ഭാഷാഭാരതം
രചന:കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
ചൈത്രരഥപൎവ്വം

[ 545 ]

ചൈത്രരഥപർവ്വം തിരുത്തുക

165. വിപ്രവാർ‌ത്താലാപം തിരുത്തുക

ഒരിക്കൽ പാണ്ഡവന്മാർ താമസിക്കുന്ന ബ്രാഹ്മണഗൃഹത്തിൽ വന്നു ചേർന്ന ഒരു പാന്ഥബ്രാഹ്മണൻ പല വർത്തമാനങ്ങളുടെയും കൂട്ടത്തിൽ പാഞ്ചാലീസ്വയംവരം നടക്കാൻ പോകുന്ന വിവരം പറയുന്നു. ധൃഷ്ടദ്യുമ്നന്റെയും പാഞ്ചാലിയുടെയും ഉത്ഭവചരിത്രം കേട്ടാൽക്കൊള്ളാമെന്നു പാണ്ഡവന്മാരാവശ്യപ്പെടുന്നു.

                                                                        

ജനമേജയൻ പറ‌ഞ്ഞു
ഏവമാബ്ബകനെക്കൊന്നുവിട്ടിട്ടാപുരുർഷ്ഷർഭർ
അതിൽപ്പിന്നീടെന്തു ചെയ്തു ഭൂസൂരോത്തമ, പാണ്ഡവന്മാർ ? വൈശമ്പായനൻ പറഞ്ഞു
അവിടെത്തന്നെ പാർത്താരാബ്ബകനെക്കൊന്നു പാണ്ഡവന്മാർ
ബ്രാഹ്മാദ്ധ്യയനവും ചെയ്താ ബ്രാഹ്മണൻ തൻ ഗൃഹോദരേ. 2
ഏവമൊട്ടുദിനം ചെന്നശേഷം സുവ്രതനാം ദ്വിജൻ
പാർക്കുവാൻ ചെന്നിതാ വിപ്രമുഖ്യൻ തന്നുടെ മന്ദിരേ. 3
വിപ്രോത്തമൻ വേണ്ടമട്ടാ വിപ്രനെസ്സൽക്കരിച്ചുടൻ
കിടപ്പാനിടവും നൽകിയവന്നങ്ങതിഥിപ്രിയൻ 4
പാണഅഡവശ്രേഷ്ഠരും കുന്തീദേവിയുംകൂടിയപ്പോഴേ
നാനാകഥ കഥിപ്പോരാ വിപ്രനെസ്സേവചെയ്തേ. 5
കഥിച്ചുപല ദേശങ്ങൾ നൽതീർത്ഥങ്ങൾ സരിത്തുകൾ
രാജാക്കൾ നാടു നഗരമിവയൊക്കയുമാ ദ്വിജൻ. 6
ഓരോ വൃത്താന്തംമോതീട്ടങ്ങൊടുവിൽ ജനമേജയ !
പാഞ്ചാലനാട്ടിലാശ്ചര്യം ചൊല്ലീ കൃഷ്ണാസ്വയംവരം . 7
ധൃഷ്ടദ്യുമ്നോൽപ്പത്തിയുമാശ്ശിഖണ്ഡിയുളവായതും
ദ്രുപദന്റെ മഖേ കൃഷ്ണയയോനിജ ജനിച്ചതും. 8
ലോകത്തിലത്യാത്ഭുതമാ യോഗ്യന്റെ കഥകേട്ടതിൽ
ഒടുക്കം വിസ്തരിച്ചെല്ലാം ചോദിച്ചാർ ‌പപുരുഷർഭർ. 9
പാണ്ഡവന്മാർ പറഞ്ഞു
തീതിയിൽനിന്നോ ദ്രുപദഭൂധൃഷ്ടദ്യുമ്നനത്ഭുതം
വേദിമദ്ധ്യത്തിൽ നിന്നിട്ടു കൃഷ്ണയ്ക്കും ജന്മമെങ്ങനെ ? 10
ദ്രോണാചാര്യനിൽനിന്നിട്ടെന്തീണസ്രുങ്ങൾ പഠിക്കുവാൻ ?
ഇഷ്ടരാമവരെന്താണമ്മചട്ടു തമ്മിൽ പിണങ്ങുവാൻ?

[ 546 ]

വൈശമ്പായനൻ പറഞ്ഞു
ഇതേവമാനരശ്രേഷ്ടചർ ചോദിച്ചോരാ ദ്വിജോത്തമൻ
അതെല്ലാം ച്ചൊല്ലീരാജേന്ദ്ര ദ്രൗപദീസംഭവത്തെയും . 12

166. ദ്രോണബന്ധനം തിരുത്തുക

ഭരദ്വാജനു ദ്രോണനും ഭരദ്വാജ മിത്രവുമായ പൃഷതനു ദ്രുപദനും പുത്രൻന്മാരായി ജനിക്കുന്നു. രണ്ടു പേരും ഒന്നിച്ചു വിദ്യാഭ്യാസം ചെയ്യുന്നു. രാജാവായിത്തീർന്ന ദ്രുപദനിൽനിന്ന് അവമതിയേറ്റ ദ്രോണൻ ശിഷ്യനായ അർജ്ജുനൻ വഴി പകപോക്കുന്നു. ദ്രുപദൻ നീറുന്ന മനസ്സോടുക്കൂടി ദ്രോണനോടു യാത്രപറഞ്ഞു പിരിയുന്നു.

 

ബ്രാഹ്മണൻ പറഞ്ഞു
ഗംഗാദ്വാരത്തിൽ വാണാനങ്ങാചാര്യൻ താപസോത്തമൻ
ഭരദ്വാജൻ മഹാവിദ്വാൻ പെരുത്തു സംശീതവ്രതൻ . 1
ഗംഗാസ്നാനം യോഗിയങ്ങു ചെയ്യുമ്പോഴതു കണ്ടുതേ.
മുൻപേ കുളിച്ചു നിൽപ്പോരു ഘൃതാചി സുരവേശ്യയെ. 2
കാറ്റേറ്റവൾക്കു വസ്രുമാറ്റുവക്കത്തഴി‌ഞ്ഞുപോയി
നഗ്നയാമവളെക്കണ്ടു ഹന്ത കാമിച്ചു മാമുനി. 3
അപ്പെണ്ണിൽക്കരളേറ്റൊരാ ബ്രഹ്മചാരിമുനിക്കഹോ!
സ്ഖലിച്ചു രേതസ്സതവൻ കാലേ ദ്രോണത്തിലാക്കിനാൻ. 4
അതിലുണ്ടായുടൻ ദ്രോണനാകും ധീമാൻ കുമാരകൻ
വേദവേദാംഗങ്ങളെല്ലാമഭ്യസിച്ചീടിനാനവൻ. 5
ഭരദ്വാജനിഷ്ടനത്രേ പൃഷതൻ പൃഥിവീസ്വരൻ
അവന്നുമുണ്ടായക്കാലം ദ്രുപദാഭ ധനാത്മജൻ 6
പതിവായാശ്രമം പുക്കാ ദ്രോണനോടൊത്തു പാർഷതൻ
കുളിച്ചതദ്ധ്യയനവും കഴിച്ചു ക്ഷത്രിയർഷഭൻ. 7
പൃഷതൻ തീർന്നതിൽ പിന്നെ ദ്രുപദൻ ഭൂമി കാത്തുതേ
ദ്രോണൻ കേട്ടു ശ്രീ പരശുരാമൻ സർവ്വം കൊടുപ്പതായ് . 8
കാടു കേറുമ്പോഴാ രാമനോടു പോയി ദ്രോണനോതിനാൻ
വിത്താർത്ഥി ഞാൻ വന്നു ഭാരദ്വാജൻ ദ്രോണൻ മഹാപ്രഭോ! 9
രാമൻ പറഞ്ഞു
ശരീരം മാത്രമൊഴികെയെല്ലാം തീർത്തുകൊടുത്തു ഞാൻ
അസ്രുങ്ങളോ ദേഹമോ ഹേ സദ്വിജേന്ദ്ര , വരിക്കെടോ. 10
ദ്രോണൻ പറഞ്ഞു
സർവ്വാസ്രൂവുമതിന്നൊക്കസ്സംഹാരവുമതേവിധം,
പ്രയോഗവുമതിന്നെല്ലാമീയിവന്നേകണം ഭവാൻ. 11
ബ്രാഹ്മണൻ പറഞ്ഞു
ഏവമെന്നായവന്നായിട്ടേകിനാൻ ഭുഗുനന്ദനൻ

[ 547 ]

ഏറ്റുറ്വാങ്ങീട്ടുടൻ ദ്രോണനേറ്റവും കൃതകൃത്യനായി . 12
സാമോദനായിടും ദ്രോണൻ രാമൻ നൽകിയതുതുത്തമം
ബ്രഹ്മാസ്രുംതന്നെയും നേടിച്ചെമ്മേ മർത്ത്യരിൽ മുൻപനായ്.
പരം ദ്രുപദനെക്കണ്ടാബ് ഭാരദ്വാജൻ പ്രതാപവാൻ
പറഞ്ഞു പുരുഷല്യാഘ്രൻ പ്രിയൻ ഞാനോർക്കുകെന്നതാൻ. 14
ദ്രുപദൻ പറഞ്ഞു
അശ്രോത്രിയൻ ശ്രോത്രീയന്നരഥി തോഴർ രഥിക്കുമേ
അപാർത്ഥിവൻ പാർത്ഥിവന്നുമാകാ മുൻവേഴ്ച്ച വേഴ്ചയോ‌! 15
ബ്രാഹ്മണൻ പറഞ്ഞു
പാഞ്ചാല്യനെപറ്റിയൊന്ന് താൻ ചിത്തത്തിലുറച്ചുടൻ
കുരുമുഖ്യരഴും ഹസ്തിപുരം പൂകീടിനാനവൻ 16
‌ആദ്രോണൻ വന്നതിൽ തന്റെ പൗത്രരേയും ധനൗഘവും
കൊടുത്താൻ ശിഷ്യരായിട്ടങ്ങടൻ ഭീഷ്മനവന്നഹോ! 17
അസ്ത്രശിക്ഷയ്ക്കൊരുമ്പിട്ടു ശിഷ്യരാം പാർത്ഥരോടുടൻ
ദ്രോണൻ ചൊന്നാൻ ശിഷ്യവർഗ്ഗാന്വിതം ദ്രുപദമർദ്ധനം. 18
ഗുരുദക്ഷിണയായിട്ടൊന്നിരിപ്പുണ്ടെന്റെ മാനസിൽ
കൃതാസ്രുരാം നിങ്ങളതുചെയ്തീടാനേറ്റുചൊല്ലുവിൻ 19
അർജ്ജുനൻ മുതൽ പേരായതേറ്റോതി ഗുരുവോടുടൻ.
കൃതൃസ്രൂരായി പാണ്ഡവന്മാർ കൃതനിശ്ചയരായതിൽ 20
ദ്രോണൻ വീണ്ടും ചൊല്ലി ഗുരുദക്ഷിണാർത്ഥത്തിനിങ്ങനെ :
“പാർഷതൻ ദ്രുപദാപിക്യൻ ഛത്രവത്യവനീശ്വരൻ 21
അവനോടാനാടുനേടീട്ടീ വന്നുടനെനൽകുവിൻ
പോരാൽ ദ്രുപദനെവെന്നുവീരരാം പഞ്ചപാണ്ഡവർ 22
പിടിച്ചുകെട്ടിസ്സചിവരോടും ദ്രോണനുനൽകിനാർ .
ദ്രോണൻ പറഞ്ഞു
പേർത്തു നിന്നോടു ഞാൻ സഖ്യംപ്രാർത്ഥിക്കുന്നേൻ നരാധിപ!
അരാജാവൊരു രാജാവിന്നിഷ്ടനാവുക വയ്യപോൽ.
അതാണുഞാൻ യജ്ഞസേന, രാജ്യംനീയൊത്തുവീണ്ടതും 24
ഗംഗയ് ക്കുതെക്കേക്കരയിലങ്ങുമന്നൻ, വടക്കുഞാൻ .
ബ്രാഹ്മണൻ പറഞ്ഞു
ഭരതദ്വാജാത്മജനിതു പറഞ്ഞളവു പാർഷതൻ 25
അസ്ത്രവിത്തമനാ ദ്രോണവിപ്രനോടേവമോതിനാൻ:
“ഏവമാട്ടേ നന്മവരും ഭാരദ്വാജമഹാമതേ! 26
ആസ്സത്യംനിലനിൽക്കട്ടെ നിത്യമങ്ങോർത്തിടും വിധം "
അന്യേന്യമേവം ചൊല്ലീട്ടു നന്നായിസഖ്യം കഴിച്ചവർ 27
പിരിഞ്ഞുദ്രോണപാഞ്ചാല്യവീര്യർ വന്നവഴിക്കു താൻ ‌
അവമാനമിതെപ്പോഴുമവന്റെ കരൾ വിട്ടഹോ! 28
പോവാതെയായി ബുദ്ധിക്കെട്ട ഭുവാനോർക്കോൻ മെലിഞ്ഞുപോയി.

[ 548 ] ====167. ദ്രൗപദീജനനം====

ദ്രോണനെ വധിക്കാനായ് ഒരു പുത്രൻ ജനിക്കുന്നതിനുവേണ്ടി ദ്രുപദൻ യാജൻ എന്ന മഹാമബർഷിയെക്കൊണ്ടു യാഗം ചെയ്യിക്കുന്നു. യാഗത്തിൽ നിന്നു ധൃഷ്ടദ്യുമ്നനും ദ്രൗപദിയും ജനിക്കുന്നു.


ബ്രാഹ്മണൻ പറഞ്ഞു
അമർഷിപാർഷതനുരൻ കർമ്മസിദ്ധദ്വിജേന്ദ്രരെ
തിരിഞ്ഞുചുറ്റിധരണീസുരമുഖ്യഗൃഹങ്ങളിൽ . 1
എത്രയും മാൽപ്പൂണ്ടുകൊണ്ടാൻ പുത്രജന്മം കൊതിച്ചവൻ
നല്ല പുത്രനെനിക്കുണ്ടായില്ലയെന്നെന്നുമോർത്തോർത്തുതേ. 2
പിറക്കും മകൾ നന്നല്ലെന്നുരയ്ക്കും നിരസിച്ചവൻ
ദ്രോണരിൽ കറ വെച്ചെന്നും താനേറ്റം നെടുവീർപ്പിടും . 3
ദ്രോണർക്കുള്ളോരാ പ്രഭാവം വിനയം ശിക്ഷ വിക്രമം
ഇവയോർത്താ ക്ഷാത്രബലാൽ നിവൃത്തികരുതീലവൻ . 4
പ്രതിക്രീയക്കുതാനേറ്റം പ്രയത്നം ചെയ്തു ഭാരത!
കല്മാഷീപുരി ചുറ്റുംതാൻ ഗംഗാതീരെ നടന്നവൻ. 5
പുണ്യമാം ബ്രാഹ്മണഗ്രാമം കണ്ടണഞ്ഞു മഹീശ്വരൻ
അതിൽ സ്നാതകനല്ലാതെ വ്രതമില്ലാതെയില്ലൊരാൾ. 6
അവ്വണ്ണമാ മഹാഭാഗൻ നിർവ്വ്യൂഢവ്രതരായഹോ!
യാജോപയാജരാം ബ്രഹ്മർഷീന്ദ്രരെക്കണ്ടു ശാന്തരായി. 7
സംഹിതാദ്ധ്യയനം ചെയ് വോൻ ഗോത്രം കൊണ്ടിട്ടു കാശ്യപൻ
കാനീനന്മാർ തുല്യരൂപരാണീ ബ്രഹ്മർഷീ,ത്തമർ . 8
അവൻ ക്ഷണിച്ചാനവരെസ്സർവ്വകാമം കൊടുത്തുമേ
അവർക്കെഴും ബലം പാർത്തിട്ടവനൊറ്റയ്ക്കിരിക്കവേ 9
സംപ്രീതയേറ്റാശ്രയിച്ചാൻ തമ്പിയാമുപയാജനേ.
കാൽ തലോടീട്ടീഷ്ടമതോിക്കാമമെല്ലാം കൊടിത്തഹോ! 10
നൃപൻ മുറയ്ക്കു പൂജിച്ചിട്ടുപയാജനോടോതിനാൻ.
ദ്രുപദൻ പറഞ്ഞു
എനിക്കാ ദ്രോണനെക്കൊല്ലും പുത്രനുണ്ടായി വരുംവിധം 11
കർമ്മംചെയ്ത ഭവാനെന്നാലർബ്ബുദം പൈക്കളെത്തരാം .
എന്നല്ല പിന്നെയെന്തെല്ലാം നിന്നിഷ്ടം ദ്വിജസത്തമ! 12
അതൊക്കെയും തന്നിടാം ഞാനതിന്നില്ലൊരു സംശയം.
ബ്രാഹ്മണൻ പറഞ്ഞു
എന്നു കേട്ടിട്ടു ഞാൻ ചെയ്യില്ലെന്നോതി മുനിയുത്തരം 13

[ 549 ]

ദ്രുപതൻ വീണ്ടുമവനെശ്ശുശ്രൂഷിച്ചു കനിഞ്ഞിടൻ ഒരാണ്ടേവം കഴിഞ്ഞിട്ടങ്ങുപയാജൻ ദ്വിജോത്തമൻ. 14
പരം മധുരമാംവണ്ണം ദ്രുപദൻതന്നൊടോതിനാൻ.
ഉപയാജൻ പറഞ്ഞു
കൊടുംകാട്ടിൽ സഞ്ചരിക്കുന്നിടയ്ക്കെൻ ജ്യേഷ്ഠസോദരൻ 15
എടുത്തൂ ശുദ്ധിനോക്കാതെയൊരിടം വീണെഴും ഫലം.
കണ്ടേൻ പിൻതുടരും ഞാനീയണ്ണൻ ചെയ്തോരാസാമ്പ്രതം 16
സങ്കരം കൈക്കൊള്ളുവതിൽ ശങ്ക ചെറ്റവനില്ലഹോ!
ഫലം കണ്ടളവോർത്തില്ല ഫലംകൊണ്ടുള്ള കില്ബിഷം 17
ശുദ്ധം നോക്കാത്തവൻ മറ്റിടത്തുമായതു നോക്കുമോ?
ഓത്തും ചൊല്ലിഗ്ഗുരുകുലേ പാർത്തുപോരുമ്പൊളായവൻ 18 അന്യൻ കൈവിട്ട ഭൈക്ഷ്യത്തെത്തിന്നിരുന്നൂ പലപ്പൊഴും,
അന്നത്തിൻ ഗുണവും വാഴ്ത്തിയന്നു നിർല്ലജ്ജനാമവൻ 19
ഫലാർത്ഥിയായിരിക്കാമാ ഭ്രാതാവെന്നോർത്തിടുന്നു ഞാൻ;
അവൻപാർശ്വം ചെല്ലുകവൻ നിന്മഖം നിർവ്വഹിച്ചിടും. 20
ബ്രാഹ്മണൻ പറഞ്ഞു
ഉപയാജോക്തി കേട്ടിട്ടാ നൃപൻ പിന്നെ വെറുപ്പൊടും
യാജന്റെയാശ്രമത്തേക്കു പോയിനാനുയനായവൻ. 21
പൂജ്യനാം യാജനെപ്പിന്നെപ്പൂജിച്ചിങ്ങനെ ചൊല്ലിനാൻ.
ദ്രുപദൻ പറഞ്ഞു പൈക്കളെത്തന്നിടുന്നുണ്ടു വെക്കമെണ്പതിനായിരം 22
യാജ,യെന്ന യജിപ്പിക്കു ദ്രോണവൈരാർത്തി തീർക്ക മേ.
ബ്രഹ്മവിത്തമനാ വിപ്രൻ ബ്രഹ്മാസ്ത്രജ്ഞനനുത്തമൻ 23
അതിനാൽ ദ്രോണനെന്നേ വെന്നിതാ സ്നേഹിതസംഗരേ*.
പാർത്തട്ടിലില്ല പാർത്തീടിൽ ക്ഷത്രിയന്മാരിലാരുമേ 24
കൗരവാചാര്യനായോരാ വീരവിപ്രനൊടേല്ക്കുവാൻ.
ഭാരദ്വാജാസ്ത്രജാലങ്ങൾ വൈരിദേഹഹരങ്ങളാം 25
ആറരത്നി വലിപ്പത്തിലാണോ ദ്രോണന്റെ വില്ലുമേ.
ബ്രാഹ്മണാകാരനായോരാ ഭാരദ്വാജൻമഹാനഹോ! 26
ക്ഷത്രിയർക്കുള്ളൊരൂക്കെല്ലാമസ്ത്രജ്ഞൻ സംഹരിക്കുമേ.
ക്ഷത്രവർഗ്ഗം മുടിപ്പാനാ ഭാർഗ്ഗവപ്പടി നില്പവൻ 27
അവന്റെയസ്ത്രബലമിങ്ങേവർക്കും ദുഷ്പ്രധൃഷ്യമാം.
ബ്രാഹ്മതേജസ്സാർന്നു ഹുതാഹുതിയാമഗ്നിപോലവൻ 28
ക്ഷത്രധർമ്മസ്ഥനായ് പോരിലിത്രിലോകം ദഹിക്കുമേ.
ബ്രാഹ്മക്ഷാത്രങ്ങൾ ചെന്നൊന്നിൽ ബ്രാഹ്മതേജസ്സു മെച്ചമാം 29
ക്ഷാത്രമാത്രാൽ താഴ്ന്നു നില്പോൻ ബ്രാഹ്മത്തേയാശ്രയിച്ചുഞാൻ.

