സമുദായമിത്രം

(Samudhayamithram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സമുദായമിത്രം

രചന:അവിഞ്ഞിക്കാട്ട് ഭവദാസൻ ഭട്ടതിരിപ്പാട് (1919)

[ 1 ]

സമുദായമിത്രം
ഗ്രന്ഥ കൎത്താവ്:
??ൽ അവിഞ്ഞിക്കാട്ട് ഭവദാസൻ ഭട്ടതിരിപ്പാട്

[ 3 ] ??ഗ്രന്ഥവലി നമ്പ്ര്


സമുദായമിത്രം


ഗ്രന്ഥ കൎത്താവ്:
??ൽ അവിഞ്ഞിക്കാട്ട് ഭവദാസൻ ഭട്ടതിരിപ്പാട്


പ്രസാധകൻ:
പാറയിൽ രാമൻനമ്പൂതിരി
(യോഗക്ഷേമവായനശാലാ സിക്രട്ടറി)



തൃശ്ശിവപേരൂർ
മംഗളോദയം കമ്പനിയിൽ അച്ചടിച്ചത്.


1095


[വില 4 ണ
[ 5 ]
പ്രസ്താവന.

അപരിചിതന്മാരുമായി ഇടപെടുന്നതിന്നു പരിചിതനായ ഒരു മദ്ധ്യസ്ഥൻ പരിചയപ്പെടുത്തീട്ടു വേണമെന്നുള്ള നിർബ്ബന്ധം നാട്ടുകാർക്കില്ല. അങ്ങിനെയൊരു നടവടി ഈയിടയിൽ തുടങ്ങീട്ടുണ്ടെങ്കിൽ തന്നെ, അവിഞ്ഞിക്കാട്ടു ഭവദാസൻഭട്ടതിരിപ്പാട്ടുന്ന് നമ്പൂതിരിമാർക്ക് അപരിചിതനൊ, ഞാൻ അദ്ദേഹത്തെ പരിചയപ്പെടുത്തുവാൻ തക്കവണ്ണം അധികപരിചിതനൊ അല്ല. നമ്പൂതിരിസമുദായത്തെസ്സംബന്ധിക്കുന്ന പ്രബന്ധങ്ങൾക്കു പ്രസ്ഥാവനയെഴുതുവാൻ എനിക്കെന്തവകാശമോ അർഹതയോ ആണുള്ളതെന്നു ഞാൻ ആദ്യം സംശയിച്ചു. ഭട്ടതിരിപ്പാട്ടുന്ന് എന്നോടാവശ്യപ്പെടുന്നതു തന്നെ എന്റെ അർഹതയ്ക്കു മതിയായ തെളിവാണെന്നു സമാധാനിച്ച് നമ്പൂതിരിസമുദായത്തെപ്പറ്റി പ്രത്യക്ഷമായി രണ്ടു വാക്കു പറവാനുള്ള സംരംഭത്തിൽ ഞാൻ ഇതിന്നൊരുങ്ങിയതാണ്.

നമ്പൂതിരിസമുദായത്തെപ്പറ്റി എനിക്കുള്ള അറിവ് എത്രയോ ശിഥിലമാകുന്നു. എന്നാൽ ഉള്ളേടത്തോളം അറിവു കേട്ടറിവോ പുസ്തകം വായിച്ചറിവോ ‘സർക്കീട്ടു’ പരിചയമൊ അല്ല. പതിന [ 6 ] ഞ്ചു കൊല്ലക്കാലമായി ഒരു പരദേശബ്രാഹ്മണന്നു പാടുള്ളേടത്തോളം അടുത്തു പെരുമാറി നമ്പൂതിരിമാരുടെ സ്വഭാവവും മനോഗതിയും അറിവാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ആ ശ്രമത്തിന്റെ ഫലമായി അവരുടെ ഉൽകൃഷ്ടഗുണങ്ങളിൽ വളരെ ബഹുമാനവും തല്ക്കാലസ്ഥിതിയിൽ അല്പം അനുതാപവുമാണ് എനിക്കുണ്ടായിട്ടുള്ളത്. ജീവിതയാത്രയിൽ ഇതരസമുദായങ്ങളെക്കാൾ ഇപ്പോഴും അവർ അധികം ക്ലേശിക്കുന്നുണ്ടെന്നു വിചാരിച്ചല്ല ഞാൻ അനുതപിക്കുന്നത്. അവരിൽ ലയിച്ചുകിടക്കുന്ന മഹത്തായ ശക്തിയെ അറിഞ്ഞുപയോഗപ്പെടുത്തിയാൽ എന്തെല്ലാം സാധിക്കാമായിരുന്നു. എന്നാൽ ഈ നിലയിൽ തന്നെ കുറെക്കാലം കൂടി കഴിഞ്ഞാൽ അവർ ശോച്യാവസ്ഥയിലകപ്പെട്ടേക്കാമെന്നുള്ള ഭയം എനിക്കില്ലെന്നില്ല.

സമുദായസംബന്ധമായി അനേകം കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഭട്ടതിരിപ്പാട്ടിലെ ഈ പ്രബന്ധങ്ങൾ ചില ഗൃഹകാര്യങ്ങളെ മാത്രം ചൂണ്ടികാണിക്കുകയാണു ചെയ്യുന്നത്. എല്ലാ കാര്യങ്ങളും ഗൃഹത്തിൽനിന്നു തുടങ്ങുന്നതാണ് അധികം എളുപ്പം. അതുകൊണ്ടു ഗൃഹജീവിതത്തെസ്സംബന്ധിക്കുന്ന ഈ വിഷയങ്ങൾ പ്രത്യേകിച്ചും ശ്രദ്ധേയങ്ങളുമാണ്. [ 7 ]

അടുത്ത കാലത്തിൽ ചെറുപ്പക്കാരായ നമ്പൂതിരിമാരുടെ ഇടയിൽ ഒരുണർച്ചയും ഇളക്കവും കാണുന്നുണ്ട്. വളരെക്കാലത്തെ ഉറക്കത്തിൽ നിന്നുണർന്നു നടന്നു തുടങ്ങുമ്പോൾ കണ്ണുറച്ചിട്ടല്ലെ നടക്കുന്നതെന്ന് ഓർക്കാഞ്ഞാൽ തട്ടിത്തടഞ്ഞു താഴത്തു വീഴും. അതു കൂടാതെ കഴിപ്പാൻ വേണ്ട മുന്നറിവു കൊടുപ്പാൻ ഇമ്മാതിരി പുസ്തകങ്ങൾ ഉപകരിക്കു മെന്നാണു എനിക്കു തോന്നുന്നത്. അതു തന്നെയാണു ഞാൻ ഇതിന്നു പ്രസ്താവനയെഴുതുവാനുള്ള മുഖ്യകാരണവും.


തൃശ്ശിവപേരൂർ,
25 ധനു 10-‌ാം൹

പി.എസ്സ്. അനന്തനാരായണശാസ്ത്രി

[ 8 ]
വിഷയാനുക്രമണിക

നമ്പ്ര്
ഭാഗം
വിഷയം
1.
നമ്പൂതിരിമാരുടെ ജീവിതസമ്പ്രദായം
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
1--34
2.
 " ആചാരനിഷ്ഠയും ആരോഗ്യവും
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
35--42
3.
 " അതിഥിസൽക്കാരം
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
42--50
4.
 " അന്തർജ്ജനങ്ങളുടേയും കിടാങ്ങളുടേയും അനാഥസ്ഥിതി
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
50--59
[ 9 ]
സമുദായമിത്രം.

൧. നമ്പൂതിരിമാരുടെ ജീവിതസമ്പ്രദായം.

പൂർവ്വ ചരിത്രം.


നമ്പൂതിരിമാരുടെ ഇപ്പോഴത്തെ ജീവിതസമ്പ്രദായം എന്താണെന്നും, അതിൽ വല്ല ന്യൂനതകളുമുണ്ടോ എന്നും, ഉണ്ടെങ്കിൽ അതിന്റെ നിവൃത്തിമാർഗ്ഗം എന്താണെന്നും മറ്റുമാണ് ഇവിടെ ആലോചിപ്പാനുള്ളത്. എന്നാൽ അതിന്നുമുമ്പ് അവരുടെ പുരാതനമായ – എന്നു വെച്ചാൽ മലയാളത്തിൽ ഏതാണ്ടു ബ്രിട്ടീഷുഭരണം തുടങ്ങുന്നതുവരെയുള്ള കാലത്തെ ജീവിതസമ്പ്രദായം എന്തായിരുന്നു എന്നറിയുന്നത് ആവശ്യമാകയാൽ അതിനെക്കുറിച്ച് ആദ്യമായി കുറഞ്ഞൊന്നു പ്രസ്താവിക്കാം. നമ്പൂതിരിമാർ ഒരുകാലത്തു കേരളത്തിൽ ഇതരസമുദായക്കാരേക്കാൾ എല്ലാംകെണ്ടും ഉന്നതസ്ഥിതിയെ പ്രാപിച്ചിരുന്നു എന്നുള്ളത് ഇന്നും പരക്കെ സമ്മതിക്കുന്ന ഒരു കാര്യമാണല്ലോ. ബുദ്ധിശക്തി, പഠിപ്പു, സ്വഭാവവിശേഷം മുതലായ ഗുണങ്ങളാൽ ഇന്ത്യയിൽ മറ്റു ബ്രാഹ്മണർക്കു [ 10 ]

                                                      -2-

ണ്ടായിരുന്ന സ്ഥാനം കേരളത്തെ സംബന്ധിച്ചെടത്തോളം മുഴുവൻ നമ്പൂതിരിമാരാണ്‌ വഹിച്ചിരുന്നതെന്നു പറയാം. എന്നാൽ പരദേശബ്രാഹ്മണരെപ്പോലെ കേവലം വൈദികന്മാരുടെ നില മാത്രമല്ല അവർക്കിവിടെ ഉണ്ടായിരുന്നുള്ളൂ. കേരളത്തിലെ ഭൂമിയുടമസ്ഥന്മാർ മിക്കവാറും നമ്പൂതിരിമാരായിരുന്നതിന്നുപുറമെ രാജ്യരക്ഷ, ഭടവൃത്തി, നീതിന്യായപരിപാലനം എന്നീ രാജ്യകാര്യങ്ങളിലും അവർ ധാരാളം ഏർപ്പെട്ടിരുന്നു. ഇന്ന് രാജ്യതന്ത്രത്തിൽ മുമ്പിട്ടുനില്ക്കുന്ന പാശ്ചാത്യരാജ്യക്കാരെക്കൂടി വിസ്മയിപ്പിക്കത്തക്കവിധത്തിൽ ജനാധിപത്യഭരണത്തെ ഏറ്റവും പരിഷ്കൃതരീതിയിൽ എത്രയോ നൂറ്റാണ്ടുമുമ്പുതന്നെ നമ്പൂതിരിമാർ സ്വതന്ത്രമായി കേരളത്തിൽ നടത്തിയിരുന്നു എന്നു ഒരൊറ്റ സംഗതിതന്നെ അവരുടെ ലൌകിക പരിഷ്കാരത്തെ ധാരാളം തെളിയിക്കുന്നുണ്ട്. ചുരുക്കിപ്പറയുന്നതായാൽ ലൗകികമായും, വൈദികമായുമുള്ള എല്ലാ വിഷയങ്ങളിലും അവർ മലയാളത്തിൽ മറ്റെല്ലാ സമുദായക്കാരുടെയും ഉപദേഷ്ടാക്കന്മാരും നേതാക്കന്മാരുമായിരുന്നു എന്നു പറഞ്ഞാൽ മതിയാകും.

പുരാതനകാലത്തെ ജീവിതസമ്പ്രദായം.

എന്നാൽ അവരുടെ ജീവിതത്തിന്റെ പരമോദ്ദേശ്യം ഒരിക്കലും ഐഹികമായിരുന്നില്ല; പാ [ 11 ] --3-- രത്രികം തന്നെയായിരുന്നു. ആ ഒരു കാര്യം സാധിക്കുവാൻ വേണ്ടി മാത്രം അവരിൽ ഏതാനും ചിലർ മേല്പറഞ്ഞ ലൌകികകാര്യങ്ങളിൽ ഏർപ്പെട്ടിരുന്നു എന്നു വിചാരിപ്പാനേ തരമുള്ളൂ. ആത്മീയമായ ഉദ്ദേശ്യത്തെ ലക്ഷ്യമാക്കീട്ടാണ്‌ അവരുടെ പൊതുവിലുള്ള ജീവിതസമ്പ്രദായത്തെയെല്ലാം വ്യവസ്ഥപ്പെടുത്തീട്ടുള്ളത്. ഈ ഒരു സംഗതി വിശദമാക്കുന്നതിനു പുരാതനകാലം മുതല്ക്കേ അവർ അനുഷ്ഠിച്ചുപോരുന്ന ആചാരനടപടികളെ ഒന്നെടുത്തു വിവരിക്കുന്നത് ഈ പ്രകൃതത്തിൽ ഒരിക്കലും അനാവശ്യമായി വരില്ലെന്നു വിശ്വസിക്കുന്നു. ശുചിത്വം, വൈദികവൃത്തി, വിദ്യാഭ്യാസം, കുടുംബജീവിതം, സമുദായസ്ഥിതി, അന്യസമുദായക്കാരുമായുള്ള ഇരിപ്പ്, ആചാരപരിഷ്കാരം എന്നിങ്ങനെ ഏതാനും ചില സംഗതികളെയാണ്‌ ഇവിടെ വിവരിക്കാൻ പൊകുന്നത്.


ശുചിത്വം


ശുചിത്വത്തിന്റെ കാര്യത്തിൽ മലയാളികൾ പരദേശികളെക്കാൾ നിഷ്ടയുള്ളവരാണെന്ന് അഭിമാനിക്കുന്നുണ്ടെങ്കിൽ ആ അഭിമാനത്തിന്നു പ്രഥമാവകാശികൾ നമ്പൂതിരിമാരാണെന്നു പറയാം. അവർ അതിനെ ആരോഗ്യരക്ഷാമാർഗ്ഗങ്ങളിൽ ഒന്നായി കരുതിയിരുന്നതിന്നു പുറമെ വൈദികവൃത്തിയുടെ ഒരംഗമായിട്ടുകൂ [ 12 ]

                                                           --4--

ടി ഗണിച്ചിരുന്നു. ദേഹം, വസ്ത്രം, ഭക്ഷണം, ഗൃഹം എന്നീ എല്ലാ വിഷയങ്ങളിലും അവർ ശുചിത്വം പ്രത്യേകം ദീക്ഷിച്ചിരുന്നു. കാലത്തെഴുന്നേറ്റാൽ മലമൂത്രവിസർജ്ജനം ചെയ്ത് പല്ലുതേച്ചു മന്ത്രത്തോടുകൂടി സ്നാനം ചെയ്തു ദേഹശുദ്ധിവരുത്തിയതിന്നുശേഷമല്ലാതെ യാതൊന്നും ഭക്ഷിപ്പാൻ പാടില്ലെന്നാണ്‌ അവരുടെ ഇടയിലുള്ള ഒന്നാമത്തെ ആചാരനിർബന്ധം. ഒരില്ലമായാൽ സ്വച്ഛ ജലമുള്ള ഒരു കുളം, അല്ലെങ്കിൽ പുഴ, മലമൂത്രവിസർജ്ജനത്തിന്നു പ്രത്യേകമായുള്ള സ്ഥലങ്ങൾ എന്നിങ്ങനെ ശുചീകരണത്തിനു വേണ്ട സകല സൌകര്യങ്ങളും അവിടെ അടുത്തുണ്ടായിരിക്കും. തൊട്ടാൽ കുളി, തീണ്ടിക്കുളി, മുങ്ങിക്കുളി, കുളിയാശ്ശുദ്ധം, എടശ്ശുദ്ധം, വഴിശ്ശുദ്ധം എന്നീ മലയാളാചാരങ്ങളെല്ലാം നമ്പൂതിരിമാരുടെ ശുചിത്വത്തിലുള്ള നിഷ്ക്കർഷയിൽ നിന്നുണ്ടായിട്ടുള്ള താണെന്ന് വിചാരിക്കണം. ഒരിക്കൽ ഉപയോഗിച്ച വസ്ത്രത്തെ അലക്കി ശുദ്ധമാക്കിയോ, നനച്ചു ചളി കളഞ്ഞുവെളുപ്പിച്ചോ അല്ലതെ രണ്ടാമത് ഉപയോഗിച്ചിരുന്നില്ലെന്നുമാത്രമല്ല, സ്പർശിക്കുകപോലും ചെയ്തിരുന്നില്ല. വസ്ത്രത്തിന്റെ വിലയിലോ മോടിയിലോ അല്ല അവർ ശ്രദ്ധിച്ചിരുന്നത്; ശുദ്ധിയിൽ മാത്രമാണ്‌. പരുത്തിനൂൽ കൊണ്ടുള്ള ഉടുപ്പ് ഉപയോഗിച്ചുവരുന്ന മലയാളിയുടെ വസ്ത്രധാരണ സ [ 13 ] -5-

മ്പ്രദായം ഇവരുടെ ഉദ്ദേശത്തിനു വളരെ യോജിച്ചിരുന്നു എന്നു പറയേണ്ടതില്ലല്ലോ.

ഭക്ഷണകാര്യത്തിൽ നമ്പൂതിരിമാരേപ്പോലെ ശുചിത്വം നോക്കുന്നവർ വെറെ ഉണ്ടോ എന്നു തന്നെ സംശയമാണ്‌. അപ്പപ്പോൾ പാകം ചെയ്ത സാധനങ്ങളെ മാത്രമേ അവർ ഭക്ഷിച്ചിരുന്നുള്ളൂ. വെള്ളച്ചോറ്, പൊതിച്ചോറ് മുതലായ പഴകിയ സാധനങ്ങളൊന്നും അവർ ഉപയോഗിക്കാറില്ല. ഉപസ്തരണം കൊണ്ട് (നെയ്യുകൊണ്ട്) അന്നശുദ്ധിവരുത്തിയേ അവർ ഭക്ഷിച്ചിരുന്നുള്ളൂ. മദ്യമാംസാദികൾ തീരെ നിഷിദ്ധങ്ങളാണ്‌. സത്വഗുണപ്രധാനങ്ങളായ സസ്യങ്ങളാണ്‌ അവരുടെ ആഹാരസാധനങ്ങൾ. ക്ലിപ്തമായ സമയത്തും മിതമായ രീതിയിലുമായിരുന്നു അവരുടെ ആഹാരസമ്പ്രദായമെന്നുകൂടി ഈ അവസരത്തിൽ പറഞ്ഞുകൊള്ളട്ടെ. വെക്കുന്ന ആൾ, വിളമ്പുന്ന ആൾ, പാകം ചെയ്യുന്ന പാത്രം,ഇരിക്കുന്ന സ്ഥലം, ഉണ്ണുവാനുള്ള ഇല എന്നീ വിഷയങ്ങളിൽ കൂടി അവർ ശുചിത്വം കലശലായി ദീക്ഷിച്ചിരുന്നു എന്നറിയുമ്പോൾ തന്നെ അവർക്ക് ഈ കാര്യത്തിൽ എത്രമാത്രം നിഷ്കർഷയുണ്ടായിരുന്നു എന്നുള്ളത് ഒരുവിധം മനസ്സിലാക്കാം. ഗൃഹശുചീകരണത്തിലും അവർ ഒട്ടും അശ്രദ്ധ കാണിച്ചിരുന്നില്ല. ദിവസേന കാലത്തും, ഉച്ചക്കും, സന്ധ്യ [ 14 ]

                                                           -----  6  ----

യ്ക്കും അടിച്ചുതളി വേണമെന്നാണ് നിശ്ചയം. ചാണകം കലക്കി നിലം തേയ്ക്കുക; മുറ്റം അടിച്ചുതളി ക്കുക; ചുമർ, വാതിലുകൾ, പടികൾ എന്നിവയെ കൂടകൂടെ തേച്ചു വെടിപ്പാക്കുക; കിണ്ണം, കിണ്ടി, കരണ്ടി മുതലായ ഗൃഹോപകരണങ്ങളെ വെണ്ണീറുകൊണ്ടും മണ്ണുകൊണ്ടും മറ്റും നല്ലവണ്ണം തേച്ചു ശുചിയാക്കുക; എന്നിങ്ങനെ ഗൃഹത്തെസംബന്ധിച്ച എല്ലാ സംഗതികളിലും അവർ ശുചി ത്വം വലരെ ദീക്ഷിച്ചിരിക്കുന്നു. ഇതിന്റെ പുറമെ മതാചാരങ്ങളിൽ പെട്ട ഭസ്മം, ചന്ദനം, പൂവ്വ ധൂപക്കൂട്ട്, ഹോമം മുതലായവയും ഇല്ലങ്ങളിലെ ശുദ്ധിയെ സംരക്ഷിക്കുന്നതിന്നു വളരെ സഹായി ച്ചിട്ടുണ്ടായിരിക്കുമെന്നതിന്നു സംശയമില്ല. ആകപ്പാടെ ഈ വക നിഷ്കർഷ നിമിത്തം നമ്പൂതിരിമാരുടെ ആരോഗ്യരക്ഷ എത്രയോ തൃപ്തികരമായിരുന്നു എന്നുള്ളത്, എല്ലാവരും ഒരുപോലെ സമ്മതിക്കുന്നതാണ്. എന്നല്ല ഇന്നും നമ്പൂതിരിസമുദായത്തിൽ മറ്റു സമുദായങ്ങളിലേക്കാൾ വസൂരി വിഷൂചിക, പനി, മുതലായ സാംക്രമികരോഗങ്ങൾക്കും, ചിരങ്ങു-- ചൊറി മുതലായ ചില്ലറ ദീനങ്ങൾക്കും വളരെ കുറവുണ്ടെന്നു പറയുന്നുണ്ടെങ്കിൽ അതു പണ്ടത്തെ ഈയൊരേർപ്പാടിന്റെ ഫലമാണെന്നുള്ളതിന്നു യാതൊരു സംശയവുമില്ല.

