ദൂതവാക്യം
Wikipedia logo കൂടുതലറിയാൻ മലയാളം വിക്കിപീഡിയയിലെ
ദൂതവാക്യം എന്ന ലേഖനം കാണുക.
[ 10 ]

ദൂതവാക്യം ഗദ്യം തിരുത്തുക


ചൊന്നാൻ സൂത്ര(ധാരൻ)[1]:-

ഭഗവാൻ ഇന്ദ്രാവരജൻ ഉപെന്ദ്രൻ ശ്രീവടുവാമനമൂർത്തിയുടെപാദ്മ് (നി)[1]ംങളെ! രക്ഷിപ്പുതാക. യാതൊരു ശ്രീപാദം കൊണ്ടു നമുചിയാകിൻറ ദൈത്യവരൻ അതിവിശാലമാകിന അംബരമാർഗ്ഗത്തിങ്കൽ ഉയർത്തെടുത്തെറിയപ്പട്ടിതു, യാതൊരു ശ്രീപാദമ് ഊർദ്ധ്വലൊകമളപ്പാനുയരിൻറകാലത്തു ത്രൈലൊക്യത്തിന്നു ഉത്സവാർതാമായ് എടുത്തു നാട്ടിന കനയുപമ് കണക്കെ കാണപ്പട്ടിതു, ഇംങനെ ഇരുന്ന ഉപെന്ദ്രന്തിരുവടിയുടെ ശ്രീപാദമ് നിംങളെ രക്ഷിപ്പുതാക. തനുക്കളായ് താമ്ബ്രംങളായിരിക്കിൻറ നഖമണികളൊടുകൂടി ഇരിക്കിൻറ അമ്ബര മാർഗ്ഗത്തിങ്കൽ നമുചിയാകിൻറ ദൈത്യൻ എടുത്തെറിയപ്പട്ടവാറു എംങനെ എങ്കിൽ അതിന്നു മുന്നമെ നരക മർദനൻ നാരായണസ്വാമി (നരസിംഹ)[1] രൂപിയായ് ഹിരണ്യകശിപുവിനെ നഖമുഖംങളെക്കൊണ്ടു പിളർന്നുകൊൻറു ത്രൈലൊക്യാ (ധിപത്യം)[1]. ദെവെന്ദ്രന്നു കൊടുത്തു ത്രൈലൊക്യത്തെ സ്ഥിതി വരുത്തിയ കാലത്തെ അസുരകളെല്ലാമ് കൂടി നിരൂപിച്ചു വൈരൊചനി മഹാവെലിയുടെ സകാശത്തെ പ്രാപിച്ചു അവനെ നൊക്കി പ്രതിപാദിച്ചു തുടംങി:-

എടൊ! ദൈത്യെന്ദ്രാ! നിന്നുടെ പിതാമഹനായിരുന്ന ഹിരണ്യകശിപുവുന്നൊള്ളൊൻ. ഇത്രൈലൊക്യാധിപത്യം അതിനെ വെലാത്കരിച്ചു പറിച്ചുകൊൾകചെയ(തു)[1]. ദെവെന്ദ്രൻ വിഷ്ണുഭഗവാനെ പ്രാർത്ഥിച്ചു. വിഷ്ണുമായാപ്രഭാവങ്കൊണ്ട [ 11 ] ഹിരണ്യകശിപുവിനെ നിഗ്രഹിച്ച (അപഹരി) ച്ചൊൻ‌റ ഇസ്വർഗ്ഗയിശ്വര്യം. എൻ‌റാൽ പെരിക വിരഞ്ഞു അഭിഷിക്തനായ്‌ അ സുരകളെ എല്ലാരെയുന്നിഗ്രഹിച്ചു സ്വർഗ്ഗയിശ്വർ‌യ്യം കൊണ്ടനുഭവിക്ക എൻ‌റിംങനെ പ്രതിപാദിച്ചു പ്രീതമനസ്കനാകിന മഹാബലിയെ ദെവവധാർത്ഥമായ് ഇന്ദ്രനാക്കി അഭിഷെകമ്‌ പണ്ണിതു. പിന്നെ ത്രൈലൊക്യവിജയാർത്ഥമായ് ദൈത്യകൊടികളെ നിയൊഗിച്ചാൻ.

മഹാബലി പുറപ്പടത്തിടംങിതു. അസുരഗണമ്‌ മഹാപത്മൻ, നികമ്‌ഭൻ, കാഞ്ചനാക്ഷൻ, കപിസ്കന്ധൻ, മെഘനാദൻ, ബെലന്ധമൻ തുടംങി പുറപ്പട തുടംങിതു. സിംഹികാതനയൻ രാഹു പുറപ്പെട്ടാൻ. മഹാബലിയുടെ പുത്രൻ സഹസ്രവാഹു രഥാദിരഥകൊടിപടയോടുകൂടദ്ധ്വജംങള്‌ അശ്വംങള്‌ അനെത്തലവംങള്‌ എൻ‌റവമാദികളൊടുകൂട അമരരാജധാനിയെ പ്രാപിച്ചു അമരകളൊടു പരാക്രമിക്കിൻ‌റ കാലത്തു സമർത്ഥരാകിന ദൈത്യന്മാരുടെ ശരകുന്താദി ആയുധവരംങളാൽ പരിപീഡിതരായ്‌ കെട്ടൊടിപ്പൊയിതു ദെവതാവർ‌ഗ്ഗമ്‌.

സ്വർ‌ഗ്ഗൈശ്വര്യമ്‌ മഹാബലിക്കായിതു. പിന്നെ ദെവകളു സ്വർഗ്ഗത്തെയുമ്‌ കളെഞ്ഞു ബ്രാഹ്മണവെഷപ്രതിഛന്നരായ്‌ പൃഥുവിങ്കൽ പെരുമാറിൻ‌റവർകള് തംങളിൽ കൂടി നിരൂപിച്ചു ക്ഷീരാർ‌ണ്ണവമ്‌ പ്രാപിച്ചു ശ്രീനാരായണസ്വാമിയെ സ്തുതിക്കിൻ‌റ കാലത്തു അനന്തനാകിൻ‌റ അഹിപതിമെൽ അധിവസിച്ചരുളുൻ‌റ അമ്ബുജാലയാവല്ലഭൻ അമരകളുടെ സകാശം പ്രാപിക്കിൻ‌റ കാലത്തു, പ്രഭുവെ! മഹാബലിയുടെ ശൌര്യാഗ്നിയിൽ ചുടപ്പെട്ടിരിക്കിൻ ഞാംങളെ നിന്തിരുവടിയുടെ ക(രുണാസ്ര)വത്തിൽ മുഴക്കി കളുർപ്പിച്ചരുളുക ദെവദെവേശ! എൻ‌ററിയിക്കിൻ‌റ കാലത്തു. ശ്രീപ്രഹ്‌ളാ‍ദ (വംശത്തി) ലൊള്ളൊരുത്തനാകയുമ്‌ എന്നിൽ ഭക്തനാകയുമൊണ്ടു എൻ‌റാൽ ഉപായാന്തരംങളെകൊണ്ടു അവനാലൊള്ള ഉപദ്രവത്തെ കെടുകിൻ‌റിതൊണ്ടു എൻ‌റരുളിച്ചെയിതു അദിതിദെവിയുടെ തിരുവുദരാധാരത്തെ പ്രാപിച്ചരുളിനാൻ. [ 12 ]

അനന്തരം മഹാബലി ദുർന്നിമിത്തഗ്രഹഗൃഹീതനായ് പിതാമഹമുഖവിഗളിതമാകിന പരമ്‌പുർഷപരാക്രമത്തെ നിന്ദിക്കനിമിത്തമായ് കൊപിക്കിൻറ ശ്രീപ്രഹ്‌ളാദനിയൊഗത്താൽ അശ്വമെധമ് ദീക്ഷിച്ചു. പാത്രികളെ സംഗ്രഹിച്ചു ഋർത്തിക്കളെ വരിച്ചു കൊണ്ടു കുതിര പെരുമാറ്റി ചടംങു പിഴയാതെ യാഗഞ്ചെയിതു മുടിച്ചു പ്രാർത്ഥിതപ്രദാനപരായണനായ് വസിക്കിൻറ കാലത്തു അദിതിദെവിയുടെ തിരുവുദാരധാരത്തിങ്കൽനിൻ ദിവ്യം വർഷസഹസ്രംകൂടി ജനിച്ചു ചുവന്നു ചെറുതാകിന തിരുവുടമ്‌പിനെ ഉടയനായ് ദെവമന്ത്രി ബൃഹസ്പതിയെ ഉപാദ്ധ്യായനായ് കൽപ്പിച്ചു ആയിരം ശാഖകളൊടുകൂടി ഇരിക്കിൻറ സാമവെദത്തിൽ വാമദെവ്യമാകിൻറ ശാഖ അളന്നു പാടി മഹാബലിയുടെ യജ്ഞവാടം പ്രാപിച്ച കാലത്തു. മധുരമധുരമാകി സാമഗാനം കെട്ടു സന്തോഷിതഹൃദയനാകിന മഹാബലി ശ്രീവടുവാമനമൂർത്തിയെ നൊക്കി നൽവരവാവുതാക. എന്തിനെ ഇഛിക്കിൻറു അഭിപ്രെതമായിരുന്ന വരത്തെ വരിക്ക എൻറിങ്ങനെ മഹാബലപരാക്രമനാകിന മഹാബലി ചൊല്ലിൻറതു (കെട്ടു അരുളിച്ചെ)യിതൂ ശ്രീവടുവാമനമൂർത്തി:_

എടൊ! ദൈത്യെന്ദ്രാ! രാജ്യത്തിങ്കൽ ശ്രദ്ധ ഇല്ല എനക്ക. അവ്വണ്ണമെ (പൊന്നിങ്ക)ലുമ് രത്നങ്ങളിലു‌മ് സ്ത്രീകളിലു‌മ് ശ്രദ്ധ ഇല്ല. നിനക്ക ധമ്മസ്ഥിതി ഒണ്ടാകിൻറുതാകിൽ നിന്നെ പ്രാർത്ഥിക്കിൻറെൻ. ഗുർവ്വർത്ഥമായി യജ്ഞശാല നാട്ടുവാൻ എന്നുടെ അടിയാൽ മൂവടിപ്രമാണമ് ഭൂമി തരവെണ്ടുമ്. എന്റെ പ്രാർത്ഥിക്കിൻറ അവസ്ഥയിൽ:__

എടൊ! ബ്രാഹ്മണശ്രെഷ്ഠാ! മൂൻറു പാദംങളെകൊണ്ടെന്തു നിന്തിരുവടിക്കു പ്രയൊജനമ്. നൂറുതാൻ നൂറായിരന്താൻ അടി പ്രമാണമ് ഭൂമി അളന്നുകൊള്ക. എൻറ മഹാവെലിയുടെ വചനം കെട്ടു പ്രഹ്‌ളാദനാകിൻറ അമാത്യൻ ചെൻറു ചെറുത്താൻ.

കെവലം ബ്രാഹ്മണനല്ല ഇവൻ. അസുരഹന്താവു അമരനാഥൻ നാരായണസ്വാമി ഇക്കാണാകിൻറതു. ബ്രഹ്മദത്തവരഗ [ 13 ] ർവ്വിതനായ് ത്രൈലോക്യയിശ്വര്യഗർവിതനായ് നിന്തിരുവടിയുടെ ഗുരുവായിരുന്ന ഹിരണ്യകശിപുവിനെ ശ്രീനാരസിംഹന്തിരുവുടമ്‌പിനെ സംഗ്രഹിച്ചു കൂർത്ത കൊടിയവായിരിക്കിൻറ നഖംങളെകൊണ്ടു വക്ഷസ്ഥലം പിളന്നു കൊൻറരുളിയൊൻ യാവനൊരുത്തൻ അംങനെ ഇരുന്ന നളിനാലയാകാന്തൻ നാരായണസ്വാമിയെ ഇതു. എൻറു പ്രഹ്ളാദൻ ചൊല്ലിൻറതു കെട്ടു ക്ഷീരാർണ്ണവത്തിങ്കൽ അനന്താഹിഭൊഗപര്യങ്കശായിയായി ശ്രീശാർഗ്ഗമ് നന്ദഗമ് ശ്രീസുദെർശനമ് കൌമൊദകി ശ്രീപാഞ്ചജന്യമ് എൻറി പഞ്ചായുധംങളൊടുകൂടി ഇരിക്കിൻറ ശ്രീരമണൻ ശ്രീനാരായണസ്വാമി യുദ്ധത്തിങ്കൽ വച്ചു (വെലാത്) കരിപ്പാനശക്തനായ് വന്നിരക്കിൻറുതാകിൽ കൊടുക്കിൻറിതൊണ്ടു എൻറു ചൊല്ലി (ഭീതിയെ ക)ളഞ്ഞു പൊൽപാനയിൽ നീർ കൊരിക്കൊണ്ടുപൊന്നു ത്രിഭുവനെശ്വരൻ ശ്രീനാരായണസ്വാമിക്കമുവടിപ്രമാണമ് ഭൂമിക്ക നീർവിഴത്തിൻറ കാലത്ത പ്രതിനവവികസിതകമലദെലസദൃശമാകിന കരതലത്തിങ്കൽ ദാനവസലിലമ് വീണ്ണകാലത്ത ഇരണ്ടു ശ്രീവാഹുക്കളുമ് നാലായി എട്ടായി ക്രമത്താലെ ആയിരമ് ശ്രീവാഹുക്കളം തികെഞ്ഞ ശരശാർഗശംഖചക്രനന്ദകകൌമൊദകീപ്രഭൃത്യായുധവരംങളാൽ അലമ്കൃതങ്ങളാകിന ശ്രീവാഹുക്കളെ ഉടയനായ് ത്രൈലൊക്യഭീതിശാന്ത്യർത്ഥമ് ജാമ്ബവാനെ നിയൊഗിച്ച സുതലമാകിൻറ വിലസ്വർഗ്ഗമ് ആചന്ദ്രതാരമായ് കൊടുത്തു കീഴ നൊക്കി ചെല്ലിൻറ ശ്രീപാദത്തെ കണ്ടുപിടിച്ച കാലത്തു, പാദാവധൂതനായ് ഭൂമീൽ വീണ്ണുനുറുങ്ങി പൊയിനാൻ. ഊർദ്ധ്വലൊകമളപ്പാനുയരിൻറെ ശ്രീപാദത്തെ നമുചിയാകിൻറ ദൈത്യൻ പിടിച്ചകാലത്തു ആകാശമാർഗ്ഗത്തിങ്കലാമാറു ഉയര കുടഞ്ഞരുളീനാൻ.

യാതൊരു ശ്രീപാദം കൊണ്ടു നമുചിയാകിൻറ ദൈത്യവരൻ അതിമൃദുക്കളായ് ചുവന്നു അതികോമളംങളായിരുന്ന നഖമണിനികരംങളാൽ ബന്ധുജീവകുസുമസദൃശഛായമായിരുന്ന അമ്ബരമാർഗ്ഗത്തിങ്കൽമെൽ നൊക്കി എടുത്തെറിയപ്പെട്ടിതു. ത്രിഭുവനൊ [ 14 ] ത്സവൈകഹെതുകമായിരുന്ന ഇന്ദ്രാവരജൻ ഉപെന്ദ്രന്തിരുവടിയുടെ അ ശ്രീപാദാരവിന്ദമ് നിംങളെ നിത്യമായി രക്ഷിപ്പുതാക.

എന്റി(ങനെ പ)ദപ്രസ്താവംകൊണ്ട വിസ്തൃതകഥാശെഷസൂചകപ്രവീണവാണീവിലാസമുടയനാകിന സൂത്രധാരൻ ഭൃംഗാരജർജരഹസ്തരാകിന പാരിപാർശ്വകന്മാരൊടുകൂട പുറപ്പെട്ടു രെംഗത്തിങ്കൽ പഞ്ചപദഞ്ചെൻറ രംഗഭൂമീങ്കൽ സഭാപതിയൊടു കൂടി വസിച്ചരുളുൻറ പണ്ഡിതമഹാസഭെ നൊക്കി ആശീർവാദമ് പണ്ണി തിരിഞ്ഞു നൈപഥ്യശാല നൊക്കി ചെല്ലിൻറവൻ, കൂത്താടുവാനായ്കൊണ്ടു കുറവു കെട്ടു എൻറൊളെടം അറിയിപ്പു എൻറു ചെല്ലി ചെല്ലിൻറവൻ.

എനെ? വിജ്ഞാപനത്തിങ്കൽ ഞാൻ ഏകാഗ്രചിത്തനായിരിക്ക ചെയിതെ ഒരു ശബ്ദമെ പൊൽ കെള്കാകിൻറു. അമെയുമിതിനെ കുറികൊണ്ടു കെൾപ്പു ഞാൻ, എൻറു ചൊല്ലിൻറ കാലത്തു നൈപഥ്യത്തിങ്കൽ ശബ്ദമൊണ്ടായിതു.

എടൊ! എടൊ! ദ്വാരപാലപ്രധാനന്മാരെ! മഹാരാജൻ ദുർയ്യോധനൻ ആജ്ഞാപിക്കിൻറൊൻ.

എൻറിങ്ങനെ നൈപഥ്യത്തിങ്കലൊണ്ടാകിൻറ ശബ്ദത്തെ കെള്കിൻറ സൂത്രധാരൻ, അറിഞ്ഞെൻ ഞാനി ശബ്ദമൊണ്ടാവാനുള്ള കാരണമ് ദുർമതികളാകിന ദുർയ്യോധനാദികള്ക പ്രഥിതപരാക്രമരാകിന പാണ്ഡുപുത്രന്മാരൊട വൈരമ് സമ്ഭവിച്ച വിഷയത്തിങ്കൽ, മന്ത്രതത്വജ്ഞമാകിന മഹീപതിവെലത്തൊടു കൂടി കാർ‌യ്യന്നിരൂപിപ്പാൻ ദു‌ർയ്യോധനനിയൊഗത്താൽ ഭൃത്യൻ രാജസമൂഹത്തെ മന്ത്രശാലയിലാക്കുവാൻ അദ്ധ്യവസിച്ചു മന്ത്രശാലെ നവീകരിക്ക ചെയ്യിൻറതു. എൻറിംങനെ ശ്രുത്വാസ്ഥാപന ദൃഷ്ട്വാസ്ഥാപന സ്മൃത്വാസ്ഥാപന എൻറി സ്ഥാപനകളിൽ വച്ചുകൊണ്ടു ശ്രുത്വാസ്ഥാപനകൊണ്ടു കഥാസ്ഥാപന ചെയിതു മെലിൽ വരിൻറ കഥയെ സൂത്രിച്ചു കിഴ കഴിഞ്ഞ കഥയെ രംഗത്തിങ്കൽ സ്ഥാപിച്ചു രംഗദെവതാവന്ദനമ് പണ്ണി പ്രയൊ [ 15 ] ഗാർത്ഥമായ് നൈപഥ്യശാല നൊക്കി ചെല്ലതുടങ്ങിനാൻ കഥാസൂചകൻ സൂത്രധാരൻ.

ചൊന്നാൻ കാഞ്ചുകീയൻ ദുര്യൊധനനിയൊഗത്താൽ രാജസമൂഹത്തെ മന്ത്രശാലയിലാക്കുവാൻ അദ്ധ്യവസിക്കിൻറവൻ പ്രതിഹാരകപ്രവരന്മാരെ നൊക്കി:-

എടൊ! എടൊ! പ്രതിഹാരശ്രെഷ്ഠന്മാരെ! മഹാരാജൻ ദുര്യൊധനൻ ആജ്ഞാപിക്കിൻറൊൻ. ഇപ്പൊഴ മന്ത്രവിചക്ഷണരാകിന സർവ്വമഹീപതിമാരൊടുമ്കൂട മന്ത്രിപ്പാനിച്ഛിക്കിൻറൊൻ. എൻറാൽ സമസ്തരാജമണ്ഡലത്തെ മന്ത്രസഭയിലാക്കുക എൻറിംങനെ ദുര്യൊധനനിയൊഗം എൻറു ചൊല്ലി മുമ്പിങ്കൽ നൊക്കിൻറവൻ.

എനെ? ഇവനെല്ലൊ മഹിതമഹാമഹിമാവാകിന മഹാരാജന്ദുര്യൊധനന്തിരുവടി ഇംങു നൊക്കി എഴുന്നരുളുൻറൊൻ. പ്രശ്യാമകൊമളമനൊഹരവർണ്ണനായ് യൗവനൊദ്ദാമഗർവ്വിതനായ് സിതതരമായ് അതിമൃദുവായ് രമണീയമായിരിക്കിൻറ ഉത്തരീയകൂറ ഉടയനായ് വെൺകൊറ്റകുട വെഞ്ചാമരമ് എൻറെവമാദി രാജപരിഛദപരിവൃതനായി നാനാവിധംങളായിരിക്കിൻറ മണിഗണംങളുടെ പ്രഭാപ്രവാഹത്താൽ ചുവപ്പിക്കപ്പെട്ടിരുന്ന അവയവത്തെ ഉടയനായ് (ആകാശമ)ദ്ധ്യത്തിങ്കലെ പാർവണചന്ദ്രനെ കണക്കെ ഇരുന്ന ശോഭയൊടുകൂടി ഇവന ഇംങു നൊക്കി എഴുന്നരുളൻറൊൻ. എൻറാലി വൃത്താന്തവിശെഷത്തെ മഹാരാജന്ദുര്യൊധനന്തിരുവടിക്കറിയിപ്പു ഞാൻ. എൻറു ചൊല്ലി ദുര്യൊധനസകാശന്നൊക്കി ചെല്ലത്തുടംങിനാൻ കാഞ്ചുകീയൻ.

അരുളിച്ചെയിതാൻ കവുരവേന്ദ്രന്ദുർ‌യ്യോധനന്തിരുവടി ദ്യുതപരായണരാകിന പാർത്ഥന്മാർ പന്ത്രണ്ടു സമ്‌വത്സരം വനവാസവുമ് ഒരാണ്ടജ്ഞാതവാസവുങ്കഴിച്ചു വിരാടദ്രുപദസമന്യുതരായ് യുദ്ധത്തിന്നദ്ധ്യവസിച്ചു ഉപപ്ലാവ്യമാകിൻറ ശാഖാനഗരത്തെ [ 16 ] പ്രാപിച്ചാർ എൻറു കെട്ടു മതിബലവിദഗ്‌ദ്ധമാകിന മഹാരാജമണ്ഡലത്തൊടുകൂടി മഹാകാർയ്യം വിചാരിപ്പു എൻറു കല്പിച്ചു രാജാക്കളെ കൂട്ടികൊണ്ടു പൊരുവാൻ കാഞ്ചുകീയനെ നിയൊഗിച്ചു മന്ത്രശാല നൊക്കി എഴന്നരുളുൻറവൻ തന്തിരുവടിയുടെ ഉത്സാഹാദ്ധ്യവസായംങളെ നിരൂപിച്ചരുളിച്ചെയിതാൻ:-

പരിഹൃതവൈയിരിസാർ‌ത്ഥരാകിന പാർ‌ത്ഥന്മാർ പരാക്രമൊന്മുഖരായ ഉപപ്‌ളാവ്യത്തെ പ്രാപിച്ചാർ എൻ‌റു കെള്‌ക നിമിത്തമായ്‌ സമാഗതമാകിന യുദ്ധമഹൊത്സവത്തെ നിരൂപിച്ചിട്ടു സന്തൊഷത്തൊടുകൂടി ഇരിക്കിൻ‌റ എന്നുടെ ഹൃദയം കുടഞ്ഞുകളെയപ്പട്ടിരിക്കിൻ‌റ ക്രൊധവെഗത്തോടെ കൂടിയകണക്കെ ഇരിക്കിൻ‌റു. ബലാധികരാകിന രാജവരന്മാർ‌ക്ക യുദ്ധമെല്ലാ ഉത്സവമാകിൻ‌റതു.

