കൃഷ്ണൻ ക്രിസ്തു എന്നവരുടെ താരതമ്യം

കൃഷ്ണൻ ക്രിസ്തു എന്നവരുടെ താരതമ്യം (1905)


[ 1 ] KRISHNA AND CHRIST

COMPARED

കൃഷ്ണൻ ക്രിസ്തു

എന്നവരുടെ താരതമ്യം

MANGALORE

BASEL MISSION BOOK AND TRACT DEPOSITORY

1905

Price: 6 Pies] [വില: ൬ പൈ. [ 5 ] KRISHNA AND CHRIST
COMPARED

കൃഷ്ണൻ ക്രിസ്തു
എന്നവരുടെ താരതമ്യം

MANGALORE

BASEL MISSION BOOK AND TRACT DEPOSITORY

1905 [ 6 ] PRINTED AT THE BASEL MISSION PRESS, MANGALORE [ 7 ] പൊരുളടക്കം

ഭാഗം. ഭാഗം.
I. കൃഷ്ണാവതാരത്തി
ന്റെ ഹേതുക്കൾ
5 I. ക്രിസ്താവതാരത്തി
ന്റെ ഹേതുക്കൾ
5
II. കൃഷ്ണന്റെ ജനനവൃ
ത്താന്തം
9 II. ക്രിസ്തന്റെ ജനനവൃ
ത്താന്തം
9
III. കൃഷ്ണന്റെ ബാല്യം 14 III. ക്രിസ്തന്റെ ബാല്യം 14
IV. കൃഷ്ണന്റെ പുരുഷ
പ്രായത്തിലെ വൃത്താന്തം
20 IV. ക്രിസ്തന്റെ പുരുഷ
പ്രായത്തിലെ വൃത്താന്തം
20
V. കൃഷ്ണന്റെ അത്ഭുത
ക്രിയകൾ
36 V. ക്രിസ്തന്റെ അത്ഭുത
ക്രിയകൾ
36
VI. കൃഷ്ണന്റെ മരണാ
ന്ത്യവൃത്താന്തം
42 VI. ക്രിസ്തന്റെ മരണാ
ന്ത്യവൃത്താന്തം
42
VII. കൃഷ്ണന്റെ മരണാ
നന്തരം ഉണ്ടായ ചില സം
ഭവങ്ങൾ
49 VII. ക്രിസ്തന്റെ മരണാ
നന്തരം ഉണ്ടായ ചില സം
ഭവങ്ങൾ
49
VIII. കൃഷ്ണന്റെ ഉപദേ
ശസംക്ഷേപം
54 VIII. ക്രിസ്തന്റെ ഉപദേ
ശസംക്ഷേപം
54
IX. കൃഷ്ണന്റെ നാമങ്ങൾ 62 IX. ക്രിസ്തന്റെ നാമങ്ങൾ 62
[ 9 ] KRISHNA AND CHRIST
COMPARED.

കൃഷ്ണൻ ക്രിസ്തു
എന്നവരുടെ താരതമ്യം.

I.

കൃഷ്ണാവതാരത്തിന്റെ
ഹേതുക്കൾ.

1. ഒരിക്കൽ അസുരകൾക്കും
ദേവകൾക്കും തമ്മിൽ യുദ്ധം ഉ
ണ്ടായപ്പോൾ രാക്ഷസന്മാരുടെ
ഗുരുവായ ശുക്രന്റെ അമ്മ മന്ത്ര
തന്ത്രാദികൾ ചെയ്തുകൊണ്ടിരു
ന്നു. അപ്പോൾ വിഷ്ണു അവളുടെ
കാൎയ്യം സാധിച്ചുപോയാൽ ത
ന്റെ ഉപായം നടക്കുകയില്ല എ
ന്നു കണ്ടിട്ടു തന്റെ ചക്രംകൊണ്ടു
അവളുടെ തല അറുത്തുകളഞ്ഞു.
ഇതു അവളുടെ ഭൎത്താവാകുന്ന
ഭൃഗു അറിഞ്ഞപ്പോൾ “നീ മൃത്യു
ലോകത്തിൽ ഏഴു ജന്മം മനുഷ്യ
നായി ജനിക്കേണം” എന്നു ശ
പിച്ചു. (മത്സ്യ പുരാണം.)

2. കൃഷ്ണൻ മനുഷ്യാവതാരം
എടുത്തു വരുന്നതിനു മുമ്പെ ഗോ
ലോകം എന്ന സ്ഥലത്തായിരു

I.

ക്രിസ്താവതാരത്തി
ന്റെ ഹേതുക്കൾ.

1. മനുഷ്യർ ദൈവകല്പന
യെ ലംഘിച്ചതിനാൽ ലോക
ത്തിൽ പാപം ഉളവായി. ഈ
പാപം ഹേതുവായിട്ടു ദൈവ
കോപവും ശിക്ഷയും പാപികളു
ടെ മേൽ വന്നു. അപ്പോൾ ദൈ
വം “സ്ത്രീയുടെ സന്തതി സൎപ്പ
ത്തിന്റെ തലയെ ചതക്കും” ഉത്പ
ത്തി 3, 15. എന്ന വാഗ്ദത്തം മനു
ഷ്യൎക്കുകൊടുത്തു. ഇതത്രെ പാ
പികൾക്കു രക്ഷിതാവിനെ കുറി
ച്ചുള്ള ആദ്യ വാഗ്ദത്തം.

2. മനുഷ്യർ ദൈവകല്പന
യെ ലംഘിച്ചു ദൈവമഹത്വമി
ല്ലാത്തവരായ്ത്തീൎന്നതുകൊണ്ടു ഈ

[ 10 ]
ന്നു വസിച്ചിരുന്നതു. അവിടെ
അവൻ ഗോപസ്ത്രീകളോടു കൂടെ
പാൎത്തിരുന്നു. ഒരിക്കൽ രാഥ
എന്നവൾ അവൻ തന്നെ വിട്ടു
അന്യ ഗോപസ്ത്രീകളോടു കൂടെ
രമിക്കുന്നതിനെ കണ്ടിട്ടു കോപി
ച്ചു ബഹു നീരസത്തോടെ കുത്തി
രുന്നു. ഇതിനെ കൃഷ്ണന്റെ സ്നേ
ഹിതനായ സുദാമൻ കണ്ടിട്ടു കോ
പം സഹിക്കാതെ കൃഷ്ണനെക്കൊ
ണ്ടു അവളെ ചീത്ത പറയിച്ചു.
അപ്പോൾ രാഥ സുദാമനോടു

“നീ ഭൂമിയിൽ മനുഷ്യ ജന്മം എ
ടുത്തു ജനിക്കുക” എന്നു ശപിച്ചു.
അപ്പോൾ സുദാമനും ഈ ശാപം
കൊണ്ടു തന്നെ അവളെ ശപിച്ചു.
അതുനിമിത്തം ഇവർ ഇരുവരും
ഭൂമിയിൽ മനുഷ്യരായി പിറന്നു
വന്നു. കൃഷ്ണൻ ഇതു കണ്ടിട്ടു
താനും കൂടെ മനുഷ്യാവതാരം എ
ടുത്തു ഭൂമിയിൽ വന്നു പിറന്നു.
രാഥ വൃഷഭാനു എന്ന ഒരു വൈ
ശ്യന്റെ വയറ്റിൽ വന്നു ജനി
ച്ചു. പിന്നെ കൃഷ്ണൻ ഇവളെ ഇ
വളുടെ പന്ത്രണ്ടാം വയസ്സിൽ
വിവാഹം ചെയ്തു. (ബ്രഹ്മവൈ
വൎത്ത പുരാണം.)

3. ദ്വാപരയുഗത്തിൽ കം
സൻ ഗോബ്രാഹ്മണരെ വളരെ
ഹിംസിച്ചതുനിമിത്തം ബ്രഹ്മദേ
വനും ഭൂമിദേവിയും മറ്റുള്ള ദേ
വന്മാരും വിഷ്ണുവെ ശരണം പ്രാ
പിച്ചു. അപ്പോൾ അവൻ അ
വരുടെ പ്രാൎത്ഥന കേട്ടു തന്റെ
തലയിൽനിന്നു വെളുത്തതും കറു
ത്തതും ആയ രണ്ടു മുടി എടുത്തു.
കൊടുത്തു. എന്റെ ഈ രോമ

കല്പനകളെ പൂൎണ്ണമായി നിവൃ
ത്തിച്ചിട്ടു ദൈവമഹത്വത്തെ
വെളിപ്പെടുത്തേണ്ടതിന്നു ക്രിസ്തു
ലോകത്തിലേക്കു വന്നു. കാല
സമ്പൂൎണ്ണത വന്നപ്പോൾ ദൈവം
തന്റെ പുത്രനെ സ്ത്രീയിൽനിന്നു
ഉണ്ടായവനും ധൎമ്മത്തിങ്കീഴ് പി
റന്നവനുമായി നിയോഗിച്ചയച്ചു
(ഗലാ. 4, 4). വചനം ജഡം ആ
യ്ചമഞ്ഞു കൃപയും സത്യവുംകൊ
ണ്ടു നിറഞ്ഞവനായി നമ്മുടെ ഇ
ടയിൽ പാൎത്തു (യോഹ. 1, 14).

3. മനുഷ്യരുടെ മേലുള്ള ദൈ
വത്തിന്റെ നീതിയുള്ള കോപ
ത്തെ തന്റെ മേൽ ഏറ്റുകൊ
ണ്ടിട്ടു അവരെ നരകശിക്ഷയിൽ
നിന്നു ഉദ്ധരിക്കേണം എന്നുവെ
ച്ചു ക്രിസ്തു മനുഷ്യാവതാരം ചെയ്തു.

എല്ലാവരും കൈക്കൊള്ളേണ്ട
തും വിശ്വാസ്യവുമായ വചനമാ
വിതു: “ക്രിസ്തുയേശു പാപികളെ
രക്ഷിപ്പാൻ ലോകത്തിൽ വന്നു

[ 11 ]
ങ്ങൾ അവതരിച്ചിട്ടു ഭൂമിയുടെ
ഭാരം തീൎക്കും എന്നു പറഞ്ഞു.
ഇവയിൽ വെളുത്ത രോമത്തിൽ
നിന്നു ബലരാമനും കറുത്തതിൽ
നിന്നു കൃഷ്ണനും ജനിച്ചു. (മത്സ്യ
പു. 5 സ്ക. 2അ, മഹാഭാര. ആദി
പൎവ്വം.)

4. ഭാഗവതത്തിൽ കൃഷ്ണൻ
അൎജ്ജുനനോടു പറയുന്നതെന്തെ
ന്നാൽ: “എപ്പോൾ ധൎമ്മം കുറ
ഞ്ഞും അധൎമ്മം പെരുകിയും വരു
ന്നുവോ അപ്പോൾ ഞാൻ എന്റെ
സ്വഭാവത്തെ കാണിക്കും. ശിഷ്ട
പാലനത്തിനും ദുഷ്ടനിഗ്രഹ
ത്തിന്നും ആയ്ക്കൊണ്ടു യുഗങ്ങൾ
തോറും ഞാൻ വന്നു ജനിക്കും”.

യദായദാഹി ധൎമ്മസ്യ
ഗ്ലാനിൎഭവതി ഭാരത ।
അഭ്യുത്ഥാനമധൎമ്മസ്യ
തദാത്മാനം സൃജാമ്യഹം ॥
പരിത്രാണായ സാധൂനാം
വിനാശായച ദുഷ്കൃതാം ।
ധൎമ്മ സംസ്ഥാപനാൎത്ഥായ
സംഭവാമി യുഗെ യുഗെ ॥

(ഭഗവൽഗീത 4, 7. 8.)

എന്നുള്ളതു തന്നെ.” (1 തിമോ 1,
15.) ക്രിസ്തു തന്നെ പറയുന്നതെ
ന്തെന്നാൽ “ഞാൻ പാപികളെ
മാനസാന്തരത്തിലേക്കു വിളി
പ്പാൻ വന്നിരിക്കുന്നു” (മാൎക്ക് 2,
17.). “അവനിൽ വിശ്വസിക്കു
ന്ന ഒരുത്തനും നശിച്ചു പോകാ
തെ നിത്യജീവൻ ഉണ്ടാകേണ്ട
തിന്നു അവനെ തരുവാന്തക്കവ
ണ്ണം ദൈവം ലോകത്തെ സ്നേ
ഹിച്ചു” (യോഹ. 3, 16.).

4. ക്രിസ്തു ലോകത്തിൽ അവ
തരിച്ചു വന്നതു മനുഷ്യരെ രക്ഷി
പ്പാൻ വേണ്ടി മാത്രമല്ല, ലോക
ത്തിൽ ദൈവജ്ഞാനവും ഭക്തി
യും കുറഞ്ഞുപോകയാൽ അവയെ
പരിപാലിപ്പാനും അഭിവൃദ്ധി
പ്പെടുത്തുവാനും തനിക്കായിട്ടു
ഒരു വിശുദ്ധ സഭയെ സ്ഥാപി
പ്പാനും കൂടെയാകുന്നു. “ഞാൻ
സ്വൎഗ്ഗങ്ങളിലും ഭൂമിയിലും ഉള്ള
സകല കുഡുംബത്തിന്നും നാമകാ
രണനും നമ്മുടെ കൎത്താവായ
യേശുക്രിസ്തുവിന്റെ പിതാവുമാ
യവങ്കലേക്കു എന്റെ മുഴങ്കാലുക
ളെ കുത്തുന്നു” (എഫെ. 3, 14.
15.). എന്നു പൌലപ്പോസ്തലൻ
പറയുന്നു.

കൃഷ്ണന്റെയും ക്രിസ്തുവിന്റെയും അവതാരഹേതു
ക്കളെ കുറിച്ചു നാം ഇതുവരെ വായിച്ചുവല്ലോ. ഇപ്പോ
ൾ അവയെ അല്പം ഒത്തുനോക്കുക. കൃഷ്ണാവതാരത്തി
ന്റെ ഹേതുക്കളിൽ തന്നെ എത്രയോ വ്യത്യാസങ്ങളു
ണ്ടെന്നു പറവാൻ ആവശ്യമില്ലല്ലോ. അവൻ ഒരു [ 12 ] ഋഷിയുടെ ശാപത്താൽ ലോകത്തിൽ വന്നു. രാഥ
തന്നെ പിരിഞ്ഞു പോയതുനിമിത്തം അവൻ ഗോ
ലോകവാസം വിട്ടു നരലോകവാസിയായിത്തീൎന്നു.
ദുഷ്ടമനുഷ്യനായ കംസനെ കൊല്ലുവാൻ ദൈവം
അവതരിച്ചു പോൽ. കൃഷ്ണൻ താൻ തന്നെ ഗീതയിൽ
ഞാൻ ധൎമ്മത്തെ സ്ഥാപിക്കാൻ യുഗങ്ങൾതോറും
ജനിക്കുന്നു എന്നും പറയുന്നു.

ക്രിസ്തുവിന്റെ അവതാരഹേതുക്കൾ എത്രയും
പ്രധാനമായവ ആകുന്നു എന്നതു ദൈവവചനസാ
ക്ഷ്യങ്ങളോടു കൂടെ മേൽ കാണിച്ചിരിക്കുന്നുവല്ലോ.
ആ വാക്യങ്ങളാൽ ദൈവദൂതന്മാൎക്കും മനുഷ്യൎക്കും
നിവൃത്തിപ്പാൻ കഴിയാത്ത വേലയെ ചെയ്യേണ്ട
തിന്നു തന്നെ ക്രിസ്തു വന്നതു എന്നു സ്പഷ്ടമാകുന്നു.
കൃഷ്ണനെ പോലെ ക്രിസ്തുവിന്റെ മേൽ ആരുടെയും
ശാപം ഉണ്ടായിരുന്നില്ല. എങ്കിലും നമുക്കുവേണ്ടി
തന്നെത്താൻ ശാപത്തിനു കീഴ്പെടുത്തി. എങ്ങിനെ
യെന്നാൽ: “ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീൎന്നു
ന്യായപ്രമാണത്തിൽ നിന്നു നമ്മെ വീണ്ടു കൊണ്ടു”
ഗലാ. 3, 13. അവൻ നമ്മുടെ പാപച്ചുമടിനെ ചുമ
പ്പാൻ തക്കവണ്ണം ദൈവം അവനെ നമുക്കുവേണ്ടി
പാപം ആക്കി. എന്നാൽ ക്രിസ്തു ഇതെല്ലാം ചെയ്വാ
നും സഹിപ്പാനും തന്നെത്താൻ മനഃപൂൎവ്വം ഏല്പിച്ചു
കൊടുത്തു. “ഇതാ ഞാൻ വരുന്നു പുസ്തകച്ചരുളിൽ
എന്നെ കുറിച്ചു എഴുതിയിരിക്കുന്നു. എന്റെ ദൈ
വമേ! നിന്റെ ഇഷ്ടം ചെയ്വാൻ ഞാൻ ആഗ്രഹി
ക്കുന്നു” സങ്കീ. 40, 7. 8. എന്നു തന്റെ ആഗമനത്തി
ന്നു മുമ്പു തന്നെ പറഞ്ഞിരിക്കുന്നു. നാം ക്രിസ്താ [ 13 ] വതാരത്തിന്റെ എല്ലാ കാരണങ്ങളെയും നോക്കി
യാൽ അവയെല്ലാം തമ്മിൽ യോജ്യതയുള്ളതായി
അവറ്റിൽ മനുഷ്യവംശത്തിന്റെ മേലുള്ള ദൈവ
സ്നേഹവും കരുണയും കാണായ്വരുന്നു. വായനക്കാ
രാ! കൃഷ്ണാവതാരത്തിന്റെ കാരണങ്ങളിൽ ഇപ്രകാരം
ലേശമെങ്കിലും കാണുന്നുവോ?

II.

കൃഷ്ണന്റെ ജനന
വൃത്താന്തം.

കൃഷ്ണൻ ജനിച്ച കാലത്തു കം
സൻ എന്ന ഒരു രാജാവു മധുര
യിൽ രാജ്യ ഭരണം ചെയ്തിരുന്നു.
അവന്നു ദേവകി എന്നു പേരായ
ഒരു സഹോദരി ഉണ്ടായിരുന്നു.
യദുവംശക്കാരനായ വസുദേവൻ
എന്ന ഒരുവൻ അവളെ വിവാ
ഹം ചെയ്തു. വിവാഹ ദിവസ
ത്തിൽ ദമ്പതിമാരെ രഥത്തിൽ
കരേറ്റി കംസൻ തന്നെ തേർ
തെളിച്ചു പട്ടണത്തിൽ കൂടി പ്ര
ദക്ഷിണം ചെയ്യിച്ചും കൊണ്ടിരി
ക്കുമ്പോൾ “അല്ലയെ! കംസാ!
ദേവകിയുടെ ഗൎഭത്തിൽനിന്നു
ജനിക്കുന്ന എട്ടാമത്തെ മകന്റെ
കയ്യാൽ നീ മരിക്കും” എന്നൊരു
ആകാശവാണി കേട്ടു. ഉടനെ
കംസൻ തന്റെ വാൾ ഊരി ദേ
വകിയെ കൊല്ലുവാൻ എഴന്നീ
റ്റു. അപ്പോൾ വസുദേവൻ
അവനെ സാവധാനപ്പെടുത്തി
“ഇവളെ കൊല്ലേണ്ട, അവളു
ടെ ഗൎഭത്തിൽ ജനിക്കുന്ന മക്കളെ
എല്ലാം ഞാൻ നിണക്കു തരാം”

II.

ക്രിസ്തുവിന്റെ ജനന
വൃത്താന്തം.

യഹൂദ ദേശത്തിൽ ഹെറോദ
എന്ന രാജാവു രാജ്യഭാരം ചെയ്യു
മ്പോൾ ഗലിലയിലെ നസറെ
ത്ത് എന്ന നഗരത്തിൽ മറിയ
എന്നു പേരായ ഒരു കന്യക ഉ
ണ്ടായിരുന്നു. ഒരു ദൈവ ദൂ
തൻ പ്രത്യക്ഷനായി അവ
ളോടു: “കൃപലഭിച്ചവളെ വാ
ഴുക. ഇതാ നീ ഗൎഭംധരിച്ചു ഒ
രു പുത്രനെ പ്രസവിക്കും അവ
ന്നു യേശു എന്നു പേർ വിളിക്കേ
ണം. അവൻ വലിയവൻ ആ
കും. അത്യുന്നതന്റെ പുത്രൻ
എന്നു വിളിക്കപ്പെടും” എന്നരുളി
ചെയ്തു. (ലൂക്ക് 1, 18–23.) പി
ന്നെ മറിയ ഗൎഭം ധരിച്ചാറെ അ
വളെ വിവാഹത്തിന്നു നിശ്ചയി
ച്ച യോസെഫ് അവർ തമ്മിൽ
കൂടിവരുമുമ്പെ ഇതിനെ സം
ബന്ധിച്ചു സംശയിച്ചു ഗൂഢമായി
ഉപേക്ഷിപ്പാൻ ഭാവിച്ചിരിക്കു
മ്പോൾ കൎത്താവിന്റെ ദൂതൻ
അവന്നു സ്വപ്നത്തിൽ പ്രത്യക്ഷ
നായി “ദാവീദിന്റെ പുത്രനായ

[ 14 ]
എന്നു പറഞ്ഞു. ഒടുവിൽ കം
സൻ ആ ഇരുവരെയും തടവി
ലാക്കി. പിന്നെ അവൎക്കു ശിശു
ജനിച്ചപ്പോൾ ഉടനെ അതിനെ
എടുത്തുകൊണ്ടുവന്നു കൊന്നുകള
ഞ്ഞു. ഇപ്രകാരം അവൻ ആ
റുമക്കളെ കൊന്നു. ദേവകിയു
ടെ ഏഴാം ഗൎഭത്തിൽ ബലരാമൻ
ഉണ്ടായിരുന്നു. അവനെ വിഷ്ണു
വിൻ മായ അവളുടെ വയ
റ്റിൽനിന്നു എടുത്തു ഗോകുല
ത്തിലെ വസുദേവന്റെ മാറ്റൊ
രു ഭാൎയ്യയായ രോഹിണിയുടെ
ഗൎഭത്തിൽ ആക്കി. എട്ടാം പ്രാ
വശ്യം ദേവകി ഗൎഭം ധരിച്ച
പ്പോൾ അവളുടെ ഗൎഭത്തിൽ
വിഷ്ണുവിന്റെ അംശം കൃഷ്ണരൂപ
ത്തിൽ വന്നുനിന്നു. (വി. പു.
15–ാം സ്കാന്ദം. 1. അ.)

ദേവകി കൃഷ്ണനെ ഗൎഭം ധരി
ച്ചപ്പോൾ സ്വൎഗ്ഗലോകത്തിലെ
ദേവന്മാർ അവളെ സന്ദൎശി
പ്പാൻ വന്നു അവളെ സുതിച്ചു
“അല്ലയൊ ആദി പ്രകൃതിയെ!
നീ വേദങ്ങളുടെ മാതാവാകുന്നു.
നീ അനാദിയാകുന്നു. നീ ജ്ഞാ
നത്തിന്റെ മാതാവാകുന്നു. ലോ
കമാതാവായുള്ളൊവെ നിന്റെ
വയറ്റിൽ എണ്ണമില്ലാത്ത വസ്തു
ക്കൾ ഉണ്ടു. പൃഥ്വി വെള്ളം അ
ഗ്നി ആകാശം, ദേവന്മാരുടെ ര
ഥങ്ങൾ ദേവന്മാർ ഋഷികൾ ബ്ര
ഹ്മാണ്ഡം ഭൂതപിശാചുക്കൾ രാക്ഷ
സന്മാർ സൎപ്പങ്ങൾ മുതലായവ
എല്ലാം ആരിൽ അടങ്ങിയിരി
ക്കുന്നുവൊ ആയവൻ നിന്നിൽ
ഉണ്ടു. ഇഹലോക രക്ഷാൎത്ഥം

യോസെഫെ, നിന്റെ ഭാൎയ്യയാ
യ മറിയയെ ചേർത്തുകൊൾ്വാൻ
ഭയപ്പെടേണ്ട. എന്തുകൊണ്ടെ
ന്നാൽ അവളിൽ ഉത്പാദിതമാ
യതു പരിശുദ്ധാത്മാവിൽ നിന്നാ
കുന്നു. അവൾ ഒരു പുത്രനെ
പ്രസവിക്കും അവൻ തന്റെ
ജനത്തെ അവരുടെ പാപങ്ങ
ളിൽ നിന്നു മോചിക്കുന്നതാക
കൊണ്ടു നീ അവന്നു യേശു എ
ന്നുപേരിടേണം” എന്നു പറ
ഞ്ഞു. (മത്താ. 1, 18–21)

മറിയ ഗൎഭിണിയായതിൽ പി
ന്നെ അവൾ ദൈവത്തെ സ്തുതി
ച്ചു പറഞ്ഞതാവിതു: “എന്റെ
ദേഹി കൎത്താവിനെ മഹിമപ്പെ
ടുത്തുന്നു എന്റെ ആത്മാവ് എ
ന്റെ രക്ഷിതാവായ ദൈവ
ത്തിൽ ആനന്ദിച്ചിരിക്കുന്നു. അ
വൻ തന്റെ ദാസിയുടെ താഴ്ച
യെ നോക്കി കണ്ട ഹേതുവാ
ലത്രെ. അവന്റെ നാമം പരി
ശുദ്ധം. ശക്തനായവൻ എനി
ക്കു വലിയവ ചെയ്തു. അവന്റെ
കരുണ അവനെ ഭയപ്പെടുന്നവ
രിൽ തലമുറ, തലമുറകളോള
വും ഇരിക്കുന്നു. അവൻ തന്റെ
ഭുജം കൊണ്ടു ബലം പ്രവൃത്തിച്ചു
ഹൃദയ വിചാരത്തിൽ അഹങ്കരി
ക്കുന്നവരെ ചിതറിച്ചു. പ്രഭുക്ക

[ 15 ]
നീ ഭൂമിയിൽ ഇറങ്ങിവന്നിരിക്കു
കയാകുന്നു. അല്ലയോ ദേവി
യെ ഞങ്ങളോടു ദയയുണ്ടാകേ
ണമേ ഭൂമിയോടു നന്മ ചെയ്താ
ലും. സൃഷ്ടിക്കു ആധാരമായി
രിക്കുന്ന ആ ദൈവത്തെ ധരി
ച്ചിരിക്കുന്നതു കൊണ്ടു നിണക്കു
മഹത്വം ഉണ്ടാകട്ടെ” എന്നു പ
റഞ്ഞു. (വിഷ്ണു. പു. 5. 2.)

കൃഷ്ണൻ ജനിച്ച ഉടനെ വസു
ദേവന്നും ദേവകിക്കും തന്റെ ച
തുൎഭുജരൂപത്തെ കാണിച്ചു. അ
വർ ഇതു കണ്ടിട്ടു അവനോടു:
ഈ നിന്റെ രൂപം കംസൻ ക
ണ്ടാൽ അവൻ നമ്മകൊല്ലും
ആകയാൽ ഈ രൂപം നീ ഉപേ
ക്ഷിക്കേണം എന്നു അപേക്ഷി
ച്ചു. അപ്പോൾ അവൻ ഒരു ചെറി
യശിശുവായ്തീൎന്നു. പിന്നെ വസു
ദേവൻ അവനെ നന്ദഗോകുല
ത്തേക്കു എടുത്തുകൊണ്ടുപോയി
നന്ദന്റെ ഭാൎയ്യയായ യശോദയു
ടെ അടുക്കൽ ആക്കി അവളു
ടെ ചെറിയ പെൺ പൈതലിനെ
എടുത്തു കൊണ്ടു മടങ്ങിപോന്നു.
കംസൻ ഈ കന്യകയെ കൊല്ലു
വാൻ കയ്യിൽ എടുക്കുമ്പോഴെക്ക്
കൈ കുതറി മേലോട്ടു പോയ്ക്കള
ഞ്ഞു. മേലോട്ടുപോകുമ്പോൾ
“നിന്റെ വൈരിയായ കൃഷ്ണൻ
നന്ദഗോകുലത്തിൽ വളരുന്നു
ണ്ടു” എന്നു പറഞ്ഞു. അപ്പോൾ
കംസൻ വസുദേവനെയും ദേവ
കിയെയും തടവിൽനിന്നു വിടു
വിച്ചു അവരുടെ മക്കളെ ഞാൻ
വെറുതെ കൊന്നല്ലൊ എന്നു പ
റഞ്ഞു വളരെ ദുഃഖിച്ചു അതി

ന്മാരെ സിംഹാസനങ്ങളിൽ നി
ന്നു തള്ളി താണവരെ ഉയൎത്തി
വിശന്നവരെ നന്മകളാൽ നിറ
ച്ചു സമ്പന്നന്മാരെ വെറുതെ അ
യച്ചുകളഞ്ഞു.” (ലൂക്ക് 1, 46–53.)

യേശു ബെത്ലഹെം എന്ന ഊ
രിൽ ജനിച്ചു. അന്നു ആ പ്ര
ദേശത്തിൽ ചില ഇടയന്മാർ ത
ങ്ങളു ടെ ആട്ടിങ്കൂട്ടത്തെ രാത്രി
യിൽ കാവൽ കാത്തു വെളിയിൽ
പാൎത്തിരിക്കുമ്പോൾ കൎത്താവി
ന്റെ ദൂതൻ അവരുടെ അരി
കെ വന്നുനിന്നു “ഇതാ ജനത്തി
ന്നെല്ലാം ഉണ്ടാവാനുള്ളാരു മഹാ
സന്തോഷം ഞാൻ നിങ്ങളോടു
സുവിശേഷിക്കുന്നു. എന്തുകൊ
ണ്ടെന്നാൽ ഇന്നു കൎത്താവാകുന്ന
ക്രിസ്തു എന്ന രക്ഷിതാവു ദാവീ
ദിന്റെ നഗരത്തിൽ നിങ്ങൾ്ക്കാ
യി ജനിച്ചു. ശീലകൾ ചുറ്റീട്ടു
ള്ളൊരു ശിശു പശുത്തൊട്ടി
യിൽ കിടക്കുന്നതു നിങ്ങൾ ക
ണ്ടെത്തും. അതു നിങ്ങൾക്കു
അടയാളമാകും” എന്നു പറഞ്ഞു.
പെട്ടന്നു സ്വൎഗ്ഗീയ സൈന്യത്തി
ന്റെ ഒരു സംഘം ആ ദൂതനോടു
ചേൎന്നു ദൈവത്തെ പുകഴ്ത്തി
ചൊല്ലിയതു: “അത്യുന്നതങ്ങളിൽ
ദൈവത്തിന്നു മഹത്വവും ഭൂമി
യിൽ സമാധാനവും മനുഷ്യ
രിൽ പ്രസാദവും ഉണ്ടാകട്ടെ”
(ലൂക്ക് 2, 8–14).

[ 16 ]
ന്നു വസുദേവൻ “നീ വെറുതെ
ദുഃഖിക്കേണ്ട ഞങ്ങൾക്കു വിധി
ച്ചതു ഞങ്ങൾ അനുഭവിച്ച എ
ന്നേയുള്ളു” എന്നു പറഞ്ഞു. (വി:
പു. 5, 4.)