വൈദികവൃത്തി.

എന്നാൽ അവർ ഈ ബാഹ്യശൌചംകൊ [ 15 ]


                                                             ----  7 ----
ണ്ടു മാത്രം തൃപ്തിപ്പെട്ടിരുന്നില്ല.   ആന്തരശുദ്ധിയാണ് അധികം പ്രധാനമായി കരുതിയിരുന്നതെ
ന്ന് അവർ ആചരിച്ചും അനുഷ്ഠിച്ചും പോരുന്ന ഷോഡശക്രിയകൾ, സന്ധ്യാവന്ദനം, പഞ്ചയജ്ഞം
മുതലായ വൈദികധർമ്മങ്ങളിൽനിന്നു ധാരാളം വെളിവാകുന്നതാണു. ഇവരിൽ പലരും ജ്ഞാനം,
ഭക്തി, കർമ്മം എന്നിങ്ങിനെയുള്ള മുക്തിമാർഗ്ഗങ്ങളിൽ ഓരോന്നിനെ പ്രമാണമാക്കി വെച്ചിരുന്നു
എങ്കിലും പരക്കെ അപരിഹാര്യമായി സ്വീകരിച്ചിരുന്നതു കർമ്മകാണ്ഡത്തേയും അതിൽ തന്നെ
നിഷ്കാമകർമ്മത്തേയുമാണെന്നു പറയാം. ഒരു നമ്പൂതിരിക്കു വെളുപ്പാൻകാലത്തെഴുനേറ്റാൽ പ്രാ
തസ്നേഹം, സന്ധ്യാവന്ദനം, ആദിത്യനമസ്കാരം, സ്വാദ്ധ്യായം അല്ലെങ്കിൽ ബ്രഹ്മയജ്ഞം, മാദ്ധ്യാ
ഹ്നികം മുതലായ നിത്യകർമ്മങ്ങളെക്കൊണ്ടുതന്നെ ഏകദേശം പകൽ പന്ത്രണ്ടു മണിവരെ സമയം
കഴിക്കേണ്ടതായിട്ടാണിരിക്കുന്നത്. അതിന്റെ ശേഷം അതിഥികളുണ്ടെങ്കിൽ അവരെ ഊട്ടിയതിന്നു
ശേഷം താൻ ഭക്ഷണം കഴിക്കുന്നു. അതു കഴിഞ്ഞാൽ പിന്നേയും അവർക്കു വിശ്രമമില്ല. അദ്ധ്യ
യനം, അദ്ധ്യാപനം, ഗ്രന്ഥ നിർമ്മാണം മുതലായ  സദ്വിഷയങ്ങളെക്കൊണ്ടാന്ന് അവരുടെ പിന്ന
ത്തെ കാലയാപനം. സന്ധ്യയാകുമ്പോഴയ്ക്ക പിന്നെയും കുളിക്കും തേവാരത്തിന്നുമുള്ള സമയമായി [ 16 ] 
                                                                 ---- 8 ----

ക്കഴിയും. ഇങ്ങിനെ നോക്കിയാൽ ഇവർക്ക് വൈദികവൃത്തിയൊഴിച്ചു മറ്റു ലൌകികാര്യങ്ങളിൽ ഏ ർപ്പെടുവാനുള്ള സമയം വളരെ കുരവാണെന്നു കാണാവുന്നതാണ്. കർമ്മത്തിലുള്ള വൈകല്യത്തെ ഭയപ്പെട്ടു ദേശാന്തരയാത്രകൂടി ഇവർ നിഷിദ്ധമായിട്ടാണു വെച്ചിട്ടുള്ളത്. നമ്പൂതിരിമാരുടെ വാസസ്ഥലങ്ങൾ ഏർപ്പെടുത്തിയിരുന്നത് ഏകോപിച്ചു ഗ്രാമസമ്പ്രദായത്തിലൊ മറ്റൊ അല്ലാതെ അവിടവിടെ വിട്ടു വേർതിരിഞ്ഞായിരുന്നതിനാൽ അതും അവരുടെ ശുചിത്വത്തിന്നും വൈദിക വൃത്തിക്കും വലരെ അനുകൂലമായിരുന്നിരിക്കണമെന്നുള്ളതിനു സംശയമില്ല. ഈ വിദം ലൌകികസുഖങ്ങളെല്ലാമുപേക്ഷിച്ചു, വൈദികവൃത്തിയെത്തന്നെ പരമപുരുഷാർത്ഥമായി വിചാരിച്ചും, അനുഷ്ഠിച്ചും പോരുന്ന, ഒരു സമുദായത്തിന്റെ പരിശുദ്ധി, ശാന്തത, ക്ഷമ, സ്വാർത്ഥ പരിത്യാഗം മുതലായ ഗുണങ്ങൾ ഏതു നിലയിലായിരിക്കുമെന്ന് എല്ലാവർക്കും ഒരുവിധം ഊഹിക്കാമല്ലൊ.

വിദ്യാഭ്യാസം.

വിദ്യാഭ്യാസവിഷയത്തിലും നമ്പൂതിരിമാർ കാണിച്ചിരുന്ന ശ്രദ്ധ പ്രത്യേകം പ്രസ്താവയോഗ്യമാണ്. ഏകദേശം നാലു വയസ്സായാൽ ഒരെഴുത്തശ്ശനെ വെച്ചു തങ്ങളുടെ ഉണ്ണികൾക്കും പെൺകിടാങ്ങൾക്കും ഒരുപോലെ എഴുത്ത്, കണക്ക്, [ 17 ]


                                                              ---  9 ---

വായന മുതലായ പ്രാഥമികപഠനങ്ങളെല്ലാം പഠിപ്പിച്ചിരുന്നു. എന്നാൽ പെൺകിടാങ്ങൾക്ക് ഇതി ലധികമായി വലിയ വിദ്യാഭ്യാസമൊന്നും കൊടുത്തിരുന്നു എന്നു തോന്നുന്നില്ല. അവരെ ശുശ്രൂഷ, പാചകവൃത്തി, ഗൃഹഭരണം മുതലായ കാര്യങ്ങളെ പ്രവർത്തിച്ചു ശീലിപ്പിക്കുന്നതിലായിരുന്നു നമ്പൂ തിരിമാരുടെ ശ്രദ്ധ അധികം. പതിഞ്ഞിരുന്നതെന്നു പറയാം. ഉണ്ണികളുടെ വിദ്യാഭ്യാസത്തിലാണു അവർ വളരെ മനസ്സിരുത്തിയിരുന്നത്. ഉണ്ണികളുടെ അക്ഷരാഭ്യാസം കഴിഞ്ഞാൽ എട്ടാം വയസ്സിൽ ഉപനയനമായി. ഉപനയത്തിന്നുശേഷമേ അവരുടെ ശരിയായ വിദ്യാഭ്യാസമാരംഭിക്കുന്നുള്ളു. ഉപനയ നം എന്ന വാക്കിന്റെ അർത്ഥം തന്നെ ഈയൊരു സംഗതിയെ തെളിയിക്കുന്നുണ്ട്. ആചാര്യന്റെ സമീപം നയിപ്പിക എന്നാണല്ലൊ അതിന്റെ താല്പര്യം. സമാവർത്തനം കഴിയുന്നതുവരെ മിക്ക വാറും വേദത്തിലെ സംഹിതാഭാഗമാണു അദ്ധ്യയനം ചെയ്തുവരാറുള്ളത്. ഈ കാലങ്ങളിൽ വിദ്യാഭ്യാസ ത്തിന്റെ ഒരു വിഭാഗമായ കായികസംസ്കാരവും സമ്പാദിച്ചിരുന്നു. ആദിത്യനമസ്കാരം മുതലായവയെ ക്കൊണ്ടാണ് ഈ ഒരുകാര്യം അവർ സാധിച്ചിരുന്നത്. സമാവർത്തനം കഴിഞ്ഞാൽ സ്വകലദെവതാ ക്ഷേത്രങ്ങളിലും, ദേശക്ഷേത്രങ്ങളിലും, ഗ്രാമക്ഷേത്രങ്ങളിലും ഒരു ക്ലപ്ത [ 18 ]


                                                                 --- 13 ----

കാലത്തെക്ക് ഭജിക്കണമെന്നാണു നിയമം. ആ കാലങ്ങളിൽ പദം, ക്രമം, ജട, രഥ മുതലായി വേദസംബന്ധമായ ഓരോ പ്രയോഗവിശേഷങ്ങളിൽ പരിചയം സമ്പാദിച്ചിരുന്നതിന്നു പുറമെ വേദത്തിന്റെ അർത്ഥവിചാരവും അവിടെവെച്ചു നടത്തിയിരുന്നു. ഈ വക ജനങ്ങൾ അവസാനിക്കു ന്നതോടുകൂടി അവരുടെ മദ്ധ്യമപാഠവും ഒരു വിധം അവസാനിച്ചുകഴിയും, പിന്നെ ഉയർന്നതരം പാഠമായി. തൃശ്ശിവപേരൂർ തിരുന്നാവായമുതലായ യോഗസ്ഥലങ്ങൾ, സഭാമഠങ്ങൾ എന്നീ സ്ഥാപ നങ്ങളെയാണ് ഉപരിപാഠത്തിന്നായി ഉപയോഗപ്പെടുത്തിയിരുന്നത്. ഇതിൽ യോഗസ്ഥലങ്ങളിൽ വേദത്തിനും, സഭാമഠങ്ങളിൽ ശാസ്ത്രങ്ങൾക്കുമായിരുന്നു പ്രാധാന്യം കൊടുത്തിരുന്നത്. സഭാമഠ ങ്ങളിൽ വെച്ച കാവ്യനാടകാലങ്കാരങ്ങൾ, വൈദ്യം, ജോതിഷം,തച്ചുശാസ്ത്രം, ശ്രുതിസ്മൃതിപുരാണേ തിഹാസങ്ങൾ, തർക്കം, വ്യാകരണം, മീമാംസ, വേദാന്തം, എന്നുവേണ്ട ഐഹികമായും പാരത്രികമായുമുള്ള എല്ലാ വിഷയങ്ങളേയും നമ്പൂതിരിമാർ ഉൽകൃഷ്ടനിലയിൽ പഠിച്ചു പാണ്ഡിത്യം സമ്പാദിച്ചിരുന്നു. ഇവരുടെ ഇടയിലുണ്ടായിരുന്ന പണ്ഡിതന്മാരുടെയും മഹാകവികളുടെയും പേരു കളും, അവർ എഴുതീട്ടുള്ള വിശിഷ്ഠഗ്രന്ഥങ്ങളും ഇതിന്നു ദൃഷ്ടാന്തമാണ്. [ 19 ]

                                                            -11-

കുടുംബജീവിതം

നമ്പൂതിരിന്മാരുടെ കുടുംബജീവിതത്തെ സംബന്ധിച്ചേടത്തോളം ഇക്കാലത്തെ നോട്ടത്തിൽ വല്ല ദോഷങ്ങളും കണ്ടേക്കാമെങ്കിലും പണ്ടത്തെക്കാലത്ത് അത് വളരെ വിശിഷ്ടമായ വിധത്തിലായിരുന്നു എന്നുള്ളതിനു സംശയമില്ല. അവരുടെ ഇല്ലങ്ങൾ ഒറ്റക്കൊറ്റയ്ക്ക് വേർതിരിഞ്ഞ നിലയിലായിരുന്നു എങ്കിലും അതിലെ അംഗങ്ങൾ പാർത്തിരുന്നത് ഏകോപിച്ച് കൂട്ടുകുടുംബസമ്പ്രദായത്തിലായിരുന്നു. ഇവർ പ്രായേണ ഭൂമി ഉടമസ്ഥന്മാരും, മക്കത്തായാചാരനടവടിയെ ആചരിച്ചുവരുന്നവരുമാണ്‌. പണ്ട് നമ്പൂതിരി കുടുംബങ്ങളിൽ ചിലവ് വളരെ ചുരുക്കമായിരുന്നു.

എന്നാൽ അന്നദാനം, വസ്ത്രദാനം, അതിഥിസല്ക്കാരം എന്നീ ധർമ്മകാര്യങ്ങൾക്കായി എന്തു ചിലവുചെയ് വാനും മടിച്ചിരുന്നില്ല. അന്നദാനത്തെ ഇത്രവലിയ ധർമ്മമായി കരുതിപ്പോരുന്ന ഒരു വർഗ്ഗക്കാർ ഇന്നു ലോകത്തിൽ മറ്റെവിടെയെങ്കിലുമുണ്ടോ എന്നു വളരെ സംശയമാണ്‌. മൂത്തപുത്രനുമാത്രമേ വിവാഹം നിർബന്ധമായിട്ടുണ്ടായിരുന്നു​‍ള്ളൂ. മറ്റുള്ളവർ അധികവും ബ്രഹ്മചര്യത്തെയാണ്‌ ദീക്ഷിച്ചിരുന്നത്. അപൂർവ്വം ചിലർ സന്യാസവൃത്തിയേയും സ്വീകരിച്ചി രുന്നില്ലെന്നില്ല. ഇല്ലത്തെ കൈകാര്യം നടത്തുവാനുള്ള അ [ 20 ]

                                                                   -12-

ധികാരം കാരണവർക്കുമാത്രമുള്ളതാണ്‌. അപ്ഫന്മാർ അധികവും അദ്ധ്യാപനവൃത്തിയിലും തപോവൃത്തിയിലുമാണ്‌ ഏർപ്പെട്ടിരുന്നത്. അവർക്കു ഗുരുദക്ഷിണയായും മറ്റും കിട്ടുന്ന സമ്പാദ്യം ഇല്ലത്തുകൊണ്ടുവന്നുകൊടുത്തു കാരണവരെ കുടുംബഭരണ വിഷയത്തിൽ സഹായിച്ചിരുന്നു. അന്തർജ്ജനങ്ങളുടെ ധർമ്മം പാചകവൃത്തി, ഗൃഹഭരണം, ഗുരുശുശ്രൂഷ, ശിശുപരിപാലനം മുതലായവയാണ്‌. പാതിവ്രത്യം വളരെ നിഷ്കർഷയോടെ പരിപാലിക്കപ്പെട്ടിരുന്നു. കന്യകമാരെ ഋതുവാകുന്നതിന്നു മുമ്പു വിവാഹം കഴിച്ചുകൊടുക്കണമെന്നുള്ള നിർബന്ധം ഇവരുടെ ഇടയിൽ ഇല്ലാതിരുന്നതിനാൽ ശൈശവവിവാഹം കൊണ്ടുള്ള ദോഷത്തിന്നു വളരെ കുറവുണ്ടായിരിക്കണ മെന്നതിന്നു സംശയമില്ല. ഇങ്ങിനെ നമ്പൂതിരിമാരുടെ പണ്ടത്തെ കുടുംബജീവിതം യാതൊരു ഛിദ്രമോ കലഹമൊ കൂടാതെ വളരെ രഞ്ജിപ്പോടും സ്നേഹത്തോടും പരസ്പര സഹായത്തോടും കൂടിയായിരുന്നു എന്നു മാത്രം ചുരുക്കത്തിൽ പറഞ്ഞു ഈ വിഭാഗത്തെ ഇവിടെ കലാശിപ്പിക്കാം.