രംഗെ വിജയമാനസ്യ കീർത്തിർ‌ഭവതി ശാശ്വതീ‍
ഹതസ്യാപി രണെ യസ്യ നാകപൃഷ്ഠമ്‌ വിധീയതെ.
എൻ‌റു പാണ്ഡവകള്‌ക രാജ്യപ്രദാനഞ്ചെയ്യാതപക്ഷം തൊടങ്ങിയിരിപ്പൊര യുദ്ധമ്‌ സമ്‌ഭവിക്കും. യുദ്ധഭൂമീങ്കൽ‌വച്ചു ജയിക്കിൻ‌റുതാകിൽ എൻ‌റുങ്കെടാതെയിരിക്കിൻ‌റ യശ്ശസ്സിനെ പ്രാപിക്കാമ്‌. മരിക്കിൻ‌റുതാകിൽ വീരസ്വർഗ്ഗത്തെ പ്രാപിക്കാമ്‌. എൻ‌റിട്ടിരണ്ടു ജാതിയുമ്‌ ക്ഷത്രിയന്നു യുദ്ധമെ ഉത്സവമാകിൻ‌റത. എൻ‌റിട്ട സഹസാ സമ്‌പ്രാപ്തമാകിന യുദ്ധമഹൊത്സവത്തെ മനസാ ചിന്തിച്ചു സന്തൊഷത്തൊടുകൂടി ഇരിക്കിൻ‌റ എന്നുടെ ഹൃദയമ്‌ നിരസ്തസമസ്തമാകിന അമർ‌ഷയൊടുകൂടിയ കണക്കെ ഇരിക്കിൻ‌റു. ഭീഷ്മദ്രൊണകൃപദ്രൌണിവികണ്ണകർ‌ണ്ണാദി മഹാരഥരൊടു കൂട യുദ്ധഭൂമിയെ പ്രാപിച്ചു കൊടുതാകിന യുദ്ധ മദ്ധ്യത്തിങ്കൽ പരാജിതരാകിന പാണ്ഡവന്മാരുടെ തെർകെടുത്തു കുതിര കൊൻ‌റ യൊദ്ധാക്കളെ നശിപ്പിച്ചു സർ‌വ്വലക്ഷണസമ്‌പന്നംങളായ്‌ സജലജലധരസ്തനിതഗമ്‌ഭീരഘൊരഘൊഷംങളായ്‌‌ മസ്തകമുയർ‌ന്ന ഐരാവതവംശജാതംങളായ്‌ അതിഭയംകരംങളാകിന ആനത്തലവംങങ്ങളുടെ മസ്തകമടർ‌ത്ത തലെചൊറു [ 17 ]

ചിതറി ദെന്തംങളെ മുറിച്ചു പരിഭ്രമിപ്പിച്ചു പത്തുദിക്കിലുമ് പരാക്രമവിമുഖംങളായ് പെരുമാറുമാറാക്കുവാൻ ശ്രദ്ധപണ്ണിൻറെൻ. പാണ്ഡവസൈന്യമദ്ധ്യഗതംങളാകിന ആനെത്തലവംങളുടെ ദെന്തമുസലംങളൊടു വെറുപടുത്തു കരെണുക്കളെ കണക്കെ ഇരുന്ന മുഖംങളൊടു കൂട്ടുവാൻ ഇച്ഛിക്കിൻറെൻ. യുദ്ധമ് പ്രാപിക്കനിമിത്തമായ് അമർഷയൊടു വെറുപട്ടകണക്കെ ഇരിക്കിൻറു എന്നുടെ ഹൃദയമ്. ഒരിക്കലും അമർഷയൊടു വെറുപടുവാൻ വിഷയമില്ല എന്നുടെ ഹൃദയത്തിൽ പാണ്ഡുപുത്രന്മാർ അനവരതം അഭിഭവിക്കവിഷയമായ്. അത്രെയുമല്ല ഇവരുടെ പിതാവു പാണ്ഡുവും വിരൊധമെ ചെയ്തതു. എംങനെ എങ്കിൽ ശതധൃതിസമാനനാകിന ശാന്തനവൻ ശ്രീഭീഷ്മന്തിരുവടി ചിത്രാംഗദനിധനാനന്തരമ് വിചിത്രവീര്യനെ രാജ്യപരിപാലനാർത്ഥമ് കല്പിച്ചു. അമ്ബിക ഏൻറുമ് അമ്ബാലിക എൻറുമ് നാമത്തൊടുകൂടി ഇരുന്ന കാശിരാജനന്ദനമാരെ വിവാഹഞ്ചെയിതു വിഷയിയാകയാൽ ക്ഷയരൊഗംകൊണ്ടു മരിച്ചു സ്വർഗ്ഗതനായ വിഷയത്തിങ്കൽ സത്യപരായണയാകിന സത്യവതി സന്തത്യർത്ഥമ് സർവ്വജ്ഞനാകിന ശ്രീവെദവ്യാസനെ പ്രാർത്ഥിച്ചു. അമ്ബികയിലുനിൻറുമ് അമ്ബാലികയിൽനിൻറുമ് ധൃതരാഷ്ട്രരെയുമ് പാണ്ഡുവിനെയുമുത്പാദിപ്പിച്ചു. അവിടെ അന്ധനാകയാൽ ധൃതരാഷ്ട്രൻ രാജ്യാരിഹനല്ല എൻറു ചൊല്ലി പാതിരാജ്യവുമ് പാണ്ഡുവിന്നു പകുത്തു കൊടുത്തു. സൊമവംശജാതരാകിന രജാക്കണ്മാരിൽ ജെഷ്ഠനെ രാജ്യപരിപാലനമ് ചെയിവതു എൻറൊള്ളെടമ് നിരൂപിച്ചില്ല പാണ്ഡു. എൻറിട്ടു ഇവർക്കു പിതാവാകിന പാണ്ഡുവുമ് വിരൊധത്തെ ചെയിതാൻ. പിന്നെ മൃഗയാതത്പരനായ് ഹിമഗിരികാനനംങളെ പ്രാപിച്ചു. വരാഹശശഹരിണാദിമൃഗംങളെ വധിക്കിൻറെടെത്ത മൃഗരൂപധാരിണിയാകിന ഋഷിപത്നിയെ ശരംകൊണ്ടു നിഗ്രഹിക്ക വിഷയമായ് മുനിശ്രെഷ്ഠനാലഭിശപ്തനായ് രാജ്യവാഹനഭണ്ഡാരാദികളൊടു വെറുപെട്ടു ശതശൃംഗത്തിന്മെലെ വസിച്ചാൻ. "അന്യായെനാർജ്ജിതന്ദ്രവ്യമ് തന്ന്യായെന വിനശ്യതി" എൻ

[ 18 ] റൊണ്ട. ജെഷ്ഠൊചിതമാകിന രാജ്യത്തെ പകുപ്പിച്ചുകൊണ്ടു പരിപാലിക്കയാൽ അഹെതുകമെ ഋഷിപത്നിയെ നിഗ്രഹിച്ചു മുനിശ്രെഷ്ഠനാൽ ശപിക്കപ്പെട്ടു തന്നുടെ രാജ്യഭരങളൊടു വെറുപട്ടു മുടിഞ്ഞു.

'ധർമ്മൊ രക്ഷതി രക്ഷിതമ്' എൻറുമൊണ്ടു. ചതുർസ്സാഗരപർയ്യന്തയാകിയ ഭൂമി സമസ്തവുമ് പിതാവു ധൃതരാഷ്ട്രക്കെ ആയിട്ടു മുടിഞ്ഞു. ധർമ്മതത്പരനാകയാൽ പിനെ തപസ്സിന്നദ്ധ്യവസ്സിച്ചിരിക്കിൻറ പാണ്ഡു മാദ്രീസംഗമംകൊണ്ടു മരിച്ചു സ്വർഗ്ഗത്തെ പ്രാപിച്ചാൻ. ആമരണാന്തമ് തപസ്സിനെച്ചെയിവാൻ ഭാഗ്യവൈപരീത്യമ് വന്നൂ പാണ്ഡുവിന്നു. പിന്നെ സ്വർഗ്ഗ്തനാകിന പാണ്ഡുവിന്നു വെണ്ടും ഔർദ്ധ്വദെഹികാദികർമ്മംങളെച്ചെയിതു മുടിച്ചു മാതൃസമെതരായ് ശതശൃംഗത്തിന്മെൽനിൻ നാഗപുരത്തെ പ്രാപിച്ച പാർത്ഥന്മാരെ കണ്ടു പിതാവു ധൃതരാഷ്ട്രന്തിരുവടി തന്നുടെ പുത്രന്മാരൊടൊക്ക പാണ്ഡവകളെ പരിപാലിച്ചു കൃപാചാര്യനെക്കൊണ്ടു അസ്ത്രമ് പൈറ്റിച്ചു വസിക്കിൻറെടത്തു ഭരദ്വാജനന്ദനൻ ദ്രൊണാ ( ചാർയ്യൻ പാ) ഞ്ചാലനാൽ പരിഭൂതനായ് അസ്തിനപുരത്തെ പ്രാപിച്ചു. ധ്രതരാഷ്ട്രനാൽ സത്കൃതനായ് അവനീപതിനന്ദനന്മാരെ അസ്ത്രം പയിറ്റിൻറെടത്തു അജിതപരാക്രമനാകിന അർജ്ജുനന്നു അഖിലാസ്ത്രശാസ്ത്രാദികളിൽ ആധിക്യമൊണ്ടെൻറ അഖിലലൊകമ് പ്രശംസിക്കവിഷയമായ് അവർണ്ണനീയപരാക്രമനാകിന കർണ്ണനെ അംഗരാജ്യാഭിഷെകമ് പണ്ണി അർജ്ജുനനൊടു പരാക്രമിപ്പാന്തുടങ്ങിയെടത്തു ഗുരുദക്ഷിണ പാഞ്ചാലഗ്രഹണമെൻറ ഭാരദ്വാജവചനഗൗരവമ് വിഷയമായ് പാഞ്ചാലന്മാരൊടു പരാക്രമിച്ചു പരിഭൂതരായ് ധാർത്തരാഷ്ട്രന്മാർ. അപ്രതിഹതപരാക്രമനാകിന അർജ്ജുനൻ അക്ഷണത്തിങ്കൽ പാഞ്ചാലരാജനെ പിടിച്ചുകെട്ടി രാജ്യാർദ്ധമ് പകുപ്പിച്ചുകൊടുത്തു ദ്രൊണരെ സന്തൊഷിപ്പിച്ചാൻ. അൻറെ തുടങ്ങി പാണ്ഡവർകളുടെ യശസ്സും നമ്മുടെ അയശസ്സും.

പിന്നെ പ്രഥിതപരാക്രമരാകിന പാർത്ഥന്മാരിൽ അമർഷ വർദ്ധിച്ചു. ഭീമപരാക്രമനാകിന ഭീമസെനനെ പിടിച്ചുകെട്ടി ഗം [ 19 ] ഗയിൽ പ്രമാണകൊടിയിൽ കൊണ്ടുചെൻറിട്ടു. അതുകൊണ്ടവന്നൊരാപത്തു വന്നീല്ല. പിന്നെ നിദ്രാവെലയിങ്കൽ കടപ്പാമ്‌പു കടിപ്പിച്ചു. അതുകൊണ്ടുമ് അപായമ് വന്നില്ല. പാർത്ഥന്മാരെ ഒരികലെ നിഗ്രഹിക്കാമൊ എൻ‌റു നിനെച്ചു വിഷച്ചൊറുട്ടി. നിഗ്രഹസ്ഥരായില്ല പാണ്ഡവകള് എൻറു നിരൂപിച്ചു വാരണാവതത്തിലരക്കില്ലഞ്ചമെച്ചു. അതിൽ വസിക്കിൻറനാള് ജതഗൃഹദാഹത്തിങ്കൽ ജീവിച്ചു. ദെശാന്തരമ്‌ പ്രാപിച്ചു വസിക്കിൻറനാള് ദ്രൌപദിസ്വയംവരൊത്സവം കെട്ടു. പതിനെൺ വിഷയവാസികളാകിന രാജാക്കാളു​മ് ദ്വിജശ്രെഷ്‌ഠന്മാരുമ് പാഞ്ചാലവിഷയമ് പ്രാപിച്ചു അവലാരത്നത്തെ സ്വീകരിക്കാമൊ എൻ‌റ നിനച്ചു വില്ലെടുത്തു കുല എറ്റുവാനസാധ്യരായ് നിൽക്കിൻ‌റ കാലത്തു അമരെന്ദ്രനന്ദനൻ അത്ഭുതപരാക്രമൻ അർജ്ജുനൻ വില്ലെടുത്തു കുല എററി യന്ത്രമെയ്തു മുറിച്ചു യാജ്ഞസെനിയെ സംഗ്രഹിച്ചു. രാജാകളെ യുദ്ധത്തിന്നു പുറംകടാകിൻ‌റ കാലത്തു അഹമഹമികയാ പുറപ്പടിൻ‌റ രാജസമൂഹത്തെ അയത്നമായി ജയിച്ചു പാഞ്ചാലിയെ സ്വീകരിച്ചാൻ. അൻറു തുടംങി മറ്റൊള്ള രാജാക്കള് അശക്തരെന്റ ലൊകത്തിങ്കൽ പ്രസിദ്ധി വന്നൂ. അപ്പോഴ വൈരമ്‌ വർദ്ധിച്ചു. എനക്കു യുദ്ധാർത്ഥമായി ഭീഷ്‌മദ്രൊണാദികളെ പ്രാർത്ഥിക്കിൻ‌റ കാലത്തു പാണ്ഡ പുത്രന്മാരൊടു വിരൊധമിളെച്ചു രാജ്യാർദ്ധമ്‌ കൊടുക്ക എൻറു ധൃതരാഷ്‌ട്രർ ശ്രീഭീഷ്‌മൻ ശ്രീവിദുരരെൻ‌റിവരളുടെ വചനഗൌരവത്താൽ രാജ്യാർദ്ധമ്‌ പകത്തുകൊടുത്തു. അഭിഷിക്തന:കീന അജാത ശത്രുവിനുടെ അനുഭാവം കണ്ടു സഹിക്കരുതാഴികയാൽ പിതൃമുഖെന ശക്രപ്രസ്തത്തിങ്കലാക്കി പാണ്ഡവകളെ. അവിടെയുമവക്ക ഐശ്വര്യമ്‌ വർദ്ധിച്ചു.

പിന്നെ പശുക്കളെ അടിച്ചു കൊണ്ടു പൊരിൻ‌റകാലത്തു പാത്ഥൻ പരാക്രമിച്ചു ശക്രപ്രസ്ഥത്തിങ്കൽ നൈച്ചാൻ. പിന്നെ ശ്രീ (ബലഭ) ദ്രമതാനുവർത്തിയായ് അലമ്‌ബുസൻ വാസുഭദ്ര ഭഗിനി സുഭദ്രെ എനക്ക വിവാഹാർത്ഥമായ് എടുത്തു കൊണ്ടു പൊരിൻ‌റ കാലത്തു പ്രഭാസതീർത്ഥഗതനാകിന പാർത്ഥൻ ആ [ 20 ] ഗ്നെആസ്ത്രപ്രഭാവംകൊണ്ടവനെ ഭ്രമിപ്പിച്ചു കന്യകെ മീണ്ടുകൊണ്ടു അന്തഃപുരത്തിങ്കലാക്കി ശ്രീവാസുദെവന്തിരുവടിയുടെ പുദ്ധി കൂട്ടി സുഭദ്രാവിവാഹന്നിവർത്തിച്ചാൻ. എപ്പൊഴുമ് പാർത്ഥൻ നമ്മുടെ പരിഭവത്തെ ചെയിൻ‌റു. പിന്നെ അഗ്നിഭഗവാൻപക്കൽനിൻ‌റു ഗാണ്ഡീവമ് സംഗ്രഹിച്ചു ഖാണ്ഡവമ് വനന്ദഹിപ്പിച്ചു. ശതക്രതുപ്രമുഖമാകിന ദെവഗണത്തെ ജയിച്ചു വർഷധാരകളെ ചെറുത്തുകൊണ്ടു അഗ്നിഭഗവാനെ സന്തൊഷിപ്പിച്ചു അഖിലലൊകത്തെ വിസ്മയിപ്പിച്ചാൻ. നമ്മുടെ കീർത്തിഹാനി അവിടെ അവിടെ വരുത്തിൻറൊനർജ്ജുനൻ

പിന്നെ ധർമരാജനിയൊഗത്താൽ ഭ്രാതാക്കള് നാലരുമ് നാലുദിക്കുമ് ജയിച്ചു. അർത്ഥരാശി ആപാദിക്കിൻറെടത്തു ധനദപാലിതയാകിന ദിക്കിനെ ജയിച്ചു. ധനെശ്വരനൊടുതിരകൊണ്ടു ധനഞ്ജയനെന്റെ നാമമ് സർവലൊകത്തിങ്കൽ പ്രസിദ്ധമായ്.

പിന്നെ രാജസൂയാവസസാനത്തിങ്കൽ ശിശുപാലവധഞ്ചെയിക വിഷയമ് പാണ്ഡുവകള്ക അനർത്ഥമൊണ്ടെൻറ കല്പിക്കായി. അതുകൊണ്ടു പിതൃമുഖെന ധർമപുത്രനെ വിളിപ്പിച്ചുകൊണ്ടു അക്ഷവതിയാകിൻറ സഭയിൽ സൗബലനാകിന ശകുനിയെകൊണ്ട ചൂതു പൊരുതിച്ചു രാജ്യവാഹനവസ്തുഭണ്ഡാരാദികള് ഒട്ടൊഴിയാതെ സ്വീകരിച്ചു. ഭ്രാതാക്കളെയുമ് ഭാര്യയുമ് തന്നെയുംകൂട പണയമ് വപ്പിച്ചുകൊണ്ടു മുന്നഞ്ചെയിത പരിഭവംങള് എല്ലാമൊൻറൊയും ശമിപ്പിപ്പുതുഞ്ചെയിതു അധികമായ് പരിഭവഞ്ചെയിവു എൻറ കൽപ്പിച്ചു. യാജ്ഞസെനി ദ്രൗപദിയെ ഏകവസ്ത്രയായ് രജസ്വലയായിരുന്നവളെ ദുശ്ശാസനനെക്കൊണ്ടു സഭാമദ്ധ്യത്തിങ്കൽ ഇഴപ്പിച്ചു ശരക്കൊൽകൊണ്ടു തല്ലി വസ്ത്രാക്ഷെപമ് ചെയ്യിച്ചു. പാണ്ഡുപുത്രന്മാരയിവരും നൊക്കിനിക്കച്ചെയിതെ സഭാമദ്ധ്യത്തിങ്കൽ സകലരാജസമക്ഷത്തിങ്കൽ വെച്ചു അഴകുതായി പരിഭവിപ്പുതുമ് ചെയിതു. പിന്നെ പന്ത്രണ്ടു സംവത്സരമ് വനവാസവുമ് ഒരാണ്ടജ്ഞാതവാസവുമ് അനുഷ്ഠിച്ചു. ത്രയൊദശവർഷാന്തത്തിങ്കൽ രാജ്യമ് പകുത്തുകൊടുപ്പു [ 21 ] ഇടയിൽ വെളിച്ചപ്പടുകിൽ വനവാസവുമ് അജ്ഞാതവാസവുമ് യഥാവദനുഷ്ഠിപ്പൂ എൻറു കല്പിച്ചു വനത്തിന്നു യാത്രയാക്കി പാർത്ഥന്മാരെ. അവരുമ് വനത്തിലൊരുടമൊഴിയാതെ പെരുമാറി. വരിഷശീതാതംപംങളെ സഹിച്ചു തീർത്ഥസ്നാനമ് ക്ഷെത്രദർശനമ് എൻറെവമാദികളെക്കൊണ്ട് പാപക്ഷയമ് വരുത്തി. വനവാസമ് കഴിച്ച അജ്ഞാതവാസമനുഷ്ഠിക്കിൻറെടത്തു കീചകവധന്നിമിത്തമായ് പാണ്ഡവകള് വിരാടപുരത്തൊരെൻറൊള്ളെടമറിഞ്ഞു പശുക്കളെ അടിച്ചു കൊണ്ടു പൊരിൻറകാലത്തു അർജ്ജുനൻ വെളിച്ചപ്പെട്ടാൻ.

അതുവിഷയമായ് പന്ത്രണ്ട് സമ്‌വത്സരംമ് വനവാസവുമ് ഒരാണ്ടജ്ഞാതവാസവുമ് കഴിച്ചുവരിക. അതൻറിയെ സമയലം ഘനഞ്ചെയിൻറുതാകിൽ ഒഴിക്കിൻറുതുമൊണ്ടു. എന്റു സുതനെക്കൊണ്ടു പാണ്ഡവകള്‌കയറിപ്പിച്ചകാലത്തു പാണ്ഡവകളും മാത്സ്യന്മാരോടും പാഞ്ചാലന്മാരോടുംകൂട ഉപപ്ലാവ്യത്തെ പ്രാപിച്ചുയുദ്ധൊന്മുഖരായ് വസിക്കിൻറു.

എൻറിട്ടു സമ്‌പ്രാപ്തമാകിന യുദ്ധമഹൊത്സവത്തെ മനസ്സുകൊണ്ടു നിരൂപിച്ചു അഹ്ലാദത്തൊടു കൂടി ഇരിക്കിൻറ എന്നുടെ ഹ്രുദയമ് സമുദ്ധൂതമാകിന രൊഷവെഗത്തൊടു കൂടിയപൊലെ ഇരിക്കിൻറു. പാണ്ഡവസൈന്യമദ്ധ്യഗതംങളാകിന പരവാരണങ്ങളുടെ മുഖ(മണ്ഡലങ്ങൾ കു)‌ന്തമുസലയുഗളംങളായി കാണ്മാൻ ശ്രദ്ധ പണ്ണിൻറെൻ. എൻറിംങനെ സ(ർവലൊകകമ്പിത)നായ് അരുളിച്ചെയ്താൻ കൗരവെന്ദ്രൻ ദുർയ്യൊധനന്തിരുവടി.

ജയിക്ക മഹരാജൻ മഹാരാജശാസനനിമിത്തമായ് സമാനീതമായി സർവരാജമണ്ഡലം . നിന്തിരുവടിയുടെ നിയൊഗത്താൽ രാജസമൂഹത്തെ മന്ത്രിസഭയിലാക്കീതു. എൻറുണർത്തിനാൻ കാഞ്ചുകീയൻ. അഴകുതു ചെയിതവാറു നീ. അന്ത:പുരം നൊക്കിപ്പൊക. എന്റരുളിച്ചെയിതാൻ ദുരിയൊധനന്തിരുവടി. യാതൊൻറു മഹാരാജനിയൊഗമ് എൻറു ചൊല്ലി അന്ത:പുരന്നൊക്കി പൊയാൻ കാഞ്ചുകീയൻ അരുളിച്ചെയ്താന്ദുർയ്യൊധനന്തിരുവടി:[ 22 ]
ആര്യന്മാരായിരിക്കിൻറ വൈകർണ്ണനുമ് വർഷദെവനുമ് ഇരുവരുഞ്ചൊല്ലുക. പതിനൊൻറക്ഷൌഹണീബലസമുദായത്തിന്നു എവൻ സെനാപതിയാവാൻ അർഹനായൊള്ളെതു? എന്തു? ഭവാന്മാർ ചൊല്ലിൻറതു മഹാനായിരിപ്പൊൻറല്ലൊ? ഇവർത്ഥമ് മന്ത്രിച്ചു ചൊല്ലവെണ്ടുമ് എൻറൊ ചൊല്ലിൻറിതു? യൊഗ്യമിതു. മന്ത്രശാല നൊക്കിയെ പൊവെന്നാമ്‌. എൻറരുളിച്ചെയിതു ദ്രുഹിണസദൃക്ഷനാകിന ദ്രൊണരുടെ ഭവനമ്‌ പ്രാപിച്ചു. ആചാര്യാ! അഭിവാദ്യച്ചെയിൻറെഞ്ഞാൻ. മന്ത്രശാലയെ പ്രാപിക്ക ഭവാൻ. എൻറരുളിച്ചെയിതു ഗാംഗെയഭവനം പ്രാപിച്ചു പിതാമഹാ! അഭിവാദനത്തിങ്കൽ അഭിരതനാകിൻറെൻ ഞാൻ. മന്ത്രശാലയെ പ്രാപിക്ക ഭവാൻ. എൻറരുളിച്ചെയിതു സൌഭലഗെഹമ് പ്രാപിച്ചു മാതുലാ! അഭിവാദ്യമ് പണ്ണിൻറെൻ ഞാൻ. ഭവാൻ മന്ത്രശാലയെ പ്രാപിക്ക. ആര്യന്മാരിയിരിക്കിൻറ വൈകർണ്ണവർഷദെവന്മാരുമ് മന്ത്രശാലയിലകത്തുപൂക. എടൊ! മറ്റൊള്ള രാജാക്കന്മാരെല്ലാരുമ് സുഖിച്ചു മന്ത്രശാലയെ പ്രാപിപ്പൊരാക. തൊഴാ! കർണ്ണാ! നാമുമ് മന്ത്രശാലെ പ്രാപിപ്പു. എൻറരുളിച്ചെയിതു ആറ്ണ്ണവഗമ്ഭീരനാകിന കർണ്ണനൊടുകൂട മഹാർണ്ണവസദൃശമാകിന മന്ത്രശാലയിലകത്തുപുക്കു ആചാര്യാ! ഇതെല്ലൊ ആസനമ്. ഇരുന്നരുളുക ഭവാൻ. പിതാമഹനുമിരുന്നരുളുക. ഇതെല്ലൊ അസനവിശേഷമ്.