[ 550 ]

ദ്രോണരെക്കാട്ടിലും ബ്രാഹ്മവിത്താം നിന്മുൻപിൽ വന്നിതാ; 30
ദ്രോണാരിയായ് ദുർജ്ജയനാം സൂനുവുണ്ടാവണം മമ;
ആക്കർമ്മം യാജ, ചെയ്താലുമർബ്ബുദം പൈക്കളെത്തരാം. 31
ബ്രാഹ്മണൻ പറഞ്ഞു
അവ്വണ്ണമെന്നേറ്റു യാജൻ യാജ്യാർത്ഥം നിശ്ചയിച്ചുതേ
ഗുർവ്വർത്ഥമെന്നായ്ക്കൂട്ടീ നിഷ്കാമനാമുപയാജനെ; 32
യാജൻ ദ്രോണവിനാശത്തിനായിച്ചെയ്തു പ്രതിജ്ഞയും.
ഉപയാജനുടൻതാനാ നൃപനോടു തപോധനൻ 33
ആഖ്യാനംചെയ്തു പുത്രോൽപത്തിക്കായുള്ള മഖക്രമം “ആപ്പുത്രനോ മഹാവീര്യൻ മഹാദ്യുതി മഹാബലൻ 34
ഭവാനിച്ഛിച്ചിടുംമട്ടായ് ഭവിച്ചീടും മഹീപതേ!”
ഭാരദ്വാജാന്തകനായ്ത്തീരുവാനോർത്തു പാർത്ഥിവൻ 35
ആ ക്രിയയ്ക്കായ് വേണ്ടതൊക്കയാഹരിച്ചിതു പാർഷതൻ.
യാജനാഹവനാന്തത്തിൽ കല്പിച്ചൂ ദേവിയോടഹോ! 36
“വരൂ ഹേ രാജ്ഞി, പൃഷതി,പിറക്കുമിണമക്കൾ തേ. രാജ്ഞി പറഞ്ഞു
അവലേപം*മുഖത്തുണ്ടു മെയ്യിലുണ്ടംഗരാഗവും 37
സുതാർത്ഥം ശുദ്ധയല്ലീ ഞാൻ നിൽക്കു യാജ,പ്രിയത്തിൽ മേ.
യാജൻ പറഞ്ഞു
യാജൻ പാകംചെയ്ത ഹവ്യമുപയാജൻ ജപിച്ചതും 38
ഫലിക്കാതാകുമോ നീ വന്നാകിലും നില്ക്കിലും ശരി.
ബ്രാഹ്മണൻ പറഞ്ഞു
എന്നോതി യാജൻ സംസ്കാരം ചെയ്താഹുതി കഴിക്കവേ 39
ആത്തീയിൽനിന്നുയർന്നേറ്റൂ ദേവകല്പൻ കുമാരകൻ.
ജ്വാലാവർണ്ണൻ ഘോരരൂപൻ കിരീടം നല്ല ചട്ടയും 40 വാളുമമ്പും വില്ലുമേന്തി നീളെയട്ടഹസിച്ചവൻ.
അവൻ തേരിലുടൻ കേറീട്ടവിടെസ്സഞ്ചരിച്ചുതേ 41
നന്നുനന്നെന്നപ്പൊഴോതിനിന്നു പാഞ്ചാലരേവരും;
ഹർഷം മുഴുത്തോരിവരെത്താങ്ങിയില്ലപ്പൊഴീ മഹി. 42
“ഭയം തീർക്കും രാജപുത്രൻ പാഞ്ചാലർക്കു യശസ്കരൻ
രാജദുഃഖഹരൻ ദ്രോണവധാർത്ഥം ജാതനാണിവൻ" 43
എന്നന്നേരം നഭസ്സിങ്കലശരീരോക്തി കേട്ടുതേ.
കുമാരിയായ പാഞ്ചാലി വേദിമേൽനിന്നുയർന്നുതേ 44
അഴകേറും സുന്ദരാംഗി മിഴി നീണ്ടു കറുത്തവൾ
ശ്യാമാംഗി പൊൽത്താർമിഴിയാൾ കരിങ്കുഴൽ ചുരുണ്ടവൾ, 45
തുടുത്ത നഖമായ് ചാരുചില്ലി പോർമുലയേന്തിയോൾ
മനുഷ്യസ്ത്രീരൂപമാണ്ടങ്ങണയും ദിവ്യസുന്ദരി, 46

[ 551 ]

ഏശും നീലോല്പലമരണം ക്രോശം ദൂരത്തു വീശുവോൾ
പാരം സൗന്തര്യമുടയോളാരും സാമ്യപ്പെടാത്തവൾ, 47
ദേവദാനവയക്ഷർക്കും പ്രിയദിവ്യസ്വരൂപിണി
അവളുണ്ടായളവിലുമശരീരോക്തി കേട്ടുതേ: 48
"നാരിമാർമണിയാം കൃഷ്ണ പാരിൽ ക്ഷത്രം മുടിപ്പവൾ
സുരകാര്യം ചെയ്യുമിവൾ പരം കാലേ സുമദ്ധ്യമ; 49
ഇവൾമൂലം കൗരവർക്കും കൈവരും പെരുതാം ഭയം.”
അതു കേട്ടിട്ടു പാഞ്ചാലർ സിംഹനാദം മുഴക്കിനാർ 50
ഹർഷം മൂർച്ഛിച്ചൊരവരൈസ്സഹിച്ചില്ലപ്പൊഴീ മഹി.
അവരെക്കണ്ടപേക്ഷിച്ചാൾ പുത്രാർത്ഥം രാജ്ഞി യാജനെ; 51
“അമ്മയെന്നവരീയെന്നെയല്ലാതോർക്കല്ല"യെന്നുതാൻ.
ഏവമെന്നാൻ യാജനപ്പോൾ ഭ്രവരന്റെ രസത്തിനായ് 52
അവർക്കു പേരുമിട്ടാർ സന്തുഷ്ടരായിട്ടു ഭ്രസുരർ.
ധൃഷ്ടത്വമത്യമർഷിത്വമിഷ്ടജ്യു*മ്നത്തൊടുത്ഭവം 53
ഇവയാലീ ദ്രുപദജൻ ധൃഷ്ടദ്യുമ്നാഖ്യനായ് വരും.
കൃഷ്ണയെക്കൃഷ്ണയെന്നോതീ കൃഷ്ണവർണ്ണയുമാണവൾ 54
ഏവം മിഥുനമുണ്ടായീ മുഖത്തിൽ ദ്രുപദന്നഹോ!
പാഞ്ചാല്യനായിടും ധൃഷ്ടദ്യുമ്നനെ സ്വഗൃഹത്തുതാൻ 55
വരുത്തിയഭ്യസിപ്പിച്ചൂ ദ്രോണനസ്ത്രങ്ങളൊക്കയും.
ദൈവം ഭാവി തടുക്കാവല്ലേവമോർത്തതിബുദ്ധിമാൻ 56
ഇത്തരം ചെയ്തിതാ ദ്രോണൻ കീർത്തി രക്ഷിച്ചുകൊള്ളുവാൻ.

168. പാഞ്ചാലദേശയാത്ര തിരുത്തുക

ബ്രാമണൻ പറഞ്ഞ കഥ കേട്ടു് പാണ്ഡവന്മാർ അസ്വസ്ഥരായിത്തീരുന്നു. മക്കളുടെ വല്ല്യായ്മ കണ്ടു് ആ സ്ഥലം വിട്ടു പോകുന്നതു നന്നായിരിക്കുമെന്നു കരുതി കുന്തി മക്കളോടുകൂടി പാഞ്ചാലദേശത്തേക്കു പുറപ്പെടുന്നു.


വൈശമ്പായനൻ പറഞ്ഞു
ഇതു കേട്ടിട്ടു കൗന്തേയർ ശല്യമേറ്റ വിധത്തിലായ്
എല്ലാരുമസ്വസ്ഥമനസ്ഥിതി പൂണ്ടാർ മഹാബലർ. 1
അവർക്കൊക്കയുമസ്വാസ്ഥ്യമവിടെക്കണ്ടു കുന്തിതാൻ
യുധിഷ്ഠിരനൊടീവണ്ണം കഥിച്ചൂ സത്യവാദിനി. 2
കുന്തി പറഞ്ഞു
ഒട്ടുനാൾ വാണിതീ വിപ്രശ്രേഷ്ഠൻതന്റെ ഗൃഹത്തു നാം
ഭിക്ഷയേറ്റീപ്പുരത്തിങ്കൽ സൗഖ്യമേറും പ്രകാരമേ. 3

[ 552 ]

ഇങ്ങും ഭംഗിയെയും കാടും പൂങ്കാവും മറ്റുമൊക്കയും
വീണ്ടും വീണ്ടും കണ്ടു നന്ദിപൂണ്ടൂ പരമരിന്ദമ! 4
ഇനിയും കാണുവാനത്ര ജനിക്കുന്നില്ല കൗതുകം
നമുക്കു ഭിക്ഷ കിട്ടാനുമമാന്തം കുരുനന്തന! 5
എന്നാൽ പാഞ്ചാലരാജ്യത്തു പോക നാം ബോദ്ധ്യമെങ്കിലോ
അപൂർവ്വദർശനം വീരരമ്യമായിട്ടിരിക്കുമേ. 6
സുഭിക്ഷമത്രേ പാഞ്ചാലം കേൾവിയിൽ ശത്രുകർശന!
യജ്ഞ സേനനൃപൻതനും ബ്രപ്മണ്യനിതി കേൾവിയാം. 7
ഒരേടത്തേറെനാൾ പാർപ്പും ക്ഷേമമല്ലെന്നിതെന്മതം
അതിനാൽപ്പോവുകങ്ങോട്ടു സുത, സമ്മതമെങ്കിലോ. 8
യുധിഷ്ഠിരൻ പറഞ്ഞു
ഭവതിക്കെന്തു മതമിങ്ങിവന്നായതു സമ്മതം
അനുജന്മാർ പോന്നീടുമോ ഇല്ലയോ തീർച്ചയില്ല മേ. 9
വൈശമ്പായനൻ പറഞ്ഞു
ഭീമാർജ്ജൂനന്മാരൊടുമാ യമന്മാരോടുമേ പരം
ചോദിച്ചവൾ കുന്തിയവൾ സമ്മതിച്ചൂ യാത്രയേവരും. 10
പിന്നെത്തന്മക്കളോടൊത്തു കുന്തിയാ വിപ്രനോടുതാൻ
യാത്രചൊല്ലിപ്പുറപ്പെട്ടു ദ്രുപദന്റെ പുരിക്കുടൻ.11

169.ദ്രൗപദീജന്മാന്തരകഥനം തിരുത്തുക

മാർഗ്ഗമദ്ധ്യേ വ്യാസൻ പാണ്ഡവന്മാരുടെ മുൻപിൽ പ്രത്യക്ഷപ്പെടുന്നു.പാഞ്ചാലി പാണ്ഡവന്മാരുടെ ഭാര്യയായിത്തീരുമെന്നു പറഞ്ഞു് ആ മഹർഷി പാഞ്ചാലിയുടെ മുജ്ജന്മകഥ വിവരിക്കുന്നു.


വൈശമ്പായനൻ പറഞ്ഞു
പ്രച്ഛന്നമായ് പാണ്ഡവന്മാരാ സ്ഥലത്തമരുമ്പൊഴേ
അവരെക്കാണുവാൻ ചെന്നൂ വ്യാസൻ സത്യവതീസുതൻ. 1
അവൻ വന്നതു കണ്ടപ്പോളെതിരേറ്റാപ്പരന്നപർ
കുമ്പിട്ടിട്ടഭിവാദ്യം ചെയ്തൻപിൽ കൈകൂപ്പി നിന്നുതേ. 2
സമ്മതിപ്പിച്ചിരുത്തീട്ടായവരോടേവരോടുമേ
ഗൂഢസൽക്കാരവും താനേറ്റുടൻ നന്ദിച്ചു ചൊല്ലിനാൻ. 3
വ്യാസൻ പറഞ്ഞു
ധർമ്മപ്പടിക്കല്ലി നിങ്ങൾ നില്പൂ ശാസ്ത്രപ്പടിക്കുമേ
പൂജ്യവിപ്രരിൽ നിങ്ങൾക്കു പൂജയും ചൊവ്വിലില്ലയോ? 4
വൈശമ്പായനൻ പറഞ്ഞു
ധർമ്മാർത്ഥകുശലപ്രശ്നമിമ്മട്ടിൽ ചെയ്തു മാമുനി
നാനാവൃത്താന്തമോതീട്ടു പുനരിങ്ങനെ ചൊല്ലിനാൻ. 5

[ 553 ]

വ്യാസൻ പറഞ്ഞു
ഉണ്ടായീ പണ്ടൊരു തപോവനത്തിൽ മുനികന്യക
തനുമദ്ധ്യ പൃഥുശ്രോ‌ണി ഗുണമേറിന സുഭ്ര വാൾ. 6
ആപ്പെണ്ണു കർമ്മയോഗത്താൽ ദൗർഭാഗ്യംപൂണ്ടു മേവിനാൾ
സൗന്ദര്യമുള്ളാക്കന്യയ്ക്കു ഭർത്താവുണ്ടായതില്ലഹോ! 7
പതിയില്ലാഞ്ഞു മാൽപൂണ്ടു തപസ്സിന്നായൊരുങ്ങിനാൾ
പ്രസാദിപ്പിച്ചു താനുഗ്രതപസ്സാലവളീശനെ . 8
അവളിൽ പ്രീതനായ് വന്നു ഭഗവാൻ പരമേശ്വരൻ
വരദൻ ഞാൻ, വരിച്ചാലും വരമെന്നരുളീടിനാൻ. 9
അവളീശ്വരനോടായിട്ടീവണ്ണം ഹിതമോതിനാൾ:
'ഗുണങ്ങളാണ്ട കണവൻ വേണ'മെന്നായി വീണ്ടുമേ 10
വാഗ്മിയാമീശനവളോടോതിനാനുടനിങ്ങനെ:
'ഭദ്രേ , നിനക്കൈവരുണ്ടാം ഭർത്താക്ക'ളിതി ഭാരത! 11
ഏവം കേട്ടാ വരദനാം ദേവനോടോതി കന്യക:
“നിൻ പ്രസാദാലെനിക്കാശയെൻ ഭർത്താവേകനായ് വരാൻ.”
ദേവദേവൻ വീണ്ടുമോതിയേവം വചനമുത്തമം: 13
“അഞ്വുവട്ടം പറഞ്ഞൂ നീ പതിയെത്തരികെന്നു മാം
അന്യജന്മം പൂണ്ട നിനക്കെന്നുക്തിപ്പടിയൊത്തിടും"
ദ്രുപദന്റെ പുരത്തിങ്കൽ പിറന്നാൾ ദിവ്യയാമവൾ 14
നിങ്ങൾക്കു പത്നിയായ്ത്തീരുമങ്ങാപ്പാർഷതി നല്ലവൾ
അതിനാൽ ചെന്നു പാഞ്വാലക്ഷിതി വാഴ്വിൻ ബലിഷുരേ!
നിങ്ങശായവളേനേടിസ്സുഖിച്ചീടുമസംശയം.
വൈശന്വായനൻ പറഞ്ഞു
എന്നു പാണ്ഡവരോടോതി മാന്യനാമാപ്പിതാമഹൻ 16
പാർത്ഥരോടും പൃഥയൊടും യാത്രചൊല്ലൂട്ടു പോയിനാൻ.


170. ഗന്ധർവ്വപരാഭവം തിരുത്തുക

വളരെദിവസം യാത്രചെയ്തു പാണ്ഡവന്മാർ ഗംഗാതീരത്തിലെത്തിച്ചേരുന്നു. ചിത്രരഥനെന്ന ഗന്ധർവ്വനുമായുള്ളസമാഗമം.അർജ്ജുനനും ചിത്രരഥനുമായുള്ള യുദ്ധവും ചിത്രരഥപരാജയവും . ഒടുവിൽ അവർ ചങ്ങാതി മാരായിത്തീരുന്നു. ചിത്രരഥൻ അർജ്ജൂനനു മായാവിദ്യ ഉപദേശിക്കുന്നു.



വൈശന്വായനൻ പറഞ്ഞു

വേദവ്യാസൻ പോയശേഷം പ്രീതരായിട്ടു പാണ്ഡവർ
പരമമ്മയെ മുൻപാക്കിപ്പുറപ്പെട്ടു നരർഷഭർ 1
വിപ്രരോടും യാത്രചൊല്ലിക്കൂപ്പിസ്സമ്മതമാർന്നവർ
വടക്കോട്ടിഷ്ടമാംവണ്ണം നടക്കാവു കരേറിനാർ. 2

[ 554 ]

ദിവാരാത്രം യാത്രചെയ്തിട്ടവരിന്ദുധരാലയം
ഇണങ്ങും ജാഹ്നവീതീരമണഞ്ഞൂ പാണ്ഡുനന്ദർ. 3
അവർക്കു മുന്നിലായ് ക്കൊള്ളി പൊക്കി വീശിദ്ധനഞ്ജയൻ
വെളിച്ചം കാട്ടി രക്ഷിച്ചു നടന്നിതു മഹാരഥൻ. 4
വിവിക്തരമ്യമാം ഗംഗാജലത്തിലവിടെത്തദാ
സ്ത്രീകളൊത്തു ജലക്രീഡ ചെയ് വൂ ഗന്ധർവ്വനായകൻ. 5
അടുത്തെത്തുമവർക്കുള്ള രടിതം കേട്ടിതായവൻ
പെടും ശബ്ദം കേട്ടപാടു ചൊടിച്ചാനേറ്റമുൽക്കടൻ. 6
അവനമ്മയോടൊത്താപ്പാണ്ഡവരെക്കണ്ടവാറുടൻ
ചെറുഞാണൊലിയിട്ടും കൊണ്ടുരച്ചാനുഗ്രമിങ്ങനെ. 7

അംഗാരപർണ്ണൻ പറഞ്ഞു

രാത്രിത്തുടർച്ചയിൽ പാരം രക്തയാകുന്ന സന്ധ്യയിൽ
ചൊല്ലുന്നുണ്ടെണ്പതുലവം യാത്രയ്ക്കേറ്റം വിഗർഹിതം . 8
കാമചാരമെഴും യക്ഷരക്ഷോഗന്ധർവ്വകാലമാം
പിന്നെയെല്ലാം മനുഷ്യർക്കു കർമ്മംചെയ് വാൻ വിധിച്ചതാം. 9
ഈനേരത്തങ്ങു ലോഭത്താൽ നടക്കും മൂഢമർത്ത്യരെ
രക്ഷോഗണത്തൊടും ഞങ്ങളക്ഷമം നിഗ്രഹിക്കുമേ. 10
അതിനാൽ രാത്രി ചെൽവോരെ ബ്രപ്മവിത്തായിടും ജനം
ഗർഹിക്കുന്നൂ ശക്തിയേറും മഹീവല്ലഭരാകിലും. 11
ദൂരെ നില്പിനടുക്കൊല്ലെന്നരികത്തേക്കു ലേശവും
ഞാനിബ്ഭാഗീരഥിയിലുണ്ടെന്നെന്താണറിയാഞ്ഞതും? 12
അംഗാരപർണ്ണൻ ഗന്ധർവ്വൻ ബലവാൻ ഞാനതോർക്കുവിൻ
മാനി ഞാനീർഷ്യു വിത്തേശന്നിഷ്ടമേറുന്ന തോഴരാം . 13
അംഗാരപർണ്ണമെന്നല്ലോ നാമമീയെന്റെ കാടിനും
ഗംഗാതീരേ കാമചാരിയിങ്ങു വാണു സുഖിക്കുവൻ. 14
രാക്ഷസന്മാർ ശൃംഗികളും വാനോർപോലും മനുഷ്യരും
ഇങ്ങോട്ടടുക്കുമാറില്ലെന്തിങ്ങു നിങ്ങളടുക്കുവാൻ? 15

അർജ്ജുനൻ പറഞ്ഞു

സമുദ്രം ഹിമവാൻ ഗംഗയിൽ ബതദുർമ്മതേ!
രാപ്പകൽ സന്ധ്യകളിലുണ്ടാർക്കു ഗുപ്തപരിഗ്രഹം? 16
ഭുക്തനെന്നല്ലഭുക്തൻ താൻ രാവും പകലുമിങ്ങനെ
കാലനിർണ്ണയമില്ലേതും ദിവ്യഗംഗയിലാർക്കുമേ. 17
ഞങ്ങൾക്കു ശക്തിയുണ്ടേറ്റമകാലേ നിന്നൊടേല്ക്കുവാൻ
അശക്തമർത്ത്യരാം ക്രൂര, നിങ്ങളെപ്പൂജചെയ് വതും. 18
ഹിമാദ്രിതൻ ഹേമശൃംഗാലുത്ഭവിച്ചിതു മുന്നമേ

[ 555 ]

ഗംഗയംബുധിയിൽച്ചെന്നിട്ടേഴായിപ്പിരിയുന്നതാം. 19
ഗംഗയെന്നല്ല യമുനാ പ്ലക്ഷജാത സരസ്വതി
രഥവസ്ഥയാരസ്സരയുവെന്നല്ല ഗോമതി ഗണ്ഡകി 20
ഈയേഴാറും കുടിപ്പോർക്കു പാപം നില്ക്കുന്നതല്ലെടോ.
ഈഗ്ഗംഗയാണേകവപ്ര ശുചിയാകാശഗാമിനി 21
ഗന്ധർവ്വ,കേൾ ദേവഗംഗ സാക്ഷാലളകനന്ദതാൻ.
പിതൃലോക വൈതരണി പാപികൾക്കതിദുസ്തര 22
ഗംഗതാനെന്നരുളിനാൻ കൃഷ്ണദ്വൈപായനൻ മുനി,
സ്വർഗ്ഗം കൊടുക്കുമീഗ്ഗംഗയാർക്കുമേ തടവറ്റതാം 23
അതെന്തേ നീ തടുക്കുന്നതിതു ധർമ്മവുമായ് വരാ.
അനിവാര്യമസംബാധം പുണ്യം ഭാഗീരഥീജലം 24
നിന്റെ ചൊൽ കേട്ടു പേടിച്ചു തൊടാതീ ഞങ്ങൾ നില്ക്കുമോ?

വൈശമ്പായനൻ പറഞ്ഞു

അംഗാരപർണ്ണനതു കേട്ടങ്ങു വില്ലു വളച്ചുടൻ 25
തീക്ഷ് ണബാണങ്ങളാഞ്ഞെയ്താനുഗ്രാഹികൾകണക്കിനെ.
കൊള്ളി വീശിത്തന്റെ ദേഹമെല്ലാം മൂടീട്ടു പാണ്ഡവൻ 26
ശരം വരുന്നതൊക്കേയും തെറിപ്പിച്ചൂ ധനഞ്ജയൻ.

