രസികരഞ്ജിനി/വോല്യം 2/ഭാഗം 6
←രസികരഞ്ജിനി/വോല്യം 1 ഭാഗം 5 | രസികരഞ്ജിനി/വോല്യം 2 ഭാഗം 6 (ആനുകാലികം) (1904) | രസികരഞ്ജിനി/വോല്യം 2 ഭാഗം 7→ |
ഭാഷാപോഷണത്തിന് മാതൃകാപരമായ ഒരു ആനുകാലിക പ്രസിദ്ധീകരണം ആവശ്യമാണെന്നു കണ്ട് രാമവർമ്മ അപ്പൻ തമ്പുരാൻ ആരംഭിച്ച മാസികയാണ് രസികരഞ്ജിനി. 1902-ൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പത്രാധിപത്യത്തിൽ അതിന്റെ ആദ്യലക്കം പുറത്തുവന്നു. വിഷയവൈവിധ്യത്തിലും ആശയപുഷ്ടിയിലും ശൈലീവൈചിത്യ്രത്തിലും ഭാഷാശുദ്ധിയിലും നിർബന്ധമുണ്ടായിരുന്നതിനാൽ രസികരഞ്ജിനി സമാനപ്രസിദ്ധീകരണങ്ങൾക്ക് ഒരു മാതൃകയായിത്തീർന്നു. രസികരഞ്ജിനി ഭാഷാസാഹിത്യത്തിനു ചെയ്തിട്ടുള്ള സേവനങ്ങൾ അമൂല്യമാണ്. ഉണ്ണുനീലിസന്ദേശം ആദ്യം വെളിച്ചം കണ്ടത് ഈ മാസികയിലൂടെയാണ്. എന്നാൽ സാമ്പത്തികക്ളേശംമൂലം 1907-ഓടുകൂടി അതിന്റെ പ്രസിദ്ധീകരണം നിർത്തിവയ്ക്കേണ്ടതായി വന്നു. |
[ 1 ]
രസികരഞ്ജിനി
തിരുത്തുക
പുസ്തകം ൨. | മകരമാസം | ലക്കം ൬. |
മംഗളം.
തിരുത്തുക
തീക്കണ്ണിൽത്താനെരിച്ചോരലർശരകെടുതി
യ്ക്കർദ്ധനാരീശ്വരൻ നീ
യാർക്കും നേരെന്നു തോന്നാത്തൊരു മകനെ ജനി
പ്പിച്ചുമല്ലാരിതന്നിൽ
മാർക്കണ്ഡേയാമയം തീർപ്പതിനുയമനെയും
കൊന്നഹോ ചത്തടക്കും
തീക്കുണ്ഡത്തിൽക്കുളിയ്ക്കും തവമഹിമമഹാ
ചിത്രമർദ്ധേന്ദുമൗലെ
ചെകുത്താന്മാർ.
തിരുത്തുക
വക ജന്തുക്കൾ ഉണ്ടായിരുന്നുവെന്നും ഉണ്ടെന്നും നാം കേൾക്കുന്നുണ്ട്. അനവധി ജനങ്ങൾ അനവധികാലത്തോളം വിശ്വസിച്ചും ഭയന്നും പോരുന്നതായ ൟ ജന്തുക്കൾ വാസ്തവത്തിൽ ഉണ്ടോ ഇല്ലയോ എന്ന് ഇപ്പോൾ തീർച്ചപ്പെടുത്തുന്നതിന്നു തുനിയുന്ന ഞാൻ രണ്ടു പ്രകാരത്തിലും പരിഷ്കൃതന്മാരുടെ പരിഹാസത്തിന്നു ലക്ഷ്യമായി തീരുമെന്ന് പറയേണ്ടതില്ലല്ലോ. ‘മറ്റുള്ളവർ ഹസിച്ചീടിലെന്തുകുറ്റം നമുക്കെടോ’ എന്നും മറ്റുമുള്ള പ്രമാണങ്ങൾ മാത്രമെ എനിക്കു അനുകൂലമായിട്ടുള്ളൂ. നമ്മുടെ അറിവിൽ പെടാത്തതായി അനേകം സാധനങ്ങൾ ലോകത്തിൽ ഉണ്ടെന്നുള്ള ഓർമ്മ അല്പം ഉള്ളവർക്ക് ൟ ലേഖനം മിഥ്യയാവാൻ പാടില്ലാ.
അവയെ പിന്നെ സ്വപ്നങ്ങൾ എന്ന വിളിക്കുന്നത ഉക്തിവിരുദ്ധവും യുക്തിവിരുദ്ധവും ആയിരിയ്ക്കും. ആയതുകൊണ്ട കാമലോകത്തിലും പ്രേതലോകത്തിലും സഞ്ചരിക്കുന്ന ജീവാത്മാവിന്റെ അനുഭവങ്ങൾ സ്വപ്നങ്ങൾ എന്ന വിചാരിക്കുന്നത മൌഢ്യമാണ.
സൂക്ഷ്മശരീരത്തോടുകൂടിയാണ ജീവാത്മാവ മേപ്രകാരം സഞ്ചരിക്കുന്നത. സൂക്ഷ്മശരീരം മനുഷ്യർക്ക മത്രമല്ലാ മൃഗാദികൾക്കും കൂടിയുണ്ട. സൂക്ഷ്മശരീരവും ലിംഗശരീരവും തമ്മിൽ തെറ്റിപോകരുത്. ലിംഗശരീരമെന്നത സ്ഥൂലശരീരത്തിന്റെ ആകാശാംശം ആകുന്നു. പാശ്ചാത്യന്മാർ ‘ഈത്തർ’ എന്നു പറയുന്നതതന്നെയാണ ‘ആകാശം’. വിദ്യുച്ഛക്തിയെ നല്ലവണ്ണം മനസ്സിലാക്കിത്തുടങ്ങിയതിൽപിന്നെയാണ ഈത്തറിന്റെ സ്വഭാവവും സ്പഷ്ടമായിത്തുടങ്ങിയത. പ്രാണൻ വിദ്യുച്ഛക്തിയുടെ ഒരു തരഭേദവും ലോകചേഷ്ടാനിമിത്തമായിരിക്കുന്ന ആദിത്യനിൽന്നു ഉൽഗമിക്കുന്നതും ആകുന്നു. പ്രാണനസ്ഥൂലശരീരത്തിൽ ആവേശം ഉണ്ടാക്കുന്നത് ലിംഗശരീരവഴിക്കാകുന്നു. നിഴലെന്ന് തോന്നുന്നവിധത്തിൽ മരണപര്യന്തം സ്ഥൂലശരീരത്തെ വിടാതെ അനുഗമിക്കുന്ന ംരം ലിംഗശരീരത്തെ ആംഗ്ലെയപുസ്തകങ്ങളിൽ എത്തിറിക് ഡബ്‌ൾ (Etheric double) എന്നു പറയുന്നു. ആജീവനാന്തം സ്ഥൂലശരീരവും ലിംഗശരീരവും തമ്മിൽ വേർപിരിയുന്നില്ല. ശ്മശാനഭൂമിയിൽ ചിലർ ചിലപ്പോൾ കാണുന്ന ഭൂതങ്ങൾ മിക്കവാറും ലിംഗശരീരങ്ങൾ ആകുന്നു. ജഡവസ്തുവായ ശവം നശിക്കുന്നതുവരെ അതിനെ വിടാതെ പൂർവ്വസ്മരണയാലോ എന്നുതോന്നുന്നവിധത്തിൽ ലിംഗശരീരം ചുറ്റിപ്പറ്റി നിൽക്കുന്നു. ക്രിസ്തു മരിച്ച് മൂന്നാം ദിവസം ‘ഉയർന്നെഴുനേറ്റു’ എന്നും ആയ്ത ചിലർ കണ്ടുവെന്നും ക്രൈസ്തവവേദത്തിൽ ഘോഷിച്ചിട്ടുള്ളത വിശ്വസനീയമാണെന്നാണ എന്റെ അഭിപ്രായം. ആത്മജ്ഞാനിയും ഒരുമാതിരി സന്യാസിയും ആയിരുന്ന ക്രിസ്തുവിന തന്നിൽ ദൃഢഭക്തിവിശ്വാസത്തോടുകൂടിയവരായ ‘മെരിമാഡലീൻ’ മുതൽപേരോട സംസാരിപ്പാൻവേണ്ടി മലിനമായ ലിംഗശരീരത്തെ അവലംബിച്ചു എന്നുപറയുന്നതിൽ എന്താണ അത്ഭുതം. സർവജ്ഞപീഠം കയറുവാനുള്ള പോക്കിൽ ഭഗ [ 5 ]
വാൻ ശങ്കരാചാര്യസ്വാമി ഇപ്രകാരംതന്നെ ഒരാവശ്യത്തിന്ന ശവത്തിൽ പ്രവേശിച്ചതിലും എന്താണ അത്ഭുതം.
മേൽവിവരിച്ച സംഗതികളിൽനിന്ന ഒരുതരം ഭൂതം ലിംഗശരീരമാണെന്നു വെളിപ്പെടുന്നു. മരണത്തിൽ മനുഷ്യർക്ക സഹജമായ ഭയംകൊണ്ടും മരിച്ചവരെ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രം ലിംഗശരീരങ്ങളെ സാധാരണയായി കാണുന്നതുകൊണ്ടും ആകുന്നു ഈ ഭൂതത്തെ മനുഷ്യർ ഭയപ്പെടുന്നത. സൂക്ഷ്മത്തോളം വിചാരിച്ചാൽ ംരം ഭൂതത്തെ ഒട്ടുംതന്നെ ഭയപ്പെടാനില്ലെന്ന ആർക്കും ബോധ്യമാകും. മറ്റൊരുതരം ഭൂതം മേൽപറഞ്ഞ സൂക്ഷ്മശരീരത്തോടുകൂടിയവയാകുന്നു. സൂക്ഷ്മശരീരികൾ എന്നുതന്നെ പറയാം. ംരംതരത്തിൽ യക്ഷകിന്നരഗന്ധർവാദികൾ ആകുന്നു പ്രധാനികൾ. ഇതുകൂടാതെ അസംഖ്യം ഭൂതങ്ങൾ ംരം എനത്തിൽ ഉണ്ട. അവയിൽ ഒരുവക വായനക്കാർക്കു വളരെ അത്ഭുതകരമായി തോന്നും.