മാതുലനാകിന ഗാന്ധരരാജൻ ശകുനിയുമിരിക്ക. ആര്യന്മാരാകിന വൈകർണ്ണനുമ് വർഷദെവനുമ് ഭവാന്മാരിരുവരുമിരിക്ക. എടൊ! എടൊ! മറ്റൊള്ള രാജാക്കണ്മാരെല്ലാരുമ് സുഖിച്ചിരിപ്പൊരാക! എന്തെന്തു നിംങള് ചൊന്നതു? മഹാരാജനിരുന്നീല്ല എന്റൊ നിംങള് ചൊല്ലിന്റു. എനെ! ആശ്ചര്യമെ! സെവാധർമ്മമിരിക്കിൻറവാറു. അമെയുഞ്ഞാനുമിരിപ്പു. തൊഴാ, കർണ്ണാ, നീയുമിരിക്ക. എൻറരുളിച്ചെയിതു സിംഹാസനത്തിന്മെലാമാറു ഇരുന്നരുളുൻറവൻ, ആര്യന്മാരായിരിക്കിൻറെ വൈകർണ്ണവർഷദെവന്മാ(രെ!)ചൊല്ലുക. എന്നുടെ പതിനൊന്റഹക്ഷൌണി [ 23 ] പ്പടെക്കുമ് സെനാപതിയാവാനെവൻ യൊഗ്യൻ? എന്തു ഭവാന്മാർ ചൊല്ലീൻറതു? അത്ര ഭവാൻ ഗാന്ധാരരാജൻ ശകുനി ചൊല്ലുമതു എൻറൊ ചൊല്ലി. അമെയുമമെയുമ്. മാതുലനാകിന ശകുനിയാൽ ചൊല്ലപ്പെടുവിതാക. എന്തു മാതുലൻ ചൊല്ലിൻറതു? അത്ര ഭവാൻ ഗംഗെയൻ സ്ഥിതനായിരിക്കുമ്‌പൊഴ മറ്റെവൻ സെനാപത്യത്തിന്യോഗൻ എൻറൊ ചൊല്ലിൻറു? അഴകതു മാതുലൻ ചൊന്നവാറു. ഞാനുമിതിനെ ശ്രദ്ധ പണ്ണിൻറു. അമെമുമമെയുമ്. പിതാമഹനായിട്ടെ വരിക സെനാപതി. എംങനെ എംകിൽ കൊടുംകാറ്റിനാൽ അടിക്കപ്പെട്ടു ഇളകിൻറ മഹാർണ്ണവത്തിനുടെ നാദമ്കണക്കെ ഗമ്ഭീരമാകിന സൈന്യരവമ് പടുതരംങളാകിന പടഹംങളുടെ ഒച്യ ശശാംകധവളംങളാകിന ശംഖുകളുടെ നാദമ് എൻറിവയിറ്റൊടു കൂട ഗംഗാനന്ദനൻ ശ്രീഭീഷ്മന്തിരുവടിയുടെ മൂർദ്ധാവിങ്കൽ പതിക്കിൻറ അഭിഷെക ജലംങളൊടൊക്ക നരാധിപന്മാരുടെ ഹൃദയവുമ് പതിപ്പുതാക എൻറരുളിച്ചെയിതാൻ ദുര്യൊധനന്തിരുവടി.

ചൊന്നാൻ വന്നുപ്രാപിക്കിൻറ കാഞ്ചുകിയൻ;- ജയിക്ക മഹാരാജൻ! പാണ്ഡവസൈന്യത്തിങ്കൽനിൻറു ദുതവെഷത്തെ സംഗ്രഹിച്ചു പുർഷൊത്തമൻ ശ്രീപുർഷൊത്തമൻ ശ്രീനാരായണസ്വാമി എഴുന്നരുളുൻറൊൻ. എന്റുണർത്തിനാൻ കാഞ്ചുകീയൻ.

ദുര്യോ:- പൊയ്ക്കെടു. വാദരായണാ! എന്തെന്തു? കംസഭൃത്യനായിരിക്കിൻറ ദാമൊദരനൊ നിനക്ക പുർഷൊത്തമൻ? ഗൊപാലകനൊ നിനക്കു പുർഷൊത്തമൻ? ജരാസന്ധനാൽ അപഹരിക്കപ്പെട്ടിരിക്കിൻറ രാജ്യമ് യശസ്സു സുഖമ് എൻറിവറ്റൊടു കൂടീരുന്നവനൊ നിനക്ക് പുർഷൊത്തമൻ? എനെ! ആശ്ചര്യമെ! പാർത്ഥിവന്മാ‍രെ സെവിച്ചുപൊരിൻറ ഭൃത്യജനത്തിനുടെ സമുദാചാരമിരുന്നവാറു. അത്യർത്ഥം ഗർവിനൊടു കൂടിരുന്നൂ ഇവനുടെ ഇവ്വചനം. പൊയ്ക്കെടു. എൻറിംങനെ പരികുപിതനായ് അരുളിച്ചെയ്യാൻ ദുര്യൊധന്തിരുവടി [ 24 ]

കാഞ്ചു:- പ്രസാദിക്ക പ്രസാദിക്ക മഹാരാജൻ! സമ്ഭ്രമം കൊണ്ടു ഉപചാരത്തെ മറന്നെൻ. എൻറു ചൊല്ലി പാദംങളിൽ വീണ്ണു നമസ്കരിച്ചാൻ കാഞ്ചുകീയൻ.


അരുളിച്ചെയിതാൻ ദുര്യൊധനന്തിരുവടി:- എന്തു? സമ്ഭ്രരമമെന്റു ചൊല്ലിൻറു. മിക്കവാറുമ് മനുഷ്യർക്കൊള്ളാൻറീ സമ്ഭ്രമം. എഴനിൽക്ക. എഴനിൽക്ക. എൻറരുളിച്ചെയിതാൻ ദുര്യൊധനന്തിരുവടി. അനുഗ്രഹിക്കപെട്ടെൻ ഞാനെൻറു ചൊല്ലി എഴറ്റാൻ കാഞ്ചുകീയൻ. അരുളിച്ചെയിതാൻ:-ഇപ്പൊഴ പ്രസന്നനായിട്ടിരിക്കിൻറു ഞാൻ, എവനി ദുതനായ് പ്രാപിച്ചതു? എൻറു വിചാരിച്ചരുളിനാൻ കൌരവെന്ദ്രന്ദുര്യൊധനന്തിരുവടി. ദുതനായ് പ്രാപിച്ചതു കെശവൻ എൻറുണർത്തിനാൻ കാഞ്ചുകിയൻ.

ദുര്യൊ:- ദൂതനായ് പ്രാപിച്ചതു കെശവനെൻറാ ചൊല്ലിൻറു? ഇതിഷ്ടമാകിൻറതു. ഇതെ സമുദാചാരവുമ്. ഇതെ യൊഗ്യമായൊള്ളതു. എടൊ! രാജാക്കനണ്മാരെ! ദൂതഭാവത്തെ പ്രാപിച്ചിരിക്കിൻറ കെശവൻവിഷയമായ് എന്തിവിടെ യൊഗ്യമ്? എന്തെന്ത? അർഘപാദ്യംങളെക്കൊണ്ടു പൂജിപ്പാൻ യൊഗ്യൻ കെശവൻ എൻറൊ നിംങൾ ചൊല്ലിൻറു? ഇതെനക രുചിക്കീൻറില്ല. ഇവനെ പിടിച്ചുകെട്ടുക യൊഗ്യമ്. എംങനെ എങ്കിൽ പാണ്ഡവഹിതൈഷിയായ് പ്രാപിച്ച വാസുഭദ്രൻ പിടിച്ചുകെട്ടപ്പടുവൊരുവിഷയത്തിങ്കൽ പാണ്ഡവകള് കണ്ണിനൊടു വെറുപട്ട പൊലെ ഭവിച്ചു മുടിയുമ്. പാണ്ഡവകള് ഗതിയൊടുമ് മതിയൊടുമ് വെറുപടുമ്‌പൊഴ ചതുസ്സാഗരപര്യന്തയായിരുന്ന ഭൂമി നിസ്സപത്നയായ് ഒട്ടൊഴിയാതെ എനകധീനയായിട്ടുമ് വരുമ്. എൻറരുളിച്ചെയിതാൻ ദുര്യൊ:-

ദുര്യൊ:- ഇനി അത്രെയുമല്ല. കെള്ക ഭവാന്മാർ. ഇവിടത്തിങ്കൽ യാവനൊരുത്തൻ കെശവൻവിഷയമായ്. പ്രതുത്ഥാനഞ്ചിയിൻറത, ഇരിക്ക എഴനീൽക്കിൻറതു അവൻ പന്ത്രണ്ടുഭാരമ് സ്വർണ്ണത്താൽ ദണ്ഡ്യനായ് മുടിയുമ്. എൻറാൻ അപ്രമത്താരക [ 25 ] ഭവാന്മാർ വൈഴകപ്പെടാതെ. എൻറരുളിച്ചെയിതു ആത്മഗതമായ്. എന്തൊരുപായമെനക്ക കെശവാഗമനത്തിങ്കൽ പ്രത്യുത്ഥാനമിളെപ്പാൻ, അമയും കണ്ടാനുപായ്മ എൻറരുളിച്ചെയിതു പ്രകാശമായ്. എടൊ! വാദരായണാ! അ ചിത്രപടത്തെ കൊണ്ടുപൊരിക. അല്ലല്ല യാതൊരു ചിത്രപടത്തിങ്കൽ ദ്രൌപദികെശഗ്രഹണമ് അമ്ബരാകർഷണമ് എൻറിവ എഴുതപ്പെട്ടിതു അംങനെ ഇരുന്ന ചിത്രപടത്തെ കൊണ്ടുപൊരുക. എൻറു വാദരായണനെ നിയൊഗിച്ചു ആത്മഗതമായ്, ആ ചിത്രപടത്തിങ്കൽ ദൃഷ്ടിവിന്യാസഞ്ചെയിതു നോക്കീരുന്ന കെശവാഗമനത്തിങ്കൽ പ്രത്യുത്ഥാനഞ്ചെയിൻറീല. എൻറരുളിച്ചെയിതാൻ ദുർയ്യൊധനന്തിരുവടി.

യാതൊൻറു മഹാരാജനിയൊഗമതബ്‌വണ്ണമാമെൻറു ചൊല്ലി പുറപ്പെട്ടു ചിത്രപടവുമെടുത്തുകൊണ്ടു ചെല്ലിൻറവൻ. ജയിക്ക മഹാരാജൻ! ഇതെല്ലൊ ചിത്രപടമ്. എൻറുണത്തിനാൻ കാഞ്ചുകിയൻ.

അരുളിച്ചെയിതാന്ദുർയ്യൊധനന്തിരുവടി:- എനെ! ദർശനീയമായിരിക്കി‌ന്റൊൻറി ചിത്രപടമ്. ഇവനെല്ലോ ദുശ്ശാസനൻ ദ്രൌപദിയെ കെശപക്ഷത്തിങ്കൽ പിടിച്ചിഴകിൻറൊൻ. ഇവളെല്ലൊ ദ്രൌപദി ദുശ്ശാസന‌നാൽ പരാമർശിക്കപ്പെട്ടു സമ്ഭ്രമന്നിമിത്തമായ് വിരിഞ്ഞു പതറിവരിൻറ നയനംങളെ ഉടയളായ് രാഹുവക്ത്രാന്തരത്തെ പ്രാപിച്ചിരിക്കിൻറ ചന്ദ്രലെഖ പൊലെ ശൊഭിക്കിൻറൊള്. എൻറരുളിച്ചെയിതാൻ ദുർയ്യോധനന്തിരുവടി. ഇവനെല്ലൊ ദുരാത്മാവാകിന ഭീമൻ സർവ്വരാജ സമക്ഷത്തിങ്കൽ അവമാനിതയാകിന യാജ്ഞസെനിയെ കണ്ടു അസഹമാനമാകിന കൊപമുടയനായ് സഭാസ്തമ്‌ഭത്തെ ഇളക്കിൻറൊൻ. എൻറരുളിചെയിതാന്ദുർയ്യൊധനന്തിരുവടി. ഇവനെല്ലൊ യുധീഷ്ഠിരൻ സത്യത്തൊടുമ് ധർമ്മത്തൊടുന്ദയാവിനൊടുമ് കൂടി ചുതുപൊരുതു തൊൽകനിമിത്തമായ് ഭ്രഷ്ടചിത്തനായ് കടെകൺകൊണ്ട നൊക്കി ഭീമസെനനുടെ കൊപത്തെ തളർത്തി [ 26 ] ൻറൊൻ, എൻറരുളിച്ചെയിതാൻ ദുര്യൊ, ഇപ്പൊഴിവനെല്ലൊ അർജ്ജുനൻ രൊഷന്നിമിത്തമായ് ആകുലംങളാകിന നയനംങളൊടു കൂടി വിറെച്ചുവരിൻറ അധരൊഷ്ഠമുടയനായ് രിപുചക്രത്തെ പുൽകൊടി എൻറു നിനെച്ചു നശിപ്പിപ്പാൻ ഇച്ഛിക്കിൻറവൻ. ഗാണ്ഡീവത്തിനുടെ ഞാണിനെ മെല്ല മെല്ല വലിക്കിൻറവൻ. എൻറരുളിച്ചെയിതാൻ ദുര്യൊധനന്തിരുവടി.

ദുര്യൊ-ഇവനെല്ലൊ യുധിഷ്ഠിരൻ അർജ്ജുനനെ ചെറുക്കിൻറൊൻ. ഇവരെല്ലൊ നകുലസഹദെവന്മാർ കൃതമായിരിക്കിൻറ പരികരബന്ധത്തൊടുകൂടി ഇളക്കപ്പെട്ടിരിക്കിൻറ വാളുമ് വാള്പ്പലുകയുമുടയരായ് കൊപന്നിമിത്തമായ് ചുവന്നിരുന്ന മുഖശൊഭയൊടുകൂടി കൌവ്വപെട്ടധരൊഷ്ഠമുടയരായ് എന്നുടെ ഭ്രാതാവു ദുശ്ശാസനനെക്കുറിച്ചു ഇരണ്ടു മൃഗപൊതങ്ങള് സിംഹത്താനെ നൊക്കി പ്രാപിക്കും കണക്കെ ഇവരെല്ലം പ്രാപിക്കിൻറൊർ. എൻറരുളിച്ചെ-. ഇവനെല്ലൊ യുധിഷ്ഠിരൻ കുമാരന്മാരെ പ്രാപിച്ചു ചെറുക്കിൻറൊൻ. വിപരീതബുദ്ധിയാകിന ഞാനെ നീചനായൊള്ളതു. നയാനയജ്ഞരാകിന നിംങള് ഇപ്പോഴ ക്രൊധത്തെ കളെക. ദ്യുതാധികാരമായിരിക്കിൻറ അവമാനത്തെ സഹിയാതെ ഇരിക്കിൻറവർ. അധികസത്വരായൊള്ള ജനമ്‌വിഷയമായ് കുത്സിതപരാക്രമരായ് ഭവിച്ചു മുടിയും. എൻറരുളിച്ചെയിതു കുമാരന്മാരെ ചെറുക്കിൻറൊൻ യുധിഷ്ഠിരൻ. എൻറരുളിച്ചെയിതാൻ ദുര്യൊധനന്തിരുവടി.


ഇവനെല്ലൊ ഗാന്ധാരരാജൻ ശകുനി, അക്ഷംങളെ ചതിയൊടുകൂട ക്ഷെപിക്കിൻറൊൻ ഗർവിനൊടുകൂടച്ചിരിക്കിൻറാൻ. തന്നുടെ കീർത്തികൊണ്ടു ശത്രുക്കളുടെ സന്തൊഷത്തെ അപഹരിക്കിൻറൊൻ. സുഖിച്ചു സിംഹാസനസ്ഥനായിരിക്കിൻറവൻ രൊദനപരയാകിന ദ്രുപദനന്ദനെ നികൃതിപ്രധാനമായ് നൊക്കിൻറൊൻ. നയജ്ഞനായിരുന്നവൻ അംഗുഷ്ഠാഗ്രംകൊണ്ടു അവനിമണ്ഡലത്തെ കീറിൻറൊൻ. എൻറരുളിച്ചെയിതാൻ ദുര്യൊ [ 27 ]


ഇവരെല്ലൊ ആചാര്യപിതാമഹന്മാർ അ ദ്രൌപദിയെ കണ്ടിട്ടു വസ്ത്രാന്തത്താൽ മൂടപ്പിൻ‌റ മുഖത്തെ ഉടയരായ്‌ നിൽകിൻ‌റൊർ. ആശ്ചര്യമ്‌! വർ‌ണ്ണാഢ്യത. നിറത്തിനുടെ പുഷ്ടി ആശ്ചര്യമ്‌! അവ അവ ഭാവംങളൊടുകൂടി ഇരിക്കിൻ‌റവാറു. ആശ്ചര്യഞ്ചിത്രശൊഭ. അഴകുതായ എഴുതപ്പട്ടൊൻ‌റി ചിത്രപടമ്‌. പ്രീതനായെൻ‌ ഞാൻ‌. സന്തൊഷപാരവശ്യമ്‌ വന്നൂ എനക്ക. ആരിവിടെ ഒള്ളതെൻ‌റരുളിച്ചെയിതാന്ദുര്യൊധനന്തിരുവടി. ജയിക്ക മഹാരാജാവെൻ‌റുണർത്തിനാൻ‌ കാഞ്ചുകീയൻ.

ദുര്യൊ-എടൊ! വാദരായണാ! കൂട്ടികൊണ്ടു പൊരിക ഗരുഡ വാഹനമാത്രവിസ്മിതനായിരുന്ന അ ദൂതനെ എൻ‌റരു-. യാതൊൻ‌റു മഹാരാജനിയൊഗമ്‌ എൻ‌റു ചൊല്ലി വാസുദെവസകാശന്നൊക്കി പൊയാൻ കാഞ്ചുകിയൻ.

ദുര്യൊ:- തൊഴാ! കർണ്ണാ! പാണ്ഡവകളുടെ വചനന്നിമിത്തമായ് ദൂതവെഷമവലമ്‌ബിച്ചു കലുഷമതിയായിരുന്ന അ കൃഷ്ണൻ ഇവിടത്തെ പ്രാപിച്ചാൻ പൊലുമ്‌. സ്ത്രീജനത്തിനുടെ വചനംങളെകണക്കെ മൃദുകരംങളാകിന യുധിഷ്ഠിരവചനംങളെ കെള്പാൻ നീയുമ്‌ കർണ്ണംങളിരണ്ടിനെയുമ് ഇടമ്‌പടത്തുരന്ന കൊള്ക. എൻ‌റിംങനെ കർ‌ണ്ണനെ നൊക്കി അരുളിച്ചെയിതു വസുദെവ സമാഗമാസഹമാനമാനസനായ്‌ അരുളിച്ചെയിതാന്ദുര്യൊധനന്തിരുവടി.

അരുളിച്ചെയിതാൻ ശ്രീചക്രായുധൻ ശ്രീവാസുദെവന്തിരുവടി-ധർമ്മരാജനിയൊഗത്താൽ സാത്യകിസനാഥമാകിന ഒരക്ഷൌഹണിപ്പടയൊടുകൂട ദൂതെഴുന്നരുളി ബൃകസ്ഥലമ്‌ പ്രാപ്പിച്ചു. വിഹിതാനുഷ്‌ഠാനതത്പരാകിന ബ്രാഹ്മണവർഗ്ഗത്തിന്നു അനുഗ്രഹമ്‌ പണ്ണി ഹസ്തിനപുരമ്‌ പ്രാപിച്ചു. അവിടെ ഒണ്ടാകിന രാജമാർ‌ഗ്ഗമെ വാദരായണസമെതനായ്‌ മന്ത്രശാല നൊക്കി എഴുന്നരുളുൻ‌റ ശ്രീവാസുദെവന്തിരുവടി തന്തിരുവടിയുടെ ഉത്സാഹാദ്ധ്യവസായംങളെ നിരൂപിച്ചരുളിച്ചെയിതാൻ. [ 28 ]

ഇവന ഞാനിപ്പൊഴുതു ധർ‌മ്മരാജവചനമ്‌ വിഷയമായുമ്‌ ധനഞ്ജയനൊടു ആകൃത്രിമയാകിയ മൈത്രിനിമിത്തമായുമ്‌ ആഹവത്തിങ്കൽ ദൃപ്തനായ്‌ അനുക്തഗ്രാഹിയാകിന സുയൊധനനു വിഷയമായ് ഉചിതമെൻ‌റിയെ ഇരിക്കിൻ‌റ ദൂതവെഷത്തെ അവലമ്‌ബിച്ചെൻ, ഇനി അത്രെയുമല്ല. യാജ്ഞസെനി ദ്രൌപദിയുടെ പരിഭവന്നിമിത്തമായ്‌‌ ശത്രുസമൂഹവർ‌ത്തികളാ‍കിന കഞ്ജരവരംങളുടെ കമ്‌ഭഭെദനത്തിങ്കൽ പടുതരയാകിയ ഗദ ധരിച്ചിരിക്കിൻ‌റ ബൃകൊദരൻ ഭീമസെനനുടെ കൊപാഗ്നി പാർ‌ത്ഥൻ ധനഞ്ജയനുടെ ശരവരംങളാകിൻ‌റ കൊടുംകാററിനാലടിക്കപ്പെട്ടു ഇരുന്നതു കുരുവംശമാകിൻ‌റ വനമ്. സമൃദ്ധമായിരുന്നതിനെ പെരിക വിരെ ദെഹിച്ചു മുടക്കിൻ‌റിതൊണ്ടു എൻ‌റരുളിച്ചെയ്യിൻ‌റവൻ.