കൃഷ്ണനെ നന്ദഗോകുലത്തി
ലേക്കു കൊണ്ടുപോയ ശേഷം ഇ
രുപത്തേഴു ദിവസം പ്രായമായ
പ്പോൾ നന്ദൻ തന്റെ കുലഗുരു
വായ ഗൎഗ്ഗാചാൎയ്യനെ വിളിപ്പിച്ചു
രണ്ടു മക്കൾക്കും നാമകരണം
ചെയ്വാൻ പറഞ്ഞു. അപ്പോൾ
ഗൎഗ്ഗാചാൎയ്യൻ “ഇതു കംസൻ അ
റിഞ്ഞാൽ നിന്നെ കൊല്ലും. ആ
യതുകൊണ്ടു ഇക്കാൎയ്യം വളരെ
ഗുപ്തമായി നടക്കേണം” എന്നു
പറഞ്ഞു. പിന്നെ നന്ദന്റെ
വീട്ടിൽ ചെന്നു. ആ രണ്ടു
മക്കളുടെ ജനനകാലത്തെ അ
ന്വേഷിച്ചു ഗണിച്ചു നന്ദനോടു
പറഞ്ഞതെന്തെന്നാൽ : “രോഹി
ണീ പുത്രന്നു ബലരാമൻ, ബല
ദേവൻ, ഹലധരൻ എന്നീ പേ
രുകളെ ഇടേണം നിന്റെ
മകനെ കൃഷ്ണൻ എന്നു വിളിക്കേ
ണം, എന്നാൽ അവൻ വസു
ദേവന്റെ ഭവനത്തിൽ ജനിച്ച
തു കൊണ്ടു വാസുദേവൻ എന്ന
പേരും കൂടെ അവന്നു വിളി
ക്കേണം, ചതുൎയ്യുഗങ്ങളിലും നി
ന്റെ ഈ മക്കൾ എവിടെ ജനി
ച്ചാലും അവർ ഇരുവരും ഒരേ
സ്ഥലത്തു തന്നെ ജനിക്കും. ഇ
വർ ഇരുവരും ദേവന്മാരാകുന്നു.
ഇവരുടെ സ്വഭാവത്തെ തിരി
ച്ചറിവാൻ വളരെ പ്രയാസം
ഉണ്ടു. എങ്കിലും ഇവർ കംസ

പൈതലിനെ പരിഛേദന
ചെയ്വാൻ എട്ടു ദിവസം തികഞ്ഞ
പ്പോൾ അവന്നു ന്യായപ്രമാണ
പ്രകാരം പരിഛേദന കഴിക്ക
യും യേശു എന്ന പേർ വിളി
ക്കയും ചെയ്തു. പിന്നെ മറിയ
യുടെ ശുദ്ധീകരണ ദിവസങ്ങൾ
തികഞ്ഞപ്പോൾ ശിശുവിനെ
യരുശലേം ദൈവാലയത്തിലേ
ക്കു കൊണ്ടുപോയി ദൈവത്തി
ന്നു ഏല്പിച്ചു. അന്നു അവിടെ
രക്ഷിതാവിന്റെ വരവിന്നായി
കാത്തിരിക്കുന്ന ചിലർ ഉണ്ടായിരു
ന്നു. അവരിൽ നീതിമാനും ഭക്തി
മാനും ആയ ശിമ്യോൻ എന്ന ഒരു
വൃദ്ധൻ ഉണ്ടായിരുന്നു. അവൻ
പൈതലിനെ കയ്യിൽ എടുത്തു
ദൈവത്തെ സ്തുതിച്ചുകൊണ്ടു “ഇ
പ്പോൾ നാഥാ, നിൻ മൊഴി പ്ര
കാരം നീ നിന്റെ ദാസനെ സ
മാധാനത്തോടെ വിട്ടയക്കുന്നു.
എന്തുകൊണ്ടെന്നാൽ ജാതിക
ൾക്കു വെളിപ്പെടുവാനുള്ള പ്രകാ
ശവും നിൻ ജനമായ ഇസ്ര
യേലിന്റെ മഹത്വവുമായിട്ടു നീ
സകല ജനത്തിന്നും മുമ്പാകെ
ഒരുക്കീട്ടുള്ള നിന്റെ രക്ഷയെ
എന്റെ കണ്ണുകൾ കണ്ടുവല്ലോ”
എന്നു പറഞ്ഞു. (ലൂക്ക് 2, 21–38.)
പിന്നെ ഹന്ന എന്നൊരു പ്രവാ
ചകിയും അവിടെ ഉണ്ടായിരു
ന്നു. അവൾ എൺ്പത്തുനാലു വ
[ 17 ]
നെ സംഹരിച്ചു ഭൂഭാരം പോക്കും
എന്നറിയുന്നു” എന്നിത്യാദി പറ
ഞ്ഞിട്ടു ഗൎഗ്ഗാചാൎയ്യൻ പുറപ്പെട്ടു
പോയി. (വി, പു. 9. മഹാ
ഭാ. 10 സ്ക.)
യസ്സുള്ള ഒരു വിധവ ആയി
രുന്നു. ആ നാഴികയിൽ തന്ന
ഇവളും അടുത്തു നിന്നു ദൈവ
ത്തെ സ്തുതിച്ചു യരുശലേമിന്റെ
വീണ്ടെടുപ്പിനെ കാത്തിരുന്ന എ
ല്ലാവരോടും അവനെ കുറിച്ചു
പറഞ്ഞു. അതിന്റെ ശേഷം
യഹൂദരുടെ രാജാവായി പിറന്ന
വന്റെ നക്ഷത്രം കണ്ടിട്ടു കിഴ
ക്കുനിന്നു ചില വിദ്വാന്മാർ ദൈ
വോപദിഷ്ടരായി യേശുവിനെ
കാണ്മാൻ വന്നു. ഇവർ ശിശു
വിനെ കണ്ടിട്ടു അവനെ കുമ്പിട്ടു
വണങ്ങി പൊന്നും കുന്തുരുക്കവും
മൂവരും കാഴ്ച വെച്ചു നാട്ടിലേക്ക്
മടങ്ങിപോകയും ചെയ്തു. (മത്താ
യി 2, 11.)

കൃഷ്ണൻ ജനിച്ചപ്പോൾ സ്വൎഗ്ഗലോകത്തിലെ ദേ
വന്മാർ വന്നു ദേവകിയെ സ്തുതിച്ചു. ക്രിസ്തു ജനിച്ച
പ്പോഴോ ദൈവദൂതന്മാർ ദൈവത്തെ സ്തുതിച്ചു. ഒരു
മനുഷ്യ സ്ത്രീയെ സ്തുതിച്ച പുരാണങ്ങളിലെ ദേവന്മാ
രെക്കാൾ ദൈവത്തെ സ്തുതിച്ച ദൂതന്മാരല്ലയോ ബു
ദ്ധിയോടെ പ്രവൃത്തിച്ചതു? ദേവകി, ദേവന്മാർ തനി
ക്കു കൊടുത്ത ദേവി എന്ന മാനപ്പേരിനെ മൌനമാ
യി സ്വീകരിച്ചു കൊണ്ടതിനേക്കാൾ മറിയ തന്റെ
എളിമയെ സ്വീകരിച്ചു ദൈവത്തെ സ്തുതിച്ചതല്ല
യോ യോഗ്യത? കൃഷ്ണന്റെ ഉത്ഭവം ലോകനടവടി
പ്രകാരം പാപികളായ സ്ത്രീപുരുഷന്മാരിൽ നിന്നാ
കയാൽ കൃഷ്ണൻ പാപജന്മിയത്രെ. എന്നാൽ ക്രി
സ്തുവിന്റെ ജനനം കന്യാസ്ത്രീയുടെ ഗൎഭത്തിൽ പരി
ശുദ്ധാത്മാവിന്റെ ശക്തിയാൽ ഉണ്ടായി. ആകയാൽ [ 18 ] ക്രിസ്തു മനുഷ്യബീജത്തിൽനിന്നു പിറന്നവനും പാ
പസ്വഭാവമുള്ളവനും അല്ല. കൃഷ്ണനെ അവന്റെ
മാതാപിതാക്കന്മാർ ആചാൎയ്യന്റെ അടുക്കൽ കൊ
ണ്ടു പോയി അവന്റെ ജനനത്തെ കുറിച്ചു അന്വേ
ഷണം കഴിച്ചു. ക്രിസ്തുവിനെ മറിയ ദൈവത്തിന്റെ
ആലയത്തിലേക്കു കൊണ്ടു പോയി ദൈവത്തിന്റെ
മുമ്പാകെ ഏല്പിച്ചു. കൃഷ്ണനെ കുറിച്ചു ഗൎഗ്ഗാചാൎയ്യൻ
അവൻ കുലപാതകനായ്തീരും എന്നു പ്രവചിച്ചു.
ശിമ്യോൻ യേശുവിനെ കുറിച്ചു പരിശുദ്ധാത്മാവു നി
റഞ്ഞവനായി ഇവൻ ദൈവത്തിൽനിന്നുള്ള രക്ഷ
യാകുന്നു എന്നു പ്രവചിച്ചു.

III.

കൃഷ്ണന്റെ ബാല്യം.

കൃഷ്ണൻ തന്റെ ബാല്യത്തെ
നന്ദഗോകുലത്തിൽ യമുനാ ന
ദീതീരത്തുള്ള ഗോക്കളെ മേച്ചു
കൊണ്ടും ഗോപികളോടുകൂടെ
നാനാവിധമായ ക്രീഡക ൾ ചെ
യ്തുകൊണ്ടും കഴിച്ചു. പശുക്ക
ളെ നോക്കേണ്ടതിന്നായി ഇവ
നെ കാട്ടിൽ അയപ്പാൻ അമ്മ
ക്കു മനസ്സുണ്ടായിരുന്നില്ല. ആ
കയാൽ കൃഷ്ണൻ ശാഠ്യം പിടിച്ചു
നീ എന്നെ അയക്കാഞ്ഞാൽ ഞാ
ൻ ഉണ്ണുകയില്ല എന്നു പറഞ്ഞു.
അതിന്റെ ശേഷമാകുന്നു ഇവൻ
കാട്ടിൽ പോവാൻ തുടങ്ങിയതു.
അവിടെ വെച്ചു ഇവൻ സൎപ്പാ
ദികളെ കൊല്ലുകയും ചെടികളെ
പൊരിച്ചുകളകയും ഗോപസ്ത്രീ
കളോടുകൂടി കളിക്കയും കുഴൽ

III.

ക്രിസ്തന്റെ ബാല്യം.

യേശുക്രിസ്തൻ ചെറുപ്പത്തിൽ
തന്റെ ലൌകീക മാതാപിതാ
ക്കന്മാരുടെ ഭവനത്തിൽ നചറെ
ത്ത് എന്ന ഊരിൽ പാൎത്തിരുന്നു.
ചെറുപ്പം മുതൽ അവൻ ഭക്തി
യുള്ളവനായിരുന്നു. അവൻ
അതിപരിശുദ്ധനായിരുന്നതി
നാൽ അയോഗ്യമായ യാതൊരു
പ്രവൃത്തിയും ചെയ്തിട്ടില്ല. ത
ന്റെ സമപ്രായക്കാരായ ശേഷം
കുട്ടികളെ നിൎമ്മലസ്നേഹത്താൽ
സ്നേഹിച്ചു തന്റെ നടപ്പിനാൽ
അവൎക്കു ഉത്തമ മാതൃക കാണിച്ചു.
അവൻ എല്ലാവരോടും താഴ്മയി
ലും സ്നേഹത്തിലും പെരുമാറി.
തന്റെ വേലകളെ മടിവുകൂടാ
തെ ചെയ്തു. അവൻ ചെറുപ്പ
ത്തിൽ മനുഷ്യ മക്കളെ പോലെ

[ 19 ]
വിളിക്കയും മറ്റും ചെയ്തുകൊ
ണ്ടിരുന്നു. ഇവൻ ഊരിൽ വ
ന്നാലൊ ഊൎക്കാൎക്കു സ്വൈരം
കൊടുക്കുകയില്ല. ഗോപസ്ത്രീക
ളുടെ വീടുകളിൽ പുക്കു മോരും
പാലും കക്കും. അവിടെ കാണു
ന്ന ബാല്യക്കാരത്തികളെ കഷ്ട
പ്പെടുത്തി, വൃദ്ധസ്ത്രീകളെ ഭയ
പ്പെടുത്തും. വികൃതികുട്ടികളെ
ചേൎത്തു താൻ അവൎക്കു തലവനാ
യി നിന്നിട്ടു അവരോടുകൂടെ ഊ
രെല്ലാം പൊടി പൊടിക്കും. അ
വൻ ചെയ്ത അസംഖ്യം ദുഷ്കൎമ്മ
ങ്ങളിൽ രണ്ടു സംഗതികളെ പു
രാണങ്ങളിൽനിന്നു ദൃഷ്ടാന്തത്തി
ന്നായി എടുത്തു കാണിക്കാം.

ഒരിക്കൽ ഒരു ഇടയനും അ
വന്റെ ഭാൎയ്യയും കിടക്കയിൽ
കിടന്നുറങ്ങുമ്പോൾ, കൃഷ്ണൻ അ
വരുടെ അരികെ ചെന്നു അവ
രിരുവരുടെയും താടിയും മുടി
യും കൂട്ടികെട്ടിക്കളഞ്ഞു. അവർ
ഉണൎന്നശേഷം കൃഷ്ണനെ കുറി
ച്ചു സങ്കടം പറവാൻ നന്ദന്റെ
അടുക്കലേക്കു പോയി. അ
പ്പോൾ കൃഷ്ണനും അവന്റെ കൂട്ട
ക്കാരും വഴിയിൽ വെച്ചു ഇരെ
വളരെ പരിഹസിച്ചു.

മറ്റൊരിക്കൽ ചില ഗോപ
സ്ത്രീകൾ നദിയിൽ സ്നാനം ചെ
യ്തുകൊണ്ടിരിക്കുമ്പോൾ കൃഷ്ണൻ
അവരുടെ വസ്ത്രങ്ങളെ എടുത്തും
കൊണ്ടു കദംബ എന്ന വൃക്ഷത്തി
ന്മേൽ കയറികുത്തിരുന്നു. പി
ന്നെ അവർ അവനോടു വസ്ത്രം
ചോദിച്ചപ്പോൾ മഹാലജ്ജകര

വല്ല ഉപദ്രവവും പോക്കിരിത്ത
നവും ചെയ്തപ്രകാരം സത്യവേ
ദത്തിൽ എവിടെയും കാണുക
യില്ല.

ക്രിസ്തൻ മേൽ പറഞ്ഞ പ്രകാ
രം സല്ഗുണമുള്ള ബാലനായിരു
ന്നതുകൊണ്ടു എല്ലാവരും അവ
നെ സ്നേഹിച്ചു. ആരും ഒരി
ക്കലും അവനെ കുറിച്ചു അവ
ന്റെ അമ്മയപ്പന്മാരോടു ആവ
ലാതി പറഞ്ഞിട്ടില്ല. അവൻ
സ്വന്തമാതാപിതാക്കന്മാരോടു മ
ൎയ്യാദയായും സൌമ്യമായും പെരു
മാറിവന്നു. അവന്റെ ബാല്യ
വളൎച്ചയെ സംബന്ധിച്ചു “അ
വൻ ദൈവത്തിന്റെയും മനു
ഷ്യരുടെയും കൃപയിൽ മുതിൎന്നു
വന്നു” എന്നു സത്യവേദത്തിൽ
പറയപ്പെട്ടിരിക്കുന്നു.

യേശു, താൻ ഇഹത്തിൽ വ
ന്ന കാൎയ്യത്തെ കുറിച്ചു ചെറുപ്പ
ത്തിൽ തന്നെ ചിന്തിച്ചുകൊണ്ടി
രുന്നു. അവൻ കുട്ടിക്കളിക
ളാൽ നേരം പോക്കാതെ ദൈവ
കാൎയ്യങ്ങളെ ധ്യാനിക്കുന്നതിൽ

[ 20 ]
മായ കാൎയ്യങ്ങളെ ചെയ്വാൻ തു
ടങ്ങി.

അവൻ ഗോപന്മാരുടെ പ
ശുക്കിടാങ്ങളെ തൊഴുത്തിൽനി
ന്നു അഴിച്ചു ഓടിച്ചുകളയും.
ഗോപസ്ത്രീകളുടെ വസ്ത്രങ്ങളിൽ
പാമ്പിനെയും കീരിയെയും പി
ടിച്ചിടും. അവരുടെ പാൽ
കുടങ്ങളിൽ ഉള്ളതെല്ലാം കവൎന്നു
കുടിച്ചിട്ടു, അവയിൽ പാമ്പു,
തേൾ, ചേരട്ട മുതലായവയെ
കൊണ്ടുവന്നു ഇടും. അവരുടെ
ചെറിയ പൈതങ്ങളെ പശുക്ക
ളുടെ വാലോടു പിടിച്ചുകെട്ടും.
(ഹരിവിജയം.)

കൃഷ്ണൻ തന്റെ അമ്മയെയും
കൂടെ വളരെ ഉപദ്രവിച്ചിരിക്കു
ന്നു. അവൾ അവനെ മരത്തോ
ടും ഉരലിനോടും മറ്റും പിടിച്ചു
കെട്ടാറുണ്ടു. വടി എടുത്തു അ
വന്റെ പിന്നാലെ ഓടും. പാ
ലും വെണ്ണയും കൊടുക്കയില്ലെന്നു
മകനെ ഭയപ്പെടുത്തും. എന്നി
ട്ടും അമ്മയെ കൂട്ടാക്കാതെ മോരും
പാലും വെണ്ണയും കട്ടുതിന്നും.
മൺപാത്രങ്ങളെ ഉടച്ചുകളയും.
പിന്നെ താൻ ചെയ്ത തെറ്റുക
ളെല്ലാം ബലരാമന്റെ മേൽ ചു
മത്തും.

കൃഷ്ണന്റെ ദുൎഗ്ഗണങ്ങളാലും ദു
ൎന്നടപ്പുകൊണ്ടും നന്ദഗോകുല
ത്തിലെ സ്ത്രീകൾക്കും സഹിച്ചുകൂ
ടാതായി. അവർ യശോദയുടെ
അടുക്കൽ പലപ്പോഴും ആവലാ
തി ചെന്നു പറഞ്ഞു. ഇവൻ ഒരു
ഗോപസ്ത്രീയുടെ മേൽ അപരാ
ധം ചുമത്തിയപ്പോൾ അവൾ യ

നിഷ്ഠയുള്ളവനായിരുന്നു. അ
വന്നു പന്ത്രണ്ടു വയസ്സായപ്പോൾ
യരുശലേമിൽ വിദ്വാന്മാരുടെ
യും ശാസ്ത്രികളുടെയും കൂടെ ഇരു
ന്നു അവരോടു ആത്മികകാൎയ്യങ്ങ
ളെ കുറിച്ചു ചോദ്യൊത്തരം കഴി
ക്കുന്നതിനെ ഒരിക്കൽ അവന്റെ
അമ്മയപ്പന്മാർ തന്നെ കണ്ടു.

ക്രിസ്തൻ ചെറുപ്പത്തിൽ ത
ന്നെ തന്റെ ഐഹിക മാതാപി
താക്കൾക്കു താൻ സാമാന്യ മകന
ല്ല എന്നും സാമാന്യ വേലക്കായ
ല്ല താൻ വന്നതു എന്നും ബോ
ദ്ധ്യം വരുത്തി, ദൈവം തന്റെ
പ്രത്യേക പിതാവാകുന്നു എന്നും
താൻ ദൈവക്രിയകളെ ചെയ്യേ
ണ്ടുതിന്നത്രെ വന്നിരിക്കുന്നതു എ
ന്നും അവരെ ഗ്രഹിപ്പിച്ചു. അ
വന്റെ വാക്കു അവൎക്കു ഉടനെ
മനസ്സിലായില്ല എന്നിട്ടും അവ
ന്റെ അമ്മ ഈ കാൎയ്യങ്ങളെല്ലാം
തന്റെ ഹൃദയത്തിൽ സംഗ്രഹി
ച്ചു (ലൂക്ക് 2, 51).

യേശുവിന്റെ പോറ്റപ്പൻ
ഒരു തച്ചൻ ആയിരുന്നു. മക
നും ഈ വേല തന്നെ ചെയ്തു
അപ്പന്നു സഹായിച്ചിട്ടുണ്ടാകും.
അവൻ മാതാപിതാക്കന്മാൎക്കു അ
നുസരണമുള്ളവൻ ആയിരുന്നു.
എന്തുകൊണ്ടെന്നാൽ “അവൻ
തന്റെ അമ്മയപ്പന്മാൎക്കു കീഴട

[ 21 ]
ശോദയോടു ചെന്നു പറഞ്ഞ വാ
ക്കുകളെ ഇവിടെ പറഞ്ഞുംകൊ
ണ്ടു ഈ സംഗതിയെ അവസാ
നിപ്പിക്കുന്നു. “സതിയേ! കേ
ൾക്ക ഈ കൃഷ്ണൻ നല്ലവനല്ല.
മഹാദുഷ്ടനും ആചാരഭ്രഷ്ടനും
ആയിട്ടു ബുദ്ധിയില്ലാത്ത അനേ
ക ദൂഷണങ്ങളെ പറഞ്ഞു പരത്തു
ന്നു. ഈ അനൎത്ഥത്തിന്നു ഒരു
നീക്കുപോക്കു നീ വരുത്തുന്നില്ലെ
ങ്കിൽ ഇവനാൽ വളരെ വംശ
ങ്ങൾക്കു നാശം വരും എന്നു നീ
ഓൎത്തുകൊൾക” എന്നത്രെ. ഇ
പ്രകാരം ഹരിവിജയം എന്ന
ഗ്രന്ഥത്തിൽ ആ ഗോപസ്ത്രീ പ
റഞ്ഞ പ്രവാചകംപാലെ ത
ന്നെ ഒടുവിൽ നിവൃത്തിയാകയും
ചെയ്തു.
ങ്ങി പാൎത്തു എന്നു സത്യവേദ
ത്തിൽ പറഞ്ഞിരിക്കുന്നു. പി
ന്നെ അവൻ മുതിൎന്നു ഒരു പുരു
ഷൻ ആയശേഷം ഒരു സ്ത്രീ അ
വന്റെ ഉപദേശത്തേയും നട
പ്പിനെയും കണ്ടിട്ടു “നിന്നെ ചു
മന്ന ഉദരവും നീ കുടിച്ച മുലക
ളും ഭാഗ്യമുള്ളവ” (ലൂക്ക് 11, 27.)
എന്നു അവനെ പുകഴ്ത്തിയിരി
ക്കുന്നു. പണ്ടു പണ്ടേ യേശുവി
നെ കുറിച്ചു “ഒരു കന്യക ഗൎഭി
ണിയായി ഒരു പുത്രനെ പ്രസ
വിക്കും അവൻ ദോഷമുള്ളതി
നെ നിരസിച്ചു ഗുണമുള്ളതിനെ
തെരിഞ്ഞെടുക്കും” (യശാ, 7, 14
15.) എന്നു ഒരു ദീൎഘദൎശനം ഉ
ണ്ടായിട്ടുണ്ടു. ഈ ദീൎഘദൎശനം
യേശുവിൽ ഉള്ളവണ്ണം നിവൃത്തി
യായിരിക്കുന്നു.

ഹിന്തുമതക്കാർ കൃഷ്ണൻ അവതാര പുരുഷനാക
യാൽ അവന്റെ ബാലക്രീഡകൾ ദോഷമുള്ളവയ
ല്ല എന്നു നിരൂപിക്കുന്നു. മനുഷ്യാവതാരം എടുക്ക
യാൽ മനുഷ്യരോടു സകലത്തിലും തുല്യനായി പ്രവൃ
ത്തിക്കേണ്ടതാകുന്നു എന്നും അവർ പറയുന്നു. ഇ
തിന്നു ക്രിസ്ത്യാനികൾ പറയുന്നതോ: കൃഷ്ണൻ അവ
താര പുരുഷൻ എന്നു വിശ്വസിക്കുന്നതായാൽ അവ
ന്റെ ബാലക്രീഡ വളരെ ദോഷാരോപണത്തിന്നു
ഹേതുവായിരിക്കുന്നു. അവൻ ദൈവമായിരുന്നിട്ടു
മാനുഷരൂപം ധരിച്ചു വന്നതാകുന്നു എന്നുവരികിൽ
അവന്റെ നടപ്പു നിൎമ്മലമായിരിക്കേണ്ടതായിരുന്നു.
അവൻ മനുഷ്യനായ്വന്നതു എന്തിന്നു? പാപികളായ [ 22 ] മനുഷ്യൎക്കു സന്മാൎഗ്ഗത്തെ കുറിച്ചുള്ള ഉപദേശവും
ദൃഷ്ടാന്തവും കൊടുക്കാതിരുന്നതു എന്തു? ദൈവം
മനുഷ്യാവതാരം എടുത്താൽ പാപത്തിന്റെ അവ
താരത്തെയും എടുക്കേണമൊ? ആദിയിൽ മനുഷ്യൻ
ഏതു വിധമുള്ള പവിത്രനായിരുന്നുവൊ അപ്രകാരം
താനും പവിത്രനായി അവരെ തന്നെപോലെ പവി
ത്രന്മാരാക്കുവാൻ യത്നിക്കേണ്ടതല്ലയൊ? മനുഷ്യാവ
താരമായ്വന്ന കൃഷ്ണന്റെ ബാലക്രീഡകളാൽ അനേ
കൎക്കും തിന്മപിണഞ്ഞതല്ലാതെ വല്ല നന്മയും ഉണ്ടാ
യിട്ടുണ്ടോ? ഇവന്നു തുല്യരായ അനേകം ദുഷ്ടപിള്ളർ
ഇന്നും ഉണ്ടല്ലൊ. ഇവരും കൃഷ്ണനും ചെയ്ത ദുൎവൃത്തു
കളാൽ ജനങ്ങൾ്ക്കു ഉപദ്രവം വരാതിരുന്നിട്ടുണ്ടോ?
എന്നാൽ കൃഷ്ണനെ ദൈവം എന്നു വിചാരിക്കുക
യാൽ ഏറിയ കാലമായിട്ടു അസംഖ്യം ജനങ്ങൾ ന
ശിച്ചു പോകുന്നു കഷ്ടം!

കൃഷ്ണന്റെ ബാലക്രീഡയെ കുറിച്ചു ഭാഗവതം, ഹ
രിവംശം, പദ്മപുരാണം മുതലായ ഗ്രന്ഥങ്ങളിൽ വ
ൎണ്ണിച്ചിരിക്കുന്നു. ഹിന്തുക്കളിൽ ഒരു ഭാഗക്കാരായ
വൈഷ്ണവരുടെ ഭക്തി മുഖ്യമായി കൃഷ്ണന്റെ കൌമാര
വൃത്തിയിലാകുന്നു. ഇവർ അവനെ ബാലകൃഷ്ണൻ
രാഥാകാന്തൻ, ഗോപീനാഥൻ, മുരളീധരൻ എന്നി
ത്യാദി നാമധേയങ്ങളാൽ ഭജിച്ചു വരുന്നു. ഈ വിധ
ത്തിൽ ജനങ്ങളുടെ ഭക്തിമാൎഗ്ഗം എത്രയോ അശുദ്ധ
വും അബദ്ധവും ആയിരിക്കുന്നു എന്നു പറയേണമെ
ന്നില്ലല്ലൊ. ബ്രഹ്മവൈവൎത്ത പുരാണത്തിൽ കൃഷ്ണ
ന്റെ ഭൂലോക ക്രീഡകൾ ഗോലോകത്തിൽ കൊണ്ടു
പോയി വെച്ചിരിക്കുന്നു എന്നു പറയപ്പെട്ടിരിക്കുന്നു. [ 23 ] ആലോകം വൈകുണ്ഠത്തെക്കാളം മീതെയാകുന്നു
പോൽ അവിടെ പരമാത്മാവാകുന്ന കൃഷ്ണൻ ഇരി
ക്കുന്നു. ഇവനിൽനിന്നു നാരായണനും മഹാദേവനും
ഉളവായി. അവന്റെ ഇടത്തെ രോമങ്ങളിൽനിന്നു
രാഥ ജനിച്ചു. അവളുടെ രോമ രന്ധ്രങ്ങളിൽനിന്നു
മൂപ്പതു കോടി ഗോപികളും കൃഷ്ണന്റെ രോമ രന്ധ്രങ്ങ
ളിൽനിന്നു മുപ്പതുകോടി ഗോപന്മാരും ഉത്ഭവിച്ചു.
അവിടെ പശുക്കളും അവയുടെ കിടാങ്ങളും ഉണ്ടു.
കൃഷ്ണൻ വൃന്ദാവനത്തിൽ വെച്ചു ചെയ്ത പ്രകാരം ത
ന്നെ അവിടെ വെച്ചും എല്ലാ ഗോപിമാരോടും രാഥ
യോടും കൂടെ ഉല്ലസിച്ചു കൊണ്ടിരിക്കുന്നു പോൽ.

കൃഷ്ണന്റെ ദുഷ്പ്രവൃത്തികളെ അവതാരലീല എന്നു
എണ്ണുന്നതുകൊണ്ടു ഇപ്രകാരമുള്ള കഥകൾ ഉളവായ്വ
ന്നിരിക്കുന്നു. ഇവനിൽ വിശ്വസിക്കുന്നവരുടെ ശരീ
രാത്മാക്കൾക്കു വരുന്ന നഷ്ടം എത്രയോ ഭയങ്കരമായി
രിക്കും നിശ്ചയം. “യഥാദേവസ്തഥാ ഭക്തഃ യഥാ
രാജാ തഥാ പ്രജാ” എന്ന പഴഞ്ചൊല്ലിനു കൃഷ്ണനും
അവന്റെ ഭക്തന്മാരും ദൃഷ്ടാന്തം.

കൎത്താവായ യേശുക്രിസ്തന്റെ ബാല്യവൃത്താന്തം
സത്യവേദത്തിൽ വിസ്തരിച്ചു കാണുന്നില്ലെങ്കിലും സൂ
ൎയ്യന്റെ ഏകകിരണത്താൽ സൂൎയ്യന്റെ മുഴുതേജ
സ്സിനെ നാം ഗ്രഹിക്കുന്നതു പോലെ യേശുവിന്റെ
ബാല്യത്തെ കുറിച്ചു പറഞ്ഞിട്ടുള്ള ഏകസംഗതി
യിൽനിന്നു അവന്റെ മുഴു ഗുണവും പ്രത്യക്ഷമായ്വ
രുന്നു. യേശുവിന്റെ ബാല്യജീവിതത്തിൽനിന്നു
ചെറിയ പൈതങ്ങളെ ഉപദേശിക്കേണ്ടതിന്നു എത്ര
യോ നല്ല സംഗതികൾ കിട്ടുന്നു. കൃഷ്ണ ഭക്തരിൽ [ 24 ] ഒരുത്തനെങ്കിലും ബാലകൃഷ്ണന്റെ മാതിരിയെ തന്റെ
മക്കൾക്ക് പഠിപ്പിപ്പാൻ ഇഷ്ടപ്പെടുമോ? എന്നാൽ
ക്രിസ്തീയമാതാപിതാക്കന്മാർ യേശുകുട്ടിയെ കുറിച്ചു
മക്കളോടു വിവരിക്കയും യേശുകുട്ടിയെപോലെ വള
രുവാൻ ബുദ്ധിയുപദേശിക്കയും ചെയ്തു വരുന്നു.

IV.

കൃഷ്ണന്റെ
പുരുഷപ്രായത്തിലെ
വൃത്താന്തം.

കൃഷ്ണൻ മുതിൎന്നശേഷം മധുര
യിൽ ചെന്നു അവിടെവെച്ചു ത
ന്റെ അമ്മോമനായ കംസനോ
ടു യുദ്ധം ചെയ്തു അവനെ കൊ
ന്നു അവന്നു പകരം ഉഗ്രസേന
നെ സിംഹാസനത്തിൽ വാഴി
ച്ചു. പിന്നെ അവന്തിയിൽ പാ
ൎക്കുന്ന സന്ദീപനി എന്ന ഒരു
ബ്രാഹ്മണന്റെ ശിഷ്യനായി അ
വന്റെ വക്കൽനിന്നു ധനുൎവ്വിദ്യ
യെ വശമാക്കി. അവിടെനി
ന്നു മടങ്ങിവന്നതിന്റെ ശേഷം
ചില ദിവസം മധുരയിൽ തന്നെ
പാൎത്തുകൊണ്ടിരിക്കുമ്പോൾ കം
സന്റെ അമ്മായപ്പനായ ജരാ
സന്ധൻ തന്റെ മരുമകന്റെ
മരണത്തിന്നു പ്രതികാരം ചെ
യ്യേണ്ടതിന്നായിട്ടു വളരെ സൈ
ന്യം കൂട്ടി മധുരയിലേക്കു വന്നു.
കൃഷ്ണൻ ഇവനോടും യുദ്ധം ചെ
യ്തു അവനെ ഓടിച്ചുകളഞ്ഞു.
എന്നിട്ടും അവൻ പിന്നെയും
വന്നു. ഇപ്രകാരം പതിനേഴു
വട്ടം സംഭവിച്ചു. അതിന്റെ

IV. ക്രിസ്തന്റെ
പുരുഷപ്രായത്തിലെ
വൃത്താന്തം.

ക്രിസ്തുൻ മുപ്പതാം വയസ്സിൽ
പരസ്യമായി ജനങ്ങളോടു ഉപ
ദേശിപ്പാൻ തുടങ്ങി. ഒന്നാമതു
അവൻ യോഹന്നാനാൽ സ്നാന
പ്പെട്ടു, അപ്പോൾ സ്വൎഗ്ഗത്തിൽ
നിന്നു പരിശുദ്ധാത്മാവു അവ
ന്റെ മേൽ ഇറങ്ങിവന്നു. ഇ
വൻ എന്റെ പ്രിയ പുത്രൻ ആ
കുന്നു; ഇവങ്കൽ ഞാൻ പ്രസാദി
ച്ചിരിക്കുന്നു എന്നു സ്വൎഗ്ഗത്തിൽ
നിന്നു ഒരു ശബ്ദം ഉണ്ടായി. പി
ന്നെ പിശാചു മരുഭൂമിയിൽ വെ
ച്ചു യേശുവിനെ പരീക്ഷിച്ചു.
ഈ പരീക്ഷയിൽ അവൻ പി
ശാചിനെ ജയിച്ചു. പിന്നെ
ദൈവദൂതന്മാർ വന്നു അവനെ
ശുശ്രൂഷിച്ചു. അനന്തരം യോ
ഹന്നാൻ യേശുവിനെ കണ്ടിട്ടു:
“ഇതാ ലോകത്തിൻ പാപത്തെ
ചുമന്നെടുക്കുന്ന ദൈവത്തിന്റെ
കുഞ്ഞാടു” എന്നു ജനങ്ങളോടു
വിളിച്ചു പറഞ്ഞു. പിറ്റെന്നാൾ
യേശു യോഹന്നാന്റെ രണ്ടു ശി
ഷ്യന്മാരോടു തന്നെ അനുഗമി

[ 25 ]
ശേഷം കാലയവനൻ എന്ന ഒരു
രാജാവു മധുരയോടു യുദ്ധത്തിന്നു
വന്നു. അവന്റെ സൈന്യ
ത്തോടു എതിൎപ്പാൻ യാദവൎക്കു ക
ഴിയായ്കയാൽ കൃഷ്ണൻ മധുരയെ
വിട്ടു ഗുജരാഷ്ട്രത്തിലേക്കു പോ
യി സമുദ്രതീരത്തിൽ ദ്വാരകയെ
സ്ഥാപിച്ചു. പിന്നെ അവൻ
മധുരയിൽ വന്നു അല്പദിവസം
പാൎത്തപ്പോൾ വീണ്ടും കാലയവ
നനെ കണ്ണിന്മുമ്പിൽ കണ്ടതി
നാൽ ഓടിപോയി. കാലയവ
നൻ പിന്തുടൎന്നു ചെല്ലുമ്പോൾ,
കൃഷ്ണൻ ഒരു ഗുഹയിൽ പുക്കു
അവിടെ കിടന്നുറങ്ങിക്കൊണ്ടി
രുന്ന മുചുകുന്ദൻ എന്ന ഒരു രാ
ജാവിന്റെ മേൽ തന്റെ പീതാം
ബരത്തെ ഇട്ടുംവെച്ചു ഒളിച്ചുക
ളഞ്ഞു. ഇവന്റെ വഴിയെ ത
ന്നെ കാലയവനനും വന്നു. ഉറ
ങ്ങികിടക്കുന്ന രാജാവിനെ കൃ
ഷ്ണൻ എന്നു നിരൂപിച്ചു ഒരു ച
വിട്ടു കൊടുത്തു. അപ്പോൾ ആ
രാജാവു ഞെട്ടി ഉണൎന്നു ക്രോധ
ത്തോടെ നോക്കിയ നോട്ടത്താൽ
കാലയവനൻ ഭസ്മമായ്പോയി.