ഈ പ്രബന്ധത്തിന്റെ ആദിയിൽ സർ. ഹംഫ്രി ഡെവി ലോകം വിചാരപൂർണ്ണമാണെന്ന കണ്ടതിനെപ്പറ്റി പ്രസ്താവിച്ചിട്ടുള്ളത് വായനക്കാർ മറന്നിരിക്കാം. നമ്മുടെ ഓരോ വിചാരവും ഓരോ ഭൂതമാകുന്നു. അതിന ആകൃതിയും പ്രകൃതിയും ഉണ്ടെന്നപറഞ്ഞാൽ ചിലർ ഇനിക്കു ചിത്തഭ്രമമുണ്ടൊ എന്നുകൂടി സംശയിക്കും. എന്നാലും വിരോധമില്ലാ. ആകൃതിയില്ലാത്തത അദൃശ്യമാണെന്നുള്ളതിന വാദമില്ല. സർ. ഹംഫ്രിക്ക വിചാരങ്ങൾ ദൃശ്യങ്ങളായിരുന്നതു കൊണ്ട അവ രൂപികൾ ആയിരുന്നുവെന്ന അനുമാനിക്കാതെയിരിപ്പാൻ കാരണം കാണുന്നില്ല. പക്ഷെ, പാശ്ചാത്യപാണ്ഡിത്യം, സർ. ഹംഫ്രി കണ്ടതെല്ലാം മിഥ്യയെന്നും മായയെന്നും കല്പിക്കും. സർ. ഹംഫ്രി അയാളുടെ ജന്മത്തിൽ ഒരിക്കൽ യദൃഛയാ കണ്ടെതെല്ലാം നമ്മുടെ യൊഗികൾക്ക് നിത്യം അനുഭവമുള്ളവയാണ. ആയ്തകൊണ്ട പാശ്ചാത്യപണ്ഡിതന്മാരുടെ ആ അഭിപ്രായത്തെ അത്രഗൌനിക്കെണമെന്നില്ല. നമ്മുടെ വിചാരങ്ങൾ എല്ലാം രൂപികൾ ആയതകൊണ്ട ഭൂതങ്ങളും ഭൂതങ്ങൾ ആയതുകൊണ്ട ഗുണികളും ആകുന്നു. ഗുണികൾ എന്ന വച്ചാൽ ത്രിഗുണ [ 6 ] 327
സമ്പന്നങ്ങൾ എന്നാണർത്ഥം. സദ്വിചാരങ്ങൾ സൽഗുണകാരികളും ദുർവ്വിചാരങ്ങൾ ദുർഗ്ഗുണകാരികളും ആകുന്നു. ‘ഫെലിക്സബാംപ്രി’ എന്ന മൂപ്പച്ചൻ ഉഗ്രവിചാരത്താൽ മുടന്ത് മാറ്റിയെന്ന കെട്ടകഥയിലും ബെബർ അപ്രകാരം തന്നെ പുത്രന്റെ രോഗത്തെ കൈമാറ്റിവാങ്ങി മരിച്ചു എന്ന ചരിത്രത്തിലും അപ്രകാരംതന്നേ മെപ്പത്തൂർ നാരായണ ഭട്ടതിരി അദ്ദേഹത്തിന്റെ ഗുരുനാഥന്റെ ദുസ്സഹമായ രോഗത്തെ ഏറ്റവാങ്ങിയെന്ന ഐതിഹ്യത്തിലും കാണുന്നുണ്ട. ഇയ്യിടയിൽ രണ്ടസംഗതികളിൽ വിഷൂചികാരോഗം പ്രാർത്ഥനയിൽ തട്ടിഒഴിഞ്ഞുപോയിട്ടുള്ളത എനിക്ക അനുഭവമാണ.
നേരെ വിടുന്നതായ ദുർവ്വിചാരങ്ങൾ അയാളിൽ ഫലിക്കുന്നില്ലെന്ന മാത്രമല്ല, വഴിമേൽവച്ച മറ്റു വല്ല ദുർവ്വിചാരങ്ങളോടും കൂടിചേർന്നബലപ്പെട്ട താൻ ആരിൽനിന്ന ഉൽഗമിച്ചുവൊ അയാളുടെ മേൽതന്നെ പോയി വീഴുന്നു. ഈ സംഗതി നമുക്ക മീകപേർക്കും അനുഭവമുള്ളതാണ. ആയ്തകൊണ്ട നമ്മുടെ ദുർവ്വിചാരങ്ങൾതന്നെയാണ ഭയങ്കരന്മാരായ ചെകുത്താന്മാർ. മാന്ത്രികൻമാർക്കുകൂടി ംരം ചെകുത്താന്മാരോട തോല്മയാണ. എന്നാൽ ഇവ നമ്മിൽനിന്നതന്നെ ഉത്ഭവിക്കുന്നവയായ്തുകൊണ്ട നാം തന്നെ നിഷ്കർഷിച്ചെങ്കിലെ ഇവയെ ഇല്ലായ്മചെയ്‌വാൻ കഴികയുള്ളൂ.
ന്നു ണത്വം വരുന്നതു എങ്ങനെ? പ്രാകൃതത്തിൽ നകാരമില്ലാത്തതുകൊണ്ടു സർവ്വത്ര ണകാരംതന്നെ ഉപയോഗിക്കുന്നു എന്നതു സത്യംതന്നെ എങ്കിലും കൊങ്കവണമെന്നതിലെ വകാരലോപം എങ്ങിനെ ഉണ്ടായി? സംസ്കൃതത്തിൽനിന്നു പ്രാകൃതം ഉണ്ടായോ പ്രാകൃതത്തിൽനിന്നു സംസ്കൃതരൂപമായ കൊങ്കണശബ്ദം ഉണ്ടായോ എന്നചോദ്യത്തിന്നും സമാധാനം ഇല്ല.
കോയമ്പത്തൂർ, മൈസൂർ മുതലായ രാജ്യങ്ങൾക്കു കൊങ്ങുരാജ്യം കൊങ്ങുനാടു എന്നു പേരുണ്ടായിരുന്നു എന്നു ചരിത്രത്തിൽനിന്നു അറിയാം. കൊങ്ങുനാട്ടിൽ വസിക്കുന്നവർ കൊങ്ങരായിരുന്നു. കാലക്രമേണ സമുദ്രം പടിഞ്ഞാട്ടു മാറിപ്പോകുന്തോറും സഹ്യാദ്രിയുടെ അടിവാരത്തിൽ വിസ്തീർണ്ണമായ കടപ്പുറം വിജനമായിക്കിടക്കുന്നതുകൊണ്ടു സഹ്യാദ്രിയിൽനിന്നു കൊങ്ങർ കുടിയേറിപ്പാർത്ത അതിനെ സ്വാധീനപ്പെടുത്തി എന്ന ഊഹിക്കാം. ഈ കൊങ്ങന്മാരുടെ പരാക്രമങ്ങൾ കേരളത്തിൽ എന്നപോലെ കേരളത്തിന്റെ ഉത്തരപ്രദേശങ്ങളിലും അവ്യാഹതമായി പ്രബലപ്പെട്ടിരുന്നു എന്നു അനുമാനിപ്പാൻ സംഗതിയുണ്ട്. എന്നാൽ ഈ സംഗതി ഭാഷാശാസ്ത്രത്തെ അവലംബിച്ചിരിക്കുന്നു. അതിന്റെ യാഥാർത്ഥ്യം പ്രതിപാദിപ്പാൻ മറ്റു രേഖകൾ എന്റെവശം ഇല്ല.
5. ഗുണ്ടർട്ടുസായ്പു തന്റെ നിഘണ്ഡുവിൽ കൊങ്കണശബ്ദം കൊങ്ക+അണ=(കൊങ്ങു+അണ) എന്ന ശബ്ദങ്ങളിൽനിന്നു ഉണ്ടായി എന്നുപറയുന്നു. കൊങ്ങു എന്നതിന്നു താഴ്വരയെന്നും അണ എന്നതിന്നു ആശ്രയം ആധാരം എന്നും ആ മഹാൻ അർത്ഥം പറഞ്ഞിരിക്കുന്നു. താസ്ഥ്യാൽ സഹ്യാദ്രിയുടെ അടിവാരത്തിൽ ഉള്ളവർ കൊങ്ങർ ആകുന്നു. അവരുടെ ആവാസസ്ഥാനമായ ദേശത്തിന്നു കോങ്ങണ എന്ന പേരുണ്ടായി. ഈ അർത്ഥം യഥാർത്ഥമാകുന്നു എങ്കിൽ പശ്ചിമതീരത്തു ബ്രാഹ്മണർ വന്നുകുടിയേറിപ്പാർക്കുന്നതിന്നു മുമ്പായിട്ടു അവിടെയുള്ളവർ കൊങ്ങരായിരുന്നു എന്നും പശ്ചിമതീരത്തിന്നു സാമാന്യമായ പേർ കൊങ്ങണ എന്നായി എന്നും ബ്രാഹ്മണർ ഈ പ്രദേശത്തു എത്തിയപ്പോൾ കൊങ്ങണ എന്ന ദ്രാവിഡപദം സംസ്കൃതമാക്കി കോങ്കണം എന്നു സംജ്ഞാ ഉണ്ടാക്കി എ [ 9 ]
ന്നും നിശ്ചയിക്കാം. ഈ നിശ്ചയം ദൃഢീകരിപ്പാൻ ഉള്ള മറ്റൊരു പ്രമാണം സപ്തകോങ്കണം എന്ന സംജ്ഞതന്നേ.
ഹവ്യഗംതൌളവഞ്ചൈവകേരളഞ്ചേതിസപ്തകം
ഇങ്ങിനെ സപ്തകൊങ്കണത്തെക്കുറിച്ചു ഒരു ശ്ലോകം മേപ്പടി നിഘണ്ഡുവിൽ ഉണ്ട്. സഹ്യാദ്രികാണ്ഡം ഉത്തരരഹസ്യം ൬ാം അദ്ധ്യായം ശ്ലോകം ൪൭ – ൪൮ സപ്തകൊങ്കണത്തിന്റെ വിഭാഗങ്ങൾ ഇങ്ങനെ പറഞ്ഞിരിക്കുന്നു.
കോങ്കണാഃകരഹാടാശ്ച കരനാടാശ്ചബർബരാഃ
ണത്തിന്റെ കിഴക്കായിരുന്നു കരഹാടം, (കാർഹാഡ) എന്ന ദേശം. ഗോരാഷ്ട്രത്തിന്റെ തെക്കുള്ള ഗോകർണ്ണം മുതൽ കന്യാകുമാരി വരെയുള്ള രാജ്യമായിരുന്നു കേരളം. അതു കാലാന്തരത്തിൽ കർണ്ണാടം, തൌളവം, മലയാളമല്ലെങ്കിൽ കേരളം എന്നു മൂന്നു രാജ്യങ്ങളായി പിരിഞ്ഞു. ഗോകർണ്ണം തുടങ്ങി ബ്രഹ്മാവരനദിവരെ ഹവീകരാജ്യം അല്ലെങ്കിൽ ‘ഹവ്യഗം’ എന്നുപേർ പറഞ്ഞ രാജ്യം ആയിരുന്നു. ബ്രഹ്മാവർ നദിയുടെ തെക്കും പെരുമ്പുഴ എന്ന ചന്ദ്രഗിരിനദിയുടെ വടക്കും ഉള്ള രാജ്യം തൌളവമായിരുന്നു. തൌളവത്തിന്റെ തെക്കായിരുന്നു കേരളം എന്ന രാജ്യം. പരശുരാമക്ഷേത്രത്തിന്റെ തെക്കേരാജ്യമായ ഈ കേരളത്തിൽതന്നെ പലവിഭാഗങ്ങൾ ഉണ്ടായിരുന്നു. അവയെ ഇവിടെ ഉപപാദിച്ചിട്ടു പ്രയോജനമില്ലായ്കയാൽ വിട്ടുകളഞ്ഞിരിക്കുന്നു.
