ക്രിസ്തീയഗീതങ്ങൾ (1854)

[ 5 ] ക്രിസ്തീയ ഗീതങ്ങൾ

ഞാൻ ഉള്ളനാൾ ഒക്കയും യഹൊവെക്ക
സ്തുതിപാടും. സങ്കീ. ൧൦൪, ൩൩

തലശ്ശെരിയിലെ ഛാപിതം

൧൮൫൪

1854

(വില ൮അണ) [ 7 ] അടക്കം

1. ഞായറാഴ്ചപാട്ടുകൾ ൧ — ൧൩
2. മശീഹാഗമനം ൧൪ — ൧൮
3. യെശുജനനാദി ൧൯ — ൩൩
4. യെശുകഷ്ടമരണങ്ങൾ ൩൪ — ൪൯
5. യെശുപുനരുത്ഥാനം ൫൦ — ൫൫
6. യെശുസ്വൎഗ്ഗാരൊഹണം ൫൬ — ൫൮
7. പെന്തെകൊസ്ത ൫൯ — ൬൧
8. സഭാഗീതങ്ങൾ ൬൨ — ൬൭
9. തിരുസ്നാനം ൬൮ — ൭൦
10. തിരുവത്താഴം ൭൧ — ൭൪
11. മാനസാന്തരം ൭൫ — ൭൯
12. രക്ഷാഗീതങ്ങൾ ൮൦ — ൯൭
13. സ്തുതികൾ ൯൮ — ൧൧൦
14. പ്രതിജ്ഞകൾ ൧൧൧ — ൧൧൯
15. പ്രാൎത്ഥനകൾ ൧൨൦ — ൧൩൦
16. യെശുവൊടെയൊഗം ൧൩൧ — ൧൪൦
17. ദിവ്യസമാധാനം ൧൪൧ — ൧൪൬
18. ആശ്വാസഗീതങ്ങൾ ൧൪൭ — ൧൫൫
19. യാത്രാ പ്രബൊധനങ്ങൾ ൧൫൬ — ൧൬൯
20. കാലഗീതങ്ങൾ ൧൭൦ — ൧൮൬
21. മരണശ്മശാനാദി ൧൮൭ — ൧൯൪
[ 8 ]
22. നിത്യജീവൻ ൧൯൫ — ൨൦൭
23. വെദാന്വയങ്ങൾ ൨൦൮ — ൨൨൭
24. ബാലഗീതങ്ങൾ ൨൨൮ — ൨൪൭
[ 9 ] ശൂദ്ധപത്രം
പാട്ടു ശ്ലൊകം വര അശൂദ്ധം ശുദ്ധം
൧൧ മനസ്സാ മനസാ
൨൧ ക്കാരിൽ കാറിൽ
൨൬ ദൎശിച്ച ദൎശിച്ചു
൩൩ തൊറും തൊരും
൭൧ വിലെക്ക വിലക്ക
൮൬ ഇപ്പൊൾ ഇന്നും
൯൨ ചൊല്ലുന്നു ചെല്ലുന്നു
൯൭ ക്രീസ്തു ക്രീസ്തൻ
൯൮ മനസ്സിൽ മനസ്സിൻ
൧൨൩ സംഹരിച്ചു സംഹരിച്ചും
യുംയൊജിപ്പിച്ചു സംയൊജിപ്പിച്ചും
൧൨൫ ക്കുന്നിച്ച കുന്നിച്ച
൧൨൬ വാക്കിൻവിഷം
നാം
ത്തിൻവിഷം എല്ലാം
൧൩൨ ഇഷ്ടമൊക്കെ ഇഷ്ടമൊ
൧൪൫ ഇവൎക്കും ഇവൎക്കു
സന്നിധാനം സന്നിധാനെ
൧൫൭ നിശ്ചലും നിച്ചലും
൧൬൨ മിന്നുന്ന മിന്നുന്നു
൧൭൩ വിശുദ്ധാവെ വിശുദ്ധാത്മാവെ
എൻ
൨൦൧ ആയ്പുക്കു ആയിപുക്കു
൨൦൭ അതിന്നു അതിന്നും
൨൧൨ ൧൨ ഉൎദ്ധൎത്താ ഉദ്ധൎത്താ
[ 10 ] [ 11 ] 1. ഞായറാഴ്ചപ്പാട്ടുകൾ

രാഗം ൭൦

൧. അത്യുന്നതന്നത്രെ സ്തുതി
അവൻ കൃപെക്കു സ്തൊത്രം
നാമല്ലൊ ഇഷ്ടസന്തതി
പ്രസാദം വന്ന ഗൊത്രം
കഴിഞ്ഞുതെ പഴയപൊർ
നാം ആപത്തിന്നു തെറ്റിയൊർ
നിറഞ്ഞു സമാധാനം

൨. പിതാവെ നിന്റെ ശക്തിയും
തെജസ്സും ഞങ്ങൾ ഇന്നു
പുകണ്ണു വാഴ്ത്തി കുമ്പിടും
നിന്തിരു മുമ്പിൽനിന്നു
മാറാതു നിന്റെ രാജത്വം
നടക്കുന്നുണ്ടു നിൻഹിതം
മതി ഈ നല്ല നാഥൻ

൩. ഹാ യെശുക്രീസ്തവാഴുക
സ്വൎഗ്ഗസ്ഥന്നെക ജാതൻ
നശിച്ചവൎക്കു നീതുണ
നിന്നാലിണങ്ങി താതൻ
ദരിദ്രക്കൂട്ടം കെൾ്ക്കുകെ
കനിഞ്ഞു കൊൾ്ക ഞങ്ങളെ
വിശുദ്ധമാം കുഞ്ഞാടെ

൪. സഭെക്കു വെണ്ടും കാൎയ്യസ്ഥൻ [ 12 ] സദാത്മാ നീയെ മാത്രം
അതിനിമെലിൽ മുഴുവൻ
ആയ്തീരുകനിൻപാത്രം
നീ യെശുവെ വിളങ്ങിച്ചും
പിശാചിനൊട് പൊരുതും
ഈ തെറിയൊരെ വാഴ്ക

രാഗം ൧൦.

൧. ഈ അന്ധകാരകാലത്തിൽ
നടുവിൽ പാൎക്കയെശുവെ
വെളിച്ച വാക്കുസഭയിൽ
ദിനമ്പ്രതി ഉദിക്കുകെ

൨. നീ എന്നിയെ ഈലൊകത്തുൾ
നിൻ കൂട്ടം മെയ്പാൻ ആരുണ്ടാം
വിശുദ്ധവചനപ്പൊരുൾ
നല്കെണമെ അവൎക്കെല്ലാം

൩. പിശാചിൻ ശാഠ്യകൈകളിൽ
ഉൾ്പെട്ടതെ വിടീക്കുകെ
അവന്നു ക്രിസ്തഭക്തനിൽ
ഒരവകാശം ഇല്ലല്ലെ

൪. ആ കെട്ടു നിന്റെ ചൊരയാൽ
അഴിഞ്ഞും അറ്റും പൊയല്ലൊ
നിൻ കഷ്ടതാ സാദൃശ്യത്താൽ
ഞങ്ങൾ്ക്കും താ ജയം പ്രഭൊ

രാഗം.൭൮

൧. എല്ലാ വിടത്തിലും [ 13 ] അനുഗ്രഹങ്ങൾപെയ്തും
നിസ്സാരർ നമ്മിലും
മഹത്വകൎമ്മം ചെയ്തും
വരുന്നദൈവത്തിൻ
ദയാം കൃതജ്ഞരായി
ഇപ്പൊഴുംവാഴ്ത്തുവിൻ
മനസ്സുകൈകൾവായി

൨. ഈജീവകാലം നാം
അസൂയപൊർവിഷാദം
വെടിഞ്ഞുനാൾഎല്ലാം
യഹൊവതൻ പ്രസാദം
എത്തിച്ചവിണ്മുതൽ
അറിഞ്ഞുവാഴുവാൻ
നീദെഹിയൊടുടൽ
ചാവൊളം പൊറ്റുതാൻ

൩. പിതാകുമാരനും
ആത്മാവുമായവന്നു
ഈസഭയിങ്കലും
സ്തുതിവളൎന്നുവന്നു
അനാദിയായവൻ
ഇപ്പൊഴും സൎവ്വദാ
മഹത്വം പൂണ്ടവൻ
എന്നൊക്കവാഴ്ത്തുകാ


രാഗം൧൪.

൧. എഴുന്നുണൎന്നു കെൾഎൻഹൃദയം
കഴുത്തിൽ നിന്നെറിക നിൻനുകം [ 14 ] അഹൊപ്രപഞ്ചഭാരം ഇന്ന്അയൊഗ്യം
യഹൊവാസ്വാസ്ഥ്യം നിന്നാലനുഭൊഗ്യം

൨. വിളിച്ചു സൃഷ്ടിക്കു നീലൊകത്തിൽ
വെളിച്ചം മുന്നുദിച്ചീയാഴ്ചയിൽ
ഇന്നെത്രെയെശുചാവിനെ അടക്കി
തന്നാത്മാവെ ഇന്നാൾസഭെക്കിറക്കി

൩. ഇരുളെവിട്ടിന്നൊളി തെടിയാൽ
ഉരുൾ്ചഎന്നിചെല്ലും നിന്റെകാൽ
ഒരാഴ്ചതാപുരാന്നും ഉൾ്പണിക്കും
പുറമെ വെലതാനനുഗ്രഹിക്കും

൪. കൎത്താവെ ഇന്നുകരുതാതവർ
വൃഥാവിയൎത്തുപൊം അഹരഹർ
തികഞ്ഞരക്ഷിതാവിൽ ആനന്ദിക്ക
അകംവളൎവ്വാൻ ദിവ്യചൊൽകുടിക്ക

൫. കാൎയ്യാദികൾ അവങ്കൽ എല്പിക്കാം
പാരാതെതാൻ നിവൃത്തിക്കുന്നെല്ലാം
ദൈവത്തെമാനിച്ചാൽ ഉണ്ടാകും മാനം
അവനെനിന്ദിപ്പൊൎക്കും അപമാനം


രാഗം ൫.

൧. നമ്മൊടു നിന്റെകൃപ
ഇരിക്ക യെശുവെ
എന്നാൽ കഠൊരനൃപ
ഉപായം വെറുതെ

൨.നമ്മൊടുനിന്റെവാക്യം
പാൎപ്പിക്ക ദയയാ
എന്നാൽ വെണ്ടുന്ന ഭാഗ്യം [ 15 ] പിൻതുടരും സദാ

൩. നമ്മൊടു നിൻ പ്രകാശം
മതിലായി നില്പിച്ചാൽ
നശിച്ചു ബുദ്ധിനാശം
നെരെ നടക്കും കാൽ

൪. നമ്മെലെനിൻ ശ്രീയഴി
ചൊരികെപാഴത്തുൾ
മുഴുക്കസൎവ്വവാഴി
നമ്മിൽ നിൻ വൻ പൊരുൾ

൫. നമ്മിൽ നിൻ ഇളകാത്ത
ധ്രുവത്തെനട്ടിരി
ചാവിൽനമ്മെ മാറാത്ത
നാട്ടാക്കിയാൽമതി.


രാഗം ൧൦൧

൧. നല്ല ഒൎമ്മയായുണൎന്നു
ബൊധം കൊള്ളു മനസ്സെ
വാക്കും ശ്രദ്ധയും കലൎന്നു
കെട്ടുകൊള്ളെന്നുള്ളമെ
മറ്റെതൊക്കയും മറന്നാൽ
എന്തുനഷ്ടം നെരിടും
നീഇതിന്നു ചെവിതന്നാൽ
നിത്യലാഭം പ്രാപിക്കും

൨. ആജ്ഞയല്ല ന്യായംഅല്ല
യെശുചൊന്നവചനം
ആശ്വസിപ്പിക്കുന്നനല്ല
വൎത്തമാനവിവരം [ 16 ] ഭാരംപെറിനടപ്പൊരും
ദീനപ്പെടുന്നൊരുമായി
ജീവനീർയഥെഷ്ടം കൊരും
സൌജന്യാൽ പറിക്കും കായി

൩. നല്ലവെള്ളമൊ സമുദ്രം
കായെമുട്ടം വില്ക്കുമൊ
സ്വൎഗ്ഗത്തൊകടത്തും ക്ഷുദ്രം
സാത്താൻ ആശതീൎക്കുമൊ
തീനല്ലാത്തതിന്നുവല്ലി
നീരല്ലാത്തതിന്നു പൊൻ
നീട്ടിയാൽഭൊഷത്വംഅല്ലി
ക്രീസ്തെവാങ്ങും അറിവൊൻ


രാഗം൫൪

൧. പ്രിയമുള്ളപുസ്തകം
നിന്നെ എങ്ങിനെ സ്തുതിക്കാം
മന്നാനിന്നെതിന്നണം
നിന്നെപാലുപൊൽകുടിക്കാം
പാപവ്യാധിമരണം
നീക്കാനാകും ഔഷധം

൨. നീ കൊടുക്കും പലിശ
സാത്താനമ്പുകൾ വിലക്കും
നിത്യപടകൂടുന്ന
ശത്രുസെനനീ അടക്കും
സൎവ്വലൊഹങ്ങളെക്കാൾ
മൂൎച്ചയുള്ളദെവവാൾ

൩. ഹാ കടൽ നിൻ ആഴത്തിൽ [ 17 ] വെച്ചൊളിച്ചതെത്ര മുത്തു
നിങ്കൽ നുണുതെടുകിൽ
മലഎത്രപൊൻ കൊടുത്തു
വയൽ നിന്റെനൽകതിർ
കൊയ്താൽ ഇല്ലതിൽ വതിർ

൪. ദെവകാറ്റിൽ ആടുന്ന
ദാരുക്കൾ നിറഞ്ഞ കാടു
ഉച്ചവെയിൽ ആറ്റുന്ന
നിഴലുള്ളപുഷ്പനാട്
ഇങ്ങുപണ്ടെ ഭാരത്തെ
നാം ഇറക്കിപാൎക്കുകെ

൫. നീ നക്ഷത്ര വാനവും
എത്രമീൻ പ്രകാശത്തിന്നു
വഴി കാണിക്കുന്നതും
ഒന്നുകപ്പലൊട്ടത്തിന്നു
ഒളം കാറ്റും വൎദ്ധിച്ചാൽ
മതി നീ ഉദിച്ചതാൽ

൬. ശ്രീ കുഞ്ഞാട്ടിൻ സ്തുതികൾ
പാടി വൎണ്ണിക്കും സംഗീതം
കെട്ടൊകൊടിനാവുകൾ
ഇല്ലതാനും വിപരീതം
ഞാനുറങ്ങിപ്പൊംവരെ
പാടുകെന്നിടയനെ


രാഗം ൧൧൨

യഹൊവെ- യഹൊവെ
യഹൊവെ- നിന്റെനാമം [ 18 ] സ്തുതിക്ക്‌യൊഗ്യമാം-ആമെൻ.ആമെൻ
നിൻവാക്കിനാൽ ഈഭൂമിയും
വിണ്ണും ചുടുവൊളവും
ഞങ്ങൾ നിന്നെപാൎത്തു
ഹാ ശുദ്ധ ശുദ്ധഎന്നാൎത്തു
ആരാധിക്കാം— ഹല്ലെലൂയാ
യഹൊവെ— യഹൊവെ
യഹൊവെ— നീയെജീവൻ
വിശ്വാസംനല്കണം—ആമെൻ ആമെൻ
ഹാ സൎവ്വശക്തനാം പിതാ
യെശു പ്രിയ രക്ഷിതാ
സത്യത്തിൽ ആത്മാവും
ആയൊനെ വാഴ്ക ഈ മനസ്സും നാവും
ഹല്ലെലൂയാ— ഹല്ലെലൂയാ
വിശുദ്ധൻ— വിശുദ്ധൻ
വിശുദ്ധൻ— സൈന്യനാഥൻ
ആകും യഹൊവതാൻ-ആമെൻ ആമെൻ
ഉലകുനിൻ തെജസ്സിനാൽ
പരിപൂൎണ്ണമാകയാൽ
ഈസഭയിൽ നിന്നും
നിണക്കുസ്തൊത്രം വളരുകിന്നും
ഹല്ലലൂയാ— ഹല്ലലൂയാ


രാഗം൪൭.

൧. യെശുനിന്നെതാ
എന്നെവാങ്ങിവാ
പാപസൂക്ഷ്മം— പാപസ്ഥൂലം [ 19 ] എങ്കലുള്ള ദൊഷമൂലം
നീപറിച്ചിട്ടാൽ
വന്ദിതനെന്നാൽ

൨. ശുദ്ധവെള്ളത്താൽ
കഴുകെന്റെ കാൽ
പിൻ തളിക്ക നിന്റെ രക്തം
പുതുതാക്കാൻ അതുശക്തം
മനൊബൊധത്തുൾ
സാമംചൊന്നരുൾ

൩. നീ സമീപത്തിൽ
നില നില്ക്കയിൽ
നിന്റെ കൺരാഗാദി നാശം
മണ്ണിൽ നിന്നിഴെക്കുംപാശം
ഇന്നതെങ്ങളെ
ഉയൎത്തെണമെ

൧൦
രാഗം.൫൫.

൧. യെശു നിന്റെവാക്യത്തെ
ആശുകെൾ്പാൻ ഞങ്ങൾവന്നു
ശുദ്ധസ്വൎഗ്ഗ ജ്ഞാനത്തെ
ബുദ്ധിക്കെശുവാൻ തുറന്നു
കള്ളം നീങ്ങ നെര കത്തു
ഉള്ളങ്ങൾ വഴി നടത്തു

൨. അന്ധമാം അശെഷമൈ
ബന്ധമുണ്ടുചിത്തത്തിന്നു
കെട്ടഴിക്കതെ തൃക്കൈ
വെട്ടമാക്കു കൂന്നി നിന്നു [ 20 ] തിന്മനീക്കിനന്മനട്ടു
വൻപരെചൊല്ലെയ്തുതട്ടു

൩. രാജാചാൎയ്യ നിൻകറാർ
തെജസ്സാകുവാൻ നിണക്ക്
കുഞ്ഞുകൾ ജനിക്കുമാർ
നെഞ്ഞുവായ്ചെവിതുറക്കു
വാക്യ പ്രാൎത്ഥനാ സംഗീതം
ഒക്കയാകനു ഗൃഹീതം

൧൧
രാഗം ൧൧൯

൧. രാജസന്നിധാനെ– നിന്നുനാം തൊഴാവു
പൂജായൊഗ്യനെ സ്രഷ്ടാവ്
ദൈവംമദ്ധ്യെഉണ്ടു—ഉള്ളെല്ലാംമിണ്ടാതെ
സെവെക്കൊത്തുചായ്ക്കകാതെ
തൻഹിതം—ആകെണം
എന്തെതിർ നിന്നാലും
എന്നുയാചിച്ചാലും

൨. ഇങ്ങുദൈവംഉണ്ടു—നാമൊപൂഴിചാരം
എങ്ങനെ ചെയ്യും തെവാരം
ശുദ്ധ ശുദ്ധ ശുദ്ധ— എന്നു പാടി വാഴ്ത്തി
സ്പൎദ്ധയിൽ താന്തന്നെതാഴ്ത്തി
കെറുബീം— സെറഫീം
തളരാതെ നിത്യം
ചെയ്യുന്നു നിൻ കൃത്യം

൩. നിന്നെമാത്രം ഒൎത്തു— സെവിക്കുന്നുദൂതർ
ഒന്നെനൊക്കും സിദ്ധഭൂതർ
വെല്ക കള്ളജ്ഞാനം— മാറ്റുകൎദ്ധധ്യാനം [ 21 ] നല്കനിന്നിൽ സാവധാനം.
മനസ്സാ— കൎമ്മണാ
വാക്കിനാലും പിന്നെ
വന്ദിക്കാവു നിന്നെ

൧. വാനുന്നെന്നെനൊക്കി — പാൎക്ക നിന്റെ നെത്രം
ഞാനും ആകനിന്റെ ക്ഷെത്രം
മായഎന്നി എങ്ങും— വാഴും സൎവ്വവ്യാപി
ആയനിന്നെകൊൾ്കിപാപി
നില്ക്കിലും— പൊകിലും
നിന്റെമുമ്പിൽ താഴ്ക
നീയും എന്നിൽവാഴ്ക

൧൨
രാഗം.൧൦

൧. ഹായെശു ആത്മവൈദ്യനെ
മനസ്സിൽ രൊഗം നീക്കുകെ
ദീനങ്ങൾ എണ്ണിക്കൂടുമൊ
സൎവ്വൌഷധം നിൻചൊൽഗുരൊ

൨. ഞാൻ കുഷ്ഠരൊഗി എൻവിളി
തൊടാതിരു തീണ്ടാതിരി
എന്നാലും കണ്ടവൎക്കെല്ലാം
തൊടെണം എന്നു പ്രാൎത്ഥീക്കാം

൩. മുടന്തനായ്ക്കിടക്കുന്നെൻ
നടപ്പാൻ ചൊന്നാൽ ഒടുവെൻ
ഞാൻ കരുടൻ പ്രകാശം നീ
നിന്നാലെ ഞാൻ സുലൊചനീ

൪. ഞാൻ ചെവീടൻ നീ ദെവച്ചൊൽ
അനുസരിച്ചു വന്നപൊൽ [ 22 ] എൻചെവിനല്ലവിത്തിനു
തുറന്നാൽ എത്രനല്ലതു

൫. ഞാൻ ഊമനും നീവാൎത്തയാം
ഗ്രഹിച്ച വചനം എല്ലാം
കരുത്തിനൊടറിയിപ്പാൻ
നീ കല്പിച്ചാൽ പ്രസംഗി ഞാൻ

൧൩
രാഗം ൧൫

൧. ഹെ നിത്യജീവൻ ഒഴുകുന്ന കൂപം
നിങ്കന്നു ഞങ്ങൾവന്നുകൊരുവാൻ
ഒഴിക്കകത്തു ജീവനീർ സ്വരൂപം
പടച്ചപാത്രം പൂൎണ്ണമാക്കുവാൻ

൨. നീ പണിയിച്ച ഹൃദയങ്ങൾ്ക്ക് എല്ലാം
നിന്നെ കുടിപ്പാൻ ദാഹമുണ്ടല്ലൊ
വാഗ്ദത്തം ഒൎത്തിവൎക്കു മദ്ധ്യെചെല്ലാം
നിൻ അത്ഭുതങ്ങൾ കാണിക്കാമല്ലൊ

൩. നീ കൺതുറന്നു മനസ്സിന്റെ കൎണ്ണം
തിരിച്ചു കെൾ്പിക്കുന്ന വൈദ്യനാം
നീകല്മനസ്സമാറ്റി നല്ലവണ്ണം
നിന്നെതാൻ സ്നെഹിപ്പിപ്പാൻ ശക്തനാം

൪. നിൻ വാക്കിലിഷ്ടം ലൊകത്തിൽ വെറുപ്പും
സഭയിൽ കനിവും ഉണ്ടാക്കുകെ
ഇക്കൂട്ടം ഭൂമിതൂണും ലൊകെ ഉപ്പും
അതിൻവിളക്കുമാക്കി സൃഷ്ടിക്കെ

2. മശീഹാഗമനം

൧൪ [ 23 ] രാഗം.൭൨.

൧. ചീയൊൻ പുത്രീ നിൻരാജാവ്
വന്നതാൽ സന്തൊഷിക്കെ
താണ്മയുള്ള രക്ഷിതാവ്
കഴുതപ്പുറത്തല്ലെ
സമാധാനം—എന്നദാനം
എത്തിപ്പാൻ അണഞ്ഞുതെ

൨. ഞാൻ ശാലെമിൽ അശ്വത്തെയും
എപ്രയീമിൽ രഥവും
സൎവ്വ ജാതിഛിദ്രത്തെയും
അമ്പുംവില്ലും ഛെദിക്കും
നീരില്ലാത്ത—കുഴികാത്ത
ബദ്ധരെ അയച്ചിടും

൩. എൻ കറാരിലുള്ള ചൊര
അടിമയെ മൊചിക്കും
ദാഹമുള്ളൊൻ അതിൽകൊര
ശുദ്ധി തൃപ്തിയുംവരും
അവൻമാത്രം—ബലിപാത്രം
എന്ന പൊലെ നിറയും

൪. ശെഷിക്കുന്നയുദ്ധവൎഷം
മിന്നിക്കും നിൻഅമ്പുവിൽ
അന്നുതാജയ പ്രഹൎഷം
സെവകൎക്കുപടയിൽ
നിൻവിനീതി—നിത്യ പ്രീതി
ശാന്തരാജൻ എൻ മതിൽ

൫. വാതിൽദ്വാരങ്ങൾ മഹത്വം
ഉള്ളരാജാപൂകുവാൻ [ 24 ] ആൎന്നുയൎവ്വിൻ അവൻതത്വം
നീതിയുദ്ധബലവാൻ
മൺപിറപ്പും—വിൺ കടപ്പും
കൊണ്ടെല്ലാവൎക്കും പുരാൻ

൧൫
രാഗം.൧൮.

൧. ഞാൻ അയക്കാംഎന്നുപ്രാൿ
വാനവൻ പറഞ്ഞവാൿ
വന്നുമാംസം ആകയാൽ
വന്യൻസൎവ്വലൊകത്താൽ

൨. ആബ്രഹാംപിതൃക്കളും
ആഗ്രഹിച്ചു പാൎത്തതും
ഛായയായ്ദൎശിച്ചപിൻ
കായമായതറിവിൻ

൩. മല്ലുകെട്ടും ഇസ്രയെൽ
നല്ലസ്വൎഗ്ഗക്കൊണിമെൽ
ദൂതരൊടുകണ്ട ആൾ
യൂദാകൊൽഗിദ്യൊനവാൾ

൪. മൊശത്തൂണും പാറയും
യൊശുകണ്ടവീരനും
ദാവിദിൻ മഹാസുതൻ
ചാവിലായസെവകൻ

൫. വാചീയൊന്നു രക്ഷതാ
ഹൊശിയന്നവാഴുകാ
ആശ്വസിപ്പതിന്നിപ്പൊൾ
വിശ്വസിക്കിൽ നല്ലകൊൾ

൬. ഇക്കാടൊക്കവാഴുവാൻ [ 25 ] നീകയ്യെറ്റനൽ പുമാൻ
ആണയിൻ പ്രകാരവും
വാണടക്കിയരുളും

൭. അല്പം ഇന്നുനിൻശ്രുതി
കല്പനെക്ക്മറതി
തിരുവാക്കിൻ മാത്സൎയ്യം
ഇരുളും അത്യുല്ക്കടം

൮. കെഞ്ചികെണു കൂപ്പിടും
നെഞ്ചുകൊയിലാക്കിയും
ഒരൊ ഗൂഢശത്രുവെ
പൊരിൽഎറ്റുവാഴുകെ

൯. അന്തംതെജസ്സൊടുതാൻ
സ്വന്തത്തെ അടക്കുവാൻ
വാനിൽ നിന്നിറങ്ങുകിൽ
ഞാനും എല്ക്കഘൊഷത്തിൽ

൧൬ (യശാ.൧൧)
രാഗം൬൮.

൧. നനവില്ലാതെ ക്ലിഷ്ടം
ഉണ്ടൊരുചെറുവെർ
മരാമരത്തിൻ ശിഷ്ടം
ഇശ്ശായതിന്റെപെർ
അതിന്നിതാ തളിർ
മുളെച്ചതെന്തുദിഷ്ടം
ലൊകത്തിനിതുയിർ

൨. മരങ്ങൾ തീരെതാഴും
വങ്കാടെനീയുംവീൖ ജീവങ്ങൾ ഒക്കവാഴും [ 26 ] ഈ പുത്തൻചുള്ളിക്കീൖ
ഇളക്കുന്നുതിരുൾ
കിഴിഞ്ഞുവെരും ആഴും
സദാവളൎന്നരുൾ

൩. നിന്നെഹെരൊദാനുള്ളി
തുടങ്ങിവെറുതെ
കൈസർമഴുവുംചുള്ളി
അറുപ്പതില്ലയെ
മുറിച്ചാൽ വിത്തുപൊൽ
വിതറുന്നൊരൊതുള്ളി
വാടാതെനീളും കൊൽ

൪. ഫലങ്ങൾ നല്ലൊരന്നം
ഇലകൾ ഔഷധം
നിഴലിങ്കീഴാഛ്ശന്നം
ആയ്നില്പുപാരിടം
നമുക്കും വെണ്ടുകിൽ
എല്ലാപ്പൊരുൾസമ്പന്നം
ഈജീവവൃക്ഷത്തിൽ

൧൭
രാഗം.൮൧.

൧. നിന്നെഞാൻ എതിരെറ്റു
കൈക്കൊൾ്വതെങ്ങനെ
മനുഷ്യരുള്ളചെറ്റു
പുരെക്കുവന്നൊനെ
നിണക്കുകുരുത്തൊല
പുഷ്പങ്ങൾ വസ്ത്രവും
ചിയൊൻവിതറും പൊല [ 27 ] ഞാൻ ചെയ്വാൻതുനിയും

൨. എൻഉള്ളിൻ അലങ്കാരം
ലൊകത്തിൻ ആഗ്രഹം
ആയൊനെ നിൻസല്ക്കാരം
താൻപഠിപ്പിക്കെണം
നിണക്കെന്നിൽ തഴെക്ക
സുഗന്ധമാം സ്തുതി
നിൻസെവെക്കായ്തുളെക്ക
അടിയന്റെചെവി

൩. എനിക്കു നീ ആശ്വാസം
വളൎത്തതെന്തെല്ലാം
എന്നിൽമറഞ്ഞുല്ലാസം
ശത്രുക്കളായിനാം
കാണാഞ്ഞു സമാധാനം
നശിച്ചിതാശയും
നീയൊതികഞ്ഞദാനം
ആയ്വന്നീപാപിക്കും

൪. ഞാൻചാവിലകപ്പെട്ടു
നിൻ ജീവൻ തന്നു നീ
പിശാചിൻഘൊരകെട്ടു
കിഴിഞ്ഞഴിച്ചുനീ
നിന്നാലെതീൎന്നു ദാസ്യം
ഉദിച്ചു സ്വാതന്ത്ര്യം
കഴിഞ്ഞിതെന്റെ ഹാസ്യം
ആയുള്ളദാരിദ്ര്യം

൫. എന്നൊളം സൎവ്വസഥ
എന്തൊഇറങ്ങുവാൻ [ 28 ] എന്റെഎണ്ണരു താത
അരിഷ്ടം മൂലംതാൻ
നിൻചൊല്ലി മുടിയാതെ
കൃപയും കാരണം
മെലിൽ വെർപിരിയാതെ
ഇണങ്ങിതിൻ ഫലം

൬. ഞരങ്ങുന്നു നിൻകാന്ത
നീവെഗംവരുമൊ
ശത്രുക്കളുടെ ഭ്രാന്ത
വിരൊധം തീൎക്കുമൊ
ഹാവെരികെൻ ആദിത്യ
സഭെക്കുണ്ടാം അഴൽ
ഒഴിച്ചയക്കനിത്യ
സന്തൊഷത്തിൻപകൽ.

൧൮
L. M. രാഗം.൧൦

൧. വാസൎവ്വ ലൊകരക്ഷിതാ
കന്യാസുതനായൊനെവാ
തികെക്കസൎപ്പത്തൊടെ പൊർ
എല്ലാരും നിന്നെവാഴ്ത്തുവൊർ

൨. ജഡത്താൽ പുരുഷെഛ്ശയാൽ
അല്ലവിശുദ്ധാത്മാവിനാൽ
പിതാവിൻവചനം ജഡം
ആയുത്ഭവിച്ചത്യത്ഭുതം

൩. പിതാവിൽനിന്ന് അവൻവഴി
പിതാവിലെക്കിനിഗതി
പാതാളത്തൊളംതാണവൻ [ 29 ] സൎവ്വത്തിന്മീതെഉന്നതൻ

൪. യുഗാദികൾ്ക്കധിപതെ
നികൃഷ്ടജാതിക്കതിഥെ
ഈ ബന്ധുക്കൂട്ടംമെയ്ക്കുമെൽ
തുണെക്കുക ഇമ്മാനുവെൽ

൫. നിൻതൊട്ടിയിൽപുതുപകൽ
ഉദിച്ചുവ്യാപിച്ചീജഗൽ
ആ പ്രഭയിൽനടക്കൊൾ്വാൻ
വിശ്വാസത്താൽ ഉടക്കുംഞാൻ

൬. നിണക്ക്പ്രീയരക്ഷക
നിണക്കുംനിത്യജനക
വിശുദ്ധാത്മാവിനുംസദാ
പുകൾവരൂ ഹല്ലെലുയാ

3. യെശുജനനാദി

൧൯
രാഗം.൧൦.

൧. അഹൊ എല്ലാ ജനങ്ങൾ്ക്കും
ഉണ്ടാക്കും സുഖഭാഗ്യവും
ഉണത്തീച്ചാനന്ദിച്ചുടൻ
സ്വൎഗ്ഗീയസുവിശെഷകൻ

൨. മശീഹദാവിദൂരിലെ
ജനിച്ചതാൽ സന്തൊഷിക്കെ
ഭൂചക്രത്തെല്ലാ ജാതിക്കാർ
ഈശിശുവിനെ നൊക്കുവാർ

൩. ക്ഷണത്തിൽതെടിനൊക്കുക [ 30 ] ഭൂലൊകത്തിലിറങ്ങിയ
ആദെവലൊകത്തുത്ഭവൻ
ദുൎവ്വസ്ത്രത്തെഉടുത്തവൻ

൪. അയ്യൊനൽവസ്ത്രരാജസം
ലൌകിക കണ്ണിന്നാവശ്യം
അതുകൂടാതെ മന്നിൽആർ
ഈരക്ഷിതാവെകൈക്കൊൾ്വാർ

൨൦
S. M. രാഗം.൪.

൧. ഈ നാളിൽ വാൎത്തയെ
ഗ്രഹിച്ചുവാഴ്ത്തുവിൻ
ഇമ്മാനുവെൽ ജനിച്ചതെ
വിരിച്ചുപാടുവിൻ

൨. അപൂൎവ്വജന്മത്താൽ
ആകാശ ഭൂമികൾ
സന്തൊഷിക്കെ വിശെഷത്താൽ
സ്തുതിക്കഎൻ കരൾ

൩. പിതാവിൻ ക്രൊധത്തിൽ
ഉൾ്പെട്ടവങ്കുലം
ഈചെൎന്നുവന്നകുട്ടിയിൽ
സമസ്തം രക്ഷിതം

൪. ചാകാത്തൊരുജനി
നമുക്കുകിട്ടുവാൻ
അത്യന്തം നൊന്തുടൽമൃതി
പ്പെടാൻജനിച്ചുതാൻ

൫. വന്നീസഭയിലും
ജനിച്ചുപാൎക്കനീ [ 31 ] പുടമിടുകെല്ലാരെയും
സത്യാത്മൻനിന്റെ തീ

൨൪
രാഗം.൪൦.

൧. എനിക്കീരാത്രീയിൽമാദെവ
വാത്സല്യം വന്നുദിച്ചുതെ
ഈക്കാരിൽ സൎവ്വദൂതസെവ
അനുഭവിച്ചൊൻ പുക്കുതെ
ഒർലക്ഷം സൂൎയ്യന്മാരെക്കാൾ
വിളങ്ങിമിന്നുന്നുണ്ടീനാൾ

൨. എൻഉള്ളത്തിന്നും ഒരുപാശം
ഈനൽവെളിച്ചം ആകണം
ചെറുഗുഹയിലെ പ്രകാശം
ഉലകിൽ എങ്ങും വ്യാപിതം
പാതാളശക്തിപാപരാ
ഇനിനിലെപ്പാൻ വഹിയാ

൩. തികഞ്ഞമൊക്ഷത്തിൻ പ്രകാശം
തൊന്നാവൂ ഈവെളിച്ചത്തിൽ
ചദ്രാദിത്യർ നക്ഷത്രാകാശം
എല്ലാം ക്ഷയിക്കുംവെഗത്തിൽ
അന്നെരംതൊട്ടഹരഹർ
വിളങ്ങിനില്ക്കും ഈചുടർ

൪. അതിന്നിടെക്ക് വെണ്ടുംദീപം
ആയ്സദ്വീശ്വാസത്തെ അരുൾ
തീമൂട്ടിനില്ക്കുകെ സമീപം
അകറ്റുകുള്ളത്തിന്നിരുൾ
നിൻതെജസ്സന്നുപറ്റുവാൻ [ 32 ] പ്രകാശമാകുകിന്നുഞാൻ

൨൨
രാഗം.൧൦.

൧. കെട്ടാലും ഇടിശബ്ദംപൊൽ
ഇരിട്ടിൽകൂടിദൈവച്ചൊൽ
മനുഷ്യവംശമെ ഇതാ
വന്നെത്തിലൊക രക്ഷിതാ

൨. പ്രപഞ്ചചിന്തദൂരവെ
അകറ്റികൺതുറക്കുകെ
ഉദിച്ചു പുതുവാനമീൻ
എല്ലാരും നൊക്കുവാൻവരീൻ

൩. ഇതാലെ പാപനാശവും
പിതാവിൻ കൃപയുംവരും
എടൊമനുഷ്യ രക്ഷയിൻ
സസൂൎത്തിതാണുവന്ദിപ്പിൻ

൪. പിന്നെവിധി നടത്തുവാൻ
മിന്നിവരും ആ നീതിമാൻ
ആനാൾ ഉടപ്പിറന്നവർ
ജീവന്നകം കടപ്പവർ

൨൩
രാഗം.൭൭.

൧. ക്രീസ്തന്റെതൊഴരെ
സ്തുതിപ്പിൻഒക്കവെ
വെണ്ടതിന്നുഗാനം
സന്തുഷ്ട കൂട്ടരായി
കൊടുപ്പിൻ ബഹുമാനം
മനസ്സ്കൈകൾവായി [ 33 ] യെശുവന്നിതാ
ചൊൽ ഹല്ലെലുയാ

൨. എല്ലാൎക്കും ത്രാണനം
തികെച്ചീ ജനനം
അരചൻ കിഴിഞ്ഞു
അനുഗ്രഹപിതാ
അരിഷ്ടരിൽ കനിഞ്ഞു
മകനെ തന്നിതാ
വന്നു നീതിമാൻ
ആയദൈവംതാൻ

൩. എൻഹൃദയത്തിലും
ഇവൻ പ്രവെശിക്കും
തൻകൃപാ പ്രവൃത്തി
നടത്തും മെല്ലവെ
എല്ലാറ്റിന്നും നിവൃത്തി
വരുത്തും എന്നുമെ
വാഇമ്മാനുവെൽ
വാഴുകെന്റെ മെൽ

൪. വെളിച്ചമാം സഖെ
നീഎന്നെവിടല്ലെ
താ നിൻ ആശീൎവ്വാദം
കനിവും സത്യവും
പിൻഅകലും വിഷാദം
സന്തൊഷം അണയും
എൻഇമ്മാനുവെൽ
നല്കനിന്റെചെൽ

൫. ഹെഭൂമികടലും
[ 34 ] നക്ഷത്രസൈന്യവും
കെൾ്വീൻഎന്റെ നെൎച്ച
എന്തൊന്നു നെരിട്ടാൽ
എൻയെശുവൊടെചെച്ച
ക്ഷയിക്കയില്ലെന്നാൽ
ശക്തനത്രെഞാൻ
എൻസഹായിതാൻ

൨൪
രാഗം ൫൪.

൧. ബെത്ലഹെമിൽ തൊന്നിയ
യെശുശിശുഎന്നെകെൾ്ക്ക
പരിശുദ്ധപുരുഷ
ഈഅശുദ്ധനെ നീവെൾ്ക്ക
രക്തം തന്നുകെട്ടുവാൻ
നീപിറന്നതെൻപുരാൻ

൨. ബാലന്മാൎക്കും അബ്ബാനീ
പെണ്ണുങ്ങൾ്ക്കും നീചങ്ങാതി
പുരുഷന്നു ജ്ഞാന സ്ത്രീ
സൃഷ്ടിക്കെ മനുഷ്യ ജാതി
ജീവജ്യൊതിപൂഴിയിൽ
നരപുത്രൻ സ്വൎഗ്ഗത്തിൽ

൩. എന്റെഹൃദയത്തിലും
ഇപ്പൊൾനീ ജനിച്ചു പാൎക്ക
നിന്റെ ജ്ഞാന സ്നെഹവും
മുറ്റുംഎൻ അകത്തുവാൎക്ക
നിന്റെ മുഖസാദൃശ്യം
കൂടെഎങ്കൽ കാണെണം. [ 35 ] ൨൫
രാഗം ൩൨.

൧. യെശുജനിച്ചതു കാരണം അഛ്ശനുസ്തൊത്രം
അവനുപാടുവിലെക്കു സമ്പാദിതഗൊത്രം
ഇന്നുതന്നെ— നമ്മുടെ രക്ഷകനെ
ഭൂതലത്തിങ്കൽ അയച്ചു

൨. മൃത്യുനിഴൽ ഭുവിഎങ്ങും അമൎന്നുഭരിച്ചു
ആടുകണക്കെമനുഷ്യരും തെറ്റിതിരിച്ചു
വന്നിതതാ— യെശുഭയങ്കരരം
നീങ്ങിവെളിച്ച മുദിച്ചു

൩. കീഴിലും മെലിലുംപാടുവിൻ നമ്മുടെദെവം
യെശുവിലുള്ളമഹത്വവും ജീവനുംഏവം
ക്രൂശുവരെ— താണുടൻ പാപികളെ
സ്വൎഗ്ഗത്തിൽ എറ്റിതുടങ്ങി

൪. സിദ്ധരൊടവിടെ കൂടിഉയൎന്നുടൻ വാണും
വാഴ്ത്തിയും നിത്യം ആമാനുഷപുത്രനെകാണും
അവനുടൽ— ആയവർ ഇന്നുമുതൽ
പാടുക ദൈവമഹത്വം

൨൬
രാഗം൮൦

൧. വന്നൊസൽ പരദെശി
ദരിദ്രർ പാടുവിൻ
പ്രപഞ്ചം എന്നവെശി
പിശാചും ദുഃഖിപ്പിൻ
സന്തൊഷം സ്വൎഗ്ഗത്തിൽ
ശമിച്ചുദെവക്രുദ്ധം
തീൎത്താലും പാപയുദ്ധം [ 36 ] പ്രഭൊ ഭൂലൊകത്തിൽ

൨. വെളിച്ചമിന്നുദിച്ചു
കഴിഞ്ഞു നീണ്ടരാ
സ്വജാതിയെദൎശിച്ച
വാഗ്ദത്തരക്ഷിതം
വൻവെടി നീങ്ങലായി
വിശ്വാസം മണ്ണിൽനിന്നു
പിതാവിൻ സ്വൎഗ്ഗത്തിന്നു
കടപ്പാൻ വഴിയായി

൩. ഞാൻ പാഞ്ഞിടയരൊടും
ആതൊട്ടി നൊക്കുന്നെൻ
സൽകന്യകാതലൊടും
ഉടൽതടവുന്നെൻ
എൻമാംസം എല്ലും നീ
നിൻരാജ്യനാൾവരട്ടെ
നിൻഇഷ്ടം നടക്കട്ടെ
ജ്വലിക്ക നിന്റെ തീ

൨൭
രാഗം.൭൭.

൧. സന്തൊഷിപ്പിൻ എല്ലാ
മനുഷ്യരും പിതാ
നിങ്ങൾ ബുദ്ധിമുട്ടി
വലഞ്ഞ കാലത്തിൽ
സമ്മാനിച്ചൊരു കുട്ടി
വിനീത കന്യയിൽ
അല്ഫയൊമഗാ
മാംസമായിതാ [ 37 ] ൨. വിശുദ്ധനിൻഗൃഹം
പശുക്കൾ ആലയം
നീകതിൎത്തഞായർ
കളങ്കമില്ലഹൊ
ഈ ഞങ്ങൾ മൃഗ പ്രായർ
എന്നിട്ടുനിൽ പ്രഭൊ
നിന്നെപാൎത്തെല്ലാം
ദെവഭാവമാം

൩. ഇക്കൂട്ടർപൊറ്റിആർ
വിടാതെ നീയെപാർ
ഇത്രനല്ലമിത്രം
മറ്റെങ്ങു പ്രാപിക്കും
നീദുൎഗ്ഗുണം പവിത്രം
ആക്കെണം ഒക്കയും
സ്വൎഗ്ഗം എത്തുവാൻ
മാൎഗ്ഗമാകതാൻ

൨൮
രാഗം.൧൨൦

൧. ഹല്ലെലുയാഈദിവസം
നമുക്കു രക്ഷവന്നു
സല്കന്യയിൽ മഹാത്ഭുതം
സൎവ്വാധിപൻപിറന്നു
ഒർഗുണവാൻ കാണായ്കയാൽ
ഈപുത്രൻ ജനിച്ചില്ലാഞ്ഞാൽ
നശിച്ചീ ലൊകവംശം
ഹാ പ്രിയമുള്ളയെശുവെ
ഉടപ്പിറന്നജ്യെഷ്ഠനെ [ 38 ] സൎവ്വസ്തുതിനിൻഅംശം

൨൯
രാഗം.൨൬

൧. ഹായെശുക്രീസ്തകന്യയാൽ
മൎത്യനായ്പിറന്നതാൽ
സ്തുതിച്ചല്ലൊസുരഗണം
ഈഞങ്ങളുംസ്തുതിക്കെണം-ഹല്ലെലുയാ

൨. അനാമിതാതന്റെശിശു
തൊട്ടിയിൽ കാണായിതു
ഈഹീനമാംസരക്തത്തുൾ
പൊതിഞ്ഞതാചൊല്ലാപ്പൊരുൾ-ഹല്ലെലുയാ

൩. സ്വൎഭൂമിക്കുൾ കൊള്ളാത്തവൻ
കണിമാൎവ്വിൽ പാൎത്തവൻ
തനിച്ചുവിശ്വം താങ്ങുന്നൊൻ
ചെറുക്കനായ്ചുരുങ്ങിയൊൻ- ഹല്ലെലുയാ.

൪. സദാ പ്രകാശം ഈവഴി
നുണുദിച്ചിതെ ഭുവി
ജ്വലിച്ചുയന്നിരിട്ടിലും
വെളിച്ചമക്കളെപെറും— ഹല്ലെലുയാ

൫. അതിഥിയായീലൊകത്തിൽ
വാനവൻ കിഴിഞ്ഞതിൽ
വിചാരം എന്തവന്നുനാം
വിരുന്നു കൂടിചെയ്കയാം– ഹല്ലെലുയാ

൬. നമുക്കുദൂതസാദൃശ്യം
സ്വൎഗ്ഗത്തിൽ മഹാധനം
ഇത്യാദി എല്ലാം കിട്ടുവാൻ
ദരിദ്രനായിറങ്ങിതാൻ— ഹല്ലെലുയാ [ 39 ] ൭. ഈവാത്സല്യാത്ഭുതംഎല്ലാം
ഈനമുക്കു വെണ്ടീതാം
അതാൽ അവന്റെ ഭക്തന്മാർ
മിനക്കെടാതെവന്ദിപ്പാർ- ഹല്ലെലുയാ

൩൦
രാഗം.൮൧.

൧. രാജാധി രാജാവിന്നു
തിരുമുൽ കാഴ്ചയായി
കിഴക്കിരിട്ടിൽ നിന്നു
ദെവൊപദിഷ്ടരായി
യഹൂദദെശെ വന്നു
ത്രീശാസ്ത്രിവരന്മാർ
പൊന്മിർ സാമ്പ്രാണിതന്നു
ശിശുവെവന്ദിച്ചാർ

൨. തൃമുമ്പിലിഷ്ടത്രീയും
ഇപ്പൊഴും വെച്ചെക്കാം
എന്നാലെ ഞാനുംനീയും
പ്രസാദം വരുത്താം
ബെത്ത്ലെമിലുള്ള സത്രം
പൊയെത്തിച്ചെരുവാൻ
ഉദിച്ചുസന്നക്ഷത്രം
കണ്ടൊളാം ആൎക്കുവാൻ

൩. ആമീരിൻ കൈപ്പാൽഎതു
വെക്കട്ടെ സ്വാദു തെൻ
വെണ്ടാസമ്മാനഹെതു
ഞാൻ കാട്ടിതരുവെൻ
ചെയ്തെണ്ണിച്ചൊന്നപാപം [ 40 ] നീഒൎത്താൽ കണ്ണുനീർ
കൈപ്പാകും അനുതാപം
തന്നെക്കും അതുമീർ

൪. പൊന്നെന്നവഴിവാട്ടിൽ
എന്തൎത്ഥമുണ്ടെന്നാൽ
പാഴായനെഞ്ഞുകാട്ടിൽ
അകപ്പെടാത്തതാൽ
നീശുദ്ധമുള്ള സ്വൎണ്ണം
മെലെറിവാങ്ങിവാ
നവാത്മാവശ്യകൎണ്ണം
സ്വൎഗ്ഗീയ ഭാവംതാ

൫. ഒടുക്കത്തിൽസാമ്പ്രാണി
ഞാൻ എങ്ങിനെ തരാം
കെട്ടാലുംസൎവ്വപ്രാണി
സ്രഷ്ടാവിൻസ്തുതിക്കാം
നിത്യംവാനൊർസ്വരൂപം
ചെയ്യും പ്രകാരത്തിൽ
അവെ ക്ഷസ്തുതിധൂപം
കത്തിക്ക നിൻതൊഴിൽ

൩൧
രാഗം. ൨൦.(൧൦൧)

൧. പിള്ളകൾ്ക്ക് നല്ലസ്നെഹി
ആയുദിച്ച യെശുവെ
നീപടച്ചഎന്റെദെഹി
കൂടനിന്നെവന്ദിക്കെ

൨. കവിതീൎത്തസാമവാക്കു
ഇല്ലാഞ്ഞാലും കാൎയ്യമൊ [ 41 ] ഉള്ളംഅത്രെശുദ്ധമാക്കു
വാക്കുംനല്ലതാംഗുരൊ

൩. നിന്നെപൊലെഞാനുംകെറ
എൻപിതാവിൻ ആലയെ
ദെവാരാധനത്തിൽ ഏറ
ആനന്ദം ജനിക്കവെ

൪. കെട്ടുചൊദിപ്പാനും നാണം
വെണ്ടാ എന്റെ ഭാവത്തിൽ
വശമാക്കനിൻ പ്രമാണം
മുഖ്യമാകഎൻതൊഴിൽ

൫. താനുംഅമ്മയഛ്ശസ്ഥാനം
കല്പിച്ചാചരിച്ചപൊൽ
ഞാൻഅവൎക്കും ആകമാനം
വാൎദ്ധക്യത്തിൽഊന്നുംകൊൽ

൬. മുപ്പത്താണ്ടുതക്ഷ കൎമ്മം
ചെയ്തുവന്നതൊൎക്കുമ്പൊൾ
ഇങ്ങുംവെണ്ടാരാജധൎമ്മം
മതി ജീവനത്തിൻകൊൾ

൭. നാളെക്കരുതെവിചാരം
എന്നതുംനിൻ കല്പിതം
ഇന്നുതന്ന ഗുണഭാരം
ഒൎത്തു നിത്യംവാഴ്ത്തണം

൮. പാത്രം അല്ലീദുഷ്ടബുദ്ധി
ഇത്രനന്മെക്കും പ്രഭൊ
ഈവല്ലാത്തനെഞ്ഞിൽ ശുദ്ധി
ഒരുനാളുംഎത്തുമൊ

൯. എപ്പെൎപ്പെട്ട ദൊഷമുക്തി [ 42 ] അടിയന്നു കിട്ടുവാൻ
നല്ലതക്കംശുഭയുക്തി
ഇങ്ങയക്കഎമ്പുരാൻ

൧൦. ഞാൻ അലറും സിംഹനാദം
സൂക്ഷിപ്പാൻ പൊരാത്തവൻ
പൊരുമെനിൻ ആശീൎവ്വാദം
നീഎല്ലാം അറിഞ്ഞവൻ

൧൧. ബാലൎക്കെകും അഭിഷെകം
എന്റെമെൽപകൎന്നരുൾ
കള്ളംഎറുംസത്യം ഏകം
നില്ക്കഞാൻ പ്രകാശത്തുൾ

൧൨. ഞാൻപിഴച്ചാൽ നിന്റെരക്തം
എനിക്കായ്വിളിക്കെണം
ആടു ഞാൻ എന്നിട്ടു ശക്തം
ആയകൈ എൻആശ്രയം

൧൩. വൎദ്ധിക്കും എൻ ദൊഷത്താലെ
എന്നെദ്വെഷിച്ചുതൃക്കൺ
വെൎത്തിരിയും മുമ്പിനാലെ
ഇന്നെന്നെ മറെക്കമൺ

൧൪. എപ്രകാരത്തിൽആയാലും
ഞാൻനിന്നൊടിരിക്കെണം
യെശുഎന്നെ കാണിച്ചാലും
സ്വൎഗ്ഗത്തിൽ നിൻവൈഭവം

൩൨
രാഗം ൨൦.

