ഉത്തരരാമചരിതം (ഭാഷാകാവ്യം)

ഉത്തരരാമചരിതം (ഭാഷാകാവ്യം)

രചന:ആറ്റൂർ കൃഷ്ണപ്പിഷാരോടി (1913)
[ 1 ]
ഉ ത്ത ര രാ മ ച രി തം


ഭാഷാകാവ്യം


ആറ്റൂർ കൃഷ്ണപ്പിഷാരോടി



[ 2 ]
ഉ ത്ത ര രാ മ ച രി തം
ഭാഷാകാവ്യം


ആറ്റൂർ കൃഷ്ണപ്പിഷാരോടി
-------


പ്രകാശകൻ
കുളക്കുന്നത്തു രാമൻമേനോൻ


ബി.വി. ബുക്കുഡിപ്പോ


തിരുവനന്തപുരം


1089
-------


പകപ്പൎവകാശം ഗ്രന്ഥകത്താ‌ൎവിനു സ്വായത്തം

[ 3 ]




===============================
തിരുവനന്തപുരം
'ഭാസ്കര'പ്രസ്സിൽ
(അച്ചടിച്ചത്,)
൨-ആം പതിപ്പു്; കോപ്പി ൫00.
            1089.
==============================
[ 4 ]



സമർപ്പണം.

കുറവുണ്ടതിലെങ്കിലും പ്രിയത്താൽ
പരിതോഷം പരമാർക്കിതേകമാറാം
പരലോകഗനായൊരാപ്പിതാവിൻ
തിരുനാമ സ്മരണയ്ക്കിതർപ്പണം മേ.

[ 5 ]
പ്രസ്താവന

ഈ പുസ്തകം എന്റെ ഉദ്ദേശപ്രകാരം ഉത്തരരാമചരിതം കാവ്യത്തിന്റെ ഒന്നാംഭാഗം മാത്രമാണ്. ഭാഷാസാഹിത്യരസികന്മാർക്കു് ഈ മാതിരിയൊരു പ്രസ്ഥാനം എത്രത്തോളം പിടിക്കുമെന്നറിഞ്ഞതിന്നുശേഷം ശേഷം ഭാഗവും മുഴുവനാക്കി പ്രസിദ്ധപ്പെടുത്താമെന്നാണു വെച്ചിരിക്കുന്നത്. ഈ ചെറിയ കൃതിയിൽ പലഭാഗങ്ങളും വാല്മീകി, വ്യാസൻ, കാളിദാസൻ മുതലായ മഹാകവികളുടെ ആശയങ്ങൾ മലയാളഭാഷയിൽ പറഞ്ഞിരിക്കുകമാത്രമാണു്. അതിൽ ചിലതു വെറും തർജ്ജിമതന്നെയും ചിലതു് ആശയം മാത്രമെടുത്തു് ഇഷ്ടംപോലെ കൂട്ടിക്കുറച്ചുംമാറ്റിമറിച്ചും ചേർത്തൊപ്പിച്ചിട്ടുള്ളതുമാകുന്നു. ആവക ഭാഗങ്ങളിൽ എനിക്കു പലന്യൂനതയും വന്നിട്ടുണ്ടായിരിക്കാം. അതിന്നൊക്കയും വകതള്ളി അല്പം ഒരു ഗുണമെങ്കിലും ഈ പ്രയത്നത്തിന്റെ ഫലമായിശ്ശേഷിക്കുമെങ്കിൽ അതുകൊണ്ടുതന്നെ എനിക്കു വേണ്ടേടത്തോളം കൃതാർത്ഥത സിദ്ധിക്കുന്നതാണ്.

തിരുവനന്തപുരം
5-3-89
ഏ. കേ. പി

[ 6 ]
ഉത്തരരാമചരിതം
ഭാഷാകാവ്യം


------


ഒന്നാംസഗ്ഗംൎ

സത്യവ്രതൻരഘുനായകൻശ്രീരാമ-
നത്യുഗ്രനായ ദശാസ്യനെക്കൊന്നുടൻ
ശുദ്ധയാം പത്നിയെക്കയ്ക്കൊണ്ടുലക്ഷ്മണ-
യുക്തനായ് ദിവ്യം വിമാനമേറീടിനാൻ.
മിത്രാത്മജനും വിഭീഷണനും വായു-
പുത്രനും വാനരരാക്ഷസസൈന്യവും
മുത്താന്നുൎമുന്നിലും പിന്നിലും ചേന്നൎഥ
സത്വരം രാഘവൻ പോകും ദശാന്തരേ
പദ്ധതിമധ്യത്തിലുള്ളവിശേഷങ്ങൾ
പത്നിക്കുകാട്ടിക്കൊടുത്തുചൊല്ലീടിനാൻ.
രത്നാകരം കാൺകെടോ നീ കപീശ്വര
ബദ്ധമാം സേതുകൊണ്ടേറ്റം മനോഹരം.
ഔവ്വാ‌ൎഗ്നിയെബ്ഭരിക്കുന്നുമൈനാകാദി-
പർവ്വതമുഖ്യരെക്കാക്കുന്നുനിത്യവും
ദിവ്യരത്നൗഘസമ്പൂണ്ണംൎ നദീപതി
ശവ്വൎരീനാഥനുണ്ടായതിതിലല്ലോ.

[ 7 ]
ഉത്തരരാമചരിതം.
2


        ഘോരങ്ങളാകും തിമികൾ വായുംപിള-
        ന്നോൎരോനദീമുഖം പുക്കുസത്വോൽകരം
        നീരോടുമൊന്നായ് വിഴുങ്ങിശ്ശിരസ്സൂടെ
        വാരിപൂരംവിടും ഭംഗികണ്ടീടുനീ.                          20
        താളീതമാലങ്ങൾ തിങ്ങും തടത്തിനും
        നീലാംബുധിക്കും നടുക്കൊരുരേഖയായ്
        ചേലുള്ള ചന്ദ്രക്കലാകാഞ്ചിയെന്നപോൽ
        നീളെത്തിളങ്ങും മണൽതിട്ടുകാൺകെടോ.
        അത്യുന്നതം മഹേന്ദ്രാഖ്യമിപ്പവൎത-
        മത്രവന്നല്ലോ ജഗൽപ്രാണനന്ദനൻ
        മുഗ്ദ്ധാംഗി! നിന്നെത്തിരഞ്ഞുകണ്ടീടുവാൻ
        വിദ്രതം വാരിധി ചാടിക്കടന്നതും.
        അംബരത്തോളമുയന്നുൎകാണുന്നൊരീ
        വന്മലയല്ലോ പ്രസിദ്ധമാം മാല്യവാൻ
        ഇങ്ങു നിൽ വിപ്രയോഗേ ജലദങ്ങളു-
        മെന്മിഴിയും നീർ പൊഴിച്ചിതേറ്റംതദാ.
        നിന്നെപ്പിരിഞ്ഞദുഃഖം പൊറുക്കായ്കയാ-
        ലെന്നപോൽ മൗനമാന്നോൎരുനിൻനൂപുരം
        തന്വീകുലോത്തംസമേ കണ്ടു മാൾകിഞാൻ
        കണ്ണീരിൽമുക്കിയതിപ്രദേശത്തിലാം
        വല്ലാത്തരാക്ഷസൻ നിന്നെബ്ബലാൽനയി-
        ച്ചുള്ളോരുമാഗ്ഗൎമീവല്ലികളന്നഹോ
        ചൊല്ലുവാൻ ശക്തിയില്ലാതെ മാൽപൂണ്ടിളം-
        പല്ലവക്കൈകളാൽ കാണിച്ചുതന്നുമേ                   40 [ 8 ] 
                        ഒന്നാംസർഗ്ഗം                                  3
            ഇപ്രദേശത്തെഴുമേണങ്ങളൊക്കയും-
            മുൽബാഷ്പമോടു തെക്കോട്ടു നോക്കിത്തദാ
            ദഭാൎങ്കുരം വമിക്കുന്നതുമോരാതെ
            മുൽപാടു നീ പോയദിക്കുകാണിച്ചുമേ
            പമ്പാസരസ്സിതല്ലോ ദേവികാൺകനീ
            മുമ്പു നാം വാണജനസ്ഥാനമിസ്ഥലം.
            അമ്പോടുകാൺകെടോ ഗോദാവരീതട-
            മിമ്പമോടന്നുരമിച്ചഭാഗങ്ങളും.
            ചിത്രകൂടാചലത്തിന്മീതെയെത്തിനാം
            പൃഥ്വീസുതേ ബഹുദുരത്തുകാൺകനീ
            പൂത്തുനിൽക്കും തരുപങ്‌ക്തിക്കിടയ്ക്കൊരു
            മുത്തുമാലയ്ക്കൊത്തു ഗംഗമിന്നുന്നതും.
            യാനവേഗത്താൽ ക്ഷണത്തിലാജ്ജാഹ്നവി
            താനേ വലുതായ് വരുന്നതുംകാൺകനീ
            മാനിനി! ഗംഗയെക്കൈവണങ്ങീടുക
            കാണെടോശൃംഗിവേരാഖ്യമിപ്പത്തനം.
             ആകമ്രഭൂഷണമെല്ലാം ത്യജിച്ചുനാ-
             മാകെജ്ജടധരിക്കുന്നതുകണ്ടുടൻ
             കൈകേയിസാധിച്ചുനിൻമോഹമെന്നതി-
             ശോകാൽ സുമന്ത്രൻകരഞ്ഞതിദ്ദിക്കിലാം.          60
             വൈദേഹി! ദിവ്യയാനംതാഴുമിപ്പൊഴീ
             ഭൂദേവിയാം തവ മാതാവുസത്വരം
             മോദവാത്സല്യ സംഭ്രാന്തയായ് വാനിലെ-
             ക്കാദരാലേറുന്നമട്ടുതോന്നുന്നുമേ
                    2 [ 9 ] ====ഉത്തരരാമചരിതം.====

ഏവം മിഥിലാത്മജയോടുതാഘവ- ദേവനോരോന്നരുൾ ചെയ്തിരിക്കെത്തദാ- പാവനം വാഹനമങ്ങു നന്ദിഗ്രാമ- ഭൂവിന്നരികത്തണഞ്ഞിതു വിദ്രുതം. അസ്ഥലത്തല്ലോ വസിക്കുന്നിതു ധർമ്മ- തൽപരനായ ഭരതൻമഹാമതി നിത്യവും രാമനാം ജ്യേഷ്ഠനെയോർത്തയകൊ-ണ്ട ത്തൽപൂണ്ടേറ്റം മെലിഞ്ഞ ദേഹത്തോടും ചീരങ്ങളും ജടയും ധരിച്ചൈപ്പൊഴും ശ്രീരാമവൃത്താന്തമോരോന്നുചൊല്ലിയും പാരിച്ചദുഃഖത്തൊടും നെടുവീർപ്പിട്ടു- മോരോദിനം കഴിച്ചീടൂന്നു നിർമ്മലൻ ധർമ്മാത്മകൻ ഭുജിപ്പീലന്നമൊന്നുമേ ബ്രഹ്മചര്യത്തോടുമന്നിൽ കിടന്നീടൂം കല്മഷം തീരേണമെ മമയെന്നുമാ- സ്സന്മതിഗൽഗദം പൂണ്ടുരചെയ്തിടും നിത്യവും ഭാസ്വാനുദിക്കുമ്പൊളാസ്സാധു- വൃത്തൻതൊഴുതുകൊണ്ടർത്ഥിക്കുമിത്തരം. ദുഷ്‌കൃതനാശന സ്വാമിൻ ദയാനിധേ ദുഷ്‌കൃതം മേ ദ്രുതം തീർത്തരുളേണമെ. കർമ്മസാക്ഷിൻ ജഗൽ പൂജ്യനാം ശ്രീരാമ- നെന്മൂലമല്ലോ നടക്കുമാറായ്‌വനേ എന്തുപാപം ഞാനതിന്നുചെയ്തീടിലും

നിന്തിരുവുള്ളം കനിഞ്ഞുതീർക്കേണമെ. [ 10 ]
ഒന്നാംസഗ്ഗംൎ

പൂമെത്തയിൽ ശയിച്ചീടുന്നായ്യൎയാം
ഭൂമീസുതകൊടുങ്കാട്ടിൽ വാണീടുവാൻ
വാങ്‌മനഃകായങ്ങൾ കൊണ്ടുഞാഞ്ചെയ്തുള്ളൊ-
രാമഹാപാപങ്ങളാശു തീക്കേൎണമേ.
ഭ്രാതൃപ്രിയൻ സുമിത്രാനന്ദവദ്ധൎനൻ
ചേതോഹരൻ കുമാരൻ മമസോദരൻ
ഖേദംകലന്നുൎഴന്നീടുമാറാക്കുമെൻ-
പാതകജാലങ്ങളാശു തീക്കേൎണമേ.
പ്രത്യേകമിത്ഥം പ്രഭാതത്തിലക്കൎനെ
പ്രത്യഹം പ്രാത്ഥിൎച്ചിടുന്നൊരത്യുത്തമൻ
ഭക്തിയോടും രാമപാദുകം പൂജിച്ചു
പൃഥ്വിയെപ്പാലിച്ചിടുന്ന ധമ്മൎസ്ഥിതൻ
തുല്യദുഃഖത്തോടെഴും മന്ത്രിമാരോടു-
മല്ലൽമുഴുത്തോരു പൗരവൃന്ദത്തൊടും
വല്ലായ്‌മവന്നിടാതുള്ളവണ്ണം ന്യാസ-
തുല്യംപ്രശാന്തമാക്കാക്കുന്നു ഭൂതലം.
എന്നുമേകാഷായവസ്ത്രം ധരിച്ചുമ-
ങ്ങ്ന്യുനതാപാൽ മെലിഞ്ഞും ദിവാനിശം
ഖിന്നതയോടു വാഴുന്നിതു സവൎരു-
മുന്മേഷമുള്ളവരാരുമില്ലസ്ഥലേ.
പുഷ്പകമങ്ങു ചെന്നീരുനേരം വായു-
പുത്രനെനോക്കിപ്പറഞ്ഞാൽ രഘൂത്തമൻ
മുൽപ്പാടുപോയുരയ്ക്കേണം ഭരതനോ--
ടെപ്പേരുമെന്നുടെ വൃത്താന്തമിങ്ങുനീ.

[ 11 ]
ഉത്തരരാമചരിതം.

അന്നേരമായവൻതൻമുഖഭാവമും
പിന്നെപ്പറയും മൊഴികളുമൊക്കവേ
നന്നായറിഞ്ഞുവന്നീടണമൈശ്വയ്യൎ-
സന്നിധൗമാറും മനോഗതമേവനും.
രാമവാക്യം കേട്ടു മാരുതുവേഗേന
രാമാനുജാശ്രമംപുക്കുനോക്കുംവിധൗ
രാമചിന്താശോകചിഹ്നങ്ങൾപൂണ്ട്അതി-
ദീനരാം മന്ത്രിമാർതൻനടുവിൽത്തദാ
രാമന്റെ പാദുകം പൂജിച്ചുമുന്നിൽവെ-
ച്ചാമഹാനിമ്മാൎല്യപുഷ്പം ധരിച്ചഹോ
ബ്രഹ്മഷി‌ൎതുല്യതേജസ്സുകലന്നുൎകൊ-
ണ്ടമ്മട്ടെഴും നിജസോദരന്തന്നൊടും
ധമ്മംൎശരീരമാന്നൎങ്ങരുളുമ്പൊലെ
നിമ്മൎലാത്മാവാം ഭരതനെക്കണ്ടുതേ.
ചെന്നുസാഷ്ടാംഗം നമിച്ചിതുമാരുതി
പിന്നെത്തൊഴുതു ചൊല്ലീടിനാനിത്തരം
ആരെയോത്തേ‌ൎവം തിരുമെയ്തപിക്കുന്നി-
ഹാരാലെഴുന്നള്ളിടുന്നിതാരാഘവൻ
ദാരുണമായുള്ള ശോകം ത്യജിച്ചിനി
വീരമൗലേ! തെളിഞ്ഞീടുക സാമ്പ്രതം.
ദേവിയേടും സുമിതാത്മജൻ തന്നൊടും
ദേവനാം രാമനെത്തീടും ക്ഷണാന്തരേ.
ഇത്ഥം പറഞ്ഞോരുനേരം ഭരതനു-
മത്യന്തഹഷൎ മോഹാന്ധനായാൻ ക്ഷണം.

[ 12 ]
ഒന്നാംസഗ്ഗംൎ

രോമാഞ്ചമോടു ഹഷാൎശ്രു വഷിൎച്ചഥ
രാമദൂതം മുറുകെപ്പുണന്നോ‌ൎതിനാൻ.
ചൊല്ലുചൊല്ലാരെടോ സൗമ്യ! നീ ലോകത്തി-
നല്ലൽതീപ്പാൎനായ് ജനിച്ചോരു ദേവനോ
കല്യാണരാശേ ഭവാനുനൽകാൻതക്ക-
തില്ലെന്നുമേ തമ ദാസനായേൺ സദാ.
ജീവിച്ചിരിക്കും നരന്ന്ഒരുകാലത്തു
കൈവന്നിടും പരമാനന്ദസംഗമം
ഏവമോതീടുന്ന ലോകഗാനംമഹാ-
പാവനമെന്നുമേ തോന്നുന്നുമാനസേ.
ഇത്ഥമോരോന്നുരചെയ്തു വീണ്ടും വായു-
പുത്രനെഗ്ഗാഢഗാഢം തഴുകിദ്രുതം
ശത്രുഘ്നനോടു മമാത്യാദികളോടു-
മൊത്തുപോയ്ആൻ രഘുനാഥനെക്കാണുവാൻ.
മാരുതിയൊന്നിച്ചൊരഞ്ചാറു വിൽ‌പ്പാടു
ദൂരംനടന്നനേരത്തങ്ങു ദുരനേ
പൂവ്വാ‌ൎദ്രിമേൽ പൂണ്ണൎചന്ദ്രനെപ്പോലെയാ-
ച്ചാരുയാനെ രാമചന്ദ്രനെക്കണ്ടുടൻ
ആനന്ദവാരിധൗമുങ്ങി വീണ്ടും മന്നിൽ
വീണുസാഷ്ടാംഗം നമിച്ചാൽ മഹാശയൻ.
സേനയെയെല്ലാം പിറകിൽ നിത്തിൎക്കൊണ്ടു
മാനവേന്ദ്രാന്തികേ ചെന്നാനന്തരം.
ചീരാദികൾപൂണ്ടു പാരംമെലിഞ്ഞതി
ഘോരവ്രത ചിഹ്നമാർന്ന ഗാത്രത്തൊടും

[ 13 ]
ഉത്തരരാമചരിതം.

ദുരവേ വീണു വണങ്ങും കുമാരരെ
ശ്രീരാമനശ്രു തൂകിക്കൊണ്ടു കണ്മഹോ
സാദരം സൗമിത്രി മുമ്പായവരൊടും
മേദനീനന്ദിനിയൊത്തിറങ്ങീടിനാൻ.
പാദചാരേണ വന്നിടും ഭരതനും
പാദാന്തികേ പതിച്ചാനതി വിദ്രുതം.
എത്രയും പാതകിയാമടിയൻ മൂല-
മെത്ര ദുഃഖങ്ങൾ സഹിക്കേൺറ്റിവന്നിതോ
ചിത്തത്തിലെല്ലാം ക്ഷമിക്കേണമേ നാഥ
പൃത്ഥീപതേ രാമചന്ദ്ര ദയാനിധേ
പാദം പിടിച്ചു കൊണ്ടിത്തരമത്ഥിൎച്ചു
രോദനം ചെയ്യുന്നസോദരനെത്തദാ
ആഭരഹഷാൎശ്രു പൂണ്ടെഴുനേല്പിച്ചു
സീതാപതി ഗാഢഗാഢം തഴുകിനാൻ.
സത്വരം സീതാപദാന്തികേ വീണഥ
സദ്വത്തനാം ഭരതൻ നമിക്കുംവിധൗ
ഭക്ത്തിയാൽ രാജ്യാഭിഷേകം നിഷേധിച്ചൊ-
രത്യുത്തമമാം തദീയോത്തമാംഗവും
നിത്യം പതിവ്രതനിഷ്ഠയാലേറ്റവും
ശസ്തമായുള്ളൊരു ജാനകീപാദവും
അന്യോന്യ പാവനമായ്ത്തീന്നുൎലോകൈക-
ധന്യമായ്‌വന്നുവെന്നേ പറയാവുമേ.
പിന്നെബ്ദരതനും തൻപദാന്തേവീണു
വന്ദിച്ചൊരിന്ദ്രാരിവൈരിയെയഞ്ജസാ

[ 14 ] {{center}ഒന്നാംസഗ്ഗംൎ}}

പിന്നെയും പിന്നെയുമാലിംഗനംചെയ്തു
തന്മൂദ്ധ്നി‌ൎവഷി‌ൎച്ചു ഹഷൎബാഷ്പാമൃതം.
ആപത്തിലൊന്നുമേ ചെയ്‌വാൻ കഴിയാത്ത
പാപിയായ് ഭാതൃഭാവത്തിന്നയോഗ്യനായ്
ലക്ഷണഹീനനായുള്ളോരടിയനെ
രക്ഷിക്കയെന്നു ശഹ്രുഘ്നൻ വണങ്ങിനാൻ.
ഗാഢഗാഢം പുണന്നാ‌ൎൻ രഘുനാഥനു-
മൂഢമോദം നുകന്നാൻ ശിരസ്സിൽ ചിരം
പ്രൗഢവാത്സല്യസമ്പൂണ്ണൎമാം വാക്കുകൊ-
ണ്ടാധിതീത്താൎശ്വസിപ്പിച്ചാനനന്തരം.
പിന്നെജ്ജനകജാലക്ഷ്മണന്മാരെയും
ചെന്നുവ്അന്ദിച്ചു ശത്രുഘ്നൻ യഥാക്രമം.
"വാനരവംശാധിപൻ ഭാനുനന്ദനന-
നാണിവനെന്നെയാപത്തിൽ തുണച്ചവൻ.
ഊനമെന്യേ പോരിൽ മുന്നണിനിന്നെന്നെ
മാനിച്ചുകാത്ത പൗലസ്ത്യനാണിപ്പുമാൻ."
ഇത്ഥമക്കാൎത്മജനക്തം ചരേന്ദ്രരെ
പ്രത്യേകമങ്ങു കാണിച്ചാൻ രഘൂത്തമൻ.
അത്യാദരാലവരെച്ചെന്നു വന്ദിച്ചു
ബദ്ധമോദം കുമാരന്മാരുമക്ഷണം.
മന്ത്രിമാരും രാമചന്ദ്രപാടേവീണു
സന്തോഷവാരിധൗമഗ്നരായാർ തുലോം.

[ 15 ]
ഉത്തരരാമചരിതം.
ദണ്ഡകം.

ഉല്ലാസമോടു പുനരെല്ലാവരും കുശല-
സല്ലാപമമ്പൊടു തുടർന്നൂ വിവശതകൾതീർന്നൂ.
വിപുലമുടമാർന്നൂ മനുജവരനനുജരൊടു-
മനുപമവിമാനഭുവി ജനകസുതയൊത്തുടനിരുന്നൂ.
ഓരോരഥാദികളിലേറിപ്ലവംഗനിശി-
ചാരീന്ദ്രസേഹകൾനിരന്നൂ നരരുമിടചേർന്നൂ
പരിചൊടുനടന്നൂ വരതുരഗതതികളുടെ
ഖ രജ ചടചടവമൊടരമരിയപൊടി നിരപടർന്നൂ.
എങ്ങും മണിക്കൊടികൾ ഭംഗ്യാ തെളിഞ്ഞുരുചി-
തിങ്ങുന്നയോദ്ധ്യയൊടടുത്തു പടകൾപരരമാത്തു‌ൎ
പടഹഹതിമൂത്തു രഘുപതിയെയോത്തു‌ൎ ചിര-
മധികപരിതാപമെഴുമഖിലരുടെയും തനുകുളുത്തു‌ൎ.
ഉത്തുംഗസൗധതലമെത്തിപ്പുരന്ധ്രികളു-
മത്യുത്സുകം ബത ചൊരിഞ്ഞൂ നരവരനുമനുചരരു-
മവനിയിലിറങ്ങിയുടനരമനയിൽ മെല്ലെവെയണഞ്ഞു.

-------
[ 16 ]
രണ്ടാംസഗംൎ
------

പുഷ്പകയാനത്തിൽ നിന്നിറങ്ങിസ്സൂയ്യൎ-
കല്പനാം രാഘവശ്രേഷ്ഠൻ മഹാമതി
തൽപുരം പ്രപിച്ചിടുന്നനേരം പൗര-
രെപ്പേരുമാദരപൂവ്വംൎ വണങ്ങിനാർ.
ആനന്ദവാരിത്തിരകൾ പൊങ്ങീടവേ
പാണിപത്മം കൂപ്പിനില്ല പൗരാംബുധൗ
ചേണാന്നൎ പുഞ്ചിരിച്ചന്ദ്രികതൂകിയാ
മനവേന്ദ്രൻ രാമചന്ദ്രൻ വിളങ്ങിനാൻ.
ഭത്തൃ‌ൎപാദാന്തേ നടക്കുന്ന സാധ്വിയാം
പൃഥ്വീസുതയെപ്പുരസ്ത്രീകളാകവേ
എത്രദുഃഖം സഹിച്ചാളഹോ ദേവിയെ-
ന്നോത്തുൎകണ്ണിരിൽ കുളിച്ചുകൂപ്പീടിനാർ.
ഭക്തിസന്തോഷാത്ഭുതങ്ങളോടേവരും
വൃത്രാരിവൈരിജിത്തായ സൗമിത്രിയെ
ബദ്ധാഞ്ജലിപൂണ്ടുനോക്കിനോക്കിത്തടാ
ചിത്രങ്ങൾ മട്ടനങ്ങാതെ നിന്നീടിനാർ.
മംഗലവാദ്യവുമഷ്ടമംഗല്യവും
സംഗീതഘോഷവും പൂമലർവഷൎവും
ഭംഗിയോടെങ്ങും നിറഞ്ഞു മന്ദം രഘു-
പുംഗവന്മാരും കടന്നു പുരാന്തരേ.
ധീമാൻ സുമന്ത്രനാം മന്ത്രിതൻ നന്ദനൻ

[ 17 ]
ഉത്തരരാമചരിതം.