വിഷ്ണുപുരാണത്തിന്റെ ഇംഗ്ലീഷതർജ്ജമയിൽ വിത്സൻ സായ്‌വു സപ്തകോങ്കണങ്ങളുടെ പേരുകളിൽ കേരളം, തുലുംഗം(-തുളുവം) ഗോരാഷ്ട്രം (ഗോവാ), കോങ്കണം, കരാടഹം, വരലത്തം, ബർബരം, എന്നീഏഴുപേരുകൾ പറയുന്നു.(Vol II. 172 note). ബർബര രാജ്യം ഏതെന്നു തീർച്ചപ്പെടുത്തുവാൻ കഴിയുന്നില്ല. വരലത്തം ഏതാകുന്നു?
മേൽകാണിച്ച സംഗതികളിൽനിന്നു കോങ്കണമെന്നതു പശ്ചിമതീരത്തുള്ള എല്ലാരാജ്യങ്ങൾക്കും സാമാന്യമായ പേരായിരുന്നതുകൊണ്ടു ആ പേർ വളരേ പ്രാചീനമായിരുന്നു എന്നും പിന്നെത്തതിൽ അവിടവിടെ പാർത്തുവരുന്ന ജനങ്ങളുടെ പേരിൽ അവരുടെ ഭാഷനിമിത്തമോ അവിടത്തെ ഉൽഭവം നിമിത്തമോ മറ്റോ ഭിന്നമായ പേരുകൾ സിദ്ധിച്ചു എന്നും നിർണ്ണയിക്കാം. ഈ കോങ്കണമായ സാമാന്യനാമം നടപ്പുള്ള കാലത്തു വന്നു താമസിച്ച ത്രിഹോത്രപുരവാസികളായ ബ്രാഹ്മണർക്കു കോങ്കണ ബ്രാഹ്മണർ എന്ന പേർ സിദ്ധിച്ചു. കോങ്കണത്തിന്റെ ഒരു ഭാഗമായ ഗോരാഷ്ട്രം എന്ന ഗോവാ ഇവരുടെ വാസസ്ഥാനമായിരുന്നു. [ 11 ]
കേവലംനിർജ്ജനമായ പശ്ചിമതീരത്തിലേ പ്രദേശങ്ങളിൽ ബ്രാഹ്മണർ വന്നു നിവസിച്ചു എന്നും പിന്നത്തതിൽ ഇതരവർണ്ണങ്ങൾ വന്നുചേർന്നു എന്നും സമ്മതിക്കുന്നപക്ഷം ഉപജീവനത്തിന്നുവേണ്ടി ബ്രാഹ്മണർ കൃഷി, വാണിജ്യം, ശില്പം, നെയ്ത്തു മുതലായ സകലകൃത്യങ്ങളും തങ്ങൾതന്നെ ചെയ്തുവെന്നും കൂടി സമ്മതിക്കേണ്ടിവരും. പിന്നെത്തതിൽ ഇതരജാതിക്കാർ ചെയ്തുപോന്ന പ്രവൃത്തികൾ അവരെക്കൊണ്ടു ചെയ്യിച്ചു തങ്ങൾ സ്വസ്ഥരായി സുഖമനുഭവിച്ചു എന്നു പറയുന്നതിൽ യുക്തിപോരാ. അതുകൊണ്ടു പശ്ചിമതീരത്തുള്ള ആദ്യനിവാസികളിൽ ഭൂരിപക്ഷം കൊങ്ങരായിരുന്നു; ഇവരെ ബ്രാഹ്മണർ പിടിച്ചടക്കി തങ്ങളുടെ ദാസന്മാരാക്കുകയോ, ഇവരോടു യുദ്ധംചെയ്തു ഇവരെ മലങ്കാടുകളിൽ ഓടിക്കുകയോ, കിഴടങ്ങാത്തവരെ സംഹരിക്കുകയോ ചെയ്തു; ഉത്തര ഹിന്ദുസ്ഥാനിൽ ആര്യന്മാർ ചെയ്തിരുന്ന പ്രവൃത്തി ഇതായിരുന്നതുകൊണ്ടു ഇവിടെയും ആര്യബ്രാഹ്മണർ അതേപ്രകാരം നടന്നു എന്ന് ഊഹിക്കാം. കൊങ്കണ ബ്രാഹ്മണർ ഇങ്ങനെ കീഴടക്കിയ ഒരു വർഗ്ഗമാകുന്നു കുടുമ്മി എന്ന കൂട്ടർ. കാലാന്തരത്തിൽ മറ്റുജാതിക്കാരുടെ ആക്രമത്താലും ശൌര്യപരാക്രമത്താലും അവരുമായിട്ടുള്ള സംപർക്കസമ്മേളനത്താലും കൊങ്ങർ എന്ന പദം പരശുരാമക്ഷേത്രത്തിൽ വിസ്മൃതമായിപ്പോയി. അവർ വസിച്ചിരുന്ന ദേശത്തിൻനാമത്തിൽ മാത്രം നിഗൂഢമായി ലയിച്ചു കിടന്നു. എന്നാൽ ഈ കൊങ്ങർക്കും കോങ്കണബ്രാഹ്മണർക്കും യാതൊരുസംബന്ധവുമില്ലെന്നു പറയണമെന്നില്ലല്ലോ. കോങ്കണബ്രാഹ്മണർ ആര്യന്മാരും കൊങ്ങർ ദ്രാവിഡദേശത്തിലേ കാടരായിരുന്ന ശൂദ്രരും ആകുന്നു.
അണശബ്ദം തലയണ മുതലായ മലയാളപദങ്ങളിൽ ഉള്ളതുകൊണ്ടു ബ്രാഹ്മണർ കേരളത്തിൽ വരുന്നതിന്നുമുമ്പു ഇവിടെ നടപ്പുള്ളഭാഷ മലയാളമായിരുന്നു എന്നതിന്നുകോങ്കണശബ്ദം ഒരു തെളിവാകുന്നു. പുരാണങ്ങളിലും ധർമ്മശാസ്ത്രങ്ങളിലും ബ്രാഹ്മണരെഗൌഡരെന്നും ദ്രാവിഡരെന്നും രണ്ടുവലിയവർഗ്ഗങ്ങളാക്കി വിഭാഗിച്ചിരിക്കുന്നു. വിന്ധ്യൻപർവ്വതത്തിന്റെ വടക്കുള്ളവർ ഗൌഡരും തെക്കുള്ളവർ ദ്രാവിഡരും ആകയാൽ ഈ വിഭാഗത്തിന്റെ കാ [ 12 ] 333
രണം ബ്രാഹ്മണർ നിവസിച്ചുവരുന്ന ദേശങ്ങളെ വിന്ധ്യാദ്രി രണ്ടായി പിരിക്കുന്നതുകൊണ്ടാകുന്നു. ഈ വിഭാഗം ബ്രാഹ്മണർ സംസാരിക്കുന്ന ഭാഷയെ ആശ്രയിച്ചിട്ടല്ല. ഈ രണ്ടു വർഗ്ഗങ്ങളിൽ ഓരോന്നിനെ അയ്യഞ്ചായി വിഭാഗിച്ചിരിക്കുന്നതു കൊണ്ടു ബ്രാഹ്മണർ പത്തുവിധമാകുന്നു എങ്കിലും ഇപ്പോൾ ഓരോവിധം ബ്രാഹ്മണരിൽ തന്നെ പലപല അവാന്തരഭേദങ്ങൾ ഉള്ളതുകൊണ്ടു ബ്രാഹ്മണജാതിതന്നെ അസംഖ്യമായ്ത്തീർന്നു അന്യോന്യസഹവാസത്തിന്നും സമ്പർക്കത്തിന്നും ഉതകാതെ അനേക കഷ്ടനഷ്ടങ്ങൾക്കും മറ്റും കാരണമായി ശോചനീയാവസ്ഥയെ പ്രാപിച്ചിരിക്കുന്നു. ഈ പൂർവ്വസിദ്ധമായ ദശവിധത്വം മാത്രം ഇപ്പോഴും പ്രമാണിച്ചു വരുന്നതായാൽ വളരെ ഗുണങ്ങൾ ഉണ്ടാകുവാൻ സൗകര്യം ഉണ്ട്.
ദ്രാവിഡർ, തൈലംഗർ, കർന്നാടർ, മദ്ധ്യദേശക്കാർ, ഗുർജ്ജരർ എന്നീ അഞ്ചുവിധക്കാർ ദ്രാവിഡന്മാരും സാരസ്വതർ, കാന്യകുബ്ജർ, ഉൽകലർ, മൈഥിലർ, ഗൗഡർ എന്ന അഞ്ചുവിധം ഗൗഡരും ആകുന്നു.
ഗുർജ്ജരാശ്ചൈവപഞ്ചൈതീദ്രാവിഡാഃ പഞ്ചകഥ്യതേ
സഹ്യാദ്രിഖണ്ഡം ഉത്തരാർദ്ധം ഒന്നാം അദ്ധ്യായം ശ്ലോകം ൨-ം ൩-ം ഗൗഡന്മാരിൽ മറ്റൊരുവിധം വിഭാഗമുള്ളതും മേപ്പടി ഗ്രന്ഥത്തിൽതന്നെ പറഞ്ഞിരിക്കുന്നതിനേയും ഇവിടെ ചേർത്തുകൊള്ളുന്നു.
മൈത്രായണാശ്ചപഞ്ചൈതേപഞ്ചഗൗഡാഃപ്രകീർത്തിതാഃ
കോങ്കണബ്രാഹ്മണർ പഞ്ചഗൗഡന്മാരിൽ സാരസ്വതരാകയാൽ ഗൗഡസാരസ്വതർ എന്നപേരിവർക്കു സിദ്ധിച്ചു. ഇവർ സരസ്വതീതീരത്തിൽനിവസിച്ചിരുന്നു. അവിടുന്ന ആര്യന്മാരുടെ പ [ 13 ] രാക്രമങ്ങൾ കിഴക്കൻദിക്കുകളിൽ വർദ്ധിക്കുന്തോറും ഇവരും കിഴിക്കോട്ടുചെന്നു ഒടുവിൽ തിരുഹുത് (Tirthut) പേർപറയുന്ന ത്രിഹോത്രപുരത്തിൽചെന്നു നിവസിച്ചു. അവിടുന്നു ശ്രീപരശുരാമന്റെ ആജ്ഞപ്രകാരം പത്തു ഗോത്രക്കാർ പുറപ്പെട്ടു വിന്ധ്യാദ്രി കടന്നു പടിഞ്ഞാറോട്ടു പശ്ചിമതീരത്തുചെന്നു തെക്കോട്ടു ഗോമാചലത്തിന്നു സമീപമുള്ള ഗോമാന്തകം, പഞ്ചക്രോശി, കുശസ്ഥലീ, കർദ്ദലി മുതലായ സ്ഥലങ്ങളിൽ നിവസിച്ചു.
പശ്ചാൽപരശുരാമേണഹ്യാനീതാമുനയോദശ || ൪൭ |
ത്രിഹോത്രവാസിനശ്ചൈവപഞ്ചഗൌഡാന്തരാസ്തഥാ |
ഗോമാചലേസ്ഥാപിതാസ്തേപഞ്ചക്രോശ്യാംകുശസ്ഥല്യാം | ൪൮||
ശ്രീപരശുരാമൻ കൊണ്ടുവന്ന പത്തു ഗോത്രങ്ങളുടെ പേർ പറയുന്നു.