സമുദായസ്ഥിതി

ഇവരുടെ സമുദായസ്ഥിതിയും വളരെ ആശാസ്യമായ വിധത്തിലായിരുന്നുവെന്നു പറയാം. ചില്ലറയായ ചില കർമ്മ ഭേദങ്ങളെ അടിസ്ഥാനമാക്കി [ 21 ] -13-

ഇവർ ഓരോ ഭിന്നശാഖകളായി തിരിഞ്ഞിരുന്നു എങ്കിലും ഈ വക ഭേദങ്ങളെല്ലാം സാമുദായികങ്ങളായ ഓരോ ആവശ്യങ്ങളേയും സൌകര്യങ്ങളേയും ഉദ്ദേശിച്ചു മാത്രം ഉണ്ടായിട്ടുള്ളതായിരുന്നതിനാൽ ഇതു നിമിത്തം ആഭിജാത്യത്തർക്കങ്ങളോ അന്തഃഛിദ്രങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. എന്നല്ല, ഒരു ശരീരത്തിലെ അവയവങ്ങൾ പോലെ അന്യോന്യം വളരെ സ്നേഹിച്ചും, സഹായിച്ചും രഞ്ജിപ്പോടുകൂടിയാണ്‌ കഴിഞ്ഞുകൂടിയിരുന്നത്. പിണ്ഡം, മാസം, ശ്രാദ്ധം, വേളി, യാഗം മുതലായ ഓരോ അടിയന്തിരാവസരങ്ങളിൽ ഇവർ തമ്മിൽ അന്യോന്യം ചെയ്തുകൊടുക്കേണ്ടതായ പലേ ബാദ്ധ്യതകളുമുണ്ടായിരുന്നു. അവയെ ആരെങ്കിലും നിറവേറ്റാതിരുന്നാൽ അതു വലിയ സമുദായ വിരോധമായിട്ടാണ്‌ വെച്ചിരുന്നത്. ഈ വക സംഗതികൾ തേഞ്ഞുമാഞ്ഞിട്ടെങ്കിലും ഏറെക്കുറെ ഇന്നത്തെ നടവടിയിലും കണ്ടുവരുന്നുണ്ട്. ഇതിന്റെ പുറമെ ത്രിസന്ധ, പഞ്ചസന്ധ, ഓത്തൂട്ട, വാരം മുതലായ വേദസത്രങ്ങളും, യോഗമഠങ്ങൾ, സഭാമഠങ്ങൾ, സന്ന്യാസിമഠങ്ങൾ, ഗ്രാമക്ഷേത്രം, ദേശക്ഷേത്രം മുതലായ പൊതു സ്ഥാപനങ്ങളും വേരെ ഒരു പ്രകാരത്തിൽ നമ്പൂതിരിമാരുടെ ഐകമത്യത്തേയും സമുദായബന്ധത്തേയും തെളിയിക്കുന്നുണ്ടല്ലൊ. [ 22 ] -14-

അന്യസമുദായക്കാരുമായുള്ള ഇരിപ്പ്


അന്യസമുദായക്കാരുമായുള്ള ഇരിപ്പും ഇവരുടെ ഇടയിൽ വളരെ തൃപ്തികരമായിരുന്നു. കേരളത്തിലെപ്പോലെ ഇത്രവളരെ ജാതികളും ഓരോ ജാതികൾ തമ്മിലുള്ള പരസ്പരാശ്രയവും ഇന്നു വേറെ ഏതുരാജ്യത്തുമുണ്ടെന്നു തോന്നുന്നില്ല. എല്ലാ ജാതിക്കാർക്കും നമ്പൂതിരിയെ ആശ്രയിക്കാതെ കഴിയില്ലെങ്കിൽ നമ്പൂതിരിക്ക് ഇതര ജാതിക്കാരുടെ സഹായവും അതുപോലെ ഒഴിച്ചുകൂടാത്തതാണ്‌. എന്നാൽ, പണ്ട് ഈവക ബന്ധങ്ങളെ അനുസരിച്ച് ചെയ്യേണ്ടതായ എല്ലാ കൃത്യങ്ങളേയും അതാതു ജാതിക്കാർ വളരെ ശ്രദ്ധയോടുകൂടി സ്വധർമ്മബുദ്ധ്യാ നിറവേറ്റിയിരുന്നു. ഇന്നത്തെപ്പൊലെ സ്വസമുദായോല്ക്കർഷത്തിന്നുവേണ്ടി അന്യ സമുദായത്തെ ഇടിച്ചു താഴ്ത്തുന്ന സമ്പ്രദായം പണ്ടുണ്ടായിരുന്നില്ല. ഒരു മാതാവിന്റെ സന്തതികളെന്ന നിലയിൽ വളരെ സൌഹാർദ്ദത്തോടും സഹോദരഭാവത്തോടും കൂടിയാണ്‌ പണ്ടിവിടെ എല്ലാ സമുദായക്കാരും അന്യോന്യം വർത്തിച്ചു വന്നിരുന്നത്. ഒരുകാലത്തു നമ്മുടെ മാതൃഭൂമി വിദേശീയരെക്കൂടി ആകർഷിക്കത്തക്കവണ്ണം ഐശ്വര്യത്തിന്റെ പരമ കാഷ്ഠയെ പ്രാപിച്ചിരുന്നു എന്നു ചരിത്രം വാസ്തവമാണെങ്കിൽ, അത് ഈയൊരു കാലത്താണെന്നു പറഞ്ഞാൽ തന്നെ പ്രകൃതവിഷയത്തെ സംബന്ധി [ 23 ] -15-

ച്ചേടത്തോളം പണ്ടത്തെ സ്ഥിതി ഏറെക്കുറെ ഊഹിക്കാമല്ലോ. നമ്പൂതിരിമാരുടെ മക്കൾ, നമ്പൂതിരിമാരുടെ ശിഷ്യ്ന്മാർ എന്നിങ്ങനെ ഏതെങ്കിലും ഒരു വിധത്തിൽ നമ്പൂതിരിമാരുമായി ബന്ധമില്ലാത്ത ഒരു ജാതിക്കാർ ഇന്നു മലയാളത്തിൽ ഉണ്ടോ എന്നു തന്നെ സംശയമാണ്‌. ഈ വക സംഗതികളാൽ അന്യസമുദായക്കാരുമായുള്ള നമ്പൂതിരിമാരുടെ പെരുമാറ്റം ഏതുവിധത്തിലായിരുന്നു എന്ന് ഏകദേശം മനസ്സിലാക്കാമല്ലോ.

ആചാരപരിഷ്കാരം.



ആചാരപരിഷ്കാരത്തിലും നമ്പൂതിരിമാർ ഒരിക്കലും വിമുഖരായിരുന്നില്ല. പൂർവ്വാചാരങ്ങളുടെ മൂലതത്വങ്ങൾക്ക് വിരോധം വരാത്തവിധത്തിൽ സ്വധർമ്മരക്ഷയ്ക്കും, സമുദായ ശ്രേയസ്സിന്നും വേണ്ടി കാലോചിതമായ എല്ലാ പരിഷ്കാരങ്ങളും പണ്ടുള്ളവർ ചെയ്തിരുന്നു എന്നുള്ളതിന്നു പലേ ലക്ഷ്യങ്ങളുമുണ്ട്. ആദ്യത്തെ ശ്രീപരശുരാമന്റെ ആചാരവ്യവസ്ഥയും, പിന്നീട് ശ്രീ ശങ്കരാചാര്യ സ്വാമികൾ അതിനെ ഉടച്ചുവാർത്തു പുതുക്കിയതും പ്രസിദ്ധമായിട്ടുള്ള കാര്യമാണല്ലൊ. നമ്പൂതിരിമാർ ഇന്നും ആദരവോടെ സ്വീകരിച്ചുപോരുന്ന സർപ്പാരാധന, മുമ്പിൽ കുടുമ, കൂട്ടുകുടുംബ സമ്പ്രദായം എന്നിവയെല്ലാം പൂർവ്വന്മാരുടെ ആചാരപരിഷ്കാരത്തെയല്ലേ തെളിയിക്കുന്നത്? ഇങ്ങിനെ ആലോ [ 24 ] -16-

ചിക്കുന്നതായാൽ നമ്പൂതിരിമാരുടെ പുരാതനമായ ജീവിത സമ്പ്രദായം എത്രയൊ പരിശുദ്ധവും പരിഷ്കൃതരീതിയിലുള്ളതുമായിരുന്നു എന്നുള്ളതു പ്രത്യക്ഷപ്പെടുന്നതാണ്‌.

ഇപ്പോഴത്തെ സ്ഥിതി



എന്നാൽ അടുത്തകാലത്തു ഈ വക സമ്പ്രദായങ്ങൾക്കെല്ലാം ഒരിളക്കം തട്ടീട്ടുണ്ടെന്നു പറയാതെ നിവൃത്തിയില്ല. ശുചിത്വം, വൈദികവൃത്തി, വിദ്യാഭ്യാസം എന്നിവയെല്ലാം കേവലം മൂഢപരമ്പരയാ ഒരു വിധം നടത്തിവരുന്നുണ്ടെന്നല്ലാതെ അവയ്ക്കു വല്ല അർത്ഥങ്ങളോ, ഉദ്ദേശങ്ങളോ, ഉപയോഗങ്ങളോ ഉണ്ടെന്നു ധരിച്ചിട്ടുള്ളവർ ഇക്കാലത്തു നമ്പൂതിരിമാരുടെ ഇടയിൽ വല്ലവരുമുണ്ടോ എന്നു വളരെ സംശയമാണ്‌. ശുചിത്വത്തിന്റെ കാര്യത്തിൽ ദേഹം, വസ്ത്രം, ഭക്ഷണം, ഗൃഹം എന്നീ എല്ലാ സംഗതികളിലും നമ്പൂതിരിമാരുടെ ഇന്നത്തെ സ്ഥിതി പണ്ടത്തെക്കാൾ വളരെ പരുങ്ങലായിത്തീർന്നിട്ടുണ്ടെന്നു പറയാൻ ഞാൻ ഒട്ടും മടിക്കുന്നില്ല. എന്നാൽ ഭക്ഷണസംഗതിയിൽ ശുചിത്വത്തേക്കാൾ മറ്റു ചില നിയമങ്ങളെ അനുസരിക്കായ്കകൊണ്ടുള്ള ദോഷമാണ്‌ അധികം കണ്ടുവരുന്നത്. ഇതിനെ പറ്റി രണ്ടുവാക്ക് ഇവിടെ പറയുന്നതിൽ ആരും പരിഭവിക്കയില്ലെന്നു വിശ്വസിക്കുന്നു. [ 25 ] -17-

പൂർവ്വന്മാർ ഭക്ഷിപ്പാൻ വേണ്ടി ജീവിച്ചിരുന്നവരല്ല; ജീവിക്കാൻ വേണ്ടി ഭക്ഷിക്കുക എന്നായിരുന്നു അവരുടെ നിശ്ചയം. രണ്ടു നേരത്തെ ഊണുമാത്രമല്ലാതെ ഇന്നത്തെപ്പോലെ വയറിനു യാതൊരു വിശ്രമവും കൊടുക്കാതെ കൂടെക്കൂടെ കാപ്പിയും പലഹാരവുമായി കണ്ണിൽ കണ്ട സാധനങ്ങളെല്ലാം കണക്കിലധികം കടത്തിവിട്ടു ദേഹത്തിന്നു കേടുവരുത്തുന്ന സമ്പ്രദായമേ പണ്ടുണ്ടായിരുന്നില്ല. എന്നല്ല, ആരൊഗ്യരക്ഷയെ ഉദ്ദേശിച്ച് ഉപവാസം, ഒരിക്കൽ മുതലായ പട്ടിണിയെക്കൂടി അവർ പണ്ട് വൈദികനിയമങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു. നമസ്കാരം മുതലായ വ്യായാമങ്ങളിലും അമാന്തമുണ്ടായിരുന്നില്ല. എന്നാൽ ഇന്നത്തെ സ്ഥിതി ഇതിൽ നിന്നെല്ലാം വളരെ ഭേദപ്പെട്ടിരിക്കുന്നു എന്നു പറയാതെ കഴികയില്ല. ഇപ്പോൾ ഊണിനേക്കാൾ കാപ്പിക്കാണ്‌ പ്രാധാന്യം. ഊൺ ഒരു സമയം ഉപേക്ഷിച്ചാലും വലിയ വൈഷമ്യമൊന്നുമില്ല; കാപ്പിയില്ലെങ്കിൽ ദിവസം കഴികയില്ല. കാലത്തു കാപ്പി, ഉച്ചയ്ക്കു കാപ്പി, എടനേരം കാപ്പി, അത്താഴത്തിനു കാപ്പി എന്നുവേണ്ട തലങ്ങും, വിലങ്ങും കാപ്പിതന്നെ എന്നു പറഞ്ഞാൽ മതിയല്ലൊ. നമസ്കാരത്തിന്റെ കഥ വീണാലും മലർന്നെ വീഴു എന്നു പറഞ്ഞ മട്ടിലായിരിക്കുന്നു. ഇങ്ങിനെ ദഹനത്തിന്നിടകൊടുക്കാതെ കൂടെക്കൂടെ [ 26 ] -18-
ഓരോന്നു തിന്നും, കുടിച്ചും, യാതൊരു വ്യായാമവും ചെയ്യാതെ വെറുതെ ഇരുന്നും ഇന്നത്തെ ആളുകൾ ദേഹത്തിന്നു എത്രയാണു കേടുകൾ വരുത്തിക്കൂട്ടുന്നതെന്നു പറഞ്ഞാലവസാനിക്കുകയില്ല. ആഹാരസംബന്ധമായ ശുചിത്വത്തിന്റെ പ്രകൃതത്തിൽ ഈയൊരു സംഗതിയെക്കുറിച്ചു ഇത്രയും പ്രസ്താവിച്ചു എന്നേയുള്ളൂ. ഇനി പ്രകൃതത്തിലേക്കുതന്നെ പ്രവേശിക്കാം.

ആന്തരശുചിയെ ഉദ്ദേശിച്ചു ഏർപ്പെടുത്തീട്ടുള്ള വൈദികകർമ്മാനുഷ്ഠാനങ്ങളും കേവലം ബാഹ്യചേഷ്ടമാത്രമായി കലാശിച്ചിരിക്കുന്നു. ഗായത്രിയുടെ അർത്ഥം തന്നെ നിശ്ചയമുള്ള ഒരു നമ്പൂതിരിയെ ഇന്നു കാണാൻ കഴിയുമെന്നു തോന്നുന്നില്ല. വിദ്യാഭ്യാസത്തിന്നുള്ള ഏർപ്പാടുതന്നെ മുക്കാലേമുണ്ടാണിയും നശിച്ചുകഴിഞ്ഞിരിക്കുന്നു. വല്ലതും ശേഷിച്ചിട്ടുണ്ടെങ്കിൽ അതും വെറും കാണാപ്പാഠത്തിലും വാക്യാർത്ഥകോലാഹലത്തിലുമായ് പര്യവസാനിച്ചു. കുടുബത്തിലേക്കു കടന്നു നോക്കിയാലുള്ള കഴ്ച എത്രയോ കഷ്ടമായിട്ടുതാണ്‌. പണ്ട് കുടുംബത്തിലുള്ള അംഗങ്ങൾ അന്യോന്യം സ്നേഹിച്ചും, സഹായിച്ചും വളരെ രഞ്ജിപ്പോടുകൂടിയാണ്‌ കഴിഞ്ഞുകൂടിയിരുന്നതെന്ന് മുമ്പുപറഞ്ഞുവല്ലോ. എന്നാൽ ഇപ്പോൾ നെരെ മറിച്ചു കീരിയും പാമ്പും പോലെ ആയിത്തീർന്നിട്ടുണ്ടെന്നു പറയേണ്ടിവന്ന [ 27 ]

-19-

തിൽ വ്യസനിക്കുന്നു. പണ്ടത്തെ കുടുംബ സമ്പ്രദായത്തിൽ സ്വാൎത്ഥപരിത്യാഗമാണ്‌ വിളയാടിക്കൊണ്ടിരുന്നത്. എന്നാൽ ഇന്ന് ആ സ്ഥാനത്ത് തൃന്നാഥൎത്ഥത്തിന്റെ അധികാരം ബലപ്പെട്ടിരിക്കുന്നു. കാരണവന്മാർ കൂട്ടു സ്വത്തിനെ സ്വാൎത്ഥമായി ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിൽ അതിനെ ആക്ഷേപിക്കുന്ന അനന്തരവന്മാരുടെ ഉദ്ദേശവും കേവലം സ്വാൎത്ഥലാഭം തന്നെ. ഇതു നിമിത്തം അനാവശ്യമായ ചിലവുകളും കൂട്ടുസ്വത്തിന്നു വലുതായ നാശവും വന്നു. കുടുംബസ്ഥിതി തന്നെ ഇങ്ങിനെയിരിക്കെ സമുദായസ്ഥിതിയേയൊ, ആചാരപരിഷ്കാരത്തെയോ കുറിച്ചു വിശേഷിച്ചു പറയേണമെന്നില്ല. നമ്പൂതിരിമാരുടെ പണ്ടത്തെ പരിശുദ്ധമായ ജീവിത സമ്പ്രദായം പോയി അത് ഇന്നു എത്രയോ മലിനമായിത്തീർന്നിരിക്കുന്നുവെന്നു മാത്രം ചുരുക്കത്തിൽ ധരിച്ചാൽ മതിയാകും.

ഇതിന്നുള്ള കാരണങ്ങൾ

ഇനി ഇതിനുള്ള കാരണങ്ങളെക്കുറിച്ച് അല്പമൊന്ന് ആലോചിക്കാം. കാരണങ്ങൾ ഓരോന്നായി പറയുന്നതായാൽ വളരെയൊക്കെ പറയുവാനുണ്ടാകാമെങ്കിലും അവയെല്ലാം ചുരുക്കി ഒരൊറ്റ വാക്കുകൊണ്ടു പറയുന്നതായാൽ കാലോചിതമായി പ്രവൎത്തിക്കുന്നതിലുള്ള വൈമുഖ്യം ഒന്നു മാത്രമാ [ 28 ] -20-
ണെന്നാണു പറയാനുത്. പണ്ടത്തെക്കാലമല്ല ഇത്; പലേ ഭേദങ്ങളും വന്നുകൂടീട്ടുണ്ട്. പണ്ട് ഹിന്ദു ധർമ്മശാസ്ത്രപ്രകാരം നാട്ടുരാജാക്കന്മാരാണു കേരളത്തെ ഭരിച്ചിരുന്നത്. രാജഭാഷ സംസ്കൃതമായിരുന്നു. വർണ്ണാശ്രമധർമ്മങ്ങളെ നടത്താൻ അന്നു യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. നികുതികൊടുക്കേണ്ടഭാരവും വളരെ ചുരുക്കമായിരുന്നു. എന്നാൽ ഇന്നത്തെ ഭരണം ബ്രിട്ടീഷ് ആധിപത്യത്തിലാണ്‌. നിയമമെല്ലാം ജാതിമതഭേദം കൂടാതെ സർവ്വസാധാരണമാകയാൽ വർണ്ണാശ്രമധർമ്മങ്ങളെ നടത്താൻ വളരെ പ്രയാസമായിത്തീർന്നിരിക്കുന്നു. രാജഭാഷ ഇംഗ്ളീഷാണ്‌. നികുതി നിർബന്ധമായിരിക്കുന്നു. ചിലവു വെറെയും വളരെ വർദ്ധിച്ചിട്ടുണ്ട്. പണ്ട് സംബന്ധം തന്നെ വളരെ അപൂർവ്വം; ഉണ്ടെങ്കിൽ തന്നെ ചിലവ് വളരെ ചുരുക്കം. എന്നാൽ ഇന്ന് ഭാര്യാപുത്രന്മാരെ പരിഷ്കൃതരീതിയിൽ പരിപാലിക്കേണ്ടഭാരം നിർബന്ധമായി വന്നുകൂടിയിരിക്കുന്നു. പണ്ടു സ്വന്തം ചിലവ് വളരെ ചുരുങ്ങിയമാതിരിയിലായിരുന്നു. എന്നാൽ ഇപ്പോൾ കാപ്പി, സോപ്പ്, തൊപ്പി, കുപ്പായം മുതലായത് ഒഴിച്ചുകൂടാത്തതായിത്തീർന്നിട്ടുണ്ട്. ഇങ്ങിനെ നോക്കുന്നതായാൽ പണ്ടത്തെക്കാൾ പലേ സംഗതികളിലും ഇന്നു ഭേദഗതികൾ വന്നുകൂടീട്ടുണ്ടെന്നുകാണാം. ഇത് ആരുടെയും കുറ്റമല്ല. കാ [ 29 ]


                                     --- 21 ---
ലത്തിന്റെ ധർമ്മമാണ്. അതിനെ ആർക്കും അനു
സരിക്കാതെ കഴിയുകയുമില്ല. അതിനെ അനുസരിക്കാ
തെ ഇരുന്നതാണു നമ്പൂതിരിസമുദായത്തിന്റെ അ
ധഃപതനത്തിനുള്ള മുഖ്യകാരണം. പൂർവ്വന്മാരായ 
നമ്പൂതിരിമാർ അതിനെ ശരിയായരിഞ്ഞു പ്രവ
ർത്തിച്ചിരുന്നതിനാൽ അവർ കേരളത്തിൽ മറ്റെ
ല്ലാ സമുദായക്കാരെക്കാളും പ്രാധാന്യം വഹിച്ചിരു
ന്നു. എന്നാൽ ഇന്നു നായന്മാർ, ഈഴുവർ, പുല
യർ മുതലായി നമ്പൂതിരിമാരെക്കാൾ താന്നജാതി
ക്കാരെന്നു വിചാരിച്ചുവരുന്നവരൊക്കെ കാലോചി
തമായി പ്രവർത്തിച്ചുതുടങ്ങിയിരിക്കുന്നു. അതിനാൽ
അവർ ഇന്ന് നമ്പൂതിരിമാരെക്കാൾ ഉയർന്ന സ്ഥി
തിയിൽ എത്തിത്തുടങ്ങീട്ടുമുണ്ട്. നമ്പൂതിരിമാർ
മാത്രം പഴയ നടപടിയെ വിടുന്നതിലും പുതിയ
നടപടിയെ സ്വീകരിക്കുന്നതിലും വൈമനസ്യം കാ
ണിക്കുനിമിത്തം അവരുടെ പ്രാധാന്യമെല്ലാം
പോയി; മറ്റുള്ളവരുടെ അടിമകളായിതിരേണ്ടി
വന്നിരിക്കുന്നു. ഇങ്ങിനെ കുറച്ചു കാലംകൂടി കഴി
ഞ്ഞാൽ നമ്പൂതിരിമാരുടെ സ്ഥിതി കേവലം ക
ഥാമാത്രമായി കലാശിക്കുമെന്നുള്ളതിന്നു സംശയ
മില്ല അതുകൊണ്ടു ഇനിയെങ്കിലും നമ്പൂതിരിമാർ 
ഒന്നുണർന്നു കലോചിതമായി ചിലതെല്ലാം പ്രവ
ർത്തിക്കേണ്ട കാലം വളരെ അതിക്രമിച്ചിരിക്കുന്നു.
കലോചിതമായ ചില പരിഷ്ക്കാരങ്ങൾ 
----------------------------------------------------
          വിദ്യാഭ്യാസമാണ് എല്ലാ ശ്രേയസ്സുകൾക്കും [ 30 ] 