ഇപ്രകാരം കൃഷ്ണൻ തന്റെ
ശത്രുവിനെ നശിപ്പിച്ചിട്ടു പി
ന്നെയും ദ്വാരകയിൽ ചെന്നു.
ഭീമകരാജന്റെ മകളായ രുഗ്മി
ണിക്കും ശിശുപാലന്നും തമ്മിൽ
വിവാഹം നടപ്പാനിരിക്കുമ്പോൾ
കൃഷ്ണൻ അവളെ മോഷ്ടിച്ചു കൊ
ണ്ടുപോയി രാക്ഷസവിവാഹപ്ര
കാരം തന്റെ ഭാൎയ്യയാക്കി.

കൃഷ്ണന്നു സന്താനം ഇല്ലായ്ക
യാൽ അവൻ ശിവനെ ഭജി

പ്പാൻ കല്പിച്ചു. ഇവരോ മൂന്നാ
മനായ ഒരു ശിഷ്യനെ യേശുവി
ന്റെ അടുക്കൽ കൊണ്ടു വന്നു.
അതിന്റെ ശേഷം യേശു ഗലീ
ലയിൽ വന്നു. അവിടെ കാനാ
എന്ന ഊരിൽ ഒരു കല്യാണ വി
രുന്നിൽ ചേൎന്നു. ആ വിരുന്നിൽ
വീഞ്ഞു കുറവായാറെ യേശു വെ
ള്ളം വീഞ്ഞാക്കി അത്ഭുതങ്ങളെ
ചെയ്വാൻ ആരംഭിച്ചു. അവി
ടെനിന്നു അവൻ കപ്പൎന്നഹൂമി
ലേക്കു പോയി ചില ദിവസം
പാൎത്തിട്ടു പെസഹാ പെരുന്നാ
ളിന്നു യരുശലേമിലേക്കു കയറി
പോയി. ദൈവാലയത്തിൽ പ്ര
വേശിച്ചപ്പോൾ, ദൈവാലയ
പ്രാകാരത്തിൽ ജനങ്ങൾ ആടു
മാടുകളെ കൊണ്ടുവന്നു വില്ക്കുന്ന
തിനെ യേശു കണ്ടിട്ടു അവരെ
പുറത്താക്കി “എന്റെ പിതാവി
ൻ ഭവനത്തെ വാണിശാല
ആക്കരുതു” എന്നു പറഞ്ഞു. അ
പ്പോൾ യഹൂദന്മാർ അവനോടു
“നീ ഏതു അധികാരംകൊണ്ടു
ഇപ്രകാരം ചെയ്യുന്നു?” എന്നു
ചോദിച്ചു അതിന്നു അവൻ
“ഞാൻ മരിച്ചിട്ടു മൂന്നാം നാൾ
ഉയിർത്തെഴുന്നീല്ക്കും ഇതാകുന്നു
എന്റെ അധികാരത്തിന്റെ അ
ടയാളം” എന്നു ഉത്തരം കൊടുത്തു.
അനേകം യഹൂദന്മാർ അവൻ
പെരുന്നാളിൽ ചെയ്ത അതിശ
യങ്ങളെ കണ്ടിട്ടു ആശ്ചൎയ്യപ്പെട്ടു.

അനന്തരം അവിടെനിന്നു
പുറപ്പെട്ടു യഹൂദ്യ അതിരുകളി
ലെ ശേഷമുള്ള പ്രദേശങ്ങളിലേ
ക്കു പോയി ജനസമൂഹങ്ങളോടു

[ 26 ]
പ്പാൻ വനത്തിൽ പോയി. ശി
വനും പാൎവ്വതിയും ഇവന്റെ ത
പോബലം കണ്ടു പ്രസാദിച്ചിട്ടു
പുത്രസന്താനവരം കൊടുത്തു.
“നിണക്കു പതിനാറായിരം ഭാ
ൎയ്യമാരുണ്ടാകട്ടെ” എന്നു പാൎവ്വ
തിയും വരം കൊടുത്തു. അ
തിൽപിന്നെ കൃഷ്ണന്നു പ്രദ്യുമ്നനൻ
എന്ന ഒരു മകൻ ജനിച്ചു. അ
വനെ സംബരൻ എന്ന ഒരു
ദൈത്യൻ കട്ടുകൊണ്ടു പോയി സ
മുദ്രത്തിൽ ഇട്ടുകളഞ്ഞു. അവി
ടെ വെച്ചു അവനെ ഒരു മത്സ്യം
പിടിച്ചു വിഴുങ്ങി. ആ മത്സ്യ
ത്തെ ഒരു മുക്കുവൻ പിടിച്ചു
സംബരന്റെ ഭാൎയ്യയുടെ വക്കൽ
കൊടുത്തു. അതിന്റെ വയ
റ്റിൽ നിന്നു ആ കുട്ടി ജീവനോ
ടെ പുറത്തു വന്നു. ഇതിന്മദ്ധ്യെ
രുഗ്മിണി പുത്രശോകത്തിൽ മു
ങ്ങിക്കിടന്നിട്ടും കൃഷ്ണൻ പുത്രനെ
അന്വേഷിപ്പിച്ചില്ല. പിന്നെ
ചില സംവത്സരങ്ങളുടെ ശേഷം
ആ കുട്ടിയെ വീണ്ടും കിട്ടി. അ
പ്പോൾ അമ്മയപ്പന്മാൎക്കു വളരെ
സന്തോഷമായി (വി: പു. 5,
37 അ.).

പിന്നെ ഒരിക്കൽ “ഇന്ദ്രൻ കൃ
ഷ്ണന്റെ അടുക്കൽ വന്നു നീ അ
നേകം ദൈത്യന്മാരെ കൊന്നു
ഭൂഭാരം കുറച്ചിരിക്കുന്നുവല്ലോ.
എന്നാൽ ഇനിയും നരകാസുരൻ
എന്ന ഒരു ദൈത്യൻ ഉണ്ടു. അ
വൻ ദേവന്മാരെയും മനുഷ്യരെ
യും വളരെ ഉപദ്രവിക്കുന്നു. അ
വൻ എന്റെ അമ്മയുടെ കുണ്ഡ
ലങ്ങളെ കുട്ടു കൊണ്ടുപോയതു

ഉപദേശിപ്പാനും തന്റെ ശിഷ്യ
ന്മാരെകൊണ്ടു അവരെ സ്നാന
പ്പെടുത്തുവാനും തുടങ്ങി. അ
വിടെനിന്നു വടക്കോട്ടു പോകു
മ്പോൾ ശമൎയ്യരുടെ ഒരു ഗ്രാമ
ത്തിന്നു പുറമെ ക്ഷീണിതനായി
ഒരു കിണറ്റിൻ വക്കത്തു ഇരു
ന്നു. അവിടെ വെള്ളം കോരു
വാൻ വന്ന ഒരു സ്ത്രീയോടു സം
ഭാഷിച്ചു. താൻ ക്രിസ്തുവാകുന്ന മ
ശീഹയാകുന്നു എന്നു അവൾക്കു
വെളിപ്പെടുത്തി. അവളുടെ
ഊൎക്കാർ അപേക്ഷിക്കയാൽ ര
ണ്ടു ദിവസം അവിടെ പാൎത്ത
ശേഷം ഗലീലയിലേക്കു പോയി.
അവിടത്തുകാർ അവനെ ബഹു
പ്രീതിയോടെ കൈക്കൊണ്ടു.
അവൻ കാനാ എന്ന ഊരിൽ
പാൎക്കുമ്പോൾ ഒരു പ്രമാണിയു
ടെ മകനെ സൌഖ്യമാക്കി. അ
തിൽ പിന്നെ അവൻ സ്വന്ത
ഊരിലേക്കു പോയി. ശബ്ബത്
ദിവസത്തിൽ അവൻ പള്ളി
യിൽ ചെന്നു നിന്നു ജനങ്ങളു
ടെ അവിശ്വാസത്തിന്നു എതിരെ
സംസാരിച്ചു ആക്ഷേപിച്ചു. അ
പ്പോൾ അവൎക്കു കോപം മുഴുത്തു
അവനെ തലകീഴായി തള്ളിയിടു
വാന്തക്കവണ്ണം മലയുടെ വക്കോ
ളം കൊണ്ടുപോയി. എങ്കിലും അ
വൻ അവരുടെ നടുവിൽ കൂടി ക
ടന്നുപോയി (ലൂക്ക് . 4, 28– 30).

അനന്തരം അവൻ സ്വശി
ഷ്യരുമായി ഗലീല പ്രാന്ത്യങ്ങളി
ലുള്ള അനേകം ഊരുകളിൽ ഉപ
ദേശിച്ചും അത്ഭുതങ്ങൾ ചെയ്തും
കൊണ്ടു സഞ്ചരിച്ചു. അപ്പോൾ

[ 27 ]
കൂടാതെ ഇപ്പോൾ എന്റെ ഐ
രാവതം എന്ന ആനയേയും കൂ
ടെ ചോദിക്കുന്നു. അതുകൊ
ണ്ടു നീ അവനെ സംഹരിക്കേ
ണം” എന്നു പറഞ്ഞു. ഇതു നി
മിത്തം കൃഷ്ണൻ ഗരുഡവാഹന
മേറി സത്യഭാമയോടുകൂടെ നര
കാസുരന്റെ പട്ടണത്തിൽ ചെ
ന്നു തന്റെ സുദൎശനം എന്ന ച
ക്രംകൊണ്ടു അവന്റെ ഏഴായി
രം മക്കളെ കൊന്നുകളഞ്ഞു. പി
ന്നെ ആ അസുരനെയും കൊന്നു
അവൻ തടവിലിട്ടിരുന്ന പതി
നാറായിരം സ്ത്രീകളെ വിടുവിച്ചു.
പിന്നെ ഇന്ദ്രന്റെ അമ്മയുടെ
കുണ്ഡലങ്ങളെ അവൾക്കു തിരി
കെ കൊടുപ്പാനായി സത്യഭാമ
യോടുകൂടെ സ്വൎഗ്ഗലോകത്തിലേ
ക്കു യാത്രയായി. (വി: പു.)

അവിടെ സകല ദേവന്മാരും
സഭയായി കൂടിവന്നു. ഇന്ദ്രനും
സഭയിൽ ഉണ്ടായിരുന്നു. ഇ
വർ എല്ലാവരും കൃഷ്ണനെ വള
രെ സ്തുതിച്ചു. നരകാസുരനെ
വധിച്ചതുകൊണ്ടു വളരെ ബഹു
മതികളെ യും നല്കി. അവിടെ
നിന്നു മടങ്ങിവരുമ്പോൾ സത്യ
ഭാമ ഇന്ദ്രന്റെ തോട്ടത്തിൽ പാ
രിജാതകം എന്ന ചെടിയെ ക
ണ്ടു അതിന്റെ പുഷ്പങ്ങളുടെ
മേൽ മോഹം ജനിക്കയാൽ ഇ
ങ്ങിനെത്ത ചെടി ഭൂലോകത്തിൽ
തന്റെ തോട്ടത്തിലും ഉണ്ടാവാൻ
തക്കവണ്ണം അതിനെ പറിച്ചെ
ടുക്കേണം എന്നു കൃഷ്ണനോടു അ
പേക്ഷിച്ചു. അപ്പോൾ അവൻ
ഇന്ദ്രനോടു ചോദിക്കാതെ ആ

ചുങ്കക്കാരനായ മത്തായി എന്ന
ഒരുവനെ തന്റെ ശിഷ്യനാ
വാൻ വിളിച്ചു. അവൻ യേശു
വിന്റെ വിളി കേട്ടു സകലവും
വിട്ടു അവനെ അനുഗമിച്ചു.
പിന്നെ പെസഹപ്പെരുന്നാളി
ന്നു യരുശലേമിൽ ചെന്നപ്പോൾ
അവിടെ വെച്ചു മുപ്പത്തെട്ടു വൎഷ
ത്തോളം രോഗിയായി സഹായ
മില്ലാതെ കിടന്നിരുന്ന ഒരു സാ
ധുവിനെ ശബ്ബത്തിൽ സൌഖ്യ
മാക്കി. ഇതു യഹൂദന്മാർ കേ
ട്ടിട്ടു അവന്റെ മേൽ ശബ്ബത്തു
ലംഘനത്തെ ചുമത്തി അവനെ
കൊല്ലുവാൻ ആലോചിച്ചു. അ
പ്പോൾ അവൻ അവരോടു “ദൈ
വം എന്റെ പിതാവാകുന്നു ഞാ
നും പിതാവും ഒന്നായിരിക്കുന്ന
തുകൊണ്ടു ശബ്ബത്തിലും പ്രവൃത്തി
ക്കേണ്ടതിന്നു എനിക്കധികാരം
ഉണ്ടു” എന്നു പറഞ്ഞു. പിന്നെ
യും രണ്ടു ശബ്ബത്തുകളിൽ രോഗി
കളെ സൌഖ്യമാക്കുന്ന അതിശ
യപ്രവൃത്തികളെ ചെയ്തു. അ
പ്പോൾ യഹൂദന്മാൎക്കു കോപം മു
ഴുത്തു അവനെ കൊല്ലുവാൻ വ
ട്ടം കൂട്ടി. പിന്നെ അവൻ തി
ബെൎയ്യക്കടൽവക്കത്തു പോയി.
അവിടെവെച്ചു അനേകം രോ
ഗികളെ സൌഖ്യമാക്കുകയും പി
ശാച് ബാധിതരിൽനിന്നു പി
ശാചുക്കളെ പുറത്താക്കുകയും ചെ
യ്തു.

അതിന്റെ ശേഷം അവൻ
ഒരു രാത്രി മുഴുവൻ പ്രാൎത്ഥിച്ചും
കൊണ്ടു ഒരു മലമേൽ താമസിച്ചു.
പിറ്റെ ദിവസം തന്റെ ശിഷ്യ

[ 28 ]
ചെടി പറിച്ചു ഗരുഡന്റെ മേൽ
ഏറ്റി കൊണ്ടുപോയ്ക്കളഞ്ഞു. ഈ
വിവരം ഇന്ദ്രന്റെ ഭാൎയ്യ കേട്ടിട്ടു
ഭൎത്താവോടു കോപിച്ചു കൃഷ്ണന്നു
വിരോധമായി പറഞ്ഞയച്ചു.
അപ്പോൾ ചില ദിവസംമുമ്പെ
ബഹുമാനപൂൎവ്വം എതിരേറ്റു സ
ല്ക്കാരം ചെയ്ത ആ ദേവന്മാരെ
ല്ലാവരും ഇന്ദ്രന്റെ പക്ഷത്തു
നിന്നു കൃഷ്ണനോടു പോരിന്നു വ
ട്ടം കൂട്ടി. ഇപ്രകാരം സ്വൎഗ്ഗ
ത്തിൽ വലിയ യുദ്ധം ഉണ്ടായി.
കൃഷ്ണനോ, അഗ്നി, രുദ്രൻ, യ
മൻ, വസു മുതലായ എല്ലാ ദേവ
ന്മാരെയും ജയിച്ചു. ഗരുഡൻ
തന്റെ ചിറകുകളാലും കൊക്കു
കൊണ്ടും ബാക്കിയുള്ള ദേവന്മാ
രെ ഖണ്ഡിച്ചു കളഞ്ഞു. ഇന്ദ്രൻ
കൃഷ്ണന്റെ മുമ്പിൽ നിന്നു ഓടി
പൊയ്ക്കളഞ്ഞു. ഒടുവിൽ സത്യ
ഭാമ ഇന്ദ്രന്നു അവന്റെ ചെടി
യെ മടക്കികൊടുക്കാം എന്നു സ
മ്മതിച്ചു; തന്റെ ഭൎത്താവിന്നു
ജയം കിട്ടിയാൽ മതി എന്നു പറ
വാൻ തുടങ്ങി. എന്നാൽ ഇ
ന്ദ്രൻ ആ ചെടിയെ അവൾക്കു
തന്നെ സമ്മാനിച്ചു.

കൃഷ്ണൻ ഇപ്രകാരമുള്ള വൻ
കാൎയ്യത്തെ ചെയ്ത ശേഷം സ്വൎഗ്ഗ
ലോകത്തിൽനിന്നു ദ്വാരകയി
ലേക്കു മടങ്ങിവന്നു. നരകാസു
രന്റെ തടവിൽനിന്നു വിടുവി
ച്ച പതിനാറായിരം ഗോപിക
ളെ തനിക്കു ഭാൎയ്യമാരാക്കി. (വി.
പുരാ. 5, 30. 31.)

പിന്നെ ഉണ്ടായതു എന്തെ
ന്നാൽ: ബാണാസുരൻ കൃഷ്ണ

ന്മാരിൽനിന്നു പന്ത്രണ്ടു പേരെ
അപോസ്തലന്മാരായിട്ടു വരിച്ചു
നിയമിച്ചു, പട്ടണങ്ങൾതോറും
പോയി പ്രസംഗിപ്പാൻ അതി
ശയം ചെയ്വാനുള്ള വരത്താടും
കൂടെ അവരെ പറഞ്ഞയച്ചു.
പിന്നെ അവൻ ഒരു മലമേൽ
കയറി ജനങ്ങളെ ഉപദേശിച്ചു.
അതിന്നു പൎവ്വതപ്രസംഗം എന്നു
പേർ.

അവൻ ഉപദേശിച്ചു തീൎന്ന
ശേഷം കപ്പൎന്നഹൂമിലേക്കു പോ
യി. അവിടെവെച്ചു ഒരു ശതാ
ധിപന്റെ ദാസനെ സൌഖ്യമാ
ക്കി. പിറ്റെ ദിവസം നയ്യിൻ
എന്ന പട്ടണത്തിലേക്കു പോകു
മ്പോൾ ഒരു വിധവയുടെ ഏക
പുത്രൻ മരിച്ചിട്ടു കുഴിച്ചിടുവാൻ
കൊണ്ടുപോകുന്ന വഴിയിൽ വെ
ച്ചു ആ ശവത്തെ ഉയിൎപ്പിച്ചു.
ഈ അത്ഭുതം കണ്ടവർ അത്ഭുത
പ്പെട്ടു ഒരു വലിയ പ്രവാചകൻ
നമ്മുടെ മദ്ധ്യത്തിൽ എഴന്നീറ്റി
രിക്കുന്നു എന്നു പറവാൻ തുടങ്ങി.
(ലൂക്ക് 7, 11 – 17.)

പിന്നെ ഒരിക്കൽ ഒരു പരീ
ശന്റെ വീട്ടിൽ യേശു ഭക്ഷണ
ത്തിന്നിരിക്കുമ്പോൾ മുമ്പെ വള
രെ ദുൎന്നടപ്പിൽ ജീവിച്ച ഒരു
സ്ത്രീ വന്നു വളരെ താഴ്മയൊടെ
യേശുവിനെ ശുശ്രൂഷിപ്പാൻ തുട
ങ്ങി. ഇതു ആ പരീശൻ
കണ്ടിട്ടു യേശു ഇവളെ അക
റ്റാതിരിക്കുന്നതെന്തു എന്നു ഉ
ള്ളിൽ ആലോചിക്കുന്നതു യേശു
അറിഞ്ഞിട്ടു അവനോടു രണ്ടു ക
ടക്കാരുടെ ഉപമയെ പറഞ്ഞു പി

[ 29 ]
ന്റെ പൌത്രനായ അനിരുദ്ധ
നെ തടവിലാക്കിയിരുന്നു. കൃ
ഷ്ണൻ അവനെ വിടുവിപ്പാനായി
വലിയ സൈന്യം കൂട്ടി ചെന്നു.
തന്മദ്ധ്യേ ശിവൻ ബാണാസുര
ന്റെ സഹായത്തിന്നായി ത
ന്റെ സകല ഗണങ്ങളുമായി വ
ന്നു. പിന്നെ ഉഭയ സൈന്യ
ങ്ങൾക്കു തമ്മിൽ കഠിനയുദ്ധം ഉ
ണ്ടായാറെ കൃഷ്ണൻ ശിവന്നു ആ
ലസ്യം വരുത്തി ഉറക്കികളഞ്ഞ
ശേഷം അവന്റെ സൎവ്വസൈ
ന്യങ്ങളെയും ജയിച്ചു ബാണാസു
ന്റെ സഹസ്ര ഭുജങ്ങളെ ഛേ
ദിച്ചുകളഞ്ഞു. അതിൽപ്പിന്നെ
ബാണാസുരൻ ശിവന്റെ വാക്കു
കേട്ടു കൃഷ്ണനെ ശരണം പ്രാപിച്ചു
അവന്റെ പൌത്രനെ വിട്ടുകൊ
ടുത്തു.

കൃഷ്ണൻ ദ്വാരകയിൽ മടങ്ങി
വന്നപ്പോൾ അവന്റെ അമ്മാവി
യപ്പനായ സത്രാജിത്തിന്റെ സ്യ
മന്തകം എന്ന രത്നത്തെ മോഷ്ടി
ച്ചു എന്നുള്ള അപരാധം കൃഷ്ണ
ന്റെമേൽ ചുമത്തപ്പെട്ടു. ഇതിന്നു
ഒരു ഹേതുവും കൂടെ ഉണ്ടായിരു
ന്നു. കൃഷ്ണൻ സത്രാജിത്തിന്റെ
ദേഹത്തിന്മേൽ ഉണ്ടായിരുന്ന
ശോഭയേറിയ ഈ രത്നത്തെ ക
ണ്ടിട്ടു, “ഈ അമൂല്യ രത്നം ഉഗ്ര
സേനന്റെ വക്കലായിരുന്നെ
ങ്കിൽ നന്നായിരുന്നു” എന്നു ഒരി
ക്കൽ പറഞ്ഞിരുന്നു. എന്നാൽ
താൻ അതു ബലാല്ക്കാരമായി എടു
ത്താൽ സത്രാജിത്തിന്റെ മകളാ
യ സത്യഭാമയുടെ ദൃഷ്ടിയിൽ നീ
ചത്വം എന്നു തോന്നി തന്നെ പു

ന്നെ ആ സ്ത്രീയോടു “സ്ത്രീയേ! നി
ന്റെ വിശ്വാസം നിന്നെ രക്ഷി
ച്ചിരിക്കുന്നു സമാധാനത്തോടെ
പോക” എന്നു പറഞ്ഞു (ലൂക്ക്
7, 36 – 50.).

പിന്നെ യേശു ശിഷ്യരോടൊ
ന്നിച്ചു ഗലീലയിൽ സഞ്ചരിച്ചു
വീണ്ടും കപ്പൎന്നഹൂമിൽ വന്ന ശേ
ഷം അവിടെവെച്ചു പരീശന്മാ
രുടെ അസൂയ്യയെയും മൂഢതയെ
യും കുറിച്ചു പരസ്യമായി ശാസി
ച്ചു (മത്താ. 12, 22 – 50.).

അവൻ തിബെൎയ്യക്കടല്ക്കരെ
പോയി ഒരു പടകിൽ ഇരുന്നു
കൊണ്ടു ജനങ്ങൾക്കു ഉപദേശി
ച്ചു. അവൻ, അവരോടു കോത
മ്പു, കള, കടുകുമണി, വിതക്കു
ന്നവൻ മുതലായ ഉപമകളാൽ
ദൈവരാജ്യത്തിന്റെ രഹസ്യ
ങ്ങളെ കേൾപ്പിച്ചു. അവിടെ
നിന്നു പോകുമ്പോൾ സമുദ്ര
ത്തിൽ വലിയ കൊടുങ്കാറ്റുണ്ടാ
യി. അവൻ അതിനെ ശാന്തമാ
ക്കി സ്വശിഷ്യരുടെ വിശ്വാസ
ത്തെ വൎദ്ധിപ്പിച്ചു. യേശു പി
ന്നെയും കപ്പൎന്നഹൂമിലേക്കു വ
ന്നു അവിടെ വെച്ചു യായീർ എ
ന്നവന്റെ മകളെ മരിച്ചവരിൽ
നിന്നു ഉയിൎപ്പിച്ചു. യേശു ഇവ
ന്റെ വീട്ടിലേക്കു പോകുന്ന വ
ഴിയിൽവെച്ചു പന്തീരാണ്ടു രക്ത
വാൎച്ചയുള്ള ഒരു സ്ത്രീ വിശ്വാസ
ത്തോടെ അവന്റെ വസ്ത്രത്തെ
തൊട്ടപ്പോൾ അവനിൽ നിന്നു
ശക്തി പുറപ്പെട്ടു അവൾ സുഖ
പ്പെടുകയും ചെയ്തു. ഇപ്രകാരം
മറ്റും പല അതിശയങ്ങളെ ചെ

[ 30 ]
ച്ഛിക്കും എന്നുവെച്ചു കൃഷ്ണൻ അ
ടങ്ങിപ്പാൎത്തു. അതിന്റെ ശേ
ഷം സത്രാജിത്തിന്റെ വക്കൽ
ഉണ്ടായിരുന്ന ആ രത്നം കാണാ
തെപോയി. അപ്പോൾ അവൻ
കൃഷ്ണനെ സംശയിപ്പാൻ തുടങ്ങി.
ഈ അപരാധത്ത പരിഹരി
പ്പാൻ കൃഷ്ണൻ യാദവന്മാരോടുകൂ
ടെ രത്നത്തെ തിരയുവാൻ പുറ
പ്പെട്ടു. അവൻ ചില ദിവസ
ങ്ങളോളം വനത്തിൽ സഞ്ചരി
ച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ച
ത്ത സിംഹത്തെ കണ്ടെത്തി അ
തിന്നു സമീപം ഒരു കരടിയുടെ
ചവിട്ടടിയും കണ്ടു. ഇതിനെ
വല്ല മനുഷ്യരും കൊന്നതായിരി
ക്കേണം എന്നാലോചിച്ചുംകൊ
ണ്ടു ആ ചവിട്ടടി നോക്കി നോ
ക്കി നടന്നു ഒരു ഗുഹയുടെ വാതു
ക്കൽ വന്നെത്തി. കൃഷ്ണൻ ത
ന്റെ കൂടെയുള്ളവരെ പുറമെ
നിറുത്തി താൻ അകത്തു കടന്നു.
അതു ജാംബുവാന്റെ ഗുഹയായി
രുന്നു. അവിടെ ഒരു ദാസി കു
ട്ടികളെ കളിപ്പിച്ചുംകൊണ്ടു സ്യമ
ന്തകം എന്ന രത്നത്തെ കുറിച്ചു
ഒരു പാട്ടു പാടുന്നതിനെ കേട്ടു.
ആകയാൽ പക്ഷേ ആ രത്നം
ഇവിടെ ഉണ്ടായിരിക്കും എന്നു
ള്ള സംശയത്തോടു കൂടെ മുമ്പോ
ട്ടു ചെന്നപ്പോൾ ആ രത്നം ഒരു
കുട്ടിയുടെ കയ്യിൽ കണ്ടെത്തി.
പിന്നെ കൃഷ്ണന്നും ജാംബുവാന്നും
തമ്മിൽ ഇരുപത്തെട്ടു ദിവസ
ത്തോളം ഘോരയുദ്ധം ഉണ്ടായി.
ഇതിന്മദ്ധ്യേ കൃഷ്ണനോടു കൂടെ
വന്ന യാദവന്മാർ ഗുഹയുടെ പു
യ്തിട്ടു അവൻ മൂന്നാമതും ഗലീല
യിൽ സഞ്ചരിപ്പാൻ പോയി.

അവൻ ഒരു മരുഭൂമിയിലേക്കു
പോയപ്പോൾ ബഹു പുരുഷാരം
അവനോടുകൂടെ അവന്റെ ഉപ
ദേശം കേൾപ്പാൻ ചെന്നിരുന്നു.
അപ്പോൾ അവൎക്കു തിന്മാൻ
ഒന്നും ഇല്ല എന്നു യേശു അറി
ഞ്ഞിട്ടു അത്ഭുതം പ്രവൃത്തിച്ചിട്ടു
അവരെ പോഷിപ്പിച്ചു. പിന്നെ
അവൻ മൂന്നാം പ്രാവശ്യം പെസ
ഹ പെരുന്നാളിന്നു യരുശലേമി
ലേക്കു പോയി. അവിടെവെച്ചു
പരീശന്മാരെ അവരുടെ കപടഭ
ക്തിയും ലോഭവും നിമിത്തം പര
സ്യമായി ശാസിച്ചു. അപ്പോൾ
അവർ അവനെ കൊല്ലുവാൻ വ
ഴി അന്വേഷിച്ചു. എങ്കിലും അവ
ന്റെ സമയം അതുവരെയും വ
ന്നിട്ടില്ലായ്കയാൽ അവൻ അവ
രുടെ മദ്ധ്യത്തിൽ കൂടി കടന്നു
പോയി. അനന്തരം അവൻ
തന്റെ മരണത്തെ കുറിച്ചു ത
ന്റെ ശിഷ്യന്മാരെ അറിയിച്ചു.
അവർ അതു കേട്ടിട്ടു ആശ്ചൎയ്യ
പ്പെടുകയും ദുഃഖിക്കുകയും ചെയ്തു.
ഇതു കൂടാതെ താൻ അന്ത്യ ദിവ
സത്തിൽ ലോകത്തെ ന്യായം വി
ധിപ്പാൻ വരും എന്നും ജനങ്ങ
ളോടു പറഞ്ഞു. ഇതു കഴിഞ്ഞി
ട്ടു എട്ടാം ദിവസം അവൻ ഒരു
ഉയൎന്ന മലമേൽ കയറി പ്രാൎത്ഥി
ച്ചുകൊണ്ടിരിക്കുമ്പോൾ, ശിഷ്യ
ന്മാർ അവന്നു രൂപാന്തരം ഭവി
ച്ചപ്രകാരം കണ്ടു. മുഖം സൂൎയ്യ
നെപ്പോലെ ശോഭിക്കയും വസ്ത്രം
ഏറ്റവും പ്രഭയോടെ മിന്നുക

[ 31 ]
റമെ തന്നെ ഏഴെട്ടു ദിവസ
ത്തോളം നിന്നിരുന്നു. കൃഷ്ണൻ
ഇനിയും വന്നില്ലല്ലോ. പക്ഷേ
മരിച്ചുപോയിരിക്കാം എന്നു നി
രൂപിച്ചു ദ്വാരകയിലക്കു മടങ്ങി
ച്ചെന്നു കൃഷ്ണൻ മരിച്ചുപോയി എ
ന്നു അവന്റെ കുഡുംബങ്ങളോടു
അറിയിച്ചു. അവർ ഇവന്റെ
ശേഷക്രിയയും ചെയ്തു. ഈ ക്രി
യയിൽ ശ്രാദ്ധത്തിന്നായി അൎപ്പി
ച്ച അന്നത്തിന്റെയും വെള്ള
ത്തിൻറയും ബലംകൊണ്ടു ഗുഹ
യിൽ വെച്ചു കൃഷ്ണന്നു യുദ്ധം ചെ
യ്വാനുള്ള ബലം ദിവസേനാൽ കി
ട്ടിവന്നു. (വി. പു.).

ഒടുവിൽ കൃഷ്ണൻ ജാംബുവാ
നെ ജയിച്ചു ആ രത്നത്തെയും
കൊണ്ടു മടങ്ങിവന്നു. ജാംബു
വാൻ ആ രത്നത്തോടു കൂടി ജാം
ബവതി എന്ന തന്റെ മകളെയും
കൂടെ കൃഷ്ണന്നു കൊടുത്തു. അവ
ളെ ഇവൻ ഭാൎയ്യയായി എടുത്തു.