ഭാരദ്വാജഃ കൌശികശ്ച വത്സകൌഡിന്യകാശ്യപാഃ
വസിഷ്ഠോ ജാമദഗ്നിശ്ച വിശ്വാമിത്രശ്ചഗൌതമഃ || ൪൯ ||
അത്രിശ്ച ദശഋഷയഃ സ്ഥാപിതാസ്തത്ര ഏവഹി |
ശ്രാദ്ധാർത്ഥംചൈവയജ്ഞാർത്ഥം ഭോജനാർത്ഥഞ്ചകാരണാൽ || ൫൦||
ഇവരുടെ കുലദേവതകളെ എവിടെ എല്ലാം സ്ഥാപിച്ചു എന്നു പറയുന്നു.
മാഗ്രാമേ, കുശസ്ഥല്യാം കർദ്ദലീനാമ്നി, തൽപുരേ,
തത്രദേവാമഹാശ്രേഷ്ഠാ സ്രിഹോത്ര പുരവാസിനഃ || ൫൧||
ആനീതാഭാർഗ്ഗവേണൈവ ഗോമാന്താഖ്യേച പർവ്വതേ |
മാംഗിരിശോ മഹാദേവോ മഹാലക്ഷ്മീശ്ച ഹ്മലസാ || ൫൨||
ശാന്താദുർഗ്ഗാചനാഗേശഃ സപ്തകോടീശ്വരഃ ശുഭഃ |
തഥാചബഹുലാദേവാഭാർഗ്ഗവേണതു ആനിതാഃ || ൫൫||
സ്ഥാപിതാ ഭക്തകാര്യാർത്ഥം തത്രൈവചശുഭസ്ഥലേ ||
ചില ആളുകൾക്ക്, ഏതെങ്കിലും ഉയർന്ന തരത്തിലുള്ള ഉദ്യോഗമോ മറ്റോ ലഭിച്ചുകഴിഞ്ഞാൽ തങ്ങളുടെ പൂർവ്വ പരിചിതന്മാരെ കാണുമ്പോൾ ഉണ്ടാകുന്ന അനാസ്ഥ അല്ലെങ്കിൽ അറിയാത്ത ഭാവമാണ് സാധാരണയായി ‘ഉദ്യോഗതിമിരം‘ എന്നു പറയപ്പെടുന്നത്. തനിക്ക് ഔന്നത്യം ലഭിക്കുമ്പോൾ തന്റെ സ്നേഹിതന്മാരെയോ ബന്ധുക്കളെയോ വിസ്മരിക്കുന്ന സ്വഭാവം അത്യന്തം നീചവും നിന്ദാവഹവും ആണെന്നു പറയേണ്ടതില്ലല്ലോ.
ഘനങ്ങൾ താഴുന്നു ജലങ്ങളാലും,
ധനങ്ങളാൽ സാധുജനങ്ങളും; കേൾ
എന്നാണല്ലോ ആപ്തവചനം. മഹാന്മാരിൽ അഭ്യുദയം വിനയവിലാസത്തിന്റെ ഉദ്ദീപകമായിരിക്കയേ ഉള്ളൂ. വിശേഷിച്ചും അവർ തങ്ങളുടെ അഭ്യുന്നതിയെ സുഹൃദനുഗ്രഹത്തിനായിത്തന്നെയാണ് വിനിയോഗിക്കുന്നത്.
തണ്ടാരിനായ് ശ്രീഭരമേകിടുന്നു;
ഉണ്ടാം സമൃദ്ധിക്കു സുഹൃത്തിൽ നന്മ -
എന്നുണ്ടല്ലോ. എന്നാൽ സാധാരണ ജനങ്ങൾ പ്രഭുക്കന്മാരിൽ ആരോപിച്ചുവരുന്ന ‘ഉദ്യോഗതിമിരം‘ എന്ന ംരം അപവാദം നൂറ്റിനു തൊണ്ണൂറുവീതവും വെറും മിഥ്യാകല്പിതമാണെന്നുള്ള വാസ്തവത്തെപ്പറ്റിയാണ് ഇവിടെ സ്വല്പം പ്രസ്താവിക്കാൻ ഭാവിക്കുന്നത്.
രുന്നു. ംരം വാസ്തവം അറിയാതെ പലരും നിഷ്കളങ്കന്മാരായ യോഗ്യന്മാരെക്കുറിച്ച് വൃഥാദോഷാരോപണം ചെയ്യുന്നതു കേട്ടിട്ടുണ്ട്. ഇവരെ വാസ്തവം ധരിപ്പിക്കുന്നത് വളരെ അസാദ്ധ്യമാണ്. "അതൊന്നുമല്ല; അദ്ദേഹത്തിന് എന്നെ ധാരാളം അറിയാം. അദ്ദേഹം ഒരിക്കൽ ഞങ്ങളുടെ ഗൃഹത്തിൽ വന്നു ഭക്ഷണംകഴിച്ചു പോയിട്ടുണ്ടല്ലോ. ഇപ്പോൾ കണ്ടാൽ അറിയാത്തത് വലിപ്പം വന്നതിനാലാണ്"എന്നൊക്കെയല്ലാതെ ഇവർ മറുപടി പറകയില്ല. ഇവർ തങ്ങളുടെ അപ്രസിദ്ധിയേയോ, അല്ലെങ്കിൽ തങ്ങൾ വീണ്ടും ആ പ്രഭുവിനെ അവസരം പോലെ കണ്ടോ എഴുത്തുകൾ അയച്ചോ തങ്ങൾക്ക് അദ്ദേഹവുമായി ഉണ്ടായിട്ടുള്ള പരിചയത്തെ ദൃഢീകരിച്ചിട്ടില്ലെന്നുള്ളതിനേയോ ലേശം പോലും ആലോചിക്കയില്ല. ഇത്രയും പറഞ്ഞത് കൊണ്ട് ഈവിധം നാട്യമുള്ളവർ ആരുംതന്നെയില്ലെന്നാണ് എന്റെ ആശയമെന്ന് വായനക്കാർ വിചാരിക്കയില്ലല്ലോ. അപ്രകാരമുള്ള 'നാട'ന്മാരും ലോകത്തിൽ ഉണ്ട്.
ലക്ഷ്മിലയിപ്പിച്ചിടുന്നതത്ഭുതമോ?
വിഷസോദരിയായിടുമവൾ
എന്നുണ്ടല്ലോ. എന്നാൽ മുൻവിവരിച്ച മാതിരിയുള്ള തെറ്റായ ധാരണയാണ് ഈ വിഷയത്തിൽ ജനങ്ങളെ അധികവും വഞ്ചിക്കുന്നതെന്നു നിശ്ശങ്കം പറയേണ്ടിയിരിക്കുന്നു. ഈ ചെറിയ പ്രസംഗത്തിന്റെ ഉപസംഹാരത്തിൽ, ഒരുവന്റെ മനോഗതി ഇന്നപ്രകാരമെന്നുള്ളത് അതിനെ നല്ലവണ്ണം പരീക്ഷിച്ചും പരിചയിച്ചും മനസ്സിലാക്കാതെ അവനിൽ ദോഷാരോപണം ചെയ്യുന്നത് അയോഗ്യമാണെന്നു മാത്രമേ എനിക്കു പ്രസ്താവിക്കാനുള്ളൂ.
ശരിയായ്സ്സർവ്വവും തോന്നും നരരും പുനരങ്ങിനെ
ത്ത്, പിന്നെ ലക്ഷണയായി തദ്രാജ്യമെന്നും, ഭാഷ എന്നും, മലയായ്മ, എന്ന ഭാഷാനാമം, മലയാഴ്മ, എന്നതിലെ, ഴ, ദുഷിച്ച്, യ, എന്നായിത്തീർന്നതായും വിചാരിക്കേണ്ടിയിരിക്കുന്നു.
മേൽ ഇതിൽ ഓരോന്നു പിടിച്ചു തുടരാമെന്ന് ആദ്യന്തം തൊട്ടുവെക്കുന്നു. പിന്നെ, കണ്ണ, കണ്ണ്, കണ്ണു, കണ്ണു്, എന്നിപ്പോൾ നാലുവിധമെഴുതിവരുന്നതെല്ലാം പണ്ട്, കണ്ണ, എന്നുമാത്രം എഴുതിവന്നതിനെ ഇപ്പോൾ മറ്റു മൂന്നുമാതിരിയിലും എഴുതിത്തുടങ്ങിയിരിക്കുന്നതിൽ വെച്ച്"കേരളപാണിനീയാ"ഭിപ്രായപ്രകാരം, "കണ്ണ്" എന്ന രൂപം ഉത്തമമാണെങ്കിലും നടപ്പിലാക്കാത്തത് കഷ്ടമല്ലേ? നിവൃത്തിക്ക, പ്രവൃത്തിക്ക, എന്നിത്യാദി മുമ്പെഴുതിയിരുന്നതിപ്പോൾ നിവർത്തിക്ക, പ്രവർത്തിക്ക, എന്ന എഴുതിത്തുടങ്ങുന്നത് എത്ര നല്ലത്? ഈ പരിഷ്കാരം ഒന്നാമതായി മഹാമഹിമശ്രീ. "കേരളീയ കാളിദാസ" കൃതമായതിനാലായിരിക്കാം പ്രചാരത്തിലാകുന്നത്. ചുരക്ക, ചുരയ്ക്ക, ചുരെക്ക, ചുരെയ്ക്ക, എന്നീനാലും, ചുരക്ക, എന്നുമാത്രം മുമ്പെഴുതിവന്നതിനെ ഇപ്പോൾ മറ്റു മൂന്നമാതിരിയിൽകൂടി എഴുതുന്നതിനാൽ ഗുണമുണ്ടല്ലോ? ചെടി, ചേടി, ഈ രണ്ടും മുമ്പ്, ചെടി, എന്നുമാത്രം എഴുതിവന്നതിപ്പോൾ ഭേദപ്പെടുത്തുന്നത് എത്ര സുകരമാണ്? കൊട്ട, കോട്ട ഇവരണ്ടും മുൻ, കൊട്ട, എന്നുമാത്രമെഴുതിയതും നന്നല്ലല്ലോ?.