൧. അവനുള്ളതെത്ര പ്രെമം
ഒട്ടുംഇല്ല പ്രാഭവം [ 43 ] എന്നുവായിച്ചാലെ ക്ഷെമം
എന്റെഉള്ളിൽ പൂരിതം

൨. ശിശുക്കൂട്ടംതാൻ വിളിച്ചു
കൈയിൽ ചെൎത്തുതഴുകി
ചൊല്ലുകൊണ്ടനുഗ്രഹിച്ചു
ലാളിച്ചെന്നും കരുതി

൩. ദീനക്കാൎക്കുതാൻ സഹായി
നൊവുകണ്ടാലലിയും
ഭിക്ഷക്കാരിൽ എത്രസ്ഥായി
ഭീരുവെകടാക്ഷിക്കും

൪. ആൎക്കുതൊന്നീത് അനുതാപം
അവനൊടിണങ്ങുമെ
താൻവെറുത്തതെല്ലാപാപം
വെറുക്കാതുപാപിയെ

൫. കാക്കൽവീണു കണ്ണീർവാൎത്തു
സ്വസ്ഥയായതൊരൊ സ്ത്രീ
താഴ്മയുള്ളൊരൊടെ പാൎത്തു
ഗൎവ്വീയൊടകന്നു നീ

൬. ഇപ്രകാരം ഒതുന്തൊറും
തൃപ്തികാണാതൊതുന്നെൻ
നിൻ കഥകൾ പാലും ചൊറും
എതുചൊല്ലും ഒലുംതെൻ

൭. നീ എനിക്കും ആവിശ്വസ്തൻ
ആയുള്ളാട്ടിൻ ഇടയൻ
നിന്നെആശ്രയിച്ചുസ്വസ്ഥൻ
ആയ്ചമഞ്ഞത് ഈശഠൻ

൮. നിന്റെമുമ്പിൽമുട്ടുകുത്തി [ 44 ] കണ്ണീരൊടിരക്കയിൽ
നീസിംഹാസനത്തിരുത്തി
വാഴിച്ചു നിൻ പുത്രരിൽ

൯. എന്നും നിന്നെമറക്കാത
സ്നെഹശക്തിനല്കുകെ
നിന്റെചാവിൽ പ്രിയനാഥ
ഞാൻ മരിക്കാകെണമെ

൩൩
രാഗം ൧൩൦.

൧. നീ അത്ഭുതങ്ങൾ പലതും
തൊന്നിച്ചുപലദുഃഖവും
അകറ്റി കനിവാലെ
അസംഖ്യ ദീനരിൽ തൃക്കൈ
നീ നീട്ടിസ്വസ്ഥമായമൈ
കൊടുത്തൊരം ജ്ഞയാലെ
നീ ഭൂതഗ്രസ്തനു ക്ഷണാൽ
സ്വൈരംവരുത്തും-നിന്റെകാൽ
വെള്ളത്തിമ്മെൽ നടന്നുടൻ
തിരഅടങ്ങും മുഴുവൻ
കാറ്റൊളവും
മീൻകൂട്ടവും വശംവരും
നീചൊല്കിൽ ഏതുംഅമരും

൨. നീകാഴ്ചതന്ന അന്ധരും
കെൾ്പീച്ചൊരൊചെവിടരും
പാടുന്നുസ്തൊത്രഗാനം
ശവങ്ങൾ കെൾ്ക്കും നിമ്മൊഴി
ചാവിന്റെവാഴ്ച ഇല്ലിനി [ 45 ] ഉയിൎപ്പു നിന്റെദാനം
വൈദാഹം വൎദ്ധിച്ചളവിൽ
സഹസ്രങ്ങൾ്ക്കുമരുവിൽ
നീ അപ്പം നല്കിദയയാ
അന്നൎക്കും തൃപ്തികുറയാ
ദരിദ്രരും
അനാഥരും നികൃഷ്ടരും
നിൻസൎവ്വ പ്രീതിഅറിയും

൩. ഈ ഭൂമിയിൽഅതിഥിയായി
വന്നാറെ നീ വിനീതനായി
നിൻ മഹിമയെ താഴ്ത്തി
യൎദ്ദങ്കരെഇറങ്ങുന്നാൾ
നിന്നെപിതാ മറ്റാരെക്കാൾ
സ്വപുത്രൻ എന്നുവാഴ്ത്തി
ആസ്നാനത്തൊടെ നിന്റെമെൽ
ആത്മാ കിഴിഞ്ഞിമ്മാനുവെൽ
നീദൈവത്തിൻ മശീഹതാൻ
എന്നുള്ളസാക്ഷ്യം ഒപ്പിച്ചാൻ
സൎവ്വജ്ഞനെ
വിശുദ്ധനെ ദയാലുവെ
ജഡത്തിൽവന്നദൈവമെ

൪. സ്വൎഗ്ഗത്തുനിന്നുനീപുനർ
വരുന്നതെനിൻപകയർ
ദൎശിക്കും വെടിയൊടെ
പ്രപഞ്ചം അന്നഴിഞ്ഞുപൊം
നിൻസമ്മുഖത്തുഞാൻതുയൊം
സന്തൊഷിക്കും അമ്പൊടെ [ 46 ] വിളങ്ങും നിന്റെ ശക്തികൾ
സഭെക്കുതൊറും അശ്രുക്കൾ
കൃപാസനം ഇവൎക്കുനീ
മറ്റെവൎക്കൊ ജ്വലിക്കും തീ
എൻരാജാവെ
കൃപാനിധെ വിശ്വസ്തരെ
എന്നും കടാക്ഷിക്കെണമെ

4. യെശുകഷ്ടമരണങ്ങൾ

൩൪.(യശ.൫൩)
രാഗം.൫(൮൧)

൧. പണ്ടുലകത്തിറങ്ങി
അതാ യഹൊവവായി
ദൈവിക രൂപഭംഗി
ഇട്ടെച്ചു മാംസമായി

൨. അനിഷ്ടംതൻ ആകാരം
തൻവാക്യം ആശ്ചൎയ്യം
മനുഷ്യരാൽ ധിക്കാരം
ചിരിപ്പും തൻഫലം

൩. അവൻവഹിച്ചഖെദം
സ്വരൂപിച്ചതുനാം
അവന്റെ പ്രാണഛ്ശെദം
നമുക്കു സൌഖ്യമാം

൪. നാം തെറ്റിപ്പൊകും ആടു
പൊലുള്ളസ്വെഛ്ശക്കാർ
മിണ്ടാത്തബലിയാടു [ 47 ] ഇവനല്ലാതെആർ

൫. തൻആത്മം കുറ്റക്കാഴ്ച
ആക്കീട്ടുയിൎത്തെഴും
യഹൊവരാജ്യവാഴ്ച
ഈകൈയിൽ സാധിക്കും

൬. സ്വരക്തത്തിൻ പകൎച്ച
ക്ഷമാനിമിത്തവും
യഥെഷ്ടംതൻ കവൎച്ച
സമസ്തമായ്വരും.

൩൫
രാഗം.൧൧൪.

൧. ലൊകത്തിൻപാപങ്ങൾഎല്ലാം
വഹിച്ചൊരുകുഞ്ഞാടു
നടക്കുന്നുണ്ട് അവന്നുനാം
വരുത്തി എത്രപാടു
ചുമന്നുദുഃഖിച്ചുഴറി
നടന്നുതന്നെത്താൻബലി
കഴിപ്പാൻ പാത്രമാകും
വിരൊധം നിന്ദസാഹസം
വെറുപ്പുതുപ്പുതാഡനം
സഹിച്ചടങ്ങിചാകും

൨. ഇതാർഎന്നാൽയഹൊവതാൻ
ഈസൎവ്വഭ്രഷ്ടജാതി
തൻപാപം തീൎത്തരുളുവാൻ
വരിച്ചനൽ ചങ്ങാതി
എന്നിഷ്ടപുത്രകെട്ടുവൊ
നീഭൂമിയിൽഇറങ്ങിപൊ [ 48 ] മനുഷ്യനായ്മരിക്ക
എന്നൊടവൎക്കു മത്സരം
എൻകൊപശിക്ഷ കഠിനം
നീസെവിച്ചുദ്ധരിക്ക

൩. അതെ എനിക്കെല്ലൊപിതാ
കല്പിച്ചതത്രെസാരം
ക്ഷണത്തിൽ എന്റെമെലിതാ
ചുമത്തെണം ഈഭാരം
ഹാസ്നെഹത്തിൻ അതിശയം
പിതാവുപുത്രമരണം
സൌജന്യമായ്വരുത്തി
അഛ്ശന്റെചൊല്ലാൽ കഴുമെൽ
കരെറുവാൻ ഇമ്മാനുവെൽ
തന്നെത്താൻ കീഴ്പെടുത്തി

൪. കുഞ്ഞാടെ കെൾ്ക്കതൃക്കഴൽ
വണങ്ങിച്ചെയ്തനെൎച്ച
അറുക്കവെറെബന്ധത്തെ
നിൻഭാവം എന്നിൽആക്കുകെ
നിണക്കായ്ഞാനുംചാക
തൃരക്തം എന്റെഭൂഷണം
അതിപ്പൊൾ എന്റെആശ്രയം
തൃമുമ്പിൽ വസ്ത്രമാക

൩൬ (മത ൧൬)
രാഗം ൫ (൮൧)

൧. മാരാജ്യത്തിൻ വ്യവസ്ഥ [ 49 ] കെൾ്പിച്ചു തീൎന്നുടൻ
തൻഅന്ത്യയാത്രാവസ്ഥ
ഉരെച്ചുരക്ഷകൻ

൨. യരൂശലെമിൽചാല
ചിരിപ്പുതാഡനം
ചാവൊളം കഷ്ടമാല
എല്ലാം സഹിക്കണം

൩. എന്നാൽപുനരുത്ഥാനം
ഭവിക്കും മൂന്നാംനാൾ
ഇവ്വണ്ണം അവസാനം
വൎണ്ണിച്ചുമുന്നെക്കാൾ

൪. ഇതൊന്നും നീ ചെയ്യൊല്ല
പിതാകടാക്ഷത്താൽ
എന്നാദ്യശിഷ്യൻ ചൊല്ല
തുടങ്ങിപ്പൊകയാൽ

൫. സാത്താനെ നീഇടൎച്ച
എനിക്ക് പിന്നിൽപൊ
എന്നുത്തരം അമൎച്ച
ആയെകിനീവിഭൊ


൬. മനുഷ്യ യുക്തിമാത്രം
കരുതുംലൊകധീ
ദൈവീക കൎമ്മപാത്രം
ആക്കീടുംഎന്നെനീ

൭. കെട്ടല്ലപിന്തുടൎന്നും
കഷ്ടിച്ചും ചാംവരെ
നീശാസിച്ചാൽ അമൎന്നും
പഠിക്കാകെണമെ. [ 50 ] ൩൭
രാഗം൧൦൦

൧. ഇത്രസ്നെഹിച്ചനിണക്കു
നിത്യംആക വന്ദനം
വൈരിയൊടുനീ കണക്കു
തീൎത്തുചെയ്തുപകരം
നീമരിച്ച കഴുവിൽ
മുട്ടുകുത്തിപ്പാൎക്കയിൽ
വെങ്ങാഭൂമിയൊടാകാശം
ഒന്നെഉള്ളുസ്നെഹപാശം

൨. രക്ഷിതാനിണക്കീപീഡ
വന്നപ്പൊൾഞാൻഎവിടെ
ലൊകവിദ്യപാപ ക്രീഡ
വന്വിത്യാദിയിൽ അത്രെ
നിന്നെകുത്തുംപാപമുൾ
ഒന്നും ഇല്ലീനെഞ്ഞിൻഉൾ
ഇങ്ങിനെവിടാതെപാപം
ചെയ്തത്ഇന്നുഎന്റെതാപം

൩. ദൊഷം കണ്ടുനൊമ്പുധൎമ്മം
ജപവും തുടങ്ങുംനാൾ
നീ വിളിച്ചുവെണ്ടാകൎമ്മം
ഞാൻഈയെശുനിന്റെആൾ
സാക്ഷാൽ ഞാൻ പ്രമാണനൂൽ
പെസ‌്ഹെക്കായ കടിഞ്ഞൂൽ
ഉൾതികഞ്ഞദെവസ്നെഹം
ശാവഗ്രസ്തമൊഎൻ ദെഹം

൪. എന്നുകെട്ടുമാറിദണ്ഡം [ 51 ] അല്ലെനിക്കധീനൻ ഞാൻ
ഇനിമെൽഞാൻനിന്റെ ഖണ്ഡം
തലയായ തമ്പുരാൻ
എന്നെനൊവു ചാവിലും
നിണക്കൊപ്പമാക്കിലും
പുറമൂടിനിന്റെനീതി
അകപ്പൂൎത്തിനിന്റെ പ്രീതി

൩൮
രാഗം ൯൬

൧. യെശുപാടുമരണം
യെശുമുറിയഞ്ചും
നഷ്ടൎക്കുള്ളൊരൌഷധം
ദുഷ്ടതെക്കുനഞ്ചും
ചാവിന്നാകും ചാവിതെ
നാശത്തിന്റെ നാശം
മത്സരാന്ധകാരത്തെ
ഭത്സിക്കും പ്രകാശം

൨. തൊട്ടത്തിൽ നിൻ യാചനം
കാട്ടി യാചിപ്പിക്ക
നിൻവിയൎപ്പുരൊദനം
എന്നെയത്നിപ്പിക്ക
ദൂതന്റെ ആശ്വാസനം
യാതന അടുക്കും
നെരത്തിങ്കൽ നെഞ്ചകം
സ്വൈരത്തെ കൊടുക്കും

൩. പാഴൻ നിന്നെചുംബിക്കും
തൊഴഎന്നുരച്ചു [ 52 ] തിന്മയെകൊണ്ടാറെയും
നന്മനീ പിണെച്ചു
ഗൎവ്വം ദ്രൊഹം ഉമിനീർ
സൎവ്വം നീ സഹിക്കും
കെഫാവിന്റെ കണ്ണുനീർ
എപ്പൊൾ ഇങ്ങൊലിക്കും

൪. ആടിതല്ലിമുൾ്മുടി
ചൂടിനാർ നിൻചെന്നി
താനും ക്രൂശെടുത്തുനീ
ഞാൻ നിൎബ്ബന്ധംഎന്നി
നിന്റെ ക്രൂശെപെറുവാൻ
എന്റെ ശക്തിയാക
പിൻ നിണക്കായെമ്പുരാൻ
ചെന്നിദ്ദെഹംചാക

൩൯
രാഗം൧൨.

൧. ശുദ്ധാത്മയെശു എന്തഹൊ നിൻദൊഷം
മെധാവികൾ്ക്കും നിങ്കൽ എത്രരൊഷം
പ്രധാനികണ്ടു നിന്റെ അപരാധം
എന്തൊരഗാധം

൨. അശുദ്ധർചുറ്റി തല്ലുന്നുനിൻഗണ്ഡം
വിശുദ്ധവൂൎക്കും ഇഷ്ടമാം നിൻദണ്ഡം
ശിശുക്കൾ ആൎപ്പിവന്നുവെണ്ടുശൂലം
എന്നെന്തുമൂലം

൩. പെരുത്തനിന്ദാ കഷ്ട ശൂലാരൊഹം
വരുത്തിഎന്റെ കാമക്രൊധമൊഹം
ഒരുത്തൻ നല്ലൻ എറ്റപ്രായശ്ചിത്തം [ 53 ] എന്റെ നിമിത്തം

൪. കടങ്ങൾ വീടിഉടയൊന്റെപാടു
ഇടയൻചാവാൽ ജീവിക്കെണ്ടതാടു
വിടപ്പെട്ടിഷ്ടൻ വൈരിയാകും മിത്രം
എന്തൊരുചിത്രം

൫. ഇന്നുംനിൻസ്നെഹം ഇല്ലതിന്നൊരന്തം
എന്നും ഞാൻഒൎത്തുനീ നടന്നചന്തം
ഒന്നും മറ്റെണ്ണാത് ആകനിന്നെചാരി
നിൻ ശൂലധാരി

൪൦
രാഗം ൪൯

൧. ജീവനാഥൻക്രൂശിൽ തന്റെ
വൈരികൾ്ക്ക് വെണ്ടിയും
പ്രാൎത്ഥീച്ചിട്ടിഹാധിപന്റെ
ചാവും ചാവിൻ നാശവും
ആയിമരിച്ചു–ഹല്ലലൂയാവന്ദനം

൨. ചെയ്തതിന്നതെന്നറിഞ്ഞു
കൂടാനിന്നെകൊല്ലുന്നൊർ
പാപം ഒക്കയും വെടിഞ്ഞു
കൂടാനിന്നെവിടുന്നൊർ
നിന്നെകൊന്നെൻ-എന്നെ ജീവിപ്പിക്കെണം

൩. നിന്നെ ഞാൻ മറന്നുവിട്ടാൽ
എന്നെനീ മറക്കല്ലെ
ഞാൻ നിണക്കലമ്പലിട്ടാൽ
ഭാഗ്യംനീ തരെണമെ
നീമെടിച്ച–ലൊകംനിന്റെതാകെണം

൪൧ [ 54 ] രാഗം൮൧.

൧. ഹാരക്തം നിന്ദകുത്തും
ആയമുൾകിരീടത്തെ
അണിഞ്ഞും കൺകെടുത്തും
കുനിഞ്ഞതലയെ
പണ്ടെത്ര അലങ്കാരം
തെജസ്സും നിൻഅണി
ഇന്നത്രപാപഭാരം
കൊണ്ടുള്ളവൻപിണി

൨. ഈവായിൽനിന്നുറ്റിച്ച
വാക്കെഴുംകെട്ടുനാം
ഇപ്പാരിൽ അഭ്യസിച്ച
ചാവിൽ പ്രയൊഗിക്കാം
ചെയ്യുന്നതെ അറിഞ്ഞു
കൂടായ്കകൊണ്ടുനീ
ഇവൎകളിൽ കനിഞ്ഞു
ക്ഷമിക്കുകെഇതി

൩. മനുഷ്യജാതിഭ്രാതാ
അമ്മെക്കിതാമകൻ
ശിഷ്യന്നതാനിൻമാതാ
ഇതിപറഞ്ഞുടൻ
എദെനിൽനീഎന്നൊടു
ഇന്നെത്തുംനിശ്ചയം
എന്നൊരു കള്ളനൊടു
സന്തൊഷ കല്പിതം

൪. ഫാലമ്മസബക്താനി
എലീഎലീഎന്നാൻ [ 55 ] ഇരിട്ടിൽസൎവ്വജ്ഞാനി
താനൊഅകപ്പെട്ടാൻ
അഹൊഎനിക്കദാഹം
എന്നെന്തിന്നീവിളി
സമാപ്തം മാബലി

൭. പിതാവെ എൻആത്മാവെ
നിൻകൈയിൽ എല്പിച്ചെൻ
എന്നിപ്രകാരംചാവെ
ജയിച്ചു കാണുന്നെൻ
ആമുൾതറെച്ചനെറ്റി
കിരീടം അണിയും
ചിലൎക്കറിഞ്ഞവെറ്റി
എല്ലാരും പുകഴും

൪൨
രാഗം ൧൦൯

൧. നിവൃത്തിയായി-അതെനിവൃത്തിയായി
എൻ യെശുസത്യവാൻ
മരത്തിലും ആഭൊഷ്കില്ലാത്തവായി
ഉറെച്ചുരെച്ചുതാൻ
മുറവിളിപിണിക്കലക്കം
കണ്ണീരിന്നും ഭവിച്ചടക്കം–നിവൃത്തിയായി

൨. ഹല്ലെലൂയാ–സ്വൎഗ്ഗസ്ഥാനം പിതാ
എല്പിച്ചതെറ്റു നീ
കരയല്ലെ മകൻ ജയിച്ചതാ
ജ്വലിച്ചു ദിവ്യതീ
പുകഞ്ഞുപൊയിപാവം കെടും
അവൻ ജയത്താൽ ഞാനുംനെടും–നിവൃത്തിയായി [ 56 ] ൩. നിവൃത്തിയായി– വിശ്വാസിനീതിമാൻ
ആയിതീൎന്നുതൽക്ഷണം
തികഞ്ഞ നെർശുചിയും എത്തുവാൻ
ഉണ്ടൊരൊതാമസം
ആ രക്തം പുഴുവാംഎനിക്കും
കില്ലില്ലനിത്യവും വിളിക്കും– നിവൃത്തിയായി

൪. നിവൃത്തിയായി – ആദ്യന്തമായവൻ
വിളിച്ചതൊൎത്തുവൊ
ഈസൎവ്വവും സിംഹാസനസ്ഥിതൻ
താൻപുതുതാക്കുമൊ
കീഴിൽ കഴിഞ്ഞതു കടന്നു
എല്ലാറ്റിന്നും പുതുക്കം വന്നു– നിവൃത്തിയായി

൫. നിവൃത്തിയായി– വെഗംവരെണമെ
എന്നത്മാവിൻവിളി
കെൾ്ക്കുന്ന ഞാൻ വരികയെശുവെ
എന്നശിക്കുന്നിനി
ഒരുങ്ങിസുരസെനനീയും
ഒരുങ്ങുന്നു കല്യാണ സ്ത്രീയും– നിവൃത്തിയായി

൪൩
രാഗം.൪൦.

൧. നിവൃത്തിയായി അവൻ കഴിഞ്ഞു
എൻയെശു കണ്ണടെച്ചുതെ
എൻതലവൻ തലകുനിഞ്ഞു
ജീവാദിത്യൻ മറഞ്ഞുതെ
ഉയിർചാവിന്നധീനമായി
ഹാ നല്ലചൊൽ നിവൃത്തിയായി

൨. നിവൃത്തി എന്ന് അവൻ ഉരെച്ചു [ 57 ] അടങ്ങിജീവവചനം
ഒർകുന്തം കൊണ്ടവർതുളെച്ചു
കൃപനിറഞ്ഞഹൃദയം
ഊക്കെറിയൊൻ അശക്തനായി
ഹാസത്യച്ചൊൽ നിവൃത്തിയായി

൩. നിവൃത്തിയായി എൻപാപഭാരം
ഘനം കുറഞ്ഞുതല്ക്ഷണം
പിഴകൾ്ക്കാകെ പരിഹാരം
കുഞ്ഞാടിൻ രക്തം നിശ്ചയം
പാതാളബലം ചൂൎണ്ണമായി
ഹാസ്വാദുച്ചൊൽ നിവൃത്തിയായി

൪. നിവൃത്തിയായി ഹാദൂതസെന
ആശ്ലെഷിപ്പാൻ കൊതിക്കിലും
അവരെഅല്ല നീദിനെന
ഈപാപിക്കൂട്ടം തഴുകും
എൻനെഞ്ഞും നിൻ കിടക്കയായി
ഹാ ആറ്റച്ചൊൽനിവൃത്തിയായി

൫. നിവൃത്തിയായി ഉറങ്ങും കാലെ
ഞാൻ ചായ്ക് അക്കുഴിക്കല്ലിന്മെൽ
നിൻദൂതർ ഇങ്ങും ഉണ്ടതാലെ
നിദ്രെക്കുതക്കത് ഈബെഥെൽ
തുറന്നുകാണ്കസ്വൎഗ്ഗവായി
ഹാ ജീവച്ചൊൽ നിവൃത്തിയായി

൪൪
രാഗം ൧൦൪.

൧. പാപിയെനിൻദുഃഖംപൊക്കി
വാഴ്ത്തുകെശുദുഃഖം നൊക്കി [ 58 ] യെശുരക്തം കണ്ടൊലൊലെ
കണ്ണീർവാൎക്കുകതുപൊലെ
നിണക്കായവൻ കരഞ്ഞു
നീ സന്തൊഷിപ്പാൻ വലഞ്ഞു
നിത്യസൌഖ്യം എവിടുന്നു
ക്രൂശിൽനിന്നത്രെ വരുന്നു

൨. ഹാ നിൻവീഴ്ചെക്കെത്രതാഴ്ച
യെശുവെ കൂടാതെ പാപം
നിൻതൊഴിൽ നിൻ കൂലിശാപം
ചാകെന്നുണ്ടുമാവ്യവസ്ഥ
തീൎന്നുതെ നിന്റെ അവസ്ഥ
എവിടെ അന‌്വെഷിച്ചാലും
രക്ഷയില്ലെന്നറിഞ്ഞാലും

൩. ബലിദാനം നെൎച്ചധൎമ്മം
ആചരിക്കവ്യൎത്ഥം കൎമ്മം
സൎവ്വത്തിൻ ന്യായാധിപന്നു
എന്തു കാഴ്ചവെക്കും അന്നു
വിധിനാളിൽ യെശുരക്തം
മാത്രം മറവിന്നു ശക്തം
നിന്റെ ചാവിന്നവസാനം
വെച്ചതാകവന്റെ മാനം

൪. നീ പിശാചിൻ അധികാരം
ആത്മ ജീവന്റെസംഹാരം
പാപക്കെട്ട് ഇവഅറിഞ്ഞു
ഉടനെമനം തിരിഞ്ഞു
യെശുഎന്നെ ഉദ്ധരിക്ക [ 59 ] എന്നുതാഴ്മയായി വിളിക്ക
യെശുരക്തവുംതൻമെയ്യും
മാത്രമെ നിൻ രക്ഷചെയ്യും

൫. നീക്കവെണ്ട നീയെപാപം
യെശുനല്കും അനുതാപം
താൻ തരുന്നതും വിശ്വാസം
താൻ നടത്തും യുദ്ധാഭ്യാസം
താൻ തരും നടപ്പിൽശുദ്ധി
കൃപയാൽ തെളിഞ്ഞബുദ്ധി
കണ്ടതിന്നി തിരയായ്ക
പൂൎത്തിയെയും തികെക്കായ്ക

൬. പുത്രനെന്നും നല്കമാനം
വൎണ്ണിക്ക് ആമികെച്ചദാനം
യെശുപൂരിപ്പിച്ചകൎമ്മം
എറ്റുകൊൾ്വതെ നിൻധൎമ്മം
അവൻസാധിപ്പിച്ച നീതി
നീക്കുംസൎവ്വ ശത്രുഭീതി
ആകയാൽ അവന്നുസ്ത്രൊത്രം
പാടുവിൻ വിശ്വസ്തഗൊത്രം

൪൫
രാഗം ൨൦

൧. യെശുതൻ ശിരസ്സെചാച്ചു
പ്രാണൻ അഛ്ശന്നായ്വിട്ടാൻ
അണുസൎവ്വപാപം മാച്ചു
തലയെ ഉയൎത്തും ഞാൻ

൨. എന്നിമിത്തം തലതാഴ്ത്തി
ദെവകൊപശാന്തിക്കായി [ 60 ] പട്ടതൊൎത്തുനിത്യം വാഴ്ത്തീ
തളരാതാകെന്റെവായി

൩. തലയെനിന്നൊടുചത്തു
നിന്നെവിശ്വസിച്ചവൻ
വിശ്വസിച്ചു നിന്നകത്തു
പൊക്കൊൻഎന്നും ജീവിതൻ

൪. ആദാംചത്തുവെൎത്തുനൊക്കി
ജ്ഞാനവൃക്ഷത്തിൻ ഫലം
ഈമരത്താൽ ചാവെപൊക്കി
കിട്ടുംദെവപുത്രത്വം

൫. രക്ഷിതാവെ നിന്നെവില്ക്കും
ജാതിക്കല്ലൽ കൈവിടാ
നിന്റെ ക്രൂശെവാൎത്തു നില്ക്കും
ഉള്ളത്തിന്നു നിന്നെതാ

൪൬
രാഗം ൪൫

൧. അവന്റെ ദുഃഖകഷ്ടപ്പാടു
നൊക്കീട്ടെൻ ആത്മാസ്തൊത്രം ചൊല്ലുകെ
ദൈവത്തിൻ പുത്രനാം കുഞ്ഞാടു
നിണക്കുവെണ്ടിചാവും എറ്റുതെ
ശത്രുക്കളെ കനിഞ്ഞുമൊചിപ്പാൻ
മറ്റാർഇവ്വണ്ണം ജീവനെവിട്ടാൻ

൨. ഹാഎന്തിരിട്ടു നീ സഹിച്ചു
അന്നൊ ചുമന്നത് എന്തുനിൻ ചുമൽ
നിന്തിരു രക്തം നീ ഒഴിച്ചു
എനിക്കു വെണ്ടി കാളിനിൻ ഉടൽ
ഇന്നെവരെയും സൎവ്വദുഷ്ടരും [ 61 ] അതാൽ നിൻ ഉറ്റസ്നെഹമറിയും

൩. പിതാവിൻ അൻപിനെനിൻചാവു
എനിക്കും കാട്ടുന്നു നിസ്സംശയം
എൻ ആത്മാവെസന്തൊഷിക്കാവു
കൃപാനിയമം ഇന്നുമുദ്രീതം
സ്വവാത്സല്യം എല്ലാൎക്കും തെളിവാൻ
നിന്നിൽ നിസ്നെഹനായി കാട്ടിനാൻ

൪. ഞാൻ നിന്റെ നീഎൻഅവകാശം
പിതാവിൻ ഹൃദയത്തിൽ നൊക്കുന്നെൻ
ഞാൻ ക്ലെശിച്ചാലും ദെഹനാശം
വന്നാലും തിരുമുമ്പിൽ ജീവിപ്പെൻ
ചന്ദ്രാദിത്യാദികൾ ക്ഷയിപ്പതാം
ക്ഷയം വരാ കൃപാ ശ്രീതൎക്കെല്ലാം

൫. മരിപ്പാൻ ഇല്ലഭീതിലെശം
ശ്മശാനം നീ ശുദ്ധീകരിച്ചുതെ
മണ്ണായ ഞാൻ കുഴിപ്രവെശം
ചെയ്വാൻ ഇതാ ഒരുങ്ങിയെശുവെ
നിണക്കുയിൎപ്പു തന്നസത്യവാൻ
എൻ കുഴിയിന്നു കല്ലുരുട്ടുംതാൻ

൬. ഇതാഞാൻ കൊണ്ടവെച്ച കാഴ്ച
സ്തുതിബലികൈക്കൊൾ്കഎൻപ്രഭൊ
പരത്തിൽ നിത്യരാജ്യവാഴ്ച
വന്നാറെസ്തൊത്രം അങ്ങൊടുങ്ങുമൊ
ആനാളിൽ ആൎപ്പും വാഴ്വും കീൎത്തിയും
വാനങ്ങളിൽ വരക്കെനിറയും

൪൭
രാഗം ൧൦. [ 62 ] ൧. അൎപ്പിച്ച ക്രീസ്തൻ ജീവനും
വധിച്ചിട്ടുള്ളദെഹവും
എൻ ആത്മദെഹത്തെ
സല്പുണ്യമാക്കിതീൎക്കുകെ

൨. അവൻ വിലാവിന്നെറ്റവും
ഒലിച്ചരക്തവെള്ളവും
മനംതണുക്കുന്നതളി
ബലം പുതുപ്പിക്കും കുളി

൩. തിരുമുഖത്തിൽ സ്വെദംതാൻ
കണ്ണീരും ഖെദവുംഭവാൻ
വിസ്താരനാൾ എൻശരണം
സ്വൈരൊത്ഭവത്തിൻ കാരണം

൪. അമ്പുള്ളയെശു ക്രീസ്തനെ
നിന്നിൽ മറഞ്ഞൊതുങ്ങവെ
ശത്രുവിൻ അസ്ത്രശസ്ത്രവും
കൊള്ളാതെ വ്യൎത്ഥമായ്വരും

൫. എൻപ്രാണൻ പൊകുമളവിൽ
വിളിച്ചിരുത്തുകരികിൽ
അങ്ങെല്ലാവാഴ്ത്തികളുമായി
നിന്നെകൊണ്ടാടുകെ ഈവായി

൪൮
രാഗം ൩൪.

൧. ഊൎദ്ധ്വൊദയം– അയ്യൊ അങ്ങസ്തമിച്ചു
വഴിപട്ടാങ്ങുയിരായൊൻ മരിച്ചു
ദൈവംഉണ്ടൊ– ഹാഎന്തൊരുവിഛെദം
ചൊല്ലാമൊഎന്റെഖെദം

൨. വിറെക്കഭൂ– മലകളെപിളൎച്ചിൻ [ 63 ] മറക് ഒളി തറകളും തകൎവ്വീൻ
ദെവാലയം– നീ ഇനിശൂന്യസ്ഥാനം
ഖെദിപ്പിൻ ഊഴിവാനം

൩. നല്ലിടയൻ – തൻ കൂട്ടത്തിന്നായ്ചത്തു
സമ്പത്തെ നീക്കിഘൊരമാം വിപത്തു
ഈ മരണം– എൻശാപത്തെ ഒടുക്കും
എൻജീവനെ പുതുക്കും

൪. ശവക്കുഴി– പിടിക്കുന്നില്ല നിന്നെ
എൻപാപത്തെ പിടിക്കും–ഞാനൊപിന്നെ
നിന്നൊടുടൻ–ഉയിൎത്തു നിന്നെതെറും
ഒന്നിച്ചുമീതെകെറും

൫. തല്ക്കാലത്തൊ– കനിഞ്ഞിതിൽ വസിക്ക
എൻഹൃദയം നിൻ കുഴിയായിരിക്ക
ഇതിന്നകം– ഞാൻയെശുനിന്നെആഴ്ത്തും
നിൻചാവെ നിത്യംവാഴ്ത്തും

൪൯
രാഗം ൨൭

൧. ഹാ ദുഃഖനാൾ– ഹാകൂൎത്തവാൾ
ശ്മശാനത്തിൽ വിശ്രാമം
കൊള്ളുന്നെകനല്ല ആൾ
അഛ്ശനെകകാമം

൨. സുഖപ്രദം–ശവാൎപ്പണം
മരിച്ചു പാപശാന്തി
തീൎത്ത നിന്നാൽ പൂരിതം
ഞങ്ങടെ വിശ്രാന്തി

൩. എൻരക്ഷെക്കായി– പറഞ്ഞവായി
നീചൊന്നതിപ്പൊൾ പൊരും [ 64 ] വൎദ്ധിക്കാവു ജീവനായി
ഒൎത്തു കൈക്കൊൾ്വൊരും

൪. അൻപിൻ അഴൽ– ജ്വലിച്ചുടൽ
ഒടുക്കം കണ്ടുശീതം
എന്മനസ്സെ നിന്തണൽ
ആക്കുകെ സമ്പ്രീതം

൫. ഹാ ജീവക്കൊൻ–എൻപകലൊൻ
പിന്നെന്നും വാഴാചാവു
നിന്നിൽഞാൻശയിക്കുന്നൊൻ
ചെൎന്നുദിപ്പാറാവു

5. യെശുപുനരുത്ഥാനം

൫൦ (രാഗം ൯൪)

൧. ഇന്നുത്ഥിച്ചുമെശിഹാ –ഹല്ലലൂയാ
ഛിന്നഭിന്നം പാപരാ – ഹ.
കാവിൽമൂടി മുദ്രയും – ഹ.
ചാവഴിഞ്ഞുടൻ വിടും – ഹ.

൨. പ്രാണനുള്ളൊൻ ചത്തൊരിൽ – ഹ.
കാണുന്നില്ലുണ്ടെതുകിൽ – ഹ.
തെടുന്നൊരെ ദൂതന്മാർ – ഹ.
പെടിപ്പിച്ചുറപ്പിച്ചാർ – ഹ.

൩. എമ്മ യൂസിൽ രണ്ടുപെർ– ഹ.
ചെമ്മയാക്കി നിന്റെനെർ– ഹ.
നൂതനാത്മാവിന്റെമെൽ– ഹ.
ഊതാചാൎയ്യശിഷ്യർമെൽ– ഹ.

൪. ഹൊമം തീൎന്നെന്നറിവാൻ – ഹ. [ 65 ] തൊമാതൊട്ടുനൊക്കിയാൻ– ഹ.
ഞാൻ കാണാതറിയുന്നെൻ– ഹ.
താൻ വിളിച്ചാൽ തൊടുവെൻ– ഹ.

൫൧
രാഗം ൯൯.

൧. ചാവിനെ ജയിച്ചവീര
മാവിശെഷം നിൻപണി
സല്ഗുണത്താൽദൊഷംതീര
ഗൊല്ഗതാവിൽചത്തുനീ
ഭിന്നദെഹത്തെ കുഴി
തന്നിൽ ഇട്ടുടൻ ശരീരെ
നീതിക്കായുയിൎത്തപിൻ
ഭീതിനീങ്ങി വാഴ്ത്തുവിൻ

൨. പൂട്ടവെണ്ട ആത്മദ്വാരം
കൂട്ടരെ കാണ്മാൻ വരും
ദൈവപുത്രനെസല്കാരം
ചെയ്വാൻ ആർഒരുങ്ങിടും
കുറ്റംഞാൻ കുഴിച്ചിടും
മുറ്റും ഈപുതുപ്രകാരം
രാത്രീഭൊജനം ചെയ്വാൻ
പാത്രതെക്കുയിൎക്കും ഞാൻ

൫൨
രാഗം ൧൦൧.

൧. ചാവിൻ കെട്ടിനെ കഴിച്ചു
എഴുനീറ്റമാനുജൻ
ഭൂമിദെവനെജയിച്ചു
ഹാസമാക്കും നായകൻ [ 66 ] വാഴുക സൎവ്വെശപുത്ര
ഞാനുംസെവിക്കാമല്ലൊ
ക്രൂശാംനിന്റെ രാജ്യമുദ്ര
എങ്കൽഇടുകപ്രഭൊ

൨. ചെൎത്തെടുത്തപാപഭാരം
നീഇറക്കിക്കളഞ്ഞാൽ
നിന്നെവിട്ട വ്യഭിചാരം
ക്ഷമിച്ചിട്ടു മാറ്റിയാൽ
ഞാൻ നിണക്കു തൊന്നുവൊളം
പിന്നെചെല്ലാം യുദ്ധത്തിൽ
സാത്താൻമാംസവും ഭൂഗൊളം
തൊല്പിക്കാം നിൻകൊടിയിൽ

൩. ഞാൻശ്മശാനത്തിൽ കിഴിഞ്ഞാൽ
നിൻശവത്തെ ഒൎക്കുന്നെൻ
ഉള്ളമെനീ കെട്ടഴിഞ്ഞാൽ
അബ്ബാകൈയിൽ എല്പിപ്പെൻ
മാംസത്തെപൊടിക്ക കീടം
എഴുനീല്ക്കും നാൾവരും
ഒരൊവീരന്നൊർ കിരീടം
സൈന്യത്തെല്ലാം സ്തുതിയും

൫൩.
രാഗം ൭൯.

൧. ജനാദികൾ്ക്കുദ്ധൎത്താ
വിനാശത്തിന്നാവാൻ
കുഴിച്ചു വെച്ചകൎത്താ
മിഴിച്ചുത്ഥിച്ചുതാൻ
ശ്മശാനംവിട്ടുടൻ–പിശാച്നിൎബ്ബലൻ [ 67 ] എഴുന്നവന്റെ കാൽ– കഴുത്തമൎക്കയാൽ

൨. ഹാസാരമുള്ളകാഴ്ച
അസാദ്ധ്യകാരിയെ
ഭയത്തിന്നൊക്കതാഴ്ച
ജയത്താൽ വന്നുതെ
പാതാളലൊകക്കാർ–എതാനുമെവല്ലാർ
വിരൊധികൌശലം– ആരൊഹത്താൽഹതം

൩. ഹിംസിച്ചു രക്ഷിതാവെ
ഗ്രസിച്ചനന്തരം
നിൻഉഗ്രബിംബംചാവെ
അനുഗ്രഹപ്രദം
തലനടന്നതിൽ–അലംപിഞ്ചെല്ലുകിൽ
തലെക്കുപിഞ്ചെല‌്വൊർ– കുലെക്കുംതെറ്റുവൊർ

൪. തുടൎന്നുനിത്യം കൂടെ
നടപ്പാൻഇഷ്ടമായി
പടക്കളങ്ങളൂടെ
കടത്തും ധളവായി
ഉയൎന്നശിരസി–ഇയന്നപൊന്മുടി
യശസ്സിഹമ്പരം–വശത്തിണ്ടാകണം

൫൪
രാഗം ൧൯

൧. ജീവനൊടുത്ഥിച്ചുവന്നു
രക്ഷിതാസ്വയം
ഈവിശെഷമെപരന്നു
എങ്ങും കെൾ്ക്കെണം

൨. ജീവനായവൻ പാതാളം
പിട്ടുമൂന്നാംനാൾ [ 68 ] ചാവിൻ കേടിന്നടയാളം
ഈ ഉയിൎത്ത ആൾ

൩. മൃത്യുവിന്നിഘൊരമല്ല
തീൎന്ന് അതിൻബലം
ഭൃത്യൎക്കൊ കൎത്താവിൽനല്ല
ആശ്രയംഹിതം

൪. എന്നെയും കൎത്താവെവന്നു
രക്ഷിക്കെണമെ
എന്റെ കാവലെതുറന്നു
സ്വൈരം തരികെ

൫. ആദാമിന്റെ ജീവഭ്രംശം
മാറ്റിസൌഖ്യംതാ
വാദം തീൎത്തു നിന്റെവംശം
വാഴിക്കെസദാ

൬. അന്നുനിന്റെമെയ്മഹത്വം
ആകെകൈക്കൊൾ്വാൻ
ഇന്നു നിന്റെ ആത്മതത്വം
പൂണാകെണം ഞാൻ

൫൫
രാഗം.൫.

൧. ഹാവാഴ്കയുദ്ധവീര
പാതാളനശിതം
നീകുഴിവിട്ടുധീര
അതാൽ പാല്ലെലുയാ

൨. മാറ്റാനെ നീജയിച്ചു
നിന്ദപ്പെടുത്തതാൽ
എൻസംശയം ക്ഷയിച്ചു [ 69 ] ഞാൻ വാഴ്ത്തും ആദരാൽ

൩. ഫലിച്ചു സമാധാനം
ഭയം നശിച്ചുതെ
വിമുക്തമാം സന്താനം
ജയം കൊണ്ടാടുകെ

൪. നീകൊണ്ടൊരു കവൎച്ച
പകുക്കദാസരിൽ
കാണാക ഉൾവളൎച്ച
എല്ലാ പ്രജകളിൽ

൫. സൎവ്വാപരാധം മൂടും
നിന്റെശവക്കുഴി
പിന്നെന്തു ചെയ്തുകൂടും
എൻ വൈരികൾ്ക്കി നി

൬. എനിക്കുനിത്യ രക്ഷ
നിന്നാൽ സമ്പാദിതം
നീ മാത്രം എൻ അദ്ധ്യക്ഷ
സുഖത്തിൻ പാൎപ്പിടം

൭. നിന്നൊടുഞാനും ചെല്ലും
ഒരിക്കൽ കുഴിയിൽ
എൻചാവിനെ നീവെല്ലും
ഉയിൎപ്പുണ്ടൊടുവിൽ

൮. കാണാകനിൻ പുതുക്കം
എൻ ഹൃദയത്തിലും
വരുത്തുക് ഒരൊടുക്കം
ഉൾചാവിന്നൊക്കയും

൯. പിൻ എന്തെനിക്ക് ഹാനി
മടങ്ങിചാവിൻ മുൾ [ 70 ] മുന്നൊടിഎൻസെനാനി
സദാജയിച്ചരുൾ

6. യെശുസ്വൎഗ്ഗാരൊഹണം

൫൬
രാഗം ൧൨൩

൧. കാണ്കെടൊ അപൂൎവ്വ ഭൂതം
പാങ്ങർ മുമ്പിലെജീമൂതം
തെരുവൊലെകറിയാൻ
യെശു എന്നസല്പുമാൻ
നരപുത്രനായിറങ്ങി
പരമെശനായ്മടങ്ങി
ചെന്നു ജയഘൊഷത്തിൽ
തൻ പിതാവിന്തെജസ്സിൽ
ഹൊശിയന്നാവും ഹല്ലലൂയാവും നമൊനമഃ

൨. വിണ്ണിൽ ഒരൊ കാൎയ്യം തീൎത്തു
മണ്ണിൽ വെച്ചുനീള വീൎത്തു
പാൎക്കുംതൻസഭാം ഉടൻ
ചെൎക്കും സത്യരക്ഷകൻ
അശ്വമെറിതാ നിറങ്ങും
വിശ്വലൊകമങ്ങടങ്ങും
ചൂൎണ്ണമായി പെബലം
പൂൎണ്ണമന്നുമാജയം–
ഹൊശിയന്നാവും ഹല്ലലൂയാവും നമൊനമഃ

൫൭
രാഗം.൬. [ 71 ] ൧. പരത്തിൽ എറിചെന്നതാ–ഹല്ലലൂയാ
മശീഹലൊകരക്ഷിതാ–ഹല്ലലൂയാ

൨. പിതാവലത്തിരുന്നപ്പൊൾ-ഹ.
വിശ്വത്തെതാങ്ങി യെശുതൊൾ-ഹ.

൩. ആകാശ ഭൂമി വിൺ കടൽ-ഹ.
ഒക്കെക്കാധാരം തൻ ചുമൽ-ഹ.

൪. കാൎയ്യസ്ഥനെ ഇറക്കുവാൻ-ഹ.
കാണാതാകെണ്ടി വന്നുതാൻ-ഹ.

൫. കാണാകപൊയ രൂപത്തിൻ-ഹ.
സഭെക്കുനെരമായിതിൽ-ഹ

൬. പിതാപുത്രാത്മാവിന്നതഃ-ഹ.
എന്നെക്കുമെ നമൊ നമഃ-ഹ.

൫൮
രാഗം൧൨൭.

൧.ഹാ ശ്രെഷ്ഠവീരയെശുവെ
ഈലൊകത്തിന്റെ ദ്രൊഹത്തെ
വഹിച്ചു നീ അശെഷം
ഭൂരക്ഷയെ സമ്പൂൎണ്ണമായി
നിവൃത്തിച്ചിട്ടാരൂഢനായി
ധരിച്ചു ദിവ്യവെഷം
ഹൎഷം- ഹൎഷം ആത്മദാതാ
എന്റെ ഭ്രാതാ- ജീവൻചാവു
രണ്ടും നിന്റെകൈക്കൽ ആവു

൨. സഭെക്കു നീതലപ്രഭൊ
ശരീരം ഞങ്ങളുംഗുരൊ
വളൎത്തുകെ വിശ്വാസം
സന്തൊഷം ശുദ്ധിജീവനം [ 72 ] പ്രകാശം താ മനൊബലം
ഒടുക്കം സ്വൎഗ്ഗവാസം
നാഥ–താത–ദിവ്യനീതി
നിത്യപ്രീതി–പൂൎണ്ണാശ്വാസം
നല്കിഉള്ളിൽ ചെയ്കവാസം

൩. ഞങ്ങൾ്ക്കും സ്വൎഗ്ഗാരൊഹണം
ഭവിപ്പാൻ നീ ആകൎഷണം
പ്രയൊഗിക്കദിനെന
ഈലൊകമായാദംഭവും
ഉപെക്ഷിക്കുന്ന ധൈൎയ്യവും
വളൎത്തുക ജവെന
മായ–ഛായ–മറ്റും എതു
ഭ്രാന്തിഹെതു–പരിഹാരം
ചെയ്തുനില്ക്കെനിക്കാധാരം

൪. നീശരണമായ്വന്നതാൽ
നിൻസുവിശെഷശുദ്ധവാൽ
ഭുജിക്കിൽ പുഷ്ടിഏറും
മനുഷ്യവാക്കുരുൾ്പയായി
മെലൊട്ടുഞങ്ങളെ നിൻവായി
ക്ഷണിച്ചതത്രെതെറും
പിന്നെ-നിന്നെ-പൊശിയന്നാ
ഹല്ലെലൂയാ-എന്നുപാടും
നാളിൽ എതിരെറ്റുചാടും

7. പെന്തെകൊസ്ത

൫൯ [ 73 ] രാഗം-൪൭.

൧. ദെവശുദ്ധാത്മാ
മെവിക്കൊൾ്വാൻവാ
മാംസമായ നിത്യമാട്ടി
കൺകാണാത്തസത്യം കാട്ടി
താഴ്മയുള്ളൊരെ
വാഴിക്കെണമെ

൨. ചത്തൊർ ഉള്ളത്തിൽ
കത്തിച്ചൂതുകിൽ
കാറ്റെനിന്നാൽ അഗ്നിസ്നാനം
ശുദ്ധവാക്കെടുക്കും ജ്ഞാനം
വാൾ നീ വെട്ടുകെ
നാൾ ഉദിക്കുകെ

൩. സ്നെഹം സൃഷ്ടിക്കെ
ദെഹം നിണക്കെ
ഇഷ്ടവാസമായിരിപ്പാൻ
ശിഷ്ടപാപത്തെ ജയിപ്പാൻ
കാവുപൊൽപിടി
നാവുകൺ ചെവി

൪. ചിത്തഭൂമിയിൽ
വിത്തുപൊലെനിൽ
മതി എന്നിൽ നിന്നാശ്വാസം
ചാവെവാവാപരിഹാസം
ലൊകത്തിൽ ഭയം
എകനാൽജിതം

൬൦
രാഗം.൧൨൭. [ 74 ] ൧. വരിക ഹെ വിശുദ്ധാത്മാ
വിശ്വസ്തരിൽ പ്രകാശംതാ
ഉദിക്ക ജീവാദിത്യ
കാരുണ്യപൂൎണ്ണജ്യൊതിയെ
എന്നുള്ളം സ്ഫുടമാക്കുകെ
തമസ്സിനെവിജിത്യ
സത്യം–പത്ഥ്യം–നിത്യ പ്രീതി
പൂൎണ്ണനീതി–വെണ്ടുവൊളം
പൂരിക്കെണം ഭൂമിഗൊളം

൨. നീ സൎവ്വജ്ഞാനനിധിയാം
അതെഇറക്കുക എല്ലാം
എന്നാലെ വന്നാശ്വാസം
ഈ മന്നിലുള്ളഭക്തരും
ആ വിണ്ണിലുള്ളദൂതരും
ഒന്നിച്ചു ചെയ്കവാസം
പിന്നെനിന്നെ- ഞങ്ങളെയും
യൊഗംചെയ്യും- സ്നെഹമൂലം
ശെഷം കൂട അനുകൂലം

൩. പ്രകാശിപ്പിക്ക ഞങ്ങളെ
നെർവഴിയിൽ നടത്തുകെ
ഇല്ലാനമുക്കുജ്ഞാനം
വിശ്വാസത്തിന്റെ സ്ഥൈൎയ്യവും
അനൎത്ഥകാലെ ധൈൎയ്യവും
ഇതൊക്കെനിന്റെ ദാനം
ഖെദം ഭെദം-മറ്റും എതു
ഭയഹെതു-നീ പറിക്ക
നിന്റെന്യായവും വിധിക്ക [ 75 ] ൪. നിൻ ആയുധങ്ങൾ ശക്തിയും
പൊരാട്ടത്തിന്നുത്സാഹവും
നിൻഭക്തരിൽ വളൎത്തു
നീ തലവൻഎന്നുവന്നാൽ
ഉറെച്ചു നില്ക്കും ശിഷ്യകാൽ
നീശത്രുവെ അമൎത്തു
ദൊഷം രൊഷം–സംഹരിച്ചു
ഉദ്ധരിച്ചു–സമാധാനം
ആക്ക ഭൂമിയൊടുവാനം

൫. വിശുദ്ധിയിങ്കൽ ജീവനം
കഴിപ്പാൻ നല്കസന്തതം
എനിക്കീയാത്മശക്തി
പ്രപഞ്ചം ഒക്കനെടുകിൽ
ആദായംഒട്ടും ഇല്ലതിൽ
വിശിഷ്ടലാഭം ഭക്തി
നഷ്ടൻ ഭ്രഷ്ടൻ– ആയ്വന്നാലും
വെദപാലും–നിന്റെ കൊലും
എന്നുംമുട്ടുന്നില്ലപൊലും

൬൧
രാഗം.൭൦.