ശ്രീമാൻ സുമുഖനെന്നുള്ളോരു ബാലകൻ
രാമമാതാവരുളുന്ന ദുഗ്ഗാ‌ൎക്ഷേത്ര-
ധാമമുൾപ്പുക്കുണത്തി‌ൎച്ചിതു തൽക്ഷണം.
സ്വാമിനി കാനനവാസം കഴിഞ്ഞിങ്ങു
രാമസീതാലക്ഷ്മണന്മാർ വരുന്നിതാ
ആമയമെല്ലാമകന്നു വാണീടുക
സാമോദമെന്നവൻ ചൊല്ലും ദശാന്തരേ
നന്ദനൻ കാട്ടിൽ ഗമിച്ചനാൾതൊട്ടതി-
ഖിന്നയായ് ശൂന്യാന്തരംഗയായെപ്പൊഴും
ജന്മയോഗം വെറുത്തും മേൽക്കുമേൽ ശോക
വഹ്നിയിൽ തന്മെയ്യുരുകി ക്ഷയിച്ചുമേ
കേവലമാകൃതിമാത്രമെന്നോതേണ്ട
ഭാവത്തിലെത്തിമേവുന്നൊരാരാജ്ഞിയും
താവുന്നഹഷൎവേഗം സഹിക്കാതങ്ങു
ഭൂവിൽ മോഹിച്ചു വീണിടിനാളഞ്ജസാ.
ദേവിംആതാവേ പ്രസാദിക്കയെന്നവ-
നാവിലനായ്ച്ചെന്നു താങ്ങീടിനാൻതദാ.
പിന്നെക്ഷണാലുണന്നു‌ൎൽപുളകാംഗിയായ്
മന്നിൻമഹേശ്വരിയോരോന്നു ചൊല്ലിനാൾ.
എന്തഹോ കേട്ടതു ഞാനെനിക്കെന്മകൻ
ബന്ധുരഹാത്രതെക്കാണ്മാൻ സുകൃതമോ/
ഹന്തഞ്ആനെത്രയോനാൾ കൊതിച്ചുണ്ടായ
സന്തതിയാമവനെന്നെസ്മരിപ്പിതോ.
സന്മതേ! ചൊൽക ഞാനാരാമനെപ്പെറ്റൊ-

[ 18 ]
രണ്ടാം സഗ്ഗംൎ

രമ്മയാണേ നീ പറഞ്ഞതു സത്യമോ
കല്യാണരാശേ! സുമന്ത്രകുമാര! നീ
ചൊല്ലീടുകെൻ നന്ദനന്മാക്കുൎ സൗഖ്യമോ
സ്വാധ്വീകുലങ്ങളിലുത്തമമാകിയ
പൃഥ്വീസുതയ്ക്കും കുശലമോ ചൊൽകനീ.
കൗസല്യയിത്തരമോരോബ്ബുജല്പിച്ചു
ഹഷാംൎബുരാശിയിൽ മുങ്ങി വാഴുംവിധൗ
കൗതുകാനന്ദബാഷ്പാംബു തൂകിത്തൂകി
മോദാലവിടെയ്ക്കുവന്നാൾ സുമിത്രയും
"രാമമാതാവേ ജയിക്കനീലോകാഭി-
രാമനാം പുത്രനെക്കണ്ടീടുമിപ്പൊഴേ
രാമതാതൻ രഘുശ്രേഷ്ഠനും സാമ്പ്രത-
മാമയം തീന്നുൎ നാകത്തിൽ മോദിക്കയാം."
എന്നിവണ്ണം പലതും സുമിതാദേവി
വന്നങ്ങുകൗസല്യയോടു ചൊല്ലീടിനാൾ
കണ്ണിലാനന്ദവഷംൎപൊഴിയുംമാറു
നന്ദനന്മാരുമഗ്ഗേഹത്തിലെത്തിനാർ.
അപ്പോൾ ജനനിമാക്കുൎണ്ടായൊരുൾക്ഷോബ്ഹ-
മിപ്രകാരത്തിലെന്നോതാവതല്ലമേ.
ഭത്തൃൎ പ്രണാശം ഭവിഷ്ഷതു കാരണം
മറ്റൊരുമട്ടായൊരമ്മമാരെത്തദാ
പറ്റുവൃക്ഷംപോയ വള്ളികളെപ്പോലെ
യത്തലേകും‌മാറു കണ്ടാർ കുമാരരും.
സത്വരം ചെന്നഥ മാതൃപാദാന്തികേ.

[ 19 ]
ഉത്തരരാമചരിതം.

ഭക്തിബാഷ്പാകുലം വീണാരുടനുടൻ.
സന്താപമോദാശ്രുമഗ്നമാരായ് ദേഹ-
ബന്ധമെല്ലാം മറന്നന്ധമാരായഹോ
അന്തരാ ഗൽഗദം പൂണ്ടിപൂണ്ടമ്മമാർ
സ്തംഭിച്ചു നിൽപ്പതു കണ്ണാൻ രഘൂത്തമൻ
ആശ്വാസമങ്ങവക്കുൎള്ളിലുണ്ടാംമട്ടു
വിശ്വവീരൻ മന്ദമന്ദമോതീടിനാൻ.
അമ്മേ! ബഹുമാലമായ് തവപാദങ്ങൾ
വന്ദിച്ച സന്തോഷമേറ്റുകൊണ്ടീടുവാൻ
പുണ്യമില്ലാത്തനിഭാൎഗ്യനായീടിനോ-
രെന്നപരാധങ്ങൾ നീ ക്ഷമിക്കേണമേ.
എന്തുചെയ്യാം ജനകാഞ്ജയാൽ കാനനേ
സന്തതം വാഴേണ്ടിവന്നിതു മേ ചിരം
വൻദുഃഖമങ്ങുവെച്ചും വന്നതാകവേ
ഹന്ത മേ തീന്നുൎ നിൻകാരുണ്യവൈഭവാൽ.
ദുന്നൎയൻ രാവണൻ വന്നെന്നെ വഞ്ചിച്ചു
തന്വിവൈദേഹിയെക്കൊണ്ടുപോയീടിനാൻ
നിന്നനുകമ്പമൂലംതന്നെ ലങ്കയിൽ
ചെന്നവനെക്കൊന്നു സീതയെ വീണ്ടുഞാൻ.
വന്നേൻ സമയം കഴിഞ്ഞിതാ സാമ്പ്രതം
നന്ന്നടികൂപ്പുവാനമ്മേ! പ്രസീദമേ.
എന്നിവണ്ണം രഘുനാഥനോതും വിധൗ
വന്നിതുബോധം ജനനിമാക്കൎഞ്ജസാ.
നന്നായ് വരിക മേന്മേലെന്നുരച്ചഥ

[ 20 ]
രണ്ടാം സഗ്ഗംൎ

നന്ദനന്മാരെയനുഗ്രഹിച്ചും ചിരം
തന്മൂദ്ധ്നി‌ൎ ബാഷ്പവഷംൎ ചൊരിഞ്ഞും മുദാ
നന്ദിച്ചുകൊണ്ടാർ മഹാരാജ്ഞിമാർ തുലോ.
പുത്രഗാത്രത്തിലുള്ള സ്ത്രവടുക്കളെ-
യാർദ്രവ്രണം കണക്കേ തലോടിത്തദാ
ക്ഷത്രാംഗനമാർ കൊതിക്കുന്ന വീരസൂ-
കീത്തിൎ മേ വേണ്ടയെന്നോത്താൎരവരഹോ
ഭത്താൎവിനെത്രയും ക്ലേശത്തിനായ്‌ത്തീന്നൎ
ലക്ഷണംകെട്ടുള്ള സീതകൂപ്പുന്നിതാ.
ഇത്ഥം പറഞ്ഞതിദീനയാം മൈഥിലി
ഭക്ത്യാ വണങ്ങിനാൾ ശ്വശ്രുക്കൾതൻപദേ.
"വത്സേ! പരിതപിക്കായ്ക നിൻ ചാരിത്ര-
ശുദ്ധിതൻ വൈഭവം മൂലമല്ലോ ദൃഢം
അത്യന്തകൃച്ശ്രമാം കായ്യംൎ സഹോദര-
നൊത്തു നിൻവല്ലഭൻ സാധിച്ചതോക്കിൎലോ."
സത്യമായ്‌ത്താൻ പ്രിയമിത്തരം ചൊല്ലിയ്ആ-
സ്സാദ്ധ്വിയെയമ്മമാരും പുണന്നാൎർ ചിരം
പിന്നെജ്ജനകജാ സോദരന്മാരൊത്തു
മന്ദം മന്ദം നടന്നാരഘുനന്ദനൻ
ഖിന്നനായ്, ചിത്രത്തിൽമാത്രമായ്തീന്നോൎരു
വന്ദ്യനാംതാതന്റെ മന്ദിരം പൂകിനാൻ.
നന്ദനന്മാക്കുംൎ തനിക്കും കുലത്തിന്നു-
മൊന്നായ്‌വിപത്തിന്നു താഞ്ചെയ്തദൂഷതം
പിന്നെയും പിന്നെയുമോത്തുൎപശ്ചാത്താപ-

[ 21 ]
ഉത്തരരാമചരിതം.

ഭിന്നയായാരെയും കാണാതെ നിത്യവും
മന്നികിടന്നു നാമം ജപിച്ചും പൂവൎ-
ജന്മകമ്മൎത്തെയെല്ലാം വെറുത്തും പരം
ഉന്നതമായ താപം പുടപാകാഗ്നി-
യെന്നവണ്ണം ജ്വലിച്ചുള്ള വെന്തും സദാ
ആയുസ്സു വേഗം നശിപ്പിച്ചിറ്റേണമേ
മായ്ആപതേ ദേവയെന്നിരന്നോതിയും
ഘോരപാപം ചെയ്തുപോയതിനുള്ളോരു
നാരകം ചിന്തിച്ചു പാരം നടുങ്ങിയും
ഭത്തൃൎ ചിതത്തെ നോക്കിത്തൊഴുതും കൊണ്ടു
വിത്രസ്തയായശ്രുധാരകൾ തൂകിയും
തന്ത്ര വാണിടും ഭരതമാതാവിനെ-
ച്ചിത്തശോകേനകണ്ടാരവരേവരും.
ഭക്തിയോടും തൽ പദാന്തികേ വീണഥ
സത്വരം സാഷ്ടാംഗമായ് നമിച്ചീടിനാർ.
മുക്തകണ്ഠം കരയുന്ന മാതാവിനെ-
യിത്ഥം സമാശ്വസിപ്പിച്ചാൻ രഘൂത്തമൻ
വന്ദ്യനാം താതനീലോകം റ്റ്ഹ്യജിപ്പതിൻ
മുന്നമേ തൻ സത്യപൂത്തിൎ സാധിക്കയാൽ
വിണ്ണിൽ വാഴുന്നതിപ്പോളതുചിന്തിക്കി-
ലമ്മേ! ഭവതിതൻ സൽകമ്മൎവൈഭവം.
എന്നുരചെയ്തു വീണ്ടും മാതൃപാദങ്ങൾ
വന്ദിച്ചുനിന്നാൻ മഹാമതിരാഘവൻ.
ഖിന്നയായ്‌വീത്തുൎ വീത്തൊൎട്ടുതെളിഞ്ഞുടൻ

[ 22 ] രണ്ടാംസർഗ്ഗം 17

നന്നായ്‌വരികെന്നു ചൊന്നാൾ ജനനിയും.
പിന്നെയുമോരോന്നുരച്ചു മാതാവിനെ
മന്ദം സമാശ്വസിപ്പിച്ചാക്കുമാരകർ
നന്ദിച്ചുടൻ വസിഷ്ഠാന്തികം പ്രാപിച്ചു
ദണ്ഡപാതം നമിച്ചീടിനാർ തൽക്ഷണം.
ആശിസ്സു മേന്മേലുരച്ചുകൊണ്ടസ്സൂര്യ-
വംശോത്തമന്മാരെയാചാര്യനാദരാൽ
അർഘ്യപാദ്യാദി നൽകിബ്ബഹുമാനിച്ചു
സൽക്കരിച്ചാശു ചോദിച്ചാനനാമയം.
ജാനകിയും ഗുരുപത്നിതന്നന്തികേ
മാനസഭക്ത്യാ പ്രവേശിച്ചു കൂപ്പിനാൾ.
അന്നേരമാ മുനിപത്നിതൻ സന്നിധൌ
തന്നനുജത്തിയാമൂർമ്മിളാദേവിയെ
ര‌മ്യമാം പൂമെയ്മെലിഞ്ഞസ്ഥി മാത്രമായ്
ഗണ്ഡങ്ങളൊട്ടിയെങ്ങും വിളർത്തെത്രയും
ദീനയായ്മണ്ഡനഹീനാംഗിയായേക-
വേണിയും പാരം മുഷിഞ്ഞ വസ്ത്രങ്ങളും
ഏറെ നാളായതിഘോരവ്രതമെന്നു
നേരെ തെളിയിച്ചിടുന്ന ചിഹ്നങ്ങളും 160
കാണും ജനങ്ങളെല്ലാം കരയുംമാറു
ദൂനമാമാനനപത്മവും പൂണ്ടഹോ
വാടിത്തളർന്നോരിളംവല്ലി പോലതി-
ശോചനീയസ്ഥിതിയിൽ സീത കണ്ടുതേ.
സീതയാമാര്യയെഴുന്നെള്ളിടുന്നതു [ 23 ] 18 ഉത്തരരാമചരിതം.

മോദാംബുധൗ മുഴുകുംമാറു കണ്ടുടൻ
ആദരഹർഷസംഭ്രാന്തയായൂർമ്മിള
പാദാന്തികേ വന്നു കുമ്പിട്ടുകൂപ്പിനാൾ.
സന്തോഷശോകാശ്രുവേന്തിയേന്തി ക്ഷണം
ചിന്താജഡീഭൂതയായ്നിന്ന സീതയെ
അന്തരാനന്ദം വരുമാറരുന്ധതി
സാന്ത്വനം ചെയ്തനുമോദിച്ചിതേറ്റവും.
പാവനശീലേ! നിനക്കു ചേർന്നുള്ളൊരീ-
ത്താവകയാതാവിനെക്കണ്ടുകൊൾകെടോ.
ദേവനാം രാമനിൽ ഭക്തയാമിപ്പതി-
ദേവതയെപ്പാർത്തനുഗ്രഹിച്ചീടു നീ.
ഇത്തരം സാക്ഷാലരുന്ധതി താൻ ചൊൽകെ
ഹൃത്തടം തിങ്ങി നിറഞ്ഞ ഹർഷത്തൊടും
ഉത്തമയാകുമസ്സാധ്വിയെ വൈദേഹി
ചിത്തേന വന്ദിച്ചു മാനിച്ചു പുൽകിനാൾ. 180
പിന്നെപ്പലതും കനിഞ്ഞുപറഞ്ഞവർ
നന്ദിച്ചുകൊണ്ടഥ രാഘവാനുജ്ഞയാ
അന്തഃപുരം പുക്കനേരമങ്ങുണ്ടായ
സന്തോഷഘോഷം പറയാവതല്ല മേ
രാഘവന്മാരുമാദിത്യവംശാചാര്യ-
നാകുമാ മാമുനിയൊന്നിച്ചനന്തരം
ലോകേശനൊത്തമരന്മാർ സുധർമ്മയിൽ
പൂകുംവിധം ചെന്നിതാസ്ഥാനമണ്ഡപേ
വിശ്വവിഖ്യാതനാം താതൻ വസിച്ചോരു
[ 24 ] രണ്ടാംസർഗ്ഗം 19

ശാശ്വതധർമ്മാസനം പാർത്തു രാഘവൻ അശ്രുചിന്താകുലനായ്‌വണങ്ങീട്ടഥ സൽഗുരുവർയ്യനുമൊത്തിരുന്നീടിനാൻ. സൽകൃതന്മാരായ വാനരരാക്ഷസ- മുഖ്യരും മുനിമാരും മുനിപ്രൗഢരും ചൊൽക്കൊണ്ട പൗരരും സാമന്തഭൂപരു- മൊക്കവേ വന്നു നിറഞ്ഞ സഭാന്തരേ ഭക്തിയോടും ഭരതൻ രാമപാദുക- മുത്തമാംഗേ ധരിച്ചിത്തരം ചൊല്ലിനാൻ ശ്രീരാമപാദുകത്തിൻകീഴിലിങ്ങു ഞാ- നീരേഴു വത്സരം കാത്തൊരി ഭൂതലം 200 ശ്രീരാമദേവന്റെ പാദാംബുജങ്ങളി- ലാരാലിതാ സമർപ്പിക്കുന്നു സാമ്പ്രതം. ഇത്ഥം പറഞ്ഞ് സാഷ്ടാംഗം നമസ്കരി- ച്ചുത്ത്മന്മാരിലത്യുത്തമനാവൻ ചിത്തഹർഷത്തൊടാപ്പാദുകം രാവണ- ശത്രുവിൻ തൃപ്പാദേ ചേർത്തു നിന്നീടിനാൻ. അന്നേരമങ്ങു വാഴുന്നവരാകവേ കണ്ണീരിൽ മുങ്ങിയൊന്നായ് തൊഴുതീടിനാർ നന്നു നന്നെത്രയുമൽഭുത- മെന്ന് ഘോഷത്താൽ മുഴങ്ങീ സഭാതലം 210

ദണ്ഡകം

പിന്നെക്കകുൽസ്ഥ മുലമാന്യഭിഷേകമഹ- സന്നാഹധോരണി തുടങ്ങി, കൊടികളിടതിങ്ങീ.

            4 [ 25 ] 20			ഉത്തരരാമചരിതം

കുടതഴകൾ പൊങ്ങീ, പടകളൊടുമഖിലനൃപ- പടലികൾ വരുന്നപടുപടഹഹതി ദിശിദിശിമുഴങ്ങീ. പുണ്യാംബു സർവമപി ചെന്നാനയിച്ചു കപി- വൃന്ദം കുടങ്ങളിൽ നിരത്തീ, കുസുമനിരചാർത്തീ, ശുഭ സമയമെത്തീ, വിധിതനയമുഖമുനികൾ വിധിവഴിയുടൻ മഹിതവിധി സകലമമ്പൊടുനടത്തീ. ഭൂഗോളചിത്രമെഴുമാകമ്രപീഠഭുവി ലോകാഭിരാമനൃപഹീരം രഘുപതി സാദരം മരുവിയതുനേരം സ്ഫീതമുദമാർന്നു മുനി- നാഥനതികുതുകമൊടു ചെയ്തിതഭിഷേകമതുദാരം. രാജൽകിരീടമഥ രാജേന്ദ്രമൗലി മൃഗ- രാജാസനോപരിയിരുന്നൂ, സഹജരൊടുചേർന്നു, സചിവരണിനിന്നൂ, ക്ഷിതിപരുടനുടനെ യുപ- ഹൃതിയൊടധിരാജനുടെ പദതളിർ നമിച്ചഥനിരന്നു. 226

----------------------[ 26 ] മൂന്നാം സർഗഗം


രാജരാജേന്ദ്രനായ രാഘവൻ മഹാമതി രാജാക്കന്മാരെയെല്ലാം വഴിപോൽ മാനിച്ചുടൻ രാജമാനമാം മഹാനഗരം ദർശിച്ചുകൊ- ണ്ടാദരാൽ പ്രദക്ഷിണം ചെയ്‌വതിന്നൊരുങ്ങിനാൻ. വെൺതിങ്കളൊക്കും രുചിയെങ്ങുമേ ചിന്നീടുന്ന വെൺകൊറ്റക്കുടതഴതാലവൃന്തങ്ങളോടും വെഞ്ചാമരങ്ങൾ മന്ദം വീയിടുന്നഴകോടും കാഞ്ചനരഥേ വിളങ്ങീടിനാൻ രഘൂത്തമൻ. താപസവേഷം ധരിച്ചീടിനപോതും നിജ- ശോഭകൊണ്ടേറ്റം മനോഹരനായിരുന്നവൻ ഭൂപതിവേഷം പൂണ്ടനേരമങ്ങുണ്ടായ്‌വന്ന ശ്ശോഭയെക്കുറിച്ചെന്തൊന്നുരചെയ്തീടേണ്ടു ഞാൻ വീഥികളെല്ലാമതിചിത്രമായ് വിതാനിച്ചു ചാതുർയ്യമേറും പലശില്പകൗശലങ്ങളും ദീപമാല്ല്യാദികളും സുഗന്ധദ്രവ്യങ്ങളു- മാദരപൂർവം നിറച്ചീടിനാർ പുരജനം ആനതേർതുരഗാദിവാഹനസമൂഹവും മനുഷനിശാചരവാനരസൈന്യങ്ങളും ആനന്ദത്തിരതിങ്ങും മാറുവാഹിനി പോലെ മാനവേന്ദ്രന്റെ മുന്നിൽ കാണായി തദന്തരേ.

സംഗീതഘോഷങ്ങളും മംഗലവാദ്യങ്ങളും [ 27 ] 22
ഉത്തരരാമചരിതം.


സമ്മദമാർന്ന പൗരമുഖ്യരുമമാത്യരും
മന്നവന്മാരുമർക്കാത്മജപൗഖസ്ത്യന്മാരും.
മുന്നണിയായിട്ടെഴുന്നള്ളിനാൻ നൃപേശ്വരൻ.
അന്നേരം സൗധങ്ങളിൽനിന്നുടനുടൻ പൗര-
കന്യമാരെല്ലാം മൂദാ പൂമഴ തൂകീടിനാർ.
സുന്ദരിമാരും സർവ്വം മറന്നു സസംഭ്രമം
വന്നുടൻ വാതായന പംക്തികൾ തിങ്ങീ തുലോം.
കൂന്തൽ ചീകുന്ന മധ്യേ ഘോഷം കേട്ടൊരു നാരി
കൂന്തലും താങ്ങി വന്നു നിന്നിതു ചിത്രംപോലെ.
അഞ്ജനമൊരുകണ്ണിലണിഞ്ഞു മറ്റേതിലെ-
ക്കഞ്ജനമെടുത്തുംകൊണ്ടങ്ങിനെ നിന്നാർ ചിലർ.
സംഭ്രമാലുറയ്ക്കാത്ത പൊന്മണിക്കാഞ്ചിതന്റെ
തുമ്പുകൾ പിടിച്ചതിലൊന്നു വിട്ടഴിഞ്ഞഹോ
അന്തരാ രത്നമെല്ലാം കൊഴിഞ്ഞും തടഞ്ഞുമ-
പ്പന്ഥാവിൽ പതറിക്കൊണ്ടന്യയുമെത്തീടിനാൾ.
ഇത്തരമോവിധമണഞ്ഞു നിറഞ്ഞോരു
മുഗ്ദ്ധാംഗിമാരും പൗരകന്യകാവൃന്ദങ്ങളും
ഉത്തമോത്തമം രാമകീർത്തനം പാടുന്നതു
ഹൃത്തടം കുളുക്കുർമാറെങ്ങുമേ കേൾക്കായ് വന്നു. 40
രാമദേവനും സുമിത്രാത്മജർ വീയീടുന്ന
ചാമരങ്ങൾതൻ ചാരുചന്ദ്രികാവിലസിതം
കോമളമന്ദഹാസപ്രഭയാൽ വളർത്തിക്കൊ-
ണ്ടാമോദമ്മാറെഴുനെള്ളിനാൻ മന്ദം മന്ദം.