എംങനെ ദ്രൌപദീപരിഭവത്തിന്ന ഹെതു വന്നവാറെങ്കിൽ അതിന്നു മുന്നമെ അജാതശത്രു ധർമ്മപുത്രന്തിരുവടി അഭിഷിക്തനായ് അനിജന്മാരൊടുമ്‌ ഭാര്യയൊടുംകൂടി ഇന്ദ്രപ്രസ്ഥത്തിങ്കൽ രാജ്യപരിപാലനഞ്ചെയിതു വസുച്ചരുളുൻ‌റ നാളു് ദെവഋഷി ശ്രീനാരദനെഴുന്നരുളിയവനെ കണ്ടു അജാതശത്രു അനിജന്മാരൊടുകൂട സവെഹുമാനമായെഴുനിററ അർഘ്യപാദ്യാദികളെ കൊണ്ടു പൂജിച്ചു ആസനപ്രദാനഞ്ചെയിതു മുനിശ്രെഷ്ഠനെ വന്ദിച്ചു മഹർ‌ഷിയുടെ നിയൊഗത്താൽ മയവിനുർമിതയാകിന മഹാസഭയിങ്കൽ മതിമതാമ്‌ബരിഷ്ഠൻ മനൊനുകൂലമായ്‌ വ്യവഹരിച്ചിരുന്നരുളുൻ‌റെ കാലത്തു ദെവർ‌ഷി ശ്രീനാരദൻ ധർമ്മപുത്രന്തിരുവടിയെ നൊക്കി എടൊ! രാജെന്ദ്രാ! നിന്നുടെ പിതൃപിതാമഹന്മാർ അനുഷ്ഠിച്ചുപൊന്നൊരു വൃത്തി ഒണ്ടെല്ലൊ അതവ്വണ്ണമെ നീയുമനുഷ്ഠിച്ചെല്ലൊ പൊരിൻ‌റു. ധമ്മത്താലെ അർ‌ത്ഥമാപാദിപ്പു. ആർ‌ജ്ജിതമായിരിക്കിൻ‌റ അർ‌ത്ഥംകൊണ്ടു ധർ‌മ്മത്തെ അനുഷ്ഠിപ്പു. പ്രീതിസാരമായിരിക്കിൻ‌റ കാമംകൊണ്ടു ധർമ്മാർ‌ത്ഥംങളിരണ്ടിന്നുമ്‌ വാധ വരാതവാറു അനുഷ്ഠിച്ചെല്ലൊ പൊരിൻ‌റു എൻ‌റി ചൊദ്യരൂപെണ ധർമ്മസംസ്ഥാപാനഞ്ചെയിൻ‌റ [ 29 ] മഹർഷിശ്രീനാരദനെ നൊക്കി മഹീപതി സമസ്തസഭാഗുണവിചാരണഞ്ചെയിതകാലത്തു സ്വർല്ലൊകസഭാപ്രശംസ പണ്ണിൻ‌റ മഹർഷി മഹാരാജനെ നൊക്കി:- എടൊ! രാജെന്ദ്രാ! സ്വർഗ്ഗതനാകിന നിന്നുടെ പിതാവു പാണ്ഡു രാജസുയയാജിയായിരുന്ന ഹരിശ്ചന്ദ്രനൃപതിയുടെ രാജസൂഐശ്വര്യം കണ്ടു ജാതവിസ്മയനായിരുന്നവൻ. വശീകൃതഭ്രാതുകനാകിന എന്നുടെ പുത്രൻ രാജസൂയഞ്ചെയ്‌വാൻ ശക്തൻ എൻ‌റാൽ ക്രതുശ്രെഷ്ഠമാകിന രാജസൂയം കൊണ്ടു യജിച്ചു അഖിലദെവതാവർഗ്ഗത്തെ പൂജിക്ക. എൻ‌റിംങനെ പാണ്ഡുവിനുടെ നിയൊഗത്തെ പാത്ഥിവെന്ദ്രന്നറിയിച്ചു.

ദെവർഷി ദെവലൊകഗതനായ കാലത്തു അജാതശത്രു ധർമ്മപുത്രന്തിരുവടി അവശ്യകരണീയമാകിന രാജസൂയമ്‌ ചെയ്‌വാൻ അധൊക്ഷജനെ വിചാരിച്ചെ അറിയാവു എൻ‌റു കൽ‌പിച്ചു ശ്രീവാസുദെവന്തിരുവടിയെ സ്മരിച്ചരുളിയകാലത്തു അക്ഷണമെപക്ഷിരാജകെതനൻ അവിടത്തിന്നെഴുന്നരുളിയവനെ നൊക്കികണാ പത്മാവല്ലഭ! രാജസൂയഞ്ചെയ്‌കയിൽ ശ്രദ്ധ ഒണ്ടെനക്ക, അതിനെ സാധിക്കാമൊ എൻ‌റ ഒള്ളെടം നിന്തുരുവടി ഒരുത്തനുമെ അറിയിൻ‌റതു. എൻ‌റ അധൊക്ഷജനെ നൊക്കി അറിയിച്ചയവസ്ഥയിൽ- എടൊ രാജെന്ദ്രാ! മഗധെശ്വരൻ ജരാസന്ധൻ ജീവിച്ചിരിക്കുമ്‌പൊഴ രാജസൂയഞ്ചെയ്‌വാനശക്യമ്‌. ഭൂമണ്ഡലഗതമാകിന രാജലൊകത്തെ വെലാൽകരിച്ചു കലഹിച്ചു പിടിച്ചു കെട്ടിക്കൊണ്ടുപൊന്നു ഗിരിബ്രജമാകിൻ‌റ നഗരത്തിങ്കൽ കാരാഗൃഹത്തിങ്കൽ ആക്കി ഇരിക്കിൻ‌റു. ഗിരിഗുഹയിൽ കിടക്കിൻ‌റ ആനെത്തലവംങളെ ഒരു സിംഹകടാവൻ ചെറുത്തു നിറുത്തും കണക്കെ രാജാക്കള്‌ അവനാൽ സംരുദ്ധരായിട്ടിരിക്കിൻ‌റു. എൻ‌റാൽ ജരാസന്ധവധത്തിന്നും അവിരാജഗണവിമൊക്ഷണത്തിന്നും ശ്രദ്ധ പണ്ണുക. ജരാസന്ധനെ ജയിച്ചാൽ മറ്റൊള്ള രാജാക്കളെ എല്ലാരെയുഞ്ജയിച്ചതായിട്ടു വരുമ്‌.

എൻ‌റിംങനെ ജനാർദ്ദനവചനം കെട്ടു ജാതവെകനാകിന അജാതശത്രുവിനെ നൊക്കി അഭിമാനിയാകിന ഭീമസെനൻ‌ [ 30 ] അറിയിച്ചാൻ-രാജസൂയഞ്ചെയ്‌വാനിവിടത്തുതെ വൈഷമ്യമ്‌. ശ്രീകൃഷ്ണന്തിരുവടിയുടെ നയവുമ്‌ അർജ്ജുനനുടെ വീര്യവുമ്‌ എന്നുടെ വെലവുമ്‌ ത്രെതാഗ്നിസമമായിരുന്ന ഇവ മൂൻ‌റും കൂടിയാൽ ജരാസന്ധനെ നിഗ്രഹിക്കാം. എൻ‌റ ഭീമപരാക്രമനാകിന ഭീമസെനനുടെ വാക്കു കെട്ടു പരമാർത്ഥമെ ഇതു. ഭീമാർജ്ജുനന്മാരെ നക നെത്രംങള്. മനസ്സാകിൻ‌റതു മധുസൂദനന്തിരുവടി. എൻ‌റാൽ നിംങള് ജരാസന്ധനെ വധിച്ചു പ്രതീക്ഷണമ്‌ കാര്യത്തെയും സാധിക്കാമ്‌. എൻ‌റു പൃഥുവീപതിയുടെ നിയൊഗത്താൽ കൃഷ്ണാർജ്ജുനഭീമന്മാർ സ്നാതകബ്രാഹ്മണവെഷവിഭൂഷിതരായ് നിരായുധരായ മഗധവിഷയമ്‌ പ്രാപിച്ചു ജരാസന്ധനൊടു യുദ്ധത്തെ പ്രാർത്ഥിച്ചകാലത്തു അഖിലജഗന്മംഗലൻ ആനന്ദവിഗ്രഹൻ ശ്രീദാമൊദരന്തിരുവടിയെ ആനായനെൻ‌റ നിരസിച്ചു അത്ഭുതപരാക്രമനാകിന അർജ്ജുനനെ വലനെൻ‌റു വർജ്ജിച്ചു. ഭീമപരാക്രമനാകിന ഭീമസെനനെ മഗധെശ്വരൻ യുദ്ധാർ‌ത്ഥമായി വരിച്ച അവസ്ഥയിൽ ദന്തവരായുധംങളായിരിക്കിൻ‌റൊ ഇരണ്ടാനത്തലവംങള്‌ തംങളിലെ കിട്ടി പരാക്രമിക്കുംകണക്കെ പരാക്രമിക്കിൻ‌റ കാലത്തു ജനാർദ്ദനൊപായന്നിമിത്തമായ് ജരാസന്ധനെ ഭീമസെനൻ പിളർന്നുകൊൻ‌റു. തദീയനിബെന്ധനസ്ഥരാകിന രാജാക്കളെ അഴിച്ചുവിട്ടു. അക്ഷണത്തിങ്കൽ അജാത ശത്രുവിനെ വന്ദിച്ചു അവസ്ഥ അറിയിച്ചു.

അനന്തരമ്‌ ധർ‌മ്മരാജശാസനന്നിമിത്തമായ് കിഴിക്കിന്ദിക്കു ജയിപ്പാൻ അദ്ധ്യവസിച്ചെഴുന്നരുളിൻ‌റ ഭീമസെനന്തിരുവടി ശിശുപാലവിഷയമ്‌ പ്രാപിച്ചു. അവനാൽ സൽകൃതനായി പതിന്മൂൻ‌റു ദിവസമവിടെ വസിച്ചു. അവിടെ നിൻ‌റു കണിന്ദു വിഷയമ്‌ പ്രാപിച്ചു ശ്രെണിമാനെ ജയിച്ചു. അയൊദ്ധ്യാധിപതി ദീർ‌ഘപ്രജ്ഞനൊടു തിറകൊണ്ടു. അൽ‌പകാലത്തിങ്കലെ കിഴക്കിന്ദിക്കിങ്കലെ രാജാക്കളെ തികെയ ജയിച്ച അർ‌ത്ഥരാശിയെ ആപാദിച്ചു. ശക്രസമപ്രഭാവൻ ശക്രപ്രസ്ഥമ്‌ പ്രാപിച്ചു അർ‌ത്ഥരാശിയെ അജാതശത്രുവിന്നു കൊണ്ടുചെൻ‌റു കൊടുക്കിൻ‌റ കാലത്തു [ 31 ] സവ്യസാചി ധനഞ്ജയന്തിരുവടി ധനദപാലിതയാകിന ദിക്കിനെ ജയിപ്പാനദ്ധ്യവസിച്ചു പുറപ്പെട്ടു. തൽദെശവർത്തികളാകിന രാജാക്കളെ ജയിച്ചു തിറകൊണ്ട ഉത്തരഗിരിയളവുഞ്ചെൻറു അളകാനാഥനെ ജയിച്ചു അർത്ഥസഞ്ചയത്തെ ആപാദിച്ച ഇന്ദ്രാത്മജൻ ഇന്ദ്രപ്രസ്ഥമ് പ്രാപിച്ചു.ധനനിചയസമൃദ്ധനായ് ധനഞ്ജയനെൻറൊള്ള നാമത്തെ പ്രാപിച്ചു മുടിഞ്ഞു.

പിനെ നിഖിലഗുണസമൃദ്ധനാകിന നകുലൻ ശ്രീവാസുദെവസഹിതനായ് പടിഞ്ഞായിറു ദിക്കു ജയിച്ചു ദ്രവ്യസമ്‌പത് സമന്യുതനായ് മഹാരാജസകാശം പ്രാപിച്ച കാലത്ത് ദെക്ഷിണന്ദിക്ക ജയിപ്പാൻ ആപാദിതമാകിന വെലത്തൊടുകൂടി സഹദെവൻ സമുദ്രതീരത്തളവുഞ്ജയിച്ചു ശ്രീവിഭീഷണനൊടു തിറകൊള്വാൻ ഘടോൽക്കചനെ യാത്രയാക്കി.അമ്ബരമാർഗ്ഗമെ ലംകാനഗരിയെ പ്രാപിച്ചു വിഷ്ണുപരായണനാകിന വിഭീഷണനെ വന്ദിച്ചു- എടൊ! രാക്ഷസെന്ദ്രാ! പാണ്ഡുവിനുടെ പശ്ചിമപുത്രൻ സഹദെവൻ ചൊല്ലിവിട്ടു തിറ കൊണ്ടുപൊവാൻ ഞാനിവിടെ പ്രാപിച്ചു.അവിടെ ഭഗവാൻ അഗ്നിദെവനയും രാജസൂയത്തെയുമ് ത്രൈലോക്യനാഥനാകിന ശ്രീവാസുദെവന്തിരുവടിയെയുമ് നിരൂപിച്ചു ധർമ്മജ്ഞനായൊള്ളൊയെ! ധർമ്മരക്ഷാർത്ഥമ് ധർമ്മപുത്രന്തിരുവടിക്കു തിറ തന്നു വിടുക.എൻറിംങനെ ഘടൊൽകജൻ പ്രതിപാദിക്കിൻറ കാലത്തു പൌലസ്ത്യൻ ശ്രീവിഭീഷണന്തിരുവടി എൺപത്തെട്ടു രാക്ഷസരെടുക്ക രത്നരാശി കൊടുത്തുവിട്ടു. അവരും ഘടൊൽക്കചനൊടുകൂടെ സമുദ്രമതിക്രമിച്ചു സഹദെവസഹിതരായ് ഇന്ദ്രപ്രസ്ഥം പ്രാപിച്ചു അർത്ഥരാശിയെ ധർമ്മപുത്രന്തിരുവടിക്ക കൊടുത്തു ലംകാനഗരി നൊക്കി പോയവസ്ഥയിൽ,ധർമ്മരാജനിയൊഗത്താൽ കിഴക്കിന്ദിക്ക ഭീമസെനഞ്ജയിച്ചു.ദെക്ഷിണന്ദിക്ക സഹദെവൻ ജയിച്ചു. പശ്ചിമിന്ദിക്ക നകുലൻ ജയിച്ചു. ഉത്തരിന്ദിക്ക വിജയൻ ജയിച്ചു. രാജസൂയംകൊണ്ട യജിപ്പാനദ്ധ്യവസിക്കിൻറ രാജെന്ദ്രൻ നകുലൻ ഹസ്തിനപുരന്നൊക്കി യാത്രയാക്കി അനന്തരം ആ [ 32 ]

ചാര്യനിപുണനാകിന നകുലൻ ഹസ്തിനപുരമ്‌ പ്രാപിച്ചു. ധൃതരാഷ്ട്രർ ശ്രീഭീഷ്മർ ശ്രീവിരുരർ ദ്രൊണാചാര്യൻ കൃപാചാര്യൻ ദ്രൌണി കർ‌ണ്ണൻ ദുര്യോധനന്തുടങ്ങിയൊള്ള ബന്ധുബാന്ധവന്മാരെ ആദരിച്ച ശക്രപ്രസ്ഥത്തെ നൈപ്പിച്ചകാലത്തു ധർമ്മപുത്രന്തിരുവടി സഹദെവനെ വിളിച്ചു- എടൊ! സഹദെവാ! ഇ ക്രതുവിങ്കൽ ദ്വിജൊത്തമന്മാരാൽ ചൊല്ലപ്പടിൻ‌റ യജ്ഞാംഗങളെ സമ്‌പാദിച്ചു കൊടുക്ക. ഇന്ദ്രസെനനുമ്‌ വിശൊകനുമ്‌ തഗ്മിയുമ്‌ അർജ്ജുനസാരഥിയുമ്‌ അന്നാദികളെ ഒണ്ടാക്കുവാൻ സഹദെവനിയൊഗത്താൽ വ്യാപരിക്ക. ഭക്ഷ്യഭൊജ്യാദികാരംങളിൽ യുയുത്സുവിനെ നിയൊഗിച്ചു. ഊണെററുവാനുമ്‌ ഉച്ഛിഷ്ടാപനെനാർത്ഥമായുമ്‌ ചൊറു നൊക്കുവാനുമ്‌ ദുശ്ശാസനന്നെ കൽ‌പ്പിച്ചു. ബ്രാഹ്മണരെപ്പൂജിപ്പാനശ്വത്ഥാമാവിനെ രാജാകളെ സൽകരിപ്പാൻ സഞ്ജയനെ അ ക്രതുവിങ്കൽ വെണ്ടുമതുമ്‌ വെണ്ടാത്തതുമ്‌ അറിഞ്ഞു ചെയ്‌‌വാൻ ഭീഷ്‌മരെയും ദ്രൊണരെയും കല്പിച്ചു.

ഹിരണ്യമ്‌ സുവർ‌ണ്ണമ്‌ രത്നംങള്‌ ദക്ഷിണകള്‌ എൻ‌റിവയിററിനുടെ അന്വുവെക്ഷണത്തിങ്കൽ കൃപരെ നിയൊഗിച്ചു. ഘൃതാദിമരു (ചപര)മായിരിക്കിൻ‌റ സൂക്ഷ്മവ്യയത്തിന്നു വിദുരനെ നിയൊഗിച്ചു. അവിടെ അർഹണീയമിയംങിൻ‌റതു ദുര്യൊധനൻ വാഹ്‌ലീകൻ ധൃതരാഷ്ട്രസൊമദെത്തൻ ജയദ്രഥൻ എൻ‌റിവർകള്‌ നാലരും അ ക്രതുവിൻ‌കൽ സ്വാമിവൽ രമിച്ചാർ.

പിന്നെയുമ്‌ ക്രതുവിങ്കൽ അവയവകർമ്മംങളിൽ ഒരൊ പുരുഷശ്രെഷ്ഠന്മാരെ നിയൊഗിച്ചു. ജ്യെഷ്ഠാമൂലനക്ഷത്രത്തിൽ അമാവാസിനാള്‌ മാന്തൊലുടുത്തു. നവനീതാപ്തദെഹനായാൻ നരാധിപൻ. സർവ്വശിഷ്യഗണൊപെതനാകിന സർ‌വ്വജ്ഞൻ ശ്രീവെദവ്യാസഭഗവാൻ‌ സാദസ്സധുരം വഹിക്കിൻ‌റതു. ഇച്ഛിച്ച വന്നിച്ഛിച്ചവണ്ണമ്‌ കൊടുക്ക മൃഷ്ടമായ്‌ ഭുജിക്ക എൻ‌റിവണ്ണമ്‌ പ്രവൃത്തിക്കത്തുടംങി. അവിരാജസൂയത്തിങ്കൽ ശബ്ദങള്‌ ചടങ്ങു പിഴയാതെ രാജാസൂയഞ്ചെയ്‌തു മുടിച്ചു അഗ്രപൂജ കൊടുപ്പാൻ‌ [ 33 ] അജാതശത്രു സഹദെവനെ നിയൊഗിച്ചവസ്ഥയിൽ അതീതാ നാഗതവർ‌ത്തമാനതത്വജ്ഞാനിയാകയാൽ സർ‌വ്വജ്ഞനാകിന സഹദെവൻ ഗംഗാനന്ദനൻ ശ്രീഭീഷ്‌മന്തിരുവടിയെ നൊക്കി-പിതാമാഹാ! ഇവിരുന്ന ജനത്തിൽ എവനെ താൻ അഗ്രപൂജക്കർഹനാകയോഗ്യൻ എൻ‌റ വിചാരിക്കിൻ‌റകാലത്തു ശക്രസമപ്രഭാവനാകിന ശാന്തനവൻ പുദ്ധികൊണ്ടു നയിച്ചു സഹദെവനെ നൊക്കി അരുളിച്ചെയിതാൻ:-

എടൊ! സഹദെവാ! വൃഷ്ണിവംശസമുത്ഭവനാകിന കൃഷ്ണൻ ഇവിടെ ഉളനായിരിക്കുമ്‌പൊഴ മറെറവൻ അഗ്രപൂജക്ക യൊഗ്യനാകിൻ‌റതു. അഗ്രപൂജകൊണ്ടു അധൊക്ഷജനെപ്പൂ‍ജിച്ചാൽ എല്ലാസമസ്തദെവതാവർ‌ഗ്ഗത്തെ പൂജിച്ച ഫലമ്‌ വരുമെൻ‌റല്ലൊ വെദശാസ്ത്രംങളിൽ ചൊല്ലിൻ‌റിതു.

യഥാ തരൊമ്മൂലനിഷെചനെന
തൃപന്തി തത്‌സ്കന്ധജൊപശാഖാഃ
പ്രാണൊപഹാരെണ യഥാ നരാണാമ്‌
തഥൈ(വ ദേ) വാർ‌ഹണമച്യുതാർ‌ച്ചനമ്‌

തരുവിന്റെ മൂലനിഷെചനംകൊണ്ടു യാതൊരുപ്രകാരമ്‌ ശാഖൊപശാഖപ്രതിശാഖകള് തൃപ്തിയെ പ്രാപിക്കിൻ‌റു നരന്മാർ‌ക്ക പ്രാണൊപഹാരംകൊണ്ടു അവയവംങള് അതിപ്രസന്നംങളാകിൻ‌റു അപ്രകാരമെ അച്യുതന്തിരുവടിയെ അർ‌ച്ചിച്ചാൽ അഖിലദെവകളുമ്‌ തൃപ്തിയെ പ്രാപിക്കിൻ‌റു. എൻ‌റാലിവന്തിരുവടിയെ പൂജിച്ചാൽ ഇക്കർമ്മമ്‌ സഫല(മാം).

എൻ‌റിംങനെ ശ്രീഭീഷ്മന്തിരുവടിയാലഭ്യനുജ്ഞാതനായി അവഹിതഹൃദ(യനാകിൻ‌റ സഹ)ദെവൻ സരൊജാക്ഷന്തിരുവടിയെ പൂജിച്ചയവസ്ഥയിൽ അതിലസഹ്യമുടയ (ശിശുപാ)ലൻ സഹദെവനെയുമ്‌ ശ്രീഭീഷ്മന്തിരുവടിയെയുമ്‌ ധർമ്മതത്‌പ്പരനാകിന ധർമ്മപുത്രനെയുമ്‌ ശ്രീകൃഷ്ണന്തിരുവടിയെയുമ്‌ ഭത്സിച്ച സദസ്സിങ്കൽ സഹദെവനെ നൊക്കി-എടൊ! സഹദെവാ! മഹാത്മാക്കളായിരിക്കിൻ‌റ മഹാജനമ്‌ ഇരിക്കച്ചെയിതെ രാജാർ‌ഹമായി [ 34 ] രിക്കിൻ‌റ അഗ്രപൂജകൊണ്ടു ആനായനെപ്പൂജിച്ചു. അയൊഗ്യമെ ഇതു. വാലന്മാരെ ഇപ്പാണ്ഡവകള്‌. കെവലമജ്ഞാനികള്‌. ധർമ്മസൂക്ഷ്മതെ അറിയിൻ‌റൊ ചിലരല്ല. ബ്രാഹ്മണശ്രെഷ്ഠനായ്‌‌ സർവ്വജ്ഞനായ് ഇരുന്ന ഭഗവാൻ ശ്രീവെദവ്യാസൻ ഇരിക്കച്ചെയിതെ വൃഷ്ണിംവംശസമുത്ഭവനാകിന കൃഷ്ണനെ എംങനെ അർച്ചിച്ചവാറു?

സഹദെവാ! നീ അഖിലശാസ്ത്രജ്ഞനാകിന അശ്വാത്ഥാമാവു വീരപുരുഷരിലഗ്രഗണ്യൻ ഭാരതാചാര്യനാകിന കൃപാചാര്യ(ൻ) ഇവരിരിക്കച്ചെയിതെ സഹദെവാ! എംങനെ കൃഷ്ണമതിയായിരുന്ന കൃഷ്ണനെ അർ‌ച്ചിച്ചവാറു? മഹാവീരനാകിന ഭഗദെത്തൻ മാഗധനാകിന ജയസ്സെനൻ കലിംഗരാജൻ എൻ‌റിവരളെ നിന്ദിച്ചു എംങനെ കെശവനെപ്പൂജിച്ചവാറു?