൧. സീനായ്മലെക്ക് യഹൊവാ
കാർമെഘത്തുള്ളിറങ്ങി
അശുദ്ധരഞ്ചുവാനിതാ
ഇരിട്ടിൽ തീ വിളങ്ങി
നിൻദൈവത്തെ നീസ്നെഹിച്ചാൽ
അനുഗ്രഹമുണ്ടല്ലാഞ്ഞാൽ
നീശാപത്തുൾ അടങ്ങി [ 76 ] ൨. ഇരുൾ ജയിച്ചതാരെന്നാൽ
പ്രമാണമല്ലസ്നെഹം
സ്വൎഗ്ഗാഗ്നിജ്യൊതിശക്തിയാൽ
നിറഞ്ഞശിഷ്യഗെഹം
അപ്പൊൾ സ്തുതികെൾ്പാറുണ്ടായി
നൽക്രീയഏറകാണ്മാനായി
സഭാആത്മാവിൻ ദെഹം

൩. തൃദെഹത്തിൽ ഒരസ്ഥിയും
ഒടിപ്പാൻപാടില്ലാഞ്ഞു
ഒടിഞ്ഞിപ്പൊൾ ഉൾപുറവും
ആവാക്യം തെഞ്ഞുമാഞ്ഞു
നീപുതുപെന്തെകൊസ്തെതാ
നാനാവരങ്ങൾ ഏകാത്മാ
നിൻ നാമത്തിൽനാം ചാഞ്ഞു

8. സഭാഗീതങ്ങൾ

൬൨
രാഗം൧൧൩

൧. ഇമ്മാനുവെലിന്റെതല്ലൊ
നാംകൊലും കാൎയ്യമാം
നിണക്കതാകയാൽ വിഭൊ
ഇക്കാൎയ്യം സാധിക്കാം
മണിപൊടിക്കുമ്മുമ്പിനാൽ
അതിന്റെപാൎപ്പുവാളുഞ്ചാൽ
മൺമൂടിമഴ ഏല്ക്കുകിൽ
ദ്രവിച്ചുപൊകുംനെരത്തിൽ [ 77 ] പുതുത്തളിർ– മുളെച്ചെഴുംകതിർ

൨. നിൎഭാഗ്യമെറ്റുതലതാൻ
നടന്നു കയറി
അംഗങ്ങൾ തന്നൊടെത്തുവാൻ
നടത്തുന്നാവഴി
സൌഭാഗ്യം ക്രീസ്തനിന്നെക്കാൾ
ആശിപ്പതില്ല നിന്റെആൾ
ചാവെറ്റുനാമും ജീവിക്കും
ദ്രവിച്ചുപൊട്ടിവിളയും
പടുംകളം–എദൻ പ്രവെശനം

൬൩
രാഗം൧൨൨.

൧. നിന്റെസ്നാനം– രക്തപാനം
മാംസഭൊജനം
ആത്മദാനം–ക്രൂശജ്ഞാനം
ശുദ്ധവചനം
ഈവകയിരിക്കയിൽ
യെശുനീതൃസഭയിൽ
ഇന്നുംതാഴ്ച–എന്നിവാഴ്ച
കൊള്ളുന്നു ദൃഢം

൨. എല്ലാം ആടിവീണുവാടി
ചിന്നിപൊകിലും
യെശുഇന്നും ഊന്നി നിന്നും
തഞ്ചിശെഷിക്കും
രാജാതാൻ ഇരിക്കവെ
ആരുപൊൽ അവനുടെ
അവകാശം–മൂലനാശം [ 78 ] ചെയ്വാൻ തുനിയും

൩. മൂലക്കല്ലും–കുത്തും തല്ലും
മറ്റും കൊണ്ടതാൽ
ഈമതില്ക്കും–ഊക്കുനില്ക്കും
ആരും തട്ടിയാൽ
സൎവ്വശത്രുകൌശലം
പാറമെലെ ആലയം
കെട്ടഴിപ്പാൻ–തച്ചിടിപ്പാൻ
തെടുന്നു ബലാൽ

൪. ഒളിയമ്പുവാക്കിൻവമ്പു
ജ്ഞാനവഞ്ചന
ഭക്തിമായ–ചിത്രഛായ
ചൂണ്ടൽ കൈവല
മറ്റെല്ലാം പ്രയൊഗിച്ചാൽ
അല്പമാം വിശ്വാസത്താൽ
നിന്നു കൂടും–നമ്മെ മൂടും
യെശുപലിശ

൫. ശത്രുകെറി–നമ്മെ ചെറി
പാറ്റിക്കൊള്ളുംനാൾ
കല്ലുമാറി–ഉമിപാറി
ശിഷ്ടം നല്ലആൾ
നമ്മെവക്കുംചിലരും
ഇങ്ങെവലയിൽ പെടും
സത്യവെദം–കണ്ണിഛെദം
ചെയ്യുന്നൊരുവാൾ

൬. ലൊകചെൎച്ച–ജഡത്തെൎച്ച
ക്രിട്ടമായ്ചുടും [ 79 ] ശെഷംതങ്കം–ഒത്തസംഘം
തീയിൽ തെളിയും
എങ്ങും ഐകമത്യമാം
അന്നുമക്കളായനാം
ജ്യെഷ്ഠനൊടും–അഛ്ശനൊടും
ഒന്നായ്ചമയും

൬൪
രാഗം൭൧.

൧. നിലനിൽ :,:–ചീയൊൻഎന്നപൎവ്വതം
ജാതികൾ കടൽ തരംഗം
പൊലലച്ചു പൊങ്ങിലും
നിന്റെ പാറക്കില്ലഭംഗം
സൎവ്വശക്തനിട്ടൊരടിയിൽ–നിലനിൽ:,:

൨. നിന്നെകാ :,:–ചീയൊനെനീശത്രുവിൻ
സൎപ്പകൌശലംസമ്പ്രെക്ഷ
ബുദ്ധിയും ധരിച്ചപിൻ
ശുദ്ധിലൊകത്തിന്നുപെക്ഷ
ഒൎത്തുപാരമാൎത്ഥ്യത്തിൽപിറാ–നിന്നെകാ:,:

൩. മിന്നുക:,:–ചിന്നിക്കയിരിട്ടിൽകൂർ
ദൂരെകാട്ടുനിൻപ്രകാശം
കുന്നിൽ വെളിപ്പെട്ടഊർ
ഒളിമക്കൾക്കൊരുപാശം
ആയ്ചമഞ്ഞാകൎഷിച്ചെറുക–മിന്നുക :,:

൪. താണുപൊ :,: താഴ്കിൽഎറുംനാൾ വരും
ഇന്നുപത്തും നാളനൂറും
തെറ്റിസ്നെഹംതണിയും
കഷ്ടം ദ്വെഷ്യംഅവദൂറും [ 80 ] ഒരൊനാൾ മുഴുക്കുംഎങ്കിലൊ–താണുപൊ :,:

൫. വിശ്വസി :,:– സത്യവാൻനിൻവാഴുന്നൊൻ
നീരാജാവിൻ രക്ഷയല്ല
ഞാൻനിൻ രക്ഷയായകൊൻ
ജീവൻ ഞാൻ നീ ജീവക്കല്ല
ഭക്തനെതൂണാക്കും എന്നിതി.വിശ്വസി :,:

൬൫
രാഗം൧൦൧

൧. നെഞ്ഞിനൊടു നെഞ്ഞുകൂടി
ദെവനെഞ്ഞിൽ ചാരുവിൻ
വമ്പിഴയല്ലൊ താൻമൂടി
ഉറ്റസ്നെഹം കാട്ടുവിൻ
ഇല്ലവൻവിനാപിതാക്കൾ
താൻശിരസ്സംഗങ്ങൾ നാം
ഗുരുതാൻ നാമൊ ഭ്രാതാക്കൾ
താൻ നമുക്ക്അവന്നുനാം

൧. ദെവമക്കൾ ഒക്കെവന്നു
നിയമം പുതുക്കുവിൻ
സ്നെഹത്താൽ ജയിച്ചവന്നു
സത്യം ചെയ്തടങ്ങുവിൻ
താൻ കവിഞ്ഞു രക്തം തന്നു
പ്രാണങ്ങൾവിട്ടെച്ചല്ലൊ
ശിഷ്യനെസഹൊദരന്നു
വെണ്ടിനീയും ചാകെടൊ

൩. തന്റെക്രൂശിനെ ചുമന്നു
ഊരെവിട്ടുപൊയആൾ
ചെന്നതിൽനാംപിന്നടന്നു [ 81 ] പൊരുകമറ്റാരെക്കാൾ
നൊക്കികൊള്ളവന്റെതാഴ്ച
നല്കു നല്കൃപെക്കിടം
നിന്നിലും അവൻ തൻ വാഴ്ച
സ്ഥാപിപ്പാൻ ഉണ്ടാഗ്രഹം

൪. നിന്റെകൂട്ടം ഇഷ്ടതൊഴ
ദയയാഒന്നാക്കുകെ
സൎവ്വരെയും നിന്നെകൊഴ
എന്നിസ്നെഹപ്പിക്കുകെ
നിന്റെഅന്ത്യ പ്രാൎത്ഥനെക്കു
പൂൎത്തിയെവരുത്തുവാൻ
രക്തച്ചെൎച്ചനിൻസഭെക്കു
മൂലഭാവമാക്കുതാൻ

൫. നീപിതാവിനൊടുചെൎന്നു
ഒന്നിച്ച പ്രകാരത്തിൽ
തങ്ങളെ നിണക്കുനെൎന്നു
തന്നവർ എല്ലാവരിൽ
വാണു നീ തികഞ്ഞസ്നെഹം
ചെരും ഐക്യം സൃഷ്ടിച്ചാൽ
ലൊകൎക്കും ഇവർ നിൻദെഹം
ആയ്വിളങ്ങും സത്യത്താൽ

൬. ശീലൊവെനിൻ സമാധാനം
നല്കുകിങ്ങെ യുദ്ധത്തിൽ
ഞങ്ങൾ സെവിക്കുന്നദ്ധ്വാനം
സ്നെഹത്താൽ മറപ്പിക്കിൽ
നിന്നെചൊല്ലി എറ്റകഷ്ടം
ഒക്കയും മതൃത്തുപൊം [ 82 ] സഭനിന്റെതെന്നുസ്പഷ്ടം
ലൊകത്തിന്നും ആംതുലൊം

൬൬
രാഗം൧൩.

൧. പുരാണസാക്ഷികൾ്ക്ക കത്തു കത്തും
വരാത്മാവീണ്ടും ഇങ്ങുണർ
മതിൽക്കൽ എറിരാപ്പകൽപുറത്തും
എതിൎത്തും ആൎത്തും നില്ക്കകാവലർ

൨. ഇന്നാട്ടിൽ നീ അയച്ചിട്ടൊരു സൈന്യം
വന്നാലും സുവിശെഷകർ
പെരുത്തിരിട്ടതിക്രമിച്ചുദൈന്യം
കരുത്തിനുറവാകനിൻചുടർ

൩. എല്ലാടവും കൊളുത്തു നിന്റെ ജ്വാല
ഉല്ലാസം ദുഃഖികൾ്ക്കംതാ
തുറക്കഹീനജാതിക്കും നിൻശാല
ഇറങ്ങി വാനങ്ങൾപിളൎന്നുവാ

൪. സഹിപ്പതൊചിയൊൻനെടും പ്രവാസം
ബഹിസ്ഥരെ പുകിക്കെണം
അനുഗ്രഹിക്കദാസരെ പ്രയാസം
മനുഷ്യരിൽ സമ്പ്രീതികാണെണം

൬൭
രാഗം ൧൧൦.

൧. വങ്കൊട്ടയായുധങ്ങളും
ആരെന്നാൽ ദൈവംതന്നെ
ഞെരിക്കങ്ങൾ എല്ലാറ്റിലും
രക്ഷിക്കും വന്നിരന്നെ
മുതുമാറ്റലൻ– ഇപ്പൊൾകൊപിഷ്ഠൻ [ 83 ] ബലം കൌശലം–പലവും തൻവശം
അതുല്യൻ താൻ ഇപ്പാരിൽ

൨. മനുഷ്യശക്തിനഷ്ടമായി
ഈ ഞങ്ങൾവെഗംതൊറ്റു
ഹെദെവക്കൈയെദെവവായി
തടുത്തിക്കൂട്ടം പൊറ്റു
നീയെരക്ഷിതാ– യെശുമശിഹാ
സൈന്യങ്ങൾപ്രഭൊ–മറ്റാരുംതുണയൊ
പടക്കളം നീകാക്കും

൩. പിശാചുകൾ ജഗത്തെല്ലാം
നിറഞ്ഞിരെക്കുതെടി
വന്നാലുംപെടിഅല്പമാം
ഈ ഞങ്ങൾ അത്രെനെടി
ഒരൊഗൊഷ്ഠിയും– സാത്താൻ കാണിക്കും
എല്ലാമെബലാൽ– വിധിക്കുൾ്പെട്ടതാൽ
ചൊല്ലൊന്നവനെവീഴ്ത്തും

൪. ആടാതെനില്ക്കവചനം
അരുതവൎക്കൊശാരം
സദാത്മാവൊടൊരൊവരം
നമുക്കായുപകാരം
പൊയ്പൊകും മുതൽ–മക്കൾ പെൺ ഉടൽ
അതുവിടെണം– ചെറുതവർഫലം
നമുക്കിരിക്കരാജ്യം

9. തിരുസ്നാനം

൬൮ [ 84 ] രാഗം ൪൦

൧. പിതാപുത്രാത്മാവഭിധാനം
ഞാൻചൊല്ലി സ്നാനപ്പെട്ടവൻ
അതാലെഞാൻ അവൻ സന്താനം
വിശുദ്ധജാതിചെൎന്നവൻ
ക്രീസ്തങ്കൽനട്ടുപൊയനാൾ
തന്നൊടും എഴുനീറ്റയാൾ

൨. പിതാവില്ലാതെഞാൻ അനാഥൻ
ആയാറെ ഇന്നുപുത്രനായി
കുമാരനൊടൊരനുജാതൻ
സൎവ്വാവകാശി കൂടയായി
പിന്നെസദാത്മാവായവൻ
എന്നെക്കും എന്റെകാൎയ്യസ്ഥൻ

൩. ഈസ്നെഹത്തിന്നൊരൊത്തസ്നെഹം
ഞാൻ കാണിയാതിരിക്കുമൊ
മനസ്സുദെഹിഹീനദെഹം
നിണക്കിതൊക്കയും പ്രഭൊ
പിശാചിൻ ഇഷ്ടം സെവയും
എടുക്കയില്ലയായ്വരും

൪. ഈനിൎണ്ണയം നീ ഒരുനാളും
ഇളക്കയില്ലെന്നറിയാം
പരിചചട്ടതൊപ്പിവാളും
നീ ആയതാൽ ജയിപ്പതാം
ഞാൻപുത്രൻ എന്നതെദിനം
മനസ്സിൽഇങ്ങുറെക്കണം

൫. ഇരിട്ടിനില്ലൊരധികാരം
ഇല്ലൊരുചെൎച്ചഇനിമെൽ ‌ [ 85 ] നിന്നാൽഒടുങ്ങി അന്ധകാരം
വിളങ്ങിവാഇമ്മാനുവെൽ
നടപ്പിൽദൊഷംപറ്റിയാൽ
താൻ കഴുകെണംഎന്റെ കാൽ

൬൯
രാഗം൭൦.

൧. യൎദ്ദെനിൽമുങ്ങിവന്നിതാ
പാപിഷ്ഠർഒരൊവൎഗ്ഗം
മദ്ധ്യെനില്ക്കുന്നു രക്ഷിതാ
ഹാഎന്തിന്ന്ഈസംസൎഗ്ഗം
അവരിൽഎത്രമലമൊ
അയൊഗ്യമൊപാപമൊ
ഇവന്നത്രെയുംപുണ്യം

൨. ഇവങ്കൽ എന്തെഴുക്കെല്ലാം
കഴുകും ജലസ്നാനം
അഴുക്കുലൊകപാപമാം
അതിന്നായി ദിവ്യജ്ഞാനം
ജനിച്ചിട്ടാണ്ടു മുപ്പതു
വളൎന്നശെഷം എറ്റതു
രാജാചാൎയ്യാഭിഷെകം

൩. പ്രവൃത്തിസ്ഥാനങ്ങളിലും
മുഖ്യം ക്രീസ്ത പ്രവൃത്തി
എക്കല്പനെക്കും ആശെക്കും
ഇപ്പെരിനാൽ നിവൃത്തി
തികഞ്ഞു ചെലാസ്നാനവും
പ്രവൃത്തിയും നിവൃത്തിയും
നിന്നാൽ എല്ലാൎക്കും ക്രീസ്ത [ 86 ] ൭൦
രാഗം ൫൫.

൧. എകരക്ഷിതാ പ്രഭൊ
ഞങ്ങൾഇങ്ങുകൂടിവന്നു
ശിശുക്കൾ്ക്കു നീയല്ലൊ
രാജ്യത്തെപറഞ്ഞുതന്നു
കുട്ടിക്കാകനിൻ വാഗ്ദത്തം
നിങ്കലെക്കതിൻ നടത്തം

൨. ഞങ്ങൾ യാചിക്കുന്നിതാ
നീട്ടുന്നതെനീ എടുക്ക
തെജസ്സൊടെ മിന്നിവാ
നിന്റെ കനിവെ പെരുക്ക
കെൾഇതെന്നും നിന്മുമ്പാക
ജീവിച്ചാത്മപുത്രൻ(ത്രീ) ആക

൩. യെശുനിന്റെ രക്തത്താൽ
കഴുകീയശുദ്ധദെഹം
ആത്മദാനം വാക്കിൻപാൽ
ഇവനല്കുകെ നിൻസ്നെഹം
പുനൎജ്ജന്മം നീ കൊടുക്ക
കുട്ടിനിന്നെ കൊണ്ടുടുക്ക

൪. ആടുമെയ്ക്കു കിടയൻ
അംഗമാക്കിതെ ശിരസ്സെ
സന്ധിഎത്തിക്കരചൻ
ഒളിനീക്കിതിൻതമസ്സെ
ദൂഷ്യം ഒക്കെചെത്തിതള്ളി
കൊമ്പിനെ വളൎക്കവള്ളി

൫. നിങ്കലെസമൎപ്പിതം [ 87 ] ആകഞങ്ങളെ അവസ്ഥ
പൂരിക്കിങ്ങെ ആഗ്രഹം
അപ്പനൊടുചൊൽ മദ്ധ്യസ്ഥ
പെർവിളിപ്പതെതികെക്ക
ജീവപുസ്തകെപരെക്ക

10. തിരുവത്താഴം

൭൧
രാഗം൧൦൪

൧. കൊപം നിന്നൊടില്ലെന്നിട്ടു
പാപഗുഹയെനീവിട്ടു
മാനസം വെളിച്ചത്തൊടി
തൊന്നിക്കൊരുനല്ലമൊടി
രക്ഷിതാ നി മന്ത്രിക്കുന്നു
തല്ക്ഷണം ഉണ്ടാം വിരുന്നു
മണുംവിണ്ണും താൻ ഭരിക്കും
മന്നൻ നിങ്കലെ വസിക്കും

൨. മാലതൂക്കിയും വിവാഹം
പൊല വെണ്ടതെസന്നാഹം
മുട്ടിക്കെൾ കൃപാകുഠാരം
പൂട്ടിക്കാണരുത് ദ്വാരം
ഗൎവ്വലെശവും വിലെക്ക
സൎവ്വം അവനായ്തുറക്ക
യെശുവെ പ്രവെശിക്കെന്നു
ആശുചൊല്ലെതിരെചെന്നു

൩. മിത്രം കാണ്കീയെൻ നിൎവ്വാഹം [ 88 ] എത്രനിന്നെ ചൊല്ലിദാഹം
തന്നിയാകിൽ ഉണ്ടുകുത്തു
നിന്നിലുള്ളതുണ്മാൻ ക്ഷുത്തു
മാരിപൊലിതിൽചൊരിഞ്ഞു
പൂരിക്കൊഴിവിൽവഴിഞ്ഞു
നൂണുജീവിപ്പിക്കചിത്തെ
വീണുറങ്ങും നിന്റെവിത്തെ

൪. ജീവനാവൂതീയാഹാരം
ചാവടുത്താൽ എൻസംസ്കാരം
മാംസരക്തത്താൽ നിൻദെഹം
ആംസഭയിൽ പുതുസ്നെഹം
സെവിപ്പാൻ പുതുസന്തുഷ്ടി
ഭാവിദെഹത്തിന്നുംപുഷ്ടി
വിണ്ണിലുംനുകരുകദ്യ
മണ്ണിൽപൊലെനിന്റെസദ്യ

൭൨
രാഗം ൧൨൧

൧. തൻ ജഡരക്തം ഉണ്ണുവാനുംതന്നു
തൃപ്തി നല്കിയമകന്നു
നാംസ്തുതിയുംപുകഴ്ചയും കഴിക്ക
നീഅതെഅനുഗ്രഹിക്ക– കനികെ കൎത്താവെ
ആശ്രയം എല്ലാഞെരുക്കത്തിൽ
യെശുവെ മാതാമറീയയിൽ
ഉത്ഭവിച്ചദെഹവും
നിൻവിശുദ്ധരക്തവും-കനികെ കൎത്താവെ

൨. ഞങ്ങൾ്ക്കുവെണ്ടി ആവിശുദ്ധദെഹം
ദണ്ഡിപ്പിച്ചതെത്രസ്നെഹം [ 89 ] ജീവൻഎനിക്കൂതന്നതൊനിൻചാവു
ഇന്നും നിന്നെഒൎപ്പാറാവു-കനി. ക.
നിന്റെരക്തംഎന്തുവിസ്മയം
ഒക്കെ വീട്ടിഞങ്ങളെ കടം
സൎവ്വപാപം കഴുകി
കനിവെന്ന് അതിൻ വിളി-കനി. ക.

൩. ഞങ്ങൾ ഒരപ്പമായി നിചമഞ്ഞു
എങ്ങും ഐക്യത്തെതിരഞ്ഞു
നെരെനടപ്പാൻ കാക്കുകിങ്ങെപാദം
നല്കുകെനിൻ ആശീൎവ്വാദം-കനി. ക.
നിൻസദാത്മാവെന്നും ഞങ്ങളെ
ശുദ്ധസത്യത്തിൽ നടത്തുകെ
ഞങ്ങൾ നിന്റെപന്തിയിൽ
ചെരാകെണം സ്വൎഗ്ഗത്തിൽ-കനി. ക.

൭൩
രാഗം൧൧൧

ദൈവക്കുഞ്ഞാടായുള്ളൊവെ
നീയെവഹിച്ചിങ്ങെ അരിഷ്ടം
ഈവംശത്തെ പിതാവിനിഷ്ടം
ആക്കിടാൻ ചാവിൽ പട്ടുതെ
രാജത്വ പൌരൊഹിത്യവും
വന്നിട്ടു നിന്റെപെരുയൎത്തി
ഒന്നിച്ചുതെജസ്സെ വളൎത്തി
ഞങ്ങൾസദാനിന്നെതൊഴും
ആമെൻ പ്രഭൊ ആമെൻ
എനിക്കു നിന്നെനല്കണം
എൻ യെശുവെന്ന ജീവാഹാരം [ 90 ] കുടിപ്പിക്കെന്നെരക്തസാരം
നീസത്യപാനഭൊജനം
നീയെമരുന്നു വൈദ്യൻനീ
നീയെ എടുത്തതെൻഇളപ്പം
സ്വൎഗ്ഗത്തിൽ നിന്നുവന്നൊരപ്പം
സ്വൎഗ്ഗീയനാക്ക എന്നെനീ
ആമെൻ പ്രഭൊ ആമെൻ

൭൪
രാഗം൭൩.

൧. ഹാ ദൈവത്തിൻ കുഞ്ഞാടു
മരത്തിൽതൂങ്ങിചത്തൊനെ
അസൂയനിന്ദപാടു
അന്തംവരെ പൊറുത്തൊനെ
നീ പെറിഎല്ലാപാപം
അല്ലാഞ്ഞാൽപറ്റും ശാപം
കനിഞ്ഞുകൊൾ്ക ഹൊ യെശു

൨. എന്റെപാപത്തെ ഛെദം
ചെയ്വാൻ നിൻരക്തമാംസാരം
ഒഴിച്ചുംതന്നഭെദം
അവാച്യമാം ഉപകാരം
കൈക്കൊൾ്ക നിത്യാചാൎയ്യ
കറയില്ലാത്തഭാൎയ്യ
കനിഞ്ഞുകൊൾ്ക ഹൊ യെശു

൩. നീഎൻ കുഴിയിൽ കൂടി
എൻ ജ്യെഷ്ഠഭാവത്തെകാട്ടി
എൻദ്രൊഹം ഒക്കമൂടി
നീഎൻ വിരൊധിയെ ആട്ടി [ 91 ] എന്നിന്നിനിത്യംപാടും
ഇടയൻ നീ കുഞ്ഞാടും
കനിഞ്ഞു കൊൾ്ക ഹൊയെശു

11. മാനസാന്തരം

൭൫
രാഗം ൯൫.

൧. എന്നെനിന്റെ കൊപത്തിൽ
ശിക്ഷിയാതലിഞ്ഞു
ഇജ്ജനംചെറുപ്പത്തിൽ
കെട്ടതെന്നറിഞ്ഞു
കൊപത്തീ– വെഗം നീ
ക്ഷാന്തിയാൽ തടുക്ക
രക്തത്തിൽ കെടുക്ക

൨. ചെയ്തപാപത്താൽ എല്ലാം
ഉണ്ടെനിക്കനാണം
കെട്ടുപൊയതിന്നും ആം
നിന്നാൽ അത്രെത്രാണം
ഞാൻപതിർ– നീഉയിർ
ചത്തതെ നിൻവാക്കും
നൊക്കും പുതുതാക്കും

൩. ഈചതഞ്ഞുടഞ്ഞതും
ചെയ്കനീ ആശ്വാസം
ശൂന്യദീനനെഞ്ചിലും
തന്നി കൊൾ്കവാസം
പിന്നെഞാൻ–വാഴ്ത്തുവാൻ [ 92 ] ദിവസെനപറവും
ചെറും നീഅകറ്റും

൪. നല്കപുതിയാത്മാവെ
ഈപിണത്തിൽ ഊതി
അതിൽഇണിനെടുകെ
വല്ലൊരനുഭൂതി
നീയല്ലൊ– എൻ പ്രഭൊ
ഹീനൎക്കനുകമ്പി
നിന്നെഞാനും നമ്പി

൭൬
രാഗം൮൧.

൧. കാരുണ്യജ്യൊതിയായ
മശീഹാ യെശുവെ
മനുഷ്യജാതിമായ
അകറ്റും സത്യമെ
എൻപാപത്തെക്ഷമിച്ചു
സന്തൊഷത്തെയും താ
നീമാത്രമെ ജയിച്ചു
ഞാൻ ഒന്നും സാധിയാ

൨. ഈ ഭ്രഷ്ടനായപാപി
അറിഞ്ഞു നിൻബലം
ഇപ്പൊഴെ അനുതാപി
ആയ്വീണു ശരണം
അബദ്ധം എൻവിരൊധം
നികൃഷ്ടം എൻപണി
സുന്യായം നിന്റെക്രൊധം
ഉചിതം എൻപിണി [ 93 ] ൩. കുടുങ്ങി നില്ക്കുംകാടു
ഞാൻഎങ്ങിനെവിടും
ഉഴന്നുപൊയൊരാടു
മറ്റാർ അന‌്വെഷിക്കും
നിണക്കും നല്ലപൊക്കു
തെളിഞ്ഞു മുമ്പിനാൽ
നീയെന്നെ ഒന്നുനൊക്കു
ക്ഷമിക്കിരക്കയാൽ

൪. പിതാവെഉദ്ധരിച്ചു
അകൃത്യംഒക്കവെ
ഞാൻ ന്യായമായ്വിധിച്ചു
പകപ്പാറാക്കുകെ
എൻഉള്ളിൽ നിന്റെവാക്കും
കടക്കൺനൊക്കെല്ലാം
വെരൂന്നിനില്പാറാക്കും
എന്നാൽ സുഖം ഉണ്ടാം

൭൭
രാഗം൫൮

൧. യെശുവെന്നിഞാനൊ ഏതു
ഹീനനന്ധൻ നഗ്നനെ
ലെശംഎന്നിൽ സ്നെഹഹെതു
ഇല്ലദൈന്യം ഒഴികെ
മട്ടില്ലാതപാപകൊടി
വിട്ടുഞാൻ തൃകാക്കൽ ഒടി

൨. ഇല്ലഞാൻചെയ്യാത്തദ്രൊഹം
ആജ്ഞയൊക്കതട്ടിനെൻ
നല്ലതെന്നുതൊന്നിമൊഹം [ 94 ] ചത്തുമൊഹിച്ചടിയെൻ
സത്യത്തൊടു ഞാൻ മറുത്തു
നിത്യകാരുണ്യം വെറുത്തു

൩. പാപിചാകെണംഎന്നല്ല
നീവിളങ്ങിച്ചാന്തരം
ശാപം നിങ്കലായിനല്ല
പാപശാന്തിക്കുണ്ടിടം
ഗൎവ്വംപറയാം കരഞ്ഞു

൪. എൻകടങ്ങൾ ഞാനെവീട്ടി
തീൎക്കാം എന്നുചൊല്ലാമൊ
വങ്കണക്കെതൃക്കൈ നീട്ടി
ക്രൂശിൽഒപ്പിച്ചില്ലയൊ
രക്തത്താൽഎൻപാപംതീര
മുക്തമൊ ചൊല്ലാവുവീര

൫. ആശ്വസിക്കിനിക്കലങ്ങി
ശങ്കിച്ചാടും മാനസം
വിശ്വസിച്ചുഞാൻ തുടങ്ങി
താവിശ്വാസ കെവലം
ആശിയരുളും വരെക്കും
യെശു നിന്നെവീണിരക്കും

൭൮
രാഗം.൨൪.

൧. വൈകാതെഅണഞ്ഞുമാപാപിയെവാ
ആകാശത്തിൽ നിന്നെവിളിച്ചതിതാ
വിസ്താരദിനത്തിൽ നിലെപ്പാൻനീആർ
സംസാരംവെറുത്തുമെലെവനീപാർ [ 95 ] ൨. വൈകാതെ കൃപെക്കുതിരകെന്നുചെൽ
ആകാത്തവൎക്കുണ്ടു കാരുണ്യക്കടൽ
വിലകൊടുക്കാതതിൽ കൊരിക്കൊള്ളാം
അലക്കുകിൽമാറും കളങ്കംഎല്ലാം

൩. വൈകാതെഇരിട്ടെവെടിഞ്ഞുമെയ്യായി
സ്വീകാരം ഉരെപ്പാൻ തുറക്കുകെവായി
എല്ലാംപറഞ്ഞാലും– അവൻമുഷിയാ
വല്ലാത്തമകങ്കൽകനിഞ്ഞപിതാ

൪. വൈകാതെവരികിതു കാരുണ്യനാൾ
പ്രകാശംഅടുത്തതു മുന്നെതെക്കാൾ
നീഇന്ന് വനൊച്ചകെളാതെപൊയാൽ
ചാവിൻ നിഴലുകൾഇടറുന്നുനിങ്കാൽ

൫. വൈകാതെനിൻ രക്ഷകനെകുറിക്കൊൾ
ആകാംക്ഷയൊടല്ലൊ വിളിക്കുന്നിപ്പൊൾ
ഒന്നല്ലദുഃഖങ്ങൾ പിണെച്ചുപുരാ
നീനല്ലസന്തൊഷം ഇന്നെങ്കിലുംതാ

൭൯
രാഗം൫.

൧. ഹാ യെശുഎന്റെപാപം
നിനെച്ചുവന്നു ഞാൻ
നീ തന്ന അനുതാപം
ശമിപ്പിക്കെമ്പുരാൻ

൨. ഈപാപിചെയ്തദൊഷം
അനെകം ഒൎക്കയാൽ
അസഹ്യമായ്നിൻ രൊഷം
ഭയം നിൻ വിധിയാൽ

൩. ഹാ യെശു കൃപകാട്ടി [ 96 ] എൻ ദുഃഖം തീൎത്തുതാ
മാവൈരിയെ നീആട്ടി
അകത്തുപാൎപ്പാൻവാ

൪. നിൻ ക്രൂശിൽ എൻ സങ്കെതം
നിൻ രക്തം ആശ്രയം
ലഭിക്കുകെഈപ്രെതം
നിന്നൊടുവിശ്രമം

12. രക്ഷാഗീതങ്ങൾ

൮൦
രാഗം൧൦൧

൧. ആദം ജന്മമായിപിറന്ന
ശാപമൃത്യൂല്പന്നന്മാർ
നിങ്ങളിൽ കൃപാസമ്പന്ന
ദൈവമക്കളായതാർ
ആദ്യജാതൻ കൈപിടിച്ചു
അവൻ രക്തസ്നാനത്തുൾ
കൂടിച്ചത്തൊൎക്കായിലഭിച്ചു
പുനൎജ്ജന്മത്തിൻ പൊരുൾ

൨. ആത്മദെഹം ഒക്കപുക്കു
പാപം എന്നദുൎവ്വിഷം
ദെവസാദൃശ്യനുമുക്കു
ഒന്നെപാപബൊധകം
ദൂരെ വെളിച്ചം കണ്ടിട്ടും
യാത്രെക്കാവതും കണ്ടൊ
ദുശ്ശുശ്രൂഷദ്വെഷിച്ചിട്ടും [ 97 ] വിട്ടിട്ടില്ലഫരവൊ

൩. ചെങ്കടൽ നിന്നെസ്തുതിക്കാം
വീണ്ടെടുത്തഇസ്രയെൽ
അഗ്നിതൂൺ നിന്നാൽജയിക്കാം
നിന്നാൽ നില്പാം കരമെൽ
പെട്ടകത്തിൽ തിരഘൊഷം
ഇടിശബ്ദം കെട്ടുനാം
പെടിയാഞ്ഞുബഹിർദൊഷം
സ്വസ്ഥം ഉൾഎന്നറിയാം

൪. വെള്ളംചൊരയൊടും കൂട
ആത്മാവെ നീ സാക്ഷിതാ
നീതിവസ്ത്രം ഞങ്ങൾചൂട
ശത്രുവെതടുപ്പാൻ വാ
സൂക്ഷിക്കപ്രഭൊനിൻ വീടു
ദയചെയ്തുപാൎക്കിതിൽ
ഞങ്ങളാൽ നിണമ്പിൽ ൟടു
ആംവരെചെയിനിൻതൊഴിൽ

൮൧
രാഗം൧൦൮. (ഷ)

൧. ഉണ്ടിന്നിവിസ്താരം–കല്യാണഗൃഹെ
ക്ഷണിച്ചവൻദ്വാരം–തുറന്നള വെ
കൎത്താവിൻ നിയുക്തി–കൊണ്ടെത്രജനം
കെൾ്പിക്കുന്നീ ഉക്തി–ഉണ്ടിന്നിയിടം

൨. ഉണ്ടിന്നിവിസ്താരം–മാവക്തിയതിൽ
തീരാത്തസല്ക്കാരം–കൊള്ളെണ്ടീടുകിൽ
ഭുജിച്ചാൽ ആശ്വാസം–കണ്ടെത്തും ഉടൻ
ചെയ്യാംസ്ഥിരവംസം–പ്രവെശിച്ചവൻ [ 98 ] ൩. ഉണ്ടിന്നിവിസ്താരം — അകത്തുപിതാ
വാത്സല്യവിചാരം — നടത്തും സദാ
തൽപുത്രൻമരിച്ചു — പിഴാമറവാൻ
ഭരിപ്പാൻഉത്ഥിച്ചു — കരെറിപുക്കാൻ

൪. ഉണ്ടിന്നിവിസ്താരം — ക്ഷുധാൎത്തനെല്ലാം
നാംഎത്ര നിസ്സാരം — എന്നിട്ടുംവരാം
എൻനാവുവറൾ്ച — പെട്ടീടും ദിനം
ഇരിക്കീപുകഴ്ച — എനിക്കും ഇടം

൮൨
രാഗം൮൧.

൧. കൎത്താബലിക്കൊരാടു
താൻ നൊക്കും എന്നിനി
പണ്ടിസ്രയെല്യനാടു
പരന്നസംഗതി
അതിന്നായൊരച്ചാരം
മൊറിയ്യാപൎവ്വതം
അതിൽ വാഗ്ദത്തസാരം
അറിഞ്ഞിതാ ബ്രഹാം

൨. ഒർ പുത്രൻ ആട്ടു രൂപം
മലയിൽ കെറിയാൻ
പിതാവാളനിധൂപം
എടുത്തു കൊണ്ടന്നാൻ
ഇവന്റെനിത്യ പ്രീതി
മൃത്യുവിൽചാകുമൊ
ചത്തൊനെ ദെവനീതി
കുഴിയിൽ വിടുമൊ

൩. സദ്രക്ഷിതാകിഴിഞ്ഞു [ 99 ] എൻമാംസരക്തത്തിൽ
ആദാമ്യനായികഴിഞ്ഞു
ഉറങ്ങി പൊടിയിൽ
ഇപ്പൊൾരണ്ടാമത്താദം
നമുക്കുതലയാം
അവന്റെശക്തപാദം
പിശാചെചൂൎണ്ണിക്കാം

൮൩
രാഗം.൨൦.

൧. കുറ്റം പൊയി ശിക്ഷവിട്ടു
കുണ്ടറ തുറന്നുതെ
പാപമൊചനം വന്നിട്ടു
ഉള്ളമെപുകഴ്ത്തുകെ

൨. എൻ കടങ്ങൾകൊടികൊടി
വീട്ടിട്ടുള്ള സ്വാതന്ത്ര്യം
നല്ലജാമ്യൻ സ്നെഹിച്ചൊടി
താൻ കൈ എറ്റതിൻ ഫലം

൩. ഘൊരമായഗൃഹഛിദ്രം
ഭൂമിയിൽ പരന്നതാൽ
ഈ ജനം മഹാദരിദ്രം
ആയിശത്രു കൌശലാൽ

൪. വന്നിതാ ഇരന്നുകെഴും
നാൾമുതൽ എത്രധനം
എഴുപത്തിരട്ടിയെഴും
ക്ഷമ ഉണ്ടനുദിനം

൫. ഉണ്ടിതാ ഈചത്തവന്നു
ജീവിപ്പാനുംസംഗതി [ 100 ] സൎവ്വം താൻ ഇളച്ചുതന്നു
നിത്യമാകഎൻ സ്തുതി

൮൪
രാഗം.൫൩.

൧. ക്രീസ്തനാടായ്വന്നതാൽ
ഞാൻ സന്തൊഷിക്കും ബലാൽ
എന്നെ സ്നെഹിച്ചാലും ഗ്രഹിച്ചും
എന്റെനാമവും വിളിച്ചും
സല്കരിച്ചും മുഴുവൻ
പൊറ്റുന്നുണ്ടൊരിടയൻ

൨. യെശുകൈയിൽ ശാന്തകൊൽ
നിൎഭയം നടത്തുമ്പൊൽ
നല്ലമെച്ചൽ പാലുംചൊറും
തന്നുപൊറ്റുംദിനംതൊറും
ദാഹംതൊന്നുമളവിൽ
വെള്ളം കാട്ടും ഉറവിൽ

൩. ഇത്ര ഭാഗ്യംഉള്ളഞാൻ
എന്തു മൂലംദുഃഖിപ്പാൻ
പലനല്ലനാളിൻ ശെഷം
കളയെണ്ടിപൊം ഈവെഷം
എന്റെ പാൎപ്പുപിറകിൽ
ഇടയന്റെമടിയിൽ

൮൫
രാഗം൭൦.

൧. ഘൊഷിച്ചു കൊണ്ടാനന്ദിക്കെ
നിൻ ദൈവത്തെ സ്തുതിക്ക
പ്രീയക്രീസ്ത്യാനക്കൂട്ടമെ [ 101 ] നിൻ രക്ഷയെസ്മരിക്ക
അവൻ ജയം മഹാത്ഭുതം
മൊഴിക്കെത്താത് ആസകല്കൃതം
അതിൻ വ്യയം അസംഖ്യം

൨. ഞാൻപൊയിന്നത്രെഅടിയാൻ
ചാവിങ്കൽ അകപ്പെട്ടു
വൻപാപത്തൊടെതിൎത്തു ഞാൻ
പൊരുതും ഉണ്ടാകെട്ടു
എൻശക്തിയാൽഗുണം വരാ
നരകഭീതിയാൽ സദാ
എന്നെവലെച്ചു ശത്രു

൩. അനാദിദൈവമൊ ഉടൻ
ഇരപ്പനിൽ കനിഞ്ഞു
രക്ഷിപ്പതിന്നു നന്മകൻ
പൊരുന്നതെന്നറിഞ്ഞു
അഗതികൾ്ക്കു നീ ഗതി
നീചാവെകൊല്ലുവാൻ മതി
പിൻ ഒക്കെജീവിപ്പിക്ക

൪. എന്നിങ്ങനെ കല്പിക്കയാൽ
മകൻ കിഴിഞ്ഞുവന്നു
എൻ ഭ്രാതാവായികന്യയാൽ
ഈ ഭൂമിയിൽ പിറന്നു
തൻ ഊക്കുമൂടികാട്ടിനാൻ
പിശാചിനെ അടക്കുവാൻ
ദരിദ്രവെഷം പൂണ്ടു

൫. എന്നൊടവന്റെ മൊഴിയൊ
നിണക്കായ്ഞാൻ പിണങ്ങും [ 102 ] നീ എന്നെമാത്രംപറ്റിക്കൊ
പിതാവിപ്പൊൾ ഇണങ്ങും
എനിക്കു നീ നിണക്കു ഞാൻ
നമ്മെ ഇനിവെറാക്കുവാൻ
ആവൈരിക്കെന്നും കൂടാ

൬. എൻ രക്തം ചിന്നിപകയർ
ഈ ജീവനെപറിക്കും
അതാൽ ഉയിൎപ്പതെനരർ
ഈ വാക്കു നീ ഗ്രഹിക്കും
എൻ ജീവൻ കൊല്ലുംചാവിനെ
എൻ പുണ്യം മൂടുംപാപത്തെ
ഇതത്രെ നിന്റെരക്ഷ

൭. പിതാവെചെരാൻ സ്വൎഗ്ഗത്തിൽ
മെയ്യൊടെഞാൻ കടക്കും
അങ്ങുന്നു വാണു സഭയിൽ
സദാത്മാവെ ഇറക്കും
അവൻ നിന്നെതണുപ്പിക്കും
എൻ നീതിശുദ്ധിസത്യവും
എല്ലാം നിൻസ്വന്തമാക്കും

൮. ഞാൻചെയ്തതും പറഞ്ഞതും
ചെയ്തെങ്ങും അറിയിക്ക
എന്നാൽ പിതാവിൻ രാജ്യവും
തെജസ്സും വൎദ്ധിപ്പിക്ക
അയ്യൊനിധിക്കു കെടുണ്ടാം
മനുഷ്യവെപ്പുകൾഎല്ലാം
എൻ ശിഷ്യനിരസിക്ക

൮൬ [ 103 ] രാഗം.൧൦൫.

൧. ദിവ്യരക്തം നീ പടച്ചശാന്തി
ശിഷ്യരിൽ മറപ്പതാർ
എങ്കിലും കൃതജ്ഞരായിശുഷ്കാന്തി
കാട്ടി സെവിക്കുന്നതാർ
അല്ലയൊഗുരൊ ഈ ആത്മാഹാരം
എല്ലാപാട്ടിലും മധുരസാരം
ഞങ്ങളിൽ ദിനം ദിനം
നീ പ്രകാശിപ്പിക്കെണം

൨. മനസ്സിങ്കൽ പുക്കപാപരൊഗം
ഒക്ക ആട്ടിക്കളവാൻ
ക്രൂശിന്മെൽ മെടിച്ച സ്വൎഗ്ഗഭൊഗം
രുചികാണിക്കെ ഭവാൻ
രക്തത്താൽ തളിച്ചബലിപീഠം
വാക്കെഴഞ്ചുമുറിമുൾ കിരീടം
ഇപ്പൊൾ ചാകുന്നെരത്തും
കാട്ടിയാൽ ഗുണംവരും

൩. ഇങ്ങൊന്നിച്ചു നില്ക്കുന്നടിയങ്ങൾ
കൈയടിച്ചു നെൎന്നെല്ലാം
അങ്ങുന്നെറ്റകഷ്ടമരണങ്ങൾ
സഖ്യതെക്കാധാരമാം
ഞാന്നീയായിട്ടെന്നും ആകചെൎച്ച
നിൻസ്തുതിക്കായ്സമ്മതിച്ചീനെൎച്ച
ആമെൻ എന്നും പണ്ടെപ്പൊൽ
സമാധാനം എന്നുംചൊൽ

൮൭
രാഗം.൮൧. [ 104 ] ൧. പിതാവെ നിന്റെദാനം
സ്തുതിക്ക ന്യായമാം
നിന്നൊടു പുത്രസ്ഥാനം
എല്ലാൎക്കും പ്രാപിക്കാം
അതിന്നായാദ്യ ജാതൻ
മരത്തിൽ തൂങ്ങിയാൻ
കിഴിഞ്ഞു സൎവ്വനാഥൻ
തൻ ദാസൎക്കടിയാൻ

൨. ആനചറത്തെതച്ചൻ
തൻ അബ്ബാവിളിയാൽ
പിതാവെ ഞങ്ങൾ്ക്കഛ്ശൻ
ആക്കിചമെച്ചതാൽ
പുത്രാത്മാ ഞങ്ങളൂടെ
അബ്ബാവിളിക്കുകെ
കണ്ണീരിനൊടും കൂടെ
ഹൃദിഞരങ്ങുകെ

൮൮
രാഗം.൧൨൭.

൧. പ്രകാശിച്ചരുണൊദയം
അജ്ഞാനരാത്രീയെ സ്ഫുടം
തെളിച്ചൊരു നക്ഷത്രം
ഹെദാവിൽ പുത്രയിശ്ശായ്വെർ
അത്യന്ത കൃപയുള്ളനെർ
എൻ രാജാനീഎൻഛത്രം
ചിത്രം മിത്രം – പാപനാശം
നിൻ പ്രകാശം – സിദ്ധസത്വം
സീമയില്ല നിൻ മഹത്വം [ 105 ] ൨. പിതാവുതന്ന പുത്രനെ
ഞാൻ ഒന്നിനെഗ്രഹിക്കുകെ
ഈ രത്നമണി മാത്രം
നിന്നെസുരർ ഭൂതങ്ങളും
തുള്ളിപ്പൊടി സ്തുതിക്കിലും
ഞാനൊ അതിന്നുപാത്രം
എന്നാൽ നിന്നാൽ– പാപികൾ്ക്കും
ദ്രൊഹികൾ്ക്കും– നീങ്ങി ക്രൊധം
ഇല്ലദാസരിൽ വിരൊധം

൩. നീ മുഖംചാച്ചുനൊക്കിയാൽ
എന്നുള്ളം നിൻ പ്രസാദത്താൽ
വക്കൊളവും നിറയും
നിന്നെമറന്നു ദൊഷത്തിൽ
ഉൾ്പെട്ടുവെറെനൊക്കുകിൽ
ഞാൻ തനിയെവലയും
താണു കാണു–എൻ നിൎവ്വാഹം
എന്റെദാഹം–ജീവാഹാരം
താനിൻ സുവിശെഷസാരം

൪. വാക്കാത്മാചൊര ദെഹവും
മുന്നിനയാത്ത ക്ഷമയും
നീ എന്തന്നെനിക്കും
നീ എവിടെവസിക്കുമൊ
അങ്ങത്രെ ഞാനും എൻ പ്രഭൊ
സൂൎയ്യാ എപ്പൊൾ ഉദിക്കും
ശാന്തകാന്ത– ഇഹലൊകം
പൂണ്ടശൊകം–തീൎന്നശെഷം
നിത്യമാകും എൻ ആശ്ലെഷം [ 106 ] ൮൯
രാഗം.൪൦.

൧. ഭുവിചങ്ങാതികൾ ചുരുക്കം
സ്വൎഗ്ഗത്തിലുണ്ടൊരുത്തമൻ
വെറെതുണവിടും ഞെരുക്കം
കണ്ടാലെ അണയും ഇവൻ
തുണെക്കു യെശുതാൻമതി
എന്നിന്നിമെലിൽ എന്മതി

൨. മനുഷ്യർ ഊഞ്ചൽപൊലെ ആടും
എൻ യെശുപാറതുല്യനാം
അനിഷ്ടനാടും ശൂന്യകാടും
അവന്നതൊക്കും പൊൽഎല്ലാം
സുഖദുഃഖങ്ങളുംസരി
തുണെക്കു യെശുതാന്മതി

൩. ആരാൽ എനിക്കൊരുപകാരം
അവനെതൊഴനാക്ക ഞാൻ
എന്നീവഴിഭൂയൊകെസാരം
എനിക്കൊനല്ലതെ ചെയ്വാൻ
തനിക്കാമ്പൊന്നതെൻസഖി
തുണെക്കു യെശുതാൻ മതി

൪. അവൻ എനിക്കുനല്ക്കണ്ണാടി
വിടാതെ കാട്ടും ശുദ്ധനെർ
എനിക്കുവെണ്ടിചാവിൽചാടി
വിമൊക്താവെന്നവന്റെപെർ
കടങ്ങൾ വീട്ടിതാന്തനി
തുണെക്കുയെശുതാന്മതി

൫. തൻഉള്ളംതാൻഎനിക്കുതന്നു [ 107 ] തൻ ദെഹവും നല്ലൊരുനാൾ
തൻകൊപില്ക്കെന്നെകൊണ്ടുവന്നു
എന്നെക്കും പാൎപ്പിക്കുന്നയാൾ
ഇപ്പാങ്ങൻ ആകയാൽഅറി
തുണെക്കുയെശുതാന്മതി

൯൦
രാഗം൭.

൧. മകനും അഛ്ശനും സ്തുതി
തികഞ്ഞ പാപനിഷ്കൃതി
പകയൎക്കെകി കരുതി– ഹല്ലെലൂയാ

൨. മരത്തിൽ തൂങ്ങി നന്മകൻ
ശിരസ്സുതാഴ്ത്തിചാത്തുടൻ
നിരന്നുനമ്മൊടുന്നതൻ– ഹ.

൩. പിശാചിന്മെൽ മഹാജയം
ശ്മശാനംവിട്ടു പൂരിതം
വിശാലലൊകം തൻവശം– ഹ.

൪. മരിച്ചെഴുന്നൊരു മഹാൻ
പിരിഞ്ഞപിൻ വിളങ്ങുവാൻ
വരികിൽ ഞാനും ഭാഗ്യവാൻ– ഹ.

൫. അതിന്നയെന്നിൽ സത്യാത്മാ
മതിനെരാക്കിസൎവ്വദാ
പഥിനടത്തിവാഴുകാ– ഹ.