പട്ടണപ്രദക്ഷിണം കഴിഞ്ഞാക്ഷിതീശ്വരൻ
[ 28 ]
മൂന്നാം സർഗ്ഗം
23


ഇഷ്ടനായ് ബഹുവിധം ദാനവും ചെയ്താദരാൽ
മിത്രൗഘത്തിനും നരപാലർക്കും സമ്മാനങ്ങ-
ളെത്രയും നൽകി രാജധാനിതന്നാകും പുക്കാൻ
അന്നേരം മുതൽ മന്നിലാകവേ സമൃദ്ധിതൻ
ചിഹ്നങ്ങൾ കാണായ്വന്നു മേർക്കുമേലോരോവിധം
മന്നോർമന്നനാം രാമചന്ധ്രൻ തന്നുദയത്തി-
ലൊന്നാകെ പ്രകൃതികളേറ്റവും, രഞ്ജിച്ചുതേ
ധാർമ്മികന്മാരിലഗ്രേസരനാം രഘൂത്തമൻ
കൽമഷാപഹൻ മഹാരാജനായ് വാണീടവേ
നിർമ്മലന്മാരായുള്ള മുനിമാർ പലരുമ-
സ്സന്മതിതന്നെക്കണ്ടു നന്ദിപ്പാനെത്തീടിനാർ.
സൽകൃതന്മാരാമവരൊത്തു രാജേന്ദ്രനോരോ
സൻൽകഥ യുരചെയ്തുംകൊണ്ടു സോദരരോടും
സുഗ്രീവമരുൽസുതപൗലസ്ത്യാദികളോടും
പൃഥ്വീശരോടും ചേർന്നു വസിച്ചാൻ പലദിനം
ശത്രുവായിരുന്നൊരു രാവണൻ തന്റെ ജന്മ-
വൃത്തവും വീര്യാദിയുമൊക്കവേ രഘുനാഥൻ
കെല്പെഴും സ്വപൗരുഷസൂചകമെന്നാകിലു-
മത്ഭുതമാമ്മാറഗസ്ത്യാദികൾ ചൊല്ലിക്കേട്ടാൻ
പിന്നെയമ്മുനീന്ദ്രന്മാരെഴുന്നല്ലിയ ശേഷം
മന്നവൻ വിദേഹാധിനാഥനെ വന്ദിച്ചുടൻ
മന്ദമായേവം പറഞ്ഞീടിനാൻ വിഭോ ഭവാൻ-
തന്നനുഗ്രഹമല്ലോ ഞങ്ങൾക്കാശ്രയം സദാ
നിന്തിരുവുള്ളമേറ്റം ഞങ്ങളിലുണ്ടാകയാൽ
[ 29 ] സന്താപമെല്ലാം തീർന്നു വന്നിതു സുമംഗളം. മന്നിമിത്തമായനുഷ്ഠാനങ്ങൾ മുടങ്ങുന്ന- തിന്നിയും കൂടുന്നതു കഷ്ടമായ്വരുമല്ലോ എന്നതുമൂലം ഗൃഹസ്ഥവ്രതാചരണത്തി- നിന്നേരം നന്ദിച്ചെചുന്നെള്ളൂക മഹാമതേ. സ്വർണ്ണരത്നാദിയോടുകൂടെ നിന്തിരുവടി- യൊന്നിച്ചു പോരും സൈന്യവൃന്ദവും ഭരതനും രാഘവവചസ്സേവം കേട്ടതിസന്തുഷ്ടനാ- യാഗമതത്വജ്ഞനാം മൈഥിലൻ ചൊല്ലീടിനാൻ ഇക്ഷ്വാകുവംശത്തോടു ബന്ധമുള്ളവരിത്ഥ- മുത്തമവചസ്സു താൻ കേൾക്കുമേ ധരാപതേ ഇത്തരം പറഞ്ഞശ്രുപൂർണ്ണനേത്രനായ് രഘു സത്തമൻ തന്നെയനുഗ്രഹിച്ചാൻ മിഥിലേശൻ പിന്നെ നന്ദിനിമാരെയാശ്വസിപ്പിച്ചും വീണ്ടും മന്നവനോടു യാത്ര ചൊല്ലിയും പുറപ്പെട്ടാൻ രാഘവഗുണമോരോന്നോർത്തോർത്തു കൃതാർത്ഥനായ് രാഘവശ്വശുരനും സ്വപൂരം പ്രാപിച്ചുടൻ രാകേന്ദുമുഖിമാരാം പുത്രിമാർക്കേകീടുവാൻ സാകേതപുരത്തിലെക്കയച്ചാൻ ബഹുധനം. രാമചന്ദ്രനും മറ്റു ഭൂപതിമാരെയെല്ലാം സാമോദം മാനിച്ചയച്ചീടിനോരനന്തരം മിത്രവര്യനാം മിത്രാത്മജനെപ്പുണർന്നുകൊ- ണ്ടിത്തരമരുളിച്ചെയ്തീടിനാനൊരുദിനം. സന്മതേ സൗമ്യമിത്രനന്ദനം സഖേ ഭവാൻ [ 30 ] രമ്യയാം കിഷ്ക്കിന്ധയിൽ പോയിനി വാണീടണം 25 അന്നന്നു സംഭവിച്ചീടുന്നൊരു വൃത്താന്തങ്ങ-ളൊന്നൊഴിയാതെയറിയിക്കുവൻ ഭവാനെ ഞാൻ. ശത്രുഹീനമായുള്ള രാജ്യത്തേയെല്ലാം മന്ത്രി-സത്തമരൊത്തു കാത്തു വാൾക നീ വഴിപോലെ. ഉത്തമോത്തമനാകുമംഗദൻ തന്നെ പ്പരം ചിത്തമോദേന നോക്കി രക്ഷിച്ചീടണം ഭവാൻ. 100 മാരുതിയായ വീരൻ തന്നെയുമഴലേതും ചേരാതവണ്ണം പരിപാലിച്ചീടണം സദാ. ജാംബവാൻ മുതലായ മാന്യന്മാരെയുമേറ്റം സമ്മൊദമോടു കാത്തുകൊള്ളേണം യഥാസുഖം. ഊനമെന്നിയേ മൽകാര്യാർത്ഥമായഹോ നിജ- പ്രാണനെപ്പോലും കളയുന്നൊരീ വീരന്മാരെ മാനിച്ചീടണം വഴിപോലെയങ്ങൊരുവർക്കും മാനസേ സുഖക്കേടിന്നിടയാക്കരുതേതും. മാനവശ്രേഷ്ഠൻ വീണ്ടുമിത്തരമരുൾചെയ്തു വാനരക്കുലേന്ദ്രനെപ്പുൽകിനാൻ ബാഷ്പാകുലം. ഭാനുപുത്രനും രഘുനായകപദാംബുജ വീണുസാഷ്ടാംഗം നമിച്ചീടിനാൻ സഗൽഗഭം. പിന്നെ രാജേന്ദ്രൻ മഹാത്മാവായ വിഭീഷണൻ- തന്നുടെ കയ്യും പിടിച്ചാദരാൽ ചൊല്ലീടിനാൻ. നിർമ്മലമതേ ധർമ്മജ്ഞോത്തമ ഭവനുള്ള ധർമ്മനുഷ്ഠാനങ്ങൾക്കു സമ്മതം നൽകീടുന്നേൻ. ഭ്രാതാവാകിയ വിത്തനാഥനുംക്കർമ്മത്തിൽ [ 31 ] ==== ഉത്തരരാമചരിതം ==== ചേതസ്സു പോകാതെഴും മട്ടു നിൻസദാചാരം
ലോകത്തിലെല്ലാം ചേർത്തു ലങ്കയിൽ ചിരം വാൾക
പാകശാസനനമരാലയേ വാഴുംപോലെ.
എന്നെയുമർക്കാത്മജൻതന്നെയും ദിനംതോറു-
മൊന്നകതാരിൽ സ്മരിക്കേണമേ മുദാ ഭവാൻ.
ഇത്തരം പറഞ്ഞവർ നിൽക്കുന്നനേരം വായു-
പുത്രൻ വന്നവനീശൻതൻപദേ വീണീടിനാൻ.
ഗൽഗദം പൂണ്ടു കാക്കൽ കിടക്കുമവൻതന്റെ
മൂർദ്ധനി വീണു രാമബാഷ്പവുമേറ്റം തദാ.
മോദവുമാശ്വാസവും വരുമാറെഴുനേൽപ്പി-
ച്ചാദരാലുടൻ പുൽകിയനോരനന്തരം
ചാരുഹാരാഢ്യരത്നമാല്യത്തെക്കഴുത്തിൽനി-
ന്നൂരി രാഘവൻ ഹനുമൽഗളേ ചേർത്തീടിനാൻ.
ശാരഭത്തിങ്കളൊത്ത താരകാഗണംകൊണ്ടു
ചാരുതചേരും വിഷ്ണുപദമെന്നതുപോലെ
ഹാരഭൂഷിതവൈരമാലകൊണ്ടതുനേരം
പാരം ശോഭിച്ചു മാരുതാത്മജവക്ഷസ്ഥലം.
വന്ദിച്ചു കയ്യും കൂപ്പി നിന്നീടുമവനോടു
മന്നവേശ്വരൻ പിന്നെയരുളിച്ചെയ്താനിദം.
സമ്മതേ! ജഗൽപ്രാണനന്ദന! ഭവാനെനി-
ക്കന്നന്നു ചെയ്തോരുപകാരങ്ങളോരോന്നിനും
പുണ്യാംബുരാശേ കപിവീര മൽപ്രാണങ്ങളെ-
ത്തന്നെ ഞാൻ നൽകീടിലുമേതുമേ മതി വരാ.
നിന്നുപകാരമെന്നുമെന്നിൽതാനിരുന്നങ്ങു
[ 32 ] ==== മൂന്നാം സർഗ്ഗം ====

ജീർണ്ണമാകുവാൻ മമ സംഗതി വന്നീടണം.
പ്രത്യുപകാരം ചെയ്‌വാനോർത്തീടും നരനാപ-
ത്തെത്തുന്നകാലം പാർത്തുകോണ്ടല്ലോ വസിപ്പതും
മിത്രമേ ഭവാനാപത്തെത്തുകയെന്നുള്ളതു
ചിത്തത്തിലോർക്കപോലും പൊറുക്കാവതല്ല മേ.
ദീനന്മാർക്കേവമുപകാരങ്ങൾചെയ്തുംകൊണ്ടു
ക്ഷോണൈയിൽ നീണാൾ വാണീടുക നീ മഹാമതേ,
കാരുണ്യബാഷ്പം പൊഴിഞ്ഞിങ്ങിനെയോതും രഘു-
വീരനെത്തൊഴുതാഞ്ജനേയനു മുണർത്തിച്ചാൻ.
നാഥ നിൻചരിതങ്ങളുള്ള കാലത്തോളം ഞാ-
നാദരാലതു കേട്ടു മോദിച്ചു വാണീടണം
ആയതിന്നനുഗ്രഹിച്ചീടുക വിഭോ! സീതാ
നായക! മറ്റൊന്നിലുമില്ലെനിക്കഭിലാഷം.
ഏവരുമാമഹാത്മാക്കൾ ചൊല്ലീടുന്നതുനേര-
മേവരും നന്നു നന്നെന്നുച്ചത്തിലാർത്തീടിനാർ.
മാനവേന്ദ്രനെപ്പിരിയുന്നതു ചിന്തിച്ചുഴൽ
മാനസേ തിങ്ങി മുഖം വാടിയങ്ങനന്തരം
വാനരനിശാചരവൃന്ദങ്ങളെല്ലാമതി-
ദീനരായ് ശിരസ്സിങ്കലഞ്ജലി കൂപ്പീടിനാർ
മന്നോർമന്നനും കാരുണ്യാശ്രുക്കൾ പൊഴിച്ചുകൊ-
ണ്ടെന്നുമേ മറക്കാതമട്ടവരെല്ലാരെയും
നന്ദിച്ചു കടാക്ഷിച്ചു പുഞ്ചിരി തൂകീടിനാ-
നൊന്നിച്ചു സാഷ്ടാംഗമായ് നമിച്ചൊരവർകളും.
[ 33 ]


28 ഉത്തരരാമചരിതം.

                                        ദണ്ഡകം.

സീമാവിഹീനഗുണധാമാ നയാംബുനിധി രാമാവനീശനഥ പേത്തും കരുണയൊടു പാർത്തും വിരുതുകൾ കൊടുത്തും ഹിതവചനമനുനയമൊ- ടതിസരസമരുളിയവർഹൃടി പെരുകുമഴുലതു കെടുത്തും ഭ്രാതാക്കളൊത്തു ഹരിനാഥാശരൌഘപതി- വാതാത്മജാദ്യതെയശേഷം പുനരതിവിശേഷം ഹൃതനിഖിലദോഷം സൽകൃതികൾ ചെയ്തു നിജ- സഖ്യവരചിഹ്നമണിയിച്ചുടനയച്ചു ശുഭഘോഷം. കണ്ണീരു വാർത്തവരുമർണ്ണോജലോചനനെ വന്ദിച്ചു തെല്ലിട ഗമിച്ചു,മുഹുരപി തിരിച്ചൂ, പഥി പഥി നമിച്ചു,തങ്ങളിലൊരക്ഷരവു- മെന്നിയെയധോമുഖമൊടങ്ങിനെ ചിരം പരിതപിച്ചൂ. നിശ്വാസവേഗമൊടു വിശ്വാഭിരാമനുടെ- യാശ്വാസവാക്കുകൾ നിനച്ചൂ , മനമതു പിടച്ചൂ: വിവശതകൾ വാച്ചൂ , ദേഹഗതി വിട്ട ബഹു- ദേഹികൾകണക്കു നിജദേശമതിലേക്കഭിചലിച്ചൂ. 180

                                    -------------[ 34 ]                          നാലാംസർഗ്ഗം
                         ----------------

വാനരനിശാചരപുംഗവന്മാരെയെല്ലാം മാനിച്ചു പറഞ്ഞയച്ചീടിനോരനന്തരം മാനവേശ്വരൻ നിജസോദരന്മാരുമായി ക്ഷൊണിയെക്കാത്തുംകൊണ്ടു സസുഖം വാണീടിനാൻ. രാമരാജേന്ദ്രൻ രാജ്യം രക്ഷിച്ചു വാഴുംകാല- മാമയമകന്നിതു ജീവികൾക്കെല്ലാം ദ്രുതം ഭൂമിയും ജാമാതാവിൽ പ്രീതികൊണ്ടെന്നപോലെ സീമയില്ലാതെ വർദ്ധിപ്പിച്ചിതു ഫലോദയം. മാരുതിസേവ്യനെന്നു ചിന്തിച്ചിട്ടെന്നപോലെ മാരുതൻതാനും സദാ സുഖമായ് വീയീടിനാൻ. സൂരനും പുത്രസ്നേഹമോർത്തു തൻകരം വഴി- ക്കാരാലേകിനാൻ വർഷതോയവും വഴിപൊലെ. ചോരന്മാരെന്ന വാർത്തപോലുമേ കേൾപ്പാനില്ല നാരിമാർക്കില്ല പാതിവ്രത്യഭംഗവും തദാ. വൈരവുമില്ല തമ്മിലാർക്കുമന്നൊരേടത്തു- മീതികളില്ല ബാലമൃത്യുവുമില്ലെങ്ങുമേ. ദുർഗുണതമോവൃന്ദമൊക്കവേ നക്തംചര- വർഗ്ഗവൈരിയാം മിത്രവംശ്യന്റെ മഹോദയേ തൽക്ഷണം നശിച്ചിതു സൽഗുണം നവപദം സിദ്ധിച്ചപോലെ മേന്മേൽ വർദ്ധിച്ചു തദന്തരേ. [ 35 ] ഉത്തരരാമചരിതം.

ഉത്തമന്മാരായുള്ള സോദരരൊത്തു വാഴും പൃഥ്വീപാലകനായ രാഘവനരേശ്വരൻ ശക്തികൾ മൂന്നിനൊടും ചേർന്നൊരു നയം സാക്ഷാൽ മൂർത്തിമത്തായതാണെന്നോർത്തിതങ്ങെല്ലാവരും. ഉൽക്കടമാകും പ്രതാപോർജ്ജിതംകൊണ്ടുമേറ്റ- മഗ്ര്യശീലാദികൊണ്ടുമാരഘുവംശാധിപൻ ഉഗ്രസത്വൌഘരത്നപൂർണ്ണമാം കടൽ പോലെ യത്യന്തം ഭീമകാന്തനായിതു സകലർക്കും. മന്നവനെന്നപോലെ ധർമ്മിഷ്ഠനായീടണം മന്നവന്നെന്നപോലെ വിജ്ഞാനമുണ്ടാകേണം എന്നേവമെല്ലാഗ്ഗുണമാശംസീച്ചിടുമ്പോഴും മന്നവനായിത്തീർന്നു ദൃഷ്ടാന്തമേവർക്കുമേ. നിർവ്യാജസ്നേഹവാത്സല്യാദികൾകൊണ്ടും പരം സർവ്വദാ സന്മാർഗ്ഗത്തിൽ നയിക്കുന്നതുകൊണ്ടും ഉർവരാപതിയായ രാഘവനരേന്ദ്രനെ- സ്സർവരും ജഗൽപിതാവെന്നുതാനോതീടിനാർ. ഇഷ്ടനായതു ഞാൻ താൻ ഭൂപതിക്കെന്നേറ്റവും ഹൃഷ്ടരായ് പ്രജകളിലേവരുമോർത്തീടിനാർ. പുഷ്ടനാം ചന്ദ്രന്നാമ്പൽവർഗ്ഗത്തിലെന്നപോലെ ശിഷ്ടനാം നൃപേന്ദ്രനുഭേദമില്ലൊരാളിലും. നിത്യവും ധർമ്മാസനേ വാണുകൊണ്ടവനീശ- നുത്തമന്മാരാമമാത്യന്മാരുമായിച്ചിരം ഇത്തരം ലോകകാര്യമാകവേ വീക്ഷിച്ചഥ [ 36 ] നാലാംസർഗ്ഗം

പൃഥ്വീനന്ദിനിയൊത്തു സുഖമായ് രമിച്ചുതേ. ജാനകിതാനും മാതൃവർഗ്ഗത്തെദ്ദിനംതോറും മാനിച്ചു ഭക്ത്യാ കൂപ്പിശ്ശുശ്രൂഷിച്ചനന്തരം നാനാരത്നാലംകൃതഭൂഷണമോരോന്നണി- ഞ്ഞാനതഗാത്രി ദിവ്യചന്ദനം ചാർത്തിക്കൊണ്ടും കഞ്ചുകികളെവെല്ലും കുഞ്ചിതപൂഞ്ചായലി- ലഞ്ചിതപുഷ്പമാല്യസഞ്ചയം ചൂടിക്കൊണ്ടും പഞ്ചബാണന്റെ നെഞ്ചുമഞ്ചിടും വിലാസങ്ങ- ളഞ്ചാതെ ചിന്തുംമാറു സഞ്ചാരമാർന്നുംകൊണ്ടും ചഞ്ചലാളകങ്ങളാം ചഞ്ചളീകാളിദ്യുതി തഞ്ചിടും മുഖാബ്ജത്തിൽ പുഞ്ചിരി തൂകിക്കൊണ്ടും കാഞ്ചനമയമായ കാഞ്ചിതന്നൊളികൊണ്ടു പൂഞ്ചേലയ്ക്കെഴും ഭംഗി കിഞ്ചന കൂടിക്കൊണ്ടും രാമനോടൊത്തു രമിച്ചീടുവാനുൽകണ്ഠയാൽ കാമരൂപത്തെപ്പൂണ്ട രാജലക്ഷ്മിയെപ്പോലെ നാഥപാർശ്വത്തിൽ ശചീദേവിചെന്നീടുംവിധം 60 സങ്കടകാലങ്ങളിലന്നന്നുഹൃദന്തരേ സങ്കൽപ്പിച്ചുള്ളപോലെ രമിക്കുമവർക്കഹോ, അന്തമെന്നിയേവനവാസ ദുഃഖങ്ങളെല്ലം ചിന്തയിൽ തേറിപ്പരം സുഖമായ് തീർന്നൂ തുലോം. അത്ഭുതചരിത്രന്മാരാകിയോരവരോരോ- ചിത്രമന്ദിരങ്ങളിൽ സുചിരം ക്രീഡിച്ചുടൻ കൃത്രിമശൈലാരാമനദ്യാദിദേശങ്ങളി[ 37 ]

32 ഉത്തരരാമചരിതം.

ലുൾപ്പുക്കോരോരോ കേളിഭേദേന വാണീടിനാർ. കർണ്ണികാരൌഘങ്ങളും ചന്ദനമരങ്ങളും കണ്ണിണയ്ക്കാനന്ദമാം കടമ്പിൻനിരകളും ചമ്പകാശോകചൂതപുന്നാഗജാലങ്ങളു- മിമ്പമേററീടും തഗരാർജ്ജനസമൂഹവും നാരികേളങ്ങൾ നല്ല കൊന്നകൾ തമാലങ്ങൾ ചാരുതകൂടും പനസങ്ങൾ നൽപ്രിയാളങ്ങൾ മുല്ലകളിലഞ്ഞികൾ ജാതികൾ ബന്ധൂകങ്ങൾ മല്ലികാസമൂഹങ്ങൾ കേതകീനികരങ്ങൾ മററുമിങ്ങിനെയോരോ വൃക്ഷവല്ലികൾകൊണ്ടു മററുമുജ്വലമായിത്തെളിയും വനങ്ങളും എന്നുമേ ശൂദ്ധസ്ഫടികാഭമാം ജലമേരരം പൂർണ്ണമായ്നിൽക്കും മഹാവാപികൾസമൂഹവും 80 നാനാജാതികളായ പക്ഷികൾ സദാകാല- മാനന്ദമോടു വാഴും പൊയ്തതൻ പംകേതികളും വൈദൂര്യരത്നഞ്ചിതകംബളം വിരിച്ചപോൽ കൌതുകമേകീടുന്ന ശാദ്വലഭാഗങ്ങളും. നിർമ്മലപുഷ്പമെങ്ങും വീണഹോ താരാഗണം മിന്നുമാകാശദ്യുതി തേടീടും ശിലകളും വണ്ടുകൾ മുരണ്ടീടുമുല്ലസൽകുഞ്ജങ്ങളും കണ്ടുകണ്ടവരേററമാനന്ദം പൂണ്ടീടിനാർ. അക്കാലമദ്ദംപതിമാർക്കുപഭോഗൌത്സുക്യ മുൾക്കാമ്പിലേററുംവിധമൃതുലക്ഷമിയും ക്രമാൽ

പുഷ്ടിയോടോരോതരമുപചാരങ്ങൾ കയ്ക്കൊ[ 38 ]
നാലാം സർഗ്ഗം
33


ണ്ടിഷ്ടതോഴിയെപ്പോലെ വന്നിതുല്ലാസത്തോടും.
നാഥനാം മധുവെത്തീടുന്നിതെന്നിളംതെന്നൽ-
ദൂതവന്നറിയിക്കെ പ്പുമൃദുഹാസത്തൊടും
മോദാശ്രുമാധ്വിതൂകി മാധവീലത ചുറ്റു-
മാദരാലയച്ചു കാർവണ്ടൊളിനേത്രാഞ്ചലം.
പല്ലവാധരരാഗം ചിന്തവേ വണ്ടാർകുഴൽ
മെല്ലെന്നു വിതർത്തു നൽതിലകപ്രഭയോടും
ഉല്ലസൽപ്രസ്തനെ ഘഭൂഷണങ്ങളുമണി-
ഞ്ഞുല്ലാസം പൂണ്ടിതേറ്റമുദ്യാനശ്രീയും തദാ. 100
ഫുല്ലകുഡ്മളോത്തംസമണ്ഡിതമായിപ്പിക-
സല്ലാപമാർന്നു ചേർന്നു നിന്നിടും തേന്മാവിന്മേൽ
വേല്ലിതങ്ങളാമിളംശാഖകൾ ചുറ്റീടവേ
മല്ലിക തൻപൂങ്കുലക്കൊങ്കകളണണച്ചൂതേ.
ചാരുവാം ബാലചന്ദ്രക്കലപോൽ വളഞ്ഞേറ്റ-
മാരക്തങ്ങളാം പ്ലാശിൻമൊട്ടുകൾ തദന്തരേ
നേരോടു കാണായ് വന്നു മധുസംഗതയായോ-
രാരാമലക്ഷ്മിക്കുള്ള നഖരക്ഷതങ്ങൾപോൽ.
മാധവാസലീലാചാതുര്യ്യംകൊണ്ടേറ്റവും
മോദമാർന്നുള്ള സീതാദേവിതൻ മുഖേന്ദുവിൽ
സ്വേദപീയൂഷം പൊടിഞ്ഞുൽഗതകാന്ത്യാരാം-
ചേതസ്സു ലയിക്കുമാറെത്തി നൽഘർമ്മോൽഗമം.
ചഞ്ചലശിരീഷപുഷ്പോത്തംസത്തോടും പര-
മഞ്ചിതചക്രവാകസുസ്തനലാസ്യത്തോടും

ഫുല്ലാബ്ജങ്ങാളാമീക്ഷണങ്ങൾതന്നൊളിയോടും [ 39 ]
ഉത്തരരാമചരിതം.

കല്ലോലങ്ങളായുള്ള ചില്ലിവില്ലാട്ടത്തോടും
ചാരുശൈവലകേശസംപ്ലവത്തോടും നല്ല
സരസസ്വനങ്ങളാം മണിതോൽഗമത്തോടും
പൂമ്പൊടിയാകുമംഗലേപത്തിൻ പരപ്പോടും
കമ്പിതമായ സൽഫേനാംശുകച്ഛവിയോടും
വിസ്താരമേറീടുന്ന സൈകതശ്രോനിയോടു-
മൊത്തുശബ്ദിക്കും ഹഒസപംക്തിമേഖലയോടും
ഉള്ളിലത്യന്തമാനന്ദോദയവക്കേൎകി-
യുല്ലസിച്ചിതു പാരം സരയൂനദി തദാ.
താരകോല്ലാസമെല്ലാം മുടിയും ചിന്നീടുന്ന
കാറുകൾക്കുള്ളിൽ മിന്നൽകൊടിമെയ്‌വിളങ്ങിയും
മാരുതവേഗം പാരമേറിയുമുള്ളകാല-
മാരാൽ വന്നഥ കളുപ്പിച്ചതങ്ങവർമനം.
സ്വഗ്ഗൎസുന്ദരീജനകേളികൗശലങ്ങളി-
ലറ്റു പോയോരു മുത്തുമാലതൻ മണിപോലെ
ചുറ്റുമേ ചിന്നി വഷൎത്തുള്ളികൾ കാണായ്‌വന്നു.
മുറ്റുംതാൻ പരന്നിതു മാലതീപുഷ്പങ്ങളും
രാജീവനേത്രൻ നിദ്രാവശനാമാക്കാലത്തു
രാജീവവൃന്ദമെല്ലാം പത്മിനിതന്നുള്ളിലും
രാജഹംസങ്ങൾ നല്ല മാനസസ്സരസ്സിലും
രാജേന്ദ്രദ്വന്ദ്വമങ്ങു തമ്മിലും ലയിച്ചുതേ.
ശാരസശശാങ്കൻതന്നഞ്ചിതകരമേറ്റു
താരകൾ മന്ദം തെളിഞ്ഞീടുമക്കാലാന്തരേ
ആരക്തകൈരവാക്ഷി തുറന്നാക്കുമുദിനി
ചാരുചന്ദ്രികാസ്മിതവീചിയിൽ മുങ്ങീ തുലോം

[ 40 ]
                  നാലാംസർഗ്ഗം                                         85

ബന്ധുരതമ:കചഭാരതത്തെക്കംരംകൊണ്ടു ചിന്തുന്ന രാഗത്തോടും നീക്കിയസ്സുധാകരൻ ബന്ധു കപുഷ്പദത്തച്ഛദാകാന്തിയാലേറ്റം ചന്തമാന്നീടും യാമിനീമുഖം ഗ്രഹിക്കവേ വെ്ിലാവാകമംഗരാഗത്തിൽ പുരണ്ടോറെ മിന്നീടും കാശാങ്കരപൂളകോൽഗമത്തോടും വെള്ളവാസ്സു താൺ തിങ്ങിയ ചെന്താർമൊട്ടും തെല്ലാന്നു നദീപുളിനാഭയും കാണായവന്നു. ഉത്തുംഗസെധേകംഭമസ്തകമാന്നുംകൊണ്ടു മുഗേദ്ധന്ധ, രസം ചകോരാധിപൻ പ്രിയാന്വിതം അത്യാർത്തിയോടും നുതന്നീടുമക്കാലം ലീല സക്തിയാലറിയാതെ പോയിതങ്ങവർക്കഹോ. താമരത്താർ നൊട്ടുകൾ മർദ്ദനം ചെയ്തും പാരം രോമാഞ്ചത്തോടുമധരക്ഷതമേകിക്കൊണ്ടും കാമവേപഥൂവോടും സീൽകാരഘോഷത്തോടും ഹേമന്തം വന്നു മോദിപ്പിച്ചിതങ്ങനന്തരം. രാത്രിയും രാത്രീശനും സുചിരം ഹിമാവൃത- മൂർത്തിയായവാഴെക്കപ്പകൽ ദൈന്യ മാർന്നിതു തദാ. മാർത്താണ്ഡകോണം പ്രപചിച്ച കാമാനല- പൂർത്തിയിൽ സുഖാവൃതരായിതാദ്വന്ദ്വങ്ങലും. 160 ഇങ്ങിനെയോരോ കേളിഭേദേന വാഴുംകാല- മംഗനാമണിയായ ദേവിതൻ തിരുമുഖം മംഗളഗർഭം വ്യഞ്ജിച്ചാനന്ദസാരംരഘു- പുംഗവന്നേകുംമാറു വിളറിക്കാണായഹോ. ശുദ്ധസത്വത്തെയുള്ളിൽ വഹിച്ചുംകൊണ്ടും മനു-

            6 [ 41 ]       36                    ഉത്തരരാമചരിതം.

