തലശ്ശേരി രേഖകൾ (1796)
ഭാഗം II: 501-1000


[ 279 ] [ 280 ] വകവെച്ച എഴുതിക്കൊടുത്ത പ്രമാണം നൊക്കി ഞെങ്ങൾ വിചാരിച്ചെടത്ത പ്രമാണം
എഴുതിയ കൈയ്യ്യഴുത്തകാരനെയും അതിൽഎഴുതിയ സാക്ഷിക്കാരനെയും നടപ്പ
വിചാരിച്ചാൽ ഈ പ്രമാണം രണ്ടിലെയും കാണം പൊട്ടൻ മെക്കുന്നത്ത അമ്മക്ക
കൊടുപ്പാൻ അവകാശമെന്നത്ര കുന്നത്തെ കൊവിന്തപ്പൊതുവാളും പട്ടത്തെ
അമ്പാടിയും ഇവര രണ്ടാൾക്കും ബൊധിച്ചത. എന്നാൽ കൊല്ലം 972 ആമത
കർക്കിടകമാസം 10നു ഇങ്കിരിയസ്സകൊല്ലം 1797ആമത ജൂലായിമാസം 22നു എഴുതിയത.
ഈ മുന്ന റെപ്പൊർത്തും രാമരായര അയച്ചത. കന്നി 8നു 73 ആമത 1797 ആമത
സപ്തെമ്പ്രർ മാസം 21നു വന്നത.

501 H

675 ആമത വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ
പീലിസായ്പി അവർകൾക്ക ചെറക്കൽ രെവിവർമ്മരാജാവ അവർകൾ സല്ലാം.
കൊടുത്തയച്ച കത്ത രണ്ടും വായിച്ച കെട്ട അവസ്ഥയും അറിഞ്ഞു. ചൊവ്വക്കാരൻ
മുസ്സ ഗെഡു ഉറുപ്പ്യ ബൊധിപ്പിക്കെണ്ട സമയം ഇപ്പൊൾ ആകുന്നു എന്നും ഇപ്പൊൾ
കൊറെ ദിവസത്തെ കാരിയം അവിടെ ഉണ്ടന്നും അക്കാരിയം തിർന്നാൽ സായ്പി
അവർകൾക്ക ഇവിടെ വരുവാൻ മനസ്സ ഉണ്ടെന്നും മറ്റും അല്ലൊ എഴുതി അയച്ചത.
സായ്പി അവർകൾ ഇവിടെ വരുന്നത നമ്മുടെ കാർയ്യ്യങ്ങൾക്ക എറിയ
ഗുണമായിരിക്കകൊണ്ട നമുക്ക വളരെ സന്തൊഷമാകുന്നു. ഗെഡുവിന്റെ ഉറുപ്പ്യ
ഇതിനിടയിൽ മുസ്സ അവിടെ ബൊധിപ്പിച്ചിരിക്കുമെന്നാകുന്നു നാം നിശ്ചയിച്ചിരുന്നത.
ഇപ്പൊൾ ആയതവിടെ ബൊധിപ്പിച്ചില്ലന്ന എഴുതിവരികകൊണ്ട താമസിയാതെ
ഗെഡുവിന്റെ ഉറുപ്പ്യ അവിടെ ബൊധിപ്പിപ്പാൻന്തക്കവണ്ണം നിഷ്ക്കരിഷ ആയിട്ട മുസ്സക്ക
എഴുതി അയച്ചിട്ടും ഉണ്ട. ഗെഡു കഴിയുന്നതിലകത്തതന്നെ ഉറുപ്പ്യ അവിടെ
ബൊധിപ്പിക്കെണമെന്നവെച്ചാകുന്നു എറിയ താല്പരിയത്തൊടകൂടെ നാം ഇവിടുന്ന
ചട്ടമാക്കി അയച്ചത. ഇനി എങ്കിലും മുസ്സയും ആയിട്ട പറഞ്ഞ ഉറുപ്പ്യ താമസിയാതെ
ബൊധിപ്പിച്ച ഇങ്ങൊട്ട വരെണമെന്ന രാമനാരായണനും നിഷ്ക്കരിഷ ആയിട്ട എഴുതി
അയച്ചിട്ടഉണ്ട. അതുകൊണ്ട ഉറുപ്പ്യ അവിടെ ബൊധിപ്പിക്കെണ്ടതിന താമസം വരികയും
ഇല്ല. ഗെഡുപ്രകാരം ഉള്ള ഉറുപ്പ്യ ഒക്കയും കെളപ്പൻനമ്പ്യാര ഇത്രദിവസമായിട്ടും
ഇവിടെ ബൊധിപ്പിച്ചിട്ടും ഇല്ല. ശെഷം വഴികൾ നന്നാക്കെണ്ട കാർയ്യ്യത്തിന്ന എഴുതി
വന്നപ്രകാരംതന്നെ ചട്ടമാക്കിയിരിക്കുന്നു. എന്നാൽ കൊല്ലം 973 ആമാണ്ട കന്നിമാസം
7നു എഴുതിയത കന്നി 8നു സപ്തെമ്പ്രർ 21നു വന്നത. ഉടനെ പെർപ്പാക്കി അയച്ചു.

502 H

676 ആമത രാജശ്രീ വടക്കെ അധികാരി സുപ്രർഡെണ്ടൻ പീലിസായ്പി അവർകൾക്ക
കടുത്തനാട്ട പൊർള്ളാതിരി ഉദയ വർമ്മരാജാവ അവർകൾ സല്ലാം. കന്നിമാസം 7നു
സാഹെബരവർകൾ കൊടുത്തയച്ച കത്ത വായിച്ച വർത്തമാനം മനസ്സിൽ ആകയും
ചെയ്തു. നാം തലച്ചെരിനിന്ന വന്നപ്പൊൾ മുന്നാം ഗെഡുവിന്റെ അവസ്ഥക്ക സാഹെ
ബരവർകളെ അന്തക്കരണത്തിൽ ബൊധിപ്പിച്ചിട്ടും ഉണ്ടല്ലൊ. പൈയിമാശിക്കാരിയം
കൊണ്ട കുടിയാൻമ്മാര സാഹെബരവർകളൊട പറഞ്ഞപ്പൊൾ പൈയിമാശി
തുടങ്ങിയാൽ ഗെഡുവിന്റെ മൊതല തരണമെന്ന കുടികൾക്ക സാഹെബരവരകൾ
കല്പന കൊടുക്കയും ചെയ്തു. പൈയിമാഷി നൊക്കിതിർന്നല്ലാതെകണ്ട കാലംന്തൊറും
മൊതലെടുത്തവരുവാൻ കൊഴക്കതന്നെ അല്ലൊ ആകുന്നു. രണ്ടാംഗെഡുവരക്ക
ബൊധിപ്പിപ്പാൻ സറക്കാരിൽ കടംവാങ്ങിയ മൊതലിന രാജ്യത്തനിന്ന പിരിഞ്ഞവരായ്ക
കൊണ്ട നമ്മുടെ മനസ്സിൽ ഉള്ള വ്യസനങ്ങളും ഇനിമെൽ വെണ്ടുന്ന ഗെഡുവിന അതെത [ 281 ] ഗെഡുപ്രകാരം രാജ്യത്തനിന്ന പിരിഞ്ഞ വന്നല്ലാതെകണ്ട കടം വാങ്ങി കുബഞ്ഞിയിൽ
ബൊധിപ്പിച്ച കഴിക ഇല്ലന്ന നിശ്ചയിച്ചത തന്നെ മുൻമ്പെ സാഹെബരവർകളൊട നാം
ബൊധിപ്പിച്ചതാകുന്നു. നമ്മുടെ കാരണൊൻമ്മാര കാലത്ത ബെഹുമാനപ്പെട്ട
കുബഞ്ഞികടാക്ഷം വഴിപൊലെ ഉണ്ടാകകൊണ്ട സ്താനമാനത്തൊടും സുഖമായിട്ട
തന്നെയിരിക്കയും ചെയ്തു. ഇപ്പൊഴും ബെഹുമാനപ്പെട്ട ഗെവുനർ ഡെങ്കിനി സാഹെബ
അവർകളെ കടാക്ഷവും തങ്ങളുടെ കടാക്ഷവും വഴിപൊലെ നമ്മൊട ഉണ്ടായിട്ട
വിചാരിച്ചുകൊള്ളുക വെണ്ടിയിരിക്കുംന്നു. പൈയിമാശി തുടങ്ങിട്ട ഗെഡുവിന്റെ
മൊതല പിരിക്കാമെന്നവെച്ചാൽ ദിവസതാമസമെറ്റം വെണ്ടിവരുമെല്ലൊ എന്ന വിചാരിച്ച
ഗെഡു ഉറുപ്പ്യ എടുത്തവരെണ്ടതിന്ന കുടിയാൻമ്മാരെയും പാറവത്യക്കാരൻമ്മാരെയും
നല്ല വണ്ണം തന്നെ മുട്ട കാണിക്കുംന്നതും ഉണ്ട. ഇപ്പൊൾ ഗെഡുവിന്റെ വഹക്ക
അൽപമായിട്ട മൊതല പിരിയുംന്നു. ഇനിയും ഉപെക്ഷകൂടാതെ പ്രയത്നം ചെയ്ത
തിർന്നവരുന്നെ ഉറുപ്പ്യ കൂടക്കുട ആയിട്ട കൊടുത്തയക്കയും ചെയ്യ്യാം. ബെഹുമാനപ്പെട്ട
കുബഞ്ഞികാരിയം വിചാരിച്ചിരിക്ക അല്ലാതെ വെറെ ഒന്നും നാം വിചാരിച്ചിട്ടും ഇല്ലാ.
സാഹെബരവർകളെ കടാക്ഷം ഉണ്ടായിട്ട സാവധാനത്തൊട നമ്മെക്കൊണ്ട നടത്തിച്ച
കൊള്ളുകയും വെണം. ഒര അടിയന്തരം കഴിക്കെണ്ടത ഉണ്ടന്ന എഴുതിയത കാലം
ന്തൊറും കഴിപ്പാൻ ഉള്ളത അകകൊണ്ടത്രെ സാഹെബര അവർകൾക്ക എഴുതിയത.
അല്ലാതെകണ്ട പൈയിമെഷ ക്കാർയ്യ്യത്തിന്ന താമസം ചെയ്യുംന്നു എന്ന സാഹെ
ബരവർകൾക്ക ബൊധിക്കയും അരുത. കുബഞ്ഞികടാക്ഷം ഉള്ളപ്പൊൾ നമുക്ക
ഒക്കയും സൌഖ്യം തന്നെ എന്നവിചാരിച്ചിരിക്കുംന്നു. സാഹെബരവർകൾ
എഴുതിയപ്രകാരംതന്നെ വടകരെ എത്തുംമ്പഴക്ക അടിയന്തരം കഴിഞ്ഞ ഉടനെ നാം
അവിടെ വന്നകണ്ടു പറയുന്നതും ഉണ്ട. എപ്പൊഴും സ്നെഹവിശ്വാസം വർദ്ധിച്ച
വരികയും വെണം. എന്നാൽ കൊല്ലം 973 ആമത കന്നിമാസം 8നു എഴുതിയത കന്നി
10നു സപ്തെമ്പ്രർ 23നു വന്നത. ഉടനെ ബൊധിപ്പിച്ചത.

503 H

677 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലിസായ്പി അവർകൾ കുറുമ്പ്രനാട്ട വിരവർമ്മ രാജാവ അവർകൾസല്ലാം.
സായ്പി അവർകൾ പ്രിതി ഉണ്ടായി കല്പിച്ച കൊടുത്തയച്ച കത്ത ഇവിടെ എത്തി.
വായിച്ച മനസ്സിൽ ആകയും ചെയ്തു. 972 ആമത മുന്നാം ഗെഡുപ്പണവും പക്കുറുക്കുട്ടി
ബൊധിപ്പിപ്പാൻ നിശ്ചയിച്ച നാട്ടുംന്ന മൊതല പിരിച്ച പക്കുറുക്കുട്ടിക്ക അട
ക്കുംന്നെപ്രകാരവും എഴുതി സായ്പി അവർകൾക്ക അറിച്ചിട്ടും ഉണ്ടായിരുംന്നു. രണ്ടാം
ഗെഡു അസാരം നിലുവ ഉള്ളതും മുന്നാം ഗെഡുപ്പണവും പക്കുറുക്കുട്ടിക്ക
അടക്കെണ്ടുംന്നതിന്ന നിഷ്ക്കരിഷിച്ച പ്രയത്നം ചെയ്ത അടഞ്ഞവരുംന്നു. കത്ത വന്ന
ഉടനെ പക്ക്രക്കുട്ടിക്ക ആളെ അയക്കയും ചെയ്തു. അവനെ വരുത്തി നിലുവപ്പണ
ത്തിന്റെ ബൊധം വരുത്തി 72 ആമത മുന്നാം ഗെഡുപ്പണം സറക്കാരിൽ ബൊധി
പ്പിപ്പാൻന്തക്കവണ്ണം പക്കുറുക്കുട്ടിന ആള ആക്കി അയക്കയും ചെയ്യ്യാം. സായ്പി
അവർകളുടെ ദെയ ഉണ്ടായിട്ട ഈ ക്കന്നിമാസം ഉള്ള ദിവസത്തെ എടയും പണത്തിന
തകരാറ ഉള്ളെടത്തക്ക ആളെ അയച്ച പണം പിരിപ്പിച്ച തരാൻ അതാലത്ത ദൊറൊഗക്ക
കല്പനയും ഉണ്ടാകവെണ്ടിയിരിക്കുന്നു. നമ്മുടെ കാരിർയ്യ്യത്തിന്ന ഒക്കയും സായ്പി
അവർകളുടെ ദെയകടാക്ഷം ഉണ്ടായിനടത്തിച്ച രെക്ഷിച്ച കൊൾകയും വെണം. കൊല്ലം
973 ആമത കന്നിമാസം 7നു എഴുതിയത കന്നി 8നു സപ്തെമ്പ്രർ 21നു വന്നു. 23നു
പെർപ്പാക്കി അയച്ചു. [ 282 ] 504 H

678 ആമത രാജശ്രീ വടക്കെ പ്പകുതിയിൽ തലച്ചെരി തുക്കിടി മജിസ്രാദ കൃസ്തപ്രർ
പീലിസായ്പി അവർകൾ ദൊറൊഗ കുഞ്ഞിപ്പക്കിക്ക എഴുതിയ കല്പനക്കത്ത. എന്നാൽ
ശെഖമ്മത എന്ന പറയുന്നവൻ ബെരജി പാർശ്ശിന്റെ വിട്ടിൽ കടന്ന 60 ഉറുപ്പ്യ ഒരു
പെട്ടിയിൽ പുട്ടിവെച്ചിരുന്നത കട്ടുകൊണ്ടുപൊയതുകൊണ്ട അവനെ വിസ്തരി
പ്പാൻന്തക്കവണ്ണം ഇപ്പൊൾ അയക്കയും ചെയ്തു. ശെഷം താൻ വിളിക്കുംന്ന സമയത്ത
തന്റെ കച്ചെരിയിൽ വരെണ്ടതിന്ന സാക്ഷിക്കാരൻ തെയ്യ്യാറായിരിക്കുംന്നു. സാക്ഷി
ക്കാരന്റെ പെര മാൽജി പാർശ്ശി ആകുന്നു. എന്നാൽ കൊല്ലം 973 ആമത കന്നിമാസം
7നു ഇങ്കിരെശകൊല്ലം 1797ആമത സപ്തെമ്പ്രമാസം 20നു തലച്ചെരിനിന്നും എഴുതിയത.

505 H

679 ആമത രാജശ്രീ വടക്കെപ്പക്കുതിയിൽ മജിശ്രാദ കൃസ്തപ്രർ പിലി സായ്പി
അവർകൾ ദൊറൊഗ വയ്യ്യപ്പുറത്ത കുഞ്ഞിപ്പക്കിക്ക എഴുതിയ കല്പനക്കത്ത. എന്നാൽ
പൊക്ക എന്നു പറയുംന്ന ആശാരിന്റെ പൊരയിൽ കൂടൊളിയിരിക്കും ബാളപ്പട്ടനു
മമ്മിയും കുഞ്ഞൊലനും ആനക്കുനി അമ്മതും എന്നപറയുന്ന മാപ്പിളമാര പൊളിച്ച
അകത്ത കടന്ന ആ പൊരയിൽനിന്ന ഇതിൽ താഴെ എഴുതിയ വിവരങ്ങൾ. മൊഷ്ഠിച്ച
കൊണ്ടുപൊയ കുറ്റത്തിന്ന അവരെ ഒക്കയും വിസ്മരിപ്പാൻന്തക്കവണ്ണം തനിക്ക
കൊടുത്തയച്ചിരിക്കുംന്നു. പിച്ചളപാത്രം വലിയതും ചെറിയതും കൂടി എണ്ണം 8. കത്തി 1,
അരിചാക്ക 1, പൊൻമ്മൊതിരം 2, പൊനമ്മണിയ വെള്ളി മൊതിരം 8, പൊൻന്താലി ഒന്ന.
ഈ മൊഷ്ഠിച്ച കൊണ്ടുപൊയ വിവരങ്ങൾ സാക്ഷിക്കാരെ വിളിച്ചാൽ ഉടനെ വരികയും
ചെയ്യ്യും. സാക്ഷിക്കാരെ പെര അമ്പുക്കുട്ടി ഒന്ന, നാറാണൻ ഒന്ന, കൊറുമ്പി മാപ്പിളച്ചി
ഒന്ന, പൊക്ക1. എന്നാൽ കൊല്ലം 973 ആമത കന്നിമാസം 11 നു ഇങ്കിരെശ കൊല്ലം 1797
ആമത സപ്തെമ്പ്രമാസം 24 നു തലച്ചെരി നിന്ന എഴുതിയത.

506 H

680 ആമത രാജശ്രീ വടക്കെപ്പകുതിയിൽ തലച്ചെരി തുക്കിടിയിൽ മജിസ്ത്രാദ കൃസ്തപ്രർ
പീലിസായ്പി അവർകൾ ദൊറൊഗ വൈയ്യ്യപ്പുറത്തെ കുഞ്ഞിപ്പക്കിക്ക എഴുതിയ
കല്പനക്കത്ത. എന്നാൽ കടുത്തനാട്ടിൽ കുരിച്ചെരിയിൽ കടുത്തനാട്ട രാജാവ അവർ
കൾ ഇരിപ്പാൻ സമ്മദിച്ച ഗിരിസ്താൻമാരുടെ വിട്ടിൽ മമ്മിമാപ്പിളയെന്ന പറയുന്നവൻ
മറ്റ മുപ്പതും നാല്പതും മാപ്പിളമാരൊടകൂടി അകത്തകടന്ന അവിടെ ഉള്ള മൊതല
ഒക്കയും മൊഷ്ഠിച്ച കൊണ്ടുപൊകകൊണ്ട അവനെ വിസ്തരിപ്പാൻ തനിക്ക
കൊടുത്തയച്ചിരിക്കുംന്നു. സാക്ഷിക്കാരെ വിളിച്ചാൽ ഉടനെ വരികയും ചെയ്യ്യും.
സാക്ഷിക്കാരെ പെര ജൊൻ രൊദ്രിഗസ്സ 1, അന്തൊൻ രൊദ്രിഗസ്സ 1, അന്തൊൻ
നിയൊഗിൻ വരനാന്തിസ്സ 1, മനൊവൽ ശമ്പുസ്സ 1. എന്നാൽ കൊല്ലം 973 ആമത
കന്നിമാസം 11നു ഇങ്കിരെശകൊല്ലം 1797 ആമത സപ്തെപ്രർ മാസം 24 നു എഴുതിയത.

507 H

681 ആമത രാജശ്രീ ചെറക്കൽ രെവിവർമ്മരാജാവ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലിസായ്പി അവർകൾ സല്ലാം.
എന്നാൽ മുന്നാം ഗെഡുവിൽനിപ്പുള്ള പണം ബൊധിപ്പിക്കാതെ 29,613 1/2 ഉറുപ്പ്യയും 24
റെസും ബൊധിപ്പിച്ചിട്ട അത്രെ തങ്ങളെ കാർയ്യ്യക്കാരൻ ഇവിടുന്ന പൊകയും ചെയ്തു. [ 283 ] അതുകൊണ്ട ഇനി ഒരു പ്രാവിശ്യം തങ്ങൾക്ക അയപ്പാൻ ആവിശ്യമായിരിക്കുംന്നു.
ഈക്കത്ത എത്തിയ ഉടനെ നിപ്പുള്ള പണം ഒക്കയും കൊടുത്തയക്കുമെന്ന നാം
നിശ്ചയിച്ചിരിക്കുംന്നു. ശെഷം തങ്ങൾ ചൊഴലിനമ്പ്യാറ എതുപ്രകാരം ഉത്തരം അയച്ചു
എന്നും അവിടുന്ന കൊടുക്കെണ്ടും പണം കൊടുത്തൊ എന്ന അറിവാൻ നമുക്ക
വെണ്ടിയിരിക്കുംന്നു. എന്നാൽ കൊല്ലം 973 ആമത കന്നിമാസം 11നു ഇങ്കിരിയസ്സ
കൊല്ലം 1797 ആമത സപ്തെമ്പ്രമാസം 25 നു എഴുതിയത.

508 H

682 ആമത രാജശ്രീ കുറുമ്പനാട്ട വിരവർമ്മരാജാവ അവർകൾക്ക വടക്കെ അധികാരി
തലച്ചിരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പിലിസായ്പി അവർകൾ സല്ലാം. എന്നാൽ
തങ്ങൾ എഴുതി അയച്ച കത്ത എത്തി. അതിൽ ഉള്ള അവസ്ഥ ഒക്കയും മനസ്സിൽ
ആകയും ചെയ്തു. ഈ ക്കന്നിമാസം കഴിഞ്ഞാൽ മുന്നാം ഗെഡു ബൊധിപ്പിക്കുമെന്ന
തങ്ങൾ എഴുതി അയച്ചത കാൾമ്മാൻ നമുക്ക അപ്രസാദവും ചതിയായിട്ടും വരുത്തി.
അതുകൊണ്ട കൊടുക്കെണ്ടും സമയം ആയാൽ കൊടുക്കുമെന്ന നാം അപെക്ഷിച്ചിരുന്നു.
എന്നാലും ഈക്കത്ത എത്തിയ ഉടനെ പണമെങ്കിലും ആയത ബൊധിപ്പിപ്പാൻ ഒരു വഴി
ആക്കെണ്ടുന്ന ആളങ്കിലും കൊടുത്തയക്കും എന്ന നാം നിശ്ചയിച്ചിരിക്കുംന്നു. ഇതിന്റെ
ഉത്തരം എഴുതി അയക്ക വെണ്ടിയിരിക്കുംന്നു. എന്നാൽ കൊല്ലം 973 ആമത കന്നിമാസം
11നു ഇങ്കിരിയസ്സ കൊല്ലം 1797 ആമത സപ്തെമ്പ്രമാസം 24നു എഴുതിയത.

509 H

683 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ
പീലിസായ്പി അവർകൾ ഇരിവെനാട്ട നമ്പ്യാൻമ്മാർക്ക എഴുതി അനുപ്പിന കാരിയം.
എന്നാൽ ദ്രെമൻ സായ്പി അവർകൾ കാമ്പറത്ത വക നിന്ന വല്ല നികുതി നിങ്ങൾ
പിരിച്ചടക്കിട്ടില്ലന്ന പറകകൊണ്ട നികുതി പിരിക്കുന്ന സമയം ഇപ്പൊൾ വന്നിരിക്കു
ന്നതുകൊണ്ട നികുതിപ്പണം പിരിച്ചടക്കെണമെന്ന നാം ദ്രമൻസായ്പി അവർകൾക്ക
കല്പിക്കയും ചെയ്തു. അതുകൊണ്ട മുന്നാം ഗെഡു അവിടെയും ഉടനെ പിരിച്ചടക്കയും
വെണം. മറ്റുള്ള ഇരിവെനാട്ട ദിക്കുകളിൽ ഒക്കയും പിരിച്ചടക്കയും വെണം. അക്കാർയ്യ്യ
ത്തിന്ന നിങ്ങൾകൂട ദ്രമൻ സായ്പി അവർകളൊടകൂട യിരിക്കയും വെണം. എന്നാൽ
കൊല്ലം 973 ആമത കന്നിമാസം 11നു ഇങ്കിരിയെസ്സകൊല്ലം 1797 ആമത സപ്തെമ്പ്രമാസം
24നു എഴുതിയത.

510 H

684 ആമത ശ്രീമതു സകലഗുണസമ്പന്നരാനാം സകലധർമ്മ പ്രതിപാലകരാനാം
അഖണ്ഡിത ലെക്ഷ്മി പ്രസന്നരാനാം മഹാമെരുഗിരിസമാനധിരരാനാം മഹാരാജ
മാന്യരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി മെസ്ത്രർ പീലി സാഹെബരവർ
കളെ സന്നിധാനത്തിങ്കലെക്ക അറിക്കചെയ്വാൻ പൊഴവായി മണ്ണിൽ എടത്തിൽ
നായരും അള്ളിയിൽ നായരും സല്ലാം. എഴുതിക്കൊടുത്തയച്ച ബുദ്ധി ഉത്തരം വായിച്ച
വർത്തമാനം മനസ്സിൽ ആകയും ചെയ്തു. ഞാങ്ങൾ ഇവിടെനിന്ന എണ്ണായിരത്തിൽ
ചില്ലുവാനം പണവുംകൊണ്ട സന്നിധാനത്തിങ്കലെക്ക പൊറപ്പെടുംമ്പൊഴക്ക രാജശ്രീ
കവാടൻ സായ്പി അവർകൾ കൊഴിക്കൊട്ട എത്തിയെന്നും പണവുംകൊണ്ട വരെ
ണമെന്നും ആളെ അയക്കയും ചെയ്തു. എന്നതിന്റെശെഷം അവിടെനിന്ന വന്ന
ശിപ്പായിയും ഒന്നിച്ച കൊഴിക്കൊട്ടെക്ക ചെന്ന സായ്പി അവർകളെ കണ്ടെടത്ത പണം [ 284 ] ഒക്ക ഇവിടെതന്നെ തരെണമെന്ന പറകകൊണ്ട പുതിയ പണം 8225-ം കൊടുക്കയും
ചെയ്തു. ഇനി അസാരം പണം അടയാൻ ഉണ്ട. അതകൂടി ത്തരെണമെന്നവെച്ച സായ്പി
അവർകൾ പൊഴവായിക്ക പൊന്നിരിക്ക ആകുന്നത. എന്നാൽ ഒക്കക്കും എല്ലാ
ക്കാരിയത്തിന്നും ദെയകടാക്ഷം ഉണ്ടായിട്ട ബുദ്ധി ഉത്തരം വന്നാൽ അപ്രകാരം ഒക്കയും
നടന്നുകൊൾകയും ആം. 73 കന്നി 11 നു 12 നു സപ്തെമ്പ്രർ 25 നു വന്നത.

511 H

685 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർപിലി സായ്പി അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ
അവർകൾ സല്ലാം. കന്നിമാസം 10 നു സാഹെബരവർകൾ കൊടുത്തയച്ച കത്ത വായിച്ച
വർത്തമാനം മനസ്സിൽ ആകയും ചെയ്തു. ഇപ്പൊൾ ഇവിടെ കൂടിഇരിക്കുന്ന ഉറുപ്പ്യ
കൊടുത്തയപ്പാനെല്ലൊ സാഹെബര അവർകൾ എഴുതിയത. നാം എല്ലാക്കാർയ്യത്തി
ന്നും സാഹെബരവർകൾ പറയുംന്ന വാക്കു പ്രമാണിച്ചിരിക്ക അല്ലാതെ വെറെ ഒന്നും
വിചാരിച്ചിട്ടും ഇല്ലാ. സാഹെബരവർകൾ കല്പന കൊടുത്തയച്ചപ്രകാരം തന്നെ മുന്നാം
ഗെഡു വഹക്കും ഇവിടെ കൂടിയിരിക്കുന്ന ഉറുപ്പിക ഈ മാസം 13 നു കൊടുത്തയക്കയും
ചെയ്യാം. രാജ്യത്ത നിന്ന നികുതി ഉറുപ്പ്യ പിരിപ്പിച്ച സറക്കാരിൽ ബൊധിപ്പിക്കാമെന്നല്ലൊ
നാം സാഹെബരർകളൊട അപെക്ഷിച്ചിരിക്കുംന്നത. ആയത അപ്രകാരംതന്നെ
നമ്മൊട കൃപവെച്ച നടത്തികൊള്ളുകവെണ്ടിയിരിക്കുന്നു. എന്നാൽ കൊല്ലം 973 ആമത
കന്നിമാസം 11 നു എഴുതിയത. കന്നി 12 നു സപ്തെമ്പ്രർ 25 നു വന്നത.

512 H

686 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ
പിലി സായ്പി അവർകൾക്ക ചെറക്കൽ രെവിവർമ്മ രാജാവ അവർകൾ സല്ലാം.
കൊടുത്തയച്ച കത്ത വായിച്ച കെട്ട അവസ്ഥയും അറിഞ്ഞു. മുന്നാം ഗെഡുവിന്റെ
വഹക്ക29000ത്തിൽ ചില്ലുവാനം ഉറുപ്പ്യ രാമനാരായണൻ അവിടെ ബൊധിപ്പിച്ചുയെന്നും
ചൊഴലി കെളപ്പൻ നമ്പിയാര തരെണ്ടും പണം തന്നുവൊ എന്നും മറ്റുമെല്ലൊ എഴുതി
അയച്ചത. 72 ആമാണ്ടത്തെ നികുതി വകയിൽ മുൻമ്പെ കൊടുത്തയച്ച ഉറുപ്പ്യ 1680-ം
ഇപ്പൊൾ നാം എഴുതി അയച്ചതിന്റെ ശെഷം 400 ഉറുപ്പ്യ കൊടുത്തയച്ചിരിക്കുംന്നു
എന്നും ശെഷം ഉറുപ്പ്യ താമസിയാതെ കൊടുത്തയക്കാമെന്നും ആകുന്നു കെളപ്പൻ
നമ്പ്യാര എഴുതി അയച്ചത. വക രണ്ടക്ക 2080 ഉറുപ്പ്യ താമസിയാതെ ബൊധി
പ്പിക്കെണ്ടതിന സായ്പി അവർകളും വഴിപൊലെ വിചാരിക്കുമെന്ന നാം നിശ്ച
യിച്ചിരിക്കുംന്നു. എന്നാൽ കൊല്ലം 973 ആമത കന്നിമാസം 12 നു എഴുതിയത. കന്നി 13
നു സപ്തെമ്പ്രർ 26 നു വന്നത. ഉടനെ പെർപ്പാക്കി അയച്ചു.

513 H

687 ആമത സാഹെബ ബൊൻ ബെഹുമാനപ്പെട്ട പിലി സാഹെബരവർകളെ
സന്നിധാനത്തക്ക വിട്ടലത്ത രെവിവർമ്മ നരസിഹരാജാവ അവർകൾ സല്ലാം. കുബഞ്ഞി
പണ്ടാരത്തക്ക തരുന്ന ദ്രെവ്യത്തിന്ന പലിശ ഉറുപ്പ്യ സംമ്മത്സരത്തിന്ന പന്തറണ്ട കണ്ട
തരുവാൻ കല്പന ഉണ്ടന്ന കെട്ടു. ഇതുപൊലെ എങ്കിൽ നൊക്കും ഇപ്രകാരം കല്പന
ആയി വരെണം എന്ന സാഹെബര അവർകളൊട അപെക്ഷിക്കുംന്നു. എന്നാൽ കൊല്ലം
973 ആമത കന്നിമാസം 11 നു എഴുത്തു. കന്നി 13 നു സപ്തെമ്പ്ര 26 നു വന്നത. ഉടനെ
പെർപ്പാക്കി കൊടുത്തു. [ 285 ] 514 H

688 ആമത രാജശ്രീ ചെറക്കൽ രെവിവർമ്മ രാജാവ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പിലി സായ്പി അവർകൾ സല്ലാം.
എഴുതി അയച്ച കത്ത എത്തി. ആയതിൽ ഉള്ള അവസ്ഥ ഒക്കയും മനസ്സിൽ ആകയും
ചെയ്തു. മുന്നാം ഗിസ്തി നിപ്പുള്ളത വാങ്ങുവാൻ നാം വിശ്വസിച്ചിരിന്നു. ആയത
കൊടുക്കായ്കകകൊണ്ട നമുക്ക വളര അവിശ്വാസമായിരിക്കുംന്നു. അതുകൊണ്ട
ഈക്കത്ത എത്തിയ ഉടനെ നിപ്പുള്ളത കൊടുത്തയക്ക വെണ്ടിയിരിക്കുംന്നു. ആയത
ചെയ്യ്യാതെ ഇരുന്നാൽ ബെഹുമാനപ്പെട്ട സറക്കാർക്ക ആ വർത്തമാനം ഗ്രെഹിപ്പിപ്പാൻ
അടിയന്തരമായിരിക്കയും ചെയ്യ്യും. തങ്ങൾ കൊടുക്കുമെന്ന നാം ഒത്തിരുന്നതുകൊണ്ട
മെൽപ്പറഞ്ഞപ്രകാരം ചെയ്വാൻ നമുക്ക എത്രെയും അപ്രസാദം വരുത്തുകയും
ചെയ്യ്യും.എന്നാൽ കൊല്ലം 973 ആമത കന്നിമാസം 13 നു ഇങ്കിരിയസ്സ കൊല്ലം 1797
ആമത സപ്തെമ്പ്രമാസം 26 നു എഴുതിയത.

515 H

689 ആമത വടക്കെ തുക്കിടി സുപ്രർഡെണ്ടൻ മെസ്ത്രർ പിലി സായ്പി അവർകളുടെ
സന്നിധാനത്തിങ്കലെക്ക കെശവരാവ എഴുതിയ അർജി. ഇപ്പൊൾ തങ്ങളൊട ഡിപ്പു
നാളെയിൽ മരകുത്തക കണക്ക കൊഴിക്കൊട്ട ചെന്ന നൊക്കി എഴുതി അയക്കാമെന്ന
വന്നതിന്ന കൊഴിക്കൊട്ടിൽ വന്ന കണക്കുകളെ നൊക്കിയാറെ ആക്കണക്ക അവിടെ
ഇല്ലായ്കകൊണ്ട കൊല്ലംങ്ങൊട്ടക്ക ആളെ അയച്ച നൊക്കിയാറെ വർത്തകരായിട്ട
മരംമുറിക്കുംന്ന വിവരം കണ്ടി 1 ന്ന മലയിൽ കൊണ്ടാൽ ഉറുപ്പ്യ 1, കണ്ടി 1 ന്ന പുഴയിൽ
നിന്ന കൊഴിക്കൊട്ട മുളംങ്കടവത്ത എത്തിയാൽ കൂലി ഉറുപ്പ്യ3-ംഅതിന ചുങ്കം ഉറുപ്പ്യ
1, മലയിൽ നിന്ന ഒരു കണ്ടി മരം വർത്തകര കൊഴിക്കൊട്ടക്ക കൊണ്ടുവന്നാൽ 6 ഉറുപ്പ്യ
ചിലവ ഉണ്ടായിരുംന്നു. അതിന ഡിപ്പു നാളിൽ കൊനെരിരായര എന്ന ഒരു മറാഷ്ഠകൻ
എന്നവനെ അയച്ച മരം മുറിക്കച്ചൊല്ലി. അവര രണ്ട മുന്ന കപ്പലും പണിപ്പിച്ച ഒരു
സംമ്മത്സരത്തിന്ന മുന്ന ലെക്ഷം പണം എടുപ്പിച്ച ഡിപ്പു സായ്പിന പണം
കൊടുത്തിരുന്നു. ഇങ്ങിനെ എഴ സമ്മത്സരം നടന്നവന്നു. ഈ മരങ്ങൾ അരമനെ
ആളായിട്ട കൊനെരിരായര മുഖാന്തരമായിട്ട മരക്കച്ചവടം നടന്നിരുന്നു. എന്നാൽ ഞാൻ
നടക്കെണ്ടും കാർയ്യത്തിന്ന എഴുതി വരുമാറാക വെണ്ടിയിരിക്കുംന്നു. എന്നാൽ കൊല്ലം
973 23 ആമത ചിങ്ങമാസം 27 നു അങ്ങാടിപ്പുറത്തിൽ നിന്ന എഴുതിയത. 73 ആമത
കന്നിമാസം 13 നു സപ്തെമ്പ്രർ 26 നു വന്നത.

516 H

690 ആമത മഹാരാജശ്രീ വടക്കെ അധികാരി പിലി സായ്പി അവർകളുടെ സന്നി
ധാനത്തിങ്കൽ ബൊധിപ്പിപ്പാൻ കുറുങ്ങൊട്ട കാർയ്യ്യം പറയുന്നവര എഴുതിയത. എനക്ക
അഴിയിക്കൽ തറയിൽ കെളൊത്താകുന്ന എന്റെ ജെമ്മ പറമ്പും വരിയൊല ആകുന്ന
പറമ്പും ഇരിവെനാട്ട പുളിയനമ്പറത്ത തറയിൽ തളിയൽ തൊട്ടൊളിയ കുന്നപറമ്പും
ഇപ്പറമ്പ മുന്നെടത്തും പണ്ടാരത്തിൽ നികുതി കഴിച്ചതിന്റെശെഷം എനക്ക ഉള്ള
അവകാശം ആക്കുടിയാൻമ്മാരൊട ചൊദിച്ചിട്ട ഇനിക്ക അവര തന്നതുമില്ലാ.
ആക്കുടിയാൻമ്മാരൊട നിങ്ങൾക്ക തരെണ്ട കുഴിക്കാണം തിർത്ത തരാമെന്ന
പറഞ്ഞതിന്റെ ശെഷം അതും അവര അനുസരിച്ചതുമില്ല. അതുകൊണ്ട സായ്പി
അവർകളുടെ കൃപകടാക്ഷം ഉണ്ടായിട്ട ആക്കുടിയാൻമ്മാര ആലമ്പത്ത കുട്ടിയസ്സനും [ 286 ] വരയിലെ ചൊർക്ക്രനെയും തളിയൽ തൊട്ടൊളിലെ പർക്ക്രമ്മാരെയും അവര
മുന്നാളെയും വരുത്തി ഇക്കാർയ്യം വിസ്തരിച്ച പറമ്പ മുന്നും എനക്ക സാധിനമാക്കി
ത്തരികയും വെണം. എന്നാൽ കൊല്ലം 973 ആമത കന്നിമാസം 13 നു എഴുതിയത. 13 നു
സപ്തെമ്പ്ര മാസം 26 നു വന്നത. 27 നു പെർപ്പാക്കി അയച്ചു.

517 H

691 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ
പിലി സായ്പി അവർകൾ ഇരിവെനാട്ട കെഴക്കെടത്ത നമ്പ്യാർക്ക എഴുതി അനുപ്പിന
കാർയ്യ്യം. എന്നാൽ കാട്ടെരി കൊഴില്ലത്ത കണ്ണൻനമ്പ്യാരെയും കെട്ടിയാളെയും
വെടിവെച്ചു എന്ന പറഞ്ഞ കെട്ട അവസ്ഥക്ക ചുണ്ടങ്ങാപ്പൊയിൽ കുഞ്ഞി അമ്മ
തിനെയും മമ്മിമാപ്പളെനെയും വിസ്ഥരിപ്പാൻ ദൊറൊഗക്ക കല്പന കൊടുത്തതു
കൊണ്ട ഈക്കത്ത എത്തിയ ഉടനെ നെല്ലെരി അമ്പുവിനെയും രെത്തെരി ഇല്ലത്ത
കുങ്കുവിനെയും ഈ വിസ്ഥാരക്കാർയ്യ്യത്തിൽ ശെഷം ഉള്ള സാക്ഷിക്കാരൻമ്മാര ത
നിക്ക ഉണ്ടാകുംന്നെടത്തൊളവും കൂട്ടി അയക്കയും വെണം. ഈ വിസ്താരം കന്നിമാസം
17 നു തുടങ്ങുകയും ചെയ്യ്യും. എന്നാൽ കൊല്ലം 973 ആമത കന്നിമാസം 14 നു ഇങ്കിരി
യസ്സ കൊല്ലം 1797 ആമത സപ്തെമ്പ്രമാസം 27 നു തലച്ചെരിനിന്നും എഴുതിയത.

518 H

692 ആമത വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പിലി
സായ്പി അവർകൾക്ക ചെറക്കൽ രെവിവർമ്മരാജാവ അവർകൾ സല്ലാം. കൊടുത്ത
യച്ച കത്ത വായിച്ച കെട്ട അവസ്ഥയും അറിഞ്ഞു. മുന്നാം ഗിസ്തിൽ നിപ്പുള്ളത
വാങ്ങുവാൻ നാം വിശ്വസിച്ചിരിക്കുംന്നു എന്നും ആയത കൊടുത്തയക്കായ്കകൊണ്ട
നമുക്ക വളര അവിശ്വാസമായിരിക്കുംന്നു എന്നും അതുകൊണ്ട ഈക്കത്ത എത്തിയ
ഉടനെ നിപ്പുള്ളത കൊടുത്തയക്ക വെണ്ടിയിരിക്കുംന്നു എന്നും ആയത ചെയ്യാ
തെയിരുന്നാൽ ബെഹുമാനപ്പെട്ട സറക്കാർക്ക ആ വർത്തമാനം ഗ്രെഹിപ്പിപ്പാൻ
അടിയന്തരമായിരിക്കും എന്നും തങ്ങൾ കൊടുക്കുമെന്ന നാം ഒത്തിരിക്കകൊണ്ട
മെൽപ്പറഞ്ഞപ്രകാരം ചെയ്വാൻ നമുക്ക എത്രയും അപ്രസാദം വരുത്തുകയും
ചെയ്യുമെന്നും എല്ലൊ എഴുതി അയച്ച കത്തിൽ ആകുന്നത. നാം കുബഞ്ഞിയിൽ
വിശ്വസിച്ച നടന്നിരുന്നവസ്ഥക്ക ഇപ്രകാരം കത്തഴുതി വരികകൊണ്ട നമുക്കു വളരെ
സങ്കടമായിരിക്കുംന്നു. മുന്നാം ഗെഡുവിന്റെ ഉറുപ്പ്യ ബെഹുമാനപ്പെട്ട കുബഞ്ഞിടെ
പ്രസാദം വർദ്ധിച്ച വരെണമെന്ന എറിയ താല്പർയ്യ്യം നമുക്ക ഉണ്ടാകകൊണ്ടാകുംന്നു
കടംകൊണ്ടും ബൊധിപ്പിച്ചത. ശെഷം നിപ്പുള്ള ഉറുപ്പ്യ കെളപ്പൻ നമ്പ്യാരുടെ
പറ്റിൽനിന്നും വരെണ്ടതാകുന്നു. നമ്പ്യാരുടെ കാർയ്യം തിപ്പെട്ടുപൊയ എഴുംന്നെ
ള്ളിയെടത്തിന്നയിരിക്കുംമ്പൊൾ തന്നെ നെരായിട്ട വരായ്കകൊണ്ട സായ്പി
അവർകൾ തന്നെ എല്ലൊ ഇവിടെ വന്ന നമ്പ്യാരെയും വരുത്തി അക്കാർയ്യം
പറഞ്ഞതിർത്ത ഇന്നയിന്ന ഗെഡുവിന യിത്രയിത്ര ഉറുപ്പ്യ ഇവിടെ ബൊധിപ്പി
ക്കെണമെന്ന പറഞ്ഞ ചട്ടമാക്കിവെച്ച. ആയതിൽ 72 ആമാണ്ട നികുതി വഹയിൽ
നമ്പ്യാര ഇത്ര ഉറുപ്പ്യ ഇവിടെ ബൊധിപ്പിച്ചിട്ടുള്ളു എന്ന സായ്പി അവർകൾക്ക മുൻമ്പെ
നാം എഴുതി അയച്ചിട്ടും ഉണ്ടല്ലൊ. അതുകൊണ്ട നമ്പ്യാരെ ശെഷം ഉറുപ്പ്യ ഇവിടെ
താമസിയാതെ ബൊധിപ്പിക്കെണ്ടതിന്ന നമ്പ്യാരടെ ബുദ്ധിയിൽ തൊന്നുവാനുള്ള
സങ്ങതി വരുത്തി മെൽപ്പറഞ്ഞുവെച്ച പ്രകാരം നടക്കതക്കതിൻവണ്ണം ആക്കിതരെ
ണമെന്ന സായ്പി അവർകളൊട നാം വളരെ വളരെ അപെക്ഷിക്കുംന്നു. എന്നാൽ
കൊല്ലം 973 ആമാണ്ട കന്നിമാസം 14 നു എഴുതിയത 15 നു സപ്തെമ്പ്രർ 28 നു വന്നത.
ഉടനെ പെർപ്പാക്കി അയച്ചത. [ 287 ] 519 H

693 ആമത രാജശ്രീ ചെറക്കൽ രെവിവർമ്മരാജാവ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പിലി സായ്പി അവർകൾ സല്ലാം.
എന്നാൽ തങ്ങൾ എഴുതി അയച്ച കത്ത എത്തി. അതിലുള്ള അവസ്ഥ ഒക്കയും മന
സ്സിൽ ആകയും ചെയ്തു. തങ്ങൾ മുന്നാം ഗിസ്തിൽ നിപ്പുള്ള ഉറുപ്പ്യ കൊടുത്തയച്ചാൽ
ബെഹുമാനപ്പെട്ട സറക്കാർക്ക എറപ്രസാദമാകുമെന്നും കെളപ്പനമ്പ്യാരെ
വകയിലെയിരിക്കുംന്ന നിപ്പുള്ള ഉറുപ്പ്യ നമ്പ്യാര കൊടുക്കുമൊ ഇല്ലയൊ എതുപ്രകാരം
ആയി വരുമെന്നും മുന്നാം ഗെഡുവിന്റെ പണം ഒക്കയും ഒപ്പിച്ച വണ്ണം
കൊടുത്തയക്കുമെന്ന അച്ചുകണക്കപ്പിള്ള നമ്മൊട ഒത്തിരിക്കകൊണ്ടും നാം മുന്നാം
ഗെഡുവിന്റെ നിപ്പുള്ള ഉറുപ്പ്യകൊണ്ട തങ്ങൾക്ക എഴുതി അയക്കുംമ്പൊൾ
വിശ്വാസമായിട്ട ഒരു അവസ്ഥ തന്നെ ആകുന്നു എന്നും തങ്ങളെ അന്തക്കരണത്തിൽ
നിരൂപിക്കയും വെണം. അതുകൊണ്ട ഈ അവസ്ഥ വിചാരിച്ചാറെ നാം അപെക്ഷി
ച്ചതിനൊട അനുസരിച്ച നടക്കെണ്ടതിന തങ്ങൾക്ക അപ്രസാദം ഉണ്ടായി വരുമെന്ന നാം
നിശ്ചയിച്ചിരിക്കുംന്നു. ശെഷം ഇനി ഒരു പ്രാവിശ്യം തങ്ങൾക്ക ഗ്രെഹിപ്പിക്കുംന്നു. ഈ
ക്കന്നിമാസം കഴിയും മുൻമ്പെ ചെറക്കൽ വരും. അപ്പൊൾ തങ്ങളെ ബൊധത്തൊടകൂട
കാർയ്യംഒക്കയുംതിരും. അതിന നമുക്ക സംവശയമില്ല. അതിനിടയിൽ നമ്മുടെ വിശ്വാസം
അനുഭവിക്കുംന്നു എന്നും തങ്ങളെ ഗുണംകൊണ്ട നാം എപ്പൊളും വിചാരിക്കുംന്നു
എന്നും തങ്ങൾക്ക നിശ്ചയമായിരിക്കയും വെണം. എന്നാൽ കൊല്ലം 973 ആമത
കന്നിമാസം 16 നു ഇങ്കിരിയസ്സ കൊല്ലം 1797 ആമത സപ്തെമ്പ്രർമാസം 29 നു എഴുതിയത.

520 H

694 ആമത രാജശ്രീ ചെറക്കൽ രെവിവർമ്മരാജാവ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പിലി സായ്പി അവർകൾ സല്ലാം.
എന്നാൽ ഉറുപ്പ്യ 1ന്ന 3 1/2 വിരരായൻപണം അല്ലാതെകണ്ട മുന്നെ മുക്കാൽപ്പണം ചെല
ദെശത്തിൽ വാങ്ങിയിരിക്കുംന്നു എന്ന വർത്തമാനം കെട്ടതുകൊണ്ടും ബെഹുമാനപ്പെട്ട
സറക്കാര 1 ന്ന വിരരായൻ പണം 3 1/2 ക്ക തിഷൊരിയിൽ വാങ്ങുമെന്നുള്ള കല്പന
കൊടുത്തതുകൊണ്ടും മെൽ എഴുതിയ നടപ്പ ബഹുമാനപ്പെട്ട സറക്കാർക്ക എറ്റം
അവകാശം വരികയും ചെയ്യ്യും. അതുകൊണ്ട ആ നടപ്പ വിരൊധിക്കെണ്ടതിന്ന തക്ക
കല്പന നിഷ്ക്കരിഷ ആയിട്ട ചെറക്കൽ താലുക്കിൽ ഒക്കയും കൊടുക്കു എന്ന നാം
നിശ്ചയിച്ചിരിക്കുംന്നു. എന്നാൽ കൊല്ലം 973 ആമത കന്നിമാസം 16 നു ഇങ്കിരിയസ്സ
കൊല്ലം 1797 ആമത സപ്തെമ്പ്രർ മാസം 29 നു തലച്ചെരിനിന്നും എഴുതിയത.
ഇപ്രകാരം കടുത്തനാട്ട രാജാവിന ഒന്ന. കുറുമ്പ്രനാട്ട രാജാവിന് ഒന്നു. ഇരിവെയിനാട്ട
നമ്പ്യാൻമ്മാർക്ക ഒന്ന. പൈയ്യ്യൊർമ്മലെ നായർക്ക ഒന്ന. പൊഴവായി നായർക്ക ഒന്ന.
ആകെക്കത്ത ആറ.

521 H

695 ആമത രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മ രാജാവ അവർകൾക്ക
വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പിലി സായ്പി
അവർകൾ സല്ലാം. എന്നാൽ തങ്ങൾ ഇവിടെക്ക കൊടുത്തയച്ച ഉറുപ്പ്യക്ക നൊട്ടക്കാരന
രെശിതി എഴുതിക്കൊടുക്കുകയും ചെയ്തു. കന്നിമാസം 20 നു വടകരെയിൽ വരുവാൻ
താല്പരിയമായിരിക്കുന്നതുകൊണ്ട ആ ദിവസം തങ്ങളെ വടകരെ കാഴ്മാൻ നമുക്ക
പ്രസാദം ഉണ്ടായി വരുമെന്ന നാം അപെക്ഷിച്ചിരിക്കുംന്നു. ശെഷം അടുത്തനാൾ
പൈയിമെഷി തുടങ്ങുവാൻ നമുക്ക പ്രസാദം ഉണ്ടാകുമെന്ന നാം അപെക്ഷിക്കുംന്നു. [ 288 ] എന്നാൽ കൊല്ലം 973 ആമത കന്നിമാസം 16 നു ഇങ്കിരിയെസ്സകൊല്ലം 1797 ആമത
സപ്തെമ്പ്രർ മാസം 29 നു എഴുതിയത.

522 H

696 ആമത ബെഹുമാനപ്പെട്ടിരിക്കുംന്ന ഇങ്കിരിയസ്സ കുബഞ്ഞി പ്രധാനപ്പെട്ട പിലി
സായ്പി അവർകളുടെ സന്നിധാനങ്ങൾക്ക വൈർയ്യൊർമ്മലെ സ്സൊരൂവുടയ നായര
സല്ലാം. 66 ആമത മുതൽ 71 ആമത വരക്കും പണ്ടെ എന്റെ കാരണൊൻമ്മാര അടക്കി
പൊരുന്നത 6 അമഞ്ഞാട്ടുന്നും കൂത്താളിയിന്നും അടക്കിപ്പൊയതിന്റെശെഷം 72
ആമതിൽ ക്ലിപ്പിൻ സായ്പി അവർകൾ പൈയ്യൊർമ്മലെക്ക വന്നാറെ അവിടെ ചെന്ന
കണ്ട സങ്കടം പറഞ്ഞാറെ ഇനി നെരുന്ന്യായവും നടക്കുമെല്ലൊ എന്നവെച്ച തഹസിൽ
ദാര മുഖാന്തരം എന്റെ സങ്കടപ്രകാരങ്ങൾ ഒക്കയും കെൾപ്പിച്ചാറെ അമിഞ്ഞാട്ടിൽ
ശിമയിലെയും കൂത്താളി ശിമയിലെയും ഉള്ള ആറു തറയും നിക്കി നികുതി ആക്കി
എന്നെക്കൊണ്ട പതിനായിരത്തിൽ ചില്ലുവാനം പണത്തിന്ന എന്നെക്കൊണ്ട
കൈയികാകിതം എഴുതി വാങ്ങിയാറെ സായ്പി അവർകൾ കല്പിച്ചത 72 ആമതിൽ
ഈ ആറു തറയും അടക്കിക്കഴിയെണ്ടും അടിയന്തരംങ്ങൾ ഒക്കയും കഴിപ്പിച്ച സായ്പിപി
അവർകൾക്ക നല്ലവണ്ണം ബൊധിപ്പിപ്പാൻന്തക്കവണ്ണം ആകെണ്ടതിന്ന ഈ ആറു തറ
നികുതിയിന്ന കുബത്തിക്ക അടച്ചതിന്ന അതിന്റെ മരിയാതപൊലെ കുബഞ്ഞിന്ന
ചിലവ വെച്ചതരെണമെല്ലൊ എന്ന കെൾപ്പിച്ചാറെ അമഞ്ഞാട്ടിൽ നായർക്കും കുത്താട്ടിൽ
നായർക്കും പാലെരി നായർക്കും കുബഞ്ഞിയിന്ന 72 ആമത കന്നി മുതൽ അവർക്ക
ചെലവിന വെച്ചു കൊടുക്കുംന്ന പണത്താൽ നിങ്ങളെ ഓഹരി പണം കഴിച്ച ശെഷം
പണം കുബഞ്ഞിക്ക മുതല വെക്കാമെന്നും ഈ വർത്തമാനംങ്ങൾ ഒക്കയും സായ്പി
അവർകൾ കുറ്റിപ്പുറത്ത പാർക്കുംന്നെരം ക്ലിവിൻ സായ്പി അവർകൾ അവിടെ വന്ന
സായ്പ അവർകൾക്ക കെൾപ്പിച്ചിട്ടുള്ളപ്രകാരം കല്പിച്ച കെൾക്ക ആയത. ഈ ആയിരം
പണം ഒഴിക ഒമ്പതിനായിരത്തിലഹം പണം തറയിന്ന എടുത്തതായിട്ടും കടം വാങ്ങിട്ടും
അടക്കയും ചെയ്തു. ശെഷം ആയിരം പണത്തിന്ന തകശിൽദാര മുട്ടിച്ചാറെ രാജശ്രീ
കവാടൻ സായ്പി അവർകളും ആയിക്കണ്ട സങ്കടപ്രകാരങ്ങൾ ഒക്കയും കെൾപ്പിച്ചാറെ
ഈ സായ്പി അവർകൾക്ക ഒന്ന എഴുതിക്കൊടുപ്പാൻന്തക്കവണ്ണം കല്പിച്ചതുകൊണ്ട
ഇവിടുത്തെ കാർയ്യത്തിന്ന ഒക്കയും സായ്പി അവർകളെ കല്പന എല്ലൊ രെക്ഷിച്ച
കൊണ്ടുപൊന്നതാകുന്നു. ആയതുകൊണ്ട സായ്പി അവർകളെ കൃപകടാക്ഷം കൊണ്ട
എന്റെ കായ്യിന്ന വരെണ്ടുംന്ന നികുതി ആചാരം വാങ്ങുവാനും കുബഞ്ഞി മനസ്സ
ഉണ്ടായിട്ട കല്പിച്ചത വാങ്ങി അനുഭവിപ്പാനും സായ്പി അവർകളെ കൃപ കടാക്ഷം
ഉണ്ടായിരിക്കയും വെണമെല്ലൊ. എന്നാൽ കൊല്ലം 973 ആമത കന്നിമാസം
പന്തറണ്ടാംന്തിയ്യതി എഴുതിയത കന്നിമാസം പതിനാറാംന്തിയ്യതി സസ്തെമ്പ്രമാസം 29
നു വന്ന ഓല.

523 H

697 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ
പിലി സായ്പി അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ അവർകൾ
സല്ലാം. കൊല്ലം 972 ആമത മുന്നാം ഗെഡു വഹക്ക 16000 ഉറുപ്പ്യ ഇപ്പൊൾ കൊടുത്ത
യച്ചിരിക്കുംന്നു. ഈ ഉറുപ്പ്യ പതിനാറായിരവും കച്ചെരിയിൽ ബൊധിച്ചപ്രകാരം രെശിത
കൊടുക്കയും വെണം. കിഴുക്കട കടം വാങ്ങിയെടത്ത കൊടുപ്പാൻ അസാരം മൊത
ല പിരിഞ്ഞ വന്നത കടക്കാരന കൊടുപ്പാൻ വിചാരിച്ചിരുന്നു. തിർന്ന ഉറുപ്പ്യ കൊടു
ത്തയക്കെണമെന്ന സാഹെബരവർകൾ എഴുതി അയക്കകൊണ്ട കടക്കാരന കൊടു [ 289 ] പ്പാൻ തിർത്തവെച്ച മൊതലകൂടി ഇതിന്റെകൂട ചെർത്ത മെൽ എഴുതിയ പ്രകാരം
ഉറുപ്പ്യ ഇപ്പൊൾ കൊടുത്തയച്ചതാകുന്നു. സാഹെബരവർകളെ സ്നെഹം വഴിപൊലെ
ഉണ്ടാകകൊണ്ട ബെഹുമാനപ്പെട്ട ഗെവനർ സാഹെബരവർകളെ അന്തക്കരണത്തിൽ
വർദ്ധിച്ച വരെണമെന്ന നാം അപെക്ഷ ചെയ്യുംന്നു. കടക്കാരന്റെ മുട്ട തിർപ്പാനും
ഗെഡുവിന്റെ നിലുവ ഉറുപ്പ്യ ബൊധിപ്പിപ്പാറാക്കി വരെണ്ടുംന്നതിന്നും സാവ
കാശത്തൊട നമ്മെക്കൊണ്ട നടത്തിച്ച കൊൾവാൻ കൃപ ഉണ്ടായിരിക്കയും വെണം.
യാതൊരു കാർയ്യത്തിന്നും സാഹെബരവർകളെ വാക്ക നാം പ്രമാണിച്ചിരിക്കുംന്നു.
കുബഞ്ഞികാരിയത്തിന്ന പ്രയത്നം ചെയ്ത വരുവാൻ ഉപെക്ഷ ഉണ്ടാകയും ഇല്ലാ. എന്നാൽ
കൊല്ലം 973 ആമത കന്നിമാസം 13 നു കന്നി 16 നു സപ്തെമ്പ്രമാസം 29 നു വന്നു.

524 H

698 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ
പിലി സായ്പി അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ അവർ
കൾ സല്ലാം. ഗിരാസ്താൻമ്മാർക്ക കൃഷി ചെയെണ്ടുംന്നതിന്ന നെല്ലുംപണവും വെണ്ടും
ന്നത നാം കൊടുത്ത രണ്ടു മുന്ന സമ്മത്സരമായിട്ട കൃഷി നടത്തിക്കൊണ്ട മുമ്പെ
ഗിരാസ്താൻമ്മാർക്ക ഒക്കയും കളവപൊയ വർത്തമാനം സാഹെബരവർകൾക്ക നാം
ബൊധിപ്പിച്ചിരിക്കുംന്നു എല്ലൊ. കളവ ചെയ്ത മാപ്പിളമാര ഇരിവെയിനാട്ടിൽ ആകുന്നു
എന്ന വിസ്തരിച്ച കച്ചെരിയിൽ ഗ്രെഹിച്ചപ്രകാരം നാം കെൾക്കകൊണ്ട ഇപ്പൊൾ
സാഹെബരവർകൾക്ക അറിയിക്കുന്നു. കളവുപൊയ കാരിയംകൊണ്ട സാഹെ
ബരവർകൾ വിസ്തരിച്ച ഗിരാസ്തൻമ്മാരുടെ സങ്കടം തിർത്ത കൊടുപ്പാൻ സാഹെ
ബരവർകളെ കൃപ വെണമെന്ന നാം അപെക്ഷിക്കുംന്നു. ഗിരാസ്താൻമ്മാർക്ക നാം എറിയ
മൊതല കൊടുത്ത നടത്തിയത ഒക്കയും കളവ പൊയപ്രകാരം സങ്കടം നമ്മൊട
പറകകൊണ്ടും കളവുചെയ്ത മാപ്പിളമാര ഇരിവെനാട്ടിലെ ഉള്ളവര എന്ന ഗ്രെഹി
ക്കകൊണ്ടും സാഹെബരവർകൾക്ക നാം ബൊധിപ്പിച്ചതാകുന്നു. കള്ളൻമ്മാരെ അമർച്ച
ചെയ്യ്യാഞ്ഞാൽ രാജ്യത്ത ഒക്കയും കളവ വർദ്ധിച്ച വരികയും ചെയ്യ്യുമെല്ലൊ. ഇനി
ഒക്കയും സാഹെബരവർകൾക്ക ബൊധിച്ചപ്രകാരം. എന്നാൽ കൊല്ലം 973 ആമത
കന്നിമാസം 15 നു എഴുതിയ കത്ത കന്നി 17 നു സപ്തെമ്പ്രർ 30 നു വന്നത. ഉടനെ
ബൊധിപ്പിച്ചത.

525 H

699 ആമത മഹാരാജശ്രീ വടക്കെ അധികാരി പിലി സായ്പി അവർകളുടെ സന്നി
ധാനത്തിങ്കൽ ബൊധിപ്പിപ്പാൻ ഇരിവെനാട്ട കെഴക്കെടത്ത നമ്പ്യാര എഴുതിയത.
മാപ്പിളമാര പുത്തുരിന്ന നമ്പ്യാരെയും പെണ്ണുംങ്ങളെയും വെടിവെച്ച കൊന്ന അവസ്ഥ
വിസ്തരിപ്പാൻ അന്നെരത്ത അവിടെ ഉള്ള ആളെയും ശെഷം സാക്ഷിക്കാരെയുംകൂട്ടി
അയപ്പാനെല്ലൊ എഴുതിയച്ചതിൽ ആകുന്നു. അതുകൊണ്ട അന്നെലയിൽ അന്നെരം
ഉള്ള ആളുകളെ നെല്ലെരി അമ്പുവിനെയും കാളച്ചെരി കുങ്കുനെയും അങ്ങൊട്ട അയച്ചിട്ടും
ഉണ്ട. എന്നാൽ കൊല്ലം 973 ചെന്ന കന്നിമാസം 17 നു എഴുത്ത കന്നി 17 നു സപ്തെമ്പ്രർ
30 നു വന്ന ഓല.

526 H

700 ആമത വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രഡെണ്ടൻ കൃസ്തപ്രർ പീലി
സായ്പി അവർകൾക്ക ചെറക്കൽ രെവിവർമ്മ രാജാവ അവർകൾ സല്ലാം. കൊടുത്തയച്ച
കത്ത വായിച്ച കെട്ട അവസ്ഥയും അറിഞ്ഞു. തങ്ങൾ മുന്നാം ഗിസ്തിയിൽ നിപ്പുള്ള [ 290 ] ഉറുപ്പ്യ കൊടുത്തയച്ചാൽ ബെഹുമാനപ്പെട്ട സറക്കാർക്ക എറ പ്രസാദമാകുമെന്നും
കെളപ്പൻ നമ്പ്യാരെ കൈയ്യിൽ നിപ്പുള്ള ഉറുപ്പ്യ നമ്പ്യാര കൊടുക്കുമൊ ഇല്ലയൊ എതു
പ്രകാരമായി വരുമെന്നും ഈ ക്കന്നിമാസം കഴിയുംമുൻമ്പെ ചെറക്കൽ വരുമെന്നും
മറ്റുമെല്ലൊ എഴുതി അയച്ചത. 72 ആമാണ്ട നികുതി വകയിൽ നമ്പ്യാരടെ പറ്റിൽ
നിപ്പുള്ള ഉറുപ്പ്യ കൂട നാം ഇപ്പൊൾ ബൊധിപ്പിക്കെണമെന്നുവെച്ചാൽ ആയതുകൊണ്ട
നാം വളരെ മനസ്സമുട്ടുംന്ന കാർയ്യമായിട്ട വരികല്ലൊ ഉള്ളു എന്ന സായ്പി അവർകൾക്ക
തന്നെ അറിയാമെല്ലൊ. നമുക്ക മുതൽ തരെണ്ട ആളുകളെക്കൊണ്ട നമുക്ക തരുവിച്ച
നമ്മൊടവാങ്ങെണ്ടത വാങ്ങിക്കൊളെളണമെന്നത്രെ നാം അപെക്ഷിക്കുന്നത. എങ്കിലും
സായ്പി അവർകളെ കത്ത എറിയ താല്പരിയത്തൊടകൂടെ എഴുതിവരികകൊണ്ട
രണ്ടായിരം ഉറുപ്പ്യകൂട മുസ്സയൊട കടം വാങ്ങി അവിടെ ബൊധിപ്പിക്കതക്കവണ്ണം
രാമനാരായണനെ അങ്ങൊട്ട പറഞ്ഞയച്ചിരിക്കുംന്നു. ഉറുപ്പ്യ അവിടെ ബൊധി
ക്കെണ്ടതിന്ന സായ്പി അവർകളെ കത്ത നമുക്ക എറിയ നിഷ്ക്കരിഷ ആയിട്ട എഴുതി
വരുംപ്രകാരം അവിടെ ബൊധിപ്പിക്കെണ്ടതിന ഉറുപ്പ്യ നമ്പ്യാര തന്ന കഴിയുമെന്ന
തൊന്നുംന്നില്ലാ. അതുകൊണ്ട സായ്പി അവർകൾ താമസിയാതെ ഒരിക്കൽ ഇവിടെ
വന്ന കാമാൻ നമുക്ക വളരെ അപെക്ഷ ആയിരിക്കുംന്നു. ശെഷം വർത്തമാനം ഒക്കയും
സായ്പി അവർകളെ ബൊധിപ്പിക്കെണ്ടതിന്ന രാമനാരായണനൊട പറഞ്ഞിട്ടും ഉണ്ട.
എന്നാൽ 73 ആമാണ്ട കന്നിമാസം 17 നു എഴുതിയത. കന്നി 18 നു അകടമ്പ്രർ 1 നു
വന്നത. ഉടനെ പെർപ്പാക്കിക്കൊടുത്തു.

527 H

701 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പിലി സായ്പി അവർകൾക്ക കുറുമ്പ്രനാട്ട വിരവർമ്മരാജാവ അവർകൾ
സല്ലാം. 972 ആമത മുന്നാം ഗെഡുപ്പണം കൊടുത്തയക്ക എങ്കിലും പണം ബൊധിപ്പിപ്പാൻ
ഉള്ള ആളെ കൂട്ടി അയക്ക എങ്കിലും വെഗെ ചെയ്യ്യെണമെന്ന കല്പനആയി
ക്കൊടുത്തയച്ച കത്ത ഇവിടെ എത്തി. വായിച്ച ഉടനെ പക്കുറുക്കുട്ടിക്ക ആളെ അയച്ച
വരുത്തി മുന്നാം ഗെഡുവിന്റെ കുറുമ്പ്രനാട താമരശ്ശെരിപ്പണം സറക്കാരിൽ
ബൊധിപ്പിപ്പാൻ നിശ്ചയിച്ച പക്കുറുക്കുട്ടിയെ വന്ന ശിപ്പായിയൊട ഒന്നിച്ച അങ്ങൊട്ട
അയച്ചിട്ടും ഉണ്ട. പക്ക്രുക്കുട്ടി ഈ വക പണം അവിടെ ബൊധിപ്പിക്കുകയും ചെയ്യ്യും.
പറപ്പനാടപണം നമ്മുടെ ശിന്നുപ്പട്ടര അവിടെ ബൊധിപ്പിപ്പാൻ പറഞ്ഞിട്ടും ഉണ്ട. നമ്മുടെ
കാർയ്യത്തിന്ന സായ്പി അവർകളുടെ ദെയാകടാക്ഷം ഉണ്ടായി നടത്തി രെക്ഷിച്ചു
കൊൾകയും വെണം. കൊല്ലം 973 ആമത കന്നിമാസം 18 നു എഴുതിയത. കന്നി 21 നു
അകെടമ്പർ 4 നു വന്നത. ഉടനെ പെർപ്പാക്കിക്കൊടുത്തിരിക്കുംന്നു.

താമരശ്ശെരിവക പണം നിലുവായി വന്നതിന കുറുമ്പ്രനാട്ടനിന്ന എടുത്തിട്ടും കടനായിട്ടും
എത്രെ സറക്കാരിൽ നടന്ന പൊന്നിരിക്കുംന്നതാകുന്നു. ഇപ്പൊൾ കല്പന
ഉണ്ടാകകൊണ്ട താമരശ്ശെരി ഒഴിഞ്ഞപ്രകാരം അർജി എഴുതി അയക്കകൊണ്ട
താമരശ്ശെരി നിലുവപ്പണം നിക്കി ശെഷം പണത്തിന പക്കുറുക്കുട്ടിയെക്കൊണ്ട വഴി
ആക്കിച്ചുകൊള്ളാൻ കല്പന ഉണ്ടാകവെണ്ടിയിരിക്കുംന്നു. സായ്പി അവർകളുടെ ദെയ
ഉണ്ടായി ഒരു ഗെഡിയാരവും ഒരു മുദ്രയും കല്പിച്ചിട്ട ഉണ്ടായിരുംന്നു.

528 H

702 ആമത രാജശ്രീ വടക്ക അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പി അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മ
രാജാവ അവർകൾ സല്ലാം. കന്നിമാസം 16 നു സാഹെബര അവർകൾ [ 291 ] എഴുതിക്കൊടുത്തയച്ച കത്ത വായിച്ച വർത്തമാനം മനസ്സിൽ ആകയും
ചെയ്തു.ബെഹുമാനപ്പെട്ട സറക്കാര കല്പനപ്രകാരം ഉറുപ്പ്യ ഒന്നിന്ന മുന്നരപ്രകാരം
വിലയാക്കി എടുപ്പാറക്കണമെന്നല്ലൊ എഴുതി വന്ന കത്തിൽ ആകുന്നത. ഇത്രനാളും
ഏതുപ്രകാരമാകുന്നു സറക്കാരിൽ എടുക്കുംന്നത എന്ന നിശ്ചയം ഗ്രഹിച്ചതുമില്ലാ.
ഇപ്പൊൾ കല്പന വരികകൊണ്ട അപ്രകാരം തന്നെ ഉറുപ്പിക ഒന്നിന മുന്നര വിരരായൻ
എടുപ്പാൻന്തക്കവണ്ണവും കൊടുപ്പാൻന്തക്കവണ്ണവും ആക്കികൊള്ളെണമെന്ന
പ്രവൃത്തികളിൽ ഒക്കയും താക്കിതി ആയിട്ട കല്പന കൊടുക്കുംന്നതും ഉണ്ട. എന്നാൽ
കൊല്ലം 973 ആമത കന്നിമാസം 19 നു എഴുതിയത. കന്നി 21 നു അകെടെമ്പ്രർ മാസം 4നു
വന്നത

529 H

703 ആമത ബെഹുമാനപ്പെട്ടിരിക്കുംന്ന ഇങ്കിരിയസ്സ കുബഞ്ഞി ജെന്നരാൾ അവർക
ളുടെ സന്നിധാനത്തിങ്കൽ അമഞ്ഞാട്ടിൽ നായര നവരങ്ങ സല്ലാം. ദിവ്യചിത്തംകൊണ്ട
കല്പിച്ച അയച്ച ബുദ്ധിപരമാനികം വായിച്ച അവസ്ഥ മനസ്സിൽ ആകയും ചെയ്തു.
എല്ലാക്കാർയ്യ്യങ്ങളും സന്നിധാനങ്ങളിൽനിന്ന കല്പിക്കുംപ്രകാരം കെട്ട നടന്ന
കൊള്ളുന്നതും ഉണ്ട. വിശെഷിച്ച അടിയന്തരമായിരിക്കുംന്ന കർമ്മങ്ങളും ദെവാ
ലയങ്ങളിലെ ചിലവ ശാന്തിയും കഴിഞ്ഞ പൊകെണ്ടുംന്നതിനും മറ്റും മുതൽ ഇല്ലാതെ
നികുതി എറിപ്പൊകകൊണ്ട ഉള്ള സങ്കടങ്ങൾക്കും ദിവ്യചിത്തത്തിൽ കൃപ ഉണ്ടായിട്ട
രെക്ഷിച്ച കൊൾകയും വെണം. 973 ആമത കന്നിമാസം 20 നു എഴുതിയത കന്നി മാസം
21 നു ആകെടെമ്പ്രമാസം 4 നു വന്നത.

530 H

704 ആമത വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ
പിലി സായ്പി അവർകൾക്ക ചെറക്കൽ രെവിവർമ്മ രാജാവ അവർകൾ സല്ലാം.
കാർയ്യ്യപ്രകാരങ്ങൾ ഒക്കയും നാം 20 നു (നാം) ഇവിടെനിന്നും പറഞ്ഞിട്ടും ഉണ്ടല്ലൊ.
ഉറുപ്പ്യയിടെ കാർയ്യ്യത്തിന്ന സായ്പി അവർകൾതന്നെ ഇവിടെ വന്നിട്ട ഉണ്ട എന്നും
ഉറുപ്പ്യ താമസിയാതെ കൊടുത്തയക്കെണമെന്നും കെളപ്പൻ നമ്പ്യാർക്ക നാം എഴുതി
അയച്ചതിന്റെശെഷം ഉത്തരം വന്നതിന്റെ പെർപ്പ കണ്ണുന്റെ പറ്റിൽ അങ്ങൊട്ട
കൊടുത്തയച്ചിരിക്കുംന്നു. അവിടെ വന്ന എഴുത്ത തന്നെ ദിവാനരും കണ്ടിരിക്കുംന്നു.
നമ്പ്യാരുടെ പറ്റിൽനിന്നും വരെണ്ട ഉറുപ്പ്യ വരാതെകണ്ട നാം ബെഹുമാനപ്പെട്ട
കുബഞ്ഞിയിൽ സങ്ങതി ഇല്ലങ്കിലും സായ്പി അവർകൾതന്നെ ഇവിടെ വന്ന
സങ്ങതികൊണ്ട ആ ഉറുപ്പ്യ നാം കടംകൊണ്ട കുബഞ്ഞിയിൽ ബൊധിപ്പിക്കുംന്ന
താകുന്നു എന്ന സായ്പി അവർകളുടെ മനസ്സിൽ വഴിപൊലെ ഉണ്ടായിരിക്കെണ
മെന്ന നാം വളരെ വളരെ അപെക്ഷിക്കുംന്നു. ഉറുപ്പ്യ ചൊവ്വക്കാരൻ മുസ്സെനെക്കൊണ്ട
അവിടെ ബൊധിപ്പിക്കെണ്ടതിന്ന മാരയാൻ കണ്ണനെ അങ്ങൊട്ട അയച്ചിട്ടും ഉണ്ട. എന്നാൽ
കൊല്ലം 973 ആമാണ്ട കന്നിമാസം 21 നു എഴുതിയത.

531 H

കൊളത്തിലിടത്തിൽ കെളപ്പൻ നമ്പ്യാര കൈയ്യ്യാൽ ഓല. കണക്കപ്പിള്ള വായിച്ച
തിരുമനസ്സ അറിയിക്കെണ്ടും അവസ്ഥ. കല്പിച്ച കൊടുത്തയച്ച തരക വായിച്ച
അവസ്ഥയും അറിഞ്ഞു. ഉറുപ്പ്യയിടെ കാർയ്യ്യത്തിന്ന പീലി സായ്പി തന്നെ ഇവിടെ
വന്ന മുട്ടായിരിക്കുംന്നു എന്നും ഉറുപ്പ്യ താമസിയാതെ കൊടുത്തയച്ചക്കെണമെന്നും
ഉറുപ്പ്യയുംകൊണ്ട നമ്പ്യാര തന്നെ വരിക ആവിശ്യമെന്നും നമ്പ്യാര വരുവാൻ താമസം [ 292 ] ഉണ്ടങ്കിൽ ഉറുപ്പ്യ താമസിയാതെ കൊടുത്തയച്ച പുക്കവാറ വാങ്ങിക്കൊള്ളെണമെന്നും
അല്ലൊ കല്പിച്ചു കൊടുത്തയച്ച തരകിൽ കണ്ടത. 72 ലെ മുതൽ ഇവിടെ കുടികളിൽ
നിന്നും വാങ്ങുവാനുള്ള മുതൽ ഒക്കയും വാങ്ങി തിരുമനസ്സിൽ ബൊധിപ്പിച്ചു
കൊടുക്കയും ചെയ്തിരിക്കുംന്നു. ഇവിടെ മൊതൽ ഇല്ലാത്തതും എഴുതി കുട്ടിയിരിക്കുംന്നു.
ആയത പിരിച്ച എടുത്തൊളുവാൻ നൃവാഹം കാണുംന്നും ഇല്ലാ. ഉള്ള മൊതൽ എടുത്ത
തരെണ്ടുംന്നതിന്ന ഒര കൊഴക്കവരികയും ഇല്ലാ. ഇല്ലാത്തെ മൊതലിന നിഷ്ക്ക
രിഷിച്ചൊണ്ടാൽ ആവതില്ലന്ന വെക്ക അല്ലൊ ഉള്ളു. എന്നാൽ 973 ആമാണ്ട കന്നിമാസം
20 നു എഴുത്ത. ഈ ക്കത്തും ഓലയും കന്നി 22 നു അകടമ്പ്രർ 5 നു വന്നത. അകടമ്പ്രർ
7 നു പെർപ്പാക്കി അയച്ചിരിക്കുംന്നു.

532 H & L

705 ആമത മഹാരാജശ്രീ പീലിൽ സായ്പി അവർകളെ സന്നിധാനത്തിങ്കലെക്ക
പൈയ്യ്യൊർമ്മലെ രാമരായര സല്ലാം. കുത്താളിക്കൊളിൽ എടയരാട്ട ആവളത്തറ എറിയ
പണം നിലുവ ഉണ്ടാകകൊണ്ട രാജശ്രീ കവാടൻ സായ്പി അവർകളും ഞാനും 22 നു
ആവളെക്ക വന്ന എടയരാട്ട ആവള ചെറുവണ്ണുര എരാട്ടുര കുട്ടൊത്ത ഈ വക
പാറവത്യക്കാരെ ഒക്കവരുത്തി കണക്ക നൊക്കി പണത്തിന്ന മുട്ടിച്ച എതാൻ പണം വഴി
ആക്കി ശെഷം പണത്തിന്ന ഗെഡുവാക്കി അയച്ചിട്ട കന്നിമാസം 6 നു രാജശ്രീ കവാടൻ
സായ്പി അവർകൾ പൊഴവായക്ക പൊയാറെ അമഞ്ഞാട്ടിൽ നായർക്കുള്ള രണ്ടനിലം
അമഞ്ഞാട്ടിൽ നായര മൊടക്കി എന്നും ആയത അതിർക്ക്രമിച്ച കുത്താളി നായര
നടക്കകൊണ്ട അമിഞ്ഞാട്ടുന്നും കുത്താളിന്നും വിവാദം ഉള്ള നിലം രാജശ്രീ കവാടൻ
സായ്പി അവർകൾ എഴുതി അറിയിച്ചിട്ടു ഉണ്ടായിരിക്കുമെല്ലൊ. ആ നിലം അമഞ്ഞാ
ട്ടുംന്ന നടക്കുംന്നു എന്ന കുത്താളി നായര ഈ എഴുതിയ തറയിൽ പാറവത്യക്കാ
രൻമ്മാരെയും കുടിയാൻമ്മാരെയും ആയുധം എടുക്കത്തക്കവരെ എല്ലാവരെയും
ഉള്ളെടത്ത ആളെ അയച്ച മുട്ടിച്ച കൂട്ടിക്കൊണ്ടപൊയിരിക്കുംന്നു. ഇപ്രകാരം രാജ്യത്ത
രണ്ടു മുന്ന കൊയ്മി ആയാൽ കുബഞ്ഞിലെക്കാർയ്യ്യം കൊഴങ്ങാതെകണ്ട പണം
ബൊധിപ്പിച്ച കുടികളെ രെക്ഷിക്കുന്ന കാർയ്യ്യത്തിന്ന കുബഞ്ഞിന്നതന്നെ ഇതിന്റെ
അമർച്ച ഉണ്ടാകാഞ്ഞാൽ ഒരു നിലയും ഉണ്ടാകയുമില്ലാ എല്ലൊ. ഇപ്രകാരം ഇവിടുത്തെ
വർത്തമാനത്തിന്ന ഒക്കയും തലച്ചെരിക്ക എഴുതി അയപ്പാനും പൊഴവായക്ക എഴുതി
അയപ്പാനും രാജശ്രീ സായ്പി അവർകൾ കല്പിച്ചതുകൊണ്ട സന്നിധാനത്തിങ്കലെക്ക
എഴുതിയിരിക്കുംന്നു. മഹാരാജശ്രീ സായ്പി അവർകളുടെ കൃപകടാക്ഷം ഉണ്ടായിട്ട
രാജ്യത്ത കുബഞ്ഞി കല്പന ഒരു കല്പന ആയിട്ട നടക്കുവാനും കുബഞ്ഞി കാർയ്യ്യം
വഴി പൊരുംവണ്ണം എടുത്ത പൊരുവാനും കല്പന ഉണ്ടായി വരികയും വെണമെല്ലൊ.
ഇപ്പൊൾ അസ്താന്തരത്തിൽ 1300 റ്റിലഹം ഉറുപ്പ്യ കൂടിട്ടും ഉണ്ട. ശെഷം പണത്തിന്ന
ഒക്കയും ആളെ അയച്ചിരിക്കുംന്നു. രാജ്യത്തെ കുഴക്കുകള ഒക്കയും ഇപ്രകാരം
ഇരിക്കുംന്നു. ആയതുകൊണ്ട ഞാൻതന്നെ കുത്താളി നായരുമായി കണ്ട ഇപ്പൊഴത്തെ
ഗുണദൊഷത്തിന്ന മുമ്പിനാൽ എഴുതി അയച്ചിട്ടും ഇപ്പൊൾ ഞാനും ആയി കണ്ടു
പറഞ്ഞതിന്റെശെഷം ഞാങ്ങൾ തമ്മിൽ ഉള്ള ശണ്ടക്ക നിങ്ങൾ വന്ന പറഞ്ഞാൽ
നിങ്ങൾക്ക രണ്ട തല്ലടിക്കുമെന്ന എന്റെ മുഖംനൊക്കി കൂത്താളിനായര പറക ആയത.
ഇപ്രകാരം അതിർക്ക്രമിച്ച നടക്കുംന്ന രാജ്യത്ത മഹാരാജശ്രീ സായ്പി അവർകൾതന്നെ
നില ഉണ്ടാക്കയും വെണമെല്ലൊ. എന്നാൽ 973 ആമത കന്നിമാസം 21 നു എഴുതിയത.
കന്നി 22 നു അകെടെമ്പ്രർ 5 നു വന്നത. 8 നു പെർപ്പാക്കിക്കൊടുത്തു.

533 H & L

706 ആമത രാജശ്രീ കുറുമ്പ്രനാട്ട വിരവർമ്മ രാജാവ അവർകൾക്ക വടക്കെ
അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലിസായ്പി അവർകൾക്ക [ 293 ] സല്ലാം. എന്നാൽ തങ്ങൾ എഴുതി അയച്ച കത്ത എത്തി. അതിലുള്ള അവസ്ഥ ഒക്കയും
മനസ്സിൽ ആകയും ചെയ്തു. അതിൽ എഴുതി വെച്ച ആളെ മുന്നാം ഗെഡുക്കൊണ്ട വഴി
ആക്കെണ്ടതിന്ന ഇത്രത്തൊളം വന്നിട്ടും ഇല്ലാ. അതുകൊണ്ട ഈ ഉറുപ്പ്യ ബൊധിപ്പിപ്പാൻ
എറതാമസിക്കയും ഇല്ലന്ന നാം അപെക്ഷിക്കുംന്നു. ഇത്ര എറിയപ്രാവിശ്യം എഴുതുവാൻ
നമുക്ക മുട്ടിച്ചിരിക്കുന്നതുകൊണ്ട നമുക്ക വളരെ അപ്രസാദമായിരിക്കുംന്നു. എന്നാൽ
ഈക്കത്ത എത്തിയ ഉടനെ ഉറുപ്പ്യ ഒക്കയും കൊടുത്തയക്കും എന്ന നാം വിശ്വസി
ച്ചിരിക്കുംന്നു. കൊല്ലം 973 ആമത കന്നിമാസം 24നു ഇങ്കിരിയസ്സ കൊല്ലം 1797 ആമത
അകടെമ്പ്ര മാസം 7നു വടകരെ നിന്നും എഴുതിയത.

534 H & L

707 ആമത മഹാരാജ വടക്കെ അധികാരി പീലിസായ്പി അവർകളുടെ സന്നി
ധാനത്തിങ്കൽ ബൊധിക്കുവാൻ ഇരിവെനാട്ട അദാലത്ത കച്ചെരിയിൽ ദൊറൊകാൻ
മാണയാട്ട വിരാൻകുട്ടി എഴുതിയ അർജി. മഹാരാജശ്രീ സായ്പി അവർകളുടെ
കല്പനകത്ത കണ്ടറികയും ചെയ്തു. മഹാരാജശ്രീ സായ്പി അവർകളുടെ കല്പനക്ക
കന്നിമാസം 19നു തലച്ചെരി ദൊറൊഗ കച്ചെരിയിന്ന കൊടുത്തയച്ച ഉത്തരത്തിൽ
പിലാക്കാവിൽ നമ്പ്യാരരയും മണ്ണത്താൻ ആലിനെയും ചുങ്കക്കാരൻ ആലിനെയും
രണ്ടാമതനാൾ അന്ന കൊടുത്തയച്ച ഉത്തരത്തിൽ ചെവുസ്സാൻ കുഞ്ഞി അസ്സനെയും
കാരയാട്ടെ ചൊർക്ക്രാനെയും ദൊറൊഗക ച്ചെരിയിൽ കൂട്ടി അയപ്പാൻന്തക്കവണ്ണം ഉത്തരം
വന്നകണ്ട ഉടനെതന്നെ കൊൽക്കാരെ അയച്ചവരുത്തി 20നു വണ്ണത്താൻ ആലിനെയും
ചുങ്കക്കാരൻ ആലിനെയും കൂട്ടി ദൊറൊഗ കച്ചെരിയിൽ അയക്കയും ചെയ്തു. 21നു
പിലാക്കാവിൽ നമ്പ്യാരെ ദൊറൊഗ കച്ചെരിയിൽ അയക്കയും ചെയ്തു. നാൾ അന്നു
മുന്നാമത ദൊറൊഗ കച്ചെരിന്നവന്ന ഉത്തരത്തിൽ ആലംമ്പാടി മായാനെ കൂട്ടി
അയപ്പാൻന്തക്കവണ്ണം ഉത്തരം വന്നകണ്ടു. 22നു മഹാരാജശ്രീ സായ്പി അവർകളുടെ
കല്പനക്കത്ത കണ്ട അറിഞ്ഞു. ആയതിലിൽ ഒന്നാമത കാരയാട്ടെ ചൊർക്ക്രുറു
രണ്ടാമത ആലമ്പാടിമായൻ മുന്നാമത ചൊഉത്താൻ കുഞ്ഞിഅസ്സൻ ഇവരെ മുവ്വരെയും
നൊക്കി കൊൽക്കാര കന്നി 19നു തുടങ്ങി 24നു വരക്കും പുളിയനമ്പറത്ത കാരയാട്ടെ
ചൊക്ക്രറു ഇരിക്കുംന്നെടത്തും അവന്റെ എട്ടൻമ്മാരും അനുജൻമ്മാരും ഇരിക്കുംന്ന
അവിടെയും അവൻ സഞ്ചരിക്കുംന്നു എന്ന കെട്ടിട്ട നൊക്കി കണ്ടതും ഇല്ലാ.
ചൊവുത്താൻകുഞ്ഞി അസ്സന്റെ എട്ടൻ ചെവുത്താൻ പക്കി യിരിക്കുംന്ന പെരിങ്ങ
ത്തുരും നൊക്കിട്ട ചൊവുത്താൻ കുഞ്ഞി അസ്സന കണ്ടതുമില്ലാ. ചൊഉത്താൻ കുഞ്ഞി
അസ്സന്റെ പിടിക കടുത്തനാട്ട കാഉപനച്ചിയിൽ പുതിയെടത്ത ആകുന്നു. ആലം
മ്പാടിമായന്റെ പിടിക കടുത്തനാട്ട വെള്ളുര ആകുന്നു. ആയത മഹാരാജശ്രീ സായ്പി
അവർകളുടെ സന്നിധാനത്തിങ്കൽ അറിവിക്ക അത്രെ ആയത. കൊല്ലം 973 ആമത
കന്നിമാസം 24നു എഴുതിയ അർജി 26നു അകടെമ്പ്രർ മാസം 9നു വന്നത. ഈ ദിവസം
തന്നെ പെർപ്പാക്കിക്കൊടുത്തു.

535 H & L

708 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലിസായ്പി അവർകൾക്ക കുറുമ്പ്രനാട്ട വിരവർമ്മരാജാവ അവർകൾ സല്ലാം.
കന്നി 24നു കല്പന ആയി വന്ന കത്ത ഇവിടെ എത്തി. വായിച്ച വർത്തമാനം മനസ്സിൽ
ആകയും ചെയ്തു. പക്കുറുക്കുട്ടിയുമായി പറഞ്ഞ ചെർന്ന കുറുമ്പ്രനാട താമരച്ചെരി
മുന്നാം ഗെഡുവക ഉറുപ്പ്യ സറക്കാരിൽ ബൊധിപ്പിച്ച കത്ത കൊണ്ടു വരാമെന്ന
പർക്കുറുക്കുട്ടി നിശ്ചയി എഴുതിതന്നു. പർക്കുറുക്കുട്ടിക്ക എഴുതിക്കൊടുക്കെണ്ടതും [ 294 ] എഴുതിക്കൊടുത്തു. ഇതിന മുൻമ്പെ കല്പന ആയി വന്ന കത്തിന്ന മറുപടി എഴുതി
യതും പർക്ക്രുക്കുട്ടിയുടെ കൈയ്ക്കൽ തന്നെ കൊടുത്തുവന്ന ശിപ്പായിയുംകൂട
പൊവാനെത്രെ പറഞ്ഞയച്ചതാകുന്നു. 72 ആമത മൊതൽ ഒക്കയും പർക്കുറുക്കുട്ടി
യുടെ കൈയ്യ്യായിട്ട തന്നെ കൊടുത്ത വരികയും ചെയ്യുന്നു. കുറുമ്പ്രനാട താമരച്ചെരി
ചെലരുടെ ശാഡ്യംകൊണ്ടു കള്ളൻമ്മാരുടെ അതിർക്ക്രമം വളരെ ഉണ്ടാകകൊണ്ടും
പണം നിലുവായി വന്നിട്ടും ഉണ്ട. അതിനും വഴി ആക്കിച്ച നടത്താൻ കല്പന വഴിപൊലെ
ഉണ്ടാകയും വെണം. പർക്കുറുക്കുട്ടിയും ആയി നിശ്ചയിച്ച അവൻ തലച്ചെരിക്ക പൊന്നി
രിക്കകൊണ്ട കുറുമ്പ്രനാട താമരച്ചെരി മുന്നാംഗെഡുവക പർക്ക്രൂറുക്കുട്ടിതന്നെ
ബൊധിപ്പിക്കയും ചെയ്യും. ഇവിടെ കള്ളൻമ്മാരുടെ അതിർക്ക്രമം മാറ്റി നെരായിട്ട
കല്പനപ്രകാരം നടക്കെണ്ടതിന സായ്പി അവർകളെ ദെയകടാക്ഷം ഉണ്ടായി കല്പന
ഉണ്ടാക്കയുംവെണം. കൊല്ലം 973 ആമത കന്നിമാസം 26നു എഴുതിയത 28നു അകെഡമ്പ്ര
മാസം 11നു വന്നത. ഈ ദിവസംതന്നെ പെർപ്പകൊടുത്തു.

536 H & L

709 ആമത രാജശ്രീ കുറുമ്പ്രനാട്ട വിരവർമ്മരാജാവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പിലിസായ്പി അവർകൾ സല്ലാം.
എന്നാൽ തങ്ങൾ 26നു എഴുതി അയച്ച കത്ത എത്തി. അതിൽ നാം വാങ്ങുവാൻ
ഭാവിച്ചപ്രകാരം അല്ലാതെകണ്ട ഭെദം വളരെ ഉണ്ടന്ന പറവാൻ നമുക്ക അപ്രസാദ
മായിരിക്കുംന്നു. അതുകൊണ്ട ഉറുപ്പ്യ എങ്കിലും ഉറുപ്പ്യ ബൊധിപ്പിക്കെണ്ടിയ ആള
എങ്കിലും തങ്ങൾ കല്പിച്ച അയക്കും എന്ന നാം വിശ്വസിച്ചിരിക്കുംന്നു. അതിൽ ഒന്നും
ചെയ്തിട്ടും ഇല്ലല്ലൊ. പക്കുറുക്കുട്ടിനെ അവിടുംന്ന വന്ന ശിപ്പായിയൊടകൂട ഇവിടെ
വന്നില്ലാ. പക്കുറുകുട്ടിയെക്കൊണ്ട നമുക്ക വല്ല വർത്തമാനം കെട്ടിട്ടും ഇല്ലാ. തങ്ങളെ
കപ്പം ഇപ്പൊൾ കൊടുക്കെണ്ടുംന്ന ദിവസം കഴിഞ്ഞപൊയത ബൊധിപ്പിക്കെണ്ടതിന
നാം തന്നെ പക്കുറുക്കുട്ടിയെ തെരഞ്ഞനൊക്കുന്നത തക്കതല്ലല്ലൊ. അതുകൊണ്ട ഈ
അവസ്ഥക്ക ഇനി ഒരു പ്രാവിശ്യം തങ്ങൾക്ക എഴുതി അയക്കുംന്നു. ഈ ഉറുംപ്പാൾ
ബൊധിപ്പിക്കുമെന്ന നമുക്ക നിശ്ചയമായിട്ടുള്ള ഉത്തരം എഴുതി അയക്കവെണ്ടി
യിരിക്കുംന്നു. എന്നാൽ കൊല്ലം 973 ആമത കന്നിമാസം 28നു ഇങ്കിരിയസ്സ കൊല്ലം 1797
ആമത ആകടൊമ്പ്രറ മാസം 11നു വടകരെനിന്നു എഴുതിയത.

537 H & L

710 ആമത എല്ലാവർക്കും അറിയെണ്ടുന്നതിന്ന പരസ്സ്യമാക്കുന്നത. കൂടൊളിയും
തർമ്മപട്ടവും രണ്ടുതറയും കടവുകൾ ഒരു സംമ്മത്സരംകൊണ്ട 1797ആമത അകെടമ്പ്രർ
മാസം 16നു 973 ആമത തുലാമാസം 3നു പാട്ടത്തിന പരസ്സ്യമായിട്ട കൊടുക്കയും
ചെയ്യും. കടവ എടുക്കുംന്ന ദിവസം ഈ അടുത്ത സംമ്മത്സരംകൊണ്ട ഈ അകടമ്പ്ര
മാസം 19നു തുലാം 6നു മൊതൽ തുടങ്ങുകയും ചെയ്യും. കഴിഞ്ഞ കൊല്ലം
കൊടുത്തപ്രകാരം അതത വിധംമ്പൊലെ കൊടുക്കയും വെണം. എന്നാൽ
നിശ്ചയിച്ചിരിക്കുംന്നു. എന്നാൽ 973 ആമത കന്നിമാസം 27നു ഇങ്കിരിയസ്സ കൊല്ലം 1797
ആമത അകെടമ്പ്രമാസം 10നു വടകരനിന്നും എഴുതിയ പരസ്സ്യക്കത്ത.

538 H & L

711 ആമത മഹാരാജശ്രീ വടക്കെ അധികാരി പിലിസായ്പി അവർകളുടെ
സന്നിധാനത്തിങ്കലെക്ക പൊഴവായി കാനംങ്കൊവി മദ്ധുരായര എഴുതിയ അർജി.
എന്നാൽ നിന്റെ ഒന്നിച്ച പാർക്കുംന്ന കൊൽക്കാരെ പെരുകൾ എഴുതി [ 295 ] അയക്കെണമെന്ന കല്പന വന്നപ്രകാരം കണക്കെഴുതി അയച്ചിട്ടും ഉണ്ട. നാട്ടിൽ 72
ആമതിലെ പണം മണ്ണിൽ എടത്തിൽ നായര തരുവാനുള്ള പണം കണക്കപ്രകാരം
നായര അടക്കുകയും ചെയ്തു. അള്ളിയിൽ നായര അടക്കാൻ ഉള്ളതിൽ അടച്ചത കഴിച്ച
ഇനി അടക്കാൻ ഉള്ളത 72 ആമതിലെക്ക 640 ഉറുപ്പ്യയൊളം അടവാനുണ്ട. ഇതക്കൂടാതെ
70 ആമതായിട്ടും 71 ആമതായിട്ടും എലത്തിന്റെ നികുതി 800 ഉറുപ്പ്യയൊളം അടവാനും
ഉണ്ട. വക 2 ൽ 1400 ഉറുപ്പിക അള്ളിയിൽ നായര തരുവാൻ ഉണ്ട. അടച്ചതിന്റെ കണക്ക
സന്നിധാനത്തിങ്കലെക്ക അയച്ചിട്ടും ഉണ്ട. കൊല്ലം 973 ആമത കന്നിമാസം 25നു കന്നി
28നു ആകെടമ്പ്രമാസം 11നു വന്നത. ഉടനെ പെർപ്പാക്കിക്കൊടുത്തു.

539 H & L

712 ആമത മഹാരാജശ്രീ വടക്കെ അധികാരി കിരിദ്ധൊവർ പീലി സായ്പി
അവർകളുടെ സന്നിധാനത്തിങ്കലെക്ക കൈയിത്താൻ കുവെലി എഴുതിയ അരജി.
എന്നാൽ സായ്പി അവർകളുടെ കല്പനപ്രകാരം ഈ ക്കന്നിമാസം 23നു രാവിലെ
ഞാൻ മാനി ക്കണക്കപ്പിള്ളയും രണ്ടുതറയിൽ വന്ന എത്തി കാനഗൊവി രാമയ്യ്യന
എത്തായ്ക കൊണ്ട പലപ്രകാരത്തിൽ വിളിപ്പിച്ചിട്ട 24 നു ശെനിആഴിച്ച വൈയ്യിട്ട 6
മണിക്കത്രെ രാമയ്യ്യൻ എത്തിയത. കണക്ക ചൊദിച്ചാറെ 25 മുതുകുറ്റിയന്ന തറയിലെ
കണക്ക മാത്രം വരവു കഴിച്ച 28 ഉറുപ്പ നിപ്പുണ്ടന്ന എഴുതി തന്നിരിക്കുംന്നു. അപ്രകാരം
തന്നെ രണ്ടു ദെശത്തെ കണക്ക ഇന്നെത്തെ ദിവസം തരാമെന്ന നിശ്ചയിച്ചിരിക്കുംന്നു.
കണക്ക തരാൻ മടികാണിക്കുംന്നത നിപ്പുള്ള പണം പിരിപ്പാൻ താമസം വരെണമെന്ന
ചതി കാണിക്കുംന്ന അവസ്ഥ അറിച്ചാൽ കണക്കു വാങ്ങുന്നത പാർത്ത പൊകുമെല്ലൊ
എന്നത്രെ കാണിക്കുംന്ന അസിഖ്യങ്ങൾ ഒക്കയും സഹിച്ച ഉപായത്തിൽ തരുന്ന കണക്ക
ഒക്കയും വാങ്ങുന്നതും ഉണ്ട. ശെഷം ഇന്നലെത്തെ വരക്ക ഞാങ്ങൾ പിരിച്ചുകൂട്ടിയ
ഉറുപ്പ്യ 90 ഇനിയും നിപ്പുള്ളത പിരിപ്പാൻ ഒരുക്ഷം എങ്കിലും ഉപെക്ഷ കൂടാതെ പ്രയത്നം
ചെയ്യുന്നതും ഉണ്ട. എന്നാൽ എല്ലാക്കാർയ്യ്യത്തിന്ന എന്നൊട കടാക്ഷം ഉണ്ടായിട്ട രെ
ക്ഷിച്ച കൊൾവാറാകയും വെണം. കൊല്ലം 973 ആമത കന്നിമാസം 26 നു രണ്ടുതറയിന്ന
എഴുതിയ അർജി കന്നി 28നു അകടെമ്പ്രമാസം 11നു വന്നത.

540 H & L

713 ആമത ഇപ്പൊൾ സായ്പി അവർകളുടെ കല്പനക്ക പുത്തനായിട്ട ഒരു
പൈയിമാഷി നിശ്ചയിക്കെണമെന്ന ബൊധിച്ചത. ഇവിടെ തമ്പുരാനും ശെഷം
കുടിയാൻമ്മാർക്കും ഇപ്പൊൾ പൈയിമാഷി നിശ്ചയിക്കണ്ട എന്നത്രെ തൊന്നുംന്നത.
ശെഷം നിശ്ചയിക്കുംന്നെങ്കിൽ പാട്ടം കണ്ടാൽ പത്തിനാറ കണ്ട എടുക്കുംന്നെങ്കിലെ
നല്ലു. നികുതി കണ്ട കെട്ടിയാൽ ആ നികുതി സറക്കാരിലെക്ക വരെണ്ടിയത. എനി
ഒക്കയും സായ്പി അവർകൾക്ക ബൊധിച്ചപ്രകാരം. 73 കന്നി ഇരിപെത്തട്ടാംന്തിയ്യ്യതി
വന്നതും പെർപ്പാക്കി ഉടനെ കൊടുത്തതും.

541 H & L

714 ആമത രാജശ്രീ കവാടൻ സായ്പി അവർകളുടെ സന്നിധാനത്തിങ്കലെക്ക
വൈർയ്യ്യൊർമ്മലെ രാമരായരസല്ലാം. ആവളെ ചെന്ന രണ്ടമുന്ന ദിവസമായിട്ട
ഇവിടുത്തെ പാറവത്യക്കാരനെയും കുടിയാൻമ്മാരെയും കാമാനും ഇല്ലാ.
എവിടെപ്പൊയന്ന അന്ന്യെഷിച്ചതിന്റെശെഷം വാളുര കാലകുറയ എങ്കലപ്പാടകണ്ടം
കൂട്ടത്തിന്ന എടയരാട്ടെ കുടിയാൻമ്മാരും എരൊട്ടുര കുട്ടൊത്ത ഉള്ള പാറവത്യക്കാരും
കുടിയാൻമ്മാരും പാമ്പിരിക്കുന്നത്ത പാറപത്യക്കാരും കുടിയാൻമ്മാരും [ 296 ] ചെറുവണ്ണൂരക്കാരും ഇവര എല്ലാവരും കൂത്താളിനായര കല്പനക്ക ആയുധത്തൊട
കൂടി കൂത്താളിനായരെ അരിയത്ത പാർത്തിരിക്കുന്നു എന്നും എന്ത സങ്ങതി എന്ന
അന്ന്യെഷിച്ചാറെ അമഞ്ഞാട്ടിൽ നായർക്കുള്ള രണ്ടുനിലം അമഞ്ഞാട്ട നായര വിലക്കിട്ട
കൂത്താളിനായര നടന്നു എന്നും ആയതിന്റെ പകരമായിട്ട കാലകുറയ എങ്കലപ്പാട
കണ്ടം നടന്നെടത്തും പുരുഷാരം കൂടാൻ കൂടുന്നു എന്നും ഇപ്രകാരം അതിക്ക്രമിച്ച
ബെഹുമാനം കൂടാതെ നടക്കുന്നവരെ കുബഞ്ഞിന്നതന്നെ ഒരു നില കല്പിക്കാഞ്ഞാൽ
ഒര അമർച്ച വരികയും ഇല്ലല്ലൊ. പണത്തിന്ന മുട്ടിക്കല്പന വരികയും ഇപ്രകാരം ഉള്ള
കാർയ്യ്യത്തിന പല പ്രാവിശ്യവും സായ്പിനൊട കെൾപ്പിച്ചിട്ട നിശ്ചയമായിട്ടുള്ള
വർത്തമാനം കെൾക്കെണമെന്നല്ലൊ കല്പിച്ചതാകുന്നു. കുത്താളിയെക്കൊളുക്കുള്ള
ആളുകള ഒക്കയും കുത്താളി നായരെട അരിയത്തന്ന വർത്തമാനം നിശ്ചയമായിട്ടന്ന
കെൾക്കയും ചെയ്തു. അമഞ്ഞാട്ടുംന്ന വർത്തമാനം എത്തിട്ടും ഇല്ലാ. ഈ വർത്തമാനം
അറിഞ്ഞുവരുവാൻന്തക്കവണ്ണം ശിപ്പായികളെ അയച്ചിട്ടും ഉണ്ട. ഇങ്ങിനെ ഒന്നും ഉണ്ടായി
പ്പൊകരുതുന്നും ഇവിടുത്തെ വർത്തമാനം സായ്പിമാർക്ക എഴുതി അയച്ചിരിക്കുംന്നും
എന്നും പറഞ്ഞാറെ നൊം തങ്ങളിൽ ഉള്ള കാർയ്യ്യത്തിന നിങ്ങൾ വന്ന പറഞ്ഞാൽ
നിങ്ങൾക്ക തല്ലുകൊള്ളുമെന്ന എന്റെ മുഖം നൊക്കിപ്പറക ആയത. കുത്താളിനായര
ഇപ്രകാരം ഉള്ള കാർയ്യ്യത്തിന്ന എതപ്രകാരം കല്പന ആകുന്നു എന്ന തിരിച്ച
അറിയുമാറാകയും വെണമെല്ലൊ. കൊല്ലം 973 ആമത കന്നിമാസം 20നു എഴുതിയത
1300റ്റിലഹം ഉറുപ്പ്യ അസ്താന്തരത്തിൽ വന്നിട്ടും ഉണ്ട. ശെഷം പണത്തിന്ന തറകളിലൊക്ക
അയച്ചിട്ടും ഉണ്ട. ഇപ്രകാരം അതിർക്ക്രമിച്ച നടക്കുംന്ന രാജ്യത്ത രാജശ്രീ സായ്പി
അവർകൾ തന്നെ നില ഉണ്ടാക്കുകയും വെണമെല്ലൊ. കന്നി 28 നു വന്നത അകടമ്പ്രർ
11 നു വന്നത. 12 നു പെർപ്പാക്കിക്കൊടുത്തു.

542 H & L

715 ആമത കൊല്ലം 973 ആമത കന്നിമാസം 23 നു മഹാരാജശ്രീ ബെഹുമാനപ്പെട്ട
ഇങ്കിരിയസ്സ കുബഞ്ഞിയിൽ മഹാരാജശ്രീ പീലിസായ്പി അവർകളുടെ സന്നി
ധാനത്തിങ്കൽ അറിക്ക ചെയ്വാൻ പൊഴവായി അള്ളിയിൽ നായര എഴുതിയ അർജി.
എന്നാൽ എന്റെ ജെമ്മമായിട്ടുള്ള കുന്നത്തെ എടവകയിൽ പുക്കൊട്ടുമലയും
തളിലമലയും ബ്രഹ്മയ്യ്യത്തരകൻ കാണം കല്ലുരമല കാളദെപപ്പതുമണ്ണത്തരകൻ കാണം
വരുന്തൻമ്മല താലൂര അണ്ണപട്ടരും മാപ്പിളയും കാണം ഈ മലകളിൽ നിന്ന കിട്ടുന്നെ
എലച്ചരക്ക എടുത്ത കുബഞ്ഞിനികുതിയും കൊടുത്ത കൊല്ലം 969 ആമതിലൊളം
ഞാൻ അനുഭവിച്ച പൊരുന്നത. 70 ആമത മൊതൽക്ക കുറുമ്പ്രനാട്ട തമ്പുരാൻ മെൽ
എഴുതിയ കുടിയാൻമ്മാരൊട ഇനിക്ക വരെണ്ടുന്ന എലച്ചരക്ക വാങ്ങിക്കൊണ്ടു
പൊകുന്നു. ഇക്കാർയ്യ്യംകൊണ്ട എന്റെ സങ്കടം മുൻമ്പെ ഇഷ്ഠിമിൻ സായ്പി
അവർകളൊടും പറഞ്ഞാറെ തിർത്ത തന്നിട്ടും ഇല്ലാ. ഇപ്പൊൾ ഈ മുന്ന കൊല്ലത്തെ
നിലുവപ്പണവും തരെണമെന്ന കവാടൻ സായ്പി അവർകൾ പറഞ്ഞാൽ തരെണമെന്നു
വെച്ചാൽ സങ്കടംതന്നെഅല്ലൊ ആകുന്നത. ചരക്ക മറ്റൊരുത്തര കൊണ്ടുപൊകയും
നികുതി ഞാൻ തരെണമെന്ന പറകകൊണ്ടത്രെ ഈ സങ്കടം എഴുതിയിരിക്കുന്നത. കൃപ
കടാക്ഷം ഉണ്ടായിട്ട എന്റെ സങ്കടം തിർത്ത തന്നെ എന്നെ രെക്ഷിച്ച കൊള്ളുകയും
വെണം. കന്നി 28 നു അകടെമ്പ്രമാസം 11 നു വന്നത 12 നു പെർപ്പാക്കിക്കൊടുത്തു.

543 H & L

716 ആമത രാജശ്രീ ചെറക്കൽ രെവിവർമ്മ രാജാവ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലിസായ്പി അവർകൾ സല്ലാം. [ 297 ] എന്നാൽ തങ്ങൾ പറഞ്ഞയച്ച വർത്തമാനം തെക്കുംങ്കരെ ഹൊബളിയിൽ ഉള്ളവർക്ക
എഴുതി അയക്കെണ്ടതിന വഴിപൊലെ വിചാരിച്ചാറെ നാം ചെറക്കൽ എത്തുംമ്പൊൾ
അവരൊട പറഞ്ഞാൽ എഴുതുന്നതിനെകാട്ടിൽ എറഗുണം ഉണ്ടാകുമെന്ന നമുക്ക
ബൊധിച്ചിരിക്കുംന്നു. കൊറെ ദിവസത്തിലഹം ചെറക്കൽ വരുമെന്ന നാം അപെ
ക്ഷിച്ചിരിക്കുംന്നു. അപ്പൊൾ തങ്ങളെ കാർയ്യ്യം ഒക്കയും നല്ലവണ്ണം നടക്കുമെന്ന നാം
വിശ്വസിച്ചിരിക്കുംന്നു. ആയതുകൊണ്ട തങ്ങളെ ഗുണത്തിന നാം വളരെ വിചാരി
ച്ചിരിക്കുംന്നു. എന്നാൽ കൊല്ലം 973 ആമത കന്നിമാസം 29 നു ഇങ്കിരിയസ്സ കൊല്ലം 1797
അകടെമ്പ്രമാസം 12 നു വടകരെനിന്ന എഴുതിയത.

544 H & L

717 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പി അവർകൾ ഇരിവെനാട്ട ദൊറൊഗ മാണയാട്ട വിരാൻകുട്ടിക്ക
എഴുതി അനുപ്പിന കാർയ്യ്യം. എന്നാൽ ഇങ്ങൊട്ട കൊടുത്തയച്ച റെപ്പൊർത്ത കണക്കിൽ
കാത്താണ്ടി കുഞ്ഞഅമ്മതും കമ്മൊട്ടിലെ കുട്ടിയസ്സനും ആയിട്ട ഒരു ഹെതുവിന 630
ഉറുപ്പ്യയും 34 റെസ്സും എന്ന ഒരു ഹെതുവിന വിസ്തരിച്ചു എന്ന നമുക്ക കാണുകയും
ചെയ്തു. അത്രവലുതായിട്ടൊരു വഹകൊണ്ടുള്ള ഹെതു വിസ്തരിപ്പാൻ തനിക്ക കല്പന
ഇല്ലായ്ക കൊണ്ട തന്റെ കല്പനകൾ എഴുതിവെച്ചതകണ്ട തന്റെ സ്വാമനസ്സപ്രകാരം
നെരെ മാറ്റിനടന്നത എന്തു സങ്ങതികൊണ്ടന്ന നമുക്ക അറികയും വെണം.
ഇതിനൊടകൂടഈഹെതുവിൽ ചെർന്ന വിവരങ്ങൾ ഒക്കയും നമുക്ക എഴുതി അയക്കയും
വെണം. എന്നാൽ കൊല്ലം 973 ആമത കന്നിമാസം 29 നു ഇങ്കിരിയസ്സ കൊല്ലം 1797
ആമത അകടെമ്പ്രമാസം 12 നു വടകരെ നിന്നും എഴുതിയത.

545 H & L

718 ആമത അദാലത്തകളിലെക്ക ഒക്കയും എഴുതിയ കല്പനക്ക്രമങ്ങൾ. എന്നാൽ
ഇതിൽ താഴെ എഴുതിയ വിവരത്തിലും വിധപ്രകാരത്തിലും പലവകകളിൽ ഉള്ള
മജിശ്രാദൻമ്മാര എന്ന പറയുന്നവർക്കും അവരുടെ താഴെയിരിക്കുംന്നവർക്കും
ചെരുംന്ന കൊയ്മ ബലം ആക്കി വെച്ചിരിക്കുന്നു. ഒന്നാമത അതാതവകകളിന്റെ
മജിസ്ത്രാദകല്പനയിൽ ഇരിക്കുന്ന ദൊറൊഗമാരും അവരുടെ താഴെ ഇരിക്കുംന്ന
ആളുകളും അതത മജിസ്ത്രാദിന്റെ കല്പന ഉണ്ടൊ ഇല്ലയൊ വല്ല ആളുകളെക്കൊണ്ട
കുറ്റം ചെയ്തതിന അന്ന്യായംവെച്ചിരുന്നാൽ അവരവരുടെ സ്വാമജിസ്ത്രാദകല്പനപ്രകാരം
തന്നെ നടക്കുംന്നൊ ഇല്ലയൊ മറ്റുംവല്ല മജിസ്ത്രാദ കല്പനപ്രകാരം നടക്കുംന്നൊ അതത
ദൊറൊഗ നടക്കുംന്ന നാട്ടിൽ മെൽപ്പറഞ്ഞ ആളുകളെപ്പൊലെ ഉള്ളവരെ പിടിപ്പാൻ
അതത ദൊറൊഗക്കും താഴെ കൊയ്മിക്കാർയ്യ്യം നടത്തിപ്പാൻ വെച്ചിരിക്കുംന്ന
ആളുകൾക്കും ബെലം കൊടുക്കയും ചെയ്തു.

546 H & L

രണ്ടാമത. മജിസ്ത്രാദമാര അവർകളും ദൊറൊഗൻമ്മാരും അവരെ താഴെയിരിക്കുംന്ന
പ്രവൃർത്തിക്കാരൻമ്മാരും മുഖ്യസ്തൻമ്മാരും കൃഷിചെയ്യ്യംന്നവരും കണ്ടങ്ങൾ
നടക്കുന്നവരും മറ്റുള്ള ആളുകൾ ബെലം അനുഭവിക്കുംന്നവര അവരവരുടെ നാട്ടിൽ
പെഴചെയ്തവരെ പിടിപ്പാൻ വഴിയെ തെരഞ്ഞ നൊക്കുംന്ന ആളുകൾക്ക തക്കവണ്ണം ഉള്ള
സഹായം ഒക്കയും കൊടുക്കയും വെണം. എന്നാൽ മെൽ എഴുതിയ ചെർന്നബെലം
മജിസ്ത്രാദൻമ്മാര അവർകളാലും അവര താഴെ ഇരിക്കുന്ന ആളുകളാലും ആക്കി
വെച്ചിരിക്കുംന്നത അവരവരുടെ തന്റെ കൊയ്മ നടപ്പിൽ പെഴ എങ്കിലും മറ്റും വല്ല [ 298 ] ചെർച്ചക്കെടായിട്ടുള്ള കാർയ്യ്യം എങ്കിലും ചെയ്ത വരുന്നതിന മറ്റും വല്ലക്കൊയ്മിക്കാർയ്യ്യം
നടക്കുംന്ന നാട്ടിൽ പെഴ ചെയ്തു എന്ന വന്നാൽ പെഴക്കാരനെക്കൊണ്ട അന്ന്യായംവെച്ച
സമയത്ത അവരവരുടെ സ്വാകല്പന ആയിട്ട നടക്കുംന്നെ നാട്ടിൽ തന്നെ പെഴക്കാരൻ
ആകുന്നു എന്ന വന്നങ്കിലും മെൽപ്പറഞ്ഞ ചെർന്ന ബെലം മാത്രം ഒറപ്പായിട്ട ഇരിപ്പാൻ
ആകുന്നു എന്ന ബൊധിക്കയും വെണം.

547 H & L

മൂന്നാമത. വല്ല ആളുകൾ പെഴചെയ്തു എന്ന വന്നാൽ അതാത മജിസ്ത്രാദ
അവർകളുടെയും ദൊറൊഗൻമ്മാരുടെയും സ്വാകൊയ്മി കല്പന നടക്കുംന്ന നാട്ടിൽ
അകത്ത ചെയ്യ്യാതെയിരുന്ന കുറ്റംകൊണ്ട അവർക്ക അന്ന്യായം വെക്കുംമ്പൊൾ
പെഴക്കാരൻ മറ്റും വല്ല കൊയ്മി നടക്കുംന്ന നാട്ടിൽ ഇരിക്കുംന്നതങ്കിലും ആകുന്നത
എങ്കിലും അവനെ പിടിപ്പാനായിട്ട ഒരു കല്പന കൊടുപ്പാൻ അവർക്ക ഓരൊ അവകാശം
ഉണ്ടാകുമില്ലല്ലൊ. മെൽപറഞ്ഞ പ്രകാരമായി വന്നാൽ കുറ്റം ചെയ്ത നാട്ടിലെങ്കിലും
കുറ്റക്കാരൻ പാർക്കുംന്നെടത്ത എങ്കിലും അവിടുത്തെ കൊയ്മ നടപ്പ നടക്കുംന്ന
മജിസ്ത്രാദ അവർകൾക്ക എങ്കിലും ദൊറൊഗക്ക എങ്കിലും മുമ്പിനാൽ അന്ന്യായക്കാരൻ
അന്ന്യായം വെക്കയുംവെണം. എന്നാൽ കൊല്ലം 973 ആമത കന്നിമാസം 30 നു ഇങ്കിരിയസ്സ
കൊല്ലം 1797 ആമത അകടെമ്പ്രർമാസം 13 നു വടകരെനിന്നും എഴുതിയ കത്ത അഞ്ച
ആകുന്നു.

548 H & L

719 ആമത വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി
സായ്പി അവർകൾക്ക ചെറക്കൽ രെവിവർമ്മ രാജാവ അവർകൾ സല്ലാം. സായ്പി
അവർകൾ കന്നിമാസം 18 നു ഇവിടെ വന്നാറെ ചൊഴലികെളപ്പൻ നമ്പ്യാരിടെ
കാർയ്യ്യംകൊണ്ടും തെക്കുംങ്കരക്കാരെ കാർയ്യ്യം കൊണ്ടും മറ്റും പറഞ്ഞതിന്റെ ശെഷം
ഈ മാസം 30 നു സായ്പി അവർകൾ ഇവിടെ വന്ന നമ്പ്യാരുടെ കാർയ്യ്യം തിർത്തു
തരാമെന്നും കണ്ണുർക്കപൊയി തെക്കുംങ്കരക്കാർക്ക താക്കിതി ആയിട്ട ഒരു കത്ത
എഴുതിക്കൊടുത്ത ഇവിടെ അയക്കാമെന്നുംമെല്ലൊ പറഞ്ഞത. കത്ത ഇത്ര
ദിവസമായിട്ടും ഇവിടെ എത്തിയതും ഇല്ലാ. നമ്പ്യാര ഇപ്പൊൾ കടമ്പെരിവന്ന
ഇരുന്നുകൊണ്ട തെക്കുംങ്കരെ നാട്ടുകാര വരുത്തി നാട്ടിൽ നിന്നും മൊതൽ എടു
ക്കുംന്നതിനും മറ്റും നാനാവിധം ചെയ്വാൻനുള്ള പ്രയത്നമാകുന്നു ചെയ്തവരുന്നത.
അതുകൊണ്ട സായ്പി അവർകൾ താമസിയാതെ ഇവിടെ വന്ന കാർയ്യ്യങ്ങൾ ഒക്കയും
വെണ്ടുംപ്രകാരമാക്കിത്തരെണമെന്ന നാം വളരവളര അപെക്ഷിക്കുംന്നു. ആയതിനു
താമസം വന്നാൽ കാർയ്യ്യങ്ങൾ ഒക്കയും വളരെ കൊഴക്കായിട്ട വരുമെന്ന തൊന്നുംന്നു.
ശെഷം വർത്തമാനംങ്ങൾ ഒക്കയും സായ്പി അവർകളെ ബൊധിപ്പിക്കെണ്ടതിന
രാമനാരായണനെ അങ്ങൊട്ട പറഞ്ഞയച്ചിട്ടും ഉണ്ട. എന്നാൽ 973 ആമാണ്ട കന്നിമാസം
28 നു എഴുതിയത തുലാം 1 നു അകടൊമ്പ്ര 14 നു വന്നു. ഈ ദിവസം തന്നെ പെർപ്പാക്കി.

549 H & L

720 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലിസായ്പി അവർകളുടെ
മെൽക്കച്ചെരി സന്നിധാനത്തിങ്കൽ ബൊധിപ്പിക്കുവാൻ ഇരിവെനാട്ട അദാലത്ത
കച്ചെരിയിൽ ദൊറൊഗ മാണയാട്ട വിരാൻകുട്ടി എഴുതിയാ അർജി. കാത്താണ്ടി
കുഞ്ഞിഅമ്മതും കമ്മട്ടിലെ കുട്ടിഅസ്സനും ആയിട്ട ഒരു വഹകൊണ്ട ഹെതു വിസ്തരിപ്പാൻ
കല്പന ഇല്ലാത്തത വിസ്തരിപ്പാൻ സങ്ങതി ആയത എന്തന്നും അതിന്റെ വിവരംങ്ങൾ [ 299 ] ഒക്കയും എഴുതി മെൽക്കച്ചെരിയിൽ അറിയിക്കുവാൻ വന്ന കല്പനക്കത്ത ഉത്തരം
കണ്ടറികയും ചെയ്തു. ആയതിന്റെ ഹെതുക്കൾ ആകുന്നത കൊല്ലം 944 ആമത
മകരമാസം 22 നു കാത്താണ്ടി കുഞ്ഞിഅമ്മതിന്റെ കാക്ക കാത്താണ്ടി സെയ്തുക്കുട്ടി
കമ്മട്ടിലെ കുട്ടിയസ്സന്റെ കാക്ക കമ്മട്ടിലെ അസ്സൻകുട്ടിയൊടു കടം കൊണ്ടു വകവെച്ചും
കടഞ്ഞിയിൽ പൊതു വാടത്തിലെ പറമ്പടക്കി. ആയതുകൊണ്ട കൊടുക്കെണ്ടും കണക്ക
കൊടുപ്പിച്ചു പറമ്പ വാങ്ങിത്തരിക്കയും വെണം എന്ന ദ്രമൻ സായ്പി അവർകളൊട
കുഞ്ഞിഅമ്മത 972 ആമത ചിങ്ങമാസം 18നു കെൾപ്പിച്ചു. എന്നതിന്റെശെഷം സായ്പി
അവർകളെ കല്പനക്ക ഇരിവെനാട്ടെ അദാലത്ത കച്ചെരിയിൽനിന്ന പ്രതിക്കാരൻ
കമ്മട്ടിലെ കുട്ടിയസ്സനെ വരുത്തി സായ്പി അവർകൾ കണ്ടാറെ ഈ പറമ്പത്തിന്റെ
അവസ്ഥ ചൊദിച്ച അറിഞ്ഞാറെ ഇരിവരെയും മെൽക്കച്ചരിക്ക കൂട്ടിഅയപ്പാൻന്തക്ക
പ്രകാരം സായ്പി അവർകൾ കല്പിച്ചു. എന്നതിന്റെശെഷം കടംവായ്പികൊടുത്ത
പണം വാങ്ങി വകവെച്ച പറമ്പടക്കിയത നാല കച്ചൊടക്കാര ക്കണ്ട പറഞ്ഞ പ്രകാരം
ഞാങ്ങൾ ഇരിവരും സമ്മതിച്ച സായ്പവർകൾ മുമ്പാകതന്നെ തെളിഞ്ഞ തിരുന്നത
തന്നെ എത്രെ സമ്മതമായെന്നും സായ്പി അവർകളൊട ഇരിവരും കെൾപ്പിച്ചാറെ
സായ്പി അവർകളെ കല്പനക്ക ഇരിവെനാട്ട അദാലത്ത കച്ചെരിന്ന വിസ്തരിച്ചു. ആയത
കമ്മട്ടിലെ കുട്ടയസ്സൻ പറഞ്ഞത. കൊല്ലം 940 ആമത മകരമാസം 22നു കമ്മട്ടിലെ
കുട്ടിയസ്സന്റെ കാക്ക കമ്മട്ടിലെ അസ്സൻകുട്ടി ക്കാഞ്ഞാണ്ടികുഞ്ഞി അമ്മതിന്റെ
കാക്ക കാഞ്ഞാണ്ടി സെയ്തുകുട്ടിക്ക കടം വായ്പി കൊടുത്ത ഉറുപ്പ്യ 245 1/2 രെസ്സ 97.
ഇതിനപലിശ 32 കാലത്തെക്ക ഉറുപ്പ്യ 849 1/2 രെസ്സ 40 വകരണ്ടിൽ കൂടി ഉറുപ്പ്യ 1115 രെ
സ്സ 37. ഇതവകക്ക കൊല്ലം 942 തുടങ്ങി 972 ആമത വരക്കും കെടഞ്ഞിയിൽ
പൊതുവാടത്തിലെ പറമ്പത്ത കയറി കെട്ടിയക്കി നികുതികൊടുത്തത കഴിച്ച കുട്ടിയസ്സൻ
പക്കൽ നിപ്പുള്ള ഉറുപ്പ്യ 483 3/4 റെസ്സ 56 കഴിച്ച കുട്ടിയസ്സന വരും ഉറുപ്പ്യ 681 റെസ്സ 81
അതിന അമാനംവെച്ച ഉറുപ്പ്യ 6 1/2 റെസ്സ 25. ആയത വിസ്തരിച്ച നൊക്കുംമ്പൊൾ ആ
പറമ്പത്ത കയറി അടക്കുവാൻന്തക്കപ്രകാരം ഉള്ള തുമ്പ ആക്കിക്കൊള്ളുകകൊണ്ടും
പാട്ടം നാലാളുകണ്ട പാട്ടംകെട്ടാതെ കെട്ടി അടക്കിയതുകൊണ്ടും കണ്ടതുപൊലെ
വെച്ചതുകൊണ്ടും തെളിഞ്ഞ കണ്ട കുറ്റം കുട്ടിയസ്സന്റെ പക്കൽ വിധിച്ചത
കുഞ്ഞിഅമ്മതിന ആയത. കുട്ടിയസ്സൻ ഒഴിച്ച കൊടുത്ത ഉറുപ്പ്യ 491 റെസ്സ 81-ം കഴിച്ച
കുട്ടിയസ്സന കുഞ്ഞിഅമ്മത 140 ഉറുപ്പ്യയും കൊടുത്തു. കുഞ്ഞിഅമ്മതിന വരെണ്ടും
കരണവും കണക്കൊലയും കൈമുറിയും കുട്ടിയസ്സൻ കൊടുത്തു. കൊല്ലം 972 ആമത
ചിങ്ങമാസം 18നു അന്ന്യായം വെച്ചു. 26നു പ്രതിക്കാരനെ വരുത്തി ജാമിനായിനിന്ന
പൊയി. 73 ആമത കന്നിമാസം 17നു തിർത്ത പറഞ്ഞയക്കയും ചെയ്തു. ഇപ്രകാരം
ഉണ്ടായത മഹാരാജശ്രീ സായ്പി അവർകളുടെ മെൽക്കച്ചെരി സന്നിധാനത്തിങ്കൽ
അറിവിക്കത്രെ ആയത. കൊല്ലം 973 ആമത തുലാമാസം 1നു എഴുതിയ അർജി 2നു
അകെടെമ്പ്രർ മാസം 15നു വന്നത.

550 H & L

721 ആമത കടുത്തനാട്ടെ പൈയിമാശി ചാർത്തി ആകെണ്ടുന്നതിൽ നൊക്കി
നടക്കെണ്ടുന്ന ക്രമങ്ങൾ ആകുന്നത.

ഒന്നാമത. ബെഹുമാനപ്പെട്ട സറക്കാര അവർകളുമായിട്ടും രാജാവ അവർകളുമായിട്ടും
കുടിയാൻമ്മാരുമായിട്ടും പൈയിമാശി ആക്കുന്ന ആളുകള ശെരിയായിട്ട എടുത്ത
പ്രവൃർത്തിക്കയും വെണം. ആ മുന്ന വിധത്തിന്റെ ആളുകൾനിന്ന നികുതി
നിശ്ചയിക്കുംമ്പൊൾ ഒരുത്തനെങ്കിലും പറമ്പിന്റെയും കണ്ടത്തിന്റെയും
ഉടയക്കാരനൊടുകൂട ഒന്നിച്ചിരിക്കയും വെണം.

രണ്ടാമത. ഒരു പറമ്പിന്റെ പൈയിമാശിചാർത്തി നിശ്ചയിച്ചാലും ഒടുക്കത്ത തികച്ച
ആക്കിയാലും പെയിമാശി ആക്കുംന്നവരുടെയും കുടിയാൻമ്മാരുമായി [ 300 ] വന്നിരിക്കുന്നവരുടെയും ഒപ്പം ഇട്ട എടുത്ത ജെമ്മക്കാരനെങ്കിലും കുടിയാൻമ്മാർക്ക
എങ്കിലും കൊടുക്കയും വെണം. ആ എഴുത്തിൽ ചാർത്ത കണക്ക ആകപ്പാട വെച്ച
അതിനൊടകൂട അതത വിധത്തിന്റെ ചരക്കുമ്മിൽ തെങ്ങ ആകുന്നത എങ്കിലും അടക്ക
എങ്കിലും പിലാവങ്കിലും മുളകവള്ളി എങ്കിലും മറ്റും വല്ല ചരക്ക എങ്കിലും നികുതി
ഉണ്ടാകുന്നത വിവരമായിട്ട നിശ്ചയിച്ച എഴുതി വെക്കയും വെണം. ഈ ചാർത്ത
മെൽപ്പറഞ്ഞപ്രകാരം എഴുതി തിർന്നാൽ ഒരു കണക്ക സറക്കാര അവർകൾക്കും ഒരു
കണക്ക രാജാവ അവർകൾക്കും ഉണ്ടാകയും വെണം.

മുന്നാമത. ചാർത്തി ആകെണ്ടുന്ന പല പറമ്പുകളും മറ്റുള്ള വസ്തുവഹകളും നിശ്ചയിച്ച
കാണിപ്പിക്കെണ്ടതിന്ന രാജശ്രീ രാജാവ അവർകളുടെ ആളുകൾ ഒന്നിച്ചിരിക്കയും
വെണം.

നാലാമത. പൈയിമാശി ചാർത്തി എടുപ്പാൻ പ്രവൃർത്തിക്കുംന്നവര കുടിയാൻമ്മാര
ധനവാൻമ്മാര ആകുന്നു എങ്കിലും തൊയത്തുംങ്ങൾ ആകുന്നു എങ്കിലും ഒരു
ദെയകാണിച്ചു കൊടുക്കുകയും അരുത. എല്ലാവരെയും ഒരുപൊലെ ഭെദം കൂടാതെ
ചാർത്തുകയും വെണം. ശെഷം ഈ കല്പന എഴുതിയപ്രകാരം അല്ലാതെ മാറ്റി നടന്നു
എന്ന കണ്ടാൽ പെഴ ഉറുപ്പ്യവാങ്ങുകയും അതല്ലങ്കിലും ബെഹുമാനപ്പെട്ട സറക്കാർക്ക
ബൊധിച്ചപ്രകാരം ശിക്ഷ ഉണ്ടാകയും ചെയ്യ്യും.

അഞ്ചാമത. പാട്ടൊല മുമ്പിൽ വരുത്തെണം. പൈയിമാശി ചെയ്യുന്നതിന്റെ മുൻമ്പെ
അതിന്റെ പെർപ്പ എഴുതി ക്കൊള്ളെണം. എന്നതിന്റെശെഷം പൈശിമാശി നൊക്കി
ചാർത്തുകയും വെണം. ഈ പൈയിമാശി നൊക്കി ചാർത്തുംന്നത നെരുപൊലെ
ചാർത്തെണം. പാട്ടൊലതന്നെ പ്രമാണമാക്കരുത. എന്നാൽ കൊല്ലം 973 ആമത
തുലാമാസം 2നു ഇങ്കിരിയസ്സ കൊല്ലം 1797 ആമത അകടമ്പ്രമാസം 15 നു വടകരെനിന്ന
എഴുതിയത.

551 H & L

722 ആമത കടുത്തനാട്ടെ പൈയിമെശി എടുക്കുന്നത പ്രവൃർത്തിച്ചവര ആണസത്യം
ചെയ്തിരിക്കുന്നത. ഒന്നാമത ഞാങ്ങൾ താഴെ എഴുതിയ ആളുകൾക്ക ബുദ്ധി അനു
ഭവിക്കുംന്നെടത്തൊളം നെരായിട്ടുള്ളവണ്ണവും ഉത്സാഹമായിട്ടുള്ള വണ്ണവും ഇപ്പൊൾ
ഞാങ്ങളിൽ ആക്കി വെച്ചിരിക്കുംന്ന വിശ്വാസം കടുത്തനാട്ടെ പൈയിമെശി എടക്കു
ന്നത പ്രവൃർത്തിക്കയും ചെയ്യ്യുമെന്നും ധനവാൻമ്മാർക്ക എങ്കിലും തൊയത്തും
ങ്ങൾക്ക എങ്കിലും ദെയകാണിച്ചു കൊടുക്ക ഇല്ലന്നും എല്ലാവർക്കും കൃപകൂടാതെകണ്ട
ഒരുപൊല ആയിട്ട ചാർത്തുമെന്നും ഒരു നജരങ്കിലും കൈയ്ക്കൂലി എങ്കിലും ഞാൻ
ങ്ങൾ സ്വാധീനംകൊണ്ടങ്കിലും ഞാങ്ങൾക്കുള്ള ആളുകളിൽ ഒരുത്തനെക്കൊണ്ട ങ്കിലും
എതുപ്രകാരത്തിലും വാങ്ങുകയും ഇല്ലന്നും മെൽപ്പറഞ്ഞപ്രകാരം ഒക്കയും അനുസരിച്ച
നടക്കെണ്ടതിന്ന ഞാങ്ങൾ താഴെ എഴുതിവെച്ചിരിക്കുംന്നവര ഇതിനാൽ എത്രെയും
പരമാർത്ഥമായിട്ട സത്യം ചെയ്തിരിക്കുംന്നു. എന്നാൽ കൊല്ലം 973 ആമത തുലാമാസം
2നു ഇങ്കിരിയസ്സ കൊല്ലം 1797 ആമത അകടെമ്പ്ര മാസം 15 വടകെര നിന്നും എഴുതിയത.

552 H & L

723 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പിലിസായ്പി അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മ രാജാവ
അവർകൾ സല്ലാം. ഇപ്പൊൾ ചെറക്കൽനിന്ന ചിണ്ടനും വെങ്കിടാദിരി പട്ടരും ഇവര
രണ്ടാളും തിരുമനന്തപുരത്തെക്ക പൊകുംന്നു. ചെറക്കൽ രാജാവ അവർകൾ
തിരുമനന്തപുരത്ത പാർക്കുംമ്പൊൾ ചെലവിന വെണ്ടി പണയപ്പാടവെച്ച ഉറുപ്പ്യ കടം [ 301 ] വാങ്ങിയിരുന്നു. ആ ഉറുപ്പ്യ ഇപ്പൊൾ കടക്കാരന കൊടുത്ത പണയപ്പാട വാങ്ങിക്കൊണ്ടു
വരുവാനത്രെ ഇവര പൊകുന്നത. രാമരാജാവ അവർകൾക്ക ഒരു എഴുത്ത കൊണ്ടു
പൊകുന്നതും ഉണ്ട. തിരുല്പാട്ടിലെ അമ്മയും ജെഷ്ഠനനുജൻമ്മാരും തിരുമനന്തപുര
ത്ത ഉണ്ട. അവർക്ക ചെലവിന കൊണ്ടുപൊകുംന്നു. ചെറക്കൽ ഒരു തമ്പാട്ടിക്ക കല്ല്യാണം
വെണം. അതിനവെണ്ടി ഒരു തിരുമുൾപ്പാട്ടിലെ തിരുമനന്തപുരത്തനിന്ന കൂട്ടികൊണ്ട
വരെണമെന്ന ഇവർക്കും രാജാവ അവർകൾ കല്പന കൊടുത്തയച്ചിരിക്കുംന്നു. എന്നാൽ
തുലാമാസം 2നു.

553 H & L

രണ്ടാമത. രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ
പീലിസായ്പി അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മ രാജാവ അവർ
കൾ സല്ലാം. എന്നാൽ ഇപ്പൊൾ ഇവിടെ ആയെടത്തൊളം ഉറുപ്പ്യ 12000 നമ്മുടെ
സരാപ്പിന്റെ കൈയ്യിൽ കൊടുത്തയച്ചിരിക്കുംന്നു. ഉറുപ്പ്യ ഖജാനയിൽ പുക്കിയപ്രകാരം
രെശിതി കൊടുത്തയക്കയും വെണം. ശെഷം ഉറുപ്പിക പിരിച്ച വരെണ്ടുന്നതിന്ന
വഴിപൊലെ പ്രയത്നം ചെയ്ത പൊരുന്നതും ഉണ്ട. പൈയിമെഷി നൊക്കുന്നതും ഉണ്ട.
പൈയിമെഷി നൊക്കെണ്ടതിന്ന ബെഹുമാനപ്പെട്ട സറക്കാര ആളുകളെകൂട നമ്മുടെ
ആളുകളെയും കൂട്ടി അതെത ഹൊബളികളിൽ പൈയിമാശി തുടങ്ങുവാൻന്തക്കവണ്ണം
കല്പന കൊടുത്തയക്കയും ചെയ്തു. സറക്കാര കാരിയത്തിന്ന വെണ്ടും പ്രകാരം പ്രയത്നം
ചെയ്ത പൊരുന്നതിനെ ഉപെക്ഷ വരികയും ഇല്ലാ എന്ന സാഹെബരവർകളെ
അന്തക്കരണത്തിൽ ഉണ്ടായിരിക്കയും വെണം. എന്നാൽ കൊല്ലം 973 ആമത തുലാമാസം
4 നു എഴുതിയത. തുലാം 5 നു അകടെമ്പ്രമാസം 18 നു വന്നത.

554 H & L

724 ആമത രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മ രാജാവ അവർകൾക്ക
വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പിലിസായ്പി
അവർകൾ സല്ലാം. എന്നാൽ തങ്ങൾ എഴുതി അയച്ച കത്ത എത്തി. അതിലുള്ള
അവസ്ഥ ഒക്കയും മനസ്സിൽ ആകയും ചെയ്തു. അതകൂടാതെ ഉറുപ്പ്യയൊടകൂടെ
കൊടുത്തയച്ച കത്ത എത്തിട്ടും ഉണ്ട. തങ്ങൾ ഒത്തിരുന്നതിനെക്കാട്ടിൽ അധികം
അയച്ചതുകൊണ്ട നമുക്കു വളരെ പ്രസാദമാകയും ചെയ്തു. ശെഷം പൈയിമാശി
ആകുന്നവർക്ക കൊടുത്ത കല്പനക്കത്തിൽ മുന്ന ഇപ്പൊൾ തങ്ങൾക്ക കൊടുത്ത
യച്ചിരിക്കുംന്നു. വിശെഷിച്ച ഇനി തങ്ങളെ കാമാനായിട്ട നമുക്ക പ്രസാദമുണ്ടാകുമെന്ന
അപെക്ഷിച്ചിരിക്കുംന്നു. എന്നാൽ കൊല്ലം 973 ആമത തുലാമാസം 5നു ഇങ്കിരിയസ്സ
കൊല്ലം 1797 ആമത അകടെമ്പ്ര മാസം 18 നു കണ്ണുരിൽനിന്നും എഴുതിയത.

555 H & L

725 ആമത മഹാരാജശ്രീ വടക്കെ അധികാരി കൃസ്തപ്രർ പീലിസായ്പി അവർകളുടെ
സന്നിധാനത്തിങ്കലെക്ക ബൊധിപ്പിക്കുവാൻ കൈയിത്താൻ കുവെലി എഴുതിയ അർജി.
എന്നാൽ സായ്പി അവർകളുടെ കല്പനക്ക ഞാനും മനിക്ക ക്കണക്കപ്പിള്ളയും
രണ്ടുതറയിൽവന്ന എത്തിയതിന്റെശെഷം കാനംങ്കൊവി രാമയ്യ്യൻ പാർത്ത തറയിലെ
നിപ്പകണക്ക വസുൽലാക്കി എഴുതിക്കൊടുത്തു. അപ്രകാരംതന്നെ കുടിയാൻമ്മാരെ
വരുത്തി മുട്ടിച്ച 540 ഉറുപ്പ്യ ഇന്നലെത്തെ ദിവസം വരക്ക കൂടിയിരിക്കുംന്നു. ഇനിയും
കണക്ക വാങ്ങുവാനും നിപ്പുപണം പിരിപ്പാനുംകൂടി രാപ്പകലായിട്ട പ്രയത്നം ചെയ്യുന്നതും [ 302 ] ഉണ്ട. എന്നാൽ കൊല്ലം 973 ആമത കന്നിമാസം 30 നു എഴുതിയ അർജി തുലാം 5 നു
അകടെമ്പ്രർ 18 നു വന്നത.

556 H & L

726 ആമത മഹാരാജശ്രീ വടക്കെ അധികാരി സുപ്രർഡെണ്ടൻ പിലി സായ്പി അവർ
കളെ സന്നിധാനത്തിങ്കലെക്ക കുറുമ്പ്രനാട പൊഴവായി അദാലത്ത ദൊറൊഗ ചന്ദ്ര
യ്യ്യൻ എഴുതിയ അർജി. കന്നിമാസം 1 നു രാജശ്രീ കവാടൻ സായ്പി അവർകൾ
പൊഴവായി വന്നാറെ ഞാൻ ചെന്ന കാണുകയും മഹാരാജശ്രീ കമിശനർ
സായ്പിമാരവർകൾക്ക എന്നെക്കൊണ്ട ദുറ എഴുതി മണ്ണിൽ എടത്തിൽ നായര എഴുതി
അയച്ചതിന നായരെയും എന്നെയും വിളിച്ച ചൊദിച്ചാറെ ഉണ്ടായിട്ടുള്ള പരമാർത്ഥ
ങ്ങൾ ഒക്കയും ഞാൻ പറകയും ചെയ്തു. കവാടൻ സായ്പി വിസ്തരിച്ച എഴുതി അയച്ചത
സന്നിധാനത്തിങ്കൽ എത്തിക്കാണുംമ്പൊൾ മനസ്സിൽ ആകയും ചെയ്യുമെല്ലൊ.
കന്നിമാസം 21 നു അസ്തമെച്ച പത്ത നാഴിക രാച്ചെല്ലുംമ്പൊൾ കുറുമ്പ്രനാട്ട നെടിയനാട്ട
ഹൊബളിയിൽ മുണ്ടൻഞ്ചെരി ഇമ്പിച്ചുണ്ണിയും വരിക്കാട്ട ഉണ്ണിരി നായരും മുമ്പത്തഞ്ച
ആളും കൂടി രാജശ്രീ കുറുമ്പ്രനാട്ട രാജാവ അവർകളുടെ മനിഷ്യൻ കുറുമ്പ്രനാട്ട
നെടിയനാട്ട കുട്ടംകുളങ്ങരെ പാറവത്യക്കാരൻ ഹരിഹരൻ പട്ടരെ മഠത്തിൽക്കടന്ന
വാതില കുത്തിപ്പൊളിച്ച അവിടെ ഉള്ള മൊതല ഒക്കയും എടുത്തകൊണ്ടു പൊകയും
ചെയ്തു. ആ വർത്തമാനത്തിന്ന രാജശ്രീ രാജാവ അവർകൾ ഇനിക്ക എഴുതി അയച്ചാറെ
ഞാൻ പൊഴവായിന്ന ആക്കള്ളൻമ്മാരെ പിടിക്കെണ്ടതിന്ന നെടിയനാട്ടക്ക വന്നിരി
ക്കുംന്നു. അവരെ തെരഞ്ഞ പിടിപ്പാൻ ഞാനും നാട്ടുകാരും കൂടി ആളെ അയച്ചാറെ
ആക്കള്ളൻമ്മാരെ ആളിൽ ഒരുത്തനെക്കിട്ടിട്ടും ഉണ്ട. ആക്കുള്ളൻമ്മാർക്ക കുറുമ്പ്ര
നാട്ടനിന്ന എങ്കിലും താമരച്ചെരിനിന്ന എങ്കിലും പൊഴവായിന്ന എങ്കിലും കഞ്ഞിവെള്ളം
വെച്ചകൊടുത്താലും ഉൾക്കാർയ്യ്യം കൊടുത്തവരെ ആരെങ്കിലും നൃർത്തിയാലും അവരെ
വസ്തുമൊതലും കുഞ്ഞുകുട്ടികളെയും കുബഞ്ഞി പണ്ടാരത്തിലെക്ക അടക്കുമെന്നും
ഈ ദിക്കുകളിൽ എങ്ങാനും കടന്ന പാർത്തിട്ട ഉണ്ടന്ന കെട്ടാൽ പിടിച്ച തരെണ
മെന്നും താക്കിതി ആയി പറഞ്ഞാറെ അവര കാട്ടിലായിട്ടും പൊലനാട്ട വടക്കുംപുറത്ത
കെഴക്കുംപുറത്തായിട്ടും കടന്ന പാർത്തിരിക്കുംന്നു. അവിടെ കടന്ന ഇനിക്ക
പിടിക്കുകയും വൈയ്യ്യ എല്ലൊ. സന്നിധാനത്തിങ്കൽനിന്ന കൊഴിക്കൊട്ടക്ക കല്പന
ചെന്നാൽ അവരെ അവിടുന്ന താക്കിതി ആയാൽ അവരെ പിടിക്കുകയും ചെയ്യ്യുമെല്ലൊ.
തിരുവൻമ്പാടിന്ന മാരയാൻ ഉക്കപ്പനെ തിയ്യ്യൻ വെടിവെച്ച കൊലപാദം ചെയ്തത
സന്നിധാനത്തിങ്കൽ അറിയിച്ചിരിക്കുംന്നെല്ലൊ. ഇപ്പൊൾ ബെഹുപ്രയത്നംചെയ്ത അവനെ
പിടിച്ചിരിക്കുംന്നു. അവനെ വഴിയെ സന്നിധാനത്തിങ്കലെക്ക അയക്കുന്നതും ഉണ്ട.
മഠത്തിന്ന കട്ട കള്ളൻമ്മാര ഞാങ്ങളിരിക്കുംന്നെടത്ത 30 നു അസ്തമെച്ച എഴുനാഴിക
രാച്ചെല്ലുംമ്പൊൾ വന്ന രാജശ്രീകുറുമ്പ്രനാട്ട രാജാവ അവർകളെ കാരിയക്കാര
വെളയാട്ടെരി രാമറനായരെ അഞ്ച വെടിവെച്ച ഓടിപ്പൊകുന്ന വഴിക്ക ക്കാരിയക്കാരെ
ആളിൽ ഒരു തിയ്യ്യനെയും വെറെ ഒരു തിയ്യ്യത്തിയെയും വെടിവെച്ച കൊല്ലുകയും ഒരു
തിയ്യ്യന മുറിയും ഉണ്ട. അവരെ പിടിപ്പാൻന്തക്കവണ്ണം ആളെ അയച്ചാറെ അവര
ഓടിപ്പൊകയും ചെയ്തു. ഇനിയും അവരെ പിടിക്കെണ്ടുന്നതിന്ന പലവഴിക്കും പത്തും
ഇരിപത ആളെ അയച്ചിട്ടും ഉണ്ട. കിട്ടിയാൽ സന്നിധാനത്തിങ്കലെക്ക അറിയിക്കും
ന്നതും ഉണ്ട. മറ്റുപടി കല്പനവരുംപ്രകാരം നടക്കുംന്നതും ഉണ്ട. കൊല്ലം 973 ആമത
തുലാമാസം 1 നു എഴുതിയത തുലാം 5 നു അകടെമ്പ്രമാസം 18 നു വന്നത. 20
നുപെർപ്പാക്കിക്കൊടുത്തു. [ 303 ] 557 H & L

727ആമത രാജശ്രീ വടക്കെ അധികാരി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി സായ്പി
അവർകൾ കുറുമ്പ്രനാട്ട ദൊറൊഗ ചന്ദ്രയ്യ്യന എഴുതി അനുപ്പിന കാരിയം. എന്നാൽ
താൻ എഴുതി അയച്ച കത്ത എത്തി. അതിലുള്ള അവസ്ഥ ഒക്കയും മനസ്സിൽ ആകയും
ചെയ്തു. താൻ അവിടെത്തടുത്തിരുവൻ തലച്ചെരിയിൽ എത്തിട്ടും ഉണ്ട. സാക്ഷി
ക്കാരൻമാരെ പറഞ്ഞയക്കയും വെണം. ശെഷം കല്പനർക്ക്രമങ്ങൾ തനിക്ക
കൊടുത്തയച്ചിരിക്കുംന്നു. ആയത നാട്ടിലെ സുഖം വിരൊധിക്കുന്നവരെ പിടിപ്പാൻ
ന്തക്കവണ്ണം വഴിയെ തിരഞ്ഞ നൊക്കെണ്ടതിന്ന തനിക്ക ബെലം ആയിരിക്കയും
ചെയ്യുംന്നു. എന്നാൽ കൊല്ലം 973 ആമത തുലാമാസം 6 നു ഇങ്കിരിയസ്സ കൊല്ലം 1797
ആമത അകടെമ്പ്രർമാസം 21 നു കണ്ണുരനിന്നും എഴുതിയത.

558 H & L

728 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പിലി സായ്പി അവർകൾ വടകരെ ദൊറൊഗ അയ്യാരകത്ത സുപ്പിക്ക എഴുതി
അനുപ്പിന കാരിയം. എന്നാൽ നാട്ടിലെ സുഖം വിരൊധിക്കുംന്നവരെ
പിടിപ്പാൻന്തക്കവണ്ണം ബെല തനിക്ക ബെലമായിരിക്കുംന്നു. കല്പനർക്ക്രമങ്ങൾ
ഇങ്ങൊട്ട കൊടുത്തയിച്ചിരിക്കുംന്നു. എന്നാൽ കൊല്ലം 973 ആമത തുലാമാസം 8 നു
ഇങ്കിരിയിസ്സകൊല്ലം 1797 ആമത അകടെമ്പ്രമാസം 21 നു കണ്ണുരിൽനിന്നും എഴുതിയത.

559 H & L

729 ആമത രാജശ്രീവടക്കെ അധികാരി തലച്ചെരി തുക്കിടിസുപ്രർഡെണ്ടൻ കൃസ്തപ്രർ
പീലിസായ്പി അവർകൾ പൈയ്യനാട പൈയ്യൊർമ്മലെ ദൊറൊഗ കുഞ്ഞായൻ മുപ്പന
എഴുതി അനുപ്പിനകാർയ്യ്യം. എന്നാൽ നാട്ടിലെ സുഖം വിരൊധിക്കുന്നവരെ
പിടിപ്പാൻന്തക്കവണ്ണം തനിക്ക ബെലമായിരിക്കുന്നെ കല്പനർക്ക്രമംങ്ങൾ ഇപ്പൊൾ
അങ്ങൊട്ട കൊടുത്തയച്ചിരിക്കുംന്നു. എന്നാൽ കൊല്ലം 973 ആമത തുലാമാസം 8 നു
ഇങ്കിരിയസ്സ കൊല്ലം 1797 ആമത ആകടെമ്പ്രമാസം 21 നു കണ്ണുരിൽനിന്നും എഴുതിയത.

560 H & L

730 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർപീലി സായ്പി അവർകൾക്ക കുറുമ്പ്രനാട്ട വിരവർമ്മരാജാവ അവർകൾ സല്ലാം.
കല്പിച്ച കൊടുത്തയച്ച കത്ത വായിച്ച അവസ്ഥ മനസ്സിൽ ആകയും ചെയ്തു.
പർക്ക്രുക്കുട്ടി തലച്ചെരിയിൽ എത്തിയ വർത്തമാനവും പറപ്പനാട്ട കാരാരനാമം
സറക്കാരിൽ കൊടുത്ത വർത്തമാനവും വരികകൊണ്ട 972 ആമതിൽ പറപ്പുനാട്ടിന്ന
നമുക്ക വരെണ്ടും പണം നെരായിട്ടുള്ള കണക്കപ്രകാരം നിക്കി കുറുമ്പ്രനാട താമരശ്ശെരി
72 ആമത മുന്നാം ഗെഡുപ്പണം പർക്ക്രുക്കുട്ടി മുഖാന്തരം വഴി ആക്കി നടത്തിച്ച
കൊള്ളുവാൻ സായ്പി അവർകളുടെ മനസ്സ ഉണ്ടാകവെണ്ടിയിരിക്കുംന്നു. ശെഷം
വിവരങ്ങൾ ചിന്നുപ്പട്ടര ബൊധിപ്പിക്കയും ചെയ്യ്യും. കൊല്ലം 973 ആമത തുലാമാസം 6 നു
എഴുതിയത. 8 നു അകെടെമ്പ്രമാസം 21 നു വന്നത. 22 നു പെർപ്പാക്കിക്കൊടുത്തു.

561 H & L

731 ആമത മഹാരാജശ്രീ വടക്കെ അധികാരി പിലി സായ്പി അവർകളുടെ
സന്നിധാനത്തിങ്കൽ ബൊധിപ്പിക്കുവാൻ കൈയിത്താൻ കുവെലി എഴുതിയ അർജി. [ 304 ] എന്നാൽ സായ്പി അവർകളുടെ കല്പനപ്രകാരം ഞാനും മനിക്കക്കണക്കപ്പിള്ളയും
രണ്ടു തറയിൽ വന്ന ഒയിതുവ്ര മാസം 6 നു മൊതൽ 19 നു വരക്കും കുടിയാൻമ്മാരൊടു
പിരിച്ച ഉറുപ്പ്യ 1500 പിരിച്ച കൂട്ടിയിരിക്കുംന്നു. ഇനിയും കുടിയാൻമ്മാരെ കൂട്ടിക്കൊ
ണ്ടുവരുവാൻ കൊൽക്കാരെ എല്ലാവരെയും തറകളിൽ അയച്ച മുട്ടിച്ചിരിക്കുംന്നു. മാമ്പെ
കണിയന്നൂര ഈ തറകളിലെ കുടിയാൻമ്മാര കുടി പൊറപ്പെട്ട പൊയവര തറകളിൽ
വന്ന കൂടിയതും ഇല്ലാ. ചെറക്കൽ താലുക്കിൽ കാഞ്ചറാട്ട കല്ലായി ഈ ദിക്കിൽ
പൊയിക്കുടിയിരിക്കുംന്നു എന്ന കെൾക്കകൊണ്ട അവരെ വരുത്തുവാൻ പ്രയത്നം
വിചാരിക്കുന്നതും ഉണ്ട. ശെഷം കാനംങ്കൊവി രാമയ്യൻ ഇന്നെവരക്ക ഇരിപത തറയിലെ
പൈയിമാശി കണക്കമാത്രം കുടിവിവരം വസുൽവാക്കി എഴുതിക്കൊടുത്തിരിക്കുംന്നു.
നാരായണരായൻ കണക്ക ബൊധിപ്പിച്ചിട്ടില്ലന്നും നാരായണരായൻ വരാതെ അദ്ദ്വെഹം
പണം പിരിച്ച തറകളിലെ കണക്ക വസുൽവാക്കി ആയിക്കൂടാ എന്നും കാനംങ്കൊവി
രാമയ്യ്യൻ പറകകൊണ്ടു സന്നിധാനത്തിങ്കലെക്ക എഴുതി അയച്ചത. കണക്ക
വാങ്ങുവാനും പണം പിരിപ്പാനും ഒരു ക്ഷണമെങ്കിലും താമസം കൂടാതെ പ്രയത്നം
ചെയ്യുന്നതും ഉണ്ട. ആയതുകൊണ്ട കല്പന അനുസരിച്ച പ്രയത്നം ചെയ്യുന്നവനെ രെ
ക്ഷിപ്പാൻ ഉള്ള ഭാരം സന്നിധാനത്തിങ്കലെക്ക കൂടിയിരിക്കുംന്നു. ഇനി ഒക്കയും കല്പന
എഴുതി വരുംമ്പൊലെ നടക്കുന്നതും ഉണ്ട. എന്നാൽ കൊല്ലം 973 ആമത തുലാമാസം 6
നു എഴുതിയ അർജി 8 നു അകടെമ്പ്രർ 21 നു വന്നത.

562 H & L 732 ആമത മഹാരാജശ്രീ വടക്കെ അധികാരി സുപ്രർഡെണ്ടൻ പിലി സായ്പി
അവർകളുടെ സന്നിധാനത്തിങ്കലെക്ക കുറുമ്പ്രനാട്ട ദൊറൊഗ ചന്ദ്രയ്യ്യൻ
എഴുതിക്കൊണ്ട അർജി. കുലപാദം ചെയ്ത തിയ്യ്യനെ കിട്ടിട്ട ഉണ്ടന്ന അറിച്ചിട്ടും ഉണ്ടല്ലൊ.
ഇപ്പൊൾ ആ തിയ്യ്യനെയും മാരാത്തി എഴുതിതന്ന സങ്കടത്തിന്റെയും പെർപ്പും
തിയ്യ്യനൊട ചൊദിച്ചാറെ അവൻ പറഞ്ഞത എഴുതിയതിന്റെ പെർപ്പും സന്നിധാ
നത്തിങ്കലെക്ക കൊടുത്തയച്ചിട്ടും ഉണ്ട. താമരശ്ശെരി നാട്ടിന്ന അടിമ പിടിച്ച
കൊണ്ടുപൊയ കള്ളൻമ്മാരിൽ അഞ്ച കള്ളൻമ്മാരെ കിട്ടിട്ട ഉണ്ട എന്നും അതിൽ
ചെറക്കൽ പറമ്പത്ത മമ്മി പെരിയ കള്ളൻ ആകുന്നു എന്നും സന്നിധാനത്തിങ്കലെക്ക
അറിയിച്ചിട്ടും ഉണ്ടല്ലൊ. താമരശ്ശെരി നാട്ടിന്ന കൊണ്ടുപൊയ അടിമ നാട്ടുകാര
എറനാട്ടുകരെക്ക ആളെ അയച്ച വരുത്തി താമരച്ചെരിക്കാര മാപ്പിളമാരും
നായൻമ്മാരുംകൂടി കച്ചെരിയിൽ വന്ന കളവിന്റെ കാരിയംകൊണ്ട വിസ്തരിച്ചെടത്ത ഈ
അടിമ പിടിച്ച കൊണ്ടു പൊയത തെറ്റാകുന്നു എന്നും അതിന കുബഞ്ഞിലെക്ക പെഴ
ചെയ്യ്യണമെന്നും 73 ആമത തുലാമാസം മൊതൽക്ക താമരച്ചെരി നാട്ടിൽ ഒരു ലെഹള
ഉണ്ടാക ഇല്ലന്നും മറ്റ ഒര ദിക്കുന്നും ആരങ്കിലും വന്ന ഏറ്റംങ്ങൾ ചെയ്ത പൊയാൽ
നാട്ടുകാര നായരും മാപ്പിളയും കൂടി പിടിച്ചതരാമെന്ന എഴുതി എഴുതിത്തരികയും ഈ
ക്കള്ളൻമ്മാരെ വിടെണമെന്ന എഴുതിതന്ന സങ്കടം പറഞ്ഞ പാർത്തിരിക്കുംന്നു. ഞാൻ
പെരിങ്കള്ളൻ ആകുന്നു എന്ന സന്നിധാനത്തിങ്കലെക്ക എഴുതി അയച്ചിരിക്കുംന്നു എന്നും
കല്പന വന്നല്ലാതെ വിട്ട കൂട എന്നും പറഞ്ഞ പാർപ്പിച്ചിരിക്കുംന്നു.ഇനിയും കുലപാദം
ചെയ്തവരെ പിടിച്ച കൊടുത്തയപ്പാൻ വഴിപൊലെ പ്രയത്നം ചെയ്ത നൊക്കുംന്നതും ഉണ്ട.
മറുപടി കല്പന വരുംമ്പൊലെ നടക്കുംന്നതും ഉണ്ട. കൊല്ലം 973 ആമത തുലാമാസം 5
നു എഴുതിയത. 563 H & L

മഹാരാജശ്രീ വടക്കെ അധികാരി സുപ്രർഡെണ്ടൻ പിലി സായ്പി അവർകളെ
കല്പനെക്ക കുറുമ്പ്രനാട പൊഴവായി അദാലത്ത ദൊറൊഗ ചന്ദ്രയ്യ്യൻ സ്വാമി [ 305 ] അവർകൾക്ക താമരച്ചെരി നാട്ടിൽ തിരുവൻമ്പാടി തറയിൽ തൊട്ടത്തിൽ ചാത്തൻ
എഴുതിക്കൊടുത്ത അവസ്ഥ. 66 ആമതിൽ എന്റെ ജ്യെഷ്ഠനെ മാരയാൻ ഉക്കപ്പൻ
വെടിവെച്ച കൊല്ലുകയും ചെയ്തു. എന്നാറെ എന്നെ ജാതിയിൽ ആരും കൂട്ടിയതും ഇല്ലാ.
72 ആമത മകരമാസത്തിൽ മാരയാൻ ഉക്കപ്പനെ വെടിവെച്ച ഞാൻ കൊല്ലുകയും ചെയ്തു.
കൊല്ലം 973 മത തുലാമാസം 4 നു എഴുതിയത. അവിടെ അന്നെരം നടക്കൽ ചൊയി
സാക്ഷി ഉണ്ട.

564 H & L

മഹാരാജശ്രീ വടക്കെ അധികാരി സുപ്രർഡെണ്ടൻ സായ്പി അവർകളുടെ കല്പനക്ക
കുറുമ്പ്രനാട പൊഴവായി അദാലത്ത ദൊറൊക ചന്ദ്രയ്യ്യൻ സ്വാമി അവർകൾക്ക
തിരുവംമ്പാടി തറയിൽ മാരയാത്തി ഇയ്യാച്ച എഴുതിവെച്ച സങ്കടം ഓല. എന്റെ ആങ്ങള
ഉക്കപ്പനെ തൊട്ടത്തിൽ തിയ്യ്യൻ ചാത്ത വെടിവെച്ച കൊല്ലുകയും ചെയ്തു. ചാത്ത
നൊടങ്കിലും പിന്നെ ഒര തിയ്യ്യനൊട എങ്കിലും രാജ്യത്തെ ഒരുത്തനൊട എങ്കിലും ഒര
എറക്കുറവ എന്റെ ആങ്ങള ചെയ്തിട്ടും ഇല്ലാ. ചക്കാലത്ത ഇരിക്കും തിയ്യ്യൻ കടുങ്ങൊച്ചൻ
രാജ്യത്ത മരിയാത അല്ലാതെ ചെയ്തതുകൊണ്ട തമ്പുരാൻമ്മാരെകല്പനക്ക എളെടത്ത
മുസ്സത പറകകൊണ്ട 966 ആമതിൽ അവനെ കൊന്നിട്ടും ഉണ്ട. അത ഇപ്രകാരത്തിൽ
കല്പന വരികകൊണ്ടും രാജ്യത്ത മരിയാത അല്ലാതെ ചെയ്കകൊണ്ടും ആകുന്നത
അവനെ ചെയ്തിതത എന്ന കെട്ടിരിക്കുംന്നു. ഇനി ഇനിക്ക ഒര ആശ്രയവും ആധാ
രവും ഇല്ലാ. കുബഞ്ഞിന്ന രെക്ഷിച്ച കൊൾകയും വെണം. കൊല്ലം 973 ആമത കന്നിമാസം
28 നു എഴുതിയത. ഇത മുന്നും 73 ആമത തുലാമാസം 9 നു അകടെമ്പ്രമാസം 22 നു
വന്നത.

565 H & L

733 ആമത പാട്ടം നൊക്കുംന്നെ മരിയാതി. രാജശ്രീ വടക്കെ അധികാരി തലച്ചെരി
തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പിലി സായ്പി അവർകൾക്ക കടുത്തനാട്ട
പൊർള്ളാതിരി ഉദയവർമ്മരാജാവ അവർകൾ സല്ലാം. പൈയിമാഷി ആക്കെ
ണ്ടുംന്നതിനെ കണക്കഴുത്തുകാരെയും പാട്ടം നൊക്കുന്നവരെയും കല്പന കൊടു
ത്തയച്ച പെയിമാഷി കണക്ക ആക്കുകയും ചെയ്യ്യുംന്നു. കുടിയാൻമ്മാര പറയുന്നത
പാട്ടം ഒന്നാകെക്കണ്ട എഴുതുംന്നതിൽ സറക്കാർക്ക എത്ര എന്നും കുടികൾക്ക എത്ര
എന്നും വിവരം തിർത്ത കണക്കാക്കി അതെത പറമ്പ നികുതി എഴുതി ഒപ്പിട്ട തരെ
ണമെന്ന ജെമ്മാക്കാര പറയുംന്നപ്രകാരം പൈയിമാഷിക്കപൊയ ആളുകൾ നമുക്ക
എഴുതി അയക്കകൊണ്ട സാഹെബരവർകൾക്ക നാം ബൊധിപ്പിക്കുംന്നു. പത്തുപണം
ഒരു പറമ്പത്ത ഒന്നാകെ പാട്ടം കണ്ടാൽ അതിൽ സറക്കാര നികുതിക്ക ഇത്ര എന്നും
കുടി വിവരം ഇന്നപ്രകാരമെന്നും സാഹെബര അവർകൾ കൃപവെച്ചു മറുപടി
കൊടുത്തയക്കയും വെണം. അത അല്ലാഞ്ഞാൽ കുടികളെ പറഞ്ഞ ബൊധിപ്പിപ്പാൻ
കൊഴക്കായി വന്നിരിക്കുംന്നു. എന്നാൽ കൊല്ലം 973 ആമത തുലാമാസം 8 നു എഴുതിയത
തുലാം 10 നു അകെടെമ്പ്രമാസം 23 നു വന്നത. ഉടനെ പെർപ്പാക്കിക്കൊടുത്തു.

566 H & L

734 ആമത മഹാരാജശ്രീ സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി സായ്പി അവർകൾ
സന്നിധാനത്തിങ്കലെക്ക കടുത്തനാട്ട കാനംങ്കൊവി ചെലവുരായൻ എഴുതിയ അർജി.
പാട്ടം ചാർത്തുവാൻ കല്പിച്ച അയച്ചതിന്റെശെഷം രാജാവ അവർകളുടെ അരിയത്ത
വന്നാറെ ചെരാപുരത്തും തൊടനൂരും പാലയാട്ടും ഈ മുന്ന ഹൊബളിയിൽ കല്പിച്ച [ 306 ] മുഖ്യസ്തൻമ്മാരെയും മെനവൻമ്മാരെയും കൂട്ടി അയച്ച ചെരാപുരത്ത ഹൊബളിയിൽ
ചെന്നതിന്റെശെഷം ചെരാപുരത്തിൽ ചെറിയ പാതിരിക്കൊട്ടും വലിയ പാതിരി
ക്കൊട്ടും നമ്പ്യാരെയും ഈ തറയിൽ ഉള്ള മുഖ്യസ്തൻമ്മാരെയും കച്ചൊടക്കാര
മാപ്പിളമാരെയും രാജാവ അവർകളെ കല്പനക്ക വന്ന ആളുകളൊടും കൂടി ഈ മെൽ
എഴുതിയ നമ്പ്യാർക്ക ആകുന്ന ഒരു പറമ്പത്തെ പാട്ടം കെട്ടിയതിന്റെ വിവരം തെങ്ങ 700
ക്ക പണം 35 അടക്ക 750 ക്ക 41 1/2 കായ്ക്കുന്ന പിലാവിന പാട്ടം പണം 4 ആക വക 3 ന്ന
പാട്ടപ്പണം 40 1/2 ഇപ്രകാരം ചരക്ക വിവരവും ഫലവിവരവും കണക്കെഴുതി കുടിയാന
ശിട്ട എഴുതിക്കൊടുക്കുംമ്പൊൾ ആ പറമ്പടക്കുന്ന കുടിയാനും മെൽ എഴുതിയ
നമ്പ്യാർമ്മാര ഇരിവരും പറഞ്ഞത ഈക്കണ്ടപൊലെ പാട്ടം കെട്ടി സറക്കാരിലെക്ക
എടുത്താൽ ഞാങ്ങൾക്ക തന്ന കഴികയും ഇല്ലാ. ഇപ്രകാരം പറഞ്ഞ അവൻ ശിട്ടപിടിച്ചതും
ഇല്ല. ഈക്കണ്ടെ പാട്ടത്തിൽ കുടിയാൻ ജെമ്മാരിക്ക പത്തിന്ന ഒഴിവ എത്ര എന്ന
ഉക്കുമനാമത്തിൽ കാമാനും ഇല്ലായ്കകൊണ്ട കുടിയാനൊട പറഞ്ഞതുമില്ലാ. കുടിയാൻ
ജെമ്മാരിക്ക ഒഴിവ എത്ര ഇന്നപ്രകാരമെന്ന കല്പന വരികയും വെണം. എന്നാൽ
അപ്രകാരം കുടിയാൻമ്മാരൊട പറഞ്ഞ ബൊധിപ്പിച്ച ചാർത്തുകയും ചെയ്യ്യാം.
ഈക്കണ്ടെ പാട്ടപ്രകാരം എഴുതിത്തരുന്നെ ശിട്ടിൽ തന്നെ സർക്കാരിലെക്ക ഇത്ര എന്ന
എഴുതിത്തരെണമെന്ന കുടിയാൻമ്മാര ജെമ്മാരികള എല്ലാവരും പറയുംന്നു. എന്നാൽ
കൊല്ലം 973 ആമത തുലാമാസം 6 നു എഴുതിയ അർജി തുലാം 10 നു അകടെമ്പ്ര മാസം
23 നു വന്നത.

567 H & L

735 ആമത രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മ രാജാവ അവർകൾക്ക
വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പിലി സായ്പി
അവർകൾ സല്ലാം. എന്നാൽ തുലാമാസം 8 നു എഴുതി അയച്ച കത്ത എത്തുകയും
ചെയ്തു. പാട്ടം ഒന്നാകെക്കണ്ട എഴുതുന്നതിൽ സറക്കാർക്ക എത്ര എന്നു അറിയെ
ണ്ടുംന്നതിന്ന കുടിയാൻമ്മാര അപെക്ഷിക്കുംന്നു എന്നു എഴുതിട്ടും ഉണ്ടല്ലൊ. ആയതിന്ന
പാട്ടം വഹയിൽ തങ്ങളെ ജ്യെഷ്ഠൻ തിർത്ത ആക്കിയപ്രകാരം പത്തിന്ന ആറ
സറക്കാർക്ക വരെണ്ടതാകുംന്നു എന്ന അറിഞ്ഞിട്ടും ഉണ്ടല്ലൊ. ഈ വർത്തമാനം
വടകരയിൽ ഇരുന്ന സമയത്ത നമുക്ക ഗ്രെഹിപ്പിച്ചു എന്നും തങ്ങളെ ആളുകൾ ഒക്കയും
അറിഞ്ഞിരിക്കുംന്നു. അതുകൊണ്ട ഒടുക്കമായിട്ട തിർത്ത വരായ്കകൊണ്ടും താമസം
എറെ ഉണ്ടാകകൊണ്ടും നമുക്ക വളരെ സങ്കടം തന്നെ ആകുന്നു. അതുകൊണ്ട
കടുത്തനാട്ടിൽ രണ്ടാമത വരുന്നു എന്നും നല്ലതിരിച്ചവണ്ണം വല്ലതും ബൊധി
ക്കുന്നില്ലന്നവെച്ചാൽ അവിടെ വന്നാൽ കാരിയം ഒക്കയും നെരും ഞായവുംമ്പൊലെ
തങ്ങളും നാമും തീർത്ത ആക്കും എന്ന കുടിയാൻമ്മാർക്ക ഗ്രെഹിപ്പിക്കണം എന്ന
നമുക്കവെണ്ടിയിരിക്കുംന്നു. ഇതിനിടയിൽ മൊളക ചാർത്തും തെങ്ങ ചാർത്തും ഒട്ടും
താമസം കൂടാതെ പൈയിമാശി എടുക്കുയെന്ന നാം ആഗ്രഹിച്ചിരിക്കുന്നു. ഇതിൽ
അകത്ത ചാർത്തുംന്നത എതുപ്രകാരം വെണ്ടു എന്ന കാണിച്ച ആക്കുന്ന ഓലയിന്റെ
പെർപ്പും തങ്ങൾ വടകരയിൽ വായിച്ചതും തങ്ങൾക്ക കൊടുത്തയച്ചിരിക്കുംന്നു. അതിൽ
എഴുതിയ വിധങ്ങളായിട്ടും നാട്ടിലെ കിഴുമരിയാതി ആയിട്ടും എതാൻ ചില എറക്കുറ
ഉണ്ടെങ്കിൽ നമ്മൾ എതിരെക്കുംമ്പൊൾ ആയത തീർത്ത ആക്കുകയും ആം. എന്നാൽ
പൈയിമെഷിക്കാരിയം നടക്കെണമെന്ന നാം അപെക്ഷിക്കുംന്നു. ശെഷം പൈയി
മാശി എടുക്കുന്നവർക്ക നാം കൊടുത്ത കല്പനർക്രമങ്ങളിൽ എഴുതിവെച്ചത
അല്ലാതെകണ്ട മറ്റൊരുപ്രകാരം സമ്മതിക്കയും വെണ്ട. ആയത പാട്ടം ഇത്ര എന്നും
സറക്കാർക്ക വരുന്നത ഇത്ര എന്നും ഓലയിൽ എഴുതിക്കുടിയാന എങ്കിലും ജെമ്മക്കാർക്ക
എങ്കിലും പ്രത്യെകമായിട്ടകൊടുക്കയും വെണം. എന്നാൽ കൊല്ലം 973 ആമത തുലാമാസം [ 307 ] 10 നു ഇങ്കിരിയസ്സ കൊല്ലം 1797 ആമത അകടെമ്പ്രമാസം 23 നു കണ്ണൂരിൽ നിന്നും
എഴുതിയത.

568 H & L

736 ആമത പാട്ടം നൊക്കുംന്ന മരിയാതി. ഒന്നാമത ഒരു പറമ്പിൽ ചെന്ന ആകപ്പാട
തെങ്ങ നൊക്കി അഫലവും ശിശുവും നിക്കിശെഷം തെങ്ങിന ആയിരം തെങ്ങ കണ്ടാൽ
അതിൽ മുന്ന ഒന്ന കഴിച്ച ശെഷം തെങ്ങക്ക നൂറ്റിന്ന അഞ്ചു പണം കണ്ട പാട്ടം കെട്ടെണം.
രണ്ടാമത കഴുങ്ങ ആകക്കണ്ട അഫലവും ശിശുവും കഴിച്ച ശെഷം കഴുങ്ങിന
കാപ്പണംകണ്ട പാട്ടം കെട്ടെണം. മുന്നാമത പിലാവ കണ്ട അഫലവും ശിശുവും
നിക്കിശെഷം പിലാവിന രണ്ടു പണം കണ്ട കെട്ടെണം. നാലാമത വള്ളിഅഫലവും
ശിശുവും കഴിച്ച ശെഷം വള്ളിക്കമുളക കണ്ട കൊഴിയക്കഴിച്ച കെട്ടുകയും വെണം.
എന്നാൽ കൊല്ലം 973 ആമത തുലാമാസം 10 നു ഇങ്കിരിയസ്സ കൊല്ലം 1797 ആമത
അകടെമ്പ്രമാസം 23 നു കണ്ണൂരിൽ നിന്നും എഴുതിയത. ഇത രണ്ടു കത്തും അകടെമ്പ്രർ
27 നു ആകുന്നു. രണ്ടാമത എഴുതി അയച്ചത മുമ്പിലുത്തെ പൈയിമാശി കൈയ്യിന്ന
പൊയിപ്പൊയി.

569 H & L

737 ആമത മഹാരാജശ്രീ വടക്കെ അധികാരി പിലി സായ്പി അവർകളുടെ
മെൽക്കച്ചെരി സന്നിധാനത്തിങ്കൽ ബൊധിപ്പിക്കുവാൻ ഇരിവെനാട്ട അദാലത്ത
കച്ചെരിയിൽ ദൊറൊഗ മാണിയാട്ട വിരാൻകുട്ടി എഴുതിയ അർജി. കൊല്ലം 973 ആമത
കന്നിമാസം 22 നു പൊറാട്ടുകരെ ചെന്ന പൊയിലി മലെമ്മിൽ ഇരിവെയിനാട്ട
അണിയാരത്ത ഇരിക്കും വെലൽ കുങ്കാറ്റാക്ക വാണിഭം ചെയ്യാൻ പൊയാറെ അന്ന
രാത്രി എഴുമണിക്ക ഇരിവെ നാട്ട നിള്ളങ്ങൽ യിരിക്കും അഞ്ഞുറ്റാൽ നാം കണ്ടു.
അന്നെരം കുങ്കറൊട നാം പറഞ്ഞു നിന്റെ കാരണൊൻ ബെലൽ രായിരു കുബഞ്ഞിന്റെ
പാളയക്കാരെ കൂട്ടി പെരുവഴി കാണിച്ചുകൊടുത്ത തൊടിക്കളം പിടിച്ചതും കണ്ണൊത്ത
വീട ചുട്ടതും നിന്റെ കാരണൊൻ വെലൽ രായിരു പെരുവഴി കാണിക്കകൊണ്ട അല്ലെ
അപ്രകാരം വന്നത. ആയതുകൊണ്ട നിന്റെ കാരണൊന കൊടുപ്പാൻ നിന്റെ പക്കൽ
ഒന്ന തരുവാനുണ്ട. അതിന നി പൊരെണം എന്ന പറഞ്ഞാറെ ഞാൻ പൊരിക ഇല്ലന്നും
കുങ്കറ നാറൊട പറഞ്ഞാറെ അങ്ങൊട്ടും ഇങ്ങൊട്ടും വാക്ക ഉണ്ടായി. അടി ഉണ്ടായാറെ
കുങ്കറെ വലത്തെ കൈയ്യിന്റെ തണ്ടക്ക പിച്ചാങ്ങത്തി കൊണ്ട രണ്ട കുത്ത നാം
കൊടുത്തു പൊകയും ചെയ്തു. ഈ അന്ന്യായം തുലാമാസം 7 നു ഇരിവെനാട്ട അദാലത്ത
കച്ചെരി യിൽ വെച്ചതിന്റെശെഷം പ്രതിക്കാരൻ അഞ്ഞുറ്റാൻ നാറെ വിളിപ്പാൻ
കൊൽക്കാരൻ പഴെരി പർക്ക്രനാ വെലൽരായിരുവിന്റെ ഒന്നിച്ച അയച്ചു. ഇരിവെനാട്ടെ
നിള്ളങ്ങൾക്കരയിൽ ചന്തൻ തിയ്യ്യൻ പൊരയിൽ അഞ്ഞുറ്റാൻ നാറെ വെലൽ രായിരു
കണ്ടു. കൊൽക്കാരന കാണിച്ചുകൊടുത്തു. എന്നാറെ കൊൽക്കാരൻ കച്ചെരിയിൽ
വിളിക്കുന്നു എന്ന പറഞ്ഞാറെ ഞാൻ പൊരിക ഇല്ലന്ന നാം പറഞ്ഞ കിഴിഞ്ഞ നടന്നാറെ
കൊൽക്കാരൻ വഴിയെ പൊയി ചെന്ന പിടിച്ചു. അന്നെരം നാം തന്റെ കട്ടാരം ഊരി
കൊൽക്കാരനെ കുത്തുവാൻ ഓങ്ങുംമ്പൊൾ കൊൽക്കാരൻ കട്ടാരം പിടിച്ചു. എന്നാറെ
നാം കൈയ്യിൽ ഉള്ള വില്ലും ചരത്തൊടെ കൊൽക്കാരന്റെ വെളക്ക അമർത്തു. അന്നെരം
കട്ടാരം പിടി എളിക്കി വില്ലും ചരവും മടിക്കുത്തും പിടിച്ചു വലിക്കുംമ്പൊൾ നാറും നാറെ
എട്ടൻ കുങ്കുറും അനിശൻ കെളുവും ഇവര രണ്ടാളും കണ്ണൊത്ത കുന്നുംമ്മിലെ
വെടിക്കാരൻ ആകുന്നു. ഇവര തൊക്കിന്റെ കള്ളൻ പറിച്ച വന്ന കൊൽക്കാരനെ
വെടിവെപ്പാൻനൊക്കി കൊൽക്കാരന്റെ കൈയിവിടുത്തനാറെ തെറ്റി. അന്നെരം [ 308 ] കൊൽക്കാരന്റെ ഒന്നിച്ചുപൊയ വെലൽരായിരുന്റെ വലത്തെ കൈയ്യിന്റെ വെരൽക്ക
നാറെ എട്ടൻ കുങ്കുറുവും കെളുവും തൊക്കിന്റെ തലകൊണ്ടും ചട്ടകൊണ്ടും
വെണ്ടുംമ്പൊലെ രായിരുവിനെ ചെയ്തു. മുറിഞ്ഞ ചൊര വരികയും ചെയ്തു. ഇവര ബെലം
കാണിക്കകൊണ്ട കൊൽക്കാരൻ അവര ഒഴിച്ച പൊരുംമ്പൊൾ വഴിയെതന്നെ പാഞ്ഞ
വന്ന കുങ്കറ കൊൽക്കാരന്റെ ഒന്നിച്ചഉള്ള വെലൽരായിരുന്റെ കൊടയും പറ്റി
ക്കൊണ്ടുപൊയി. ബെലം കാണിക്കകൊണ്ട ഭയപ്പെട്ട കൊൽക്കാരൻ പൊരികയും ചെയ്തു.
ഈ അവസ്ഥ ഒക്കയും സായ്പി അവർകളുടെ സന്നിധാനത്തിങ്കൽ അറിവിക്ക എത്രെ
ആയത. കൊല്ലം 973 ആമത തുലാമാസം 9 നു എഴുതിയ അർജി തുലാം 11 നു അകടെമ്പ്ര
മാസം 24 നു വന്നത. 26 നു പെർപ്പാക്കി.

570 H & L

738 ആമത മഹാരാജശ്രീ വടക്കെ അധികാരി പിലിസായ്പി അവർകളുടെ
മെൽക്കച്ചെരി സന്നിധാനത്തിങ്കൽ ബൊധിപ്പിക്കുവാൻ ഇരിവെനാട്ട അദാലത്ത കച്ചെരി
ദൊറൊക മാണയാട്ട വിരാൻകുട്ടി എഴുതിയ അർജി. മഹാരാജശ്രീ സായ്പി അവർകളുടെ
കല്പന ക്കത്ത ഉത്തരം കണ്ട അറികയും ചെയ്തു. ആ ഉത്തരത്തിൽ കൂട്ടി അയപ്പാൻ ഉള്ള
ആളുകളിൽ കൊല്ലം 973 ആമത തുലാമാസം 3 നു കരിയാട്ട പുത്തൻ പീടികയിൽ
അമ്മത ഐെരൊളില അമ്മതും ഇവര ഇരിവരെയും തലച്ചെരി ദൊറൊഗകച്ചെരിയിൽ
കൂട്ടി അയക്കുകയും ചെയ്തു. ശെഷം പുളിയനമ്പറത്ത കറുത്ത പക്കിറിൻ കരിയാട്ട
കൂവെലെ പക്കി എള്ളെൻ ചൊക്ക്രിർ ഇവര മൂവ്വരെയും നൊക്കിട്ട കാണുംന്നും ഇല്ലാ.
ശെഷം കിഴിൽവന്ന ഉത്തരത്തിൽ ഉള്ള ആളുകളിൽ ചെവുത്താൻ കുഞ്ഞി അസ്സനെ
ക്കണ്ട കിട്ടി. അവനെ ഇപ്പൊൾ മഹാരാജശ്രീ സായ്പി അവർകളുടെ സന്നിധാന
ത്തിങ്കലെക്ക കൂട്ടി അയച്ചിട്ടും ഉണ്ട. കൊല്ലം 973 ആമത തുലാമാസം 9 നു എഴുതിയ
അർജി തുലാം 11 നു അകടെമ്പ്രമാസം 24 നു വന്നത.

571 H & L

739 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പിലി സായ്പി അവർകൾക്ക കുറുമ്പ്രനാട്ട വിരവർമ്മ രാജാവ അവർകൾ
സല്ലാം. കുറുമ്പ്രനാട്ട വാഴൊത്ത നായരുടെ അതിർക്ക്രമം ചെയ്യുന്ന അവസ്ഥക്ക ഇതിന
മുമ്പെ സായ്പി അവർകളെ എഴുതി അറിയിച്ചു. അതിന ഇന്നപ്രകാരമെന്ന കല്പന
വന്ന കണ്ടതും ഇല്ലാ. എന്നതിന്റെശെഷം നെടിയനാട്ട ഹൊബളിയിൽ പൊയിൽ
നായരുട വകയിൽ മുണ്ടംഞ്ചെരി ഇമ്പിച്ചിണ്ണി എന്ന ഒരുത്തനും ആ ദിക്കിൽ ഉള്ളതിൽ
ഇരിപതമുപ്പത ആളുംകൂടി രാക്കൂറ്റിൽ ഓരൊരൊ കുടികളിൽ കടന്ന കവരുകയും
അതിർക്ക്രമങ്ങൾ ചെയ്കയും ആയിരിക്കകൊണ്ട കുടികളിൽനിന്ന നികുതി
എടുക്കുംന്നതുമില്ലാ. ഈ അവസ്ഥ അതാലത്തിൽ പറഞ്ഞാറെ അമർച്ച വന്ന
കഴിഞ്ഞതുമില്ലാ. ഒരു കുപ്പിണി ബെലം കൂടി കല്പന ആകാതെകണ്ട ചാവടിയിന്ന
പ്രയത്നം ചെയ്തതുകൊണ്ടുതന്നെ കള്ളന്മാരുടെ അമർച്ച വന്നു കഴിയുമെന്ന
തൊന്നുംന്നതുമില്ലാ. ഇപ്രകാരം ഉണ്ടായിരിക്കുംന്ന അവസ്ഥക്ക ദിവസ താമസം കൂടാതെ
ഇന്നപ്രകാരമെന്ന കല്പന ഉണ്ടാകവെണ്ടിയിരുന്നു. നമ്മുടെ കാർയ്യ്യങ്ങൾക്ക സായ്പി
അവർകളുടെ ദെയകടാക്ഷം ഉണ്ടായി നടത്തി രെക്ഷിച്ചുകൊൾകയും വെണം എന്ന
നാം ആശ്രയിച്ച അപെക്ഷിച്ചുകൊണ്ടിരിക്കുംന്നു. കൊല്ലം 973 ആമത തുലാമാസം 8 നു
എഴുതിയത തുലാം 11നു അകടെമ്പ്രർ 24 നു വന്നത. ഈ ദിവസം തന്നെ പെർപ്പാക്കി
25 നു കൊടുത്തു. [ 309 ] 572 H & L

740 ആമത മഹാരാജശ്രീ വടക്കെ തുക്കിടിയിൽ മെലധികാരി ആയിരിക്കുന്ന പിലി
സായ്പി അവർകളെ സന്നിധാനത്തിങ്കൽ വായിച്ച കെൾപ്പിപ്പാൻ ചൊഴലി കെളപ്പൻ
നമ്പ്യാര എഴുതിയത. തുലാമാസം 10 നു എഴുതിയ കത്ത 11നു കട‌മ്പെരി എത്തി.
വായിച്ച വർത്തമാനം ഗ്രെഹിക്കയും ചെയ്തു. നമ്പ്യാര പറഞ്ഞയച്ച വർത്തമാനങ്ങ
ളൊക്കയും നമ്മൊട പറഞ്ഞു കെട്ടു എന്നും രാജാവ അവർകളെയും കുറ്റിയാട്ടുര
ക്കൊമനെയും പരിങ്ങത്ത പൊക്കനെയും കൂട്ടിക്കൊണ്ട വരെണമെന്നും അത്രൊ ടവും
നാം ഇവിടെ തന്നെ താമസിക്കുമെന്നും മറ്റും കാർയ്യ്യം ഉണ്ടെന്നും എല്ലൊ കത്തിൽ
എഴുതിക്കണ്ടത. ഈ അവസ്ഥകൾ കടമ്പെരി എഴുംന്നെള്ളി നില്ക്കുന്ന തമ്പുരാന്റെ
തിരുമനസ്സറിയിച്ചതിന്റെശെഷം സായ്പി അവർകളെക്കണ്ട ചില ഗുണദൊഷംങ്ങൾ
നമുക്ക പറയെണ്ടതിന്ന വളരെ ആഗ്രഹം ഉണ്ടന്നും സായ്പി അവർകളൊട നമ്മുടെ
സങ്കടപ്രകാരങ്ങൾ പറഞ്ഞ കെൾപ്പിച്ചിട്ട ഉണ്ടെന്നും ആയത സായ്പി അവർകളെ മന
സ്സിൽ ഉണ്ടല്ലൊ എന്നും ചെറക്കൽനിന്നും നമ്മെ അപമാനിക്കകൊണ്ടത്രെ നാം
പൊന്നിരിക്കുംന്ന എന്നും അതുകൊണ്ട ചെറക്കൽനിന്നും കണ്ട കഴിക ഇല്ലന്നും സായ്പി
അവർകൾ പറഞ്ഞാൽ പിന്നെ ഒരെടത്തെചെന്ന കണ്ടൊളാമെന്നും അത്രെ കല്പിച്ചത.
കുറ്റിയാട്ടുരെ കൊമനും പരിങ്ങൊത്തെ (പൊക്കനും?) ഇവിടെ ഇല്ലാ. കുറ്റിയാട്ടുര
ആകുന്നു. അവര ഉള്ളെടത്ത എഴുതി അയച്ചപ്പൊൾ കൊമന ഒരു വയറ്റിൽ നൊമ്പല
ത്തിന്റെ ദിനം ഉണ്ടന്നും ആയത രണ്ടു ദിവസമായി നന്നെ കൂടിട്ടെന്നും ആയത കൊറെ
ഭെദം വന്നാൽ ഞാങ്ങൾ സായ്പി അവർകളെ സന്നിധാനത്തിങ്കൽ ചെന്ന കണ്ടൊള
മെന്നും ആകുന്നു. അവര ഇങ്ങൊട്ട എഴുതി അയച്ചത. ശെഷം ഞാൻ ചെറക്കൽ നിന്ന
ഇങ്ങ വന്നപ്പൊൾ കാലിന്റെ വാതക്കടച്ചിലും മറ്റും കൊറയ എറ ആകകൊണ്ടത്രെ
വരാഞ്ഞത. എന്റെ ദിനത്തിന്റെ സങ്കടം മുൻമ്പെ സായ്പി അവർകളെ തന്നെ
കെൾപ്പിച്ചിട്ടും ഉണ്ടല്ലോ. ഞാൻ സായ്പി അവർകൾ പറയുംവണ്ണം തന്നെ കെട്ട
നടന്നിട്ടുള്ളു. ഇനിയും അതുംവണ്ണംതന്നെ നടക്കാമെന്ന ഭാവിച്ചിട്ടുള്ളു. ദിനത്തിന്റെ
സങ്കടം കത്ത കൊണ്ടന്ന ശിപ്പായി കാൺകയും ചെയ്തിരിക്കുംന്നു. എന്നാൽ 973 ആമത
തുലാമാസം 11 നു എഴുതിയത 12 നു അകടെമ്പ്രർ 25 നു വന്നത. ഉടനെ ബൊധിപ്പിച്ചത.
29 നു പെർപ്പാക്കിക്കൊടുത്തു.

573 H & L

741 ആമത കൊഴുക്കിലെടത്തിൽ കെളപ്പൻ നമ്പ്യാര എഴുത്ത. അന്തിയത്ത തുപ്പായി
ഗ്രെഹിക്കെണ്ടും അവസ്ഥ. ഞാൻ ചെറക്കൽനിന്നും കണ്ടു പറഞ്ഞ 9 നു ഇങ്ങൊട്ട
വരാമെന്നല്ലൊ പറഞ്ഞൊണ്ടു പൊന്നത. കടമ്പെരിനിന്ന എല്ലാവരും ആയിട്ടും
പറഞ്ഞൊണ്ടുവന്ന ഗുണദൊഷംങ്ങൾ ഒക്കയും തിരുമനസ്സ അറിവിച്ചതിന്റെ ശെഷം
എന്റെ സങ്കടങ്ങൾ ഒക്കയും പീലി സായ്പിനൊടും പറഞ്ഞിട്ട ഉണ്ടെന്നും ആയത
സായ്പുന തന്നെ മനസ്സിൽ ഉണ്ടല്ലൊ എന്നും ശെഷം ഇപ്പൊൾ ചെറക്കൽ നിന്നു
കൂടായ്കകൊണ്ടത്രെ ഇങ്ങൊട്ട വന്നത എന്നും ഇവിടെയും നിക്കെണ്ട എന്ന ഉണ്ട
ങ്കിൽ പിന്നെ ഒരെടത്തെക്ക പൊയിക്കൊള്ളാമെന്നും എത ആയാലും ചെറക്കലെക്ക
ഇപ്പൊൾ പൊക ഇല്ലന്നും സായ്പി പറഞ്ഞാൽ തലച്ചെരിക്ക ചെന്ന ഇരുന്ന
കൊള്ളാമെന്നും അതകൂടാതെ കണ്ട ചെറക്കലെക്ക പൊകെണ്ടെങ്കിൽ കൊലത്തിരി
തമ്പുരാൻ കല്പിച്ചാൽ പൊകാമെന്നും ചിലവിന്റെ അവസ്ഥക്കും മറ്റും അവിടുന്നു
കല്പിച്ച തരുന്നത പൊരെങ്കിൽ അവിടെതന്നെ അറിപ്പിച്ച വാങ്ങിക്കൊള്ളാമെന്നും
ഇപ്രകാരം ഒക്കയും എത്രെ കല്പിച്ചത. എന്റെ കാൽക്ക ഒരു കടച്ചില ഉണ്ടാകുമാറ
ഉണ്ട. ആയത ഇപ്പൊൾ കൊറെ എറ ആകകൊണ്ടത്രെ ഞാൻ വരാഞ്ഞത. അപ്രകാരം [ 310 ] തിരുമനസ്സറിവിപ്പാൻ ഒന്ന എഴുതിട്ടും ഉണ്ട. എന്നാൽ 73 ആമാണ്ട തുലാമാസം 10 നു
തുലാം 12 നു അകടെമ്പ്രമാസം 25 നു വന്നത.

574 H & L

742 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലി സായ്പി അവർകൾക്ക തൊലാച്ചി
മുപ്പൻ എഴുതിയാ അർജി. ഇപ്പൊൾ ഞാൻ കുറ്റിപ്പുറത്ത ഹൊബളിയിൽ പൈയിമാശി
നിശ്ചയിക്കുന്നത പാട്ടപ്രകാരമെന്നത്രെ. അതുകൊണ്ട കുടിയാൻമ്മാര എല്ലാവരും
സങ്കടപ്പെടുംന്നു എന്നാറെ ഞാൻ പറഞ്ഞു. ഈക്കെട്ടിയ പാട്ടത്തിൽ പാതി കുബ
ഞ്ഞിലെക്കും പാതി നിങ്ങൾക്കും എന്ന പറഞ്ഞാറെ കുടിയാൻമ്മാര പറയുംന്നു
ഞാങ്ങൾക്ക പാതി ഉള്ളത ഒഴിച്ച കുബഞ്ഞിയിൽ കൊടുക്കെണ്ടതിന്ന ശിട്ട തരികയും
വെണമെന്നത്രെ പറയുംന്നു. ഞാൻ ഇപ്പൊൾ കെട്ടുന്ന പാട്ടം കണ്ടാൽ മുമ്പിലുത്തെ
മൊതലിൽ എറെ എന്ന തൊന്നുംന്നു. ഇനി ഞാൻ മെലി നടക്കെണ്ടതിന്ന എഴുതി
അയപ്പാൻ സായ്പി അവർകളുടെ കൃപ ഉണ്ടാകയും വെണം. എന്നാൽ ഓയിതുപ്രമാസം
22 നു കടുത്തനാട്ടിൽനിന്ന എഴുതിയത. അകെടെമ്പ്രമാസം 25 നു വന്നത. ഉടനെ
ബൊധിപ്പിച്ചു 29 നു പെർപ്പാക്കിക്കൊടുത്തിരിക്കുംന്നു.