൯൧
രാഗം൪൪

൧. മശീഹയിൽ വിളങ്ങും സ്നെഹം
ഞാൻ വിസ്മയിച്ചാരാധിപ്പെൻ
കൃമിക്കുതന്നതിൽ സന്ദെഹം [ 108 ] കളഞ്ഞുറച്ചാനന്ദിപ്പെൻ
എൻ അഹംഭാവം നീ വിഴുങ്ങും
ഞാൻസ്നെഹക്കടലുള്ളിൽ മുങ്ങും

൨. പടച്ച മുമ്പിലും എൻ നാമം
വരച്ചു ജീവപുസ്തകെ
യുഗാന്തത്തിൽ വരും വിശ്രാമം
അപ്പൊഴും നിശ്ചയിച്ചുമെ
എത്രദിനം നിൻ അധികാരം
അത്രയും എന്റെമെൽവിചാരം

൩. നിൻ രൂപത്തിൽ മനുഷ്യവംശം
അന്നെന്നെയും നിൎമ്മിച്ചുരീ
എനിക്കാദാമ്യപ്പിഴയശം
ഉണ്ടായതെവഹിച്ചു നീ
നീനരപുത്രനായസ്ഥാനം
എത്തിച്ചെനിക്കു ദിവ്യമാനം

൪. ഞാൻ മീതെദിവ്യനായ്സുഖിപ്പാൻ
നീ ദീനനായിഭൂമിയിൽ
ഞാൻ അബ്ബഎന്നതെ വിളിപ്പാൻ
നീ സംശയിച്ചുമൃത്യുവിൽ
എനിക്കനുഗ്രഹം നിൻശാപം
ഞാൻ ദെവനീതി നീയൊപാപം

൫. ചാവൊളം പൊരുതും കരഞ്ഞും
വിയൎത്തുമുള്ള സ്നെഹമെ
ഈ അമ്പില്ലാത്ത എന്റെനെഞ്ഞും
നിൻ ജ്വാലയാൽ കൊളുത്തുകെ
എപ്പൊഴും എങ്കൽ ഉണ്ടുപെക്ഷ
അതിൻചികിത്സ നിൻ അപെക്ഷ [ 109 ] ൬. ഇരിക്ക നീഎൻ അവകാശം
ചരാചരത്തിൽ എൻ മുതൽ
എൻ രാത്രിയിങ്കൽ ഉൾ പ്രകാശം
എൻ ഒട്ടംതീൎന്നാൽ എൻ പകൽ
നിൻ കൈക്കൽ വാങ്ങും പുതുദെഹം
അതെന്നും വാഴുത്തും നിന്റെ സ്നെഹം

൯൨
രാഗം ൫൪

൧. യെശുപാപി രക്ഷകൻ
എന്നു സൌഖ്യവൎത്തമാനം
വഴിതെന്നിയൊൎക്കുടൻ
ചൊല്ലുവിൻ– ഹാ നല്ലഗാനം
ആയതൊതുവൻ സദാ
യെശുപാപിരക്ഷിതാ

൨. പക്ഷഭെദം ഇല്ലിതിൽ
പാപിയെഅംഗീകരികും
എന്നു തന്റെവാക്യത്തിൽ
ഏവരൊടും അറിയിക്കും
ആണയൊടും ചൊന്നവൻ
നൊക്കുഞാൻ നിൻ രക്ഷകൻ

൩. കെട്ടുപൊയ ആടിനെ
നല്ലിടയൻ തിരയുന്നു
നഷ്ടം ഭ്രഷ്ടമായതെ
രക്ഷിപ്പാൻ അദ്ധ്വാനിക്കുന്നു
നമ്മെമക്കൊത്തവൻ
യെശുപാപിരക്ഷകൻ

൪.പാപിക്കൂട്ടം വരുവിൻ [ 110 ] വിളികെട്ടുടൻ എപ്പെരും
വാഞ്ഛിക്കാക യെശുവിൻ
പങ്കനിവും ശുദ്ധനെരും
തെറിനണ്ണുവിൻ സദാ
യെശുപാപിരക്ഷിതാ

൫. ഈനിസ്സാരൻ വന്നുതൻ
പാപം എറ്റുപറയുന്നു
പണ്ടുഞാൻ നിൻപകയൻ
വീണിന്ന്അഭയംചെല്ലുന്നു
ഉണ്ടാശ്വാസം ഒന്നിതാ
യെശുപാപിരക്ഷിതാ

൬. ധൈൎയ്യം കൊൾ്കനാം എല്ലാം
പാപം എത്രചുവന്നാലും
ഹിമത്തൊളംവെള്ളയാം
യെശുജലരക്തത്താലും
ചാവിലും ഈ സാക്ഷിതാ
യെശുപാപിരക്ഷിതാ

൯൩
രാഗം.൭൬.

൧. യെശുപെർ ക്രീയയും
ശിശുവും വൃദ്ധനും– ശ്രുതികൊണ്ടാർ
സ്നെഹം നിറഞ്ഞവൻ
ദെഹത്തൊടുത്ഭവൻ
ഗെഹത്തിൽ പാൎത്തവൻ– സ്തുതിപൊരുൾ

൨. ദാനംപകൎന്നവൻ
മാനംകുറഞ്ഞവൻ– സൎവ്വത്തിൻകൊൻ
സകലർജീവിപ്പാൻ [ 111 ] അകലും അഛ്ശനിൽ
പകരും രക്തവും– പൎവ്വതത്തിൽ

൩. സ്വൎഗ്ഗത്തിൽകെറിയ
മാൎഗ്ഗത്തിൽ പിന്നട– ശിഷ്ടകുലം
വെറുവീടില്ലയെ
ചെറുവിട്ടൊടിനാം
കെറുക എല്ക്കുവാൻ–ഇഷ്ടപരം

൯൪
രാഗം.൨൧.

൧. രക്ഷകൾവരുന്നകുന്നു
നിത്യം എന്റെഉൾ്ക്കുരുന്നു
പാൎത്തുമാഴ്കി ആശിക്കുന്നു
പൎവ്വതം മഹാചിയൊൻ

൨. സൎവ്വവും പടെച്ചകൎത്താ
എകനായെനിക്കുദ്ധൎത്താ
തത്സഭെക്കു യെശുഭൎത്താ
വിശ്വവും നന്നാക്കിയൊൻ

൩. മാറുന്നില്ലവൻ ചങ്ങാതം
ഇല്ലതാനും പക്ഷപാതം
സൎവ്വ അഗ്നിയാലെ സ്നാതം
ആയിട്ടത്രെ രക്ഷിപ്പൊൻ

൪. എന്തുപൊൽ ഇനിക്കലക്കം
താൻ അറിഞ്ഞുനല്ലതക്കം
അവനൊടുവന്നിണക്കം
നിത്യം ഞാൻ ആനന്ദിപ്പൊൻ

൯൫
രാഗം൪൦ [ 112 ] ൧. വിടാതെ കണ്ടെന്റെനങ്കൂരം
ഉറെച്ചൊരു നിലമിതാ
വിരൊധിസ്നെഹത്താലെ ക്രൂരം
ആംപാടുപെട്ട രക്ഷിതാ
ലൊകാരംഭത്തിൻ മുമ്പെയും
ഉള്ളീ നിലംസ്ഥിരപ്പെടും

൨. എല്ലാവിചാരത്തെ കടന്നും
ഉണ്ടൊരു നിത്യകാരുണ്യം
ഉഴന്നപാപിക്കായ്തുറന്നും
കണ്ടൊതൻ വത്സലഭുജം
വരികിലും വരയ്കിലും
നമ്മിൽതൻ ഉള്ളംഅലിയും

൩. ശിക്ഷിക്കയല്ലവന്റെ ഇഷ്ടം
നമുക്കു രക്ഷനിശ്ചിതം
അതിന്നായിപുത്രൻ എൻ അരിഷ്ടം
ഏറ്റിട്ടുടുത്തതീ ജഡം
അതിന്നായി പുക്കുവാനത്തിൽ
തീകത്തിക്കുന്നഭൂമിയിൽ

൪. ഹാ ക്രീസ്തരക്തം സൎവ്വപാപം
എടുത്ത സ്നെഹാഗാധമെ
നിന്നാൽ മറഞ്ഞതെല്ലാശാപം
മുറിക്കുസൌഖ്യം വന്നുതെ
ക്ഷമിക്കിനി ക്ഷമിക്കിനി
എന്നുണ്ടാരക്തത്തിൻ വിളി

൫. ഈവിളിഎന്നും ഞാൻ നിനെച്ചു
വിശ്വാസത്തൊടെ തെറുവൻ
എൻദൊഷങ്ങൾ എന്നെവലെച്ചു [ 113 ] എങ്കിൽ പിതാവെ നൊക്കുവൻ
അവനുപുത്രകാരണാൽ
ഉള്ളം വഴിഞ്ഞുകൃപയാൽ

൯൬
രാഗം൧൨൪

൧. വിശ്വാസത്തിന്നാധാരം
എൻപൊറ്റി യെശുമാത്രമെ
തൻ സുവിശെഷസാരം
ഈനെഞ്ഞും വായും ഘൊഷിക്കെ
ഇതിന്നശക്തംബുദ്ധി
പ്രമാണം ഇല്ലതിൽ
നശിച്ചു വാക്കിൻശുദ്ധി
ലൊകൎക്കുബൊധിക്കിൽ
ഇല്ലാസ്വസ്ഥൊപദെശം
സദ്വെദം ഒഴികെ
അതാലെനീങ്ങും ക്ലെശം
സന്ദെഹം തീൎന്നുതെ

൨. ഉറപ്പീക്കെൻ വിശ്വാസം
കൎത്താവിൻവാക്കു മൊഷ്ടിപ്പാൻ
വിടാതൊരു പ്രയാസം
സാത്താൻ എന്നിൽ കഴിക്കുന്നാൻ
തൃക്കൈഎന്നെ വലിച്ചാൽ
ആടാതെ ഒടുവൻ
വിശുദ്ധാത്മാഭരിച്ചാൽ
ആനന്ദിപ്പടിയൻ
നിന്നൊടിതാ ഞാൻപറ്റും
വിടായ്ക എന്നെയും [ 114 ] നീഭീരുതഅകറ്റും
നിഷ്കൎഷയെതരും

൩. വിശ്വാസത്തിൽ ഉറെച്ചു
നില്പാൻഉപദ്രവത്തിലും
ക്ലെശത്തിലും തുണെച്ചു
വരികചാവിൻ നെരത്തും
വിശ്വസ്തനായെൻ ഒട്ടം
തീൎപ്പാൻ അടുക്കനീ
ഇരിക്കെന്മെൽ നിൻനൊട്ടം
ശൊധിക്കെന്നെ നിൻ തീ
ഉറങ്ങിപൊം പൎയ്യന്തം
നീഎന്നെകാക്കെണം
വിശ്വാസത്തിന്റെഅന്തം
ആകാത്മത്രാണനം

൯൭
രാഗം.൯

൧. സ്വവംശം യെശുരക്ഷിപ്പാൻ
വിളങ്ങിഭൂമിയിൽ
രക്ഷിക്കമാത്രം ആ മഹാൻ
നടത്തുന്ന തൊഴിൽ
തെജൊമാനം സ്തൊത്രം ത്രാണം
ആട്ടിങ്കുട്ടിക്കെന്നും ആവു
യെശുക്രീസ്തുരക്ഷിതാവു
ഹല്ലലൂയാവാഴ്ത്തുവിൻ

൨. മനസ്സൊടല്ല ശിക്ഷിക്കും
തുലൊം ക്ഷമിപ്പവൻ
വിശ്വാസമറ്റ ഏവൎക്കും [ 115 ] പരൻ ന്യായാധിപൻ–തെ.

൩. ഇന്നെവരെ അവൻ തൃകൈ
നിണക്കായ്നീട്ടുമ്പൊൾ
വിശ്വാസത്തെ ആപെരിൽ വൈ
നിൻ രക്ഷഎറ്റുകൊൾ–തെ.

൪. വിധിപ്പാൻ എത്രതാമസം
അവാച്യം നിൻ കൃപാ
എനിക്കും യെശുവാജയം
എല്ലാംതികെച്ചുതാ–തെ.

13. സ്തുതികൾ

൯൮
രാഗം ൧൨൪

൧. ഇപ്പൊൾ യഹൊവാനാമം
എപ്പൊഴും വാഴ്ത്തുകെന്മനം
അവന്നു നിന്നിൽകാമം
ഉദിച്ചതെത്ര അത്ഭുതം
നിൻദ്രൊഹത്തെപൊറുത്തും
ആകായ്മ മാറ്റിയും
തന്മടിയിൽ ഇരുത്തും
കഴുക്കൾപൊലയും
ജീവത്വം പുതുതാക്കും
ഭാൎയ്യാദിയൊടുനെർ
ഈശ്വാവെപൊറ്റികാൎക്കും
യഹൊവവന്റെപെർ

൨. യഹൊവാകൎമ്മം ന്യായം [ 116 ] കൃപാലുവാകും ദീനരിൽ
മനസ്സിൽ അഭിപ്രായം
പ്രസിദ്ധമാക്കിലൊകത്തിൽ
വിരൊധികൾ്ക്ക ക്ഷാന്തി
സഭെക്കു വാത്സല്യം
സൎവ്വാ പരാധശാന്തി
സ്വയാഗത്തിൽ കൃതം
സ്വഭക്തരിൽ തൻപ്രീതി
വാനൊളം ഉന്നതം
അഘങ്ങൾ നീക്കുംവീതി
പൂൎവ്വാപരായതം

൩. മനുഷ്യർ ഒക്കപൂഴി
ക്ഷണത്തിൽവാടും പുല്ലിൻപൂ
ഉണങ്ങിപൊം ഈചൂഴി
ജ്വലിക്കുംവല്ലനാളീഭൂ
യഹൊവാ പ്രീതിസത്യം
എന്നെക്കും നിന്നിടും
അവന്റെ ആധിപത്യം
വാടാതെ വൎദ്ധിക്കും
ഒടുങ്ങും എതിരാളി
പിറെക്കുംദുഷ്ടപെയി
ഹെയെശുവിൻ കൂട്ടാളി
കൎത്താവെസ്തൊത്രംചെയി

൯൯
രാഗം.൧൦൧.

൧. എന്റെരക്ഷകന്നുപാടി [ 117 ] തൻസ്തുതി ചെയ്യാതയ്യൊ
എത്രനാൾ കഴിച്ചുചാടി
പുത്രന്നിതു പറ്റുമൊ
ദെവഹൃദയം വിശാലം
അവൻ രക്ഷകുറയാ
ശെഷംഒക്കയും തല്ക്കാലം
ദെവസ്നെഹമെസദാ

൨. കുഞ്ചുകൾ ചിറകിൽചെൎത്തും
കൊഞ്ചും കഴുപൊലവെ
അഛ്ശൻ കൈഈഎന്നെപെൎത്തും
മെച്ചം മൂടികാത്തുതെ
മുറ്റും എന്നിലുണ്ടകൃത്യം
തെറ്റും അവനിൽവരാ
ശെഷം ഒക്കയും അനിത്യം
ദെവസ്നെഹമെസദാ

൩. മിത്രങ്ങൾ്ക്കുവെണ്ടിഅല്ല
ശത്രുവെന്നറിഞ്ഞവൻ
ചിത്രമെ എനിക്കുനല്ല
പുത്രനെയും തന്നവൻ
അക്കരെക്കടപ്പാൻ പാലം
തക്കതില്ല് അവൻവിനാ
ശെഷം ഒക്കയും തല്ക്കാലം
ദെവസ്നെഹമെസദാ

൪. സ്വൎഗ്ഗത്തൊളവും എൻകാതിൽ
മാൎഗ്ഗം ചൊല്ലിമന്ത്രീച്ചും
ബന്ധം നീങ്ങുമാറാവാതിൽ
അന്ധകാരെതൊന്നിച്ചും [ 118 ] ഉള്ളുവാണുവെയിൻജാലം
തള്ളുന്നുണ്ടു സത്യാത്മാ
ശെഷം ഒക്കയുംതല്ക്കാലം
ദെവസ്നെഹമെസദാ

൫. ദൂതർചുറ്റി എന്നെകാക്കും
ഭൂതസംഘംസെവിക്കും
തല്ലൽഎന്നെനല്ലനാക്കും
അല്ലലൊഅറെപ്പിക്കും
ചാവിനാലും എന്നെനിത്യം
ജീവിപ്പിക്കും നീങ്കൃപാ
ശെഷം ഒക്കയും അനിത്യം
ദെവസ്നെഹമെസദാ

൧൦൦
രാഗം ൧൦൨.

൧. എല്ലാദ്രവ്യത്തിൽ വിശിഷ്ടം
തൃപ്തിയാക്കുന്ന പ്രഭൊ
യാവന്നായിനിൻ രസംഇഷ്ടം
വെറെ രസംതെടുമൊ
ഇങ്ങും–അങ്ങും–മെലും–കീഴും.
തിരഞ്ഞാലും ആശവീഴും
ദൂരെ നിന്നെ കണ്ടവൻ
പെടിയെ ജയിച്ചവൻ

൨. നിന്നെവാങ്ങി എല്ലാം വില്ക്കും
സാധുവിന്നുലാഭമായി
ബന്ധുവിടുംവൊൾനീനില്ക്കും
കാട്ടിൽ കെൾ്ക്കാം നിന്റെവായി
നിന്റെആത്മാവൊടുപറ്റും [ 119 ] ഹൃദയത്തെ എന്തകറ്റും
നിന്നെകൈപിടിച്ചതാൽ
നിലനിന്നുനൊന്തകാൽ

൩. ഭാഗ്യനിറവുള്ളദെവ
വന്നുപാൎക്കീയുള്ളത്തിൽ
പുത്രൻമൂലം എങ്കൽമെവ
ശുദ്ധമാക്കു നിൻ കുടിൽ
നമ്മെകെട്ടുകെ വിശ്വാസം
ചിലനെരം ചിലമാസം
പിൻകല്യാണനാളിൽനാം
നിത്യത്തൊളം ഭൊഗിക്കാം

൧൦൧
രാഗം൮.

൧. ഔദാൎയ്യനാഥൻ തന്ന
വരങ്ങളാൽ പ്രസന്ന
ഹൃദയരായ്സ്തുതിച്ചു
നാംപാടുകൊരുമിച്ചു

൨. നമുക്കുദെഹിദെഹം
സമ്മാനിച്ചത് ആസ്നെഹം
അവറ്റെ രക്ഷിപ്പാനും
കുറെക്കുന്നില്ല് എതാനും

൩. ദെഹത്തിന്നുണ്ടാഹാരം
ആത്മാവിൽ ഇന്നുപാരം
കുറവുകൾ കണ്ടിട്ടും
അതിന്നും സൌഖ്യംകിട്ടും

൪. നമുക്കു വൈദ്യൻവന്നു
സ്വജീവനെയും തന്നു [ 120 ] സ്നെഹിച്ചുയെശുചത്തു
ഇതെകൃപാസമ്പത്തു

൫. തൻവാക്കത്താഴംസ്നാനം
മൊഴിക്കൊത്താത്തദാനം
വിശുദ്ധാത്മാവിൻ വാസം
തികെക്കുന്നെൻ വിശ്വാസം

൬. സമ്മാനം പാപക്ഷാന്തി
സമ്മാനം രൊഗശാന്തി
സമ്മാനം സ്വൎഗ്ഗപ്രാപ്തി
ഹാനല്ലൊരു സമാപ്തി

൭. ഞാൻ യെശുവിങ്കൽചായ്ക
അതൊന്നുംമറക്കായ്ക
കൎത്താവെനിൻപട്ടാങ്ങു
കൊണ്ടെന്നും എന്നെതാങ്ങു

൧൦൨
രാഗം ൨൮.

൧. ഗുണസമ്പൂൎണ്ണമന്നൻ
സ്തുതിക്കപ്പെടെണം
നാനാകൃപാസമ്പന്നൻ
സ്വസൃഷ്ടിയിൽ പ്രസന്നൻ
താൻ എന്നുസമ്മതം

൨. നമ്മൊടവന്റെ കൎമ്മം
മഹാത്ഭുതം എല്ലാം
അവൻ നടത്തം മൎമ്മം
ഒടുക്കം ഒക്ക ശൎമ്മം
പിൻ ആശ്രയിക്കനാം

൩. ജ്വലിച്ചവൻ ശുഷ്കാന്തി [ 121 ] വിശുദ്ധനാം തുലൊം
എന്നിട്ടും ഏറും ക്ഷാന്തി
കുറവിനൊക്കശാന്തി
തന്നാലെ വന്നുപൊം

൪. തൻ ആത്മാതന്റെരക്തം
അതാകെ സാധിക്കും
ആ കൈതുണെക്കുശക്തം
ആ വാത്സല്യം അവ്യക്തം
എന്നൊൎക്കും ശത്രുവും

൫. പരക്കനിന്റെ ജ്ഞാനം
മശീഹാ യെശുവെ
നിൻ നാമമെ പ്രധാനം
അതിന്റെ വൎത്തമാനം
എല്ലാരും കെൾ്ക്കുകെ

൬. നിൻഭാഗ്യമുള്ളവാഴ്ച
നടത്തു കൂഴിയിൽ
വരികഭൊഷ്കിൻ താഴ്ച
ഉദിക്കനിന്റെ കാഴ്ച
ദാഹിച്ച ശിഷ്യരിൽ

൧൦൩
രാഗം ൩൨

൧. തൊഴരെരക്തം ഒഴിച്ചുതരും ബലിയാടും
സിംഹവുമായി ജയിച്ചവനെ സ്തുതിപാടും
ഐക്യതയായി–ഭൂതലെനമ്മുടെവായി
യെശുവിൻ നാമത്തെപാടും

൨. രൊഗികളെ ഗുണമാക്കിയ തന്നുടെഉക്തി
ശാപത്തിൽ ആണനരൎക്കുവരുത്തിയമുക്തി [ 122 ] സ്നെഹബലം–നിൎമ്മലനീതിജയം
രക്തജഡങ്ങളെ ഭുക്തി

൩. ഞാനും അലഞ്ഞുതിരിഞ്ഞതുകണ്ടുപിടിച്ചു
ചിത്തമലിഞ്ഞെഴുനീറ്റുതിരഞ്ഞു വരിച്ചു
സ്നെഹകറാർ–ആക്കിയുറച്ചവനാർ
ചെയ്തതു യെശുതനിച്ചു

൪. ദാസരിൽ അനുഭവം വളരെണമെകൎത്താ
ശുദ്ധപതി വ്രതയായ്സഭതീരുക ഭൎത്താ
നിൻഭയയാ–സൌമ്യതയാൽ മറിയാ
നിത്യശുശ്രൂഷയാൽ മൎത്താ

൫. വാഴ്ത്തുവിൻ എങ്ങും അടക്കിയസെവകഭൂതർ
കൂട്ടവകാശികളായപരസ്ഥയ ഹൂദർ
എന്റെമനം–ആടിനെപുകഴെണം
കൂടസിംഹാസനദൂതർ

൬. വെട്ടിയുയിൎത്ത കുഞ്ഞാടുധനംബലജ്ഞാനം
ശക്തിഅനുഗ്രഹസ്തൊത്രജയം ബഹുമാനം
എന്നിവറ്റിൻ–പാത്രമാം പുകഴുവിൻ
നമ്മുടെ ആദ്യവസാനം

൧൦൪
രാഗം൭൪.

൧. ദെഹിയും ദെഹവും കൂടുമ്മട്ടും
ദെവഗുണത്തെവാഴ്ത്തുവൻ
ഭൂമിസമുദ്രാ ആകാശത്തട്ടും
മൂന്നുലകും പടെച്ചവൻ
ഇളകിപൊം ചരാചരം
നിശ്ചലംനിൻസിംഹാസനം–ഹല്ലെലൂയാ

൨. മന്ത്രികൾ എന്നി മഹാ പ്രവൃത്തി [ 123 ] രാപ്പകൽതാൻ എടുക്കിലും
വിണ്ണവരൊടു സദാനിവൃത്തി
കൊണ്ടു സുഖിച്ചമൎന്നെഴും
വാനസുഖത്തെ വിട്ടുടൻ
ദീനരെ നൊക്കിപൊംപരൻ–ഹ.

൩. വൈരിഗണത്തെ പൊറുക്കും ശാന്തി
ആൎക്കു പറഞ്ഞു കൂടുമൊ
ഒടുവിൽ സകലശത്രു ഭ്രാന്തി
നിൻ സ്തുതിയായ്വരും വിഭൊ
ഊമരിപ്പൊൾ മഹാജനം
ഞാൻസ്തുതിപാടും തല്ക്ഷണം–ഹ.

൧൦൫
രാഗം ൧൬

൧. ദൈവംഎൻ പ്രശംസ–എന്റെസ്തുതിയും
പുത്രനാൽതൻവംശ–ചെൎച്ചവീണ്ടിടും

൨. ദൈവംഎന്റെഅംശം–താണവർപിതാ
സ്വൎഗ്ഗലൊക ഭ്രംശം–എന്നുമെവരാ

൩. ഇസ്രയെലിൻപാറ–കൊട്ടയാക്കനാം
സൎവ്വതാപമാറ–ത്തക്കരക്ഷയാം

൪. ഉറ്റെഴുംചങ്ങാതി–ചുറ്റുംഇടയൻ
കുറ്റംതീൎക്കുംവാദി–മുറ്റും ആയവൻ

൫.പകൽഎൻ ഉത്സാഹം–രാവിൽഎൻള്ളി
ചാവിലുംഎൻ ദാഹം–ആകപൊറ്റി നീ

൧൦൬
രാഗം൨൫.

൧. നമ്മുടെദൈവത്തെ വാഴ്ത്തുകയൊഗ്യം
നമ്മെസ്നെഹിപ്പവനെതൊഴുവിൻ [ 124 ] ജീവനം ബുദ്ധിമഹത്വം ആരൊഗ്യം
ദെവവരങ്ങളാം പുകഴുവിൻ

൨. ദാനങ്ങളിൽ വലുതൊന്നു നിനെക്കും
വാനത്തിൽ നിന്നയച്ചുള്ളമകൻ
ഇത്രതന്നിട്ടുതനിക്കെന്തു വെക്കും
പുത്രനൊടൊക്കെ സമ്മാനിച്ചവൻ

൩. ലൊകാപവാദം പിശാചിടും ക്ലെശം
രൊഗഹിംസാദികൾ ബാധിക്കിലും
സത്യകൃപാധിക്യത്താലെ ആവെശം
നിത്യം ഉണ്ടാകയാൽമാൽതണിയും

൪. ഉണ്ടാംഇരുൾ തുറന്നുള്ളപാതാളം
കണ്ടുവെന്നാകിലും എന്തുഭയം
ദൂതൻ ഒരുങ്ങി മഹാദിനക്കാളം
ഊതുമപ്പൊൾ എനിക്കുണ്ടുദയം

൫. രക്ഷകൻതാൻസകലംപുതുതാക്കും
ലക്ഷണം ഉണ്ടതിന്നെന്നകതാർ
നൂതനം ഇന്നെനിക്കുള്ളവുംനാക്കും
ദൂതരൊടന്നുസ്തുതിക്കും ഇപ്പാർ

൧൦൭ a
രാഗം൯

൧. നല്ലൊച്ചയത്രെയെശു പെർ
ശിഷ്യന്റെ ചെവിയിൽ
അതെല്ലാസൌഖ്യത്തിന്നും വെർ
ഭയം നീങ്ങും മതിൽ

൨. മുറിക്കതെ ചികിത്സിക്കും
അകറ്റും സങ്കടം
വിശക്കിൽ അതുമന്നയും [ 125 ] തളൎന്നാൽ വിശ്രമം

൩. എൻമെയ്വൻ ഭൎത്താസ്നെഹിതൻ
വഴിപട്ടാണ്ടുയിർ
പ്രഭുഗുരു പുരൊഹിതൻ
നീയാകെൻ ഉൾ്ത്തളിർ

൪. ഇന്നെസ്തുതി ചെറുത ഹൊ
ഇരപ്പ് എൻഅമ്പെല്ലാം
നിന്നെഞാൻ കാണുമ്പൊൾ വിഭൊ
എൻസ്തൊത്രം സാരമാം

൫. തല്ക്കാലത്തൊഞാൻ നിന്റെ നെർ
കൃപയും ഘൊഷിക്കും
ആശ്വാസമാക നിന്റെപെർ
എനിക്കു ചാവിലും

൧൦൭. b
രാഗം.൪൦.

൧. പിതാവുസ്തൊത്രത്തിന്നുപാത്രം
പകെച്ചനമ്മെസ്നെഹിച്ചാൻ
പാപിഷ്ഠൎക്കായിചാകും ഗാത്രം
വഹിപ്പാൻ ഇങ്ങയച്ചിട്ടാൻ
തൻമാറിൽ വാണപുത്രനെ
ഹാസ്നെഹത്തിന്റെ ആഴമെ

൨. പിതാനമുക്കുതന്നബാലൻ
സ്നെഹിച്ചിഴിഞ്ഞു കഴുവിൽ
മരിച്ചുയിൎത്തചാവിൻകാലൻ
സ്തുതിക്കു യൊഗ്യൻ സഭയിൽ
കിഴിഞ്ഞുയൎന്ന സത്യവാൻ
കൃപാന്തരാംഗമെമ്പുരാൻ [ 126 ] ൩. വിശുദ്ധസംഘത്തെപ്പടെച്ചു
ഭരിപ്പതും പവിത്രാത്മാ
അവനതിൽ കൃപാനിറെച്ചു
സ്വശക്തി ഏകുന്നാൻസദാ
സ്തുതിക്കു പാത്രമാമവൻ
എന്നെക്കും എന്റെ കാൎയ്യസ്ഥൻ

൪. പിതാപുത്രാത്മാവെന്നനാമം
സ്തുതിക്കനാം അഹരഹർ
ത്രീയെകദൈവത്തെ വിശ്രാമം
വരാതെവാഴ്ത്തും വിണ്ണവർ
ഈപെർസദാ നമുക്കെല്ലാം
ആശ്വാസാനന്ദഹെതുവാം

൧൦൮
രാഗം.൧൮

൧. ഭൂക്കടൽ ആകാശവും
അതിലുള്ള സൈന്യവും
സ്നെഹബുദ്ധിശക്തിക്കെ
സാക്ഷിയായി നില്ക്കുന്നതെ

൨. പാപമറ്റലൊകത്തുൾ
ഒളിയൊടുമുണ്ടിരുൾ
ദൈവശബ്ദം കെൾ്പാറായി
വഞ്ചിച്ചങ്ങും സൎപ്പവായി

൩. ജലസ്നാതഭൂമിയിൽ
സ്നെഹചിഹ്നം പച്ചവിൽ
ഗുണദൊഷാൽ നിത്യവൊർ
ചാവുകൊണ്ടു ജീവിപ്പൊർ

൪. മൂന്നാംലൊകം കണ്ടതാർ [ 127 ] പൂകുന്നൊർ വിശുദ്ധന്മാർ
കാണ്മതില്ലതിൽ കടൽ
കാണ്മുരാവില്ലാപ്പകൽ

൧൦൯
രാഗം൪.

൧. ഭൂവാസികൾ എല്ലാം
യഹൊവെവന്ദിപ്പിൻ
താൻ എകസത്യദെവനാം
എന്നൊൎത്താനന്ദിപ്പിൻ
അഛ്ശന്നു സ്തൊത്രം– ഹല്ലെലൂയാ.
പുത്രന്നുസ്തൊത്രം– ഹല്ലെലൂയാ.
ആത്മാവൊടും ഏകദൈവം
ആയവനെ വാഴ്ത്തുവിൻ

൨. താൻ നല്ലവൻ സദാ
തൻസത്യം ഒപ്പിപ്പാൻ
കരുണ എന്നും കുറയാ
താൻ ഏകനാം മഹാൻ– അ.

൧൧൦
രാഗം.൬൦.

൧. യെശുക്രീസ്തൻ ലൊകപാലൻ
പാപിസൈന്യം ജീവൻ കാലൻ
സൎവ്വവും തങ്കാല്ക്കീഴാം
അന്ത്യ ശത്രുവിൻ സംഹൎത്താ
യെശുമാത്രം വിശ്വകൎത്താ
എന്നുചൊല്ലും നാവെല്ലാം

൨. ദൂതഭൂതൻ അധികാരി
ഏവനും ക്രീസ്താനുസാരി [ 128 ] താഴ്മയായ്വണങ്ങണം
താൻ വിളിച്ചുടൻ ദാസൊഹം
തന്നെ കണ്ടുടൻ ധന്യൊഹം
എന്നുസ്വൎഗ്ഗെസമ്മതം

൩. താരസംഘം ഭൂവാകാശം
നീളെഇവനവകാശം
വാഴുന്നുണ്ടിവൻ ചെങ്കൊൽ
ഇവനൊടുപൊർ അകാൎയ്യം
ജീവന്റെ മഹത്വം ആൎയ്യം
നിത്യം ഇവൻവാഴ്ചപൊൽ

൪. ദൂതഭൃത്യർ ഉല്ലസിപ്പിൻ
നീതിമാന്മാരെ സ്തുതിപ്പിൻ
വാഴ്ത്തുകെവിണ്ണൊടുംപാർ
യെശുഭെദം എന്നിധന്യൻ
വാത്സല്യത്തിലും അനന്യൻ
വാഴ്ത്തുകെ എൻഅകതാർ

14. പ്രതിജ്ഞകൾ

൧൧൧
രാഗം.൧൨൯

൧. എന്നെക്കും നിന്നെ സ്നെഹിപ്പൻ
എന്നെവിടാതുനുടൻ
നിങ്കനിവാലെപൊറ്റു
ആനന്ദതൃപ്തിയില്ലിതിൽ
വാനങ്ങൾകൂട കിട്ടുകിൽ
നീ ഇല്ലാഞ്ഞാൽ ഞാൻ നൊറ്റു [ 129 ] ഈനെഞ്ഞുടഞ്ഞു പൊകിലും
നിനെച്ചും നിന്നെതെടിയും
ഉദ്ധാരരക്തത്തെ തുലൊം
ആധാരമാക്കിചത്തുപൊം
യെശൂപ്രഭൊ– എന്ദെവനെഎന്നാഥനെ
എന്നെലജ്ജപ്പെടുത്തല്ലെ

൨. ഈദെഹിദെഹംമറ്റെല്ലാം
എൻദെവനിന്റെസ്വന്തമാം
എനിക്കുമാത്രം കാണം
നിസ്സാരമാം ഫലത്തെഞാൻ
സംസാരത്തിൽ വളൎത്തുവാൻ
നൊക്കീട്ടുംഉള്ളുനാണം
നിൻവള്ളിത്തൊട്ടം കാത്തുകൊ
വൻ കള്ളർ ഏറഉണ്ടല്ലൊ
വിവത്തിങ്കൂട്ടം കുറയാ
ഉപദ്രവങ്ങളിൽസദാ
യെശൂപ്രഭൊ–വിശുദ്ധശാലെക്കാകതൂൺ
ശിശുക്കൾ ഊക്കമെറും ഊൺ

൩. ഒടുക്കം എന്റെ അകതാർ
വിടുമ്പൊൾ നിന്റെദൂതന്മാർ
അബ്രാമിനങ്കത്താക്കെ
ഉറങ്ങുവാനൊഎന്നുടൽ
മറകഴിച്ചുവമ്പകൽ
വരെയും മെല്ലെകാക്കെ
ഉടൻമഹത്വമായ്നിങ്കൈ
പടച്ചൊരെന്റെ പുതുമൈ
മിഴിച്ചു സത്യപകലൊൻ [ 130 ] വഴിക്കെ നിന്നെനൊക്കുവൊൻ
യെശൂ പ്രഭൊ– ഈദാനങ്ങൾ നീഏകിയാൽ
സദാവണങ്ങുവൻ തൃക്കാൽ

൧൧൨
രാഗം.൫൨

൧. ഒന്നാകെന്റെ പാനം
ഒന്നെഭക്ഷണം
ഒന്നുമാത്രം എൻഅദ്ധ്വാനം
ആത്മജീവലക്ഷണം
എന്റെപാപഭാരം
ഏറ്റു നീക്കിയൊനെഎൻവിചാരം

൨. മങ്ങാതെന്റെ കാഴ്ച
പ്രിയരക്ഷിതാ
നീ സഹിച്ചക്രൂരതാഴ്ച
നൊക്കി നില്ക്കുകെസദാ
ശാപമരം ഏറി
എന്റെ ആത്മനാശം നീയെപെറി

൩. യെശുനിന്റെ സ്നെഹം
എന്റെപിഴയും
എന്നും മറക്കല്ലീദെഹം
ഞാൻ ഇരക്കും മുമ്പെയും
തെറ്റിപൊയ ആടു
വീണ്ടെടുത്തു നിന്റെ ദുഃഖപ്പാടു

൪. ഞാൻ നിൻ അവകാശം
എന്നും നിൻ മുതൽ
എന്നെനല്ലസ്നെഹപാശം
കൊണ്ടുകെട്ടിനിൻവിരൽ [ 131 ] ചാകുംനാൾ വരെക്കും
എന്നെതാങ്ങും അൻപു ഞാനുരെക്കും

൧൧൩
രാഗം.൪൭

൧. ജീവപ്രഭുവെ– രക്ഷിതാനീയെ
എല്ലാം ആദാമിൽ നശിച്ചു
നല്ലനാളിൽ നീജനിച്ചു
ചത്തജാതിക്കായി–ജീവനുറവായി

൨. സ്നെഹാധിക്യത്തിൽ–ചൊരമൃത്യുവിൽ
പ്രൊക്ഷിച്ചുംനീശാപത്തിന്നു
മൊക്ഷം വരുത്തെണ്ടതിന്നു
ശാപമായുടൻ–എന്നെ വീണ്ടവൻ

൩. രാജാനിൻ ബലം– ഞാൻ വണങ്ങണം
നിധിപൊലെനിന്റെവാക്കും
വിധിയും എല്ലാംവശാക്കും
നിന്നുടെബലി– മാത്രം എൻഗതി

൪. ആസ്തിയൂക്കുയിർ– നാസ്തിനിന്റെതിർ
ശുചിയില്ലഭൂസംസാരെ
രുചിയില്ലലൊകാചാരെ
നിൻഉടന്തടി– ഏറുകെൻവഴി

൧൧൪
രാഗം൮൧

൧. ഞാൻ എങ്ങിനെമറക്കും
എന്നെഒൎക്കുന്നൊനെ
ഞാൻ എങ്ങിനെവിലക്കും
എൻ ആത്മവൈദ്യനെ
ഞാൻരൊഗിയായ്കിടന്നു [ 132 ] നീശാന്തിതന്നവൻ
കാരുണ്യസത്യം വന്നു
നിന്നാൽ എൻ രക്ഷകൻ

൨. ഈസ്നെഹത്തെ ഞാൻ ഒൎത്തു
നിസ്നെഹനാകുമൊ
കനിഞ്ഞു കണ്ണീർതൊൎത്തു
തന്നൊനെതള്ളുമൊ
എൻലജ്ജനീചുമന്നു
ക്രൂശിൽ തറെച്ചവൻ
പിന്നാലെഞാനും വന്നു
അസാരനാം ഭടൻ

൩. നിൻസെവയിൽഎൻദെഹം
വെച്ചെക്കാംനാഥനെ
നിന്നിൽ വാടാതസ്നെഹം
കാട്ടെണം യെശുവെ
മരിപ്പുകാലം വന്നെ
നീ ശെഷിക്കുംധനം
കല്യാണം കൊലുമന്നെ
വിശ്വാസം സഫലം

൧൧൫
രാഗം൪൨

൧. ഞാൻ ഒന്നിനെ നെൎന്നു
സൎവ്വാത്മാവിനാൽ
എൻ യെശുവൊടുചെൎന്നു
മെവെണം ആദരാൽ
അവങ്കൽ നിന്നുവെൎന്നു
ജീവിച്ചൂടായ്കയാൽ [ 133 ] ൨. പുരാഎത്രനാളും
അസത്തിൻ പിതാ
എൻമെയ്യും ഉള്ളും ആളും
ഉയിൎപ്പന്നറിയാ
കൈപ്പുണ്ടുചാവെക്കാളും
ജീവന്നിവൻ വിനാ

൩. ഇഹത്തിങ്കൽ അല്പം
ഗ്രഹിച്ചഗുണം
എനിക്കുചാകുംതല്പം
വിളങ്ങിക്കും ക്ഷണം
പിൻ ഒതുംലക്ഷം കല്പം
പ്രഭുഗുണഗണം

൧൧൬
രാഗം.൩൬

൧. ഭുവിപഴയയുദ്ധം
വൎദ്ധിക്കും മെല്ക്കുമെൽ
നാൾ തൊറും അതിക്രുദ്ധം
ആയ്ക്കാണും പെയിൻചെൽ
ഒരെസ്ഥലം വിശുദ്ധം
നിന്നെഞ്ഞിമ്മാനുവെൽ

൨. ആനെഞ്ഞിനൊടുചാരി
അത്താഴം കൊൾ്കയാൽ
തന്നാഥനനുസാരി
ആവാൻഉറെച്ചുകാൽ
കൊടും വെയിൽവന്മാരി
മാലില്ലരണ്ടിനാൽ

൩. അപ്പൊഴെ സമാധാനം [ 134 ] നിറഞ്ഞു പൊരിനുൾ
മറന്നുപൊയദ്ധ്വാനം
പിന്നിട്ടുതൊറ്റിരുൾ
ഭുവിനിന്നാലുംവാനം
തരും നിറപ്പൊരുൾ

൪. അവന്റെ ആത്മയാഗം
സ്നെഹത്തിനാം അതിർ
എന്നൊൎക്കിൽ അനുരാഗം
തഴച്ചൊരുൾ്ത്തളിർ
അവന്നായ്പ്രാണത്യാഗം
ചെയ്തെണ്ണും ഇതുയിർ

൧൧൭
രാഗം.൫൪

൧. യെശുവെ ഞാൻ വിടുമൊ
ആയവന്നു ലൊകത്താരിൽ
തുല്യൻവെറിട്ടൊനുണ്ടൊ
ദിവ്യപൂൎണ്ണതമറ്റാരിൽ
ലക്ഷം നിധികൾ ഉണ്ടാം
യെശുവെവരിക്കനാം

൨. സ്വൎഗ്ഗത്തിൻ പ്രകാശത്തുൾ
യെശുവെ കൂടാതെയെതു
യെശുവെളിച്ചപ്പൊരുൾ
യെശുതാൻ ആനന്ദഹെതു
ജീവന്റെ പ്രകാശമാർ
യെശുവിൻ മുഖത്തെപാർ

൩. ജീവൻ പൊം കിടക്കയിൽ
യെശുമാത്രം എന്നാശ്വാസം [ 135 ] ന്യായവിധിനെരത്തിൽ
ഉത്തമന്നും എന്തുവാസം
യെശുനിന്നെഞാൻ വിടാ
എന്നെവിടല്ലെസദാ

൧൧൮
രാഗം.൨൨

൧. വീണ്ടെടുപ്പിനായെനിക്കുയാഗം
ആകിയമഹാപുരൊഹിത
എന്റെഉള്ളിലും നിൻഅനുരാഗം
കൊണ്ടു ബലി നീ നടത്തുക

൨.സ്നെഹത്തിൽ ജനിച്ചതെ അല്ലാതെ
സ്നെഹം ഏതിനെയും കൈക്കൊള്ളാ
നിന്റെകൈയിൽ കൂടിനടക്കാതെ
ഉള്ളത് ഒട്ടും അഛ്ശനൊടെത്താ

൩. ആകയാൽ എൻഇഷ്ടം വെട്ടിക്കൊന്നും
ഹൃദയം പറിച്ചും അരുളി
എന്റെവെദനാവിളികൾ ഒന്നും
കൂട്ടാക്കാതെ ചെയ്കനിൻപണി

൪. ബലിപീഠത്തിങ്കൽ കനൽ കൂട്ടി
എന്നെകെട്ടിവെച്ചു മുഴുവൻ
ശെഷമില്ലാതൊളം അഗ്നിമൂട്ടി
ദഹിപ്പിക്ക പ്രീയരക്ഷകൻ

൫. അഛ്ശനിങ്ങനെ ബലിരുചിക്കും
ഗ്രാഹ്യമല്ലൊനിൻ ക്രീയഎല്ലാം
ഇപ്രകാരം ഭൂമിയിൽ എനിക്കും
ദൈവത്തിന്നുയാഗം അൎപ്പിക്കാം

൧൧൯ [ 136 ] രാഗം.൧൧൭

൧. യെശുവെന്റെമൊദം
നല്ലപ്പൊൾവിനൊദം–ദുഃഖെആശ്രയം
ഹീനരും ചത്തൊരും
നിത്യം നിങ്കൽകൊരും–ജീവനാമൃതം
നീ വിട്ടാൽ– ലൊകാശയാൽ
മൺ പൊന്നാദി പ്രാപിച്ചിട്ടും
എന്തു സൌഖ്യം കിട്ടും

൨. തൃക്കൈ എന്നെമൂടും
പൊരിൽഇങ്ങുകൂടും–ചാവിലും വിടാ
ചീറു കാദിപാമ്പു
വിശ്വസിച്ചുൾ്ക്കാമ്പു– ചാലപെടിയാ
യെശുവിൽഏതുണ്ടുകിൽ
ഭൂപാതാളം അൎത്ഥാനൎത്ഥം
എന്നൊടത്രെ വ്യൎത്ഥം

൩. ലൌകികാലങ്കാരം
നീ എനിക്ക്ഭാരം– എന്നെവിട്ടുപൊ
ലൊകാദായം നഷ്ടം
ക്രൂശിൽ വെച്ച കഷ്ടം–ലാഭമല്ലയൊ
നിന്നെക്കാൾ– ആർരക്ഷെക്കാൾ
യുദ്ധത്തിൽ ഞാൻ നിന്നെപാടും
സിദ്ധരുൾ കൊണ്ടാടും

15. പ്രാൎത്ഥനകൾ


൧൨൦
രാഗം.൧൦൧ [ 137 ] ൧. ഏതുപാശവും തകൎക്കും
നല്ലിടയനാം പ്രഭൊ
തൊല‌്വിതാഴ്ചയുള്ളവൎക്കും
നിത്യസൌഖ്യം നീയല്ലൊ
പഴയാദാമെ എതിൎത്തു
തീൎക്കനിൻശിക്ഷാവിധി
പിൻഅരിഷ്ടരെനിവിൎത്തു
തടവിൽനിന്നുദ്ധരി

൨. സൃഷ്ടിയൊടിതാമയക്കം
ൟറ്റുനൊവും ഞങ്ങളിൽ
ഏറവൎദ്ധിച്ച ഞരക്കം
ചെവികൊൾ്ക വെഗത്തിൽ
ആത്മാവിന്നു നിത്യാദായം
വെണ്ടിവന്നിതെങ്കിലും
ഇന്നുംഞങ്ങൾ ലൊകമായം
ദുഃഖിച്ച് ഒട്ടുസെവിക്കും

൩. ഞാൻപൊരാടുക് ഉൾനിൎബ്ബന്ധം
കൊണ്ടുടൻ സൎവ്വാത്മനാ
ഇന്നു നീ പ്രപഞ്ചബന്ധം
തീരെഇങ്ങഴിച്ചുതാ
പാപധൂളിയിന്നുയൎത്തി
സ്വാതന്ത്ര്യം വരുത്തുക
ദിവ്യബീജത്തെവളൎത്തി
സൎപ്പസന്തതികള

൪. ജഡത്തിന്നരുതുസ്വൈരം
വെൺറ്റതൊക്ക ചെയ്കനീ
ദൊഷത്തിൽവളൎക വൈരം [ 138 ] ചുട്ടുകത്തുക നിൻ തീ
എങ്കിൽ ആത്മാവിന്നുല്ലാസം
പൂരിപ്പാൻഅടുത്തുവാ
നിന്നെ ഞങ്ങളെ വിശ്വാസം
പിടി കൂടികൈവിടാ

൫. രാജാവാഴ്ക വീരവെല്ക
കല്പിക്കെകശാസനം
രാജ്യപ്പൊർ നടത്തിചെല്ക
നീക്കുകടിമത്തനം
പുതുനിയമത്തിൻ ചൊര
കുഴിയിന്നു ബദ്ധരെ
വിടുവിച്ചു ഞങ്ങൾഘൊര
പീഡമുറ്റും മാറ്റുകെ

൬. രാജ്യത്തിന്നാകാത്ത അംശം
ഒക്കക്രൂശിപ്പിച്ചരുൾ
ചാവിൻ ചെൎച്ചയാൽ നിൻ വംശം
പൂകിക്കെദൻ തൊട്ടത്തുൾ
ഇല്ലതാമസം നിണക്കു
വീരൻഎന്നല്ലൊനിൻപെർ
നിന്നെഞങ്ങൾവന്മയക്കു
നീങ്ങികാണുംസ്വപ്നനെർ

൧൨൧
രാഗം൧൨൪

൧. കൎത്താവെ ജീവാദിത്യ
നിൻകരുണാവെളിച്ചം താ
ഇരിട്ടിനെവിജിത്യ
മനസ്സിൽ വാഴ്വതിന്നുവാ [ 139 ] തൃക്കൈ എന്നെ പിടിച്ചു
നെർവഴിക്കാക്കുകെ
ചാവിൽ നിന്നുദ്ധരിച്ചു
ജീവങ്കൽ സ്ഥാപിക്കെ
അതാലെ എൻ നടപ്പും
പ്രകാശത്തൂടെ ആം
എൻഒൎമ്മക്കെടും തപ്പും
നീ മാറ്റുന്നുണ്ടെല്ലാം

൨. എൻവഴിനീഅകന്നാൽ
വളഞ്ഞുപൊകും പാമ്പിൻചെൽ
നിൻ വാഴ്ചയൊ നടന്നാൽ
നെരെകരെറും മെല്ക്കുമെൽ
അതാലെ നീ കനിഞ്ഞു
ജീവപ്രകാശമെ
എൻ അന്ധതപിരിഞ്ഞു
പൊവാറാക്കെണമെ
നിന്നാൽ എൻ ആത്മക്കണ്ണു
തെളിയുമളവിൽ
ഉടൽ നിന്നെ പുകണ്ണു
നടക്കും പകലിൽ

൩. ഭുവിവസിക്കും നാളും
നിന്നൊടും നിന്നിൽ നിന്നും ഞാൻ
നിൻ ദീപവും നിൻ ആളും
ആയെങ്ങുമെ വിളങ്ങുവാൻ
ദിവ്യസ്വഭാവതത്വം
നീ എന്നിൽ നടുകെ
നിൻ ആത്മാവിൻ മഹത്വം [ 140 ] എങ്കന്നു ശൊഭിക്കെ
നിന്റെ വിശുദ്ധരൂപം
കാണാകെൻ നടയിൽ
ഞാൻ നല്ലസ്തുതിധൂപം
കാട്ടാക ഉണ്മയിൽ

൧൨൨
രാഗം.൧൨൯.

൧. കൎത്താവെലൊക രക്ഷിതാ
വരുന്നഎന്നെ കൃപയാ
നീയല്ലയൊ ക്ഷണിച്ചു
പാപത്തിൻ ഭാരം എന്റെമെൽ
ഇരിമ്പുനുകത്തിന്റെ ചെൽ
അമൎന്നു പീഡിപ്പിച്ചു
എടുക്കാഞ്ഞാൽ നശിച്ചുഞാൻ
പൊരാനിന്മുമ്പിൽ നില്ക്കുവാൻ
മരണപാത്രം ഞാൻ ഇതാ
എന്നെ കനിഞ്ഞുചെൎന്നുവാ
മശീഹാവെ– നീ എന്നൊളി ആശ്വാസം നീ
കെടുക്കഎന്നിൽ ശാപത്തീ

൨. പിഴനുകം അത്യുഗ്രം താൻ
എൻ ആത്മാവെ തണുപ്പിപ്പാൻ
തകൎക്ക നിന്റെ കെമം
ആ ഭാരം വണ്ടു നീയല്ലൊ
ചുമന്നെടുത്തതെൻ വിഭൊ
ഒൎത്താലും നിന്റെപ്രെമം
ഇളെക്കപാപത്തിൻഘനം
മദ്ധ്യസ്ഥ ചെയ്കാശ്വാസനം [ 141 ] എനിക്കു ജീവൻ ക്ഷെമവും
നിൻചാവിനാലല്ലൊവരും
മശീഹാവെ– നീദയയാതുണെക്കുവാ
പിശാചിന്മെൽജയത്തെതാ

൩. നീമാത്രം എന്റെ ആശ്രയം
സൌഖ്യത്തിന്നുള്ള ആലയം
എൻ ആത്മവൈദ്യൻ നീയെ
നീമാത്രം പൂൎണ്ണ നീതിമാൻ
ദൈവത്തിൻ കൊപം നീങ്ങുവാൻ
ചാവെ ജയിച്ചു നീയെ
നീഎൻ സങ്കെതം ശരണം
എൻകൊട്ട എൻകൃപാസനം
മദ്ധ്യസ്ഥൻ നീ നീ ഇടയൻ
പിതാവിൻ പ്രീയനാം മകൻ
മശീഹാവെ– എൻപാറയെ എൻ തൊഴനെ
വിശ്വാസവൃദ്ധിനല്ക്കുകെ

൧൨൩
രാഗം ൬൯.