സത്തമപ്രിയസിദ്ധിമൂലമായ്കീർന്നും പരം പൃഥ്വീനന്ധിനിയായ ദേവിതൻ കളേബര- മുത്തമവേദേപോവെയുല്ലസിച്ചിതു തദാ. വേദവേദാംഗവൈദ്യ കശലന്മാരെക്കണ്ടു മേദിനശ്വരനുപക്രമണം ചെയ്നീടവേ മാതൃവർഗ്ഗത്തിൻ പരിതോഷമോടൊന്നിച്ചഥ സീതതന്നുടെ ഗർഭചിഹ്നവും വളർന്നുതേ. 172

                                   ദണ്ഡാകം

ഏണാക്ഷിതന്നുടയ ശോണാഭ ചേർന്ന മിഴി ചേണാർന്നു തെല്ലഥതളർന്നു, ത്രിവലികൾ നിവർന്നു, തിരുവയർ ഴളർന്നു, തരളതരഹർഹിഗള- രുചിയുടയ ലമവരി വിരവിനൊടു വിശദത കലർന്നു. പീനസ്കനങ്ങൾ മുഖമാനീലമായ്മധുപ- ലീനാബ്ജകോശമൊടിടഞ്ഞു' കലവികൾ വെടിഞ്ഞു' കളമൊഴി കഴഞ്ഞു' കളഭകസുമാദിയിലു- മഭിരുചി കറഞ്ഞു പുനരളികബരിയാൾ ബതവലഞ്ഞു. ആളജനങ്ങളുടെ തോളിൽ പിടിച്ചു മൃദു- ലോലാംഗി മെല്ലവെ നടക്കും, ഇടയിടയിൽ നിലക്കും, തിരുവുടൽ വിയർക്കും, പരവശതപെരുകിയുട- നധികപരിഖേദമൊടു കഴലിണ കഴഞ്ഞവിഴിരിക്കും. വീർക്കും പരം വയറു നോക്കും സദാ വിധിയോർക്കും ശുഭോദമയമിരക്കും, രഹസി വിലപിക്കും, വ്രതവിധി ചരിക്കും, ദേവിയുടെ ഗർഭഭര- മീവിധമുദിച്ചു ഹൃദി പാവി പരിതോമമരർക്കും. 188

                   ---------[ 42 ] 
             അഞ്ചാംസഗം
                ---------

അക്കാലമേകുദാ രാജേന്ദ്രനാം രാഘു- മുഖ്യനും ദേവിയെയങ്കത്തിൽ വെച്ചുടൻ ലജ്ജയാ വക്രതാമബുജം താൾത്തി മോവുമാ- മിദ്ധാംഗിയെത്തിലോടിപ്പറഞ്ഞീടിനാൻ. എന്തൊരു കാമം നിനക്കു ചെയ്യേണ്ടു ഞാനെന്താന്നു

നീ കൊതിക്കുന്നിതു സാമ്പ്രതം

ബന്ധുരഗാത്രിയാളേ പറഞ്ഞീടേണ- മന്ത:കരണമഴിഞ്ഞതെന്നോടു നീ. കാന്തനീവണ്ണം പറയുന്ന നേരത്തു പൂന്തേൻമൊഴി മന്ധമന്ധമോതീടിനാൾ. പുണ്യങ്ങളാകും തപോവന ദേശങ്ങൾ ചെന്നുകണ്ടീടുവാനുള്ളിലുണ്ടാഗ്രഹം. ഗംഗാനദിതൻ സമീപേ വസിക്കുന്ന തുംഗതേജസ്സെഴും താപസന്മാരെയും എന്നും ഫലമൂലമാത്രം ഭുജിക്കുന്ന ധന്യമാരായുള്ള താപസിമാരെയും വന്ധിച്ചു തൽപാദശുശ്രൂഷ ചെയ്തുകൊ- ണ്ടുന്നിദ്രമോദാലൊരു നാളിലെങ്കിലും ഉന്നതസൌഹാർദ്ദമാർന്ന വൈഖാനസ- കന്യമാരൊത്തു വാഴാനിച്ഛ യുണ്ടു മേ. 20 പുല്ലും സമിത്തുമായ് ബാലകരാശ്രമേ [ 43 ]

       88                     ഉത്തരരാമ-ചരിതം.

ചെല്ലുന്ന കാണ്മതിന്നുണുമേ കെഴതുകം അല്ലാതെ മറ്റൊന്നിലും കൊതി തോന്നുന്ന- തില്ലേതുമേ മമ നാഥാ ദയാനിധേ! എന്നതു കേട്ടു തെളിഞ്ഞരുൾ ചെയ്തിതു മന്നവൻതാനും മധൂരാക്ഷരം തദാ. നാളീകലോചനേ പുണ്യാശ്രമങ്ങലിൽ നാളെഗ്ഗമിക്കാമതിനില്ല സംശയം നിർമ്മലന്മാരാമവരെ വന്ദിച്ചുടൻ കലമഷം തീരുമനുഗ്രഹമേറ്റുകൊ- ണ്ടുന്മേഷമോടു പോന്നീടാം യഥാസുഖം. ഭർത്താവിവണ്ണം കനിഞ്ഞു ചൊല്ലുംവിധൊ ഭർത്തൃവ്രതയായ ദേവിതന്നാനനം മിത്രോദയേ നവപൂണ്ഡരീകം പോലെ- യുദ്ധാതാമോദാൽ തെളിഞ്ഞു കാണായിതേ. ഗർഭങാരശ്രാന്തയായൊരപ്പത്നിയെ- യുൾപ്രേമമോടാശ്വസിപ്പിച്ചനന്തരം തൽപൂരമൊക്കവേ കാണ്മതിന്നായുട- നഭ്രംലിഹസൌധമേറിനാൻ മന്നവൻ. 40 വാണിജ്യസമ്പൂർണ്ണമാം രാജവീഥിയും തോണികളെങ്ങുമേ തിങ്ങും സരയുവും നാനവിലാസികൾ വാഴുമാരാമവും ചേർന്നു കണ്ടു ബോദിച്ചാൽ നൃപോത്തമൻ. അന്നേരമങ്ങു രാജേന്ദ്രന്റെ സന്നിധൊ [ 44 ] അഞ്ചാംസർഗ്ഗം. 39

വന്നു വന്ദിച്ചു ഭദ്രൻ ചാരസത്തമൻ മന്നവശ്രേഷ്ഠനുമപ്പോളവനോടു മന്ദസ്മിതം ചെയ്തു ചൊല്ലിനാനിത്തരം. എന്തുള്ളു വാർത്താവിശേഷങ്ങൾ നാട്ടിലു- മെന്തു വൃത്താന്തമിപ്പട്ടണം തന്നിലും എന്നെക്കുറിച്ചെന്തുരയ്ക്കുന്നുവെന്നതു- മൊന്നൊഴിയാതെ ചൊല്ലീടുക ഭദ്ര നീ. എന്നതു കേട്ടവനേറ്റം വിനീതനാ- യഞ്ജലി ബന്ധിച്ചുണർത്തിച്ചു മെല്ലവേ. പത്തനത്തിങ്കലും നാട്ടിലുമുള്ളോരു വൃത്താന്തമോർത്തോളമേറ്റം സുമംഗളം. രാവണനെക്കൊന്നു നേടിയ സൽകീർത്തി- യാവിർമ്മുദാ പുരവാസികളേവരും നാനാവിഷയങ്ങൾതോറും വസിക്കുന്ന മാനുഷരും പുകൾത്തീടുന്നിതേറ്റവും. ഇത്ഥം പറയുന്ന ഭദ്രന്റെ ഭാവങ്ങ- ളത്രയും സൂക്ഷിച്ചരുൾചെയ്തു മന്നവൻ ഭദ്ര നീ ചൊൽകെടോ നമ്മെക്കുറിച്ചിഹ മർത്ത്യരോതും ഗുണദോഷങ്ങളൊക്കയും സത്യമായെന്നും വിടാതെകണ്ടനോടു നിസ്സംശയം പറഞ്ഞീടുക സന്മതേ. എന്നാലതുകേട്ടു നന്മകൾ ചെയ്തിടാം പിന്നീടശുഭങ്ങൾ ചെയ്യാതിരുന്നിടാം. രാജ്യം പരമോത്തമെന്നിരിക്കിലും. [ 45 ]

     40                      ഉത്തരരാമചരിതം.

രാജാവിനെക്കുറിച്ചോരൊന്നു ചൊല്ലുമേ വ്യാജനെന്യേ ചാരദൃഷ്ടികൊണ്ടല്ലയോ രാജാവതെല്ലാമറിഞ്ഞു ചെയ്യേണ്ടതും. മൂഢരാം പൌരരും നാട്ടുകാരും ചൊല്ലു- മീടറ്റവാക്കുകളും വഴിപോലെ നീ ആടലുമേതും വിഷാദവും പേടിയും കുടാതെ വിശ്വാസമാർന്നുരചെയ്കടോ. ഇങ്ങിനെ നിർബ്ബന്ധമായ് നൃപൻ ചൊന്നതു തിങ്ങും വിഷാദേന കേട്ടോർനന്തരം അഞ്ജലി കുപ്പിസ്സമാഹിതനായ് രാജ- 80 കഞ്ജരൻതന്നോടുണർത്തിച്ചു ഭദ്രനും. മാനവദേവ പ്രസാദിക്ക സാമ്പ്രതം മാനുഷരേവമോതുന്നിതോരോതരം. ദുഷ്കരകർമ്മം രഘുവരൻ ചെയ്തിതു തെക്കേക്കടലിൽ ചിറകെട്ടിനാൻ വിഭു. പണ്ടുള്ളുവരാരുമെന്നല്ലസുരരു- മണ്ടർകോനും ചെയ്തുകേൾപ്പതില്ലീവിധം. ദുർദ്ധർഷനായുള്ള രാത്രിഞ്ചരേന്ദ്രനെ ഭൃത്യവർഗ്ഗത്തൊടും കൊന്നിതു രാഘവൻ വാനരരാക്ഷ സവർഗ്ഗത്തെയൊക്കയും മാനവാധീശ്വരൻ തൻപാട്ടിലാക്കിനാൻ. പോരിൽ ദശാനനനെക്കൊന്നു ഭുപതി- വീരൻ മിഥിലേന്ദ്രപുത്രിയെ വീണ്ടഹോ വന്നോരമർത്തെയാകവേ തീർത്തഥ [ 46 ] അഞ്ചാം സർഗ്ഗം. 41

പിന്നെയും തൻഗൃഹേ കൊണ്ടു വന്നീടിനാൻ.

രക്ഷോവശയായിരുന്ന വൈദേഹിയെ- യിക്ഷിതീശൻ നിരസിക്കാഞ്ഞതെന്തങൊ പണ്ടവളെത്തന്നെയല്ലേ ബാലൻ ദശ- കണുൻ മടിയിൽ വെച്ചാരാൽ ഹരിച്ചതും പൂങ്കാവിനുള്ളിൽ ചിരം വസിപ്പിച്ചതും. 100 രാജാവു ചെയ്യുന്ന കർമ്മമല്ലോ പാര്ത്തു രാജപ്രജകളനുസരിക്കേണ്ടതും ആകായാൽ തങ്ങടെ പത്നിമാർ തെറ്റുകൾ ചെയ്കിലെല്ലാം സഹിച്ചീടണം സർവരും. ഇത്തരമോരോവിധം വചനങ്ങളെ- പ്പത്തനസീമ്നി വാഴും ചിലമാനുഷർ നാട്ടിലുമോരോ നഗരത്തിലും മഹാ- ധാർഷ്ഠ്യമോടും പറഞ്ഞീടുന്നു ഭൂപതേ, വജ്രതുല്യാക്ഷരവ്യുഹങ്ങളാകിയ ഭദ്രന്റെ വാക്കുകളിത്തരം കേൾക്കവേ വീർത്തുവീർത്തേറ്റം വിവശനായ് മന്നവൻ മൂർച്ചിച്ചു വിഷ്ടരേ ചാഞ്ു വീണീടിനാൻ, വമ്പിച്ചൊരായാസകുടാഹതിയേറ്റു സന്തപ്തലോഗം പിളരും കണക്കഹോ ഹന്ത വൻദുഷ്കീർത്തിവന്നേറ്റു വൈദേഹി- ബന്ധുവിൻചിത്തം പിളർന്നിതേറ്റം തദാ. [ 47 ]

   45                     ഉത്തരരാമചരിതം.
സത്വവാനാം നൃപനംഗനെല്ലൊം വിയ-
ർത്തത്യാർത്തനായൊട്ടുനേരം കഴിഞ്ഞുടൻ

സ്നിഗ്ദ്ധനാം ഭദ്രനെയാരാലയച്ചുതൻ- ബുദ്ധ്.ാപരം ചിന്തയാർന്നിരുന്നീടിനാൻ. ഉഗ്രഹം ദുഷ്കീർത്തി നിസ്സാരമാക്കയോ നിർദ്ദുഷ്ടയാമസ്സതിയെത്യജിക്കയോ ഇത്ഥം വിവശമായങ്ങുമിങ്ങും ഭഉപ- ചിത്തം ചിരം ഡോള പോലെയാടീ തുലോം. കണ്ണീർ പൊഴിഞ്ഞു പൊഴിഞ്ഞതിഖിന്നനാം മന്നിൻ മഹേശ്വരൻ ധീരൻ രഘുവരൻ ഒന്നിനും താൻ ഗതി കാണാഞു നാഗേന്ദ്ര- നെന്ന പോൽ നിശ്വസിച്ചൂടിനാനേറ്റവും ചന്ദനവൃക്ഷം പ്രവണ്ഡോരഗവിഷ- വഹനിയാലേറ്റം ദുഷിക്കുന്നവണ്ണമേ ഉന്നതമായുള്ള സൂർയ്യവംശത്തിനു മന്നിമിത്തം മഹാദുർയ്യശസ്സേൽക്കുമേ. ഇത്ഥം വിചാരിച്ചു മറ്റൊരു മാര്ഗ്ഗവും ചിത്തേനകാണാഞ്ഞൊടുവിൽ ക്ഷിതീശ്വരൻ ഉത്തമയാം നിജപത്നിയെ സ്സന്ത്യജി- ച്ചുൽഗതദുഷ്കീർത്തി തീർപ്പാന്റെച്ചുതേ. പിന്നെയും പിന്നെയും ദു:ഖം പോറുക്കാഞ്ഞു മന്നവൻ ബാല്പവർഷം ചൊരിഞ്ഞീടിനാൻ. പുണ്യാത്മികേ! കാട്ടുജന്തുക്കൾക്കു നിന്നെബ്ബലികഴിച്ചീടുന്നു ഞാനിതാ 140 [ 48 ]

                             അഞ്ചാംസർഗ്ഗം.             43
ഇന്നു വന്നു തവ രാമനെ സ്നേഹിച്ചു-

പോന്നതിന്നുള്ള ഫലം പതിദേവതേ. ഹന്ത ശോകത്തിനായ് അന്നെയല്ലോ ജീവ- ബന്ധമീരാമദേഹേ നിലനില്പതും എന്തരുതാത്തതെനിക്കേനമോരോന്നു ചിന്ത വിഷാദേന ചിന്തിച്ചനന്തരം തന്നുടെ സോദരന്മാരെ വരുത്തുവാ- നുന്നതാത്മാ നിയോഗിച്ചയച്ചീടിനാൻ, ത്രേതാഗ്നിതുല്യരായോരക്കുമാരരും മേദിനീപാലനിയോഗമറിഞ്ഞുടൻ എത്രയും വേഗാൽ പുറപ്പെട്ടു വന്നഥ ഹസ്കങ്ങൾ കുപ്പിത്തൊളുതു നോക്കും വിധൊ ഗ്രസ്തമാം ചന്ദ്രബിംബം പോലെയും പര- മസ്കംഗതസൂർയ്യമണ്ഡലം പോലെയും രക്തമായ് ചൈതന്യമേറ്റം ക്ഷയിച്ചങ്ങു പൃഥ്വീശ്വരാനനം മ്ലാനമായ്ക്കണ്ടുതേ. നിശ്വാസവേഗാലധരം വരണ്ടതും നിശ്ശേഷഗാത്രവും പാരം വിയർത്തതും ഇറ്റിറ്റുധാരയായശ്രു വീഴുന്നതും തെറ്റന്നു കണ്ടവരാർത്തരായാർ തുലോം. അംഭോധിഗംഭീരനാം രാമദേവനിൽ മുമ്പൊരു നാളുമേ കാണാത്ത വൈകൃതം സംഭവിച്ചുള്ളതു കണ്ടനേരത്തവർ കമ്പിതമാനസന്മാരായ് നടുങ്ങിനാർ. [ 49 ]


44 ഉത്തരരാമചരിതം. വന്ദിച്ചു നിൽക്കുന്നവരോടിരിക്കുവി- നെന്നു സഗൽഗടം ചൊന്നാൻ നരേന്ദ്രനും. എന്തുവാനാര്യൻ വികാരമൈർന്നീടുവാൻ ബന്ധമെന്നോർത്തു പിടയ്ക്കും മനസ്സൊടും ധീരരായോരവർ മൂവരും രാഘവ- വീരനെ വന്ദിച്ചുകൊണ്ടിരുന്നാർ തദാ. സോദരന്മാരെ നോക്കിപ്പരിഖിന്നനാം മേദിനീനാഥൻ പറഞ്ഞീടിനാനിടം കേൾപ്പിൻ ദയയോടിതു നിങ്ങളേവരും മൽപരരായ് മറുത്തൊന്നുമോതായുവിൻ വായ്പെഴും സൂര്യവംശത്തിങ്കലെന്മൂല- മല്പേതരമാം കളങ്കം ഭവിച്ചുതേ. പൂതമാകും സദാചാരസ്ഥിതിയിങ്ക- ലേതുമേ തെററാത്തൊരെന്നെക്കുറിച്ചഹോ സീതാവിഷയേ പുരത്തിലും നാട്ടിലു- മോതുന്ന വൃത്താന്തമേററം കഠോരമാം. 180 വൈദേഹിതന്നുടെ ചാരിത്രമാഹാത്മ്യ- മേതും തിരിയാത്ത മൂഢരാം മാനുഷർ പാടേ പരത്തുന്ന ദുഷ്ക്കീർത്തിയാലതി- ബീഭത്സയായ് മയി വീഴുന്നു സാധ്വിയീൾ. നിർദ്ദുഷ്ടയായണസ്സതിയെന്നതു നല്ല

നിശ്ചമുണ്ടെനിക്കെന്തു ചെയ്യാവതും
ശുദ്ധനാം ചന്ദ്രനിലുള്ല ഉച്ഛാതയെ--
ദുഷ്ടമാമങ്കമാക്കുന്നു മൂഢോക്തികൾ. [ 50 ] =====അഞ്ചാം സർഗ്ഗം=====

ലക്ഷ്മണ നീയും സുരവർഗ്ഗവും കണ്ടു നിൽക്കെയല്ലോ സീത ചാടിയതഗ്നിയിൽ. മൈഥിലി നിർദോഷയാണെന്നു പാവക- നോതിനാൻ മാരുതദേവനു മോതിനാൻ ജ്ഞാനമേറും മുനിവൃന്ദവും ചൊല്ലിനാർ ജാനകി നിർദ്ദോഷയാണെന്നുടനുടൻ. ഏവം പരിശുദ്ധ ചാരിത്രയാകിയ ദേവിയല്ലോ യജ്ഞഭൂജാത ജാനകി. അർക്കവംശത്തിലന്യായമായീവിധം ദുഷ്‌കീർത്തിവന്നതിങ്ങെത്രയും ദുസ്സഹം വെള്ളത്തിൽ വീണ തൈലം പോൽ പരക്കുമീ- വല്ലാത്ത ലോകാപവാദത്തെ നീക്കുവാൻ സന്തതിലാഭമടുത്തുത്തതു മോർക്കാതെ സന്ത്യജിക്കുന്നുണ്ട സീതെയെയിപ്പൊഴേ ആയതിന്നാരെങ്കിലും മറുത്തോതുകി- ലായവനെന്നുടെ വൈരിയാം നിർണ്ണയം. ഞാനിദ്ദുരപവാദം ശമിപ്പിക്കുവാൻ പ്രണനെയും നിങ്ങളെയും സമസ്തവും മാനസേ ചിന്തയെന്യെ കളഞ്ഞീടുവൻ ജാനകിയെപ്പിന്നെയെന്തു ചൊല്ലേണമോ. നക്തംചരേന്ദ്രനെക്കാൽവതിന്നത്രയും യത്‌നിച്ചതോ പകപോക്കുവാൻ തന്നെഞാൻ രക്തേച്ഛകൊണ്ടല്ല ചെന്നു ചവിട്ടിയാൽ കുത്തും രുഷാ കുടിക്കുന്നതും പന്നഗം. [ 51 ] 46

ഉത്തരരാമചരിതം
തിരുത്തുക

ഒട്ടുനാൾ ജീവിച്ചിരുത്തേണമെന്നെയെ-
ന്നുൾത്താരിൽ നിങ്ങൾക്കപേക്ഷയുണ്ടെങ്കിലോ
മുറ്റുമെന്നിൽ കനിവാർന്നിതിന്നാരുമി-
ന്നൊട്ടും വിരോധമോതാതിരുന്നീടണം.
ഇത്തരം ചൊല്ലിജ്ജനകാത്മജതന്നി-
ലത്യന്തരൂക്ഷനായ്‌ത്തീർന്ന രാജേന്ദ്രനെ
ചെത്തും തടയുന്നതിന്നവരാരുമേ
ശക്തരായീലനുമോദിച്ചുമില്ലവർ.
ശോകാഗ്നിയാലുരുകി ബാഷ്പധാര പൂ-
ണ്ടാകുലരായവരേവരും വാഴവേ
രാഘവൻ ലക്ഷമണനെപ്പാർത്തു ഗൽഗദ-
വേഗത്തൊടേവം പറഞ്ഞിതു പിന്നെയും.
സൌമ്യ! സൌമിത്രേ! കുമാര! നിന്നാര്യയാം
നിർമ്മലശീലയ്ക്കു ദോഹദം മൂലമായ്‌
രമ്യഗംഗാനദീതീര തപോവനം
കാണ്മതിന്നേറ്റം കൊതിയുണ്ടു മാനസേ.
ആകയാൽ നാളെ പ്രഭാതേ സുമന്ത്രനൊ-
ത്താകുലശൂന്യമാം തേരിൽ കരേറ്റി നീ
ലോകൈകപാവനിയെക്കൊണ്ടുപോയഥ
വൈകാതെ കാറ്റിൽ കളഞ്ഞു പോന്നീടണം.
ജഹ്നുകന്യാനദിയ്ക്കക്കരെയെങ്ങതി-
പുന്യമായീടും തമസാതടാന്തികെ
വന്ദ്യൻ മഹാമുനി വാല്മീകിവാഴുന്ന
ധന്യമാം ദിവ്യാശ്രമസ്ഥലമില്ലയോ
[ 52 ]


                          അഞ്ചാംസർഗ്ഗം.                                        47

തത്സമീപേ ജനശൂന്യപ്രദേശത്തു നിസ്സംശയമസ്സതിയെ ത്യജിച്ചു നീ ശീഘ്രം വരിക തേ നന്മയുണ്ടാമെന്റെ വാക്കുകേട്ടീടുക രാഘവനന്ദന. 240 വൈദേഹിയെക്കുറിച്ചീവിഷയത്തിൽ നീ- യേതും മറുത്തു ചൊല്ലീടരുതൊന്നുമേ ആകയാൽ പൊയ്ക്കൊൾക തെല്ലമിക്കാര്യത്തി- ലാകുലം വേണ്ട വിചാരവും വേണ്ട തേ. ഇന്നിതിന്നല്പം വിരോധമായ് ചെയ്കിലോ നിന്നിലത്യന്തം പരാഭവമുണ്ടുമേ എന്നുടെ ശാസനം കേൾക്കുന്നവനെങ്കി- ലിന്നു ഞാൻ ചൊന്നതു നീ നടത്തീടണം. എന്നു ചൊല്ലിദ്ധാരധാരയായ് വീഴുന്ന കണ്ണുനീരാലേ മുഖം കഴുകിത്തദാ മന്നവൻ ധർമ്മരൂപൻ രഘുനായക- നിന്ദ്രിയമെല്ലാം തളർന്നു മാൾകീ തുലോം. താതാജ്ഞയാ മാതൃകണ്ഠം ഭൃഗൂത്തമൻ ഛേദിച്ചതും ധരിച്ചുള്ള സൌമിത്രിയും ഏതുമൊന്നോതാതെ യഗ്രജശാസനം ചേതസാ കയക്കൊണ്ടു കൂപ്പി നിന്നീടിനാൻ 256

ദണ്ഡകം

അക്കാലമക്കറിനകൃത്യോദ്യമേ രവിയു-

മബധൌ പതിപ്പതിനൊരുങ്ങി, ദിനരുചിമയങ്ങീ, [ 53 ]
ഉത്തരരാമചരിതം.

ദിശകളടിമങ്ങീ, ദിവസകരകരനികര-
മുടനുടനഹോ ദഹനപരിപതനവിദ്രുതി തുടങ്ങീ.
ഭൂദേവി തൻ‌ഹൃദയഖേദാനലപ്പുകക-
ളൂതുന്നപോലെയിരുൾ പൊങ്ങീ, ജഗതിയതിൽമുങ്ങീ.
ജനതതി പരുങ്ങീ, സപദി ബഹു തീപ്പൊരികൾ
തുരുതുരെ നിറഞ്ഞ വിധമുപരിയ്ഉഡുപാവലി വിളങ്ങീ.
പൃഥ്വീസുതാദയിതഹൃത്തും മഹാകദന-
ഗത്തൎത്തിലന്ധത കലർന്നൂ, സഹജരുമുഴന്നൂ,
കനമഴലിയന്നൂ, വിധിഗതിയിതെന്നരുളി-
യനുജരെയയച്ചു നൃപനണിനിലയനം പ്രതി നടന്നൂ.
സൽപത്നീസീത ചിലതുൾപ്രേമമാന്നൎരുളു-
മപ്പോളവൻ ബത ദഹിച്ചൂ, ധൃതിയതു മറച്ചൂ,
പുനരപി ചലിച്ചൂ, ഗഭൎഭരഖേദമൊടു
നിദ്ര പെടുമവളെ മുഹുരശ്രുത്ധരി പെയ്തഥ നമിച്ചൂ.

-------

[ 54 ]

ആറാംസഗംൎ
------

രാത്രിയും പോയി പ്രഭാതമായ് ലക്ഷ്മണ-
ന്നാത്തിൎയുമേറ്റം മുഴുത്തിതു മാനസേ
ഭാസ്വാനുദിപ്പതിൻ മുന്നമേ താൻപരി-
ശുഷ്യന്മുഖം സൂതനോടവൻ ചൊല്ലിനാൻ.
ആയ്യൎ! ഞാൻ കൊണ്ടുപോകേണം നൃപാജ്ഞയാ-
ലായ്യൎയാം സീതയെപ്പുണ്യാശ്രമാന്തികേ
ആയതിന്നേതുമേ വൈകാതിഹയുക്ത-
മായുള്ളതേർ വരുത്തീടുക സന്മതേ.
എന്നതു കേട്ടാശു സംബാധഹീനമാം
സ്യന്ദനേ നൻമൃദുമെത്ത വിരിച്ചുടൻ
നന്നായിണങ്ങിയ വാഹങ്ങളെപ്പൂട്ടി
വന്നിതസ്സൂതനും സൌമിത്രിസന്നിധൌ.
ധീരനാം ലക്ഷ്മണൻ തേരിലേറിദ്രുതം
ശ്രീരാമമന്ദിരം പ്രാപിച്ചനന്തരം
സീതതന്നന്തികേ ചെന്നു വന്ദിച്ചിത്ഥ-
മോതീടിനാനുരുകീടും മനസ്സൊടും.
ആയ്യേൎ! ജനകാത്മജേ! നിന്തിരുവടി-
യായ്യൎനോടിന്നലെ യാചിച്ചവണ്ണമേ
സൂയ്യാൎന്വയാധിപനെന്നോടു കല്പിച്ചി-
തായ്യൎയെയാശ്രമദേശേ നയിക്കുവാൻ.