575 H & L

743 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലി സായ്പി അവർകളെ സന്നി
ധാനത്തിങ്കലെക്ക കൊലത്തനാട ചെറക്കൽ കാനംങ്കൊവി ബാബുരായര എഴുതിയ
അർജി. ഇപ്പൊൾ കല്പനപ്രകാരം കുറ്റിപ്പുറത്ത രാജശ്രീ രാജാവ അവർകളെ ചെന്ന
കണ്ടതിന്റെ ശെഷം പറമ്പിൽ ഹൊബളിയും പൊറമെരി ഹൊബളിയും
ചാർത്താൻന്തക്കവണ്ണം അതത പ്രവൃർത്തിക്കാരൻമ്മാർക്ക തരകും എഴുതിക്കൊടുത്ത
പാട്ടം നൊക്കുവാൻ കയപ്പള്ളി കെളപ്പനെയും കളത്തിലെ ആലിമായനെയും ഒത്ത
ചാർത്തുവാൻ ഹരിഹരൻ പട്ടരെയും ഇങ്ങിനെ മുന്നാളെയും ഒന്നിച്ചു കൂട്ടി പറമ്പിൽ
ഹൊബളിയിൽ ആത്തരക പ്രവൃർത്തിക്കാരന കൊടുത്ത തറയിൽ മുഖ്യസ്തതൻമ്മാരെ
യും കാണ ജെമ്മം അറിയുന്നവരെയും അതാത കുടിയാനെ ബൊധിപ്പിച്ചു ചാർത്താൻ
ന്തക്കവണ്ണം കല്പിച്ചപൊലെ ഈ മാസം 6 നു കാർത്തികപ്പെള്ളിത്തറ ചാർത്തി തുടങ്ങി.
അതാത കുടിയാനെ ബൊധിപ്പിച്ച ചാർത്തെണമെങ്കിൽ വളരെ വിഷമം തന്നെ ആകുന്നു.
കല്പനപ്രകാരം പത്തും പത്തുപൊലെ ചാർത്തിയാൽ ഞാങ്ങൾക്ക എടുത്ത
തന്നൊള്ളുവാൻ വളരെ സങ്കടം തന്നെ എന്ന പറയുംന്നു. കുടിയാൻമ്മാർക്ക
കല്പനപൊലെ ശിട്ട എഴുതി കുടിയാന്മാര പക്കൽ കൊടുത്തതിന്റെശെഷം ഈ ശിട്ടി
കണ്ടപൊലെ മെൽല്പട്ട കൊടുക്കെണമെന്ന ആയാൾ ഞാങ്ങൾക്ക സങ്കടം തന്നെ
ആകുന്നു എന്നും ഈച്ചിട്ടിൽ ഞെങ്ങൾ ഇത്ര പണം കൊടുക്കെണമെന്ന ഇല്ലല്ലൊ.
അതുകൊണ്ട ഞാങ്ങൾക്ക സങ്കടം തന്നെ ആകുന്നു എന്നും പറഞ്ഞ ശിട്ട വാങ്ങുന്നതും
ഇല്ലാ. ഈ വർത്തമാനങ്ങൾ ഒക്കയും സന്നിധാനത്തിങ്കലെക്ക അറിവാൻ എഴുതിട്ടും
ഉണ്ട. എന്നാൽ ഞാൻ നടക്കെണ്ടും കാർയ്യ്യത്തിന്ന ബുദ്ധി ഉത്തരം കല്പിച്ച എഴുതി
വരുമാറാകയും വെണം. കൊല്ലം 973 ആമത തുലാമാസം 10 നു എഴുതിയ അർജി തുലാം
13 നു അകടെമ്പ്രർ 26 നു വന്നത.

576 H & L

744 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പി അവർകൾ കടുത്തനാട്ട കാനംങ്കൊവി ചെലവുരായർക്ക
എഴുതി അനുപ്പിനകാരിയം. എന്നാൽ നാലു ദിവസമായി ദിവാൻ ബാളാജി രായര [ 311 ] തനിക്കു കത്ത കൊടുത്തയച്ചത പൊയിപ്പൊയി എന്ന നമുക്കു തൊന്നിയിരിക്കകൊണ്ട
ഈ ദിവസം രാജാവ അവർകൾക്ക കൊടുത്തയച്ച ചാർത്തുംന്നതിന്റെ പെർപ്പ തനിക്ക
കൊടുത്തയച്ചിരിക്കുംന്നു. പാട്ടത്തിന്ന പത്തിന്ന ആറ വാങ്ങണം. പാട്ടത്തിൽ പത്തുപണം
ഉണ്ടന്നുവെച്ചാൽ ആറു പണം വാങ്ങുകയും വെണം. ശെഷം തറക്കാരുടെയും
കുടിയാമ്മാരുടെയും അവകാശം ഇത്ര ആകുന്നു എന്ന ജെമ്മാരിക്ക എങ്കിലും
കുടിയാൻമ്മാർക്ക എങ്കിലും ശിട്ട കൊടുക്കയും വെണം.ഇതിന വല്ല ഉപെക്ഷ ഉണ്ടെങ്കിൽ
മൊളക ഒക്കയും പൊയിപ്പൊകും. മൊളക കൊണ്ട വല്ല തറുക്കം ഉണ്ടാവാൻ കൂടുക
ഇല്ലല്ലൊ. എന്നാൽ കൊല്ലം 973 ആമത തുലാമാസം 14 നു ഇങ്കിരിയസ്സ കൊല്ലം 1797
ആമത അകടെമ്പ്രർമാസം 27 നു കണ്ണൂരിൽ നിന്നും എഴുതിയത.

577 H & L

745 ആമത രാജശ്രീ കുറുമ്പ്രനാട്ട വിരവർമ്മരാജാവ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പിലി സായ്പി അവർകൾ സല്ലാം.
എന്നാൽ തുലാമാസം 8 നു എഴുതിയ കത്ത എത്തുകയും ചെയ്തു. നടുവണ്ണൂര പാഴൊത്ത
നായരെക്കൊണ്ടെങ്കിലും മുണ്ടംഞ്ചെരി ഇമ്പിച്ചുണ്ണിയെക്കൊണ്ടെങ്കിലും വല്ലത തങ്ങൾ
എഴുതി അയച്ചിട്ടുള്ളത ഇവിടെ എത്തിട്ടും ഇല്ലല്ലൊ. തങ്ങൾ എഴുതി അയച്ച
അതിർക്രമങ്ങൾകൊണ്ട വർത്തമാനം കെൾക്കുവാൻ നമുക്ക വളരെ സങ്കടമാകയും
ചെയ്തു. ആയത പട്ടാളക്കാരൻമാര അല്ലാതെകണ്ട തങ്ങളെ സഹായത്തൊടകൂട
ദൊറൊക അമർച്ച വരുത്തുമെന്നും തങ്ങളാൽ ഉള്ള സഹായം ഒക്കയും ദൊറൊഗക്ക
കൊടുക്കുമെന്നും നാം വിശ്വസിച്ചിരിക്കുംന്നു. നാട്ടിലെ സുഖം വരുത്തിച്ചു എന്നുള്ള
വർത്തമാനം കെട്ടാൽ നമുക്ക സന്തൊഷമാകയും ചെയ്യ്യും. എന്നാൽ കൊല്ലം 973 ആമത
തുലാമാസം 14 നു ഇങ്കിരിയസ്സ കൊല്ലം 1797 ആമത അകടെമ്പ്രമാസം 27 നു കണ്ണൂരിൽ
നിന്നും എഴുതിയത.

578 H & L

746 ആമത പുറ്റുവാക്കൊടൻ കണ്ണൻ എഴുത്ത. നമ്മുടെ കെളപ്പൻ കണ്ടു.
കാരിയമെന്നാൽ തുലാമാസം 5നു കടുത്തനാട്ട വന്ന ഒരു ദിവസം ലൊകനാർകാവിൽ
വന്ന അവിടുന്ന കല്പിച്ച പാട്ടം നൊക്കുംന്ന ആളെയുംകൂട്ടി പൊറമെരി തറയിൽ വന്ന
കല്പിച്ചപ്രകാരം പറമ്പിലെ ഹൊബളി 1 പൊറമെരി ഹൊബളി 1 എറാമലെ ഹൊബളി
1 ആകെ ഹൊബളി മുന്നിലെയും പാട്ടം ചാർത്തുവാൻ കല്പന 5നു തുടങ്ങി കാർത്തിക
പ്പള്ളിത്തറയിൽ 8നു വരെ 75 കണ്ടി പറമ്പള്ളചാർത്തിയാറെ എഴുംന്നെള്ളിയെടത്ത
കുറ്റിപ്പുറത്ത ചെല്ലുവാൻ കല്പനവന്ന പൊയതിന്റെ ശെഷം നിങ്ങൾ ചാർത്തിയത
പൊരാ എന്നും ഇപ്പൊൾ ചാർത്തിയത നികുതി ആകുന്നു എന്നും കല്പിച്ചു. ആയതിന
മുൻമ്പെ ഓരൊരു പറമ്പത്തകയറിയാൽ തമ്പുരാന്റെ നൊട്ടക്കാര പറയുംന്നപ്രകാരം
ബാബുരായര കെട്ടിട്ടും ഞാൻ പറഞ്ഞത അവര ഒട്ടും കെൾക്കായ്കകൊണ്ട ഇപ്രകാരം
ഒക്കയും ആക്കിത്തിർത്തു. വിശെഷിച്ച ഇപ്പൊൾ പാട്ടമല്ലൊ കെട്ടെണ്ടത. അത
നികുതിന്റെ അവസ്ഥപൊലെ നൊക്കിട്ടാകുന്നു തിരുവുള്ളക്കെട ആയത എന്നെ
ബൊധിപ്പിട്ട അവര ചാർത്തുംന്നും ഇല്ലാ. വിശെഷിച്ച നി കണക്കൊലയിൽ വെറെ
എഴുതെണ്ടന്നും ഞാൻ എഴുതിയാൽ മതിയെന്നും കൂടക്കൂട പറയുംന്നു. ഞാൻ
എഴുതുംന്നുണ്ട. അത പറവാൻ സായ്പിന്റെ കല്പനക്കൊ അതല്ല ഇവരെ സൊകാർയ്യ്യം
പറകയൊ എന്ന അറിഞ്ഞതും ഇല്ലാ. ആയതിന അതിന്റെ അവസ്ഥപൊലെ
എഴുതിവരെണം. അതല്ലാഞ്ഞാൽ കഴിയില്ലാ. ഇപ്രകാരം എഴുതിയത ഒരുത്തരും
അറിയരുത. അവർക്ക എഴുതുംന്നതിലും തൊന്നിക്കരുത. ഇപ്പൊൾ ചെലവിന ഞാൻ [ 312 ] എതും കൊണ്ടുവന്നിട്ടും ഇല്ലാ. ആയതിന്റെ അവസ്ഥക്കും വിചാരിച്ചൊളണം.
നെയ്യ്യമൃതിന തക്കവണ്ണം എന്നെ അയക്കുവാൻ നല്ലവണ്ണം ബാബുരായർക്ക എഴുതിവരെ
ണം. അവരെ ശട്ടം അവിടെ കണ്ട പൊലെ അല്ലാ ഇവിടെ കാണുംന്നു. എനക്ക
എതുപ്രകാരമെങ്കിലും ദുഷ്യം വരുത്തെണം എന്നത്രെ അവരെ മനസ്സിൽ. ഇതൊക്കയും
മറ്റൊരുത്തരൊട പറവാൻ ഇല്ലാ. നിതന്നെ നമുക്ക ഉടയത. എന്റെ വിട്ടിൽ കൊടുപ്പാൻ
ഒരു ഓല ഉണ്ട. അത എത്തിക്കണം. തുലാമാസം 10 നു തുലാം 14 നു ആകടെമ്പ്രർ 27
നു വന്നു.

579 H & L

747 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പിലിസായ്പി അവർകൾ ദൊറൊഗ കുഞ്ഞിപ്പക്കിക്ക എഴുതിയ കല്പന.
എന്നാൽ ചെവുത്താൻ കുഞ്ഞിഅസ്സൻ കണാരൻ നമ്പ്യാരെ കൊലപാദം ചെയ്തതിന
സഹായ മായിരുന്നതുകൊണ്ട അവനെ വിസ്തരിപ്പാൻന്തക്കവണ്ണം കൊടുത്തയച്ചിരി
ക്കുംന്നു. എന്നാൽ കൊല്ലം 973 ആമത തുലാമാസം 15നു ഇങ്കിരിയസ്സ കൊല്ലം 1797
ആമത ആകടെമ്പ്രമാസം 28 നു കണ്ണൂരനിന്നും എഴുതിയത.

580 H & L

748 ആമത രാജശ്രീ വടക്കെപ്പകുതിയിൽ തലച്ചെരി തുക്കിടിയിലെ മജിസ്ത്രാദ
കൃസ്തപ്രർ പീലിസായ്പി അവർകൾ ദൊറൊക വൈയ്യ്യപ്പുറത്ത കുഞ്ഞിപക്കിക്ക
എഴുതിയ കല്പന. എന്നാൽ കുട്ടിപ്പാച്ചന്റെ വിട്ടിൽ സ്വമനസ്സൊടകൂട പിടികക്കണ്ടി
കുങ്കറ തിവെച്ചചുട്ടു കളകയും ചെയ്തു എന്നുള്ള അന്ന്യായം വെച്ചതുകൊണ്ട അവനെ
വിസ്തരിപ്പാൻ തനിക്ക കൊടുത്തയച്ചിരിക്കുംന്നു. സാക്ഷിക്കാരൻമ്മാരെ വിളിക്കുംമ്പൊൾ
വരികയും ചെയ്യ്യും. സാക്ഷിക്കാരെ പെരുകൾ മൊസ്സ്രർ മെനസ്സും തിയ്യ്യകുട്ടിപ്പച്ചനും
ഭാസ്തറൊസെരി യൊ കൊൽക്കാരൻ പരിയമാപ്പിള പുലാക്കൽ അവദുള്ള മാപ്പളയും
ആകുന്നു. എന്നാൽ കൊല്ലം 973 ആമത തുലാമാസം 15 നു ഇങ്കിരിയസ്സ കൊല്ലം 1797
ആമത അകടെമ്പ്രർ മാസം 28 നു കണ്ണുരിൽനിന്നും എഴുതിയത.

581 H & L

749 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലിസായ്പി അവർകൾ കുറുമ്പ്രനാട്ട ദൊറൊക ചന്ദ്രയ്യ്യന എഴുതി അനുപ്പിന
കാർയ്യ്യം. എന്നാൽ രാജാവ അവർകൾക്ക ഒരു കത്തിനൊടും കൂട തന്റെ കച്ചെരിയിലെ
ശിപ്പായിനെ പറഞ്ഞ അയച്ചിരിക്കുംന്നു. അടിമപിടിച്ചവിറ്റവരെക്കൊണ്ട ഒരു ഉത്തരം
കൊടുത്തയക്കയും ചെയ്യ്യും. എന്നാൽ കൊല്ലം 973 ആമത തുലാമാസം 15നു ഇങ്കിരിയസ്സ
കൊല്ലം 1797 ആമത അകടെമ്പ്രമാസം 28 നു കണ്ണുരനിന്നും എഴുതിയത.

582 H & L

750 ആമത വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പിലി
സായ്പി അവർകൾക്ക ചെറക്കൽ രെവിവർമ്മ രാജാവ അവർകൾ സല്ലാം. നമ്മുടെ
കാരണവൻമ്മാരെ നാല്പതു കാലമായിട്ട സെവിച്ചനിന്ന മുത്തയ്യ്യൻ പട്ടരന്ന ഒര ആള
ഉണ്ടായിരുന്നു. ആയാള ഇത്രനാളും നമ്മുടെകൂടതന്നെ നിന്നു. ഇപ്പൊൾ ആയാൾ
കൊലത്തിരി അണ്ണന്റെ അടുക്ക ചെന്നനിന്നുംകൊണ്ട ഇല്ലാത്തെ ദുർഞ്ഞായങ്ങളും
ദുസ്വത്തങ്ങളും അണ്ണന്റെ തിരുമനസ്സറിവിപ്പിച്ച ഇല്ലാത്തെ ഛ്ശിദ്രങ്ങൾ ഒക്കയും [ 313 ] ഉണ്ടാക്കി തിർക്കുംന്നു. അതിന സായ്പി അവർകൾ തന്നെ ആളെ അയച്ച ആയാളെ
വരുത്തി ഇനി മെൽല്പട്ട ഇതിൽവണ്ണം ഒന്നും വരാതെ തക്കവണ്ണം ആക്കിക്കൊൾകയും
വെണം. എന്നാൽ 973 ആമാണ്ട തുലാമാസം 14 നു എഴുതിയത. തുലാം 15 നു അകടെ
മ്പ്രമാസം 28 നു എഴുതിയത വന്നത. ഉടനെ പെർപ്പാക്കിക്കൊടുത്തു.

583 H & L

751 ആമത ബെഹുമാനപ്പെട്ട ഇങ്കിരിയസ്സ കുബഞ്ഞി മഹാരാജശ്രീ കവാടൻ സായ്പി
അവർകൾക്ക അമഞ്ഞാട്ട നായര സല്ലാം. കൊടുത്തയച്ച ബുദ്ധി ഉത്തരം വായിച്ച
അവസ്ഥ മനസ്സിൽ ആകയും ചെയ്തു. വാളുര കാലകൊറിയ എങ്കലപ്പാട കണ്ടത്തിന്റെ
കാർയ്യ്യംകൊണ്ട ഇവിടുത്ത നെരുകള ഒക്കയും എഴുതി അയച്ചിട്ടും നടന്നപൊന്ന
നെരുകള ഒക്കയും അതിന്റെ കൊഴുക്കാരൻ അടിയൊടി മാനിച്ചൻ പറഞ്ഞിട്ടും സായ്പി
അവർകളുടെ ദിവ്യ ചിത്തത്തിൽ ബൊധിപ്പിച്ചിട്ടും ഉണ്ടല്ലൊ. അക്കാർയ്യ്യത്തിന്ന സായ്പി
അവർകൾ കല്പിക്കുംന്നെരം സായ്പുവിന്റെ അടുക്ക വന്ന നെരിനെ പറയുന്നതും
ഉണ്ട. എന്നാൽ എല്ലാക്കാർയ്യ്യത്തിന്നും സായ്പി അവർകളുടെ കൃപാകടാക്ഷം ഉണ്ടായി
രെക്ഷിച്ച കൊൾകയും വെണം. കൊല്ലം 973 ആമത തുലാമാസം 12 നു തുലാം 15 നു
ആകടെമ്പ്ര 28 നു വന്നത. ഈ ദിവസം പെർപ്പാക്കി.

584 H & L

752 ആമത ബെഹുമാനപ്പെട്ട കുബഞ്ഞി കല്പനക്ക പൈയ്യ്യൊർമ്മലെ
ക്കാരിയത്തിന്ന കല്പിച്ച വന്നിരിക്കുന്ന രാജശ്രീ കവാടൻ സായ്പി അവർകൾക്ക
കൂത്താട്ടിൽ നായര സല്ലാം. എഴുതി അയച്ച കത്ത വായിച്ചവർത്തമാനം മനസ്സിൽ
ആകയും ചെയ്തു. വാളുര കാലകൊറയ എങ്കലപ്പാട കണ്ടത്തിന്റെ അവസ്ഥക്ക കാരയാട്ട
നമ്പുരിന മുൻമ്പെ ഞാൻ ആളെ അയച്ച വരുംവഴിക്ക പച്ചിലെരി ചെരൻ അവിഞ്ഞാട്ട
മുത്തപെരുള്ളെടത്ത കൊണ്ടു ചെന്ന ചില കള്ളപ്രമാണങ്ങൾ ഒക്കയും എഴുതിച്ച
ഇതിലെ വരാൻ സമ്മദി ക്കാതെ കണ്ട നമ്പുരിക്ക എതാൻ പണവും കൊടുത്ത
പറഞ്ഞയച്ചതിന മുൻമ്പെ ഞാൻ ഒന്ന എഴുതി അയക്കയും ചെയ്തുവെല്ലൊ. അതും വിട്ട
ഇപ്രകാരം നമ്പൂതിരിയെ പറഞ്ഞ ബൊധിപ്പിച്ച അയച്ചതിന ഞാൻ വരുത്തിയാൽ
ഇപ്പൊൾ വരുമെന്നുള്ളത തൊന്നുംന്നും ഇല്ലാ. അതുകൊണ്ട ഇക്കാരിയം നെരും
ഞ്ഞായംമ്പൊലെ പറഞ്ഞതിർത്ത തരിക. കഴിയുമെങ്കിൽ തിർത്ത തരികയും വെണം.
കാർയ്യ്യം തിർത്ത തരാമെന്നും സായ്പി അവർകൾ പറകകൊണ്ടും എഴട്ട കുറി
കച്ചെരിയിൽകൂടി പറകകൊണ്ടും മുന്ന കൊല്ലത്തെ നികുതി എന്നൊട വാങ്ങി എന്റെ
മൊതല മറ്റാരാൻ അടക്കുംന്നത ഞാൻ നൊക്കിയി രിക്ക എത്രെ ചെയ്തത. എന്നാൽ
കൊല്ലം 973 ആമത തുലാമാസം 13 ന എഴുതിയത.

585 H & L

753 ആമത കൊട്ടുർ കാരയാട്ട നമ്പുരി എഴുത്ത. മഹാരാജശ്രീ കവാടൻ സായ്പിന
സല്ലാം. വാളുർ കാലകൊറയ എങ്കലപ്പാട കണ്ടത്തിന മുമ്പിനാൽ കാരണൊൻമ്മാര
വാളുർ കാളാശ്ശെരിക്ക എഴുതിയത അല്ലാതെകണ്ട അന്നെലം മറ്റ ഒരുത്തർക്ക കാര
ണൊൻമ്മാര (മറ്റൊരുത്തർക്ക) എഴുതിക്കൊടുത്തിട്ട ഉണ്ടന്ന കെട്ടിട്ടും അന്നിലം തൊട്ട
മറ്റ ഒരുത്തൊരൊട ഒരു കാർയ്യ്യം പറവാൻ ഉണ്ടന്നും കെട്ടിട്ടും ഇല്ലാ. ഈ നിലം നിമിത്ത
മായി ഞാൻ ഒരുത്തരൊട ഒരു കാർയ്യ്യം പറഞ്ഞിട്ടും ഒരു പണം പറ്റിട്ടും ഞാൻ ഒന്ന
എഴുതി ക്കൊടുത്തിട്ടും നാട്ടിൽ പ്രമാണപ്പെട്ട ആൾക്ക എങ്കിലും മറ്റൊരു കുടിയാന
എങ്കിലും എഴുതിക്കൊടുത്തിട്ടും ഇല്ലാ. എന്നാൽ കൊല്ലം 973 ആമത കന്നിഞ്ഞായറ 5 നു
എഴുതിയത. തുലാം 15 നു അകടെമ്പ്രമാസം 28 നു വന്നത. ഇത മുന്നും പെർപ്പാക്കിയത. [ 314 ] 586 H & L

754 ആമത മലയാം പ്രവെസ്സ്യയിൽ വടക്കെപ്പകുതിയിൽ മെലധികാരി ആയിരിക്കുന്ന
ബെഹുമാനപ്പെട്ട പിലിസായ്പി അവർകളുടെ സന്നിധാനത്തിങ്കലെക്ക ബൊധിപ്പി
ക്കുവാൻ ചൊവ്വക്കാരൻ മുസ്സ എഴുതിയ അർജി. തലച്ചെരിയിൽ അയ്യ്യാരകത്ത പക്കിയും
അവന്റെ അനുജൻ ഇപ്പൊൾ വടകരെ ദൊറൊക ആയിരിക്കുംന്ന അയ്യ്യാരകത്ത
സുപ്പിയും എനക്ക എറിയ ഉറുപ്പ്യ തരുവാനുണ്ട. അതിന മൊതല ഇല്ലായ്കകൊണ്ട
അവരെ കുഞ്ഞികുട്ടിയിരിക്കുന്ന തറവാടും അവരെ അങ്ങാടിപ്പിടികയും എനക്ക പണയം
വെച്ചിരിക്കുംന്നു. എനക്ക തരെണ്ട ഉറുപ്പ്യക്ക ഈ വെച്ച വക വിറ്റാൽ പത്തിന്ന രണ്ടകണ്ട
എടുപ്പാൻ പൊരായ്കകൊണ്ടും അവരെ കുഞ്ഞിക്കുട്ടികളെ സങ്കടം കണ്ടിട്ടും അവരെ
തറവാടും പിടികയും വിക്കാതെ വെച്ചിരിക്കുംന്നു. ഇപ്പൊൾ പണ്ടാരത്തിന്ന അയ്യ്യാരകത്ത
മമ്മിന്റെ കടത്തിനവെണ്ടി വിപ്പാൻന്തക്കവണ്ണം കിണ്ണം മുട്ടിയത കെട്ടു. മമ്മി എനക്ക
നാലായിരം ഉറുപ്പ്യയൊളം തരുവാനുണ്ട. അക്കടത്തിന്ന ഈ വക വിറ്റ കൂട മമ്മിന്റെ
കാരണൊൻമ്മാര എനക്ക മുൻമ്പെ കടത്തിന വകവെച്ച തന്നത വിക്കണ്ടിങ്കിൽ ഞാൻ
പണ്ടാരത്തിൽ അഞ്ഞായം വെക്കണം. അത ഞാൻ ചെയ്യ്യാത്തത അവിടെ ഉള്ള
കുഞ്ഞുകുട്ടികളെ സങ്കടംകൊണ്ട. അതുകൊണ്ട മമ്മിന്റെ കടത്തിന്ന വിറ്റുകൂട. അത
സായ്പി അവർകൾ അറിഞ്ഞ നെരുപൊലെ വിസ്തരിച്ച വിക്കാതെ ആക്കി വെപ്പാൻ
സായ്പി അവർകളുടെ കൃപ ഉണ്ടായിരിക്കണം. കൊല്ലം 973 ആമത തുലാമാസം 14 നു
എഴുതിയ അർജി. തുലാം 15 നു അകടെമ്പ്രമാസം 28 നു വന്നത.

587 H & L

755 ആമത പൊൻ വഹ— പൊൻമ്പിടിവാള 2 പൊന്നിങ്കിണ്ണം 1 പൊൻഞ്ചന്ദന കിണ്ണം
1 പല്ലക്കിന്റെ പൊന്നിൽ താഴിക 2 പൊൻമ്പിടിമൊന്ത 1 പൊൻങ്കെട്ടിയ ചുരൽ 1 കല്ലു
വെച്ച വിരചങ്ങല 1 രൂപം കൊത്തിയ വള 1 പൊൻമ്പത്താക്ക 71 പൊന്നിൽ കൊടം 1
കളിക്കാരുടെ കൊപ്പ അലങ്കാര നാദത്തിന്റെ കൊപ്പകള. വെള്ളി വഹ— വെള്ളിത്തളിക
1 വെള്ളിത്തട്ടം 1 വെള്ളിക്കിണ്ണം 6 വെള്ളി വലിയ കിണ്ണം 1 വെള്ളിപ്പിടി മൊന്ത 1 വെള്ളി
ക്കൊളാമ്പി 2 വെള്ളിച്ചങ്ങലവിളക്ക 1 പല്ലക്കിന്റെ വാർത്ത കെട്ടിയത വെള്ളിക്കുതിര
ക്കൊപ്പ 1 കണക്കൊലക്കെട്ട 3 തുലാം 9 നു അകടെമ്പ്ര 22 നു വന്നത. 23 നു യിൽ
പെർപ്പാക്കി ക്കൊടുത്തിരിക്കുംന്നു.

588 H & L

756 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സാഹെബരവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മ രാജാവ
അവർകൾ സല്ലാം. എന്നാൽ തുലാമാസം 13 നു സാഹെബരവർകൾ കൊടുത്തയച്ച
കത്ത വായിച്ച വർത്തമാനം മനസ്സിലാകയും ചെയ്തു. ഇപ്പൊൾ പൈയിമാശി എഴുതുംന്നത
പാട്ടത്താൽ പത്തിന ആറ കണ്ട ആകുന്നു. സറക്കാരിൽ നെരുപൊലെ
എടുപ്പാൻന്തക്കവണ്ണം എന്നല്ലൊ സാഹെബരവരകൾ എഴുതിയതിൽ ആകുന്നു.
അപ്രകാരംതന്നെ പെയിമാഷി ആക്കുംന്ന സറക്കാര ആളുകൾക്കും നമ്മുടെ
ആളുകൾക്കും കല്പന കൊടുക്കയും ചെയ്തു. പൈയിമാഷി ആക്കുംമ്പൊൾ
പൈയിമെഷിയിൽ സറക്കാര കാർയ്യ്യത്തിന്ന വിത്യാസംകൂടാതെകണ്ടും കുടികളെയും
ബൊധം വരുത്തി പാട്ടം ഒക്കയും കണക്ക കണ്ട സറക്കാര പത്തിന്ന ആറ നല്ലവണ്ണം
നികുതി വസുലആയി വരെണ്ടുംന്നതിന്ന പൈയിമെഷി നല്ലവണ്ണം ചെയ്യ്യെണമെന്ന
ചാർത്തുംന്നവർക്ക നാം താക്കിതി കൊടുത്തിരിക്കുംന്നു. എന്നും നല്ലവണ്ണം ചൊദ്യം [ 315 ] ചെയ്തുകൊള്ളുന്നതും ഉണ്ട. പൈയിമെഷി കാർയ്യ്യംതൊട്ട നടന്ന പൊരുന്നെ
വർത്തമാനത്തിന്ന സാഹെബര വരകൾക്ക കൂടകൂടെ എഴുതി അയക്കയും ചെയ്യ്യാം.
ബെഹുമാനപ്പെട്ട സറക്കാരും നമ്മുടെ ജെഷ്ഠൻ എഴുംന്നെള്ളിയെടത്തുംന്നും
ആയിട്ടുള്ള വിശ്വാസംമ്പൊലെ നമ്മൊടും സാഹെബരവർകളെ കൃപ വർദ്ധിച്ചവരികയും
വെണം. എന്നാൽ കൊല്ലം 973 ആമത തുലാമാസം 14 നു തുലാം 16 നു അകടെമ്പ്രർ 29
നു വന്നത. ഉടനെ പെർപ്പാക്കി ക്കൊടുത്തു.

589 H & L

757 ആമത രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മ രാജാവ അവർകൾക്ക
വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലിസായ്പി
അവർകൾ സല്ലാം. എന്നാൽ തുലാമാസം 14 നു എഴുതി അയച്ച കത്ത എത്തി. അതി
ലുള്ള അവസ്ഥകൾ ഒക്കയും മനസ്സിലാകയും ചെയ്തു. പൈയിമാഷി ഉണ്ടാക്കുംമ്പൊൾ
വല്ലത കൊറെച്ച വരാതെ ഇരിപ്പാനും കുടിയാൻമ്മാർക്ക ഉപദ്രം ചെയ്യ്യാതെ ലാഭം
ഉണ്ടാക്കുവാൻ കൂടുമെങ്കിൽ ഉണ്ടാക്കെണ്ടതിന്നും സറക്കാർക്കും തങ്ങൾക്കും
വലുതായിട്ട ഒരു ഫലം ആകകൊണ്ടും പൈയിമാശി നൊക്കുംന്നവരെ അവരവരുടെ
പ്രവൃർത്തി നല്ലവണ്ണം എടുക്കുന്നത നൊക്കുവാൻ തങ്ങളാൽ പ്രെത്യെകംമായിട്ടും
വിശ്വസിച്ചിരിക്കുംന്നു. ശെഷം തങ്ങൾനിന്നും കുടിയാൻമ്മാർക്കും സമ്മതം ഉണ്ടൊ
എന്നും ഇത്രത്തൊളം ചെയ്തതിന മുമ്പിലുത്തെ കാട്ടിൽലും എരട്ടിച്ച വരുമൊ എന്നും ഒരു
കണക്കഴുതി അയച്ചാൽ നമുക്കു വളരെ പ്രസാദമാകയും ചെയ്യ്യും. ഈ ആഗ്രഹിച്ച
കണക്കിന ഇപ്പൊൾ ആക്കുംന്ന പാട്ടവും മുൻമ്പെ തങ്ങളെ ആളുകൾ പിരിച്ചടക്കിയ
പാട്ടത്തൊടവും നൊക്കിയാൽ ഈക്കണക്ക നിശ്ചയിച്ചു കൂടുമെന്ന നമുക്ക തൊന്നുംന്നു.
വിശേഷിച്ച തങ്ങളെ വിശ്വസിക്കാരനായിരിക്കുംന്ന ആള നാം തന്നെ എന്ന വഴിപൊലെ
വിചാരിക്കയും വെണം. എന്നാൽ കൊല്ലം 973 ആമത തുലാമാസം 16 നു ഇങ്കിരിയസ്സ
കൊല്ലം 1797 ആമത അകടെമ്പ്രമാസം 29 നു കണ്ണുരനിന്നും എഴുതിയത.

590 H & L

758 ആമത മഹാരാജശ്രീ പീലിസായ്പി അവർകളുടെ സന്നിധാനത്തിങ്കലെക്ക
ദൊറൊഗ ചന്ദ്രയ്യ്യൻ എഴുതിക്കൊണ്ട അർജി. സന്നിധാനത്തിങ്കൽ നിന്നു കല്പിച്ച
വന്ന ബുദ്ധി ഉത്തരവും ഞാൻ ഇവിടെ നടത്തിക്കെണ്ടും കാർയ്യ്യത്തിന്ന കല്പിച്ച വന്ന
കല്പനർക്ക്രമവും വായിച്ച മനസ്സിൽ ആകയും ചെയ്തു. കുലപാദകം ചെയ്ത തിയ്യ്യന്റെ
സാക്ഷിക്കാരനെ കൂട്ടി അയപ്പാൻ ബുദ്ധി ഉത്തരം എത്തിയ ഉടനെ സാക്ഷിക്കാരനൊട
ആളെ ആയച്ചിരിക്കുംന്നു. അവനെ വരുത്തി വെഗെന സന്നിധാനത്തിങ്കലെക്ക അയ
ക്കുംന്നതും ഉണ്ട. കുറുമ്പ്രനാടും താമരശ്ശെരിയും പൊഴവായും കാട്ടുദിക്ക ആകകൊണ്ടും
കള്ളൻമ്മാരുടെ ഉപദ്രം എറുകകൊണ്ടും സന്നിധാനത്തിങ്കൽനിന്ന തന്നെ കല്പിച്ച
ബെദ്ധവസ്സ ആക്കിവെച്ച തരികയും വെണ്ടിയിരിക്കുംന്നു. മറ്റുപടി കല്പന വരുപ്രകാരം
ഞാൻ നടക്കുന്നതും ഉണ്ട. കൊല്ലം 973 ആമത തുലാമാസം 13 നു എഴുതിയത. തുലാം
17 നു അകടമ്പ്രെ മാസം 30 നു വന്നത.

591 H & L

759 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലിസായ്പി അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മ രാജാവ
അവർകൾ സല്ലാം. എന്നാൽ തുലാമാസം 5 നു സാഹെബരവർകൾ എഴുതിക്കൊടുത്ത
യച്ച കത്ത നമുക്ക ബൊധിക്കയും ചെയ്തു. പൈയിമാഷിക്കാർയ്യ്യത്തിന്ന കൊടുത്തയച്ച [ 316 ] കല്പനക്കത്ത മുന്നും നമുക്ക വരികയും ചെയ്തു. പൈയിമാഷി തുടങ്ങിയ അവസ്ഥക്കും
കുടികൾ പറയുംന്ന വർത്തമാനത്തിന്നും മുൻമ്പെ സാഹെബരവർകൾക്ക നാം എഴുതി
അയച്ചിട്ടും ഉണ്ടല്ലൊ. സറക്കാര ഉക്കുമനാമപ്രകാരം പറമ്പുകളും കണ്ടങ്ങളും പാട്ടം
ആക ഇത്ര എന്ന എഴുതുംന്നു. പാട്ടത്തിൽ സറക്കാര നികുതിക്ക എത്ര എന്നും കുടി
വാരം എത്ര എന്നും നിശ്ചയിക്കായ്കകൊണ്ടും കുടിയാൻമ്മാര ചാർത്തകാരെക്കൂട
നല്ലവണ്ണം നിൽക്കുന്നതും ഇല്ലാ. അതുകൊണ്ട എതുപ്രകാരമാകുന്നു എന്ന
താമസിയാതെ എഴുതിവരികയും വെണ്ടിയിരിക്കുംന്നു. വടക്കെ ദിക്കിലെ കാർയ്യ്യംതിന്ന
ഉടനെ സാഹെബര അവർകളുമായി കാൺമാൻ നമുക്ക വളരെ സന്തൊഷം തന്നെ
ആകുന്നു. എന്നാൽ കൊല്ലം 973 ആമത തുലാമാസം 9 നു എഴുതിയത. തുലാം 13 നു
ആകടെമ്പ്ര 26 നു വന്നത.

592 H & L

760 ആമത വടക്കെ ദിക്കിൽ മെലധികാരി പീലിസായ്പി അവർകൾക്ക ചെറക്കൽ
കൊലത്തിരി രെവിവർമ്മ രാജാവ അവർകൾ സല്ലാം. ഇപ്പൊൾ നമ്മുടെ സങ്കടപ്രകാര
ങ്ങൾ ഒക്കയും തിർത്ത തരെണ്ടതിന്ന സായ്പി അവർകൾ ഇവിടെ വന്ന കണ്ടു പറഞ്ഞിട്ട
അതിന്റെ ശെഷം എല്ലാക്കാർയ്യ്യങ്ങളും നെരുപൊലെയും മരിയാതപൊലെയും
വിചാരിച്ച നിദാനം വരുത്തിത്തരാമെന്നല്ലൊ സായ്പി അവർകൾ നമ്മൊട പറഞ്ഞത.
നമ്മുടെ അനന്തിരവൻ കഴിഞ്ഞ പൊയതിന്റെശെഷം കാർയ്യ്യസ്തൻമ്മാര എല്ലാവരുംകൂടി
നമ്മുടെ അടുക്കവന്ന മെൽല്പട്ട നടക്കെണ്ട കാർയ്യ്യങ്ങൾക്ക നമ്മുടെ കല്പനപ്പടിക്ക
നടക്കതക്കവണ്ണം ചെറിയ കുഞ്ഞിനെ ആക്കെണമെന്നും സകല കാർയ്യ്യങ്ങളും നമ്മെ
ബൊധിപ്പിച്ചല്ലാതെ നടക്ക ഇല്ലന്നും വളരെ ഒറപ്പായിട്ട നമ്മൊട പറകകൊണ്ടത്രെ രാജ്യ
കാർയ്യ്യം ചെറിയ കുഞ്ഞിനെക്കൊണ്ട നടത്തിക്കതക്കവണ്ണം നാം കുബഞ്ഞി എജ
മാനൻമ്മാർക്ക എഴുതി അയച്ചത. എന്നതിന്റെശെഷം രാജ്യത്തെ കാർയ്യ്യങ്ങൾ ഒന്നും
തന്നെ ബൊധിപ്പിക്കാതെ നടക്കകൊണ്ടും നമ്മുടെ അനന്തരവൻ എതാനും മൊതൽ
ഉണ്ടാക്കിവെച്ചിട്ടുള്ളത നമ്മെബൊധിപ്പിക്കാതെകണ്ട എടുത്ത കൊണ്ടുപൊകകൊണ്ടും
നാം പറഞ്ഞപ്രകാരം അല്ലാതെകണ്ട മറ്റും പലകാർയ്യ്യങ്ങൾ ചെയ്കകൊണ്ടും രാജ്യ
കാർയ്യ്യങ്ങൾ നമ്മെക്കൊണ്ടതന്നെ നടത്തിക്കെണമെന്നും മൊതൽ കാർയ്യ്യങ്ങൾ
തരുവിക്കെണമെന്നും കുബഞ്ഞി എജമാനൻമ്മാരൊട നാം സങ്കടം പറഞ്ഞത. നമ്മുടെ
മാനമരിയാതിപൊലെ ഒക്കയും നടത്തിക്കുമെന്നവെച്ചിട്ടത്രെ ബെഹുമാനപ്പെട്ട
ഇങ്കിരിയസ്സ കുബഞ്ഞിയിൽ വിശ്വസിച്ചിട്ട നാം ഇവിടെ ഇരിക്കുംന്നത. അതുകൊണ്ട
എല്ലാക്കാർയ്യ്യങ്ങളും മരിയാതപൊലെയും അവകാശംമ്പൊലെയും സായ്പി അവർകൾ
നടത്തിച്ചു തരാഞ്ഞാൽ നമുക്കും നമ്മുടെ അനന്തരവൻമ്മാർക്കും വളരെ സങ്കടംതന്നെ
ആകുന്നു. അതുകൊണ്ട ആ സങ്കടങ്ങൾ ഒക്കയും തിർത്ത മാനത്തൊടകൂടി നമ്മെ
ഇവിടെ ഇരുത്തെണമെന്ന സായ്പി അവർകളൊട നാം വളരെ അപെക്ഷിക്കുംന്നു.
എന്നാൽ കൊല്ലം 973 ആമത തുലാമാസം 16 നു എഴുതിയത തുലാം 17നു അകടെമ്പ്ര
മാസം 30 നു വന്നത. ഉടനെ പെർപ്പാക്കിക്കൊടുത്തു.

593 H & L

761 ആമത മഹാരാജശ്രീ വടക്കെ അധികാരി പിലിസായ്പി അവർകളുടെ ദിവ്യ
സന്നിധാനങ്ങളിലെക്ക പൈയ്യ്യനാട്ടുകരെ കാനംങ്കൊവി ചാപ്പമെനൊൻ എഴുതിയ
അർജി. ഇപ്പൊൾ കൊല്ലം 973 ആമത തുലാമാസം 12 നു സ്വാമിനാഥപട്ടര സർവ്വാധി
കാരിയക്കാര കൊല്ലത്ത നീങ്ങിയാറെ ഈ നാല കൂട്ടത്തിലെയും മുഖ്യസ്തൻമ്മാരാ
യിട്ടുള്ളതിൽ ചിലര തന്നെ ആ നാട്ടിലെ നികുതിപ്പണം കൊഴക്കകൂടാതെ എടുത്ത [ 317 ] ബൊധിപ്പിക്കാമെന്നും നികുതിക്ക വല്ല തകരാറ ഉണ്ടങ്കിൽ കുബഞ്ഞിയിൽനിന്ന
കല്പിച്ചിട്ടുള്ള കാനംങ്കൊവി തിർത്ത തരുമെല്ലൊ എന്നും അവര സർവ്വാധികാർയ്യ്യക്കാരെ
ബൊധിപ്പിക്കകൊണ്ട അപ്രകാരംതന്നെ എന്നവെച്ച നികുതിയും നിലുവും സലക്ഷണം
എടുത്ത ബൊധിപ്പിക്കാമെന്നവെച്ച വെളിയന്നുർ കൂട്ടത്തിലെയും വിയ്യ്യുര ക്കൂട്ട
ത്തിലെയും തച്ചൊള്ളി ക്കൂട്ടത്തിൽ പാതിയും അവിടവിടുത്തെ മുഖ്യസ്തൻമ്മാര കൈയ്യ്യറ്റ
വർത്തകന ചെർന്ന എഴുതിക്കൊടുക്കുകയും ചെയ്തു. ഇനിമെൽ അപ്പണം അപ്ര
കാരംതന്നെ എന്നവച്ചാൽ കുഴക്കകൂടാതെ ഗെഡുപ്രകാരംമ്പൊലെ അടവാൻന്ത
ക്കവണ്ണം സർവ്വാധികാരിയക്കാര എഴുതിച്ച ആക്കുക ആയത. ഈ മുന്ന ദിക്കിലെ
തകരാറ തിർക്കെണ്ടുംന്നതിന്ന കല്പനപ്രകാരം ഞാൻ ശ്രെമിക്ക എത്രെ ആകുന്നത.
ഇനി തച്ചൊള്ളി ക്കുട്ടത്തിൽ എട്ടുതറയും മുടാടിക്കൂട്ടവും ഇപ്രകാരംതന്നെ ആയാൽ
തകരാറ തിർന്ന കുബിനി നികുതിയും നിലവും ഗെഡുപ്രെകാരംമ്പൊലെ പണം അടക്കാ
മെന്ന പറഞ്ഞവെച്ചിരിക്കുംന്നു എന്ന പറക ആയത. അപ്രകാരം ആയാൽ ആയ
വസ്ഥക്കും സന്നിധാനങ്ങളിലെക്ക അർജി എഴുതിക്കൊടുത്തയക്കുന്നതും ഉണ്ട.
മുടാടിക്കൂട്ടത്തിൽ പതിമ്മുന്നതറ നൊക്കി എഴുതിയിരിക്കുംന്നു. അതിൽ എഴ തറയും
തച്ചൊളി കൂട്ടത്തിൽ 8 തറയും നൊക്കി തകരാറ വെഗനെ തിർത്ത കൊൾകയും ആം.
മുഖ്യസ്തൻമ്മാര കൈയ്യ്യറ്റാൽ കുബഞ്ഞി നികുതിപ്പണവും നിലുവയും ഗെഡുപ്രകാരം
അടകയും ചെയ്യ്യുമെല്ലൊ. തകരാറ അവരവരെ ബൊധിപ്പിച്ച തിർക്കുകയും വെണ
മെല്ലൊ. വിശെഷിച്ച ചിങ്ങമാസത്തിലെയും കന്നിമാസത്തിലെയും കണക്ക മുഴുവൻ
എഴുതി കിട്ടെണ്ടതിന്ന നാട്ടുകളിൽനിന്ന കണക്ക വരുത്തിട്ടും കട്ടെമന ആതായവും
എഴുതിതിർത്ത സന്നിധാനത്തിങ്കലെക്ക കൊടുത്തയക്കുംന്നതും ഉണ്ട. കൊഴിക്കൊട്ട
ഒട്ടുവിവരം കണക്ക എഴുതിച്ചിട്ടും ഉണ്ട. തുലാമാസത്തൊട കൂടി മുന്ന തിങ്ങളത്തെ
പണം തലച്ചെരിയിൽ തുക്കിടിയിൽനിന്ന തരുമെന്ന കൊഴിക്കൊട്ടനിന്ന കല്പന
ആകകൊണ്ട വക്കിൽ ഇട്ടിയുണ്ണിരാമൻമ്മെനൊനെ രണ്ടു തിങ്ങളത്തെ മാസപ്പടിക്ക രെ
ശിതി കൊടുത്തയച്ചിട്ടും ഉണ്ട. ഇനിമെൽ മാസപ്പടി തലച്ചെരി തുക്കിടിയിൽ തരുമെന്ന
കല്പന ആകുന്നു. എന്നാൽ ഞാൻ മെൽനടക്കെണ്ടും കാർയ്യ്യത്തിന്ന ബുദ്ധി ഉത്തരം
വരുമാറാകവെണ്ടിയിരിക്കുംന്നു. കൊല്ലം 973 ആമത തുലാമാസം 14 നു എഴുതിയത.
തുലാം 17 നു അകടെമ്പ്രർ 30നു വന്നത. ബൊധിപ്പിച്ചിരിക്കുംന്നു.

594 H & L

762 ആമത മഹാരാജശ്രീ വടക്കെ അധികാരി പിലി സായ്പി അവർകളുടെ
സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ രണ്ടു തറയിൽ മുരിങ്ങെരിയും മാമ്പയിലും
കണയന്നൂരും ചെമ്പിലൊട്ടും ഉള്ള കുടിയാൻമ്മാര നായൻമ്മാരും മാപ്പിളമാരും
തിയ്യ്യരുക്കും ഉള്ള സങ്കടം എഴുതിയ അർജി. 972 ലെ മെടമാസത്തിൽ കൊട്ടത്തനാട്ടിൽ
പഴശ്ശിയിൽ വലിയ തമ്പുരാനും ആയി ബെഹുമാനപ്പെട്ടിരിക്കുന്ന കുബഞ്ഞിയും ആയിട്ട
അസാരം കണ്ട കലസൽ ഉണ്ടായ ഹെതുകൊണ്ട കുബഞ്ഞികല്പന കിഴിൽ നിൽക്കുംന്ന
കുടിയാൻമ്മാര ആയ ഞെങ്ങള കുബഞ്ഞി എജമാൻമ്മാര ഞാങ്ങളെ വിളിച്ച കല്പിച്ചു.
ബെഹുമാനപ്പെട്ട കുബഞ്ഞിന്റെകൂട ആയുധം വാങ്ങി നിങ്ങളും കൂടപൊറപ്പെടെണ
മെന്നും അതിന മാസപ്പടി തരാമെന്നും സായ്പുമാര കല്പിക്കകൊണ്ട ഞാങ്ങളിൽ
ചിലര മാപ്പിളമാരായിരിക്കുന്നവര ആയുധവും വാങ്ങി പാളയത്തിന്റെകൂട പൊറ
പ്പെടുകയും ചെയ്തു. കല്പനപ്രകാരം ഞാങ്ങളെക്കൊണ്ട എടുക്കെണ്ട ബെലപ്രകാരം
കെട്ട നടക്കുകകൊണ്ട ഞാങ്ങളും ഞാങ്ങളെ കുഞ്ഞികുട്ടികളും ഇരുന്ന കഴിഞ്ഞൊണ്ടു
പൊരുന്നെ പൊരകൾ ഞാങ്ങൾ ഇല്ലാത്തെ സമയംനൊക്കി പഴശ്ശിയിൽ തമ്പുരാന്റെ
ആള വന്ന ആയുധം വാങ്ങിയെ ഞെങ്ങളെ പൊരയും അതിനൊടകൂട സമിപം ഉള്ള
പുരകളും ചുട്ടുകളകകൊണ്ട ഞാങ്ങളും ഞാങ്ങളെ കുഞ്ഞികുട്ടികളും [ 318 ] വരിഷകാലത്തിലായി എറിയ സങ്കടത്തിലായി നാടുവിട്ട മറുനാട്ടിൽപൊയി ഓരൊരൊ
ദിക്കുകളിൽ പാർത്തതിന്റെശെഷം ആ വർത്തമാനം സായ്പി അവർകൾക്ക
ബൊധിച്ചതിന്റെശെഷം ഞാങ്ങളെ എല്ലാവരെയും വരുത്തി ഞാങ്ങൾക്കുള്ള വസ്തുവക
നൊക്കെണമെന്നും പൊര കൂട്ടി എടുത്ത കുഞ്ഞികുട്ടിനെ വരുത്തിയിരിക്കെണമെന്നും
സായ്പി കല്പിച്ചാറെ ഞാങ്ങൾക്കുള്ള സങ്കടംമ്പൊലെ സായ്പിനെ കെൾപ്പിച്ച
തിന്റെശെഷം ഞാങ്ങൾക്ക വന്നെ ചെതങ്ങൾ അറിവാൻ രണ്ടുതറയിൽ നില്ക്കുംന്നെ
കാനംങ്കൊവിരാമയ്യ്യന കത്ത തന്ന അവരവരെ ചെതം നൊക്കി എഴുതി സായ്പിന
അറിച്ചിട്ട ഉണ്ടാകുമെല്ലൊ. എന്നതിന്റെശെഷം ഇത്ര ത്തൊടവും ഞാങ്ങൾക്കുള്ള
സങ്കടം തിർത്ത തന്നതും ഇല്ലല്ലൊ. അതുകൊണ്ട സായ്പി അവർകളുടെ കൃപ ഉണ്ടായിട്ട
ഞാങ്ങളെ സങ്കടം തിർത്ത ഞാങ്ങളെ രെക്ഷിച്ചൊളുകയും വെണം. എന്നാൽ കൊല്ലം
973 ആമത തുലാമാസം 9നു എഴുതിയ അർജി. തുലാം 18 നു അകടെമ്പ്രർ മാസം 31 നു
വന്നത. നവമ്പ്രമാസം 2 നു തുലാം 20 നു പെർപ്പാക്കി 3 നു കൊടുത്തു.

595 H & L

763 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലിസായ്പി അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ
അവർകൾ സല്ലാം. എന്നാൽ തുലാമാസം 14 നു സാഹെബരവർകൾ
എഴുതിക്കൊടുത്തയച്ച കത്ത വായിച്ച വർത്തമാനം ഒക്കയും വഴിപൊലെ മനസ്സിൽ
ആകയും ചെയ്തു. പാട്ടം ചാർത്തെ ണ്ടുംന്ന വിവരം എഴുതി വന്ന പെർപ്പും മനസ്സിൽ
ബൊധിക്കയും ചെയ്തു. ഇപ്പൊൾ പൈയിമാശി ആക്കുംന്നത സാഹെബര അവർകളെ
ഉക്കുമനാമപ്രകാരം തന്നെ ആകുന്നു. അതിൽ എറക്കുറവ വരരുതെന്ന പാട്ടം ആക്കുംന്നു.
എല്ലാവർക്കും താക്കിതി ആയി കല്പിച്ചിട്ടും ഉണ്ട. പെയിമെഷിക്ക താമസം വരികയും
ഇല്ലാ. പറമ്പ പൈയിമെഷി ഒക്കയും മുൻമ്പെ തിർക്കെണമെന്ന കല്പന
കൊടുത്തിരിക്കുംന്നു. പൈയിമാഷി ആക്കുംമ്പൊൾ ഒന്നാകെ പാട്ടം കണ്ടാൽ
സറക്കാർക്ക എത്ര എന്നും കുടികൾക്ക എത്ര എന്നും ചാർത്തക്കാരൊട കുടികൾ
ചൊദിച്ചപ്പൊൾ സംവിശയം തീർച്ച ആക്കി ചാർത്തുകാര പറയായ്കകൊണ്ടും ആവിവരം
ഹുക്കുമനാമത്തിൽ ഇല്ലായ്കകൊണ്ടും അത്രെ സാഹെബരവർകൾക്ക
ബൊധിപ്പിച്ചതാകുംന്നു. നമുക്ക സംവിശയം ഒട്ടും ഇല്ലാ. സാഹെബരവർകളും നാമും
വടകരയിന്ന പറഞ്ഞത നമ്മുടെ മനസ്സിൽ ഉണ്ട. അതു കൊണ്ട സറക്കാര കാർയ്യ്യത്തിന്ന
ഒരു തറുക്കം നാം ഉണ്ടാക്കുകയും ഇല്ലാ. കുടി യാൻമ്മാരെ തറക്കം വല്ലതും
ഉണ്ടായിവന്നാൽ നാം തിർത്ത കൊടുക്കുന്നത ഒക്കയും തിർക്കയും ആം. വിശെഷിച്ച
വല്ലതും ഉണ്ടായി വന്നാൽ സാഹെബരവർകളെ ബൊധി പ്പിച്ച സംശയം തിർക്കാമെന്ന
നിശ്ചയിച്ചിരിക്കുംന്നു. സാഹെബ അവർകൾ കൊടു ത്തയച്ച ഓലയിലെ
പെർപ്പപ്രകാരംതന്നെ ആകുന്നു ഇപ്പൊൾ പൈയിമാഷി ആക്കുംന്നത. അതുകൊണ്ട
കടിയാൻമ്മാരെ തറക്കം ഉണ്ടാകരുതെന്ന എല്ലാവർക്കും എഴുതി അയക്കയും ചെയ്തു.
പെയിമാഷി ആക്കുന്നവരെയും വരുത്തി നല്ലവണ്ണം പാട്ടം ആക ക്കണ്ടതിൽ പത്തിന്നാറ
സറക്കാർക്ക വരെണമെന്ന കുടികൾക്ക ചാർത്തിക്കൊടു ക്കെണമെന്ന വിവരം തിർത്ത
കല്പന കൊടുക്കയും ചെയ്തു. സറക്കാര കാർയ്യ്യത്തിന്ന നാം ഉപെക്ഷ കാണിക്ക ഇല്ലന്ന
സാഹെബ അവർകൾക്ക വഴിപൊലെ ബൊധിക്കയും വെണം. എന്നാൽ കൊല്ലം 973
ആമത തുലാമാസം 16 നു എഴുതിയ കത്ത തുലാം 18 നു അകടെമ്പ്രമാസം 31 നു വന്നത.
ഈ ദിവസം ഉടനെ തന്നെ പെർപ്പാക്കിക്കൊടുത്തു.

596 H & L

764 ആമത മഹാരാജശ്രീ വടക്കെ അധികാരി സുപ്രർഡെണ്ടൻ കൃസ്തപ്രർ പിലി [ 319 ] സാഹെബര അവർകളുടെ സന്നിധാനത്തിങ്കലക്ക കടുത്തനാട്ട കാനംങ്കൊവി
ചെലവുരായൻ എഴുതിയ അർജി. കല്പിച്ചു കൊടുത്തയക്കുംന്ന പാട്ടം നൊക്കുംന്ന
മരിയാതിൽ ഉള്ള കല്പനയും കല്പനക്കത്തും കൂടി എത്തിയ ഉടനെ ഞാനും തൊലാച്ചി
മുപ്പനും കൂടിയിരുന്ന കത്ത പൊളിച്ച നൊക്കുകയും ചെയ്തു. കല്പിച്ച കല്പന ഒക്കയും
വഴി പൊലെ മനസിൽ ആകുകയും ചെയ്തു. കല്പനപൊലെ നടന്നു കൊള്ളുന്നതും
ഉണ്ട. എന്നാൽ കൊല്ലം 973 ആമത തുലാമാസം 16 നു അകടെമ്പ്രമാസം 29 നു എഴുതിയ
അർജി. 18 നു അകടെമ്പ്ര 31 നു വന്നത.

597 H & L

765 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലിസായ്പി അവർകളുടെ സന്നി
ധാനത്തിങ്കലെക്ക ചെറക്കൽ കാനം ങ്കൊവി ബാബുരായൻ എഴുതിയ അർജി.
കൊടുത്തയച്ച ബുദ്ധി ഉത്തരം വായിച്ച അവസ്ഥയും അറിഞ്ഞു. രാജാവ അവർകളുടെ
ശരാപ്പിന്നെകൂടി പൈയിമാശി ചെയ്യ്യുന്നു എന്നും അവൻ പറഞ്ഞപ്രകാരം എഴുതുംന്നു
എന്നും അല്ലൊ എഴുതിവന്ന ബുദ്ധി ഉത്തരത്തിൽ ആകുന്നു. ഇപ്പൊൾ വടകരെനിന്ന
സായ്പി അവർകൾ കല്പിച്ചപ്രകാരം പൈയിമാശി നൊക്കുംന്നതല്ലാതെ പക്ഷാ
വരപക്ഷം വിചാരിച്ച കുബഞ്ഞി കാർയ്യ്യം ശെതംവരുവാൻന്തക്കവണ്ണം നൊക്കുംന്നതും
ഇല്ലാ. ഇത ഒക്കയും സായ്പി അവർകൾ വിസ്തരിക്കുമ്പൊൾ സന്നിധാനത്തിങ്കലെക്ക
അറികയും ചെയ്യ്യാം. എന്നാൽ കൊല്ലം 973 ആമത തുലാമാസം 16 നു എഴുതിയത.
തുലാം 18 നു അകടെമ്പ്ര 31 നു വന്നത. ബൊധിപ്പിച്ചത.

598 H & L

766 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പിലിസായ്പി അവർകൾ കുറുങ്ങൊട്ട നായർക്ക എഴുതി അനുപ്പിന കാരിയം.
എന്നാൽ കൊഴിക്കൊട്ടിൽ യിരിക്കുംന്ന കുമിശണ്ണർ സായ്പുമാരവർകൾ എതാനും
ചില കാർയ്യ്യംകൊണ്ട തനിക്ക പറയെണ്ടുന്നതിന്ന ആവിശ്യമായിരിക്ക കൊണ്ട
അവർകൾ കൊഴിക്കൊട്ട ഇരിക്കുംന്നെടത്തക്ക ഈ കത്ത എത്തിയ ഉടനെ പൊകെണം
എന്ന നാം അപെക്ഷിച്ചിരിക്കുന്നു. കത്ത എത്തിയപ്രകാരം ഉത്തരം ഇങ്ങൊട്ട എഴുതി
അയക്ക വെണ്ടിയിരിക്കുന്നു. എന്നാൽ കൊല്ലം 973 ആമത തുലാമാസം 19 നു ഇങ്കിരിയസ്സ
കൊല്ലം 1797 ആമത നവെമ്പ്രമാസം 1 നു കല്പനക്ക എഴുതിയത. ഇപ്രകാരം പൊയ്യ
പ്പുറത്ത നായർക്ക എഴുതിയത 1.

599 H & L

767 ആമത രാജശ്രീവടക്കെ അധികാരിതലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ
പിലിസായ്പി അവർകൾ കുഞ്ഞിപ്പൊക്കർക്ക എഴുതി അനുപ്പിനകാരിയം. എന്നാൽ
തന്നൊട എതാനും ചെലെകാർയ്യ്യം പറവാൻ ഉണ്ടന്ന കുമിശനർ സായ്പിമാർ അവർകൾ
നമുക്ക കല്പന കൊടുത്തയച്ചതുകൊണ്ട തന്റെ ദിനം അസാരം ആശ്വാസം ഉണ്ടെങ്കിൽ
ഈക്കത്തകണ്ട ഉടനെ താൻ കൊഴിക്കൊട്ടെക്ക പൊകയും വെണം. ദിനം ഭെദം ഇല്ലന്നു
വരികിൽ കണ്ണുരിൽ നായിരിക്കുന്നെടത്തെക്ക വരികയും വെണം. ആയതും കൂടുക
ഇല്ലന്ന വരികിൽ ഇതിന്റെ ഉത്തരം താമസിയാതെ ഏഴുതിക്കൊടുത്തയക്കയും വെണം.
എന്നാൽ കൊല്ലം 973 ആമത തുലാമാസം 19 നു ഇങ്കിരിയസ്സകൊല്ലം 1797 ആമത
നവെമ്പ്രമാസം 1 നു കണ്ണുരിൽനിന്നും കല്പനക്ക എഴുതിയത. [ 320 ] 600 H & L 768 ആമത രാജശ്രീ കടുത്തനാട്ട രാജാവ അവർകൾക്ക 757 ആമതിൽ കത്ത
എഴുതിയതിൽ താജാകലം എഴുതിയത. തങ്ങളെ ഉത്തരം വരുവൊളം ഇപ്പൊൾ
വാങ്ങിയത ഈക്കത്ത തന്നെ തൊറന്ന വെച്ചിരുന്നത നാം വടകരെയിൽ ഉള്ള
സമയത്തിൽ തങ്ങളൊട പറഞ്ഞാറെ നാം എഴുതിയപ്രകാരം മരിയാതിതന്നെ ആകുന്നു
എന്ന തങ്ങൾനിന്ന നമുക്ക ബൊധിച്ചിരുന്നതുകൊണ്ട നാട്ടിലെ മരിയാതിപ്രകാരം
ഇപ്പൊൾ പൈയിമാശി ആക്കുന്നത എന്ന തന്നെയൊ എന്ന നമുക്ക അറിയിക
വെണ്ടിയിരിക്കുംന്നു. ബെഹുമാനപ്പെട്ട സറക്കാരുടെ പ്രത്യെകമായിട്ട കല്പന
അല്ലാതെകണ്ട നാട്ടിലെ മരിയാതി മാറ്റുവാൻ നമുക്ക കഴിയായ്കകൊണ്ട ഈക്കത്ത
എഴുതി അയച്ചിരിക്കുംന്നു. അതുകൊണ്ട ഈ വർത്തമാനത്തിന നമുക്ക എഴുതി അയക്ക
വെണ്ടിയിരിക്കുംന്നു. എന്നാൽ കൊല്ലം 973 ആമത തുലാമാസം 19 നു ഇങ്കിരിയസ്സ
കൊല്ലം 1797 ആമത നവൊമ്പ്രമാസം 1 നു കണ്ണുരനിന്നും എഴുതിയത.

601 H & L

769 ആമത എല്ലാവർക്കും അറിയെണ്ടുംന്നതിന്ന പരസ്സ്യമാക്കുന്നത. എന്നാൽ
ബെഹുമാനപ്പെട്ട കുബഞ്ഞി ഖജാനയിൽ മൊതലുകൾ വാങ്ങുമെന്നും ആയതിന
ബെമ്പായിൽ സറക്കാരിമ്മെൽ പ്രമാണം കൊടുത്ത ആ പ്രമാണങ്ങൾ മലയാളത്തിൽ
ഇപ്പൊൾ എങ്കിലും ശെഷമെങ്കിലും മാറ്റുന്നവിധപ്രകാരം അങ്ങാടിയിൽ കച്ചൊട
ക്കാരൻമ്മാരിന്ന പ്രകാരത്തിന്ന കാട്ടിലും നൂറ്റിന്ന രണ്ട ചുരക്കമായിട്ട കച്ചൊടക്കാര
നടപ്പ മരിയാതി സമയംപ്രകാരം മെൽപ്പറഞ്ഞ പ്രമാണങ്ങൾ വിടിക്കൊടുപ്പാറാകയും
ചെയ്യും. ഈ പ്രമാണങ്ങൾ വിടിക്കൊടുപ്പാനുള്ള സമയത്ത മൊതല വിടി കൊടു
ക്കുംമ്പൊൾ സംവ്വത്സരം ഒന്നിന നൂറ്റിന്ന ഒമ്പതുപ്രകാരം പലിശ കൊടുക്കെണം എന്നുള്ള
പ്രകാരത്തിൽ ബെമ്പായിൽ ഖജാനയിൽ യിരിക്കുംന്നപ്രകാരംമ്പൊലെ വെക്കുംന്ന
മൊതലിന പ്രമാണങ്ങൾ വാങ്ങുവാറാകയും ചെയ്യും. അത അല്ലാഞ്ഞാൽ പ്രമാണം
കൊടുത്തവന മനസ്സുണ്ടന്ന വന്നാൽ ഉടനെതന്നെ എങ്കിലും വിടിക്കൊടുപ്പാനുള്ള
സമയം കഴിഞ്ഞതിന്റെശെഷം എങ്കിലും വല്ല സമയത്തിങ്കിൽ മെൽ എഴുതിയ
പ്രമാണങ്ങളിലെ മൊതലുകളും പലിശയുംകൂടി വിടിക്കൊടുക്കെണ്ടതിന്ന ബങ്കാള
ത്തിൽമ്മെൽപ്രമാണം എഴുതിക്കൊടുക്കയും ചെയ്യും. എന്നാൽ കൊല്ലം 973 ആമത
തുലമാസം 22 നു ഇങ്കിരിയസ്സ കൊല്ലം 1797 ആമത നൊവെമ്പ്രമാസം 4 നു കണ്ണുരിൽ
നിന്ന എഴുതിയത.

602 H & L

770 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പിലി സായ്പി അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ
അവർകൾ സല്ലാം. എന്നാൽ തുലാമാസം 19 നു സാഹെബര അവർകൾ കൊടുത്തയച്ച
കത്ത വായിച്ച വർത്തമാനം മനസ്സിൽ ആകയും ചെയ്തു. ഇപ്പൊൾ പൈയിമാഷി
ചാർത്തുംന്നത വല്ലപ്രകാരം കൊറഞ്ഞ പൊകാതെയിരിക്കുംന്നതിന്നും
കുടിയാൻമ്മാർക്ക വെദന കൂടാതെ സരക്കാര കാർയ്യ്യം ലാഭം ഉണ്ടായി വരുമെങ്കിൽ
ആയത അപ്രകാരംതന്നെ വരുന്നത ആവിശ്യം എന്നും ഇപ്പൊഴത്തെ ചാർത്തും മുമ്പിൽ
എടുപ്പിച്ച നികുതി ആയിട്ടും തമ്മിലുള്ളെ വിത്യാസം ഇന്നപൊലെ അറിയവെണ്ടതിന്ന
ഒരു കണക്ക പെർത്ത കൊടുത്തയക്ക വെണ്ടിയിരിക്കുംന്നു എന്നല്ലൊ എഴുതി വന്ന
കത്തിൽ ആകുന്നത. അപ്രകാരം തന്നെ ചാർത്തകാരൊടും ഇപ്പൊഴത്തെ ചാർത്ത ഒട്ടും [ 321 ] കൊറഞ്ഞ വരാതെ കണ്ട അതാത കുടിയാൻമ്മാരെ ബൊധിപ്പിച്ച നെലവിളി
കൂടാതെകണ്ട ഒപ്പിച്ച മരിയാതിപൊലെ അതെത തറചാർത്തി കുടുംമ്പൊൾ തറ ഒട്ടു
കണക്ക കൊടുത്ത യക്കുവാൻന്തക്കവണ്ണം അഞ്ച മുഖമായിട്ട ചാർത്തുംന്ന ആളുകൾക്ക
താക്കിതി എഴുതി ആളെ അയച്ചിരിക്കുംന്നു. ആത്തറ ഒട്ടു കണക്ക ഇവിടെ എത്തിയാൽ
അപ്പൊഴെ സാഹെബരവർകൾ പാർക്കുംന്നെടത്തക്ക കൊടുത്തയക്കയും ആം.
ചാർത്തകാര ഉപെക്ഷകൂടാതെ എല്ലാ ദിക്കിലും ഒരുപൊലെ ഒപ്പിച്ച ചാർത്തുകയും
ചെയ്യുംന്നു. പാറക്കടവത്ത ഹൊബളിയിലും ചെരാപുരത്ത ഹൊബളിയിലും ഉള്ള
കുടിയാൻമ്മാര ചാർത്തിന്റെ അവസ്ഥക്ക കുടക്കൂടെ തകരാറ കാണിക്കയും എഴുതി
അയക്കയും ചെയ്യുന്നു. അതിനപകരം ഇങ്ങുന്ന എഴുതി അയക്കെണ്ടത എഴുതി
അയച്ചിട്ടും ആളുകളെ അയക്കെണ്ടത്ത ആളെ അയച്ചിട്ടും തകരാറ ഉള്ളത തിർത്ത
കൊടുത്തൊണ്ടിരിക്കുംന്നു. ഇതിൽ അധികമായിട്ട തകരാറ ഉണ്ടായി വന്നാൽ ആ
വർത്തമാനത്തിന്ന സായ്പി അവർകൾക്ക എഴുതി എത്തിക്കയും ആം. എറെ
താമസിയാതെകണ്ട സായ്പിവർകൾ ഒരിക്കൽ ഇവിടെ എത്തിക്കാണെണ്ടതിന്ന നാം
എറ്റം അപെക്ഷിക്കുംന്നു. എന്നാൽ കൊല്ലം 973 ആമത തുലാമാസം 21 നു എഴുതിയ
കത്ത തുലാം 22 നു നവെമ്പ്ര 4 നു വന്നു. 5 നു പെർപ്പാക്കിക്കൊടുത്തു.

603 H & L

771 ആമത മഹാരാജശ്രീ വടക്കെ അധികാരി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി
സായ്പി അവർകളുടെ സന്നിധാനത്തിങ്കൽ ബൊധിപ്പിക്കുവാൻ കുഞ്ഞിപ്പൊക്കര
എഴുതിയ അർജി. സായ്പി അവർകൾ കല്പിച്ച എഴുതിക്കൊടുത്തയച്ച കത്ത വായിച്ച
അവ സ്ഥയും അറിഞ്ഞു. ഞാൻ കൊഴിക്കൊട്ട കമിശനർ സാഹെബമാരെ അരിയത്ത
പൊവാനെല്ലൊ എഴുതി വന്നതിൽ ആകുന്നത. ആയതിന എന്റെ ദിനം നല്ലവണ്ണം
ഭെദംവന്നിട്ടും ഇല്ലാ. ഇപ്പൊൾ എനക്ക നടപ്പാനും ഇരിപ്പാനും എന്റെ ശരിരത്തി
ആരൊഗ്യം ഇല്ലാ. ഇപ്പൊൾ എനക്ക ചികിത്സ ചെയ്യുന്ന വൈയിദ്ദ്യര പറകകൊണ്ട
ഒന്നരണ്ട ദിവസം കൂടുംമ്പൊൾ വയ്യിട്ടും രാവിലെയും മട്ടാമ്മെൽ കാറ്റുംകൊണ്ടു നടപ്പാൻ
വെണ്ടി എന്റെ വിട്ടുംന്ന കിഴിഞ്ഞ വരികയും പൊകയും ചെയ്യുംന്നു. അതിനതന്നെ
എന്റെ ശരിരത്തിന്ന ആരൊഗ്യം ഒട്ടും ഇല്ലാ. ശെഷം കണ്ണുര സായ്പി അവർകൾ
ഇരിക്കുംന്നെടത്തക്ക എനക്ക വരുവാൻകൂടി എന്റെ ശരിരത്തിന്ന ആരൊഗ്യം
പൊരായ്കകൊണ്ടത്രെ സായ്പി അവർകൾളെ കാൺമാൻ വരാഞ്ഞത. ഇനി ഒക്കയും
സായ്പി അവർകളുടെ കല്പന. എന്നാൽ കൊല്ലം 973 ആമത തുലാമാസം 20 നു
എഴുതിയത തുലാം 22 നു നമ്പമ്പ്രരമാസം 4 നു വന്നത.

604 H & L

772 ആമത മഹാരാജശ്രീ വടക്കെ അധികാരി കൃസ്തപ്രർ പിലി സായ്പി അവർകളുടെ
സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ വടകരെ മുട്ടുങ്കൽ ദൊറൊക അയ്യാരകത്ത സുപ്പി
എഴുതിയത. എന്നാൽ സായ്പി അവർകളൊട പറയാൻ എറിയ സങ്കടം ഉണ്ടായിരുന്നു.
അതൊന്നും സായ്പി അവർകളൊട പറയാൻ കൂടിയില്ലാ. അതിന സായ്പി അവർകൾ
കൃപ ഉണ്ടായിട്ട സായ്പി അവർകളുടെ അരിയത്ത വരുവാൻ ഒരു എട്ടു ദിവസത്തെ
അനുവാദം തരിക വെണം. അതിന സായ്പി അവർകളെ കല്പന ഉണ്ടെങ്കിൽ ഞാൻ
അങ്ങൊട്ട വരികയും ചെയ്യാം. ശെഷം അയ്യാരകത്തെ മമ്മിന്റെ കണക്കിനവെണ്ടി
മമ്മിന്റെ മരുമകനെ സായ്പി അവർകളെ കല്പനക്ക തടുത്തിട്ട ഒരു നുപ്പത ദിവസത്തി
ലെറെപ്പൊരും. അതുകൊണ്ട മമ്മിന്റെ പിടികയിൽ ഉള്ള ചരക്ക വില്പാൻ കല്പിച്ചിട്ട
വിക്കയും ചെയ്തു. ഇനി സായ്പിന്റെ കൃപ ഉണ്ടായിട്ട തടുത്ത കുട്ടിനെ തടവിൽ [ 322 ] കിഴിച്ചെങ്കിൽ വലിയ ഗുണമായിരുന്നു. അവൻ വരുത്തക്കാരൻ ആകുന്നു. ഇനിയും
അവനെ തടവിൽ പാർപ്പിച്ചാൽ ചത്തുപൊകയെ ഉള്ളു. അതിന സായ്പി അവർകളെ
കൃപ എന്നൊട ഉണ്ടായിരിക്കയും വെണം. ഞാൻ സായ്പി അവർകൾ കല്പിച്ചപ്രകാരം
പണി എടുത്ത നിക്കുംന്നെ ആളല്ലൊ ആകുന്നത. തടുത്തവനെ തടവിൽനിന്ന
നിക്കിയാൽ പൊയിക്കളയുംന്നതിന്ന ഞാൻ ഒരു ജാമിനെ സായ്പി അവർകൾക്ക
തരികയും ചെയ്യാം. സായ്പി അവർകൾ ചൊദിക്കുംമ്പൊൾ കാണിച്ച തരുവാൻന്ത
ക്കവണ്ണം ജാമിൻ തരികയും ചെയ്യാം. എന്നാൽ കൊല്ലം 973 ആമത തുലാംമാസം 16 നു
എഴുതിയത തുലാം 22 നു നവമ്പ്രമാസം 4 നു വന്നത. ബൊധിപ്പിച്ചു.

605 H & L

773 ആമത വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ട കൃസ്തപ്രർ പീലി
സായ്പി അവർകൾക്ക ചെറക്കൽ രെവിവർമ്മരാജാവ അവർകൾ സല്ലാം. നാട്ടിൽ
പ്രമാണമായിരിക്കുംന്നതിൽ നാലട്ടാളുകൾ കൊലത്തിരി അണ്ണന്റെ അടുക്കെ ചെന്ന
കണ്ട വെണ്ടുംവണ്ണം എഴുന്നെള്ളിയിരിക്കെണ്ട അവസ്ഥക്ക അവര അങ്ങൊട്ട അറിവിച്ച
ഗുണദൊഷങ്ങൾക്കും ഇങ്ങൊട്ട കല്പിച്ച ഗുണദൊഷംങ്ങൾക്കും അവര എല്ലാവരും
കൂടി നമുക്ക എഴുതി അയച്ച ഓലയിടെ പെർപ്പ സായ്പി അവർകൾ അടുക്ക കൊടു
ത്തയിച്ചിരിക്കുംന്നു. ആയത കാണുംമ്പൊൾ ഒക്കയും അറിയാമെല്ലൊ. എന്നാൽ 973
ആമാണ്ട തുലാമാസം 20 നു എഴുതിയത.

606 H & L

774 ആമത പെർപ്പ പെരുമ്പയും പടിഞ്ഞാറെടത്തിൽ ചിണ്ടൻ നമ്പിയാരും പുത്തലത്ത
ഗൊവിന്ദ പൊതുവാളും അച്ചുക്കണക്കപ്പിള്ളയും വാരിക്കരെ ചന്തുവും സ്ഥാനാപതി
സുബ്ബയ്യനും വെങ്ങയിൽ ദെർമ്മനും കെയ്യാൽ ഓല. കണക്കപ്പിള്ള വായിച്ച തിരു
മനസ്സറിയിക്കെണ്ടും അവസ്ഥ. തമ്പുരാൻ തിപ്പെട്ടതിന്റെശെഷം കാർയ്യങ്ങള ഒക്കയും
മുൻമ്പെ നടന്നപ്രകാരം വെണ്ടുംവണ്ണം കല്പിച്ച നടത്തി വരുംമ്പൊൾ നടന്നവരുന്നെ
കാർയ്യങ്ങൾ ഒന്നും നല്ലെ കൊതമല്ലെന്നുവെച്ച കുബഞ്ഞി എജമാനൻമ്മാർക്ക
കൊലത്തിരിതമ്പുരാൻ കല്പിച്ച എഴുതി അയച്ച വർത്തമാനം കെട്ടതിന്റെശെഷം
ഞാങ്ങൾ എല്ലാവരുംകൂടി കൊലത്തിരി തമ്പുരാന്റെ അടുക്ക ചെന്ന കണ്ടു
തിപ്പെട്ടപൊയ എഴുംന്നെള്ളിയെടത്ത നിന്ന പതിവെച്ചനടത്തിയപ്രകാരമെല്ലൊ ഇപ്പൊൾ
കല്പിച്ച നടത്തി വരുന്നെന്നും അതിന്റെ മദ്ധ്യെ കുബഞ്ഞി എജമാനൻമ്മാർക്ക
ആവലാദി എഴുതി അയപ്പാൻ ഒരു സങ്ങതി ഉണ്ടായിട്ട ഇല്ലല്ലൊ എന്നും അറിവിച്ചാറെ
കഴിഞ്ഞു പൊയവൻ ഉണ്ടാക്കിയിരിക്കുന്ന മൊതൽ ഒക്കയും ഇങ്ങ തരെണമെന്നും
തന്നില്ലങ്കിൽ ഇനിയും ഞാൻ ആവലാദി എഴുതി അയക്കെ ഉള്ളു എന്നും കല്പിച്ചാറെ
എണ്ണപ്പാടത്തിന്ന തീപ്പെട്ടുപൊയ എഴുന്നെള്ളിയെടത്തുംന്ന ഉണ്ടാക്കിയ മൊതൽ
കാർയ്യങ്ങൾ ഇപ്പൊൾ തിപ്പെട്ടുപൊയ എഴുംന്നെള്ളിയെടത്തിന്നല്ലൊ എടുത്ത
വന്നതന്നും അവിടുന്ന ഉണ്ടാക്കിയ മൊതല ഒക്കയും ഈ എഴുന്നെള്ളിയെടത്തക്കല്ലൊ
വെണ്ടതെന്നും തിപ്പെട്ടപൊയ എഴുന്നെള്ളിയെടത്തിന്ന പതിവെച്ചപ്രകാരം ചിലവിന
തരുന്നതിന വ്യത്യാസം വരിക ഇല്ലന്നും മൊതൽ കാർയ്യങ്ങൾ ഈ സൊരൂപത്തിങ്കൽ
പവുതി കഴിച്ചിട്ട ഞെങ്ങൾക്ക കെട്ടുകെളി ഇല്ലന്നും അറിയിച്ചാറെ മുൻമ്പ നടന്ന
വന്നെപ്രകാരം ഒന്നും നമ്മൊട പറയെണ്ട എന്നും ഈ മൊതൽ ഒക്കയും നമുക്ക തരെ
ണമെന്നും കല്പിച്ചാറെ ബെണ്ടുന്ന വഴികൾ തിരുമനസ്സ അറിവിച്ചാൽ ബൊധിക്ക
ഇല്ലന്നും വെച്ച ഞെങ്ങൾ എല്ലാവരുംകൂടി ഇങ്ങൊട്ട പൊരികയും ചെയ്തു. ഈ വർത്ത
മാനങ്ങൾ ഒക്കയും തിരുമനസ്സറിഞ്ഞയിരിക്കെണമെല്ലൊ എന്നവെച്ചാകുന്നു എഴുതി [ 323 ] അയച്ചത. എന്നാൽ 973 ആമാണ്ട തുലാമാസം 19 നു എഴുതിയ ഓലയിടെ പെർപ്പ. നെര
പെർപ്പ. ഒപ്പ. തുലാം 20 നു നവമ്പ്രർ 2 നു വന്നത. നവമ്പ്ര 5 നു പെർപ്പാക്കിക്കൊടുത്തു.

607 H & L

775 ആമത രാജശ്രീ വടക്കെ അധികാരി പിലി സായ്പി അവർകൾ സന്നിധാനത്തിങ്കൽ
ബൊധിപ്പിപ്പാൻ ചെറക്കൽ കൊലത്തനാട പടിഞ്ഞാറെടത്തിൽ ചിണ്ടൻ നമ്പ്യാരും
എറമ്പാല ഉണുക്കളെ നമ്പ്യാരും വാരിക്കരെ ചന്തുവും മഞ്ഞ ചിണ്ടനും മൊഴൻ രാമനും
മാവില ഉണുക്കളെ നമ്പ്യാരും പടിക്കൽ ചന്തുവും കൂടി എഴുതിയ അർജി. തമ്പുരാൻ
തിപ്പെട്ടതിന്റെശെഷം ഞെങ്ങൾ എല്ലാവരും ശെഷം സ്സൊരുവത്തിങ്കൽ വെണ്ടപ്പെട്ട
ആളുകള എല്ലാവരുംകൂടി ഞെങ്ങളെ തമ്പുരാൻ സായ്പി അവർകളുമായി കാമാനായിട്ട
എഴുംന്നെള്ളുംമ്പൊൾ ഒരുമിച്ച തന്നെ സായ്പി അവർകളുമായി കണ്ട അന്ന അവിടെ
കൂടിയ ആളുകളെ പെര വിവരമായി ഒന്ന എഴുതിവെച്ചിട്ട ഉണ്ടല്ലൊ. എന്നതിന്റെശെഷം
തലച്ചെരിക്ക എഴുംന്നെള്ളിയാറെ ഞാങ്ങൾ എല്ലാവരും അന്ന ഞാങ്ങളെ തമ്പുരാന്റെ
ഒരുമിച്ച തന്നെ പൊയി മഹാരാജശ്രീ ബെമ്പായി എത്രയും ബഹുമാനപ്പെട്ട ഗെവർണ്ണർ
സായ്പി അവർകളെയും ജെന്നരാൾ സായ്പി അവർകളെയുംകണ്ട രാജ്യത്തെ
അവസ്ഥകൊണ്ടും ഈ സ്സൊരുവത്തിങ്കിൽ കിഴുമരിയാത നടന്നവരുന്ന അവസ്ഥ
കൊണ്ടും വിസ്താരമായി സായ്പി അവർകളെ ബൊധിപ്പിച്ചു. വിശെഷിച്ചും കൊലത്തിരി
തമ്പുരാന്റെ തിരുവെഴുത്ത ഗെവർണ്ണർ സായ്പി അവർകൾക്ക കൊടുത്തതിന്റെ
ശെഷം സായ്പിമാര അവർകൾ കിഴുമരിയാതപൊലെ തന്നെ രാജ്യത്ത സകല
കാർയ്യത്തിന്നും ഞെങ്ങളെ തമ്പുരാന പ്രമാണമാക്കിവെച്ച ഞെങ്ങളെ എല്ലാവരെയും
സന്തൊഷിപ്പിച്ചല്ലൊ. രാജ്യത്തെക്ക കല്പിച്ച അയച്ചത. ഇപ്പൊൾ ചില ദുർജനങ്ങളുടെ
വാക്ക വിശ്വസിച്ചിട്ട എറിയ തിരുവയസ്സായിരിക്കുംന്ന കൊലത്തിരി തമ്പുരാൻ ചില
അന്ന്യായങ്ങൾ കുബഞ്ഞി എജമാനൻമ്മാർക്ക എഴുതി അയച്ചു എന്നും രാജ്യത്ത ചെല
എടാക്കൂടങ്ങൾ നടത്തുവാൻ തിരുമനസ്സകൊണ്ട കല്പിച്ച വിചാരിക്കുംന്നു എന്നും
വെച്ചല്ലൊ സായ്പി അവർകൾ ചെറക്കലൊളം വരെണ്ടി വന്നത. ഈ എഴുംന്നെ
ള്ളിയെടത്തുംന്ന രാജ്യം വിചാരിച്ച തുടങ്ങിയതിന്റെശെഷം ഇന്നെവരക്കും കിഴിൽ
നടന്ന പൊന്നെ മരിയാത അല്ലാതെകണ്ടും തിപ്പെട്ടുപൊയ എഴുംന്നെള്ളിയെടത്തിന്ന
വെച്ച പതിവപൊലെ അല്ലാതെകണ്ടും ഒരു കാർയ്യങ്ങളും നടന്നവന്നിട്ടും ഇല്ലാ. അതു
കൂടാതെ എതാൻ ചിലര താന്താന്റെ സ്വകാർയ്യ കാർയ്യം വരുത്തുവാൻ വെണ്ടി അസാരം
കണ്ട എടാകൂട കൊട്ടുവാൻ ഭാവിച്ചിട്ടുണ്ടെങ്കിൽ ആയത ഞെങ്ങൾ എല്ലാവരുംകൂടി
ഞെങ്ങളെ തമ്പുരാനെക്കൊണ്ട രാജ്യത്ത നാനാവിധം കൂടാതെ കണ്ടുള്ള വഴിക്ക
വിചാരിച്ച അമർച്ച വരുത്തികൊൾകയും ചെയ്യ്യും. അപ്രകാരം തന്നെ ചെറിയ കൊച്ചു
തമ്പുരാൻമ്മാര എങ്കിലും കാട്ടിൽ ചില ദുർജനംങ്ങൾ എങ്കിലും ചൊഴലി നമ്പ്യാര
വിചാരിക്കുന്നെ മുപ്പത്തിരണ്ടു തറയിൽ ചെന്ന നിക്ക എങ്കിലും അവർക്ക നമ്പ്യാര ഒരു
സഹായം ചെയ്ക എങ്കിലും ചെയ്താൽ അതിന്റെ അമർച്ച സായ്പി അവർകൾ
തന്നെ വരുത്തിത്തരികയും വെണം. കൊലത്തിരി തമ്പുരാൻ എഴുംന്നെള്ളിയെട
ത്തെക്കും ശെഷം കുലകം (കുലകം) വഹക്കും തിപ്പെട്ടപൊയ എഴുംന്നെള്ളിയെട
ത്തിന്ന പതിവവെച്ച പ്രകാരം ചിലവിന വാങ്ങി വെണ്ടുംവണ്ണം എഴുംന്നെള്ളിയി
രിക്കെണമെന്നങ്ങെൾ എല്ലാവരും അറിവിക്കാമെന്ന് വെച്ചിരിക്കുംന്നു. തിരുവയസ്സ എറെ
ആകകൊണ്ട ഇതുംവണ്ണം തിരുമനസ്സിൽ ബൊധിച്ചില്ലങ്കിൽ അതുകൊണ്ട എടാകൂടം
നാട്ടിൽ ഉണ്ടാകയും ഇല്ല. എന്നാൽ 973 ആമാണ്ട തുലാമാസം 19 നു ചിറയ്ക്കൽ നിന്നു
എഴുതിയ അർജി. തുലാം 20 നു നവമ്പ്ര 2 നു വന്നത. ഉടനെ പെർപ്പാക്കിക്കൊടുത്തു. [ 324 ] 608 H & L

776 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പി അവർകൾ ഇരിവെനാട്ട ദൊറൊക മാണിയാട്ട വിരാൻ
കുട്ടിക്ക എഴുതി അനുപ്പിന കാരിയ‌്യം. എന്നാൽ എഴുതി അയച്ച കത്ത എത്തി. ആയതിൽ
ഉള്ള അവസ്ഥ ഒക്കയും മനസ്സിൽ ആകയും ചെയ്തു. കൊൽക്കാരന്റെ പറ്റിൽനിന്ന
അഞ്ഞുറ്റാൻ നാറെ കുങ്കുറും കെളുവും പിടിച്ച സമയത്ത ആ രണ്ട ആളുകളെ പിടിപ്പാൻ
അയക്കെണ്ടതിന്ന തന്റെ പ്രവൃർത്തി തന്നെ ആയിരുന്നു. അതുകൊണ്ട മെൽ എഴുതിയ
രണ്ട ആളുകൾ നാറൊട കൂട എന്ന പറയുന്നവരെ വിസ്താരത്തിൽ
കൊണ്ടുവരെണ്ടതിന്ന അവരെ പിടിച്ചയപ്പാൻന്തക്കവണ്ണം ഈ കത്ത എത്തിയ ഉടനെ
പ്രയത്നം ചെയ്കയും വെണം. എന്നാൽ കൊല്ലം 973 ആമത തുലാമാസം 23 നു ഇങ്കിരിയസ്സ
കൊല്ലം 1797 ആമത നവെമ്പ്രർമാസം 5 നു കണ്ണുരിൽ നിന്നും എഴുതിയത.

609 H & L

777 ആമത എല്ലാവർക്കും അറിയെണ്ടുംന്നതിന്ന ഈ ക്കത്ത എഴുതിയിരിക്കുംന്നു.
എന്നാൽ ഒരു സവ്വത്സരംകൊണ്ട കണ്ണുര മുതിരക്കള്ളം റാക്കും കുത്തക ജിംസജി
എന്നു പറയുന്ന പാർശ്ശിക്ക പാട്ടത്തിന്ന കൊടുക്കയും ചെയ്തു. അതുകൊണ്ട മെൽപ്പറഞ്ഞ
ജിംസജിക്ക എങ്കിലും അവൻ ആക്കുന്ന പ്രവൃർത്തിക്കാരൻമ്മാർക്ക എങ്കിലും മെൽ
എഴുതിയ ചരക്കുംമ്മെൽ കുത്തകക്ക മരിയാതി ആയിട്ടുള്ളവണ്ണം എടുപ്പാനുള്ളത
അവനെങ്കിലും അവൻ ആക്കുന്നെ ആളുകൾക്ക എങ്കിലും എല്ലാവരും കൊടുക്കയും
വെണം. എന്നാൽ കൊല്ലം 973 ആമത തുലാമാസം 23 നു ഇങ്കിരിയസ്സ കൊല്ലം 1797 ആമത
നവമ്പ്രമാസം 5 നു കണ്ണുരനിന്നും എഴുതിയത. ഇങ്കിരിയസ്സ കത്ത ഇല്ല. അതിൽ തന്നെ
എഴുതിയത.

610 H & L

778 ആമത മഹാരാജശ്രീ വടക്കെ തുക്കിടിയിൽ മെലധികാരി ആയിരിക്കുന്ന പീലി
സായ്പി അവർകളെ സന്നിധാനത്തിങ്കിൽ വായിച്ച കെൾപ്പിപ്പാൻ ചൊഴലി കെളപ്പൻ
നമ്പ്യാര എഴുതിയത.തുലാമാസം 18 നു എഴുതിയ കത്ത 21 നു ഇവിടെ എത്തി. വായിച്ച
വർത്തമാനം ഗ്രെഹിക്കയും ചെയ്തു. കവിണശ്ശെരി കൂലകത്തെ രാജാവിന യാതൊരു
വഹ സഹായം നമ്പ്യാര ചെയ്തകൊടുക്കയില്ലെന്നും എനക്ക നമ്പ്യാര മറ്റും പല
കാർയ്യ്യത്തിന്നും തന്ന വാക്കിന എറക്കൊറവ വരുത്തുക ഇല്ലന്നു ഞാൻ നിശ്ച
യിച്ചിരിക്കുംന്നെന്നും നമ്പ്യാര ദീനം അസാരം ഭെദം ഉണ്ടന്ന വരികിൽ കുറ്റിയാട്ടുര
കൊമനെയും പരിങ്ങത്ത പൊക്കനെയും തലച്ചെരിക്ക പൊകുംമുൻമ്പെ ഇങ്ങൊട്ട
കൂട്ടിക്കൊണ്ടു വരെണമെന്നും എല്ലൊ കത്തിൽ എഴുതി ക്കണ്ടത. കവിണിശ്ശെരി
കൂലൊത്തെ തമ്പുരാനൊട സായ്പി അവർകളെ കത്തിലെ ഗുണദൊഷംങ്ങൾ
അറിവിച്ചതിന്റെ ശെഷം നമ്മുടെ സങ്കടപ്രകാരംങ്ങൾ ഒക്കയും മുൻമ്പെ സായ്പി
അവർകളെ പറഞ്ഞ കെൾപ്പിച്ചിട്ട ഉണ്ടന്നും എഴുതി അയച്ചിട്ട ഉണ്ടെന്നും ഇങ്ങിനെ ഉള്ള
അവസ്ഥകൾ കുബഞ്ഞി എജമാനൻമ്മാര വിചാരിക്ക ഇല്ലന്നു വെച്ചാൽ നമ്പ്യാരെ
അധിനത്തിൽ നിന്നിട്ട മെൽച്ചൊന്ന നമ്പ്യാർക്ക വല്ല വിഷമങ്ങൾ വരെണ്ടന്നും കല്പിച്ച
അവര വടക്കൊട്ടെക്ക എഴുംന്നെള്ളുകയും ചെയ്തു. കുറ്റിയാട്ടുര കൊമനും പരിങ്ങത്തെ
പൊക്കനും കുറ്റിയാട്ടുര അവരെ വിട്ടിൽതന്നെ ആകുന്നു. കുബഞ്ഞിക്ക വെപിര
തമായിരിക്കുന്ന ആളുകൾക്ക ഇങ്ങുന്ന ഒരു സഹായഉപായങ്ങൾ ചെയ്തകൊടുക്കയും
ഇല്ലാ. ഇപ്പൊൾ ചെറക്കൽ ചുരുക്കം ഉറുപ്പ്യ കൊടുപ്പാൻ പറഞ്ഞിട്ടും ഉണ്ട. ആയതിന്റെ [ 325 ] ജെനത വിചാരിച്ചുംകൊണ്ട താമസിയാതെ വരുന്നതും ഉണ്ട. എന്നാൽ കൊല്ലം 973
ആമാണ്ട തുലാമാസം 21 നു എഴുത്ത തുലാം 23 നു നമ്പ്ര 5നു വന്നത. ഈ ദിവസംതന്നെ
പെർപ്പാക്കിക്കൊടുത്തു.

611 H & L

779 ആമത രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ അവർകൾക്ക
വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പിലി സായ്പി
അവർകൾ സല്ലാം. എന്നാൽ തങ്ങൾ എഴുതി അയച്ച കത്ത എത്തി. അതിൽ ഉള്ള
അവസ്ഥ ഒക്കയും മനസ്സിൽ ആകയും ചെയ്തു. ഇപ്പൊൾ ചാർത്തുംന്നെ പൈയിമാശിയിൽ
കുബഞ്ഞിക്ക ലാഭം ഉണ്ടായി വരുമൊ ഇല്ലയൊ എന്ന അറിഞ്ഞിട്ട ഇങ്ങൊട്ട കൊടു
ത്തയക്കാമെന്ന പറഞ്ഞിട്ടും ഉണ്ടല്ലൊ ഇക്കണക്ക കാണെണ്ടതിന്ന നമുക്ക വളരെ
അപെക്ഷ ആയിരിക്കുംന്നു. ഇപ്പൊൾ പൈയിമാഷി എടുക്കുന്നവർക്ക നാം ആഗ്ര
ഹിച്ചതിന തങ്ങൾക്ക അറിവിപ്പാൻ അവെമതി ഉണ്ടാക്കും എന്ന നമുക്ക നിശ്ചയി
ച്ചിരിക്കകൊണ്ട തങ്ങളെ ഉത്തരം കൊണ്ടുവരെണ്ടതിന്ന ഈ ആളെ അങ്ങൊട്ട
പറഞ്ഞയിച്ചിരിക്കുംന്നു. വിശെഷിച്ച ഇവിടുത്തെ കാർയ്യ്യം തിർന്ന ഉടനെ കടുത്തനാട്ടിൽ
വരുവാൻ നമുക്ക താല്പർയ്യ്യമായിരിക്കുംന്നു. അത കൊറെ ദിവസത്തിലകത്ത ഉണ്ടാകും
എന്ന നാം അപെക്ഷിച്ചിരിക്കുംന്നു. അതിനിടയിൽ കണക്ക കൊടുത്തയക്ക
വെണ്ടിയിരിക്കുംന്നു. എന്നാൽ കൊല്ലം 973 ആമത തുലാമാസം 24 നു ഇങ്കിരിയസ്സ
കൊല്ലം 1797 ആമത നാവെമ്പ്ര മാസം 6 നു കണ്ണൂരനിന്നും എഴുതിയത.

612 H & L

780 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പി അവർകൾ കടത്തനാട്ട കാനംങ്കൊവി ചിലവു രായർക്ക
എഴുതി അനുപ്പിന കാർയ്യ്യം. എന്നാൽ ഇപ്പൊൾ പൈയിമാഷി എടുക്കുന്നപ്രകാരത്താൽ
കുബ ഞത്തിക്ക ലാഭം ഉണ്ടായി വരുമൊ ഇല്ലയൊ എന്ന അറിയെണ്ടതിന്ന എറിയ
ദിവസമാ യിട്ട തനിക്ക എഴുതി അയച്ചിരിക്കുംന്നു. ഈ വർത്തമാനം നമുക്ക ഇതിന
മുൻമ്പെ അറിയിപ്പാൻ കുടുമായിരുന്നു. അതുകൊണ്ട ഈ കത്ത എത്തിയ ഉടനെ
ശിപ്പായിനെ താമസിപ്പിക്കാതെകണ്ട മെൽപ്പറഞ്ഞ വർത്തമാനത്തിന്ന ഉത്തരം എഴുതി
അയക്കയും വെണം. എന്നാൽ കൊല്ലം 973 ആമത തുലാമാസം 24 നു ഇങ്കിരിയസ്സ
കൊല്ലം 1797 ആമത നൊവമ്പ്രമാസം 6 നു കണ്ണുര നിന്ന എഴുതിയത. ഇപ്രകാരം
തൊലാച്ചിമുപ്പന 1.

613 H & L

781 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പി അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മ
രാജാവ അവർകൾ സല്ലാം. എന്നാൽ കൊല്ലം 972 ആമത മുന്നാം ഗെഡു വഹക്ക മുൻമ്പെ
മുന്ന പ്രാവിശ്യം കൊടുത്തയച്ചതിന്റെശെഷം നിലുവ ഉറുപ്പ്യ തെകച്ച
ബൊധിപ്പിപ്പാൻന്തക്കവണ്ണം നമ്മുടെ ശരാപ്പിന്റെ കൈയ്യിൽ തലച്ചെരി ഖജാനയിൽ
കൊടുപ്പാൻ കൊടുത്തയച്ച ഉറുപ്പ്യ 3413 3/4 റെസ്സ 88 1/4 എന്നാൽ ഈ ഉറുപ്പിക 3413 3/4
റെസ്സ 88 1/4 -ം സറക്കാരിൽ പുക്കിയപ്രകാരം രെശിതി കൊടുത്തയക്കയും വെണം.
എന്നാൽ കൊല്ലം 973 ആമത തുലാമാസം 15 നു എഴുതിയത തുലാം 25 നു നവമ്പ്ര 7
നു തന്നത. ഉടെനെ പെർപ്പ കൊടുത്തു. [ 326 ] 614 H & L

782 ആമത മഹാരാജമാന്ന്യ രാജശ്രീ ദിവാൻ ബാളാജി രാവു സായ്പി അവർകൾക്കു
കൈയിത്താൻ കുവെലിസല്ലാം. എന്നാൽ തുലാമാസം 13 നു സുപ്രർഡെണ്ടൻ ഖജനാക്ക
1800 ഉറുപ്പ്യ ബൊധിപ്പിച്ചല്പിച്ചത കൂടാതെ ഇന്നലെത്തെ ദിവസം ഞാനും
മനിക്കക്കണക്കപ്പിള്ളയും കൂടി പിരിച്ച ഉറുപ്പ്യ 385 അസ്താന്തരത്തിൽ കൂടിയിരിക്കുംന്നു.
ഇനിയും താമസിയാതെ ഉറുപ്പ്യ പിരിപ്പാൻ പ്രയത്നം ചെയ്യുന്നതും ഉണ്ട. 500 ഉറുപ്പ്യ
കൂടുംമ്പൊൾ തന്നെ ഖജനാക്ക ബൊധിപ്പിക്കുംന്നതും ഉണ്ട. ശെഷം വർത്തമാനംങ്ങൾ
അറിയിക്കെണ്ടതിന്ന കണക്കപ്പിള്ളയും ചെലകുടിയാൻമ്മാരും നാളതന്നെ കണ്ണുർക്ക
മഹാരാജശ്രീ സായ്പി അവർകളെ സന്നിധാനത്തിങ്കലെക്ക വന്ന എത്തുംന്നതും ഉണ്ട.
ഈ വിവരംങ്ങൾ അറിയിക്കെണമെന്നത്രെ എഴുതിയത. എന്നാൽ കൊല്ലം 973 ആമത
തുലാമാസം 16 നു എഴുതിയത തുലാം 25 നു നവമ്പ്ര 7 നു തന്നത.

615 H & L

783 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്പ്രർ പീലി സായ്പി അവർകൾ രണ്ടുതറെ കുടിയാൻമ്മാർക്ക എഴുതി അനുപ്പിന
കാർയ്യ്യം. എന്നാൽ മനുവൽ സെവിയർ എന്ന പറയുന്നവനെ രണ്ടു തറ നികുതിപ്പണം
പിരിച്ചടപ്പാൻ കല്പന കൊടുത്തിരിക്കകൊണ്ട ഒട്ടും താമസിയാതെകണ്ട എല്ലാവരും
അവന്റെ പറ്റിൽതന്നെ ഒട്ടും താമസംകൂടാതെ നികുതി കൊടുക്കയും വെണം. എന്നാൽ
കൊല്ലം 973 ആമത തുലാമാസം 25 നു ഇങ്കിരിയസ്സ കൊല്ലം 1797 ആമത നവെമ്പ്രമാസം
7 നു കണ്ണൂര നിന്നും എഴുതിയത.

616 H & L

784 ആമത മഹാരാജശ്രീ മെസ്തർ പീലിൽ സായ്പി അവർകളെ
་സന്നിധാനത്തിങ്കലെക്ക പൈർയ്യൊർമ്മലെ തഹശിൽദാര രാമരായര സല്ലാം. ഈ മാസം
18 നു രാജശ്രീ കവാടൻ സായ്പി അവർകൾ തലച്ചെരിക്ക പൊകുംമ്പൊൾ ആവള
കച്ചെരിക്ക ചെന്ന കുത്താളി താലുക്കിലുള്ള പാറപത്യക്കാരൻമ്മാരെ എല്ലാവരെയും
കച്ചെരിയിൽ വരുത്തിനിലുവപ്പണത്തിന്റെ ഭാഷ ആക്കി 73 ആമതിലെ കൈയികാകിതം
എഴുതിക്കുവാനും മുന്ന ദിവസത്തിലകത്ത അവർ വന്ന കയികാകിതം എഴുതില്ല എന്ന
വരികിൽ ആ വർത്തമാനത്തിന്ന സായ്പി അവർകൾക്ക എഴുതി അയക്കുവാൻന്തക്ക
വണ്ണവും ശെഷം കാർയ്യ്യത്തിന്ന ഒക്കയും സായ്പി അവർകളുമായി കണ്ട തന്നെ
ഉത്തരം അയക്കുംന്നു എന്നും കല്പിച്ച പൈയ്യൊളി ചെന്ന കൊത്തുവാലിന്റെ
കൊൽക്കാരൻ പക്കൽ കുത്താളി നായർക്ക ഒരു ഉത്തരം എഴുതി. ആ ഉത്തരം
ശിപ്പായിന്റെ പക്കൽ കുത്താളിനായർക്ക കൊടുത്തയക്കുവാൻ കല്പന വരികകൊണ്ട
കല്പിച്ചപ്രകാരം കവാടൻ സായ്പി അവർകൾ എഴുതിയ എഴുത്ത ശിപ്പായി പക്കൽ
കൊടുത്തയച്ചതിന്റെശെഷം എഴുത്ത വായിച്ച നൊക്കി ഇനി ഇപ്രകാരം ഒര എഴുത്ത
ഇവിടെ കൊണ്ടുവന്നാൽ ശിക്ഷിക്കുമെന്നും ശിപ്പായിനെ നന്നായി ശകാരിച്ച ആ ഉത്തരം
മടക്കി അയക്കുകയും ചെയ്തു. ആയ ഉത്തരവും പൊയ ദിവസം കണ്ണംമ്പലത്ത നായരെ
കുനിയാട്ട മുന്നതറയിൽ കുത്തക്കവർന്ന അവസ്ഥക്കും നായര ഇനിക്ക എഴുതിയ
എഴുത്തും പ്രത്യെകം സായ്പിന എഴുതിയ അർജിയും വാളുര ദെശത്തെ ചെറക്കര
രാവാരി കണക്കാരൻ അമഞ്ഞാട്ടിൽ നായർക്ക 69 ആമതിൽ എഴുതിയ നിലം 71
ആമതിൽ അവനെ വലച്ച എഴുതിച്ചപ്രകാരം സങ്കടം കവാട സായ്പി അവർകളെ
പക്കൽ എഴുതിക്കൊടുത്തതിന്റെ പെർപ്പു അമഞ്ഞാട്ട നായര ഈ നിലം തൊട്ട ഇനിക്ക [ 327 ] എഴുതിയ തരകും അങ്ങൊട്ട കൊടുത്ത യച്ചിട്ടും ഉണ്ട. കുബഞ്ഞി കല്പനപ്രകാരം
നടക്കാതെകണ്ട അതിർക്രമിച്ച നട ക്കുംന്നവരെ കുബഞ്ഞിന്നതന്നെ വിസ്തരിച്ച നില
ആക്കാഞ്ഞാൽ കുടികൾക്കും ഇനിക്കും മറ്റൊരുത്തിയിൽ സങ്കടം പറവാനും ഇല്ലല്ലൊ.
ആയതുകൊണ്ട ഇവിടുത്തെ കാർയ്യ്യങ്ങൾ ഒക്കയും വിസ്തരിച്ച ബുദ്ധിഉത്തരം
വന്നപ്രകാരം നടക്കുംന്നതും ഉണ്ട. തുലാമാസം 28 നു വരക്കും അസ്താന്തരത്തിൽ 608
ഉറുപ്പ്യ കൂടിട്ടും ഉണ്ട. എന്നാൽ കൊല്ലം 973 ആമത തുലാമാസം 22 നു എഴുതിയത 25 നു
പെർപ്പാക്കിക്കൊടുത്തു.

617 H & L

രണ്ടാമത. രാജശ്രീ കവാടൻ സായ്പു കൂത്താളി നായർക്ക എഴുതി അനുപ്പിയ ഓല.
ചെറുവണ്ണൂര പാറപത്യക്കാരന്റെ വിട അടച്ച ചപ്പ ഇട്ടിനെന്ന. അത ഇപ്രകാരം
ചെയ്യ്യുന്നത നന്നല്ലാ. ഞാൻ ശിപ്പായിനെ അയച്ച ശപ്പ എടുക്കുവാൻ കല്പിച്ചെ(ന)
നായരെ ബ്രാഹ്മണർ എന്നൊട പറഞ്ഞു. പാറവത്യക്കാരെ ആരയും അസിഖ്യ
പ്പെടിപ്പിക്കുംന്നതും ഇല്ലാ. അതുകൊണ്ട പാറപത്യക്കാരെ ആരെയും ഒരു വസ്തു
ചെയ്കയും വെണ്ട. ഞാൻ കല്പിച്ചിന്ന തഹസിൽദാരൊട 73 ആമതിലെ നികുതി
പ്പണത്തിന പാറവത്യക്കാരെ എല്ലാം കച്ചെരിയിൽ വരുത്തി കച്ചിട്ട എഴുതിപ്പാൻ നായരെ
താലൂക്കിൽ ഉള്ള പാറപത്യക്കാര എല്ലാം കച്ചെരിയിൽ വരുത്തി കച്ചിട്ട എഴുതി
ക്കൊടുക്കയും വെണം. 73 ആമത തുലാം 19 നു.

618 H & L

3 ആമത. കണ്ണമ്പലത്ത നായരുടെ അടയാളം രാജശ്രീ തഹസിൽദാര രാമരായര
അറിയെണ്ടും അവസ്ഥ. ഇപ്പൊൾ ഞാൻ കച്ചെരിക്ക പുറപ്പെട്ടതിന്റെശെഷം
കുഞ്ഞിത്തറുവയിമാപ്പളയിന്റെ തൊണി അടക്ക തുക്കായ്കകൊണ്ട കടവത്ത കെട്ടി
ആളുകൾ എടത്തിൽ മുട്ടിച്ച പാർത്തിരിക്കുംന്നു. എന്നതിന്റെശെഷം അടക്ക
ഒണക്കുവാൻ കൊടുത്ത പിടികകളിൽ ആളെ അയക്കുംമ്പൊഴക്ക മുന്ന തറയിന്നും
കുത്താളിനായരെ ആളുകൾ ഒണങ്ങിയ അടക്കയും ഓണങ്ങാതെ അടക്കയും ശെഷം
തിയ്യ്യപ്പുരക്ക അകത്തുള്ള കിണ്ണവും തളികയും ശെഷം പുരയിലുള്ളത ആക കവർന്ന
കൊണ്ടു പൊകയും ചെയ്തു. ഇപ്പൊൾ 73 ആമതിലെ കൈയികാകിതം എഴുതു
വാൻന്തക്കവണ്ണം അല്ലൊ അങ്ങ വരുവാൻ എഴുതി അയച്ചതാകുന്നത. ഇപ്രകാരമായാൽ
ഉറുപ്പ്യ എടുത്ത കൊടുക്കെണ്ടത എങ്ങിനെ എന്നും ശെഷം കടക്കാരന വഴി പറയെണ്ടത
എങ്ങിനെയെന്നും കുബഞ്ഞിന്ന തന്നെ വിചാരിച്ചല്ലൊ. അതിന ഒരു കഴിവ ഉണ്ടാകുമാറും
പല വഴിക്കും ഇങ്ങിനെ ഉണ്ടായിട്ട എഴുതി അയച്ചിട്ടും കണ്ടു പറഞ്ഞിട്ടും ഒരു വഴി
ഉണ്ടായതും ഇല്ലല്ലൊ. ഇതിന ഒരു വഴി ഉണ്ടാകാതെകണ്ട ഞാൻ അക്കരെക്കടക്കുകയും
എങ്ങിനെ എന്നുള്ളതിന ഇനിക്ക തൊന്നുംന്നതും ഇല്ലാ. അടക്കക്ക വന്ന പാർക്കുന്ന
ആളുകളെ ഒരു വഴിക്ക പറഞ്ഞ നില്പിച്ച ഞാൻ അങ്ങ വരുന്നതും ഉണ്ട. തുലാമാസം 12
നു എഴുതിയ അടയാളം.

619 H & L

4ആമത. അമഞ്ഞാട്ടനായര അടയാളം രാജശ്രീ തഹസിൽദാര രാമരായര അറിയെണ്ടും
അവസ്ഥ. കായണ്ണ പാരിക്കൊളി താഴെ നിലം ചെറക്കരെ രാവാരി 69 ആമതിൽ എഴുതി
തന്നതിന്റെശെഷം 71 ൽ കൂത്താളിന്ന ചെറക്കരെ രാവാരിനെ പിടിച്ചൊണ്ടുപൊയി
തടുത്ത വലിച്ച ആ നെലം തന്നെ എഴുതിക്കയും ചെയ്തു. ഇപ്രകാരം എത്രെ കുത്താളിന്ന
എന്നൊട അന്നന്ന ചെയൊണ്ടിരിക്കുംന്നത. കൊല്ലം 973 ആമത തുലാമാസം 20 നു
എഴുതിയതരക. [ 328 ] 620 H & L

5 ആമത. കൊല്ലം 973 ആമത തുലാമാസം 16 നു കരിമണ്ണു ദെശത്ത ചെറെക്കരെ
കണാരൻ കുബഞ്ഞിയിൽ പറഞ്ഞ സങ്കടം. കുറുമ്പ്രനാട്ടിൽ ചെർന്ന ചെറക്കാട്ട ദെശത്ത
കൂത്താട്ടിൽ മുത്തവർക്ക കൊളത്തവയലാകുന്ന കണ്ടത്തിന എന്റെ കാരണവരെ
കാണം ആകകൊണ്ട ആക്കണ്ടത്തിൽ 800 ഇടങ്ങഴി നെല്ല പാട്ടം ഉള്ളതിൽ എന്റെ
അർത്ഥ പലിശക്ക 225 ഇടങ്ങഴി നെല്ലകഴിച്ച 575 ഇടങ്ങഴി നെല്ല കുത്താട്ടിൽ മുത്തൊർക്ക
കാലംന്തൊറും കൊടുക്കെണ്ടത 69 തൊളം കൊടുക്കയും ചെയ്തു. 70-ം 71-ം കുറുമ്പ്രനാട്ട
ഈ നെലത്തിന്ന നികുതി കൊടുത്തു പൊകകൊണ്ട എന്റെ പലിചക്കും കുത്താട്ടിൽ
മുത്തവർക്ക കൊടുക്കെണ്ടുംന്ന നെല്ലിന്നും മൊതല ആ നിലത്തിന്ന കിട്ടുവാൻ
ഇല്ലായ്കകൊണ്ടത്രെ കൊടുക്കാഞ്ഞത. 71 ആമത എടവമാസം 1 നു എന്നെ തടുത്ത
കക്കാട്ട കൊണ്ടുപൊയി കുമ്മായം ഇട്ട അറയിൽ 15 ദിവസം പാർപ്പിച്ച വലച്ചതിന്റെ
ശെഷം ഈ നെല്ല രണ്ടു കൊല്ലത്തെതും അതിന്റെ പലിചക്കുംകൂടി കണ ക്കാക്കിയ
പണം 283-ം ആപ്പണത്തിന്റെ പലിശക്ക കണ്ട നെല്ല 141 1/2 യും കുറുമ്പ്രനാട്ട കൊളത്ത
വയലിന്ന കൊടുക്കെണ്ടും നെല്ല ഇടങ്ങഴി 575-ം വക 2ൽ നെല്ല ഇടങ്ങഴി 716 1/2 ക്കും
നിന്റെ ജെമ്മമായ നിലം പരിക്കൊളി താഴെ നിന്ന പലിശ കാലം 1ന്ന പലിശ എടുത്ത
തരുവാനായി കരണംചെയ്ത തരെണമെന്ന പറക ആയത. ഈ നെലം 69 ആമതിൽ
അമഞ്ഞാട്ടിൽ മുത്തവർക്ക എഴുതി പലിശ കൊടുത്തപൊരുംന്നു എന്ന ഞാൻ പറക
ആയത. ആ വാക്ക കെട്ടാറെ എന്നെ വെള്ളത്തിൽ കെട്ടി ആത്തുവാൻ ഭാവിക്കയും
ചെയ്തു. എന്റെ പ്രാണഭയംകൊണ്ട ഈപ്പറഞ്ഞ പരിക്കൊളി താഴെ ആകുന്ന നെലത്തിന
പലിശ എടുപ്പാൻന്തക്കവണ്ണം കരണംചെയ്ത കൊടുക്കയും ചെയ്തു. 72 ആമതിലെ എതാൻ
ഒരു നിലം നടന്നു ശെഷം മൊടക്കമായി പൊയതിന്നും നടന്നതിന്നും നികുതി ഞാൻ
കൊടുക്കയും ചെയ്തു. 73 ആമതിൽ ഞാൻ ഈ നിലത്ത വിത്ത ഇടുവാൻന്തക്കവണ്ണം
ഉഴുത ചെലാക്കി വിത്ത ഇടുന്ന സമയത്ത വെലക്കി മൊട ങ്ങിപ്പൊകയും ചെയ്തു.
കൂത്താളിന്ന ആളെ അയച്ച തന്നെ ആകുന്നു. ഇതകൂടാതെകണ്ട ഇതകൂടാതെ
ഇല്ലിയകൊട്ട താഴ ഇരിക്കലപ്പാടും എളെടത്ത കൊലൊത്ത താഴ കലപ്പാട നിലം കണ്ടവും
ഈ നെലത്ത പാട്ടം 500 ഇടങ്ങഴി നെല്ല ഉള്ളതും അരിക്കലാകുന്ന വിടും മുമ്പെ എന്റെ
കാരണൊര കാലം അടക്കം ചെയിതൊണ്ടിരിക്കുംന്നു. ഇപ്രകാരമെത്രെ കാരണൊൻമ്മാര
കാലത്ത അവിടുന്ന ചെയ്തൊണ്ടിരിക്കുംന്നു. ഇനി എന്നെ കുബഞ്ഞിന്നതന്നെ രെക്ഷിച്ച
കൊള്ളുകയും വെണമെല്ലൊ. ഇപ്രകാരമെത്രെ എന്റെ സങ്കടത്തിന്റെ വിവരം. തുലാം
26 നു പെർപ്പാക്കിക്കൊടുത്തു.

621 H & L

6 ആമത. മഹാരാജശ്രീ പിലി സായ്പി അവർകളുടെ സന്നിധാനത്തിങ്കലെക്ക
പൈർയ്യ്യാർമ്മലെ കണ്ണമ്പലത്ത നായര സല്ലാം. കുബഞ്ഞി കല്പന വന്ന ക്ലിപ്പിൽ
സായിപു കല്പന വന്നതിന്റെ ശെഷം ഞാൻ സായിപുമായിക്കണ്ട എന്റെ
സങ്കടപ്രകാരംങ്ങൾ ഒക്കയും സായിപിനെ കെൾപ്പിച്ചതിന്റെശെഷം എന്റെ തറ ആറും
ഇനിക്ക തന്നെ സ്വാധിനമാക്കി എന്നെക്കൊണ്ടുതന്നെ കൈയികാകിയം എഴുതിച്ച ഒരു
വർത്തകനെ ഉണ്ടാക്കി 72 ആമതിലെ നികുതി ഞാൻ തന്നെ ബൊധിപ്പിക്കുകയും
ചെയ്തു. വർത്തകന നെര നടക്കെണ്ടതിന കുടികള എല്ലാവരും അവരവരെ നികുതിക്ക
അടക്ക ഉള്ളതിനെ എഴുതിച്ച വർത്തകന കൊടുക്ക ആയത. 73 ആമത തുലാമാസം 17
നു വർത്തകന്റെ തൊണിയും ആളുകളും വന്ന പാർത്തതിന്റെശെഷം കുടിയാൻമ്മാര
ഉള്ളെടത്ത അടക്കക്ക ആളെ അയക്കുംമ്പൊഴക്ക കുത്താളി നായര ആളുകളെ അയച്ച
അടക്കയും ശെഷം അടക്ക ഇല്ലാത്തെ കുടികളിൽനിന്ന ഒക്കയും കിണ്ണം തളിക കൊട്ട [ 329 ] പടന്ന ആദി ആയിട്ട ഒക്കയും കുത്തിക്കവർന്ന കൊണ്ടുപൊകയും ചെയ്തു. ഈ
വർത്തമാനങ്ങൾ ഒക്കയും തകശിൽദാര രാമരായര അവർകൾക്കും എഴുതി
അയക്കുകയും ചെയ്തു. മറ്റും പല നാശങ്ങൾ ചെയ്തിട്ടും സഹിച്ചൊണ്ടിരിക്ക ആയത.
ഇപ്രകാരം ഇരിക്കുംന്നെ അവസ്ഥക്ക 73 ആമതിലെ നികുതിക്ക കൈയികാകിതം
എഴുതെണ്ടതിന്ന എന്റെ സങ്കടങ്ങൾ ഒക്കയും കുബഞ്ഞിന്ന വിസ്ഥരിച്ച നില
ആക്കിക്കൊടുക്കാഞ്ഞാൽ ഇനിക്ക ഒരു നിലയും ഇല്ലല്ലൊ. എന്നാൽ സായ്പി അവർ
കളെ കൃപകടാക്ഷം ഉണ്ടായിട്ട എന്റെ തറയും എന്നയും എന്റെ കുടികളെയും രെ
ക്ഷിച്ച കൊൾകയും വെണമെല്ലൊ. ഇതിനൊന്നുംകൂടാതെകണ്ട കൂത്താളി നായരും
ഞാനും ആയിട്ടും അനെകം കാർയ്യ്യങ്ങൾ പറയെണ്ടതും ഉണ്ട. ആയതിനൊക്കയും
പ്രമാണങ്ങൾ എന്റെ പറ്റിൽ ഉണ്ട. അക്കാർയ്യ്യം ഒന്നും ഇങ്ങ സമ്മദിക്കാതെകണ്ട
അവിടുന്നതന്നെ അതിർക്ക്രമിച്ച നടക്കുക ആകുന്നു. ഇക്കാർയ്യ്യങ്ങൾ ഒക്കയും
നെരുപൊലെ സായ്പി അവർകളുടെ കൃപകടാക്ഷം ഉണ്ടായിട്ട ഇനിക്കുതന്നെ
ഇനിക്കുള്ളത നടക്കുവാറാക്കി തരികയും വെണമെല്ലൊ. എന്നാൽ കൊല്ലം 973 ആമത
തുലാമാസം 22 നു എഴുതിയത. ഈക്കത്ത ഒന്നും ഓല 5-ം പൈയ്യ്യൊർമ്മലെ രാമരായൻ
അയച്ചത. തുലാം 25 നു നവമ്പ്രമാസം 7 നു വന്നത. പെർപ്പാക്കിക്കൊടുത്തു.

622 H & L

785 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ
പിലി സായ്പി അവർകൾ പൈർയ്യ്യൊർമ്മലെ കുത്താളിനായർക്ക എഴുതി
അനുപ്പിന കാരിയം. എന്നാൽ ബെഹുമാനപ്പെട്ട സറക്കാർക്ക തന്റെ പറ്റിൽ എറിയ
നിപ്പുള്ള ഉറുപ്പ്യ വരുവാൻ ആകുന്നത എന്ന കവാടൻ സായ്പി അവർകൾ നമ്മൊട
പറഞ്ഞകൊണ്ട നമുക്കു വളര ആർശ്ചരിയമായി തൊന്നുംന്നു. അതുകൊണ്ട ഈക്കത്ത
എത്തിയ ഉടനെ നിപ്പുള്ള ഉറുപ്പ്യ ഒക്കയും ബൊധിപ്പിക്കും എന്ന നാം
നിശ്ചയിച്ചിരിക്കുംന്നു. ശെഷം പൈയിമാഷി ചാർത്ത ഇപ്പൊൾ തിർന്നിരിക്കകൊണ്ടും
കഴിഞ്ഞ കൊല്ലത്തി ന്റെയും ഇക്കൊല്ലത്തിന്റെയും കപ്പംങ്ങൾ നിശ്ചയിക്കെണ്ടതിന
തനിക്ക ഉണ്ടാകും ന്നെടത്തൊളം തകശിൽദാർക്ക സഹായിക്കുമെന്ന നാം
അപെക്ഷിച്ചിരിക്കുംന്നു. ആയത ബെഹുമാനപ്പെട്ട കുബഞ്ഞിയുടെ ദെയാവ
നിശ്ചിയിക്കയും ചെയ്യ്യും. എന്നാൽ കൊല്ലം 973 ആമത തുലാമാസം 26 നു ഇങ്കിരിയസ്സ
കൊല്ലം 1797 ആമത നവെമ്പ്രമാസം 8 നു കണ്ണൂരനിന്നും എഴുതിയത.

623 H & L

786 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി സുപ്രർഡെണ്ടൻ കൃസ്തപ്രർ
പീലിസായ്പി അവർകൾ കുറുമ്പ്രനാട ദൊറൊക ചന്ദ്രയ്യ്യന എഴുതി അനുപ്പിന കാർയ്യ്യം.
എന്നാൽ അയച്ച കത്ത എത്തി. അതിലുള്ള അവസ്ത ഒക്കയും മനസ്സിൽ ആകയും
ചെയ്തു. അടിയാൻമ്മാരെ പിടിച്ച കൊണ്ടുപൊയ അവസ്ഥക്ക വല്ല ഉത്തരം ഓടുക്ക
ത്തമായിട്ട ഇവിടുന്ന തനിക്ക അയക്കുന്നത. കഴിയും മുമ്പെ വിസ്ഥരിച്ച ആളുകൾ
അപെക്ഷിച്ചപ്രകാരം അടിമപിടിച്ചവരെ പെഴ ഉറുപ്പ്യ കൊടുപ്പിച്ചാവും മെൽല്പട്ട ഒരു
ലെഹള എങ്കിലും മറ്റും വല്ല എറ്റങ്ങൾ ഉണ്ടാക ഇല്ലന്ന എഴുതിയ നായൻമ്മാരും മാപ്പിള
മാരും എഴുതി തന്നാലും പിടിച്ച അടിമക്കാരെ ബെന്തുത്വക്കാരൻമാർക്ക സമ്മതം ഉണ്ടൊ
എന്ന അന്ന്യെഷിച്ചിട്ട എഴുതി അയക്കയും വെണം. ഈ വർത്തമാനം അറിഞ്ഞ ഉടനെ
തന്നെ എഴുതി അയക്കയും വെണം. എന്നാൽ കൊല്ലം 973 ആമത തുലാമാസം 26 നു
ഇങ്കിരിയസ്സ കൊല്ലം 1797 ആമത നവൊമ്പ്ര മാസം 8 നു കണ്ണൂരനിന്നും എഴുതി യത. [ 330 ] 624 H & L

787 ആമത മഹാരാജശ്രീ വടക്കെപ്പകുതിയിലെ അധികാരി പീലി സായ്പി
അവർകളുടെ സന്നിധാനത്തിങ്കലെക്ക കുറുങ്ങൊട്ട കാർയ്യ്യം പറയുന്നവര എഴുതിയത.
കൊടുത്തയച്ച കത്ത വായിച്ച വർത്തമാനം ഒക്കയും മനസ്സിൽ ആകയും ചെയ്തു.
കൊഴിക്കൊട്ടെക്ക പൊണം എന്ന വെച്ചിട്ടല്ലൊ സായ്പി അവർകൾ എഴുതിയത.
കൊഴിക്കൊട്ടെക്ക താമസിയാതെകണ്ട പൊകയും ചെയ്യ്യാം. ശെഷം എന്റെ
കാരിയങ്ങൾക്ക ഒക്കക്കും സായ്പി അവർകളുടെ കൃപകടാക്ഷം എന്നൊട
വഴിപൊരുംവണ്ണം ഉണ്ടായിരിക്കയും വെണം. ഞാൻ കൊഴിക്കൊട്ട പൊയി വന്നാൽ
അപ്പൊഴെ സായ്പി അവർകളെ അരിയത്ത വരികയും ചെയ്യ്യാം. കൊല്ലം 973 ആമാണ്ട
തുലാമാസം 20 നു എഴുതിയ തരക തുലാം 26 നു നവമ്പ്രമാസം 8 നു വന്നത.

625 H & L

788 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലി സായ്പി അവർകളുടെ സന്നി
ധാനത്തിങ്കലെക്ക തലച്ചെരി താലുക്ക ഗൊപാലയ്യ്യൻ എഴുതിയ അർജി. എന്നെ
ചൊക്കിയിലിട്ടിട്ട രണ്ടുമാസമായി വരുന്നു. ഇതിന്റെ ഇടിയിൽ സായ്പി അവർകൾ
ചൊദിച്ചതിനെ സുമാറായിട്ടൊരു കണക്കും എഴുതിക്കൊടുത്ത ഞാൻ നടന്നെ
ദിവസത്തിൽ ഉള്ള കണക്കും തിർത്ത വെച്ചിട്ടും ഉണ്ട. എനക്ക പതിനഞ്ച ദിവസം തൊട്ട
തലക്കുത്തും പനിയും കൊരയും ജെലദൊഷവും ഉണ്ടായിട്ട ശരിരത്തിന വളരെ
ദിനമായിട്ട എണിട്ട നടക്കുവാൻ അരുതാതെ ആയി വന്നിരിക്കുംന്നു. വെറുതെ
ഇവിടെക്കെടന്ന മരിച്ചിട്ട കാരിയവും ഇല്ലല്ലൊ. വിശെഷിച്ച അഞ്ചുമാസക്കാലം
മാസപ്പടിയും കൂടാതെ ചൊക്കിയിലും കെടന്ന ഈ തലച്ചെരി പട്ടണത്തിൽ എന്റെ
കുഡുബമ്മത്തിനും എനക്കും ചെലവ കഴിച്ചുകൊണ്ട പൊരുവാൻ അതിനമാത്രം
അങ്ങിനെ വെറിട്ട ഒരു മൊതല ഉണ്ടാക്കി വെച്ചിട്ടും ഇല്ലാ. സായ്പി അവർകളെ കൃപ
ഉണ്ടായിവരുമെന്ന വിചാരിച്ച കൈയ്ക്കൽ ഉള്ളതഒക്കയും വിറ്റതിന്നതിർന്ന പൊകയും
ചെയ്തു. കടക്കാരും പെരുത്ത ഉണ്ടായിവന്നു. ഇനി എങ്കിലും കണക്കിൽ ഉള്ളപൊലെ
ഉറുപ്പ്യ വാങ്ങി എന്നെ ചൊക്കിൻന്ന കിഴിക്കാഞ്ഞാൽ ദിനംപിടിച്ച മരിക്ക അല്ലാതെ
മറ്റൊരു വഴി ഇല്ലാ. പണ്ടാരത്തിന്ന കിട്ടുന്നെ മാസപ്പടികൊണ്ട ചെലവ കഴിക അല്ലാതെ
കണ്ടമെങ്കിലും പറമ്പങ്കിലും ഒരു കച്ചൊടമെങ്കിലും ഇല്ലാ എന്നുള്ളത സായ്പി അവർകൾ
വിസ്തരിച്ചാൽ അറികയും ചെയ്യ്യും. സാധുക്കളെ സങ്കടം സായ്പി അവർകൾതന്നെ
അല്ലൊ അറിയെണ്ടത. കുബഞ്ഞി കണക്ക എതുപ്രകാരം വെണമെങ്കിലും അപ്രകാരം
ബൊധിപ്പിച്ച തരികയും ചെയ്യ്യാം. അതിനായിക്കൊണ്ട എന്നെ ഇപ്രകാരം ചൊക്കിയിൽ
ഇട്ട വെടക്ക ആക്കെണ്ട എല്ലൊ. അതുകൊണ്ട സായ്പി അവർകൾ തന്നെ കൃപ
ഉണ്ടായിട്ട കണക്ക തിർത്ത ഉള്ള ഉറുപ്പ്യ വാങ്ങി എന്നെ ചൊക്കിയിന്ന കിഴിച്ച
അയക്കുവാൻന്തക്കവണ്ണം കല്പന ഉണ്ടായിവരികയും വെണം. എന്നാൽ കൊല്ലം 973
ആമത തുലാമാസം 24 നു തുലാം 27 നു നവെമ്പ്രർ 9 നു വന്നത. ബൈാധിപ്പിച്ചത.

626 H & L

789 ആമത രാജശ്രീ ചെറക്കൽ രാജാവ അവർകൾ നടക്കെണ്ടുന്ന വിവരങ്ങൾ:
ഒന്നാമത, ഈസ്സൊരു കുലൊത്തിൽ ഇരിപ്പാൻ വെണ്ടിയിരിക്കുംന്നു. രണ്ടാമത,
കെരളവർമ്മ രാജാവ അവർകളെക്ക തീപ്പെട്ട രാജാവ അവർകളെ പല്ലക്കും 20
നായൻമ്മാരെയും കൊടുക്കാൻവെണ്ടിയിരിക്കുംന്നു. 3 ആമത, കൊലത്തിരി രാജാവ
അവർകൾക്ക വെണ്ടുംന്നെടത്തൊളം പണിക്കാരൻമ്മാര ഒന്നിച്ചിരിപ്പാനും കൊലത്തിരി [ 331 ] രാജാവ അവർകളുടെ ബെഹുമാനത്തിന എതാൻ നായൻമ്മാര അവർകളെ അടുക്ക
കാവൽ ആയിട്ട ഇരിപ്പാനുംവെണ്ടിയിരിക്കുന്നു. നാലാമത, കൊലത്തിരി രാജാവ
അവർകൾക്ക ഒത്തിരുന്നെപ്രകാരം പാത്രങ്ങൾ ഒക്കയും ഒരു ദിക്കിൽ സൂക്ഷിച്ച വെപ്പാൻ
വെണ്ടിയിരിക്കുംന്നു. 5 ആമത, തീപ്പെട്ട രാജാവ അവർകൾ വിശ്വാസത്തൊടകൂടി
വാരിക്കരെ ചന്തുവിന്റെ കുടുബത്തിൽ ഉള്ള സ്ത്രീ ഒരുത്തിയെ വെച്ചതിന്റെശെഷം
രാജാവ അവർകൾ ആ സ്ത്രിക്ക കൊടുത്ത ആഭരണങ്ങൾകൊണ്ട ഇപ്പൊളത്തെ രാജാവ
അവർകൾക്ക അവകാശം ഒട്ടും ഇല്ലന്ന വാരിക്കരെ ചന്തുവൊട ഒത്തിരിപ്പാൻ വെണ്ടി
ഇരിക്കുംന്നു. ശെഷം പറപ്പനാട്ട രാജാവ അവർകളെകൊണ്ട കുടിയാൻമ്മാര ഒക്കക്കും
മനസ്സുകെട വളരെ ഉണ്ടാകകൊണ്ട മെൽപ്പറഞ്ഞ രാജാവ അവർകൾ രാമരാജാവ
അവർകളെ രാജ്യത്തെക്ക ഉടനെ പൊവാൻ രാജാവർകൾ അപെക്ഷിക്കണം എന്ന
രാജാവ അവർകൾക്ക ബുദ്ധി ചൊല്ലുംന്നു. ഇതുകൂടാതെ ഒക്കയും നാട്ടുകാരിയം
വഴിപൊലെ നടത്തി വരെണ്ടുംന്നതിന്ന തക്ക ആളുകൾ രണ്ടു രാജാവ അവർകളെ
അടുക്ക നിപ്പിക്കണം എന്ന പീലി സായ്പു അവർകൾ രാജശ്രീ രാജാവ അവർകൾക്ക
ബുദ്ധി കൊടുക്കുംന്നു. എന്നാൽ കൊല്ലം 973 ആമത തുലാമാസം 28 നു ഇങ്കിരിയസ്സ
കൊല്ലം 1797 ആമത നവെമ്പ്രമാസം 10 നു കണ്ണുരനിന്നും എഴുതിയത. ഇതിന്റെ
ഇങ്കിരെത്ത നവമ്പ്ര 11നു പിലി സായ്പി കൊണ്ടുപൊയിരിക്കുംന്നു. തുലാം 29 നു.

627 H & L

790 ആമത മഹാരാജശ്രീ സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി സാഹെബ അവർകളെ
സന്നിധാനത്തിങ്കലെക്ക കടുത്തനാട്ട കാനംങ്കൊവി ചിലവുരായൻ എഴുതിയ അർജി
സ്വാമി, പൊരക്ക പീടികക്ക നികുതി എഴുതെണ്ടതിന്ന രാജാവ അവർകൾ എന്നൊടും
തൊലാച്ചി മുപ്പനൊടും കൂടി കല്പിച്ച കെട്ടത. പൊരക്ക പീടികക്ക നികുതി ഈ നാട്ടിൽ
കിഴുമർയ്യാതിപൊലെ അല്ലാതെ ഓരൊരു ഉറുപ്പ്യ എഴുതിയാൽ കുടികൾ എടുത്ത
കഴികയും ഇല്ലാ. നമുക്ക സമ്മതവും ഇല്ലാ എന്ന കൽപിച്ച കെട്ടതിന്റെശെഷം ഞാങ്ങൾ
പറഞ്ഞത ഇരിവെനാട്ട കുറുങ്ങൊട്ട കല്ലായി രണ്ടുതറയിൽ കൂടി നികുതി എഴു
തിയപ്രകാരം അല്ലാതെ നികുതി കൊറച്ച എഴുതുവാൻ ഞങ്ങൾക്ക കല്പന ഇല്ലന്ന
കെൾപ്പിച്ചതിന്റെശെഷം മഹാരാജശ്രീ സാഹെബര അവർകൾക്ക എഴുതി അയച്ച
കൽപ്പന വരുത്തിക്കൊൾകയും വെണം എന്ന രാജാവ അവർകൾ കല്പിച്ചുകെൾക്കയും
ചെയ്തു. ആയത എതു പ്രകാരമെന്ന കല്പന വരുമാറാകയും വെണം സ്വാമി. എന്നാൽ
കൊല്ലം 973 ആമത തുലാമാസം 20 നു നവെമ്പ്രമാസം 2 നു എഴുതിയത. തുലാം 28 നു
നവെമ്പ്ര 10 നു വന്നത.

628 H & L

791 ആമത മഹാരാജശ്രീ സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി സായ്പി അവർകളുടെ
സന്നിധാനത്തിങ്കലെക്ക കടുത്തനാട്ട കാനംങ്കൊവി ചെലവുരായൻ എഴുതിയ അർജി.
എന്നാൽ ഓർക്കാട്ടെരി കണ്ണമ്പത്തെ നമ്പ്യാരെ അനന്തരവൻ കൊളത്തായി നമ്പ്യാര
വന്ന പറഞ്ഞ കെട്ടത. ഈച്ചാർത്ത വന്നാൽ ഞാങ്ങൾ എല്ലാവർക്കും നല്ലവണ്ണം ഇരുന്ന
പൊറുത്തൊളാമെന്ന ആയിരുന്നു. ആയത ചാർത്തിയത കണ്ടാൽ വളരെ ദുർഘടമായി
എന്ന തൊന്നുംന്നു. ഈ ചാർത്ത ഞാങ്ങൾ എല്ലാവർക്കും സമ്മതമായി വരെണമെ
ങ്കിൽ കെട കഴിച്ച ആയിരം തെങ്ങ കണ്ടാൽ 600 കെട്ടെണം. നൂറ മൊളക കണ്ടാൽ 25
കവിഞ്ഞാൽ 30 മൊളക കെട്ടെണം.ഇപ്രകാരം അല്ലാതെ കണ്ടപൊലെ പാട്ടം കെട്ടിയാൽ
ഞാങ്ങൾക്ക എടുത്ത കൊടുത്ത ബൊധിപ്പിച്ച കഴികയും ഇല്ലന്ന പറഞ്ഞതിന്റെ ശെഷം
കല്പിച്ചകൊടുത്ത ഉക്കുമനാമവും കാണിച്ചു പാട്ടം ചാർത്തുന്നെ മരിയാതിപൊലെ [ 332 ] അല്ലാതെകണ്ട നിങ്ങൾ വല്ലതും പറഞ്ഞാൽ അത നാട്ടിൽ നടക്കുംന്നെ മരിയാതി അല്ല
എന്നും ചാർത്തുംന്നെ അതിരിങ്കിൽ നിങ്ങളെ കാണുമാറാകയും വെണം എന്ന
ചാർത്തുംന്നവാനായിട്ട പൊയതിന്റെശെഷം ഈ നമ്പ്യാരും ചില കുടിയാൻമ്മാരുമായി
വന്ന 16 കണ്ടി പറമ്പ ചാർത്തുവാൻ അനുസരിച്ചിരുന്നത ജെമ്മമായിട്ടുള്ളതിൽ
തെക്കിനിമ്മാർകണ്ടി എന്ന ഒരു പറമ്പിൽ തെങ്ങ 13 ന്ന ശിശു 8 പലം 5 ന്ന തെങ്ങ 20 ക്ക
പണം ഒന്ന കഴുങ്ങ 64 ന്ന അഫലം പത്ത ശിശു 24 ഫലം 30 ക്ക പണം 7 1/2 പിലാവ 6 ക്ക
അഫലം 2 ശിശു 2 ഫലം 2 ക്ക പണം നാല ആകെ പാട്ടം പണം 12 1/2 ക്കു നികുതി പണം
7 1/2 മൊളകവള്ളി 20 ന്ന അഫലം 5 ശിശു 9 ഫലം 6 ന്ന ഇടങ്ങഴി 12. ഇപ്രകാരം ചാർത്തി
കുടിയാന ശിട്ട കൊടുക്കുംമ്പൊൾ നിങ്ങൾ ആരും ശിട്ട വാങ്ങരുതെന്നും ജെമ്മാരി കൂടി
നിന്ന ചാർത്തി എന്നും വെണ്ടന്ന പറഞ്ഞ എല്ലാവരും പിരിഞ്ഞുപൊകയും ചെയ്തു. ഈ
വർത്തമാനം രാജാവ അവർകൾക്ക എഴുതി അയച്ചതിന്റെശെഷം കുടിയാൻ ജെമാരികൾ
ബെഹുമാനപ്പെട്ട കുബഞ്ഞി കാർയ്യ്യത്തിന്ന വല്ലതും പറഞ്ഞ നിന്ന ശടത ഉണ്ടാക്കിയാൽ
അത അനുസരിക്കാതെകണ്ട കുബഞ്ഞി സറക്കാരിൽനിന്ന കല്പിച്ചപ്രകാരത്തിൽ
താമസം കൂടാതെ കണ്ട ചാർത്തുകയും വെണമെന്ന എഴുതി വരികയും ചെയ്തു.
ആയതുകൊണ്ട കല്പിച്ച കൊടുത്തയച്ച പാട്ടം മരിയാതിപൊലെ എറക്കൊറവ
വരാതെകണ്ട വെഗെന ചാർത്തുകയും ചെയ്യ്യുംന്നു. എന്നാൽ കൊല്ലം 973 ആമത
തുലാമാസം 23 നു എഴുതിയത. തുലാം 28 നു നവമ്പ്ര 10 നു വന്നത.

629 H & L

792 ആമത മഹാരാജശ്രീ സുപ്രർഡെണ്ടൻ പീലി സായ്പി അവർകളെ സന്നി
ധാനത്തിങ്കലെക്ക കടുത്തനാട്ട കാനംങ്കൊവി ചെലവുരായൻ എഴുതിയ അർജി.
പൈയിമെഷി നൊക്കി ചാർത്തി ഒന്നിച്ച എഴുതെണ്ടതിന്ന കല്പിച്ച അയച്ച
മൊനൊൻമുരിക്കൊളി കെളുവിന ഈ മാസം 10 നു ഒര അടിയന്തരം ഉണ്ടന്ന
തലച്ചെരിയിൽ വീട്ടിന്ന പൊയതിന്റെശെഷം വരുവാൻ താമസിച്ചതുകൊണ്ട
കൂട്ടിക്കൊണ്ടവരുവാൻ ആളെ അയച്ചതിന്റെശെഷം എഴുതി അയച്ച കൈയിമുറി
സന്നിധാനത്തിങ്കലെക്ക കൊടുത്തയച്ചിട്ടും ഉണ്ട. ആയത വായിച്ച കെട്ടാൽ സ്വാമി
അവർകളെ മനസ്സിലാകയും ചെയ്യ്യുമെല്ലൊ. ആയതിന വെണ്ടുംവണ്ണം കല്പന
വരുമാറാകയും വെണം. എന്നാൽ കൊല്ലം 973 ആമത തുലാമാസം 26 നു നവെമ്പ്രർ 8 നു
എഴുതിയത.

630 H & L

793 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലിസായ്പി അവർകൾക്ക കുറുമ്പ്രനാട്ട വിരവർമ്മരാജാവ അവർകൾ സല്ലാം.
കുറുമ്പ്രനാട്ട നെടിയനാട്ടെ അവസ്ഥക്ക മുൻമ്പെ എഴുതി അയച്ചതിന്റെ ശെഷം
അതാലത്ത ദൊറൊഗ ഭാഷ ആക്കി വരുത്തുമെന്നും അതിന സഹായം ചെയ്യെണമെന്നും
അല്ലൊ കല്പന വന്നതാകുംന്നു. അക്കത്ത വന്നുകൂടും നമ്മാൽ വെണ്ടുന്ന സഹായം
ചെയ്യ്യാമെന്നും അല്ലൊ കല്പന വന്നതാകുംന്നു. അക്കത്ത വന്നുകൂടും നമ്മാൽ
വെണ്ടുന്നെ സഹായം ചെയ്യ്യാമെന്നും നാം ദൊറൊഗക്ക എഴുതി അയച്ചാറെ ഈ മാസം
19 നു കള്ളൻമ്മാരെ കുട്ടിക്കൊണ്ടുവരുവാൻ ചെലര കൈയ്യ്യറ്റിരിക്കുംന്നു എന്നും അവര
വന്നിട്ട നെടിയനാട്ടെ നികുതി എടുപ്പാൻ കല്പിച്ചാൽ മതിയെന്നും ദൊറൊക എഴുതി
വന്നത നാം പ്രമാണിച്ച താമസിച്ചിരിക്കുംന്നു. എന്നതിന്റെശെഷം നമ്മുടെ ഭവനം
പണിചെയ്യ്യുന്നതിന പണിക്കാരെ കൂട്ടിക്കൊണ്ടു വരുവാൻ നാം ആളെ
അയച്ചതിന്റെശെഷം ചാവടി ആള വന്ന വിരൊധിക്കയും നാം ആളെ അയച്ചവനെ [ 333 ] പിടിച്ചകൊണ്ടുപൊയി ചാവടിയിൽ കൊണ്ടുചെന്ന തൊളത്തിൽലും കാവലിലും
ആക്കുകയും ചെയ്തു. കുമ്പിനി കല്പനക്ക തന്നെ എല്ലൊ നാം രാജ്യം വിചാരി
ക്കുംന്നതാകുംന്നു. ഇപ്രകാരം അവമാനം ചെയ്കയും അത അനുഭവിച്ചിരിക്കയും സങ്കടം
തന്നെ ആകുംന്നു. നമ്മുടെ ആളാൽ പാകദൊഷം വരുന്നതിന വർത്തമാനം നമുക്ക
അറിയിച്ചാൽ നെരുപൊലെ നാം വഴി പറയിക്കുംന്നതല്ലൊ ആകുന്നു. ഇപ്രകാരം
ചെയ്താൽ ഇതിന അമർച്ച കല്പന ഉണ്ടാക വെണ്ടിയിരിക്കുംന്നു. 973 ആമത
തുലാമാസം 26 നു തുലാം 29 നു നവമ്പ്രർ 11 നു വന്നത. ഉടനെ പെർപ്പാക്കി ക്കൊടുത്തു.

631 H & L

794 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പി അവർകൾ പൈയ്യ്യനാട്ട ദൊറൊഗ കുഞ്ഞായിൻ മുപ്പന
എഴുതി അനുപ്പിന കാർയ്യ്യം. എന്നാൽ പൈയ്യൊർമ്മലയിൽ മുമ്പിലുത്തെ കാലം ഒരു
ക്ഷെത്രത്തിൽ എതാനും നെലംങ്ങൾ ചെർന്നത എന്ന പൈയ്യ്യൊർമ്മലെ തകശിൽദാർ
രാമരായൻ പറഞ്ഞുവെച്ചതിന പരത്തി എന്ന പറയുംന്ന നമ്പൂരിക്ക അവകാശം ഉണ്ടൊ
എന്ന ഈക്കത്ത എത്തിയ ഉടനെ താനും തകശിൽദാർ രാമരായരും കൂടി വിചാരിക്കയും
വെണം. എന്നാൽ കൊല്ലം 973 ആമത തുലാമാസം 29 നു ഇങ്കിരിയസ്സ കൊല്ലം 1797
ആമത നവമ്പ്രമാസം 11 നു കണ്ണൂരനിന്നും എഴുതിയ കത്ത.

632 H & L

795 ആമത രാജശ്രീ കുറുമ്പ്രനാട്ട വീരവർമ്മ രാജാവ അവർകൾക്ക വടക്കെ
അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി സായ്പി അവർകൾ
സല്ലാം. എന്നാൽ മുന്നാം ഗെഡുവിന്റെ ഉറുപ്പ്യകൊണ്ട ഇനി ഒരു പ്രാവിശ്യം തങ്ങൾക്ക
എഴുതി അയക്കെണ്ടതിന്ന നമുക്ക ആവിശ്യം വന്നതുകൊണ്ട നമുക്ക എത്രയും ദുഃഖമാ
യിരിക്കുംന്നു. തങ്ങൾ പറഞ്ഞയച്ച പക്കൃക്കുട്ടി എങ്കിലും മുസ്സ എങ്കിലും ഒരു ഉറുപ്പ്യ
തന്നിട്ടും ഇല്ലാ. അതുകൊണ്ട ഈ കത്ത എത്തിയ ഉടനെ കുറുമ്പ്രനാട താമരശ്ശെരിപ്പണം
ഒക്കയും ബൊധിപ്പിക്കെണമെന്ന നാം അപെക്ഷിക്കുംന്നു. ഇത്രത്തൊളം ഗെഡു ഉറുപ്പ്യ
കൊടുത്തിട്ടും ഇല്ലാ എന്ന സറക്കാരിൽ പറയാൻ നമുക്ക സങ്ങതി വന്നാൽ എത്രെയും
സമ്മതക്കെട ഉണ്ടായിവരും. എന്നാൽ ഈക്കണക്ക ഒക്കയും തിർത്ത ആക്കാഞ്ഞാൽ
മെൽപ്പറഞ്ഞപ്രകാരം ചെയ്യാൻ നമ്മുടെ പ്രവൃർത്തി മുട്ടിക്കയും ചെയ്യ്യും. ഒന്നാം ഗെഡു
ബൊധിപ്പിക്കെണ്ടും സമയം അടുക്ക ആകുന്നു എന്ന തങ്ങൾക്ക നിരുവിപ്പാൻ നമുക്ക
സങ്ങതി എതും ഇല്ലല്ലൊ. അതു കൂടാതെ കഴിഞ്ഞ കൊല്ലത്തെ മുന്നാം ഗെഡു
ഇത്രത്തൊളം ബൊധിപ്പിച്ചിട്ടും ഇല്ലാ. എന്നാൽ കൊല്ലം 973 ആമത തുലാമാസം 30 നു
ഇങ്കിരിയസ്സ കൊല്ലം 1797 ആമത നവെമ്പ്രർ മാസം 12 നു കണ്ണുരനിന്നും എഴുതിയത.

633 H & L

796 ആമത എന്നാൽ ബെഹുമാനപ്പെട്ട കുമ്പിനി കുമുസെൻ റെസെന്തി എന്ന
ആയിരിക്കുംന്ന തൊറെൻ സായ്പി അവർകള മയ്യിലെയും കൊഴിക്കൊട്ടിലെയും
ഖജാനയിൽ ഇതിൽ താഴെ എഴുതി വെച്ച നാണ്യവിവരപ്രകാരം മൊതൽ വാങ്ങി
ബെഹുമാനപ്പെട്ട ബെമ്പായി സരക്കാരമിൽ പ്രമാണം കൊടുപ്പാൻ റെസെന്തി
സാഹെബരവർകൾക്ക സമ്മതം കൊടുത്തിരിക്കുംന്നു. ആ പ്രമാണത്തിൽ ഉള്ള മൊതൽ
മരിയാതപൊലെ 30 ദിവസം കഴിഞ്ഞാൽ കൊടുപ്പാറായിരിക്കുമെന്ന മലയാളത്തിൽ
ഇപ്പൊൾ നടക്കുംപ്രകാരം ശെഷം അങ്ങാടിക്കാര നടക്കുംപ്രകാരമെങ്കിലും
കച്ചൊടക്കാരൻമ്മാരായിട്ട മൊതലുകൾ മാറ്റും മരിയാതിപ്രകാരം പട്ടം നൂറ്റിന്ന രണ്ട [ 334 ] പ്രകാരം ചുരുക്കമായിട്ട മൊതൽ വാങ്ങുകയും ചെയ്യും. ശെഷം ബെഹുമാനപ്പെട്ട
ബെമ്പായി സമസ്ഥാനത്തെ ഖജാനയിൽ മൊതൽ പ്രകാരംമ്പൊലെ മൊതൽ
കൊടുക്കെണ്ടതിന്ന മൊതൽ വാങ്ങുവാറാകയും എന്നുള്ളപ്രകാരം തന്നെ മൊതലുകൾ
പ്രമാണം കൊടുപ്പാറാകയും ചെയ്യ്യും. അതിൽ കൊടുപ്പാൻ വെച്ച എഴുതിയ തിയ്യ്യതി
മൊതൽ വീടിക്കൊടുക്കുംമ്പൊൾ സമ്മത്സരം ഒന്നിന മൊതലിന നൂറ്റിന്ന ഒമ്പതുപ്രകാരം
പലിശ ഉണ്ടാകയും ചെയ്യ്യും. അത അല്ലാഞ്ഞാൽ പ്രമാണം എടുത്തവന മനസ്സ ഉണ്ടന്ന
വന്നാൽ ഉടനെ തന്നെ എങ്കിലും വീടിക്കൊടുപ്പാനുള്ള സമയം കഴിഞ്ഞതിന്റെ ശെഷം
എങ്കിലും വല്ല സമയത്തിങ്കൽ മെൽ എഴുതിയ പ്രമാണംങ്ങളിലെ മൊതലുകളും
പലിശയും കൂടി വീടിനെക്കാടുക്കെണ്ടതിന വങ്കാളത്തിൻമ്മെൽ പ്രമാണം
എഴുതിക്കൊടുക്കയും ചെയ്യ്യും. നാണ്ണ്യവിവരം ഭാദിരി വിരാഹാൻ ഒന്നിന ഉറുപ്പ്യ 4 റെസ്സ
58 വിരാഹൻ ഒന്നിന ഉറുപ്പ്യ 3 1/2 റെസ്സ 50 പറുങ്കി വിരാഹൻ 1 ന്ന ഉറുപ്പ്യ 3 1/4 തുക്കം
ശെരിആയി ഇരിക്കുംന്നെ വില്ലിട്ട പൊൻ ഒന്നിന ഉറുപ്പ്യ 5 സുറത്തി ഉറുപ്പ്യ എങ്കിലും
വടക്കെ ദിക്കിലെ ഉറുപ്പ്യ എങ്കിലും വിത്യാസം കൂടാതെ എടുക്കുകയും ചെയ്യ്യും. എന്നാൽ
കൊല്ലം 973 ആമത തുലാമാസം 30 നു ഇങ്കിരിയസ്സ കൊല്ലം 1797 ആമത നവെമ്പ്രമാസം
12 നു എഴുതിയ പരസ്സ്യക്കത്ത.

634 H & L

797 ആമത മഹാരാജശ്രീ പീലി സായ്പി അവർകളെ സന്നിധാനത്തിങ്കലെക്ക
വിട്ടലത്തരാജൻ രെവെകിലി ഭിമരായൻ എഴുതിക്കൊടുത്തെ അർജി. അന്തിത്തകുട്ടി
കടം വാങ്ങിയ ദ്രവ്യത്തിന്ന കൊടുപ്പാനുള്ള അവധി അന്തിത്ത കുട്ടി ചെയ്ത കൊടുത്ത
പ്രമാണത്തിന്റെ അവധി കഴിഞ്ഞ എറമാസമായിട്ടും വ്യാജം പറക അല്ലാതെകണ്ട
തന്നില്ലാ. അതുകൊണ്ട എന്നെ വിട്ടലന്ന രാജൻ കല്പിച്ച അയച്ച തരുംപ്രകാരം
അവനൊട പറഞ്ഞ ദ്രെവ്യം വാങ്ങിക്കൊണ്ട വായെന്ന പറഞ്ഞ അയച്ചാറെ ഞാൻ വന്ന
അന്തിയത്ത കുട്ടിയൊട പറഞ്ഞാറെ പിന്നെയും കളവും വ്യാജവും പറഞ്ഞകൊണ്ട
നാലുമാസത്തിലും ഒത്തിട്ട അല്ല പറഞ്ഞത. അതുകൊണ്ട രാജൻ അവിടെ ഒര ആളെ
അയച്ച കല്പന ശിട്ട വരുത്തി തന്നതും ഇല്ലാ. അതല്ല ദ്രെവ്യം തരുന്നുമില്ല എന്ന
പറയുന്നുണ്ടെങ്കിൽ അതകെട്ട സായ്പി അവർകളെ സന്നിധാനത്ത പൊയി സങ്കടം
പറയാൻന്തക്കവണ്ണം രാജരെ കല്പന ഉണ്ടെന്ന പറഞ്ഞാറെ നാണംകെടുത്ത അവൻ
അന്തിത്തകുട്ടി എന്ന അടിച്ച വെള പിടിച്ച പൊറത്താക്കി. അതുകൊണ്ട സായ്പി
അവർകൾ വിസ്തരിച്ചു കല്പന തരെണം. കുബഞ്ഞിക്ക അല്ലൊ
കൊയ്മിസ്താനമാകുംന്നു. എന്നാൽ കൊല്ലം 973 ആമത തുലാമാസം 28 നു എഴുത്ത.

635 H & L

798 ആമത കൊല്ലം 971 ചെന്ന മിഥുനമാസം 6 നു വിട്ടലത്ത രെവിവർമ്മ നരസിഹ
രാജാവൊട ചൊദളായി മകൻ അന്തിത്തുപ്പായി കടം വായ്പിവാങ്ങിയാ ഉറുപ്പ്യ
13272 1/2. ഈ ഉറുപ്പ്യ പതിമുവ്വായിരത്ത ഇരുനൂറ്റ എഴുപത്ത രണ്ടരക്ക പത്തിന്ന ഒന്ന
പലിശ കാലംന്തൊറും പലിശ കൊടുപ്പാനൊത്തിരിക്കുംന്നു. ഈ ഉറുപ്പികക്കും പലിശക്കും
വക തുപ്പായി തന്റെ കൊട്ടക്ക അകത്ത മാളികയും വസ്തുവകയും എപ്പെർപ്പെട്ടതും വക
പലിച മൊടങ്ങുന്നെ നാളിൽ രാജാവിന കൊടുക്കെണ്ട ഉറുപ്പ്യക്കും പലിശക്കും പിടിപ്പത
വക വിറ്റ എടുപ്പാനും ഒത്തിരിക്കുംന്നു. ഇതിന അറിവും സാക്ഷി കൊഴിമഠത്തിൽ രെങ്കൻ
പട്ടരും ചിത്തുറ വിട്ടിൽ മടവൽ കണ്ണൻ കൈയ്യ്യഴുത്ത. [ 335 ] 636 H & L

799 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പി അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ
അവർകൾ സല്ലാം. എന്നാൽ തുലാമാസം 24 നു സാഹെബര അവർകൾ കൊടുത്തയച്ച
കത്ത വായിച്ച വർത്തമാനം മനസ്സിൽ ആകയും ചെയ്തു. പൈയിമാശി ചെയ്യ്യുന്നെ
കണക്ക കൊടുത്തയപ്പാൻ സാഹെബരവർകളെ കല്പനപ്രകാരം ഇപ്പൊൾ കുറ്റിപ്പൊറം
ഹൊബളിയിൽ മുന്നതറ കണക്കുംമുൻമ്പെ 70 ആമതിലെ പൈയിമാശിക്കണക്കും
പാറക്കടവ ഹൊബളിയിൽ രണ്ടു തറക്കണക്കും മുൻമ്പെ 70 ആമതിലെ
പൈയിമാശിപ്രകാരം കണക്കും ഇപ്രകാരം രണ്ടു കണക്കും അങ്ങൊട്ട കൊടുത്തയ
ച്ചിരിക്കുംന്നു. ആയത കാണുംമ്പൊൾ സാഹെബര അവർകൾക്ക ബൊധിക്കയും
ചെയ്യ്യുമെല്ലൊ. വിശെഷിച്ച മുൻപിലുത്തെ എഴുപതാമതിലെ പൈയിമാശിക്കണക്കും
ഇപ്പൊൾ പൈയിമാശി ഉക്കുമനാമപ്രകാരം കെട കഴിച്ച കെട്ടിയ പാട്ടത്തിന്ന പത്തിന്ന
ആറ കുബഞ്ഞി സറക്കാര വരെണ്ടുന്നത എന്നുള്ള കണക്കും കാണുംമ്പൊൾ നികുതിക്ക
ഇപ്പൊൾ കൊറച്ചിലെത്രെ കാണുംന്നത. അത അപ്രകാരം വരുവാൻ സങ്ങതി എന്തന്ന
വിസ്തരിക്കുംമ്പൊൾ പറമ്പത്ത മൊതലുള്ളത അപ്രകാരം പൈയിമാശി ആയിരിക്കുംന്നു
എന്നത്രെ നിശ്ചയമായി പാട്ടം നൊക്കുന്ന ആൾ പറഞ്ഞ കെട്ടത. ഇപ്പൊൾ പറമ്പുകളിൽ
ഫലം ഉള്ളെ സമയമാകകൊണ്ടത്രെ ഇപ്രകാരം നികുതി കണ്ടത എന്ന നമുക്ക
തൊന്നിയിരിക്കുംന്നു. ഇനിയും നല്ലപൊലെ സറക്കാര കാർയ്യ്യം കൂടി വരുവാൻ
ന്തക്കപ്രകാരം പൈയിമാശി ചെയ്യ്യെണമെന്ന ചാർത്തുംന്നവർക്ക താക്കിതി
ആക്കിയിരിക്കുംന്നു. ഇനിയും ലാഭം കണ്ടെപ്രകാരവും കൊറച്ചിൽ കണ്ടെപ്രകാരവും
സാഹെബരവർകൾക്ക എഴുതി അയക്കയും ചെയ്യ്യാം. വടകരെ ഹൊബളിയിൽ തിർന്നെ
കണക്കും പറമ്പിൽ ഹൊബളിയിൽ തിർന്നെ കണക്കും ചെരാപുരം ഹൊബളിയിൽ
തിർന്നെ കണക്കും ഉടനെ കൊടുത്തയക്കയും ചെയ്യാം. ഇപ്പൊൾ പൈയിമാശി ആക്കുന്ന
മൊളകിനെ വില ഇന്ന പ്രകാരമെന്ന നിശ്ചയിക്കെണ്ടുംന്നതിനെ എതുപ്രകാരം
വെണമെന്ന നിശ്ചയിച്ച എഴുതി വരികയും വെണം മൊളക സറക്കാർക്ക വരെണ്ടുംന്നെ
ഹൊഹരിക്ക വില നിശ്ചയിച്ചാൽ ആയിക്കാരന്റെ എറയും കൊറയും അറിയാമെല്ലൊ.
ആയതുകൊണ്ട മൊളകിന്റെ നിശ്ചയിച്ച കല്പന വരികയും വെണം. ഇതിന മുൻമ്പെ
നികുതി എടുക്കുംന്നെ മൊളകിന്റെ വില വാരം ഒന്നിന നുറ്റ അമ്പത ഉറുപ്പ്യ വില
ആയിയിട്ടത്രെ കുടികളൊട നികുതി എടുത്തത. അത സാഹെബരർവർകൾ ഗ്രെഹി
ക്കണമെന്ന എഴുതിയിരിക്കുംന്നു. സറക്കാര കാർയ്യ്യത്തിന്ന നമ്മാൽ ആകുംപ്രകാരം
പ്രയത്നം ചെയ്ത വരിക അല്ലാതെ ഉപെക്ഷ വരികയും ഇല്ലാ. നമ്മാൽ എല്ലാക്കാർയ്യ്യ
ത്തിന്നും സാഹെബരവർകളെ വിശ്വസിച്ചിരിക്കുംന്നു. എന്നാൽ സാഹെബരവർകൾ ഇവിടെ എത്തിയ ഉടനെ വർത്തമാനം ഒക്കയും ബൊധിപ്പിക്കയും ചെയ്യ്യാം. എന്നാൽ
കൊല്ലം 973 ആമത തുലാമാസം 28 നു വൃർശ്ചികം 1നു വന്നത.

637 H & L

800 ആമത മഹാരാജശ്രീ സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി സായ്പി അവർകളെ
സന്നിധാനത്തിങ്കലെക്ക കടുത്തനാട്ട കാനംങ്കൊവി ചെലവുരായൻ എഴുതിയ അരർജി.
ഇപ്പൊൾ പെയിമാശി എടുക്കുംന്ന പ്രകാരത്താൽ കുബഞ്ഞിക്ക ലാഭം ഉണ്ടായി വരുമൊ
ഇല്ലയൊ എന്ന അറിയെണ്ടുംന്നതിന്ന വർത്തമാനം താമസിയാതെ എഴുതി അയ
ക്കെണമെന്നല്ലൊ കല്പിച്ച കൊടുത്തയച്ച കല്പന ആകുന്നത.ആയതിനായി കല്പിച്ച
ഹൊ(ബ)ളിയിൽ ഞാൻ നടക്കുന്നതിൽ സറക്കാര കാർയ്യ്യത്തിന്ന ചെതം വരാതെകണ്ട
കുബഞ്ഞിക്ക ലാഭം വരുംമ്പൊലെ അല്ലാതെകണ്ട മറ്റിച്ചാതി വരികയും ഇല്ലാ. ആയത [ 336 ] സ്വാമി അവർകൾക്ക അറിയെണ്ടതിന്ന രണ്ടു ദിവസത്തിലകത്ത കണക്ക സന്നി
ധാനത്തിങ്കലെക്ക കൊടുത്തയക്കുന്നതും ഉണ്ട. ആയത എത്തിയാൽ സ്വാമി അവർ
കൾക്ക അറിയുമാറാകയും ചെയ്യ്യുംമെല്ലൊ. എന്നാൽ കൊല്ലം 973 ആമത തുലാമാസം
27 നു ഇങ്കിരിയസ്സകൊല്ലം 1797 ആമത നവമ്പ്ര 9 നു എഴുതിയത. വൃർശ്ചികം 1 നു
നവമ്പർ 13 നു വന്നത.

638 H & L

801 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലി സായ്പി അവർകൾക്ക തൊലാച്ചി
മുപ്പൻ എഴുതിയ അരർജി. ഇപ്പൊൾ ഞാൻ പൈയിമാശി നൊക്കുംന്നെടത്ത മുന്നതറ
നൊക്കിത്തിരുകയും ചെയ്ത. ആത്തിരുംന്ന തറയിലെ ഉറുപ്പ്യ ആകനൊക്കിയാറെ 70
ആമതിലെ നികുതി ഉറുപ്പ്യയും നൊക്കി ഇപ്പൊൾളള്ള ഉറുപ്പ്യ പത്തിന്ന നാല നിക്കി
തമ്മിൽ നൊക്കുംമ്പൊൾ ഒരു തറക്ക കൊറെയ ഉറുപ്പ്യ കൊറഞ്ഞിട്ടും രണ്ടു തറെക്ക
കൊറെ എറിട്ടും അത്രെ കാണുംന്നു. ആയതുകൊണ്ട ഞാൻ ഇപ്പൊൾ നൊക്കുംന്നെ
ഹൊബളി തെകച്ച തിർന്നാൽ ഉറുപ്പ്യ ആകപ്പാടെ ആക്കിയാലല്ലൊ കുബഞ്ഞിക്ക ഉള്ളെ
ചെതവും ലാഭവും അറിഞ്ഞുകൂടു. എന്നാൽ കൊല്ലം 973 ആമത തുലാമാസം 28 നു
ഇങ്കിരിയസ്സ കൊല്ലം 1797 ആമത നവമ്പ്രമാസം 10 നു എഴുതിയത വൃർശ്ചികം 1 നു
നവമ്പ്രമാസം 13 നു വന്നത.

639 H & L

802 ആമത രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ അവർകൾക്ക
രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപർ പീലി
സായ്പി അവർകൾ സല്ലാം. എന്നാൽ തങ്ങൾ എഴുതിക്കൊടുത്ത കത്ത എത്തി.
അവസ്ഥയും അറിഞ്ഞു. 970 ആമതിലെ പൈയിമാശി കണക്കപ്രകാരം അല്ലാതെ
ഇപ്പൊൾ കൊടുത്തയച്ചത കണ്ടാറെ കുബഞ്ഞിക്കു ചെതം വളരെ ഉണ്ട. അതുകൊണ്ട
നമുക്ക എത്രയും ആശ്ചർയ്യ്യമായിത്തൊന്നുംന്നു. മുമ്പിലുത്തെ മരിയാതിപൊലെ
അല്ലാതെ പൈയിമാശി എടുക്കുംന്നതിനും ഇപ്പൊൾ എടുക്കുന്ന മരിയാതി
യൊരിപൊലെതന്നെ ആകുന്നു എന്ന നമൊട പറഞ്ഞത എങ്കിലും ഇപ്പൊൾ
പൈയിമാശി എടുക്കുന്ന മരിയാതിൽ വല്ല പിഴ ഉണ്ടന്ന നമുക്ക തൊന്നുംന്നു. മൊളക
പൈയിമാശി ഒക്കയും എടുപ്പാൻ കൂടുന്നതിന്റെ മുൻമ്പെ മൊളക പിരിഞ്ഞ അടപ്പാൻ
സമയമുണ്ടാകുമെന്ന നമ്മുടെ മനസ്സിൽ ആകകൊണ്ട മുമ്പിലുത്തെ മരിയാതിപൊലെ
മൊളക പൈയിമാശി വെഗെന എടുക്കണം. മറ്റുള്ള പൈയിമാശി ചരക്കമെൽ നില്പി
ക്കണം എന്ന നമുക്ക ബുദ്ധി ചൊല്ലുന്ന. മെൽപ്പറഞ്ഞ ഹെതുവിനെങ്കിൽ എഴുതിയ
പ്രകാരം ബുദ്ധി കൊടുക്കുംന്നു എന്നു ഉപെക്ഷകൂടാതെ എഴുത്ത കൊടുത്തയക്കയും
ചെയ്തു. അതുപൊലെ തന്നെ ഉത്തരം എഴുതി താമസിയാതെകണ്ട കൊടുത്തയക്ക
വെണ്ടിയിരിക്കുംന്നു. എന്നാൽ കൊല്ലം 973 ആമത വൃർശ്ചികമാസം 1നു ഇങ്കിരിയസ്സ
കൊല്ലം 1797 ആമത നവമ്പ്രമാസം 13 നു എഴുതിയത.

640 H & L

803 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലി സായ്പി അവർകളുടെ
മെൽക്കച്ചെരി സന്നിധാനത്തിങ്കലെക്ക ബൊധിപ്പിക്കുവാൻ ഇരിവെനാട്ട അദാലത്ത
ദൊറൊഗ മാണിയാട്ട വീരാൻകുട്ടി എഴുതിയ അരജി. രാജശ്രീ ദ്രെമൻ സായ്പി
അവർകൾക്ക കൊഴിപിടിപ്പാൻ പൊയ ആളുകളുടെയും അവരെ പ്രതിക്കാരെയും [ 337 ] എഴുതിയ വിവരം. കൊല്ലം 973 ആമത വൃർശ്ചികമാസം 1 നു എഴുതിയാ അരജി.

641 H & L

804 ആമത അന്ന്യായക്കാരൻ മെലെന്റെ അടുത്തെ ആലി. ജാതി മാപ്പള. പെറന്ന
നാട പെരിങ്ങാടി. പാർക്കുംന്ന ദിക്കും അതുതന്നെ. വയസ്സ 20. പ്രതിക്കാരൻ വയാലാ
വെറൊൻ ഓതെനൻ. ജാതി തിയ്യ്യൻ. പെറന്നനാട ചൊതാപുര.പാർക്കുംന്ന ദിക്കും
അതുതന്നെ. വയസ്സ 36. കൊല്ലം 973 ആമത തുലാമാസം 20 നു പകൽ 12 മണിക്ക
കൊൽക്കാരൻ മലെന്റെ അടുത്തെ ആലിനെയും കൊല്ലൊറ്റാടുത്തെ അമ്മതിനെയും
ഇവര ഇരിവരെയും രാജശ്രീ ദ്രമൻ സായ്പി അവർകൾക്ക കൊഴി കൊള്ളുവാൻ ചമ്പാട്ട
കൊവുക്ക ചിന്തന്റെ പൊരയിൽ കൊൽക്കാരൻ കൊല്ലൊടുത്തെ അമ്മതനിന്ന
അവിടുന്ന കൊൽക്കാരൻ മലെറ്റാടുത്തെ ആലി വലവെറൊ ഒതെനൻ ഇരിക്കുംന്ന
കൊറാട്ട ചെല്ലുംമ്പൊൾ ഒതെനൻ കൊഴിന്റെ വഴിയെ പായിന്നു. കൊയിന്റെ വഴിയെ
പായിന്നത എന്തിനെന്ന ആലി ഒതെനനൊട ചൊദിച്ചു. അന്നെരം ആലിയൊട ഒതെനൻ
പറഞ്ഞു, ആരെ കല്പനക്ക കൊഴി പിടിപ്പാൻ വന്നു. അന്നെരം ആലി ഒതെന്നൊട
പറഞ്ഞു, മൊന്തൊൽ കല്പനക്ക കൊഴി പിടിപ്പാനെത്രെ ആകുംന്നു. അതിന ഉത്തരം
കൊഴി പിടിപ്പാൻ ഞാൻ സമ്മദിക്കഇല്ല എന്നു ഒതെനൻ പറഞ്ഞു. അതുകെട്ടാറെ ആലി
കൊഴിനെ പിടിപ്പാൻ പായുംമ്പൊൾ ഒതെനൻ തന്റെ പൊരയിൽ കയറി കത്തിയും
തൊടങ്ങും വെച്ച കെട്ടി തൊക്ക എടുത്ത കിഞ്ഞപൊകുംമ്പൊൾ ഒതെനൻ ആലിയൊട
പറഞ്ഞു. കൊഴിനെയും പിടിച്ച ഇവിടെ നിക്കെ വെണ്ടു. ഞാൻ കൊഴിനെയും പിടിപ്പിച്ച
അയക്കുംന്നുണ്ട. ഞാൻ നമ്പ്യാരെ അരിയത്ത പൊയി വരട്ടെ എന്ന പറഞ്ഞ ഒതെനൻ
പൊകയും ചെയ്തു. എന്നാറെ അവിടുന്ന ചൊകന്ന നെറത്തിൽ ഒരു പുവ്വൻകൊഴിനെ
പിടിച്ചു. ഇതിന വെല ഒരു പണം അവിടെ ഉള്ള തിയ്യ്യത്തിന്റെ കൈയ്യിൽ വെച്ചു കാട്ടി.
വാങ്ങാഞ്ഞാറെ അവളെ അരിയത്ത ചാടിപ്പൊന്നു. കൊൽക്കാരൻ കൊല്ലന്റെ
അവിടുത്തെ അമ്മതിന ചമ്പാട്ട കൊഴുക്ക ചന്തന്റെ പൊരയിൽ കണ്ടു. ഈ അവസ്ഥ
പറഞ്ഞു കൊയിനെ അവിടെ വെച്ച ഇരുന്നു. അതിന്റെശെഷം ചെല്ലട്ടാൻ ചാപ്പൻ
വന്നു. അവിടുന്ന കൊഴിനെ എടുത്തു കൈയ്യിൽ പിടിച്ചു നമ്പ്യാരെ അരിയത്ത പൊരെ
ണമെന്ന പറഞ്ഞു. അന്നെരം കൊയിനെ അങ്ങൊട്ട പറ്റിട്ട അവിടെ ഇട്ടു. രണ്ടാമതും
കൊഴിനെ ചാപ്പൻ എടുത്തു. തമ്മിൽ അങ്ങൊട്ടും ഇങ്ങൊട്ടും വാക്ക ഉണ്ടായി. എന്നാരെ
കൊൽക്കാരൻ അമ്മത അവിടെനിന്നു. കൊൽക്കാരൻ ആലി കച്ചെരിയിൽ പൊരികയും
ചെയ്തു. രണ്ടാമത അമ്മത പറഞ്ഞത എന്നതിന്റെശെഷം ചെല്ലട്ടാൻ ചാപ്പനൊട അമ്മത
കൊഴിനെ പിടിച്ചു പറ്റിട്ടു ഇരിവരുമായി അവിടെ ഇരുന്നതിന്റെശെഷം മുന്ന വെടിക്കാരും
ഒരു വാളും പലിചക്കാരനും ഇവര നാല ആളും വന്ന കൊൽക്കാരൻ അമ്മതൊട പറ
ഞ്ഞു നമ്പ്യാരെ അരിയത്ത പെരെണമെന്ന പറഞ്ഞ നിൽക്കുംമ്പൊൾ അഞ്ചവെടിക്കാ
രരും വന്ന കൊൽക്കാരൻ അമ്മതൊട പറഞ്ഞു, നമ്പ്യാര ഉണ്ട. അങ്ങ നിൽക്കുംന്നു.
നിന്നെ വിളിക്കുംന്നു എന്ന പറഞ്ഞാറെ ഞാൻ പൊരുംന്നില്ലന്ന പറഞ്ഞാറെ കൊൽ
ക്കാരന്റെ അരിയത്ത വന്ന ചെല്ലട്ടാൻ ചാപ്പനെ വിളിച്ചു അരിയത്ത വരുത്തി നമ്പ്യാര
ചൊദിച്ചു, നി എന്തിന പണ്ടാര ആളുകൾ പിടിച്ച കൊഴിയെ എടുത്തു? അന്നെരം ചാപ്പൻ
പറഞ്ഞു. എന്റെ കൊഴി ആകകൊണ്ടത്രെ ഞാൻ എടുത്തത. ആയത കെട്ടാറെ ഒരു
ആളൊടു പറഞ്ഞു ചാപ്പന്റെ വായി മണത്തനൊക്ക എന്നാറെ വായിമണത്ത
നൊക്കിയാറെ റാക്കും കള്ളും കുടിച്ചില്ലന്ന പറഞ്ഞാറെ നമ്പ്യാര തന്നെ ചാപ്പന്റെ വായി
മണത്ത നൊക്കി. ഇവൻ നന്നെ കുടിച്ചിരിക്കുംന്നു എന്നും നി ഇപ്രകാരം പണ്ടാരക്കാ
രൊട കാണിച്ചാലൊ എന്ന പറഞ്ഞ ചാപ്പനെ അടിച്ചു. എന്നതിന്റെശെഷം നമ്പ്യാര
കൊൽക്കാരനൊട പറഞ്ഞു, ഈ അവസ്ഥ ഒന്നും ഞാൻ അറിഞ്ഞില്ലാ എന്നു പറഞ്ഞ [ 338 ] ചാപ്പനെ കൂട്ടിക്കൊണ്ടു പൊകുംമ്പൊൾ കൊൽക്കാരൻ പറഞ്ഞു. ഇവൻ ഞെങ്ങളൊട
തിക്കാരമായി കാണിക്കകൊണ്ട ഈ അവസ്ഥ മൊന്തൊൽ അറിവിപ്പാൻ പൊയിട്ട
ഉണ്ട. അത കെൾക്കാതെ നമ്പ്യാര കുട്ടിക്കൊണ്ട പൊകയും ചെയ്തു. അന്ന്യായക്കാരൻ
കൊല്ലന്റെ അവിടുത്തെ അമ്മത കൊൽക്കാരൻ. ജാതി മാപ്പള. പെറന്ന നാട പാനൂര.
പാർക്കുംന്ന ദിക്ക പെരിങ്ങാടി. പ്രതിക്കാരൻ എലിവെറൊൻ ഉതെനൻ പറഞ്ഞത.
കൊല്ലം 973 ആമത തുലാമാസം 20 നു പകൽ 12 മണിക്ക ചൊതാപുര ഓതെനന്റെ
കൊര ആയിട്ട നിന്നാറെ ആ പറമ്പിന്റെ പടിഞ്ഞാറെ കുരിക്കളെ പറമ്പിൽ ഇരിക്കും
വയിയെൻ കൊരപ്പൻ ഒതെനനെ വിളിച്ചു പറഞ്ഞു. കൊഴിനെ ഉണ്ട പിടിക്കുംന്നു.
നിന്റെ കൊഴിനെ പിടിച്ച ഇട്ടൊ എന്ന പറഞ്ഞു കെട്ടാറെ ഒതനന്റെ കൊയിനാലും
ശെഷം 73 ആമത കന്നിമാസത്തിൽ ചൊകന്ന നിറത്തിൽ ഒരു കൊഴി ചെല്ലട്ടാൻ ചാപ്പൻ
ഒതെനന്റെ അവിടെ കൊണ്ടു വന്നു. ഒതെനെനൊട പറഞ്ഞു. നിന്റെ കൊഴിന്റെ
ഒന്നിച്ചിരിക്കട്ടെ എന്ന പറഞ്ഞു. ഇട്ട കൊഴിയും ഒന്നിച്ച നിന്ന മെയുംമ്പൊൾ അതിന
എല്ലാം പിടിച്ചിടുവാൻ അതിന്റെ വഴിയെ പായുംമ്പൊൾ പണ്ടാരമരിയാതി ഇല്ലാതെ
ഒരു മാപ്പിള വന്നു നിയ്യ്യന്തിന തലമുറിയാ കൊഴിനെ പായക്കുന്ന എന്ന പറഞ്ഞു. മിറ്റത്ത
കീറിയിട്ട വെറകകൊള്ളികൊണ്ട ഓതെനന്റെ ചണ്ണക്ക എറിഞ്ഞു. മുണ്ടകിറി പൊട്ടി.
അവിടെ നിന്നാറെ ഓടനെ രണ്ട എറിഞ്ഞു. ആയത കൊണ്ടില്ലാ എന്നാറെ പാഞ്ഞു.
അന്നെരം വിളിച്ചു നീ പായണ്ട എന്ന നല്ലവണ്ണം പറഞ്ഞു ഓതെനൻ
കൊലായിമ്മെൽ കയറിയാറെ ആ മാപ്പള വെറക കൊള്ളികൊണ്ട ഒതെന്നെ തപ്പാൻ
ഓങ്ങുംമ്പൊൾ അവരെകൂടെ വന്ന പുളിക്കൽ കുങ്കറ തടുത്തു. അന്നെരം ഒരു ചവിട്ടും
ഒതനന്റെ നാഭിക്ക കൊടുത്തു. കൊണ്ടാരെ മറിഞ്ഞ വീണു. മുണ്ട കീറി. പെടിച്ച
പാഞ്ഞു പൊയി. ചെല്ലട്ടാൻ ചാപ്പനൊട പറഞ്ഞു നിങ്ങളെ കൊയിനെ അത മാപ്പളമാര
കൊണ്ടുപൊകുംന്നു എന്ന പറഞ്ഞ പൊകുകയും ചെയ്തു. അന്നു പാർത്തു. പിറ്റെന്നാൽ
പൊലരുംമ്പൊൾ അഞ്ചുമണിക്ക ഒതെന്റെ പൊരക്കൽ ശിപ്പായിമാര വരുംമ്പൊൾ
ഒതെനൻ പാഞ്ഞ പൊകയും ചെയ്തു. ഓതെനൻ ഒളിച്ച നിന്നെടത്തിൽ ഓതനന്റെ
തിയ്യ്യത്തി കൊറുമ്പാച്ചി പറഞ്ഞു. ഞെങ്ങള എല്ലാം പെടിച്ചകത്തകയറി തൊക്കും
കത്തിയും എടുത്തകൊണ്ടു പൊകയും ചെയ്തു. എന്നാറെ കണ്ണൊത്ത കുന്നുംമ്മിലെ
നമ്പ്യാര ഓതെനെനകുട്ടി കൈയിമുറിയും കൊണ്ട മൊന്താൽ കച്ചെരിക്ക അയക്കയും
ചെയ്തു. ശെഷം പ്രതിക്കാരൻ ചെല്ലട്ടാൻ ചാപ്പൻ പറഞ്ഞത. കൊല്ലം 973 ആമത
കന്നിമാസത്തിൽ ചെല്ലട്ടാൻ ചാപ്പൻ പലവെറൊൻ ഓതനന്റെ പൊരയിൽ ചൊകന്ന
നിറത്തിൽ ഒര കൊയിനെ അവിടെ ഇട്ട ഓതെനെനൊട പറഞ്ഞ പൊന്നതിന്റെശെഷം
തുലാമാസം 24 നു ചെല്ലട്ടാൻ ചാപ്പന നൊമ്പലം എടുത്തിട്ട കൊറെ കള്ള കുടിച്ചി
ഉണ്ടന്നും വിട്ടിൽ വന്നു. അന്നെരം പാലവെറൊൻ ഒതെനൻ വന്നു ചാപ്പനൊട പറഞ്ഞു
നിങ്ങൾ എന്റെ പൊരക്കൽ ഇട്ടകൊഴിനെ ഒരു മാപ്പള പിടിച്ചുകൊണ്ടു പൊകുംന്നു
നിങ്ങൾക്ക വെണ്ടുങ്കിൽ വാങ്ങിക്കൊൾകെ വെണ്ടു. ആയത കെട്ടാറെ അക്കൊയിനെ
പിടിച്ചൊണ്ടുപൊയ ആളുകൾ നിക്കുംന്നു. കൊവുക്കൽ ചന്തന്റെ പൊരയിൽ അവരെ
യും കണ്ടു. ആക്കൊയിനെ നെലത്ത വെച്ചടത്തിന്ന എനക്കുള്ള കൊയി എന്ന പറഞ്ഞു
ചാപ്പൻ കൊയിനെ എടുത്തു. അന്നെരം കൊൽക്കാരൻ പറഞ്ഞു, ഞാങ്ങൾ
പണ്ടാരപെർക്ക കൊയി പിടിക്കുക എത്രെ ആയത എന്ന പറഞ്ഞു. കൊയിനെ പറ്റി
എന്റെ തൊക്കും കത്തിയും പിടിച്ചു അടിപ്പാൻ നൊക്കുംന്നെരം കൊവുക്കൽ ചന്തനും
ഒരു മാപ്പളയും കിടാവിന ബുദ്ധിപൊരാ അതുകൊണ്ടത്രെ കൊയിനെ എടുത്തു എന്നു
പറഞ്ഞു തടുത്ത നീക്കി അവിടെ നിന്നതിന്റെശെഷം കണ്ണൊത്ത കുന്നുംമ്മെലെ
നമ്പ്യാര അതിലെ വന്ന കണ്ടു ചാപ്പനെ വിളിച്ചു എന്താണന്ന ചാപ്പനൊട ചൊദിച്ചാറെ
നമ്പ്യാരൊട ചാപ്പൻ പറഞ്ഞു. എന്റെ കൊയി കൊൽക്കാരൻ പിടിച്ചത ഞാൻ എടുത്തു.
അന്നെരം നമ്പ്യാര ചാപ്പനൊട പറഞ്ഞു, പണ്ടാര ആള പിടിച്ച കൊയിനെ എടുപ്പാൻ
നിനക്ക ആരെ കല്പന ആകുന്നു എന്നു പറഞ്ഞു എന്റെ വായി മണത്തനൊക്കിയാറെ [ 339 ] എന്നെ നമ്പ്യാരതന്നെ കുറുക്കുട്ടി ക്കൊൽകൊണ്ട അടിച്ചു. എന്നാറെ ഞാൻ പാഞ്ഞു
പൊകയും ചെയ്തു.

642 H & L

805 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പി അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മ
രാജാവ അവർകൾ സല്ലാം. എന്നാൽ പൈയിമാശി ചെയ്യ്യുന്നവർക്ക നല്ലവണ്ണം താക്കിതി
ചെയ്ത വരുന്നതും ഉണ്ട.പൈയിമെഷിക്കാരിയം മുൻമ്പെ കൊടുത്തയച്ച കണക്ക
സാഹെബരവർകളെ അന്തഃക്കരണത്തിൽ ബൊധിച്ചിട്ടും ഉണ്ടല്ലൊ. ശൈഷം വടകരെ
ഹൊബളിയിൽലും പറമ്പിൽഹൊബളിയിലും തീർന്നെടത്തൊളം പൈയിമാഷികണക്ക
നാം വിസ്തരിക്കയും ചെയ്തു. ആരണ്ട ഹൊബളിയിലും ഇപ്പൊൾ തിർന്ന തറകളിൽ
മുമ്പിലുത്തെ നികുതിയും ഇപ്പൊഴത്തെ നികുതിയും നൊക്കുംമ്പൊൾ പത്തിന്ന അര
പ്രകാരം ഉള്ളത കുബഞ്ഞി നികുതിക്ക കൊറച്ചിലാകുന്നു എന്നത്രെ നമുക്ക
തൊന്നുംന്നത. ആക്കണക്ക സാഹെബര അവർകൾക്ക ബൊധിപ്പിപ്പാൻ ഉടനെ
കൊടുത്തയക്കയും ചെയ്യ്യാം. മൊളക പൈയിമാശി താമസിയാതെ വെണ്ടിയിരിക്കുംന്നു.
ധനുമാസം 25 നു കഴിഞ്ഞാൽ മൊളക പറിക്കുംന്നെ സമയം ആകകൊണ്ട അതിന
മുൻമ്പെ മൊളക പൈയിമാശി തിരുകയും വെണമെല്ലൊ. അപ്രകാരംതന്നെ വെണ്ടിയത
എന്ന സാഹെബരവർകൾക്കും ബൊധിച്ചാൽ പൈയിമാഷിക്കാർക്ക കല്പന വരികയും
വെണമെല്ലൊ. അവിടുത്തെ കാരിയം തിർന്നാൽ ഉടനെ സാഹെബരവർകൾ ഇവിടെ
വരുംന്നെപ്രകാരം മുൻമ്പെ എഴുതിവരികയും ചെയ്തുവെല്ലൊ. അപ്രകാരംതന്നെ ആയാൽ
എല്ലാ വർത്തമാനവും സാഹെബരവർകൾക്ക ബൊധിപ്പിക്കയും ചെയ്യ്യാം. നമുക്ക
എല്ലാക്കാർയ്യ്യത്തിന്നും സാഹെബരവർകളെ കടാക്ഷം ഉണ്ടായിരിക്കയും വെണം.
എന്നാൽ കൊല്ലം 973 ആമത വൃർശ്ചിക മാസം 1 നു എഴുതിയത.

643 H & L ° 806 ആമത ബെഹുമാനപ്പെട്ട ഇങ്കിരിയസ്സ കുബഞ്ഞിയുടെ കല്പനക്ക മലയാം
പ്രവെസ്സ്യയിൽ വടക്കെ മുഖം തലച്ചെരി തുക്കിടിയിൽ അധികാരി ആയി കല്പി
ച്ചിരിക്കുംന്ന രാജമാന്ന്യ രാജശ്രീ പീലി സായ്പി അവർകൾക്ക കൂത്താട്ടിൽ നായര
സല്ലാം. കൊടുത്തയച്ച കത്ത വായിച്ച അവസ്ഥ മനസ്സിൽ ആകയും ചെയ്തു. കിഴുക്കട
നിലുവ പണത്തിന്റെ അവസ്ഥക്ക എല്ലൊ കത്ത വന്നത. 69–ൽ എറിയ പണം
കടംകൊണ്ടകൊടുത്ത ആക്കടത്തിനും കുബഞ്ഞിനികുതിക്കും മൊതലപൊരാതെകണ്ട
നാട്ടിൽ പണം നിന്നുപൊകയും ചെയ്തു. കിഴുക്കട 72 ൽ പൈയിമാശി നൊക്കിയതിൽ
ചില തറയിൽ ഇന്നും തകരാറ ഉള്ളത തിർത്ത തന്നാൽ 72 ആമത നിലവും മുങ്ക
ന്തായത്തിനും എന്റെ കൈയ്യ്യാക്കി തന്നെ പണം കൊടുപ്പാൻന്തക്കവണ്ണം കല്പന
വന്നാൽ പണത്തിന്ന ബൊധിച്ച ആളെ കൊടുത്ത പണം അടക്കയും ആം. മൊതല
ഇല്ലാതെ പണവും തഹശിൽദാരുടെ സിദ്ധാന്തംമ്പൊലെ ഉണ്ടാക്കിയ പണവും തരെ
ണമെന്ന കല്പിച്ചാൽ സങ്കടം തന്നെ ആകുന്നു. ഞാങ്ങളെ സങ്കടം തിർത്ത
ഞാങ്ങളെവെച്ച രെക്ഷിച്ചകൊള്ളുകയും വെണം. ഇനി ഒക്കയും കല്പന വരുംപ്രകാരം
നടക്കയും ആം. കൊല്ലം 973 ആമത വൃർശ്ചിക മാസം 1 നു എഴുതിയത.

644 H & L

807 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പി അവർകൾ ക്കുറുമ്പ്രനാട്ട ദൊറൊക ചന്ദ്രയ്യ്യന എഴുതി [ 340 ] അയച്ച കല്പനക്കത്ത. എന്നാൽ ഇതിലകത്ത എഴുതിവെച്ചിരിക്കുന്ന രാജശ്രീ
കുറുമ്പ്രനാട്ട രാജാവ അവർകൾ കത്തിന്റെ പെർപ്പ തനിക്ക കൊടുത്തയച്ചിരിക്കുംന്നു.
അതിൽ അന്ന്യായമായിട്ട എഴുതിവെച്ച അവസ്ഥ നല്ലവണ്ണം നൊക്കി വിചാരിച്ചാറെ
ഉത്തരം വെഗെന കൊടുത്തയക്കയും വെണം. കൊല്ലം 973 ആമത വൃശ്ചിക മാസം 4 നു
ഇങ്കിരിയസ്സ കൊല്ലം 1797 ആമത നവമ്പ്രമാസം 16 നു കണ്ണൂരനിന്ന എഴുതിയ കത്ത.

645 H & L

808 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്ത്രപ്രർ പീലി സായ്പി അവർകൾ കൊഴിക്കലടത്തിൽ ചൊഴലി നമ്പ്യാർക്ക
എഴുതിയച്ച കത്ത. എന്നാൽ വൃർശ്ചിക മാസം 7 നു രാജാക്കൻമ്മാരൊടകൂടെ തലച്ചെരി
എത്തുകകൊണ്ട ആ ദിവസമെങ്കിലും 8 നു എങ്കിലും തലച്ചെരിയിൽ താൻ വന്നാൽ
കാരിയം ഒക്കയും നന്നായി വരും എന്ന നമുക്ക നിശ്ചിയിച്ചിരിക്കുംന്നു. അതുകൊണ്ട
അവിടെ വരികയും വെണം. ശെഷം ആ സമയത്തിങ്കൽ കൌവുണച്ചെരി കൊച്ചി തമ്പാൻ
ഒന്നിച്ച വന്നാൽ നമുക്ക വളരെ സന്തൊഷം ഉണ്ടാകയും ചെയ്യും. എന്നാൽ കൊല്ലം 973
ആമത വൃർശ്ചിക മാസം 5 നു ഇങ്കിരിയസ്സ കൊല്ലം 1797 ആമത നവമ്പ്രെ മാസം 17 നു
എഴുതിയത.

646 H & L

809 ആമത മഹാരാജശ്രീ വടക്കെ അധികാരി കൃസ്ത്രപർ പീലി സായ്പി
അവർകളുടെ സന്നിധാനത്തിങ്കലെക്ക ദിവാൻ ബാളാജി രായൻ എഴുതിയ അർജി.
എന്നാൽ സായ്പു അവർകൾ കല്പന പ്രകാരം നവമ്പ്രമാസം 17 നു 5 മണിക്ക
കൊലത്തിരി രാജാവി നക്കണ്ട നാളെ പുറപ്പെടണമെന്ന പറഞ്ഞാറെ നാളെ പകൽ
പത്ത നാളികയൊളം അഷ്ഠമരാശിക്കുറ കഴിയെണം. ഇന്ന രാവിലെ ഗമനർ സായ്പി
അവർകൾക്ക കത്ത എഴുതി അയച്ചിരിക്കുംന്നു. അതിന്റെ ഉത്തരം നാളെവരും. നമുക്കും
പുറപ്പെടുവാൻ ആളുകളും വന്ന എത്തും. നാളെ ഇവിടുന്ന പൊറപ്പെട്ട കൊട്ടാരത്തിൽ
പാർത്ത മറ്റന്നാൾ തലച്ചെരി എത്തുംന്നത നിശ്ചയമായിട്ട തന്നെ പറഞ്ഞു. ഇന്ന
രാവിലെ സായ്പു കല്പിച്ചപ്രകാരം കൊലത്തിരി രാജാവിനെ കണ്ട പൊറപ്പെടണമെന്ന
പറഞ്ഞാറെ ഇനിക്ക ഗെമനർസായ്പി അവർകളുടെ കല്പന വന്നാൽ പൊറപ്പാടാമെന്ന
പറഞ്ഞ അതിന ഞാൻ ഉത്തരം പറഞ്ഞത സായ്പി അവർകൾക്ക എഴുതിവന്നിരിക്കുംന്നു
എന്ന പറഞ്ഞാറെ അതു പൊര ഇനിക്ക കല്പന വരെണമെന്നും ശരിരത്തിന്ന കൊറെ
ദിനമാക്കൊണ്ടും ഇനിക്ക ഇപ്പൊൾ പൊറപ്പെട്ട കഴിയില്ല എന്നും വിശെഷിച്ച ചെറക്കൽ
84 തമ്പാൻ പൊറപ്പെടുംന്നു എന്ന കെട്ടു. അവർ പൊയി വരട്ടെ. പിന്നെ ഞാൻ പൊവാം
എന്നു പറഞ്ഞു. എന്നാൽ കൊല്ലം 973 ആമത വൃർശ്ചികമാസം 6 നു എഴുതിയ അർജി.
പെർപ്പാക്കി.