കൃഷ്ണൻ പാണ്ഡവന്മാരുടെ ഉ
റ്റ സ്നേഹിതനായിരുന്നു. മുഖ്യ
മായി അൎജ്ജുനന്റെയും ദ്രൌപ
തിയുടെയും സഖിയായിരുന്നു.
അവൻ ഇവൎക്കു പലകുറിയും സ
ഹായിച്ചതു കൂടാതെ യുദ്ധത്തിൽ
ഇവരുടെ പക്ഷം നിന്നു കൌര
വരോടു കപടമായി സംസാരിച്ചു
അവരെ നശിപ്പിക്കയും ചെയ്തു.
പാണ്ഡവൎക്കും കൃഷ്ണനും തമ്മിലുള്ള
മിത്രത്വം നിമിത്തം കൃഷ്ണന്റെ
കഥയും വൎണ്ണനവും മഹാഭാരത
ത്തിൽ വളരെ പ്രസ്ഥാപിച്ചിരി
ക്കുന്നു. അവയിൽ ചില സംഗ
തികളെ സംക്ഷേപിച്ചു പറയാം.

യും ചെയ്തു. അപ്പോൾ ആകാ
ശത്തുനിന്നു മോശെയും എലിയാ
വും ഇറങ്ങിവന്നു യരുശലേമിൽ
വെച്ചു മരിക്കാനിരിക്കുന്ന ത
ന്റെ മരണത്തെക്കുറിച്ചു സംഭാ
ഷിച്ചു. പിന്നെ ആകാശത്തു
നിന്നു “ഇവൻ എന്റെ പ്രിയ
പുത്രൻ; ഇവനെ ചെവിക്കൊൾ
വിൻ” എന്ന ഒരു ദിവ്യശബ്ദം
ഉണ്ടായി.

പിന്നെ യേശു നാലാം പ്രാവ
ശ്യം പെരുന്നാളിന്നു യരുശലേമി
ലേക്കു പോയി. അവിടെവെച്ചു
ഉപദേശിച്ചു കൊണ്ടിരിക്കുമ്പോ
ൾ യഹൂദന്മാർ അവനെ പിടി
പ്പാൻ ആളുകളെ അയച്ചു. എ
ന്നാൽ ഇവർ അവന്റെ ദിവ്യോ
പദേശത്തിൽ വിസ്മയിച്ചു മടങ്ങി
പോയി (യോഹ. 7.).

അനന്തരം യേശു എഴുപതു
ശിഷ്യന്മാരെ പ്രസംഗിപ്പാൻ
ഊരുകളിലേക്കു പറഞ്ഞയച്ചു അ
തിശയം പ്രവൃത്തിപ്പാനുള്ള വര
വും കൊടുത്തു. എന്നിട്ടും അ
വൻ അവരോടു ഈ വരംനിമി
ത്തം നിങ്ങൾ സന്തോഷിക്കരുതു
നിങ്ങളുടെ നാമങ്ങൾ സ്വൎഗ്ഗങ്ങ
ളിൽ എഴുതിയിരിക്കയാൽ സ
ന്തോഷിപ്പിൻ എന്നു കല്പിച്ചു.
(ലൂക്ക് 10, 20.)

പിന്നെ അവൻ വീണ്ടും യരു
ശലേമിൽ ചെന്നു ദരിദ്രന്മാരും
നീചന്മാരും പാപികളെന്നു വി
ളിക്കപ്പെടുന്നവരുമായവരെ എ
ല്ലാം തന്റെ അടുക്കൽ ചേൎത്തു
കൊണ്ടു അവരോടു മമതയായി
സംസാരിക്കയും കൂടെ ഭക്ഷണം

[ 32 ]
ഒരിക്കൽ അൎജ്ജുനൻ തീൎത്ഥ
യാത്രയായി രാമേശ്വരത്തു പോ
യി. അവിടെവെച്ചു മാരുതിയെ
(ഹനുമാനെ) കണ്ടുമുട്ടി. അവി
ടെയുണ്ടായിരുന്ന ശിലാസേതു
വിനെ കുറിച്ചു: ഞാൻ ആ കാല
ത്തു ഉണ്ടായിരുന്നെങ്കിൽ ബാണം
കൊണ്ടു സേതു കെട്ടി ലങ്കയിലേ
ക്കു പോകുമായിരുന്നു എന്നു അ
ൎജ്ജുനൻ ഹനുമാനോടു പറഞ്ഞു.
ഹനുമാൻ ഇതു കേട്ടിട്ടു, അതി
ന്മേൽ കൂടി പൎവ്വതതുല്യരായ
അനേകം കുരങ്ങന്മാർ കടക്കേ
ണ്ടിയിരുന്നതുകൊണ്ടു അവയു
ടെ ഭാരംകൊണ്ടു ബാണത്തി
ന്റെ സേതു മുറിഞ്ഞുപോകുമാ
യിരുന്നു എന്നു പറഞ്ഞു. പിന്നെ
അവരിരുവരും ഒരു പന്തയം
കെട്ടി. അതായതു: അൎജ്ജു
നൻ ബാണംകൊണ്ടു കെട്ടുന്ന
സേതു മാരുതി ഒരു ചാട്ടംകൊണ്ടു
മുറിച്ചുകളയേണം ഇപ്രകാരം
ബാണം മുറിഞ്ഞാൽ അൎജ്ജുനൻ
അഗ്നിജ്വാലയിൽ പ്രവേശിക്കേ
ണം എന്നായിരുന്നു പന്ത്യം. ഇ
തിൽ അൎജ്ജുനൻ തോറ്റതു നിമി
ത്തം പ്രതിജ്ഞപ്രകാരം അഗ്നി
പ്രവേശനത്തിന്നു ഒരുങ്ങി. ത
ന്മദ്ധ്യേ കൃഷ്ണൻ അവിടെ എത്തി
അൎജ്ജുനന്റെ പന്ത്യത്തിന്നു സാ
ക്ഷികൾ ഒരുത്തരും ഉണ്ടായിട്ടി
ല്ല എന്നു മാരുതിയോടു പറഞ്ഞു
അൎജ്ജുനനെക്കൊണ്ടു വീണ്ടും
സേതു കെട്ടിച്ചു അതിൻറെ ചുവ
ട്ടിൽ തന്റെ സുദൎശനം എന്ന ച
ക്രത്തെ ആരും കാണാതെ വെ
ച്ചു; പരീക്ഷിക്കാൻ പറഞ്ഞു. ഇ
കഴിക്കുകയും ചെയ്തതു സ്വകൎമ്മാ
ഭിമാനികളായ പരീശൎക്കു അനി
ഷ്ടമായി. ആകയാൽ ക്രിസ്തു
കാണാതെപോയ ആടു, വെള്ളി
ക്കാശു, മുടിയനായ മകൻ എന്നീ
മൂന്നു ഉപമകളാൽ ദൈവത്തി
ന്റെ ദയയും സ്നേഹവും പാപി
കളു ടെ നേരെ ധാരാളമായിട്ടു
ഉണ്ടെന്നും അവൻ എല്ലാവരെ
യും രക്ഷിപ്പാൻ ഇഷ്ടപ്പെടുന്നു
എന്നും തെളിയിച്ചുകൊടുത്തു, ധ
നവാന്മാർ തങ്ങളുടെ ധനത്തി
ന്മേൽ ആശ്രയം വെക്കരുതെന്നു
ധനവാനായ മനുഷ്യന്റെയും
ദരിദ്രനായ ലാജരിന്റെയും ഉപ
മയാൽ പഠിപ്പിച്ചു. (ലൂക്ക് 16,
19 – 31.)

പിന്നെ തന്നെ അനുഗമിച്ച
പുരുഷാരങ്ങളോടു: എന്റെ
നിമിത്തം സകലത്തെയും ഉപേ
ക്ഷിപ്പാനും സൎവ്വകഷ്ടങ്ങളെയും
സഹിപ്പാനും മനസ്സുണ്ടെങ്കിൽ
എന്റെ ശിഷ്യരാകുവിൻ! എന്നും
മനുഷ്യരുടെ അത്യുത്തമമായ ക്രി
യകൾപോലും ദൈവ മുമ്പിൽ
അഴക്കുള്ളവയാകുന്നു എന്നും പറ
ഞ്ഞു. (ലൂക്ക് 17, 1–10.)

ഏകദേശം ഈ സമയത്തു ത
ന്നെ മാൎത്ഥ, മറിയ എന്ന രണ്ടു
സഹോദരിമാർ: “ഞങ്ങളുടെ സ
ഹോദരൻ രോഗിയായിരിക്കുന്ന
തുകൊണ്ടു വന്നു അവനെ സൌ
ഖ്യമാക്കേണം” എന്നു യേശുവി
നോടു ആളയച്ചു പറയിച്ചു. എ
ന്നാൽ അവൻ തന്റെ സ്നേഹ
ത്തെയും ശക്തിയെയും വെളി
പ്പെടുത്തുവാൻ ലാസർ മരിച്ചിട്ടു

[ 33 ]
തിൽ അൎജ്ജുനൻ ജയിച്ചതുകൊ
ണ്ടു മാരുതി തന്റെ കരാറിൻപ്ര
കാരം അവന്റെ ധ്വജത്തി
ന്മേൽ നിത്യം കുത്തിരിക്കേണ്ടി
വന്നു. (മഹാ. ഭാര. ആദിപൎവ്വ.)

പിന്നെ അൎജ്ജുനൻ സന്യാ
സിവേഷം ധരിച്ചു കൊണ്ടു ദ്വാ
രകയിൽ വന്നു. അവിടെ കൃഷ്ണ
ന്റെ സഹോദരിയായ സുഭദ്രക്കു
വിവാഹത്തിന്നുള്ള പ്രായം തിക
ഞ്ഞിരുന്നു. ഇവളെ ദുൎയ്യോധന
ന്നു കൊടുക്കേണമെന്നായിരുന്നു
ബലരാമന്റെ ഇഷ്ടം. എന്നാൽ
കൃഷ്ണന്റെ മനസ്സു അൎജ്ജുനന്നു
കൊടുക്കേണമെന്നായിരുന്നു. അ
തുകൊണ്ടു കൃഷ്ണൻ അൎജ്ജുനനെ
ഒരു മഹാസന്യാസിയുടെ വേ
ഷം നടിപ്പിച്ചു അവനെ ശുശ്രൂ
ഷിപ്പാൻ സുഭദ്രയെ അയക്കേ
ണ്ടതിന്നു ജ്യേഷ്ഠനോടു അനുവാ
ദംവാങ്ങി. ഒരു ദിവസം അ
വർ എല്ലാവരും ശക്തിപൂജക്കാ
യി വനത്തിൽ പോയിരുന്നു.
മടങ്ങിവരുമ്പോഴെക്കു അൎജ്ജു
നൻ കൃഷ്ണന്റെ ഉപദേശപ്രകാ
രം സുഭദ്രയെ കട്ടുകൊണ്ടുപോ
യ്ക്കളഞ്ഞു.

പാണ്ഡവന്മാർ കൌരവരുമാ
യി ചൂതാടി തങ്ങളുടെ രാജ്യം ക
ളഞ്ഞിരുന്നു. അതിനെ വീണ്ടും
കൈവശം വരുത്താം എന്നു കബ
ളിപ്പിച്ചും കൊണ്ടു കൃഷ്ണൻ അവ
രെ യുദ്ധത്തിന്നു ഉത്സാഹിപ്പിച്ചു.
ബലഭദ്രൎക്കൊ ഇരുഭാഗക്കാൎക്കും
തമ്മിൽ സമാധാനം ഉണ്ടായിരി
ക്കേണമെന്നായിരുന്നു ഇഷ്ടം. എ
ന്നാൽ കൃഷ്ണൻ യുദ്ധം എന്ന തീ

നാലാം ദിവസം അവരുടെ വീ
ട്ടിലേക്കു ചെന്നു. അവിടെ വെ
ച്ചു കല്ലറയിൽ അടക്കപ്പെട്ടി
രുന്ന ലാസരിന്റെ ഉടലിനെ
അനേകം യഹൂദന്മാരുടെ മുമ്പാ
കെ വിളിച്ചു ഉയിൎപ്പിച്ചു. (യോ
ഹ. 11. അ.)

ഈ അത്ഭുതം നടന്ന ദിവസം
മുതൽ അവന്റെ ശ്രുതി എങ്ങും
പരന്നു. വളരെ യഹൂദന്മാർ
അവന്റെ ശിഷ്യരാവാൻ തുട
ങ്ങിയതു കൊണ്ടു യഹൂദന്മാരുടെ
വേദശാസ്ത്രികൾക്കു ഭയം കുടുങ്ങി;
അതു കൊണ്ടു അവർ സഭകൂടി
ആലോചിച്ചു കഴിയുന്ന വേഗ
ത്തിൽ അവനെ കൊല്ലെണം
എന്നു നിൎണ്ണയിച്ചു. എങ്കിലും
അവന്റെ സമയം അതുവരെ
വന്നിട്ടില്ലായ്കയാലും അവന്മുഖാ
ന്തരം വേറെയും പലക്രിയകൾ
നടപ്പാൻ ഉണ്ടായിരുന്നതിനാലും
അവൻ യരുശലേമിന്നു പുറത്തു
പോയി.

പിന്നെ പെരുന്നാൾ ആയാ
റെ തന്റെ അന്ത്യയാത്രകളിൽ
നിന്നു യേശു യരുശലേമിലെക്കു
വരുമ്പോൾ വഴിയിൽ വെച്ചു
അനേകം അത്ഭുതങ്ങൾ ചെയ്ക
യും ഒാരോ ഉപമകൾ പറക
യും ചെയ്തു. ബൎത്തിമ്മായി എ
ന്ന കുരുടന്നു കാഴ്ച കൊടുത്തതും
തോട്ടക്കാരന്റെ ഉപമ പറഞ്ഞ
തും ഈ സമയത്തായിരുന്നു.

പെസഹാ പെരുന്നാളിന്നു
ആറുദിവസം മുമ്പെ യേശു ബെ
ത്ഥാന്യയിൽ വന്നു. അവിടെ
താൻ ഉയിൎപ്പിച്ച ലാജർ ഉണ്ടായി

[ 34 ]
കൊളുത്തി കൌരവന്മാരെ നിൎമ്മൂ
ലം നശിപ്പിച്ചു കളഞ്ഞു. ഈ വ
ലിയ യുദ്ധത്തിന്നു പുറപ്പെട്ട
പ്പോൾ, അൎജ്ജുനൻ ശത്രു സൈ
ന്യത്തിൽ ഉള്ള, തന്റെ സന്ധു
ബന്ധുക്കളെ കണ്ടിട്ടു, കൃഷ്ണനോ
ടു: “ഇവരെ കൊന്നിട്ടു രാജ്യഭാ
രം ചെയ്യുന്നതു പാപമാകയാൽ
ഈ കൎമ്മം ഞാൻ എങ്ങിനെ ചെ
യ്യേണ്ടു?” എന്നു പറഞ്ഞു. അ
തിന്നു അവന്നു ബ്രഹ്മാജ്ഞാനം
ഉപദേശിച്ചുകൊടുത്തു. അതി
ന്റെ സാരാംശം എന്തെന്നാൽ:
ആത്മാവു അമൎത്യതയുള്ളതാക
യാൽ നീ ശരീരത്തെ മാത്രമെ
കൊല്ലുന്നുള്ളു. ഇതിൽ യാതൊരു
പാപവും ഇല്ല; സൎവ്വം ചെയ്യുന്ന
വനും ചെയ്യിക്കുന്നവനും കൊല്ലു
ന്നവനും കൊല്ലിക്കുന്നവനും ഞാ
ൻ തന്നെ ആകയാൽ നീ സ്വ
തേ ഒന്നും ചെയ്യുന്നില്ലല്ലൊ". (ഭ
ഗവൽ ഗീത 18, 17.)

യുദ്ധത്തിൽ ജയദ്രഥൻ അൎജ്ജു
നന്റെ മകനെ കൊന്നതു കൊ
ണ്ടു പ്രതികാരം ചെയ്വാൻ നി
ശ്ച യിച്ചു. “നാളെ സൂൎയ്യാസ്ത
മാനത്തിന്നു മുമ്പെ, ഞാൻ ജയദ്ര
ഥനെ കൊന്നിട്ടില്ലെങ്കിൽ അഗ്നി
പ്രവേശം ചെയ്യും” എന്നു ശപ
ഥം ചെയ്തു. എന്നാൽ പിറ്റെ
ന്നു വൈകുന്നേരം വരെ ജയദ്ര
ഥൻ അൎജ്ജുനന്റെ കയ്യിൽ പെ
ട്ടില്ല എന്നു കൃഷ്ണൻ കണ്ടിട്ടു അര
നാഴിക പകൽ ഉള്ളപ്പോൾ ത
ന്റെ സുദൎശനം എന്ന ചക്ര
ത്താൽ സൂൎയ്യനെ മറച്ചു കളഞ്ഞു.
ആകയാൽ അൎജ്ജുനൻ അഗ്നി

രുന്നു. യേശു അവന്റെ വീ
ട്ടിൽ പാൎത്തു. അപ്പോൾ ഇവ
രെ കാണേണ്ടതിന്നു യരുശലേ
മിൽനിന്നു വളരെ ജനങ്ങൾ വ
ന്നു കൂടിയതല്ലാതെ പലരും യേ
ശുവിൽ വിശ്വസിക്കയും ചെയ്തു.
ആകയാൽ യഹൂദരുടെ മഹാപു
രോഹിതർ ലാജറിനെയും യേശു
വെയും കൊല്ലുവാൻ ഉപായം ചി
ന്തിച്ചു.

പിന്നെ യേശു സമാധാന
ത്തിന്റെ സൂചകമാകുന്ന കഴുത
ക്കുട്ടിപ്പറത്തു കയറിക്കൊണ്ടു യരു
ശലേമിൽ ചെന്നു. പട്ടണ
ത്തോടു സമീപിക്കുന്തോറും അ
തിനെ കുറിച്ചുള്ള ദുഃഖം അവ
ന്റെ ഉള്ളിൽ പാരിച്ചിട്ടു. “അ
ല്ലയൊ യരുശലേമെ! യരുശലേ
മെ! പ്രവാചകന്മാരെ കൊല്ലുക
യും നിന്റെ അടുക്കലേക്കു അയ
ക്കപ്പെട്ടവരെ കല്ലെറിയുകയും ചെ
യ്യുന്നവളെ! കോഴി തന്റെ കു
ഞ്ഞുകളെ ചിറകുകളിൻ കീഴിൽ
ചേൎത്തുകൊള്ളുന്ന പ്രകാരം ത
ന്നെ, നിന്റെ മക്കളെ എത്രവട്ടം
ചേൎത്തുകൊൾവാൻ എനിക്കു മന
സ്സുണ്ടായിരുന്നു എങ്കിലും നിങ്ങ
ൾക്കു മനസ്സായില്ല, ഇതാ! നി
ങ്ങളുടെ ഭവനം നിങ്ങൾക്കു പാ
ഴായി വിടപ്പെടുന്നു”. എന്നു പ
റഞ്ഞു. (മത്താ. 23. 37. 38.)

പിന്നെ യേശു യരുശലേമിൽ
എത്തിയ ശേഷം ചില യഹൂദ
ന്മാർ സംഭാഷിപ്പാനും യുക്തിയു
ള്ള ചോദ്യം കഴിപ്പാനുമായിട്ടു
അവന്റെ അടുക്കൽ വന്നു. എ
ന്നാൽ അവൻ എല്ലാവൎക്കും തക്ക

[ 35 ]
യിൽ ചാടുവാൻ വട്ടം കൂട്ടി. ഈ
കാഴ്ച കാണ്മാൻ ഉഭയ സൈന്യ
ത്തിലെ വീരന്മാരെല്ലാവരും കൂ
ടിവന്നു. അവരുടെ കൂട്ടത്തിൽ
ജയദ്രഥനും വന്നിരുന്നു. അ
പ്പോൾ കൃഷ്ണൻ സൂൎയ്യനെ മറച്ച
തന്റെ ചക്രത്തെ എടുത്തിട്ടു
“ഇതാ സൂൎയ്യൻ ഇതാ ജയദ്രഥൻ”
എന്നു പറഞ്ഞു. ഉടനെ അൎജ്ജു
നൻ അവിടെ വെച്ചു അവനെ
ബാണം കൊണ്ടു സംഹരിച്ചു ക
ളഞ്ഞു. ( ദ്രോണപൎവ്വം.)

അതിൽ പിന്നെ കൌരവന്മാ
രുടെ ഭാഗക്കാരൻ ആയ ദ്രോ
ണൻ എന്ന ഒരു മഹാവീരൻ പാ
ണ്ഡവന്മാരുമായി യുദ്ധം ചെയ്യു
മ്പോൾ പാണ്ഡവ സൈന്യത്തെ
തോല്പിക്കുന്നതു കൃഷ്ണൻ കണ്ടിട്ടു,
അവന്റെ ശൌൎയ്യപരാക്രമ ബ
ലത്തെ ക്ഷയിപ്പിപ്പാൻ അവന്റെ
മകനായ അശ്വത്ഥാമാ എ
ന്നവൻ യുദ്ധത്തിൽ പട്ടുപോയി
എന്നൊരു കള്ള ശ്രുതി പരത്തി
ഭ്രമിപ്പിച്ചതല്ലാതെ, ധൎമ്മപുത്ര
രോടു നീയും ഇപ്രകാരം തന്നെ
പറയേണം എന്നു ഉപദേശിക്ക
യും ചെയ്തു. ഇതിന്നു ധൎമ്മപുത്ര
രും സമ്മതിച്ചു. ദ്രോണൻ ത
ന്റെ മകന്റെ വിവരം ചോദി
പ്പാൻ ധൎമ്മ പുത്രരുടെ അടുക്കൽ
വന്നപ്പോൾ കൃഷ്ണന്റെ ഉപദേ
ശ പ്രകാരം “നരോവാ കഞ്ജ
രോവാ” എന്നു വെച്ചാൽ: യുദ്ധ
ത്തിൽ മരിച്ചതു അശ്വത്ഥാമാ
എന്ന മനുഷ്യനൊ ആനയൊ
എന്നു ഞാനറിയുന്നില്ല എന്നു പ
റഞ്ഞു.

തായ ഉത്തരം കൊടുത്തു അവരു
ടെ വായടച്ചു കളഞ്ഞു. പിന്നെ
യേശു ദൈവാലയത്തിൽനിന്നു
കൊണ്ടു ദൈവാലയത്തിന്നു നി
ൎമ്മൂലനാശം വരും എന്നു ദീൎഘ
ദൎശനം പറഞ്ഞതു കൂടാതെ യഹൂ
ദന്മാരുടെ ആചാൎയ്യന്മാരുടെയും
ശാസ്ത്രികളുടെയും ദുരാചാരങ്ങ
ളെ ആക്ഷേപിച്ചു ഖണ്ഡിക്കുക
യും ചെയ്തു. ഒടുവിൽ തന്റെ
ശിഷ്യന്മാരെയും ജനങ്ങളെയും
തന്റെ രാജ്യത്തെ കുറിച്ചു ഉപമ
കളാൽ ഉപദേശിച്ചു. അവ
ന്റെ ശിഷ്യന്മാർ സ്വസ്ഥതയോ
ടെ ഇരുന്നു പ്രാൎത്ഥനയിൽ ഉറ്റി
രുന്നും അവന്റെ പുനരാഗമന
ത്തെ പ്രതീക്ഷിച്ചും കൊണ്ടിരി
ക്കേണം എന്നുള്ളതിനെ സംബ
ന്ധിച്ചു അവൻ അവൎക്കു പത്തു
കന്യകമാരുടെ ഉപമയാൽ തെ
ളിയിച്ചു കൊടുത്തു. പിന്നെ
തന്റെ മരണത്തെ കുറിച്ചു; താ
ൻ ലോകത്തിന്റെ പാപം ഹേ
തുവായിട്ടും പാപികൾക്കു നിത്യ
ജീവനുണ്ടാവാനായിട്ടും അത്രെ
കഷ്ടമരണങ്ങൾ അനുഭവിക്കു
ന്നതു എന്നു പിന്നെയും പിന്നെ
യും അവരോടു പറഞ്ഞു ഗ്രഹി
പ്പിച്ചു കൊടുത്തിരിക്കുന്നു.
[ 36 ] ഇപ്രകാരം കൃഷ്ണൻ പാണ്ഡവ
ൎക്കും കൌരവൎക്കും തമ്മിൽ ഉണ്ടാ
യ യുദ്ധത്തിൽ വളരെ ഉപായ
തന്ത്രങ്ങളാൽ തന്റെ സഖിക
ളായ പാണ്ഡവൎക്കു ജയംവരുത്തു
വാൻ ശ്രമിച്ചു. ഒടുവിൽ കൌ
രവന്മാരെല്ലാം നശിച്ചശേഷം,
കുലം മുടിച്ച ശാപം പോക്കുവാ
നായി ധൎമ്മപുത്രർ അശ്വമേധ
യാഗം കഴിച്ച ശേഷം കൃഷ്ണൻ
അവരുടെ അനുവാദത്തോടു കൂ
ടെ ദ്വാരകയിലേക്കു തിരിച്ചു
പോയി.


കൃഷ്ണന്റെ പുരുഷപ്രായത്തിലെ ക്രിയകൾ,
ബാല്യകാലത്തിൽ ചെയ്ത ദുഷ്കൎമ്മങ്ങളോളം ത
ന്നെ ദോഷമുള്ളവ അല്ലയായിരുന്നു എന്നു സമ്മതി
ക്കാം. എങ്കിലും അവയിൽ ഒട്ടും ദോഷമുണ്ടായിരു
ന്നില്ല എന്നു പറഞ്ഞു കൂടാ. യുദ്ധം ചെയ്ത രക്തം
ചൊരിയാതെ സമാധാനത്തോടിരിപ്പാൻ അവന്നു
അറിഞ്ഞു കൂടാ. അവന്റെ ആയുഷ്കാലം മുഴുവനും
യുദ്ധവും കലഹവും തന്നെ. അവൻ തന്റെ ശത്രു
ക്കളുടെ നേരെ സ്നേഹവും ക്ഷമയും കാണിച്ചിട്ടില്ല.
അവൻ മണ്ണു, പെണ്ണു, പൊന്നു എന്നിവ സമ്പാദിക്കു
ന്നതിൽ മനസ്സു വെച്ചു അതിൽ നിമഗ്നനായിരുന്ന
തെയുള്ളു. അവയെ സമ്പാദിപ്പാൻ കപടം, അനീ
തി, ചതി മുതലായ ഉപായങ്ങൾ പ്രയോഗിച്ചു.
പതിനാറായിരം സ്ത്രീകളെ വേളികഴിച്ചതിനാൽ, അ
വൻ വിഷയസക്തനായിരുന്നു എന്നു സ്പഷ്ടം. അ
വൻ “നരോവാ കുഞ്ജരോവാ” എന്നു പറവാൻ
ധൎമ്മപുത്രരെ ഉപദേശിച്ചതിൽനിന്നു അവൻ സത്യം [ 37 ] സംസാരിക്കുന്നവനല്ല എന്നു സ്പഷ്ടമായ്വരുന്നു. ഇന്ദ്ര
ന്റെ പാരിജാതകം എന്ന ചെടിയെ സമ്മതം കൂടാ
തെ അവൻ പൊരിച്ചു വീട്ടിൽ കൊണ്ടു വന്നതുകൊ
ണ്ടു അന്യരുടെ വസ്തുക്കളെ മോഹിക്കുന്നവനും മോ
ഷ്ടാവും ആയിരുന്നു എന്നു കാണുന്നില്ലയോ? ഇതു
കൂടാതെ അവൻ സത്രാജിത്തിന്റെ രത്നത്തിന്റെ
സംഗതിയിൽ തനിക്കു മാനഭംഗം വരുത്തി എന്നും
അതിനെ കണ്ടെത്തുവാൻ പല ദിക്കിലും തിരഞ്ഞു
നടന്നു എന്നും ഉള്ള കഥയാൽ പുരാണകൎത്താവു അ
വൻ വെറും മനുഷ്യനത്രെ എന്നു സ്പഷ്ടമായി കാണി
ച്ചിരിക്കുന്നു. അവൻ ദൈവത്തിന്റെ അവതാരമാ
യിരുന്നെങ്കിൽ ആ സമയത്തു തന്റെ സൎവ്വജ്ഞതയെ
കാണിക്കേണ്ടതായിരുന്നു. ഈ ദിവ്യലക്ഷണത്തെ
അപ്പോൾ മറച്ചുവെപ്പാൻ എന്താവശ്യം? അവൻ
ദ്വാരകയിൽ ഇരുന്നുകൊണ്ടു തന്നെ ആ രത്നം ഇന്ന
സ്ഥലത്തുണ്ടെന്നു ദൈവാവതാരമാണെങ്കിൽ അവൻ
പറയേണ്ടതായിരുന്നു. കൃഷ്ണന്റെ സമസ്തക്രിയക
ളും അപവിത്രമാകയാൽ തന്നിൽ പരിശുദ്ധത്വം
ഇല്ല എന്നു സ്വന്തവായികൊണ്ടു തന്നെ സ്വീകരി
ക്കേണ്ടി വന്നിരിക്കുന്നു. സ്യമന്തകം എന്ന രത്നത്തി
ന്റെ കഥയുടെ അന്ത്യത്തിൽ കാണുന്നതെന്തെ
ന്നാൽ: സത്രാജിത്തിന്റെ മരണാനന്തരം ആ രത്നം
ആരുടെ വശം ഇരിക്കേണ്ടതാകുന്നു? എന്നതിനെ
കുറിച്ചു സത്യഭാമയും കൃഷ്ണനും ബലഭദ്രരും കൂടി
തമ്മിൽ വാദിച്ചു കൊണ്ടിരിക്കുമ്പോൾ, കൃഷ്ണൻ യാദ
വന്മാരുടെ പ്രമാണികളെ സഭയായി കൂട്ടിവരുത്തി
പവിത്രവൃത്തിയുള്ള അക്രൂരനോടു പറഞ്ഞതാവിതു: [ 38 ] “രാജ്യങ്ങൾക്കെല്ലാം ഗുണം വരേണ്ടതിന്നായിട്ടു യാ
വനൊരുത്തൻ ബ്രഹ്മചൎയ്യവൃതം ദീക്ഷിക്കുന്നുവോ
ആയവന്റെ വക്കൽ ഈ രത്നം ഇരിക്കേണം. അ
ശുദ്ധനായ വല്ലവനും ഈ രത്നം ധരിച്ചാൽ അവ
ന്റെ മരണത്തിന്നു അതു തന്നെ ഹേതുവായിരിക്കും.
എന്നെ സംബന്ധിച്ചോ: എനിക്കു പതിനാറായിരം
ഭാൎയ്യമാർ ഉള്ളതുകൊണ്ടു അതിനെ ധരിപ്പാൻ ഞാൻ
യോഗ്യനല്ല. ബലരാമനോ: മഹാ കുടിയനും വിഷ
യസക്തനും ആകയാൽ അവനെക്കൊണ്ടും ഇന്ദ്രിയ
നിഗ്രഹം ചെയ്വാൻ സാധിക്കുന്നതല്ല. അതുകൊ
ണ്ടു ഞങ്ങളെ കുറിച്ചു ചിന്തിക്കേണ്ട. പരമാൎത്ഥം
ഇങ്ങിനെയിരിക്കയാൽ, അല്ലയോ ഉദാരനായ അക്രൂ
രാ! എല്ലാ യാദവന്മാരും, ബലഭദ്രരും, സത്യഭാമയും
ഞാനും ഏകകണ്ഠേന ഈ രത്നത്തെ നീ തന്നെ സൂ
ക്ഷിക്കേണമെന്നപേക്ഷിക്കുന്നു. അതു നിന്റെ കൈ
യിൽ ഇരിക്കുന്നതുകൊണ്ടു ഇതുവരെ രാജ്യത്തിന്നു
ക്ഷേമം ഉണ്ടായിരിക്കുന്നു. ആ രത്നത്തെ എടുപ്പാൻ
നീ തന്നെ യോഗ്യൻ” എന്നു പറഞ്ഞു. (വി: പു.
4 സ്ക. 13അ.) ആകയാൽ കൃഷ്ണനെക്കൊണ്ടു ഇനി
അധികം പറവാൻ ആവശ്യമില്ല, ആ സ്യമന്തകം
എന്ന രത്നത്തെ സൂക്ഷിപ്പാൻ താൻ അയോഗ്യനെ
ന്നു സ്വയമായി സ്വീകരിക്കുന്ന കൃഷ്ണൻ, മനുഷ്യാത്മാ
ക്കൾ എന്ന അമൂല്യരത്നങ്ങളെ കാത്തു രക്ഷിപ്പാൻ
ശക്തനും യോഗ്യനും ആകുന്നതെങ്ങിനെ?