[ 55 ] 50
ഉത്തരരാമചരിതം

സൌമിത്രഭാഷിതം കേട്ടു സന്തുഷ്ടയാം
ഭൂമീസുതയും പുറപ്പെട്ടു തൽക്ഷണം.
തൂമയേറും ബഹുപട്ടാംബരാദികൾ
മാമുനിപത്നിമാർക്കേകുന്നതിന്നഹോ
സത്വരം തേരിൽ വെപ്പിച്ചുകൊണ്ടൌത്സുക്യ -
വിഹ്വലയായാളിമാരോടനന്തരം
ലക്ഷ്മണചിത്തം പിളൎന്നീടുമാറേവ -
മുൽഗതസന്തോഷമോടു ചൊല്ലീടിനാൾ.
ഗംഗാതടാന്തേ വസിക്കും മുനീന്ദ്രരെ
വന്ദിപ്പതിന്നു ഞാൻ പോകുന്നു സാമ്പ്രതം
പുണ്യം വളൎക്കുമനുഗ്രഹം സിദ്ധിച്ചു
വന്നീടുവൻ രണ്ടുനാൾക്കുള്ളിലാദരാൽ.
നിങ്ങൾ നോക്കീടേണമെന്നുടെയാക്കിളി -
ക്കുഞ്ഞുങ്ങൾ രണ്ടിനെയും കനിഞ്ഞെപ്പൊഴും
പ്രാണങ്ങൾ പോലാണെനിക്കവയെന്നതു
മാനസേ നിങ്ങളറിഞ്ഞതല്ലോ പരം.
ഇത്ഥമോതിഗ്ഗൎഭമന്ഥരഗാമിനി
ധാത്രീതനൂജ മന്ദം തേരിലേറിനാൾ.
ലക്ഷ്മണനും ശോകവേഗം ബലാൽ തട -
ഞ്ഞക്ഷണമേറിപ്പുറപ്പെട്ടു മെല്ലവേ.
പിന്നെസ്സുമിത്രാത്മജാഞ്ജയാ സാരഥി,
മന്ദമത്തേർ നടത്തീടും ദശാന്തരേ
രമ്യങ്ങളാമിഷ്ടദേശങ്ങളിൽചെന്നു
തന്മനോവാഞ്ഛ സാധിപ്പതോൎത്തോൎത്തഹോ

[ 56 ]
                    ആറാം സർഗ്ഗം.                                            51

മൽപ്രിയനെൻപ്രിയം ചെയ്ലോൻനിതാന്തമെ- ന്നുൾപ്പൂവിലേരറമാനന്ദിച്ചു ജാനകി കല്പദ്രുമട്ടവൻ വിട്ടവളിൽഖൾഗ വൃക്ഷമായ്ത്തീർന്നതറഞ്ഞീലസാധ്വിയാൾ. സൌമിത്രിയേതും പുറത്തു കാട്ടാത്തോരു ഭീമമാം ഭാവിവ്യസനം തദന്തരേ സീമയററുണ്ടായ ദുർല്ലക്ഷണങ്ങളാ- ഭുമീസുതയോടു ശംസിച്ചിതഞ്ജസാ. ദക്ഷിണനേത്രം ചലിച്ചിതു.ദേവിക്കു തൽക്ഷണം ഗാത്രമെല്ലാം വിറച്ചൂ ദൃശം ചിത്തവുമൊന്നിലുംതാൻ നിന്നിടാതെക- ണ്ടത്യന്തമപ്പോൾ പിടച്ചിതു വിദ്രുതം. ശ്രീരാഘവദേഹമുള്ളിൽനിന്നേതുമേ മാറാത്ത മട്ടോർമ്മ വന്നിതത്യാകുലം പാരമധൈര്യം വളർന്നിതെന്നല്ലഹോ പാരൊക്കവേ ശൂന്യമെന്നു തോന്നീ തദാ. 60 ദുർന്നിമിത്തങ്ങളോരോന്നു കണ്ടേററവും ഖിന്നയായാനനം വാടിത്തലർന്നവൾ മന്നവന്നും സഹജർക്കും ശൂഭം നൽകു- കെന്നു ദൈവത്തോടിരന്നിതു ചേതസാ എന്നുടെ കാന്തനും തത്സോജരന്മാർക്കു- മോന്നുമേ നന്മകളുണ്ടായ് വരേണമേ എന്മതൃവർഗ്ഗത്തിനും വിപത്തൊന്നുമേ വന്നു ചേരാതിരിക്കേണമേ ദൈവമേ.

                8 [ 57 ] 52 ഉത്തരരാമചരിതം.

പത്തനം തന്നിലും നാട്ടിലും വാഴുന്ന
മർത്ത്യർക്കുമേറ്റം ശുഭം ഭവിക്കേണമേ
ഇത്ഥം പലവട്ടമീശ്വരന്മാരോടു
സാധ്വീകുലോത്തമയാളിരന്നീടിനാൾ.
ദുർല്ലക്ഷണങ്ങൾ കാണുന്നതെന്താർക്കുമൊ-
രല്ലലില്ലല്ലോപരമെന്നവൾതദാ
ചൊല്ലുംവിധൌ ശുഭം താനെന്നു ധൃഷ്ടനായ്
ചൊല്ലിനാൻ ലക്ഷ്മണൻ‌നീറും മനസ്സൊടും.
ഗോമതീതീരം പ്രവേശിച്ചിതന്നങ്ങു
സീമയില്ലാത ശോകേന സൌമിത്രിയും
കാമിതസിദ്ധിയോർത്തോർത്തു വൈദേഹിയും
യാമിനി നിദ്രയെന്യേ കഴിച്ചീടിനാർ. 80
പിറ്റെദ്ദിനം പ്രഭാതേ ദേവിയെത്തേരി-
ലേറ്റി മധ്യാഹ്നംവരെ ഗ്ഗമിച്ചീടവേ
ജ്യേഷ്ഠന്റെ ശാസനം മൂലമസ്സാധ്വിയെ-
ക്കാട്ടിൽ ക്കളവാൻ തുടങ്ങുന്ന കണ്ടുടൻ
ഉൽഗതാരാവമോടും തരംഗക്കൈകൾ
പൊക്കി വീണ്ടും വീണ്ടുമുൾഭ്രമം പൂണ്ടഹോ
തൽക്ഷണം തന്നെത്തടയുന്നപോൽ മുന്നി-
ലീക്ഷിച്ചു ഭാഗീരഥിയെ രാമാനുജൻ.
ചാരുവാം ഗംഗാനദിതൻ ജലാശയം
ചാരത്തു കണ്ടു മോദിക്കുന്ന സീതയെ
നേരോടു കണ്ടോരു നേരത്തു ലക്ഷ്മണൻ

പാരമായ് ദീർഘദീർഘം ശ്വസിച്ചീടിനാൻ. [ 58 ]
ആറാംസർഗ്ഗം
53


സൌമിത്രിതൻമുഖം മ്ലാനമായ്ക്കണ്ടാശു
ഭൂമീസുത സംഭ്രമിച്ചു ചൊന്നാൾ തദാ.
സന്തോഷകാലത്തിലെന്തുമൂലം ഭവാൻ
സന്തപിച്ചീടുന്നു ഹാ ഹന്ത ലക്ഷ്മണ!
എന്നുമേ രഘവദേവാന്തികേ തന്നെ
നന്ദ്യാ വസിച്ചു ശീലിച്ചവൻ നീയഹോ
രണ്ടുനാൾ വേറിട്ടു വാഴുന്നതോൎത്തുകൊ -
ണ്ടിണ്ടൽ പൂണ്ടേവം തപിക്കയോ ലക്ഷ്മണ!100
എന്നാലെനിക്കുമെൻജീവനത്തെക്കാളു -
മെന്നുടെ വല്ലഭനേറ്റം പ്രിയതമൻ
ഞാനിവണ്ണം വ്യസനിക്കുന്നതില്ലിഹ
മാനിയാം നീ മൂഢനാകൊലാ ലക്ഷ്മണ!
ഗംഗാനദിയെക്കടത്തീടുകെന്നെ നീ -
യങ്ങു കാണിക്കുക താപസന്മാരെയും
എന്നാൽ നമുക്കഥ മാമുനിവൃന്ദത്തെ
നന്നായി വന്ദിച്ചനുഗ്രഹമേറ്റഹോ
അങ്ങൊരു രാത്രിയിൽ മാത്രം വസിച്ചിട്ടു
മങ്ങാതെ ചെന്നു ചേൎന്നീടാമയോധ്യയിൽ.
എന്നുടെ ചിത്തത്തിലും ത്വരയുണ്ടേറ്റ -
മൎണ്ണോജനേത്രൻ നരേന്ദ്രനെക്കാണുവാൻ.
ഇത്തരം ജാനകി ചൊന്നതു കേട്ടപ്പൊ -
ളാൎത്തി മുഴുത്തൊന്നുമോതാതെ ലക്ഷ്മണൻ
ധാരയായ്‌വീഴുന്ന കണ്ണീർ തുടച്ചഥ
ധീരനാദ്ദേവിയെത്തോണിയിലേറ്റിനാൻ

[ 59 ] ഉത്തരരാമചരിതം

തേരോടു നിൽക്കുന്ന സാരഥിയെപ്പാർത്തു നീറുന്നശോകമടക്കിസ്സഗൽഗദം പോകയെന്നും പിന്നെ നാവികനെപ്പാർത്തു നൌക നീക്കീടുകെന്നും പറഞ്ഞാനവൻ 120 പിന്നെയജ്ജാഹ്നവിയെക്കടന്നുഗ്രമാം വന്യപ്രദേശത്തു ചെന്നൊരനന്തരം കണ്ണീർൽ മുങ്ങിത്തൊഴുതഹോ സൌമിത്രി മന്നിന്മക്കളെ നോക്കിക്കരഞ്ഞീടിനാൻ എന്തുപാപം ചെയ്തു ഞാൻ മഹാദു:ഖമി- തന്തരംഗം പിളർക്കുന്നിതു ഹന്തമേ- പുണ്യമില്ലാത്ത നരാധമനാമെനി- ക്കിന്നിമേലെന്തു ഗതിയുള്ളു ദൈവമേ. ഇന്നിതിനേക്കാൾ മരിക്കയാണുത്തമം. വന്നിടുന്നില്ലഹോ മ്രുത്യുവുമിങ്ങുമേ ഇങ്ങിനെയുള്ളോരു നിന്ദ്യകർമ്മത്തിനാ- യെന്നുമേ സംഗതിയാകരുതാർക്കുമേ. ദേവി പ്രസീദ പ്രസീദമേ പാപിയെ- നോവമെന്നശ്ശപിച്ചീടരുതേ ശുഭേ ഇത്തരം ചൊല്ലിത്തൊഴുതു കൂപ്പിക്കൊണ്ടൂ പ്രുഥ്വിയിൽ വീണീടിനാൻ സുമിത്രാത്മജൻ മ്രുത്യുവെക്കാംക്ഷിച്ചുകൊണ്ടതിഖിന്നനായ് ധാത്രിയിൽ വീണു കേഴുന്ന സൌമിത്രിയെ സ്വാധീകലോത്തമയാം സീത കണ്ടേറ്റ- മാർത്തയായ് വീർത്തുവീർത്തേവമോതീടീനാൾ 140 [ 60 ] ആറാംസർഗ്ഗം 55 എന്തിതയ്യോ ഞാനറിയുന്നതില്ലേതു- മെന്താകിലും പരമാർത്ഥം പറക നീ എന്നുള്ളുവേവുന്നിതേറ്റവും ചൊല്ലുക മന്നവനു ക്ഷേമമല്ലയോ ലക്ഷ്മണ എന്നുടെസന്നിധൌ ചൊല്ലുന്നതിനിങ്ങു നിന്നോടു ഞാൻ നിയോഗിക്കുന്നു രാഘവ മന്നനാണു സത്യം പറയേണമേ ഖിന്നനായ് നി കരയുന്നതിൻ കാരണം ഇത്ഥം പറഞ്ഞു നിർബന്ധിച്ച സീതത- ന്നഗ്രേ കിടന്നു തേങ്ങിത്തേങ്ങിലക്ഷ്മണൻ ഉല്പാതമേഘം കനൽ ചൊരിയും മട്ടു പ്രിഥ്വീശ്ശാസനമദ്വമിച്ചീടിനാൻ. ഘോരാഭിഷംഗക്കൊടുങ്കാറ്റടിയേറ്റു ചാരുഭൂഷാപുഷ്പമെല്ലാം കൊഴിഞ്ഞഹോ കേരറ്റ വള്ളിപോൽ വീണീതു തന്മൂല- കാരണമാം ഭൂവി വൈദേഹിയഞ്ജസാ ധന്യശീലൻ രഘുവംശൻ ഭർത്താവു യിന്നെ നിർമൂലമേവം ത്യജിച്ചീടുമോ എന്നിവണ്ണം നിനച്ചെന്ന പോലക്ഷിതി തന്മകൾക്കേകീലഹാ പ്രവേശം തദാ 160 ബോധക്ഷയത്താലറിഞ്ഞീല മാലവൾ ബോധാഗമേ സന്തപിച്ചിതുള്ളിൽ പരം മോഹത്തിനേക്കാൾ ദയനീമാം മട്ടു ചേതസ്സുണർന്നു സൌമിത്രിതന്നുദ്യമാൽ. [ 61 ]


56 ഉത്തരരാമചരിതം.

ഹാഹാ രഘൂ ത്തമ മാമെന്നു രോദിച്ചു മോഹം കലന്നിർതു പിന്നെയുമഞ്ജസാ വാവിട്ടുറക്കെക്കരഞ്ഞു സൌമിത്രിയു- മാവുന്ന മട്ടുണർത്തീടിനാൻ പിന്നെയും. ഉൽബുദ്ധയായേറെ വാടിത്തളന്നർഥ ബഷ്പങ്ങൾ തൂകിച്ചിരം കിടന്നാളവൾ. ഉൾക്കാമ്പു വെന്തുരുകിക്കൊണ്ടിടയ്ക്കിട- യ്ക്കുച്ശ്വാസമോടു തേങ്ങിക്കരഞ്ഞീടിനാൾ. കുറ്റമില്ലാതെതാൻ ധിക്കരിച്ചെങ്കിലും ചെററും പതിയെ നിന്ദിച്ചീല സാധ്വിയാൾ. നിത്യദുഃഖം കലരും തന്റെ ദുഷ്കൃത- ശക്തിയെത്താൻ പഴിച്ചാൾ പലവട്ടവും. സൌമിത്രിയുമപ്പതിവ്രതയെച്ചിരാൽ സാമവാക്യങ്ങളാലാശ്വസിപ്പിച്ചുടൻ ഭുമീശനിഘ്നനാമെൻ കടുംക്രൂരത സ്വാമിനി നീ പൊറുക്കെന്നു വീണീടിനാൻ. 180 വൈദേഹി മന്ദം പറഞ്ഞിതു നിന്നിൽഞാൻ പ്രീതയായേൻ ചിരം ജീവിക്ക സൌമ്യ നീ ചേതസി ബോധമുണ്ടിങ്ങു മേ നീ തവ ഭ്രാതാവിനാൽ പരാധീനനെന്നുള്ളതും. കല്പനപോലഹോ ചെയ്ക ദുഃഖാബ്ധിയിൽ കീൾപ്പൊട്ടൊഴുകീടുമെന്ന ത്യജിക്ക നീ ഇപ്പോളിഹ ഞാനുരയ്ക്കുന്നവസാന-

വാക്കു കൂടിക്കേട്ടിടേണമേ സൌമ്യ നീ. [ 62 ]  
                       ആറാം സർഗ്ഗം.                                           57

എന്നമ്മമാരെയെല്ലാം ഞാൻ വിനയേന വന്ദിച്ചിടുന്നതാരാലുണർത്തിച്ചുടൻ എന്നിലെഗ്ഗർഭം സുതനാകുവാൻ ദൈവ- സന്നിധൌ പ്രാർത്ഥിപ്പതിന്നപേക്ഷിക്കനീ. വന്ദ്യരാം മററുള്ളവരോടുമെന്നുടെ വന്ദനം ചൊൽക നീ രാഘവനന്ദന ധർമ്മത്തിലേററവും ശ്രദ്ധയാ വാഴുന്നൊ- രമ്മന്നനോടെന്റെ വാക്കിതോതീടു നീ. വഹ്നിയിൽച്ചാടിത്തവ മുന്നിൽവെച്ചു താൻ നിർമ്മലയെന്നറിയിച്ചൊരെന്നെബ്ഭവാൻ ഇന്നിഹ ലോകവാദത്താൽ ത്യജിച്ചതു ധർമ്മത്തിനോ യുക്തമോർത്താൽ കുലത്തിനോ. 200 അല്ലെങ്കിലിന്നിതേററം ശൂഭശീലനാ- യുള്ള ഭവാൻ സ്വയം ചെയ്തതാവില്ലിഹ വല്ലാത്തൊരെൻപൂർവജന്മപാപങ്ങൾ താൻ കൊല്ലന്നു ദാരുണമായ് ഫലിച്ചീവിധം. ചിത്തവാക്കായകർമ്മങ്ങളിലൊക്കയും നിത്യം ഭവാനു ഭവ്യം ഭവിക്കേണമേ ഞാനോ ഭവച്ചരണങ്ങളെയോർത്തു മൽ- പ്രാണങ്ങളുള്ള കാലം കഴിച്ചീടുവൻ. ഹന്ത തേ വംശബീജം മമ ഗർഭത്തി- നന്തരേ വാൾവതു നോക്കേണ്ടതാകയാൽ അന്തമില്ലതൊരീ വിപ്രയോഗേ ജീവ- ബന്ധംത്യജീപ്പതിന്നും കഴിവില്ല ഹാ. [ 63 ] 58 ഉത്തരരാമചരിതം ഇമ്മട്ടു വൻപാപിയായ ഞാൻ പെറ്റതിൽ പിന്നെക്കഠോരതപസ്സു ചെയ്തീടുവൻ ജന്മജന്മങ്ങളിലും മൽപതി ഭവാൻ തന്നെയാകേണം വിയോഗം വരായ്കണം. വർണ്ണാശ്രമങ്ങളെക്കാത്തുരക്ഷിക്ക താൻ മന്നവന്നുള്ള ധർമ്മം പരമാകയാൽ ഇമ്മട്ടു തള്ളീടിലും താപസിമാരി- ലൊന്നെന്നമട്ടിൽ നോക്കേണമെന്നെബ്ഭവാൻ. 220 എന്നിവണ്ണം ചൊൽക പോക രഘൂത്തമ- സന്നിധൗ മാർഗ്ഗം ശിവമായ്വരികതേ. എന്നെയങ്ങോർമ്മയുണ്ടാം നേരമൊക്കെയു- മെന്നിൽ കൃപവേണമേ തവ രാഘവ!. ഇത്ഥമാവൈദേഹി ചൊല്ലുന്ന നേരത്തി- ലെത്രയും ദീനാന്തരംഗനാം ലക്ഷ്മണൻ പൃഥ്വിയിൽ വീണു വന്ദിച്ചൊന്നുമോതുവാൻ ശക്തിയില്ലാതെക്കിടന്നു തേങ്ങീ തുലോം. വാവിട്ടു രോദനം ചെയ്തുകൊണ്ടായവൻ ദേവിയെക്കൂപ്പി പ്രദക്ഷിണം വെച്ചുടൻ സ്വാമിനി! ഞാനുണർത്തിപ്പനെല്ലാമങ്ങു വാൽമീകിതന്നാശ്രമമടുത്താണിഹ. എന്നേവമങ്ങിടനെഞ്ഞു മുട്ടി സ്വരം മങ്ങവേ കഷ്ടിച്ചുരച്ചുക്കുമാരകൻ പിന്നെയും പിന്നെയും സാഷ്ടാംഗമായ്‌വീണു വന്ദിച്ചു കൂപ്പിഗ്ഗമിപ്പാൻ തുനിഞ്ഞുതേ. 236 [ 64 ] == ആറാം സർഗ്ഗം. ==

അന്നേരമാവിപിനമൊന്നായ് മഹാകദന-
മുന്നിച്ചപോൽ ബത ചമഞ്ഞൂ, വിശദത കുറഞ്ഞൂ,
ശ്വസനനുമൊഴിഞ്ഞൂ, വിഹഗമൃഗഗണവുമുട-
നധികപരിതാപമൊടു വിഹരണസുഖാദികൾ വെടിഞ്ഞൂ.
ബാഷ്പാകുലം ശിരസി കൂപ്പിക്കുമാരഗഥ
മേൽപ്പോട്ടു ദൃഷ്ടികൾ പതിച്ചൂ, തുടരെ വിലപിച്ചൂ,
കിടുകിടെ വിറച്ചൂ, ഗളമിടറിയിടറിയവ-
നുലകിനുടെ നാഥരൊടു ചിലതുടനിരന്നനുചലിച്ചൂ.
വാച്ചു വിഷാദഭരമുൾച്ചൂടുകൊണ്ടു പര-
മുച്ഛ്വാസവേഗവുമിയന്നൂ, കുറെയിട നടന്നൂ,
ജഡനിലകലർന്നൂ, ജനകസുത മേവുമിട-
മവശമവലോക്യ ധൃതിയഖിലവുമഴിഞ്ഞവിടെ നിന്നൂ
ഒട്ടങ്ങു പോയിയുടനൊട്ടിങ്ങു പാഞ്ഞഹഹ
പൊട്ടിക്കരഞ്ഞഥ തിരിച്ചൂ, വിധിഗതി നിനച്ചൂ,
പഥി ബഹു നമിച്ചൂ, ഉന്മദമിയന്നവിധ-
മങ്ങൊടുവിലോടി വരനിമ്നഗയണഞ്ഞതു തരിച്ചൂ

[ 65 ] ഏഴാം സർഗം

ദേവരൻ ലക്ഷ്മണൻ പോകുന്ന നേരത്തു ദേവിയും ശോകതിരേകം മുഴു ത്തുടൻ കേവലമെന്നെപ്പരിഹസിപ്പാനിവ- നേവമെല്ലാം ചൊല്ലിയെന്നായ് ഭവിക്കുമോ. പുണ്യശീലൻ പ്രാണവല്ലഭൻ ശുദ്ധയാ- മെന്നെയിത്ഥം ത്യജിച്ചീടുന്നതിങ്ങനെ എന്നേവമൗത്സുക്യമാർന്നു സൌമിത്രയെ- ക്കണ്ണിമയ്ക്കാതെ താൻ നോക്കി നിന്നീടിനാൽ. ലക്ഷ്മണൻ ദൃഷ്ടിമാർഗ്ഗാൽ മറയും വിധൗ തൽക്ഷണം വജ്രാഹതിയേറ്റപോലവൾ പ്രക്ഷീണഗാത്രിയായശു മൂർഛിച്ചുകൊ- ണ്ടക്ഷിതിയിൽ പതിച്ചീടിനാൽ പിന്നെയും. ഭൂദേവിതൻ മകളങ്ങു ബോധം ക്ഷയി- ച്ചാധാരമേതുമേന്യേ കിടക്കും വിധൗ ഭൂരൂഹൌഘങ്ങൾ കണ്ണീർ ചൊരിയുംപോലെ പാരം പൊഴിച്ചിതു പുഷ്പങ്ങളജ്ഞ്സാ. ഏണികുലങ്ങളുമോരോന്നണഞ്ഞതി- ദീനതയോടു ചുറ്റും നിറഞ്ഞാകുലാൽ ക്ഷോണിസുധയെ നോക്കിക്കൊണ്ടു ബാഷ്പങ്ങ- ളൂനമന്യേ വാർത്ത‍നങ്ങാതെ നിന്നുതേ. തോയാശയം പുക്കു ഹസ്തികൾ തുമ്പികൊ- 20 [ 66 ] ഏഴാം സർഗ്ഗം 61

ണ്ടായാസമാർന്നൊഴിക്കും ജലശീകരം

വായുദേവൻ ദൈന്യമോടഥ കൊണ്ടുവ-
ന്നായവണ്ണം തളിച്ചങ്ങു വീയീടിനാൻ.
പിന്നെച്ചിരേണ ബോധം വീണനേരത്തു
വന്നശോകേന പൊട്ടിക്കരഞ്ഞാളവൾ.
ഖിന്നയായ് ദിക്കുകൾ സാമസ്രീമീക്ഷിച്ചഹോ
കുന്ദനം ചെയ്താൾ കുരരിപോലെച്ചിരം
പുല്ലും സമിത്തം ഹരിപ്പതിന്നാവഴി
മെല്ലെഗ്ഗമിക്കുന്നു വാല്മീകിശിഷ്യരും.
വല്ലാത്ത ദീനസ്വരമതു കേട്ടപ്പൊ-
ളല്ലലോടും തൽസമീപത്തിലെത്തിനാർ.
രാഘവപത്നി രോദിപ്പതു കണ്ടവർ
വേഗേന താപസേന്ദ്രാന്തികേ ചെന്നുടൻ
ശോകം മുഴുത്തവൾ കേഴും പ്രകാശങ്ങ-
ളാകവേ ചൊന്നാർ സസംഭ്രമമഞ്ജസാ.
ഏതോമഹാനാമൊരാളുടെ പത്നിയെ-
ന്നോതാമവൾ ഞങ്ങൾ മുമ്പു കാണാത്തവൾ
ഖേദം കലർന്നു തളർന്നു വക്ത്രംവര-
ണ്ടാധിയോടും കരയുന്നിതു കാനനേ. 40
മാമുനേ ചെന്നു നോക്കീടുക തെല്ലുമേ
താമസിക്കാതെഴുനെള്ളുക വേണമേ
ഭാഗീരഥീതൻ സമീപേ കിടക്കുന്നു
ശോകം പൊറുക്കാതെ രോദിച്ചു രോദിച്ചഹോ.
ഏവമാബ്ബാലകർ ചൊല്ലുന്നതു കേട്ടു
[ 67 ] 62 ഉത്തരരാമചരിതം.