"ഗ്രന്ഥാക്ഷരം" എന്നു സിദ്ധിക്കുന്നു. വട്ടെഴുത്ത, കോലെഴുത്ത, ഇവറ്റിലേയും ഭാഷാരീതി തുലോം തമിൾരീതി അനുസരിച്ചും കാണുന്നു. അതാവിത്:-
1. "മകാതേവർ പട്ടണത്തെ ഇരവികർത്തനാകിയ ചേരമാൻ ലോകപെരുംചെട്ടിക്കു മണിഗ്രാമപ്പട്ടം കൊടുത്തോം". 2. "നാലുവാതിലകത്തും വിളക്കും പുമിയാകകാരാഴ്മൈ കൊടുക്കുമെടത്തും കൊപ്പതവാരം അഞ്ചവണ്ണവും മണിക്കിരാമവും കൊൾവതാക". എന്നും മറ്റുമെഴുതിവന്നു. കുറെക്കാലം കഴിഞ്ഞാറെ തിരുവിതാംകൂർ ആദിത്യവർമ്മമഹാരാജകൃതമെന്ന് വിചാരിക്കപ്പെട്ടിരിക്കുന്ന "രാമചരിതം" പോലെയുണ്ടായ മലയാളഗ്രന്ഥങ്ങളിലും തമിൾപദങ്ങളും മറ്റും ബഹുളമായിരിക്കുന്നതുകൂടാതെ വൃത്തം കൂടി ഇപ്പോൾ മലയാളത്തിൽ തിരെ നടപ്പില്ലാത്തതായി. തമിഴിലേ "വിരുത്തം" എന്ന കവിതാരീതിയെ അനുസരിക്കുന്നു. ഉദാഹരണം:-
ഇകളിൽവെന്നിനി എന്നെല്ലാം ഇരാവണനിയമ്പകേട്ട
മുകിലൊലിപതറുഞ്ചൊല്ലാൽ മനിന്തവൻ തനയസ്ഥാരിൽ
എന്നും മറ്റുമെഴുതിക്കാണുന്നു. ഈ ഗ്രന്ഥമെഴുതിയ കാലത്ത് മലയാളമെഴുതിവന്നത് കേവലം വട്ടെഴുത്തിലോ കോലെഴുത്തിലോ അല്ലെന്നും ആര്യഎഴുത്തിലായിരിക്കണമെന്നും ഇതിലേ "സ്ഥ" എന്നക്ഷരം ഉള്ളതുകൊണ്ടും മറ്റും ഊഹ്യമായിവരുന്നു. എന്നാൽ ആദ്യകാലത്തേതാമ്രശാസനങ്ങൾ എന്നുപറഞ്ഞവറ്റിലും പ്രാരംഭത്തിൽ "ഹരി.ശ്രീഗണപതയേ നമഃ" എന്ന് ആര്യാക്ഷരത്തിൽ എഴുതിയിട്ട് പിന്നെ വട്ടെഴുത്തും കോലെഴുത്തും കലർന്ന മലയാന്തമിഴക്ഷരത്തിൽ എഴുതിയിരിക്കുന്നതായി കാണുന്നതിനാൽ ആര്യാക്ഷരം അക്കാലത്തേ ഉണ്ടായിരുന്നിരിക്കണം. എങ്കിലും അപ്പൊഴത്തെ മലയാളപദവാക്യങ്ങളിൽ മിക്കതും തമിഴായിരുന്നതുകൊണ്ട് സംസ്കൃതാക്ഷരങ്ങൾ ചേർന്നിട്ടുള്ള ആര്യാക്ഷരങ്ങളുടെ ആവശ്യം മലയാളത്തിൽ ഏറെ ഇല്ലാതിരുന്നതിനാലും അപ്പഴത്തേ മലയാളി [ 23 ] മലയാളഭാഷാവ്യവസ്ഥ 344
കളിലും വിശേഷിച്ച് മലയാള ശൂദ്രരിലും അധികം പേർ അക്ഷരജ്ഞാനമില്ലാത്തവരും അഥവാ ഉണ്ടായിരുന്നാൽ അത് മലയാന്തമിഴരക്ഷരജ്ഞാനമുള്ളവരും ആകുകൊണ്ടുമായിരിക്കാം അക്കാലത്തേ മലയാളം വട്ടെഴുത്തിലോകോലഴുത്തിലോ രണ്ടും കലർന്നോ എഴുതിക്കാണുന്നത്. പിന്നെ കുറെക്കാലം കഴിഞ്ഞ് "കണ്ണശ്ശപ്പണിക്കരുടെ മലയാളരാമായണം" ഉണ്ടായകാലത്തേ ഭാഷാരീതി "രാമചരിത"ത്തിലേ രീതിയിൽ നിന്ന് വളരെ ശുദ്ധിയെ പ്രാപിച്ചിട്ടുണ്ടെങ്കിലും അപ്പോഴും മലയാളഭാഷയിന്മേൽ തമിൾ ഭാഷക്കുണ്ടായിരുന്ന അധികാരം ഒഴിവായിട്ടില്ലാതിരുന്നതിനാൽ ആ മലയാളപദ്യവാക്യങ്ങൾ പലേടത്തും തമിൾ രീതിയെ അനുസരിക്കുന്നു എന്നുമാത്രമല്ല ആ ഗ്രൻഥത്തിലെ വൃത്തം കൂടി "രാമചരിതം "പോലെ ശുദ്ധ തമിൾ വൃത്തമല്ലെങ്കിലും ശുദ്ധ മലയാള, സംസ്കൃത, ഛന്ദസ്സുകളേയും അനുസരിക്കുന്നില്ലാ. ആകയാൽ ഇതിന് "നിരണവൃത്തം " എന്ന പ്രത്യേകപ്പേർ കാണുന്നു. എങ്ങിനെ എന്നാൽ :-
കോലാധിനാഥനുദയവർമ്മൻ" ഇത്യാദി.
എങ്കിലും മലയാളത്തിൽ "ആട്ടക്കഥ" (കഥകളി) എന്ന രീതി ആദ്യം കല്പിച്ചുണ്ടാക്കിയ മഹാരാജാദികൃതികളാൽ ഭാഷയിൽ ശുദ്ധസംസ്കൃത, പ്രാകൃത, ശ്ലോകാദികളും സംസ്കൃതാലങ്കാരങ്ങളും മറ്റും ചേർത്തുതുടങ്ങിയത് മലയാളഭാഷാസ്വരൂപത്തിന്ന് ഒരലങ്കാരംതന്നെ ആയിരിക്കുന്നു. പിന്നെത്തതിൽ മലയാളഭാഷാവ്യവസ്ഥ ഒന്നാമതായി വരുത്തിയത, കണ്ണശ്ശപ്പണിക്കരുടെ സമകാലികനായി ചിലർ പറഞ്ഞുകാണുന്നുണ്ടെങ്കിലും പണിക്കരുടെ ഭാഷാരീതിയിൽനിന്നും തന്റെ ഭാഷാരീതിക്ക് വളരെ ശുദ്ധിവരുത്തിയിരിക്കുന്നതും മലയാളികൾക്ക് അക്കാലം വരെ സ്വഭാഷയിൽ പുരാണാദികൾ ഒന്നുമില്ലാത "കമ്പരാമായണം" മുതലായത് വായിച്ചറിയേണ്ടിവന്നിരുന്ന ബുദ്ധിമുട്ടുനീക്കി നൂതനമായി മലയാളത്തിൽ രാമായണം, ഭാഗവതം, മുതലായ സൽഗ്രന്ഥങ്ങളെ രചിച്ചിരിക്കുന്നതുമായ, തുഞ്ചത്തെഴുത്തച്ചൻതന്നെ. ഈ ഗ്രന്ഥങ്ങളിലെ ഭാഷാരീതി ശുദ്ധമലയാളത്തിന്റെ പ്രഥമമാതൃകയായി വിചാരിക്കേണ്ടിയിരിക്കുന്നു. എങ്ങിനെ എന്നാൽ:--
മംഭോരുഹാക്ഷമിതിവാഴ്ത്തുന്നു ഞാനുമിഹ
അമ്പത്തൊരക്ഷരവുമോരോന്നിതെൻമൊഴിയിൽ
മനക്കാമ്പിലേറ്റം കൃപാവാരിരാശി
ഇനിക്കാശ്രയം ബാലരാമാഭിധാനൻ
ത്തിൽ അനേക കവിതകൾ ഉണ്ടാക്കിക്കാണുന്നു. എഴുത്തച്ചന്റെ കാലം മുതൽ മലയാളഭാഷക്ക് സംസ്കൃതസഹായത്താൽ തമിഴിന്റെകീഴടക്കം തുലോംവിട്ട് സ്വാതന്ത്ര്യം സിദ്ധിച്ചുതുടങ്ങി. ഇങ്ങിനെ തുഞ്ചനായിട്ട് മലയാളഭാഷാസ്വരൂപസ്സ്വാതന്ത്ര്യങ്ങളെവരുത്തിയശേഷം കുഞ്ചൻനമ്പിയാർ മലയാളഭാഷയിൽ "തുള്ളൽ" എന്നൊരു പുത്തൻ ഛന്ദസ്സ്വരൂപം നിർമ്മിച്ച് ചേർത്തതായി കാണുന്നുണ്ടെങ്കിലും ഭാഷയ്ക്ക് തുഞ്ചനെക്കാൾ അധികമായ ശുദ്ധിവരുത്തിയതായി കാണുന്നില്ല.
മലയാളത്തിൽ പ്രത്യേകരൂപമുണ്ടായിരിക്കെ അതാതു ഭാഷാരൂപം ഉപയോഗിക്കുന്നതു ഭാഷക്കു ദോഷം തന്നെ. എന്നാൽ സംസ്കൃതത്തിൽ നിന്നുൽഭവിച്ച പ്രാകൃതഭാഷാപദജനന രീതിക്ക് വ്യവസ്ഥയും വ്യാകരണവും ഉള്ളതുപോലെ ഓരൊ മൂലഭാഷോൽഭൂത മലയാളപദങ്ങൾക്ക് വ്യവസ്ഥയേർപ്പെട്ടുകാണാത്തതിനാൽ "മഹാജനോയേനഗതസ്സപന്ഥാഃ" എന്ന ന്യായമനുസരിക്കാതെ സാധാരണ നടപ്പായിരിക്കുന്നതിനെ വിട്ട് ഭാഷ വഷളാക്കുന്നത് കഷ്ടമല്ലെ? എന്നാൽ ഈവിഷയത്തിൽ "അച്ചടിപ്പിശാച്" എന്നിംഗ്ലീഷിൽ പറയുമ്പോലെ അച്ചുപിഴ എല്ലാഭാഷയിലും കാണുമെങ്കിലും മലയാളം അച്ചടിക്കാർ ഭാഷാദൂഷണത്തിൽ കൊണ്ടുപിടിക്കുന്നു. ആകയാൽ, അൻപേണം, എന്നതും അച്ചടിത്തെറ്റായിരിക്കണം.
യില്ലാതെ പലരും, ആക്കൂട്ടത്തിൽ, "ഹിരണ്യനാട്ടിൽ ചെന്നാൽ ഹിരണ്യായ നമഃ" എന്നിക്കണ്ട ഞാനും, എഴുതിവരുന്നതിനാൽ അവയിൽ അവ്യവസ്ഥിതം ഓരോന്നിന്റെ നേരെ വ്യവസ്ഥ വരുത്തേണ്ടുന്ന രൂപവും എഴുതിക്കാണിക്കുന്നു:-
അങ്ങനെ, അങ്ങിനെ. അവിടുത്തെ, അവിടത്തെ. അതിലക്ക്, അതിലേയ്ക്ക്. എന്തന്നാൽ, എന്തെന്നാൽ. എല്ലൊ, അല്ലൊ. പോര, പോരാ. അവിടെതന്നെ, അവിടെത്തന്നെ. ഇരിപത്, ഇരുപത്. രൂപ, ഉറുപ്പിക. ഓരൊന്ന്, ഓരോന്ന്, തുടങ്ങിരിക്കുന്നു, തുടങ്ങിയിരിക്കുന്നു, എന്നിത്യാദിയെ കാരണപൂർവ്വം വഴിയെ ഓരോ പ്രത്യേകപ്രയോക്താക്കളെ ചൂണ്ടിക്കാണിക്കുകയും ചെയ്യുമ്പോൾ "കലഹം പിറന്നാൽ ന്യായം പിറക്കും" എന്നപോലെ ആക്ഷേപസമാധാനങ്ങൾക്കിടവരുമെന്നു വിചാരിക്കുന്നു. എന്നാൽ ഈവക ആക്ഷേപങ്ങൾ ഭാഷാപരമായി കലാശിക്കുന്നതല്ലാതെ പരസ്പരമായി കലാശിക്കാതിരിപ്പാനായി മാതൃഭൂതേശനെ പ്രാർത്ഥിച്ചുങ്കൊണ്ടിപ്പോൾ മതിയാക്കുന്നു.