അർജ്ജുനൻ പറഞ്ഞു

ഗന്ധർവ്വ, ചെയ്യുമാറില്ലീയസ്ത്രജ്ഞരിൽ വിഭീഷിക 27
അസ്ത്രജ്ഞരിൽ പ്രയോഗിച്ചാൽ നുരപോലതലിഞ്ഞിടും.
മർത്ത്യരെക്കാൾ മേലെയല്ലോ ഗന്ധർവ്വരറിവുണ്ടു മേ 28
എന്നാൽ ദിവ്യാസ്ത്രമായ്പോരിടുന്നേൻ മായകൾ വിട്ടു ഞാൻ.
പണ്ടീയാഗ്നേയമാമസ്ത്രം കൊടുത്തിതു ബൃഹസ്പതി 29
ഭാരദ്വാജന്നു ഗന്ധർവ്വ,പരം ദേവേന്ദ്രദേശികൻ.
അഗ്നിവേശ്യന്നേകി ഭാരദ്വാജനെൻ ഗുരുവിന്നവൻ 30
ഇതെനിക്കായ്ത്തന്നു പിന്നെ ദ്രോണൻ ബ്രാഹ്മണസത്തമൻ.

വൈശമ്പായനൻ പറഞ്ഞു

എന്നോതി ക്രുദ്ധനായ് വിട്ടൂ ഗന്ധർവ്വൻനേർക്കു പാണ്ഡവൻ 31
ജ്വലിക്കുമാഗ്നേയാസ്ത്രത്തെയതവൻതേരു ചുട്ടുതേ.
തേർ പോയിത്താഴെ വീണോനഗ്ഗന്ധർവേന്ദ്രൻ മഹാബലൻ 32
അസ്ത്രശക്ത്യാ മോഹമാണ്ടു തല കുമ്പിട്ടു വീഴവേ.
പൂ ചാർത്തും മുടിയിൽ ചുറ്റിപ്പിടിച്ചിതു ധനഞ്ജയൻ 33
ഭ്രാതൃപാർശ്വത്തെയ്ക്കിഴച്ചാനസ്ത്രമോഹിതനെ ദ്രതം.
അവന്റെ ഭാര്യ ശരണംപ്രാപിച്ചാൾ ധർമ്മപുത്രനെ 34
പതിപ്രാണത്രാണ മോർത്തു കുംഭീനസിയതെന്നവൾ.

[ 556 ]

ഗന്ധർവി പറഞ്ഞു

എന്നെ രക്ഷിക്കണേ വീര,പതിയേ വിട്ടയയ്ക്കേണേ! 35
ശരണാഗതിയാം കുംഭീനസി ഗന്ധർവ്വി ഞാൻ വിഭോ

യുധിഷ്ഠിരൻ പറഞ്ഞു

പോരിൽ തോറ്റും പേരു കെട്ടും പെൺ കാത്തും വീര്യമറ്റുമേ.
പെടും വൈരിയെയാർ കൊല്ലും? വീര,വിട്ടേയ്ക്കുകുണ്ണി,നീ.

അർജ്ജുനൻ പറഞ്ഞു

ജീവനുംകൊണ്ടു പോയാലും പോക ഗന്ധർവ്വ, മാഴ്കൊലാ 37
നിനക്കിന്നഭയം തന്നൂ കുരുരാജൻ യുധിഷ്ഠിരൻ.

ഗന്ധർവ്വൻ പറഞ്ഞു

പോരിൽത്തോറ്റിട്ടു മുൻപുള്ളുംഗാരപാർണ്ണാഖ്യ വിട്ടു ഞാൻ 38
ബലശ്ലാഘന ചെയ്യില്ലിപ്പേരും ചൊല്ലാ സദസ്സിൽ ഞാൻ.
എനിക്കിതാ നല്ല ലാഭം ദിവ്യാസ്ത്രം പൂണ്ട പാർത്ഥനെ. 39
ഗന്ധർവ്വമായയോടൊത്തു യോജിപ്പിക്കുന്നതുണ്ടു ഞാൻ.
അസ്ത്രാഗ്നിയാലെൻ വിചിത്രരഥം തീരെദ്ദഹിക്കയാൽ 40
സ്വയം ചിത്രരഥൻ ദഗ്ദ്ധരഥനായ്ത്തീർന്നിതിന്നു ഞാൻ
തപസ്സുകൊണ്ടു ഞാൻ പണ്ടു സംഭരിച്ചോരു വിദ്യയെ 41
പ്രാണദാനംചെയ്ത യോഗ്യനാകുമങ്ങയ്ക്കു നല്കുവൻ.
സ്തംഭിപ്പിച്ചു ജയിച്ചോരു ശരണാഗതവൈരിയിൽ 42
വീണ്ടും പ്രാണൻ കൊടുപ്പോനെന്തർഹിക്കുന്നില്ല മംഗളം?
മനു സോമന്നേകിയോരീച്ചാക്ഷുഷീമനൂവിദ്യയെ 43
അവൻ വിശ്വാവസുവിനുമേകീയവനെനിക്കുമേ
ഗുരു നല്കിയൊരീ വിദ്യ കെടും കുത്സിതനേകിയാൽ 44
ഇതിന്റെയാഗമം ചൊന്നേനിനിക്കേൾക്കുക വീര്യവും.
ചക്ഷുസ്സിനാൽ ത്രിലോകത്തിലെന്തു കാണ്മാൻ നിനച്ചിതേ 45
അതു കാണാമേതുവിധം കാണ്മാനിച്ഛിപ്പതാവിധം.
ഒറ്റക്കാൽകൊണ്ടാറുമാസം നിന്നിട്ടീ വിദ്യ നേടണം 46
വ്രതം കഴിഞ്ഞാലങ്ങയ്ക്കീ വിദ്യ ഞാൻ തന്നുകൊള്ളവൻ.
ഈ വിദ്യ പൂണ്ടോർ നരരിൽനിന്നു മെച്ചപ്പെടും ദൃഢം 47
ദേവതുല്ല്യരുമായ്ത്തീരുമനുഭാവപ്രദർശികൾ.
ഗന്ധർവ്വജങ്ങളാമശ്വങ്ങളെപ്പുരുഷസത്തമ! 48
നൂറു വീതം തന്നുകൊൾവനങ്ങയ്ക്കും സോദരർക്കുമേ.
ദേവഗന്ധർവ്വവാഹങ്ങൾ ദിവ്യവർണ്ണജവങ്ങളാം 49
ക്ഷീണം തട്ടീട്ടവയ്ക്കായം കുറയില്ലേറ്റമേറുമേ.
കണ്ടു വൃത്രവധത്തിന്നായുണ്ടാക്കീ വജ്രമിന്ദനായ് 50

[ 557 ]

പത്തുന്നൂറായിത്തകർന്നൂ വൃത്രമൂർദ്ധാവിലായതും
വജ്രഭാഗങ്ങൾ ഭാഗിച്ചു സേവിപ്പൂ പിന്നെ വാനവർ 51
ലോകത്തിൽ പേർകേട്ടവകളാകേ വജ്രാംശമാണെടോ
വജ്രപാണികൾ വിപ്രന്മാർ ക്ഷത്രം വജ്രരഥം പരം 52
വൈശ്യന്മാർ ദാനവജ്രന്മാർ ശൂദ്രരോ കർമ്മ വജ്രരാം.
ക്ഷത്രവജ്രത്തിന്റെ ഭാഗമവധിക്കൊത്തതശ്വമാം 53
രഥാംഗമാമുത്തമാശ്വങ്ങളെബ്ബഡവ പെറ്റടും.
കാമവർണ്ണം കാമവേഗം കാമംപോലണയുന്നതാം 54
കാമം ഗന്ധർവ്വജാശ്വൗഘം കാമപൂരകമാണുമ.

അർജ്ജുനൻ പറഞ്ഞു

പ്രീതനായ‌് നല്കിലും പ്രാണസംശയേ നല്കിലും മമ 55
വിദ്യ വിത്തം ശ്രുതമിവ വാങ്ങാൻ സന്തോഷമില്ലടോ.

ഗന്ധർവ്വൻ പറഞ്ഞു
              
മഹാജനങ്ങളായ് സംഗം മഹാസന്തോഷമേകുമേ 56
ജീവിതാർപ്പണസന്തോഷാലീ വിദ്യ തവ നല്കുവേൻ.
നിങ്കൽനിന്നും വാങ്ങിടാം ഞാനാഗ്നേയാസ്ത്രമിതുത്തമം 57
അതാണു യോഗ്യമെന്നേയ്ക്കും ബീഭത്സോ ഭരതർഷഭ!

അർജ്ജുനൻ പറഞ്ഞു

അങ്ങയ്ക്കസ്ത്രം നല്കി വാങ്ങാമശ്വം നിൽക്കട്ടെ വേഴ്ചയും 58
അങ്ങയ്ക്കസ്ത്രം ചൊല്ലൂ സഖേ, യെന്തു നിങ്ങളിൽ ഭയമൂലമാം?
രാത്രിയാത്രക്കാരിതെല്ലാം വേദജ്ഞന്മാരരിന്ദമർ 59
ഞങ്ങളെത്താനാക്രമിക്കാൻ ചൊല്ക ഗന്ധർവ്വ, കാരണം.

ഗന്ധർവ്വൻ പറഞ്ഞു

അഗ്നിയില്ലില്ലാഹുതിയുമില്ലാ മുൻപിട്ടു വിപ്രരും 60
അതാണു നിങ്ങളെദ്ധർഷിച്ചതു ഞാൻ പാണ്ഡുപുത്രരേ!
യക്ഷ രാക്ഷസ ഗന്ധർവ്വർ പിശാചോരക ദാനവർ 61
അറിവുള്ളോർ പുകഴ്ത്തുന്നൂ കുരുവംശപ്പരപ്പിഹ.
നാരാദാദിസുരർഷീന്ദ്രരരുളിക്കേട്ടിരിപ്പൂ ഞാൻ 62
വീര, നിൻപൂർവ്വപുരുഷവീരന്മാർചരിതങ്ങളെ.
ആഴിചൂഴൂമൊരിയൂഴി ചൂഴെച്ചുറ്റീടുമൂഴമേ 63
ഞാൻതന്നെ നേരേ കണ്ടിട്ടുമുണ്ടു നിൻ കുലവൈഭവം
വേദത്തിലും വില്ലിലും നിന്നോതിക്കോനേയുമർജ്ജുന! 64
അറിവേൻ ത്രിജഗൽശ്ലാഘ്യൻ ഭാരദ്വാജദ്വിജേന്ദ്രനെ
ധർമ്മരാജൻ വായു ശുക്രനശ്വിനീദേവകർ പാണ്ഡുവും 65
ദേവമാനുഷ്യമുഖ്യന്മാർ പിതാക്കൾ കുരുവർദ്ധനർ.

[ 558 ]

ആറുപേരിവരേയും ഞാനറിയും കുരുപുംഗവ! 66
ദിവ്യാത്മാക്കൾ മഹാത്മാക്കൾ സർ‌വ്വശസ്ത്രജ്ഞമുഖ്യന്മാർ.
ഭ്രാതാക്കൾ നിങ്ങൾ ശൂരന്മാരേവരും ചരിതവ്രതർ 67
അറിവേറും ഭവാന്മാർക്കുള്ളരിയോരു മനസ്സുമേ
അറിഞ്ഞിട്ടാണു ഞാൻ പാർത്ഥ, പരിപന്ഥിത്വമാർന്നതും. 68
പുരുഷൻ സ്ത്രീസമക്ഷത്തു പൊറുക്കാറില്ല കൗരവ!
കൈയൂക്കു‌ള്ളവനാണെങ്കിൽ ചെയ്യുമാത്മപ്രധർഷണം. 69
രാത്രക്കാലത്തു ഞങ്ങൾക്കു പേർത്തുമൂക്കേറ്റമേറുമേ
അതിനാൽ കോപമുൾക്കൊണ്ടേൻ സദാരനിഹ പാർത്ഥ, ഞാൻ. 70
പോരിൽ തോല്പിച്ചു നീയെന്നെ വീര, താപത്യവർദ്ധന!
എന്നാലതെന്തുകൊണ്ടെന്നുമിന്നോതാം കേട്ടുകൊൾക നീ. 71
ബ്രഹ്മചര്യം പരം ധർമ്മം നിന്മേലുണ്ടതു കേവലം
അതിനാലാണു നീയെന്നെയെതിർത്തേവം ജയിച്ചതും. 72
ക്ഷത്രിയൻ കാമവൃത്തൻ താനത്രയെന്നാൽ പരന്തപ!
രാത്രി പോരിടുകിൽ ജീവിച്ചത്ര പോകില്ല നിശ്ചയം 73
കാമവൃത്തനുമേ ബ്രഹ്മപുരസ്കൃതനതാകിലോ
വെല്ലും നക്തഞ്ചരന്മാരെയെല്ലാമെ സപുരോഹിതൻ. 74
അതുകൊണ്ടിഹതാപത്യം, ശ്രേയസ്സിച്ഛിപ്പതാകിലോ
അതിന്നേൽപ്പിച്ചുക്കൊള്ളേണം നൽ പുരോഹിതരെ സ്വയം. 75
ഷഡംഗവേദനിരതർ ശുദ്ധന്മാർ സത്യവാദികൾ
ധർമ്മാത്മാക്കൾ കൃതാത്മാക്കളായ് വരേണം പുരോഹിതർ. 76
മുഖ്യം നൃപർക്കും ജയവും സ്വർഗ്ഗവുംമേലിലങ്ങനെ
സിദ്ധം ധാർമ്മികനായുണ്ടു ശുദ്ധനെങ്കിൽ പുരോഹിതൻ. 77
കിട്ടുവാനും ലാഭമതു കിട്ടിയാൽ കാക്കുവാനുമേ
വരിക്കേണം ഗുണം കൂടും പുരോഹിതനെ മന്നവൻ. 78
പുരോഹിതമതംപോലെ നിൽക്കേണം ഭൂതിയോർപ്പവൻ
സാഗരാംബരയാം ഭൂമിയാകേ നേടുന്നതിന്നുമേ. 79
വെറും ശൗര്യത്തിനാലും താനാഭിജാത്യത്തിനാലുമേ
പാരു നേടില്ല താപത്യ, വിപ്രൻ കൂടാതെ പാർത്ഥിവൻ. 80
പരം ധരിച്ചുകൊണ്ടാലും കുരുവംശവിവർദ്ധനാ!
ബ്രാഹ്മണൻ മുൻപിട്ടു രാജ്യം നന്മയിൽ കാത്തിടാം ചിരം 81

[ 559 ] ====171. തപത്യുപാഖ്യാനം====

താൻ താപസനായതെങ്ങനെയാണെന്ന് അർജ്ജുനൻ ഗന്ധർവ്വനോട് ചോദിക്കുന്നു. സൂര്യപുത്രിയായ തപതിയെ ഇക്ഷ്വാകുവംശജനായ സംവരണൻ കണ്ടു മോഹിച്ചകഥ ഗന്ധർവ്വൻ പറഞ്ഞുതുടങ്ങുന്നു.


അർജ്ജുനൻ പറഞ്ഞു.
'താപത്യ'യെന്ന വാക്കെന്നോടിപ്പോൾ ചൊല്ലീലയോ ഭവാൻ? 1
അതെന്താണറയേണം മേ താപത്യപദനിശ്ചയം.

ആരീത്തപതിയെന്നുള്ളോൾ ഞങ്ങൾ താപത്യരായ്‌വരാൻ?
കൗന്തേയരാം ഞങ്ങൾ സാധോ, തത്ത്വം കേട്ടറിയേണമേ. 2

വൈശമ്പായനൻ പറഞ്ഞു
എന്നുകേട്ടിട്ടു ഗന്ധർവ്വൻ കൗന്തേയൻ സവ്യസാചിയെ
കേൾപ്പിച്ചൂ മുപ്പാരിലുമേ കോൾവിപ്പെട്ടുള്ളൊരാക്കഥ. 3

ഗന്ധർവ്വൻ പറഞ്ഞു
ഹന്ത! ഞാനങ്ങയോടോതാമന്തർമ്മോദമോടിക്കഥ
മറ്റും വിസ്താരമായ്ക്കേൾക്ക ബുദ്ധിയേറുന്ന പാർത്ഥ, നീ. 4

നിന്നോടു താപത്യയെന്നായിന്നോതാനാള്ള കാരണം
പറയാം കേട്ടുകൊണ്ടാലും പരം കരളണച്ചിനി. 5

വാനിൽ തേജോമണ്ഡലത്താൽ തപിക്കും തപനന്നഹോ!
തനിക്കൊത്തോൾ തപതിയെന്നുണ്ടായിതൊരു നന്ദിനി. 6

ദേവൻ വിവസ്വാന്റെമകൾ സാവിത്രിക്കിളയോളവൾ
തപസ്സേറുന്ന തപതി മുപ്പാരിൽ പേർ പുകഴ്ന്നവൾ. 7

ദേവി ദാനവി ഗന്ധർവ്വി യക്ഷി രാക്ഷസിയങ്ങനെ
അപ്സരസ്ത്രീയിവരിലില്ലവൾക്കൊത്തഴകുള്ളവൾ. 8

തെളിഞ്ഞംഗം കുറ്റമറ്റ ലളിതായതനേത്രയാൾ
നല്ലാചാരമെഴും സാദ്ധ്വി സുവേഷയവൾ ഭാമിനി. 9

അവൾക്കു തക്ക ഭർത്താവായി ത്രിലോകത്തിലാരെയും
രൂപശീലശ്രുതഗുണമാണ്ടു കണ്ടീല ഭാസ്കരൻ 10

പൂർണ്ണയൗവ്വനയായ് നല്കിടേണ്ട മട്ടായ പുത്രിയെ
കണ്ടാളെക്കിട്ടിടാഞ്ഞിണ്ടലാണ്ടാൻ പെൺകൊടയോർത്തവൻ 11

ഋക്ഷന്റെ പുത്രൻ കൊന്തേയ, ശക്തൻ കൗരവപുംഗവൻ
അക്കാലമേ സംവരണനർക്കസേവതുടങ്ങിനാൻ. 12

അർഗ്ഘ്യപുഷ്പോപഹാരങ്ങൾ ഗന്ധങ്ങളിവകൊണ്ടുമേ
തപോവ്രതോപവാസങ്ങൾകൊണ്ടുമേ നിയതൻ ശുചി. 13

നിരഹങ്കാരനായ് ശുശ്രൂഷിച്ചു പൗരവനന്ദന!
ഉദിച്ചുപൊങ്ങുമിനനെബ്ഭജിച്ചാൻ ഭക്തിയോടവൻ. 14

കൃതജ്ഞനായിദ്ധർമ്മജ്ഞനാകുമായവരെപ്പരം

[ 560 ]

560
തപതിക്കൊത്ത ഭർത്താവായ് തപനൻ കരുതീടിനാൻ. 15

ശ്രൂതാഭിജനനാം ഭൂമീപതി സംവരണന്നുതാൻ
അക്കന്യയെക്കൊടുക്കാനായർക്കൻ ചിന്തിച്ചുറച്ചുതേ. 15

ദ്യോവിലർക്കൻ ദീപ്തിപൂണ്ടു ശോഭിച്ചിടും പ്രകാരമേ
ഭൂവിൽ സംവരണൻ ദീപ്ത്യാ ശോഭിച്ചാനവനീശ്വരൻ. 16

ഉദിച്ചുപൊങ്ങും രവിയെ ബ്രഹ്മാദികളാംവിധം
അർച്ചിച്ചൂ സംവരണനെ ബ്രാഹ്മണാദി പ്രജാവ്രജം. 17

കാന്തിയാൽ ചന്ദ്രനുടെയും തേജസ്സാൽ ഭാസ്കരന്റെയും
മേലെയായ് നിന്നിതാ ശ്രീമാൻ സുഹൃർദ്ദുർഹൃത്തുകൾക്കഹോ. 18

ഏവം ഗുണത്തൊടബ്ഭൂമീദേവരാജൻ വിളങ്ങവേ
തപനൻതാൻ തപതിയെയവന്നേകാനുറച്ചുതേ. 19

ഒരിക്കലാ നരവരൻ പുരുശ്രീമാൻ പരാക്രമി
പർവ്വതോപവനത്തിങ്കൽ പാർത്ഥ, നായാട്ടു ചെയ്തുപോൽ. 20

നായാടുമ്പോളാ നൃപന്റെ ഹയം പൈദാഹമാർന്നുടൻ
മരിച്ചുപോയീ കൊന്തേയ, ഗിരിഭാഗത്തുവച്ചുടൻ. 21

അശ്വം ചത്തിട്ടദ്രിയിൽ കാൽനടയായ് ചുറ്റുമാ നൃപൻ
കണ്ടാനഴകെഴും ലോലമിഴിയാമൊരു കന്യയെ. 22

ഒറ്റയ്ക്കുതാൻ ശത്രുഹരനൊറ്റയ്ക്കായ് കണ്ട കന്യയെ
ലാക്കിൽ കണ്ണുപറിക്കാതെ നോക്കിനിന്നാൻ നൃപർഷഭൻ. 23

അവനോർത്താനഴകു കണ്ടവളെ ശ്രീയിതെന്നുതാൻ
പിന്നെയോർത്താൻ ഭാസ്കരനിൽനിന്നുറ്റാ പ്രഭയെന്നുമേ. 24

വപുസ്സു വർച്ചസ്സിവയാൽ വഹ്നിജ്ജ്വാലയതെന്നുമേ
പ്രസാദം കാന്തിയിവയാൽ ചന്ദ്രലേഖയിതെന്നുമേ. 25

അവളാഗ്ഗിരിപൃഷ്ഠത്തിലസിതായതലോചന
പൊന്നിൻ പ്രതിമയെപ്പോലെ മിന്നിശ്ശോഭിച്ചിതേറ്റവും. 26

വിശേഷിച്ചുമവൾക്കുള്ള രൂപവേഷങ്ങളാൽ ഗിരി
മുറ്റും പൊൻമയമായ് വൃക്ഷം ചുറ്റും ചെടിയുമൊത്തഹോ! 27

അവളെക്കണ്ടവാറന്യസ്ത്രീജനം തുച്ഛമെന്നവൻ
നിന്ദിച്ചു സഫലം തന്റെ കണ്ണിനെന്നും നിനച്ചുതേ. 28