പാവനനാം മുനിവർയ്യനും തൽക്ഷണം
ദിവ്യചക്ഷുസ്സുകൊണ്ടെല്ലാമറിഞ്ഞുട-
നുർവ്വീതനയ്യാന്തികേ ഗമിച്ചാൻ ദ്രുതം.
മാൾകുന്നതിർയ്യക്കിനെക്കൻടുളവായ
ശോകവും ശ്ലോകമായോരമ്മുനിക്കഹോ
രാഘവദേവിയെയമ്മട്ടു കണ്ടപ്പോ-
ളാഗതമാം ദു:ഖമെന്തൊന്നു ചൊൽവു ഞാൻ.

രോദനം നിർത്തി വൈദേഹി കണ്ണീർതുട-
ച്ചാതങ്കമോടു വന്ദിച്ചാളനന്തരം
സീതതൻ ഗർഭചിഹ്നം കണ്ടു വാല്മീക-
ജാതനും സൽസുതാശിസ്സു നൽകീടിനാൻ.

അത്യന്തദീനയാം ദേവിയെപ്പാർത്തുകൊ-
ണ്ടിത്തരം ചൊല്ലീടിനാൻ മുനിനായകൻ.
വത്സേ! വിദേഹേന്ദ്രനന്ദിനി! സാധ്വികൾ
ക്കുത്തംസമേ! വാർത്തയെല്ലാമറിഞ്ഞു ഞാൻ.

മിഥ്യാപവാദംനിമിത്തം ക്ഷുഭിതനാം
ഭർത്തവു നിന്നെ ത്യജിച്ചിതെന്നാകിലും
അത്തൽപെടായ്കന്യദേശത്തിലെത്താത-
സത്മനിതാൻ വന്നിതെന്നറിഞ്ഞീടു നീ.
മിത്രമാണേറ്റം തവ ശ്വശുരണു ഞാൻ

സത്തുകൾക്കാലംബനമണു നിൻപിതാ
ഉത്തമസാധ്വിയല്ലോനീ മമ നിന്നി-
ലെത്രയും വാത്സല്യമുണ്ടേതുമട്ടിലും.
ത്രൈലോക്യകണ്ടകനെക്കൊന്നു സജ്ജന-
[ 68 ] ഏഴാം സർഗ്ഗം. 63

പാലനം ചെയ്ത സത്യവ്രതനെങ്കിലും
നിന്നിലീവണ്ണം കഠിനം പ്രവർത്തിച്ച
മന്നവനിൽ പരം മന്യുവുണ്ടത്ര മേ
ശാന്തസത്വാഢ്യമായോരീത്തപോവനേ
സ്വാന്തേ ഭയം വിനാ വാൾക നീ ശോഭനേ.
സന്തതം പുണ്യദമാമിങ്ങു നീ പെറും.
സന്തതിതൻ ശുഭകർമ്മങ്ങൾ ചെതിടാം.
നന്മയേറും പർണ്ണശാലകൾ തീരത്തു
തിങ്ങും തമസാനദിയിൽ കുളിച്ചുടൻ
വെണ്മണൽതിട്ടിൽ സുരാർച്ചനം ചെയ്യുമ്പൊ-
ളുന്മേഷമുണ്ടായ്‌വരും തവ മാനസേ.
ഓരോതരം സൽഫലങ്ങളും പൂക്കളു-
മാരാൽ ഹരിചുകൊണ്ടാശ്രമേ വന്നുടൻ
ചാരുവാക്യങ്ങൾ ചൊല്ലും മുനികന്യമാർ
പാരമാശ്വാസമേകും തവ സാദരം.
ഇത്തരം വാല്മീകിമാമുനി ചൊല്ലീടും.
മൂത്തമവാക്യങ്ങൾ കേട്ടു വൈദേഹിയും
വിശ്വാസപൂർവ്വകം സമ്മതിച്ചിട്ടഥ
തച്ചരണങ്ങളിൽ താണു കൂപ്പീടിനാൾ.
ഭൂരേണുവെങ്ങും പുരണ്ട ഗാത്രത്തൊടു-
മേറയും വാടി വരണ്ട വക്ത്രത്തോടും
പാരം കലങ്ങിത്തളർന്ന നേത്രത്തോടും
നാരീകുലോത്തമയാൾ നടന്നാളഹോ.
പാവനനാം മുനിനാഥന്റെ പിമ്പങ്ങു
[ 69 ] 64 ഉത്തരരാമചരിതം.

സാവധാനം വരും വൈദേഹിയെത്തദാ
ജീവനെപ്പിന്തുടർന്നീടുന്നൊരശ്വനി-
ദേവിയെപ്പോലെകണ്ടാർ വനവാസികൾ.
അർഘ്യപാദ്യാദികൽ കയ്ക്കൊണ്ടെതിരേറ്റു
സൽകരിച്ചാർ ശിഷ്യവർഗ്ഗങ്ങളക്ഷണം.
ഉൾക്കനിവോടുമോരോന്നുരച്ചാശ്രമം
പൂക്കാൻ വിദേഹജയൊത്തമ്മുനീന്ദ്രനും.
ശോകാർത്തയാം സീതതന്നുടെ വൃത്താന്ത
മാകവേ താപസിമാരോടു ചൊല്ലിനാൻ
ആകുലമെന്നിയെ സർവ്വദാ സംരക്ഷ
ചെയ്കെന്നവരെയേല്പിച്ചാനനന്തരം.
ശ്രീമാൻ ദശരഥൻതൻ വധൂവൈദേഹ-
ഭുമീന്ദ്രപുത്രി സാധ്വീകുലമൗലിയാൾ
നിർദ്ദോഷയാമിവളെ ത്യജിച്ചാൻ പതി
ശ്രദ്ധയാ രക്ഷിച്ചിടേണം സദാപി ഞാൻ.
നിങ്ങളെല്ലാവരുമെത്രയും സ്നേഹത്തോ-
ടിങ്ങിവളെപ്പരം പാലിച്ചുകൊള്ളണം.
ഇത്തരം പിന്നെയും പിന്നെയും ചൊല്ലിയ
പ്പ്യഥ്വീസുതയെയർപ്പിച്ചാൻ മുനീശ്വരൻ.
സീതയെക്കണ്ടനുകമ്പകൊണ്ടേറ്റവും
ചേതസ്സലിഞ്ഞുള്ള താപസീവൃന്ദവും
ഖേദം കുറയുമാറസ്സതീരത്നത്തെ-
യാദരപൂർവകം സൽകരിച്ചീടിനാർ.
ഇംഗുദീതൈലപ്രസൃതമാം ദീപവും
[ 70 ] ===== ഏഴാംസർഗ്ഗം. ===== 65
ധന്യമായുള്ള മേധ്യാജിനതല്പവും പുണ്യപൂജാവിധാനങ്ങളും ചേർന്നൊരു
പർണ്ണാശ്രമം ജാനകിക്കവരേകിനാർ. 120
നിത്യം തമസയിൽ സ്നാനങ്ങൾ ചെയ്തതി-
ശുദ്ധയായ്‌വൽകലം പൂണ്ടക്കൃശാംഗിയാൾ
ഭർത്തൃസന്താനലാഭത്തിനായ്ക്കൊണ്ടു തൻ-
ഗാത്രം വഹിച്ചു വാണാളത്തപോവനേ.
വൈദേഹിയേയുമീ ലോകകാര്യങ്ങളിൽ
ചേതോഗതിയെയും വിട്ട സൌമിത്രിയും
സീതാവിലാപംവരെയുള്ള വാർത്തകൾ
മേദിനീനാഥാന്തികേ ചെന്നു ചൊല്ലിനാൻ.
ദീനനായ്ക്കുമ്പിട്ടു വാഴുന്ന രാഘവ-
ക്ഷോണീന്ദ്രനോടവനോതിനാൻ പിന്നെയും
ദേവിയെക്കട്ടിൽ കളഞ്ഞു ഞാൻ ത്വല്പാദ-
സേവയ്ക്കു വീണ്ടുമിങ്ങെത്തീടിനേൻ വിഭോ.
ഖേദിയായ്കേതും പുരുഷോത്തമ ഭവാ-
നീദൃശമാണു കാലത്തിൻ‌ഗതി ദൃഢം.
നീതിമാന്മാരൊരുനാളുമേ മാൾകിടാ.
എല്ലാം ക്ഷ്യാന്തമാണോർത്താൽ സമൃദ്ധിക-
ളെല്ലാം പതനാന്തമോർക്കിലൌന്നത്യവും
എല്ലാം വിയോഗാന്തമാണു സംയോഗങ്ങ-
ളെല്ലാം മരണാന്തമാണു ജീവൌഘവും.

എന്നതുമൂലം സുതകളത്രാദികൾ 140 [ 71 ] 66
ഉത്തരരാമചരിതം

തന്നിലും മിത്രങ്ങളിലും ധനത്തിലും
തന്നുള്ളിലാസക്തിവെക്കായ്കവയോടു
വന്നിടും വേർപാടു മർത്ത്യനു നിർണ്ണയം
ദുർബലമാമീ വിചാരം ത്യജിക്കുക
കർബുരശത്രോ! വ്യസനിയായ്കേതുമേ
നിത്യമാത്മാവെയാത്മാവാലൊതുക്കുവാൻ
സത്വമേറും ഭവാൻ ശക്തനല്ലോ വിഭോ.
ഇത്ഥം മഹാത്മാ കുമാരൻ പറയുമ്പൊ-
ളെത്രയും ദീർഘം ശ്വസിച്ചാൻ രഘൂത്തമൻ
ദുഷ്കീർത്തിപേടിച്ചു നാട്ടിൽനിന്നല്ലാതെ-
യുൾക്കാമ്പിൽനിന്നവളെക്കളഞ്ഞീലവൻ.
ഓരോ പുരാവൃത്തതത്വങ്ങൾ നിത്യവു-
മാരാൽ സുമിത്രാസുതൻ കഥിച്ചീടിനാൻ.
ധീരൻ നരേന്ദ്രനുമേറ്റം പണിപ്പെട്ടു
നീറുന്ന ശോകമടക്കി വാണീടിനാൻ.
അത്തരമങ്ങുദയാസ്തംഗമനങ്ങ-
ളദ്ധാ കഴിഞ്ഞു കഴിഞ്ഞു വന്നീടവേ
ശൈത്യവും ചൂടുമില്ലാതെ വസന്തർത്തു-
രാത്രികാലങ്ങളണഞ്ഞിതു പിന്നെയും. 160
അക്കാലമങ്ങെഴുന്നള്ളിനാൻ രഘവ-
മുഖ്യാന്തികേ ച്യവനാഖ്യൻ മഹാമുനി.
അർഘ്യപാദ്യാസനാദ്യങ്ങളാൽ പൂജിച്ചു
സൽകരിച്ചാൻ രാമരാജനും സാദരം.
തന്നുടെ സങ്കല്പശക്തിയാലത്ഭുത-

[ 72 ]
ഏഴാംസർഗ്ഗം
67


കൎമ്മം പുരാ പലതും ചെയ്ത പുണ്യവാൻ
വന്ദ്യൻ തപോധനൻ വന്നോരു നേരത്തു
മന്നവന്നേറ്റം തെളിഞ്ഞിതു മാനസം.
ധാതാവെഴുന്നള്ളി വാഴും സുധൎമ്മതൻ
ശോഭ തേടീടുന്നൊരാസ്ഥാനമണ്ഡപേ
താപസേന്ദ്രാജ്ഞയാ ശക്രോപമൻ രാമ-
ഭൂപതി ധർമ്മാസനേ മരുവീടിനാൻ.
പിന്നെയത്യന്തം വിനീതനായ് മാമുനി-
തന്നോടു ചൊന്നാനിവണ്ണം നരോത്തമൻ.
ധന്യനായേനധുനാ നിന്തിരുവടി-
യിങ്ങെഴുന്നെള്ളുവാൻ ഭാഗ്യമുണ്ടാകയാൽ.
എന്നുടെ രാജ്യവും മിത്രവർഗ്ഗങ്ങളു-
മെന്നനുജന്മാരുമെൻജീവനുമിതാ
ഇന്നിവയാൽ ഭവദൎത്ഥമെന്തൊന്നു ഞാൻ
നന്ദിച്ചു ചെയ്യേണ്ടതെന്നരുൾ ചെയ്യണം. 180
ഇത്ഥം ദശകണ്ഠവൈരിതൻ ഭാഷിതം
ചിത്തമോദാൽ കേട്ടു മാമുനിശ്രേഷ്ഠനും
യുക്തരൂപം രഘുവംശേന്ദ്രനിത്തര-
മുക്തിയെന്നോതിപ്പറഞ്ഞാനനന്തരം.
മുന്നം മധുവെന്നു നീളവേ പേർകൊണ്ട
സന്മതിമാൻ ജനിച്ചാനൊരു ദാനവൻ
വെണ്മതി ചൂടുന്ന ദേവനെസ്സേവിച്ചു
തന്നുടെ വാഞ്ഛപോലുള്ള വരങ്ങളും
കാളിടും തീജ്വാലപോലെ മിന്നുന്നൊരു

[ 73 ] 68
ഉത്തരരാമചരിതം

ശൂലവും തൽ‌പ്രസാദേ ലഭിച്ചാനവൻ.
കാലക്രമാലവനുണ്ടായ നന്ദനൻ
കാലോപമൻ ലവണൻ മഹാദാരുണൻ.
ഭൂപതേ ബാല്യം മുതൽക്കു താനെത്രയും
പാപകൎമ്മങ്ങൾതാൻ ചെയ്യുന്നു നിഷ്ഠുരൻ.
സദ്വൃത്തനാം താതനെന്തുചെയ്തിട്ടുമാ-
ദുഷ്ടതയ്ക്കേതും കുറവു വന്നീലഹോ.
പുത്രന്റെ ദുൎവ്വിനീതത്വങ്ങൾ കണ്ടതി-
ഹൃത്താപമോടും മധുവാം മഹാസുരൻ
ചിത്രമാകും തൻപുരവുമാശ്ശൂലവും
ത്യക്ത്വാ ഗമിച്ചീടിനാൻ വരുണാലയേ. 200
ശൂലം ധരിച്ചുകൊണ്ടാലവണാസുരൻ
മാലോകരെപ്പീഡ ചെയ്യുന്നു നിത്യവും
കാലാന്തകപ്രഭാവാലവൻതൻ കരേ
ശൂലമുള്ളപ്പോൾ വധിക്കരുതാൎക്കുമേ.
യാമുനമാം പുണ്യദേശേ വസിക്കുന്ന
മാമുനിമാർ ചെയ്തുപോരും മഖങ്ങളും
താമിസ്രനാമവൻ നിത്യം മുടക്കുന്നു
ഭൂമീപതേ കാത്തുകൊൾക നീ സാമ്പ്രതം.
ഇന്നിങ്ങു ലോകൈകരക്ഷിതാവായുള്ള
മന്നവനായ് ഭവാൻ വാണുകൊള്ളും വിധൌ
ദുൎന്നയനെശ്ശപിച്ചേറ്റം തപോവ്യയം
വന്നാലതേറ്റവും നിന്ദ്യമല്ലോ വിഭോ.
ഉഗ്രസംഹാരകാലങ്ങളിൽ ഭീഷണ-

[ 74 ]


                ഏഴാംസർഗ്ഗം.                                         69

വക്രം പിളർന്നീടുമന്തകനെന്നപോൽ നിത്യവും മർത്ത്യമൃഗാദികളാം ജീവ- സത്വങ്ങളെക്കൊന്നു തിന്നുന്നിതങ്ങവൻ. പൃഥ്വിയും സ്വർഗ്ഗവും തൻപാട്ടിലാക്കിയ ശക്തൻ ദശാസ്യദുദ്ർഷൻ നരോത്തമൻ ത്വൽപൂർവനായ മാന്ധാതാ നൃപനുമാ- ദൈത്യശൂലത്തിനാൽ ഭഗ്നനായാൻ പൂരാ. 220 ഇത്ഥം മഹാമുനിതൻഗിരം കേട്ടപ്പൊ- ളുത്തമധർമ്മാത്മകൻ രഘുനായകൻ സത്വരം താനെഴുനേററുകൊണ്ടാദുഷ്ട- ദൈത്യസംഹാരം പ്രതിജ്ഞചെയ്തീടിനാൻ. പിന്നെസ്സഹോദരന്മാരെ നോക്കിക്കൊണ്ടു മന്നവവീരോത്തമൻ പറഞ്ഞാനിദം. ഹന്ത കേൾ വന്നുചേരുന്നിതു ദുഷ്ടരാ- ലന്തരായം ശൂഭകർമ്മത്തിനിപ്പൊഴും. മിത്രഗോത്രേശ്വരനാം രാമഭൂമീന്ദ്ര- നിത്രമാത്രം കഥിച്ചങ്ങിരുന്നാൻ തദാ മിത്രദേവൻതാനുദിച്ചുയരുംപോലെ ശത്രുഘനവീരനെണീററുനിന്നീടിനാൻ. ഉദ്യൽപ്രഭാവനാമസ്സിംഹവിക്രമൻ പൃഥ്വീപതിന്ദ്രനെപ്പാർത്തു വന്ദിച്ചുടൻ ഉദ്ധതോത്സാഹം സഭ മുഴുങ്ങുംവിധം സനിഗ്ധഗംഭീരാക്ഷരം പറഞ്ഞാനിദം. ഇക്ഷ്വാകവംശമുഖ്യവ്രതം ദുഷ്ടരെ[ 75 ] 70 ഉത്തരരാമചരിതം.
ശ്ശിക്ഷിച്ചു സൽക്കർമ്മരക്ഷതാനെങ്കിലോ
ഇക്ഷണമീദുഷ്ടദൈത്യസംഹാരത്തി-
നഗ്രജനാജ്ഞ നൽകീടേണമിങ്ങു മേ, 240
നിത്യവും തൻപ്രഭുക്ലേശം-ഹരിക്കതാൻ
ഭൃത്യർക്കെഴും മുഖ്യധർമ്മനെന്നാകിലോ
അത്യഗ്രനാമീലവണനെക്കൊല്ലുവാ
നത്ര മാം കല്പിച്ചയക്കേണമഗ്രജൻ.
സൂര്യവംശാചാര്യനാം വിധിപുത്രനാ-
ണാര്യമാമസ്ത്രത്തിൽ മേ ഗുരുവെങ്കിലോ
ക്രൌര്യാസ്പദമായ ദൈത്യനെക്കൊല്വതി-
നാര്യൻ നിയോഗിച്ചയക്കേണമിന്നു മാം.
ദൈത്യാരിതുല്യനാം സാക്ഷാൻ യുവനാശ്വ-
പുത്രന്നണഞ്ഞ ദൈവായത്തമൃത്യുവിൽ
ദൈത്യനാലുണ്ടായ വംശദുഷ്പേരതു
തീർത്തീടുവാൻ മാമയക്കേണമഗ്രജൻ
ഇത്ഥം പറഞ്ഞമിത്രാന്തകൻ ശത്രുഘ്ന-
നുൽകടാപൂർവ്വഭാവേന നിൽക്കുംവിധൌ
അത്യുജ്വലമാം തദീയതേജസ്സിനാൽ
സ്തബ്ധമായ്ത്തീർന്നു പെട്ടെന്നസ്സഭാതലം.
വീരാഗ്ര്യനാമവനെപ്പാർത്തു പാർത്ഥിവ-
നേറെത്തെളിഞ്ഞരികേ വിളിച്ചാദരാൻ
നാരായണാഖ്യാമാമസ്ത്രം കൊടുത്തഥ
ഗൌരവം കൂടുമാറേവമോതീടിനാൻ. 260

ദിവ്യമാമീബാണമെങ്ങും ഫലിച്ചിടും [ 76 ]
ഏഴാംസർഗ്ഗം
71


നിൎവിവാദം വൈരിസഞ്ചയനാശനം
സൎവഭൂതാദൃശ്യനായോരു വിഷ്ണുവാം
സൎവേശ്വരൻ രചിച്ചുള്ളതാണിശ്ശരം.
നക്തഞ്ചരനാഥനാമദ്ദശാസ്യനെ
നിഗ്രഹിപ്പാൻ ഞാൻ തുനിഞ്ഞോരുനേരവും
ഉഗ്രമാമീശ്ശരം വിട്ടീല ഭൂതങ്ങ-
ളൊക്കവേ പേടിക്കുമെന്നു ചിന്തിക്കയാൽ.
ശത്രുഘ്നനോടിത്ഥമോതിദ്ദശാനന-
ശാത്രവൻ മന്ത്രിമാരെപ്പാൎത്തു ചൊല്ലിനാൻ.
ഉത്തമരാജ്യാഭിഷേക സംഭാരങ്ങ-
ളത്രയുമിപ്പോൾ വരുത്തേണമഞ്ജസാ.
ശത്രുരാജ്യാഭിഷേകം കഴിച്ചാണു ഞാൻ
മത്സോദരനെ യുദ്ധത്തിന്നയപ്പതും.
ഇത്ഥം നൃപേന്ദ്രൻ നിയോഗിച്ചതു കേട്ടു
സരൂപനായാൻ കുമാരനും തൽക്ഷണം.
പിന്നെശ്ശുഭമാം മുഹൂർത്തേ നൃപേശ്വരൻ
തന്നാലഭിഷിക്തനായ വീരോത്തമൻ
മുന്നം സുരേന്ദ്രാഭിഷിക്തനാം ശ്രീഗുഹ-
നെന്നപോൽ നിസ്തുല്യനായ്‌വിളങ്ങീടിനാൻ.280
അഗ്രജന്മാരെ വെവ്വേറെ വന്ദിച്ചുട-
നൎക്കപ്രതാപനാം ശത്രുഘ്നമന്നവൻ
അഗ്ര്യാനുഭാവത്തിനാൽ താൻ പുരജന-
വ്യഗ്രത പോംമാറു നിൎഗ്ഗമിച്ചാനഹോ.
ഉത്തുംഗകേതനമാം രഥത്തിൽ ശത്രു-

[ 77 ] 72
ഉത്തരരാമചരിതം

കൎത്തനൻ വീരാതിവീരനേറും വിധൌ
ഉദ്ധതോദ്യജ്ജയഘോഷങ്ങൾ മേൽക്കുമേ-
ലത്യുച്ചമങ്ങു കേൾക്കായീ മഹാപുരേ. 288

ദണ്ഡകം


ഉദ്ദണ്ഡഭേരിയുടെ നിദ്ധ്വാനമാശു ബല-
മധ്യത്തിൽ നിന്നഥ തുടർന്നൂ, ഉദ്ധൃതമഹാസ്ത്രപരി-
ണദ്ധവരയോധരുദധിത്തിരകൾ പോലണിനിരന്നൂ.
വട്ടക്കുളമ്പടികൾ തട്ടും രജസ്സൊടല-
യിട്ടിട്ടു ഹേഷകളുയർന്നൂ, രുഷ്ടതരമൃത്യുകടു-
നിശ്വസിതധൂമമിളദട്ടഹസിതോപമകലർന്നൂ.
ഗംഭീരകല്പരടദംഭോദഡംഭഹര-
കുംഭീന്ദ്രവമ്പടപരന്നൂ, സംഭ്രമിതഖഡ്ഗരുചി-
ശസ്ത്രാസ്ത്രപൂൎണ്ണരഥസാൎത്ഥാന്തരേ തദനു
ശത്രുഘ്നശംഖതു മുഴങ്ങീ, അത്ഭുതഭരേണമുഹൂ-
രഭൂചരർനോക്കിയെഴുമപ്പടയുടൻ നടതുടങ്ങീ. 300



‌__________

[ 78 ]

         എട്ടാംസ ർഗം
            ______

ചതുരമഥ വിബുധഗുരുതുഖ്യൻ. ച്യവനർഷി ചൊല്ലാം വഴിക്കു ദൈതേയനെക്കൊല്ലുവാൻ മഹിതതരബലമൊടു ഗമിക്കുമശ്ശത്രുഘന- മാനവേന്ദ്രൻ നവേന്ദ്രൻപോൽ വിളങ്ങിൻ. ദിവസകരകുലവിമലകീർത്തിസംവദർനൻ ദിക്പാലതുല്യപ്രഭാവൻ ഗമിക്കവേ പരമമരകുസുമമഴ പെയ്തിതാസ്സേനതൻ പിന്നിലും മുന്നിലും മുട്ടുമ്റഞ്ജസാ. തുരഗഗജഭടരുടയൊരുത്തമാംഗാംശുക- ത്തുമ്പുകൾ തുള്ളിച്ചനുകുലവായുവും പരിവിലസി വരരഥപതാകകളാടുമാ നൃത്തങ്ങളിൽ തങ്ങളിൽ ചേർന്നുരുമ്മവേ. പുനരമിതനിനദമതു മുമ്പിൽ ഗമിച്ചിതു പിന്നെപ്പൊടികൾ പിന്നീടാപ്പടകളും വരനൃവരചമുവിനിതി മൂന്നുവട്ടം നിജ- വമ്പടിക്കുമ്പടിക്കുണ്ടായ് ഗുണോദയം. നവകുസുമപരിമളമിണങ്ങി വിളങ്ങിടും നാനാവനപ്രദേളങ്ങൾ കടന്നുടൻ നൃപതികുലമകുടമണി കണ്ടിതു സായാഹ്ന- നേരത്തു ചാരത്തു ചാരുനദീതടം. 20

അതിചപലമൊഴുകിയുമടിച്ചൊട്ടു മാറിയു[ 79 ] 74
ഉത്തരരാമചരിതം

മാടിയലച്ചു മടങ്ങിയൊതുങ്ങിയും
വിവിധഗതിയൊടു സപദി വീക്ഷിച്ചിതങ്ങേറ്റ-
മുന്നദിക്കുന്ന ദിക്കുള്ളഴകത്ഭുതം.
വിഹഗഗണമതിരസമൊടങ്ങു കൂകിക്കൊണ്ടു
വെണ്മണൽത്തിട്ടിൽ കളിക്കുന്നിതെങ്ങുമേ
സുപരിണതരവികിരണമേറ്റു നീന്തുന്നുതു
സാരസൌഘം രസൌഘത്തിലേന്തും മുദാ.
പടകളുടനതുലകുതുകേന തൽസീമനി
പാടേ പടകുടീരങ്ങൾ നിൎമ്മിക്കവേ
സിതജലദനിരകൾ പെടുമാകാശഗംഗതൻ
സാദൃശ്യമാദൃശ്യമായ്‌വന്നിതാറതിൽ.
വിമലതരസലിലമതിലേറ്റമുത്സാഹേന
വീണ്ടുമിറങ്ങിക്കളിച്ചുമദിച്ചുടൻ.
പ്രഥിതബലമിയലുമുരുസേനകളാകവേ
പാൎത്തിതങ്ങാൎത്തിതങ്ങാതമോദത്തൊടും
മനുജവരനഥ ലവണദൈത്യേന്ദ്ര വൃത്തികൾ
മാമുനീന്ദ്രാന്തികേ ചോദിച്ചറിഞ്ഞുടൻ
ഉഷസി നിജബലപതിയൊടാജ്ഞചെയ്തീടിനാൻ
ധീമാനവൻ മാനവമ്പെഴും വീൎയ്യവാൻ.
അയി വിജയ! ലവണനവനെന്നുമോരോതരം
ഹിംസചെയ്‌വാൻ പ്രഭാതേ പോകുമാകയാൽ
വരുമളവു സപദി നിഹനിച്ചിടാം ഗോപുരേ
രോധിച്ചു ബാധിച്ചു ബാലിശനെധ്രുവം
കുടിലമതി രണശിരസി പിന്തിരിഞ്ഞോടാതെ