ഊക്കല്) മാത്രമായി നടത്തിപ്പോരുന്നത്. എന്നാൽ ഈ ഗ്രാമത്തിൽപ്പെട്ട മൂന്നില്ലക്കാർക്ക് ഇപ്പോൾ മൂന്നർഘ്യമായിട്ടും കണ്ടുവരുന്നുണ്ട്. ഈ ആചാരഭേദത്തിനുള്ള കാരണം അന്നു മൂന്നില്ലക്കാർ ഈ യോഗത്തിൽ ചേരാഞ്ഞിട്ടോ, അവർക്കവല്ല സംഗതിവശാലും സന്ധ്യാവന്ദനം മുടങ്ങുവാനിടവരാഞ്ഞിട്ടോ എന്താണെന്നു സൂക്ഷ്മമായി പറയുവാൻ സാധിക്കയില്ല. ശുകപുരം, പെരുമനം, ഐരാണിക്കുളം, വേന്നനാട്, ഈഗ്രാമങ്ങളിലുള്ള നമ്പൂതിരിമാരിലും ദുർല്ലഭം ചിലർ ഏകാർഘ്യകാരായിട്ടുണ്ട്. അവരും ഇതുപോലെ വല്ലകാരണത്താലും നിയമഭംഗം വന്നപോയവരുടെ വംശശാഖയിൽ പെട്ടവരായിരിക്കാം. ഏതായാലും, മെൽപറഞ്ഞ അപൂർവ്വസംഭവത്തിന്നു ശേഷം ഇരിങ്ങാലക്കുടക്കാരെല്ലാവരും മതിലകത്തുനിന്ന പിൻവലിച്ചു മതിലകത്തുകാരുടെ ംരം സാഹസപ്രവൃത്തിയാൽ മറ്റുള്ള മഹാബ്രാഹ്മണർക്കും അവരുടെമേൽ വൈരസ്യം ജനിക്കുവാനിടയായി. തൃക്കണാമതിലകത്തു കുളപ്പുരയിൽ കൂടിയിരുന്ന യോഗക്കാർ നമ്പൂതിരിമാരും ഓരോരുത്തരായി ഒഴിച്ചുപോകാൻ തുടങ്ങി. രക്ഷാധികാരിസ്ഥാനം വഹിച്ചിരുന്ന പടിഞ്ഞാറ്റേടത്തു പട്ടേരിയും ഈ നായന്മാർക്കു ചില നിരോധനകല്പനകളയച്ചു. എന്നാലിത്രയൊക്കയായിട്ടും സ്ഥിരനിശ്ചയന്മാരായ നായന്മാർ ശ്രമിച്ച കാര്യത്തിൽ നിന്ന് ഒരടിയെങ്കിലും പിന്നോക്കം വച്ചതുമില്ല.
ഇരിങ്ങാലക്കുടക്കാർ കൂട്ടത്തോടെ മടങ്ങിപ്പോന്നതിന്റെ ശേഷം മഹാബ്രാഹ്മണരെല്ലാവരുംകൂടി "പട്ടിണി" എന്ന ആഭിചാരകർമ്മത്തിന്നാരംഭിച്ചു. ഇത് അത്യാപത്തിൽ പെട്ട കേരളബ്രാഹ്മണർക്കു ശത്രുക്കളുടെനേരെ പ്രയോഗിക്കുന്നതിനുള്ള ഒരു ബ്രഹ്മാസ്ത്രമായിട്ടാണ് പണ്ടുള്ളവർ കരുതിപ്പോന്നിരുന്നത്. ഇരിങ്ങാലക്കുടക്കാർക്ക് ഇതല്ലാതെ മറ്റൊരു ആയുധവും പ്രയോഗിച്ചു നോക്കുവാനില്ലാതായിത്തീർന്നതിനാൽ അവരെല്ലാവരും അവിടെ ക്ഷേത്രത്തിലൊത്തുകൂടി മെൽപറഞ്ഞ ആഭിചാര കർമ്മവുമാരംഭിച്ചു. അഹസ്സുപകർന്നാൽ കുളിച്ചു നിത്യകൃത്യങ്ങൾ കഴിച്ചതിന്നു ശേഷം എല്ലാവരും ശത്രുസംഹാരകങ്ങളായ മന്ത്രങ്ങളെക്കൊണ്ടു തങ്ങളുടെ പരദേവതയെ സേവിച്ചു കൊണ്ടിരിക്കും. [ 30 ] ഇങ്ങിനെ മദ്ധ്യാഹ്നംവരെ സേവ കഴിഞ്ഞാൽ വന്നുകൂടിയ ബ്രാഹ്മണർക്കൊക്കെ ചതുർവ്വിധവിഭവത്തോടുകൂടിയ സദ്യയുടെ വട്ടമായി.ദൂരദേശങ്ങളിൽനിന്നും മറ്റും വിശന്നുവരുന്ന അഥിതികളും വേറെയുള്ളവരും എല്ലാംകൂടി സദ്യക്കു പന്തിയിൽ നിരന്നിരുന്നാൽ സകല ഭക്ഷണസാധനങ്ങളും വിളമ്പി'കുടിക്കുനീർവീഴ്ത്തും. ബ്രാഹ്മണർ അതു കുടിക്കുന്നതിന്നു മുമ്പായി ആ യോഗത്തില്പെട്ട നാലു ബ്രാഹ്മണർ തങ്ങൾക്കു നേരിട്ട സങ്കടം ഇവരുടെ മുമ്പാകെചെന്നു.വിളിച്ചുചൊല്ലി കേൾപ്പിച്ചിട്ട്,"ഈ സങ്കടത്തിന്നുനിവൃത്തിവരുത്തി അന്നേനിങ്ങൾഉണ്ണാവൂ" എന്നു പ്രാർത്ഥിക്കുകയായി.അങ്ങിനെതന്നെഎന്ന് അവർ ശപഥം ചെയ്തു കൈകുടഞ്ഞെഴുനീറ്റിട്ട് എല്ലാവരുംകൂടി ശത്രുഹരമായ ഒരു വലിയ ആഥർവ്വണഹോമവും ജപവും മറ്റുമായി നേരം സന്ധ്യയാക്കും. സന്ധ്യാവന്ദനത്തിന്നു ശേഷവും ഈ ക്രിയയുടെ അവശേഷം നടത്തീട്ടു കേവലം പ്രാണരക്ഷയ്ക്കു മാത്രം പാകംചെയ്യാത്ത വല്ല ഫലമൂലങ്ങളും പച്ചവെള്ളവും കഴിച്ചു കിടന്നുറങ്ങും.അഹസ്സു പകർന്നാൽ പിന്നെ പിറ്റേദിവസവും കൃത്യം ഇതുതന്നെ. അങ്ങിനെ ഇവർ ഒരു മണ്ഡലം(നാല്പത്തൊന്നു ദിവസം) ഈ ക്രിയ നടത്തിപ്പോന്നു. അപ്പോഴക്കു മതിലകത്ത് ഊരാളന്മാരായ തെക്കേടത്തു നായരും വടക്കേടത്തു നായരും തമ്മിൽ ഒരു നിസ്സാരമായ സംഗതിയിൽ വെച്ച് അന്തഛിദ്രം മുഴുത്തുവശായി. തെക്കേടത്തു നായന്മാരിൽ ഒരു ചെറുപ്പക്കാരൻ ഒരു പന്നിയെ നായാടി ഓടിച്ചു വടക്കേടത്തു നായന്മാരുടെ സ്ഥലത്തുവെച്ച് എയ്തുകൊന്നു. വടക്കേടത്തു നായന്മാരിൽ ഒരുവൻ അതു കണ്ടിട്ട് ഈ പന്നി ഞങ്ങളുടെ സ്ഥലത്തു വന്നു ചത്തതാകയാൽ ഞങ്ങൾക്കു കിട്ടേണ്ടതാണെന്നും നേരമ്പോക്കായി പറഞ്ഞു.മറ്റെ ചെറുപ്പകാരൻ ഇതിന്നു കുറെ അധികപ്രസംഗവും അലക്ഷ്യവും ആയിട്ടാണ് മറുപടി പറഞ്ഞത്.അത് ഈ ആൾക്കു രസിച്ചില്ല. എന്തിന്നധികവും പറയുന്നു? അവർ തമ്മിൽ വാക്കു മുഴുത്തിട്ടൊടുക്കം ആയുധമെടുത്തു വെട്ടും കുത്തുമായി. കാരണവന്മാർ അതു കേട്ടുവന്ന് ഇരുഭാഗവും അനന്തരവന്മാരെ സഹായിച്ചു. കലഹം മുഴുപ്പിച്ച് ഇരുകക്ഷിക്കാരും [ 31 ] തൃക്കണാമതിലകം.