647 H & L

810 ആമത വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്ത്രപ്രർ
പീലി സായ്പി അവർകൾക്ക ചെറക്കൽ രെവിവർമ്മ രാജാവ അവർകൾ സല്ലാം.
കൊലത്തിരി അണ്ണൻ ഇമ്മാസം 6 നു ബഹുമാനപ്പെട്ട ജെന്നരാൾ സായ്പി അവർകളെ
കാമാൻ തലച്ചെരിക്ക എഴുംന്നെള്ളുംമ്പൊൾ നാം കൂടി വരെണമെന്നല്ലൊ
നിശ്ചയിച്ചിരുന്നത. ഇപ്പൊൾ കൊലത്തിരി അണ്ണന കൊറെ ചൊവ്വില്ലായ്ക ആകുന്നു
എന്നും എഴുംന്നെ ഉള്ളത്ത പൊറപ്പെടുന്ന ഇല്ലന്നും കെൾപ്പാനും ഉണ്ട. അതുകൊണ്ട
മുൻമ്പെ നാം ബെഹുമാനപ്പെട്ട ജെന്നരാൾ സായ്പി അവർകളെ കാമാനായിട്ട [ 341 ] തലച്ചെരിക്ക പൊറപ്പെടുമ്പൊൾതന്നെ അല്ലൊ പണ്ടാര അറ കുത്തിപ്പൊളിച്ച മറ്റും
ചെല നാനാ വിധംങ്ങൾ കാണിച്ചത. ഇപ്പളും ബെഹുമാനപ്പെട്ട ജെന്നരാൾ സായ്പി
അവർകളെ കാമാൻ ആഗ്രഹം ഉണ്ട. മുമ്പിലുത്തെപ്പൊലെ വരാതെകണ്ട
ഇരിപ്പാൻന്തക്കവണ്ണം ഇവിടെ ഒക്കയും ചട്ടമാക്കിക്കൊണ്ട രണ്ടു ദിവസത്തിലെടക്ക നാം
തലച്ചെരിക്ക വരികയും ചെയ്യ്യാം. എന്നാൽ കൊല്ലം 973 ആമത വൃർശ്ചികമാസം 6 നു
എഴുതിയത. പെർപ്പാക്കി.

648 H & L

811 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പി അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മ
രാജാവ അവർകൾ സല്ലാം. എന്നാൽ വൃശ്ചിക മാസം 1 നു സാഹെബരവർകൾ
എഴുതിക്കൊടുത്തയച്ച കത്ത വായിച്ച വർത്തമാനം ഒക്കയും മനസ്സിൽ ആകയും ചെയ്തു.
ഇപ്പൊൾ പൈയിമാശി എടുക്കുംന്നത 970 ആമതിലെ നികുതിക്ക ഒത്തവരെണ്ടുന്നതിനെ
അതെത ഫലങ്ങൾ ഒക്കയും നല്ലവണ്ണം നൊക്കി മരിയാതിപൊലെ എഴുതെണമെന്ന
നാം പൈയിമാശി ക്കാർക്ക വഴിപൊലെ പറഞ്ഞിരിക്കുംന്നു. ഇപ്പൊൾ പൈയിമാശി
എടുക്കുന്നത അധികമാകുന്നു എന്നും അപ്രകാരം കൊടുപ്പാൻ അത്ര ആധാരമില്ലന്നും
കുടിയാൻമ്മാര ശഠത പറഞ്ഞ ചാർത്തുംമ്പൊൾ കൊഴക്ക കാണിക്കകൊണ്ട അപ്രകാരം
ശഠത പറയുന്ന കുടികൾക്ക നാം നല്ലവണ്ണം എഴുതി അയച്ച ബൊധം വരുത്തിയ തകരാ
രഉണ്ടാ. തകരാര ഉണ്ടാക്കുംന്നെ ദിക്കിൽ ഇവിടെനിന്ന രണ്ടാമത പാട്ടക്കാരെ അയച്ച
വിവാദം തിർത്ത കൊടുക്കയും ചെയ്തു. എന്നിട്ടും ചെലെകുടിയാൻമ്മാരെ തകരാറ
പറഞ്ഞ പൈയിമാശി എടുക്കുംന്നത അധികം തന്നെ ആകുംന്നു. അതുകൊണ്ട
ചാർത്തുംനെടത്ത നിക്ക കഴിക ഇല്ലന്ന വിവാദിച്ച പൊകുംന്നു എന്ന പെയിമാശിക്കാര
നമുക്ക എഴുതി അയക്കയും ചെയ്തു. പൈയിമാശി എടുക്കുന്നത എറയൊ കൊറയൊ
എന്ന നാം വിസ്തരിച്ചപ്പൊൾ കുബഞ്ഞികല്പനപ്രകാരം അതെത ഫലങ്ങൾ ഇന്ന
കണ്ടെപ്രകാരം മരിയാദി ആയിട്ട എടുക്കുംന്നപ്രകാരം ആകുംന്നു എന്ന ചാർത്തകാരും
പറയുംന്നു. ഇപ്രകാരം തകരാറ കാണിച്ചാൽ പറഞ്ഞ ബൊധിപ്പിക്കെണ്ടത എങ്ങിനെ
എന്നാൽ എന്ന വിചാരിച്ചിരിക്ക എത്രെ ആകുന്നു. കുടിയാൻമ്മാരെ അവസ്ഥയും
അവർ കാണിക്കുന്നതും അവര പറയുംന്നതും നാം മുൻമ്പെ തന്നെ സാഹെബര
വർകൾക്ക ബൊധിപ്പിച്ചിട്ടും ഉണ്ടല്ലൊ. പൈമാശിക്കാരിയം നല്ലവണ്ണം നടക്കെണ്ടുംന്നതിന
നാം വഴിപൊലെ പ്രയത്നം ചെയ്ത വരുന്നതും ഉണ്ട. ആയവസ്ഥ സാഹെബരവർകൾ
കല്പിച്ചിരിക്കുംന്നെ പൈയിമാശിക്കാരൊട വിസ്ഥരിക്കുംമ്പൊൾ ബൊധിക്കയും
ചെയ്യ്യുമെല്ലൊ. ശെഷം മൊളക പൈയിമാശി തിർക്കെണമെന്ന നിഷ്ക്കരിഷം
ചെയ്യ്യുന്നതും ഉണ്ട. എല്ലാ ഗുണദൊഷവും സായ്പി അവർകളുമായി പറയെണമെന്ന
വളരെ അപെക്ഷയും ചെയ്യ്യുന്നു. ആയതിന ഇങ്ങൊട്ട എപ്പൊൾ വരുവാൻ നിശ്ചി
യിച്ചിരിക്കുംന്നു എന്ന എഴുതി വരികയും വെണം. താമസിയാത കണ്ടു പറയെണ്ടതിന്ന
താല്പരിയമായിട്ടത്രെ സായ്പി അവർകൾക്ക എഴുതിയത. നാം എല്ലാക്കാരിയത്തിന്നും
സായ്പി അവർകളെ വിശ്വസിച്ചിരിക്കുംന്നു. എന്നാൽ കൊല്ലം 973 ആമത വൃർശ്ചിക
മാസം 5 നു എഴുതിയത. 7 നു വന്നത.

649 H & L

812 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പി അവർകൾക്ക കുറുമ്പ്രനാട്ട വീരവർമ്മ രാജാവ അവർകൾ
സല്ലാം. ഇപ്പൊൾ കണ്ണുരി നിന്ന കല്പിച്ച കൊടുത്തയച്ച കത്ത താമരശ്ശെരി എത്തി.
വായിച്ച മനസ്സിൽ ആകയും ചെയ്തു. കഴിഞ്ഞ കൊല്ലത്തിൽ പറപ്പനാട വകയിൽ നമുക്ക [ 342 ] വരെണ്ടും പണം കുറുമ്പ്രനാട താമരച്ചെരി കഴിഞ്ഞ മുന്നാം ഗെഡുവിൽ നീക്കി ശെഷം
ഉള്ള പണം ബൊധിപ്പിപ്പാൻ പർക്കൃക്കുട്ടിയും പറപ്പനാട്ട കണക്ക വിവരം ബൊധിപ്പിപ്പാൻ
ശിന്നുപ്പട്ടരും തലച്ചെരി വന്നു പാർത്തിരിക്കുംന്നു. കല്പന ഉണ്ടായി നടത്തിച്ച
കൊള്ളെണം ഒന്നാം ഗെഡു സമീപിച്ചിരിക്കുംന്ന അവസ്ഥക്ക കള്ളൻമ്മാരുടെ
ഉപദ്രത്തിന അമർച്ച വരായ്കകൊണ്ട തന്നെ ചില തറകളിൽ പണം പിരിയാതെ നിന്നു.
ഇപ്പൊൾ കള്ളൻമ്മാരെ ചാവടിക്കാരൻ വരുത്തി അമർച്ചവരുത്തുക എങ്കിലും ചെയ്യ്യാതെ
അന്ന്വൊന്ന്യമായി പാർപ്പിക്കകൊണ്ടും ഉണ്ടാകുംന്ന അവസ്ഥകൾ എഴുതി അറിയിച്ചാൽ
അതിന മറുപടി എങ്കിലും കാണാതെ ഇരിക്കകൊണ്ടും കൊട്ടിയകത്ത നാട്ടിൽ
ഉള്ളവരൊട കണക്കും നികുതിയും ചൊദിക്കകൊണ്ട മിശ്രമായി വന്നതുപൊലെ
ഇവിടെയും വരരുതെന്നും ഒന്നാം ഗെഡുവിന നാട്ടുന്ന എടുക്കുന്ന പണവും കണക്കും
കൊണ്ട വരിക അല്ലൊ നമ്മാൽ പ്രാപ്തി ഉള്ളു എന്നു നിരൂപിച്ചിരിക്കുംന്നു. ഇവിടുത്തെ
അവസ്ഥ ഇപ്രകാരമാകുംന്നു. ഇനി ഒക്കയും സായ്പി അവർകളെ കൃപകടാക്ഷം ഉണ്ടായി
നെരുപൊലെ നടത്തി രെക്ഷിച്ച കൊൾകയും വെണം എന്ന നാം ആശ്രയിച്ച അപെ
ക്ഷിച്ചകൊണ്ടിരിക്കുന്നു. കൊല്ലം 973 ആമത വൃർശ്ചികമാസം 4 നു എഴുതിയത.
പെർപ്പാക്കി.

650 H & L

813 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പി അവർകൾ സന്നിധാനത്തിങ്കലെക്ക പൈയ്യ്യനാട്ടുകരെയും
പൈയ്യ്യൊർമ്മലെയും ദൊറൊക കുഞ്ഞായൻ മുപ്പൻ സല്ലാം. സായ്പി അവർകൾ
കൊടുത്തയച്ച കത്ത വായിച്ച കല്പനെയും അറിഞ്ഞു. സായ്പി അവർകളെ കത്ത വന്ന
ഉടനെ തന്നെ പെരാറ്റ നമ്പുരിയിടെ കാർയ്യ്യംകൊണ്ട നമ്പൂതിരിയിടെ കണ്ടവും പറമ്പും
ദെവസ്വത്തിലെക്ക എങ്ങിനെ വന്നു എന്ന നല്ലവണ്ണം ചൊദ്യപ്പെട്ട വിസ്തരിപ്പാൻ നാട്ടിൽ
അറിയപ്പൊകുംന്നെ ആളുകളെ വയസ്സ എറിയ ആളായിട്ട നാല ആളെയും വിളിപ്പിച്ച
നല്ലവണ്ണം വിസ്തരിക്കയും ചെയ്യ്യുന്നു. ശെഷം ആക്കത്തിൽതന്നെ പൈർയ്യ്യൊർമ്മ
ലെക്കാരിയമെന്നും പൈയ്യ്യനാട്ടരെ കാർയ്യ്യം എന്നും നല്ലവണ്ണം തിരിച്ച എഴുതിട്ടും
എന്നാൽ ഇക്കാർയ്യ്യം വെഗെന വിസ്തരിച്ച തിർത്ത സന്നിധാനത്തിങ്കലെക്ക
എഴുതി അയക്കയും ചെയ്യ്യാം. എന്നാൽ കല്പനപ്രകാരം നടക്കുംന്നതും ഉണ്ട. എന്നാൽ കൊല്ലം
973 ആമത വൃർശ്ചികമാസം 4 നു എഴുതിയത. പെർപ്പാക്കി.

651 H & L

814 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി കൃസ്തപ്രർ പീലി
സായ്പി അവർകളുടെ സന്നിധാനത്തിങ്കലെക്ക ദിവാൻ ബാളാജിരായര എഴുതിയാ
അർജി. എന്നാൽ ഇവിടുത്തെ വർത്തമാനം ഇന്നലെ രാത്രി ഈ നാട്ടുകാര പാഞ്ഞെൻ
ചാത്തു മഞ്ഞച്ചിണ്ടൻ കാങ്കപ്പൊതുവാള രാമൻ പതെന്തട്ടെ രാമൻ പടിഞ്ഞാറെടത്ത
ചാത്തപ്പൻ നമ്പ്യാര മൊതലിന മുഖ്യസ്തൻമ്മാര ഒക്കയും വന്ന ചെറക്കൽക്കൊവില
കത്ത രാജാവ അവർകളെ കണ്ട കാങ്കപ്പൊതുവാള രാമനൊട രാജാവ അവർകൾ
എന്തൊരു സങ്കടമായിട്ട നിങ്ങള എല്ലാവരുംകൂടി കറണൽ സായ്പി അവർകൾക്ക
അർജി എഴുതിയെന്ന കല്പിച്ചാറെ അവർ പറഞ്ഞത ഞാൻ അതിൽ കൂടിട്ടും ഇല്ലാ
അറിഞ്ഞതും ഇല്ലാ എന്ന പറയുംന്നത കെട്ടു. ഇന്ന കൊലത്തിരി രാജാവ അവർകൾ
ചെറുക്കുംന്നത്ത പ്രവൃർത്തിക്കാരനുക്കും ചെറക്കൽ പ്രവൃർത്തിക്കാരനും രണ്ട
തിരുവെഴുത്ത എഴുതി അയച്ചതിൽ തന്റെ കല്പന അല്ലാതെ മറ്റൊരു കല്പന
അനുസരിക്കരുതെന്ന എഴുതി വന്നാറെ ഇവര രണ്ട ആളും കൊലത്തിരി രാജാവ [ 343 ] അവർകൾക്ക ഉത്തരം എഴുതിയത മുൻമ്പെ കല്പിച്ച തിരുവെഴുത്ത എഴുതി
വന്നിട്ടില്ലയല്ലൊ. നാട്ടിന്ന മൊതല എടുത്തതും കുബഞ്ഞിക്ക മൊതൽ കൊടുത്തതും
ഒക്കയും തരക വന്നിട്ടല്ലൊ ആകുന്നു. തിരുമനസ്സകൊണ്ട കല്പിച്ച തിരുവെഴുത്ത
എഴുതി ഒരു കാരിയമെങ്കിലും ഒരു ദിവസംമ്പൊലും നടത്തിട്ടുണ്ടെങ്കിൽ തിരുമനസ്സിൽ
തന്നെ അറിയാമെല്ലൊ. കിഴുനാളിൽ നടന്നുവന്നെപ്രകാരം അല്ലാതെ അതിൽ വിത്യാസം
വരുത്തി ഇനി നടക്കയും ഇല്ലാ എന്ന ഉത്തരം എഴുതി അയക്കയും ചെയ്തു. ഇപ്രകാരം
ഇവിടെ ഞാൻ കണ്ട വർത്തമാനം സന്നിധാനത്തിങ്കിൽ ബൊധിപ്പിക്കെണമെന്ന
എഴുതിയിരിക്കുംന്നു. എന്നാൽ കൊല്ലം 973 ആമത വൃർശ്ചികമാസം 7 നു എഴുതിയത.
പെർപ്പാക്കി.

652 H & L

815 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സാഹെബ അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മ
രാജാവ അവർകൾ സല്ലാം. എന്നാൽ സാഹെബെര അവർകൾ തലച്ചെരി വന്ന ഉടനെ
നമുക്ക എഴുതി അയപ്പാൻ നാം തന്നെ അവിടെ വന്ന സാഹെബരവർകളും ആയിക്കണ്ട
ഗുണദൊഷങ്ങൾ ഒക്കയും ബൊധിപ്പിക്കയും ആം.വിശെഷിച്ച ബെഹുമാനപ്പെട്ട
ഗെവുനർ സാഹെബരവർകൾ ബമ്പായി സമസ്താനത്തിങ്കലെക്ക പൊകുന്നതിൽ
മുൻമ്പെ ഒരു പ്രാവിശ്യംകൂടികാണെണമെന്നല്ലൊ നമെമ്മാട കല്പിച്ചത. ആ വർത്തമാനം
സാഹെബരവർകളെ അന്തക്കരണത്തിൽ ഉണ്ടൊ. അപ്രകാരമായി വരെണ്ടുന്നതിനെ
സാഹെബരവർകൾ തലച്ചെരി എത്തിയ ഉടനെ അവിടെ വന്നു സാഹെബരവർകളെയും
ബെഹുമാനപ്പെട്ട ഗവണ്ണർ ഡെങ്കിൻ സാഹെപ്പ അവർകളെയും കണ്ട നമ്മുടെ
ഗുണദൊഷങ്ങൾ ഒക്കയും ബൊധിപ്പിച്ചവരാമെന്ന നിശ്ചയിച്ചിരിക്കുംന്നു. എതുപ്രകാരം
വെണ്ടു എന്ന താമസിയാതെ എഴുതി വരിക വെണ്ടിയിരിക്കുംന്നു. ശെഷം പൈയി
മാശിക്കാരിയംകൊണ്ട മുമ്പിനാൻ മൊളക പൈയിമാശി എടുക്കെണമെന്ന കല്പന
വന്നപ്രകാരം തന്നെ മൊളക പൈയിമാശി തുടങ്ങുകയും ചെയ്തു. അപ്രകാരം പൈയിമാശി
എടുക്കുന്നവർ നമുക്ക എഴുതി അയച്ചിരിക്കുംന്നു. നാം വിചാരിച്ചിരിക്കുംന്നു.
ബെഹുമാനപ്പെട്ട കുബഞ്ഞിക്കാരിയം നല്ലവണ്ണംതന്നെ ആകുന്നു എന്ന വന്നാൽ നമ്മുടെ
കാരിയം ഒക്കയും ഗുണമായി വരുമെന്ന നാം നിശ്ചയിച്ച പ്രയത്നം ചെയ്യ്യുംന്നു.
എല്ലാക്കാരിയത്തിന്നും സാഹെബരവർകളെ കൃപ ഉണ്ടായിരിക്കയും വെണം. വിശെഷിച്ച
നമ്മുടെ ജ്വെഷ്ഠ തിരുമാസം കഴിക്കെണ്ടത ഉണ്ടന്ന സായ്പി അവർകൾക്ക നാം
ബൊധിപ്പിച്ചത മാസം സമിപിക്കയും ചെയ്തു. അതിന വെണ്ട പ്രയത്നം ചെയ്യ്യെണ്ട
സമയം വന്നിരിക്കുംന്നു. അതുകൊണ്ട സാഹെപ്പവർകളെയും ബെഹുമാനപ്പെട്ട ഗെവനർ
സാഹെപ്പവർകളെയും ഈ സമയത്തതന്നെ കണ്ട ഗുണദൊഷം ബൊധിപ്പിക്കെണ
മെന്ന അപെക്ഷിക്കുംന്നു. താമസിയാതെ മറുപടി എഴുതി വരികയും വെണം. തിരുമാസം
കഴിക്കെണ്ടുന്നതിനെ വെണ്ട സഹായങ്ങളും ഉപകാരങ്ങളും നല്ലവണ്ണംതന്നെ
സാഹെബരവർകൾളാൽ ഉണ്ടായിവരെണമെന്ന നാം വളരെ വളരെ അപെക്ഷിക്കുംന്നു.
ഈ ഗുണദൊഷം ബെഹുമാനപ്പെട്ട സറക്കാരിലും സാഹെബര അവർകൾതന്നെ
വെണ്ടുംവണ്ണം ഗ്രഹിപ്പിച്ച സന്തൊഷത്തൊട അനുകൂലം ആക്കിത്തരുമെന്ന നാം
വിശ്വസിച്ചിരിക്കുംന്നു. ഇക്കാരിയം നമുക്ക വലുതായിട്ടുള്ളൊരു ഉപകാരമാകുംന്നു
എന്നും ബെഹുമാനപ്പെട്ട കുബഞ്ഞിക്ക എജസ്സ ഉണ്ടാകുന്നത എന്ന അന്തക്കരണത്തിൽ
ബൊധിക്കയും വെണം. നമുക്ക എല്ലാക്കാർയ്യ്യത്തിന്നം കുബഞ്ഞി ആശ്രയം തന്നെ
എന്ന നിശ്ചയിച്ചിരിക്കുംന്നു. എന്നാൽ കൊല്ലം 973 ആമത വൃർശ്ചികമാസം 7 നു
നവൊമ്പ്രമാസം 10 നു എഴുതിയ കത്ത. [ 344 ] 653 H & L

816 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലി സായ്പി അവർകളുടെ സന്നി
ധാനത്തിങ്കലെക്ക കൊലത്തനാട കാനംങ്കൊവി ബാബുരായൻ എഴുതിയ അരിജി.
ഇപ്പൊൾ എഴുതി അയച്ച ബുദ്ധി ഉത്തരം വായിച്ച അവസ്ഥയും അറിഞ്ഞു. പറമ്പിൽ
ഹൊബളിയിൽ മുന്ന തറ പൈയിമാശി നൊക്കിത്തിരുകയും ചെയ്തു. നാലതറയിൽ
നാല്പത്തരണ്ട ഒമ്പതകണ്ടി പറമ്പനൊക്കി ചാർത്തുകയും ചെയ്തു. ഇപ്പൊൾ മെൽ
ഉഭയം ഒഴിച്ച മൊളക നൊക്കി ചാർത്തെണമെന്ന കല്പന വരികകൊണ്ട അതും
വണ്ണംതന്നെ മൊളക ഒക്കയും നൊക്കി ചാർത്തുംന്നതും ഉണ്ട. എന്നാൽ ഈ അവ
സ്ഥകൾ ഒക്കയും സന്നിധാനത്തിങ്കൽ അറിവാൻ എഴുതിട്ടും ഉണ്ട. എന്നാൽ കൊല്ലം
973 ആമത വൃർശ്ചികമാസം 6 നു എഴുതിയത.

654 H & L

817 ആമത രാജശ്രീ കുറുമ്പ്രനാട്ടവിരവർമ്മരാജാവ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി സായ്പി അവർകൾ സല്ലാം.
എന്നാൽ തങ്ങൾ എഴുതി അയച്ച കത്ത എത്തി. ആയതിന്റെ അവസ്ഥ അറികയും
ചെയ്തു. മുന്നാം ഗെഡു ഉറുപ്പ്യ ബൊധിപ്പിപ്പാൻന്തക്കവണ്ണം പർക്കൃക്കുട്ടി തലച്ചെരിയിൽ
വന്ന പാർത്തിരിക്കുംന്നു എന്ന എഴുതിയത. ആയത പലപ്രാവിശ്യവും പർക്കൃക്കുട്ടി
യൊട ചൊദിച്ചു. എന്നിട്ടും തരിക ഇല്ലാ. അതുകൊണ്ട അവിടുന്ന പണം ചൊദിപ്പാൻ
നമുക്ക നിഷ്ഫലം ആകകൊണ്ട ഈ ക്കത്ത എത്തിയ ഉടനെ മുന്നാംഗെഡുവിന്റെ
ഉറുപ്പ്യ തങ്ങൾ കൊടുത്തയക്കും എന്നു നാം ആഗ്രഹിച്ചിരിക്കുംന്നു. തങ്ങൾ
അന്ന്യായമായിട്ട ഇങ്ങൊട്ട എഴുതി അയച്ച കത്തിന്റെ പെർപ്പ അതിൽ എഴുതി
വെച്ചപ്രകാരം നടപ്പാൻ സങ്ങതി എന്തന്നും ഉത്തരം നമുക്ക എഴുതി അയക്കെണമെന്നും
ദൊറൊകക്ക കൊടുത്തയച്ചിരിക്കുംന്നു. ദൊറൊകുവിന്റെ ഉത്തരം എത്തുംമ്പൊൾ
അക്കാർയ്യ്യത്തിന്ന തങ്ങൾക്ക ഒരു കത്ത എഴുതി അയക്കയും ചെയ്യ്യും. തങ്ങൾ എഴുതി
അയച്ച കത്തുകൾക്ക ഈക്കത്തിൽ കൊല്ലവും തിയ്യ്യതിയും എഴുതിട്ട ഇല്ലായ്കകൊണ്ട മെൽ എഴുതാഞ്ഞത.

655 H & L

818 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പി അവർകൾ കുറുമ്പ്രനാട്ട ദൊറൊകക്ക എഴുതി അനുപ്പിന
കാർയ്യ്യം. എന്നാൽ അടിമ കണ്ടുകൊണ്ടു പൊയവരെക്കൊണ്ട ഈ നൊവമ്പ്രമാസം 8
നു തനിക്ക എഴുതി അയച്ചിരിക്കുംന്നു. ആയതകൂടാതെ രാജാവ അവർകളുടെ ആളെ
ഒരുത്തനെ താൻ പിടിച്ചന്നും രാജാവ അവർകൾ എഴുതിയ അന്ന്യായത്തിന്റെ പെർപ്പ
കൊടുത്തയച്ചിരിക്കുംന്നു. ഈ കത്തിന്റെ ഉത്തരം ഉടനെ എഴുതി അയക്കയും വെണം.
താൻ പിടിച്ച കള്ളൻമ്മാരെ വിസ്തരിക്കുംന്നില്ലന്ന രാജാവ അവർകൾ ഇങ്ങൊട്ട
അറിയിച്ചിരിക്കുംന്നു. വർത്തമാനം തനിക്ക ബൈാധിപ്പിപ്പാൻ നമുക്ക ആവിശ്യമായിരി
ക്കുംന്നു. അതുകൊണ്ട കള്ളൻമ്മാരെ പിടിച്ചാൽ ഉടനെ വിസ്തരിക്കയും വെണം. എന്നാൽ
കൊല്ലം 973 ആമത വൃർശ്ചിക മാസം 9 നു ഇങ്കിരിയസ്സ കൊല്ലം 1797 ആമത നവൊ
മ്പ്രമാസം 22 നു എഴുതിയത.

656 H & L

819 ആമത രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മ രാജാവ അവർകൾക്ക
രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി [ 345 ] സായ്പി അവർകൾ സല്ലാം. എന്നാൽ ബെഹുമാനപ്പെട്ട ഗെവണ്ണർ സാഹെബരവർകൾ
ബെമ്പായക്ക പൊകുംന്നതിൽ മുൻമ്പെ ഗെവർണ്ണർ സാഹെപ്പവർകളെ കാമാൻ ആഗ്രഹം
ഉണ്ടന്നും രാജാവ അവർകൾ എഴുതി അയക്കകൊണ്ട ആവർത്തമാനം ഗെവണ്ണർ
സാഹെപ്പ അവർകളൊട അറിച്ചതിന്റെശെഷം തലശ്ശെരിയിൽ വരുവാൻ തങ്ങൾക്ക
ബൊധിപ്പിക്കുംമ്പൊൾ തങ്ങളെ കാമാനായിട്ട ഗെവർണ്ണർ സാഹെബ അവർകൾക്ക
പ്രസാദം ഉണ്ടായി വരികയും ചെയ്യും. എന്നു പറകയും ചെയ്തു. അതുകൊണ്ട തല
ച്ചെരിയിൽ വരുംന്ന ദിവസം എപ്പം എന്നു നിശ്ചയിച്ച എഴുതി അയച്ചാൽ ഗെവണ്ണർ
സാഹെപ്പ അവർകൾക്ക നാം തന്നെ ബൊധിപ്പിക്കയും ചെയ്യ്യും. എന്നാൽ കൊല്ലം 973
ആമത വൃർശ്ചിക മാസം 10 നു ഇങ്കിരിയസ്സ കൊല്ലം 1797ആമത നവൊമ്പ്ര മാസം 22 നു
എഴുതിയത.

657 H & L

820 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പി അവർകൾ ദിവാൻ ബാളാജി രായർക്ക എഴുതി അനുപ്പിന
കാരിയം. എന്നാൽ ഇപ്പൊൾ അന്തിസ്സകുട്ടി നമുക്ക ഒരു കത്ത എഴുതി അയച്ചതിൽ
കൊലത്തിരി രാജാവ അവർകൾ വളപട്ടത്ത കൊവിലകത്തനിന്ന ഒഴിച്ച പൊവാൻ
ഭാവിക്കുംന്നു എന്നും ആയത ചെറക്കൽ രാജാവ അവർകൾ സമ്മതിക്ക ഇല്ലന്നും
എഴുതി വന്ന കത്തിൽ കണ്ടത. കൊലത്തിരി രാജാവ അവർകള കൊവിലകത്തനിന്ന
ഒഴിച്ച പൊവാൻ രാജശ്രീ ചെറക്കൽ രാജാവ അവർകൾ സമ്മദിച്ചിട്ട ഇല്ലന്നും ചെറക്കൽ
രാജാവ അവർകൾ അതുകൊണ്ട വഴിപൊലെ ആകുന്നു എന്നും ചെറക്കൽ രാജാവ
അവർകൾക്ക പറകയും വെണം. കൊലത്തിരി രാജാവ അവർകൾ കൊവിലകം ഒഴിച്ച
മറ്റൊരു ദിക്കിൽ പൊവാനന്നു വിചാരിച്ചാൽ അപ്രകാരം ചെയ്വാൻ സമ്മദിക്കയും
വെണ്ട. കൊലത്തിരി രാജാവ അവർകൾ കൊവിലകം ഒഴിച്ച പൊകും എന്നവെച്ചാൽ
ആയത വിരൊധിപ്പാൻ പ്രയത്നം ചെയ്കയും വെണമെന്നു ചെറക്കൽ രാജാവ
അവർകൾക്ക ഗ്രഹിപ്പിക്കയും വെണം. എന്നാൽ കൊല്ലം 973 ആമത വൃർശ്ചിക മാസം
10 നു ഇങ്കിരിയസ്സകൊല്ലം 1797 ആമത നവമ്പ്രമാസം 22 നു.

658 H & L

821 ആമത വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ
പീലിസായ്പി അവർകൾക്ക ചെറക്കൽ രെവിവർമ്മ രാജാവ അവർകൾ സല്ലാം.
ബെഹുമാനപ്പെട്ട ഗൊവർണ്ണർ സായ്പി അവർകളെ കണ്ടു വരെണ്ടുംന്നതിന്ന ഇവിടെ
ഒക്കയുംചട്ടമാക്കി രണ്ടുദിവസത്തിലെടെക്ക വരെണമെന്നല്ലൊ 6 നു സായ്പി അവർകൾ
എഴുതിയകത്തിൽ ആകുന്നത. അപ്രകാരംതന്നെ ചൊഴലി നമ്പിയാരും വാരിക്കരെ
ചന്തുവും ഒഴികെ ശെഷം വെണ്ടപ്പെട്ട ആളുകളെല്ലാവരും നാം തലച്ചെരിക്ക വരും
മ്പൊൾ കൂടിവരുവാൻന്തക്കവണ്ണം ഇവിടെ വന്ന കൂടിയിരിക്കുന്നു. ചൊഴലിനമ്പിയാരും
വാരിക്കരെ ചന്തുവും വരുവാൻന്തക്കവണ്ണം എഴുതി അയച്ചിട്ടും ആളെ അയച്ചിട്ടും
ദെണ്ഡമെന്നും ദിനമെന്നും മറ്റൊരൊരൊ അഹതുക്കൽ എഴുതി അയക്ക അല്ലാതെ
കണ്ട ഇപ്പൊൾ വരുംന്നെ വഴിതൊന്നുംന്നില്ലാ. ശെഷം 6 നു അല്ലൊ സായ്പി അവർകൾ
ഇവിടെനിന്ന പൊയത. അന്നുതന്നെ നാട്ടിൽനിന്ന മൊതലുകൾ കൊടുത്ത
പൊകരുതെന്ന പ്രവൃർത്തിക്കാരൻമ്മാർക്ക കൊലത്തിരി അണ്ണൻ തിരുവെഴുത്തുകൾ
എഴുതിയിരിക്കുംന്നു. അതിന ഉത്തരം തരക പടിക്ക അല്ലൊ. നാട്ടിൽനിന്ന മൊതൽ
എടുത്ത കുബഞ്ഞിക്ക കൊടുത്ത വന്നിരിക്കുംന്നു എന്നും തിരിവെഴുത്തുംമ്പടിക്ക ഒരു
കാരിയവും നടന്ന വന്നിട്ട ഇല്ലല്ലൊ. ആയത തിരുമനസ്സിൽതന്നെ അറിയാമെല്ലൊ [ 346 ] എന്നു പ്രവൃത്തിക്കാരൻമാര ഉത്തരം എഴുതി അയച്ചിരിക്കുംന്നു. ഈ വർത്തമാനം
സായ്പി അവർകൾക്ക അറിയെണ്ടതിന്ന എഴുതി അയക്കെണമെന്ന അന്നതന്നെ
ദിവാനരെ വിളിച്ച പറഞ്ഞിരിക്കുംന്നു. ദിവാനര എഴുതി അയച്ച ഇതിന മുൻമ്പെ
അറിഞ്ഞിരിക്കുമെല്ലൊ. ഇപ്പൊൾ കൊലത്തിരി അണ്ണന കൂടി ഇവിടുന്ന അക്കരെക്ക
എഴുംന്നെള്ളിച്ച കൊണ്ടുപൊവാൻ ഭാവം ഉണ്ടന്ന കെട്ടു. അപ്രകാരം വരാതെകണ്ട
ഇരിപ്പാൻന്തക്കവണ്ണം ഉള്ള ഒറപ്പുകളും ഇവിടെ വരുത്തിയിരിക്കുംന്നു. ഇങ്ങിനെയുള്ള
കാര്യത്തിന്ന ഇപ്പൊൾതന്നെ നിവ്യർത്തി വരുത്തി എങ്കിൽ കൊള്ളാമെന്ന നാട്ടിൽ
വെണ്ടപ്പെട്ട ആളുകൾ എല്ലാവരും ഒരുപൊലെ പറയുംന്നു. ഇക്കാരിയംങ്ങൾകൊണ്ട
ഒക്കയും വിചാരിച്ച നിശ്ചയിക്കെണ്ടുംന്നതിന്ന ബെഹുമാനപ്പെട്ട ഗൊവർണ്ണൊർ
സായ്പി അവർകളെ കാമാൻ താമസിയാതെ കല്പന വരെണമെന്ന നാം അപെ
ക്ഷിക്കുംന്നു. എന്നാൽ കൊല്ലം 973 ആമത വൃശ്ചിക 8 നു നവമ്പ്ര മാസം 20 നു
എഴുതിയത.

659 H & L

1822 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടിയിൽ മെലധികാരി
ആയിരിക്കുന്നെ പീലിസായ്പി അവർകളെ സന്നിധാനത്തിങ്കലെക്ക വായിച്ച
കെൾപ്പിപ്പാൻ ചെഴലി കെളപ്പൻ നമ്പിയാര എഴുതിയത. എന്നാൽ വൃർശ്ചിക മാസം 5
നു എഴുതിയകത്ത 7 നു ഇവിടെ എത്തി. വായിച്ച ആ വർത്തമാനംങ്ങൾ ഗ്രെഹിക്കയും
ചെയ്തു. വൃർശ്ചികമാസം 7 നു രാജാക്കൻമ്മാർ അവർകളൊടകൂടി നാം തലച്ചെരിയിൽ
എത്തുകകൊണ്ടു ആ ദിവസമെങ്കിലും 8 നു എങ്കിലും തലച്ചെരിയിൽ താൻ വന്നാൽ
കാരിയമൊക്കയും നന്നായിവരുമെന്ന നമുക്ക നിശ്ചയിച്ചിരിക്കുംന്നെന്നും അതുകൊണ്ട
തലച്ചെരിയിൽ വരാമെന്നും ശെഷം ആ സമയത്ത കൌവുണച്ചെരി കൊച്ചി തമ്പുരാൻ
അവർകൾ ഒന്നിച്ചു വന്നാൽ നമുക്കു വളരെ സന്തൊഷമാകയും ചെയ്യ്യുമെന്നും അല്ലൊ
ഇപ്പൊൾ എഴുതി അയച്ച കത്തിൽ കണ്ടത. സായ്പി അവർകളെ കത്ത കണ്ടപ്പൊൾ
തന്നെ കൌവുണച്ചെരിക്കൊലൊത്ത തമ്പുരാനൊട കൂട നാം ഇവിടെനിന്നു തലച്ചെരിക്ക
വരുവാൻന്തക്കവണ്ണം നിശ്ചയിച്ച യാത്ര പൊറപ്പെടുകയും ചെയ്തു. എന്നാൽ കൊല്ലം
973 ആമത വൃർശ്ചികമാസം 8 നു എഴുതിയത.

660 H & L

823 ആമത മഹാരാജശ്രീ വടക്കെ അധികാരി കൃസ്തപ്രർ പീലിസായ്പി അവർകളുടെ
സന്നിധാനത്തിങ്കിലെക്ക തലച്ചെരിദിവാൻ ബാളാജിരായൻ എഴുതിയ അർജി. എന്നാൽ
സായ്പി അവർകൾ കൊടുത്തയച്ച ഉത്തരം വായിച്ചി മനസ്സിൽ ആകയും ചെയ്തു. കൊലത്തിരി
രാജാവ കൊവിലകം ഒഴിച്ച പൊവാൻ ഭാവിച്ചാറെ സമ്മദിക്കരുതെന്ന രാജശ്രീ ചെറക്കൽ
രാജാവ അവർകൾക്ക ഗ്രെഹിപ്പിപ്പാനല്ലൊ എഴുതിയ കല്പനപ്രകാരംതന്നെ രാജാവ
അവർകൾക്ക ഈ ക്കത്ത കാണിച്ച ഈ കല്പന ഗ്രെഹിപ്പിക്കല്പിക്കയും ചൈയ്തു.
അപ്രകാരംതന്നെ രാജാവ അവർകൾ കൊലത്തിരി രാജാവ അവർകൾ പൊറത്ത
പൊകാതെകണ്ട ഇരിപ്പാൻ വെണ്ടുംവണ്ണം ചട്ടമാക്കിയിരിക്കുംന്നു. എന്നാൽ കൊല്ലം 973
ആമത വൃർശ്ചിക മാസം 10 നു ഇങ്കിരിയസ്സകൊല്ലം 1797 ആമത നവമ്പ്രമാസം 22.
താരിക എഴുതിയത.

661 H & L

824 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സാഹെബര അവർകൾ ക്കുഞ്ഞിപ്പൊക്കർക്ക എഴുതിയ കല്പന ക്കത്ത. [ 347 ] എന്നാൽ രാജശ്രീ കുറുമ്പ്രനാട്ട രാജാവ അവർകളുമായിട്ടും വലിയ ഇഷ്ഠിവിൻ സാഹെ
പ്പവർകളുമായിട്ടും ഉള്ള അന്ന്യായക്കാരിയത്തിന്ന സാക്ഷി പറയെണ്ടുംന്നതിന്ന ഈ
ക്കത്ത കണ്ട ഉടനെ കൊഴിക്കൊട്ടെക്ക പൊകെണമെന്ന ഇതിനാൽ തനിക്ക
കല്പിച്ചിരിക്കുന്നു. എന്നാൽ വൃർശ്ചിക മാസം 11 നു ഇങ്കിരിയസ്സ കൊല്ലം 1797 ആമത
നവമ്പ്ര മാസം 23 നു എഴുതിയ കത്ത കല്പനക്കത്ത.

662 H & L

825 ആമത കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മ രാജാവഅവർകൾക്ക അദാലത്ത
റെജെസ്ത്രർ എസ്തവികം സായ്പി അവർകൾ സല്ലാം. രാജശ്രീ പൊർള്ളാതിരി കൊദവർമ്മ
രാജാവ അവർകളെക്കൊണ്ട എങ്കിലും അനന്തിരവൻമ്മാരെ കൊണ്ടെങ്കിലും സായ്പി
അവർകൾക്കും ദെണിയൻ സായ്പുന്നും ഉറുപ്പ്യ 5239 റെസ്സ തൊണ്ണൂറ്റ മുന്ന ഇങ്കിരിയസ്സ
കൊല്ലം 1797 ആമത അകടെമ്പ്ര മാസം 6 നു ഈ അദാലത്തിൽ അന്ന്യായംവെച്ചാറെ ഈ
ദിവസം ഈ അദാലത്തിൽ രണ്ടാമത വന്ന അന്ന്യായത്തിൽ ഉള്ള അവസ്ഥ ഒക്കയും
ഇനിയും വിസ്തരിക്കെണമെന്ന മെൽപ്പറഞ്ഞ എജമാനൻമ്മാര അപെക്ഷിക്കകൊണ്ട ഈ
വരുന്നെ വ്യഴാച്ച നവെമ്പ്രമാസം 30 നു എങ്കിലും അതിലകത്തെങ്കിലും തിപ്പെട്ട രാജാവ
അവർകളുമായിട്ടുള്ളെ അന്ന്യായത്തിന ഉത്തരം കൊടുക്കെണമെന്ന രാജശ്രീ
പീലിസായ്പി അവർകളെ അപെക്ഷ ആകുന്നു. അതുപ്രകാരംതന്നെ മെൽപ്പറഞ്ഞ
അവസ്ഥകൊണ്ട ഒക്കയും തങ്ങൾക്ക എഴുതി അയക്കെണ്ടതിന നമുക്ക കല്പി
ച്ചിരിക്കുംന്നു. എന്നാൽ കൊല്ലം 973 ആമത വൃർശ്ചിക മാസം 11 നു ഇങ്കിരിയസ്സ കൊല്ലം
1797 ആമത നവമ്പ്രമാസം 23 നു എഴുതിയത.

663 H & L

826 ആമത മഹാരാജശ്രീ വടക്കെ അധികാരി കൃസ്തപ്രർ പീലിസായ്പി അവർകളെ
സന്നിധാനത്തിങ്കലെക്ക ദിവാൻ ബാളാജി രായര എഴുതിയ അരജി. എന്നാൽ ഇന്നലെ
രാജശ്രീ ചെറക്കൽ രാജാവ അവർകൾക്ക രണ്ട ആളെ മുഖ്യസ്തൻമ്മാരെ അയക്കെ
ണമെന്ന അന്തിത്ത തുപ്പായി എഴുതി അയച്ചതുകൊണ്ട ഇവിടെനിന്ന മൊഴൻ രാമ
നെയും ഗൊവിന്ദപ്പൊതുവാളെയും പെരുമ്പയും ഈ മുന്ന ആളെയും മങ്കടവത്ത തുപ്പായി
ഉളെളടത്ത കല്പിച്ച അയച്ചിരിക്കുംന്നു. അവർ മുന്ന ആളും ഇന്നലെ അസ്തമെക്കും
മ്പൊൾ തുപ്പായി ഉള്ളെടത്ത എത്തുകയും ചെയ്തു. ഇന്നലെ നടന്ന വർത്തമാനം വന്നാൽ
അപ്പൊൾതന്നെ എഴുതി അയക്കുന്നതും ഉണ്ട. ഇന്നലെ രാവിലെ രാജശ്രീ ചെറക്കൽ
രാജാവ അവർകൾ കൊലത്തിരി രാജാവ അവർകളെ കണ്ടുവന്നു. കൊലത്തിരി രാജാവ
അവർകൾ വിശെഷിച്ചിട്ട ഒന്നും കല്പിച്ചിട്ടില്ലാ. ഇന്നലെ രാത്രി എഴുമണിക്ക കൊല
ത്തിരി രാജാവ അവർകൾ താൻ ഇരിക്കുംന്നെടത്ത പൂമുഖത്ത വന്ന കാവക്കാരരെ
വരുത്തി പൊറത്ത പൊകെണമെന്ന കല്പിച്ചാറെ കാവക്കാരൻ ഈ രാത്രിയിൽ
ഇവിടുന്ന പൊറത്ത എഴുംന്നെള്ളിക്കൂട എന്നും കൊട്ടവാതിൽ തൊറക്കുവാൻ കല്പന
ഇല്ലന്നും അറിച്ചാറെ കൊറെ തിരുവുള്ളക്കെടായി കല്പിച്ച രാവിലെ ആട്ടെ എന്ന
പറഞ്ഞ അകത്ത തന്നെ പൊകയും ചെയ്തു. ഇന്നത്തെ വർത്തമാനം വിശെഷിച്ച
ഉണ്ടായാൽ എഴുതി അയക്കുന്നതും ഉണ്ട. കൌവുണച്ചെരി തമ്പാൻ കടംമ്പെരിക്ക
വന്നിരിക്കുന്നു എന്ന കെട്ടു. വർത്തമാനം സൂക്ഷ മായിട്ടവന്നാൽ എഴുതി അയക്കുന്നതും
ഉണ്ട. എന്നാൽ കൊല്ലം 972 ആമത വൃർശ്ചികമാസം 12 നു എഴുതിയ അരിജി. [ 348 ] 664 H & L

827 ആമത രാജശ്രീ ചെറക്കൽ രെവിവർമ്മരാജാവ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലിസായ്പി അവർകൾ സല്ലാം.
എന്നാൽ തങ്ങൾ എഴുതി അയച്ച കത്ത എത്തി. ആയതിലുള്ള അവസ്ഥ ഒക്കയും
മനസ്സിൽ ആകയും ചെയ്തു. ചൊഴലി നമ്പ്യാരും മക്കിയും റൊദ്രിഗ സാഹെബ എന്ന
പറയുന്നവരൊട കടക്കാരിയത്തിന്റെ രൂപമാക്കിട്ടില്ലന്നു വരികിൽ തങ്ങൾ വന്നാൽ
നന്നായി വരു എന്നും നമുക്ക തൊന്നുംന്നു. എന്നാൽ തങ്ങളെ കഴിഞ്ഞ പ്രാവിശ്യം
കണ്ടാറെ നാം തങ്ങൾക്ക നടന്നു എന്ന ഉണ്ടെങ്കിൽ കാരിയം ഒക്കയും തിർന്നിരിക്കുംന്നു.
എന്ന നാം അപെക്ഷിക്കുംന്നു. വിശെഷിച്ച തങ്ങൾ ചൊഴലി നമ്പിയാർക്ക വല്ലവാക്ക
പറഞ്ഞു വെച്ചു എന്ന ഉണ്ടെങ്കിൽ തങ്ങൾ കൂടുംന്നെടത്തൊളം പറഞ്ഞവെച്ചപ്രകാരം
മ്പൊലെ നടപ്പാൻ പ്രയത്നം ചെയ്കയും വെണമെന്ന രണ്ടാമത ബൊധിപ്പിക്കുന്നത
കൂടാതെ നമുക്ക കഴികയും ഇല്ലല്ലൊ. ശെഷം തങ്ങളെ ഗുണത്തിന്റെ അവസ്ഥകൊണ്ട
നമുക്ക വലുതായിട്ടൊരു വിശാരമാകകൊണ്ട മക്കിയും രൊർദ്രികസായ്പും എഴുതി
അയക്കുംന്നതിന നമുക്ക എത്രയും അപെക്ഷിച്ച താമസിച്ചിരിക്കുംന്നു. എന്നാൽ കൊല്ലം
973 ആമത വൃർശ്ചികമാസം 7 നു 1797 ആമത നവമ്പ്രമാസം 25 നു തലച്ചെരി നിന്നും
എഴുതിയത.

665 H & L

828 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലിസായ്പി അവർകൾ പൈയ്യ്യൊർമ്മലെ കുത്താളിനായർക്ക എഴുതി
അനുപ്പിന കാരിയം. എന്നാൽ കവർ സായ്പി അവർകൾ തനിക്ക എഴുതി
അയക്കുംമ്പൊൾ അങ്ങൊട്ട പൊക എങ്കിലും നിലുവപ്പണം കൊടുക്ക എങ്കിലും ചെയ്തിട്ടും
ഇല്ലാ. ഇതു പൊലെ ഉള്ള നടപ്പ ബെഹുമാനപ്പെട്ട സറക്കാരുടെ അപ്രസാദം ഉണ്ടാകയും
ചെയ്യ്യും. ശെഷം 72 ആമതിൽ പൈയിമെഷി നൊക്കിയതിൽ ചില തറയിൽ ഇന്നും
തകരാറ ഉള്ളത തിർത്ത തന്നാൽ എഴുപത്ത രണ്ടാമത നിലുവും മുങ്കന്തായത്തിനും
എന്റെ കൈയ്യ്യാക്കിതന്നെ പണം കൊടുപ്പാൻന്തക്കവണ്ണം കല്പന വന്നാൽ പണത്തിന്ന
ബൊധിച്ച ആളെക്കൊടുത്ത പണം ബൊധിപ്പിക്കാമെന്നല്ലൊ ഓലയിൽ കണ്ടത.
ഇതിന്റെ അർത്ഥം എന്തന്ന നമുക്ക അറിഞ്ഞില്ലല്ലൊ. വല്ല തറുക്കം ഉണ്ടന്നവെച്ചാൽ
കവർ സായ്പി അവർകൾ തിർത്ത ആക്കും. അതുകൊണ്ട അവിടെ തന്നെ അറിക്കയും
വെണം. എന്നാൽ അതിനിടയിൽ തന്റെ നിലുവപ്പണം ഒക്കയും ബൊധിപ്പിക്കയും
വെണം. അതുകൊണ്ട ഈ ക്കത്ത എത്തിയ ഉടനെ നിലുവപ്പണം ഒക്കയും ബൊധിപ്പിക്കും
എന്ന നാം അപെക്ഷിച്ചിരിക്കുംന്നു. എന്നാൽ കൊല്ലം 973 ആമത വൃർശ്ചിക മാസം 13
നു ഇങ്കിരിയസ്സ കൊല്ലം 1797 ആമത നവെമ്പ്രമാസം 25 നു തലച്ചെരിനിന്നും എഴുതിയത.

666 H & L

829 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലിസായ്പി അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മ രാജാവ
അവർകൾ സല്ലാം. എന്നാൽ വൃർശ്ചികമാസം 10 നു സാഹെബരവർകൾ കൊടുത്തയച്ച
കത്ത വായിച്ച വർത്തമാനം മനസ്സിൽ ആകയും ചെയ്തു. സാഹെബരവർകളുമായിക്കണ്ട
ബെഹുമാനപ്പെട്ട ഗെവുനർ ഡെങ്കൻ സാഹെബരവർകളെ കാമാൻ നമുക്ക വളരെ
പ്രസാദം തന്നെ ആകുന്നു. വൃർശ്ചിക മാസം 14 നു നാം തലച്ചെരി വരികയും ചെയ്യ്യും.
15 നു സാഹെബര അവർകളും ആയികണ്ട ഉടനെ ഒന്നിച്ച തന്നെ ബെഹുമാനപ്പെട്ട [ 349 ] ഗെമനർ സാഹെബരവർകളും ആയി കാമാൻന്തക്കവണ്ണം ആകവെണ്ടിയിരിക്കുംന്നു.
ശെഷം വർത്തമാനം ഒക്കയും സാഹെബര അവർകളൊട നാം പറയുംമ്പൊൾ ബൊധി
ക്കയും ചെയ്യ്യും. എന്നാൽ കൊല്ലം 973 ആമത വൃർശ്ചിക മാസം 13 നു എഴുതിയത 14
നു നവെമ്പ്രർ 26 നു വന്നത. ഈ ദിവസം തന്നെ പെർപ്പാക്കിക്കൊടുത്തത.

667 H & L

830 ആമത മഹാരാജശ്രീ വടക്കെ അധികാരി കൃസ്തപ്രർ പീലി സായ്പി അവർകൾ
സന്നിധാനത്തിങ്കലെക്ക ദിവാൻ ബാളാജിരായൻ എഴുതിയ അരജി. എന്നാൽ ഇന്നലെ
മാങ്കടവത്ത അന്തിത്തതുപ്പായി ഉള്ളെടത്ത ഞാൻ ആളെ അയച്ചിരുന്നു. ആ ആള
പക്കൽ ഇനിക്ക തുപ്പായി എഴുതി അയച്ച വർത്തമാനം കെളപ്പൻ നമ്പ്യാരെ ഒരു
പ്രകാരത്തിൽ സമാധാനം വരുത്തിയിരിക്കുംന്നു. ഇനി വെണ്ടുംവണ്ണം പറഞ്ഞ
ബൊധിപ്പിച്ച എന്റെ ഒന്നിച്ച തന്നെ അങ്ങൊട്ട കൂട്ടികൊണ്ട വരുന്നഉണ്ട. കൌവു
ണച്ചെരി തമ്പാൻ കടമ്പെ എത്തിയിരിക്കുംന്നു എന്ന ഉള്ള വർത്തമാനം അവിടുന്ന
എഴുതി വന്നതുകൊണ്ട സായ്പി അവർകൾക്ക ബൊധിക്കുവാൻ എഴുതിയിരിക്കുംന്നു.
എന്നാൽ കൊല്ലം 973 ആമത വൃർശ്ചികമാസം 13 നു എഴുതിയ അർജി വൃർശ്ചികമാസം
14 നു നവമ്പ്രമാസം 26 നു വന്നത.

668 H & L

831 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലിസാഹെബര അവർകളെ സന്നിധാനത്തിങ്കലെക്ക പൈയ്യ്യൊർമ്മലെയും
പൈയ്യ്യനാട്ടുകരെയും ദൊറൊഗ കുഞ്ഞായൻ മുപ്പൻ സല്ലാം. ഇപ്പൊൾ പൈയ്യ്യൊർ
മ്മലെ കുത്താളി ഹൊബളിയിൽ കല്ലൊട്ടു തറയിൽനിന്ന കൊല്ലം 973 ആമത
വൃർശ്ചികമാസം 11 നു അസ്തമെച്ച നാലു നാഴിക രാച്ചെല്ലുംമ്പൊൾ കുന്നപ്പെള്ളി
കെളുവിന്റെ അനന്തരവൻ പല്ലുവെന്ന വാലിയക്കാരനെ വെടിവെച്ച കൊല്ലുകയും
ചെയിതുരിക്കുന്നു. അക്കാരിയത്തിന്ന അവനെ പിടിപ്പാൻ വെണ്ടി കച്ചെരിയിലെ
ജെമെദാരെയും ഒരു പത്ത ആളെയും അയച്ചിട്ടും ഉണ്ട. അതിന ആകുന്നെ പ്രയത്നം
ചെയ്തു. അവനെ കിട്ടിയാൽ ഉടനെതന്നെ സാഹെബര അവർകളെ സന്നിധാനത്തിങ്കലെക്ക
കൊടുത്തയക്കുംന്നതും ഉണ്ട. എന്നാൽ ഇനി ഒക്കയും സാഹെബര അവർകളുടെ
കല്പനപ്രകാരം നടന്ന കൊള്ളുകയും ചെയ്യ്യാം. എന്നാൽ കൊല്ലം 973 ആമത
വൃർശ്ചികമാസം 13 നു എഴുതിയത വൃർശ്ചികം 14 നു നവെമ്പ്രമാസം 26 നു വന്നത.
നവെമ്പർ 28 നു പെർപ്പാക്കി ക്കൊടുത്തിരിക്കുംന്നു.

669 H & L

832 ആമത ബെഹുമാനപ്പെട്ട ഇങ്കിരിയസ്സ കുബഞ്ഞിന്റെ കല്പനക്ക
പൈർയ്യ്യൊർമ്മലെ ക്കാരിയത്തിന്ന വന്നിരിക്കുംന്ന രാജശ്രീ കവർ സായ്പി അവർകൾക്ക
കൂത്താട്ടിൽ നായര സല്ലാം. എഴുതിക്കൊടുത്തയച്ച കത്ത വായിച്ചവർത്തമാനം മനസ്സിൽ
ആകയും ചെയ്തു. ഇപ്പൊൾ പൈയിമാശി നൊക്കിയതിൽ എതെത തറക്കാകുന്നു ബൊധിയാത്തത എന്നല്ലൊ എഴുതി വന്നെ കത്തിൽ ആകുന്നത. അതുകൊണ്ട
ചെറുവണ്ണുര എരൊട്ടുര തറ 2 ന്ന 4500 പണത്തിൽ എറെക്കാടുക്കാൻ മൊതല ഇല്ലന്നും
പാമ്പിരിക്കുന്നുംമ്മിൽ തറെക്ക ഇങ്ങുന്ന എടുത്ത കൊടുക്കുന്ന നികുതിയിൽ 2300
പണമെ കൊടുപ്പാൻ മൊതലുള്ളു എന്നും എരൊട്ടുര കുട്ടൊത്ത ഇപ്പൊളത്തെ
നികുതിയിൽ 500 പണത്തിന്ന മൊതല ഇല്ലന്നും എടെയരാട്ട തറയിൽ ഇപ്പൊൾ
ആക്കിവെച്ചതിൽ 600 പണത്തിന്ന മൊതല ഇല്ല എന്നും ആവളതറക്ക 3500 പണത്തിന്നെ [ 350 ] മൊതല ഉള്ളു എന്നും കാരാട്ട ചങ്ങര വെള്ളി തറ രണ്ടക്ക 2000 പണത്തിന്നെ മൊതൽ
ഉള്ളു എന്നും അത്രെ കുടിയാൻമ്മാര ഒക്കയും പറയുംന്നത. ശെഷം കൂത്താളി 13 തറയും
കല്ലുര മുതുവണ്ണാച്ച 3 തറയും മുമ്പിൽ രാജശ്രീ കിലിവൻ സായ്പി തന്നെ നൊക്കി പന്തി
ആക്കി വെച്ചിട്ട ഉണ്ടല്ലൊ. എന്നാൽ ഇനി ഒക്കയും രാജശ്രീ സായ്പി അവർകളുടെ
മനസ്സ ഉണ്ടായിട്ട ഒരു പന്തി ആക്കി തന്നാൽ കിഴുക്കട ഉണ്ടാകുംന്നെ നിലുവുക്കും 73
ആമത നികുതിക്കും ബൊധിച്ച ഒരു വർത്തകൻ മുഖാന്തരത്തിൽ പണം ബൊധിപ്പിപ്പാൻ
ആക്കിത്തരികയും ആം. എന്നാൽ കൊല്ലം 973 ആമത വൃർശ്ചിക മാസം 11 നു
എഴുതിയത 14 നു നവെമ്പ്ര 26 നു വന്ന ഓല നവെമ്പ്രർ 30നു പെർപ്പാക്കി കൊടുത്തിട്ടില്ല.

670 H & L

833 ആമത മഹാരാജശ്രീ വടക്കെ അധികാരി കൃസ്തപ്രർ പീലി സായ്പി അവർകളുടെ
സന്നിധാനത്തിങ്കലെക്ക ദിവാൻ ബാളാജി രായൻ എഴുതിയ അർജി. എന്നാൽ ഇന്ന 5
മണിക്ക അന്തിത്ത തുപ്പായിയും മക്കിയും ചൊഴലിയിൽ കെളപ്പൻ നമ്പ്യാരെയും
കൂട്ടികൊണ്ട ചെറക്കലെ വന്ന എത്തുകയും ചെയ്തു. രാജശ്രീ ചെറക്കൽ രാജാവ
അവർകളെ കണ്ടു. കൂട കുറ്റിയാട്ടുര കൊമനെയും തെക്കുംങ്കരെക്കാരൻ കൊമൻ രാമൻ
ഇവര എല്ലാവരും വന്നിട്ടും ഉണ്ട. ഇവര എല്ലാവരും രാജാവ അവർകളെക്കണ്ടു നാളെ
ഗുണദൊഷങ്ങൾ ഒക്കയും പറയാമെന്ന നിശ്ചയിച്ചിരിക്കുംന്നു. ഈ വർത്തമാനം
സാഹെപ്പ അവർകൾക്ക ബൊധിക്കെണമെന്ന എഴുതിയിരിക്കുംന്നു. എന്നാൽ കൊല്ലം
973 ആമത വൃർശ്ചിക മാസം 13 നു രാത്രി 8 മണിക്ക എഴുതിയത. 14 നു രാവിലെ രെ
വാനെ 14 നു നവ്രമ്പർ 26 നു വന്നത.

671 H & L

834 ആമത മഹാരാജശ്രീ വടക്കെ അധികാരി സുപ്രണ്ടെൻ കൃസ്തപ്രർ പീലിസായ്പി
അവർകളുടെ സന്നിധാനത്തിങ്കലെക്ക കുറുമ്പ്രനാട്ട ദൊറൊക ചന്ദ്രയ്യ്യൻ എഴുതിയ
അർജി. സന്നിധാനത്തിങ്കൽ നിന്ന വന്നെ ബുദ്ധി ഉത്തരവും രാജശ്രീ രാജാവ അവർകൾ
സന്നിധാനത്തിങ്കലെക്ക എഴുതി അയച്ചതിന്റെ പെർപ്പ ഇങ്ങൊട്ട കൊടുത്തയച്ചതും
വായിച്ച വർത്തമാനം അറികയും ചെയ്തു. രാജാവ അവർകളെ ഭവനം പണി എടുപ്പിപ്പാൻ
ഗൊപാലവാരിയര കാരിയക്കാര ആളെ അയച്ച പണിക്കാരെ പിടിച്ച കലമ്പല
ഉണ്ടാക്കിയതിന്റെ വിവരം അവസ്ഥ ഞാൻ സന്നിധാനത്തിങ്കലെക്ക അറിയിക്കെ
ണ്ടതിന്ന താമസിച്ചാറെ രാജാവ അവർകൾ സന്നിധാനത്തിങ്കലെക്ക എഴുതി
അറിച്ചതിന്റെ പെർപ്പ ഇങ്ങൊട്ട കൊടുത്തയച്ചത കാണുകയും ചെയ്തു. ഇവിടെ
ഉണ്ടായിട്ടുള്ളെ കാരിയത്തിന്റെ വിവരം ഗൊപാലവാരിയര കാരിക്കാരെ ആള നെച്ചുളി
മമ്മിയുടെ പണിക്കാരെ ചെന്നപിടിച്ച കലമ്പിയാരെ മമ്മി അദാലത്ത കച്ചെരിയിൽ വന്ന
സങ്കടം എഴുതി തന്ന അന്ന്യായം വെച്ചതിന്റെ ശെഷം അവരെ രണ്ടു പരിഷെനെയും
വരുത്തി ഉണ്ടായ നെര അന്ന്വഴിക്കെണ്ടതിന്ന ചാവടിയിൽനിന്ന ആളെ അയച്ചാറെ
കച്ചെരിയിലെ ആളെ തള്ളി മറിച്ച ചൊര നിർപ്പെടുത്തുകയും ചെയ്തു. കുബഞ്ഞി ആണ
തിക്കരിച്ച പൊകയും ചെയ്തു. എന്നതിന്റെശെഷം ഗൊപാലവാരിയർക്ക എറ്റം ചെയ്ത
ആളെ കച്ചെരിക്ക അയക്കെണമെന്ന വെച്ച എഴുതി ആളെ അയച്ചാറെ ആ എറ്റം ചെയ്ത
ആളെ കച്ചെരിക്ക അയച്ചാറെ രണ്ടു പരിഷെനെയും വരുത്തി വിസ്തരിച്ചാറെ അവൻ
ചെയ്തത എറെ ആയത. പണിക്കാരെ പിടിച്ച കലമ്പുകകൊണ്ടും കുബഞ്ഞി ആണ
തിക്കരിച്ച എറ്റം ചെയ്യുകകൊണ്ടും ഇപ്രകാരം തിയ്യ്യ ചെയിവാൻ സങ്ങതി എന്തന്ന
ചൊദിച്ചാറെ ഗൊപാലവാരിയര കാരിയക്കാരെ കല്പനക്കെ അവൻ ചെയ്തിരിക്കുംന്നു
എന്ന അവൻ പറഞ്ഞ. അപ്രകാരം കച്ചിട്ട എഴുതി തന്നെ പിറ്റെ ദിവസം വിസ്തരിക്കാമെന്ന [ 351 ] വെച്ച അവനെ കച്ചെരിയിൽ പാർപ്പിച്ചാറെ അന്ന രാത്രിയിൽ ഒളിച്ച പൊകയും ചെയ്തു.
അവൻ എഴുതി തന്നെ കച്ചിട്ടിന്റെ പെർപ്പ സന്നിധാനത്തിങ്കലെക്ക കൊടുത്തയച്ചിട്ടും
ഉണ്ട. അത സന്നിധാനത്തിങ്കിൽ എത്തിക്കാണുംമ്പൊൾ സന്നിധാനത്തിങ്കിൽ മനസ്സിൽ
ആകയും ചെയ്യ്യുമെല്ലൊ. നെടിയനാട്ടെക്കാരിയവും താമരശ്ശെരി നാട്ടിലെ അവസ്ഥയും
വഴിയെ സന്നിധാനത്തിങ്കലെക്ക എഴുതി അയക്കുംന്നതും ഉണ്ട. മറ്റുപടി നടക്കെണ്ടും
കാരിയത്തിന്ന കല്പന വരുംമ്പൊലെ ഞാൻ നടക്കുന്നതും ഉണ്ട. കൊല്ലം 973 ആമത
വൃർശ്ചിക മാസം 12 നു എഴുതിയത. നെല്ലുളി മമ്മി സങ്കടം പറഞ്ഞതിന്റെ പെർപ്പ
കൊടുത്തയച്ചിട്ടും ഉണ്ട.

672 H & L

രണ്ടാമത. മഹാരാജശ്രീ വടക്കെ അധികാരി സുപ്രർഡെണ്ടൻ പീലിസായ്പി
അവർകളെ കല്പനക്ക കുറുമ്പ്രനാട്ട പൊഴവായി അദാലത്ത ദൊറൊഗ
ചന്ദ്രയ്യ്യനവർകൾക്ക പനായി തറയിൽ യിരിക്കും കെഴക്കെ വിട്ടിൽ കണ്ണപ്പൻ
എഴുതിക്കൊടുത്തെ കൈയിച്ചിട്ടാവിത. നെല്ലുളി മമ്മിയുടെ പീടിയെക്കൽ പണി
യെടക്കുംന്നെ പെരിങ്കൊല്ലൻമ്മാരെയും പണി ആയുധം ഒക്കയും എടുത്ത
കൊണ്ടുപൊന്നതും ഓലൊക്ക തച്ച പൊളിച്ചതും ഗൊപാല വാരിയരെ കല്പനക്ക
അത്രെ ആയത. കച്ചെരിക്ക ചെല്ലെണമെന്ന ആളവന്ന വിളി ച്ചാറെ ആ വർത്തമാനം
ഗൊപാലവാരിയരെ അറിച്ചാറെ കച്ചെരി ആള വന്ന വിളിച്ചാൽ തള്ളിക്കളഞ്ഞ കൊണ്ടു
പൊരിക വെണ്ടു എന്ന കല്പിക്കകൊണ്ടത്രെ കൊണ്ടുപൊരിക ആയത. രണ്ടാമത
ഞാങ്ങളെ കച്ചെരിക്ക വരെണമെന്ന വിളിച്ചാറെ ആ വർത്തമാനം ഗൊപാലവാരിയര
കാരിയക്കാർക്ക അറിവിച്ചാറെ പിന്നെയും നാല ആളെക്കുടി അയച്ചുവന്നാറെ
കച്ചെരിയിലെ ആള എന്നെ തടുത്താറെ തങ്ങളിൽ ഉന്തും തള്ളും ഉണ്ടായെടത്ത എന്റെ
പീച്ചാങ്ങത്തികൊണ്ട കച്ചെരിയലെ ആൾക്ക കൊറെ മുറിഞ്ഞിട്ടും ഉണ്ട. ഇപ്രകാരം
ഒക്കയും ഗൊപാലവാരിയരെ കല്പനകൊണ്ടത്രെ ഞാങ്ങൾ ചെയ്ത പൊന്നത. കൊല്ലം
973 ആമത തുലാമാസം 14 നു എഴുതിയത.

673 H & L

മുന്നാമത. മഹാരാജശ്രീ വടക്കെ അധികാരി സുപ്രർഡെണ്ടൻ പീലിസായ്പി
അവർകളെ കല്പനെക്ക കുറുമ്പ്രനാട താമരശ്ശെരി പൊഴവായി അദാലത്ത ദൊറൊഗ
ചന്ദ്രയ്യ്യൻ അവർകൾക്ക നെച്ചുളിമമ്മി എഴുതിവെച്ച സങ്കടം. കല്ലുവീട്ടിൽ കുറുപ്പും
കെഴക്കെവീട്ടിൽ കണ്ണപ്പക്കുറുപ്പും കൊടക്കാട്ട ഉണിക്കമരൻ നായരും ചക്കാലെ വീട്ടിൽ
കൊവിന്തൻ നായരെ അനന്തിരവൻ കെളുവും അവര നാല ആളുംകൂടി വന്ന എന്റെ
പണി ആലയിൽക്കടന്ന കൊല്ലനെയും പിടിച്ച വലിച്ചത. കൂടവും മുട്ടിയും തൊലും
ശെഷം പണി ആയുധങ്ങൾ ഒക്കയും എടുത്ത ഓലൊക്കും 24 മറയും ചവിട്ടിപൊളിച്ച
കൊല്ലരെയും കൊണ്ടുപൊയിരിക്കുംന്നു. പൊലനാട്ടുന്ന വന്നിട്ടുള്ളെ കൊല്ലര രണ്ട
ആളെയും കൂട്ടിക്കൊണ്ട പൊയിരിക്കുംന്നു. അവരെകൂടി വരുത്തി നെര തെളിച്ച എന്റെ
സങ്കടം തിർത്ത തരികയും വെണം. കൊല്ലം 973 ആമത തുലാമാസം 29 നു എഴുതിയത
വൃർശ്ചികമാസം 14 നു നവെമ്പ്രർ 26 നു വന്നത.

674 H & L

835 ആമത രാജശ്രീ മജിശ്രാദ കൃസ്തപ്രർ പീലി സായ്പി അവർകൾ ദൊറൊഗ
വൈയ്യ്യപ്പുറത്ത കുഞ്ഞിപ്പക്കിക്ക എഴുതിയ കല്പനക്കത്ത. എന്നാൽ താമരശ്ശെരിക്കാരൻ [ 352 ] പുത്തൻപുരക്കൽ മാരായൻ ഉക്കപ്പനെ വെടിവെച്ച കൊന്നെ കാരിയത്തിന്ന
വിസ്തരിക്കെണ്ടതിന്ന തൊട്ടത്തിൽ ചാത്തന്നെ തനിക്ക കൂട്ടി അയച്ചിരിക്കുംന്നു.
വിളിക്കുംന്ന സമയത്ത സാക്ഷിക്കാരവരികയും ചെയ്യ്യും. എന്നാൽ കൊല്ലം 973 ആമത
വൃർശ്ചികമാസം 16 നു ഇങ്കിരിയസ്സ കൊല്ലം 1797 ആമത നവെമ്പ്രമാസം 28 നുയും
തലച്ചെരിനിന്നും എഴുതിയ കല്പന.

675 H & L

836 ആമത വടക്കെ അധികാരി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലിസായ്പി
അവർകൾക്ക ചെറക്കൽ രെവിവർമ്മ രാജാവ സല്ലാം. വൃർശ്ചിക മാസം 15 നു
കൊടുത്തയച്ച കത്ത ആ ദിവസം തന്നെ അസ്തമെച്ച പന്തറണ്ട മണിക്ക ഇവിടെ എത്തി.
വായിച്ച കാർയ്യ്യങ്ങൾ മനസ്സിൽ ആകയും ചെയ്തു. കത്ത കണ്ട ഉടനെ തലച്ചെരിക്ക വരെ
ണമെന്നും കാർയ്യ്യങ്ങൾ നമ്മെ ബൊധിപ്പിപ്പാൻ വെണ്ടുംവണ്ണം ആയിവരുവാൻ നാം
പ്രെയത്നം ചെയ്യ്യുന്നത ഉണ്ടെന്നും കത്തിൽ എഴുതിക്കണ്ടത. അതുകൊണ്ട സായ്പി
അവർകളെ കത്ത കണ്ട ഉടനെ നാം തലച്ചെരിക്ക യാത്ര പൊറപ്പെട്ടിരിക്കുംന്നു. നമ്മുടെ
കാൽക്ക കൊറെ ദീനമാകകൊണ്ട നടപ്പാൻ ഞെരുക്കമായിരിക്കുംന്നു. നമ്മുടെ കുതിര
ചെറക്കൽ ഉണ്ടാരന്നു ആക്കുതിരെനെ ഇങ്ങ കൊടുത്തയപ്പാൻന്തക്കവണ്ണം സായ്പി
അവർകളെ കല്പനകൊടുത്ത കുതിര ഇവിടെ എത്തിയ ഉടനെ തലച്ചെരിക്ക വരികയും
ആം. നമ്മുടെ കാരിയങ്ങൾ സായ്പി അവർകൾ വിചാരിച്ചതിർക്കുമെന്ന നാം നിശ്ച
യിച്ചിരിക്കുംന്നു. എന്നാൽ കൊല്ലം 973 ആമാണ്ട വൃർശ്ചികം 16 നു എഴുതി. ശ്രീനില
കണ്ടൻ വൃർശ്ചികം 17 നു നവെമ്പ്ര 29 നു വന്നത. ഉടനെ പെർപ്പാക്കിക്കൊടുത്തു.

676 H & L

837 ആമത അരുളിചെയ്തയാൾ എഴുതിയ തരക. കൊവുക്കിലെടത്തിൽ കെളപ്പൻ
നമ്പ്യാര കണ്ടു കാരിയമെന്നാൽ ചൊഴലി പ്രവൃത്തി മുപ്പത്തരണ്ടു ദെശത്തിലും കൂടി 72
നികുതി വഹക്ക നമ്പ്യാര എഴുതി തന്നെ പ്രമാണത്തിൻമ്പടി ഉറുപ്പ്യ 10,800–ം 73 ആമാണ്ട
നികുതി വഹിക്ക ഉറുപ്പ്യ 11,300–ം 74 ആമാണ്ട നികുതി വഹക്ക ഉറുപ്പ്യ 11,300–ം
ഇപ്രകാരം എഴുതി തന്നെ വകയിൽ നമ്പ്യാര നമ്മൊട എറിയ സങ്കടം പറകകൊണ്ടും
നമ്പ്യാരെക്കൊണ്ട വെണ്ടുന്നെ കാരിയത്തിന്ന നമുക്ക എത്തുമെന്ന നിശ്ചയമായി
പറകകൊണ്ടും ഈ എഴുതിയ ആണ്ട 3 ക്ക ആണ്ട ഒന്നക്ക 6000 ഞ്ചിത ഉറുപ്പ്യ കണ്ട
അതെത ഗെഡുവിന ഇങ്ങ ബൊധിപ്പിച്ച പുക്കവാറ വാങ്ങിക്കൊൾകയും വെണം. ശിഷ്ഠം
ഉറുപ്പ്യ നമ്പ്യാറ നമുക്ക ചെല ഒറപ്പ എഴുതിത്തരികകൊണ്ട നമ്പ്യാർക്ക ഒഴിച്ച
തന്നിരിക്കുംന്നു. എന്നാൽ കൊല്ലം 973 ആമാണ്ട വൃർശ്ചികമാസം 14 നു എഴുതിയ
തരക വൃർശ്ചികം 17 നു നവെമ്പ്രർ 29 നു വന്നത. ഉടനെ പെർപ്പാക്കിക്കൊടുത്തു.

677 H & L

838 ആമത കൊവുക്കലെടത്തിൽ കെളപ്പൻ നമ്പ്യാര കൈയ്യ്യാൽ ഓല കണക്കപ്പിള്ള
വായിച്ച എഴുംന്നെള്ളിയെടത്തെ തിരുമനസ്സ അറിയിക്കെണ്ടും അവസ്ഥ. നമ്മുടെ
സങ്കടപ്രകാരങ്ങൾ ഒക്കയും തിരുമനസ്സറിവിച്ചതിന്റെ ശെഷം ആയത ഒക്കയും
തിരുവുള്ളത്തിലെറി ചൊഴലി പ്രവൃർത്തി മുപ്പത്തിരണ്ട ദെശവും കൂടി 72 ആമാണ്ടെക്കും
73 ആമാണ്ടെക്കും 74 ആമാണ്ടെക്കും നികുതി വഹക്ക മുൻമ്പെ പ്രമാണം എഴുതി
ക്കൊടുത്തെ വകയിൽ ഈ ആണ്ട 3 ന്നും ആറായിരിഞ്ചിത ഉറുപ്പ്യ അതാത ഗെഡുപ്രകാരം
ബൊധിപ്പിച്ച പുക്കവാറ തരക വാങ്ങിക്കൊള്ളുവാനും ശിഷ്ഠം ഉറുപ്പ്യ ഇനിക്ക
ഒഴിച്ചിലിയിട്ടുമെല്ലൊ കല്പിച്ച തരക തന്നത. ഇപ്രകാരം തിരുമനസ്സകൊണ്ട കല്പിച്ച [ 353 ] ചെയ്ത ഉപകാരം എല്ലായിപ്പൊഴും എന്റെ മനസ്സിൽ ഉണ്ടായിരിക്കയും ചെയ്യും.
അപ്രകാരംതന്നെ എഴുന്നെള്ളിയെടത്തെക്ക വിരുദ്ധമായിട്ട യാതൊരു കാരിയത്തിന്നും
കൂടാതെകണ്ടും കുബഞ്ഞിയിടെയും എഴുംന്നെള്ളിയെടത്തെയും കാരിയവും
കല്പനെയും മുഖ്യമായി വിചാരിച്ച തിരുമനസ്സിൽ ബൊധിച്ചതിൽ നാലുതറവാട്ടുകാര
വിചാരിച്ച തിരുമനസ്സിൽ ബൊധിപ്പിച്ചതിൽ കല്പിക്കുംന്നെ കാരിയത്തിന്ന ഒക്കക്കും
ഞാൻ അനുകൂലമായി നിന്ന കാരിയങ്ങൾ ഒക്കയും നടക്കയും നടത്തിക്കയും ചെയ്യ്യുംന്നു.
ഇക്കാരിയത്തിന്ന ഒന്നിനും എറക്കൊറവ വരുത്തുകയും ഇല്ലാ. ഇപ്രകാരം നിശ്ച
യിച്ചതിന സാക്ഷിതമ്പുരാൻ പെരുനൂക്കൊവിലപ്പനും കൊലസ്സരൂപത്തിങ്കിൽ
പരദെവതയും ചൊഴലി ഭഗവതിയും സാക്ഷി. എന്നാൽ 973 ആമത വൃർശ്ചികമാസം 14
നു എഴുതിയ ഓലവൃർശ്ചികം 17 നു നമ്പ്രെ 29 നു വന്നത. ഉടനെ പെർപ്പാക്കിക്കൊടുത്തു.

678 H & L

839 ആമത രാജശ്രീ കവിണച്ചെരിക്കൂലൊത്ത രാജാവ അവർകൾക്ക വടക്കെ
അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർപീലി സായ്പി അവർകൾ
സല്ലാം. എന്നാൽ തങ്ങൾ എഴുതി അയച്ച ഓല എത്തി. ആയതിന്റെ അവസ്ഥ ഒക്കയും
മനസ്സിൽ ആകയും ചെയ്തു. തങ്ങൾ ഒട്ടും താമസിയാതെ കാണെണ്ടതിന്ന നമുക്ക ആഗ്രഹി
ച്ചിരിക്കുംന്നു. അപ്പൊൾ തങ്ങളെ കാരിയം ഒക്കയും തിർത്ത ആക്കുമെന്ന നമുക്ക
നിശ്ചയിച്ചിരിക്കുംന്നു. തങ്ങൾ എഴുതിയ കുതിരി തലച്ചെരിയിൽ ഇരിക്കുംന്നു എന്നും
അങ്ങൊട്ട കൊടുത്തയച്ചാൽ താമസം ഉണ്ടായി വരുത്തും എന്നു നമുക്ക തൊന്നും
ന്നതുകൊണ്ട ഉടനെ ഇങ്ങൊട്ട വരുവാൻ സങ്ങത്തി വരുത്തെണ്ടതിന്ന ഈ കത്ത
താമസിയാതെകണ്ട തങ്ങൾക്ക കൊടുത്തയച്ചിരിക്കുംന്നു. എന്നാൽ കൊല്ലം 973 ആമത
വൃർശ്ചികമാസം 17 നു ഇങ്കിരിയസ്സകൊല്ലം 1797 ആമത നവെമ്പ്രമാസം 29 നു
തലച്ചെരിനിന്നും എഴുതിയത.

679 H & L

840 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പി അവർകളെ സന്നിധാനത്തിങ്കലെക്ക കുറുമ്പ്രനാട്ട ദൊറൊഗ
ചന്ദ്രയ്യ്യൻ എഴുതിക്കൊണ്ട അർജി. സന്നിധാനത്തിങ്കൽ നിന്ന കല്പിച്ച വന്ന ബുദ്ധി
ഉത്തരം വായിച്ച വർത്തമാനം അറികയും ചെയ്തു. അടിമ പിടിച്ചുകൊണ്ടു പൊയവരെ
ക്കൊണ്ട ഈ നവമ്പ്രമാസം 8 നു ബുദ്ധി ഉത്തരം കല്പിച്ച കൊടുത്തയച്ചു എന്നും
രാജശ്രീ രാജാവ അവർകളെ ഒര ആളെ പിടിച്ചു എന്നും രാജാവ അവർകൾ എഴുതിയ
അന്ന്യായത്തിന്റെ പെർപ്പ കല്പിച്ച കൊടുത്തയച്ചിട്ട ഉണ്ടെന്നും ഇപ്പൊൾ കൊടുത്തയച്ച
ബുദ്ധിഉത്തരത്തിന്റെ മറുപടി അർജി കൊടുത്തയക്കെണമെന്നും കള്ളൻമ്മാരെ
പിടിച്ചാൽ കാരിയം വിസ്തരിക്കുംന്നില്ലന്നും രാജാവ അവർകൾ സന്നിധാനത്തിങ്കലെക്ക
അറിച്ചിരിക്കുംന്നു എന്നും കള്ളൻമ്മാരെ പിടിച്ചാൽ ഉടനെ വിസ്തരിക്കണം അതല്ലങ്കിൽ
മെൽക്കച്ചെരിക്ക അയക്കെണമെന്നും സന്നിധാനത്തിങ്കിൽനിന്ന കല്പിച്ച വന്നെ ബുദ്ധി
ഉത്തരത്തിൽ ആകുന്നത. അടിമപിടിച്ച എറനാട്ടുകരെകൊണ്ടെ വിറ്റ അടിമ വരുത്തി
ഉടയക്കാരന കൊടുക്കയും ചെയ്തു. അവർക്ക ശിക്ഷ കഴിപ്പാൻ സന്നിധാനത്തിങ്കൽനിന്ന
കല്പന വന്നിട്ട വെണമെന്ന വെച്ചിട്ട യാമിൻ വാങ്ങി അവരെ ഇവിടെ പാർപ്പിച്ചിരിക്കുംന്നു.
രാജാവ അവർകളെ ഒര ആളെ ഇവിടെ പിടിച്ചിരിക്കുംന്നു എന്ന മുമ്പിനാൽ സന്നി
ധാനത്തിങ്കൽ നിന്ന ബുദ്ധി ഉത്തരം വന്നാറെ രാജാവ അവർകളെ ആള എഴുതിതന്നെ
കച്ചിട്ടിന്റെ പെർപ്പും നെച്ചുളി മമ്മി എഴുതിതന്നെ സങ്കടത്തിന്റെ പെർപ്പും ഇവിടുന്ന
സന്നിധാനത്തിങ്കലെക്ക കൊടുത്തയച്ച അർജിയും സന്നിധാനത്തിങ്കിൽ എത്തി
ക്കാണുംമ്പൊൾ മനസ്സിലാകയും ചെയ്യ്യുമെല്ലൊ. നെടിയനാട്ടനിന്ന കട്ടെ കള്ളൻമ്മാര [ 354 ] അവര കൊണ്ടുപൊയെ പണ്ടങ്ങളിൽ ചെലതുംകൊണ്ട കച്ചെരിയിൽ വന്ന കാണു
കയും ചെയ്തു. എന്നാറെ രാജശ്രീ രാജാവ അവർകളെ എഴുത്തുംകൊണ്ട രാമറ
കാരിയക്കാര കച്ചെരിയിൽ വന്ന അവരെക്കൊണ്ട അന്ന്യായം വെച്ചിരിക്കുംന്നു.
അക്കാരിയം വിസ്തരിച്ച സന്നിധാനത്തിങ്കലെക്ക അറിയിക്കെണ്ടതിന്ന രാമറ കാരിയ
ക്കാരൊടത്ത ആളെ അയച്ചാറെ രാജാവ അവർകളെ കല്പന ഇല്ലാതെ വന്നുകൂട
എന്ന വെച്ച എഴുതി അയക്ക ആയത. രാമറ കാരിയക്കാരെ പറഞ്ഞ അയപ്പാൻ രാജാവ
അവർകൾക്ക എഴുതി അയച്ചാറെ രാമറ കാരിയക്കാരെ അയക്കാതെകണ്ട രാജാവ
അവർകൾതന്നെ വരാമെന്ന എഴുതി അയച്ചിരിക്കുംന്നു. അന്ന്യായംവെച്ച ആള
വരാതെകണ്ട കള്ളൻമ്മാരൊട ചൊദ്ദ്യാ ഉത്തരം ചെയ്താറെ രാമറ കാരിയക്കാരും രാമറ
കാരിയക്കാര ആക്കിയ ആളൊടത്തും അന്ന്യായ സങ്കടം എഴുതി വെച്ചിരിക്കുംന്നു.
നികുതി കണക്കിലെറ്റംകൊണ്ടെ കയറ്റിയിരിക്കുന്നു എന്നും കൊടുത്തെ പണം മൊതൽ
വെക്കാതെ പിന്നെയും മുട്ടിച്ചിരിക്കുംന്നു എന്നും നികുതിക്ക ഉള്ളെ മൊതലുകൾ
പാടത്തും പറമ്പത്തും കിടത്തിക്കളഞ്ഞു എന്നും കുടികളിൽ കടന്ന എറ്റംങ്ങൾ
ചെയ്കകൊണ്ടും എത്രെ പൊറപ്പെട്ട പൊയെതന്ന പറക ആയത. അടിമപിടിച്ച കള്ളൻ
മ്മാരെ കാരിയത്തിന്നും നെടിയനാട്ടകാര കള്ളൻമ്മാരെ സന്നിധാനത്തിങ്കിൽനിന്ന
കല്പന വരുംമ്പൊലെ ഞാൻ നടക്കുന്നതും ഉണ്ട. കൊല്ലം 973 ആമത വൃർശ്ചികമാസം
14 നു എഴുതിയത. വൃർശ്ചികം 18 നു നവെമ്പ്ര 30 നു വന്നത.

680 H & L

841 ആമത മഹാരാജശ്രീ വീരവർമ്മരാജാവ അവർകളെ സന്നിധാനത്തിങ്കലെക്ക
കുറുമ്പ്രനാട്ട ദൊറൊഗ ചന്ദ്രയ്യ്യൻ എഴുതിയത. കള്ളൻമ്മാരെ കാരിയംകൊണ്ട
വിചാരിക്കെണ്ടതിന്ന കന്നിമാസം 28 നു പൊഴവായിന്ന നെടിയനാട്ട പൊഴക്കരെ
വന്നതിന്റെശെഷം കള്ളൻമ്മാർക്ക നെടിയനാട്ട ഹൊബളിയന്ന ഒരുത്തിന്നും
കത്തിവെള്ളം വെച്ച കൊടുത്ത പൊകരുതെന്നും അവർക്ക ഉൾക്കാരിയം കൊടുത്താരെ
ങ്കിലും നിർത്തിയാൽ അവരെ കുഞ്ഞനും കുട്ടിയും വസ്തുവും മൊതലും കുബഞ്ഞിക്ക
അടക്കുമെന്ന മുണ്ടഞ്ചെരി ഇമ്പിച്ചുണ്ണിന്റെയും വരിക്കാട്ട ഉണ്ണിരിനായരുടെ അവിടെ
രണ്ടെടവും അവരെ തറവാട്ടിൽ ആളെ അയച്ച അവിടെ രണ്ടെടവും ഉള്ള പണ്ടംങ്ങൾ
ഒക്കയും നൊക്കി എഴുതിച്ച വിടുകയും ചെയ്തു. അവരൊടകൂടി ഉള്ള ആളുകളിൽ ചിലര
കുഞ്ഞനും കുട്ടിയും പിടിച്ചുകൊണ്ടെ ഇടുകയും അവരെ പിടിപ്പാൻ കാരിയക്കാരും
ഞാനുംകൂടി പ്രയത്നം ചെയ്തതിന്റെശെഷം 30 നു അസ്തമെച്ച എഴുനാഴിക രാച്ചെ
ല്ലുംമ്പൊൾ കള്ളൻമ്മാര ഞാങ്ങൾ പാർക്കുംന്നെടത്തുവന്ന പതിയിട്ട ഇരുന്ന കാരിയ
ക്കാര പത്രാംകുന്നത്ത നമ്പൂരി ഇല്ലത്തക്ക പൊകുംന്നെ വഴിക്ക അഞ്ച വെടി വെച്ച
പൊകയും ചെയ്തു. എന്നാറെ കള്ളൻമ്മാരെ ക്കൊള്ളകാരിയക്കാരെ ആള വെടിവെച്ചാറെ
കള്ളൻമ്മാര ഓടിപ്പൊകുന്നെ വഴിക്ക കാരിയക്കാരെ ആളിൽ ഒര തിയ്യ്യനെയും വെറെ
ഒരു തിയ്യ്യത്തിനെയും വെടിവെച്ച കൊല്ലുകയും ഒരു തിയ്യ്യന മുറിയും ഉണ്ട. അവര
ഒക്കയും ഓടിപ്പൊകയും ചെയ്തു. ഈ അവസ്ഥ ഒക്കയും മഹാരാജശ്രീ പീലി സായ്പി
അവർകൾക്ക അർജി എഴുതിട്ടും ഉണ്ട. പാലക്കടവത്ത ഇട്ടി രാരപ്പൻ നായരും
കാരിയക്കാരും ഞാനും കൂടി അവരെ പിടിക്കെണ്ടതിന്ന ആളെ പല ദിക്കും അയച്ചിട്ടും
ഉണ്ട. എന്നാൽ കിട്ടിയെങ്കിൽ ആവർത്തമാനംത്തിന്ന വഴിയെ എഴുതി അയക്കുംന്നതും
ഉണ്ട. കൊല്ലം 973 ആമത തുലാമാസം 1 നു എഴുതിയത.

681 H & L

രണ്ടാമത. മഹാരാജശ്രീ വീരവർമ്മ രാജാവ അവർകളെ സന്നിധാനത്തിങ്കലെക്ക
കുറുമ്പ്രനാട്ട പൊഴവായി ദൊറൊഗ ചന്ദ്രയ്യ്യൻ എഴുതിക്കൊണ്ടത. കൊടുത്തയച്ച കത്ത [ 355 ] വായിച്ചവർത്തമാനം ഒക്കയും വഴിപൊലെ മനസ്സിൽ ആകയും ചെയ്തു. കന്നിമാസം 21 നു
ബൊധനാഴിച്ച പത്തു നാഴിക രാച്ചെല്ലുംമ്പൊൾ നെടിയനാട്ട ഹൊബളിയിൽ കുട്ടം
ങ്കൊളങ്ങരെ പാറപത്യക്കാരൻ ഹരിഹരൻ പട്ടരെ മഠത്തിൽ ആ ഹൊബളിക്കാര
നായൻമ്മാര വന്ന വാതിൽ ഇടിച്ച തൊറന്ന അകത്ത ഉണ്ടായിരുന്നെ പണ്ടങ്ങൾ ഒക്കയും
എടുത്തകൊണ്ടു പൊയി എന്നും ഒരു ശിപ്പായിനെ ആക്കിയിരുന്ന പനമുറി ഉണ്ടന്നും
ഇതിന്റെശിക്ഷ കഴിച്ച മൊതലുകൾ ഹരിഹരൻ പട്ടർക്ക പുലർത്തിച്ച കൊടു
ക്കെണമെന്നും ഇതിന ദിവസം താമസിച്ചുപൊയാൽ നികുതി എടുക്കാൻ സങ്കടമാ
കുന്നു എന്നും എല്ലൊ കത്തിൽ ആകുന്നു. ഇക്കള്ളൻമ്മാരെ പിടിപ്പാൻ രാമറ കാരിയ
ക്കാരൊട അവര നിക്കുന്നത എവിടെ എന്ന അന്ന്യെഷിച്ച തുമ്പുണ്ടാക്കി എഴുതി ഒര
ആളെ അയക്കെണമെന്ന പറഞ്ഞിട്ട ഉണ്ടായിരുന്നു. ഇപ്പൊൾ കട്ടെ കള്ളൻമ്മാരെ
പെരുകൾ ഒക്കയും എന്റെ മനസ്സിൽ ഉണ്ട. പാലക്കടവത്ത ഇട്ടി രാരപ്പൻ നായരുടെ
അനന്തിരവൻ മുണ്ടംഞ്ചെരി ഇമ്പിച്ചുണ്ണി ആകകൊണ്ട ഇട്ടി രാരപ്പൻ നായരൊടത്ത
ആളെ അയച്ച വരുത്തി പാറാവിൽ ആക്കി. ഇമ്പിച്ചുണ്ണിനെ വരുത്തിച്ച കൊണ്ടുപൊയ
പണ്ടത്തെ പുലർത്തിച്ച കൊടുത്ത അവരെ തലച്ചെരിക്ക അയക്കുംന്നതും ഉണ്ട. എറെ
താമസിയാതെകണ്ട ഒരു പുലർച്ച വരുത്താൻനൊക്കുന്നതും ഉണ്ട. മറ്റുപടി ഇവിടുന്ന
വെണ്ടുംകാരിയത്തിന്ന എഴുതി അയക്കാൻന്തക്കവണ്ണം കല്പന കൊടുത്തയക്കയും
വെണം. കൊല്ലം 973 ആമത കന്നിമാസം 23 നു എഴുതിയത.

682 H & L

മുന്നാമത. മഹാരാജശ്രീ വിരവർമ്മ രാജാവ അവർകളെ ഗ്രെഹിപ്പിക്കെണ്ടും അവസ്ഥ
ദൊറൊഗ ചന്ദ്രയ്യ്യൻ എഴുതിയത. നെടിയനാട്ട ചില ആളുകളെ നാനാവിധം
കാണിച്ചവരുടെ പെർക്ക രാമറകാരിയക്കാര കത്ത കൊണ്ടുവന്ന കച്ചെരിയിൽ സങ്കടം
പറഞ്ഞാറെ നെടിയനാട്ട ഞാൻ വന്നതിന്റെശെഷം ഞാനും രാമറകാരിയക്കാരും
കൂടിയിരിക്കുംന്നെരം ഉണ്ടായിട്ടുള്ളെ അവസ്ഥ രാമറ കാരിയക്കാര അറിവിച്ചിട്ട
ഉണ്ടായിരിക്കമെല്ലൊ. അക്കാരിയം കൊണ്ട വിസ്തരിക്കെണ്ടതിന ആ നാനാവിധം
കാണിച്ചിട്ടുള്ള ആളുകളെ വരുത്തി കച്ചെരിയിൽ പാർപ്പിച്ചിട്ടും ഉണ്ട. അവരും ചില
സങ്കടങ്ങൾ ഇവിടെ വെച്ചിരിക്കുംന്നു. ആയതുകൊണ്ട വിസ്തരിക്കെണ്ടതിന്നും
ചെയ്തിതിന്റെ നിവൃർത്തിവരുത്തെണ്ടതിന്നും രാമറകാരിയക്കാരെ ഇങ്ങൊട്ട കല്പിച്ച
അയച്ചാൽ നെരുപൊലെ വിസ്തരിക്കയും ചെയ്യ്യാം. കൊല്ലം 973 ആമത വൃർശ്ചികം 4 നു
എഴുതിയത. ഇക്കത്ത മുന്നും കുറുമ്പ്രനാട്ട രാജാവ അയച്ചത. വൃർശ്ചികം 18 നു
നവെമ്പ്രർ 30 നു വന്നത.

683 H & L

842 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പി അവർകൾക്ക കുറുമ്പ്രനാട്ട വിരവർമ്മരാജാവ അവർകൾ
സല്ലാം. ഇപ്പൊൾ കല്പന ആയി വന്ന കത്ത ഇവിടെ എത്തി. വായിച്ച മനസ്സിൽ ആകയും
ചെയ്തു. 972 ആമതിൽ പറപ്പുനാട്ടില നിന്ന വരെണ്ടും പണം നിക്കി കുറുമ്പ്രനാട്ട താമരച്ചെരി
70 ആമത മുന്നാം ഗെഡുപ്പണം സറക്കാരിൽ ബൊധിപ്പിപ്പാൻ നിശ്ചയിച്ച പക്കുർക്കൂട്ടി
തലച്ചെരിയിൽ വന്ന പാർത്തിരിക്കുംന്നു. ആ വക കണക്ക തിർക്കെണ്ടുംന്നതിന്ന കല്പന
ആയതിന്റെ ശെഷം ചിന്നുപ്പട്ടര കൊഴിക്കൊട്ട ചെന്ന കണക്ക കച്ചെരിയിൽ പറഞ്ഞു.
പെർത്ത തുടങ്ങിയ പ്രകാരം വർത്തമാനം വരികയും ചെയ്തു. ഇപ്രകാരം ഇരിക്കുംന്നെ
കാരിയത്തിന്ന സായ്പി അവർകളുടെ മനസ്സ ഉണ്ടായി തന്നെ വഴി ആക്കിച്ച നടത്തി
രെക്ഷിക്കുംന്നത തന്നെ അല്ലൊ നമുക്ക രെക്ഷയും ഉള്ളു. പറപ്പനാട്ടുംന്ന വരവ പണം [ 356 ] നിക്കി ശെഷം പണം പർക്കൃക്കുട്ടി ബൊധിപ്പിക്കുംന്നതിന്ന എറക്കുറവ ഉണ്ടാക ഇല്ലന്ന
തറുവയി ആജി ഇമ്മാസം 2 നു വന്ന നിശ്ചയിച്ച പൊയിട്ടും ഉണ്ട. കള്ളൻമ്മാരുടെ
വിവരവും ദൊറൊഗ എഴുതിഅതിന്റെ പെർപ്പും ഇതിനൊടകൂടി കൊടുത്തയച്ചിട്ടും
ഉണ്ട. നമ്മുടെ കാർയ്യ്യങ്ങൾക്ക ദെയാകടാക്ഷം ഉണ്ടായിട്ട നടത്തി രെക്ഷിച്ച
കൊള്ളുകയും വെണം. കൊല്ലം 973 ആമത വൃർശ്ചിക മാസം 10 നു എഴുതിയത
വൃർശ്ചികം 18 നു നവെമ്പ്ര 30 നു വന്നത. വൃർശ്ചികം 19 നു ദെശമ്പ്ര 1 നു പെർപ്പ.

684 H & L

843 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി പീലി സായ്പി
അവർകൾക്ക തൊലാച്ചി മുപ്പൻ എഴുതിയ അരിജി. എന്നാൽ ഇപ്പൊൾ മൊളക
പൈയിമാശി നൊക്കുംന്നെടത്ത രണ്ട നാല പറമ്പ ഉള്ളെ കുടിയാൻമ്മാർക്കും ശിട്ട
കൊടുക്കയും ചെയ്യ്യുന്നു. ശെഷം പറമ്പ എറെ ഉള്ള ആളുകൾ ആകെ പറമ്പ ചാർത്തി
തിർന്നിട്ട ശിട്ടവാങ്ങുകയും ചെയ്യ്യാമെന്ന പറയുന്നു. ഇപ്പൊൾ തീർന്നെടത്തൊളം
കണക്ക കൊടുത്തയച്ചിട്ടും ഉണ്ട. ശെഷം തിരുംന്നെ കണക്ക ആഴിച്ച തൊറും കൊടു
ത്തയക്കയും ചെയ്യ്യാം. ശെഷം സായ്പി അവർകൾ ഇനിക്ക എഴുതി അയച്ച കത്തിന്റെ
വാചകംമ്പൊലെ നാല ഹൊബളിയിലും എഴുതി അയച്ചിട്ടും ഉണ്ട. എന്നാൽ കൊല്ലം 973
ആമത വൃർശ്ചിക മാസം 17 നു ഇങ്കിരിയസ്സ കൊല്ലം 1797 ആമത നവെമ്പ്ര മാസം 29 നു
എഴുതിയത. വൃർശ്ചിക മാസം 18 നു നവെമ്പ്രമാസം 30 നു വന്നത. ഉടനെ പെർപ്പാക്കി
ക്കൊടുത്തത.

685 H & L

844 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പി അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മ രാജാവ
അവർകൾ സല്ലാം. എന്നാൽ വൃർശ്ചികമാസം 12 നു കൊടുത്തയച്ച കത്ത വായിച്ച
വർത്തമാനം മനസ്സിൽ ആകയും ചെയ്തു. ബ്രൊൻ സായ്പു ദെനെർ സായ്പു
അദാലത്തിൽ അന്ന്യായം വെച്ച അവസ്ഥക്ക വരുന്നെ വ്യാഴാച്ചയും ആയിട്ട ഉത്തരം
കൊടുക്കെണമെന്നല്ലൊ സായ്പി അവർകൾ നമുക്ക എഴുതി അയച്ചത. ഈ അന്ന്യായം
വെച്ച വഹക്ക നാം ഒരു മൊതലും കൊടുപ്പാനും ഇല്ലാ. ഒരു ഉത്തരം കൊടുപ്പാനും ഇല്ലാ.
ഈ അന്ന്യായം വെച്ചവരെ അവസ്ഥക്ക ഇപ്പൊൾ സായ്പി അവർകൾ ഇനിക്ക എഴുതി
അയച്ചപ്രകാരം നമ്മുടെ ജ്വെഷ്ഠൻ തീപ്പെട്ട എഴുംന്നെള്ളിയെടത്തന്ന ഉറുപ്പ്യ 5239 റെസ്സ
40. ഈ അന്ന്യായം വെച്ചവരൊട വാങ്ങിയപ്രകാരം അവർക്ക പ്രമാണം ചെയ്ത
കൈയ്യ്യൊപ്പുമിട്ട കൊടുത്തിട്ടുള്ളെ പ്രമാണം നമുക്ക കാണിച്ചു കൊടുത്താൽ ഉത്തരം
കൊടുക്കെണ്ടതിനെ കൊടുക്കാതെകണ്ട കഴികയും ഇല്ലല്ലൊ. അതുകൂടാതെ ഞാൻ
വെറെ ഒരു ഉത്തരം കൊടുപ്പാൻ ഇല്ലാ. അതുകൊണ്ടത്രെ എഴുതിയതാകുന്നു. എന്നാൽ
കൊല്ലം 973 ആമത വൃർശ്ചിക മാസം 13 നു എഴുതിയത. വൃർശ്ചികം 19 നു ദെശെമ്പ്ര
മാസം 1 നു വന്നത. ഉടനെ പെർപ്പാക്കിക്കൊടുത്തത.

686 H & L

845 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലി സായ്പി അവർകളെ സന്നി
ധാനത്തിങ്കലെക്ക പഴവിട്ടിൽ ചന്തു എഴുതി അറിയിക്കുന്നെ അരിജി. കല്പിച്ച
കൊടുത്തയച്ച കത്ത വായിച്ച അവസ്ഥ അറിഞ്ഞു. ചൊരത്തിൻമ്മിത്തിൽ നിന്ന ഒര
ആള കിഴിഞ്ഞ വന്നിരിക്കുംന്നതിന്റെ സുക്ഷം അറിഞ്ഞ എഴുതി അയക്കെണ്ടതിനല്ലൊ
കല്പന വന്നത. ആയതിന്റെ സുക്ഷം അറിഞ്ഞ വരെണ്ടുംന്നതിന്ന വിശ്വാസം ഉള്ളവരെ [ 357 ] അയച്ച സുക്ഷംമ്പൊലെ അറിഞ്ഞ വെഗത്തിൽ എഴുതി അയക്കയും ചെയ‌്യാം. എന്നാൽ
കൊല്ലം 973 ആമത വൃർശ്ചിക മാസം 18 നു എഴുതിയത. വൃർശ്ചികം 19 നു ദെശമ്പ്ര 1
നു വന്നത. ഈ ദിവസം തന്നെ പെർപ്പാക്കി അയച്ചത.

687 H & L

846 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പി അവർകളെ സന്നിധാനത്തിങ്കലെക്ക പൈയ്യ്യനാട്ടുകരെയും
പൈയ്യ്യൊർമ്മലെയും ദൊറൊക കുഞ്ഞായൻ മുപ്പൻ സല്ലാം. കിഴരിയുര ദെശത്ത
പൊരാറ്റ നമ്പുരി അടുക്കംന്ന ചെറ്റു കൊളങ്ങരെ ദെവസ്വത്തിലെ വസ്തുവഹ മുമ്പിനാൽ
ദെവസ്സത്തിൽ അടഞ്ഞിപ്പൊന്നതിന്റെ കാരിയംങ്കൊണ്ട വിസ്തരിപ്പാനായിട്ട പൈയ്യ്യ
നാട്ടുകാരെനിന്നും പൈർയ്യ്യൊർമ്മലയിന്നുംകൂടി രണ്ട നമ്പുരിമാരെയും രണ്ടു
നായൻമ്മാരെയും ഒരു നമ്പിച്ചനെയും കൂടി വിളിപ്പിച്ച പൈയ്യ്യനാട്ടുകരെ കാനംങ്കൊവിയും
തലച്ചെരി ദിവാന കച്ചെരി ഭെഷ്ക്കാര രാമരായരും എല്ലാവരും കൂടി വിസ്ഥരിച്ച എഴുതിയ
വിവരം. സായ്പി അവർകളെ സന്നിധാനത്തിങ്കലെക്ക പെഷ്ക്കാര രാമരായര പക്ക
ലെക്ക കൊടുത്തയച്ചിട്ടും ഉണ്ട. ഇനി ഒക്കയും സായ്പി അവർകളെ കല്പനപ്രകാരം
നടക്കുംന്നതും ഉണ്ട. എന്നാൽ കൊല്ലം 973 ആമത വൃർശ്ചിക മാസം 15 നു എഴുതിയത.
വൃർശ്ചികം 20 ദെശെമ്പ്ര മാസം 3 നു വന്നത.

688 H & L

847 ആമത മഹാരാജമാന്ന്യരാജശ്രീ വടക്കെ അധികാരി കൃസ്തപ്രർ പീലി സായ്പി
അവർകളെ സന്നിധാനത്തിങ്കലെക്ക പൈയ്യ്യനാട്ടുകരെ കാനംങ്കൊവി ചാപ്പമെനൊൻ
എഴുതി അറിക്കുന്നെ അർജി. ഇപ്പൊൾ സായ്പി അവർകളെ കല്പനയാൽ ദിവാന
കച്ചെരിയിലെ കത്തും പെഷ്ക്കാര രാമരായരും വരികയാൽ കൊവിൽക്കണ്ടി ചാവടിയിൽ
പൊയി രാമരായരും ദൊറൊകും കല്പനയാൽ ഞാനും കൂടി പൊയാരെ നമ്പുരിയിടെയും
കുറ്റി അറ്റ ദെവസ്സത്തിൽ കൂടിയ നെലങ്ങളുടെയും പറമ്പുകളുടെയും നികുതി
എഴുതിയതിൽ ചില നെലങ്ങൾ കുടിക്കൂറ്റിൽ തന്നെ ചെർത്ത നികുതി ബൊധിപ്പിക്കയും
ചെയ്തു. ബൊധിച്ച സങ്കടം തിർന്നപ്രകാരം എഴുതിയത സന്നിധാനത്തിങ്കലെക്ക
കൊണ്ടുപൊന്നിട്ടും ഉണ്ട. ആയത കാണുംമ്പൊൾ സന്നിധാനങ്ങളിൽ അറിക
യുമാമെല്ലൊ. അതിന്റെ വിവരം കണക്കും മരപലത്തൊടകൂടി എഴുതിക്കൊടു
ത്തയച്ചിട്ടും ഉണ്ട. ഈ പെരാറ്റ നമ്പുരിക്ക ഈ നെലങ്ങൾക്കും പറമ്പുകൾക്കും
സന്മന്തമെന്തന്ന വിസ്തരിക്കാനായി ചാവടിയിൽനിന്ന വിളിപ്പിച്ച ആളുകളെയും വിസ്തരിച്ച
വിവരവും അവര സന്നിധാനത്തിങ്കലെക്ക എഴുതിയ വിവരവും കണ്ടാൽ അറിക
യുമാമെല്ലൊ. ഞാൻ കല്പനപ്രകാരം നടന്ന പൊരിക അത്രെ ആകുന്നു. ഇനിമെൽ
ഞാൻ നടക്കെണ്ടും കാരിയങ്ങൾക്ക ബുദ്ധി ഉത്തരം വരികയും വെണം. ഈ നാല
കൂട്ടത്തിലെയും കുബഞ്ഞി നികുതിപ്പണവും നിലുവും ഗെഡുപ്രകാരം തകരാറപറയാതെ
അടക്കാൻന്തക്കവണ്ണം നാട്ടിൽ മുഖ്യസ്തൻമ്മാര എഴുതിക്കൊടുത്ത വർത്തകന
ബൊധിപ്പിച്ചപ്രകാരം സന്നിധാനങ്ങളിൽ അറിഞ്ഞിരിക്കുമെല്ലൊ. എന്നാൽ കൊല്ലം 973
ആമത വൃർശ്ചിക മാസം 16 നു എഴുതിയത. വൃർശ്ചികം 20 നു ദെശെമ്പ്ര 2 നു വന്നത.

689 H & L

848 ആമത പൈയ്യ്യനാട്ടുകരെ അദാലത്ത കച്ചെരിയിൽനിന്ന വിസ്തരിച്ച എഴുതിയ
വിവരം. കൊല്ലം 973 ആമത വൃർശ്ചികമാസം 8 നു പൈയ്യ്യനാട്ടുകരെ വിയ്യ്യുർക്കൂട്ടത്തിൽ
കീഴലുര ദെശത്ത പെരാറ്റു നമ്പുരി ചാറ്റു കൊളങ്ങരെ മൊയിലൊത്ത ദെവസ്വത്തിലെ [ 358 ] ക്കാരിയം വിസ്തരിപ്പാൻ തലച്ചെരി ദിവാന കച്ചെരിയിൽ പെഷ്ക്കാര രാമരായരും
പൈയ്യ്യനാട്ടുകരെ അദാലത്ത കച്ചെരിയിൽ ദൊറൊഗ കുഞ്ഞായൻ മുപ്പനും
പൈയ്യ്യനാട്ടുകരെ കാനംങ്കൊവി ചാപ്പമെനൊനും ഇവര മുന്നാളുംകൂടി പെരാറ്റ
നമ്പുരിന്റെ ചാറ്റു കുളങ്ങരെ ദെവസ്സത്തിലെ കാരിയം വിസ്തരിപ്പാനായിട്ട
അദാലത്തകച്ചെരിയിൽ വിളിപ്പിച്ച ആളെ പെര പൈയ്യ്യനാട്ടുകര ചാലൊറ
പുരുഷൊത്തമൻ നമ്പുരിയും പൈയ്യ്യൊർമ്മല മക്കാട്ട നാരാണ നമ്പുരിയും കൊഴുക്കല്ലുര
സങ്കര നമ്പിയും കിഴലുര എളമ്പിലാട്ട ദാരപ്പ അടിയൊടിയും പെങ്ങളവൻ പാച്ചര
നായരും ഈ അഞ്ച ആളെയും വിളിപ്പിച്ച കെട്ടപറഞ്ഞ വിസ്തരിച്ച കെട്ട വിവരം—
ചാറ്റുകൊലങ്ങരെ ദെവസ്വത്തിലെക്ക ഊരായിമക്കാര എട്ടു നമ്പുരിമാര ആകുന്നു.
അവരെ പെര കാമ്പറത്ത നമ്പുരി, നാറാണ മങ്ങലത്ത നമ്പുരി, തൊന്നൊൽ കൈയി
നമ്പുരി, ചുരക്കാട്ട നമ്പുരി, കൈയിപ്പുറത്ത നമ്പുരി, മാക്കണംഞ്ചെരി നമ്പുരി ഈ ആറ
നമ്പുരിമാരും കൊല്ലം 900യിരത്തിൽ തന്റെ മുൻമ്പെ ഇല്ലം മുറഞ്ഞു വക ചാറ്റുകുളങ്ങരെ
ദെവസ്സത്തിൽ ചെർന്നിരിക്കുംന്നു. ശെഷം രണ്ട നമ്പുരിമാര ഉള്ളതിൽ മഠത്തിൽ നമ്പുരി
കൊല്ലം 964ൽ ചത്തു. ഇല്ലം മുടിഞ്ഞു. ദെവസ്സത്തിൽ ചെർന്നത മഠത്തിൽ നമ്പുരിന്റെ
മഠത്തിൽ ഇല്ലവും പെരു പറഞ്ചെരി താഴെകുനിയും മാണാട്ടെരി താഴെക്കുനിയും
പാഞ്ഞാട്ട എന്ന പറമ്പും കല്ലിൽത്താഴ എന്ന നിലവും ദെവസ്സത്തിലെക്ക ചെർന്ന
ഇന്നുള്ള പെരാറ്റ നമ്പുരി അടിക്കി മെൽപ്പറഞ്ഞ മൊയിലൊത്തെ ശാന്തിപൂജ
അടിയന്തരങ്ങൾ കഴിപ്പിച്ച പൊരുന്ന ബ്രാമണർക്ക ഉള്ള മരിയാതി ഒരു ക്ഷെത്രത്തിലുള്ള
ഊരായ്മിക്കാരിൽ മരിച്ചവര ഒഴിക ശെഷിപ്പുള്ളവര വസ്തുവക അടക്കി ശാന്തിപൂജ
അടിയന്തരങ്ങൾ കഴിപ്പിച്ച പൊരുന്നത എത്രെ കിഴുനാളിൽ കഴിഞ്ഞ പൊരുന്നത
എന്നത്രെ മെൽവിളിപ്പിച്ചുവന്ന ആള അഞ്ചും പറഞ്ഞത. എന്നാൽ973 ആമത വൃർശചിക
മാസം 15 നു എഴുതിയത അഞ്ച ആളിന്റെയും ഒപ്പും ഉണ്ട. വൃർശ്ചികം 20 നു ദെശമ്പ്രർ
2 നു വന്നത.

690 H& L

849 ആമത പയ്യ്യുർക്കൂട്ടത്തിൽ കിഴെ വിയ്യ്യുര തറയിൽ പെരാറ്റ നമ്പുരിയും
ചാറ്റുകുളങ്ങരെ ദെവസ്സം വകക്കും ഇയ്യ്യമൊളികുട്ടി രാമനും എടക്കണ്ടിക്കുഞ്ഞുണ്ണിയും
മണ്ണാത്ത പല്പു അടിയൊടിയും കൊതമൊളി കൊരപ്പൻ നായരും കൂടി ഞാങ്ങൾ
അഞ്ച ആളും കൂടി സമ്മദിച്ച കുബഞ്ഞി പണ്ടാരത്തിലെക്ക എഴുതിക്കൊടുത്തെ
കൈയിമുറി കൊല്ലം 972 ആമത ചിങ്ങമാസത്തിൽ എഴുതിയ പൈയിമാശിയിൽ
ഞെങ്ങടെ ശിട്ടപ്രകാരം നികുതി ഞാങ്ങൾക്ക ബൊധിക്കയും ചെയ്തു. ഞെങ്ങളെ സങ്കടം
തിരുകയും ചെയ്തു. എന്നാൽ കൊല്ലം 973 ആമത വൃർശ്ചികമാസം 16 നു എഴുതിയത.
ഇത തീർത്തത തലച്ചെരിയിൽ കച്ചെരിയിൽ പെഷ്ക്കാര രാമരായരും അദാലത്ത കച്ചെരി
ദൊറൊക കുഞ്ഞായൻ മുപ്പനും കാനംങ്കൊവി ചാപ്പമെനൊനും കൂടി. ഇത കച്ചെരി
മുമ്പാകെ തിർന്നു. ഞാങ്ങൾക്ക എഴുതിയ പൈയിമാശിയിൽ നിങ്ങെണ്ടും നിലംപറമ്പും
കഴിച്ചനമ്പുരിക്കും ദെവസ്വം കൂടി നികുതിപണം 260 1/2 കുട്ടിരാമന പണം 71 അടിയൊടിക്ക
പണം 53 3/4 കുഞ്ഞുണ്ണിക്ക പണം 43 കൊരപ്പൻ നായർക്ക പണം 123. ഇതിന അഞ്ച
ആളിന്റെയും ഒപ്പും ഉണ്ട. വൃർശ്ചികം 20 നു ദെശെമ്പ്ര മാസം 2 നു വന്നത.

691 H & L

850 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പി അവർകൾ ദിവാൻ ബാളാജി രായർക്ക എഴുതിയ കല്പന.
എന്നാൽ താൻ നടന്നിരുന്നെ സ്താനം ഇല്ലാതെ ആക്കെണ്ടതിന ബെഹുമാനപ്പെട്ട ഗെമനർ [ 359 ] സാഹെബെരവർകൾക്ക തക്കത എന്ന ബൊധിച്ചതുകൊണ്ട ഈ ക്കത്ത വാങ്ങിയാൽ
അപ്പൊഴെ കൈയിത്താൻ കുവെലിക്ക തന്റെ പറ്റിലുള്ള കണക്കുകളും കത്തുകളും
കൊടുക്കയും വെണം. എന്നാൽ കൊല്ലം 973 ആമത വൃർശ്ചിക മാസം 20 നു ഇങ്കിരിയസ്സ
കൊല്ലം 1797 ആമത ദെശമ്പ്രമാസം 2 നു തലച്ചെരിനിന്ന എഴുതി.

692 H & L

851 ആമത ബെഹുമാനപ്പെട്ട ഇങ്കിരിയസ്സ കുബഞ്ഞിയിടെ കല്പനക്ക വടക്കെമുഖം
തലശ്ശെരി തുക്കിടിയിൽ അധികാരി മഹാരാജശ്രീ പീലി സായ്പി അവർകൾക്ക
കുത്താട്ടിൽ നായര സല്ലാം. എഴുതി അയച്ച കത്ത വായിച്ച വർത്തമാനം മനസ്സിലാകയും
ചെയ്തു. എന്റെ കൊഴക്കുള്ള തറകളിലെ നിലുവപ്പണം വെഗെന അടക്കെണമെന്നും
രാജശ്രീ കവാടൻ സായ്പി അവർകളെ അരിയത്ത ചെന്ന അവസ്ഥകൾ ഒക്കയും
പറയെണമെന്നും ശെഷം ഗുണദൊഷങ്ങളെല്ലൊ എഴുതി വന്നതിൽ ആകുന്നു. ഈ
മാസം 18 നു കവാടൻ സായ്പി അവർകളുമായി ചെന്ന കണ്ട ഇവിടെ ഉള്ള അവസ്ഥകൾ
ഒക്കയും അവിടെ ബൊധിപ്പിച്ചതിന്റെശെഷം ആയവസ്ഥക്ക അവിടുന്ന കത്ത എഴുതിട്ട
ഉണ്ടായിരിക്കുമെല്ലൊ. അതുകൊണ്ടവന്റെ കൊഴക്ക ഉള്ള നിലുവിന്നും നികുതിക്കും
എന്റെ കൈയ്യ്യായിതന്നെ കിഴുനാളിൽ നടക്കുംപ്രകാരം നടപ്പാൻന്തക്കവണ്ണം കല്പന
ആയി വന്നാൽ നിലുവപ്പണത്തിന്നും മുങ്കന്തായത്തിന്നും ബൊധിച്ച ആളെ ഇവിടെ
കൊടുക്കയും ചെയ്യ്യാം. നിലുവിൽ എതാനും പണം ഉള്ളത മുങ്കന്തായം മൊതൽ
ഗെഡുവിൽകൂടി അടക്ക അല്ലാതെകണ്ട മറ്റ ഇവിടെ നിരൂപിച്ചാൽ ഒരു മൊതലും ഇല്ലാതെ
ഇനി ഒക്കയും സായ്പി അവർകളുടെ കൃപകടാക്ഷം ഉണ്ടായിട്ട കല്പന വരുംപ്രകാരം
നടന്നകൊള്ളുകയും ചെയ്യ്യാം. എന്നാൽ കൊല്ലം 973 ആമത വൃർശ്ചിക മാസം 18 നു
എഴുതിയ അർജി വൃർശ്ചികം 21 നു ദെശമ്പ്ര 3 നു വന്നത. ഉടനെ പെർപ്പാക്കിക്കൊടുത്തു.

693 H & L

852 ആമത രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ അവർകൾക്ക
വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്ത്രപർ പീലി സായ്പി
അവർകൾ സല്ലാം. വടക്കെ അധികാരത്തിൽ തലച്ചെരി തുക്കിടിയിൽ ദിവാൻ സ്താനം
ഉണ്ടായിരുന്നത ഇപ്പൊൾ ആ സ്താനം ഇല്ലാതെ ആക്കിയിരിക്കുന്നതകൊണ്ട തങ്ങൾക്ക
അറിച്ചിരിക്കുംന്നു. എന്നാൽ കൊല്ലം 973 ആമത വൃർശ്ചിക മാസം 22 നു ഇങ്കിരിയസ്സ
കൊല്ലം 1797 ആമത ദെശെമ്പ്ര മാസം 4 നു എഴുതിയത.
ഇപ്രകാരം ചെറക്കലക്ക ഒന്ന
കുറുമ്പ്രനാട്ടെക്ക ഒന്ന
പൈയ്യ്യൊർമ്മലെ അവിഞ്ഞാട്ട നായർക്ക ഒന്ന
പൈയ്യ്യൊർമ്മലെ കുത്താട്ടിൽ നായർക്ക ഒന്ന
ഇരിവെനാട്ട നമ്പ്യാൻമ്മാർക്ക ഒന്ന
പൊഴവായി മണ്ണിൽ എടത്തിൽ നായർക്ക 1
തലച്ചെരിയിൽ നിന്നും.

694 H & L

853 ആമത മഹാരാജശ്രീ വടക്കെ അധികാരി മെസ്ത്ര പീലിസായ്പി അവർകളെ
സന്നിധാനത്തിങ്കലെക്ക പഴവിട്ടിൽ ചന്തു എഴുതിയ അർജി. ചൊരത്തിൻമ്മിൽനിന്ന ഒര
ആൾ കിഴിഞ്ഞ വന്നിരിക്കുന്നതിന്റെ സുക്ഷം അറിഞ്ഞ എഴുതി അയപ്പാൻ കല്പന
വന്നതിന്റെശെഷം ആയത അറിഞ്ഞ വരുവാനായി മണത്തണ ആളെ അയച്ച [ 360 ] വിചാരിച്ചെടത്ത ചൊരത്തിൻമ്മിൽനിന്ന ഇടയടെ അതിന തക്കവണ്ണം ആരും വന്നി
ട്ടില്ലാ. തെക്ക മുഞ്ഞെണ്ണൻ വരുന്നുണ്ടന്ന കെട്ടു. വന്നിട്ടില്ലാ. ശെഷം പാലൊറെ
എമ്മൻ മുൻമ്പെ കാകനെക്കൊട്ടെ ചെന്ന കണ്ടാറെ അവിടുന്ന അവന പട്ടണത്തിന
കൂട്ടിക്കൊണ്ടു പൊയതിന്റെ ശെഷം വയനാട താലുക്ക ബെന്തുവസ്സ ആകുവാൻന്ത
ക്കവണ്ണം കല്പിച്ച എമ്മൻ കാക്കനക്കൊട്ടെ വന്ന വയനാട്ടിലെക്ക വരുന്ന ഉണ്ടന്ന
കെട്ടു. ആയതിന്റെ സുക്ഷംമ്പൊലെ അറിഞ്ഞ വരെണ്ടുംന്നതിന്ന ചൊരത്തിമ്മെ
ലെക്ക ഒര ആളെ മണത്തണയിന്ന അയച്ചിരിക്കുംന്നു. ആപ്പൊയ ആള വരുവാനായി
മണത്തണെ അയച്ച വർത്തമാനം എഴുതി അയപ്പാൻ താമസിച്ചു. ചൊരത്തിൽമ്മെലെക്ക
പൊയ ആള വന്നിരിക്കുംന്നില്ലാ. വന്നാൽ മണത്തണെയിന്ന വർത്തമാനം എത്തും.
ആയത എത്തിയാൽ ഒടനെ സായ്പി അവർകളെ സന്നിധാനത്തിങ്കലെക്ക എഴുതി
അയക്കയും ചെയ്യ്യാം. എന്നാൽ കൊല്ലം 973 ആമത വൃർശ്ചിക മാസം 25 നു ദെശെമ്പ്ര
മാസം 5 നു എഴുതിയത. വൃർശ്ചികം 26 നു പെർപ്പാക്കിക്കൊടുത്തു.

695 H & L

854 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പി അവർകൾക്ക കടുത്ത നാട്ട പൊർള്ളാതിരി ഉദയവർമ്മ രാജാവ
അവർകൾ സല്ലാം. എന്നാൽ മൈയ്യ്യഴി പരിന്തിരസ്സ വംശത്തിങ്കലെക്ക നമ്മുടെ
കാരണവൻമ്മാർ എതാനും ഒരു സ്തലം കുറ്റിയിട്ട കൊടുത്തിരുന്നതിൽ അതിന്റെ ഉള്ളിൽ
മരിയായിട്ട വെച്ചിരുന്നത ഒക്കയും നമുക്ക അനുഭവിച്ച വരികയും ചെയ്തു. ഇപ്പൊൾ
എറിയ നാളെക്ക ഇപ്പറം മയ്യ്യഴി ബെഹുമാനപ്പെട്ട സറക്കാര കുപ്പിണിക്കാരിൽ അടക്കം
ആയിവരികയും ചെയ്തുവെല്ലൊ. അതിന്റെശെഷമായിട്ട ബെഹുമാനപ്പെട്ട കുബഞ്ഞിന്ന
നമുക്ക വെച്ചിട്ടുള്ളെ മരിയാതിപൊലെ ഒക്കയും വഴിപൊലെ നടത്തിച്ചു തരുമെന്ന നാം
നിശ്ചയിച്ചിരിക്കുംന്നു. മയ്യ്യഴിയിൽ കുറ്റിക്ക പൊറം ഉള്ളെ ഭൂമികളും പറമ്പുകളും
കാണങ്ങളും ഇത ഒക്കയും പ്രെത്യെകം നമ്മുടെ കല്പനക്ക ഉൾപ്പെട്ടതും നമ്മുടെ
ജെമ്മഭൂമിയും അത്രെ ആകുന്നു. കുറ്റിക്കപൊറം ഉള്ള ഭൂമി ഇപ്പൊൾ അളന്ന കുറ്റിയിട്ട
കൊടുപ്പാൻ മയ്യ്യഴിയിൽ ഇരിക്കുന്നവർ ഉൽസ്സാഹിക്കുംന്നു എന്നും ഭൂമി അളന്ന
കൊടുത്തു എന്നും നാം കെൾക്കകൊണ്ട ആയത ആരായെന്ന നാം വിസ്തരിച്ചപ്പൊൾ
നമ്മുടെ കല്പനയിൽ അകപ്പെട്ട ഭൂമി ഇപ്പൊൾ അളന്നു കൊടുക്കുന്നതും പറമ്പുകൾ
ജെമ്മം എടുക്കുന്നതും പ്രെത്യെകം മെസ്ത്രർബ്രൊൻ സായ്പു എന്നത്രെ നാം കെട്ടത.
മൈയ്യ്യഴിയിൽ ഇരിക്കുംന്നെ മെസ്ത്രർ ബ്രൊൻ നമ്മുടെ അതിരിൽ ഉള്ള ഭൂമി ഓരൊ
രുത്തർക്ക ആളന്ന കൊടുപ്പാനും ബെഹുമാനപ്പെട്ട കുബഞ്ഞി കല്പന കൊടുക്കു
മെന്ന നമുക്ക തൊന്നിയിരികുംന്നില്ലാ. ഇപ്പൊൾ അതിർകവിഞ്ഞ മെസ്ത്രർ ബൊൻ
നമ്മുടെ ഭൂമി അളന്ന ഓരൊരുത്തർക്ക കൊടുത്താൽ ഇനി മെൽല്പട്ട വല്ലതും ഒരു
സമയത്ത ബെഹുമാനപ്പെട്ട ഇങ്കിരിയസ്സ കുബഞ്ഞിയിൽ പരിന്തിരിസ്സ വന്ന
അപെക്ഷിച്ചാൽ ഒഴിഞ്ഞ കൊടുക്കുംമ്പൊൾ മൈയ്യ്യഴിയിൽ പരിന്തിരസ്സ അടക്കമായി
വരുന്നെ സമയത്ത നമ്മുടെ അതിരിൽ ഉള്ള ഭൂമിയും പറമ്പുകളും മൈയ്യ്യഴിയിൽ
ചെർന്നതാകുംന്നു എന്ന വിവാദം വരികയും ആയതിന പരിന്തിരസ്സും നാമുമായിട്ട
തറുക്കം ഉത്തരങ്ങൾ വെണ്ടിവരും. അതുകൊണ്ട മയ്യ്യഴിയിൽ യിരിക്കുംന്നെ സായ്പി
മാരെങ്കിലും ലൊകരെങ്കിലും കുറ്റിക്കപ്പൊറം നമ്മുടെ അതിരിലെ ഭൂമികൾ സമ്മ
ദിച്ചുകൊടുപ്പാനും പറമ്പുകൾ ജെമ്മം എടുപ്പാനും നാം സമ്മദിക്കയും ഇല്ലാ. അതകൂടാതെ
മൈയ്യ്യഴിയിൽ യിരിക്കുന്നവർ ഒരുത്തൻ നമ്മുടെ അതിരിൽ വന്ന എറ്റം അപ്രകാരം
കാണിക്ക എന്ന വന്നാൽ ആയത സാധുവായിവരികയും ഇല്ലല്ലൊ. എല്ലാക്കാരിയ
ത്തിന്നും രെക്ഷ ആയിട്ടുള്ളെ ബെഹുമാനപ്പെട്ട കുബഞ്ഞിയെ നാം വിശ്വസിച്ചി
രിക്കക്കൊണ്ട ഇതിന്റെ അമർച്ച ഉടനെ വരുത്തി പ്രസാദത്തൊട നമ്മുടെ [ 361 ] സ്ഥാനമാനങ്ങളൊടും രെക്ഷിക്കുന്നെ നാം വിശ്വസിച്ചിരിക്കുംന്നു. ഇക്കാരിയം
അൽപമാകും എന്ന സായ്പി അവർകൾ അപെക്ഷിക്കയും അരുത. മുമ്പിൽ പരി
ന്തിരിയസ്സ വംശത്തിങ്കലെക്ക നമ്മുടെ കാരണവൻമ്മാർ കുറ്റിയിട്ട കൊടുത്ത അതിര
അല്ലാതെ അധികമായിട്ട അസാരം ഒരു സ്തലം അധികമായിരിക്കകൊണ്ട പരിന്തിരിസ്സും
നാമും ആയിട്ട വളരെ ചൊദ്യാ ഉത്തരം കഴിഞ്ഞിരിക്കുംന്നു. ആ വിവാദം തിർന്നിട്ടും
ഇല്ലാ. ഇനിയും ഉണ്ടാകുവാൻ സമ്മദിക്കയും ഇല്ലാ. അതുകൊണ്ട ഈവക കാരിയങ്ങൾ
ഉണ്ടായി വരുന്നത നല്ലതല്ലന്ന അവരെ അമർച്ച വരുത്തുമെന്നാൽ നാം പിന്നെയും
അപെക്ഷിക്കുംന്നു. എന്നാൽ കൊല്ലം 973 ആമത വൃർശ്ചിക മാസം 26 നു എഴുതിയത.
വൃർശ്ചികം 28 നു ഇങ്കിരിയസ്സ കൊല്ലം 1797 ആമത ദെശെമ്പ്ര മാസം 10 നു വന്നത.
ഉടനെ പെർപ്പാക്കി അയച്ചത.

696 H & L

855 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പി അവർകൾക്ക ബ്രെൻ സായ്പിനെയും ദെണിയൻ
സാഹെപ്പുനെയും എഴുതി അയച്ച ഉത്തരം. എന്നാൽ രെജിസ്ത്രർ സാഹെപ്പ എഴുതി
അയച്ച കത്തിനൊട കൂട കടുത്തനാട്ട രാജാവ അവർകൾ എഴുതിയ ഉത്തരത്തിന്റെ
പെർപ്പ വാങ്ങുകയും ചെയ്തു. ആയതിൽ രാജാവ അവർകൾ കടം കൊടുപ്പാൻ അല്ലന്നും
ഈ കടം കൊടു പ്പാൻ ഉണ്ടന്നുള്ള പ്രമാണം ഒപ്പം എത്തിയത കാണിച്ച
കൊടുക്കെണമെന്ന രാജാവ അവർകൾ എഴുതി അയച്ചിട്ട ഉണ്ടല്ലൊ. ആയതിന ഈ
ക്കടം ഉണ്ടാക്കിയ കൊല്ലത്തിൽ തീപ്പെട്ട രാജാവ അവർകൾക്ക 7000ത്തിലകം ഉറുപ്പ്യ
നമ്മാൽ വിശ്വസിച്ച കൊടുക്കയും ചെയ്തു. ആയതിന്റെ ഒര അവശംകൊണ്ട രാജാവ
അവർകൾ പ്രമാണമെങ്കിലും മറ്റുപല എഴുത്ത എങ്കിലും കൊടുത്തിട്ടും ഇല്ലാ. എന്നാൽ
തീപ്പെട്ട രാജാവ അവർകൾക്ക കൊടുത്ത പല വഹകളും വാങ്ങിയതിൽ പുറം കണക്ക
നിശ്ചയിച്ച വരെണ്ടതിന്ന സാക്ഷിക്കാരൻമ്മാരെ കൊണ്ടുവരുവാൻ നമുക്ക
മടിയായിരിക്കുംന്നു. വാങ്ങിയ മൊതലുകൾ രാജാവ അവർകളെ കല്പനക്ക മറ്റും ചില
ആളുകൾ നമ്മൾക്ക കൊടുത്തിരിക്കുംന്നു. ശെഷം പലവഹകൾ രാജാവ അവർകൾ
തന്നെ കൊടുത്ത വാങ്ങിയിരിക്കുംന്നത. ഇതകൂടാതെ സാക്ഷിക്കാര വിസ്തരിക്കെണ്ടതിന്ന
ഒരു ദിവസം നിശ്ചയിക്കയും നമ്മൾ രണ്ട ആളുകൾക്കും അറികയും വെണം എന്ന
നമ്മൾ അപെക്ഷിക്കുംന്നു. കൊല്ലം 973 ആമത വൃർശ്ചിക മാസം 26 നു ഇങ്കിരിയസ്സ
കൊല്ലം 1797 ആമത ദെശെമ്പ്ര മാസം 10 നു എഴുതിയത.

697 H & L

856 ആമത മഹാരാജശ്രീ എത്രയും ബെഹുമാനപ്പെട്ടിരിക്കുന്ന ഇങ്കിരിയസ്സ
കുബഞ്ഞിന്റെ വടക്കെപ്പകുതിയിൽ അധികാരി പീലി സായ്പി അവർകളെടെ
സന്നിധാനത്തിങ്കിൽ ബൊധിപ്പിപ്പാൻ പൈയ്യ്യനാട്ടുകരെ മുടാടി ക്കൂട്ടത്തിൽ ചിങ്ങൊ
രത്ത തറയിൽ കരിമ്പനണ്ടിയിൽ കണ്ണൻ എഴുതിയ അരിജി. ചിങ്ങൊരത്ത ഇനി
ക്കുള്ളെ പടിഞ്ഞാറെ അറത്തിലെ പറമ്പ എന്റെ കാരണവൻമ്മാര കാലം കൊല്ലം 881
ൽ പറ്റിയും എഴുതിച്ച കൊണ്ട കൊല്ലം 883 ൽ അട്ടിപ്പെറായി നിരും വാങ്ങുകയും ചെയ്തു.
അന്ന തുടങ്ങി 71 ളം ഞാനും എന്റെ കാരണവൻമ്മാരും അടക്കി രാവരിച്ചൊണ്ടിരിന്ന
എന്നതിന്റെശെഷം ഇപ്പൊൾ എഴുപത്ത രണ്ടാമത്തിൽ അവിടെ നെല്ലിയൊട്ട കുങ്കുവന്നു.
മറ്റ ഒരു പറമ്പിന്റെ കരുണം കൊണ്ടുവന്ന ഈ പറമ്പ ഇനിക്കുള്ളു എന്നവെച്ച
കൊയലാണ്ടിയിൽ ദൊറൊക സായിവൊട പറഞ്ഞ പറമ്പ വെലക്കിച്ചതിന്റെശെഷം
ഞാൻ ദൊറൊക സായ്പിട ചെന്ന ചൊദിച്ചു. ഇപ്രകാരം എന്റെ പറമ്പ മൊടക്കുവാൻ [ 362 ] എന്ത സങ്ങത്തി എന്നു ചൊദിച്ചാറെ ആയത നൊല്ലയൊട്ട കുങ്കുറ്റെ പറമ്പ ആണന്നെ
എന്നൊട പറകകൊണ്ട എത്രെ ഞാൻ വിരൊധിച്ചത എന്ന പറകയും ചെയ്തു. എന്നതിന്റെ
ശെഷം എന്നെയും അവനെയും സായ്പി കച്ചെരിയിൽ വിളിപ്പിച്ച കച്ചെരിയിൽ
വിസ്തരിച്ചാറെ അവിടെ അറിയപ്പൊകുന്ന ആളുകൾ നിണക്ക ഇതിന എറ വാശി പവൊര
എന്ന കുങ്കുവൊട പറകയും ചെയ്തു. അപ്രകാരം അവിടുന്ന എല്ലാവരും ആയി പറഞ്ഞ
പിരികയും ചെയ്തു. എന്നാറെ കുങ്കു ഒരു മുന്നാമനെയും കൂട്ടിക്കൊണ്ട എന്നുള്ളെടത്ത
വന്ന നിയ്യ്യ ആ പറമ്പിന്റെ കരുണം രണ്ടും ഇങ്ങ തന്നുവെങ്കിൽ അതിന പിടിപ്പ വെല
ഞാൻ തരാമെന്ന പറഞ്ഞു. അത ഞാൻ സമ്മദിക്ക ഇല്ലന്ന പറഞ്ഞാറെ രണ്ടാമത അവൻ
ദൊറൊക സായ്പിന മനസ്സാക്കി. ദൊറൊക എന്നെ വിളിപ്പിച്ച പറഞ്ഞു കരണം രണ്ടും
നിഇവഇ കൊടുത്തുവെങ്കിൽ അതിന്റെ വിലക്കാണം ഞാൻ വാങ്ങിത്തരാമെന്ന
എന്നൊടു പറഞ്ഞാറെ അപ്രകാരം ഞാൻ സമ്മദിക്കായ്കകൊണ്ട ആ ദിവസം തുടങ്ങി
ഇന്നെവരെയൊളം എനക്കും എന്റെ കുഞ്ഞികുട്ടികൾക്കും അവൻ ഓരൊരൊ
നിർമ്മരിയാതം കാണിക്കകൊണ്ട നല്ലെ സങ്കടമായിരിക്കുംന്നു. ആയതുകൊണ്ട സായ്പി
അവർകളെ കൃപകടാക്ഷം ഉണ്ടായിട്ട എന്റെ സങ്കടം തിർത്ത രെക്ഷിച്ച കൊള്ളുകയും
വെണം. എന്നാൽ കൊല്ലം 973 ആമത വൃർശ്ചിക മാസം 24 നു എഴുതിയത.

698 H & L

857 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പി അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മ രാജാവ
അവർ കൾ സല്ലാം. എന്നാൽ വൃർശ്ചികമാസം 29 നു കൊടുത്തയച്ച കത്ത വായിച്ച
വർത്തമാനം മനസ്സിൽ ആകയും ചെയ്തു. മൈയ്യ്യഴിയിൽ യിരിക്കുംന്നെ ബ്രൊൻ സായ്പിന
ഒരു വീട നമ്മുടെ ആളുകൾ പൊളിച്ചു എന്ന അന്ന്യായംവെച്ച പ്രകാരമെല്ലൊ സായ്പി
അവർകൾ നമുക്ക എഴുതി അയച്ചത. നമ്മുടെ അതിരിൽ വന്ന ബ്രൊൻ സായ്പു
ചെയ്യ്യുന്നെ അവസ്ഥക്ക നാം സായ്പി അവർകൾക്ക എഴുതി അയച്ച. നാം മൊന്തൊൻ
വന്നപ്പൊൾ സായ്പി അവർകളൊട പറയുകയും ചെയ്തുവെല്ലൊ. അതിന്റെ ശെഷമായിട്ട
ബ്രൊൻ സായ്പി നമ്മുടെ അതിരിൽ പണി എടുപ്പിക്കുന്നെ പറമ്പുകള ഒക്കയും വിരൊ
ധിപ്പാൻന്തക്കവണ്ണം അഴിയുര നമ്മുടെ പ്രവൃർത്തിക്കാരന നാം കല്പന കൊടുത്ത
അവിടെ വിരൊധിക്കയും ചെയ്തു. അല്ലാതെകണ്ട ബ്രൊൻസായ്പിന ഉള്ള വിട നമ്മുടെ
ആളുകൾ പൊളിച്ചിട്ടും ഇല്ലാ. അപ്രകാരം നാം നല്ലവണ്ണം വിസ്തരിച്ച നമ്മുടെ ആളുകൾ
എഴുതിയ പെർപ്പ അങ്ങൊട്ട കൊടുത്തയച്ചിരിക്കുംന്നു. ഇക്കാരിയം മുൻ‌മ്പെ
സാഹെബെരവർകൾക്ക നാം ബൊധിപ്പിച്ചിരിക്കുന്നു. കുബഞ്ഞി കൃപ നമ്മൊട ഉണ്ടാക
കൊണ്ടല്ലൊ ആകുന്നു. എന്നാൽ കൊല്ലം973 ആമത ധനു മാസം 1 നു ദെശെമ്പ്ര മാസം
13 നു എഴുതിയ കത്ത. ഇങ്കിരിയസ്സ പെർപ്പാക്കി.

വെങ്കിടിശ്വരൻ കൈയ്യ്യാൽ എഴുത്ത യാവാരി കൃഷ്ണൻ കണ്ടു. കാരിയമെന്നാൽ
തിരുമനസ്സ അറിയിക്കെണ്ടും അവസ്ഥ പറമ്പത്ത വിരൊധിപ്പാൻ തക്ക പ്രകാരമെല്ലൊ
കല്പിച്ചത. വിരൊധിക്ക അല്ലാതെകണ്ട ഒരു പൊരപൊളിക്ക എങ്കിലും ഉണ്ടായിട്ടും
ഇല്ലാ. വിരൊധിപ്പാൻ ഞാൻ പറഞ്ഞയച്ച കിടാക്കളെ തന്നെ അങ്ങൊട്ട പറഞ്ഞയച്ചിട്ടും
ഉണ്ട എന്നാൽ വൃർശ്ചിക മാസം 30 നു എഴുതിയത. ധനു 2 നു ദെശെമ്പ്രർ 14 നു
വന്നത. ഉടനെ പെർപ്പാക്കി.

അടിയൊടി രാമറും കിഴുലം കണ്ണനും കൂടി കൈയ്യ്യാൽ അടയാളം യാവാരി കൃഷ്ണൻ
കണ്ടു. കാരിയമെന്നാൽ തിരുമനസ്സ അറിയിക്കെണ്ടും അവസ്ഥ. ഞാങ്ങള രണ്ട ആളെയും
തിരുമനസ്സുകൊണ്ട കല്പിച്ച കല്പനക്ക വെങ്കിടിശ്വര പട്ടര പറഞ്ഞയച്ച അയ്യ്യൂര
ചുവടിക്കൊട്ടയിന്റെ കെഴക്കെ പറമ്പത്ത പൊര തിർക്കുംന്നതിന്നും കെണറകെട്ടുന്നതും [ 363 ] വിരൊധിപ്പാൻന്തക്കപ്രകാരം വകച്ചക്കാര 25 വെങ്കിടിശ്വര പട്ടരും ഞാങ്ങള രണ്ട രണ്ട
ആളും കൂട പൊയി പട്ടര അപ്പറമ്പിന്റെ പടിഞ്ഞാറെ കൊള്ളുമ്മിൽ യിരുന്ന ഞാങ്ങള
വിരൊധിപ്പാൻ പറഞ്ഞയക്കയും ചെയ്തു. പൊരക്ക പണി എടുക്കുന്നതിന്നും കെണറ
കെട്ടുന്നതിനും ഞാങ്ങള വിരൊധിക്കയും ചെയ്തു. ആയതല്ലാതെകണ്ട മറ്റ ഒരു കാരിയം
ഞാങ്ങൾ ചെയ്തിട്ടും ഇല്ലാ. എന്നാൽ വൃർശ്ചിക മാസം 30 നു എഴുതിയ മുറിന്റെ പെർപ്പ
ധനു മാസം 2 നു ദെശൈമ്പ്ര 14 നു വന്നത.

699 H& L

858 ആമത രാജമാന്ന്യ രാജശ്രീ ബെമ്പായി സമസ്ഥാനത്തിങ്കലെക്ക എത്രയും
ബെഹുമാനപ്പെട്ട ഗെവണർ ഡെങ്കൻ സാഹൈപ്പ അവർകൾക്ക കടുത്തനാട്ട പൊർള്ളാ
തിരി ഉദയവർമ്മ രാജാവ അവർകൾ സല്ലാം. എന്നാൽ ധനുമാസം 2 നു നാം മൊന്തൊൽ
വന്ന സുപ്രഡെണ്ടൻ പീലി സായ്പി അവർകളും ആയി കണ്ടാറെ നമ്മൊട പീലി
സായ്പി അവർകൾ പറഞ്ഞത കുമിശനർ സാഹെപ്പവകളെ കല്പന വന്നിരിക്കുംന്നു.
മയ്യ്യഴിയിൽ ഇരിക്കുന്ന ബ്രൊൻ സായ്പു രാജാവ അവർകളുമായി ഇപ്പൊൾ വിവാദം
ഉണ്ടായ അതിരിന്റെ കാരിയം തിർത്ത കൊടുപ്പാൻ കല്പന വന്നിരിക്കുന്നു എന്ന പീലി
സായ്പി അവർകൾ നമ്മൊട പറകകൊണ്ട അക്കാരിയം നമുക്കു വളരെ പ്രസാദമാകയും
ചെയ്തു. അക്കാരിയത്തിന്ന കൊറയ ദിവസം കഴിഞ്ഞിട്ട നാം പീലിസായ്പി അവർകൾ
പാർക്കുന്നതിന്റെ സമീപം അയ്യ്യുര വന്ന പാർത്ത വിവാദം തിർക്കയും ചെയ്യ്യാം.
അപ്രകാരം പീലിസായ്പി അവർകളൊട നാം പറകയും ചെയ്തു. നമ്മുടെ അപെക്ഷ
ആകുന്നത നമുക്ക അവകാശം ഉള്ളെടത്തൊളം നാം അടക്കി വരെണം അതിലധികം
പൊകയും ഇല്ലാ. വിശെഷിച്ച നമ്മുടെ അതിരിൽ വെറെ ഒരുത്തര വരികയും ഇല്ലാ.
ഇപ്രകാരം ബെഹുമാനപ്പെട്ട സറക്കാര കുമ്പിണി കൃപ നമൊട ഉണ്ടന്ന നാം
വിശ്വസിച്ചിരിക്കുംന്നു. ഇപ്പൊൾ നാം വിരൊധിച്ച വിരൊധം അവിടുന്ന എടുത്തിരി
ക്കുംന്നു. എല്ലാക്കാരിയത്തിന്നും കൃപ ഉണ്ടായി വരികയും വെണം. എന്നാൽ കൊല്ലം
973 ആമത ധനുമാസം 2 നു എഴുതിയത ധനു 3 നു ദെശെമ്പ്ര 15 നു വന്നത. ഉടനെ
പെർപ്പാക്കിക്കൊടുത്തത.

700 H & L

859 ആമത മഹാരാജശ്രീ ബെഹുമാനപ്പെട്ട ബെമ്പായിലെ ഗെവണർ ഡെങ്കിനി
സാഹെപ്പവർകൾക്ക ഇരിവയിനാട്ട നാരങ്ങൊളി നമ്പ്യാര എഴുതിയതിന്റെ പെർപ്പ.
എന്നാൽ എന്റെ ജെമ്മം മറ്റുള്ള തറവാട്ടുകാര അനുഭവിക്കും പ്രകാരംമ്പൊലെ എന്റെ
നടപ്പിന കൊടുപ്പാനും നികുതി ഉറുപ്പ്യ ദെവെശൻ പണ്ടാരി എന്നെക്കൊണ്ട മുന്നാൻ
നിപ്പാൻ ഒത്തിരുന്നു എന്നുള്ള അവന്റെ മുഖാന്തരമായിട്ട ഗെഡുവായിട്ട കൊടുപ്പാൻ
അനുസരിക്കെണ്ടതിന്നും ബെഹുമാനപ്പെട്ട ഗെവനർ സാഹപ്പവർകളെ ദെയാവ ഉണ്ടായി
വരികയും വെണം. ശെഷം നാട്ടിൽ വല്ല ക്രമമല്ലാത്തെ കാരിയം ചെയ്തു എന്ന വരികിൽ
ബെഹുമാനപ്പെട്ട സറക്കാരുടെ കല്പനപ്രകാരംനിന്ന പൊറുക്കയും ചെയ്യ്യും. എന്ന
കൊയിമസ്താനത്തിൽ നിലക്കുംന്നെ അവർകളൊടകൂട ചെല്ലെണമെന്ന കല്പിച്ചാൽ
പൊകാതെ ഇരുന്നാൽ എന്റെ ജെമ്മം ബെഹുമാനപ്പെട്ട കുബഞ്ഞിയുടെ രെ
ക്ഷത്തൊടകൂട പെഴ ആയിട്ട കൊടുപ്പാൻ ആകുന്നു. വിശെഷിച്ച കണ്ടിയാംമ്പെള്ളി
ചാത്തുവും ചാലയാടൻ കണ്ണൻ എന്ന പറയുംന്നവനും അവര എന്റെ അതിരിക്കൽ
വന്നാൽ അത അല്ലാതെകണ്ട മറ്റ ഒരു പ്രകാരമെങ്കിലും എന്റെ പറ്റിൽ ആയാൽ നെരും [ 364 ] ന്ന്യായംമ്പൊലെ വിസ്തരിക്കെണ്ടതിന അവരെ പിടിച്ചി രാജശ്രീ സുപ്രർഡെണ്ടൻ സായ്പി
അവർകൾക്ക കൊടുക്കെണ്ടതിന്ന എന്നെക്കൊണ്ടുള്ളെ പ്രയത്നം ഒക്കയും ചെയ്കയും
ചെയ്യ്യും. എന്നാൽ കൊല്ലം 973 ആമത ധനുമാസം 5 നു ദെശെമ്പ്ര 17 നു എഴുതിയത.
പെർപ്പാക്കിക്കൊടുത്തു.

701 H & L

860 ആമത മഹാരാജശ്രീ ബെഹുമാനപ്പെട്ട ബെമ്പായി ഗെവർണ്ണർ ഡെങ്കിനി
സാഹെപ്പ അവർകൾക്ക തലച്ചെരി ദിവാസ്സ പണ്ടാരി എഴുതിയതിന്റെ പെർപ്പ. എന്നാൽ
ബെഹു മാനപ്പെട്ട ഗെവർണ്ണർ സാഹെപ്പവർകളുടെ ദെയാവ ഉണ്ടായിട്ട നാരങ്ങൊളി
നമ്പ്യാ രുടെ ജെമ്മം നമ്പ്യാരുടെ പറ്റിൽ കൊടുത്ത വെക്കെണ്ടതിന്നും പൈയിമാശി
പ്രകാരം സറക്കാര നികുതി ഒപ്പിച്ചവണ്ണം ഗെഡു ഉറുപ്പ്യ നമ്പ്യാര എത്തിച്ച
കൊടുക്കാഞ്ഞാൽ ബൊധിപ്പിക്കെണ്ടും ഉറുപ്പ്യ നാം തന്നെ ബൊധിപ്പിക്കയും ചെയ്യ്യാം.
ശെഷം നമ്പ്യാര വല്ല കല്പന ഇല്ലാത്തെ കാരിയം ചെയ്താൽ ആയതിന്ന ബെഹുമാനപ്പെട്ട
സറക്കാരിൽനിന്ന കൊടുക്കുന്നെ കല്പനപ്രകാരം അനുസരിക്കാതെയിരുന്നാൽ നാം
തന്നെ നമ്പ്യാരെ വരുത്തുകയും ചെയ്യ്യും. അതുപൊലെയും കുബഞ്ഞിയിൽ നിന്ന
മറ്റുംവല്ലെ സങ്ങ തികൊണ്ട ആ നമ്പ്യാരെ വരുത്തെണ്ടതിനും സാമാനക്കത്ത
കൊടുത്തയക്കുംമ്പൊൾ വരാതെയിരുന്നാൽ നാം തന്നെ വരുത്തുകയും ചെയ്യും. ശെഷം
ഇതിൽ നമ്മാൽനിന്ന ചെയ്വവാൻ ഉള്ളത നിശ്ചയിച്ച ആക്കിയപ്രകാരം‌മ്പൊലെ
ഒറപ്പായിട്ട നടത്തിവരെണ്ടതിന്നും പിഴ ആയിട്ട ഒരു പ്രമാണമെങ്കിലും മറ്റും വല്ല നിർഭയം
കുമിശർണ്ണർ സാഹെപ്പുമാർക്ക ബൊധിച്ചപ്രകാരം എങ്കിലും ഒരു സംമ്മൽസ്സരത്തിന്റെ
നികുതിയൊളം പിഴയായിട്ട കൊടുക്കെണമെന്നും ഈ എഴുത്താൽ നിശ്ചയിച്ചി
രിക്കുംന്നു. അതുകൊണ്ട നാരങ്ങൊളി നമ്പ്യാരിന്റെ ജെമ്മം നമ്പ്യാരിന്റെ പറ്റിൽ
എന്നും മറ്റുള്ള തറവാട്ട കാരൻമ്മാർക്ക കൊടുക്കുംന്ന കരാരനാമപ്രകാരത്തൊടകൂടവും
നമ്പ്യാർക്ക കൊടുക്കണമെന്നും മഹാരാജശ്രീ ബെമ്പായിലെ ഗെവർണ്ണർ സാഹെപ്പ
അവർകളൊട നാം അപെക്ഷിച്ചിരിക്കുംന്നു. എന്നാൽ കൊല്ലം 973 ആമത ധനുമാസം 5
നു ഇങ്കിരിയസ്സ കൊല്ലം 1797 ആമത ദെശെമ്പ്രമാസം 17 നു എഴുതിയതിന്റെ
പെർപ്പാക്കിക്കൊടുത്തു.

702 H & L

861 ആമത രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ അവർകൾക്ക
വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി സായ്പി
അവർകൾ സല്ലാം. എന്നാൽ എഴുതി അയച്ച കത്ത എത്തി. അതിലുള്ള അവസ്ഥ
ഒക്കയും മനസ്സിലാകയും ചെയ്തു. രാജശ്രീ തിപ്പെട്ട രാജാവ അവർകൾ ബ്രൊൻ സായ്പു
ഈ അദാലത്തിൽവെച്ച അന്ന്യായത്തിന്ന ഉത്തരം കൊടുക്കെണ്ടതിന്ന ഒരു കാരി
യക്കാരൻ പറഞ്ഞ അയച്ചതുകൊണ്ടും അന്ന്യായം മുമ്പിലുത്തതതന്നെ ആകകൊണ്ടും
ബ്രൊൻസായ്പിന്റെ സാക്ഷിക്കാരൻമ്മാര പറയുന്നതിനെ കെൾപ്പാനും
ഉത്തരംകൊടുപ്പാനും എന്നുള്ളതുപൊലെ ബ്രൊൻ സായ്പുവിന്റെ സാക്ഷി
ക്കാരൻമ്മാര പറയുന്നത ഇല്ലാതെ ആക്കുവാനും തങ്ങളെ സാക്ഷിക്കാരൻമ്മാര
വരുത്തെണ്ടതിന്ന തങ്ങളെ കാരിയക്കാരൻമ്മാര ഒരുത്തന്നെ ഇങ്ങൊട്ട കൂട്ടി അയക്കയും
വെണം. ആയതിന ഒഴിവകൂടാതെ അവസ്ഥ ആകുന്നു. അതുകൊണ്ട ബ്രൊൻ
സായ്പിന്റെ സാക്ഷിക്കാരൻമ്മാര പറയാൻ ഉള്ള വർത്തമാനം കഴിയാതെ ഇരിപ്പാൻ
ഈ മാസം 14 നു ചൊവ്വാഴിച്ചയൊളം താമസിക്കയും ചെയ്തു. അപ്പൊൾ തങ്ങളങ്കിലും
തങ്ങളെ കാരിയക്കാര എങ്കിലും അതാലത്തിൽ വരാതെയിരുന്നാൽ ബ്രൊൻ [ 365 ] സായ്പിന്റെ സാക്ഷിക്കാരൻമ്മാര പറയുന്നത ഒക്കയും നമുക്ക ആവിശ്യ
മുണ്ടാകും.അതിന്റെ വിധി എതുപ്രകാരം 26 കൊടുത്താൽ അതിന തങ്ങൾ
ക്ഷെമിച്ചിരിക്കയും വെണം. എന്നാൽ കൊല്ലം 973 ആമത ധനുമാസം 8 നു ഇങ്കിരി
യസ്സകൊല്ലം 1797 ആമത ദെശെമ്പ്രമാസം 20 നു എഴുതിയത. ഉടനെ പെർപ്പാക്കി.

703 H & L

862 ആമത രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ അവർകൾക്ക
വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി സായ്പി
അവർകൾ വിശ്വാസമായിട്ട എഴുതിയത. എന്നാൽ രാജശ്രീ തിപ്പെട്ട രാജാവ അവർകൾ
ചെയ്തതുപൊലെ തങ്ങളെ കാരിയക്കാരൻ ഒരുത്തൻ ബ്രൊൻ സാഹെപ്പ വെച്ചെ
അന്ന്യായത്തിന ഉത്തരിക്കെണ്ടതിന്ന ഇവിടെ പറഞ്ഞയക്കണമെന്ന ബുദ്ധി ചൊല്ലി
അറിയെണ്ടതിന്ന തങ്ങളെ വിശ്വാസക്കാരനായിട്ട ഈ ക്കത്ത തങ്ങൾക്ക എഴുതി
അയച്ചിരിക്കുംന്നു. അത ചെയ്യ്യാതെ ഇരുന്നാൽ ബെഹുമാനപ്പെട്ട സറക്കാർക്ക
അപമാനിച്ചു എന്നുള്ളപ്രകാരം ഉണ്ടാകുമെന്നു അദാലത്തിലെ കല്പനപ്രകാരം നടപ്പാൻ
ആവിശ്യം ഉണ്ടായി വരികയും ചെയ്യ്യും. അതുകൊണ്ട ഈക്കത്ത തങ്ങള കണ്ടാൽ
നമ്മുടെ വിശ്വാസത്താൽ എഴുതി അയപ്പിച്ചത വഴിപൊലെ ബൊധിക്കും എന്നു നാം
അപെക്ഷിക്കുംന്നു. എന്നാൽ കൊല്ലം 973 ആമത ധനുമാസം 8 നു ഇങ്കിരിയസ്സകൊല്ലം
1797 ആമത ദെശെമ്പ്രമാസം 20 നു എഴുതിയത. പെർപ്പാക്കി.

704 H & L

863 ആമത മഹാരാജശ്രീ പീലി സായ്പി അവർകളുടെ സന്നിധാനത്തിങ്കൽ
ബൈാധിപ്പിപ്പാൻ ഇരിവെയിനാട്ടെ നമ്പ്യാൻമ്മാര എഴുതിയത. പുത്തുര പ്രവൃർത്തിയിൽ
പൊറാട്ടരെ കലശൽ ഉണ്ടായതിന്റെശെഷം ഇരിവെനാട്ട പൊറാട്ടുകര തമ്പുരാന്റെ
ആളുകൾ കടന്ന കുടിയാൻമ്മാരെ പിടിച്ചൊണ്ട പൊകയും കുടികളിൽനിന്ന
കുത്തിക്കവർന്ന കൊണ്ടുപൊകയും കന്നുകാലിയും ആട്ടിക്കൊണ്ടുപൊകയും
ചെയ്കകൊണ്ടകുടികൾ ഒഴിച്ചുപൊയി. കണ്ടവും പറമ്പും നൊക്കായ്കകൊണ്ട പുത്തുര
പൊൾത്തിയിൽ 28490 നെല്ലിന്റെ കണ്ടം കെടന്ന പൊയിരിക്കുംന്നു. ആയതുകൊണ്ട
സായ്പി അവർകളുടെ കൃപ ഉണ്ടായിട്ട കെടന്നപൊയ കണ്ടത്തിന്റെ ഉറുപ്പ്യക്ക ഒരു
വഴി ഉണ്ടാക്കിതന്നുവെങ്കിൽഎല്ലൊ 73 ആമതിലെ ഉറുപ്പ്യ എടുത്ത ബൊധിപ്പിച്ച
കഴികയും ആയതിന മഹാരാജശ്രീ സായ്പി അവർകളുടെ കൃപ ഉണ്ടായിട്ട കല്പിച്ചു
എങ്കിൽ നന്നായിരുന്നു. കെടപ്പ കണ്ടത്തിന്റെ വിവരം എഴുതിക്കൊണ്ട വന്നിട്ടും ഉണ്ട.
ശെഷം കരാരനാമത്തിൽ കൂട്ടിയെ വകയിൽ തൊലാച്ചി ചാത്തി നാരങ്ങൊളി നമ്പ്യാ
രുടെ വകയാക്കി എടുത്ത ഉറുപ്പ്യ 185. ആയവസ്ഥ 71 ലിം സായ്പി അവർകളെ
സന്നിധാനത്തിങ്കിൽ ബൊധിപ്പിച്ചാറെ വെച്ച തരാമെന്ന കല്പിച്ചിട്ട വെച്ച തന്നതും
ഇല്ലാ. അതിന്റെ കുടിവിവരം എഴുതിക്കൊണ്ടു വന്നിട്ടും ഉണ്ട. അതുകൊണ്ട സായ്പി
അവർകളെ കൃപ ഉണ്ടായിട്ട ആ ഉറുപ്പ്യ വെച്ച തന്നുവെങ്കിൽ നന്നായിരുന്നു. എന്നാൽ
കൊല്ലം 973 ആമത ധനുമാസം 8 നു എഴുതിയത 9 നു ദെശെമ്പ്രർ 22 നു വന്നത. ഉടനെ
പെർപ്പാക്കിക്കൊടുത്തത.

705 H & L

864 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സാഹെപ്പു അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മ [ 366 ] രാജാവ അവർകൾ സല്ലാം. എന്നാൽ ധനുമാസം 8നു സാഹെപ്പ അവർകൾ കൊടുത്തയച്ച
കത്ത വായിച്ചു മനസ്സിൽ ആകയും ചെയ്തു. ബ്രൊൻ സായ്പിന്റെ അന്ന്യായത്തിനവെണ്ടി
സാഹെപ്പവർകൾ എഴുതി അയച്ചതിനെ രണ്ടു പ്രാവിശ്യം നാറാണശ്ചൈര അവർകൾക്ക
അപെക്ഷത്തൊടെ നമ്മുടെ പരമാർത്ഥവും നമ്മുടെ കാരണവൻമ്മാർ ആദി ആയിട്ട
കൊള്ളക്കൊടുക്ക രാജ്യത്തെ മരിയാതപൊലെയും എഴുതി അയച്ചതിന പിന്നെയും
മുന്നാമത്തെ മറുപടി സാഹെബെര അവർകൾ എഴുതിയിരിക്കുന്ന അവസ്ഥ
കാണുകകൊണ്ട നമുക്ക വളരെ സങ്കടം തൊന്നുംന്നു. ബെഹുമാനപ്പെട്ട സറക്കാര
കുമ്പിനി വഴിപൊൽ ആകുന്നു എന്ന നാം വിശ്വസിച്ചിരിക്കുന്നത. അവരെ സ്താനം
മ്പൊലെയും മരിയാതിപൊലെയും രെക്ഷിക്കുമെന്ന നാം വിശ്വസിച്ചിരിക്കുംന്നു.
കാരിയക്കാരൻ മുമ്പിൽ കഴിഞ്ഞ പൊയതിന്റെശെഷം വെറെ ഒരു കാരിയക്കാരനെ
നമ്മുടെ ജ്വെഷ്ഠൻ ഉണ്ടായിരുന്നപ്പൊഴും നിശ്ചയിച്ചിട്ട ഇല്ലാ. ഇപ്പൊൾ നാമും
നിശ്ചയിച്ച ആക്കിയിരിക്കുംന്നില്ലാ. നമ്മുടെ രാജ്യത്തെ സറക്കാര കുമ്പനി മൊതലെടുപ്പ
കാരിയത്തിന നാം പ്രയത്നം ചെയ്യ്യുംമ്പൊൾ നാം കല്പിച്ചത കെൾപ്പാനായിട്ട ചെലര
നമ്മുടെ അടുക്ക പാർക്കുംന്നു. ശെഷം ഒരുത്തരെ കച്ചെരിയിൽ അയക്കായ്കകൊണ്ടല്ലൊ
സാഹെപ്പ അവർകൾക്ക മുഷിച്ചിലാകുന്നു. ആയതുകൊണ്ട നമ്മുടെ അടുക്കെ
പാർക്കുന്നതിൽ ഒരുത്തനെ സാഹെബെരവർകളെ അരിയത്തക്ക അയക്കുംന്നതും ഉണ്ട.
മരിയാതി പൊലെയും നെരായിട്ടുള്ള കാരിയത്തിനെ നാം തറുക്കം പറകയും ഇല്ലാ.
അല്ലാത്തെ കാരിയത്തിന ഉത്തരം കൊടുപ്പാൻ ബെലവാൽ സറക്കാര കുമ്പിനി കല്പിച്ച
നമ്മെ വെദനപ്പെടുത്തുക ഇല്ലന്ന നമുക്ക നിശ്ചയം തൊന്നിയിരിക്കുംന്നു. നമുക്ക വരെ
ണ്ട ഗുണത്തിനും മാനത്തിനും രെക്ഷിക്കെണമെന്നത്രെ ബെഹുമാനപ്പെട്ട കുമ്പിനിയിലും
കുമ്പിനി എജമാനൻമ്മാരൊടും അപെക്ഷ ചെയ്യ്യുന്നത. എന്നാൽ കൊല്ലം 973 ആമത
ധനുമാസം 9 നു ഇങ്കിരിയസ്സ കൊല്ലം 1797 ആമത
ദെശെമ്പ്രമാസം 21 നു വന്നത.

706 H & L

865 ആമത 970 ആമതിൽ രാജാക്കൻമ്മാരെയും അടിയന്തര ചെലവിന്റെയും
വിവരം–970 ആമതിൽ പഴച്ചി രാജാവിന ചെലവ ഉറുപ്പ്യ 3584 1/2. 970 ആമതിൽ
മൊഴക്കുന്നത്ത ചെലവ ഉറുപ്പ്യ 2891. 70 ആമതിൽ മണത്തണെ അടിയന്തരം ചെലവ
ഉറുപ്പ്യ 2039 റെസ്സ 10. 70 ആമതിൽ കുറുമ്പ്രനാട്ട രാജാവ അവർകൾക്ക ചെലവ ഉറുപ്പ്യ
11050. 70 ആമതിൽ മുത്ത രാജാവിന ചെലവ ഉറുപ്പ്യ 3205 1/2 റെസ്സ 50. 70 ആമതിൽ
നാട്ടിൽ പലവക ചെലവ ഉറുപ്പ്യ 1146 1/4 970 ആമതിൽ ആകെ ചെലവ ഉറുപ്പ്യ 24016 റെ
സ്സ 60-ം 27 ചെലവ കാക്കനാട്ടിൽ നികുതി വകയിൽ പിരിഞ്ഞ വരവ ഉറുപ്പ്യ 3507 റെസ്സ
50. 971 ആമതിൽ ചിലവവിവരം –71 ആമതിൽ പഴശ്ശി രാജാവിന ചെലവ ഉറുപ്പ്യ
3640 1/2. 71 ആമതിൽ കുറുമ്പ്രനാട്ടരാജാവിന ചെലവ ഉറുപ്പ്യ 1284 1/2. 71 ആമതിൽ മുത്ത
രാജാവിന ചെലവ ഉറുപ്പ്യ 1450. 71 ആമതിൽ മണത്തണെ അടിയന്തരച്ചെലവ ഉറുപ്പ്യ
4532. 71 ആമതിൽ നാട്ടിൽ പലവക ചെലവ ഉറുപ്പ്യ 871. ആകെ 71 ആമത്തിൽ ചെലവ
ഉറുപ്പ്യ 11,598. ധനുമാസം 10 നു ദെശെമ്പ്രമാസം 22 നു വന്നത. ഉടനെ പെർപ്പാക്കി. പഴ
വിട്ടിൽ ചന്തു എഴുതി അയച്ചത.

707 H & L

866 ആമത രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ അവർകൾക്ക [ 367 ] വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ട കൃസ്തപ്ര പീലി സാഹെപ്പവർകൾ
സല്ലാം. എന്നാൽ എഴുതി അയച്ച കത്ത എത്തി. ആയതിൽ ഉള്ള അവസ്ഥ ഒക്കയും
മനസ്സിൽ ആകയും ചെയ്തു. തങ്ങളെ കാരിയക്കാരൻ ചക്കിൽ ഇരച്ചിട്ട അദാലത്തിൽ
പറഞ്ഞ അയക്കെണ്ടതിന്ന നാം എഴുതി അയച്ചിട്ട അതിലുള്ള അവസ്ഥ നല്ലവണ്ണം
ബൊധിച്ചിട്ട ഇല്ലെന്ന കാണുകകൊണ്ട തങ്ങളെ കാണുംന്നെ സമയത്ത ആയതിന്റെ
സങ്ങതിപൊലെ അറിക്കയും ചെയ്യ്യും. ആയത ഒട്ടും താമസിയാതെ കണ്ടു ഉണ്ടായി
വരുമെന്ന നാം അപെക്ഷിച്ചിരിക്കുംന്നു. ആയതിന ഒന്ന സങ്ങതി ആകുന്നത.
മൈയ്യ്യഴിയിലെ തീകുറ്റി അതിരകൾ തീർത്ത വരെണ്ടതിന്നും രണ്ടാമത ബ്രൊം സാഹെപ്പ
കൊണ്ട കാണം ഓലകൾ എന്നു തങ്ങൾ നമ്മൊട പറഞ്ഞ വർത്തമാനത്തിന്ന
അപെക്ഷിക്കെണ്ടതിനു ആകുന്നത. ബെഹുമാനപ്പെട്ട സറക്കാരുടെ ആഗ്രഹം
ഇതുപൊലെ ഉള്ള കാരിയം ഒക്കയും തങ്ങളെ ബൊധത്തൊടകൂടി തിർത്ത ആക്കുവാൻ
ആകുന്നതുകൊണ്ട ഒട്ടും താമസിയാതെ കണ്ട തിർത്ത ആക്കെണ്ടതിന്ന നാം
അപെക്ഷിച്ചിരിക്കുംന്നു. എന്നാൽ കൊല്ലം 973 ആമത ധനുമാസം 11 നു ഇങ്കിരി
യസ്സകൊല്ലം 1797 ആമത ദെശെമ്പ്രമാസം 23 നു എഴുതിയത.

708 H & L

867 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സാഹെപ്പ അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ
അവർകൾ സല്ലാം. എന്നാൽ ധനുമാസം 11 നു കൊടുത്തയച്ച കത്ത വായിച്ച അവസ്ഥ
മനസ്സിൽ ആകയും ചെയ്തു. ബെഹുമാനപ്പെട്ട സറക്കാരിൽ നാം ബൊധിപ്പിക്കുന്നത ഒരു
കാരിയമെങ്കിലും നമ്മുടെ പരമാർത്ഥംമ്പൊലെയും അറിവ ഉള്ളെടത്തൊളവും
അല്ലാതെകണ്ട എഴുതുക എങ്കിലും പറക എങ്കിലും ഉണ്ടായിട്ടും ഇല്ലാ. അത അപ്ര
കാരംതന്നെ സാഹെപ്പവർകൾ അന്തക്കരണത്തിൽ ബൊധിക്കയും വെണം. നമുക്ക
നല്ലത വരെണ്ടതിന്നും നമ്മുടെ കാരിയം ഒക്കയും ഗുണമാകെണ്ടുംന്നതിന്നും സാഹെബെര
അവർകളെ നാം വിശ്വസിച്ചിരിക്കുംന്നു. വിശെഷിച്ച നമ്മുടെ ജെഷ്ഠന്റെ തിരുമാസം
കഴിപ്പാൻ ദിവസം സമിപ്പിച്ചു വരികകൊണ്ട അത്രൊളത്തക്കും നമ്മുടെ ശരിരം
സാവധാനത്തൊടു പാർക്കെണ്ടതാകുന്നു. സാഹെബെരവർകൾക്ക ഗ്രെഹിപ്പിച്ച കാരിയം
വഴിപൊലെ നമ്മൊട കടാക്ഷിച്ച നടത്തിത്തരികയും വെണ്ടിയിരിക്കുംന്നു.
സാഹെപ്പവർകളെ കാമാൻ നമുക്ക എപ്പൊഴും താല്പരിയം തന്നെ അല്ലൊ ആകുന്നു.
ഇപ്പൊഴത്തെ നമ്മുടെ സമയത്തിന്റെ അവസ്ഥ കൊറഞ്ഞൊരു ഭെദം വരുന്നത
അല്ലാതെ മറ്റൊരു ഭെദം ഇല്ലന്ന സാഹെപ്പവർകളുടെ അന്തക്കരണത്തിൽ ബൊധിക്കയും
വെണം എന്ന സാഹെബര അവർകളൊട നാം അപെക്ഷ ചെയ്യ്യുന്നു. കാണുംന്നത ഇന്ന
സമയത്ത എന്ന ഉടനെ അറിക്കയും ചെയ്യ്യും. എന്നാൽ കൊല്ലം 973 ആമത ധനുമാസം
15 നു ഇങ്കിരിയസ്സ കൊല്ലം 1797 ആമത ദെശെമ്പ്രമാസം 26 നു വന്നത. ഉടനെ പെർപ്പാക്കി
ക്കൊടുത്തത.

709 H & L

868 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്പർ പീലിസാഹെപ്പ അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ
അവർകൾ സല്ലാം. എന്നാൽ കൊല്ലം 973 ആമതിലെ ഗെഡു സമീപിക്കയും ചെയ്തു.
മൊളക പൈയിമാശി എകദെശം മകരമാസം 10 നുയൊടകൂട ആകുമെന്ന തൊന്നുംന്നു.
സറക്കാര നികുതി എടുക്കെണ്ടതിന്ന പൈയിമാശി എടുത്തതിൽ പാതി മൊളക
നികുതിക്ക ആകുന്നു എന്ന മരിയാതിപ്രകാരം സാഹപ്പ അവർകൾക്ക കുടികളും [ 368 ] ബൊധിപ്പി ച്ചിരിക്കുംന്നു എല്ലൊ. ആയതുകൊണ്ട മൊതലെടുപ്പ കാരിയത്തിന്ന
എതുപ്രകാരം വെണ്ടു എന്ന സാഹെപ്പവർകൾ നമുക്ക എഴുതി അയക്കയും വെണം.
കുടിയാൻമ്മാരെ ചെലരെ നാം ഇവിടെ വരുത്തി പാർപ്പിച്ചിരിക്കുംന്നു. നികുതിക്കാരിയം
ഇന്നപ്രകാരമെന്ന കല്പന വന്നാൽ ആയതിന്റെ തിർച്ച ആക്കി നാം
സാഹെബെരവർകളെ കാമാൻ ഒരു പ്രാവിശ്യം വരികയും ചെയ്യ്യാം. എന്നാൽ കൊല്ലം 973
ആമത ധനുമാസം 15 നു ഇങ്കിരിയസ്സകൊല്ലം 1797 ആമത ദെശെമ്പ്രമാസം 26 നു വന്നത.
ഉടനെ പെർപ്പാക്കിക്കൊ ടുത്തത.

710 H & L

869 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സാഹെപ്പ അവർകൾ ചൊവ്വക്കാരൻ മുസ്സക്കും പണ്ടാരിക്കും
കൊയമ്മാവിനും മക്കിക്കുംകൂടി എഴുതിയത. എന്നാൽ ബെഹുമാനപ്പെട്ട സറക്കാർ
വടക്കെപ്പകുതി യിൽനിന്ന വിപ്പാൻ എറക്കുംന്ന മൊളകിന്റെ കണക്ക ഇത്ര എന്നും
ആയതിന്റെ വില നടപ്പവണ്ണം ഇത്ര ആകുന്നു എന്നും നിശ്ചയിച്ച അറിയെണ്ടതിന്ന
നമുക്ക കല്പിക്കകൊണ്ട ഒരു സമ്മസ്സരത്തിൽ ഇത്രമൊളക എറക്കി എന്നും ആയതിന്റെ
വില ഇത്ര ആയിരുന്നു എന്നും താൻ അറിയുംന്നടത്തൊളം വർത്തമാനം നമുക്ക
അറിയിക്ക വെണ്ടിയിരിക്കുന്നു. എന്നാൽ കൊല്ലം 973 ആമത ധനുമാസം 15 നു ഇങ്കിരിയസ്സ
കൊല്ലം 1797 ആമത ദെശെമ്പ്രമാസം 27 നു എഴുതിയത.

711 H & L

870 ആമത രാജശ്രീ കുറുമ്പ്രനാട്ട രാജാവ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി സാഹെപ്പ അവർകൾ സല്ലാം.
എന്നാൽ എതാൻ കത്തിൽ തങ്ങൾക്ക ബെഹുമാനം വണ്ണംപൊര എന്ന ദൊറക എഴുതി
യിരിക്കുംന്നു എന്ന തങ്ങളെ കാരിയക്കാരൻ കുമിശണ്ണർ സാഹപ്പ അവർകൾക്കും
കാണിച്ച കൊടുത്തതുകൊണ്ട ആയതിന കുമിശർണ്ണർ സാഹെപ്പമാർ നമുക്ക
അറിച്ചതുകൊണ്ടും കുറുമ്പ്രനാട്ട ദൊറൊഗെനെ ഇവിടെ വരുത്തിയിരിക്കുംന്നു. ഇന്നും
സങ്ങതി ഉള്ളെ സമയത്ത തങ്ങൾക്ക എഴുതി അറിക്കുംമ്പൊൾ വഴിപൊലെ
എഴുതെണമെന്ന നാം ദൊറൊഗക്ക കല്പിക്കയും ചെയ്തു. ഇതിന മെൽല്പട്ട അതും
വണ്ണം ചെയ്യുമെന്ന നാം നിശ്ചയിച്ചിരിക്കുന്ന. അല്ലാതെകണ്ട നമ്മടെ അപ്രസാദം
എത്രയും കഠിനമായിട്ട ഉണ്ടാകയും ചെയ്യ്യുമെന്ന നാം ദൊറൊഗക്ക നിശ്ചയി
ച്ചിരിക്കുംന്നു. ശെഷം തങ്ങളെ സന്തൊഷത്തിന്നും ഗുണത്തിന്നും നാം എപ്പൊഴും
വിചാരിച്ചിരിക്കുംന്നു എന്ന തങ്ങളെ അന്തക്കരണത്തിൽ നിശ്ചയിച്ചിരിക്കുംന്നു എന്ന
നമുക്ക നിശ്ചയിച്ചിരിക്കുംന്നു. എന്നാൽ കൊല്ലം 973 ആമത ധനുമാസം 15നു ഇങ്കിരിയസ്സ
കൊല്ലം 1797 ആമത ദെശെമ്പ്രമാസം 27 നു എഴുതിയത.

712 H & L

871 ആമത രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മ രാജാവ അവർകൾക്ക
വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലിസാഹെപ്പ
അവർകൾ സല്ലാം. എന്നാൽ ധനുമാസം 12 നു തങ്ങൾ എഴുതി അയച്ച കത്ത എത്തി.
ആയതിന്റെ അവസ്ഥ ഒക്കയും മനസ്സിൽ ആകയും ചെയ്തു. കുടികൾനിന്ന എതാൻ
കാണം ഓലകൾ ബ്രൊൻ സാഹെപ്പു കൊണ്ടു എന്ന പറഞ്ഞതുകൊണ്ട ആയത ഇത്ര
ഉണ്ടന്നും ബ്രൊൻ സാഹെപ്പുവിന ഓല കൊടുത്തെ ആളുകൾ പെരുകൾ പ്രതെകമാ
യിട്ട അറിയെണ്ടുന്നതിന്ന തങ്ങൾക്ക കത്ത എഴുതി അയച്ചിരിക്കുംന്നു. ഈ ക്കാരിയ [ 369 ] ത്തിന്റെ അവസ്ഥ ഒക്കയും സാറക്കാർക്ക ബൊധിപ്പിക്കെണ്ടതിന്ന മെൽപ്പറഞ്ഞ
വർത്തമാനം അന്ന്വെഷിച്ച അറിക്കെണം എന്ന കുമിശർണ്ണർ സാഹെപ്പവർകൾ നമുക്ക
കല്പിച്ചിരിക്കകൊണ്ട ഈ ക്കണക്ക താമസിയാതെകണ്ട ഇങ്ങൊട്ട കൊടുത്തയ
ക്കെണമെന്നും നാം അപെക്ഷിക്കുംന്നു. ഇത കൂടാതെ മയ്യ്യഴിയിലെ അതിരുകൾ
നിശ്ചയിക്കെണ്ടതിന്ന തങ്ങൾ തന്നെ വെണമെന്ന നാം എഴുതിയ കത്തിൽ ഉണ്ടല്ലൊ.
ഈ അവസ്ഥ തിർക്കെണമെന്ന നമുക്ക കല്പന വന്നതുകൊണ്ട തിർക്കെണ്ടതിന്ന
തങ്ങളെ ക്രിയ കഴിക്കെണ്ടുന്ന കാരിയം മൊടങ്ങിപ്പൊക ഇല്ല എന്നും നാം നിശ്ച
യിച്ചിരിക്കുംന്നു. എന്നാൽ കൊല്ലം 973 ആമത ധനുമാസം 16 നു ഇങ്കിരിയസ്സു കൊല്ലം
1797 ആമത ദെശെമ്പ്രമാസം 28 നു എഴുതിയത.

713 H & L

872 ആമത രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ അവർകൾക്ക
വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി സാഹെപ്പ
അവർകൾ സല്ലാം. എന്നാൽ ധനുമാസം 14നു എഴുതി അയച്ച കത്ത എത്തി. അതിലുള്ള
അവസ്ഥ ഒക്കയും മനസ്സിൽ ആകയും ചെയ്തു. കുടിയാൻമ്മാര ആയിട്ട മൊളക
കാരിയംകൊണ്ട തിർത്ത ആക്കുംന്നെ വഴി തങ്ങൾക്കതന്നെ വെച്ചിരിക്കണം. ആയത
മരിയാതപൊലെ ചെയ്താൽ കുടിയാൻമ്മാർക്ക ബൊധം ഉണ്ടായി വരികയും ചെയ്യ്യു
മെല്ലൊ. എല്ലാക്കാരിയംകൊണ്ടും തങ്ങൾ വഴിപൊലെ നടക്കും എന്നു നാം വഴിപൊലെ
നിശ്ചയിച്ചിരിക്കുംന്നു. ശെഷം തങ്ങൾക്ക പ്രെത്യെകമായിട്ടുള്ളെ അവസ്ഥകൾ.
ഗ്രെഹിപ്പിക്കുവാൻ നമുക്ക ഉള്ള അവസ്ഥകൊണ്ട ധനുമാസം 18 നു ഒരു മണിക്ക
എടച്ചെരിയിൽ വരുവാൻ നമുക്ക താല്പരിയം ആകുന്നതുകൊണ്ട അവിടെ തങ്ങളെ
കണ്ടാൽ നമുക്ക സന്തൊഷമാകയും ചെയ്യ്യും. എന്നാൽ കൊല്ലം 973 ആമത ധനുമാസം
16 നു ഇങ്കിരിയസ്സ കൊല്ലം 1797 ആമത ദെശെമ്പ്രമാസം 28 നു എഴുതിയത.

714 H & L

873 ആമത രാജശ്രീ കണ്ണുര ആദിരാജബീവി അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി സാഹെപ്പ അവർകൾ സല്ലാം.
എന്നാൽ കൊല്ലം 973 ആമതിലെ ഒന്നാം ഗെഡു ബൊധിക്കെണ്ടുംന്ന സമയത്ത ഇപ്പൊൾ
വന്നിരിക്കുകകൊണ്ട ആ വർത്തമാനം തങ്ങളെ മനസ്സൊടകൂടെ നിരൂപിച്ചിരിക്കുംന്നു.
ആയതിന്റെ കണക്ക നംക്കു നിശ്ചയമായിരിക്കുംന്നു. എന്നാൽ കൊല്ലം 970 ആമത
ധനുമാസം 17 നു ഇങ്കിരിയെസ്സ കൊല്ലം 1797 ആമത ദെശെമ്പ്രമാസം 29 നു
മൊന്തൊൽനിന്ന എഴുതിയത.

715 H & L

874 ആമത വന്ന ഓലയിന്റെ പെർപ്പ. മഹാരാജശ്രീ സായ്പി അവർകളെ കെൾപ്പി
ക്കെണ്ടും അവസ്ഥ കണാരൻ കണ്ട അണ്ണാജിരായര എഴുത്ത. സായ്പി അവർകൾ
കല്പന ആയി കുറുമ്പാലെക്ക വന്നതിന്റെ ശെഷം എഴുപതെ കാല ഉറുപ്പ്യയൊളം
ഇവിടെ പിരിഞ്ഞിട്ടും ഉണ്ട. വൃർശ്ചികമാസം 30 നു നികുതി അടച്ച നെല്ലായിട്ടും
പണമായിട്ടും കുടിയാൻമ്മാര പറഞ്ഞതിന്റെ ശെഷം കൊട്ടത്തെ തമ്പുരാന്റെ
കാരിയക്കാരൻ പാലൊറെ എമ്മൻ പട്ടണത്തക്ക പൊയി വന്ന കുറുമ്പാലെ വന്ന രണ്ടു
ദിവസം താമസിച്ചത. കുടിയാൻമ്മാരെ വരുത്തി കുറുമ്പാലെ നികുതി എടുത്ത
പാർശ്വാവിനെ കൊടുപ്പാൻന്തക്കവണ്ണം നമുക്ക കല്പന ഉണ്ട. അതുകൊണ്ട ഞാൻ
എഴുംന്നെള്ളിയെടത്ത ചെന്ന പറവാനെ കല്പന ഉള്ളു. നിങ്ങൾ ക്കുബഞ്ഞിക്ക നികുതി [ 370 ] എടുത്ത കൊടുത്താൽ രണ്ടാമത നിങ്ങൾ ഇങ്ങ തരെണ്ടിവരും. നിങ്ങളൊട എങ്കിലും
പാറവത്യക്കാരൻമ്മാരൊട എങ്കിലും നികുതി കൊടുക്കെണമെന്നും കൊടുക്കെണ്ട
എന്നും ഞാൻ പറകയും ഇല്ലാ. പട്ടണത്തനിന്ന പാർച്ചാവിന്റെ കല്പന ഇപ്രകാരം
ആകുന്നു. അപ്രകാരം എമ്മൻ പറഞ്ഞ കൊട്ടത്തക്ക പൊകയും ചെയ്തു. കുടിയാൻമ്മാര
ഉള്ളെടത്തക്ക ആളെ അയച്ചാൽ കുടിയാൻമ്മാരെ ആരയും കാമാനും ഇല്ലാ.
തെക്കുംന്തലക്കൽ ചെല്ലട്ടാൻ കണ്ണനന്ന ഒരു കുടിയാൻ നികുതിപ്പണം തരുവാൻ
ഉണ്ടായിട്ട ശിപ്പായി പറഞ്ഞയച്ചാറെ പട്ടണത്തെക്ക നികുതി കൊടുപ്പാൻ എമ്മൻ
പറഞ്ഞിരിക്കുന്നു. നിങ്ങൾക്ക നികുതിപ്പണം തരിക ഇല്ലാ. വാപിട്ടാണം ചെയ്തു
ശിപ്പായിനെ പറഞ്ഞയച്ചാൽ തങ്ങൾ പൊക ഇല്ലന്നു പറയുന്നു. അതുകൊണ്ട
ഇക്കാരിയത്തിന്ന നിവർത്തി ആക്കി അയക്കയും വെണം. 72 ആമതിലെ പണം
പിരിയെണ്ടതിന്ന ഒരു പാറാഗാഡിതി ശിപ്പായി ഞാങ്ങൾ ശിപ്പായിയൊടകൂട ഇവിടെ
പറഞ്ഞയച്ചാൽ പണം പിരിച്ചു കൊടുത്തയക്കയും ചെയ്യ്യാം. ധനുമാസം 13 നു ധനുമാസം
17 നു ദെശെമ്പ്ര മാസം 29 നു വന്ന ഓലിയിടെ പെർപ്പ ആക്കിക്കൊടുത്തത.

716 H & L

875 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സാഹെപ്പഅവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മ
രാജാവ അവർ കൾ സല്ലാം. എന്നാൽ ധനുമാസം 16 നു കൊടുത്തയച്ച കത്ത വായിച്ച
അവസ്ഥ മനസ്സിൽ ആകയും ചെയ്തു. ബ്രൊൻ സായ്പി പറമ്പുകൾ എടുത്തെ വിവരം
സാഹെ പ്പവർകൾക്ക ഗ്രഹിക്കെണ്ടതിന്ന ഒരു പറമ്പിന്റെ ജെമ്മാരി ഒരു ജെമ്മാരികയല്ലി
തന്റെ പെർക്ക എഴുതിയതിന്റെ പെർപ്പും ഒരു ജെമ്മാരി ഒരു പറമ്പിന്റെ ജെമ്മാരി
തണ്ടാംമ്പൊള്ളി എഴുതിയതിന്റെ പെർപ്പും അങ്ങൊട്ട കൊടുത്തയച്ചിരിക്കുംന്നു. ഇക്കാരി
യത്തിന്ന ബ്രാൻസായ്പി നമുക്ക എഴുതിയതിന്റെ പെർപ്പും അങ്ങൊട്ട കൊടു
ത്തയച്ചിരിക്കുംന്നു. ഇപ്പറമ്പുകൾ നമ്മുടെ അതിരിൽ ഉള്ളത എത്രെ ആകുന്നു. ആയത
വഴിപൊലെ സായ്പി അവർകൾ വിചാരിച്ചുകൊള്ളുകയും വെണം. തെയ്ക്ക തെക്കെപ്പുറം
പറമ്പത്ത നമ്മുടെ അതിൽ പുത്തനായിട്ട കുറ്റിയിട്ട അളന്ന കൊടുപ്പാൻ നിശ്ചയിച്ചത
നാം സാഹെപ്പവർകൾക്ക എഴുതി അയച്ചുവെല്ലൊ. അത ഇപ്പൊൾ സാഹെബര
അവർകളെ കല്പനപ്രകാരംതന്നെ മൊടങ്ങിയിരിക്കുന്നു. മയ്യ്യഴിയിലെ അതിരിന്റെ
കാരിയം ഇപ്പൊൾ തിർക്കുംന്നെപ്രകാരം സാഹെപ്പവർകൾ പറഞ്ഞതിന മറുപടി
സാഹെപ്പവർകൾക്ക നാം പറഞ്ഞിരിക്കുംന്നെല്ലൊ. എന്നാൽ കൊല്ലം 973 ആമത
ധനുമാസം 17 നു എഴുതിയത 18 നു ഇങ്കിരിയസ്സ കൊല്ലം 1797 ആമത ദെശെമ്പ്രമാസം
29 നു വന്നത. പെർപ്പാക്കി അയച്ചത.

717 H & L

876 ആമത കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മ രാജാവ അവർകൾക്ക മെസ്ത്രർ
ബ്രൊൻ സല്ലാം. കൊടുത്തയച്ച തരകും വായിച്ച അവസ്ഥയും അറിഞ്ഞു. ചുടി
ക്കൊട്ടെന്റെ അവിടെ രണ്ടു കണ്ടി പറമ്പ കെളപ്പിച്ചത നെര തന്നെ ആകുന്നത. ആ
പറമ്പ രണ്ടും തണ്ടാംമ്പൊള്ളി കുറുമ്പടെ ജെമ്മ ക്കരണവും ഇതിനടുത്ത പായൊലയും
വാങ്ങി പിടിപ്പത ദ്രെർവ്യവും കൊടുത്ത നാം ജെമ്മം വാങ്ങിട്ട ഒട്ടു നാളായി. ആ പറമ്പ
അങ്ങിനെ കെടക്കുന്നത ഇപ്പൊൾ മഴക്കാലമാകകൊണ്ട കെളച്ച നന്നാക്കുംന്നു.
അതിന്റെ മരിയാതിപൊലെ യാതൊരു രാജ്യത്ത എങ്കിലും ഓരൊരുത്തര ജെമ്മം
വാങ്ങിയ പറമ്പുകൾ നന്നാക്കി ഉഭയം വളർന്നാൽ അതാത രാജ്യത്ത കൊയിമ്മക്കകൂട
അല്ലൊ അതിന്റെ അനുഭ്വൊഗമാകുന്നത. പാഴപറമ്പായി കെടന്ന പൊയാൽ ആർക്കും
ഇല്ലല്ലൊ. അനുഭൊഗം യാതൊരുത്തൻ അതിന്റെ മരിയാതിപൊലെ ജെമ്മം വാങ്ങി [ 371 ] യാൽ ആ പറമ്പ നന്നാക്കുവാൻ വെറെ ഒരു ചൊദ്യം ചെയ്തെ ആവൂ എന്ന ഇല്ലല്ലൊ.
ചൊദ്യം ചെയ്യ്യെണ്ട കാരിയത്തിന്ന ചൊദ്യം ചെയ്യ്യെണം. ആ പറമ്പിന്റെ പണ്ടുപണ്ടെ
ഉള്ള ജെമ്മപ്രമാണവും അതിന്റെ വരിയൊലയും വാങ്ങി പിടിപ്പത കാണവും കൊടുത്ത
അട്ടിപ്പെറും നിരും വാങ്ങി നൊം ജെമ്മാരി ആകകൊണ്ടത്രെ ആ പറമ്പുകൾ നൊം
കെളപ്പിപ്പാൻ സങ്ങതിവന്നത. എന്നാൽ കൊല്ലം 973 ആമത എടവമാസം 22 നു
എഴുതിയത ധനു പതിനെട്ടാംന്തിയ്യ്യതി ദെശെമ്പ്ര 30 നു വന്നത. പെർപ്പാക്കിയത.

718 H & L

877 ആമത തണ്ടാംമ്പെള്ളി നമ്പര എഴുതിയതിന്റെ പെർപ്പ. കുറ്റിപ്പുറത്തിലെ
തണ്ടാംമ്പെള്ളി നമ്പര കൈയ്യ്യാൽ അടയാളം യാവാരി കൃഷ്ണൻ കണ്ടു. കാരിയമെന്നാൽ
തിരുമനസ്സ അറിയിക്കെണ്ടും അവസ്ഥ. ചുടിക്കൊട്ടെന്റെ കെഴക്കെ സമിപം
കായില്ലിമത്തലെ പറമ്പ കായില്ലിടെ ജെമ്മമെത്രെ ആകുന്നത. ആ പറമ്പത്ത ഇനിക്ക
1200 പണം കാണവും ഇട്ട ഒറ്റി ആകെ എഴുതിതന്നിരിക്കുന്നു. 300 മടല ഓല കാലംന്തൊറും
ജെമ്മാരിക്ക പൊമ്പൊടം ഉണ്ട. കുറ്റിക്ക പൊറത്ത ഇനിക്ക ജെമ്മമായിട്ട ഉള്ളെ പറമ്പു
കളിൽ തിരുമൊത്തെ പറമ്പ ഞാൻ അലുമാഞ്ചിക്കപ്പിത്താന ജെമ്മം കൊടുത്ത പൊയി
രിക്കുംന്നു. ശെഷം കുറ്റിക്കപൊറത്തെ ഇനിക്ക ജെമ്മമായിട്ടുള്ളെ പറമ്പുക്കള ഒന്നും
തിരുമനസ്സറിയാതെ ജെമ്മം കൊടുക്കയും ഇല്ലാ. എന്നാൽ കൊല്ലം 973 ആമത ധനുമാസം
5 നു എഴുതിയത. ധനു 18 നു ദെശെമ്പ്രമാസം 30 നു വന്നത. പെർപ്പാക്കി അയച്ചത.