[ 80 ]
എട്ടാം സർഗ്ഗം
75


കാത്തീടുവാൻ സമയേ നിങ്ങളെത്തണം
പടകളെയുമഥ നഗരപീഡയങ്ങേതുമേ
തട്ടാത്തമട്ടാത്തമണ്ഡലം നിർത്തണം.
അതിനു പരമഹമവിടെ മുമ്പെഗ്ഗമിക്കുവ-
നങ്ങീപ്പടകളോരോന്നായ്പിരിഞ്ഞു താൻ
പലവഴിയുമുടനണക ബഹുനദികളാഴിയിൽ
പൂകെയൊന്നാകെയൊന്നായ്‌വരുംവണ്ണമേ.
വചനമിദമരുളിമുനിയൊത്തുടൻ തേരേറി
വാജികൾ തൻ കടിഞ്ഞാണയച്ചാനവൻ
വരഹരിതഹയഗണവുമഞ്ചുംവിധം പാഞ്ഞു
പാടവമോടവമോദമേറ്റിത്തദാ.
പുനരമലസുരതടിനിതൻ തിര തട്ടിയ
പുണ്യാനിലനാൽ സുസേവിതനായ് ക്ഷണം
പരമമുനിജനവസതിയെങ്ങും വിളങ്ങിടും
പാവനമാം വനമാണ്ടാൻ മഹാശയൻ.60
പറവകളുമതിഥിഹിതരാമമ്മുനീന്ദ്രരും
പാരം ഹരിച്ചു ശേഷിച്ച ഫലാദിയാൽ.
വിനതതരുനിരകൾ വനലക്ഷ്മിയെയൎച്ചിച്ചു
തിക്കിത്തിരക്കിത്തിരളുന്ന കാന്തിയും
കുളുർമയെഴുമിളയതൃണപംക്തിക്കിടയ്ക്കിടെ-
ക്കാണും ശിലമേൽ കിടക്കുന്ന മാൻകുലം
രഥഗതിയിലൊരു ചലനമെന്യേ ശിശുക്കൾതൻ-
ചാട്ടവും നോട്ടവും നോക്കുന്നഭംഗിയും
തളിരൊളികളെഴുമരിയ മാമരക്കൊമ്പത്തു

[ 81 ] 76
ഉത്തരരാമചരിതം

തൂക്കിയിട്ടോരാർദ്രവൽകലശ്രേണിയിൽ
പരിപതിതരവികിരണമെങ്ങും പതിച്ചുനൽ
പൊൻതുകിലേന്തുകിലേൽക്കുന്ന ശോഭയും
മനുജപതി കുതുകമൊടു കണ്ടുകണ്ടങ്ങിനെ
മാമുനിയൊത്തു മന്ദം ഗമിച്ചീടിനാൻ.
തദനു ഹുതപരിമളമൊടങ്ങുവീയിക്കൊണ്ടു
സായം സമയം സമൎത്ഥിച്ചു വായുവും.
കുതിരകളെയുടജഭുവി നിൎത്തി ച്യവനനൊ-
ത്തൂഴിപൻ നിൽക്കുമ്പൊളങ്ങു വാല്മീകിയും
അരികിലതിരഭസമണയുന്നതു ദൃഷ്ടമാ-
യാരാലവരാലവൎണ്യഹൎഷാകുലം. 80
അഥ കുശലവചനവുമനാമയവും ചൊല്ലി-
യത്യാദരം സൽക്കരിച്ചാൻ മുനീശ്വരൻ.
മധുരതരകഥ പലതുമോതി വാണാരങ്ങു
മൂവരുമേ വരുമേകാന്തമുത്തൊടും.
സുഖമൊടവരവിടെയെഴുമന്നൎദ്ധരാത്രിതാ -
നശ്വിനിക്കശ്വിനീദേവകളെന്നപോൽ.
ദശരഥജവരമഹിഷിയാൾക്കുളവായ് രണ്ടു
ദാരകന്മാരകംമാൾകുന്നതാറ്റുവോർ.
മുനിതനയർ കുലപതിയൊടോതുമാ വൃത്താന്ത -
മൎദ്ധനിദ്രാവശനായിരിക്കുംവിധൌ
കുളുർമയൊടു ചെവിയിണയിലേറ്റു ശത്രുഘ്നനാം
ശ്രീസുധാമാ സുധാമാരി തൂകുംവിധം.
നയനജലഝരിയൊടവനേറെശ്വസിച്ചുകൊ -

[ 82 ]
എട്ടാം സർഗ്ഗം.
77


ണ്ടമ്മേ പ്രസീദമേയെന്നും കൂപ്പീടിനാൻ.
മുനിയുമതിമുദിതമനസാ ചെന്നു ബാലക-
ഗക്ഷമക്ഷണമങ്ങവു ചെയ്തീടിനാൻ.
പരമൃതമയസലിലരാശിയിൽ മുങ്ങിയും
പാരം വിചാരങ്ങൾ മാനസേ തിങ്ങിയും
രഘുനൃപതിസഹജനുരുഗുണനിധിയറിഞ്ഞീല
രാവതു പോവതു പോലുമന്നേതുമേ, 100
പുതുതുഹിനജലമുടനെയെങ്ങും തളിച്ചതി-
പൂതമാമ്മാറു വീയിടും മരുത്തൊടും
ബഹുലതസുരഭിമണമാവനദേശത്തി-
ലമ്പെപ്പുലമ്പെപ്പുലർവേല വന്നുതേ.
നവകുസുമമലർനിചയമേറ്റം നിറച്ചു നൽ
പൊൽത്താരെഴും ഭൃംഗനാളം തെളീച്ചഹോ
പുലർവനിതയഴകൊടുമണച്ചിതോതാൻ ലാജ-
നീരാജനം രാജനന്ദനർക്കായ് തദാ.
വിഭുതനയജനനശുഭകർമ്മത്തിനെന്നപോൽ
വണ്ടാർമഷി ശ്രീവനലക്ഷ്മി തൽക്ഷമേ
സരസരുചിയൊടു ബത നിറച്ചിതു വെണ്മണി-
ച്ചെപ്പുകൾ തൻപുകൾ തങ്കുന്നപൂക്കളിൽ.
കുളൂർചവനപരികലിതവേണുശ്രുതിയോടും
ക്രൗഞ്ചനിസ്വാനമാം ചാരുവാദ്യത്തൊടും
ശുഭസമയമതിൽ മധുരനാദങ്ങളെങ്ങുമേ
ചേർത്തുകൊണ്ടാർത്തുകൊണ്ടാടി ദ്വിജൗഘവും.
ജഗതിയതിനിയലു മുരുസംഭ്രമേ ചിന്നിയ
[ 83 ]

78 ഉത്തരരാമചരിതം.

വെണ്മുത്തുപോലായ് ചമഞ്ഞ താരങ്ങളും ഉടനരുണകരനിരഹരിക്കയാലോരോന്നു നീങ്ങിത്തുടങ്ങിത്തുടരെ ക്ഷയിച്ചുതേ. 120 ജനകനൃപമകളുടയൊരുണ്ണികൾതൻ മുഖ- നിർമ്മലത്തിങ്കളുടിക്കകൊണ്ടെന്നപോൽ ശശിയിൽ മിഴിപെടുമളവിലൂറാമ്പിലിവല- യിട്ടോരു മട്ടോരുമാറായ് ചമഞ്ഞുപോയ്. കനകരുചിലസിതകരമെങ്ങും പരത്തിയും കാമം തുഷാരഹർഷാശ്രുക്കൾ തുകിയും കലതനയമുഖസുഷമ കാണ്മതിന്നെന്നപോ- ലംശുമാനാശു മാനത്തിലെത്താറുമായ്. തദനു നരപതിയുമതിവിനയമൊടു വാല്മീകി- തൻപദം വന്ദിച്ചനുഗ്രഹമേററഫോ തരുണരവിസമനഥ പുറപ്പെട്ട ഭാർഗ്ഗവൻ താനുമായന്നു മായം വിട്ട തേജസാ. ജനകനൃപമകൾ മരുവുമപ്പുണ്യദേശത്തെ നോക്കിനോക്കി പ്രണമിച്ചു വീണ്ടും തടാ ഗളയമിതബഹുലതരബാഷ്പപൂരത്തൊടും പോയാനവൻ യാനവര്യമേറി ദ്രുതം. ഭൃഗുതനയമുനിതിലകനരുളിയൊരുമാർഗ്ഗേണ നേരെപ്പടിഞ്ഞാട്ടു പോയവനെത്തിനാൻ നിബിഡതരുനിരയിലിരുൾവാച്ചിടും കാളിന്ദി- തൻകാളിമ കാളി മങ്ങും വനാന്തരേ. 140 രഘുഗൃവരസഹജരഥഘോഷങ്ങൾ കേൾക്കായി [ 84 ]

                        എട്ടാം സർഗ്ഗം                                  79

യാമുനതീരസ്ഥരാം മുനികൾക്കുടൻ സുചിരമതികഠിനതപതപ്തരാം ലോകർക്കു ജീവനദം വനദധ്വാനമെന്നപോൽ. അഥ വിവിധബഹുമതിയൊടവനെയവർ സൽകരി- ച്ചന്നു രാവങ്ങു വസിപ്പിച്ചിതാദരാൽ ദിതിജനുടെ കടുത പരമോരോന്നുമോതിനാ- രത്താപസർ താപസംഹാരിസന്നിധൌ ഉഷസി പുനരധികശുഭകമ്മർങ്ങൾ ചെയ്തവ- രേകും ജയാശിസ്സു പിൻതുണയായുടൻ നൃപനനലസദൃശരുചി പോയിതു ദൈത്യനെ- ക്കൊൽവാനവൻ വാനവന്മാർ പുകൾത്തുവോൻ. ദൃഢകവചനിഹിതവരശസ്ത്രങ്ങളിൽ ബാല- സൂര്യാഭ തട്ടി ദ്വിഗുണദ്യുതിയൊടും മഹിതതരഹയമതിൽ മഹാത്മാ ഗമിച്ചു കൺ- ചിന്നുമാറന്നു മാറാതവർ പാർക്കവേ. മധുനഗരസവിധഭുവി ചെന്നുടനദുഷ്ട- ദൈത്യൻ പുറത്തു ഗമിച്ചതറിഞ്ഞവൻ സപദി പുരവരവിപുലഗോപുരം പ്രാപിച്ചി- തർക്കോപമൻ കോപമന്ദീകൃതാഹിതൻ. കുലചിലയൊടരചനുരുതേജസാ ഗോപുര- ദ്വാരമാരാൽ തടഞ്ഞങ്ഹു നിൽക്കും വിധൌ അസുരഭടരഖിലമതിഭീതി പൂണ്ടൊന്നിനു- മാകാതെ ചാകാതെചത്തമട്ടായഫോ.

നൃപനുടയഭടരുമതിവേഗേന തൽപുര[ 85 ] 80
ഉത്തരരാമചരിതം

സീമനി നാലുപാടും ചെന്നണഞ്ഞുടൻ
ദ്വിജകുലപതി ലവണനെത്തും മഹാപഥ -
പ്രാന്തമേകാന്തമേ കാത്തു നിന്നീടിനാർ.
രഘുനൃവരഭടരവരൊരോതരം വ്യൂഹങ്ങൾ
ഗൂഢമായങ്ങുറപ്പിച്ചു ചുറ്റും വിധൌ
മൃഗപതികളൊളിവിനൊടു സഞ്ചരിക്കും കൊടും -
കാടുമന്നാടുമന്നന്യൂനമായ് തുലോം. 172

ദണ്ഡകം


ഒട്ടങ്ങു ചെന്നളവു പെട്ടെന്നു കേട്ടിതൊരു
ധൃഷ്ടാട്ടഹാസമതിഘോരം, ദുഷ്ടജനപരവശത
വിട്ടകലുമാറധികപുഷ്ടിയൊടടുത്തിതതു പാരം.
ജ്യാഘോഷമപ്പൊഴുതമോഘപ്രതാപി നൃപ -
നാഹോ മുഴക്കി ബഹുഭീമം, ശ്ലാഘയൊടു സപദി വര -
വാഹനിരയേറിയമരൌഘവുമണഞ്ഞു ദിവി കാമം,
അമ്പോ കടുത്തപുക ജൃംഭിച്ച മട്ടുടനെ
മുമ്പിൽ തെളിഞ്ഞിതൊരുരൂപം, സംഭ്രമിതസത്വമുരു -
ദൃംഭമൊടു പായുമൊരു വമ്പുടയ ജംഗമധരാഭം.
ചെമ്പിച്ച കേശമിടകൊമ്പിച്ച മീശ കനൽ
ചാമ്പുന്നകണ്ണുകൾ കഠോരം, കമ്പിതദിഗന്തമല -
റുമ്പൊളതുകാട്ടി ശശിഡിംഭസമദംഷ്ട്രകൾ കരാളം.




‌___________
[ 86 ]
ഒമ്പതാം സർഗം
________

ജന്തുവ്രജങ്ങളെയേറ്റം ഹനിച്ചു തൻ
കുന്തങ്ങളിൽ കോൎത്തുയൎത്തിപ്പിടിച്ചഹോ
ഗംഭീരഹുംകാരനാദമോടാദൈത്യ -
വമ്പൻ തദാ ഭൂകുലുങ്ങുമാറെത്തിനാൻ.
ധൂതരോമജ്വാലയോടും വസാഗന്ധ -
ഭൂതിയോടും കണപാശനൌഘത്തൊടും
ദൈതേയവംശാധിപനവൻ ജംഗമ -
പ്രേതാഗ്നിപോലടുത്താൻ പുരഗോപുരേ.
അന്നേരമന്തകതുല്യനാം ശത്രുഘ്ന -
മന്നവനങ്ങു നിൽക്കുന്നതു കണ്ടവൻ
വന്നകോപേന ചൊല്ലീടിനാനെന്തിനു
വന്നു നീ യായുധമായിങ്ങു ദുർമ്മതേ.
ഇത്തരം ശസ്ത്രങ്ങളുള്ളോരു കൂട്ടരെ -
പ്പത്തുനൂറായിരത്തിൽ കുറയാതെ ഞാൻ
സത്വരം കൊന്നുതിന്നിട്ടുണ്ടതുമട്ടു
ചത്തീടുവാനിങ്ങു വന്നിതോ മൂഢ നീ.
ഇന്നെനിക്കിങ്ങു വേണ്ടുന്നൊരാഹാരങ്ങൾ
നന്നായ് ലഭിച്ചിരിക്കുന്നുവെന്നാകിലും
എന്നെബ്ഭയന്നു ധാതാവുതാൻ തന്നപോൽ
വന്ന നിന്നെ ത്യജിച്ചീടരുതേതുമേ.20
ഇത്തരമോരോന്നു തൎജ്ജനം ചെയ്തുകൊ -

[ 87 ] 82
ഉത്തരരാമചരിതം

ണ്ടെത്രയും പൊട്ടിച്ചിരിച്ചാൻ മഹാസുരൻ
ശത്രുഘ്നവീരന്റെ നേത്രങ്ങളങ്ങതി -
മാത്രം ചൊവന്നുതുടങ്ങീ തടന്തരേ.
സത്വമേറും മഹാത്മാ ശത്രുനാശനൻ
ക്രുദ്ധനായ്ത്തീൎന്നോരുനേരത്തിലഞ്ജസാ
കത്തിജ്വലിച്ചതേജസ്സിനാൽ തന്മുഖ -
മത്യന്തദുഷ്പ്രേക്ഷ്യമായ് ചമഞ്ഞൂ തുലോം.
ദുൎവ്വാരവീൎയ്യമാം ബാണമൊന്നങ്ങെടു -
ത്തുൎവ്വീശ്വരൻ തൻകരത്തിൽ പിടിച്ചുടൻ -
ഗൎവെഴും കുംഭീനസീസുതനെപ്പാർത്തു
ശൎവതുല്യൻ ഗഭീരാക്ഷരമോതിനാൻ.
സാക്ഷാൽ ദശരഥൻതൻപുത്രനേഷ ഞാൻ
രാക്ഷസശത്രുവാം രാമന്റെ സോദരൻ
നിത്യം രിപുക്കളെക്കൊല്ലുന്നശത്രുഘ്ന -
നദ്യ നിന്നെക്കൊൽവതിന്നു വന്നേനഹം.
മൽപൂൎവനാം മഹാത്മാവിനെ നീ വെന്നൊ -
രപ്പകപോക്കുവാനാണു ഞാൻ വന്നതും.
യുദ്ധത്തിനാഗ്രഹമുണ്ടെനിക്കു ദ്വന്ദ്വ -
യുദ്ധം ഭവാൻ മമ നൽകേണമിപ്പൊഴേ.40
സത്തുക്കൾക്കൊക്കെയും ശത്രുവാം നീയിന്നു
മൃത്യുഗേഹേ ഗമിച്ചീടുമസംശയം.
നിന്നെക്‌ഖഗങ്ങൾക്കു പങ്കിട്ടു നൽകുവാ -
നെന്നെ പ്രജാപതിതാനയച്ചാനിഹ.
ആയുധമെന്തിനെന്നുള്ളതുമിപ്പൊഴി

[ 88 ]
ഒമ്പതാംസർഗ്ഗം
83


ങ്ങായോധനേ തവ കാണിപ്പനേഷ ഞാൻ.
ശത്രുഘ്നനിത്ഥം പറഞ്ഞു ബാണം തൊടു -
ത്തുദ്ധതാമൎഷഭാവേന നിൽക്കും വിധൌ
ദുൎദ്ധരാഗ്നിസ്ഫുലിംഗങ്ങൾ തൽ ഗാത്രത്തി -
ലെത്രയുമുജ്ജ്വലിക്കും പോലെയായിതേ.
ഹസ്തങ്ങൾ കൂട്ടിത്തിരുമ്മിക്കടകട -
ശബ്ദത്തൊടും ഘോരദന്തം കടിച്ചുടൻ
പെട്ടെന്നു തീവ്രകോപേന ദൈത്യേന്ദ്രനും
ദുഷ്ട നീ നില്ലുനില്ലെന്നു ചൊല്ലിത്തദാ
സത്വരം താനൊരു വൃക്ഷം പറിച്ചതു
ശത്രുഘ്നമൂൎദ്ധാവിലെക്കെറിഞ്ഞീടിനാൻ.
തൽക്ഷണം താൻ ശിതബാണങ്ങളാലതു
പത്തുനൂറായറ്റു വീഴുകകാരണാൽ
ശത്രുഘ്നമൂൎദ്ധാവിൽ വീണതു വൃക്ഷമ -
ല്ലത്യൽഭുതപുഷ്പവൎഷമായീ തുലോം.60
തന്നുടെ കൎമ്മം ഫലിയ്ക്കാഞ്ഞതു കണ്ടു
ചിന്നുന്ന കോപേന രാത്രിഞ്ചരാധിപൻ
ഉന്നതമായോരു പാറ പുഴക്കിയാ -
മന്നന്റെ മാറിലേക്കെറിഞ്ഞാൻദ്രുതം.
ചീണെന്നു വന്മുഴക്കത്തൊടെത്തുന്നതും
ബാണവൎഷംകൊണ്ടു രാഘവമന്നവൻ
കാണിനേരത്താൽ പൊടിക്കമൂലം തരി
കാണുവാനും പണിയാം മട്ടിലായഹോ.
വമ്പാറകളും മരങ്ങളും മേൽക്കുമേൽ

[ 89 ]

വമ്പനാം ദൈത്യനെറിഞ്ഞാനുടനുടൻ. ഗംഭീരനാദമെത്തും മുമ്പിലൊക്കയു- മമ്പെയ്തറുത്തു തള്ളീടിനാൻ ഭൂപനും പൃഥ്വിയുമാകാശവും മുഴങ്ങും മട്ടി- ലത്യുഗ്രമാം ബാണവർഷമനന്തരം ഉദ്രിക്തദൈത്യാചലേ മഹാഘോഷേണ ശത്രുഘ്നപുഷ്കലാവർത്തം ചൊരിഞ്ഞുതേ. ക്രുദ്ധനായുച്ചത്തിലാർത്തു നിശാചര- നത്യുന്നതവൃക്ഷമൊന്നു പറിച്ചഹോ പൃഥ്വീശനും ഹയവും നശിച്ചീടുകെ- ന്നുൽക്കടാടോപാലാഞ്ഞടിച്ചാൻ തദാ. വീരവീരൻ ഹയത്തോടു മത്തല്ലൊഴി- ച്ചാരാലെതിർത്തുവരുന്നതുകണ്ടുടൻ പാരമായട്ടഹാസംചെയ്തു നിർജ്ജര- വൈരീശ്വരൻ ചിരിച്ചേവമോതീടിനാൻ. നില്ലുനില്ലൽപ്പമാത്രം നേരമിങ്ങു നീ മല്ലിട്ടിടാമിനിയൊട്ടു നിന്നോടു ഞാൻ വില്ലാളിയാം നിനക്കെൻ വീര്യമിന്നിഹ തെല്ലൊന്നു കാട്ടിത്തരുന്നുണ്ടു നിർണ്ണയം. രാവണനെപ്പൊലെയല്ലിവനെന്നതും കേവലം ലോകർക്കറിയിപ്പനദ്യഞാൻ നിൽക്ക നീയേകക്ഷണമാത്രമായുധാ- മിക്ഷണം താനിങ്ങെടുത്തു വന്നീടുവൻ. എന്നതുകേട്ടു മന്ദസ്മിതം ചെയ്തുകൊ [ 90 ]

             ഒമ്പതാംസർഗ്ഗം                                         85

ണ്ടുന്നതാത്മാ പറഞ്ഞാൻ രഘുനായകൻ എങ്ങു നീ ജിവനോടാടാൻ തുടങ്ങുന്നു ഭംഗിയില്ലീത്തൊഴിൽ വീരർക്കു ചെറ്റുമേ. ഭാഗ്യഗത്യാകണ്ടുകിട്ടിയ ശത്രുവേ ത്തീർക്കാതെ വിട്ടയച്ചീടൂമോ ബുദ്ധിമാൻ കാണിപോലും രിപുവിന്നിട നല്കിടും ജ്ഞാനശൂന്യൻ കാപുരുഷൻ ധരിക്ക നീ 100 ഏറെപ്പറയുന്നതെന്തിനിപ്പോൾ ഭവാൻ വീരനെന്നാൽ പൊരുതീടുക സാമ്പ്രതം ലോകത്രയത്തിനുമുള്ളോരു ഭീതിയി - ന്നേകബാണംകൊണ്ട് തീർക്കുവനേഷഞാൻ ഇത്ഥം പറഞ്ഞു ചക്രീകൃതചാപനായ് പൃത്ഥീപതീന്ദ്രൻ തടുത്തുനില്ക്കും വിധൌ ദുഷ്ട! നിൻ വാഞ്ഛിതമെന്നാൽ ഫലപ്പിപ്പ - നദ്യൈവ ഞാനെന്നുരച്ചു ദൈത്യേശ്വരൻ ജന്തുക്കളെക്കൊന്ന് കോർത്തുവെച്ചിട്ടുള്ള കുന്തങ്ങളിലൊന്നെടുത്തടുത്തീടിനാൻ അസ്ത്രമൊന്നെയ്തു ഖണ്ഡിച്ചാനതൂഴിപൻ മർത്ത്യാശനന്നു മുഴുത്തിതു കോപവും ഘോരഹുങ്കാരഘോഷത്താലനുക്ഷണം പാരിടമെല്ലാം മുഴുക്കിനാൻ ദാനവൻ ക്രൂരരാം ദൈത്യയോധന്മാരുമപ്പൊഴേ നേരിട്ടു ശത്രുഘ്നനോടെതിർത്തീടിനാൻ റ്റൊരുത്തർക്കുമേ തൊട്ടുകൂടാത്തതാം [ 91 ] 86 ഉത്തരരാമചരിതം

രുദ്രായുധമൊഴിച്ചന്യശസ്ത്രങ്ങളും യുദ്ധവൈദഗ്ദ്യമേറും സൈന്യനാഥരും സത്വരമെത്തി ദൈത്യേന്ദ്രപാർശ്വേ തദാ. 120 ക്രോധവുമുത്സാഹവും ദ്വിഗുണീഭവി- ച്ചാഹവശംഘം മുഴക്കി സൌമിത്രിയും കാണായിതു ചുററുമപ്പോൾ നരവീര- സേനകളും വ്യൂഹമായങ്ങു നില്പതും. പിന്നെയല്പം നേരമുണ്ടായ സംഗര -

  മന്നാ ലു ര പ്പ തി ന്നാ വ ത ല്ലേ തു മേ.