ജന്മം മുതല്ക്കിങ്ങെന്തെല്ലാമമ്മഹീപതി കണ്ടുവോ
അതൊന്നുമിവളോടൊക്കുന്നതല്ലഴകിലെന്നുമായ്. 29

അവളാഗ്ഗുണപാശങ്ങളാലേ കൺകരൾ കെട്ടവേ
അനങ്ങാതൊന്നുമറിയാതങ്ങനെ നിന്നുപോയ് നൃപൻ. 30

'ദേവാസുരമനുഷ്യാദി ലോകമെല്ലാം കടഞ്ഞുടൻ
സത്തെടുത്തിവൾതൻ രൂപം വിധി നിർമ്മിച്ചതായ് വരാം' 31

[ 561 ]

എന്നേവമെല്ലാമൂഹിച്ചു സൗന്ദര്യത്തികവാലവൻ
എതിരറ്റാക്കന്യയെക്കണ്ടതിൽ സംവരണൻ തദാ. 32

കല്യാണിയിവളെക്കണ്ടു കല്യാണജനുവാം നൃപൻ
കാമബാണാർത്തനായിട്ടു കാമം ചിന്തയിലാണ്ടുപോയ്. 33

മെയ്യെരിക്കും ഘോരമാരത്തീയെരിഞ്ഞാ നൃപോത്തമൻ
പ്രഗത്ഭൻതാനപ്രഗത്ഭയവളോടേവമോതിനാൻ. 34

 സംവരണനൻ പറഞ്ഞു
നീയാരുടെ രംഭോരു, നീയെന്തിന്നിങ്ങു നില്പതും?
നിർജ്ജനാരണ്യഭാഗത്തു നീതാൻ ചുറ്റുന്നതെങ്ങനെ? 35

സർവ്വാനവദ്യഭംഗിയാം നീ സർവ്വാഭരണഭൂഷിത
ഈബ്ഭൂഷണങ്ങൾക്കു നൂനമീപ്സിതം നല്ല ഭൂഷണം 36

ദേവിയല്ലാ ദൈത്യയല്ലാ യക്ഷിയല്ലല്ലരാക്ഷസി
നാഗസ്ത്രീയല്ല ഗന്ധർവ്വിയല്ല മാനുഷിയല്ല നീ 37

വരനാരികൾ ഞാൻ കണ്ടും കേട്ടുള്ളവരാർക്കുമേ
ഒക്കുവോളല്ല നീയെന്നുമോർക്കുന്നേൻ മത്തകാശിനി! 38

പങ്കജശ്രീമിഴിയെഴും തിങ്കൾക്കൊക്കുന്ന നിൻമുഖം
കണ്ടതേമുതലിങ്ങനെ മഥിക്കുന്നുണ്ടുമന്മഥൻ. 39

ഗന്ധർവ്വൻ പറഞ്ഞു
ഏവമായവളോടോതീ നൃപനായതിനുത്തരം
നിർജ്ജനക്കാട്ടിലവനോടവളോതീലൊരക്ഷരം. 40

ആവലാതിപറഞ്ഞീടുമവൻ കാൺകെയായവൾ
മിന്നൽ മേഘത്തിൽ മറയുംവണ്ണമങ്ങു മറഞ്ഞുപോയ്. 41

അവളെത്തേടിയരചനവിടെ ഭ്രാന്തമട്ടിലായ്
കാട്ടിൽ കമലപത്രാക്ഷിയാളെച്ചുറ്റും തിരഞ്ഞുതേ. 42

അവളെക്കണ്ടിടാഞ്ഞേറ്റമാവലാതി പറഞ്ഞവൻ
നിശ്ചേഷ്ടനായ് നൃപശ്രേഷ്ഠൻ പെട്ടെന്നൊട്ടിടനിന്നുപോയ്. 43

172. തപതീസംവരണസംവാദം തിരുത്തുക

തപതിയെക്കണ്ടു മോഹിച്ച സംവരണൻ അവളോടു ഗാന്ധർവ്വവിവാഹത്തിനാവശ്യപ്പെടുന്നു. തന്റെ പിതാവായ ആദിത്യൻ കന്യാദാനം ചെയ്തുകൊടുക്കുന്നപക്ഷം താൻ സംവരണന്റെ ഭാര്യയായിരിക്കാമെന്ന് തപതി മറുപടി പറയുന്നു.


ഗന്ധർവ്വൻ പറഞ്ഞു
അവളെക്കണ്ടിടാഞ്ഞു കാമമോഹിതനാ നൃപൻ
പാതനൻ വൈരിവീരർക്കു പതനം ചെയ്തു ഭൂമിയിൽ. 1

അഥ ഭൂപൻ വീണവാറു പുതുപ്പുഞ്ചിരി പൂണ്ടവൾ

[ 562 ]

പീനായതപൃഥുശ്രോണി താനേകാണായ് നൃപന്നഹോ! 2

മെല്ലെച്ചൊല്ലിവിളിച്ചാളക്കല്യാണി നൃപനെത്തദാ
പരം കാമം കലർന്നോരാക്കുരുമന്നവനോടവൾ 3

പുഞ്ചിരിക്കൊണ്ടു തപതി കൊഞ്ചിനാൾ മധുരോക്തിയെ.
തപതിപറഞ്ഞു
എഴന്നേഴ്ക്കെഴുന്നേല്ക്കെഴും നന്മ നിനക്കെടോ 4

മോഹിച്ചീടൊല്ല ഹേ വീര, മഹിയിൽ പുകഴും ഭവാൻ.
വൈശമ്പായനൻ പറഞ്ഞു
എന്നുമാധുര്യമോടാ സ്ത്രീ ചൊന്നവാറാ നരേശ്വരൻ 5

മിഴിച്ചുനോക്കിനാനത്തേന്മൊഴിയെത്തന്റെ മുമ്പിലായ്.
ഉടനാ നീലമിഴിയാളൊടു ചൊന്നാൻ ധരാധിപൻ 6

ദൃഢം കാമാഗ്നിപെട്ടും വാക്കിടറിക്കൊണ്ടുമിങ്ങനെ.
സംവരണൻ പറഞ്ഞു.
നന്നു നീയസിതാപാംഗി, കന്ദർപ്പാതുരനായി ഞാൻ 7

ചേരുമെന്നോടുചേർന്നാലും പാരം പ്രാണൻ വിടുന്നു മാം.
നിന്മൂലമായ് വിശാലാക്ഷിയെന്മേൽ തീക്ഷ്ണശരങ്ങളെ 8

വിടുന്നു കാമൻ നേരിട്ടുതടുത്താലുമടങ്ങിടാ.
പിടികിട്ടാതെ കാമാഹി കടിച്ചുഴലുമെന്നെ നീ 9

അയി പീനായതശ്രോണി, സ്വയമേല്ക്കു വരാനനേ!
നിന്നധീനത്തിലെൻപ്രാണൻ കിന്നരസ്വരനേർമൊഴി! 10

ചാരുസർവ്വാനവദ്യാംഗ, നീരിൽത്താർമതിനേർമുഖി!
ഭീരു, നീയെന്നിയേ ജീവൻ പേറുവാൻ ശക്തനല്ല ഞാൻ. 11

കാമനെയ്യുന്നിതെൻമെയ്യിൽ കമലച്ഛദലോചനേ!
അതിനാലെന്നിൽ നീ ചെയ്ക മദിരാക്ഷീ, ദയാലവം 12

ഭക്തനായീടുമെന്നെ ഹന്ത! കൈവിട്ടിടൊല്ലെടോ.
പ്രസാദിച്ചെന്നെ നീ കാത്തുകൊള്ളേണമയി ഭാമിനി! 13

നിന്നെക്കണ്ടിട്ടതിസ്നേഹമാർന്നെന്നുള്ളിളകുന്നിതാ.
നിന്നെക്കണ്ടിട്ടു കല്യാണി,യന്യയിൽ കൊതിയില്ല മേ. 14

പ്രസാദിക്കൂ നിൻ വശഗൻ ഭക്തനെന്നെബ്ഭജിക്കു നീ.
നിന്നെക്കണ്ടമുതൽക്കെന്നെയനംഗൻ ഭൃശമംഗനേ! 15

ഉള്ളിലേറ്റം വിശാലാക്ഷി, കൊള്ളിയമ്പെയ്തിടുന്നു മേ.
കാമാഗ്നിയാലെ വളരും ദാഹം കാമലോചനേ! 16

പ്രീതിയാം കുളിർനീർകൊണ്ടു കുളിരാക്കിത്തരേണമേ!
പൂവമ്പനേറ്റം ദുർദ്ധർഷനുഗ്രബാണശരാസനൻ 17

നിന്നെക്കണ്ടമുതല്ക്കെന്നിൽ ദുസ്സഹം ശരമെയ്യുവോൻ
ആത്മദാനംകൊണ്ടവനെശ്ശമിപ്പിക്കുക ഭാമിനി! 18

ഗാന്ധർവ്വമാം വിവാഹത്താലെന്നിൽ ചേരൂ വരാംഗനേ!
വിവാഹനാളിൽവച്ചേറ്റം ശ്രേഷ്ഠം ഗാന്ധർവ്വമാണെടോ. 19

[ 563 ]

തപതി പറഞ്ഞു
സ്വാതന്ത്ര്യമില്ലെനിക്കീ ഞാൻ കന്യയച്ഛന്നെഴുന്നവൾ
പ്രീതിയെന്നിൽ ഭവാനെങ്കിൽ ചേദിക്കൂതാതനോടു നീ. 20

നരേന്ദ്ര, നിൻ പ്രാണനീ ഞാൻ ഹരിച്ചവിധമേ ഭവാൻ
കണ്ടപ്പോഴെൻപ്രാണനും കൈക്കൊണ്ടിരിക്കുന്നു കേവലം. 21

എൻ ദേഹത്തിന്നെനിക്കില്ല സ്വാതന്ത്ര്യമതിനാൽ നൃപ!
അണയുന്നില്ലെന്നുമാത്രമസ്വതന്ത്രകൾ നാരികൾ. 22

ലോകത്തിലൊക്കെപ്പുകഴുമാഭിജാത്യമെഴും നൃപൻ
ഭക്തപ്രിയൻ കാന്തനാവാനേതു കന്യ കൊതിച്ചിടാ? 23

എന്നാലീ നിലയാൽ താനേ യാചിക്കെന്നച്ഛനോടു നീ
ആദിത്യനോടയി തവ പ്രണാമനിയമങ്ങളാൽ. 24

എന്നെയദ്ദേവനങ്ങെയ്ക്കു തന്നിടാൻ കരുതീടുകിൽ
അങ്ങെയ്ക്കു ഞാൻ വശത്തായിട്ടിങ്ങിരിപ്പേൻ നരേശ്വര! 25

ലോകപ്രദീപനായോരു സവിതാവിന്റെ പുത്രി ഞാൻ
നാമം തപതിയെന്നല്ലോ സാവിത്രിക്കനുജത്തിയാം. 26

173 തപതീപാണിഗ്രഹണം തിരുത്തുക

സംവരണൻ സൂര്യനെയോർത്തു കഠിനമായ തപസ്സിൽ ഏർപ്പെടുന്നു. വിവരമറിഞ്ഞ വസിഷ്ഠൻ നേരെ സൂര്യനെപ്പോയിക്കണ്ട് സംവരണനുവേണ്ടി തപതിയെ വാങ്ങിക്കൊണ്ടുവരുന്നു. തപതീസംവരണവിവാഹം. സംവരണനു തപതിയിൽ കുരു എന്ന പുത്രനുണ്ടാകുന്നു. ആ വംശപരമ്പരയിൽപ്പെട്ട ആളായതുകൊണ്ടാണ് അർജ്ജുനൻ താപത്യനായിത്തീർന്നതെന്നു പറഞ്ഞ് ഗന്ധർവ്വൻ ആ ഉപാഖ്യാനം ഉപസംഹരിക്കുന്നു.


ഗന്ധർവ്വൻ പറഞ്ഞു
എന്നുരച്ചിട്ടുടൻ മേല്പോട്ടുയർന്നാ മാന്യ പോയിനാൾ
മന്നവേന്ദ്രൻ പിന്നെവീണ്ടും മന്നിൽത്തന്നെ പതിച്ചുതേ. 1

സൈന്യങ്ങളൊന്നിച്ചാ മന്നോർമന്നനെത്തൻ തിരഞ്ഞുടൻ
സാനുയാത്രനമാത്യൻ കണ്ടാനാ നൃപനെയാ വനേ 2

ഇന്ദ്രദ്ധ്വജം വീണമട്ടാമന്നിൽ വീണുകിടക്കവേ
മഹേഷ്വാസൻ വെറുമ്മന്നിലഹോ! വീണതുകാൺകയാൽ 3

തീപിടിച്ചവിധം മന്ത്രിയുൾഭ്രമം പൂണ്ടിതേറ്റവും.
ഉടനേ ചൊന്നവൻ സ്നേഹത്തൊടും സംഭ്രാന്തചിത്തനായ് 4

എഴുന്നേല്പിച്ചു കാമാർത്തിമോഹമാണ്ട നരേന്ദ്രനെ
മണ്ണിൽനിന്നിട്ടു മകനെത്തിണ്ണമച്ഛൻകണക്കിനെ. 5

ബൂദ്ധിയും പ്രായവും ചെന്ന വൃദ്ധൻ കീർത്തിനയാന്വിതൻ
ഭൂമീശനെയെഴുന്നേല്പിച്ചമാത്യൻ സ്വസ്ഥനായിതേ 6

മെല്ലെയേറ്റോരവനോടു ചൊല്ലിനാൻ നല്ലവാക്കിനെ:

[ 564 ]

"ഭയം വേണ്ടാ നരവ്യാഘ്ര, സ്വയം മംഗളമായ് വരും." 7

ശത്രുക്കളേ വീഴ്ത്തുമവൻ തത്ര വീണതു കാണ്കയാൽ
പൈദാഹം ക്ഷീണമിവയാം ഹേതുവെന്നോർത്തിതായവൻ.

തണ്ണീർകൊണ്ടു നരേന്ദ്രന്റെ തലയ്ക്കേറ്റമൊഴിച്ചുതേ
പൊയ്ത്താർമണമുടിച്ചാർത്തു ചേർത്തതോ പൊട്ടിയപ്പൊഴേ.*

സ്വബോധം വന്നളവുടൻ സ്വബലം സർവ്വവും നൃപൻ
തിരിച്ചയച്ചിതാ മന്ത്രിവരിഷ്ഠൻ മാത്രമെന്നിയേ.

ഉടൻ നൃപാജ്ഞ കൈക്കൊണ്ടു നടന്നിതു പെരുംപട
ശൈലപൃഷ്ഠത്തിലാബ്ഭൂമിപാലൻ പിന്നീടു പാർത്തുതേ.

പിന്നെയാപ്പർവ്വതത്തിങ്കൽ ശുചിയായൂർദ്ധ്വവക്ത്രനായ്
സൂര്യസേവയ്ക്കു കൈപൊക്കിക്കൂപ്പി നിന്നീടിനാനുടൻ.

വൈരിനാശം വരുത്തുന്ന പുരോഹിത വസിഷ്ഠനെ
സ്മരിച്ചുകൊണ്ടാന്ൾക്കാമ്പിൽ പരം സംവരണൻ നൃപൻ.

രാവും പകലുമീനില്പിൽ ഭൂവരൻ നിന്നുകൊള്ളവേ
പന്തിരണ്ടാംദിനാം വന്നാന്തികേ മാമുനീശ്വരൻ.

തപതീസക്തമതിയീനൃപനെന്നറഞ്ഞുടൻ
ദിവ്യജ്ഞാനദൃശാ കണ്ട ഭവ്യനാം മുനിസത്തമൻ.

അവ്വണ്ണം നിയതാത്മാവാമുർവ്വീശനൊടുമാമുനി
ധർമ്മജ്ഞനരുളിക്കൊണ്ടു നന്മ മന്നവനേകുവാൻ,

ആ മന്നവൻ നോക്കിനില്ക്കേയാമഹായോഗിയാമൃഷി
അർക്കനെക്കാണുവാൻവേണ്ടിയർക്കതുല്യനുയർന്നുതേ.

സഹസ്രരശ്മിയെക്കണ്ടു സഹസാ കൂപ്പിനിന്നവൻ
വസിഷ്ഠൻ ഞാനെന്നു നന്ദ്യാ വിശിഷ്ഠാത്മാവുണർത്തിനാൻ.

മഹാമുനീന്ദ്രനോടോതി മഹാഭാസ്സായ ഭാസ്കരൻ:
“മഹർഷേ സ്വാഗതം, ചൊല്ലൂ മഹിതം നിൻ മനോഗതം.

എന്തിച്ഛിപ്പൂ മഹാഭാഗ, ഹന്ത! നീ ബുധസത്തമ!
അതു സാധിപ്പിക്കുവൻ ഞാനതിദുഷ്കരമാകിലും.”

എന്നുകേട്ടു വസിഷ്ഠൻതാനൊന്നുണർത്തിച്ചിതുത്തരം
ഭാനുമാനെക്കൈവണങ്ങിത്താനുടൻ താപസോത്തമൻ.

വസിഷ്ഠൻ പറഞ്ഞു
സാവിത്രിക്കിളയോളാകും തപതി ത്വല്ക്കുമാരിയെ
വരിക്കുന്നേൻ സംവരണന്നായിട്ടീ ഞാൻ വിഭാവസോ! 22

അമ്മന്നവൻ പേർപുകഴ്ന്നോൻ ധർമ്മജ്ഞൻ മഹാശയൻ

[ 565 ]

നിന്മകൾക്കൊത്ത ഭർത്താവാം സൗമ്യൻ സംവരണൻ വിഭോ! 23

ഗന്ധർവ്വൻ പറഞ്ഞു
എന്നവൻ ചൊന്നളവവൻ കൊടുപ്പേനെന്നുറച്ചുടൻ
മുനിയോടഭിനന്ദിച്ചു ദിനേശൻ ചൊല്ലിയുത്തരം:

"നൃപശ്രേഷ്ഠൻ സംവരണ,നൃഷിശ്രേഷ്ഠൻ ഭവാനുമേ,
തരുണീശ്രേഷ്ഠ തപതി, പരമിദ്ദാനമുത്തമം"

പിന്നെസ്സർവ്വാനവദ്യാംഗിയാളാം തപതിയേ രവി
നല്കീ സംവരണന്നായി വസിഷ്ഠനുടെ കൈവശം.

കന്യകയാകും തപതിയെക്കൈക്കൊണ്ടാനാ മുനീശ്വരൻ
വസിഷ്ഠൻ രവി വിട്ടിട്ടു തിരിയേ പോന്നിതിങ്ങുടൻ.

വിഖ്യാതനാം കുരുകുലമുഖ്യനാ നരനായകൻ
മന്മഥാവിഷ്ടനവളിൽത്തന്മനസ്സാണ്ടെഴുന്നവൻ,

നൃപനോ സുസ്മിതമുഖി തപതി സുരകന്യയാൾ
വസിഷ്ഠനൊന്നിച്ചു വരുന്നതുകണ്ടു തെളിഞ്ഞുതേ.

നഭസ്സിൽനിന്നിറങ്ങുന്നോരവളേറ്റം വിളങ്ങിനാൾ
മിന്നിയാശകൾ മിന്നിക്കും മിന്നലെന്നകണക്കിനെ.

ക്ലേശത്തോടും പന്തിരണ്ടാം നിശ ഭൂപൻ മുടിക്കവേ
എഴുന്നെള്ളി ശുദ്ധബോധൻ വസിഷ്ഠഭഗവാൻ മുനി.

തപസ്സിനാൽ സംവരണൻ പ്രസാദിപ്പിച്ചു സൂര്യനെ
വസിഷ്ഠനുടെ മാഹാത്മ്യാൽ നേടിക്കൊണ്ടിതു ഭാര്യയെ.

പിന്നെപ്പുരം രാഷ്ട്രമുപവനം കാടിവയിൽ പരം
ആമന്ത്രിശ്രേഷ്ഠനെത്തന്നെയാദേശിച്ചാൻ മഹീശ്വരൻ.

നൃപസമ്മതവും വാങ്ങി വസിഷ്ഠനെഴുന്നെള്ളിനാൻ
അപ്പർവ്വതത്തിൽ ക്രീഡിച്ചാനമരാഭൻ നരാധിപൻ.

പിന്നെപ്പന്തീരാണ്ടുകാലം കാട്ടിലും പരമാറ്റിലും
ക്രീഡിച്ചൂ ഭാര്യയൊന്നിച്ചാഗ്ഗിരിയിൽത്തന്നെ മന്നവൻ.

അബ്ഭൂപന്റെ പുരത്തിങ്കലാപ്പന്തീരാണ്ടു സന്മതേ!
മഴപെയ്തില്ല ദേവേന്ദ്രനവ്വണ്ണം പുറനാട്ടിലും.

ഈവണ്ണം മഴയില്ലാതെയായപ്പോളരിമർദ്ദന!
ക്ഷയിച്ചുവന്നിതു ചരാചരമാകും പ്രജാവ്രജം.

ഏവമത്യുഗ്രമായോരക്കാലം മൂത്തുവരും വിധൗ
മഞ്ഞും മന്നിൽ കൊഴിഞ്ഞില്ലാ മുളച്ചീലൊരു സസ്യവും. 40

ക്ഷുൽ പീഡയോടും പ്രജകളുൾഭ്രമപ്പെട്ടു സർവ്വരും

[ 566 ]

വീടുവിട്ടങ്ങുമിങ്ങും താൻ തേടിച്ചുറ്റിയുഴന്നുപോയ്. 41
 
പിന്നെജ്ജനങ്ങൾ നഗരം തന്നിലും പുറനാട്ടിലും
ദാരഗ്രഹം വിട്ടു തമ്മിൽ ഭക്ഷിച്ചൂ ക്ഷുത്തു മൂത്തഹോ!

വിശന്നു തീറ്റികിട്ടാതെ ശവപ്രായജനങ്ങളാൽ
പ്രേതങ്ങളാൽ പ്രേതരാജ്യം പോലെയാരാജ്യമായിതേ.