719 H & L

കായല്ലികുങ്കൻ കൈയ്യ്യാൻ അടയാളം യാവരി കൃഷ്ണൻ കണ്ടു. കാരിയമെന്നാൽ
തിരുമനസ്സ അറിയിക്കെണ്ടും അവസ്ഥ. അഴിയുര കുറുന്തട്ട കടമല ചുടിക്കൊട്ടയിന്റെ
കായില്ലി മത്തലാക്കുംന്നെ പറമ്പ മുൻമ്പെ തണ്ടാംമ്പെള്ളിക്ക ഇങ്ങുന്ന കാണത്തിന്ന
വെച്ചിരിക്കുംന്നെല്ലൊ. ആ പറമ്പിന തണ്ടാംമ്പെള്ളിയും ഞാനും ആയിട്ട പറഞ്ഞൊ
ണ്ടക്കുംന്ന സമയം അലുമാഞ്ചിക്കപ്പിത്താൻ എന്നുള്ളെടത്ത ആളെ അയച്ച ഞാൻ
മയ്യ്യഴി ചെന്നാറെ കപ്പിത്താൻ എന്നൊട പറഞ്ഞത കായില്ലി മീത്തലെ പറമ്പിന്റെ
സൊസ്തം പിടുത്ത തന്നുവെങ്കിൽ ആ പറമ്പ ഉഭയം കുഴിച്ചിട്ട നന്നാക്കാമെന്ന എന്നൊട
പറഞ്ഞാറെ എനിക്ക ആ പറമ്പ അപ്രകാരം തന്നു കൂട ആ പറമ്പത്ത വല്ല അനുഭം
കുഴിച്ചിട്ട നന്നാക്കി എങ്കിലും നന്നാക്കില എങ്കിലും അതിന്റെ കാരിയം കൊണ്ട എപ്പം
എങ്കിലും കാരിയം പറയുന്നത. തണ്ടാമ്പള്ളിയും ഞാനും ആയിട്ട എന്ന ഞാൻ കപ്പി
ത്താനൊട പറഞ്ഞ പൊരികയും ചെയ്തു. എന്നതിന്റെശെഷം എന്റെ കായില്ലിമിത്തിലെ
പറമ്പും അതിന്റെ വടക്കെ രണ്ടു വള്ളിയന്ന പറമ്പും ഈ രണ്ട കണ്ടി പറമ്പും ഒന്നായിട്ട
കൂടി കെളക്കുന്നു എന്ന കെട്ടാറെ ആ വർത്തമാനം തിരുമനസ്സറിച്ച തിരുമനസ്സുകൊണ്ട
എന്നൊട കല്പിച്ചപ്രകാരം ഞാൻ അവിടെ ചെന്ന ആ പറമ്പ വിലക്കുകയും ചെയ്തു.
കാണം തന്നിരിക്കുന്നു എന്നും ആ പറമ്പത്ത ചെന്നു പൊകരുതെന്നും തണ്ടാമ്പള്ളി
നമ്പരൊട ഞാൻ പറഞ്ഞ പറമ്പത്ത വിലക്കിപ്പൊരികയും ചെയ്തു. അതിന്റെശെഷം
ജെമ്മാരിയിന്റെ വിരൊധവും നിക്കി ആ പറമ്പത്ത ഉഭയങ്ങള ഒക്കയും കുഴിച്ചിട്ടു എന്ന
കെട്ടു. എന്നാൽ കൊല്ലം 973 ആമത വൃർശ്ചികമാസം 30 നു എഴുതിയത. ധനുമാസം 18
നു ഇങ്കിരിയസ്സ കൊല്ലം 1797 ആമത ദെശെമ്പ്ര മാസം 30 നു വന്നത. ഉടനെ പെർപ്പാ
ക്കിക്കൊടുത്തത.

720 H & L

878 ആമത മലയാംപ്രെവശ്യയിൽ വടക്കെ അധികാരി കൃസ്തപ്രർ എയ്ക്കുയെർ
പീലി സായ്പി അവർകൾക്ക കണ്ണൂര ആദി രാജാ അവർകൾ സല്ലാം. ധനുമാസം 15 നു [ 372 ] കൊടുത്തയച്ച കത്ത വായിച്ച അവസ്ഥയും അറിഞ്ഞു. കത്ത ഇവിടെ വരുന്നതിന
മുൻമ്പെ രണ്ടു ദിവസം മുൻമ്പെ ഈ ഗെഡുവിന്റെ ഉറുപ്പ്യ മുസ്സയൊട വാങ്ങി
ത്തരുവാൻന്തക്കവണ്ണം അറക്കലെ കാതിരിനെ അങ്ങൊട്ട അയച്ചിട്ടും ഉണ്ട. അവൻ
വെഗം വാങ്ങി വെഗെന അങ്ങ കൊണ്ടു തരികയും ചെയ്യ്യും. എന്നാൽ നിങ്ങളെ കൂറും
പ്രിശവും ഉണ്ടായിരിക്കയും വെണം. എന്നാൽ കൊല്ലം 973 ആമത ധനുമാസം 19 നു
ഇങ്കിരിയസ്സ കൊല്ലം 1797 ആമത ദെശെമ്പ്രമാസം 31 നു വന്നത.

721 H & L

879 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സാഹെപ്പ അവർകൾ കുറുമ്പ്രനാട ദൊറൊക ചന്ദ്രയ്യ്യന എഴുതി
വരുന്നത. എന്നാൽ ഈക്കത്ത എത്തിയ ഉടനെ പ്പിനിശ്ശിനി സാഹെപ്പവർകൾ പൊഴവായി
അദാലത്ത കാരിയം വിചാരിക്കെണ്ടതിനെ ആക്കിയിരിക്കകൊണ്ടും ആ തുക്കിടിയിൽ
ചെർന്ന അവലാധാരും ശിപ്പായിമാരും ആ സായ്പിന്റെ അടുക്ക പൊകുവാൻ
കല്പിക്കയും വെണം. അതുകൊണ്ടും ആ തുക്കിടിയിൽ ഇനി മെൽപ്പട്ട തനിക്ക കല്പന
ഇല്ലാ. എന്നാൽ കൊല്ലം 973 ആമത ധനുമാസം 21 നു ഇങ്കിരിയസ്സ കൊല്ലം 1797
ജെനവരിമാസം 2 നു എഴുതിയ കത്ത.

722 H & L

880 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്ത പ്രർ പീലി സാഹെപ്പവർകൾ പൊഴവായി ഗുമാസ്തന എഴുതി അനുപ്പിന
കാരിയം. എന്നാൽ ഈക്കത്ത എത്തിയ ഉടനെ ആ തുക്കിടിയിലെ നിന്റെ പക്കൽ
ഇരിക്കുംന്നെ കണക്ക ഒക്കയും നിന്നൊടകൂട മെന്തൊലക്ക വരികയും വെണം. എന്നാൽ
കൊല്ലം 973 ആമത ധനുമാസം 20 നു ഇങ്കിരിയസ്സ കൊല്ലം 1798 ആമത ജെനവരി മാസം
2 നു എഴുതിയത.

723 H & L

881 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലി സാഹെപ്പവകളെ സന്നിധാന
ത്തിങ്കലെക്ക പൊഴവായി ക്കാനംങ്കൊവി ഗുമാസതൻ മദ്ധുരായര എഴുതിയ അർജി.
എന്നാൽ അള്ളിയിൽ നായര മുന്ന സമ്മസ്സരത്തിലെ എലച്ചരക്ക കിട്ടുന്ന ഇല്ലന്നതക
രാറ പറഞ്ഞുകൊണ്ട പണം കൊടുക്കാണ്ടെ ഇരിക്കുംന്നതിനെ കൂടി ചൊരത്തിൻ
മീത്തലെ ചെന്ന പാർത്ത വർത്തമാനം അറിഞ്ഞ എലച്ചരക്കിന്റെ അവസ്ഥ വിവരം
തിരിച്ച എഴുതി വരെണമെന്ന കാവാടൻ സായ്പി അപ്രകാരം കല്പിക്ക കൊണ്ട
ധനുമാസം 19 നു ഞാൻ ചൊരത്തിൻമ്മീത്തലെക്ക പൊകയും ചെയ്തു. എലച്ചരക്കാ
യവസ്ഥ ഇന്നപ്രകാരമെന്ന സന്നിധാനത്തിങ്കലെക്ക എഴുതി അയക്കുംന്നതും ഉണ്ട.
ദെശെമ്പറ തിങ്ങൾക്ക പുക്കുവാറും സന്നിധാനത്തിങ്കലെക്ക കൊടുത്തയച്ചിട്ടും ഉണ്ട.
ഇനിക്കല്പനവരുംപ്രകാരം കെട്ട നടക്കയും ആം. എന്നാൽ കൊല്ലം 973 ആമത ധനുമാസം
16 നു എഴുതിയ അരിജി.

724 H & L

882 ആമത ബെഹുമാനപ്പെട്ടിരിക്കുന്ന ഇങ്കിരിയസ്സ കുബഞ്ഞിയിൽ മഹാരാജരാജശ്രീ
കവാടൻ സായ്പിന്റെ സന്നിധാനത്തിങ്കലെക്ക അമിഞ്ഞാട്ട നായര സല്ലാം. എഴുതി
ക്കൊടുത്തയച്ച പരമാനികം വായിച്ച അവസ്ഥ മനസ്സിൽ ആകയും ചെയ്തു. പത്തിന [ 373 ] രണ്ടിന്റെ കാരിയംകൊണ്ട തകശിൽദാരൊട ചൊദിച്ചതിന്റെശെഷം തങ്ങള മുട്ടിച്ച
വാങ്ങിക്കൊള്ളുക വെണ്ടു എന്ന തകശിൽദാര പറകകൊണ്ടത്രെ മുട്ടിച്ചത ആകുന്നു.
ബുദ്ധിപരമാനികം കണ്ട ഉടനെ തറകളിൽ നമ്മുടെ മുട്ടുകൾ ഒക്കയും തിർക്കുകയും
ചെയ്തു. മഹാരാജശ്രീ സായ്പി അവർകളുടെ കൃപ കടാക്ഷം ഉണ്ടായിട്ട പത്തിന
രണ്ടിന്റെ പണം തരിക വെണ്ടിയിരിക്കുംന്നു. പല അടിയന്തരങ്ങൾ പല വസ്തുവും
ഇവിടെ കഴിയെണ്ടതും ഉണ്ട. കൊല്ലം 973 ആമത ധനുമാസം 15 നു എഴുതിയത.

725 H

883 മത രാജശ്രീ കുറുമ്പ്രനാട്ട വീരവർമ്മ രാജാവ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്ത്രപർ പീലി സ്സായ്പു അവർകൾ സല്ലാം.
എന്നാൽ തങ്ങൾക്ക എതാൻ കത്തിൽ ബഹുമാനം വണ്ണം പൊരാ എന്ന ദൊറൊഗ
എഴുതി ഇരിക്കുന്നെ തങ്ങളെ കാർയ്യക്കാരൻ കുമിശനെർ സായ്പു അവർകൾക്കു
കാണിച്ച കൊടുക്കകൊണ്ട ആയതിന കുമിശെനർ സായ്പു അവർകൾ നമുക്ക
അറിഇച്ചകൊണ്ടകുറുമ്പ്രനാട്ട ദൊറൊഗെനെ ഇവിടെ വരുത്തിഇരിക്കുന്ന എന്ന സംഗതി
ഉള്ള സമയത്ത വഴിപൊലെ എഴുതണമെന്നും നാം ദൊറൊഗക്ക കല്പിക്കയും ചെയ്തു.
ഇതിനാൽ മെൽപ്പട്ട അതുംവണ്ണം ചെയ്യ്യുമെന്ന നിശ്ചയിച്ചിരിക്കുന്ന. അല്ലാതെകണ്ട
നമ്മുടെ അപ്രസാദം എത്രെയും കഠിനമായിട്ട ഉണ്ടാകയും ചെയ്യും. എന്ന ദൊറൊഗക്ക
നിശ്ചയമായിരിക്കുന്ന. ശെഷം തങ്ങളെ സന്തൊഷത്തിനും ഗുണത്തിനും നാം എപ്പൊഴും
വിചാരിച്ചിരിക്കുന്നു എന്ന തങ്ങളെ അന്തക്കരണത്തിൽ നിശ്ചയമായിരിക്കുന്ന എന്ന
നമുക്ക നിശ്ചയമായിരിക്കുന്ന. എന്നാൽ കൊല്ലം 973 മത ധനുമാസം 20 നു ഇങ്കിരിയസ്സ
കൊല്ലം 1798 മത ജെനവരി മാസം 4 നു രണ്ടാമത എഴുതിയ്തു.

726 H

884 മത രാജശ്രീ കുറുമ്പ്രനാട്ട വീരവർമ്മരാജാ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കിടി സുപ്പ്രഡെണ്ടെൻ കൃസ്തപ്പർ പീലി സായ്പു അവർകൾ സല്ലാം.
എന്നാൽ 973 മത ഒന്നാംഗെഡു സമീപിച്ച വരികകൊണ്ട ഈക്കത്ത എത്തുംപൊഴെക്ക
ഉറുപ്പ്യന്റെ ബൊധത്തിന ഉടനെ വഴി ആക്കഏന്ന നാം നിശ്ചയിച്ചിരിക്കുന്ന. ആയത
നമുക്ക വളരപ്രസാദമാകയും ചെയ്യും. താജകലം ഇപ്പൊൾ എഴുതിയ കത്തുകൾ ഇതിന
പത്ത ദിവസം മുമ്പെ ഞങ്ങൾക്ക പെർപ്പ എഴുതി അയച്ചിട്ടും ഉണ്ട. അതിനൊടകൂടെ പറെ
ഞ്ഞയച്ച ശിപ്പായി എങ്കിലും മറുപടി എങ്കിലും വരായ്കകൊണ്ട നമുക്ക വളര അശ്ചര്യ
മായി തൊന്നുന്നു. രണ്ടാമത കൊല്ലം 973 മത ധനുമാസം 23 നു ഇങ്കിരിയസ്സ കൊല്ലം 1798
മത ജെനവരിമാസം 4 നു എഴുതിയ്തു.

727 H

885 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്പർ
പിലി സായ്പു അവർകൾക്ക കുറുമ്പ്രനാട്ട വിരവർമ്മ രാജ അവർകൾ സലാം. ഇപ്പൊൾ
കല്പന ആയി വന്ന കത്ത ഇവിട എത്തി. വായിച്ച അവസ്ഥ വഴിപൊലെ മനസ്സി
ആകയും ചെയ്തു. ഗെഡുപ്പണത്തിന്റെ കാർയ്യ്യം നെരായി നടക്കെണമെന്ന പ്രയത്നം
നമ്മാൽ എത്തുന്നതിനെ വഴിപൊലെ ചെയ്തു വരുന്ന. എന്നാലും നാട്ടിൽ ചെലരുടെ
മിശ്രം കൊണ്ട ഒന്നിച്ച പണം കെട്ടിക്കൊടുത്തയച്ചി സർക്കാർ ബൊധിപ്പിപ്പാൻ പിരിഞ്ഞ
വരായ്കകൊണ്ട എറ താമസം ചെയ്ത കൂടാത്ത കാര്യമായിരിക്കകൊണ്ട പിരിഞ്ഞട
ത്തൊളം പണവുംകൊണ്ട ഇമാസം 30 നു സായ്പു അവർകളുടെ അടുക്ക വന്ന ബൊധി
പ്പിച്ച ശെഷം പണത്തിന നിശ്ചയിച്ച വരുവാൻ തക്കവണ്ണം താഴെപ്പൊരയിൽ [ 374 ] പക്കിറുകുട്ടിഇടെ മരുമകെൻ തറുവയി ആജിയെ പ്പുരെപ്പിച്ച അയച്ചിരിക്കുന്ന. സായ്പു
അവർകളെ മനസ്സ ഉണ്ടായി കൊറെ ദിവസം എട കല്പിച്ചി കൊടുത്ത നെര നടത്തി
ച്ചകൊൾകവെണ്ടിഇരിക്കുന്ന എന്ന നാം വളെര അപെക്ഷിക്കുന്ന അതിന്റെ വിവരം
ഞാൻ തറുവയി ആജി കെൾപ്പിക്കയും ചെയ്യു. യിസ്ഥിവിൻ സായ്പ അവർകളെമെലും
അതിൽ ചെർന്നവരുടെ മെലും വെച്ചിട്ടുള്ള അഞ്ഞായം തെളിഇച്ച കടക്കാരുടെ
മുട്ടകൊണ്ട ഉള്ള സങ്കടം തിർത്ത രെക്ഷീക്കെണ്ടതിന സായ്പു അവർകളുടെ മനസ്സ
വഴിപൊലെ ഉണ്ടാകണമെന്ന നാം വളെര അപെക്ഷിക്കുന്ന. എന്നാൽ കൊല്ലം 973 മത
ധനുമാസം 23 നു ഇങ്കിരിയസ്സ കൊല്ലം 1798 മത ജനവരിമാസം 4 നു വന്നത. അന്നതന്നെ
പെർപ്പാക്കി കൊടുത്ത.

728 H

886 മത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്പ്രഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പു അവർകൾക്ക കുറുമ്പ്രനാട്ട വീരവർമ്മ രാജാവ അവർകൾ
സെലാം. ദൊറൊഗ ഉണ്ടാക്കിയ അവസ്ഥക്ക കല്പന ആയി വന്ന കത്ത ഇവിട എത്തി.
വായിച്ച വഴിപൊലെ മനസ്സിലാകയും ചെയ്തു. എനി എതാനും ഉണ്ടായെന്ന വരികിൽ
അരജിഎഴുതി അയക്കുകയും ചെയ്യാം. കള്ളെന്മാരുടെ അമർച്ച വരായ്കകൊണ്ട നികിതി
പിരിയെണ്ടതിന ചെലെ ദിക്കിൽ വളര തടവായി വന്നിരിക്കുന്ന. ഒക്കയും കല്പനപൊലെ
നാം നിശ്ചെയിച്ചിരിക്കുന്ന. വിശെഷിച്ച സായ്പു അവർകളെ ദെയ ഉണ്ടായി ഒര
ഗഡിയാലവും ഒരു മുദ്ര കൊത്തിച്ചിട്ടു തരുമെന്ന കല്പന ഉണ്ടായി പതിനാറ മാസമായിട്ടും
ലെഭിപ്പാൻ നമുക്ക ഭാഗ്യം ഉണ്ടായില്ല. വരുന്നത അല്ലാ എന്ന കല്പന കെട്ടാൽ അതിന
ആശ വിടും അതുവും കല്പന കെട്ടില്ല. അപ്പ്രകാരം മനസ്സിൽ വസിക്കും. ഒരിക്കലും
വിടാതെ ആയിരിക്കുന്ന ഒക്കയും സായ്പു അവർകളുടെ ദെയ കടാക്ഷം ഉള്ളപൊലെ
എന്നപ്രാർത്ഥിച്ചിരിക്കആകുന്ന. എന്നാൽ കൊല്ലം 973 മത ധനുമാസം 20 നു എഴുതിയത.
ധനുമാസം 23 നു ഇങ്കിരിയസ്സ കൊല്ലം 1798 മത ജെനവരിമാസം 4 നു വന്നത. അന്ന
തന്നെ പെർപ്പാക്കി കൊടുത്തത.

729 H

887 മത മഹാരാജശ്രീ വടക്കെ അധികാരി പീലി സായുപ്പ അവർകൾ സന്നിധാന
ത്തിങ്കലെക്ക പഴവീട്ടിൽ ചന്തു എഴുതി അറിയിക്കുന്ന അരജി. ബഹുമാനപ്പെട്ടെ ബംബൈ
ഗെവർണ്ണർ സായ്പു അവർകളെ തലശ്ശെരിയിൽനിന്ന പൊകുംമ്പൊൾ കല്പിച്ചിരി
ക്കുന്ന കുമ്പഞ്ഞി സർക്കാരിലെക്ക ആവിശ്യം ആയിട്ട രണ്ടതറയിൽ ഒഴിസ്തലത്ത
ചെല ഉഭയങ്ങൾ ഉണ്ടാക്കെണ്ടതിന്ന മയ്യഴി മെസ്ത്രി ബ്രൊൻ കപ്പിത്താൻ രണ്ടതറയിൽ
വരും. അക്കാർയത്തിന്ന വെണ്ടുന്ന സഖായങ്ങൾ ചെയ്ത കൊടുക്കണം. എന്നതിന്റെ
ചിലവ ബ്രൊൻ സായ്പു കൊടുക്കുമെന്നും സായിപ്പ അവർകൾ കല്പിക്ക ഉണ്ടായി.
അക്കാർയത്തിന്ന മെസ്ഥർ ബ്രൊൻ കപ്പിത്താൻ രണ്ടുതറഇൽ വന്നിരിക്കുന്ന. ആയ
വസ്ഥ ഒക്കയും ഏതുപ്രകാരം സായ്പു അവർകളെ കല്പന വരുന്നപ്രകാരം നടക്കയും
ചെയ്യാം. എന്നാൽ 973 മത ധനുമാസം 23 നു പഴവീട്ടിൽ ചന്തു ഇങ്കിരിയസ്സ കൊല്ലം 1798
മത ജെനവരിമാസം 4 നു പെർപ്പാക്കിയ്ത.

730 H

888 മത രാജശ്രീ തലച്ചെരി തുക്കിടി സുപ്പ്രെഡെണ്ടൻ കൃസ്തപ്രർ സാഹെബ
അവർ കൾ പഴവീട്ടിൽ ചന്തുന എഴുതിയത. എഴുതി അയച്ച കത്ത എത്തി. അതിൽ ഉള്ള
അവസ്ഥ ഒക്കയും മനസ്സിലാകയും ചെയ്തു. തനിക്ക കല്പന കൊടുപ്പാൻ ബ്രൊൻ [ 375 ] സായ്പുന എതും ബലം ഇല്ലെല്ലൊ. ഒന്നാം ഗഡു നിശ്ചെയിക്കെണ്ടതിന തന്റെ
പ്രവൃത്തിപൊലെ നടക്കയും വെണം. ശെഷം മൊളകിന്റെ കണക്ക വിവരമായിട്ട എഴുതി
അയക്കയും വെണം. എന്നാൽ കൊല്ലം 973 മത ധനുമാസം 23 നു ഇങ്കിരിയസ്സ കൊല്ലം
1798 മത ജനവരിമാസം 4 നു എഴുതിയ്ത.

731 H

889 മത മഹാരാജശ്രീ വടക്കെ അധികാരി പീലി സായ്പു അവർകളെ സന്നിധാന
ത്തിങ്കലെക്ക പഴവീട്ടിൽ ചന്തു എഴുതി അറിയിക്കുന്ന അരജി. 973 മതിൽ രണ്ടു തറ
ഹൊബളിയിൽ മുളകുപയിമാശി ചാർത്തിയ വരവി കണക്കും അതിന്റെ വിവരവും
കൊണ്ട അവര സായ്പു അവർകളെ സന്നിധാനത്തിങ്കലെക്ക വന്നിരിക്കുന്ന. മുളകു
കൊറെഞ്ഞി കാണുന്നത കഴിഞ്ഞാണ്ടുള്ളപ്രകാരം മുളകു ഈക്കൊല്ലം ഇല്ലായ്ക
കൊണ്ടൊ പയിമാശി ചാർത്തിയതിന എതാനും ഭെദം വന്നിട്ടൊ. മുളകു കൊറെഞ്ഞി
പൊവാൻ എന്തു സങ്ങതി എന്ന വഴിപൊലെ ശൊദ്യം ചെയ്ത നൊക്കിയടത്ത മൊളക
ഇക്കൊല്ലം നാട്ടിൽ കൊറെഞ്ഞി വരികകൊണ്ടത്രെ മുളകു കൊറെഞ്ഞി കാണുന്നത
എന്ന തറെയിൽ ഉള്ള ആളുകളും ചാർത്തിയ ആളുകളും പറഞ്ഞത. ഒരു കൊല്ലം മുളകു
എറ ഉണ്ടാകും. ഒരു കൊല്ലം മുളകു കൊറെഞ്ഞിരിക്കും. അപ്പ്രകാരം ആകുന്ന
മൊളകിന്റെ അവസ്ഥ. കഴിഞ്ഞാണ്ടും ഇക്കൊല്ലവും ആയിട്ട ഈക്കൊല്ലം മൊളകു
കൊറെ കൊറെഞ്ഞകാലം ആയിരിക്കകൊണ്ടാകുന്ന മൊളകു കൊറെഞ്ഞിപൊയത
എന്ന തൊന്നുന്നു. 73 മതിൽ മുളകുവകെക്കുള്ള നികിതി വാങ്ങണ്ടതിന്ന എതു
പ്രകാരംവെണ്ടു എന്ന കല്പന വന്നാൽ അപ്പ്രകാരം നടക്കയും ചെയ്യാം. എന്നാൽ 973
മത ധനുമാസം 24 നു ഇങ്കിരിയസ്സ കൊല്ലം 1798 മത ജെനവരിമാസം 5 നു പഴവീട്ടിൽ
ചന്തു എഴുതിയത. പെർപ്പാക്കി.

732 H

890 മത കൊല്ലം 973 മതിൽ രണ്ടുതറ ഹൊബിളീലെ മുളക ചാർത്തി വന്ന ഒട്ടക്കുള്ള
തെരട്ട എഴുതിയ കണക്ക അകദെശം 44ക്ക ശിശുവള്ളി 27, 532 അഫലംവള്ളി 37, 170
ഫലംവള്ളി 25,570 ആകവള്ളി 65, 687 നുക്ക വിവരം അറെക്കെൽ ചെറെക്കൽ നാവി
വിട്ടിൽ അച്ചൻമ്മാർ വകകുടി മുളകു ഇ 25,595 ഇക്ക പത്തിന രണ്ട കണ്ട മുളകു ഇ 539
ശപൊള്ളു വക മുളകു 53 1/2 കുടയാമ്മാർ വക മുളകു ഇ 62938 ഉസുക്ക പാതിക്ക
നികിതി മുളക ഇ 31,463 സുഗ്മ. ആക കുബഞ്ഞിക്ക വരും മുളകു ഇ 82061 3/4. എന്നാൽ
ധനുമാസം 24 നു ജനവരിമാസം 5 നു രണ്ടുതറെയിൽ നിന്ന പഴവീട്ടിൽച്ചന്തു എഴുതി
അയച്ചത. പെർപ്പാക്കി.

733 H

891 മത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്പ്രെഡെണ്ടെൻ
കൃസ്തപ്പർ പീലി സായ്പു അവർകളുടെ സന്നിധാനത്തിങ്കലെക്ക ദിവാൻ വാളാജി
രായര എഴുതിയ അരജി. എന്നാൽ ബഹുമാനപ്പെട്ടെ ഗൌനൊർ ഡെങ്കിൻ സായ്പു
അവർകൾ ദിവാൻ സ്ഥാനം ഇല്ലാതെ ആക്കിയതുകൊണ്ടു ഇനിക്ക ഉദ്യൊഗം ഇല്ലാ
എന്നെല്ലൊ സായ്പു അവർകൾ കല്പിച്ചത ആകുന്ന. ഞാൻ ഇ ദിവാൻ സ്ഥാനത്തിന
വന്ന ദിവസം മുതൽ ഇത്രത്തൊളവും ബഹുമാനപ്പെട്ടെ കുമ്പഞ്ഞിഇലെ ക്കല്പനക്ക
ഈ തുക്കിടിക്ക വന്ന സുപ്പ്രഡെണ്ടെർ സായ്പുമാരെ കല്പനപ്രകാരംതന്നെ
കുമ്പഞ്ഞിഇലെക്ക ഒരുദ്രൊഹവും ഒരു വഞ്ചയും കൂടാതെകണ്ട നെരപൊലെ നടന്ന
പൊന്നതും സായ്പു അവർകൾക്ക തന്നെ ബൊധിച്ചിരിക്കയും ചെയ്യുമെല്ലൊ. ബഹു [ 376 ] മാനപ്പെട്ടെ കുമ്പഞ്ഞി സർക്കാരിൽനിന്ന കല്പിച്ചി ആക്കി ഇരിക്കുന്ന ഉദ്യൊഗ
ത്തിൽനിന്ന നെരപൊലെ നടന്ന വന്നാൽ അവനിടെ വംശ പാരംപരിയമായിട്ട ആയു
ദ്യൊഗത്തിന്ന ഒരു കുറവ ഉണ്ടാക ഇല്ല എന്നുള്ള കുമ്പഞ്ഞി മർയ്യാദ വിശ്വസിച്ചിട്ട ഞാൻ
എന്റെ കുഞ്ഞനും കുട്ടികളും കൂട ഇ ത്തലച്ചെരിപ്പട്ടണത്തിൽ ബഹുമാനപ്പെട്ടെ
കുമ്പഞ്ഞിയെ ആശ്രെയിച്ച കൊണ്ടിരിക്കുന്ന. ഇപ്പൊൾ എനിക്ക സ്ഥാനം ഇല്ല എന്ന
കല്പിച്ചൊണ്ടാൽ ഇക്കുഞ്ഞെനെയും കുട്ടികെളെയും വെച്ചികൊണ്ട ദിവസൊർത്തി
കഴിച്ചൊളുവാൻ വളര സങ്കടം തന്നെ ആകുന്ന. ആയതകൊണ്ട സായ്പു അവർകളെ
കൃപാകടാക്ഷംകൊണ്ടു ഇനിക്കു ഒരു ഉദ്യൊഗം തന്ന രെക്ഷിക്കവെണ്ടിയിരിക്കുന്ന.
വിശെഷിച്ച മദാരാസ ദാലൂക്കിൽ നാരായണനായരും രാമരായരും ഉദ്യൊഗം
ചെയ്തൊകൊണ്ടിരിക്കുന്നതിന്റെ മദ്ധ്യെ അവർ രണ്ടാൾക്കും ആ സ്ഥാനം ഇല്ലാതെ
ആയതകൊണ്ട അവർ നെര പൊലെ നടന്നതുകൊണ്ടും ആ സ്ഥാനം ഇല്ലാതെ ആയ
ദിവസം മുതൽ അവരുടെ കുഞ്ഞികുട്ടിഇന്റെ ചെലവ കഴിയാൻ മാത്രം അവര
ഇരിവരുക്കും ബഹുമാനപ്പെട്ടെ കുമ്പഞ്ഞിയിൽ നിന്ന വകവെച്ചികൊടുത്തിട്ടും ഉണ്ട
എന്ന കെട്ടിരിക്കുന്ന. അതുകൊണ്ട എന്നെ ബഹുമാനപ്പെട്ടെ കുമ്പഞ്ഞിയിൽനിന്ന
ഇത്രനാളും അവര തന്നെ രെക്ഷിച്ചൊണ്ട പൊന്നപ്രകാരം ഇനിയും അവരൊടകൂടത്തന്നെ
എന്ന രെക്ഷിച്ചി കൊള്ളണം. എനി ബഹുമാനപ്പെട്ടെ കുമ്പഞ്ഞിഒട ഞാൻ വളര വളര
അപെക്ഷിക്കുന്ന. എന്നാൽ ഇനി മെല്പെട്ടെ ഇവിടെന്ന തെറ്റിയാൽ നമ്മുടെ നാട്ടിലെക്ക
കുടി പൊയിക്കുട എല്ലൊ. എന്നാൽ കൊല്ലം 973 മത ധനുമാസം 23 നു ഇങ്കിരിയസ്സ
കൊല്ലം 1798 മത ജനവരി മാസം 5 നു പെർപ്പാക്കി.

734 H

892 മത മഹാരാജശ്രീ വടക്കെ ദിക്കിൽ അധികാരി സുപ്പ്രഡെണ്ടെൻ പീലിസ്സായ്പു
അവർകളെ സന്നിധാനത്തിങ്കലെക്ക പാക്കനൂർക്കാരെൻ വിട്ടപ്പൻ എഴുത്ത. മെപ്പടിയിൽ
പുത്തംബയും എജമാടിക്കാരൻ വിഷ്ണുമൂർത്തിയും പാക്കനൂർക്കാരൻ നാരായണ
പ്പനുംകൂട എഴുതിയ അരജി. എന്നാൽ ഞങ്ങൾ എല്ലാവരും ബഹുമാനപ്പെട്ട കുമ്പഞ്ഞി
പന്തലിൽ ഞങ്ങടെ ഉദ്യൊഗത്തിന്ന പല ദിക്കിന്നും പലരും കമ്മത്തി ആശ്രയം പിടിച്ച
പന്തലിൽ വന്ന കച്ചവടം കാർയ്യ്യങ്ങൾ ചെയ്താൽ നാലപണം അനുഭവം വാങ്ങി സുഖ
ത്തൊട കുഞ്ഞനും കുട്ടിക്ക കൊടുത്ത ജീവനം കഴിച്ചു കൊള്ളാമെന്ന കുമ്പഞ്ഞി
പ്പന്തലിൽ വന്നാൽ ഒരു ഭയവും ഇല്ലാ എന്നും കണ്ട തലശ്ശെരി പന്തലിൽ വന്നാരെ
ഗൊവെപ്പറെങ്കി ശീവാടക്കാരെൻ വന്ന പന്തലിൽ നിക്കുംമ്പൊൾ പാക്കനൂർക്കാരൻ
വിട്ടപ്പക്കമ്മത്തിയിന്റെ ശീവാടയിൽ നിന്നും അവന്റെ പർക്കാസ്സ അയെച്ചി ഉരുവിലെ
തണ്ടെലിനെ ഭയപ്പെടുത്തി പർക്കാസ്സിൽ നിന്ന ഇറക്കികൊണ്ടുപൊയ അരിമൂട 15 കുടി
പുത്തപ്പയ്യന്റെ ശീവാടയിൽ നിന്ന കൊണ്ടുപൊയ അരിമൂട 6 നാരായണപ്പെന്റെ
ഉരുവിൽ നിന്ന കൊണ്ടുപൊയ അരുമൂട 14 എജമടിക്കാരെൻ വിഷ്ണുമൂർത്തിയിടെ
ഉരുവിന്ന കൊണ്ടുപൊയ അരിമുട 4 ആക ഉരുനാലിന എറുക്കിക്കൊണ്ടുപൊയ അരിമുട
39. ഇതകൂടാതെ കുന്താപ്പുര മാധവക്കമ്മിത്തിഇടെ ഉരുവിന്ന ആ ഉരുവിലെ തണ്ടെലനും
അവന്റെ ഉരുവിൽക്കൊണ്ടുപൊയി വലിയ തൊക്കൊട പിടിച്ച കെട്ടി അടിച്ച രണ്ടാമതും
വന്ന പത്തു മൂട അരി ഇറക്കിക്കൊണ്ടുപൊകയും ചെയ്തു. ആവസ്ഥ തണ്ടെൽ തന്നെ
മഹാരാജശ്രീ അട്ടിസ്സൻ സായ്പു അവർകളൊട പറെകയും ചെയ്തു. ഇതിൻവണ്ണം
ഇപ്പറങ്കിഇന്റെ ആള കുമ്പഞ്ഞി കൊടിയില്ലെങ്കിൽ വന്ന ഞങ്ങളൊട ചെയ്ത അവസ്ഥക്ക
ഞങ്ങക്ക വലിയ സങ്കടം തന്നെ ആകുന്നു. പല രാജ്യത്തുംനിന്നും പല ദിക്കിൽ നിന്നും
പല ജാതിയിലുള്ള കച്ചവടക്കാരെരും കുമ്പഞ്ഞിയിലെ പന്തൽ വിശ്വസിച്ചു വന്ന നാല
പണം ലാഭ് വരുത്തി കുഞ്ഞിക്കുട്ടിക്കു കൊടുത്ത നാള കഴിച്ചി കൊള്ളാമെന്ന വന്ന
സാധുവായ ഞങ്ങളൊട കുമ്പഞ്ഞിയിന്റെ പന്തലിൽ വെച്ചി ചെയ്ത സങ്കടം ഞങ്ങക്ക [ 377 ] സഹിച്ചികൂട. ഈ സങ്കടങ്ങൾ ഒക്കയും മഹാരാജശ്രീ സായ്പു അവർകൾ കെട്ട
നെരപൊലെ വിസ്ഥരിച്ചി രെക്ഷിക്കയും വെണം. എന്നാൽ കൊല്ലം 973 മത ധനുമാസം
23 നു ഇങ്കിരിയസ്സകൊല്ലം 1798 മത ജെനവരിമാസം 4 നു പല വർത്തകർ എഴുതി
അയച്ചത. പെർപ്പാക്കിയത.

735 H

893 മത രാജശ്രീ വടെക്കെ അധികാരി തലച്ചെരി തുക്കിടി സുപ്പ്രഡെണ്ടെൻ
കൃസ്തപ്രർ പീലിസായ്പു അവർകൾ നാരെങ്ങൊളി നമ്പിയാർക്ക എഴുതി വരുന്നത.
എന്നാൽ ഈ വരുന്ന ആള കുഞ്ഞിപ്പൊക്കറ എന്ന പറെയുന്ന തന്റെ ജമ്മം
ചാർത്തുംപൊൾ ബഹുമാനപ്പെട്ടെ കൊമ്പിഞ്ഞിയിലെ പെർക്ക ഒന്നിച്ചിരിപ്പാൻ നമ്മുടെ
കല്പന വാങ്ങി ഇരിക്കുന്ന. എന്നാൽ കൊല്ലം 973 മത ധനുമാസം 27 നു
ഇങ്കിരിയസ്സകൊല്ലം 1798 മത ജനവരിമാസം 8 നു എഴുതിയ്തു.

736 H

894 മത മഹാരാജശ്രീ വടക്കെ അധികാരി പീലിസ്സായ്പു അവർകളെ സന്നിധാന
ത്തിങ്കലെക്ക കെൾപ്പിപ്പാൻ മാപ്പളനാവത്തെ ഈസ്സക്കുട്ടി എഴുതിയ അരിജി. ഇതിന്ന
മൂന്നമാസം മുൻമ്പെ ഒരു ദിവസം കാഭ്ര എന്ന വിളിച്ചി ഞങ്ങളെ ജാതിയിൽ വെണ്ടപ്പെട്ടെ
ആളുകളെ മുൻമ്പിൽനിന്നും എന്നൊട പറെഞ്ഞു നിന്റെ മരുമകള കെട്ടിയ ചെറി
യത്തെ മമ്മിഇന്റെ മരുമകൾക്ക ഗർഭം ഉണ്ടായത. ഇതിന്ന എട്ടമാസം മുൻമ്പെ അവളെ
കുഞ്ഞികുട്ടികൾ തന്നെ കലക്കിച്ചി കളെഞ്ഞുയെന്നും ആ ഗർഭം നിന്റെ മരുമകെൻ
അവുദള്ളആന ഉണ്ടാക്കിയത എന്ന മമ്മി പറെയുന്ന. അതുകൊണ്ട അവള അവുദള്ള
ഇനക്കൊണ്ടു കെട്ടിക്കണമെന്ന പറെഞ്ഞാരെ ഞാൻ പറെഞ്ഞും ഈ ഗർഭം ഉണ്ടാക്കിയത
അവുദള്ള അല്ല. അവെനാകുന്നെങ്കിൽ ഈ അവസ്ഥകൾ ഒന്നും മമ്മു എങ്കിലും അവന്റെ
കുഞ്ഞികുട്ടികൾ എങ്കിലും എന്നൊട എങ്കിലും എന്റെ കുഞ്ഞികുട്ടികളൊട എങ്കിലും
ഇത്ര നാളായിട്ടും പറെയാതെയിരിപ്പാനും ആ ഗർഭം കലക്കിച്ചികളെയാനും ഇതിന്ന
ആറമാസം മുൻമ്പെ എന്നയും കൂട്ടിക്കൊണ്ട മമ്മി അവളെ കെട്ടിക്കുവാൻ വെറെ മുന
മാപ്പളമാരൊട ചെന്ന പറെയാനും സങ്ങതി ഇല്ലല്ലൊ. അതുകൊണ്ടു അവുദള്ളയൊട
ചൊതിക്കട്ടെ എന്ന പറെഞ്ഞി പിരിഞ്ഞി. പിറ്റെന്ന അവുദള്ളയൊട ഞാൻ ചൊതിച്ചാരെ
ഞാൻ അവളെ അപരാധിച്ചിട്ടില്ല എന്നും ഗർഭം ഉണ്ടായതും കലക്കിയതും ഞാൻ അറിക്ക
ഇല്ല എന്നും ഇതിന്റെ നെരിനെ ഏതുപ്രകാരം തെളിയിച്ചി തരാമെന്ന ഒറെപ്പായിട്ട
അവുദള്ള പറെഞ്ഞാരെ ആയവസ്ഥ കാദിഒട ഞാൻ ചെന്ന പറെഞ്ഞി. കാദി എന്ന
വളര വായിഷ്ടാണവും ചെയ്തു. ഞാങ്ങൾ പറെഞ്ഞപ്രകാരം നീ കെൾക്ക ഇല്ല എന്നും
നാളെപ്പള്ളിയിൽ ആകട്ടെ എന്ന ദെഷ്യപ്പെട്ട പറെഞ്ഞും പിറ്റെന്നാൾ വെള്ളി ആയിച്ചയും
ആയിട്ട പള്ളി ഇന്ന എല്ലാവരെയും മുൻമ്പാക അവുദള്ളയൊടതന്നെ കാദിചൊതിച്ചാരെ
എന്നൊട അവുദള്ള പറെഞ്ഞപ്രകാരംതന്നെ ഞാൻ അവള അപരാധിച്ചിട്ടില്ല എന്ന
അവുദള്ള പറെഞ്ഞപ്പൊൾ അതിന്റെ നെരും വഴിയും തുൻമ്പും വിസ്തരിക്കാതെകണ്ട
കാദി എന്റെ പൊരെയിൽ ഉള്ള പെണ്ണുങ്ങള കെട്ടിയ മാപ്പളമാര ഒന്നും അവിട
പ്പൊകെണ്ടായെന്നും അപ്പൊരയിൽ ഉള്ള കുഞ്ഞി കുട്ടികൾക്ക ഒന്നിനും താടിയും
തലന്നാരും കളയണ്ടായെന്ന ഒത്താനൊട വിലക്കുകയും ചെയ്തു. അപ്പൊൾ എല്ലാവരും
കെൾക്ക കാദിയൊടഞാൻ പറെഞ്ഞിട്ടുള്ള കാർയ്യം നെരും ഞായവുംപൊലെ വിസ്തരിച്ചി
നമ്മുടെ മാർഗ്ഗ വിധിപൊലെ അവനെക്കൊണ്ടു നടത്തിച്ചികൊള്ളണം. മാർഗ്ഗ
മരിയാദിപൊലെ ഞങ്ങൾ കെൾക്കാ എന്ന പറെഞ്ഞ വാക്ക കാദി ബഹുമാനിച്ചതുംയില്ല.
എന്നതിന്റെശെഷം കൊറെയ ദിവസം കഴിഞ്ഞാരെ പിന്നെയും കാദിയിടെ പൊരെ [ 378 ] യിൽ ഞാൻ ചെന്ന സങ്കടം പറെഞ്ഞപ്പൊൾ മമ്മി പറെഞ്ഞ മാർഗ്ഗത്തിൽ വിധി എന്ത നീ
പറെയുന്ന ഞാൻ പറെഞ്ഞപ്രകാരം കെൾക്ക ഇല്ല. എന്നാൽ നീ കണ്ടൊ നായിന്റെ
മൊനെ എന്ന വളര വയിഷ്ടാണം ചെയ്താരെ ഞാൻ പറെഞ്ഞു സങ്കടം പറെയാൻ
വന്നാൽ തങ്ങൾ ഇപ്പ്രകാരം പറെയുന്നത ഞായമല്ല. നായിന്റെ മകെൻ ഞാനല്ല.
എനി യിപ്പ്രകാരം പറെയരുത. എന്നപ്പൊൾ കാദിയെന്റെ വെള പിടിച്ചിമിറ്റത്തു
ഉന്തുകയും ചെയ്തു. എന്നാരെ ഞാൻ ഇങ്ങ പൊന്നു. പിറ്റെന്നാൽ എല്ലാവരും പള്ളിയിൽ
കൂടിയാരെ തലെദിവസം കാദി എന്നപ്പറെഞ്ഞ അവസ്ഥ ഒന്നും നെര വഴിക്കെ വിസ്തരി
ക്കാതെ രണ്ടാമതും എന്റെ കുഞ്ഞികുട്ടികൾ പാർക്കുന്ന പൊരകളിൽ ഒക്കയും മാർഗ്ഗ
ത്തിൽ വെണ്ടപ്പെട്ടെ കാർയ്യങ്ങൾ ഒന്നും ചെയ്യരുത എന്നും എന്റെ കൊൽക്കാറെര
ഒന്നും താടിയും തലന്നാരും കളെയരുത എന്നും പള്ളിയിൽക്കയരരുത എന്നും മരി
ച്ചാൽക്കഴിക്കെണ്ടെ ക്രിയകൾ ഒന്നും കഴിക്കരുത എന്നും വിരൊധിക്കയും ചെയ്തു.
എന്നപ്പൊൾ എല്ലാവരെയും മുൻമ്പാക ഞാൻ പള്ളിവാതുക്കൽനിന്നു അള്ളാവിനെയും
നെപിഇനെയും സത്യം ചെയ്തു പറഞ്ഞ ഇപ്പ്രകാരം വിരൊധിപ്പാൻ ഞാൻ ഒരു കുറ്റം
ചെയ്തിട്ടില്ല. അമ്മൊഴി ആരും വിസ്തരിച്ചതുമില്ല. അതിന്റെ ശെഷം അതിന്റെ മുൻപ്പെത്തെ
ദിവസം മുൻമ്പെ എനക്കുള്ള ഒരു കുട്ടി മരിച്ചാരെ കാദിയൊട ചെന്ന പറെഞ്ഞിട്ട
അതിന്റെ ക്രിയകൾ ഒന്നും കഴിപ്പാൻ സമ്മതിച്ചതുമില്ല. അതിന്റെശെഷം ഒടെമ്പിന്നയും
എനക്കുള്ള ഒരു കുഞ്ഞി ഇതിന പതിനാറാ ദിവസം മുൻമ്പെ മരിച്ചാരെ കാദിയൊട
ചെന്ന പറെഞ്ഞിട്ട അതിന്റെ ക്രിയകളും കഴിപ്പാൻ സമ്മതിച്ചില്ല. എന്നാരെ പിന്നയും
കാദിയൊട ചെന്ന പറഞ്ഞാരെ കുഞ്ഞികൾ മരിച്ചിട്ടും നമ്മുടെ മാർഗ്ഗത്തിൽച്ചെയ്യണ്ടെ
ക്രിയകൾ ഒന്നും കഴിപ്പാൻ സമ്മതിച്ചില്ലല്ലൊ എന്നും ഞാങ്ങക്ക വിരൊധിച്ച കാർയ്യം
ഒന്നും ഇത്രനാളായിട്ടും അതുവും തീർത്ത തന്നില്ലല്ലൊ. അതുകൊണ്ട ഇനി നിങ്ങളെ
ക്കൊണ്ട കൊയിമ്മയിൽ അഞ്ഞായം കെൾപ്പിക്കുമെന്ന പറെഞ്ഞാരെ നീ പൊയി
ക്കെൾപ്പിക്ക എന്ന കാദി പറെകയും ചെയ്തു. അയതുകൊണ്ട സായ്പു അവർകളെ കൃപ
ഉണ്ടായിട്ട ഇതിന്റെ നെരും ഞായവും പൊലെ വിസ്തരിച്ച എന്റെയും എന്റെ കുഞ്ഞി
കുട്ടികളുടെയും സങ്കടം തീർത്ത തരുവാൻ സായ്പു അവർകൾളെ കൃപകടാക്ഷം
ഉണ്ടായിരിക്കയും വെണം. എന്നാൽ കൊല്ലം 973 മത ധനുമാസം 23 നു എഴുതിയ്തു.

737 H

895 മത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്പ്രെഡെണ്ടെർ
കൃസ്തപ്പർ പീലി സായ്പു അവർകൾ സന്നിധാനത്തിങ്കലെക്ക ചെറെക്കൽ കാനഗൊവി
സുബ്ബയ്യ്യൻ എഴുതിയ അരജി. എന്നാൽ മൊന്തൊൽ നിന്ന സായ്പു അവർകളെ
കല്പനപ്രകാരം ഞാൻ കൊട്ടെയാത്ത വന്ന ഗൊർണ്ണെൽ ഡൊ സായ്പു അവർകൾക്ക
സായ്പവർകൾ കല്പിച്ചിതന്ന കത്തു കൊടുത്താരെ തലച്ചെരിയിൽ ചെന്ന
സാമാരായർക്ക ഉള്ള കല്പനക്കത്ത കൊടുത്ത അദെഹത്തിന്റെ പക്കൽ ഉള്ള കണക്ക
വാങ്ങിക്കൊണ്ടു വരാൻ തക്കവണ്ണം ഗർണ്ണെൽ ഡൊ സായ്പു അവർകൾ
കല്പിക്കകൊണ്ട ഞാൻ ഉടെനെ തലച്ചെരി വന്ന ശാമരായർക്ക കത്തുംകൊടുത്ത
ഇതിൽ അകത്ത എഴുതിവെച്ചവിവരംപ്രകാരം ഉള്ള കണക്ക ജനവരി മാസം 8 നു വാങ്ങി
സായ്പവർകൾ കല്പിച്ച പ്രകാരം റെശ്ശീതി കൊടുക്കയും ചെയ്തു. 972 മതിലെ ക്കണക്ക
ഒക്കയും അദെഹം എഴുതിയിട്ടിലാന്നു 70–71 ലെയും വരവ—ചെലവ കണക്കെ എഴുതി
ഇട്ടെ ഉള്ളു എന്നും 72–മതിലെ ക്കണക്ക 55000 ഉറപ്പ്യ പിരിഞ്ഞി വന്നതിന്റെ കണക്ക
മാത്രവും തന്നിരിക്കുന്ന. ശെഷം ഉക്കുമനാമം അദെഹത്തിന കൊടുത്തിട്ടില്ലാ എന്നും
ഉക്കുമനാമത്തിന്റെ പെർപ്പ കർണ്ണാടകം അക്ഷരത്തിൽ പ്പെർത്തതെ ഉള്ളു എന്നും
ആയത തനിക്ക വെണമെങ്കിൽ പെർപ്പിക്കാൻ തന്നതും ഇല്ല. അതുകൊണ്ട ഇ
ഉക്കുമനാമം കൊടുത്തയപ്പാൻ കല്പന ആയിരിക്കുന്ന. വിശെഷിച്ചി ശാമരായരെ [ 379 ] പക്കൽ ഉള്ള കണക്ക വാങ്ങി യെനിക്ക ആവിശ്യം ഉള്ളത എടുത്ത ശെഷം കണക്ക
അങ്ങൊട്ട കൊടുത്തയക്കാൻ തക്ക വണ്ണമെല്ലൊ സായ്പു അവർകൾ കല്പിച്ചതാകുന്ന.
അതു കൊണ്ട ഇപ്പൊൾ തന്നിരിക്കുന്ന കണക്ക എനിക്ക വെണ്ടതു ഇനി മെല്പെട്ടെ
വരവും ചിലവും അറിവാനായിട്ട ഒരു പെർപ്പ വെണ്ടിവരുമെല്ലൊ. അതിന ചെറക്കലെക്ക
കല്പന ആയിപ്പൊയിട്ട ഇക്കണക്ക മാറാഷ്ടകം എഴുത്ത ആകകൊണ്ട എനിക്ക അതു
അറിഞ്ഞി കൂടായ്ക കൊണ്ട ഒരു മാറാഷ്ടകം അറിയുന്ന ഗുമസ്ഥന ഉണ്ടാക്കി ക്കണക്ക
പെർപ്പാക്കെണ്ടിവന്നിരിക്കുന്ന. അതുകൊണ്ട പെർപ്പാക്കിത്തീർന്നാൽ ഇക്കണക്കതന്നെ
വെഗെന കൊടുത്തയക്കുന്നതും ഉണ്ട. അയതുകൊണ്ട അതിന കല്പന
ആകെണ്ടിയിരിക്കുന്ന. ശെഷം വർത്തമാനങ്ങൾ ഒക്കയും ഞാൻ ചെറക്കൽപ്പൊയാൽ
വർത്തമാനങ്ങൾ ഒക്കയും അന്നഷിച്ച സൂക്ഷമായി അറെഞ്ഞി അരിജി എഴുതി
അയക്കുകയും ഉണ്ടു. എന്നാൽ കൊല്ലം 973 മത ധനുമാസം 28 നു ഇങ്കിരിയസ്സ കൊല്ലം
1798 മത ജനവരി മാസം 9 നു തലച്ചെരിഇൽനിന്ന എഴുതിയ്തു. പെർപ്പാക്കണ്ട എന്ന
എജമാനെൻ പറെഞ്ഞു.

738 H

896 മത ജമ്മാപന്തി തമാബലക്ക 100 ബന്തഗൊഷ്ടവാർകുട്ടി 158. 70മതിലെ
മഹെഥാർ ജമ്മാപന്തി തബലാക്ക–1. 71 മതിലെ തവലാക്ക–1. 72മതിലെ 55000
ഉറപ്പ്യഇന്റെ ജമാ ഖർജ തബലാക്ക–1. 70മതിലെ കുടിവരം വസൂൽ സാക്ക തബലക്ക–1.
70 മതും 71 മതും 72 മതും പാതിയും കട്ടെമനെയിൽ വസൂൽ ആയ പണത്തിന്ന തിയ്യ്യതി
വിവരം തബലക്ക–1. 70 മതിലും 71 മതിലും കൂടി ഹൊവിളി വിവരം തറവിവരം വസൂൽ
ബാക്ക തബലക്ക–1. ഇപ്പ്രകാരം ചെറെക്കെൽ കാനഗൊവി ശാമരായരൊട രാജശ്രീ
പീലി സായ്പുഇന്റെ കല്പനപ്പടിക്ക ചെറെൻക്കൽ ക്കാനഗൊവി സുബ്ബയ്യ്യന
ഇക്കണക്ക ഒക്കയും വാങ്ങി ഇരിക്കുന്ന. എന്നാൽ കൊല്ലം 973 മത ധനുമാസം 28 നു
ജനവരി മാസം 9 നു.

739 H

897 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്പ്രഡെണ്ടെർ കൃസ്തപ്പർ
പീലി സായ്പു അവർകൾ വയ്യ്യപ്പുറത്ത ദൊറൊഗക്ക എഴുതിവരുന്ന കല്പന. എന്നാൽ
എന്ന പറെയുന്ന അന്ന തൊട്ടൊ പക്രുഉം മാട്ടാമ്മക്കാരെൻ ഇരിമുത്തയും പാത്തുമ്മ
എന്ന പറെയുന്ന പെണ്ണൊടകൂട കൊലപാതം ചെയ്തു എന്നുള്ള അന്ന്യായത്തിന അവര
മൂന്നാളയും വിസ്തരിപ്പാനായിട്ട തനിക്ക അയെച്ചിരിക്കുന്ന സാക്ഷിക്കാരെന്മാര
വിളിക്കുംമ്പൊൾ വരികയ്യ്യും ചെയ്യ്യും. എന്നാൽ കൊല്ലം 973 മത ധനുമാസം 29 നു
ഇങ്കിരിയസ്സ കൊല്ലം 1798 മത ജനവരിമാസം 10 നു എഴുതിയ കത്തു.

740 H

898 മത രാജശ്രീ വടെക്കെ അധികാരി തലച്ചെരി തുക്കിടി സുപ്പ്രഡെണ്ടർ കൃസ്തപ്പർ
പീലീസായ്പു അവർകൾ കുറമ്പ്രനാട്ട ദൊറൊഗ ചന്ദ്രയ്യ്യന എഴുതിയ്തു. എന്നാൽ
ഇപ്പൊൾ തന്റെ കല്പനയിൽ ഉള്ള പൊഴവായിലെ ക്കൊൽക്കാരെൻമാര ഒക്കയും
വിഞ്ചി സാഹെബ അവർകൾ ആത്തുക്കിടിഇലെ അധികാരി ആയിവന്നിരിക്കകൊണ്ട
ആസ്സായ്പൂന്റെ അടുക്ക കൊഴിക്കൊട്ടിൽ കൊൽക്കാരെമ്മാര അയക്കണമെന്ന ചില
ദിവസമായി തനിക്ക കല്പന കൊടുത്ത അയെച്ചിരിക്കുന്ന. ആയതകൊണ്ട ഇക്കത്ത
എത്തിയ ഉടെനെ നാം കല്പന കൊടുത്തപ്രകാരം മെൽപറെഞ്ഞ ആളുകളെക്കൂട്ടി
അയെക്കുന്ന അവസ്ഥയാൽ അനുസരിച്ചി നടക്കുകയും വെണം. എന്നാൽ 973 മത
മകരമാസം 1നു ഇങ്കിരിയസ്സകൊല്ലം 1798 മത ജനവരി മാസം 11 നു എഴിതിയ്തു. [ 380 ] 741 H

899 മത മഹാരാജശ്രീ വടെക്കെ അധികാരി സുപ്രഡെണ്ടെർ കൃസ്തപ്പർ പീലി
സായ്പു അവർകളെ സന്നിധാനത്തിങ്കലെക്ക കുറമ്പ്രനാട്ട ദെറൊഗ ചന്ദ്രയ്യ്യൻ എഴുതിയ
അരിജി. എഴുതിവന്ന ബുദ്ധി ഉത്തരം പ്രകാരം നടക്കുന്നതും ഉണ്ട. വാച്ചലെരി ശെഖരെ
ൻനായരെ സന്നിധാനത്തിങ്കലെക്ക കൂട്ടി അയക്കാമെന്ന ഞാൻ കല്പന വാങ്ങിക്കൊണ്ടു
പൊന്നതിന്റെ ശെഷം ഇവിടെ വന്ന രണ്ട മൂന്ന പ്രവിശ്യം ഞാൻ ചെരെന്നയരുള്ളടത്ത
ആളെ അയച്ചതിന്റെ ശെഷം രാജശ്രീ കുറുമ്പ്രനാട്ട രാജാവ അവർകളെ പറ്റിൽ നിന്ന
വരിക ഇല്ലാ എന്ന നിക്കുന്ന അവനെ വരുത്തി ബൊധിപ്പിച്ചി സന്നിധാനത്തിങ്കലെക്ക
അയപ്പാനുള്ള പ്രയത്നം ചെയ്യുന്നതും ഉണ്ട. കുറുമ്പ്രനാട്ട കൊളക്കാട്ട തറെയിൽ
ഇരിക്കും. ഒരു തീയ്യ്യൻന്റെ പെരകൾ ചിന്നുപട്ടരെ ആൾ ചെന്ന പിടിച്ചപ്പൊൾ അവന്റെ
തീയപ്പെണ്ണിനെ ആയിധിക്കത്തികൊണ്ടു മുറിച്ചാരെ അത്തിയ്യ്യൻ കച്ചെരിയിൽ വന്ന
സങ്കടം പറെഞ്ഞാരെ അതിന്ന ചിന്നു പട്ടരെ എട്ട ആള ക്കല്പിച്ചി അത്തീയ്യ്യന
രാക്കുറ്റിൽ വെടിവെച്ച വെട്ടിക്കൊല്ലുകയും ചെയ്തു. അത്തീയ്യ്യനൊടകൂട ഇരിക്കുന്ന
എന്ന ഒരി തീയ്യ്യനയും കാൽക്ക വെടിവെച്ചി മുറിച്ചിരിക്കുന്ന. ഇങ്ങനെ കൊലചെയ്ത
ആളെപിടിച്ച സന്നിധാനത്തിങ്കലെക്ക അയപ്പാൻ ഞാൻ പ്രയത്നം ചെയ്യുന്നതും ഉണ്ടു.
ഇപ് പ്രകാരം അവിട ഉണ്ടായതിന്റെശെഷം രാജശ്രീ കുറുമ്പ്രനാട്ട രാജാവ അവർകൾളെ
ആള രാമർ കാർയ്യക്കാരൻ കൽപ്പിച്ചി നെടിയെനാട്ടിൽ ഹൊബിളിയിൽ ഒരു കൂടിയാന്റെ
പല്ല ഒക്കയും തൊക്ക കൊണ്ടു കുത്തി ഒരുത്തന്റെ തല തച്ചികീറി ഇരിക്കുന്ന, ഇനി
മെൽക്കച്ചെരിയിൽ ചെന്ന ഇസ്സങ്കടം പറെഞ്ഞാൽ കൊന്നുകളെയുമെന്ന പറെഞ്ഞ
പ്രകാരം കുടിയാൻമാർഒട പറെഞ്ഞിരിക്കുന്ന മറുപടി ഇവിട നടക്കെണ്ടും കാർയ്യ്യത്തിന
കല്പന വരുന്നപ്രകാരം ഞാൻ നടക്കുന്നതും ഉണ്ട. എന്നാൽ കൊല്ലം 973 മത ധനുമാസം
27 നു ഇങ്കിരിയസ്സുകൊല്ലം 1798 മത ജനവരിമാസം 8 നു എഴുതിയതു. മകരമാസം 1 നു
വന്ന ജെനവരിമാസം 11 നു ചെർത്തിരിക്കുന്ന. പെർപ്പ ആക്കണ്ട എന്ന എജമാനെൻ
പറെഞ്ഞു.

742 H

900 മത ശ്രീമതു രാജശ്രീ കവാട സാഹെബ അവർകളെ ക്കെൾപ്പിക്കെണ്ട അവസ്ഥ.
കണാരെൻ കണ്ടു. എന്നാൽ അണ്ണാച്ചിരായർ എഴുത്ത കൊടുത്തയച്ച ഉത്തരം വായിച്ച
വർത്തമാനവും അറിഞ്ഞു. പാലൊറ എമ്മെൻ ധനുമാസം 7 നു പ്രവൃത്തിക്കാരെൻ
കെളപ്പൻ നമ്പിയ്യ്യാരിടെ വീട്ടിൽ വന്ന മുഖ്യസ്ഥൻമ്മാർകൾ നായരും കണ്ടെപ്പെൻ
നായെരും കണ്ണെനായരും ഇവർ കെളപ്പൻ നമ്പിയാരൊട പറെഞ്ഞത. കുറുബാലെ
നമ്പിയ്യ്യാരുംകൂടി കുടിയാമ്മാരൊട വിരൊധിക്കയും ചെയ്തു. തെക്കൻ തലക്കൽ പണ
ത്തിന്ന ശിപ്പായീന പറെഞ്ഞി അയച്ചതിന്റെശെഷം ചെല്ലട്ടെൻ കണ്ണൻ നിങ്ങൾക്ക
പണം തരുവാനില്ല എന്നും പട്ടണത്തെക്ക ആന പണം എടുത്ത കൊടുക്കണ്ടത എന്നും
ഇപ് പ്രകാരം പറെഞ്ഞി എറക്കൊറ വായിഷ്ടാണം പറെഞ്ഞി തൊക്കിന്റെ ചട്ടകൊണ്ട
ശിപ്പായികെള കുത്തുകുയും ചെയ്തു. അവനെ അങ്ങ പറഞ്ഞയച്ചിട്ടും ഉണ്ട. കുടി
യാമ്മാരെ കണ്ടത്തിലും കളത്തിലും വിലക്കായാൽ അവര വെലക്ക സമ്മതിയാതെ
അവർ കണ്ടത്തിലുള്ള നെല്ല കൊഴികയും ചെയ്യുന്ന. നാട്ടിൽ ഇപ്തപ്രകാരം ആയാൽ [ 381 ] പണം എടുക്കണ്ടതിന്ന നല്ല ഞെരിക്കമെല്ലൊ ആകുന്നു. മകരമാസം 30 നു കഴിഞ്ഞാൽ
കുറബാലെന്ന ഒരു പണം കിട്ടുകയും ഇല്ല. അതുകൊണ്ടു ഇക്കാർയ്യത്തിന്റെ അമർച്ച
വരുത്തി വെഗെന ഒരു പാറ ശിപ്പായീന ക്കല്പിച്ച അയച്ചാൽ വെഗെനപണം പിരിച്ചി
കൊടുത്തയക്കുകയും ചെയ്യ്യാം. 100 ഉറപ്പ്യ ഇവിടപ്പിരിഞ്ഞിട്ടും ഉണ്ട. ധനു മാസം 9 നു
പാലൊറ എമ്മൻ പൊകയും ചെയ്തു. കൊല്ലം 973 മത ധനുമാസം 24 നു എഴുതിയ്യു.
മകരമാസം 2 നു ജനവരി മാസം 12 നു ഇവിട എത്തുകയും ചെയ്തു. ഇത് അപ്പത്തന്നെ
പെർത്ത കൊടുത്തു.

743 H

901 മത രാജശ്രീ കടത്തനാട്ട പൊറളാതിരി ഉദെയവർമ്മ രാജാവ അവർകൾക്ക
രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്പ്രഡെണ്ടർ ക്രിസ്തൊപ്പർ പീലി
സ്സായ്പു അവർകൾ സലാം. എന്നാൽ കൊല്ലം 962 ആമത മുതൽ 970 ആമതൊളവും 70
ആമത മുതൽ 972 ആമതൊളവും കുടിയാമ്മാര അവരവരുടെ മുളകു ഇത്ര ഉറപ്പ്യക്ക
വിറ്റു എന്നും നമ്മൊട പറെഞ്ഞൊത്തപ്രകാരം കണക്ക കൊടുത്തയക്കുമെങ്കിൽ നമുക്ക
വളെരെ പ്രസാദം ആകയും ചെയ്യും. വിശെഷിച്ചി തങ്ങളെ കാർയ്യക്കാരെൻ ഈ വരുന്ന
തിങ്കളായിച്ചയുമാഇട്ട മകര മാസം 5 നു ഇ അദാലത്തിൽ തന്നെ വരെണ്ടിവരും. എന്നാൽ
കൊല്ലം 973 മത മകരമാസം 3 നു ഇങ്കിരിയസ്സ കൊല്ലം 1798 മത ജനവരിമാസം 13 നു
എഴുതി അയച്ചത.

744 H.

902 മത രാജശ്രീ വടെക്കെ അധികാരി തലച്ചെരി തുക്കിടി സുപ്പ്രഡെണ്ടെൻ
ക്രിസ്തൊപ്പർ പീലി സായ്പു അവർകൾക്ക കടത്തനാട്ട പൊർള്ളാതിരി ഉദയവർമ്മ രാജാവ
അവർകൾ സലാം. എന്നാൽ മകരമാസം 3 നു ക്കൊടുത്തയച്ചകത്ത ബാഇച്ച വർത്തമാനം
മനസ്സിലാകയും ചെയ്തു. മുളകിന്റെ വില 962 ആമത മുതക്ക എത്ത്ര ഉറപ്പ്യക്ക വിറ്റും
എന്നുള്ളത അറിയെണ്ടതിന കുടിയാൻമാരൊട നാം പറെഞ്ഞിരിക്കുന്ന. ആ കണക്ക
ഇന്ന തന്നെ എങ്കിലും അഞ്ചാം തീതി എങ്കിലും സാഹെബ അവർകൾക്ക കൊടുത്ത
യക്കുകയും ചെയ്യ്യാം. 5 നു അദാലത്തിൽ വരെണ്ടിവരുമെന്നെല്ലൊ സാഹെബ അവർ
കൾ എഴുതി ഇരിക്കുന്നു. ഇപ്പൊൾ അദാലത്തിൽ നാം വരുവാൻ തക്കെ കാര്യം
വിശെഷിച്ച എന്തെന്നുള്ളത അറിഞ്ഞതുമില്ല. ഇപ്പഴത്തെ അടിയന്തരം കഴിയൊള
ത്തെക്ക കുറ്റിപ്പുറത്തനിന്ന വന്നുകഴിക ഇല്ലെന്ന സാഹെബ അവർകൾക്ക നാം
ബൊധിപ്പിച്ചി ഇരിക്കുന്നല്ലൊ. വല്ലകാര്യം ഉണ്ടെന്ന സാഹെബ അവർകൾക്കും ബൊധിച്ച
എഴുതി വന്നാൽ പക്ഷെ നമ്മുടെ കൂട പാർക്കുന്നവരെ സാഹെബ അവർകൾ
പാർപ്പുള്ളടത്ത ഒരിക്കൽ അയക്കുകയും ചെയ്യ്യാം. എന്നാൽ കൊല്ലം 973 മത മകരമാസം
4 നു ഇങ്കിരിയസ്സ കൊല്ലം 1798 മത ജനവരിമാസം 14 നു എഴുതിയ്യു.

745 H

903 മത രാജശ്രീ വടെക്കെ അധികാരി തലച്ചെരി തുക്കിടി സുപ്പ്രഡെണ്ടർ ക്രിസ്തൊപ്പർ
പീലി സാഹെബ അവർകൾക്ക കടത്തനാട്ട പൊർള്ളാതിരി ഉദെയവർമ്മരാജാവ
അവർകൾ സല്ലാം. നമ്മുടെ ജെഷ്ടൻ തീപ്പെട്ട തിരുമാസം വരുന്നത കുഭമാസം ആദിയിൽ
അത്രെ ആകുന്ന, ആയതിന ചെലെ ദിവസം മുമ്പെ തുടങ്ങി വലിയെ വെടിയും
കൈവെടിയും യെല്ലായിപ്പൊഴുമ്മാര ത്രെ കീഴിനാളിൽ മരിയാദി ആകുന്നത.
ബഹുമാനപ്പെട്ടെ കുമ്പഞ്ഞിയെ നാം ആശ്രയിച്ചിരിക്കുന്നത . നമ്മുടെ മാനം മരിയാദി
പൊലെയും നടത്തിത്തരുന്നത അല്ലൊ സർക്കാറ കുമ്പഞ്ഞിക്ക ഭൂഷണം. അതുകൊണ്ട [ 382 ] സർക്കാര കുമ്പഞ്ഞിഇൽ കടാക്ഷം ഉണ്ടാഇട്ട 6-ഭാരം വെടിമരുന്ന കടാക്ഷിച്ച തരുന്നത
നമുക്കെത്രയും വളര സന്തൊഷം ആയിട്ടുള്ളത ആത്രെ ആകുന്ന. ഇക്കാര്യം
വിശെഷിച്ചും നമുക്ക നടത്തി തരുവാൻ ബഹുമാനപ്പെട്ടെ കുമ്പ്രഞ്ഞിഇൽ നാം അപെക്ഷ
ചെയ്യുന്ന. എനി എല്ലാം സാഹെബ അവർകളെ കടാക്ഷം ഉണ്ടായി വരുംപ്രകാരം
നടക്കാമെന്ന നിശ്ചയിച്ചരിക്കുന്ന. നാം എല്ലാകാരിയത്തിനും കുമ്പഞ്ഞിയെ വിശ്വ
സിച്ചിരിക്കുന്ന. എന്നാൽ കൊല്ലം 973 മത മകരമാസം 4 നു ഇങ്കിരിയസ്സു കൊല്ലം 1798 മത
ജനവരിമാസം 14 നു എഴുതി മകരമാസം 5 നു ജനവരി മാസം 15 നു ഇവിട എത്തി.
അപ്പത്തന്നെ പെർത്ത കൊടുക്കയും ചെയ്തു.

746 H

904 മത മഹാരാജശ്രീ വടെക്കെ അധികാരി തലച്ചെരി തുക്കിടി സുപ്പ്രഡെണ്ടർ
ക്രിസ്തൊപ്പർ പീലിസ്സായ്പു അവർകൾ ചൊഉവക്കാരൻ മൂസ്സക്ക എഴുതി വരുന്നത.
എന്നാൽ കൊറെ ദിവസമായി തനിക്കും പണ്ടാരിക്കും മറ്റും ചിലർക്കകൂട മുളകു കാര്യ
ത്തിന്റെ വിലകൊണ്ട കൊല്ലം 957 ആമത ഇങ്കിരിയസ്സു കൊല്ലം 1782 മത മുതൽ 1794
ആമതവൊളം ഒരു കത്ത എഴുതി അയക്കയും ചെയ്തു. അതിന്റെ വെലനാട്ടിൽ
വ്യാപാരക്കാരെൻമാർക്കും പരദെശികൾക്കും വിറ്റതിന്റെ കണക്ക സകലവും
കൊടുത്തയപ്പാൻ അതിൽ എഴുതി ഇരുന്നുംയെല്ലൊ. ഇവർത്തമാനം അറിയെണ്ടതിന
നമുക്ക വളര താല്പരിയമായിരിക്കകൊണ്ട അടുത്താൾ ബുധനാഴിച്ചക്ക നാം തലച്ചെരീൽ
വരുംമ്പൊൾ അപെക്ഷിച്ച കണക്ക തെയ്യ്യാറായിരിക്കുമെന്ന നാം വിശ്വസിച്ചിരിക്കുന്നു.
എന്നാൽ കൊല്ലം 973 മത മകരമാസം 5 നു ഇങ്കിരിയസ്സു കൊല്ലം 1798 മത ജനവരി മാസം
15 നു എഴുതി അയച്ച കത്തിന്റെ പെർപ്പ.

747 H

905 മത മഹാരാജശ്രീ വടെക്കെ അധികാരി ക്രിസ്തൊപ്പർ പീലിസായ്പു അവർകളെ
സന്നിധാനത്തിങ്കലെക്കു കുറുമ്പ്രനാട്ട അദാലത്ത ദൊറൊഗ ചന്ദ്രയ്യ്യൻ എഴുതിക്കൊണ്ട
അരജി. സന്നിധാനത്തിങ്കന്ന കല്പിച്ച വന്ന ബുദ്ധിയുത്തരം ബായിച്ച വർത്തമാനം
മനസ്സിൽ ആകയും ചെയ്തു. മുൻമ്പിനാൽ കല്പന എത്തിക്കുടുംമ്പൊൾ പൊഴവായി
തുക്കിടിക്ക ഉള്ള അമൽദാരെൻമ്മാര രണ്ടിനയും കൊൽക്കാരെൻമാര പന്ത്രണ്ടിനയും
രാജശ്രീ പിൻച്ച സായ് പു അവർകളെ അടുക്കപ്പൊഇ രണ്ട അമൽദാരയും പന്ത്രണ്ട
കൊൽക്കാരയും സായ്പു അവർകളെ അടുക്ക ആക്കിതരുവാൻ സന്നിധാനത്തി
ങ്കലെക്കല്പന വന്നിരിക്കുന്ന എന്ന പറെഞ്ഞി അവരെ ആക്കികൊടുക്കയും ചെയ്തു.
രണ്ട മൂന്ന ആളെ സായ്പു അവർകളെ അരിയത്ത പാർപ്പിച്ചന്റെശഷം ആളുകളെ
പ്പൊഴവായി ക്കച്ചെരീൽ പാർക്കാൻ തക്കവണ്ണം അയക്ക ആയത. ഇപ്പൊൾ ബുദ്ധി
യുത്തരം എത്തിക്കൂടുംപൊൾ അമൽദാരെൻമാരെ പെരും കൊൽക്കാരെൻമാരെ പെരും
എഴുതി ഹിൽസ്സായ്പു അവർകൾക്ക കൊടുക്കയും ചെയ്തു. മഹാരാജശ്രീ കുമിശനർ
സായിപ്പമ്മാര അവർ എനിക്ക എഴുതിയ കത്തിന്റെ പെർപ്പ ഈ അരജിഒട കൂടി
സന്നിധാനത്തിങ്കലെക്ക അയച്ചിട്ടും ഉണ്ട. മറപടി കല്പന വരുംപൊലെ നടക്കുന്നതും
ഉണ്ട. എന്നാൽ കൊല്ലം 973 മത മകരമാസം 4നു എഴുതിയത. മകരമാസം 7നു ഇങ്കിരിയസ്സ
കൊല്ലം 1798 മത ജനവരി മാസം 17 നു എഴുതിയത.

748 H

906 മത മഹാരാജശ്രീ വടെക്കെ അധികാരി പീലി സായ്പു അവർകൾക്ക ചൊഉക്കാരെ
ൻ മുസ്സ എഴുത്ത. മലയാംകൊല്ലം 957 ആമത ഇങ്കിരിയസ്സുകൊല്ലം 1782 ആമത മുതൽ [ 383 ] 1794ആമത വരെക്കും പൊറത്ത വിറ്റ കണക്ക ഒക്കയെഴുതണ മെന്നല്ലൊ എഴുതിയത.
ഞാൻ അതിയാഇട്ട വിറ്റിട്ട കാണുക ഇല്ല. അസാരം കണ്ടത വിറ്റിട്ടുണ്ടെങ്കിൽ ചുങ്ക
ത്തിൽക്കാണും. എന്റെ കയിൽ അതിന്റെ കണക്ക കാണുക ഇല്ല. ശെഷം ആകു
ന്നടത്തൊളം ഞാൻ നൊക്കുകയും ചെയ്യ്യാം. ശെഷം എനക്ക പിടി ഉള്ളടത്തൊളം
ഞാൻ സായ്ക്കുപിനൊട യെറക്കുറ വെച്ചി പറെകയുമില്ലാ. നാള സായ്പു ഇവിട വരു
മ്പഴക്ക ഞാൻ ഇവിടത്തെയ്യ്യാറായിട്ട നിൽക്കുന്ന കൊട്ടഇൽ വരികയും ചെയ്യ്യാം.
സായ്പുഇന്റെ കൃപയും മനസ്സും ഉണ്ടാഇരിക്കയും വെണം. എന്നാൽ സായ്പൂന വളര
സല്ലാം ചെയ്കയും ചെയ്തു. കൊല്ലം 973 മത മകരമാസം 6 നു ഇങ്കിരിയസ്സു കൊല്ലം 1798
മത ജനവരിമാസം 17 നു പെർത്തു കൊടുത്തു.

749 H

907 ആമത മലയാംപ്രവിശ്യഇൽ പലകാർയാദികൾ നടത്തുവാൻ നായാട്ട കല്പിച്ചി
ആക്കി ഇരിക്കുന്ന കമിശനർ സാഇപ്പെമ്മാരിൽ പ്രധാനി സ്പെർസ്സൻ സായ്പു അവർ
കൾ പൊഴവാഇ അദാലത്ത് ദൊറൊഗ ചന്ദ്രയ്യ്യൻ എഴുതി അനുപ്പിന കാർയം. എന്നാൽ
പിൻച്ച സായ്പു അവർകൾ അവിടെക്ക വരുന്നതും ഉണ്ട. അതുകൊണ്ടു ആ സായ്പു
അവർകൾ കല്പിക്കും പ്രകാരം കെട്ടു നടന്ന കൊൾകയും വെണം. എന്നാൽ കൊല്ലം 973
മത ധനുമാസം 22 നു കൊഴിക്കൊട്ടിൽനിന്ന എഴുതിയത. മകരമാസം 7നു മൊന്താക്ക എത്തുകയും ചെയ്തു.

750 H

908 മത മഹാരാജശ്രീ വടെക്കെ അധികാരി തലച്ചെരി തുക്കിടി സുപ്പ്രഡെണ്ടർ
ക്രിസ്തൊപ്പർ പീലി സ്സായ്പു അവർകൾ ചൊഉഅക്കാരെൻ മൂസ്സുക്കും ദൈവരസ പണ്ടാരിക്കും
ബാണിയമ്പലത്ത കൊയാമ്മുവിനും തൊലാച്ചിമൂപ്പനും കൊച്ചപ്പൊക്കെനും പറക്കാട്ടെ
പ്പാച്ചെറക്കും കൂടി എഴുതി വരുന്നത. എന്നാൽ ഇതിൽ താഴെ എഴുതി അയച്ച ശൊദ്യങ്ങൾ
രണ്ടുനു വിസ്ഥരിക്കയും നിങ്ങൾക്ക ബൊധിച്ച വാക്ക എഴുതി വെക്കുകയും വെണം.
ഒന്നാമത കൂടാത്ത ചന്തൻ ചിരിയ ഉതെന്റെ പറമ്പ അനുഭവിച്ചൊണ്ടിരുന്നടത്തൊ
ളവും അതിൽവെച്ച കുഴിക്കാണത്തിന്ന ഇത്ര ചെലവ ചെയ്തു എന്നും നിങ്ങൾക്ക
ബൊധിച്ചപ്രകാരം ഉത്തരം അറിഇക്കയും വെണം. രണ്ടാമത മെൽപ്പറെഞ്ഞ പറമ്പ
കൂടാത്ത ചന്തൻ എന്നുള്ളവന്റെ പറ്റിൽ ഉണ്ടായിടത്തൊളം സകല അനുഭവം
നൊക്കിയാൽ ഒരൊരൊ സമ്മത്സരത്തിൽലെ അനുഭവം ഇത്ര ഉണ്ടാകു എന്ന
അറിഇക്കുകയും വെണം. ആ വക ചിറിയ ഉതെനെന്റെ പറ്റിൽനിന്ന മാർഗ്ഗം അല്ലാതെ
പിടിച്ചടക്കി എന്നവെച്ചാലൊ ആ അനുഭവങ്ങൾളിൽനിന്ന ചിരിയ ഉതെന്ന ഇത്ര
കൊടുക്കണം എങ്കിലും അതിൽനിന്ന വല്ലതും കൊടുക്കണം എങ്കിലും എന്ന ബൊധിച്ച
ഉത്തരം അറിഇക്കയും വെണം. എന്നാൽ കൊല്ലം 973 മത മകരമാസം 7 നു ഇങ്കിരിയസ്സ
കൊല്ലം 1798 മത ജനവരിമാസം 17 നു എഴുതി അയച്ചത.

751 H

909 ആമത ശ്രീമതു സകലഗുണസമ്പന്നരാന സകലധർമ്മപ്രതിപാലകരാനാം
മിത്രജന മനൊരിഞ്ഞിതരാനാം അകണ്ടിത ലക്ഷ്മി പ്രസന്നരാനാം രാജമാന്യരാജശ്രീ
വടക്കെ മുകം അധികാരി പീലിസ്സാഹെബ അവർകളെ സന്നിധാനങ്ങളിലെക്ക കാപ്പാട്ട
താഴെപ്പുരെഇൽ പക്കിറകുട്ടി സലാം. ഇപ്പൊൾ കുറ്റമ്പ്രനാട്ട താമരശ്ശെരി വകെക്ക് 8000
ഉറുപ്പ്യ സാഹെബിന ബൊധിപ്പിച്ച രശ്ശീദ വാങ്ങി കൊടുപ്പാൻ എതാനും പണം എന്റെ
പക്കൽ തമ്പുരാൻ തന്നിരിക്കുന്ന. അതിൽ എത്താൻപണം കൂടി തെകയണ്ടതിന [ 384 ] കൊഴിക്കൊട്ട ചെട്ടിയൊട കടം വാങ്ങാൻ ഞാൻ പൊകയും ചെയ്തു. അതുകൊണ്ട 800
ഉറപ്പ്യ തെകച്ചി ഈ മാസം 8 നു സന്നിധാനങ്ങളിലെക്ക കൊണ്ടവന്ന ഞാൻ ബൊധിപ്പിച്ചി
തരുന്നതും ഉണ്ട. ശെഷം ഉറപ്പ്യ ഈ മാസം 30 നു കഴിക്കാമെന്ന 800 ഉറപ്പ്യ എന്റെ
പക്കൽ തന്ന അഴച്ചിരിക്കുന്ന എന്ന തമ്പുരാൻ എഴുതിയതും ഉറപ്പ്യകഒട കൂട കൊണ്ടു
വരുന്നതും ഉണ്ട. കുറ്റുമ്പ്രനാട്ട താമരശ്ശെരി തമ്മിൽത്തമ്മിൽ വെടിയും കലമ്പലും
ആകകൊണ്ട പണം എടുപ്പാൻ കൊറെയ്ക്കൊഴെങ്ങിപ്പൊകയും ചെയ്തു. ഇപ്പൊഴത്രെ
എതാനും എതാനും പണം വരുന്നത ഉള്ളതകൊണ്ട അത്രെ കൊറെ യെടയും പറക
വെണമെന്ന തമ്പുരാൻ എഴുതിയതു. ഇപ്പൊൾ കടം ബാങ്ങണ്ടി വന്നതും ഇ മാസം 8 നു
തന്നെ 8000 ഉറപ്പ്യ ഞാൻ കൊണ്ടവന്ന ബൊധിപ്പിച്ച തരുന്നതും ഉണ്ട. അത്ത്ര
നെരത്തിനും തമ്പുരാനക്കൊള്ള ആളക്കല്പിച്ചി അയക്കാതെ ഇരിപ്പാൻ സായ്പു
അവർകളെ ദെയകടാക്ഷം ഉണ്ടായിരിക്കയും വെണമെല്ലൊ. ഇ അവസ്ഥ സാഹെബ
അവർകളെ കെൾപ്പിച്ചി മറപടി ഉത്തരം ഉണ്ടാകയും വെണമെല്ലൊ. കൊല്ലം 973 മത
മകര മാസം 4 നു ഇങ്കിരിയസ്സു കൊല്ലം 1798 മത ജനവരി മാസം 14 നു എഴുത്ത 18 നു
ഇവിടെയെത്തി.

752 H

910 ആമത രാജശ്രീ വടെക്കെ അധികാരി പീലിസാഹെബ അവർകൾക്ക കടത്തനാട്ട
പൊർള്ളാതിരി ഉദൈയവർമ്മരാജാ അവർകൾ സല്ലാം. എന്നാൽ നാം അഴിയൂര അസാരം
ഒരു കാർയ്യമായിട്ട പാർത്തിരുന്നു. ഇന്ന സാഹെബ അവർകൾ പാർക്കുന്നടത്ത
മൊന്തൊൽ വരെണമെന്ന നിശ്ചെയിച്ചപ്പൊൾ സാഹെബ അവർകൾ തലച്ചെരിക്ക
പൊയപ്രകാരം കെൾക്കകൊണ്ട അഴിയൂരത്തന്നെ താമസിച്ചിരുന്നു. ഇന്ന എങ്കിലും 29
നു പത്തുമണിക്ക എങ്കിലും സാഹെബ അവർകൾ മൊന്തൊൽ വരുമെന്ന
നിശ്ചെയിച്ചാൽ അപ് പ്രകാരം നാം മൊന്തൊൽ വരികയും ചെയ്യ്യാം. ചെല കാർയം
സായ്പു അവർകൾക്ക ബൊധിപ്പിക്കണ്ടതും ഉണ്ട. നല്ല പറഞ്ഞി ബൊധിപ്പിക്കെണ്ടതിന
തുപ്പായികൂടി വരും എന്നുള്ളപ്രകാരം സാഹെബ അവർകൾ കൽപ്പിക്കയും വെണം.
എന്നാൽ കൊല്ലം 973 മത ധനുമാസം 28 നു എഴുതിയത. മകരമാസം 8 നു ഇങ്കിരിയസ്സ
കൊല്ലം 1798 മത ജനവരി മാസം 18 നു വന്നത.

753 H

911 മത ഇരുവയിനാട്ട കുടിയാമ്മാർക്ക എല്ലാവരുക്കും അറിയെണ്ടുന്ന പരസ്യമാക്കു
ന്നത. എന്നാൽ ബഹുമാനപ്പെട്ടെ കുമ്പഞ്ഞിന്ന നാരങ്ങൊളി നമ്പിയ്യ്യാരുടെ ജൻമ്മവക
കെളും നമ്പിയ്യ്യാരുക്ക കൊടുപ്പാൻ താല്പർയമായിരിക്കകൊണ്ട അതുപൊലെയും
പരിങ്ങളത്തൂര അണ്ണിയാരത്തും പുളിയക്കര പാലത്തെയി കടിയാരത്തുര എന്ന പറെ
യുന്ന തറകൾ അഞ്ചിതറെ ഇൽ ഉള്ള നികിതി കാർയം നടത്തിക്കെണ്ടതിന
സമ്മതിച്ചതുകൊണ്ട നമ്പിയ്യാരുടെ ജൻമ അവകാശം മെൽ എഴുതിയ അഞ്ചിതറെഇൽ
ഉള്ള നികിതി ആ നമ്പിയാരെ പറ്റിൽ കുടിയാൻമാർ ഒക്കയും കൊടുക്കണമെന്ന ഇതിന്ന
നാം പരസ്സ്യമാകുന്നത. എന്നാൽ കൊല്ലം 973 മത മകരമാസം 8 നു ഇങ്കിരിയസ്സ കൊല്ലം
1798 മത ജനവരി മാസം 18 നു എഴുതിയത.

754 H

912 മത ഇരിവയിനാട്ട കുടിയാൻമാര എല്ലാവരും അറിയെണ്ടുന്നതിന
പരസ്സ്യമാകുന്നത. എന്നാൽ ബഹുമാനപ്പെട്ടെ കുമ്പഞ്ഞിഇന്ന കാംപറത്ത നമ്പിയാരുടെ
ജൻമവകകെളും നമ്പിയാർക്ക കൊടുപ്പാൻ താല്പര്യമാ ഇരിക്ക കൊണ്ടും [ 385 ] ആയതുപൊലെയും നെടവബുയിലും ചന്തിയാട്ട പന്നിയുരം മ്മയ്യ്യാരെയും
കടിയപുറത്തും ശൊദിയുരും ചെബാട്ടും എന്ന പറെയുന്ന തറകൾ എഴും ഇതിൽ ഉള്ള
നികിതികാർയം നടക്കെണ്ടതിന സമ്മതിച്ചതകൊണ്ടും ആ നമ്പ്യാരുടെ ജമ്മ അവകാശം
മെൽ എഴുതിയ എഴു തൊറൈഇൽ ഉള്ള നികിതി ആ നമ്പിയാരിടെ പറ്റിൽ കുടിയാമ്മാർ
ഒക്കയും കൊടുക്കണം എന്ന ഇതിന്ന നാം പരസ്സ്യമാകുന്നത. എന്നാൽ കൊല്ലം 973
ആമത മകരമാസം 8 നു ഇങ്കിരിയസ്സ കൊല്ലം 1798 ആമത ജനവരിമാസം 18 നു
എഴുതികുടുത്ത പരസ്സ്യക്കത്ത.

755 H

913 മത മഹാരാജശ്രീ വടക്കെ അധികാരി കൃസ്തപ്പർ പീലി സായ്പു അവർകളെ
സന്നിധാനത്തിങ്കലെക്ക മയ്യഴിചുങ്കത്തിൽ കണക്ക എഴുതുന്ന ഗൊപാലയ്യൻ എഴു
തിയ അരജി. ധനുമാസം 24 നു രാത്ത്രിയിൽ നാല മണിക്ക മയ്യഴിപ്പൊഴഇൽക്കൂടി ഒരു
വലിയ തൊണിയിൽകൂടി എലം തുണിച്ചാക്കിൽ കെട്ടിക്കയറ്റി പ്പൊറക്കടലിലെക്ക
വലിച്ചുകൊണ്ടു പൊകുംമ്പൊൾ കൊൽക്കാരെൻ മുത്തുവീരെന്നും കെളുപ്പനും കണ്ട
വിളിച്ചാരെ അടുപ്പിച്ചിട്ടുമില്ല. കടവകാരെൻ തൊണി വിളിച്ചിവരുംമ്പൊൾ നാലനാഴിക
താമസം ആക കൊണ്ട കടലിൽക്കൂടി ദൂരം കടന്ന പൊകയും ചെയ്തു. ഇ വർത്തമാനം
തലച്ചെരിഇൽ ചുങ്കത്ത കണക്കപ്പിള്ള മനവെൽ കണക്കപ്പിള്ളയൊടും ഗ്രഹിപ്പിച്ച
സാഹെബവൊട പറെഞ്ഞാരെ സാഹെബ് അവർകൾളെ കാണിച്ച കെൾപ്പിക്കത്തക്ക
വണ്ണം അത്രെ അവർ പറെഞ്ഞത. അതുകൊണ്ട സാഹെബ അവർകൾക്ക അരിജി
എഴുതി ഇരിക്കുന്നത. എന്നാൽ കൊല്ലം 973 മത ധനുമാസം 27 നു ഇങ്കിരിയസ്സകൊല്ലം
1798 മത ജനവരിമാസം 8 നു എഴുതിയത. മകരമാസം 8 നു ജനവരി മാസം 18 നു
മൊന്തൊൽ എത്തി.

756 H

914 മത മഹാരാജശ്രീ വടെക്കെ അധികാരി ക്രിസ്തൊപ്പർ പീലിസ്സായ്പു അവർകളെ
സന്നിധാനത്തിങ്കലെക്ക പുഴവാഇ മണ്ണിലെടത്തിൽ നായരും അള്ളിഇൽനായരുംകൂടി
എഴുതിക്കെൾപ്പിക്കുന്നത അരജി. ചാത്തമങ്കലത്ത കുടുമ്മം ഇല്ലാത്തൊരു അന്തർജനം ദൊഷപ്പെട്ടതിന്ന കീഴുമരിയാദപൊലെ നടപ്പാൻ തക്കവണ്ണം കല്പനവരുമാറാകയും
വെണ്ടി ഇരുന്നു. എന്നാൽ കൊല്ലം 973 മത ധനുമാസം 28 നു ഇങ്കിരിയസ്സു കൊല്ലം 1798
മത ജനവരിമാസം 9 നു മകരമാസം 8 നു ജനവരി മാസം 18 നു മൊന്തൊൽ എത്തി.

757 H

915 മത മഹാരാജശ്രീ വടെക്കെ അധികാരി പീലിസ്സാഹെബ അവർകളെ സന്നി
ധാനത്തിങ്കലെക്ക പഴവീട്ടിൽച്ചന്തു എഴുതി അറിഇക്കുന്ന അരജി. രണ്ടതറഇൽ വള്ളി
നൊക്കിച്ചാർത്തെണ്ടുന്നതിന രാമയ്യൻ ഇന്നെവരെക്കും വന്ന എത്തിയതും ഇല്ല. ശെഷം
രണ്ടതറഇൽ 73 മതിലെ മുളകു വകക്കുള്ള നികിതി കാർയത്തിന്ന കുടിയാൻമാരെ
വരുത്തി സായ്പു അവർകളെ കല്പനപൊലെ എല്ലാവരൊടും പറെഞ്ഞതിന്റെശൈഷം
72 ആമതിലെ മുളകിന്നു നികിതി എടുത്ത പ്രകാരം എടുത്ത ബൊധിപ്പിച്ചൊളുക വളര
സങ്കടം എന്ന പറെയുന്ന. അതിൽ മുരിങ്ങെരി ദെശത്തും മാമ്പെദെശത്തും ഉള്ള
കുടിയാൻമാര നന്നാഇ സങ്കടം പറെയുന്നു. അവിട വള്ളി എറ ഉണ്ട. മുളക നന്ന
കുറെഞ്ഞിരിക്കകൊണ്ട അവർ എറ ആവിലാദി പറെയുന്ന. രണ്ടാമത ചാർത്തുവാൻ
അമസരമില്ലന്ന മുളകു ചെതം വരുന്ന എന്നും എല്ലാവരും പറെയുന്ന ഇനി ഇ അവസ്ഥക്ക
ഒക്കയും ഇന്നപ്രകാരമെന്ന കല്പനവന്നാൽ ആപ്രകാരം നടക്കയും ചെയ്യാം. എന്നാൽ [ 386 ] കൊല്ലം 973 മത മകരമാസം 5 നു ഇങ്കിരിയസ്സു കൊല്ലം 1798 മത ജനവരി മാസം 15 നു
എഴുതി മകരമാസം 8 നു ജനവരി മാസം 18 നു ഇവിട എത്തി.

758 H

916 മത രാജശ്രീ വടെക്കെ അധികാരി തലച്ചെരി തുക്കിടി സുപ്പ്രഡെണ്ടെർ കൃസ്തൊ
പ്പർ പീലിസ്സായ്പു അവർകൾ കടത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാ അവർ
കൾക്ക സലാം. എന്നാൽ അപെക്ഷിച്ചു വെടിമരുന്ന തങ്ങൾ കല്പിക്കുന്ന ആളിടെ
പറ്റിൽ കൊടുക്കണം എന്നുള്ള കല്പന വാങ്ങി എന്ന എഴുതി അറിഇക്കെണ്ടതിനെ
നമുക്കു വളര പ്രസാദം തന്നെ ആകുന്നു. അതുകൊണ്ട ആളുകൾ ഇവിടെ കൽപ്പിച്ച
അയച്ചാൽ മരുന്ന വാങ്ങുന്ന കല്പന അ ആൾകൾക്ക കൊടുക്കയും ചെയ്യാം. ഇന്നലെ
ചൊഉവക്കാരെൻ മൂസ്സഇനക്കണ്ടാരെ മകരമാസം 24 നു തങ്ങൾ കല്പിച്ചപ്രകാരം 20,000
ഉറപ്പ്യ ബൊധിപ്പിക്കണം എന്ന നമ്മൊട ആശ്രെഇച്ചക്കയും ചെയ്തു. ഒന്നാം ഗഡുവിന്റെ
ഉറപ്പ്യ കൊടുപ്പാൻ ഒത്ത സമയത്തിന്നെ കത്തിൻമെൽ ബെച്ച സമയം ഒൻപത നാൽ
ആ ഒത്ത ദിവസംതന്നെ കൊടത്തിൽ വരുമെന്ന ബഹുമാനപ്പെട്ട സർക്കാരിൽ
നിശ്ചെഇച്ചി പറെക്കൊണ്ട ആ ദിവസം മുൻമ്പെ ഒത്ത പ്രകാരംപൊലെ കൊടുക്കെ
ണ്ടതിന ചൊഉവക്കാരെൻ മുസ്സക്ക കല്പന കൊടുത്താൽ നമുക്ക സന്തൊഷമാഇരുന്നു.
എന്നാൽ കൊല്ലം 973 മത മകരമാസം 10 നു ഇങ്കിരിയസ്സു കൊല്ലം 1798 മത ജനവരിമാസം
20 നു കടത്തനാട്ടെക്ക എഴുതിയത.

759 H

917 മത രാജശ്രീ വടെക്കെ അധികാരി തലച്ചെരി തുക്കിടി സുപ്പ്രഡെണ്ടെർ ക്രിസ്തൊ
പ്പർ പീലിസ്സായ്പു അവർകൾ കുറമ്പ്രനാട്ട വിരവർമ്മരാജാ അവർകൾക്ക സല്ലാം.
എന്നാൽ കാപ്പക്കാട്ട താഴെപുരഇൽ പക്കിറകുട്ടി നമുക്ക എഴുതി അയച്ച കത്തിന്റെ
പെർപ്പ ഇതിനൊട കൂട തങ്ങൾക്ക കൊടുത്തയച്ചിരിക്കുന്ന. ഇ ആളകൊണ്ട നമുക്ക
എതും പരിജയം ഇല്ലല്ലൊ. തങ്ങളെ കണക്കിന എതാൻ ഉറപ്പ്യ അയച്ചുവെങ്കിലും ഇന്നും
ഉണ്ടായിട്ടും ഇല്ല. അതു കൊണ്ടു ഗഡു കുടുക്കെണ്ടും സമയത്ത എറിയനാളായി
കഴിഞ്ഞിരിക്കകൊണ്ട ഇനി ഒരു പ്രാവിശ്യം തങ്ങൾക്ക എഴുതി അഴെക്കെണ്ടതിന നമുക്ക
മുട്ടായിരിക്കുന്നു. ശെഷം തങ്ങൾ സ്ത്രിവിൽ സാഹെബ അവർകളൊട കൂട എങ്കിലും
മറ്റവല്ല ആളൊട കൂട എങ്കിലും എന്തല്ലാം കാർയ്യങ്ങൾ ഉണ്ടാഇരിക്കുന്ന എന്നുള്ള
വിശാരത്തിന ഗഡു ഉറപ്പ്യ ബൊധിപ്പിക്കാതെ ഇരിപ്പാൻ സങ്ങതി പൊരാ എന്ന തങ്ങളെ
മനസ്സിൽ നല്ല നിശ്ചെയമായിരിക്കകൊണ്ട ഇക്കത്തെ എത്തുംപെഴെക്ക ഗഡു ഉറപ്പ്യ
ഒക്കയും കൊടുക്കാമെന്ന നാം അപെക്ഷിച്ചിരിക്കുന്നു. ശെഷം തങ്ങളെ സുഖസന്തൊഷ
വർത്തമാനം കെട്ടാൽ നമുക്ക യെപ്പാളും പ്രസാദം ഉണ്ടായിരിക്കയും ചെയ്യും. എന്നാൽ
കൊല്ലം 973 മത മകരമാസം 10 നു ഇങ്കിരിയസ്സു കൊല്ലം 1798 മത ജനവരിമാസം 20 നു
എഴുതിയ കത്ത.

760 H

918 മത പരസ്സ്യമാകുന്നത. എന്നാൽ ബഹുമാനപ്പെട്ടെ കുമ്പഞ്ഞിഇന്റെ കജാനഇൽ
പലിശക്ക് കൊടുത്തവരുന്ന മുതൽ വക ഒക്കയും 500 ഉറപ്പ്യക്ക അധികമായിട്ട വാങ്ങുവാൻ
തക്കവണ്ണം വടെക്കെ അധികാരിക്ക കല്പന ആയിരിക്കുന്ന. ആയതിന കൊല്ലം
ഒന്നിന്നൊ രണ്ടിനൊ നുറ്റിന പന്ത്രണ്ടുപ്രകാരം പലിശ കൊടുക്കുകയും ചെയ്യും. എന്ന
നിശ്ചഇച്ചിരിക്കുന്ന. അത അല്ലാതെ ബഹുമാനപ്പെട്ടെ കുമ്പഞ്ഞിക്ക കജാനഇൽ
വെക്കുന്ന മുതൽ വീട്ടിക്കുടുക്കെണ്ടുന്നതിനെ തെളിഞ്ഞിരിക്കുംബൊൾ നൂറ്റിന
പന്ത്രണ്ടുപ്രകാരം പലിശ കൊടുക്കയും ചെയ്യും. അതിന് പിടികൊടുക്കുന്ന സമയത്ത [ 387 ] നാല കൊല്ലത്തിന്റെ അധികം ആകയും ഇല്ല. ശെഷം വാഇപ്പ വാങ്ങുന്ന ഉറപ്പ്യയും
പലിശയുറപ്പ്യ വാങ്ങിയതിന മുതൽ ഒന്നാം കൊല്ലം കഴിഞ്ഞ സമയത്തിൽ എങ്കിലും
അതിന്റെ പിന്നെ എങ്കിലും നാല കൊല്ലത്തിൽ അകത്ത വീട്ടിക്കൊടുക്കെണ്ടതിന
ബഹുമാനപ്പെട്ടെ കുമ്പഞ്ഞിക്ക തെളിഞ്ഞപ്രകാരം ആകയും ചെയ്യും. ആയത കൊടു
ക്കാതെ ഇരിക്കും സമയത്തൊളം കൊല്ലംത്തൊറും പലിശ ഒപ്പിച്ച വണ്ണം വിടി കൊടു
ക്കയും ചെയ്യും. വടെക്കെ കജാനഇൽ പലിശക്ക ഉറപ്പ്യ കൊടുക്കുന്നവർക്ക ബൊധം
ഉടനെ ആകുവാനായി ഇതിന്റെ കൂട വീട്ടിക്കൊടുപ്പാൻ ആകയും ചെയ്യും. രാജശ്രീ
കമിശനർ സാഹെബ അവർകൾനിന്ന് വാങ്ങിയ രെശ്ശീതിഇന്റെ മറപടി ആഇട്ട
ബഹുമാനപ്പെട്ടെ ബംബാഇ സമസ്ഥാനത്തിങ്കലെ സടക്കിത്തെരി സാഹെബ അവർ
കൾ നിന്നും വാങ്ങുന്ന പ്രമാണത്തിന്റെ ആക്കൃത ആകുന്നത. ആളെ പെർക്ക എന്ന
പറെയുന്നവനെ ഇദിവസം മുതൽ ബഹുമാനപ്പെട്ടെ കുമ്പഞ്ഞിഇലെ കജാനഇൽ വെച്ചെ
ഉറപ്പ്യയും പലിശ കൊല്ലത്തിൽ നൂറ്റിന പന്ത്രണ്ട പ്രകാരത്തൊട കൂട വികൊല്ലൊ ഒന്നൊ
രണ്ടൊ കഴിയുമ്പൊൾ എങ്കിലും നാല കൊല്ലത്തിന്റെ അകത്ത ബഹുമാനപ്പെട്ടെ
കുമ്പഞ്ഞിക്ക ബൊധിക്കുംബൊൾ എങ്കിലും ബംബാഇമെൽ സംസ്ഥാനത്തിൽ മുതൽ
വെച്ചവർക്ക എങ്കിലും അവന്റെ അനന്തിരവൻ ന്മാർക്ക എങ്കിലും വിടി കൊടുക്കയും
ചെയ്യും എന്ന ബഹുമാനപ്പെട്ടെ കുമ്പഞ്ഞിയുമാ ഇട്ട ബഹുമാനപ്പെട്ടെ ബംബായി
സംസ്ഥാനത്തിലെ ഗവർണ്ണർ സാഹെബ അവർകൾ ഇപ്രമാണത്താൽ ഒത്തിരിക്കയും
ചെയ്തു. എന്നാൽ കൊല്ലം 973 മത മകരമാസം 11 നു ഇങ്കിരിയസ്സ കൊല്ലം 1798 മത
ജനുവരിമാസം 21 നു എഴുതിയ പരസ്സ്യക്കത്ത.

761 H

919 മത മഹാരാജശ്രീ വടെക്കെ അധികാരി പീലിസ്സായ്പു അവർകളെ സന്നിധാന
ത്തിങ്കലെക്ക ബൊധിപ്പിപ്പാൻ ചൊഉവക്കാരെൻ ബപ്പനും ദെവർസ്സുപണ്ടാരിയും
ചൊഉവക്കാരെൻ മൂസ്സയും ബാണിയമ്പലത്ത കൊയാമ്മുവും കൂടി എഴുതിയ അരജി.
970 തിടങ്ങി 972 ആമതിലൊളവും കൊണ്ടതും വിറ്റതും മൊളകിന്റെ വെലപ്രകാരം
എഴുതിക്കൊടുത്തയച്ച കത്ത സാഹെബ കല്പിച്ചി അവസ്ഥ അറികയും ചെയ്യു. 955
മാണ്ട തലച്ചെരി ഇന്ന നഭാവ ആയിട്ട പട ആകകൊണ്ട അതിയാഇട്ട 65 മതിലൊളം
രാജ്യത്ത എറ കലസൽ ആകകൊണ്ട ഒരു കച്ചൊടത്തിന് സങ്ങതി വന്നിട്ടില്ലാ. 66 മാണ്ട
കുമ്പഞ്ഞിഇൽ 135 ഉറപ്പ്യ വെലഇൽ കച്ചൊടം ചെയ്തു കൊടുത്തിരിക്കുന്ന. 67 മാണ്ട 145
ഉറപ്പ്യ വെലഇൽ കുമ്പഞ്ഞിഇൽ കൊടുത്തിരിക്കുന്ന. 68 മാണ്ട 100 ഉറപ്പ്യ വെലഇൽ
കുടിയാൻമാരൊട പണ്ടാരക്കല്പനക്കകൊണ്ട പണ്ടാരത്തിൽ കൊടുത്തിരിക്കുന്നു. 69
മാണ്ട അറവി ഇസ്സിവിക്ക കൊഴിക്കൊട്ടന്നു 200 ഉറപ്പ്യ വെലഇൽ പണ്ടാരത്തിൽ വിറ്റു.
172 നു തിടങ്ങി 230 ഒളം കൊള്ളുകയും ചെയ്തു. അക്കാലം 200 ഉറപ്പ്യ വെലക്ക തന്നെ
ഞങ്ങൾ പണ്ടാരത്തിൽ വിക്കുകയും ചെയ്തു. ഇ സ്സായ്പി കൊള്ളുംപൊലെ ഞങ്ങളും
കൊണ്ട മുളക തുക്കുകയും ചെയ്തു. 70 മാണ്ടിൽ 80 ഉറപ്പ്യ വെലക്ക ഞാങ്ങൾ പണ്ടാര
ത്തിൽ വെല മുറിച്ചി വിക്കുകയും ചെയ്തു. അക്കാലം 170 തുടങ്ങി 210 ഉറപ്പ്യയൊളവും
കൊടുത്തകൊണ്ട കൊമ്പിഞ്ഞിഇൽ കൊടുക്കുകയും ചെയ്തു. 71 മാണ്ട് 160 ഉറപ്പ്യ
വെലഇൽ പണ്ടാരത്തിൽ വെല മുറിച്ചി കൊടുക്കയും ചെയ്തു. അമൊളക 150 ഉറപ്പ്യ
തിടങ്ങി 210 ഒളം കൊടുത്തകൊണ്ട പണ്ടാരത്തിൽ കൊടുക്കയും ചെയ്തു. 72 മാണ്ട 60
ഉറപ്പ്യ വെലക്ക വെലതീർക്കുകയും ചെയ്തു. അമ്മൊളക 150 തുടങ്ങി 80 ഉറപ്പ്യ ഒളം
കൊടുത്ത പണ്ടാരത്തിൽ കൊടുക്കുകയും ചെയ്തു. ഇപ്പ്രകാരം ചെതം വന്നിട്ടും പിന്നയും
പിന്നയും ഇക്കച്ചൊടം ചെയ്ത വരുന്ന സങ്ങത്തി എന്തെന്ന സാഹൈബിന്ന തൊന്നുവാൻ
ഉണ്ടെല്ലൊ. ഞങ്ങളും ഞങ്ങളെ കാരണവൻമ്മാറ കാലത്തെ കുമ്പഞ്ഞിയുടെ കച്ചൊടം
ചെയ്തിട്ട കുമ്പഞ്ഞി കല്പിച്ച പണി എടുത്തിട്ടും ഇന്നെവരെക്കും കുമ്പഞ്ഞിൽ ഞങ്ങള
മാനത്തൊടെ അച്ചികുട്ടീന തെക്ഷിക്കുംപ്രകാരം രെക്ഷിച്ചുകൊണ്ട പൊന്നിരിക്കുന്ന. [ 388 ] അതകൊണ്ടത്രെ ഇപ്പൊലെ ചെതംവന്നിട്ടും കച്ചൊടംചെയ്ത കൊണ്ട പൊരുന്നത.
എന്നാൽ കൊല്ലം 973 മത മകരമാസം 10 നു ഇങ്കിരിയസ്സു കൊല്ലം 1798 മത ജനവരി മാസം
20 നു എഴുതിയ്ത.

762 Ι

920 മത രാജശ്രീ വടെക്കെ അധികാരി സുപ്പ്രഡെണ്ടെർ കൃസ്തൊപ്പർ പീലി സാഹെബ
അവർകൾക്ക കടത്തനാട്ട പൊർള്ളാതിരി ഒദയവർമ്മ രാജാ അവർകൾ സലാം, എന്നാൽ
മകരമാസം 10 നു സാഹബ അവർകൾ കൊടുത്തയച്ച കത്ത ബാഇച്ച അവസ്ഥ
മനസ്സിലാകയും ചെയ്തു. വെടിമരുന്ന കൊടുപ്പാൻ നാം അപെക്ഷിച്ച പ്രകാരം തന്നെ
കല്പന ആയപ്രകാരം സാഹെബ അവർകൾ എഴുതുകകൊണ്ട നമുക്ക എത്രെയും
വളര പ്രസാദമാകയും ചെയ്തു. കൊണ്ടുവരെണ്ടുന്നതിനെ നമ്മുടെ ആളുകളെ സാഹെബ
അവർകളെ സമീപത്ത അയക്കുകയും ചെയ്യാം. ഒന്നാം ഗെഡുവിന്റെ ഉറുപ്പ്യക രണ്ട
ഒഹരി ആയിട്ട ബൊധിപ്പിക്കാമെന്ന നാം സാഹെബ അവർകളൊട പറെകയും ചെയ്തു.
ഇവിടെ വന്ന വിസ്തരിക്കും പൊൾ 15 നുക്ക പാതി ഉറുപ്പ്യക കുടുപ്പാൻ രാജ്യത്തിൽ നിന്ന
തീർന്നിട്ട വരിക ഇല്ല എന്ന ബൊധിക്കകൊണ്ട സാഹെബ അവർകൾക്ക നാം വാക്ക
കൊടുത്തതിന്ന വിത്യാസം വരെരുത എന്നവെച്ചിട്ട അത്രെ ചൊഉവ്വക്കാരൻ മൂസ്സയൊട
20,000 ഉറുപ്പ്യക സർക്കാരിൽ ബൊധിപ്പിക്കുവാൻ നാം കടം വാങ്ങി ഇരിക്കുന്നു. ഈ
ഉറുപ്പ്യക ഇരുപതിനായിഇരവും മൂസ്സ പറെഞ്ഞപ്രകാരം സർക്കാരിൽ ബൊധിപ്പിക്കയും
ചെയ്യും. അതിന്ന രെശ്ശീത കൊടുത്ത അയക്കുക വെണം. ശെഷം ഉറുപ്പ്യക തെകച്ചി
ബൊധിപ്പിക്കെണ്ടതിനെ രാജ്യത്തനിന്ന മുതൽ പിരിപ്പാൻ നമ്മാൽ ആകുന്ന പ്രയത്നം
ചെയ്യുന്ന. എല്ലാം കാരിയത്തിനും സാഹെബ അവർകളെ സ്നെഹം ഉണ്ടാഇരിക്കയും
വെണം. എന്നാൽ കൊല്ലം 973 മത മകരമാസം 11 നു ഇങ്കിരിയസ്സു കൊല്ലം 1798 മത
ജനവരി മാസം 21 നു എഴുതി വന്നത. മകരമാസം 13 നു ജനവരിമാസം 23 നു ഇവിട
എത്തി. പെർപ്പാക്കി.

763 Ι

921 മത രാജശ്രീ വടെക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രഡെണ്ടർ കൃസ്തൊപ്പർ
പീലി സ്സായ്പു അവർകൾ ചൊഉവ്വക്കാരെൻ വപ്പെനും ദെവരസ പണ്ടാരിക്കും
ചൊഉവക്കാരൻ മുസ്സക്കും ബാന്നിയമ്പലത്ത് കൊയാമ്മുവിനുംകൂടി എഴുതിയത
യെന്നാൽ നിങ്ങൾ എഴുതി അയച്ച കത്ത എത്തി. അതിൽ ഉള്ള അവസ്ഥകൾ
ബൊധിക്കയും ചെയ്തു. നാം മുൻമ്പെ എഴുതിയ കത്തിൽ മറുനാട്ടകാരരിക്ക മൊളക് ഇത്ര
വിലക്ക വിറ്റു എന്നും നമുക്ക അറിയിപ്പാനായിട്ട എഴുതി അയച്ചിരുന്നു. ബഹുമാനപ്പെട്ട
കുമ്പഞ്ഞിക്ക വിറ്റതിന്റെ കണക്ക കൊണ്ട എഴുതി അയച്ചിട്ടില്ല. അതുകൊണ്ട കൊല്ലം
958ആമത മുതൽ 962 ആമത വൊളത്തെക്ക മൊളക മറനാട്ടകാരരിക്ക വിറ്റതിന്റെ വെല
ഇത്ത്ര ആയിരുന്നതെന്ന നമുക്ക അറിഇക്കയും വെണം. ശെഷം 968 ആമതിലെ മൊളക
9 ഉറുപ്പ്യ വെലക്ക് കുടിയാമ്മാരൊട പണ്ടാരകല്പനക്കകൊണ്ട പണ്ടാരത്തിൽ കൊടുത്തു
ഇരിക്കുന്ന എന്ന നിങ്ങൾ എഴുതിയ കത്തിൽ ഉണ്ടാഇരുന്നുയെല്ലൊ. അതിന്റെത
തെല്ലർസാഹെബ അവർകൾ രണ്ടതറഇൽ കുടിയാമ്മാരൊട നൂറ ഉറുപ്പ്യക്ക മൊളക
കൊള്ളുകയും ചെയ്തു. മറനാടുകൾക്ക നിങ്ങൾ 9 ഉറുപ്പ്യക്കുമൊളക വിറ്റു എന്ന നമുക്ക
ഒരു നാളും ബൊധിച്ചിട്ടുമില്ല. അതുകൊണ്ട സർക്കാരിൽ 9 ഉറുപ്പ്യക്ക മുളക
കൊടുത്തുയെന്നുള്ള വാക്കിന്റെ പെർ നമുക്ക ബൊധിപ്പിക്കയും വെണം. എന്നാൽ
കൊല്ലം 973 മത മകരമാസം 13 നു ഇങ്കിരിയസ്സു കൊല്ലം 1798 ആമത ജനവരിമാസം 23 നു
തലച്ചെരി വർത്തകർക്ക എഴുതി അയച്ചതിന്റെ പെർപ്പ. [ 389 ] 764 Ι

922 മത രാജശ്രീ വടെക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രഡെണ്ടെൻ കൃസ്തൊപ്പർ
പീലി സ്സായ്പു അവർകൾക്ക കടത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാ അവർകൾ
സെലാം. എന്നാൽ നാം അപെക്ഷിച്ചപ്രകാരം ബഹുമാനപ്പെട്ടെ സർക്കാരിൽനിന്നും
പ്രസാദിച്ച തരുന്ന വെടിമരുന്ന കൊണ്ടവരെണ്ടതിനെ നമ്മുടെ ആൾ മാഖനയുംകൂട
ഒരുത്തനെയും സാഹെബ അവർകളെ സമീപത്ത അയച്ചിരിക്കുന്ന. സാഹെബ അവർകളെ
കടാക്ഷം ഉണ്ടാഇട്ട വെടിമരുന്ന കൊടുത്തയപ്പാൻ കല്പന കൊടുക്കു വെണ്ടി ഇരിക്കുന്ന.
തൊണിഇൽക്കയറ്റി യെടച്ചെരീൽ കൊണ്ടുവരും പ്രകാരം കല്പന കൊടുക്കുന്നത നമുക്ക
എത്ത്രെയും വളര പ്രസാദം തന്നെയാകുന്ന. എന്നാൽ കൊല്ലം 973 മത മകരമാസം 15 നു
ഇങ്കിരിയസ്സു കൊല്ലം 1798 മത ജനവരിമാസം 25 നു വന്നത. അന്നതന്നെ പറെഞ്ഞി
പൊധിപ്പിച്ചത.

765 Ι

923 മത മഹാരാജശ്രീ വടെക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടെർ
കൃസ്തപ്പർ പീലി സായ്പു അവർകൾക്ക പയ്യ്യനാട്ടുകരയും പയ്യർമ്മലയും ദൊറൊഗ
കുഞ്ഞാമുപ്പൻ സെലാം. മകരമാസം 11 നു രാത്ത്രീഇൽ പയ്യനാട്ടകര വീമങ്ങല
ദെശത്തിന്ന രാക്കൂറിൽ രണ്ടു മണി ആകുന്ന സമയത്ത മെലെരി ഉണ്ണിരയെന്ന പറെയുന്ന
ഒരു തീയന്റെ പൊര ചുടുകയും ചെയ്തു. ആപ്പുര കത്തുന്നെരത്തു നാലുപുറം ഉള്ള
ആൾകൾ പാഞ്ഞിചെന്ന പുരപ്പെറത്ത കഴറി തച്ചുകൊടുക്കും മ്പൊൾ പുരക്കകത്തിന്ന
കുന്തംകൊണ്ട ഒന്നു കുത്തി. ആ കുത്ത ഉണ്ണിരെന്റെ അനിജെനതന്നെ കൊണ്ടിരിക്കുന്ന.
അന്നെരത്തെ ഉണ്ണിര വാതില അടെച്ചി അകത്ത തന്നെ ഇരിക്കുന്ന. അന്നെരം അവന്റെ
അനുജന്മാർ വാതില കുത്തിപ്പൊളിച്ച അകത്തുകടന്നു നൊക്കും മ്പൊൾ ഉണ്ണിരന്റെ
തീയത്തിന കുത്തിവാർന്ന കൊണ്ടിരിക്കുന്ന. ഉണ്ണിരെക്ക തന്റെ പളെള്ളക്ക അസാരം
മുറിഞ്ഞിട്ടു ഉണ്ട. വെറെ ഉണ്ണരെന്റെ അനുജന്മാരും മരുമക്കളുംകൂടി ഉണ്ണിരെന്റെ
അളിയൻ കുരുവാണ്ടീലെ ചാത്തപ്പനയും ചാത്തപ്പെന്റെ പെങ്ങന്മാരെയും വാളകൊണ്ടു
കൊത്തുകയും ഒലക്കകൊണ്ട അടിക്കയും ചെയ്തിട്ടും ഉണ്ട. ഇപ്പൊൾ ഉണ്ണിരനെയും
അവന്റെ അനുജന്മാറ മൂന്നാളയും സമീപത്തിന്ന പാഞ്ഞുവന്ന ആള സാക്ഷിക്കാരെ
യും ഇക്കാര്യം വിസ്തരിച്ച എഴുതിയ വിവരവും സായ്പു അവർകളെ സന്നിധാന
ത്തിങ്കലെക്കു കൊടുത്തയച്ചിട്ടും ഉണ്ട. ശെഷം ഉണ്ണര എന്ന തിയ്യ്യൻ മൂന്ന മാസമാഇ
പരത്തത്തിൽ ക്കെടക്കുന്ന, ആ ക്കെടന്നതിന്റെ പെറെകെ അവന്ന മുമ്പിലെത്ത
ബുദ്ധിപൊലെ അല്ല എന്നും അസാരം കൊറെയ ഭ്രമം ആയിരിക്കുന്നതിന്ന ആ
ദെശത്തുള്ള ആളുകൾ പറെഞ്ഞി കെൾക്കയും ചെയ്തു. എനി ഒക്ക സായ്പു അവർകളെ
കല്പനപ്രകാരം നടക്കുന്നതും ഉണ്ട. എന്നാൽ കൊല്ലം 973 മത മകരമാസം 14 നു
എഴുതിയത. മകരമാസം 15 നു ഇങ്കിരിയസ്സു കൊല്ലം 1798 മത ജനവരിമാസം 25 നു വന്നത.
പെർപ്പാക്കിയത.

766 Ι

924 മത കൊല്ലം 973 മത മകരമാസം 11 നു രാക്കൂറ്റിൽ പയ്യനാട്ടുകര വിമങ്ങലത്ത
ദെശത്തുന്ന മെലെരി ഉണ്ണിരൻ എന്നൊരു തീയ്യന്റെ കൊലൊത്ത ആകുന്ന പൊരഇന്ന
ഉണ്ണിരെന്റെ തീയത്തി നീലി എന്നു പറെയുന്ന അവളെ വഴറ കുത്തി വാറന്നാരെ അവള
ചത്തുപൊകയും ചെയ്തു. അവിടത്തെപ്പുരക്ക തീ വെക്കുകയും ചെയ്തു. അന്നെരത്ത
ഉണ്ണരെന്റെ അനുജൻ മന്നെനും ചെറിയത്തെ പെരെച്ചൽ ചെക്കെനും അവിടത്ത
കളത്തിന്റെ കൊലാമ്മൽ ആയിരുന്നു. പുര കത്തുന്നെരത്തു അവൻ തീക്കെടുപ്പാനാഇ
[ 390 ] യെണിഇട്ട പുരപ്പുറത്ത കയറി. അന്നെരത്തെ അതിന്റെ വടെക്കഇൽനിന്ന ഉക്കുളാട
ത്തെ കുഞ്ഞുണ്ണിയും കൊദൊളി കുഞ്ഞമ്മൊനുംകൂടി പാഞ്ഞി വന്ന ഉണ്ണിരാരെന്റെ
അനുജൻ ചാത്തപ്പൻ തീയ്യനും പാഞ്ഞിവന്ന.അന്നെരത്ത കരുവാണ്ടിഇൽ ചാത്തപ്പെനും
പൊഇലിൽ ചൊഇയും പാഞ്ഞി അവരും അവിടെ വന്ന ചാത്തപ്പനും ചൊഇയും
കുഞ്ഞുണ്ണിയും കുഞ്ഞമ്മനും. പുരപ്പുറത്തെ കയറി തീ കെടുക്കും മ്പൊൾ പുരഇന്റെ
അകത്തിന്ന ഉണ്ണിരെൻ വിളിച്ചു പറെഞ്ഞു. തലമുറിയമ്മാരെ പുരപ്പെറത്തിന്ന കിഴിഞ്ഞി
പൊഇക്കൊള്ളുവിൻ എന്ന പറെഞ്ഞി കുന്തം കൊണ്ട ഒരു കുത്ത കൊടുത്തത. അവന്റെ
അനുജൻ മന്നെന കൊണ്ടാറെ കുഞ്ഞുണ്ണിയൊട പറെഞ്ഞു. എന്ന ഇതിന്റെ അകത്തിന്ന
കുത്തി എന്ന പറെഞ്ഞു. അവൻ താഴത്തു വീഴുകയും ചെയ്തു. അന്നെരത്ത
കുഞ്ഞുണ്ണിനയും കുന്തംകൊണ്ട ഒന്നു നീട്ടീടുകയും ചെയ്തു. അന്നെരത്ത കുഞ്ഞുണ്ണി
പറെഞ്ഞ തീകെടുക്കുന്നതിനല്ലെ ഉണ്ണിരാൻ തന്നെ കുത്തുന്നത എന്ന പറെഞ്ഞ അവർ
കിഴിഞ്ഞി പൊരുകയും ചെയ്തു. ആ സമയത്ത ഉണ്ണിരാരെന്റെ അനുജൻ ചാത്തപ്പൻ
ഒലക്കകൊണ്ടും കല്ലകൊണ്ടും ഒരു കൊൽകൊണ്ടും കൂടി വാതിൽ കുത്തിപ്പൊളിച്ചാരെ
ഉണ്ണിരെൻ കുന്തവുമാഇക്കൊണ്ട പുറത്ത ചാടി വന്നു. പാഞ്ഞിവന്ന ചാത്തപ്പനെന്ന
ഉണ്ണിരാരെന്റെ അളിയന ഉണ്ണിരെൻ തന്നെ ഒന്ന കുത്തി എന്ന ചാത്തപ്പൻ പറെകയും
ചെയ്തു. അവിടുന്ന ചാത്തപ്പൻ പാഞ്ഞു കൊണിക്കൽ വരും മ്പൊൾ ഉണ്ണിരാരെന്റെ
അനുജൻ കൊരെനെന്ന തീയ്യ്യൻ വാളകൊണ്ട ഒന്ന കൊത്തി. മന്നെനെന്നവൻ
പൊരമ്മെൽ ഇരുന്ന കുത്തുകൊണ്ടവൻചാത്തപ്പന്റെ കുടുമ്മ പിടിച്ച വെക്കയും ചെയ്തു.
അന്നെരം ഉണ്ണിരന്റെ മരുമകൻ കണ്ണൻ ഒലക്കകൊണ്ട ചാത്തനയും ഇച്ചത്ത
തീയ്യത്തിന്റെ അനുജത്തി കുട്ടിച്ചനയും അവളെ അനുജത്തി ഒരു തീയ്യ്യത്തിനയും ഇ
മൂന്നാളയും കണ്ണൻ ഒലക്കകൊണ്ട തച്ചിരിക്കുന്ന. അതിൽ കുട്ടിച്ചി എന്ന പറെയുന്ന
തീയ്യ്യത്തി ചത്തുപൊകുമെന്ന തൊന്നുന്ന. ഉണ്ണിര എന്ന പറയുന്ന ഒരു കുട്ടിക്ക ചത്ത
നീലിയിന്റെ കുട്ടി അത പൊരക്ക അകത്തിന്ന ചത്തുപൊകയും ചെയ്തു. എന്നാരെ
ഉണ്ണിരനൊട ചൊതിച്ചാരെ ഉണ്ണിരൻ പറെഞ്ഞു എനിക്ക എന്റെ തിയ്യത്തിയൊടും
മക്കളൊടും നല്ല കൂറാ ഇരുന്നു എന്ന. ഇത എങ്ങിനെ വന്നുവെന്ന എനിക്ക കവർ ഇല്ല.
ഉണ്ണിരന്റെ പള്ളക്ക ഒരു കുത്തും ഉണ്ട. ഇത ഒക്ക എതുപ്രകാരം വന്നുവെന്ന എനിക്ക
നല്ല ധാരണയുമില്ല. പിന്ന ആർ എന്നും ചെയ്തപൊയെന്നും എന്റെ കഇയിനതന്നെ
വന്നു പൊയെന്നും എനക്ക ഒന്നും അറിഞ്ഞുകൂടാ എന്നത്രെ ഉണ്ണിരൻ പറെഞ്ഞത.
ശെഷം അവന്റെ അവസ്ഥ ഒരു മുന്ന മാസം പൊരും അവന സ്വൊഇരക്കെട
മുൻമ്പിലെത്തെ ബുദ്ധിഇൽ അസാരം യെണക്കം ഉണ്ടെന്ന പലരും പറെഞ്ഞി
കെൾക്കുന്ന. ശെഷം അവന്ന ദീനം വരുന്നതിന്റെ മുൻമ്പെ അസാരം കണ്ടവും പറമ്പും
കൊത്തി അടക്കിയതിനാൽ കഴിക്കുന്നവൻ തന്നെ ആകുന്നത. ശെഷം ഉണ്ണിരന്റെ
മരുമകൻ കണ്ണൻ എന്നവൻ ഒലക്കകൊണ്ട തച്ചവന കിട്ടിയിട്ടും ഇല്ല. അവന തെരഞ്ഞി
അയച്ചിട്ടും ഉണ്ട. അവനെ കിട്ടിയാൽ ഒട്ടും പാർക്കാതെ കൊടുത്തയക്കുന്നതും ഉണ്ട.
ശെഷം കുത്തും കൊത്തും കൊണ്ട ചാത്തപ്പൻ എന്ന പറെയുന്നവനെ നടന്നുകൂടാ.
അവനെ കച്ചെരിഇന്റെ സമീപത്ത തന്നെ ഒരു വിദ്യക്കാരെന്റെ അവിട ആക്കി മുറി
കെട്ടിച്ചിരിക്കുന്ന. അസാരം ഒരു ഗുണം ആയാൽ അപ്പഴെ കൂട്ടി അയക്കുന്നതും ഉണ്ട.
ശെഷം അന്നെരം അവിടെ പാഞ്ഞി ചെന്ന ആള്ളക്കയും അണ്ടൊട്ട കൂട്ടി അയച്ചത.
ഇക്കാർയ്യം വിസ്തരിക്കും മ്പൊൾ അവർ ഒക്ക വെണമെല്ലൊ എന്ന വെച്ചിട്ട അത്രെ കൂട്ടി
അയച്ചത. ശെഷം കുഞ്ഞുണ്ണിയും മറ്റ ഒക്ക പാഞ്ഞി പൊകുന്നെരം വെറെ നായിമ്മാരും
അമ്മമാരും ഒക്കെ അവർ ഒറങ്ങുന്നെരത്ത തീകണ്ടാരെ വിളിച്ച അയച്ചിട്ട അത്ത്രെ അവർ
പൊയത എന്ന ആ സമിപത്ത ഉള്ള അവരൊട അന്നഷിച്ചാരെ അറിഞ്ഞിരിക്കുന്ന.
യെനി ഒക്കയും അവിടുന്ന വിസ്തരിച്ചാൽ അറികയും ചെയ്യാമെല്ലൊ. എന്നാൽ കൊല്ലം
973 മത മകരമാസം 15 നു ഇങ്കിരിയസ്സ കൊല്ലം 1798 മത ജനവരി മാസം 25 നു വന്ന
ഒലന്റെ പെർപ്പ. [ 391 ] 767 I

925 മത മഹാരാജശ്രീ വടെക്കെ അധികാരി പീലി സ്സായ്പു അവർകളുടെ സന്നി
ധാനത്തിങ്കലെക്ക ബൊധിപ്പിപ്പാൻ ജൂസ്സ കൊസ്സിസ്സവും രാമരായനും മെനവൻ
മുരുക്കൊളി കുങ്കുവും കൊൽക്കാരെൻ ചെറവാരിക്കണ്ണനും സാഹെബ അവർകളുടെ
കല്പന കത്ത 973 ആമത മകരമാസം 13 നു കത്ത കണ്ട. ചൊഉവക്കാരെൻ മൂസ്സഇന്റെ
നിലത്ത ചെന്ന മൂസ്സഇനെയും കൂട്ടി പൊരക്കാരൊട വിസ്തരിച്ചാറെ 7 മാർക്കക്കാരുടെ
പൊരയും ഒരു ഒറ്റ മാർക്കപൊരെയും ഒരു തിയ്യപൊരയും മൂസ്സ കൊള്ളുന്നതിന
മുൻമ്പെ ഉള്ളത. ഇ പൊരക്കാറ ആറാളും ഞങ്ങൾക്ക പൊരഇന്റെ അവകാശം ഉള്ള
എന്ന പറെഞ്ഞശെഷം ഇപൊര പാതിരി ദീയ്യൊവിന ഉള്ളു. അയാൾക്ക് വരുത്തകൊണ്ട
വായിലെ നാവ എടുത്ത പറെഞ്ഞികൂട. ശെഷം മാർക്കപൊര 5. തീയ്യപൊര 2, ഇ എഴു
പൊരക്കാറരൊടും ചൊതിച്ചാരെ മൂസ്സ അനുവാതം തന്നിട്ടത്രെ ഞങ്ങൾ എടുത്തത.
ഞങ്ങൾക്ക പൊര അല്ലാ അവകാശം ഇപ്പം എന്നത്രെ അവരും പറെഞ്ഞത. ഇപ്പറമ്പിൽ
പൊര ആക16. ഇപ്പ്രകാരം അത്ത്രെ ഞങ്ങൾ നാൽവരും അവിടച്ചെന്ന വിസ്തരിച്ച കണ്ടത.
എന്നാൽ കൊല്ലം 973 മത മകരമാസം 15 നു ഇങ്കിരിയസ്സു കൊല്ലം 1798 മത ജനവരിമാസം
25 നു എഴുതിയത. മകരമാസം 16 നു ജനവരി മാസം 26 നു തന്നെ പെർപ്പാക്കി.

768 I

926 മത മഹാരാജശ്രീ വടെക്കെഅധികാരി തലച്ചെരി തുക്കിടി സുപ്പ്രഡെണ്ടർ
കൃസ്തൊപ്പർ പീലി സായ്പു അവർകൾക്ക കുറുമ്പ്രനാട്ട വിരവർമ്മരാജാ അവർകൾ
സലാം. ഇപ്പൊൾ കല്പന ആയി വന്ന കത്തും പക്കിറകൂട്ടി എഴുതിയ അരജിയുടെ
പെർപ്പും ഇവിട എത്തിവായിച്ച. പക്കിറകുട്ടിയെ വരുത്തി വിജാരിച്ചാരെ തറുവയി ആജി
തന്നെ തലച്ചെരിക്ക പൊകെണ്ടുന്നതിനത്ത്രെ ഒന്ന രണ്ട ദിവസം എറ
വെണ്ടിവന്നുപൊയെന്നും ഉറപ്പ്യ 8000 വും കൊണ്ടപൊയെന്ന പറെഞ്ഞികെട്ടതി
ന്റെശെഷം പക്കിറകുട്ടിയെക്കൊണ്ട തന്നെ അർജി ഉണ്ടാക്കി ഇതിനൊടകൂടി
കൊടുത്തയച്ചിട്ടും ഉണ്ട. ഇതിന്റെശെഷം ഉറപ്പ്യക്ക പക്കിറകുട്ടി എഴുതിയപ്രകാരംതന്നെ
കൊടുത്തയക്കുകയുമാം. കള്ളെമ്മാരുടെ ഉപദ്രവത്തിന്ന അമർച്ച കല്പന ഉണ്ടാ
വാൻഞ്ഞാൽ സങ്കടം വളര ഉണ്ട. എന്നാൽ കൊല്ലം 973 മത മകരമാസം 15 നു ഇങ്കി
രിയസ്സുകൊല്ലം 1798 മത ജനവരിമാസം 25 നു എഴുതിയത. 26 നു ഇവിടെ എത്തി.

769 I

927 മീ ശ്രീമതു സകലഗുണസമ്പന്നരാന സകലധർമ്മ പ്രതിപാലകരാനാം
മിത്രജനമനൊരെജ്ഞിതരാനാം അകണ്ടിത ലക്ഷ്മി പ്രസന്നരാനാം രാജമാന്യ രാജശ്രീ
വടെക്കെ അധികാരി പീലി സായ്പു അവർകളുടെ സന്നിധാനങ്ങളിലെക്ക കാപ്പുക്കാടു
താഴെപുരഇൽ പക്കിറകുട്ടി സലാം. ഇപ്പൊൾ കുറുമ്പ്രനാട്ട മൂസ്സാ ഗെഡു വകക്ക തറു
വയി ആജിയാർ പക്കൽ എണ്ണായിരം ഉറപ്പ്യ അങ്ങൊട്ട കൊടുത്തയച്ചിരിക്കുന്ന. ശെഷം
ഉറപ്പ്യക ഇ മാസം 30 നു ഞാൻ തന്നെ വാങ്ങിക്കൊണ്ട ബൊധിപ്പിക്കയും ചെയ്യാം.
കുറുമ്പ്രനാട്ടും താമരശ്ശെരിയും കള്ളെന്മാരെയും ചെലെ പൊക്കണംകെട്ടവരയും
നാനാവിധങ്ങൾകൊണ്ട സാധുക്കൾക്ക കുടിയിരുന്ന കൊള്ളണ്ടതിനെ പണ്ടാര
ത്തിലെക്കു നിക്കി എടുത്ത പൊരണ്ടതിന്ന വളര ഞെരിക്കം തന്നെ കാണുന്ന. ആയത
കൊണ്ട സായ്പ അവർകളുടെ കൃപകടാക്ഷം ഉണ്ടായിട്ട നെരായി നടത്തിച്ചി തരികയും
വെണമെല്ലൊ. എന്നാൽ കൊല്ലം 973 മത മകരമാസം 15 നു ഇങ്കിരിയസ്സുകൊല്ലം 1798 മത
ജനവരി മാസം 25 നു എഴുതിയത. മകരം 16 നു ജനവരി മാസം 26 നു ഇവിട എത്തി. [ 392 ] 770 I

928 മത രാജശ്രീ കടത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജ അവർകൾക്ക വടെക്കെ
അധികരി തലച്ചെരി തുക്കിടി സുപ്പ്രഡെണ്ടൻ കൃസ്തപ്പെർ പീലി സ്സായ്പു അവർകൾ
സലാം. എന്നാൽ എഴുതി അയച്ച കത്ത എത്തി. അതിൽ ഉള്ള അവസ്ഥ ബൊധിച്ചാരെ
വെടിമരുന്ന ഒരു തൊണിഇൽ കൊടുത്തയക്കയും ചെയ്തു. ശെഷം പത്ത മണി
ആകുംമ്പൊൾ കുശാലപട്ടർ ഇ അദാലത്തിൽ വിസ്തരിക്കുന്ന സമയത്തിങ്കൽ തങ്ങളെ
കാര്യക്കാരെന്മാരിൽ ഒരുത്തന്നെ ഇവിട എത്തിക്കയും വെണം. എന്നാൽ കൊല്ലം 973 മത
മകരമാസം 18 നു ഇങ്കിരിയസ്സ കൊല്ലം 1798 മത ജനവരിമാസം 28 നു എഴുതിയത.

771 I

929 മത മഹാരാജമാന്യരാജശ്രീ ബഹുമാനപ്പെട്ടെ ഇങ്കിരിയസ്സ കുമ്പഞ്ഞി കുമശനെർ
സായ്പുമാര അവർകൾ സന്നിധാനതിങ്കലെക്ക കല്ലിക്കൊട്ടഇല്ലറ ഇരിക്കും എടങ്കൈ
ജാതി അഞ്ഞായം മാമൂൽപ്രകാരം തീർക്കുന്ന കച്ചിരായൻ സങ്കടംകൊണ്ട എഴുതിവെച്ച
അരിജി, ഒരു ജാതിഇൽ നിന്ന് തുമഴു 28 ജാതിഇൽ ഉള്ളവര മലയാളത്തിൽ വന്ന
ഇരിക്കുന്നവരിൽ എടങ്കയെന്നും വലങ്ക എന്നും രണ്ട കൂട്ടക്കാറര ഉണ്ട. എടങ്കൈ ഞായം
മാമൂൽപ്രകാരം ഞങ്ങടെ ജാതിഇൽതന്നെ തീർക്കുന്നതും ഉണ്ട. ടിപ്പുസുൽത്താൻ
ചെലകാലത്ത എല്ലാ കുടികളും രാജ്യം വിട്ട ഒടിപ്പൊകയും ചെയ്തു. അതിൽ ചത്തുകെട്ട
പൊയത പൊകെ കുമ്പഞ്ഞി രാജ്യം ആയതിൽപ്പിന്നെ ശെഷിപ്പുള്ളവര വന്ന കുടി
ഇരിക്കുകയും ചെയ്തു. ഇതിൽ വലങ്കൈ ഉള്ളവരുടെ ഞായം അവരുടെ ജാതിഇൽത്തന്നെ
തിർത്ത കൊള്ളുന്നതും ഉണ്ട. എടങ്കൈ, ജാതി ഞായം കച്ചിരാ(യ)ൻ തീർക്കുന്നതും
ഉണ്ട. മൂന്നനാല വരുഷത്തിൽ അകത്ത തീർക്കുന്ന ഞായത്തിൽ ചിലര കെൾക്കാ
ത്തതകൊണ്ട ഇരിക്കുന്നവരും ഉണ്ട. ആയതിന മാമൂൽപ്രകാരം അരമനെ അപ്പഴെപ്രകാരം
ഞാൻ നടത്തി വരുന്ന ജാതി ഞായംപൊലെ ഇപ്പൊഴും നടക്കെണമെന്ന സായ്പു
അവർകളെ മനസ്സ ഉണ്ടായിട്ട ഇരിപ്പാൻ കൊടുത്താൽ എന്റെ സങ്കടം തീരും. ഞാങ്ങടെ
ജാതിഇൽ ഉള്ള മരിയാദപൊലെ നടക്കുകയും ചെയ്യും. യെകാസരം എന്നവൻ
കുമിശന്നെർ സായ്പു അവർകൾ സന്നിധാനത്തിങ്കൽ അവൻ സങ്കടം കൊണ്ട അരിജി
എഴുതിവെച്ചാരെ പീലി സായ്പു അവർകൾക്ക കത്ത എഴുതി കൊടുത്തയച്ചാരെ
അവൻ കത്ത കൊണ്ടപൊയി സായ്പു അവർകളെ കയിൽക്കൊടുത്തു. സായ്പു
അവർകൾ നൊക്കി ഞങ്ങടെ ജാതിഇൽത്തന്നെ തീർത്തകൊള്ളണമെന്ന കല്പിക്കയും
ചെയ്തു. ആയതിന കൊഴിക്കൊടു കച്ചിരായന്റെ അരിയത്ത അഞ്ചി ആറ തിങ്ങൾ
പാർത്ത യെന്റെ ഞായം തീർത്തുതന്നാൽ പൊകാമെന്ന പാർക്കയും ചെയ്തു. ആക്കാര്യം
തീർക്കണ്ടതിന കണ്ണൂര പാർക്കുന്ന തട്ടാൻ കാളിയെ വരത്തക്കവണ്ണം മൂന്നനാല
പ്രാവിശ്യം ആളെ അയച്ചാരെ അവൻ വരിക ഇല്ലയെന്ന വെച്ചി അയച്ച ആളെ തള്ളി
അയക്കയും ചെയ്തു. ആ ഞായം തീർന്നതും ഇല്ല. മെപ്പടി കൊട്ട അങ്ങാടിഇൽ ഇരിക്കുന്ന
തട്ടാൻ രാമസ്സ്വാമി കല്യാണം കഴിച്ച പെണ്ണിനെ തള്ളി വെറെ ജാതിഇൽ ഒരു പെണ്ണിനെ
വെച്ചുകൊണ്ട ഇരിക്കുന്നു. ഇവൻ വെക്കുന്നതിന്റെ മുൻനെ ഒരു പെൺങ്കുട്ടി ഉണ്ടായത
മുതൃന്ന പാകം വന്നാരെ ആ പ്പെണ്ണിനയും അവൻ തന്നെ വെച്ചിരിക്കുന്ന. അവൾക്കും
ഒരു കുട്ടി ഉണ്ടായിട്ടും ഉണ്ട. മുൻമ്പിൽ ജാതിഇൽ കല്ല്യാണം കഴിച്ചിട്ടുള്ള പഴനി എന്നവളും
അവളുടെ അമ്മയും ജെഷ്ഠനുംകൂടി തലച്ചെരി ക്കച്ചെരിഇൽവന്ന അന്ന്യായം പറെ
ഞ്ഞാരെ അവനെ കൂട്ടിക്കൊണ്ട വന്ന പാറാവിൽ പാർപ്പിച്ച. നിങ്ങടെ ജാതി ഞായം
ജാതിഇൽത്തന്നെ തീർത്തുകൊളെള്ളണമെന്ന അയച്ചി കച്ചിരായൻ ആക്കാരിയം
[ 393 ] വിസ്തരിച്ചാരെ സാക്ഷിക്കാരെ കൂട്ടിക്കൊണ്ട വരാമെന്ന പൊയ രാമസ്സ്വാമി കൊട്ട
അങ്ങാടിഇൽത്തന്നെ പാർക്കുകയും ചെയ്തു. അവനെ കൂട്ടിക്കൊണ്ട വരുവാൻ തക്കവണ്ണം
ആള അയച്ചാരെ വരിക ഇല്ല എന്ന വെച്ചി ആളെത്തള്ളി അയക്കയും ചെയ്തു. ആ
പെണ്ണുംമ്പിള്ള യെന്റെ അരിയത്ത തന്നെ പാർക്കുന്ന. പുത്തെനങ്ങാടിഇൽ ഇരിക്കും
ഒരു തട്ടാൻ കീഴജാതി ഒരു പെണ്ണിനെ വെച്ചിരിക്കുന്ന. പാലക്കാട്ടചെരി ഇരിക്കും
കൃഷ്ണൻ കീഴ്ജാതിഇൽ ഒരു പെണ്ണിനെ വെച്ചിരിക്കുന്ന ഇതപൊലെ യെറിയ
ഞായങ്ങൾ ഉണ്ടയെന്നും ഈ ഞായങ്ങൾ ഒക്കയും തീർത്തുവെക്കാഞ്ഞാൽ ജാതി
കെട്ടപൊകുമെന്ന ഞങ്ങളെ ജാതി ഇൽ ഉള്ളവരും കച്ചിരായെന്റെ അരികത്തു ഒല
എഴുതി അയച്ചിരിക്കുന്ന. ഈ ഞായങ്ങൾ ഒക്കയും ഞങ്ങടെ ജാതി ഞായംപൊലെ
തീർത്തുകൊള്ളുവാൻ തക്കവണ്ണം കല്പനക്കത്ത തരിക വെണ്ടിഇരിക്കുന്ന. എന്നാല
കൊല്ലം 973 മത മകരമാസം 19 നു ഇങ്കിരിയസ്സു കൊല്ലം 1798 മത ജനവരിമാസം 29 നു.
അത ഒല.

772 I

930 മീ രാജശ്രീ ചെറക്കൽ വീരവർമ്മ രാജാ അവർകൾക്ക് രാജശ്രീ വടെക്കെ
അധികാരി തലച്ചെരി തുക്കടി സു്പ്പ്രഡെണ്ടെർ കൃസ്തൊപ്പർ ഹട്ടിസ്സൻ സായ്പു
അവർകൾ സലാം, യെന്നാൽ തങ്ങളെ സ്നെഹം ഉണ്ടായിട്ട നമക്കപ്രസാദം ആക്കണ്ടതിന
തുപ്പായിയൊട പറെഞ്ഞ വാക്ക മനസ്സിൽ വിചാരിച്ച കുരുപ്പരുത്തിയും കായും
കൊടുത്തയച്ചിരിക്കുന്നു. ആച്ചെയ്ത ഉപകാരം നമുക്ക വളര സന്തൊഷം ആയി എന്ന
തങ്ങൾക്ക വഴിപൊലെ ബൊധിപ്പിപ്പാൻ നമ്മുടെ യെഴുത്ത വെണമെന്നില്ലല്ലൊ.
അതല്ലാതെ തങ്ങളെ അന്തഃക്കരണത്തിൽ നിശ്ചെയമായിട്ട ബൊധിക്കും യെന്ന നമുക്ക
ആവിശ്യം ആകുന്നത. ശെഷം തങ്ങളെ രാജ്യത്തിൽ ഉള്ളവര ഒക്കയും അവർക്കും
വെണ്ടും പൊലെയും തങ്ങളെ ഗുണംകൊണ്ട നിരുവിച്ച നടക്കുന്നപൊലെ തങ്ങൾ
ദിവസെന സൌഖ്യത്തൊടകൂടി ഇരിക്കുന്ന എന്നു കെട്ടാൽ നമുക്ക തത്വമായിട്ട ഒരു
തെളിവ ഉണ്ടാകും എന്നും നിശ്ചെയിച്ചിരിക്കയും വെണം. എന്നാൽ കൊല്ലം 973 മത
മകരമാസം 19 നു ഇങ്കിരിയസ്സ കൊല്ലം 1798 മത ജനവരിമാസം 29 നു എഴുതിയത.

773 I

931 മത രാജശ്രീ വടെക്കെ അധികാരി തലച്ചെരി തുക്കടി സുപ്പ്രഡെണ്ടെർ കൃസ്തൊപ്പർ
പീലിസ്സായ്പു അവർകൾക്ക കടത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാ അവർകൾ
സലാം. എന്നാൽ കൊടുത്തയച്ച കത്ത വായിച്ചി വർത്തമാനം മനസ്സിലാകയും ചെയ്തു.
വെടിമരുന്ന പെട്ടി രണ്ട ചെറിയതായി ഇവിടെ വരികയും ചെയ്തു. മുൻമ്പിൽ നാം
അപെക്ഷിച്ചപ്രകാരത്തിൽ കിട്ടായ്കകൊണ്ട ശെഷം മരുന്നുടെ കാര്യംകൊണ്ട ഒരു
കത്തും എഴുതി സാഹെബ അവർകളെ സമീപത്ത നമ്മുടെ ആളെ അയക്കുന്നതും ഉണ്ട.
കുശലഭട്ടനൊട അദാലത്തിൽ വിസ്തരിക്കുന്നത കെട്ട നിൽപ്പാൻ ഒരുത്തര
അയക്കെണമെന്നല്ലൊ കല്പന വന്നത. ഇപ്പൊൾ ഒരു പ്രാവിശ്യം നമ്മുടെ ആള പറെ
ഞ്ഞയക്കയും ചെയ്യാം. പിന്നയും വരെണമെന്ന കല്പന ആയാൽ ഈത്തിരുമാസ
അടിയന്തരം കഴിയുന്നതിലെടക്ക ഇക്കാരിയത്തിന വെണ്ടി നമ്മുടെ ആളുകള
വിളിക്കാതെ ഇരിപ്പാൻ സാഹെബ അവർകളെ ദെയവും വെണമെന്ന അപെക്ഷിക്കുന്ന.
എന്നാൽ കൊല്ലം 973 മത മകരമാസം 19നു ഇങ്കിരിയസ്സു കൊല്ലം 1798 മത ജനവരിമാസം
29 നു 29.
[ 394 ] 774 I 933 മത വടെക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ കൃസ്തതൊപ്പർ പീലി
സ്സായ്പു അവർകൾക്ക ചെറക്കൽ രെവിവർമ്മരാജാ അവർകൾ സലാം, കെഴക്കൻ
വീധിഇൽ എതാനും ചെല ദിക്കുകളിൽ നട്ടുണ്ടാക്കുന്ന കുരുപരിത്തിഇടെമാതിരി
കാണെണമെന്ന് തുപ്പായിയൊട സായ്പു അവർകൾ പറെഞ്ഞുയെന്ന കെൾക്കകൊണ്ട
ഇപ്പൊൾ മങ്ങലാടെൻ ചാത്തുവിന്റെ പറ്റിൽ എതാൻ കുരുപരുത്തിയും അതിന്റെ
കായും അണ്ടൊട്ട കൊടുത്തയച്ചിരിക്കുന്ന. സാഹെബ അവർകളെ കെഷമ സന്തൊഷ
വർത്തമാനത്തിനും നമ്മെക്കൊണ്ട വെണ്ടുന്ന കാര്യത്തിനും കൂടക്കൂടെ എഴുതി
വരുവാറാകയും വെണം. എന്നാൽ കൊല്ലം 973 മത മകരമാസം 12 നു ഇങ്കിരിയസ്സ
കൊല്ലം 1798 മത ജനവരിമാസം 29 നു യെഴുതിയത. മകരം 19 നു ജനവരിമാസം 29 നു
ഇവിടയെത്തുകയും ചെയ്തു. പെർപ്പ് ആക്കി.

775 I

934 മത് രാജശ്രീ വടെക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
കൃസ്തൊപ്പർ പീലി സ്സായ്പു അവർകൾക്ക കടത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാ
അവർകൾ സലാം. എന്നാൽ നമ്മുടെ ജ്യെഷ്ഠൻ തീപ്പട്ട തിരുമാസ അടിയന്തരത്തിന 6
ഭാരം വെടി മരുന്ന വെണമെന്ന മകരമാസം 4 നു ബഹുമാനപ്പെട്ടെ സർക്കാരിൽ നാം
അപെക്ഷിച്ച കത്ത രണ്ടാമത സാഹെബ അവർകൾ വായിച്ചു കാണുംമ്പൊൾ
ബൊധിക്കയും ചെയ്യുമെല്ലൊ. മകരമാസം 4 നു കത്തും യെഴുതി സാഹെബ അവർകളെ
സമീപത്ത അയച്ചതിന്റെ ശെഷം സാഹെബ അവർകളെ കല്പനപ്പടിക്ക തലച്ചെരിഇന്ന
രണ്ട പെട്ടി വെടിമരുന്ന കിട്ടുകയും ചെയ്തു. അത യെകദെശം 4 തുലാം കാണുമെന്ന
തൊന്നുന്ന. 6 ഭാരം മരുന്ന വെണമെന്ന അപെക്ഷിച്ചിട്ട അല്പമായിട്ട കിട്ടുകകൊണ്ട
നമുക്ക വളര സങ്കടംതന്നെ ആയിരിക്കുന്നു. അതകൊണ്ട സാഹെബ അവർകളെ
കടാക്ഷം ഉണ്ടായിട്ട നാം അപെക്ഷിച്ചപ്രകാരം തന്നെ കിട്ടുമെങ്കിൽ വളര
സന്തൊഷമാകയും ചെയ്യും. അതല്ലാ എങ്കിൽ നാലഭാരം വെടിമരുന്ന എങ്കിലും തരുവാൻ
ബഹുമാനപ്പെട്ടെ സർക്കാരുടെ ദെയ ഉണ്ടാകയും വെണമെന്ന അപെക്ഷ ചെയ്യുന്ന. ഇ
അടിയന്തരം നല്ലവണ്ണം കഴിപ്പാൻ മൊഹം ഉണ്ടാകക്കൊണ്ട ഇക്കാര്യത്തിന
ബഹുമാനപ്പെട്ടെ സർക്കാരിൽനിന്ന കടാക്ഷിച്ച തരുമെന്ന നിശ്ചെയം ഉണ്ടാക്കൊണ്ട
പിന്നയും പിന്നയും അപെക്ഷിക്കുന്ന. ഇതിനു വല്ല മുനലും സർക്കാരിൽ
ജനിക്കെണ്ടതാകുന്ന എന്ന സാഹെബ അവർകൾ കല്പന കൊടുത്താൽ അപ്രകാരവും
അനുസരിക്കുന്നതിന വ്യത്ത്യാസം ഇല്ല. ഇനി ഒക്കയും സാഹെബ അവർകളെ കടാക്ഷം
പൊലെയെന്ന വിചാരിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 973 മത മകരമാസം 18 നു
ഇങ്കിരിയസ്സ കൊല്ലം 1798 മത ജനവരി മാസം 20 നു ജനവരി മാസം 30 നു ഇവിടയെത്തി.
പെർത്തു കൊടുക്കയും ചെയ്തു.

776 I

935 മത മഹാരാജശ്രീ വടെക്കെ അധികാരി പീലിസ്സായ്പു അവർകളുടെ സന്നി
ധാനത്തിങ്കലെക്ക ബൊധിപ്പിപ്പാൻ തലച്ചെരി കസപ ഗുമസ്തൻ രാമരായർ എഴുതിയ
അരജി. യെടത്തട്ട രാമറ കുട്ടിഇന്റെ മൊളക രണ്ടു കൊല്ലത്തെ നികിതി വാങ്ങീട്ട
സമ്മതിച്ച കൊടുക്കാമെന്നെല്ലൊ കല്പിച്ചത. അപ്രകാരം കല്പന കൊടുത്ത മുളക
പറിപ്പാൻ ചെന്നതിന്റെശെഷം യെഗ്ഗിഡ രാജാവ ചെന്ന വിരൊധിക്കയും ചെയ്തു.
മുളകു പറിപ്പാൻ സമ്മതിച്ചതും ഇല്ല. ഇനി സ്സാഹെബ അവർകളെ കല്പന വരും [ 395 ] മ്പൊലെ നടന്നകൊള്ളുകയും ചെയ്യാം. എന്നാൽ കൊല്ലം 973 മത മകരമാസം 20 നു
ഇങ്കിരിയസ്സുകൊല്ലം 1798 മത ജനവരിമാസം 30 നു എഴുതിയത. 31നു എത്തി.
പെർപ്പാക്കിയത.

777 I

936 മത മലയാം പ്രവിശ്യഇൽ മഹാരാജശ്രീ വടെക്കെ അധികാരി കൃസ്തതൊപ്പർ
പീലിസ്സായ്പു അവർകളെ സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ വയനാട്ടുംകര
താലൂക്കിൽ മുടാടിക്കുട്ടത്തിൽ പതിമൂന്ന തറയിൽ കുടയാമ്മാരും ആപറൊർത്ത
രാമൻനായരും കരുമ്പനക്കൽ ക്കുഞ്ഞുണ്ണിയും മലെയൻപള്ളി പപ്പുനായെരും ചെബറ
രാമൻന്നായരും മലെയൻപള്ളി കുങ്കൻ നായരും കുപ്പിയാടത്തെ കണാരെൻ നായരും
തെക്കൊടെൻ ഉക്കപ്പെൻ നായരും പാലൊളി ഉണ്ണിരാമൻ നായരും കുപ്പിയെടത്തിൽ
കുട്ടിച്ചെക്കനും ഇ ഒൻമ്പത ആളും കൂടി എഴുതിയ അരജി. എന്നാൽ വയനാട്ടുംകര
താലൂക്കിൽനിന്ന ബഹുമാനപ്പെട്ടെ ഇങ്കിരിയസ്സ കുമ്പഞ്ഞിക്ക നികിതിയെടുക്കെ
ണ്ടുന്നതിന്നെ തൊള്ളായിരത്ത അറുപത്ത ഒൻമ്പതാമത മുതൽ കാനഗൊവി അണ്ണാച്ചി
രായര ക്കല്പിച്ച ആക്കി. ഞങ്ങളെ വക ഒക്കയും വാങ്ങിയതിന്റെശെഷം ചാർത്തിയെ
കണക്കും പ്രകാരംതന്നെ യെഴുപത്ത ഒന്നാമത്തിലൊളം ബൊധിപ്പിക്കയും ചെയ്തു.
അച്ചാർത്തു പ്രമാണമല്ലാ എന്ന തൊള്ളായിരത്ത യെഴുപത്ത രണ്ടാമതിൽ ചാപ്പൻ
മെനൊൻ കാനഗൊവി ആക്കി വന്ന ഞങ്ങളെ വക ഒക്കയും രണ്ടാമത ചാർത്തി കുടി
വിവരമായിട്ട കുടി ഒന്നിന ഇത്ര പണം കാലംതൊറും നികിതി കൊടുക്കണമെന്ന ചീട്ട
തരികയും ചെയ്തു. ആ ശീട്ട പ്രകാരം തന്നെ എഴുവതാമത മുതൽക്ക യെഴുവത്തിരണ്ടാമത
വരെക്കും നികിതി കൊടുക്കുകയും ചെയ്തു. ആയതിന വാങ്ങി ഒന്നാം തസ്തിക ചെലവ
കൂട്ടി വാങ്ങുകയും ചെയ്തു. ഇപ്പൊൾ ആയത പൊരാ എന്ന നൂറ്റിന മൂന്ന പണം കണ്ട
നികിതിഇൽ കയറ്റി അക്കണക്കപ്രകാരം എഴുപതാമത മുതൽ എഴുപത്ത മുന്നാമത
വരെക്കും കൊടുക്കണമെന്ന ഇപ്പൊൾ ശാമിനാഥപട്ടറ കാര്യക്കാരെൻ കല്പനക്ക
പാറപ്പത്തിക്കാരെനായിരിക്കുന്ന പൊണാതിരിപ്പയിതൽ ഞങ്ങളെ വക ഒക്ക വിരൊധിച്ച
ഞങ്ങളെ മനസ്സു മുട്ടിച്ചി ആരെ ഞങ്ങൾ കാര്യക്കാറ ഉള്ളടത്ത സങ്കടം പറെഞ്ഞാരെ
നിങ്ങളെ സങ്കടം തീർത്ത തരാമെന്ന യെഴുതിത്തന്ന ശീട്ട പയിതലിന കൊടുത്തിട്ട
സങ്കടം തീർത്തതും ഇല്ലാ. യെന്നിട്ട എറിയെറ മുട്ടാക്കുന്ന. ആയതകൊണ്ട സാഹെബ
അവർകളെ കടാക്ഷം ഉണ്ടായിട്ട കാനശൈാവിചാർത്തി എഴുതിത്തന്ന ശീട്ടപ്രകാരം
നികിതി വാങ്ങി ഞങ്ങളെ നാട്ടിൽ കുടിഇരുത്തി രെക്ഷിപ്പാൻ വെണ്ടുംവണ്ണം
കല്പിക്കുമാറാകയും വെണം എന്നത്രെ ഞങ്ങൾ എല്ലാവരും അപെക്ഷിക്കുന്ന. എന്നാൽ
കൊല്ലം 973 മത മകരമാസം 21 നു ഇങ്കിരിയസ്സു കൊല്ലം 1798 മത ജനുവരിമാസം 31 നു
എഴുത്ത. പെർപ്പ അക്കി. ഇത ഒല.

778 I

937 മത മഹാരാജശ്രീ വടെക്കെ അധികാരി മെസ്ത്രി പീലി സ്സായ്പു അവർകൾക്ക
ദെവരസ പണ്ടാരി എഴുതിയ അർജി. എന്നാൽ ഈ മാസം 23 നു നമ്മുടെ വിട്ടിൽ കുട്ടിക്ക
പൂണുക്കല്ല്യാണ അടിയന്തരമാകുന്ന. ആയതിന രാവും പകലും വെടി വെക്കണ്ടതിനും
ജനങ്ങൾ സഞ്ചരിക്കെണ്ടതിന്നും പൊറനാട്ടുന്ന വരുന്നതിന്നും വാദ്യങ്ങൾ മുട്ടുന്നതിനും
ഇതിനൊക്കയും സാഹെബ അവർകളെ കൃപ ഉണ്ടായിട്ട 23 നു മുതൽ ഈ മാസം ഉള്ള
നാൾവരെക്കും കല്പന കൊടുക്കണ്ടതിന യെത്രയും അപെക്ഷിക്കുന്ന. എന്നാൽ കൊല്ലം
973 മത മകരമാസം 22 നു ഇങ്കിരിയസ്സു കൊല്ലം 1798 മത സ്പിബരെ മാസം 1 നു
എഴുതിയത. പെർപ്പ ആക്കിയത. [ 396 ] 779 I

938 മത രാജശ്രീ കുറമ്പ്രനാട്ട വിരവർമ്മരാജാ അവർകൾക്ക വടെക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ കൃസ്തതൊപ്പർ പീലി സായ്പു അവർകൾ സലാം.
എന്നാൽ ഒന്നാം ഗെഡുവിന ഇനി ഒരു പ്രാവിശ്യം തങ്ങൾക്ക യെഴുതി അയക്കെ
ണ്ടുന്നതിനും നമുക്ക മുട്ടായിരിക്കുന്ന. അതകൊണ്ട യെത്രെയും സങ്കടത്തൊട
കൂടത്തന്നെ ആകുന്നത. എന്നാൽ അക്കണക്കിൽ 7000 ഉറപ്പ്യ ബൊധിപ്പിച്ചുള്ളത
കൊണ്ട ഇപ്രകാരം യെഴുതുവാൻ നമ്മുടെ പ്രവൃത്തി തന്നെ സങ്ങതി വരുത്തുകയും
ചെയ്തു. അതകൊണ്ട ഈക്കത്ത യെത്തിയ ഉടെനെ നിപ്പ ഉള്ള ഉറപ്പ്യ ബൊധിപ്പിച്ച
തരുന്ന കല്പന കൊടുക്കയെന്ന നാം അപെക്ഷിച്ചിരിക്കുന്ന. എന്നാൽ കൊല്ലം 973 മത
മകരമാസം 25 നു ഇങ്കിരിയസ്സു കൊല്ലം 1798 മത സ്പിബരെ മാസം 4നു എഴുതിയത.

780 I

939 മത എല്ലാവർക്കും പരസ്സ്യകത്ത എഴുതി അറിയുന്നത. ബഹുമാനപ്പെട്ടെ ബംബായി
സംസ്ഥാനത്തിങ്കൽ ഗവർണ്ണർ സാഹെബ അവർകൾ ഇ വരുന്ന അപിരീൽ മാസം 1
നുക്ക അകത്ത പല സമയത്തും ഇതിൽ തായെ എഴുതിയ കല്പനക്ക മരങ്ങളുടെയും
മുടുമരങ്ങളുടെയും വെണ്ടുന്നടത്തൊളം സകലവും യെങ്കിലും അതിൽ ഒരു അംശം
എങ്കിലും കൊടുപ്പാനായിട്ട വല്ല ആൾക്ക മനസ്സ ഉണ്ടെങ്കിൽ അതുപൊലെ ഉള്ളവന്റെ
മുദ്ര ഇട്ട കത്ത വാങ്ങുകയും ചെയ്യും. ആവിശ്യം ആയിട്ടുള്ള മരങ്ങൾ ആകുന്നത 1 അമത
5000 കണ്ടി കണ്ടം ഒന്നിന്ന കൊൽ 16 മുതൽ 18 ഒളം നീളം സമചതിരത്തിൽ വിരൾ 14
മുതൽ 16 ഒളം, 2 ആമത് 1000 കണ്ടി കണ്ടം ഒന്നിന കൊൽ 14 മുതൽ 16 ഒളം നീളം സമ
ചതരത്തിൽ വിരൾ 12 മുതൽ 14 ഒളം. 3 ആമത 1000 കണ്ടി കണ്ടം ഒന്നിന്ന കൊൽ 14
മുതൽ 9 തൊളം നീളം സമചതിരത്തിൽ വിരൾ 12 മുതൽ 14 ഒളം. ഇത ഒക്കയും കണ്ടി
ഒന്നിന്ന പ്രകാരം യെടുക്കയും ചെയ്യും. പലകളുടെ വിധം ആവിശ്യം ആയിട്ടുള്ളത കണ്ടം
300 ക്ക കണ്ടം ഒന്നിന്ന് 6 വിരകെമം ആകുന്ന. കണ്ടം 300 ക്ക മെൽപ്പറെഞ്ഞ കെമം 5
വിരൽ കെമം ആകുന്ന കണ്ടം 350 ക്ക കണ്ടം ഒന്നിന4 വിരൾ കെമം ആകുന്ന. കണ്ടം 1000
ത്തിന്ന കണ്ടം ഒന്നിന്ന് 3 വിരൾ കെമം ആകുന്ന. കണ്ടം 1000ത്തിന്ന കണ്ടം ഒന്നിന്ന 2
വിരൾ കെമം ആകുന്ന. കണ്ടം 1500 ന്ന കണ്ടം ഒന്നിനു 2 വിരൾ കെമം ആകുന്ന. കണ്ടം
1000 ത്തിന്ന കണ്ടം ഒന്നിന്ന 13/4, വിരൾ കെമം ആകുന്ന. ഇത് ഒക്കയും കൊള്ളുന്നത
നൂറ്റിന്നെ പ്രകാരം കൊള്ളുകയും ചെയ്യും. മരങ്ങൾ ഉണ്ടാക്കണ്ടതിന്നെ പുന്നമരം
ആവിശ്യം ആയിരിക്കുന്ന. 1 ആമത് 34 കൊൽ നീളം മെരട്ടവണ്ണം വിരൾ 33 തലവണ്ണം
വിരൾ 22 ആകുന്ന, ഒന്നാമത34 കൊൽ നീളം മെരട്ടവണ്ണം വിരൾ 33 തലവണ്ണം വിരൾ 22
ആകുന്ന. ഒന്നാമത34 കൊൽ നീളം മെരട്ടുവണ്ണം വിരൾ 32 തലവണ്ണം വിരൾ 21 ആകുന്ന.
ഒന്നാമത 32 കൊൽ നീളം മെരട്ടവണ്ണം വിരൾ 30 തലവണ്ണം 20 ആകുന്ന. ഒന്നാമത 30
കൊൽ നീളം മെരട്ടവണ്ണം വിരൾ 29 തലവണ്ണം വിരൾ 19 ആകുന്ന. ഒന്നാമത 28 കൊൽ
നീളം മുരട്ടവണ്ണം വിരൾ 28 തലവണ്ണം വിരൾ 18 ആകുന്ന. മുട്ടമരങ്ങൾ കപ്പൽ പണിക്ക
20പ്രകാരം എടുക്കയും ചെയ്യ്യും. ശെഷം കീഴിൽ എഴുതിവെച്ചക്രമപ്രകാരം കൊടുക്കുന്ന
ചരക്കുകൾ യെത സ്ഥാനത്തിൽ കയറ്റിക്കൊണ്ട പൊകണം എന്ന ചരക്കുകൾ
കൊണ്ടുവരുവാനായിട്ട കൊടുത്തയക്കുന്ന പത്തെമ്മാരിഉടെ അടുക്കെ മെൽ
യെഴുതിവെച്ച വിവരംപൊലെ നിശ്ചയിച്ചുപ്രകാരം വഴിപൊലെ നടത്തിക്കെണ്ടതിനെ
പതിവഹത്തിന്റെ വിലക്ക പിഴ ആയിട്ട കുടുപ്പാനുള്ള മൂന്നാന്റെ പെർ മുദ്ര ഇട്ട
കൊടുക്കുന്ന കത്തിൽ എഴുതി വെക്കുകയും വെണം. മുദ്ര ഇട്ട കത്തിൽ യെഴുതു
വാനുള്ളത ആകുന്ന. 1ന്നാമത മലയാൻ നാട്ടിൽ ബഹുമാനപ്പെട്ടെ കുമ്പഞ്ഞിഇന്റെ
വ്യാപാരക്കാര്യം മയ്യഴിയിൽ വിചാരിക്കുന്ന രെസിദെന്തി സാഹെബ അവർകളാൽ [ 397 ] യെങ്കിലും ആ സാഹെബ പ്രവൃത്തിച്ച അക്കുന്നവരെയെങ്കിലും അത അത ചരക്കിന്റെ
വിധം സമ്മതിക്കയും വെണം. 2 ആമത ഓരൊരു വകഇൽ പാതി അകടെമ്പ്രമാസം 31 നു
തുലാമാസം 1 നു അകത്ത ബൊധിപ്പിക്കെണ്ടതിനെ തെയ്യാറായിരിക്കയും ചെയ്യാം.
ശെഷം വരെണ്ടുന്നത 1798 മത ദെശെമ്പ്രർ മാസം 1 നു അകത്ത മലയാംകൊല്ലം 974 മത
വൃശ്ചികമാസം 19 നു അകത്ത തന്നെ ബൊധിക്കെണ്ടതിനെ തയ്യാറായിരിക്കുകയും
ചെയ്യാം. ശെഷം ഇതപൊലെഉള്ള മുദ്ര ഇട്ടെ കത്തകൾ മാർസ്സു മാസം 10 നു കുംഭമാസം
29 നു മലയാളത്തിൽ പരിപാലിക്കുന്ന കമിശനെർ സായ്പു അവർകളിയെങ്കിലും
മയ്യഴിൽ രെസിദാന്തി സാഹെബ അവർകളടലെങ്കിലും വാങ്ങുവാറാകയും ചെയ്യ്യും.
ശെഷം മെൽ എഴുതിയ അപിരീൽ മാസം 1 നു മലയാംമാസം മീനം 20 നു ബഹുമാനപ്പെട്ടെ
സറക്കാരുടെ ഒടുക്കത്തെ വിധി കൊടുപ്പാൻ തക്കവണ്ണം മൂന്നാനക്കൊണ്ട ബൊധിക്കുന്ന
പക്ഷം ബംബായി സംസ്ഥാനത്തിങ്കൽ ഗ്രെഹിപ്പിക്കെണ്ടയെന്ന കമിശനെർ
സാഹെബമാർ അവർകൾക്കങ്കിലും രെസിദെത്തി സാഹെബമാർ അവർകൾക്കയെങ്കിലും
മുദ്ര ഇട്ട കത്തയക്കും മ്പൊൾ അതിന്റെ ഒന്നിച്ച വെറെ ഒരു കത്ത അതിൽ മൂന്നാനെ
നിശ്ചെയിച്ചയെഴുതിവെക്കുകയും വെണം. എന്നാൽ കൊല്ലം 973 മത മകരമാസം 25 നു
ഇങ്കിരിയസ്സകൊല്ലം 1798 മത സ്പിബരെൻ മാസം 4നു യഴുതിയ മരത്തീന്റെ
പരസ്സ്യക്കത്ത. എല്ലാവർക്കും അറിയാനായിട്ട എഴുതിയത.

781 I

940 ആമത വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ കൃസ്തൊപ്പർ
പീലി സായ്പു അവർകൾക്ക ചെറക്കൽ രവിവർമ്മരാജാ അവർകൾ സല്ലാം. സാഹെബ
അവർകൾക്ക നമ്മൊട പ്രീതി ഉണ്ടായിട്ട മകരമാസം 19 നു എഴുതി അയച്ച കത്ത 22 നു
ഇവിടയെത്തി. വായിച്ചനൊക്കി വളര പ്രസാദമാകയും ചെയ്തു. സായ്പു അവർകളെ
മകൻ സൌഖ്യമായിട്ട സാഹെബ അവർകൾ ഇരിക്കുന്നടത്ത യെത്തിയപ്രകാരത്തിൽ
കെൾക്കകൊണ്ട നമുക്കു വളരെ സന്തൊഷമാകയും ചെയ്തു. ഒരിക്കൽ അത്ത്രൊടം ചെന്ന
കണ്ട പൊരെണ്ടതിനെ വളരമൊഹം ഉണ്ടായിരുന്നു. ഇപ്പൊൾ ഒരു കാര്യം ഹെതുവായിട്ട
തളിപ്പറമ്പത്ത കൊഴങ്ങി പാർത്തിരിക്കുന്ന. ആയവസ്ഥ സാഹെബ അവർകൾ
ഇതിനുമുൻമ്പെ ഗ്രഹിച്ചിട്ടുണ്ടായിരിക്കുമെല്ലൊ. അതുകൊണ്ട നമ്മുടെ പെർക്ക
സാഹെബഇന്റെ മകന സ്ഥാനപതി സുബ്ബന താമസിയാതെ അണ്ടൊട്ട അയക്കുന്നതും
ഉണ്ട. സാഹെബ അവർകളുടെ സ്നെഹവും വിശ്വാസവും ദിവസംപ്രതി വർദ്ധിച്ച
കൊണ്ടിരിക്കയും വെണം. എന്നാൽ കൊല്ലം 973 മത മകരമാസം 23 നു ഇങ്കിരിയസ്സകൊല്ലം
1798 മത സ്പിബരെര മാസം 2 നു എഴുതിയത. മകരമാസം 26 നു സ്പിബരെ മാസം 5
നു ഇവിടയെത്തി. പെർപ്പ ആക്കി.

782 I

941 മത മഹാരാജശ്രീ വടെക്കെ അധികാരി പീലി സ്സായ്പു അവർകളുടെ സന്നി
ധാനത്തിങ്കലെക്ക കസബ തലച്ചെരി കാനഗൊവി രാമയ്യൻ യെഴുതിക്കൊടുത്ത അരിജി.
എന്നാൽ സാഹെബ അവർകളുടെ കല്പനപ്രകാരം ഇരുയിനാട്ട കെഴെക്കൊത്ത
നമ്പ്യാരുടെ പ്രവൃത്തിഇൽ 972 അമതിൽ കൊട്ടയാത്ത പട സമയത്ത ചെലെ കണ്ടം
കിടന്നപൊയതകൊണ്ട ഇപ്പൊൾ ചാർത്തി കണക്കകൊണ്ട വരണമെന്ന കല്പന
ആയതകൊണ്ട കല്പനപ്രകാരം നാമും നമ്പ്യാരെ മെനവനും നാട്ടിൽ കുടിയാമ്മാരും
കൂടിച്ചെന്ന 972 അമത്തിലെ കെടന്നപൊയ കണ്ടം ചാർത്തിക്കണക്ക സന്നിധാനത്തിങ്കൽ
കൊടുത്ത കണക്കിന്റെ വിവരം - ആകത്തറ 6 ക്ക നിലം 331 നവാര നെല്ലഇടങ്ങഴി 29990.
ഇയിരുപത്തൊൻമ്പതിനായിരത്ത തൊള്ളായിരത്ത തൊണ്ണൂറ നെല്ലിന്റെ കിടപ്പ കണ്ടം [ 398 ] കുടിയാമ്മാരൊട വിസ്തരിച്ച എഴുതിക്കൊടുത്തത ആകുന്ന. എന്നാൽ കൊല്ലം 973 മത
മകരമാസം 27 നു ഇങ്കിരിയസ്സുകൊല്ലം 1798 മത സ്പിബരെര മാസം 5 നു എഴുതിയ
അരിജി. പെർപ്പ് ആക്കിയത.

783 I

942 മത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ
കൃസ്തൊപ്പർ പീലി സായ്പു അവർകൾക്ക കുറുമ്പ്രനാട്ട വിരവർമ്മരാജാ അവർകൾ
സലാം, മകരമാസം 25 നു കല്പന ആയി വന്ന കത്ത 27 നു സന്ധ്യക്ക ഇവിടയെത്തി.
വായിച്ച വഴിപൊലെ മനസ്സിൽ ആകയും ചെയ്തു. നിടിയനാട്ട ഹൊബളിഇൽ ഉണ്ടായ
അതിക്ക്രമങ്ങൾ അരജി എഴുതി അയച്ചതിനും കല്പന വന്ന കാര്യം ഭാഷ ആയി
കണക്കപ്രകാരം നികിതിയെടുത്തവന്ന തുടങ്ങി ഇല്ലാ. താമരച്ചെരി നാട്ടിൽ മാപ്പളമാരുടെ
ഉപദ്രവം രാത്രി ആയിരുന്നു. ഇപ്പൊൾ പകൽ പിടിച്ചിപറിയും തുടങ്ങിയിരിക്കുന്ന.
അവരുടെ ഉപദ്രവം കൊണ്ട താമരച്ചെരിയിൽ നികിതിയും കണക്കിൽ പിരിയുന്നില്ല. ഈ
വക ഉപദ്രവം മാറ്റി നെരായി നടപ്പാൻ കല്പന ഉണ്ടാകാഞ്ഞാൽ കുടികൾ നിലനിന്ന
നികിതി കണക്കിൽ യെടുത്ത നെര നടന്നൊളുക സങ്കടം എന്ന കുടിയാമ്മാർ സങ്കടം
പറെയുന്ന. ഒന്നാം ഗെഡുവിന്റെ പണം ബൊധിപ്പിച്ചതിന്റെശെഷം പണം തികച്ച
വെഗെന കൊടുത്തയച്ചി സാഹെബ അവർകളെ ദെയ കടാക്ഷം ഉണ്ടായി നാട്ടിൽ
ക്കള്ളെ ന്മാരുടെയും ദുഷ്ടെന്മാരുടെയും ഉപദ്രവം കൂടാതെ ആക്കി വെപ്പാൻ കല്പന
ഉണ്ടാകയും വെണ്ടിഇരിക്കുന്ന. കൊല്ലം 973 മത മകരമാസം 28 നു ഇങ്കിരിയസ്സകൊല്ലം
1798 മത സ്പിബരെര മാസം 7 നു എഴുതിയത.

784 I

943 മത ഒണർത്തിക്കെണ്ടും അവസ്ഥ ഗൊപാലവാരിയരക്കണ്ട വെളയാട്ടെരി പണി
ക്കരും കരിങ്ങപുറത്ത പണിക്കരും കല്ലിവീട്ടിൽ കുറപ്പും മെലെടത്ത ചാലിൽ കുറപ്പും
അത്തിക്കൊട്ട ഉണ്ണിക്കുമരനുംകൂടി യെഴുത്ത. താമരച്ചെരി നാട്ടിൽ മുൻമ്പെ ഒരൊരൊ
നാനാവിധങ്ങൾ മാപ്പളമാര ചെയ്യുന്ന അവസ്ഥെക്ക അമർച്ച ഇല്ലായ്കകൊണ്ട ഇപ്പൊൾ
തെക്കെൻ സെയിതും യെറനാട്ടുകരക്കാര കളെള്ളമ്മാര ചില മാപ്പളമാരും യീ നാട്ടിൽ
ഉള്ള മാപ്പളമാരിൽ ചിലരും കൂട ഞങ്ങൾ കുമ്പഞ്ഞി നികിതിയെടുപ്പാൻ സമ്മതിക്ക
ഇല്ലയെന്നും കുഞ്ഞനയും കുട്ടീനയും അടെച്ചികെട്ടി തീവെക്കുംയെന്നും അതകൂടാതെ
കുമ്പഞ്ഞിനികിതി എടുത്തുവെങ്കിൽ അവനെ വെട്ടിക്കൊല്ലു എന്നും നിശ്ചെയിച്ച
പറെഞ്ഞി കെൾക്ക ആയത. കൂടാത്തായി ഹൊബിളിയിൽ പണം യെടുപ്പിക്കുന്ന
കീഴെടത്ത നമ്പറെ ആലയിൽ ഉള്ള പശുക്കളെ ഇ മാസം 25 നു കെട്ടിക്കൊണ്ടപൊകയും ചെയ്തു.
കെടയൂരത്തറയിൽ വന്ന തെയ്യമ്പാടി കുറപ്പ പള്ളിപ്പുറത്ത തറെയിൽകൂടി
വരുന്നെരത്ത നാട്ടകാര മാപ്പളമാരിൽ പത്തിരിപ്ത ആളായിച്ചെന്ന പിടിച്ചികെട്ടി കുറ
പ്പിടെ പക്കൽ ഉള്ള പണ്ടങ്ങൾ ഒക്കയും പിടിച്ചപറിച്ച തച്ച പരിച കെടുത്ത പൊരുന്നെരത്ത
ഒരു വാലിയക്കാരനൊട ഒരെറ മൂരിയും കെട്ടി 26 നു പുത്തുർത്തറെയിൽ ഒരു തീയ്യൻ
പകല മുരിനക്കൊണ്ട കെട്ടിയെടുത്ത ചെന്ന അതിനയും കിഴിച്ചകൊണ്ട പൊകയും
ചെയ്തു. അത്തറയിൽത്തന്നെ പണത്തിനയച്ച വാലിയക്കാരെന്റെ തൊക്ക പിടിച്ചാരെ
മാപ്പളമാര ചിലര എല്ലാവരും കൂടി വിചാരിച്ച തൊക്കെ അവനതന്നെ ഇങ്ങൊട്ട
കൊടുക്കയും ചെയ്തു. ഈ അവസ്ഥക്ക ഒരു നെല വരുത്തി തരാഞ്ഞാൽ കുമ്പഞ്ഞി
നികിതിയെടുത്ത അടക്കെണ്ടതിന്ന ഞങ്ങളെ കുഞ്ഞനും കുട്ടിയും കുടിഇൽ
യിരുന്നുകൊള്ളുവാനും രാജ്യത്തൂടെ തെക്കവടെക്കു വഴി നടക്കുന്നവർക്ക നടന്ന
കൊള്ളുവാനും വളര സങ്കടം തന്നെ ആകുന്ന. ഈ അവസ്ഥകൾ ഒക്കയും മഹാരാജശ്രീ [ 399 ] ചാവടിയിൽച്ചെന്ന പറെഞ്ഞാരെ സങ്കടം തീർത്ത തന്നതും ഇല്ല. 973 മത മകരമാസം 26
നു ഇങ്കിരിയസ്സ കൊല്ലം 1798 മത സ്പിരെര മാസം 6 നു കുംഭമാസം 3 നു പെർപ്പ.

785 I

944 മത രാജശ്രീ വടെക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രടെണ്ടെർ കൃസ്തൊപ്പർ
പീലി സ്സായ്പു അവർകൾക്ക കടത്തനാട്ട പൊറള്ളാതിരി ഉദയവർമ്മരാജാ അവർകൾ
സലാം. എന്നാൽ കൊല്ലം 973 ആമതിലെ ഒന്നാം ഗെഡു വഹെക്ക ഇപ്പൊൾ സർക്കാരിൽ
ബൊധിപ്പിപ്പാൻ കൊടുത്തയച്ച ഉറുപ്പിക 12000 മുൻമ്പെ ചൊഉവക്കാരെൻ മൂസ്സഇന്റെ
മുഖാന്തിരം ഉറപ്പിക 20000 വക രണ്ടിൽ 32000. ഈ യുറപ്പിക മുപ്പത്തിരണ്ടായിരവും
സർക്കാരിൽ പുക്കിയപ്രകാരം രെസ്സീദ കൊടുത്തയക്കയും വെണം. ശെഷം
ബഹുമാനപ്പെട്ടെ സർക്കാരിൽ നാം അപെക്ഷിച്ചിരുന്ന വെടിമരുന്ന കിട്ടായ്കക്കൊണ്ട
വളരെ സങ്കടംതന്നെ ആയിരിക്കുന്ന. ഈ മാസം അടിയന്തരം സമീപിക്കയും ചെയ്തുവെല്ലൊ.
ആയതിന വെടിവെക്കെണ്ടുന്നത് കുംഭമാസം 4 നു മുതൽക്ക് 12 നു യൊളം അത്രെ
ആകുന്നു. അതുകൊണ്ട സാഹെബ അവർകളെ കടാക്ഷം ഉണ്ടായിട്ട വെടിമരുന്ന
കൊടുത്തയപ്പാൻ കല്പന ആകയും വെണം. നമുക്ക എല്ലാ കാരിയത്തിനും ബഹു
മാനപ്പെട്ടെ സർക്കാരുടെ ദെയവു അല്ലാതെ വെറെയൊന്നും നാം വിശ്വസിച്ചിട്ടില്ല.
എന്നാൽ കൊല്ലം 973 മത കുംഭമാസം 2 നു ഇങ്കിരിയസ്സ കൊല്ലം 1798 മത സ്പിബരെര
മാസം 10 നു കുംഭമാസം 3 നു പെർപ്പ.

786 I

945 മത മഹാരാജശ്രീ വടെക്കെ അധികാരി തലച്ചെരി തുക്കടി സുപ്രണ്ടെർ കൃസ്തപ്പർ
പീലി സ്സായ്പു അവർകൾക്ക കുറമ്പ്രനാട്ട വിരവർമ്മരാജാ അവർകൾ സല്ലാം.
നിടിയനാട്ടിൽ ഹൊബളിഇലെ നാനാവിധം കൊണ്ട നികിതിപ്പണം കണക്കപ്രകാരം
എടുക്കുന്നതുമില്ല. വിശെഷിച്ച താമരച്ചെരി മാപ്പളമാരുടെ ഉപദ്രവം ഇത്ര ദിവസവും
രാത്രി ആയിരുന്നു. ഇപ്പൊൾ പകൽ പിടിച്ചുപറിയും തുടങ്ങിയിരിക്കുന്ന. രാത്രിയും
പകലും താമരച്ചെരിനാട്ടിൽ കുടികൾക്ക ഭയപ്പെട്ട നാട വിട്ടുപൊകെ ഉള്ളൂയെന്ന സങ്കടം
പറെയുന്ന. കല്പന വരാതെ നമുക്ക ഒന്നും ചെയ്ത കൂടായെന്ന നിരീപ്പിച്ചിരിക്കുന്ന.
ഇപ്രകാരം ഉണ്ടാക്കിയിരിക്കുന്ന സങ്കടം സായ്പു അവർകളെ സന്നിധാനത്തിങ്കലെക്ക
നാം എഴുതി അറിവിച്ച കല്പന വരുംപ്രകാരം നടക്കുകയുമാം. താമരച്ചെരി നാട്ടകാര
യെഴുതിയത അണ്ടൊട്ട കൊടുത്തയച്ചിട്ടും ഉണ്ട. കൊല്ലം 973 മത മകരമാസം 27 നു
ഇങ്കിരിയസ്സുകൊല്ലം 1798 മത സ്പിബിരെര മാസം 6 നു കുംഭമാസം 3 നു വന്നത.

787 I

946 മത രാജശ്രീ കടത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാ അവർകൾക്ക രാജശ്രീ
വടെക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടർ കൃസ്തപ്പർ പീലി സ്സായ്പു
അവർകൾ സല്ലാം. എന്നാൽ തങ്ങൾ എഴുതി അയച്ച കത്ത യെത്തി. അതിൽ ഉള്ള
അവസ്ഥ ഒക്കയും മനസ്സിൽ ആകയും ചെയ്തു. ഒന്നാം ഗഡുവിന്റെ ഉറപ്പ്യ ചുരക്ക
മായിട്ടത അല്ലാതെ ഒക്കയും ബൊധിപ്പിച്ചതകൊണ്ട നമുക്ക നന്നായി ത്തെളിഞ്ഞി
ആയിരിക്കുന്ന. രാജശ്രീ കമിശനെർ സായ്പുമ്മാർ അവർകൾക്ക തങ്ങൾ മുൻമ്പെ
വാങ്ങിയ വെടിമരുന്ന മതിയാകുന്നയെന്ന യെഴുതി അയച്ചതകൊണ്ട അക്കാര്യത്തിന്നും
ഇ ദിവസം തന്നെ ഇനി ഒരു പ്രാവിശ്യം കമിശനെർ സ്സായ്പുമാർക്ക യെഴുതി അയച്ചി
രിക്കുന്ന. നാം തങ്ങൾക്ക നല്ല വിശ്വാസം ഉണ്ടെന്ന തങ്ങളെ മനസ്സിൽ ഒറപ്പായിട്ട
ആക്കെണ്ടതിന്ന നമ്മുടെ അപെക്ഷയെപ്പൊഴും ആകുന്നത. അതുകൊണ്ട നാം ഇപ്പൊൾ [ 400 ] രാജശ്രീ കമിശനെർ സാഹെബമാർ അവർകളൊട ചൊതിച്ചത ഫലമായിട്ട വന്നാൽ
നമുക്ക വളര സന്തൊഷം ആകയും ചെയ്യും. എന്നാൽ കൊല്ലം 973 മത കുംഭമാസം 3 നു
ഇങ്കിരിയസ്സുകൊല്ലം 1798 മത സ്പിബരെര മാസം 11 നു എഴുതിയത.

788 I

947 മത മഹാരാജശ്രീ വടെക്കെ അധികാരി രവിയനു ക്കച്ചെരീലെക്കു പയ്യനാട്ട
താലൂക്കിൽ മുടാടിക്കുട്ടത്തിൽ പതിമ്മുന്ന തറഇൽ ഉള്ള കുടിയാമ്മാറ അഖറൊത്ത
രാമൻന്നായരും കരിമ്പനക്കണ്ടി കുഞ്ഞുണ്ണിയും മലയംപള്ളി പാച്ചുനായരും ചെമ്പറ
രാമൻനായരും മലയമ്പള്ളി കുംങ്കന്നായരും കുപ്പിയാടത്തെ കണാരെൻന്നായരും
തെക്കെടൻ ഉക്കെപ്പൻ നായരും പാലൊളി ഉണ്ണിരാമൻ നായരും കുപ്പിയാടത്ത കുട്ടി
ച്ചെക്കെന്നും തെക്കെടൻ പെരച്ചൻ നായരും ഈ പത്താളും കൂടി യെഴുതിക്കൊടുത്തെ
കച്ചീട്ടാവിത. യെന്നാൽ ഞങ്ങളെ നികിതീന്റെ തകരാറ ഉള്ള കാര്യം കച്ചെരീഇൽനിന്ന
തകരാറ തീറത്ത എഴുതിക്കൊടുത്തെ പ്രവൃത്തിക്കാരെന്റെ കണക്ക ഞാങ്ങക്ക
ബൊധിപ്പിക്കയും ചെയ്തു. അപ്രകാരം ഞാങ്ങൾ നികിതികൊടുത്തൊണ്ട പൊരികയും
ചെയ്യാം. എന്നാൽ കൊല്ലം 973 മത മകരമാസം 29 നു ഇങ്കിരിയസ്സുകൊല്ലം 1798 മത
സ്പിബിരെര മാസം 8 നു മൊന്തൊന്നു യെഴുതിയത. കുംഭമാസം 4 നു എഴുതി.