                                   --- 22 ---
മൂലകാരണമെന്നു പറയേണ്ടതില്ലല്ലൊ. അത് ഇ
ക്കാലത്തു ഇംഗ്ഗീഷു വിദ്യാഭ്യാസംതന്നെ ആയിരിക്ക
യും വേണം. ഇംഗ്ഗീഷു രാജഭാഷയാണ് ; രാജ
നിയമങ്ങളെല്ലാം അതിലാണ് നിത്യോപയോ
ഗമുള്ള വ്യവസായവിഷയങ്ങളും അതിൽതന്നെയാ
ണ് അടങ്ങീട്ടുള്ളത്. എന്നുവേണ്ട, കോടതികളിൽ
ലും, കോളേജുകളിലും, കച്ചേരികളിലും, കച്ചവട
സ്ഥലങ്ങളിലും, തീവണ്ടി ആപ്പീസ്സുകളിലും, പൊ
തുജനയോഗങ്ങളിലും, എന്തിനധികം പറയുന്നു,
നാലാൾ കൂടുന്ന ദിക്കുകളിലെല്ലാം ഈയൊരു ഭാ
ഷയാണ് സകല ജാതിക്കാരും ലൌകികവ്യവഹാ
രങ്ങൾക്കായി ഉപയോഗപ്പെടുത്തിവരുന്നത്. ഇ
തന്നും പുരമെ ഇത്ര പ്രചാരമുള്ളതും ഇത്ര പ്രമേ
യങ്ങളടങ്ങീട്ടുള്ളതുമായ ഒരു ഭാഷ ഇന്നു ലോക
ത്തിൽ എവിടെയുമില്ല. ഇന്നു ഈ ഭാഷയുടെ പ്ര
ചാരം നിമിത്തം ലോകം മുവുവൻ ഒരു കുടുംബത്തി
ലെ അംഗങ്ങൾ എന്നപോലെ പരസ്പരംസർഗ്ഗം
ചെയ്തും സ്നേഹിച്ചുമാണ് കഴിഞ്ഞു കൂടുന്നത്. ലോ
കത്തിലുള്ള സാഹിത്യം മുഴുവൻ ഈയൊരു ഭാഷ
യിൽ അടങ്ങീട്ടുണ്ട്. നമ്പൂതിരിമാരെ പ്രത്യേകം
സംബന്ധിക്കു്നന വേദവേദാംഗങ്ങളുടെ അർത്ഥം എ
ളുപ്പത്തിൽ മനസ്സിലാക്കമമെങ്കിൽ കൂടി ഇപ്പോൾ
ഈയൊരു ഭാഷയുടെ സഹായം അത്യാവശ്യമായി
ത്തീർന്നിരിക്കുന്നുയ. [ 31 ] 


                                     -----  28----
                    ഇങ്ങിനെ എല്ലാംകൊണ്ടും ആദരിക്കേണ്ടതും,
എല്ലാവരും ആദരിച്ചുപോരുന്നതുമായ ഒരു ഭാഷ നമ്പൂതിരിമാർക്കു
മാത്രം ആവിശ്യമില്ലെന്നും ശഠിക്കുന്നതാണെങ്കിൽ, ഇവിടെ ഒരാൾ
പരഞ്ഞപ്രകാരം കേരളത്തിൽ അവർക്കുള്ള അവകാസബാദ്ധ്യത
കലൊക്കെ വിറ്റു വല്ല കാട്ടിലോ ദ്വീപുകളിലോ പോയി താമസിക്കുകയാണു നല്ലത്. പക്ഷെ വിഷയഭോഗച്ഛ അവരെ അതിന്നു അനുവദിക്കുമെന്നു തോന്നുന്നില്ല. അതുകൊണ്ടു ഇനിയെങ്കിലും ഈവക മർക്കടമുഷ്ടിയെല്ലാം വിട്ടു കലോചിതമായ 

പരിഷ്കാരങ്ങളിൽഏർപ്പെടാതിരുന്നാൽഅവർക്കുകേരളത്തിലുണ്ടായിരുന്ന പൂജ്യതയെല്ലാം കേവലം പൂജ്യമായിത്തന്നെ കലാശിക്കുമെന്നതിന്നു സംശയമില്ല.

         എന്നാൽ  ഈ പ്രകൃതത്തിൽ സംസ്കൃതവിദ്യാസത്തെ ഒരിക്കലും നമ്പൂതിരിമാർ നിസ്സാരമാക്കി തള്ളരുതെന്നുള്ള സംഗതി കൂടി പ്രത്യേകം പ്രസ്താവിച്ചുകൊള്ളുന്നു. ഒന്നാമത് അതാണ് അവരുടെ കലധർമ്മം. രണ്ടാമതു മതം, സാഹിത്യം എന്നീ വിഷയങ്ങൾ ഇത്ര ഉന്നതനിലയിൽ എത്തീട്ടുള്ള ഭാഷ ഇന്നു ലോകത്തിൽ വേറെ ഇല്ലെന്നും തന്നെ പറയാം. പിന്നെ ഹിന്തുക്കളുടെ പുരാതന മാഹാത്മ്യം, പ്രാചീനചരിത്രം എന്നിവയെ അറയുകയോ അതിനെ പുനർജ്ജീവിപ്പിക്കുകയോ ചെയ്യു [ 32 ] 


                                      ---- 24 ---
മ്പതിന്നു ഈയൊരു ഭാ,യുടെ സഹായം ഒഴിച്ചുകൂ
ടാത്തതാകുന്നു. അതിനാൽ നമ്പൂതിരിമാർ വേദം,
സംസ്കൃതം മുതലായതു പഠിക്കുന്നതിൽ ഒരിക്കലും ഉ
ദാസീനത കാണിക്കാൻ പാടുള്ളതല്ല. എന്നാൽ
ഇപ്പോഴത്തെസമ്പ്രദായത്തിൽ തത്തകൾസംസാരി
ക്കുംപോലുല്ള വിദ്യാഭ്യാസംകൊണ്ടു വലിയ പ്രയോ
ജനമൊന്നും ഉണ്ടാകുമെന്നു തോന്നുന്നില്ല. വേദം
പഠിക്കുന്നതു അർത്ഥത്തോടുകൂടിത്തന്നെ ആയിരിക്ക
ണം. ശാസ്ത്രങ്ങൾ പഠിക്കുമ്പോൾ അതിലെ തത്വ
ങ്ങൾ ഗ്രഹിക്കണം ബുദ്ധിസംസ്കാരമാമു വിദ്യാ
ഭ്യാസത്തിന്റെ ഉദ്ദേശമെങ്കിൽ അതു വെറും കാ
ണാപ്പാഠംകൊണ്ടാ, റാദകോലാഹലംകൊണ്ടോ
ഒരിക്കലും സാധിക്കുന്നതല്ലെന്നു പരയേണ്ടതില്ല
ല്ലൊ. അതുകൊണ്ടു വേദം, സംസ്കതം മുതലായ 
വയുടെ അഭ്യാസകാര്യത്തിൽ ഇപ്പോഴത്തെ സമ്പ്ര
ദായം വിട്ടു  ഇങ്ങിനെ ചില പരിഷ്കാരങ്ങൾകൂടി വ
രുത്തേണ്ടതാണെന്നു ഇപ്പോൾ പല യോഗ്യന്മാർക്കും
അഭിപ്രായമുള്ളതോടുകൂടി ഞാനും യോജിച്ചു
 കൊള്ളുന്നു.
            മലയാളഭാഷയുടെ കാര്യവും ഊ അവസര
ത്തിൽ വിസ്തരിക്കാൻ പാടുള്ളതല്ല. മറ്റു ഭാഷക
ളിൽ എത്രതന്നെ പഛിപ്പും പാണ്ഡിത്യവുമുണ്ടായാ
ലും അവയെല്ലാം നാം മാതൃഭാഷ വഴിക്കാണ് വി
ചാരിച്ചും, സംസാരിച്ചും, എഴുതിയും മറ്റും സാ [ 33 ] 


                                       ----- 25 ----
   ധാരണ ഉപയോഗപ്പെടുത്തിവരാറുള്ളത്. അതു
   കൊണ്ടു മാതൃഭാഷയിൽ പരിചയമില്ലെങ്കിൽ ന
  മ്മുടെ അറിവിന്റെ പ്രകാശം വലരെ കുറഞ്ഞുപോ
  കുമെന്നും അറിവുകൊണ്ടുള്ള പ്രയോജനം വലരെ
  ചുരുങ്ങിപ്പോകുമെന്നും പരയേണ്ടതില്ലൊ. എ
  ന്നുതന്നെയല്ല സ്വജനം, സ്വദേശം, സ്വസമുദ്രാ
  യം, സ്വമതം മുതലായവയെപ്പോലെ അത്ര പ്ര
  തിപത്തിയോടു കൂടിയാണ് ഇന്നു സ്വഭാഷയെ ആ
 ളുകൾ വിചാരിച്ചുവരുന്നത്. സ്വഭാഷ, ഇംഗ്ഗീഷു,
 സംസ്കൃതം എന്നീ മൂന്നു ഭാഷകളിലും ചുരുങ്ങിയ ക
 രറിവെങ്കിലുമില്ലാത്ത ഒരുവനെ ഇന്നത്തെ ലോകം
 സാധാരണ ഒരു മനുഷ്യന്റെ കൂട്ടത്തിൽ ഗണിക്കു
 കതന്നെയില്ല. എന്നാൽ ബുദ്ധിശക്തിയും ധനശ
 ക്തിയും ധാരളേമുള്ള നമ്പൂതിരിമാർക്കു ഈ ഒരു കാര്യം
 സാധിപ്പാൻ ഒട്ടും പ്രയാസമുണ്ടെന്നു തോന്നു
 ന്നില്ല. അതിന്നായി ഒതുങ്ങുക മാത്രമെ വേണ്ട
 തുള്ളു.
       ഈ കൂട്ടത്തിൽതന്നെ പെൺകിടാങ്ങളുടെ വി
 ദ്യാഭ്യാസത്തെക്കുറിച്ചും രണ്ടുവാക്കു പറയണമെന്നു
വിചാരിക്കുന്നു. അവരെ തല്ക്കാലം ഇംഗ്ലീഷും, സം
സ്കൃതവും മറ്റും പഠിപ്പിക്കണമെന്നുള്ള അഭിപ്രായം
എനിക്കില്ല. സ്വഭാഷ മാത്രം പഠിച്ചാൽ മതി.
എഴുത്തു, കണക്കു, വായന മുതലായ പ്രാഥമിക
പാഠങ്ങൾക്കു പുറമെ അവർക്കു പ്രത്യേകം ആവശ്യമു [ 34 ] 


                                    ---  26 ---
   ഉള്ള ഗൃഹഭരണം, പാചകവൃത്തി, ശിശുപരിപാല
  നം, ശുചീകരണം, ബാലചികിത്സ, പ്രസവചിക
  ത്സ എന്നീ വിഷയങ്ങളും, ഭക്തിമാർഗ്ഗങ്ങൾ സഭാ
  ചാരോപദേശങ്ങൾ എന്നിവ അടങ്ങീട്ടുള്ള പുരാ
  ണഭാഗങ്ങളും അവരെ പ്രത്യേകം പഠിപ്പിക്കേണ്ടതാണ്.
 കുടുംബഭരണം
 --------------------  
          കുുടുംബഭരണവിഷയത്തെക്കുറിച്ചും കുറച്ചെ
ങ്കിലും പ്രസ്താവിക്കാതെ കഴികയില്ല. സമ്പൂതിരി
കുടുംബങ്ങളെ സംബന്ധിച്ചേടത്തോളം ഉള്ള ദോ
ഷങ്ങളിൽ വളരെ മുഖ്യമായ ഒന്നാകുന്നു അതി
ന്റെ ഭരണ സംബന്ധമായ ചില ദോഷങ്ങൾ. ഭര
ണവിഷയത്തിൽ കാർണവർക്കുള്ള അധികാരം ഇ
പ്പോൾ വളരെ അതിരു കവിഞ്ഞു, ശേഷമുളവർക്ക യാതൊരു അധികാരമൊ സ്വാതന്ത്യമൊ ഇ ല്ലാതെയുമാണല്ലൊ ഇരിക്കുന്നത്. അനന്താവന്മാരുടെ അഭിപ്രായം അറിയേണ്ട ആവശ്യംതന്നെ കാ
രണവർക്കു ഇല്ലാതെയാണ് ഇപ്പോഴത്തെ സ്ഥിതി.ഇതു നിമിത്തം കാരണവരുടെ പ്രവൃത്തി പലപ്പോഴും സ്വാർത്ഥപ്രധാനമായിത്തീരുകയുംതന്മൂലം കുടുംബത്തിൽ ഛിദ്രവും
നാശവും വന്നുകൂടുകയും ചെയ്യുന്നതു ഒട്ടും അപൂർവ്വമായിട്ടുള്ളതല്ല. 
എന്നാലാ‍ ഇതിൽ കാരണവരെ കുറ്റപ്പെടുത്തീട്ടാവശ്യമുണ്ടെന്നു
തോന്നുന്നില്ല; ഇതു അധികവും ഭരണനിയമർത്തി [ 35 ] 
                                    ---- 27 ---
 ന്റെ ദോഷമാണ്. പലതടേയുംകൂടിയ ഒരു വ
സ്തുവിന്മേൽ ഒരാൾ മാത്രം ഇങ്ങിനെ അതിരുക
വിഞ്ഞ അധികാരവും, സ്വാതന്ത്രവും ഉണ്ടെന്നു
വന്നാൽ എത്രതന്നെ സമ്മാർഗ്ഗധീരനായിരുന്നാലും
അയാലുടെ സ്വഭാവം ഒന്നു മാറിപ്പോകുന്നതിൽ
അത്ര അത്ഭുതപ്പെടുവാറില്ല. പണ്ടു സ്നേഹവും മേ
ലുകീഴും മറ്റും ഉണ്ടായിരുന്നതിനാൽ ഈ ഒരു സ
മ്പ്രദായം അത്ര ദോഷത്തെ ചെയ്തിരുന്നില്ലെന്നു മാ
ത്രമല്ല, വലരെ ഗുണകാവുമായിരുന്നു. എന്നാൽ
ഇന്നു ഈവക ഗുണങ്ങളെല്ലാം പോയി സ്വാത
ന്ത്ര്യത്തിന്നു പ്രാധാന്യം വന്നുകൂടിയിരിക്കകൊണ്ടു ക
കുടുംബഭരണവിഷയത്തിൽ കാരണവരുടെ അധി
കാരത്തിന്ന് എന്തെങ്കിലും ചില വ്യവസ്ഥകൽചെ
യ്യുന്നതു കുടുംബക്ഷേമത്തിന്ന് അത്യാവശ്യമായിട്ടു
ള്ളതാണെന്നാണ് തോന്നുന്നത്.
നമ്പൂതിരിമാരുടെ ചിലവ്
----------------------------------
            നമ്പൂതിരിമാരുടെ ചിവവിന്റെ സംഗതിയും
ഈ അവസരത്തിൽ  വിസ്തരിക്കാൻ പാടുള്ളതല്ല.
വരവു ചുരുങ്ങിയും ചിലവു വർദ്ധിച്ചുമാണ് അവരു
ടെ ഇപ്പോഴത്തെ സ്ഥിതി. പരിഷ്കൃതരീതിയിലുള്ള 
ജീവിതസമ്പ്രദായം കൊണ്ടും, സാധനങ്ങളുടെ വി
ല വർദ്ധിക്കകൊണ്ടും, മറ്റും നിത്യചിലവും, വിശേഷ
ചിലവ്, എന്നീവക ചിലവുകൾ നിവൃത്തിപ്പാൻ
വളരെ പ്രയാസമായിതീർന്നിരിക്കുന്നു. എന്നാൽ [ 36 ] 


                                   --- 28 --
വരവിനുള്ള വഴിയൊ യാതൊന്നുമില്ല താനും. അ
ന്യസമുദായക്കാർക്ക് ഉദ്യോഗം, കൃഷി, കച്ചവടം മു
തലായി ഉപജീവനത്തിന്നു പലമാർഗ്ഗങ്ങളും ഉണ്ട്.
എന്നാൽ നമ്പൂതിരിമാർക്കു പുരാതനമായ ഭൂസ്വ
ത്തോ, ഏറിയാൽ ശാന്തിയോ, പ്രതിഗ്രഹമോ
മാത്രമല്ലാതെ വേറെ യാതൊരു വഴിയമില്ല. എ
ന്നുതന്നെയല്ല, ഭൂമിയിൽ നിന്നും മറ്റുമുള്ള വരവു
തന്നെ പല സംഗതികളാലും പണ്ടത്തേക്കാൾ വളരെ
ചുരുങ്ങിയുമായിരുന്നു. ഈ സ്ഥിതിക്കു പൂരം വാരം 
മുതലായ ആഡംബരച്ചിലവുകലും, കാപ്പി, സോപ്പ് മുതലായ
സുഖവൃത്തിക്കുള്ള ചിലവുകളും പാടുള്ളേടത്തോളം ഒന്നു 
ചുരുക്കുകയോ ആദായത്തിനുള്ള പുതിയ വല്ല മാർഗ്ഗങ്ങളിലും
ഏർപ്പെട്ട തുടങ്ങുകയോ ചെയ്യാഞ്ഞാൽ നമ്പൂതിരിമാരുടെ ജീ
വിതം വളരെ കാര്യമായിത്തീരുമെന്നുള്ളതിന്നു സംശയമില്ല.
ആചാരപരിഷ്ക്കാരം
--------------------------
               ആചാരപരിഷ്ക്കാരത്തെക്കുറിച്ചാണ് ഇനി ചി
ലതെല്ലാം പരവാൻ പോകുന്നത്. അതിൽ വേളിയുടെ രകാര്യം വളരെ പ്രധാനമായിട്ടുള്ളതാകുന്നു. ഇല്ലാത്തെ മുത്തുപുത്രൻ മാത്രമെ വിവാഹം ചെയ്യുകയുള്ളു എന്നുള്ള നിശചയം പണ്ടുണ്ടാവാൻ പല

കാരണങ്ങളും ഉണ്ട്. ഒന്നാമതു പണ്ടു നമ്പൂതിരി സമുദായത്തിൽ സ്ത്രീകളുടെ സംഖ്യ വളരെ കാവാ [ 37 ]