ആൾശേഖരത്തോടുക്കൂടി വലിയ യുദ്ധത്തിന്നൊരുമ്പെട്ടു. ചേറ്റുവാമണപ്പുറത്തുകാർ മുഴുവനും ഇവരുടെ ഓരോ കക്ഷിയിൽചേർന്നു. ലഹളയും വളരെ ഭയങ്കരമായി തുടങ്ങി. ഛിദ്രാന്വേഷികളായ ഇരിങ്ങാലക്കുടെ ഗ്രാമണികളും ആൾക്കാരോടുക്കൂടി ഇതിന്നിടയിൽ കടന്നു രണ്ടു ഭാഗത്തും അസംഖ്യം ആളുകളെ കൊന്നൊടുക്കി. ഈ വലിയകലശലിന്നിടയിൽ തെക്കേടത്തുനായരുടേയുംവടക്കേടത്തു നായരുടേയും വംശം മുഴുവനും മുടിച്ച് വീടുകളും ചുട്ടുപൊട്ടിച്ചു. ഇതുകൊണ്ടും കഴിഞ്ഞില്ല. പിന്നെത്തെ കലാപമാണ് ഇതിലും കഠോരമായിത്തീർന്നത്. തൃക്കണാമതിലകത്തെ മതിലുകൾ ഇടിച്ചു പൊളിച്ചു, ഗോപുരങ്ങൾ ചുട്ടെരിച്ചു. അഗ്രശാലകൾക്ക് തീവെച്ചു. എന്നുമാത്രമല്ല, ആ മഹാക്ഷേത്രം മുഴുവനും പൊടി ഭസ്മമാക്കിത്തീർത്തുകളഞ്ഞു. ആരാണ്, എന്താണ്, ഏതാണ്, എന്നൊന്നും "കേൾപ്പോരും കേൾവിയും" ഇല്ലാത്തെ സ്ഥലത്തെ അത്യാവ്യേശത്തോടുക്കൂടിയ പലതരം കൊള്ളക്കാർ കടന്നുകൂടിയാൽ എന്തൊക്കെ ഉണ്ടാക്കുമോ അതൊക്കെയും, അതിലധികവുംകൂടി അവിടെസംഭവിച്ചു എന്നേ പറയേണ്ടതുള്ളു യഥാശക്തി പണ്ടങ്ങളും പാത്രങ്ങളും ഓരോരുത്തർ അപഹരിച്ചു. ചിലർ സ്ഥാവരസ്വത്തുക്കൾ കൈവശപ്പെടുത്തി. ഈ കൂട്ടത്തിലാണ് ഇരിങ്ങാലക്കുട, തിരുവഞ്ചിക്കുളം മുതലായ പല ക്ഷേത്രങ്ങൾക്കും സ്വത്തു വർദ്ധിച്ചത്. തൃക്കണാമതിലകത്തിന്നു കിഴേടമായിരുന്ന തൃപ്പേക്കുളം, അന്തിക്കാട് ഗുരുവായൂര മുതലായ പല ക്ഷേത്രങ്ങൾക്കും സ്വാതന്ത്ര്യം, സിദ്ധിച്ചു. കാലത്തിന്റെ ശക്തികൊണ്ടോ,ഇരിങ്ങാലക്കുടക്കാരുടെ ആഭിചാരകർമ്മത്തിന്റെ ബലംകൊണ്ടോ എന്തുകൊണ്ടെങ്കിലും"തൃക്കണാമതിലക"ത്തിന്റെ മഹിമയും ഇങ്ങനെ കലാശിച്ചു. മഹത്തായ പരമേശ്വരബിംബം മാത്രം അവിടെ നശിക്കാതെശേഷിച്ചു. അതിന്നും ക്രമേണ കഠിനമായ കഷ്ടത നേരിട്ടു. കാലാന്തരത്തിൽ മഹമ്മദീയരും ക്രിസ്ത്യാനികളും ഈ ക്ഷേത്രസ്ഥാനത്തു പള്ളികയറ്റി. ഇതിന്നുപുറമെ ദ്വീപാന്തരത്തിൽ നിന്നു വന്നുകൂടിയ ചില ക്രിസ്ത്യാനികൾ ഈ മഹേശ്വരവിഗ്രഹം അവിടുനിന്ന് ഇളകി പറിച്ചെടുത്തു കപ്പലിൽ കയറ്റി കൊച്ചിയിൽ [ 32 ] രസികരഞ്ജിനി.
കൊണ്ടിറക്കി. പിന്നെ കൊച്ചിയിൽ കപ്പൽയാത്രക്കാർക്ക് കൊടി കാട്ടുന്ന കൊടിമരം കെട്ടിയുറപ്പിക്കുന്ന കയർ വലിച്ചുകെട്ടിയിരുന്ന കല്ലായിട്ടു വളരേ കാലം കിടന്നിരുന്നതും പ്രസിദ്ധപ്പെട്ട ഈ ശൈവബിംബം തന്നെയായിരുന്നു. ഇയ്യിടയിൽ അവിടെ കൊടിമരം സ്തംഭമാക്കിയതോടുക്കൂടി സ്വാമിക്കും ബന്ധനത്തിൽ നിന്നും മോചനം കിട്ടി. ഇപ്പോൾ ആ വിഗ്രഹം തിരുമലദേവസ്വത്തിലേക്കു കൊങ്ങിണികൾ ലേലം കൊണ്ട അടുത്തൊരേടത്തുപ്രതിഷ്ഠിച്ചിട്ടുണ്ട്.
ആവലിയ ബിംബത്തിന്മേൽ എണ്ണയാടീട്ടു തലവെനദയും മറ്റും ക്ഷണത്തിൽ നശിച്ചതായി പലർക്കം അനുഭവം വന്നിട്ടുണ്ടത്രെ.ഓരോകാലത്ത് അഭിവൃദ്ധിയും ,ക്ഷയവും,അഗ്നിഭയം മുതലായ ആപത്തുകളും ചിലപ്പോൾ നാടുകടത്തലും,ബന്ധനവും മോചനവും നമ്മെപ്പോലെ തന്നെ ഈശ്വരന്മാർക്കും അനുഭവിക്കേണ്ട്വരുമെന്നുള്ളതിന് ഇതുതന്നൊരു ലക്ഷ്യമായിരിക്കുന്നു.
കോമളവല്ലി.
അല്ലെങ്കിൽ
എന്റെ മരണം.
"ഈ ലോകം ഒരുരംഗവും മനുഷ്യർ നടന്മാരും ആണെന്ന് ആംഗ്ലേയകവിയായ ഷെക്സ്പിയറും, അതല്ല രംഗമാണ് സാക്ഷാൽ ലോകം, നടന്മാരാണ് സാക്ഷാൽ മനുഷ്യർഎന്ന് വേറെ ചിലരും പറയുന്നു.ഈ രണ്ട് അഭിപ്രായങ്ങളിൽ ശരിയായിട്ടുള്ളത് ഏതാണെന്ന് യുക്തികൊണ്ടു പറഞ്ഞു ബോദ്ധ്യപ്പെടുത്താൻ ലോകത്തിന്റെ ഇപ്പോഴത്തെ അവസ്ഥക്ക് എന്നാൽ പ്രയാസമാണ്. നാടകം,ആവ്യായിക ഇതുകളിലെ കഥാപുരുഷന്മാർ ലോകസ്വഭാവത്തിന്നനുസരിച്ച് പറയുകയും പ്രവൃത്തിക്കുകയും ചെയ്യ്യുന്നില്ലെന്നുള്ള ആക്ഷേപം കാവ്യകാരന്മാരിൽ പൂമത്തുന്നതു പോലെ, നാം നമ്മുടെ വാക്കുകളിലും പ്രവൃത്തികളിലും നടന്മാരെ അനുകരിക്കുന്നില്ലെന്ന് പരിഷ്കൃതന്മാരായ വെള്ളക്കാർ നമ്മേ [ 33 ] കോമളവല്ലി.
യും ആക്ഷേപിക്കുന്നു. ശകുന്തള വണ്ടിനെക്കണ്ട് നാട്യങ്ങളോന്നോക്കം മാറുകയും, കൈകൾ ഇളക്കുകയും മറ്റും ചെയ്യുന്നത് ചിലക്രമങ്ങളെ അനുസരിച്ചിട്ടാണെന്നും, ദുഷ്യന്തൻ വണ്ടിനെ നോക്കി അത്യന്തംവേചമാനാം' എന്നുതുടങ്ങിയ ശ്ലോകം ചൊല്ലുന്നത് അല്പം ഒന്നു ഞെളിഞ്ഞുനിന്ന് എടുത്ത കൈ അരയിൽ ഊന്നി വലത്തെ കയ്യിന്റെ പടം അല്പം മേല്പോട്ടു കൊണ്ടുപോയി അഞ്ചു വിരലും ഒന്നിച്ചുക്കൂട്ടി പുരികം കുറഞ്ഞൊന്നു ചുളിച്ച് ഒരു പ്രത്യേക സ്വരത്തിലായിട്ടാണെന്നും നല്ല നാടകങ്ങൾ കണ്ടിട്ടുള്ളവർക്ക് അറിയാവുന്നതാണ്. കഥകളിയിൽ യുദ്ധത്തിന്നിടയ്ക്ക് ശത്രുപക്ഷക്കാരുടെ അസ്ത്രങ്ങൾ ഏറ്റിട്ട് വല്ലവരും ചത്തു വീഴുകയോ, മരണവേദനകൊണ്ടു കൈകാൽ കടയുകയോ ചെയ്മ്പോൾ കൊട്ടിന്റെ താളത്തിന്ന് അനുസരിക്കുന്നുണ്ടോ എന്ന പ്രത്യേകം മനസ്സുവെക്കണം. കോപം, വ്യസനം, ഈ രസങ്ങളേറാടിക്കുന്ന സമയത്ത്" മൂക്കു വിറക്കുകയോ, മാറത്തടിക്കുകയോ ചെയ്യേണ്ടിവന്നാൽ അതു ചില ക്രമങ്ങളെ അനുസരിച്ചിരുന്നില്ലെങ്കിൽ വേണ്ടതുപോലെആയി എന്നുപറവാൻ പാടുള്ളതല്ല.
കല്യാണസൗഗന്ധികത്തിൽ ഹനുമാന്റെ വാല്പൊക്കാൻ ഭവിക്കുമ്പോഴത്തെ ഭീമസെനന്റെ നിലയും പിന്നീടുള്ള വീഴ്ച്ചയും എത്രഭംഗിയായും കോട്ടം കൂടാതെയും നടിക്കാമെന്ന ബാലിരായ്ക്ക്യന്റെ ആട്ടം കണ്ടിട്ടുള്ളവർക്കൊക്കെ അറിയാവുന്നതാണ്.
എന്നാൽ നാം സംസാരിക്കുകയോ പ്രവൃത്തിക്കയോ ചെയ്യുമ്പോൾ എന്തുനിയമത്തെയാണ് അനുസരിക്കുന്നത്? വ്യസനംനിമിത്തം നാം കരയുകയോ മറ്റോ ചെയ്യുമ്പോൾ നമ്മുടെ ശ്രുതി നേരെയാകുന്നുണ്ടോ എന്ന നാം നോക്കാറുണ്ടോ? സന്തോഷം നിമിത്തം നാം ചിറിക്കുമ്പോൾ നമ്മുടെ ചിറിയുടെ രണ്ടുവാക്കും ഒരു പോലെ അകലുന്നുണ്ടോ എന്ന് ആരെങ്കിലും മനസ്സുവെക്കാറുണ്ടോ? ദേഷ്യപ്പെട്ട് കണ്ണുരുട്ടകയും പിരികം വളക്കുകയും ചെയ്യുമ്പോൾ ഭരതമുനിയുടെ നിശ്ചയങ്ങളെ എത്ര പേർ അനുസരിക്കാറുണ്ട്? നാം കാലുതട്ടിയോ മറ്റോ മറിഞ്ഞുവീഴുന്നതാണെങ്കിൽ ഒരു പല്ലുമാത്രം താഴത്തു പതിച്ചും,ഒരു കാലിനോ കയ്യിനോ മാത്രം കോ [ 34 ] രസികരഞ്ജിനി.