789 I

948 മത പയ്യനാട്ട താലൂക്കിൽ മുടാടികൂട്ടം 13 തറഇൽനിന്ന ആവലാതി പറെഞ്ഞ
കുടിയാമ്മാര ആള 10 ന്ന അവർ സമ്മതിച്ച കാനഗൊവി ചാപ്പമെനവൻ കൊല്ലം 972
ആമതിൽ ചാർത്തി ചിട്ട കൊടുത്തപ്രകാരം വടെക്കെ പ്പകുതിഇൽ തലച്ചെരി രവനിയൂ
കച്ചെരിഇൽ തകരാറ തിർത്തു എഴുതിയ നികിതിക്കണക്ക കൊല്ല 1ന്ന പുതിയ നി 70
ആമത മുതൽ 72 കൂടി അവരൊത്ത രാമൻനായരുക്ക നി 149 ഉണ്ട. കൊല്ലം 3 ന്ന നി 448
ഉ കരമ്പനക്കണ്ടി കുഞ്ഞുണ്ണിക്ക നി 7583/4 കണ്ടം 3 ന്ന നി 22763/4 മലയാവെള്ളി
പാച്ചുനായർക്ക നി 229 കണ്ടം 3 ന്ന നി 1187 ചെമ്പറ രാമൻനായർക്ക നി 128 ഉ കണ്ടം 3
ന്ന നി3843/4 മലയാമ്പെള്ളി കുങ്കെൻനായർക്ക നി 150 കണ്ടം 3 ന്ന നി 450 കുപ്പിയാടത്ത
കണാരെൻനായർക്ക 221 കണ്ടം 3 ന്ന നി 1193 തെക്കെടെൻ ഉക്കപ്പൻ നായർക്ക നി 110
ഉ കണ്ടം 3ന്ന നി 3203/4 പാലൊളി ഉണ്ണിരാമൻനായർക്ക നി 115 കണ്ടം 3ന്ന നി 345
കുപ്പിയാടത്ത കുട്ടിച്ചെക്കെന നി 41 ഉ കണ്ടം 3 ന്ന നി 124 ഉ. തെക്കെടൻ പെര
ച്ചൻന്നായർക്ക നി 37 ഉ കണ്ടം 3ന്ന നി 202 ഉ. ഇപ്പ്രകാരം നിക്കി പണവും ഇതിന്റെ
പത്തിനൊന്നും കരാർന്നാമപ്രകാരം നികിതി ഒക്കെണ്ടുന്നതിന്ന 71 ൽ നൂറ്റിന 5 ഉ
വിശവും 72ൽ 12 വീശവും 73 ൽ ഒരു പണവും കൂടി യെടുക്കയും വെണം. ഈ വക
പണത്തിന്ന പ്രവൃത്തിക്കാരെന്റെ പറ്റിൽ കൊടുത്ത പണം കണക്കാക്കി യെറ പറ്റീട്ട
ഉണ്ടെങ്കിൽ 73 ലെ വകക്ക കണക്ക വെച്ചി തരികയും ചെയ്യാം. കുടിയാമ്മാരെ പറ്റിൽ
നില്പുണ്ടെന്ന വരികിൽ ഇങ്ങ തരികയും വെണം. ഇനി മെല്പെട്ട ഈയെഴുതിയപ്രകാരം
നികിതി അല്ലാതെകണ്ട ഒരു കുടിയാനൊട എങ്കിലും ഒരു പണം യെങ്കിലും ഒരു വീശം
യെങ്കിലും യെറ ചൊതിച്ചു എന്ന വരികിൽ സംസ്ഥാനത്തിൽനിന്ന യെന്നൊട ശൊദ്യം
ഉണ്ടായിട്ട കല്പിക്കുന്ന ശിക്ഷ അനുഭവിക്കുന്നതും ഉണ്ട. എന്നാൽ കൊല്ലം 973 മത
മകരമാസം 24 ഇങ്കിരിയസ്സ കൊല്ലം 1798 മത സ്പിബിരെര മാസം 3 നു മൊന്തായിൽ
നിന്ന. ഇപ്രകാരം പാർപ്പത്തിക്കാരെൻ പൊണാരിപൈതലും കൊമനും കുടിയാമ്മാര
യും സമ്മതിപ്പിച്ച കാനഗൊവി ചാപ്പുമെനവനും കൂടി വടെക്കെ അധികാരി കച്ചെരിഇൽ
യെഴുതിക്കൊടുത്തത ആകുന്ന. പൊണാരി പൈതൽ ഒപ്പും. കൊമൻ ഒപ്പും കാനഗൊവി
ചാപ്പൻ ഒപ്പും കുംഭമാസം 4 നു എഴുതിയത. [ 401 ] 790 I

949 മത രാജശ്രീ വടെക്കെ അധികാരി പീലി സ്സായ്പു അവർകൾക്ക കൊടകരാജാ
അവർകൾ സല്ലാം. മകരമാസം 28 നു മകരമാസം ഈ യെഴുതിയ ദിവസമായിട്ട നല്ല
സൌഖ്യത്തൊടകൂട ഇരിക്കുന്നതും ഉണ്ട. നി ഞങ്ങളെ യെറിയ ദിവസമായിട്ട ക്ഷെമ
സന്തൊഷത്തിനയെഴുതി അയ്ക്കായ്കകൊണ്ട അത്രെ യെഴുതിയത. എനി
മെൽപെട്ടയെങ്കിലും ഇപ്രകാരം ഉപെക്ഷിക്കാതെകണ്ട നമ്മുടെ ക്ഷെമ സന്തൊഷം
തങ്ങൾക്ക ഉള്ളതെന്ന ഭാവിച്ച നമ്മുടെ വർത്തമാനം കുടക്കുടയെഴുതി അയച്ച വർദ്ധിച്ച
കൊള്ളുവാറാകയും വെണം. ഈ ഭൂലൊകത്തിൽ ബദ്ധുത്വം സ്നെഹം ഒന്നും
വലിയതല്ലാതെ വെറെ ഒന്നില്ല. ആയതകൊണ്ട കുടക്കുടയെഴുതി അയക്കുമാറാകയും
വെണം. വിശെഷിച്ച കെഴക്കെ ദിക്കിലെ വർത്തമാനംമായിട്ട മടിക്കെരി ക്കൊട്ടെലെ
കച്ചെരി ദാലുക്കുദാരൻ ഹമ്പൾ നായകൻ എഴുതിയ അരജി. ആ ഹമ്പൾ നായകനെ
അമരം സുലഖും ദിക്കിലെ അമിൽ മുന്തരൊട്ട അപ്പുക്കെൾ ദെരി എഴുതിയ കത്ത ഒന്നും
നാല് കനാട അരമനെക്കച്ചെരി ദാരൻ മാദന വിരരാചന്തിരവെട്ട മാധയ്യൻ എഴുതി അയച്ച
കത്ത ഒന്ന ആകക്കത്തകൾ മുന്ന കൊടുത്തയച്ചിരിക്കുന്ന. അതിൽ ഉള്ള വിവരം
വഴിപൊലെ ഗ്രഹിച്ചിട്ട ഇവിടനിന്ന വെണ്ടുന്നത ഒക്കയും യെഴുതി അയക്കയും വെണം.
1 ആമത ഹമ്പൾ നായകൻ രാജാവിന എഴുതിയ അരജി സ്വാമി. അവരെ പാദത്തിങ്കലെക്ക
ചക്രന്റെ ഹമ്പൾ നായക്കൻ ഹാവിഞ്ഞലട സംമ്മത്സരം മകരമാസം 21 നു മകരമാസം 27
നു വരക്കി അരമനക്കച്ചെരി കൊട്ടപ്പുറത്ത ഉള്ള ഉഖദം അതിർകളിലെ പുരയും
ചൊക്കിയും എല്ലാനെരം രെക്ഷിച്ചകൊണ്ട സ്വാമി കാര്യത്തിൽ ഹജ്ജിരായിരിക്കുന്ന
ഢീപ്പുവിന്റെ ഇപ്പൊൾ വർത്തമാനം കെഴക്ക വർത്തമാനം സൈഗണിപുറത്തെ സമീപത്ത
പച്ചക്കുടാരം ജെന്തയും കൂട്ടി ഇട്ടിരിക്കുന്നയെന്ന കെട്ടു. മെനിഞ്ഞാനത്തെ ദിവസം
വയിനെരം പട്ടണത്തിൽനിന്നും മ്പെടത്ത പുറത്തു കിളദാരൻക്ക ഒരു കത്ത യെഴുതി
വന്നാരെ ആക്കത്ത ആരും കാണാതെ താൻതന്നെ വായിച്ച തന്റെ അരിയത്ത തന്നെ
സൂക്ഷിച്ചു എന്നും അതിന്റെശെഷം സുള്ളിർല കൊട്ടെക്ഷെച്ചാരയ്യൻ കെപ്പിക്കണ്ണകളും
നെരളെ കെപ്പു ദള്ളി നടക്കളെ സമീപത്ത ഉള്ള പൊഴകളെ തരകളും ആ സ്ഥാന
ത്തിങ്കലെ യെണ്ണപ്പെട്ടവര കൊട്ടഇൽ വരുത്തി കൊടാലിയും കത്തിയും കൂലിക്കാരൻ
പുറപ്പെടിക്കണം എന്ന നന്ന അരുട്ടിച്ചിരിക്കുന്ന. യീ കൂലിക്കാര എന്തനെന്ന ചൊതിച്ചാൽ
ഹക്കിഹെജത്വൻ സമീപത്ത പുതിയ നകരം തീർക്കുന്നതും ഉണ്ട. അതുകൊണ്ട ആകുന്ന
എന്ന വാക്ക ഉണ്ടാക്കി ഇരിക്കുന്ന വർത്തമാനം അറിയിക്കാതെകണ്ട വരുന്നതും ഉണ്ട
എന്ന കെഴക്കെ ദിക്കിലെ ചെലെ ആൾകൾ പറെയുന്നതും ഉണ്ട. ഞാൻ കെട്ടവർത്തമാനം
സന്നിധാനത്തിങ്കിൽ അറിയിച്ചിരിക്കുന്ന. നിശ്ചയമായിട്ട വർത്തമാനം അറിഞ്ഞി വരെ
ണ്ടുന്നതിന ആള പറഞ്ഞ അയച്ചിരിക്കുന്ന. വന്ന ഉടനെ യെഴുതി അയക്കുകയും ചെയ്യാം.
2 ആമത-മടിക്കെരി. അരമന കച്ചെരി താലൂക്കദാരൻ ഹമ്പൾ ന്നായക്കൻ അവർകൾക്ക
അരമന സുല താലുക്ക അമ്മിലും മുന്തരൊട്ട അപ്പയ്യൻ കെരൾദെരി എഴുതിയത.
യെന്നാൽ മകരമാസം 19 നു മകരമാസം 25 നു വരെക്ക അരമനച്ചാക്കിരിഇൽ തെയ്യാ
റായി ഇരിക്കുന്നതും ഉണ്ട. പുറത്ത താലുക്കിലെ വർത്തമാനം പട്ടണത്തനിന്ന രണ്ട
കുസ്സും പത്താൽക്കമ്മാരയും ഒരു കുമ്മന്താനും കൂടി ശർദ്ധാത്തി വന്ന എന്ന കെട്ടാരെ
ആ വർത്തമാനത്തിന ആള അയച്ചാരെ കെട്ട വർത്തമാനം വിവരം കെഴെക്കെ കൊട
ച്ചാല കൊട്ട വെണ്ടുന്ന മൊസ്തിപ്പു ആക്കെണ്ടതിന്ന നൂറ്റിരുപത ആളുകളും ചില
സാമ്മാനും ഒൻമ്പത പെട്ടി മരുന്നും രണ്ട ഗാഡിയും കൂടി പഞ്ചാദെവ സ്ഥാനം
ഈയെഴുതിയ ദിവസം വന്ന എന്ന കെട്ട. ഒരു ദിവസത്തിൽ തന്നെ 1500 ജനം വരുന്നതും
ഉണ്ടയെന്ന വർത്തമാനം കെട്ടതുകൊണ്ട ഈ വർത്തമാനത്തിന ആ(താ)ലൂക്കിൽ
ആൾകൾ അയച്ചിരിക്കുന്ന. ഇത അല്ലാതെ ശങ്കരാമ്മൻ ശർദ്ധയി താലൂക്കിലെക്ക പൊയി
ഇരുന്നത വന്ന പറെഞ്ഞ വിവരം മടിക്കെരി താലൂക്കിലെ കച്ചെരിക്ക അക്കി നാടകൾ [ 402 ] യെന്റെ താലൂക്കിചെർന്നു ഇരുന്ന അരമനശ്രമ കെട്ടങ്കൾ അകത്ത കന്തമങ്ങള എന്ന
നാട്ടിൽ ഒരു കൊട്ടെമ്പാജി എന്നു നാടിൽ ഒരു കൊട്ടെ കുമ്പള വെങ്ങപ്പയ്യൻ അതിക്രമം
കാണിക്കുന്നതകൊണ്ട കുമ്പളെ താലൂക്കിൽ കുന്തകൊളി എന്നുള്ളെടത്തെ ഒരു കൊട്ട
ഇപ്രകാരം കൊട്ടകളെ കെട്ടിച്ച ബെലം ആക്കിക്കൊള്ളണം എന്നും ആയതിന വെണ്ടുന്ന
ആൾകൾ വന്നിരിക്കുന്നയെന്ന വർത്തമാനം കെട്ടതകൊണ്ട ആയതിന്ന ശത്രു സമീപത്ത
വന്നിരിക്കുന്ന എന്നു യെന്റെ അമ്മിൽ താലൂക്ക അരമനി ശീമ കൊട്ടെയ്തിരകളിൽ
സൂക്ഷമായിട്ട ഇരിക്കെണ്ടതിന്ന ചില ജനങ്ങൾ ഇട്ടിരിക്കുന്ന. യെനിയും അറി
യെണ്ടതിന്നെ ആൾകൾ പറഞ്ഞയച്ചിരിക്കുന്ന. അവർ വന്ന പറെഞ്ഞപ്രകാരം എഴുതി
അയക്കയും ചെയ്യാം. 3 ആമത-വിരരാജന്തിരവെട്ട മാധയ്യൻ നാൽക്കനാട്ടു അരമന്ന
ദാലുക്കദാരൻ മാദന്ന സന്നിധാനത്തിങ്കലെക്ക എഴുതിയത. മകരമാസം 20 നു മകരമാസം
26 നു വരെക്ക ചൊരങ്ങളിലെ ക്കണ്ണവായിലെ ഉള്ളവരയും ചൊക്കിമ്പെലത്തൊടു
കട്ടുകൊണ്ട ഇരിക്കുന്നതും ഉണ്ട. വിരരാചന്തിര വെട്ടയിന്ന ജമ്മലാവതിക്കപൊയി എന്നു
ശങ്കരദാസൻ എന്നവൻ ജമ്മലാവത പൊയി 15 ദിവസം പാർത്ത. ഇന്നിട്ടെ ദിവസം
വെട്ടയിൽ വന്ന പറെഞ്ഞ വിവരം ഇപ്പൊൾ പത്ത ദിവസമായി പട്ടണത്തിൽ നിന്നെ ഉക്കു
സംഭാരം അഞ്ചു വലിയ തൊക്കും ജമ്മലാവിലക്ക വന്നിരിക്കുന്ന. ഇതകൂടാതെ
ദിവാൻജിയും അവിലദാരയുംകൂടി വരുന്നതും ഉണ്ട എന്ന കൊട്ട ഇപ്പൊൾ പട്ടണ
ത്തിൽനിന്ന വന്നിരിക്കുന്ന കുസ്സം, ഉനി പൊസ്താര അയിമന ചന്ദ്രസിംങ്ങം ലക്സസിമൻ
സിംങ്ങംകൂടി വന്നിരിക്കുന്ന. ഈ രണ്ട പെർജദാരുമെൽ സെർകൻ എന്ന സാർദാർ കൂടി
വന്ന അവിടന്നു കാര്യം വിചാരിക്കുന്ന നൂഷിനായ്യൻ എന്നവന വരുത്തി കൊള്ളുര
വാച്ചിക്ക പാളയം പൊകുവാൻ വഴിയെങ്ങനെ. നല്ലതു ഉണ്ടൊ എന്നു ചൊതിച്ചാറെ
ഈ നൂഷനായ്യൻ പറഞ്ഞ വിവരം കെഴക്കെ കൊടയാലനാടുമ്മായിട്ടു അല്ല പൊയാൽ
വഴി നല്ലതയെന്നും പുത്തുർമെൽ ആയിട്ട പൊയാൽ വഴി നല്ലത ഉണ്ടെന്നും ഈ
പാളപ്പത്തിൽ 2000 ആൾ എന്റെ ഒന്നിച്ച തന്നാൽ ഞാൻ തന്നെ മുമ്പെ നടക്കും എന്നു
ഈ ദൂഷനെയ്യൻ പറഞ്ഞു. പാളയത്തക്ക മറപടിയും കൊടുത്ത കൊളുര വഴിക്കി
വരുന്നതു ഉണ്ട എന്നു ആവിലിയിൽ വർത്തമാനം ആയിരിക്കുന്ന എന്ന് ഞാൻ പൊയി
അവിടെ 4 5 ദിവസം പാർത്തിരിന്നു എന്നും ഈ വർത്തമാനം ശങ്കരദാസൻ പറെ
കകൊണ്ട ഈ വിവരം യെഴുതിഇരിക്കുന്നു. ഇവൻ ആവലിയും കഴിച്ച പെറപ്പെട്ട ആറ
ദിവസമായി എന്നും പറയുന്ന. ഇപ്പൊൾ ആ പാളയത്ത് സംസാരം കൊട്ടെയത്ത
രാജാവിന്റെ ഒരു.ന്നായരു പട്ടെണത്തിൽ പൊയി ഡീപുവായിക്കണ്ടു തന്റെ പാളയം
ഇപ്പൊൾ പുറപ്പെട്ടാൽ നല്ല സമയം ആയിരിക്കുന്ന എന്നു ഞാനും സഹായമായി
വരുന്നതും ഉണ്ട എന്നും കൊട്ടെ രാജാവ പറെഞ്ഞയച്ചിരിക്കുന്ന എന്നും ഈ ശങ്കരദാസൻ
വന്ന പറഞ്ഞിരിക്കുന്ന. എന്നാൽ കൊല്ലം 973 മത മകരമാസം 29 നു എഴുതിയത.
കുംഭമാസം 4 നു ഇങ്കിരിയസ്സ കൊല്ലം 1798 മത സ്പിപരെര മാസം 12 നു പെർപ്പാക്കി
കൊടുത്തു.

791 I

950 മത രാജശ്രീ കുറമ്പനാട്ട വീരവർമ്മരാജാ അവർകൾക്ക രാജശ്രീ വടെക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ കൃസ്തൊപ്പർ പീലി സ്സായ്പു അവർകൾ
സല്ലാം. എന്നാൽ തങ്ങൾ എഴുതി അയച്ച കത്ത എത്തി. അതിലുള്ള അവസ്ഥ ഒക്കയും
മനസ്സിൽ ആകയും ചെയ്തു. താമരശ്ശെരി നാനാവിധങ്ങൾ തീർന്നു ഇരിക്കുന്ന എന്ന
തങ്ങൾ പറഞ്ഞിട്ടും ഉണ്ടെല്ലൊ. ആയതിന അമർച്ച വരുത്തെണ്ടതിന്ന തങ്ങൾക്ക
ബൊധിക്കുന്ന പ്രകാരം വഴി എഴുതി അയക്കു എങ്കിൽ അതുപൊലെ തന്നെ നടക്കയും
ചെയ്യും. ഇപ്പൊൾ പല പ്രാവിശ്യമായിട്ട ഒന്നാം ഗെഡു ബൊധിപ്പിക്കെണ്ടും
വർത്തമാനത്തിന എഴുതി അയച്ചിട്ട ആയത കൊടുക്കും എന്ന പല പ്രാവിശ്യം എഴുതി [ 403 ] അയക്കയും ചെയ്തു. എന്നാൽ ഇനിയും അക്കാര്യം കൊണ്ട തങ്ങൾക്ക അയക്കണ്ടതിന
നമ്മക്ക മുട്ടായി ഇരിക്കുന്നത വളര സങ്കടത്തൊടുകൂടത്തന്നെ ആകുന്ന.
ബൊധിപ്പിക്കെണ്ടുന്ന ഉറപ്പ്യ ബൊധിപ്പിക്കെണ്ടതിന ഇനിയും താമസിക്കയും ഇല്ല എന്ന
നമുക്ക അപെക്ഷിപ്പാൻ ആകുന്ന. തങ്ങളെ സ്ഥാന ബുദ്ധിയും കൊണ്ട
നടന്നിരിക്കുന്നവർക്ക ഇത്ര ചെറുതായിട്ടൊരു വഹത്തിന എറിയൊരു പ്രാവിശ്യം യെഴുതി
അയപ്പാൻ നമുക്ക വളര സന്തൊഷക്കെട ആകുന്നത എന്നാൽ നമ്മുടെ പ്രവൃത്തിതന്നെ
മുട്ടിപ്പിച്ചിരിക്കുന്ന. അതുകൊണ്ട ഈ അവസ്ഥിന മറ്റൊരു പ്രാവിശ്യം യെഴുതി അയപ്പാൻ
നമുക്ക സങ്കടം ഉണ്ടാക്ക ഇല്ല എന്ന നാം വിശ്വസിച്ച ഇരിക്കുന്ന. വിശെഷിച്ച തങ്ങൾ
സൌഖ്യത്തൊട ഇരിക്കവെണ്ടു. എന്നാൽ കൊല്ലം 973 മത കുംഭമാസം 4 നു
ഇങ്കിരിയസ്സുകൊല്ലം 1798 മത സ്പിപരെരമാസം 12 നു എഴുതി അയച്ചത.

792 I

951 മത രാജശ്രീ കൊടകരാജാ അവർകൾക്ക രാജശ്രീ വടെക്കെ അധികാരി തലച്ചെരി
തുക്കടി സുപ്പ്രഡെണ്ടെൻ കൃസ്തൊപ്പർ പീലി സ്സാഹെബ സല്ലാം. എന്നാൽ തങ്ങൾ
എഴുതി അയച്ച കത്ത എത്തി. വായിച്ച അവസ്ഥ ഒക്കയും വഴിപൊലെ ബൊധിക്കയും
ചെയ്തു. തങ്ങളെ ഗുണത്തിന്റെ അവസ്ഥ ഗ്രെഹിക്കെണ്ടതിന നമുക്ക യെറിയ
അഭിപ്രായം ആകകൊണ്ട തങ്ങൾ സൌഖ്യത്തിലെ വർത്തമാനം അറിവാനായിട്ട നമുക്ക
യെപ്പൊഴും സന്തൊഷമാകയും ചെയ്യും. അതപൊലെതന്നെ ഈ കത്തിൽ തങ്ങൾക്ക
നല്ല സൌഖ്യം അനുഭവിക്കുന്ന എന്ന കാണുകകൊണ്ട നമുക്കു വളരെ സന്തൊഷംതന്നെ
ആകുന്നത. ശെഷം തങ്ങൾ ഇപ്പൊൾ കൊടുത്തയച്ച വർത്തമാനം ഉടനെ
ബഹുമാനപ്പെട്ടെ സർക്കാർക്ക ഉടനെ കൊടുത്തയക്കയും ചെയ്യും. മറ്റും വല്ലതും
അറിയിപ്പാൻ ഉണ്ടെങ്കിൽ ഇവിടെ എഴുതിഅയച്ചാൽ നമുക്ക നന്നായി തെളിവു
ഉണ്ടാക്കുകയും ചെയ്യും. വിശെഷിച്ച തങ്ങൾ യെറിയൊരു നാൾ സുഖമായിട്ട
ഇരിക്കണമെന്ന നാം അപെക്ഷിച്ച ഇരിക്കുന്ന. എന്നാൽ കൊല്ലം 973 മത കുംഭമാസം 5
നു ഇങ്കിരിയസ്സുകൊല്ലം 1798 മത സ്പിബിരെര മാസം 13 നു.

793 I

952 മത മഹാരാജശ്രീ വടെക്കെ അധികാരി സുപ്രഡെണ്ടെർ കൃസ്തപ്പർ പീലി സായ്പു
അവർകളെ സന്നിധാനങ്ങളുക്കു കുറുമ്പനാട്ട ദൊറൊഗ ചന്ദ്രയൻ എഴുതിക്കൊണ്ട
അർജി. കൊളക്കാട്ട ഹൊബിളിഇൽ ഒരു തീയ്യന്റെ ഭവനത്തിൽ രാക്കൂറ്റിൽ
എറുനാട്ടുകരെ ഉള്ള മാപ്പളമാര പത്ത നുപ്പത ആളും കുറ്റിയാപ്പുരത്ത തറിയയും കൂടി
ചെന്ന വസ്തു മുതൽ കവർന്ന എടുക്കുംമ്പൊൾ തീയ്യൻ തറിയെ കൊന്നു എന്ന കെപ്പാനും
ഉണ്ടെ. തീയ്യനെ അവർ കൊല്ലുകയും ചെയ്തു. തറിഇന്റെ കൂട്ടത്തിൽ രണ്ടമുന്ന ആളുക്ക
മുറി ഉണ്ടെന്ന കെൾപ്പാനും ഉണ്ട. വിശെഷിച്ച കുറമ്പനാട്ടിൽ ഉള്ള മാപ്പളമാര ചെലര
രാക്കുറ്റിൽ കൊവിലക്കണ്ടിയിൽ അങ്ങാടിയിൽ കടന്ന വസ്തു മുതൽകൾ കവർന്നകൊണ്ട
പൊകയും ചെയ്തു. അതിന്റെ തുൻമ്പ വിസ്തരിച്ച അവരെ പിടിച്ചുകൊണ്ടുവന്ന കാവലിൽ
ആക്കി വിസ്തരിച്ചാരെ ഞങ്ങൾ തന്നെ കട്ടതയെന്ന പറെക ആയത. ആ മുതലിൽ
കൊറിയ ഒക്ക വാങ്ങികൊടുക്കയും ചെയ്തു. ശെഷം മുതൽകൾ ഞങ്ങൾ തിന്ന
പൊയിയെന്ന പറെയുന്ന. അവരെ കാവലിൽതന്നെ ആക്കി ഇരിക്കുന്ന. രാജശ്രീ
കുറമ്പനാട്ട രാജാ അവർകളുടെ കാരിയക്കാരെൻ ഗൊപാല വാരിയരും പത്ത നൂറ
ആളും കൂടി രാക്കുറ്റിൽ കുറ്റിയാടിക്ക പൊയി. ചെങ്ങൊട്ടെരി ചന്തുവിന്റെ വകഇൽ
ഉള്ളവരെ ഭവനത്തിന്നും മറ്റു കുടിയാമ്മാരിൽ മാപ്പളമാരെയും നായമ്മാരെ ഭവനത്തിന്നും
വസ്തുമുതൽകള കവർന്ന എടുക്കയും ചെല പെണ്ണുംമ്പിള്ളമാരെ എറക്കുറ ചെയ്യുകയും [ 404 ] കാതും കഴുത്തും പറിച്ചുകൊണ്ടു പൊരികയും ചെയ്തതു. ഇപ്രകാരം സൂക്ഷമായി
കെൾക്കയും ചെയ്തു. ആയവസ്ഥക്ക അവരെ ഇണ്ടൊട്ട കടന്ന ചെലെ നാശങ്ങൾ ചെയ്യാൻ
പൊറപ്പെട്ടിരിക്കുന്നയെന്ന കെൾപ്പാനും ഉണ്ട. ഈ അവസ്ഥകൾക്ക എതപ്രകാരം
വെണ്ടുവെന്ന ഉള്ളതിന സന്ന്യധാനത്തിങ്കൽനിന്ന കല്പിച്ചു വരികയും വെണ്ടി
ഇരിക്കുന്ന. കൊല്ലം 973ആമത കുംഭമാസം 4 നു ഇങ്കിരിയസ്സു കൊല്ലം 1798 മത സ്പിബരെ
രമാസം 12 നുക്ക കുംഭമാസം 5 നു വന്ന. പെർപ്പാക്കി അയച്ചു.

794 I

953 മത രാജശ്രീ വടെക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ കൃസ്തൊപ്പർ
പീലി സാഹെബ അവർകൾക്ക കടത്തനാട്ട പൊറ്റുളാതിരി ഉദയവർമ്മരാജാ അവർകൾ
സെലാം. എന്നാൽ കുംഭമാസം 3 നു സാഹെബ അവർകൾ കൊടുത്തയച്ച കത്ത
വായിച്ച വർത്തമാനം മനസ്സിൽ ആകയും ചെയ്തു. ഇപ്പൊൾ നാം വലിയതായിട്ട ഒരു
അടിയന്തരം കഴിക്കെണ്ടുന്നതിന്നെ ബഹുമാനപ്പെട്ടെ കുമ്പഞ്ഞിയിൽ നാം മുൻപെ
അപെക്ഷിച്ചപ്പൊൾ നല്ലവണ്ണം പ്രസാദമായിട്ട തന്നെ കല്പന ആകയും ചെയ്യുവെല്ലൊ.
വല്ല കാര്യം നമുക്ക ഉണ്ടായാലും സർക്കാർക്ക കൊടുക്കെണ്ടുന്നതിന ഉപെക്ഷ
വരുത്തരുത യെന്ന വിചാരിച്ചിട്ട അത്ത്രെ യെകദൈശം ഗെഡുവിന്റെ മൊതല ഒക്കയും
സർക്കാരിൽ ബൊധിപ്പിച്ചതാകുന്നൂ. എല്ലാ കാരിയത്തിനും സർക്കാരിൽ നാം
വിശ്വസിച്ചത പരമാർത്ഥം തന്നെയെന്ന ബഹുമാനപ്പെട്ടെ സർക്കാരുടെ കൃപ നമൊട
ഉണ്ടായിരിക്കയും വെണം. വിശെഷിച്ച നമുക്ക വലിയതായിട്ടും ബഹുമാനപ്പെട്ടെ
സർക്കാർക്ക അല്പമായിട്ടും ഉള്ള ഒരു കാര്യം നാം അപെക്ഷിച്ചത ബഹുമാനപ്പെട്ടെ
സർക്കാറ കുംബനി ദയവു നമെമ്മാട ഉണ്ടായതും ഇല്ല. അതുകൊണ്ട നമുക്ക യെത്രെയും
വളര സങ്കടം തന്നെ ആയിരിക്കുന്ന. രണ്ടാമത നാം അപെക്ഷിച്ച വെടിമരുന്ന നാലു
ഭാരമെങ്കിലും കുമ്പഞ്ഞിയിൽ ബൊധിച്ചത. രണ്ട മൂന്ന ഭാരം വെടിമരുന്നയെങ്കിലും രണ്ടു
ദിവസത്തിലകം തന്നെ കടാക്ഷിച്ച തരുന്നത നമുക്ക എത്രെയും വളര ഉപകാരമായി
വരികയും ചെയ്യും. അതിന കുമ്പഞ്ഞി പ്രസാദം നമ്മൊട ഇല്ലാതെ വരുന്ന സമയത്ത
നാം വളര അപെക്ഷ ചെയ്തിട്ടും ഒരു ഫലം ഇല്ലയെല്ലൊ. യെനി ഒക്കയും നമ്മൊട കൃപ
ഉണ്ടായിട്ട വരുംപ്രകാരം എന്ന നാം നിശ്ചയിക്കയും ചെയ്തിരിക്കുന്ന. എന്നാൽ കൊല്ലം
973 ആമത കുംഭമാസം 5 നു ഇങ്കിരിയസ്സു കൊല്ലം 1798 ആമത സ്പബരെര മാസം 14 നു
പെർപ്പാക്കി അയച്ചു.

795 I

954 മത രാജശ്രീ കടത്തനാട്ട പൊറ്റുളാതിരി ഉദയവർമ്മരാജാ അവർകൾക്ക രാജശ്രീ
വടെക്ക അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ കൃസ്തൊപ്പർ പീലി സ്സായ്പു
അവർകൾ സല്ലാം. എന്നാൽ ഈ മാസം 3 നു നാം തങ്ങൾക്ക എഴുതി അയച്ച കത്തിൽ
മരുന്ന കാരിയംകൊണ്ട കമിശ്ശനെർ സാഹെബമാർ അവർകളുക്ക രണ്ടാമത എഴുതി
എന്ന വെച്ചിട്ടും ഉണ്ടെല്ലൊ. ഈ ദിവസംതന്നെ അവിടെ നിന്നും ഉത്തരം വന്നിരി
ക്കുന്നതിൽ ഇനി ആറു തുലാം വെടിമരുന്ന കൊടുപ്പാനായിട്ട ഇപ്പൊൾ കൊച്ചിഇൽ
ജനരാൾ ആകുന്ന ഹാർത്തലി സാഹെബ അവർകൾക്ക ഒരു കത്ത ചെയ്ഴുതി ഇരിക്കുന്ന.
അവിടന്ന കൊടുക്കും എന്ന നാം അപെക്ഷിക്കുന്ന. അത അയക്കുവാനായിട്ട കല്പന
വാങ്ങുന്നു. ഉടനെ തങ്ങൾക്ക ബൊധിപ്പിക്കയും ചെയ്യും. ഈ സമയത്ത ആറു
തുലാത്തിൽ അധികം കൊടുപ്പാൻ കുടുക്ക ഇല്ലാ എന്ന തങ്ങൾക്ക അറിയിക്കെണ്ടതിന
കുമിശനെർ സാഹെബമാർ അവർകൾക്ക നമുക്ക കല്പിക്കയും ചെയ്തു. ആ വഹ
തങ്ങളെ ക്രിയ കഴിക്കെണ്ടതിന മതിആയിട്ട വരും എന്ന നാം വിശ്വസിച്ചിരിക്കുന്ന. [ 405 ] ശെഷം തങ്ങളെ കാൺന്മാൻ നമുക്ക പ്രസാദം ഉണ്ടായി വരുവാൻ എറക്കൊടുക്കാത
തന്റെ സങ്ങതി എന്തെന്ന തങ്ങൾക്ക തിരിയുംവണ്ണം ഗ്രെഹിപ്പിക്കയും ചെയ്യും.
ആയത കെട്ടാൽ തങ്ങൾക്ക ബൊധം ഉണ്ടാകും എന്ന നാം നിശ്ചെയിച്ച ഇരിക്കുന്ന.
എന്നാൽ കൊല്ലം 973 ആമത കുംഭമാസം 6 നു ഇങ്കിരയസ്സു കൊല്ലം 1798 മത സ്പിബരെ
ര മാസം 14 നു.

796 I

955 ആമത ചൊഉവക്കാരൻ മൂസ്സക്കും പാലിക്കണ്ടി മക്കിക്കും ചൊഉവക്കാരൻ
പപ്പനും ബാണിയമ്പലത്ത കൊയാമ്മിനും വടെക്കെ അധികാരി തലച്ചെരി തുക്കടി
സുപ്രഡെണ്ടെർ കൃസ്തപ്പർ പീലി സ്സായ്പു എഴുതിയത. എന്നാൽ വിട്ടലത്ത രാജ
അവർകൾ എടത്തട്ടനാറ കുട്ടിയെകൊണ്ട ഒരു അഞ്ഞായം യീ അദാലത്തിൽ
വെച്ചതകൊണ്ട അതിന്റെ അവസ്ഥ അനന്തരവൻ കാര്യത്തിന ആകുന്നത എന്നും
ആയത നാട്ടിലെ നടപ്പു മരിയാതിപ്രകാരം നടത്തുവെണ്ടിയിരിക്കകൊണ്ടും നിങ്ങള
വിധിക്കുംന്ന വിധിപ്രകാരം അനുസരിച്ച നിലക്കെണ്ടതിന രണ്ട പക്ഷിക്കാരർമ്മാര ഒരു
കരാർന്മാത്തിൽ ഒപ്പിട്ട കൊടുത്ത. നിങ്ങൾ ഈ അഞ്ഞായത്തിൽ വിസ്തരിച്ച വിധിക്കണം
എന്ന അപെക്ഷിക്കെണ്ടതിന ഈ അദാലത്തിലെ മെൽകൊയിമ്മ രാജശ്രീ പീലിസ്സായ്പു
അവർകളെ കല്പനയാൽ തന്നെ ആകുന്നത. 973 ആമത കുംഭമാസം 6 നു ഇങ്കിരിയസ്സ
കൊല്ലം 1798 ആമത സ്പിവരെര മാസം 14 പെർപ്പാക്കി.

797 I

950 ആമത പരസ്സ്യക്കത്ത. മയ്യഴിൽ ഇരിക്കുന്ന വർത്തകമ്മാർക്കും മറ്റു ഉള്ള
കച്ചവടക്കാരൻന്മാർക്കും കൂടി എഴുതിയ പരസ്സ്യക്കത്ത. എന്നാൽ ആദിത്യൻ
ഉദിക്കുംപൊൾ എങ്കിലും വിഴുംമ്പൊൾ എങ്കിലും വല്ല വിഴാവറ സാമനങ്ങൾ കപ്പലിൽ
കയറ്റി എറിക്കയും അരുത. അതുപൊലെതന്നെ മെൽ എഴുതിവെച്ച സമ്മയ്യത്തിങ്ങൾ
വല്ല ഔടം എങ്കിലും കപ്പൽ എങ്കിലും പന്തൽ നിന്ന ഒടുകയും അരുത. അതുപൊലെ ഈ
കല്പനപ്രകാരംപൊലെ വല്ലെ ആള അനുസരിക്കാതെ നടന്നു എങ്കിൽ എന്ന കണ്ടാൽ
ഉടക്കാരൻന്റെ ചരക്കുകൾ വല്ലവിദം ആകട്ടെ എന്ന കുമ്പഞ്ഞിയിൽ അടക്കുകയും
പന്തലിൽനിന്ന ചാതിയായിട്ട ചരക്കുകൾ കൊണ്ടുപൊകാതെകണ്ട എഴുതിവെച്ചിട്ടുള്ള
ചുങ്ക സ്ഥാനത്തിലെ കല്പനപ്രകാരം ഉടയക്കാരനക്കൊണ്ട നടക്കയും ചെയ്യാം. ശെഷം
ചുങ്കസ്ഥാനത്തിലെ ക്കണക്കപ്പിള്ളഇന്റെ മുൻമ്പാകെ തൂക്കിക്കണ്ടതിന്റെ മുൻമ്പെ
മൊളക എങ്കിലും ചന്നണം എങ്കിലും എലങ്ങൾ എങ്കിലും വല്ല ഒടിയിൽ എങ്കിലും
കപ്പലിൽ എങ്കിലും വല്ലവരും കൊണ്ടപൊകയും അരുതു. മെൽ യെഴുതിയ ചരക്കുകൾ
തൂക്കിയതിന്റെ മുൻമ്പെ കയറ്റിക്കൊണ്ടുപൊകെണ്ടതിന കൊണ്ടുപൊകുന്ന ചരക്ക
ഇത്ത്ര ആകുന്ന എന്ന വിത്ത്യാസം കൂടാതെ വഹ നിശ്ചെയിച്ച തലച്ചെരി
ചുങ്കസ്ഥാനത്തിൽനിന്നെ ഒരു സമ്മദ്ധം എഴുത്ത ചരക്കിന്റെ ഉടയക്കാരൻ വാങ്ങുകയും
വെണം. യീ യെഴുത്ത വാങ്ങാഞ്ഞാൽ ചരക്കുകൾ കുമ്പഞ്ഞിയിൽ അടക്കുകയും
അതിന്റെ ഉടയക്കാരന ശിക്ഷ ഉണ്ടാകയും ചെയ്യാം. കൊല്ലം 973 ആമത കുംഭമാസം 6
നു ഇങ്കിരിയസ്സു കൊല്ലം 1798 ആമത സ്പിബിരെര മാസം 14 നു എഴുതി.

798 I

957 ആമത ഒല. മലയാം പ്രവിശ്യത്തിൽ അതഅത രാജാക്കൻമ്മാരെ അവരവരെ
സ്ഥാനങ്ങളിൽ നിറുത്തി ധർമ്മാധർമ്മങ്ങൾ രെക്ഷിച്ച പൊരുന്ന രാജശ്രീ പീലി
സ്സാഹെബ അവർകളെ സന്നിധാനങ്ങളിലെക്ക അമഞ്ഞാട്ട നായര സിലാം. [ 406 ] കൊഴിക്കൊട്ടനിന്ന മഹാരാജശ്രീ കമിശനെർ സാഹെബമാർ അവർകളുടെ കൃപകടാക്ഷം
ഉണ്ടായിട്ട എഴുതി തന്ന പരമാനിക്കി ഇനിക്ക ദെണ്ണം ആയിപ്പൊക്കൊണ്ട സന്നി
ധാനങ്ങളിലെക്ക മല്ലൊരായരെ പക്കൽ കൊടുത്തയച്ചിട്ടും ഉണ്ട. ഇനി ഒക്കയും
സന്നിധാനങ്ങളിലെ കൃപാകടാക്ഷം ഉണ്ടായിട്ട കല്പനവരുംപ്രകാരം കെട്ട നടക്കുന്നതും
ഉണ്ട. എന്നാൽ കൊല്ലം 973 ആമത കുംഭമാസം 5 നു ഇങ്കിരിയസ്സു കൊല്ലം 1798 ആമത
സ്പിബിരെര മാസം 13 നു കുംഭമാസം 7 നു വന്ന. എഴുതിയതു.

799 I

958 ആമത മഹാരാജശ്രീ വടെക്കെ അധികാരി തലച്ചെരി തുക്കടി പീലി സാഹെബ
അവർകൾക്ക കൊടകിലെ പാലെരി വീരരാജെന്ദ്ര ഉടയൊർ സല്ലാം. കുംഭമാസം 4 നു
വരക്ക നാം ക്ഷെമത്തിലെ ഇരിക്കുന്ന. തങ്ങളുടെ കെഷമ സന്തൊഷാധിക്ക നമ്മുടെ
പ്രീതി ഉണ്ടായീട്ട കൂടക്കൂട എഴുതി അയക്കുകയും വെണം. വിശെഷിച്ച കെഴക്കെ
വർത്തമാനമായിട്ട വിക്കട്ടനാട്ട അമിൽ കെട്ടുവള്ളി അച്ചു അണ്ണൻ നമുക്ക എഴുതിയെ
അരജി ഒന്നും അമരസുള്ളയം താലൂക്കിൽ അമിൽ മുണ്ടരൊട്ട അപ്പയ്യ്യൻ കെരള ദർപ്പം
കൂടി എഴുതിയ അരജി ഒന്നും ഈ അരജി രണ്ടും തങ്ങളെ അരിയത്ത കൊടുത്ത
അയച്ചിരിക്കുന്ന. വായിച്ച ഗ്രെഹിക്കും മ്പൊൾ വിവരങ്ങൾ മനസ്സിൽ ആകയും ചെയ്യും
എന്നുള്ള വിവരങ്ങൾ മനസ്സിൽ ഗ്രഹിച്ച യിവിടനിന്ന വെണ്ടുന്നതിന കൂടക്കൂട എഴുതി
അയക്കയും വെണം.

800 I

2 ആമത. കൊടകുരാജാ അവർകൾക്ക കിക്കട്ടുനാടു കെട്ടുപള്ളി അച്ചു എഴുതിയ
അർജി ഒന്ന. എന്നാൽ കുംഭമാസം 4 നു വരെക്ക ജെക്കവായിൽ പാറവും ചെക്കിയും
ജാശത ആയിട്ട വിചാരിച്ച സ്വാമി അവർകളെ കാര്യം മുഖ്യമായിട്ട നടന്ന കൊള്ളുന്നതും
ഉണ്ട. ശെഷം മുൻമ്പെ പെട്ട ചെട്ടിക്ക കൂട്ടികൊണ്ടുവരണ്ടതിന മൂലെ ഗൌടന
പറഞ്ഞയച്ചാരെ അവൻ സ് ലെമാൻ യാൻ പറെഞ്ഞ വിവരം ഢിപ്പുവിന്റെ പാളിയം
നിങ്ങളെ പ്രാന്താമായി വരുന്ന വർത്തമാനം ഉണ്ടെങ്കിൽ ഞാൻ പറെഞ്ഞയക്കാം എന്ന
പറഞ്ഞിനിക്കുന്ന എന്നും ഇപ്പൊൾ മൂലൈ ഗൌടനെ സ് ലെമാൻ പറെഞ്ഞയച്ചിരിക്കുന്ന
എന്നും അവൻ പറെഞ്ഞ വിവരം ഢീപ്പുന്റെ പാളിയം സെകുനിപുരത്തെക്ക വന്ന
എത്തി ഇരിക്കുന്ന എന്നും ഇന്നെത്തെ ദിവസംക്കട്ടെ അമരളവാടിക്ക വരുന്ന വർത്തമാനം
ഉണ്ടെന്ന കെട്ട. കുംഭമാസം 8 നു ഢീപ്പു താൻ തന്നെ പൊറപ്പെട്ട വരുന്നത ഉണ്ടെന്ന
സ് ലെമാൻ കാൻ പറെഞ്ഞയച്ചപ്രകാരം മൂലെ ഗൌടൻ പറകകൊണ്ട കെട്ട ഉടനെ
സ് വാമി അവർകൾക്ക എഴുതി അറിയിച്ഛിരിക്കുന്ന. ഈ വർത്തമാനം നൊക്കി കണ്ട
അറിഞ്ഞികൊണ്ട വരണ്ടതിന കെഴക്കായിട്ട ഇപ്പൊൾ രണ്ട ആള പറെഞ്ഞയച്ചിരിക്കുന്ന.
നായാട്ടന പൊകുന്ന എന്ന വെച്ച നാട്ടുകാര ഒക്കയും വരുത്തി ഞങ്ങൾ എല്ലാവരും
ജർക്കയ്കിക പാതലിന പൊയിരിക്കുന്ന എന്ന കെഴക്ക വർത്തമാനം വന്ന ഉടനെ
സന്നിധാനത്തിങ്കലെക്ക എഴുതി അറിയിക്കുന്നതും ഉണ്ട.

801 I

3 ആമത്. കൊടകു രാജാ അവർകൾക്ക അമരാസുള്ള അമിൽ മുണ്ടരൊട്ട അപ്പയ്യ
കെരള ദെരപ്പുവും കൂടി എഴുതിയ അരജി. മകരമാസം 29 നു വരെക്ക അമരനശാസ്ത്രിഇൽ
തെയ്യാറായി ഇരിക്കുന്നതും ഉണ്ട. സ്വാമി അവരെ അരമനെ താലൂക്ക സുള്ളക്കമെർന്ന
ഗഡി അതിര അകത്ത കാന്തമങ്ങല ദെശത്തിൽ ഒന്തകൊട്ടപാശി എന്ന പ്രദെശത്തിൽ
ഒരു കൊട്ട കൂടി ആക്കണം എന്ന പട്ടണത്തിൽ എഴു എട്ടായിരം പൌജൂം ഒരു എജമാനനും [ 407 ] കൂടി ജമാലവാതക്ക വന്നു എന്ന വർത്തമാനം കെട്ട. ആയത അറിഞ്ഞൊണ്ട വരുവാൻ
ആൾ പറെഞ്ഞി അയച്ചിരിക്കുന്ന. ആയാൾ വരുന്നതിന്റെ മുൻമ്പെ ആ പാളിയം അവിടെ
നിന്ന പുറപ്പെട്ട പുത്തൂര പൊഴരുവത്ത വന്ന വർത്തമാനം അവിട നിന്ന ഈ ദിവസം
വെളാരി കൊട്ടെക്ക ആ പൊജി വന്നതകൊണ്ട ഇവടയിരിക്കുന്ന ആയുധക്കാരര ജനങ്ങള
കൂട്ടികൊണ്ട അരമന ശീമഗഡി അതിരിൽ പാറാവും ചൊക്കി ആക്കിക്കൊണ്ട
ഇരിക്കുന്നതും ഉണ്ട. എന്നാൽ കൊല്ലം 973 ആമത കുംഭമാസം 8 നു വന്നത. ഇങ്കിരയസ്സ
കൊല്ലം 1798 ആമത സ്പിവരെര മാസം 16 നു വന്നത17 നു എഴുതി.

802 I

959 ആമത രാജശ്രീ വടെക്കെ അധികാരി കിരിസ്തൊപർ പീലി സ്സായപു
അവർകൾക്ക കൊടഗ ഹാലെരി വീരരാജെന്ദ്രവടെ സലാം. വിഗംകളി സംമ്മത്സരം 973
ആമത കുംഭമാസം 6 നു വരക്ക നാം ക്ഷെമ സന്തൊഷത്തിൽ ഇരിക്കുന്ന. തങ്ങളുടെ
സന്തൊഷത്തി ഷയങ്ങൾക്ക നമൊട പ്രീതി ഉണ്ടായിട്ട കൂടക്കൂട എഴുതി വരികയും
വെണം. എന്നാൽ കെഴക്ക വർത്തമാനം എന്തന്നാൽ ഢീപ്പു ഇവിട വന്നിട്ടെ തമ്മുടെ
രാജ്യത്ത കടന്ന ഈ നാട വായി ആയിട്ട അങ്ങൊട്ടു വരണം എന്ന ഭാവിച്ചു. താൻ വടക്ക
ദിക്കുകളിൽ മുൻപെ പറഞ്ഞയച്ച ഉജൂ താലൂകളിൽ പറഞ്ഞയിച്ചിരിക്കുന്ന കുതിരകളും
നാലു ദിക്കിൽ തന്റെ താലുക്കുകളിൽയിരുന്ന പാളയം ഒക്കയും വരുത്തിച്ചു തന്റെ
കൂടാരം ബളഒള ഇ എന്നടത്ത ആക്കൂ ഇരിക്കുന്ന നെന്ന കെട്ട. ചെലെവഉ
പൂർണ്ണയ്യ്യനയും മീരീ സാഹൈബനെയും കൂട്ടി സകുനിപുറത്ത വന്ന പാർക്കുന്നതും
ഉണ്ട എന്ന കെട്ടു. ഇതല്ലാതെ പത്ത പതിനഞ്ചായിരം വഉജ്ജു മങ്ങലപുരവുമായിട്ട
ബെളറെകൊട്ട എന്നടത്ത വന്ന പാർക്കുന്നതും ഉണ്ട എന്ന കെട്ട കുംഭമാസം 8 നു
ഢീപ്പുതാൻ തന്നെ പട്ടണത്തിൽനിന്ന പൊറപ്പെട്ട വരുന്നത ഉണ്ടെന്ന കെട്ട. ഇപ്പ്രകാരം
തന്റെ സൽസക്ക്യയം സകല പാളയം ഒന്നാക്കി സർവ്വസമ്മാനത്തൊടും യീക്കാലം
ഒരുപൊലെ കൊടകുനാട്ടിൽ കടക്കുന്നതും ഉണ്ട എന്ന ഢീപ്പു പറെയുന്ന എന്ന മങ്ങലൂര
മുഖമായിട്ട 10-15000 പൌജ പറഞ്ഞയച്ചിരിക്കുന്ന എന്ന ആയത. ആ മുഖത്തിൽ
അകത്ത കടക്കുന്നതും ഉണ്ട എന്നതുപ്രകാരം സർവ്വസിക്തിഞ്ഞൊട അകത്ത കടന്ന
സമയത്ത കൊടുകുരാജാ അവർകൾക്ക തലച്ചെരിഇൽനിന്ന ഇങ്കിരിയസ്സു വരും
സഹായത്തിനി വരും. ആയത ചൊരം കയറ്റി വരാതെ ഇരിപ്പാൻ തക്കവണ്ണം
നിപെരിയിരക്കട്ട മുടക്കണം എന്ന കൊട്ടെത്ത രാജാ അവർകൾക്ക പറെഞ്ഞ അയച്ചു
എന്ന കെട്ടു. അതുകൊണ്ട കൊട്ടെത്ത രാജാക്ക്രിയ കഴിപ്പാൻയെന്ന തിരിനെല്ലിക്കി
പൊകുന്നയെന്ന വർത്തമാനം ഉണ്ടാക്കി ഢീപ്പുമായിക്കണ്ട തിരുവിക്കെണ്ടതിന
പൊകുന്നതും ഉണ്ട എന്നു കെട്ടു. ഇപ്പ്രകാരം ഢീപ്പു ഇങ്കിരിയസ്സുമായി സാവധാനം
ആക്കിയതിന്റെ ഇപ്പറം പടക്കൊപ്പുകൾ കൂട്ടിയതും ഇല്ല. ഇപ്പൊൾ തന്റെ സർവ്വശക്തി
കൂട്ടി വെണ്ടുന്ന മരുന്നും ഉണ്ടയും പലഖ തൊക്കും ശാർദ്ധയും എരുതും കൂടി പടക്കു
വെണ്ടുന്ന സാമ്മാൻ ഒക്കയും തെയ്യാറാക്കികൊണ്ട ഒരുപൊലെ മൂന്ന വഴി ആയിട്ട
അകത്ത കടക്കും എന്ന തെയ്യാറാക്കി ഇരിക്കുന്ന എന്ന കെട്ടു. അതുകൊണ്ട നമ്മുടെ
രാജ്യത്തെക്ക ഢീപ്പുവിന്റെ പാളയംകൊണ്ട സാർദ്ധർ വന്നാൽ നല്ലവണ്ണം
വെടിവെപ്പിക്കയും ചെയ്യാം. ആയതിൽ ഢീപ്പു താൻ തന്നെ അകത്ത കടന്നാൽ നമുക്ക
കൊറയെറ വിഷമം ഉണ്ടാകയും ചെയ്യും. ആയത എന്തന്നാൽ ഢീപ്പുവിനൊട നല്ലവണ്ണം
പടവെയ്ക്കുംമ്പൊൾ നമ്മുടെ കുഞ്ഞികുട്ടിയെ പിടി എന്ന വിചാരിച്ച ഒരുപൊലെ മെൽ
പിന്ന അന്നെരം കുഞ്ഞനെയും കുട്ടീനയും രെക്ഷിപ്പാനും ഢീപ്പുവിനൊടു വെടിവെപ്പാനും
നമുക്ക ദ്വിപക്ഷമായിവരും. അന്നെരം കുഞ്ഞികുട്ടിയും തലച്ചെരിഇൽ അയപ്പാൻ മദ്ധ്യെ
പെരിയകൾ തുണ്ടര നായമ്മാര വിശ്വാസം നമുക്ക ഇല്ല. ആയതകൊണ്ട നമ്മുടെ മനസ്സിൽ
വളര വിഷാദമായിട്ട മെല്പട്ട നമുക്ക തങ്ങൾനിന്നു വെണ്ടുന്ന കാർയ്യങ്ങൾ [ 408 ] ഇപ്പൊൾതന്നെ തങ്ങൾക്ക എഴുതി അറിയിച്ചിരിക്കുന്ന. ഢീപ്പു താൻ തന്നെ അകത്ത
വന്നാൽ അവനൊട ഒരു യുദ്ധം നല്ലവണ്ണം വെയ്ക്കയും ചെയ്യും. അതിന്റെശെഷം
നമ്മുടെ കുഞ്ഞിനയും കുട്ടിനയും നല്ല പെരിയി വായിട്ട ചൊരം കാറ്റി നമ്മടെ നാട്ടിൽ
നിന്ന ചെറക്കൽ നാടായിട്ടു നമക്ക വിശ്വാസമായിട്ടുള്ള നാട്ടിൽപറഞ്ഞ പാർപ്പിച്ച രാവ
പകലെന്ന വിചാരിക്കാതെ തങ്ങളെ അരിയത്ത എഴുതി അയക്കയും ചെയ്യും. അന്നെരം
നമ്മുടെ കുഞ്ഞികുട്ടിയെ രെക്ഷിച്ച തലച്ചെരിഇൽ കൂട്ടിക്കൊണ്ടു പൊകണ്ടതിന ആ
ക്ഷണം കുമ്പഞ്ഞി സർക്കാരിൽനിന്ന മൂന്ന കാടദ ശിപ്പായി ഒരു കപ്പിത്താനുംകൂടി
പറഞ്ഞയച്ചാൽ നമ്മുടെ കുഞ്ഞനും കുട്ടിയും അവര പറ്റിൽ സമ്മതിക്കയും ചെയ്യാം.
അതിന്റെശെഷം പെരുവഴിയിൽ ദുർബ്ബുദ്ധി കാണിക്കുന്ന നായമ്മാരെ ഭയം കൂടാതെ
വരുത്തിച്ച തലച്ചെരിയിൽ സ്ഥലം കൊടുപ്പിച്ച നിപ്പിച്ച നമ്മുടെ കുഞ്ഞനയും കുട്ടീനയും
രക്ഷിച്ച ആ കീർത്തി തങ്ങൾക്ക വരുന്നതും ഉണ്ട. അതിന്റെഗെഷം നാം ഢീപ്പുവുമായി
പടവെച്ച നെടി നിങ്ങളുമായി നിങ്ങളകൊണ്ട നല്ല ശിപ്പായി എന്ന പറെഞ്ഞുകൊള്ളണം
എന്ന നമ്മുടെ മനസ്സിൽ ഉണ്ട. അപ്പൊൾതന്നെ അവന ഒടിപ്പിക്കയും ചെയ്യം. ഇപ്പ്രകാരം
നമ്മുടെ കുഞ്ഞനും കുട്ടി രക്ഷിപ്പാൻ തങ്ങൾക്ക മനസ്സ ഉണ്ടെങ്കിൽ ആ വിവരത്തിന
എഴുതി അയക്കയും വെണം. ഇല്ലങ്കിൽ ആ വിവരത്തിനെയും എഴുതി അയച്ചാൽ നമ്മള
ക്കൊണ്ടു കൂടുംപൊലെ ഡീപ്പുവിനൊട പടവെച്ച എറിയ പക്ഷിന ഇവിടെ കുഞ്ഞിനെയും
കൂട്ടിനെയും കൊന്നതിർത്ത നാം കൂടുംപ്രകാരം പടവെച്ചതല്ലാതെ നാം ഇ സ്ഥലം വിട്ട
മറ്റൊരു സ്ഥലത്തിൽ പൊകുവാൻ ഭാവംയില്ലാ. ഇത അറിഞ്ഞിരിക്കയും വെണം. ഈ
ഭൂലൊകത്തിൽ നമുക്ക മഹാദൈവൻ ഈശ്വര കടാക്ഷം വന്നു കുമ്പഞ്ഞി സർക്കാ
അമരവും വന്നു. ഈ രണ്ടപണം എന്നു നാം അപെക്ഷിക്കുന്നതല്ലാതെ നമുക്ക
മറ്റൊരുത്തരെ സ്നെഹം വിശ്വാസം വെണം എന്നു നമുക്ക ജിവനത്തിൽ ഇല്ല.
ആയതകൊണ്ട കുമ്പഞ്ഞി സർക്കാരതന്നെ നമ്മുടെ മാത. ആ സർക്കാരത്തിൽ
ഇരിക്കുന്ന സർദാരമ്മാര നമ്മുടെ ജെഷടെൻമാർപൊലെ എന്നു ഇന്നെവരക്കും
നിശ്ചയിച്ചിരിക്കുന്നതുകൊണ്ട നമ്മുടെയും തങ്ങളുടെയും ആയിട്ടു ള്ളത ഒക്കെയും
ഒന്നുതന്നെ എന്നു വാവിച്ചതകൊണ്ട 30തിപ്പുക്ക നാംയിത്തുദു കഷ്ടരായിരിക്കുന്നു.
ആയതകൊണ്ട തങ്ങൾക്ക ഈ വിവരം എഴുതി അയച്ചിരിക്കുന്നു. അയതകൊണ്ട
മെൽപറഞ്ഞ കാർയ്യകൊണ്ട പാറപ്പിക്കാതെ നിശ്ചയമായിട്ടും സത്ത്യമായിട്ടും നമ്മ
കൃപ ഉണ്ടായിട്ട വെഗെന എഴുതി അയക്കയും വെണം. ഇപ്പൊൾ ഈ വർത്തമാനം ഉണ്ട.
എനിയും കെൾക്കുന്ന നെരായിട്ടുള്ള വർത്തമാനം രാവപകല നൊക്കാതെ തങ്ങൾക്ക
എഴുതി അയക്കുന്നതും ഉണ്ട. ശെഷം ഒന്നുരു 31 മങ്കലുരക്കും പ്രാഞ്ചിച്ച 32 വരുന്നതും
ഉണ്ടന്നു വർത്തമാനം പട്ടണത്തിൽ ഉണ്ടന്ന കെട്ടു. ഈ വിവരങ്ങൾ അറിഞ്ഞിരിക്കണ
എന്നത്ത്രെ എഴുതിയത. എന്നാൽ കൊല്ലം 973 ആമത കുംഭമാസം 6 നു ഇങ്കരിയസ്സ
കൊല്ലം 1798 ആമത പിവെരിരി മാസം 14 നു എഴുതി വന്നത.

803 I

960 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ
കൃസ്തപ്പർ പിലിസായ്പു അവർകൾക്ക രാജശ്രീ കുറുമ്പ്രനാട്ട വിരവർമ്മ രാജാവ സെലാം.
കുഭമാസം 4 നു കല്പന ആയിവന്ന കത്ത 6 നു ഇവിട എത്തി. വായിച്ച വഴിപൊലെ
മനസ്സിൽ ആകെയും ചെയ്തു. കത്ത വായിച്ച ഉടനെ പക്രുകുട്ടിയും മായി പറഞ്ഞി
ഇപ്പൊൾ തിർന്നടത്തൊളം ഉറുപ്പ്യ വന്ന ശിപ്പായി ഒന്നിച്ചു കൊടുത്തയച്ച
ബൊധിപ്പിപ്പാനും ആ വക ഉറുപ്പ്യ പക്രുകുട്ടിയൊത്ത ബൊധിച്ചതിന്റെശെഷം തികച്ചു
ബൊധിപ്പിപ്പാനും വഴിപൊലെ നിശ്ചയിച്ചി 6 നു രാത്രിതന്നെ കാപ്പാട്ടെക്ക പറഞ്ഞി
[ 409 ] പൊയിരിക്കുന്നു. അതിനു നിക്കവരാതെ പക്രുകുട്ടി കയ്യായി ആ വക ഉറുപ്പ്യ
ബൊധിപ്പിക്കുകെയും ചെയ്യാം. കുമ്പഞ്ഞി കല്പന മുമ്പായി പ്രമാണിച്ചി നാട്ടിൽ
വിചാരിപ്പ പണം പിരിച്ച പണ്ടാരത്തിൽ ബൊധിപ്പിക്കുകെയും സായ്പു അവർകളെ
മനസ്സ ഉണ്ടായി നടത്തി നൃർത്തി രക്ഷിക്കുന്നതുമല്ലാതെ നമ്മുടെ സ്ഥാന ബുദ്ധികൊണ്ട
ഉള്ളത ഇത്ര എന്ന സായ്പു അവർകളുക്ക ബൊധിച്ചിട്ടുള്ളതെല്ലൊ ആകുന്നു.
താമരശ്ശെരി എറ്റം കള്ളമാരുടെ അതിക്രമം ഉള്ളത അമർച്ച വരുത്തെണ്ടതിന നമുക്ക
ബൊധിക്കുന്നപ്രകാരം വഴി എഴുതി അയക്കണ എന്നല്ലൊ കല്പന വന്നതാകുന്നു.
കല്പന വന്നതകൊണ്ട നമ്മുടെ മനസ്സിൽ ഉള്ളപ്രകാരം എഴുതി അറിയിക്കുന്ന നാട്ടിൽ
നനാവിധം വരുന്നതിന വിചാരിപ്പ ഗുണമാക്കി നെരനടത്താനെല്ലൊ നാട്ടിൽ ചാവടിയും
സ്ഥാനവും കല്പന ആയിരിക്കുന്നത. അ സ്ഥാനത്തിൽ നിന്ന വിചാരിക്കുന്നവർ
തന്നെ നാട്ടിലെ മിശ്രം തീർത്ത നെരാക്കി നടക്കണ്ടന്നത നടന്നപൊരാതെ യിരിപ്പാൻ
എന്തു സംഗതി എന്നു കല്പിച്ച നല്ലവണ്ണ വിസ്തരിക്കുമ്പൊൾ അത യിന്നെപ്രകാരം
എന്നു സായ്പു അവർകൾക്ക ബൊധിക്കുമല്ലൊ. അയതിന്റെ വിവര ഉണ്ടായിന്നപ്രകാരം
നടക്കണം എന്നു കല്പന അയാൽ അപ്രകാരം കാർയ്യ നടന്ന മിശ്ര തിരുമെന്ന നമുക്ക
മനസ്സിൽ തൊന്നുന്നു. കുറുമ്പ്രനാട്ടു കള്ളമാരുടെ അതിക്രമവും ഉണ്ട. നാട്ടിൽ ഉള്ളവര
തമ്മൽ എടഞ്ഞി മിശ്രങ്ങളും ഉണ്ടായിരിക്കുന്നു. നാടുകൾ കുമ്പഞ്ഞിക്ക ഉള്ളത എന്നു
കുമ്പഞ്ഞി കല്പനക്ക വിചാരിച്ച വരുന്നത എന്നു നെരായി നികിതി കൊടുക്കണം
എന്നും നാട്ടിൽ ഉള്ളവരുടെ ബുദ്ധിയിൽ വഴിപൊലെ കാണുന്നില്ലാ. കല്പന എറ്റ
നിക്കുന്നവരൊട പണത്തിന ഞെരിക്കി വാങ്ങിക്കൊള്ളു. നാട്ടിൽ ഗുണവും ദൊഷവും
കുമ്പഞ്ഞിന്ന വിസ്തരിക്ക എന്നുള്ള ബുദ്ധി നാട്ടിൽ ഉള്ളവർക്ക ഉണ്ടായിരിക്കുന്നു. നമ്മാൽ
കുറ്റം വരാതെ സൂക്ഷിക്കുകെയും പിരിഞ്ഞി വരുന്ന പണം ബൊധിപ്പിച്ചി ഉണ്ടാകുന്ന
അവസ്ഥകൾ അറിയിക്കുകയും ചെയ്യക അല്ലാതെ നമ്മകൊണ്ട ഒന്നു നടപ്പാൻ പ്രാപ്തി
ഇല്ലല്ലൊ എന്നു നിരുവിച്ചിരിക്കുന്നു. കല്പന ഉണ്ടായിട്ടു സായ്പുമാര ഒരുത്തർ ഈ
നാട്ടിലെ അവസ്ഥയും നെരും വന്ന കുറയ ദിവസം വിസ്തരിച്ചു എങ്കിലും നാട്ടിലെ മിശ്രം
തിർക്കണ്ടതിന കൂടി നിന്ന നമ്മാലാകുന്ന പ്രത്നം ചെയ്ത ഭാശ വരുത്തായിരുന്നു. അവസ്ഥ
ഇപ്രകാരം ആകുന്നു. വർത്തമാനങ്ങൾക്ക എഴുതി വന്ന ഓലകൾ യിതിനൊടകുടി
കൊടുത്തിരിക്കുന്നു. എനി ഒക്കയ കല്പന വരുംപ്രകാര നടന്ന കൊള്ളുകയും ചെയ്യ.
എന്നാൽ കൊല്ലം 973 ആമത കുംഭമാസം 6 നു ഇങ്കിരിയസ്സു കൊല്ലം 1798 ആമത പിവര
മാസം 14 നു എഴുതി വന്നത.

804 I

961 ആമത ഓല. ഒണത്തിക്കെണ്ടും അവസ്ഥ ഗൊപലവാരിയര കണ്ട. കുറുങ്കൊട്ടു
രാരപ്പൻ കുട്ടി എഴുത്ത. മകരമാസം 6 നു രാക്കുറ്റിൽ എതാനും മപ്പളമാര കൊളക്കാട്ട
കടന്ന ഒരു തിയ്യപ്പൊര കുത്തിപ്പൊളിച്ചി അവിട ഉള്ള വസ്തുമൊതലും എടുത്ത
തിയ്യനെയും വെട്ടികൊന്ന കളകയും ചെയ്തു. അതിന്റെ ആളെ തുമ്പനൊക്കിയടത്ത
കുറ്റിയായി പുറത്ത തറുവയിയും ആളുകളുംകുടി ആകുന്നു എന്നു സൂക്ഷമായി കെട്ട
വർത്തമാനത്തിന്ന് ഒണർത്തിപ്പാൻ എഴുതി അയക്കയും ചെയ്തുവെല്ലൊ. രാക്കുറ്റിൽ
എടത്തറ മുന്നുക്കായിലെ മഡം കുത്തി പൊളിച്ചി അവിടന്ന എറക്കൊറ കണ്ട മുതൽ
കൊണ്ടപൊയ വർത്തമാനത്തിന എഴുതി അയക്കയും ചെയ്തുവെല്ലൊ. ഇപ്പൊൾ കുംഭ
മാസത്തിൽ 5 നു രാക്കുറ്റിൽ കൊളക്കാട്ട കടന്ന ഒരു തിയ്യപൊര കുത്തിപൊളിച്ച അവിട
ഉള്ള വസ്തുമുതലും കൊണ്ടുപൊകയും ചെയ്തു. എനിയും കണക്കിൽ രണ്ട നാല തറവാട
കുത്തി പ്പൊളിക്കണം എന്നു രണ്ട നാല ആള വെട്ടിക്കൊല്ലണം എന്നു മപ്പളമാര പലെ
വഴിക്കുയും നടന്ന കാമാനും പറഞ്ഞ കെപ്പാനും ഉണ്ട. കല്പനകുടാതെ ഞങ്ങക്ക
അവരൊടു ഇതിനുത്തരം അയിട്ട ഒന്നു ചെയ്തകുട എല്ലൊ. ആയതകൊണ്ട ഇതിന
ഒക്കയും നിമിത്തി വരുത്തി തരാഞ്ഞാൽ കുഞ്ഞികുട്ടിക്ക പടി അടച്ചി കെടപ്പാൻനും [ 410 ] ഞങ്ങൾ പണം എടുത്ത ഒനരായിട്ട നടന്ന കൊള്ളുവാനും സങ്കടം തന്നെ ആകുന്നു.
ഇതിനൊക്കയും തിരുമനസ്സുകൊണ്ട കല്പിച്ചി ഞങ്ങക്ക ഒരു നെല് ഉണ്ടാക്കിതരണ
മെല്ലൊ. എനി ഒക്കയും തിരുമനസ്സ അധാരം.

805 I

962 ആമത ഒണത്തിക്കെണ്ടും അവസ്ഥ. ഗൊപാലവാരിയര കണ്ട. കുറുണ്ടൊട്ട
രയരപ്പകുട്ടി എഴുത്ത. മകരമാസം 6 നു രാക്കുറ്റിൽ എതാൻ മാപ്പളമാര കൊളക്കാട്ട
കടന്ന ഒരു തിയ്യപൊര കുത്തിപൊളിച്ച അവിട ഉള്ള വസ്തുമൊതലും എടുത്തു
തിയ്യനെയും വെട്ടികൊന്ന കളകയും ചെയ്തു. അതിന്റെ അളെ തുമ്പനൊക്കിയടത്ത
കുറ്റിയായിപ്പുറത്ത തറവയി മുപ്പനും അളുംകൂടി ആകുന്നു എന്ന സൂക്ഷമായി കെട്ട
വർത്തമാനത്തിന്ന് ഒണത്തിപ്പാൻ എഴുതി അയക്കയും ചെയ്തുവെല്ലൊ. 4 നു രാക്കുറ്റിൽ
എടത്തറ മൂക്കുറ്റിലെ മടം കുത്തിപൊളിച്ചി അവിട ഉള്ള വസ്തുമുതൽ കൊണ്ടപൊയ
വത്തിമാനത്തിനും ഒണത്തി എഴുതി അയക്കയും ചെയ്തു. ഇപ്പൊൾ കുംഭമാസം 5 നു
രാക്കുറ്റിൽ കൊളക്കാട്ട കടന്ന ഒരു തിയ്യന്റെ പൊര കുത്തിപ്പൊളിച്ച അവിട ഉള്ള
വസ്തുമുതല ഒക്കെയും കൊണ്ടപൊകയും ചെയ്തു. എനി കണക്കി രണ്ടനാല തറവാട
കുത്തിപൊളിക്കണം എന്നും രണ്ട നാല ആള വെടിവെച്ചു കൊല്ലണം എന്നും മാപ്പളമാര
പലെ വഴിക്കെയും നടന്ന കമാനും പറഞ്ഞികെൾപ്പാനും ഉണ്ട. കല്പനകുടാതെ
ഞങ്ങൾക്ക ഒന്ന ഉത്തരം ആയിട്ട ഒന്നു ചെയ്ത കൂടാ എല്ലൊ. അതുകൊണ്ട ഇതിന
ഒക്കയും ഒരു നിമിത്തി വരുത്തി തരാഞ്ഞാൽ കുഞ്ഞികുട്ടിക്ക പടിഅടച്ചി കെടപ്പാൻനും
ന്തങ്ങപണം എടുത്ത അടപ്പാനും സങ്കടം തന്നെ അകുന്നു. യിനി ഒക്കയും തിരുമനസ്സ
കൊണ്ട കല്പിച്ചി ഞങ്ങൾക്ക് ഒരുനെല ഉണ്ടാക്കി തരികയും വെണം. എനി ഒക്കയും
തിരുമനസ്സ അധാരം. എന്നാൽ കൊല്ലം 973 ആമത കുംഭമാസം 9 നു ഇങ്കരിയസ്സ കൊല്ലം
1798 ആമത പിവര മാസം 17 നു എഴുതി വന്നത.

806

963 ആമത രാജശ്രീ കൊടകരാജ അവർകൾക്ക വടക്കെ അധികാരി തലച്ചെരി
തുക്കടി സുപ്രഡെണ്ടെൻ ജെമെസ്സ പിലി സായ്പു അവർകൾ സെല്ലാം. എന്നാൽ
തങ്ങൾ കുംഭമാസം 4 നു എഴുതിയ കത്ത 6 നു ഇവിട എത്തി. വായിച്ച കുമിശനര
സായ്പു അവർകൾക്ക കൊടുത്തയക്കയും ചെയ്തു. 6 നു എഴുതിയ കത്തന വഴിപൊലെ
ഉത്തരം കൊടുത്ത അയക്കെണ്ടതിന കുമിശ്നര സായ്പുമാര അവർകളിൽനിന്ന നമുക്ക
ഒരു കത്ത വരികയും വെണം. ഇതിനടയിൽ നാം എപ്പൊളും തങ്ങളെ ഗുണത്തിന
വിശാരിക്കുന്ന വിശ്വാസക്കാരനായിരിക്കുന്നു എന്നു തങ്ങൾക്ക നിരുപിക്കയും വെണം.
ശെഷ തങ്ങളെ കത്തകൾ എത്തി എന്നു തങ്ങൾക്ക അറിക്കെണ്ടതിന ഈ കത്ത ഉടനെ
കൊടുത്തയക്കയും ചെയ്തത അത്രെ അകുന്നു. എന്നാൽ കൊല്ലം 973 ആമത കുംഭമാസം
10 നു ഇങ്കിരിയസ്സു കൊല്ലം 1798 ആമത പിവരര മാസം 18 നു എഴുതിയത.

807 I

964 ആമത രാജശ്രീ വടെക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ
കൃസ്തപ്പർ പിലി സായ്പു അവർകൾ കടത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജ
അവർകൾക്ക സെലാം. എന്നാൽ തങ്ങൾ ഇന്നലെ ഇവിടെ കൊടുത്തയച്ച കത്ത
വായിച്ചി അതിൽ ഉള്ള അവസ്ഥ മനസ്സിൽ അകയും ചെയ്തു. ഇന്ന് രാവിലെതന്നെ
വെടിമരുന്ന കൊടുത്ത അയപ്പാൻ കല്പന വന്നാരെ അയത തലച്ചെരിയിൽനിന്ന
കച്ചെരിയൊട്ടതമസിയാതെ കൊടുത്തയക്കണം എന്നു നാം ഉടനെ കല്പന കൊടുക്കയും [ 411 ] ചെയ്തു. തങ്ങൾക്ക അപെക്ഷക്കെട വരാതെകണ്ട നമുക്കു വളര താല്പര്യാമായിരിക്കു.
അയതകൊണ്ട ഇ മരുന്ന തങ്ങൾക്ക സമയത്ത എത്തു എന്നു നാം വളര വിശ്വസിച്ചിരി
ക്കുന്നു. ശെഷം തിരുമാസം അടിയ ഇന്നതന്നെ എന്ന നമുക്ക അറിയായ്കക്കൊണ്ട
ഇവിടെനിന്ന പൊറപ്പെടുവാൻ എതു ചട്ടം അക്കിറ്റില്ല. അതുകൊണ്ട കുറ്റിപ്പറത്തിൽ
വരുവാൻ കുടായ്കകൊണ്ട നമുക്ക എറയി അപ്രസാദം തന്നെ അകുന്നു. അവിടെ
വരാതതിന്റെ സങ്ങതി അതതന്നെ ഉള്ളൂ എന്നും നാം തങ്ങളെ കൊണ്ട ഉണ്ടാകുന്ന
ബഹുമാനം വല്ല എറക്കൊറ വന്നുവെന്നു തങ്ങൾക്ക വിശ്വസിക്കയും വെണ്ട. എന്നാൽ
കൊല്ലം 973 ആമത കുംഭമാസം 11 നു ഇങ്കിരിയസ്സ കൊല്ലം 1798 ആമത പിവരമാസം 19
നു എഴുതിയത.

808 I

965 ആമത മഹാരാജശി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ മെസ്ത പിലി സായ്പു
ധൊര അവർകൾക്ക സ്വമിനാഥപ്പെട്ടര സെലാം. നമ്മുടെ മെൽ പ്രീതിയൊടകുടെ അഞ്ചൽ
വഴിക്ക എഴുതിക്കൊടുത്തയച്ച കത്ത കുംഭമാസം 11 നു പ്രത്തണ്ട മണിക്ക കൊഴിക്കൊട്ട
എത്തി. വായിച്ച കാരിയപ്രകാര ഒക്കയും മനസ്സിൽ അകയും ചെയ്തു. മുടാടി കുട്ടത്തിൽ
കുംമ്പഞ്ഞിനികിതിയുടെ പൊറമെ നൂറ്റിന്ന മുന്ന പണം കണ്ട കുടികളൊട എടുപ്പിപ്പാൻ
തക്കവണ്ണം പുണാരി പൈതലൊട ഞാൻ പറഞ്ഞിട്ടുണ്ടെന്ന പയ്തല സായ്പു അവർ
കളെ സന്നിധാനത്തിങ്കൽ ബൊധിപ്പിച്ചിരിക്കകൊണ്ട അയവസ്ഥക്ക എഴുതി
കൊടുത്തയക്കണമെന്ന കത്ത വന്നിട്ടുള്ളതിന പയ്യനാട്ടകരെ കാര്യം നാട്ടുകാരര
അയിട്ടുള്ള കാര്യസ്തൻമ്മാരുടെ പക്കൽ ആക്കി വെക്കുമ്പൊൾ വാമിശ പ്രകാരം
കന്നഗൊവിയെ കുടി ബൊധിപ്പിച്ചി പണം എടുത്ത കുംമ്പഞ്ഞിലെക്ക അടെണമെന്ന
പറക അല്ലാതെ നൂറ്റിന മുന്നകണ്ട പണം എടുപ്പിപ്പാൻ തക്കവണ്ണം പറഞ്ഞിട്ടും ഇല്ലാ.
ഈ വഹ കാര്യങ്ങൾ ഞാൻ പറകയും ഇല്ല. ശെഷം എല്ലാ കാര്യത്തിന്നു സായ്പു
അവർകളെ കടാക്ഷ ഉണ്ടായിരിക്കയും വെണം. എന്നാൽ കൊല്ലം 973 ആമത കുംഭമാസം
11 നു ഇങ്കരിയസ്സു കൊല്ലം 1798 ആമത പിവരര മാസം19 നു കുംഭം 13 നു എഴുതി വന്നത.

809 I

966 ആമത രാജശ്രി കുറുമ്പ്രനാട്ട വിരവർമ്മരാജ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ കൃസ്തപ്പർ പിലി സായ്പു അവർകൾ സെലാം.
എന്നാൽ തങ്ങൾ എഴുതി അയച്ച കത്ത എത്തി. അതിൽ ഉള്ള അവസ്ഥയും മനസ്സിൽ
അകയും ചെയ്തു. തങ്ങൾ എഴുതിയ കത്ത വരുന്നതിമ്പെ താമരച്ചെരിയിൽ പൊവൻ നാം
ദൊറൊഗക്ക ക്കൽപ്പന കൊടുത്തെ കാര്യഒക്കയും തിർത്ത അക്കെണ്ടതിന ദൊറൊഗക്ക
ഭാഷ ഇല്ലെന്നുവരികിൽ ഇപ്രകാരം വെണ്ടുന്നത എന്നു തങ്ങൾ എഴുതി അയക്കകൊണ്ട
അ തുക്കടിൽ പൊവൻ തക്കവണ്ണം നമ്മുടെ കിയിൽ ഇരിക്കുന്ന എളമ്മക്കാരിൽ ഒരു
സായ്പുന കല്പിച്ചയക്കയും ചെയ്യാം. ശെഷം തങ്ങൾ എഴുതി അയച്ച കത്തിൽ ഉള്ള
പ്രകാരംപൊലെ ഉറുപ്പ്യ കൊടുക്കെണ്ട ആള കാണായികകൊണ്ട ഒന്നാം ഗഡുവിന്റെ
നിലവ ഉറുപ്പ്യക്ക എനിയും എഴുതി അയപ്പാൻ നമക്ക മുട്ടായിരിക്കകൊണ്ട വളര
മനസ്സകൊടൊട കുടതന്നെ ആകുന്നു. എന്നാൽ ഗഡു ഉറുപ്പ്യ ബൊധിപ്പിച്ചിട്ടില്ല
എന്നു അത്ര വിശെഷമായിട്ട ഒരു അവസ്ഥ ബഹുമാനപ്പെട്ട സെർക്കാരിൽ
ബൊധിപ്പിക്കാതെ ഇരിപ്പാൻ എൻ മനസ്സിൽ കയ്യയ്കക്കൊണ്ട ഉത്തരം കൊടുപ്പാൻ
ഇല്ലാത്ത അവരിൽനിന്നു ഉറുപ്പ്യന്റെ ബൊധംകൊണ്ട നമുക്ക എഴുതി അയക്കാതെ
നിശ്ചയമായിട്ട ഒരു ഉത്തരം തങ്ങൾനിന്ന എഴുതി അയക്ക വെണ്ടിയിരിക്കുന്നു. തങ്ങൾ
എഴുതി വരുന്ന ഉത്തരംകൊണ്ട താമസിക്കയും ചെയ്യാം. അയത എന്നി ഉള്ള എഴുത്ത
കൾ വെണ്ടാത്തതാകുന്നു എന്നു നാം അപെക്ഷിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 973 [ 412 ] ആമത കുംഭമാസം 12 നു ഇങ്കരിയസ്സു കൊല്ലം 1798 ആമത പിവരര മാസം 20 നു
എഴുതിയത.

810 I

967 ആമത രാജശ്രി കൊടകരാജ അവർകൾക്ക രാജശ്രി വടക്കെ അധികാരി തലച്ചെരി
തുക്കടി സുപ്രഡെണ്ടെൻ കൃസ്തപ്പർ പിലി സായ്പു അവർകൾ സെലാം. എന്നാൽ
തങ്ങൾ 6 നു എഴുതി അയച്ച കത്ത എത്തി എന്നു നാം മുമ്പെ എഴുതി അയച്ചിരി
ക്കുന്നെല്ലൊ. കുമിശനർ സായ്പുമാരിൽനിന്ന വരുന്ന കത്ത നാം എഴുതിയ
കത്തിന്റെകുട പൊകെണം എന്നു നാം അപെക്ഷിച്ചിരിക്കകൊണ്ട ഇത്രത്തൊളം ഉത്തിരം
കൊടുക്കെണ്ടതിന താമസിക്കയും ചെയ്തു. രാജശ്രി കുമിശനർ സായ്പുമാര തങ്ങൾക്ക
എഴുതിയ കത്ത നമുക്ക എഴുതിയ വന്നതിന്റെ അവസ്ഥ ഒരുപൊലെ ആകകൊണ്ടും
കുമിശനർ സായ്പുമാര അവർകളിൽ മുമ്പായിരിക്കുന്ന സ്പെർ സായ്പു അവർകൾ
തിരിയുംവണ്ണം ഉത്തിരം എഴുതിയച്ചിട്ടും ഉണ്ടല്ലൊ. അതുകൊണ്ട നാം തങ്ങളെ
വിശ്വാസക്കാരനായി(രി)ക്കുന്നവര ആകുന്നു എന്നു തങ്ങൾക്ക നമ്മാൽ കുടുപൊലെ
സഹായം ഒക്കയും കൊടുക്കെണ്ടതിന എനക്ക എറ്റം പ്രസാദമായിരിക്കും എന്നുള്ളത
തങ്ങൾക്ക നിശ്ചയിപ്പിക്കെണ്ടതിന അത്രെ എഴുതിയത ആകുന്നു. ശെഷം ഡിപ്പൂ
സഞ്ചരിക്കുന്ന കാര്യം കൊണ്ടും മറ്റും ഉള്ള കാരിയംകൊണ്ടും വർത്തമാനം
ഉണ്ടാകുവാനായിട്ടു പ്രയത്നം ചെയ്തി. അയത അറിഞ്ഞി ഉടനെ നമുക്ക എഴുതി
അയച്ചാൽ എത്രയും സന്തൊഷമാകയും ചെയ്യും. വിശെഷിച്ചു തങ്ങളെ സുഖസന്തൊഷ
വർത്തമാനത്തിന കുടകുട എഴുതി അയക്കയും വെണം. വിശെഷിച്ചു തങ്ങ കുടുമ്മത്തി
ഉള്ളവരെ തലച്ചെരിയിൽ അയക്കെണ്ടതിന അവിശ്യമായിരിക്കുന്നു എന്നുവന്നാൽ
നമ്മാൽ ഉള്ള ബഹുമാനത്തൊട കുടവും അവരക്കൊണ്ട നടക്കയും ചെയ്യും. എന്നാൽ
തലച്ചെരിയിൽ അയപ്പാൻ തങ്ങൾക്ക സംഗതി വരികയില്ല എന്ന നാം അപെക്ഷിക്കുന്നു.
എന്നാൽ കൊല്ലം 973 ആമത കുഭമാസം 14 നു ഇങ്കരിയസ്സ കൊല്ലം 1798 ആമത പിപ്രമരി
മാസം 22 നു വടകര നിന്ന എഴുതിയത.

811 I

968 ആമത രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
കൃസ്തപ്പർ പിലി സായ്പു അവർകൾക്ക കടത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജ
അവർകൾ സെല്ലാം. അന്നാൽ സായ്പു അവർകൾ കൊടുത്തയച്ച കത്ത വായിച്ചി
അവസ്ഥയും അറിഞ്ഞു. കല്പന കൊടുത്തയച്ചപ്രകാരം ബെടിമരുന്ന ഇവിടെ
തിരുമാസത്തിന തന്നെ എത്തുകയും ചെയ്തു. വിശെഷിച്ചു തിരുമാസം അടിയന്തരത്തിന്ന
സായ്പു അവർകൾ വരെണമെന്ന നാം തന്നെ രണ്ട മുന്ന പ്രാവിശ്യം അപെക്ഷിച്ചമ്പൊൾ
വരുമെന്ന സായ്പു അവർകൾ കല്പിക്ക അതിനെ നാം അപെക്ഷത്തൊട ഒരു കത്തു
എഴുതി അയച്ചു. അതിനെ സായ്പു അവർകളെ പ്രസാദം ഉണ്ടായിട്ട വന്നതും ഇല്ല.
അതകൊണ്ട വളെരെ സങ്കടം തന്നെ അയിരുന്നു. എല്ലാ കരിയത്തിന്നും സായ്പു
അവർകളെ അശ്രയംതന്നെ നാം അപെക്ഷ ചെയ്യുന്നത. തമസിയാതെ നാം തന്നെ
അവിടെ വന്ന സായ്പു അവർകളെ കാണുമ്പൊൾ നമ്മുടെ വ്യസനം തിരുകയും
ചെയ്യമെന്ന നാം നിശ്ചയിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 973ആമത കുംഭമാസം 12 നു
ഇങ്കരിയസ്സ കൊല്ലം 1798 ആമത പിപ്രവരി മാസം 21 നു എഴുതി വന്നത.

812 I

969 ആമത രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
കൃസ്തപ്പർ പിലി സായ്പു അവർകൾ അമഞ്ഞാട്ട നായരക്കും കുത്താളി നായരക്കും [ 413 ] എഴുതിഅത. എന്നാൽ നാം ഇവിടെ വന്നാരെ താൻ ഇ രാവിലെ എത്തും എന്നും നമുക്ക
ബൊധിക്കയും ചെയ്തു. അപ്രകാരം വരായ്കകൊണ്ട ഈ കത്ത കണ്ടാൽ ഒട്ടും
താമസിയാതെ കണ്ട പയൊളി കച്ചെരിയിൽ വരികയും വെണം. എന്നാൽ കൊല്ലം 973
ആമത കുംഭമാസം 16 നു ഇങ്കരിയസ്സു കൊല്ലം 1798 ആമത പെപ്രവരി മാസം 24 നു
എഴുതിയ കത്ത.

813 I

970 ആമത രാജശ്രി കുറുമ്പ്രനാട്ട വിരവർമ്മരാജ അവർകൾക്ക രാജശ്രി വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ കൃസ്തപർ പിലിസായ്പു അവർകൾ
സെലാം. എന്നാൽ ഒന്നാം ഗഡുവിന തങ്ങൾക്ക എറിയൊരു കത്തകൾ എഴുതി
അയച്ചതിന കൊറെനാളായി നമുക്ക ഉത്തരം എഴുതി അയച്ചതിൽ ഇപ്പൊൾ തിർന്നട
ത്തൊളം ഉറപ്പ്യ വന്ന ശിപ്പായി ഒന്നിച്ചി കൊടുത്തയച്ചി ബൊധിപ്പിപ്പാനും ആ വക ഉറുപ്പ്യ
പക്രുകൂട്ടി കയ്യൊത്ത ബൊധിപ്പിച്ചതിന്റെ ശെഷം മൊതൽകൊണ്ട എങ്കിലും
പക്രുകുട്ടിനകൊണ്ട എങ്കിലും വല്ലതും കെട്ടിട്ടും ഇല്ല എന്നു എഴുതി അയക്കണ്ടതിന
വളര സങ്കടത്തൊടകുടതന്നെ അകുന്നു. ഈക്കാരിയത്തിന എനി ഒരു പ്രാവിശ്യം
കുംഭമാസം 12 നു തങ്ങൾക്ക ഒരു കത്ത എഴുതി അയച്ചത നമ്മുടെ ശിപ്പായിയൊടകുട
കൊടുത്തയച്ചാൽ പ്രത്യകമായിട്ട കൊടുത്തയച്ചാൽ കൊടുത്തതിന്റെ ഉത്തരം
കൊടുത്തയക്ക എങ്കിലും ചെയ്ക ഉണ്ടായിട്ടും ഇല്ല. തങ്ങൾനിന്ന വരെണ്ടും ഗഡു
ഉറുപ്പ്യത്തിൽ ഇത്ര നിലവായിരിക്കുന്നത ബഹുമാനപ്പെട്ട സർക്കാരിയിൽ എഴുതി
അറിക്കെണ്ടതിന നമുക്ക ഇപ്പൊൾ അവിശ്യമായിരിക്കുന്നു. എന്നാൽ കൊടുക്കെണ്ടും
ഉറുപ്പ്യ കൊടുപ്പാൻതക്കവണ്ണം തങ്ങളെ താല്പര്യമാകുന്നൊ ഇല്ലയൊ എന്നു
ഗ്രെഹിപ്പടുവാൻനായിട്ട ഈ കത്ത മുമ്പെതന്നെ ഒട്ടും തമസിയാതെകണ്ട കൊടുത്ത
യച്ചിരിക്കുന്നു. എന്നാൽ കൊല്ലം 973 ആമത കുംഭമാസം 20 നു ഇങ്കരിയസ്സ കൊല്ലം 1798
ആമത പിപ്രവരി മാസം 28 നു പയ്യറമല നിന്ന എഴുതിയ കത്ത ആമത.

814 I

971 ആമത മഹാരാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
കൃസ്തപ്പർ പിലി സായ്പു അവർകൾക്ക കുറുമ്പ്രനാട്ട വിരവർമ്മരാജ അവർകൾ സെലാം.
എന്നാൽ ഇപ്പൊൾ കല്പന ആയി വന്ന കത്ത വായിച്ചി വയിപൊലെ മനസ്സിൽ അകയും
ചെയ്തു. പക്രകുട്ടി കൈയെറ്റ കൊണ്ടപൊയ ശിപ്പായി ഒന്നിച്ചി എതാനും ഉറുപ്പ്യ
കൊടുത്തയച്ചതും പക്രകുട്ടി നമുക്ക എഴുതി അയച്ച ഓലയും സന്നിധാനത്തെക്ക
കൊടുത്തച്ചിട്ടും ഉണ്ട. പക്രകുട്ടിയുംമായി നാം നിശ്ചയിച്ച എഴുതിവെച്ചപ്രകാരവും
നാട്ടുന്നു പണം പിരിച്ചടക്കുന്ന വിവരവും നാട്ടിലെ മിശ്രവും കാനഗൊവിയൊട കല്പിച്ച
വിസ്തരിച്ചി നെര നടത്താൻ കല്പന ഉണ്ടാകയും വെണ്ടിയിരിക്കുന്നു. താമരശ്ശെരിയെ
മിശ്രം ദൊറൊഗ വിചാരിച്ചാൽ തിരുന്നപ്രകാരം തൊന്നുന്നില്ലാ. സായ്പുമാര ഒരുത്തര
കല്പനയായി തമരശ്ശെരിക്കും കുറുമ്പ്രനാട്ടെക്കും കൊഴക്ക വിസ്തരിച്ചി തിർത്തു വെങ്കിലെ
നികിതി നെരായി എടുത്ത വന്ന അടയും എന്ന അവസ്ഥ കണ്ടാൽ തൊന്നുന്നു. എനി
ഒക്കയും കല്പനപൊലെ നടന്നുകൊള്ളുകയും ആം. എന്നാൽ കൊല്ലം 973 ആമത
കുംഭമാസം 18 നു ഇങ്കരിയസ്സകൊല്ലം 1798 ആമത പിപ്രവരിമാസം 28 നു പയ്യർമ്മല
വന്നത.

815 I

എഴുന്നള്ളിയടത്ത ഉണത്തിക്കെണ്ടും അവസ്ഥ. ഗൊപാലവാരിയര കണ്ടു. താഴെ
പൊരയിൽ പക്രുകുട്ടി എഴുത്തു. ഇപ്പൊൾ 2000 ഉറുപ്പ്യ കെട്ടി അയപ്പാൻ ശിപ്പായിയും [ 414 ] ഒന്നിച്ച കാപ്പാട്ട വന്ന തലച്ചെരിക്കും കൊഴിക്കൊട്ടെക്കും തറുവയി അജിന അയച്ചിട്ട
കടം കിട്ടാതെ മടങ്ങി വന്നാരെ രാമചെട്ടിയുമായി കണ്ട പറഞ്ഞാരെ കിയങ്കട രണ്ടായിര
ഉറുപ്പ്യക്ക നാണിയവും കഴിക്ക തന്നെ 2000 തുട്ട ഉറുപ്പ്യ തരാമെന്നും അതിന നാലു
പട്ടിയും കുട്ടി 3 ന്ന അമതി കണ്ട പണം തരെണം എന്നും രാമശെട്ടി പറഞ്ഞ അപ്രകാരം
തന്നെ നിശ്ചയിച്ചി എഴുതി കൊടുത്ത 1000 ഉറുപ്പ്യക്ക നാണിയം കിഴക്കട പക്കി
കൊടുക്കായ്കക്കൊണ്ടതിന പണം കിട്ടായ്കകൊണ്ട എറ്റം ചെതം വന്ന 1000 ഉറുപ്പ്യക്ക
തെങ്ങ തന്നെ കൊടുത്ത രണ്ടായിരം തുട്ട ഉറുപ്പ്യ വാങ്ങുകയും ചെയ്തു. ആ ഉറുപ്പ്യ
തലച്ചെരിക്ക കെട്ടി അയപ്പാൻ ഭാവിച്ചമ്പൊൾ സായ്പുമാര പയ്യറമലക്ക എത്തി
യിരിക്കുന്നു എന്നും രണ്ട ശിപ്പായികള കല്പിച്ചി എഴുന്നള്ളിയടത്ത മുട്ടിച്ചിരിക്കുന്നു
എന്നും കെൾക്കകൊണ്ട ഈ ഉറുപ്പ്യക കുറുമ്പ്രനാട്ടെ വയിക്കെ തന്നെ എഴുന്നള്ളിയ
ടത്ത കാണിച്ചി ആളെകുടകുട്ടി മറുപടി തിരുവെഴുത്തു വന്നു ശിപ്പായികളെയും
ഒന്നിച്ചിതന്നെ കെട്ടി അയക്ക ഇപ്പൊൾ നല്ലത ആകുന്നു എന്നവെച്ച കൊട്ടെക്കാരെൻ
മായൻ പക്കൽ 2050 തുട്ട ഉറുപ്പ്യ കൊടുത്തയച്ചിരിക്കുന്നു. ഇതിൽ 700 പുതിയ പണം
തെകയ്യാൽ 3099 പുതിയ പണം കുടി അവിടന്ന കുട്ടികെട്ടി ആളെ കുടി അയച്ചിരെശിതി
വാങ്ങുകയും വെണമെല്ലൊ. എന്നാൽ 3099 പുതിയ പണം ഇതിൽ കുട്ടി കൊടുത്തഴച്ചി
എന്റെ കണക്കിൽ എഴുതികൊള്ളുകയും വെണമെല്ലൊ. ഇ ഉറുപ്പ്യ പറഞ്ഞ കുറിക്ക
ചെട്ടിക്ക എത്തിച്ച കൊടുത്ത മുവായിരം ഉറുപ്പ്യ ഇപ്രകാരം തന്നെ വാങ്ങി എത്തിക്കയും
ആം. അതിന തറക്ക ഒക്കയും മുറിക്കി അൾ അയച്ചി പണം എത്തിച്ചി തരുമാറാകയും
വെണം. കൊറെയ എടയും വകയും ഉണ്ടാകുവാൻ സായ്പുന തിരുവെഴുത്തു വെണ
മെല്ലൊ. രായരപ്പെൻകുട്ടി കിടാവ 6 നു ഇവിടെ വന്ന എഴുന്നള്ളിയടത്ത് വന്ന മുട്ടുകളും
അരുളിചെയ്ത കല്പിച്ച അവസ്ഥയും പറകയും ചെയ്തു. രാമശെട്ടിക്ക നെര നടത്തി
മുവായിരം കുടി വാങ്ങി എത്തിക്കണം. അതി രണ്ടായിരം ഉറുപ്പ്യ നാലനാളിൽ അകത്ത
തന്നെ എത്തിച്ചി തരികയും വെണം.വിശെഷിച്ചി 30000 ഉറുപ്പ്യ കത്ത 100 പാരം മുളകിന
തലച്ചെരിയിന്ന വന്ന മുട്ടകൾ ഒക്കയും രായരപ്പകുട്ടി കിടാവ കണ്ടപൊന്നിരിക്കുന്നു.
ശെഷം വർത്തമാനം ഒക്കയും രയരപ്പകുട്ടി 9 നു തൃക്കാൽമെരട്ട വന്ന വർത്തമാനം
ഒക്കയും ഒണത്തിക്കയും ചെയ്യും. സായ്പുന ഞാൻ ഒന്ന എഴുതിട്ടും ഉണ്ട. എന്നാൽ
കൊല്ലം 972 ആമത കുംഭമാസം 17 നു ഇങ്കരിയസ്സു കൊല്ലം 1798 ആമത പിപ്രവരിമാസം
25 നു എഴുതി വന്നത.

816 I

1972 ആമത രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
കൃസ്തമ്പ്ര പിലി സായ്പു അവർകൾക്ക കൊടക ഹാരെരിവിര രാജെന്ദ്ര വാടെൽ സലാം.
കുംഭമാസം 15 നു വരക്കും നാം ക്ഷെമത്തിലെയിരിക്കുന്നതും ഉണ്ട. തങ്ങളെ
സുഖസന്തൊഷത്തിന്ന കുടകുട എഴുതിവരികയും വെണം. ഈ എടയിൽ കുംഭമാസം
6 നു തങ്ങൾക്ക എഴുതി അയച്ച കത്തിൽ ടിപ്പു തന്റെ സർവ്വബെലത്തൊട പാളിയും
നാലു ദിക്കിന്നു ബിളിപ്പിച്ചി കെട്ടുന്നത ഉണ്ട എന്നും അവന്റെ കുടാരം വളഗുള എന്നടത്ത
ഇട്ട ചെലെ പാളിയം അവിട ഉണ്ടന്നും കുംഭമാസം 8 നു പട്ടണത്തിൽ നിന്ന താൻ തന്നെ
പട്ടണത്തിൽന്ന പൊറപ്പെട്ട വരുന്നതും ഉണ്ടന്നും ശെഖനിപുറത്ത പുണ്ണയ്യന്നും മിരി
സായ്പും വന്നിരിക്കുന്നെന്ന തുളുവനാട്ട ഭാഗത്തിൽ മങ്ങലൊരത്ത ദിക്കകളിൽ പത്ത
പതിനായിരം പാളിയം അയച്ചിരിക്കുന്നു എന്നും കൊട്ടയത്ത രാജാവ തിരുനെല്ലി പിണ്ണം
വെക്കുവാൻ എന്ന ഒരു ഹെതു പറഞ്ഞ ഡിപ്പുമായി കാമാൻ പൊകുന്നത ഉണ്ട എന്നും
ഇപ്രകാര വർത്തമാനം കെട്ടിട്ടു ഉണ്ട എന്നും ഇനിയും നെരായിട്ടുള്ള വർത്തമാനം
വരുത്തിച്ചി വയ്യയെ എഴുതി അയക്കാമെന്നും യെല്ലൊ നാം മുമ്പെ എഴുതി അയച്ച
കത്തിൽ ആകുന്നത. ഇപ്പൊൾ നമ്മുടെ താലുക്ക ആദിക്കുകളിൽ പാറാവ ഇരിക്കുന്നവരെ [ 415 ] പാറവത്ത്യക്കാരരെ രണ്ട മുന്ന ദിക്കുന്നു ഇപ്പൊലെ എഴുതി അയച്ചു. നമുക്ക് വർത്ത
മാനം എഴുതി അയച്ചതകൊണ്ട മനസ്സിൽ വിഷാദംമായിട്ട ഈ വർത്തമാനം നാം കെട്ടത.
ശത്രു സമിപത്തിൽ ഇരിക്കുമ്പൊൾ കെട്ട വർത്തമാനം നമ്മുടെ ഇഷ്ടർക്ക അറിക്കാതെ
ഇരിക്കരുത എന്നുംവെച്ചത്രെ തങ്ങൾക്കും എഴുതി അയച്ചിരിക്കുന്നു. ഈപ്പൊളും ഇ
വർത്തമാനം നെരായിട്ട അറിഞ്ഞൊണ്ട വരെണ്ടതിന കെഴക്ക രണ്ടാളെ പറഞ്ഞ
യച്ചിരുന്നു. തുളുനാട്ടകര രണ്ട അളെ പറഞ്ഞയച്ചിരുന്നത ഈ നാട്ടുന്നു പൊയ ആൾ
വന്ന പറഞ്ഞ വിവരം തുളനാട്ടെക്ക പത്ത പതിനായിര വന്നുവെന്ന മുമ്പെ പറഞ്ഞ
വർത്തമാനം നെര അല്ലാ. 4000 ആളും ഒരായിരം കർണ്ണാട്ടിയും ഒക്ക പൊശുദാരനും കൂടി
സുപ്രമണ്യത്തിൽ പാത്തിരിന്നു. ഇപ്പൊൾ കെഴക്ക കൊടലത്ത വന്ന അവിട കൊട്ട
നല്ലവണ്ണം ആക്കുന്നതും ഉണ്ട. ആ പശുദാര പറഞ്ഞയച്ച വിവരം ബബ്ബായിൽ യിരിക്കുന്ന
കുമ്പള രാമത്തരശുന്റെ അനന്തരവനും അവന്റെ വകയിൽ വെങ്കപ്പയ്യനുംകുടി
സർക്കാരിൽ ശിമയിൽ അതിക്രമം കാണിക്കുന്നതും ഉണ്ടല്ലൊ. അവന നാനാ
ഉപായത്തിൽ കയിപിടിക്കണം എന്നും അവന കിട്ടാഞ്ഞാൽ അവൻ ഇരിക്കുന്ന കനകമല
ആശ്രമത്തിൽ ബെദ്ധുവത്താക്കി പാറാവും ചൊക്കിയും ഇട്ട കൊടകരാജാവ
അവർകൾക്ക ചൊരത്തിന്റെതായ അരമനശുള്ള നാട്ടിൽ കൊറെ പെടിപ്പിച്ചിനൊക്കണം
എന്ന. അയതിന അവിട പൊയിരിക്കുന്നവരെ അതിരുകളിൽലെ ആളുകൾ അകത്ത
കടപ്പാൻ സമ്മതിച്ചാൽ അകത്ത കടന്ന അവരെ നാട്ടിൽ ശുള്ളക്ക ചെർന്നാ കാന്തമംഗലം
എന്നടത്ത ഒരു കൊട്ടപ്പാളിയന്നടത്ത ഒരു കൊട്ട കെട്ടണം എന്നു ആയതിന അവരെ
ആളെ കടക്കുവാൻ സമ്മതിക്കാഞ്ഞാൽ നി വിശെഷിച്ചി ശണ്ട ഉണ്ടാക്കുവാൻ
സങ്ങതിയില്ലാ. അ വിവരത്തിന എനക്ക അർജി എഴുതി അയക്കണം എന്നു താകിത
ആയിട്ട ഉണ്ടന്ന അപ്രകാരംതന്നെ നൊക്കി ഇവിടെ ബെദ്ധവത്താക്കിയിരിക്കു
ന്നതകൊണ്ട അകത്ത കടക്കുവാൻ വഴി കിട്ടായ്കകൊണ്ട ഡിപ്പു അരിയത്ത അർജി
എഴുതി അയച്ചിരിക്കുന്നു. ഡിപ്പു നാട്ടിലെ അതിക്രമം കാണിക്കുന്ന കുബാള
വെങ്കപ്പയ്യൻനെ പിടിപ്പാൻ ടെക്കലത്ത ഇരിക്കുന്ന പാളിയം ശുരിക്കം മംങ്ങലപുരത്ത
ഇരിക്കുന്ന ചുരിക്കം ചെലെ മാപ്പളമാരയും കുട്ടികൊണ്ട കുംമ്പളവെങ്കപ്പയ്യനെ പിടിപ്പാൻ
മംഗലപുരത്ത ദിവാൻ സടിരവ്യാരിക്ക വരുവാൻ തക്കവണ്ണം എഴുതി അയച്ചിരിക്കുന്നു.
അവൻ പാളിയംകൊണ്ട വന്നാൽ ഈ പശുദാരനും കുടി ബെങ്കപ്പയ്യനെ പിടിപ്പാൻ ആ
ദിക്ക ബെന്തൊവത്താക്കി. ഈ വരിർഷകാലം തിരുവൊളം ഒരു സംബത്സരം
തുളുവരാജ്യത്തിൽ കൊട്ടകൊന്തളം അതിരുകളിലെ പാറാവും ബന്തൊവസ്താക്കി
ഇരിക്കുന്നതും ഉണ്ട. കെട്ട എന്ന ആ പാളിയത്തിൽ പൊയി വന്ന ആളുകൾ പറെകെയും
ചെയ്തു. കെഴക്കെ ദിക്കിൽ പറഞ്ഞയച്ച ആൾ വന്നു പറഞ്ഞ വിവരം ഇപ്പൊൾ ഡിപ്പു നാലു
ദിക്കങ്കലും ഇരിക്കുന്ന തന്റെ പാളിയം ഒക്കയും വരുത്തി ഒരെടുത്താക്കുന്നത നെരതന്നെ.
വളഗുള്ള എന്നടത്ത ഇരിക്കുന്ന തന്റെ കുഡാരം നിക്കി വല്ലം മുരിക്കടു എന്നടത്ത
ആക്കി കുതിരയും പാളിയവും കുട ഡിപ്പു താൻ തന്നെ ഇരുന്നന്നകെട്ട. ഞാൻ
ആപ്പാളിയത്തെ അങ്ങാടിയിൽ ഇരിക്കുംമ്പൊൾ 60 നായരും കുട്ടികൊണ്ട കൊട്ടെയത്ത
രാജാവ എന്ന ഒരു ആൾ കുതിരമെൽ കയറ്റി പുറമെ കാമ്മാൻ എന്ന പൊയി അവിടെ
ഇരിക്കുന്നു. ആളുകൾ എല്ലാവരും ഇത കൊട്ടയത്ത രാജാവന്ന പറയുന്നത
ഉണ്ടായിരുന്നവർ ഡിപ്പുമായി ഒരു ദിവസം പാർത്താരെ ഡിപ്പു അവന ഒരു പല്ലങ്കിയും
രണ്ട കയിക്ക രണ്ട വളയും രണ്ട വിശരിയും രണ്ട കുതിരയും കൊടുത്തു പറഞ്ഞയച്ചു.
ആ വന്ന വഴിക്കെ കക്കാനകൊട്ടക്ക വഴിയായിട്ട വയനാടക്ക പൊയി അവന്റെ ഒന്നിച്ച
മുട്ട മാത്ര എടുത്തകൊണ്ട തൊളി 4 തൊക്കും വെച്ചു കത്തിയും കെട്ടിക്കൊണ്ട
തലക്കെതും കെട്ടാതെ മുമ്പിൽ കുടുമ ആയിരിക്കുന്നവര നായിമ്മാരിക്കുന്നവര
നായിമ്മാര ആറുപത ആളും ഒന്നിച്ച ഞാൻ കണ്ടത നിശ്ചയം. അവന കൊട്ടയത്ത
രാജാവ എന്നു വിളിച്ചു. അവർ രാജാവൊ അല്ല. ജെഷ്ടാനുജെന്മാരൊ അവരെ കാര്യ
ക്കാരരൊ അതു ഞാൻ അറിഞ്ഞതുംമില്ലാ. അവർ പൊയി ഡിപ്പുവായി കണ്ടത നിശ്ചയം [ 416 ] തന്നെ എന്ന ഞാൻ അറിഞ്ഞതുഇല്ല. വരുന്നതും പൊകുന്നതും കണ്ട. അവൻ
കൊട്ടെയത്ത രാജാവെന്ന കെട്ടതിന്റെശെഷം ഇരുപത മാപ്പളമാര എന്തല്ലാ സമാനം
കെട്ടികൊണ്ടു വന്ന എന്ന അപ്പൊൾ അന്നതന്നെ വന്നിരിക്കുന്നു. കൊട്ടെയ്കത്ത
രാജാവിന്റെ ആളുകളൊ ഇവര മറ്റ ആരന്ന ചൊതിച്ചാരെ ഇവര കണ്ണൂൽ മാപ്പളമാര
ഡിപ്പുവിന ചെലെ നെജെരും സമ്മാനവും കൊണ്ടവന്നിരിക്കുന്നു എന്ന പറഞ്ഞി കെട്ട.
ആ മപ്പളമാര ഡിപ്പു അരിയത്ത പൊകുന്നത ഞാൻ കണ്ടു. ഇത് അല്ലാതെ കൊട്ടയത്ത
രാജാവ പൊയദിവസം 3000 പട്ടാളം വാർകാരരും ഒരു ആയിരം കർണ്ണാട്ടിയും കുടി
കൊട്ടെയത്ത രാജാവ പൊയവഴിക്കെ പൊയി നഞ്ഞനാപുരത്തിൽ പാർക്കുന്നു ഉണ്ട
എന്നു ആളുകൾ എനിയും കാക്കാനകൊട്ടയിൽ പാർത്ത കൊട്ടെയും രാജാവിന
മുമ്പായിട്ട വയനാട രക്ഷിച്ചിരിക്കെണ്ടതിന ഡിപ്പു അയച്ചിരിക്കുന്ന എന്ന. അയതിന
മാസപ്പടി വെപ്പാൻ ശെയിനിപുരത്തിൽ നിന്ന പുർണ്ണയ്യനും മിരിസായ്പുംകുടി
നഞ്ഞനപുരത്തെക്ക പൊയി എന്നു അവര മാസപ്പടി വെച്ച കൊട്ടയത്ത രാജാവിന
കക്കാനകൊട്ടക്ക പറഞ്ഞയച്ച. അവര ആദിയെ ശെനിപുരത്തിക്ക വന്ന അതിരകളിലെ
കൊട്ടനാടും പെരിയപട്ടണം പെഴത്താപുരം അരക്കൽ കുട എക്കടദെവനും വന്ന കെട്ട
ആദിയായിട്ടുള്ള നാടകൾ ഒക്കയും കുതിരക്കാറക്ക സമ്മതിച്ചി കൊടുക്കും. അതിന്റെ
ശെഷം ഡിപ്പു പട്ടണത്തെക്ക പൊരുമെന്നും ചെലെ ആളുകൾ പറയുന്നതും ഉണ്ട.
അയതല്ലാതെ തന്റെ പാളിയം ഒക്കെയും കുട്ടി ഒരുപൊലെ കൊടകനാട്ടിൽ കടക്കുന്നതും
ഉണ്ട. ചെലെ ആള താമരച്ചെരി ചൊരം വഴിക്കെ കിഴിഞ്ഞു പൊകുന്നതും ഉണ്ടന്ന
പറയുന്നതും ഉണ്ട. ഇപ്പൊലെ രണ്ട മുന്ന വർത്തമാനം ഉണ്ട. എനി എതു ദിക്കുകളിൽ
പൊകുന്നു എന്നു അറിഞ്ഞതുംമില്ല. കൊട്ടെയത്ത രാജാവും എന്ന ഒരു കുതിരപ്പുറത്ത
കയരി അറുപത ജെനം നായിമ്മാരും കുട്ടികൊണ്ടവന്ന ഡിപ്പുവുംമായി കണ്ട ബഹുമാനം
കൊണ്ടപൊയി. ഇതിന്റെ കൂടതന്നെ ഇരുവത മാപ്പളമാര സമ്മാനവും കൊണ്ടപൊയി.
ഇങ്ങനെ ഇരിക്കുന്നു ഇവിടുത്തെ വർത്തമാനം. എന്നാൽ കൊല്ലം 973ആമത കുംഭമാസം
20 നു ഇങ്കയസ്സുകൊല്ലം 1798 ആമത പിപ്രവരിമാസം എഴുതി വന്ന കത്ത.

817 I

973 ആമത രാജശ്രി കുറുമ്പ്രനാട്ട വിരവർമ്മരാജ അവർകൾക്ക രാജശ്രീ വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ കൃസ്തപ്പർ പിലി സായ്പു അവർകൾ
സെലാം. എന്നാൽ തങ്ങൾക്ക എഴുതി അയച്ചതിന്റെ ശെഷം പക്രകുട്ടി നമുക്കു കൊറെ
ഉറുപ്പ്യ കൊടുത്തയച്ചത. 2000 ഉറുപ്പ്യ ആകുന്നു എന്നു അവൻ എഴുതി അയച്ചിരി
ക്കുന്നു. എന്നാൽ തങ്ങൾ എഴുതി അയച്ച കത്തിൽ വഹ ഇത്ര ആകുന്നു എന്നു
കണായ്കകൊണ്ടും അത ഒന്നാം ഗഡുവിൽ ചെറുതായിട്ടൊരു അമശം ആകു
ന്നുതകൊണ്ടും മെൽപറഞ്ഞ വഹ രണ്ടായിരം ഉറുപ്പ്യയെള്ളൂ ആകുന്നു എന്നു തങ്ങൾക്ക
ബൊധിപ്പിക്കെണ്ടതിന വെണ്ടിയതാകുന്നു എന്നു നമുക്ക തൊന്നുന്നു. അതുകൊണ്ട
ഈഗഡു ഒക്കയും പിടി ബൊധിപ്പിക്കെണ്ടത എന്ന തങ്ങൾക്ക താൽപർയ്യത്തിന്ന
ഇന്നതന്നെ എഴുതി അയച്ചികത്തിന്റെ ഉത്തരം ഇന്ന തന്നെ തങ്ങളെ ദയാവൊടകുടവും
നമുക്ക എഴുതി അയക്ക വെണ്ടിയിരിക്കുന്ന. ആയത ഒട്ടും താമസിയാതെ ബൊധി
പ്പിക്കാതെ ഇരുന്നാൽ ബഹുമാനപ്പെട്ടെ സർക്കാർ എത്രയും ആശ്ചര്യപെട്ടിരിക്കും
എന്ന നമുക്ക നിശ്ചയിച്ചിരിക്കുന്നു. ശെഷം വല്ല അൾകൾ ചെന്ന കിട്ടാഞ്ഞിട്ടവണ്ണം
നടന്നു എന്നു കണ്ടാൽ ഉടനെ അറിക്കണം എന്നത്രെ നിഷ്കരിഷ്യ കൽല്പനത്തൊടകുട
ദൊറൊഗവിന താമരശ്ശെരിയിൽ പൊവാൻ ആകകൊണ്ടും ഇപ്പൊൾ കൊറെ നാളായി
അവിടെ പാർത്തിരിക്കുന്നത എങ്കിലും ഫലങ്ങളായിട്ട ഒരുവസ്ഥ ഉണ്ടായത എന്നും
ഇത്രത്തൊളവും കെൾക്കായ്കക്കൊണ്ടും തങ്ങൾ എഴുതി അയച്ച മിശ്രങ്ങൾകൊണ്ട
നികിതി ഉറുപ്പ്യ പിരിക്കാതെ ഇരിപ്പാൻ എന്നുള്ളതപൊലെ ഉണ്ടായിരുന്നു എന്നു [ 417 ] കുടുകയും ഇല്ലെല്ലൊ. ശെഷം നമുക്ക പക്രകുട്ടി എഴുതി അയച്ച ഓല പെർപ്പാക്കിയ
ഉടനെ തങ്ങൾക്ക കൊടുത്തയച്ചിരിക്കുന്നു. അവനൊടകുട തമ്മിലായിട്ട എഴുതി കുടി
എന്നു തങ്ങൾക്ക അറിയുപെട്ടിരിക്കണം. എതുകുടാതെ അവനൊട എങ്കിലും അവന്റെ
വിശ്വാസത്തൊട എങ്കിലും മുസ്സയൊട എങ്കിലും ഒന്നു ചെയ്യഞ്ഞാൽ നമുക്കു കഴികയും
ഇല്ല. ഇക്കാരിയത്തിന മെൽ തങ്ങൾക്ക എഴുതുവാൻ നമുക്ക ഭഷകൾ ഉള്ള. എന്നാൽ
കൊല്ലം 973 ആമത കുംഭമാസം 20 നു ഇങ്കരിയസ്സു കൊല്ലം 1798 ആമത പിപ്രവരി മാസം
28 നു പയ്യർമല നിന്ന എഴുതിയത.

818 I

974 ആമത രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
കൃസ്തപ്പ്രർ പിലി സായ്പു അവർകൾ കുറുമ്പ്രനാട്ടെ ദൊറൊഗ ചന്ദ്രയ്യന്ന എഴുതിയ
കാരിയം. എന്നാൽ വിരാ വിട്ടിൽ ചെക്കൊട്ടി 371 ഉറുപ്പ്യ റെസ്സ4ന്ന പഴെടത്ത കുഞ്ഞിപക്രു
മുപ്പനകൊണ്ട കൊഴിക്കൊട്ട അദാലത്തിൽ എഴുതി വിധിച്ച കത്ത ഇതിനൊടകുട
കൊടുത്തയച്ചതിൽ വിധിച്ച പ്രകാര നടത്തിപ്പെടുകയും നമുക്ക എഴുതി അറിക്കയും
വെണം. ശെഷം കൊറെ നാളായി തനിക്ക ഒരു വിധി കടലാസ്സ കൊടുത്തയച്ചതിന
വല്ലതും എഴുതി അറിച്ചിറ്റും ഇല്ല. എന്നാൽ കൊല്ലം 973 ആമത കുംഭമാസം 23 നു
ഇങ്കരിയസ്സ കൊല്ലം 1798ആമത മാർച്ചി മാസം 2 നു എഴുതി.

819 I

975 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
കൃസ്തപ്പർ പിലി സായ്പു അവർകൾക്ക കുറുമ്പ്രനാട്ട വിരവർമ്മരാജ അവർകൾ സെല്ലാം.
ഈ മാസം 20 നു കല്പന ആയി വന്ന കത്ത 21 നു ഇവിട എത്തി. വായിച്ചി മനസ്സിൽ
ആകയും ചെയ്തു. രാട്ടാമത ശിപ്പായിമാര കത്തും കൊണ്ട ഇവിട വരുന്ന ദിവസം തന്നെ
എതാനും ഉറുപ്പ്യ കൊണ്ടവരുന്ന എന്ന കാപ്പാട്ടന്ന വർത്തമാനം വരികകൊണ്ട അത
വന്നതിനൊടകുടി അയക്കാമെന്ന നിരുവിച്ചി. ശിപ്പായിമാര 19 നു വൈനെരം ഉറുപ്പ്യ
എത്തിക്കുവാൻ കള്ളന്മാരുടെ ഭയംകൊണ്ട രാത്രി മടിച്ചില കൊണ്ടപൊവാൻ ഞെരിക്ക
എന്നുവെച്ച 20 നു രാവിലെ കൊടുത്തയച്ചത ഇതിന്മുവെ സന്നിധാനത്തിങ്കൽ
എത്തിയിരിക്കുമെല്ലൊ. നികിതി പിരിച്ചി നാം പറ്റുക കൊണ്ടൊ കണക്കിൽ നികിതി
പിരിയായ്കകൊണ്ടൊ കൈഎറ്റ വരുന്ന വർത്തകന്റെ താമസം കൊണ്ടൊ സർക്കാരിൽ
പണം അടയാൻ താമസംമെന്നു കല്പന ഉണ്ടായി വിസ്തരിച്ചുവെങ്കിൽ ഒന്നിനും കൊഴക്ക
വരികയും ഇല്ല ആയിരുന്നു. സായ്പുമാര ഒരുത്തര കല്പന ആയി വരുമെന്ന
ബെഗത്തിൽ കണ്ടും സായ്പുമാര ഒരുത്തരും വന്നു കാൻമാനും നാട്ടിലെ കൊഴക്ക
തിരുവാനും സംഗതി വന്നിരിക്കുന്നുമില്ല. താമരശ്ശെരി അടിയന്തരമായിട്ടുള്ള ഉൽസ്സവം
ഈ കഴിഞ്ഞ 18 നു തൊടങ്ങി ഇരിക്കുന്നു. മുന്നു തുലാ വെടിഉപ്പും ഒരു തുലാം
ഗംന്ധകവും കുറിയൊലെകി വെണ്ടതായിരുന്നു. ഈ പിഴ കല്പന ഇല്ലാതെ
കിട്ടുകയില്ലന്ന മുടക്കമായിരിക്കുന്നുത വെലക്ക വാങ്ങാൻ കല്പന ഉണ്ടായങ്കിൽ
കിഴുനാളിൽ കഴുംപൊലെ കഴിക്കായിരുന്നു. എനി ഒക്കയും കല്പനപൊലെ നടന്ന
കൊള്ളുകയും ചെയ്യാം. എന്നാൽ കുംഭമാസം 21 നു ഇങ്കയസ്സു കൊല്ലം 1798 ആമത
മാർച്ചിമാസം 2 നു എഴുതി വന്നത.

820 I

976 ആമത മഹാരാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
കൃസ്തപ്പർ പിലി സായ്പു അവർകൾക്ക കുറുമ്പ്രനാട്ട വിരവർമ്മരാജ അവർകൾ സെലാം. [ 418 ] ഇപ്പൊൾ കല്പന ആയി വന്ന കത്ത ഇവിടെ എത്തി. വഴിപൊലെ മനസ്സിലാകയും
ചെയ്തു. പക്രകുട്ടി എഴുതിയ ഓലയിടെ പെർപ്പു ഇവിട എത്തുകയും ചെയ്തു.
പക്രകുട്ടിയൊടും മറ്റ വർത്തകനൊടും പണം ചൊതിപ്പാൻ ഭാഷമില്ലന്നും നമ്മൊട
ചൊതിപ്പാൻ സംഗതി ഉള്ളു എന്നും അവസ്ഥകളും കത്തിൽ കണ്ടപ്രകാരം തന്നെല്ലൊ
ആകുന്നു. ഇതിന നുമ്പെ പല കുറിയും ഈ നാടുകളിൽ എടപട്ട നടന്നവൻ പക്രകുട്ടി
ആയിരിക്കകൊണ്ടും അവൻ കയ്യാൽ നിശ്ചിയിച്ച എഴുതി തന്നതായിരിക്കകൊണ്ടും
നാം ചെയ്യന്നത നെരകെടൊ എന്നും കയ്യറ്റ എഴുതിവെച്ചപ്രകാരം നടക്കാത്ത
താമസൊമൊ എന്നും കല്പന ഉണ്ടായി തന്നെ വിസ്തരിക്കണം എന്നും നാം സങ്കടം
പറയുന്നത. അത വിസ്തരിപ്പാൻ ദയകടാക്ഷം ഉണ്ടാക വെണ്ടിയിരിക്കുന്നു. നികിതി
പിരിയാത്തത ദൊറൊഗ വഴിയാക്കി കിട്ടിയാൽ വാങ്ങുക അല്ലാതെ നമ്മാൽ പ്രാപ്തി
ആകയും ഇല്ലെല്ലൊ. എനി ഒക്കയും കല്പനപൊലെ നടന്ന കൊള്ളുകയും ചെയ്യാം.
എന്നാൽ കൊല്ലം 973 ആമത കുംഭമാസം 23 നു ഇങ്കയസ്സു കൊല്ലം 1798 ആമത
മാർച്ചിമാസം 3 നു വന്നത.

821 I

977 ആമത രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രസെണ്ടെൻ
കൃസ്തപ്പർ പിലി സായ്പു അവർകൾക്ക കടത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാ
അവർകൾ സെലാം. എന്നാൽ സായ്പു അവർകൾ കൊടുത്തയച്ച കത്ത വായിച്ചി
വർത്തമാനം മനസ്സിൽ ആകയും ചെയ്തു. സായ്പു അവർകള കാണെണ്ടുന്നതിന നമുക്ക
വളര അപെക്ഷ ആകുന്നു. അതുകൊണ്ട ഈ മാസം 26 നു നാം കാവിൽ വരികയും
ചെയ്യം. 27 നു സായ്പു അവർകളുമായി കാമ്മാൻ കാവിൽ വരികയും ചെയ്തു. വടകര
വരികയും ചെയ്യാം. എന്നാൽ കൊല്ലം 973 കുംഭമാസം 24 നു ഇങ്കരിയസ്സു കൊല്ലം 1798
ആമത മാർച്ചി 5 നു വന്നത.

822 I

978 ആമത രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രസെണ്ടെൻ
കൃസ്തപ്പർ പിലി സായ്പു അവർകൾക്ക കടത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജ
അവർകൾ സലാം. എന്നാൽ പാലെരി നായര പ്രത്ത്യകമായിട്ടുള്ള അവസ്ഥ
താനക്കാരനാകകൊണ്ട പാലെരിയെ നികിതി കാരിയം തിർക്കെണ്ടുന്നതിന
ബഹുമാനപ്പെട്ട സർക്കാരുടെ ദെയ വലെ ഈ എഴുത്തും കൊണ്ട വരുന്നത
പാലെരിനായരത്രെ ആകുന്നു. ഈ ക്കാരിയം നമ്മുടെ കാരൊണൊമ്മാർ നാളിൽ തുടങ്ങി
എറിയകാലം നമുക്ക അനുഭവിച്ചി പൊരുന്നതാക കൊണ്ടും ബഹുമാനപ്പെട്ട
സർക്കാറർക്ക രാജ്യം ചെന്നപ്പൊൾ പാലെരിയെ കാരിയത്തിന്റെ
ഗുണദൈാഷങ്ങൾകൊണ്ട സെർക്കാരിൽ അറിവു ള്ളതെല്ലൊ അകുന്നു. പാലെരിയെ
കാരിയം പൈറമ്മല അമഞ്ഞാട്ടും കുത്താലയും കുടാതെ പ്രത്ത്യെക മായിട്ടുള്ളെ കാരിയം
എന്നും ബഹുമാനപ്പെട്ട കുംബഞ്ഞിയിൽ ബൊധിക്കകൊണ്ട വെറെതന്നെ ആക്കിവെച്ച
സർക്കാരിൽ നികിതി എടുത്ത വാങ്ങിയിരിക്കുന്നു. അതുകൊണ്ട ബഹുമാനപ്പെട്ട
സർക്കാരുടെ കൃപ ഉണ്ടായിട്ട പാലെരിയെ നികിതി കാരിയം കിഴുനാളിൽ കല്പിച്ചി
നടത്തിയപ്രകാരം തന്നെ പാലെരിനായര ആക്കിവെപ്പാൻ സായ്പു അവരകളെ കടാക്ഷം
ഉണ്ടായിരിക്കയും വെണമെല്ലൊ. ശെഷം വർത്തമാനം ഒക്കയും നായര തന്നെ സായ്പു
അവർകൾക്ക ബൊധിപ്പിക്കയും ചെയ്യും. എന്നാൽ കൊല്ലം 973ആമത കുംഭമാസം 25 നു
ഇങ്കരിയസ്സു കൊല്ലം 1798 ആമത മാർച്ചി 5 നു എഴുതി വന്നത. [ 419 ] 823 I

979 ആമത മഹാരാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
കൃസ്തപ്പർ പിലി സായ്പു അവർകളെ സന്നിധാനങ്ങളിക്ക കുറുമ്പ്രനാട്ട താമരശ്ശെരി
അദാലത്ത ദൊറൊഗ ചന്ദ്രയ്യൻ എഴുതികൊണ്ട അരിജി. കല്പനപ്രകാരത്താൽ
തമരശ്ശെരി വന്ന നായിമ്മാരെ പൊര മാപ്പളമാര ചുട്ടതിന നായരും മാപ്പളയും തമ്മിൽ
വെടിവെക്കാൻന്തക്കവണ്ണം ഭാവിച്ചാരെ ഞാൻ വന്നാറെ രണ്ട പരിഷയും സാമധാനമായി
പാർത്തിരിക്കുന്നു. ഈ നാട്ടിൽ ഉള്ള മാപ്പളമാര തന്നെ എറനാട്ടുകാര കള്ളന്മാരെ
കൊണ്ട വന്നിട്ടത്രെ ലഹള കാണിക്കുന്നത. അവര ഒക്കയും തെറ്റി നിക്കുന്നു.
തമരച്ചെരിക്കാര മപ്പളമാര കൊണ്ടതന്നെ കള്ളത്തഞ്ചം കാണിക്കുന്നത. അവരെ
പിടിപ്പാൻ ന്താൻ പ്രയ്തനം ചെയ്ത നൊക്കുന്നതും ഉണ്ട. താമരച്ചെരി നാട്ടിൽ മറു
രാജ്യത്തനിന്ന മാപ്പളമാര വന്ന എറ്റങ്ങൾ കാണിച്ചാൽ അവരയും നായിമ്മാര വന്ന
കാണിച്ചാൽ അവരെയും പിടിച്ചി തരാമെന്ന നായിമ്മാരും മാപ്പളമ്മാരും കഴിച്ചിട്ട എഴുതി
തന്നതിന്റെ പെർപ്പ ഇ അരിജിയൊട് കുട്ടി വെച്ചിരിക്കുന്നു. കാട്ടു ദിക്കായി
വരികകൊണ്ടും കള്ളൻ പൊലയാടി എറിവരികകൊണ്ടും സന്നിധാനത്തിങ്കൽനിന്ന
കൽല്പിച്ചി രാജശ്രി കവാട സായ്പു അവർകളെയും ഒരു കുപ്പിണി ആളെയും
തമരച്ചെരിക്ക അയച്ചാൽ കള്ളൻന്മാര പിടിക്കെണ്ടതിനും പിടിച്ചി അമർച്ച
വരുത്തെണ്ടതിനു വരുത്തി സന്നിധാനത്തിങ്കലെക്ക എഴുതി കൊടുത്തയക്കുന്നതും
ഉണ്ട. കുറുമ്പ്രനാട്ട നടുമണ്ണൂര പാഴ വത്ത നായരും പയ്യലെരി ചെരെൻ നായരും ബെടി
വെക്കാൻ തക്കവണ്ണം ആളുകളെ രണ്ട പരിഷയും കുട്ടി കുട്ടിയ വർത്തമാനം ഞാൻ
കെട്ടാരെ നിങ്ങൾ തങ്ങളിൽ ദുംർമ്മാർഗ്ഗം കാണിച്ചി വെടി ഉണ്ടായി ചാക്കും മുറിയും
വന്നാൽ നിങ്ങൾ രണ്ട പരിഷയും പിടിച്ചി സന്നിധാനത്തിങ്കലെക്ക അയക്കുമെന്ന
പറകയും പാഴൊത്തനായരൊട ഒക്കയും ശെഖരൻനായരൊട ഒക്കയും കുറുമ്പ്രനാട്ടുള്ള
കുടിയാമ്മാരൊട നായരും മാപ്പളയും പൊകരുത എന്നും പൊയാൽ വസ്തുവും മൊതലും
കുഞ്ഞനും കുട്ടിയും കുംബഞ്ഞിക്ക അടക്കുമെന്നും എല്ലാവരൊടും തകിതിയായി
പറഞ്ഞിരിക്കുന്നു. എന്നാരെ മടങ്ങി പാർത്തിരിക്കുന്നു. എനി ഒക്കയും മറുപടി കല്പന
വരുംപ്രകാരം ഞാൻ നടക്കുന്നതും ഉണ്ട. എന്നാൽ കൊല്ലം 973 ആമത കുംഭമാസം 25 നു
ഇങ്കരിയസ്സുകൊല്ലം 1798 ആമത മാർച്ചിമാസം 5 നു എഴുതി വന്നത കുടി രണ്ടാമത
കഴിച്ചിട്ടു ചന്ദ്രയ്യൻ മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ
കൃസ്തപ്പർ പിലി സായ്പു അവർകളെ കല്പനക്ക ദൊറൊഗ ചന്ദ്രയ്യൻ സ്വമി അവർകൾക്ക
വെളയാട്ടെരി പണിക്കരും വരിങ്ങപ്പൊറത്ത പണിക്കരും കല്ലിൽ വിട്ടിൽ കുറുപ്പും
മെലെടുത്ത ചാലിൽ കുറുപ്പും അത്തിക്കൊട്ട ഉണിക്കുമാരനും നായരും ശെഷം
താമരശ്ശെരി നാട്ടുകാര എല്ലാവരും കുടി എഴുതിവെച്ച കഴിച്ചിട്ടാവത. കൊല്ലം 973 ആമത
തുലാമാസം 5നു മുതൽക്ക താമരച്ചെരി നാട്ടിൽനിന്ന നായിമ്മാര ആരും ഒരു എറക്കൊറവ
കട്ടുകയും ഇല്ല. അത കുടാതെകണ്ട ഒരുത്തൻ വല്ലതും എറക്കുറവ കാണിച്ചു എന്നു
വരികിൽ അവനെ പിടിച്ചു അദാലത്ത കച്ചെരിയിൽ കൊണ്ടവന്ന ഒപ്പിച്ചു തരുന്നതും
ഉണ്ട. അയത ചെയ്തല്ല എന്നുവരികിൽ കുമ്പഞ്ഞിന്ന കല്പിക്കുംപ്രകാരം
അനുഭവിക്കുന്നതിന സംങ്കടവും ഇല്ല. ഇത തങ്ങൾ സംമ്മതിച്ച എഴുതിയത.

824 I

3 ആമത. മഹാരാജശ്രി വടക്കെ അധികാരി സുപ്രഡെണ്ടെൻ കൃസ്തപ്പർ പിലി സായപു
അവർകളെ കല്പനക്ക കുറുനാട്ടും താമരശ്ശെരിയും ദൊറൊഗ ചന്ദ്രയ്യൻ സ്വാമി
അവർകൾക്ക ആവര കാരണൊമ്മാരും നാല വര കച്ചൊടക്കാരും ജമാത്ത ആയിരവും കുടി
എഴുതിവെച്ച കച്ചിട്ട ആമത. 71 ആമത മകരമാസം 29നു വെളയാട്ടെരി പണിക്കരെ [ 420 ] പണിക്കരെ കളരിയും പൊരയും ചുട്ടതിനു ചിങ്ങമാസം 25 നു ചെറുമക്കളെ
പിടിച്ചുകൊണ്ട പൊയതിനും രാജശ്രി അദാലത്ത കച്ചെരിന്നു ചെറക്കപ്പറമ്പത്ത
മമ്മിനയും പാണൊലത്ത സെദിനെയും പൊയിൽ ആലിനയും പാറപ്പൊൻ ഉസ്സനെയും
വരുത്തി നമ്മിട്ട ചാവടിയിൽ കൊണ്ട കാവലാക്കി. അയതകൊണ്ട ഞങ്ങൾ അവനൊട
ശൊദ്യൊത്തരം ചെയ്തടത്ത പിടിച്ചി കൊണ്ടപൊയി വരുത്തിയ കരുമാത്തി പറഞ്ഞ
തുൻമ്പകൊണ്ട ഞങ്ങൾ കുടി വെളയാട്ടചെരി അച്ചൻന്മാരുടെ ഒന്നിച്ചി പ്രയത്നം ചെയ്ത
ചുട്ടപൊയ കളരിയും പൊരയും തീർപ്പിച്ചു കൊള്ളുന്നതും ഉണ്ട്. ചെറുമക്കളെ വരുത്തി
കൊടുക്കുകയും ചെയ്തു വെല്ലൊ.കൊന്നിയത്ത പണിക്കരെ കുരുമ്പാലെനെ വരുത്തി
കൊടുക്കുന്നതും ഉണ്ട. കൊല്ലം 973 ആമത തുലാമാസം 5 നു മുതൽക്ക താമരശ്ശെരി
നാട്ടിൽ നിന്ന വല്ലതും അന്ന്യയങ്ങൾ ഉണ്ടാക്കുന്നതിന മറുനാട്ടിൽനിന്ന ഞങ്ങളെ
നാട്ടിൽ കടന്ന ആരെങ്കിലും വല്ല എറക്കൊറവ ചെയ്യുന്നതിന ഞങ്ങൾ കുടി പ്രയത്നം
ചെയ്തു നെലനിർത്തിക്കൊ ള്ളുന്നതും ഉണ്ട. ഈ എഴുതിയപ്രകാരം ഞങ്ങൾ
ചെയ്യാതെകണ്ട വല്ലതും എറക്കുറ ഉണ്ടാ എന്നു വരികിൽ ഞങ്ങളെ വസ്തു മുതലുകളും
കുഞ്ഞികുട്ടികളും കുംബഞ്ഞിന്ന അടക്കുന്നതിന ഞങ്ങക്ക സംങ്കടം ഉണ്ടാകയും ഇല്ല.
ഇക്കളരിയും പൊരയും ചുട്ടത തെക്കൻ ചെയ്ത ആയി എന്നു എല്ലാവരും സൂക്ഷമായി
പറെയുന്ന. ഞങ്ങൾ എഴുതിയ കഴിച്ചിട്ടാവത. എന്നാൽ കൊല്ലം 973 ആമത കുംഭമാസം
24 നു എഴുതിയത 25 നു ഇങ്കരിയസ്സു കൊല്ലം 1798 ആമത മാർച്ചിമാസം 5 നു എഴുതി
വന്നത.

825 I

980 ആമത രാജശ്രി കുറുമ്പ്രനാട്ട വിരവർമ്മരാജ അവർകൾക്ക രാജശ്രി വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ കൃസ്തപ്പർ പിലി സായ്പു അവർകൾ
സലാം. എന്നാൽ വെച്ച സമ്മാനം കത്ത കൊഴിക്കൊട്ടിൽ നിന്ന നമുക്ക എത്തിട്ടും ഉണ്ട.
അതിന ഉത്തരമായിട്ട തങ്ങൾക്ക ബൊധിക്കുന്ന കല്പനത്തൊടകുട തങ്ങെപെർക്ക
വാക്കിൽ ആയിട്ട ഒരുത്തന്നെ അയച്ചുകൊള്ളാം എന്ന തങ്ങൾക്ക അറിഞ്ഞിരിക്ക
വെണ്ടിയിരിക്കുന്നു. എന്നാൽ കൊല്ലം 973 ആമത കുംഭമാസം 25 നു ഇങ്കരിയസ്സു കൊല്ലം
1798 ആമത മാർച്ചിമാസം 5 നു എഴുതിയത.

826 I

981 ആമത രാജശ്രി കുറുമ്പ്രനാട്ട വിരവർമ്മരാജ അവർകൾക്ക രാജശ്രി വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ കൃസ്തപ്പർ പിലി സായ്പു അവർകൾ
സെലാം. എന്നാൽ തങ്ങൾ എഴുതി അയച്ച കത്തിൽ ഉള്ള അവസ്ഥ നമുക്ക നല്ലവണ്ണം
ബൊധിക്കിന്നില്ല എന്ന പറയ്യൻ വളര സങ്കടത്തൊടകുടതന്നെ ആകുന്നു. പക്രകുട്ടിനെ
ഒത്ത പ്രകാരം നടന്ന വന്നിട്ടില്ല എന്നും ഉണ്ട എങ്കിൽ തങ്ങളാൽ ഗെഡു ഉറുപ്പ്യ
ബൊധിപ്പിക്കെണ്ടതിന വല്ല എറക്കൊറവ വരുത്തുവാൻ സങ്ങതി ഇല്ല. അതുകുടാതെ
ഈ ആളെ നടപ്പു നല്ലതൊ എന്ന വിസ്തരിക്കെണ്ടതിന നമുക്കു കഴികയും ഇല്ല.
ബഹുമാനപ്പെട്ട കൊമ്പഞ്ഞിയും തങ്ങളുമായിട്ടുള്ള കരാർന്നാമത്തിൽ ഉള്ളപ്രകാരം
വഴിപൊലെ പിടികൊടുക്കണം എന്നു തങ്ങളെക്കൊണ്ട അഫെക്ഷിക്കെണ്ടതിന നമ്മുടെ
പ്രവൃത്തിതന്നെ അകുന്നു. ഈ സങ്ങതി ഉണ്ടായിട്ടും ഒന്നാ ഗഡുവിന്റെ ഉറുപ്പ്യ പിടി
ബൊധിപ്പിക്കെണ്ടതിന തങ്ങൾക്ക താല്പര്യ തന്നെ ആകുന്നൊ എന്നു നാം
ചൊതിച്ചിരിക്കുന്നു. നാം മുമ്പെ തങ്ങൾക്ക സങ്ങതി കൊടുത്തത. ഇത അപെക്ഷിപ്പാൻ
വരുത്തി എന്നും തങ്ങൾ എഴുതി അയക്കുന്ന ഉത്തരത്തിൽ തിരിച്ചുവണ്ണം എഴുതുന്നു.
നാം തങ്ങളെ ദെയാവ അഗ്രഹിക്കുന്ന. ശെഷം താമരശ്ശെരിയിൽ എല്ലാവരും സാമദാനം [ 421 ] അയിരിക്കുന്നു എന്ന എല്ലാവരും ദൊറൊഗക്ക എഴുതിയപ്രകാരംതന്നെ ദൊറൊഗ
നമുക്കും എഴുതി അയക്കയും ചെയ്തു. എന്നാലും ഇപ്പൊളുത്തെ പ്രവൃത്തിൽ നിന്ന
പുറപ്പെടുവാൻ സഖായിച്ച ഉടനെ ആ നാട്ടിൽ ഒരു എജമാനനെ അയപ്പാൻ നമ്മുടെ
താൽപ്പര്യം തന്നെ ആകുന്നു. ഗഡു ഉറുപ്പ്യ ഉടനെ പിടിക്കൊടുക്കുന്ന അവസ്ഥക്ക
തിരിച്ചി ഉത്തരം ഇനിയും ആഗ്രെഹിക്കുന്നതല്ലാതെ ഈ കത്തതിൽ എഴുതുവാൻ നമുക്ക
കഴികയും ഇല്ലെല്ലൊ. എന്നാൽ കൊല്ലം 973 ആ‍മത കുംഭമാസം 26 നു ഇങ്കരിയസ്സ
കൊല്ലം 1798 ആ‍മത മാർച്ചിമാസം 8 നു വടകരനിന്ന എഴുതിയത.

827 I

982 ആ‍മത രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
കൃസ്തപ്പർ പിലി സായ്പു അവർകൾ പയ്യനാട്ടുകരയും പയ്യൊർമലയും ദൊറൊഗ
കുഞ്ഞാൻമുപ്പന എഴുതി അനുപ്പിന കാർയ്യം. എന്നാൽ മുമ്പെ കൊറെനാളായി
പാറാവാക്കി കൊടുത്തയച്ച ആളെ സാക്ഷിക്കരര നമ്മുടെ കച്ചെരിക്ക കൊടുത്തയക്കയും
വെണം. എന്നാൽ കൊല്ലം 973 ആ‍മത കുംഭമാസം 26 നു ഇങ്കരിയസ്സു കൊല്ലം 1798 ആമത
മാർച്ചിമാസം 6 നു എഴുതിത.

828 I

983 ആ‍മത രാജമാന്യ രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
കൃസ്തപ്പർ പിലി സായ്പു അവർകളിടെ സന്നിധാനത്തിങ്കലെക്കു പയ്യനാട്ടുകരെ
കാനഗൊവി ചാപ്പുമെനൊൻ എഴുതി അറിക്കുന്ന അർജി. ഇപ്പൊൾ വടകരെനിന്ന
സായ്പു അവർകളെ കല്പനായാൽ പയ്യനാട്ടുകരെ വന്നപ്പൊഴെക്ക് കൊഴിക്കൊട്ട
സദിർ ദിവാൻ കച്ചെരിയിൽനിന്ന കണക്കിന്റെ കാരിയത്തിന്ന കത്തും എഴുതി
അയക്കെണ്ടും കണക്കിന്റെ വിവരപ്രകാരവും വന്നത. 73 ആ‍മത അവിൽ കിസ്തിക്ക
ധനുമാസം 20 നു കുടി പിരിഞ്ഞത പ്രാക്കിന്റെയും മകരമാസം 1 നു മുതൽക്ക കണക്ക
വെറെയും വിവരമായി എഴുതി അയക്കെണം എന്നും അകക്കൊണ്ട അതെപ്രകാരം
കണക്ക ഹൊബിളി വിവരമായിട്ട എഴുതി പട്ടിക കൊടുത്തയക്കയും ചെയ്തു. ഇപ്പൊൾ
സായ്പു അവർകളുടെ സന്നിധാനങ്ങളിലെക്കും പട്ടിക എഴുതി കുംഭമാസം 25 നു
പന്തറണ്ട മണിക്ക കൊടുത്തയച്ചിട്ടും ഉണ്ട. തറ വിവരമായി ഉള്ള കണക്ക എഴുതുവാൻ
ചെന്നി കഴിയ്ക്കായ്കകൊണ്ട അയത വെഗെന എഴുതിതിർത്ത സന്നിധാനങ്ങളിലെക്ക
കൊടുത്തയക്കുന്നതും ഉണ്ട. സായ്പു അവർകളുടെ സന്നിധാനംങ്കളിൽ സങ്കടം പറഞ്ഞ
കുടികൾ പാറവത്ത്യക്കാരനുമായി കിഴക്കട കൊടുത്ത കണക്കിന്റെ കണക്ക
തെളിക്കെണ്ടതിന അവിടുന്ന പൊന്നതിന്റെ ശെഷം ഇത്രനെരവും വരിക ഉണ്ടായതും
ഇല്ല. വന്നാലപ്പൊഴെ ആ കണക്ക തെളിച്ചി വിവരം സന്നിധാനങ്ങളിലെക്ക അറിയിക്ക
ചെയ്യുന്നതും ഉണ്ട. എന്നാൽ നാം മെൽ നടക്കെണ്ടും കാരിയങ്ങൾക്ക ബുദ്ധി കൃപ
തരുമാറാക വെണ്ടിയിരിക്കുന്നു. എന്നാൽ കൊല്ലം 973 ആ‍മത കുംഭമാസം 25 നു
ഇങ്കരിയസ്സ കൊല്ലം 1798 ആ‍മത മാർച്ചിമാസം 5 നു എഴുതിയത.

829 I

984 ആ‍മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
കൃസ്തപ്പർ പിലി സായ്പു അവർകൾ ഇരുവനാട്ട ദൊറൊഗക്ക എഴുതി അനുപ്പിന കാർയ്യം.
എന്നാൽ ഈ കത്ത എത്തിയ ഉടനെ കൊയ്യൊട്ടിൽ കണാരെൻ എന്നു പറയന്ന അവനെ
പിടിപ്പാനായിട്ട തങ്ങൾക്ക കല്പന കൊടുക്കയും ചെയ്തു. ഈ വരുന്ന ശിപ്പായിയൊടകുട
വരുന്ന നായരെ മെൽപറഞ്ഞ കണാരെന്നെ അറിഞ്ഞിരിക്കുന്നു എന്നും തന്റെ [ 422 ] ആളുകൾക്ക കാണിച്ചുകൊടുക്കും മ്പൊൾ അവർ അവന് പിടിച്ചാരെ താൻ ഉടനെ
തലച്ചെരിയിൽ കുട്ടി അയക്കുകെഴും വെണം. എന്നാൽ കൊല്ലം 973 ആ‍മത കുംഭമാസം
30 നു എഴുതിയത.

830 I

985 ആ‍മത രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
കൃസ്തപ്പർ പിലി സായ്പു അവർകൾക്ക കടത്തനാട്ട പൊർള്ളാതിരി ഉദയവർമ്മ രാജ
അവർകൾ സെലാം. എന്നാൽ കൊല്ലം 973 ആ‍മതതിലെ ഒന്നാം ഗഡുവിന്റെ പണം
നമ്മുടെ കൃഷ്ണന്റെ വശം കൊടുത്തയച്ചിരിക്കുന്നു. മുമ്പിൽ രണ്ട പ്രവിശ്യമായിട്ട
സർക്കാരിൽ പുക്കിയ ഉറുപ്പ്യ 33000 വക ആക്കുടി 35000 ഉറുപ്പ്യക്ക ഒരു രെശിതി ആയിട്ട
തന്നെ കൊടുത്തയക്കയും വെണം. എന്നാൽ കൊല്ലം 973 ആ‍മത കുംഭമാസം 30 നു
എഴുതിയ കത്ത മിനം 1 നു ഇങ്കരിയസ്സ കൊല്ലം 1798 ആ‍മത മാർച്ചിമാസം 11 നു വന്നത.

831 I

985 ആ‍മത മഹാരാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
കൃസ്തപ്പർ പിലി സായ്പു അവർകളെ സന്നിധാനത്തിങ്കലെക്ക പൈയ്യനാട്ടുകരെയും
പയ്യൊർമലെയും ദൊറൊഗ കുഞ്ഞാൻ മൂപ്പൻ സെലാം. സായ്പു അവർകളെ കല്പന
വന്ന ഉടനെ തന്നെ അളെ അയച്ചു സായ്തിതകാറാ നാലാളയും കുട്ടി ശിപ്പായിന്റെ ഒക്ക
സായ്പു അവർകളെ സന്നിധാനത്തിങ്കലെക്കു കുട്ടി അയച്ചിറ്റും ഉണ്ട. ശെഷം ആ
ചെറിയ പെരച്ചെൽ ചെക്കൻ തലച്ചെരിക്ക പൊയിരിക്കുന്നു എന്ന അവന അവിടന്ന
വിളിച്ചൊളാ എന്നും ശെഷം സായിതകാര പറകയും ചെയ്യും. എന്നാൽ യിനി ഒക്ക
സായ്പു അവർകളെ കല്പനപ്രകാരം നടക്കുന്നതും ഉണ്ട. എന്നാൽ കൊല്ലം 973 ആമത
മിനമാസം 1 നു ഇങ്കരിയസ്സകൊല്ലം 1798 ആ‍മത മാർച്ചി മാസം 12 നു എഴുതി വന്നത.

832 I

987 ആ‍മത മഹാരാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
കൃസ്തപ്പർ പിലി സായ്പു അവർകൾക്ക രാജശ്രി കുറുമ്പ്രനാട്ട വിരവർമ്മരാജ അവർകൾ
സലാം, കല്പന ആയി വന്ന കത്ത വായിച്ച മനസ്സിൽ ആകയും ചെയ്തു. കുംഭമാസം 27 നു
നാം തമരച്ചെരിയിൽ വന്ന കുടിയാന്മാരു വരുവാൻ അള അയച്ചതിന്റെ ശെഷം
നായിന്മാരിൽ ചിലരും മാപ്പളമാരിൽ ചിലരു വന്ന അവരൊട നികിതി ചൊതിച്ചാരെ
ഞങ്ങൾക്ക നാട്ടി കുടിയിരുന്നിട്ട പ്പൊറുതി ഇല്ലന്ന നായിമ്മാർ സങ്കടം പറയുംന്ന.
പെരുന്നാൾ കഴിഞ്ഞാൽ നികിതി തരാമെന്ന മപ്പളമാരു പറയുന്ന വർത്തമാനം ദൊറൊഗ
ഇരിക്കുന്നെടത്ത എഴുതി അയപ്പിച്ചാരെ മറുപടി വന്നത ഇതിനൊട കുട
കൊടുത്തയച്ചിരിക്കുന്നു. പെരുന്നാൾ കഴിയ്യതെ ഒരു കച്ചൊടക്കാരനൊട കടം
ചൊതിപ്പാനും ഉപായമില്ലാതെ വന്നിരിക്കുന്നു. നാട്ടന്ന കുട്ടുന്ന നികിതി വാങ്ങിട്ടും
പൊരാതെ വന്നുവെങ്കിൽ കടം വാങ്ങിട്ടും ഒന്നാഗഡു ഉറുപ്പ്യ ഈ മിനമാസം 25 നു
ബൊധിപ്പിക്കയും ചെയ്യാം. ദൊറൊഗ താമരശ്ശെരി എത്തിയതിന്റെ ശെഷം രണ്ട ഇല്ലം
ചുട്ടതിന്റെ ശിക്ഷ ഇത്രനെരം ഉണ്ടായതും ഇല്ല. സായ്പുമാര ഒരുത്തര എത്തി
വിസ്തരിച്ചാൽ നാട്ടിൽ കുടികൾക്ക പൊറുതി ഉണ്ടാകുമൊ എന്ന തൊന്നുന്ന. എനി
ഒക്കയും കല്പനപൊലെ നടക്കാ. എന്നാൽ കൊല്ലം 973 ആ‍മത കുംഭമാസം 30 നു
ഇങ്കരിയസ്സ കൊല്ലം 1798 ആ‍മത മാർച്ചിമാസം 12 നു പെർപ്പാക്കി കൊടുത്തത.

833 I

988 ആ‍മത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ [ 423 ] കൃസ്തപ്പർ പിലി സായ്പു അവർകളുടെ മെൽ കച്ചെരി സന്നിധാനത്തിങ്കൽ ബൊധി
പ്പിക്കുവാൻ ഇരുവനാട്ട ദൊറൊഗ മണയാട്ട വിരാൻകുട്ടി എഴുതിയ അരർജി. മഹാരാജശ്രീ
സയ്പു അവർകളെ കല്പന കത്ത കണ്ട ഉടനെതന്നെ കത്തു കൊണ്ടവന്ന
ശിപ്പായിന്റെയും കുടവന്ന നായരെയും ഒന്നിച്ച കൊൽക്കാര അയച്ചു കൊഴിയൊടെൻ
കണാരനെ നൊക്കി പിടിപ്പാൻ അയി പൊയി. അവന കണ്ടതുംമില്ലാ. അവന കണ്ടു
പിടിപ്പാനായിട്ട അളുകൾ ഇട്ടിറ്റു ഉണ്ട. കണ്ടപിടിച്ചാൽ ഒടനെ തന്നെ തലച്ചെരിയിൽ
കുട്ടി അയക്കയും ചെയ്യും. എന്നാൽ കൊല്ലം 973 ആമത മിനമാസം 3 നു ഇങ്കരിയസ്സ
കൊല്ലം 1798 ആമത മാർച്ചിമാസം 13 നു എഴുതി വന്നത.

834 I

989 ആ‍മത രാജശ്രി ചെറക്കൽ വിരവർമ്മരാജാ അവർകൾക്ക രാജശ്രി വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ കൃസ്തപ്പർ പിലി സായ്പു അവർകൾ
സെലാം. എന്നാൽ ചെറക്കൽ താലുക്കിൽനിന്നു. 970 ആമതിലും 71 ആമതിലും 72
ആമതിലും പിരിച്ചടക്കിയ ചുക്കം അതിൽ ഒരു വത്താമ തങ്ങൾക്ക കൊടുക്കണം എന്നും
73 ആ‍മതതിലെയും 74 ആ‍മതതിലെയും മെൽ എഴുതിവെച്ചപ്രകാരം ചുങ്കത്തിലെ വത്താമത
ഞാങ്ങൾക്ക കൊടുക്കണം എന്നു സർക്കാരുടെ കല്പന നമുക്കു വന്നു എന്നു
ഗ്രെഹിപ്പിക്കെണ്ടത വളരപ്രിയത്തൊടകുട തന്നെ ആകുന്നു. അതുകൊണ്ട ഈക്കണക്ക
തിർത്ത ആക്കെണ്ടതിന തങ്ങളെ ആളുകളിൽ ഒരുത്തിന പറഞ്ഞയച്ചാ ഞാൻ
പ്രസാദപെട്ടിരിക്കയും ചെയ്യാം. എന്നാൽ കൊല്ലം 973 ആമത മിനമാസം 3 നു ഇങ്കരിയസ്സ
കൊല്ലം 1798 ആമത മാർച്ചിമാസം 13 നു എഴുതിയത.

835 I

990 ആ‍മത രാജശ്രി കടത്തുനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാ അവർകൾക്ക
രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ കൃസ്തപ്പർ പിലിസായ്പു
അവർകൾ സലാം. എന്നാൽ കടത്തനാട്ട താലുക്കിൽ നിന്നു 970 ആമതിലും 71ആ‍മതതിലും
72 ആമതിലും പിരിച്ചടക്കിയ ചുങ്കം അതിൽ ഒരു വത്താമത തങ്ങക്ക കൊടുക്കണം
എന്നും 73 ആ‍മതതിലെയും 74 ആ‍മതതിലെയും മെൽ എഴുതിവെച്ച പ്രകാരം ചുങ്കത്തിലെ
വത്താമത തങ്ങൾക്ക കൊടുക്കണം എന്നും സർക്കാരിനിന്ന ഉടനെ നമുക്ക കല്പന
വന്നു. അയത നമുക്ക വന്നു എന്നു ഗ്രഹിപ്പിക്കെണ്ടതിന നമുക്ക വളര പ്രിയം തന്നെ
ആകുന്നത. എന്നാൽ കൊല്ലം 973 ആമത മിനമാസം 3 നു ഇങ്കരിയസ്സ കൊല്ലം 1798
ആമത മാർച്ചിമാസം 13 നു എഴുതിയത.

836 I

991 ആമത രാജശ്രി കടത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജ അവർകൾക്ക
വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ കൃസ്തപ്പർ പിലി സായ്പു
അവർകൾ സെലാം. എന്നാൽ നികിതി പിരിച്ചതിന്റെ നൈരായിട്ടൊരു കണക്ക
കാനഗൊവികൾക്ക കൊടുക്കുന്നു ഇല്ലാ എന്നു നമുക്ക കെൾക്ക അയത. ഈ
കണക്കുകൾ കന്നഗൊവി മാറക്ക നെരായിട്ടവണ്ണം കൊടുക്കണം എന്നു
വെണ്ടിയിരിക്കകൊണ്ട വല്ല സങ്ങത ഉണ്ടായിട്ട ഈ കണക്ക കൊടുക്കാതെ ഇരിക്കയും
അരുത എന്നുള്ള കല്പന നിഷ്കരിഷമായിട്ട പറവത്ത്യക്കാരെൻന്മാറക്ക കൊടുക്കണം
എന്നു തങ്ങളൊട അപെക്ഷിക്കുന്നു. ഇപ്പൊൾ ചെലവുരായര കുറ്റിപ്പൊറത്ത
പൊകുന്നവനെ ഇത്രത്തൊളവും ഇവിടെ നിപ്പിപ്പാൻ നമുക്ക മുട്ടമായിട്ടും ഉണ്ട. എന്നാൽ
കൊല്ലം 973 ആമത മിനമാസം 4 നു ഇങ്കരിയസ്സ കൊല്ലം 1798 ആ‍മത മാർച്ചിമാസം 14 നു
വടകരയിൽ നിന്ന എഴുതിയത. [ 424 ] 837 I

992 ആ‍മത മഹാരാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
കൃസ്തപ്പർ പിലിസായ്പു അവർകളെ സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ തലച്ചെരിയിൽ
ഉളെള്ള കച്ചൊടക്കാര ചൊയ് വക്കാരെൻ പപ്പനും ചൊയ് വക്കാരെൻ മുസ്സയും
വാണിയമ്പലത്തെ കൊയാമ്മുവും വാലിങ്കണ്ടി മക്കിയും മുക്കാട്ടുപ്പറത്തെ
കുഞ്ഞിപ്പക്കിയും നൊച്ചിലകത്തെ പൊക്കറും വയ്യപ്പിറത്തെ വള്ളികുട്ടിയും
ചെറിയകത്തെ ഉപ്പിയും കുടി എഴുതിയ അരജി. അയ്യാറകത്ത മാമ്മി ഞാങ്ങൾക്ക
എല്ലാവക്കും ഉറുപ്പ്യ തരെണ്ട കാരിയത്തിന എല്ലൊ മമ്മിന്റെ മരുമകൻ മമ്മൊക്കറ
സായ്പു അവർകളെ കല്പനക്ക തടുത്ത പാപ്പിച്ചിരിക്കുന്നെല്ലൊ. അതുകൊണ്ട മമ്മിടെ
വാണിഭ പിടികയിൽ ഉള്ളച്ചരക്കുകൾ ഒക്ക മനിക്ക കണക്കപ്പിള്ളക്ക തന്നെ വിറ്റു
കൊടുക്കുന്നെന്ന കെട്ടിട്ടത്രെ ഞാങ്ങൾ ഒക്ക വന്ന അഞ്ഞായം വെച്ചത. അതുകൊണ്ട
ഞാങ്ങളെ പെർക്ക അവനെ അവിട തടുക്കയും വെണ്ടാ. അവർ നന്നായിട്ട അവന്റെ
കഴിൽ വല്ലതും ഉണ്ടായിട്ട വന്നാൽ ഞാങ്ങൾ എല്ലാവരും വാങ്ങികൊള്ളുന്നതും ഉണ്ട.
ഞാങ്ങൾ ഇപ്രകാരം എഴുതിയത അവന്റെ കുഞ്ഞികുട്ടികൾ ഒക്ക വന്ന സങ്കടംങ്ങൾ
പറകകൊണ്ടും അവൻ വലിയെ ദെണ്ണക്കാരെനാകകൊണ്ടും അത്രെ ഇപ്രകാരം
എഴുതിയത. എനി ഒക്കയും സായ്പു അവർകളെ കൃപ്പൊലെ. എന്നാൽ കൊല്ലം 973
ആമത മിനമാസം 4 നു എഴുതിയ കത്ത മിനമാസം 5 നു വന്നത. ഇങ്കരിയസ്സ കൊല്ലം 1798
ആമത മാർച്ചിമാസം 14 നു വന്നത.

838 I

993 ആ‍മത രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ കൃസ്തപ്പർ
പിലി സായ്പു അവർകൾ കുറ്റാളിനായരക്ക എഴുതിയ കാരിയം. എന്നാൽ പാലെരി
തുക്കടിയിലെ നികിതി കാരിയങ്ങൾ പാലെരി നായരെ പക്കൽ സമ്മതിച്ചി കൊടു
ത്തിരിക്കകൊണ്ടും നാം പയ്യൊളിയിൽ ഇരുന്നപ്പൊൾ തന്റെ ആളുകൾക്കും കൊടു
ത്തിരിക്കുന്ന കണക്കുകൾ പാലെരി നായരക്ക കൊടുക്കണം എന്ന താൻ ആക്കിയെ
ആളുകൾ ആ തുക്കടിയിൽനിന്ന പുറപ്പെടിക്കണം എന്നു നാം അപെക്ഷിച്ചിരിക്കുന്നു.
ശെഷ കണക്കുകൾ തന്റെ പറ്റിൽ ആയിരിക്കുംമ്പൊൾ വല്ല നികിതി പിരിച്ചു എന്നു
ഉണ്ടെങ്കിൽ അയത പലെരിനായരെ പറ്റിൽ കൊടുക്കയും വെണം. എന്നാൽ കൊല്ലം 973
ആമത മിനമാസം 5 നു ഇങ്കരിയസ്സ കൊല്ലം 1798ആ‍മത മാർച്ചിമാസം 15 നു വടകരനിന്ന
എഴുതിയത.

839 I

994 ആ‍മത രാജശ്രീ കടത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാ അവർകൾക്ക
വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ കൃസ്തപ്പർ പിലി സായ്പു
അവർകൾ സലാം. എന്നാൽ തങ്ങളെ കണ്ടതിന്റെശെഷം കുടിയന്മാര ഒക്കയും
ഇവിടതന്നെ വരുവാൻ വെണ്ടപ്പെട്ടിരിക്കും എന്നു നമുക്ക ബൊധിച്ചിരിക്കുന്നു. അതിന്റെ
സംഗതി ഒരു പയിമാശി എടുക്കണം എന്നു അവര ബഹുമാനപ്പെട്ട സർക്കാരക്ക അരിജി
എഴുതിയതിന്റെശെഷം അവര മനസ്സ മാറ്റി. എന്തുകൊണ്ടാകുന്നുത എന്നു ബഹു
മാനപ്പെട്ടെ സർക്കാരർക്ക ബൊധിക്കെണ്ടതിന്നു നമുക്ക സങ്ങത്തി കൊടുക്കയും വെണം.
അതുകൊണ്ട അവര നൊമ്പ കഴിഞ്ഞാൽ അവര ഒക്കയും തങ്ങളെ എതിരെക്കണം
എന്ന എല്ലാവർക്കും ബൊധിപ്പിക്കയും വെണ്ടിയിരിക്കുന്നു. എന്നാൽ കൊല്ലം 973ആ‍മത
മിനമാസം 5 നു ഇങ്കരിയസ്സ കൊല്ലം 1798 ആ‍മത മാർച്ചി മാസം 15 നു എഴുതിയത. [ 425 ] 840 I

995 ആ‍മത ഓല. രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
കൃസ്തപ്പർ പിലി സായ്പു അവർകൾക്ക കടത്തനാട്ട പൊർള്ളാതിരി ഉദയവർമ്മ രാജ
അവർകൾ സെലാം. എന്നാൽ സായ്പു അവർകൾ കൊടുത്തയച്ച കത്ത വായിച്ച
വർത്തമാനം മനസ്സിൽ ആകയും ചെയ്തു. 970 ആ‍മത മുതൽ സർക്കാരിൽ പിരിച്ചടക്കിയ
ചുങ്ക മുതൽ വത്താമത നമുക്ക കൊടുപ്പാൻ ബഹുമാനപ്പെട്ട സർക്കാരുടെ കല്പന
ആകുന്നു എന്നു സായ്പു അവർകൾ എഴുതി അയക്കകൊണ്ടും നമുക്ക എത്രയും
പ്രസാദംതന്നെ ആകുന്നു. ചുങ്കത്തിന്റെ കാരിയംകൊണ്ട മൊന്തൊൽ നിന്ന സായ്പു
അവർകളൊട നാം പറഞ്ഞപ്പൊൾ സായ്പു അവർകൾ നല്ലവണ്ണം നമൊട പറഞ്ഞത
നാം വിശ്വസിച്ചിരിക്കയും ചെയ്തു. അയതിന്റെ സന്തൊഷം ഇപ്പൊൾ തങ്ങളെ കത്ത
കണ്ടപ്പൊൾ വഴിപൊലെ ബൊധിക്കയും ചെയ്യു. ഇപ്പൊൾ അക്കാരിയത്തിന്ന സായ്പു
അവർകൾതന്നെ കണക്ക തിർച്ച ആക്കി ആ മുതൽ നമുക്ക അനുഭവിക്കാറാക്കി തരും
എന്നു നാം വിശ്വസിച്ചിരിക്കുന്നു. ചുങ്കത്തിന്റെ കാരിയം മെലാൽ നടക്കെണ്ടും കാര്യം
സായ്പു അവർകൾതന്നെ നമുക്കവെണ്ടി വിജാരിക്കാമെന്നു നാം നിശ്ചയിച്ചിരിക്കുന്നു.
മെൽപറഞ്ഞ കാരിയത്തിന്ന സായ്പു അവർകളെ സമിപത്ത നമ്മുടെ ശെഷ്യയന
അയച്ചിട്ടും ഉണ്ട. എല്ലാ കാരിയത്തിന്നു സായ്പു അവർകളെ കൃപ ഉണ്ടായിരിക്കയും
വെണം. എന്നാൽ കൊല്ലം 973 ആമത മിനമാസം 5 നു എഴുതിയ കത്ത മിനം നു വന്നത.
ഇങ്കരിയസ്സ കൊല്ലം 1798 ആമത മാർച്ചിമാസം 16 നു വന്നത.

841 I

996 ആ‍മത വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ കൃസ്തപ്പർ
പിലി സായ്പു അവർകൾക്ക ചെറക്കൽ രവിവർമ്മരാജ അവർകൾ സലാം. സായ്പു
അവർകൾ എഴുതി അയച്ച കത്ത 5 നു ഇവിടെ എത്തി. വായിച്ചു കെട്ട അവസ്ഥയും
അറിഞ്ഞു. 970 ആമാണ്ട മുതൽ ഇരാജ്യത്ത എടുത്തിരിക്കുന്ന ചുങ്കത്തിൽ ഒരു വത്താമത
നമുക്ക തരുവാതക്കവണ്ണം സർക്കാര കല്പന വന്നിരിക്കുന്നു എന്നും അയത
കണക്കാക്കെണ്ട തിന ഒരു ആള സായ്പു അവർകളെ അടുക്ക അയക്കണം എന്നും.
എല്ലൊ എഴുതി അയച്ചത. ആക്കാരിയത്തിന്ന ഇവിടനിന്നു ഒരു ആള താമസിയാതെ
അയക്കയും ചെയ്യും ശെഷ സായ്പു അവർകൾ സൊഖ്യ സന്തൊഷത്തിന്നും മറ്റു
വർത്തമാനത്തിനും കുട കുട കത്ത എഴുതി വന്ന കാണെണ്ടതിന നാം വളര
അഗ്രഹത്തൊട കുടിയിരിക്കുന്നു. എന്നാൽ കൊല്ലം 973 ആമത മിനമാസം 5 നു ഇങ്കരിയസ്സ
കൊല്ലം 1798 ആമത മാർച്ചിമാസം 16 നു എഴുതി വന്നത.

842 I

997 ആമത ബഹുമാനപ്പെട്ടെ ഇങ്കരിയസ്സ കുംമ്പഞ്ഞി കല്പനക്ക വടക്കെ മുഖം
തലച്ചെരി തുക്കടിയിൽ അധികാരി രാജശ്രി പിലി സായ്പു അവർകൾക്ക കുത്താളി
നായര സലാം. കൊടുത്തയച്ച കത്ത വായിച്ചി വർത്തമാനം മനസ്സിൽ അകയും ചെയ്തു.
പാലെരി തറയിലെ നികിതി പാലെരി നായരക്കതന്നെ ആക്കിവെച്ചപ്രകാരംഎല്ലൊ
കത്തിൽ ആകുന്നത. കൊഴിക്കൊട്ടന്ന മഹാരാജശ്രി കുമിശനർ സായ്പുമാര അവർകൾ
പാലെരി അവിടെക്ക രണ്ടു തറ എന്റെ പക്കൽ സമ്മതിച്ചി തരുമ്പൊൾ അറുപത്ത
ഒമ്പതാമതിൽ എണ്ണാ യിരത്ത മുന്നുറപണം നികിതിക്ക വന്നത കഴിച്ചി ശെഷം പണം
കുഞ്ഞിപ്പൊക്കറൊട കടം വാങ്ങി കൊടുത്ത അതിൽ അടങ്ങാതത കഴിച്ചി ശെഷം പണം
വഴിയാക്കി തരാമെന്ന സായ്പു അവർകളൊട ബൊധിപ്പിച്ചാരെ വഴിയാക്കി തരാമെന്ന [ 426 ] കൽപ്പിച്ചി കെട്ട തറ എന്റെ പക്കൽ സമ്മതിച്ചി പൊരുക അത്രെ അയത. അയത
വഴിയാക്കാതെ കണ്ട പറ്റിൽ കാര്യം സമ്മതിച്ചി കൊടുക്കയും ഞാൻ ഒഴിഞ്ഞി നിൽക്കയും
ചെയ്താൽ എന്റെ കടക്കാറർക്ക കൊടുപ്പാൻ മുതൽ ഇല്ലാതെ കണ്ട ഞാൻ
കൊഴങ്ങിപ്പൊകയും ചെയ്യുംമെല്ലൊ. അതുകൊണ്ട സായ്പു അവർകളുടെ
കൃപാകടാക്ഷം ഉണ്ടായിട്ട എണ്ണായിരത്തമുന്നുറ പണം നികിതിക്ക അടങ്ങത കഴിച്ചി
ശെഷം പണം ഉള്ളതിന്ന കണക്ക നൊക്കി തരിപ്പാൻ സായ്പു അവർകളൊട ഞാൻ
എറ്റവും അപെക്ഷിക്കുന്നു. വിശെഷിച്ചി ഇപ്പൊൾ സായ്പു അവർകൾ പയ്യൊളിക്ക
വന്നപ്പൊൾ പാലെരി പാറ വത്തി ക്കാരെൻ മുന്നാം ഗെഡുവിന്റെ പണം
അടച്ചതിന്റെ ശെഷം തികച്ച അടക്കയും ചെയ്തുവെല്ലൊ. അയതിൽ ഒരു പണവും
ഇന്നെവരക്കും ഇനിക്ക പിരിഞ്ഞി വന്നിട്ടും ഇല്ല. അല്ലാ കാരിയത്തിന്നു സായ്പു
അവർകളെ കൃപകടാക്ഷം ഉണ്ടായിട്ട എന്റെ സങ്കടം കുട ത്തിർത്ത തരികയും
വെണംമെല്ലൊ. എന്നാൽ കൊല്ലം 973 ആമത മിനമാസം 6 നു ഇങ്കരിയസ്സ കൊല്ലം 1798
ആമത മാർച്ചിമാസം 16 നു വന്നത.

843 I

998 ആ‍മത രാജശ്രി കുറുമ്പ്രനാട്ട വിരവർമ്മരാജ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ കൃസ്തപ്പർ പിലി സായ്പു അവർകൾ സലാം.
എന്നാൽ തലച്ചെരിയിൽ ഒരു എജമാന അയക്കണം എന്ന തങ്ങൾ എറിയൊരു പ്രവിശ്യം
യങ്ങൾ എഴുതിയ അയച്ചിരിക്കകൊണ്ട ആ തുക്കടിയിൽ പൊവാൻ എന്നു തങ്ങൾ
ഇപ്പൊൾ അവിട തന്നെ പാർക്കുന്നു എന്നും നാം ബൊധിക്കകൊണ്ട അവിടെ എത്തിയ
ഉടനെ തങ്ങളെ എതിരെക്കണം എന്നുംനാം കല്പിക്കയും ചെയ്തു. ആ സായ്പുന നടപ്പാൻ
തക്കത ആകുമ്പൊഴു നാട്ടിൽ ഉള്ള കാരിയംകൊണ്ട വെണ്ടുന്നത അപെക്ഷിക്കയും
ചെയ്യും. നികിതി അവസ്ഥ തങ്ങളെ നടപ്പിൽ ഉള്ളതത്രെ അകുന്നു. എന്നാൽ ആ
എജമാനെൻ എത്തിയ ഉടനെ കുടകുട ഒഴിവകൾ എഴുതി അയക്കെണ്ടതിന എത്രയും
ചെർച്ചകെട ആകുന്നത എന്ന തങ്ങൾക്ക വഴിപൊലെ അറിയ്യപ്പെട്ടിരിക്കെണ്ടതിന മറ്റും
വല്ല ഒഴിവകൾ എഴുതി അയക്കാതെ ഒന്നാം കിത്തിൽ നില്പുള്ളത കൊടുക്കും എന്നു
നാം അപെക്ഷ ആയിരിക്കുന്നു. ഇതിന മുതൽ പിരിഞ്ഞി വന്നിട്ടില്ലെ എന്നും ഒന്നാമത
എഴുതി അയക്കുന്നു. ശെഷം മാപ്പിള പൊടക മുതൽ കൊടുത്തയച്ചന്നു രണ്ടാമത
എഴുതി അയക്കുന്നടയിലും കൊറെ നാൾ അയാൽ രണ്ടാ ഗെഡു കൊടുപ്പാനും
സമയത്ത തന്നെ ആകുന്നു എന്നു ധനുമാസം 15 നു ബൊധിപ്പിപ്പാൻ വെണ്ടിയിരുന്നത.
ഇത്രത്തൊളവും ബൊധിപ്പിച്ചിട്ടും ഇല്ലെല്ലൊ. എന്നാൽ കൊല്ലം 973 ആമത മിനമാസം 7
നു ഇങ്കരിയസ്സ കൊല്ലം 1798 ആമത മാർച്ചിമാസം 16 നു എഴുതിയത.

844 I

999 ആ‍മത കൊല്ലം 973 ആമത മിനമാസം 9 നു ഇങ്കരിയസ്സ കൊല്ലം 1798 ആമത
മാർച്ചിമാസം 19 നു വടക്കെ അധികാരി തലച്ചെരി തുക്കടി പിലി സായ്പു അവർകൾക്ക
പാലെരി നായിര കൊടുത്ത കരാർന്നാമം. എന്നാൽ നിശ്ചയമായിട്ട ക്രമങ്ങൾ പ്രകാര
ത്താൽ പാലെ രണ്ടതറയിൽ ഉള്ള കല്പത്തിന്റെ പിരിപ്പകാര്യം. രാജശ്രി വടക്കെ
അധികാരി കൃസ്തപ്പർ പിലി സായ്പു അവർകളെ മുമ്പാക ഈ ദിവസത്തിന്ന
കരാർന്നാമം ഞാൻ പാലെരി നായര കയ്യൊപ്പിട്ടതും വഴിപൊലെ ആക്കിയതിനൊട
കുടവും വെച്ച എഴുത്തിൽ വിവരങ്ങൾ എറ തിരിച്ചു എഴുതിയപ്രകാരം എന്റെ നടപ്പിൽ
വിശ്വസിപ്പാൻ ബഹുമാനപ്പെട്ട കുംമ്പഞ്ഞിക്ക തെളിവ ഉണ്ടായാരെ അഞ്ചാം കൊല്ലം
കൊണ്ടുള്ള കരാർന്നാമത്തിൽ കഴിയാത്ത സമയത്തിന്ന നാട എന്റെ പറ്റിൽ ഇപ്പൊൾ
പാട്ടത്തിന കൊടുത്തതകൊണ്ടും പരസ്സ്യമായിട്ട ഉപകാരത്തിന്ന നാട്ടിൽ എനക്ക വരുന്ന [ 427 ] ബെലവും ബെഹുമാനവുംകൊണ്ട മെൽ എഴുതിയപ്രകാരം എന്റെ നടത്തത്തിൽ
വെച്ചെ തറ രണ്ടിൽ ഉള്ളടത്ത ഒക്കെയും സമധാനമായിട്ട നിപ്പിക്കെണ്ടതിന ഇതിനാൽ
നിശ്ചിയിച്ചിരിക്കയും ചെയ്തു. ഇതിൽ മെൽപറഞ്ഞ തറകളിലെ സാമധാനം വിരൊ
ധിക്കുന്ന വഴി ചതിയായിട്ട എങ്കിലും പരസ്സ്യമായിട്ടവണ്ണം എങ്കിലും സഹായിക്കെണ്ടതിന
വല്ല മുഖ്യസ്തൻമ്മാർക്കുവൊ കുടിയാന്മാർക്കവൊ സമ്മതിക്കയും ഇല്ല. അതികൂടാതെ
കൊലപാതകക്കാറക്ക എങ്കിലും കള്ളൻമ്മാറക്ക എങ്കിലും മറ്റു വല്ല വിധത്തിന്റെ
ആളുകൾ ബഹുമാനപ്പെട്ടെ കുംമ്പഞ്ഞിയുടെ കല്പന മാറ്റി നടക്കുന്നു. എന്ന
കാണപ്പെടുന്നവർക്ക എങ്കിലും രക്ഷത്തലം കൊടുക്കയും ഇല്ല. അതുപൊലെ ഉള്ള
കുറ്റക്കാരെൻന്മാര ഒക്കയും പിടിച്ചി പൌജദാര അദാലത്തിൽ വിസ്താരം
കഴിപ്പിക്കെണ്ടതിന എങ്കിലും രാജശ്രി വടക്കെ അധികാരി സുപ്രഡെണ്ടെൻ സായ്പു
അവർകൾക്ക കുറ്റം ചെയ്തതിന എതവഴി നടക്കണം എന്ന അവർകൾക്ക ബൊധിച്ച
പ്രകാരം നടത്തിക്കെണ്ടതിന അവർകളുടെ പറ്റിൽ കുറ്റം ചെയ്തവര കൊടുക്കും എന്നും
ഇതിനാൽ സത്ത്യമായിട്ട നിശ്ചെയിച്ചിരിക്കുന്നു. ശെഷം ഈ കരാർന്നാമത്തിൽ
നിശ്ചയിച്ചത ആകുന്നു. ഇതിൽ മെൽ എഴുതിവെച്ച ക്രമങ്ങളിൽ നാം ചെയ് വാൽ
ഉള്ളത എത്രയും സത്ത്യമായിട്ട നിശ്ചയിച്ചപ്രകാരം അല്ലാതെ മാറ്റി നടന്നു എന്നു
കണ്ടാൽ അതിനു എന്റെ സ്വനടത്തത്തിനാൽ എങ്കിലും മറ്റും വല്ലവർ ചതിയായിട്ട
വണ്ണംമൊ പരസ്സ്യമായിട്ടവണ്ണമൊ സമ്മതിച്ചതിനാൽ എങ്കിലും ബഹുമാനപ്പെട്ട
കുമ്പഞ്ഞിയുടെ കല്പന നെരായിട്ട അനുസരിച്ചി നടത്തിക്കെണ്ടത വല്ലപ്രകാരത്തിൽ
ഉപെക്ഷിച്ചതിനാൽ എങ്കിലും അപ്പൊൾ എഴുതിയ തറ രണ്ടിൽ കല്പം പിരിപ്പാൻ
അനുഭവിച്ച അവകാശം ഒഴിഞ്ഞിരിക്കയും എന്നും എന്റെ ഉഭയങ്ങളും കൈമൊതലുകളും
ബഹുമാനപ്പെട്ട കുംമ്പഞ്ഞിക്ക പിഴയായിട്ട അനുഭവിക്കയും ചെയ്യുന്നു. അത
വിപ്പാനായിട്ടതും ബഹുമാനപ്പെട്ട കുംമ്പഞ്ഞിക്ക ബൊധിച്ചപ്രകാരം എനിക്ക മാനക്ഷയം
വരുത്തെണ്ടതും ബഹുമാനപ്പെട്ട കുംമ്പഞ്ഞി അവർകൾക്ക സകല വെലവും സമ്മതി
ച്ചിരിക്കുന്നു. എന്നാൽ കൊല്ലം 973 ആമത മിനമാസം 9 നു ഇങ്കരിയസ്സു കൊല്ലം 1798
ആ‍മത മാർച്ചിമാസം 19 നു എഴുതിയത.

845 I

1000 ആ‍മത വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ കൃസ്തപ്പർ
പിലിസായ്പു അവർകൾക്ക ചെറക്കൽ രവിവർമ്മരാജ അവർകൾ സെലാം.970ആമാണ്ട
മുതൽ ഈ രാജ്യത്തന്ന എടുത്ത വരുന്ന ചുങ്കത്തിൽ ഒരു വത്താമത നമുക്ക തരുവാൻ
തക്കവണ്ണം സർക്കാറ കല്പന വന്നിരിക്കുന്നു എന്നും അക്കണക്ക നൊക്കെണ്ടതിന ഒരു
അള അയക്കണം എന്നും സായ്പു അവർകൾ മുമ്പെ എഴുതി അയച്ചതിന്റെ താമസി
യാതെ ഒര അളെ അയക്കാമെന്നെല്ലൊ നാം ഉത്തരം എഴുതി അയച്ചത. അതുകൊണ്ട
ഇപ്പൊൾ അക്കാരിയത്തിന്ന കച്ചെരി നാറാണെപട്ടര സായ്പു അവർകളെ അടുക്ക
അയച്ചിരിക്കുന്നു. ശെഷം ബെണ്ടുന്ന കാരിയത്തിന് സായ്പു അവർകളെ കത്ത എഴുതി
വന്ന കാണെണ്ടതിന നാം എറ അപെക്ഷയൊട കുടി ഇരിക്കുന്നു. എന്നാൽ കൊല്ലം 973
ആമത മിനമാസം 7 നു ചെറക്കൽനിന്ന എഴുതിയത മിനംമാസം 13 നു ഇങ്കരിയസ്സ
കൊല്ലം 1798 ആ‍മത മാർച്ചിമാസം 22 നു വന്നത.

846 I

1001 ആമത ബഹുമാനപ്പെട്ട ഇങ്കരിയസ്സ കുംമ്പഞ്ഞിയിന്റെ കല്പനക്ക വടക്കെ
മുഖം തലച്ചെരി തുക്കടിയിൽ അധികാരി രാജശ്രി പിലി സായ്പു അവർകൾക്ക
കുത്താട്ടിൽ നായര സലാം. എഴുതി അയച്ച കത്ത വായിച്ചി വർത്തമാനം മനസ്സിൽ
ആകയും ചെയ്തു. വെഗം വരെണമെന്നല്ലൊ എഴുതി അയച്ച കത്തിൽ ആകുന്നു. ഇനിക്ക [ 428 ] അസാരം വാഴുന്റെ ദെണ്ണം അക്കൊണ്ടത്രെ ഇപ്പൊൾ വരുവാൻ സാമതിച്ചത.
പാലെരിയെ കണക്ക ഇവിടെ നൊക്കുന്നതും ഉണ്ട. അത തിർത്ത കണക്കും കൊടുത്ത
കരിയസ്തെന്മാരിൽ ഒരു അളെ അയക്കയും ആം. ദെണ്ണത്തിന അസാരം ഭെദം വന്നാൽ
ഞാൻ തന്നെ സായ്പു ഉള്ളടത്തു വരികയും ആ. പാലെരി 8300 പണം നികിതിക്ക
അടച്ചത. 69 ആമതിൽ വളപ്പരായരെ കഴിക്ക ചെമ്പറ്റെ കണാരനും പാട്ടൊൻ ഉക്കാരനും
അടച്ചത വാളപ്പരായരെ രെശിതി പ്രകാരം നൊക്കിയാൽ അവരെലും ഉണ്ടായിരി
ക്കുമെല്ലൊ. വളപ്പരായര ഇവിടെ എഴുതി തന്നിട്ടുള്ള കണക്ക കൊടുത്ത അണ്ടൊട്ട
അയക്കയും ആം. 69 ആ‍മത കുംമ്പമാസത്തിൽ അദാലത്ത കച്ചെരിയിന്ന മഹാരാജശ്രി
പാറമെൽ സായ്പു മുമ്പാകെ പാലെരി നായരെ ആള ചെമ്പറ്റെ കണാരെൻ
വാളപ്പരായരക്ക കൈകായിതം എഴുതിക്കൊടുത്ത പൊകു നതിന്റെ മുമ്പെ എന്റെ
കയിക്ക എതാനും പണം അടച്ചിട്ടും ഉണ്ട. അതിന അറുപത്ത എട്ടാമത്തിൽ കൊഴിക്കൊട്ട
പണം അടച്ചതിൽ എതാനും പണം എനിക്ക വരാനും ഉണ്ട. ഇക്കണക്കുകൾ ഒക്കയും
ആം. എന്നാൽ കൊല്ലം 973 ആമത മിനമാസം 10 നു എഴുതിയത മിനമാസം 12 നു
ഇങ്കരിയസ്സ കൊല്ലം 1798 ആ‍മത മാർച്ചിമാസം 23 നു വന്നത.

847 I

1002 ആമത ബഹുമാനപ്പെട്ട ബൊമ്പായി ഗവണ്ണർ സായ്പു അവർകൾളും മെൽ
സംസ്ഥാനമായിരിക്കുന്ന അവർകളൊട കുടവും മലയാളത്തിൽ സുപ്രബൈജെർ
സ്ഥാനവും മെൽ മജിസ്സ്രദസ്ഥാനവും നടക്കുന്ന കുമിശനർ സായ്പുമാരന്ന പറയുന്ന
നമ്മളിൽ ആക്കിവെച്ച വെലത്താൽ ബഹുമാനപ്പെട്ട കുംമ്പഞ്ഞിയുംമായിട്ട അഞ്ച
കൊല്ലത്തിലെ കരാർന്നാമം കയറ്റതിന പാലെരി നായരക്ക പാട്ടത്തിന കൊടുപ്പാൻ
ഇപ്പൊൾ സമ്മതിച്ചിരിക്കുന്നു. അതിന കരാർന്നാമത്തൊടകുട എഴുതിവെച്ച
എഴുത്തപ്രകാരം കിഴിൽ എഴുതിവെച്ച ക്രമങ്ങൾപ്രകാരം ആകുന്നത.

ഒന്നാമത-ബഹുമാനപ്പെട്ട കുംമ്പഞ്ഞിലെക്ക ഉഭയകല്പങ്ങൾ പിരിച്ച അടക്കിയത
ഒക്കയും ഇത്ര ആകുന്നു എന്നു പൈയ്യർമ്മല തുക്കടിലെ ചുങ്കം പിരിച്ച അടക്കിയത
ഒക്കെയും ഇത്ര ആകുന്നു എന്ന നിശ്ചയിക്കെണ്ടതിന നൊക്കി ചാർത്തുന്ന അവര
ഉണ്ടാകയും അതിനും. ഇതിൽ എഴുതി നിശ്ചയിക്കെണ്ടതിന നൊക്കി ചാർത്തുന്നവര
ഉണ്ടാകയും അതിന ഇതിൽ എഴുതി നിശ്ചയിച്ചക്കിയ വഹത്തിന കാറ്റിൽ എറ
പിരിച്ചടക്കി എന്നു ഉണ്ടായിവന്നാൽ അത ബഹുമാനപ്പെട്ട കുംമ്പഞ്ഞിയിൽ കൊടുക്കയും
വെണം

2 ആ‍മത-നാട്ടിലെ പിരിപ്പ ഇത്ര ആകുന്നു എന്നും എന്റെ തിരിച്ചി വിവരമാകുന്നു എന്നും
ഉള്ള കണക്കുകൾ താമസിയാതെ ഉണ്ടാകയും ചെയ്യും. അതിന നൊക്കുന്നവരെ
പ്രവൃത്തിക്കെണ്ടതിന കുമിശനർ സായ്പു അവർകൾക്ക സംബദ്ധം ഉണ്ടാകയും ചെയ്യും.

3 ആ‍മത-ഇപ്പൊൾ നടക്കുന്ന കല്പനകളും ക്രമങ്ങൾ പ്രകാരത്താലും കല്പം പിരിച്ചി
അടക്കെണ്ടതിനും കൊയ്മ കാരിയം നടത്തിക്കെണ്ടതിനും ആക്കി വരുന്നതുവും നാട്ടിലെ
നടപ്പ എറ നല്ലവണ്ണം നടത്തിപ്പാനും കല്പം വർദ്ധിച്ചി വരുത്തുവാനും ആയിരിക്കെ
ണ്ടതകൊണ്ടും അയത ഒക്കക്കും അനുസരിച്ചി നടപ്പാൻ ഈ കരാർന്നമത്താൽ സത്ത്യം
കുടാതെയും തെളിവത്തൊട കുടവും മെൽപറഞ്ഞ പാലെരിനായര നിശ്ചയിച്ചിരിക്കയും
ചെയ്തു.

4 ആമത- വ്യാപാരചരക്കുംമെൽ എങ്കിലും മറ്റും വല്ല ചരക്കുകൾ മെൽ എങ്കിലും
പട്ടപണം എങ്കിലും നാട്ടിൽ അകത്ത വല്ല ചുങ്കം എങ്കിലും സമ്മതിക്കയും അരുത. മെൽ
എഴുതി വെച്ച കരാർന്നാമപ്രകാരം മറ്റും ചെല മുഖ്യസ്തൻന്മാറക്ക ഇതിനുമുമ്പെ
സമ്മതിച്ചത ന്യായമഞ്ഞായത്തിന്റെ പ്രമാണങ്ങൾ പ്രകാരം ബങ്കാള
സമസ്ഥാനത്തിൽനിന്ന സമ്മതിച്ചി ഒറപ്പാക്കിയത പൊലെയും ബബായി [ 429 ] സമസ്ഥാനത്തിലെ പെർക്ക അക്കാരിയത്തിന ആക്കി പ്രവൃത്തിച്ച എജമാനെന്മാരുടെ
നടപ്പിനും കല്പനത്തിലും മലയാപ്രവിശ്യങ്ങളുടെ ഒക്കെയും ഇരിക്കണം. എന്നുള്ള
വിചാരത്തിന ബഹുമാനപ്പെട്ടെ കുംമ്പഞ്ഞിയുടെ ഉണ്ടാകുന്ന കനഗൊവിമാർക്ക
പൈമാശി കണക്കുകൾ എഴുതുവാൻ കൊടുത്ത വെലം അവരുടെ ഹുകുനാമത്തിൽ
എറ തിരിച്ചു എഴുതിവെച്ചപ്രകാരം നായരെ കിയിൽ ഇരിക്കാതെ നമ്മാൽ സുപ്രബെജർ
മെൽസംസ്ഥാനവും പരിപാലിക്കുന്ന കുമിശനർ സായ്പുമാർ അഞ്ച കൊല്ലം കൊണ്ടുള്ള
കരാർന്നാമത്തിൽ ഒഴിയാത്ത സമയത്തിന എന്നവെച്ച ഈ കാരാർന്നാമത്തിൽ എഴുതിയ
തിയതി മുതൽ മലയാം കൊല്ലം 974 ആ‍മത കയിയൊളത്തെക്ക ഇതിനൊട വിവരമായിട്ട
എഴുതിവെച്ചപ്രകാരം പയ്യർമ്മല തുക്കടിയിൽ ഉള്ള പകുതികളുടെയും
ദെശെങ്ങളുടെയും കല്പത്തിന്റെ നികിതി പിരിക്കുന്ന കാര്യം ഇതിനാൽ മെൽ പാലെരി
നായർക്ക നായരെ പ്രവൃത്തിക്കുന്ന അവർക്കും സമ്മതിച്ചിരിക്കുന്നു. ശെഷം ഇ
കരാർന്നാമത്തിന്റെ അവസ്ഥ അകുന്നത സംബത്സരത്തിലെ ജമത്തിൽനിന്ന
ഇതിനൊടകുട എഴുതിവെച്ച എഴുത്തിൽ ഉള്ളപ്രകാരം ഒരു അഞ്ചാമത നികിതി
കഴിച്ചതിന്റെശെഷം ഇതിൽ താഴെ എഴുതി വെച്ചപ്രകാരം വരുവാൻ ഉള്ളത പാലെരി
നായര വൈപൊലെ വിട്ടികൊടുക്കയും ചെയ്യും.

848 I

കൊല്ലം 973 ആ‍മതതിലെ ഒന്നാം ഗഡും കൊടുത്തിരിക്കകൊണ്ട രണ്ടാം ഗഡു മെടമാസം
15 നുയും മൂന്നാം ഗഡു ചിങ്ങമാസം 31നു പിടി കൊടുക്കയും ചെയ്യ. കൊല്ലം 974
ആമതിന ഒന്നാം ഗഡു ധനുമാസം 15 നു രണ്ടാംഗഡു മെടമാസം 15 നു മുന്നാം ഗഡു
ചിങ്ങമാസം 31 നു പിടി കൊടുക്കയും ചെയ്യും. അതിന 974 ആ‍മത കഴിവൊളത്തെക്ക
സംബത്സരത്തിലെ മുതൽ എടുപ്പ ഇതിൽ താഴെ എഴുതിയത കൊടുപ്പാൻ ഉള്ളത
ആകുന്നു. 973 ആ‍മതതിലെ ഒന്നാം ഗഡു കൊടുത്തത കണക്കിൽ വെച്ചതിനൊടകുട 973
ആതിന പൊമ്പണം 3952 കാശി 18. 974 ആമതിൽ പൊമ്പണം 3952 കാശി 18. വിശെഷിച്ച
ഈ കരാർന്നാമം മറ്റി അക്കെണ്ടതിന എങ്കില സന്മതം കൊടുക്കെണ്ടതിന എങ്കിലും
ബമ്പായി സംസ്ഥാനത്തെക്ക കൊടുത്തയക്കുന്നത നിശ്ചെയിച്ചിരിക്കുന്നു.
അതിന്റെശെഷം ബഹുമാനപ്പെട്ട ബൊമ്പായി ഗവണ്ണർ സായ്പു അവർകളുടെ ഒറ്റപ്പായ
സമ്മതത്താൽ കരാർന്നാമം തെകച്ചി ആക്കുകയും ആം. ഈ കരാർന്നാമം എറപ്പായി
യിരിപ്പാൻ നിശ്ചയിച്ചിരിക്കുന്നു. അഞ്ചാം കൊല്ലം കഴിയാത്ത സമയത്തൊളം 974
ആ‍മത കയിവൊളം എങ്കിലും വിത്ത്യാസം ഉണ്ടായിവരികയും ഇല്ല എന്നു.നിശ്ചയമായി
ബൊധിപ്പിപ്പാൻ അകയും ചെയ്യും. എന്നാൽ ബഹുമാനപ്പെട്ട ബൊമ്പാ ഗവണ്ണർ
സായ്പു അവർകളെ സമ്മത അല്ലാതെ കരർന്നാമം ഒറ്റപ്പായിരിക്കയും ഇല്ല. എന്നാൽ
കൊല്ലം 973ആമത മിനമാസം 15 നു ഇങ്കരിയസ്സ കൊല്ലം 1798ആ‍മത മാർച്ചിമാസം 25 നു
നമ്മുടെ കൈഴി ഒപ്പം മുദ്രയൊടകുടവും കുമിശനർ സായ്പു അവർകളെ കല്പനപ്രകാരം
നാം കൊടുക്കയും ചെയ്തു.

849 I

1003 ആ‍മത രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ
കൃസ്തപ്പർ പിലി സായ്പു അവർകൾക്ക കടത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജ
അവർകൾ സെലാം. എന്നാൽ മിനമാസം 6 നു എഴുതി കൊടുത്തയച്ച കത്ത നമുക്ക
വരികയും ചെയ്തു. മയ്യയിൽ ഇരിക്കും ബ്രൊൻ സായ്പു അവർകൾ അദാലത്തി
അന്യായവെച്ച അവസ്ഥക്ക അപ്പുചെട്ടിയൊട ശൊദ്യൊത്തരങ്ങൾ ചെയ്തപ്രകാരം
ഒക്കയും മലയാ പെർപ്പ സായ്പു അവർകൾ കൊടുത്തയച്ചത നാം വഴിപൊലെ വായിച്ചി
മനസ്സിൽ അക്കിയത അങ്ങൊട്ട കൊടുത്തയക്കയും ചെയ്യാം. ഇങ്കരിയത്തിന്റെ [ 430 ] അവസ്ഥപ്രകാരം ഒക്കയും നാം സായ്പു അവർകൾക്ക ബൊധിപ്പിച്ചിട്ടും ഉണ്ടല്ലൊ. നാം
സെർക്കാർ കുമ്പഞ്ഞിയിൽ നെരായിട്ട ഉള്ളത ബൊധിപ്പിക്കുക അല്ലാതെ ബെറെ ഒന്നും
ഉണ്ടാകയും ഇല്ല എന്ന സായ്പു അവർകൾക്ക വഴിപൊലെ ബൊധിക്കയും വെണം. നാം
എല്ലാ കരിയത്തിന്നു സർക്കാരിൽ വിശ്വസിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 973 ആമത
മിനമാസം 14 നു ഇങ്കരിയസ്സ കൊല്ലം 1798 ആ‍മത മാർച്ചിമാസം 24 നു വന്നത.

850 I

1004ആ‍മത മഹാരാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
സായ്പു അവർകൾക്ക കുറുമ്പ്രനാട്ട ദൊറൊഗ ചന്ദ്രയ്യൻ എഴുതിയെ അരജി.
കല്പനപ്രകാരം ഞാൻ തമരശ്ശെരിക്ക പൊയ വർത്തമാനത്തിന മുമ്പിനാൽ
സന്നിധാനത്തിങ്കലെക്ക എഴുതി അയച്ചിട്ടും ഉണ്ടല്ലൊ. നടുവനുര വായൊത്ത നായരും
പച്ചിലെരി ചെരെൻനായരുംമായി വെടിവെക്കുവാൻ ഭാവിച്ചി മുറുകിയാരെ അഞ്ചാന്തി
യതി നടുവനുറക്ക വന്ന. അവര രണ്ടാളയും വരുത്തി സാമധാനം ആക്കിയപ്പൊഴെക്ക
അറാന്തിയതി രാക്കുറ്റിൽ തമരശ്ശെരി കൊടുപ്പള്ളി കച്ചെരിയും മറ്റു ചെല വിടുകളും
മാപ്പളമാര ചുടുകയും ചെയ്തു. ജെമെദാര അവുദലകുട്ടി എന്നു പറയുന്ന അവൻ
തമരശ്ശെരി കച്ചെരിയിൽ ആക്കി വരുന്ന അവൻ താമരച്ചെരി നാട്ടിൽ ചുള്ളിക്കലന്തൻ
ഒരു തിയ്യനെ വെടിവെച്ചു കൊന്നു. അവനെ പിടിപ്പാനായിട്ട അള അയച്ചാരെ കൊല
ചെയ്ത അവനൊടു ചെർന്നതിന എന്റെ അരിയത്ത വന്നാരെ ഒളിച്ചി വെട്ടത്ത
പുതിയങ്ങാടിയിക്ക പൊകയും ചെയ്തു. അവന്റെ മാസപ്പടി പണം എന്റെ പക്കൽ
നിക്കുന്ന. 40 പണം പഴെടത്ത കുഞ്ഞിപ്പൊക്കറക്ക വന്ന കരിയകത്ത എനക്ക വന്ന
ഉടനെ അവ നൊടത്ത അളെ പാറപ്പിച്ചിരിക്കുന്നു. മപ്പളമാരെ പെരുന്നാൾ കഴിഞ്ഞി
കുടുമ്പൊൾ വരാമെന്ന എഴുതി അയച്ചിരിക്കുന്നു. സന്നിധാനത്തിങ്കലെക്കു വരുവാൻ
കല്പന വരിക വെണ്ടിയിരിക്കുന്നു. എന്നാൽ കൊല്ലം 973 ആ‍മത മിനമാസം 8 നു എഴു
തിയത മിനമാസം 14 നു ഇങ്കരിയസ്സ കൊല്ലം 1798 ആ‍മത മാർച്ചിമാസം 24 നു വന്നത.