ഇനി ക്രിസ്തന്റെ ഗുണലക്ഷണങ്ങളെ കുറിച്ചു
അല്പം ആലോചിക്കുക. കൃഷ്ണന്റെയും ക്രിസ്തന്റെ
യും ക്രിയകളെ പരിശോധിപ്പാന്തക്കവണ്ണം ഇരുവരു [ 39 ] ടെ ക്രിയകളെയും മീതെ വെവ്വേറെ വിവരിച്ചിരിക്കു
ന്നു. അവയെ ഒരുവൻ വായിച്ചാൽ ക്രിസ്തൻ തന്റെ
മുഴുജീവകാലത്തെ ദൈവസേവക്കും മനുഷ്യരക്ഷക്കും
സമൎപ്പിച്ചു കൊടുത്തു എന്നും, അവൻ കളിച്ചും ചിരി
ച്ചുംകൊണ്ടു സുഖഭോഗങ്ങളനുഭവിപ്പാൻ വന്നവൻ
അല്ല എന്നും, മണ്ണു, പെണ്ണു, പൊന്നു എന്നിത്യാദിക
ളിൽ ആശ ലേശംപോലും അവന്നു ഉണ്ടായിട്ടില്ല
എന്നും, അവൻ അന്യരുടെ വസ്തുക്കളെ മോഹിക്കുയോ

മോഷ്ടിക്കുകയോ ചെയ്തിട്ടില്ല എന്നും, എളുപ്പത്തിൽ
ബോധിക്കും. അവന്റെ വായിൽ ഒരു ചതിപോലും
കാണപ്പെട്ടിട്ടില്ല. അവൻ തന്റെ ശത്രുക്കളെ സ്നേ
ഹിച്ചു. അവരുടെ പാപങ്ങളെ ക്ഷമിച്ചു അവൎക്കു
ഗുണം വരേണ്ടതിന്നായി അവൎക്കുവേണ്ടി പ്രാത്ഥിക്ക
യും അവരെ ചൊല്ലി കരകയും കൂടെ ചെയ്തിരിക്കുന്നു.
അവൻ എല്ലാടവും സൽക്രിയകളെ ചെയ്തുകൊണ്ട
ത്രെ സഞ്ചരിച്ചതു. (അപോ: പ്ര. 10, 38.) അവൻ
അത്യുത്തമമായ ഉപദേശങ്ങളാൽ ജനങ്ങളെ പഠിപ്പി
ച്ചുംകൊണ്ടു സത്യജ്ഞാനത്തെ ഉദിപ്പിച്ചതല്ലാതെ
തന്റെ ശുദ്ധമായ നടപ്പിനാൽ മനുഷ്യൎക്കു ഉത്തമമാ
തൃകയെ വെച്ചു തരികയും ചെയ്തിരിക്കുന്നു. അവനേ
സംബന്ധിച്ചു സത്യവേദത്തിൽ: “ഇങ്ങിനെയുള്ള
മഹാ പുരോഹിതനല്ലോ നമുക്കു വേണ്ടിയവൻ: പ
വിത്രൻ, നിൎദ്ദോഷൻ, നിൎമ്മലൻ, പാപികളിൽനിന്നു
വേൎവ്വിട്ടവൻ, സ്വൎഗ്ഗങ്ങളെക്കാൾ ഉന്നതൻ ആയ്തീൎന്ന
വൻ തന്നെ” എന്നു പറഞ്ഞിരിക്കുന്നു. (എബ്രാ. 7, 26.) [ 40 ]
V.

കൃഷ്ണന്റെ അത്ഭുത
ക്രിയകൾ.

1. ഒരിക്കൽ കൃഷ്ണൻ ഗോപി
കളുമായി തോണി കയറിജലക്രീ
ഡ ചെയ്തുകൊണ്ടിരിക്കുമ്പോൾ
പെട്ടന്നു വലിയ മഴ പെയ്തു യ
മുനാനദിയിൽ വലിയ കോളു
ണ്ടായി. ആ തോണിക്കു ഓട്ട
യുണ്ടായിരുന്നതിനാൽ അതിൽ
കൂടി വെള്ളം കയറുവാൻ തുട
ങ്ങി. അപ്പോൾ ഗോപികളെ
ല്ലാം ഭൂമിക്കുന്നതു കൃഷ്ണൻ കണ്ടിട്ടു
നിങ്ങളുടെ വസ്ത്രങ്ങളെ ഊരി ഓ
ട്ടയടപ്പിൻ എന്നു അവരോടു പറ
ഞ്ഞു. താല്ക്കാലം അവൎക്കു പിണ
ഞ്ഞ കഷ്ടം നിമിത്തം നാണംവി
ട്ടു പറഞ്ഞതു പോലെ ചെയ്തിട്ടും
വെള്ളം കയറുന്നതു നിന്നില്ല.
ആകയാൽ അവർ എല്ലാവരും
കൂടി അവനോടു: “അല്ലയോ
കൃഷ്ണാ ഞങ്ങളെ രക്ഷിക്കേണ
മേ” എന്നു അപേക്ഷിച്ചു. അ
പ്പോൾ കൃഷ്ണൻ അത്ഭുതമാംവണ്ണം
തോണിയിലേക്കു കയറുന്ന വെ
ള്ളത്തെയും മേലിൽനിന്നുള്ള മഴ
യെയും നിറുത്തിക്കളഞ്ഞു.

2. പിന്നെ ഒരിക്കൽ സംഭ
വിച്ചതാവിതു: കൃഷ്ണനും അവ
ന്റെ ചങ്ങാതിമാരായ ഇടയന്മാ
രും തങ്ങളു ടെ ചോറ്റുപൊതിമറ
ന്നുംവെച്ചു പശുക്കളെ മേയ്പാൻ
കാട്ടിലേക്കു പോയിരുന്നു. അവി
ടെവെച്ചു അവൎക്കു വിശന്നപ്പോ
ൾ, കൃഷ്ണൻ സമീപമുള്ള ഒരിടത്തു

V.

ക്രിസ്തന്റെ അത്ഭുത
ക്രിയകൾ.

1. ഒരിക്കൽ യേശു തന്റെ ശി
ഷ്യന്മാരുമായി ഒരു പടകിൽ ക
യറി പൊയ്കയുടെ അക്കരെക്കു
പോകുമ്പോൾ അവൻ ഒരു തല
ക്കൽ ഉറങ്ങിയിരുന്നു. അപ്പോൾ
തടാകത്തിൽ ഒരു കൊടുങ്കാറ്റു
ണ്ടായി പടകു വെള്ളം കൊണ്ടു
നിറഞ്ഞാറെ ശിഷ്യന്മാർ യേശു
വിനോടു നാഥാ! നാഥാ! ഞങ്ങൾ
നശിച്ചുപോകുന്നു എന്നു പറഞ്ഞു.
അവനെ ഉണൎത്തി. അപ്പോൾ
അവൻ എഴുന്നീറ്റു കാറ്റിനെ
യും കടലിനെയും ശാസിച്ചു. അ
പ്പോൾ അവ അമൎന്നു ശാന്തത ഉ
ണ്ടാകുകയും ചെയ്തു. പിന്നെ അ
വരോടു നിങ്ങളുടെ വിശ്വാസം
എവിടെ? എന്നു പറഞ്ഞു. എ
ന്നാൽ അവർ ഭയപ്പെട്ടു; ഇവൻ
ആർ? അവൻ കാറ്റുകളോടും
വെള്ളങ്ങളോടും കല്പിക്കുന്നു അ
വ അനുസരിക്കുകയും ചെയ്യുന്നു
എന്നു തങ്ങളിൽ പറഞ്ഞു ആശ്ച
ൎയ്യപ്പെട്ടു (ലൂക്ക് 8, 22–25).

2. ഒരിക്കൽ വലിയ പുരു
ഷാരം ക്രിസ്തുവിന്റെ ഉപദേശം
കേൾപ്പാൻ അവന്റെ പിന്നാ
ലെ അരണത്തിലേക്കു ചെന്നു.
ഉപദേശം കഴിഞ്ഞ ശേഷം അ
വൎക്കു തിന്മാൻ ഒന്നും ഇല്ലായ്ക
യാൽ ക്രിസ്തു അവരിൽ കരളലി
ഞ്ഞു അവൎക്കെല്ലാവൎക്കും തൃപ്തിവ

[ 41 ]
വെച്ചു യാഗം ചെയ്തുകൊണ്ടിരി
ക്കുന്ന ബ്രാഹ്മണരുടെ അടുക്കൽ
ചോറു ചോദിപ്പാൻ അവരെ പറ
ഞ്ഞയച്ചു. അപ്പോൾ അവർ കൊ
ടുക്കായ്കയാൽ തന്റെ കൂടെയുള്ള
ഗോപന്മാരെ ഈ ബ്രാഹ്മണരു
ടെ ഭാൎയ്യമാരുടെ അടുക്കൽ അയ
ച്ചു. അവർ കൃഷ്ണന്റെ നാമം
കേട്ട ഉടനെ വേണ്ടുവോളം ഭക്ഷ
ണപദാൎത്ഥങ്ങളെ പാത്രങ്ങളിലാ
ക്കി കൃഷ്ണന്റെ അടുക്കൽ കൊണ്ടു
വന്നു. കൂട്ടത്തിൽ ഒരുത്തി വഴി
യിൽ അല്പം താമസിച്ചു പോയി
രുന്നു. ഇവൾ പോകുന്നതു അ
വളുടെ ഭൎത്താവു കണ്ടിട്ടു യാഗ
ശാലയിൽ പിടിച്ചു കെട്ടിക്കള
ഞ്ഞു. എന്നിട്ടും അവൾക്കു കൃഷ്ണ
ന്റെ മേൽ വളരെ അനുരാഗം
ഉണ്ടായിരുന്നതുകൊണ്ടു കൃഷ്ണൻ
അവൾക്കു പുതിയൊരു ശരീര
ത്തെ ഉണ്ടാക്കി തന്റെ അടുക്കൽ
വരുത്തി. കൃഷ്ണൻ മോരും വെ
ണ്ണയും മറ്റും കട്ടുതിന്നുമ്പോഴും
കൂടെ വളരെ അതിശയങ്ങൾ
ചെയ്തിരിക്കുന്നുപോൽ.

3. ഒരു ദൈത്യൻ കൃഷ്ണന്റെ
ഗുരുവായ സന്ദീപന്റെ മകനെ
സമുദ്രത്തിൽ ഇട്ടുകളഞ്ഞിരുന്നു.
അവനെ അന്വേഷിച്ചു രക്ഷിച്ചു
കൊണ്ടുവരേണ്ടതിന്നു ഗുരു അ
പേക്ഷിച്ചപ്പോൾ അവൻ ഗുരു
പുത്രനെ യാചിപ്പാനായ്ക്കൊണ്ടു
സമുദ്രത്തിന്റെ അരികത്തു ചെ
ന്നു. അപ്പോൾ സമുദ്രം: “അ
വൻ എന്റെ വക്കൽ ഇല്ല. തി
മിംഗലത്തിന്റെ പക്കലാകുന്നു”
എന്നു പറഞ്ഞു. അതുകൊണ്ടു

ആവോളം അപ്പം അതിശയമാ
യി കൊടുത്തു. ഭക്ഷിച്ചവർ നാ
ലായിരം പേർ ഉണ്ടായിരുന്നു.
ഇതു എങ്ങിനെയെന്നാൽ: അ
വിടെ ഒരുവന്റെ കയ്യിൽ ഏഴു
അപ്പവും ചില മീനും ഉണ്ടായി
രുന്നു. യേശു അതിനെ കൈ
യിൽ എടുത്തു സ്തോത്രം പറഞ്ഞു
അവയക്കൊണ്ടു എല്ലാവരെയും
തൃപ്തിയാക്കി. പിന്നെ ശിഷ്യ
ന്മാർ ശേഷിച്ച കഷണങ്ങൾ
കൊണ്ടു ഏഴു കൊട്ട നിറച്ചെടു
ക്കയും ചെയ്തു. മറ്റൊരിക്കൽ
അവൻ അഞ്ചപ്പവും രണ്ടു മീനും
കൊണ്ടു അയ്യായിരം പേരെ
പോഷിപ്പിച്ചു. ശേഷിച്ച കഷ
ണങ്ങൾകൊണ്ടു അവന്റെ ശി
ഷ്യന്മാർ പ്രന്ത്രണ്ടു കൊട്ട നിറ
ച്ചെടുക്കുകയും ചെയിരിക്കുന്നു.

3. ഒരിക്കൽ യേശു നയ്യിൻ
എന്ന പട്ടണത്തിലേക്കു പോകു
മ്പോൾ ഒരു വിധവയുടെ മരി
ച്ചുപോയ ഏകപുത്രനെ കുഴിച്ചി
ടുവാൻ കൊണ്ടുപോകുകയായിരു
ന്നു. പിന്നാലെ അനാഥയായ
ഈ സ്ത്രീ കരഞ്ഞുംകൊണ്ടു നട
ന്നിരുന്നു. യേശു ഇതു കണ്ടിട്ടു
മനസ്സലിവു തോന്നി “കരയേ
ണ്ട” എന്നു പറഞ്ഞു, അടുത്തു ചെ
ന്നു മഞ്ചത്തെ തൊട്ടു. അപ്പോൾ
ചുമക്കുന്നവർ നിന്നു. പിന്നെ

[ 42 ]
പിന്നെ കൃഷ്ണൻ ആ മത്സ്യത്തി
ന്റെ അടുക്കലും ചെന്നന്വേഷി
ച്ചപ്പോൾ അവനെ പാഞ്ചജന്യൻ
എന്ന ഒരു അസുരൻ വിഴുങ്ങി
യിരിക്കുന്നു എന്നു ആ മത്സ്യം പ
റഞ്ഞതു കേട്ടു. കൃഷ്ണൻ ബലരാമ
നെയും കൂട്ടിക്കൊണ്ടു ആ അസു
രനെ തിരഞ്ഞു പിടിച്ച സംഹ
രിച്ചുകളഞ്ഞു. അവന്റെ വയ
റ്റിലും ഗുരുപുത്രനെ കണ്ടില്ല.
അപ്പോൾ അയ്യോ ഞാൻ വെറു
തെ ഒരു കുല ചെയ്തുവല്ലോ എ
ന്നു പറഞ്ഞു. (ഹരിവിജയം.)
ഒടുവിൽ അവൻ യമന്റെ അടു
ക്കൽ ചെന്നു. അപ്പോൾ യമൻ
ഗുരുപുത്രന്റെ ലിംഗദേഹത്തെ
കൊണ്ടുവന്നു കൃഷ്ണന്റെ വക്കൽ
ഏല്പിച്ചു. പിന്നെ കൃഷ്ണൻ അ
വനെ അവന്റെ പിതാവിനു
കൊടുക്കുകയും ചെയ്തു.
യേശു “ബാല്യക്കാരാ! എഴന്നീ
ല്ക്ക” എന്നു പറഞ്ഞപ്പോൾ മരി
ച്ചവൻ എഴുന്നീറ്റു ഇരുന്നുകൊ
ണ്ടു സംസാരിപ്പാൻ തുടങ്ങി. പി
ന്നെ യേശു അവനെ അവന്റെ
അമ്മക്കു കൊടുത്തു. അപ്പോൾ
എല്ലാവരും ഭയം പിടിച്ചു ദൈവ
ത്തെ മഹത്വപ്പെടുത്തി ഒരു വ
ലിയ പ്രവാചകൻ നമ്മുടെ മദ്ധ്യ
ത്തിൽ എഴുന്നീറ്റിരിക്കുന്നു എ
ന്നും ദൈവം നമ്മെ സന്ദൎശിച്ചി
രിക്കുന്നു എന്നും പറഞ്ഞു. (ലൂക്ക്
7, 11–17.)

കൃഷ്ണനും ക്രിസ്തുവും ചെയ്ത അത്ഭുതങ്ങളുടെ ചില
ദൃഷ്ടാന്തങ്ങളെ മുകളിൽ വായിച്ചുവല്ലോ. ഇവയിൽ
നിന്നു ഇവരിരുവരുടെ അത്ഭുതക്രിയകളുടെ ഹേതുക്ക
ളും ഫലങ്ങളും തമ്മിൽ വളരെ വ്യത്യാസമുള്ളവയാ
കുന്നു എന്നു എളുപ്പത്തിൽ ഗ്രഹിക്കാം. കൃഷ്ണൻ
സ്വാൎത്ഥത്താൽ ജനങ്ങളുടെ നാശത്തിന്നായിട്ടു അത്ഭു
തം ചെയ്തു. അവൻ താൻ ദൈവമാകുന്നു എന്നു
തെളിയിപ്പാനും ധൎമ്മ സംസ്ഥാപനത്തിന്നായും യാ
തൊരു അതിശയവും ചെയ്തിട്ടില്ല. അവൻ ഗോ
വൎദ്ധനം എന്ന പൎവ്വതത്തെ എടുത്തു ഒരു വലിയ
അതിശയം ചെയ്തിരിക്കുന്നു എന്നു ഹരിവിജയത്തിൽ
വൎണ്ണിച്ചിരിക്കുന്നു. അതിനെ സംബന്ധിച്ചു വിഷ്ണു [ 43 ] പുരാണത്തിൽ നാം വായിക്കുന്നതാവിതു: ഗോപ
ന്മാർ അവന്റെ അത്ഭുതക്രിയകളെ കണ്ടിട്ടു അവ
നെകൊണ്ടു ഒരു ദൈവമാകുന്നു എന്നു പറവാൻ
തുടങ്ങി. അപ്പോൾ കൃഷ്ണൻ അവരോടു “അല്ലയോ!
ഗോപന്മാരെ! ഞാൻ നിങ്ങളുടെ ചാൎച്ചക്കാരൻ ആ
കുന്നു എന്നു പറവാൻ നിങ്ങൾ ശങ്കിക്കേണ്ട. ഞാൻ
നിങ്ങളുടെ സ്തുതിക്കു പാത്രനെങ്കിൽ ഞാൻ ആരാകു
ന്നു എന്നതിനെ കുറിച്ചു തൎക്കിക്കുന്നതുകൊണ്ടു പ്ര
യോജനം എന്തു? നിങ്ങൾ എന്നെ വിശ്വസിക്കുന്നെ
ങ്കിൽ, ഞാൻ നിങ്ങളുടെ സ്തുതിക്കു യോഗ്യനെങ്കിൽ
എന്നെ നിങ്ങളുടെ ചാൎച്ചക്കാരൻ എന്നു ഓൎത്തുകൊ
ൾ്വിൻ. ഞാൻ ദൈവം അല്ല, യക്ഷനും അല്ല, ഗ
ന്ധൎവ്വനും അല്ല, വേറെ ആരും അല്ല. എന്നെ കു
റിച്ചു ഞാൻ വേറെ വല്ലവനും ആകുന്നു എന്നു വി
ചാരിച്ചു പോകരുതെ”. (വിഷ്ണു: പുരാ. 5, 23.)

ഈ പുരാണകഥകളെ വിശ്വസിച്ചാൽ തന്നെ
യും കൃഷ്ണന്റെ അത്ഭുതക്രിയകളിൽനിന്നു അവന്റെ
ദിവ്യത്വം സ്ഥാപിപ്പാൻ കഴികയില്ല. കാരണം
ദൈത്യന്മാരും രാക്ഷസന്മാരുംകൂടെ കൃഷ്ണന്റെ അത്ഭു
തങ്ങൾക്കു തുല്യമായ അതിശയങ്ങളെ ചെയ്തിട്ടുണ്ടു.

എന്നാൽ ക്രിസ്തന്റെ അത്ഭുതക്രിയകൾ എല്ലാം
കൃഷ്ണന്റേവറ്റിൽനിന്നു വളരെ വ്യത്യാസമുള്ളവയാ
കുന്നു, എന്നു തന്നെയുമല്ല അവയുടെ ഹേതുക്കളും
ഫലങ്ങളും അത്യന്തം വൈശിഷ്ട്യമുള്ളവയും ആകുന്നു.
അവൻ, താൻ ദൈവത്തിൽനിന്നു വന്നവൻ ആകുന്നു
എന്നു ജനങ്ങൾ സമ്മതിക്കതക്കവണ്ണം അത്രെ അത്ഭു
തങ്ങളെ ചെയ്തുതു. “ഞാൻ എന്റെ പിതാവിന്റെ [ 44 ] പ്രവൃത്തികളെ ചെയ്യുന്നില്ലെങ്കിൽ എന്നെ വിശ്വസി
ക്കേണ്ട; ചെയ്യുന്നുവെങ്കിലോ എന്നെ വിശ്വസിക്കാ
തിരുന്നാലും പിതാവു എന്നിലും ഞാൻ പിതാവിലും
ആകുന്നു എന്നു നിങ്ങൾ ഗ്രഹിച്ചു അറിയേണ്ടതിന്നു
പ്രവൃത്തികളെ വിശ്വസിപ്പിൻ” (യോഹ. 10. 37, 33).
ഇതുകൂടാതെ ജനങ്ങൾ ക്രിസ്തുവിന്റെ അത്ഭുതപ്രവൃ
ത്തികളെ കണ്ടിട്ടു അവനിൽ വിശ്വസിച്ചപ്പോൾ അ
വൻ കൃഷ്ണൻ ചെയ്തതുപോലെ അവരെ വഞ്ചിക്കാതെ
ഞാൻ ക്രിസ്തുവാകുന്നു (യോഹ. 4. 26). ഞാൻ ദൈ
വത്തിന്റെ പുത്രൻ ആകുന്നു (യോഹ. 9. 35, 37).
എന്നിത്യാദി സ്പഷ്ടമായി ഉപദേശിച്ചിരിക്കുന്നു.

ക്രിസ്തു സ്വന്തപ്രയോജനത്തിന്നായി യാതൊരു
അതിശയവും ചെയ്തിട്ടില്ല. അവന്നു വിശന്നപ്പോൾ
അവന്റെ ശിഷ്യന്മാർ അങ്ങാടിയിൽ പോയി തി
ന്മാൻ അപ്പം വാങ്ങിക്കൊണ്ടു വന്നു. എന്നാൽ ജന
ങ്ങൾക്കു വിശന്നപ്പോൾ തന്റെ അത്ഭുതശക്തിയെ
ഉപയോഗിച്ചു അവരെ തൃപ്തിപ്പെടുത്തി.

ക്രിസ്തു നീചകാൎയ്യങ്ങൾക്കായി അതിശയം ചെ
യ്തിട്ടില്ല. കൃഷ്ണനെ അവന്റെ അമ്മ കയർകൊണ്ടു
കെട്ടിയിടുവാൻ വിചാരിച്ചിട്ടു അവൾ എത്ര കയർ
കൊണ്ടു വന്നിട്ടും പോരാതെവരുവാൻ തക്കവണ്ണം കൃ
ഷ്ണൻ ഒരു അതിശയം ചെയ്തു പോൽ. എന്നാൽ ക്രി
സ്തുവിന്റെ അത്ഭുതങ്ങളിൽ ഇങ്ങിനെത്ത പിള്ളക്കളി
കാണുകയില്ല.

ക്രിസ്തുവിന്റെ അത്ഭുതക്രിയകളിൽനിന്നു അവ
ന്റെ ദിവ്യശക്തിയും അധികാരവും വിളങ്ങി വരുന്നു.
അവന്റെ വായിലെ വചനത്തിന്റെ ശക്തി [ 45 ] യാൽ വിളിച്ച ഉടനെ മരിച്ചവർ ഉണൎന്നുവന്നിരി
ക്കുന്നു. എന്നാൽ കൃഷ്ണൻ തന്റെ ഗുരുവിന്റെ പു
ത്രനെ ഏറിയ സംവത്സരങ്ങളോളം തിരഞ്ഞു നടക്കേ
ണ്ടിവന്നു, എന്നു മാത്രമല്ല അവനെ കണ്ടെത്തികൊ
ണ്ടു വന്നു കൊടുക്കുന്നതിന്മദ്ധ്യെ കൃഷ്ണൻ സ്വന്തം അ
ജ്ഞാനത്തെയും ബലഹീനതയെയും വേണ്ടുവോളം
പ്രകടിച്ചിട്ടും ഉണ്ടു.

ക്രിസ്തുവിന്റെ അത്ഭുതങ്ങൾക്കു പല സാക്ഷി
കൾ ഉണ്ടു. അവൻ അവയെ തന്റെ ശത്രുക്കളുടെ
മുമ്പാകെ വെച്ചത്രെ ചെയ്തതു. അവയെ കണ്ടവ
രിൽ പലരും അവയെ കുറിച്ചു എഴുതിവെക്കുകയും
അവരുടെ ജീവകാലത്തു തന്നെ ലോകത്തിലെല്ലാം
പ്രസിദ്ധപ്പെടുത്തുകയും ചെയ്തിരിക്കുന്നു. കൃഷ്ണന്റെ
ക്രിയകളെ കണ്ടിട്ടുള്ള കൺസാക്ഷികളും ലക്ഷ്യങ്ങളും
ഇല്ല. കണ്ടവർ ആരും എഴുതിവെച്ചിട്ടും ഇല്ല. അ
വൻ മരിച്ചിട്ടു അനേകം വൎഷം കഴിഞ്ഞതിൽപി
ന്നെ ഓരോ സങ്കല്പിതകഥകളെ കൂട്ടിചേൎത്തുണ്ടാക്കി
യതത്രെ കൃഷ്ണന്റെ ചരിത്രം. ഇതിനെ എങ്ങിനെ
വിശ്വസിക്കാം?

കൃഷ്ണന്റെ അത്ഭുതങ്ങൾക്കു സാക്ഷിനിന്നതി
നാൽ ആൎക്കും ഹിംസ ഉണ്ടായിട്ടില്ല. എന്നാൽ യേ
ശുവിന്റെ ക്രിയകളെ കണ്ടവർ അവയുടെ ഉണ്മയെ
ഉറപ്പിക്കേണ്ടതിന്നു തങ്ങളുടെ രക്തത്തെയും പ്രാണ
നെയും കൂടെ ഉപേക്ഷിക്കേണ്ടി വന്നിരിക്കുന്നു. [ 46 ]
VI.

കൃഷ്ണന്റെ മരണാന്ത്യ
വൃത്താന്തം.

കൃഷ്ണൻ മരിക്കുന്നതിന്നു മുമ്പെ
യാദവകുലത്തെ എല്ലാം മുടിച്ചു
കളഞ്ഞു. അതു എങ്ങിനെയെ
ന്നാൽ: പിണ്ഡാരകം എന്ന തീ
ൎത്ഥത്തിങ്കൽ വിശ്വാമിത്രൻ മുത
ലായ അനേകം ഋഷിമാർ സ്നാന
സന്ധ്യാദി കൎമ്മങ്ങൾ ചെയ്തുകൊ
ണ്ടിരിക്കുമ്പോൾ ചില ബാല
ന്മാർ ചെന്നു അവരെ പരിഹ
സിച്ചു. അവർ ഒരു ബാല്യ
ക്കാരനെ ഗൎഭിണിയുടെ വേഷം കെ
ട്ടിച്ചു ഇവരുടെ മുമ്പാകെ കൊ
ണ്ടുവന്നു; ഇവളുടെ വയറ്റിലെ
കുട്ടി ആൺകുട്ടിയോ പെൺ
കട്ടിയോ എന്നു ചോദിച്ചു. അ
പ്പോൾ ഋഷിമാർ ഇവരുടെ ഉ
പായം ബോധിച്ചിട്ടു, അവളുടെ
വയറ്റിൽ നിന്നു ഒരു ഉലക്ക പി
റക്കും എന്നും അതു യാദവകുല
ത്തെ നിൎമ്മൂലനാശം ചെയ്യും എ
ന്നും പറഞ്ഞു. ഇപ്രകാരം ആ
ബാല്യക്കാരന്റെ വയറ്റിൽനി
ന്നു ഒരു ഇരിമ്പു ഗദ പുറത്തുവ
ന്നു. ഇതു ഉഗ്രസേനൻ അറി
ഞ്ഞ ഉടനെ ആ ബ്രാഹ്മണ ശാ
പം ഭയപ്പെട്ടിട്ടു ആ ഗദയെ ഭ
സ്മമാക്കി സമുദത്തിൽ കലക്കിക്ക
ളഞ്ഞു. അതിൽനിന്നു സമുദ്രതീ
രത്തിൽ ഒരുവക പുല്ലു മുളച്ചുവ
ന്നു. ആ ഗദക്കു ഒരു അലകു
ണ്ടായിരുന്നു. അതു ഭസ്മമാകാ
തെ ഇരുന്നതുകൊണ്ടു അതിനെ
ഒരു മത്സ്യം വിഴുങ്ങി. ആ മ

VI.

ക്രിസ്തന്റെ
മരണാന്ത്യവൃത്താന്തം.

ക്രിസ്തു തന്റെ മരണത്തിന്നു
മുമ്പെ താൻ സ്ഥാപിച്ച മതം
ലോകാന്ത്യത്തോളം പരന്നു പ്ര
ബലപ്പെടുവാൻ തക്കവണ്ണം അ
തിനെ പൂൎത്തിവരുത്തി അവൻ
തന്റെ മരണത്തിന്നു മുമ്പെ ഒ
രു നിയമത്തെ സ്ഥാപിച്ചു. അ
തു ഏതെന്നാൽ: അവൻ ശിഷ്യ
രോടുകൂടെ പെസഭക്ഷണം
കഴിക്കുമ്പോൾ അപ്പം എടുത്തു
സ്തോത്രം ചൊല്ലി നുറുക്കി ശിഷ്യ
ന്മാൎക്കു കൊടുത്തിട്ടു— “വാങ്ങി
ഭക്ഷിപ്പിൻ ഇതു നിങ്ങൾക്കു വേ
ണ്ടി കൊടുക്കപ്പെടുന്ന എന്റെ
ശരീരം ആകുന്നു എന്നെ ഓൎപ്പാ
ന്തക്കവണ്ണം ഇതിനെ ചെയ്വിൻ”
എന്നു പറഞ്ഞു. അതിൽപി
ന്നെ പാനപാത്രത്തെയും എടു
ത്തു സ്തോത്രം ചൊല്ലി അവൎക്കു
കൊടുത്തു പറഞ്ഞതെന്തെന്നാൽ:
ഈ പാനപാത്രം നിങ്ങൾക്കു
വേണ്ടി ഒഴിക്കപ്പെടുന്ന എന്റെ
രക്തത്തിൽ പുതിയ നിയമം ആ
കുന്നു, ഇതു അനേകൎക്കു വണ്ടി
പാപമോചനത്തിന്നായി ഒഴി
ക്കപ്പെടുന്ന എന്റെ രക്തം ആ
കുന്നു. എന്റെ ഓൎമ്മക്കായി ഇ
തിനെ ചെയ്വിൻ” എന്നു പറ
ഞ്ഞു. ഇതാകുന്നു ക്രിസ്തുവിന്റെ
ജനം ഇന്നും ആചരിച്ചുപോരു
ന്ന തിരുവത്താഴം എന്ന വിശു
ദ്ധ കൎമ്മം.

[ 47 ]
ത്സ്യത്തെ ഒരു വേടൻ പിടിച്ചു
അതിന്റെ വയറ്റിൽനിന്നു കി
ട്ടിയ ഇരിമ്പലകുകൊണ്ടു തന്റെ
അമ്പിന്നു മുന വെപ്പിച്ചു.

അനന്തരം ഇന്ദ്രൻ കൃഷ്ണന്റെ
അടുക്കൽ ഒരു ദൂതനെ പറഞ്ഞ
യച്ചു “നീ ഭൂമിയിൽ ഇറങ്ങി
പോയിട്ടു ഇപ്പോൾ നൂറു സംവ
ത്സരം ആയി. ഏതൊരു കാൎയ്യ
ത്തിന്നായി നീ അവതരിച്ചുവോ
ആ കാൎയ്യം നിവൃത്തിയായിരിക്കു
ന്നു. ഇപ്പോൾ ഭൂഭാരം കുറഞ്ഞി
രിക്കയാൽ നീ മേൽലോകത്തേ
ക്കു വരണം” എന്നപേക്ഷിച്ചു.
ഇതിന്നു കൃഷ്ണൻ മറുവടിയായി
അതെല്ലാം ഞാൻ അറിയുന്നു
ണ്ടു. ഞാൻ യാദവന്മാരെ എല്ലാം
നശിപ്പിപ്പാൻ ആരംഭിച്ചിരിക്കു
ന്നു. അതു പൂൎത്തിയാക്കീട്ടു വരാം.
ഞാൻ ജരാസന്ധൻ മുതലായ പ്ര
ജാഹിംസകന്മാരെ നശിപ്പിച്ചി
രിക്കുന്നു ശരി. എങ്കിലും യാദ
വന്മാരുടെ ഓരോ കുട്ടിയും അ
വരെ പോലെ തന്നെ ഭൂമിക്കു
ഭാരമായിരിക്കുന്നു. ഈ വലിയ
ഭാരത്തെയും നീക്കിയ ഉടനെ
ദേവലോകത്തെ രക്ഷിപ്പാൻ
ഞാൻ വരുന്നുണ്ടു” എന്നു പറഞ്ഞ
യച്ചു.