വിവിധഗുണഗണനാകിന വിരാടെശ്വരൻ വൃദ്ധതമനാകിന മദ്രാധിപൻ സൌബലനാകിന ശകുനി സിന്ധുപതി ജെ(യ) ദ്രഥൻ എൻ‌റിവരളെ നിന്ദിച്ചു എംങനെ സഹദെവാ! കൃഷ്ണനെ അർ‌ച്ചിച്ചവാറു? ആചാര്യനെൻ‌റൊ സഹദെവാ! നീ കൃഷ്ണനെ പുദ്ധി പണ്ണി? ദ്രോണാചാര്യൻ ഇരിക്കച്ചെയ്‌തെ എംങനെ കൃഷ്ണനെ അർ‌ച്ചിച്ചവാറു? എൻ‌റിംങനെ (രാജസൂയ)ത്തിങ്കൽ ശ്രീപുണ്ഡരി കാക്ഷന്തിരുവടിയെയുമ്‌ നിന്ദിച്ചു വ്യവഹരിക്കിൻ‌റകാലത്തു ധർ‌മ്മതത്‌പരനാകിന ധർമ്മപുത്രന്തിരുവടി ശിശുപാലനെ നൊക്കി! എടൊ! ശിശുപാലാ! ഇസ്സഭയിങ്കൽ നിന്നെക്കാട്ടിൽ വൃദ്ധതമാരായ് മഹാനുഭാവരാകിന മഹീപതിമാർ അനെകമ് ഒണ്ടിരിക്കൻറു. എൻ‌റാൽ ഇവർ സഹിച്ചിരിക്കിൻ‌റെടത്തു നീയുമ്‌ പൊറുത്തിരിക്കയല്ലയൊ അഴകിയു? എൻ‌റരുളിച്ചെയിൻ‌റതു കെട്ടു ശ്രീഭീഷ്മന്തിരുവടി അനുനയത്തിന്നർഹർനല്ല ശിശുപാലൻ ലൊകവൃദ്ധതമനാകിന കൃഷ്ണനെ പൂജിച്ചതു സഹിയാതെ ഇരിക്കിൻ‌റൊനാകയാൽ. ഇ കൃഷ്ണനെല്ല അവ്യക്തയായിരിക്കിൻ‌റ പ്രകൃതി. എൻ‌റും കെടിൻ‌റിയെ ഇരിക്കിൻ‌റ കർ‌ത്താവുമിവനെ. സർ‌വ്വ ഭൂതംങളാക പരനായിരിക്കിൻ‌റതുമിവന്തിരുവടിയെ. എല്ലാരി [ 35 ] ലുമ് ബൃദ്ധതമനായിരിക്കിൻറത് ഇവച്ചുതനെ. ആദിത്യൻ ചന്ദ്രൻ നക്ഷത്രംങള് ഗൃംഹങള് ദിക്കുകള് വിദിക്കുകള് സമസ്തവുമ് കൃഷ്ണങ്കലെ പ്രതിഷ്ഠിതമ്. ഇനി അത്രെയുമല്ല ഞാൻ ചൊല്ലി. ഇസ്സഭയിൽ കൃഷ്ണനെപ്പൂജിച്ചതു സഹിയാതെ ഇരിക്കിൻറൊരുത്തനുളനാകിൽ അവൻ പെരിക വിരെഞ്ഞു വില്ലുമെടുത്തുകൊണ്ടു യുദ്ധാർത്ഥമായ് പുറപ്പെടുക, ഇവിരുന്ന ഭൂഭൃത്തുകളുടെ ശിരസ്സിങ്കൽ എന്നുടെ കാൽകൊണ്ടു ചവട്ടിൻറെൻ. ജളമതികളെ! നിംങളി കൃഷ്ണനെ അറികിൻറില്ലയോ?

ഇവനല്ലയോ ആദികാലത്തു മത്സ്യരൂപത്തെ അവലമ്ബിച്ചു വേദപരിത്രാണഞ്ചെയ്തതു. കൂർമ്മരൂപിയായ് ദെവഹിതാർത്ഥമ് മന്ദരൊദ്ധരണമ് പണ്ണിയതുമിവനെ. വരാഹരൂപത്തെ സംഗ്രഹിച്ചു (ഹിരണ്യാ)ക്ഷവധമ് പണ്ണി പാതാലത്തിങ്കൽ നിൻറു കൊണ്ടുപൊന്ന ഭൂമിയെ സ്വസ്ഥാനത്തിങ്കലാക്കി രക്ഷിച്ചതുമിവനെ, ഇവനെല്ലെ ബ്രഹ്മദെത്തവരഗർവ്വിതനാകിന ഹിരണ്യകശിപുവിനെ ശ്രീനാരസിംഹന്തിരുവുടമ്പിനെ സംഗ്രഹിച്ചു മണിസ്തമ്ഭത്തിൽനിൻറു പിളന്നു പുറപ്പ(ട്ടു) കലിശസമാനംങളാകിന നഖമുഖംങളെകൊണ്ടു ബൃഹച്ഛിലാനിഷ്ഠൂരമാകിന വക്ഷസ്ഥലമ് പിളന്നു നിഗ്രഹിച്ചതു. അദിതിദെവിക്ക പുത്രനായ് ദിവമ്‌വർഷസഹസ്രം കൂടി ജനിച്ചു ചുവന്നു ചെറുതാകിന തിരുവുടമ്‌പിനെ ഉടയനായ് മഹാബലിയൊടു മൂവടിപ്രമാണമ് ഭൂമി അളന്നുകൊണ്ടു ത്രൈലൊക്യൈശ്വര്യമ് ഇന്ദ്രന്നു കൊടുത്തു. ഉദാരവാക്കായിരുന്ന ഇവനെ വടുവാമനമൂർത്തിയുമ്. ഭൃഗുവിന്നു പുത്രനായ്ജ്ജനിച്ചു നിശിതപരശ്വതനായ് മൂവെഴിരുപത്തൊൻറുതുടെ നിക്ഷത്രിയഞ്ചെയിത പരശുരാമനാമധെയനായിരുന്നവനുമിവനെ. ഭൂകാശ്യപൻ ദെശരഥന്നു പുത്രനായ് ത്രൈലൊക്യൈശ്വര്യഗർവിതനായിരുന്ന നക്തഞ്ചരച്ചക്രവർത്തി ദെശഗ്രീവനെ നിഗ്രഹിച്ചു ശ്രീരാമനെൻറ നാമത്തൊടു (കൂടീരിക്കിൻറതുമിവ)നെ. ഹലമുസലഹസ്തനായ് രൊഹിണീൽ ജനിച്ചു ബലഭദ്രരാമനെൻറ നാമത്തൊടു കൂടീരിക്കിൻറതുമിവനെ. അഷ്ടമിരൊഹി [ 36 ] ണിനാള് അർദ്ധരാത്രത്തിങ്കൽ വസുദെവസുനുവായവതരിച്ചു ആയ്പാടിയിൽ നന്ദഗൊപന്നു പുത്രനായ് വളർന്നു പൂതനതുടംങി ഒള്ള ദുഷ്ടവർഗ്ഗത്തെ നിശ്ശേഷമായ്‌കൊൻറു മുടിച്ച ഭൂമിയെ രക്ഷിപ്പാനിരിക്കിൻറതുമ് കൃഷ്ണനെ. ഇനി കത്കിയായ് ജനിച്ചു സമസ്തസംഹാരഞ്ചെയ്‌വാനിരിക്കിൻറതുമിവന്തിരുവടിയെ. എൻറാലിംങനെ ഇരുന്ന ഇവന്തിരുവടിയെ പൂജിച്ചതു സഹിക്കരുതാതെ ഇരിക്കിൻറൊരുത്തനുളനാകിൽ അവൻ വില്ലുമെടുത്തുകൊണ്ടു യുദ്ധാർത്ഥമായ് ഒരുമ്‌പട്ടു പുറപ്പെടുക. എൻറരുളിച്ചെയിതു സന്നദ്ധനായ് സമരത്തിന്നദ്ധ്യവസിക്കിൻറവസ്ഥയിൽ ശീഘ്രപരാക്രമനാകിന ശ്രീചക്രായുധൻ ശ്രീവാസുദെവന്തിരുവടി അഗ്നിമാലിയാകിന ശ്രീചക്രംകൊണ്ടു ശിശുപാലനുടെ ശിരച്ഛെദഞ്ചെയിതു ശ്രീമദ്വാരകാനഗരി നൊക്കി എഴുന്നരുളിനാൻ.

പിന്നെ യജ്ഞമനുഭവിപ്പാൻ വന്ന രാജലൊകത്തെ വസ്തുവാഹനസ്വർണ്ണാദികളെകൊണ്ടു സമ്ഭാവിച്ചു തംങള് തംങളുടെ രാജ്യന്നൊക്കി യാത്രയാക്കി. വേദവ്യാസാദിമഹർഷിവർഗ്ഗത്തെയും മാനിച്ചു തംങള് തംങളുടെ ആശ്രമന്നൊക്കി യാത്രയാക്കി. പിതാവാകിന ദൃതരാഷ്ട്രരൊടുമ് പിതാമഹനാകിന ശ്രീഭീഷ്മന്തിരുവടിയൊടും ദ്രൊണാചാര്യർ കൃപാചാര്യർ വൈകുത്തനൻ (കർണ്ണൻ വികർണ്ണൻ) ദുര്യൊധനാദിഭ്രാതൃവർഗ്ഗത്തൊടുംകൂടി രാജസൂയം കഴിഞ്ഞു അനെകന്ദിവസമവിടെ കഴിഞ്ഞു) ഒരു നാള് സഭാപ്രവെശവ്രീളിതരൊഷകഷായിതാന്തരാത്മാവാകിന സുയൊ(ധനൻ) പിതാവിനൊടുമ് ഭ്രാതൃവർഗ്ഗത്തൊടും കൂട നാഗപുരമ് പ്രാപിച്ചു അർണ്ണവഗമ്ഭീരനാകിന കർണ്ണനൊടുമ് സൗബലനാകിന ശകുനിയൊടുമ് ദുഷ്ടമതിയാകിന ദുശ്ശാസനനൊടും കൂടി നിരൂപിച്ചു. ധർമ്മപുത്രന്തിരുവടിയുടെ ഐശ്വര്യത്തെ കലഹമുഖെന ഹരിപ്പാന്നിനെക്കിൽ ആവൊൻറല്ല. എൻറാൽ കള്ളച്ചൂതുപൊരുതു പറിച്ചു കൊള്ക. എൻറ കല്പിച്ചു ധൃതരാഷ്ടരെ അനുവർത്തിച്ചു അനുവദിപ്പിച്ചു വിദുരരെ യാത്രയാക്കി വസിക്കിൻറകാലത്തു അജാതശത്രുധർമ്മപുത്രന്തിരുവടി വിദുരരെ ആദരിച്ചു അവർ മുഖത്തുനിൻറ [ 37 ] ധൃതരാഷ്ട്രമതവുമ് സുയൊധനസിദ്ധാന്തവുമ് അറിഞ്ഞു ഭവിഷ്യദർത്ഥന്നിരൂപിച്ചു നിശ്ചയിച്ചു മാതാവിനോടും ഭ്രാതൃവർഗ്ഗത്തോടും വസ്തുവാഹനഭണ്ഡാരാദികളോടുംകൂട കരിതുരഗരഥപദാതിസംകുലമാകിന സൈന്യസമ്‌വൃതനായ് നാപുരമ് പ്രാപിച്ചു അക്ഷവതിയാകിൻറ സഭയിൽ സൗബലനാകിന ശകുനിയൊടു ചൂതു പൊരുതു തൊറ്റിയംങിൻറടത്തു തംങളിലെ ദ്രവ്യവിനിയൊഗമ് നിഖർവ്വമ് ഖർവ്വമ് അർബ്ബുദമ് കചുപ്രം (?) തരംതരമായ് പണെയമ് വച്ചു പൊരുതു തൊറ്റു.

രാജ്യവാഹനവസ്തുഭണ്ഡാരാദികള് എപ്പെപ്പടി മുടിഞ്ഞു ഭ്രാതാക്കളെപ്പണെയമ് വക്കിൻറെടത്തു മുൻപിൽ നകുലസഹദെവന്മാരെ വച്ചു പൊരുതിയിംങിൻറെകാലത്തു ദുർവ്വാദരതനാകിന ശകുനി എടൊ! രാജെന്ദ്രാ! സാപത്നന്മാരാകിന നകുലസഹദെവന്മാരെ പണെയമ്‌വച്ചു സഹൊദരന്മാരാകിന ഭീമസെനധനഞ്ജയന്മാരെ ഭ്രാതൃസ്നെഹന്നിമിത്തമായ് രക്ഷിക്കിൻറൊ നിന്തിരുവടി? എൻറിംങനെ ശകുനിയുടെ ദുർവ്വാദത്തെ കെട്ടു ശപിപ്പാനദ്ധ്യവസിക്കിൻറ കാലത്തു ശരണെൻറ ശകുനിക്കു അനുജ്ഞ കൊടുത്തു. ഭീമസെനധനഞ്ജയന്മാരയും പണെയമ്‌വച്ചു ഒടുക്കത്തു തന്തിരുവടിയെയുമ് പണെയമായ് വച്ചു പൊരുതിയംങിൻറ കാലത്തു എടൊ! രാജെന്ദ്രാ! നിന്തിരുവടിക്കു അത്യന്തമിഷ്ടമായിരുന്ന യാജ്ഞസെനി ദ്രൗപതിയെയുമ് പണെയമായ് വച്ചു നിന്തിരുവടിയെ മീണ്ടുകൊണ്ടു ഇന്നുമൊരിക്കൽ പൊരുതു ജയിക്ക എൻറ ശകുനിയുടെ വചനം കെട്ടു പടുമെൻറു പാണ്ഡവശ്രെഷ്ഠൻ ദ്രൗപതിയെയും പണെയമായ് വച്ചു പൊരുതു തൊറ്റിയംങിൻറെടത്തു കളിപ്പുടെയനാകിന കൗരവെന്ദ്രൻ ദുര്യൊധനൻ ശ്രീവിദുരരെ വിളിച്ചു എടൊ! വിദുരാ! പാണ്ഡവപത്നി ദ്രൗപതി നമുക്ക് ദാസഭാവത്തെ പ്രാപിച്ചിരിക്കിൻറവളെ പെരിക വിരെ കൂട്ടിക്കൊണ്ടുപൊന്നു ദാസീവർഗ്ഗത്തൊടു കിടത്തുക. എൻറ ദുര്യൊധനനരുളിച്ചെയ്യിൻറകാലത്തു വിദുഷാംവരിഷ്ഠനാകിന വിദുരൻ ധൃതരാഷ്ട്രനെ നൊക്കി എടൊ! രാജെന്ദ്രാ! [ 38 ] യാവനൊരുത്തൻ ജനനകാലത്ത നരികണക്കെ വിസ്വരമായ് അലറിയതു അംങനെ ദുഷ്ടചിത്തനായിരുന്ന ഇദ്ദുര്യൊധനൻ വിഷയമായ് ഇ ഭരതവംശമ് അശെഷമായ് നാശത്തെ പ്രാപിച്ചു മുടിയിൻറിതൊണ്ട എൻറു ചൊല്ലി അധൊമുഖനായ് നിക്കിൻറയവസ്ഥയിൽ ദുര്യൊധനൻ സുതനെ വിളിച്ചു, എടൊ പ്രാതിഗാമീ! നീ ചെൻറു ദ്രൗപദിയെ കൂട്ടിക്കൊണ്ടു പൊരുക. ഇ വിദുരൻ വിവാദശീലനാകയുമ് നമ്മുടെ ഐശ്വര്യത്തെ പൊറയ്കയുമൊണ്ടു. എൻറു ദുര്യൊധനനിയൊഗത്താൽ സുതൻ ദ്രൊപദിയുടെ സകാശമ് പ്രാപിച്ചു വൃത്താന്തമറിയിച്ചകാലത്തു യാജ്ഞസെനിദ്രൗപദി സുതനെ നൊക്കി, രാജെന്ദ്രൻ ധർമ്മപുത്രന്തിരുവടി തന്തിരുവടിയെ പണയമ് വച്ചു തൊറ്റ ഇരണ്ടാമതെന്നെ പണെയമ്‌വക്കുകയൊ ചെയിതതു; മുമ്പിലെന്നെ പണെയമ് വച്ചുപൊരുതു തൊറ്റ ഒടുക്കത്തു തന്തിരുവടിയുമ് പണെയമ് വക്കയൊ ചെയിതതു? ഇ വിശെഷമറിഞ്ഞു വന്ന പരമാർത്ഥമെന്നൊടു ചൊല്ലുക. ഒള്ളവണ്ണമറിഞ്ഞാ(ൽ) നിന്നൊടുകൂട സഭയെ പ്രാപിക്കിൻറിതുമൊണ്ടു. എൻറംങനെ ദ്രുപദനന്ദനയുടെ വച(നം) കെട്ടു ദുര്യൊധനസകാശമ് പ്രാപിച്ചു സുതനറിയിക്കിൻറ കാലത്ത അമർഷപരവശനാകിന ദുര്യൊധനൻ ദുശ്ശാസനെ നൊക്കി, എടൊ ദുശ്ശാസനാ! ദ്രുപദനന്ദനയുടെ കെശംങളെച്ചുറ്റിപ്പിടിച്ചീഴത്തു സഭാമദ്ധ്യത്തിങ്കൽ കൊണ്ടുപൊരിക. സുതനൊ ബൃകൊദരനെ (ഭ)യപ്പെടുകനിമിത്തമായ് അസമർത്ഥൻ. പാണ്ഡവകള് ദാസഭാവത്തെ പ്രാപിക്കയാൽ അവശരായ് ഒൻറിന്നു ശക്തരല്ല. എൻ(റു) ദുര്യൊധനനിയൊഗത്താൽ അസച്ഛീലനാകിന ദുശ്ശാസനൻ രാജസൂയയാജിയാകിന ധർമ്മപുത്രരുടെ ധർമ്മപത്നിയുടെ സകാശം പ്രാപിച്ച സഭാമദ്ധ്യത്തിങ്കൽ വച്ച ചൂതുപൊരുതു സർവരാജസമക്ഷത്തിങ്കൽ ധർമ്മത്താലെ ജയിക്കപ്പെട്ടാ നീ. എൻറാൽ ലജ്ജയൊടു വെറുപട്ടു മഹാരാജന്ദുര്യൊധനനെ ചെൻറു കാൺക. എൻറ ദുശ്ശാസനനുടെ ദുർവ്വാക്കു കെട്ട വിറെക്കിൻറ സർവ്വാവയവംങളെ ഉടയളായ് ദുശ്ശാസനനെ നൊക്കി. ഞാൻ രജസ്വലയായിട്ടിരിക്കിൻറു. ഏകവസ്ത്രയാകയുമൊണ്ടു. എൻറാൽ സഭയിലകത്തു പൂവാൻ യൊഗ്യയല്ല ഞാൻ. എൻറരുളിച്ചെയിതു ദുഖാർത്തയായിരിക്കിൻറവളെ നൊക്കി എടൊ യാജ്ഞസെനീ! രജസ്വലയായിട്ടിരിക്കിലുമമെയുമ്; ഏകാമ് [ 39 ] ബരയായിട്ടിരിക്കിലുമമെയുമ്; വിഗതവസ്ത്രയാകിലുമമെയുമ്; ഇപ്പോഴ സഭാമദ്ധ്യത്തെ പ്രാപിക്കവെണ്ടുമ് ബൃളെയൊടു വെറുപെട്ടു. എൻറു ചൊല്ലിൻറു. ദുശ്ശാസനനുടെ വചനത്തെ കെട്ടു വിഹ്വലഹൃദയയായ് അവനൊടുകൂട സഭാഭിമുഖയായ് ചെല്ലിൻറവള് ഗാന്ധാരീഭവനന്നൊക്കി പൊവാനദ്ധ്യവസിക്കിൻറ കാലത്തു ദുഷ്ടമതിയാകിന ദുശ്ശാസനൻ ധർമ്മപുത്രന്തിരുവടിയുടെ ധർമ്മപത്നിയുടെ കെശംങളെ ചുറ്റിപ്പിടിച്ച ഈഴത്തു ശരക്കൊൽ കൊണ്ടു തല്ലിൻറ കാലത്ത് വാസസ്സുകളെ വാംങിൻറ കാലത്തു ശ്രീവാസുദെവശ്രീനാമസംകീർത്തനപരയായിരുന്നവള്ക അനെകമ് വസ്ത്രംങളുളവാകിൻറ കാലത്തു വസ്ത്രാക്ഷെപംകൊണ്ടു വർദ്ധിക്കിൻറ മനൊദുഃഖമുടയളായ് തന്നുടെ ഭർത്താക്കളുടെയുമ് ശ്രീ ഗൊവിന്ദന്തിരുവടിയുടെയുമ് തിരുനാമത്തെ ചൊല്ലി പ്രലാപിച്ചു ദീനയാകിന ദ്രൗപദിയുടെ പരിഭവത്തിങ്കൽനിൻറു ജനിച്ചു രിപുകുഞ്ജരകുമ്ഭഭെദനത്തിങ്കൽ പടുതരയായ് കൊടുതായിരിക്കിൻറ ഭീമസെനനുടെ കൊപാഗ്നിയാൽ പാർത്ഥൻ ധനഞ്ജയനുടെ ശരംങളാകിൻറ കൊടുംകാറ്റിനാലടിക്കപ്പെട്ടു കുരുവംശമാകിൻറ വനമ് പ്രവൃദ്ധമായിരുന്നതു പെരിക വിരെ നാശത്തെ പ്രാപിച്ചു മുടിയിൻറിതൊണ്ടു എൻറരുളിച്ചെയിതു വാദരായണസമെതനായ് മന്ത്രശാല നൊക്കി എ(ഴു)ന്നരുളത്തുടംങിനാൻ ശ്രീചക്രായുധൻ ശ്രീവാസുദെവന്തിരുവടി.

ശ്രീവാസു:-ഇതെല്ലൊ സുയൊധനഗൃഹം ഇവിടെ ഇംങനെ എല്ലൊ ഇരിക്കിൻറിതു. നിഖില(നീ)തിശാസ്ത്രജ്ഞരായ് നിത്യസെവാനിരതരായ് പൃതുതരഗുണഗണവിഭൂഷിതരാകിന പാർത്ഥിവെന്ദ്ര(ന്മാ)രുടെ ആവാസഗൃ(ഹം)ങള്. അമരനികരപരിപൂരിതയാകിന അമരവതിയെ അപഹസിക്കിൻറുതൊ (എൻറു) തൊൻറുമാറു അഴകു പടച്ചമെച്ചു ഇവയെല്ലൊ കാണപ്പെടിൻറൊ. ആയുധശാലകളുമ് അ(തി)രമണീയംങളായ് നാനാവിധംങളാകിന ആയുധവരംങളാൽ നിറെക്കപ്പെട്ടിരിക്കിൻറൊ. കുതൂഹലജനകമാകിന കുതരെപ്പന്തികളിൽ അശ്വസമൂഹംങളും അലറീയംങിൻറൊ. സർവ്വലക്ഷണസമ്‌പന്നംങളായ് അഖിലജനമാന്യംങളാകിന ആനെത്തലവംങളുമ് ഗർജ്ജിക്കിൻറൊ. ഇദ്ദുര്യൊധനുടെ അശ്വര്യസമൃദ്ധി സമഗ്രമായ് നാശത്തെ പ്രാപിച്ചു മുടിയിൻറു സ്വജനത്തെപ്പരിഭവിക്കയാൽ, എൻറരുളിച്ചെ: വാസു: [ 40 ] മന്ത്രശാല നൊക്കി എഴുന്നരുളുൻറവൻ ധർമ്മപുത്രന്തിരുവടിയുടെ ധർമ്മസ്ഥിതിയും ദുർമ്മതിയാകിന ദുര്യൊധനനുടെ ദുശ്ശീലത്തെയുമ് നിരൂപിച്ചു അരുളിച്ചെയ്യിൻറൊൻ:-ദുര്യൊധനൻ എന്നെ കണ്ടിട്ടു കാര്യത്തെ ചെയിക ഇല്ല. എപ്പൊഴുമ് പരന്മാരുടെ ദൂഷണംങളെ വ്യവഹരിക്ക ശീലമ്. അതിന്നു ഹെതുവൊണ്ടു. ഗുണദ്വെഷി ഇവൻ. പരമഗുണകഥനംങളിൽ പൊറാമയുടയൻ. ശഠനാകയുമൊണ്ടു. ഗൂഢവിപ്രിയകൃൽച്ഛഠഃ ഒരുത്തരമറിയാതെ അപ്രിയംങളെ അനുഷ്ഠിക്കിൻറവൻ ശഠൻ. സ്വജനനിർദ്ദയനാകയുമൊണ്ടു. തന്നുടെ ജനത്തിങ്കൽ അപഗതിയായിരിക്കിൻറ അനുകമ്‌പയൊടു കൂടി ഇരിപ്പതുമ്. എന്തിനു പലവും പറയിൻറു. ദൗരാത്മ്യമുടയനാകിന ദുര്യൊധനൻ പരമാർത്ഥതത്വജ്ഞരാകിന പാണ്ഡവർകള്ക രാജ്യം പാതിയുമ് കൊടുക്ക എൻ(റു) സാമദാനഭെദപുരസ്സരമായ് ചൊല്ലൻറുതാകിലുമ് കെള്ക ഇല്ല. എൻറരുളിച്ചെയിതു

എടൊ വാദരായണാ! മന്ത്രശാലയിലകത്തു പൊകാമൊ എനക്ക, എൻറരുളിച്ചെ:

അമെയു അമെയും. കുറവില്ല കുറവില്ല. അകത്തെഴുന്നരുളുവാൻ അർഹനെല്ലൊ പത്മനാഭൻ. എൻറുണത്തിനാൻ കാഞ്ചുകീയൻ.