851 I

1005 ആ‍മത രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
കൃസ്തപ്പർ പിലി സായ്പു അവർകൾക്ക കടത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജ
അവർകൾ സെലാം. എന്നാൽ കുറ്റിപ്പുറംത്ത നമ്മുടെ കൊവിലകത്ത സമിപത്ത നിന്ന
ഒരു വാണിയന വടകര അദാലത്ത ശിപ്പായി വന്ന പിടിച്ചികൊണ്ടപൊയി കച്ചെരിയിൽ
പറാവാക്കിയിരിക്കുന്നു എന്ന കെൾക്കകൊണ്ട സായ്പു അവർകൾക്ക എഴുതുന്നു.
പറാവിൽ ആക്കിയ വാണിയെൻ നമ്മുടെ കൊലകത്ത വല്ല വെലയും എടുത്ത
ഇവിടതന്നെ പാർക്കുന്ന അവൻ അകകൊണ്ടും ഇങ്ങനെ ഒരു പ്രവൃത്തിയിമ്മൽ
ആക്കിയിരിക്കുന്ന നമ്മുടെ കുടിയാമ്മാരെയും നമ്മുടെ സമിപത്ത ഉള്ള ആളുകെളെയും
പിടിച്ചികൊണ്ടപൊയി തടത്ത പാർപ്പിച്ചി വല്ല നിർബദ്ധങ്ങൾ ചെയ്ത എന്നു വരുമ്പൊൾ
നമുക്കു വളര സുഖവിരൊധങ്ങളായി വരുന്ന കാര്യം ആകകൊണ്ട നമ്മുടെ വ്യസനവും
സർക്കാരിൽ ബൊധിപ്പിക്ക അല്ലാതെ വെറെ ആരും ഇല്ലയെല്ലൊ. അതകൊണ്ട സായ്പു
അവർകളെ ദയ ഉണ്ടായിട്ട ഇങ്ങനെ ഉള്ള കാര്യങ്ങൾക്ക ഒന്നു നമ്മുടെ വിസനം
കുടാതെകണ്ട യിരിപ്പാൻ തക്കവണ്ണം അക്കിവെക്കുന്നത നമുക്കു വളര ഉപകാരം അയി
വരികയും ചെയ്യും. അയതിന സായ്പു അവർകളെ കൃപ നമൊട ഉണ്ടായി വരുമെന്ന
നാം നിശ്ചയിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 973 ആ‍മത മിനമാസം 14 നു ഇങ്കരിയസ്സ
കൊല്ലം 1798 ആ‍മത മാർച്ചിമാസം 24 നു വന്നത. [ 431 ] 852 I

1006 ആമത രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
കൃസ്തപ്പർ പിലി സായ്പു അവർകൾക്ക കടത്തനാട്ട പൊർള്ളാതിരി ഉദയവർമ്മ രാജ
അവർകൾ സലാം. എന്നാൽ പഴിമാശി എടുക്കുന്ന കാരിയംകൊണ്ട രണ്ടാമത സർക്കാരി
യിൽ ബൊധിപ്പിക്കെണ്ടുന്നതിനെ കുടിമ്മാര എല്ലാവരും അവിടെ വരെണ്ടിയിരിക്കുന്നു
എന്നല്ലൊ മിനമാസം 5 നു സായ്പു അവർകൾ എഴുതി അയച്ചത. മാപ്പളമാരെ നൊമ്പ
കഴിപ്പൊൾ കഴിഞ്ഞു കുടുകയും ചെയ്തു. അതകൊണ്ട കുടിയാമ്മാര എല്ലാവരും വരുവാൻ
തക്കവണ്ണം നാം എഴുതി അയച്ചിരിക്കുന്നു. അവര എല്ലാവരും വന്നു കുടുമ്പൊൾ നാം
അവിടെ വരികയും ചെയ്യാം. കുടിയാമ്മാരും അവിടെ എത്തിക്കയും ചെയ്യു. ഇപ്പൊൾ
സായ്പു അവർകൾക്ക ഒരു വില്ലും നാം അമ്പും 33 അങ്ങൊട്ട കൊടുത്തയച്ചിരിക്കുന്നു.
എന്നാൽ കൊല്ലം 973 ആമത മിനമാസം 14 ഇങ്കരിയസ്സ കൊല്ലം 1798 ആമത മാർച്ചി മാസം
24 നു വന്നത.

853 I

1007 ആമത രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
കൃസ്തപ്പർ പിലി സായ്പു അവർകൾക്ക കടത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജ
അവർകൾ സലാം. എന്നാൽ സായ്പു അവർകൾ കൊടുത്തയച്ച കത്ത വായിച്ച
വർത്തമാനം ഒക്കെയും മനസ്സിൽ അകയും ചെയ്തു. കുടിയാമ്മാര വരുവാൻ തക്കവണ്ണം
എഴുതി അയച്ചട്ട ഉണ്ട എന്ന സായ്പു അവർകൾക്ക മുമ്പെ നാം എഴുതി അയച്ചിട്ടും
ഉണ്ടല്ലൊ. അപ്രകാരം കുടിയാന്മാരു വന്നു കുടുമ്പൊൾ അവര എല്ലാവരെയും കുട്ടി നാം
വടകര വരികയും ചെയ്യാം. എന്നാൽ കൊല്ലം 973 ആമത മിനമാസം 14 നു ഇങ്കരിയസ്സ
കൊല്ലം 1798 ആമത മാർച്ശിമാസം 24 എഴുതിയത.

854 I

1008 ആമത രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
കൃസ്തപ്പർ പിലി സായ്പു അവർകൾക്ക കടത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജ
അവർകൾ സെലാം. എന്നാൽ സായ്പു അവർകളുടെ കത്ത എത്തി. വായിച്ച വർത്തമാനം
മനസ്സിൽ ആകയും ചെയ്തു. ഇപ്പൊൾ ചെലെ കുടിയാമ്മാര ഇവിടെ എത്തിട്ടും ഉണ്ട.
ശെഷം വരുവാൻ തക്ക കുടിയാമ്മാരെയും വരുത്തി സായ്പു അവർകൾ എഴുതി അയച്ച
പ്രകാരം തന്നെ എല്ലാവരെയും കുട്ടിക്കൊണ്ട നാം അവിടെ വരികയും ചെയ്യും. സർക്കാ
രുടെ കാരിയത്തിന ഉപെക്ഷ അയിയിരിക്കണം എന്ന നാം വിചാരിച്ചിട്ടും ഇല്ല. എന്നാൽ
കൊല്ലം 973 ആമത മിനമാസം 14 നു ഇങ്കരിയസ്സ കൊല്ലം 1798 ആമത മാർച്ചി മാസം 24
നു എഴുതി വന്നത.

855 I

1009 ആമത രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
കൃസ്തപ്പർ പിലി സായ്പു അവർകളെ സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ വടകര
മുട്ടങ്കൽ ദൊറൊഗ അയ്യാറകത്ത സുപ്പി എഴുതിയത. എന്നാൽ കൊല്ലം 973 മത
മിനമാസം 7 നു അഞ്ഞയക്കാരെൻ പ്രന്നത കടുത്തനാട്ട മങ്ങലാട്ട ചെറക്കൽ വാണിയെ
ദയിരും പ്രതിക്കാരെൻ പ്രന്നത കടുത്തനാട്ട കുറ്റിപ്പറത്ത ചെറുഅലത്തു വാണിയൻ
നമ്പർ രയിരു പറഞ്ഞ വർത്തമാനം. ഞാൻ നമ്പറെ മകൾ ഉപ്പാട്ടിന കൊണ്ടവന്ന
[ 432 ] മങ്ങലാട്ട ഒരു പൊരയിൽ പാർപ്പിച്ചതിന്റെശെഷം ഞാൻ അവിട ഇല്ലാത്ത നെരം അവൾ
അവിടന്ന കിഴിഞ്ഞു. അവളെ അചെശെനായിരിക്കുന്ന നമ്പറെ പൊരയിൽ പൊകയും
ചെയ്തു. ഞാൻ വരുമ്പൊൾ അവളെ കാണായ്ക്കക്കൊണ്ട അവളെ അചെശൻ നമ്പർയെ
പൊരയിൽ ചെല്ലുവൊൾ അവളെ അവിട കാണുകയും ചെയ്യു. എന്നതിന്റെ ശെഷം
ഞാൻ ചൊതിച്ചു ഞാൻ നിപ്പിച്ചെ പൊരയിന്ന നി എന്തിന കിഴിഞ്ഞുപൊന്നു എന്നവെച്ച
അവള ഇങ്ങ കുട്ടികൊണ്ടവരുവാൻ തക്കവണ്ണം അവളെ കഴി ഞാൻ ചെന്ന
പിടിക്കുമ്പൊൾ അവളെ അച്ശനായിരിക്കുന്ന അവർ വന്ന എന്ന ഒന്ന അടിക്കയും
ചെയ്തു. എന്ന തിന്റെശെഷം ഞാൻ അവളെ കഴിയും എളക്കി ഞാൻ കുറ്റുപ്പുറത്ത
ചെന്നു അവിടെ കാര്യം അന്നി നിക്കുന്നെ അളുകെളൊട ഇ വർത്തമാനം ഒക്കയും
പറഞ്ഞാരെ അവർ പറഞ്ഞു. 20 ഉറുപ്പ്യ നി കൊണ്ടവന്നാൽ അവള നിന്റെ ഒന്നിച്ച
തന്നെ അയക്കയും ചെയ്യാം. ഇപ്രകാരം പറഞ്ഞാരെ ഉറുപ്പ്യ കൊടുപ്പാൻ ഇല്ലായ്കകൊണ്ട
ഞാൻ വടകര കച്ചെരിയിൽ വന്ന അഞ്ഞായം പറഞ്ഞാരെ നമ്പറെ അരിയത്ത
കൊൽക്കാര അയച്ചു നമ്പറെ കുട്ടികൊണ്ട വന്ന കച്ചെരിയിന്ന നമ്പറൊട ചൊതിക്ക
ആയത. അവന്റെ ഓള കുട്ടിക്കൊണ്ടുപൊകുന്നെരം നി അവനെ അടിപ്പാൻ എന്ത
സങ്ങതി എന്ന ചൊതിച്ചാരെ നമ്പറ പറഞ്ഞു എന്നൊട ചൊതിക്കാതെ കുട്ടിക്കൊണ്ട
പൊകുമ്പൊൾ ഞാൻ ഒന്ന അടിച്ചത നെര തന്നെ. അപ്രകാരം അവൻ പറക കൊണ്ട
അവന്ന അന്ന തടവിൽ പാർപ്പിക്കയും ചെയ്തു. 11 നു അക്കാരിയം വിസ്തരിച്ചാരെ നമ്പറ
രയിരുന ഒന്ന അടിച്ചത രയിരു പൊറുക്കയും ചെയ്തു. നമ്പറെ മകൾ രയിരുന്റെ ഓള
ദയിരുന്ന തന്നെ കൊടുപ്പാൻ തക്കവണ്ണം പറെഞ്ഞ രണ്ടാളെയും ഒന്നിച്ചു നല്ല
പ്രകാരത്തിൽ അയക്കയും ചെയ്തു. ഇപ്രകാരം അത്രെ ഇക്കാരിയത്തിന്റെ നെര. എന്നാൽ
കൊല്ലം 973 ആമത മിനമാസം 12 നു എഴുതിയത മിനമാസം 14 നു ഇങ്കരിയസ്സ കൊല്ലം
1798 ആമത മാർച്ചിമാസം 24 നു വന്നത.

856 I

1010ആമത ബഹുമാനപ്പെട്ട ഇങ്കരിയസ്സ കുംമ്പഞ്ഞിന്റെ കല്പനക്ക വടക്കെ
മുഖം തലച്ചെരി തുക്കടിയിൽ അധികാരി രാജശ്രി പിലി സായ്പു അവർകൾക്ക
കുത്താട്ടിൽ നായര സലാം. എഴുതി അയച്ച കത്ത വായിച്ചി വർത്തമാനം മനസ്സിൽ
അകയും ചെയ്തു. കിഴക്കട നിലവ ഉള്ള പണത്തിൽ അഞ്ചിൽ ഒന്ന കഴിച്ചി ശെഷം
പണത്തിന്റെ അവസ്ഥ കൊണ്ടല്ലൊ എഴുതിയതിൽ അകുന്നു. 69 ആമതിൽ നിലവിന്ന
കൊഴിക്കൊട്ട ചെന്നപ്പൊൾ നാട്ടിൽ മുതല ഇല്ലാതെ പണത്തിന കുഞ്ഞിപ്പൊക്കറൊട
എറിയ പണം കടം മെടിച്ച കുംമ്പഞ്ഞിയിൽ ബൊധിപ്പിച്ച പൊന്നതിന്റെ ശെഷം
ഇന്നെവരക്കും അക്കടം വിട്ടിക്കൊള്ളുവാൻ മൊതല ഇല്ലാതെ കണ്ട സംക്കടപ്പെട്ടിരിക്ക
അത്രെ ആകുന്നു. 70 ആമതിലും 71 ആമതിലും നാട്ടിൽ ഒരൊരത്തര പാറൊവത്തി ചെയ്ത
പറ്റിയ പണവും മൊതലില്ലാതെ കണ്ട കെടുകുറ്റി അയി കെടുക്കുന്ന പണവും കണക്ക
തിർത്ത അടഞ്ഞത കഴിച്ചി ശെഷം പണം തരെണമെന്ന കല്പിച്ചാൽ ഞങ്ങൾക്ക വളരെ
സങ്കടം തന്നെ അകുന്നു. ഞങ്ങളെ സംങ്കടം കൊമ്പഞ്ഞി എജമാനെമ്മാരൊട പറക
അല്ലാതെ കണ്ട മറ്റൊരുത്തരൊട പറവാനും ഇല്ലല്ലൊ. ഇപ്പൊൾ മഹാരാജശ്രി കുമിശനർ
സായ്പുമാരയും സായ്പുന്റെയും കൃപാകടാക്ഷം ഉണ്ടായിട്ട വിട്ടുട്ടുള്ള നികിതിക്ക
അടഞ്ഞ പണവും കഴിച്ചി കുംമ്പഞ്ഞിന്ന തന്നിട്ടുള്ള പത്തിന രണ്ടും കഴിച്ചി 72 ആമതിൽ
ശെഷം നിലവ ഉള്ള പണം കണക്കപൊലെ എടത്ത ബൊധിപ്പിച്ചി തരികയും ചെയ്യാം.
ഇതിന്ന സായ്പു അവർകളുടെ കൃപാകടാക്ഷം ഉണ്ടായിട്ട കുമിശനർ സായ്പുമാരെ
ബൊധിപ്പിച്ച ഞങ്ങളെ സങ്കടങ്ങൾ ഒക്കയും തിർത്ത മെത്തൊട്ട നെര നടത്തിപ്പാൻ
തക്കവണ്ണം അക്കിവെച്ച നടത്തിച്ചു കൊള്ളുകയും വെണം മെല്ലൊ. വിശെഷിച്ച പാലെരി
അവിടക്ക രണ്ട തറയിൽ 8300 പണം നികിതിക്ക 69 ആമതിൽ വാളപ്പ രായരെ കഴിക്ക
അടങ്ങിട്ടുള്ള പണത്തിന്റെ കണക്ക കുഞ്ഞിപൊക്കറക്ക അതിന്ന ചരക്ക ലാഭം വെച്ചി [ 433 ] പലിശ കൊടുത്തിട്ടുള്ള കണക്കും തീർത്ത ഒരു വരിയൊല അങ്ങൊട്ട കൊടുത്തയച്ചിട്ടും
ഉണ്ട. അവിടന്ന കണക്ക ചാർത്തിൽ വരുവാനുള്ള പണത്തിന്റെ വഴിയാക്കി എന്റെ
കടക്കാരന കൊടുപ്പാൻ തക്കവണ്ണം സായ്പു അവർകളുടെ എത്രയും വളരെ
അപെക്ഷിക്കുന്നു. എന്നാൽ എന്നി ഒക്കയും എതുപ്രകാരം വെണ്ടു എന്ന കല്പന
വരുംപ്രകാരം നടക്കയും ആം. പാലെരിയിന്ന ഇത്രനെരവും ഒരു പണം എടുത്ത
വന്നിരിക്കുന്നതും ഇല്ല. പണം കൊടുക്കെണ്ട എന്ന നായര വിരൊധിച്ചിരിക്കുന്നു
എന്നുള്ളപ്രകാരം കുടിയാമ്മാര പറക ആകുന്നത. എന്നാൽ കൊല്ലം 973 ആമത
മിനമാസം 14 നു ഇങ്കരിയസ്സ കൊല്ലം 1798 ആമത മാർച്ചിമാസം 24 നു വന്നത.

857 I

1011 ആമത പാലെരി അവിടെക്ക തന്റെ രണ്ടിൽ കൊല്ലം 969 ആമത ആകെ നികിതിക്ക
പണം 8300. ഇതിൽ എത്തിയടത്തെ കൊൾക്ക നികിതിക്ക 160 കഴിച്ചി 8100.70ൽ പത്തിന
ഒന്ന കഴിച്ചി വരും പണം 824 കഴിച്ചി എടുത്ത വരെണ്ടും പണം 8326. ഇതിൽ വാളപ്പരായരെ
കഴിക്ക ആയിട്ടും നിങ്ങിയടത്തെ കഴിക്ക ആയിട്ടും പിരിഞ്ഞി വരവ 3942 3/4 കഴിച്ചി ആക
3403 1/2, ഉറുപ്പ്യ943 1/2 ഉക്ക കുഞ്ഞിപ്പൊക്കറർക്ക വിറ്റ പ്രകാരത്തിൽ 155 ഉറുപ്പ്യ ബെലക്ക
വരെണ്ടും മൊളിക പാരം 6 3/4 ഇതിന കുഞ്ഞിപ്പൊക്കറർക്ക വെല കുട്ടികൊടുത്ത
പ്രകാരത്തിൽ 225. അക വരെണ്ടും ഉറുപ്പ്യ 1370 ഇതിന് 71 ആമത കന്നി മുതൽ 73 ആമത
കുംഭമാസം കുടി മാസം 30 ന്ന മാസം ഒന്നിന്ന 100 ഉറുപ്പ്യ അക കണ്ട വരെണ്ടും ഉറുപ്പ്യക
800 3/4 വക രണ്ടിൽ ഉറുപ്പ്യ 2170 3/4.

858 I

1012 ആമത രാജശ്രി കടത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജ അവർകൾക്ക
രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രസെണ്ടെൻ കൃസ്തപ്പർ പിലി സായ്പു
അവർകൾ സലാം. എന്നാൽ നാം കഴിഞ്ഞ പ്രാവിശ്യം തങ്ങൾക്ക എഴുതി അയച്ചതിൽ
തങ്ങളെയും ജമ്മാക്കാരെമ്മാരെയും കുടിയാമ്മാരൊടകുടവും കമ്മാനുള്ള അപെക്ഷ
ത്തിൽ ഈ ദിവസം സകലമായിട്ടതന്നെ സാമസിച്ചിരുന്നു. എന്നാൽ നമുക്ക അപെക്ഷ
ക്കെടവന്നു എന്നും ബൊധിപ്പിക്കെണ്ടതിന വളര അപ്രിയത്തൊടകുടതന്നെ ആകുന്നു.
ഇക്കാരിയം വലുതായിട്ടുള്ളത അകകൊണ്ടും താമസം എത്രയും തെളിയാത്തത
അക്കൊണ്ടും ഇക്കാരിയം ഒടുക്കത്ത തിത്താക്കെണ്ടതിന അടുത്ത ദിവസത്തിൽ ഒന്ന
നിശ്ചയിച്ചി എനിക്ക എഴുതി അയക്ക വെണ്ടിയിരിക്കുന്നു. മിനമാസം 18 നു തിർത്ത
ആക്കുവാൻ നമ്മുടെ അപെക്ഷ ആകുന്നത. എന്നാൽ ആയൾ വരുംഇല്ല എന്ന
ഉണ്ടായാൽ അവര വരുത്തുവാനായിട്ട വല്ലവയി വിചാരിക്ക എന്ന വെണ്ടിവരും. ശെഷം
തങ്ങളെ എതിരെപ്പാനായിട്ട മപ്പളമാര ക്കല്പന കൊടുത്തൊ എന്ന നാം ചിലരൊട
ചൊതിച്ചാരെ കൽപ്പന കൊടുത്തിട്ടില്ല എന്നു അവര ഉത്തരമായിട്ട പറകയും ചെയ്തു.
എന്നാൽ കൊല്ലം 973 ആമത മിനമാസം 16 നു ഇങ്കരിയസ്സ കൊല്ലം 1798 ആമത മാർച്ചി
മാസം 26 നു വടകര നിന്ന എഴുതിയത.

859 I

1013 ആമത മഹാരാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
കൃസ്തപ്പർ പിലി സായ്പു അവർകൾക്ക മയ്യയിൽ തണ്ടറപ്പെള്ളി കുറ്റിപ്പൊനത്തിൽ
അമ്മ എഴുതിയ അരജി. കുറുണ്ടെങ്ങാട്ട കല്ലായിൽ പെരുമുണ്ടെരി വയലിൽ ഒമ്പത കണ്ടം
150 നെല്ലിന്റെ നെല്ലം എന്റെ കാരണൊമ്മാറ കാലം ജമ്മം കൊത്തി അനുഭവിച്ചൊണ്ടം
പൊന്നിരിക്കുന്നു. അപ്രകാരം തന്നെ ഇപ്പൊൾ ഞാൻ അയതിന്റെ ശെഷം ഇക്കയിഞ്ഞെ [ 434 ] മകരമാസത്തൊളവും കൊത്തി അനുഭവിച്ചി പണ്ടാരത്തിൽ കൊടുക്കെണ്ടതും കൊടു
ത്തകൊണ്ട വരികയും ചെയ്തു. എന്നാരെ ഇ കുംഭ മാസത്തിൽ കല്ലായിൽ ഇരിക്കും
മൈയ്യക്കാരെൻ കുഞ്ഞിഅത്തൻ മെൽപറഞ്ഞ നെലം ഉഴുതിടുകയും ചെയ്തു.
ആയവസ്ഥ ഞാൻ അറിഞ്ഞ. എന്റെ കണ്ടം ഉഴുതിടുവാൻ നിണക്ക എന്ത സംഗതി
എന്ന ചൊതിച്ചാരെ കുറുണ്ടൊട്ട തങ്ങൾ തമ്മതിച്ചി തന്നിരിക്കുന്നു എന്ന പറഞ്ഞപ്പൊൾ
എന്നി അക്കത്തിൽ മെൽ ഒരു പ്രവൃത്തി എടുക്കരുത എന്ന ഞാൻ അവരൊട പറഞ്ഞ
വിരൊധിക്കയും ചെയ്തു. ഈ അവസ്ഥകൊണ്ട ഒക്കയും ഞാൻ തങ്ങളെ അടുക്ക ചെന്ന
പലെ പ്രാവിശ്യവും പറഞ്ഞിട്ടും ആ നിലം ഇങ്ങ ഉള്ളതാകുന്നു നിണക്ക വെണംമെങ്കിൽ
ഒറ്റ ഒരു നിലം കണ്ടം തരാംമെന്നു പറക അല്ലാതെ എനക്ക സമ്മതിച്ചി തന്നതും ഇല്ലാ.
അതകൊണ്ട ഈ സംങ്കടങ്ങൾ ഒക്കയും സായ്പു അവർകളെ സന്നിധാനത്തിങ്കൽ
കെൾപ്പിപ്പാൻ തക്കവണ്ണം എന്റെ മകൻ നമ്പറ അവിടെക്ക അയച്ചിറ്റ ഉണ്ട. അത
കൊണ്ട സായ്പു അവർകളെ കൃപ ഉണ്ടായിട്ട മൈയിക്കാരെ കുഞ്ഞിഅത്തന വരുത്തി
ഇതിന്റെ നെരും ഞായവുംപൊലെ വിസ്തരിച്ചി എന്റെ മെൽപറഞ്ഞ ഒമ്പത കണ്ടം 150
നെല്ലന്റെ നിലം എനക്ക കൊത്തി അനുഭവിക്കുമാറാക്കി തന്നു രെക്ഷിച്ചു കൊള്ളുകയും
വെണം. എന്നാൽ കൊല്ലം 973 ആമത മിനമാസം 14 നു എഴുതിയത. ഇങ്കരിയസ്സ കൊല്ലം
1798 ആമത മാർച്ചിമാസം 26 നു എഴുതി വന്നത.

860 I

1014 ആമത ബഹുമാനപ്പെട്ട കുംമ്പഞ്ഞി അവർകൾ വടക്കെ അധികാരി കൃസ്തപ്പർ
പിലി സായ്പു അവർകളുടെ സന്നിധാനത്തിങ്കലെക്കു പാലെരി നായര സെല്ലാം. നാം
സായ്പു അവർകളെ കല്പനയൊട കുട പാലെരിക്കു വന്ന രണ്ട തറയിലെ കുടിയാന്മാര
ഉള്ളടത്ത ആളെ അയച്ചി ചിലര ഒക്കയും വന്ന കണക്ക പറകയും പണത്തിന ഗഡു
വെച്ച അയക്കയും ചെയ്യുന്ന സമയത്താട്ടിൽ നായര കല്പിച്ചി നായരെ അനന്തിരവൻ
മുണ്ടൊട്ടിലെ നായരെയും 25 ആളെയും കുടി കല്പിച്ചിയഅച്ച അവരെ പാലെരി വന്ന
തറയിൽ രണ്ടിലും മഴുന്നതിനു പൂട്ടെറ വെട്ടി അറുത്ത മുരി എടുപ്പിക്കയും ചെയ്തു. ഓല
വെട്ടുന്നതിന്നും ചരക്ക താത്തുന്നതിനും പൊര കെട്ടുന്നതിനും പണം എടുപ്പിക്കുന്ന
തിനും കണക്ക പറയുന്നത കുടിയാമ്മാരൊട വിരൊധിച്ചി തറയിൽ തന്നെ മുട്ടിച്ചി
പാർത്തിരിക്ക ആകുന്നു. അവരെ മുട്ടുകൊണ്ട ഇവിട വന്ന കണ്ട കുടിയാമ്മാറക്ക
പൊറുതി ഇല്ലായ്കകൊണ്ട ചിലരകുടി വാങ്ങിപൊകയും ചെയ്യു. ഇപ്രകാരണ
ബഹുമാനപ്പെട്ട കുമ്പഞ്ഞി രാജ്യത്ത പിന്നയൊരുത്തരെ എറക്കൊറവ, കാട്ടുന്നതിന
ഒരു നെല ഇല്ലാഞ്ഞാൽ രാജ്യത്തെ നടപ്പിനും സർക്കാരിലെ കൽപ്പനക്ക മൊതലെ
ടുപ്പിനും വളര എറക്കുറെ വന്നു പൊകയും ചെയുമെല്ലൊ. ആയതകൊണ്ട രാജ്യത്ത
നാനാവിധം കൂടാതെ ഇരിക്കെണ്ടതിനും സർക്കാരിനിന്ന കൽപ്പിച്ചി എനക്കും എന്റെ
കുടിയാമ്മാറക്കും ഇരുന്ന പൊറുത്ത പൊരുവാനും സർക്കാരിലെ മൊതലെടുപ്പിനും
ന്നിധാനത്തിങ്കലെ കൃപകടാക്ഷം ഉണ്ടായി യിരിപ്പാൻ നാം അപെക്ഷിച്ചിരിക്കുന്നു.
ദാസപ്പയ്യന്റെ കണക്ക ഇവിട രൂപമാക്കി താമസിയാതെ അണ്ടെങ്ങാട്ട അയക്കയും
ചെയ്യാം. ഇന്നും ഉണ്ടാകുന്ന വർത്തമാനത്തിന സന്നിധാനത്തിങ്കലെക്ക എഴുതി
അയക്കയും ചെയ്യാം. എന്നാൽ കൊല്ലം 973 ആമത മിനമാസം 17 നു ഇങ്കരിയസ്സ കൊല്ലം
1798 ആമത മാർച്ചി മാസം 29 നു വന്നത.

861 I

1015 ആമത രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
കൃസ്തപ്പർ പിലി സായ്പു അവർകൾ കുത്താനാട്ടിൽ നായരക്ക എഴുതിന കാര്യം. എന്നാൽ
തന്റെ അളുകൾ എതാൻ പാലെരി രണ്ടാതറയിൽ വന്നു എന്നു അവിടയിൽ വിരൊധം [ 435 ] കാണിച്ചു എന്നും പാലെരി നായരെ ഇപ്പൊൾ എഴുതിയത വാങ്ങിട്ടും ഉണ്ട. ആ രണ്ട
തറകൾ പാലെരി നായരക്ക സമ്മതിച്ചു കൊടുത്തതിൽ വല്ല എതുവിനായിട്ട ഒരു കാരിയം
എടുപ്പാൻ തനിക്ക കുടുകയും ഇല്ലായ്ക കൊണ്ട ഇപ്രകാരം നടന്നു എന്നു നാം കെട്ടാരെ
വളരെ അശ്ചര്യത്തൊടാകുട തന്നെയിരുന്നു. അയത ബെഹുമാനപ്പെട്ട സർക്കർക്ക
എത്രയും എത്രയും അപ്രസാദം ഉണ്ടാകും എന്നു തനിക്ക നിശ്ചയമാകയാൽ
അയതകൊണ്ട അത്തറയിൽ ഇനിയും നിന്റെ പക്ഷത്തിൽനിന്ന ഇപ്രകാരം ഉള്ള വണ്ണം
നടക്കാതെ വരെണ്ടതിന ഈ കത്ത എഴുതിയായത പാലെരി നായരെ പറകൾ കൊണ്ട
വല്ല കണക്കുകൾ തീർത്ത ആക്കുവാൻ ഉണ്ടെങ്കിൽ അതിന നമുക്ക ഗ്രഹിപ്പിക്കയും
വെണം. ഇപ്പൊൾ കൊടുത്തയച്ച കണക്കുകൾ നല്ലവണ്ണം ബൊധിക്കായ്ക കൊണ്ട
അയത ബൊധിപ്പിക്കെണ്ടതിന താൻ എങ്കിലും തന്റെ പക്ഷത്തിൽ നല്ല വിശ്വാസമായിട്ട
ഒരു അളെങ്കിലും കല്പച്ചയക്കയും വെണം. എന്നാൽ കൊല്ലം 973 ആമത മിനമാസം 19
നു ഇങ്കരിയസ്സകൊല്ലം 1798 ആമത മാച്ചിമാസം 29 നു എഴുതിയത.

862 I

1016ആമത രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
കൃസ്തപ്പർ പിലി സായ്പു അവർകൾക്ക കടത്തനാട്ട പൊർള്ളാതിരി കൊദവർമ്മ രാജ
അവർകൾ സലാം. എന്നാൽ കൊല്ലം 968 ആമത മകര മാസത്തിൽ മയ്യഴി മൊസ്സിയൂറ
ല്യാർശൻ അഴിയൂര ചൊമ്പാപറമ്പത്തന്ന ഒരു പന്നി ഇന വെടിവെച്ചി
കൊണ്ടുപൊകും മ്പൊൾ ഇപ്രകാരം കൊണ്ടുപൊകുന്നത കീഴനാളിൽ മരിയാദി ഇല്ല
എന്നവെച്ച അഴിയൂര ഇരിക്കുന്ന നമ്മുടെ ആളുകൾ ചെന്ന തടുത്തപ്പൊൾ ആയത
കെൾക്കാതെകണ്ട മയ്യഴിക്കകത്തു കൊണ്ടുപൊകയും ചെയ്തു. രണ്ടാമത നമ്മുടെ
ആളുകൾ ചിലര വല്ല വാണിഭങ്ങൾ വാങ്ങുവാൻ തക്കവണ്ണം മയ്യഴിയിൽ പൊയിരുന്നു.
അതിൽ ഒരുത്തന അഹെതുവായിട്ട രാത്ത്രി ഇൽ വെട്ടിക്കൊന്നു കുറ്റിക്ക പൊറം കൊണ്ട
ഇടുകയും ചെയ്തു. ആ വർത്തമാനം രാജ്യത്ത നമ്മുടെ ആളുകൾ കെട്ടതിന്റെ ശെഷം
അതിന പ്രതിയായിട്ട വല്ലതും ചെയ്യ്യണമെന്ന നിശ്ചയിച്ച ആളുകൾ എല്ലാവെരും
മയ്യഴി സമീപം ചെന്നനിന്ന ഈ ഉണ്ടായ വർത്തമാനങ്ങൾ ഒക്കയും തിരുമനസ്സ
അറിയിപ്പാൻ തക്കവണ്ണം കൊഴിക്കൊട്ട എഴുതി അയക്കയും ചെയ്തു. ആ വർത്തമാനം
നമ്മുടെ ജ്യെഷ്ഠൻ ഗവനർ ഡങ്കൻ സാഹെബ അവർകളൊട ബൊധിപ്പിച്ചാരെ
പരിന്തിരിയസ്സും രാജാവുമായിട്ട കലമ്പൽ ഉണ്ടാകരുത. ഞാൻ തന്നെ അവിടെ വന്ന
വിസ്തരിച്ച രാജാ അവർകളുമായിട്ട ചെറക്കാമെന്ന ഡങ്കൻ സാഹെബ അവർകൾ നമ്മുടെ
ജ്യെഷ്ഠനൊട പറെകയും ചെയ്തു. പരിന്തിരിയസ്സ വകക്കാറര ഇപ്രകാരം നമ്മൊട
അതിക്രമങ്ങൾ കാണിച്ചുവെല്ലാ എന്നവെച്ച മയ്യ്യഴിയിൽ ഉള്ള ആളുകൾ പൊറത്ത
വരരുതെന്നും കെട്ടു. പെറുംകൊണ്ടു പൊകരുതെന്നും വെച്ച നമ്മുടെ ആളുകള കാവലിൽ
നിപ്പിക്കയും ചെയ്തു. അത്ത്രൊടവും നമ്മുടെ ചുങ്കക്കാരൻ മയ്യഴിലകത്തനിന്ന ചുങ്കം
വാങ്ങി ഇരിക്കുന്ന ആയത. 968 ആമത മകരമാസം 20 നു യൊളവും എറ്റ എറക്ക ചുങ്കം
വാങ്ങിയപ്രകാരം ഉള്ള കണക്കു നമ്മുടെ പറ്റിൽ ഉണ്ട. ഇങ്കരിയസ്സ കുമ്പഞ്ഞീന്ന മയ്യഴി
സ്വാധീനമാക്കിയത 68 ആമത കർക്കിടകമാസം ആദി അത്ത്രെ ആകുന്ന. അതിനു
മുൻമ്പെ തന്നെ എല്ലൊ മലയാം രാജ്യത്തെ ചുങ്കങ്ങൾ കുമ്പഞ്ഞിക്ക എന്ന കല്പി
ച്ചിരിക്കുന്നത. ആയതുകൊണ്ട വടകര മുട്ടുങ്കലെ ചുങ്കസ്ഥാനം എതുപ്രകാരമാകുന്ന
എന്നുവെച്ചാൽ അതുപൊലെ തന്നെ മയ്യഴി ചുങ്കവും നമുക്ക സൊന്തമായിട്ടുള്ളത
ആകകൊണ്ട ഈ വർത്തമാനം നാം സാഹെബ അവർകൾക്ക ബൊധിപ്പിക്കുന്ന. മയ്യഴി
പിടിപ്പാൻ ജനരാൾ ഹട്ളി സായ്പു അവർകൾ പൊകുംമ്പൊൾ ഗൌനർ ഡങ്കൻ
സാഹെബ അവർകളെ കൽപ്പനക്ക നമ്മുടെ ജ്യെഷ്ഠൻ കൂടത്തന്നെ പൊയിരിക്കുന്ന.
അതുകൊണ്ട ബഹുമാനപ്പെട്ട സർക്കാരുടെ ദയവ ഉണ്ടായിട്ട നമ്മുടെ മരിയാദിപൊലെ
ഒക്കയും നടത്തി തരണമെന്ന അപെക്ഷീക്കുന്ന. എന്നാൽ കൊല്ലം 973 ആമത മീനമാസം
19 നു ഇങ്കിരിയസ്സ കൊല്ലം 1798ആമത മാർസ്സ മാസം 29 നു വന്നത. [ 436 ] 863 I

1017 ആമത ബഹുമാനപ്പെട്ട ഇങ്കിരിയസ്സു കുമ്പഞ്ഞി സർക്കാറക്ക കടത്തനാട്ടിൽ
മൂവായിരം നായരും നാലകൊയിലകത്തുള്ള നായിമ്മാരും നാല നഗരത്തുള്ള
കച്ചൊടക്കാരരും കുടിയാമ്മാര എല്ലാവരും കൂടി എഴുതിയ അരിജി. 970 മതിൽ ഇങ്കിരിയസ്സ
കുമ്പഞ്ഞിഇൽ എഴുന്നള്ളി എടത്തന്ന കറാറ ചെയ്യുമ്പൊൾ മുൻമ്പെ സുപ്രവെജെര
വാർമ്മര സായ്പു അവർകൾ രാജ്യത്തെ പാട്ടം നൊക്കി ചാർത്തുവാൻ തക്കവണ്ണം
കണക്കകാറര കൽപ്പിച്ചി ചാറുത്തി തിരുന്നതിന മുമ്പെ രാജ്യത്ത മുതലെടുപ്പ ഇത്ത്ര ഉണ്ടാകുമെന്ന
കാണുന്നതിന മുൻമ്പെ തന്നെ സുപ്പ്രവെജെര ഇക്ടിവിൻ സായ്പു
അവർകൾ യെഴുന്നള്ളിയടത്തെക്കൊണ്ട അഞ്ചു കൊല്ലത്തെക്ക കരാർന്നാമം
ചെയിക്കകൊണ്ട അക്കരാർന്നാമപ്രകാരം ഉറുപ്പിക കുമ്പഞ്ഞിക്ക ബൊധിപ്പിക്കെണ്ടതിന
ഞാങ്ങളെ വകഇമ്മിൽ ഉണ്ടായടത്തൊളവും പൊരാത്തതിന കണ്ടവും പറമ്പും വിറ്റിട്ടും
പല കെടകാര്യങ്ങൾ ചെയ്തിട്ടും ഞാങ്ങളെ സങ്കടം തീരായ്കകൊണ്ട മെൽപ്പെട്ട ഞാങ്ങളെ
സങ്കടം തീരുവാൻ തക്കവഴിക്ക പുതിയതായിട്ട ഒരു പയിമാശി എടുപ്പാൻ തക്കവണ്ണം
കൽപ്പിച്ചു. ഞാങ്ങളെ തമ്പുരാനയും ഞാങ്ങളെയും വെച്ചി രക്ഷിക്കെണമെന്നത്ത്രെ
ഞാങ്ങൾ കുമ്പഞ്ഞിഇൽ അപെക്ഷിച്ചതാകുന്നു. 74 മത്തിലൊളം കരാറപ്രകാരം
നടക്കെണ്ടതിന എഴുന്നള്ളിയടത്തന്നും കുമ്പഞ്ഞിയും ആയിട്ട നിശ്ചയിച്ചതിന
എറകൊറവ വരരുത എന്ന വെച്ച എന്ത കെടുകാര്യം ചെയ്തിട്ടും ഒപ്പിച്ച നടക്കണമെന്ന
ഞാങ്ങൾ നിശ്ചയിച്ചിരിക്കുന്ന. 75 മത മുതൽ തുടങ്ങി നികിതി എടുത്ത പൊരെണ്ട
പ്രകാരങ്ങൾ പാട്ടം നൊക്കണ്ടതിന കുമ്പഞ്ഞിക്ക ബൊധിച്ച നായരെയും മാപ്പിളെനയും
പാട്ടത്തിന നല്ല പരിചയം ഉള്ള ആളുകള കല്പിച്ച കുടിയാമ്മാരായിരിക്കുന്ന ഞാങ്ങ
ളെയും ബൊധിപ്പിച്ച ഒരു മുഖമായിട്ട തന്നെ ചാർത്തുകയും ചാർത്തുമ്പൊൾ പറമ്പ
ത്തുള്ള ഫലങ്ങളിൽ പാട്ടം കാണുന്ന ചരക്കുകളിൽ ക്കകൊത്തും കൊഴിലും കഴിച്ച
കണ്ട ചരക്കിന ആയിരം തെങ്ങക്ക പത്തുറുപ്പ്യവെച്ച കണ്ടും ആയിരം അടെക്കെക്ക
എമ്പത റെസ്സ കണ്ടും പിലാവ അഫലം ശിശു കഴിച്ച ഫലമരം ഒന്നിന നാല ഉറുപ്പികയും
അറുപത രെസ്സു കണ്ടും. ഈ മൂന്നു വകെക്കും കൂടി പാട്ടം ഉറുപ്പിക ഇത്രയെന്നു കണ്ടാൽ
ആയതിൽ പത്തിന ആറമ്പറക്കഒക്കും നാല കുടിയാനും മൊളകു ഉണ്ടാകുന്ന കൊല്ലവും
ഇല്ലാതെ കൊല്ലവും മെലും കീഴും കണ്ട കൊഴിയ കഴിച്ച പാട്ടം കെട്ടിയ മൊളകിൽ പാതി
കുടിവാരം നീക്കി പാതിക്ക മൊളക എങ്കിലും ഈ നാട്ടിൽ മരിയാദി പൊലെ ഉള്ള വെല
എങ്കിലും കണ്ടങ്ങൾ നൊക്കിചാറുത്തി വിത്തും വല്ലിയും കഴിച്ച കണ്ട കെട്ടിയ പാട്ടത്തിൽ
പത്തിന നാല കുടി വാളുവും നീക്കി ആറ സർക്കാറക്ക ഉള്ളതിന ആയിരം ഇടങ്ങാഴി
നെല്ലിന 40 ഉറുപ്പിക വില കണ്ടും ഇപ്രകാരമൊക്കയും ചാറുത്തി എടുപ്പാൻ തക്കവണ്ണം
ബഹുമാനപ്പെട്ട കുമ്പഞ്ഞിഇടെ കൃപകടാക്ഷം ഉണ്ടായിവരികയും വെണം. ചാറുത്തെ
ണ്ടുന്ന സമയം ഈ വരുന്ന ചിങ്ങമാസം തുടങ്ങീ നൊക്കി ചാറുത്തുവാൻ തക്കവണ്ണം
പാട്ടക്കാരരെ കൽപ്പിക്ക അത്രെ വെണ്ടതാകുന്നു. എന്നാൽ കൊല്ലം 973ആമത മിനമാസം
19 നു ഇങ്കിരിയസ്സു കൊല്ലം 1798 ആമത മാർസ്സമാസം 29 നു മീനം 19 നു വന്നത.
പെർപ്പാക്കി കൊടുത്തത.

864 I

1018 ആമത രാജശ്രി കടത്തനാട്ട പൊറളാതിരി ഉദയവർമ്മരാജാ അവർകൾക്ക
വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ കൃസ്തപ്പർ പീലി സായ്പു
അവർകൾ സലാം. എന്നാൽ പുതിയതായിട്ട പയിമാശി കാര്യം കൊണ്ട കടുത്തനാട്ടിൽ
കുടിയാ മ്മാർ എഴുതി അയച്ച അർജി വാങ്ങിയാരെ അതിന പഇമാശി
നടത്തിക്കെണ്ടതിന സമയത്ത തക്കത അല്ലായ്കകൊണ്ടും ഇപ്പൊൾ നടന്നു കൂടുകയും [ 437 ] ഇല്ലായ്കകൊണ്ടും ഇക്കാര്യം മെൽ തങ്ങളെ പക്ഷത്തിൽ ഉള്ള വാക്ക വാങ്ങുവാൻ
നമുക്ക താല്പര്യമായിട്ട ഇരിക്കകൊണ്ടും ഇ അർജീന്റെ പെർപ്പ കൊടുത്തയച്ചിരി
ക്കുന്ന. ശെഷം നമ്മുടെ മെൽ ആയിരിക്കുന്ന അവർകൾക്കു ഈ അവസ്ഥഇലെ
വിവരങ്ങൾ ഒക്കയും ബൊധിപ്പിക്കെണ്ടതിന നമുക്ക അപെക്ഷ ആകകൊണ്ട കുടിയാ
മ്മാര എഴുതി കൊടുത്ത വിവരത്തിന തങ്ങൾക്കുള്ള സങ്ങതി എതുപ്രകാരം ആകുന്നു
എന്ന തിരിച്ചി എഴുതി അയക്കണം എന്ന നാം അപെക്ഷിച്ചിരിക്കുന്ന. വിശെഷിച്ച തെങ്ങ
1000 ന ഉറുപ്പ്യ 10 അടക്ക 1000 റെസ്സ 80 പിലാവ മരം ഒന്നിന ബെള്ളിപണം ചുരിക്കമായിട്ട
ആകുന്നത എന്ന നമുക്ക ബൊധിക്കുന്ന. തങ്ങളെ ബൊധം കൊണ്ട ഇതിനൊടകുട
എഴുതി വെച്ചിരിക്കുന്ന.

865 I

1019 ആമത ബഹുമാനപ്പെട്ടെ ഇങ്കിരിയസ്സ കുമ്പഞ്ഞിഇന്റെ കല്പനക്ക വടക്കെ
മുഖം തലച്ചെരി തുക്കടിഇൽ അധികാരി രാജശ്രീ പീലി സായ്പു അവർകൾക്ക കൂത്താളി
നായര സലാം. എഴുതി അയച്ച കത്ത വായിച്ച വർത്തമാനം മനസ്സിലാകയും ചെയ്തു.
പാലെരിയെ കണക്കുകൊണ്ടും വിരൊധത്തിന്റെ അവസ്ഥകൊണ്ടും എല്ലൊ
എഴുതിയതിൽ ആകുന്ന. പാലെരി തറഇലെ നികിതി വഹക്ക 69 മതിൽ കുഞ്ഞിപ്പൊ
ക്കറൊട കടം മെടിച്ച കൊടുത്തിട്ടുള്ള അവസ്ഥക്ക പല പ്രാവിശ്യവും സായ്പൂന
സങ്കടമായിട്ട ഞാൻ എഴുതി അയക്കയും ചെയ്തുവെല്ലൊ. ആയത ഒന്നും തീരാതെ ഞാൻ
നിന്നാൽ എന്റെ കടക്കാരന കൊടുപ്പാൻ മൊതല ഇല്ലാതെ കണ്ട കൊഴങ്ങിപ്പൊകയും
ചെയ്യുമെല്ലൊ. ഞാൻ കൊടുത്തയച്ച കണക്കിന തകറാറ ഉണ്ടെങ്കിൽ പാലെരി നായരെ
യും 69 താമതിൽ പണം എടുപ്പിച്ച ആളെയും വരുത്തി കണക്ക ചൊതിച്ചിട്ട തകരാറ
ഉണ്ടെന്ന പറെഞ്ഞാൽ അവരൊട പറയാൻ തക്കവണ്ണം ഞാൻ കൂടി ആള ആയക്കയും
ആം. കൊഴിക്കൊട്ടന്ന ഇക്കണക്ക മഹാരാജശ്രീ കുമിശനെർമാരൊടകൂട പൊയി
ബൊധിപ്പിച്ചിരിക്കുന്ന. അതുകൊണ്ട സായ്പു അവർകളെ കൃപകടാക്ഷം ഉണ്ടായിട്ട
എന്റെ കടക്കാരന കൊടുപ്പാൻ കണക്കാചാരത്തിൽ അത്തറഇൽപെട്ട പണം വഴി
ആക്കിതരീക്കയും വെണമെല്ലൊ. എന്നാൽ കൊല്ലം 973 ആമത മീനമാസം 20 നു
എഴുതിയത മീനം 21 നു മാർസ്സമാസം 31 വന്നത.

866 I

1020 ആമത രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ
കൃസ്തപ്പർ പീലി സ്സായ്പു അവർകൾ വയ്യപ്പുറത്ത കുഞ്ഞിപ്പക്കി ദൊറൊഗക്ക എഴുതി
വരുന്ന കല്പന എന്നാൽ..... എന്നു പറെയുന്ന തീയ്യന കൊലപാതം ചെയ്തു. കുഞ്ഞിക്കുട്ടി
എന്നവനും കുഞ്ഞിഅമ്മത എന്നവനും വിസ്താരം കഴിപ്പാൻ തക്കവണ്ണം തനിക്ക
കല്പിച്ചയച്ചിരിക്കുന്ന. ശെഷം സാക്ഷിക്കാരെമ്മാരെ വിളിക്കും മ്പൊൾ വരികയും ചെയ്യും.
എന്നാൽ കൊല്ലം 973 ആമത മീനമാസം 21 നു ഇങ്കിരിയസ്സ കൊല്ലം 1798 ആമത
മാർസ്സമാസം 31 നു എഴുതിയത.

867 I

1021 ആമത രാജശ്രീ വടെക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ
കൃസ്തപ്പർ പീലിസ്സായ്പു അവർകൾക്ക കടത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാ
അവർകൾ സലാം. എന്നാൽ സായ്പു അവർകൾ കൊടുത്തയച്ചകത്തും പയിമാശിക്കാര്യ
ത്തിന നമ്മുടെ രാജ്യത്തെ കുടിയാമ്മാര സർക്കാരിൽ അരജി എഴുതിയതിന്റെ പെർപ്പം
വായിച്ച മനസ്സിൽ ആകയും ചെയ്തു. മുൻമ്പിനാൽ കറാറ ചെയ്യുമ്പൊൾ കുടിയാമ്മാര [ 438 ] സമ്മത ത്തൊട രാജ്യത്തെ മൊതെലെടുപ്പ ഇത്ര ഉണ്ടന്ന നിർണ്ണയമാക്കാതെകണ്ട
സർക്കാറുമായിട്ട നമ്മുടെ എഷ്ടൻ കറാറ ചെയ്ക ഹെതുവായിട്ട ആധാരം ഇല്ലായ്ക
കൊണ്ട പ്രജകളും വളര സങ്കടപ്പെടുകയും ചെയ്തു. രാജ്യത്തനിന്ന മുതൽ പിരിഞ്ഞി
വരായ്കകൊണ്ട കടംവാങ്ങീട്ടും സർക്കാരിൽ ബൊധിപ്പിപ്പാൻ പല പ്രകാരെണ നമ്മുടെ
ജ്യെഷ്ഠൻ നാമും പ്രയത്നം ചെയ്തത ഒക്കയും സർക്കാരിൽ ആയിരിക്കുന്നെല്ലൊ.
മെലാലുള്ള കാരിയത്തിനെ അതുപൊലെതന്നെ ശടതകൾ ഭാവിക്കരുതെന്ന വെച്ചെല്ലൊ
പാട്ടം നൊക്കണ്ട പ്രകാരവും കുടികൾ അരജി എഴുതിയത. തെക്കെദിക്കിലെപ്പൊലെ
ഫലമരത്തിന പൊൻപണം നികിതിയും കിഴനാളിൽത്തന്നെ ഈ ദിക്കിൽ മരിയാദിയും
നടപ്പും ഇല്ലാത്തത ആകുകകൊണ്ടും ഫലമരത്തിന പൊമ്പണം നികിതി കെട്ടിയാൽ
നികിതി അധികമായിട്ടും അനുഭവം കൊറെഞ്ഞിട്ടും ആയിവന്ന നികിതി എടുക്കെ
ണ്ടുന്നതിന പിന്നയും ശടത ഉണ്ടായി വരുമെന്ന വിജാരിച്ചിട്ടത്ത്രെ പാട്ടം തന്നെ നൊക്കി
തീർക്കെണമെന്ന അതത ഫലത്തിന്റെ മര്യാദിപൊലെ ഉള്ള പൊക്കും കഴിച്ച പാട്ടം
കെട്ടിയ ഉറുപ്പികയിൽ കുടിവിവരം നീക്കി സർക്കാർക്ക മൊതെലെടുപ്പ ഇത്ര എന്ന
കുടിയാമ്മാരെ ബൊധത്തൊട തന്നെ ആക്കെണമെന്ന കുടികൾ അപെക്ഷിച്ചതാകുന്ന.
കുടികൾ വർദ്ധിച്ച വരുവാൻ തക്കവഴിക്ക സറക്കാറ കുമ്പഞ്ഞിഇന്ന വിജാരിച്ച കല്പി
ക്കയും കല്പനപ്രകാരം നാം നടത്തുകയും എല്ലൊ വെണ്ടതാകുന്ന. പയിമാശിനൊക്കെ
ണ്ടുന്ന ഫലസമയം എങ്കിലും കുറയ ദിവസത്തെ എട ഉണ്ടായി വന്നിരിക്കകൊണ്ടു
ഇതിനാൽ വടെക്കൊട്ടുള്ള മരിയാദിപൊലെയും ഇവിടുത്തെ മരിയാദിയും ആയിട്ട
വിജാരിച്ച കൽപ്പിപ്പാൻ അമസരം ഉണ്ടായി വരികയും ചെയ്യുമെല്ലൊ. എന്നാൽ കൊല്ലം
973 ആമത മീനമാസം 21 നു മാർസ്സമാസം 31നു വന്നത. പെർപ്പ.

868 I

1022 ആമത രാജശ്രീ വടെക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ
കൃസ്തപ്പർ പീലി സായ്പു അവർകൾക്ക കടത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാ
അവർകൾ സലാം. എന്നാൽ സായ്പു അവർകൾക്ക നാം ഒരു കണക്ക ഇതിനൊടകുട
കൊടുത്തയച്ചിരിക്കുന്ന. അക്കണക്ക പാട്ടം നൊക്കിയത നമുക്ക വിശ്വാസം ഉള്ള ആളുകള
പറഞ്ഞയച്ചിട്ട പാട്ടം നൊക്കി ഇരിക്കുന്ന. ഇപ്പാട്ടത്തിൽ അതത ഫലത്തിന്റെ കഴിപ്പും
നീക്കി ജമ്മാരി പാട്ടം അത്ത്രെ കണ്ടിരിക്കുന്ന. ആയതിന്റെ വെല മരിയാദിപൊലെ
ഉള്ളത ആകുന്ന. അധികം ആക്കി കഴികയുംമില്ല എന്ന കുടികളും പറയുന്നത നമുക്കും
തൊന്നി ഇരിക്കുന്നത. ആ വർത്തമാനം നാം സായ്പു അവർകൾക്ക ബൊധിപ്പിച്ചിട്ടും
ഉണ്ടെല്ലൊ. അടക്ക 1000ത്തിന 1 പണം വെള്ളി എല്ലൊ എഴുതി ഇരിക്കുന്ന. കാൽപ്പണം
വെള്ളി കൂടി പാട്ടത്തിന ചെർക്കാമെന്ന ഒരു പക്ഷം തൊന്നുന്ന. പിലാവിന വില
അധികം ആകുന്നത ഒരുത്തർക്കും സമ്മതം കാണുന്നില്ല. അതിന്റെ കായിത പ്രെത്യെകം
കുടിയാൻമ്മാർക്ക ആഹാരത്തിന ആകുന്ന. അതിന മുതല ഉണ്ടായിവരുന്നതല്ല
അതുകൊണ്ട വില അധികം ആക്കിയാൽ നടക്കുവെന്ന തൊന്നുന്നതും ഇല്ല. പയിമാശി
നൊക്കുമ്പൊൾ മരം ചുരിക്കം ആയിട്ടും കായി അധികമായിട്ടും ഉണ്ട. പാട്ടം തന്നെ
നിശ്ചയിക്ക വെണ്ടി ഇരിക്കുന്ന നെല്ല പാട്ടം കെട്ടി കുടിവാരം നീക്കി സറക്കാറ
ക്കുള്ളതിനെ 40 ഉറപ്പിക വെല അല്ലാതെ അധികം ചെർത്ത കഴികയും ഇല്ല എന്ന
എല്ലാവരും പറയുന്ന. അതുകൊണ്ട പൈമാശിക്കാര്യത്തിന നാം വിചാരിച്ച എഴുതു
വാനും പറവാനും വെറെയൊന്ന തൊന്നുന്നതും ഇല്ല. എനിഒക്കയും സായ്പു അവർകളെ
കല്പന പ്രകാരം. എന്നാൽ കൊല്ലം 973 ആമത മീനമാസം 23 നു ഇങ്കിരിയസ്സ കൊല്ലം
1798 ആമത മാർസ്സ മാസം 31 നു വന്നത. പെർപ്പ ആക്കിയത. [ 439 ] 866 I

1023 ആമര കടത്തനാട്ട കണക്ക പറമ്പ പാട്ടം നൊക്കി ചാർത്തിയ വിവരം 973
ആമത മീനമാസം 22 നു എഴുതിയത.ചെല്ലട്ടൻചാത്തു ജമ്മം തനത നടപു പുതിയൊട്ടിലെ
പബിബൽ34 തെങ്ങ 110, അഫലം 35, ശിശു 15, ഫലം 60, കായി 1200, പാട്ടപണത്തിഉറുപ്പിക
12, കഴുങ്ങ 81, അഫലം 49, ശിശു 0, ഫലം 32, കായി 8000 പണത്തിന ആക ഉറുപ്പിക
ഉറുപ്പ്യ 1 3/4 റെസ്സ 40, പിലാവ 6, അഫലം 2, ശിശു 2, ഫലം 2, ഉറുപ്പ്യ 4/3 റെസ്സ 20. ആക
ഉറുപ്പി 14 ഉ 60. 2 ആമത പുതുപ്പണത്ത തങ്ങളെ ജമ്മം വയിത്തിയത്ത രാമറനടപ്പ
കയിപ്പറത്തെ പറമ്പിൽ തെങ്ങ 90, അഫലം 49, ശിശു 10, ഫലം 36, കായി 600, ഉറുപ്പിക
6, കഴുങ്ങ പൂജ്യം, അഫലം പൂജ്യം, ശിശു പൂജ്യം, ഫലം പൂജ്യം, കായി പൂജ്യം, ഉറുപ്പിക
പൂജ്യം, പിലാവ പൂജ്യം, അഫലം പൂജ്യം, ശിശു പൂജ്യം, ഫലം പൂജ്യം, ഉറുപ്പിക പൂജ്യം,
ആക ഉറുപ്പിക 6. 3 ആമത പള്ളിയൊത്ത കുങ്കൻ ജമ്മം. തനത നടപ്പ ചിങ്ങാറ്റമ്പെത്തെ
പറമ്പിൽ തെങ്ങ 50, അഫലം 18, ശിശു 2, ഫലം 30, കായി 350, ഉറുപ്പിക 3 3/4 കഴുങ്ങ
24, അഫലം 18, ശിശു പൂജ്യം, ഫലം 6, കായി 2000, ഉറുപ്പിക റെസ്സ 60, ആക ഉറുപ്പി 4ഉറെ
20. പെർപ്പ.

870 I

1024 ആമത മഹാരാജശ്രീ വടെക്കെ പകുതിഇൽ മജിസ്ത്രാദ പിലി സ്സായ്പു
അവർകളുടെ സന്നിധാനത്തിങ്കൽ കെൾപ്പിപ്പാൻ തലച്ചെരിഇൽ ദൊറൊഗ വയ്യ്യപ്പ്രത്ത
കുഞ്ഞിപ്പക്കി എഴുതിയത. താമരച്ചെരി പുത്തെൻ പൊരെക്കൽ മാരയാൻ ഉക്കപ്പനെ
താമരച്ചെരി തൊട്ടത്തിൽ തീയ്യൻ ചാത്തൻ വെടിവെച്ചകൊന്ന അവസ്ഥക്ക മുൻമ്പെ
സായ്പു അവർകളെ കല്പനപ്രകാരം ദൊറൊഗ ക്കച്ചെരിഇൽനിന്ന വിസ്തരിച്ച സായ്പു
അവർ കൾക്ക കൊടുത്തയച്ച വിസ്താര കടലാസ്സ. ദ്രെമ്മൻ സായ്പു അവർകൾ എന്റെ
പറ്റിൽ തന്നെ എന്നൊടു പറഞ്ഞു ഈ വിസ്താരത്തിൽ മാരയാൻ ഉക്കപ്പൻ തൊക്ക വെടിക്ക
പറിച്ച ചെറുത്തത. തീയ്യൻ ചാത്തൻ എങ്ങനെ അറിഞ്ഞു എന്നും ആയതിന്റെ അവസ്ഥ
വഴിപൊലെ ബഹുമാനപ്പെട്ടെ കുംസ്സാരി സായ്പുമാർക്ക ബൊധിച്ചില്ല എന്ന ഇത്രയാൽ 35
മടങ്ങി വന്നിരിക്കുന്ന. അതുകൊണ്ടു നിന്നൊട പറയാൻ മഹാരാജശ്രി പീലി സ്സായ്പു
അവർകൾ എനക്ക എഴുതി അയച്ചിരിക്കുന്ന. ആയതകൊണ്ട നീ ചാത്തന വിളിപ്പിച്ചു.
ആയവസ്ഥ രണ്ടാമതും വൈഴിപൊലെ വിസ്തരിച്ച നീ തന്നെ പീലി സായ്പു അവർകൾക്ക
എഴുതി അയക്കണമെന്ന ധ്രെമ്മൻ സായ്പു അവർകൾ എന്നൊട പറഞ്ഞാരെ രണ്ടാമത
തടവിൽനിന്ന തൊട്ടത്തിൽ ചാത്തനെ ദൊറൊഗ കച്ചെരിഇൽ വരുത്തി ചൊതിച്ചാരെ
ചാത്തൻ പറഞ്ഞ അവസ്ഥ എന്റെ ജ്യെഷ്ഠന മാരയാൻ ഉക്കപ്പൻ കൊന്നതിന പകരം
ഉക്കപ്പന ഞാൻ കൊല്ലുവാൻ ഭാവിച്ചൊണ്ടിരിക്കുമ്പൊൾ ഒരു ദിവസം പകൽ നാലമണി
സമയത്ത ഞാൻ പാർക്കുന്ന ചൊയീടെ പൊരഇന്റെ അകത്ത വാതിലിന്റെ നെരെ
പടിഇന്റെ അരിയത്ത ഞാൻ ഇരുന്നിരിക്കുന്ന. മുൻമ്പെ ഇവിട സാക്ഷി പറഞ്ഞു
എഴുതിച്ച അപ്പൊര ഒടയക്കാരൻ ചൊയിയും അവന്റെ കുട്ടികളും അപ്പൊരഇൽ
ഉണ്ടായപ്പൊൾ അവര കൊലഇമ്മലൊ അകത്തൊ എന്നുള്ള നിശ്ചയം എനിക്ക ഇല്ല.
മറ്റ വെറെ ആരും അവിട ഇല്ലാ എന്നപ്പൊൾ മാരയാൻ ഉക്കപ്പൻ കള്ളും കുടിച്ചു
അമലായിക്കൊണ്ട തൊക്കവെടിക്ക പറിച്ച ചെറുത്ത. അപ്പൊരഇടെ കൊലായിമ്മൽ
കയരുവാൻ വന്നപ്പൊൾ അകത്തുന്ന നിന്റെ നെറച്ചിവെച്ച തൊക്ക എടുത്ത അകത്ത
വാതിലിന്റെ അവിട നിന്ന ഞാൻ മാരയാൻ ഉക്കപ്പന ഒരു വെടി വെക്കയും ചെയ്തു. ആ
വെടി മാരയാൻ ഉക്കപ്പന കൊണ്ടപ്പൊൾ ഉക്കപ്പന്റെ കയിലെ തൊക്ക കയിൽത്തന്നെ
[ 440 ] അവൻ പിടിച്ചുകൊണ്ട വെടികൊണ്ട വെദനയൊടെ രണ്ടു കണ്ടപ്പാടു ദൂരപ്പൊയി
വീണു മരിക്കയും ചെയ്തു. ഉക്കപ്പെന്റെ കയിലെ തൊക്കന്ന വെടിപൊട്ടി ഇട്ടും ഇല്ല.
വെടിവെപ്പാൻ ചെർത്തത അല്ലാതെ അവൻ വെടിക്കു കൊതിച്ചിട്ടും ഇല്ല. ഉക്കപ്പൻ
അവിട കഴരി വരുമ്പൊൾ ഞാൻ മുൻമ്പെ ഇരിക്കുന്നടത്തന്ന കണ്ടിരിക്കുന്ന ഉക്കപ്പൻ
തൊക്ക വെടിക്ക പറിച്ചി കൊണ്ടുവന്നത. അപ്പൊൾ എന്നെ അവൻ കണ്ടിരിക്കുന്നെ
ന്നും എന്നെത്തന്നെയൊ വെടിവെപ്പാൻ അവൻ കൊത്തിപറിച്ചി ചെർത്തത എന്നും
എനക്ക നിശ്ചയം ഇല്ല. ഞാനും ഉക്കപ്പനുമായി അന്ന ഒരു വാക്കും ഉണ്ടായിട്ടും ഇല്ല.
ശെഷം ഒക്കയും മുൻമ്പെ ഇവിട പറഞ്ഞി എഴുതിച്ചപ്രകാരം തന്നെ. അതിൽ ഒരു
എറക്കൊറവ, ഇല്ല. മുൻമ്പെ ഇവിട പറഞ്ഞി എഴുതിച്ച പൊയി അല്ലാതെ മറ്റ വെറെ ഒരു
സാക്ഷിയും ഇല്ല. മുൻമ്പെ വിസ്തരിച്ച വിസ്താരത്തിൽ തന്നെ ചാത്തൻ പറഞ്ഞികെട്ട
അവസ്ഥഇൽ ആറു സംബത്സരം മുൻമ്പെ ഉക്കപ്പൻ എന്റെ എട്ടന കൊന്നതിനുത്തരം
ചെയ്യാൻ അന്നെ ഭാവിച്ചൊണ്ടിരിക്കുമ്പൊൾ ആകുന്ന എന്നുള്ള മൊഴി കാണുക
കൊണ്ടും എന്നെതന്നെ വെടിവെപ്പാൻ ഉക്കപ്പൻ തൊക്ക വെടിക്ക പറിച്ചു ചെറുത്താരെ
ആകുന്ന ഞാൻ വെടിവെച്ചത എന്നും ചാത്തൻ പറഞ്ഞികെൾക്കായ്കകൊണ്ടും സാക്ഷി
ആകുന്ന ചൊയി പറഞ്ഞ മൊഴിയിലും ചാത്തനെത്തന്നെ ഉക്കപ്പൻ വെടിക്ക പറിച്ചി
ചെർത്തു എന്ന പറഞ്ഞി കെൾക്കായ്കകൊണ്ട ഉക്കപ്പൻ കയിലെ തൊക്കുന്ന വെടി
പൊട്ടി എന്ന ചാത്തനും ചൊയീയ്യും പറഞ്ഞി കെൾക്കായ്കകൊണ്ടും ആകുന്ന.
മുൻമ്പെത്തെ വിസ്താരത്തിൽ തന്നെ ഉക്കപ്പൻ വെടിക്കു പറിച്ചു ചെർത്തു എന്നുള്ള
മൊഴി ഒറപ്പായിട്ട എടുപ്പാൻ പൊര എന്നു കണ്ടതും അവിട എത്ര തെളിഇച്ചു. വെറെ
ഒന്നു വിസ്തരിപ്പാൻ ഇല്ല എന്നു കണ്ടതും ശെഷം എടുപ്പാൻ ഉള്ള മൊഴി എടുത്തു
അത്ത്രെ വിധി എഴുതിയത. ഇപ്പൊൾ രണ്ടാമതും ചാത്തൻ പറഞ്ഞി കെട്ടടത്തും വെടിക്കു
പറിച്ചു ചെർത്തു എന്നുള്ളതിനും തെകഞ്ഞി സാക്ഷി ഇല്ലായ്കകൊണ്ടും ആ മൊഴി
എടുപ്പാൻ പൊര എന്നും മുമ്പെത്തെ വിധിപ്രകാരം തന്നെ ആകുന്ന. ഇപ്പൊഴും എനക്ക
ബൊധിച്ചത. അതുകൊണ്ടു എനിയും ഇതിൽ യെതാൻ വിസ്തരിച്ച തെളിയണ്ടതു
ണ്ടെന്നുവെച്ചാൽ അതിന്റെ വിവരംപൊലെ സായ്പു അവർകള കല്പന വന്നാൽ
അപ്രകാരം വിസ്തരിച്ച എഴുതി അറിഇക്കയും ചെയ്യാം. എന്നാൽ കൊല്ലം 973 മത മീനമാസം
23 നുക്ക ഇങ്കിരിയസ്സ കൊല്ലം 1798 മത മാർസ്സിമാസം 30 നു എഴുതിയത. അപിരീൽ
മാസം 3 നു വന്നത.

871 I

1025 ആമത മഹാരാജശ്രീ വടെക്കെ അധികാരി തലച്ചെരി തുക്കടിഇൽ മജിസ്രാദ
പീലിസ്സായ്പു അവർകളെ സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ തലച്ചെരി ദൊറൊഗ
വയ്യപ്പുറത്തെ കുഞ്ഞിപ്പക്കി എഴുതിയത. കൊട്ടയത്ത രാജ്യത്തനിന്ന തീയ്യൻ കണാരെ
ൻ എന്ന പറെയുന്ന അവെനെ മാപ്പള കുഞ്ഞിക്കുട്ടി എന്നവനും കുഞ്ഞിഅമ്മത
എന്നവനും മമ്മാലി എന്നവനും കൊലപാതകം ചെയ്തു എന്നുള്ള അവസ്ഥക്ക
വിചാരിപ്പാൻ തക്കവണ്ണം കല്പിച്ച കൊടുത്തയച്ച കല്പനക്കത്ത ഇവിട എത്തിയ
തിന്റെശെഷം ആയതിന്റെ സാക്ഷിക്കാരെമ്മാരെ വരുത്തി തരണമെന്ന ദ്രെമ്മൻ
സായ്പു അവർകളൊട ഞാൻ കെൾപ്പിച്ചാരെ ദെമ്മൻ സായ്പു അവർകൾ എന്നൊടു
പറഞ്ഞു ഈ അവസ്ഥക്ക മുൻമ്പെ ഇവിട സാക്ഷി പറയാൻ കൊട്ടയത്തനിന്ന
കൊർണ്ണെൽ ഡൊ സായ്പു അവർകൾ ആകുന്നു. തീയ്യൻ ചമ്പളൊൻ കുഞ്ഞിരയരൻ
എന്ന പറയുന്ന അവനെ ഇവിടകട്ടി അയച്ചത. അതുകൊണ്ട് ഇപ്പൊൾ ദൊറൊഗ
കച്ചെരിഇലെ വിസ്താരത്തിനും മെൽപറഞ്ഞ സാക്ഷി ആകുന്ന ചമ്പളൊൻ കുഞ്ഞിര
യരൻ എന്നവനും ശെഷം ഇതിനു മറ്റ വല്ല സാക്ഷിക്കാര ഉണ്ടെങ്കിൽ ആയതുവും [ 441 ] കൊട്ടയത്തനിന്ന ഇവിട വരെണ്ടതിനും കൊട്ടയത്ത കൊർണ്ണൽ ഡൊ സായ്പു
അവർകൾക്ക പീലി സ്സായ്പു അവർകൾ തന്നെ എഴുതി അയക്കണം. ആയതുകൊണ്ട
നീ പീലിസ്സായ്പു അവർകൾക്ക ഒന്ന എഴുതി അയച്ചാൽ അവിടന്ന പീലി സ്സായ്പു
അവർകൾതന്നെ കൊട്ടയത്തെക്ക ഒന്ന എഴുതി അയക്കയും ചെയ്യും എന്നത്രെ ദ്രെമ്മൻ
സ്സായ്പു അവർകൾ എന്നൊട പറഞ്ഞത. അതുകൊണ്ട സായ്പു അവർകളെ കല്പന
ഉണ്ടായിട്ട മെൽപറെഞ്ഞ അവസ്ഥ ഇന്റെ സാക്ഷിക്കാരൻമ്മാര ഇവിടെ എത്തിയാൽ
ഒട്ടും താമസിയാതെ വിസ്തരിച്ച തീർക്കയും ചെയ്യും. എന്നാൽ കൊല്ലം 973 ആമത
മീനമാസം 22ക്ക ഇങ്കിരിയസ്സകൊല്ലം 1798 ആമത അപിരീൽ മാസം 1 നു എഴുതിയത. 4
നു വന്നത.

872 I

1026 ആമത ബഹുമാനപ്പെട്ടെ കുമ്പഞ്ഞി വടക്കെ അധികാരി കൃസ്തപ്പർ പിലി
സ്സായ്പു അവർകളുടെ സന്നിധാനത്തിങ്കലെക്ക പാലെരിനായര സലാം. മുൻമ്പെ
ഇവിടുത്തെ വർത്തമാനങ്ങൾ ഒക്കയും നാറാണപട്ടറെ കയ്യിൽ എഴുതികൊടുത്തയച്ചിട്ടും
ഉണ്ടെല്ലൊ. വിശെഷിച്ച നാം തന്നെ അങ്ങൊട്ട വരുവാൻ തക്കവണ്ണം സർക്കാരിൽനിന്ന
കല്പിച്ചിരിക്കുന്ന എന്നുള്ള വർത്തമാനം നാറായണപട്ടര ഇവിട വന്ന പറക ആയത.
അങ്ങൊട്ട വരെണ്ടതിന ഇവിട ഭഗവതിഇങ്കൽ ഒരു അടിയന്തരമാകുന്ന. 21 നു തുടങ്ങീ
23 നു ഒളം അടിയന്തരത്തിന്റെ ബദ്ധപ്പാടാകുന്നു. അടിയന്തരം കഴിഞ്ഞി ഇമാസം 25 നു
ഉച്ചക്ക മുൻമ്പെ നാം സായ്പു അവർകളുടെ സന്നിധാനത്തിങ്കലെക്ക കാമാൻ തക്ക
വണ്ണം വടകര എത്തുകയും ചെയ്യാം. ഇവിട ഉണ്ടായ വർത്തമാനങ്ങളും അവസ്ഥപ്രകാര
ങ്ങളും സർക്കാരിൽ ബൊധിപ്പിക്കെണ്ടതിന്നും കാര്യങ്ങൾ പറെഞ്ഞി പൊരെണ്ടതിന്നും
നമ്മുടെ അരിയത്ത നിൽക്കുന്ന കാര്യസ്ഥൻമ്മാരിൽ ഒരാള ഉക്കാരന അണ്ടൊട്ട പറെ
ഞ്ഞയച്ചിട്ടും ഉണ്ട. കാര്യത്തിന്റെ വസ്തുത ഒക്കയും അവൻ പറയുംമ്പൊൾ സർക്കാർക്ക
ബൊധിക്കയും ചെയ്യുമെല്ലൊ. ഇവിടന്ന സർക്കാരിലെക്ക എടുക്കെണ്ടുന്ന മൊതലെ
ടുപ്പിനും നാട്ടിൽ കുടിയാമ്മാരെ നെലയായിരിക്കെണ്ടുന്നതിന്നും പന്തി ആയിവരെ
ണ്ടതിന്നും നാം സർക്കാരിൽ എറ അപെക്ഷിച്ചിരിക്കുന്ന. ദാസപ്പയ്യന്റെ കണക്കുകൾ
ഒക്കയും ഇവിടെ എഴുതി തീർത്ത നാം 25 നു സന്നിധാനത്തിങ്കൽ വരുമ്പൊൾ കുട്ടി
കൊണ്ടുവരികയും ചെയ്യാം. മുൻമ്പെ എഴുതി അയച്ചതിന്റെ മറുപടിയും മുദ്ര
ശ്ശിപ്പായിനെയും കൂടി ഉക്കാരന്റെ ഒന്നിച്ച ഇവിട അയപ്പാൻ സന്നിധാനത്തിങ്കലെ
കടാക്ഷം ഉണ്ടായി വരികയും വെണം. എന്നാൽ കൊല്ലം 973 ആമത മീനമാസം 25 നു
എഴുതിയത. മീനം 29 നു വന്ന. പെർപ്പ ആക്കികൊടുത്തത.

873 I

1027ആമത മഹാരാജശ്രീ വടെക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
കൃസ്തപ്പർ പീലി സായ്പു അവർകൾ വടെക്കെ തുക്കടിഇലെ അദാലത്ത പർണ്ണിതർക്കും
നമ്പൂരിക്കും ചെയ്ത ശൊദ്യങ്ങൾ ആകുന്നത. ഒന്നാമത - എന്നാൽ ഒരുത്തൻ എങ്കിലും
ചിലർ എങ്കിലും കള്ളെമ്മാറ ആകുന്ന എന്നുള്ള ഭാവംകൊണ്ട പിടിച്ച എന്നു വല്ല കട്ട
കാര്യം ചെയ്തു എന്ന പ്രത്യെകമായിട്ട തീർന്നത. വല്ല വർത്തമാനം ഒരുത്തൻ ബൊധി
പ്പിക്കാതെ എന്നും അവര പിടിച്ചിട്ട കട്ടിട്ട ഉണ്ട എന്ന താന്താൻ പറഞ്ഞു എന്ന കട്ട
വിവരങ്ങൾ എന്തല്ലാം ആകുന്നത എന്ന തിരിച്ചു പറഞ്ഞു എന്നും ഒക്കയും ഉണ്ടായി
വന്നാൽ അവരെക്കൊണ്ട അന്ന്യായക്കാരെൻ എങ്കിലും സാക്ഷിക്കാരൻ എങ്കിലും
ഇല്ലാതെ ഇരിക്കുമ്പൊൾ അവര താന്താൻ പറഞ്ഞവണ്ണം വിസ്താരം കഴിപ്പാനും ശിക്ഷ
കൊടുപ്പാനും കഴിയുമൊ. രണ്ടാമത-വല്ല ആളുകൾ കട്ട കാര്യം ചെയ്യുവെന്ന ഭാവിച്ച [ 442 ] തിനെ പിടിച്ചതിന്റെശെഷം കുറ്റം ഇല്ലാ എന്നു കാണുന്നത എങ്കിലും പിഴ പറക
എങ്കിലും ഗുണമായിട്ട ഒരു പ്രവൃത്തി എങ്കിലും എടുക്കുന്ന എന്നുള്ള ആളുകൾ
ആയിരിക്കുന്നവർ ആകുന്ന എന്ന മാനത്തൊടുകൂട നടക്കുന്ന എന്നുള്ളവർ
ആകുന്നെങ്കിലും വഴിപൊലെ തെളിഇക്കെണ്ടതിനെ അവർക്ക കൂടുകയുമില്ല
എന്നുള്ളവർക്ക ശാസ്ത്രത്തിങ്കൽ എന്ത ശിക്ഷ വിധിക്കുന്നു. എന്നാൽ കൊല്ലം 973 ആമത
മീനമാസം 25 നു ഇങ്കിരിയസ്സു കൊല്ലം 1798 ആമത അപിരീൽ മാസം 4 നു എഴുതിയത.

874 I

1028 ആമത മഹാരാജശ്രീ വടെക്കെ അധികാരി തലച്ചെരി തുക്കടി സുപഡെണ്ടെർ
കൃസ്തപ്പർ പീലിസ്സായ്പു അവർകൾക്ക കുറുമ്പ്രനാട്ട വീരവർമ്മരാജാ അവർകൾ സല്ലാം.
എളമ സായ്പു അവർകൾ വരുമ്പൊൾ കല്പന ആയി വന്ന കത്തിൽ ഉള്ളപ്രകാരം
എത്രരെറ്റ സായ്പു അവർകളൊട അവസ്ഥകൾ ഒക്കയും കെൾപ്പിക്കയും ചെയ്തു.
നാട്ടിലെ മിശ്രം തീർത്ത നികിതിക്ക കറാറ കൂടാതെ ഗുണമാക്കി രെക്ഷിക്കുമെന്ന
സായ്പു അവർകൾ നിശ്ചയമായി പറകയും ചെയ്തു. ഒന്നാം ഗഡുവിന്റെ തികച്ച പണം
ബൊധിപ്പിപ്പാൻ പിരിഞ്ഞിടത്തൊളം പണവും തികയാത്തതിന ഒബിളികളിൽ വകയും
പക്ക്രുകുട്ടിക്ക കൊടുത്ത പക്ക്രുകുട്ടിയെയും തറവ ആലിയെയും എളമ സായ്പു
അവർകളെ മുൻമ്പാകെ പറഞ്ഞി നിശ്ചയിച്ച കത്തും വാങ്ങിക്കൊടുത്ത 25 നു പണം
തികച്ച പണ്ടാരത്തിൽ ബൊധിപ്പിപ്പാൻ തറുവഇ ആജിയെ തലച്ചെരിക്ക അയച്ചിരി
ക്കുന്ന. ഒന്നാം ഗഡു തികച്ച പണം തറുവഇ ആജി പണ്ടാരത്തിൽ ബൊധിപ്പിക്കയും
ചെയ്യും.നാട്ടിലെ മിശ്രം തീർത്ത നെരാക്കി നടത്തിപ്പാൻ കല്പന വഴിപൊലെ ഉണ്ടാകയും
വെണം. എന്നാൽ കൊല്ലം 973 ആമത മീനമാസം 23 നു എഴുതിയത മീനമാസം 26 നു
മാർസ്സമാസം 7 നു വന്ന. പെർപ്പ ആക്കി അയച്ചത.

875 I

1029 ആമത വടെക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ കൃസ്തൊപ്പർ
പീലി സായ്പു അവർകൾക്ക ചെറക്കൽ രവിവർമ്മരാജാ അവർകൾ സല്ലാം.
ചുങ്കത്തിന്റെ കണക്ക തീർത്ത തരെണ്ടവസ്ഥക്ക സർക്കാര കല്പന വന്നപ്രകാരം
സായിപ്പവർകൾ എഴുതി അയക്കകൊണ്ട ഇവിടനിന്ന നാറാണ പട്ടര അണ്ടൊട്ട
അയച്ചതിന്റെശെഷം ഇത്ത്രപ്പഴും ആയത തീർന്നില്ലല്ലൊ. അതുകൊണ്ടു സായ്പു
അവർകളെ സ്നെഹം ഉണ്ടായിട്ട താമസിയാതെ തീർത്ത അയപ്പാറാകയും വെണം.
ശെഷം നമെമ്മക്കൊണ്ട വെണ്ടുന്ന കാര്യങ്ങൾക്ക സായ്പു അവർകളെ കത്ത എഴുതി
വന്ന കാണണമെന്ന നാം പ്രാർത്ഥിക്കുന്ന. എന്നാൽ കൊല്ലം 973ആമത മീനമാസം 24 നു
ചെറക്കൽ നിന്ന എഴുതിയത. പെർപ്പ ആക്കിയത.

876 I

1030 ആമത വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ കൃസൊപ്പർ
പീലി സ്സായ്പു അവർകൾ കൊഴിലാണ്ടി ദൊറൊഗെക്കെ എഴുതിയത. എന്നാൽ പാലെരി
നായര നമുക്ക ബൊധിപ്പിച്ച വർത്തമാനത്തിന ആ രണ്ട തറഇൽ പൊവാൻ തനക്ക
വെണ്ടിയതാകുന്ന. പാലെരി നായരെ തുക്കടിഇൽ എത്തുവൊൾ എല്ലാവർക്കും
പരസ്സ്യമായിട്ട അറീക്കയും നാട്ടിൽ സാവധാനമായിട്ട നിപ്പിക്കെണ്ടതിന പ്രെയത്നം
ചെയ്കയും വെണം. വല്ല വിരൊധം ചെയ്യണ്ടതിന കൂത്താളി നായരെ ആളുകൾ
ഭാവിച്ചാൽ നികിതി പിരിക്കുന്ന പാലെരി നായരെ അ ആളുകൾക്ക വിരൊധം
കാണിക്കാതെ എന്ന അവർക്ക അറിഇക്കയും വെണം. ശെഷം കുത്താളി നായരെ [ 443 ] ആളുകൾ എതാൻ വന്നു എന്നുണ്ടായാൽ ആ വർത്തമാനം പാലെരി നായരിക്ക
ബൊധിപ്പിക്കയും ഞാൻ പയ്യർമ്മലഇൽ വന്നിരിക്കുന്ന സങ്ങതി കൂത്താളി നായർക്കും
അറിഇക്കയും അതിനിടഇൽ ഉണ്ടായി വരുന്നത ഒക്കയും നമുക്ക എഴുതി അയക്കയും
വെണം. എന്നാൽ കൊല്ലം 973 മത മീനമാസം 28 നുക്ക ഇങ്കിരിയസ്സ കൊല്ലം 1798 ആമത
അപിരീൽ മാസം 7 നു എഴുതിയത.

877 I

1031 ആമത രാജശ്രി വടെക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ
കൃസ്തൊപ്പർ പീലി സ്സായ്പു അവർകൾ വയ്യപ്പുറത്ത കുഞ്ഞിപ്പക്കി ദൊറൊഗക്ക എഴുതിയ
കല്പനക്കത്ത. എന്നാൽ പൊക്കനാശാരീന്റെ വീട പൊളിച്ച പലചരക്കുകൾ അവിടന്ന
എടുത്ത കട്ടുകൊണ്ടു പൊയതകൊണ്ട കുന്നുമ്മൽ മൊയിതിയെനെ വിസ്താരം കഴിപ്പാൻ
തനിക്കു കല്പിച്ച അയച്ചിരിക്കുന്ന. സാക്ഷിക്കാരൻന്മാര വിളിക്കുന്ന സമയത്ത ഉടനെ
വരികയും ചെയ്യും. എന്നാൽ കൊല്ലം 973 ആമത മീനമാസം 29 നു അപിരീൽമാസം 6 നു
എഴുതിയത.

878 I

1032 ആമത മഹാരാജശ്രീ വടെക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ
കൃസ്തൊപ്പർ പീലി സായ്പു അവർകൾ വയ്യപ്പുറത്ത കുഞ്ഞിപ്പക്കി ദൊറൊഗക്ക എഴുതിയ
കല്പനക്കത്ത. എന്നാൽ കുഞ്ഞമ്മതിന്റെ വീട്ടിൽനിന്ന കുഞ്ഞമ്മതിനുള്ള വസ്തുക്കൾ
എതാൻ തുവാല കട്ടുകൊണ്ടു പൊയ കാര്യത്തിന പന്തക്കൽ പള്ളീനയും എടക്കണ്ടി
കുഞ്ഞാലീനയും വിസ്താരം കഴിപ്പാൻ തനക്ക കൊടുത്തയച്ചിരിക്കുന്ന സാക്ഷിക്കാരെ
ന്മാര വിളിക്കുമ്പൊൾ ഉടനെ വരികയും ചെയ്യും. എന്നാൽ കൊല്ലം 973 ആമത മീനമാസം
29 നുക്ക ഇങ്കിരിയസ്സു കൊല്ലം 1798 ആമത അപിരീൽ മാസം 8 നു എഴുതിയത.

879 I

1033 ആമത മഹാരാജശ്രീ ബഹുമാനപ്പെട്ടെ വടെക്കെ അധികാരി പീലി സ്സായപു
അവർകളെ സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ അണിആറത്ത നാരങ്ങൊളി നമ്പ്യാറ
എഴുതിയ അരജി. മഹാരാജശ്രീ സായ്പു അവർകളുടെ കല്പന വന്ന. നാം വടകര വന്ന
സായ്പു അവർകള കണ്ടാരെ ആതിയെ പഇമാശി ആക്കണ്ടതിന കല്പന കൊടുത്ത
പഇമാശിക്ക ആള അയക്കാമെന്ന. ആ വർത്തമാനത്തിന വെഗം നമ്പ്യാറെ അടുക്ക
കല്പന എത്തിക്കാമെന്നും ബഹുമാനപ്പെട്ടെ സായ്പു അവർകൾ കല്പിച്ച നാം ഇങ്ങൊട്ട
പൊരികയും ചെയ്തു. ആതിയെ പഇമാശി ആക്കുന്നതിന ഇന്നെപ്രകാരമെന്ന സായ്പു
അവർകളുടെ കല്പന വരായ്കകൊണ്ട വളര സങ്കടമാകുന്ന. രണ്ടു ഗഡുവിന്റെ
ഉറുപ്പിക ബൊധിപ്പിക്കെണ്ടതിന പഇമാശി ആക്കായ്കകൊണ്ട വളര സങ്കടമായിരി
ക്കുന്ന. അധികം ചാർത്തിയാൽ ഞാങ്ങൾക്ക തന്നെ കഴികയുമില്ല എന്ന കുടികൾ
തകറാറായി പറയുന്ന. ശെഷം തീയറ കുടിക്കും മാപ്പളമാരെ കുടി വാണിഭം ചെയ്യുന്ന
പൊരക്ക എല്ലാടെയും പൊലെ അല്ലാതെകണ്ട അധികം ഒരെ ഉറുപ്പിക ജന്മി അവ
കാശമായതും ഇതൊക്കയും മഹാരാജശ്രീ സായ്പു അവർകളുടെ ദെയ വളര ഉണ്ടായി
കല്പന ആക്കി ആതിയെ പയിമാശി ആയി എടവലം പൊലെ നമുക്ക ആക്കി തരണ്ടി
ഇരിക്കുന്ന. മഹാരാജശ്രീ സായ്പു അവർകളുടെ കടാക്ഷം ഉണ്ടായിട്ട ഇക്കാരിയത്തിന
കല്പന വരാറാകയും വെണ്ടിഇരിക്കുന്നു. ബെഹുമാനപ്പെട്ടെ സായ്പു അവർകളെ
കൃപകടാക്ഷം ഉണ്ടായി നമ്മെ രെക്ഷിച്ചി കൊള്ളുകയും വെണം. എന്നാൽ കൊല്ലം 973
ആമത മീനമാസം 30 നു എഴുതി വന്നത. പെർപ്പാക്കിയത. [ 444 ] 880 I

1034 ആമത മഹാരാജശീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ
കൃസ്തൊപ്പർ പീലി സായ്പു അവർകളുടെ സന്നിധാനത്തിങ്കൽ അറിഇപ്പാൻ പഴവീട്ടിൽ
ചന്തു എഴുതിയ അർജി. കല്പിച്ച കൊടുത്ത കത്ത വായിച്ച അവസ്ഥയും അറിഞ്ഞു.
കനത്തൂര കണ്ണൊത്തചാല ഈ രണ്ട ദെശത്തുള്ള നികിതി 73 ലെ വഹക്കുള്ള പണം
രണ്ടു ഗെഡുവിന്റെതും തെകച്ചി ബൊധിപ്പിക്കെണ്ടതിന കല്പന വന്നപ്രകാരം രണ്ടു
ഗഡുപ്പണം ഖജാനക്ക ബൊധിപ്പിച്ച തെശ്ശീത വാങ്ങുകയും ചെയ്യാം. എന്നാൽ കൊല്ലം
973 ആമത മീനമാസം 29 നു ഇങ്കിരിയസ്സു കൊല്ലം 1798 ആമത അപിരീൽ മാസം 8 നു
വന്നത.

881 I

1035 ആമത പറമ്പ പഇമാശി ചാർത്തുന്ന അവസ്ഥകൾ - ഒരു പറമ്പത്തുള്ള
തെങ്ങും കഴുങ്ങും പിലാവും എണ്ണി നെല ആക്കിയതിൽ അഫലം ശിശു ഉണ്ടെങ്കിൽ
അത നീക്കി ഫലം തെങ്ങ ഇത്ര എന്ന നൊക്കി നിശ്ചഇച്ചി ഫലം ഒരു തെങ്ങിന ഇത്ര
തെങ്ങ എന്ന കണ്ട ശെഷം ഉള്ള ഫലം തെങ്ങിനും ഇത്ര ഇത്ര തെങ്ങ എന്ന കണ്ട ആക
തെങ്ങ ഫലം. ഇത്രക്ക തെങ്ങ ആകക്കുടി ഇത്ര തെങ്ങ എന്ന കണ്ട അക്കണ്ടെ തെങ്ങക്ക
1000 തെങ്ങക്ക ഇത്ര വെല എന്ന കണ്ട. ആകക്കണ്ടെ തെങ്ങഇടെ പണത്തിന്റെ
സംഖ്യയും ഫല തെങ്ങഇന്റെ അനുഭവപ്രമാണവും തെങ്ങെന്റെ ഗുണവും നൊക്കി
നിശ്ചഇച്ച കണ്ടാൽ അനുഭത്തിൽ പറമ്പത്ത ചെലവിടുവാൻ പത്തിനൊന്ന കഴിച്ച
ശെഷം നികിതി കെട്ട പണ്ടാരത്തിലെക്കും വരണ്ടതും ശെഷം കുടിയാനുള്ളതും കണ്ട
നികിതി കെട്ടുക ഇപ്രകാരമെന്ന തൊന്നുന്ന തെങ്ങഇന്റെ വിവരം. നല്ല തെങ്ങ ആയാൽ
ഒരു തെങ്ങിന തെങ്ങ കൊല 8 ഏറയും കാണു. അതിൽ താണ തെങ്ങിന കൊല 6.
അതിൽ താണ തെങ്ങിന കൊല 4. ആ വകെക്കുകൂടി മെനി തെങ്ങ 1 ന്ന തെങ്ങ 50
കാണും. കഴുങ്ങിന്ന വിവരം നല്ല കഴുങ്ങെന്ന ആയാൽ ഒരു കഴുങ്ങിന അടക്ക കൊല
5 അടക്ക കൊല ഒന്നിന്ന അടക്ക ചെലെ കഴുങ്ങിന കൊല 1ന അടക്ക300. ചെലെ
കഴുങ്ങിന 100 കൂടി മെനി ഒന്ന അടക്ക 500 കാണും. പിലാവ നല്ല പിലാവിന പണം നാല
പിരിയും എറയും വരും. കണ്ടങ്ങൾക്കുള്ള വിവരം കണ്ടം നിലം 1 ക്ക വിത്ത 100. അതിന
വിത്തും നെല്ലുകൂടി ചെലവിന നെല്ലെടങ്ങാഴി 400. അതിന വെളകൂടി മെനി കണ്ട വിള
100 വിത്തിന നെല്ല 1000 നൂറ വിത്തിന വാരം നെല്ല ഇ 300 ചെലവിട്ട വിത്തിന നെല്ലിനു
കൂടി പൊലുനെല്ല ഇ 80. കന്നി വിളയും മകരവിളയും അടങ്ങും. ഇപ്രകാരമത്രെ ഞാൻ
അറിഞ്ഞിട്ടുള്ളത.

882 I

1036 ആമത രാജശ്രീ കടത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാ അവർകൾക്ക
വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ കൃസ്തൊപ്പർ പീലി സ്സായ്പു
അവർകൾ സലാം. എന്നാൽ കുഞ്ഞിത്തറുവഇയുടെയും ചെക്കുഞ്ഞിയുടെയും ഉള്ള
മൊളക തങ്ങളെ കല്പനത്താൽ യെടച്ചെരിഇൽ നിലപിച്ചിട്ടും ഉണ്ടെന്ന മഴികഇൽ
യിരിക്കുന്ന ട്ടൊരിൻ സായ്പു അവർകൾ നമുക്ക എഴുതി അറിഇച്ചിരിക്കുന്ന. ഇ മൊളകു
ബഹുമാനപ്പെട്ട കുമ്പഞ്ഞി വാങ്ങി. ആലെൽ ബൊധിപ്പിപ്പാൻ ആകകൊണ്ടു അത
നിപ്പിച്ചിട്ടും ഉണ്ട എന്നുണ്ടെൽ മൊടക്കം കടം തെങ്ങ കൊണ്ടുപെകെണ്ടതിന തങ്ങൾ
കല്പന കൊടുത്താൽ നമുക്കപ്രസാദം ഉണ്ടായീ വരികയും ചെയ്യും. എന്നാൽ മീനമാസം
30 നു ഇങ്കിരിയസ്സു കൊല്ലം 1798 ആമത അപിരീൽ മാസം 8 നു എഴുതിയത. [ 445 ] 883 I

1037 ആമത മഹാരാജശ്രീ വടെക്കെ അധികാരി സുപ്രഡെണ്ടെർ കൃസ്തൊപ്പർ പീലി
സ്സായ്പു അവർകളെ സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ കുറുമ്പ്രനാട്ട അദാലത്ത
ദൊറൊഗ ചന്ദ്രയ്യ്യൻ എഴുതിക്കൊണ്ട അരജി. സന്നിധാനത്തിങ്കന്നു കല്പിച്ചി വന്ന
ബുദ്ധിയുത്തരം വായിച്ച അവസ്ഥ മനസ്സിലാകയും ചെയ്തു. ജൂലായി മാസത്തെയും
അഗൊസ്തുമാസത്തെയും സെത്തെമ്പ്രമാസത്തെയും ഇമൂന്ന മാസത്തെയും മുന്ന വീല 36
എഴുതി അയക്കണമെന്ന എല്ലൊ ബുദ്ധി ഉത്തരത്തിൽ ആകുന്നത. ജൂലായി മാസത്തിൽ
ഉറുപ്പിക 1 നി എണ്ണ വെല നാഴി പതിനാറ ആകയും അഗൊസ്തു മാസത്തിൽ ഉറുപ്പിക
1 നി എണ്ണ വെല നാഴി പതിനാറാകയും സെത്തെമ്പ്രമാസത്തിൽ ഉറുപ്പിക1 നി എണ്ണവെല
നാഴി പതിനഞ്ചി ആകയും ഇപ്രകാരം വെച്ച വാങ്ങി ഇരിക്കുന്ന വാണിയന്റെ കയൊപ്പ
ഇട്ട എഴുതി ഇ അരജിഒടകൂട വെച്ചിരിക്കുന്ന. കടലാസ്സും തുഅലും തലച്ചെരി ഇന്നും
കൊഴിക്കൊട്ടിന്നും അത്ത്രെ വാങ്ങി ഇരിക്കുന്നത. അതിന്റെ വെലപ്രകാരം വാങ്ങിയ
ഉടയക്കാരനെകൊണ്ട എഴുതിച്ച ഒപ്പിടീച്ച വഴിയെ സന്നിധാനത്തിങ്കലെക്ക അയ
ക്കുന്നതും ഉണ്ട. മറപടി കല്പന വരുംപ്രകാരം ഞാൻ നടക്കുന്നതും ഉണ്ട. എന്നാൽ
കൊല്ലം 973 ആമത മീനമാസം 30 നു ഇങ്കിരിയസ്സ കൊല്ലം 1798 ആമത അപിരീൽ മാസം
9 നു വന്നത.

884 I

1038 ആമത മഹാരാജശ്രീ പിലിസ്സായ്പു അവർകളിടെ സന്നിധാനത്തിങ്കലെക്ക
കുറുമ്പ്രനാട്ട നമ്മിണ്ടത്തറയിൽ ഇരിക്കും മരുതാട്ട കണ്ടിഇൽ വാണിയൻ ചെക്കു
എഴുതി അറിയിക്കുന്ന അവസ്ഥ. കൊല്ലം 972 ആമത മിഥുനമാസത്തിൽ ഉറുപ്പിക 1 നി
യെണ്ണവെല നാഴി പതിനാറു. കർക്കടമാസത്തിൽ ഉറുപ്പ്യ 1 നി യെണ്ണവെല നാഴി
തിനാലു. ചിങ്ങ മാസത്തിൽ ഉറുപ്പിക 1 നി യെണ്ണ വെല നാഴി പതിനഞ്ചും. ഇപ്രകാരം
നാട്ടിൽ എക്കം പൊലെ കച്ചെരിക്ക എണ്ണ ഞാൻ കൊടുത്തിട്ട ഉറുപ്പിക വാങ്ങി ഇരിക്കുന്നു.
എന്നാൽ കൊല്ലം 973 ആമത മീനമാസം 26 നു എഴുതിയത. ഈ ചെക്കുവിന്റെ ഒപ്പ മുല്ല
അല്ലിക്കാനും നമ്പുതീരി രാമപട്ടരും സാക്ഷി.

885 I

1039 ആമത മഹാരാജശ്രീ വടക്കെ അധികാരി മജിസ്ത്രാദ പീലി സായ്പു അവർകളുടെ
സന്നിധാനത്തിങ്കൽ കെൾപ്പിക്കുവാൻ തലച്ചെരിഇൽ ദൊറൊഗ വയ്യപ്പുറത്ത
കുഞ്ഞിപ്പക്കി എഴുതിയ അർജി. ഈ മാസം 25 നു ഞാൻ ദ്രെമ്മൻ സായ്പു ഒടു ഞാൻ
അനുവാദവും വാങ്ങി കാരക്കാട്ട നെറിച്ചക്ക പൊയി. 26 നു രാത്രി 10 മണിക്ക ഞാനും
എന്റെ കൂട രണ്ട ശിപ്പായിമാരും കൂടി എന്റെ വീട്ടിൽ പൊകുന്ന വഴിക്ക തലച്ചെരി
കൊട്ടഇന്റെ കെഴക്കെ കൊത്തളത്തിന്റെ സമീപം പൊറത്തു യെത്തിയപ്പൊൾ
നെറിച്ചക്കപൊയ മാപ്പളച്ചി പെണ്ണുങ്ങൾ എകദെശം മുപ്പതു പെണ്ണുങ്ങളും അവരെ കൂട
ഒരു മാപ്പളയും എന്റെ വഴിയെ വരുന്നപ്പൊൾ ഞാങ്ങളെ മെക്കട്ട രണ്ട ആണുങ്ങൾ
പാഞ്ഞി ഞാങ്ങള മറിച്ചിട്ടിരിക്കുന്ന എന്ന പറഞ്ഞ വഴീന്ന പെണ്ണുങ്ങൾ അയ്യം
വിളിക്കുന്നത കെട്ടാരെ ഞാൻ അവിട മടങ്ങി നിന്ന ആരാകുന്ന പെണ്ണുങ്ങളെ മെക്കിട്ട
പാഞ്ഞി മറിച്ചിട്ടത എന്നു ചൊദിച്ചപ്പൊൾ അവര രണ്ടും പറഞ്ഞി ഞാങ്ങൾ ദ്രെമ്മൻ
സായ്പൂന്റെ പണിക്കാറാകുന്ന. എന്നപ്പൊൾ അവര രണ്ടും തീയരൊ മുക്കുവരൊ
വല്ല ജാതിയൊ എന്ന യെനക്ക തിരിഞ്ഞിട്ടുമില്ല. എന്നാരെ ആ പെണ്ണുങ്ങളെയൊക്കെ
[ 446 ] യുള്ള മാപ്പളയൊടഅവര രണ്ടാളയും എതും ചെയ്യാതെ കണ്ട കൂട്ടി ദ്രെമ്മർ സായ്പൂന്റെ
അരിയത്ത കൊണ്ടു ചെല്ല എന്ന ഞാൻ പറഞ്ഞപ്പൊൾ അതിൽ ഒരുത്തൻ പാഞ്ഞു
കളകയും ചെയ്തു. എന്നാരെ മെൽപ്പറെഞ്ഞ മാപ്പളയും എന്റെ കൂട ഉള്ള ശിപ്പായിയും
അവന്റെ വഴിയെ പായുവാൻ ഭാവിച്ചപ്പൊൾ വഴി പായണ്ട കള്ളുകുടിച്ചവർ ആകുന്നു
അവൻ പൊകട്ടെ എന്നു ഞാൻ വെലക്കിയാരെ ഇങ്ങൊട്ട ഞാൻ എത്തിയപ്പൊൾ ആ
പാഞ്ഞുപൊയവൻ അഞ്ചപ്പൊരഇന്റെ വടക്കയിൽ പാർക്കുന്ന കപ്പിത്താന്റെ വീട്ടിൽ
വാതുക്കച്ചെന്നനിന്ന എന്ന മാപ്പളമാര അടിക്കുന്ന എന്നവൻ അയ്യം കൊടുത്താരെ ആ
വീട്ടുന്ന ഒരുക്കപ്പിത്താനും നാലഞ്ചി ശിപ്പായിമാരും കൂടി പാഞ്ഞി വന്ന ആക്കപ്പിത്താൻ
ഇന്തുസ്ഥാനം വാക്കിൽ എന്നൊട പറഞ്ഞു. നീ എന്തിനി എന്റെ പണിക്കാരന അടിച്ചു.
എന്നപ്പൊൾ ഇന്തുസ്ഥാനം വാക്കിൽ തന്നെ ഞാൻ അടിച്ചിട്ടില്ല എന്ന പറഞ്ഞപ്പൊൾ
എന്റെ കയിലെ പൊൻമൊട്ട കെട്ടിയ വണ്ണമുള്ള ചൂരൽ ആക്കപ്പിത്താൻ എന്നൊട്ട പറ്റി
എന്നെ രണ്ട അടിച്ചു. ആയടി ഞാൻ അയികൊണ്ടു തടുത്ത. പിന്നയും പറഞ്ഞു ഞാൻ
നിങ്ങളെ പണിക്കരരന അടിച്ചിട്ടില്ല. ഞാൻ പൊസ്ദാരി കച്ചെരി ഇലെ ദൊറൊഗയാകുന്ന.
എന്നപ്പൊൾ പിന്നയും ഒന്നു ആ ചൂരലകൊണ്ട തന്നെ അടിച്ചു. ആയടി യെന്റെ
കണ്ണിന്റെ മീത്തൽ നെറ്റിഇന്റെ പിരിയത്തിന്റെ അവിടക്കൊണ്ട പൊട്ടി. അതിന്റെ
ശെഷം പിന്നയും എന്ന ആ ക്കപ്പിത്താൻ തടവിൽ ആക്കുവാനും ഭാവിച്ചു. അപ്പൊൾ
അടികൊണ്ട പൊട്ടിയ മുറിഇന്നു വളര ചൊര വന്ന ഞാൻ ഇട്ടെ കുപ്പായത്തിലും ഉടുത്ത
മുണ്ടിലും ചൊര വളര ആയപ്പൊൾ എന്നൊടു അ ക്കപ്പിത്താൻ പറഞ്ഞു ഞാൻ
ആകുന്ന ചെയ്തത എന്ന നിന്റെ പീലി സായ്പുഒടും ദ്രമ്മൻ ഒടും ചെന്ന പറ എന്നും
പറഞ്ഞു. എന്റെ ചുരലിങ്ങൊട്ട ചാടിത്തന്നു. ചൂരലിന കെട്ടിയ മുപ്പത്തഞ്ചി വിരാൻ
വെലക്കകൊണ്ട പൊൻമൊട്ട അപ്പൊൾ അതിന്മൽ ഇല്ല. മുൻപെ അക്കപ്പിത്താൻ ചൂരല
പിടിച്ചു പറ്റുമ്പൊൾ പൊൻമൊട്ട അതിന്മൽ ഉണ്ട. ആ ക്കലസലിൽ ചൂരലിന്റെ
പൊൻമൊട്ട പൊയിപ്പൊയതു കൂടാതെകണ്ട എന്റെ തല ഇൽ കെട്ടിയ സാലും
പൊയിരിക്കുന്ന. എന്ന അടിച്ചത കൂടാതെ കണ്ട ആ ക്കപ്പിത്താനും കൂടിയുള്ള
ശിപ്പായിമാരുംകൂടി എന്റെ ഒക്കയുള്ള ശിപ്പായിമാര രണ്ടിനയും വളര അടിച്ചിരിക്കുന്നു.
ഈ ക്കലസലിൽ അവിടുന്ന തന്നെ രണ്ടു കപ്പിത്താൻമ്മാറ വെറെ പാഞ്ഞു
വന്നിരിക്കുന്നു. അവര എന്ന അടിച്ചിട്ടും ഇല്ല. ആക്കപ്പിത്താന്റെ പണിക്കാരൻ തീയൻ
കണ്ണൂക്കാരൻ അമ്പുവും മറ്റ രണ്ടു തീയരും അപ്പൊൾ പാഞ്ഞുവന്നിരിക്കുന്ന. അവരും
എതു ചെയ്തിട്ടു ഇല്ല. ഈ അവസ്ഥ ഒക്കയും കണ്ട സാക്ഷിക്കാരെ പെര തീയൻ
അഞ്ചക്കാരൻ പാച്ചറ തീയൻ അഞ്ചക്കാരൻ തൊലാച്ചി മാപ്പള അഞ്ചക്കാരൻ കുട്ടിയ
സ്സൻ അതിന്റെശെഷം അന്നെരം തന്നെ ഞാൻ ദ്രെമ്മൻ സായ്പുഒടു ച്ചെന്ന പറഞ്ഞി
മുറിയും ചൊരയും ഒക്കയും കാണിച്ചാരെ അവിടന്ന അന്നെരംതന്നെ ആളയും കുട്ടി
ഇവിടുത്തെ കൊർണ്ണെര സായ്പുറെന്റെ അരിയത്തും കൊർണ്ണെര ഡൊ സ്സായ്പുന്റെ
അരിയത്തും അയച്ചാരെ ഇവിടുത്തെ കൊർണ്ണെര സായ്പു അപ്പൊൾ ഒറങ്ങുന്ന എന്നാരെ
കൊർണ്ണര ഡൊ സായ്പൂന്റെ അരിയത്ത ചെന്നു. ഈ അവസ്ഥകൾ കെൾപ്പിച്ചപ്പൊൾ
വൈദ്യക്കാരൻ ദ്രമ്മർ സായ്പു അവിട ഉണ്ട. ആ സായ്പുമാര രണ്ട അടികൊണ്ട
പൊട്ടിയതും ശരീരത്തിന്മലും ഉടുപ്പുകളിലും നിറച്ചും ആയ ചൊര ഒക്കയും കണ്ടാരെ
ഈ ചൊര ഒക്കയും കഴികി കളകെ വെണ്ടു. അടുത്താൾ ഇക്കാരിയം വിസ്തരിക്കാമെന്നു
പറഞ്ഞി കൊർണ്ണെര ഡൊ സായ്പു അവർകളെ കല്പനക്ക ദ്രെമ്മർ സായ്പുന
വൈദ്യക്കാരൻ ദ്രെമ്മർ സായ്പു ഒരു കത്തും എഴുതിത്തന്നു. ആക്കത്ത ദ്രെമ്മൻ
സായ്പുന്ന കൊണ്ടകൊടുത്താരെ ഈ ഉടുപ്പുകളും ഒക്കയും തിരിമ്പിക്കളഞ്ഞു ചൊരയും
കഴുകി മരുന്നും വെക്കുകെ വെണ്ടു. അടുത്താൾ പീലി സ്സായ്പു അവർകൾ ഇവിട
വന്നാൽ ഈ അവസ്ഥകൾ ഒക്കയും കെൾപ്പിക്കാമെന്ന പറഞ്ഞു അയക്കയും ചെയ്തു.
ഇപ്പൊൾ ആ ക്കപ്പിത്താന്റെ പെര അന്വെഷിച്ചാരെ ഗാലി പട്ടാളത്തിൽ പാസ്സഗരണ്ടർ [ 447 ] കുപ്പിണി ഇൽ ലവട്ടർ വിശാൾ എന്ന എജമാനൻ ആക്കുന്ന എന്നത്രെ കെട്ടത.
അതുകൊണ്ട യെനക്ക ഇപ്പൊൾ അറുപത വയസ്സായി. ഈ വയസ്സൊളവും ഞാൻ
ഒരുത്തരൊട ഒരു നിർമ്മരിയാദം കാണിക്ക എങ്കിലും പറക എങ്കിലും ഇപ്രകാരം ഉളെളാര
മാനക്കെട അനുഭവിക്ക എങ്കിലും ഉണ്ടായിട്ടും ഇല്ല. ബഹുമാനപ്പെട്ടെ കുമ്പഞ്ഞി
സംസ്ഥാനത്തിങ്കൽ തലച്ചെരി ദൊറൊഗ കച്ചെരിഇൽ ദൊറൊഗ സ്ഥാനത്തിന ഞാൻ
നിന്നതിന്റെ ശെഷംവും ഒരു നിർമ്മരിയാദം ആയിട്ടുള്ള വഴിക്ക നടന്നിട്ടും ഇല്ല.
ആയതകൊണ്ട സായ്പു അവർകളെ കൃപകടാക്ഷം ഉണ്ടായിട്ട ഇതിന്റെ നെരും ഞായും
പൊലെ വിസ്തരിച്ച എനക്ക മാനക്കെടായിട്ട അനുഭവിച്ച ഈ സങ്കടം തീർത്തു തരികയും
വെണം. എന്നാൽ കൊല്ലം 973 ആമത മീനമാസം 28 നു എഴുതിയ അരജി. മീനമാസം 30
നു അപിരീൽ മാസം 9 നു വന്നത.

886 I

1040 ആമത മഹാരാജശ്രീ വടക്കെ അധികാരി സുപ്രഡെണ്ടെർ പീലി സ്സായപു
അവർകളെ കെൾപ്പിക്കുവാൻ സായ്പു അവർകൾ ചെയ്ത ശൊദ്യത്തിന്റെ ഉത്തരം.
തലച്ചെരി അദാലത്തു പണ്ടിതര എഴുതിയത. ഒന്നാമത- എന്നാൽ ഒരുത്തൻ എങ്കിലും
ചിലര എങ്കിലും കള്ളന്മാർ ആകുന്നു എന്നുള്ള ഭാവം കൊണ്ട പിടിച്ചെടത്ത വല്ല കളവ
കാര്യം ചെയ്തു എന്ന പ്രത്യെകമായിട്ട ഒരുത്തൻ ബൊധിപ്പിക്കാതെയും അന്ന്യായക്കാരനും
സാക്ഷിക്കാരനും ഇല്ലാണ്ട വന്നാൽ അവര പിടിച്ചിട്ട കട്ടിട്ടുണ്ടെന്ന് അവര താന്താൻ
പറഞ്ഞി ഒക്കയും ഉണ്ടായിവന്നാൽ ആ മൊതല കണ്ടാൽ ആ മൊതലിനു അന്ന്യായ
ക്കാരനൊ സാക്ഷിക്കാരനൊ ഉണ്ടൊയെന്നുള്ള വിസ്കാരം കഴിപ്പാൻ സങ്ങതി ഉണ്ട.
അതിനും കട്ടതിനും ഒന്നിനും അന്ന്യായവും സാക്ഷിയും ഇല്ലാഞ്ഞാൽ അവര താന്താൻ
പറഞ്ഞ വാക്കിന ശാസ്ത്രത്തിങ്കൽ ശിക്ഷകൊടുപ്പാൻ സങ്ങതി ഇല്ല. 2 ആമത-വല്ല
ആളുകൾ കട്ടകാര്യം ചെയ്തു എന്ന ഭാവിച്ചതിനു പിടിച്ചതിന്റെശെഷം കുറ്റം ഇല്ല എന്ന
കാണുന്നതിന എങ്കിലും വ്യാപാര കാര്യം എങ്കിലും ഗുണമായിട്ട ഒരു പ്രവൃത്തി എങ്കി
ലും എടുക്കുന്ന എന്നുള്ള ആളുകൾ ആയിരിക്കുന്നവര ആകുന്നു. മാനത്തൊടകൂട
നടക്കുന്ന എന്നുള്ളവര ആകുന്നു എങ്കിലും വഴിപൊലെ തെളിഇക്കെണ്ടതിന്നും
അവർക്ക കൂടുകയുമില്ല എന്നുള്ളവർക്കും ശാസ്ത്രത്തിൽ ഒരു ശിക്ഷ വിധിക്കുന്നുമില്ല.
മീനം 31 ന അപിരിൽ 10 നു വന്നത.

887 I

1041 ആമത മഹാരാജശ്രീ പീലി സ്സായ്പു അവർകളെ കെൾപ്പിപ്പാൻ നമ്പൂരിയൊട
ചെയ്ത ശൊദ്യത്തിന്റെ ഉത്തരം. നടപ്പ മരിയാദി തലച്ചെരി അദാല നമ്പൂരി എഴുതിയത.
എന്നാൽ ഒരുത്തൻ എങ്കിലും ചിലര എങ്കിലും കള്ളന്മാര എന്നുള്ള ഭാവം കൊണ്ടു
പിടിച്ചെടത്ത വല്ല കളവ കാരിയം ചെയ്തു എന്ന പ്രെത്യെകമായിട്ട ഒരുത്തൻ ബൊധി
പ്പിച്ചില്ലാ എങ്കിലും സാക്ഷിക്കാരൻ എങ്കിലും ഇല്ലാണ്ട വന്നാലും അവര പിടിച്ചിട്ട
കട്ടിട്ടുണ്ടെന്നു താന്താൻ പറഞ്ഞ ഒക്കയും ഉണ്ടായി വന്നാൽ മൊതൽ കണ്ടാൽ ആ
മൊതലിന അന്ന്യായക്കാരനും സാക്ഷിക്കാരനും ഉണ്ടൊ എന്നുള്ള വിസ്താരം കഴിപ്പാൻ
സങ്ങതി ഉണ്ട. അന്ന്യായക്കാരനും സാക്ഷിക്കാരനും ഇല്ലന്ന വന്നാൽ ആ മൊതല
സംസ്ഥാനത്തെക്ക യെടുത്ത കള്ളന്മാര ആകുന്ന എന്നുള്ള ഭാവംകൊണ്ട പിടിച്ചതിന്റെ
ശെഷം കട്ടിട്ടുണ്ടെന്ന പറെകകൊണ്ട യെനി മെൽപ്പെട്ട അപ്രകാരം ചെയ്യാണ്ടയിരിപ്പാൻ
ബുദ്ധി വരുവാൻ തക്കവണ്ണം ശിക്ഷ കൊടുപ്പാറുണ്ട. അന്ന്യായക്കാരനും സാക്ഷിക്കാ
രനും ഇല്ലാതെകണ്ടും കട്ടു എന്നുള്ള ഭാവംകൊണ്ട പിടിക്കാതെകണ്ടും തന്റെ മന
സ്സാലെ ഞാൻ കട്ടിരിക്കുന്ന എന്ന ഒരുത്തൻ വന്ന പറഞ്ഞാൽ അവനൊട അക്കട്ട [ 448 ] മൊതലും വാങ്ങി അക്കെട്ടവന ശിക്ഷ കുടാതെ അയപ്പാറാകുന്നു. 2ആമത-വല്ല ആളുകൾ
കട്ട കാരിയംകൊണ്ട ചെയ്തു എന്ന ഭാവിച്ചതിന പിടിച്ചതിന്റെ ശെഷം കുറ്റം ഇല്ലന്ന
കണ്ടാലും വല്ല വ്യാപാരകാര്യം എങ്കിലും ഗുണമായിട്ട ഒരു പ്രവൃത്തി എങ്കിലും എടുക്കുന്ന
ആളുകൾ ആകുന്നു എങ്കിലും മാനത്തൊടുകൂട നടക്കുന്ന ആളുകൾ ആകുന്ന എങ്കിലും
വഴിപൊലെ തെളിഇക്കെണ്ടതിന അവകൾക്ക കൂടുക ഇല്ല എന്നുള്ളവർക്ക നടപ്പ
മരിയാദിഇൽ ശിക്ഷ വിധിക്കാറില്ല. മീനം 31 നു അപരീൽ 10 നു എഴുതിയത.

888 I

1042 ആമത മഹാരാജശ്രീ വടെക്കെ അധികാരി കൃസ്തപ്പർ പീലി സായ്പു അവർകള
ബൊധിപ്പിപ്പാൻ വടകര മുട്ടുങ്കൽ ദൊറൊഗ അയ്യാറകത്ത സൂപ്പി എഴുതിയത.
അഞ്ഞായക്കാരെൻ മാമ്പെലെ മൂസ്സ കച്ചെരിഇൽ വന്ന അഞ്ഞായം വെച്ച കാരിയം
അവിണ ചാത്തപ്പൻ 625 പണത്തിന ഒരു പറമ്പ മൂസ്സഇന്റെ കാരണവന പണയം
വെച്ചത മൂസ്സ അവനൊട പറമ്പിന ചൊതിച്ചാരെ പറമ്പ സമ്മതിച്ചു കൊടുക്കായ്കകൊണ്ട
മൂസ്സു കച്ചെരിഇൽ വന്ന അഞ്ഞായം വെച്ചതിന്റെശെഷം അവിണാചാത്തപ്പന വിളിപ്പാൻ
തക്കവണ്ണം കൊൽക്കാരന അയച്ചതിന്റെശെഷം അക്കാരിയം പറവാൻ തക്കവണ്ണം
അവന്റെ പെർക്ക കുമുള്ളി അനന്തൻ നമ്പ്യാറ വന്ന അക്കാരിയം വിസ്തരിച്ച രണ്ടുമൂന്ന
നെലഇൽ കണ്ടടത്ത അപ്പറമ്പ മൂസ്സുക്കതന്നെ സമ്മതിച്ച കൊടുക്കണം. അത അല്ല
എന്നു വരികിൽ ആപ്പറമ്പത്തുള്ള കാണം മൂസ്സക്ക കൊടുത്ത പിരിക്കണം എന്ന
പറഞ്ഞി തീർന്നതിന്റെ ശെഷം അനന്തൻ നമ്പ്യാറ പറഞ്ഞു ചാത്തപ്പനയും കൂട്ടി
കൊണ്ടുവന്ന ഇക്കഴിഞ്ഞെ മകരമാസ്സും രണ്ടാം തീയതി വന്ന ആപ്പറമ്പ സമ്മതിച്ച
കൊടുക്കാംയെന്ന പറഞ്ഞി പൊയിട്ട ഇത്ര നാളായിട്ടും ഇണ്ടെങ്ങാട്ടവന്ന ഒരു അവസ്ഥയും
പറഞ്ഞതും ഇല്ല. എന്നതിന്റെശെഷം പണ്ടാരത്തിൽ കൊടുക്കെണ്ടെ നികിതിഇന്റെ
മൊതല ചെതം വന്ന പൊകുന്നതകൊണ്ടു ഞാൻ മൂസ്സഇന്റെ ഒക്ക ഒരു കൊൽക്കാരന
അയച്ച അപ്പറമ്പത്തുള്ള മൊളക താത്തിച്ച മൂന്നാളെൻ പക്കൽ വെക്കയും ചെയ്തു.
എന്നതിന്റെശെഷം കുറ്റിപ്പറത്തന്ന ഒരു തരക വന്ന. മൂസ്സാന കുറിപ്പറത്ത
കൂട്ടിക്കൊണ്ടുപൊയിട്ട അവിടന്ന അക്കാരിയം നല്ലവണ്ണം വിസ്തരിക്കാമെന്ന യെന്നാരെ
യെനക്ക കുറ്റിപ്പറത്ത അയക്കുവാൻ കല്പന ഇല്ലായെന്ന പറഞ്ഞി നിന്നതിന്റെശെഷം
ആ പ്പറമ്പത്തെ തെങ്ങ താത്തുവാൻ കച്ചെരിഇലെ കൊൽക്കാരനയും കൂട്ടി മൂസ്സാന
അയച്ചതിന്റെ ശെഷം അവിണാ ചാത്തപ്പന്റെ പത്ത കുറ്റി വെടിക്കാറ വന്ന മൂസ്സാനയും
കൊൽക്കാരനയും കൂട്ടിക്കൊണ്ടപൊയി. ഒരു ദിവസം അവന്റെ വീട്ടിത്തന്നെ തടുത്ത
പാർപ്പിക്കയും ചെയ്തു. പിറ്റെദിവസം കൊൽക്കാരനയും മൂസ്സാനയും കുറ്റിപ്പുറത്ത
കൂട്ടികൊണ്ടുപൊകയും ചെയ്തു. കൊൽക്കാരന ഇങ്ങ അയക്കയും ചെയ്തു. മൂസ്സാന
അറഇൽ ഇട്ട പാർപ്പിച്ചിരിക്കുന്ന. കൊൽക്കാരന തമ്പുരാന്റെ അരിയത്ത പൊവാൻ
അവിടുത്തെ കാവക്കാരൻ കടത്തിയതും ഇല്ല. ഇപ്രകാരം ഇരിക്കുന്ന അവസ്ഥഒക്കയും .
എന്നാൽ കൊല്ലം 973 ആമത മെടമാസം 3 നു അപിരീൽ മാസം 13 നു വന്നത.
പെർപ്പാക്കികൊടുത്തത.

889 I

1043 ആമത മഹാരാജശ്രീ ചെറക്കൽ രവിവർമ്മരാജാ അവർകൾക്ക വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ കൃസ്തപ്പർ പീലി സ്സായ്പു അവർകൾ
സലാം. എന്നാൽ ചുങ്ക കണക്കുകൾ നമ്മുടെ പുസ്തകത്തിൽ ഒപ്പിച്ചവണ്ണം
എത്തിടായ്കകൊണ്ട തങ്ങൾ പറഞ്ഞയച്ചുവനെ ചെല ദിവസത്തെക്ക
താമസിപ്പിച്ചിരിക്കുന്ന എന്നു ഉണ്ടായിട്ടുള്ള സങ്ങതി അറിഇക്കെണ്ടതിന ഈ എഴുത്ത [ 449 ] തങ്ങൾക്ക കൊടുത്തയച്ചിരിക്കുന്ന. ആ ക്കണക്കുകൾ കൊടുത്തയക്കും എന്ന
കഴിയുന്നത മുൻമ്പെ കൊറെ ദിവസത്തിന്റെ താമസം വെണ്ടിവരും. എന്നാലും ആ
ക്കണക്കുകൾ വഴിപൊലെ എഴുതിതീർക്കണം എന്ന നാം കല്പന കൊടുത്തപ്രകാരം
തീർന്ന ഉടനെ തങ്ങളെ ആളെ കയിൽ കൊടുക്കാറാകയും ചെയ്യാം. എന്നാൽ കൊല്ലം
973 ആമത മെടമാസം 4 നു ഇങ്കിരിയസ്സ കൊല്ലം 1798 ആമത അപിരീൽ മാസം 14 നു
എഴുതിയത.

890 I

1044 ആമര രാജശ്രീ കടത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാ അവർകൾക്ക
വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ കൃസ്തൊപ്പർ പീലി സ്സായ്പു
അവർകൾ സലാം. എന്നാൽ തങ്ങൾ വടകരഇൽ കണ്ടു എന്നുള്ള പ്രസാദം നമുക്ക
ഉണ്ടായപ്പൊൾ മഴികഇല്ലെ ചുങ്കക്കണക്കകൾ കമിശനർ സായ്പുമാർക്ക കൊടുത്തയച്ചു
എന്നു നാം പറഞ്ഞതിനുത്തരം ഇന്നു രാവിലെ എത്തിയതിൽ ബഹുമാനപ്പെട്ട സർക്കാര
നിരുവംകൊണ്ട അതിൽ ഉള്ള അവസ്ഥ കൊടുത്തയച്ചു എന്ന തങ്ങൾക്ക ബൊധി
പ്പിക്കെണ്ടതിന കുമിശനെർ സ്സായ്പുമാർ അവർകൾക്ക തക്കത കണ്ടിട്ടും ഉണ്ടായത
തങ്ങൾക്ക അറിഇക്കെണ്ടതിന നമുക്ക കല്പിക്കയും ചെയ്തു. ആയതിന്റെ ഉത്തരം വന്ന
ഉടനെ തങ്ങൾക്ക ബൊധിപ്പിച്ചു എന്നുണ്ടാകപ്പെടുകയും ചെയ്യും. എന്നാൽ കൊല്ലം 973
ആമത മെടമാസം 4 നു ഇങ്കിരിയസ്സു കൊല്ലം 1798 ആമത അപിരീൽ മാസം 14 നു
എഴുതിയത.

891 I

1045 ആമത രാജശ്രീ കടത്തനാട്ട പൊർള്ളാതിരി ഉദയവർമ്മ രാജാ അവർകൾക്ക
രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ കൃസ്തൊപ്പർ പീലി
സായ്പു അവർകൾ സലാം. എന്നാൽ വടകര ദൊറൊഗ നമുക്ക എഴുതി അയച്ചതിന്റെ
പെർപ്പ ഇതിനൊടകൂട കൊടുത്തയച്ചിരിക്കുന്ന. ഇക്കാരിയത്തിൽ ഉള്ള വിവരങ്ങൾ
ഒക്കയും നമുക്ക അറിഇക്കയും വെണ്ടിഇരിക്കുന്ന. എന്നാൽ കൊല്ലം 973ആമത മെടമാസം
6 നു ഇങ്കിരിയസ്സു കൊല്ലം 1798 ആമത അപിരീൽ മാസം 16 നു എഴുതിയത.

892 I

1046 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ
കൃസ്തൊപ്പർ പീലി സായ്പു അവർകൾക്ക കടത്തനാട്ട പൊർള്ളാതിരി ഉദയവർമ്മ രാജാ
അവർകൾ സലാം. എന്നാൽ കൊടുത്തയച്ച കത്ത വായിച്ച വർത്തമാനം മനസ്സിലാകയും
ചെയ്തു. മയ്യഴിഇൽ ചുങ്കക്കാരിയം കൊണ്ട രാജശ്രീ കുമിശനെർ സാഹെബ അവർകൾക്ക
നിരുപിപ്പാൻ സർക്കാരിൽ ബൊധിപ്പിച്ചിരിക്കുന്ന. മറ്റുപടി വന്ന ഉടനെ എഴുതി
അയക്കാമെന്നെല്ലൊ സാഹെബ അവർകൾ എഴുതി അയച്ചത. ചുങ്കക്കാര്യം പ്രെത്യെകം
നമുക്ക ഉള്ളതാകുന്ന എന്നും അപ്പ്രകാരം തന്നെ സർക്കാറ കുമ്പിഞ്ഞി കടാക്ഷം
ഉണ്ടായിട്ട മരിയാദിപൊലെ ആക്കിത്തരണം എന്ന നാം അപെക്ഷിച്ചിട്ടും ഉണ്ടല്ലെ.
സായ്പു അവർകളെ കൃപയുണ്ടായിട്ട കല്പന വരുത്തി തരികയും വെണമെന്ന
അപെക്ഷിച്ചിരിക്കുന്ന എന്നാൽ കൊല്ലം 973 ആമത മെടമാസം 6 നു എഴുതിയത
ഇങ്കിരിയസ്സു കൊല്ലം 1798 ആമത അപിരീൽ മാസം 17 നു മെടമാസം 7 നു വന്നത. [ 450 ] 893 I

1048 ആമത ബഹുമാനപ്പെട്ട കൊമ്പിഞ്ഞി വടെക്കെ അധികാരി കൃസ്തപ്പർ പീലി
സ്സായ്പു അവർകളുടെ സന്നിധാനത്തിങ്കലെക്ക പാലെരിനായര സലാം. നാം മീനമാസം
26 നു വടകര വന്ന സായ്പു അവർകളുമായി ക്കണ്ട 30 നു തലച്ചെരി വരുവാൻ
തക്കവണ്ണം കല്പനആയി പ്പൊന്നതിന്റെ ശെഷം ഇവിട വരുമ്പഴക്ക ഇനിക്ക ചൊര
എളക്കം കൊണ്ട ഒരു കുരു ഉണ്ടായി നടന്ന കൂടാതെ ആയിപ്പൊകയും ചെയ്തു.
അതുകൊണ്ടത്രെ വരുവാൻ താമസിച്ചത. ഇവിടെ നികിതിപ്പണം എടുക്കെണ്ടെ കാര്യ
ത്തിന്ന കുടികളിലൊക്കയും ആള അയച്ചി പണം എടുക്കണം എന്നു അവിട ഉണ്ടാകുന്ന
വർത്തമാനത്തിന കൂടക്കുട എഴുതി അയക്കണം യെന്നല്ലൊ ഞാൻ അവിടന്ന
പൊരുമ്പൊൾ സർക്കാരിൽനിന്ന കല്പിച്ചതാകുന്ന. ആയതിന ഞാൻ ഇവിട വന്നാരെ
കുടികളിലൊക്കയും ആള അയച്ച അന്നഷിച്ചാരെ ഞങ്ങക്ക ഇവിടെ നടക്കെണ്ടുന്ന
പ്രവൃത്തികളൊക്കയും നടപ്പാൻ കുത്താട്ടിൽ നായര സമ്മതിക്കുന്നില്ലയെന്നും പണം
ഇക്കയിക്ക കൊടുത്ത പൊകരുത എന്നുള്ള മുട്ടു ഞാങ്ങള മുട്ടിച്ചിരിക്കുന്ന എന്നും ആ
മുട്ട തീർന്നല്ലാതെ കണ്ടു പണം തന്നുകൂടാ എന്നു കുടിയാന്മാര പറഞ്ഞി നിൽക്കുന്ന.
എന്നതിന്റെശെഷം മെടമാസം 4 നു അദാലത്ത കുഞ്ഞാമൂപ്പന്റെ ആള പയ്യർമ്മല
അദാലത്ത ശാവടിഇലെ കണക്കപ്പിള്ള പാരി വന്ന നമ്മാട പറഞ്ഞ വർത്തമാനം ഞാൻ
ദൊറൊഗെടെ കല്പനക്ക കുത്താളിക്ക പൊയി നായരുമായിക്കണ്ടു . ഇവിടുത്തെ വിരൊ
ധങ്ങളും പണം കൊടുക്കുന്നതിന ഉള്ള തടസ്ഥങ്ങളും സമ്മതിച്ചു കൊടുത്ത
കൊമ്പിഇലെ മൊതെലെടുപ്പ എടുപ്പാറാക്കണമെന്ന നായരൊട പറഞ്ഞാരെ വിരൊധം
സമ്മതിച്ചൊളുകെ വെണ്ടുവെന്നും പാലെരി നായരെ കയിക്കപണം എടുപ്പാൻ സമ്മതിക്ക
ഇല്ലായെന്ന നായര പറഞ്ഞു എന്നത്രെ കണക്കപ്പിള്ള ഇവിടവന്ന പറഞ്ഞ കെട്ടത.
ഇവിടയുള്ള കുടിയാന്മാര ഉള്ളടത്ത കണക്കപ്പിള്ള വന്നാരെ ആള അയച്ചിട്ട ചുരുക്കം
കുടികള വന്ന ചില കുടിയാന്മാര കുത്താട്ടിൽ നായരുമായി അനുസരിച്ചുനിൽക്കകൊണ്ട
വന്നതുമില്ല. അവരെ പണംകൊണ്ട അന്നഷിച്ചാരെ കുത്താട്ടിൽ നായരെ കല്പന
കൂടാതെ ഞാങ്ങൾ പണം തന്ന കഴിക ഇല്ല എന്നത്രെ അവര പറഞ്ഞത. വന്ന കണ്ട
കുടിയാന്മാര ഞാങ്ങൾ തന്നെ പണം തന്നാൽ കൊമ്പിഞ്ഞീലെ മൊതല അടഞ്ഞി
കഴിക ഇല്ലല്ലൊ. എല്ലാരും ഒരുപൊലെ പണം എടുത്തെല്ലൊ. അടയുമെന്ന അവര
പറയുന്ന പണത്തിന്റെ ഗഡു അടുത്തിരിക്കുന്നെല്ലൊ. പണം പിരിച്ച അടക്കെണ്ടതിന
അദാലത്ത ആള എങ്കിലും നാലാള കല്പിച്ചയച്ചാൽ പണം പിരിച്ച അടക്കയും ചെയ്യാം.
ഇ അവസ്ഥപ്രകാരങ്ങളൊക്കയും സന്നിധാനത്തിങ്കൽ ഗ്രെഹിക്കെണ്ടതിന്ന നമ്മുടെ
അരിയത്ത നിൽക്കുന്ന കാര്യസ്ഥന്മാരിൽ ഒരാള കുഞ്ഞിപ്പൊക്കറ അങ്ങൊട്ട
പറഞ്ഞയച്ചിട്ടും ഉണ്ട. അദാലത്ത ആള എങ്കിലും നാല ആള അയക്കാമെന്ന മുൻമ്പെ
സർക്കാരിൽ നിന്ന കല്പിച്ചിട്ടും ഉണ്ടെല്ലൊ. ഇവിടത്തെ തകറാറകളൊക്കയും തീർത്തു
പണം എടുക്കെണ്ടതിന അദാലത്ത ആള എങ്കിലും നാല ആളകല്പിച്ചഅയക്കെണ്ടതിന്ന
സന്നിധാനത്തിങ്കലെക്ക നാം യെറ അപെക്ഷിച്ചിരിക്കുന്ന. എന്നാൽ 73 മത മെടമാസം 4
നു എഴുതിയത മെടമാസം 8 നു ഇങ്കിരിയസ്സു കൊല്ലം 1798 അപിരീൽ മാസം 18നു വന്നത.
അന്ന തന്നെ പെർപ്പാക്കികൊടുത്തത.

894 I

1049 ആമത അട്ടിപ്പറ്റൊലക്കരണത്തിന്റെ പെർപ്പ. കൊല്ലം 925 ചെന്ന കന്നിഞ്ഞാറ്റിൽ
എഴുതിയെ അട്ടിപ്പറ്റൊലക്കരണമാവതു . ഊരത നാതാപുരത്ത് മെ(ൽ) ത്തെരുവത്ത
വടക്കുംമ്പടത്ത ഊരത മുട്ടുങ്കൽ പൊനമ്പത്ത കുടി ഇരിക്കും അഉവ്വള്ള കുഞ്ഞിമ്മായൻ
തന്നുടെ ചെറിയെ കണ്ടി ആകുന്ന വീടും അതിന്റെ തെക്ക കൊതമ്പച്ചൊഇയിരിക്കുന്നെ [ 451 ] വീടും ഈ വീടു രണ്ടു കണ്ടിയും അന്ന വെറും വില അറത്തവും വാങ്ങി അന്നടുക്കു
അനന്തിരവരയും കൂട്ടി അന്നാടു വാഴും കൊവിൽ മുൻമ്പാക പൊന്നെറ്37 വാങ്ങി
അട്ടിപ്പെര നീരും വില മുറിച്ചി കൊടുത്താൻ. കുഞ്ഞിമായൻ ഇമ്മാർക്കമെ ഇച്ചൊന്ന
ചെറിയ കണ്ടി ആകുന്ന വീടും കൊതമ്പിച്ചൊയി ഇരിക്കുന്നെ വീടും അന്നു പെറുവില
അർത്തവും കൊടുത്ത അന്നടുക്കും അനന്തിരിവരയും കൂട്ടി അന്നാടു വാഴും കൊവിൽ
മുൻമ്പാക അട്ടിപ്പെര നീരും വിലയും മുറിച്ചു കൊണ്ടാൻ. ഊരത മാടായി പയെങ്ങാടി
ഓട്ടുപ്പുരക്കൽ മുട്ടുങ്കൽ കുടി ഇരിക്കും മമ്മത വാബാച്ചി ഇമ്മാർക്കമെ മുട്ടുങ്കൽ
ചെറിയാണ്ടി ആകുന്ന വീടും ചൊഇ യിരിക്കുന്ന വീട്ടിനും അന്നു പെറുംവില അർത്തവും
വാങ്ങി അന്നടുക്കും അനന്തിരവരയും കൂട്ടി അന്നാട വാഴും കൊവിൽ മുൻമ്പാക
അട്ടിപ്പെരിനീരും വെല മുറിച്ച കൊടുത്താൻ. പൊന്നമ്പത്ത കുടിഇരിക്കും ആഉവ്വള്ള
കുഞ്ഞിമ്മായൻ ഇമ്മാർക്കമെ ഇച്ചൊന്ന ചെറിയാണ്ടി ആകുന്ന വീടും ചൊഇ
യിരിക്കുന്നെ വീട്ടിനും അന്ന പെറുംവില അർത്തവും കൊടുത്ത അന്നടുക്കും
അനന്തിരവരയും കൂട്ടി അന്നാടു വാഴും കൊവിൽ മുൻമ്പാക തട്ടിപ്പെര നീരും വില
മുറിച്ച കൊണ്ടാൻ. തറമ്മൽ കുടി ഇരിക്കും മമ്മഉ വാബാച്ചി ഇമ്മാർക്കമെ ഇച്ചൊന്ന
വീട്ടിന്റെ അതിര വടക്കപ്പറമ്പത്തെ വീട്ടിന്റെ കാലൂന്നിയൊളം, കെഴക്ക പെരിങ്ങാടി
വീടിന്റെ കാലൂന്നിയൊളം തെക്ക ചന്തന്റെ വീടും തറമ്മലെ വീട്ടിന്റെയും കാലു
ന്നിയൊളം, പടിഞ്ഞാറ പള്ളിപ്പറമ്പത്തെ കാലൂന്നിയൊളം, ഈ നാലതിർക്ക അകത്ത
അകപ്പെട്ട എകമാതി എപ്പെരിപ്പെട്ടതും അടക്കമായിക്കൊണ്ട മെക്കും കൊടുത്ത മെക്കും
അറിയും സാക്ഷി തുരിത്തിക്കടവത്ത ചെങ്ങൊട്ടെരി കെളപ്പനും കൊളങ്ങരെത്തെ
വെന്നപ്പാലൻരയിരുവും പുന്നൊറൊൻ ചെരൻനമ്പ്യാരും അവിണാക്കൊമ പ്പനും അറിയും
ഇവർകളറിയ കെട്ട കെൾപ്പിച്ചു കയ്യെഴുതി അറിവൻ യരങ്ങത്തടിയൊടി ക്കൊമപ്പൻ
കയി എഴുത്ത. ഒറ്റി ഒലക്കരണത്തിന്റെ പെർപ്പ.

895 I

കൊല്ലം 937 ചെന്ന ധനുമാസത്തിൽ എഴുതിയ ഒറ്റിയൊലക്കരണമാവത. ഊരത മുട്ടുങ്കൽ
കുഞ്ഞായന്റെ അവിട കുടി ഇരിക്കും മായൻ പക്കിറ തന്നുടെ വാരക്കു താഴ ആകുന്ന
വീട്ടിന 1500 പണം കാണവും വാങ്ങി ഒറ്റി ആക എഴുതിക്കൊടുത്ത. നിമ്മാർക്കമെമ്മ
ഇചൊന്ന വാരക്ക താഴ ആകുന്ന വീട്ടിന്ന 1500 പണം കാണവും കൊടുത്ത ഒറ്റി ആക
കുഴിച്ചുവെപ്പിനും കുടി ഇരിപ്പിനും എഴുതിച്ചുകൊണ്ടാൻ. ഊരത മാടായിപയെങ്ങാടിഇൽ
ഓട്ടുപുരക്കൽ മുട്ടുങ്കൽ തറമൽ കുടിഇരിക്കും മൂത്തമായൻ ഇമ്മാർക്കമെ ഇച്ചൊന്ന
വീട്ടിന 1500 പണവും വാങ്ങി ഒറ്റിയാക കുഴിച്ചവെപ്പിനും കുടിഇരിപ്പിനും എഴുതിച്ച
കൊണ്ടാൻ. ഊരത മുട്ടുങ്കൽ കുഞ്ഞാലിഇന്റെ അവിട കുടി ഇരിക്കും മായൻ പക്കിറ
ഇമ്മാർക്കമെ ഇച്ചൊന്ന വീട്ടിന്ന 1500 പണവും കൊടുത്ത ഒറ്റിയാക കുഴിച്ച വെപ്പിനും
കുടി ഇരിപ്പാനും എഴുതിച്ച കൊണ്ടാൻ. ഊരത മാടായി പയ്യങ്ങാടി മുട്ടുങ്കൽ തറമൽ
കുടി ഇരിക്കും മൂത്ത മായൻ ഇമ്മാർക്കമെ ഇച്ചൊന്ന വീട്ടിൽ ഫലങ്ങൾ വെച്ച കുറ്റം
തീർന്ന ഒറ്റ കഴച്ചാൽ തെങ്ങ 1 ന വില പണം 2, കഴങ്ങ4 ന്ന വില പണം 1, വള്ളി 4 ന്ന വില
പണം 1, പിലാവ1ന്ന പണം 8, പൊരക്ക ആശാരിയും പരവനും കണ്ടവില കൊടുപ്പാനും
വീട്ടിലെ മെലുഭയം അടക്കി പണത്തിന്റെ അറുത്ത പലിശ എടുത്തകൊള്ളുവാനും
ചീനൻ വീട്ടിൽ കൊഴിലകത്ത കൊടുക്കെണ്ടും കൽപ്പനപ്പണം രണ്ടും മായൻ
കൊടുപ്പാനും ഇതിന അറിവൻ ചെണ്ടൊട്ടെരി കെളുപ്പനും വെയപ്പിറൊൻ രയിരുവും
ഇവർകളറിയകെട്ട കെൾപ്പിച്ച കയ്യെഴുതി അറിവൻ യരങ്ങത്ത അടിയൊടി ക്കൊമപ്പൻ
കയെയ്യുഴുത്ത.
[ 452 ] 896 I കുഴിക്കാണക്കട വായിപ്പ ഒലക്കരണത്തിന്റെ പെർപ്പ. കൊല്ലം 934 മത വൃശ്ചിക
മാസത്തിൽ എഴുതിയെ കുഴിക്കാണക്കടം വായിപ്പ ഒലക്കരണമാവത. ഊരത
വെങ്ങൊളിക്കെണപതി ഊരാളരള്ളിലിരക്കക്കെണപതി തിരുനാള പെരാൽ തന്നുടെ
ഊരത എളങ്ങാടി മാപ്പളക്കണ്ടി ആകുന്ന വീട്ടിനു 275 പണം കാണവും വാങ്ങി കുഴിച്ചി
വെപ്പിനും കുടിഇരിപ്പിനും എഴുതിക്കൊടുത്ത. നിർമ്മാർക്കമെ ഊരത എളങ്ങാളി
മാപ്പിളക്കണ്ടി ആകുന്ന വീട്ടിന 275 പണം കാണവും കൊടുത്ത കുഴിച്ചവെപ്പിനു കുടി
ഇരിപ്പിനും എഴുതിച്ചുകൊണ്ടാൻ ഊരതമാടായി പയെങ്ങാടി ഓട്ടുപുരക്കൽ പൊയക്കര
ക്കിരിയത്തിൽ മുട്ടുങ്കൽ തറൊല കുടിഇരിക്കും മൂത്തമായൻ എഴുതിച്ചു കൊണ്ടാൻ.
ഇമ്മാർക്കമെ ഇച്ചൊന്ന വീട്ടിൽ വെക്കും ഫലങ്ങള തെങ്ങ 100 വെച്ചുകൊള്ളുക.
ഇച്ചൊന്നവണ്ണം ഫലങ്ങൾ വെച്ചു കുറ്റം തീർന്നാ ഒറ്റ കഴച്ചാൽ തെങ്ങ 1 ന്ന വില പണം
2, പിലാവ 1 ന്ന വില പണം 6, കഴുങ്ങിനും വള്ളിക്കും നാലിന്ന വില പണം 1. ഇച്ചൊന്ന
വീട്ടിന്ന മെലുഭയം അടക്കി തന്റെ അ(റ)ത്ത പലിശ കഴിച്ചു ആണ്ടൊന്നിനാൽ
കുംഭഞ്ഞാറ്റിൽ പട്ടത്താനത്തിന ഒപ്പിക്കെണ്ടും പാട്ടപ്പണം 16. ഇച്ചൊന്നവണ്ണം എഴുതി
ക്കൊടുത്ത മെക്കും എഴുതിച്ചുകൊണ്ട മെക്കും അറിയും സാക്ഷി തവ പട്ടതാക്കി
വെങ്ങൊളി ക്കണക്കപ്പിള്ള കഴെയ്യുഴുത്ത.

897 I

കുഴിക്കാണത്തിന എഴുതിയെ തരകിന്റെ പെർപ്പ. അരുളിച്ചെയ്കയാലെഴുതിയ
തരക. തറമലെ മായൻ കണ്ടു. കാര്യമെന്നാൽ ഊരത മുട്ടുങ്കൽ ചൊണ്ണിയൻ കണ്ടിയും
വയിന്തുപ്പികണ്ടിയും മണ്ണുമതിലും കൂടി തെങ്ങും പിലാവും കഴുങ്ങും വള്ളിയും കുഴിച്ചിട്ട
ഒരു പീടികയും പണിഇച്ച നല്ലവണ്ണം കുടി ഇരുന്നു കൊള്ളുക. ഇചൊന്ന ഫലങ്ങൾ
വെച്ചി ഉഭയം നീറുന്നാൽ എടത്ത വലത്ത അഴിഞ്ഞ കുഴിക്കാണം കണ്ട പാട്ടം കെട്ടി
ത്തരികയും ചെയ്യാം. ഇചൊന്ന ചൊണ്ണിയൻ കണ്ടിയിന്ന തരെണ്ടും പാട്ടപ്പണം 7
വയിന്തുപ്പി കണ്ടിഇന്ന പാട്ടപ്പണം 8 വക രണ്ടിൽ പണം 15 കൊല്ലം 930 മതിൽ
എഴുതിയതരക.

898 I

കൊഴുവൊലഇന്റെ പെർപ്പ. കൊല്ലം 973 ചെന്ന മകരഞ്ഞാറ്റിൽ എഴുതിയെ
കൊഴുവൊല നായരത്തെ ചന്തുന്റെ പുത്തൻമുളിക്കണ്ടം നാലൊരാണ്ടെക്ക തുടിയട്ടി
അമ്പുന്ന കൊഴുവിന കൊടുത്തിരിക്കുന്നു. ഇക്കണ്ടം കൊത്തികാലത്താൽ പതിനെട്ടാം
മടെക്ക ചന്തുവിന്ന കെട്ടി അളവ കൊടുപ്പാനൊത്തെ നെല്ല ഏടങ്ങാഴി 300 പുത്തരിക്ക
മടെക്കു കൊടുപ്പാനൊത്തെ നെല്ല എടങ്ങാഴി 11. ഇതിനറിയും സാക്ഷി മമ്മിളിച്ചാപ്പനും
അരിയും പട്ടത്തെ അമ്പാടി കയ്യെഴുത്ത.

899 I

പാട്ടം കൊടുക്കുന്ന ഒലഇന്റെ പെർപ്പ. കൊല്ലം 969 ചെന്ന മെടമാസം 18 നു
നായരത്തെ ചന്തുന്റെ രാമത്തെ പറമ്പ രാമത്ത ഇരിക്കും തട്ടാൻ അമ്പുക്കുട്ടിക്ക
നാലൊരാണ്ടെക്ക പാട്ടത്തിന കൊടുത്തിരിക്കുന്ന. ഇപ്പറമ്പ കെട്ടി അടക്കി കാലത്താൽ
ചന്തുന കൊടുക്കെണ്ടും പാട്ടപ്പണം 11. ഇതിനറിയും സാക്ഷി നാലപ്പാടി കടുങ്ങൊനും
അറിയും ചന്തു കയ്യെഴുത്ത. [ 453 ] 900 I

1050 ആമത മഹാരാജശ്രീ വടെക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
കൃസ്തൊപ്പർ പീലി സായ്പു അവർകളെ സന്നിധാനത്തിങ്കലെക്ക പയ്യനാട്ടുകരയും
മയ്യൊർമ്മലയും ദൊറൊഗ കുഞ്ഞാമൂപ്പൻ സെലാം. തിങ്കളാഴിച്ചക്ക പാലെരി
എത്തുകയും ചെയ്തു. എത്തിയതിന്റെശെഷം കുത്താളി നായരുമായിട്ടും പാലെരി
നായരുമായിട്ടും കണ്ടത്തിന്റെശെഷം കുത്താളി നായരൊടു ചൊതിച്ചു. എന്നാരെ
കുത്താളി നായര പറഞ്ഞ 69 ആമതില നികിതിക്ക കുമ്പഞ്ഞി പണ്ടാരത്തിൽ കൊടുത്ത
പണത്തിന്റെ വഹക്ക ഇനിക്ക പാലെരി രണ്ടു തറഇലും നിലുവുള്ള പണം കണക്ക
മരിയാദിപൊലെ ഉള്ള പണം ഇനിക്ക പാലെരി നായര തന്നിട്ട വെണമെല്ലൊ യെന്റെ
കടക്കാർക്ക ഞാൻ കൊടുപ്പാൻ യെന്നു പറയുന്ന കൂത്താളി നായര പാലെരി നായരൊടു
ചൊതിച്ചാരെ പാലെരി നായര പറയുന്ന കുമ്പഞ്ഞി പണ്ടാരത്തിൽ ആ പ്പണം
കൊടുക്കുവൊൾ എന്നൊടു പറക എങ്കിലും എന്നെ ബൊധിപ്പിക്ക എങ്കിലും ഉണ്ടായിട്ടും
ഇല്ല. ശെഷം ഇനി അറിയപ്പൊന്നെ ആളുകൾ പറഞ്ഞാൽ കണക്കാചാരം പൊലെ ഉള്ള
പണം കൊടുക്കയും ചെയ്യാംഴെയുന്ന പാലെരി നായര പറയുന്ന. ഇത രണ്ടു പുറത്തെ
അവസ്ഥയും പറഞ്ഞ കെട്ടടത്ത അസാരം ഒരു പണം പാലെരി നായരെ പറ്റിന്ന കുത്താളി
നായർക്ക ചെല്ലെണ്ടത ഉള്ളപൊലെ തൊന്നുന്നു. കണക്കിന്റെ വിവരം നല്ലപൊലെ
തിരിയണ്ടിക്കിൽ അക്കണക്ക ദിവാൻ കച്ചെരി ഇന്ന വിസ്തരിച്ചെല്ലൊ. അക്കാര്യത്തിന്റെ
നെര തിരിക്കയും ചെയ്യുമെല്ലൊ. ദിവാൻ കച്ചെരിഇൽ ഒരൊരൊ തറഇന്ന വന്ന
പണത്തിന്റെ വിവരം ഉണ്ടെല്ലൊ. ശെഷം പാലെരി തറഇൽ കുടിയാന്മാര പറയുന്ന
നിലുവു പണം ഉണ്ടെന്നവെച്ച വിരൊധിക്കയും കുത്താളിനായര മുട്ടിക്കയും നികിതി
പണം ഇങ്ങു തരണമെന്ന വെച്ച പാലെരി നായര മുട്ടിക്കയും ഇങ്ങനെ ഇരുപുറത്തുള്ള
മുട്ട ഉണ്ടായാൽ ഞങ്ങൾക്ക സങ്കടം എല്ലൊ ആകുന്നത എന്ന കുടിയാന്മാര പറയുന്ന.
അതുകൊണ്ട തമ്മിൽ ഉള്ള വിവാദം തീരുവൊളത്തിന കുമ്പഞ്ഞി മുഖാന്തരമായിട്ട ഒരു
ആൾ വന്നാൽ ആയാളെ കയിക്ക നികിതിപ്പണം കൊടുക്കയും ചെയ്യാം. ഇപ്രകാരം
അത്രെ ഇവിടുത്തെ കാര്യത്തിന്റെ അവസ്ത പറെഞ്ഞ കെട്ടത ആകുന്നത. ശെഷം
ഇപ്പൊൾ പാലെരി രണ്ടുതറഇലും കുത്താളി നായര വിരൊധിച്ച മൊടക്കിയത ഒക്കയും
ഇ മാസം 3 നു പയ്യർമ്മല കച്ചെരിയിൽ നിൽക്കുന്ന കണക്കപ്പിള്ളഇന ഒരു എഴുത്തും
കൊടുത്തഅയച്ച പാലരി തറഇലെ വിരൊധം ഒക്കയും സമ്മതിച്ചു കൊടുക്കയും ചെയ്തു.
അവര ഒക്ക ഉൽപത്തിയും പറമ്പും ഒക്കെ നടക്കയും ചെയ്യുന്ന. ശെഷം ഇപ്പൊൾ കുത്താളി
നായരും പാലെരി നായരുമായിട്ട തമ്മിൽ തന്നെ രണ്ടാളുമായിട്ട കണ്ട പറഇപ്പാൻ
നൊക്കുന്നതും ഉണ്ട. തമ്മിൽ കണ്ടു പറഞ്ഞാൽ ഉള്ളെ അവസ്ത പ്രകാരം പൊലെ
സന്നിധാനത്തിങ്കലെക്ക എഴുതി അയക്കയും ചെയ്യാം. യെനി ഒക്കയും സായ്പു
അവർകളെ കല്പനപ്രകാരംപൊലെ നടക്കുന്നതും ഉണ്ട. എന്നാൽ കൊല്ലം 973 ആമത
മെട മാസം 10 നു പാലെരി ഇൽ നിന്ന എഴുതിയത. മെടമാസം 11 നു അപിരീൽ മാസം 21
നു വന്നത. പെർപ്പാക്കി കൊടുത്തത.

901 I

1051 ആമത രാജശ്രീ കവാട സ്സായ്പു അവർകൾക്ക കുറുമ്പ്രനാട്ട വീരവർമ്മരാജാ
അവർകൾ സലാം. കുറുമ്പ്രനാട്ടും താമരശ്ശെരിയും നികിതി കാരിയം കൊണ്ടും
കള്ളെന്മാരെനാനാവിധം കൊണ്ടും നമുക്ക പലെ സങ്കടങ്ങളും ഉണ്ടാകകൊണ്ടും
മഹാരാജശ്രീ പീലിസ്സായ്പു അവർകൾക്ക പലെ പ്രാവിശ്യവും എഴുതി അയച്ചതിന്റെ
ശെഷം അക്കാര്യങ്ങൾ ഒക്കയും വിസ്തരിച്ച നെരായി നടത്തി തരുവാനായിട്ട സായ്പു
അവർകൾ കല്പന ആയി വന്നതിന്റെ ശെഷം അദാലത്ത ദൊറൊഗ ചന്ദ്രയ്യൻ നമ്മൊടും [ 454 ] നമ്മുടെ കാരിയസ്തന്മാരൊടും നമ്മുടെ ആളൊടും നാട്ടിൽ കുടിയാന്മാരൊടും അപ
മാനമായിട്ടുള്ള എണ്ണങ്ങള എറകുറവുകളും കാട്ടീറ്റുള്ളതും കളെള്ളന്മാർക്ക സഹായ
മായിട്ട ചെയ്തിട്ടുള്ളതിന്റെയും വിവരങ്ങൾ സായ്പു അവർകളെ മുകദാവിൽ
പറഞ്ഞിട്ടുള്ളത എഴുതിതരണമെന്ന സായ്പു അവർകൾ പറെക്കൊണ്ട താഴെ
എഴുതുന്നാ വിവരത്തിനാൽ ബൊധിക്കയും ചെയ്യുമെല്ലൊ. 971 ആമത കർക്കിട
മാസത്തിൽ അദാലത്ത കാരിയം വിസ്മരിപ്പാനായിട്ട കല്പന ആഇ ചാവടി കെട്ടിച്ചു
കൊടുക്കെണമെന്ന ഗെണ്ണെർ ഡൊ സ്സായ്പു അവർകൾ പറെക്കൊണ്ട നമ്മുടെ
കാരിയസ്തൻ ശിന്നു പട്ടർക്കും ഹൊബളി പാറവത്യക്കാരെന്മാർക്കും യെഴുതി ക്കൊടുത്ത
ചാവടി കെട്ടിക്കുന്നതിന്റെ മദ്ധ്യെ ഇ ക്കർക്കിടമാസം ഒടുക്ക ഒരു ദിവസം ചന്ദ്രയ്യന്റെ
പെർക്ക ഒരു എഴുത്തും നാല ശിപ്പായിമാരും നാല മാപ്പളമാരും നാല നായിന്മാരുംകൂടി
ശിന്നുപട്ടര പാർക്കുന്ന ഭവനത്തിൽ ചെന്ന നാലു ഭാഗത്തും വളഞ്ഞിനിക്കുമ്പൊൽ
ശിന്നുപട്ടര പൊറായീൽ വന്ന ഇ ശ്ശിപ്പായിമാരൊട എന്തായി പൊന്നുവെന്നു ചൊതിച്ചാരെ
ദൊറൊഗ ചന്ദ്രയ്യന്റെ എഴുത്ത ഉണ്ടെന്ന പറെഞ്ഞാരെ ആ യെഴുത്ത വാങ്ങി വായിച്ച
നൊക്കിയാരെ ഒല കണ്ട നാഴികക്ക നെടുവണ്ണു ചാവടിയിൽ വന്ന ചാവടി കെട്ടിച്ചി
തരാഞ്ഞാൽ വന്നാ ആളുകൾ മൂത്രം വീത്തുവാൻ കൂടി സമ്മതിക്ക ഇല്ലയെന്ന എഴുതി
കാണുകയും ചെയ്തു. അപ്രകാരം തന്നെ വന്ന ആളുകൾ തടുത്ത പാറാവാക്കി പൊറത്ത
പാർപ്പിച്ചാരെ ആയവസ്ഥക്ക കൊഴിക്കൊട്ട കുമിശനർ സായ്പുമാർ അവർകൾക്ക
എഴുതി അയച്ചാരെ ചന്ദ്രയ്യനയും ശിന്നുപട്ടരയും കൊഴിക്കൊട്ടെക്ക കൂട്ടിക്കൊണ്ടു
ചെല്ലുവാൻതക്കവണ്ണം കല്പന വന്ന. കൊഴിക്കൊട്ട ചെന്ന കാരിയം കൊണ്ട വിസ്തരിച്ചാരെ
ചന്ദ്രയ്യന്റെ മെൽക്കുറ്റമെന്ന കല്പിക്കുകയും ചെയ്തു. ശിന്നുപട്ടര കല്പനയും വാങ്ങി
ഇങ്ങൊട്ട പൊന്നാരെ പിന്നയും ചന്ദ്രയ്യൻ തന്നെ കല്പന ആയി വരികയും ചെയ്തു. 2
ആമത-അയാള വന്നതിന്റെ ശെഷം 73 ആമത കന്നിമാസം അദാലത്ത വരുന്നതിന്റെ
മുൻമ്പെ നാം കല്പിച്ചു തീർത്തിട്ടുള്ള കാരിയത്തിൽ പുളിയെ കൊമനെന്നവനെ
ചാവടി ഇൽ കൂട്ടിക്കൊണ്ടുപൊയി അവന മുട്ടിച്ച എതാനും ദ്രവ്യം വാങ്ങുകയും ചെയ്തു.
മൂന്നാമത-നിടിയനാട്ട കൊളെരി രായിരു എന്ന പറയുന്നവൻ നികിതി തരാതെ ഒളിച്ചി
നടക്കുന്നവനൊട നികിതിക്കുള്ള മുതൽ അത്തറഇൽ പാറവത്യം ചെയ്യുന്നവൻ
യെടുത്തിട്ടുള്ള മൊതൽ പാറവത്യക്കാരനൊട വാങ്ങി പെഴയും ചെയ്യിപ്പിച്ചു കുടിയാനൊട
നികിതി വാങ്ങി തരാതെ അയക്കയും ചെയ്തു. നാലാമത-കൊട്ടയകത്ത നിന്ന വെടി
ഉണ്ടായതിന്റെ ശെഷം ശിന്നുപട്ടരയും ശെഷം കാരിയസ്ഥൻമ്മാരയും ആളുകളെയും
കുറുമ്പ്രനാട്ടനിന്ന വരുത്തെണമെന്ന കുമിശനെർ സ്ലായ്പുമാര അവർകളെയും പീലി
സായ്പു അവർകളെയും കല്പന ആയതിന്റെ ശെഷം നാം എഴുതി അയച്ച ചിന്നുപട്ടരും
ചിലെ കാരിയസ്ഥന്മാരും ആളുകളു കൂടി പൊറപ്പെട്ട മകരമാസം 9 നു തൃക്കുറ്റുചെരി
വരുമ്പൊൾ അന്നു കൂടി പൊറപ്പെട്ട കാരിയസ്തന്മാരിൽ ബങ്കിഡാജലം പട്ടരെന്ന പറയുന്ന
ആളെ ചന്ദ്രയ്യ്യന്റെ ആള വന്ന തടുത്ത രാക്കുറ്റിൽ അപമാനിക്കയും ചെയ്തു. 5
ആമത-കുമ്പഞ്ഞി കല്പനക്ക ആളുകൾ പൊറപ്പെട്ട കൊട്ടയത്ത വരണമെന്ന നാം എഴുതി
അയച്ചാരെ അദാലത്ത ചന്ദ്രയ്യന്റെ വിരൊധം ഉണ്ടന്നും ആ വിരൊധം തീർന്നാൽ
വരാമെന്ന കളെളങ്ങാടി പണിക്കര പറകയും ചെയ്തു. ആറാമത-ആദാലത്ത വരുന്ന
തിന്റെ മുൻമ്പെ ഒരു തീയ്യൻ ഒരു കാരിയം തീർന്ന എതാനും പണം തരുവാൻ
ഉള്ളതിന നമ്മുടെ കൂട നിൽക്കുന്നെതിൽ കടത്തനാടൻ ചന്തു എന്നു പറയുന്നവൻ
ആത്തീയ്യനൊട പണം ചൊതിക്ക യെതുവായി ചന്തുന്ന അദാലത്തിൽ പിടിച്ചു
കൊണ്ടുപൊയി കാവലിൽ ആക്കി അവനെയും അവന്റെ പക്കൽ നമ്മുടെ വക ഇൽ
കൊടുത്തിട്ടുള്ള ആയുധവും ചന്ദ്രയ്യൻ അടക്ക ചെയ്തു. ഇന്നെവരെക്കും ആയുധവും
ആളെയും ബൊധിപ്പിച്ചിട്ടും ഇല്ല. 7 ആമത-പത്രാംകുന്നത്ത നമ്പൂതിരിയും അവർക്ക
ചെർന്നവൻ ഒരുത്തനുമായിട്ട ബ്രാഹ്മണസ്ത്രീകളെ ആ ച്ചെർന്നവരെ സ്ത്രീകൾ വാക്ക
അധികം പറഞ്ഞ മെയ്യെറുകകൊണ്ടു നമ്പൂതിരി വാലുശെരിക്കൊട്ടഇൽ വന്ന അന്ന്യായം [ 455 ] പറഞ്ഞി പരദെവത മുൻ മ്പിൽ പാർത്തതിന്റെ ശെഷം ബ്രാഹ്മണര എല്ലാവരും കൂടി
എത്തി ആ ക്കുടിയാനയും വരുത്തി ബ്രാഹ്മണ മരിയാദം പൊലെ ഉള്ള വിസ്താരം ചെയ്ത
ബ്രാഹ്മണ സ്ത്രീകളെ മെയ്യെറിയതിന്റെ പ്രായശചിത്തം കഴിക്കെണ്ടും മൊതലും
അക്കുടിയാനക്കൊണ്ട വെപ്പിച്ച നമ്പൂരിയും ആ ക്കുടിയാനുമായിട്ടുള്ള എടവാടുകൾ
ഒക്കയും പറഞ്ഞി തീർത്ത അയക്കുകയും ചെയ്തു. അക്കാരിയത്തിന അക്കുടിയാന്റെ
സങ്കടം ഉണ്ടെന്നവെച്ചി നമ്പൂതിരീന തടുത്ത മാപ്പളമാരുടെ പാറാവിൽ ആക്കി
ബ്രാഹ്മണകർമ്മം മുട്ടിക്കുകയും ചെയ്തു. നമ്പൂതിരിയുടെ വസ്തുമുതലൊക്കയും
അക്കുടിയാന തന്നെ അടക്കി ജാ(ജീ?) വിക്കാൻ തക്കവണ്ണം ആക്കിക്കൊടുത്ത
നമ്പൂതിരിയുടെ സങ്കടം ഇന്നെവരെക്കും തീർത്തതും ഇല്ല. 8 ആമത – താമരശ്ശെരി
അക്കുടിയാന്മാറർക്ക ആളെ അയച്ച നികിതി പണം കൊണ്ടുവരണമെന്ന മുട്ടിച്ചാരെ നാം
ആക്കിയാ ആളുകളൊട കുടിയാന്മാര മുട്ടിക്കണ്ട എന്നും കുടിയാന്മാരൊടു നിങ്ങൾ
ചെന്ന കാണണ്ട എന്നും താമരശ്ശെരി ഇൽ ചാവടി ഇൽ ഉള്ളവൻ വിരൊധിക്കയും ചെയ്തു.
ആ വർത്തമാനം പീലിസ്സായ്പു അവർകൾക്ക എഴുതി അയക്കയും ചെയ്തു.
ഒമ്പാതമത – നമ്മുടെ ജന്മഭൂമി ആയിരിക്കുന്നാ കാടുകളിൽ നിന്ന മരങ്ങളും മൊളകളും
നമ്മെ ബൊധിപ്പിക്കാതെയും കുറ്റിക്കാണം തരാതെയും ഒളിച്ച മുറിച്ച പൊഴവഴിക്ക
കൊണ്ടുപൊകുന്നു എന്ന അറിഞ്ഞാരെ കുറ്റിക്കാണം വാങ്ങുവാനായിട്ട ആള കൽപ്പിച്ച
ആക്കി ഇരുന്നാരെ അയാള ചന്ദ്രയ്യൻ ആള അയച്ചി ക്കൂട്ടിക്കൊണ്ടു പൊയി പാറാവിൽ
ആക്കി എഴുതി വെപ്പിക്കുകയും ചെയ്തു. എന്നതിന്റെ ശെഷം മാപ്പിളമാര യെറിയ മരവും
മൊളയും നമ്മെ ബൊധിപ്പിക്കാതെ മുറിച്ച കൊണ്ടുപൊയതിനെ നമ്മുടെ ജന്മഭൊഗം
മരിയാദിപൊലെ കിട്ടുവാറും ഇല്ല. അതിൽ നമുക്കയെറിയ മൊതൽ ചെതം വരികയും
ചെയ്തു. പത്താമത – നമുക്ക ഇരിപ്പാനായിട്ട രാമങ്ങലത്ത കൊവിലകം പണി തുടങ്ങി
യാരെ പണി ചെയ് വാൻ ആശാരിമാരും കൊല്ലന്മാരും കൂലിയാളും ഈ രാജ്യത്ത
നിന്ന ഉള്ളവരക്കൊണ്ടു തന്നെ പണീപ്പിക്കുക അല്ലാതെ വെറെ ഒരു സ്വരൂപത്തിങ്കലെ
രാജ്യത്തനിന്ന ആളുകള കൊണ്ടുവന്ന പണീപ്പിക്കുവാൻ സങ്ങതി ഇല്ലല്ലൊ യെന്ന
വെച്ച ഈ രാജ്യത്തിങ്കൽ ഉള്ള ആശാരിമാർക്കും കൊല്ലന്മാർക്കും കൂലി ആളുക്കും ആള
അയച്ചിവരുത്തി പണിയെടുക്കുമ്പൊൾ ഒരു കൊല്ലൻ പണിക്ക വരായ്ക കൊണ്ടു
അക്കൊല്ലന്റെ പണി ആയുധങ്ങൾ ആള അയച്ചി എടുപ്പിച്ചി കൊണ്ടുവന്നാരെ
അക്കൊണ്ടുവന്ന വാലിയക്കാരെൻ കണ്ണപ്പക്കുറുപ്പിന പിടിച്ച കൊണ്ടുപൊയി
ആദാലത്തിൽ കാവലിൽ ആക്കി പെഴ ചെയ്യിപ്പിക്കുകയും ചെയ്തു. 11 ആമത -
കൊളക്കാട്ട നിന്നു നെല്ലൂം അരിയും കൊണ്ടുവരുവാൻ കൂലിയാള തീയര വിളിച്ചടത്ത
ഒരു തീയൻ വരാതെ അകത്ത പുക്കി ഒളിക്കകൊണ്ട തീയന വിളിക്കുവാൻ പൊയ
വാലിയക്കാര തീയ്യപ്പുര ഇടെ അകത്ത കടന്ന തീയ്യന കൂട്ടിക്കൊണ്ടു വരുമ്പൊൾ ചാവടി
സമീപമായി പൊരുന്നെരം ത്തീയ്യൻ ചാടിക്കയരി സങ്കടം പറഞ്ഞാരെ തീയ്യന
വിളിക്കുവാൻ പൊയെ വാലിയക്കാരെ ഉമ്പിച്ചി എന്ന പറയുന്നവന്ന പിടിച്ച തൊളത്തിലിട്ട
രണ്ടു പണം പെഴയും ചെയ്യിപ്പിച്ചി അയെക്കുകയും ചെയ്തു. 12 ആമത – നായിമ്മാരെ
സ്ത്രീകളെ ജയിന്ന്യ ജാതികളിൽ ഉള്ളവര സംസർഗ്ഗം ചെയ്താൽ അസ്ത്രീകൾക്ക ദൊഷം
വരികയും ചെയ്യും. ദൊഷപ്പെട്ട സ്ത്രീകൾ രാജ്യത്തിങ്കൽ ഉണ്ടായാൽ രാജ്യത്തിങ്കന്ന
കടത്തി ഹീനജാതികൾക്ക കൊടുക്കുക അല്ലാതെ രാജ്യത്തിങ്കൽ വെച്ചൊണ്ടിരിക്ക
മരിയാദം അല്ല. ഇപ്രകാരം അറി ഇയാതെ വന്നാൽ ചെയ്യെണ്ടുന്ന കാര്യമാകുന്ന.
അറിഞ്ഞും കൊണ്ടു ഒരുത്തി പൊലയാട്ടിന പൊറപ്പട്ടാൽ ആയത കൊഴിമ്മ സ്ഥാനം
കൊണ്ടു നടക്കുന്നവര അറിഞ്ഞാൽ അത്തറവാട്ടിൽ ഉള്ളവര വരുത്തി പെണ്ണും പിള്ള
ദൊഷപ്പെട്ട പൊകാതെ അമൃച്ച വരുത്തി ഇരുത്തുകയാകുന്നു മലയാളത്തിൽ മരിയാദം.
അതുകൂടാതെ പെണ്ണും പിള്ള ദൊഷപ്പെടുന്നത കൊയിമ്മസ്ഥാനം അറിഞ്ഞാൽ
അനുസരിക്കുന്നത മലയാളത്തിൽ മരിയാദം അല്ല. അങ്ങനെ ചെയ്യുന്ന പെണ്ണും പിള്ളക്ക [ 456 ] ശിക്ഷ വെറെയാകുന്ന. ഒരു നായര സ്ത്രീയിന അദാലത്ത ചന്ദ്രയ്യൻ ബാദ്ധബിച്ച
പാർപ്പിച്ചിട്ടുള്ളവള അവളുടെ വീട്ടിൽ പെരുമാറുകയും ആ വീട്ടിൽ ഉള്ളവര ശെഷം ഉള്ള
വീട്ടിൽ പെരുമാറുകയും ആ വഴി ബ്രാഹ്മണർക്കും ശെഷം ഉള്ള ജനങ്ങൾക്കും പൊരായ്മ
ആയി വന്നിരിക്കുന്ന. 13 ആമത- നമുക്ക ചന്ദ്രയ്യൻ യെഴുതുന്ന എഴുത്തുകളിൽ
മാനക്ഷയമായിട്ടുള്ള പ്രകാരം എഴുതി അയച്ചാരെ ഇപ്രകാരം മരിയാദം അല്ല എന്ന നാം
എഴുതി അയച്ചത അനുസരിക്കാതെ പിന്നയും പല പ്രാവിശ്യവും അപ്രകാരം തന്നെ
അപമാനമായിട്ട എഴുതി അയക്കയും ചെയ്തു. ആ വർത്തമാനം കുമശനെർ സായ്പുമാര
അവർകൾക്ക എഴുതി അയച്ച ബൊധിപ്പിച്ചാരെ യെനി അപ്രകാരം വരിക ഇല്ലയെന്ന
കത്ത പീലി സ്സായ്പു അവർകളെ പെർക്ക വന്ന കാണുകയും ചെയ്തു. ഈയൊരു
കാരിയം കൊണ്ടു തന്നെ ചന്ദ്രയ്യനും നാം കൂടി ഒരു രാജ്യത്ത ഇരിപ്പാൻ യെറ ഒര യൊഗ്യത
ഉണ്ടന്ന ബൊധിച്ചിട്ടും ഇല്ല. ഇതിന്റെ മെലയെഴുതീട്ടുള്ള പലെ കാരിയത്തിന്റെയും
അവസ്ഥകൊണ്ട നിരൂപിച്ചാലും രാജ്യത്ത കുമ്പഞ്ഞീടെ പെർക്ക നാം രാജാവെന്ന
പെരും പറഞ്ഞ ബഹുമാനമില്ലാത്ത രാജ്യകാരിയം യെനി മെൽപ്പട്ട യെങ്കിലും
വിജാരിക്കാതെ കഴിയണമെന്ന ഈ ചന്ദ്രയ്യൻ ഈ രാജ്യത്ത ദൊറൊഗ സ്ഥാനം കൊണ്ടു
നടക്കുംമ്പൊൾ നമുക്ക ഈ രാജ്യത്ത ഇരിക്കണമെന്ന വഴിപൊലെ മനസ്സിൽ
ബൊധിക്കായ്ക കൊണ്ട ഇ ച്ചന്ദ്രയ്യന മാറ്റുവാൻ കുമ്പഞ്ഞി എജമാനൻന്മാർക്ക കഴിക
ഇല്ലയെന്നു വരികിൽ നികിതീടെ കാരിയവും ചന്ദ്രയ്യൻ തന്നെ വിജാരിക്കുക അല്ലാതെ
നംമ്മാൽ കഴികയും ഇല്ല. യെന്നാൽ ഇതിന്റെ നെരപൊലെ വിസ്തരിച്ച സങ്കടം തീർത്ത
തരികയും വെണം. കള്ളന്മാർക്ക സഹായമായി ചന്ദ്രയ്യൻ ചെയ്ത പൊരുന്ന വിവരങ്ങൾ
ഇതിന്റെ വഴിയെ എഴുതി ബൊധിപ്പിക്കുകെയും ചെയ്യാം. എന്നാൽ കൊല്ലം 973
ആമത മെടമാസം 5 നു എഴുതിയത.

902 I

1052 ആമത മഹാരാജശ്രീ വടെക്കെ അധികാരി കൃസ്തപ്പർ പീലി സ്സായ്പു അവർകളെ
സന്നിധാനത്തിങ്കൽ ബൊധിപ്പിക്കുവാൻ വടകര മുട്ടുങ്കൽ ദൊറൊഗ ആയ്യാറകത്ത
സൂപ്പി എഴുതിയത. എന്നാൽ മെടമാസം 12 നു കടലന്ന വർക്കാസ്സ ഓഴിക്കി ക്കൊണ്ടു
വരുന്നത കണ്ടാരെ മുട്ടുങ്കൽ തുക്കുന്ന തൊണിയും ആളയും അയച്ചു കരവലിച്ചു
വെക്കയും ചെയ്തു. ശെഷം പിന്നയും അന്ന പകലെത്തെ നാലമണിക്ക ഒരു വർക്കാസ്സ
ഒഴികിക്കൊണ്ടുവരുന്നത കണ്ടാരെ ആളയും തൊണിയും അയച്ചി കരവലിച്ചി
വെപ്പിക്കയും ചെയ്തു. ശെഷം അന്ന തന്നെ മൊന്തിക്ക എഴുമണിക്ക ഒരു വർക്കാസ്സ
ഒഴുകിക്കൊണ്ടു വരുന്നത കണ്ടാരെ അതും കരവലിച്ചിവെപ്പിക്കയും ചെയ്തു. എന്നതിന്റെ
ശെഷം നാലാമത കപ്പലിന്റെ ഒരി ലാങ്കബൊട്ട 38 ഒഴുകിക്കൊണ്ടു വരുന്നത കണ്ടാരെ
അതും കരവലിപ്പിച്ചിട്ടിരിക്കുന്ന. ഇതൊക്കയും ഒരൊരെ കടപ്പിറത്ത കയറ്റി ഇരിക്കുന്ന.
അതിന്റെ അകത്ത ഒന്നും വെറെ ഒരു വസ്തുവും ഇല്ല. അതൊക്ക കച്ചെരീന്റെ നെരെ
കൊണ്ടുവന്ന കര ആക്കി നല്ലപ്രകാരത്തിൽ വെപ്പാൻ സായ്പു അവർകളെ കല്പന
വന്നാൽ നല്ലവണ്ണം സൂക്ഷീച്ച വെക്കയും ചെയ്യാം. ആക ക്കൂടി നാലണ്ണം ഉണ്ട. എന്നാൽ
കൊല്ലം 973 ആമത മെടമാസം 13 നു എഴുതിയത. അന്ന തന്നെ പെർപ്പാക്കി
കൊടുത്തയച്ചത.

903 I

1053 ആമത മഹാരാജശ്രീ വടക്കെ അധികാരി കൃസ്തപ്പർ പീലിസ്സായ്പു അവർകളെ
സന്നിധാനത്തിങ്കൽ ബൊധിപ്പിക്കുവാൻ വടകര മുട്ടുങ്കൽ ദൊറൊഗ ആയ്യാറകത്ത
[ 457 ] സ്സൂപ്പി യെഴുതിയത. യെന്നാൽ യെന്റെ കാരണവന്ന ദെണ്ണമായിട്ട ഇന്ന നാള മരിക്കു
എന്ന കെൾക്കുന്ന. അതുകൊണ്ട ഒരിക്കൽ ക്കാണുവാൻ വെണ്ടി യെനക്ക തലച്ചെരി ഇൽ
പൊകെണ്ടി ഇരുന്നു. അതിന സായ്പു അവർകളെ കൃപയുണ്ടാ ഇട്ട നാലനാളെത്തെ
അനുവാതം യെനക്ക തലച്ചെരിയിൽ വരുവാൻ തക്കവണ്ണം കൊടുത്തയച്ചു എങ്കിൽ
വലിയെ കൃപ ആയിരുന്നു. ശെഷം യെന്റെ ചെറിയെ മമ്മൊക്ക ആറെ ഇ മാസമായി
യെല്ലൊ അവിട തടുത്തിട്ട പാർപ്പിച്ചിരിക്കുന്നത. അതുകൊണ്ടു അവനിപ്പൊൾ വലിയെ
ദീനമായിരിക്കുന്നു. അതുകൊണ്ട സായ്പു അവർകളെ കൃപ ഉണ്ടായിട്ട അവന തടവിന്ന
കിഴിച്ചു എങ്കിൽ വലിയെ കൃപ ആയിരുന്നു. മമ്മി കടം വീടെണ്ടെ ആളുകൾ എനി
മെല്പട്ട വല്ലവരും വന്ന അത്തായം വെച്ചാൽ ഞാനതിന്ന വഴി പറഞ്ഞി കൊടുകയും
ചെയ്യാം. യെന്നാൽ കൊല്ലം 973 ആമത മെടമാസം 15 നു എഴുതിയത. 16 നു എപ്രൽ 26
നു വന്നത.

904 I

1054 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ
കൃസ്തൊപ്പർ പീലിസ്സായ്പു അവർകൾക്ക കടത്തനാട്ട പൊറളാതിരി ഉദെയവർമ്മരാജാ
അവർകൾ സല്ലാം. എന്നാൽ സായപു അവർകൾ കൊടുത്തയച്ച കത്തും ദൊറൊഗ
സായ്പു അവർകൾക്ക എഴുതിയ കത്തിന്റെ പെർപ്പും ഇവിടയെത്തി. വാ ഇച്ച
വർത്തമാനം മനസ്സിലാകയും ചെയ്തു. പെർപ്പാൽ എഴുതി വന്നിട്ടുള്ള കാരിയത്തിന
ഇവിടയുണ്ടായ പ്രകാരങ്ങൾക്ക ഒന്നല്ലാതെ നാലപ്രാവിശ്യം ദൊറൊഗാന എഴുതി അയച്ച
തരകിന്റെ പെർപ്പ ശെഷയ്യന്റെ പക്കൽ കൊടുത്തയച്ചിട്ടും ഉണ്ടു. ആയതിൽ
എഴുതിട്ടുള്ള വിവരം പൊലെ ഒക്കയും നമ്മുടെ ശെഷയ്യൻ അറിക്കുമ്പൊൾ സായ്പു
അവർകൾക്ക ബൊധിക്കയും ചെയ്യുമെല്ലൊ. എന്നാൽ കൊല്ലം 973 ആമത മെടമാസം 15
നു എഴുതിയത. ഇതിനൊടകൂട വന്ന ഒല ദൊറൊഗക്ക എഴുതിയതിന്റെ പെർപ്പ.

905 I

1055 ആമത വടകര ദൊറൊഗക്ക എഴുതിയ ഒല 4. അരുളിച്ചെയ്കയാൽ എഴുതിയ
തരക വടകര അദാലത്ത ദൊറൊഗ കണ്ടു. കാരിയം എന്നാൽ കൊടുത്തയച്ച കയിമുറി
വായിച്ച കെട്ട അവസ്ഥയും ഗ്രഹിച്ചു. മാമ്പെലെ മൂസ്സക്കു ഒരു പറമ്പത്ത കാണം
കയറ്റിയ അവസ്ഥക്കയെല്ലൊ ഇങ്ങൊട്ട എഴുതി അയച്ചത. അപ്പറമ്പിന്റെ
കാണപ്രമാണം ശിപ്പാ ഇന്റെ പക്കൽ കൊടുത്തയച്ചത ഇവിട കാണുകയും ചെയ്തു.
അവിണാക്കാണാരനും അവന്റെ കാരണവന്മാരും എറക്കുറയക്കണ്ട ഉള്ള മുതല
ഇങ്ങ ബൊധിപ്പിപ്പാൻ ഉണ്ടാക കൊണ്ടു അവര അടക്കി പൊരുന്ന കണ്ടങ്ങളും
പറമ്പകളും കാണാരൻ തന്നെ ഇങ്ങു വകയാക്കി യെഴുതിത്തരിക കൊണ്ടു ആവക ഇന്മല
ഉള്ള വാരവും വകച്ചുലും യെടുത്ത ഇങ്ങു ബൊധിപ്പിക്കെണ്ടതിനും അവിടത്തെ
പ്രവൃത്തിക്കായിട്ടും ചാത്തപ്പന ഇങ്ങന്ന കല്പിച്ചി ആക്കി ഇരിക്കുന്നു യെന്നുള്ള പ്രകാരം
മുൻ മ്പെ തരക എഴുതി അയച്ചിട്ടും ഉണ്ടെല്ലൊ. ഇപ്പഴ ഇവിട കൊടുത്തയച്ച പ്രമാണ
ത്തിന്റെ കാര്യം ഇവിടന്ന തെളിച്ച കൊടുക്കണ്ടതിന ഇപ്രമാണത്തിനു ചെർന്ന
എഴുത്തുകളും കൂടി ക്കൊണ്ടുവന്നാൽ അക്കാരിയം നാലാള കണ്ടപ്രകാരം വയ്യാക്കി
തരാമെന്ന മൂസ്സയൊടു പറഞ്ഞതിന്റെ ശെഷം അക്കാരിയത്തിന ദൊറൊഗന്റെ
അരിയത്തതന്നെ പൊകണം എന്നത്രെ വന്ന ശിപ്പായികളും മൂസ്സയും പറഞ്ഞത.
വല്ലകാരിയം ഇവിട ഗ്രഹിപ്പിച്ചാൽ അതിന്റെ നെരും ഞായവും പൊലെ അല്ലാതെ
കണ്ടു വെറെയൊന്ന വിജാരിക്കുമാറില്ല. മൂസ്സ 9 നു കൊടുത്തയച്ച കയിമുറിക്ക മറുപടി [ 458 ] കൊടുത്തയപ്പാൻ വിചാരിച്ച അപ്പൊൾ അപ്പറമ്പത്തെ മൊളക പറിപ്പാൻ ദൊറൊഗന്റെ
ആളയും കൊണ്ടുവന്ന മുളക പറിക്കുന്ന എന്ന കെൾക്ക കൊണ്ടു ആ ഗുണദൊഷങ്ങൾ
കൂടി ഗ്രഹിപ്പിച്ചിട്ട എഴുതി അയക്കാമെന്നത്രെ യെഴുതി അയപ്പാൻ താമസിച്ചത.
ആയതകൊണ്ടു അവന്റെ പ്രമാണവും അതിനു ചെർന്നിട്ടുള്ള എഴുത്തുകളും
പുക്കവാറകളും ഇവിടെ കൊണ്ടുവന്നാൽ ചാത്തപ്പനയും വരുത്തി അന്നഷിച്ച
അക്കാരിയത്തിന്റെ നെരവഴിപൊലെ ആക്കി അയക്കുകയും ചെയ്യാം. നികിതിക്ക
മുതലായി വരുന്ന ചരക്കുകള മറ്റൊരൊരൊ ഹെതു ചൊല്ലി ചെതം വന്നപൊയാൽ ആ
നികിതി അവിടെ കെടപ്പായി വരികയും ചെയ്യുമെല്ലൊ . എന്നാൽ മകരമാസം 21 നു
എഴുതിയ പെർപ്പ.

രണ്ടാമത. അരുളി ചെയ്കയാൽ എഴുതിയ തരക. വടകര അദാലത്ത ദൊറൊഗ കണ്ടു.
കാര്യമെന്നാൽ കൊടുത്തയച്ച ക ഇമുറി വാ ഇച്ച കെട്ട അവസ്ഥയും ഗ്രഹിച്ചു. ഒരു
പറമ്പിന്റെ കാര്യം കൊണ്ടു മാമ്പെലെ മൂസ്സ അഞ്ഞായം വെച്ച ഹെതുവായിട്ട അപ്പറമ്പത്ത
വിരൊധിച്ച മുളക പൊയിപ്പൊകാതെ കണ്ട ദൊറൊഗ തന്നെ പറിപ്പിച്ച വെച്ചിരിക്കുന്ന
എന്നും ഇപ്പഴ തെങ്ങ താത്തുവാൻ തക്കവണ്ണം ഒരു ശിപ്പായിനയും മൂസ്സാന്റെ കൂട ക്കൂട്ടി
അയച്ച തെങ്ങ താത്തും മ്പൊൾ ചാത്തപ്പന്റെ ആളുകൾ വന്ന കൂട്ടിക്കൊണ്ടു പൊയി
പാറുപ്പിച്ചിരിക്കുന്നയെന്നെല്ലൊ ഇങ്ങൊട്ട എഴുതി അയച്ചത. അക്കാരിയം തൊട്ട മുൻ മ്പെ
ഇങ്ങൊട്ട യെഴുതി അയച്ചപ്പൊൾ ആ വകകൾ ഒക്കയും നമുക്ക ചെർന്നതാകുന്നയെന്ന
ചാത്തപ്പന ഇവിടന്ന പ്രവൃത്തിക്ക നിപ്പിച്ചിരി ക്കുന്നയെന്നും അപ്പറമ്പ തൊട്ട യെതാൻ
കാണം മൂസ്സക്ക ഉണ്ടെങ്കിൽ അപ്രമാണവും അതിന ചെർന്ന കഴിമുറികളും കൊണ്ടു
വന്നാൽ അക്കണക്കിന്റെ നെര പൊലെ ഉള്ളത കൊടുപ്പാറാക്കമെന്ന ഇവിടെ രണ്ടു
മൂന്ന പ്രവാശ്യമായിട്ട എഴുതി അയച്ചതിന്റെ ശെഷമായിട്ടല്ലൊ ഇവിടുത്തെ കല്പന
കൂടാതെ കണ്ടു പിന്നയും ശിപ്പാ ഇനയും കൂട്ടിക്കൊണ്ടു ചരക്ക താത്തുവാൻ മൂസ്സ വന്ന
ചരക്ക താത്തിയത. കാരിയത്തിന്റെ വഴിക്കെ നാം എഴുതി അയച്ചിരിക്കെ അവൻ വന്ന
ചരക്ക താത്തുന്നത എന്തന്നുള്ളത അറിഞ്ഞതും ഇല്ല. അതു കൊണ്ടു അക്കാരിയ
ത്തിന്റെ നെര വഴി യെതെല്ലാം പ്രകാരമാകുന്ന എന്ന അറിയണ്ടതിന മൂസ്സെനെ ഇവിട
പാർപ്പിച്ചിരിക്കുന്ന.

മൂന്നാമത. വടകര അദാലത്ത ദൊറൊഗ കാരിയമെന്നാൽ കൊടുത്തയച്ച കഇമുറി
വാഇച്ചി കെട്ട അവസ്ഥയും ഗ്രഹിച്ചു. മാമ്പെലെ മൂസ്സാന്റെ കാരിയം കൊണ്ടല്ലൊ
ഇങ്ങൊട്ട എഴുതി അയച്ചത. ആ കാരിയം കൊണ്ടു മുൻമ്പെ ഇങ്ങൊട്ട എഴുതി
അയച്ചപ്പൊൾ ചാത്തപ്പന്റെ കാരിയങ്ങൾ ഒക്കയും ഇവിടെ ഉൾപ്പട്ടതാകുന്നുയെന്നും
മൂസ്സെന ഇങ്ങൊട്ട അയച്ചാൽ അക്കാരിയത്തിന്റെ നെരവഴിപൊലെ ഒക്കയും ആക്കി
അഴക്കാമെന്ന മുൻ മ്പെയെഴുതി അയച്ചിട്ടുണ്ടെല്ലൊ. ആയതു കൊണ്ടു മൂസ്സെന ഇങ്ങൊട്ട
കൂട്ടി അയച്ചാൽ അക്കാരിയത്തിന്റെ നെരവഴി പൊലെ ഒക്കയും വിസ്തരിച്ച
കണക്ക പൊലെ ഉള്ളത അവന കൊടുപ്പാറാകയും ചെയ്യാം. എന്നാൽ മീനമാസം 18 നു
എഴുതി അയച്ച തരകിന്റെ പെർപ്പ.

നാലാമത. വടകര അദാലത്ത ദൊറൊഗ കണ്ടു. കാരിയമെന്നാൽ മാമ്പെലെ മൂസ്സക്ക
കാണമുണ്ടെന്ന വിവാദിച്ചിരിക്കുന്ന പറമ്പത്തെ മുളക പറിപ്പിച്ച അവസ്ഥക്ക മുൻമ്പെ
തരക യെഴുതി അയച്ചിട്ടുമുണ്ടെല്ലൊ. ഈ വിവാദം ഉള്ള പറമ്പ കൂടാതെ കണ്ടു മറ്റും
നാല കണ്ടിപ്പറമ്പത്തെ മുളക വിരൊധം സമ്മതിപ്പിക്കാതെ കണ്ട പറപ്പിച്ചിരിക്കുന്നന്ന
പ്രവൃത്തിക്ക നിന്നിരിക്കുന്നവൻ ഇവിടെ യെഴുതി അയച്ചിരിക്കുന്ന. ആയതു കൊണ്ടു
അപ്രകാരം അവൻ ചെയ്യാൻ ദൊറൊഗ കൂടി അറിഞ്ഞിരിക്കുന്നെങ്കിൽ അപ്രകാരവും
അത അറിഞ്ഞിട്ടുള്ളത അല്ലയെന്നുണ്ടെങ്കിൽ അപ്രകാരവും വിവരം തിരിച്ച ഇങ്ങൊട്ട
യെഴുതി അയക്കയും വെണം. എന്നാൽ 73 ആമത മകരമാസം 23 നു യെഴുതിയ
തരകിന്റെ പെർപ്പ. [ 459 ] 906 I

1056 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി സുപ്രഡെണ്ടെർ
കൃസ്തപ്പർ പീലിസ്സായ്പു അവർകളെ സന്നിധാനത്തിങ്കലെക്ക പയ്യനാട്ടുകരയും
പയ്യൊർമ്മലയും ദൊറൊഗ കുഞ്ഞായൻ മുപ്പൻ സെലാം. കൂത്താളിനായരും
പാലെരിനായരുമായിട്ടു പാലെരി തറ രണ്ടിന 69 ആമതിൽ ബഹുമാനപ്പെട്ട കുമ്പഞ്ഞി
പണ്ടാരത്തിലെക്ക എണ്ണായിരത്ത മുന്നൂറ പണം നികിതിക്ക കൂത്താളിനായര
കൊടുത്തിരിക്കുന്നെന്നും അത അത്ര യെന്റെ തറക്ക വെണ്ടി കൊടുപ്പാൻ സങ്ങതി
ഇല്ലായെന്നും പാലെരിനായര പറയുന്ന. അതു കൊണ്ടു ആ ക്കണക്കിന്റെ
വിവാദം കൊണ്ടു വിസ്തരിച്ചിട്ട ഇരുപുറവും ബൊധിച്ചതും ഇല്ല. ആയതു കൊണ്ട ഇപ്പൊൾ
മെടമാസം 17 നു പാലെരിനായര തന്നെ നികിതിയെടുപ്പാൻ അക്കിയൊരു ശിപ്പാ ഇനയും
കൊടുത്ത അപ്രകാരം കൂത്താളിനായര പറഞ്ഞി ബൊധിപ്പിക്കയും ചെയ്തു. അതിന
പത്തുനാള പ്രയത്നം ചെയ്കയും ചെയ്തു. അതു എന്തു കൊണ്ടു എന്ന ബഹുമാനപ്പെട്ട
കുമ്പഞ്ഞി മരിയാദി അവർക്ക നിശ്ചയം ഇല്ലായ്ക കൊണ്ടു അത്രെ ഞാൻ അത്ര
നശിക്കെണ്ടി വന്നത . ശെഷം തമ്മിൽ ഉള്ള നികിതി കൊടുത്തെ കണക്കിന്റെ
വിവാദത്തിന യെടവ മാസം 30 നു ലകത്ത തമ്മിൽ ഒപ്പിച്ച തീർത്തില്ലന്നു വരികിൽ
തലച്ചെരിക്കച്ചെരി ഇന്ന എങ്കിലും വിസ്തരിക്കാമെന്ന അവര രണ്ടാളെയും നല്ലപ്രകാരം
പറഞ്ഞി ബൊധിപ്പിക്കയും ചെയ്തു. ശെഷം സായ്പു അവർകളെ കല്പനക്ക പയ്യൊർ
മ്മലെ കാനഗൊവി ബീമരായരും കാരിയത്തിനായിക്കൊണ്ടു പാലെരിക്ക വരികയും
ചെയ്തു. യെനി യൊക്കയും സായ്പു അവർകളെ കല്പന പ്രകാരം നടക്കും. ഞാൻ
പയ്യനാട്ടുകര എത്തുകയും ചെയ്തു. എന്നാൽ കൊല്ലം 973 ആമത മെടമാസം 18 നു
എഴുതിയത.