അതിന്റെ ശേഷം ആകാശ
ത്തിലും ഭൂമിയിലും വളരെ ദുൎല്ല
ക്ഷണങ്ങൾ കാണപ്പെട്ടു. അ
പ്പോൾ കൃഷ്ണൻ യാദവന്മാരോടു
“ഈ ലക്ഷണങ്ങൾ ആപൽസൂ
ചകങ്ങളാകുന്നു അതുകൊണ്ടു നി
ങ്ങൾ എല്ലാവരും കൂടി പ്രഭാസം

അതിന്റെ ശേഷം യേശു ത
ന്റെ ശിഷ്യന്മാരോടു ഏറിയ ആ
ശ്വാസമൊഴികളെ പറഞ്ഞു. എ
ങ്ങിനെയെന്നാൽ: “നിങ്ങളുടെ
ഹൃദയം കലങ്ങിപോകരുതു.
ദൈവത്തിൽ വിശ്വസിപ്പിൻ;
എന്നിലും വിശ്വസിപ്പിൻ; ഞാൻ
നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ
പോകുന്നു, ഞാൻ പിന്നെയും
വന്നു നിങ്ങളെ എന്റെ അടുക്ക
ൽ ചേൎത്തു കൊള്ളും. നിങ്ങളെ
ഞാൻ അനാഥരായി വിടുകയി
ല്ല, ഞാൻ ജീവിക്കുന്നതുകൊണ്ടു
നിങ്ങളും ജീവിക്കും” എന്നിത്യാദി
സന്തോഷവും ധൈൎയ്യവും വരു
ത്തുന്ന അനേകം വാക്കുകളെ
കേൾപിച്ചശേഷം പരിശുദ്ധാ
ത്മാവിനെ അയക്കും എന്നു വാ
ഗ്ദത്തവും ചെയ്തു. ഇതു കൂടാ
തെ അവർ തമ്മിൽ തമ്മിൽ സ്നേ
ഹിച്ചു ഐകമത്യമായിരിക്കേ
ണം എന്നു മുന്തിരിവള്ളിയുടെ
സാദൃശ്യം പറഞ്ഞു. അതിനാൽ
അവൎക്കും തനിക്കും എങ്ങിനെത്ത
ഐക്യമുണ്ടെന്നു അവരെ ഗ്രഹി
പ്പിച്ചു.

അതിന്റെ ശേഷം യേശു ത
ന്റെ പിതാവിനോടു പൌരോ
ഹിത്യ പ്രാൎത്ഥന കഴിച്ചു. അതി
ന്റെ സാരാംശമാവിതു: തന്റെ
ശിഷ്യന്മാർ ഐക്യമായിരിക്കേ
ണം. പാപം നിറഞ്ഞ ഈ ലോ
കത്തിൽ അവരെ ദൈവം ദോ

[ 48 ]
എന്ന സ്ഥലത്തേക്കു പോയാൽ
അവിടെ നിങ്ങൾക്കു രക്ഷയുണ്ടാ
കും” എന്നു പറഞ്ഞു. ഇതൊരു
വലിയ ചതിയായിരുന്നു. എന്തു
കൊണ്ടെന്നാൽ യാദവന്മാർ ദ്വാ
രകയിൽവെച്ചു മരിച്ചാൽ അവ
ൎക്കു മോക്ഷം കിട്ടിപോകും. അ
തു വരാതിരിപ്പാൻ വേണ്ടിയാകു
ന്നു കൃഷ്ണൻ ഈ വരെ പ്രഭാസത്തി
ലേക്കു പോവാൻ ഉത്സാഹിപ്പി
ച്ചതു; അവിടെവെച്ചു മരിച്ചാൽ
യാദവന്മാൎക്കു മോക്ഷം കിട്ടുകയി
ല്ല പോൽ, പിന്നെ യാദവ
ന്മാർ എല്ലാവരും ബലരാമനോ
ടും കൃഷ്ണനോടും കൂടെ പ്രഭാസ
ത്തിലേക്കു പോയി. അവർ ത
ങ്ങളുടെകൂടെ ആൺമക്കളെയും,
പെൺമക്കളെയും, ആന, കുതി
ര, തേർ മുതലായ എല്ലാ വാഹന
ങ്ങളെയും ഭക്ഷണപദാൎത്ഥങ്ങൾ
മദ്യം മാംസം മുതലായവയെയും
കൂടെ കൊണ്ടു പോയി. (ബഹൂ
നാം വിവിധം ചക്രുൎമ്മദ്യ മാംസ
മനേകഥാ) (മഹാഭാരതം).

അവിടെ എത്തിയ ശേഷം
എല്ലാവരും സ്നാനം ചെയ്തു മദ്യം
സേവിച്ചു. മദ്യം കുടിച്ചുകൊ
ണ്ടിരിക്കുമ്പോൾ അവരുടെ മ
ദ്ധ്യത്തിൽ മത്സരാഗ്നി കത്തിത്തു
ടങ്ങി. പഴിവാക്കുകൾ ആകു
ന്ന വിറകും ക്രമേണ വീണു കോ
പാഗ്നി ഏറ്റം ഉജ്ജ്വലിച്ചു ദേ

ഷത്തിൽനിന്നു ഉദ്ധരിച്ചു കാ
ക്കേണം. അവർ വിശുദ്ധി
യിൽ വൎദ്ധിച്ചു ദൈവത്തോടും
അന്യോന്യവും കൂട്ടായ്മയുള്ളവർ
ആയിരിക്കേണം. ഒടുവിൽ പ
രലോകത്തിൽ അവരെല്ലാവരും
എന്നേക്കും നിത്യാനന്ദത്തെ അ
നുഭവിക്കുന്നവരായ്തീരേണം എ
ന്നിത്യാദിയത്രെ. ഈ പ്രാൎത്ഥന
അന്നു തന്റെ കൂടെയുണ്ടായിരു
ന്ന ശിഷ്യൎക്കു വേണ്ടി മാത്രമല്ല
ലോകാന്ത്യത്തോളം തന്നിൽ വി
ശ്വസിപ്പാനിരിക്കുന്ന ലക്ഷോപ
ലക്ഷം ശിഷ്യന്മാൎക്കു വേണ്ടിയും
കൂടെയാകുന്നു കഴിച്ചിട്ടുള്ളതു.
ഇതു കഴിഞ്ഞിട്ടു യേശു യരുശ
ലേം പട്ടണത്തിന്റെ പുറത്തു
ള്ള ഗതശമന എന്ന തോട്ടത്തിൽ
ചെന്നു തന്റെ മനസ്സിന്മുമ്പാകെ
ഇരുന്നതും സഹിപ്പാനിരിക്കുന്ന
തും ആയ മഹാ ദുഃഖത്തെ കുറി
ച്ചു ആലോചിച്ചു ദൈവത്തോടു
“പിതാവെ നിണക്കു മനസ്സു
ണ്ടെങ്കിൽ ഈ പാനപാത്രം എ
ന്നിൽനിന്നു നീക്കേണമേ! എ
ന്നാലും എന്റെ ഇഷ്ടം അല്ല നി
ന്റെതത്രെ ആകട്ടെ” എന്നു
ദൈവത്തോടു മൂന്നുവട്ടം പ്രാ
ൎത്ഥിച്ചു.

യേശു തന്നെ ശത്രുക്കൾക്കു ഒ
റ്റിക്കൊടുക്കുന്നവൻ ഇന്നവൻ
എന്നു മുൻകൂട്ടി അറിഞ്ഞിരുന്നു.
അവന്റെ ശിഷ്യരിൽ ഒരുവ
നായ യൂദാ എന്നവൻ ദ്രവ്യാഗ്ര
ഹത്താൽ ദ്രോഹിയായി, യേശു
തോട്ടത്തിൽ ഇരിക്കുമ്പോൾ യ
ഹൂദപ്രമാണികളുടെ ഭൃത്യന്മാരെ

[ 49 ]
വിയുടെ (മദ്യത്തിന്റെ) ശക്തി
യാൽ മത്തന്മാരായി അന്യോന്യം
യുദ്ധം ചെയ്തു വീണു ആയുധ
ങ്ങളെല്ലാം മുറിഞ്ഞു പോയാറെ
സമീപമുള്ള സമുദ്രതീരത്തിങ്കൽ
മുളച്ചുണ്ടായ ഒരു വിധം പുല്ലു
പറിച്ചു കൊണ്ടുവന്നു. അതു
അവൎക്കു വജ്രംപോലെ ഉറപ്പുള്ള
ഇരിമ്പുഗദകളായ്തീൎന്നു. ഇവ
കൊണ്ടുള്ള താഡനങ്ങളാൽ അ
നേകം യാദവന്മാർ വീണു ചത്തു.
ആദിയിൽ കൃഷ്ണൻ ഇക്കാൎയ്യ
ത്തിൽ കയ്യിടാതെ അവരോടു
ഗുണദോഷം പറഞ്ഞു കലഹം
നിറുത്തുവാൻ ശ്രമിച്ചു എന്നിട്ടും
അവർ കൂട്ടാക്കുന്നില്ല എന്നു ക
ണ്ടപ്പോൾ അവനും കോപിച്ചു
തന്റെ കൈനിറയ ആ പുല്ലു
പറിച്ചു. അപ്പോൾ അതെല്ലാം
കൂടി ഒരു വലിയ ഗദയായ്തീൎന്നു.
അതിനെക്കൊണ്ടു അവൻ അനേ
കം യാദവന്മാരെ മാത്രമല്ല ത
ന്റെ സ്വന്തമക്കളെ യും കൂടെ
കൊന്നുകളഞ്ഞു. കൃഷ്ണന്നു ഒരു
ലക്ഷത്തെണ‌്പതിനായിരം മക്കൾ
ഉണ്ടായിരുന്നു. (മഹാഭാരതം.)

പിന്നെ കൃഷ്ണൻ അരണ്യ
ത്തിൽ ഏകനായിരുന്നു തന്റെ
കാൽ തുടമേൽ വെച്ചു ധ്യാനിച്ചു
കൊണ്ടിരിക്കുമ്പോൾ ഒരു വേ
ടൻ ദൂരത്തുനിന്നു ഒരു മാൻ എ
ന്നു കരുതി കൃഷ്ണന്റെ നേരെ
ഒരു അസ്ത്രം വിട്ടു. അതു ചെ
ന്നു അവന്റെ കാലിന്നു കൊണ്ട
തിനാൽ അവൻ കാല വശനാ
യ്തീൎന്നു.

ഇപ്രകാരം കൃഷ്ണൻ മരിക്കുന്ന

കൂട്ടിക്കൊണ്ടുവന്നു യേശുവിനെ
കാണിച്ചുകൊടുപ്പാൻ തമ്മിൽ പ
റഞ്ഞൊത്തു. പിന്നെ ആ സേ
വകന്മാർ യേശുവിനെ പിടിച്ചു
കെട്ടി യഹൂദന്മാരുടെ മൂപ്പസഭ
യിലേക്കു കൊണ്ടു പോയി. അ
വിടെവെച്ചു അവന്റെ പേ
രിൽ അനേകം അപരാധങ്ങളെ
ചുമത്തുവാൻ ശ്രമിച്ചെങ്കിലും സാ
ധിച്ചില്ല. ഒടുവിൽ അവർ അ
വന്നു വിരോധമായി “ഇവൻ
താൻ ദൈവപുത്രൻ ആകുന്നു
എന്നു ചൊല്ലിക്കൊണ്ടു ദൈവദൂ
ഷണം പറഞ്ഞിരിക്കുന്നു. അതു
കൊണ്ടു നമ്മുടെ ന്യായപ്രമാണ
പ്രകാരം ഈ വൻ മരണയോഗ്യ
നാകുന്നു” എന്നു കുറ്റം ചുമത്തി.
എന്നാൽ മരണശിക്ഷ നടത്തു
വാൻ യഹൂദൎക്കു അധികാരമില്ലാ
യ്കയാൽ അവർ അവനെ പിലാ
തൻ എന്ന റോമനാടുവാഴിയുടെ
അടുക്കൽ കൊണ്ടുപോയി. പി
ലാതൻ യേശുവിനെ വിസ്തരിച്ച
ശേഷം ഇവനിൽ ഞാൻ യാതൊ
രു കുറ്റവും കാണുന്നില്ല എന്നു
പറഞ്ഞു വിട്ടയപ്പാൻ രണ്ടു പ്രാ
വശ്യം പ്രയത്നിച്ചു. എന്നാൽ
യഹൂദന്മാരായ ശത്രുക്കൾ ഏകമ
നസ്സോടെ ഇവനെ വിട്ടുകള
ഞ്ഞാൽ നീ കൈസരുടെ സഖി
യല്ല . എന്തുകൊണ്ടെന്നാൽ ഇ
വൻ തന്നെത്താൻ രാജാവാക്കു
ന്നു എന്നു പറഞ്ഞു. അപ്പോൾ
പിലാതൻ ജനങ്ങളെ ഭയപ്പെട്ടു,
യേശുവിനെ അവരുടെ കയ്യിൽ
ഏല്പിച്ചുകൊടുത്തു. അതിന്റെ
ശേഷം പട്ടാളക്കാർ അവനെ
[ 50 ]
തിന്നു ദുൎവ്വാസാവന്ന ഋഷിയു
ടെ ശാപമായിരുന്നു ഹേതു. എ
ങ്ങിനെയെന്നാൽ: കൃഷ്ണൻ ഒരു
ദിവസം ഈ ഋഷിക്കു ബഹുമാ
നപൂൎവ്വം ആതിത്ഥ്യം ചെയ്യു
മ്പോൾ അവന്റെ പാദത്തി
ന്മേൽ വീണ ഒരുവറ്റു പെറു
ക്കി എടുക്കായ്കയാൽ “നീ കാലി
ന്മേൽ മുറിവേറ്റു മരിക്കണം”
എന്നു ആ ഋഷി കൃഷ്ണനെ ശ
പിച്ചുകളഞ്ഞു.

കൃഷ്ണനെ കൊന്ന വേടൻ ത
ന്റെ തെറ്റു ബോധിച്ചു കൃഷ്ണ
ന്റെ അടുക്കൽ ചെന്നു മാപ്പു
ചോദിച്ചപ്പോൾ “നീ സ്വൎഗ്ഗലോ
കത്തിൽ പോയി സുഖിച്ചുകൊൾ
ക” എന്നു അനുഗ്രഹം കൊടുത്തു

കൃഷ്ണൻ മരിക്കുന്നതിന്നു മു
മ്പെ ഉണ്ടായ കാൎയ്യത്തെ എല്ലാം
ഉഗ്രസേനനോടും ദേവകിയോ
ടും അറിയിപ്പാൻ ആളെ പറഞ്ഞ
യച്ചു. തന്റെ ഭാൎയ്യമാരെ എല്ലാം
അൎജ്ജുനന്റെ വക്കൽ ഏല്പിക്ക
യും ചെയ്തു.

പിന്നെ അവൻ “ബ്രഹ്മൈ
വം ഇതിധ്യാത്വാ” = ബ്രഹ്മം മാ
ത്രം എന്ന ധ്യാനബലത്താൽ ത
ന്റെ നിശ്ചയം വരുത്തിക്കൊ
ണ്ടു “സൎവ്വഭൂതാന്യവ്യഹം ഏ
വ” = ഞാൻ തന്നെ സൎവ്വസ്തു
ക്കളിലും ഇരിക്കുന്നു എന്നു നന്നാ
യി അറിഞ്ഞിട്ടു തന്റെ മൎത്യദേ
ഹത്തെയും ത്രിഗുണങ്ങളെയും ത്യ
ജിച്ചു, ശുദ്ധനും, ആത്മസ്വരൂ
പനും നിൎല്ലയനും സൎവ്വഭൂതങ്ങൾ
ക്കും അന്തൎയ്യാമിയും ആയിരിക്കു
ന്നവങ്കൽ ലയിച്ചു പോയി.

പരിഹസിക്കയും അപമാനിക്കു
കയും ചെയ്തു. അവന്റെ തല
മേൽ മുൾകിരീടം വെക്കുകയും
മുഖത്തു തുപ്പുകയും കണ്ണുകെട്ടി ത
ലക്കു തല്ലുകയും മറ്റും പലതും
ചെയ്തശേഷം പട്ടണത്തിന്നു പു
റത്തു കൊണ്ടു പോയി കലഹക്കാ
രായ രണ്ടു കള്ളന്മാരോടുകൂടെ
ക്രൂശിൽ തറച്ചു. എന്നിട്ടും അവൻ
തന്റെ ശത്രുക്കൾക്കുവേണ്ടി:
“പിതാവേ ഇവർ ചെയ്യുന്നതു
ഇന്നതെന്നു അറിയായ്കകൊണ്ടു
അവരോടു ക്ഷമിക്കേണമേ!”
എന്നു പ്രാൎത്ഥിച്ചു.

ക്രിസ്തുവിന്റെ ഒരുമിച്ചു ക്രൂ
ശിൽ തൂങ്ങിയ രണ്ടു കള്ളന്മാരിൽ
ഒരുവൻ യേശുവിനോടു “കൎത്താ
വേ! നിന്റെ രാജ്യത്തിൽ നീ
വരുമ്പോൾ എന്നെ ഓൎക്കേണ
മേ!” എന്നു അപേക്ഷിച്ചു അതി
ന്നു യേശു: സത്യ മായിട്ടു ഞാൻ
നിന്നോടു പറയുന്നു; ഇന്നു നീ
എന്നോടു കൂടെ പരദീസയിൽ
ഇരിക്കും” എന്നു പറഞ്ഞു. പി
ന്നെ യേശു മഹാശബ്ദത്തോടെ
“പിതാവേ! നിന്റെ കൈക
ളിൽ എന്റെ ആത്മാവിനെ
ഭരമേല്പിക്കുന്നു” എന്നു വിളിച്ചു
പറഞ്ഞു. ഇവ പറഞ്ഞിട്ടു യേശു
പ്രാണനെ വിട്ടു.

[ 51 ] കൃഷ്ണന്റെ ജനനത്തിന്നു ബ്രാഹ്മണ ശാപം
ഹേതുവായിരുന്നതുപോലെ അവന്റെ മരണത്തിന്നും
ബ്രഹ്മണ ശാപം തന്നേ കാരണം. അതുകൊണ്ടു
ഇതിൽനിന്നു കൃഷ്ണന്റെ മഹത്വമല്ല ബ്രാഹ്മണരുടെ
മഹത്വം അത്രെ സ്പഷ്ടമായ്വരുന്നതു. കൃഷ്ണൻ മനു
ഷ്യരക്ഷക്കുവേണ്ടി ജനിച്ചതും ഇല്ല മരിച്ചതും ഇല്ല.
അവൻ ജനിച്ച ഉടനെ ആദ്യം തന്നെ ഒരു സ്ത്രീയെ
യാകുന്നു കൊന്നതു. തന്റെ ജീവാന്ത്യകാലത്തിൽ
സ്വന്തമക്കളെ എല്ലാം കൊന്നവനും ആകുന്നു.
അവൻ ഭൂമിയിൽ ചിന്നിച്ച രക്തം പ്രവാഹമായി
ഒഴുകിയിരിക്കുന്നു. ഇതിലായിരുന്നു അവന്റെ തൃപ്തി.
പുരാണകൎത്താക്കന്മാർ, അവൻ ഭൂഭാരം തീൎപ്പാൻ വന്നു
എന്നു പറയുന്നു. എന്നാൽ ഭൂമിയുടെ സാക്ഷാൽ
ഭാരം കൃഷ്ണൻ തന്നെ ആയിരുന്നു. സ്വന്തകുലം മുടി
ച്ചവനും സ്വന്തമക്കളായ ഒരു ലക്ഷത്തി എണ്പതി
നായിരത്തെ സ്വന്ത കൈകൊണ്ടു കൊന്നവനും ആ
യവന്റെ ഭാരത്തിന്നു തുല്യമായ ഒരു ഭാരം ഭൂമി
എപ്പോഴെങ്കിലും വഹിച്ചിട്ടുണ്ടോ

കൃഷ്ണന്റെ ജീവാന്ത്യകാലത്തിൽ ധൎമ്മസംസ്ഥാപ
നത്തിന്നായി വല്ല സാഹിത്യത്തെയോ മാൎഗ്ഗത്തെ
യോ ഉണ്ടാക്കീട്ടുണ്ടോ? തന്റെ കാലശേഷം ഭൂമിമേൽ
ധൎമ്മമോ അധൎമ്മമോ എന്തു നടക്കും എന്നുള്ളതിനെ
കുറിച്ചു അവന്നു സ്വപ്നപിലേശം വിചാരം ഉണ്ടാ
യിട്ടില്ല എന്നു കാണുന്നു. കൃഷ്ണന്റെ കാലത്തു
എല്ലാവരും സദ്വത്തൻ എന്നു ബഹുമാനിച്ചു വന്ന
അക്രൂരൻ എന്നൊരു മനുഷ്യൻ ഉണ്ടായിരുന്നു.
അവൻ കൃഷ്ണനെക്കാളും ഉത്തമനും യോഗ്യനും [ 52 ] ആകുന്നു. അവനോടും കൃഷ്ണൻ നരനാരായണന്റെ
അടുക്കൽ ചെല്ലുവാൻ പറഞ്ഞിരിക്കുന്നു. കൃഷ്ണൻ
തന്നെ കൊന്നവനെ സ്വൎഗ്ഗത്തിലേക്കു പറഞ്ഞയച്ചു
എന്നു പുരാണങ്ങളിൽ പറഞ്ഞിരിക്കുന്നു.

ക്രിസ്തുവോ, താൻ ചെയ്വാൻ വന്ന കാൎയ്യത്തെ
എല്ലാം ഭൂമിയിൽ ചെയ്തു തികച്ച ശേഷമേ സ്വൎഗ്ഗ
ത്തിൽ കയറി പോയിട്ടുള്ളു. അവൻ മരിക്കുമ്പോൾ
“നിവൃത്തിയായി” എന്നു വിളിച്ചു പറഞ്ഞിരിക്കുന്നു.
എന്നാൽ നിവൃത്തിയായതു എന്തു? യേശുവിന്റെ
കഷ്ടമരണങ്ങളെ കുറിച്ചുള്ള സമസ്ത പ്രവാചകവും
നിവൃത്തിയായി. തന്റെ സ്വന്ത മൊഴികൾക്കും പൂ
ൎത്തിവന്നു. ബലിയൎപ്പണവും ന്യായപ്രമാണാനുഷ്ഠാന
വും പാപത്തിന്നുള്ള പ്രായശ്ചിത്തവിലയും എല്ലാം
നിവൃത്തിയായി. അവന്റെ മരണത്തിൽ നീതിയും
വിശുദ്ധിയും സ്നേഹവും കരുണയും ആകുന്ന ദൈവ
ലക്ഷണങ്ങളെല്ലാം മനുഷ്യൎക്കുവേണ്ടി വിളങ്ങിവന്നു.
സൎവ്വലോകത്തിൻ പാപത്തിനു പരിഹാരം വരുത്തു
വാനായിവന്ന ദൈവപുത്രനെ മനുഷ്യർ തങ്ങളുടെ ദു
ഷ്ടകൈകളാൽ ക്രൂശിൽ തറച്ചപ്പോൾ, ഭൂമിമേൽ വൻ
പാപം സംഭവിച്ചതിനാൽ, സൂൎയ്യൻ തന്റെ മുഖ
ത്തെ മറച്ചു. അപ്പോൾ ഭൂതലത്തിൽ എങ്ങും മഹാ
അന്ധകാരം ഉണ്ടായി. വലിയ ഭൂകമ്പവും ഉണ്ടായി.
(ലൂക്ക് 23, 44; മത്താ. 27, 51.).

ഇപ്രകാരം ക്രിസ്തു പാപത്തിന്നു പ്രായശ്ചിത്തം
ചെയ്തതു കൂടാതെ, താൻ ഉപദേശിച്ച ധൎമ്മം ലോക
ത്തിൽ സ്ഥാപിതമായി വ്യാപിക്കേണം എന്ന വ്യവ
സ്ഥയും വെച്ചു. അവൻ ശിഷ്യന്മാൎക്കു തന്റെ സമാ [ 53 ] ധാനത്തെ കൊടുത്തു. പരിശുദ്ധാത്മാവിനെ അയ
ക്കും എന്നു വാഗ്ദത്തവും ചെയ്തു. (യോഹ. 15, 26.) അ
വൻ ശിഷ്യന്മാൎക്കുവേണ്ടി കഴിച്ച പ്രാൎത്ഥന, അവരെ
ലോകത്തിൽനിന്നു എടുക്കേണം എന്നല്ല, ദുഷ്ടനിൽ
നിന്നു അവരെ കാത്തുകൊള്ളേണം എന്നത്രെ. (യോ
ഹ. 17, 15.) അന്നുള്ള ശിഷ്യന്മാൎക്കുവേണ്ടി മാത്രമല്ല
വിശ്വസിപ്പാനിരിക്കുന്നവൎക്കു വേണ്ടിയും യേശു പി
താവിനോടു യാചിച്ചിരിക്കുന്നു. എങ്ങിനെയെന്നാൽ:
“ഞാൻ ഇവൎക്കുവേണ്ടി മാത്രമല്ല, ഇവരുടെ വചന
ത്താൽ എന്നിൽ വിശ്വസിപ്പാനിരിക്കുന്നവൎക്കു വേ
ണ്ടിയും, നീ എന്നെ അയച്ചു എന്നു ലോകം വിശ്വസി
പ്പാനായിട്ടു, അവർ എല്ലാവരും ഒന്നാകേണ്ടതിന്നു
പിതാവേ നീ എന്നിലും ഞാൻ നിന്നിലൂം ആകുന്ന
തുപോലെ അവരും തമ്മിൽ ഒന്നാകേണ്ടതിന്നു തന്നെ
ഞാൻ അപേക്ഷിക്കുന്നു”. യേശു മരിക്കുമ്പോൾ ഒരു
പാപിയെ രക്ഷിച്ചു. അവനെ തന്നോടു കൂടെ തന്നെ
അക്ഷയവും, നിൎലയവും, വിശുദ്ധിയും, സുഖാനന്ദ
വും ഉള്ളതായ പരലോകത്തിലേക്കു ചേൎത്തു. ഇതി
നാൽ തന്റെ ദിവ്യരക്ഷാകരമായ ശക്തിയെ ദൃഷ്ടാ
ന്തപ്പെടുത്തിയിരിക്കുന്നു.

VII.

കൃഷ്ണന്റെ മരണാന
ന്തരം ഉണ്ടായ ചില
സംഭവങ്ങൾ.

കൃഷ്ണൻ മരിച്ച ശേഷം അൎജ്ജു
നൻ അവന്റെ ശേഷക്രിയ ചെ
യ്തു എന്നു വിഷ്ണുപുരാണത്തിൽ

VII.

ക്രിസ്തന്റെ മരണാന
ന്തരം ഉണ്ടായ ചില
സംഭവങ്ങൾ.

യേശു ക്രൂശിൽ വെച്ചു മരിച്ച
ശേഷം നിതിമാനും ധനവാനു
മായ യോസേഫ് എന്ന ഒരുവൻ,

[ 54 ]
പറഞ്ഞിരിക്കുന്നു. എന്നാൽ മ
റ്റൊരുസ്ഥലത്തിൽ “അവന്റെ
ശവം അഗ്നിയിലാകട്ടെ മണ്ണിലാ
കട്ടേ ചേരാതെ പശു പുഴുക്കൾ
മുതലായവ തിന്നുകളഞ്ഞു” എ
ന്നും പറഞ്ഞിരിക്കുന്നു, പിന്നെ
അവന്റെ രൂപമാകുന്നു കാലും
കയ്യും ഇല്ലാത്ത ജഗന്നാഥൻ ആ
യിത്തീൎന്നതു. കൃഷ്ണന്റെ ഭാൎയ്യ
മാരിൽ അഷ്ടപത്നിമാർ അവ
ന്റെ ശവത്തോടു കൂടെ സഹ
ഗമനമായിരിക്കുന്നു (വി. പുരാ.)
എന്നാൽ മഹാഭാരതത്തിൽ അ
വർ എല്ലാവരും ഒന്നാമതു ഇന്ദ്ര
പ്രസ്തത്തിൽ പോയി, അവരിൽ
നാലു പേർ ഗോക്കളായി തീൎന്നു.
ശേഷം സത്യഭാമ മുതലായ ഭാൎയ്യ
മാർ വനത്തിൽ തപസ്സിന്നു പോ
യി. ഉഗ്രസേനൻ, ദേവകി, രോ
ഹിണി മുതലായവർ അഗ്നിപ്ര
വേശം ചെയ്തു മരിച്ചുകളഞ്ഞു എ
ന്നും മറ്റും വായിക്കുന്നു. കൃഷ്ണൻ
മരിച്ചന്നു തന്നെ കലി ഭൂമിയിൽ
ഇറങ്ങിവന്നു. സമുദ്രം പൊങ്ങി
ദ്വാരകയെ വെള്ളം കൊണ്ടു മുക്കി
ക്കളഞ്ഞു. അൎജ്ജുനൻ കൃഷ്ണന്റെ
ഭാൎയ്യമാരെ ആശ്വസിപ്പിച്ചുംകൊ
ണ്ടു അവരോടു കൂടെ ഹസ്തിനാ
പുരത്തിലേക്കു പോകുമ്പോൾ, വ
ഴിയിൽ വെച്ചു കള്ളന്മാർ വന്നു
അവന്റെ ധനത്തെയും പതി
നാറായിരത്തെട്ടു ഗോപസ്ത്രീക
ളെയും കവൎന്നുകൊണ്ടു പോയി.
അൎജ്ജുനന്നു യുദ്ധം ചെയ്വാൻ ശ
ക്തിയില്ലായ്കയാൽ കൃഷ്ണനെനെ സ്മ
രിച്ചു കൊണ്ടിരുന്നു. എന്നിട്ടും അ
വന്നു ശക്തി ലഭിച്ചില്ല.
അവന്റെ ഉടലിനെ പിലാത
നോടു ചോദിച്ചു വാങ്ങി യഹൂദ
മൎയ്യാദപ്രകാരം അതിനെ സുഗ
ന്ധൎഗ്ഗങ്ങളോടു കൂടി തുണിക
ളാൽ ചുറ്റി സ്വന്ത തോട്ടത്തിൽ
വെട്ടിയുണ്ടാക്കിയ ഒരു പുതിയ
കല്ലറയിൽ അടക്കം ചെയ്തു. പി
ന്നെ യഹൂദരുടെ പ്രമാണികൾ
ആ കല്ലറയുടെ വാതുക്കൽ ഒരു
വലിയ കല്ലു ഉരുട്ടിവെക്കുകയും,
ആ കല്ലിന്നു മുദ്ര വെപ്പിക്കുകയും
റോമപടയാളികളെ കാവൽ നി
ൎത്തുകയും ചെയ്തു. എന്തുകൊണ്ടെ
ന്നാൽ: “ഞാൻ മൂന്നാം നാൾ ജി
വിച്ചെഴുന്നീല്ക്കും” എന്നു യേശു
അവരോടു മുൻകൂട്ടി പറഞ്ഞി
രുന്നു.

മൂന്നാം ദിവസം പ്രഭാതത്തി
ങ്കൽ ചില സ്ത്രീകൾ കല്ലറ കാ
ൺ്മാൻ ചെന്നു. അപ്പോൾ വലി
യ ഭൂകമ്പം ഉണ്ടായി, കൎത്താവി
ന്റെ ദൂതൻ കല്ലറയുടെ വായ്ക്കൽ
നിന്നു കല്ലുരുട്ടിക്കളഞ്ഞിട്ടു അതി
ന്മേൽ ഇരുന്നിരുന്നു. കാവല്ക്കാ
രോ അവന്റെ തേജസ്സിനെ ക
ണ്ടിട്ടു ഭയപ്പെട്ടു മരിച്ചവരെപ്പോ
ലെ നിലത്തു വീണു. ആ ദൂതൻ
സ്ത്രീകളോടു: “യേശു മരിച്ചവ
രിൽനിന്നു ഉയിൎത്തെഴുന്നീറ്റിരി
ക്കുന്നു. ഇതാ അവൻ നിങ്ങൾക്കു
മുമ്പേ ഗലീലക്കു പോകുന്നു അവി
ടെ നിങ്ങൾ അവനെ കാണും”
എന്നു പറഞ്ഞു.