ദാനവസേനതൻ സിംഹനാദങ്ങളും ദാനവശ്രേഷ്ഠഘോരാട്ടഹാസങ്ങളും മാനവേന്ദ്രൻ തന്റെ ഞാണൊലിഘോഷവും വാനവർതന്നത്ഭുതോൽഭുതഘോഷവും ഭല്ലങ്ങൾ പോകുമ്പോളുള്ള ഘോഷങ്ങളും വല്ലാതെ മേൽമേൽ മുഴക്കി ദിഗന്തരം. യുദ്ധമേവം മഹാഭീഷണമായ് ക്ഷണ- മാത്രം കഴിഞ്ഞൊരു നേരത്തിലഞ്ജസാ നോക്കുന്ന ദിക്കിലെല്ലാം ദൈത്യയോധർക്കു ശത്രുഘ്നനെക്കാണുമാറായി ഭവിച്ചുതേ. ഉദ്രിക്തസൈന്യം ഝടിതി ഭേദിച്ചങ്ങു ദൈത്യേന്ദ്രനേർക്കു സൌമിത്രി ചെല്ലുംവിധൌ നേർത്തു നിന്നുള്ളവരെല്ലാം ദഹിച്ചിത- ശ്ശത്രുഘ്നദാവാനലേ ശലഭോപമം. മിത്രദേവൻ തോവൃന്ദം ഹനിച്ചിടും - 140 [ 92 ]

                   ഒമ്പതാം സർഗ്ഗം                            87

മട്ടുതൻ സൈന്യത്തെയൊക്കവേ വെന്നുടൻ ശത്രുഘ്നനെത്തുന്നതു കണ്ട നേരമാ രാത്രിഞ്ചരൻ ക്രോധമൂർച്ചിതനായ്പരം മത്തദ്വിപങ്ങളെപ്പോലെ നേരിട്ടഥ മർത്ത്യദൈത്യേശ്വരന്മാർ പൊരുമന്തരേ വ്യത്യാസമാരിലും കാണാതെ മധ്യസ്ഥ- വൃത്യാ ജയലക്ഷ്മിയും നോക്കിനിന്നുതേ. ദൈത്യേന്ദ്രശസ്ത്രജാലങ്ങൾ ശത്രുഘ്നനും ശത്രുഘ്നശസ്ത്രജാലങ്ങൾ ദൈത്യേന്ദ്രനും ക്ഷിപ്രം മുറിച്ചണപ്രായമാക്കി ദിവ്യ പുഷ്പവർഷങ്ങളിൽ ചേർത്തി വീൾത്തി ചിരം. ശത്രുഘ്നവീര്യം പൊറുത്തുകൂടാഞ്ഞഥ ശക്തിമാനാം ലവണൻ മഹാദാരുണൻ മൃത്യുദണ്ഡാഭമാം കുന്തമെടുത്താശു മർത്ത്യേന്ദ്രഫാലത്തിലാഞ്ഞിടിച്ചാനഹോ. സ്രസ്താംഗനായി ബ്ഭവിച്ചാൻ നരേശ്വരൻ അല്പനേരം കൊണ്ടു വീണ്ടു ജ്വലിച്ചിതു ക ല്പാ ന്ത കാ ലാ ഗ്നി തു ല്യ തേ ജ സ്സൊ ടും. 160 ദുഷ്ട! നീ ജിവലോകത്തിനുണ്ടാം ഗതി - .യിക്ഷണം കണ്ടുകൊൾകെന്നുരച്ചഞ്ജസാ. പൃഥ്വീപതീന്ദ്രനെന്നും താനമോഘമാ മസ്ത്രം ഗ്രഹിച്ചതു കയ്യിലിട്ടാട്ടിനാൻ കത്തി ജ്വലിക്കുമഗ്ഘോരാസ്ത്രതേജസ്സു [ 93 ] 88 ഉത്തരരാമചരിതം

പത്തുദിക്കും നിറഞ്ഞുൽഗമിച്ചു തദാ സത്വജാലങ്ങളും സർവഭൂതങ്ങളും പെട്ടെന്ന് പേടിച്ചു സംഭ്രമിച്ചു ഭൃശം. വില്ലാളി വീരനാം ശത്രുഘ്നനും നിജ വില്ലാശു തൻ ചെവിയോളം വലിച്ചുടൻ ഉഗ്രതയേറുമാബാണം ലവണന്റെ വക്ഷസ്സു നോക്കിയൂക്കോടു വിട്ടീടിനാൻ. ഘോരമാം നാരായണാസ്ത്രമഹോരഗം പാരം കടുമിന്നൽ പോലെ ജ്വലിച്ചഹോ പാരിച്ചമാറതു കീറിപ്പളർന്നുട - നാരാവമോടും തിരിച്ചിതു സത്വരം. വജ്രമേറ്റദ്രി വീണീടുന്നതുപോലെ നിർജ്ജീവനായസുരൻ പതിക്കും വിധൌ പൃഥ്വിക്കുളവായ കമ്പമോടൊന്നിച്ചു സജ്ജനഹൃൽക്കമ്പമെല്ലാമൊഴിഞ്ഞുതേ. 180 സന്നതപർവമാമേകബാണത്തിനാൽ ദുർന്നയദൈത്യനെക്കൊന്ന ശത്രുഘ്നനും ഇന്ദ്രാരിവൈരിതൻ ഭ്രാതൃതയ്ക്കിന്നുതാൻ വന്നൂ കൃതാർത്ഥത്വമെന്നു നണ്ണീടിനാൻ . രാവണനെക്കാളുമുഗ്രനാം ദൈത്യനെ - യാവിധം കൊന്നതു കണ്ടോരമരരും ആവിർമുദാ പുകൾത്തീടിനാർ മേൽക്കുമേൽ ഭൂവരനും രൂപാനമ്രനായാൽ തുലോം. പാവനന്മാരാം മുനീന്ദ്രരാവീരനെ [ 94 ] ഒമ്പതാം സർഗ്ഗം. 89

യാവോളവുമങ്ങന ഗ്രഹിച്ചീടിനാർ. ദേവകളും വരമോരോന്നു നൽകിനാ- രേവരെയും നമിച്ചാൻ രഘുന്ഥനും. 192

                             ഭണ്ഡകം.

ചിത്രം പരം മിഹിരനപ്പോർക്കളത്തിലെഴു- മസ്രോൽക്കരത്തെയതുകാലേ, കരനിരകളാലേ, തരുഗിരികൾമേലേ,പരിചിനൊടു തേച്ചു രഘു- വരചരിതമഖിലദിശി സരസമറിയിക്കുവതുപോലേ. രക്താഭ പൂണ്ടു പരമോഗ്രപ്രതാപനില വിട്ടങ്ങു ശാന്തത കലർന്നൂ,ജഗതി മുമോർന്നൂ, പവനനിടതൂർന്നൂ, തടനു ച പയോനിഘിയിൽ മുഴുകുവതിനാദ്ദിവസപതിയഴുകിലമ്പോടു മുതിർന്നൂ. കല്യാണവാരിനിധി ചൊല്ലാർന്ന ഭൂപതിയു- മെല്ലാരെയും പുനരയച്ചൂ , കലുഷതയൊഴിച്ചൂ , കുലചിലയഴിച്ചൂ , പടകളൊടുമൊത്തു നിജ- മഹിതരഥമേറിയുടനസുരഗൃഹധാമനി ഗമിച്ചൂ. പിന്നെ ക്രമത്തിലതിധന്യം പുരം യമുന- തന്നന്തകേ ബത ചമച്ചൂ,ഗുണഗണമണച്ചൂ, പുകളതിനു വാച്ചൂ , സുരനഗരസാമ്യമെഴു- മതിലഥിചിരം മനുജകുലവരദിവസ്പതി വസിച്ചൂ. 908

                         ----------------


                               __________ [ 95 ] പത്താം സർഗം

ജാനകീദേവി പെറ്റ വാർത്ത കേട്ടത്യുൽകണ്ഠ
മനസേ നിറഞ്ഞങ്ങു ചെന്നോരു വാല്മീകിയും
ചേണാർന്ന തിങ്കളൊക്കുമക്കുമാരരെച്ചിരം
മാനിച്ചു പാർത്താൻ കണ്ഠസ്തംഭിതബാഷ്പാകുലം.

സൂതികാഗൃഹത്തിങ്കലങ്ങതുനേരമേറും
മോദേന വന്നു ചേർന്ന താപസീജനങ്ങളും
പൈതങ്ങൾമുഖം കണ്ടിട്ടേകരാമമായൊരീ
ഭൂതലം ത്രിരാമമായെന്നു നന്ദിച്ചീടിനാർ.

പൂതമാം കുശലവമുഷ്ടികളോരോന്നഥ
സാദരമേകി വൃദ്ധമാരോടമ്മുനീന്ദ്രനും
ബാധകളേറ്റീടായ്‌വാൻ ബാലരെയിതുകൊണ്ടു
പാദാദികേശമുഴിഞ്ഞീടുകെന്നരുൾചെയ്താൻ.

മൈഥലേയന്മാരായ രാഘവപുത്രന്മാർതൻ
ജാതകർമ്മാദിസംസ്കാരങ്ങളെയനന്തരം
വീതകല്മഷൻ പംക്തിസ്യന്ദനസഖൻ മുനി
ചെയ്തിതു യഥാകാലമുല്പുളകാംഗത്തൊടും.

ലോകപാവനന്മാരിബ്ബാലരെന്നതുമാദൗ
ശ്രീകരങ്ങളാം കുശലവങ്ങളുഴിഞ്ഞതും
ചേതസാ പാർത്തു ജ്യേഷ്ഠപുത്രനും കുശനെന്നും
സോദരന്നങ്ങു ലവനെന്നും പേരിട്ടീടിനാൻ
20 [ 96 ] പത്താം സർഗം

രാഘവപത്നിതാനും നവപങ്കജോദര-

ലോഹിതങ്ങളാം കപോലങ്ങൾതൻ പ്രഭയാലേ
ഗേഹാന്തർഭാഗം വിളക്കീടുമപ്പുത്രന്മാരെ-
യേകാന്തേ പാർത്തുപാർത്തു കണ്ണുനീർ വാർത്താൾ ചിരം.

ഉണ്ണികൾക്കഥ ദൃഷ്ടിയുറചു, തുടങ്ങിതു
നിർന്നിമിത്തോദ്യന്മുഗ്ദ്ധഹാസവുമൊട്ടൊട്ടഹോ
കുങകുഡ്മളദന്താങ്കരത്തിൻപുറപ്പാടും
സ്തന്യപനത്തിലറിഞ്ഞീടുമാറായ്‌വന്നുതേ.

ഇങ്ങിനെ ക്രമാലവർ വളർന്നുവരുംകാല-
മങ്ങയോദ്ധ്യയിൽ ഭരതാദികൾ മൂവർക്കുമേ
തങ്ങടെ പത്നിമാരിലുണ്ടായ്‌വന്നിതു പാരം
മംഗലസ്വരൂപന്മാരീരണ്ടു തനയന്മാർ.

മാണ്ഡവി പെറ്റ മക്കൾ തക്ഷനും പുഷ്കലനു-
മൂർമ്മിളാത്മജർ ചന്ദ്രകേതുവുമംദനും
അത്തരം ശ്രുതകീർത്തിപുത്രന്മാർ സുബാഹുവും
ശത്രുഘാതിയുമായിത്തീർന്നിതു നാമങ്ങളാൽ.

രാമരാജേന്ദ്രന്നുള്ളിലെത്രയും പ്രിയമേറും-
മോമനപ്പൈതങ്ങളാമവരും ക്രമത്താലേ
സീമയില്ലാത് ഹർഷമേവർക്കുമേകിക്കൊണ്ടു
കോമളാകാരം മേന്മേൽ വളർന്നു വന്നീടിനാർ. -40

നന്മയേറീടും ഘൃതപായസാദികളാലും
വന്യമായുള്ള പലഫലമൂലാദിയാലും
ഉന്നതരഘുവംശപ്രതിഷ്ഠാങ്കുരങ്ങളാ-
മുണ്ണികൾതന്നംഗങ്ങൾ പോഷിച്ചു ദിനേ ദിനേ

13 [ 97 ] ഉത്തരരാമചരിതം.

സ്വർണ്ണരത്നാലങ്കാരമണിഞ്ഞു ധാത്രീജനം തന്നുടെ കരത്തിലും സീതതൻനേത്രാംബുജേ കണ്ണീരേന്തുമാറിലഞ്ഞിക്കുരുവണിഞ്ഞൃഷി- കന്യമാർകരത്തിലും പെരുമാറിനാരവർ.

ധാത്രിമാരായുള്ളവർ പാടീടും ഗാനങ്ങളു- മാശ്രമദേശത്തെഴും പക്ഷിഗാനങ്ങളും ഉൾത്തടം കുളിർക്കുമാറെത്രയും കൊഞ്ചി- യൊട്ടൊട്ടാങ്ങനുകരിച്ചുണ്ണികൾ പാടീടിനാർ.

ചിത്രമാം സൗധാങ്കുണേ സചിവാത്മജരൊത്തു- മാശ്രമാന്തികേ മൃഗപോതങ്ങളോരുമിച്ചും സ്നിഗ്ദ്ധധൂസരങ്ങളാം മുടികളിടയ്ക്കിടെ- സ്സത്വരം മാടി ക്രീഡീച്ചാരവർ യഥോചിതം.

ഇത്തരം ശിശുപ്രായം കഴിഞ്ഞബാലന്മാരെ- യുത്ത്മന്മാരാം പ്രാചേതസനും വസിഷ്ഠനും സൽകാലങ്ങളിലുപനിച്ചഥ വിസ്തീർണ്ണമാം വിദ്യാസാഗരം തരിപ്പിച്ചിതു യത്നം വിനാ.

ശസ്ത്രാസ്തവിദ്യാദിയിൽ കുശലന്മാരയ്ത്തീർന്ന മിത്രഗോത്രജകുമാരന്മാരിൽ ദിനംതോറും ക്ഷത്രതേജസ്സു മേന്മേൽ വർദ്ധിച്ചു ത്ദ്രൂപങ്ങ- ളത്യന്തം ഭീമകാന്തോജ്വലമായ് ഭവിച്ചുതേ.

കുല്യത ചേരും വൃഷഭങ്ങൾ പോലെയും പര- മുല്ലാസമേറും കളഭങ്ങൾ പോലെയും തദാ ഫുല്ലമാം കൗമാരഭാവം പൂണ്ടോരവരേറ്റ- മുല്ലസിച്ചിതു പുരത്തിങ്കലും വനത്തിലും. [ 98 ] പത്താം സർഗ്ഗം. -93

ശുദ്ധമാം ശീലംകൊണ്ടുമഗ്ര്യാനുഭവംകൊൺതു- മുത്തമക്ഷത്രധർമ്മത്തിങ്കലെ നിഷ്ഠകൊണ്ടും സത്തായവിനയാദികൊണ്ടുമജ്ജനകജാ- പുത്രന്മാർ മാതൃചിത്തതാപമൊട്ടാറ്റീടിനാർ.

ഭാനുവംശ്യന്മാർ വാർദ്ധക്യത്തിലേൽക്കുന്ന പുണ്യ- കാനനവാസം രാമൻ യൗവനപ്രായത്തിലും രാമപുത്രന്മാർ ബാല്യത്തിലുമാചരിപ്പതി- നീമട്ടിലുണ്ടായ് വിധിയെന്നോർത്തു വാല്മികീയും ഇങ്ങിനെ വാഴുംകാലമന്നൊരു നളമ്മുനി- പുംഗവൻ ചെന്നാൽ തമസാനദീതടാന്തികേ. അന്നേരം നനാഹംസസാരസനിഷേവിത- മന്നദീജലം കണ്ടു കൗതുകം പൂണ്ടാൻ തുലോം. -80

സന്താപമേതും വരാതുള്ള സജ്ജനങ്ങൾത- ന്നന്തരംഗംപോൽ തെളിഞ്ഞുല്ലോരപ്പാനീയവും അന്തരമെന്യേ തിങ്ങും തീരകാനനഭൂവും സന്തൂഷ്ട്യാവാഴും വിഹഗങ്ങൾതൻ വിലാസവും പിന്നെയും നോക്കി നോക്കി നന്ദിച്ചുകൊണ്ടമ്മുനി- വൃങനായകനങ്ങു നിർക്കുമദ്ദശാന്തരേ കങർപ്പക്രീഡചെയ്തു രമിക്കും ക്രൗഞ്ചങ്ങളി- ലൊന്നിനെയൊരുവേടൻ വന്നെയ്തു വീൾത്തീടിനാൻ.

ചോരയിൽ മുങ്ങിയേറും പ്രാണവേദനകൊണ്ടു പാരമായ് ചിറകുകളിട്ടടിച്ചുരണ്ടഹോ പാരതിലുഴയ്ക്കും തൻപതിയെക്കണ്ടാക്രൗഞ്ചി നീറുന്ന ശോകാൽ കരഞ്ഞാളതിദീനസ്വരം. [ 99 ] 94 ഉത്തരരാമചരിതം.

കഷ്ടമാവരാകിയെ പ്രിയനാം പതിയിൽനി-
ന്നത്തരം വേർപെടുത്താനെന്നെക്കും മഹാഖലൻ.

ഉത്തമൻ മുണീന്ദ്രനു തൽസ്ഥിതി കണ്ടനേര-
മത്യന്തകാരുണ്യത്താൽ ഹൃദയം ദ്രവിച്ചുപോയ്
ദു:ഖതപ്തയാം ക്രൗഞ്ചപ്പിടയെബ്ബാഷ്പാകുല-
മുൾക്കനിവോടും നോക്കി നിന്നഥ മുനീശ്വരൻ
എത്രയുമധർമ്മമിതെന്നോതിക്കാട്ടാളനെ-
പ്പാർത്തിതു തദാ പുറപ്പെട്ടിതിശ്ശാപോക്തിയും. 100

  മദനോന്മത്തമാം ക്രൗഞ്ചമിഥുനം തന്നിലൊന്നിനെ
വധിക്കയാൽ ചിരം ജീവിച്ചിരിക്കില്ല നിഷാദ നീ.


ശ്ശോകരൂപമായേവമറിയാതെത്താൻ ചൊന്ന
ശോകജവാക്യം വീണ്ടുമോർത്തോർത്തക്കവീശ്വരൻ
രാഘവരാജവൃത്തമത്തരം വൃത്തബദ്ധ-
മാകിയ സങർഭമായ് നിർമ്മിപ്പാനുറച്ചുതേ.
ധന്യനാം പ്രാചേതസൻ കവികൾക്കാദ്യൻ മുനി
പുണ്യയാം തമസയിൽ സ്നാനം ചെയ്തനന്തരം
പർണ്ണശാലയിൽ ചെന്നു ധ്യാനമാർന്നുടൻ രാമ-
മന്നവവൃത്തം ദിവ്യചക്ഷുഷാ പാർത്തീടിനാൻ.

എത്രയും നിഗുഢമാം വിചാരമ്പോലും മുനി-
സത്തമൻ യോഗദൃഷ്ട്യാ കണ്ടതിസന്തുഷ്ടനായ്
ഉത്തമോത്തമം രാമായണമാമാദികാവ്യം
നിസ്തുലം കവിമാർഗ്ഗദർശകം തീർത്താനഹോ.
ഉന്നതാശയൻ ത്രികാലജ്ഞനക്കവിവരൻ

പിന്നെത്തൻ കൃതിയിലങ്ങാറു കാണ്ഡത്തോളവും
[ 100 ]
പത്താം സർഗ്ഗം.
95


കിന്നരസ്വരന്മാരാം ജാനകീസുതന്മാരെ
നന്ദിച്ചു പഠിപ്പിച്ചു നിർവൃതി തേടീടിനാൻ.
മുന്നമങ്ങുണ്ടായോരു വൃത്തങ്ങളശേഷവും
പിന്നെയും കാണുംമട്ടിലാക്കുമക്കാവ്യോത്തമം 120
നന്ദനർ ചൊല്ലിക്കേട്ടനേരമജ്ജാനകിക്കും
തന്നുള്ളിൽ മാലിന്നല്പമാശ്വാസം ഭവിച്ചൂതേ,
ഗാനചാതുര്യ്യമേറും മൈഥിലിതനയന്മാർ
വീണാനാമംപോലതിമധുരസ്വരത്തൊടും
മാനസം ലയിച്ചീടും വിധമക്കൃതിപാടി-
ക്കാനനവാസികൾക്കു കൗതുകമേകീ തുലോം.
ഓരോരോ മുനീന്ദ്രന്മാർ വന്നങ്ങു വാല്മീകിതൻ
ചാരകാവ്യത്തെ ശ്രവിച്ചേറ്റവും തുഷ്ടാത്മനാ
വീരരാം കുശലവന്മാരെയും പ്രശംസിച്ചു
ചേരുന്ന വരങ്ങളുമാവോളം നൽകീടിനാർ.
ഉത്തമം രാമായണം വാല്മീകി നിർമ്മിച്ചതും
സ്നിഗ്ദ്ധകണ്ഠന്മാരതു മധുരം ചൊല്ലുന്നതും
അത്ഭുതമറിഞ്ഞബ്ധിനാഥനാം ദേവൻ സീതാ-
പുത്രരെക്കൊണ്ടുപോയാനൊരുനാൾ നിജലയേ.
നാഗഗന്ധർവമുഖ്യസേവിതമായിസ്സാക്കാൽ
നാകേശസഭയ്ക്കൊക്കും വാരുണസദസ്സതിൽ
ഗാരവിഷ് ഫൂർത്തിയോടുമുദ്യതലയത്തോടും
രാഘവചരിതത്തെപ്പാടിനാർ കുമാരരും.
ഗാനത്തിൻ മാധുര്യ്യവും തദ്രൂപസൗന്ദര്യ്യവും
മാമുനിക്കുള്ള വാഗ്വിലാത്തിന്ഡ മഹത്വവും 140
[ 101 ] ഉത്തരരാമചരിതം


രാമാദിഗുണങ്ങളുമാസ്വദിച്ചഹോ പര- മാനന്ദനിഷ്പന്ദമായ്ത്തീർന്നിതസ്സഭാതലം. ദേവനാം വരുണനുമേറ്റവും പ്രസാദിച്ചു ദേവദത്താഖ്യമായൊരുത്തമശംഖംതഥാ സായകമൊടുങ്ങാതുള്ളാവനാഴിയും രഘു- നായകപുത്രന്മാർക്കു സാദരം നൽകീടിനാൻ. വന്ദ്യനാം വരുണന്തന്നാജ്ഞയാ കുമാരന്മാ- രൊന്നുരണ്ടു നാൾ തത്ര പാർത്തിതു യഥാസുഖം. പിന്നെയുൽഫുല്ലനേത്രേന്ദീവരത്തോടും നാഗ- കന്യമാർ തൂകും മലരേറ്റവർ പോന്നാർ മുദാ. അംബോധിനാഥൻ കൊടുത്തോരു സമ്മാനമെല്ലാം തൻപദേ വെച്ചു കുമ്പിട്ടീടുമക്കുമാരരെ. വമ്പെഴും ദേവപ്രസാദങ്ങൾ കയ്ക്കൊൾകെന്നോതി- സ്സമ്പ്രീത്യാ ചിരം മൂർദ്ധ്നി നുകന്നാനാചാര്യനും. അക്കലം മധുരാധിനാഥനാം ശത്രുഘ്നനു- മഗ്രജന്തന്നെക്കണ്മാനേറ്റവുമുൽകണ്ഠയാ വിദ്യാസമ്പന്നരായ് തൻസവിധേ വാഴും നിജ- പുത്രരെ സ്വരാജ്യത്തിൻ ഭാരമങ്ങേൽപ്പിച്ചുടൻ സൈന്യങ്ങളോടും പുരപ്പെട്ടഥ വാൽമീകിതൻ പർണശാലോപാന്തത്തിലെത്തിനാൻ സന്ധ്യാഗമേ. 160 ധന്യനാം മുനീന്ദ്രനും ലവണാന്തകൻതന്നെ നന്ദിച്ചാദരാൽ സൽക്കരിച്ചിതു വഴിപോലെ. യാമിനീകാലത്തൊരു പർണ്ണശാലയിലങ്ങു രാമനാം മഹാത്മാവിൻ ചരിതം മനോഹരം [ 102 ] പത്താംസർഗ്ഗം

കോമളധ്വനീയോടും രാഗമൂർഛന ചേർത്തു തൂമയിൽ പാടുന്നതു കേൾക്കായിതത്യൽഭുതം. വാതശൂന്യമാം ശീതരാത്രിയിൽ മഞ്ഞുമ്പൊഴി- ച്ചേതുമേ ചലിക്കാത്ത പാദപജാലം പോലെ മേദിനീനാഥസൈന്യമാകവേ കയ്യും കൂപ്പി മോദാശ്രുമേന്മേൽ തൂകീ നിഷ്പന്ദം നിന്നാർ തദാ. ബുദ്ധിമാന്മാരിലഗ്രേസരനാം ശത്രുഘ്നനു- മത്യന്തദീർഘം വീണ്ടും നിശ്വസിച്ചനുക്ഷണം എത്രയും മുമ്പു കഴിഞ്ഞീടിന വൃത്താന്തങ്ങ- ളത്രയുമപ്പോൾ നടക്കും വിധം കേട്ടീടിനാൻ. എന്തഹോ കേട്ടതിപ്പോളേതു ദിക്കിതു പാർത്താൽ ഹന്ത നാമെല്ലം സ്വപ്നം കണ്ടിതെന്നായീടുമോ എന്തൊരൽഭുതമേവമോർത്തഥ പരസ്പരം. ചിന്തിക്കും സേനാധിപരോടു ചൊല്ലിനാൻ നൃപൻ. ദിവ്യരാം യോഗീന്ദ്രന്മാർ വസിക്കും ദേശങ്ങളി- ലീവിധമോരൊ മഹാശ്ചര്യങ്ങളുണ്ടാകുമേ 180 ഭാവകൌതുകാലതിൻ തത്വമാരായുന്നതു കേവലമയുക്തമെന്നോർത്തു നാമടങ്ങണം. ഇത്ഥമസ്സൈന്യങ്ങളെയടക്കി പ്രഭാതത്തി- ലുത്ഥാനം ചെയ്തു മുനിതൻപദം വന്ദിച്ചുടൻ യാത്രയുമറിയിച്ചു പുറപ്പെട്ടിതു ദേഹ- മാത്രംകൊണ്ടവൻ മനസ്സങ്ങു താൻ തങ്ങീ ചിരം. ഉന്നിദ്രശോഭതേടും സ്യന്ദനമേറിപ്പട- യൊന്നിച്ചു ശീഘ്രം പോകുന്നേരവുമവന്നഹോ [ 103 ] ഉത്തരരാമചരിതം.

പുണ്യാശ്രമേ താൻ വാഴുംപോലെയും രാമായണ- വർണ്ണങ്ങളെത്താൻ കേൾക്കുമ്പോലെയും തോന്നീതുലോം.

                          ദണ്ഡകം

ഏവം ഗമിക്കുമവനാവോളവും ഹൃദയ- ഭാവാൽ മുനീന്ദ്രനെവണങ്ങീ,കുതുകവുമിണങ്ങീ, മനസിയതൊതുങ്ങീ,പരകരുണകലരുമൃഷി- തിലകനുടെ വരമഹിമ തരിക ശുഭമെന്നുടനടങ്ങീ. രാജൽപതാകനിരയാകും കരാംഗുലിക- ളാകമ്പനത്തൊടുമുയർന്നും,പടഹരവമാർന്നും, പരമകലെ നിന്നും,ത്വരയൊടു വിളിക്കുമൊരു- വടിവിലഥ കണ്ടു നിജകുലപുരിയെയതിരുചികലർന്നും. ചാരത്തണഞ്ഞു പരിവാരത്തൊടും ചരണ- ചാരേണ മെല്ലവെ നടന്നൂ,പ്രകൃതികൾ നിരന്നൂ, സചിവരിടചേർന്നൂ,ലവണരിപുദേവനിതി പുരുഗൗരവേണ പുരജനമിഴികളും ബത വിടർന്നൂ. പിന്നെസ്സമസ്തജനവന്ദ്യൻ ധരൈകപതി- തന്മന്ദിരത്തിനകമാണ്ടൂ,സഹജമഥ കണ്ടൂ, തനു കുളിർമകൊണ്ടൂ,മുനികൃതികഥാപുരുഷ- മഹിതപദകമലമവനുടനുടനഹോ ശിരസിപൂണ്ടൂ. 206

              പത്താം സർഗ്ഗം കഴിഞ്ഞു
                        --------[ 104 ]