907 I

1057 ആമത മലയാം പ്രവിശ്യ ഇൽ വടെക്കെ അധികാരി കൃസ്തൊപ്പർ പീലിസ്സായ്പു
അവർകൾക്ക കണ്ണൂൽ ആദിരാജബീബി സെലാം. കൊടുത്തയച്ച കത്ത വാഇച്ച
അവസ്ഥയും അറിഞ്ഞു. നിങ്ങളെ കത്ത ഇവിടെ യെത്തുന്നതിന രണ്ടു ദിവസം
മുൻമ്പെ രണ്ടാം ഗെഡുവിന്റെ മടിച്ചീല ചൊ ഉവക്കാരൻ മൂസ്സയൊട വാങ്ങി അങ്ങു
ബൊധിപ്പിക്കുവാൻ തക്കപ്രകാരം അറക്കലെ കായിരി ഇന അങ്ങ പറഞ്ഞയച്ചിട്ടും ഉണ്ടു.
താമസിക്കാതെ കണ്ട അവൻ അവിടന്ന വാങ്ങി അങ്ങ ബൊധിപ്പിക്കയും ചെയ്യും.
എന്നാൽ നിങ്ങളെ കൂറും പിരിശവും യെപ്പൊഴും ഉണ്ടായിരിക്കയും വെണം. കൊല്ലം 973
ആമത മെടമാസം 17 നു എഴുതിയകത്ത അന്നതന്നെ വന്നത. എബ്രൽ 28 നു വന്നത.

908 I

1058 ആമത രാജമാന്ന്യയ രാജശ്രീ വടക്കെ അധികാരി ജീമിസ്സ ഇഷ്ഠിവിൻ സായ്പു
അവർകളുടെ സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ അണിയ്യാരത്ത നാരങ്ങൊളി നമ്പ്യാറ
എഴുതിയ അരജി. അണിയ്യാറത്ത പ്രദെശത്തന്ന എഴുവത്തമുന്നാമത കുമ്പഞ്ഞി
സർക്കാർക്ക യെടുത്ത ബൊധിപ്പിക്കെണ്ടെ ഉറുപ്പിക ആ ദിക്കിലെ കുടികൾ മുൻമ്പിൽ
തൊലാച്ചി ചാർത്തിയ പ്രകാരത്തിൽ തന്നകഴിക ഇല്ലയെന്ന ശാഢ്യവും ശഠതയും പറഞ്ഞ
നാടവിട്ട നില്ക്കുകകൊണ്ട മഹാരാജശ്രീ ബൊമ്പാ ഇൽ എത്രയും ബഹുമാനപ്പെട്ട
ഗൊവർണ്ണദൊർ സായ്പു അവർകൾ കൽപ്പിച്ചത. ആതിയെ പയിമാശി നൊക്കി
യെടവലം കൊടുക്കും പ്രകാരം ബൊധിപ്പിക്കെണ്ടെ ഉറുപ്പികക്ക പണ്ടാരി ജാമിൻ നിപ്പി
ക്കണമെന്ന കല്പിച്ച. ജാമിൻ പണ്ടാരീന നിപ്പിച്ചതിന്റെ ശെഷം മഹാരാജശ്രീ [ 460 ] പീലിസ്സായ്പു അവർകളുമായി കരാര എഴുതി വെക്കും മ്പൊൾ നിശ്ച ഇച്ച പറഞ്ഞത
മുങ്കം ന്തായത്തിൽ ഒന്നാം ഗെഡുവിന്റെ ഉറുപ്പിക മുൻ മ്പെത്തെ പ ഇമാശി പ്രകാരം
ബൊധിപ്പിച്ചാൽ രണ്ടാം ഗഡുവിന്റെ ഉറുപ്പിക ബൊധിപ്പിക്കെണ്ടതിന താമസി
യാതെ കണ്ടു അതിയെ പ ഇമാശി നൊക്കിച്ച കണ്ടാൽ യെറ ഉണ്ടെങ്കിൽ ഇങ്ങൊട്ട
തരണമെന്നും കൊറഞ്ഞി വന്നാൽ അങ്ങൊട്ട വെച്ചതരാമെന്നും കല്പിക്കകൊണ്ടു
കുടികളിൽ നിന്ന മുഴുവൻ പിരിഞ്ഞി വരായ്ക കൊണ്ട കൊമ്പിഞ്ഞി ഇൽ നെര നട
ക്കെണമെന്ന വെച്ച ദെവരശൻ പണ്ടാരിഒട കടം വാങ്ങി ബൊധിപ്പിക്ക ആയത. ശെഷം
പഇമാശി ആക്കായ്ക കൊണ്ട കുടിയാന്മാര ഇപ്രകാരം ഞങ്ങക്ക തന്നുകഴിക ഇല്ലയെന്ന
കുടിയാന്മാരിൽ മാപ്പളമാര എറിവരിക കൊണ്ട ശഠതയും ശാഢ്യവും പറഞ്ഞ
കുടികളിൽ നിന്ന ഉറുപ്പ്യ പിരിയായ്ക കൊണ്ട എറിയ പ്രയത്നം ചെയ്ത തീർന്ന ഉറുപ്പിക
ഇപ്പൊൾ സന്നിധാനത്തിങ്കൽ ബൊധിപ്പിക്കുകയും ചെയ്യാം. സായ്പു അവർകളെ
കൃപകടാക്ഷം ഉണ്ടായിട്ട മഹാരാജശ്രീ ഗൊവർണ്ണദൊർ സായ്പു അവർകളുടെ
കല്പനപ്രകാരത്തിൽ ആതിയെ പ ഇമാശി ആക്കിതന്നാൽ ഗഡുപ്രകാരം ഉറുപ്പിക
സന്നിധാനത്തിങ്കൽ ബൊധിപ്പിക്കുകയും ചെയ്യാം. ആയത സായ്പു അവർകളെ
കൃപകടാക്ഷം ഉണ്ടായിട്ട താമസിയാതെ തീർത്ത നടത്തിച്ചു കൊള്ളുകയും വെണം.
എന്നാൽ കൊല്ലം 973 ആമത മെടമാസം 22 നു എഴുതിയത.

909 I

1059 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടർ
കൃസ്തൊപ്പർ പീലിസ്സായ്പു അവർകളെ സന്നിധാനത്തിങ്കലെക്ക പയ്യനാട്ടുകരയും
മയ്യർമ്മലുയും ദൊറൊഗ കുഞ്ഞാമൂപ്പൻ സെലാം. സായ്പു അവർകളെ സന്നി
ധാനത്തിങ്കന്ന വന്ന കത്തു വാ ഇച്ച കല്പനയും അറിഞ്ഞു. അമഞ്ഞാട്ട നായരക്ക
കൊടൂത്തയച്ച കത്ത അവിടക്ക കൊടുത്തയച്ചു . കൂത്താളിനായരക്ക കൊടുപ്പാൻ
കൊടുത്തയച്ച കത്ത അവിടക്കും കൊടുത്തയച്ചു. പാലെരി നായരക്ക കൊടുത്തയപ്പാൻ
ഉള്ളെ കത്ത പാലെരി നായരക്ക കൊടുത്തയക്കുകയും ചെയ്തു. ആ ക്കത്ത മൂന്നിന്റെയും
മറുപടി സായ്പു അവർകളെ സന്നിധാനത്തിങ്കലെക്ക കൊടുത്തയച്ചിട്ടും ഉണ്ട.
യെനിയൊക്കയും സായ്പു അവർകളെ കല്പന പ്രകാരം നടക്കുകയും ചെയ്യാം. എന്നാൽ
കൊല്ലം 973 ആമത മെടമാസം 23 നു എഴുതിയത. മെടം 23 നു മെമാസം 3 നു വന്നത.

910 I

1060 ആമത രാജശ്രീ വടക്കെ അധികാരി കൃസ്തൊപ്പർ പീലിസ്സായ്പു അവർകൾക്ക
പാലെരി നായര സലാം. യെഴുതി അയച്ച കത്ത വായിച്ച കാരിയ പ്രകാരങ്ങൾ ഒക്കയും
മനസ്സിലാകയും ചെയ്തു. സർക്കാരിലെക്ക ബൊധിപ്പിക്കെണ്ടെ പണം ഗഡുപ്രകാരം
എത്തിക്കായ്ക കൊണ്ടെല്ലൊ എഴുതി അയച്ചതാകുന്നു. ആയതിന ഇത്രനാളും
കൂത്താട്ടിൽ നായര കല്പിച്ചി ഇത്തറയിൽ നിന്ന പണം യെടുക്കുന്നതിന്ന വിരൊധിച്ചത
കരാറാക്കി കളക കൊണ്ടത്രെ പണം ഗഡുപ്രകാരം പണം കൊടുത്തയപ്പാൻ താമസിച്ച
പൊയത. ഈ മാസം 5 നു ദൊറൊഗ കുഞ്ഞാമൂപ്പൻ ഇവിടെ വന്ന16 നു ഒളം പാർത്ത
തകറാറ തീർപ്പാൻ പ്രയത്നം ചെയ്തിട്ട ഒരു പന്തി ആ ഇ വരായ്ക കൊണ്ട ദെഷ്യപ്പെട്ട
അങ്ങൊട്ട പൊരുവാൻ ഭാവിച്ചാരെ ഇപ്പഴത്തെ പൊത്തുവരുത്തന രണ്ടാം ഗഡുവിന്റെ
പണം യെടുക്കെട്ടെയെന്ന എടവമാസം 30 നു കൊഴിക്കൊട്ട എങ്കിലും തലച്ചെരി എങ്കിലും
ഞാങ്ങള രണ്ടാളും കൂടി യെത്തി . മഹാരാജശ്രീ കുമ്പഞ്ഞി യെജമാനന്മാരുടെ
സന്നിധാനത്തിങ്കൽ വെച്ച പറഞ്ഞ പന്തിയാക്കി തീർത്തൊളാമെന്ന പറഞ്ഞി 16 നു
അസ്തമിച്ച 14 നു നാഴിക ചെല്ലും മ്പൊൾ പിരിക ആയത. എന്നതിന്റെ ശെഷം അദാലത്ത [ 461 ] ശിപ്പായി ഒരാളയും കൂട്ടിക്കൊണ്ട ഞാൻ ഇവിട വന്ന രണ്ടു തറ ഇലുള്ള കുടികളി
ലൊക്കയും ആള അയച്ച പണം പിരിച്ച തിടങ്ങുക ആകുന്ന. ഇപ്രകാരെണ തകരാറ
ഉണ്ടായിപ്പൊയാൽ കുമ്പഞ്ഞി കല്പനക്ക തീറുത്ത തരിക അല്ലാതെ കണ്ട ഇനിക്ക
മറ്റൊരി നൃവാഹം ഇല്ലല്ലൊ. ആയത കൊണ്ട എനിയെങ്കിലും ഇവിട വളര പ്രയത്നം
ചെയ്ത പണവും തീർത്ത ഈ മാസം 28 നു ഞാൻ സന്നിധാനത്തിങ്കലെക്ക വരികയും
ചെയ്യും. ഇനിയും ഇവിട ഉണ്ടാകുന്ന വർത്തമാനത്തിന സർക്കാരിലെക്ക എഴുതി
അയക്കുന്നതും ഉണ്ട. ഇവിടുത്തെ ക്കാര്യത്തിന്റെ മുട്ടുകൾ ഒക്കയും തീർത്തു തരണ്ട
തിന്നും നെരും ഞായം നാട്ടിൽ നടത്തിക്കെണ്ടതിന്നും സർക്കാരിലെക്ക കടാക്ഷം ഉണ്ടായി
വരെണ്ടതിന്ന നാം യെറ അപെക്ഷിച്ചിരിക്കുന്ന. എന്നാൽ കൊല്ലം 973 ആമത മെടമാസം
20 നു രാജശ്രീ സായിപ അവർകളെ സന്നിധാനത്തിങ്കലെക്ക പാലെരിനായര
യെഴുതിയത. മെടമാസം 23നു മെമാസം 3 നു വന്നത. അന്ന തന്നെ പെർപ്പ ആക്കി
കൊടുത്തത.

911 I

1061 ആമത ബഹുമാനപ്പെട്ട ഇങ്കിരിയസ്സ കുമ്പഞ്ഞി ഇടെ കല്പനക്ക വടക്കെ മുഖം
തലച്ചെരി തുക്കടി ഇൽ അധികാരി രാജശ്രീ പീലി സ്സായ്പു അവർകൾക്ക കൂത്താട്ടിൽ
നായര സലാം, എഴുതി അയച്ച കത്ത വാ ഇച്ച വർത്തമാനം മനസ്സിലാകയും ചെയ്തു.
രണ്ടാം ഗഡുവിന്റെ പണം വെനെഗ്ന കൊടുത്തയക്കണമെനെല്ലൊ എഴുതി
അയച്ചതാകുന്ന. അതു കൊണ്ട രണ്ടാം ഗഡുവിന്റെ പണം താമസിയാതെകണ്ട കണ
ക്കിൽ ഒരു ആളെ പക്കൽ കൊടുത്തയക്കുന്നതും ഉണ്ട. താമസിക്കയുംമില്ല. എന്നാൽ
കൊല്ലം 973 ആമത മെടമാസം 21 നു യെഴുതിയത മെടമാസം 23 നു മെഇ മാസം 3 നു
വന്നത. അന്ന തന്നെ പെർപ്പാക്കി കൊടുത്ത.

912 I

1062 ആമത മലയാം പ്രവിശ്യത്തിൽ അതത രാജാക്കന്മാരെ അവരവരെ സ്ഥാനത്ത
നിർത്തി ധർമ്മാധർമ്മങ്ങളും നടത്തി വഴിപൊലെ രെക്ഷിച്ച പൊരുന്നു. മഹാരാജശ്രീ
വടെക്കെ അധികാരി പീലിസ്സായ്പു അവർകൾക്ക അമഞ്ഞാട്ട നായര സലാം. ഇവിടുന്ന
രണ്ടാം ഗെഡുവിന ബൊധിപ്പിക്കെണ്ടെ പണത്തിൽ പതിനാഇരം പണം കൊഴിക്കൊട്ടെക്ക
ഗഡുവിന്റെ മുൻമ്പെ സന്നിധാനങ്ങളിലെ ആള വരായ്ക കൊണ്ട കൊഴിക്കൊട്ടെക്ക
പണം കൊടുത്തയക്കുകയും ചെയ്തു. ശെഷം വെഗെന കൊടുത്തയക്കുന്നതും ഉണ്ടു.
എന്നാൽ യെല്ലാ കാരിയത്തിനും കൃപകടാക്ഷം ഉണ്ടായി രെക്ഷിച്ചു കൊള്ളുകയും
വെണം. എന്നാൽ കൊല്ലം 973 ആമത മെടമാസം 19 നു എഴുതിയത. മെടമാസം 23 നു
മെഇ മാസം 3 നു വന്നത. അന്ന തന്നെ പെർപ്പാക്കി കൊടുത്തത.

913 I

1063 ആമത രാജമാന്യ രാജശ്രീ വടെക്കെ അധികാരി ജീമിസ്സ ഇഷ്ടിവിൻ സായ്പു
അവർകളുടെ സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ കാമ്പറത്ത നമ്പ്യാര എഴുതിയ അരജി.
പണ്ടാര നികിതി തരാതെ അണ്ടിലാരൂലൈാതെനൻ എന്ന തീയ്യന്ന പണ്ടാര ഉറുപ്പിക
തരായ്ക കൊണ്ടു അവന ക്കൂട്ടിക്കൊണ്ട വരുവാൻ കൊൽക്കാരന അയച്ചാരെ
കണ്ണൊത്തെ ക്കുന്നുമ്മലെ നമ്പ്യാര ആള അയച്ചു കൊൽക്കാരന കണ്ണൊത്തെ
കുന്നുമ്മൽ ക്കൊണ്ടുപൊയി രണ്ടാള നിപ്പിച്ച അവന ഞെരിഭ്യം അടിപ്പിക്കയും ചെയ്തു.
പണ്ടാര ഉറുപ്പികക്ക അയച്ച കൊൽക്കാരന ഇപ്രകാരം ചെയ്ത അയച്ചാൽ അതിന ഒരു
നിവൃത്തി ഇല്ലാഞ്ഞാൽ ഗഡുപ്രകാരം ഉറുപ്പിക ബൊധിപ്പിച്ചൊള്ളുവാൻ സങ്കടമെല്ലൊ [ 462 ] ആകുന്ന. അടികൊണ്ട കൊൽക്കാരന സായ്പു അവർകളുടെ സന്നിധാനത്തിങ്കലെക്ക
അയച്ചിട്ടും ഉണ്ട. ഈയവസ്ഥ സായ്പു അവർകളുടെ സന്നിധാനത്തിങ്കൽ ബൊധി
പ്പിക്കെണ്ടതിന ഞാൻ തന്നെ അത്രൊളം വരാമെന്നു വെച്ചപ്പൊൾ അസാരം കണ്ട ദീനം
ആകകൊണ്ടത്രെ സന്നിധാനത്തിങ്കൽ വരാഞ്ഞത. എന്നാൽ കൊല്ലം 973 ആമത
മെടമാസം 24 എഴുതിയ അർജി.

914 I

1064 ആമത രാജശ്രീ വടെക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ
ജീംസ്സ ഇഷ്ടിവിൻ സായ്പു അവർകൾ കല്ലായിൽ ഉള്ള കണക്കപ്പിള്ളമാർക്ക എഴുതി
അറിഇക്കുന്നത. യെന്നാൽ ബഹുമാനപ്പെട്ട കുമ്പഞ്ഞി അവർകൾക്ക പ്രവൃത്തിക്കുന്ന
കൊശലക്കാരന്മാരെ ടിപ്പു സുലുത്താന്റെ പ്രവൃത്തി ഇൽ നിപ്പിപ്പാൻ സുലുത്താന്റെ
ആളകൾ ഭാവിച്ച എന്ന കെൾക്ക കൊണ്ടും വല്ല വെള്ളക്കാരെമ്മാരെ വടക്കെ തുക്കടി ഇലെ
അതിരകളെ അടുക്ക പൊകുന്നയെന്നു കണ്ടാൽ അവര പിടിച്ച തലച്ചെരി ഇൽ ഉടെനെ
അയക്കുകയും വെണം എന്ന വടക്കെ തുക്കടി ഇലെ അതിരകളിൽ ഇരിക്കുന്ന
ചുങ്കക്കാരന്മാർക്കും ഇതിനാൽ കല്പന ആ ഇരിക്കുന്ന. എന്നാൽ കൊല്ലം 973 ആമത
മെടമാസം 24 നു ഇങ്കിരിയസ്സ കൊല്ലം 1798 ആമത മെഇ മാസം 4 നു എഴുതിയത.

915 I

1065 ആമത രാജശ്രീ കുറുമ്പ്രനാട്ട വീരവർമ്മരാജാ അവർകൾക്ക രാജശ്രീ വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ ജെമിസ്സ ഇഷ്ടടിവിൻ സായ്പു അവർകൾ
സലാം. എന്നാൽ വടക്കെ തുക്കടി ഇലെ അധികാരി ആയിരിക്കുന്ന അവർകൾ നാം
ആകകൊണ്ടു രാജശ്രീ പീലി സ്സായ്പു അവർകൾക്ക യെഴുതി അയച്ചതു പൊലെ ഉള്ള
കാരിയംകൊണ്ട ആവിശ്യമാഇരിക്കുവൊൾ നമുക്ക എഴുതി അയക്കയും വെണം.
എന്നാൽ കൊല്ലം 973 ആമത മെടമാസം 25 നു മെഇമാസം 5 നു എഴുതിയത.

1 കുറുമ്പ്രാനാട്ട രാജാ അവർകൾക്ക. 1 കടത്തനാട്ട രാജ അവർകൾക്ക. 1 കൂത്താളി
നായരക്ക. 1 ആവഞ്ഞാട്ട നായരക്ക. 1. പാലെരി നായരക്ക. 1 കെഴക്കെടത്ത് നമ്പ്യാർക്ക.
1 കാംമ്പറത്ത നമ്പ്യാർക്ക. 1 കൊട്ടക്കുന്നുമ്മൽ നമ്പ്യാർക്ക, 1 ചന്തറത്തെ നമ്പ്യാറക്ക. 1
കരിയാട്ട അമ്മക്ക, 1 നാരങ്ങൊളി നമ്പ്യാർക്ക.

916 I

1066 ആമത മഹാരാജശ്രീ വടക്കെ അധികാരി മജിസ്താദ്ര ജെമിസ്സ ഇഷ്ടടിവിൻ
സായ്പു അവർകളുടെ സന്നിധാനത്തിങ്കൽ കെൾപ്പിപ്പാൻ തലച്ചെരി കച്ചെരി ഇൽ
ദൊറൊഗ വയ്യാപ്പിറത്തെ കുഞ്ഞിപ്പക്കി എഴുതിയത. എന്നാൽ താമരച്ചെരി പുത്തൻ
പൊരക്കൽ മാരയാൻ ഉക്കപ്പനെ താമരച്ചെരി തൊട്ടത്തിൽ തീയൻ, ചാത്തൻ വെടിവെച്ച
കൊന്ന അവസ്ഥക്ക മുൻമ്പെ വിസ്തരിച്ച വിസ്താരം തന്നെ രണ്ടാമതും വിസ്തരിക്കെണമെന്നും
അതിനറെ സാക്ഷിക്കാരെൻ ആകുന്ന താമരച്ചെരി തീയൻ തിരുവൻമ്പാടി തറഇൽ
തൊട്ടത്തിൽ ഇരിക്കും തീയൻ നടക്കൽ ചൊയിനെ തന്നെ വരുത്തി വിസ്മരിക്കെണമെന്നും
മെൽപ്പറഞ്ഞ മാരയാൻ ഉക്കപ്പൻ വെടികൊണ്ട മരിക്കുന്നതിന്റെ മുൻമ്പെ തൊക്കും
വെടിക്ക പറിച്ച ചെർത്തത ആരയാകുന്ന എന്ന നിശ്ചയമാഇട്ട അറിയണമെന്നും
ആയതിനു മെൽപ്പറഞ്ഞ സാക്ഷിക്കാരൻ ആകുന്ന ചൊയീന ഇവിട കൂട്ടി അയപ്പാൻ
തക്കവണ്ണം നീ തന്നെ കുറുമ്പ്രനാട്ടെ ദൊറൊഗ ചന്ദ്രയ്യനു എഴുതി അയക്കയെന്ന
മഹാരാജശ്രീ പീലി സ്സായ്പു അവർകൾ യെന്നൊട ഇമാസം 16 നു കല്പിച്ചതിന്റെ
ശെഷം അന്നെരം തന്നെ സായ്പു അവർകളുടെ കല്പന പ്രകാരം മെൽപ്പറെഞ്ഞ [ 463 ] സാക്ഷിയാകുന്ന തീയൻ ചൊയിനെ ഒട്ടും താമസിയാതെ തലച്ചെരി ദൊറൊഗ
കച്ചെരിഇൽ കൂട്ടിഅയപ്പാൻ തക്ക വണ്ണം കുറുമ്പ്രനാട്ട ദൊറൊഗിക്ക ഞാൻ യെഴുതി
അയച്ചതിന്റെ ശെഷം ആ ദൊറൊഗ അതിന ഉത്തരം യെഴുതി അയച്ചത. കല്പന ഇവിട
എത്തിയ ഉടനെ തന്നെ തീയൻ നടക്കൽ ചൊഇയുള്ളടത്ത ആള അയച്ചിട്ടും ചൊയി
അവിട ഇല്ല. ചെരത്തിൻ മ്മീന്തൽ എലമലക്ക പൊഇരിക്കുന്നു. അവൻ എത്തിക്കുടുംപൊൾ
തന്നെ കൂട്ടി അയക്കുന്നതും ഉണ്ട. ഇപ്പ്രകാരം അക്രൈത ചന്ദ്രയ്യൻ ദൊറൊഗ യെനക്ക
എഴുതിയത. അതു കൊണ്ടു സാക്ഷിക്കാരെൻ നടക്കൽ ചൊയി ഇവിട യെത്തായ്ക
കൊണ്ട ആകുന്ന തൊട്ടത്തിൽ ചാത്തിന്റെ വിസ്കാരം രണ്ടാമത തീർക്കാതെ നിന്നിരി
ക്കുന്നത. എന്നാൽ യെനി ഒക്കയും സായ്പു അവർകൾ കല്പിക്കും പ്രകാരം. എന്നാൽ
കൊല്ലം 973 ആമത മെടമാസം 28 നു എഴുതി വന്നത. പെർപ്പാക്കി കൊടുത്ത.

917 I

1067 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ
ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകൾക്ക കടത്തനാട്ട പൊറ്ളാതിരി ഉദയവർമ്മരാജാ
അവർകൾ സലാം. എന്നാൽ കൊടുത്തയച്ച കത്ത വാഇച്ച വർത്തമാനം മനസ്സിലാകയും
ചെയ്തു. വടക്കെ അധികാരി സ്ഥാനം സായ്പു അവർകളാൽ പരിപാലനത്തിനായി
വരിക കൊണ്ട നമുക്ക പ്രസാദം തന്നെ ആകുന്നു. വല്ല കാര്യാദികൾക്കും എഴുതി
അയക്കയും ചെയ്യാം. ശെഷം രണ്ടാം ഗഡുവിന്റെ ഉറുപ്പിക പിരിഞ്ഞു വരെണ്ടുന്നതിന
നമ്മാലാകും പ്രകാരം പ്രയത്നം ചെയ്ത പൊരുന്നു. ഇപ്പഴ എതാൻ ഉറുപ്പ്യ തടവ തീർന്നി
രിക്കുന്നു. യെനിയും പ്രയത്നം ചെയ്യു തീർന്നടത്തൊളം ഉറുപ്പ്യ യെടവമാസം 2 നു
കച്ചെരി ഇൽ കൊടുത്തയക്കയും ചെയ്യാം. സർക്കാറ കാരിയത്തിന് ഒട്ടും ഉപെക്ഷ നാം
കാണിക്കുമെന്ന സായ്പു അവർകൾക്ക ബൊധിക്കയും അരുതു. എല്ലാ കാരിയത്തിനും
സായ്പു അവർകളെ സ്നെഹം ഉണ്ടായി വരികയും വെണം. എന്നാൽ കൊല്ലം 973
ആമത മെടമാസം 28 നു എഴുതി വന്നത. അന്ന തന്നെ പെർപ്പാക്കി കൊടുത്തു.

918 I

1068 ആമത 5 ആമത. മഹാരാജശ്രീ വടക്കെ അധികാരി മജിസ്ത്രാദ ഇഷ്ടടിവിൻ
സായ്പു അവർകളുടെ സന്നിധാനത്തിങ്കൽ കെൾപ്പിപ്പാൻ തലച്ചെരി ഇൽ ദൊറൊഗ
വയ്യപ്പിറത്ത കുഞ്ഞിപ്പക്കി എഴുതിയത. കൊട്ടെത്തു നിന്ന തീയൻ കണാരനെ മാപ്പള
കുഞ്ഞിക്കുട്ടി എന്നവനും കുഞ്ഞി അമ്മത എന്നവനും മമ്മതു എന്നവനും കൊലപാതം
ചെയ്തു എന്നുണ്ടെവസ്ഥക്ക വിസ്തരിപ്പാൻ മഹാരാജശ്രീ പീലി സ്സായ്പു അവർകളുടെ
കല്പന വന്നതിന്റെ ശെഷം സാക്ഷിക്കാരൻ ആകുന്ന കൊട്ടയത്തു തീയൻ ചമ്പളൊൻ
കുഞ്ഞിരയരൻ എത്തായ്ക്കക കൊണ്ട അക്കാരിയം വിസ്തരിച്ചിട്ടുമില്ല. ആ സാക്ഷി ഇവിട
വരണ്ടതിന പീലി സ്സായ്പു അവർകളെ ഞാൻ കെൾപ്പിച്ചാരെ കൊട്ടെത്തെക്കു കൊർണ്ണെ
രഡൊ സായ്പു അവർകൾക്ക എഴുതി അയച്ചു. ആ സാക്ഷി വരുത്തിക്കാമെന്നും
കല്പിച്ചിരിക്കുന്ന. അതു കൊണ്ട ആ സാക്ഷിയെത്തായ്ക കൊണ്ട ആ വിസ്താരം
നിന്നരിക്കുന്ന. ആയതു കൊണ്ട സായ്പു അവർകളെ കല്പന ഉണ്ടാ ഇട്ട ഇപ്പൊൾ ആ
സാക്ഷി ആകുന്ന ചമ്പളൊൻ കുഞ്ഞിരയരൻ ഇവിടയെത്തിയാൽ ആ വിസ്കാരം
തീർക്കയും ചെയ്യാം.

919 I

2 ആമത. മാപ്പളതൊട്ടത്തിൽ കുഞ്ഞി അമ്മതിന്റെ പുര ഇന്ന മാപ്പള പന്തെക്കെൽ
പള്ളിയും എടക്കണ്ടിക്കുഞ്ഞാലിയും കട്ടെ അവസ്ഥ വിസ്തരിപ്പാൻ മഹാരാജശ്രീ പീലി [ 464 ] സായ്പു അവർകളുടെ കല്പന വന്നതിന്റെ ശെഷം അക്കളവിന്റെ അവസ്ഥ
വിസ്തരിക്കുമ്പൊൾ മെൽപ്പറഞ്ഞ കളെള്ളന്മാര രണ്ടാളും പറയുന്നു യെടക്കണ്ടി കലന്തനും
കപ്പാൻ കുട ഉണ്ടെന്നും ആയവൻ ആകുന്ന ഇക്കട്ട വസ്തുക്കൾ പലർക്കും കൊണ്ട വിറ്റതു
എന്നും. അവനെ അറിയുന്ന അന്ന്യായക്കാരൻ ആകുന്ന മെൽപ്പറെഞ്ഞ തൊട്ടത്തിൽ
കുഞ്ഞി അമ്മതു പറയുന്ന രണ്ടു ശിപ്പാ ഇമാരെ തന്നാൽ ആയെടക്കണ്ടി കലന്തന താൻ
പിടിച്ചു കൊണ്ടു വരാമെന്ന അവനും പറയുന്നു. അതു കൊണ്ട ആയവസ്ഥക്ക
എതു പ്രകാരം വെണ്ടു എന്ന സായ്പു അവർകൾ കല്പിച്ചാൽ അപ്രകാരം കെട്ട നടക്കയും
ചെയ്യാം. കൊല്ലം 973 ആമത മെടമാസം 28 നു മെഇമാസം 8 നു വന്നത.

920 I

1069 ആമത 6 ആമത. മഹാരാജശ്രീ വടക്കെ ദിക്കിൽ അധികാരി സുപ്രഡെണ്ടെർ
മെസ്ഥർ ഇഷ്ടടിവിൻ സായ്പു അവർകളെ സന്നിധാനത്തിങ്കലെക്ക പയൊർമ്മല രമയ്യൻ
എഴുതിക്കൊണ്ട സങ്കടം അർജി. ഞാൻ പയ്യർമ്മല തവിശിൽ ചെയ്തതിന കച്ചെരിഇൽ
ഉള്ളവർ യെന്റെ മെലെ സായ്പിവമാരൊട ഇല്ലാത്തത പറഞ്ഞി ബൊധിപ്പിച്ച യെന്റെ
ഉദ്യൊഗവും മാറ്റി. ഇല്ലാത്തത ഒരൊരൊ വക ഈൽ അസ്താന്തരം ഉണ്ടെന്ന ബെച്ച
സാഹെബമാരൊട പറഞ്ഞു എന്ന പാറാവിൽ ആക്കി ഇരുത്തി രണ്ടു മാസം ആയിട്ട
ഇതു വരെക്കും എന്ന പെഴപ്പിച്ച കണക്കെ എങ്കിലും ഒരു വർത്തമാനം എങ്കിലും ചൊതിച്ചിട്ടു
ഇല്ല. ഇപ്പൊൾ എന്റെ ഗ്രഹപ്പിഴ നന്നാഇ, എന്റെ കഷ്ടകാലം തീരുന്ന സമയം
വരിക കൊണ്ട അത്ത്രെ സായ്പു അവർകൾ ഇന്ന തുക്കടിക്ക വരുവാൻ സങ്ങതി ആയതു.
അതു കൊണ്ട സന്നിധാനത്തിൽ നിന്ന കല്പന ഉണ്ടായിട്ട സന്നിധാനത്തിൽ തന്നെ
വരുത്തിയെന്റെ മെലെ ഉള്ള കണക്ക അന്നഷിപ്പാൻ കല്പനയും കൊടുത്ത എന്റെ
മെലാൽ അസ്താന്തരം ഉണ്ടെന്നു വെച്ചാൽ സന്നിധാനത്തിൽതന്നെ ബൊധിക്കയും
ചെയ്യും. അതുകൊണ്ട സാഹെബ അവർകളെ കൃപകടാക്ഷം ഉണ്ടാ ഇട്ട എന്റെ കണക്ക
വിസ്തരിപ്പാൻ കല്പനയും കൊടുത്ത യെന്റെ ഭാരം നീക്കി വെച്ചി രെക്ഷിപ്പാൻ കൃപ
കടാക്ഷം ഉണ്ടായിരിക്കയും വെണം. ഞാൻ പെരുത്ത ദിവസമാ ഇട്ട പാറാവിൽ ക്കെടന്ന
ചെലവിന ഇല്ലാതെ സങ്കടപ്പെടുന്ന. എന്റെ തറവാട്ടിൽ ഉള്ളെ കുഞ്ഞി കുട്ടികൾക്കും
ചെലവിന ഇല്ലാതെ വളര സങ്കടപ്പെടുന്ന, ആയതു കൊണ്ട എന്നയും എന്റെ തറവാട്ടിൽ
ഉള്ള കുഞ്ഞി കുട്ടികളയും കൂടി രെക്ഷിപ്പാൻ വളര കൃപകടാക്ഷം ഉണ്ടാകയും വെണം.
973 ആമത മെടമാസം 23 നു മെഇമാസം 9 നു വന്നത.

921 I

1070 ആമത 7 ആമത. ബഹുമാനപ്പെട്ട വടക്കെ അധികാരി സുപ്രഡെണ്ടെർ
രാജശ്രീ യിഷ്ടിവിൻ സായ്പു അവർകൾക്ക വിട്ടിലത്ത രവിവർമ്മ നരസിംഹരാജൻ
സലാം, ബഹു നാളുമായി കുമ്പഞ്ഞി ആശ്രയത്തിൽ വരുത്തി ഇരിക്ക കൊണ്ട സർവ്വം
ഉപെക്ഷിച്ച കുമ്പഞ്ഞീനെ തന്നെ ശരണം ഭാവിച്ചു കൊണ്ടു വിശ്വസിച്ച കുമ്പഞ്ഞീന്ന
കല്പിച്ചു തരുന്നെ ചെലവു വാങ്ങി കുഞ്ഞി കുട്ടിയൊടെ തലച്ചെരി ഇൽ
പാർത്തു കൊണ്ടു വരുന്ന വിധി വരത്താൽ ഈ മദ്ധെ കല്പിച്ചു തരുന്ന മാസപ്പടി വിലക്കി
ഇരിക്കുന്ന യെന്നല്ലൊ സായ്പു അവർകൾ കല്പിക്കുന്നത. മഹാരാജശ്രീ
കുംശനർകളുടെ കല്പന എത്തിയെ അവസ്ഥ അറിഞ്ഞില്ലല്ലൊ. അതു കൊണ്ട സായ്പു
കല്പിക്കയും വെണം. സങ്കടം തീർത്ത വരുംപ്രകാരം നാം നടന്ന വരുന്ന അവസ്ഥക്ക
വിവരമാ ഇ കൽപ്പിച്ച യെഴുതി അയക്കും പ്രകാരം വളര സാഹെബ അവർകളെ
അപെക്ഷിക്കുന്ന. 973 ആമത മെടമാസം 23 നു മെഇ മാസം 9 നു. [ 465 ] 922 I

1071 ആമത 8 ആമത. മഹാരാജശ്രീ വടക്കെ പകുതിയിൽ അധികാരി ഇഷ്ടടിവിൻ
സായ്പു അവർകളെ സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ ചാത്തൊത്തെ കുഞ്ഞി
തങ്ങൾ എഴുതിയ അരജി. ചാത്തൊത്തെ ഇല്ലത്ത മുൻമ്പിൽ ജെഷ്ഠനും അനുജനു
മായി ഗ്രെഹഛിദ്രം തുടങ്ങി അവരവരെ കാലം കഴിഞ്ഞതിന്റെ ശെഷം ജെഷ്ഠന്റെ
മകൻ നമ്മുടെ അപ്പനും അനുജന്റെ മകൻ നമ്മുടെ ചെറിയ അപ്പനുമായി ഇല്ലത്തുള്ള
വസ്തുവും വകയും നെറ പാതി കണ്ട പകുത്ത ഇല്ലത്ത നാളും നാഴികയും മൂത്തവര
മതിലകത്ത ഊരായ്മ പറഞ്ഞ കൊള്ളുവാനും ഇല്ലം ഉള്ളെ പറമ്പ അടക്കി കൊള്ളു
വാനും ഇല്ലം രക്ഷിപ്പാനും ഇരു പുറവും എഴുതി വെച്ചു. അപ്രകാരം തന്നെ 963 ആമത
വരെക്കും അനുഭവിച്ചൊണ്ട പൊന്നടത്ത ചെറിയപ്പന്റെ മകൻ 963 ആമത മരിക്കയും
ചെയ്തു. മരിച്ചതിന്റെ ശെഷം ആ കുറ്റിൽ പുരുഷന്മാര ഇല്ലായ്ക കൊണ്ട ശെഷ ക്ക്രിയകൾ
ഒക്കയും അപ്പൻ തന്നെ കഴിക്കയും ചെയ്യു. 965 ആമത നമ്മുടെ അപ്പനും മരിച്ചു. ഇക്കുറ്റിൽ
ഞാങ്ങൾ കിടാങ്ങളാക്കൊണ്ടും ആ കൂറ്റിൽ സ്ത്രീയാകകൊണ്ടും തറവാട്ടിലെ
കാരിയങ്ങൾ ഒന്നും ഒന്നാ ഇട്ട വിചാരിപ്പാൻ ആൾ ഇല്ലായ്ക കൊണ്ട അമ്മയൊട ഇല്ലം
ഉള്ള പറമ്പിൽ കൊറെയ ദെശം പറമ്പ ചെങ്ങര കെളപ്പൻ നീർ കുടിച്ചു എന്ന യെന്നൊട
പറഞ്ഞതിന്റെ ശെഷം അപ്പറമ്പ അടക്കുവാൻ നിന്ന് ഞാൻ സമ്മതിക്ക ഇല്ല എന്ന
വെച്ച ഞാൻ തന്നെ അടക്കുകയും ചെയ്തു. പറമ്പ കെളുപ്പിപ്പാൻ താൻ ചെന്നടത്ത
കെളുപ്പൻ വന്ന പറമ്പത്തിന്ന കരിക്കും പറിച്ച ഞായം അല്ലാതെ ഇവൻ ഇപ്രകാരം
ചെയ്ക എന്ന വെച്ചാൽ താൻ കൊഴിമ്മ ഇൽ പറകെ ഉള്ളു എന്ന വെച്ചിട്ട അണ്ട്ലി
സായ്പു അവർകൾക്കും പീലി സ്സായ്പു അവർകൾക്കും അരിജി എഴുതിക്കൊടുത്ത
തിന്റെ ശെഷം അവർ മൂവരും കെളുപ്പന വരുത്തി കാര്യം കൊണ്ട വിസ്തരിക്കയും ചെയ്തു.
ബ്രാഹ്മണ മരിയാദിയിൽ ഒപ്പിനും നീറ്റിനും സ്ത്രീകൾക്ക അവകാശം ഇല്ലയെന്ന ഞാൻ
പറഞ്ഞതിന്റെ ശെഷം അപ്പകാരത്തിൽ യെന്നക്കൊണ്ട കഇച്ചീട്ട എഴുതി വെപ്പിച്ചിട്ടും
ഉണ്ട. രണ്ട നാല ബ്രാഹ്മണര വരുത്തി കാരിയം കൊണ്ട വിസ്തരിച്ചടത്തു സ്ത്രീകൾക്ക
ഒപ്പിനും നീറ്റിനും അവകാശം ഇല്ലയെന്ന അവർ പറെകയും ചെയ്തു. കാര്യം തീർത്തതരാ
മെന്ന പറെക അല്ലാതെ കാര്യം തീർത്ത തന്നതും ഇല്ല. സായ്പു അവർകളുടെ
കൃപയുണ്ടായിട്ട അവന വരുത്തി അക്കാരിയം രൂപമാക്കി തരികയും വെണം. അതിന
സായ്പു അവർകളുടെ കൃപകടാക്ഷം ഉണ്ടാ ഇരിക്കയും വെണം. എന്നാൽ കൊല്ലം 973
ആമത മെട മാസം 25 നു എഴുതിയത. മെടമാസം 31 നു ഇങ്കിരിയസ്സ കൊല്ലം 1798 ആമത
മെഇ മാസം 11 നു വന്നത.

923 I

1072 ആമത രാജശ്രീ കൊടകരാജാ അവർകൾക്ക വടക്കെ അധികാരി തലച്ചെരി
തുക്കടി സുപ്രഡെണ്ടെർ ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകൾ സല്ലാം. എന്നാൽ നാം
തലശ്ശെരി ഇൽ എത്തിയ വർത്തമാനവും വടക്കെ തുക്കടി ഇലെ അധികാരി സ്ഥാനത്തിൽ
ഉള്ള കാര്യങ്ങൾ ഒക്കയും നമ്മുടെ സ്വാധീനമായിരിക്കുന്ന എന്ന തങ്ങൾക്ക എഴുതി
അയക്കണ്ടതിന വളര പ്രസാദത്തൊടു കൂടത്തന്നെ ആകുന്നത. ശെഷം തങ്ങൾ നിന്ന
വരണ്ടുന്ന കപ്പം ബൊധിപ്പിക്കെണ്ടുന്ന സമയത്ത ഇപ്പൊൾ വന്നിരിക്കകൊണ്ട ആയത
കൊടുപ്പാൻ തക്കവണ്ണം തങ്ങളെ ആളുകളിൽ ഒരുത്തൻ ഇവിടെ കല്പിച്ചയക്ക
വെണ്ടി ഇരിക്കുന്ന. വിശെഷിച്ച തങ്ങളെ സുഖ സന്തൊഷ വർത്തമാനത്തിന
കെൾപ്പാനായിട്ട നമുക്ക എപ്പൊളും പ്രിയം ഉണ്ടായി വരികയും ചെയ്യും. ശെഷം രാജശ്രീ
കുംശനർ സായ്പു അവർകൾ നിന്ന വന്ന കത്ത തങ്ങൾക്ക കൊടുത്തയച്ചിരിക്കുന്നു.
എന്നാൽ 973 ആമത എടവമാസം 1 നു ഇങ്കിരിയസ്സ കൊല്ലം 1798 ആമത മെഇ മാസം 12
നു എഴുതിയതു. [ 466 ] 924 I

1073 ആമത 10 കത്ത. രാജശ്രീ ചെറക്കൽ രവിവർമ്മരാജാ അവർകൾക്ക വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകൾ
സല്ലാം. എന്നാൽ നാം തലച്ചെരി ഇൽ എത്തിയ വർത്തമാനത്തിന വടക്കെ അധികാരിയിൽ
ചെർന്ന അവസ്ഥ ഒക്കയും നമ്മുടെ സ്വാധീനമായിരിക്കുന്നതിന തങ്ങൾക്ക യെഴുതി
അയപ്പാൻ വളര സന്തൊഷത്തൊടു കൂട ത്തന്നെ ആകുന്ന. ശെഷം രാജശ്രീ കുംശനർ
സായ്പു അവർകൾ നിന്ന വന്ന കത്തു ഇതിനൊടു കൂട തങ്ങൾക്ക കൊടുത്തയച്ചിരി
ക്കുന്നു. 973 ആമത എടവമാസം 1 നു ഇങ്കിരിയസ്സ കൊല്ലം 1798 ആമത മെഇ മാസം 12 നു
തലച്ചെരി നിന്ന എഴുതിയത. ഈ കത്ത പ്രകാരത്തിൽ കൊട്ടെത്ത മൂത്തരാജാ
അവർകൾക്ക എഴുതിയ കത്ത ഒന്നു. വാചകം ഇതു പ്രകാരം തന്നെ.

925 I

രാജശ്രീ കൊട്ടെത്ത മൂത്തരാജാ അവർകൾക്ക വടക്കെ അധികാരി തലച്ചെരി തുക്കിടി
സുപ്രഡെണ്ടെർ ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകൾ സല്ലാം. എന്നാൽ നാം
തലച്ചെരി ഇൽ എത്തിയ വർത്തമാനത്തിന വടക്കെ അധികാരി ഇൽ ചെർന്ന അവസ്ഥ
ഒക്കയും നമ്മുടെ സ്വാധീനമാഇരിക്കുന്നതിന തങ്ങൾക്ക എഴുതി അയപ്പാൻ വളര
സന്തൊഷത്തൊടു കൂട തന്നെ ആകുന്ന. ശെഷം രാജശ്രീ കുംശനർ സായ് പു
അവർകൾ നിന്ന വന്ന കത്ത ഇതിനൊടു കൂടി തങ്ങൾക്ക കൊടുത്തയച്ചിരിക്കുന്ന.
എന്നാൽ 973 ആമത എടവ 1 നു ഇങ്കിരിയസ്സ കൊല്ലം 1798 ആമത മെഇ മാസം 12 നു
തലശ്ശെരി നിന്ന എഴുതിയ കത്ത.

926 I

1074 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ
ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകൾക്ക കടത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജ
അവർകൾ സലാം. എന്നാൽ ഈ ദിവസം നമുക്ക കുമിശനർ സായ്പു അവർകളുടെ
കത്ത വന്നതു കൊണ്ട മറുപടി നാം കൊടുത്തയച്ചിരിക്കുന്ന. വല്ല കാരിയങ്ങൾക്കും
മുൻമ്പിൽ പീലി സായ്പു അവർകൾക്ക എഴുതി അയക്കും പ്രകാരം തന്നെ സായ്പു
അവർകൾക്ക എഴുതി അയക്കുകയും ചെയ്യാം. നാം യാതൊരു കാരിയത്തിനും
കൊമ്പിഞ്ഞിയെ വിശ്വസിച്ച ഇത്രനാളും നമ്മാലാകും പ്രകാരം ഉള്ള കാരിയത്തിന
ഉപെക്ഷ കൂടാതെ നടന്ന വരികയും ചെയ്തു. അതുവണ്ണം തന്നെ ബഹുമാനപ്പട്ട
സർക്കാരിൽ നിന്ന രക്ഷിക്കയും ചെയ്തു. മെലാലും കൃപയുണ്ടാ ഇട്ട നമ്മ കൊണ്ട നടത്തിച്ച
കൊള്ളുകയും വെണം. ഇപ്പൊൾ 973 ആമത രണ്ടാം ഗഡു വഹിക്ക 12000 ഉറുപ്പിക
നമ്മുടെ സറാവ വശം കൊടുത്തയച്ചിട്ടും ഉണ്ട. പുക്കിയ പ്രകാരം രെസ്സീദ കൊടുത്ത
യക്കയും വെണം. എനിയും രാജ്യത്ത നിന്ന ഉറുപ്പിക പിരിഞ്ഞി വരെണ്ടുന്നതിന ആകുന്ന
പ്രയത്നം ചെയ്തു. തീർന്ന വരുന്ന ഉറുപ്പിക കൂടക്കുട കൊടുത്തയക്കയും ചെയ്യാം. എല്ലാ
കാരിയത്തിനും സായ്പു അവർകളെ സ്നെഹം ഉണ്ടായി വരികയും വെണം. എന്നാൽ
കൊല്ലം 973 ആമത എടവമാസം 2 നു എഴുതിയത 5 നു വന്നത.

927 I

1075 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ
ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകൾക്ക കുറുമ്പ്രനാട്ട വീരവർമ്മരാജ അവർകൾ
സലാം മെട മാസം 25 നു കല്പന ആയ കത്ത 30 നു താമരച്ചെരി എത്തി. വാഇച്ച വളര [ 467 ] സന്തൊഷമാകയും ചെയ്തു. കുറുമ്പ്രനാട്ടും താമരച്ചെരിയും നികിതി പണം പിരി
യെണ്ടുന്നതിന താമസം ആയി വരിക കൊണ്ടും ഇക്കൊല്ലം ഒന്നാം ഗഡു വരയും
കച്ചൊടക്കാരുടെ മനസ്സു വരുത്തി കടം വാങ്ങീട്ടും പിരിയുന്ന പണം പിരിച്ചിട്ടും പണ്ടാര
ത്തിൽ നെര നടന്ന വന്ന കടം വാങ്ങിയതിനും നാട്ടുപണം പിരിഞ്ഞ അടയാതെ
കടക്കാരുടെ മുട്ടും അധികമാ ഇ വന്നിരിക്കുന്നു. കടം വാങ്ങിയതിന പലിശ കയരുക
കൊണ്ട നമുക്ക കല്പിച്ച വെച്ചിട്ടുള്ള അവകാശമുതലും നമുക്ക അനുഭവിപ്പാൻ സങ്ങതി
വരാതെ ആയിരിക്കുന്ന. കുടികള ഒന്നിനു മുന്ന കൊടുത്താലും കച്ചൊടക്കാരന കടം
അടയാതെ കണ്ടും നികിതി നിലുവ തീരാതെ കണ്ടും ആയിരിക്കുന്ന. കുറമ്പ്രനാട്ട നായര മുഖ്യസ്തൻമ്മാരുടെ അതിക്ക്രമവും താമരച്ചെരി മാപ്പളമാരുടെ അതിക്ക്രമവും അധിക
മാഇ വരിക കൊണ്ടും ആയത അമർച്ച വരുത്തി നെര നടത്താൻ ഇപ്പഴത്തെ ദൊറൊഗ
പ്രാപ്തി ആഇ കാണായക കൊണ്ടും ചാവടിക്കാര കുടികളിൽ ഉപദ്രവിക്കുന്നതിന
കുറവില്ലായ്ക്കക്കൊണ്ടും നമ്മകൊണ്ടു മിശ്രമുണ്ടാ എന്ന വരുത്തരുതെന്ന സൂക്ഷിച്ച
ഇരിക്കയാകുന്ന. ഈ നാടുകളിന്ന നികിതി നിലുവു പണം പിരിച്ച പണ്ടാരത്തിൽ
ബൊധിപ്പിക്കെണ്ടുന്നത ബൊധിപ്പിപ്പാനും ശെഷം കടക്കാരന കൊടുപ്പാനും നമ്മുടെ
അവകാശം നമുക്ക അനുഭവിപ്പാനും സായ്പുമാര ഒരുത്തര കൂടി കല്പിച്ച കാരിയങ്ങൾ
ഗുണമാക്കി നടത്തി രെക്ഷിപ്പാൻ ദയ കടാക്ഷം ഉണ്ടാകയും വെണ്ടി ഇരിക്കുന്ന. എന്നാൽ
കൊല്ലം 973 ആമത മെടമാസം 31 നു എഴുതിയത. ഇടവമാസം 5 നു മെഇമാസം 16 നു
വന്നത.

928 I

1076 ആമത രാജമാന്യ രാജശ്രീ കവാട സായ്പു അവർകൾക്ക കുറുമ്പ്രനാട്ട
വീരവർമ്മരാജാ അവർകൾ സലാം. താമരച്ചെരി നാട്ടിൽ 70 ആമതതിൽ കാനഗൊവി
കൾ പണ്ണമാശി നൊക്കി എഴുതുവാൻ വന്നപ്പൊൾ അവര നൊക്കി എഴുതിയ പ്രകാരം
തറഇൽ മെനവൻ മ്മാർക്ക എഴുതിച്ചു കണക്കിൽ ആകയിട്ട നൊക്കിയാരെ താമരച്ചെരി
നാല ഹൊബളീൽ 27000 പണവും പതിനൊന്ന തറഇൽ 7000 പണവും കണ്ടും
കൊഴിക്കൊട്ട ചെന്ന കച്ചെരി ഇന്ന കണക്ക തീർത്തപ്പൊൾ താമരച്ചെരി പതിനൊന്ന തറ
കുടി അമ്പത്തി രണ്ടിൽ ചില്ലാനം പണം നടപ്പ രണ്ടാ ഇരത്ത അഞ്ഞുറ്റ ഇരുപത്ത ആറ
പണം തരശിൽ നടപ്പ ഉണ്ടാകുമെന്ന കണക്ക ആക്കി കരാർന്നാമം എഴുതിക്കയും ചെയ്തു.
അപ്പൊൾ ഇ സങ്കടം ഇഷ്ടിവിൻ സായ്പു അവർകളൊട പറഞ്ഞു. 24000 പണം നൊക്കി
എഴുതിയതിന 54000 പണത്തിന കരാർന്നാമം എഴുതി നികിതി എടുക്കെണ്ടുന്നത
എങ്ങനെ എന്ന ചൊതിച്ചാരെ കാനശൊവീന അയക്കാമെന്ന നികിതി കുടിവിവരം
അമ്പത്ത നാലാ ഇരത്ത ചില്ലാനം കണക്ക തരുമെന്ന പറഞ്ഞ കരാർന്നാമത്തിന
ഒപ്പിടുകയും ചെയ്തു. 71 ആമതിൽ കാനഗൊവി വന്ന കണക്കകൊണ്ട പറഞ്ഞിട്ട
താമരച്ചെരി നികിതി ഒപ്പിച്ച തന്നതും ഇല്ല. താമരച്ചെരി നികിതി ഒക്കുന്നില്ലായെന്നും
അതന്നൊക്കി ഒപ്പിച്ച തരുവാൻ കല്പന വെണമെന്ന 71 ൽ കുമിശനർ സായ്പുമ്മാര
വന്നാരയും സങ്കടം പറഞ്ഞു. 72 ആമതിൽ ബഹുമാനപ്പെട്ടെ ഗൌണർ സായ്പു
അവർകൾ തലച്ചെരി വന്നാരെ അവിടയും അന്നുള്ള കുമിശനർ സായ്പുമാരൊടും
പറകയും ചെയ്തു. ഇത്രനെരവും നികിതി ഒപ്പിച്ച തരിക ഉണ്ടായതും ഇല്ല. നികിതി
ഇത്രനാളും കടം വാങ്ങി കൊമ്പിഞ്ഞിക്ക ബൊധിപ്പിക്കയും ചെയ്തു. എഴുപത്തിമൂന്നാമത
രണ്ടാം ഗഡു മുതൽ രാജ്യത്ത നികിതി ഒപ്പിച്ചതന്നല്ലാതെ കൊമ്പിഞ്ഞിക്ക ദ്രവ്യം നമ്മാൽ
ബൊധിപ്പിച്ച കഴികയും ഇല്ല. കുറുമ്പ്രനാട്ട 69 ആമത മുതൽ 73 ആമത വരക്ക നമ്മുടെ
കാര്യസ്ഥന്മാര നികിതി പിരിച്ചി എടുത്തത കഴിച്ചു നിൽപ്പുള്ള ദ്രവ്യം സായ്പു അവർ
കൾ തന്നെ കുട്ടി അയച്ചാരെ വരുത്തി കണക്ക നൊക്കി നിൽക്കുന്ന പണം വാങ്ങി
കൊമ്പിഞ്ഞിക്ക രണ്ടാമത്തയും മൂന്നാമത്തയും ഗഡുവിന്റെ ദ്രവ്യം കൊമ്പിഞ്ഞിക്ക [ 468 ] ബൊധിപ്പിച്ച. അതിന്റെ രെശ്ശീതിയും ശെഷം നമ്മുടെ അവകാശവും നാം കടം വാങ്ങി
കൊമ്പിഞ്ഞിക്ക അടച്ചിട്ടുള്ള മുതലും പിരിച്ചു നമുക്ക തരുവാൻ കൃപ കടാക്ഷം ഉണ്ടാഇ
വരികയും വെണം. അല്ലാതെ നാം ചൊതിച്ചാൽ നെർക്കൊണ്ട കുടിയാമ്മാര നികിതി
നെരാഇട്ട തന്നെ കഴികയും ഇല്ല. നാമെങ്കിലും നമ്മുടെ കാര്യസ്ഥൻന്മാര എങ്കിലും ഇന്നെ
പ്രകാരം പ്രെത്നം ചെയ്യണമെന്ന കല്പിച്ചാൽ അപ്രകാരം പ്രയത്നം ചെയ്തകയും ആം. ഇ
അവസ്ഥ ഒക്കയും വഴിപൊലെ വിസ്തരിച്ച നെരാക്കി നടത്തിച്ച രെക്ഷിക്കയും വെണം.
എന്നാൽ കൊല്ലം 973 ആമത മെടമാസം 21 നു എഴുതിയത. ഇടവമാസം 5 നു വന്നത.
അന്ന തന്നെ പെർപ്പാക്കി കൊടുത്തു.

929 I

1077 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി ജെമിസ്സ ഇഷ്ടിവിൻ
സായ്പു അവർകളുടെ സന്നിധാനത്തിങ്കൽ ബൊധിപ്പിക്കുവാൻ രണ്ടു തറഇന്ന
അർണ്ണാചല പട്ടര എഴുതിയ അരജി. തൊള്ളാളരത്ത അയിമ്പത്ത അഞ്ചിന്ന മുൻമ്പെ
കൊമ്പിഞ്ഞി പണ്ടാരത്തിന്ന തീയൻ പൊഴായി വർദ്ദിയർക്ക തൊക്ക കൊടുത്ത.
ആത്തൊക്ക രണ്ടു തറഇൽ ചില തീയർക്ക വയിർദ്ദിയൻ 39 കൊടുക്കയും ചെയ്തു.
അഇമ്പത്ത അഞ്ചൊളം കൊമ്പിഞ്ഞി ക്കല്പനക്ക വയിർദ്ദിയൻ മാസപ്പടിയും വാങ്ങി
ആളുകൾക്കും കൊടുത്ത ഇരുന്ന. എന്നതിന്റെ ശെഷം അമ്പത്തഞ്ചിൽ ഢിപ്പുന്റെ
കല്പനക്ക ചെറക്കൽ രാജാ അവർകൾ രണ്ടു തറ അടക്കും മ്പൊൾ വഇർദ്ദിയൻ
രാജാവിന ക്കണ്ട രാജാവ അവർകളുടെ കല്പനക്ക കൊറെയ ദിവസം നടന്നിരുന്നു.
വഇദ്ദിയർ കഴിഞ്ഞതിന്റെ ശെഷം 61 ൽ മൊഴപ്പിലങ്ങാട്ട അനന്തൻ കണക്കപ്പിള്ളക്ക
മൊഴപ്പിലങ്ങാട്ട ഹൊബിളി പാറപത്ത്യം രാജാവ അവർകൾ കൊടുത്ത നടന്ന പൊരു
മ്പൊൾ ചില കുടിയാന്മാരൊടു പിടിച്ചു പറ്റിയ തൊക്കും കെറെയാളെ സൊകാരിയം വഹ
തൊക്കും ചിലെ തീയർക്ക കൊടുത്തിരുന്നു. 66 ൽ രാജാവ അവർകൾ അനന്തൻ
കണക്കപ്പിളെള്ളന പിടിച്ച വെലങ്ങിലാക്കിയതിന്റെ ശെഷം രാജാവ അവർകൾ പാലക്കൽ
അമ്പൂന കല്പിച്ചയച്ചി. കണക്കപ്പിള്ളക്ക രണ്ടു തറഇൽ കിട്ടെണ്ടെ ഉറുപ്പ്യകളും
തൊക്കുകളും വാങ്ങി ഉറുപ്പ്യക്ക കണക്കൊലയും തൊക്കിന പുക്കുവാറും കൊടുത്ത.
ഇപ്പൊൾ കണക്കപ്പിള്ള കുടിയാന്മാരൊടു വഇദ്ദിയൻ കൊമ്പിഞ്ഞി പണ്ടാരത്തിന്ന വാങ്ങി
കൊടുത്ത തൊക്കും സൊകാരിയം കൊടുത്ത തൊക്കും തരണമെന്ന കുടിയാന്മാര
രാത്രിൽ പുര വളഞ്ഞിപിടിച്ചു കെട്ടി ക്കൊണ്ടുപൊയി ചിലര അടിച്ച തൊക്കും ഉറുപ്പികയും
വാങ്ങുകയും ചെയ്തു. ചിലരൊട മുട്ടി ഇരിക്കുന്ന. ആയതു കൊണ്ട കുടിയാന്മാര ഇവിട
കച്ചെരി ഇൽ വന്ന അന്ന്യായം പറെക്കൊണ്ട കുടിയാമ്മാര തന്നെ അങ്ങൊട്ട
പറഞ്ഞയച്ചിട്ടും ഉണ്ട. കുടിയാന്മാര അവിട വന്ന സങ്കടം കെൾപ്പിക്കുമ്പൊൾ സായ്പു
അവർകൾക്ക വർത്തമാനം മനസ്സിലാകയും ചെയ്യും. ഇപ്രകാരം അവരവർക്ക തൊന്നിയ
കല്പന നടത്തിയാൽ കുടിയാൻമാര നാട്ടിൽ കുടി ഇരുന്ന നികിതിപ്പണം എടുത്ത
പൊരുന്നത ഞെരിക്കം തന്നെ ആകുന്ന. എന്നാൽ കൊല്ലം 973 ആമത എടവമാസം 5 നു
എഴുതിയ അരജി. 7 നു മെഇ മാസം 18 നു വന്നത.

930 I

1078 ആമത മഹാരാജശ്രീ വടക്കെ അധികാരി ഇഷ്ടിവിൻ സായ്പു അവർകളെ
സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ വടകര മുട്ടുങ്കൽ ദൊറൊഗ ആയ്യാറകത്ത സൂപ്പി
എഴുതിയത. എന്നാൽ കൊല്ലം 973 ആമത വൃശ്ചികമാസം 17 നു കടുത്തനാട്ട ഇരിക്കും
മാമ്പെലെ മൂസ്സ വടകരക്കച്ചെരിഇൽ വന്ന അന്ന്യായം കെൾപ്പിക്ക ആയത. എന്റെ
[ 469 ] കാരണവൻ മാനെലെ സൂപ്പി കടത്തനാട്ട ഇരിക്കും അവിണാനമ്പർ നമ്പ്യാർക്കൊ 625
പണം കടവും കൊടുത്ത കാണവും കുഴിക്കാണവും ഇട്ട ഒരു കണ്ടി പറമ്പ നമ്പ്യാറ
എഴുതി കൊടുത്തതിന്റെ ശെഷം എന്റെ കാരണവൻ ആപ്പറമ്പത്ത ഉഭയം
നെരത്തിയതിന്റെ ശെഷം യെന്റെ കാരണവനും മരിച്ച പറമ്പ തന്നെ. നമ്പ്യാറ
ചത്തതിന്റെ ശെഷം ഞാൻ ആയാരെ ആപ്പറമ്പ നിറുമ്പിരിയാദം എന്റെ പെണ്ണും
പിള്ളയിനയും ആ പ്പറമ്പത്തിന ആട്ടിക്കിഴിച്ച പറമ്പ തന്നെ നമ്പ്യാറ അനിന്തരവൻ
അവിണാകണാരൻ പറ്റി അങ്ങു എടുത്തൊള്ളുകയും ചെയ്തു. എന്നതിന്റെ ശെഷം മൂസ്സ
പലെ നെല ഇലും എന്റെ പറമ്പ എന്തകൊണ്ടു തരാഞ്ഞത എന്ന ചൊതിച്ചാരെ അവർ
പറഞ്ഞു നിന്റെ കാരണവന്റെ മകൻ അസാരം കണക്ക തരുവാൻ ഉള്ളതിന അത്ത്രെ
പറമ്പ എടുത്തത. എന്നതിന്റെ ശെഷം പറമ്പ കൊടുക്കായ്ക്ക ക്കൊണ്ട ഇപ്രകാരം മൂസ്സ
വന്ന കച്ചെരീൽ അഞ്ഞായം വെച്ചാരെ അവിണാച്ചാത്തപ്പന വിളിപ്പാൻ ശിപ്പാഈന
അയച്ചാരെ ചാത്തപ്പൻ പറെക ആയത എനക്ക തമ്പുരാന്റെ കല്പന ഉണ്ടെങ്കിലെ
ഞാൻ കച്ചെരി ഇൽ വരും. അപ്രകാരം പറഞ്ഞാരെ ശിപ്പാഇ മടങ്ങി വരികയും ചെയ്തു.
പിറ്റെ ദിവസം അവന വിളിപ്പാൻ രണ്ടു ശിപ്പായിന അയച്ചാരെ അവന്റെ പെർക്ക കാര്യം
പറവാൻ ആ ഇട്ട കൂമുള്ളി അനന്ത നമ്പ്യാര കച്ചെരിക്ക വരികയും ചെയ്തു. എന്ന
തിന്റെ ശെഷം ആക്കാരിയം രണ്ടു മുന്ന പ്രാവിശ്യം വിസ്തരിച്ചാരെ അവന്റെ പറമ്പ
എടുത്തു കൊള്ളുവാൻ എന്ത സങ്ങതിയെന്ന ചൊതിച്ചാരെ നമ്പ്യാറ പറഞ്ഞു മൂസ്സെ
ന്റെ കാരണവന്റെ മകൻ അസാരം പണം തരുവാനുണ്ടായിട്ട അത്ത്രെ പറമ്പ ഇങ്ങ
എടുത്തത. ആയതകണ്ട മകൻ മരിച്ച പൊഇരിക്കുന്ന. അവന്റെ അനന്തി
രക്കാറ കൂട്ടിക്കൊണ്ട നാല ദിവസത്തിൽ അകത്ത ആക്കാരിയം പറഞ്ഞു തീർത്ത
തരികയും ചെയ്യാം. അപ്രകാരം പറഞ്ഞ അന്ന അവല അയക്കയും ചെയ്തു. എന്ന
തിന്റെ ശെഷം അനന്തിരക്കാരനയും കൂട്ടിക്കൊണ്ട അനന്തനമ്പ്യാറ കച്ചെരിക്ക വന്ന
അക്കാരിയം വിസ്തരിച്ചു നൊക്കുമ്പൊൾ മകൻ കൊടുക്കെണ്ട പണത്തിന മൂസ്സെന്റെ
പറമ്പ എടുത്തൊള്ളുവാൻ സങ്ങതി ഇല്ലല്ലൊ. എന്നാരെ മകന്റെ അനന്തിരക്കാര പറഞ്ഞു
മകൻ തരെണ്ടെ പണം ഞാങ്ങൾ തരാ. മുസ്സെന്റെ പറമ്പ ഞാങ്ങൾ തരെണ്ടെ പണത്തിന്ന
എടുക്കയും വെണ്ട. എന്നാരെ നമ്പ്യാറ പറഞ്ഞു പറമ്പ മൂസ്സക്ക തന്നെ സമ്മതിച്ചു
കൊടുക്കെണ്ടിക്കിൽ മകരമാസം 2 നു അവിണാ ചാത്തപ്പന കൂട്ടിക്കൊണ്ടു വന്ന
ഒന്നിരിക്കിൽ അവന്റെ പണം കൊടുക്കാം. അത അല്ല എന്ന വരികിൽ അവന്റെ പറമ്പ
സമ്മതിച്ച കൊടുക്കാം യെന്ന പറഞ്ഞി പൊഇട്ട അന്ന വരായ്ക കൊണ്ട മകരമാസം 4 നു
ശിപ്പാഇ കുഞ്ഞിപ്പൊര ഇൽ മൊയിതിയൻ കുട്ടിനയും തെയാരത്തിലെ മൂസ്സാനയും
ചാത്തപ്പന വിളിപ്പാൻ അയച്ചാരെ ചാത്തപ്പൻ അവരൊട പറക ആയത. ഇപ്രകാരം
ഓരൊരെ പറമ്പ ഞാങ്ങൾ എടുത്തത സമ്മതിച്ചു കൊടുക്കെണ്ടിക്കിൽ തമ്പുരാന്റെ
കല്പന ഇല്ലാതെ കണ്ട ഞാങ്ങൾ സമ്മതിച്ചു കൊടുക്കയും ഇല്ല. അപ്രകാരം
പറഞ്ഞയച്ചാരെ വരായ്ക കൊണ്ട മൂസ്സ ഇന്റെ പറമ്പത്ത ഇരിക്കുന്നെ നായരെ
പൊരവാതിലും അടച്ചി കെട്ടി വകയും വിരൊധിച്ചു. എന്നിട്ടും അക്കാരിയം പറവാനായിട്ട
വന്നതും ഇല്ല. എന്നതിന്റെ ശെഷം അപ്പറമ്പത്തെ ചരക്ക ചെതം വന്ന
പൊകുന്നതു കൊണ്ട മകരമാസം12 നു മെൽപ്പറെഞ്ഞ ശിപ്പായികള രണ്ടിനയും അയച്ചു.
അപ്പറമ്പത്തെ മൊളക പറിപ്പിച്ചി അളത്തം കണ്ട മൂന്നാമൻ കയ്ക്കൽ വെക്കയും ചെയ്തു.
എന്നതിന്റെ ശെഷം മീന മാസം 26 നു മുസ്സു കച്ചെരി ഇൽ വന്ന പറക ആയത, യെന്റെ
പറമ്പത്തെ തെങ്ങ വീണ ചെതം വന്നു പൊകും എന്ന പറഞ്ഞാരെ അന്ന മുസ്സെന്റെ
ഒന്നിച്ച ഒരു ശിപ്പായിന അയക്കയും ചെയ്തു. എന്നതിന്റെ ശെഷം അപ്പറമ്പത്ത ചെന്ന
ഒരു തെങ്ങുമെൽ തീയ്യന കയറ്റി തെങ്ങ പറിക്കുമ്പൾ അവിണാച്ചാത്തപ്പന്റെ
വാലിയക്കാരും തമ്പുരാന്റെ ശിപ്പാഇകളും വന്ന മൂസ്സെന പിടിച്ച വലിച്ച കുറ്റുപ്പുറത്ത
കൊണ്ടു പൊകുമ്പൊൾ ഇങ്ങുന്ന അയച്ച ശിപ്പാ ഇ പറഞ്ഞു ചെതം വന്നെ ചരക്ക [ 470 ] താത്തിപ്പാൻ തക്കവണ്ണം എന്ന കുട്ടി മൂസ്സെന്റെ ഒപ്പരം അയച്ചിരിക്കുന്ന എന്ന പറഞ്ഞാരെ
ശിപ്പാഇന കൂടി പിടിച്ച വലിച്ച അന്ന ചാത്തപ്പന്റെ പുരക്കൽ തടുത്ത പാർപ്പിക്കയും
ചെയ്തു. പിറ്റെ ദിവസം മൂസ്സാനയും ശിപ്പായിനയും കുറ്റിപ്പുറത്ത കൊണ്ടുപൊഇ.
മൂസ്സാനപിടിച്ച അറഇൽ ഇടുകയും ചെയ്തു. ശിപ്പാഇന ഇണ്ടൊട്ട അയക്കയും ചെയ്തു.
എന്നാരെ മൂസ്സാന 26 ദിവസം അറഇൽ പാർപ്പിച്ച 27 -ാ ദിവസം അറയിന്ന കിഴിച്ച
അവനൊട പറഞ്ഞു നീ വടകര കച്ചെരി ഇൽ ചെന്ന പറഞ്ഞതിനും അവിടത്തെ ആള
കൂട്ടിക്കൊണ്ട വന്ന ചരക്ക താത്തിച്ചതിനും അത്രെ നിന്ന അറഇൽ യിട്ടത. എനി നീ
ഇവിട ആ പ്രമാണവും കൊണ്ടു വന്ന ഇവിടന്ന തന്നെ അക്കാരിയം പറെഞ്ഞിതീർത്തൊ
എന്ന പറഞ്ഞാരെ അപ്പ്രകാരം മൂസ്സന്റെ പെർക്ക ഒന്ന എഴുതി വെച്ച മുസ്സെന ഇങ്ങൊട്ട
അയക്കയും ചെയ്തു. അതുകൊണ്ട മൂസ്സാന സായ്പു അവർകളെ അരിയത്ത അയച്ചിട്ടും
ഉണ്ട. എന്നാൽ കൊല്ലം 973 ആമത എടവമാസം 7 നു എഴുതിയത 8 നു വന്നത.
ഇങ്കിരിയസ്സു കൊല്ലം 1798 ആമത മെഇമാസം 19 നു വന്നത. പെർപ്പാക്കിയത.

931 I

1079 ആമത രാജമാന്ന്യരാജശ്രീ വടക്കെ അധികാരി ജെമിസ്സ ഇഷ്ടിവിൻ സായ്പു
അവർകൾക്ക കൊടക ഹാലെരി വീരരാജെന്ദ്ര വടെര സലാം. കളിതാക്ഷി സംബത്സരം
ജെഷ്ടമാസം ശുദ്ധവാസ്യ 973 ലെ എടവമാസം 5 നു വരക്ക സന്തൊഷത്തിൽ
ഇരിക്കുന്നതും ഉണ്ട. തങ്ങളുടെ ക്ഷെമ സന്തൊഷാദിശയങ്ങൾക്ക കൂടക്കുട നമ്മൊട
പ്രീതി ഉണ്ടായിട്ട എഴുതി വരികയും വെണം. എന്നാൽ കൊടുത്തയച്ച കത്ത വാഇച്ച
വർത്തമാനം മനസ്സിലാകയും ചെയ്തു. ആയതിൽ കൊമ്പിഞ്ഞി സർക്കാറക്ക നാം
ബൊധിപ്പിക്കെണ്ടും കപ്പം പണത്തിന്റെ അവസ്ഥകൊണ്ടെല്ലൊ എഴുതി വന്നത. ആ
വകപ്പണം കാലംതൊറും കൊടുക്കും പൊലെ കൊടുത്ത ബൊാധിപ്പിക്കെണമെന്ന നാം
ഇതിന മുൻമ്പെ മൂന്നമാസം മയ്യഴിൽ ഇരിക്കും നമ്മുടെ വിശ്വാസക്കാരെൻ പക്കൽ
വെച്ചിരിക്കുന്ന. ആയത കൊമ്പിഞ്ഞി സറക്കാറക്ക ബൊധിപ്പിപ്പാൻ ഒരു മാസം
അങ്ങൊട്ടും ഇങ്ങൊട്ടും ആകയും ചെയ്തു. ആയത തങ്ങൾ ക്ഷെമിക്കയും വെണം. ആയത
എന്ത സങ്ങത്തി എന്നാൽ നമ്മുടെ നാട്ടിൽ കപ്പിത്താൻ മെഹനി സായ്പു വന്നതുകൊണ്ട
പണം ബൊധിപ്പിക്കെണ്ടിയ കരണികൻ സുബ്ബയ്യൻ എന്നവൻ ബുദ്ധിയുള്ളവനാക
കൊണ്ട ആ സ്സായ്പു അവർകളെ ഒന്നിച്ച സർക്കാറ പണികല്പിച്ച അയച്ചതുകൊണ്ട
ഒരു മാസം അങ്ങൊട്ടും ഇങ്ങൊട്ടും ആകയും ചെയ്യൂ എന്നുള്ളത തങ്ങളുടെ മനസ്സിൽ
ആയിരിക്കയും വെണം. ശെഷം കരണിക സുബ്ബയ്യുന ആറ എഴു ദിവസത്തിൽ നാം
ഇരിക്കുന്നെടത്ത എത്തുകയും ചെയ്യും. ഉടനെ കപ്പിത്താൻ മെഹനി സായ്പു അവർക
ളുടെ കൂടത്തന്നെ പറഞ്ഞയക്കുന്നതും ഉണ്ട. അദെഹം എത്തി കൊമ്പിഞ്ഞി സർക്കാർക്ക
ദ്രവ്യം ബൊധിപ്പിച്ചാൽ കാലം തൊറും പണം ബൊധിപ്പിച്ചാൽ രെശീതി കൊടുക്കും
പൊലെ രെശിതി കൊടുപ്പിക്കാറാകയും വെണം. ശെഷം തങ്ങൾക്ക തലച്ചെരി അധികാരി
ആഇ എന്ന വർത്തമാനം കെട്ട നമുക്കു വളര വളര സന്തൊഷം ആകയും ചെയ്തു.
അതുകൊണ്ടു തലച്ചെരിക്കൊട്ടെ ഇൽ മുൻമ്പെ അധികാരി സ്ഥാനത്തിൽ ഇരുന്ന
മെസ്ത്ര ഖടു ടെലറ സായ്പു അവറും നാമും എതുപ്രകാരം സ്നെഹത്തൊടുകൂട
നടന്നതു പൊലെ തങ്ങലും നമൊടു സനെഹം ഉണ്ടായിട്ട നടന്നവരണം എന്ന നമുക്ക
വളര അപെക്ഷയുണ്ട. അതു കൊണ്ട മുൻമ്പെ ടൈലെറ സായ്പു അവർ എതു പ്രകാരം
സ്നെഹിച്ചി നടന്നത എന്ന വിചാരിച്ചതപ്പൊലെ തന്നെ തങ്ങളും ബന്ധുത്വം സ്നെ
ഹത്തൊടു കുട നമ്മുടെ ഗുണ ദൊഷം തങ്ങളുടെ ഗുണ ദൊഷം തന്നെന്നു ഭാവിച്ച
കൂടക്കൂട തങ്ങളുടെ ക്ഷെമ സന്തൊഷത്തിന്ന എഴുതി അയച്ച നമ്മുടെ ക്ഷെമ സന്തൊഷ
വർത്തമാനം തങ്ങൾ വരുത്തിച്ച കൊള്ളുവാൻ നമ്മൊട കൃപയുണ്ടെന്നു വരികിൽ
നമുക്ക വളര സന്തൊഷമുണ്ടാകയും ചെയ്യും എന്നുള്ള വിവരങ്ങൾ ഒക്കയും തങ്ങളുടെ [ 471 ] അന്തക്കരണത്തിൽ നിരുപിച്ച ഇവിട നിന്ന വെണ്ടുന്നതിന കൂടക്കുട എഴുതി
അയക്കാറാകയും വെണം. എന്നാൽ എടവമാസം 5 നു മെഇ മാസം 16 നു എഴുതിയ
കർണ്ണാട കത്തിന്റെ പെർപ്പ.

932 I

1080 ആമത മഹാരാജശ്രീ സുപ്രഡെണ്ടൻ, ജെമിസ്സ ഇഷ്ടിവിൻ സായ്പു
അവർകളുടെ സന്നിധാനത്തിങ്കലെക്ക കടത്തനാട്ട കാനഗൊവി ചെലുവരായൻ
എഴുതിയ അരജി സ്വാമി. രാജാ അവർകൾ സായ്പു അവർകളുമാ ഇക്കണ്ട ചെലെ
ഗുണദൊഷങ്ങൾ സ്വാമി അവർകളൊട കെൾപ്പിച്ചു. ഇ ക്കൊല്ലത്തെ രണ്ടു ഗെഡുവിന്റെ
ഉറുപ്പ്യക വക ഇൽ കൊടുത്തത കഴിച്ച ശെഷം ഉറുപ്പ്യകയിൽ 13000 ഉറുപ്പികയും
ബൊധിപ്പിച്ച ശെഷം ഉള്ളെ ഉറുപ്പികക്ക അമതി പറഞ്ഞ പിരിയണ്ടതിന്ന ഇമാസം 15 നു
തലച്ചെരിക്ക പൊറപ്പാട നിശ്ചഇച്ചതിന്റെ ശെഷം രാജാ അവർകളുടെ
അനന്തിരവനാ ഇട്ട ഇരിക്കുന്ന രണ്ടാം കുറുള്ള എളെ രാജാവ ഇന്ന രാവിലെ യെടച്ചെരി
പുത്തൻ കൊലകത്ത രാജാ അവർകൾ പൊറ്റിയമാൻ നെഞ്ഞത്തെ കുത്തി. കുത്തകൊണ്ട
വർത്തമാനം എത്തിയതിന്റെ ശെഷം രാജാ അവർകൾ പുത്തൻ കൊലകത്തെക്ക
പൊയി. അവിട നിന്ന പൊറയെരി കൊലകത്തെക്ക വന്ന രാജാക്കൾക്ക മരിയാദി പൊലെ
ഉള്ള ക്രിയകൾ അനന്തരവൻമാരെ ക്കൊണ്ട നടത്തി പൊറെരി കൊവിലകത്ത തന്നെ
പാർക്കുകയും ചെയ്യുന്ന സ്വാമി. മെൽ നടന്ന വർത്തമാനത്തിന കൂടക്കൂട
സന്നിധാനത്തിങ്കലെക്ക അർജി എഴുതി അയക്കയും ചെയ്യും. എന്നാൽ കൊല്ലം 973
ആമത എടവമാസം 9 നു ഇങ്കിരിയസ്സ കൊല്ലം 1798 ആമത മെഇ മാസം 20 നു എഴുതിയത
യെടവ മാസം 13 നു മെഇ മാസം 24 നു വന്നത.

933 I

1081 ആമത മലയാം പ്രവിശ്യ ഇൽ അതത രാജാക്കന്മാരെ അവരവരിടെ സ്ഥാനത്തി
നിറത്തി ധർമ്മാ ധർമ്മങ്ങളും നടത്തി വഴി പൊലെ രെക്ഷിച്ച പൊരുന്ന. മഹാരാജശ്രീ
വടക്കെ അധികാരി ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകളുടെ സന്നിധാനങ്ങളിൽ
അമെഞ്ഞാട്ട നായര സലാം, കൊടുത്തയച്ച പരമാനിക വാഇച്ച അവസ്ഥയും അറിഞ്ഞു.
രണ്ടാം ഗഡുവിന്റെ പണം കൊടുത്ത അയപ്പാൻ തക്കവണ്ണം യെല്ലൊ വന്ന പര
മാനിക ഈൽ ആകുന്ന. രണ്ടാം ഗഡുവിന്റെ പണത്തിൽ മെട മാസം 22 നു 10,000 പണം
കൊഴിക്കൊട്ട കച്ചെരിഇൽ അടെച്ച രെശീതി വാങ്ങി ഇരിക്കുന്ന. ശെഷം പണത്തിൽ
നമ്മുടെ ഹൊബളി ഇന്ന കുത്താളീന്ന വാങ്ങീട്ടുള്ള പണം കഴിച്ച ശെഷം ഉള്ള പണം
കച്ചെരി ഇൽ ബൊധിപ്പിക്കുവാൻ തക്കവണ്ണം കൊടുത്തയക്കുന്നതും ഉണ്ട. കൂത്താളീന്ന
വാങ്ങീട്ടുള്ള പണത്തിനറെ പടിക്ക കൊഴിക്കൊട്ട കൊടുത്തയച്ചിരിക്കുന്ന. ഇവിടെ 73
ആമതിൽ തകശിൽ ദാര എടുപ്പിച്ചിട്ടുള്ള പണത്തിൽ എതാനൊരു പണം തകശീരദാരെ
ല നിപ്പുള്ള പണം ഇതര യെന്നുള്ളതിന പടിക്ക എഴുതി സന്നിധാനങ്ങളിലെക്ക അയ
ക്കുന്നതും ഉണ്ട. ഇനി ഒക്കയും സന്നിധാനങ്ങളിലെ കല്പന വരുംപക്രാരം നടന്ന
കൊള്ളുന്നതും ഉണ്ട. എന്നാൽ എല്ലാ കാരിയത്തിന്നും സന്നിധാനങ്ങളിലെ കൃപയു
ണ്ടാഇ രെക്ഷിച്ചു കൊള്ളുകയും വെണം. എന്നാൽ കൊല്ലം 973 ആമത എടവമാസം 12 നു
എഴുതിയത. എടവ മാസം 14 നു ഇങ്കിരിയസ്സ കൊല്ലം 1798 ആമത മെഇമാസം 25 നു
വന്നത.

934 I

1082 ആമത മഹാരാജശ്രീ വടക്കെ അധികാരി ജെമിസ്സ ഇഷ്ടിവിൻ സായ്പു
അവർകളുടെ സന്നിധാനത്തിങ്കൽ പയ്യർമ്മല പാലെരി നായര സലാം. എഴുതി [ 472 ] അയച്ച കത്ത വാഇച്ച അവസ്ഥയും അറിഞ്ഞു. 973 ആമതതിൽ രണ്ടാം ഗഡുവിന്റെ പണം
തലച്ചെരി എത്തായ്ക ക്കൊണ്ടല്ലൊ എഴുതി അയച്ചതാകുന്ന. ആയതിന്ന പാലെരി
ഹൊബിളി ഇൽ അമഞ്ഞാട്ട നായരയും കൂത്താട്ടിൽ നായരയും കൊളക്കള്ളെ
നികിതിപ്പണം ഇന്നിയും മൊത ഗഡുവിന്റെ പണം കൂടി കിട്ടി ഇരിക്കുന്നില്ല. ആയതു
കൊണ്ടത്രെ പണം കൊടുത്തയപ്പാൻ താമസിച്ചു പൊയത. അവരുള്ളടത്ത പണത്തിന
അയച്ച അന്നഷിച്ചാരെ ഞങ്ങൾ തലച്ചെരിക്കച്ചെരിഇൽ പണം ബൊധിപ്പിച്ച നായര
കൊടുക്കെണ്ടെ നികിതിപ്പണത്തിൽ കണക്ക വെപ്പിച്ച തരാമെന്നത്രെ നിലക്കുന്നത.
ഇതര നെരമാഇട്ടും പണം തരിക എങ്കിലും തലച്ചെരിക്കജാന വഹിക്ക ബൊധിപ്പിച്ച
കണക്ക വെപ്പിച്ച തരിക എങ്കിലും ഉണ്ടായതും ഇല്ല. ഇവിടന്ന ആള അയച്ച മുട്ടിച്ച പണം
പിരിപ്പാൻ കൊമ്പിഞ്ഞി ആളാ ഇട്ട ശിപ്പാഇകള ഒരുത്തര യെങ്കിലും ഇവിട
ഇല്ലായ്ക കൊണ്ടത്രെ അപ്പണം പിരിഞ്ഞു വരുവാൻ താമസിച്ച പൊകുന്നത. ഇവിടന്ന
കൊൽക്കാരെ അയച്ചാൽ അവര ബഹുമാനിക്കുന്നുമില്ല. ആയതുകൊണ്ട ഇനിയും
പ്രെത്നം ചെയ്ത നികിതി പക്രാരത്തിൽ രണ്ടാം ഗഡുവിന അടയാത്തെ പണം തെകച്ച കടം
വാങ്ങീട്ട എങ്കിലും ഇമാസം 16 നുക്ക തലച്ചെരിക്ക എത്തിക്കയുമാം. നായരയും കൊളക്ക
ഉളെള്ള പണം വഴിയായി വരണ്ടതിന്നും ഇവിടയുണ്ടാകുന്ന മുട്ടുകളും സങ്കടങ്ങളും തീർത്ത
എന്നക്കൊണ്ട കൊമ്പിഞ്ഞീലെക്ക നെരാഇ നടത്തിച്ച പൊരെണ്ടതിന്ന നാം എറ
അപെക്ഷിച്ചിരിക്കുന്ന. എനിമെൽ ഉണ്ടാകുന്ന വർത്തമാനത്തിന വഴിയെ എഴുതി
അയക്കയും ചെയ്യാം. എന്നാൽ കൊല്ലം 973 ആമത എടവ മാസം 11 നു എഴുതിയത. 13
നു വന്നത.

935 I

1083 ആമത ബഹുമാനപ്പെട്ട ഇങ്കിരിയസ്സ് കൊമ്പിഞ്ഞിയുടെ കല്പനക്ക് വടക്കെ
മുഖം തലച്ചെരി തുക്കടിഇൽ അധികാരി രാജശ്രീ മെസ്ഥർ ഇഷ്ടിവിൻ സായ്പു
അവർകൾക്ക കുത്താട്ടിൽ നായര സലാം. എഴുതി അയച്ച കത്ത വാഇച്ച വർത്തമാനം
മനസ്സിലാകയും ചെയ്യു. രണ്ടാം ഗഡുവിന്റെ പണം താമസിയാതെ ഭാഷ ആക്കി
അയക്കയും ചെയ്യാം. കൊഴിക്കൊട്ടെക്ക ചെല്ലാൻ തക്കവണ്ണം മഹാരാജശ്രീ കുമിശനർ
സ്സായ്പുമാര പരമാനികയും കൊണ്ടു ആള വന്നിരിക്കുന്നു. കൊഴിക്കൊട്ടെക്ക ചെന്ന
പയ്യർമ്മലക്ക വന്നാൽ സായ്പു അവർകളുമാഇ കാമാൻ തക്കവണ്ണം തലച്ചെരിക്ക
വരികയും ആം. എന്നാൽ കൊല്ലം 973 ആമത എടവമാസം 11 നു എഴുതിയത 13 നു
വന്നത. പെർപ്പാക്കി കൊടുത്തത.

936 I

1084 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി ജെമിസ്സ ഇഷ്ടിവിൻ
സായ്പു അവർകൾ വയ്യ്യപ്പുറത്ത കുഞ്ഞിപ്പക്കി പഴുശുദാറ കച്ചെരിഇൽ ദൊറൊഗക്ക
എഴുതിയ കല്പനക്കത്ത. എന്നാൽ മാപ്പള തൊട്ടൊൻ പക്രയും മാട്ടുവക്കാരെൻ
എറുവുള്ളാനയും കൊലപാതം ചെയ്ത അവസ്ഥക്ക അവര പ്രാണൻ എടുക്കണമെന്ന
താൻ വിധിച്ചു വിധികൊണ്ട രാജശ്രീ സുപ്രവൈജർ മെൽമജിസ്ത്രസ്ഥാനം
പരിപാലിക്കുന്ന കുമിശനർ സായ്പുമാര അവർകളാലും മുന്ന മജിസ്ത്രാദ അവർകളാലും
അനുസരിച്ച സമ്മതിച്ചതു കൊണ്ട മെൽപ്പറെഞ്ഞ രണ്ടാളുകളെ കൊത്തിക്കളഞ്ഞ
ആഇസ്സ എടുക്കെണ്ടുന്ന കല്പന നമുക്കു വന്നിരിക്ക കൊണ്ട ലൊകർക്കും അവിട
വരുന്നവർക്കും ഗുണമാ ഇട്ടുള്ള ആദരവ ഉണ്ടാകുവാൻ വെണ്ടുന്ന ഘൊഷത്തൊടുകൂട
ഇകല്പന എത്തിയതിന്റെ ശെഷം 24 മണി സമയത്തിൽ സൂര്യൻ ഉദിക്കുന്നത മുതൽ
അസ്തമിച്ച വരുന്നതിൽ അകത്ത തലച്ചെരി നഗരത്തിൽ യെറ പരസ്യമാഇട്ടുള്ള [ 473 ] ദെശത്തിൽ അവരെ പ്രാണൻ നീക്കികള ഇക്കെണ്ടുന്ന പ്രവൃത്തി എടുപ്പിക്കെണ്ടത
ഇതിനാൽ തനിക്ക കല്പിക്കയും ചെയ്തു. ശെഷം കൊത്തികളെയുന്ന പ്രവൃത്തി
എടുക്കുന്നവന എങ്കിലും അവർക്ക എങ്കിലും കൊത്തിക്കളെയെണ്ടുന്ന കൽപന തന്റെ
സ്ഥാനത്തിലെ മുദ്രയും കയ്യൊപ്പൊടുകൂട എഴുത്തിൽ തന്നെ കൊടുക്കയും വെണം.
നമ്മുടെ സ്ഥാനത്തിലെ മുദ്രയും നമ്മുടെ കഴെയ്യാപ്പു ഇട്ടതിനൊടു കുട കൊടുക്കയും
ചെയ്തു. എന്നാൽ കൊല്ലം 973 ആമത എടവമാസം 14 നു ഇങ്കിരിയസ്സ മാസം 25 നു
എഴുതിയത.

937 I

1085 ആമത പൌജദാര അദാലത്ത കച്ചെരി ദൊറൊഗക്ക രാജശ്രീ സുപ്പ്രവ ഇജർ
സ്ഥാനം മെൽമജിസ്ത്രാദ സ്ഥാനം പരിപാലിക്കുന്നെ കുമിശനർ സായ്പുമാര അവർക്കൾ
തൊട്ടൊൻ പാത്തുമ്മക്ക വിധിച്ച വിധികൊണ്ട സമ്മതിച്ചാരെ ഇപ്പൊൾ നടക്കുന്നപക്രാരം
മെൽപ്പറഞ്ഞ പാത്തുമ്മയൊട കൂടി സഹായമാ ഇരുന്ന തൊട്ടൊൻ പക്രയും മാട്ടുവക്കാരെ
ൻ എറുവുള്ളാനയും വിധിച്ചത നടത്തിക്കൊള്ളുവൊൾ അവളെ ക്കൊണ്ട വിധിച്ചിട്ടുള്ള
വിധി നടത്തിപ്പാൻ ഇതിനാൽ തനിക്ക കല്പന ആയിരിക്കുന്ന. നമ്മുടെ കയ്യൊപ്പും
മുദ്രയൊട കൂടി കല്പന ആയിരിക്കുന്ന. എന്നാൽ കൊല്ലം 973 ആമത എടവമാസം 15 നു
ഇങ്കിരിയസ്സ കൊല്ലം 1798 മത മെഇ മാസം 26 നു എഴുതിയത.

938 I

1086 ആമത രാജമാന്യ രാജശ്രീ കവാട സായ്പു അവർകൾക്ക കുറുമ്പ്രനാട്ട
വീരവർമ്മരാജാ അവർകൾ സലാം, താമരച്ചെരി നാട്ടിൽ 70 ആമതിൽ കാനഗൊവികൾ
പഇമാശി നൊക്കി എഴുതുവാൻ വന്നപ്പൊൾ അവര നൊക്കി എഴുതിയപക്രാരം തറഇൽ
മെനവന്മാർക്ക എഴുതിച്ച കണക്കിൽ ആകയിട്ട നൊക്കിയാരെ താമരച്ചെരി നാല
ഹൊബളി ഇൽ 27000 പണവും കണ്ടു കൊഴിക്കൊട്ട ചെന്ന കച്ചെരി ഇന്ന കണക്ക
തീർത്തപ്പൊൾ താമരച്ചെരി പതിനൊന്ന തറകൂടി അമ്പത്ത ചില്ലാനം പണം നടപ്പു
രണ്ടായിരത്ത അഞ്ഞുറ്റ ഇരിപത്താറ പണം തരിശിൽ നടപ്പ ഉണ്ടാകുമെന്ന കണക്ക
ആക്കി കരാറനാമം എഴുതിക്കയും ചെയ്തു. അപ്പൊൾ ഇസ്സങ്കടം ഇഷ്ടിവിൻ സായ്പു
അവർകളൊടു പറഞ്ഞു. 24000 പണം നൊക്കി എഴുതിയതിന 54,000 പണത്തിന കരാറ
നാമം എഴുതി നികിതി എടുക്കണ്ടത എങ്ങനെ എന്നു ചൊതിച്ചാരെ കാനഗൊവിന
അയക്കാമെന്നും നികിതി കുടിവിവരം അമ്പത്ത നാലായിരത്തു ച്ചില്ലാനത്തിനും കണക്ക
തരുമെന്ന പറഞ്ഞ കറാറനാമത്തിന് ഒപ്പീടിക്കയും ചെയ്തു. 71 ആമതിൽ കാനഗൊവി
വന്ന കണക്ക കൊണ്ടപറഞ്ഞിട്ട താമരച്ചെരി നികിതി ഒപ്പിച്ചു തന്നതും ഇല്ല. താമരച്ചെരി
നികിതി ഒക്കുന്നില്ല എന്നും അത നൊക്കി ഒപ്പിച്ച തരുവാൻ കല്പന വെണമെന്ന 71ൽ
കുമിശനർ സായ്പുമ്മാര വന്നാരെയും സങ്കടം പറഞ്ഞു. 72 ആമതിൽ ബഹുമാനപ്പെട്ടെ
ഗൌണർ സായ്പു അവർകൾ തലച്ചെരി വന്നാരെ അവിടയും അന്നുള്ള കുമിശനർ
സായ്പുമാരൊടും പറകയും ചെയ്തു. ഇതര നെരവും നികിതി ഒപ്പിച്ച തരിക ഉണ്ടായതും
ഇല്ല. നികിതി ഇതരനാളും കടം വാങ്ങി കൊമ്പിഞ്ഞിക്ക ബൊധിപ്പിക്കയും ചെയ്തു.
എഴുപത്ത മൂന്നാമത രണ്ടാം ഗഡു മുതൽ രാജ്യത്ത നികിതി ഒപ്പിച്ച തന്നെല്ലാതെ
കൊമ്പിഞ്ഞിക്ക ദ്രവ്യം നമ്മാൽ ബൊധിപ്പിച്ച കഴികയും ഇല്ല. കുറുമ്പ്രനാട്ട 69 ആമത
മുതൽ 73 ആമത വരെക്ക നമ്മുടെ കാരിയസ്ഥന്മാര നികിതി പിരിച്ച എടുത്തത കഴിച്ച
നിൽപ്പുള്ള ദ്രവ്യം സായ്പു അവർകൾ തന്നെ കൂടടി അയച്ചാരെ വരുത്തി കണക്ക നൊക്കി
നിൽക്കുന്നു. പണം വാങ്ങി കുമ്പഞ്ഞിക്ക രണ്ടാമതതെയും മൂന്നാമതതെയും ഗഡുവിന്റെ
ദ്രവ്യം കുമ്പഞ്ഞിക്ക ബൊധിപ്പിച്ച അതിനറെ രെശീതിയും ശെഷം നമ്മുടെ അവകാശവും [ 474 ] നാം കടം വാങ്ങി കുമ്പഞ്ഞിക്ക അടച്ചിട്ടുള്ള മുതലും പിരിച്ച നമുക്കു തരുവാനും
കൃപകടാക്ഷം ഉണ്ടാകയും വെണം. അതല്ലാതെ നാം ചൊതിച്ചാൽ കുടിയാൻമാര
നികിതി നെരാഇട്ട തന്നു കഴികയും ഇല്ല. നാമെങ്കിലും നമ്മുടെ കാര്യസ്ഥന്മാര എങ്കിലും
ഇന്നെപക്രാരം പ്രയത്നം ചെയ്യണമെന്ന കല്പിച്ചാൽ അപക്രാരം പ്രയത്നം ചെയ്കയും
ആം. ഇ അവസ്ഥ ഒക്കയും വഴിപൊലെ വിസ്തരിച്ച നെരാക്കി നടത്തിച്ച രക്ഷിക്കയും
വെണം.

939 I

1087 ആമത കുളക്കാട്ടനിന്ന കവാട സായ്പു അവർകൾ തന്ന ഒല അരജിയുടെ
പെർപ്പ. മഹാരാജശ്രീ കവാട സായ്പു അവർകളുടെ സന്നിദാനത്തിങ്കലെക്ക
വെളയാട്ടശെരി പണിക്കരും കല്ലുവീട്ടിൽ കുറുപ്പും കരിങ്ങംപുറത്ത പണിക്കരും
മെലെടത്ത ചാലഇൽ കുറുപ്പും അതതിക്കൊട്ട ഉണ്ണിക്കൻന്നായരും കീഴെടത്തനായരും
ശെഷം നാട്ടുകാരും കൂടി ഹരിജി, സന്നിധാനത്തിങ്കൽ നിന്ന രാജശ്രീ ദൊറൊക സ്വാമി
അവർകളുടെ പക്കൽ കൊടുത്തയച്ച ബുദ്ധി ഉത്തരം വാഇച്ച വസ്ഥയും അറിഞ്ഞു.
നാട്ടിൽ ദുഷ്ടൻമ്മാരുടെ ഉപദ്രവങ്ങൾ കൊണ്ട ഞങ്ങടെ സങ്കടങ്ങൾ വിവരം ആഇട്ട
എഴുതി അയക്കണമെനെല്ലൊ ഉത്തരത്തിൽ ആകുന്ന. ഈ രാജ്യത്ത 71 മത
മെട മാസത്തിൽ കുറുമ്പ്രനാട്ട കെഴക്കൊത്തറ ഇൽ പാറയൊട്ടിൽ ചെയ്യും കറുത്ത
മൊഇതിയനും തെക്കൻ ശെയ്യവിന്റെ അനുജൻ മൊയ്തിയൻ അവന്റെകൂട രണ്ടുനാല
ആളകളും കൂട താമരച്ചെരി രാരൊത്ത തറയിൽ പെരുമണ്ണാന്റെ അവിടെക്കടന്നു
പെരുമണ്ണാനയും വെട്ടിക്കൊന്ന പെരുമണ്ണാത്തീനയും വെട്ടി അവിടെയുള്ള വസ്തു
മുതലുകൾ ഒക്കയും കവർന്ന കൊണ്ടുപൊഇ. അതിനറെശെഷം കുറുമ്പ്രനാട്ട ചിന്നയ്യ്യൻ
കാരിയക്കാർക്ക ആ വർത്തമാനങ്ങൾ നാഇന്മാരും മാപ്പളമാരും കൂടി എഴുതി അയച്ച
തിന്റെ ശെഷം കാരിയക്കാര ആളെ അയച്ചു പറയൊട്ടിൽ ചെയ്തതിനെ തടുത്ത കൊണ്ടു
പൊകുന്ന വഴിക്കുന്ന അവൻ പാഞ്ഞിപൊകുമ്പൊൾ കല്പന കൂടാതെ കണ്ട
വെടിവെക്കെണ്ടിവന്നു പൊഇ, വെടികൊണ്ട അവൻ മരിച്ചു പൊകയും ചെയ്തു. ആ
യെടവമാസത്തിൽ തന്നെ അവന്റെ മുന്നിൽ വഴിക്കാര കരിപ്പുര കുഞ്ഞിഅമ്മതും
പാടത്തിൽ പക്കുറുവും പറശ്ശെരി പറമ്പിൽ കുഞ്ഞിപ്പരിയ്യയും തവളാകുഇൽ മുയ്തിയും
കൂട ആറുപെറത്ത തറഇൽ നാക്കാരത്ത എരൊമൻ നായര അറപെറത്ത മുസ്സതിനെ
വെടിവെച്ച കൊല്ലുകയും ചെയ്തു. എന്നതിന്റെശെഷം 72 ആമത മകരമാസത്തിൽ
തെക്കെൻ സെയ്തുവും യെതാനും ആളുകളും കൂട പറമ്പത്ത കാവിൽ തറഇൽ
വെളയാട്ടയെശരി പണിക്കരുടെ കളരിയും പൊരയും ചുട്ട പത്തു.മുപ്പതു വെടിയും വെച്ചി
പൊകയും ചെയ്തു. 73 ആമത കന്നിമാസത്തിൽ പറമ്പത്തകാവിൽ തറയിന്ന പണിക്കരെ
പടിക്കുന്ന മുന്ന അടിമ പിടിച്ചുകൊണ്ടു പൊയ അവസ്ഥക്ക അദാലത്ത കച്ചെരി ഇൽ
സങ്കടം പറഞ്ഞ പാർത്താന്റെ നാട്ടുകാര മാപ്പളമാരെ വരുത്തി പറഞ്ഞതിന്റെ ശെഷം
തെക്കൻ സെയ്തി ആകുന്ന കൊണ്ടുപൊയത എന്ന പറഞ്ഞ അവനുമായിക്കണ്ട പറഞ്ഞി
അവനൊടു വാങ്ങി എന്ന പറഞ്ഞി കച്ചെരിഇൽ കൊണ്ടുവന്ന ദൊറൊക്ക സ്വാമി
മുൻമ്പാക പണിക്കർക്ക അടിമകൊടുത്ത മുൻമ്പെ കളരിയും പൊരയും ചുട്ടത സെയിത
ആയത എന്നും പറഞ്ഞു. ആയതു ഞങ്ങള എല്ലാവരും കൂടി പണീപ്പിച്ച
കൊടുക്കാമെന്നും ഇനി നാട്ടിൽ മാപ്പളമാര നാട്ടിൽ ഒര അനർത്ഥങ്ങളുണ്ടാക്കിയാൽ
അവരെ ഞങ്ങള പിടിച്ച തരാമെന്ന എഴുതി കുഞ്ഞിപ്പക്കന്റെ മുപ്പനെ കച്ചെരിഇൽ
മൂന്നാമനായി കൊടുക്കയും ചെയ്തു. നായിൻമാര ഒര അനർത്ഥം ഉണ്ടാക്കിയാൽ
അവനെ പിടിച്ചു തരാമെന്ന ഞങ്ങളും എഴുതി കൊടുക്കയും ചെയ്തു. എന്നതിന്റെ
ശെഷം വൃശ്ചികമാസത്തിൽ പറമ്പത്ത കാവിൽ കെഴക്കെടത്ത നമ്പരുടെ വീടു
ചുട്ടതിന്റെ ശെഷം ദൊറൊക്ക സ്വാമി കുഞ്ഞിപക്രു മൂപ്പനെക്കൊളെള്ള ആളെ അയച്ച [ 475 ] മൂപ്പൻ എഴുതികൊടുത്തെ മാപ്പളമാരെക്കൊള്ളെ ആളെ അയച്ചി മുട്ടിച്ചാറെ
ആത്തറ ഇന്നതന്നെ നമ്പരുടെ ഭവനം പുതുക്കിടിയെതും തെക്കെ പുതുകുടിയെ
പീടികയും നടുവത്തലത്തെ പിടികയും ചുടുകയും ചെയ്തു. കച്ചെരിക്ക ആരും പൊയതും
ഇല്ല. പറമ്പറത്ത കാവിൽ തറഇൽ കുണിയത്തുര പണിക്കരെടെ കരുമാര ചെക്കനെ
ആത്തറക്കാരൻ ചെറക്കൽ പറമ്പത്ത മമ്മിപിടിച്ച എറാട്ടുകരെ കൊടിയത്തുര
കൊണ്ടുപൊഇ വിറ്റത. സ്വാമി അവർകള മമ്മിനി പിടിച്ച കരുമാന വരുത്തി കരുമാനെ
പണിക്കർക്ക കൊടുക്കയും ചെയ്തു. അമ്മാസത്തിൽ തന്നെ കൊടുവൊള്ളി ചുള്ളി
കലന്തൻ കുറുമ്പനാട്ട മടവൂര മൊടയാനിക്കണാരെൻ തീയ്യനെ പാർത്ത ഇരുന്ന
വടിവെച്ച കൊല്ലുകയും ചെയ്തു. നാട്ടിൽ പണം പിരിപ്പാൻ നിന്ന പ്രയത്നം ചെയ്തിരുന്നെ
ശിപ്പാഇ കൊഴിക്കൊട്ടക്ക പൊകുമ്പൊൾ കൊടുവള്ളി തറഇൽനിന്ന ചുള്ളിയിൽ
കലന്തൻ അവന്റെ കഇൽ ഉള്ളെ വാളും പണ്ടങ്ങളും പിടിച്ചുപറിക്കയും ചെയ്തു.
കൊടയത്തുര തറഇൽ പണം പൊയ വാലിയ ക്കാരന്റെ തൊക്ക പിടിച്ചു കൊണ്ടു
മണ്ടിക്കളകയും ചെയ്തു. ആ മാസത്തിൽ തന്നെ കുറുത്താളൂ തറഇൽ അത്തിക്കൊടൻ
ഉണിക്കൊരൻ നായരുടെ പൂപ്പറമ്പിലെ പുരയും ചുട്ട രണ്ടു മൂരീനയും രണ്ടു
ചെറുമക്കെളയും പിടിച്ചുകൊണ്ട പൊകുംവഴിക്ക കടയത്തുര ത്തറഇൽ കരിങ്ങൻപുറത്ത
കണാരൻ നായെരെടെ ചെറമനെ വെടിവെച്ച കൊന്നെച്ച പൊകയും ചെയ്തു.
കുമ്പമാസത്തിൽ ലാവനുർത്തറയിന്ന തെയുറമ്പാടി കുറുപ്പൻമ്മാരൊട പിടിച്ച പറിച്ച
കൊണ്ടു പൊകയും ചെയ്തു. പിന്നയും സാധുക്കൾ പെരുവഴി പൊക്കരൊടും
ബ്രാഹ്മണരൊടും മൂരി കെട്ടുകയും കക്കുകയും എറ്റംനെയറ്റം ഉണ്ടായ സങ്കടത്തിന്ന
സ്വാമി അവർകളെ അറിഇച്ച സങ്കടം പറഞ്ഞ പാർത്തതിന്റെ ശെഷം സ്വാമി അവർകളും
എതാനും ആളുംകൂട കെടയത്തുര വന്ന പാർത്ത ഞങ്ങളെ യെല്ലാവരെയും മാപ്പിളമാരെ
യും വരുത്തി ഉണ്ടായതിന്റെ ശൊദ്യ ഉത്തരം ചെയ്യുകൊണ്ടിരിക്കുമ്പൊൾ തലവതമണ്ണ
പെരുര നമ്പുരീന്റെ ഇല്ലം അടച്ചികെട്ടി ചുട്ട. കെടയത്തൂരൂം കരുവൻപൊയിന്നും
മാനിപുരത്തിനിന്നും കാളരാതിനിന്നും വെളിമണിനിന്നും പുത്തുരനിന്നും ഇ 6
തറഇൽ നിന്നു കൂട പത്ത അമ്പത കുടിക്കാര കുഞ്ഞനും കൂടടീനയും വാങ്ങിച്ച രാക്കുറ്റിൽ
എറാട്ടകരക്ക പൊക ആയത. അതിനറെ മൂന്നാം ദിവസം പൊങ്ങട്ടൂര ദെവസ്സത്തിൽ
വെളിയൻമാടം ചുടുകയും ചെയ്തു. ആ വർത്തമാനം ഒക്കയും കണ്ടതിന്റെ ശെഷം
താമരശ്ശെരി അടിയന്തര ഉൽസ്സവം അടിയന്തരം കഴിപ്പിക്കെണ്ടുന്നതിനാഇട്ട സ്വാമി
അവർകൾ കെടവൂർക്ക വന്നതിന്റെ ശെഷം ചൊക്കുരത്തഇൽ വെളിയണ്ണ മൂസ്സതിന്റെ
അകത്തുട അടച്ചികെട്ടി ചുടുകയും ചെയ്തു. മീനമാസത്തിൽ കരുവാൻ പൊയിൽ
കൊഴച്ചിലുണ്ടൽ ഉണിക്കൊരൻ നായരുടെ വീടു ചുടുകയും ചെയ്തു. അതിനറെ പിറ്റെന്ന
കൊടുവള്ളി ചാവടി ചുടുകയും ചെയ്തു. അതിനറെ മൂന്നാം ദിവസം പുതുപ്പാടി ചുങ്കത്ത
ശിപ്പായീനെ വെട്ടിക്കൊന്ന അവന്റെ പക്കൽ ഉള്ളത് ഒക്കയും കൊണ്ടുപൊകയും
ചെയ്തു. ഇത ഒക്കയും പുത്തുര തറഇന്ന തമ്പലങ്ങാട്ട വരികയും പാലയാട്ട കുട്ടുറെയും
വളക്കാരൻ സെഇതുവും പാണ്ടി എറനാട്ടുകര മപ്പുറത്ത തറഇൽ പാർക്കും അവര
ആകുന്ന എന്ന ഈ നാട്ടുകാര മാപ്പളമാര പറകയാകുന്ന. ഇല്ലങ്ങൾ അടച്ചി കെട്ടിചുട്ടത
കണ്ടിതിന്റെ ശെഷം ബ്രാഹ്മണരുടെ കുഞ്ഞനും കുട്ടീനയും ഭയപ്പെട്ട വാങ്ങിച്ച
പാർക്കുന്ന. ഇങ്ങിനെ ഒരൊരൊ ഉപദ്രവങ്ങൾ ദിവസം ദിവസം ചെയ്യന്നത
അനുഭവിച്ചു കെടന്ന പൊയാൽ കഴിവാൻ ആധാരം ഇല്ലായ്ക കൊണ്ട സങ്കടത്തൊടുകൂട
പാർക്ക ആകുന്ന. അവിടെ ഞങ്ങളെ കുഞ്ഞനും കുട്ടീനയും നിർത്തി രെക്ഷിച്ച ധർമ്മം
നടത്തിക്ക വെണ്ടി ഇരിക്കുന്നു. അതിനായിട്ട ഞങ്ങളെ അപെക്ഷിച്ചിരിക്കുന്നു. 973 ആമത
മീനമാസം 16 നു എഴുതിയത. കവാടസ്സായ്പു തന്നത. എടവ മാസം 24 നു ജൂലായി
മാസം 4 നു കൊല്ലം 1798 ആമത തന്ന ഒല 2. [ 476 ] 940 I

1088 ആമത മഹാരാജമാന്ന്യ രാജശ്രീ കവാട സായ്പു അവർകളെ സന്നിധാന
ത്തിങ്കലെക്ക പാലക്കൽ പക്കിറും കൊടക്കാട്ട മണ്ണിൽ മമ്മുണ്ണിയും കൂവ്വച്ചാലിൽ പക്കിറും
പാഇങ്ങാട്ടെ പൊഇലിൽ അത്തനും ശെഷം ഈ നാട്ടിൽ എളക്കറായ്കപ്പെട്ടവരും കൂടി
എഴുതികൊണ്ട അരജി. എഴുതിക്കൊടുത്തയച്ച ബുദ്ധിഉത്തരം വാഇച്ചഅവസ്ഥ
മനസ്സിലാകയും ചെയ്തു. തെക്കൻ അമ്പലവൻ സൈഇത യെന്ന പറയുന്ന അവൻ അറു
പത ആറാമത്തിൽ താമരശ്ശെരി വന്ന വെളയാട്ടശെരി കൊമൻ നായരുമായിട്ടും
കൊടക്കാട്ടമണ്ണിൽ കുഞ്ഞാലി ആയിട്ടും കുക്കളെ നമ്പരും ആയിട്ടും മറ്റും ചിലര ആയിട്ടും
കണ്ട ഇനിക്ക ഒരു കുടി ഇരിപ്പാൻ തരണമെന്ന പറഞ്ഞാരെ നമ്പറ ഒരു കുടി ഇരിപ്പ
കൊടുത്ത ഇരുന്നതിന്റെ ശെഷം എഴുപതാമത വരക്കെ അവിടെ ഇരുന്നാരെ താമരശ്ശെരി
നാട്ടിലെക്ക പൊല നാട്ടിൽ നിന്നും കൊഴിക്കൊട്ടനിന്നും നാലെട്ട വെട്ടുവരും
കല്ലിയാണത്തിന്ന തക്കവണ്ണം പൊലുണ്ണിക്കര വെടുവൻ ചൊഴീടെ അവിടെവന്ന
പൊകുംവഴിക്ക പടനിലത്ത പൊഴനാട്ടിന്ന പിടിച്ചു പറിക്കകൊണ്ടും കുക്കളനമ്പരെ
അനുജൻ കണ്ടു. നായര സെഇതിന്റെ കുടി അടുക്ക ഇണ്ട. നമ്പറെ ചെറുമന
തക്കകൊണ്ട നമ്പറെ ചെറുമന അവന്റെ പടിക്കൽ പിടിച്ചു കൊണ്ടയിട്ട തച്ചി. പരിശു
കെടുത്തതിന്റെ ശെഷം ആയവസ്ഥ വെളയാട്ടചെരി നായിമ്മാരൊട നമ്പരചെന്ന
സങ്കടം പറഞ്ഞാരെ വെളയാട്ടരി രാമൻനായര കുഞ്ഞാലീന വരുത്തി സെഇത എന്ന
പറയുന്നവൻ ഇപക്രാരം നാട്ടിന്ന ചെയ്യുന്നത എറക്കുറ ആകുന്ന എല്ലൊ എന്നും അവനെ
പിടിപ്പാൻ കുടി പ്രയത്നം ചെയ്യണം എന്ന പറഞ്ഞതിന്റെ ശെഷം അതിന കൂടി പ്രയത്നം
ചെയ്ത അവസ്ഥ അവൻ അറിക കൊണ്ട അവൻ ചാടിപൊയിട്ട എറനാട്ടകര പൊഇയിരിക്ക
ആയത. യെന്നതിന്റെ ശെഷം തെക്കെൻ സെഇതും കുറുമ്പ്രനാട്ട കെഴക്കൊത്ത
തറഇൽ പാറച്ചൊട്ടിൽ സൈഇതു കൂട താമരശ്ശെരി രാരൊത്ത തറഇൽ ഒരു പെരുവ
ണാന്റെ കുടിയിൽ രാക്കുറ്റിൽക്കടന്ന രണ്ടു പെരുവണ്ണാമ്മാരയും വെട്ടി അകത്ത ഉള്ള
പണ്ടങ്ങളും യെടുത്ത കൊണ്ടു പൊയാരെ വെളയാട്ടുയെശരി രാമൻനായര ശ്രമിച്ച
പാറച്ചൊട്ടിൽ സെഇതിന പിടിച്ചു കൊണ്ടു പൊകും വഴിക്ക തന്നെ വെട്ടികൊന്ന കെണറ്റിൽ
ഇട്ട. അവന്റെ ആയുധവും അവന്റെ മെഇമൽ ഉള്ള പണ്ടങ്ങളും എടുത്ത കൊണ്ടു
പൊകയും ചെയ്തു. ആക്കാരിയം ഹെതുവായിട്ട 72 ആമത ധനുമാസത്തിൽ വെള
യാട്ടുചെരിയ നായിമ്മാരെ കളരിയും പുരയും രാക്കുറ്റിൽ സെയിതും എതാനും ആളും
വന്ന ചുട്ടുകളകയും ചെയ്തു. പിന്നാലെ വന്ന വെളയാട്ടുചെരി നായിമ്മാരെ പടിക്കുന്ന
മുന്ന അടിമനെ പിടിച്ച കൊണ്ടുപൊകയും ചെയ്തു. ഇപക്രാരം നാട്ടിൽ കടന്ന ചെയ്യു
ന്നതിന നാട്ടിൽ ഉള്ള മാപ്പളമാരിൽ എതാനും ചിലരകൂടി സഹായമാഇട്ടത്രെ ഇപക്രാരം
ചെയ്യന്നയെന്നുള്ളപ്രകാരം നാട്ടിൽപ്പട്ട നായിമ്മാരിൽ ചിലര സ്വാമി അവർകളൊട
സങ്കടം പറഞ്ഞതിന്റെ ശെഷം നാട്ടിന്ന നാല മാപ്പളമാര പിടിച്ചു കൊണ്ടുപൊഇ
ചാവടിഇൽ തൊളത്തിൽ ഇടുക ആയത. ആയ പ്രകാരം അവരൊടു ശൊദ്യം ചെയ്തിട്ടും
അവരെ വാക്കും മനസ്സും ഇല്ല എന്ന തന്നെ പറക ആയത. എന്നാരെ നാട്ടകാര മാപ്പളമാര
എല്ലാവരും കൂട ശ്രമിച്ച അടിമെന കൊണ്ടു പൊയി പാർപ്പിച്ചെടത്തെക്ക നാല ആള
അയച്ച. അതിന പിടിപ്പത ദ്രവ്യം കൊടുത്ത കൊണ്ടുവന്ന വെളയാട്ടുചെരി നായിമ്മാർക്ക
കൊണ്ട കൊടുക്കയും ചെയ്തു. താമരശ്ശെരി നാട്ടിൽ കടന്ന ചിലെ യെറ്റങ്ങൾ ചെയ്യന്നത
എന്റെ ചങ്ങാതി പാറച്ചൊട്ടിൽ സെഇതിന വെളയാട്ടുചെരി രാമൻനായര കല്പിച്ചിട്ട
കൊന്നതിന്നും യെന്നെപിടിപ്പാൻ പുറപ്പെട്ടതിന്നു അത്രെ ആകുന്ന എന്നവെച്ച തെക്കൻ
സെഇതിന്റെ എഴുത്ത വന്നാരെ ആയത ചാവടിക്കും യെഴുന്നള്ളിയടത്തെക്കും
കൊടുത്തയക്കയും ചെയ്തു. തൊളത്തിൽ കൊണ്ടഇട്ടെ മാപ്പളമാരെ അവസ്ഥക്ക സ്വാമി
അവർകൾ ഞങ്ങൾചില ചൊല്ലിയൂട്ടാരെ ഞങ്ങൾ ചിലര ചെന്ന അവര കയ്യെറ്റ എഴുതി
കൊടുത്ത കൊണ്ടു പൊരുകയും ചെയ്തു. എന്നതിന്റെ പിന്നാലെ സെഇതും ആളുംകൂട [ 477 ] വന്ന കിഴൊത്ത കുക്കള നായരെ പുര ചുടുകയും ചെയ്തു. അവിടന്ന രണ്ട മുന്ന ദിവസം
കഴിഞ്ഞാരെ രണ്ട മാപ്പളമാരെ പൊരയും ഒരു നായരെ വീടും ചുട്ട ആള വഴിപൊലെ
തുൻമ്പാഇട്ടും യില്ല. പാലാട്ട കുട്ടിര എറനാട്ടുകര ഇന്ന തമ്പലങ്ങാട്ട പരിയ്യയി
കുറുമ്പ്രനാട്ടുന്നും വന്ന താമരശ്ശെരി നിന്നതിന്റെ ശെഷം അവരിഇരിവരും ആയിട്ടും
മാക്കാട്ടു നാമ്പൂരിയും നെല്ലിയാറ പറമ്പത്ത കാണുആയിട്ടും ആ മാപ്പളമാര ഇരിക്കുന്നെ
പറമ്പ ഇവര ഇരിവരും കൂടി ഒഴിപ്പിക്കകൊണ്ട അവര എറനാട്ടുകരെ കടന്നപൊയി
സെയിതിന്റെ ഒന്നിച്ചകൂടി മക്കാട്ട നമ്പൂരിന്റെ അവിടെ രാക്കുറ്റിൽ കടന്ന കവരുകയും
കാണുന്റെ അമ്മ പിടിക്കയും പൊഴ വായെ നാട്ടിൽ ചിന്നൻ പട്ടരുടെ അവിടെ കടന്ന
കവരുകയും ചെയ്താരെ ഞങ്ങള എല്ലാവരും കൂടി കുട്ടിരായനെ പറഞ്ഞയച്ചാരെ അവരെ
കാണായ്ക കൊണ്ട അവരുടെ കൂടടത്തിൽ കുടിയെ ചിലരെ കണ്ട മുട്ടിച്ചാരെ ആ
പണ്ടങ്ങൾ കിട്ടി ബൊധിപ്പിക്കയും ചെയ്തു. എന്നാരെ ഇവര പൊന്തര കടന്ന തെയ്യമ്പാടി
കളൊട പിടിച്ച പറിക്കയും അത്തിക്കൊട്ട ഉണിക്കൊരെൻ നായരുടെ പുരചുടുകയും
അടിമ പിടിക്കയും കരിങ്ങറപുറത്ത നായരുടെ ചിറമനെ വെടിവെച്ചു കൊല്ലുകയും
ചെയ്യാരെ സ്വാമി അവർകൾ താമരശ്ശെരി വന്ന ഞങ്ങളെല്ലാവരെയും ചൊല്ലിവിട്ടാരെ
ഞങ്ങൾ അവിടെ ചെന്ന ഈ സങ്കടങ്ങൾക്ക എന്ത വെണ്ടുംയെന്ന വിചാരിച്ചാരെ
നിങ്ങൾ അതിൽ ചിലരെ പിടിച്ച തരണമെന്ന സ്വാമി അവർകൾ പറഞ്ഞതിന്റെ ശെഷം
നാട്ടിൽ നായിമ്മാരെയും ഞങ്ങളെയും കൂട അയച്ചാൽ പിടിച്ചുകൊണ്ടു വരാമെന്നും
അല്ലങ്കിൽ ഒന്ന അനുഭവിച്ച വരാമെന്നും പറഞ്ഞാരെ ഈ നാട്ടിൽ യെറ്റങ്ങൾ ചെയ്യുന്നത
നിങ്ങളെ മനസ്സ കൂടീട്ട അത്രെ ആകുന്ന യെന്ന നായിന്മാര പറഞ്ഞിനില്ക്കുന്നെ
സമയത്ത സെഇതിന്റെ ആള കുപ്പാറത്ത കെളു യെന്ന പുളിയനും വരികയും മറ്റും
ചിലരും കൂടി പെരുര ഇല്ലവും ഇരിങ്ങാണിക്കൊട്ട ഇല്ലവും കൊയപ്പുലാങ്ങൽ നായരുടെ
വീടും ചുടുകയും ചെയ്തു. എന്നാരെ സ്വാമി അവർകൾ വടക്കൊട്ട പൊന്നതിന്റെ ശെഷം
കൊടുവള്ളി ചാവടിചുടുകയും ചുരത്തിന്റെ താഴെ നിൽക്കുന്നെ ചുങ്കക്കാരനെ
വെട്ടിക്കൊല്ലുകയും ചെയ്തത. അന്നഷിച്ചെടത്ത ചുങ്കക്കാരനെ വെട്ടിക്കൊല്ലുമ്പൊൾ
അവന്റെ കുട ഒന്നിച്ച ഒരുത്തൻ കൂടി ഉണ്ടായിരുന്നു. അവനൊടു അന്നഷിച്ചാരെ
വെട്ടിക്കൊന്നത നായന്മാര ആകുന്ന എന്നത്രെ അവൻ പറഞ്ഞ കെട്ടത. ചാവടി ചുട്ട
ആളെ വഴിപൊലെ തുൻമ്പ ഉണ്ടായിട്ടും ഇല്ല. താമരശ്ശെരി കൂക്കള രാമൻ പുള്ള
നൂരത്തറഇൽനിന്ന ഒരു പട്ടരൊട യെതാനും പണവും പിടിച്ച പറ്റി ആപ്പട്ടരെ വെട്ടി
ക്കൊല്ലുവാൻ പുറപ്പെട്ട സമയത്ത പട്ടര ഒടിപ്പൊന്നു എന്ന പട്ടര പറഞ്ഞകെൾക്കയും
ചെയ്തു. ഇപക്രാരം നാട്ടിൽ ഉണ്ടാകുന്ന അവസ്ഥക്ക ഞങ്ങടെ മനസ്സ കൂടിട്ട ആകുന്ന
എന്ന ഈ നാട്ടിൽ ഉള്ള നായിന്മാര പറയുന്നത ഞങ്ങൾക്ക സങ്കടം തന്നെയെല്ലൊ
ആകുന്ന. മുൻമ്പിനാൽ കഴിഞ്ഞിട്ട ഉള്ളവരും ഇപ്പൊൾ ഉള്ള ഞങ്ങളും
നാട്ടിലക്കയെങ്കിലും നാട അടക്കുന്ന കൊതുമ്മക്കയെങ്കിലും ഒരു ദൊഷം ചെയ്തിട്ടും
ചെയ് വാൻ ഭാവിച്ചിട്ടുമില്ലായിരുന്നു. ഞങ്ങളെയും ഞങ്ങടെ കുഞ്ഞുകുട്ടീനയും
അന്ന്വെഷിച്ച രെക്ഷിച്ചു കൊള്ളുകയും വെണ്ടി ഇരിക്കുന്നു. മീനം 27 നു ഇങ്കിരിയസ്സ
കൊല്ലം 1798 ആമത എപ്രെൽ മാസം 7 നു എഴുതിയത. എടവമാസം 24 നു ജൂൻമാസം
4 നു കൊളക്കാട്ട നിന്ന കവാട സായ്പു അവർകൾ തന്നത പെർപ്പാക്കിയത.

941 I

1089 ആമത മഹാരാജശ്രീ കവാട സായ്പു അവർകളെ സന്നിധാനത്തിങ്കലെക്ക
കൊളക്കാട്ട തറഇൽ പാർക്കുന്ന തടത്തിൽ ചെഖരൻ സത്യം ചെയ്ത യെഴുതി കൊടുത്ത
കഇച്ചീട്ട അവത. കൊളക്കാടൻ ഉണിച്ചാത്തകുട്ടി പറഞ്ഞു നീ കച്ചെരിക്ക തീവെച്ച
വരണമെന്ന. രണ്ട മൂന്ന പ്രാവിശ്യം പറഞ്ഞാരെ ഞാൻ അത അനുസരിക്കാണ്ട
പാർത്തതിന്റെ ശെഷം മീനമാസം 13 നു കൊട്ടിപൊറിത്തന്നെ അയിയവും കഴിഞ്ഞു [ 478 ] ഉണിച്ചാത്തകുട്ടിയും ഞാനും മറ്റു രണ്ട മുന്ന ആളുകൂടി കുറ്റിയാടി വീട്ടിൽ കെടക്കാൻ
പൊകുന്ന വഴിക്ക പൂക്കൊട്ട വയലിന്ന നീ ചെന്ന കച്ചെരി ചുട്ടു വരണമെന്ന
ഉണിച്ചാത്തൻ കുട്ടി എന്നൊട പറെഞ്ഞാരെ ഞാൻ കച്ചെരി ചുടുവാൻ സംശയിച്ച
ഇരിക്കുമ്പൊൾ എന്നൊടു ദെഷ്യപ്പെട്ട പറെകകൊണ്ടും ചൊറുതരുന്നവര പറഞ്ഞാൽ
കെൾക്കണമെല്ലൊ എന്നവെച്ച യെന്റെ കഇൽ ഉള്ളെ ചുട്ടകൊണ്ട കച്ചെരീന്റെ
കെഴക്കെ ഭാഗത്ത കച്ചെരിക്ക തീവെച്ച ഞാൻ കൊടിപ്പുറത്ത പൊയിക്കെടന്ന
ഉണിച്ചാത്തകുട്ടി പറെക്കൊണ്ടത്രെ ചെയ്തത. ഇതിയെന്റെ പരമാർത്ഥം ആകുന്നത.
എന്നാൽ കൊല്ലം 973 ആമത യെടവ മാസം 23 നു ഇങ്കിരിയസ്സ കൊല്ലം 1798 മത
ജൂലാഇ മാസം 3 നു എഴുതിയത. യെടവ മാസം 24നു ജുൻമാസം 4 നു പെർപ്പാക്കിയത.

942 I

1090 ആമത മഹാരാജശ്രീ കവാട സായ്പു അവർകളെ സന്നിധാനത്തിങ്കലെക്ക
കൊളക്കാടൻ ഉണിച്ചാത്തകുട്ടി യെഴുതി കൊടുത്തത. കൊളക്കാട്ടെ കച്ചെരി ചുടുവാൻ
ശിന്നുപട്ടര കാരിയക്കാരെ കല്പന ഉണ്ട എന്ന അതിന ഒര ആളെ പറെഞ്ഞയച്ച
ചുടീക്കണമെന്ന രാരപ്പകുട്ടി കിടാവ കുന്നുത്തറെ പാർത്ത മെത്തലെ വീട്ടിൽ
ഇമ്പിച്ചീന്റെ പക്കൽ ഇനിക്ക ഒന്ന രാരപ്പകുട്ടി കിടാവ യെഴുതി കൊടുത്ത അയക്ക
ആയത. ഞാൻ അത്തൊളി അങ്ങാടി ഇലെ പീടികഇൽ ഇരിക്കുന്നടത്തെക്ക എഴുത്ത
ഇമ്പിച്ചീന്റെ പക്കൽ കൊണ്ടതന്നെ ആയെഴുത്ത ഞാൻ വാഇച്ച അവിട തന്നെ ചീന്തി
കളെകയും ചെയ്തു. ചെഖരനൊട കച്ചെരി ചുട്ടുകളയാൻ പറഞ്ഞ അന്നതന്നെ കച്ചെരി
ചുടുകയും ചെയ്തു. മുൻമ്പിനാൽ ശിന്നുപട്ടര കാരിയക്കാര എന്നൊടുതന്നെ പറെ
കകൊണ്ടും രാരപ്പക്കുട്ടി കിടാവൊട കാരിയക്കാര പറഞ്ഞ രാരപ്പക്കുട്ടി കിടാവ ഇനിക്ക
എഴുതി അയക്കകൊണ്ടും അത്രെ ഞാൻ കച്ചെരി ചുടുവാൻ കല്പന കൊടുത്തത.
യെന്റെ സുബുദ്ധി40 യാലെ അല്ല ചെയ്തത. ഇക്കാരിയത്തിന്ന ചിടത്തിൽ അച്ഛനും
രാരൊത്ത നമ്പരും സാക്ഷി. എന്നാൽ കൊല്ലം 973 ആമത എടവമാസം 21 നു എഴുതി
കൊടുത്തത എടവം 24 നു ഇങ്കിരിയസ്സ കൊല്ലം 1798 ആമത ജുൻ മാസം 4 നു കവാട
സ്സായ്പു അവർകൾ തന്നത. അന്നുതന്നെ കൊളക്കാട്ടന്ന പെർപ്പാക്കിയത.
ഒന്നാമത ഉത്തരം . കുറുമ്പ്രനാട്ടരാജ അവർകൾ കുറുമ്പ്രനാട്ട ചന്ദ്രയ്യൻ ദൊറൊ
ഗെനക്കൊണ്ട കവാട സ്സായ്പു അവർകൾക്ക യെഴുതികൊടുത്ത അന്ന്യായത്തിന്റെ
ഉത്തരം.

ഒന്നാമത. മഹാരാജശ്രീ കുമിശനർ സ്സായ്പുമാര അവർകൾ യെന്നെ കൊഴിക്കൊട്ട
നിന്ന കല്പിച്ച അയക്കുമ്പൊൾ കുറുമ്പ്രനാട്ട അദാലത്ത കച്ചെരി കെട്ടിച്ച തരുവാൻ
തക്കവണ്ണം സായ്പുമ്മാര അവർകൾ രാജശ്രീ രാജ അവർകൾക്ക കത്തും തന്ന
മഹാരാജശ്രീ കൊർണ്ണെർ ഡൊ സ്സായ്പു അവർകളെ കൂട എന്ന ചൊരത്തിന്മീത്തലെക്ക
കല്പിച്ചയക്കയും ചെയ്തു. ചൊരത്തിൻമ്മീത്തൽ ചെന്ന കുമിശനർ സായ്പുമാര
അവർകൾ രാജാവ അവർകൾക്ക കത്ത തന്നത കൊടുത്ത കുറുമ്പ്രനാട്ടു കച്ചെരി
കെട്ടിച്ച കൊടുക്കണമെന്ന കൊർണ്ണെർ ഡൊ സായ്പു അവർകൾ രാജ അവർകളൊട
കല്പിച്ചതിന്റെ ശെഷം രാജ അവർകളെ കാരിയസ്ഥൻ ശിന്നുപട്ടര കാരിയക്കാർക്കും
ഹൊബളി പാറവത്തിക്കാരെൻമാർക്കും രാജാ അവർകൾ എഴുതിയ തരക കൊണ്ട
കൊടുത്താരെ കച്ചെരി ഇപ്പൊൾ കെട്ടിച്ച തരുവാൻ സാധിക്കയില്ലയെന്ന ശിന്നുപട്ടര
കാരിയക്കാര പറക ആയത. എന്നാരെ കച്ചെരി കെട്ടിച്ച തരണം അത അല്ല എങ്കിൽ
ഞാൻ കൊണ്ട തന്നെ തരക തരണമെന്ന ഒരു എഴുത്തും യെഴുതി ശിന്നുപട്ടര കാരിയ
ക്കാരൊടത്ത ആള അയച്ച മുട്ടിച്ചാരെ നന്മിണ്ടെ വലിയ കച്ചെരി കെട്ടിച്ച കള്ളെങ്ങാടി [ 479 ] പണിക്കര തരാമെന്ന കയ്യെറ്റ എഴുതി തന്നാരെ ഞാൻ ആളെ വാങ്ങിക്കുകയും ചെയ്തു.
കൊളക്കാട്ട കച്ചെരി ഹൊവളി പാറപത്തിക്കാരൻ കുറുണ്ടൊട്ട രീയരപ്പ കുട്ടിക്കിടാവും
നടുവണ്ണ കച്ചെരി ഹൊബളി പാറപത്തിക്കാരൻ ക്യിതമണ്ണുനമ്പൂതിരീയും കെട്ടിച്ച
തരികയും ചെയ്തു. എന്റെ മെൽ ശിന്നുപട്ടര കാരിയക്കാര കുമിശനർ സായ്പുമാറ
അവർകൾക്ക അന്ന്യായം എഴുതി അയച്ചതിന്റെ ശെഷം ശിന്നുപട്ടര കാരിയക്കാരും
ഞാനും കൊഴിക്കൊട്ടക്ക ചെല്ലണമെന്നുവെച്ച കുമിശനർ സായ്പുമാര അവർകളെ
കല്പന വന്നാരെ കൊഴിക്കൊട്ട ചെന്ന ഇ എഴുതിയതു പൊലെ ഒക്കയും സായ്പുമാര
അവർകളെ കെൾപ്പിച്ചാരെ യെന്ന ഇങ്ങൊട്ട തന്നെ കല്പിച്ച അയക്കയും ചെയ്തു.
രണ്ടാമത അന്ന്യായത്തിന്റെ ഉത്തരം. കൊളറ്റുംപൊറത്ത ഉക്കൻ പുളിയ കൊമന്റെ
തറവാട്ടിന്ന ഒരു പെണ്ണിന ഉടുപ്പാൻ കൊടുത്ത ഉക്കന്റെ തറവാട്ടിൽ കൊണ്ട
പാർപ്പിച്ചടത്ത ഉക്കന്റെ ഇച്ചുപൊലെ അവർ നിലക്കാക്കൊണ്ട അവൻ അതിന
ശിക്ഷിച്ചതിന്റെ ശെഷം അപ്പെണ്ണ ഉക്കന്റെ തറവാട്ടിന്ന യെറങ്ങി പുളിയൻ കൊമന്റെ
തറവാട്ടിൽ ചെന്നാരെ അതതറവാട്ടിൽ ഉള്ളവരൊട അപ്പണ്ണ ഉക്കൻ തച്ച അയച്ചു എന്നു
പറഞ്ഞതിന്റെ ശെഷം കൊമൻ രാജ അവർകളെ കാരിയസ്ഥൻ ചിന്നു പട്ടരൊട ചെന്ന
പറഞ്ഞ കാരിയക്കാര ആളെ അയച്ച ഉക്കന്റെ തറവാട്ടിലും ഉക്കന്റെ കാരണവൻമാ
രിൽ കണ്ണപ്പനായരയും രാമൻ നായരെ തറവാട്ടിൽ പാർപ്പിച്ച എച്ചിലും കുപ്പയും ഇട്ട
നൃവാഹങ്ങൾ മൊടക്കി കണ്ണപ്പൻനായരെയും രാമൻനായരെയും പിടിച്ചുകൊണ്ടുപൊയി
ഉക്കൻ കൊമന്റെ പെണ്ണും പിളെള്ളനെ വയലിൽ ഇട്ട തച്ചു എന്ന പറഞ്ഞ നൂറ ഉറുപ്പ്യ
പെഴ ക്കാരിയക്കാര കൊമൻ പറെക കൊണ്ട അവരെ കൊണ്ടചെയിപ്പിച്ച അവരെ
അയക്കുകയും ചെയ്തു. ഇപക്രാരങ്ങൾ ഒക്കയും കൊമൻ ചെഇപ്പിച്ചു എന്ന ഉക്കൻ
കച്ചെരിഇൽ വന്ന സങ്കടം പറഞ്ഞാരെ കൊമനെ വരുത്തി രാജാ അവർകളെ കാരിയ
സ്ഥന്മാരിൽ കുറ്റിയാടി പുത്തൻവീട്ടിൽ കണ്ണൻ നായരും നാട്ടിൽ മുഖ്യസ്ഥൻമാരിൽ
നാലഞ്ചി തറവാട്ടുകാരും കൂടി വിസ്തരിച്ചടത്ത ഉക്കൻ അവൻ ഉടുപ്പാൻ കൊടുത്ത അവളെ
ഒന്നു തച്ചതിന്ന കാരിയക്കാരൊടു പറഞ്ഞി ഇപക്രാരം കൊമൻ ചെയിക്കരുത എന്ന
യെത്തിയ മദ്ധ്യസ്ഥൻമ്മാര പറകയും ചെയ്യു. എന്നാരെ കൊമൻ കാരിയക്കാർക്ക നൂറ
ഉറുപ്പ്യ കൊടുത്തത കാരിയക്കാരൊട വാങ്ങിക്കൊടുക്കയെങ്കിലും അത അല്ലായെങ്കിൽ
നുറ ഉറുപ്പ്യ രാമൻനായർക്ക് കൊമെൻ തന്നെ കൊടുക്കെണമെന്ന നാം പറഞ്ഞ
തിന്റെശെഷം നൂറ ഉറുപ്പിക കണ്ണപ്പൻനായർക്കും രാമൻനായർക്കും കൂടി കൊടുക്കയും
ചെയ്തു. ഇപക്രാരം കാരിയക്കാരൊട പറഞ്ഞ നൂറ ഉറുപ്പ്യ പെഴ ചെയിച്ചതിന്നും ഇവരെ
തറവാട്ടിൽ ആളെ പാർപ്പിച്ച വസ്തു മൊതല കെട വരുത്തി കളഞ്ഞതിന്നു പതിനെട്ട
ഉറുപ്പ്യ പെഴ വാങ്ങുകയും ചെയ്തു. ഉക്കൻ അപ്പെണ്ണും പിളെള്ളന തച്ചതിന്ന നാലു ഉറുപ്പ്യ
അവനൊട പെഴയും വാങ്ങി ഇരിവരെയും പറഞ്ഞയക്കുകയും ചെയ്തു. ഇപക്രാരമത്രെ
അതിന്റെ നെരാകുന്നത.

മൂന്നാമതിന്റെ ഉത്തരം കൊളെരി രായിരുവിന കണക്കാചാരം അല്ലാതെ നികിതി
അധികം കൊണ്ട കയറ്റിയെഴുതി രായിരു കൊടുത്ത പണം മൊതല വെക്കാതെ കണ്ട
പിന്നയും പിന്നയും നികിതി പണം തന്നു കൊള്ളണമെന്നുവെച്ച പാർവത്ത്യം ചെയ്യുന്ന
മുണ്ടൻചെരി ഇമ്പിച്ചുണ്ണിമുട്ടിച്ചാരെ രായിരു ഒളിച്ചുപൊകയും ചെയ്തു. എന്നാരെ
ഇമ്പിച്ചുണ്ണി രയിരുന്റെ തറവാട്ടിൽ ആള അയച്ച പാർപ്പിച്ച ന്യവാഹങ്ങൾ മൊടക്കി
പറമ്പും അടക്കികെട്ടി ചരക്കും വലിപ്പിച്ചരയിരുന്ന രണ്ട മൂരി ഉള്ളതും ഒരു നായി ഉള്ളതും
ഇമ്പിച്ചുണ്ണി കെട്ടിക്കൊണ്ട പൊകയും രയിരുന്റെ അനുജൻ രാമൻ എന്ന പറയുന്ന
അവനെ പിടിച്ച കൊണ്ടുപൊയി തടുത്ത പാർപ്പിച്ച ആ ഇരത്ത അഞ്ഞുറ തെങ്ങക്ക
കരണം ഇമ്പിച്ചുണ്ണി എഴുതിച്ച രമനൊട ഒപ്പ ഇടുവാൻ പറഞ്ഞാരെ അവൻ ഒപ്പ ഇട്ടതും
ഇല്ല. യെന്നാരെ ഇമ്പിച്ചുണ്ണി രാമന്റെ കഈ പിടിച്ച ഒലെന്റെ തലക്കൽ കുത്തിക്കുകയും
ചെയ്തു. ഇപക്രാരങ്ങൾ ഒക്കയും ചെയ്ത കുടി പൊറപ്പടിച്ചുയെന്ന കൊഴിക്കൊട്ട
അദാലത്തിൽ മഹാരാജശ്രീ ഹാട്ടസ്സൻ സായ്പു അവർകളൊട രയിരു സങ്കടം പറഞ്ഞാരെ [ 480 ] നെര പൊലെ ഇമ്പിച്ചുണ്ണീന വരുത്തി വിസ്തരിച്ച രയിരുവിനെ കുടി ഇരുത്തെണം
യെന്നവെച്ച സായ്പു അവർകളെ കത്ത രയിരു യെനക്ക കൊണ്ട തരികയും ചെയ്തു.
എന്നാരെ ഇമ്പിച്ചുണ്ണീന വരുവാൻ തക്കവണ്ണം എഴുതി ആള അയച്ചതിന്റെ ശെഷം
യെന്റെ എഴുത്ത ഇമ്പിച്ചുണ്ണീ പിടിക്ക ഇല്ലയെന്നും ചാവടിക്ക ഇമ്പിച്ചുണ്ണീ ഒരു കാരിയം
പറയണ്ടത ഇല്ല എന്നും രാജാവ അവർകളെയും കാരിയക്കാരെന്മാരെയും എഴുത്ത
അല്ലാതെ ഇമ്പിച്ചുണ്ണീ പിടിക്കയും ഇല്ല എന്ന പറഞ്ഞ ഞാൻ അയച്ച ആളെ തള്ളി
അയക്ക ആയത. പിന്നയും ഇമ്പിച്ചുണ്ണീനക്കൊള്ളെ ആളെ അയച്ച ഇമ്പിച്ചുണ്ണീന പിടിച്ച
കൊണ്ടുവന്ന കാരിയം വിസ്തരിച്ച രയിരുവിനൊട എടുത്തിട്ടുള്ള പണ്ടങ്ങൾ ഒക്കയും
ഇമ്പിച്ചുണ്ണീനെ ക്കൊണ്ട രയിരുവിനൊട കൊടുപ്പിച്ച കാനഗൊവി ചാർത്തപ്രകാരം ഉള്ള നികുതി
രയിരുവിനെ കൊണ്ട ഇമ്പിച്ചുണ്ണിക്ക കൊടുപ്പിച്ച ഇമ്പിച്ചുണ്ണീനകൊണ്ട പൂക്കശീട്ട
രയിരുവിന കൊടുപ്പിച്ച ഞാൻ അയച്ച ആളെ തള്ളി അയച്ചതിന്നും ചാവടി ഇൽ ഒരു
കാരിയം പറയണ്ടതു ഇല്ലയെന്നു പറഞ്ഞതിന്നും പത്ത ഉറുപ്പ്യ ഇമ്പിച്ചുണ്ണീയൊട പെഴ
വാങ്ങി അയക്കയും ചെയ്തു.

നാലാമത അന്ന്യായത്തിന്റെ ഉത്തരം കല്ലെരി നമ്പിയാർക്ക തൃക്കുന്റെരിടെ
ദെവസ്സത്തിന്ന കാണം ചാർത്തി എഴുതികൊടുത്ത നിലത്തിന്നും പറമ്പിന്നും കഇകണക്ക
പറവാൻ ഉണ്ടെന്നു വെച്ച വെങ്കിടാചലൻ പട്ടര കല്ലെരി നമ്പിയാരെ ആളെ അയച്ചവരുത്തി
കിഴക്കട കണക്ക ഉണ്ടാക്കി കാണത്തിൽ തള്ളി നെലവും പറമ്പും വെപ്പിച്ച എന്നും
കാണക്കരണം ജൊരാവരിയാക്കി വാങ്ങിയെന്നും കല്ലെരി നമ്പിയാര കച്ചെരിഇൽ വന്ന
സങ്കടം പറഞ്ഞാരെ വെങ്കിടാചലൻ പട്ടരെ ആളെ അയച്ചു വരുത്തി കാരിയംകൊണ്ട
വിസ്തരിച്ചു കാരിയം തീർക്കാതെ കണ്ടും കച്ചെരിഇൽ പറയാതെ കണ്ടും കൊട്ടയത്തെക്ക
പൊറപ്പെട്ടിരിക്കുന്നയെന്നു ഞാൻ കെട്ടാരെ കാരിയം വിസ്തരിച്ച തീർത്തിട്ട പൊകെണ
മെന്നവെച്ചി ആളെ അയച്ചാരെ ഞാൻ അയച്ച ആള വെങ്കിടാചലൻ പട്ടര തടുത്താരെ
വെങ്കിടാചലൻ പട്ടര അയക്ക ഇല്ലയെന്നും കച്ചെരീലെ ആളെ വെട്ടിക്കളെയെണ്ടയെന്നും
ശിന്നുപട്ടര കാരിയക്കാര പറഞ്ഞാരെ ഇപ്രകാരം ശിന്നുപട്ടര കാരിയക്കാരൻ
പറഞ്ഞപ്രകാരം യെന്നൊട വന്ന പറഞ്ഞതിന്റെ ശെഷം കൊട്ടയത്ത പൊഇവന്നിട്ട
കാരിയം കൊണ്ട പറയാമെന്നു വെച്ച ഞാൻ അടങ്ങി പാർക്കുകയും ചെയ്തു. യെന്നാരെ
വെങ്കിടാചലൻ പട്ടര കാപ്പാട്ട താഴെപുരഇൽ പക്ക്രുകുട്ടീനയും കൂട്ടിക്കൊണ്ടുവന്ന ആള
തള്ളി കൊട്ടയത്തെക്ക പൊയതയെന്റെ തെറ്റ ആകുന്നുയെന്നും ഇക്കുറ്റം
ക്ഷമിക്കെണമെന്ന പക്ക്രുകുട്ടി പറെക്കൊണ്ട അക്കുറ്റം ഞാൻ ക്ഷെമിച്ച കാരിയം
വിസ്ഥരിച്ചുതീർത്ത കൊടുക്കയും ചെയ്തു. ഇപ്രകാരം അല്ലാതെ ഞാൻ മാനം കെടുത്തിട്ടും
ഇല്ല.

അഞ്ചാമത അന്ന്യായത്തിന്റെ ഉത്തരം. കൊട്ടെത്തെക്ക ആളുകൾ പൊറപ്പെട്ട
പൊണ്ടയെന്ന ഞാൻ പറഞ്ഞിട്ടും ഇല്ല. അത കള്ളെങ്ങാടി പണിക്കരെ വരുത്തി
ചൊതിച്ചാൽ സന്നിധാനത്തിങ്കൽ മനസ്സിലാകയും ചെയ്യും. ആളെ പൊറുപ്പടിച്ച
അയക്കാൻ പ്രയത്നം ചെയ്തിട്ടെ ഉള്ളും.

ആറാമത അന്ന്യായത്തിന്റെ ഉത്തരം. കടുത്തഇനാടൻ തെക്കിനി ചന്തുയെന്ന
പറയുന്ന അവൻ ഗൊപാല വാരിയരെ ഒന്നിച്ചു നിൽക്കുനൊൾ ഗൊപാലവാരിയര
പറഞ്ഞിട്ട ചന്തു എന്നു പറയുന്നവൻ തീയ്യ്യാൻ കെളനെ പിടിച്ചു കൊണ്ടുവന്നു
ജൊരാവരിയായി യെതാനും ദ്രവ്യം പിഴ ചെയ്യിക്കുകയും ചെയ്തു. അതിന്ന കെളന രണ്ട
മുരി ഉള്ളത ചന്തു കെട്ടികൊണ്ടുപൊകയും ചെയ്തു. എന്നതിന്റെ ശെഷം കെളൻ എന്ന
പറയുന്ന തീയ്യൻ യെന്നൊടു വന്ന സങ്കടം പറഞ്ഞാരെ ചന്തുവിനെ വരുത്തി
നെരപൊലെ വിസ്തരിച്ച മുരിക്ക പണമാക്കി കാരിയം കഴിച്ച പണം കൊടുപ്പി
ക്കയും ചെയ്തു. ചന്തു യെന്നവരെ പറഞ്ഞ അയക്കയും ചെയ്തു. അവിടന്ന ഒരു മാസം
കഴിഞ്ഞാരെ ചന്തു എന്ന പറയുന്ന അവൻ ആയിതവും കൊണ്ട യെന്റെ അരിയത്ത
കൂടി പാർത്തൊളാമെന്ന പറഞ്ഞാരെ ഞാൻ അവനെ വെച്ചിട്ടും ഉണ്ട. രാജാവ [ 481 ] അവർകളെ ആയുധം അല്ല എന്ന അവന്റെ സൊന്തം തൊക്ക ആകുന്ന എന്നും
ചന്തുവിനെ മൂരി കാരിയത്തിന തടുത്ത ഇട്ടെടത്ത ഗൊപാലവാരിയര അന്നഷിച്ചീല
എന്നും അങ്ങനത്തെ യെജമാനൻന്മാരെ സെവിക്കരുതെന്നും ചന്തു പറെകകൊണ്ട
അത്രെ ഞാൻ പാർപ്പിച്ചത. അവൻ എന്റെ അരിയത്ത പാർപ്പിച്ചിട്ടും ഉണ്ട. അവനെ
വരുത്തി ചൊതിച്ചാൽ സന്നിധാനത്തിങ്കൽ മനസ്സിലാകയും ചെയ്യും. രാജ അവർകളെ
ആളെ ഞാൻ പിടിച്ച അടക്കിട്ടും ഇല്ല.

യെഴാമത അന്ന്യായത്തിന്റെ ഉത്തരം. പവിത്രാംകുന്നത്ത നമ്പൂതിരിയും അവർക്ക
ചാർന്നവൻ ഒരുത്തൻ കുടിയാൻ ഉണിച്ചാത്തൻ എന്ന പറയുന്ന അവന്റെ കാരണവന്മാര
പറമ്പും നെലവും കാണം ചാർത്തി യെഴുതി കൊടുത്തതിമ്മൽനിന്ന കഇകണക്ക
പറവാൻ ഉണ്ട എന്നും ബ്രാഹ്മണ സ്ത്രീകളെ മെക്കട്ട കയ്യെറിഇട്ട ഉണ്ടെന്നുംവെച്ച
നമ്പൂതിരി രാജ അവർകളെ അരിയത്ത ചെന്ന പറഞ്ഞ രാജാവ അവർകൾ ആളെ
അയച്ച ഉണിച്ചാത്തൻ എന്ന പറയുന്നവന തടുത്തകൊണ്ടു പൊഇ ആമത്തിൽ ഇട്ട
പലിശ കൊടുത്തത ഒന്നും മൊതൽ വെക്കാതെകണ്ട ജൊരാവരി ആയി കണക്കഉണ്ടാക്കി
ഉണിച്ചാത്തന്റെ കാണത്തിൽ തള്ളി ഹിമിസിച്ച കാണക്കരണവും വാങ്ങി കാണത്തിൽ
നമ്പൂതിരിക്ക ചെല്ലെണ്ട കഇകണക്ക കഴിച്ച പിന്നെയും അസാരം പൊറപ്പാട ഉള്ളതിന്ന
ബ്രാഹ്മണ സ്ത്രീകളെ മെക്കട്ട കയ്യെറീട്ട ഉണ്ട എന്നവെച്ച പെഴ ചെഇപ്പിച്ചുവെന്നും
നൂറഉറുപ്പ്യക്ക ഉണിച്ചാത്തൻ യെന്ന് പറയുന്നവന്റെ മെഇക്കും രാജ അവർകൾ പെഴക്ക്
കരണം യെഴുതിച്ച എന്നും ഉണ്ണിച്ചാത്തൻ എന്ന പറയുന്ന അവന്റെ കുഞ്ഞനും കുട്ടിയും
പാർക്കുന്ന കുടിഇരിപ്പ കുടിവെപ്പിച്ചുവെന്നും ഞാൻ പൊയവാഇ കുന്നമങ്ങലത്ത
പാർക്കുന്നെടത്ത വന്ന സങ്കടം പറെക ആയത. യെന്നാരെ ഞാൻ നമ്പൂതിരീനെ
വരുത്തി അദാലത്ത കച്ചെരിഇൽ പറയാതെ രാജാവ അവർകളൊട പറഞ്ഞ
ഉണിച്ചാത്തൻ യെന്ന പറെയുന്ന അവനെ പിടിച്ചകൊണ്ട പൊഇ ആമത്തിൽ ഇട്ട.
ഇപ്രകാരം കാരിയം കയിപ്പാൻ ആരെ കല്പന നമ്പൂതിരിക്കു എന്നും ഇപ്രകാരം
ചെയ്യിച്ചതിന്ന തലച്ചെരിക്ക കൂട്ടി അയക്കുക എന്നും നമ്പൂതിരിയൊട പറഞ്ഞ
പാർപ്പിച്ചതിന്റെശെഷം നമ്പൂതിരി ഒളിച്ച പൊഇ. രാജ അവർകളെ അരിയത്ത പൊഇ
ഞാൻ ഇപ്രകാരം ഒക്കയും പറഞ്ഞു എന്ന രാജാവ അവർകളൊട പറഞ്ഞാരെ കരണവും
കൊടുത്ത നമ്പൂതിരീന അയക്കാമെന്നും നെരപൊലെ വിസ്തരിച്ച കൊടുക്കണമെന്നും
രാജാവ അവർകൾ ഉണിച്ചാത്തനെകൊണ്ട പെഴക്ക എഴുതിച്ച കരണം എടുത്ത
കൊടുക്കാമെന്നും കച്ചെരിഇൽ പറയാതെകണ്ട കാരിയം കഴിച്ചത തെറ്റ തന്നെ യെന്ന
വെച്ച യെനക്ക എഴുതി അയക്ക ആയത. എന്നാരെ നവരാത്ത്രി കഴിഞ്ഞിട്ട കാരിയം
തീർക്കാമെന്ന പറകയും ചെയ്തു. അതിന്റെശെഷം പൊഴവായി മാപ്പളമാരെ
ലെഹളകൊണ്ട താമരച്ചെരിലെ ലെഹളകൊണ്ട തലച്ചെരിക്ക ഞാൻ ചെല്ലുവാൻ കല്പന
വരികകൊണ്ട കാരിയം തീർത്ത കൊടുത്തിട്ടും ഇല്ല. ബ്രാഹ്മണരെ കർമ്മം ഞാൻ
മൊടക്കീട്ടും ഇല്ല.

എട്ടാമത അന്ന്യായത്തിന്റെ ഉത്തരം. നികതിപ്പണം കൊടുക്കരുത എന്നും രാജ
അവർകളെ ചെന്ന കാണണ്ട എന്നും ഞാൻ എങ്കിലും ഞാൻ ആക്കിയവര എങ്കിലും
പറഞ്ഞിട്ടും ഇല്ല. കുമ്പഞ്ഞി നികിതി കൊടുക്കാതെകണ്ട ഇരുന്നാൽ ദൊഷം വരുമെന്ന
കുടിയാൻമാരൊട പറഞ്ഞി നികിതി പണം വാങ്ങി കൊടുത്തിട്ടെ ഉള്ളു.അതു കൂടാതെ
വിരൊധിച്ചിട്ടും ഇല്ല. മഹാരാജശ്രീ പീലിസ്സായ്പു അവർകൾക്ക രാജാവ അവർകൾ
യെന്നെകൊണ്ട അന്ന്യായം എഴുതി അയച്ചാരെ ഞാൻ തലച്ചെരിക്ക ചെല്ലണമെന്നവെച്ച
സായ്പു അവർകളെ കല്പന വന്നാരെ ഞാൻ തലച്ചെരി ചെന്ന ഈ യെഴുതിയപൊലെ
ഒക്കയും അറിവിച്ചതിന്റെശെഷം യെന്നെ കല്പിച്ചയക്കയും ചെയ്തു.

ഒമ്പതാമത അന്ന്യായത്തിന്റെ ഉത്തരം. രാജ അവർകൾ പൊഴക്കൽ ആള ആക്കി
മരത്തിന്നും മൊളക്കും ചുങ്കം എടുപ്പിക്കുന്ന എന്ന കെട്ടാരെ കടവത്തെക്ക ആള അയച്ച
രാജ അവർകൾ കല്പിച്ച ആക്കിയ ആളെ വരുത്തി ചുങ്കം എടുപ്പിക്കുവാൻ [ 482 ] ആരെ കല്പന എന്ന ചൊതിച്ചാരെ ചുങ്കം എടുക്കല്ല എന്നും രാജാവ അവർകളെ
മരത്തിന്റെ കുറ്റിക്കാണം വാങ്ങുക ആകുന്ന എന്നു എന്നൊട അവർ പറഞ്ഞാരെ
രാജാവ അവർകളെ ആളെകൊണ്ട യെഴുതിവെപ്പിച്ച വെളയാട്ടെരി രാമപ്പണിക്കരെ
ഒന്നിച്ച അയക്കുകയും ചെയ്തു. ഇപ്രകാരം അല്ലാതെ രാജ അവർകളെ ജന്മഭൂമിഇന്ന
മുറിച്ചുകൊണ്ടുപൊകുന്ന മരത്തിന്നും മൊളക്കും കുറ്റിക്കാണം വാങ്ങെണ്ടതിനും
കൊടുക്കെണ്ടതിന്നും പറഞ്ഞിട്ടും ഇല്ല.

പത്താമത അന്ന്യായത്തിന്റെ ഉത്തരം. നെച്ചൊളി മമ്മി എന്ന പറയുന്ന മാപ്പള
പൊലനാട്ടുന്ന ഒരു കൊല്ലനെ വരുത്തി അവന് പണി ആയുധവും തീർപ്പിച്ച കൊടുത്ത
പണി എടുപ്പിക്കുന്ന സമയത്ത രാജ അവർകളെ ആള കണ്ണക്കുറുപ്പ എന്നു പറയുന്നവൻ
നെച്ചൊളി മമ്മിഇന്റെ പീടിയെക്കൽ ചെന്ന കൊല്ലൻ പണി എടുക്കുന്ന ആല ഇൽ
കടന്ന ഒലക്ക41 ചവിട്ടി പൊളിച്ച കല്പനയും തച്ച പരിശി കെടുത്ത പണി ആയുധവും
വാരി കൊല്ലെനെയും പിടിച്ചകൊണ്ട പൊയതിന്റെശെഷം മമ്മി കച്ചെരിഇൽ വന്ന
സങ്കടം പറഞ്ഞാരെ കണ്ണക്കുറുപ്പിനെകൊണ്ട വരുവാൻ തക്കവണ്ണം ആള അയച്ചാരെ
കണ്ണക്കുറുപ്പിനെ കണ്ടയെത്തി. കച്ചെരീൽ വരണമെന്ന ഞാൻ അയച്ച ആള പറഞ്ഞാരെ
കച്ചെരിക്ക വരണ്ടതില്ല എന്ന പറഞ്ഞ കൊല്ലനയും കൊണ്ട പൊകയും ചെയ്തു. അതിന്റെ
പിറ്റെ ദിവസം പിന്നയും കണ്ണക്കുറുപ്പിനക്കൊള്ള ആള അയച്ചാരെ പനഇത്തറഇൽ
വെച്ച കാണുകയും ചെയ്തു. കണ്ണക്കുറുപ്പിന കച്ചെരിക്ക വരണമെന്ന് ഞാൻ അയച്ച ആളു
തടുത്താരെ ആ വർത്തമാനം കൊഴിലകത്തെക്ക കണ്ണക്കുറുപ്പ അറിവിപ്പിച്ചാരെ
കൊവിലകത്തന്ന നാലഞ്ഞി ആള വന്ന ഞാൻ അയച്ച ആളെ തള്ളി മുണ്ടും വലിച്ച കീറി
ചൊരയും പൊട്ടിച്ച കണ്ണക്കുറുപ്പിനെയും കൂട്ടിക്കൊണ്ടു പൊഇ. ഇപ്രകാരമൊക്കെയും
ചെയ്താൽ രാജാവ അവർകളെ കല്പന ഉണ്ടാഇട്ട ആയി ചെയ്ത എന്ന കണ്ണക്കുറുപ്പ
ഞാൻ അയച്ച ആളൊട പറഞ്ഞയച്ചതിന്റെ ഇപ്രകാരം ഒക്കയും എന്റെ ആളൊട
എറ്റങ്ങൾ ചെയ്യാൻ രാജാവ അവർകൾ കല്പിച്ചിട്ട തന്നെയൊ എന്ന കാരിയംകൊണ്ട
വിസ്തരിക്കെണ്ടതിന കണ്ണക്കുറുപ്പിനെ കച്ചെരിക്ക അയക്കണമെന്ന കാരിയം നൈരപൊലെ
വിസ്തരിച്ച അയക്കാമെന്നുംവെച്ച ഗൊപാലവാരിയർക്ക എഴുതി അയച്ചാരെ
കണ്ണക്കുറുപ്പിനെകൂട്ടി കച്ചെരിക്ക അയക്കയും ചെയ്തു. കാരിയം വിസ്തരിക്കാമെന്ന വെച്ച
പാർപ്പിച്ചാരെ കണ്ണക്കുറുപ്പ് അന്നു തന്നെ ഒളിച്ച ചാടി പൊകയും ചെയ്തു.

പതിനൊന്നാമത ഉത്തരം. കൂലി ആളെ പിടിക്കാൻ തക്കവണ്ണം പൊഇ വയപ്പു(റ)ത്ത
ഇമ്പിച്ചൻ എന്ന പറയുന്നവന്റെ പൊരക്കൽ ചെന്ന അവനെ വിളിച്ചാരെ ഇമ്പിച്ചൻ
ഇവിട ഇല്ല എന്ന തീയ്യത്തി പറഞ്ഞു. ഇമ്പിച്ചൻ അകത്ത ഒളിച്ചിരിക്കയും ചെയ്തു. അത
കെൾക്കാതെ ഇമ്പിച്ച പൊരക്ക അകത്ത കടന്നനൊക്കിയപ്പൊൾ തീയ്യനെ കണ്ടു. നീ
ഒളിപ്പാൻ സങ്ങതി എന്തന്ന ചൊതിച്ച തക്കുമ്പൊൾ തീയ്യത്തി പാഞ്ഞിചെന്ന പിടിച്ചാരെ
തീയ്യത്തീനെ ഇമ്പിച്ച പിടിച്ച തള്ളി. പിന്നയും തീയ്യനെ ചെന്ന പിടിച്ചാരെ തീയ്യത്തീന്റെ
കഇക്ക ആയിതക്കത്തികൊണ്ടു മുറികയും ചെയ്തു. ആയവസ്ഥ ഇമ്പിച്ചനും മറ്റ രണ്ടു
നാലതീയ്യരും കൂടി മുറിഞ്ഞ തീയ്യത്തീനയുംകൊണ്ട കൊളക്കാട്ട കച്ചെരിഇൽ ച്ചെന്ന
സങ്കടം പറഞ്ഞാരെ ഇമ്പിച്ചിയെ ആള അയച്ച വരുത്തി ചൊതിച്ച പാറാവിൽ ആക്കി
തീയ്യനെ പറെഞ്ഞയക്കയും ചെയ്തു. ആവർത്തമാനം നംമ്പിടി എനക്ക എഴുതി അയച്ചാരെ
ഇമ്പിച്ചീനയും മുറിഞ്ഞ തീയ്യത്തീനയും നമ്മിണ്ടക്ക അയപ്പാൻ നമ്പിടിക്ക എഴുതി
അയച്ചാരെ നമ്പിടി ഇവരെ നമ്മിണ്ടക്ക കൂട്ടി അയച്ചതിന്റെ ശെഷം അകാഇ കടന്ന
തീയ്യനെ പിടിച്ചതിനും തീയ്യത്തീന്റെ കഇ മുറിച്ചതിനും രണ്ടു പണം തീയ്യത്തീന്റെ
കഇ മുറിഞ്ഞതിനും ശിലവ ഇടുവാൻ ഇമ്പിച്ചനൊട വാങ്ങി കൊടുത്തയക്കുകയും
ചെയ്തു.
[ 483 ] പന്ത്രണ്ടാമത ഉത്തരം. പഇനാട്ടുകരെഇന്ന ഒരു പെണ്ണുംപിള്ള കുറുമ്പ്രനാട്ടു വന്ന
പാർക്കുന്നവള ഇങ്ങൊട്ട പറകകൊണ്ട ഞാൻ അവക്ക വെണ്ടുന്നെന കൊടുത്ത
അതിന്റെ മരിയാതിപൊലെ പാർപ്പിച്ചിരിക്കുന്ന. അത കൂടാതെ ഞാൻ ഹിമിസിച്ച
ചെന്നിട്ടും ഇല്ല.

പതിമൂന്നാമത ഉത്തരം. പീലിസ്സായ്പു അവർകൾക്ക രാജ അവർകൾ എന്നെക്കൊണ്ട
അന്ന്യായം എഴുതി അയച്ചതിന്റെ ശെഷം ഞാൻ തലച്ചെരിക്ക ചെല്ലണമെന്നവെച്ച
സായ്പു അവർകളെ കല്പന വന്നാരെ ഞാൻ തലച്ചെരിക്ക ചെന്ന സായ്പു അവർക
ളുമാഇ കണ്ടതിന്റെശെഷം രാജാവ അവർകൾക്ക ഞാൻ എഴുതുന്നത മരിയാതി
കെടുത്ത എഴുതി അയച്ചു എന്നും അപ്രകാരം മരിയാതിപൊലെ അല്ലാതെ എഴുതുവാൻ
സംഗതി എന്തന്ന സായ്പു അവർകൾ കല്പിച്ചാരെ ഞാൻ മരിയാതി കെടുത്ത
എഴുതീട്ടില്ല എന്നും ഞാൻ രാജാവ അവർകൾക്ക എഴുതിയതിന്റെ പെർപ്പ ഉണ്ടെന്ന
സായ്പു അവർകളെ അറിഇച്ചാരെ അപ്പെർപ്പ കാണട്ടെയെന്ന സായ്പു അവർകൾ
കല്പിച്ച പെർപ്പ യെടുത്ത കൊടുത്ത. അത സായ്പു അവർകൾ നൊക്കി എന്റെ
പക്കൽ തന്നെ തന്ന ഇനിക്ക കല്പനയും തന്ന അയക്കുകയും ചെയ്തു. ഇ എഴുതി
യതുപൊലെ അത്ത്രെ നെരാകുന്നത. കൊല്ലം 973 ആമത എടവമാസം 18 നു മെഇമാസം
29 നു എടവം 24 നു ഇങ്കിരിയസ്സ കൊല്ലം 1798 മത ജൂൻ മാസം 4 നു കൊളക്കാട്ടനിന്ന
കവാട സായ്പു തന്നത.

943 I

1093 ആമത രാജശ്രീ കുറുമ്പ്രനാട്ട വീരവർമ്മരാജാ അവർകൾക്ക രാജശ്രീ വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകൾ
സല്ലാം. എന്നാൽ നമുക്കും കവാട സായ്പു അവർകൾക്കും കൊടുത്തയച്ച കത്തുകൾ
അതിൽ രണ്ടാം ഗഡുവിന്റെ ഉറുപ്പ്യ ബൊധിപ്പിക്കാത്ത സങ്ങതിയൊടകൂട രാജശ്രീ
കുമിശനർ സായ്പുമാര അവർകൾക്കും കൊടുത്തയച്ചതിന തങ്ങൾ ഗഡു ബൊധിപ്പി
ക്കാതെ എഴുതിവെച്ചിട്ടുള്ള സഞ്ഞതികൾ നിർബദ്ധം ഉള്ളതും ഒഴിവ ഉള്ളതപൊലെയും
കുമിശനർ സായ്പുമാര അവർകൾക്കും വിചാരിച്ചിരിക്കുകകൊണ്ട ബൊധിപ്പിക്കെണ്ടും
ഗഡു ഉറുപ്പ്യ നിശ്ചയിക്കെണ്ടതിന്ന ഈ നാട്ടിൽ വരുവാൻ കുമിശനർ സായ്പുമാര
അവർകളുടെ എഴുത്ത നമുക്കു വന്നിരിക്കുന്ന കരാർന്നാമപ്രകാരം മൂന്ന സംബത്സര
ത്തൊളം കപ്പം നെരായിട്ടവണ്ണം ബൊധിപ്പിച്ചതിന്റെശെഷം ഉണ്ടായിരുന്നു എന്നും
ഇപ്പൊൾ എഴുതുന്നപ്രകാരം മുൻമ്പെ ഒരുപ്രകാരം വാക്ക എങ്കിലും പറയാതെയും
പഇമാശി എറ ചാർത്തിയത ആകുന്ന എന്നുള്ള സങ്ങതി തങ്ങൾ ഈ സമയത്ത
കൊടുക്കുന്നത എത്രയും ചെർച്ചക്കെടായിട്ടുള്ള സുഭാവംപൊലെ രാജശ്രീ കുമിശനർ
സായ്പുമാര അവർകൾക്ക കാണപ്പട്ടിരിക്കുന്ന. ശെഷം തങ്ങളെ മുതലാൽ ഉള്ള
മുട്ടുകൊണ്ട എഴുതിവെച്ചത. കുമിശനർ സായ്പുമാര അവർകളുടെ പക്ഷത്തിൽ അത്ത്രെ
വിശെഷമാഇട്ടുള്ളവണ്ണം ആകകൊണ്ടും ബഹുമാനപ്പെട്ട കുമ്പഞ്ഞിക്കുള്ള ഗുണം
തങ്ങൾക്കുള്ള ഗുണം കൊണ്ട എന്ന വെച്ചതിന തങ്ങളെ മുട്ടകാരിയം ഒക്കയും ക്രമം
ആണ്ടെതിനും ബഹുമാനപ്പെട്ടെ കുമ്പഞ്ഞിഉടെ മദ്ധ്യസ്ത നടപ്പ ഉടനെ വെണം എന്നും
കുമിശനർ സായ്പുമാര അവർകൾക്ക നിരുവിച്ചിരിക്കകൊണ്ട കണ്ട വിസ്തരിക്കെണ്ടതിന്ന
അവരവരുടെ കണക്കുകളൊടകൂട നാം ഇപ്പൊൾ കൊളക്കാട്ടിൽ ഇരിക്കുന്നെടത്തെക്ക
വരുവാൻ എന്നുള്ള കല്പന നാട്ടിലെ പാറവത്തിക്കാർക്കും മെനവന്മാർക്കും ഉടനെ
കൊടുക്കവെണ്ടിഇരിക്കുന്ന. വിശെഷിച്ച വിചാരിക്കെണ്ടുന്ന അവസ്ഥകൾ പലത
ആകകൊണ്ടും അതിന നൊം തമ്മിൽ വിസ്തരിച്ചാൽ എഴുതി അയക്കുന്നെകാട്ടിൽ
എറ മുഴുവനാഇട്ട വെഗമാഇട്ടുള്ള വണ്ണവും തീരുകകൊണ്ടും തങ്ങളെ ഇവിട കാൺ
മാനായിട്ട നമുക്ക സന്തൊഷപ്പെട്ടിരിക്കയും ചെയ്യുന്നു. അപ്പൊൾ എല്ലാ കാരിയങ്ങളും [ 484 ] തങ്ങളെ ബൊധത്തൊട കൂട തീർത്ത ആകപ്പടു എന്ന നാം വിശ്വസിച്ചിരിക്കുന്ന. എന്നാൽ
കൊല്ലം 973 ആമത എടവമാസം 27 നു ഇങ്കിരിയസ്സ കൊല്ലം 1798 മത ജുൻമാസം 7 നു
കൊളക്കാട്ട നിന്ന എഴുതി അയച്ചത.

944 I

1094 ആമത മലയാം പ്രവിശ്യഇൽ തലച്ചെരി വർത്തകനായിരിക്കുന്ന ചൊഉവക്കാരെ
ൻ മൂസ്സഎഴുതി കൊടുത്ത കഇച്ചീട്ട. എന്നാൽ ഇതിന മുൻമ്പെ നമുക്ക ഉള്ള ഒടങ്ങളെയും
കപ്പൽകളെയും രക്ഷ ആവസ്ഥകൊണ്ട ഭൌൻസൊള എന്നവെച്ചവൻ നിന്ന കടലിൽ
കടക്കുന്ന കത്തകൾ വാങ്ങുവാൻ നമുക്ക മരിയാതി ഉണ്ടായതിന ബഹുമാനപ്പെട്ടെ
ബൊമ്പാഇ ഗവർണ്ണർ സായ്പു അവർകളെയും മെൽ സംസ്ഥാനത്തിങ്കൽ ആയിരി
ക്കുന്ന അവർകളെയും സമ്മതിക്കായികകൊണ്ട മെൽപറഞ്ഞ ഭൊൻസെലൊനിന്ന
കടക്കുന്ന കല്പനക്കത്തുകൾ ഇനിമെൽപ്പെട്ട ഒരു നാളും വാങ്ങുകയും ഇല്ല. വാങ്ങിയാൽ
ബഹുമാനപ്പെട്ട കുമ്പഞ്ഞി ഉടെ രക്ഷപിഴയായിട്ട കൊടുക്കെണ്ടുന്നതിന ഇതിനാൽ
നാം നിശ്ചഇച്ചിരിക്കയും ചെയ്യുന്ന. അതിന സാക്ഷി ആഇട്ട നമ്മുടെ കയ്യൊപ്പ താഴെ
എഴുതിവെച്ചതിനാൽ ഇതിനൊടുകൂട എഴുതിയത. എന്നാൽ കൊല്ലം 973 മത എടവമാസം
....... നു ഇങ്കിരിയസ്സകൊല്ലം 1798 മത ജുൻ മാസം............. നു എഴുതിയത42.

945 I

1095 ആമത മഹാരാജശ്രീ കവാട സ്സായ്പു അവർകളെ സന്നിധാനങ്ങളിലെക്ക
പയ്യർമ്മല മുമ്പിലെത്ത തകശിലദാര രാമരാമയ്യര സല്ലാം. മഹാരാജശ്രീ ഇഷ്ടിവിൻ
സായ്പു അവർകളുടെ കല്പനപ്രകാരം ഒരു കണക്ക തീർത്ത കൊണ്ടുപൊവാൻ
തക്കവണ്ണം പയ്യർമ്മലക്ക വന്നാരെ കൂത്താളിനായര വാളുര കാല കുറെയ എങ്കലപ്പടിലെ
നികിതി വഹിക്ക 94 പണം തന്നത കാനഗൊവി പണ്ടാരത്തിൽ ചെർന്നു കൊമ്പിഞ്ഞിക്ക
എത്തിയപ്രകാരം പലെ പ്രകാരത്തിലും സായ്പു അവർകളെ കെൾപ്പിച്ചിററ ഉണ്ടല്ലൊ.
അപ്പണം ഇപ്പൊൾ ഇങ്ങുതരണമെന്നവെച്ച രണ്ടാളെ പാർപ്പിച്ചിരിക്കുന്ന. ആയതകൊണ്ട
സായ്പു അവർകളെ സന്നിധാനത്തിങ്കൽ ക്കൂട്ടിഅയപ്പാൻ സമ്മതിക്ക ഇല്ല എന്നവെച്ച
പാർത്തിരിക്കുന്ന. എന്നാൽ സായ്പു അവർകളെ കൃപകടാക്ഷം ഉണ്ടാഇട്ട കുമ്പഞ്ഞിക്ക
എത്തിയ പണത്തിന്ന തഹശിലദാരെ മുട്ടിപ്പാൻ സങ്ങതി ഇല്ല എന്നവെച്ച നായരക്ക
എഴുതി അയച്ച എന്റെ സങ്കടം തീർക്കുകയും വെണമെല്ലൊ. എന്നാൽ സായ്പു
അവർകളെ കൃപകടാക്ഷം ഉണ്ടായിട്ട നെരും ഞായവുംപൊലെ എന്നെ രെക്ഷിച്ച
കൊള്ളുകയും വെണമെല്ലൊ. എന്നാൽ കൊല്ലം 973 മത എടവമാസം 28 നു ഇങ്കിരിയസ്സ
കൊല്ലം 1798 മത ജൂൻ മാസം 8 നു എഴുതി വന്നത

946 I

1096 മത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ
ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകൾക്ക കുറുമ്പ്രനാട്ട വീരവർമ്മരാജാ അവർകൾ
സലാം. ഇമാസം 27 നു കല്പന ആയ കത്ത 28 നു താമരശ്ശെരി എത്തി. വാഇച്ച മനസ്സിൽ
ആകയും ചെയ്തു. കൊല്ലം 972 മത എടവമാസത്തിൽ കുറുമ്പ്രനാട്ട വന്ന പാർത്ത
വിചാരിപ്പാൻ നമുക്ക സങ്ങതി വന്നതും അതിനുമുൻമ്പെ നമ്മുടെ പെർക്ക കാരിയ
സ്ഥൻന്മാര വിചാരിച്ച വന്നതും ബഹുമാനപ്പെട്ട കൊമ്പിഞ്ഞിഇൽ അറിവ ഉണ്ടാ
[ 485 ] ഇരിക്കുന്നതെല്ലൊ ആകുന്ന. നാം വന്ന പാർത്ത വിചാരിച്ച തൊടങ്ങിയതിന്റെ ശെഷം
നാട്ടിൽ ഉള്ള നടപ്പും സങ്കടവും അറിയുന്നതിനെ സങ്കടം പറകയും ചെയ്ത പൊരുന്നതും
ഉണ്ട. നാം നിരുവിച്ച സാധിക്കുന്നതിനെ നാട്ടുന്ന നികിതി പിരിച്ചിട്ടും കടം വാങ്ങീട്ടും
നെര നടന്ന പൊരുകയും ചെയ്തു. നിരുവിച്ചാൽ നൃവാഹം ഇല്ലാതെ വന്നതിന നമ്മുടെ
നെരും സങ്കടവും പറവാൻ താമസം വരുത്തിയാൽ യെറ ദൊഷമ്മാഇ വരുമെന്ന ഭയ
ബുദ്ധി ഉണ്ടാകകൊണ്ട സങ്കടം അറീക്കയും ചെയ്തു. ദെയകടാക്ഷം ഉണ്ടായി സായപു
അവർകൾ കുറുമ്പ്രനാട്ട എത്തുകയും ചെയ്തു. ഇപ്പൊൾ കല്പന വന്ന ഉടനെ പാർപ്പ
ത്തിക്കാരൻന്മാരും മെനവൻമ്മാരും കണക്കും സന്നിധാനത്തിങ്കലെക്ക വരാൻ തക്കവണ്ണം
നാം നിഷ്കരിഷിച്ച എഴുതി അയക്കയും ചെയ്തു. നാം വരണ്ടുന്നതിന ഇ മിഥുനമാസം 11
നു കഴിവൊളം നമ്മുടെ ജാതകവശാൽ വളര കഷ്ടതകൊണ്ട അതിന ഉപശാന്തി
കർമ്മങ്ങളും ഭജനവും ഇവിടെ തുടങ്ങിയത. 11 നു സമർപ്പിച്ച 12 നു ഇവിടന്ന പുറപ്പെട്ട
സന്നിധാനത്തിങ്കലെക്ക വരുവാൻ കല്പന ഉണ്ടാഎങ്കിൽ കല്പനപ്രകാരം ആരംഭിച്ച
കർമ്മങ്ങൾക്ക വിഘ്നംകൂടാതെ ചെയ്തവരാഇരുന്ന അതിനകത്ത തന്നെ വരണമെന്ന
കല്പന എങ്കിൽ കല്പനപ്രകാരം ഇവിടന്ന പൊറപ്പെട്ട വരികയും ചെയ്യാം. നമ്മുടെ

കാരിയങ്ങൾ ഒക്കക്കും ദെയകടാക്ഷം ഉണ്ടാഇ രെക്ഷിച്ചുകൊള്ളുകയും വെണം. കൊല്ലം
973 ആമത എടവമാസം 28 നു എഴുതിയത. അന്നു തന്നെ വന്നത. എടവം 29 നു
ഇങ്കിരിയസ്സകൊല്ലം 1798 മത ജൂൻ മാസം 8 നു. 9 നു പെർപ്പാക്കി.

947 I

1097 ആമത മലയാംപ്രവിശ്യഇൽ അതത രാജാക്കന്മാരെ അവരവരുടെ സ്ഥാനത്ത
നൃത്തിധർമ്മാധർമ്മങ്ങളും നടത്തി വഴിപൊലെ രക്ഷിച്ചപൊരുന്ന മഹാരാജശ്രീ വടക്കെ
അധികാരി ഇഷ്ടിവിൻ സായ്പു അവർകളെ സന്നിധാനങ്ങളിലെക്ക അമഞ്ഞാട്ട നായര
സലാം, കൊടുത്തയച്ച ബുദ്ധി പരമാനിക വാഇച്ച അവസ്ഥ മനസ്സിലാകയും ചെയ്തു.
രണ്ടാമത ഗഡുവിന്റെ ഉറുപ്പിക തന്നതിന്റെശെഷം തെകച്ച കൊടുത്തയക്കണ
മെന്നല്ലൊ ഇങ്ങൊട്ട എഴുതിയ ബുദ്ധിപരമാനികഇൽ ആകുന്നു. മുതൽ ഗഡുവി
ന്റെയും രണ്ടാം ഗഡുവിനുംകൂടി കുത്താളിനിന്ന ഇവിടെ അയ്യായിരത്തിൽ ചില്ലാനം
പണം ഇവിടെ ബൊധിപ്പിപ്പാൻ ഉണ്ടാക്കൊണ്ട ആയവസ്ഥ കൊഴിക്കൊട്ടെക്ക എഴുതി
അയച്ചതിന്റെശെഷം കൊഴിക്കൊട്ടന്ന കുത്താട്ടിൽ നായരക്ക പരമാനികം അപ്പണ
ത്തിന്ന എഴുതി അയച്ചിരിക്കുന്ന. അതകഴിച്ച രണ്ടാം ഗഡുവിന ബൊധിപ്പിക്കെണ്ടും
പണം താമസിയാതെ സന്നിധാനങ്ങളിൽ കൊടുത്തയക്കുന്നതും ഉണ്ട. മെടമാസം 22
നു തന്നെ പതിനായിരം പണം കൊഴിക്കൊട്ടെക്ക അടച്ച രശീതി വാങ്ങിട്ടും ഉണ്ട.
എന്നാൽ കാരിയത്തിന്നും സന്നിധാനങ്ങളിലെ കൃപകടാക്ഷം ഉണ്ടാഇട്ട രക്ഷിച്ച
കൊള്ളുകയും വെണം. എന്നാൽ കൊല്ലം 973 ആമത എടവമാസം 29 നു ഇങ്കിരിയസ്സ
കൊല്ലം 1798 ആമത് ജൂൻ മാസം 9 നു പത്താന്തീയതി പെർപ്പാക്കി കൊടുത്തത.

948 I

1098 ആമത ബഹുമാനപ്പെട്ട ഇങ്കിരിയസ്സ കൊമ്പിഞ്ഞിഉടെ കല്പനക്ക വടക്കെ
മുഖം തലച്ചെരി തുക്കടിഇൽ അധികാരി രാജശ്രീ മെസ്ഥർ ഇഷ്ടിവിൻ സായ്പു
അവർകൾക്ക കൂത്താട്ടിൽ നായര സലാം. എഴുതി അയച്ച കത്തു വാഇച്ച വർത്തമാനം
മനസ്സിലാകയും ചെയ്തു. രണ്ടാം ഗഡുവിന്റെ അവസ്ഥകൊണ്ട എല്ലൊ എഴുതി
അയച്ചതാകുന്ന. രണ്ടാം ഗഡുവിന്റെ പണം ഇവിട തീർന്ന പണവും കൊടുത്ത
എതാനും പണം പൊരാതെ പൊയതകൊണ്ട കാപ്പട്ട താഴെ പുരഇൽ പക്കുറുക്കുട്ടിയൊട
വാങ്ങി അവിടെ ബൊധി പ്പിപ്പാൻ തക്കവണ്ണം ആള അയച്ചിട്ടും ഉണ്ട. ശെഷം പണം [ 486 ] താമസിയാതെ തീർത്ത എത്തിക്കുന്നതും ഉണ്ട. സായ്പുമായി കാമാൻ തക്കവണ്ണം
യെറ താമസിയാതെ വരികയുംമാം. എന്നാൽ കൊല്ലം 973 ആമത എടവമാസം 29 നു
ഇങ്കിരിയസ്സ കൊല്ലം 1798 മത ജൂൻ മാസം 9 നു എഴുതിയത. എടവം 30 നു ജൂൻമാസം
10 നു പെർപ്പാക്കി കൊടുത്തത.

949 I

1099 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ
ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകൾക്ക് കുറുമ്പ്രനാട്ട വിരവർമ്മരാജ അവർകൾ
സല്ലാം. എടവമാസം 29 നു ശിന്നുപട്ടര കൊളക്കാട്ടു വന്ന സായ്പു അവർകളെ
കണ്ടതിന്റെ ശെഷം സായ്പു അവർകൾ കല്പിച്ച വിവരംങ്ങൾ ശിന്നുപട്ടര എഴുതി
നമുക്ക മനസ്സിൽ ആകയും ചെയ്തു. നമുക്കുള്ള സങ്കടപ്രകാരം ഒക്കയും മുൻമ്പിനാൽ
മെസ്ത്രി പീലിസായ്പു അവർകളെ ബൊധിപ്പിച്ചതിന്റെശെഷം ആ സങ്കടം തീർത്ത
തരുവാനും രാജ്യത്ത നാനാവിധങ്ങൾ തീർപ്പാനായിട്ടും മെസ്ത്ര കവാടസ്സായ്പു അവർകൾ
കല്പന ആയി വന്നതിന്റെശെഷം ഇവിട ഉള്ള വിവരങ്ങൾ ഒക്കയും നാം ബൊധിപ്പിച്ചിട്ടും
പൊറമെ അന്നഷിച്ച അറഞ്ഞിട്ടും മനസ്സിലായ അവസ്ഥ സായ്പു അവർകൾ
മനസ്സിലായിരിക്കുമെല്ലൊ. 73 മതിൽ രണ്ടാം ഗെഡുവിന്റെ ദ്രവ്യം ബൊധിപ്പിക്ക ഇല്ലന്ന
നമുക്ക ബൊധിച്ചിട്ടും ഇല്ലാ. 69 മത മുതൽക്കും 73 മത ഒന്നാമത്തെ ഗഡുവൊളം ദ്രവ്യം
വർത്തക മുഖാന്തരം കുമ്പഞ്ഞിക്ക അടച്ച പൊന്നു. 72 മത വരക്കും എതാനും പണം
രാജ്യത്ത നിലുവ ആയിട്ടും 73 ആമത്തിൽ രണ്ടാമത്തെ ഗഡുവിൽ എതാനും പിരിഞ്ഞത
അവന്ന അടങ്ങീട്ട ഉള്ള കണക്ക ആവർത്തകൻ പക്ക്രുകുട്ടീനയും വരുത്തി ചൊതിച്ചാൽ
അറികയും ആമെല്ലൊ. രാജ്യത്ത നികിതി ദ്രവ്യം എടുത്ത നാം കയ്യിൽ വെച്ചകൊണ്ട
കുമ്പഞ്ഞിക്ക ദ്രവ്യം തരിക ഇല്ലയെന്ന പറകയും ഇല്ല. നെരപൊലെ ഒക്കയും വിസ്തരിച്ചാൽ
കൊമ്പിഞ്ഞിന്റെ ഗഡുവിന്റെ ഉറുപ്പികയും രാജ്യത്ത നിലവകാണുകയും ചെയ്യുമെല്ലൊ.
ആയതിന സായ്പു അവർകളെ കൃപകടാക്ഷം ഉണ്ടായിട്ട നിൽക്കുന്ന ദ്രവ്യം കുടി
യാന്മാരൊട വാങ്ങി കുമ്പഞ്ഞിക്ക അടെയണ്ടുന്ന ദ്രവ്യം കഴിച്ച നമുക്ക വരാനുള്ള
അവകാശവും കടക്കാറെ മുതലും നമുക്ക കിട്ടുവാറാക്കി തന്നാൽ നന്നായിരുന്നു. എല്ലാ
കാരിയത്തിനും കൃപകടാക്ഷം ഉണ്ടായി രെക്ഷിക്കയും വെണം. എന്നാൽ കൊല്ലം 973
ആമത എടവമാസം 30 നു എഴുതിയത ഇങ്കിരിയസ്സു കൊല്ലം 1798 ആമത ജൂൻമാസം 10
നു എഴുതിയച്ചതി 31 നു ജുൻമാസം 10 നു പെർപ്പാക്കി കൊടുത്തത.

950 I

1100 ആമത രാജശ്രീ കുറുമ്പ്രനാട്ട വീരവർമ്മരാജാ അവർകൾക്ക രാജശ്രീ വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്പ്രഡെണ്ടെർ ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകൾ
സലാം. എന്നാൽ തങ്ങൾ എടവമാസം 28 നുയും 30 നുയും എഴുതിയ കത്തകൾ
വാങ്ങിയതിൽ നാം മുൻമ്പെ തങ്ങൾക്ക ഗ്രെഹിപ്പിപ്പാൻ സങ്ങതി യെടുത്തത പൊലെയും
ഉള്ള ഒഴിവ ആഇട്ടും ചെർച്ചക്കെടായിട്ടും നടപ്പപ്രകാരം ഇപ്പൊൾ തന്നെ നടക്കുന്ന
എന്നും കാണെണ്ടതിന്ന നമുക്ക സങ്കടം ആകുന്നത. രണ്ടാം ഗെഡുവിൽ ഉള്ള ഉറുപ്പ്യയിൽ
പ്രത്യെകമാഇട്ട കുറുമ്പ്രനാട്ടന്ന വല്ല അംശം ബൊധിപ്പിക്കാതെ ഇരിക്കുന്നത തങ്ങൾക്ക
വല്ല സങ്ങതി ഉള്ളതിന്ന നമുക്ക ഒരു പ്രകാരത്താൽ ബൊധിക്കുന്നതും ഇല്ല. ആ
ഗഡുവിന്റെ ബൊധംകൊണ്ട നാം തങ്ങൾനിന്നു ശിന്നുപട്ടരെ മുഖാന്തരത്തൊട
ചൊതിച്ചതിന ഉത്തരമാഇട്ട ഒന്നും എഴുതീട്ടും ഇല്ലല്ലൊ. തങ്ങളെ നാട്ടിലെ കപ്പംകൊണ്ട
തങ്ങൾ യെഴുതിയ അവസ്ഥ ഒക്കയുംകൊണ്ട വിസ്തരിക്കുമ്പൊൾ തങ്ങളെ
വിശ്വാസത്തിൽവെച്ച കാര്യങ്ങൾ വെണ്ടവണ്ണം നടപ്പാൻ കഴിക ഇല്ല എങ്കിലും ബഹു [ 487 ] മാനപ്പെട്ട കുമ്പഞ്ഞി അവർകളൊടകൂട തങ്ങൾ ചെയ്ത കരാർന്നാമപ്രകാരം നിശ്ചഇപ്പാൻ
തങ്ങൾക്ക മനസ്സില്ല എങ്കിലും കാണപ്പെട്ടിരിക്ക ആകുന്നത. ബഹുമാനപ്പെട്ട സർക്കാർക്ക
തങ്ങളെ നാട്ടിൽനിന്ന പിരിഞ്ഞ ഉറുപ്പ്യഇന്റെ അവസ്ഥകൊണ്ട നമുക്ക എത്തീട്ടുള്ള
വർത്തമാനം എഴുതി അയക്കുമ്പൊൾ മെൽ എഴുതിവെച്ച സങ്ങതികൾ രണ്ടിന തങ്ങളെ
നടപ്പ എത സങ്ങതിക്ക ചെർന്നു എന്നും അവർകൾക്ക ബൊധിക്കയും ആം. തങ്ങളെ
നടപ്പിൽ പരമാർത്ഥം ആയിട്ടും നെരായിട്ടും നടന്നു വന്നിരുന്നു എന്നുണ്ടായിരുന്നിട്ടെ
ങ്കിൽ നികിതി അടച്ച കഴികയും ഇല്ല എന്ന തങ്ങൾ നിശ്ചഇച്ച എഴുതിയ സമയത്ത
നിലവ ഉള്ളത അധികമായിട്ട വർദ്ധിപ്പാനും തങ്ങൾ ചെയ്തപ്രകാരം നിലവ നിശ്ചഇ
ക്കെണ്ടുന്ന സമയത്ത നിശ്ചഇക്കാതെ ഒഴിച്ചുപൊവാനും എന്നുള്ളപ്രകാരം
സമ്മതിക്കാതെകണ്ട തങ്ങൾ കരാർന്നാമം ചെയ്ത അവസ്ഥ ഉള്ളതിന വീടിക്കൊടു
ക്കണമെന്നും ബഹുമാനപ്പെട്ട കുമ്പഞ്ഞിയൊട അപെക്ഷിച്ചിരുന്നിട്ടും ഉണ്ടായിരുന്നു.
ശെഷം തങ്ങൾ എടവമാസം 30 നു എഴുതിയ കത്തിൽ ഒടുക്കമാഇട്ട വെച്ചതിന നാം
തങ്ങൾക്ക ഗ്രെഹിപ്പിപ്പാൻ ആകുന്നത. തങ്ങളെ കരാർന്നാമപ്രകാരം നെരായിട്ടവണ്ണം
നടത്തി ആക്കെണ്ടതിന്ന തങ്ങൾക്ക ചെർച്ച സഹായവും രക്ഷയും കൊടുപ്പാനാഇട്ട
ബഹുമാനപ്പെട്ട കുമ്പഞ്ഞി അവർകളെ മതിയായി ഇരിക്കുന്ന എങ്കിലും എപ്പൊഴും മതി
ആയിരിക്കുന്ന എങ്കിലും അതിന കവാടസായ്പു അവർകൾ തങ്ങളെ നാട്ടിൽ കല്പിച്ച
അയച്ച അവസ്ഥ ഒരു സാക്ഷി ആകുന്നത. എന്നാലും തങ്ങൾ പ്രവൃത്തിക്കുന്ന വല്ലവരെ
പൊലെ ഉള്ളു. ആ യജമാനൻ എങ്കിലും മറ്റ വല്ല എജമാനൻ യെങ്കിലും പ്രവൃത്തിക്കണം
എന്ന ബഹുമാനപ്പെട്ട കുമ്പഞ്ഞിക്ക ബൊധിക്കുന്നതും ഇല്ലയെല്ലൊ. അതുകൊണ്ട
ഇക്കാരിയത്തിന തങ്ങൾ അപെക്ഷിച്ചത നികിതി അവസ്ഥക്ക മുൻമ്പിലെത്തെപൊലെ
അനുഭവിച്ച ബലം തങ്ങൾക്ക അനുഭവിച്ച ഇരിക്കുമ്പൊൾ ബഹുമാനപ്പെട്ട കുമ്പഞ്ഞിക്ക
ഒരു ഉത്തരം കൊടുക്കാണ്ട ഇരിക്കണം എന്നുള്ള ഭാവം തങ്ങൾക്ക ഉണ്ടെന്നതപൊലെ
നമുക്ക വിശാരിച്ച കഴികയും ഉള്ളു. വിശെഷിച്ച എഴുതുവാൻ ഉള്ളത ആകുന്നത
താമരച്ചെരി മെനവന്മാരയും കണക്കകളും ഇത്ത്രത്തൊളം വന്നിട്ടും ഇല്ല. അതുകൊണ്ട
കൊമൻ നായര കൊഴിക്കൊട്ട പൊയി കൊളക്കാട്ടിൽ തന്നെ വരികകൊണ്ട മെൽ
എഴുതിയ മെനവന്മാരയും കണക്കുകളും ഉടനെ അയക്കവെണ്ടി ഇരിക്കുന്ന. എന്നാൽ
കൊല്ലം 973 ആമത എടവമാസം 1 നു ഇങ്കിരിയസ്സ കൊല്ലം 1798 ആമത ജുൻമാസം 12 നു
കൊളക്കാട്ടനിന്ന എഴുതിയത.