പിന്നെ അവന്റെ ശിഷ്യ
ന്മാർ ഗലീലയിലേക്കു യേശുനി
ശ്ചയിച്ച പൎവ്വതത്തിലേക്കു ചെ
ന്നപ്പോൾ യേശു അവൎക്കു പ്രത്യ

[ 55 ]
ഇപ്രകാരം അൎജ്ജുനൻ മാന
ഹീനനും ദരിദ്രനും ആയതല്ലാ
തെ അനേകം മനുഷ്യൎക്കും ചേതം
വന്നു; അതുകൊണ്ടു ബഹു ദുഃഖി
തനായി മധുരയിലേക്കു മടങ്ങി.
അവിടെ വെച്ചു അവൻ യദുവം
ശക്കാരനായ വജ്രൻ എന്ന ഒരു
രാജപുത്രനെ സിംഹാസനത്തി
ൽ വാഴിച്ചു താൻ സമീപമുള്ള
ഒരു വനത്തിൽ പോയിവസിച്ചു.
അവിടെവച്ചു വ്യാസമുനി ഇവ
നെ കണ്ടെത്തി അവന്റെ ദുഃഖം
കണ്ടിട്ടു നീ ദുഃഖിച്ചിരിക്കുന്നതു
എന്തു? എന്നു ചോദിച്ചു. അതി
ന്നു അൎജ്ജുനൻ വിവരമെല്ലാം
പറഞ്ഞു കേൾപ്പിച്ചു. “കൃഷ്ണൻ
ജീവിച്ചിരുന്ന കാലങ്ങളിലെല്ലാം
എനിക്കു ബലം ഉണ്ടായിരുന്നു.
അവന്റെ ബലം കൊണ്ടു ഞ
ങ്ങൾ വളരെ പരാക്രമികളെ
കൊന്നു കളഞ്ഞിരുന്നു എന്നാൽ
ഇപ്പോൾ എന്റെ കാൎയ്യം എന്തു
പറയേണ്ടു? വഴിയിൽവെച്ചു ശൂ
ദ്രപ്പിള്ളർ എന്നെ വടികൊണ്ടു ത
ല്ലി എന്റെ സമ്പത്തെല്ലാം കൊ
ള്ളയിട്ടു കൊണ്ടു പോയ്ക്കളഞ്ഞു
വല്ലോ” എന്നു പറഞ്ഞു. അതി
ന്നു വ്യാസൻ പ്രത്യുത്തരമായി:
“അല്ലയോ അൎജ്ജുനാ! നീ വ്യസ
നിക്കേണ്ട, കാലക്രമംകൊണ്ടു എ
ല്ലാ വസ്തുക്കളും ഇപ്രകാരം തന്നെ
രൂപാന്തരമായ്പോകും. ഇന്നുള്ള
സമസ്ത വസ്തുക്കളും കാലത്തി
ന്മേൽ സ്ഥാപിതമായവയാകുന്നു,
ഭൂമിയെയും മനുഷ്യരെയും ദേവ
ന്മാരെയും ഉണ്ടാക്കിയതു കാലം
ആകുന്നു. നശിപ്പിക്കുന്നതും അതു
ക്ഷനായി. അവരോടു “സ്വൎഗ്ഗ
ത്തിലും ഭൂമിയിലും ഉള്ള സകല
അധികാരവും എനിക്കു നല്കപ്പെ
ട്ടിരിക്കുന്നു. ആകയാൽ നിങ്ങൾ
പുറപ്പെട്ടു ഭൂലോകത്തിൽ ഒക്കെ
യും പോയി പിതാവിന്റെയും
പുത്രന്റെയും പരിശുദ്ധാത്മാവി
ന്റെയും നാമത്തിലേക്കു സ്നാന
പ്പെടുത്തിയും ഞാൻ നിങ്ങളോടു
കല്പിച്ചവ ഒക്കെയും പ്രമാണി
പ്പാൻ തക്കവണ്ണം ഉപദേശിച്ചും
കൊണ്ടു സകല ജാതികളെയും
ശിഷ്യരാക്കികൊൾവിൻ! ഇതാ
ഞാൻ ലോകാവസാനത്തോളം
എല്ലാ നാളും നിങ്ങളോടു കൂടെ
ഉണ്ടു” എന്നു പറഞ്ഞു.

ഒരിക്കൽ യേശു യരുശലേമി
ന്നു സമീപം വെച്ചു ശിഷ്യൎക്കു പ്ര
ത്യക്ഷനായി അവരോടു “നിങ്ങ
ളോടു കൂടെ ഇരിക്കുമ്പോൾ ത
ന്നെ നിങ്ങളോടു ഞാൻ പറഞ്ഞ
എന്റെ വാക്കുകൾ ഇവയാകുന്നു.
മോശയുടെ ന്യായപ്രമാണത്തി
ലും പ്രവാചകന്മാരിലും സങ്കീ
ൎത്തനങ്ങളിലും എന്നെ കുറിച്ചു
എഴുതിയതു ഒക്കയും നിവൃത്തിയാ
കേണം എന്നു തന്നെ. അ
പ്പോൾ തിരുവെഴുത്തുകളെ തിരി
ച്ചറിയേണ്ടതിന്നായി അവൻ അ
വരുടെ ബുദ്ധിയെ തുറന്നു. പി
ന്നെ അവരോടു: ക്രിസ്തു കഷ്ട
പ്പെടുകയും മൂന്നാം നാൾ മരിച്ച
വരിൽനിന്നു ഉയിൎത്തെഴുന്നീല്ക്ക
യും, അവന്റെ നാമത്തിൽ മാന
സാന്തരവും പാപമോചനവും യ
രുശലേമിൽ തുടങ്ങി സകലജാ
തികളിലും പ്രസംഗിക്കപ്പെടുക

[ 56 ]
തന്നെ ആകുന്നു. കൃഷ്ണനും കാല
വും ഒന്നുതന്നെ. ഇപ്പാൾ അ
വൻ മേൽ ലോകത്തിൽ പോയി
രിക്കയാകുന്നു. ആകയാൽ അൎജ്ജു
നാ ദുഃഖിക്കേണ്ട. കാലം അത്രെ
മനുഷ്യന്നു ബലം കൊടുക്കുന്നതു.
കാലം എന്നതു അനേകരൂപങ്ങ
ളെ ധരിച്ചുകൊണ്ടു ഭൂമിയെ ര
ക്ഷിക്കയും നശിപ്പിക്കയും ചെയ്യു
ന്നു. നിണക്കു ഭാഗ്യം വന്ന
പ്പോൾ ജനാൎദ്ദനൻ നിണക്കു അ
നുകൂലൻ ആയിരുന്നു. എന്നാൽ
ഇപ്പോൾ ആ ഭാഗ്യം തീൎന്നുപോ
യതുകൊണ്ടു അവൻ നിന്റെ ശ
ത്രുവിന്നു അനുകൂലനായിരിക്കു
ന്നു” എന്നു പറഞ്ഞു. (വി. പുരാ.).

ഇപ്രകാരം വ്യാസൻ അൎജ്ജു
നനെ ആശ്വസിപ്പിച്ചു മടക്കി
അയച്ചു. അതിന്റെ ശേഷം
സഹോദരന്മാരായ ധൎമ്മപുത്രർ,
ഭീമൻ, നകുലൻ, സഹദേവൻ
എന്നവരുമായി രാജധാനിയാകു
ന്ന ഇന്ദ്രപ്രസ്തത്തെ വിട്ടു അര
ണ്യത്തിലേക്കു പോയ്ക്കളഞ്ഞു.

യും വേണം എന്നിപ്രകാരം എഴു
തിയിരിക്കുന്നു. ഇവക്കു നിങ്ങൾ
സാക്ഷികൾ ആകുന്നു. ഇതാ
എന്റെ പിതാവു വാഗ്ദത്തം ചെ
യ്തതിനെ ഞാൻ നിങ്ങളുടെ മേൽ
അയക്കുന്നു. എന്നാൽ നിങ്ങൾ
ഉയരത്തിൽ നിന്നു ശക്തിധരി
ക്കുന്നതുവരെ പട്ടണത്തിൽ പാ
ൎപ്പിൻ” എന്നു അവരോടു പറഞ്ഞു.
പിന്നെ അവരെ ബെഥാന്യായോ
ളം കൊണ്ടുപോയി, തന്റെ
കൈകളെ ഉയൎത്തി അവരെ അ
നുഗ്രഹിച്ചു. അവൻ അവരെ
അനുഗ്രഹിക്കുകയിൽ അവൻ അ
വരിൽ നിന്നു പിരിഞ്ഞു സ്വൎഗ്ഗ
ത്തിലേക്കു എടുത്തുകൊള്ളപ്പെട്ടു.
പിന്നെ അവർ അവനെ കുമ്പിട്ടു
മഹാസന്തോഷത്തോടെ യരുശ
ലേമിലേക്കു തിരിച്ചുപോന്നു.
(ലൂക്ക് 29, 44–52.)

കൃഷ്ണൻ ഇഹലോകത്തെ വിട്ടന്നു തന്നെ കലിലോ
കത്തിൽ വന്നു എന്നു വിഷ്ണുപുരാണത്തിൽ പറഞ്ഞി
രിക്കുന്നു. ആകയാൽ കൃഷ്ണന്റെ ശേഷം ലോക
ത്തിൽ അധൎമ്മവും അഭക്തിയും ഉണ്ടായ്വരേണം എ
ന്നുള്ള ഇച്ഛ ദൈവത്തിന്നു ഉണ്ടായിരുന്നു എന്നു ഹി
ന്തു ശാസ്ത്രത്തിൽനിന്നു കാണായ്വരുന്നു. എന്തുകൊ
ണ്ടെന്നാൽ വിഷ്ണു പുരാണത്തിൽ കാണുന്ന കലിവ
ൎണ്ണനയിൽനിന്നു അവൻ സൎവ്വ അധൎമ്മത്തിന്റെ
ആധാരവും ഉറവിടവും ആകുന്നു എന്നു കാണുന്നു. [ 57 ] ക്രിസ്തനൊ: സ്വൎഗ്ഗാരോഹണമായി പോയ ശേ
ഷം അമ്പതാം നാളാകുന്ന പെന്തകൊസ്ത എന്ന
പെരുന്നാളിൽ പരിശുദ്ധാത്മാവിനെ ശിഷ്യൎക്കു ഇറ
ക്കി കൊടുത്തു. ക്രിസ്തു സഭയുടെ തുണുകളെപോലെ
ഇരിക്കുന്ന പന്ത്രണ്ടു അപോസ്തലന്മാരുടെ മേൽ പരി
ശുദ്ധാത്മാവു വന്നു വസിച്ചു (അപോ. ക്രി. 2. അ.)
അവർ മുഖാന്തരം ലോകത്തിൽ ക്രിസ്തീയ മാൎഗ്ഗത്തെ
പരത്തുവാൻ തുടങ്ങി. അന്നു തന്നെ മൂവ്വായിരം
പേർ ക്രിസ്ത്യാനികളായ്തീൎന്നു ദൈവത്തെ മഹത്വപ്പെ
ടുത്തി. അന്നു മുതൽ സത്യമാൎഗ്ഗത്തിൽ നടക്കുന്ന
വർ പെരുകിവന്നു. പിന്നെ കൎത്താവു രക്ഷിക്കപ്പെ
ടുന്നവരെ ദിനമ്പ്രതി സഭയോടു ചേൎത്തു കൊണ്ടി
രുന്നു.

കൃഷ്ണൻ മരിച്ച ശേഷം അൎജ്ജുനന്റെ ശക്തിതീ
രെ ക്ഷയിച്ചു പോയി. അവൻ കൃഷ്ണന്റെ നാമത്തെ
സ്മരിച്ചിട്ടും അവന്നു ബലം കിട്ടിയില്ല. അവനെ
ഉൗരിലെ പിള്ളർ കൊള്ളയിട്ടു നല്ല വണ്ണം താഡിച്ചു.
ഒടുവിൽ അവൻ ദുഃഖിച്ചം കഷ്ടപ്പെട്ടും കൊണ്ടു വ്യാ
സന്റെ അടുക്കൽ ചെന്നു. എന്നാൽ ദുഃഖസാഗര
ത്തിൽ മുങ്ങിയ ഇവനെ വ്യാസൻ ആശ്വസിപ്പി
പ്പാൻ നോക്കിയെങ്കിലും അവന്റെ തത്വജ്ഞാനത്തി
ന്നു അൎജ്ജുനന്റെ ദുഃഖത്തെ പരിഹരിപ്പാൻ കഴി
ഞ്ഞില്ല.

ക്രിസ്തൻ മരിച്ചുയിൎത്തശേഷം അവന്റെ ശിഷ്യ
ന്മാർ ഏറ്റം ശക്തന്മാരായ്തീൎന്നു. അവർ തങ്ങളുടെ
എല്ലാ ഭയ സംശയങ്ങളെയും, അവിശ്വാസം അ
ധൈൎയ്യം മുതലായവകളെയും ദൂരെ കളഞ്ഞു. യേശു [ 58 ] വിന്റെ പുനരുത്ഥാനത്തിന്നു സാക്ഷ്യം കൊടുത്തും,
അവന്റെ നാമത്തിൽ പ്രസംഗിച്ചും കൊണ്ടു ഊർ
തോറും സഞ്ചരിപ്പാൻ തുടങ്ങി. അവർ അവന്റെ
നാമത്തിൽ അനേകം അത്ഭുതങ്ങളെയും ചെയ്തു.
അതു കൂടാതെ അവന്റെ നാമം നിമിത്തം ഏറിയ
കഷ്ടങ്ങളെയും അനുഭവിച്ചു. അവർ രാജാക്കന്മാ
രുടെ മുമ്പാകെയും ജനക്കൂട്ടങ്ങളുടെ മുമ്പാകെയും
നിന്നു വിസ്തരിക്കപ്പെടുകയും, അപമാനം സഹിച്ചു,
തടവിലാക്കപ്പെടുകയും തോൽവാറുകൊണ്ടുള്ള തല്ലു
ഏല്ക്കുകയും കല്ലേറു കൊള്ളുകയും കൊല്ലപ്പെടുകയും
ചെയ്തിരിക്കുന്നു. എന്നിട്ടും അവർ ഇതെല്ലാം സ
ന്തോഷത്തോടെ സഹിച്ചിരിക്കുന്നു. പിന്നെത്ത
തിൽ ക്രിസ്തന്റെ മാൎഗ്ഗം ക്രമേണ അഭിവൃദ്ധിയായി
ലോകത്തിലെങ്ങും പരക്കുകയും ചെയ്തു.

VIII. കൃഷ്ണന്റെ ഉപദേശ
സംക്ഷേപം.

1. ദൈവത്തെ കുറിച്ചു

ഒരിക്കൽ വൎഷകാലം കഴിഞ്ഞ
ശേഷം ഗോപന്മാർ എല്ലാവരും
കൂടി ഇന്ദ്രന്നു ഒരു യാഗം കഴി
പ്പാൻ ഒരുമ്പെട്ടു. അപ്പോൾ
കൃഷ്ണൻ, നിങ്ങൾ ഇത്ര വളരെ
ആഘോഷത്തോടെ ഇന്ദ്രന്നു വേ
ണ്ടി ഉത്സവം ആചരിക്കുന്നതു എ
ന്തിന്നു എന്നു അവരോടു ചോ
ദിച്ചു. അതിന്നു നന്ദൻ: ഇന്ദ്രൻ
വെള്ളങ്ങളുടെയും മേഘങ്ങളുടെ
യും രാജാവാകുന്നു. അവൻ മഴ
പെയ്യിക്കുന്നതിനാൽ ഭൂമി നന

VIII.

ക്രിസ്തന്റെ ഉപദേശ
സംക്ഷേപം.

1. ദൈവത്തെ കുറിച്ചു:

യേശു ഒരിക്കൽ യഹൂദ്യയിൽ
നിന്നു ഗലീലയിലേക്കു പോകു
മ്പോൾ ശമൎയ്യയിൽ കൂടി കടക്കേ
ണ്ടിവന്നു. അപ്പോൾ അവൻ
വഴിനടപ്പിനാൽ ക്ഷീണിച്ചു ഒ
രുകിണറ്റിന്നരികെ ഇരുന്നി
രുന്നു. അവിടെ ശമൎയ്യക്കാരി
യായ ഒരു സ്ത്രീ വെള്ളം കോരു
വാൻ വന്നു. യേശു അവളോടു;
“എനിക്കു കുടിപ്പാൻ തരിക” എ
ന്നു പറഞ്ഞു. അവൾ അവ
നോടു യഹൂദന്മാൎക്കു ശമൎയ്യരോടു

[ 59 ]
ഞ്ഞിട്ടു നമുക്കു ധാന്യം തരുന്നു.
പിന്നെ ആ ധാന്യം കൊണ്ടാകു
ന്നു ശരീരികളായ നാം എല്ലാവ
രും ജീവിക്കുന്നതു. നാം ധാന്യ
ത്താലും വെള്ളത്താലും ദേവന്മാ
രെ സന്തോഷിപ്പിക്കുന്നതുകൊ
ണ്ടു നമ്മുടെ പശുക്കൾ പ്രസവി
ക്കുന്നു. ഇവയൊ പാൽ തരുന്നു.
ജലദാതാവാകുന്ന ഇന്ദ്രൻ സൂൎയ്യ
രശ്മികളാൽ ഭൂമിയുടെ പാൽ കു
ടിച്ച ശേഷം മുഴുലോക പോഷ
ണത്തിന്നായി വീണ്ടും അതിനെ
ഭൂമിയിലേക്കു അയച്ചു തരുന്നു.
ഇതു ഹേതുവായിട്ടു എല്ലാ ഭൂരാജാ
ക്കന്മാരും വൎഷം കഴിഞ്ഞ ശഷം
ഇന്ദ്രന്നു ആഘോഷത്തോടെ യാ
ഗം കഴിച്ചു വരുന്നു” എന്നു പ
റഞ്ഞു.

ഇതു കേട്ടിട്ടു കൃഷ്ണൻ നന്ദ
നോടു: നാം ഭൂമിയിൽ കൃഷിവ്യാ
പാരങ്ങൾ ചെയ്യുന്നവരല്ല. ന
മ്മുടെ വാസം വനങ്ങളിൽ ആ
കുന്നുവല്ലൊ. നമ്മുടെ ദേവത
പശു അത്രെ. നാം ഉപജീവി
ക്കുന്നതു പശുക്കളെ കൊണ്ടല്ല
യൊ? ഏതു കൊണ്ടു ഒരുവൻ ജീ
വിക്കുന്നുവോ അതു തന്നെ അ
വന്റെ ദൈവം. അവൻ അ
തിനെയാകുന്നു പൂജിക്കേണ്ടതു.
അതിൽ നിന്നല്ലൊ അവന്നു മം
ഗല്യംഭവിക്കുന്നതു. ഈ പൎവ്വ
തത്തിൽ നാനാദേവതകൾ പല
വിധ രൂപം ധരിച്ചും കൊണ്ടു
യഥേഷ്ടം ഈ വനത്തിൽ സഞ്ച
രിക്കുന്നുണ്ടു. ഈ വനങ്ങളിൽ
വസിക്കുന്ന നിവാസികളോടു
അവക്കു കോപം ഉണ്ടാകുമ്പോൾ,

പെരുമാറ്റം ഇല്ലായ്കയാൽ, “യ
ഹൂദനായ നീ ശമൎയ്യക്കാരിയായ
എന്നോടു, കുടിപ്പാൻ ചോദിക്കു
ന്നതു എന്തു?” എന്നു പറഞ്ഞു.
യേശു ഉത്തരമായി അവളോടു:
നീ ദൈവത്തിന്റെ ദാനത്തെ
യും നിന്നോടു കുടിപ്പാൻ തരിക
എന്നു ചോദിക്കുന്നവൻ ഇന്നവൻ
എന്നതിനെയും അറിഞ്ഞിരുന്നെ
ങ്കിൽ, നീ അവനോടു ചോദി
ക്കയും, അവൻ ജീവനുള്ള വെ
ള്ളം നിനക്കു തരികയും ചെയ്യു
മായിരുന്നു. സ്ത്രീ അവനോടു
പറയുന്നു: “കൎത്താവെ നിനക്കു
പാള ഇല്ല കിണറും ആഴമുള്ള
തല്ലൊ പിന്നെ ജീവനുള്ള വെ
ള്ളം നിനക്കു എവിടെനിന്നുള്ളു?”
എന്നു പറഞ്ഞതിന്നു യേശു, അ
വളോടു: “ഈ വെള്ളത്തിൽനി
ന്നു കുടിക്കുന്നവന്നു എല്ലാം പി
ന്നെയും ദാഹിക്കും; ഞാൻ കൊടു
ക്കുന്ന വെള്ളത്തിൽനിന്നു, ആ
രെങ്കിലും, കുടിച്ചാലൊ എന്നേ
ക്കും ദാഹിക്കയില്ല. ഞാൻ കൊടു
ക്കുന്ന വെള്ളം അവനിൽ നിത്യ
ജീവങ്കലേക്കു പൊങ്ങിവരുന്ന
വെള്ളത്തിന്റെ ഉറവായ്തീരും”
എന്നു പറഞ്ഞു. സ്ത്രീ അവനോ
ടു “കൎത്താവെ! എനിക്കു ദാഹി
ക്കയും ഞാൻ ഇവിടെ കോരു
വാൻ വരികയും ചെയ്യാതിരി
പ്പാൻ ആ വെള്ളം എനിക്കു ത
രിക” എന്നു പറഞ്ഞു. അപ്പോൾ
യേശു അവളോടു “പോയി നി
ന്റെ ഭൎത്താവിനെ ഇങ്ങു വിളി
ച്ചുകൊണ്ടു വരിക” എന്നു പറ
ഞ്ഞു. എനിക്കു ഭൎത്താവില്ല എ
[ 60 ]
അവ സിംഹാദി ദുഷ്ടജന്തുക്കളു
ടെ രൂപം ധരിച്ചു അവരെ നശി
പ്പിക്കും. ആകയാൽ പൎവ്വതത്തെ
പൂജിച്ചു അതിന്നു യാഗം കഴിക്കു
കയാകുന്നു യോഗ്യത. ഇന്ദ്രനെ
നാം സേവിക്കുന്നതു എന്തിന്നു?
പശുക്കളും പൎവ്വതവും അത്രെ
നമ്മുടെ ദൈവം. ബ്രാഹ്മണർ
പ്രാൎത്ഥനയെ ഭജിക്കുന്നു. കൃഷി
ക്കാർ തങ്ങളുടെ വിളയെയും ന
രിമുതലായവയുടെ ചിഹ്നങ്ങളെ
യും പൂജിക്കുന്നു. അങ്ങിനെയാ
യാൽ വനങ്ങളിലും പൎവ്വതങ്ങളി
ലും പശുക്കളെ മേയ്ക്കുന്നവരായ
നാം പൎവ്വതത്തെയും പശുക്കളെ
യും പൂജിക്കേണ്ടതു ന്യായമല്ല
യൊ? എന്നു പറഞ്ഞു

നന്ദനും, ശേഷം ഗോപന്മാ
രും കൃഷ്ണന്റെ ഈ പ്രസംഗം
കേട്ടിട്ടു, അവനോടു “നീ പറ
ഞ്ഞതു കാൎയ്യം തന്നെ. അതുകൊ
ണ്ടു നിന്റെ വാക്കു പോലെ ഞ
ങ്ങളും ചെയ്യാം” എന്നു പറഞ്ഞു.
ഗോപന്മാരെല്ലാവരും പൎവ്വത
ത്തെ പൂജിച്ചു. അതിന്നു പാലും
വെണ്ണയും മാംസവും മറ്റും അൎപ്പിച്ചു.
അപ്പോൾ മായയുള്ള കൃ
ഷ്ണൻ ഗോവൎദ്ധനം എന്ന പൎവ്വത
ത്തിന്മേൽ കയറി ഞാൻ തന്നെ
ആ പൎവ്വതമാകുന്നു എന്നു ചൊല്ലി
ക്കൊണ്ടു അതിന്നു അൎപ്പിച്ചിരുന്ന
എല്ലാമാംസത്തെയും തിന്നു കള
ഞ്ഞു; “മാംസഞ്ചമായക കൃഷ്ണോ
ഗിരിംഭൂത്വാ സമശ്നുതെ” ഒടു
വിൽ തന്റെ സ്വന്തരൂപത്തോടു
കൂടെ എല്ലാ ഗോപന്മാരുമായി

ന്നു സ്ത്രീ പറഞ്ഞാറെ, യേശു:
“എനിക്കു ഭൎത്താവില്ല എന്നു നീ
പറഞ്ഞുതു നന്നു. എന്തെന്നാൽ
നിണക്കു അഞ്ചു ഭൎത്താക്കന്മാർ
ഉണ്ടായിരുന്നു; ഇപ്പോൾ ഉള്ള
വൻ നിന്റെ ഭൎത്താവു അല്ല;
ഇതു നീ പറഞ്ഞതു സത്യം ത
ന്നെ” എന്നു പറഞ്ഞു. സ്ത്രീ അ
വനോടു “കൎത്താവെ! നീ ഒരു
പ്രവാചകൻ എന്നു ഞാൻ കാ
ണുന്നു. ഞങ്ങളുടെ പിതാക്കന്മാർ
ഈ മലയിൽ കുമ്പിട്ടുവന്നു; കു
മ്പിടേണ്ടുന്ന സ്ഥലം യരുശലേ
മിൽ ആകുന്നു എന്നു നിങ്ങൾ
ചൊല്ലുന്നു”. എന്നു പറഞ്ഞാറെ,
യേശു അവളോടു പറയുന്നതു:
“സ്ത്രീയെ എന്നെ വിശ്വസിക്ക,
നിങ്ങൾ പിതാവിനെ കുമ്പിടു
ന്നതു ഈ മലമേൽ എന്നില്ല യരു
ശലേമിൽ എന്നും ഇല്ല എന്നുള്ള
കാലം വരുന്നു; നിങ്ങൾ അറിയാ
ത്തതിനെ കുമ്പിടുന്നു, ഞങ്ങളൊ
അറിയുന്നതിനെ കുമ്പിടുന്നു.
രക്ഷ യഹൂദരിൽ നിന്നാകുന്നു
വല്ലൊ. എങ്കിലും സത്യനമസ്കാ
രികൾ പിതാവിനെ ആത്മാവി
ലും സത്യത്തിലും കുമ്പിടുന്ന നാഴി
ക വരുന്നു. ഈ പ്പോൾ തന്നെ
യും ആകുന്നു. തന്നെ നമസ്കരി
ക്കുന്നവരായിട്ടു ഇങ്ങിനെത്തവ
രെയല്ലൊ പിതാവു അന്വേഷി
ക്കുന്നു. ദൈവം ആത്മാവാകുന്നു
അവനെ കുമ്പിടുന്നവർ ആത്മാ
വിലും സത്യത്തിലും കുമ്പിടുകയും
വേണം”. സ്ത്രീ അവനോടു:
“ക്രിസ്തു എന്നു പറയുന്ന മശീഹ
വരുന്നു എന്നു ഞാൻ അറിയുന്നു
[ 61 ]
പൎവ്വതത്തിലേക്കു കയറി അതി
നെ പൂജിച്ചു.

2. മനുഷ്യനെ കുറിച്ചു:

കൃഷ്ണൻ കംസനെ കൊന്ന
തിൽ പിന്നെ, അവന്റെ ഭാൎയ്യ
മാർ ദുഃഖിച്ചിരിക്കയിൽ, കൃഷ്ണൻ
അവരോടു: “നിങ്ങൾ ദുഃഖിക്കാ
തെ എന്റെ അമ്മോമന്റെ ഉത്ത
രക്രിയയെ ചെയ്തു കൊൾവിൻ!
ഒരു മനുഷ്യൻ എന്നും ജീവിച്ചി
രിക്കയില്ലല്ലൊ. ഒരുവൻ അന്യ
നെ കുറിച്ചു അവൻ എന്റെ സം
ബന്ധിയാകുന്നു എന്നു പറയുന്ന
തു വെറും ഭ്രാന്തത്രെ. അപ്പൻ,
അമ്മ, മക്കൾ, ബന്ധുമിത്രങ്ങൾ
മുതലായവർ എത്രത്തോളം തങ്ങ
ളുടെ ആപ്തന്മാർ കൂടെയിരിക്കു
ന്നുവോ അത്രത്തോളം മാത്രം അ
വനോടു സാഹവാസം ചെയ്തു
സുഖം അനുഭവിക്കണം” എന്നു
പറഞ്ഞു. പിന്നെ കൃഷ്ണൻ ത

ആയവൻ വരുമ്പോൾ ഞങ്ങ
ളോടു സകലവും അറിയിക്കും”
എന്നു പറഞ്ഞു. യേശു അവ
ളോടു: നിന്നോടു സംസാരിക്കു
ന്ന ഞാൻ അവൻ ആകുന്നു എ
ന്നു പറഞ്ഞു. അനന്തരം സ്ത്രീ
തന്റെ പാത്രം വെച്ചിട്ടു നഗര
ത്തിൽ ചെന്നു ആ മനുഷ്യരോടു
പറഞ്ഞു. അവരെ കൂട്ടിക്കൊണ്ടു
വന്നു. പിന്നെ അവരും യേശു
വിന്റെ വചനങ്ങളെ കേട്ടിട്ടു
വിസ്മയിച്ചു അവനിൽ വിശ്വ
സിക്കുകയും “ഇവൻ ലോകര
ക്ഷിതാവാകുന്ന ക്രിസ്തു ആകുന്നു
എന്നു ഞങ്ങൾ അറിഞ്ഞിരിക്കു
ന്നു” എന്നു സാക്ഷ്യം ചൊല്ലുക
യും ചെയ്തു. (യോഹ. 4, 3–42.)

2. മനുഷ്യനെ കുറിച്ചു.

ക്രിസ്തുവിന്നു ലാജർ എന്നു പേ
രായ ഒരു സ്നേഹിതൻ ഉണ്ടായി
രുന്നു. അവൻ മരിച്ചാറെ അ
വന്റെ സഹോദരിമാരെ കാ
ൺ്മാൻ പോയി. അപ്പോൾ ആ
സഹോദരിമാരിൽ ഒരുത്തി “ക
ൎത്താവെ! നീ ഇവിടെ ഉണ്ടായി
രുന്നു എങ്കിൽ എന്റെ സഹോ
ദരൻ മരിക്കയില്ലായിരുന്നു” എ
എന്നു പറഞ്ഞു. യേശു അവ
ളോടു: “നിൻറെ സഹോദരൻ
ഉയിൎത്തെഴുനീല്ക്കും എന്തുകൊ
ണ്ടെന്നാൽ ഞാൻ തന്നെ പുനരു
ത്ഥാനവും ജീവനും ആകുന്നു.
എന്നിൽ വിശ്വസിക്കുന്നവൻ മ
രിച്ചാലും ജീവിക്കും. ജീവിച്ചിരു
ന്നു എങ്കൽ വിശ്വസിക്കുന്നവൻ
ആരും ഒരിക്കലും മരിക്കയില്ല.

[ 62 ]
ന്റെ അമ്മോമന്റെ ചിതക്കു
കൊള്ളി വെച്ചു.
ഇതു നീ വിശ്വസിച്ചാൽ ദൈവ
ത്തിന്റെ മഹത്വത്തെ കാണും”
എന്നു പറഞ്ഞു. എന്നിട്ടു മരി
ച്ചു നാലുനാൾ കഴിഞ്ഞിട്ടുള്ളതും
കല്ലറയിൽ അടക്കപ്പെട്ടതുമായ
ശവത്തെ അനേകരുടെ മുമ്പാ
കെ ഉയിൎപ്പിച്ചു.

ദൈവത്തെയും മനുഷ്യനെയും കുറിച്ചു കൃഷ്ണൻ
ഉപദേശിച്ചതു എന്തു എന്നും ക്രിസ്തു ഉപദേശിച്ചതു
എന്തു എന്നും ഗ്രഹിക്കാനായിട്ടു ഇപ്പോൾ ഓരോ
ദൃഷ്ടാന്തം വായിച്ചുവല്ലൊ. ദൈവത്തെ കുറിച്ചുള്ള
കൃഷ്ണന്റെ ബോധം എന്തായിരുന്നു എന്നു ആദ്യ
ത്തെ ദൃഷ്ടാന്തത്തിൽ നിന്നു തന്നെ തെളിയും. അ
വൻ വയറു നിറക്കുന്ന സാധനം ഏതൊ അതു ത
ന്നെ ദൈവം എന്നു പഠിപ്പിക്കയും അതിനെ പൂജി
പ്പാൻ ഉപദേശികയും ചെയ്തിരിക്കുന്നു. ആകയാൽ
ഈ നാട്ടിലെ അവന്റെ ഭക്തന്മാർ തങ്ങളുടെ വയറി
നെ ദൈവമാക്കി പൂജിക്കുന്നതിൽ ആശ്ചൎയ്യപ്പെടു
വാൻ ഇല്ലല്ലൊ. കൃഷ്ണന്റെ കാലത്തിൽ ജനങ്ങൾ്ക്കു
ദൈവത്തെ കുറിച്ചുള്ള ജ്ഞാനം ലേശം ഉണ്ടായിരു
ന്നില്ല എന്നു ആ ദൃഷ്ടാന്തത്താൽ തെളിയുന്നു. ധൎമ്മ
ത്തെ സ്ഥാപിപ്പാൻ അവതരിച്ചു വന്നു എന്നു പറ
യുന്ന കൃഷ്ണനും ഉപദേശിച്ചതു മേല്പറഞ്ഞതു മാത്ര
മല്ലയൊ?

കൃഷ്ണൻ മരിച്ചു ചില നൂററാണ്ടുകൾ കഴിഞ്ഞ
ശേഷം ബ്രാഹ്മണർ ഭഗവൽഗീതയെ രചിച്ചിട്ടു അതു
കൃഷ്ണൻ പറഞ്ഞതാകുന്നു എന്നു പറഞ്ഞുവരുന്നു.
എന്നാൽ കൃഷ്ണൻ അതിലെ തത്വജ്ഞാനങ്ങളെയും [ 63 ] സിദ്ധാന്തങ്ങളെയും അശേഷം അറിഞ്ഞവനല്ല.
അവൻ കാട്ടുവാസികൾക്കു തുല്യനായി വനം, പൎവ്വ
തം മുതലായവയെ പൂജിച്ചുവന്നതെയുള്ളു. ആകാ
ശത്തിലെ നിർമ്മാണ വസ്തുക്കളെ ആരാധിച്ചു വന്നി
രുന്ന ജനങ്ങളെ, ഭൂമിയിലെ നിർമ്മാണവസ്തുക്കളെ
ആരാധിപ്പാൻ പഠിപ്പിച്ചതു തന്നെ കൃഷ്ണൻ സ്ഥാ
പിച്ച ധൎമ്മം. അവൻ സൃഷ്ടികളിൽ നിന്നു സ്രഷ്ടാ
വിങ്കലേക്കു അവരുടെ മനസ്സിനെ തിരിച്ചില്ല.