                                ---  29  ---
യിരുന്നു. കൂട്ടുസ്വത്തു ഭാഗിച്ചു ഛിന്നഭിന്നമായി ന
ശിച്ചു പോകാൻ പാടിലെന്നും കരുതീട്ടുണ്ടാവാം.
പിന്നെ വിഷയാസക്തി നമ്പൂതിരിമാരിൽ ഇക്കാ
ലത്തെപ്പോലെ ഉണ്ടായിരുന്നില്ലെന്നും വിചാരി
ക്കാം. അതിനാൽ ഈയൊരു സമ്പ്രദായം അക്കാ
ലത്തേക്ക് ഒരുവിധം പറ്റിയിരുന്നു എന്നുതന്നെ പ
റയാം. എന്നാൽ ഇന്നു ഈ വക സംഗതികലിൽ 
പ്രകൃതമെല്ലാം മാരിയിരിക്കുന്നു.
    എത്ര പെൺകിടാങ്ങളാണ്  ഇരുന്നു നരച്ച
തങ്ങളുടെ ജീവിതത്തെ വെറുത്തും ശപിച്ചും കാലം
കവിക്കുന്നത് ! സ്ത്രീധനസംഖ്യയുടെ വർദ്ധന നിമി
ത്തം എത്ര തറവാടുകലാണ് കടംപിടിച്ചു നശി
ക്കാറായിട്ടുള്ളത്. വി,യസക്തിയും നമ്പൂതിരി
മാരെ അതിരു കടന്നു ബാധിച്ച് ഏതെല്ലാം വി
ധത്തിലാണ് ബുദ്ധിമുട്ടിക്കുന്നത്. അതിനാൽ മുത
ലിന്റെ രക്ഷയേയോ മറ്റൊ ഉദ്ദേശിച്ച് ഏർപ്പെടു
ത്തിട്ടുള്ള ഈയൊരു സമ്പ്രദായം നേരേമറിച്ച് അ
തിനു ഹാനികരമായിട്ടാമ് ഇപ്പോൾ വന്നു കൂടീട്ടു
ള്ളതെന്നു പരയേണ്ടിയിരിക്കുന്നു. എന്നല്ല, നമ്പൂ
തിരിമാരുടെ സന്തതികളെല്ലാം അന്യസമുദായ
ത്തിന്റെ പുഷ്ടിക്കായിത്തീർന്നിരിക്കുന്നതിന്നു പുറമെ
അവരുടെ മുതലും അതിൽത്തന്നെ ചെന്നു ലയി
ക്കുകയാണ് ചെയ്യുന്നത്. ഈ വിദത്തിൽ സ്വത്തി
ന്റെ നാശം, സംഘബലത്തിന്റെ കുറവ്, ആരോ 

[ 38 ]


                                   ---- 30 ---
ഗ്യഹാനി, സ്വകുടുംബസ്നേഹത്തിന്റെ അഭാവം
ഓരോ തരവാടുകളുടേയും ഉന്മൂലനാശം എന്നിങ്ങി
നെ പല ദോഷങ്ങലും ഇയ്യൊരു സമ്പ്രദായം നി
മിത്തം നമ്പൂതിരിസമുദായത്തിൽ ഇടപ്പാൾ ധണ്ട
ചേർന്നിട്ടുണ്ട്. ഇതിൽ വലരെ ഒന്നും ആലോചി
ക്കേണ്ടതില്ല. തങ്ങളുടെ സഹോദരിമാരുടെ സങ്ക
ടം ഒന്നുമാത്രം ആലോചിച്ചാൽ മതി. അവരും ന
മ്മെപ്പോലെ പ്രകൃതിധർമ്മത്തെ ആശ്രയിച്ച ജീവി
യ്ക്കുന്ന ഒരുതരം പ്രാണികൽ തന്നെയാണ്. അല്ലാ
തെ യാതൊരു ചൈതന്യവും ഇല്ലാത്ത വെരും വീ
ട്ടുസാമാനങ്ങളൊ മറ്റൊ അല്ല. ധനം ജീവിത
ത്തിൽ ഒഴിച്ചുകൂടാത്തതു തന്നെ. എന്നാൽ അതൊ
ന്നിന്നു മാത്രം വേണ്ടി അതിൽ എത്രയോ ശ്രേഷ്ഠ
മായ ദാമ്പത്യധർമ്മത്തെ ബലി കഴിക്കുന്നതു മനു
ഷ്യസ്വഭാവത്തിന്നു ചേർന്നതാണെന്നു തോന്നുനി
ല്ല. സന്തതിയില്ലാതെ സമ്പത്തുകൊണ്ടെന്താണ്
പ്രയോജനം? അതുകൊണ്ട് ഈ ഒരോ വിവാഹകാ
ര്യത്തിൽ ചില പരിഷ്ക്കാരങ്ങൾ ചെയ്യാൻ വളരെ 
വൈകിയിരിക്കുന്നു എന്നതാണ് എന്റെ അഭി
പ്രായം.
നമ്പൂതിരിമാരുടെ പരാശ്രയസ്ഥിതി.
--------------------------------------------------
          ഇനി ഒന്നു പരയാനുള്ളതു ശുദ്രർ മുതലായ
അന്യജാതിക്കാർ അവാവർ നടത്തേണ്ടതായ കൃ [ 39 ] 


                               ---  31 ---
ത്യങ്ങളെ നടത്തികൊടുക്കാത്തതിനാൽ നമ്പൂതിരി
മാർക്കു നേരിട്ടിരിക്കുന്ന ബുദ്ധിമുട്ടുകലെക്കുറിച്ചാണ്
പക്ഷേ, തേക്കൻദിക്കുകാർകാണ് തൽക്കാലം ഈ
വക ഉപദ്രവങ്ങൾ വന്നുതുടങ്ങീട്ടുള്ളത്. എങ്കിലും
കാലക്രമംകൊണ്ടും ഈവക ഉപദ്രവങ്ങൾ വടക്കോ
ട്ടും കടന്നു തുടങ്ങുമെന്നുതന്നെ വിചാരിക്കണം. ഇ
പ്പോൾ എല്ലാവരും സ്വാതന്ത്ര്യത്തെ മോഹിക്കുന്ന
കാലമാണ്. പണ്ടത്തെപ്പോലെ അടിമപ്രവൃത്തിക
ളും മറ്റും മലിൽഅധികകാലത്തോളം നടത്താൻ
കഴിയുമെന്നു തോന്നുന്നില്ല. അതുകൊണ്ടു പരാ
ശ്രയം കഴിയുന്നതും ചുരുക്കി വെക്കുന്നത് അത്യാവ
ശ്യമായിട്ടുള്ളതാണ്. ഇങ്ങിനെ ഏതാനും ചിലസം
ഗതികളാണ് തൽക്കാലം നമ്പൂതിരിമാരുടെ ദൃ
ഷ്ടിയിൽ പതിയേണ്ടതായിട്ടുള്ളതെന്നാണ് എ
ന്റെ താഴ്മയായ അഭിപ്രായം. ഇതിന്നുപുറമെവേ
രെയും സമുദായപരിഷ്കാരസംബന്ധമായ പല സം
ഗതികളും പറയേണ്ടതായിട്ടില്ലെന്നില്ല. പക്ഷെ ഇ
പ്പോൾതന്നെ പ്രബന്ദം വിചാരിച്ചതിലധികം
ദീർഗലിച്ചുപോയതുകൊമ്ടും, കലോചിതമായ വി
ദ്യാബ്യാത്തോടുകൂടി ആവക പരിഷ്കാരങ്ങളെല്ലാം
താനെ വിസ്തരിപ്പാൻ തുനിയുന്നില്ല.
       ഇത്രയും പ്രസ്താവിച്ചതിൽനിന്നും, നമ്പൂതി
രിമാരുടെ പുരാതനമായ ജീവിതസമ്പ്രദായം വള [ 40 ] 


                                   --- 82 ---
രെ നല്ല നിലയിലായിരുന്നു എന്നും, ഇപ്പോൾ അ
തു വലരെ ദുഷിച്ചു പോയിട്ടുണ്ടെന്നു, അതിന്നുള്ള
നിവൃത്തിമാർഗ്ഗങ്ങൾ ഇന്നിന്നവയാണെന്നും ഒരുവി
ധം അറിവാനിടയായിട്ടുണ്ടെന്നു വിസ്വസിക്കുന്നു.
ഉപസംഹാരം
--------------------
          ഒടുവിൽ രണ്ടുവാക്കു കൂടി ഇവിടെ പരഞ്ഞ്
ഈ പ്രബന്ദം അവസാനിപ്പിക്കാം. നമ്പൂതിരി
മാർ ഓരോ പരിഷ്കാരങ്ങൾ ഏർപ്പെടുത്തുമ്പോൾ
ഒരു കാര്യം പ്രത്യേകം സൂക്ഷിക്കണം. പരിഷ്കാരം
അവരുടെ പരിശുദ്ധമായ പവയ ജീവിതമാതൃകയ്ക്കു 
ഒരിക്കലും കേടു പാറുന്ന വിധത്തിലായിപ്പോകരു
ത് ; ഇപ്പോഴത്തെ ശ്രമമെല്ലാം അതിനെ രക്ഷി
ക്കുവാൻ വേണ്ടി മാത്രമാണെന്നുള്ള വിചാരം എ
പ്പോഴും ഉണ്ടായിരിക്കണം. പരിസുദ്ധി, ശാന്തത
മുതലായ ആത്മീയഗുണങ്ങളാണ് നമ്പൂതിരിമാരു
ടെ ജീവിതോദ്ദേശ്യമെന്ന് അവരുടെ പുരാതനജീ
വിതസമ്പ്രദായത്തെക്കുറിച്ചുള്ള വിവരണത്തിൽ നി
ന്നു ഒരുവിദം മനസ്സിലാക്കുവാനിടയായിട്ടുണ്ടലോ.
ആ ഉദ്ദേശത്തെ സാദിക്കുവാൻ കേവലം പഴയ സ
മ്പ്രദായപ്രതാമം കാലംകൊണ്ടും കുറെ ബുദ്ധിമുട്ടാ
യിത്തീർന്നിട്ടുള്ളതിനാൽ അതിനെ നിർത്തി വെക്കു
വാൻ പുതുതായി ചില മാർഗ്ഗങ്ങളെല്ലാം അന്വേ
ഷിക്കേണ്ടതായി വന്നിരിക്കുന്നു എന്നുമാത്രമല്ലാതെ
പരിഷ്കാരങ്ങളൊന്നും പഴയ ജീവിതോദ്ദേസത്തെ ഒ [ 41 ]                               
-33-

രിക്കലും ബാധിച്ചു പോകരുതു്.അങ്ങിനെ വന്നുപോയാൽ അതു 'എലിയെക്കൊല്ലാനില്ലം ചുടുന്ന'മാതിരിയായിത്തീരുമെന്നു പ്രത്യേകം ഓൎമ്മവെക്കണം.വിദ്യാഭ്യാസത്തിന്റെ രീതിയെ അനുസരിച്ചാണു ഒരു ജനസമുദായത്തിന്റെ ഗുണദോഷങ്ങളെല്ലാം ഇരിക്കുന്നതെന്നും,അതിന്റെ രീതി നന്നായാൽ സമുദായത്തിന്നു ഗുണവും, ചീത്തയാൽ ദോഷവുമാണു ഫലമെന്നും പറയേണ്ടതില്ലല്ലൊ. ഇപ്പോഴത്തെ ഇന്ത്യയിലെ വിദ്യാഭ്യാസസമ്പ്രദായം തന്നെ ഇതിന്നുദാഹരണമാണു.പാശ്ചാത്യവിദ്യാഭ്യാസസമ്പ്രദായത്തെ ഒന്നായി പകൎത്തെടുക്കുക നിമിത്തം ഇന്ത്യക്കു വലിയ ദോഷം തട്ടീട്ടുണ്ടെന്നുള്ള അഭിപ്രായം ഇന്ത്യക്കാരായ പല മഹാന്മാരിൽനിന്നും ഇപ്പോൾ പുറപ്പെട്ടുതുടങ്ങിയിരിക്കുന്നു.ഇതിന്റെ ഫലമായിട്ടാണല്ലൊ ഹിന്തു കോളേജ്, ഗുരുകുലവിദ്യാലയം, ശാന്തിനികേതനം മുതലായ സ്ഥാപനങ്ങൾ ഉണ്ടായിട്ടുള്ളതു്. അതുകൊണ്ടു നമ്പൂതിരിമാരുടെ വിദ്യാഭ്യാസസമ്പ്രദായം ഒരിക്കലും അവരുടെ പഴയ ജീവിതമാതൃകക്കു വിരോധമായി വരരുതെന്നു പിന്നെയും പിന്നെയും ഞാൻ ഇവിടെ ബലമായി പറഞ്ഞുകൊള്ളുന്നു. ഇംഗ്ലീഷുവിദ്യാഭ്യാസവും പാശ്ചാത്യപരിഷ്കാരവുമെല്ലാം കാലം കൊണ്ടു ആവശ്യം തന്നെ. പക്ഷെ അതു താൽക്കാലികമായ സുഖത്തേയും,സൗകൎയ്യ [ 42 ]


                                      ---- 34 --
ത്തേയുമാണ് അധികം ഉണ്ടാക്കിത്തീർക്കുന്നത്. എ
ന്നാൽ അതല്ലാ മനുഷ്യന്റെ പരമോദ്ദേശം; ശാ
ശ്വതമായ സുഖവും സമാധാനവുമാണ്. അതിനു
ള്ള വഴി നമ്പൂതിരിമാരുടെ വിദ്യാഭ്യാസസമ്പ്രദായ
ത്തിൽ നല്ല വണ്ണം വെട്ടിത്തുറന്നിരിക്കണം. ഐ
ഹികവും, പാരത്രികവുമായ രണ്ടു കാര്യങ്ങൾക്കും 
വിരോധം കുൂടാത്ത വിധത്തിൽ ഒരു വിദ്യാഭ്യാസ
മാതൃകയെ സൃഷ്ടിച്ച് അതിനെ പ്രചാരത്തിൽ വ
രുത്തി നമ്പൂതിരിമാർക്കു കേരളത്തിൽ പണ്ടുണ്ടായി
രുന്ന പ്രാധാന്യത്തെ പുനർജ്ജീവിപ്പിക്കവാനാണ്
അവർ ശ്രമിക്കേണ്ടതെന്നു മാത്രം ചുരുക്കത്തിൽ
പറഞ്ഞ് ഈ പ്രബന്ധം ഇവിടെ അവസാനിപ്പി
ക്കുന്നു.
         ഞാനിപ്രസ്താവിച്ചിട്ടുള്ളതിൽ ഇപ്പോൾ പര
ക്കെ പറഞ്ഞുവരുന്ന ഏതാനും ചില സംഗതികൾ
മാത്രമല്ലാതെ പുതുതായ വല്ല കരാര്യങ്ങളും ഉണ്ടെ
ന്നു വിചാരിക്കുന്നില്ല. എന്നാൽ പൊതുജനാദി
പ്രായത്തെ ഒന്നു ബലപ്പെടുത്തുവാനൊ, അങ്കരി
പ്പിപ്പാനൊ ഈ പ്രബന്ദം ഉപകാരമായിത്തീരു
മെങ്കിൽ അത്രമാത്രംകൊണ്ടു ഞാൻ കതാർത്ഥനു
മായി. [ 43 ] 


                             --- 85 ---
                     ൨. നമ്പൂതിരിമാരുടെ
                  ആചാരനിഷ്ഠയും, ആരോഗ്യവും.
                                -------
         ആരോഗ്യമാണ് ഒരു സമുദായത്തിന്റെ ജീ
വൻ. വിദ്യാഭ്യാസം, ധനസമ്പാദനം, മറ്റു സമു
ദായകാര്യങ്ങൾ ഇവയെല്ലാം ആ സമുദായത്തി
ന്റെ ആരോഗ്യത്തെ  ആശ്രയിച്ചാണിരിക്കുന്നത്.
വീർയ്യവും ഓജസ്സുമെല്ലാം ക്ഷയിച്ച കേവലം മൃത
പ്രായമായ ഒരുസമുദായത്തെക്കൊണ്ടുലോകത്തിൽ
എന്തൊരു കാര്യമാണ് ചെയ്യുവാൻ കഴിയുന്ന
ത് ? അതുകൊണ്ടു സാമുദായികകാര്യങ്ങളിൽ  മ 
റ്റെല്ലാം സംഗതികളേക്കാൽ ആരോഗ്യത്തിന്നാണു
പ്രാധാന്യം കൊടുക്കേണ്ടത് എന്നതിന്നു സംശയ
മില്ല.
      മുൻകാലങ്ങളിൽ നമ്പൂതിരിമാർ ഇന്നത്തേക്കാൽ വലരെ 
അധികം ആരോഗ്യമുള്ളവരായിരുന്നു. ദേഹാദ്ധ്വാനം ചെയ്യുന്നതിന്നും, മനഃക്ലേശം സഹിക്കുന്നതിന്നും അവർക്കു യാതൊരു പ്രയാസവും മുണ്ടായിരുന്നില്ല. ദേഹണ്ണം, പരികർമ്മം, 

ശാന്തി എന്നിങ്ങനെ അധികമായ ദേഹാദ്ധ്വാനം വേണ്ടിവരുന്ന പ്രവൃത്തികളെല്ലാം പണ്ടു നമ്പൂതിരിമാർ തന്നെയാണ് ചെയ്തു പോന്നിരുന്നത്. പട്ടന്മാരേയും എമ്പ്രാന്തിരിമാരേയും മറ്റും ആശ്രയിച്ചു തുടങ്ങിയത് ഈ അടുത്ത കാലത്താണ്. നാല [ 44 ]


                                   ----  36 ----
ണക്കു വേണ്ടി നാലു കാതമല്ല, അധിലധികവും
വഴി നടക്കുവാൻ നമ്പൂതിരിമാർക്ക് ഒരു കൂസലുമി
ല്ലായിരുന്നു ഒരു മാസത്തിൽ വ്രതോപവാസാദിക
ളെക്കൊണ്ട്  'ഇരുപത്തെട്ടു പട്ടിണിയും തണ്ടേകാദ
ശിയും'  ആയിട്ടാണിവർ കഴിഞ്ഞിരുന്നതെന്നു ത
ന്നെ പറയാം. ശീ.താഷ്ണങ്ങളുടെ ശക്തി അവർക്കു
ശൈശവം മുതൽക്കേ പരിചയമാണ്. ചില്ലറയാ
യ ശല്യങ്ങൾക്കൊ, സങ്കടങ്ങൾക്കൊ അവരുടെ മ
നസ്സിനെ ഇളക്കുവാൻ ഒരിക്കലും കഴിഞ്ഞിരുന്നില്ല.
ചുരുക്കി പറയുന്നതായാൽ കായികമായും, മാന
സികമായുമുള്ള ശക്തി പണ്ടുള്ളവർക്കു ധാരാളമുണ്ടാ
യിരുന്നു എന്നു പറഞ്ഞാൽ മതിയല്ലൊ. എന്നാൽ
ഇന്നത്തെ ചെറുപ്പക്കാരുടെ കഥ വലരെ വ്യത്യാസ
പ്പെട്ടിരിക്കുന്നു. അല്പമെങ്കിലും അദ്ധ്വാനിപ്പാനോ,
സങ്കടങ്ങൾ സഹിപ്പാനോ തീരെ ശേഷിയില്ലാത്ത
വരാണ് ഇന്നത്തെ ആളുകളിൽ അധികഭാഗവും.
വെളിച്ചമാകുമ്പോഴക്കും കറപ്പി കിട്ടിയില്ലെങ്കിൽ
പ്രാണൻ പൊയ്പോകും. വണ്ടി കുടാതെ ഓടി വെ
പ്പാൻ വയ്യ. നാഴിയായി വെച്ച കഴിക്കണമെങ്കിൽ
പരാശ്രയം വേണം. കുറച്ചു തണുപ്പോ, ചൂടൊ ത
ട്ടുമ്പോഴക്കും ജലദോഷമായി, പനിയായി, തല
വേദനയായി. എന്തെല്ലാം ഉപദ്രവങ്ങളാണെന്നു
പറഞ്ഞാൽ അവസാനമില്ല. അടക്കവും ഒതുക്ക
വും ഇന്നത്തെ ഉണ്ണിനമ്പൂതിരിമാർക്കു എത്രകണ്ടു [ 45 ] 