951 I

1101 ആമത -മലയാം പ്രവിശ്യഇൽ വടക്കെ അധികാരി സുപ്രഡെണ്ടെർ രാജശ്രീ
ഇഷ്ടടിവിൻ സായ്പു അവർകൾക്ക വിട്ടിലത്ത രവിവർമ്മ രാജാ അവർകൾ സല്ലാം.
അടിയന്തരമാഇ കാലംതൊറും നടത്തിക്കൊണ്ടുവരുന്ന ജാതികർമ്മം ഞാൻ നടപ്പാ
നാഇട്ട കൊടക്ക മഹാക്ഷെത്ത്രം തലക്കാവെരിയെന്ന സംകല്പിച്ചിരിക്കുന്നതകൊണ്ട
നാം ഉടനെ പൊയി താമസിയാതെ എത്തുകയും ചെയ്യാം. കാശിക്ക സമം ഇ ദിക്കിൽ
തലക്കാവെരി എന്ന ക്ഷെത്രം സായ്പു അവർകളെ കല്പന ഉണ്ടായി വരണം. എന്നാൽ
കൊല്ലം 973 ആമത മിഥുനമാസം 1 നു ഇങ്കിരിയസ്സ കൊല്ലം 1798 മത ജൂൺമാസം 12 നു
എഴുതി വന്നത. 13 നു പെർപ്പാക്കി കൊടുത്തത. കൊളക്കാട്ടിന്ന.

952 I

1102 ആമത മലയാംപ്രവിശ്യഇൽ സകലകാർയ്യ്യാദികൾ നടത്തുവാനാഇട്ടും
സുപ്രഡെണ്ടെർ സ്ഥാനം പരിപാലിപ്പാനാഇട്ട കല്പിച്ച ആക്കി ഇരിക്കുന്ന എത്രെയും
ബഹുമാനപ്പെട്ട രാജശ്രീ ഇഷ്ടിവിൻ സായ്പു അവർകൾക്ക വിട്ടിലത്ത രവിവർമ്മ [ 488 ] നരസിംഹരാജൻ സല്ലാം. കൊങ്കിണിച്ചെട്ടി വെങ്കിടെശൻ കൊങ്കിണിച്ചെട്ടി രാണു
കെണ്ടിയും നമ്മെക്കൊണ്ട സായ്പു അവർകളൊട അഞ്ഞായം കെൾപ്പിച്ചിരിക്കുന്ന
എന്നു കെട്ടു. നാം ഒരു കാരിയം അവരൊട അറിഇച്ചിട്ടും ഇല്ല. ശെഷം അവരെ അഭി
മാനത്തിന ആയിക്കൊണ്ട രാജസ്ഥാനത്തന്ന പല്ലങ്കി അവരെ മങ്ങലത്തിന
സ്ഥാനമരിയാതിപൊലെ നടന്ന പല്ലങ്കി വാങ്ങിക്കൊണ്ട പൊകുന്ന മരിയാതി ഉണ്ടാ
യതുകൊണ്ടും അവൻ നടന്ന കാരിയം ശെഷം നമ്മെക്കൊണ്ട അഞ്ഞായം
കെൾപ്പിക്കുവാൻ സങ്ങതി എന്തെന്നറിഞ്ഞില്ലല്ലൊ. ശെഷം ഇമാർഗ്ഗത്ത് ഉള്ള തട്ടാൻ
ചെട്ടി കൊങ്കണിച്ചെട്ടി ആചാരി മൂചാരി ഇങ്ങനെ ഇരിക്കുന്ന ഹീനജാതികൾക്ക
ദ്രവ്യസമ്പത്ത ഉണ്ടാഇവന്നാൽ അവരവർക്ക വെണ്ടുന്ന സ്ഥാനമരിയാതി കല്പിച്ച
തരുംപ്രകാരം രാജസ്ഥാനത്ത വന്ന അപെക്ഷിച്ചാൽ അവർക്ക ഉള്ള എണ്ണംപൊലെ
സ്ഥാനാദികൾ കൊടുത്ത രാജസ്ഥാനത്തന്ന അവരക്കൊണ്ടുള്ള സ്ഥാനമരിയാതി
പൊലെ വാങ്ങുകയും ചെയ്യാം. ഈക്കാരിയം സായ്പു അവർകൾ വിസ്തരിക്കണ്ടത
മഹാരാജശ്രീ കുമ്പഞ്ഞിസ്ഥാനത്ത ഇപ്രദെശത്ത കൊടക ആലെരി വീരരാജെന്ദ്ര ഒട
യർക്കൽ മൊദൽ ശെഷം രാജസ്ഥാനാദികൾ ഉണ്ടല്ലൊ. സായ്പു അവർകൾ
വിസ്തരിച്ചാൽ ഗുണദൊഷം അറിയാമെല്ലൊ. ശെഷം കൊല്ലം 968 മാണ്ട തലച്ചെരിഇൽ
കൊങ്കിണിച്ചെട്ടി അനന്തപണ്ടാരി മങ്ങലത്തിൽ പക്ഷ്മ്മണശെന പൊവാൻ വന്ന
പല്ലങ്കിന അപെക്ഷിച്ച കൊണ്ടുപൊഇ. എന്നതിന്റെശെഷം മരിയാതി പൊലെ ചൊന്ന
ശാലുവനജർ കൊടുത്ത അയച്ചിരിക്കുന്ന. ഇത് അൽപകാരിയമെന്ന സായ്പു അവർകൾ
ബൊധിക്കരുത. നമുക്ക ഉള്ള സ്ഥാനമരിയാദി ആകകൊണ്ടും സായ്പു അവർകളെ
ബൊധിപ്പിക്ക വെണ്ടിവന്നു. കീഴിൽ അണ്ണൻമാര നടന്ന സ്ഥാനമരിയാദിപൊലെ നാം
നടന്നില്ല എങ്കിൽ ശെഷമുള്ള രാജസ്ഥാനത്ത ചെർന്നവരുംമില്ലല്ലൊ. ഇത ശത്ത്രുക്കൾക്ക
വരുത്തുവാൻ മൊഹമുണ്ടാ ഇരിക്കുമെല്ലൊ എന്ന നാം അറിഞ്ഞില്ല. സർവ്വവും
കൊമ്പിഞ്ഞി എന്ന വിശ്വസിച്ച വരുന്ന ആളാകകൊണ്ട നമുക്കുള്ളെ സ്ഥാനവും
മെനിയും മരിയാദി ഒക്ക കൊമ്പിഞ്ഞി സായ്പു അവർകളെ കൃപകടാക്ഷംകൊണ്ടും
ഉണ്ടാഇ വരണമെന്ന നാം അപെക്ഷിക്കുന്ന. എന്നാൽ കൊല്ലം 973 മത എടവ മാസം 17
നു മെഇമാസം 28 നു എഴുതിയത. മിഥുനമാസം 3 നു ജൂൻ മാസം 14 നു കൊളക്കാട്ട
നിന്ന തന്നത.

953 I

1103 ആമത കുറുമ്പ്രനാട്ടെ വസ്തുത കീഴമരിയാദഇൽ ഉള്ളത ഞെങ്ങൾ പറഞ്ഞ
കെട്ടിട്ട ഉള്ളതും ഞെങ്ങൾ അറിഞ്ഞിട്ട ഉള്ളതും തമ്പുരാക്കൻമാരെ അവസ്ഥ തുയ്പാട
മെക്കൊളച്ചെരി രണ്ട താവഴിഇൽ നാല കൊവിലകം. അതിൽ തുയ്പാട്ടെ ക്കൂറ്റിൽ
കെഴക്കെടത്ത കൊവിലക പുറമല്ലച്ചെരി കൊവിലകവും മെക്കൊളച്ചെരികൂറ്റിൽ
രാമങ്ങലത്ത കൊവിലകവും മുതിരക്കാവിൽ കൊവിലകവും ഇങ്ങനെ നാല കൊവിലകം
ആകുന്നു. വിശെഷിച്ച ഭരദെവത നാട്ടിൽ എഴുന്നള്ളിയതിന്റെ ശെഷം നാടും കൊട്ടയും
ആനപിടിയും വാളപിടിയും പശുവും ബ്രാഹ്മണരെയും പെണ്ണുംമ്പിള്ളെയും പുല്ലപുരയും
രക്ഷിപ്പാൻ തക്കവണ്ണം അടക്കി പരദെവത കൊടുത്തിരിക്കുന്ന. അവിടത്തെ പൊന്നു
പൊരായ്യ അന്നഷിച്ച നടത്തുവാൻ തക്കവണ്ണം തമ്പുരാക്കൻമാരും നാട്ടിൽ തറവാട്ടു
കാരുംകൂട പാലശ്ശെരിക്കൊട്ടക്ക എത്തി. അവിടെ കാരകൂറനാർക്ക പരദെവതെടെ
നിയൊഗം ഉണ്ടായിട്ട കൊട്ടെഇൽ പട്ടര അവരൊധിച്ച ആക്കി ഇരിക്ക ആകുന്നത.
നാട്ടുകാരുടെ അവസ്ത ഒള്ളുര രണ്ടില്ലം വാഴുംന്നൊൻന്മാരും കരപ്പറത്ത നെല്ലുളി
നായിന്മാരും കരിങ്കുറ്റിക്കൽ നായരും കുന്നുമ്മൽ നായരും നിടിയനാട്ട വാകെരി
മുട്ടാംഞ്ചെരി രണ്ട ഇല്ലത്തിൽ മൂത്തെകൂറ്റിൽ കമ്മള സ്ഥാനവും എടെക്കര മൂന്നു വീട്ടിൽ
നെല്ലുളി നാഇന്മാരും നാലവിട്ടിൽ അമയങ്ങലത്ത നാഇന്മാരും കൊളക്കാട്ട നാലര [ 489 ] അച്ചന്മാരും കൊളക്കാടൻ പണിക്കരും നൻമ്മെണ്ടെ രണ്ട ഇല്ലത്ത നമ്പിയാൻന്മാരും
രണ്ടയെടത്തിൽ പള്ളിക്കരെ നാഇന്മാരും നടുവണ്ണൂര വാഴൊത്ത നായരും നീലംഞ്ചെരി
നായരും കച്ചെരി നമ്പിയും അത്ത്രെ ആകുന്ന. ഈ ദിക്കുകളിലെ ഉള്ള സ്ഥാനംങ്ങൾ
അവരവര തന്നെ അടക്കിപ്പൊരികതന്നെ ആകുന്നത. ആസ്താനങ്ങൾ തമ്പുരാക്കന്മാർക്ക
അടക്കെണമെന്നവെച്ച മുൻമ്പിനാൽ കൊളക്കാട്ട ഉപ്പപടന്നഇൽനിന്ന വരെണ്ടത വെച്ച
വെടഞ്ഞ സമ്മതിക്കായ്കകൊണ്ട രണ്ടാമങ്ങളത്ത തമ്പുരാൻ കൊട്ടെത്തക്ക എഴുന്നള്ളി
കൊട്ടെത്ത തമ്പുരാന ആളും ആയുധവും കൂട്ടി കുറുമ്പ്രനാട്ട വാലുെശരി ചാലഇൽ
എഴുന്നള്ളിച്ച നാട്ടുകാർക്ക തിരുവെഴുത്ത എഴുതി അയച്ച വരുത്തി നിങ്ങളെ ദെശ
ങ്ങളിൽനിന്ന വസ്തുവിന്മിൽ നിന്ന വസ്തു നൊക്കിക്കണ്ട പത്തിന്ന രണ്ട ഇങ്ങതരണമെന്ന
അരുളിച്ചെയ്ത കെട്ടതിന്റെശെഷം കീഴിൽ നടക്കുംപ്രകാരം അല്ലാതെ നടക്കെണ
മെന്നവെച്ചാൽ സങ്കടംതന്നെ എന്ന ഒണർത്തിച്ച പിരിഞ്ഞപൊന്നതിന്റെശെഷം
ആളെയും ആയുധവും തികച്ച അവരവരെ ദിക്കിൽ പടയും സ്രാമ്പിയും ഇട്ട പാർക്ക
കൊണ്ട വസ്തുമുതലുകൾ ഒഴിച്ച വാങ്ങിപ്പൊഇ താമൂരിപ്പാട്ടിൽ തമ്പുരാനെ ചെന്ന
തൊഴുത വത്തമാനങ്ങൾ ഒക്കയും ഒണർത്തിച്ചതിന്റെശെഷം ഒന്നും ഒന്നാഇട്ട
അരുളിച്ചെയ്തു കെൾക്കായ്കകൊണ്ട കടുത്തനാട്ട തമ്പുരാനെ ചെന്ന തൊഴുത
ഒണർത്തിച്ചതിന്റെശെഷം എതാനും ആളും ആയുധവുംകൂടെ അയച്ച കുറുമ്പ്രനാട്ട
കടന്ന വെടിയും പടയും ഉണ്ടാഇ. 36 ആമതിൽ വന്നിട്ട് 37 ആമതിൽ ഒഴിച്ചപൊക
അത്ത്രെ ആയത. 58 ആമതിൽ തലച്ചെരിനിന്ന സർദാർഖാനെ പിടിച്ചകുമ്പഞ്ഞി ആജ്ഞ
വന്നതിന്റെശെഷം നികുതി എറ്റം കുറുമ്പ്രനാട്ടക്ക എഴുന്നള്ളിയതിന്റെശെഷം
കുമ്പഞ്ഞിനികിതി കൊടുത്ത പൊരിക ആയത. പിന്നയും ഢിപ്പു വന്നാരെ തമ്പുരാൻ
വെണാട്ടുകരക്ക എഴുന്നള്ളുകയും ചെയ്തു. 66 ആമതിൽ കുമ്പഞ്ഞി ആജ്ഞ വന്നതിന്റെ
ശെഷം ഉള്ള അവസ്ഥ എഴുതുകയും വെണ്ടെല്ലൊ. എന്നാൽ കൊല്ലം 973 ആമത
മിഥുനമാസം 5 നു ഇങ്കിരിയസ്സ കൊല്ലം 1798 മത ജൂൻ മാസം 16 നു.

954 I

1104 ആമത വിട്ടിലത്ത രവിവർമ്മ നരസിംഹരാജ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രഡെണ്ടെർ ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകൾ സലാം.
എന്നാൽ തങ്ങൾക്ക അടിയന്തരമാഇട്ടുള്ള കാരിയത്തിന തലക്കാവെരിക്ക യാത്ത്ര
പുറപ്പെടുവാൻ സങ്കല്പിച്ചിരിക്കുന്ന എന്നും ഇങ്ങൊട്ട എഴുതി അയക്കകൊണ്ട ആ
വർത്തമാനം രാജശ്രീ കുമിശനർ സായ്പുമാർക്ക അറിഇച്ചാരെ തങ്ങൾ പൊഇക്കൊള്ളാം
എന്നുള്ള എഴുത്ത നമുക്കു വന്നിരിക്കകൊണ്ട തങ്ങൾക്കുള്ള ജാതികർമ്മം നടക്കെണ്ട
തിന കൊടക മഹാക്ഷെത്രത്തെക്ക പൊഇക്കൊള്ളുകയും വെണം. എന്നാൽ കൊല്ലം
973 ആമത മിഥുനമാസം 6 നു ഇങ്കിരിയസ്സ കൊല്ലം 1798 മത ജുൻ മാസം 17നു കൊളക്കാട്ട
ദെശത്തനിന്ന എഴുതിയത.

955 I

1105 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ
ജെമിസ്സ ഇഷ്ടിവിൻ സായ്പുഅവർകൾക്ക കുറുമ്പ്രനാട്ട വീരവർമ്മരാജ അവർകൾ
സലാം. മിഥുനമാസം 1 നു കല്പന ആയ കത്തു രണ്ടാംതീയതി താമരച്ചെരി എത്തി.
വായിച്ച മനസ്സിലാകയും ചെയ്തു. താമരച്ചെരി പാറപത്തിക്കാര മെനവൻന്മാരക്ക വന്ന
കത്ത കൊണ്ടുപൊവാൻ ശിപ്പാഇമാരക്ക ആള കൊടുത്ത് അവരെക്കണ്ട കൂട്ടിക്കൊണ്ടു
വന്ന പാറപത്യക്കാരരും മെനവന്മാരും കണക്കും ശിപ്പാഇമാരൊടുകൂട പറഞ്ഞയച്ചിട്ടും
ഉണ്ട. ശെഷം താമരച്ചെരി കണക്കുകൾ വരുവാൻ ഉള്ളത ഒക്കയും കൊമൻ നായര [ 490 ] വരുത്തുകയും ചെയ്യും. ബഹുമാനപ്പെട്ട കുമ്പഞ്ഞിക്കല്പനക്ക നടക്കെണ്ടുന്നതിന നാം
ഒരു വഞ്ചന നിരുവിച്ചിട്ടും ഇല്ല. നിരുവിക്കയും ഇല്ല. യെല്ലാ വിവരവും സായ്പു
അവർകളെ ചിത്തത്തിൽ അറികയും ചെയ്യുമെല്ലൊ. ദെയകടാക്ഷം ഉണ്ടാഇ രെക്ഷിച്ച
കൊള്ളുകയും വെണം എന്ന നാം ആശ്രഇച്ച അപെക്ഷിച്ചകൊണ്ടിരിക്കുന്ന. എന്നാൽ
കൊല്ലം 973 ആമത മിഥുന മാസം 5 നു എഴുതിയത. മിഥുനം 6 നു ഇങ്കിരിയസ്സ കൊല്ലം
1798 ആമത ജൂൻമാസം 17 നു വന്നത. 7 നു 18 നു കൊടുത്തത. പെർപ്പ ആക്കി ഇട്ട.

956 I

1106 ആമത മലയാം പ്രവിശ്യഇൽ ഉള്ള തറവാട്ടുകാരെൻമാർക്കും കുടിയാൻമാർക്കും
ഒക്കക്കും എഴുതിയ പരസ്സ്യക്കത്ത. എന്നാൽ ബഹുമാനപ്പെട്ട കുമ്പഞ്ഞി അവർകൾ
പരസ്സ്യ പ്രവൃത്തിക്ക തക്കത ആകുന്ന എന്നു വ്യാപാരക്കാരൻന്മാർക്കും കച്ചൊടകാ
രൻന്മാരിക്കും ഗുണം ഉള്ളത ആകുന്ന എന്നു വിചാരിച്ച വരുംപൊലെ സുൽത്താന്റെ
അധികാരത്തിൽ ഇപ്രവിശ്യഇൽ ആതി ആയിട്ട ഉണ്ടാക്കിയിരുന്ന പെരുവഴികൾ രണ്ടാമത
കൊത്തി നന്നാക്കെണ്ടതിന്ന മുഖ്യമാഇരിക്കുന്ന നശരങ്ങൾക്ക43 എങ്കിലും ദിക്കുകൾക്ക
യെങ്കിലും നെരെ പൊകുന്ന പെരുവഴികൾ തൊറക്കെണ്ടതിനും നിശ്ചഇച്ചിരിക്കകൊണ്ട
എല്ലാവർക്കും അറിഇക്കെണ്ടത ഈ എഴുതിയതാകുന്നത. മെൽപറഞ്ഞ പ്രവൃത്തി
കപ്പിത്താൻ മക്ക്രീപ്പ സായ്പു അവർകളെ വിചാരത്തിൽ അകപ്പെട്ടിരിക്കുന്ന എന്നും ആ
സായ്പു അവർകൾക്ക നടത്തിക്കെണ്ടുന്ന പ്രവൃത്തിക്ക വെണ്ടുവൊളം ആളുകൾ
കല്പിച്ച കൊടുക്കയും ചെയ്തു. അതതു തുക്കടികളുടെ പെരുവഴികളെ അതിരുകൾ
അടയാളം വെക്കുമ്പൊൾ നെനെ പെരുവഴിഇൽ വല്ല തെങ്ങ എങ്കിലും മറ്റ വല്ല മരം
എങ്കിലും മൊടക്കുന്നുണ്ട എന്ന കണ്ടാൽ ആ മരങ്ങൾ എടുക്കെണ്ടതിനും അടിയ
ന്തരമാഇട്ടു മുറിച്ചകളയാൻ ഉണ്ടാകപെടുന്ന മരങ്ങളുടെ വില തീർത്ത ഉടയക്കാരന
കൊടുക്കെണ്ടതിനും മെൽവെച്ച കപ്പിത്താൻ മക്ക്രീപ്പ സായ്പു അവർകൾക്ക കല്പന
കൊടുത്തിട്ടും ഉണ്ട. മെൽപറഞ്ഞ മരങ്ങളുടെ നെരാഇട്ട ഉള്ള ഉടയക്കാരന ചെതം
അനുഭവിക്കാറതകണ്ട ഇരിപ്പാൻ ബഹുമാനപ്പെട്ട കുമ്പഞ്ഞിഇൽനിന്ന വില്വാങ്ങു വാൻ
നെരെ അവകാശക്കാരൻ ആകുന്ന എന്ന അപ്പിസ്സർ സായ്പു അവർകൾക്ക
ബൊധത്തൊടുകൂട നിശ്ചഇക്കെണ്ടതിനും കപ്പിത്താൻ മക്ക്രീപ്പ സായ്പു അവർകൾക്ക
എങ്കിലും ആ സായ്പു അവർകൾ ഇല്ലാഞ്ഞാൽ അവർകളെ കീഴിൽ നടക്കുന്ന
അപ്സർക്ക എങ്കിലും തറയുടെ നികിതിക്കാരിയം വിചാരിക്കുന്ന മെനവൻന്മാരൊടകൂട
പൊഇക്കൊൾകയും വെണം. മുറിച്ചു വരുന്ന മരങ്ങളെവിധത്തിൽ രണ്ടത്തിന്റെ വില
വെറെ ആഇട്ട എന്തെന്ന ആകുന്ന എന്നും അവര വിധവും പിടിപ്പവുംകൊണ്ട നാട്ടിൽ
എങ്ങിനെ ബൊധിക്കുന്ന എന്ന വില തീർത്ത കൊടുക്കയും വെണം. അത നിശ്ചഇച്ച
അറിയെണ്ടതിന്ന കുടിയാന്മാര മരത്തിന വെച്ച വില തീർക്കെണ്ടതിന തറയുടെയും
ഹൊബളിയുടെയും പാറപത്തിക്കാരന്മാർകളെയും അവരവരെ മെനവൻമാരയും
കുമ്പഞ്ഞിഇലെ കാനഗൊവിമാരെയും ഗുമാസ്തന്മാരെയും ഒന്ന എങ്കിലും എറഎങ്കിലും
മുഖ്യസ്ഥന്മാരൊടുകൂട കപ്പിത്താൻ മക്ക്രീപ്പസായ്പു അവർകൾക്ക എങ്കിലും അവർകളെ
കീഴിൽ നടക്കുന്ന അപ്സർക്ക എങ്കിലും പൊഇക്കൊൾകയും വെണം. ആ സായപു
അവർകൾ ഒരുത്തനൊട മരത്തിന്റെ പിടിപ്പ ഉടെയക്കാരനൊട വാങ്ങുകയും ചെയ്യും.
ശെഷം പെരുവഴികൾ തീർത്ത ആയാൽ അതിലകത്ത കൊത്തി നടക്കരുത എന്ന
കല്പിക്ക ആയത. വല്ല ആള എങ്കിലും ആളുകൾ എങ്കിലും ഈക്കല്പന അനുസരി
ക്കാതെ മാറ്റി നടന്നു എന്നു കണ്ടാൽ അതുപൊലെ ഉള്ളവരെ നടപ്പിന്റെ വിസ്താരം
കഴിക്കെണ്ടതിനും അവരെക്കൊണ്ട വഴിപൊലെ നടത്തിക്കെണ്ടതിന്നും അവരവരെ
[ 491 ] പെര എന്താകുന്ന എന്നും രാജശ്രീ സുപ്രഡെണ്ടെർ സായ്പു അവർകൾക്ക എങ്കിലും
തുക്കടികളിൽ നിർത്തി ഇരിക്കുന്ന സായ്പു അവർകൾക്ക എങ്കിലും ബഹുമാനപ്പെട്ട
കുമ്പഞ്ഞി അവർകളാൽ കൊഴിമ്മക്കാരിയത്തിന്നും നികുതികാരിയത്തിനും പ്രവൃ
ത്തിച്ചിട്ട ഉള്ളവരൊക്കയും താമസംകൂടാതെ അറിഇക്കയും വെണം. എന്നാൽ പെരു
വഴിയിലെ അതിരുകൾ ഇരിക്കുന്ന വയലുകളും ഓടുകളും നാല്ക്കാലിയുടെ നാനാ
വിധംകൊണ്ട സൂക്ഷമാഇട്ട നടക്കെണ്ടതിന വെണ്ടിയത ആകകൊണ്ട പെരുവഴിഇൽ
ഉള്ള വിസ്താരം കൊൽ 13 വെച്ച അതത ഭാഗത്തെക്ക മതിലുകൾ എങ്കിലും വെഇലികൾ
എങ്കിലും അവരവരെ വഹക്ക കുടിയാന്മാര വെച്ച കൊള്ളാം. എന്നാൽ കൊല്ലം 973
ആമത മിഥുനമാസം 9 നു ഇങ്കിരിയസ്സ കൊല്ലം 1798 ആമത ജുൻമാസം 20 നു എഴുതിയത.

957 I

1107 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ
ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകൾ കുത്താട്ടിൽ നായരക്ക എഴുതിയത. എന്നാൽ
കൊഇലാണ്ടി ദൊറൊഗക്ക എഴുതി അയച്ച ഉത്തരത്തിൽ ഉള്ള അവസ്ഥ കണ്ട
അറിഞ്ഞാരെ നമുക്കു വളര പ്രിയക്കെടുതന്നെ ആകുന്ന. നിലുവ ഉറുപ്പിക കൊടുത്ത
യക്കായ്കകൊണ്ട ഒരു ആളെപക്കൽ കൊടുത്തയച്ചിരിക്കുന്ന എന്ന കൂടക്കൂട എഴുതി
അയക്കുന്നത. ബഹുമാനപ്പെട്ട സർക്കാരുടെ എത്രെയും കഠിന്യമാഇട്ട ശൊദ്യം
നിങ്ങളെക്കൊണ്ട ഉണ്ടായി വരുത്തുകയും ചെയ്യും. അതകൊണ്ട ഈ മിഥുനമാസം 16
നു യിൽ അകത്ത വരണ്ടും നികിതി നിലുവ ഉറപ്പിക ഒക്കയും നമ്മുടെ കച്ചെരിഇൽ
ബൊധിപ്പിക്കുകയും വെണം. അത കഴികഇല്ല എന്ന ഉണ്ടാൽ സങ്ങതി എന്തെന്ന
നമ്മൊട ഗ്രെഹിപ്പിച്ചി അറിഇക്കെണ്ടതിനും മെൽപറഞ്ഞ മിഥുനമാസം 16 നു താൻ
തന്നെ കൊളക്കാട്ടെ കച്ചെരിഇൽ വരികയും വെണം. എന്നാൽ കൊല്ലം 973 ആമത
മിഥുനമാസം 9 നു ഇങ്കിരിയസ്സ കൊല്ലം 1798 ആമത ജുൻ മാസം 20 നു കൊഇലാണ്ടിഇൽ
നിന്ന് എഴുതിയത.

958 I

1108 ആമത ബഹുമാനപ്പെട്ട ഇങ്കിരിയസ്സ കുമ്പഞ്ഞിഇടെ കല്പനക്ക വടക്കെ മുഖം
തലച്ചെരി തുക്കടിഇൽ അധികാരി രാജശ്രീ മെസ്തർ ഇഷ്ടിവിൻ സായ്പു അവർകൾക്ക
കുത്താട്ടിൽ നായര സലാം. എഴുതി അയച്ച കത്തു വാഇച്ച വർത്തമാനം മനസ്സിലാകയും
ചെയ്തു. രണ്ടാം ഗഡുവിന്റെ പണം 16 നു ലകത്ത അടക്കെണമെന്നും യെന്നൊട
അസാരം പ്രിയക്കെട തൊന്നി എന്നും ശെഷം അവസ്ഥകളും എല്ലൊ എഴുതിയൂട്ടതി
ലാകുന്ന. ഇപ്പൊൾ ഇവിട അസാരംകണ്ട ചരക്കുകൾ ഉള്ളത ഇവിടുന്ന എടുത്ത
കണക്കിൽ പണം തരാൻ ആള ഇല്ലായ്കകൊണ്ടും മുൻമ്പെ താഴെപുരഇൽ പക്കിറു
കുട്ടിയുംമാഇട്ട അസാരംകണ്ടെ എടവാടഉണ്ടാകകൊണ്ടും ഉള്ള ചരക്കും തീർന്ന പണവും
പക്ക്രുകുട്ടി മുഖാന്തരത്തിൽ കൊടുത്ത പൊരാത്തതിന തെകെച്ച2000 ഉറുപ്പിക ഇപ്പൊൾ
ബൊധിപ്പിപ്പാൻ തക്കവണ്ണം ഭാഷയാക്കി പക്ക്രുകുട്ടി ഉള്ളടത്തെക്ക ആള അയച്ചിട്ടും
ഉണ്ട. സായ്പു അവർകൾക്ക എന്നൊട നീരസം ഉണ്ടാവാൻതക്കവണ്ണം ഒര എണ്ണങ്ങൾ
ഞാൻ നടന്ന പൊയെന്നു ബഹുമാനപ്പെട്ട കുമ്പഞ്ഞി സർക്കാർക്ക
വെണ്ടാതൊരുകാരിയം ഞാൻ നടന്നു പൊഎന്നും നടക്കാമെന്നും നിരുപിച്ചിട്ടും ഇല്ല.
ഇപ്പൊൾ പക്ക്രുകുട്ടി അവിട ബൊധിപ്പിപ്പാൻ വെച്ചിട്ടുള്ളതിന്റെശെഷം പണവും തീർത്ത
കൊണ്ട ഞാൻതന്നെ സായ്പു അവർകളെ അരിയത്ത വന്ന എന്റെ സങ്കടങ്ങൾ ഒക്കയും
ബൊധിപ്പിച്ച പൊരുന്നതും ഉണ്ട, എനിഎതുപ്രകാരം വെണ്ടു എന്ന എല്ലാകാരിയത്തിനും [ 492 ] കല്പന വരുംപ്രകാരം നടക്കയുമാം. എന്നാൽ കൊല്ലം 973 ആമത മിഥുന മാസം 10 നു
എഴുതിയത 16 ഇങ്കിരിയസ്സ കൊല്ലം 1798 ആമത ജുൻ മാസം 27 നു വന്ന ഒല.

959 I

1109 ആമത ഇഷ്ടിമിസായ്പു അവർകൾക്ക കൊട്ടയത്ത മൂത്തരാജാവ സലാം.
മുൻമ്പെ കൊട്ടയത്തന്ന തീയ്യന കൊന്ന അവസ്ഥക്ക മൂന്ന മാപ്പളമാര മെസ്സറ കൂട്ടി
അയച്ച തിരുവങ്ങാട്ട ചൊക്കിഇൽ ആക്കീട്ടും ഉണ്ടല്ലൊ. ആയവസ്ഥകൊണ്ട ഇവിട
വിസ്തരിച്ച തിന്റെശെഷം തീയ്യൻ കിണറ്റിൽ വീണു മരിക്കയത്ത്രെ. മാപ്പളമാര
കൊന്നിട്ടില്ല എന്നത്ത്രെ ഇവിട വിസ്തരിച്ചടത്ത കണ്ട, സാക്ഷി പറഞ്ഞ. തീയ്യന കൂട്ടി
അയക്കണ മെന്നല്ലൊ അമ്പൂന എഴുതി അയച്ചത. അത്തീയ്യന ഇവിട കാൺമാനുമില്ല.
അവൻ തുൻമ്പ അറിയാതെ പറകകൊണ്ടെല്ലൊ അവൻ മാറിനിന്നത. അതുകൊണ്ട
മാപ്പളമാര കാവലവിടുത്ത അയക്കയും വെണം. എനിയും അക്കാരിയംകൊണ്ട
വിസ്തരിക്കെണ്ടിവന്നു എങ്കിൽ അന്ന മാപ്പളമാര കൂട്ടി അയക്കയും ചെയ്യാം. എന്നാൽ
കൊല്ലം 973 ആമത മിഥുനമാസം 3 നു എഴുതിയത. മിഥനം16 നു ഇങ്കിരിയസ്സ കൊല്ലം
1798 മത ജുൻ മാസം 27 നു വന്ന കണ്ടത്.

960 I

1110 ആമത അമഞ്ഞാട്ടിൽ നായര അടയാളം ബഹുമാനപ്പെട്ടിരിക്കുന്ന ഇങ്കിരിയസ്സ
കുമ്പഞ്ഞികല്പനക്ക പയ്യനാട്ടുകരയും പയ്യർമ്മലയും അദാലത്ത ചാവടിഇൽ
ദൊറൊഗ കണ്ടു. കാരിയം എന്നാൽ 9 നു തന്നെ കൊറെയ പണവും കൊടുത്ത
കൊഴിലാണ്ടിക്ക അയക്കുമ്പഴെക്ക മഹാരാജശ്രീ ധൊര അവർകൾ തലച്ചെരിക്ക
പൊയെന്ന കെൾക്ക കൊണ്ട അയച്ച ആളുകൾ മടങ്ങി വരിക ആയത. ആയതകൊണ്ട
ദൊറൊഗക്ക സായ്പു അവർകളെ സന്നിധാനങ്ങളിലെക്ക യെഴുതി അയച്ച പണം
തലച്ചെരിക്ക കൊടുത്ത യക്കയൊ അത അല്ല കൊഇലാണ്ടിഇൽ തന്നെ വെക്കയൊ
എന്നുള്ളതിന്റെ അവസ്ഥ തിരിച്ച അറിയിമാറാക്കയും വെണമെല്ലൊ. വിശെഷിച്ച
ഞാൻ കരാർന്നാമം എഴുതി കൊടുത്തിട്ടുള്ള തറെയിലെ പണം കൂത്താട്ടിൽനായര
എടുപ്പിച്ചിട്ടുള്ളത ഇവിടെ ബൊധിപ്പിപ്പാൻ തക്കവണ്ണം കൊഴിക്കൊട്ടെക്ക എഴുതി
കൊടുത്തയച്ചതിന്റെശെഷം മഹാരാജശ്രീ കുമിശനർ സായ്പുമ്മാരുടെ പരമാനികം
കൂത്താട്ടിൽ നായരക്ക കൊടുത്തയച്ചിട്ട പണം ഇവിടെ തരിക എങ്കിലും അങ്ങൊട്ട
കൊടുത്തയക്ക എങ്കിലും ഉണ്ടായതും ഇല്ല. ആയതകൊണ്ട കൂത്താട്ടിൽ നായര
യെടുപ്പിച്ചത പൊക രണ്ടാം ഗഡുവിന്റെ പണം തികച്ച നാല ദിവസത്തിൽ എടഇൽ
ബൊധിപ്പിച്ച തരുന്നതും ഉണ്ട. ഇവിടുന്ന കുമ്പഞ്ഞിക്ക ബൊധിപ്പിക്കെണ്ടും പണത്തിന
നെരകെട വരികയും ഇല്ല. എന്നാൽ ഇ അവസ്ഥകൾ ഒക്കയും മഹാരാജ സായ്പു
അവർകളെ ദിവ്യചിത്തത്തിൽ ബൊധിച്ച ഒന്നിനും കുഴക്കകൂടാതെ ആക്കിതരണം.
എന്നാൽ കൊല്ലം 973 ആമത മിഥുനമാസം 13 നു മിഥുനം 16 നു ഇങ്കിരിയസ്സ കൊല്ലം 1798
ആമത ജൂൻ മാസം 27 നു വന്ന കണ്ടത.

961 I

1111 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ
ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകൾക്ക കടത്തനാട്ട പൊറളാതിരി ഉദയവർമ്മരാജ
അവർകൾ സലാം. എന്നാൽ കൊല്ലം 973 ആമതിലെ രണ്ടാം ഗഡു വഹ ഉറുപ്പിക
മുൻമ്പിൽ സർക്കാരിൽ ബൊധിപ്പിച്ചതിന്റെശെഷം ചെല്ലും ഉറുപ്പിക വഹഇൽ ഇപ്പൊൾ
നമ്മുടെ സറാപ്പ കൃഷ്ണൻവശം 13000 ഉറുപ്പിക കൊടുത്തയച്ചിട്ടും ഉണ്ട. ശെഷം [ 493 ] ഉറപ്പിക തെകച്ചും വൊധിപ്പിക്കെണ്ടതിന ഇപ്പൊൾ രാജ്യത്ത ഫലങ്ങൾ ഒന്നും ഇല്ലാത്ത
സമയമാകകൊണ്ട ഗഡുവിന്റെ ഉറുപ്പിക പിരിഞ്ഞ വരുവാൻ വളര സങ്കടമാഇരി
ക്കകൊണ്ട താമസിച്ച ഇരിക്ക അല്ലാതെ സർക്കാര കാരിയത്തിനെ നാം ഉപെക്ഷ
കാണിക്കുന്ന എന്ന സായ്പു അവർകൾക്ക ബൊധിക്കയും അരുതു. ഇപ്പൊൾ
കൊടുത്തയച്ച പതിമൂന്നാഇരം ഉറുപ്പിക സർക്കാരിൽ പുക്കിയപ്രകാരം രെശീതി
കൊടുത്തയക്കയും വെണം. നാം എല്ലാ കാരിയത്തിനും ബഹുമാനപ്പെട്ട കുമ്പഞ്ഞിയെ
വിശ്വസിച്ചിരിക്കുന്ന. എന്നാൽ കൊല്ലം 973 ആമത മിഥുനമാസം 13 നു തലച്ചെരിഎക്ക
എഴുതി. മിഥനമാസം 16 നു ഇങ്കിരിയസ്സ കൊല്ലം 1798 മത ജുൻമാസം 27 നു കൊളക്കാട്ട
വന്ന കണ്ടത. തലച്ചെരിഇന്ന പെർപ്പാക്കി കൊടുത്തത.

962 I

1112 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ
ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകൾക്ക കടത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജ
അവർകൾ സലാം. എന്നാൽ എടവമാസം 21 നു സായ്പു അവർകൾ എഴുതിയ കത്ത
വാഇച്ച വർത്തമാനം മനസ്സിലാകയും ചെയ്തു. ബഹുമാനപ്പെട്ടെ കുമ്പഞ്ഞിയുടെ
പ്രവൃത്തിക്കാരന്മാരുടെയും ദൊറൊഗന്മാരുടെയും നടപ്പനൊക്കി വിചാരിക്കെണ്ടതിനെ
എല്ലാ തുക്കടികളിലും എജമാനൻന്മാര കല്പിച്ചപ്രകാരം രാജശ്രീ കുമിശനർ സായ്പു അവർകളെ
കല്പനത്താൽ കടത്തനാട്ടിൽ പാർപ്പാൻതക്കവണ്ണം വാഡൽ സായ്പു
അവർകള കല്പിച്ചയച്ചിരിക്കുന്നെന്നല്ലൊ സായ്പു അവർകൾ നമുക്ക എഴുതി
ഇരിക്കുന്നത. ബഹുമാനപ്പെട്ട സർക്കാരിൽ നമ്മുടെ കാരണൊന്മാരും നാമും വിശ്വസിച്ച
നാൾമുതലക്ക പ്രത്ത്യെകം കുമ്പഞ്ഞിഇൽ ചെർന്ന ആളപ്പൊലെ ഇന്നെവരെഇലും
നടന്നവരികയും ചെയ്തു. നാം സർക്കാറ കാരിയത്തിന ഒരു വിത്യാസം കൂടാതെകണ്ട
കരാരപ്രകാരം ഉള്ള മുതലും കടം വാങ്ങീട്ടും ബഹുമാനപ്പെട്ട സർക്കാരിൽ ബൊധിപ്പിച്ച
നമുക്ക ഗുണം വരുമെന്ന വിശ്വസിച്ചിരിക്ക അത്ത്രെ ആകുന്നത. ഇപ്രകാരം ഒരു
എജമാനന കൂടി പാർപ്പാൻ കല്പിക്കു എന്ന നമൊട ബഹുമാനപ്പെട്ടെ ഗവർണ്ണർ
തലച്ചെരി ഇന്ന കല്പിച്ചപ്പൊൾ യാതൊരു കാരിയത്തിന്നും കുമ്പഞ്ഞി കല്പനപ്രകാരം
കെട്ട നടപ്പാൻ നാം ഇരിക്കെ നമ്മുടെ രാജ്യത്തെക്ക ഒരു എജമാനനകൂടി കല്പിപ്പാൻ
എല്ലാരാജ്യത്ത ഉള്ള കലമ്പുകളും മറ്റും ഉള്ള പ്രകാരം നമ്മുടെ രാജ്യത്ത ഉണ്ടായിട്ടും
ഇല്ല. അതുകൊണ്ട അപ്രകാരം കല്പിക്കുന്നത നമുക്ക സമ്മതം അല്ല എന്നുള്ള
സങ്കടങ്ങൾ ഒക്കയും നാം ഗവണ്ണർ സായ്പു അവർകൾക്ക ബൊധിപ്പിക്കയും
ചെയ്തിരിക്കുന്ന. ഇപ്പൊൾ രണ്ടാമതും കുമ്പഞ്ഞിഇന്ന ഇപ്രകാരം കല്പിപ്പാൻ തക്കവണ്ണം
എങ്കിലും നമ്മുടെ രാജ്യത്തുള്ള പ്രജകൾ എങ്കിലും സർക്കാരിൽ ഒരു വിശ്വാസക്കെട
കാണിച്ചിട്ടുള്ളപ്രകാരം നമുക്ക തൊന്നുന്നതും ഇല്ല. സകലകാരിയത്തിന്നും
കുമ്പഞ്ഞിയെ വിശ്വസിച്ചത. നമ്മുടെ മാനം മരിയാദിക്ക താഴ്ച വരിക ഇല്ല എന്ന
നിശ്ചഇച്ചിരിയ്ക്കെ ബെഹുമാനപ്പെട്ട കുമ്പഞ്ഞിഇന്ന കടാക്ഷിച്ച ഇപ്രകാരം ആക്കി
വെക്കുന്നതുകൊണ്ട നമുക്കു വളര സങ്കടം തന്നെ ആകുന്ന. സർക്കാറ കുമ്പഞ്ഞി
കല്പന എപ്പൊളും നാം ആശ്രഇച്ചിരിക്കയും നമുക്ക വെണ്ടുന്ന ഗുണങ്ങൾ കുമ്പഞ്ഞി
ഇന്ന കല്പിച്ച നമ്മുടെ സ്ഥാനമാനത്തൊടെ വെച്ച രക്ഷിക്കയും അപ്രകാരം അത്ത്രെ
നാം പ്രാർത്ഥിച്ച ഇരിക്കുന്നത. ഈ രാജ്യത്ത ഒരു എജമാനെൻ കൂടി സ്ഥിതി ആഇട്ട
പാർക്ക എന്ന വന്നാൽ അപ്പൻമ്മാരാഇരിക്കുന്ന ജനങ്ങൾ വെണ്ടി നമുക്കു നിത്യദുഖം
വർദ്ധിച്ച വരികയും അതു ഹെതുവാഇട്ട നമ്മൊട ബഹുമാനപ്പെട്ട കുമ്പഞ്ഞിക്ക
വിശ്വാസക്കെട ഭാവിക്കയും അപ്രകാരം വരുന്നതിനെ വളര സങ്കടം ഉണ്ടാകകൊണ്ടത്ത്രെ
പിന്നയും നമ്മുടെ സങ്കടം അറിക്കുന്നത. ഈ എഴുതുന്നത എല്ലാ രാജ്യത്തപ്പൊലെഉള്ള
ആലശീലകൾ ഈ രാജ്യത്ത ഭാവിക്കരുത എന്നും നൊം വിശെഷിച്ചും കുമ്പഞ്ഞിഇൽ [ 494 ] ചെർന്ന ആള ആകകൊണ്ട നമ്മ മരിയാദിപ്രകാരംതന്നെവെച്ച രെക്ഷിക്കെണ്ടുന്നതിന
കൃപ ഉണ്ടാഇരിക്കെണമെന്ന അപെക്ഷിക്ക അത്രെ ആകുന്നത. നമ്മുടെ സുഖ ദുഖ
ങ്ങൾ കുമ്പഞ്ഞിഇൽ ബൊധിപ്പിക്ക അല്ലാതെകണ്ട നാം വെറെ ഒന്നും ആശ്രഇച്ചിട്ടും
ഇല്ല. ഇപ്രകാരം എഴുതിയത ഒക്കയും കാരിയത്തിന്റെ അവസ്ഥപ്രകാരം ആകുന്ന.
വാഡൽ സായ്പു അവർകൾക്കും നമുക്കും വിശ്വാസം പൊരായ്കകൊണ്ട ആകുന്ന
എഴുതിയത എന്ന സായ്പു അവർകൾക്ക ബൊധിക്കയും അരുതു. എല്ലാ കാരിയത്തിനും
സായ്പു അവർകളെ സ്നെഹം വർദ്ധിച്ചു വരികയും വെണം. എന്നാൽ കൊല്ലം 973
ആമത മിഥുനമാസം 9 നു എഴുതിയത. തലച്ചെരിഇന്ന പെർപ്പാക്കിയത. മിഥുനമാസം
16 നു ഇങ്കിരിയസ്സ കൊല്ലം 1798 മത ജുൻ മാസം 27 നു കൊളക്കാട്ടന്ന തന്നത.

963 I

1113 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ
ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകൾക്ക കടത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജ
അവർകൾ സലാം. എന്നാൽ സായ്പു അവർകളെ കാണെണമെന്ന നാം രണ്ടപ്രാവിശ്യം
വടകര സമീപം വന്ന പാർക്കയും ചെയ്തു. സർക്കാറ കാരിയം ഹെതുവായിട്ട സായ്പു
അവർകൾ വടകര താമസിപ്പാൻ എട ഇല്ലായ്കകൊണ്ട തലച്ചെരി പൊകുകകൊണ്ട
നമുക്ക കാമാൻ സങ്ങതി വന്നതും ഇല്ല. അതുകൊണ്ട വളര സങ്കടം തന്നെ ആകുന്ന.
ഇന്ന 14 നു വടകര സായ്പു അവർകൾ വരുമെന്ന കെൾക്കകൊണ്ട വളര സന്തൊഷ
ത്തൊടകൂട എഴുതുന്ന ഇന്നെന്നും 15 നു സായ്പു അവർകളും നാമും കാമാൻ തക്കവണ്ണം
സങ്ങിതി ആഇ വരുമെന്നും ഉണ്ടെങ്കിൽ കല്പന വന്നാൽ ഇന്ന വഴിനെരം നാം
കുറ്റിപ്പുറത്തനിന്ന പൊറപ്പെട്ട കാവിൽവന്ന പാർത്ത 15 നു രാവിലെ സായ്പു അവർകളെ
കാമാൻതക്കവണ്ണം വടകര വരികയും ചെയ്യാം. അന്നതന്നെ സായ്പു അവർകളെ
കല്പനയും വാങ്ങി കുറ്റിപ്പുറത്തെക്ക വരണ്ടിയത ഉണ്ട. 16 നു നമ്മുടെ മാതാവിന്റെ
ദിവസമാകുന്ന. അത്കൊണ്ടത്ത്രെ എഴുതി അയച്ചത. 15 നുയൊളം പാർപ്പാൻ അവസരം
ഇല്ലെന്ന സായ്പു അവർകൾക്ക ബൊധിച്ചാൽ പിന്നെ യെപ്പൊൾ വരുവാൻ കല്പന
ആകുന്ന എന്നവെച്ചാൽ അപ്പൊൾ നാം സായ്പു അവർകളെ കാമാൻ തക്കവണ്ണം
വരുന്നതും ഉണ്ട. എന്നാൽ കൊല്ലം 973 ആമത മിഥുനമാസം 14 നു എഴുതിയത. മിഥനം
16 നു ഇങ്കിരിയസ്സ കൊല്ലം 1798 ആമത ജുൻമാസം 27 നു കൊളക്കാട്ടന്ന തന്നത. പെർപ്പ.

964 I

1114 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ
ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകൾഉടെ സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ
കണ്ണൂൽ ദൊറൊഗ മുക്കാടി ആതം എഴുതിയ അരജി. എറമുള്ളാൻ കണക്കപ്പിളെള്ളയും
നാലകത്ത കുഞ്ഞിമമ്മതും ആഇട്ടുള്ള മൂന്ന മുറി പീടികയുടെ കാരിയം വിസ്തരിച്ച
ആയതിന്റെ വിധി അവകാശം ഇന്നെ ആളുക്കെന്ന അറിഞ്ഞ അരജി എഴുതി
സന്നിധാനത്തിങ്കലെക്ക കൊടുത്തയക്കണമെന്ന കല്പിച്ച കൊടുത്തയച്ച കത്ത
വന്നതിന്റെശെഷം എറുവുള്ളാൻ കണക്കപ്പിള്ളെനെ കച്ചെരീൽ വരുത്തിചൊതിച്ചാറെ
കുഞ്ഞിമമ്മതിന്റെ ഉമ്മ ഉമ്മാഇയുമ്മയും കുഞ്ഞിമമ്മതിന്റെ അനുജൻ പൊക്കരുംകൂടി
നാനൂറ്റിഅഇമ്പത ഉറുപ്പിക വാങ്ങി ആ മൂന്ന മുറി പീടികയും വെലതീർത്ത കരണം
എഴുതി തന്നിരിക്കുന്ന എന്നും ആയതിന സാക്ഷി അയ്യാറാണ്ടിലെ പള്ളിയും കുന്ന ത്ത
മമ്മാലിയും കുട്ടിഅമ്മാറകത്ത മൊഇതിയൻ കുട്ടിയും ഉണ്ടെന്ന് പറെക്കൊണ്ട കുട്ടി
അമ്മാറകത്ത മുഇതിയൻകുട്ടി അറിവിക്ക ഒടി ഇരിക്കകൊണ്ട കുന്നത്ത മമ്മാലിനയും
അയ്യാറാണ്ടി പള്ളീനയും വിളിച്ച ചൊതിച്ചാരെ അവര രണ്ടും പറഞ്ഞ വാക്ക [ 495 ] രണ്ടുപ്രകാരം ആകകൊണ്ടും രണ്ടാക്കും നിശ്ചയം ഇല്ലാതെ വരികകൊണ്ടും
കുഞ്ഞിമമ്മതിന്റെ ഉമ്മ കണക്കപ്പിള്ളക്ക എഴുതി കൊടുത്ത കരണം വരുത്തി നാല
കച്ചൊടക്കാരെക്കൊണ്ട നൊക്കിച്ചാരെ ഈ മൂന്ന പീടികയും നാനൂറ്റ അഇമ്പത
ഉറുപ്പികക്ക വില തീർത്ത യെഴുതിച്ച കരണം വസ്തുവല്ല എന്ന പറഞ്ഞാരെ അപ്രകാരം
കണക്കപ്പിള്ളക്കും ബൊധിച്ചു എന്ന പറെകകൊണ്ട കുഞ്ഞിമമ്മതിന്റെ ഉമ്മക്ക
കണക്കപ്പിള്ള നാനൂറ്റ അഇമ്പത ഉറുപ്പികക്ക ചരക്ക ആയിട്ടും ഉറുപ്പിക ആഇട്ടും
കൊടുത്തിട്ടുള്ള കണക്ക കണക്കപ്പിള്ളെടെ കഇൽ ഉണ്ടാകകൊണ്ടും ആ നാനൂറ്റ
അഇമ്പത ഉറുപ്പികയും കണക്കപ്പിള്ളക്ക കൊടുത്ത നിന്റെ മുന്ന മുറി പ്പീടികയും
വാങ്ങിക്കൊ എന്ന് ഞാൻ കുഞ്ഞിമമ്മതിനൊട പറഞ്ഞാരെ നൂറ്റയിമ്പത ഉറുപ്പ്യയെ
വാങ്ങിഇട്ടുള്ളൂ എന്ന കുഞ്ഞിമമ്മതിന്റെ ഉമ്മ പറഞ്ഞീട്ടുള്ളു അറിവും ഉണ്ട എന്നും
ഈ ഉറുപ്പിക നൂറ്റനാൽപതും കൊടുക്കാമെന്നും നാനൂറ്റഅമ്പത ഉറുപ്പികയും
കൊടുത്തിട്ടുള്ള നെര കണക്കപ്പിള്ള ഉണ്ടെന്ന വരികിൽ അപ്രകാരം സത്യം ചെയ്താൽ
ഉറുപ്പിക നാനൂറ്റ അഇമ്പതും കൊടുക്കാമെന്നു കുഞ്ഞിമമ്മത പറഞ്ഞാരെ അയത
കഴിക ഇല്ല എന്ന കണക്കപ്പിള്ള തീർത്ത പറകയും ചെയ്തു. ഇപ്രകാരം വിസ്തരിച്ച ഇരുന്ന
തിന്റെശെഷം പിറ്റെന്നാൾ യെന്നൊട പറയാതെ കണക്കപ്പിള്ള തലച്ചെരിക്ക പൊഇ
എന്ന കെൾക്കകൊണ്ട ഞാൻ ഒരു ശിപ്പാഈന അയച്ച കണക്കപ്പിള്ളയൊട ചൊതിച്ചാരെ
തലച്ചെരി പൊഇ വരുവാനുള്ള കാരിയം ഉണ്ടാകകൊണ്ട തലച്ചെരിക്ക പൊഇ താമസി
യാതെ വരാമെന്ന പറെകകൊണ്ട ഒരു ശിപ്പായിനെ കൂടകൂട്ടി അയച്ചു. അന്നതന്നെ
കുഞ്ഞിമമ്മതിനും തലച്ചെരി പൊഇവരെണ്ട കാരിയം ഉണ്ട എന്നും കണക്കപ്പിള്ള
വരുമ്പെഴെക്ക വരാമെന്നും പറെകകൊണ്ട അവനയും പറഞ്ഞയച്ചു. എന്നതിന്റെശെഷം
മിഥുനമാസം 1 നു കുഞ്ഞിമമ്മതും കണക്കപ്പിള്ളയും ഒന്നിച്ച വന്ന ഞങ്ങൾ തമ്മൽ മൂന്ന
മുറി പീടികയുടെ കാരിയങ്ങൾക്ക ഇരിവർക്കും ബൊധിച്ച തീർന്നു എന്ന പറഞ്ഞാരെ
യെതുപ്രകാരം തീർത്തു എന്ന ചൊതിച്ചാരെ നാനൂറ്റ അഇമ്പത ഉറുപ്പികയും നിന്ന
നാളെത്തെ പലിശയും കൂട്ടി കുഞ്ഞിമമ്മത കണക്കപ്പിള്ളക്ക കൊടുക്കുക എന്നും മൂന്ന
മുറി പീടികയുടെ കൂലി കണക്കപ്പിള്ള കുഞ്ഞിമമ്മതിന വെച്ച കൊടുക്കുക എന്നും
വെച്ച കണക്ക നൊക്കിയാരെ ഇരുനൂറ്റ മുപ്പത്തനാല ഉറുപ്പിക കുഞ്ഞിമമ്മതിന്റെ
കഴിയിന കണക്കപ്പിള്ളക്ക ചെല്ലുവാനുണ്ടായിരുന്നത കൊടുത്ത മൂന്ന മുറിപീടികയുടെ
താക്കൊല കുഞ്ഞിമമ്മതിന കണക്കപ്പിള്ള കൊടുത്തു എന്നും തീർന്നപ്രകാരം
കുഞ്ഞിമമ്മത കണക്കപ്പിള്ളക്ക എഴുതികൊടുത്തതിന്റെ പെർപ്പും കണക്കപ്പിള്ള
കുഞ്ഞിമമ്മതിന എഴുതിക്കൊടുത്തതിന്റെ പെർപ്പും ഇവര ഇരിവരും കച്ചെരീൽ എഴുതി
തരികയും ചെയ്തു. ഇനി എതുപ്രകാരം വെണ്ടു എന്ന കല്പന വന്നാൽ അതുപൊലെ
കെട്ട നടന്ന കൊൾകയും ആം. സായ്പിന്റെ അരിയത്ത പാർക്കുന്ന മുക്കുവൻ കുപ്പയും
കൊത്താളിയും മുക്കുവൻ കുപ്പയും പാണൻ മരക്കാനും അലമ്പല ഉണ്ടായതിന്റെശെഷം
പിറ്റെന്നാൾ തന്നെ മുക്കുവൻ പാണൻ കച്ചെരിയിൽ വന്ന അന്ന്യായം പറഞ്ഞിരിക്കുന്ന.
അക്കാരിയം വിസ്തരിക്കെണ്ടുന്നതിന കുപ്പയും കൊത്താളിയെയും അയക്കെണമെന്ന ളു
സായ്പിനൊട പറഞ്ഞാരെ അവരെ അയക്ക ഉണ്ടായതും ഇല്ല. സായ്പു അവർകളുടെ
കത്ത വന്നാരെയും ളു സായ്പുനൊട മുക്കുവരെ അയക്കെണമെന്നും അക്കാരിയം
തീർപ്പാൻ സായ്പു അവർകളുടെ കത്ത വന്നിരിക്കുന്ന എന്നും പറഞ്ഞാരെ മുക്കുവരെ
അയക്കാമെന്ന പറെക അല്ലാതെ അയച്ചതും ഇല്ല. ഇപ്പൊൾ സായ്പു കൊഴിക്കൊട്ടെക്ക
പൊഇരിക്കകൊണ്ട വന്നാൽ മുക്കുവരെ അയപ്പാൻ പറഞ്ഞിട്ട അയച്ചു എങ്കിൽ പാണൻ
മരക്കാനയുംകൂടി വരുത്തി വിസ്തരിച്ചുവെങ്കിൽ റെപ്പൊട്ത്തും എഴുതി
സന്നിധാനത്തിങ്കലെക്ക കൊടുത്തയക്കയും ആം. 973 ആമത മിഥുനമാസം 17 നു
ഇങ്കിരിയസ്സ കൊല്ലം 1798 മത ജുൻമാസം 28 നു കൊളക്കാട്ട നിന്ന പെർപ്പാക്കിയത. [ 496 ] 965 I

1115 ആമത് രാജശ്രീ കുറുമ്പ്രനാട്ട വീരവർമ്മ രാജാ അവർകൾക്ക രാജശ്രീ വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ ജെമിസ്സഇഷ്ടിവിൻ സായ്പു അവർകൾ
സലാം. എന്നാൽ തങ്ങൾക്കുള്ള ക്രിയകൾ കഴിക്കെണ്ടും സമയത്ത കഴിഞ്ഞ പൊയതു
കൊണ്ടും വാലുശെരി കൊട്ടഇൽ തങ്ങൾ എത്തിഇരിക്കുന്ന എന്നും നാം കെൾക്ക
കൊണ്ട നാട്ടിലെ അവസ്ഥ ഒക്കയും തീർക്കെണ്ടതിനും തങ്ങൾ കൊളക്കാട്ടിൽ നാം
ഇപ്പൊൾ പാർക്കുന്നടത്തെക്ക വരുമാറാകയും വെണം. എന്നാൽ കൊല്ലം 973 ആമത
മിഥുനമാസം 17 നു ഇങ്കിരിയസ്സ കൊല്ലം 1798 മത ജുൻമാസം 28 നു എഴുതിയത.

966 I

1116 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ
ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകൾക്ക കുറുമ്പ്രനാട്ട മല്ലശ്ശെരി വീരവർമ്മരാജാ
അവർകൾ സലാം. കുറുമ്പിരിയാ സൊരുപത്തിങ്കൽ തുയ്യാട മെക്കൊളച്ചെരി രണ്ട
താവഴിഇൽ തുയ്യാട്ടെ കൂറ്റിൽ കെഴെക്കെടത്ത കൊവിലകം 1, മല്ലശ്ശെരിക്കൊവിലകം1,
മുതിരെക്കാവിൽ ക്കൊവിലകം 1 അങ്ങിനെ രണ്ട താവഴിഇൽ നാല കൊവിലകം
പ്രമാണമാഇട്ടുള്ളത ആകുന്നത. ആയതിൽ രാമങ്ങലത്ത ദെഹവും നാട്ടുകാരിൽ ചിലരും
ആളട്ട വെണ്ടുംവണ്ണം അല്ലായ്കകകൊണ്ട രാമങ്ങലത്ത ദെഹം 36ആമത്തിൽ കൊട്ടെയകത്ത
ചെന്ന പൊറവഴിയാ സൊരുവത്തിങ്കന്നുമാഇ കണ്ട ഒരു ദെഹത്തെ ഇണ്ടൊട്ട കൂട്ടികൊണ്ടു
വന്നതിന്റെശൈഷം കുറുമ്പ്രനാട്ട കടന്ന നാലാം കുന്ന കെളെച്ച ഒറപ്പിച്ച ആയതിമ്മെൽ
വെടിക്കാരയും നൃത്തി നാട്ടിൽ ഉള്ളവരൊട ചില എറ്റങ്ങളായിട്ട ചെയ്തു തുടങ്ങുകയും
നമ്മുടെ ആണയും ആജ്ഞെയും ലെംഘിച്ച ചില കല്പനകളും കാരിയങ്ങളും ഈ
നാട്ടിൽ നടത്തുന്നതും കാണുകകൊണ്ട കെഴക്കെടത്തു അമ്മാവനും ജെഷ്ടരുംകൂട
നാട്ടുകാരെയും കൂട്ടിക്കൊണ്ട കടത്തനാട്ട എഴുന്നള്ളിപൊർള്ളാതിരി മൂപ്പന്നുമാഇക്കണ്ട
എതാനും ദ്രവ്യത്തിന്ന എഴുതികൊടുത്ത. അവിടുത്തെ കാര്യസ്ഥന്മാരിൽ ചിലരും
യുദ്ധത്തിന്നുവെണ്ടുന്ന കൊപ്പുകളും ആളുകളെയും തികച്ച അമ്മാവൻ കുറുമ്പ്രനാട്ടെക്ക
എഴുന്നള്ളി ഈ നാട്ടിൽ ഉള്ള ആളുകളെ ഒക്കയും തികച്ച കൊട്ടെത്തെ ദെഹം
കുറുമ്പ്രനാട്ട ഒറപ്പിച്ച നില്ക്കുന്ന നിലങ്ങളിലെക്ക വെടിയും പടയും തുടങ്ങി. യെറക്കുറെ
ആളുകൾക്ക ചാകും മുറിയും ഉണ്ടാഇട്ട അന്ന കൊട്ടെത്തെ ദെഹം മടങ്ങിപ്പൊകയും
ചെയ്തു. അന്നെരം രാമങ്ങലത്ത രാജാവും കൊഴിക്കൊട്ട രാജാവും ഒന്നാഇ ചെർന്നു
എന്നതിന്റെശെഷം അന്ന കൂട്ടിക്കൊണ്ടുവന്ന രാമങ്ങലത്ത ദെഹവും കഴിഞ്ഞു 55
ആമതിൽ കെഴക്കെടത്ത അമ്മാവൻ തീപ്പട്ടാരെ അവിടത്തെ ശെഷക്രിയകൾ നമ്മുടെ
ജെഷ്ടൻ മല്ലശ്ശെരി കൊവിലകത്തനിന്ന കഴിച്ച കെഴക്കെടത്ത കൊവിലകത്തനിന്ന
അമ്മാവൻ നടന്ന പൊരുന്ന സ്ഥാനഅവകാശങ്ങളും നടന്നപൊരുന്ന സമയത്ത 57
ആമതിൽ ധനുമാസത്തിൽ ഇപ്പഴത്തെ രാമങ്ങലത്ത ദെഹം ഇക്കൊട്ടെയകത്തെ
ദെഹത്തെ കൂട്ടിക്കൊണ്ടുവന്നാരെ ബലംകൊണ്ടും ദ്രവ്യംകൊണ്ടും നമ്മുടെ ജെഷ്ടൻ
നടക്കുന്ന സ്ഥാനത്ത കഴറിനിന്ന നമ്മുടെ രാജ്യത്ത പലപ്രകാരങ്ങളായുള്ള അന്ന്യാ
യങ്ങളും മരിയാദകെടും നമെമ്മാടും നമ്മുടെ നാട്ടുകാരൊടും ചെയ്ത പൊരുന്ന സമയത്ത
ഢിപ്പൂന്റെ കൽപനക്ക 58 ആമത മെടമാസത്തിൽ പാളിയം വന്നാരെ കൊട്ടയകത്തെ
ദെഹം കൊട്ടെയകത്തിന തന്നെ പൊകയും ചെയ്തു. 62 ആമതിൽ ഢിപ്പൂന്റെ പാളിയം
കൊഴിക്കൊട്ട എത്തിയാരെ ദെവബ്രാഹ്മണർക്കും നാട്ടിൽ പ്രജകൾക്കും എറക്കുറെയ
ആയിട്ടുള്ള അപമാനക്കെട വരുത്തുന്ന സമയത്ത നാം ഈ നാട്ടുകാരെയും തികച്ച
ഢീപ്പൂന്റെ ആളുമാഇട്ട എറക്കുറ യുദ്ധംചെയ്ത ദെവബ്രാഹ്മണർക്ക കടന്ന പൊകെ
ണ്ടതിന്നയെടയുണ്ടാക്കി പിന്നയും യുദ്ധം ചെയ‌്യണ്ടതിന്ന എതാനും ആളുകളെയും ഈ [ 497 ] നാട്ടിൽ നൃത്തി 64 ആമത മകരമാസത്തിൽ നാം വെണാട്ടുകരക്ക പൊകയും ചെയ്തു.
രണ്ട സമ്മത്സരം അവിടെ പാർത്ത സമയത്ത 66 ആമത ധനുമാസത്തിൽ ബഹുമാനപ്പെട്ട
ഇങ്കിരിയസ്സ കുമ്പഞ്ഞി കല്പനക്ക കുമ്പഞ്ഞി എജമാനൻമാരെ ബലം തെകച്ച
മലയാളത്തിൻങ്കിൽ വന്ന ഡീപ്പുനെ യുദ്ധം ചെയ്തു നീക്കി അവരവരുടെ നാടസ്ഥാനവും
കുമ്പഞ്ഞി കല്പനക്ക അവർക്കതന്നെ ആക്കിവെച്ച കിഴമരിയാദപൊലെ നടത്തിച്ച
പൊരുന്ന എന്ന കെൾക്കകൊണ്ട 66 ആമത മകരമാസത്തിൽ നാം വെണാട്ടുകരെനിന്നു
പുറപ്പെട്ട കുറുമ്പ്രനാട്ട എത്തുകയും ചെയ്തു. അപ്പഴെക്ക രാമങ്ങലത്ത ദെഹവും എത്തി.
എന്നാരെ നാട്ടിൽ വെണ്ടത്തക്ക വരെയും വരുത്തി താമൂതിരി എളങ്കുറും സർവ്വാധി
കാരിയം ശാമിനാഥനും ആയിട്ടും കണ്ട നിരുവിച്ച അന്നെത്തെ ദെണ്ടിലെ ചിലവിന
എതാനും ദ്രവ്യം കുറുമ്പ്രനാട്ടനിന്ന എടുപ്പിച്ച തരണമെന്ന കല്പിക്കുകകൊണ്ട 45000
ഉറുപ്പിക നാട്ടുന്ന എടുത്ത ബൊധിപ്പിക്കുവാൻ തക്കവണ്ണം നാട്ടുകാരെക്കൊണ്ട നാം
അവിടെ എഴുതിച്ചുകൊടുത്ത അവിടത്തെ ആളാഇട്ട പരശുവിനെയും കുട്ടിക്കൊണ്ട
പൊന്ന. അവന്റെ കഈക്ക ഉറുപ്പിക അടെക്കുവാൻ തക്കവണ്ണം നാട്ടുകാര എല്ലാവർക്കും
ഒരൊരൊ ഹൊബളി ആക്കിവെച്ചു നികിതി എടുപ്പിക്കുവാൻ തുടങ്ങുന്ന സമയത്ത
കൊട്ടെയകത്തെ ദെഹം രാമങ്ങലത്തുന്നുമാഇക്കണ്ട ചില സാധനങ്ങളുമുണ്ടാക്കിച്ച
എളങ്കുറ ഉള്ളടത്തു ചെന്ന കുറയ ദിവസം അവിടെ തന്നെ പാർത്തു ചില വസ്തു ഒക്കയും
പറഞ്ഞ ബൊധിപ്പിച്ചനാട്ടിൽ എല്ലാവരെയും വെച്ചരക്ഷിച്ചപൊറുതി ആഇട്ടുള്ളപ്രകാരം
നിലനിർത്തി കുറുമ്പിരിയാ സൊരുപത്തിങ്കിലെ പ്പെർക്ക നികിതിപണം ഞാൻ
ബൊധിപ്പിച്ചതരാമെന്ന രണ്ടാമത ആദെഹം ഉറുപ്പിക കയ്യെറ്റ വരികയും ചെയ്തു. എന്നാരെ
നികിതിപണം എടുപ്പിക്കുകയും പെരുമ്പിടി എടുപ്പിക്കുകയും നാട്ടുകാരിൽ
പ്രമാണമായിട്ടുള്ളവരെ തടുത്ത കൊണ്ടുവന്ന അപമാനക്കെടു വരുത്തുകയും
ദെഹദെണ്ണം ചെയ്യിപ്പിച്ച അവരുടെ വസ്തു മുതലുകളും സ്ഥാന അവകാശങ്ങളും എഴുതിച്ച
വാങ്ങുകയും അവരും പെണ്ണുമ്പിള്ളമാരും പണ്ടുപണ്ടെ ഇരിക്കുന്ന തറവാട കൊവിലകം
ആക്കുകയും മുൻമ്പെ കുഴിച്ചവെച്ചിട്ടുള്ള ദ്രവ്യങ്ങൾ കുഴിച്ച എടുക്കുകയും കെഴക്കെടത്ത
കൊവിലകത്ത മുൻമ്പെ അമ്മാവൻമ്മാര കുഴിച്ചുവെച്ചിട്ടുള്ള ദ്രവ്യങ്ങൾ
കുഴിച്ചഎടുക്കുകയും നമ്മുടെ ആളുകളെ വെട്ടിക്കൊല്ലുകയും മറ്റും പല നാശങ്ങൾ
ചെയ്ത പൊറുതികെട ആഇ വരികകൊണ്ട ഈ സങ്കടങ്ങൾ ഒക്കയും 67 ആമതിൽ
താമൂതിരിയുമാഇക്കണ്ട വർത്തമാനങ്ങൾ ഒക്കയും ബൊധിപ്പിച്ചാരെ ചാവക്കാട്ടനിന്ന
ദിവാൻ കെശവനുമാഇട്ടു കണ്ട വർത്തമാനം പറഞ്ഞാരെ ഇനി അങ്ങിനെയൊന്നും
വരികയും വരുത്തുകയും ഇല്ല എന്ന സർവാധിശാമിനാഥനയും സാക്ഷിവെച്ച പറഞ്ഞു.
കുറുമ്പ്രനാട്ടെ നികിതിപ്പണം ഇങ്ങുന്നതന്നെ യെടുത്ത താമൂതിരിയുടെ കയ‌്യായിട്ട
ബൊധിപ്പിക്കുവാൻ തക്കവണ്ണം ആക്കിവെച്ച പൊന്ന. ആ വർത്തമാനം കുമ്പഞ്ഞി
കല്പനക്ക കൊഴിക്കൊട്ട അറക്കൽ പാർക്കുന്ന എളമക്കപ്പിത്താനുമായി നിരുപിച്ചിട്ടും
അവിടുന്നും ഒന്നിനും എറയും കൊറയും വരാതെ നടത്തിച്ചു കൊള്ളുന്നതും ഉണ്ടെന്ന
പള്ളിക്കാട്ട കൊന്തുന്നെ സാക്ഷിവെച്ച എളമക്കപ്പിത്താനും നിശ്ചയമായിട്ട പറഞ്ഞ
കെട്ടാരെ 67ആമതിലെ നികിതിപ്പണം താമൂതിരീടെ കയിക്ക ബൊധിപ്പിക്കാൻതക്കവണ്ണം
എഴുതിക്കൊടുത്ത.കുറുമ്പ്രനാട്ടവന്ന നാട്ടുകാരെക്കൊണ്ട പണം എടുപ്പിച്ച താമൂതിരീടെ
ആള വള്ളിക്കാട്ട കൊന്തുടെ പക്കൽ ആയിരത്തിൽ ചില്ലാനം ഉറുപ്പിക അടച്ച. ആയത
എളമക്കപ്പിത്താന കൊന്തു കൊടുത്താരെ കൊട്ടയകത്ത ദെഹം കൊഴിക്കൊട്ടുചെന്ന
എളമക്കപ്പിത്താനുമായിക്കണ്ട കുറുമ്പ്രനാട്ടെഉറുപ്പികക്ക എലവും ചന്നണവും മൊളകും
ആയിട്ട നാം ബൊധിപ്പിച്ച തരാമെന്ന കൊട്ടയകത്തെ ദെഹം പറകകൊണ്ട അപ്ര
കാരംതന്നെ എന്ന യെളമക്കപ്പിത്താൻ സമ്മതിച്ച ആ ദെഹം തന്നെ ഉറുപ്പിക നാട്ടിന്ന
എടുപ്പിച്ച തുടങ്ങുകയും ചെയ്തു. അതിന്റെശെഷം നമ്മുടെ സ്ഥാനം നമുക്ക തരാതെ
ഇരിക്കെണ്ടതിന്നും നാം ചെന്ന കുമ്പഞ്ഞി എജമാനൻമ്മാരൊടു സങ്കടം പറഞ്ഞാൽ
എടുക്കാതെ ഇരിക്കെണ്ടതിന്നും നമ്മുടെ വസ്തു മൊതൽ അടക്കെണ്ടതിന്നും നാട്ടു [ 498 ] കാരൊട എറക്കുറ ആയിട്ടുള്ള അന്ന്യായം ചെയ്യാൽ ആ സങ്കടം പറഞ്ഞാൽ എടുക്കാതെ
യിരിക്കെണ്ടതിന്നും കെട്ടെത്തെ ദെഹം കയിക്കുലി കൊടുത്ത നമ്മെ മടക്കിക്ക
ആകുന്നത. എന്നാരെ നാം ഒരു സങ്കടവും കുമ്പഞ്ഞി എജമാനൻമ്മാരൊട പറഞ്ഞിട്ടു
ഇല്ല. ഇനി എങ്കിലും നമ്മുടെ സ്ഥാനവും വസ്തുമൊതലും കുമ്പഞ്ഞിഇൽനിന്ന
കല്പിച്ചിട്ടുള്ള പത്തിന്ന രണ്ട ദെയകടാക്ഷം ഉണ്ടായിട്ട അനുഭവിക്കാറാക്കി
ത്തരികവെണ്ടി ഇരിക്കുന്ന. നമുക്ക കുഡുംബ പരാധിനങ്ങളും ന്യവാഹത്തിടെ
പരാധീനവും വളര ഉണ്ടായിരിക്കകൊണ്ടും വസ്തുമൊതലും സ്ഥാനവും പിടിച്ച
അടക്കകൊണ്ടും അറിയിക്ക ച്ചെയ്ക ആകുന്നത. കൊട്ടെയകത്തെ ദെഹം കുറുമ്പ്രനാട്ട
വന്ന ബലംകൊണ്ടും ദ്രവ്യംകൊണ്ടും നമ്മുടെ സ്ഥാനത്ത കയരിനിന്ന വസ്തുമൊതലും
സ്ഥാനവും പിടിച്ച അടക്ക അല്ലാതെ അത്താനത്ത ഇരുന്ന നടക്കെണ്ടുന്നതു നടത്തു
വാൻ കീഴമരി യാതിഇൽ ഒരു സങ്ങതിയും ഇല്ല. ദെത്ത കൊള്ളാതെ ഒരു സൊരുപ
ത്തിങ്കൽനിന്ന പിന്ന ഒരെടത്തചെന്ന കീഴനാളിൽ ഇങ്ങിനെ കെട്ടിട്ടും ഇല്ല. ദെത്ത
കൊള്ളെണ്ടതിന്ന പൊറമെയുള്ള സൊരുപത്തിങ്കൽ നിന്ന ചിലരും വൈദികൻമ്മാരിൽ
ചില ബ്രാഹ്മണരും നാട്ടുകാരും കൂടി അറിഞ്ഞിട്ട ആയതിന്ന വെണ്ടുന്ന ക്രിയകളും
മരിയാദികളും കഴിച്ച മല്ലശ്ശെരി കൊവിലകത്ത കൊണ്ടുവന്ന നമ്മുടെ വലിയമ്മ പാല
കൊടുത്ത പെര പകർന്ന വിളിച്ച ദെത്തകൊണ്ട വസ്തു ആക്കിവെച്ച ലൊകര സമ്മതിപ്പിച്ച
യാവന കൊടുത്ത അയക്കയും വെണം. അങ്ങനെ ആകുന്ന സൊരുവ മരിയാദിയിൽ
ദെത്ത കൊളെള്ളണ്ടത. അങ്ങിനെഒന്നും ഈ ദെഹത്തിന കഴിഞ്ഞിട്ടും ഇല്ല.
ആയതുകൂടാതെ ബലംകൊണ്ട നടത്തുന്നത കുമ്പഞ്ഞി എജമാനൻമ്മാര വിസ്തരിച്ച
നെരായിട്ടുള്ളപ്രകാരം നടത്തിനമ്മെ രെക്ഷിക്കെണ്ടതിന്ന സായ്പു അവർകളെ ദെയ
കടാക്ഷം ഉണ്ടായിരിക്കവെണ്ടി ഇരിക്കുന്ന. ഇതിന്റെശെഷം ഒക്കയും ഈ നാട്ടുകാരൊടും
ഈ നാട്ടിൽ വൈദികൻമ്മാ രായിട്ടുള്ള ബ്രാഹ്മണരൊടും ഈക്കൊട്ടെയകത്തെ
ദെഹത്തിടെ അവസ്ഥ വിസ്തരിച്ചാൽ ഇതിന്റെ ശെഷം നെരപൊലെ ഉള്ളത അറികയും
ആമെല്ലൊ.എന്നാൽ കൊല്ലം 973 മത മിഥുനമാസം 15നു എഴുതിവെച്ചിട്ടുള്ള സങ്കടമാവത.
മിഥുനം 17 നു ഇങ്കിരിയസ്സ കൊല്ലം 1798 ആമത ജുൻമാസം 28 നു വന്നത.

967 I

1117 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ
ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകൾക്ക കുറുമ്പ്രനാട്ട വീരവർമ്മരാജ അവർകൾ
സലാം. കല്പന ആയി വന്ന കത്തവായിച്ച മനസ്സിലാകയും ചെയ്തു. ക്രിയകഴിപ്പാനുള്ളത
കഴിച്ച 12 നു വാലുശെരിക്കൊട്ടക്ക വന്ന വർത്തമാനം അന്നഷിക്കുമ്പൊൾ സായ്പു
അവർകൾ തലച്ചെരിക്ക പൊഇ എന്ന വർത്തമാനം കെൾക്കകൊണ്ട രാമങ്ങലത്ത
കൊവിലകത്ത വന്ന പാർക്കുന്ന. ഇപ്പൊൾ സായ്പു അവർകൾ കത്ത വരികകൊണ്ട് 19
നു ഇവിടനിന്ന പുറപ്പെട്ട ശിക്കിലൊട്ട മുന്നുറ കഴി മടത്തിലെത്ത വന്ന വർത്തമാനം
സായ്പു അവർകൾക്ക ബൊധിപ്പാൻതക്കവണ്ണം ആളഅയക്കയും ആം. നമ്മെക്കൊണ്ടും
നമ്മുടെ കാര്യസ്ഥന്മാരെക്കൊണ്ടും ദുറാഇട്ടുള്ള എണ്ണം പറഞ്ഞി ഉണ്ടാക്കിയിരിക്കുന്ന
ദൊറൊഗ അവിട ഇരിക്കുമ്പൊൾ അവിട വന്ന സായ്പു അവർകളെ കാമാനും നമുക്ക
സങ്കടമത്ത്രെ ആകുന്ന. ഇനി കല്പനപൊലെ ആക്കാം. എന്നാൽ കൊല്ലം 973 ആമത
മിഥുനമാസം 18 നു എഴുതിയത. അന്നതന്നെ വന്നത. ഇങ്കിരിയസ്സകൊല്ലം 1798മത
ജുൻമാസം 29 നു വന്നു. പെർപ്പാക്കിയത.

968 I

1118 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടർ
ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകൾ കുത്താട്ടിൽ നായരക്ക എഴുതി അനുപ്പിന [ 499 ] കാരിയം. എന്നാൽ എഴുതി അയച്ചകത്ത എത്തി. അവസ്ഥകൾ ഒക്കയും മനസ്സിലാകയും
ചെയ്തു. കാപ്പാട്ട താഴെപ്പൊരഇൽ പക്ക്രുകുട്ടിക്ക ചരക്ക കൊടുത്തയച്ചു എന്നും നിങ്ങളെ
ഗഡുവിന 2000 ഉറുപ്പ്യ സർക്കാരിൽ ബൊധിപ്പിക്കു എന്നുള്ള വർത്തമാനം എഴുതി
അയച്ച കത്തിൽ ആകുന്നത. എന്നാൽ ആ വർത്തകനെ കല്പിച്ചയച്ചാരെ ഇപ്രകാരം
ഒന്നും ചെയ്തിട്ടില്ല എന്ന 5000 ഉറുപ്പ്യയിൽ അധികം ആയിട്ട വാങ്ങിട്ടില്ല എന്ന കെട്ടാരെ
നമുക്ക എത്രെയും ആശ്ചര്യമായിരുന്നു. ബഹുമാനപ്പെട്ട സർക്കാര നിങ്ങൾക്ക നാട്ടിന
കരാർന്നാമം കൊടുത്ത ദെയാവ കാരിയത്തിന്റെ പ്രീതി ആഇട്ട ഈ വണ്ണം ഉള്ള നടപ്പ
എത്രെ ചെർച്ചക്കെട ആകകൊണ്ടും നമുക്കു വളര അപ്രിയം തന്നെ ആകുന്നത.
ശെഷം ഇപ്പൊൾ ഒരുത്തനെ തിങ്ങൾക്ക കല്പിച്ച അയച്ചിരിക്കുന്ന. അവന്റെ പക്കൽ
രണ്ടാം ഗഡുവിൽ ഉള്ളത ഇനി വല്ല താമസ കൂടാതെ എങ്കിലും ഒഴിവ പറയാതെ
എങ്കിലും കൊടുത്തയക്കയും വെണം. അതല്ലാഞ്ഞാൽ(?) നിങ്ങൾക്ക വിശ്വസിച്ച
കൊടുത്തതിന നിങ്ങൾക്ക എത്രെയും തക്കത അല്ലാത്തത ആകുന്നു. ബെഹുമാനപ്പെട്ട
സർക്കാർക്ക ബൊധിക്കുവാൻ നമുക്ക അവിശ്യപ്പെട്ടതായിരിക്കുകയും ചെയ്യും. എന്നാൽ
കൊല്ലം 973 മത മിഥുനമാസം 21 നു ഇങ്കിരിയസ്സ കൊല്ലം 1798 മത ജൂലായിമാസം 2 നു
എഴുതി അയച്ചത.

969 I

1119 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ ജെമിസ്സ
ഇഷ്ടിവിൻ സായ്പു അവർകൾ പൊസ്ദാരി അദാലത്ത ദൊറൊഗ കുഞ്ഞിപ്പക്കിക്ക
എഴുതിയ കല്പന. യെന്നാൽ കുഞ്ഞി അമ്മത എന്ന പറയുന്നവനെ മുതൽകളും
മുത്തുകളും മറ്റും പലചരക്കുകളും കൊണ്ടുപൊഇ എന്നുള്ള അന്ന്യായം ആ
കുഞ്ഞമ്മതിന്റെ വിസ്താരം കഴിപ്പാൻ ഇതിനാൽ തനിക്ക കല്പന ആയിരിക്കുന്ന.
എന്നാൽ വഴിയെ എഴുതിവെച്ച സാക്ഷിക്കാരൻമ്മാര തന്റെ കച്ചെരീൽ വരുവാൻ
കല്പിച്ചിട്ടും ഉണ്ട. സാക്ഷിക്കാരെ പെര ആകുന്നത ചൊയ്വക്കാരൻ മൂസ്സ, ബമസ്സർജി,
അവദള്ളറെമ്മാൻ, കുഞ്ഞിമൂസ്സ, അർദ്ധർത്ത മൊഇതിയ‌്യൻ കുഞ്ഞിപ്പക്കുവിനെയും.
എന്നാൽ കൊല്ലം 973 ആമത മിഥുനമാസം 16 നു ഇങ്കിരിയസ്സ കൊല്ലം 1798 ആമത
ജൂൻമാസം 27നു എഴുതിയത ജൂലായിമാസം 3നു പുസ്തകത്തിൽ എഴുതി.

970 I

1120 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
ജെമിസ്സ ഇഷ്ടിവിൽ സായ്പു അവർകൾ കണ്ണൂൽ ആദം ദൊറൊഗക്ക എഴുതിവരുന്ന
കൽപന. എന്നാൽയിനി കണ്ണൂൽ ദൊറൊഗസ്ഥാനത്തിൽനിന്ന നിന്നെ മാറ്റിക്കളയാനും
ഈ വരുന്ന പക്കി മൂപ്പൻ എന്ന പറയുന്നവനെ ആ സ്ഥാനത്തിൽ നിർത്തിപ്പാനും
രാജശ്രീ ഇഷ്ടിവിൻ സായ്പു അവർകൾക്ക ബൊധിച്ചതുകൊണ്ട ആ സ്ഥാനത്തിൽ
വെച്ച സമയത്ത ഹുക്കുമനാമം കൊടുത്തതും മറ്റും ഉള്ള കത്തുകൾ ഒക്കയും ഇവന്റെ
പക്കൽ തന്നെ കൊടുക്കയും വെണം. എന്നാൽ നിണക്ക ബഹുമാനപ്പെട്ട
കുമ്പത്തിഇൽനിന്ന വരുവാൻ ഉള്ളത ഉടനെ എഴുതി അയക്കയും വെണം. എന്നാൽ
കൊല്ലം 973 ആമത മിഥുനമാസം 22 നു ഇങ്കിരിയസ്സ കൊല്ലം 1798 ആമത ജുലാഈ മാസം
3 നു എഴുതിയത. 3 നു കൊളക്കാട്ട നിന്ന.

971 I

1121 ആമത കണ്ണൂൽ ഉള്ളവർക്ക എല്ലാവർക്കും അറിവാനാഇട്ട പരസ്യമാക്കുന്നത.
എന്നാൽ രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ ജെമിസ്സ [ 500 ] ഇഷ്ടിവിൻ സായ്പു അവർകൾ പുതുക്കുടി പക്കി മൂപ്പൻ എന്ന പറയുന്നവനെ കണ്ണൂൽ
ദൊറൊഗസ്ഥാനത്ത നിർത്തിപ്പാൻ ബൊധിക്കകൊണ്ട അവരവർക്ക ആവിലാതി
അഞ്ഞായങ്ങൾ കെൾപ്പിപ്പാൻ ഉള്ള സമയത്ത മെൽ എഴുതിയ പക്കിമൂപ്പൻ ദൊറൊ
ഗക്ക പൊഇക്കെൾപ്പിക്കയും വെണം. എന്നാൽ കൊല്ലം 973 ആമത മിഥുനമാസം 22 നു
ഇങ്കിരിയസ്സ കൊല്ലം 1798 ആമത ജൂലായിമാസം 3 നു കൊളക്കാട്ടനിന്ന എഴുതിയത.

972 I

1122 ആമത രാജശ്രീ കണ്ണൂൽ ആദിരാജാവിവി അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകൾ സലാം.
എന്നാൽ കണ്ണൂൽ മുൻമ്പെ ദൊറൊഗ സ്ഥാനത്തിൽ നടക്കുന്നവന്റെ നടപ്പ നമുക്ക
തെളിഞ്ഞു വരായ്കകൊണ്ടു ആ സ്ഥാനത്തിൽ പരിപാലിക്കെണ്ടതിന ഈ വരുന്ന
പുതുക്കുടി പക്കി മുപ്പനെ ആക്കി വെച്ചിരിക്കുന്ന. അതുകൊണ്ട ഈ വർത്തമാനം
തങ്ങൾക്ക എഴുതിയായത വിശെഷിച്ച തങ്ങളെ സുഖസന്തൊഷത്തൊടകൂട ഇരിക്കുന്ന
എന്ന കെട്ടാൽ നമുക്ക എപ്പൊഴും പ്രിയംതന്നെ ആകുന്നത. യെന്നാൽ കൊല്ലം 973
ആമത മിഥുനമാസം 22 നു ഇങ്കിരിയസ്സ കൊല്ലം 1798 ആമത ജൂലായിമാസം 3 നു
എഴുതിയത.

973 I

1123 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകളുടെ സന്നിധാനത്തിങ്കലെക്ക കൊളക്കാടൻ
പണിക്കര എഴുതി കെൾപ്പിക്കുന്ന സങ്കടം അരജി. കണ്ടൊത്തശെരി ദെശത്ത
പതിന്നാലായിരം പണത്തിന്ന ഇനിക്കുള്ള പന്ത്രണ്ടുകണ്ടിപ്പറമ്പും പന്ത്രണ്ടു കലപ്പാട
ഉഭയവുംകൂടി ഉള്ളതിന്റെ പണം പതിനാലായിരവും തരാമെന്ന ചിന്നുപട്ടര കാരിയക്കാര
എന്നൊടു പറഞ്ഞ പതിനാലാഇരം പണത്തിന്ന അതിനുള്ള പ്രമാണം കാരിയക്കാര
എന്നൊട 971 ആമതിൽ വാങ്ങി. ആപ്പണം ഇത്രനെരവും തന്നതും ഇല്ല. സായ്പു
അവർകളെ ദെയകടാക്ഷം ഉണ്ടായിട്ട എന്നൊടു വാങ്ങിയ പ്രമാണമെങ്കിലും തരുവാൻ
വെച്ചപണം പതിനാലാഇരം എങ്കിലും വാങ്ങിത്തന്ന എന്നെരെക്ഷിക്കവെണ്ടിഇരിക്കുന്നു.
എന്നാൽ കൊല്ലം 973 ആമത മിഥുനമാസം 22 നു ഇങ്കിരിയസ്സ കൊല്ലം 1798 ആമത
ജൂലായിമാസം 3 നു എഴുതിയത.

974 I

1124 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകളുടെ സന്നിധാനത്തിങ്കലക്ക കൊളക്കാടൻ
പണിക്കര എഴുതിക്കെൾപ്പിക്കുന്ന സങ്കടം അരജി. 67 ആമതിൽ എന്റെ അമ്മാമെൻ
കരുണാകരപ്പണിക്കര ഇനിക്കുള്ള കൊട്ടിപ്പുറത്ത വീട്ടിൽനിന്നദീനമായികെടക്കുമ്പൊൾ
എഴുന്നള്ളി ഇരിക്കുന്നടത്തെ കൽപനക്ക വെളയാട്ടുശെരി കൊമൻനായരെയും എതാ
നും ആളയും അയച്ച എന്റെ കാരണവരെ എടുപ്പിച്ചുകൊണ്ടുപൊയി മാടത്തിൽ
കൊവിലകത്ത കൊണ്ടുചെന്ന ആനക്ക വെള്ളം കൊടുക്കുന്നെ പാത്തിയിടെ ചൊട്ടിൽ
ഇട്ട അടച്ച വലച്ച ഇനിക്കുള്ള കുനൊളിപ്പറമ്പത്തെ വീടും അതിനൊട കൂടി 25000
പണത്തിന്ന ഉള്ള യുഭയവും പറമ്പും ശെഷം ഇതിൽ പുറമെയുള്ള ഉഭയങ്ങളും
പറമ്പുകളും എന്റെ സ്ഥാനങ്ങളും അമ്മാമനെക്കൊണ്ടു ചൊമ്പൊലഇൽ എഴുതിച്ച
തമ്പുരാൻ വാങ്ങി അമ്മാമെൻ മരിക്കാറായാരെ കൊവിലകത്തനിന്ന എടുപ്പിച്ച എന്റെ
ഭവനത്തിൽ കൊണ്ടുവന്ന ഇട്ടതിന്റെ പിറ്റെദിവസം അമ്മാമെൻ മരിക്കയും ചെയ്തു. [ 501 ] അമ്മാമെൻ മരിച്ചതിന്റെശെഷം തമ്പുരാൻ കൽപനക്ക എന്നെ കുട്ടിക്കൊണ്ടുപൊയി
എഴുന്നള്ളി പാർക്കുന്നെ അത്തൊളികാവിൽ കൊണ്ടുചെന്ന അമ്മാമെനെക്കൊണ്ടു
എഴുതിച്ചിട്ടുള്ള ചെമ്പൊലയിൽക്കണ്ടതപൊലെ എന്നെക്കൊണ്ടു എഴുതിച്ച വാങ്ങി
ചെമ്പൊല എനിക്ക തരികയും ചെയ്തു. രണ്ടാമത ചിന്നുപട്ടര കാരിയക്കാര എന്നൊടത്ത
ആളെ അയച്ച കൂനൊളിപറമ്പത്ത കുട്ടിക്കൊണ്ടുപൊയി വലച്ച കൂനൊളി പറമ്പത്തെ
വീടും അതിനൊടകൂടി 25000 പണത്തിന്ന ഉഭയം ഉള്ളതും പറമ്പു തമ്പുരാന്റെ
പണ്ടാരത്തിലെ പെർക്ക 71 ആമതിൽ യെഴുതിവാങ്ങി ആയിരം പണം ഇനിക്ക മുതൽ
ഇതിന തന്നിരിക്കുന്ന ബലം പ്രമാണമായി ഇപ്രകാരം ചെയ്തിരിക്കകൊണ്ട ഈ സങ്കടം
സായ്പു അവർകളെ ബൊധിപ്പിക്ക ആയത. സായ്പു അവർകളുടെ ദെയകടാക്ഷം
വെച്ച ശെഷം പണം ഇരിപത്ത നാലായിരവും വാങ്ങിത്തരിക എങ്കിലും എന്നൊട
എഴുതിച്ച വാങ്ങി ഇരിക്കുന്ന വീടും ഉഭയവും പറമ്പും ആക്കരണവും വാങ്ങിത്തരിക
എങ്കിലും ചെയ്ത എന്നെ വെച്ച രെക്ഷിക്കവെണ്ടിഇരിക്കുന്നുത. എന്നാൽ കൊല്ലം 973
ആമത മിഥനമാസം 22 നു ഇങ്കിരിയസ്സ കൊല്ലം 1798 ആമത ജൂലായിമാസം 3 നു എഴുതി
വന്നത. അന്നതന്നെ പെർപ്പാക്കി കൊടുത്തത.

975 I

1125 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി ഇഷ്ടിവിൻ
സായ്പു അവർകളുടെ സന്നിധാനത്തിങ്കലെക്ക കൊളക്കാടൻ പണിക്കര
എഴുതിക്കെൾപ്പിക്കുന്ന സങ്കടം അരജി. കൊളക്കാട്ട എനിക്കുള്ള കുനിയിലെന്ന
ഭവനത്തിൽ 64 ആമത്തിൽ ചെലാവത്തിൽ തെക്കെ വെണാട്ടുകരെക്ക അമ്മാമെനും
ഞാനും കുഞ്ഞികുട്ടികളും കൂടി വാങ്ങി പൊകുമ്പൊൾ ഒരു ഭരണിയിൽ
നാൽപത്തെണ്ണായിരം പണം ആക്കി കുഴിച്ചുവെച്ച പൊയത. 969 ആമതിൽ
ഗൊപാലവാരിയരും ആളുകളും കൂടി കുനിഇൽ വന്ന കെളച്ച ഈ ഭരണിയും പണവും
കൂടി എടുത്തകൊണ്ടുപൊകയും ചെയ്തു. ആ നെരത്ത ഞാനും ഉണ്ട. ദെശത്തെ എല്ലാവരും
അറിഞ്ഞിരിക്കുന്ന ഈ വാരിയര തമ്പു രാൻ എഴുന്നള്ളി ഇരിക്കുന്നടത്തെ പാർക്കുന്ന
ആള ആകകൊണ്ട ആയാളൊട ഞാൻ ഭയപ്പെട്ടിട്ട ഒന്നും പറഞ്ഞതും ഇല്ല. ഈ വാരിയര
ഇപ്പൊൾ എഴുന്നള്ളിയടത്ത കുടിപാർക്കുന്നതും ഉണ്ട. ഈ സങ്കടങ്ങൾ ഒക്കയും
കുമ്പഞ്ഞിയിൽ ബൊധിപ്പിക്കാതെ കണ്ട ഒന്നും ചെയ്തകുടയെല്ലൊ എന്നുവെച്ച ഞാൻ
പാർക്കുന്ന. ഞാനും എന്റെ കുഡുമവും നിത്യതക്ക ചിലവിന ഇല്ലാതെ വളര
കഷ്ടപ്പെടുന്നു. സായ്പു അവർകളുടെ ദെയകടാക്ഷം ഉണ്ടായിട്ട വാരിയരെകൂടി വരുത്തി
എന്റെ മുതല വാങ്ങിത്തന്ന എന്നെ രെക്ഷിക്ക വെണ്ടിഇരിക്കുന്ന. എന്റെ സങ്കടം
തീർത്ത തരാഞ്ഞാൽ ഞാൻ വല്ല ദിക്കി ന്നും പൊറപ്പെട്ടു പൊകയെ ഉള്ളു. എന്നാൽ
കൊല്ലം 973 ആമത മിഥുനമാസം 22 നു ഇങ്കിരിയസ്സകൊല്ലം 1798 ആമത ജൂലായിമാസം
3 നു എഴുതിയത. അന്ന തന്നെ പെർപ്പാക്കി.

976 I

1126 ആമത മഹാരാജശ്രീ വടക്കെ അധികാരി ജെമിസ്സ ഇഷ്ടിവിൻ സായ്പു
അവർകൾക്ക ബൊധിപ്പിപ്പാൻ വടുകര മുട്ടുങ്കൽ ദൊറൊഗ ആയ്യാറകത്ത സൂപ്പി
എഴുതിയത. ഇപ്പൊൾ ഇവിടുന്ന മിഥുനമാസം 11 നു അസ്തമിച്ച അഞ്ചി നാഴിക
രാച്ചെല്ലുമ്പൊൾ തുറാക്കൊരനെന്ന തീയ‌്യന അഞ്ചെട്ട തീയ‌്യരും കൂടി കുന്തംകൊണ്ട
കുത്തിക്കൊല്ലുകയും ചെയ്തു. എന്നതിന്റെശെഷം അവന കച്ചെരിൽ എടുത്തകൊണ്ടു
വരികയും ചെയ്തു. എന്നതിന്റെശെഷം അവന്റെ തീയ‌്യത്തി കുന്നുമ്മ ചൊയിച്ചീന
കച്ചെരീൽ വിളിച്ച ഇവനെ കൊന്നത ആരെല്ലാം എന്ന ചൊതിച്ചാരെ അവൾ പറഞ്ഞു [ 502 ] തീയ‌്യൻ ചാകുന്നതിന്ന മുൻമ്പെ എന്നൊടു കൊന്ന തീയ‌്യരെ പെരെല്ലാം പറഞ്ഞി
രിക്കുന്നു. ഒന്ന കരിപ്പള്ളിക്കണ്ണനും അവന്റെ മരുമകൻ തച്ചെകണ്ടീലെ പൊക്കനും
കുനീലെ പൊക്കനും തീയ‌്യൻ നെല്ലൊളിപ്പൊക്കനും അവന്റെ അനുജൻ നെല്ലൊളി
ക്കെളനും പുതിയെകണ്ടീലെക്കൊരെനും അവന്റെ ജെഷ്ടൻ പുതിയ‌്യണ്ടീലെ കുങ്കറും
പുത്തുക്കൊരനും ഇവരെല്ലാവരും കൂടി അത്ത്രെ എന്ന കുത്തിയത എന്ന തീയ‌്യൻ
ചാകുന്നതിൻ മുൻമ്പെ എന്നൊടു പറഞ്ഞിരിക്കുന്നെന്നും തീയ‌്യത്തി കച്ചെരീൽ വന്ന
പറകയും ചെയ്തു. എന്നതിന്റെശെഷം ചത്തെ തീയന കുഴിച്ചിട്ടകളകയും ചെയ്തു.
അവനെ കൊന്ന തീയ‌്യറെ പിടിച്ചുകൊണ്ടുവരുവാൻ തക്കവണ്ണം ശിപ്പായികള നൊക്കി
അയച്ചിട്ടും ഉണ്ട. അവരെ നൊക്കി അയച്ചിട്ട അവരെ പുരഇലും കുടിഇലും ഒന്നും ഇല്ലാ.
അവരെ പുരയും കുടിയും ഒഴിച്ച പൊകയും ചെയ്തു. നൊക്കിപ്പൊയ ശിപ്പായികൾ
മടങ്ങിവരികയും ചെയ്തു. എനി എതുപ്രകാരം വെണം എന്ന സായ്പു അവർകളെ
കൽപന വന്നാൽ കൽപന വരുംപ്രകാരം നടക്കയും ചെയ്യാം. എന്നാൽ കൊല്ലം 973
ആമത മിഥുനമാസം 13 നു എഴുതിയത മിഥുനം 23 നു ജുലായി മാസം 4 നു കൊളക്കാട്ട
വന്നത.

977 I

1127 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി ഇഷ്ടടിവീൻ
സായ്പു അവർകളുടെ സന്നിധാനത്തിങ്കലെക്ക മുതിരക്കൽ കൊവിലകത്ത
അമ്മക്കൊവിൽതമ്പുരാട്ടി എഴുതികൊടുത്തുവിട്ടെ സങ്കടംഹരജിആവത. കുറുമ്പ്രനാട്ട
കുറുമ്പിരിയാ സ്സൊരുപത്തിങ്കൽ തുയ‌്യാട മെക്കൊളശ്ശെരി രണ്ടു താവഴിഇൽ തുയ‌്യാട്ടെ
കുറ്റിൽ കെഴക്കെടത്ത കൊവിലകം ഒന്ന മല്ലിശ്ശെരിക്കൊവിലകം ഒന്ന മെക്കൊളശ്ശെരി
കുറ്റിൽ രാമങ്ങലത്ത കൊവിലകം ഒന്ന മുതിരക്കാൽക്കൊവിലകം ഒന്ന അങ്ങിനെ രണ്ട
താവഴിഇൽ നാല കൊവിലകം ആകുന്നത. ആയതിൽ മെക്കൊളശ്ശെരിയെ കുറ്റിൽ
രാമങ്ങലത്ത കൊവിലകവും ആസ്ഥാനവും ഒന്ന മുതിരക്കാക്കൊവിലകവും
ആസ്ഥാനവും ഒന്ന ഇത രണ്ടും ആയിട്ട ആളറുതി വന്നാൽ അങ്ങൊട്ടും ഇങ്ങൊട്ടും
അടക്കം അത്ത്രെ ആകുന്ന. അങ്ങിനെ ഉള്ള സ്ഥാനമാഇരിക്കെ കൊല്ലം തൊള്ളാ
യിരത്തമുപ്പത്താറാമതിന്റെ മുൻമ്പെ രാമങ്ങലത്ത ഒരു അമ്മാമൻ ആയിട്ടുള്ള സമയം
മുതിരക്കാക്കൊവിലകത്തെ ഗുണദൊഷം നിരുവിക്കാതെകണ്ട തുയ‌്യാട്ടെക്കുറ്റിൽ
ഉള്ളതിൽ രണ്ട ദെഹത്തെ ദെത്താക്കി എടുക്കുക ആയത. എന്നതിന്റെശെഷം
മുതിരക്കാൽക്കൊവിലകത്ത ആള ഉണ്ടായിരിക്കെ തുയ‌്യാട്ടെ കുറ്റുന്ന ദെത്തകൊണ്ടത
ഇങ്ങന്ന സമ്മതിക്ക ഇല്ല എന്ന മുതിരക്കാ ക്കൊവിലകത്ത അമ്മാമൻമ്മാര കൽപി
ക്കകൊണ്ട മുപ്പത്താറാമത്തിൽ രാമങ്ങലത്ത അമ്മാമൻ കൊട്ടയകത്തെക്ക എഴുന്നള്ളി
പൊറവ്യാസ്സൊരുവത്തിങ്കൽ ഒരു ദെഹത്തെ ഇങ്ങൊട്ട കൂട്ടിക്കൊണ്ടവന്ന ഈ നാട്ടിൽ
ആറ കുന്നുകൾ കെളച്ച ഒറപ്പിച്ച ആളും ആയുധവും നൃത്തി നാട്ടിൽ പല അന്ന്യായ
ങ്ങളും ആണയും ആജ്ഞയും ലെംഘിച്ച നടത്തുകകൊണ്ട കെഴക്കെടത്ത എഴു
ന്നള്ളിയടത്തുനിന്നും മുതിരക്കാവിൽ അമ്മാമനും നാട്ടിൽ വെണ്ടത്തക്കവരുംകൂടി
നിരുവിച്ച ഈ രാജ്യം പൊറവ്യാസ്സൊരുപത്തിങ്കന്ന അടക്കുമെല്ലൊ എന്നുംവെച്ച
കടുത്തനാട്ട മൂപ്പന്നും ആയിക്കണ്ട യുദ്ധത്തിന്ന ആളക്കടത്തെണ്ടതിന്ന കെഴക്കെട
ത്തെ എഴുന്നള്ളത്തും നാട്ടുകാരും കൂട ചെന്ന ഏതാനും ദ്രവ്യത്തിനും എഴുതിക്കൊടു
ത്ത അവിടുത്തെക്കാരിയസ്തൻമ്മാരെ ചിലരയും യുദ്ധത്തിന്ന ആളുകളയും കടുത്തനാട്ട
മൂപ്പുന്ന കൂട്ടി അയച്ചവരയും കൂട്ടിക്കൊണ്ട എഴുന്നള്ളത്തും നാട്ടുകാരും കുറുമ്പ്രനാട്ട
എത്തി. ഈ നാട്ടിൽ ഉള്ള യൊഗത്തെയും തെകച്ച വെടിയും പടയും ഉണ്ടായി. അന്ന
നാട്ടുന്ന കൊട്ടയകത്തെ ദെഹത്തെ ഒഴിഞ്ഞുപൊകയും ചെയ്തു. ആദ്ദെഹം കഴികയും
ചെയ്തു. അതിന്റെശെഷം ഈ നാട്ടിൽ ഞെങ്ങള നടക്കെണ്ടെ സ്ഥാനങ്ങൾ [ 503 ] ഞെങ്ങൾതന്നെ നടന്ന പൊരികയും ചെയ്തു. ഇപ്പൊൾ അറുവത്തിനാലാമതിൽ ഢിപ്പുന്റെ
പാളയം വന്ന നാട്ടിൽ നാനാവിധം ഉണ്ടായാരെ അന്ന കാട്ടിൽ പാർക്കുന്ന സമയത്ത
എലത്തുര കുഞ്ഞുംമൊയ്തിയൻ ഗുണദൊഷത്തുംവണ്ണം ആള അയച്ചാരെ അമ്മാ
മൻമ്മാരും ഞെങ്ങളും തുയ‌്യാട്ട ഹൊബളിയിൽ മുണ്ടെക്കരെക്കൊവിലകത്തും
കൊട്ടപ്പറത്ത ഹൊബളിയിൽ കുന്നരംവെള്ളി കൊവിലകത്തും ആയിട്ട പാർക്കുന്നടത്ത
നടുമണ്ണുർക്കൊട്ടയിൽനിന്ന ആളുകൾവന്ന ഞെങ്ങളെ എല്ലാവരെയുംകൂടി തടുത്ത
നടുമണ്ണുർക്കൊട്ടയിൽക്കൊണ്ടുവന്ന അമ്മാമെൻമ്മാര രണ്ടാളെയും തൂക്കിക്കളെകയും
ഞെങ്ങള രണ്ടാൾകളെ പാറാവിൽ ആക്കി പാർപ്പിക്കയും ചെയ്തു. ആ സമയം ഞെങ്ങളെ
കൂടി പാർക്കെണ്ടതിന്ന എലത്തുര കുഞ്ഞുമൊയ്തിയൻ നായിൻമ്മാരകുടി ആക്കുകയും
ചെയ്തു. അങ്ങിനെ കുറയദിവസം പാർത്താരെ ഇരമങ്ങലത്ത ഹൊബളിയിൽ
എരമങ്ങലത്ത തറയിൽ അരിക്കൊളങ്ങരെ ചാത്തുവിനെയും മാനാംകൊലൊത്ത
ഉക്കാരനെയും കുഞ്ഞുമൊയ്തിയൻ വരുത്തി അവരെക്കൊണ്ടു ഞങ്ങെളെ കയ‌്യെൽപിച്ച
പൊന്നാരെ മുതിരക്കൽക്കൊവിലകത്തു വന്ന പാർക്കയും ചെയ്തു. എന്നാരെ നാട്ടുകാര
വന്ന ചില അടിയന്തരം കഴിക്കെണ്ടതിന്റെയും കൊവിലകം പണികഴിച്ച ഇരി
ക്കെണ്ടതിന്റെയും പന്തി ആക്കിവെച്ച മുൻമ്പിൽ കഴിഞ്ഞിട്ടുള്ളവരെ ശെഷക്ക്രിയകളും
ശെഷം ഉള്ളവരെ പ്രായച്ചിത്തവും മങ്ങല്ല്യവും കഴിയെണ്ടതിന്ന നമ്മുടെ കയ്ക്കെൽ
ദ്രവ്യം ഇല്ലായ്കകൊണ്ടും കണക്കിൽ പ്രയത്നം ചെയ‌്യാൻ ആള ഇല്ലായ്കകൊണ്ടും
നെടിയിരിപ്പസ്സൊരുപത്തിങ്കൽ പടിഞ്ഞാറെ കൊവിലകത്തിന്ന ഈ സങ്കടങ്ങൾ ഒക്കയും
പറഞ്ഞാരെ കുറുമ്പ്രനാട്ടിൽ നാട്ടുകാരിടെ എഴുത്തും മെപ്പള്ളിനമ്പൂരിയുടെ എഴുത്തും
ഈ നാട്ടിൽ ബ്രാഹ്മണര എഴുതീട്ടുള്ള വരിയൊലയും പടിഞ്ഞാറെക്കൊവിലകത്ത
കൊണ്ടകൊടുത്താരെ പടിഞ്ഞാറെക്കൊവിലകത്ത നിന്ന വയിദീകൻമ്മാരെയും വരുത്തി
ഞെങ്ങൾക്ക കഴിയെണ്ട പ്രായച്ചിത്തങ്ങളും മുൻമ്പെ കഴിഞ്ഞിട്ടുള്ളവരുടെ ശെഷ
ക്ക്രിയകളും മങ്ങല്ല്യവും വയിദികെൻമ്മാരെക്കൊണ്ട കഴിപ്പിച്ച ആയതിന്റെ എഴുത്തും
വാങ്ങിത്തന്ന ഞെങ്ങളെ അയക്കയും ചെയ്തു. അന്ന അവിടെക്കഴിഞ്ഞിട്ടുള്ള അടിയ
ന്തരംങ്ങൾക്ക വെണ്ടുന്ന ദ്രവ്യങ്ങൾ പടിഞ്ഞാറെക്കൊവിലകത്തനിന്ന തന്നിട്ടും പുറമെ
ചിലരൊട കടം വാങ്ങീട്ടും കഴിച്ചിരിക്ക ആകകൊണ്ട ആക്കടത്തിന ആള വന്ന നമ്മുടെ
വഴിയെ പാർത്ത മനസ്സമുട്ടിച്ചിരിക്കയും ചെയ‌്യുന്നു. കുറുമ്പ്രനാട്ട കൊവിലകങ്ങളിലെക്ക
ചെരിക്കൽ വന്ന നികുതി കുമ്പഞ്ഞിയിൽനിന്ന വിട്ടപ്രകാരവും പത്തിനരണ്ട ഞെങ്ങൾക്ക
അനുഭവിപ്പാൻ കൽപിച്ചിരിക്കുന്ന എന്നും കെൾക്ക അല്ലാതെ നമുക്ക ഇത്രനെരവും
ഒരുപണംപൊലും കിട്ടി അനുഭവിപ്പാൻ സങ്ങതി വന്നിട്ടും ഇല്ല. നമ്മുടെ ഉഭയപറമ്പു
കളിൽ നികുതി അധികമായിട്ടതന്നെ എഴുതിവാങ്ങുകകൊണ്ട അതിമ്മെൽനിന്നു
നമുക്ക കഴിച്ചിലിന്ന ഒന്ന എടുത്തുകൊള്ളുവാനും ഇല്ല. ശെഷം ഇവിടെയുള്ള
കൊവിലകങ്ങളിലെക്ക ഉള്ള വസ്തുവിന്മെലെ നികുതി അവരവരതന്നെ വാങ്ങി
ക്കഴിയെണ്ടത കവിഞ്ഞ കാമാനും ഉണ്ട. ആയതുകൊണ്ട പത്തിന രണ്ടു വഹയിൽ
നമുക്ക വരെണ്ടത സായ്പു അവർകൾ തന്നെ നമുക്ക തരുവാറാക വെണ്ടിയിരിക്കുന്ന.
നമ്മുടെ ഉഭയംപറമ്പിലെ നികുതി അധികമായി എഴുതിവാങ്ങുന്നതിന്റെയും ഒരു
പന്തിവെച്ചി തരിക വെണ്ടിയിരിക്കുന്ന. നമ്മുടെ കൊവിലകത്ത അമ്മാമെൻമ്മാരഉള്ളെ
കാലങ്ങളിൽ ഒരു പരാധീനവുംകൂടാതെ കഴിഞ്ഞപൊരികയും ചെയ്തു. ഇപ്പൊൾ
കുമ്പഞ്ഞിയിൽ വന്ന നമ്മുടെ സങ്കടം പറെയെണ്ടതിന്ന ആള ഇല്ലായ്കകൊണ്ടത്രെ
നമുക്ക കിട്ടെണ്ടത കിട്ടാത്തതും എന്ന നമുക്ക ബൊധിക്ക ആയത. ആയതുകൊണ്ട
ഇപ്പൊൾ സങ്കടംയെഴുതീട്ടുള്ളതും കൊടുത്ത നമ്മുടെ യുണ്ണിനെ സന്നിധാനത്തിങ്കലെക്ക
അയച്ചിട്ടും ഉണ്ട. ഇന്ന മുതൽക്ക നമെ നമ്മുടെ സ്ഥാനത്ത ഇരുത്തി പത്തിന രണ്ടു
വകയിൽ നമ്മുടെ ഒഹെരിയൊളവും നികുതീടെ പന്തിയും ആക്കിത്തന്ന നമെമ്മ രെ
ക്ഷിച്ച സങ്കടം തിർത്ത തരിക വെണ്ടിയിരിക്കെണ്ടതിന്ന നാം അപെക്ഷിക്ക ആകുന്നത. [ 504 ] എന്നാൽ കൊല്ലം 973 ആമത മിഥുനമാസം 23 നു ഇങ്കിരിയസ്സ കൊല്ലം 1798 ആമത
ജൂലായിമാസം 4 നു വന്നത.

978 I

1128 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകൾക്ക കുറുമ്പ്രനാട്ട വീരവർമ്മരാജ അവർകൾ
സലാം. 73 ആമത രണ്ടാമത്തെ ഗഡുവിന്റെ കാരിയംകൊണ്ട പക്കുറുകുട്ടീനെ വരുത്തി
വിചാരിച്ചാരെ ചൊവ്വക്കാരൻ മക്കി ഇവിട ഇല്ലായ്കകൊണ്ടും ചാവക്കാട്ടെക്ക
പൊയിരിക്കകൊണ്ടും നിരുവിച്ചു പറയണമെന്ന പറഞ്ഞു. അതുകൊണ്ട മുപ്പതു
ദിവസത്തെ യെടയുണ്ടായാൽ രണ്ട അമതി ആയിട്ട രണ്ടാമത്തെ ഗഡുവിന്റെ ദ്രവ്യം
കുമ്പഞ്ഞിക്ക ബൊധിപ്പിക്കയും ചെയ്യാം. അപ്രകാരം ദെയകടാക്ഷം ഉണ്ടായിട്ട അവധി
തന്നെ കുറുമ്പ്രനാട്ടെയും താമരശ്ശെരിയും നികുതീടെ തകരാറ ഉള്ളത തീർത്ത തന്ന
നാനാവിധങ്ങൾ കള്ളന്മാര കാട്ടുന്നതിനും നില ആക്കിക്കൽപിച്ച അദാലത്ത ഈ
ദൊറൊഗ മാറ്റി ഒരു സായ്പുമാര തന്നെ ആക്കി ദെയാകടാക്ഷം ഉണ്ടായി മെനവൻമാര
യും പാറവത്യക്കാരൻമ്മാരയും കണക്കുകളും കൽപനകൊടുത്ത. ശിന്നുപട്ടരിടെ പറ്റിൽ
ആക്കുകയും വെണ്ടിയിരിക്കുന്ന. ശെഷം വിവരം ശിന്നുപട്ടര അവിടവന്ന ബൊധി
പ്പിക്കയും ചെയ്യും. കൊല്ലം 973 ആമത മിഥുനമാസം 23 നു എഴുതിയത 23 നു ജൂലാ
യിമാസം 4 നു വന്നത.

979 I

11:29 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ
ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകൾക്ക കുറുമ്പ്രനാട്ട വീരവർമ്മരാജാ അവർകൾ
സലാം. കുറുമ്പ്രനാട്ടെയും താമരശ്ശെരിയും മെനവൻമ്മാരെയും പാറവത്യക്കാരൻമ്മാരെ
യും കണക്ക ശൊധന ചെയ്ത അവര എഴുതിച്ച തന്നത കുറുമ്പ്രനാട്ട താലൂക്ക 1ന്ന
നികുതി പൊൻ 16255 പത്തിന്ന ഒന്നിന പൊൻ 1625 പണം 5 വക രണ്ടിൽ പൊൻ 17880
പണം 5. 72 ആമത വരക്ക നിലുവ പൊൻ 3685 പണം 6 കാശ 2¾ ഈ രണ്ടു വഹക്കും
50 പാറവത്യക്കാരൻമ്മാര വസൂല ആക്കിയത 72 ആമത കന്നി മുതൽ എടവമാസം 31 നു
വരെക്കും വസൂല പൊ 73 ആമത വഹിക്ക പൊൻ 11794 പണം 9 കാശ 22¾. 72 ആമത
വരെക്ക നിലുവ വഹിക്ക പൊൻ 807 പണം 1 കാശ 5. ഇതിൽ നമ്മുടെ പെർക്ക നില്ക്കുന്ന
കാരിയസ്തൻമ്മാരെ പക്കൽ ബൊധിപ്പിച്ചത. 73 ആമത വഹിക്ക പൊൻ 10884 പണം 3
കാശ 35. 72 ആമത വഹിക്ക പൊൻ 1085 കാശ 12¾ ശിമവാക്കി 73 ആമത വഹിക്ക പൊൻ
100 6085 പണം 5 കാശ 17¾. 72 ആമത വരെക്ക ഉള്ള നിലുവ പൊൻ 2878 പണം 4 കാശ
37¾. താമരശ്ശെരി താലൂക്ക ഹൊബളി 4 പതിനൊന്ന തറയും കൂടി നികുതി പൊൻ
മെനവൻമ്മാര കണക്കുംപ്രകാരം ദെവസ്സം ചെരിക്കൽകൂടി നികുതി പൊൻ 4849 പണം
7 കാശ 10 ഇതിന73 ആമത എടവം വരക്ക വസൂല പൊൻ 3775 പണം 2 കാശ 2¾ ഇതിൽ
കാരിയസ്തൻമ്മാരെ പക്കൽ ബൊധിപ്പിച്ചെ പൊൻ 3552 പണം 1 കാശ 27¾ ശിമവക്കി
ഉള്ള പൊൻ 1072 പണം 5 കാശ 7¾. ഇപ്രകാരം മെനവൻമ്മാര എഴുതിച്ചിട്ടുള്ള
കണക്കുകൾ നമുക്ക ബൊധിക്കയും ചെയ്തു. കാരിയസ്തൻമ്മാരൊട ഉള്ള കണക്കുകൾ
വിസ്തരിപ്പാനും കാരിയങ്ങൾ നടത്തുവാനും ആയിട്ട നാം ശിന്നുപട്ടരെ കൽപിച്ചിട്ടും ഉണ്ട.
മൊനൊമ്മാറയും പാറവത്യക്കാരൻമ്മാരയും കണക്കുകൾ ഒക്കയും ശിന്നുപ്പട്ടരും ഒന്നിച്ച
കൽപന ആയി അയക്കയും വെണ്ടി ഇരിക്കുന്ന. എന്നാൽ കൊല്ലം 973 ആമത മിഥുനമാസം
23 നു എഴുതിയത 24 നു ജുലായിമാസം 5 നു വന്നത. [ 505 ] 980 I

1130 ആമത ഇപ്പൊൾ ഉള്ളവരും ആസ്ത്രവക അത്ത്ര ദ്രെവ്യം തൊക്കും ആളുകൾ
രാജാപക്ഷം പ്രജപക്ഷം സൊന്തം.. ഒന്ന ഒള്ളുര ഹൊബളി കുന്നത്തതറ കുറുങ്ങൊട്ട
രാരപ്പക്കുട്ടിക്കിടാവ ആസ്തിപണം 5000 തൊക്ക 30 ആള 50 രാജപക്ഷം. രണ്ടാമത ഒള്ളുര
ഹൊബളി ഒള്ളൂരത്ത നെടുംപുറത്ത കെളപ്പൻ കിടാവ ആസ്തിപണം 3000. തൊക്ക 2 ആള
2 സൊന്തം. മൂന്നാമത ഒള്ളൂര ഹൊബളി ഒള്ളൂരത്തറ നെല്ലുളിക്കരക്കുറുപ്പ പണം 2000
തൊക്ക പത്ത ആളപത്ത പ്രജപക്ഷം. 4 ആമത ഒള്ളുര ഹൊവളി ഒള്ളുരത്തകരികുറ്റിക്കൽ
കണാരെൻ നായര പണം 9000 തൊക്ക 100 ആള 300 പ്രജപക്ഷം. 5 ആമത ഒള്ളുര
ഹൊബളി കൊടശ്ശെരിത്തറ കുന്നുമ്മിൽ കൊരപ്പൻ നായര പണം 2000 തൊക്ക 3 ആള
15 രാജപക്ഷം. 1 ആമത നെടിയനാട്ട ഹൊബളി നെടിയനാട്ടുതറ പാലക്കടവത്ത
ഉക്കപ്പൻ നായര പണം 9000 തൊക്ക 500 ആള 1500 പ്രജപക്ഷം. രണ്ടാമത നെടിയാട്ട
നെടിയന ഹൊബളി പാലക്കടവത്ത ഇട്ടിരാരപ്പൻ നായര ഒന്നാമത എടക്കരെ
ഹൊബളിയിൽ എടക്കരത്തറ പെട്ടുവെട്ടുംമ്മെൽ കെളു പണം 10000 തൊക്ക 25 ആള 100
പ്രജപക്ഷം. രണ്ടാമത എടക്കരെ ഹൊബളി എടക്കരെത്തറ വയപ്പൂർത്തളക്കാരൻ പണം
10000 തൊക്ക 10 ആള 30 പ്രജപക്ഷം. മൂന്നാമത എടക്കരെ ഹൊബളി ചീക്കിലൊട്ട
രാരൊത്തനമ്പര പണം 5000 തൊക്ക 5 ആള 20 പ്രജപക്ഷം. നാലാമത എടക്കരെ
ഹൊബളി എടക്കരെത്തറ കുറ്റിയിൽ ഉക്കുപണം 50,000 തൊക്ക 50 ആള1 00 പ്രജപക്ഷം.
5 ആമത രാമല്ലൂര ഹൊബളി രാമല്ലൂരത്തറയിൽ പുള്ളിയാട്ട ഇമ്പിച്ചിപണം 20000 തൊക്ക
50 ആള 100 പ്രജപക്ഷം. 6 ആമത രാമല്ലൂര ഹൊബളി രാമല്ലൂരത്തറ കണ്ണനുർക്കണ്ടപ്പൻ
പണം 5000 തൊക്ക 5 ആള 10 പ്രജപക്ഷം, എടക്കരെ ഹൊബളി നടുവല്ലൂരഈഴംകൊട്ടിൽ
കണ്ടരപണം 200 ആള രണ്ടപ്രജപക്ഷം. 1 കൊളക്കാട ഹൊബളി വെള്ളുരത്തറ ചീടത്തിൽ
രാരുനായര പണം 1000 ആള 5 പ്രജപക്ഷം. രണ്ടാമത കൊളക്കാട ഹൊബളി
കൊളക്കാട്ടിൽ കമ്മൊട്ടിൽ രാമൻനായര പണം 500 ആള 5 പ്രജപക്ഷം. 3 ആമത
കൊളക്കാട ഹൊബളി കൊളക്കാട്ട പുതിയടുത്ത കണ്ണൻനായര പണം 1000 ആള 10
സൊന്തം. നാലാമത കൊളക്കാട ഹൊബളി കൊളക്കാട്ട ബെളുരചിന്റെറടത്ത രാരുനായര
പണം 100 ആള 2 പ്രജപക്ഷം. കൊളക്കാടൻ ഉണ്ണിച്ചാത്തപ്പണിക്കര പണം 80000 തൊക്ക
50 ആള 200 പ്രജപക്ഷം. പൊയിൽനമ്പി പണം 5000 തൊക്ക 10 ആള 50 പ്രജപക്ഷം.
കാരാട്ട കൊന്നനമ്പി പണം 10000 തൊക്ക 2 ആള 10 പ്രജപക്ഷം. മാണിക്കൊത്ത
രാരുപ്പണിക്കര പണം 10000 തൊക്ക 20 ആള 100 പ്രജപക്ഷം. കള്ളംങ്ങാടി രാരുപ്പണിക്കര
പണം 20000 തൊക്ക 100 ആള 200 പ്രജപക്ഷം. വാഴൊത്ത രാമൻനായര പണം 9000
തൊക്ക 500 ആള 1500 പ്രജപക്ഷം. പുതിശ്ശെരി രാമൻനായര പണം 10000 തൊക്ക 50 ആള
100 സൊന്തം, കച്ചെരിനമ്പിക്ക പണം 500 പ്രജപക്ഷം. ആകപണം 59000 50300 തൊക്ക
1522 ആള 4418. കൊല്ലം 973 ആമത മിഥുനമാസം 25 നു ഇങ്കിരിയസ്സ കൊല്ലം 1798 ആമത
ജൂലായിമാസം 5 നു വന്നത. പെർപ്പാക്കിക്കൊടുത്തത.

981 I

1131 ആമത മലയാംപ്രവിശ്യയിൽ അതത രാജാക്കൻമ്മാരെ അവരവരുടെ സ്ഥാനത്ത
നൃത്തി ധർമ്മാധർമ്മങ്ങളും വഴിപൊലെ രെക്ഷിച്ചുപൊരുന്ന മഹാരാജശ്രി വടക്കെ
അധികാരി സുപ്രഡെണ്ടെർ ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകളുടെ സന്നി
ധാനങ്ങളിൽ അമഞ്ഞാട്ടനായര സലാം. കൊടുത്തയച്ച ബുദ്ധിപരമാനികം വായിച്ച
അവസ്ഥ മനസ്സിലാകയും ചെയ്യു. രണ്ടാം ഗഡുവിന്റെ പണം തികച്ച കൊടുത്തുടണ
മെന്നല്ലൊ എഴുതിവന്ന ബുദ്ധിപരമാനികഇലാകുന്നു. ഞാൻ കരാറനാമം എഴുതി
തന്നിട്ടുള്ള ദെശത്തെപ്പണം കൂത്താട്ടിൽനായര ചിലെ ദിക്കിന്ന എടുപ്പിച്ചിട്ടുള്ള അവസ്ഥ
മുൻമ്പിനാൽ കൊഴിക്കൊട്ടെക്ക എഴുതി അയച്ചതിന്റെശെഷം അപ്പണം കൊടുത്ത [ 506 ] യക്കെണമെന്നവെച്ച കൊഴിക്കൊട്ടന്ന പരമാനികം കൂത്താട്ടിൽ നായരക്ക എഴുതി
യതിന്റെശെഷം ഞാൻ തന്നെ കുമ്പഞ്ഞിക്ക ബൊധിപ്പിക്കാമെന്നുവെച്ച കൂത്താ
ട്ടിൽ നായര കൊഴിക്കൊട്ടെക്ക എഴുതി അയച്ചിട്ടുള്ളെ പണം പൊക രണ്ടാം ഗഡുവിന
ശെഷം ഉള്ള പണം സന്നിധാനങ്ങളിൽ താമസിയാതെ ബൊധിപ്പിക്കുന്നതും ഉണ്ടു.
എന്നാൽ എല്ലാ കാരിയത്തിന്നും സന്നിധാനങ്ങളിലെ കൃപ വഴിപൊലെ ഉണ്ടായി
കൂത്താട്ടിൽ നായര എടുപ്പിച്ചിട്ടുള്ള പണത്തിന്ന ഇവിട മുട്ടിക്കാതെ വെണ്ടി ഇരിക്കുന്നു.
സന്നിധാനങ്ങളിലെ കൃപയുണ്ടായി രെക്ഷിച്ചുകൊള്ളുകയും വെണം. എന്നാൽ കൊല്ലം
973 ആമത മിഥുനമാസം 23 നു എഴുതിയത മിഥുനം 26 നു ഇങ്കിരിയസ്സ കൊല്ലം 1798
ആമത ജൂലായി മാസം 8 നു വന്നത.

982 I

1132 ആമത ശ്രീമധു സകല ഗുണസമ്പന്നരാന സകലധർമ്മപ്രതിപാലകരാന
മിത്രജനമനൊരഞ്ജിതരാനാം അഖണ്ണിത ലക്ഷ്മിപ്രസന്നരാനാം മഹാമെരുസമാന
വീരരാനാം രാജമാന്യരാജശ്രീ വടക്കെ അധികാരി ഇഷ്ടിവിൻ സായ്പു അവർകളെ
സന്നിധാനങ്ങളിലെക്ക കൊടക്കാട്ടമണ്ണിൽ പക്കിറും മന്മുണ്ണിയും കൂവച്ചാലിൽ പക്കിറും
പയിങ്ങാട്ടുപൊയിലിൽ അത്തനുംകൂടി സലാം. മഹാരാജശ്രീ സായ്പു അവർകളെ
കത്ത വായിച്ച വർത്തമാനവും അറിഞ്ഞു. ഞങ്ങക്കു രണ്ടാളുക്കും ദണ്ണമായി നടന്നു
കൂടായ്കകൊണ്ടത്ത്രെ സായ്പു അവർകൾ ഇരിപ്പെടത്ത ഞങ്ങൾ വരാഞ്ഞത. ശെഷം
ഉള്ളവര അമക്കാൻ എല്ലാരെയും അന്നഷീച്ചിട്ട ആരയും കിട്ടുന്നതും ഇല്ല. ഇനിയും
എല്ലാവരെക്കൊള്ളയും ആള അയച്ചിട്ടും ഉണ്ട. ചിലരെ ഇവിട എത്തിയാൽ എത്തുന്ന
ആളുകള പറഞ്ഞയക്കയും ആം. മഹാരാജശ്രീ സായ്പു അവർകളെ ദെയകടാക്ഷം
ഉണ്ടായിട്ട ഞങ്ങളെ രെക്ഷിച്ചുകൊള്ളാഞ്ഞാൽ മറ്റ ഒരു ശരണവും ഇല്ല. ഞങ്ങക്ക ഒട്ട
ഒട്ടുനടക്കാറായാൽ മഹാരാജശ്രീ സായ്പു അവർകളെ സന്നിധാനത്തിങ്കലെക്ക വന്ന
ഞങ്ങളെ സങ്കടങ്ങൾ ഒക്കയും കെൾപ്പിച്ചു കൊള്ളുന്നതും ഉണ്ട. എന്നാൽ കൊല്ലം 973
ആമത മിഥുനമാസം 25 നു എഴുതിയത മിഥുനം 27 നു ഇങ്കിരിയസ്സകൊല്ലം 1798 ആമത
ജൂലായിമാസം 8 നു വന്നത.

983 I

1133 ആമത രാജശ്രീ കുറുമ്പ്രനാട്ട വീരവർമ്മരാജാ അവർകൾ രാജശ്രീ വടക്കെ
അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടർ ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർ
കൾക്ക എഴുതിക്കൊടുത്തെ കൈകായതം. എന്നാൽ ബഹുമാനപ്പെട്ടെ കുമ്പഞ്ഞി സർ
ക്കാർക്ക കുറുമ്പ്രനാട്ടിൽനിന്ന കൊല്ലം 973 ആമതിലെ രണ്ടാം ഗഡു ഉറുപ്പ്യ 16386¾ റെ
സ്സ 98 ബൊധിപ്പിപ്പാൻ ഉള്ളത രണ്ടു ഗഡുവായിട്ട രാജശ്രീ വടക്കെ അധികാരി തലച്ചെരി
തുക്കടി സുപ്രഡെണ്ടെർ ജെമിസ്സ ഇടിവിൻ സായ്പു അവർകൾക്ക
ബൊധിപ്പിക്കെണ്ടതിന ഈ എഴുത്താൽ നിശ്ചയമായി ഒത്തിരിക്കയും ചെയ്തു. അതിൽ
ഒന്നാം ഗഡു ഉറുപ്പ്യ 8193 ഉറെസ്സ 49. 973 ആമത കർക്കടമാസം 8 നു രണ്ടാം ഗഡു ഉറുപ്പ്യ
8193 ഉറെ 49. 973 ആമത കർക്കടമാസം 23 നു ബൊധിപ്പിപ്പാൻ നിശ്ചയിച്ചിരിക്കയും
ചെയ്തു. എന്നാൽ കൊല്ലം 973 ആമത മിഥുനമാസം 29 നു ഇങ്കിരിയസ്സ കൊല്ലം 1798
ആമത ജൂലായിമാസം 10 നു എഴുതിയത.

984 I

1134 ആമത രാജശ്രീ കടത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാ അവർകൾക്ക
രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെർ ജെമിസ്സ ഇഷ്ടീവിൻ [ 507 ] സായപു അവർകൾ സലാം. എന്നാൽ മിഥുനമാസം 31 നു കൊളക്കാട്ടനിന്ന യാത്രയായി
വടകരക്ക വരുന്നതുകൊണ്ട ആ ദിവസം രാജാവ അവർകൾക്ക നമ്മെ കാമാൻ സങ്ങതി
ഉണ്ടായാൽ വടകരയിൽ തന്നെ വരികയും വെണ്ടിഇരിക്കുന്നു. എന്നാൽ വടകരയിൽ
വരുവാൻ തങ്ങൾക്ക സങ്ങതി ഇല്ല എന്നു വരികിൽ തലച്ചെരിയിൽ ഉടനെ പൊകുവാൻ
നമുക്ക ആവിശ്യമായിരിക്കകൊണ്ട തങ്ങളെ താൽപര്യം എതുപ്രകാരം ആകുന്ന എന്ന
താമസിയാതെ ഇതിന്റെ ഉത്തരം എഴുതി അയക്കവെണ്ടിയിരിക്കുന്ന. എന്നാൽ കൊല്ലം
973 ആമത മിഥുന്ന മാസം 29 നു ഇങ്കിരിയസ്സകൊല്ലം 1798 ആമത ജൂലായിമാസം 10 നു
എഴുതിയത.

985 I

1135 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ ജെമിസ്സ
ഇഷ്ടിവിൻ സായ്പു അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മ രാജാവ
അവർകൾ സലാം. എന്നാൽ 29 നു സാഹെബ അവർകൾ കൊടുത്തയച്ച കത്ത ഇന്ന
നമുക്ക വന്ന.വായിച്ച വർത്തമാനം മനസ്സിലാകയും ചെയ്തു. 31 നുക്ക സാഹെബ
അവർകൾ കൊളക്കാട്ടനിന്ന പുറപ്പെട്ട വടകര എത്തുമെന്നെല്ലൊ സാഹെബ അവർകൾ
എഴുതി അയച്ചത. നമുക്ക സാഹെബ അവർകളെ കാണെണമെന്ന വളരെ
താൽപര്യംതന്നെ ആകുന്നു. ആയതിന 31 നുക്ക വടകരെ വരണ്ടിയതിന ഇതിന്റെ
അടുത്തനാൾ കർക്കിടകമാസം പാവെഊട്ടെണ്ടെ മരിയാദിആയി നടന്ന വരുന്ന
അടിയന്തരമാകകൊണ്ട ആയത കഴിക്കെണ്ടുന്നതിന താമസിക്ക വെണ്ടിയിരിക്കുന്നു.
അതിനുവെണ്ടി സാഹെബ അവർകൾക്ക മുഷിച്ചൽ തൊന്നുകെയും അരുത. ഈ
അടിയന്തരം കഴിഞ്ഞാലുടനെ കാമാൻ തക്കവണ്ണം എവിടെ വരുവാൻ ആകുന്നു
സാഹെബ അവർകളെ കല്പന എന്നവെച്ചാൽ അവിടെക്ക നാം വരികയും ചെയ‌്യാം.
താമസിയാതെ തലശ്ശെരിന്ന രണ്ടാമത സാഹെബ അവർകൾ ഇങ്ങൊട്ട പുറപ്പാട ഉണ്ട
എന്ന നമുക്ക എഴുതി വന്നാൽ നാം വടകരെ സമീപംതന്നെ പാർത്ത നിൽക്കുകയും
ചെയ്യാം. എതപ്രകാരം സാഹെബ അവർകളുടെ കല്പന എന്നാൽ അപ്രകാരം
അനുസരിക്കുന്നതിന ഉപെക്ഷ വരികെയും ഇല്ല. എല്ലാ കാര്യത്തിനു സാഹെബ
അവർകളെ കൃപ ഉണ്ടായിരിക്കെയും വെണം. എന്നാൽ കൊല്ലം 973 മത മിഥുനമാസം
30 നു എഴുതിയ കത്ത മിഥുനം 31 നു ഇങ്കിരിയസ്സകൊല്ലം 1798 മത ജൂലായി മാസം 12 നു
വന്നത.

986 I

1136 മത മഹാരാജശ്രീ വടക്കെ പകുതിയിൽ അധികാരി ജെമിസ്സ സ്ഥിവിൻ സായ്പു
അവർകളുടെ സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ കണ്ണുൽ അദാലത്ത ദൊറൊഗ
പുതുക്കുടി പക്കിമൂപ്പൻ എഴുതിയ അരിജി. സായ്പു അവർകൾ കൽപിച്ചി അയച്ചതിന്റെ
ശെഷം ഞാൻ കണ്ണൂര വന്ന മുൻമ്പെത്തെ ദൊറൊഗെന സായ്പു അവർകൾ തന്നെ
കത്ത കൊടുത്ത ദൊറെഗാന്റെ ഉക്കുമനാമം വാങ്ങി സായ്പു അവർകളുടെ
സന്നിധാനത്തിങ്കലെക്ക കൊടുത്തയച്ചിരിക്കുന്നു. മുൻമ്പിൽ അദാലത്തിൽ ഉള്ളെ
കണക്ക ദൊറൊഗനൊടു ചൊതിച്ചാരെ എതാനും ചില കണക്കുകൾ ഒക്കയും തന്ന
ശെഷം ഉള്ള കണക്ക തരാമെന്നു പറഞ്ഞിരിക്കുന്നു. ഇനിക്ക ഒരു ഹുക്കുമനാമം
കൊടുത്തയക്കാമെന്ന സായ്പ അവർകൾ കൽപിച്ചിരിക്കുന്നതകൂടി ഈ അരിജിയും
കൊണ്ടുവരുന്നെ ശിപ്പായിടെ കയ്കൽതന്നെ കൊടുത്തയക്കുക വെണ്ടിയിരിക്കുന്നു.
കൊല്ലം 973 മത മിഥുനമാസം 29 നു ഇങ്കിരിയസ്സ കൊല്ലം 1798 മത ജൂലായിമാസം 10 നു
എഴുതിയ അരിജി. മിഥുനമാസം 31 നു ജൂലായിമാസം 12 നു വന്നത. [ 508 ] 987 I

1137 മത മഹാരാജശ്രീവടക്കെ അധികാരി ജെമിസ്സ സ്ഥിവിൻസായ്പു അവർകളുടെ
സന്നിധാനത്തിങ്കലെക്ക പൊഴവാഴി കാനഗൊവി ഗുമാസ്ഥ മദ്ധുരായൻ എഴുതി
കൊടുത്ത കണക്ക. കൊല്ലം 970 മതിൽ കൊഴിക്കൊട്ട സദരദിവാൻ കച്ചെരിയിൽനിന്ന
ദിവാൻ രാമരായരും അയ‌്യണ്ണയ‌്യനുംകൂടി കൽപിക്കകൊണ്ട താമരശ്ശെരി പൊഴവായി
പൈമാശി ചാർത്തിയ ആളുകളുടെ വിവരം അയ‌്യണ്ണയ‌്യന്റെ കൽപനക്ക വെങ്കിട്ടരാ
യൻ പുതുരപൊബളി 1ന്ന ആകെ നികുതിപണം 10583¾ തരിശനികുതി പണം 30
ആകെപണം 10613¾ ഇതിന തറവിവരം ആകനികുതി അല്ലാതെ വെറെ ഒരു വിവരം
കാമാനില്ല. ചാർത്തിയ ആള വെങ്കിട്ടരായരയും കാമാനും ഇല്ല. മെപ്പടി അയ‌്യണ്ണയ‌്യൻ
വകയിൽ രാമയ‌്യൻ എന്നവൻ കുടത്തായി ഹൊബളി ചാർത്തി ഹൊബളി 1 ന്ന
നികുതിപണം 11764¾ തരിശനികുതി പണം 274¼ ആകപ്പണം 12039. ഇതിന തറ
വിവരം ആക നികുതി അല്ലാതെ വെറെ ഒരു വിവരം ഇല്ലാ. ചാർത്തിയ ആള രാമയ‌്യനെ
ഇപ്പൊൾ കാമാനും ഇല്ല. സദരദിവാൻ കച്ചെരി ഗുമാസഥൻ കൃഷ്ണരായൻ കാട്ടുര
ഹൊബളി ചാർത്തി ഹൊബളി ഒന്നിന്ന ആകനികുതിപണം 6868¾ തരിശ നികുതിപണം
15 ആകപണം 6883¾. ഇതിന ഹൊബളിക്ക ആകെ നികുതി അല്ലാതെ തറവിവരവം
എങ്കിലും ഇല്ലാ. ചാർത്തിയ ആള കൃഷ്ണരായൻ ഇപ്പൊൾ കാമാനും ഇല്ല. ഞാൻ
ചാർത്തി കൊടുവള്ളി ഹൊബളി ഒന്നിന്ന നികുതിപണം 12735¾ തരിശ ഇല്ല. ഇതിന്റെ
വിവരം സതർക്കച്ചെരിയിൽ ദിവാൻ രാമരായൻ അയ‌്യണ്ണയ‌്യൻ കല്പനക്ക കൃഷ്ണരായൻ
പക്കൽ കൊടുത്ത ഇരുന്നു. ഇപ്പൊൾ ആക്കണക്കും അവനെയും കാമാനും ഇല്ല. ആക
ഹൊബളി 4 ന്ന തറ 40 ന്ന നികുതിപണം 41952 – ഉ തരിശ നികുതി പണം 319¾ വക
രണ്ടിൽ പണം 42271¾. ഞാനും വെങ്കിട്ടരായരും കൂടി ചാർത്തിയ തിരുവംമ്പാടി ഹൊബളി
ഒന്നിന്ന തറ പതിനൊന്നിന നികുതി പണം 10215 തരിശ നികുതിപണം 1062 ആകപണം
11277. ഇതിന്റെ വിവരം മെൽ എഴുതിയ കൃഷ്ണരായരെ കൈയ്ക്കൽ കൊടുത്തിരി
ക്കുന്നു. കണക്കും കൃഷ്ണരായരെയും കാമാനും ഇല്ല. ആഹ താമരശ്ശെരി പൊഴവായി
കൂടിപണം 52167ഉ തരിശനികുതിപണം.1381¾ ആഹനികുതിപണം 53548¾. ഇക്കണക്ക
കൊഴിക്കൊട്ട സദുക്കച്ചെരിയിൽ നിന്ന കിട്ടിയത പെർത്ത സന്നിധാനത്തിങ്കലെക്ക
കൊടുത്തിരിക്കുന്നു. അല്ലാതെകണ്ട ഇതിന്റെ വിവരം എന്റെ പക്കൽ ഇല്ലാ. എന്നാൽ
കൊല്ലം 973 മത മിഥുനമാസം 28 നു എഴുതികൊടുത്ത കണക്ക. ഇതിന സാക്ഷി
മതരാശി വെങ്കിട്ടരായര രാമപട്ടരും കൂടി സാക്ഷി. ഇതിന്റെ പരമാർത്ഥം ഇതത്ത്രെ
ആകുന്നു. അതുകൊണ്ട ഞാൻ എന്റെ സമ്മതംകൊണ്ട സ്വാഹസ്ഥഅക്ഷരംകൊണ്ട
എഴുതികൊടുത്തു. മെൽ എഴുതിയ സാക്ഷി രാമപട്ടര ഇല്ലായ്കകൊണ്ട നാരായ
ണനമ്പിടിയെ സാക്ഷി നിൽപാൻ അപെക്ഷിച്ചിരിക്കുന്നു. മെൽ എഴുതിയെ കണക്ക
മുസദി ബാളാജിരായരെ പക്കൽ എണ്ണികൊടുത്ത തമിഴ കടലാസ്സ കണ്ടം ഒൻമ്പത
കന്നട കടലാസ്സ കണ്ടം പതിനെഴ കന്നടി ആയിട്ടും ലതാപണിതാവ 3 പാതി ആയിട്ട
കന്നടം പാതി മറാഷ്ടകം. ഇങ്ങിനെ എത്രെ കടലാസ്സ 1 ആഹെ കടലാസ്സ കണ്ടം 30
വന്നത. കർക്കിടകമാസം 3 നു ഇങ്കിരിയസ്സ കൊല്ലം 1798 മത ജൂലായിമാസം 17 നു
വന്നത. കർക്കിടക മാസം 4 നു ജൂലായിമാസം 18 നു പെർപ്പാക്കി കൊടുത്തത.

988 I

1138 മത മഹാരാജശ്രീ വടക്കെ അധികാരി സുപ്രഡെണ്ടൻ ജെമിസ്സ ഇഷ്ടിവിൻ
സായ്പു അവർകളെ സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ പയ‌്യനാട്ടുകരെയും
പയ‌്യൊർമ്മലയും ദൊറൊഗ കുഞ്ഞായിൻ മൂപ്പൻ എഴുതിയ അർജി. സായ്പു അവർക
ളെ പരമാൻ വായിച്ചു. കല്പനയും അറിഞ്ഞു. കല്പന വന്ന ഉടനെ തന്നെ പക്ക്രുകുട്ടിന [ 509 ] ആള അയച്ചു വരുത്തി ചൊതിച്ചാരെ പക്ക്രുകുട്ടി പറഞ്ഞത കുത്താളിനായരെ പെർക്ക
രണ്ടാം ഗഡുവിന്റെ വഹെക്ക രണ്ടായിരം ഉറുപ്പിക ബഹുമാനപ്പെട്ടെ കുമ്പഞ്ഞി
പണ്ടാരത്തിൽ ബൊധിപ്പിക്കെണമെന്നും അതിന നിണക്ക ചരക്കായിട്ടും കുറ്റിയായിട്ടും
തരാമെന്നും നായര എന്നൊടു പറഞ്ഞിരിക്കുന്നു എന്നും ആ വഹയിൽ ആയിരത്ത ഒരു
നൂറു ഉർപ്പികക്കെ ചരക്കായിട്ടും കുറ്റിആയിട്ടും ഇനിക്ക തന്നിട്ടുള്ളൂ എന്നും ആ ഉറുപ്പിക
ആയിരത്തെ ഒരുനൂറും കർക്കിടമാസം പതിനഞ്ചാം തീയതി ഞാൻ ബഹുമാനപ്പെട്ടെ
കുംപഞ്ഞി പണ്ടാരത്തിലെക്ക ബൊധിപ്പിക്കാമെന്നും അത്ത്രെ പക്ക്രുകുട്ടി
നിശ്ചയമായിട്ട പറഞ്ഞത. ആയിരത്ത ഒരുനൂറ ഉറുപ്പിക അല്ലാതെകണ്ട നായരെ
പെർക്ക എന്റെ കയ്യിൽ വന്നിട്ടും ഇല്ലാ. വരാതെ ഉറുപ്പിക എനക്ക ബൊധിപ്പിച്ചുകൂടാ
എന്നത്രെ പക്ക്രുകുട്ടി പറക ആയത. ഇനി ഒക്കെയും സായ്പു അവർകളെ
കല്പനപ്രകാരം നടക്കയും ചെയ‌്യാം. എന്നാൽ കൊല്ലം 973 മത കർക്കിടകമാസം 2 നു
എഴുതിയ അരജി. 3 നു ഇങ്കിരിയസ്സകൊല്ലം 1798 മത ജൂലായിമാസം 16 നു വന്ന
കർക്കടകം 4 നു ജൂലായി 18 നു പെർപ്പാക്കിക്കൊടുത്തത.

989 J

1246 മത രാജശ്രീ വടെക്കെ അധികാരി തലച്ചെരി തുക്കിടി സുപ്പ്രഡെണ്ടർ ജാമിസ്സ
ഇഷ്ടിവിൻ സായ്പു അവർകൾക്ക കടത്തനാട്ട പൊർള്ളാതിരി ഉദെയവർമ്മരാജാവ
അവർകൾ സലാം. യെന്നാൽ മയ്യഴിയും നമ്മുടെ രാജ്യത്തെ അദിരും മുന്നിൽ നമ്മുടെ
കാരണൊന്മാര സമ്മതിച്ചയിരുന്ന പ്രകാരമല്ലാതെ അധികമായിട്ട നമ്മുടെ അദിരിൽ
പരിന്തിരിയസ്സ വരികകൊണ്ട. അപ്പൊൾത്തന്നെ നാമും പരിന്തിരിയസ്സുമായിട്ടും തർക്കിച്ച
ഇരിക്കയും ചെയ്തു. സറക്കാര കുമ്പഞ്ഞിയിൽ മയ്യഴി സ്വാധിനമായതിന്റെശെഷം
ബ്രൊൻ സായ്പുന്റെ കല്പനക്ക ആകുന്ന എന്നവെച്ചി ഒരൊരുത്തര നമ്മുടെ അദിരിൽ
വന്ന പറമ്പ എടുക്കുന്നതും കെളക്കുന്നതും നാം ഗ്രഹിക്കകൊണ്ട ആയത. നാം സമ്മതിക്ക
ഇല്ല എന്നവെച്ച നമ്മുടെ വിരൊധങ്ങളും ആ സ്ഥലങ്ങളിൽ വെക്കുകയും ചെയ്തു. ഈ
വർത്തമാനം നാം രാജശ്രീ പീലിസ്സായ്പു അവർകളുക്കും കൊടുത്തപ്പൊൾ ഉടനെ
രാജശ്രീ കമിശനെർ സ്സായ്പു അവർകൾക്ക ബൊധിപ്പിക്കയും ചെയ്തു. യെന്ന
തിന്റെശെഷം അവിടത്തെ കല്പന വന്നത. മയ്യഴി ഇരിക്കുന്ന ബ്രൊൻസായ്പു എങ്കിലും
മറ്റു വല്ലവരയെങ്കിലും നമ്മുടെ അതിരിൽ കവിഞ്ഞ വന്ന പറമ്പ യെടുക്കുന്നില്ലാ എന്നും
മുമ്പിൽ ജനറാൾ ഹട്ലി സായ്പു അവർകൾ മയ്യഴി പിടിച്ചപ്പൊൾ അസ്സമയത്ത മയ്യഴി
അദിരിൽ യെതപ്രകാരം പറമ്പുകൾ ഉണ്ടായിരിന്ന അദിർക്ക അകത്ത ആയത അപ്പ്ര
കാരംതന്നെ യിരിക്കട്ടെയെന്നും അതിൽ വിവാദം ഉള്ളത വിസ്തരിച്ച തീർക്കാമെന്നും
ഹട്ലിസ്സായ്പു അവർകൾ മയ്യഴി പിടിച്ചതിന്റെ ശെഷമായിട്ട അദിർകവിഞ്ഞ പണി
യെടുത്ത പറമ്പ ഉണ്ടാക്കിയത ഉണ്ടെങ്കിൽ ആയത ഒക്കയും രാജാവ അവർകളെ
അദിരിൽതന്നെ ചെർക്കണംയെന്നും രാജശ്രീ കമിശനെർ സ്സായ്പു അവർകളെ കല്പന
വരികയും ചെയ്തു. അപ്പ്രകാരംതന്നെ പീലിസ്സായ്പു അവർകൾ നമ്മൊട പറഞ്ഞു.
മയ്യഴിയിലിരിക്കുന്ന ബ്രൊൻ സ്സായ്പു എങ്കിലും മറ്റുവല്ലവര എങ്കിലും രാജാവ അവർകളെ
അദിരിൽ പറമ്പു എടുക്കുകയില്ലെന്നും ബഹുമാനപ്പെട്ടെ കുമ്പഞ്ഞി കല്പന അപ്പ്രകാരം
ഉണ്ടെന്നും ഇപ്പൊൾ രാജാ അവർകൾ വിരൊധിച്ചത ഇങ്കിരിയസ്സ കുമ്പഞ്ഞിക്കവെണ്ടി
യെടുക്കണമെന്നും നമെമ്മാട രാജശ്രീ പീലിസ്സായ്പു അവർകൾ പറകയും ചെയ്തു. ആ
കല്പനപ്രകാരം നാം സമ്മതിക്കയും ചെയ്തു. യീ വസ്തുതകൾ ഒക്കയും ബഹുമാനപ്പെട്ടെ
ബൊമ്പായി സ്സമസ്ഥാനത്ത ഗെവുനർ ഡെങ്കൻ സായ്പു അവർകളും തലച്ചെരി
പ്പാർത്തപ്പൊൾ ഗ്രഹിച്ചിരിക്കുന്ന.യിക്കാർയ്യം ഒക്കയും വടെക്കെ അധികാരിയുടെ
ദസ്സ്രെൽ എഴുതിയിരിക്കുന്നതകൊണ്ട സായ്പു അവർകൾ നല്ലവണ്ണം വിസ്തരിക്കുംപൊൾ
ബൊധിക്കയും ചെയ‌്യും. ഇപ്പൊൾ കൊറെയദിവസം മുൻമ്പെ നമ്മുടെ അദിരിൽ ഉള്ള [ 510 ] ഭൂമി കെളച്ച പറമ്പ ഉണ്ടാക്കുന്ന. മയ്യഴിൽ യിരിക്കുന്ന ആളുകൾ യെന്ന കെട്ടപ്പൊൾ
അഴിയൂര പ്പാർക്കുന്ന പ്രവൃത്തിക്കാരൻ നമ്മുടെ കല്പനത്താൽ ആ സ്ഥലത്തിൽ
വിരൊധിക്കയും ചെയ്തു. ആയത അവിടെ നിൽക്കുകയും ചെയ്തു. ഇപ്പൊൾ രണ്ടാമതും
ആ പറമ്പ പണിയെടുക്കുന്നത കെട്ടപ്പൊൾ ആ പ്പണിയെടുക്കുന്നതിൽ ഒരു തീയന
നമ്മുടെ പ്രവൃത്തിക്കാരൻ വിളിച്ച അന്ന്യെഷിക്കുന്ന സമയത്ത മയ്യഴി ഇരിക്കും ദിനെറുടെ
ഒരു ശിപ്പായിയും രണ്ട കണക്കപ്പിള്ളമാരും നമ്മുടെ പ്രവൃത്തിക്കാരന്റെ സമീപത്ത
വന്ന പറഞ്ഞത ആ പറമ്പ കെളക്കുന്നത ദിനെറുടെ കല്പനക്ക ആകുന്ന യെന്ന അവര
പറഞ്ഞ തീയന ക്കൂട്ടിക്കൊണ്ടുപൊകയുംചെയ്തു. അപ്പ്രകാരം നമ്മുടെ പ്രവൃത്തിക്കാരൻ
നമുക്കയെഴുതി അയക്കകൊണ്ട നാം സായ്പു അവർകൾക്ക യെഴുതിയിരിക്കുന്ന.
നമ്മുടെ കാരണൊന്മാര പരിന്തിരിയസ്സിന സമ്മതിച്ചുകൊടുത്തപ്രകാരം അല്ലാതെ
കവിഞ്ഞി വരികകൊണ്ട നാമും ആയിട്ടുള്ള വിവാദം തീർന്നിരിക്കുന്നതും ഇല്ല. ഇപ്പൊൾ
കുമ്പഞ്ഞിക്കല്പനക്ക വെച്ചിരിക്കുന്ന കല്പനയും കൂടാതെ പിന്നയും അധികമായിട്ട
നമ്മുടെ അദിരിൽ വന്ന പറമ്പ നന്നാക്കുന്നതും പണി എടുക്കുന്നതും കാണുകകൊണ്ട
നമുക്കയെത്രെയും ആശ്ചിരിയം തൊനന്നു. നമ്മുടെ കാര്യം ഉള്ളടത്തൊളവും നമ്മുടെ
അവകാശത്തൊളവും ഉള്ള അനുഭവങ്ങൾ കുമ്പഞ്ഞി പരിപാലനത്താൽ നാം കൊണ്ട
നടക്കുന്നതഒക്കയും സറക്കാറ കൊമ്പിഞ്ഞിയുടെ അനുഭൊഗമെല്ലൊ ആകുന്നു. നമ്മുടെ
അദിരിൽ ഉള്ള ഭൂമി പറമ്പകൾ നന്നാക്കി മയ‌്യഴിക്ക അകത്ത ചെർത്താൽ പിന്നെക്ക
പരിന്തിരിയസ്സ അവകാശം വിവാദിപ്പാനുള്ള സങ്ങതി വരുത്തുന്നതുകൊണ്ട ആയവരുടെ
മനൊഭാവം അറഞ്ഞി കൊമ്പിഞ്ഞിഇന്ന വെണ്ടുംവണ്ണം വിചാരിച്ചാ കല്പിക്കാഞ്ഞാൽ
യിക്കാരിയം ഹെതുവായിട്ട നമുക്കു വളര സന്തൊഷക്കെട വരുത്തുവാൻ ആകുന്നുയെന്ന
നമുക്ക ഇപ്പ്രകാരം ഉള്ള അനുഭവംകൊണ്ട തൊന്നുന്ന. അതുകൊണ്ട യിക്കാരിയം
ഒട്ടുംതന്നെ പാർക്കാതെ കണ്ട താക്കീതി ആയിട്ട കല്പന ആകവെണ്ടിയിരിക്കുന്ന.
ആയതിന താമസം വന്നാൽ നമ്മുടെ അവകാശത്തിൽ ഉള്ള ഭൂമി കെളക്കുന്നതും മയ്യഴി
ചെർക്കുന്നതും നാം സമ്മതിക്കയും ഇല്ലായെല്ലൊ. യെന്നാൽ കൊല്ലം 974 മത തുലാമാസം
9 നു ഇങ്കിരിയസ്സ കൊല്ലം 1798 മത അകടെമ്പർ മാസം 23 നു പെർപ്പ ആക്കിക്കൊടുത്തതു.

990 J

1247 മത രാജശ്രീ വടെക്കെ അധികാരി തലച്ചെരി തുക്കിടി സുപ്പ്രഡെണ്ടെർ ജാമി
സ്സിഷ്ടിവിൻ സായ്പു അവർകൾക്ക കടത്തനാട്ട പൊർള്ളാതിരി ഉദയവർമ്മ രാജാവ
അവർകൾ സലാം. യെന്നാൽ സാഹെബ അവർകൾ കൊടുത്തയച്ച കത്ത വായിച്ച
വർത്തമാനം മനസ്സിലാകയും ചെയ്തു. മൂന്നാം ഗെഡുവിന്റെ നിലുവ ഉള്ള ഉറപ്പിക
കൊടുത്തയപ്പാൻ താമസം വരികകൊണ്ട സായ്പു അവർകൾ യെഴുതി അയച്ച
കാരിയത്തിനെ നമുക്ക വളര വ്യാസന ഉള്ളൂ കാരിയം തന്നെ ആകുന്നു. വല്ലപ്രകാരവും
സറക്കാർ കുമ്പഞ്ഞിക്കാര്യത്തിനെ നെരായിട്ട നടക്കെണമെന്ന അല്ലാതെകണ്ട നാം
വെറെ ഒന്നും വിചാരിച്ചിട്ടും ഇല്ല. രാജ്യത്ത നിന്ന ഉറുപ്പ്യ പിരിച്ചയെടുത്ത സർക്കാരിൽ
ക്കൊടുത്തയക്കെണ്ടുന്നതിനെ നാം ചെയ്യുന്ന പ്രെത്നം ഇന്നെപ്രകാരമെന്നു നാം
യെഴുതുന്നതും ഇല്ല. മുൻമ്പിൽ നെരാകുംവണ്ണം ഉറുപ്പിക കൊടുത്തയച്ചുവെന്നും
ഇപ്പൊൾ താമസം വരുത്തുന്നയെന്നും സായ്പു അവർകൾക്ക ബൊധിപ്പാൻ തക്കവണ്ണം
നാം ഒരു ഉപെക്ഷയും കാണിക്കുന്നില്ലാ. രാജ്യത്ത പിരിഞ്ഞി വരുന്ന ഉറപ്പിക ഒട്ടുതന്നെ
ഇവിടവെക്കാതെ കൊടുത്തയച്ചി പൊരുന്ന. ഇപ്പൊൾ ക്കൊറെയ ത്താമസം വരുന്നതു
ഒക്കയും രാജ്യത്ത കുടിയാന്മാർക്ക ആധാരം ഇല്ലായ്കകൊണ്ടും മുൻപിലത്തെപ്പൊലെ
കടംകിട്ടായ്കകൊണ്ടുള്ള സങ്കടംകൊണ്ടും നാല സംവത്സരമായിട്ടുള്ള നികിതി
എറിവരികകൊണ്ടും ഉറപ്പിക പിരിഞ്ഞിവരുവാൻ താമസം അല്ലാതെകണ്ട കൊമ്പിഞ്ഞി
കാര്യത്തിനെ യുപെക്ഷയായിട്ട അല്ലയെന്ന സാഹെവ അവർകളെ അന്തഃക്കരണത്തിൽ [ 511 ] ബൊധിക്കയും വെണം. യെന്നാലും നമ്മാലാകുംപ്രകാരം പ്രെയത്നം ചെയ്ത ഉറപ്പിക
പിരിച്ച കൊടുത്തയക്കുന്നതിനെ ഒരു വഞ്ചന ഉണ്ടാകയും ഇല്ലാ. മുൻമ്പിൽ സർക്കാരിൽ
ഗെഡുപ്പ്രകാരം ഉറപ്പിക ബൊധിപ്പിക്കുന്നതിന രാജ്യത്ത കുടിയാൻമ്മാരെ കയ്യിന്ന
പിരിഞ്ഞ വരുവാൻ താമസിക്ക ഹെതുവായിട്ട വർത്തകൻമ്മാരൊടു യെറിയ ഉറുപ്പ്യ
കടം വാങ്ങി സർക്കാരിൽ ബൊധിപ്പിച്ചതക്കൊണ്ട ആക്കടം വീട്ടെണ്ടുന്നതിനെ
ഇന്നെവരെഇലും സങ്ങതി വന്നിരുന്നില്ലാ. നികിതി വരെണ്ടടത്തൊളം കൂടിയാന്മാരൊട
വാങ്ങി സർക്കാരിൽ ഉറപ്പിക ബൊധിപ്പിക്ക അല്ലാതെ കടം വാങ്ങി സർക്കാരിൽ ബൊധി
പ്പിച്ച കഴികഈല്ലെന്നു മുൻമ്പിൽ പല പ്രാവിശ്യവും സറക്കാരിൽ യെഴുതി ഇരിക്കുന്ന.
അതകൊണ്ട ഉറുപ്പിക കൊടുത്തയപ്പാൻ താമസം വന്നയെന്ന സാഹെബ അവർകളെ
അന്തഃക്കരനത്തിൽ ഒട്ടുംതന്നെ മുഷിച്ചൽ തൊന്നുകയും അരുത. ഒട്ടും താമസിയാതെ
പ്രെത്നം ചെയ്ത ഉറപ്പിക കുടിയാന്റെ പറ്റിൽനിന്ന വാങ്ങി ശ്ശെഖരിച്ച കൊടുത്തയപ്പാൻ
ഉപെക്ഷ വരികയുമില്ലയെന്ന സായ്പുഅവർകൾക്ക ബൊധിക്കയും വെണം. സാഹെബ
അവർകൾക്ക കൊട്ടെയാത്ത യെറിയ കാരിയം ഉണ്ടെന്ന യെഴുതി വന്നത നമുക്ക
ബൊധിക്കയും ചെയ്തു. പൈമാഷി യെടുക്കുന്നപ്രകാരം ബഹുമാനപ്പെട്ടെ കുമ്പഞ്ഞി
കല്പനത്താൽ അയച്ചി വന്നവർ വടകരയെത്തുകയും ചെയ്തു. രാജശ്രീ വാടൽ സ്സായ്പു
അവർകളും നാമും കൂടി നമ്മുടെ ആളുകളെയും കൂട്ടി പൈമാഷികാരിയം നട
പ്പാറാക്കുകയും ചെയ‌്യാം. നാം യെപ്പൊഴും വിചാരിക്കുന്നത സർക്കാര കുമ്പഞ്ഞിക്കാരിയം
നല്ലവണ്ണം നടക്കെണമെന്ന വിചാരിക്ക അല്ലാതെ വെറെ ഒന്നും വിചാരിച്ചിട്ടും ഇല്ല.
നമുക്ക ബഹുമാനപ്പെട്ടെ കുമ്പഞ്ഞി ആശ്രയം അല്ലാതെ വെറെ വിശ്വസിച്ചിട്ടും ഇല്ല.
യെല്ലാ കാരിയത്തിനും സായ്പു അവർകളെ കൃപ ഉണ്ടായിരിക്കയും വെണം. യെന്നാൽ
കൊല്ലം 974 മത തുലാമാസം 9 നു ഇങ്കിരിയസ്സകൊല്ലം 1798 മത അകടെമ്പർ മാസം 23 നു
പെർപ്പ ആക്കിക്കൊടുത്തതു.

991 J

1248 മത ബഹുമാനപ്പെട്ടെ ഇങ്കിരിയസ്സ കുമ്പഞ്ഞിഇന്ന നിയൊഗിക്കപ്പെട്ടെ
മലയാംപ്രവെശിഇൽ വടെക്കെപ്പകുതിൽ അധികാരി ആയിരിക്കുന്ന ജിമിസ്സിഷ്ടിവിൻ
സായ്പു അവർകൾക്ക ചെറക്കൽ ചെങ്ങക്കുലകത്ത ചെറിയ കെരളവർമ്മ രാജാവ
അവർകൾ സല്ലാം. യെന്നാൽ കൊല്ലം 972 മതിൽ ക്കർക്കടമാസത്തിൽ ത്തീപ്പട്ടെ വലിയ
അണ്ണെൻ കീൾനാൾ നമുക്ക ഉള്ള അവകാശം വലിയ അണ്ണെൻ നടത്തിപ്പൊന്നപ്രകാരം
കുഞ്ഞിമങ്ങലം പ്രവൃത്തി ഭരിക്കുന്ന വാരിക്കരച്ചന്തു മുഖാന്തരം വാങ്ങി ഇരിക്കുംമ്പൊൾ
കൊല്ലം 973 മത ചിങ്ങമാസം 23 നു പുത്തുരമതിലകത്ത നമ്മുടെ ചെറിയ അണ്ണൻ
യെഴുന്നള്ളിയാരെ ഇപ്പൊൾ രാജ്യം വിചാരിക്കുന്ന നമ്മുടെ അനന്തിരവെന്റെ ആളുകൾ
അന്ന്യായമായിട്ട കൊത്തിക്കൊല്ലുകകൊണ്ടും ശെഷം അണ്ണെന്റെകൂട നിന്നിരുന്ന
ആളുകളുടെയും നമ്മുടെകൂട നില്ക്കുന്ന ആളുകളുടെയും വിത്തും വിളെയും നിരൊ
ധിക്കകൊണ്ടും നമക്ക കീൾനാളിൽ നടന്നുപൊന്ന അവകാശംപൊലെ ഉള്ള മരിയാതി
നടത്തായ്കകൊണ്ട നമുക്കു വളര സങ്കടം അത്രെ ആകുന്നു. ശെഷം ഈ അവസ്ഥകൾ
ഒക്കയും നെരും ഞായംപൊലെ വിസ്തരിച്ച നമ്മുടെ സങ്കടം തീർത്ത തരുവാൻ കുമ്പഞ്ഞി
യെജമാനന്മാരൊട നാം വളരവളര അപെക്ഷിക്കുന്നു. ശെഷം വർത്തമാനങ്ങൾ ഒക്കയും
തങ്ങളിൽക്കണ്ടാൽ ബൊധിപ്പിക്കയുമാം. എന്നാൽ കൊല്ലം 974 മത തുലാമാസം 9 നു
ഇങ്കിരിയസ്സ കൊല്ലം 1798 മത അകടെമ്പർമാസം 23 നു പെർപ്പാക്കിക്കൊടുത്തത.

992 J

1249 മത യെല്ലാവർക്കും അറിയെണ്ടുന്നതിന പരസ്സ്യമാക്കുന്നത. യെന്നാൽ കണ്ണൂൽ
മതിരുകെളുവിന്റെയും നാട്ടാരക്കൊവിന്റെയും ക്കുത്തക സ്സുംത്സരം ഒന്നിന തലച്ചെരി [ 512 ] കൊത്തുവാൾ ചാവടിയിൽ വരുന്ന വ്യാഴാഇച്ച നൊവെമ്പർ മാസം 1 നു തുലാമാസം 18
നു പത്തു മുട്ടുംപൊൾ രാവിലെ ലെലമായിട്ട വിക്കുകയും ചെയ്യും. യെന്നാൽ കൊല്ലം 974
മത തുലാമാസം 15 നു ഇങ്കിരിയസ്സ കൊല്ലം 1798 മത ഒയിത്തുവർ മാസം 29 നു എഴുതിയ
പരസ്സ്യം.

993 J

1250 മത രാജശ്രീ ചെറക്കൽ രവിവർമ്മരാജാവ അവർകൾക്ക രാജശ്രീ വടെക്കെ
അധികാരി തലച്ചെരി തുക്കിടി സുപ്പ്രഡെണ്ടെർ ജാമിസ്സ ഇഷ്ടിവിൻ സായ്പു അവർകൾ
സല്ലാം. യെന്നാൽ ചെറക്കൽ നാട്ടിൽ യിരിപ്പാൻ നമ്മുടെ കീൾ ഇരിക്കുന്ന അട്ടിസിൻ
സ്സായ്പു അവർകൾ കല്പിച്ചിരിക്കകൊണ്ട അവിടുത്തെക്കാരിയങ്ങൾ നമുക്ക യെഴുതി
അയക്കുന്നപ്രകാരം ആ സായ്പു അവർകളൊട കെൾപ്പിച്ചാൽ കൂടുന്നടുത്തൊളം
തീരുകയും തീർന്നകുടാത്ത ഒക്കയും ഉടെനെ ഇങ്ങൊട്ടുതന്നെ യെഴുതി അയക്കുകയും
ചെയ്യു. വിശെഷിച്ച തങ്ങളെ സുഖസന്തൊഷവർത്തമാനത്തിന കുടക്കുടയെഴുതി
അയക്കവെണ്ടിഇരിക്കുംയെല്ലൊ. 974 മത തുലാമാസം 15 നു ഇങ്കിരിയസ്സ കൊല്ലം 1798
മത ഒയിത്തുവർ മാസം 29 നു.

994 J

1251 മത അകമ്പടി ജെനത്തിൽ യെളക്കരുതാത്തവര യെഴുത്ത. മതിലഞ്ചെരി
മെനൊക്കിയും പാലൊറ മെനൊക്കിയും കൂടിക്കണ്ട കാരിയം ആവത. മണ്ണിലെടത്തിൽ
നായരെയും അള്ളിൽ നായരെയും കുറു(ഴു)പ്പിലെറ്റെണ്ടും അവസ്ഥ. കെഴക്കു പൊർത്തും
വടെക്കും പുറത്തും യെളക്കരുതാതെ കണ്ടവര ഒക്കയും 5 നു ദെയ്വരും കടവ വെച്ചി പട
കഴിച്ചതിന്റെശെഷം ഒരു പന്തിയെല്ലാവരും യെത്തി. കന്നി 27 നു ഒളത്തിന യെടവിടാതെ
അവിടത്തെ അവസ്ഥകൊണ്ട നിരുപിക്ക തന്നെ ആയിരുന്നത. 25 നു യെത്തിയാ
ആളുകളെ പിരിയാതെ ഉള്ളവര എത്തിപ്പാൻ ആള അയച്ചി വരുത്തി ഇവിട നിരുപിക്ക
വെണ്ടത ഒക്കയും നിരുപിച്ചി ഒറെച്ചും 29 നു കൊഴിക്കൊട്ടെക്ക ചെന്ന കുമ്മഞ്ഞിഇലും
തമ്പുരാക്കൻമ്മാരുംമായി നിരുപിക്കണ്ടതിനും ഇവിടെ വെണ്ടത്തക്കവരിൽ 16 ആള
പൊകാമെന്ന വെച്ചി തുലാമാസം 6 നു ചനിആയിച്ചക്ക പള്ളിയും പള്ളി കരിങ്ങലാടും
നായാട്ട കുറിച്ചി നാട്ടിൽ യെല്ലാവരും യൊഗം തികച്ച എത്തുവാൻ തക്കവണ്ണം കുറിച്ചി
കൊഴിക്കൊട്ടെക്ക പൊറപ്പെട്ടിരിക്ക ആകുന്നത. വിശെഷിച്ച പഇയ്യനാട്ടകാരക്കും
കുറുമ്പനാട്ട വെണ്ടതക്കവരിക്കും യെഴുതി അയക്കയും ചെയ്തു. അവിടെനിന്നു
താമരശ്ശെരിക്കാരും ആയി നിരുപിച്ച അവരിൽ ചിലരെ ചൊരത്തിൻമ്മീത്തൽ
അയക്കുമാറായി അവിടന്ന വഴിപൊലെ യെഴുതി അയച്ച കൊട്ടയാത്ത പാലയിൽ
തമ്പുരാൻ യെഴുന്നള്ളിയടത്ത താമരച്ചെരി ഉണ്ടായ നാനാവിധങ്ങളുക്കും അവിടത്തെ
സങ്കടങ്ങൾക്കും ഇപ്പൊൾ കുറുമ്പനാട്ട യെഴുന്ന അരുളിടുന്നടത്തന്ന താമരച്ചെരി ഉള്ള
മാപ്പളമാര തന്നെ പ്രമാണമാക്കി വെക്കകൊണ്ടും ശെഷം ബ്രാഹ്മണരുക്കും ശൂദ്രരിക്കും
നില ഇല്ലാതെകണ്ട രാജ്യം പിടിച്ചിരിക്കുന്നവസ്ഥക്ക താമരച്ചെരിക്കാര പ്രമാണികള
ചിലര ചൊരത്തിൻമ്മീത്തൽ യെഴുന്നള്ളി ഇരിക്കുന്നടത്ത ഈ സങ്കടപ്രകാരങ്ങളൊ
ക്കയും ഒണർത്തിച്ച അവിടത്തെ കല്പനപ്രകാരങ്ങൾ അത്തലക്കന അറിയാറാകണം.
പാർശ്ശാവ മലയാളം അടക്കി ഇരിക്കുംസമയം മാപ്പളമാര അവന്റെ കൂടക്കൂടി യെറിയ
ബ്രാഹ്മണരെയും രാജാക്കന്മാരെയും ശൂദ്രരെയും മാനംകെടുത്ത ദുഖിപ്പിച്ചിരിക്കും
സമയത്ത കൊമ്മിഞ്ഞിക്ക ഒരു വെല തലശ്ശെരി ഇരിക്കകൊണ്ടും നുമ്മളെ തമ്പുരാൻ
കൊട്ടയാത്ത പഴശ്ശിൽ പാലയിൽ തമ്പുരാൻ ഇരിക്കകൊണ്ടും അന്നു മാപ്പളമാര
പാർശ്ശാവിന്റെ കൂടി നിന്നു. അവര നിരൂപിച്ചവണ്ണം യെറിയ സങ്ങതി വന്നതുമില്ല. [ 513 ] കൊമ്പിഞ്ഞിക്ക ബലം തലശ്ശെരി ഇരിക്കകൊണ്ടും നുമ്മളെ തമ്പുരാൻ രാജ്യം
വിട്ടപൊകാതെ അവിടത്തന്നെ ഒരു ദിക്കിൽ ഇരിക്കുകൊണ്ടും യെറിയ ബ്രാഹ്മണരുക്കും
ശൂദ്രരിക്കും മാപ്പളമാര ഒഴികഉള്ള ജാതി ഒക്കെക്കും സങ്കടംകൂടാതെ രെക്ഷിച്ച പൊന്നു.
ആയതകൊണ്ട ഇപ്പൊൾ ഞങ്ങളക്ക പരക്ക വന്ന സങ്കടപ്രകാരങ്ങളക്ക യെനി യെത
പ്രകാരം വെണ്ടു എന്ന താമസിയാതെ യെഴുതി വരുമാറാകയും വെണം. കൊഴിക്കൊട്ട
ചെന്ന കൊമ്പിഞ്ഞി എജമാനൻമ്മാരൊട ഈ സങ്കടപ്രകാരം പറഞ്ഞി അവിടന്ന ഞങ്ങള
രെക്ഷിക്കുംപ്രകാരം ഉള്ള കല്പന കെട്ട പ്രകാരങ്ങൾക്ക തിരുമനസ്സ അറിയാൻ എഴുതി
അയക്കയും ചെയ്യ്യാം. എന്നാൽ കൊല്ലം 974 ചെന്ന കന്നിമാസം 27 നു ഇങ്കിരിയസ്സ
കൊല്ലം 1798 മത അകടെമ്പർമാസം 30 നു വന്ന ഒല. പെർപ്പാക്കിക്കൊടുത്തത.

995 J

1252 മത ശ്രീമതു സകലഗുണസമ്പന്നരാന സകലധർമ്മപ്രതിപാലകരാനാ
മിത്രജനമനൊരെഞ്ഞിത്രാനാ അകണ്ടിത ലക്ഷ്മി പ്രസന്നരാനാം മഹാമെരു
സമാനധിരാനാം മഹാരാജശ്രീ കവാട സായിപ അവർകളെ സന്ന്യധാനത്തിങ്കലെക്ക
വടെടത്ത കുഞ്ഞിപക്കിറു സിലാം. സായ്പു അവർകളെ സന്ന്യധാനത്തിങ്കന്ന വന്ന
കത്തു വാഇച്ച അവസ്ഥ മനസ്സിൽ ആകയും ചെയ്തു. കൊഴിക്കൊട്ട അദാലത്ത
കച്ചെരിയിൽ യെന്റെ പെർക്ക അമാനം.വെച്ച കാര്യംകൊണ്ട കണ്ട പറെണ്ടതിന
സന്ന്യധാനത്തിങ്കലെക്ക വരണമെന്നെല്ലൊ കത്തിൽ ആകുന്നു. അതുകൊണ്ട ഞാൻ
സന്ന്യധാനത്തിങ്കന്ന ഇവിട വരുമ്പഴെക്ക യെന്റെ കണ്ണിന്റെ ദണ്ണം വയിഷമ്യമായി
പ്പൊകയും ചെയ്തു. ആയതിന കൊറെയ ഭെദം വന്നുകുടുംമ്പൊൾ സന്ന്യധാനത്തിങ്കല
വരികയുമാം. ദെണ്ണത്തിന്റെ അവസ്ഥ സായ്പു അവർകൾ അഴെച്ചവറ ആള കണ്ട
ഇരിക്കെ അവര പെരുതായിട്ട മുട്ടിച്ചിരിക്കുന്ന. കൊഴിക്കൊട്ട അമാന കാര്യത്തിന്ന
ഞാൻ ദെണ്ണം മാറി കുടും‌മ്പൊൾ ഞാൻ കണക്കും യെഴുത്ത സന്ന്യധാനത്തിങ്കല വന്ന
യെന്റെ കാര്യം വിത്തരിച്ചതിൽ നെലനിർത്തുകയും വെണമെല്ലൊ. അല്ലാഞ്ഞാൽ
ഞാൻ കൊഴിക്കൊട്ട ചെന്ന യെന്റെ കാര്യത്തിൽ വിത്തരിച്ചതിൽ പൊരാൻ എന്നാൽ
കഴികയും ഇല്ല. സായിപ്പ അവർകളെ ദെയ്വാകടാക്ഷം ഉണ്ടായിട്ട സന്ന്യധാനത്തിങ്കന്ന
തീർത്ത തരികയും വെണ്ടി ഇരിക്കുന്നു. 74 തുലാം 4 നാൽ ഇങ്കിരിയസ്സ കൊല്ലം 1798 മത
അകടെമ്പർ മാസം 30 നു വന്ന ഒല. പെർപ്പാക്കി കൊടുത്തത.

996 J

1253 മത അള്ളിയിൽ നായരും മണ്ണിലെടത്തിൽ നായരുംകൂടി യെഴുത്ത. ചാത്താടി
ത്തങ്ങള വായിച്ച തമ്പുരാന ഒണർത്തിക്കണ്ടും അവസ്ഥ. 5 നു പൊയവായി തെക്കെ
ത്തലക്കൽനിന്ന എറനാട്ടര മാപ്പളമാരുമായിട്ട വെടിയുണ്ടായതിന്റെ ശെഷം ഇപ്പൊൾ
മാപ്പളമാരുമായിട്ട വെടിയുണ്ടായതിന്റെശെഷം ഇപ്പൊൾ മാപ്പളമാര എല്ലാവരുംകൂടി
നിരുപിച്ച വയിപൊലെ വിലം തികെച്ച പൊഴവാതി കടന്ന. എനിയും ചില എറ്റങ്ങൾ
ചെയ്ത താമരശ്ശെരിക്ക കടന്ന പൊകണമെന്നും സൂക്ഷമായി കെൾക്ക ആകുന്ന.
കുറുമ്പിനാട്ടയെഴുന്നള്ളി ഇരുന്നരുളീടുന്നെടത്തനിന്ന താമരശ്ശെരി കൊവിലകത്തെക്ക
എഴുന്നള്ളി എന്നും മാപ്പളമാര എല്ലാവരും ചെന്ന കണ്ടുമെന്നും അതിൽ രണ്ടനാല
ആളക്ക സമ്മാനങ്ങള കൊടുത്തു എന്നും നാട്ടിൽ എല്ലാവെരും ചെന്ന ഇരുന്ന
കൊള്ളണമെന്നും കല്പന ആകുന്ന എന്നും കെൾക്ക ആയത. മാപ്പളമാര നാട്ടിൽ
എറ്റങ്ങൾ ചെയ്യുന്നതിന ഒരു അമൃച്ചയും നിലയും ഉണ്ടായതും ഇല്ല. എഴുന്നള്ളി
താമരശ്ശെരി പാർക്കുംനൊൾ മാപ്പളമാര കടന്ന എറ്റങ്ങൾ ചെയ്യുന്നതിന ഒരു ഭെദം
കാണായ്ക കൊണ്ടും മാപ്പളമാരിൽ തന്നെ തിരുമനസ്സ യെറി കാൺങ്കക്കൊണ്ടും [ 514 ] നായിമ്മാര യെഴുന്നള്ളത്തൊടകൂടി കുറെഞ്ഞി കാണുകകൊണ്ടും നാട്ടകാരിക്ക
കല്പനകൂടാതെ പകരം ഒന്നും ചെയ്ത കൂടായ്കകൊണ്ടും നാട്ടകാര ആരും ചെന്നു
കുടിഇരുന്ന കഴിയുമെന്നതൊന്നുന്നതുംമില്ല. വിശെഷിച്ചും ഇമാസം 28 നു തച്ചറക്കാവിൽ
തിരുമുപ്പാട്ടന്ന വട്ടൊളികാവിൽ എത്തി ഉണത്തിപ്പാൻ എഴുതിയതും അകമ്പടി
ജെനത്തിൽ മുൻമ്പിൽ ഉള്ളവര ഇവിടക്ക യെഴുതിയതിന്റെ പെകർപ്പ. വെളെയാട്ടെരി
കൊമൻ പക്കൽ കൊടുത്തയച്ചിട്ടും ഉണ്ട. താമരശ്ശെരി ഉണ്ടായ അനർത്ഥങ്ങളും ഇപ്പൊൾ
ചെയ്യുന്ന അവസ്ഥകളും നമ്പൂരിമാരും കൊമനും ഉണർത്തിക്കുംമ്പൊൾ തിരുമനസ്സിൽ
ആകുമെല്ലൊ. ബ്രാഹ്മണർക്കും കുഞ്ഞനും കുട്ടിക്കും നാട്ടിൽ ഇരിന്ന കയ്യണ്ടതിനും
തിരുമനസ്സൊണ്ട കല്പിച്ചി രക്ഷിക്കാഞ്ഞാൽ വളര സങ്കടം ആകുന്ന. എന്നാൽ കൊല്ലം
974 മത കന്നിമാസം 30 നു ഇങ്കിരിയസ്സ കൊല്ലം 1798 മത അകടെമ്പർ മാസം 30 നു
വന്ന ഒല. പെർപ്പാക്കി കൊടുത്തത.

997 J

1254 മത മഹാരാജശ്രീ വടെക്കെ അധികാരി ഇഷ്ടിവിൻ സായ്പു അവർകളുടെ
സന്നിധാനത്തിങ്കലെക്ക കൊലത്തനാട്ടിൽ ഉദയമങ്ങലത്ത കുലൊത്ത ഉദയവർമ്മ
രാജാവ യെഴുതിയ സങ്കടം. ഉദയമങ്ങലത്ത കുലൊത്തെക്കും കൂടി പള്ളി കുലൊ
ത്തെക്കും പാതിപാതി ആകുന്ന കൊലത്തനാട മെൽപ്പട്ട ഇങ്കിരിയസ്സ കുമ്മിഞ്ഞിക്ക
തന്നെ ആകുന്നു ഇ രാജ്യം. അന്ന നമ്മുടെ അനന്തിരൊന്മാറ കുമ്മഞ്ഞീന്ന രെക്ഷിക്കണം
എന്നവെച്ചിട്ട നമ്മളെ അണ്ണൻന്മാരും പള്ളികുലൊത്തെ അണ്ണെന്മാരുംകൂടി കുമ്മിഞ്ഞിക്ക
കൊട്ടസ്ഥാനം തന്നിരിക്കുന്ന. ആയത എന്നു അറിയാതക്കവണ്ണം കാലം ഒന്നിന്ന ഇരിനുറ്റ
നാല്പത പണം നമുക്ക തരണം. അപ്പണം നാല്പത്തൊന്നാമാണ്ട ചിങ്ങമാസം വരക്ക
തന്നിരിക്കുന്ന. രാജ്യം കൊറഞ്ഞൊരു കാലമായി ചെറക്കരാജാവ ബലത്താലടക്കി
വരുന്ന. ഇല്ലകുറ്റിലെ വകയും അടക്കി ശെഷം പൊന്ന പൊരാത്തത ഒക്കയും വാങ്ങി
കഴിച്ച പൊന്നിരിക്കുന്ന. കീഴിലൊക്കയും ഇപ്പൊൾ ഇല്ലകുറ്റിലെ വകക്ക പാതിവാരം
തരണം. അതവണ്ണമാകുന്നു കുമ്പിഞ്ഞി കല്പന എന്ന പറഞ്ഞി നമ്മുടെ വക നമുക്ക
കിട്ടന്നു ഇല്ല. നമ്മുടെ രാജ്യവും കുമ്മിഞ്ഞീന്ന അടക്കി ഇല്ലകുറ്റിലെ വകയും അടക്കി
കൊട്ട ഇന്ന തരണ്ടെ പണവും മയ്യഴി കൊട്ടയിന്ന ആയിരം ചീതപണം കാലത്താൽ
തരണം. ആയതുവും ലന്തക്കൊട്ട ഇന്ന കാലത്താൽ അയ്യഞ്ച കുത്ത പട്ടും തരണം.
ആയതും ഇത ഒക്കയും കുമ്മിഞ്ഞീന്ന അടക്കിയാൽ നമുക്ക കഴിച്ചൊളുവാൻ പിന്നൊരി
വഴി ഇല്ലല്ലൊ. കുമ്മിഞ്ഞീലെക്ക നൊം ഒരു ദൊഷം ചൈതട്ടില്ല. കുമ്മിഞ്ഞീന വിശ്വസിച്ച
ആളആരയും കുമ്മിഞ്ഞീന്ന ചതിച്ചിട്ടു ഇല്ല. ആയതകൊണ്ട നമ്മളെ സങ്കടങ്ങളൊക്കയും
തീർത്ത രക്ഷിക്കണം. ആയവസ്ഥ പറവാനാഇക്കൊണ്ട ഞാനിവിട വന്നിരിക്കുന്നു.
ശെഷം കാര്യങ്ങളൊക്കയും കണ്ട പറകയുമ്പം ബൊധിക്കയും ചെയ്യും. കൊല്ലം 974
മാണ്ട തുലാമാസം 13 നു എഴുതിയ്തു. ഇങ്കിരിയസ്സ കൊല്ലം 1798 മത അകടെമ്പർ മാസം
30 നു വന്ന ഒല. പെർപ്പാക്കി കൊടുത്തത.

998 J

1255 മത രാജശ്രീ ചെറക്കൽ രവിവർമ്മ രാജാവ അവർകൾക്ക രാജശ്രീ വടക്കെ
അധികാരി ജെമിസ്സ ഇഷ്ടിവിൻ സായ്പു അവർകൾ സലാം. യെന്നാൽ ബഹുമാനപ്പെട്ടെ
കുമ്പഞ്ഞി അവർകളുടെ രണ്ടുതറഇൽ ഉഭയങ്ങൾ നടത്തിക്കെണ്ടതിന ഇരിക്കുറ
പൊക്കറമായൻ യെന്നു പറയുന്നവനെ ബ്രൊൻ സായ്പു അവർകൾക്ക ചില
ചെറുമക്കളെ വിപ്പാൻ ആവിശ്യം ഉണ്ടയെന്നും അവര വിപ്പാൻ തങ്ങളെ ആൾകൾ
സമ്മതിക്ക ഇല്ലയെന്ന കെട്ട വർത്തമാനത്തിന ബഹുമാനപ്പെട്ടെ കുമ്പഞ്ഞി അവർകളെ [ 515 ] പെർക്ക ചെറുമക്കൾ കൊള്ളുകകൊണ്ടും കൊള്ളുന്നതിൽ വല്ല വിരൊധം കാണരുത
എന്നും തങ്ങളെ ആളുകളൊട കല്പിക്കയും വെണ്ടിഇരിക്കുന്ന. അതല്ലെങ്കിൽ
ചെറുമക്കൾ കൊണ്ട തങ്ങളെ ആൾക്ക വല്ലെ അവകാശം ഉണ്ടെന്നു വരികിൽ ആയത
യെന്തെന്നും ഇവിടെ വന്ന അറിയിപ്പാൻ അവരൊട കല്പിക്കയും വെണ്ടിഇരിക്കുന്ന.
അന്നെരം അവർക്കുള്ള അവകാശ അവസ്ഥകൊണ്ട വിസ്തരിക്കയും ചെയ്യും. എന്നാൽ
കൊല്ലം 974 മത തുലാമാസം 19 നു ഇങ്കിരിയസ്സ കൊല്ലം 1798 മത നൊവെമ്പർ മാസം 2
നു എഴുതിയ്തു.

999 J

1256 മത വടക്കെ അധികാരി ഇഷ്ടിവിൻ സായ്പു അവർകൾക്ക കൈതെരി അമ്പു
സലാം. സായ്പു അവർകൾ പറഞ്ഞ വർത്തമാനങ്ങളൊക്കയും വഴിപൊലെ
ഒണർത്തിക്കയും ചെയ്തു. നുമ്മടെ കല്പന തള്ളീട്ടെല്ലൊ യിപ്പൊൾ നടന്ന കാണുന്നത.
അപ്പ്രകാരം ആനങ്കിൽ നമ്മുടെ പെർക്ക കച്ചെരിഇൽ ഒരു കാര്യം പറകയും രാജ്യത്ത ഒരു
മുതലടുക്കയും നുമ്മടെ പെർക്ക വെണ്ടയെന്ന അരുളിചെയ്കയും ചെയ്തു. സായ്പു
അവറകളുമായി കാണണ്ടെ അവസ്ഥക്ക ഒണർത്തിച്ചാരെ എന്റെ ദീനത്തിന്റെ
അവസ്ഥ നീ കണ്ടിരിക്കുന്നെല്ലൊ എന്ന അരുളി ചെയ്കയും ചെയ്തു. സായ്പ അവറകള
തലച്ചെരിക്ക പൊകുമ്പള എങ്കിലും തലച്ചെരി ഇന്ന വരുമ്പഴെങ്കിലും ഒരു നെരം ഇവിടന്ന
കണ്ട പറവാൻ സംഗതി വന്നുവെങ്കിൽ നന്നായിരിന്നു. തരക കണ്ടാൽ വർത്തമാന
ങ്ങളൊക്കയും സായ്പ അവറകളുടെ മനസ്സിൽ ആകയും ചെയ്യുമെല്ലൊ. കൊല്ലം 974 മത
തുലാമാസം 18 നു ഇങ്കിരിയസ്സ കൊല്ലം 1798 മത നെവെമ്പർ മാസം 2 നു
പെർപ്പാക്കിക്കൊടുത്തത.

1000 J

1257 മത വടക്കെ അധികാരി ഇഷ്ടിമ സായ്പു അവറകൾക്ക കൊട്ടെത്ത
മൂപ്പായിരിക്കുന്ന രാജാവ സലാം. സായിപ്പവറകൾ അമ്പുഒടു പറഞ്ഞ
വർത്തമാനങ്ങളൊക്കയും അമ്പു നമെമ്മാട പറഞ്ഞി നമുക്ക മനസ്സിൽ ആകയും ചെയ്തു.
ഡൊസായിവ അവറകൾ ഇവിടെ ഇരിക്കുംമ്പൊൾ മുളകു ചാർത്തി നമ്മുടെ കല്പനക്ക
പ്രവൃത്തിക്കാരെന്മാരൊടൊക്കയും അമ്പുമെടിച്ച അമ്പുയെല്ലൊ ബൊധിപ്പിച്ചത.
അപ്പ്രകാരംതന്നെ നികിതി പണവും പ്രവൃത്തികളിന്ന മെടിച്ച ബൊധിപ്പിക്കണമെന്ന
അമ്പുന കല്പിച്ചത. നമ്മുടെ അനന്ത്രൊന്മാരും പ്രവൃത്തിക്കാരെന്മാരും നമ്മുടെ
കല്പനകുടാതെ മുതൽ എടുപ്പിക്കയും അവരവര തന്നെ ബൊധിപ്പിക്കയും അപ്രകാരം
തന്നെ സായ്പു അവർകൾക്ക ബൊധിക്കയും എനി ഒന്നിനും നമ്മുടെ കല്പന
വെണമെന്ന ഇല്ലല്ലൊ. വലിഎ സായിവ അവറകൾ നമെമ്മ വരുത്തി രാജ്യം സമ്മതിച്ചി
ഡൊ സായിവ അവറകളയും നമ്മയും കൂട്ടിവെച്ചി പറഞ്ഞിപൊയ അവസ്ഥയും നൊക്ക
ബൊമ്പായിന്ന കത്ത വന്ന അവസ്ഥയും അപ്പ്രകാരം ഒന്നും അല്ലല്ലൊ. ഇപ്പൊൾ
ഇവിടത്തെ നടപ്പ ചാവിച്ചെരിയും കണ്ണൊത്തും മുതലടപ്പാൻ നാം ആളെ കല്പിച്ചിട്ടുമില്ല.
പെണറാപ്രവൃത്തീൽ കൈതെരി കമ്മാരൻ കുടികളൊട മുതൽ യെതാൻ യെടുപ്പിക്കയും
കുടികളെ ദ്രൊഹിക്കയും ചെയ്യുന്നു. രാജ്യത്ത 74 മതിൽ മുതലടുക്കണ്ടു എന്ന
പ്രവൃത്തികളിൽ ഒക്കയും എഴുതി അയച്ചിട്ടും ഉണ്ട. അപ്രകാരം തന്നെ അമ്പുഒടും നാം
കല്പിച്ചിരിക്കുന്നു. ചെലവിന ഇവിടെ മുട്ടാക്കൊണ്ട കിഴക്കൊട്ടവല്ലടവും ഇരിക്കാമെന്ന
വെച്ചിരിക്കുന്നു. ഇത്ര നാനാവിധമായിരിക്കുന്ന അവസ്ഥക്ക നാം കൂടി അനുസരിച്ചിട്ട
വെണമെന്നില്ലല്ലൊ. 974 മത തുലാമാസം 18 നു ഇങ്കിരിയസ്സ കൊല്ലം 1798 മത നൊവെമ്പർ
മാസം 2 നു പെർപ്പാക്കി കൊടുത്തത.

"https://ml.wikisource.org/w/index.php?title=തലശ്ശേരി_രേഖകൾ/2&oldid=211189" എന്ന താളിൽനിന്ന് ശേഖരിച്ചത്