വാസു: മന്ത്രസഭയിലകത്തെഴുന്നരുളുൻറവൻ, എന്തെന്തു എന്നെക്കണ്ടു സമ്ഭ്രമിക്കിൻറുതൊ സമസ്തക്ഷത്രിയരുമ്. ഒല്ലാ. ഒല്ലാ. സമ്ഭ്രമിയാതെ സുഖിച്ചിരിക്ക രാജാക്കണ്മാരെല്ലാരുമ് എൻറരുളിച്ചെ:

ദുർയ്യൊ- എന്തെന്തു കെശവനെക്കണ്ടു സമ്ഭ്രാന്തരായിതൊ സമസ്തരാജാക്കണ്മാർ? എന്നുടെ ആജ്ഞ ലംഘനീയമല്ല. മുന്നെ പ്രതിജ്ഞ പണ്ണപ്പെട്ടിരിക്കിൻറ ദെണ്ഡത്തെ സ്മരിക്ക. എൻറരുളിച്ചെയിതാൻ ദുർയ്യൊ:

വാസു:- മന്ത്രശാലയിലകത്തെഴുന്നള്ളി നിൻറിയംങിൻറവൻ സമ്ഭ്രാന്തമായ് എഴുനില്ക്കിൻറ രാജമണ്ഡലത്തെ കണ്ടു സുയൊധനസിദ്ധാന്തവുന്നിരൂപിച്ചു തന്തിരുവടിയുടെ സമാഗമത്തിങ്കൽ പ്രത്യുത്ഥാനഞ്ചെയിൻ(റ) പൃഥുവീപതിമാർക്കനിഗ്രഹമ് ബരല്ലാ എൻറു നിശ്ചയിച്ച ദുര്യൊധനനെ നൊക്കി [ 41 ] എടൊ സുയൊധനാ! ഇരിക്കിൻറൊ നീ. എൻ‌റരുളിച്ചെയിതാൻ ശ്രീവാസുദെവന്തിരുവടി.

ദുയ്യൊ: ഇരിക്കിൻ‌റൊ സുയൊധനാ എൻ‌റ ശ്രീവാസുദെവന്തിരുവടിയുടെ വാക്കു കെട്ടു സിംഹാസനത്തിന്മെൽ നിൻ‌റ വിരണ്ടു നിലത്തു വീണ്ണു ലജ്ജാന്യുതനായ്‌ ആത്മഗതമായ് അരുളിച്ചെയിൻ‌റൊൻ. കെശവദർ‌ശനത്തിങ്കൽ പ്രത്യുത്ഥാനമിളെപ്പം എൻ‌റ കല്പിച്ചു വിചിത്രമാകിന ചിത്രപടത്തെ കണ്ടു ഉത്സാഹത്തൊടു മതിയെ കൂട്ടി കുറിക്കൊളൊ(ടുകൂട) ഇരിക്കച്ചെയിതെയുമ്‌ കെശവൻ‌റെ, പ്രഭാവാതിശയംകൊണ്ടു ആസനത്തിന്മെൽ നിൻ‌റു ചലിതനായെൻ ഞാൻ. എൻ‌റാത്മഗതമായ് അരുളിച്ചെയിതു പ്രകാശമായ്, പെരിക ഇന്ദ്രജാലമുടെയൊരുത്തനി ദൂതൻ മായാവൈഭവമ്‌ ഉടയൻ. എടൊ ദൂതാ! ഇതെല്ലൊ ആസനമ്‌. ഇരുന്നാലെമെയുമ്‌. എൻ‌റരുളിച്ചെയിതാൻ ദുർ‌യ്യൊ:

വാസുദെ: ബദ്ധാജ്ഞലിവുടരായ് എഴുനിററുൽക്കിൻ‌റമഹാജനത്തെ കണ്ടു ദയാപരനാകിന ശ്രീദാമൊദന്തിരുവടി, ഇരുപു എല്ലൊ ദ്രൊണാചാര്യൻ. ഗാംഗെയപ്രമുഖരാകിന മഹീപതി മാരുമിരിക്ക. എൻ‌റരുളിച്ചെ(യി)തു മന്ത്രശാലയിൽ സിംഹാസനത്തിന്മെൽ ഇരുന്നരുളുൻ‌റവൻ, ചിത്രപടത്തെ കണ്ടു. എനെ! ദർ‌ശനീയമിച്ചിത്രപടമ്‌ കൌതുഹലജനകമ്‌. സർ‌വ്വജനമനൊഹരമ്‌. എൻ‌റരുളിച്ചെയിൻ‌റവൻ‌ സൂക്ഷിച്ചു നൊക്കി പരികുപിതനായ്‌. പൊയ്ക്കെടാ ദ്രൌപദീകാമ്‌ബരാകർ‌ഷണമ്‌ ഇതിങ്കെലഴുത്തപ്പട്ടതു. എനെ ആശ്ചര്യമെ! ഇസ്സുയൊധനൻ തന്നുടെ ചാർ‌ന്ന ജനത്തിന്റെ പരിഭവമ്‌ തന്റെ പരാക്രമമെൻ‌റു നിരൂപിക്കിൻ‌റു അജ്ഞനാകയാൽ. ലൊകത്തിങ്കൽ എവനെ താൻ തന്നുടെ ദൊഷത്തെ സഭകളിൽ പ്രകടിക്കിൻ‌റതു നിർ‌ദ്ദെയനായിട്ടു. എൻ‌റരുളി ഇസ്സഭാമദ്ധ്യത്തിങ്കൽ നിൻറെടുത്തുകളെക ഇച്ചിത്രപടത്തെ. എൻ‌റരുളിച്ചെയിതാൻ ശ്രീവാസുദെവൻ.

ദുർ‌യ്യൊ:- എടൊ വാദരായണാ! കെശവന്നനുഷ്ടമാകിൽ എടുത്തുകൊണ്ടു പൊക ചിത്രപടം. എൻ‌റരുളിച്ചെയിതാൻ ദുര്യൊധനന്തിരുവടി.

യാതൊൻ‌റു മഹാരാജനിയൊഗമ്‌. എൻ‌റു ചൊല്ലി ചിത്രപടത്തെയുമെടുത്തുകൊണ്ടു ഭവനന്നൊക്കി ചെല്ലത്തുടംങിനാൻ [ 42 ] കാഞ്ചുകീയൻ. ദുര്യൊ: കുശലരൂപെണ ശ്രീദാമൊദന്തിരുവടിയുടെ സിദ്ധാന്തവിരുദ്ധമായ്‌ അരുളിച്ചെയിൻ‌റൊൻ‌:-എടൊ ദൂതാ! പാണ്ഡവകള്‌കുമ്‌ ഭൃത്യന്മാർക്കുമ്‌ എല്ലാർക്കുമ്‌ സുഖമായിട്ടൊ ഇരിക്കിൻ‌‌‌‌‌‌റു? എൻ‌റു സമസ്തകുശലവിചാരഞ്ചെയിത പ്രത്യെകമായ്‌ കുശലം വിചാരിക്കിൻറൊൻ‌:-

ധർമ്മദെവന്നു പുത്രനായ് ധർമ്മനിഷ്ഠനാകിന യുധിഷ്ഠിരൻ കുശലിയൊ? വായുഭഗവാന്നു പുത്രനാകിന ഭീമസെനന്നു കുശലമൊ? ദെവെന്ദ്രനന്ദനൻ അർജ്ജുനനു സുഖമൊ? വിനയസമ്‌പന്നരാകിന അശ്വിപുത്രന്മാർ കുശലികളൊ? പാണ്ഡവകളുമ്‌ ഭൃത്യന്മാരുമ്‌ കുശലികളായിട്ടൊ ഇരിക്കിൻ‌റു? എൻ‌റിംങനെ ചൊദ്യരൂപെണ പാണ്ഡവകള് ദെവപുത്രന്മാരാകയാൽ രാജ്യാർഹരല്ല എൻ‌റതിനെ സൂചിച്ചരുളിച്ചെയിതാൻ ദുയ്യൊ:

വാസു:- ഗാന്ധാരിപുത്രനായിരുന്ന നിനക്കു യൊഗ്യമികുശല വിചാരമ്‌. കുറവില്ല കുറവില്ല. എല്ലാരും കുശലികള്‌. ഭവാന്റെ രാജ്യത്തിങ്കലുമ്‌ ശരീരത്തിങ്കലുമ്‌ കശരവുമ്‌ അനാമയത്തെയുമ്‌ വിചാരിപ്പുതുഞ്ചെയിതു വിജ്ഞാപിക്കിൻ‌റാ. യുധിഷ്ഠിരിൻ ആദിയായിരിക്കിൻ‌റ പാണ്ഡവകള് എംങനെ എങ്കിൽ അടവിയിങ്കൽ അധികമായ് ദു:ഖമ്‌ അനുഭവിച്ചു. സഭാതലത്തിങ്കൽ പറെഞ്ഞ സമയമ്‌ സമഗ്രമാവുതുഞ്ചെയിതു. ധർമ്മയുക്തമായ് പൈതൃകമായിരിക്കിൻ‌റ രാജ്യത്തെ പകുത്തു തരവുമ്‌ വെണ്ടുമ്‌. എൻ‌റിംങനെ പാണ്ഡവകളുടെ വചനമ്‌. എൻ‌റരുളിച്ചെയിതാൻ ശ്രീ വാസു:

ദുര്യൊധന:- എന്തെന്തു ഓയാദ്യമ്‌ എൻ‌റൊ ചൊല്ലിൻ‌റിതു? അതിന്നു വിഷയമില്ല. എംങിനെ എങ്കിൽ എന്നുടെ പിതാവു ധൃതരാഷ്ട്രന്തിരുവടിക്കു അവരജനാകിന അവനിപതി പാണ്ഡു (മൃഗ)യയിങ്കൽ താൽ‌പര്യമുടയനായ് ഹിമവൽപ്രദെശം‌ങളിൽ പെരുമാറുൻ‌റവൻ‌ ഋഷിപത്നിയെ എയിതു നിഗ്രഹിച്ചു പ്രാപ്തശാ‍പനായ്‌ ശതശൃംഗത്തിന്മെൽ വസിച്ചു. ദാരശ്രദ്ധയൊടമ്‌ ബെറുപട്ട മരിച്ച സ്വർഗ്ഗതനായി. പരിത്യജന്മാർ പാണ്ഡവകള്. പൈതൃകമായിരുന്ന രാജ്യമ്‌ പാണ്ഡവകള് ക ഒണ്ടാമാറു? ദെവ പുത്രന്മാർക്ക ദെവരാജ്യമ്‌. രാജപുത്രന്മാർക്കൊള്ളൊൻ‌റി വിരാജ്യം. എൻ‌റരുളിച്ചെയിതാന്ദുര്യൊധ: [ 43 ]

വാസുദെ:-എടൊ സുയൊധനാ! പുരാണജ്ഞനാകിന ഭവാനൊടു സ്വല്പഞ്ചൊല്ലിൻ‌റിതൊണ്ടു. പാണ്ഡവകള്‌ ദെവപുത്രന്മാരാകയാൽ രാജ്യാർ‌ഹരല്ല എൻ‌റൊ ചൊല്ലി. ചൊല്ലുക നിന്നുടെ പിതാവു രാജ്യം ലഭിച്ചവാറു. വിചിത്രവീര്യൻ വിഷയാസക്തനായിരുന്നവൻ. ക്ഷെ(യ)രൊഗംകൊണ്ടു വിപത്തിനെ പ്രാപിച്ചാൻ. ശ്രീവെദവ്യാസൻപക്കൽ‌നിൻ‌റ ഇ ധൃതരാഷ്ട്രനുളനായ്‌ എൻ‌റാൽ നിന്നുടെ പിതാവായിരുന്നയിവൻ പൈതൃകമായിരുന്ന രാജ്യത്തെ സ്വീകരിച്ചവാറെംങനെ? എൻ‌റരുളിച്ചെയിതാൻ ശ്രീവാസു:

വാസു:-ഒല്ലാ ഒല്ലാ ഭവാൻ. ഇവ്വണ്ണം പരസ്പരവിരൊധവിവർദ്ധനംകൊണ്ടു കുരുകുലമ്‌ നൃപനാമമാത്രശെഷമെ പെരിക വിരെശ്ശെഷിച്ചു മുടിയുമ്‌. എൻ‌റാൽ ഭവാനമർ‌ഷയെ കളെഞ്ഞു യുധിഷ്ഠിരാദിപാണ്ഡവകള്‌ ഭാതൃസ്നെഹമ്‌ വിഷയമായ്‌ യാതൊൻ‌റിവനെ ചൊല്ലുൻ‌റു അതിനെ അതന്ദ്രിതനായ്‌ച്ചെയിവാൻ യൊഗ്യനെ ഭവാൻ. എൻ‌റരുളിച്ചെയിതാൻ ശ്രീവാസു:

ദുര്യൊ:-എടൊ ദൂതാ! രാജ്യവ്യവഹാരത്തെ അറിയിൻ‌റൊരുത്തനല്ല ഭവാൻ. സമാനചിത്തരാകിന രാജപുത്രന്മാരാൽ ശത്രുക്കളെ ജയിച്ചു ഭുജിക്കപ്പെടുൻ‌റൊന്റെല്ലൊ രാജ്യം? അങ്ങനെ ഇരുന രാജ്യമ്‌ ഒരുത്തനാൽ പ്രാർത്ഥനീയമല്ല. പ്രാർത്ഥിക്കപ്പെടുവാൻ യൊഗ്യമായൊള്ളെൻ‌റ അല്ല. അത്രയുമല്ല. പിന്നെ ദെരിദ്രന്നായ് കൊണ്ടു താനെ അറിഞ്ഞു ദാനഞ്ചെയപ്പെടുൻ‌റൊൻ‌റുമല്ല. ദീനന്നു കൊടുക്കാവൊൻ‌റല്ല രാജ്യമ്‌. രാജാവാകയിൽ ശ്രദ്ധ ഒണ്ടായിട്ടിരിക്കിൻ‌റുതാകിൽ അപ്പാണ്ഡവകള്‌ അതിസാഹസത്തെച്ചെയിക. സാഹസംകൂടാതെ കാര്യത്തെ സാധിപ്പാനരുതു.

അസാഹസൈരദ്ധ്യവസായഭീരുഭിഃ
പദെ പദെ ദൊഷസഹസ്രദർശിഭിഃ
അസത്യവത്‌ഭിഃ പരിവാദശംകിഭിഃ
മഹത്വമാപാദയിതുമ്‌ ന ശക്യതെ.

സാഹസമിൻ‌റിയെയിരിക്കിൻ‌റവർ‌ക്കു മഹത്വത്തെ സമ്‌പാദിപ്പാനശക്യമ്. അദ്ധ്യവസായത്തിന്ന വിമുഖർക്കുമ്‌ അസാദ്ധ്യം കാര്യമ്‌. പദമ്‌പ്രതി ദൊഷസഹസ്രംങളെ നിരൂപിച്ചു ഉദാ [ 44 ]

സീനരായിരിക്കുമവക്കുമ്‌ സത്വഹീനർ‌ക്കുമ്‌ അപവാദഭീരുക്കള്‌കും മഹത്വമാപാദിപ്പാനരുതു. എൻ‌റാൽ സാഹസത്തെ അനുഷ്ഠിക്ക പാണ്ഡവകള്‌. ചതുരുപായംങളിൽവെച്ചു മുമ്പിൽ സാമമ്‌ വെണ്ടുമ്‌ പ്രയൊഗിപ്പാൻ.

പൂർ‌വ്വം സാമ പ്രയൊക്തവ്യമ്‌
ദ്വിതീയൊ ഭെദ എവ ച
തൃതീയന്ദാനമിത്യുക്തമ്‌
ചതുർ‌ത്ഥൊ ദണ്ഡ ഉച്യതെ.

ഇംങനെ ചതുരുപായംങളുടെ പ്രയൊഗകാലമ്‌. മുമ്പിൽ സാമത്തെ പ്രയൊഗിപ്പൂ. സാമസാധ്യമല്ലാത കാര്യത്തിന്നു ഭെദ പ്രയൊഗഞ്ചെയിവൂ. ഭെദംകൊണ്ടുമരുതായ്‌‌കിൽ ദാനപ്രയൊഗഞ്ചെയിവൂ. മൂൻ‌റുകൊണ്ടു അസാദ്ധ്യമായിരിക്കിൻ‌റ കാര്യത്തിന്നു സാഹസഞ്ചെയിക. സാഹസമെൻ‌റു ദെണ്ഡം നാലാമുപായമതു തംങളുടെ ബ(ന്ധു)വാന്ധവന്മാരൊടുമ്‌ സൈന്യസമൂഹത്തൊടും കൂട യുദ്ധഭൂമിയെ പ്രാപിച്ചു കൊടുതായ യുദ്ധത്തെച്ചെയിക ശക്തരാകിൽ പാണ്ഡവകള്‌. അതരുതായ്കിൽ ശാന്തചിത്തരായ്‌ ശമയമനിയമദക്ഷഭാവദാക്ഷിണ്യാദികളൊടുകൂടി സമർത്ഥരായിരുന്ന തപസ്വികകാ(ളാ?)ൽ സെവിക്കപ്പെട്ടിരിക്കിൻറെ ആശ്രമത്തെ പ്രാപിക്ക, നിസ്സംഗരായിട്ടു പാണ്ഡവകള്.

സംഗസ്സർവ്വാത്മനാ ത്യാജ്യസ്സ ചെൽ ത്യക്‌തും ന ശക്യതെ
സത്‌ഭിസ്സഹ കർ‌ത്തവ്യഃ സന്തസ്സംഗസ്യ ഭെഷജമ്‌.

എൻ‌റ സംഗം സർ‌വ്വപ്രകാരെണെ കളെവാൻ യൊഗ്യമ്‌. അതു കളെവാൻ അരുതാതെ ഇരിക്കിൻ‌ സത്തുക്കളൊടെ വെണ്ടും സംഗമൊണ്ടാവാൻ. സത്തുക്കളെല്ലൊ സംഗനാശത്തിന്നവുഷധമ്‌. എൻ‌റാൽ ശാന്തമതികളായിരിക്കിൻ‌റ സൽ‌ജനത്താൽ സേവിക്കപ്പട്ടിരിക്കിൻ‌റ ആശ്രമത്തെ പ്രാപിക്ക, ശമത്തിന്നായ്ക്കൊണ്ടു. ശമശ്ചിത്തപ്രശാന്തതാ. ശമമെൻ‌റു മനസ്സിനുടെ അടക്കമ്‌. എൻ‌റാൽ സുഖിച്ച ആശ്രമംങളിൽ വസിപ്പൊരാക പാണ്ഡവകള്‌. എൻ‌റരുളിച്ചെയിതാന്ദുര്യൊധനന്തിരുവടി.

വാസു:- എടൊ സുയൊധനാ! ബന്ധുജനമ്‌ബിഷയമായ് പർഷവ്യവഹാരഞ്ചെയ്യാതെ പുണ്യസമൂഹംകൊണ്ടു അഴകുതായ് പ്രാ [ 45 ] പിക്കപ്പെട്ടിരിക്കിൻറ രാജശ്രീയെ അധിഗമിച്ചിട്ടു സുഹൃത്തുകളെയുമ് ബന്ധുക്കളെയുമ് ചതിക്കിൻറൊൻ യാവനൊരുത്തൻ അവൻ വിഫലശ്രമനായിട്ടുവരുമ്. എൻറരുളിഞ്ചെയിതാൻ ശ്രീവാസു:

ദുര്യൊ:- നിന്നുടെ പിതാവാകി വസുദെവനുടെ പത്നിക്ക സഹൊദരനായ് രാജാവായ് ഇരുന കംസനെ കുറിച്ചു ദയവൊണ്ടായി നിനക്ക? നിത്യമായ് ഉപദ്രവിക്കിൻറ പാണ്ഡവകള് വിഷയമായ് ഇവ്വണ്ണമ് ദെയാശൂന്യരായോ ഇരിക്കിൻറു ഞാംങള്. എൻറരുളിച്ചെയിതാൻ ദുര്യൊധനന്തിരുവടി.

അതെമ്പക്കൽനിൻറൊണ്ടായൊരു ദൊഷമെന്ററിയൊല്ലാ. എംങനെ എംകിൽ എന്നുടെ മാതാവിനെ പലവട്ടം പുത്രവിയൊഗദു:ഖിതയാക്കി വൃദ്ധനാകിന തന്നുടെ പിതാവുഗ്രസെനനെ പിടിച്ചുകെട്ടി കാരാഗൃഹത്തിലിടുവുതുഞ്ചെയിതു പ്രവൃദ്ധകന്മഷനാകയാൽ താനെ ദൈവഹതനായിട്ടുമ് വന്നു മുടിഞ്ഞു. എമ്പക്കൽനിൻറൊണ്ടൊയൊൻറല്ല ഇദ്ദൊഷമ്. എൻറരുളിച്ചെയിതാൻ ശ്രീദാമോ:

സർവ്വപ്രകാരെണ നിന്നാൽ വഞ്ചിക്കപ്പെട്ടാൻ കംസൻ. ആത്മപ്രശംസ പൊരുമ്. ശൌര്യമല്ല ഇതു എൻററിക. തന്നുടെ പുത്രിമാർക്കു ഭർത്താവായിരുന്ന കംസന്റെ വധം കെട്ടു കലുഷഹൃദയനായ് യാമാതൃനാശസന്തപ്തനായ് ക്രൊധപാരവശ്യമ് വന്നു മഗധെശ്വരൻ അപരിമെയാക്ഷൗഹണീസമുദായസമ് വൃതനായ് സമരസന്നദ്ധനായ് പ്രാപിക്കിൻറ കാലത്തു ഭയപ്പെട്ടൊടി പൊകിൻറ നിന്റെ അ ശൌര്യമ് എവിടത്തിങ്കൽ പൊയി എൻറരുളിച്ചെയിതാൻ ദുർയ്യൊ:

വാസു-എടൊ സുയൊധനാ! നയത്തെ അനുസരിക്കിൻറ ജനത്തിന്നു ദെശമ്, കാലമ്, അവസ്ഥ എൻറിവയിറ്റെ അപെക്ഷിച്ചിരിപ്പു ശൌര്യമ്. എന്നെക്കുറിച്ചൊള്ള പരിഹാസന്നിൽപ്പുതാക. സ്വകാര്യത്തെ അനുഷ്ഠിക്ക. ഭ്രാതാക്കള്വിഷയമായ് സ്നെഹം കർത്തവ്യമ്. ദൊഷംങള് സ്മരിപ്പാൻ യൊഗ്യംങളല്ല. ഇഹലൊകത്തുമ് പരലൊകത്തുമ് ബന്ധുക്കളൊടൊള്ള സമ്ബന്ധമ് ശ്രെഷ്ഠതരമായൊള്ളതു. എൻററുളിച്ചെയിതാൻ ശ്രീഗൊവിന്ദന്തിരു: [ 46 ] ദുര്യൊ:- മനുഷ്യർക്ക ദെവപുത്രന്മാരൊടു എംങനെ ബന്ധുഭാവമൊണ്ടാകിൻറവാറ? പിഷ്ടപെഷണമിത, അരെച്ചതിനെ ആരെക്ക പോരുമ്. ഇക്കഥ, നിൽപ്പുതാക. എൻറരുളിച്ചെയിതാൻ ദുര്യൊ:

വാസു: സാമം കൊണ്ടനുനിയമാനനായിരുന്ന ഇവൻ തന്റെ സ്വഭാവത്തെ വിടിൻറില്ല. പരുഷാക്ഷരംങളായിരിക്കിൻറ വചസ്സുകളെകൊണ്ടു അമെയു. മിവനെ ഞാൻ ക്ഷൊഭിപ്പിപ്പു. എൻറാത്മഗതമായരുളിച്ചെയിത പ്രകാശമായ്, എടൊ സുയൊധനാ! അർജ്ജുനനുടെ ബലപരാക്രമംങളെ അറിയിൻറില്ലയൊ നീയ. എൻറ:

ദുര്യൊ:- എടൊ ദൂതാ! ഞാനൊ അറിയിൻറില്ല എൻറു :