                                   ---  37  ---
 ണ്ടെന്നു പറയേണ്ടതില്ലല്ലൊ. ഇതാണ് ഇപ്പോഴ
 ത്തെ സ്ഥിതി.
           ഇതിനുള്ള കാരണം പലതും പറയാനുണ്ടാ
കും. ശീതോഷ്ണസ്ഥിതിക്കു കാലംകൊണ്ടു വളരെ
വ്യത്യാസം വന്നിട്ടുണ്ട്. അതാണ് ഇതിന്നുള്ള കാ
രണമെന്നു ചിലരും, അതല്ല, പോഷണകാങ്ങളാ
യ ആഹാരങ്ങൾ ശീലിക്കായ്കയാലാണെന്നു വേറെ
ചിലരും, ഗൃഹസ്ഥാശ്രമത്തിലുള്ള നിഷ്ഠക്കുറവാ
ണെന്നു മുന്നാമതൊരു കൂട്ടരും, ഇതൊന്നുമല്ല, സൃ
ഷ്ടിയിൽപ്പെട്ട സകലവസ്തുക്കൾക്കും --- സസ്യങ്ങൾ
ക്കും ജന്തുക്കൾക്കും മനുഷ്യനും എല്ലാം --- കാലക്രമം
കൊണ്ടു വളർച്ചയും ശക്തിയുമെല്ലാം ക്ഷയിച്ചു വരു
ന്നുണ്ടെന്നും, അതാണ് ഇതിന്നുള്ള കാരണമെന്നും
വേറെ ഒരു വകാക്കായം ഇങ്ങിനെ പലരും പലേഅ
ഭിപ്രായങ്ങളും പരയുന്നുണ്ട്. ഇതിലെല്ലാം ഏറെക്കു
റെ വാസ്തുവമുണ്ടെന്നുള്ളതിന്നും സംശയമില്ല എ
ന്നാൽ ഇവിടെ പറയാൻ പോകുന്ന കാരണം ഇ
തൊന്നുമല്ല; ശീലത്തിന്റെ, അല്ലെങ്കിൽ ദിനച
ര്യയുടെ ഭേദമാണ്  ഇതിന്നുള്ള പ്രധാനമായ കാര
ണം എന്നാണ്. നമുക്കു നിയമേന ആചരിക്കേ
ണ്ടതിന്നു മതസംബന്ധമായും, കുടുംബസംബന്ധ
മായും സമുദായസംബന്ധമായും ചില വ്യവസ്ഥക
ളെല്ലാം നമ്മുടെ പൂർവ്വന്മാർ ചെയ്തു വെച്ചിട്ടുണ്ട് .
ഈ വക വ്യവസ്ഥകളെല്ലാം വൈദ്യവിധിയും, [ 46 ]                                                         -88-

വൈദികവിധിയും തമ്മിൽ യോജിപ്പിച്ചുകൊണ്ടാണ്‌ ഏർപ്പെടുത്തീട്ടുള്ളത്. പ്രാതഃസ്നാനം കൊണ്ടു ദേഹശുദ്ധിയും മനഃപ്രസാദവുമുണ്ടാകുന്നു. ആദിത്യനമസ്കാരം ദേഹദാർഢ്യത്തേയും, സങ്കല്പശക്തിയെയും വർദ്ധിപ്പിക്കുന്നു. വ്രതോപവാസാദികൾ ഉദരശുദ്ധിയേയും, ഇന്ദ്രിയനിഗ്രഹത്തെയും ഉണ്ടാക്കിത്തീർക്കുന്നു. ഗുരുശുശ്രൂഷ, അതിഥിപൂജ എന്നിവയെല്ലാംസ്വാർത്ഥത്യാഗം, അദ്ധ്വാനശീലം മുതലായവയെ ഉണ്ടാക്കുന്നു. ഇങ്ങിനെ നോക്കുന്നതായാൽ നമ്മുടെ എല്ലാ കൃത്യങ്ങൾക്കും ശരീരത്തെ സംബന്ധിച്ചും, മനസ്സിനെ സംബന്ധിച്ചും വലുതായ പ്രേരണാശക്തി ഉണ്ടെന്നു കാണാം. നമ്മുടെ പൂർവ്വന്മാർ ഇവയെല്ലാം ശരിയായി അനുഷ്ഠിച്ചു പോന്നിരുന്നതിനാൽ അതിന്റെ ഫലമായി എത്രയെങ്കിലും ദേഹാദ്ധ്വാനം ചെയ്യുവാനും, എന്തു സങ്കടങ്ങളെയും സഹിപ്പാനും എന്നു വേണ്ട, ബാഹ്യമായും അഭ്യന്തരമായുമുള്ള് അ സകല പ്രകൃതികളെയും എതിർത്തുജയിപ്പാനുള്ള ശക്തി അവർക്ക് സ്വതസിദ്ധമായി തീർന്നതിൽ അത്ഭുതപ്പെടുവാനില്ല.

എന്നാൽ ഇപ്പോഴോ, നമുക്ക് ഈ വക ആചാരാനുഷ്ഠാനങ്ങളിൽ ശ്രദ്ധ വളരെ കുറഞ്ഞിരിക്കുന്നു. വിഷയസുഖമാണ്‌ നമ്മെ ബലമായി ആകർഷിക്കുന്നത്. സുഖമായി ഉണ്ണണം, ഉറങ്ങണം, മുറുക്കണം, വെടി പറയണം, എപ്പോഴും കാപ്പി കു [ 47 ] -89-
ടിക്കണം ഇതൊക്കെയാണ്‌ ഇന്നത്തെ ജീവിത കൃത്യങ്ങൾ. ഇതുകൊണ്ടൊക്കെ മനസ്സിന്നു തൃപ്തിയോ, ദേഹത്തിന്നു ബലമോ ഉണ്ടാകുന്നില്ലെന്നു മാത്രമല്ല, ദേഹത്തിന്നും, ഇന്ദ്രിയങ്ങൾക്കും, മനസ്സിന്നും ഉള്ള ശക്തികളെല്ലാം ക്ഷയിച്ചു പോകയും ചെയ്യുന്നു. സൂക്ഷ്മത്തിൽ ഇപ്പോൾ നമ്മൾക്കു യാതൊരു സ്വശക്തിയുമില്ല. ഊണിന്നടിമ, ഉറക്കത്തിന്നടിമ, കാപ്പികുടിക്കടിമ ഇങ്ങിനെ സർവ്വത്തിന്നും അടിമതന്നെ. ഇതിനെല്ലാം കാരണം മറ്റൊന്നുമല്ല. ശീലത്തിന്റെ ഭേദം ഒന്നു മാത്രമാണ്‌. പണ്ടുള്ളവർ അദ്ധ്വാനിച്ചു കഷ്ടപ്പെട്ടും ശീലിച്ചു. അതിനാൽ അവർക്ക് എന്തു ക്ളേശവും സഹിക്കാറായി. ഇന്നുള്ളവർ സുഖമായി ശീലിച്ചു അതുകൊണ്ട് നമുക്ക് സങ്കടങ്ങളൊന്നും അശേഷം സഹിപ്പാൻ വയ്യാതാവുകയും ചെയ്തു. എന്നു തന്നെയല്ല, ബുദ്ധിമുട്ടി ശീലിച്ചതുകൊണ്ടു പണ്ടുള്ളവർക്ക് സുഖത്തിന്നുള്ള വഴി വളരെ സുലഭമായിരുന്നു. നേരെമരിച്ച് ഇന്നുള്ളവരുടെ മോഹവും പ്രയത്നവുമെല്ലാം സുഖത്തിനാണേങ്കിലും അതു കിട്ടുന്നത് വളരെ അപൂർവ്വമായും കലാശിച്ചു. ആഢംബരം ആവശ്യമായിത്തീർന്നാൽ പിന്നെ സുഖമെവിടെ? എന്നും സദ്യയായിട്ടാണ്‌ ഭക്ഷണമെന്നിരിക്കട്ടെ; കുറെകഴിയുമ്പോൾ അതിലുള്ള പുതുമയും രുചിയുമെല്ലാം കുറഞ്ഞു കേവലം ഒരു അരോ [ 48 ] -40-
ചകിയെപ്പോലെയായിത്തീരുകയും അതിലും വിശേഷമായ വട്ടങ്ങൾ കൂട്ടുവാൻ നിവൃത്തിയില്ലാതായിത്തീരുകയും ചെയ്യുന്നതു സ്വാഭാവികമാണല്ലോ!

ഇത്രയും പറഞ്ഞതുകൊണ്ടു ആചാരാനുഷ്ഠാനങ്ങൾക്കും,ആരോഗ്യത്തിന്നും തമ്മിൽ വളരെ സംബന്ധമുണ്ടെന്നും, അതുകൊണ്ട് ആരോഗ്യത്തെ നിലനിർത്താൻ വിചാരിക്കുന്നപക്ഷം ആചാരത്തെ സംരക്ഷിക്കുവാനാണ്‌ നാം ഒന്നാമതായി ശ്രമിക്കേണ്ടതെന്നും ഒരുവിധം വന്നുവല്ലോ. എന്നാൽ പൂർവ്വാചാരങ്ങൾ മുഴുവൻ കണ്ണടച്ചു വിശ്വസിച്ച് അനുഷ്ഠിച്ചുകൊള്ളണമെന്നാണ്‌ എന്റെ അഭിപ്രായമെന്ന് ആരും തെറ്റിദ്ധരിക്കയില്ലെന്നു വിശ്വസിക്കുന്നു. നമ്മുടെ നടപടികളിലെല്ലാം ശരീരത്തെസ്സംബന്ധിച്ചും ചില തത്വങ്ങൾ അടങ്ങീട്ടുണ്ട്. ആവക തത്വങ്ങളെ ഒന്നും വിടാതെ കാലോചിതമയ വിധത്തിൽ ഇവയെ സംരക്ഷിക്കണമെന്നു മാത്രമാണ്‌ ഇവിടെ പറഞ്ഞതിന്റെ അർത്ഥം.

എന്നാൽ ഇന്നത്തെ ചെറുപ്പക്കാർ ഈവക സംഗതികൾ മനസ്സിലാക്കീട്ടുതന്നെ ഉണ്ടെന്നു തോന്നുന്നില്ല. നേരെത്തെ കുളി, തേവാരം, കുടുംബജോലി മുതലായ കൃത്യങ്ങൾ നടത്തുന്നതു കുറച്ചു പോരായ്കയാണോ എന്നുകൂടി ചിലർക്കു സംശയമുള്ളതുപോലെ തോന്നുന്നു. കാപ്പികുടിച്ചും, യോഗ [ 49 ] -41-
ക്ഷേമപക്ഷമാണെന്നു വരുത്തുവാൻ വേണ്ടി കാരണവന്മാരെ ചീത്തപറഞ്ഞും, കയ്യിന്മേൽ വാച്ചുകെട്ടിയും, വായനയും മറ്റുമൊന്നുമില്ലെങ്കിലും ഒരു കടലാസ്സോ, പുസ്തകമോ കയ്യിൽ ധരിച്ചും യാതൊരു ചുമതലയും കൂടാതെ തെക്കുവടക്ക് അലഞ്ഞുതിരിയുന്നതാണത്രേ ഇന്നത്തെ വലിയ പുരുഷാർത്ഥം. ചാത്തം മുതലായ ക്രിയകൾക്കുകൂടി കാലത്തു കാപ്പി കുടിക്കാത്തവരെ കിട്ടുവാൻ വളരെ പ്രയാസമായി തീർന്നിരിക്കുന്നുവെന്നു ചില കാരണവന്മാർ പറയുന്നതിൽ വലിയ തെറ്റുണ്ടെന്നു തോന്നുന്നില്ല.

എന്നാൽ സൂക്ഷ്മം ആലോചിക്കുമ്പോൾ ഇതിൽ ആരേയും കുറ്റം പറഞ്ഞിട്ടുകാര്യമില്ല. പണ്ടത്തെ വിദ്യാഭ്യാസവും, ഗുരുകുലവാസവും, ബ്രഹ്മചര്യവുമെല്ലാം നാമമാത്രമായി തീർന്നതാണ്‌ ഇതിനെല്ലാം കാരണം. ശരിയായ ബ്രഹ്മചര്യത്തെ പുനർജ്ജീവിപ്പിച്ചല്ലാതെ ഇതിന്ന് ഒരിക്കലും പരിഹാരമുണ്ടാകുന്നതല്ല. ഇന്നത്തെ ബ്രഹ്മചര്യം കേവലം മുണ്ടുചിറ്റാതെ നടക്കുന്നതിലും, പൂണൂൽ, കൃഷ്ണാജിനം, മേഖല ഇവ ധരിക്കുന്നതിലും മാത്രമായി കലാശിച്ചിരിക്കുന്നു. എന്നാൽ ഇവയെല്ലാം ബ്രഹ്മചര്യത്തിന്റെ ബാഹ്യചിഹ്നങ്ങൾ മാത്രമേ ആകുന്നുള്ളൂവെന്നു നാം മനസ്സിലാക്കുവാൻ വൈകിയിരിക്കുന്നു. ഒരു ഉത്തമനായ ഗുരുവിനെ [ 50 ]


                                  ----  42  ----


 ആശ്രയിച്ച്, അദ്ദേഹത്തെ ശ്രദ്ധാപൂർവ്വം ശുശ്രു
ഷിച്ച്, അദ്ദേഹത്തിന്റെ ഉപദേശം അനുസരിച്ച
ദേഹത്തിന്നു ദാർഢ്യവും, സ്വഭാവത്തിന്നു സ്ഥിര
തയും, ബുദ്ധിക്കു വികാസവും സമ്പാദിക്കുകയാണു
ശരിയായ ബ്രഹ്മചര്യം. ക്ഷീണിച്ചു കിടക്കുന്ന ന
മ്മുടെ സമുദായത്തിന്നു വീര്യവും, ഓജസ്സും, ശക്തി
യും ഉണ്ടാവണമെങ്കിൽ ബ്രഹ്മചര്യത്തെ വീണ്ടും
നല്ല നിലയിൽ കൊണ്ടുവരികതന്നെ വേണം. ഈ
ഒരു കാര്യം നമ്മുടെ പുതിയ പാറശാലതന്നെ ക
യ്യേറ്റു വിജയകരമായ വിധത്തിൽ നിർവ്വഹിക്കുമെ
ന്നു വിശ്വസിക്കുന്നു.
                            ------------------------
                        ൩ . നമ്പൂതിരിമാരുടെ
                     അതിഥിസൽക്കാരം
                                 --------
          നാം സഹജീവികളോട് ആചരിക്കേണ്ട ധ
ർമ്മങ്ങളിൽ വലരെ മുഖ്യമായ ഒന്നാകുന്നു അതിഥി
സൽക്കാരം. ഹിന്തുക്കൾ പ്രാചീനകാലം മുതൽ
ക്കേ ഇതിന്നു വളരെ പ്രാധാന്യം കല്പിച്ചിട്ടുണ്ട്.
ജാതിമതഭേദം കൂടാതെ സകലർക്കും ഒരുപോലെ
ആതിത്ഥ്യം ചെയ്തു സന്തോഷിപ്പിക്കുന്ന ഒരു രാജ്യ
മാണു ഭാരതഖണ്ഡമെന്നു  പണ്ടെക്കുപണ്ടേ ലോക
പ്രസിദ്ധമാണ്.  പ്രാചീന ഹിന്തുക്കൾ ഇതിനെ [ 51 ] 


                                   ---  48 ---
ദേവയജ്ഞം, പിതൃയജ്ഞം, ഋഷിയജ്ഞം തുടങ്ങി
യുള്ള പഞ്ചയജ്ഞങ്ങളിൽ ഒന്നായി കല്പിച്ചിട്ടുള്ളതു
തന്നെ ഇതിന്റെ പ്രാധാന്യത്തിന്നു മതിയായ ല
ക്ഷ്യമാണല്ലൊ. എന്നല്ല, മറ്റു ധാർമങ്ങൾക്കെല്ലാം
അല്പം വല്ല ലോപവും വന്നുപോയാലും ഈയൊ
രു കൃത്യത്തിൽ ഒരിക്കലും വീഴ്ച വരുത്തുവാൻ പാടി
ല്ലെന്നായിരുന്നു പണ്ടുള്ളവരുടെ നിശ്ചയം. അരി
ഥിപൂജ ഒന്നുകൊണ്ടു മാത്രം മറ്റെല്ലാം ദേവന്മാരെ
യും പൂജിച്ചാലുണ്ടാകുന്ന ഫലം ലഭിക്കുമെന്നാണു
ധർമ്മശാസ്ത്രം വിധിക്കുന്നത്. പണ്ടു ഗൃഹസ്ഥന്മാർ
അതിഥിയെ കിട്ടാൻവേണ്ടി വഴിയിൽ പോയി കാ
ത്തുനിന്നിരുന്നു എന്നും കിട്ടാഞ്ഞാൽ അന്നു ജല
പാനംപോലും കൂടാതെ തീരെ പട്ടിണി കിടന്നിരു
ന്നു എന്നും മറ്റുമുള്ള കഥകലും പ്രസിദ്ധമാണല്ലോ.
      വിശേഷിച്ച മലയാളികൾ ഈ വിഷയത്തിൽ
 പരദേശികളെക്കാൾ വളരെ അധികം ശ്രദ്ധയുള്ള
വരായിരുന്നു എന്നു പറയാം. അവിടങ്ങളിൽ എ
ത്രതന്നെ കബേരന്മാരായിരുന്നാലും അവരുടെ ഗൃ
ഹത്തിൽ ചെർന്നു കയറിയാൽ യാതൊരു പരിചയ
വുമില്ലെങ്കിൽ കൈ നനച്ചു പോരുവാൻ സാധിക്കു
ന്ന കാര്യം വലരെ സംശയമാണ് . എന്നാൽ മല
യാളത്തിലാകട്ടെ, ചെറ്റക്കുടിലായാൽ കൂടി ഏതു
സമയത്തും ഒരു വഴുപോക്കൻ കടന്നുചെല്ലുന്നതാ [ 52 ] 


                               ----  44 ----
യാൽ തങ്ങളുടെ സുഖവും സൌകര്യവുമെല്ലാം ഉ
പേക്ഷിച്ചിട്ടുപോലും ആദരവോടുകൂടി അയാളെ അ
വസ്ഥാനുസരണം സൽക്കരിക്കുമെന്നുള്ളതു നമുക്ക്
ഏറക്കുറെ അനുഭവമുള്ളതാണല്ലൊ. സ്വത്തുള്ള
കുടുംബങ്ങളിലെ കഥ പരയേണ്ടതില്ല. എത്ര അ
ഗതികലും ഗോസായികലുമാണു മലയാളത്തറവാ
ടുകളുടെ ഔദാര്യം ഒന്നുകൊണ്ടു മാത്രം ഉപജീവ
നം കഴിച്ചുപോരുന്നത്. എന്നാൽ മലയാളത്തിൽ
തന്നെ നമ്പൂതിരിമാർക്ക് ഇതിലുള്ള നിഷ്കർഷ വള
രെ കലശലാണ്. അവർ ഉയർന്ന ജാതിക്കാരാക
കൊണ്ട് അവരുടെ ഇല്ലങ്ങളിൽ ഏതു ജാതിക്കാ
ർക്കും അതിത്ഥ്യമുണ്ട്. അവസ്ഥാനുസരണം എല്ലാ
വരേയും ആദരിച്ചു സൽക്കരിക്കുകയും ചെയ്യാറു
ണ്ട്. വിശേഷിച്ചു, സ്വജനങ്ങളായ നമ്പൂതിരിമാ
ർക്ക് എത്ര ദിവസമെങ്കിലും താമസിക്കാം. കളി,
തേവാരം, ഊണു, മുറുക്ക, കിടപ്പു, മുതലായ കാര്യ
ങ്ങൾക്ക് ഒരു കാലത്തും അസ്വാധീനമൊ അ
സൌകര്യമോ ഉണ്ടാവുന്നതല്ല. ആരെങ്കിലും ഈ
വിഷയത്തിൽ കുറച്ചു വല്ല ഉപേക്ഷയോ ഉദാസീ
നതയോ കാണിച്ചാൽ അതു സമുദായവിരോധ
ത്തിന്നു കാരണമായിത്തീരുമെന്നു പറഞ്ഞാൽ ത
ന്നെ അവർ ഈ വിഷയത്തിൽ എത്രമാത്രം നിഷ്ക
ർഷിച്ചിരുന്നു എന്നുള്ളത് ഒരുവിധം മനസ്സിലാക്കാ
മല്ലൊ. [ 53 ] 