൧. കൃപാദിത്യ പ്രകാശം
വിശുദ്ധതമ്പുരാൻ
നീ മൃത്യുവിൻ വിനാശം
നീ ലൊക ജീവൻ താൻ
ഹാസത്യമുള്ളവാക്കു
പിതാവെ വെളിവാക്കു
നീചൊല്ക കെൾ്പുഞാൻ

൨. ഹെ ഞങ്ങടെ മദ്ധ്യസ്ഥ
നീ സൽപ്രവാചകൻ [ 142 ] പിതാവിൻ ഹൃദയസ്ഥ
വിചാരദൎശകൻ
ഗുരുക്കളിൽ‌നീശിഷ്ടൻ
എന്നെദെവൊപദിഷ്ടൻ
ആക്കെണം മുഴുവൻ

൩. പുരൊഹിതന്റെ കൎമ്മം
വണങ്ങി വാഴ്ത്തണം
നീചെയ്തതൊക്കധൎമ്മം
നിൻചാവെഉത്തമം
എൻപാപംസംഹരിച്ചു
നമ്മെയും യൊജിപ്പിച്ചു
ഉള്ളൊൻആമരണം

൪. നിണക്കുരാജസ്ഥാനം
എന്നെക്കുംഉണ്ടല്ലൊ
നിൻനാടു ഭൂമിവാനം
പാതാളവും വിഭൊ
എന്നാലും സഭമാത്രം
നിൻമഹിമെക്കുപാത്രം
എനിക്കും എത്തുമൊ

൫. അനന്യനീഇദ്ദെഹം
അമൎന്നു വാഴണം
എനിക്കു നല്കസ്നെഹം
രാജാചാൎയ്യപദം
ഞാൻ നിന്നെപ്രവചിച്ചും
സ്തുതിബലികഴിച്ചും
അരചനാകെണം

൧൨൪ [ 143 ] രാഗം.൭൦

൧. തൊന്നുന്നപൊലെഎന്നിൽ ചെയ
ചത്താലും ജീവിച്ചാലും
പ്രഭൊഈആശ്രീതനെകൈ
കൊണ്ടെന്നും താങ്ങിയാലും
ഇരിക്കനിന്റെ കാരുണ്യം
മറ്റൊക്കെനിക്കും സമ്മതം
നിൻഇഷ്ടം നടന്നാലും

൨. വിശ്വാസ്യഹൃദയത്തെതാ
നിൻ വാക്കു സ്നെഹിപ്പിക്ക
എൻആഗ്രഹങ്ങളേ സദാ
നിൻ വരവിൽതിരിക്ക
എൻ രക്ഷെക്കുള്ളതൊക്കയും
ദിനമ്പ്രതി നീ എത്തിക്കും
അനീതികെട്ടഴിക

൩. ഒരിക്കൽ നിന്റെആജ്ഞയാൽ
വിടെണ്ടിപൊം ഈലൊകം
അതൊനടക്ക പ്രീതിയാൽ
അന്നരുതിണ്ടുശൊകം
നിണക്കുമെയ്യുയിർ തരാം
എല്പിച്ചവറ്റെകാക്കെല്ലാം
നല്ലന്തം ഏകുക് ആമെൻ

൧൨൫
രാഗം ൭൧

൧. ത്രാഹിമാം:,: രാജാവായയെശുവെ
എന്റെ അപരാധഭാരം
മാച്ചു നീക്കിതീൎത്തുതെ [ 144 ] നീതളിച്ചരക്തസാരം
മലമാണ്ടൊരുള്ളിൽ യുക്തമാം– ത്രാ.

൨. ത്രാഹിമാം :,: സന്ധിയില്ലീലൊകത്തുൾ
കഷ്ടം എന്റെ വിശ്വകൎമ്മം
ഇല്ലതിൽ ഒരുൾപ്പൊരുൾ
നീക്കുണിച്ചപുണ്യധൎമ്മം
എന്റെ ശൂന്യത്തിന്നു നിറവാം–ത്രാ.

൩. ത്രാഹിമാ :,: ശത്രുവിൻ പരീക്ഷയിൽ
അടിയന്നു നീ സങ്കെതം
എങ്കിൽ അസ്ത്രം തൂവുകിൽ
അരുതച്ചം ഇല്ലഖെദം
ജയം നിന്നിൽ ഞാനുംപ്രാപിക്കാം–ത്രാ.

൪. ത്രാഹിമാം:,: മൃത്യുവെത്തുമളവിൽ
യെശുകണ്ണിലെ പ്രകാശം
ഉള്ളത്തിന്നുദിക്കുകിൽ
ചാവെന്നല്ല ആന്ധ്യനാശം
അന്നുനമ്മിൽ അറിയാവുനാം–ത്രാ.

൧൨൬
രാഗം൧൮

൧. ദൈവം സ്നെഹമൂലം ആം
നല്ല കാഴ്ചകൾ എല്ലാം
വെളിച്ചപ്പിതാവിനാൽ
ഞങ്ങൾ മെൽവരുന്നതാൽ

൨. യെശുനിന്റെ സ്നെഹത്തെ
ഞങ്ങളൊളം നീട്ടുകെ
സൎപ്പവാക്കിൻ വിഷംനാം
നിന്നെകൊണ്ടുകളയാം [ 145 ] ൩. സാത്താൻ ഞങ്ങളിൻ മെയ്മെൽ
ആക്കിയ കയിന്യമെൽ
വെരറുത്തെടുക്കെണം
യെശുനിന്റെമരണം

൪. സ്നെഹത്താൽ നീ ആടും പൊർ
പൊലെഉണ്ടൊപൊരുതൊർ
അന്നുകഷ്ടപ്പെട്ടപ്പൊൾ
ക്രൂശിങ്കീഴെനിന്റെതൊൾ

൫. ലൊകർഒക്കദ്വെഷിക്കിൽ
യെശുനിന്റെക്ഷാന്തിയിൽ
നില്പാറാക്കിഞങ്ങളെ
സ്നെഹരാജ്യത്തക്കുകെ

൧൨൭
രാഗം.൪൫.

൧. പിതാപുത്രാത്മാവായനാഥ
നിണക്കയൊഗ്യർ ഞങ്ങൾ ഇങ്ങെല്ലാം
മനസ്സശുദ്ധമത്രെതാത
നീയൊവന്നാൽ ഈക്ഷെത്രംശുദ്ധമാം
എല്ലാജഡം നിൻ രക്ഷകാണണം
എന്നുള്ള ചൊല്ക്കുണ്ടാകപൂരണം

൨. അബ്ബാവിളിപഠിക്കും ഭക്തി
നിൻ ഇഷ്ടത്തെഗ്രഹിക്കും ഇന്ദ്രീയം
തന്നെജയിപ്പാൻ പുതുശക്തി
ഹിതം നടത്താൻ ഊക്കുഏകണം
നീ ഇല്ലാഞ്ഞാൽ ഇതൊന്നുമെവരാ
ചതഞ്ഞനെഞ്ഞിൽ പൂക്കുനിന്നെതാ

൩. നാം ദൂരത്തായിപൊയക്ലെശം [ 146 ] നീമാറ്റുവാൻ ആശ്വാസം ചൊന്നരുൾ
ബൊധിക്കുടൻ നിൻഉപദെശം
തെളികതെടിയാൽ വെദപ്പൊരുൾ
നിൻ ക്രൊധം നീങ്ങിപകതീൎന്നതെ

൪. സഭെക്കുയെശു അടിസ്ഥാനം
അതിൻപണിതികെക്കും നിൻവിരൽ
നീകൽ മനസ്സെപൊടിമാനം
ആക്കീട്ടതാകും ജീവനുള്ളകൽ
നിന്നൊളം വൎദ്ധിപ്പിക്കനിന്റെമെയ
ഈഞങ്ങളാലും വീട്ടുവെലചെയ

൫. സാധുക്കൾ്ക്കെകുകനുവാദം
ഈഭൂമിയെ അവർ അടക്കുവാൻ
പിശാചിൻ തലമെൽനിൻപാദം
ആക്കീട്ടുലൊകത്തെ ഭരിക്കതാൻ
എങ്ങുംപ്രഭൊ പരക്കനിൻപുകൾ
നിവൃത്തിയാകവായിൻമൊഴികൾ

൧൨൮
രാഗം൧൦൧

൧. യെശുവെനീ സ്നെഹശക്തി
ലൊകത്തിൽ വരുത്തിയൊൻ
കടമായദാസഭക്തി
ആർനിണക്ക് കാട്ടുവൊൻ
മുന്തിരിക്ക കൊമ്പായിട്ടും
ഞങ്ങളിൽ ഫലംപൊരാ
പലശിഷ്യർ നിന്നെവിട്ടും
കെട്ടും പൊയിതമ്പുരാ [ 147 ] ൨. നീ വിശ്വാസത്തിന്നുറപ്പും
കാല്ക്കസ്ഥിരവുംകൊടു
അത്തിക്കത്രെ കൊമ്പുംചപ്പും
നീ കണ്ടാൽ ശപിച്ചിതു
ആകയാൽ തളൎച്ചപൊക്കി
ഭാരംമെല്ലെപെറുവാൻ
ദൂരവെമഹത്വം നൊക്കി
ഞാനും ആക ശക്തിമാൻ

൩. എറ്റുകൊൾ്ക നിന്റെ ക്ലിഷ്ടി
ആകെനിക്കും സല്ഗതി
അല്പരെനീ ചെയ്തൊരിഷ്ടി
കെല്പരാക്കുവാൻ മതി
രാജൻനിന്നെലൊകം ദെഹം
സാത്താനും വിരൊധിച്ചാൽ
ജയംകൊള്ളും നിന്റെസ്നെഹം
പാമ്പെകൊല്കനിന്റെകാൽ

൧൨൯
രാഗം൧൦

൧. ഹാ യെശു എന്നിടയനെ
നിൻ ആടുഞാൻ നിൻ ശിഷ്യനെ
ഉണ്ടായചാവും പാപവും
നീ തീൎത്തരുൾ അശെഷവും

൨. എൻആശാപൂൎത്തി നീയല്ലൊ
എന്നുള്ളിൽ വാഴുക പ്രഭൊ
നീ പാൎത്താൽ ദുഃഖവും നാസ്തിയായി
എപ്പൊഴും വാഴ്ത്തും എന്റെവായി

൩. പിശാചിന്റെ പരീക്ഷകൾ [ 148 ] മനശ്ശരീരപീഡകൾ
മറ്റൊൎക്കിലും വെണ്ടാഭയം
എൻയെശുവിന്നുണ്ടെജയം

൪. സന്ദെഹം പൊപൊചഞ്ചലം
വിശ്വാസിക്കിതനുചിതം
ആശിച്ചു വിശ്വസിച്ചതും
ആസത്യവാൻ നിവൃത്തിക്കും

൧൩൦
രാഗം൮൮

൧. ഹെ ക്രൂശിന്മെൽ തറെച്ചമിത്ര
എല്ലാഭയദുഃഖത്തിലും
വെണ്ടും ചികിത്സനിൻ പവിത്ര
ഹൃദയംദൃഷ്ടി ചെവിയും
ആശ്വാസമറ്റവൎക്കടുത്ത
കാരുണ്യപൂൎണ്ണഹൃദയം
എബ്ബാധചാവെയുംതടുത്ത
മഹാത്മനെഞ്ഞെൻ ആശ്രയം

൨. പാപിഷ്ഠർ ചുങ്കക്കാരുമന്നു
തിരഞ്ഞിട്ടെത്തികണ്ടല്ലൊ
ആനെഞ്ഞെനിക്കുംനീതുറന്നു
നിൻ സമാധാനംതാഗുരൊ
നീർചൊരയും ഒലിച്ചപക്ഷം
കഷ്ടാനുഭവക്കാൎക്കിടം
ആശ്വാസകാരണങ്ങൾ ലക്ഷം
അതിൽഞാൻ രുചികാണെണം

൩. നിന്നെനൊക്കാത്ത കണ്ണുസൃഷ്ടി
മൊഹഭയങ്ങൾ്ക്കുൾ്പെടും [ 149 ] ശിമൊനെ എതിരെറ്റദൃഷ്ടി
എതിൎത്താൽ അത്രെകഴിയും
നിൻ ഒളിവിൽഞാൻ ഒളികാണും
നിൻ കണ്ണീർ ഒൎത്താൽ കരയും
കൺജ്വാലയാൽ നീ എങ്കൽ വാണും
ശുദ്ധീകരിച്ചുമരുളും

൪. പണ്ടിത്രദീനക്കാൎക്കും ചാൎച്ച
ചെവിഎനിക്കും ചായ്ക്കെണം
നാൾതൊറുംഞാൻ നിൻ ചൊരമാച്ച
കടക്കണക്കചൊല്ലെണം
സ്വീകാരപ്രാൎത്ഥനാസ്തുതിക്കു
നിത്യംതുറക്കുകെചെവി
അയക്കദാസന്റെധ്വനിക്കു
ആം ആമെൻ എന്നമാറ്റൊലി

16. യെശുവൊടെയൊഗം

൧൩൧
രാഗം൫൨

൧. അവൻമാത്രം വന്നാൽ
അവൻ നില്ക്കയിൽ
മടിയിൽ എന്നെചുമന്നാൽ
മൃഷ്ടം വന്നു മനസ്സിൽ
എന്നാൽ ഇല്ലദൊഷം
ചാകുവൊളം നിത്യമാം സന്തൊഷം

൨. അവൻഇരിക്കട്ടെ
വെറെ വെണമൊ [ 150 ] കള്ളൻ കാണ്മതൊക്കകട്ടെ
വഴിപൊക്കൻ ഞാനല്ലൊ
എൻചുരം ഇടുക്കം
വീതിമാൎഗ്ഗത്തിന്നുകെടൊടുക്കം

൩. അവന്നുള്ളദിക്കു
എന്റെ ജന്മംതാൻ
അവകാശം എന്നെനിക്കു
ഒരൊകാഴ്ച കാണിച്ചാൻ
ഒൎത്തും മറന്നിട്ടും
ഉള്ളനെ കർഅങ്ങുകണ്ടുകിട്ടും

൧൩൨
രാഗം.൮൧

൧. എല്ലാരുംനിന്നെവിട്ടാൽ
ഞാൻവിടുമാറുണ്ടൊ
ഭൂലൊകർ ചിരിച്ചിട്ടാൽ
നിന്നെ മറക്കാമൊ
എനിക്കായെത്രദീനം
നിന്നിൽ സമൎപ്പിതം
എന്നിട്ടും സ്നെഹഹീനം
ആകായ്ക എന്മനം

൨. സിംഹാസനത്തിരുന്ന
ഈ ആണ്ടുകൾ എല്ലാം
വിധിപ്പാനായ്വരുന്ന
ന്യായാധിപൻ നീയ്യാം
നിൻഇഷ്ടമൊക്ക ക്ഷമിക്ക
സാത്താൻ ആദാമ്യൎക്കും
നിന്നെവരിഹസിക്ക
നടപ്പായെവരും [ 151 ] ൩ എനിക്കൊനീസമീപം
വന്നെത്തിസൽപ്രഭൊ
ഉള്ളിൽകത്തിച്ചദീപം
മാറ്റാൻകെടുക്കുമൊ
നിൻസ്നെഹനിത്യത്താലെ
നീദ്രൊഹിസൈന്യത്തെ
ജയിക്കുംആകയാലെ
ഞാനുംപൊറുക്കാമെ

൧൩൩

രാഗം ൧൦൭

൧ ഒന്നാവശ്യംഎന്നുവെദം
ഒന്നുതെടാകെണമെ
ലൊകമാസ്ഥആത്മഖെദം
ഒന്നെതെറ്റിക്കരുതെ
പ്രപഞ്ചഗുണങ്ങളിൽഎത്രപ്രകാശം
മിനുക്കവുംഛായയുംഅത്രയുംനാശം
എല്ലാറ്റെയുംവിട്ടുകടക്കയിൽനാം
ആജീവകിരീടംഎടുത്തുകൊള്ളാം

൨ അപ്രകാരംയെശുകാക്കൽ
കാത്തിരുന്നുമറിയാ
വീടുകാൎയ്യംതീനുണ്ടാക്കൽ
ഒട്ടുംചിത്തത്തിൽവരാ
തിന്നെണ്ടതിനല്ലതാൻതൃപ്തിവരുത്താൻ
ഈപുരുഷൻഇന്നുബെതാന്യയടുത്താൻ
എടുത്തുവിലക്കിയസദ്യയിതെ
ആവൊളംഭുജിക്കുംഎന്നൊൎത്തത്രെ

൩ ധീരവീരന്മാരൊതെടി [ 152 ] യെശുതൻപ്രയാണത്തിൽ
ഭാൎയ്യയെമരിച്ചുനെടി
കൈക്കൊണ്ടാൻആഞായറ്റിൽ
ശ്രമിച്ചുനശിച്ചുബലാൽപൊരുതൊടി
കാണെണംഎന്നിട്ടുംകാണാത്തവർകൊടി
തൊമാവതിബുദ്ധിശിമൊനുടെവാൾ
എത്താത്തതിൽഎത്തിആമഗ്ദലനാൾ

൪ യെശുകണ്ണെനൊക്കുംദൃഷ്ടി
യെശുചൊൽപുകുംചെവി
ഈവിധത്താൽപുതുസൃഷ്ടി
ആൎക്കുംഎളുതാംഭുവി
കെരൂബസരാഫ്യർഭൂമിക്കുംരഹസ്യം
ശിശുവിനുമായ്പരമാൎത്ഥപരസ്യം
മനുഷ്യനുസ്വൎഗ്ഗവഴിഅറിയാ
കടത്തുംഇറങ്ങിയൊൻഹല്ലെലൂയാ

൧൩൪

രാഗം ൯൨

൧ ക്രീസ്തൻഅൻപവ്യക്തം–നാംഎല്ലാരിലും
എങ്കിലുംതൻരക്തം–മാനംകുറയും
ശാപപുത്രരല്ല–ദൈവവംശവും
മെൽക്കുമെൽആനല്ല–ആശ്രയംവിടും

൨ നിൻഏകാന്തഭക്തി-എങ്ങുംദുർലഭം
ഈപ്രപഞ്ചസക്തി-ഉള്ളിൽമിശ്രിതം
പിന്നെയുംഭൂവാസം-ചെയ്‌വാൻവരികിൽ
നീതരുംവിശ്വാസം-കാണുമൊഇതിൽ

൩ ഇങ്ങെഅഹങ്കാരം-സംശയംമദം
എല്ലാംനീവിസ്താരം-ചെമ്മെചെയ്യെണം [ 153 ] നീയല്ലാതെത്രാതാ–ഞങ്ങൾക്കില്ലല്ലൊ
നീപിതാനീമാതാ–ന്യായത്തിൻവിഭൊ

൪ ശൊധനകഴിച്ചു–സൎവ്വവികൃതി
കള്ളവുംവരിച്ചു–ശിക്ഷയുംവിധി
പരിശുദ്ധപാത്രം–അഗ്നിതൊട്ടനാ
നിത്യംനിന്നെമാത്രം–ചെരുംആശതാ

൧൩൫

രാഗം ൪൯

൧ ക്രീസ്തപെർധരിച്ചജാതി
പ്രഭുവിന്റെപിന്നട
ദൈവപുത്രനിൽഅനാദി
കാലത്തിങ്കൽതൊന്നിയ
മനഃപൂൎവ്വം–നിങ്ങളിൽകാണ്മാനുണ്ടൊ

൨ ദൈവരൂപത്തിൽവന്നിട്ടും
ദെവജാതൻഎങ്കിലും
ലൊകരാൽതനിക്കകിട്ടും
മാനവുംമഹത്വവും
കൊള്ളപൊലെ–ചെൎത്തുകൊണ്ടിട്ടില്ലല്ലൊ

൩ തന്റെതെജസ്സൊക്കമൂടി
വന്മതാഴ്ത്തിമാംസത്തിൽ
അപമാനത്തൊടുംകൂടി
ദാസനായ്തൻദാസരിൽ
ക്രൂശിനൊളം–താണുവീണുവന്നല്ലൊ

൪ ആകയാൽപിതാകൊടുത്ത
ഊൎദ്ധ്വലൊകംശ്രെഷ്ഠപെർ
ശിഷ്യരുംഇപ്പൊൾഉടുത്ത
താഴ്ച‌തെജസ്സിന്നുപെർ [ 154 ] മുൻമരിച്ചു–പിൻഭരിച്ചു–കൊള്ളുംമാൎഗ്ഗംഅത്രെനെർ

൧൩൬

രാഗം.൩൩.

൧ നിൻവഴിയെ–ആകൎഷിക്കെ
നിന്നൊടുഞങ്ങൾചെല്ലും
ഇമ്മാനുവെൽ–നീകൂട്ടർമെൽ
വരുംവിരൊധംവെല്ലും

൨ നിൻവഴിയെ–ആകൎഷിക്കെ
ഇങ്ങില്ലബുദ്ധിചെറ്റും
നീകാട്ടാഞ്ഞാൽ–പ്രമാദത്താൽ
പകൽവഴിക്കുതെറ്റും

൩ നിൻവഴിയെ–ആകൎഷിക്കെ
പരക്കണംഈറരായം
നീമാറ്റുകിൽ–ദെഹാദിയിൽ
സമസ്തമാംആത്മീയം

൪ നിൻവഴിയെ–ആകൎഷിക്കെ
പകുക്കരാജ്യഭാരം
കീഴെതെല്ലാം–ഇനിസലാം
ക്രീസ്തൊടെവാഴ്കസാരം

൧൩൭

രാഗം. ൯.

൧ പകുത്തസ്നെഹംശിഷ്യനിൽ
കൎത്താവിന്നിഷ്ടമൊ
ഒരാദിത്യനീലൊകത്തിൽ
നിണക്കുരണ്ടുണ്ടൊ

൨ നീയെശുവിന്നുഭാൎയ്യയായി
ഇരിപ്പാനിഛ്ശിക്കിൽ [ 155 ] ഇഛ്ശിക്കത്തക്കതെന്തുണ്ടായി
ഈലൊകസ്നെഹത്തിൽ

൩ നിൻപാപംഎല്ലാംമൂടുവാൻ
തൻരക്തംവീണിതു
മനസ്സുപുതുതാക്കുവാൻ
തൻവാക്കവച്ചിതു

൪ ജഡത്താൽകഴിയാത്തതെ
തൻആത്മാപൂരിക്കും
തുണെക്കുംതാൻവിശ്വസ്തരെ
എല്ലാപടയിലും

൫ മനസ്സെമുറ്റുംകാത്തുകൊൾ
ഉയിൎക്കതുറവായി
ഒരുത്തന്നാകെവെക്കുമ്പൊൾ
താൻആകെനിന്റെതായി

൧൩൮

രാഗം ൪൯

൧ പരമണ്ഡലത്തിലുള്ള
തെജസ്സെൻപ്രത്യാശയാം
യെശുവെന്നുകനിവുള്ള
രാജാവൻധനംഎല്ലാം
കൺകാണാതെ–ആത്മാവിശ്വസിച്ചുതെ

൨ ലൊകസൗഖ്യമായിഭവിക്കും
നൂറുവൽസരത്തിലും
ക്രീസ്തനൊടെസഞ്ചരിക്കും
ഒരുനാളുംനെരവും
ഏറെനല്ലു–കാണായ്‌വരികെൻപ്രഭൊ

൩ ദാഹംതീൎക്കുവാൻനദിക്കു
[ 156 ] ഒടിപ്പൊംതളൎന്നമാൻ
ദാഹമുണ്ടെടൊഎനിക്കു
ശക്തിപൊരഒടുവാൻ
ചെൎത്തുകൊണ്ടു–എന്നെതൃപ്തനാക്കുകെ

൧൩൯

രാഗം.൭൦

൧ യെശുംവിനാസൽക്രീയകൾ
സാധിക്കയില്ലആൎക്കും
ആദാമ്യനില്ലനന്മകൾ
അകത്തുപാവംപാൎക്കും
അതാലെയെശുനിൻബലം
എനിക്കുതാ-പിൻനൽഫലം
ഈദ്രാക്ഷകൊമ്പുകായ്ക്കും

൨ യെശുംവിനാജീവിപ്പതാർ
താൻജീവപൂർത്തിമാത്രം
അവൻവിനാഎൻഅകതാർ
മരണത്തിന്നുപാത്രം
കൎത്താവെൻഉള്ളത്തിൽപാൎക്കുകിൽ
അവൻഇഹപരങ്ങളിൽ
എൻനിത്യജീവൻതന്നെ

൩ യെശുംവിനാകണ്കാഴ്ചയും
തെളിവുംഇല്ലലെശം
പുറത്തൊരൊളിതിരയും
എല്ലാരുംകാണുംക്ലെശം
നീഎൻവെളിച്ചമെവിഭൊ
എന്നെപ്രകാശിപ്പിക്കഹൊ
ഇരിട്ടിൽവെണ്ടാപാൎപ്പു
[ 157 ] ൪ യെശുംവിനാനടന്നുകാൽ
ഒരൊവഴിക്കൽചെല്ലും
പിതാവിനൊടെത്തായ്കയാൽ
പാലംവരാതുതെല്ലും
അതാലെകൎത്തായെശുവെ
എനിക്കുവഴിയാകുകെ
എന്നാൽസുഖെനഎത്തും

൫ യെശുംവിനാമരിച്ചവൻ
അയ്യൊഎന്നെക്കുംചത്തു
അവനിൽആശ്രയിച്ചവൻ
ഉറങ്ങുംതന്നകത്തു
വിശ്വസ്തരെഉണൎത്തുവാൻ
എൻയെശുമാത്രംശക്തിമാൻ
നീമാത്രംരക്ഷക്രീസ്ത

൧൪൦

രാഗം.൧൨൯

൧ രക്ഷാൎത്ഥമായയെശുവെ
എൻശ്രെഷ്ഠപങ്കുനീസഖെ
നീസാധുവിൻസന്തൊഷം
എന്നൊടുനീയുംരഞിപ്പാൻ
നിന്നൊടുചെൎന്നുപറ്റിഞാൻ
ക്ഷമിക്കസൎവ്വദൊഷം
നീകാട്ടിരക്ഷയിൻവഴി
കെൾപീച്ചുനിന്റെവായ്മൊഴി
വലങ്കൈനീട്ടിദയയാ
എന്നെവലിച്ചുരക്ഷിതാ
യെശുവിഭൊ–വെളിച്ചമെവിളങ്ങുകെ [ 158 ] വഴിക്കെനടത്തെണമെ

൨ എൻഉള്ളംനിങ്കൽചാഞ്ഞുതെ
ആകാശഭൂമിഒക്കവെ
വീണാലുംഎന്തുതാപം
വാനങ്ങളെയുംകിട്ടിയാൽ
നിന്നെഅതിൽലഭിക്കാഞ്ഞാൽ
ശെഷിപ്പതെവിലാപം
അശെഷഭൂമിഎൻധനം
അതിന്റെശൊഭതൽക്ഷണം
എനിക്കധീനംഎങ്കിലൊ
നീയെകൂടാതെസാരമൊ
ക്രീസ്തപ്രഭൊ–നീമാത്രമെഎന്നെക്കുമെ
എന്റെനിധിആകെണമെ

൩ അതിന്നായത്രെനിന്നെഞാൻ
നീഎന്നെയുംഅടക്കുവാൻ
വരിച്ചതെൻഉല്ലാസം
നീമാത്രംഎന്റെആശ്രയം
എൻപാറകൊട്ടആലയം
എന്നാശഎന്നാശ്വാസം
ഞാൻനിന്നെകാണുവൊളവും
നിൻനന്മശക്തിക്രീയയും
ഇരിക്കെൻഅധരങ്ങളിൽ
അതെന്നുംആകഎൻതൊഴിൽ
ഹായെശുവെഎന്നെസദാനൊക്കികാ
വരികപ്രിയരക്ഷിതാ [ 159 ] ൧൪൧

രാഗം ൯

൧ ആകാശവില്ലുനൊക്കിയാൽ
മനംസന്തൊഷിക്കും
പിതാനിറങ്ങൾഏഴിനാൽ
തൻഅൻപെകാണിക്കും

൨. ന്യായാധിപന്റെദൃഷ്ടിയിൽ
അഭീഷ്ടമായിപ്പാർ
ഒഴിപ്പിക്കുംആപച്ചവിൽ
മിന്നൽമുഴക്കംകാർ

൩ പരത്തിൽഒർസിംഹാസനം
പൊൻവില്ലുംഉണ്ടല്ലൊ
വിശ്രാമംശാന്തിആനന്ദം
തരാതിരിക്കുമൊ

൧൪൨

രാഗം ൬൬

൧ ക്രീസ്തപിതാവുതരുംസമാധാനം
ഈലൊകവരങ്ങളിൽഅന്യവരം
ചഞ്ചലമാനസത്തിന്നൊളിസ്ഥാനം
പരാഭവകാലത്തിലുള്ളജയം
അച്ചാരമിതൊന്നുഭവാനടിയന്നു
കല്പിച്ചതിനാൽനിനയാത്തതുവന്നു

൨ സന്ധിപുകഴ്ത്തിയദൂതരെവെച്ചു
യഹൂദയിൽഅവതരിച്ചശിലൊ [ 160 ] എങ്ങുമപൊസ്തലകൂട്ടമയച്ചു
നിൻരക്തഫലംപറയിച്ചഗുരൊ
ആദാസരെകൊണ്ടുപരത്തിയജ്ഞാനം
സ്ഥിരീകരിക്കെണമെഎൻസമാധാനം

൩ മത്സരദൊഷമറിഞ്ഞറിയിച്ചു
വിടുന്നവന്നുണ്ടൊരുസന്ധികറാർ
ക്രീസ്തനുകത്തടിഎറ്റുവഹിച്ചു
സഹിച്ചവർസന്ധിപുരംപുകുവാർ
അപ്പൊഴെതുടങ്ങുകനൂതനഗാനം
നീവാഴുകഞങ്ങളുടെസമാധാനം

൧൪൩

രാഗം ൧൭. (൯൬)

൧ ധന്യരാർ–വിശ്വാസത്താൽ
നീതിവന്നജാതി
ഏതുംസാദ്ധ്യംഅവരാൽ
ഇല്ലങ്ങാവലാതി

൨ അവരാൽവരാത്തതെ
യെശുതാൻവരുത്തും
ദിക്കില്ലാത്തനഷ്ടരെ
തന്നിൽഉൾപെടുത്തും

൩ സത്യാത്മാവവൎക്കുതാൻ
കാൎയ്യസ്ഥൻഎന്നെക്കും
നീമകൻനിൻഅപ്പൻഞാൻ
എന്നെല്ലാംഉരെക്കും

൪ പൂരിക്കുന്നിതവരിൽ
ദെവസമാധാനം
ഇങ്ങെയുദ്ധഭൂമിയിൽ [ 161 ] ഉന്റവൎക്കുവാനം

൫ കഷ്ടത്തിൽപ്രശംസിക്കും
ഹിംസിച്ചാൽപൊറുക്കും
ബലിയായിസ്വജീവനും
വെറുതെകൊടുക്കും

൬ നാളെഉള്ളസങ്കടം
ഇന്നെണ്ണാതിരിക്കും
ഭാവിതെജസ്സിൻധനം
ഇന്നനുഭവിക്കും

൭ നിശ്ചയംഅവൎക്കുടൻ
നല്ലമക്കത്തായം
അനുജൎക്കൊന്നാംമകൻ
സ്വംകൊടുക്കന്യായം

൮ ദെവമുമ്പിൽമതിയൊ
തൊഴനെനിൻമുണ്ടു
ദിവ്യനീതിയങ്കിയൊ
ചൊദിക്കെന്നാൽഉണ്ടു

൧൪൪

രാഗം ൧൦൪

൧ നിത്യജീവൻനിന്റെസെവ
മൎത്യരിൽജനിച്ചദെവ
നിന്നെതെടുകെൻഉദ്യൊഗം
നിന്നെകാൺകശ്രെഷ്ഠഭൊഷം
ഇന്നുംലൊകെഅന്ധകാരം
വെള്ളിപൊൽനിൻഅവതാരം
വെഗത്തിൽനീവന്നെനിക്കും
നീതിസൂൎയ്യനായുദിക്കും [ 162 ] ൨ സ്വപ്നംപൊലെഈപ്രപഞ്ചം
സൗഖ്യത്തിന്നുംഇല്ലതഞ്ചം
നീഉണൎത്തുമ്പൊൾനാംപാടും
നിത്യംഉത്സവംകൊണ്ടാടും
തീപ്പളുങ്കുകടലൂടെ
ചെന്നുനില്പൊരൊടുകൂടെ
വീണമീട്ടിഎന്നെന്നെക്കും
നിന്റെകീൎത്തിയെഉരെക്കും

൧൪൫

രാഗം ൮൯

൧ നീഎത്രനന്നായി‌സ്വന്തരെനടത്തും
നന്നാകിലുംഎത്രെഅഗൊചരം
വിശുദ്ധൻനീവിശ്വസ്തൻഎവിടത്തും
നീമെയ്പതിൽകാണാഒർഅപ്രിയം
നിന്നൊളംകുട്ടികൾവരുംവഴി
വളഞ്ഞുംകൂടക്കൂടകാൺമിലും
ഞാൻനൊക്കിയാൽതലകുലുക്കിലും
നിൻവഴിനെർനിൻനൊട്ടവുംശരി

൨ ഈബുദ്ധിചെൎപ്പതൊന്നുനീഅകറ്റി
തെക്കുംവടക്കുംആക്കിപാൎപ്പിക്കും
ഒരൊനുകംചുമന്നുദാസ്യംപറ്റി
ഞരങ്ങുവൊൎക്കസ്വാതന്ത്ര്യംതരും
ഇവർപിരിപ്പതൊന്നുകെട്ടിയും
ഇടിപ്പതെനീതീൎത്തുംഅരുളി
ഇവൎക്കുംതത്വംആയതെചതി
ഈജീവൻചാവുംഎന്നെകല്പിക്കും

൩ നിൻപുസ്തകത്തിൽമാച്ചുപൊയആളും [ 163 ] ഈലൊകശ്രുതിയിങ്കൽസത്യവാൻ
നിസ്സാരൻപൊയൊഎന്നുചൊല്ലുംനാളും
നിൻസന്നിധാനംമെല്ലെഎത്തുംതാൻ
പറീശസദ്യനിരസിച്ചുനീ
പാപിഷ്ഠരൊടിരുന്നുഭക്ഷിക്കും
മഹാപ്രസംഗംവ്യൎഥമായ്‌വരും
ഒരല്പചൊല്ലാൽകത്തുംനിന്റെതീ

൪ ഇതാദിവ്യത്വംപൂണ്ടതിതുസൎവ്വം
എന്നുള്ളതുംനിണക്കില്ലാത്തതാം
അല്പസന്തുഷ്ടനായ്നീലൊകഗൎവ്വം
വെറുത്തുമാംസത്തിൽപ്രവെശിക്കാം
ചിലപ്പൊൾകാട്ടുംനിന്റെകാഠിന്യം
ചിലപ്പൊൾഅമ്മെക്കൊത്തമാധുൎയ്യം
ഇപ്പൊൾഅറിഞ്ഞെൻനിൻനിരൂപണം
എന്നൊൎത്തനാൾഅതന്യഥാകൃതം

൫ ഹാകൊന്നുംഉയിർപ്പിച്ചുംവാഴുവൊനെ
നീമാത്രമെഎനിക്കുവെണ്ടുമാൾ
കളിക്കുംകുട്ടിയൊടുംകളിപ്പൊനെ
വിരൊധിയെമുടിപ്പാൻകൂൎത്തവാൾ
ഞാൻദിവ്യംമാനുഷംസ്വൎഗ്ഗീയംമൺ
ഈവിപരീതമായതറിവാൻ
നിൻഇഷ്ടംഎറ്റുസ്വെഛ്ശവിടുവാൻ
എമ്മെൽവിളങ്ങുകെവിശുദ്ധകൺ

൧൪൬

രാഗം ൮൬

൧ വിശ്വാസംഎന്റെആശ്രയം
ഈദാസന്നില്ലസുകൃതം
[ 164 ] പ്രശംസഇല്ലെനിക്കു
ബലങ്ങൾഅല്ലകൃപയെ
മലത്തിൽനിന്നെടുത്തതെ
സ്ഥലംഉണ്ടായിസ്തുതിക്കു
കൃപാനിധിസമ്പാദിക്കിൽ
നിൎഭാഗ്യംഇല്ലീജന്മത്തിൽ

൨ വന്നുള്ളതുംവരുന്നതും
ഇന്നുള്ളദുഃഖസംഘവും
ഗുണത്തിന്നാംസമസ്തം
ജയംപിശാചിനുംവരാ
ഭയംകെടുക്കുംനീസദാ
തൃക്കൈയല്ലൊവിശ്വസ്തം
തെരിഞ്ഞെടുത്തപ്രിയനെ
പിരിപ്പാൻകൂടാആൎക്കുമെ

൩ അഹൊപിശാചിൻകലശൽ
സഹൊദരൎക്കരാപ്പകൽ
എത്രെഅസഹ്യഭാരം
നൽസാക്ഷിആട്ടിൻരക്തവും
തൽപ്രാണന്റെഉപെക്ഷയും
ജയത്തിന്നത്രെസാരം
എൻചാവിലുംനിൻപെരിനെ
ഈനാവിൽസ്ഥിരമാക്കുകെ

൧൪൬

രാഗം ൧൦൫

൧ ഒന്നിനെഇപ്പൊൾഎല്ലാറ്റെക്കാളും
തൃപ്തിക്കാഗ്രഹിക്കുന്നെൻ
ഒന്നുകൂടിഎങ്കിൽഎല്ലാനാളും
[ 165 ] മണ്ണിലുംസന്തൊഷിപ്പെൻ
തൻപിതാതരുന്നപാനപാത്രം
അൻപിനാൽകുടിച്ചുശുദ്ധഗാത്രം
പാപബലിയാക്കിയ
ആളെനിത്യംനൊക്കുകെ

൨ ശാപവൃക്ഷംഏറിതാൻകുഞ്ഞാടു
പൊലെതൂങ്ങുംആകൃതി
പാപികൾക്കുവെണ്ടിപാടുപെട്ടു
ഒക്കെനിൽക്കെന്മനസി
ദാഹിച്ചന്ന്ഈഎന്നെകൂടെതെടി
മൊഹിച്ചെന്നെകൂലിയാക്കിനെടി
പിൻനിവൃത്തിയാംമൊഴി
ചൊല്ലിഎന്നെകരുതി

൩ ഇന്നിഎന്റെകുറ്റംനിന്റെസ്നെഹം
മെലിൽഞാൻമറക്കുമൊ
നിന്റെആത്മംവെള്ളംരക്തംദെഹം
സൎവ്വംതന്നുനീപ്രഭൊ
പെടിച്ചൊടുംആടിനെനീപണ്ടു
തെടിപിന്തുടൎന്നീടിന്നുകണ്ടു
ആകയാൽഎന്നെക്കുംഞാൻ
യെശുനിന്റെഅടിയാൻ

൪ എന്റെനെഞ്ഞിൽനിൻമധുരനാമം
ചൂടുവെച്ചുപറ്റിച്ചാൽ
നിന്നിൽമാത്രംചെല്ലുംഎന്റെകാമം
നിണക്കെന്നെഒടുംകാൽ
നിന്നൊട്എല്ലാംചെയ്യുംഎന്റെഅംഗം
നീകൊന്നാലുംഅൻപിന്നില്ലഭംഗം [ 166 ] നിന്നിൽചാകഎന്റെ‌മൈ
ഉള്ളെഎൽക്കുകെതൃക്കൈ

18. ആശ്വാസഗീതങ്ങൾ

൧൪൭

രാഗം ൫

൧ കൃപഎല്ലാവരൊടും
ഉണ്ടായിരിക്കുക
നാംതെടിസെവിച്ചൊടും
കൎത്താവിന്റെകൃപ

൨ നിൻകരുണആധാരം
ആയ്നിൽക്കഅല്ലായ്കിൽ
അസാദ്ധ്യംഎൻസഞ്ചാരം
ഇടുക്കമാൎഗ്ഗത്തിൽ

൩ ഞാൻസംശയംഒഴിച്ചു
കൃപയെതെറിയാൽ
വിശ്വസ്തനെആശ്രിച്ചു
നിലെക്കുംഎന്റെകാൽ

൪ കരുണതാങ്ങിപണ്ടും
താങ്ങുന്നുനമ്മെയും
കഴിഞ്ഞുകഷ്ടംരണ്ടും
നീങ്ങുംമൂന്നാമതും

൫ പടതൊൽക്കാതിരിപ്പാൻ
കൃപഅത്യാവശ്യം
വിശ്വാസത്താൽജയിപ്പാൻ
കഴിവ്അതിൻവരം [ 167 ] ൬ കൎത്താവിനായിസന്യാസം
ചെയ്‌വാൻകൃപെക്കൎത്ഥം
വൎദ്ധിക്കതിന്ന്അഭ്യാസം
പിന്നാവതുണ്ടെല്ലാം

൭ ഞെരുക്കനാൾഅത്യന്തം
വീറുള്ളരക്തത്താൽ
നാംമരണപൎയ്യന്തം
ജയിക്കുംആദരാൽ

൮ പ്രഭൊഇരിട്ടിൽപാൎക്കും
സഭയെകെൾക്കുക
കൃപഉണ്ടാകെല്ലാൎക്കും
എനിക്കുംനിൻകൃപ

൧൪൮

രാഗം ൯൬

൧ ഖെദിയായ്കവിശ്വസി
വാൻതുറന്നിട്ടിന്നും
ആശിപ്പാനുംസംഗതി
ഉണ്ടിരപ്പതിന്നും
ചെവിയെനട്ടുള്ളവൻ
താൻകെളാതിരിക്കും
എന്ന്അജ്ഞാനത്തെമകൻ
തൽക്ഷണംഒഴിക്കും

൨ മുട്ടിനിൽക്കവാതുക്കൽ
കെൾപിക്കെനിൻഖെദം
ഉരുകുന്ന്അവൻകുടൽ
വെഗംകാണുംഭെദം
മക്കളെഅടിച്ചപിൻ [ 168 ] ചുംബനംകൊടുക്കും
മരിപ്പിച്ചശെഷംനിൻ
ജീവനെപുതുക്കും

൩ നീജയിക്കക്ഷാന്തിയാൽ
സ്വസ്ഥമായിരിക്ക
മെല്ലെഒരൊനാളിൻമാൽ
പെറുവാൻപഠിക്ക
തൊറ്റുപൊകാഇസ്രയെൽ
ഭീരുവായെന്നാലും
ഊക്കനായയെശുമെൽ
ഊന്നിനീനിന്നാലും

൪ ക്രൂശുനല്ലൊരുമരം
പച്ചവിട്ടുണങ്ങി
എങ്കിലുംഒരൊപഴം
തെടിയൊൎക്കടങ്ങി
ദൈവംകണ്ണീർഎല്ലാം
അന്നല്ലൊതുടെക്കും
വെണ്ടുകിൽപൊറുക്കലാം
ആദിനംവരെക്കും

൧൪൯

രാഗം ൧൦൮

൧ ചെയ്തൊരപരാധ–സമൂഹംഎല്ലാം
പിശാചിന്റെബാധ–വിചാരിച്ചുംനാം
ഈജന്മംപ്രയാസം–എന്നൊൎമ്മവിടാ
ഉണ്ടീയൊരാശ്വാസം–യഹൊവപിതാ

൨ ആകാശത്തുപുള്ളു–സമുദ്രത്തുമീൻ
പുഴുക്കൾക്കുംഉള്ളു–തൽക്കാലത്തുതീൻ [ 169 ] മകന്നൊരുനാളും–നലംകുറയാ
സമസ്തവുംആളും–യഹൊവപിതാ

൩ അടങ്ങുകതാപം–ഒടുങ്ങുകിടർ
ചത്താലുംവിലാപം–വെണ്ടാതതുണർ
നീജ്യെഷ്ഠകടാക്ഷി–ആയ്കെൾക്കുംസദാ
ആത്മാവിൻഈസാക്ഷി–യഹൊവപിതാ

൪ നിറഞ്ഞുസന്തൊഷം–മറഞ്ഞുഭയം
മാസംഘത്തിൻഘൊഷം–ചെവിക്കൊള്ളെണം
അവർസുതയാഗം–സ്തുതിച്ചുസദാ
പാടീടുംഈരാഗം–യഹൊവപിതാ


൧൫൦

രാഗം ൪൧

൧ തുനിഞ്ഞുവാ–ഇതിൽനീമുഴുകാ
നിണക്കുചെങ്കടലുംഅഞ്ചിവാങ്ങും
നിന്നെഅവൻതിരകൾമദ്ധ്യെതാങ്ങും
യഹൊവവഴിആൎക്കുംതിരിയാ–തു

൨ പടജ്ജനം–തലപ്പിന്തെരണം
എപ്പൊൾഅയ്യൊഒഴിഞ്ഞുപോമീയുദ്ധം
എന്നാടിയാൽഅരചനുവിരുദ്ധം
മുറിഞ്ഞുംപട്ടുംനിൽക്കുന്നബലം–പ

൩ അറുംഅടൽ–ശമിക്കുംവങ്കടൽ
നികയുംതാണതുംപതുങ്ങുംകുന്നു
തൽസന്നിധൌത്രീലൊകംഇളകുന്നു
നിണക്കവൻനിഴൽപരൎക്കഴൽ–അ

൪ ഇടയൻതാൻ–ഒരാടുപെറുവാൻ
ചുമൽപുരാണമെകഴിച്ചഭ്യാസം
മരിക്കിലുംതുണെക്കവനുല്ലാസം [ 170 ] വഴിയുംകാട്ടിചാവെവെല്ലുവാൻ–ഇ

൧൫൧

രാഗം ൬൧

൧ നെഞ്ചെഎന്തുവിഷാദം
കെട്ടൊപക്ഷിനിനാദം
കണ്ടൊപച്ചവയൽ
ഒൎക്കിക്കണ്ടസമസ്തം
നിന്റെജനകഹസ്തം
നിങ്കൽഎകികിടന്നമുതൽ

൨ മാരിപെയ്തുനിണക്കും
വാരിനീയുംഅടക്കും
പാരിൽവെക്കനിങ്കാൽ
വിണ്ണിൽഎത്രവിളക്കു
എണ്ണമറ്റചരക്കു
നണ്ണിയാൽവരുംനല്ലകുശാൽ

൩ പൊരാപൊൽഇതുസൎവ്വം
വെഗംതാഴുന്നുഗൎവ്വം
ചാവണഞ്ഞുതിതാ
ഏശുന്നൊരവകാശം
യെശുമാത്രംഈപാശം
വാനിന്നിങ്ങിട്ടിറക്കിപിതാ

൪ യെശുശുദ്ധപിറപ്പു
സ്നെഹംആൎന്നനടപ്പു
നൊവുമൃത്യുജയം
വെൾകീപ്രാൎത്ഥനവാഴ്ച
കെൾനീണക്കിതുകാഴ്ച
എങ്കിൽഒട്ടുപ്രസാദിക്കണം [ 171 ] ൧൫൨

രാഗം ൯൬

൧ പാറിനിന്റെദൈവത്തെ
ഏറിചെൎവ്വാൻനൊക്കു
പാരിൽവീണദുഃഖിയെ
പാരിച്ചാൎത്തിപൊക്കു
വൈരികൗശലംകണ്ടൊ
മുന്നംക്രീസ്താശ്വാസം
തന്നതാട്ടിയാലല്ലൊ
വന്നതപഹാസം

൨ ദുഷ്ടനരുതെജയം
കഷ്ടംവർദ്ധിച്ചാലും
തൊറ്റുപൊവതെജഡം
കാറ്റുചാവിനാലും
തൂറ്റുംസഭയെതൃക്കൈ
നിന്നുഞാൻഎതിൎക്കും
അന്നുയിൎക്കുംഎന്റെമൈ
ഇന്നുനെഞ്ചുയിൎക്കും

൩ ശിക്ഷിതൎക്കെബാധിക്കും
രക്ഷിതാവിൻസ്നെഹം
സങ്കടാഗ്നിയാൽചുടും
തങ്കംപൊൽതൻദെഹം
ശങ്കയില്ലാതാകനാം
രക്തംതൂകിവാങ്ങി
ഭക്തരാക്കിയൊരെല്ലാം
ശക്തൻനിത്യംതാങ്ങി

൪ ദെവനൊടെന്നെഉടൻ
[ 172 ] എവൻപൊൽപിരിക്കും
യെശുവെന്നെവീണ്ടവൻ
ക്രൂശുപൊർമരിക്കും
ഏശുമ്പൊൾജയംവിധി
തെറിനാമുംവെല്ലും
ചെറിൽനിന്നെഴുന്നിനി
ഏറിമുന്നൽചെല്ലും

൧൫൩

രാഗം ൧൮

൧ ഭയംവെണ്ടശിഷ്യനെ
സ്വൎഗ്ഗത്തെക്കുവഴിയെ
ദുൎഗ്ഗമമായ്കാൺകിലും
യെശുമാൎഗ്ഗംകാണിക്കും

൨ ഭയംവെണ്ടശിഷ്യനെ
വൈരിപൊരിന്നൊങ്ങുകെ
ധൈൎയ്യമെകുംആയുധം
നൽവിശ്വാസഖെടകം

൩ ഭയംവെണ്ടശിഷ്യനെ
ദുൎഹൃദയമുണ്ടല്ലെ
സൎപ്പത്തെചെതെക്കുവാൻ
യെശുക്രൂശിൽതൂങ്ങിയാൻ

൪ ഭയംവെണ്ടശിഷ്യനെ
അഛ്ശൻനിന്നെശിക്ഷിച്ചെ
തന്റെശുദ്ധിക്ഷമയും
നിന്റെഅംശമായ്‌വരും

൫ ഭയംവെണ്ടശിഷ്യനെ
രക്ഷനാൾഅണഞ്ഞുതെ
[ 173 ] ശത്രുസൈന്യംഅഴിയും
നിത്യംനീസന്തൊഷിക്കും

൧൫൪

രാഗം ൮൨

൧ യഹൊവാകൎമ്മംസുകൃതം
ശുഭംതുലൊംതൻഇഷ്ടം
എൻകാൎയ്യത്തെഅവൻക്രമം
ആക്കുന്നവഴിശിഷ്ടം
എൻദൈവംതാൻ–വിശുദ്ധിമാൻ
നിസ്സംശയംതൻവാക്കും
വിപത്തിൽഎന്നെകാക്കും

൨ യഹൊവാകൎമ്മംസുകൃതം
മതിതൻഅഭിപ്രായം
അനാദികാലനിൎണ്ണയം
എനിക്കുംഇന്നുന്യായം
ഉറങ്ങിലും–താനുണരും
ഗൎവ്വിച്ചകൊളുംകാറ്റും
വിധെയമാക്കിമാറ്റും

൩ യഹൊവാകൎമ്മംസുകൃതം
എൻകൎമ്മംഒക്കനഷ്ടം
മകന്നുതക്കശാസനം
എനിക്കൊമാത്രംകഷ്ടം
അതരുതെ–എൻഅഛ്ശനെ
അഭ്യാസംതീൎന്നപിന്നിൽ
ഞാനാശ്വസിക്കുംനിന്നിൽ

൧൫൫

രാഗം ൯൨ [ 174 ] ൧ ക്ഷാന്തിയെആവശ്യം–ശിഷ്യന്മാൎക്കെല്ലാം
ഭൂമിസൌഖ്യംനശ്യം–ദുഃഖംമിക്കതാം
സമ്പത്തിങ്കൽധൃഷ്ടം–നമ്മുടെമനം
ആപത്തിൽനികൃഷ്ടം–വീരൎക്കുംകനം

൨ പക്ഷെനല്ലക്ഷാന്തി–സ്വതവെവരും
എന്നൊരുവിഭ്രാന്തി–അരുതെവൎക്കും
നിൻപ്രയത്നംജ്ഞാനം–മറ്റുംനിഷ്ഫലം
ക്ഷാന്തിദെവദാനം–ആത്മാവിൻഫലം

൩ അഛ്ശൻശിക്ഷിയാത്ത–പുത്രൻആരുപൊൽ
ഗണികപെറാത്ത–ആൾക്കുകൊള്ളുംകൊൽ
ദൈവംസ്നെഹിപ്പൊരെ–ശാസിക്കുന്നെല്ലാം
താൻകൈക്കൊള്ളുന്നൊരെ–തല്ലുകയുമാം

൪ നിത്യാപെക്ഷയാലെ–ക്ഷാന്തിസാധിക്കും
ദെവവാക്യംചാലെ–ഉണ്ടാൽവളരും
യെശുമാൎവ്വിൽഊന്നും–പൊൾഭയംവരാ
ആകയാൽഈമൂന്നും–ശീലിക്കെസദാ