വാസു:- എടൊ: കെള്ക. അർജ്ജുനനുടെ പരാക്രമപ്രഭാവത്തെ. ഭഗവാൻ പശുപതി കൈരാതമയിരുന്ന വപുസ്സിനെ അവലമ്ബിച്ചു കാഞ്ചനദ്രുമസന്നിഭനായ് വനപ്രദെശത്തിങ്കൽ നിൻറരുളുൻറവൻ, അർജ്ജുനനാൽ യുദ്ധഞ്ചെയിതു സന്തൊഷിപ്പിക്കപ്പെട്ടാൻ. ഹരനുപൊലുമ് ആശ്ചര്യത്തെ വരുത്തീരുന്നൂ അർജ്ജുനനുടെ ബലവീര്യംങള്. പിന്നെ ഖാണ്ഡവമ് വനത്ത ആഖണ്ഡലവിരൊധിയായ അഗ്നിദെവൻ ദെഹിക്കിൻറയവസ്ഥയിൽ വറുഷിക്കിൻറെ ജലധാരകളെ ശരവർഷംകൊണ്ടു മൂടിയാൻ. ദെവെന്ദ്രന്നു പീഡാനിരതരായിരുന്ന നിവാതക വചന്മാർ ലീലയൊടുകൂട ക്ഷയത്തെ നയിപ്പിക്കപ്പട്ടാർ. എന്തു താൻ, വിരാടനഗരത്തിങ്കൽനിൻറു അർജ്ജുനനൊരുത്തനാലെ അല്ലയൊ ഭീഷ്മാദിമഹാരഥർ ജയിക്കപ്പെട്ടിതു? അത്രെയുമല്ല. മറ്റൊൻ നിനക്കുമ് പ്രത്യക്ഷമായിരിപ്പൊൻറിനെ ചൊല്ലിനെ(ാ)ണ്ടു. ഘൊഷയാത്രയിങ്കൽ ചിത്രസെനനാകിൻറ ഗന്ധർവൻ നിന്നെപ്പിടിച്ചുകെട്ടി അമ്ബരമാർഗ്ഗമെ കൊണ്ടുപൊകിൻറ കാലത്തു ഭയന്നിമിത്തമായ് പതിറിഅലറിൻറ നിന്നെ അർജ്ജുനനല്ലൊ അഴിച്ചുവിടിച്ചതു. എന്തിനു പലവുമ് പറയിൻറു. എന്നുടെ വാക്യംഹെതുവായ് ധൃതരാഷ്ട്രനന്ദനാ! രാജ്യാർദ്ധത്തെ തരിക. താരാതെ ഇരിക്കിൻറുതാകിൽ ചതുസ്സാഗരപര്യന്തയായിരുന്ന ഭൂമിയെ പാണ്ഡവകള്തംങളെ സ്വീകരിപ്പർ. എൻറരുളിച്ചെയിതാൻ ശ്രീവാസു: [ 47 ] ദുര്യൊ:- എന്തെന്തു? സാഗരാന്തയായിരുന്ന ഭൂമിയെ പാണ്ഡവകള്‌ തംങളെ ഹരിപ്പർ എൻറൊ ചൊല്ലിൻ‌റു. സാക്ഷാൽ സമീരണൻ വായുഭഗവാൻ ഭീമരൂപിയായിട്ടു കലഹിക്കിൻറൊനാകിലും, ശതക്രതു ശക്രൻ വജ്ജ്രി വാസവൻ ദെവെന്ദ്രന്തിരുവടി അർജ്ജുനന്റെ രൂപത്തെ സംഗ്രഹിച്ചു കലഹിക്കിൻ‌റുതാകിലുമമെയുമ്‌. എൻ‌റരുളിച്ചെയിതാൻ ദുര്യൊ:

പർഷമ്‌ പറെവാമ്പാടവമൊള്ളൊയെ! നിന്നുടെ വചനംങളെ കൊണ്ടു പൈതൃകമായ് വീര്യംകൊണ്ടു രക്ഷിക്കപ്പട്ടിരിക്കിൻ രാജ്യത്തിങ്കൽ പുൽകൊടിയെ പൊലുമ്‌ തരിൻ‌റില്ല. എൻ‌റരുളിച്ചെയിതാൻ ദുര്യൊ:

വാസു:-പൊയ്ക്കെടു കുരുകുലത്തി(നു) കളംകഭൂതനായൊള്ളൊയെ! അയശസ്സിങ്കൽ ലുബ്ധനായൊള്ളൊയെ! ഞാംങള്‌ പൊലും തൃണാന്തരാഭിഭാഷ്യർ തൃണഭെദഭാഷണീയർ. എൻ‌റരുളിച്ചെയിതാ(ൻ) ശ്രീവാസു:

ദുര്യൊ:എടൊ ഗൊപാലകാ! ഞാംങള്‌ തൃണാന്തരാഭിഭാഷകർ. ആരുമൊരുത്തർ സ്ത്രീകളെ നിഗ്രഹിപ്പീല്ല. സ്ത്രീബെധഞ്ചെയിതു. അശ്വഹത്തിയുമ്‌ അയശസ്ക്കരമ്‌. അശ്വത്തെയുമ്‌ വധിച്ചു. ഗൊവൃഷത്തെയും നിഗ്രഹിച്ചു. അതും ലൊകത്തിങ്കൽ മറെറാരുത്തൻഞ്ചെയിക‌ഇല്ല. നിർല്ലജ്ജനായ്‌ മല്ലന്മാരെയുന്നിഗ്രഹിച്ചു. നിർല്ലജ്ജനായ് സഭാമദ്ധ്യത്തിങ്കൽ സാധുജനതൊടു വ്യവഹരിപ്പാൻ ശ്രദ്ധ പണ്ണിൻറൊ. എൻ‌റരുളിച്ചെയിതാൻ ദുര്യൊ:

വാസു:-എടൊ സുയൊധനാ! നീയെന്നെ ആക്ഷേപിക്കയൊ ചെയിൻ‌റതു. എൻ‌റരുളിച്ചെയിതാൻ ശ്രീവാസു:

ദുര്യൊ:-സത്യെമെയെല്ലൊ. ഇതു ആക്ഷെപമല്ല. എൻ‌റരുളിച്ചെയിതാൻ ദുര്യൊ:

വാസു:-അതിപാദശ്രവണംകൊണ്ടൊള്ളതു പൊരുമ്‌. പൊവൂ ഞാൻ. എൻ‌റരുളിച്ചെയിതാൻ ശ്രീവാസു:

ദുര്യൊ:-പൊക പോക. പശുക്കളുടെ കുളമ്‌പിൽനിൻ‌റു പുറപ്പെടിന്റെ ഭൂമിപ്പൊടിയാൽ മൂടപ്പെട്ടിരിക്കിൻ‌റ അവയവംങ [ 48 ]

ളെ ഉടെയൊയൊ! ആയ്പാടി നൊക്കി പൊക വൃധാവെ *** പൊയി കാലമ്‌. എൻ‌റരുളിച്ചെയിതാൻ ദുര്യൊ:

വാസു:-അവ്വണ്ണമാക. ഞാംങള്‌ പ്രാകൃതരെപ്പൊലെ പർഷവചനപരിഭാഷണത്തിങ്കൽ പട്ടതരരല്ല. പ്രതിസന്ദെശമെന്തു? പാണ്ഡവസകാശമ്‌ പ്രാപിച്ചാൽ ചൊല്ലുമെതെന്തു? എൻ‌റരുളിച്ചെയിതാൻ ശ്രീവാസു:

ദുര്യൊ:-പൊയ്കെടു. പ്രതിസന്ദെശത്തിന്നയൊഗ്യന്നീ എൻ‌റാൽ ചൊല്ലിൻ‌റീല്ല. ധരിക്കപ്പട്ടിരിക്കിൻ‌റ വെൺ‌കൊററ കുടയൊടു കൂടി ദ്വിജശ്രെഷ്ഠന്മാരാൽ ജപിച്ചുസാധിക്കപ്പട്ടിരിക്കിൻ‌റ അഭിഷെകജലംങളാൽ നനെക്കപ്പട്ടിരിക്കിൻ‌റ ഉത്തമാംഗത്തെ ഉടയനായ് ബണക്കത്തൊടുകൂടി അനുയാത്രാതൽ‌പ്പരരായ്‌ ഇരിക്കിൻ‌റ രാജസമൂഹത്തൊട ഞാൻ വ്യവഹരിപ്പൂ. നിമ്പൊലിമാരൊടു ചൊല്ലിൻ‌റില്ല. എൻ‌റരുളിച്ചെയിതാന്ദുര്യൊ:

വാസു:-എന്നൊടു വ്യവഹരിക്കിൻ‌റില്ലപൊൽ സുയൊധനൻ, എടൊ! ശഠൻ നീ പാണ്ഡവന്മാരിൽ സ്നെഹമൊള്ളൊരുത്തനല്ല. കാകന്മാരെപൊലെ ഇരുന്ന ഈക്ഷണവിശെഷത്തെ ഉടയൻ. പിംഗലവർ‌ണ്ണൻ. ഇച്ചൊന്നവ അപുർ‌ഷലക്ഷണമ്‌. എൻ‌റാൽ നിനിമിത്തമായ്‌‌ കുരുവംശം നാശത്തെ പ്രാപിച്ചു മുടിയുമ്‌. എടൊ രാജാക്കണ്മാരെ! പൊകിൻറെ ഞാംങള്‌ എൻ‌റരുളിച്ചെയിതാൻ ശ്രീവാസു:

ദുര്യൊ:-എന്തു പൊവാനിരിക്കിൻ‌റിതൊ കെശവൻ എടൊ ദുശ്ശാസനാ! ദുർ‌മ്മർ‌ഷണാ! ദുർ‌ബ്ബുദ്ധെ! ദുർമ്മുഖാ! ദൂതസമുദാചാരത്തെ അതിക്രമിച്ചിരിക്കിൻ‌റ കെശവൻ ബന്ധിക്കപ്പെടുവൊനാക. എന്തു നിംങള് ശക്തരല്ലയൊ? എടൊ ദുശ്ശാസനാ! നീയൊ സമർ‌ത്ഥനെല്ലൊ. ഉൽ‌പലാപീഡമാകിൻ‌റ ആനെത്തലവൻ, ദുഷ്ടവാജിയായിരുന്ന കെശി കംസൻ എൻ‌റിവരെ നിഗ്രഹിച്ചിരിക്കിൻ‌റ കൃഷ്ണൻ ആയ്പാടിയിലെ വസിക്കനിമിത്തമായ് ആചാരമറിയിൻറൊരുത്തന്നല്ല. ബാഹുബെലംകൊണ്ടു ഹരിക്കപ്പെട്ടിരിക്കിൻ‌റ വീര്യത്തൊടുകൂടി ഇരുന്നവൻ തന്റെ വചനദൊഷം കൊണ്ടു പെരിക വിരെഞ്ഞു പിടിച്ചു കെട്ടപ്പടുവൊനാക. എനെ! ഇ ദുശ്ശാസനൻ അശക്തൻ മാതുലൻ ശകുനി സമർ‌ത്ഥൻ. [ 49 ] നിന്നാലി. കെശവൻ പിടിച്ചുകെട്ടപ്പടുവൊനാക. എന്തുതാൻ ശകുനിയും പരാങ്മുഖനായ്‌‌താനെ വീണ്ണുതൊ? അമെയുമ്‌. ഞാനെ പാശംങളെകൊണ്ടു പിടിച്ചുകെട്ടു. എൻ‌റു ചൊല്ലി പാശഹസ്തനായ് ശ്രീവാസുദെവന്തിരുവടിയുടെ സമീപത്തെ പ്രാപിച്ചരുളിനാൽ ദുര്യൊധനന്തിരുവടി.

വാസു:-എന്ത എന്നെ കുറിച്ചു വികർ‌ത്തുകാമനായിട്ടൊ ഇരിക്കിൻ‌റു സുയൊധനൻ, അമെയുമ്‌. സുയൊധനനുടെ സാമർത്ഥ്യത്തെ കാണ്മൂ. എൻ‌റരുളിച്ചെയിതു വിശ്വരൂപത്തെ അവലംബിച്ചു നിൻ‌റരുളിനാൻ ശ്രീവാസു.

ദുര്യൊ:-എടൊ ദൂതാ! ദെവമായയായിരുന്ന ഭവദിയമായെ ചുഴൻ‌റുമ്‌ ശ്രീക്കിറെറായാകിലുമ്‌ അനർ‌ഗ്ഗളംങളാകിന അനുമിഷാസ്ത്രംങളെ അവഹിതനായ് പ്രയൊഗിക്കിൻ‌റുതാകിലുമ്‌ അശ്വത്തെയുമ്‌ മാനെയുമ്‌ വൃക്ഷഭത്തെയുമ്‌ അവദ്ധ്യതരംങളായിരിക്കിൻ‌റവിറെറ വധിക്കഹെതുവായ്‌ പെരുകി ഇരിക്കിൻ‌റ തിമിർ‌പ്പിനൊടുകൂടി ഇരുന്ന നീ രാജമദ്ധ്യത്തിങ്കൽ, എന്നാൽ ഇപ്പൊഴ പിടിച്ചു കെട്ടപ്പടിൻ‌റൊ. എൻ‌റരുളിച്ചെയിതാൻ ദുർ‌യ്യൊധനന്തിരുവടി.

ദുര്യൊ: പൊയ്കെടു. നില്ലുനില്ലെൻ‌റാ അരുളിച്ചെയിതു പാശഹസ്തനായ്‌ ശ്രീവാസുദെവസമീപസ്ഥനായ് എഴുന്നരുളിയാൻ ദുര്യൊധനന്തിരുവടി.

വാസു:-അമെയുമ്‌. ഇതിനെയുമ്‌ കാണിൻ‌റൊമ്‌ എൻ‌റരുളിച്ചെയിതാൻ ശ്രീവാസു:

ദുര്യൊ:-വിരൂപിയാകിന വിഷ്ണുഭഗവാനെ പിടിച്ചു കെട്ടാമെൻ‌റു നിനെച്ചു ചെൻ‌റണെയിൻ‌‌റെവൻ, കാണാതെഴിഞ്ഞു എനെ പെടിച്ചുനഷ്ടനായാൻ; തീരൊഭവിച്ചാൻ. എൻ‌റു ചൊല്ലററരുളിച്ചെയിതു നിൽക്കിൻ‌റവന്നു അരികെ കാണായി അംബുജെക്ഷണന്തിരുവടിയെ.

എനെ! ഇവനെല്ലൊ കെശവൻ എൻ‌റു ചൊല്ലി ചെൻ‌റണെയിൻ‌റവൻ‌, എനെ! ആശ്ചര്യമെ! കെശവനുടെ ഹ്രസ്വത്വം. അണിരൂപനാകിലുമ്‌. അണെഞ്ഞുവെന്ധിപ്പു എൻ‌റു കൽ‌പ്പിച്ചു [ 50 ] ആന്ധ്യന്നിമിത്തമായ് അണയിൻറകാലത്തു ഉടനെ കാണായീല്ല. എനെ കഷ്ടമെ ! നഷ്ടനായാൻ കെശവൻ. എൻറരുളിച്ചെയിതു നിശ്ചെഷ്ടനായ് നിക്കിൻറവന്നു അരികെ കാണായീ അഖിലജനവന്ദ്യന്തിരുവടിയെ. എനെ! ഇവനെല്ലൊ കെശവൻ. എൻറരുളിച്ചെയിതു ബന്ധിപ്പാന്തുടംങിൻറ കാലത്തു ഭൂമിയൊടാകാശത്തൊടു ഒക്ക ഉയർന്നുകാണാകിൻറ വിഷയെന്ദ്രിയഗൊചരമൻറിയെ മൂരി നിമിർന്നരുളുൻറ മധുസൂദനന്തിതിരുവടിയുടെ തിരുവുടമ്‌പിനെ കണ്ടു കുതൂഹലചിത്തനായ്, എനെ ! ആശ്ചര്യമെ ! കെശിനിസുദനനാകിന കെശവനുടെ ദീർഘത്വം നെടുപ്പമിരിക്കിൻറവാറു. ഉടനെ തിരൊഭവിച്ചരുളൻറ ത്രിഭുവനെശ്വരന്തിരുവടിയെ കാണാതൊഴിഞ്ഞു, എനെ ! മറെഞ്ഞുതൊ കെശവൻ എൻറു ചൊല്ലി മറുപാടു നോക്കിൻറവൻ. ആവുർഭവിക്കിൻറ അനന്തനുടെ ആകാരത്തെ കണ്ടു ഇവന കെശവൻ എൻറരുളിച്ചെയിതു ആന്യരൂപനാകിന അച്ചുതന്തിരുവടിയെ കണ്ടു കെശവനല്ല ഇവൻ എൻറു ചൊല്ലി ചുഴൻറു നൊകിൻറവൻ, വിശ്വരൂപനാകിന വിഷ്ണുമൂർത്തിയെ കണ്ടു വിഷാദചിത്തനായ്, മന്ത്രശാലയിങ്കൽ ഒരുടമൊഴിയാതെ കെശവന്മാരാകിൻറു ഇവിടെ എന്തു ഞാൻ ചെയിയുമതു; കണ്ടെനുപായമ്. എടൊ! രാജാക്കണ്മരെ! ഒരൊത്തൻ ഒരൊ കെശവന്മാരെ പിടിച്ചുകെട്ടുക. എന്തു? രാജക്കണ്മാർ എല്ലാരുമ് തംങള്തംങളുടെ പാശംകൊണ്ടും തംങളെ തംങളെ പിടിച്ചുകെട്ടി അവരവരെ അവനീതലത്തിങ്കൽ വീഴിൻറുതൊ? അഴകുതു. എടൊ! മഹാമായാപ്രഭാവമുടെയൊയെ! അഴകുതു. ആർക്കുമൊരുത്തർക്കു പിടിച്ചുകെട്ടുവാൻ അസാദ്ധ്യമായിരിക്കിൻറു മായവൈഭവം കൊണ്ടു. എൻറാൽ മദീയകൊദെണ്ഡൊദരവിനിസൃതംങളാകിന വാണഗണംങളാൽ പിളർക്കപ്പെട്ട പുണ്‌വായിൽനിൻറു സാന്ദ്രതരമായ് ചുവക്കപ്പെട്ടിരിക്കിൻറ രുധിരബെള്ളത്താൽ ഊട്ടപ്പട്ടിരിക്കിൻറ സർവ്വ അവയവംങളെ ഉടയനായ് തംങളുടെ ഭവനത്തെ പ്രാപിച്ചിരിക്കൻറ നിന്നെ അപ്പാണ്ഡുപുത്രന്മാർ ദു:ഖാഭിതന്തപ്തരായ് ദീർഘശ്വാസംപണ്ണി ഇടതറാതെ ഒഴുകിൻറ കണ്ണുനീരാൽ മറെക്കപ്പട്ടിരിക്കിൻറ നയനംങളെ ഉടയരായ് കണ്ണുമുടിക എൻറരുളിച്ചെയിതു ധനുർവ്വരത്തെ എടുത്തുകൊണ്ടു പൊരുവാൻ ധനുശ്ശാലനൊക്കി ചെല്ലത്തുടംങിനാൻ കൗരവെന്ദ്രൻ ദുര്യൊധനന്തിരുവടി. [ 51 ] അരുളിച്ചെയിതാൻ ശ്രീവാസുദെവന്തിരുവടി-എന്തു? യുദ്ധകാമനായൊ ഇരിക്കിന്റു സുയോധനൻ. അമെയും, എങ്കിൽ ഞാനെ പാണ്ഡവന്മാരെ അസപതാരാക്കൂ. ശത്രുനാശം കൊണ്ടു പാണ്ഡവകളുടെ അഭ്യുദയത്തെ വരുതൂ. അൻറരുളിച്ചെയിതു. എടൊ സുദർശനമെ! ഇവിടത്തിങ്കൽ വരുവൊയാക. എൻറരുളിച്ചെയിതാൻ ശ്രീവാസു:

അരുളിച്ചെയിതു അഗ്നിമാലി ശ്രീസുദെർശനമ്. ഇവനെ ഞാനിപ്പൊഴുതു ഭഗവാൻ ഭക്തജനപ്രിയൻ ശ്രീനാരായണസ്വാമിയുടെ പെരുകീ ഇരുന പ്രസാദത്തൊടുകൂടി പീയുഷസദൃശമാകിന അരുളിച്ചെയികെ കെട്ടു വെഗാതിശയന്നിമിത്തമായ് ചുഴൻറുവൻറ മെഘനിവഹംങളെ ഉടയനായ് ഉഴറി ഇവിടത്തെ പ്രാപിക്കിൻറൊൻ. കമലവിലോചനൻ കംസഹന്താവു എവന്വിഷയമായ് പരികുപിതനായീ, എവനുടെ മൂർദ്ധാവിങ്കൽ എന്നാൽ മൂരി നിവിടപ്പടവെണ്ടിൻറിതു, എവനുടെ ശിരച്ഛെദമ് എന്നാൽ കർത്തവ്യമ്? എൻറരുളിച്ചെയിതു എവിടത്തിങ്കലെഴുന്നരുളീകിലൊ ഭഗവാൻ ശ്രീനാരായണസ്വാമി, ആദ്യന്തരഹിതൻ അചിന്തനീയാത്മാവു, സർവ്വലൊകസംരക്ഷണതൽപ്പരൻ, എകനായിട്ടെ ഇരിക്കിലുമ് നാനാവിധ വിഗ്രഹൻ, ശത്രുക്ഷയകരൻ, ഇംങനെ ഇരുന്ന ഭഗവാനെവിടത്തിങ്കലു. എൻറരുളിച്ചെയിതു മുമ്പിൽ നൊക്കി എനെ! ഇവനല്ലൊ ഭഗവാൻ നാഗപുരദ്വാരത്തിങ്കൽ ദൂതവെഷമവലംബിച്ച, നിൻറരുളൻറൊൻ. എവിടത്തിങ്കല്ലുകിലൊ ജലംങള്. ഭഗവതീ ആകാശഗംഗെ! ജലംങളെ കൊണ്ടുവരുക. എനെ! ഇവല്ലൊ നിർമലംങളാകിന ജലംങള്. എൻറരുളിച്ചെയിതു ആകാശഗംഗാജലംങള് കൊണ്ടാചമിച്ചു അവഹിതഹൃദയനായ് അജിതസകാശത്തെ പ്രാപിച്ചു, ജയിക്ക ഭഗവാൻ ശ്രീനാരായണസ്വാമി. എൻറരുളിച്ചെയിതു ശ്രീനാരായണസ്വാമിയുടെ ശ്രീപാദകമലംങളിൽ നമസ്കരിച്ചു ഹതരിപുചക്രമാകിന ശ്രീചക്രമ്.

വാസു:- എടൊ സുദെർശനമെ! അപ്രതിഹതപരക്രമനാക നീ അഹിവാരിതപരാക്രമപ്രഭാവനായ് ഭവിക്ക. എൻറരുളി: അനുഗ്രഹമ് ലാഭിച്ചെ, നെൻറരുളിച്ചെയിതൂ ശ്രീസുദെർശനമ്. [ 52 ] വാസു: എനെ! സുഖമെ കർമ്മകാലത്തിങ്കൽ ഭവാൻ പ്രാപിച്ചു എൻറരുളിച്ചെയിതാൻ.

എന്തെന്തു കർമ്മകാലമെൻറൊ അരുളിച്ചെയിതു. ആജ്ഞാപിച്ചരുളുക ഭഗവാൻ. എകിയരുളുക മെരുമന്ദരകുചയാകിന ധരണിധാത്രിവസുന്ധരഭൂമിദെവിയെ പരിവർത്തനഞ്ചെയിനൊണ്ടു. സപ്തസമുദ്രംങളെ ഒക്ക ക്ഷൊഭിപ്പിക്കിനൊണ്ടു. നക്ഷത്രസമൂഹംങളെ ഭൂമിയിൽ പതിപ്പിക്കിനൊണ്ടു. നിന്തിരുവടിയുടെ പ്രസാദന്നിമിത്തമായ് എന്നാൽ അസാദ്ധ്യമായിരിപ്പൊൻറില്ല. എൻറുണത്തി ശ്രീസുദെർശനമ്.