                              ---  45 ---
     എന്നാൽ കാലംകൊണ്ടു നമ്പൂതിരിമാരുടെ
ഇടയിൽ പലേ സദ്വൃത്തികളും ക്ഷമിച്ചും, ദുക്ഷി
ച്ചും തുടങ്ങിയതോടുകൂടി ഈയൊരു നടപടിക്കും വ
ലിയ കോട്ടം തട്ടീട്ടുണ്ടെന്നു വ്യസനപൂർവ്വം പറയേ
ണ്ടിരിക്കുന്നു. പക്ഷെ ചിലർക്ക് ഇത് ഒരു പുതുമ
യായിത്തോന്നിയേകാം. പണ്ടക്കേക്കാൾ ഇ
പ്പോൾ 'ലൌകികം'  വലരെ അധികമായിട്ടുണ്ടെ
ന്നു സാധാരണ ജനങ്ങളുടെ ഇടയിൽ ഒരബിപ്രായ
മുള്ളത് ഇവിടെ ഓർക്കാതിരിക്കുന്നില്ല. പക്ഷെ ഈ
യൊരഭിപ്രായം അത്ര ആലോചനാപൂർവ്വമായിട്ടു
ള്ളതാണൊ എന്നു  ഞാൻ സംശയിക്കുന്നു. ഇ
പ്പോൾ ലൌകികം വല്ലതും അധികമായിട്ടുണ്ടെ
ങ്കിൽ അതു സ്വാർത്ഥത്തെ മാത്രം മുൻനിറുത്തീട്ടുള്ള
ലൌകികമേ ആകുന്നുള്ളു : പേരു സമ്പാദിപ്പാനൊ മറ്റു 
 വല്ല കാര്യലാഭങ്ങൾക്കൊ ആയി ചെയ്യുന്ന കേമമാ
യ വിരുന്നു സൽക്കാരങ്ങളും അതിനുള്ള വലുതായ
ചിലവുമാണു സൂക്ഷ്മത്തിൽ ഇപ്പോൾ വർദ്ധിച്ചിട്ടുള്ള
ത. അല്ലാതെ തന്റെ കർത്തവ്യകർമ്മമെന്ന ബോ
ധത്തോടുകൂടിയും സർവ്വശാധാരണമായുമുള്ള ലൌ
കികം വളരെ കുരവായിട്ടുണ്ടെന്നാണു പറഃയണ്ട
ത്. ചാർച്ചക്കാരോ വേഴ്ചക്കാരോ അല്ലെങ്കിൽ ഒ രു
പ്രമാണിയൊ ആണു ഹൃഹത്തിൽ വന്നിട്ടുള്ളതെ
ങ്കിൽ തേച്ചുകളി, ഊണു, മുറുക്കു, കാപ്പി, പലഹാ [ 54 ] 


                                   ----- 46  ---
 രം മുതലായത അവർക്ക് ആവശ്യമില്ലെങ്കിലും നാം
തയ്യാറാക്കി വെച്ചു നിർബ്ബന്ധിക്കുകയായി. യാതൊ
രു പരിചയവുമില്ലാതെ ഉള്ള  ഒരാളാണെന്നിരിക്ക
ട്ടെ; അയാളുടെ കളി; ഊണു, കിടപ്പു തുടങ്ങിയുള്ള
അന്ത്യാവശ്യകാര്യങ്ങൾ കൂടി നിവൃത്തിച്ച കൊടുപ്പാ
നുള്ള ആളുകൾ നമ്മുടെ ഇടയിൽ വളരെ ദുർല്ലഭ
മായിത്തുടങ്ങിയിരിക്കുന്നു.  അതിഥി പരിഷ്കാരവും
പ്രഭാവറുമെന്നുമില്ലാത്ത ഒരു പഴമക്കാരൻ കൂടി
യായിരുന്നാൽ പിന്നെ അയാളുടെ കഷ്ടപ്പാടു
പറയേണ്ടതുമില്ല. ഇങ്ങിനെയാമു മിക്കവാറുമുള്ള
ഇപ്പോഴത്തെ ലൌകിക സമ്പ്രദായം. ഈ നടപടി
ക്ക് അതിഥിപൂജ എന്നല്ല, ആത്മപൂജ എന്നാണു
പേർ‌ പറയേണ്ടത്.
            എന്നാൽ മേൽപ്പറഞ്ഞതിൽനിന്ന്, ഈ വി
ഷയത്തിൽ കേവലം ആൾഭേദമോ വ്യത്യാസമോ
ഒന്നും ആവശ്യമില്ലെന്ന് ആരും അർത്ഥമാക്കുകയി
ല്ലെന്നു വിശ്വസിക്കു്നനു. ചില വ്യത്യാസങ്ങളെല്ലാം
തീർച്ചയായും വേണ്ടിവരും. പക്ഷെ അതു സ്വാർത്ഥ
ത്തെ അടിസ്ഥാനപ്പെടുത്തീട്ടാവരുതെന്നു മാത്രമേ
യുള്ളു. അതിഥികളെ താരതമ്യപ്പെടുത്തുന്നത്. അ
വരുടെ യോഗ്യതായോഗ്യതയെ നോക്കീട്ടായിരിക്ക
ണം.  ക്ഷണിച്ചു വന്നിട്ടുള്ളവർ, യദൃച്ഛയായി വ
ന്നിട്ടുള്ളവർ, സ്ഥിരതാമസക്കാർ,  തന്നെക്കാൾ
ഉയർന്നവർ,  താണവർ, സമന്മാർ എന്നിങ്ങി [ 55 ] 


                                     ---  47  ---
നെ അതിഥികൾ പലേ തരക്കാരായിരിക്കുമ
ല്ലൊ.  ഇവരെയെല്ലാം  യഥോചിതം  സൽക്കരിച്ചു
സന്തോഷിപ്പിക്കണമെന്നാണു ധർമ്മശാസ്രം ഉപദേശിക്കുന്നത്.
ക്ഷണിച്ചവരുടെ കാര്യവും ക്ഷണിക്കാത്തവരുടെ കാര്യവും നാം 
ഒരു പോലെ വിചാരിക്കരുത്. ക്ഷണിച്ചവരുടെ കാര്യം പ്രത്യേകം 
മനസ്സിരുത്തണമെന്നു പറയേണ്ടതില്ലല്ലോ. ഇതുപോലെ തന്നെ 
ഉയർന്ന പദവിയിൽ ഇരിക്കുന്ന ഒരാളുടെ ആവശ്യവും ഒരു 
മോശക്കാരന്റെ ആവശ്യവും ഒരുപോലെയായിരിപ്പാൻ തരമില്ല.  
ഈ വിധം അവസ്ഥ, ആവശ്യം മുതലായ വ്യത്യാസങ്ങളനുസരിച്ചു 
ലൌകികവിഷയത്തിലും പല ഭേദങ്ങളും വ്യത്യാസങ്ങളും 
ചെയ്യേണ്ടതായിട്ടുണ്ട്.
        എന്നാൽ എപ്പോഴും എല്ലാവർക്കും ഈ ഒരു
കാര്യം ഇങ്ങിനെ ഉചിതംപോലെ ഭംഗമായി നിർവ്വഹിപ്പാൻ  
സാദിച്ചു എന്നു വരുന്നതല്ല. വലിയ സ്ഥിതിയിലുള്ള ഒരാൾ 
താണനിലയിലുള്ള
ഒരാളുടെ ഗൃഹത്തിൽ യദൃച്ഛയായി ചെല്ലുന്നതായാൽ ആ മാന്യനായ 
അതിഥിയുടെ അവസ്ഥയനുസരിച്ച് അദ്ദേഹത്തെ ആരാധിപ്പാൻ 
ആ ഗൃഹസ്ഥനെക്കൊണ്ടു കഴിഞ്ഞു എന്നു വരുന്നതല്ലല്ലൊ. 
അങ്ങിനെയുള്ള അവസരങ്ങളിൽ തന്റെ സ്ഥിതിയനുസരിച്ചും 
തല്കാലസൌകര്യംപോലെയും വല്ലതും ചെയ്തു തൃപ്തിപ്പെടുത്തുവാനോ 
സാധിക്കയുള്ളു. അതി [ 56 ] 


                                  ----   48 ---
ഥിസല്കാരത്തിന്റെ ഉദ്ദേശം ത്യാഗമാണ്. ഇതി
ന്റെ സാഫല്യമിരിക്കുന്നത് അവനവനു പ്രിയമുള്ള
സാധനങ്ങളെ മനസ്സഴിഞ്ഞ് ഉപേക്ഷിക്കുന്നതിലാ
ണ്.  അല്ലാതെ മുഴുവൻ അതിഥിയുടെ അവസ്ഥയും യോഗ്യതയും 
നോക്കി ചെയുന്നതിലല്ല. സല്കാരം അതിഥിയുടെ അവസ്ഥക്കും 
യോഗ്യതക്കും അനുസരിച്ചു സാധിച്ചില്ലെങ്കിലും അതു ഗൃഹസ്ഥന്റെ 
അവസ്ഖക്ക് ഒട്ടും കുറവുകുടാത്തതും, ഏറ്റവും  
ഹൃദയപൂർവ്വമായിട്ടുള്ളതുമായിരുന്നാൽ അതുതന്നെയാണ് 
അതിഥിയുടെ സന്തോഷത്തിന്നും ഗൃഹസ്ഥന്റെ കൃതാർത്ഥതക്കും 
കാരണമായിട്ടുള്ളത്. ഭഗവാൻ ശ്രീകൃഷ്ണൻ ദുര്യോധനന്റെ 
ആഡംബരത്തോടുകൂടിയ ആതിഥ്യത്തെ ഉപേക്ഷിച്ച്, ദരിദ്രനായ 
വിദൂരന്റെ ക്ഷണമല്ലയോ സ്വീകരിച്ചത്. ശ്രീരാമൻ തന്റെ 
നവാസകാലത്തു മഹഷിമാർ ചെയ്ത ഫലമൂലാദികളെക്കൊണ്ടുള്ള 
മഹഷിമാർ ചെയ്ത ഫലമൂലാദികളെകൊണ്ടുള്ള സല്കാരത്തെ 
ഏറ്റവും തൃപ്തിയോടുകൂടിയല്ലയോ കൈക്കൊണ്ടത്. ഇതുകൊണ്ട്, 
അതിഥിയുടെ യോഗ്യതയോ ഗ്യത നോക്കി ചെയുവാൻ 
സാധിച്ചില്ലെങ്കിലും ഗൃഹസ്ഥന്റെ അവസ്ഥയനുസരിച്ച് ശ്രദ്ധയോടുകൂടി ചെയ്യുന്നതായാൽ യാതൊരു പോരായ്മയുമില്ലെന്നു തെളിയുന്നു. കറുത്ത മുഖവും വെളുത്ത ചോറുമായിട്ടു യാതൊരു ഫലവുമില്ല.  ഭക്തിയാണു ഭുകരിക്കുള്ള മുഖ്യമായ രസം എന്നു പ്രസിദ്ധമാണല്ലോ. [ 57 ] 


                                 ----   49  ----


     എന്നാൽ പണ്ടത്തെപ്പോലെ ചുരുങ്ങിയ മട്ടി
ലും സ്വഭാവികമായി രൂതിയിലും ഈ വക കാര്യങ്ങൾ ഇക്കലത്തു 
നടത്തികൊണ്ടു പോവാൻ കുറെ പ്രയാസമായിട്ടുണ്ടെന്നുള്ളതിന്നു 
സംശയമില്ല. ജീവിതസമ്പ്രദായം നാടോടുകൂടി കീഴഃമൽ 
മറിഞ്ഞിരിക്കുന്നു. ആവശ്യത്തിലേക്കാൾ ആഡംരത്തിലാണു 
ജനങ്ങളുടെ ശ്രദ്ധ മുഴുവൻ പതിഞ്ഞുശായിട്ടുള്ളത്. അതിനാൽ 
വന്നുകൂടുന്ന ചിലവിന്ന ഒരു കാര്യം കണക്കുമില്ല, അതിഥിയുടെ 
ഒരു നേരത്തെ കാപ്പി നിവൃത്തിക്കേണ്ടതിന്നുതന്നെ വലുതായ 
ചിലവു ചെയ്യേണ്ടതായിട്ടാണ് വന്നിരിക്കുന്നത്. അതുകൊണ്ടു 
പണ്ടത്തെ മാതിരിയിൽ സർവ്വസാധാരണമായ ലൌകികം 
ഇക്കാലത്തു നടത്തണമെങ്കിൽ കുറെ ബുദ്ധിമുട്ടുണ്ടെന്നുള്ളതിന്നു സംശയമില്ല എങ്കിലും നാം മനസ്സിരുത്തുന്നതായാൽ കുറെ ഒക്കെ ഭേദപ്പെടുത്താൻ കഴിയുമെന്നാണ് എന്റെ വിശ്വാസം. അതിഥിസല്കാരം ഗൃഹകൃത്യങ്ങളിൽ ഒന്നാണല്ലൊ. അതുകൊണ്ടു കുടുംബഭരവാഹികളാണ് ഇതിൽ മുഖ്യമായി മനസ്സിലിരുത്തേണ്ടത്. വരവുചിലവുകളെ നല്ലവണ്ണം വ്യവസ്ഥപ്പെടുത്തി കൃത്യബോധത്തോടുകൂടി ഭരണം നടത്തുന്നതായാൽ കാലോചിതമായ വിധത്തിൽ ഇതിനെ ഒരുവിധം  നടത്തിക്കൊമ്ടുപോകാവുന്നതാണ്. [ 58 ] 


                            ----  50 -----
               എന്നാൽ സൂക്ഷ്മത്തിൽ വിദ്യാഭ്യാസംകൊണ്ട
ല്ലാതെ ഇതിനെ ശരിയായി പുനർജ്ജീവിപ്പിക്കാൻ 
കഴിയുന്നതല്ല. കടയ്ക്കൽ നനച്ചേ തലയ്ക്കൽ പിടി
ക്ക! എല്ലാ നടപടിയും ഓരോ മനോവ്യാപാരങ്ങ
ളുടെ ഫലങ്ങളാണ്. അതുകൊണ്ടു മനസ്സിനെ
നേർവഴിയിൽ തിരിച്ചുവിടുന്നതായ വിദ്യാഭ്യാസം
പരക്കെ പരക്കണം. എന്നാൽ മാത്രമെ ഇതിന്നു
നിശ്ശേഷം പരിഹാരമുണ്ടാവുകയുള്ളു. എങ്കിലും കു
ടുംബഭാരവാഹികൾ ശ്രദ്ധവെക്കുന്നവതായാൽ കു
റെയൊക്കെ ഭേദപ്പെടുത്താൻ കഴിയുന്നതാകകൊണ്ട് 
അവർ ഈ വിഷയത്തിൽ പ്രത്യേകം ദൃഷ്ടിവെക്കണമെന്നു 
വിശ്വസിക്കുന്നു.
                     ---------ഃഃഃഃഃ------------
                    ൪. അന്തർജ്ജനങ്ങളുടേയും
                 കിടാങ്ങളുടേയും അനാഥസ്ഥി
                                ----------
                  ഒരു സമുദായത്തിന്റെ അഭിവൃദ്ധി അതിലെ
      സ്ത്രീകലുടെയും കുട്ടികലുടേയും കാലക്ഷേപത്തെ ആ
      ശ്രയിച്ചാണിരിക്കുന്നത്. സ്ത്രീകലും കുട്ടികലും അ
      രിഷ്ടിക്കുന്ന സമുദായം ഒരിക്കലും ഉന്നതിയെ പ്രാ
       പിക്കുന്നതല്ല. അവരുടെ സന്തോഷത്തിലും സമാ
       ധാനത്തിലുമാണ്  ഒരു സമുദായത്തിന്റെ ശ്രേയ [ 59 ] 


                              ----   51 ----
  സ്സു മുഴുവൻ അടിയുറച്ചു നിൽക്കുന്നത്. എന്നാൽ
  നമ്പൂതിരി സമുദായത്തെസംബന്ധിച്ചിടത്തോളം
  ഈ ഒരു കാര്യം വലരെ ശോചനീയമായ വിധ
  ത്തിലാണെന്നു പരയേണ്ടിയിരിക്കുന്നു. അതിലെ
  അന്തർജ്ജനങ്ങളും കിടാങ്ങളും തങ്ങളുടെ നിത്യവൃ
  ത്തികൂടി എത്രയൊ കഷ്ടപ്പെട്ടാണ് കഴിച്ചുകൂട്ടുന്ന
  ത്.  സുഖത്തിന്റെ കാര്യം പിന്നെ പറയേണ്ടതി
  ല്ലല്ലൊ. ഈ ഒരു സംഗതി അവരുടെ കാലക്ഷേ
  പത്തെ ഒന്നു പരിശോധിച്ചാൽ അറിയാവുന്നതാ
  ണ്.  ഒന്നാമത് അന്തർജ്ജനങ്ങളുടെ കഥ നോ
  ക്കുക.
         സ്ത്രീകൽ സ്വതേതന്നെ അബലകളും അസ്വ
  തന്ത്രകളുമാമല്ലോ.  വിശേഷിച്ച് അന്തർജ്ജനങ്ങ
  ളുടെ കഥ പരയേണ്ടതുമില്ല.  ന്യായമായ ആവശ്യ
  ങ്ങളും സങ്കടങ്ങളും മറ്റുള്ളവരോടു പറഞ്ഞു മന
  സ്സിലാക്കുവാൻകൂടി സാധുക്കളായ അവർക്കു ശേഷി
  യില്ല  അവരുടെ ആവശ്യങ്ങൾ എത്രയൊ ലഘു
  വായിട്ടുള്ളവയാണ്. പണിയെടുത്തു വലയുമ്പോൾ
 രണ്ടു നേരവും വിശപ്പടങ്ങുവാൻ മാത്രമുള്ള ആഹാ
 രം വേണം. നന്നേ നാറാഞ്ഞതും കീറാത്തതുമായ
 വസ്ത്രംകൊണ്ടു നഗ്നതയെ ഒന്നു മറയ്ക്കുന്നത് ആവ
 ശ്യമാണ്.  നിത്യോപയോഗത്തിന്നുള്ള ചില്ലറ
 ചില പണ്ടങ്ങൾ ഉണ്ടായാൽ വളരെ സന്തോഷ
 മായി! തീയും പുകയുമറ്റും തലയും ദേഹവും കല [ 60 ] 