൫ യെശുനിൻവിശ്രാന്തി–പ്രാപിക്കുംവരെ
വെണ്ടുവൊളംക്ഷാന്തി–നിത്യംനൽകുമെ
അന്നുപുതുവെഷം–പൂണുംനിമ്മകൻ
നിൻപണിഅശെഷം–നന്നെന്നൊതുവൻ

19. യാത്രാപ്രബൊധനങ്ങൾ

൧൫൬

രാഗം ൮൦

൧ ഇതാവന്നസ്തമാനം
ഇക്കാട്ടിൽനിൽക്കാമൊ [ 175 ] ചിയൊനെനിത്യസ്ഥാനം
ആരണ്ടുപൊരുന്നൊ
എന്നൊടുവരുവിൻ
ചുരുക്കമാംപ്രയത്നം
മഹത്വംഅന്ത്യരത്നം
മുൻചാവുജീവൻപിൻ

൨ ഈലൊകർപരിഹാസം
പെടിപ്പിക്കരുതെ
നമുക്കാംസ്വൎഗ്ഗവാസം
അവൎക്കപുകയെ
ജഡസ്വഭാവവും
അവൎക്കദെവലൊകം
ശിഷ്യൎക്കിതത്രെശൊകം
ചിരിപ്പുപിൻവരും

൩ വിശുദ്ധമാംസമ്പൎക്കം
ആവശ്യംയാത്രയിൽ
ഒട്ടാളൎക്കുണ്ടൊതൎക്കം
ലാക്കൊന്നെത്തെണ്ടുകിൽ
പ്രയാണക്കാർഎല്ലാം
എകാഗ്രരാകഞായം
വിനീതശിശുപ്രായം
മഹാന്മാരല്ലനാം

൪ ഇരിട്ടിൽപെടിപൊക്ക
നമുക്കുവെണ്ടതൊ
അന്യൊന്യംകൈകൾകൊൎക്ക
എന്നെപിടിച്ചുകൊ
എന്നിട്ടുനിന്നെഞാൻ [ 176 ] ഇവ്വണ്ണംനമ്മിൽമെല്ല
പിടിച്ചുകൂടിചെല്ല
വെണ്ടുന്നതെത്തുവാൻ

൫ ഒരൊചുമടുവെറി
ഞരങ്ങിചെല്ലുമ്പൊൾ
മുൻചെന്നൊൻകഴുവെറി
എന്നൊൎത്തുതെറിക്കൊൾ
കുറയതാമസം
സഹിച്ചിട്ടാറുംസാദം
വിടെത്തുമ്പൊൾആഹ്ലാദം
അപൂൎവ്വംഉത്തമം

൧൫൭

രാഗം ൫൦

൧ എൻധനം–നിൽക്കണം
പൊരാകെട്ടുപൊംമുതൽ
ദ്രവ്യത്തിങ്കൽആത്മപ്രീതി
വെച്ചവൎക്കുചൊരഭീതി
തീരുന്നില്ലരാപ്പകൽ

൨ ദാരങ്ങൾ–കുട്ടികൾ
ബന്ധുസ്നെഹത്തെയുംതാ
എന്നുപ്രാർത്ഥിച്ചാൽഈഭൊഗ
തീൎക്കുംമൃത്യുവിൻവിയൊഗം
തൃപ്തിനിശ്ചലുംവരാ

൩ ഭൂവെല്ലാം–സ്വന്തമാം
എങ്കിലെസുഖംവരൂ
ആരുംമൊഷ്ടിക്കാതായാലും
നീഎന്നെക്കുംജീവിച്ചാലും [ 177 ] ജ്വാലെക്കിരയാംഈഭൂ

൪ സൂൎയ്യനും–ചന്ദ്രനും
സൎവ്വസൃഷ്ടികളുമായി
സ്വന്തമാകിൽആത്മഛെദം
സംഭവിച്ചാൽഉള്ളുഖെദം
പിന്നെഎന്തുലാഭമായി

൫. സൎവ്വദാനിറയാ
ക്ഷയത്താലെഹൃദയം
ദൈവംനിധിആക്കന്യായം
താൻവ്യയംവരാതൊരായം
അവൻമാത്രംഎൻധനം

൧൫൮

രാഗം ൫൯

൧ കെൾപീൻഇന്നുംവിതകാലം
നല്ലവിത്തുവാളുവിൻ
വിളഭൂമികൾവിശാലം
വെലയിൽഉത്സാഹിപ്പിൻ
ദിവ്യവിത്തുകിട്ടുവാൻഞെരുക്കം
വെലയിൽവിശ്വസ്തരുംചുരുക്കം

൨ മാംസത്തിൻഫലംഒരാതെ
വാളിപ്പൊയതെത്രനാൾ
ക്ഷാമകാലംനിനയാതെ
മിനക്കെട്ടതെത്രആൾ
നല്ലവെലെക്കാകുംപരിഹാസം
ഇല്ലതാനുംബുദ്ധിമാന്നായാസം

൩ കുടിയാൻനിലംഅടക്കി
നല്ലവെലികെട്ടണം [ 178 ] വാളുമുൻപുനംവയക്കി
കൊത്തിമുൾപറിക്കെണം
ഭൂമിക്കത്രെസ്വൎഗ്ഗവിത്തുയൊഗ്യം
എന്നാൽജന്മിക്കുംവിളച്ചൽഭൊഗ്യം

൪ ദെവനാമത്തിൽഅദ്ധ്വാനം
ചെയ്താൽഉണ്ടനുഭവം
മഴവെയിലൊടുംവാനം
കല്പിക്കുംഅനുഗ്രഹം
ക്ഷമയൊടെകാത്തുകൊള്ളുമാറു
ബഹുമാസംതാമസിക്കുംഞാറു

൫ എന്റെവെലയെമറന്നു
എന്നുനീവിലാപിക്കും
ആശനഷ്ടമാകുമന്നു
വിളഹാപഴുത്തിടും
ചിലർകെണുവാളിപാൎത്തിരിക്കും
പാടിമൂൎന്നുകറ്റകൾവഹിക്കും

൧൫൯

രാഗം ൧൦

൧ തൻക്രൂശെ‌യെശുഎൽക്കുവാൻ
യരൂശലെമിൽകെറിയാൻ
സ്വരക്തംഒഴുക്കുംസ്ഥലം
മാശക്തനായിആരൊഹണം

൨ യരൂശലെമിലെക്കുംനൊം
ഒർക്രൂശെടുപ്പാൻകെറിപ്പൊം
ജഡത്തിനുഗ്രമെങ്കിലും
നടത്തംസ്വസ്ഥതാംതരും

൩ കരച്ചൽഅല്ലൽവ്യാധികൾ [ 179 ] ചതച്ചകാൽമടമ്പുകൾ
മരത്തിൽതൂങ്ങിച്ചത്തതും
പരത്തിൽനാംമറന്നിടും

൪ ഭയംവിലക്കി‌കെറിനാം
ജയംനിനച്ചുഘൊഷിക്കാം
വിശ്വാസത്താൽപൊരാടിയൊർ
ആശ്വാസംകണ്ടുവാഴുവൊർ

൧൬൦

രാഗം ൯൭

൧ നഗ്നനായിഞാൻപിറന്നു
നഗ്നനും–പൊയ്‌വിടും
യാഃ‌വിളിക്കുമന്നു
ജീവനാദികൾതൻഅൻപു
തന്നതാം–അല്പർനാം
അരുതിങ്ങുവൻപു

൨ മാംസംആത്മാവെഒഴിച്ചു
ശാപത്താൽ–ചാകയാൽ
നിത്യംഞാൻനശിച്ചു
എകൻചാവിനെഅടക്കി
രക്ഷിപ്പാൻ–കെറിതാൻ
ആത്മാവെഇറക്കി

൩ എന്റെജീവനായൊൻഅന്നു
സ്വൎഗ്ഗത്തിൽ–കാൎമ്മുകിൽ
വഴിയായ്ക്കടന്നു
ജീവനായെനിക്കാദെശം
ആവശ്യം–ഈസ്ഥലം
നല്ലതല്ലലെശം
[ 180 ] ൪ എന്തുപൊൽഈലൊകദ്രവ്യം
പാഴ്മണൽ–തൂനിഴൽ
ഇല്ലതാൽകൎത്തവ്യം
യെശുനില്പൊരവകാശം
നൽക്കണൽ–വന്മുതൽ
താൻഎൻആശാപാശം

൫ ഞാൻനിണക്കെനിക്കനീയും
നമ്മെആർ–പിരിയാർ
കിട്ടിസൎവ്വശ്രീയും
എന്നെആഗ്രഹിച്ചത്യന്തം
രക്തത്താൽ–കൊണ്ടതാൽ
ഞാൻനിണക്ക്‌സ്വന്തം

൬ ഒളിയായിരിട്ടകത്തു
സ്ഥാപിപ്പാൻ–നീയൊഞാൻ
കൊണ്ടൊരുസമ്പത്തു
ശെഷമിന്നിഉണ്ടൊരൂനം
എന്റെകൈ–നിന്റെമൈ
പൂണാകെണംനൂനം

൧൬൧

രാഗം ൧൦൩

൧ നാളെവെറെപൊകുന്നെൻ
മെളമായീവാസം
ഇന്നുപക്ഷെഒപ്പിപ്പെൻ
പിന്നെഎന്തൊരുസന്യാസം
കൊണ്ടതെല്ലാംവെൎവ്വിടിൽ
കണ്ടതൊന്നുംകാണായ്കിൽ
തങ്ങിവീണുംവിണ്ണിൽപുക്കും
[ 181 ] എങ്ങനെപൊറുക്കും

൨ ആശുപൊകുംമുന്നംഞാൻ
യെശുനിന്നെവാങ്ങി
കെട്ടുകണ്ടുപൂണുവാൻ
കാട്ടുകെന്നെനിത്യംതാങ്ങി
നീഎൻതൊഴനായ്‌വരൂ
നീമണിനീശ്രെഷ്ഠപൂ
പട്ടുംവീടുംപാലുംതെനും
മുട്ടുണ്ടൊഎങ്ങെനും

൩ മെവിനില്പെനിക്കുനീ
ഭാവിലൊകസാരം
ആയ്കിഴിഞ്ഞുസത്യധീ
ഏകിനീക്കുകന്ധകാരം
വെണുന്നപരിചയം
കാണുകിൽഞാൻചാകണം
പിൻനീകാതലായമണ്ണും
മന്ദിയാതെനണ്ണും

൧൬൨

രാഗം ൮൧

൧ നിസ്സാരദുഷ്ടലൊകം
നിന്നെപിരിയുന്നെൻ
നിൻഭൊഗംനിന്റെശൊകം
മണ്ടിന്നുംതെറ്റുവെൻ
സ്വൎഗ്ഗത്തിൽഉണ്ടുകാമം
അങ്ങത്രെസപ്തതി
സ്വദാസനായ്‌വിശ്രാമം
പിതാവങ്ങരുളി [ 182 ] ൨ നിൻഹൃദയപ്രകാരം
നടത്തുക്ഊഴിയിൽ
നീയെശുവെആധാരം
എൻഅന്ത്യനെരത്തിൽ
ദുഃഖങ്ങളെചുരുക്കി
ചുമന്നുചാംവരെ
എൻധൈൎയ്യത്തെപെരുക്കി
ജയിപ്പിക്കെണമെ

൩ നിൻക്രൂശുനിന്റെനാമം
എൻനെഞ്ചിൻആഴത്തിൽ
മിന്നുന്നസൎവ്വയാമം
ഇരവുപകലിൽ
എനിക്കായിരക്തംചിന്നി
മരിച്ചസാദൃശ്യം
എൻശയ്യയൊളംമിന്നി
വിളങ്ങികാണണം

൪ കാണിച്ചുതാതുറന്ന
തിരുവിലാപ്പുറം
മറെക്കുകെഇരന്ന
എന്നെയുംആസ്ഥലം
നിന്മടിയിൽഇരുന്നു
പൊറുത്തൊരുമകൻ
നിൻതെജസ്സിൽപുകുന്നു
സദാവാഴുന്നവൻ

൫ നിൻപുസ്തകെവരെക്ക
ഉയിൎപ്പാൻഎന്റെപെർ
അടിയനായിഅയക്ക [ 183 ] എലിയാവിന്റെതെർ
കരെറ്റുവാൻലാജാരിൻ
തുണയുംവരുമൊ
തികെച്ചുതാഈപാരിൻ
അരിഷ്ടതപ്രഭൊ

൧൬൩

രാഗം ൮൩ (൯)

൧ നീയെശുവിന്നുചെവകൻ
ആയ്തീരാൻഇഛ്ശിക്കിൽ
നിന്നെവിളിച്ചനായകൻ
ചൊൽകെട്ടമൎന്നുനിൽ
കണ്ടൊചുവന്നതാംകൊടി
ജയത്തിന്റെ‌കുറി
പറമുഴങ്ങിപൊയഹൊ
പടെക്കൊരുങ്ങിയൊ

൨ സ്വൎഗ്ഗസ്ഥനെനാംസെവിച്ചാൽ
നല്ലായുധംവരും
അരെക്കുകെട്ടുസത്യത്താൽ
കവചംനീതിയും
ചെരിപ്പായിസുവിശെഷത്തിൻ
മുതിൎച്ചകൈക്കൊൾവിൻ
തീയമ്പുകൾകെടുക്കുന്ന
വിശ്വാസംപലിശ

൩ ശിരസ്ത്രംപൂൎണ്ണരക്ഷതാൻ
തൃച്ചൊൽആത്മാവിൻവാൾ
തുണകളെവരുത്തുവാൻ
പടതിമിൎക്കുംനാൾ [ 184 ] കണ്ടൊനീവെള്ളികാഹളം
പ്രാൎത്ഥിക്കുന്നാരവം
ഇതൊക്കയുംപ്രയൊഗിപ്പൊൻ
കില്ലില്ലവെല്ലുവൊൻ

൪ വിശിഷ്ടചെകവൎക്കെല്ലാം
കഷ്ടിപ്പതുംകുറി
പൈദാഹങ്ങൾപൊറുപ്പതാം
അവൎക്കെതുംമതി
പ്രസാദിക്കെണംഎൻപ്രഭു
ഇതത്രെവിരുതു
എന്നിട്ടെല്ലാംമറന്നുടൻ
മുൻചെല്ലുംനൽഭടൻ

൫ ആർധൎമ്മ്യമായിപൊരാടുകിൽ
കിരീടംഅണിവൊർ
ആനന്ദംഎന്താനെരത്തിൽ
പിന്നില്ലഅങ്കപ്പൊർ
അനാവശ്യംപിൻആയുധം
തികഞ്ഞല്ലൊജയം
അതൊനമുക്കുയെശുതാൻ
അശെഷംപൂരിച്ചാൻ

൧൬൪

രാഗം ൧൦

൧ മഹൊന്നതത്തിൽയെശുവെ
എൻവഴിയാത്രനൊക്കുകെ
ഞാൻപാഴിൽപരദെശിയാം
ചുമടുപാപഭാരമാം

൨ ഈദെശത്തിങ്കൽകാരിരുൾ [ 185 ] എന്റെജന്മഭൂമിസ്വൎഗ്ഗത്തുൾ
അങ്ങൊട്ടെന്നെകടത്തുവാൻ
നിന്നെക്കാൾആർസമൎത്ഥവാൻ

൩ പുൾകൂട്ടിൽകുഴിയിൽനരി
എന്നെരക്ഷിപ്പാൻഭൂപതി
ഇറങ്ങിസ്ഥാനംവീടുപായി
ഇല്ലാത്തപരദെശിയായി

൪ അതാൽഅന്യന്റെഹൃദയം
നിണക്ക്അശെഷംജ്ഞാപിതം
കണ്ണീർകരച്ചൽആലസ്യം
ഇവറ്റിലുംപരിചയം

൫ ഹെതൊഴർബദ്ധപ്പെടുവിൻ
കനാനിൽനാംകടന്നപിൻ
എല്ലാൎക്കുംമുന്നടയാൾ
ഒരുക്കുംമാകൂടാരനാൾ

൧൬൫

രാഗം ൫൬

൧ മീത്തലെമഹത്വഭാരം–എത്രസാരം
കീഴ്ത്ത്മാശഎന്തുപൊൽ
നല്ലസംഘത്തൊടുംകൂടെ–തൊട്ടത്തൂടെ
മെല്ലെമെയ്ക്കുംയെശുകൊൽ

൨ മുത്തുവാതിൽതാൻതുറക്കും–നാംകടക്കും
ചത്തെന്നൊന്നുംഅറിയാ
ദുഷ്ടരില്ലഇണ്ടൽമാറി–ഉള്ളംപാറി
ഇഷ്ടംപോലെഴുംതദാ

൩ യെശുനിൻകൃപാവിലാസം–കൊണ്ടുഹാസം
ആശുപൂരിക്കുന്നീവായി [ 186 ] ഇന്നെക്കാളുംകണ്ണുനീരും–വെഗംതീരും
നിന്നെകാൺകിൽഉൺമയായി
ശുദ്ധദൂതർമാത്രംപണ്ടു–നിന്നെകണ്ടു
ശുദ്ധൻഎന്നുവാഴ്ത്തിനാർ
നിന്ദനീഎടുക്കുമന്നു‌–ശുദ്ധിവന്നു
വന്ദിക്കാകെൻമനതാർ

൧൬൬

രാഗം ൧൮

൧ ലൊകമെഉണൎന്നുടൻ
നിന്നെഞാൻവെറുക്കുന്നൻ
യെശുവെനൊക്കാഞ്ഞതു
നിൻമയക്കാൽവന്നതു

൨ കഷ്ടംഞാൻവെടിഞ്ഞതൊ
ദൈവത്തിൻകുഞ്ഞാടഹൊ
എന്നുന്യായവിധിനാൾ
ദുഃഖിച്ചാൎക്കുംഎത്രയാൾ

൩ വാഴ്ത്തിക്കൊണ്ടുഞാനപ്പൊൾ
അബ്ബാഎന്നെചെൎത്തുകൊൾ
ഞാനുംനിന്റെപുത്രനും
ഒരാത്മാവുംദെഹവും

൪ എന്നുപ്രാർത്ഥിച്ചാൽമതി
ചൊദിക്കുംസഭാപതി
ആത്മാസാക്ഷിപറയും
അഛ്ശൻതീൎച്ചയരുളും

൧൬൭

രാഗം ൯൮

൧ ലൊകമെസലാംഞാൻപൊകും [ 187 ] നിങ്കൽതൊന്നിനീരസം
സ്വൎഗ്ഗത്തെന്നിനിത്യംനൊകും
സ്വൈരംതിരയുംമനം
ഇങ്ങുമായവ്യാജവും
എങ്ങുമെപിന്തുടരും
യെശുപക്കൽഉണ്ടതാ
സത്യംസൌഖ്യവുംസദാ

൨ അങ്ങുചെന്നുപൂകുംകാലം
വ്യാധിഒക്കവിട്ടുതെ
ഉൾഞെരുക്കംപൊയ്‌വിശാലം
നെഞ്ഞിനന്നുവന്നുതെ
ദ്വെഷംഈൎഷ്യകലശൽ
കൊണ്ടുപൂൎണ്ണംഈജഗൽ
യെശുപക്കൽഉണ്ടതാ
ശാന്തിസൌഖ്യവുംസദാ

൩ സ്പഷ്ടംഇങ്ങുചാവിൻവാഴ്ച
ചത്തപാടായൊക്കയും
നല്ലവൎക്കുംഉണ്ടുമാഴ്ച
വീരർവെഗംതളരും
ജീവൻദുൎലഭംതുലൊം
മൊട്ടായാലുംവാടിപൊം
യെശുപക്കൽഉണ്ടതാ
ജീവൻസൌഖ്യവുംസദാ

൪ ഈപ്രപഞ്ചത്തില്ലഭക്തി
പൂൎണ്ണസ്നെഹംഇല്ലിതിൽ
ശെഷിച്ചൊരൊദൊഷസക്തി
കാണലാംവിശ്വാസിയിൽ
[ 188 ] പൂൎണ്ണരക്ഷതാപ്രഭൊ
നിൎമ്മലനാക്കീടഹൊ
യെശുപക്കൽഉണ്ടതാ
ശുദ്ധിസൌഖ്യവുംസദാ

൧൬൮

രാഗം ൮൧

൧ സലാംപറഞ്ഞിടുണ്ടു
നിന്നൊടുലൊകമെ
മതിനിൻകള്ളചുണ്ടു
ചിരിച്ചുചൊന്നതെ
ചുരുക്കംകീഴുല്ലാസം
വിശപ്പുണ്ടാകയാൽ
മെൽകിട്ടുംദിവ്യവാസം
നൽമന്നശുദ്ധപാൽ

൨ വിശക്കിൽഅന്നപാനം
പിതാതരുംവരം
മലത്തിന്നുറ്റസ്നാനം
പ്രവാസിക്കാലയം
ഈരാജ്യെമുമ്പനാകാം
എല്ലാരിലുംപിന്നൊൻ
സന്തൊഷത്തൊടെചാകാം
ജീവാഗ്രഹമുള്ളൊൻ

൩ വിശന്നുദാഹിപ്പൊൎക്കും
ഈരാജ്യമെഗതി
കൎത്താവ്‌കണ്ണീർതൊൎക്കും
വാഗ്ദത്തവുംമതി
അങ്ങൊ‌നിൻപുത്തത്താഴം
[ 189 ] എനിക്കുമാം പ്രഭൊ
ഈ നാവു പ്രീതിയാഴം
അളന്നുചൊല്ലുമൊ

൧൬൯

രാഗം. ൯൩.

൧. സ്വൎഗ്ഗയാത്രമാത്രമെ–മാൎഗ്ഗസാരമാം
കാണാതാശിക്കുന്നതെ–കാണിക്കുന്നെല്ലാം
ആകാഭുവി–മണ്മഹതാം ചക്രചെൽ
കാണ്മതൊക്കെവിട്ടുമെൽ-മുഖംതിരി

൨. സ്വൎഗ്ഗംഏറിപ്പൂകുവാൻ–സൎഗ്ഗംവിടുക
രാഗബുദ്ധിശക്തിമാൻ–ത്യാഗംശീലിക്ക
ചെയ്വാൻപണി–സുഖത്തിൽഞെളിഞ്ഞുവൊം
ദുഃഖത്തിൽചുരുങ്ങിവൊം–ഈദുൎമ്മതി

൩. സ്വൎഗ്ഗത്തൊളംയെശുതാൻ–വൎഗ്ഗധളവായി
ക്ഷാന്തികൊണ്ടുവെല്ലുവാൻ–താൻദൃഷ്ടാന്തമായി
അവൻതുണ–അന്തിയൊളംതൊല്ക്കുകിൽ
ബന്ധുവൊക്കെവിടുകിൽ-ക്ഷമിക്കുക

൪. സ്വൎഗ്ഗത്തിങ്കന്നിരുളിൽ–നിൎഗ്ഗതംഒളി
കാണ്കദൂതർഏണിയിൽ–താണുകയറി
നീയുംബെഥെൽ–നിണക്കായിറങ്ങിയൊൻ
വിണ്ണിലുംകടത്തുവൊൻ–ഇമ്മാനുവെൻ

൪. സ്വൎഗ്ഗത്തിന്നായിചെന്നുനാം–ദുൎഗ്ഗചുരവും
കാടുകൾപിന്നിട്ടെല്ലാം–നാടുംദൎശിക്കും
അങ്ങില്ലരാ–കാണുംവെട്ടംഎങ്ങുമെ
കാണുംഇഷ്ട രാജാവെ–ഹല്ലെലൂയാ [ 190 ] 20. കാലഗീതങ്ങൾ

സന്ധ്യകളിൽ

൧൭൦

രാഗം ൧൦

൧. ആദിത്യനൊടെൻനെഞ്ചുണർ
മഴിവുപൊക്കിതള്ളിടർ
പ്രഭാതയാഗംഒപ്പിപ്പാൻ
വിളിച്ചുനിന്നെതമ്പുരാൻ

൨. സുഖിച്ചുറങ്ങുംസമയം
പാലിച്ചവന്നുവന്ദനം
ഞാൻചാവിന്നെഴുനീല്ക്കുമ്പൊൾ
നിൻരൂപത്തൊടുണൎത്തിക്കൊൾ

൩. പുലൎച്ചെക്കുള്ളമഞ്ഞിവ
എൻപാപംനീക്കിക്കളക
മനസ്സിൽആദ്യതൊന്നൽകാ
നിന്നെഅകംനിറച്ചുതാ

൪. ഞാൻചൊല്ലിചെയ്വതൊക്കയും
വരുത്തിയുംനടത്തിയും
ഇന്നൊരൊരൊവ്യാപാരത്തുൾ
നിൻതെജസ്സെവളൎത്തരുൾ

൫. എല്ലാഅനുഗ്രഹങ്ങളിൽ
അനാദിമൂലംവാഴ്ത്തുവിൻ
കീഴ്മെലുംസൃഷ്ടിവാഴ്ത്തുകെ
പിതാപുത്രാത്മാവായൊനെ [ 191 ] ൧൭൧

രാഗം ൧൧.

൧. എൻഉള്ളമെഉണൎന്നുപാടു
പിതാവിന്നുള്ളസ്തൊത്രം
അബ്ബാവിളിഎൻവഴിപാടു
അതിന്നുചായ്ക്കശ്രൊത്രം

൨. തൃക്കൈഈരാത്രിഎന്നെതാങ്ങി
എന്മെലെരാജദണ്ഡ്
പിശാചുകണ്ടുടൻപിൻവാങ്ങി
സൂക്ഷിച്ചതെനിൻകണ്ണു

൩. ഈജീവൻഒക്കനിന്റെകാഴ്ച
കെടെണംലൊകസംഗം
ഉള്ളിൽകഴിക്കുംരാജവാഴ്ച
സ്തുതിക്കാകൊരൊഅംഗം

൪. എൻവാക്കുഭാവം കൎമ്മവെഷം
ദൈവീകമാംവരെക്കും
ഇന്നല്പംപിന്നെയുംഅശെഷം
നീപുതുതായ്പടെക്കും

൫. അതെനീഎങ്കൽആദിയന്തം
നടുവുമായിരിക്ക
ഞാൻനിന്നെകാണുംനാൾപൎയ്യന്തം
പറഞ്ഞനുഗ്രഹിക്ക

൧൭൨

രാഗം ൨൪.

൧. കഴിഞ്ഞിതിരിട്ടുതുടങ്ങിപകൽ
മിഴിക്കഎൻദെഹിഒരുങ്ങു ക്ഉടൽ
മനസ്സുപണിക്കുമുതിൎന്നുവരാൻ [ 192 ] അനന്തവെളിച്ചംഉദിക്കുക താൻ

൨. വെളിച്ചം ഉള്ളെടം ഉണൎന്നുക്ഷണം
തെളിഞ്ഞ പ്രവൃത്തിക്കുത്സാഹിക്കണം
ഒന്നാംപണിദൈവംതുടങ്ങുന്നതൊ
തന്നാമസ്തുതിക്കുവിളിപ്പതല്ലൊ

൩. അഹൊപുഴുവായമനുഷ്യ ഉടൻ
യഹൊവയെവാഴ്ത്തുക് അവൻജനകൻ
നിൻരക്ഷിതാവൊടെഴുനീറ്റുമുദാ
തൻജീവനെ കാട്ടിയുംപൊരുതുംവാ

൪. ഇന്നുംനടക്കെണ്ടുവിശ്വാസവഴി
തൊന്നുന്നതുംഇല്ലതിനൊത്തപണി
മനുഷ്യനുദൈവമെകാണിച്ചുതാ
അനുഗ്രഹംനല്കുമകുന്നുസദാ

൫. ഹാ നിത്യവെളിച്ചംഎന്നുള്ളിലെപാർ
ഇനിവഴികാട്ടി നീഎന്നിയെആർ
നടത്തുകഒരൊരൊനാഴികയിൽ
കടക്കുകഞാനുംആപൊൻപുരിയിൽ

൧൭൩

രാഗം ൮൪.

൧. ത്രീയെകദൈവംഎന്നെഈ
ഉഷസ്സിലുംതുണെക്ക
പിതാപുത്രാത്മാവെന്നനീ
അനുഗ്രഹംഅയക്ക
നീകാത്തതിത്രരാപ്പകൽ
നിന്നാൽതണിഞ്ഞൊരൊഅഴൽ
അതാലെഇന്നുംപിന്നെ
ഞാൻഎന്നുംവാഴ്ത്തുംനിന്നെ [ 193 ] ൨. കനിഞ്ഞുനീ ഉയിരുടൽ
ഇന്നൊക്കെപുതുതാക്ക
പിൻഎന്റെമാനംഎൻമുതൽ
നിൻഇഷ്ടംപൊലെകാക്ക
ദൊഷങ്ങൾആകെ നീങ്ങുവാൻ
പാലിച്ചുകൊൾ്കഎൻപുരാൻ
സ്വഭാവത്തെഅടക്ക
പിശാചിനെവിലക്ക

൩. കടാക്ഷിക്കെന്നിലെപിതാ
നിൻസ്നെഹം അറിയിക്ക
നിന്റെകൃപാംഎൻരക്ഷിത
ഞാൻഇന്നനുഭവിക്ക
വിശുദ്ധാത്മാവെൻമനസി
വിളങ്ങിച്ചാലുംനിന്നൊളി
എൻസ്രഷ്ടാവെഎൻമദ്ധ്യസ്ഥ
തുണെക്കഎൻകാൎയ്യസ്ഥ

൪. ആശീൎവ്വദിച്ചുനിൻജനം
യഹൊവെപാലിച്ചാലും
ഇന്നുംകനിഞ്ഞുനിന്മുഖം
എന്മെൽപ്രകാശിച്ചാലും
എൻദൈവമാംഇമ്മാനുവെൽ
മുഖംഉയിൎത്തിഎന്റെമെൽ
ആത്മാവെശ്രെഷ്ഠദാനം
ആയ്നല്കസമാധാനം

൧൭൪

രാഗം. ൬൨

൧. വെയ്യൊൻഇതാ–സാതെജസാ [ 194 ] മുതിൎന്നുതൻഒട്ടത്തിന്നായി
മനുഷ്യഹൊ–ഉണൎന്നിതൊ
സ്തുതിക്കുമുതിൎകനിൻവായി

൨. മൃഗാദികൾ–തൻകൊറ്റുകൾ
തിരഞ്ഞുനടക്കുന്നുടൻ
ദെവെഷ്ടത്തെ–സാധിപ്പതെ
അന്വെഷിപ്പുദെവസുതൻ

൩. ഹായെശുനീ–ഒരിക്കൽതീ
ജ്വലിക്കെഉദിച്ചുവരും
അന്നെരംഞാൻ–ചെന്നെത്തുവാൻ
ഇന്നെന്നെഒരുക്കിതരും

൪. നീമിന്നിയാൽ–ഈസൂൎയ്യനാൽ
പിൻഎന്തുപ്രയൊജനമാം
നിൻതെജസാവിരഞ്ഞുവാ
മാന്ദ്രാദിത്യന്മാരെസലാം

൧൭൫

രാഗം ൧൨

൧. തുടങ്ങിരാത്രി തീൎന്നുതെ പ്രവൃത്തി
ചടപ്പുള്ളൊൎക്കുവന്നിതാനിവൃത്തി
അടക്കുകെൻ പ്രഭൊമനൊവിഷാദം
നല്ക പ്രസാദം

൨. അകത്തിറങ്ങിപാൎത്തു കൂളിപെറ്റ
അകറ്റിഒക്കെകാപ്പിക്കനിൻസെന
പുകഴ്വളൎവ്വാൻനീതിഭീതിയാലും
പൊറ്റിവന്നാലും

൩. വരികനിദ്രനൽവിചാരത്തൊടും
പിരിഞ്ഞുടൻമനംനിന്നൊളംഒടും [ 195 ] അരിഷ്ടൻഎന്നിൽനിറകെൻചങ്ങാതി
നിന്റെവിഖ്യാതി

൪. വിളമ്പുകന്നംആശ്വസിക്കരൊഗി
വളൎകകുഞ്ഞിതൊല്ക്കപ്രതിയൊഗി
തളച്ചിരുന്നൊൎക്കാകനീ സഹായം
തീൎക്കവന്യായം

൫. നിന്നാമംഎങ്ങുംരാജ്യവുംപരത്തി
നിന്നിഷ്ടംസ്വൎഗ്ഗത്താകുമ്പൊൽനടത്തി
ഇന്നപ്പംതന്നുവങ്കടംക്ഷമിക്ക
താങ്ങിഭരിക്ക

൧൭൬

രാഗം. ൧൦.

൧. വെളിച്ചമായയെശുവെ
തമസ്സു നീ ജയിച്ചുതെ
ഈലൊകത്ത്അരുണൊദയം
സാക്ഷാൽനിൻവാക്യത്തിൻജയം

൨. കൎത്താവെഉറ്റസ്നെഹിതാ
ഈരാവിൽകാവൽനിന്നുവാ
നീനില്ക്കെഞങ്ങൾഇങ്ങെല്ലാം
ഭയാമയങ്ങൾകളയാം

൩. ഈകൂട്ടംനിന്റെതല്ലയൊ
നിന്നാൽസമ്പാദിതർവിഭൊ
ഞെളിഞ്ഞു വൈരിമുട്ടുമ്പൊൾ
വിളിക്കുമുന്നെകാത്തുകൊൾ

൪. പലതദ്ദുഷ്ടനുള്ളവാൾ
എല്ലാംതടുപ്പാൻനീയെആൾ
പലതവന്റെകന്നക്കൊൽ
[ 196 ] അലംനീഅത്യുവായിപൊൽ

൫. കടുക്കെന്നൊടിആറ്റെക്കാൾ
കടക്കുന്നെന്റെവാഴുനാൾ
ഇരുൾഅതൊഴുകുംകടൽ
ഒരുത്തൻനീഅതിൻപകൽ

൬. ആരാത്രിഞാൻപ്രവെശിച്ചാൽ
വരാത്തതെനീദയയാൽ
വരുത്തീട്ടാവുഎമ്പുരാൻ
പെരുങ്കണക്കെഒപ്പിപ്പാൻ

൧൭൭

രാഗം. ൩൫.

൧. മനുഷ്യർനാടുംകാടും
ഉറങ്ങുകെനാംപാടും
മിഴിച്ചിരിക്കെണം
രാവാദിത്യനെആട്ടി
വെറൊളിയെനീകാട്ടി
അരുൾ്കലൊകവെളിച്ചം

൨. സന്ദെഹഭയമായ
ജയിച്ചസൂൎയ്യനായ
യെശുഉദിക്കുകെ
നിന്നാൽപ്രകാശിക്കുന്ന
മീൻകൂട്ടംപൊൽമിന്നുന്ന
വിണ്ണൊനായിഞാൻഉണരുകെ

൩. കിടപ്പാൻനെരംവന്നു
കൈകാൽതലഉഴന്നു
നിദ്രെക്കുചാഞ്ഞുതെ
ചാവിന്നിതടയാളം
[ 197 ] പുലൎന്നിട്ടൂതുംകാളം
നീപുത്തുടുപ്പുതരികെ

൪. എന്നെനിന്നൊടിണക്കി
ശത്രുഭയംവിലക്കി
തൃകാവൽക്കാരെതാ
ചിറകുകൾവിരിച്ചു
നീകുഞ്ഞുകൾവലിച്ചു
ഒരമ്മെപൊലെമൂടികാ

ഭക്ഷണത്തിങ്കൽ

൧൭൮. രാഗം. (൧൦൧)-൧൧൮.

നൽവരംതരുന്നദെവ
അപ്പമല്ലജീവൻനീ
ഞങ്ങൾഊക്കരായ്നിൻസെവ
ചെയ്യുമാറുസല്ക്കരി
ഗുണമൊക്കെനിന്റെദാനം
എല്ലാവൃദ്ധിനിൻസ്തുതി
സ്വൎഗ്ഗത്തിങ്കൽഅന്നപാനം
ഞങ്ങൾ്ക്കുണ്ടായാൽമതി
(സ്വൎഗ്ഗത്തിൽ–ഉണ്ണുകിൽ–ഞങ്ങൾ്ക്കാന്നിതെമതി)

൧൭൯. (രാഗം-൫.)

പ്രഭൊനീദെഹപുഷ്ടി
മുഴുപ്പാനൂട്ടുന്നു
മനസ്സിലുംസന്തുഷ്ടി
തൃവാക്കിനാൽകൊടു

൧൮൦. (രാഗം.൧൦) [ 198 ] വിശപ്പുതീൎത്തസൽപ്രഭൊ
തിന്നാത്തനെകർഉണ്ടല്ലൊ
മനശ്ശരീരകാംക്ഷയും
നീതീൎത്തരുൾഎല്ലാരിലും

൧൮൧. (രാഗം.൧)

൧. ശ്വാസംമുട്ടാതെ ഭൂമണ്ഡലത്തിൽ
വാസംചെയ്യുന്നമനുഷ്യർഎല്ലാം
ദാസൎക്കുദാസനെവാഴ്ത്തെണമെ

൨. ലക്ഷംഅനാഥരെതൽക്ഷണംതാൻ
ഭക്ഷണപീഠംഒരുക്കിമുദാ
രക്ഷചെയ്യുന്നവൻനമ്മുടെയാഃ

൩. ഗ്രാമവനങ്ങൾആകാശകടൽ
ക്ഷാമം അകറ്റിഭരിച്ചവന്റെ
നാമംഉയൎത്തിപുകഴ്ത്തെണമെ

വിവാഹത്തിങ്കൽ

൧൮൨. (രാഗം. ൧൨൮)

യെശുഈകറാരെപാൎത്തു
സ്വൎഗ്ഗീയാനുഗ്രഹങ്ങൾവാൎത്തു
ഈയൊഗത്തിൽഉൾ്പെടുകെ
പറ്റുന്നൊരൊദുഃഖംദീനം
ഭയാദിപൊക്കിബലഹീനം
തീൎത്തുള്ളിൽകൂടിവാഴുകെ
കൎത്താവെനൊക്കുവിൻ
തൻക്രൂശെപെറുപിൻ-ശങ്കിയാതെ
അവൻകരംനിരന്തരം [ 199 ] അമൎക്കുംശാപമരണം

വൎഷാരംഭാദികാലമാറ്റത്തിൽ

൧൮൩

രാഗം. ൧൦൨

൧. ഇന്നെയൊളവുംവളൎച്ച
തന്നനാഥൻനില്ക്കവെ
നന്ദിച്ചെന്മനംപകൎച്ചാ
എന്നിവാഴ്ത്തിപൊരുകെ
സങ്കടംവരുകിൽതാതൻ
അങ്കംഎറുംആത്മജാതൻ
ദെവക്കണ്ണുനൊക്കിനാം
കാവൽഉണ്ടെന്നറിയാം

൨. ശൊകസങ്കടംസന്തൊഷം
ലൊകത്തിൽസഭയിലും
യുദ്ധസന്ധിഗുണദൊഷം
ക്ഷ്ഠത്തുതൃപ്താവസ്ഥയും
ഇത്തരംഒരൊന്നതീതം
അത്തലല്ലസ്തൊത്രഗീതം
കാലമാറ്റത്തിന്നിതം
ചാലനന്നെല്ലാം കൃതം

൩. ഒക്കനല്ലതൊഹാകഷ്ടം
തക്കതല്ലെൻപിഴകൾ
ഉത്തമംമൽകൎമ്മംനഷ്ടം
പുത്തനാകാഎൻകരൾ
കുത്തുന്നുകഴിഞ്ഞപാപം [ 200 ] കത്തുന്നൊരൊരനുതാപം
ഉത്തരംചൊല്വൂസദാ
പുത്തനാംഎൻകരുണാ

൪. ഞാനതൊടുചാരിക്കൊള്ളും
ധ്യാനംചെയ്യുംനിന്മൊഴി
ഭാവിപ്രശ്നംഭള്ളുംപൊള്ളും
ചാവിൽകാണുംനിൻവഴി
എത്രഅത്ഭുതംനിൻപ്രാപ്തി
ചിത്രമാംക്രിയാസമാപ്തി
തക്കനാളിൽകാണലാം
മിക്കനിൻപൊരുളെല്ലാം

൧൮൪

രാഗം. ൫൪.

൧. ഇപ്പിറന്നവൎഷത്തിൽ
ആദിയന്തംയെശുമാത്രം
നാംഈപെരിൽനില്ക്കുകിൽ
നിത്യംതൻ കൃപക്കുപാത്രം
യെശുപെർനിരന്തരം
കൊടിയായിരിക്കെണം

൨. യെശുനാമംവാക്യവും
ഘൊഷിച്ചറിയിക്കവെണം
നിന്റെസഭഒക്കയും
ഐകമത്യമാകവെണം
എല്ലാഹൃദയങ്ങളും
നിന്റെനാമംഅറിയും

൩. ആട്ടിങ്കൂട്ടംഏകവും
എകമെയ്വനായുംകാണും [ 201 ] അന്നുഭൂസന്തൊഷിക്കും
അവിശ്വാസിതൊറ്റുനാണും
ചെറുക്കൂട്ടംആശ്വസി
നില്പുയെശുവിൻമൊഴി

൪. അതിനാലുംസഹ്യമാം
യാത്രയിൽഎടുത്തഭാരം
സൎവ്വവുംസഹിക്കുംനാം
സൎവ്വത്തിന്നീനാമംസാരം
യെശുവിന്റെവാത്സല്യം
ആശാപൂൎത്തികാരണം

൧൮൭

രാഗം. ൭൮.

൧. ഈജീവകാലത്തിൽ–ഒരാണ്ടല്ലൊ കഴിഞ്ഞു
അതിൻപ്രവൃത്തികൾ–കൎത്താവെല്ലാംഅറിഞ്ഞു
മനംതിരഞ്ഞതിൻ–ഫലങ്ങൾകാട്ടിയൊ
വിസ്താരനെരത്തിൽ–നില്പാൻകഴിയുമൊ

൨. കാരുണ്യംഎന്നിയെ–എന്തൊന്നന്വെഷിക്കെണ്ടു
മദ്ധ്യസ്ഥയെശുവെ–നീയിങ്ങെപാൎക്കവെണ്ടു
നിൻനീതിവസ്ത്രംതാ–അകൃത്യംഒക്കവെ
നിന്തിരുരക്തത്താൽ–അകറ്റിപൊറ്റുകെ

൩. പിറന്നൊരാണ്ടിലും–സങ്കെതസ്ഥാനംകാട്ടി
സുഖെനമെയുവാൻ–ചെന്നായ്ക്കളെനീആട്ടി
നിൻപെരെസ്ഥിരമാം–മതില്ക്കെട്ടാക്കണം
അതിൽസുഖപ്പെടും–നിൻആശ്രിതകുലം

൪. പുതിയവൎഷത്തിൽ–താപുതിയവിശ്വാസം
നിൻവാക്കുസാന്നിധ്യം–കലൎന്നുചെയ്കവാസം
പുതിയസ്നെഹവും–പടെക്കമുന്നെക്കാൾ [ 202 ] പിശാചെനീക്കുവാൻ–അയക്കാത്മാവിൻവാൾ

൫. പഴയആദാമിൻ–ജഡമൊഹാദികൎമ്മം
ജയിച്ചടക്കുവാൻ–എകെണംനാനാവൎമ്മം
ശരീരാത്മാവിനും–വെണ്ടുന്നതൊക്കവെ
ഈവൎഷംമുഴുവൻ–തന്നരുളെണമെ

൧൮൬

രാഗം. ൪൭.

൧. ജീവമാൎഗ്ഗത്തിൽ–യെശുകൂട്ടരിൽ
മുന്നടന്നാൽമടിയാതെ
ഞങ്ങൾനിന്നെകൈവിടാതെ
സ്വൎഗ്ഗത്തൊളവും–പിന്നെതുടരും

൨. സൎപ്പംചീറുമ്പൊൾ–എന്നെകാത്തുകൊൾ
യാത്രായുദ്ധകഷ്ടത്താലും
നഷ്ടംഇല്ലനീനിന്നാലും
എന്നാൽസങ്കടം–വെഗംവിസ്മൃതം

൩. ഒരൊദുഃഖത്താൽ–ഞങ്ങൾആടിയാൽ
അന്യൎക്കല്ലൽഎറിയാലും
വെണ്ടുംക്ഷാന്തിയെതന്നാലും
നിത്യംഞങ്ങളെ–അന്തംഒൎപ്പിക്കെ

൪. എന്റെനടയെ–ക്രമമാക്കുകെ
നിന്നാലാറിയാത്രാഭാരം
നീതുറക്കുംസ്വൎഗ്ഗദ്വാരം
നിൻസിംഹാസനം–ഞാനുംഎറെണം

21. മരണശ്മശാനാദി

൧൮൭ [ 203 ] രാഗം. ൨൯.

൧. അല്പകാലംമണ്ണിൽപാൎത്തിനി
ജീവിക്കുംഎൻപൊടി–പുനരുത്ഥാനം
സൃഷ്ടിച്ചവന്റെദാനം–ഹല്ലെലുയ്യാ

൨. ചാകെണംവിതെച്ചതൊക്കയും
ചത്താറെജീവിക്കും–മണിക്കൽധാന്യം
ഈ നിന്ദ്യത്തുള്ളെമാന്യം–ഒളിച്ചുണ്ടെ

൩. ആദ്യവിളവായജ്യെഷ്ഠനെ
ഒൎത്താശ്വാസിക്കുകെ–അവൻവിളിച്ചു
പിതച്ചതുയിൎപ്പിച്ചു–പ്രത്യക്ഷനാം

൪. സ്വപ്നംകണ്ടുണൎന്നഭാവംനാം
മിഴിച്ചുനിവിരാം–അങ്ങില്ലയുദ്ധം
എവിടവുംവിശുദ്ധം–എങ്ങുംസ്തുതി

൧൮൮

രാഗം.൮.

൧. ഇടയൻ ക്രൂശിൽചത്തു
വരുത്തിഈസമ്പത്തു
തൻആടുകൾ്ക്കുചാവു
ഉറക്കെന്നത്രെആവു

൨. തുടങ്ങുംഹാവിസ്താരം
എന്നല്ലവർസഞ്ചാരം
പൊരാളിവിശ്രമിക്കും
എന്നിട്ടത്രെശയിക്കും

൩. ശിക്ഷാവിധിക്കുതെല്ലും
അഞ്ചാതകത്തുചെല്ലും
വരുംപുനരുത്ഥാനം
എന്നുണ്ടവൎക്കുധ്യാനം
[ 204 ] ൪. അതാൽഅഴൽഅകന്നു
വിശ്വാസത്തിൽകിടന്നു
നൊക്കാതെഇങ്ങുംഅങ്ങും
ശിശുക്കളായുറങ്ങും

൫. കനിവുകണ്ടശെഷം
എൻരക്ഷിതാവാശ്ലെഷം
ചെയ്തിട്ടുരക്ഷആകെ
ലഭിച്ചുഞാനുംചാകെ

൬. നീകാണാകുംവരെയും
കാത്താലുംഎല്ലുംമെയ്യും
പാലിക്കെന്നെഉത്ഥാനം
വരെനിൻസമാധാനം

൭. നല്കെണംനല്ലുണൎച്ച
നിൻജീവന്റെതുടൎച്ച
സ്വൎഗ്ഗത്തിൻഅവകാശം
നിന്റെസ്വയംപ്രകാശം

൮. നിന്നൊടിരിക്കവാസം
നിറകവായിൽഹാസം
ഞാൻപൂവുപൊൽതഴെക്ക
നിത്യഫലംതികെക്ക

൧൮൯

രാഗം. ൫.

൧. ഉറ്റൊർഉടൽമറച്ചാൽ
സ്നെഹാൽകരയുംനാം
അനിത്യതാംനിനച്ചാൽ
കണ്ണിന്നുനീരുംണ്ടാം

൨. വാഗ്ദത്തംഒന്നുപൊക്കും
[ 205 ] ഭയംകരച്ചൽമൺ
ഇതാട്ടിനെരെനൊക്കും
സ്വൎഗ്ഗംവിശ്വാസക്കൺ

൩. പിതാവിൻചൊൽപരീക്ഷ
ചെയ്താൽആശ്വാസമായി
നില്ക്കെണമീ പ്രതീക്ഷ
വിത്താൽഉണ്ടാകും കായി

൪. ദുൎബ്ബലമായവിത്തും
ഇട്ടാൽ പ്രബലമാം
ആദാമ്യദെഹംചിത്തും
സ്വൎഗ്ഗീയശൊഭയാം

൫. നീവീണ്ടെടുത്തഗൊത്രം
ചെൎത്തെഴുനീല്പിച്ചാൽ
ശെഷിപ്പതത്രെസ്തൊത്രം
മറന്നുപൂൎവ്വമാൽ

൧൯൦

രാഗം ൭൫

൧. ക്രിസ്തശ്മശാനം–കീഴിൽ അദ്ധ്വാനം
കൊണ്ടവൎക്കുത്തമം
ആയൊരിരിപ്പിടം
മരുപ്രവാസം–കണ്ട പ്രയാസം
അങ്ങുമറന്നുലഭിച്ചാശ്വാസം

൨. പ്രാണവിഛ്ശെദം–കൊണ്ടൊരുഖെദം
മരണസ്വെദവും
യെശുതുടെച്ചിടും
കൂടമരിക്കിൽ–കൂടഭരിക്കിൽ
ആംഅവനിഷ്ടനുംഊൎദ്ധദിക്കിൽ [ 206 ] ൧൯൧

രാഗം ൩.

൧. ചാവെന്നരാജാവെ
ജയിപ്പാൻഒങ്ങുമൊ
ചാകായ്മഎന്ന(ദാനത്)തെ
എൻയെശുതന്നല്ലൊ

൨. നീഎന്തുചെയ്കിലും
ഒഴിഞ്ഞുനിന്റെഭീ
മുക്കാനിൻതിര(മാല)യും
ചുടാതുംനിന്റെതീ

൩. എന്നെപിടിക്കിലും
ഓരാതെഒടുവൻ
നിൻപൂട്ടുംവാതിൽ(കൊട്ട)ഉം
പ്രഭുപൊളിച്ചവൻ

൪. എലീയാമൊശമാർ
തുടങ്ങിയപണി
നല്ലൊരുനാൾ(ശലെം)ഇൽആർ
തികച്ചുകയറി

൫. യെശൂവൊടെശുവാൻ
വിചാരിച്ചെന്തതാം
മരിച്ച(താൽആ)പുണ്യവാൻ
ഉയിൎപ്പിച്ചിങ്ങെല്ലാം

൬. അതാലെഈപുഴു
പാപിഷ്ഠൻഎങ്കിലും
താൻ(പെറി)എറിനകഴു
പാൎത്തെറിജീവിക്കും

൧൯൨ [ 207 ] രാഗം. ൫൭

൧. ചാവെഎൻകുടിൽപൊളിപ്പാൻ
മതിയാകുംനിൻബലം
ദണ്ഡവിധിയെകഴിപ്പാൻ
അല്ലതാനുംനിൻവശം
എൻകടങ്ങൾഒരുവൻ
ചത്തിട്ടാകെതീൎത്തവൻ

൨. ചാവിൽനിന്നുണൎന്നുംവന്നു
ആമദ്ധ്യസ്ഥൻനീതിക്കായി
അന്നെനിക്കിടത്തെതന്നു
യെശുചാൎച്ചക്കാരുമായി
എന്റെസൗഖ്യസ്ഥാനംതാൻ
രക്തത്തൊടകംപുക്കാൻ

൩. ആത്മാവിന്നിതെനങ്കൂരം
സദ്വിശ്വാസത്തിൻജയം
ഇതിൽഊന്നുമ്പൊൾകൊടൂരം
അല്ലദെഹത്തിൻക്ഷയം
ജീവപ്രഭുയെശുതാൻ
ആകയാൽഉയിൎക്കുംഞാൻ

൪. ചാവെഎല്പാൻ ഉൾ്ക്കുരുത്തു
നല്കുകെവിശുദ്ധാത്മാ
രക്ഷകൻതിരുവെഴുത്തു
വിസ്തരിച്ചുകാട്ടിതാ
ചാകുന്നില്ലനീതിമാൻ
ക്രിസ്തനാൽഉയിൎക്കുന്നാൻ

൫. ചാകുംനെരംവന്നടുക്ക
എൻമദ്ധ്യസ്ഥയെശുവെ [ 208 ] നിൻ മുറികളെപുതുക്ക
ചാരിഞാൻഉറങ്ങുകെ
അങ്ങുനീതിവസ്ത്രംതാ
നിന്റെനീതിരക്ഷിതാ

൧൯൩

രാഗം.൧൩൧.