ഇനി ക്രിസ്തുകൊടുത്ത ഉപദേശത്തെ കുറിച്ച്
അല്പം ശ്രദ്ധയോടെ ആലോചിപ്പിൻ. അവൻ
ആ സ്ത്രീയോടു കഴിച്ച സംഭാഷണത്തിൽനിന്നു ധൎമ്മ
സംബന്ധമായ ഉത്തമ സിദ്ധാന്തം കണ്ടുവരുന്നു.
അവൻ ഉപദേശിച്ചതു ഇപ്രകാരം ആകുന്നു: ദൈ
വം ആത്മാവാകുന്നു. അവനെ ആരാധിക്കുന്നവർ
ആത്മാവിലും സത്യത്തിലും ആരാധിക്കണം. ദൈ
വം മനുഷ്യന്നു കൊടുക്കുന്ന ദാനം അമൂല്യമായതാ
കുന്നു. ഉറവിൽ നിന്നു ഒഴുകുന്ന വെള്ളം പോലെ
അതു വിശ്വാസികളുടെ ഉള്ളിൽ ഇരിക്കും. അതു
അക്ഷയമായ നിത്യജീവൻ തന്നെ. ദൈവം ത
ന്റെ ഭക്തരെ സ്നേഹിക്കുന്നു എന്നിത്യാദിയത്രെ അ
വൻ ഉപദേശിച്ചതു. എന്നാൽ കൃഷ്ണനൊ, ഈ
ദേവന്മാരെ നാം ഭജിക്കാതിരുന്നാൽ അവർ നമ്മെ
സംഹരിച്ചുകളയും എന്നു പറഞ്ഞു ഭയത്തിൽനിന്നു
ജനിക്കുന്ന ഭക്തിയെ അത്രെ ജനങ്ങളുടെ മനസ്സിൽ
ഉദിപ്പിച്ചതു. ഒരുവൻ തന്റെ കുല ദൈവത്തെ വിട്ടു
അന്യരുടെ ദേവതയെ സേവിച്ചാൽ ആ ദേവതയിൽ
നിന്നു അവന്റെ ഭക്തൎക്കു കിട്ടുവാനുള്ള ദാനത്തെ അ [ 64 ] പഹരിക്കുകയത്രെ ചെയ്യുന്നതു. ആകയാൽ അന്യ
ന്നു നഷ്ടംവരാതിരിപ്പാന്തക്കവണ്ണം തന്റെ ദേവത
യെ വിട്ടു അന്യന്റെ ദേവതയെ ഭജിക്കരുതു എന്നു
കൃഷ്ണൻ ഗോപന്മാൎക്കു ഉപദേശിച്ചിരിക്കുന്നു.

കൃഷ്ണൻ തന്റെ നിജരൂപത്തെ മറച്ചു വെച്ചും
കൊണ്ടു ജനങ്ങളെ ഭ്രമിപ്പിച്ചു എന്നു പുരാണങ്ങ
ളിൽ പറഞ്ഞിരിക്കുന്നു. എന്നാൽ ക്രിസ്തനോ തക്ക
സമയത്തു തന്നെ തന്നെ സ്പഷ്ടമായിവെളിപ്പെടുത്തി
കൊടുത്തിരിക്കുന്നു. താൻ ക്രിസ്തുവാകുന്ന മശീഹയാ
കുന്നു എന്നു തിട്ടമായി പറഞ്ഞിരിക്കുന്നു. മേല്പറഞ്ഞ
ദൃഷ്ടാന്തത്തിൽ പറഞ്ഞ ആ സ്ത്രീക്കു ദിവ്യജ്ഞാനം
ഉപദേശിച്ചു അവളുടെ അജ്ഞാനം എന്ന അന്ധകാ
രത്തെ അകറ്റിക്കളഞ്ഞിരിക്കുന്നു. അവൾ മുമ്പെ
പാപ കൎമ്മങ്ങളാൽ നിറഞ്ഞവൾ ആയിരുന്നു. യേ
ശുവിന്റെ മൊഴികളെ കേട്ട ശേഷം, പാപത്തെ ചൊ
ല്ലി അവൾ ദുഃഖിച്ചു മാനസാന്തരപ്പെട്ടു ആത്മ
രക്ഷയുടെ മേൽ ദാഹമുള്ളവളായ്തീൎന്നു. രക്ഷിതാവാ
കുന്ന യേശുക്രിസ്തൻ അവൾ‌്ക്കു തന്നെത്താൻ വെളി
പ്പെടുത്തിയതിനാൽ അവൾ‌്ക്കും അവളുടെ ഗ്രാമക്കാ
രായ അനേകൎക്കും രക്ഷ വന്നു.

കൃഷ്ണൻ, മനുഷ്യനെ സംബന്ധിച്ചു, ഉപദേശിച്ച
ബോധന അവന്റെ ദൈവജ്ഞാനത്തിന്നു ഇണങ്ങി
യതായിരുന്നു. മനുഷ്യന്നു, അവന്റെ ദുഃഖ മരണാ
ദികളുടെ സമയത്തിൽ, നിത്യജീവന്റെ പ്രത്യാശയെ
കാണിച്ചു അവന്നു സമാധാനം കൊടുപ്പാൻ വഹി
യാത്ത ഒരു ഉപദേശം കൊണ്ടു മനുഷ്യൎക്കു പ്രയോ
ജനം എന്തു? കൃഷ്ണൻ, ദുഃഖിക്കുന്ന കംസന്റെ ഭാൎയ്യ [ 65 ] മാൎക്കു കൊടുത്ത ഉപദേശം ഇപ്രകാരമുള്ളതായി
രുന്നു.

ക്രിസ്തുവിന്റെ ഉപദേശം ഇപ്രകാരമുള്ളതല്ല.
അവൻ ദുഃഖിതയായ ആ സ്ത്രീയോടു, “നിന്റെ സ
ഹോദരൻ ഉയിൎത്തെഴുന്നീല്ക്കും’’ എന്നു പറഞ്ഞു.
ഈ വാക്കുകൊണ്ടു, എല്ലാമനുഷ്യരും ഒടുക്കത്തെ ന്യാ
യവിധി ദിവസത്തിൽ മരിച്ചവരിൽനിന്നു ഉയിൎത്തഴു
ന്നീല്ക്കും എന്നും നിന്റെ സഹോദരനെ, ഇപ്പോൾ
തന്നെ ഉയിൎപ്പിപ്പാൻ ഞാൻ ശക്തനാകുന്നു എന്നും
ഉള്ള, രണ്ടു സംഗതികളെ സൂചിപ്പിച്ചു. പിന്നെ
തന്റെ ശക്തിയെ വെളിപ്പെടുത്തി, മരിച്ചവനെ ഉയി
ൎപ്പിക്കയും ചെയ്തു. അതുകൊണ്ടു തന്റെ ധൎമ്മം മര
ണ നാഴികയിലും കൂടെ, മനുഷ്യന്നു പ്രത്യാശയെയും,
സമാധാനത്തെയും കൊടുക്കുന്നതാകുന്നു എന്നു വിള
ങ്ങിച്ചു. ഒരുവൻ ഉള്ളവണ്ണം, കൎത്താവായ യേശു
വിൽ വിശ്വസിച്ചു, സത്യമാൎഗ്ഗത്തിൽ നടന്നാൽ, അ
വൻ മരണത്തെ ഭയപ്പെടാതെ ധൈയ്യത്തോടെ,
ഹേ, മരണമേ! നിൻ വിഷമുൾ എവിടെ? പാതാ
ളമേ! നിന്റെ ജയം എവിടെ?’’ എന്നു വീരവാദം
ചെയ്വാൻ ശക്തനായ്തീരും. എന്തുകൊണ്ടെന്നാൽ,
യേശു ക്രിസ്തുവിൽ വിശ്വസിക്കാതെ, പാപങ്ങളിൽ
തന്നെ മരിക്കുന്നവൎക്കു ഉണ്ടാകുന്ന നരകഭയം അവൎക്കു
ണ്ടാകയില്ല. വിശ്വാസികൾ ഈ ശരീരത്തിൽ നിന്നു
പിരിഞ്ഞ ഉടനെ, സകല കഷ്ടങ്ങളിൽനിന്നും ഒഴി
ഞ്ഞു വിശ്രമിക്കുന്നു. അവർ ജീവങ്കലേക്കു ചെല്ലുന്ന
വഴിയിൽ നടന്നതു കൊണ്ടു, അന്ത്യന്യായവിധി ദിവ
സത്തിൽ തേജസ്സുള്ള ശരീരത്തോടു കൂടെ, സന്തോ
[ 66 ] ഷത്തോടെ നിത്യവും ദൈവത്തെ സേവിപ്പാന്തക്ക
വണ്ണം ഉയിൎത്തെഴുന്നീല്ക്കും. വായനക്കാരായ ബുദ്ധി
മത്തുകൾ കൃഷ്ണന്റെയും ക്രിസ്തന്റെയും വാക്കുക
ളിൽ നിന്നു, സത്യോപദേശവും നിത്യജീവന്റെ മൊ
ഴികളും, ആരുടെ വക്കൽ ആകുന്നു ഉള്ളതെന്നു കണ്ടു
പിടിച്ചു അതിന്നനുസാരമായി ജീവിച്ചു, ആത്മരക്ഷ
പ്രാപിച്ചു കൊള്ളേണം. എന്തുകൊണ്ടെന്നാൽ: “ഒരു
മനുഷ്യൻ സൎവ്വ ലോകം നേടിയാലും തന്റെെ ആത്മാ
വിന്നു നഷ്ടം വന്നാൽ അവന്നു എന്തു പ്രയോജനം’’?

IX.
കൃഷ്ണന്റെ നാമങ്ങൾ.
IX.
ക്രിസ്തന്റെ നാമങ്ങൾ.
1. വിഷ്ണുവിന്റെ നാമങ്ങൾ
കൃഷ്ണന്നു കൊടുക്കപ്പെട്ടിരിക്കുന്നു.
ഏവയെന്നാൽ:
പുരുഷോത്തമൻ (പുരുഷന്മാ
രിൽ വെച്ചു ഉത്തമൻ).
ചതുർഭുജൻ (നാലു കൈകൾ
ഉള്ളവൻ).
ഹരി (ഹരണം ചെയ്യുന്ന
വൻ).
ഗരുഡദ്ധ്വജൻ (ഗരുഡൻ
കൊടിക്കൂറയായിട്ടുള്ളവൻ).
1. സത്യവേദത്തിൽ ക്രിസ്ത
ന്നു ദൈവനാമങ്ങൾ കൊടുക്ക
പ്പെട്ടിരിക്കുന്നു. ഏവയെന്നാൽ:
യഹോവ. നിത്യപിതാവു.
ദൈവം ആയിരിക്കുന്നവൻ.
2. കൃഷ്ണന്റെ വംശസൂചക
നാമം:
യാദവൻ, യദുനാഥൻ.
2. ക്രിസ്തന്റെ ദിവ്യസ്വഭാ
വസൂചകമായ നാമങ്ങൾ:
യഹോവയുടെ ദൂതൻ. അതി
ശയമുള്ളവൻ. അനാദിയായ
വൻ. വചനം. ജ്ഞാനം. ആ
ലോചനക്കാരൻ. ദൈവപുത്രൻ.
ഇമ്മാനുവേൽ (ദൈവം നമ്മോ
ടു കൂടെ).
3. മാതാപിതാക്കന്മാരെ സം
ബന്ധിച്ചുള്ള നാമങ്ങൾ:
3. ക്രിസ്തന്റെ അവതാര
[ 67 ]
വാസുദേവൻ. ദേവകീനന്ദ
നൻ. നന്ദനന്ദനൻ.
ത്തെയും താഴ്ചയെയും സൂചിപ്പി
ക്കുന്നവ:
യേശു. മനുഷ്യന്റെ പുത്രൻ.
ഖേദങ്ങളുള്ള മനുഷ്യൻ.
4. കുട്ടിക്കാലത്തിലെ ക്രിയക
ളിൽ നിന്നുളവായ പേരുകൾ.
പൂതനാരി (പൂതനയുടെ ശ
ത്രു). ദാമോദരൻ (കയർകൊ
ണ്ടു കെട്ടപ്പെട്ടവൻ). മല്ലാൎദ്ദ
നൻ (വൃന്ദാവനത്തിൽവെച്ചു ഈ
പേരുള്ള വൃക്ഷത്തെ നശിപ്പിച്ച
തുകൊണ്ടു). ഗോപാലൻ (പശു
ക്കളെ മേയ്ക്കുന്നവൻ). ഗോവ
ൎദ്ധനധാരി (ഗോവൎദ്ധനം എന്ന
പൎവ്വതത്തെ എടുത്തവൻ). രാ
ഥാകാന്തൻ. രാഥാവല്ലഭൻ. . .
ഇത്യാദി.
4. ഗോത്രനാമം:
ദാവീദിന്റെ മകൻ.
5. അവന്റെ രൂപത്തിൽ നി
ന്നു:
ഘനനീലൻ (കാൎവ്വൎണ്ണമുള്ള
വൻ). കൃഷ്ണൻ (കറുത്തവൻ).
5. ഉദ്യോഗാധികാരസൂചക
ങ്ങളായ ക്രിസ്തനാമങ്ങൾ:
ക്രിസ്തു. ദൈവത്തിന്റെ കു
ഞ്ഞാടു. രക്ഷിതാവു. മദ്ധ്യസ്ഥൻ.
കൎത്താവു. മശീഹ. വഴി. വാ
തിൽ. പ്രവാചകൻ. മഹാ പു
രോഹിതൻ. രാജാവു.
6. അവന്റെ വേഷത്തിൽ
നിന്നു:
പീതാംബരധാരി (പീതവ
ൎണ്ണമുള്ള വസ്ത്രം ധരിക്കുന്നവൻ).
വനമാലീ (കാട്ടിലെ പൂക്കളെ
മാലയായി ധരിക്കുന്നവൻ).
6. അവതാരം എടുത്തതിനാ
ലും മദ്ധ്യസ്ഥനാകയാലും ക്രിസ്ത
ന്നു ദൈവത്തോടുള്ള സംബന്ധ
ത്തെ കുറിക്കുന്ന നാമങ്ങൾ:
ദൈവം തെരിഞ്ഞെടുത്തവൻ.
യഹോവാദാസൻ. പ്രിയൻ.
സ്ത്രീയുടെ സന്തതി.
7. അവന്റെ ഭാൎയ്യമാരിൽ
നിന്നു:
രുഗ്മിണീവരൻ. ജാംബവ
തീപതി.
7. അവനിൽ നിന്നു ലഭിക്കു
ന്ന അനുഗ്രഹവരങ്ങളെ സൂചി
പ്പിക്കുന്ന നാമങ്ങൾ:
രണ്ടാമത്തെ ആദാം. ജാതിക
ളുടെ നിയമം. നിയമത്തിന്റെ
[ 68 ]
കൎത്താവു. പ്രത്യാശ. ജീവൻ.
നിത്യജീവൻ. ജീവിപ്പിക്കുന്ന
ആത്മാവു. ജീവന്റെ അപ്പം.
ജീവവൃക്ഷം. വെളിച്ചം, നീതി
സൂൎയ്യൻ. വിശ്വാസത്തിന്റെ
ആരംഭം. തികവു വരുത്തുന്ന
വൻ. നീതികരിക്കുന്ന കൎത്താവു.
സമാധാനം. സമാധാനത്തി
ന്റെ പ്രഭു. അടിസ്ഥാനം. മൂല
ക്കല്ലു. നിത്യപാറ. ആശ്രയം.<lb/ >കോട്ട രക്ഷാനായകൻ.
8. ആയുധങ്ങളിൽ നിന്നു:
ചക്രപാണി (കൈയിൽ ച
ക്രം ഉള്ളവൻ).
ശംഖീ (ശംഖുള്ളവൻ). പാ
ഞ്ചജന്യധരൻ.
8. തന്റെ ഭക്തരോടുള്ള സം
ബന്ധത്തെ കുറിക്കുന്ന നാമങ്ങൾ:
ഇടയൻ. വൈദ്യൻ. സ്നേ
ഹിതൻ. മണവാളൻ. ഭൎത്താവു.
തല. പുനരുത്ഥാനം. അഗ്രഗാ
മി (മുമ്പെ പോയവൻ).
9. അവൻ കൊന്ന ദൈത്യ
ന്മാരിൽനിന്നു:
കംസാരി. മുരാരി. യവനാ
രി. നരകജിൽ.
9. തന്റെ എതിരാളികൾക്കു
മേലാൽ എങ്ങിനെത്തവനായി
രിക്കും എന്നു കാണിക്കുന്ന നാമ
ങ്ങൾ:
10. രാജ്യ സൂചകനാമങ്ങൾ:
മധുരേശൻ. ദ്വാരകനാഥൻ.
11. ജനങ്ങൾ ഭജിപ്പാൻ തു
ടങ്ങിയതു കൊണ്ടു:
ജനാൎദ്ദനൻ. അച്യുതൻ.
യഹൂദാഗോത്രത്തിലെ സിം
ഹം. നീതിയുള്ള ന്യായാധിപ
തി. മരിച്ചവരെയും ജീവിച്ചിരി
ക്കുന്നവരെയും ന്യായം വിധിക്കു
ന്നവൻ.

കൃഷ്ണന്റെയും ക്രിസ്തന്റെയും മേല്പറഞ്ഞ നാമ
ങ്ങളിൽ നിന്നു പല അൎത്ഥങ്ങൾ ജനിക്കുന്നതു കൂടാതെ
പല സംഗതികളും അതിൽനിന്നു അറിയായ്വരുന്നു
ണ്ടു എന്നതു പരമാൎത്ഥം തന്നെ. എന്നാൽ കുലം,
ഗോത്രം, മാതാപിതാക്കന്മാർ, വസ്ത്രാലംകാരം, രൂപം,
വേഷം, ശൌൎയ്യപരാക്രമങ്ങൾ മുതലായവകളാൽ
ഉളവായിവന്ന നാമങ്ങൾ അവതാരലക്ഷണസൂചക [ 69 ] ങ്ങളല്ല. ഇപ്രകാരമുള്ള പേരുകൾ വേറെയും പല
ൎക്കും ഇടാമല്ലൊ. നാം മീതെ കാണിച്ച കൃഷ്ണന്റെ
നാമാവലി മിക്കവാറും ഇപ്രകാരമുള്ളവയാകുന്നു.
അവയിൽ യാതൊരു വിശേഷതയും കാണ്മാൻ ഇല്ല.
അവയെ സ്മരിക്കുന്നതിനാൽ പാപിയായ മനുഷ്യന്നു
യാതൊരു പ്രയോജനവും ഇല്ല. വൈഷ്ണവർ കൃഷ്ണ
ന്നു കൊടുത്ത വിഷ്ണുവിന്റെ നാമങ്ങളാൽ പോലും
ദൈവഗുണങ്ങൾ ഒട്ടും വിളങ്ങുന്നില്ല. നിരാകാരനാ
യ ദൈവത്തിന്നു ചതുർഭുജങ്ങൾ ഉണ്ടു എന്നും അവൻ
ഒരു ഗരുഡന്റെ പുറത്തു കുത്തിരിക്കുന്നു എന്നും മററും
പറയുന്നതിനാൽ ദൈവത്തെ അപമാനിക്കുകയല്ല
യോ ചെയ്യുന്നതു. ജനാൎദ്ദനൻ, അച്ചുതൻ എന്നിത്യാ
ദി പേരുകൾ കൃഷ്ണന്നു വിളിച്ചെങ്കിലും ഈ പേരുകൾ
അവന്നു ലേശം പോലും കൊള്ളുന്നില്ല എന്നു അവ
ന്റെ ചരിത്രം വായിക്കുന്നവർ സമ്മതിക്കേണ്ടിവരും.
കൃഷ്ണന്റെ ഭക്തന്മാർ സാധാരണയായി സ്നേഹിക്കു
ന്നതും സ്മരിക്കുന്നതും ആയ പേരുകൾ; ഗോപാല
കൃഷ്ണൻ, രാഥാകാന്തൻ, ഗോപീനാഥൻ, രാഥാകൃ
ഷ്ണൻ എന്നിത്യാദിയാകുന്നു. ഈ നാമങ്ങളാൽ കൃഷ്ണ
നെ സ്മരിക്കുന്നവൎക്കു അവൻ പശുക്കളെ മേച്ചവനും
രാഥയുടെ പ്രിയനും, ഗോപികളുടെ നാഥനും ആ
യിരുന്നു എന്നല്ലാതെ മറ്റൊരു ബോധവും ഉദിച്ചു
വരുവാൻ സംഗതിയില്ല; വരികയുമില്ല. ദാമോദരൻ
എന്ന നാമത്തിൽനിന്നു എന്തൊരു ദിവ്യഗുണമാകു
ന്നു വിളങ്ങിവരുന്നതു എന്നു ഓൎത്തു നോക്കുവിൻ! ചെ
റുപ്പത്തിലെ ദുശ്ശീലം നിമിത്തം അമ്മ അവനെ കയ
റുകൊണ്ടു കെട്ടിയതിനാൽ അവന്നു വന്ന പേരാകു [ 70 ] ന്നു ഇതു. ഇതു ഒരു സൽഗുണസൂചകമോ? ഇതു
കൂടാതെ മുരാരി, കംസാരി എന്നിത്യാദി നാമങ്ങൾ
പാപത്താൽ ഭാരപ്പെട്ടു വലയുന്ന പാപിക്കു യാതൊ
രിക്കലും ആശ്വാസം വരുത്തുകയില്ല.

എന്നാൽ ക്രിസ്തുവിന്റെ നാമങ്ങൾ അപ്രകാര
മുള്ളവയല്ല. ക്രിസ്തന്റെ നാമങ്ങളിൽനിന്നു അവ
ന്റെ ദിവ്യഗുണവും ശക്തിയും വിളങ്ങുന്നു. അവ
യാൽ തന്നെ അവനിൽ വിശ്വസിക്കുന്നവൎക്കു എല്ലാം
പ്രത്യാശയും സന്തോഷവും ഭാഗ്യവും സമാധാനവും
ലഭിക്കുന്നു. നീതിക്കായി വിശക്കുന്നവൎക്കു അവൻ
“ജീവൻ അപ്പം’’ അജ്ഞാനത്തിൽ മുങ്ങിക്കിടക്കു
ന്നവൎക്കു അവൻ “ലോകത്തിന്റെെ വെളിച്ചം” പാപ
ത്താൽ വലയുന്നവന്നു ക്രിസ്തു “സമാധാനം’’ ആയി
രിക്കുന്നു. പാപം നിമിത്തമുള്ള ദൈവകോപത്തിൽ
നിന്നു രക്ഷപ്പെടുവാൻ ആഗ്രഹിക്കുന്നവന്നു “സങ്കേ
തവും അഭയസ്ഥാനവും’’ ആയിരിക്കുന്നു. പാപിക
ളെ ചേൎത്തുകൊള്ളുവാൻ ആരും ഇല്ലെങ്കിൽ ഇതാ
ക്രിസ്തൻ “പാപികളുടെ സ്നേഹിതൻ” എന്ന പേ
രോടെ അണഞ്ഞു വരുന്നു. നാം വിശുദ്ധിയിൽ നട
പ്പാൻ അവൻ നമുക്കു തക്ക “മാതൃക’’ ആയിരിക്കുന്നു.
വല്ലവനും യാഗാദി ബലികൎമ്മങ്ങളാലും ദേഹദണ്ഡ
ങ്ങളാലും പാപങ്ങളെ പോക്കുവാൻ ശ്രമിച്ചിട്ടും സാ
ധിച്ചില്ല എന്നു അനുഭവിക്കുന്നെങ്കിൽ അപ്രകാരമു
ള്ളവർ “ലോകത്തിന്റെ പാപത്തെ ചുമന്നു നീക്കി
യിരിക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായവനെ’’ സ്മ
രിച്ചു കൊള്ളട്ടെ. എന്നാൽ ഒരുത്തൻ മാനസാന്ത
രപ്പെടാതെ അന്ത്യത്തോളം പാപത്തിൽ തന്നെ ജീ [ 71 ] വിച്ചു മരിച്ചാൽ അവന്നു ആ കുഞ്ഞാടായവൻ ത
ന്നെ സിംഹമായി കാണപ്പെടും.

ദൈവപുത്രനാകുന്ന ക്രിസ്തന്റെ നാമത്തെ സ്മ
രിച്ചാൽ പുണ്യം കിട്ടും എന്നു സത്യവേദത്തിൽ പറ
ഞ്ഞിട്ടില്ല. അവനിൽ വിശ്വസിക്കുന്നവൎക്കു ഏവ
ൎക്കും നിത്യജീവൻ ഉണ്ടു എന്നാകുന്നു പറഞ്ഞിരിക്കു
ന്നതു.

നാം ഇതുവരെ ഹിന്തുമതക്കാർ ദൈവാവതാരം
എന്നുവെച്ചു ആരാധിക്കുന്ന കൃഷ്ണനെയും, ക്രിസ്തു മത
ക്കാർ ദൈവത്തിന്റെ ഏകസത്യാവതാരം എന്നു
വെച്ച ആരാധിക്കുന്ന ക്രിസ്തനെയും ഒത്തുനോക്കി
പരിശോധന കഴിച്ചുവല്ലൊ. ആകയാൽ ഈ
പുസ്തകത്തിന്റെ ഉദ്ദേശം ഏതാനും സാധിച്ചുക
ഴിഞ്ഞു.

കൃഷ്ണാവതാരത്തിന്റെ സംഗതികളെ, ഉത്ഭവം മു
തൽ അന്ത്യം വരെ ക്രിസ്താവതാരത്തോടു ഒപ്പിച്ചു
നോക്കിയിരിക്കുന്നു. ഹിന്തുമതക്കാരുടെ ആധാരഗ്ര
ന്ഥങ്ങളിൽനിന്നു ഉള്ളതുപോലെ എടുത്തു അവയെ
ക്രിസ്തീയശാസ്ത്രങ്ങളിൽ പറഞ്ഞ വചനങ്ങൾക്കു എ
തിരെ വെച്ചിരിക്കുന്നു. അതുകൊണ്ടു രണ്ടു വസ്തുക്ക
ളെ ഒത്തുനോക്കി മാറ്ററിവാനുള്ള ബുദ്ധിപ്രാപ്തി ദൈ
വത്തിൽനിന്നു ലഭിച്ചിട്ടുള്ളവർ ഇവിടെ അതിനെ
ഉപയോഗിക്കേണ്ടതാകുന്നു. ഒരുവൻ അങ്ങാടിയിൽ
പോയി വസ്ത്രങ്ങളെയോ ലോഹരത്നാദികളെയോ വി
ല കൊടുത്തു വാങ്ങുമ്പോൾ അവയെ നന്നായി പ
രീക്ഷിച്ചു നോക്കുന്നില്ലയോ? ഇപ്പോൾ മേല്പറഞ്ഞ
രണ്ടു ഭാവതാരങ്ങൾ നിങ്ങളുടെ മുമ്പാകെ ഇരിക്കുന്നു. [ 72 ] ഇവയെ പരീക്ഷിപ്പിൻ! സത്യമായതിനെ സ്വീകരി
ക്കുന്നതു നിങ്ങൾക്കു ഉചിതമാകുന്നു. ഭൂമിയിൽ നശി
ച്ചുപോകുന്ന വസ്തുക്കളെ പരീക്ഷിക്കുന്നതിൽ മാത്രം
തങ്ങളുടെ ബുദ്ധിയെ ഉപയോഗിക്കുകയും, ഇതിനെ
ക്കാൾ പ്രയോജനവും അമൂല്യവും ആയിരിക്കുന്ന മത
വിഷയത്തിൽ കുരുടന്മാരെ പോലെ മൌനമായിരി
ക്കുന്നതും മനുഷ്യൎക്കു ലജ്ജാവഹമായ കാൎയ്യമാകുന്നു
എന്നു ഓൎത്തുകൊൾവിൻ!

ഒരുവൻ ഈ പുസ്തകത്തെ ആദി തൊട്ടു അന്തം
വരെ പാരപക്ഷം കൂടാതെ വായിച്ചാൽ അവൻ, കൃ
ഷ്ണൻ കുലപാതകം ചെയ്തിട്ടുള്ള ഒരു വെറും മനുഷ്യൻ
അത്രെ എന്നും ക്രിസ്തൻ ഏകരക്ഷിതാവാകുന്ന ദൈ
വാവതാരം ആകുന്നു എന്നും നിസ്സംശയം സമ്മതി
ക്കേണ്ടിവരും. കൃഷ്ണൻ മരിച്ചിട്ടു ഉയിൎത്തുവന്നിട്ടില്ല.
ക്രിസ്തനോ മരിച്ചവരിൽനിന്നു പുനരുത്ഥാനം ചെ
യ്തിരിക്കുന്നു. അവൻ പരലോകത്തിൽ വാണുകൊ
ണ്ടു ഭൂമിയിൽ തനിക്കുള്ളവരോടു കൂടെ നിത്യവും ഇ
രിക്കുന്നു. കൃഷ്ണന്റെ പേരുകളിൽ ശക്തിയും രക്ഷ
യും ഇല്ല. എന്നാൽ ക്രിസ്തന്റെ നാമത്തിലോ; “അ
വന്റെ നാമത്തിൽ വിശ്വസിക്കുന്ന എല്ലാവൎക്കും
പാപങ്ങളുടെ മോചനമാകുന്ന വീണ്ടെടുപ്പുണ്ടു എന്നു
സകല പ്രവാചകന്മാരും സാക്ഷി ചൊല്ലിയിരിക്കു
ന്നു’’. (അപോ. പ്ര. 10, 48.) ദൈവം അവനെ അത്യു
ന്നതപ്പെടുത്തി സകല നാമത്തിന്നും മേലായ നാമം
നല്കി; യേശുവിന്റെ നാമത്തിങ്കൽ സ്വൎലോകരുടെ
യും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ
ഒക്കെയും മടങ്ങേണ്ടതിന്നും, എല്ലാ നാവും യേശുക്രി [ 73 ] സ്തൻ കൎത്താവു എന്നു പിതാവായ ദൈവത്തിന്റെ
മഹത്വത്തിന്നായി ഏറ്റുപറയേണ്ടതിന്നും തന്നെ.
(ഫിലി. 2, 9-11.) അതുകൊണ്ടു പ്രിയ സഹദേശിക
ളും സ്നേഹിതന്മാരും ആയുള്ളോരെ നിങ്ങൾ എല്ലാ
വരും ഈ മഹത്വം ഉള്ള യേശുക്രിസ്തനിൽ വിശ്വ
സിക്കേണമെന്നു അപേക്ഷിക്കുന്നു. എന്തുകൊണ്ടെ
ന്നാൽ മറെറാരുത്തനിലും രക്ഷ ഇല്ല; നാം രക്ഷ
പ്പെടുവാൻ മനുഷ്യരുടെ ഇടയിൽ കൊടുക്കപ്പെട്ട വേ
റൊരു നാമവും വാനത്തിൻ കീഴിൽ ഇല്ല. (അപോ.
പ്ര. 4, 12.) “ഈ നമ്മുടെ രക്ഷിതാവാകുന്ന ഏക
ജ്ഞാനിയായ ദൈവത്തിന്നു തേജസ്സും മഹിമയും ഇ
പ്പോഴും എന്നെന്നേക്കും ഇരിപ്പൂതാക ആമെൻ”.
(യൂദാ 25.) [ 76 ] PUBLISHED BY
BASEL MISSION BOOK AND TRACT DEPOSITORY,
MANGALORE.

Rs. As. P.
Morning and Evening Prayers പ്രാൎത്ഥനമാലിക 0 0 3
Are the Regenerate without Sin? പുനൎജ്ജാതന്മാ
ൎക്ക പാപമുണ്ടൊ
0 0 3
Daily Scripture Adviser നിത്യവാക്യ പ്രബോധിനി 0 0 9
The Promises of God concerning Jesus Christ,
our Saviour and their fulfilment മശീഹയെക്കു
റിച്ചുള്ള വാഗ്ദത്തങ്ങളും അവറ്റിൻ നിവൃത്തിയും
0 2 0
Prayers and Meditations പ്രാൎത്ഥനകളും വേദധ്യാ
നങ്ങളുമായ നിധിനിധാനം
0 3 0
The Pilgrim's Progress സഞ്ചാരിയുടെ പ്രയാണ
ചരിത്രച്ചുരുക്കം
0 0 3
The Best Choice ഉത്തമ തിരിവു 0 0 3
The Good Shepherd (Prose) നല്ല ഇടയന്റെ അ
ന്വേഷണചരിത്രം
0 0 3
The Sufferings of Christ കഷ്ടാനുഭവചരിത്രം 0 0 3
Reformation in Germany ക്രിസ്തുസഭാനവീകരണം 0 0 6
On Religion മതവിചാരണ 0 0 3
Short Bible Stories സത്യവേദ കഥകൾ 0 1 0
Scripture Wall Texts, No. 1—6 സത്യവേദ വച
നങ്ങൾ തടിച്ച അക്ഷരത്തിലുള്ളതിന്നു ഓരോന്നി
ന്നു (ഇതു മതിലിന്മേൽ തൂക്കുവാൻ വിശേഷമാണ്)
0 3 0
The Second coming of our Lord Jesus Christ
നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ പുനരാ
ഗമനം
0 0 6

ആവശ്യമുള്ളവർ മംഗലാപുരം പുസ്തകഷാപ്പിൽ
എഴുതിയാൽ കിട്ടുന്നതാകുന്നു.