                                   ----  52 ---
ശലായി എരിയുമ്പോൾ കുറേസ്സ എണ്ണ പെരുമാരി
യാൽകൊള്ളാം. കഠിനമായ തണുപ്പുള്ളകാലങ്ങളി
ൽ കിടക്കുന്നതിന്നു വല്ല വിരിയൊ പുരുപ്പൊ കിട്ടി
യാൽ വളരെ കേമമായി. വഴിവാടിന്നൊ വഴിച്ചി
ലവിന്നൊ ആയി അംക്കാലൊ കാലൊ കിട്ടിയാൽ
വലിയ സന്തോഷത്തോടെ അനുഗ്രഹിക്കും. കി
ടാങ്ങളുടെ അരയിലും കഴുത്തിലും അത്യാവശ്യം ചി
ല പണ്ടങ്ങൾ കെട്ടിച്ചു കണ്ടാൽകൊള്ളാം. ഇത്ര
യൊക്കേ അവർക്ക് ആവശ്യമുള്ളു. അല്ലാതെ സോ
പ്പു, കാപ്പി മുതലായ പരിഷ്കൃതരീതിയിലുള്ള
ആവശ്യങ്ങൾ അവരുടെ ജീവിതത്തെ മലിന
പ്പെടുത്തിക്കഴിഞ്ഞില്ല. എന്നാൽ അവരുടെ ഈ
ചുരുങ്ങിയ ആവശ്യങ്ങൾ തന്നെ എത്രത്തോ
ളം ബുദ്ധിമുട്ടിയുംകൊണ്ടാണ് കഴിഞ്ഞു കൂടു
ന്നതെന്നു പറയാനില്ല. രണ്ടു നോവും ഒരു
വിധം സ്വൈരമായും സുഖമായും ആഹാരം
കഴിക്കുന്ന അന്തർജ്ജനങ്ങൾ ഉണ്ടൊ എന്നത
ന്നെ വലളെ സംശയമാണ്. പണി എടുക്കുവാനുള്ള
ഒരുവക യന്ത്രംപോലെയാണ് നാം അവരെ 
കരുതിപോരുന്നത്. വെയ്ക്കാനും വിളമ്പാനുമല്ലാ
തെ ഉണ്ണാനുള്ള അധികാരം തങ്ങൾക്കില്ലെന്നാണ്
ആർക്കുതന്നെയുള്ള ബോദ്ധ്യമെന്നു തോന്നുന്നു.
നമ്പൂതിരിമാരുടെയും, കുട്ടിപ്പട്ടന്മാരുടേയും, വഴി
പോകക്കന്മാരുടേയുമല്ലാം ശാപ്പാടു കഴിയുമ്പോഴെ [ 61 ] 


                                 -----   58  ---
ക്ക് വെച്ചു പാത്രങ്ങളുടെ അടിക്കണ്ടു കഴിയും. പി
ന്നെ വല്ല ഉപ്പൊ മുളകൊ കൂട്ടി ഏതു വിധമെങ്കി
ലും തൽക്കാലത്തെ ക്ഷത്തടക്കുക എന്നല്ലാതെ ത
ങ്ങൾ വെച്ചുണ്ടാക്കിയ സാധനങ്ങളുടെ രുചിയൊ
ന്നു നോക്കാൻകൂടി അവർക്കു സാധിക്കുന്ന ദിവസം
വലരെ കുറയും. എത്ര വലിയ ഇല്ലങ്ങളിലേയും 
സ്ഥിതി മിക്കവാരും ഇങ്ങിനെയാണ്. ഇനി വസ്ത്ര
ത്തിന്റെ കഥ പറയുകയാണെങ്കിൽ അവരുടെ ആ
വശ്യത്തിനും സ്തിതിക്കും തക്കവണ്ണം എടുത്തുകൊ
ടുക്കുന്ന ഇല്ലങ്ങൾ വളരെ ദുർലഭമാണ് പണ്ടങ്ങളുടെ 
കാര്യവും മേപ്പടിതന്നെ. എണ്ണതേച്ചു കുളിപ്പാൻ
അവർക്കു സ്വതേതന്നെ നല്ല ദിവസം ഉണ്ടാകയില്ല.
ഉള്ളപ്പോൾ സ്വാധീനംപോലെ എല്ലായ്പോഴും അ
തു കിട്ടുമൊ എന്നും സംശയമാണ്. കിടപ്പാനു
ള്ള വട്ടത്തിന്റെ കാര്യം ആലോചിക്കാൻതന്നെ തു
ടങ്ങുകയുള്ളു. അതുതന്നെ നമ്പൂതിരിമാരോടു പറ
യാൻ സംശയിച്ചും, ഭയപ്പെട്ടും കഴിയുമ്പോഴെക്ക
ആവശ്യമുള്ള കാലവും കഴിയും. പിന്നെ വരുംകൊ
ല്ലം ആവാമെന്നും വെക്കും. പിന്നേയും  ഗതി ഇതു
തന്നെ. വഴിവാടിന്റെയും വഴിച്ചിലവിന്റെയും 
കഥ പരയാതിരിക്കുന്നതാണ് ഉത്തമം.
         കിടാങ്ങളുടെ കാര്യം ഒന്നു പ്രത്യേകംതന്നെ [ 62 ] 


                              ---  54  ---
 എടുത്തു പറയേണ്ടതുണ്ട്. അമ്മമാർ‌ക്ക് അടുക്കള
പ്പണയായി.  നമ്പൂതിരിമാരുടെ എല്ലായ്പോഴുമിള്ള
പ്രയത്നവും വിചാരവുമെല്ലാം അന്യസമുദായത്തി
ലെ കുടുംബങ്ങളെ പുലർത്താനായും കലാശിച്ചു. പി
ന്നെയെല്ലാം ദാസിമാരുടെ കരുണമാത്രമാണ്.അ
വർക്കു സരണമായിട്ടുള്ളത്. അതിന്റെ ഫലം നാം
ധാരാളം അനുഭവിക്കുന്നുമുണ്ടല്ലൊ. എന്തെല്ലാം
ദുർഗുണ്ണങ്ങളും അന്ധവിശ്വാസങ്ങളുമാണ് നാം
അവരിൽനിന്നു പഠിച്ചുറപ്പിച്ചിട്ടുള്ളത്. എങ്കിലും
നമ്മുടെ ജീവനെ രക്ഷിട്ടുതന്നിട്ടുള്ള പോറ്റമ്മമാ
രെ കുറിച്ച് ആക്ഷേപിക്കുന്നത് ഒരുവക കൃതഘ്നത
യാണെന്നു കരുതി അതിനു തൽക്കാലം ഞാൻ തുനി
യുന്നില്ല. കിടാങ്ങളുടെ ആരോഗ്യം, സന്മാർഗ്ഗം,
ബുദ്ധിവികസനം മുതലായവയ്ക്കായി വല്ലൊരു ഏ
ർപ്പാടെങ്കിലും ചെയ്യുന്നതായ ഒരു നമ്പൂതിരി കുടും
ബം മലയാലത്തിൽ ഉണ്ടൊ എന്നുളള കാര്യം ഞാൻ
വലരെ സംസയിക്കുന്നു. കിടാങ്ങൾ വിശന്നു വലഞ്ഞു
ശാഠ്യം പിടിക്കുമ്പോൾ അടുക്കളപ്പണിയുടെ തിരക്കിൽ 
അമ്മമാർ കുറച്ചു വെറും ചോറെങ്കിലും കൊടുത്താൽതന്നെ 
കേമമായി. കുറച്ചു കൊച്ചുകുഞ്ഞുങ്ങൾക്കു മുലകൊടുപ്പാൻകൂടി 
അവർക്കു ഗൃഹജോലി നിമിത്തം അവസരമില്ലാതെയാണി
രിക്കുന്നത്. പിന്നെ വല്ല ചിരങ്ങൊ ചൊറിയൊവയറ്റിൽ ദിനമൊ 
മറ്റൊ പിടിപ്പെട്ടാലത്തെ സ്ഥി [ 63 ] 


                                         ---   55 ---
 തി എന്തായിരിക്കു. പണ്ടങ്ങളുടേയും വസ്ത്രങ്ങളു
ടേയും കതയെ കുറിച്ച് ഇനി വിസേഷിച്ചു പരയേ
ണ്ടതുമില്ല. അറയിലേക്കും കഴുത്തിലേക്കുള്ള ഒരു
ചരടിനുപോലും കാശു കിട്ടാതെ കഷ്ടപ്പെടുന്ന ദി
ക്കു ധാരാളമാണെന്നു പരഞ്ഞാൽ അത് ഒട്ടും അ
തിശയോക്തിയാകുന്നതല്ല. ഇനി ഇവരുടെ വിദ്യാ
ഭ്യാസത്തിന്റെ കാര്യമാണ് പറയാനുള്ളത്. പ
ണ്ട് ഒരു എഴുത്തശ്ശനെ വെക്കുന്ന സമ്പ്രദായമെങ്കി
ലും ഉണ്ടായിരുന്നു. ഇപ്പോൾ അതും കൂടി ഇല്ലാ
തായിരിക്കുന്നു. ആകപ്പാടെ ഇവരുടെ സ്ഥിതി വ
ളർത്തു മൃഗങ്ങളേക്കാൾകൂടി കഷ്ടമാണെന്നു പറ
ഞ്ഞാൽ മതിയല്ലൊ.  ഇത്രത്തോളം സംഗതിക
ളിൽഉണ്ണികലുടേയും, പെങ്കിടാങ്ങളുടേയും അവസ്ത
ഒന്നുതന്നെയാണ്. എന്നാൽ ഉണ്ണികൾ സമാവ
ർത്തനം കഴിയുന്നതോടുകൂടി ഈ തടവിൽനിന്ന് ഒ
രുവിദം രക്ഷപ്പെട്ടു കഴിയും. പക്ഷേ പിന്നെ യാതൊ
രു കീഴക്കവുമില്ലാതെ താന്തോന്നികളായി തീർന്ന്
കാരണവരുടെ നടപടിയെത്തന്നെ അനുകരി
പ്പാൻ തുടങ്ങുകയായി. എന്നാൽ പെങ്കിടാങ്ങളു
ടെ നരകം പിന്നേയും അവസാനിക്കുന്നില്ല. ബാ
ല്യത്തിൽ വലരെ വിചാരങ്ങളൊന്നും ക്ലേശിപ്പി
ക്കാൻ ഇല്ലാത്തതുകൊണ്ട് ആ കാലം ഒരുവിധം
അങ്ങിനെ കഴിഞ്ഞുകൂടും.  അതിൽനിന്നു യൌവ
നത്തിലേക്കുള്ള പ്രവേശമാണ്,  'വാവുചട്ടിയിൽ [ 64 ] 


                              -----   56 ----
 നിന്നു തിയ്യിലേക്ക് ' എന്നു പറഞ്ഞ മാതിരി വലി
യ ദുസ്സഹമായിട്ടുള്ളത്. ഒന്നുകിൽ നിത്യബ്രഹ്മച
ര്യം, അലെങ്കിൽ കിഴവന്മാരായ ഭർത്താക്കന്മാരുമാ
യുള്ള സഹവാസത്തിൽനിന്നുള്ള സങ്കടം.  അല്ലെ
ങ്കിൽ സപത്നീദുഃഖം, അല്ലെങ്കിൽ ബാല്യവൈധ
വ്യം, ഇങ്ങിനെ ബഹുവിധമാണ് അവരുടെ സങ്ക

ടമെന്നു പരഞ്ഞാൽ മതിയല്ലൊ. ഈ വധമൊ

ക്കെയാണ് അന്തർജ്ജനങ്ങലുടേയും കിടാങ്ങളുടേയും
തല്കാലസ്ഥിതി.
          എല്ലാ ഇല്ലങ്ങളിലേയും സ്ഥിതി ഇങ്ങിനെയാ
ണൊ, ആണെങ്കിൽതന്നെ ഇത്രത്തോളം കഷ്ടപ്പാ
ടുണ്ടൊ, ഉണ്ടെങ്കിൽതന്നെ അതിന്റെ നിവൃത്തി
ക്കു വേളികഴിച്ചിട്ടുള്ള നമ്പൂതിരിമാരെങ്കിലും ഇല്ലെ,
എന്നൊക്കെ ചിലർ സംശയിക്കുമായിരിക്കും. എ
ന്നാൽ മിക്ക ഇല്ലങ്ങളിലെ കതയും, മേൽപറഞ്ഞ
മിക്ക സംഗതികളും ശരിയായിട്ടുള്ളതാണെന്ന് ഒരു
നമ്പൂതിരിയോടു പരഞ്ഞു മനസ്സിലാക്കണമെന്നു
തോന്നുന്നില്ല. ഗൃഹസ്ഥന്മാരുടെ കഥയും ഇങ്ങി
നെതന്നെ പേരിന്നു മാത്രം ഒരാളുണ്ടെന്നല്ലാതെ
അനുഭവംകൊണ്ടു തീരെ ഇല്ലാതെയാണ് കണ്ടുവ
രുന്നത്. കല്പില്ലാത്ത ഗൃഹസ്ഥന്മാർ സൂക്ഷ്മത്തിൽ നമ്മുടെ 
സമുദായത്തിൽ വിരൽ മടക്കാൻ തന്നെ ഉണ്ടൊ എന്നുള്ള കാര്യം 
വലരെ സംശയത്തിലാണ്. അങ്ങനെ ദുർല്ലഭം വല്ലവനുമുണ്ടെ [ 65 ] 


                                     ---  57 ---
ങ്കിൽ അവർക്കു തറവാട്ടിൽ അധികാരവും സ്വത
ന്ത്ര്യവും ഉണ്ടായിവരുന്നതും അപൂർവ്വമാണ്. അഥ
വാ വല്ലവർക്കും ഈവക കാര്യങ്ങൾ വല്ലതും ചെ
യ്വാൻ സാധിച്ചാൽതന്നെ ശേഷമുള്ള അധികം ആ
ളുകൾക്കും അതത്ര രസിക്കയുമില്ല. സ്വാർത്ഥം, സി
ദ്ധാന്തം എന്നും മറ്റും പാഞ്ഞ് അവർ ലഹളകപ
ട്ടിത്തുടങ്ങും. എവിടേയും ഭൂരിപക്ഷത്തിനാണല്ലൊ
പ്രാബല്യം. ഒടുവിൽ ഇവരുടെ കാര്യം നഷ്ടമാ
യിപ്പോവുകയും ചെയ്യും എന്നു പറഞ്ഞാൽ കഴി
ഞ്ഞുവല്ലൊ.
      എന്നാൽ ഈ നമ്പൂതിരിമാർ ആദ്യസമുദാ
യത്തിലുള്ള തങ്ങളുടെ ഭാര്യാമക്കൾക്കുവേണ്ടി ആവ
ശ്യമായും അനാവശ്യമായും എത്ര പണമാണ് കോ
രിച്ചൊരിയുന്നത്. അവർക്ക് മോടിയിലുള്ള സ്ഥലം,
കാലത്തു നെയ്യൊഴിച്ചു കഞ്ഞി, സുഖമായ ഭക്ഷ
ണം, എല്ലായ്പോയും കാപ്പിയും പലഹാരവും, വി
ലപിടിച്ച ഉടുപ്പുകളും ആഭരണങ്ങളും, നാഴികക്കു
നാഴികക്കു വലിയ ഡോക്ടർമാരെ, വരുത്തൽ,
ഇംഗ്ഗീഷുമരുന്നു നിത്യം ശീലിക്കൽ, കുട്ടികളെ  ശീമ
ക്കും മറ്റും അയച്ചു വിദ്യാഭ്യാസം ചെയ്യിക്കൽ,
എന്നു വേണ്ട, തങ്ങളുടെ ഭാര്യാമക്കൾക്കുവേണ്ടി ഇ
ല്ലം പണയമെഴുതാൻ കൂടി ഇവരെല്ലാവരും ഒരു
പോലെ തയ്യാറാണെന്നു പറഞ്ഞാൽ മതിയല്ലൊ.
എന്നാൽ കുടുംബത്തിന്നുവേണ്ടി തങ്ങളുടെ ജീവ [ 66 ] 


                             ----  58  ----
നെകൂടി അഗ്നിയിൽ ആഹുതി ചെയ്യുവാൻ തയ്യാ
റുള്ള തങ്ങളുടെ സഹോദരിമാരുടേയും, എന്നു വെ
ച്ചാൽ, സ്വസുഖങ്ങളെയെല്ലാമുപേക്ഷിച്ചു യാതൊ
രു പ്രതിഫലം ഇച്ഛിക്കാതെ വളരെ ശ്രദ്ധയോ 
യും ഭക്തിയോടും കൂടി ദിവസേന ശുചിയായിവെച്ച
വിട്ടമ്പിതന്നും, ഒരു സമുദായത്തിന്റെ ആരോഗ്യം 
മുഴുവൻ കാത്തുരക്ഷിച്ചും വരുന്ന ആ സാധു ജീവി
കളുടേയും അവരുടെ പാവപ്പെട്ട സന്തനേങ്ങളുടേ
യും-- ജീവധാരണത്തിനുള്ള സ്വല്പസംഗതിയിൽ കൂ
ടി അന്വാഷിപ്പാൻ ആരുമില്ല. എന്നല്ല, വിരോ
ധംകൂടിയാണെന്നു കണ്ടുവല്ലൊ. നോക്കുക ഇവ
രുടെ അനാഥസ്ഥിത്!
         ഇതിനുള്ള കാരണം കുടുംബഭരണത്തിലുള്ള
ദുഷ്യരാണെന്ന് ഒരു സമയം ആദ്യം തോന്നിയേ
ക്കാം. എന്നാൽ സൂക്ഷ്മത്തിൽ ഇതിനെല്ലാം കാ
രണം മലയാളത്തിലെ സംബന്ധസമ്പ്രദായമാ
ണെന്നാണു പറയണ്ടത്. തന്റെ സ്വന്തം എ
ന്ന വിചാരംവരുന്നദിക്കിലെ സ്വാഭാകമായ സ്നേ
ഹവും വിശ്വാസവും സഹായവുമെല്ലാം ഉണ്ടാവു
കയുള്ളു. ഈ വിചാരം മുഴുവൻ ഇപ്പോൾ അന്യസ
മുദായത്തിലാണ്;  'ചോറൊന്നു കൂറൊന്ന് ' എന്നാ
ണ് ഇപ്പോൾ നമ്മുടെ നില. ഇതുവിട്ടു എല്ലാവ
രും വേൾക്കുക എന്ന നിയമം വന്നാൽ മാത്രമെ
ഇതിന്നു പൂർണ്ണമായ ഒരു പരിഹാരമുണ്ടാവാൻ വ [ 67 ]
-59-

ഴിയുള്ളു. പക്ഷെ അതു നാളയ്ക്കു നടപ്പിൽ വരുത്താനും പ്രയാസം. അതുകൊണ്ടു തല്ക്കാലം കുടുബകാൎയ്യം അന്വേഷിക്കുന്നവർതന്നെ ഈകാൎയ്യത്തിൽ ഒന്നു ശ്രദ്ധവെക്കേണ്ടതായിട്ടാണ് വന്നിരിക്കുന്നത്. എന്നാൽ മാത്രമെ കുറച്ചെങ്കിലും വല്ല നിവൃത്തിയുമുണ്ടാവാൻ വഴികാണുന്നുള്ളു. അതിനാൽ അവരുടെ ശ്രദ്ധയെ ഈ വിഷയത്തിൽ പ്രത്യേകം ക്ഷണിച്ചുകൊള്ളുന്നു. ഏതായാലും നിന്ദ്യവും നീചവും നിഷ്ഠൂരവുമായ ഇയ്യൊരു സമ്പ്രദായത്തിന് ഒരു പരിഹാരമുണ്ടാവാതെ നമ്മുടെ സമുദായം ഒരിക്കലും നന്നാവാൻ വഴിയില്ല തീൎച്ചതന്നെ.

[ 68 ]
"https://ml.wikisource.org/w/index.php?title=സമുദായമിത്രം&oldid=154240" എന്ന താളിൽനിന്ന് ശേഖരിച്ചത്