ആരാജ്യമീമട്ടിലായിക്കണ്ടിട്ടാബ്ഭഗവാനൃഷി
മഴപെയ്യച്ചു ധർമ്മജ്ഞൻ വസിഷ്ഠമുനിസത്തമൻ.

ഏറെയാണ്ടായ് നാടുവിട്ടു ദൂരെയാണ്ടാ നരേന്ദ്രനെ
ഉടൻവരുത്തീ തപതിയോടുമൊത്തപ്പുരിക്കുതാൻ.

അപ്പൊഴേ മഴപെയ്താൻ മുന്നപ്പോഴേപോലെ വാസവൻ;
പിന്നേയുമാപ്പുരിയിലാ മന്നവൻ ചെന്നു ചേർന്നതിൽ.

ഇന്ദ്രൻ വർഷിച്ചു സസ്യങ്ങൾ നന്നായുണ്ടാംവിധം വിഭു
രാഷ്ട്രത്തോടും പുരം ഹർഷപ്പെട്ടിതേറ്റമതിന്നുമേൽ.

മന്നവൻ ഭവിതാത്മാവായന്നവൻതാൻ ഭരിക്കവേ
പിന്നെപ്പന്തീരാണ്ട മന്നോർമന്നൻ യജ്ഞങ്ങൾ ചെയ്ചുതേ.

ശചിയൊത്തിന്ദ്രനെപ്പോലെ തപതീപത്നിയൊത്തവൻ
ഏവമത്രേ മഹാഭാഗയാകും നിന്റെ പിതാമഹി

തപതീദേവി ഹേ പാർത്ഥ, താപത്യൻ നീയിതേവിധം.
പിറന്നിതാത്തപതിയിൽ കുരുസംവരണാത്മജൻ
താപത്യനായതീവണ്ണമത്രേ നീ പുനരർജ്ജുന!

174. പുരോഹിതകരണകഥനം തിരുത്തുക

രാജ്യശ്രേയസ്സിനു പുരോഹിതനാവശ്യമാണെന്നും വസിഷ്ഠനുണ്ടായതുകൊണ്ടാണ് ഇക്ഷ്വാകുവംശരാജാക്കന്മാർ ഇത്രയധികം പ്രശസ്തരായിത്തീർന്നതെന്നും പറഞ്ഞ് ഗന്ധർവ്വൻ ഒരു ഉത്തമ പുരോഹിതനെ വരിക്കാൻ പാണ്ഡവന്മാരെ പ്രേരിപ്പിക്കുന്നു.


വൈശമ്പായനൻ പറഞ്ഞു

ഗന്ധർവ്വവാക്കിപ്രകാരം കേട്ടവൻ ഭരതർഷഭ!
അർജ്ജുനൻ ഭക്തിയുൾക്കൊണ്ടു പൂർണ്ണചന്ദ്രാഭനായിതേ.

ഗന്ധർവ്വനോടു ചോദിച്ചൂ വീരനാമാക്കുരൂദ്വഹൻ
വസിഷ്ഠന്റെ തപശ്ശക്തിയോർത്തും കൗതൂഹലത്തൊടും.
അർജ്ജുനൻ പറഞ്ഞു
വസിഷ്ഠനെന്നല്ലി ചൊല്ലിയാ മുനീന്ദ്രന്റെ പേരു നീ?

[ 567 ]

ഇതെനിക്കൊന്നുകേൾക്കണമതു നന്നായുരയ്ക്ക നീ. 3

ഗന്ധർവ്വരാജ, ഞങ്ങൾക്കായവൻ പൂർവ്വപുരോഹിതൻ
ആയിരുന്നില്ലയോ ചൊല്ലുകാരാണീ ബ്ഭഗവാനൃഷി?

ഗന്ധർവ്വൻ പറഞ്ഞു
വിധിചിത്തോൽഭവനരുന്ധതീപതി വിസിഷ്ഠനാം
തപസ്സിനാൽ കീഴടങ്ങീട്ടജയ്യങ്ങൾ സുരർക്കുമേ

കാമക്രോധങ്ങളവനു പാദശുശ്രൂഷചെയ്യുമേ;
ഇന്ദ്രിയങ്ങൾ വശപ്പെട്ടോൻ വസിഷ്ഠനിതി ചൊൽവതാം.

കുശികോച്ഛേദനം ചെയ്തില്ലുദാരാശയനാമവൻ
വിശ്വാമിത്രാപരാധത്താൽ വാച്ചാളും മന്യുവേല്ക്കിലും.

അശക്തനെപ്പോലെ മഹാശക്തൻ പുത്രാർത്തി പുല്കിലും
വിശ്വാമിത്രൻ മുടിഞ്ഞീടാൻ ചെയ്തില്ലുഗ്രക്കരുത്തവൻ.

മരിച്ച മക്കളേ വീണ്ടും വരുത്താൻ ശക്തനെങ്കിലും
കാലനേയാക്രമച്ചില്ലാ കരയെക്കടൽപോലവൻ.

ജിതേന്ദ്രിയൻ മഹാത്മാവാമവൻതാൻ തുണയേല്ക്കയാൽ
ഇക്ഷ്വാകു രാജാക്കൾ ഭൂമിയൊക്കവേ പണ്ടു നേടിനാർ.

പുരോഹിതസ്ഥാനമേറ്റീ വസിഷ്ഠമുനി നല്കിയാൽ
നാനാ യജ്ഞങ്ങളും ചെയ്താരാ നരാധിപർ കൗരവ!

യജ്ഞംചെയ്യിച്ചിതവനാ പ്രാജ്ഞരാം മന്നനവേന്ദ്രരെ
വ്യാഴം വാനവരേയെന്നപോലാ ബ്രഹ്മർഷി പാണ്ഡവ!

അതിനാൽ ധർമ്മവാനായി വേദധർമ്മാർത്ഥവേദിയായ്
ശുദ്ധബ്രാഹ്മണനേ പൗരോഹിത്യത്തിന്നായി നേടുവിൻ.

അഭിജാതൻ ക്ഷത്രിയനീയഴി വെൽവാൻ നിനപ്പവൻ
പുരോഹിതനെ വെയ്ക്കേണം പാർത്ഥ, രാജ്യം വളർത്തിടാൻ.

മന്നു വെല്ലും മന്നവന്നു മുന്നിൽ ബ്രഹ്മം നടക്കണം
അതിനാലിന്ദ്രിയജയി ഗുണവാനാം പുരോഹിതൻ 15
നിങ്ങൾക്കുണ്ടാവണം വിപ്രൻ വിദ്വാൻ ധർമ്മകോവിദൻ.

175 വാസിഷ്ഠം - വിശ്വാമിത്രപരാഭവം തിരുത്തുക

വസിഷ്ഠന്റെ ചരിത്രവും വസിഷ്ഠവിശ്വാമിത്രന്മാർ തമ്മിലുണ്ടായ വഴക്കിനുള്ള കാരണവും അറിഞ്ഞാൽ കൊള്ളാമെന്ന് അർജ്ജുനൻ ആവശ്യപ്പെടുന്നു. ക്ഷത്രിയന്മാർ വിശ്വാമിത്രൻ വസിഷ്ഠന്റെ ആശ്രമത്തിൽ അതിഥിയായിച്ചെന്നതും നന്ദിനിയെ അപഹരിക്കാൻ ശ്രമിച്ചുപരാജയമടഞ്ഞതുമായ കഥ ചിത്രരഥൻ വിവരിച്ചു പറഞ്ഞുകേൾപ്പിക്കുന്നു.


അർജ്ജുനൻ പറഞ്ഞു
ദിവ്യാശ്രമത്തിൽ വാഴുന്ന വിശ്വാമിത്രവസിഷ്ഠരിൽ
എന്തുകൊണ്ടുളവായ്‌വന്നൂ വൈരം ചൊല്ലതശേഷവും.

[ 568 ]

ഗന്ധർവ്വൻ പറഞ്ഞു
പാരിലൊക്കെപ്പുകഴ്ന്നുള്ള പുരാണാഖ്യാനമുത്തമം
വാസിഷ്ഠമിതു ഹേ പാർത്ഥ, കേട്ടുകൊൾക യഥാവലേ.

കാന്യകുബ്ജം വാണു മുന്നം മന്നവൻ ഭാരതർഷഭ!
ഗാധിയെന്ന മഹായോഗ്യൻ കുശികന്റെ കുമാരകൻ.

ധർമ്മാത്മാവാമവന്നുണ്ടായ് സമൃദ്ധബലവാഹനൻ
വിശ്വാമിത്രാഖ്യനാം പുത്രൻ വിശ്രുതൻ വൈരിമർദ്ദനൻ

അമാത്യരോടൊത്തു കൊടുംകാട്ടിൽ നായാടിനാനവൻ
മരുധന്വപ്രദേശത്തിൽ മാൻ പന്നികളെയെയ്തഹോ!

വ്യായാമത്താൽ തളർന്നിട്ടാവേട്ടക്കാരൻ പിപാസയാൽ
നരശ്രേഷ്ഠ, വസിഷ്ഠന്റെയാശ്രമത്തിൽ കരേറിനാൻ.

അവൻ വന്നതുകണ്ടിട്ടാ വസിഷ്ഠൻ പൂജ്യ പൂജകൻ
സൽക്കരിച്ചേറ്റു കൈക്കൊണ്ടാൻ വിശ്വാമിത്രനരേന്ദ്രനെ.

പാദ്യാർഗ്ഘ്യാചമനീയങ്ങൾകൊണ്ടും സ്വാഗതമാണ്ടുമേ
ആരണ്യമാം ഹവിസ്സേകി വേണ്ടുമ്മട്ടാദരിച്ചുതേ.

മഹാമുനി വസിഷ്ഠന്റെ കാമധേനുവുമപ്പൊഴേ
പറഞ്ഞപടി കാമങ്ങളും കറന്നേകീടിനാളുടൻ

നാട്ടിലും കാട്ടിലുമെഴും നാനാസസ്യങ്ങൾ പാലുമേ
കറന്നിതമൃതിന്നൊത്ത ഷഡ്രസാഢ്യരസായനം

ഭോജ്യങ്ങളായ പേയങ്ങൾ ഭക്ഷ്യങ്ങൾ പലമാതിരി
അമൃതൊക്കുന്ന ലേഹ്യങ്ങൾ ചൂഷ്യങ്ങളിവയർജ്ജുന!

വിലയേറുന്ന രത്നങ്ങൾ പലവസ്ത്രങ്ങളിങ്ങനെ
ഇത്ഥം സമ്പൂർണ്ണകാമത്താലർച്ചിച്ചളവിലാ നൃപൻ

അമാത്യസൈന്യസഹിതമിതാനന്ദമാർന്നുതേ
ആറുയർന്നും* സുപാർശ്വോരുവാർന്നുമഞ്ചു**തടിച്ചുമേ

മണ്ഡൂകമിഴി ചേർന്നേറ്റമവിടേന്തിപ്പെരുത്തുമേ,
നല്ല വാലും കൂർത്ത കാതും കൊമ്പുമായഴകാണ്ടുമേ

തടിച്ചുനീണ്ടതലയും കഴുത്തുംപൂണ്ടു ഭംഗിയിൽ
കണ്ടാനന്ദിനിയേ നന്ദിയാണ്ടഗ്ഗാധിനന്ദനൻ. 15

പരിതോഷത്തോടും ചൊന്നാൻ മുനിയോടാ നരാധിപൻ
വിശ്വാമിത്രൻ പറഞ്ഞു
അർബ്ബുദം ഗോക്കളേയെൻ രാജ്യംതന്നെയുമോ മുനേ!

[ 569 ]

തരാമങ്ങീ നന്ദിനിയെത്തരൂ രാജ്യത്തെയേല്ക്കുക.

വസിഷ്ഠൻ പറഞ്ഞു
ദേവാതിഥിപിതൃക്കൾക്കാ യാജ്യത്തിന്നീ പയസ്വിനി;
കൊടുക്കാ നന്ദിനിയെ നിന്നുടെ രാജ്യം കിടയ്ക്കിലും.

വിശ്വാമിത്രൻ പറഞ്ഞു
ക്ഷത്രിയൻ ഞാൻ ഭവാൻ വിപ്രൻ തപസ്സാദ്ധ്യായസാധനൻ
പ്രശാന്തചിത്തരാം വിപ്രർക്കെങ്ങുണ്ടാകുന്നു പൗരുഷം?

അർബുദം ഗോക്കൾ വാങ്ങീട്ടെന്നീപ്സിതം നല്കിടായികിലോ
സ്വധർമ്മം ഞാൻ വിടാ കൊണ്ടുപോകുമിപ്പയ്യിനേ ദൃഢം.
വസിഷ്ഠൻ പറഞ്ഞു
ബാഹുവീര്യൻ ക്ഷത്രിയൻ നീ ബലമേറുന്ന പാർത്ഥിവൻ
ഇച്ഛിക്കുംപോലുടൻ ചെയ്യുകിതിൽ ചിന്തിക്കവേണ്ടെടോ.
ഗന്ധർവ്വൻ പറഞ്ഞു
ഇച്ചൊല്ലുകേട്ടുടൻ പാർത്ഥ, വിശ്വാമിത്രൻ ബലപ്പടി

ഹരിച്ചൂഹംസചന്ദ്രാഭചേരും നന്ദിനിയെത്തദാ
ചമ്മട്ടികാണ്ടടിച്ചാട്ടിയമ്മട്ടോടിച്ചു ചുറ്റുമേ

ഹംഭായെന്നൊച്ചയിട്ടിട്ടാ വസിഷ്ഠൻ നേർക്കു നന്ദിനി
തിരിഞ്ഞുനിന്നുന്മുഖിയായ് ഭഗവാൻതന്നെ നോക്കിനാൾ;

വാച്ചതും തയ്ക്കിലും പോയീലാശ്രമക്ഷിതിവിട്ടവൾ
വസിഷ്ഠൻ പറഞ്ഞു
കേൾപ്പുണ്ടു വീണ്ടും ഞാൻ ഭദ്രേ, കരയും നിന്റെ നിസ്വനം

വിശ്വാമിത്രൻ ഹരിക്കുന്നൂ ബലത്താൽ നിന്നെ നന്ദിനീ!
എന്തുചെയ്‌വേൻ ക്ഷമാശീലമേന്തും ബ്രാഹ്മണനാണു ഞാൻ

ഗന്ധർവ്വൻ പറഞ്ഞു
ആ നന്ദിനി പരം സൈന്യജനത്തിൻ ഭയമാർന്നുടൻ
വിശ്വാമിത്രഭയംകൊണ്ടിട്ടാശ്രയിച്ചാൾ വസിഷ്ഠനെ.

പശു പറഞ്ഞു
വിശ്വാമിത്രഭടന്മാർതൻ കശാഘാതം പൊറാഞ്ഞഹോ!
അനാഥമട്ടിൽകരയുമെന്നെക്കൈവിട്ടിതോ ഭവാൻ?

ഗന്ധർവ്വൻ പറഞ്ഞു
ആക്രമിക്കു നന്ദിനിയിമ്മട്ടാക്രന്ദിക്കിലും മുനി
ക്ഷോഭിച്ചതില്ലാ ധൈര്യത്താലിളകീലാ ധൃതവ്രതൻ.

വസിഷ്ഠൻ പറഞ്ഞു
ക്ഷത്രിയർക്കു ബലം വീര്യം ബ്രാഹ്മണർക്കു ബലം ക്ഷമ
ക്ഷമ കൈക്കൊണ്ടു നില്പൻ ഞാൻ പോക സമ്മതമെങ്കിലോ.

[ 570 ]

നന്ദിനി പറഞ്ഞു
എന്നെക്കൈവിട്ടിതോ,യെന്തേ ഭഗവൻ, ചൊൽവതിങ്ങനെ?
ബ്രഹ്മൻ നീ കൈവിടാതെന്നെ ഹരിക്കില്ലാരുമേ ഹഠാൽ.

വസിഷ്ഠൻ പറഞ്ഞു
കല്യാണി, കൈവിട്ടില്ലീ ഞാൻ നില്ലു നില്കാവതെങ്കിൽ നീ
പരം കയറിനാൽ കെട്ടി ഹരിക്കുന്നുണ്ടു വത്സനെ.

ഗന്ധർവ്വൻ പറഞ്ഞു
നില്ലെന്നേവം വസിഷ്ഠന്റെ ചൊല്ലു കേട്ടപ്പയസ്വിനി
കഴുത്തുയർത്തിത്തലയും പൊക്കി നിന്നിതു രൗദ്രയായ്.

ക്രോധരക്താക്ഷിയായപ്പൈ ഹംഭാഗംഭീരനാദയായ്
വിശ്വാമിത്രന്റെയാസ്സൈന്യമൊക്കെയോടിച്ചു ചുറ്റുമേ.

ഉടൻ കശാഭിഘാതത്താലടിച്ചാട്ടീടുമായവൾ
തുടുത്ത കണ്ണുമായേറ്റം കടുക്രോധമിയന്നുതേ.

അവൾ കോപിച്ചു മധ്യാഹ്നരവരൗദ്രശരീരയായ്
അംഗാരവർഷം ചെയ്തുംകൊണ്ടങ്ങാരാൽ വാലിൽനിന്നുടൻ.

പുച്ഛാൽ തീർത്തൂ പഹ്ലവരെശ്ശകദ്രാവിഡരെ സ്തനൽ
യോനിയാലേ യവനരെശ്ശകൃത്താൽ ശബരാളിയെ.

മൂത്രത്താൽ മറ്റു ശബരന്മാരെപ്പാർശ്വത്തിനാലുമേ
കിരാതർ പൗണ്ഡ്രർ യവനർ ഖസർ ബർബ്ബരർ സിംഹളർ

ചിബുകന്മാർ പളിന്ദന്മാർ ചീനന്മാർ ഹൂണർ കേരളർ
ഇവരേയും നുരയിനാൽ മറ്റോരോ മ്ലേച്ഛരേയുമേ.

സൃഷ്ടിച്ചുവിട്ടൊരീ നാനാമട്ടാം മ്ലേച്ഛപ്പെരുമ്പട
പലമട്ടാം ചട്ടയിട്ടു പലശസ്ത്രായുധത്തൊടും

വിശ്വാമിത്രൻ കണ്ടുനില്ക്കെ സൈന്യം ചിന്നിച്ചമച്ചുതേ;
ഓരോയോധർക്കഞ്ചുമേഴും പേരൊത്തു പൊരുതീ പരം.

അസ്ത്രവർഷംകൊണ്ടു പാരം വിദ്ധമാകും പടജ്ജനം
വിശ്വാമിത്രൻ നോക്കിനില്ക്കെപ്പേടിച്ചോടിയശേഷവും.

പ്രാണഹാനി വരുത്തീലാ സൈനികങ്ങളിലാർക്കുമേ
ചൊടിച്ചു പൊരുതുന്നോരാ വസിഷ്ഠഭടർ ഭാരത!

അപ്പയ്യുടനെയോടിച്ചുതാപ്പരുമ്പട ദൂരവേ
വിശ്വാമിത്രന്റെയാസ്സൈന്യം മൂന്നുയോജനയപ്പുറം

പോടിച്ചാർത്തോടി രക്ഷിക്കുംപാടിൽ കണ്ടില്ലൊരാളെയും
ബ്രഹ്മതേജസ്സംഭവമീയത്ഭുതം കണ്ടവാറുടൻ

വിശ്വാമിത്രൻ ക്ഷാത്രമതിൽ വെറുത്തിങ്ങനെ ചൊല്ലിനാൻ:
“ധിഗ്ബലം ക്ഷത്രിയബലം ബ്രഹ്മതേജോഭവം ബലം”

ബലാബലം കണ്ടറിഞ്ഞൂ തപസ്സേ ബലമെന്നവൻ

[ 571 ]

സ്ഫീതമാം രാജ്യവും വിട്ടു രാജ്യശ്രീയും വെടിഞ്ഞുടൻ 46

സൗഖ്യമെല്ലാം പുറത്താക്കിത്തപസ്സിന്നായൊരുങ്ങിനാൻ.
തപസ്സിനാൽ സിദ്ധിനേടി ലോകവ്യാപ്തമഹസ്സവൻ

വിശ്വതാപിതപസ്സാലേ ബ്രാഹ്മണത്വത്തെ നേടിനാൻ;
ഇന്ദ്രനൊന്നിച്ചുതാൻ സോമപാനവും ചെയ്തു കൗശികൻ.

176. വസിഷ്ഠശോകം തിരുത്തുക

വിശ്വാമിത്രന്റെ ആഭിചാരപ്രയോഗം നിമിത്തം വസിഷ്ഠന്റെ പുത്രന്മാർ മരിച്ചുപോകുന്നു. ഈ സങ്കടം സഹിക്കവയ്യാതെ വസിഷ്ഠൻ ആത്മഹത്യയ്ക്കരുങ്ങുന്നു. ആ ശ്രമങ്ങളെല്ലാം വിഫലമായിത്തീരുന്നു.


ഗന്ധർവ്വൻ പറഞ്ഞു
കല്മാഷപാദനെന്നുണ്ടായ് നാട്ടിൽ പേർകേട്ട മന്നവൻ
ഇക്ഷ്വാകുവംശജൻ പാർത്ഥ, തേജസ്സാലെതിരറ്റവൻ.

ഒരിക്കൽ നായാട്ടിനവൻ പുരി വിട്ടേറിനാൻ വനം
മാൻ പന്നിയയെന്നിവകളിലമ്പുമെയ്തു നടന്നുതേ.

അക്കാട്ടിലായവൻ ഖൾഗവർഗ്ഗവും കൊന്നിതേറ്റവും
നായാടി ശ്രാന്തനായിട്ടു തിരിയെപ്പോന്നിതാ നൃപൻ

ഇവനെശ്ശിഷ്യനാക്കേണമെന്നോർത്താൻ ഗാധിനന്ദൻ
ആ രാജാവു മഹാത്മാവാം വാസിഷ്ഠമുനിമുഖ്യനെ

പശിയും ദാഹവും പുണ്ടു തനിയേ പോംവഴിക്കുടൻ
പോരിങ്കലജിതൻ കണ്ടു നേരിട്ടേറ്റേടിനാൻ മുനി.