൧. ജീവന്മദ്ധ്യത്തിങ്കൽ നാം
ചാവിൽഉൾ്പെടുന്നു
കൃപഎങ്ങിനെവരാം
തുണആർനില്ക്കുന്നു
മദ്ധ്യസ്ഥനീഅല്ലാതെ
പാപാൽനാംആണുശാപത്തുൾ
അന്തംനാരകത്തിരുൾ
ശുദ്ധസഭാഗുരൊ–ശക്തജഗൽ പ്രഭൊ
ദ്രൊഹംക്ഷമിക്കുന്നദെവ–ത്രീയെകപുരാൻ
ചാവിൽനാംമുങ്ങാതെ
ജീവിച്ചൊളിയെകാണ്മാൻ
കൃപചെയ്താലും

൨. ലൊകമദ്ധ്യത്തിങ്കൽനാം
സ്വൎഗ്ഗത്തെറിപാൎക്കാം
യെശുപുണ്യത്തിന്നുണ്ടാം
കൂലിശിഷ്യന്മാൎക്കാം
നീമുമ്പനായ്ക്കടന്നു
പിതാവിൻനിത്യസമ്മതി
ഇങ്ങൊട്ടാക്കി നിൻബലി
ശുദ്ധസഭാഗുരൊ–ശക്തജഗൽപ്രഭൊ
ദ്രൊഹംക്ഷമിക്കുന്നദെവ–ത്രീയെകപുരാൻ [ 209 ] ഇന്നുംനാംനടന്നു
നിൻവാഗ്ദത്തംപ്രാപിപ്പാൻ
കൃപചെയ്താലും

൩. മൃത്യുമദ്ധ്യത്തിങ്കലും
ഈവിശ്വാസംതാങ്ങും
സാത്താൻക്രുദ്ധിച്ചെയ്ക്കിലും
കുട്ടിക്കഞ്ചി വാങ്ങും
വാക്കാത്മാശ്വാസംഎറും
ജഡത്തിൻആയുസ്സൊരുചാൺ
ഭൂസന്തൊഷംഒക്കഞാൺ
ശുദ്ധസഭാഗുരൊ–ശക്തജഗൽപ്രഭൊ
ദ്രൊഹംക്ഷമിക്കുന്നദെവ–ത്രിയെകപുരാൻ
ലൊകക്കൊളുംചെറും
വിട്ടെന്നെക്കുംവാഴുവാൻ
കൃപചെയ്താലും

൧൯൪

രാഗം. ൮൭.

൧. പ്രഭൊതൃക്കയ്യിൽഞാനിതാ
നീയല്ലൊഎന്റെജനിതാ
പ്രാണന്ന്ഇന്നെവരെആധാരം
നീഎണ്ണിഎന്റെമാസങ്ങൾ
എൻആയുസ്സിന്നവസ്ഥകൾ
കിടന്നുറങ്ങിപൊം പ്രകാരം
ചാവിന്റെനെരംസ്ഥലവും
ഇതൊക്കെഅഛ്ശനറിയും

൨. എന്നാൽഎൻഅന്ത്യനെരത്തിൽ
ആശ്വാസംചൊല്ലിഅരികിൽ [ 210 ] നില്പാൻനീഎന്നിആർഎനിക്കു
ആവതില്ലാതെഎൻഉയിർ
വലഞ്ഞുചാവിനൊടെതിർ
പൊരുമ്പൊൾനീയെഎന്റെദിക്കു
നീഇല്ലാഞ്ഞാൽഹാഎന്തുകൊൾ
സൎവ്വെന്ദ്രീയംമുടങ്ങുമ്പൊൾ

൩. അന്നെത്രനൊവുകൾ ഉണ്ടാം
ഇടറുംവാക്കുകൾഎല്ലാം
എൻകണ്ണുകൾകുഴിഞ്ഞുമങ്ങും
പിശാച് കുറ്റംപറയും
ആ കാളനാഭംകെൾ്പിക്കും
കുഴഞ്ഞുമെയ്മനംമയങ്ങും
ധനസമൃദ്ധിരക്ഷിയാ
സഹൊദരന്തുണവൃഥാ

൪. എന്നാൽനിണക്കുസ്വന്തംഞാൻ
നീയല്ലൊവീണ്ടുകൊള്ളുവാൻ
കുഞ്ഞാടെരക്തംചിന്നിതന്നു
ഇതെന്നും എന്റെ ആശ്രയം
ഇതൊന്നുനരകഭയം
അകറ്റുംവീൎപ്പുമുട്ടുമന്നു
ഞാൻനിന്റെതായീജീവനിൽ
അന്യന്നുംആകാമൃത്യുവിൽ

22. നിത്യജീവൻ

൧൯൫

(വെളി. ൭) രാഗം. ൫൭. [ 211 ] ൧. ഐക്യമത്യമായിസ്തുതിച്ചു
പാടുന്നകിരീടക്കാർ
ദൈവമുമ്പിൽആനന്ദിച്ചു
മിന്നിനില്ക്കും കൂട്ടർആർ
രൂപംതാരപൊൽഇതാ
ഇടിനെർഹല്ലെലുയ

൨. ഏന്തുന്നുണ്ടുകുരുത്തൊല
ജയംകൊണ്ടകൈകളിൽ
നൂറുസൂൎയ്യബിംബം പൊലെ
ശൊഭിക്കുന്ന്അവർതുകിൽ
അരചർപുരൊഹിതർ
ഏവർഎവിടുന്നിവർ

൩. കെൾക്കീധന്യപുരുഷാരം
എറ്റംക്ലെശിച്ചുലകിൽ
അങ്കിക്കായിതലങ്കാരം
ആട്ടിങ്കുട്ടിരക്തത്തിൽ
ചെർതുണിഅലക്കുവാൻ
ഒന്നിതെകിതമ്പുരാൻ

൪. ദൈവബഹുമാനത്തിന്നു
വെണ്ടികഷ്ടപ്പെട്ടിവർ
പാപത്തൊടെതിൎത്തു നിന്നു
കൃപയാൽജയിച്ചവർ
ലൊകദെവനൊടുംപൊർ
ആടിമെമ്മപ്രാപിച്ചൊർ

൫. ദൈവമുമ്പിൽ ഇന്നിരുന്നു
ആലയത്തിൽരാപ്പകൽ
അവനെഉപാസിക്കുന്നു
[ 212 ] ഇല്ലങ്ങിനികലശൽ
ദൈവപാൎപ്പവൎക്കുമെൽ
ഉണ്ടിതാഇമ്മാനുവെൽ

൬. വെയിലില്ലങ്ങില്ലചൂടും
പൈദാഹങ്ങൾഇല്ലതിൽ
കുഞ്ഞാടവരൊടുകൂടും
ജീവനീരിൻഉറവിൽ
താൻനടത്തിഅവരെ
മെച്ചുകൊള്ളുംഎന്നുമെ

൭. ഇങ്ങുംവെണംഈസമ്പത്തു
അതിനായുണൎവ്വുഞാൻ
എന്നെയെശുവെനടത്തു
അപ്പൻവീട്ടിൽഎത്തുവാൻ
ദൈവംകണ്ണുനീർഎല്ലാം
എങ്കലുംതുടക്കയാം

൧൯൬

രാഗം. ൧൨൮

൧. കെൾ്ക്കനിദ്രഏറുംധാത്രി
ഉണരുണരെന്നൎദ്ധരാത്രി
ചെന്നിട്ടുറക്കെകൂവുന്നാർ
ഗൊപുരത്തിൽ കാവലാളൻ
അതാവരുന്നു മണവാളൻ
ചെന്നെതിരെല്പിൻ കന്നിമാർ
വിശുദ്ധവസ്ത്രവും
നെയ്യൊടുപന്തവും–കൈകൊള്ളെണ്ടു
മഹാദിനം–ഇന്നുദിതം
ആട്ടിൻകല്യാണദിവസം
[ 213 ] ൨. മൂഢർകെട്ടുസംഭ്രമിച്ചു
മുദ്രാസന്നാഹങ്ങൾധരിച്ചു
ആർഎന്നാൽചിയൊൻഅവൾപെർ
അങ്ങുദെവവാക്കാംശസ്ത്രം
ബഹുകിരീടംരക്തവസ്ത്രം
ധരിച്ചവന്റെനാമംനെർ
രാജാധിരാജാവും
കൎത്താധികൎത്താവും–ഹല്ലെലൂയാ
നീവന്നിതാഎൻസ്നെഹിതൻ
വിശ്വാസസ്ത്യമുള്ളവൻ

൩. ആട്ടിൻ കുട്ടിയിൻ കല്യാണ
വിരുന്നിനെകടന്നുകാണ
ക്ഷണിച്ചവൎക്കുഭാഗ്യംതാൻ
ആട്ടിൻരക്തത്താൽവൈരാഗ്യം
വിശ്വാസ്വവുംകൊണ്ടൊന്നീഭാഗ്യം
സൎവ്വാന്തൎജ്ഞാനിനല്കുവാൻ
ഒർകൺകാണാത്തതും
ചെവികെൾ്ക്കാത്തതും–ഇന്ന്അവ്യക്തം
പുതിയനാ–ഹല്ലെലൂയാ
ഇതിസ്തുതിക്കുംസൎവ്വദാ

൧൯൭

രാഗം. ൧൦൦.

൧. ചീയൊൻബദ്ധരെ കൎത്താവ്
കെട്ടഴിച്ചുവിടുംനാൾ
പെട്ടപാടെല്ലാംകിനാവു
പൊട്ടിപ്പൊകുംശത്രുവാൾ
ഒട്ടംയുദ്ധംതടവും [ 214 ] സ്വപ്നംപൊൽമറന്നിടും
സ്വൈരമായ്നാംസ്തുതിപാടും
ജയശക്തനെകൊണ്ടാടും

൨. നീവലത്തുകൈഇളക്കി
ഉദ്ധരിക്കരക്ഷിതാ
ഭ്രഷ്ടദാസരെമടക്കി
ജന്മദെശത്താക്കിവാ
ദൂരയാത്രകഷ്ടത
എല്ക്കുവാൻതുണെക്കുക
യുദ്ധനാൾകഴിഞ്ഞശെഷം
ധരിപ്പിക്കവെള്ളവെഷം

൩. അന്നുശത്രുകൈഉടെച്ചു
പൊൻകിരീടംചൂടിക്കാം
ക്ലെശമൊടഹൊവിതെച്ചു
മൊദമൊടെമൂരുംനാം
സ്വൎഗ്ഗലൊകനായകൻ
നിത്യരക്ഷയാമവൻ
ഇപ്പൊൾഒരൊകൊളിൽആഴും
അത്തഴിമുഖത്തുവാഴും

൧൯൮

രാഗം.൬൩.

൧. ഞാൻ ദൂരെകണ്ടു–കൎത്തൃസിംഹാസം
മനംവറണ്ടു–ക്ഷണംഅങ്ങെത്തണം
എന്നാശനിന്നിൽതളരാത
വാഞ്ഛയുംഉണ്ടുസൎവ്വാത്മതാത

൨. എന്തൊരുഭംഗി–കണ്ടിതഞടിയെൻ
കണ്ണുമയങ്ങി–നിൻപ്രഭനൊക്കിനെൻ [ 215 ] എപ്പൊൾഎനിക്കിങ്ങെപ്രയാസം
തീരുകയാൽഅതിലാകും വാസം

൩. അയ്യൊഎൻപാപം–ലൗകികമാനസം
ഈവകശാപം–താമസകാരണം
വരാഞ്ഞിതിന്നുംനല്ലശുദ്ധി
നിന്നിൽഉറെച്ചതില്ലെന്റെബുദ്ധി

൪. യെശുനിൻസ്നെഹം–ബൊധിച്ചുവന്നതാൽ
വിട്ടുസന്ദെഹം–പൊയിതുമിക്കമാൽ
സഹിപ്പാൻഇന്നിഅഭ്യസിക്കും
നിന്നിൽഒളിച്ചുഭയംജയിക്കും

൫. വന്നിതാപ്രീതി–പട്ടണംകണ്ടതാൽ
അതിലെവീതി–ഒക്കവെപൊന്നിനാൽ
മറക്കുമൊഈരാറുരത്നം
വെഗംഅടുപ്പത്തിന്നാകെൻയത്നം

൧൯൯

രാഗം. ൭൦.

൧. നല്ലൊൎക്കുംദുഷ്ടൎക്കുംവിധി
കല്പിപ്പതിന്നിറങ്ങും
തെജസ്സിൽരക്ഷിതാഭൂവി
അന്നെവരുംവണങ്ങും
അപ്പൊൾചിരിപ്പുദുൎല്ലഭം
എല്ലാറ്റിന്നുള്ളുദഹനം
എന്നെഴുതുന്നുപെത്രൻ

൨. ഭൂവറ്റത്തൊളംകാഹളം
ഭയങ്കരത്തിൽഊതും
ചത്തൊർഉയിൎക്കുംആദിനം
കെട്ടിട്ടാവിളിദൂതും [ 216 ] അന്നാളിൽശെഷിക്കുംജനം
രൂപാന്തരപ്പെടുംക്ഷണം
സഭെക്കിതെസമാപ്തി

൩. മനുഷ്യർഒക്കെഭൂമിയിൽ
നടന്നൊരൊക്രിയെക്കും
ന്യായാധിപൻ ഗ്രന്ഥങ്ങളിൽ
കണ്ടൊളമെപിണക്കും
താൻചെയ്തതും ചെയ്യാത്തതും
അറിഞ്ഞിട്ടന്ന്എല്ലാവരും
ശരിഎന്നൊൎത്തടങ്ങും

൪. യഹൊവാച്ചൊൽമറന്നവർ
എപ്പെൎക്കുംഅയ്യൊകഷ്ടം
ഭുവിഅദ്ധ്വാനിച്ചിട്ടവർ
ചെൎത്തുള്ളതന്നുനഷ്ടം
ചെറിയകൂട്ടത്തിൽദയ
കാട്ടാത്തവരുംഅഞ്ചുക
നിത്യാഗ്നിയെപുകെണ്ടു

൫. ഹായെശുവെഎന്നാമത്തെ
നിന്മുറികൾനിമിത്തം
വരെക്കജീവപുസ്തകെ
പൂരിക്കെന്നിൽനിൻചിത്തം
വിശ്വസ്തരെനീകൈവിടാ
ഭയങ്ങൾനീങ്ങുവാൻസദാ
ഫലിക്കനിൻഅപെക്ഷ

൨൦൦

രാഗം. ൪൫.

൧. നാംദെവപുത്രർഎന്നച്ചാരം [ 217 ] ആയുള്ളപെരിപ്പൊൾലഭിച്ചുതെ
ഇനിതീരെണ്ടിയപ്രകാരം
ഇന്നാൎക്കുംസ്പഷ്ടമായിട്ടില്ലല്ലെ
ഈചെവിനാവുകൺനിരൂപവും
അത്രൊളംഎത്തുന്നില്ലയായ്വരും

൨. എന്നാൽതാൻവെളിപ്പെടുംകാലെ
അവന്നുതുല്യരായ്വിളങ്ങുംനാം
താൻആകുംവണ്ണംകാണ്കയാലെ
എന്നിപ്പൊഴുംഉദിപ്പായ്ജ്ഞാതമാം
അത്തെരമില്ലചൊദ്യത്തിന്നിടം
അവ്യക്തംസ്പഷ്ടമായ്പ്രകാശിതം

൩. ഹാശബ്ബത്തെമഹാവിശ്രാമം
സ്വൎഗ്ഗീയനാളുദിച്ചുമിന്നുകെ
കരുണയാൽവിളിച്ചനാമം
സ്വഭാവസത്യമായ്ചമയുകെ
വിശുദ്ധഊരിൽപൂകുവൊളത്തിൽ
ദിനംഒരംശംതാനിൻശുദ്ധിയിൽ

൨൦൧

രാഗം. ൫൭.

൧. നിത്യാരാധനംനടക്കും
സത്യദെവനഗരം
നിന്നെചിന്തിച്ചിട്ടുഴക്കും
മന്നിൽമരുവുംമനം
എന്നെനിന്റെപൗരന്മാർ
എന്നുചെൎത്തുകൊള്ളുവാർ

൨. മല്പിതാക്കന്മാർകണക്കെ
കല്പിച്ചുണ്ടെനിക്കുംപൊർ [ 218 ] ശത്രുക്കൾ ഇതാപരക്കെ
മിത്രങ്ങൾചിതറിയൊർ
മരുഭൂമിക്കൊടുകിൽ
പൊരുകാണുംഎൻകുഴിൽ

൩. സ്വൈരമില്ലീനാട്ടിൽലെശം
വൈരംപെൎത്തിട്ടല്ലകൊൾ
കണ്ണുനീർതുടെക്കുംദെശം
വിണ്ണെന്നിങ്ങുംകെട്ടപ്പൊൾ
കെട്ടുതള്ളിമിക്കപെർ
കാട്ടെനിക്കതിന്റെനെർ

൪. പൊന്തെരുക്കൾകാണവെണം
പന്തിരുദ്വാരങ്ങൾഞാൻ
ജീവനീർകൊതിപ്പൊരെണം
സെവനില്പൊരടിയാൻ
ആയ്പുക്കുനിന്മുഖം
ഞായിറന്ന്യെപാൎക്കണം

൫. വെറയാണ്ടൊഞാനീക്രൂരം
എറുംനീരാടെണ്ടുകിൽ
നിസ്തുലാശഎൻനങ്കൂരം
ക്രിസ്തനിൻവാഗ്ദത്തത്തിൽ
കെട്ടുതെറിയതെല്ലാം
കാട്ടുവാൻനീദൃശ്യനാം

൨൦൨

രാഗം. ൩൯.

൧. നിനക്കായ്ദെവപുത്രനിൻ
ജനങ്ങൾ കാത്തിരുന്നു
മണാളൻഒരുമ്പെട്ടപിൻ [ 219 ] കാണാകെന്നാശിക്കുന്നു
നിന്നെപ്രമാണമാക്കിയൊർ
ഇന്നെതലഉയൎത്തുവൊർ

൨. നിനക്കായ്ഞങ്ങൾകഷ്ടതാ
ദിനത്തിൽപാൎത്തിളെച്ചു
മരത്തിന്മെൽനിൻപ്രാൎത്ഥനാ
മരണവുംനിനെച്ചു
പൊറുക്കുന്നുണ്ടീസമയം
പൊറുമനീയെനീട്ടണം

൩. നിനക്കായ്ഞങ്ങൾആഗ്രഹം
കനത്തുവന്നീകാലം
അടുത്തുനിന്നൊടെൻമനം
ജഡത്തിന്നില്ലപാലം
നീരന്നെവന്നുകൂട്ടിക്കൊൾ
കൃതാൎത്ഥനാകുംഞാനപ്പൊൾ

൨൦൩

രാഗം. ൪൯.

൧. മെഘത്തെനിന്മെൽവരുന്നു
കാണ്കപാപിരക്ഷിതാ
തൻവിശുദ്ധർപിഞ്ചെല്ലുന്നു
ലക്ഷംനിരയായിതാ
ഹല്ലലൂയാ–വാഴുവാൻഎൻരാജാവാ

൨. ലൊകർഞെട്ടിനൊക്കിനില്ക്കും
ഏതുകണ്ണുംദൎശിക്കും
തന്നെനിരസിച്ചുവില്ക്കും
കൂട്ടംകുത്തിയവരും
വിലപിച്ചുകാണുവൊർ മശീഹയെ
[ 220 ] ൩. മുൻ മനുഷ്യൎക്കൊക്കെത്യാജ്യം
എന്നുതൊന്നിയസഭ
തെജസ്സുള്ളസ്വൎഗ്ഗരാജ്യം
ആയ്വിളങ്ങുംവമ്പട
ഹല്ലെലൂയാ–ദൈവനാൾ ഉദിച്ചുകാൺ

൪. നിന്നെമാസിംഹാസനസ്ഥ
തൊഴണംഉലകെല്ലാം
രാജ്യംശക്തിയും മദ്ധ്യസ്ഥ
തെജസ്സും നിണക്കത്ഥം
ഹല്ലലൂയാ–ആമെൻവരികെൻപ്രഭൊ

൨൦൪

രാഗം ൮൫

൧. യരുശലെം-നിൎമ്മാണംഎറുംഊർ
നിന്നെകണ്ടാൽകൊള്ളാം
പ്രത്യാശയാൽ-ഇഹത്തിൽകണ്ടചൂർ
പൊറുത്തുപൊയെല്ലാം
ദാഹിച്ചുകുന്നുംആറും
ആകാശംമൺകടൽ
ആത്മാക്കടന്നുപാറും
വെടിഞ്ഞുതൻഉടൽ

൨. നിന്നിൽപുകും-കല്യാണമുള്ളനാൾ
എപ്പൊഴുംതൊവരും
ഇന്നെവരെജഡംഭൂലൊകരാൾ
ഉൾഭീതിയുംപൊരും
സ്വാതന്ത്ര്യമായശെഷം
ആതങ്കംനീങ്ങുകിൽ
വൎണ്ണിപ്പതാർഉമ്മെഹം
[ 221 ] വൎദ്ധിച്ചതുള്ളത്തിൽ

൩. ഒന്നാംപിതാ-മുമ്പുള്ളവർമഹാ
ദൊത്രപിതാക്കന്മാർ
പ്രവാചകർ–അപൊസ്തലർനിരാ
തെനൊത്തഗീതക്കാർ
സാക്ഷിക്കുതീയുംവാളും
വീക്ഷിച്ചുംനെർമൊഴി
കൊണ്ടൊരെഎല്ലാനാളും
കണ്ടീടുംഎന്മിഴി

൪. ഹാസത്സഭാ–മാരക്ഷവന്നുവൊ
എനിക്കുനിങ്ങളാൽ
വരിഷ്ഠരിൽ–വരിഷ്ഠനാം പ്രഭൊ
നിന്നെവണങ്ങും കാൽ
ദൂരത്തുനിന്നെനൊക്കി
ചാരത്തുംകാണുവൻ
നിൻഒച്ചഇണ്ടൽപൊക്കി
കൈതൊട്ടാൽവാഴ്ത്തുവൻ

൨൦൫

രാഗം.൮൧.

൧. വരുന്നുശ്രെഷ്ഠവെൾ്പി
വിരുന്നുകാർവരീൻ
എന്നുച്ചംപൊങ്ങുംകെൾ്വി
അന്നുള്ളുനല്ലതീൻ
അതിന്നായാരൊരുങ്ങും
കത്തിച്ചദീപത്തിൽ
പഴുതെനെയ്ചുരുങ്ങും
പൊഴുതാകാതൊഴിൽ [ 222 ] ൨. ഉണൎന്നുപ്രാൎത്ഥിച്ചാലും
ഇണങ്ങിചെൎന്നപിൻ
പിണഞ്ഞമായാമാലും
പിണങ്ങിനീക്കുവിൻ
വെളിച്ചനാഥൻകണ്ടും
വിളിച്ചുംനില്ക്കുന്നാൾ
ഒളിച്ചനെകർമണ്ടും
കളിപ്പതിന്നാർആൾ

൩. എതിൎപ്പാൻനാംഒരുങ്ങും
മതികളിച്ചതാൽ
കൊളായീരാവൊടുങ്ങും
നാളറിയായ്കയാൽ
ഉറക്കിളെച്ചുനില്പിൻ
പുറപ്പെടുംവരെ
പ്രളയംഎറ്റതിൽപിൻ
തളൎച്ചപൊകുമെ

൨൦൬

രാഗം.൧൧൫

൧. ശെഷിച്ചതിന്നിഒരുസ്വൈരം
എൻആത്മാവെഉണരുകെ
പ്രപഞ്ചഛിദ്രംദുഷ്ടവൈരം
വിചാരിയാതെപാടുകെ
കണ്ടാലുംഅല്പംഒരുയത്നം
കഴിച്ചാൽഅതിമൂല്യരത്നം
കുഞ്ഞാടിൻവക്കൽമെടിക്കാം
അവൻസിംഹാസനാഗ്രെഖെദം
ഒഴിഞ്ഞിട്ടാകുംദീനഭെദം [ 223 ] എന്നെക്കുംഅങ്ങുവാണിടാം

൨. തളൎന്നുപൊയവർഅടുത്തു
ഈസ്വസ്ഥതപ്രവെശിപ്പിൻ
ഞെരുക്കഗുഹയിൽമടുത്തു
നിന്നൊർനിവിൎന്നുചെല്ലുവിൻ
വിയൎത്തദ്ധ്വാനമാണ്ടശെഷം
ധരിച്ചുകൊൾ്വിൻവെള്ളവെഷം
നിങ്ങൾ്ക്കാശ്വാസംയെശുതാൻ
ഞാൻനിങ്ങളെനീതീകരിച്ചു
എൻസ്വസ്ഥതെക്കകംവിളിച്ചു
വരുന്നൊൻതന്നെബുദ്ധിമാൻ

൩. പൈദാഹവുംകണ്ണീരുംഇല്ല
ആസ്വസ്ഥരാജാധാനിയിൽ
മിണ്ടാതെഖെദിപ്പൊരുമില്ല
കുഞ്ഞാടിൻസന്നിധാനത്തിൽ
അവന്നുഭക്തരൊടുവാസം
വിശ്വാസാലാപംമന്ദഹാസം
സമുദ്രനാദസ്തുതിയും
ചൊദ്യൊത്തരംപെദാൎത്ഥജ്ഞാനം
ഇല്ലീവകെക്കൊരവസാനം
മഹാശബ്ബത്താരംഭിക്കും

൨൦൭

രാഗം.൮൬.

൧. ഹാനിത്യതാഇടിധ്വനി
തെളിക്കടഞ്ഞൊരുമൊഴി
മുടിവില്ലാത്താരംഭം
ഹാകാലമറ്റകാലമെ [ 224 ] പ്രകാശമറ്റൊരാഴമെ
നിന്നാൽഒടുങ്ങുംഡംഭം
നിൻനീളംദീൎഘമാംതുലൊം
കളിക്കുംഭാവംകെട്ടുപൊം

൨. ഉടയവൻനീനീതിമാൻ
തടവിലാകുംഅടിയാൻ
ലംഘിച്ചല്ലൊനിൻഉക്തി
കുറയനാൾഈലൊകത്തിൽ
കറക്കൊണ്ടെന്നുംചുടുകിൽ
അതിന്നുഉണ്ടുയുക്തി
പണിവിരുന്നിന്നൊരുക്കാൽ
ക്ഷണിച്ചവായെനിന്ദിച്ചാൽ

൩. സുഖംപിശാചൊടല്പമായി
മുഖത്തിന്മുമ്പിൽനിന്റെവായി
ശാപാശിസ്സുംനിറുത്തി
പാപക്കളിപ്പുതള്ളുകിൽ
ആപത്തിൽപിൻനിന്നരികിൽ
സിംഹാസനത്തിരുത്തി
വരിപ്പനിന്നിതെദിനം
തെളിഞ്ഞുകൊൾഎൻഹൃദയം

൪. ഉറക്കിൽനിന്നെഴുന്നുണർ
മറന്നനാരകക്കയർ
അഴിച്ചുവാമനുഷ്യ
മനസ്സലിഞ്ഞുരക്ഷകൻ
തൻആത്മാവാൽനിന്നെഉടൻ
നടത്തുവാൻസന്തുഷ്യ
നിത്യാദിനിത്യതയിലും [ 225 ] സത്യാനന്ദസുഖംതരും

23. വെദാന്വയങ്ങൾ

൨൦൮

രാഗം.൧൨൯.

൧. കള്ളദെവകൾ്ക്കു തെറ്റി
ഉള്ളത്തെയഹൊവയിൽ
അൎപ്പിച്ചാലെഉള്ളുവെറ്റി
ദൎപ്പിയാതെതാഴുകിൽ
നിങ്ങൾഅവനാൽഉയൎന്നു
മംഗലത്തെകണ്ടിടും
ചീറുംകൊപത്തീകിളൎന്നു
നീറിശത്രുധൂളിക്കും
അഷ്ടരൊത്തല്ലനമുക്കുസഹായം
കഷ്ടമീസെവിച്ചതൊക്കവെമായം
ഏകയഹൊവപലിഷ്ടരിന്മെൽ
ആകജയിക്കുംഎന്നാൽ ശമുവെൽ

൨. കെട്ടുടൻപലർവിലാപം
കൂട്ടത്തിൽതുടങ്ങിനാർ
മിത്ഥ്യആ ശ്രയങ്ങൾപാപം
സത്യംമാത്രംനിൻകറാർ
പാളികെണുഞങ്ങൾകൊടി
ബാളിംഅഷ്ടരൊത്തെല്ലാം
വിട്ടുനിൻതൃകാക്കൽഒട്ടി
മുട്ടുതീൎക്കനിന്നാൽആം
മിസ്രബലങ്ങൾനിന്നൊടല്ലൊതൊറ്റു [ 226 ] ഇസ്രയെൽഇന്നുതുമുമ്പിലെനൊറ്റു
നീരുപകൎന്നുകരഞ്ഞതുപാർ
തീരുകീയാൎത്തിനിന്നാലെഎന്നാർ

൩. മിസ്പയിൽജനങ്ങൾകൂടി
ആസ്പദത്തിൽഎന്നപൊൽ
എന്നുകെട്ടുചെൎന്നുമൂടി
ചെന്നിതൈവർവാഴുന്നൊൽ
തെറ്റന്നിസ്രയെല്ക്കുപെടി
പറ്റലർനിമിത്തംആയി
ഭള്ളതല്ലീനാൾ്ക്കുനെടി
കൊള്ളവല്ലുംനിന്റെവായി
എന്നപ്പൊൾആടുബാലിക്കെന്നറുത്തു
ഹന്നമകൻവിഭുവിന്നുകൊടുത്തു
പാൎത്ഥിവർനീണ്ടനിരെക്കെതിരെ
പ്രാൎത്ഥിപ്പാൻതന്നെആരംഭിച്ചുതെ

൪. പെട്ടെന്നങ്ങിടിമുഴങ്ങി
വെട്ടിക്കാൺമിന്നല്പിണർ
വൻപടെക്കുധൈൎയ്യംമങ്ങി
വൻപടങ്ങിവന്നിടർ
അല്ലയൊയഹൊവവൊറ്റു
നല്ലനാളാക്കീടുനീ
എന്നവാറെശത്രുതൊറ്റു
വെന്നുപ്രാൎത്ഥനാവിളി
ഏന്തുന്നകുന്തവുമായിവിരഞ്ഞു
പിന്തുടരെജയംഅന്നുതികഞ്ഞു
തന്നെബനെജരെനാട്ടിചൊന്നാൻ
ഇന്നെവരെവിഭുതാൻതുണെച്ചാൽ [ 227 ] ൨൦൯

(സങ്കീ.൧.) രാഗം൧൩

൧. അഭക്തർചൊല്ലുന്നതിൽനടക്കാതെ
നില്ക്കാതെദുഷ്ടരുടെവഴിയിൽ
ചിരിക്കുംകൂട്ടത്തൊടെഇരിയാതെ
ലയിക്കനീയഹൊവാവെദത്തിൽ

൨. നിൻജ്ഞാനമാകവൻധൎമ്മൊപദെശം
ധ്യാനിച്ചുകൊള്ളുവതുരാപ്പകൽ
ഇതെവഴിസദാസുഖ പ്രവെശം
ഈപൂരുഷന്നുതട്ടുകില്ലഴൽ

൩. അവൻനീർത്തൊട്ടിനരികത്തുനട്ടും
തല്ക്കാലെകാച്ചും ഉള്ളൊരുമരം
മറ്റൊക്കയുംകടുംവെയിൽവറട്ടും
ഇതിൻഇലെക്കുംവാട്ടംദുൎല്ലഭം

൪. ദുഷ്ടൻപതിർ–അവനെകാറ്റുപാറ്റും
വിസ്താരനാൾഅവൻവഴി കെടും
പ്രഭുസ്വഭക്തരെവഴിയും മാറ്റും
അറിഞ്ഞിട്ടഗ്നിയിന്നും രക്ഷിക്കും

൨൧൦

(സങ്കീ.൨.) രാഗം.൨൦.

൧. ജാതികൾപതെച്ചുയൎന്നും
ചിന്തിച്ചൊടിയുംവൃഥാ
കൊപംപൊങ്ങിയുംകിളൎന്നും
ഭൂപർമന്ത്രിക്കുന്നിതാ

൨. ക്രുദ്ധംഎന്നിതതിരിക്തം
യുദ്ധംഭാവിക്കുന്നിവർ
കെട്ടിതൊധിക്കഭിഷിക്തം
[ 228 ] പൊട്ടിക്കിന്നവൻകയർ

൩. സ്വാതന്ത്ര്യംഈദെവങ്കന്നു
ജാതമാക്കുംഇങ്ങെകൈ
കെട്ടറുപ്പാൻകാലംവന്നു
പട്ടംഇങ്ങെന്നത്രെമെയ

൪. എന്നുകെട്ടുടൻചിരിച്ചു
മന്നുംവിണ്ണുംകാപ്പവൻ
അട്ടഹാസമായ്പഴിച്ചു
പൊട്ടരെഞെട്ടിപ്പവൻ

൫. എന്റെരാജാവെഇരുത്തി
എൻവിശുദ്ധമലയിൽ
ലൊകംഒക്കതൻവിരുത്തി
ഏകാംഏതുംചൊദിക്കിൽ

൬. നില്ക്കുകിന്നുംഎന്നുംപിന്നെ
മല്ക്കുമാരൻനീഇതി
കല്പനഞാൻഇന്നുനിന്നെ
ഉല്പാദിപ്പിച്ചെൻഅറി

൭. ക്രൊധവിഹ്വലക്കിപാൎത്ത
ബൊധംകൊൾ്വാൻചൊല്വാതാർ
പക്ഷെവെടിയൊടെപാൎത്ത
രക്ഷിതാവെസെവിപ്പാർ

൮. മന്നൻകൊപംവെവാറാകും
മുന്നംചുംബിപ്പിൻഉടൻ
അന്യഥാവഴിക്കൽചാകും
ധന്യൻവിശ്വസിച്ചവൻ

൨൧൧

(സങ്കീ.൮.) രാഗം ൫.
[ 229 ] ൧. സൎവ്വെശനാം യഹൊവ
ഇവ്വിണ്ണുംസൈന്യവും
നിലാനക്ഷത്രക്കൊവ
എല്ലാമെകരുതും

൨. മറഞ്ഞുവെയിൽചൂടും
മനസ്സിലായികുളിർ
ഇതാൎക്കൊഎണ്ണികൂടും
ഇവറ്റിനെന്തതിർ

൩. ഒരൊന്നുസൂൎയ്യപ്രായം
ഒരൊന്നുലൊകംതാൻ
നിരൂപണാവസായം
പണിനിറുത്തുവാൻ

൪. ഒരിക്കൽഞാനുംകാണും
തൃക്കൈതൊഴിൽഎല്ലാം
മനുഷ്യനായിനീതാണും
പിറന്നതെന്തതാം

൫. ഈഭൂമിയൊവിശിഷ്ടം
എല്ലാഗ്രഹങ്ങളിൽ
വിണ്ണൊരെക്കാളൊഇഷ്ടം
ഈമൎത്യജാതിയിൽ

൬. നിണക്കാസൈന്യം അല്പം
കൊടന്നപൂഴിപൊൽ
പിന്നെന്തുനിൻസങ്കല്പം
മഹത്തെതൊന്നുചൊൽ

൭. ഭൂവിതുലൊം പ്രശസ്തം
ആയ്ക്കാണുംഎന്റെപെർ
മനുഷ്യനിൽസമസ്തം [ 230 ] അടങ്ങുംദെവനെർ

൮. എൻപൊരിന്നായ്പ്രമാണം
ശിശുക്കളെമുഖം
മഹിഷ്ഠംഎൻനിൎമ്മാണം
പാലുണ്ണുന്നബലം

൯. ഇവ്വണ്ണംഅല്ലെൻബുദ്ധി
നീഎറ്റവുംമഹാൻ
അകറ്റുകെൻഅശുദ്ധി
നിൻവെലതിരിവാൻ

൨൧൨

(സങ്കീ ൨൨) രാഗം. ൧൨൬.

൧. എൻദെവനെഎൻദെവനെ
നീഎന്നെവിട്ടതെങ്ങനെ
ഹാഎത്രനീഅകന്നു
ഞാനലറുന്നുരാപ്പകൽ
ഇല്ലുത്തരംഇല്ലാതണൽ
എൻആശഅമ്പരന്നു
നീയൊവിശുദ്ധൻ–ഇസ്രയെൽ
അയക്കുംസ്തുതികൾ്ക്കുമെൽ
ഇരുന്നുകൊണ്ടകൎത്താ
പിതാക്കൾനിന്നെതെറിയൊർ
നാണംവരാതെപ്രാൎത്ഥിച്ചൊർ
അവൎക്കുനീഉൎദ്ധൎത്താ

൨. പുരുഷനല്ലപുഴുഞാൻ
എല്ലാൎക്കുംകീഴെഅടിയാൻ
കണ്ടൊർപരിഹസിക്കും
യഹൊവെക്കിവൻആശ്രിതൻ [ 231 ] താൻഇഷ്ടരെരക്ഷിപ്പവൻ
മയക്കില്ലെന്നിളിക്കും
നീയൊഎൻരക്ഷഗൎഭത്തിൽ
എന്നെഅമ്മാമുലകളിൽ
നീആശ്രയിപ്പിച്ചുണ്ടു
ഇപ്പൊഴുദൂരത്താകൊല്ലം
മറ്റെങ്ങുമെതുണവരാ
നിന്മെലെഞാൻഉരുണ്ടു

൩. ചുറ്റുന്നുപലകാളകൾ
എന്നെവളഞ്ഞുകൂറ്റങ്ങൾ
എന്നെരെവായ്പിളൎത്തു
ഞാൻതൂകപ്പെട്ടുനീരുപൊൽ
നെഞ്ഞുരുകിമെഴുകുപൊൽ
നീഅസ്ഥികൾതകൎത്തു
അണ്ണാക്കിനൊടുപറ്റിനാ
എണ്ണാംഎൻഎല്ലുകൾഇതാ
ഞാൻമണ്ണിനൊടടുത്തു
കൈകാലുകൾതുളെച്ചപിൻ
ഇരുന്നുനൊക്കിവസ്ത്രത്തിൽ
ഖണ്ഡങ്ങളെപകുത്തു

൪. നീയൊയഹൊവെഎൻബലം
തുണെപ്പാൻഇങ്ങുവരണം
നായിങ്കന്നുദ്ധരിക്ക
രക്ഷിച്ചടെക്കസിംഹവായി
ഞാനൊസഹൊദരരുമായി
നിൻനാമത്തെസ്തുതിക്ക
യാക്കൊബ്യർഒക്കെവാഴ്ത്തുവിൻ [ 232 ] യഹൊവാഭക്തർഅഞ്ചുപിൻ
താൻദീനനിൽകനിഞ്ഞു
എളിയൊരെഅറെക്കയൊ
വിമുഖനായ്ക്കെൾ്ക്കയ്കയൊ
ചെയ്യാതെഉള്ളലിഞ്ഞു

൫. ഇതാലെസാധുതൃപ്തനാം
സന്തൊഷിക്കെളിയൊർഎല്ലാം
വന്ദിക്കാദാമ്യജാതി
ഒൎത്തൊൎത്തുഭൂമിവംശങ്ങൾ
തിരിഞ്ഞുനിന്റെപൂജകൾ
ചെയ്തൊതുകനിൻഖ്യാതി
യഹൊവെക്കുള്ളു രാജത്വം
അവന്ന്ഈഏകൻകാരണം
ഉണ്ടായിനമ്മിൽ പ്രീതി
നിൻസെവചെയ്യുംസന്തതി
എങ്ങുംപരത്തുംനിൻസ്തുതി
സദാചൊല്ലുംനിൻനീതി

൨൧൩

(സങ്കീ.൨൩). രാഗം. ൩൭.

൧. യഹൊവഎന്റെ ഇടയൻ
ഇങ്ങൊന്നുംകുറയാ
പച്ചപുലങ്ങളിൽഅവൻ
കിടത്തുന്നുണ്ടിതാ
സ്വസ്ഥജലങ്ങൾചാരത്തും
താൻഎന്നെലാളിക്കും

൨. തണുപ്പുതന്ന്എൻദെഹിയിൽ
തൻനാമംഹെതുവാൽ [ 233 ] സ്വനീതിയിൻവടുക്കളിൽ
നടത്തുന്നാകയാൽ
ഞാൻതിന്മയെഭയപ്പെടെൻ
എപ്പൊഴുംതെറുവെൻ

൩. മരണഛായതാഴ്വര
കടക്കെന്നുണ്ടുപൊൽ
നീയൊഎനിക്കതിൽതുണ
താങ്ങുന്നുനിന്റെകൊൽ
നീകൂടെഉള്ളസമയം
എന്തൊന്നുദുൎഘടം

൪. നീവൈരികാണ്കെസദ്യയെ
എനിക്കൊരുങ്ങിയൊൻ
സുതൈലംകൊണ്ടെൻതലയെ
അഭ്യംഗവുംചെയ്തൊൻ
വഴിഞ്ഞുപാനപാത്രവും
നിറഞ്ഞുഭൊജ്യവും

൫. അനുഗമിക്കുംനന്മകൾ
എൻവാഴുനാൾഎല്ലാം
സദായഹൊവാപ്രീതികൾ
അനുഭവിപ്പതാം
എൻവാസംനിന്റെആലയെ
സ്ഥിരമാകെണമെ

൨൧൪

(സങ്കീ ൧൯) രാഗം ൬൪

൧. യഹൊവെക്കുനല്കുവിൻ
ബലംതെജസ്സുംഏകുവിൻ
സ്വൎഗ്ഗസ്ഥരാകുന്നദൂതർ [ 234 ] ആദാമ്യരിൻനിന്നാഹൂതർ
അറിവിക്കെണംതൻതൊഴിൽ
പരിശുദ്ധാലങ്കാരത്തിൽ

൨. മുഴക്കുന്നതാർഎന്നാൽ
യഹൊവതന്റെഊക്കിനാൽ
പരക്കെഇരുണ്ടൊരബ്ദം
കെൾ്ക്കുന്നീയഹൊവാശബ്ദം
മലകൾഞെട്ടിഇളകും
തകൎന്നുദെവദാരുവും

൩. യഹൊവാചിനത്തിൻകൊൾ
ഈഭൂമിയിൽകടക്കുമ്പൊൾ
നടുങ്ങുന്നുമെയ്യുംഉള്ളും
ഹെൎമ്മൊൻലിബനൊനുംതുള്ളും
അവന്റെമന്ദിരത്തെല്ലാം
തെജസ്സിതെന്നുരെക്കആം

൪. ഇരുന്നാൻയഹൊവഎൽ
ജലപ്രളയത്തിന്നുമെൽ
തൻശത്രുക്കൾഒക്കെവെന്നും
ജനത്തെലാളിച്ചുംഎന്നും
അരചനായിവാഴുവാൻ
ഇരുന്നുകൊണ്ടിരിക്കുന്നാൻ

൨൧൫

(സങ്കീ ൩൧) രാഗം ൩൮

൧. എൻആശ്രയംയഹൊവയിൽ
ഇട്ടിട്ടിഹപരങ്ങളിൽ
ഞാൻനാണിയാതിരിക്ക
സ്വനീതിയാൽ-വിഭൊക്ഷണാൽ [ 235 ] നീ എന്നെഉദ്ധരിക്ക

൨. ചെവികൾചാച്ചുരക്ഷതാ
നീമാത്രംപാറനീപിതാ
എൻകൊട്ടയുംമിടുക്കും
നീഎൻബലം–എൻശരണം
നിൻഇഷ്ടംആർതടുക്കും

൩. എൻആത്മാവെതൃക്കൈയിൽഞാൻ
എല്പിക്കുന്നെകസത്യവാൻ
നീഎന്നെവീണ്ടെടുത്തു
പകയരിൽ–കള്ളത്തൊഴിൽ
കണ്ടൊളംഞാൻവെറുത്തു

൪. നീനൊക്കിഎന്റെതാഴ്ചകൾ
പരീക്ഷയൊടുംപൊക്കുകൾ
തരുന്നുനൽകരുത്തും
കനിവിനാൽ–നീഎന്റെകാൽ
വിശാലത്തിൽനിറുത്തും

൫. എൻകാലങ്ങൾനിൻകൈക്കലാം
വരുന്നതിന്മയിന്നെല്ലാം
നീഎന്നെരക്ഷിച്ചാലും
വളൎകനിൻ–വാത്സല്യത്തിൽ
പുകൾഈനാവിനാലും

൨൧൬

(സങ്കീ. ൩൬) രാഗം.൯൦

൧. യഹൊവയിൽസന്തൊഷിച്ചാൎത്തുപാടി
എകൊപിച്ചെകനെഉയൎത്തുവിൻ
അവൻദയാനയങ്ങളെകൊണ്ടാടി
കവിണ്ണുവീണുവാക്കെവാഴ്ത്തുവിൻ
[ 236 ] വാക്കൊന്നിനെഉരെച്ചു
മാലൊകത്തെപടെച്ചു
വിളിച്ചുടൻആകാശസൈന്യംനിന്നു
നിലെച്ചെല്ലാംചൊല്ലൂക്കിനാലുംഇന്നു

൨. യഹൊവതാൻനിരൂപിച്ചിട്ടതൊന്നും
ഈലൊകമായയാൽക്ഷയപ്പെടാ
വരിച്ചജാതിയെമുറിച്ചുംകൊന്നും
നശിപ്പിയാതുയിൎപ്പിക്കുംസദാ
മാവ്യാധിയുദ്ധക്ഷാമം
ഇത്യാദിയിൽതന്നാമം
നിത്യാശ്രയംതരുംസങ്കെതസ്ഥാനം
സത്യാൎത്ഥിക്കായിതൃക്കണ്ണിൽഅവധാനം

൨൧൭

(സങ്കീ.൪൬.) രാഗം൧൦.

൧. നമുക്കുദൈവംആശ്രയം
ആപത്തിൽഒക്കതാൻസഹായം
ചെതത്തിൽനില്ക്കുന്നൊരാദായം
അശക്തിയിൽപൊരുംബലം

൨. ഈഭൂമിമാറ്റിപൊകിലും
മലനിരകുലുങ്ങിയാലും
കടൽപതെച്ചുപൊങ്ങിയാലും
നാംപെടിയാതെദൎശിക്കും

൩. വിശുദ്ധനഗരംനദി
ആനന്ദിപ്പിച്ചുനനെക്കുന്നു
പുലൎച്ചെക്കുംതുണവരുന്നു
അതിൽവസിപ്പധിപതി

൪. മുഴങ്ങുംലൊകൎക്കുടയൊൻ
[ 237 ] ശബ്ദിച്ചുകല്പിക്കുന്നമൎച്ച
ഉലകുരുക്കുംതൻഅലൎച്ച
ഉയൎന്നിലംനമുക്കുകൊൻ

൫. അവൻഭുവിസംഹാരങ്ങൾ
ചെയ്തായുധങ്ങളെഒടിച്ചു
സ്വതെജസ്സെങ്ങുംഅറിയിച്ചു
വിറെപ്പിൻസൎവ്വജാതികൾ

൬. യഹൊവെക്കത്രെഔന്നത്യം
സൈന്യങ്ങളുള്ളവൻതുണെക്കും
യാക്കൊബിൻദൈവംഎന്നെന്നെക്കും
നമുക്കിരിപ്പുയൎന്നിലം

൨൧൮

(സങ്കീ ൧൦൪) രാഗം ൧൧൬

൧. യഹൊവഎന്റെദെവവാഴ്ക
മഹൊന്നതതൃമുമ്പിൽതാഴ്ക
എന്നൊടുസൃഷ്ടിസഞ്ചയം
ഒളിതെജസ്സിൻസൎവ്വസാരം
വെളിച്ചവസ്ത്രത്തലങ്കാരം
ആകാശംനിൻവിരിപ്പടം
ജലംനിൻശാലെക്കാംവിതാനം
ജലധരങ്ങൾവാഹനം
ചലിക്കുംകാറ്റുനിന്റെയാനം
ജ്വലിക്കുംതീപരിജനം

൨. അനക്കംഎന്നിയെനീഊഴി
കനത്തിൽതീൎത്തശെഷംചൂഴി
മലമെലൊളംമൂടിയൊൻ
നിന്ദിച്ചതാൽമലനികന്നു [ 238 ] മന്ദിച്ചവെള്ളവുംകിടന്നു
നീയുംഅതിന്നുതിർവെച്ചൊൻ
മൊഴിഞ്ഞുടൻത്രീലൊകവാഴി
ഒഴിച്ചുനീജലാക്രമം
നിലംനനെപ്പാൻമാത്രംആഴി
ജലത്തെകാൎക്കയക്കണം

൩. സിംഹാദികൾ്ക്കൊലിക്കുംകൂപം
ആഹാരംവിളയുന്ന നൂപം
കായ്ക്കാച്ചവന്മരം എല്ലാം
തെൻമുന്തിരിരസപ്പെരുക്കം
എൾമുമ്പാംതൈലങ്ങൾമിനുക്കം
ഇത്യാദിനിൻവരങ്ങളാം
മൃഗങ്ങൾആവസിക്കുംചൊല
ഖഗങ്ങൾപാടുംനൽതണൽ
മറ്റൊന്നിതാക്കിനിൻവിരൽ

൪. പകൽരാവുദയാസ്തമാനം
സകലമാറ്റംനിൻവിധാനം
നീചൊല്ലിയാൽജനിച്ചുയിർ
കൈനീട്ടിയാൽഉണ്ടാകുംപുഷ്ടി
കൺനീങ്ങിയാൽകെടുംസന്തുഷ്ടി
വരണ്ടുമാഴ്കുംഉൾ്ത്തളിർ
നീവിശ്വംപുതുതാക്കികാക്കും
ഭവിക്കെനിക്കുംനിങ്കൃപാ
ഞാൻഎന്നുംനിന്നെസ്തുതിയാക്കും
നീഎന്നെരക്ഷിക്കുംസദാ

൨൧൯ [ 239 ] രഗം.൧൩൩.

ഭ്രാതാക്കൾഐക്യമായി–കൂടെവസിക്കിൽ
കാണ്കെത്രചന്തമായി–സൌഖ്യംആദിക്കിൽ
ആരൊന്റെതാടിമെൽ
പവിത്രതൈലം–ഒലുന്നചെൽ
ഹെൎമ്മൊന്റെമഞ്ഞിനാൽ-ചീയൊന്യശൈലം
പരന്നിട്ടാദരാൽ–മിന്നുന്നപൊലെ
അങ്ങല്ലൊശാശ്വതം-
ജീവനാനുഗ്രഹം–ദെവഹിതം

൨൨൦

(സങ്കീ൧൩൭) രാഗം ൧൧൪

൧. കല്ദയ്യർകുമ്പിടുന്നബെൽ
അമൎന്നഫ്രാത്തിൻതൊടും
കരെക്കുവീണകൊമ്പിന്മെൽ
നാംതൂക്കികണ്ണിരൊടും
ഇരുന്നുചിയൊൻഒൎത്തപ്പൊൾ
ഹൊചിയൊൻപാട്ടുപാടിക്കൊൾ
നാംആടിചെയ്കമൊദം
എന്നൊരൊപാഴൻചൊല്ലിപ്പൊയി
യഹൊവാജാതിക്കുള്ളനൊയി
സഹിക്കുമൊവിനൊദം

൨. യഹൊവാഗാനംപാടുവാൻ
കൊളൊഈഅന്യദെശം
യരൂശലെമെനിന്നെഞാൻ
മറക്കുന്നില്ലലെശം
മറക്കിൽഎൻവലത്തുകൈ
പഠിച്ചതെമറതിചെൕ [ 240 ] വറണ്ടുനില്ക്കനാവു
ഈഒച്ചദുഃഖശാന്തിയും
സുഖത്തിൽശ്രെഷ്ഠഭൊഗവും
നിൻകാഴ്ചമൊക്ഷമാവു

൩. ഇന്നൊനിൻപാട്ടെരൂശലെം
കെൾ്ക്കാകീയന്യനാടും
ചീയൊൻമൊരീയാബെത്ലഹെം
ഗഥ്ശെമനിങ്ങുംപാടും
നിണക്കുംകെൾമഹാബാബെൽ
എല്ലാവൎക്കായുംക്രൂശിന്മെൽ
സമ്പാദിച്ചുണ്ടുപൊക്കു
നശിപ്പിപ്പാൻമുതിൎന്നെദൊം
എന്തിന്നുനീനശിച്ചുപൊം
രക്ഷാകൊടിനീനൊക്കു

൨൨൧

(സങ്കീ.൧൪൫.) രാഗം ൪൩.