വാസു:‌- എടൊ സുദർശെനമെ! ഇംങുപൊരിക. എൻറരുളിച്ചെയിത ദുര്യൊധനനെ നൊക്കി. എടൊ! സുയൊധനാ! നില്ലു നില്ലു. ലവണസമുദ്രത്തിൽ ചെൻറിറംങി മുഴുകി മറെഞ്ഞുകൊള്ളിൻറുതാകിലുമ് പർവ്വതംങളുടെ ഗുഹകളിൽ പൊയൊളിക്കിലുമ് ഗ്രഹഗണംങളാൽ സഞ്ചരിക്കപ്പെട്ടിരിക്കിൻറ വായുമാർഗ്ഗത്തെ പ്രാപിക്കിൻറുതാകിലുമ് എന്നുടെ വാഹുബലംകൊണ്ടു സമൃദ്ധവേഗമായ് ചഞ്ചലമായിരുന്ന ചക്രമ് നിനക്ക കാലചക്രമായ് വരിക. നിന്നുടെ പ്രാണനെ ഹരിച്ചുമുടിക. എൻറരുളിച്ചെയിതാൻ ശ്രീവാസു:

എടൊ ദുരാത്മാവെ! ദുര്യൊധന! നില്ലു നില്ലു എൻറരുളിച്ചെയിതു. എവിടത്തിന്നു പൊവാനിരിക്കിൻറു എൻറരുളിച്ചെയിതു. ആദിത്യസഹസ്രപ്രഭാഭാസുരവിഗ്രഹനായ് അണെയിൻറ അഗ്നിമാലി ശ്രീസുദർശനമ് നിഗ്രഹത്തിനു കാലമല്ല എൻറ നിരൂപിച്ചു ശ്രീ പുർഷൊത്തമന്തിരുവടിയുടെ ശ്രീപാദംങളിൽ വീണ്ണു നമസ്കരിച്ചു. പ്രസാദിച്ചരുളുക ഭഗവാൻ. ശ്രീനാരായണസ്വാമി ഭൂഭാരം കെടുപ്പാൻ ഭൂതലസഞ്ചാതനാകിന നിന്തിരുവടിക്കു ദ്ദർദ്ദുര്യൊധനൻ ഇവ്വണ്ണമ് നിഹതനാംപൊഴ ദെവാ! നിന്തിരുവടിയുടെ അവതാരകാര്യമ് നിഷ്ഫലമായിട്ടു മുടിയുമ്. എൻറുണർത്തി ശ്രീസുദെർശനം. [ 53 ] സുദെ:- യതൊൻറു സ്വാമി. നാരായണനുടെ ആജ്ഞ, എന്തു ഗൊപാലകനെൻറ മൂവടികൊണ്ടു മൂൻറുലൊകവുമളന്നു കൊണ്ട ഭഗവാൻ ശ്രീനാരായണസ്വാമിയെല്ലൊ അത്രഭവാൻ. എൻറാൽ ഭവാന്മാർ ശരണത്തെ പ്രാപിക്ക. എൻറാൽ ഞാൻ പോവൂ.

എനെ! ഇതെല്ലോ ഭഗവാനുടെ ആയുധവരമ് ശ്രീശാംർഗ്ഗം പ്രാപിച്ചു. തനുതരമായ് മൃദുവാകയാൽ അതിലളിതമായിരിക്കിൻറ അംഗത്തൊടു കൂടി സ്ത്രീസ്സ്വഭാവസംയുക്തമായ്‌ ശ്രീനാരായണസ്വാമിയുടെ ശ്രീഹസ്തത്താൽ ധരിക്കാപ്പട്ടിരിക്കിൻറ മധ്യഭാഗത്തൊടുംകൂടി ശത്രുസംഘത്തിന്നു പ്രധാനകാലൻ. സ്വർണ്ണമയമാകിന പൃഷ്ടത്തെയുമടർച്ചായ്‌ ശ്രീകൃഷ്ണന്തിരുവടിയുടെ പാർശ്വഭാഗത്തിങ്കൽ നീർകൊണ്ടഴിൻറനീലമെഘസമീപത്തിങ്കൽ വിളംങിൻറ മിന്നിപ്പിണർപ്പൊലെ ശൊഭിക്കിൻറു.

എടൊ ശാംർഗ്ഗമെ! ശമിതരൊഷനായിരിക്കിൻറു ശ്രീനാരായണസ്വാമി. എൻറാൽ സ്വനിലയന്നൊക്കിയെ ഗമിക്ക. എനെ! മീണ്ടുപൊയി ശ്രീശാംർഗ്ഗമ്. എൻറാൽ ഞാനും ഗമിപ്പൂ.

എനെ! ഇതെല്ലൊ വിഷ്ണുഭഗവാനുടെ കൗമൊദകി ഗദ പ്രാപിച്ചു. മണിഗണംങളാലുമ് സ്വർണ്ണവിശെഷത്താലുമ് വിചിത്രിതയായ് ചിത്രംങളാകിന മാല്യംങള് ഉത്തരീയമ് എൻറിവയിറ്റൊടുകൂടി അമരശത്രുസമൂഹംങളുടെ അവയവദ്ധ്വംസനത്തിങ്കൽ സഞ്ജാതതൃഷ്ണയായ് ഗിരിവരതടരൂപിയായ് ദുരാസദയായ് വീര്യാതിശയത്തൊടുകൂടി വെഗത്താലീഴക്കപ്പെട്ടിരുന്ന മെഘപരമ് പരയൊടുകൂടി അത്യർത്ഥമുഴറി നഭൊമണ്ഡലത്തിങ്കൽ പ്രാപിക്കിൻറു.

എടൊ കൗമൊദക്! പ്രശമിതരൊഷനായീ ഭഗവാന്നാരായണൻ. എൻറാൽ സ്വാവാസത്തെ പ്രാപിക്ക. എൻറരു: ഞാനും ഗമിപ്പു.

എനെ! ഇതെല്ലൊ! ശ്രീപാഞ്ചജന്യമ് പ്രാപിച്ചു. സമ്‌പൂർണ്ണചന്ദ്രനെക്കണക്കെയുമ് കുരുന്നിൻപൂകണക്കെയുമ് കുമുദൊദരമ് പൊലെയുമ് മുത്തുപടമ് കണക്കെയുമ് അതിസിതമാകിന വിഗ്രഹത്തൊടുകൂടി ശ്രീനാരായണസ്വാമിയുടെ ശ്രീമുഖാരവിന്ദ [ 54 ] ത്താൽ ചെയ്യപ്പെട്ടിരിക്കിൻറ പ്രസാദത്തൊടുംകൂടി ഇരുന്നൂ. പ്രളയകാലത്തെ സമുദ്രദ്ധ്വനിയൊടു തുല്യഘൊഷമായിരിക്കിൻറ യാതൊൻറിന്റ ശബ്ദത്തെ കെട്ടിട്ടു അസുരാംഗനമാരുടെ ഗർഭങ്ങള് സ്രവിക്കിൻറു അംങനെ ഇരുന്ന ശ്രീപാഞ്ചജന്യമ് പ്രാപിച്ചതു എൻറരുളീ:

എനെ! ഇതെല്ലൊ ഭഗവാൻ ശ്രീനാരായണസ്വാമിയുടെ പള്ളിവാള് ശ്രീനന്ദകമ് സമ്‌പ്രാപ്തമായി. യുദ്ധത്തിങ്കൽ സ്ത്രീ രൂപത്തെദ്ധരിച്ചു അസുരവർഗ്ഗത്തിന്നതിഭയംകരമാവുതുഞ്ചെയിതു വെഗത്തൊടുകൂട അമ്‌പരമാർഗ്ഗത്തിങ്കൽ മഹത്തരയാകിന ഉത്ക്ക പൊലെ ശോഭിക്കിൻറു ഇതു. എടൊ നന്ദകമെ! നിലെയെനന്നൊക്കിയെ നിർഗ്ഗെമിക്ക. എനെ! നിർഗ്ഗതമായി നന്ദകമ്. ഒരൊരൊ ആയുധവരംങളെ പ്രത്യെകമായ് അനുനയിച്ചു പ്രതിനിവിർത്തംങളായിരിക്കിൻറവ തങ്ങളിലെ പറഞ്ഞ നിശ്ചയിച്ച കണക്കെ ഒക്കത്തിരിഞ്ഞു. എനെ! ഇവയെല്ലൊ ഭഗവാൻ പത്മനാഭന്തിരുവടിയുടെ ആയുധങ്ങള് പ്രാപിച്ചൊ. തന്നുടെ രശ്മി നികരംങളെക്കൊണ്ടു അഹിമകരനാദിത്യനുടെ മൈയൂഖജാലംങളെ യാതൊൻറപഹസിക്കിൻറതു അംങനെ ഇരുന്ന ശ്രീനന്ദകമ് പള്ളിവാളിതു. അതിബലവീര്യപ്രഭാവാതിശയംങളൊടുകൂടി ഇരിക്കിൻറ അമരവൈരികളുടെ പ്രകൃത്യാ കഠിനതരമായിരിക്കിൻറ മഹൊരസ്ഥലത്തിങ്കൽ ചെൻറു പതിച്ചു സംക്ഷൊഭത്തെ വരുത്തുവാൻ വൈശാരദ്യത്തൊടുകൂടി ഇരുന്നതു യാതൊൻറു അംങനെ ഇരുന്ന കൗമൊദകി ഗദ ഇതു. പ്രളയകാലത്തിങ്കൽ ഭുവനവിക്ഷൊഭാർത്ഥമ് അലറിൻറ ഇരിള്മെഘംങളുടെ നാദം കണക്കെ ഇരുന്ന ചെറുഞാണൊലി ഒച്ചയൊടുകൂടീരുന്ന കാർമ്മുകയഷ്ടി യാതൊൻറ അംങനെ ഇരുന്നു ശാംർഗ്ഗമെൻറു പെരുടെയ പള്ളിവില്ലിതു. ചന്ദ്രരശ്മികണക്കെ അതിധവളമായി ഗമ്ഭീര ഘൊഷയായിരുന്നതു യാതൊൻറ അംങനെ ഇരുന്ന കമ്ബുരാജൻ ശ്രീപാഞ്ചജന്യമിതു.

എടൊ! ശാംർഗ്ഗമെ! കൌമൊദകി! പാഞ്ചജന്യമെ! ദൈത്യന്മാർക്കന്തകനായൊള്ളൊയെ! ശത്രുവർഗ്ഗത്തിന്നു അഗ്നിരൂപനാള്ളൊയെ! നന്ദകമെ! മുരമഥനൻ പ്രശമിതമാകിന കൊപത്തൊടു കൂടീട്ടിരിക്കിൻറു. സ്വാവാസന്നൊക്കിപ്പൊക നിങ്ങള്. [ 55 ] എനെ! നിവൃത്തംങളായിതൊ നിഖിലായുധവരംങളും അമെയും ഞാനും പൊവൂ. എൻ‌റരുളിച്ചെയിതു എഴന്നരുളുവാനദ്ധ്യവസിക്കിൻ‌റടത്തു എനെ! നിശ്ചലംങളാകിന അചലവരംങള്‌ വിറക്കിൻ‌റൊ. കലപർ‌വ്വതംങള്‌ കലുംങിൻ‌റ കാലത്തു സപ്തസമുദ്രങളുമ്‌ സംക്ഷുഭിതംങളായ്‌ന. സമുദ്രക്ഷൊഭം വന്ന കാലത്തു വാസുകി തുടംങി പ്രഭുക്കളായിരുന്ന ഭുജംഗെശ്വരന്മാർ ഒളിച്ചന. കൽ‌പ്പാന്തകാലം കണക്കെ കലംങിൻ‌റെ സമുദ്രംങളെയുമ്‌ കലുംങിൻ‌റ കലഗിരികളെയുമലെംങിൻ‌റ മഹാനാഗംങളെയും കണ്ടു എനെ! എന്തുകിലൊയിതു. എൻ‌റരുളിച്ചെയിതു നിരൂപിച്ചരുളുൻ‌റവൻ (അഗ്രഭാഗത്തിങ്കൽ നൊക്കി) അറിഞ്ഞെൻ ഞാനി കാരണമ്‌. ഭഗവാൻ ഭക്തവത്സലൻ ഭാസുരവിഗ്രഹൻ ശ്രീവാസുദെവന്തിരുവടിയുടെ വാഹനപ്രധാനഭൂതൻ വിനതാനന്ദനൻ സുപർ‌ണ്ണൻ ശ്രീഗരുഡൻ പ്രാപിച്ചിതു.

ദെവകളുമ് അസുരകളുംകൂടി ക്ഷീരാർ‌ണ്ണവത്തിങ്കൽ മന്ദരപർ‌വ്വതത്തെ മന്ഥാ‍നമാക്കി ഭുജംഗനാഥൻ വാസുകിയെ നെത്രമാക്കി കൊണ്ടു അമൃതമഥനഞ്ചെയിൻ‌റടത്ത വിഷ്ണുമൂർ‌ത്തി വിഹ്‌ന(ഘ്ന?) നാശഞ്ചെയിൻ‌റതു. ഇംങനെ സുരാസുരന്മാരുടെ പരിഖെദത്തെ വരുത്തി ഒരുവണ്ണമായ് ലഭിക്കപ്പട്ടിരുന്ന പിയൂഷമമൃതു യാവനൊരുത്തനാലെ മാതാവിനെ ദാസ്യഭാവത്തെ വെറുപടുപ്പാൻ മുരഹന്താവു നൊകീരിക്കച്ചെയിതെ ബലാത്കരിച്ചു അപഹരിക്കപ്പെട്ടു: നിന്തിരുവടിക്കു വാഹനഭൂതനായ് വഹിക്കിനൊണ്ടെൻ‌റൊള്ള വരവുമ്‌ യാവനൊരുത്തനാൽ കൊടുക്കപ്പെട്ടു. എവമ്‌‌ഭൂതബല പരാക്രമപ്രഭാവനാകിന അഗ്ഗരുഡമൂർ‌ത്തി ഇപ്രാപിച്ചതു.

എടൊ! കാശ്യപപ്രിയസുതാ! ഭഗവാൻ ദെവദെവെശൻ പ്രശാന്തരൊഷൻ. സ്വവാസ്സന്നൊക്കി ഗമിക്ക.

എനെ! ഗതനായിതൊ ഗരുഡൻ. ഞാനുമ്‌ പൊവൂ. എൻ‌റരുളിച്ചെയിതു അമ്ബരമാർ‌ഗ്ഗത്തിങ്കൽ നൊക്കിൻ‌റവൻ,ദിവ്യ ജനത്തെ കണ്ടു ഇവരെല്ലൊ സിദ്ധന്മാർ, ചാരണഗണമ്‌, മുനിസമൂഹമ്‌, യക്ഷന്മാർ, ദെവകള്‌, സംഭ്രമംകൊണ്ടു ചഞ്ചലംങളാകിന കനകകിരീടംങളൊടുകൂടി ഇരിക്കിൻ‌റ ഉത്തമാംഗംങളെ ഉടയരായ് അഖിലജഗന്മയൻ അച്ചുതൻ അപ്രമെയൻ അരവിന്ദലൊചൻ ആർത്തിനാശനൻ ആനന്ദവിഗ്രഹൻ ശ്രീവാസുദെവന്തിരുവടി [ 56 ] ദുർമ്മതിയാകിന ദുര്യൊധനന്വിഷയമ് പരിക്രുദ്ധനാകനിമിത്തമായ് ശാന്തിഗുണത്തൊടു വെറുപട്ടു വിഷ്ണുപദത്തിങ്കൽ വിഷ്ണുവൃത്താന്തലാലസരായ് തിള്കി നിറെഞ്ഞു നിന്റവർ, പ്രശാന്തരൊഷനായീ പ്രീ-----ജഗത്രയൻ നാരായണസ്വാമി. എൻറു കെട്ടു തംങള് തംങളുടെ (ഭവ)നത്തെ സന്താപത്തൊടു വെറുപട്ടു സന്തുഷ്ട ചിത്തരായ് പ്രാപിക്കിൻറു. എൻറാലിപ്പൊഴ ഞാനുമ് കമനീയ ഗുണാകരയാകിയ സുമെരുഗുഹ നൊക്കിയെ പൊവു. എൻറരുളിച്ചെയിതു മഹാമെരുവിനുടെ മഹാഗുഹ നൊക്കി എഴുന്നരുളീ അഗ്നിമാലി ശ്രീസുദെർശനചക്രമ്.

അരുളിച്ചെയിതാൻ ശ്രീവാസുദെവന്തിരുവടി:- ഞാനുമിപ്പൊഴപാണ്ഡവകളുടെ ശിവിരന്നൊക്കിയെ പൊവു. എൻറരുളിച്ചെയിതു എഴന്നരുളുവാനദ്ധ്യവസിക്കിൻറ കാലത്തു നൈപത്ഥ്യത്തിങ്കൽ ശബ്ദമൊണ്ടായിതു പൊകാതെ പൊകാതെ, എൻറിംങനെ. നൈപത്ഥ്യത്തിങ്കലൊണ്ടാകിൻറ ശബ്ദത്തെ കെട്ടു എനെ! വൃദ്ധരാജൻ ധൃതരാഷ്ടനുടെ സ്വരം കണക്കെ കെള്ക്കാകിന്റു. എടൊ രാജെന്ദ്രാ! ഇവന ഞാൻ നിൻറെൻ. എൻറരുളിച്ചെയിതാൻ ശ്രീവാസു:

ധൃത: അരുളിച്ചെയിതാനാമ്ബികെയൻ ധൃരാഷ്ട്രന്തിരുവടി: ദുര്യൊധനനുടെ ദൌരാത്മ്യംഹെതുവായ്പരിക്രുദ്ധനായ് പാണ്ഡവശിവിരന്നൊക്കി എഴുന്നരുളുൻറ ശ്രീവാസുദെവന്തിരുവടിയെ അനുവർത്തിപ്പു എൻറു കൽപ്പിച്ചു അനുസരണഞ്ചെയിതരുളിൻറവൻ. സംഭ്രമാവിഷ്ടചെതനനായ്. എവിടത്തിങ്കന്നരുളീകിലൊ ഭഗവാൻ ശ്രീനാരായണസ്വാമി. എവിടത്തിങ്കലുകിലൊ ഭഗവാൻ പാണ്ഡവാഭ്യുദയകരൻ. എവിടത്തിങ്കലുകിലൊ വിപ്രപ്രിയൻ. എവിടത്തിങ്കലെഴന്നരുളികിലൊ ഭഗവാൻ ശ്രീദെവകിനന്ദനൻ എടൊ ശാംർഗ്ഗപാണെ! എന്നുടെ പുത്രനുടെ അപരാധംഹെതുവായ് നിന്തിരുവടിയുടെ ശ്രീപദകമലംങ്ങളിൽ എന്നുടെ ശിരസ്സു. എൻറരുളിച്ചെയിതു ശ്രീവാസുദെവന്തിരുവടിയുടെ ശ്രീപാദകമലംങളിൽ ദെണ്ഡവൽ വീണ്ണു നമസ്കരിച്ചരുളിനാൻ സമുദ്‌ധൃതരാഷ്ട്രൻ ധൃതരാഷ്ട്രന്തിരുവടി.

വാസു: അരുളിച്ചെയിതാൻ ശ്രീവാസുദെവന്തിരുവടി തന്തിരുവടിയുടെ ശ്രീപാദങളിൽ പരിഭ്രാന്തചിത്തനായ് (പതി)ക്കിൻറ [ 57 ] കൌരവശ്രെഷ്ഠനാകിന വൈചിത്രവീർയ്യൻ ധൃതരാഷ്ട്രന്തിരുവടിയെ കണ്ടു ദയാപരനാകിന ദെവദെവെശൻ എനെ!കഷ്ടമെ! പാദംങളിൽ പതിതനായിതൊ അത്രഭവാൻ. എഴനിൽകെഴനിൽക. എൻറരുളിച്ചെയിതാൻ ശ്രീവാസു:

ധൃത: അനുഗ്രഹ‌മ് ലാഭിച്ചെൻ ഞാൻ ഭഗവാനെ! ഇതെല്ലൊ അർഘ്യപാദ്യംങള്. സ്വീകരിച്ചരുളുക നിന്തുരുവടി. എൻറെരുളിച്ചെയിതാൻ ധൃത:

ശ്രീവാസു: സന്തുഷ്ടമനസ്കനായ് സമസ്തത്തിനെയും സംഗ്രഹിക്കിൻറെൻ. ഇനി എന്തു നിനക്കൊരു പ്രിയ‌മ് വെണ്ടിൻറതു. എൻറരുളിച്ചെയിതാൻ ശ്രീനന്ദകായുധൻ ശ്രീവാസുദെവന്തിരുവടി.

ധൃത: ഭക്തജനഭവഭംഗതൽപ്പരനാകിന ഭഗവാൻ പ്രസന്നനായിട്ടിരിക്കിൽ ഇതിന്നുമെൽ എന്തിനെ ഞാനിച്ഛിപ്പു. എൻറരുളിച്ചെയിതാൻ ധൃതരാ:

വാസു: പുനർദ്ദെർശനത്തിനായിക്കൊണ്ട ഹസ്തിനപുരത്തിലകത്തു പൂക ഭവാൻ എൻറരുളിച്ചെയിതാൻ ശ്രീവാസു:

ധൃത: യാതൊൻറു ഭഗവാൻ ശ്രീനാരായണസ്വാമി അനുശാസിക്കിൻറതു അതവ്വണ്ണമാക എൻറരുളിച്ചെയിതു അഭ്യന്തരന്നൊക്കി എഴുന്നരുളിനാൻ ആ‌മ്ബികെയൻ ധൃതരാഷ്ട്രന്തിരുവടി:

അനന്തരം ലൊകസമിർദ്ധ്യർത്ഥ‌മ് ഭരതവാക്യമ് പ്രവൃത്തമായിതു. എംങിനെ എംകിൽ ചതുസ്സാഗരപർയ്യന്തയായ് ഹിമവൽവിന്ധ്യാകുണ്ഡലയായ് മെരുമന്ദരകുചയായ് ഇരുന്ന ഭഗവതി വസുന്ധരഭൂമിയെ ഒരു വെൺകൊറ്റെകുടെകിഴ അടംങിയ ശാസനത്തെയുടച്ചായ് ദുഷ്ടനിഗ്രഹ‌മ്‌പണ്ണി ശിഷ്ടപരിപാലനഞ്ചെയിതു ചാതുർ‌വ്വർണ്ണികന്മാരെ സ്വംസ്വംസ്ഥാനത്തിങ്കൽ നിറുത്തി ദുർഭിക്ഷൊപദ്രവം താസ്കര‌മ്‌ഭയ‌മ് എൻറെവമാദികളൊടു വെറുപടുത്തു നിർമ്മുലചിത്തനാകിന രാജശ്രെഷ്ഠൻ അഴകുതായ് രക്ഷിച്ചരുളുവൊനാക. പശുക്കള്കുമ് ബ്രാഹ്മണർക്കും നന്മ വരുവിതാക. എൻറിംങനെ നാടകാവസാനത്തിങ്കൽ ജഗത്തിനുടെ സമ്‌പത്തു നിമിത്തമായി ഭരതവാക്യമൊണ്ടായിതു. [2]

കുറിപ്പുകൾ തിരുത്തുക

  1. 1.0 1.1 1.2 1.3 1.4 ആദർശഗ്രന്ഥം നമ്പർ 18617. കൊല്ലവർഷം 564-ാമാണ്ട് എഴുതിയ ഈ ഗ്രന്ഥം കഴിയുന്നതും അതേപടി പ്രസിദ്ധപ്പെടുത്തുകയാണ്. ബ്രായ്ക്കറ്റിൽ കാണുന്നത് വിട്ടുപോയതും പൊടിഞ്ഞുപോയതുമായ അംശങ്ങൾ സന്ദർഭാനുസരണം പൂരിപ്പിച്ചതാണ്.
  2. "ഹരി: ശ്രീ ആദിത്യവർമ്മായ നമഃ അഞ്ഞൂറ്റുഅറുപത്തു 4 മാണ്ടു മിധിന ഞായിറുപൊകിൻറെ നാള പരുവക്കൽ ഗൃഹത്തിൽ ഇരുന്ന പെരിയനാട്ടു ഉണ്ണിരാമഹസ്തലിഖിതമ് നാരായണായ നമഃ" എന്ന് അവസാനിക്കുന്നു.
"https://ml.wikisource.org/w/index.php?title=ദൂതവാക്യം&oldid=55167" എന്ന താളിൽനിന്ന് ശേഖരിച്ചത്