ശക്തിയെന്ന മഹാഭാഗൻ വസിഷ്ഠകുലവർദ്ധനൻ
വസിഷ്ഠപുത്രരാം നൂറുപേരിലുംവെച്ചു മൂത്തവൻ

എന്മാർഗ്ഗം വിട്ടൊഴിക്കെന്നാൻ വന്മഹാമാനി മന്നവൻ
അക്ഷണം സാന്ത്വമായോതീ ശ്ലക്ഷ്ണവാക്കാലെ മാമുനി:

“എൻമാർഗ്ഗമാം മഹാരാജ, ധർമ്മമേവം സനാതനം
സർവ്വധർമ്മത്തിലും മാർഗ്ഗം വിപ്രന്നൊഴിയണം നൃപൻ"

പരസ്പരം രണ്ടുപേരും പരം പേശീ വഴിക്കുതാൻ
'വഴിമാറുകനീ' 'നീതാൻ വഴിമാറുക'യെന്നുമേ.

വഴിമാറീല ധർമ്മംവിട്ടൊഴിയാതുള്ള താപസൻ
മുനിക്കുമാറീലരചൻ മാനി കോപമിയന്നവൻ.

വഴിമാറാത്ത മുനിയെയൂഴിനായകസത്തമൻ
കശയാൽ തച്ചു മോഹത്താൽ ഭൃശം രാക്ഷസവൃത്തിയായ്.

ചമ്മട്ടികൊണ്ടടിച്ചോരാ വന്മഹാമുനിസത്തമൻ

[ 572 ]

വാസിഷ്ഠനാനൃപതിയെ രോഷംവാച്ചു ശപിച്ചുതേ: 12

“തല്ലീലയോ മുനിയെ നീ രക്ഷോവൃത്ത്യാ നൃപാധമ!
അതിനാൽ നീയിന്നുതൊട്ടു പുരുഷാശനനായ്‌വരും.

നടക്കും മർത്ത്യമാംസത്തെത്തേടി നീയുഴിചുറ്റുമേ
പോടോ രാജാധമാ”യെന്നാശ്ശക്തിമാൻ ശക്തി ചൊല്ലിനാൻ.

വിശ്വാമിത്രവസിഷ്ഠന്മാർക്കക്കാലം ശിഷ്യസംഗ്രാഹേ
സ്പർദ്ധയായ്ത്തീർന്നിതിവനിൽ വിശ്വാമിത്രനടുത്തുതേ.

ഇവരിങ്ങനെ തർക്കിക്കെയവിടെച്ചെന്നുകൂടിനാൻ
പാർത്ഥ, പ്രതാപവാൻ വിശ്വാമിത്രനുഗ്രതപോധനൻ.

പിന്നീടാണാ നൃപനറിഞ്ഞതാമുനിവരിഷ്ഠനെ
വസിഷ്ഠപുത്രനായോരു ശക്തിയാണിവനെന്നഹോ!

മറഞ്ഞുനിന്നിതാ വിശ്വാമിത്രനും തത്ര ഭാരത!
അവർ രണ്ടാളുമറിയാതാത്മകാര്യം നടത്തുവാൻ

ശക്തിയേവം ശപിച്ചപ്പോളാ ക്ഷമാപതി സത്തമൻ
പ്രസാദിപ്പിക്കുവാൻ കൂപ്പിശ്ശരണം പുക്കു ശക്തിയെ.

ആ നൃപൻതന്നുള്ളറിഞ്ഞു താനപ്പോൾ കുരുസത്തമ!
വിശ്വാമിത്രൻ രാക്ഷസനെ വിട്ടാനാ നൃപവര്യനിൽ.

വിപ്രർഷിശാപംകൊണ്ടിട്ടും വിശ്വാമിത്രാജ്ഞകൊണ്ടുമേ
കിങ്കരാഖ്യൻ രാക്ഷസനാ നൃപങ്കൽ കയറീടിനാൻ.

ആ ക്ഷോണീപതിയിൽ കൂടീ രക്ഷസ്സെന്നതു കണ്ടുടൻ
ആ സ്ഥലം വിട്ടുപോയ് വിശ്വാമിത്രനാം മുനിസത്തമൻ

ഉടനാ നൃപനോ താനുൾപ്പെടും രക്ഷസ്സിനാലഹോ!
ബാധയാർന്നതിനാലാത്മബോധം പാർത്ഥ, നശിച്ചുപോയ്.

വനപ്രസ്ഥിതനാമബ്ഭൂപനെക്കണ്ടൊരു ഭൂസുരൻ
വിശന്നോൻ മാംസമൊത്തന്നം തരികെന്നായിരന്നുതേ.

അവനോടോതിയപ്പൊഴാ നൃവരൻ മിത്രപാലകൻ:
“ഇവിടെക്കാത്തിരിക്കൂ ഭൂദേവ, തെല്ലിടയെങ്കിലോ

തിരിയേ വന്നു തന്നേക്കാം തരംപോലുള്ള ഭോജനം”
എന്നോതി മന്നവൻ പോന്നാൻ നിന്നാനാ ദ്വിജസത്തമൻ.

അഥ ഭൂപൻ സഞ്ചരിച്ചു യഥാകാമം യഥാസുഖം
തിരിയേവന്നു താനന്തഃപുരം പൂകീടിനാനവൻ.

അർദ്ധരാത്രിക്കുണർന്നിട്ടു വരുത്തിസ്സൂദരെ ദ്രുവം
വിപ്രനോടേറ്റതോർത്തിട്ടു കല്പിച്ചിതവനീശ്വരൻ

കല്മഷപാദൻ പറഞ്ഞു
ചെല്ലുകീക്കാട്ടിലുണ്ടെന്നെക്കാത്തിരിക്കുന്നു ഭൂസുരൻ
ചോറുകിട്ടാൻ മാംസമൊത്ത ചോറു നല്കുകവന്നുടൻ.

[ 573 ] ====വസിഷ്ഠ ശോകം====

ഗന്ധർവൻ പറഞ്ഞു
അതു കേട്ടുടനേ സൂദൻ മാംസമെങ്ങും പെടായ്കയാൽ
വ്യഥപൂണ്ടാ നൃപതിയോടതുണർത്തിച്ചിതപ്പോഴേ.
രാജാവു രാക്ഷസാവേശൻ സൂദനോടു ഗതവ്യഥം
നരമാംസംകൂട്ടിയൂട്ടുകരമെന്നായി വീണ്ടുമേ.
അതേറ്റുടൻ കൊലനിലമതിൽച്ചെന്നിട്ടു സൂദനും.
നിർഭയം നരമാംസത്തെ ക്കെല്പോടുംകൊണ്ടുവന്നുതേ.
പെട്ടന്നു പാകവും ചെയ്താദ്ദം ഷ്ടാന്നം വിധിപോലഹോ!
ക്ഷുധാർത്തനാകുമോ വിപ്രതാപസന്നായി നല്കിനാൻ.
ദിവ്യചക്ഷുസ്സിനാൻ പാർത്തബ് ഭവ്യനാം ഭൂസുരോത്തമൻ
അഭോജ്യമീയന്ന' മെന്നു കോപരൂക്ഷാക്ഷമോതിനാൻ.
ബ്രാഹ്മണൻ പറഞ്ഞു
അഭോജ്യാന്നമെനിക്കിങ്ങാ നൃപാപസദനേകയാൽ
മൂഢനാമായവന്നുണ്ടായീടുമീയിതിലാഗ്രഹം.
ശക്തി ചൊന്നവിധം മർത്ത്യമാംസത്തിൽ കൊതിപൂണ്ടിവൻ
ലോകോദ്വേജകനായിബ് ഭ്രൂലോകത്തിൽ സഞ്ചരിച്ചിടും.
രണ്ടുവട്ടംകൊണ്ടു ശക്തിയാണ്ടു ശാപം നൃപന്നഹോ!
രക്ഷോബലാവേശമാർന്നിട്ടാ ക്ഷ്മാപതി വിസംജ്ഞനായ്.
പിന്നെയാ നരശാർദ്ദൂലൻ രക്ഷോബാധാഹതേന്ദ്രിയൻ
ശക്തിയെക്കണ്ടെത്തിയുടനുൾ കടൽ ചൊല്ലി ഭാരത!
കൽമഷപാദൻ പറഞ്ഞു
നീ നിരക്കാത്തൊരീശ്ശാപമെനിക്കേകുകകോരണം
നിന്നെത്തുടങ്ങി നരരെത്തിന്നുകോള്ളുന്നതുണ്ടു ഞാൻ.
ഗന്ധർവൻ പറഞ്ഞു
എന്നുരച്ചീട്ടവർഞ്ഞുചെന്നു പെട്ടന്നു കൊന്നഹോ!
വ്യാഘ്രം പശുവിനെപ്പോലാ ശക്തിയെത്തിന്നു ശക്തിമാൻ.
ശക്തിയെക്കൊന്നതാ വിശ്വാമിത്രൻ കണ്ടിട്ടു വീണ്ടുമേ
വസിഷ്ഠ പുത്രൻരിൽത്തന്നെ വിട്ടിതാപ്പുരുഷാദനെ.
ശക്തിക്കനുജാരായോരൊ വസിഷ്ഠനുടെക്കളെ
ക്ഷുദ്രതുക്കളെസ്സിംഹംപോലെ ഭക്ഷിച്ചിതായവർ.
വിശ്വാമിത്രൻ മക്കളെചെല്ലിച്ചു കണ്ട വശിഷ്ഠനും
ധരിച്ചു ശോകം ഭ്രലോകം മേരുവെന്നകണക്കിനെ
ആത്മനാശം ചെയ്യുവാനയോതിതാ മ്നിസത്തൻമാർ
അല്ലതെ കൗശികാച്ഛെദമുല്ലാ പാത്തതു ബുദ്ധിമാൻ
മേരുശൃംഗത്തിൽനിന്നിട്ടുനേരെ ചാടി മ്നീശ്വരൻ
താഴെപറയാത്തതായി പഞ്ഞിമേലേപോലെ പതിച്ചുതേ.

[ 574 ] ===ചൈത്രരഥപർവതം===

                       
താഴെ വീണിട്ടുമേ ചാവാതായവറായീ പാണ്ഢവ!
കാടെരിക്കും കാട്ടുചതീയിൽ ചാടിയാ ഭഗവാന്രലഷ!
കത്തിക്കാളും തീയുംമ്യഷിസത്തിനെച്ചുട്ടതില്ലഹോ!
ജ്വലിക്കിലും തീയരിഘ്ന,ജലശീതളമായിതേ.
കടുശോകം പൂണ്ടുകൊണ്ടേ കടൽകണ്ടകാ മാമുനി
കല്ലും കഴുത്തിൽ കെട്ടീട്ടു വെള്ളത്തിൽ ച്ചെന്നു ചാടിനാൻ;
കടൽത്തിരയടിച്ചിട്ടക്കരയിൽ കൊണ്ടുവിട്ടതേ.
മഹാമുനി മരിച്ചീലിതൊന്നുകൊണ്ടും മഹാവ്രതൻ.
ബുദ്ധിക്ഷയംപൂണ്ടു പോന്നാനാശ്രമത്തേക്കുതാനവൻ.

177. വാസിഷ്ഠം-സൗദാസസുതോത്പത്തി തിരുത്തുക

വസിഷ്ഠൻ ഒരു നദിയിൽ ചാടി ആത്മഹത്യചെയ്യാൻ നടത്തിയ ശ്രമവും വിഫലമാകുന്നു.ആശ്രമത്തിൽ ഇരിക്കുമ്പോൾവേദമുച്ചരിക്കുന്ന ശബ്ദം കേട്ട് ആതാരുടെ ശബ്ദമാണെന്നു വസിഷ്ഠൻ ചോദിക്കുന്നു.തന്റെ ഗർഭത്തിലുള്ള കുട്ടിയുടേതാണെന്ന് ശക്തി പത്നിയായ അദ്യശന്തി സമാധാനം പറയുന്നു.വസിഷ്ഠൻ കല്മഷപാദനു ശാപമോക്ഷം കൊടുക്കുന്നു.അയോദ്ധ്യയിൽ പോയി കല്മഷപാദപത്നിയിൽ മുത്രോക്പദനം നടത്തുന്നു.അശ്മകന്റെ ജനനം.


ഗന്ധർവൻ പറഞ്ഞു
പിന്നെത്തൻമക്കളില്ലാതെ ശൂന്യം പാർത്താശ്രമംമുമി
വാച്ച ദു;ഖം പൊറുക്കാഞ്ഞിട്ടാശാരമം വിട്ടുപോന്നതേ.
വർഷത്തിൽ പുതുവെള്ളം വാച്ചൊലിക്കും പുഴ കണ്ടതാൻ
കരയ്കെഴും പലതരം മരങ്ങളുമൊലിക്കവേ
പെടും മാൽപൂണ്ട ചിന്തിച്ചാനുടൻ മാമുനി കൗരവാ!
'ഇങ്ങു ഞാൻ പുഴവെള്ളത്തിൽ മുങ്ങിച്ചാകുവ'നെന്നുമേ.
കയർകൊണ്ടംഗമൊക്കേയും സ്വയം കെട്ടിയുടൻ മുനി
ആപ്പെരുമ്പുഴവെള്ളത്തിലപ്പോൾ മാൽ മുത്തുമുങ്ങിനാൻ.
ആറുടൽ കയറൊക്കേയുമറുത്തിട്ടരീ സൂദന!
വിപാശനാക്കി മുനിയെക്കരയിൽക്കോണ്ടുവിട്ടതേ.
കയറിപ്പോന്നു പിന്നീടുകയററ്റ മുനീശ്വരൻ
വിപാശയെന്നും പേരിട്ടാനപ്പുഴയ്കാ മഹർഷിതാൻ.
ശോകവൃദ്ധിയോടും പാർത്തീലേകത്ര മുനിസത്തമൻ
ചുറ്റീ മലയിലും മറ്റുമാറ്റിലുംപൊയ്കയിങ്കലും.
കണ്ടാൽ നക്രോഗ്രയാം ഹൈമവതിയാകും സരിത്തിനെ
ഒഴുക്കു കൂടുമൊരാപ്പുഴയിൽ ചെന്നു ചാടിനാൻ.
പരമഗ്നിസമൻ വിപ്രവരനൊന്നാ മഹാനദി
സതധാ ദ്രുതയായ് പിന്നെശ്ശതദ്രുവിതി പേരുമായ്.

[ 575 ]

കരയിൽതന്നെ താൻ നില്പായ് പരം പാർത്തു മഹാമുനി
അശക്യമാം മരിക്കാനെന്നാശ്രമത്തേക്കു പോന്നുതേ.
നാനാ ശൈലങ്ങളും നാനാ ദേശവും ചുറ്റി വന്നവർ
അദൃശ്യന്ത്യാഖ്യ വധുവാൽ സേവിക്കപ്പെട്ടിതാശ്രമേ.
അഥ കേട്ടാനൊരുകുറി വേദാദ്ധ്യയനനിസ്വനം
പിന്നിൽനിന്നർത്ഥവിശദമാറംഗങ്ങളുമോത്തഹോ!
എന്നെപ്പിൻതുടരുന്നോനാരെന്നേവം ചൊല്ലിനാനവൻ
ഞാനാനാണെന്നായദൃശ്യന്തി സ്നുഷയുത്തരമോതിനാൾ
ശക്തിപത്നി മഹാഭാഗ സാധുവായ തപസ്വിനി.
വസിഷ്ഠൻ പറഞ്ഞു
പുത്രി, കേൾക്കുന്നിതിന്നിങ്ങാരുടേതീ ശ്രുതിനിസ്വനം
മുന്നം കേട്ടിട്ടുള്ള ശക്തിസ്വനത്തിനു സമാനമായ്?
അദൃശ്യന്തി പറഞ്ഞു
ശക്തിയാം നിൻമകനുടെ ഗർഭമപണ്ടെന്റെ കുക്ഷിയിൽ
പന്തീരാണ്ടായൊത്തുചൊല്ലുമവൻതന്നൊച്ചയാം മുനേ!
ഗന് ധർവ്വൻ പറഞ്ഞു
ഏവം ചൊല്ലിക്കേട്ടു ഹൃഷ്ടൻ വസിഷ്ഠശ്രേഷ്ഠഭാഗൃഷി
ഉണ്ടുസന്തതിയെന്നോതി മരണാശ വെടിഞ്ഞുതേ.
പിന്നെയാ വധുവൊന്നിച്ചു പോന്നുവൊന്നിച്ചു പോന്നുചെന്നാ മഹാമുനി
വിജനാടവി വാഴ്വോനായ് കണ്ടു കല്മഷപാദനെ.
ഉടൻ കണ്ടവനെ ഭ്രപൻ ചൊടിച്ചും ഭരതർഷഭ!
ഉഗ്രരക്ഷോബാധമൂലം ഭക്ഷിപ്പാനായൊരുങ്ങിനാൻ
അദൃശ്യന്തി കടുക്രൂരകാരിയെകണ്ടവാറുടൻ
അതിഭീതികലർന്നിട്ടു വസിഷ്ഠനോടു ചൊല്ലിനാൾ.
അദൃശ്യന്തി പറഞ്ഞു
ഉഗ്രം ദണ്ഡേന്തിടും കാലന്നൊക്കുമാതിരി ദാരുണൻ
കൈത്തലത്തിൽകൊള്ളിയേന്തിയെത്തുന്നുണ്ടിത രാക്ഷസൻ.
ഉഗ്രനായീടുമിവനെയൂക്കോടിങ്ങു തടുക്കുവാൻ
കല്യനായി ഭവാനല്ലാതില്ലൊരു വേദവിത്തമ!
കാത്തുകൊണ്ടാലുമെന്നേയീ രൗദ്രരക്ഷസ്സിൽനിന്നു നീ
നമ്മെയീ രാക്ഷസൻ കൊന്നുതിന്മാനാണുദ്യമിപ്പതും.
വസിഷ്ഠൻ പറഞ്ഞു
പേടിക്കേണ്ടാ പുത്രീ,പേടിവേണ്ടാ,രക്ഷസ്സിലൊട്ടുമേ
നീ ഭയം തേടിടുമിവൻ താനെ രാക്ഷസനല്ലെടോ.
കല്മഷപാദരാജാവു വൻമഹാവീര്യനാണിവൻ
ഇദ്ദേഹമീക്കാട്ടിലത്രേ പാർത്തീടുന്നതു ഭീഷണൻ.

[ 576 ]

ഗന്ധർവൻ പറഞ്ഞു
പാഞ്ഞെത്തുമവനെപ്പാർത്തുവസിഷ്ഠഭഗവാൻ മുനി
തടുത്തുനിർത്തി തേജസ്യി ഹുങ്കാരംകൊണ്ടു ഭാരത!
മന്ത്രപൂതജലം കൊണ്ടു താൻ തളിച്ചിട്ടുകേവലം
ശാപമോക്ഷം കൊടുത്താനാ ഭൂപതിക്കു വുനീശ്വരൻ.
പന്തീരാണ്ടേവമവനാ വാസിഷ്ഠനുടെ ശക്തിയാൽ
ഗ്രസ്തനായീ ഗ്രഹത്താലേ വാവിലർക്കൻകണക്കിനെ.
രക്ഷസ്സു വിട്ടൊഴിഞ്ഞുള്ളോരാ ക്ഷമാപതിയാ വനം
രഞ്ജിപ്പിച്ചിതു തേജസ്സാൽ സന്ധ്യഭ്രം രവിപോലവേ.
ബോദധം വന്നഭിവാദ്യം ചോയ്തഥ കൈകൂപ്പി നിന്നുതാൻ
കാലേ പറഞ്ഞാൻ നൃപതി വസിഷ്ഠമുനിയോടവൻ.
കല്മഷപാദൻ പറഞ്ഞു
സൗദാസൻ ഞാൻ മഹാഭാഗ,നിൻ ശിഷ്യൻ മുനിസത്തമ!
ഇപ്പോഴങ്ങേയ്കെന്തുഭീഷ്ടം കല്പിക്കെന്തോന്നു വേണ്ടു ഞാൻ?
വസിഷ്ടൻ പറഞ്ഞു
ഇതിന്റെ കാലം തീർന്നൂ പോയ് ക്ഷിന്തി രക്ഷിച്ചുകൊൾകനീ
മാനവേന്ദ്ര,ദ്വിജനവമാനം ചെയ്യൊല്ലൊരികക്കലും.
രാജാവു പറഞ്ഞു
ഒരിക്കലും ബ്രാഹ്മണരെ നിരസിക്കില്ല ഞാൻ വിഭോ!
നിൻപാട്ടിൽത്തന്നെ നിന്നിട്ടു ഞാൻ പൂജിപ്പേൻ ദ്വിജേന്ദ്രരെ.
ഞാനിക്ഷ്വാകുനരേന്ദ്രന്മാർക്കാനൃണ്യം നേടിടുംവിധം
നിങ്കൽനിന്നൊന്നാഗ്രഹിപ്പേൻ സർവ്വവേദജ്ഞസത്തമ!
അഭീഷ്ടമാമപത്യത്തെയെനിക്കങ്ങേകിടേണമേ!
ശീലരൂപഗുണംചേർന്നൊന്നിക്ഷ്വകുകുലവർദ്ധനം.
ഗന്ധർവൻ പറഞ്ഞു
തരുന്നതുണ്ടെന്നു നരവരവീരനൊടപ്പോഴേ
അരുളിചെയ്തു ഭഗവാൻ വസിഷ്ഠൻ ദ്വിജസത്തമൻ.
കാലേ പുറപ്പെട്ടു നൃപമൗലിയൊത്തു വസിഷ്ഠനും
പാരിൽ പേർക്കൊണ്ടുള്ളയോദ്ധ്യാപുരിക്കു മനുജേശ്വര!
ഹതാഘൻ നൃപനേ നന്ദിച്ചെതിരേറ്റിതു നാട്ടുകാർ
വാനോർക്കീശ്വരനെത്താനേ വാനോരെന്നകണക്കിനെ
ചിരകാലം കഴിഞ്ഞാ ഭ്രവരനാപ്പുണ്യപത്തനേ
കടന്നുകൊണ്ടാൻ ഗുരുവാം വസിഷ്ഠമുനിയൊത്തുതാൻ.
സ്വയം കണ്ടാരു നൃപനെയയോദ്ധ്യാപുരിവാസികൾ
ഗുരുവൊന്നിച്ചുദിച്ചിടുന്നൊരു സൂര്യൻകണക്കിനെ.
ലക്ഷ്മീവാനാ നൃപൻ പാരം ലക്ഷ്മികൊണ്ടു നിറച്ചുതേ.
അയോദ്ധ്യാപുരമാകാശം ശരച്ചന്ദ്രൻകണക്കിനെ.