൧. ഈനമ്മെഇത്രസ്നെഹിച്ചൊൻ
വാത്സല്യഹൃദയൻസ്ഫുടം
അവൻമഹത്വമുള്ളകൊൻ
ആവൊളംഏറുംകാരുണ്യം
ശത്രുക്കളിൽകനിഞ്ഞവൻ
തികഞ്ഞനന്മയായവൻ

൨. അതാലെ നിൻ പ്രവൃത്തികൾ
അശെഷം നിന്നെപുകഴും
വിശെഷാൽരാജ്യപ്രജകൾ
നിൻനീതിദീൎഘക്ഷാന്തിയും
ഉയൎത്തിതൻതലവനെ [ 241 ] സദാസ്തുതിക്കാകെണമെ

൩. മാറാത്തനിത്യരാജത്വം
വിടാതെപൊറ്റുന്നപ്രഭു
തൻആശ്രിതൎക്കുള്ളീസുഖം
നാംതെറിയെനലംവരൂ
പൊക്കുണ്ടെല്ലാപരീക്ഷയിൽ
ഉയൎച്ചകിട്ടുംതാഴുകിൽ

൪. കൎത്താവെ കണ്ണുകൾഎല്ലാം
ആശിച്ചുനിങ്കലെക്കിതാ
എല്ലാവൎക്കുംനീപൊറ്റിയാം
ആത്മാവിൻമക്കൾ്ക്കൊപിതാ
നീകൈതുറന്നുസൎവ്വവും
കരുണയാലെപൂരിക്കും

൫. നിന്നെബഹുമാനിപ്പവർ
അരികിൽനീവസിപ്പവൻ
നിന്നെവിളിച്ചൎത്ഥിപ്പവർ
എപ്പെരെയുംനീകെൾ്പവൻ
വെണ്ടുന്നസൎവ്വാശ്വാസവും
നിൻസാധുക്കൾ്ക്കുടൻതരും

൬. നിൻകൂറ്റുകാരെനീസദാ
രക്ഷിച്ചുയിൎപ്പിക്കുന്നല്ലൊ
ആൎക്കൊനിന്നിൽമനംവരാ
അവൻനശിച്ചുപൊമഹൊ
നിന്നെഎതുയിൎകളുമായി
സദാപുകഴ്ത്തുകെന്റെവായി

൨൨൨

(സുഭാഷി.൧.) രാഗം.൬൭. [ 242 ] ൧. പുറത്തുവിളിപ്പൊരുജ്ഞാനസ്വരം
ഉറക്കെതെരുക്കളിൽനീളെശ്രുതം
പറഞ്ഞതുകെൾ്കിൽഎല്ലാൎക്കുമിതം
എത്രൊളംമൂഢതയിൽസുഖം
എത്രൊളമെഹാസനംപ്രിയം
എത്രൊളമെസത്തിൽനീരസം

൨. പൈശാചികശാഠ്യംഉടൻവിടുവിൻ
എൻശാസനത്തിന്നുചെവിതരുവിൻ
മാശാപംഒഴിഞ്ഞുഞാൻനല്കിയവിൻ
യഹൊവാഭീതിവിജ്ഞാനവും
സഹൊദരപ്രീതിസെവയും
മഹൊത്സവസ്വൈരവുംതരും

൩. ഈമന്ത്രണംകെട്ടുനിരാകരിച്ചാൽ
ക്രമാൽപലശിക്ഷമയക്കുന്നമാൽ
അമൎത്തഥനാശവുംഎത്തിക്ഷണാൽ
വിളിക്കുംഅന്നവർഞാൻവരാ
ഞെളിഞ്ഞവർഅറ്റാൽദുഃഖിയാ
തെളിഞ്ഞുവശങ്കൽഞാൻസദാ

൨൨൩

(യശ.൪൦) രാഗം൧൦൦

൧. നിങ്ങൾദെവൻപറയുന്നു
ആശ്വസിപ്പിക്കെൻജനം
തൻപൊരാട്ടംഇന്നറുന്നു
മൊചിതംതൻപാതകം
എല്ലാപാപത്തിൽദ്വിധാ
കൂലിനല്കി രക്ഷിതാ
എന്നെരൂശലെമിൻതാപം [ 243 ] ആറുവാൻചെയ്വിൻസല്ലാപം

൨. കാട്ടിൽഘൊഷിക്കുന്നനാദം
കെട്ടിതൊഒരുങ്ങുവിൻ
മരുവിൽയഹൊവാപാദം
പൂകുംമാൎഗ്ഗംചെത്തുവിൻ
താഴ്വരഉയൎകയും
പൎവ്വതങ്ങൾതാഴ്കയും
ഏറ്റക്കുറവുംനിഷിദ്ധം
ദെവതെജസ്സാംപ്രസിദ്ധം

൩. തന്നെകാണുംസൎവ്വലൊകം
എന്നുരച്ചെഹൊവവായി
സൎവ്വരൊടുംഒരുശ്ലൊകം
ഘൊഷിപ്പിച്ചതെന്തതായി
ലൊകർപുല്ലെന്നെവരൂ
ലൊകഭംഗിപുല്ലിൻപൂ
വാടിപൂവുണങ്ങിസസ്യം
എന്നെല്ലാവൎക്കുംപ്രശസ്യം

൪. ദെവാത്മാവ് വന്നൂടാടി
ദെവക്കാറ്റുതട്ടിയാൽ
പുല്ലുണങ്ങിപുഷ്പംവാടി
തെജസ്സറ്റതാകയാൽ
ദെവവാക്യമൊസദാ
നില്ക്കുംവാട്ടവുംവശാ
വാക്യവിത്തിലും മുളെക്കും
ജാതിനില്ക്കുംഎന്നെന്നെക്കും

൧൧൪

(യശ-൪൩.) രാഗം. ൭൦.
[ 244 ] ൧. എൻനാമത്തെപ്രശംസിപ്പാൻ
ഒരുക്കീട്ടുള്ളജാതി
നിന്നെപടെച്ചനാഥൻഞാൻ
എനിക്കെസൎവ്വഖ്യാതി
നിൻപെരെഞാൻവിളിച്ചവൻ
ഭയത്തിൽനിന്നുവീണ്ടവൻ
ഞാനത്രെനിൻചങ്ങാതി

൨. ഒഴുക്കത്തിൽമുങ്ങാതെനീ
കടക്കുംവെള്ളത്തൂടെ
നിന്നെകൊളുത്തുകില്ലതീ
കടക്കിൽകാണാചൂടെ
നിൻമൊചനത്തിന്നായ്ത്തരാം
വെണ്ടുന്നദ്രവ്യങ്ങൾഎല്ലാം
മഹാകുലങ്ങൾകൂടെ

൩. കിഴക്കുനിന്നുംപശ്ചിമാൽ
ഇനിനിന്നെവരുത്തും
വടക്കുനല്കുംചൊദിച്ചാൽ
ഞാൻതെക്കെകീഴ്പെടുത്തും
മല്പുത്രരെഎൻതെജസ്സിൻ
പ്രകാശത്തിന്നായ്ത്തരുവിൻ
എന്നെകിമുന്നിറുത്തും

൪. നിന്നൊടെതിൎത്താൽഅശ്വതെർ
ബലങ്ങൾആകെചാരം
സമുദ്രത്തിൽനിണക്കുനെർ
വഴിക്കെആംസഞ്ചാരം
ജലങ്ങൾപൊങ്ങുംമരുവിൽ
എൻഇഷ്ടർഎത്തിമുട്ടുകിൽ
[ 245 ] തുറക്കുംസൎവ്വദ്വാരം

൫. എന്നെവിളിച്ചമൂലമൊ
എനിക്കായ്നിൻപ്രയാസം
പെരുത്തതിൻനിമിത്തമൊ
അതെത്രയുംവ്യത്യാസം
ബലിതന്നില്ലനിന്റെകൈ
അസാരംധൂപംകുറെനൈ
അത്യല്പംനിൻവിശ്വാസം

൬. നിൻപാപമെവിചാരിച്ചാൽ
മികെച്ചനിന്റെദാനം
എനിക്കുനിന്റെദ്രൊഹത്താൽ
പെരുത്തുവന്നദ്ധ്വാനം
ഞാൻഎൻനിമിത്തംനിൻപിഴാ
ക്ഷമിച്ചുപാപംതിനയാ
നിൻനീതിഎൻസമ്മാനം

൨൨൫

(ഹബ. ൩.) രാഗം. ൩൧.

൧. ഞെരുക്കദിനങ്ങൾസഭെക്കുവരും
ഇത്തരുക്കളിൽപൂവുകറയും
ദ്രാക്ഷാഫലംഇല്ലൊലിവിൻപഴവും
വിശ്വാനുഭവംവിളയാവയലും
പശ്വാദികൾമെല്ലമറെയും

൨. എന്നിട്ടുംയഹൊവെഉയൎത്തുംഈഞാൻ
അന്നിപ്പാട്ടിനാൽദിക്കുമുഴക്കും
എൻരക്ഷകനാലെശിശുബലവാൻ
തളൎന്നൊരുകാൽഅവനാൽഇളമാൻ
ആയൊടിഞാൻഏറിനടക്കും [ 246 ] ൨൨൬

(യൊ.൧൪.). രാഗം. ൯൭

൧. നെഞ്ചുമറുകാതിരിപ്പിൻ
എന്നുടെ–ദെവനെ
മുറ്റുംവിശ്വസിപ്പിൻ
ഇപ്പൊൾആരുംപിഞ്ചെല്ലാതെ
പൊകിലും–എന്നെയും
തെറുവിൻ അഞ്ചാതെ

൨. എൻപിതാവിൻവാസസ്ഥാനെ
ഉചിതം–ആലയം
ഞാൻഒരുക്കുംതാനെ
എന്നുചൊന്തവാക്കുപൊരെ
ആൎക്കെണ്ണാം–അങ്ങെല്ലാം
പാൎപ്പാൻകൂടുന്നൊരെ

൩. നിങ്ങൾ്ക്കായിതാചെല്ലുന്നു
പാൎപ്പിപ്പാൻ–എങ്കിൽഞാൻ
പിന്നെയുംവരുന്നു
ഞാൻഇരിപ്പാനുള്ളദെശം
നിങ്ങളെ–ഞാനല്ലെ
ചെയ്യിക്കുംപ്രവെശം

൪. നിങ്ങൾ്ക്കെന്റെസമാധാനം
വെച്ചുടൻ–പൊകുവൻ
പെടിക്കില്ലസ്ഥാനം
എന്റെവൊൕതരുന്നനല്ല
ഈസലാം–ലൊകൎക്കാം
ഞായംപൊലെഅല്ല

൨൨൭ [ 247 ] (൧യൊ.൨.). രാഗം.൯൧.

൧. അലങ്കരിച്ചൊരുങ്ങിനില്ക്കണം
ബലംധരിച്ചവൎയ്യബാലരാശി
വടെക്കുചെല്ലുവാൻഇതാതരം
അടെച്ചിരിട്ടെഴുന്നുശത്രുവാശി
വെളിച്ചത്തിൻജയംവരുത്തുവാൻ
കളികളഞ്ഞുവെണ്ടുപ്രാണത്യാഗം
തലചതഞ്ഞുതൊറ്റുപൊംപഴയനാഗം
തലവൻചൊല്ലാൽഎന്നുനൽപുരാൻ

൨. ഇതൊൎത്തുടൻആവാൾപിടിക്കണം
ഹിതൊപദെശത്തിന്നുകാതുചായ്ക്ക
പുരാണന്മാർപൊരാടിയവിധം
വരാഎന്നാലുംശീലംമെല്ലവായ്ക്ക
യുവാക്കളെകെൾ്ക്കദിനെദിനെ
ആവാക്കിന്നഞെക്കുള്ളുറെക്കവാസം
യഹൊവാവായ്പെറുമ്മൊഴിക്കലെവിശ്വാസം
അഹൊരത്രംനിന്നഭ്യസിക്കണം

൩. ഹരാശിവാനാരായണവിളി
പരാപരാത്മരാമകൃഷ്ണനാമം
ആമക്കത്താൽസങ്കല്പിച്ചപൊളി
നമുക്കിക്കൂട്ടിൽഒട്ടുംഇല്ലകാമം
ഞെളിഞ്ഞുപൊകിലൊനമ്മെഒരൊർ
ചളിയിൽവീഴിക്കുംസമാനപാപം
ജഡാഭിലാഷംകണ്കൊതിപുലർപ്രതാപം
വിടാതിവറ്റെവെട്ടിചെയ്കപൊർ

൪. ഈലൊകംആശ്രയിക്കരുതുകെൾ
ആലൊലഭാവങ്ങൾവെറുത്തുചാടു [ 248 ] ചങ്ങാതികാണ്മതില്ലപാമ്പുതെൾ
മങ്ങാതെപെറ്റുപൊറ്റുന്നവങ്കാടു
ഇതാകയാൽഇഹത്തെസ്നെഹിക്കിൽ
പിതാക്കൂറില്ലദെവശത്രുവാകും
തദിഷ്ടനൊപ്രപഞ്ചദ്വിഷ്ടനായിചാകും
ഉദിച്ചുനിത്യംവാഴുംഅഛ്ശനിൽ

24. ബാലഗീതങ്ങൾ

൨൨൮

രാഗം.൨൩.

൧. അയ്യൊമഹാ ജനമായം
ഒക്കെമറന്നിട്ടുനാം
പാൽനുകരുംശിശുപ്രായം
ആകിലതെറകൊള്ളാം

൨. അമ്മമുലെക്കലെവാസം
അപ്പന്റെമടിയിലും
അന്യരിൽഇല്ലവിശ്വാസം
ഇല്ലൊരു വി പ്രിയവും

൩. മാനവുംഭാവിവിചാരം
സൽക്രീയയുംനിനയാ
ഉള്ളിൽവരെച്ചിതാധാരം
സ്നെഹംഇങ്ങുണ്ടുസദാ

൨൨൯

രാഗം.൪൩.

൧. എന്നാത്മദെഹിദെഹമെ
പുകഴ്ത്തുകഛ്ശൻസ്നെഹത്തെ [ 249 ] അത്യന്തമായവൻകൃപ
ദിനെനനല്കുംഭൊജനം
ക്ഷമിക്കുംപാപത്തിൻകടം
അത്യന്തമായവൻകൃപ

൨. വങ്കാട്ടിൽനരിമദ്ധ്യത്തിൽ
ഉഴന്നൊരാടായ്നില്ക്കയിൽ
ഒൎത്തില്ലഞാൻഅവൻകൃപ
യഹൊവഎന്നെഒൎത്തുതാൻ
മനംതിരിഞ്ഞുജീവിപ്പാൻ
കാണിച്ചത്ആമഹാകൃപ

൩. മശീഹഎൻനിക്ഷെപമാം
കെൾ്പിച്ചവാക്കുകൾഎല്ലാം
വിളങ്ങിക്കുന്നുമാകൃപ
എൻഅന്നംവസ്ത്രംപാൎപ്പിടം
തെജസ്സുനിത്യമാംസുഖം
ഇതൊക്കയുംഅവൻകൃപ

൨൩൦

രാഗം.൪൮

൧. എൻവിശ്രാമം–നിന്റെനാമം
ക്രിസ്തയെശുഎൻ പ്രഭൊ
ശത്രുവിങ്കൽഎന്തുപെടി
രക്തത്താൽനീഎന്നെനെടി
എന്റെകൊട്ടനീയല്ലൊ

൨. എങ്ങുംഎന്നും–നീയെവെന്നും
വാണുംകൊണ്ടിരിക്കുന്നൊൻ
എന്നുംനിന്റെപൗരൊഹിത്യം
പ്രാൎത്ഥനനീകെട്ടുനിത്യം [ 250 ] ദാനങ്ങൾവിതറുവൊൻ

൩. എന്നാൽപിന്നെ-ഞാനുംനിന്നെ
മാത്രംചാരിക്കൊള്ളുവൻ
പാപമെനിന്നെകെളാതെ
ലൊകമെനിന്നെതൊഴാതെ
നെരെമെലൊട്ടൊടുവൻ

൪. നീയെമുറ്റും–എന്നെചുറ്റും
ഉള്ളിലുംപരീക്ഷിച്ചാൽ
വെറെദൈവംഇല്ലീക്ഷെത്രം
അങ്ങെക്കെന്നുനിന്റെനെത്രം
കാണാകെണമെക്ഷണാൽ

൫. നീയെമുത്തു–എൻകരുത്തു
നിങ്കലത്രെആകണം
എന്മനസ്സെക്കാഗ്രംആക്കു
എങ്ങനെവന്നാലുംലാക്കു
എത്തിക്കെന്ന്എൻആഗ്രഹം

൨൩൧

രാഗം.൯.

൧. എളിയചെറുകുട്ടിഞാൻ
കുറെശ്ശഎൻബലം
എൻഇഛ്ശരക്ഷപ്പെടുവാൻ
വഴിക്കൊവൈഷമ്യം

൨. എളിയചെറുകുട്ടിനീ
എനിക്കുവെണ്ടിയായി
നിൻചൊരയെശുവെയല്ലി
എൻജീവവിലയായി

൩. അയ്യൊഎൻപ്രിയരക്ഷിതാ [ 251 ] നിൻഅൻപിൻപകരം
എനിക്കുചെയ്വാൻകഴിയാ
എന്നിട്ടുംചെയ്യെണം

൪. നിണക്ക്എന്തൊന്നഭീഷ്ടമാം
എന്നൊടുചൊല്ലെടൊ
ഈഹീനഹൃദയംഎല്ലാം
നീവന്നുവാങ്ങിക്കൊ

൫. നീഎന്നെജലസ്നാനത്താൽ
വിശുദ്ധസഭയിൽ
അംഗീകരിച്ചുചെൎത്തതാൽ
നിൻനീതിഎൻതുകിൽ

൬. വാഗ്ദത്തംപൊലെനിന്നെഞാൻ
വിടാതെചാരുവൻ
വെടിപ്പായെന്നെസൂക്ഷിപ്പാൻ
ഇതാമുതിൎന്നവൻ

൭. എന്നാൽസുബുദ്ധിസല്ഗുണം
എനിക്കയ്യൊവരാ
നിന്നൊടനവധിധനം
തൂകെണമെസദാ

൮. നിൻസത്യത്തിൽനടത്തുകെ
ഒൎപ്പിക്കനിന്റെചൊൽ
നീനട്ടതെവളൎത്തുകെ
ചാകെണ്ടവറ്റെകൊൽ

൯. പുതുക്കാൻനീതുടങ്ങിയെൻ
മനംമൊഴികൾമെൕ
വിടാതെനൊക്കിമുഴുവൻ
ശൊധിച്ചുശൊഭചെൕ
[ 252 ] ൧൦. വിരഞ്ഞുപക്ഷെഞാൻഈമൺ
വെടിഞ്ഞുറങ്ങിപൊം
അന്നെന്നെനൊക്കുകെതൃക്കൺ
ആശ്വാസംതാതുലൊം

൧൧. എനിക്കുവെണ്ടഅമ്മയും
നീമാത്രംകൈക്കൊണ്ടാൽ
ഉറക്കിൽനിന്നുംഉണരും
പ്രഭൊനിൻമുത്തത്താൽ

൨൩൨

രാഗം. ൧൬.

൧. കണ്ടൊചെറുകുട്ടീ–തൊട്ടിയിൽഇതാ
ഇന്നുവാക്കുമുട്ടി–പിൻചൊല്ലുംസദാ

൨. ജന്മപീഡഒൎക്കും–പൊൽകരഞ്ഞവൻ
കണ്ണുനീരെതൊൎക്കും–ഏവൎക്കുംഇവൻ

൩. പെരൊദെവവാക്കും–ദെവപുത്രനും
എന്നീചുണ്ടുംനാക്കും–പിന്നെകെൾ്പിക്കും

൪. ദൈവംഅവതീണ്ണം–എന്നുകാണ്മതാർ
താനുടുത്തജീൎണ്ണം–ദൂതർചൂണ്ടിനാർ

൫. കെട്ടപൊലെകണ്ടും–തൊട്ടുംആതുകിൽ
നല്ലിടയർമണ്ടും–ഒരൊപുരയിൽ

൬. എന്തെയ്യൊഉറക്കം–ക്രിസ്തൻവന്നല്ലൊ
അരുതെകലക്കം–നൊക്കിവാഴ്ത്തിക്കൊ

൭. നീയുംകെട്ടുണൎന്നു–രക്ഷാവാൎത്തയാൽ
നല്ലർപിൻതുടൎന്നു–തെടുയെശുകാൽ

൮. അങ്ങുമുട്ടുകുത്തി–നിന്നെരക്ഷിപ്പാൻ
തന്നെഎല്പെടുത്തി–ചൊൽനീഎൻപുരാൻ

൨൩൩
[ 253 ] രാഗം.൧൦.

൧. കെൾസ്വൎഗ്ഗദൂതർഗീതങ്ങൾ
കെൾവാനത്തിൽനിനാദങ്ങൾ
മനുഷ്യരക്ഷാകാരകം
വെളിച്ചമെപ്രകാശിതം

൨. മഹൊന്നതന്മഹത്വവും
ഭൂലൊകെസമാധാനവും
മനുഷ്യരിൽസമ്പ്രീതികൾ
ഇതൊടുവന്നകാഴ്ചകൾ

൩. ആദൂതർകാൺമറഞ്ഞെല്ലാം
ഉടൻപുരത്തിൽ ഒടിനാം
തിരഞ്ഞുനല്ലശിശുവെ
വണങ്ങികുമ്പിടെണമെ

൨൩൪

രാഗം.൪൬.

൧. ഘനംപെരുത്തത്ഏവനുംഈസ്ഥാനം
ഇടയശ്രെഷ്ഠനാടായ്തീരുക
ഈഒന്നിനത്രെഉണ്ടുനിത്യമാനം
കുഞ്ഞാടിനുപിന്നാലെചെല്ലുക
മറ്റെങ്ങുകണ്ടെത്താത്തതും
നല്ലാടുതൻഇടയനൊടുപ്രാപിക്കും

൨. തമയ്വാനിതാകതിൎത്തപുല്ലുംനെല്ലും
നല്ലുറവുംകുളിൎത്തചൊലയും
ചെന്നായെപെടിയാതെഎങ്ങുംചെല്ലും
സദാതൻകൂട്ടംയെശുപാലിക്കും
അനന്തജീവൻതൻവരം
അസംഖ്യമായിടയൻകൈയിലെധനം [ 254 ] ൩. ലൊകത്തിലാകുമ്പൊൾഉമിപിണ്ണാക്കു
അതിന്നടിമകൾ്ക്കുഭൊജനം
ഇല്ലങ്ങുതൃപ്തിഎത്തുന്നൊരുലാക്കു
ദിനംപ്രതിവരുന്നൊരൊഭയം
ആർനല്ലനാൾ്കൾ ഇഛ്ശിച്ചാൽ
ഈനല്ലിടയനൊടുചെരുകക്ഷണാൽ

൪. ഇപ്പൊൾവിശിഷ്ടസൗഖ്യംഇല്ലതാനും
ജയിച്ചുചാവിനെഎൻഇടയൻ
ഞാൻമന്ദഹാസത്തൊടുറങ്ങുവാനും
ഉണൎവ്വതിന്നുംകരുതുന്നവൻ
ഞാൻവാഴ്ത്തിചാവിൻദെശത്തിൽ
എറ്റംസ്തുതിക്കുംഇടയന്റെമടിയിൽ

൨൩൫

രാഗം.൩൫.

൧. ദരിദ്രനെകനിഞ്ഞു
എൻശൂന്യത്തിൽവഴിഞ്ഞു
വന്നുള്ളയെശുവെ
പകലിൽമാത്രമല്ല
ഇരുളിലുംനീനല്ല
നിറവായെന്നിൽതൊന്നുകെ

൨. ഉറങ്ങുമ്പൊൾഅടുക്ക
പിശാചിനെതടുക്ക
കാണാകസ്വപ്നത്തിൽ
വൈഷമ്യങ്ങൾനിരത്തി
എൻആത്മാവെനടത്തി
മെയ്ക്കെണ്ടുജീവയാത്രയിൽ

൩. നീഎന്നിൽവല്ലദ്രൊഹം [ 255 ] കീഴെതിലുള്ളമൊഹം
ഇത്യാദികൾകണ്ടാൽ
എന്നെഉടൻഉണൎത്തു
മനംമെലൊട്ടുയൎത്തു
ഉറക്കംഅരുതുക്ഷണാൽ

൪. ഇന്നെപ്പണിക്ഷമിക്ക
നിൻചൊരയെതളിക്ക
കല്പിക്കകാരുണ്യം
നടന്നുംഈകിടന്നും
ഉള്ളൊനെനീചുമന്നും
ലാളിച്ചുംവിണ്ണെത്തിക്കണം

൨൩൬

രാഗം.൨.

൧. നടക്കുന്നവൎക്കുവഴിതിരിയാ
പടക്കളത്തിന്നുസ്വശക്തിവൃഥാ
മുടങ്ങുന്നതൊക്കയുംയെശുവിനാ

൨. ഈരക്ഷകനാലെഉണ്ടാവുജയം
തരത്തിൽഉണ്ടായതവൻമരണം
ആരക്തമല്ലാതെവരാശരണം

൩. എല്ലാറ്റിലുംഞാൻഇവനെതിരയും
പൊല്ലാത്തമനുഷ്യരെതാൻകനിയും
ഇല്ലാത്തവനുംഅവനാൽനിറയും

൪. വിശ്വാസികളെവഴികാട്ടുംഅവൻ
ആശ്വാസംഒരൊന്നുംകൊടുക്കുംഉടൻ
വിശ്വാസനിവൃത്തിയുംആംമുഴുവൻ

൫. ഈയെശുവെകിട്ടുകിൽജീവനതാം
ഈഏകനെവിട്ടവർആഴുംഎല്ലാം [ 256 ] ഈയെശുവൊടെന്നുംആനന്ദിക്കുംനാം

൨൩൭

രാഗം.൨൪.

൧. മശീഹതനി–എൻരക്ഷകനാം
എൻകെട്ടുകൾതാൻ–അഴിച്ചതെല്ലാം
അശെഷംഎൻദീനം–വഹിച്ചതവൻ
ആഎകന്നധീനം–ആയ്വന്നടിയൻ

൨. തനിച്ചുംഇനി–മാസംഘത്തിലും
ആനാമത്തെഞാൻ–സദാപുകഴും
ഉണ്ടായലംഭാവം–നീസ്നെഹിക്കയാൽ
നിൻനാമപ്രസ്താവം–വളൎത്തുകെന്നാൽ

൩. ഹായെശുനിൻപെർ–ധരിച്ചവരിൽ
എക്കഷ്ടത്തിലും-നീആകമതിൽ
ഞാൻനീന്നൊടുണൎന്നു–കാണാകുംവരെ
ആത്മാവിൽപുണൎന്നു–നില്ക്കാകെണമെ

൨൩൮

രാഗം.൧൦.

൧. മശീഹാരക്തനീതിയെ
എൻഭൂഷണംഎൻഅങ്കിയെ
അതാലെദെവമുമ്പിൽഞാൻ
നിനെച്ചുതെനിപിരുവാൻ

൨. പരീക്ഷകൻപടെക്കെല്ലാം
അതാലെനല്ലധൈൎയ്യമാം
ഭൂലൊകംപൊട്ടിവീഴുകിൽ
സന്തൊഷിപ്പിക്കുംഈതുകിൽ

൩. പുനരുത്ഥാനനാളിലും [ 257 ] ആരൊഹണംഭവിക്കിലും
എൻഅലങ്കാരവസ്ത്രമൊ
നിൻരക്തനീതികൾവിഭൊ

൪. ന്യായവിസ്താരവെളയിൽ
മഹാജനങ്ങൾഅഞ്ചുകിൽ
മശീഹാരക്തനീതിയാൽ
ഞെട്ടാതെനില്ക്കുംഎന്റെകാൽ

൫. അഹൊനിൎഭാഗ്യലൊകമെ
ഈയെശുരക്തനീതിയെ
ധരിച്ചുവിശ്വസിക്കയാൽ
ഒഴിക്കാംപാപിക്കുള്ളമാൽ

൨൩൯

രാഗം.൬൫

൧. യെശുകൎത്താവെ–സൎവ്വത്തിൻരാജാവെ
എന്നിലുംനീയെവാഴണം
നീതന്നെശ്രെഷ്ഠൻ–എനിക്കും പ്രെഷ്ഠൻ
എന്നുള്ളത്തിന്റെആനന്ദം

൨. ശൊഭിച്ചുനാടും–ശൊഭിക്കുന്നു കാടും
പരക്കെപൂക്കുംകാലത്തിൽ
യെശുവിൻതെറ്റം–ശൊഭിക്കുന്നെറ്റം
പാഴായനെഞ്ഞിൽതൊന്നുകിൽ

൩. നക്ഷത്രാകാശം–എന്തൊരുപ്രകാശം
കണ്ണിന്നുജ്യൊതിസഹിയാ
യെശുഅതിന്നും–മീതെറെമിന്നും
തൻമുഖംനൊക്കുവൻസദാ

൨൪൦

രാഗം.൧൦൬ [ 258 ] ൧. യെശുചെൎത്തുവെച്ചൊരവകാശം
തൻവിശ്വസ്തൎക്കിന്നുംഭാഗ്യമാം
അന്ധകാരെകണ്ണിനുപ്രകാശം
നല്കുംചൊല്ലിതന്നവാക്കെല്ലാം
കാടിനെകടന്നുചെല്ലുവാൻയെശുഇന്നും
തുണനിന്നും–നാടെത്തിക്കുംതാൻ

൨. യെശുരക്തംഎന്റെപാപശാന്തി
യെശുമൃത്യുഎന്റെജീവനം
പിന്നുയിൎക്കുമ്പൊൾഅവന്റെകാന്തി
ഹീനദെഹത്തിന്നുംനിശ്ചിതം
വെഗത്തിൽയരുശലെംപുരെവുക്കുതാണും
കൊണ്ടുകാണും–എന്നിടയനെ

൨൪൧

രാഗം.൫൧.

൧. രാത്രിയിൽ–ചന്ദ്രനൊടാകാശത്തിൽ
മീനുകൾഉദിക്കുംചാലെ
നീങ്ങുമൊഇരുൾഅതാലെ
എകാദിത്യശൊഭയാ-പൊയിരാ

൨. ഭൂമിക്കുൾ–പാപത്താലെ കൂരിരുൾ
ഉണ്ടൊരൊദിവ്യൊപദെശം
ജ്ഞാനമൊഫലിച്ചുലെശം
കല്പനാപെരുക്കത്താൽ–വാച്ചുമാൽ

൩. ഭൂമിമെൽ–വന്നിഴിഞ്ഞിമ്മാനുവെൽ
സൎവ്വപാപവുംഗ്രസിച്ചു
സൎവ്വപുണ്യം ഉജ്ജപലിച്ചു
ഇരുളെജയിച്ചെല്ലാം–ഏകനാം

൪. യെശുവെ–എന്നിൽനീഉദിക്കുകെ [ 259 ] നിങ്കന്നെല്ലാനന്മകൊരും
തിന്മെക്കൊക്കനീയെപൊരും
എന്നിരിട്ടെആട്ടുംനാൾ–നീഎൻആൾ

൨൪൨

രാഗം.൧൨൫.

൧. സന്തൊഷിപ്പിൻനിൎഭാഗ്യജാതി
വിഭുമനുഷ്യനായതാൽ
ആകാശത്തിൽഇതാചങ്ങാതി
സമൂഹംവാഴിമൊദത്താൽ
ഇമ്മാനുവെൽഇറങ്ങിവന്നു
ചതഞ്ഞവൎക്കാശ്വാസംതന്നു
ആബാലവൃദ്ധരുൾ
ഒഴിക്കുംതൻപൊരുൾ
ആദാമ്യൎക്കില്ലദൈവകൊപം
തലനിവിൎന്നിനിആടൊപം
മുളെച്ചാനന്ദിക്കാം
ഉൽകൃഷ്ടജാതിനാം

൨. ഇമ്മാനുവെൽപിറപ്പീഭ്രഷ്ടം
ആയ്പൊയവംശംവീണ്ടുതെ
ഈഎന്നെയുംനീഎറ്റകഷ്ടം
മുഴുവിശ്വാസിയാക്കുകെ
എന്നാൽഈനാവുനിന്റെദാനം
വലിപ്പംരക്ഷബഹുമാനം
പിശാചിൻദാസരും
ഉണൎവ്വാൻവൎണ്ണിക്കും
അരുതവൻബലത്തിൽഭീതി
എന്റെയെശുവിന്റെപൂൎണ്ണനീതി
[ 260 ] എന്മൂടിഎൻമതിൽ
ഇഹപരങ്ങളിൽ

൨൪൩

രാഗം.൩൦

൧. സെവചെയ്തുതീൎന്നെല്ലാം
ദെവമുമ്പിൽഎത്തിനാം
സ്വാതന്ത്യംപുകഴും
ഹാഎത്രസന്തൊഷം
സെവചെയ്തുതീൎന്നപ്പൊൾ

൨. വൎണ്ണവെഷഭെദവും
സ്വൎണ്ണഭൂഷണങ്ങളും
ഇല്ലാൎക്കുംമാറ്റുണ്ടാം
ഹാഎത്രസന്തൊഷം
വൎണ്ണവെഷഭെദംപൊം

൩. പട്ടുടുത്തുനില്ക്കുന്നാർ
ആട്ടുകുഞ്ഞിൻശിഷ്യന്മാർ
വിശുദ്ധകൂട്ടക്കാർ
ഹഎത്രസന്തൊഷം
പട്ടുടുത്തുനില്ക്കുമ്പൊൾ

൪. ജീവന്റെകിരീടങ്ങൾ
ദെവമക്കൾ്ക്കഎവൎക്കും
ജയിച്ചതാൽവരും
ഹാഎത്രസന്തൊഷം
ജീവന്റെകിരീടത്താൽ

൨൪൪

രാഗം. ൭൬.

൧. സ്നെഹത്തിൽപാടുക
[ 261 ] ദുൎമ്മൊഹംആട്ടുക–ശിഷ്യഗണം
സ്വൎഗ്ഗീയനാമവും
നിത്യാവകാശവും
ദിവ്യസ്വഭാവവുംനല്ലധനം

൨. വെണമൊലൌകികം
യെശുവിൽവൈകല്യം–കാണ്മതുണ്ടൊ
നമ്മെസ്നെഹിച്ചുതൻ
പുത്രനെതന്നവൻ
(ശത്രുവെചെൎത്തുടൻ)-കൈവിടുമൊ

൩. ക്രൂശിൽമരിച്ചപിൻ
ജീവിച്ചെഴുന്നനിൻ-രക്ഷകനെ
തീവ്രദുഃഖങ്ങളിൽ
(ചാടിയുഴക്കയിൽ)
സൎവ്വദാതെറ്റുകിൽ-സൌഖ്യംഅതെ

൪. യെശുവൊടെന്തെല്ലാം
കൂടക്കൊടുക്കലാം-തൻജനകൻ
നമ്മെചുമന്നുതാൻ
രാജ്യത്തിൽകൂട്ടുവാൻ
(ഒക്കനന്നാക്കുവാൻ)–ശക്തനവൻ

൨൪൫

രാഗം.൯൩.

൧. ക്ഷെമംഉണ്ടുചാവിലും–ക്ഷമകിട്ടിയാൽ
ചാവതൊരൊബാലരും–ദെവകൃപയാൽ
പടച്ചവൻ–ശൊകംവൎദ്ധിക്കാത്തനാൾ
പൊകനന്നെന്നെത്രആൾ–വിളിപ്പവൻ

൨. യൊഗ്യൻആരുംഇല്ലല്ലൊ–ഭാഗ്യവാൻശിശു
തിന്മയിൽകണക്കല്ലൊ–നന്നെചെറുതു [ 262 ] വിലമതി–രക്ഷകൻശിശുക്കളിൽ
പക്ഷംഏറിചൊന്നതിൽ–ആരാഞ്ഞറി

൩. ബുദ്ധിഅല്പംബാലൎക്കുൾ–ശുദ്ധിയെറുംകൺ
കാണാദ്രവ്യത്തിൻപൊരുൾ–വെണമല്ലീമൺ
ഒന്നിഷ്ടമായി–തല്ലിക്കൊണ്ടുംപൊറ്റിയും
നല്ലിതെന്നുതൊന്നീടും–തൻതന്തതായി

൪. തന്തതായുമാർഎല്ലാം–ചിന്തതീരെണം
നമ്മെനൊക്കുംഅഛ്ശന്നാം–അമ്മെപൊൽമനം
അങ്ങെത്തുകിൽ-ബാലൎക്കൊന്നുംകുറയാ
ചാലതൊഴർഉണ്ടതാ-മാശാലയിൽ

൫. പാപമറ്റത്ആഗൃഹം–ആപത്തില്ലപിൻ
ഇല്ലവഞ്ചകന്നിടം–അല്ലൽതള്ളുവിൻ
ശരീരവും–ഇഷ്ടനാളിൽശൊഭിപ്പാൻ
ശിഷ്ടരൊടുവാഴ്ത്തുവാൻ–ഉയിൎത്തെഴും— [ 263 ] പാട്ടുകളുടെ

അകാരാദി

അത്യുന്നതന്നത്രെസ്തുതി
അഭക്തർചൊല്ലുന്നതിൽ ൨൦ൻ
അയ്യൊമഹാജന ൨൨൮
അൎപ്പിച്ചക്രിസ്തൻ ൪൭
അലങ്കരിച്ചൊരുങ്ങി ൨൨൭
അല്പകാലംമണ്ണിൽ ൧൮൭
അവന്നുള്ളത് ൩൨
അവൻമാത്രംവന്നാൽ ൧൩൧
അവന്റെദുഃഖ ൪൬
അഹൊഎല്ലാജനങ്ങൾ്ക്കും ൧൯

ആകാശവില്ലു ൧൪൧
ആദംജന്മമായി ൮൦
ആദിത്യനൊട് ൧൭൦

ഇടയൻക്രൂശിൽചത്തു ൧൮൮
ഇതാവന്നസ്തമാനം ൧൫൬
ഇത്രസ്നെഹിച്ചനിണക്കു ൯൭
ഇന്നുത്ഥിച്ചുമെശിഹാ ൫൦
ഇന്നെയൊളവും ൧൮൩
[ 264 ]
ഇപ്പിറന്നവൎഷത്തിൽ ൧൮൪
ഇപ്പൊൾയഹൊവ ൯൮
ഇമ്മാനുവെലിന്റെത ൬൨

ഈഅന്ധകാര
ഈജീവകാലത്തിൽ ൧൮൫
ഈനമ്മെഇത്ര ൨൨൧
ഈനാളിൻവാൎത്തയെ ൨൦

ഉ-ഊ-

ഉണ്ടിന്നിവിസ്താരം ൮൧
ഉറ്റൊർഉടൽ ൧൮൯
ഊൎദ്ധൊദയം ൪൮

എനിക്കീരാത്രിയിൽ ൨൧
എൻആത്മദെഹി ൨൨൯
എൻആശ്രയം ൨൧൫
എൻഉള്ളമെ ൧൭൧
എൻദെവനെ ൨൧൨
എൻധനം ൧൫൭
എൻനാമത്തെ ൨൨൪
എന്നെക്കുംനിന്നെ ൧൧൧
എന്നെനിന്റെകൊപത്തിൽ ൭൫
എൻവിശ്രാമം ൨൩൦
എന്റെരക്ഷകന്നു ൯൯
എല്ലാദ്രവ്യത്തിൽ ൧൦൦
എല്ലാരുംനിന്നെ ൧൩൨
എല്ലാവിടത്തിലും
[ 265 ]
എളിയചെറുകുട്ടി ൨൩൧
എഴുന്നുണൎന്നു

ഏ–ഐ-

ഏകരക്ഷിതാ ൭൦
ഏതുപാശവും ൧൨൦
ഐകമത്യമായി ൧൯൫

ഒ–ഔ-

ഒന്നാകെന്റെ ൧൧൨
ഒന്നിനെഇപ്പൊൾ ൧൪൬
ഒന്നാവശ്യംഎന്നുവെദം ൧൩൩
ഔദാര്യനാഥൻ ൧൦൧

കണ്ടൊചെറുകുട്ടി ൨൩൨
കൎത്താബലിക്ക് ൮൨
കൎത്താവെജീവാദിത്യ ൧൨൧
കൎത്താവെലൊക ൧൨൨
കല്ദയ്യ്ർകുമ്പിടുന്ന ൨൨൦
കള്ളദെവകൾ്ക്കു ൨൦൮
കഴിഞ്ഞിതിരിട്ടു ൧൭൨
കാണ്കെടൊ ൫൬
കാരുണ്യജ്യൊതി ൭൬
കുറ്റംവൊയി ൮൩
കൃപഎല്ലാവരൊടും ൧൪൭
കൃപാദിത്യപ്രകാശം ൧൨൩
കെട്ടാലുംഇടി ൨൨
കെൾ്ക്കനിദ്രഏറും ൧൯൬
കെൾ്പിൻഇന്നും ൧൫൬
[ 266 ]
കെൾസ്വൎഗ്ഗദൂതർ ൨൩൩
കൊപംനിന്നൊടില്ല ൭൧
ക്രിസ്തൻഅൻ്പ ൧൩൪
ക്രിസ്തനാടായി ൮൪
ക്രിസ്തന്റെതൊഴരെ ൨൩
ക്രിസ്തപിതാവ് ൧൪൨
ക്രിസ്തവെർധരിച്ച ൧൩൫
ക്രിസ്തശ്മശാനം ൧൯൦

ഖ–ഗ–ഘ

ഖെദിയായ്ക ൧൪൮
ഗുണസമ്പൂൎണ്ണ ൧൦൨
ഘനംപെരുത്തത് ൨൩൪
ഘൊഷിച്ചുകൊണ്ട് ൮൫

ചാവിനെജയിച്ച ൫൧
ചാവിൻകെട്ടിനെ ൫൨
ചാവെന്നരാജാവെ ൧൯൧
ചാവെഎൻകുടിൽ ൧൯൨
ചീയൊൻപുത്രി ൧൪
ചീയൊൻബദ്ധരെ ൧൯൭
ചെയ്തൊരപരാധ ൧൪൯

ജനാദികൾ്ക്കുദ്ധൎത്താ ൫൩
ജാതികൾപതെച്ചു ൨൧൦
ജീവനാഥൻ ൪൦
ജീവനൊടുത്ഥിച്ചു ൫൪
ജീവന്മദ്ധ്യത്തിങ്കൽ ൧൯൩
[ 267 ]
ജീവപ്രഭുവെ ൧൧൩
ജീവമാൎഗ്ഗത്തിൽ ൧൮൬

ഞാൻഅയക്കാംഎന്നു ൧൫
ഞാൻഎങ്ങനെമറക്കും ൧൧൪
ഞാൻഒന്നിനെനെൎന്നു ൧൧൫
ഞാൻദൂരെകണ്ടു ൧൯൮
ഞെരുക്കദിനങ്ങൾ ൧൧൫

തൻക്രൂശെയെശു ൧൫൯
തൻജഡരക്തം ൭൨
തുടങ്ങിരാത്രി ൧൭൫
തുനിഞ്ഞുവാ ൧൫൦
തൊന്നുന്നപൊലെ ൧൨൪
തൊഴരെരക്തം ൧൦൩
ത്രാഹിമാം ൧൨൫
ത്രിയെകദൈവം ൧൭൩

ദരിദ്രനെകനിഞ്ഞു ൨൩൫
ദിവ്യരക്തം ൮൬
ദെവശുദ്ധാത്മാ ൫൯
ദെഹിയുംദെഹവും ൧൦൪
ദൈവംഎൻപ്രശംസ ൧൦൫
ദൈവംസ്നെഹമൂലം ൧൨൬
ദൈവക്കുഞ്ഞാട ൭൩

ധ–ന.

ധന്യർആർ ൧൪൩
[ 268 ]
നഗ്നനായിഞാൻ ൧൬൦
നടക്കുന്നവൎക്കു ൧൩൬
നനവില്ലാതെ ൧൬
നമുക്കുദൈവം ൨൧൭
നമ്മുടെദൈവത്തെ ൧൦൬
നമ്മൊടുനിന്റെ
നല്ലഒൎമ്മയായി
നല്ലൊച്ചയത്രെ ൧൦൭
നല്ലൊൎക്കുംദുഷ്ടൎക്കും ൧൯൯
നൽവരംതരുന്ന ൧൭൮
നാംദെവപുത്രൻ ൨൦൦
നാളവെറെപൊകു ൧൬൧
നിങ്ങൾദെവൻപറയുന്നു ൨൨൩
നിത്യജീവൻനിന്റെ ൧൪൪
നിത്യാരാധനം ൨൦൧
നിനക്കായിദെവ ൨൦൨
നിന്നെഞാൻഎതിരെറ്റു ൧൭
നിൻവഴിയെ ൧൩൬
നിന്റെസ്നാനം ൬൩
നിലനിൽ ൬൪
നിവൃത്തിയായിഅതെ ൪൨
നിവൃത്തിയായിഅവൻ ൪൩
നിസ്സാരദുഷ്ടലൊകം ൧൬൨
നീഅത്ഭുതങ്ങൾ ൩൩
നീഎത്രനന്നായി ൧൪൫
നീയെശുവിന്നു ൧൬൩
നെഞ്ചുമറുകാതിരിപ്പിൻ ൨൨൬
[ 269 ]
നെഞ്ചെഎന്തുവിഷാദം ൧൫൧
നെഞ്ഞുനൊടുനെഞ്ഞു ൬൭

പകുത്തസ്നെഹം ൧൩൭
പണ്ടുലകത്തിറങ്ങി ൩൪
പരത്തിൽഏറി ൫൭
പരമണ്ഡലത്തിൽ ൧൩൮
പാപിയെനിൽദുഃഖം ൪൪
പാറിനിന്റെദൈവത്തെ ൧൫൭
പിതാപുത്രാത്മാവായനാഥ ൧൨൭
പിതാപുത്രാത്മാവഭിധാനം ൬൮
പിതാവുസ്തൊത്രത്തിന്നു ൧൦൭
പിതാവെനിന്റെ ൮൭
പിള്ളകൾ്ക്കുനല്ല ൨൧
പുരാണസാക്ഷികൾ ൬൬
പുറത്തുവിളിപ്പൊരു ൨൨൨
പ്രകാശിച്ചരുണൊദയം ൮൮
പ്രഭൊതൃക്കൈയിൽ ൧൯൪
പ്രഭൊനീദെഹ ൧൭൯
പ്രീയമുള്ളപുസ്തകം

ബ-ഭ

ബെത്ലെഹെമിൽ ൨൪
ഭയംവെണ്ടശിഷ്യനെ ൧൫൩
ഭുവിചങ്ങാതികൾ ൮൯
ഭുവിപഴയയുദ്ധം ൧൧൬
ഭൂക്കടൽആകാശവും ൧൦൮
ഭൂവാസികൾ ൧൦൯
[ 270 ]
ഭ്രാതാക്കൾ ൨൧൯

മകന്നുംഅഛ്ശനും ൯൦
മനുഷ്യർനാടും ൧൭൭
മശീഹതനി ൨൩൭
മശിഹയിൽവിളങ്ങും ൯൧
മശീഹാരക്തനീതി ൨൩൮
മഹൊന്നതത്തിൽ ൧൬൪
മാരാജ്യത്തിൽ ൩൬
മിത്തലെമഹത്വ ൧൬൫
മെഘത്തെരിന്മെൽ ൨൦൩

യരുശലെം ൨൦൪
യൎദ്ദെനിൽമുങ്ങി ൬൯
യഹൊവഎന്റെഇടയൻ ൨൧൩
യഹൊവഎന്റെദെവ ൨൧൮
യഹൊവയിൽസന്തൊഷി ൨൧൬
യഹൊവാകൎമ്മം ൧൫൪
യഹൊവെയഹൊവെ
യഹൊവെക്കുനല്കുവിൻ ൨൧൪
യെശുഈകറാരെ ൧൮൨
യെശുകൎത്താവെ ൨൩൯
യെശുക്രിസ്തൻലൊക ൧൧൦
യെശുചെൎത്തുവെച്ച് ൨൪൦
യെശുജനിച്ചതു ൨൫
യെശുതൻശിരസ്സെ ൪൫
യെശുനിന്നെതാ
[ 271 ]
യെശുനിന്റെവാക്യത്തെ ൧൦
യെശുപാടുമരണം ൩൮
യെശുപാപിരക്ഷകൻ ൯൨
യെശുപെർക്രീയയും ൯൩
യെശുംവിനാ ൧൩൯
യെശുവെന്നിഞാനൊ ൭൭
യെശുവെഞാൻവിടുമൊ ൧൧൭
യെശുവെന്റെമൊദം ൧൧൯
യെശുവെനീസ്നെഹ ൧൨൮

രക്ഷകൾവരുന്ന ൯൪
രക്ഷാൎത്ഥമായ ൧൪൦
രാജസന്നിധാനെ ൧൧
രാജാധിരാജാവിന്നു ൩൦
രാത്രിയിൽ ൨൪൧

ലൊകത്തിൻപാപങ്ങൾ ൩൫
ലൊകമെഉണൎന്നുടൻ ൧൬൬
ലൊകമെസലാം ൧൬൭

വങ്കൊട്ടആയുധങ്ങളും ൬൭
വന്നൊസല്പരദെശി ൨൬
വരികഹെവിശുദ്ധ ൬൦
വരുന്നുശ്രെഷ്ഠ ൨൦൫
വാസൎവ്വലൊക ൧൮
വിടാതെകണ്ടെന്റെ ൯൫
വിശപ്പുതീൎത്തസൽപ്രഭൊ ൧൮൦
[ 272 ]
വിശ്വാസംഎന്റെ ൧൪൬
വിശ്വാസത്തിന്ന് ൯൬
വീണ്ടെടുപ്പിനായി ൧൧൮
വെയ്യൊൻഇതാ ൧൭൪
വെളിച്ചമായയെശു ൧൭൬
വൈകാതെ ൭൮

ശ-സ.

ശുദ്ധാത്മയെശു ൩൯
ശെഷിച്ചതിന്നി ൨൦൬
ശ്വാസംമുട്ടാതെ ൧൮൧
സന്തൊഷിപ്പിൻഎല്ലാ ൨൭
സന്തൊഷിപ്പിൻനിൎഭാഗ്യ ൨൪൨
സൎവ്വെശനാംയഹൊവ ൨൧൧
സലാംപറഞ്ഞിട്ട ൧൬൬
സീനായ്മലെക്കു ൬൧
സെവചെയ്തുതീൎന്ന ൨൪൩
സ്നെഹത്തിൽപാടുക ൨൪൪
സ്വൎഗ്ഗയാത്രമാത്രമെ ൧൬൯
സ്വവംശംയെശു ൯൭

ഹല്ലെലുയാഈദിവസം ൨൮
ഹാദുഃഖനാൾ ൪൯
ഹാദൈവത്തിൻ ൭൪
ഹാനിത്യതാ ൨൦൭
ഹായെശുആത്മ ൧൨
ഹായെശുഎൻഇടയ ൨൨൯
ഹായെശുഎന്റെപാപം ൭൯
[ 273 ]
ഹായെശുക്രിസ്ത ൨൯
ഹാരക്തം നിന്ദകുത്തും ൪൧
ഹാവാഴ്കയുദ്ധ ൫൭
ഹാശ്രെഷ്ഠവീര ൫൮
ഹെക്രൂശിന്മെൽ ൧൩൦
ഹെനിത്യജീവൻ ൧൩

ക്ഷ

ക്ഷാന്തിയെആവശ്യം ൧൫൫
ക്ഷെമംഉണ്ടുചാവിലും ൨൪൫

Tellicherry Mission Profs

1854 [ 275 ] രാഗങ്ങൾ

"https://ml.wikisource.org/w/index.php?title=ക്രിസ്തീയഗീതങ്ങൾ_(1854)&oldid=210976" എന്ന താളിൽനിന്ന് ശേഖരിച്ചത്