[ 577 ]

അടിച്ചു പാതകൾ നനച്ചാടും കൊടികൾ നട്ടഹോ!
കരൾക്കാഹ്ലാദമങ്ങേകീ പുരമേറ്റം നൃപന്നുമേ.
തുഷ്ടപുഷ്ടജനം കൂടുമയോദ്ധ്യാപുരി ഭൂപനാൽ
ശോഭിച്ചിതിന്ദ്രനാൽ സാക്ഷാലമരാവതിപോലെതാൻ.
ശ്രേഷ്ഠയാം പുരിയിൽ ഭൂപശ്രേഷ്ഠനുൾപ്പുക്ക സേഷമേ
ആ നരേന്ദ്രാജ്ഞയാൽ ദേവി വസിഷ്ഠാന്തമണഞ്ഞുതേ.
മഹർഷി നിശ്ചയം ചെയ്തൂരമിച്ചതും ദേവിയൊത്തഹോ!
ദിവ്യമാം വിധി കൈക്കൊണ്ടു വസിഷ്ഠൻ ശ്രേഷ്ഠനിഷ്ഠയ്ൽ.
ഉടനായവളിൽ ഗർഭം കൊടുത്താ മുനിസത്തമൻ
രാജഭിവാദനവുമേറ്റാശ്രമത്തേക്കു പോയിനാൽ.
ഏറ്റം കാലം കഴിഞ്ഞിട്ടും പെറ്റതില്ലവളപ്പൊഴേ
അശ്മാകൊണ്ടാക്കുക്ഷിയുടച്ചിതു ദേവി യശസ്വിനി.
എന്നിട്ടും പന്തിരാണ്ടാണ്ടു ചെന്നിട്ടുണ്ടായ് നരർഷഭൻ
അശ്മകാഭിധരാജർഷി പൗദന്യപുരി തീർത്തവൻ.


178.വാസിഷ്ഠ-ഔർവ്വോപാഖ്യാനാരംഭം തിരുത്തുക

അദൃശ്യന്തി ഒരു പുത്രനെ പ്രസവിക്കുന്നു. വസിഷ്ഠൻ ആ കുട്ടിക്കു പരാശരൻ എന്നു പേരിടുന്നു. അമ്മയിൽനിന്നും അച്ഛന്റെ മരണത്തെപ്പറ്റി കേട്ട പരാശരൻ ശത്രു സംഹാരത്തിനൊരുങ്ങന്നു. ഇതു മനസ്സിലാക്കിയ വസിഷ്ഠനുടൻ കൃതവീര്യൻ എന്ന രാരാവിന്റെ കഥ പറഞ്ഞു തുടങ്ങുന്നു.കൃതവീര്യന്റെ മക്കൾ,ചോദിച്ച പണം കിട്ടാത്ത വൈരാഗ്യത്താൽ ഭൃഗുവംശ്യരെ കൊന്നൊടുക്കുന്നു.ഒരു ഗുഹയ്കകത്തുവെച്ചും അവർക്കു കണ്ണു കാണാതാക്കുന്നു.അവർ ബ്രാഹ്മണര സ്ത്രീയോടു ക്ഷമാ യാചനം ചെയ്യുന്നു.


ഗന്ധർവൻ പറഞ്ഞു
ആശ്രമം വാണദൃസ്യന്തി പെറ്റാൾ പിന്നീടു തപസി
ശക്തിവംശകരൻ രണ്ടാം ശക്തിപോലുള്ള പുത്രനെ.
ആപൗത്രൻതൻ ജാതകർമ്മംമുതലാം ക്രീയയൊക്കയും
കഴിച്ചൂ ബരതശ്രേഷ്ഠൻ,വസിഷ്ഠ ഭഗവാൻ സ്വയം.
പരാസുവായോരു വസിഷ്ഠനെഗ്ഗർഭസ്ഥനാമവൻ
സംയമിപ്പിക്കയാൽ പാരിലവൻപേർപോൽ പരാശരൻ.
അച്ഛനോർത്തു ധർമ്മജ്ഞനാ മുനീന്ദ്രൻ വസിഷ്ഠനെ
ജന്മംമുതല്ക്കു രഞ്ജിച്ചൂ താനുമച്ഛനിലാംവിധം.
അച്ഛനോടെന്നമട്ടോതീ വസിഷ്ഠമുനിയോടവൻ
അമ്മയാകുമദൃശ്യന്തി നില്ക്കവോത്താൻ പരന്തപ!
അച്ചയെന്നഭിപൂർണ്ണാർത്ഥമവൻതൻ മധുരോക്തിയെ
കണ്ണീരോടദൃശ്യന്തി കേട്ടായവനോടോതിനാൾ.

[ 578 ]

അദൃശ്യന്തി പറഞ്ഞു
അച്ചാ അച്ഛായെന്നുതാൻ മുത്തച്ഛനേ വിളിയ്ക നീ
ഉണ്ണീ,നിന്നച്ഛനെക്കൊന്നുതിന്നു രക്ഷസ്സു കാനനേ.
അച്ഛനെന്നോർക്കുമിദ്ദേഹമച്ഛനല്ല നിനക്കെടേ
ആര്യനിദ്ദേഹമോ നിന്റെയച്ഛൻതന്നച്ഛനാണെടോ.
ഗന്ധർവ്വൻ പരഞ്ഞു
ഇത്ഥം കേട്ടിട്ടാർത്തിപൂണ്ടു സത്യവാക്കാ ദ്വിജോത്തമൻ
മഹാമനസ്സുള്ളിലോർത്തു സർവ്വലോകക്ഷയത്തിനായ്.
അവനേവം നിശ്ചയിപ്പതറിഞ്ഞതിതപോലബൻ
ഋഷിബ്രഹ്മജ്ഞരിൻ ശ്രേഷ്ഠൻ മൈത്രാവാരുണി സന്മതി.
തടുത്തിതു വസിഷ്ഠൻതാനതിൻ സംഗതി കേൾക്ക നീ.
വസിഷ്ഠൻ പറഞ്ഞു
കൃതവീര്യാഖ്യനായുണ്ടായിരുന്നിതൊരു മന്നവൻ
വേദജ്ഞരാം ഭൃഗുക്കൾക്കു ശിഷ്യനാപ്പാർത്ഥിവോത്തമൻ.
അഗ്രഭുക്കുകളായീടുന്നവരെത്തൊത,കേളവൻ
യജ്ഞാന്തേ തർപ്പമംചെയ്തു ധനധാന്യങ്ങളാൽ നൃപൻ.
നൃപശാർദ്ദൂലനാ വീരൻ വാനു പൂകിനശേഷമേ
അവന്റെ വംശ്യർക്കുണ്ടായിതെന്തോ വിത്തപ്രയോജനം.
ഭൃഗുക്കൾക്കുണ് ധനമെന്നറിഞ്ഞാ മന്നരേവരും
യാചിക്കുവാനായ് ചെന്നരാഭാർഗ്ഗവശ്രേഷ്ഠരോടഹോ.
ഭൃഗുക്കളക്ഷയധനം കുഴിച്ചിട്ടീടിനാർ ചിലർ
ക്ഷത്രിയന്മാർ ഭയംമൂലംവിപ്രർക്കേകീടിനാർ ചിലർ.
ഭൃഗുക്കൾ വെളിവായ് നല്കീ ചിലർ വിത്തം യഥേഷ്ടമേ
കാരണാന്തരമോർത്തിട്ടാ ക്ഷത്രിയന്മാർക്കു കേവതം.
യദൃച്ഛയാൽ ഭൃഗുഗൃഹഭ്രമിഭാഗം കുഴിച്ചതിൽ
കണ്ടുകിട് ബഹുധനം ക്ഷത്രിയന്നോരുവന്നഹോ!
ആദ്ധനത്തെകണ്ടു പരമൊത്തൊരു ക്ഷത്രിയർഷഭൻ
അഥ കോപിച്ചു ശരണാഗതരാഭൃഗുക്കളെ
വില്ലാളിവീരൻ ഹിംസിച്ചതെല്ലാം തീക്ഷണശരങ്ങളാൽ
ഗർഭംപോലുമറുത്തുംക്കൊണ്ടിപ്പാരിൽ ചുറ്റിനാരവർ.
ഏവം ബൃഗുകുലോച്ഛേദമാവുമ്പോൾ പേടിയയോടുടൻ
ഭൃഗുപത്നികൾ പോയ് ചേർന്നൂ ഹിമവൽഗിരിഗഹ്വരേ.
ആക്കുട്ടത്തിങ്കലൊരുവൾ ഭയാൽ ഗർഭമൊതിക്കിനാൾ
ഒരൂരുകൊണ്ടു വാമോരു പരം വംശം വളർത്തിടാൻ.
ആഗർഭത്തെയറിഞ്ഞിട്ടു ഭയത്താലൊരു ഭൂസുരി
ഓടിപ്പോയ് ക്ഷത്രിയരൊടു ഗൂഢമായറിയിച്ചുതേ.

[ 579 ]

ഉടനാഗ്ഗർഭവുമറുത്തീടാൻ ക്ഷത്രിയർ പോയിനാർ
കണ്ടിതാ ബ്രാഹ്മണിയെയുൾക്കൊണ്ടു തേജസ്സെരിഞ്ഞവർ.
ആ ബ്രാഹ്മണിക്കാശു ഗർഭമൂരു ഭേദിച്ചുദിച്ചുതു
ക്ഷത്രിയന്മാർദൃഷ്ടി പോക്കി മദ്ധ്യാഹ്നാർക്കൻ കണക്കിനെ.
കണ്ണില്ലാതങ്ങദ്രിദുർഗ്ഗന്തന്നിൽ ചുറ്റീടിനാരവനാരവർ
ഉടൻ മോഹം പൂണ്ടു കാഴ്ചപ്പെടാതുഴറി മന്നവർ.
ശരണം പൂകിനാർ മാന്യതരയാം വിപ്രനാരിയെ
തേജസ്സുകെട്ടാർത്തിപെട്ടാജ്ജ്വലകെട്ടഗ്നിമട്ടവർ.
ബുദ്ധിക്കെട്ടാപ്പൂജ്യവിപ്രപത്നിയോടോതി മന്നവർ:
"നിൻ ക്രപാശക്തിയാൽമന്നർ കൺകാഴ്ചയോടു പോകണം
ഏവരും പാപകർമ്മത്തെക്കൈവെടിഞ്ഞേ ഗമിച്ചിടാം.
സപുത്രയാം നീ പ്രസാദം ചെയ്തുകൊള്ളുക ശോഭനേ!
വീണ്ടും കൺ കാഴ്ച തന്നിട്ടു മന്നോരെക്കാത്തിടണമേ"

179.ഔർവ്വക്ഷോഭവും പിതൃസാന്ത്വനവും തിരുത്തുക

ബ്രാഹ്മണി പറഞ്ഞതനുസരിച്ച് രാജാക്കന്മാർ ബ്രാഹ്മണീപുത്രനായ ഔർവ്വനോട്-ഊരുവിൽനിന്നു ജനിച്ചവൻ-ക്ഷമായാചനം ചെയ്യുന്നു. ഔർവ്വൻ അവരെ വെറുതെ വിടുന്നു.തന്റെവംശ്യജരെ ദ്രോഹിച്ച വൈരാ ഗ്യംകൊണ്ട് ഔർവ്വൻ ലോകത്തെ മുടിക്കാൻ ഭാവിക്കുന്നു പിതൃക്കൾ പ്രത്യക്ഷപ്പെട്ട് ആ ഉദ്യമത്തിൽനിന്ന് വിരമിക്കാൻ ഔർവ്വനെ ഉപദേശിക്കുന്നു.


ബ്രാഹ്മണസ്ത്ര പറഞ്ഞു
നിങ്ങൾക്കു ദൃഷ്ടി ഞാൻ പോക്കീലിങ്ങു കോപവുമില്ല മേ
പരമീയൂരുജൻ കോപിട്ടിരിക്കാം ഭൃഗുനന്ദൻ.
ബന്ധുദ്ധ്വംസനമോർത്തിട്ടഹന്ത കോപിച്ചുകൊണ്ടിവൻ
അരം നിങ്ങൾക്കെഴു ദൃഷ്ടിഹരണം ചെയ്താം ദൃഢം.
ഭൃഗുഗർഭങ്ങളും നിങ്ങൾ വത്സൻമാരെ വധിക്കവേ
നൂറാണ്ടുകാലമൂഗ്ഗർഭമൂരുവിങ്കലൊതുക്കി ഞാൻ.
സ്വൈരം ഗർഭം വാഴുമിവന്നാറംഗത്തോടുമൊത്തുടൻ
സ്ഫരിച്ചു ഭാർഗ്ഗവകുലം പരിചിൽ പുലരും വിധം.
നിങ്ങളെദ്ധ്വംസനം ചെയ്യുവാനിവൻ പാർപ്പു കോപവാൻ
ഔർനാമീയെന്മനോടങ്ങർത്ഥിപ്പിൻ കിടാങ്ങളേ!
പ്രണിപാത പ്രീതനായിട്ടിവൻ ദൃഷ്ടി തരും ദൃഢം.
വസിഷ്ഠൻ പറഞ്ഞു
ഇതു കേട്ടു രാജാളൗർവ്വനോടവരേവരും
പ്രസാദിക്കണമെന്നായി,പ്രസാദിച്ചീടനാനവൻ.

[ 580 ]

ഇപ്പോരാൽത്തന്നെ മൂപ്പാരിൽ നൽപ്പേരാണ്ടീടിന്നവൻ
ഊരു ഭേദിച്ചുണ്ടായൊരു മാമുനിയൗർവ്വനും.
കണ്ണു കിട്ടിയ മന്നന്മാർ തിണ്ണം പൊയ്ക്കൊണ്ടിതേവരും
ഔർവ്വൻ ഭർഗ്ഗവനോ കണ്ടൂ സർവ്വലോകപരാഭവം.
മഹാമനസ്സവൻ പിന്നെ ലോകമൊക്ക മുടിക്കുവാൻ
മുനിമുഖ്യൻ ചെയ്തുകൊണ്ടാൻ മനസങ്കൽപ്പമുത്തമം.
പിതൃഘാതപ്രതിവിധിയതു പാർത്തു ബൃഗുദ്വഹൻ
വീര്യമേറ്റം തപസ്സാണ്ടാൻ വിശ്വമെല്ലാം മുടിക്കുവാൻ.
അഥ ലോകം തപിപ്പിച്ചൂ സദേവാസുരമാനുഷം
ഉഗ്രം തപസ്സാണ്ടു പിതാമഹപ്രീതി നിനച്ചവൻ
കുലനന്ദനനീയുഗ്രനില പൂണ്ടതറിഞ്ഞുടൻ
പിതൃലോകത്തിൽനിന്നെത്തിപ്പിതൃക്കളരുളീടിനാർ.
പിതൃക്കൾ പറഞ്ഞു
ഔർവ്വ,കണ്ടൂ നിന്റെ ഘോരതപസ്സിൻ ശക്തി പുത്രക!
ലോകങ്ങളിൽ പ്രസാദിക്കൂ നീ കോപത്തെടൊടുക്കിടൂ.
അശക്തികൊണ്ടിട്ടല്ലന്നു ഭാവിതാത്മാക്കൾ ഭാർഗ്ഗവർ
സഹിച്ചതാ ക്ഷത്രിയന്മാർ സഹസാ ചെയ്തു നിഗ്ഗഹം.
ദീർഗ്ഗായുസ്സാലെ ഞങ്ങൾക്കു ദുഃഖംമായ്ത്തീർന്നിതപ്പൊഴേ
അതിനാലന്നുഞങ്ങൾക്കു ഹിതമാം നൃപർ കൊന്നതും.
ഭൃഗുഗേഹത്തിലൊരുവൻ കുഴിച്ചാട്ടാവിധം ധനം
വൈരത്തിനായ് വെച്ചതാണാ വീരർക്കു ചൊടിയാംപടി.
സ്വർഗ്ഗകാംക്ഷികൾ ഞങ്ങൾക്കു ധനമേറ്റവുമേകവേ?
തനിയേ മൃത്യുവിങ്ങോട്ടയ്ക്കണയാതായിരിക്കവേ
അന്നീവിധം ഞങ്ങൾ കണ്ടുവെച്ചതാം വിപ്ര ,കൗശലം.
ആത്മഹത്യകഴിച്ചോർക്കങ്ങപ്പെടാ പരമാം പദം.
ഇത്തത്തമോർത്താണന്നാത്മഹത്യ ചെയ്യാഞ്ഞതിജ്ജനം.
ഉണ്ണീ,ഞങ്ങൾക്കിഷ്ടമാകില്ലിന്നീ നിൻ തൊഴിലേതുമേ
സർവ്വലോകക്ഷയമഹാപാപമോർക്കാഴിക്കൊടോ.
കൊല്ലല്ലാ ക്ഷത്രിയരെയും ലോകവും സപ്തജന്മമേ
കൊടുക്കുമീത്തപസ്തേജസ്സൊടുക്കും ചൊടി വെല്ലെടോ.

[ 581 ] ====180.ഔർവ്വൻ ബഡവാഗ്നിയായത്====

തന്റെ കോപാഗ്നിക്കു തക്കതായ ഇര കൊടുത്തില്ലെങ്കിൽ അതു സ്യയം നാശത്തിനു കാരണമാകുമെന്ന് ഔർവ്വൻ പറയുന്നു.ആ അഗ്നിയെ സമുദ്രത്തിൽ നിക്ഷേപിക്കാൻ പിതൃക്കൾ ഉപദേശിക്കുന്നു.അന്ന് ഔർവ്വൻ ചെയ്തതുപോലെ ശാന്തത കൈക്കൊള്ളാൻ വസിഷ്ഠനുടൻ പരാശരനോട് ആവശ്യപ്പെടുന്നു.


ഔർവ്വൻ പറഞ്ഞു
ചൊടിച്ചു ഞാൻ വിശ്വമെല്ലാം മുടിപ്പാൻ ശപഥത്തൊടും
പറഞ്ഞ വാക്കു ഭോഷ്കായീ പരമൊന്നു വരുത്തൊലാ.
വൃഥാരോഷപ്രതിജ്ഞത്വതിതാനോർപ്പതില്ല ഞാൻ
ചെയ്യായ്കിൽ കോപമിങ്ങഗ്നിയരണിപ്പടി മാം ചുടും.
കാരണംകൊണ്ടുർന്നേന്തും ഘോരക്രോധമടക്കുവോൻ
ത്രിവർഗ്ഗത്തിനെ രക്ഷിപ്പാനാവുകില്ലിതു നിശ്ചയം.
അശിഷ്ടരെകൊൽവതിന്നും ശിഷ്ടരെകാപ്പതിന്നുമേ
രോഷം കൊൾവൂ വേണ്ടദിക്കിൽ ജിഗീഷുക്കൾ നരേശ്വർ.
തുടയിൽഗ്ഗർഭതല്പത്തിൽ കിടക്കുന്നന്നു കേട്ടു ഞാൻ
ഭൃഗുക്കളെ ക്ഷത്രിയർ കൊൽവതുണ്ടാം മാതൃരോദനം.
ആഗ്ഗർഭോച്ഛേദനം ഹന്ത!ഭൃഗുദ്ധ്വംസം നൃപാദമർ
ചെയ്തുപോരുമ്പോഴേതന്നെ മന്യവുൾക്കൊണ്ടിരുന്നു ഞാൻ.
സമ്പന്നരായോരെന്നച്ഛനമ്മമാർ നാട്ടിലൊക്കെയും
പേടിച്ചോടീട്ടുമാലംഭം തേടിടാതെയുഴന്നു ഹ!
ഭൃഗുദാരങ്ങളെകാപ്പാനിഹ ചെന്നില്ലൊരാളുമേ
അപ്പൊളെന്നമ്മ തുചയിൽ ഗർഭം രക്ഷിച്ചു കേവലം. തടയാ
ലോകേ പാപം തുടപ്പാനുണ്ടാകുമാളെന്നിരിക്കിലോ
ലോകത്തിൽ പാപകർമ്മങ്ങൾ ചെയ്കയില്ലാരുമേ ദൃഢം.
ഇങ്ങു പാപം തടയുവാനെങ്ങുമില്ലാരുമെങ്കിലോ
പല ലോകരുമേ പാപനിലയിൽത്തന്നെ നില്കുമേ.
പടു ശക്തനറിഞ്ഞിട്ടും തടയാ പാപമെങ്കിലോ
ഉടയോനവനാപ്പാപമുടയോരു ഫല പെടും.
രാജാക്കളീശ്വരന്മാരന്നെൻ പിതൃക്കളെ നിഗ്രഹാൽ
ശക്തരായും കാത്തതില്ലാ ജീവനിൽ കൊതി കാരണം
അതേ കോപിച്ചതവരിലീ ലോകർക്കീശനായ ഞാൻ
നിങ്ങൾ ചൊൽവതു തെറ്റിപ്പാനിങ്ങു പാടില്ലതാനുമേ.
ഇനിയീശ്വരനായീടുമെനിക്കും പുനരങ്ങനെ
ഉപേക്ഷ ചെയ്താൽ ലോകർക്കും പാപത്താൽ ഭയമാപ്പെടും.

[ 582 ]

പിന്നെയെൻ മന്യുഭവനീ വഹ്നി ലോകം ദഹിപ്പവൻ
അടക്കിയാൽ ദഹിപ്പിക്കുമുടനീയെന്നയും ദൃഢം.
നിങ്ങൾ വിശ്വഹിതേച്ഛുക്കളിങ്ങെനിക്കറിവുണ്ടതും
വിധിപ്പിനെങ്കിലോ ലോകഹിതം ഹിതമെനിക്കുമേ.
പിതൃക്കൾ പറഞ്ഞു
എന്നാൽ നിൻ മന്യുഭവനീ വഹ്നി ലോകം ദഹിപ്പവൻ
ജലത്തിലാക്കുകവനെജ്ജലേ ലോകങ്ങൾ നില്പതും.
രസമെല്ലാം ജലമയം ലോകമൊക്കജ്ജലാത്മകം
എന്നാൽ ജലത്തിൽ വിട്ടേക്കുകീ ക്രോധാഗ്നിയെ നീ ദ്വിജ!
കിടക്കട്ടേ കടലിൽ നിന്നുടെ കോപാഗ്നി ബോദ്ധ്യമോ?
വെള്ളം ദഹിക്കട്ടെ വിശ്വമെല്ലാം ജലമയം മതം.
ഏവമായാൽ സത്യമാകും കേവലം നിൻ പ്രതിജ്ഞയും
ലോകേശരൊത്തിടുന്നൊരീ ലോകവും നാശമാർന്നിടാ
വസിഷ്ഠടൻ പറഞ്ഞു
ഔർവ്വൻ ക്രോധാഗ്നിയെപ്പിന്നെയവ്വണ്ണം തന്നെയാഴിയിൽ
വെടിഞ്ഞിതാ വഹ്നിയത്രേ കിടപ്പൂ കടലിൽ ജലം.
വീണ്ടുമശ്വമുഖാകരം പൂണ്ടെന്നായ് കാണ്മു വൈദികർ
മുഖത്തിൽ നിന്ന് തീ വിട്ടിട്ടാഹരിപ്പു മഹാജലം.
എന്നാൽ നന്മ വരും നീയുമിന്നീ ലോകം മുടിക്കൊലാ
പരലോകങ്ങളറിയും പരാശരാ, ബുധോത്തമ!

181. രാക്ഷസസത്രം തിരുത്തുക

പരാശരൻ രാക്ഷസസത്രം നടത്തുന്നു.അനവധി രാക്ഷസൻമാർ അതിൽ ആവാഹിക്കപ്പെട്ടു വെന്തുമരിക്കുന്നു.കശ്യപൻ മുതലായ മഹർഷിമാർ വന്നപേക്ഷിച്ചതനുസരിച്ച് പരാശരൻ ഒടുവിൽ ആ സത്രം മതിയാക്കുന്നു.


ഗന്ധർവൻ പറഞ്ഞു
മഹാത്മാവാമാ വസിഷ്ഠനേവം ചൊന്നളവാ മുനി
സർവ്വലോകക്ഷയം ചെയ്യും ക്രോധം വിട്ടങ്ങടങ്ങിനാൻ.
മഹാതേജോനിധി പരം മഹാവേദജ്ഞനുത്തമൻ
ചെയ്തതു രാക്ഷസസത്രത്തെശ്ശക്തിപുത്രനൻ പരാശരൻ.
വൃദ്ധരായും ബാലരായുമെത്തും രാക്ഷസരെ മുനി
ദഹിപ്പിച്ചു യജ്ഞവഹ്നൗ ശക്തിയെക്കൊന്നതോർത്തഹോ!
രക്ഷോവധത്തിലവനെത്തടുത്തീലാ വസിഷ്ഠനും
ഇവന്റെ രണ്ടാം ശപഥമുടയ്ക്കേണ്ടെന്നുവെച്ചുതാൻ.
സത്രത്തിൽ മൂന്നഗ്നികൾക്കുംമധ്യത്തിലരുളും മുനി
ജ്വലിച്ചു തുല്യം വിലസീ നാലാമഗ്നികണക്കനെ.

[ 583 ]

ആ മുഖ്യയജ്ഞവിധിയാൽ ഹോമംചെയ്തിട്ടു ശക്തിജൻ
ജ്വലിപ്പിച്ചാനംബരത്തെശ്ശരൽസൂര്യൻകണക്കിനെ.
തേജസ്സിനാൽ ജ്വലിച്ചീടുമവനെകണ്ടുറച്ചതേ
വസിഷ്ഠനാദിമുനികൾ രണ്ടാം ഭാസ്കരനെന്നുതാൻ.
അസ്സാദ്ധ്യമാസ്സത്രമമ്മട്ടുദാരൻ മുനി ചെയ്യവേ
സമാപിപ്പാനൊരുമ്പെട്ടു സമാസാദിച്ചിതത്രയും.
പുലസ്ത്യനാശരകുലവിലയം പാർത്തു ഭാരതാ! ‌‌
പറഞ്ഞിതു പരമാർദ്ദി പരാശരനൊടിങ്ങിനെ
പുലസ്ത്യൻ പറഞ്ഞു
വിഘ്നമില്ലല്ലി നന്ദിച്ചു നില്ക്കുന്നീലല്ലി വത്സ, നീ?
അറിയാതുള്ള നിദ്ദോഷാശരരെസ്സംഹരിച്ചിനി
പെരുതെൻ സന്തതിച്ഛേദം വരുത്തീടായ് കവേണമേ!
 വന്മുനിബ്രാഹ്മണർക്കേതും ധർമ്മമല്ലിതതോർക്ക നീ
             ശമമല്ലോ പരം ധർമ്മതു ചെയ്ക പരാശര!
             വരിഷ്ഠൻ നീയധർമ്മിഷ്ഠം ചരിക്കുന്നൂ പരാശര!
             ധർമ്മിഷ്ഠനാം ശക്തിയെ നീയിമ്മട്ടായുൽക്രമിക്കൊലാ;
             എന്റെ സന്തതിവിച്ഛേദം ഹന്ത! നീ ചെയ്തിടൊല്ലെടോ.
             വാസിഷ്ഠ, ശക്തിക്കീയാപത്തവൻതൻ ശാപമൂലമാം
             സ്വദോഷംതന്നെയാണേവം ശക്തിയേ വാനണച്ചതും.
             ശക്തിയെത്തിന്നുവാനുണ്ടോ ശക്തിയുള്ളോരു രാക്ഷസൻ?
             അവന്നന്നായവൻതന്നെ കണ്ടതാം മൃത്യുവിങ്ങനെ.
             നിമിത്തമാത്രമിതിനാ വിശ്വാമിത്രൻ പരാശര!
             കല്മാഷപാദരാജാവുമവൻ വാനിൽ സുഖിപ്പുതാൻ.
             ശക്തിക്കനുജരായോരോ വസിഷ്ഠന്മാരുമങ്ങനെ
             വാനവന്മാരുമൊന്നിച്ചു താനേ നന്ദിച്ചിരിപ്പുതാൻ.
             ഇതൊക്കയറിവുണ്ടല്ലോ വസിഷ്ഠന്നു മഹാമുനേ!
             പാവങ്ങളാം രാക്ഷസർക്കിങ്ങേവം പറ്റും ക്ഷയത്തിനും
             നിമിത്തമാത്രം നീ യജ്ഞമതിൽ വാസിഷ്ഠനന്ദന!
             പരം സത്രം മതി നിന്നായ് വരും നില്കട്ടെയീ മുഖം.
              ഗന്ധർവ്വൻ പറ‍ഞ്ഞു
             ഏവം പുലസ്ത്യനും പിന്നെ വസിഷ്ഠനുമുരയ്ക്കയാൽ
             സമാപിപ്പിച്ചു സത്രത്തെഷശ്ശക്തിപുത്രൻ മഹാദ്യുതി.
             സർവ്വരാക്ഷനാശാർത്ഥം സംഭരിച്ചുള്ളൊരാഗ്നിയെ
              വടക്കു ഹിമവൽപാർശ്വക്കൊടുങ്കാട്ടിൽ വെടിഞ്ഞുതേ.

[ 584 ]

ഇന്നുമാ വാഹ്നി രക്ഷസ്സു വൃക്ഷം പറയിതൊക്കയും
വാവുതോറും ദാഹിപ്പച്ചുംകൊണ്ടു കാണുന്നതുണ്ടഹോ!

182.വാസിഷ്ഠോപാഖ്യാനം തിരുത്തുക

വസിഷ്ഠൻന കൽമാഷപാദപത്നിയിൽ സന്താനോത്പാദനം നടത്തി യതെന്തുകൊണ്ടാണെന്ന്, കല്മഷപാദനു പറ്റിയ ഒരു ബ്രാഹ്മണശാപത്തെ എടുത്തുകാട്ടി, ഗന്ധർവൻ വിവരിക്കുന്നു.

                                                          
അർജ്ജുനൻ പറഞ്ഞു
കല്മഷപാദരാജാവു ബ്രമജ്ഞഗുരുവര്യനിൽ
എന്തുകാരണമോർത്താണു പത്നിയെച്ചേർത്തുവിട്ടതും?
ധർമ്മങ്ങറിയുന്നോരു ബ്രാഹ്മർഷീന്ദ്രൻ വസിഷ്ഠനും
അഗമ്യാഗമനം ചെയ്തതുകൊൾവാൻ കാരണമെന്തെടോ?
അധർമ്മിഷ്ഠം വസിഷ്ഠൻ പണ്ടിതു ചെയ്തു ഹേ,സഖേ!
ഇത്ഥം ചോദിക്കുമെൻ ശങ്ക തീർത്തുവെച്ചീടണം ഭവാൻ.
ഗന്ധർവൻ പറഞ്ഞു
ധനഞ്ജയ,ഭവാൻകേൾക്ക വസിഷ്ഠമുനിയേയുമേ
സൗദാസനേയുംപറ്റീട്ടു ചെയ്ത ചോദ്യത്തിനുത്തരം.
പറഞ്ഞുവല്ലോ ഞാൻ മുന്നം വസിഷ്ഠമുനിനന്ദനൻ
ശക്തിയാഭൂമിപതിയെശ്ശപിച്ച കഥയൊക്കയും.
ശാപത്തിൽപ്പെട്ടൊ ഭൂപൻ കോപപര്യകുലാക്ഷനായ്
പുരം വിട്ടു പുറപ്പെട്ടാൻ ഭാര്യയൊത്തു പരന്തപൻ.
നാനാമൃഗങ്ങളിളകി നാനാസത്യങ്ങളൊത്തഹോ!
നിർജ്ജനം ഘോരവിപിനം ഭാര്യയൊത്തു കരേറിനാൻ.
നാനാഗുല്മക്കൊടിയൊടും നാനാവൃക്ഷം നിരന്നുമേ
പേടിയാം കാട്ടിലായ് ശാപമൂഢൻ ചുറ്റിനടന്നഹോ!
ക്ഷുത്തു മൂത്തിട്ടവൻ ഭക്ഷ്യം പാർത്തുകൊണ്ടു നടക്കവേ
പരിക്ലേശം പൂണ്ടവാറു കണ്ടൂ വിജനകാനനേ
മൈഥുനത്തിന്നൊത്തുകൂടും ബ്രാഹ്മണിബ്രാമണദ്വയം.
കാര്യം നടക്കാതെ ഭയപ്പെട്ടോടുമവരെ സ്വയം
കണ്ടു പിൻപേ പാഞ്ഞു പിടികൂടി വിപ്രനെയാ നൃപൻ.
ഭർത്താവിനെപിടിച്ചെന്നു കണ്ടാ ബ്രാഹ്മണി ചൊല്ലിനാൾ.
ബ്രാഹ്മണി പറഞ്ഞു
രാജാവേ,കേട്ടുകൊണ്ടാലും നീയെൻ വാക്കിതു സുവ്രത!
ആദിത്യവംശജൻ നീയിഭൂവിലേറ്റം പുകഴ്ന്നവൻ
ധർമ്മം തെറ്റാതെ നിൽക്കുന്നോൻ ഗുരുശ്രുശ്രൂഷണപ്രിയൻ
ശാപത്താൽ ബുദ്ധി കെട്ടേവം പാപംചെയ്യാതിരിക്കണം.
വസിഷ്ഠൻന കൽമാഷപാദപത്നിയിൽ സന്താനോത്പാദനം നടത്തി
യതെന്തുകൊണ്ടാണെന്ന്, കല്മഷപാദനു പറ്റിയ ഒരു ബ്രാഹ്മണശാപത്തെ
എടുത്തുകാട്ടി, ഗന്ധർവൻ വിവരിക്കുന്നു
                                                          
അർജ്ജുനൻ പറഞ്ഞു
കല്മഷപാദരാജാവു ബ്രമജ്ഞഗുരുവര്യനിൽ
എന്തുകാരണമോർത്താണു പത്നിയെച്ചേർത്തുവിട്ടതും?
ധർമ്മങ്ങറിയുന്നോരു ബ്രാഹ്മർഷീന്ദ്രൻ വസിഷ്ഠനും
അഗമ്യാഗമനം ചെയ്തതുകൊൾവാൻ കാരണമെന്തെടോ?
അധർമ്മിഷ്ഠം വസിഷ്ഠൻ പണ്ടിതു ചെയ്തു ഹേ,സഖേ!
ഇത്ഥം ചോദിക്കുമെൻ ശങ്ക തീർത്തുവെച്ചീടണം ഭവാൻ.
ഗന്ധർവൻ പറഞ്ഞു
ധനഞ്ജയ,ഭവാൻകേൾക്ക വസിഷ്ഠമുനിയേയുമേ
സൗദാസനേയുംപറ്റീട്ടു ചെയ്ത ചോദ്യത്തിനുത്തരം.
പറഞ്ഞുവല്ലോ ഞാൻ മുന്നം വസിഷ്ഠമുനിനന്ദനൻ
ശക്തിയാഭൂമിപതിയെശ്ശപിച്ച കഥയൊക്കയും.
ശാപത്തിൽപ്പെട്ടൊ ഭൂപൻ കോപപര്യകുലാക്ഷനായ്
പുരം വിട്ടു പുറപ്പെട്ടാൻ ഭാര്യയൊത്തു പരന്തപൻ.
നാനാമൃഗങ്ങളിളകി നാനാസത്യങ്ങളൊത്തഹോ!
നിർജ്ജനം ഘോരവിപിനം ഭാര്യയൊത്തു കരേറിനാൻ.
നാനാഗുല്മക്കൊടിയൊടും നാനാവൃക്ഷം നിരന്നുമേ
പേടിയാം കാട്ടിലായ് ശാപമൂഢൻ ചുറ്റിനടന്നഹോ!
ക്ഷുത്തു മൂത്തിട്ടവൻ ഭക്ഷ്യം പാർത്തുകൊണ്ടു നടക്കവേ
പരിക്ലേശം പൂണ്ടവാറു കണ്ടൂ വിജനകാനനേ
മൈഥുനത്തിന്നൊത്തുകൂടും ബ്രാഹ്മണിബ്രാമണദ്വയം.
കാര്യം നടക്കാതെ ഭയപ്പെട്ടോടുമവരെ സ്വയം
കണ്ടു പിൻപേ പാഞ്ഞു പിടികൂടി വിപ്രനെയാ നൃപൻ.
ഭർത്താവിനെപിടിച്ചെന്നു കണ്ടാ ബ്രാഹ്മണി ചൊല്ലിനാൾ.
ബ്രാഹ്മണി പറഞ്ഞു
രാജാവേ,കേട്ടുകൊണ്ടാലും നീയെൻ വാക്കിതു സുവ്രത!
ആദിത്യവംശജൻ നീയിഭൂവിലേറ്റം പുകഴ്ന്നവൻ
ധർമ്മം തെറ്റാതെ നിൽക്കുന്നോൻ ഗുരുശ്രുശ്രൂഷണപ്രിയൻ
ശാപത്താൽ ബുദ്ധി കെട്ടേവം പാപംചെയ്യാതിരിക്കണം.

[ 585 ]

ഋതുകാലം വന്നനേരം ഭർതൃവ്യസനമാർന്ന ഞാൻ
സന്തതിക്കായ് പ്രിയനൊടു ചേർന്നൂ തീർന്നീല കാമവും;
പ്രസാദിക്ക നൃപശ്രേഷ്ഠ, വിട്ടയയ്ക്കെന്റെ കാന്തനെ.
ഗന്ധർവൻ പറഞ്ഞു
  അവളേവം വിളിച്ചോതുന്നേരം ക്രൂരൻപടിക്കുടൻ
വ്യാഘ്ര, മൃഗത്തിനെപ്പോലെ ഭക്ഷിച്ചൂ പതിയെസ്വയം.
ക്രുദ്ധയാമവൾതൻ കണ്ണീർ പാർത്തട്ടിങ്കൻ പതിച്ചതിൽ
അഗ്നിയുണ്ടായ് വന്നിതേറ്റമന്നദ്ദിക്കിൽ ജ്വലിക്കവേ,
പിന്നെശ്ശോകം കലർന്നിട്ടു ഭർതൃവ്യസനമാർന്നവൾ
കല്മഷപാദനൃപനെശ്ശപിച്ചൂ ബ്രാഹ്മണാഗന:
“ക്ഷുദ്രൻ നൃശംസമട്ടായ് നീ കാര്യമൊക്കാത്തൊരെന്നുടേ
പ്രിയഭർത്താവിനേയി ഞാൻ കണ്ടുനില്കെ ഭൂജിക്കയാൽ
ദുർബ്ബംദ്ധേ, നീയുമീയെന്റെ ഘോരശാപം നിമിത്തമായ്
ഋതുവിൽ പത്നിയായ് ചേർന്നാലതുമൂലം മരിച്ചിടും.
നീ മക്കളേക്കൊന്നുവിട്ടോരാ വസിഷ്ഠമുനീന്ദ്രനായ്
സംഗംചെയ്തിട്ടുനിൻ ഭാര്യ ജനിപ്പിക്കും കുമാരനെ
അവൻതാൻ നിൻ വംശകരനായൂന്നീടും നൃപാധമ!”
ഇപ്രകാരം നൃപതിയെശ്ശപിച്ചാം ഗിരിസാംഗന
അവന്റെ മുൻപിൽവെച്ചിട്ടു തീയിൽ ച്ടി മരിച്ചുതേ.
വസിഷ്ഠനോ മഹാഭാഗനിതെല്ലാം കണ്ടറിഞ്ഞുതേ
ജ്ഞാനയോഗബലംകൊണ്ടും തപംകൊണ്ടും പരന്തപ!
ഏറെകാലം കഴിഞ്ഞിട്ടീശ്ശാപം തീർന്നൊരു ഭമിപൻ
ഋതുകാലത്തടുത്തപ്പോൾ മദയന്തി തടുത്തുതാൻ.
കാമമോഹിതനാഭൂപനോർത്തിതാശ്ശാപമപ്പൊഴേ
ദേവി ചൊല്ലിക്കേൾക്കയാലേ സംഭ്രാന്തൻ നൃപസത്തമൻ
ആശ്ശാപമുള്ളിലോർത്തേറ്റം പരിതാപാന്ധനായിനാൻ.
ഇക്കാരണംകൊണ്ടു നൃപൻ വസിഷ്ഠനെയയച്ചതാം
സ്വദാരങ്ങളുമായേവം ശാപദോഷം നിമിത്തമായ്.

183.ധൗമ്യപുരോഹിതവരണം തിരുത്തുക

ഗന്ധർവന്റെ ഉപദേശമനുസരിച്ച്, ഉൽകോചതീർത്ഥത്തിൽ താമസിച്ചിരുന്ന ധൗമ്യനെ പാണ്ഡവന്മാർ പുരോഹിതനായി സ്വീകരിക്കുന്നു.


അർജ്ജുനൻ പറഞ്ഞു
ഞങ്ങക്കു ചേർന്നോൻ വേദജ്ഞനായിഗ്ഗന്ധർവ്വൻസത്തമ!
ആരോ പുരോഹിതനതും ചൊല്ക സർവജ്ഞനായ നീ.

[ 586 ]

ഗന്ധർവൻ പറഞ്ഞു
ദേവലൻതന്റെയനുജനീ വനത്തിൽ തപിപ്പവൻ
ധൗമ്യനുൽക്കോചതീർത്ഥത്തിലവനെപ്പോയ് വരിക്കുവിൻ.
വൈശമ്പായനൻ പറഞ്ഞു
പിന്നെയർജ്ജുനനാഗ്നേയമാകുമസ്ത്രം യഥാവിഥി
ഗന്ധവന്നുപദേശിച്ചു നന്ദിപൂണ്ടോതിയങ്ങനെ:
“നിൻപാട്ടിൽ നിൽക്കട്ടെയശ്വമെല്ലാം ഗന്ധർവസത്തമ!
കാര്യം വരുമ്പോൾ വാങ്ങിക്കാം സ്വസ്തിയാ"മെന്നുമോതി-
അവർ തമ്മിൽ പൂജചെയ്തു ഗന്ധർവൻ പാണ്ഡുപുത്രരും [നാൻ.
ഭഗീരഥീതീർത്ഥഭാഗം വിട്ടിഷ്ടംപോലെ പോയിനാർ.
ഉൽക്കോചതീർത്ഥം പൂകീട്ടാദ്ധൗമ്യാശ്രമമണഞ്ഞുടൻ
വരിച്ചൂ പാണ്ഡവൻ പുരോഹിതനായിട്ടു ധൗമ്യനെ.
സ്വീകരിച്ചും വേദവിത്താം ധൗമ്യനായവരേയുമേ
വന്യമാം ഫലമൂലത്താൽ പൗരോഹിത്യത്തിനാലുമേ;
ശ്രീയുമാ രാജ്യവും കിട്ടീയെന്നു കണ്ടിതു പാണ്ഡവർ.
അമ്മയോടൊത്താറുപേരുമമ്മാന്യൻ ഗുരുവൊത്തവർ
വിപ്രൻ മുൻപായതിൽ പാഞ്ചാലിയെത്താനും സ്വയംവരേ.
ഗുരുവായീടുമാദ്ധൗമ്യപുരോഹിതനൊടൊത്തവർ
സനാഥരായാരെന്നോർത്തുതാനന്നാ ഭരതഷർഭർ.
അവനോ വേധർമ്മജ്ഞനവർക്കു ഗുരു ബുദ്ധിമാൻ
ധർമ്മജ്ഞനവലാൽ ശിഷ്യർ പാർത്ഥർ ധർമ്മജ്ഞരായിതേ.
സ്വധർമ്മത്താൽ പ്രാപ്തരാജ്യരിവരെന്നോർത്തു ധൗമ്യനും
വാനോർക്കൊക്കും ബുദ്ധിവീര്യബലോത്സാഹങ്ങൾ കാൺക-
അവൻ സ്വസ്ത്യയനംചെയ്തശേഷമാ മനുജാധിപർ [യാൽ.
പോവാനൊരുങ്ങീ പാഞ്ചാലീസ്വയംവരമതിന്നുടൻ