?, വീഴുന്നതു തന്നെ ഒരു ഭംഗിയില്ലാത്ത വിധത്തിൽ ഒരു പുറം മാത്രം അടിച്ചും ഇങ്ങിനെ ഒരുക്രമമില്ലാതെ വല്ലവിധത്തിലും കാർയ്യം കലാശിപ്പിക്കുന്നതല്ലാതെ അത് വേണ്ടതുപോലെ ആകണമെന്ന ആരെങ്കിലും ശ്രദ്ധവെക്കാറുണ്ടോ? തയിരോ ഓ-ഓ-ഓ-തയി-യിർ-എന്നിങ്ങിനെ മാത്രതെറ്റിച്ച് അളന്ന തയിർക്കാരന്റെ കുടംതട്ടി ഉടച്ച വൈയ്യാകരണനും അരിയുടെ തിള പാട്ടിന്റെ താളത്തോടൊക്കുന്നില്ലെന്ന്‌വെച്ച് അരിപ്പാത്രം തട്ടിമറിച്ചസംഗീതവിദ്വാനും ലൗകിക വിഷയത്തിൽ മൂഢന്മാരാണേന്നല്ലേ നാം ധരിച്ചിരിക്കുന്നത്. ഇതിലും വലിയ ഒരു തെറ്റായ ധാരണപാടുണ്ടോ? കാര്യത്തിന്റെ സ്ഥിതി ഇങ്ങിനെയിരിക്കെ, ഉണ്ണുകയും ഉറങ്ങുകയും, നിലക്കുകയും ഇരിക്കുകയും ചാടുകയും ഓറ്റുകയും കരയുകയും ചിറിക്കുകയും(ഇങ്കിരീസിൽ ചിറിക്കു എന്നത്" പ്രസിദ്ധമാണല്ലോ) എന്നു വേണ്ട സകലത്തിന്നും ചിലനിശ്ചങ്ങളൊക്കെ ചെയ്തിട്ടുള്ള വെള്ളക്കാർ നാം അപരിഷ്കൃതന്മാരാണെന്നു പറയുന്നതിൽ എന്താണ് ആശ്ചർയ്യപ്പെടുവാനുള്ളത്. അതിനാൽ നാട്യ വിദ്യയെ സംബന്ധിച്ച് പ്രാചീനഹിനുയവന പണ്ഡിതന്മാർ ഉണ്ടാക്കീയട്ടുള്ള നിയമങ്ങളെ നാം എന്നാണ് കൃത്യമായി അനുസരിക്കാൻ പഠിക്കുന്നത് അക്കാലത്തു മാത്രമെ നാം പരിഷ്കൃതന്മാരെന്നുള്ള പേരിന് അർഹന്മാരായി ത്തീരുകയുള്ളു. അക്കാലത്ത് നമ്മുടെ നാടകങ്ങളിലും നോവലുകളിലും ഇപ്പോൾ കണ്ടുവരുന്ന ദോഷങ്ങൾ തീരെ ഇല്ലാത്തതാണെന്ന് കാണുകയും ചെയ്യും".ഇങ്ങിനെ ബഹുഗൗരവ ഭാവത്തൊട് ഒരു കാൽമണിക്കൂറുനെരം തന്നെതാൻ പ്രസംഗിച്ചതിന്റെ ശേഷമാണ് എന്റെ കഥയിൽ നായികയാകുവാൻ തീർച്ചയാക്കിയിരുന്ന യുവതീരത്നത്തിന്റെ അടുക്കലെക്ക് യാത്രപുറപ്പെട്ടത്. അവിടെചെന്നാൽ ഇന്നിന്നവാക്കുകൾ പറക. ഇന്നിന്ന നാട്യങ്ങൾ നടിക്കുക എന്നുള്ളതെല്ലാം കാലെകൂട്ടി മനസ്സുകൊണ്ട് നല്ലവണ്ണം ആലോചിച്ചുവെച്ച് ഒരുറിഹർസൽ(ചൊല്ലിയാട്ടം) കൂടി കഴിച്ചിട്ടുണ്ടായിരുന്നു. എന്നുമാത്രമല്ല അവളെ കേൾപ്പിക്കുന്നതിന് തൽക്കാലം ഉണ്ടാക്കിയ രണ്ടു മൂന്നു, ശ്ലോകങ്ങൾ മൂന്നുനാലു പ്രാവിശ്യം ഉരുക്കഴിച്ച് എന്റെ മേശപ്പു [ 35 ] കോമളവല്ലി.
റത്തുള്ള കണ്ണാടിക്കു അഭിമുഖമായിനിന്ന് തക്കതായ നാട്യങ്ങളോടും കൂടി ഗാനരീതിയിൽ ഉച്ചത്തിൽ ചൊല്ലി. അഭിനയം കേമമായി എന്ന ഇനിക്കുതന്നെ ബോദ്ധ്യം വന്നതിന്റെ ശേഷമേ അവിടുന്ന് പുറപ്പെട്ടുള്ളൂ.
പുഷ്പവല്ലിഗൃഹത്ത് കോമളവല്ലിക്ക് (അവളുടെ സാക്ഷാൽ പേർ ഇട്ടിച്ചിരിഎന്നൊ കുഞ്ഞിക്കാളിഎന്നോ മറ്റോ ആണ്) നമ്മുടെ കഥ നടന്ന കാലത്ത് ഏകദേശം നാല്പത്തഞ്ചു വയസ്സു പ്രായമായിക്കാണും.അവളുടെ ആകൃതിവിശേഷത്തെ യഥാർത്ഥമായി വർണ്ണിക്കയാണെങ്കിൽ 'വെഞ്ചാമരപോലെ വെള്ളത്തലമുടി' എന്നു തുടങ്ങിയ ഒരു സരസകവിയുടെ വിവരണം ഇവളെ സംബന്ധിച്ചായിരുന്നെങ്കിൽ യോജിപ്പായേനേ എന്നുപറഞ്ഞാൽ മതി. പക്ഷേ ഇപ്രകാരമുള്ള യഥാർത്ഥവർണ്ണനം ഒരു കഥയിലെ നായികക്കു ചേർന്നതാണോ എന്ന് ഞാൻ സംശയിക്കുന്നു. അതിനാൽ ബ്രഹ്മാവ് ഇഹലോകത്തിലും പരലോകത്തിലും ഉള്ള സകല സുന്ദരിമാരുടേയും സൗന്ദർയ്യസ്വരം അരിച്ചെടുത്ത് ഒരു പുതിയസ്ത്രീരൂപമായി നിർമ്മിച്ചവളാണ് ഇവള് എന്നുവേണം പറയാൻ.
ഞാൻ അവിടെ ചെന്ന സമയത്ത് കോമളവല്ലി പൂമുഖത്ത് ഒരു കട്ടിലിന്മേൽ ഒരു പുസ്തകം വായിച്ചുകൊണ്ട് ഇരിക്കയായിരുന്നു. ഞാൻ അടുക്കെയുള്ള ഒരു കസാലയിന്മേൽ ചെന്നിരുന്ന് 'ബാലേ' എന്നുതുടങ്ങിയ ഒരു ശ്ലോകം അതി ഭംഗിയിൽ ചൊല്ലി.ശ്ലോകം ചൊല്ലുന്ന സമയത്ത് കണ്ണ് സ്വല്പം അടഞ്ഞിരുന്നതിനാൽ, അവളുടെ മുഖത്തെ സ്തോഭങ്ങളെന്തെല്ലാമാണെന്നു മനസിലാക്കുവാൻ കഴിഞ്ഞില്ല.ചൊല്ലിക്കഴിഞ്ഞ് കണ്ണുമിഴിച്ചു നോക്കിയപ്പോൾ അവിടെ ആരെയും കണാനില്ല. വിരഹവേദന നടിക്കേണ്ടത് എന്റെ പിന്നത്തെ മുറയാണല്ലോ. അതിനാൽ വളരേപ്പണിപ്പെട്ട് കണ്ണിൽനിന്ന് രണ്ടുമൂന്നുതുള്ളി വെള്ളം ഞെക്കി പുറപ്പെടുവിച്ചു. എന്റെ അപ്പോഴത്തെ അവസ്ഥയെ സൂചിപ്പിക്കുന്നതായി രണ്ടുശ്ലോകങ്ങൾ എത്രയും ആയാസപ്പെട്ടു നിർമിച്ചു. രണ്ടു ശ്ലോകങ്ങളുടെയും അവസാനം 'ഹന്തഞാനെന്തുചെയ്യ' എന്നായിരുന്നു. ചന്ദ്രരശ്മികൾ അഗ്നിജ്വാലകൾ, തണുത്ത കാറ്റ് വിഷ [ 36 ] രസികരഞ്ജിനി.
വായു, ചന്ദനച്ചാറ് തിളപ്പിച്ച എണ്ണ എന്നൊക്കെ അതിൽ വരുത്തിട്ടുണ്ടായിരുന്നു. ഊണും ഉറക്കവും അന്ന് ഉപേക്ഷിക്കേണ്ടിവന്നുഎന്നുപറയേണ്ടതില്ലല്ലോ. എന്തിനു വളരെപ്പറയുന്നു വിപ്രലംഭഗൃഗാരം എന്റെ മുഖത്ത് നല്ലവണ്ണം ? എന്റെ സ്നേഹിതന്മാരല്ലാത്ത ചിലർക്കൂടി സമ്മതിച്ച് എനിക്ക് സർട്ടിഫിക്കെറ്റ് തന്നു.
നേരം രാത്രി എട്ടുമണിയായി. ശീമയിൽ നിന്നുവരുന്ന വെള്ള രസക്കടുക്കപോലെ പ്രകാശിച്ചുംകൊണ്ടിരുന്ന ചന്ദ്രബിംബത്തെ കാർമ്മേഘങ്ങൾ വന്ന് മറച്ചു. അപ്പോഴത്തെ എന്റെ സ്ഥിതിയേകണ്ടു പരിഹസിച്ചു ചിരിക്കയോ എന്നു തോന്നുമാറ് ആകാശത്തെങ്ങും നക്ഷത്രങ്ങൾ മിന്നിമിന്നിക്കൊണ്ടിരുന്നു.
എന്റെ പ്രാണപ്രിയയുടെ ദർശനം കാംക്ഷിച്ച് പുഷ്പവല്ലിഗ്രഹത്തിലേക്കും വീണ്ടും യാത്രപുറപ്പെട്ടു അവിടെച്ചെന്നപ്പോൾ എനിക്കുണ്ടായ അസൂയയും, ആശ്ചര്യവും കോപവും ഏതൊരൊവനെകൊണ്ടാണ് വേണ്ടവിധം നടിക്കാൻ സാധിക്കുക. ഞാൻ നിഷ്കളങ്കമായി സ്നേഹിച്ചിരുന്ന കോമളവല്ലി ഏതോ ഒരു പുരുഷനൊന്നിച്ചു നെരമ്പോക്കും പറഞ്ഞ രസിച്ചുംകൊണ്ടിരിക്കുന്നു.എന്റെ ആഗ്രഹനിവൃത്തിക്ക് പ്രതിബന്ധം വരുത്തിയ ആ മനുഷ്യകീടത്തെ 'വാടാമാനുഷാധമ' എന്നുപറഞ്ഞു ഒന്നു പോരിന്വിളിച്ചെങ്കിലോ എന്നു സംശയിച്ചു. പക്ഷേ ഇയ്യുള്ളവൻ ഏതൊരുത്തനോടൂ യുദ്ധത്തിന്ന് പുറപ്പെട്ടാലും കലാശം ഇന്നവിധത്തിലാവും എന്ന് നല്ല നിശ്ചയമുണ്ടായിരുന്നതിനാൽ, 'ശക്താനാം ഭൂഷണം ക്ഷമാ' എന്ന പ്രമാണം ചൊല്ലിത്തന്നെത്താൻ സമാധാനപ്പെട്ട് തിരികെ വീട്ടിലേക്കുപോയി. ഇങ്ങിനെ അനേകം പ്രാവശ്യം അവിടെ ചെല്ലുകയും ഇളിഭ്യനായി മടങ്ങി വരികയും ചെയ്തു സംഗതിയേപ്പറ്റി വിസ്തരിച്ച വായനക്കാരെ മുഷിപ്പിക്കാൻ വിചാരിക്കുന്നില്ല. ഒരുദിവസം ഞങ്ങൾ തമ്മിൽ നടന്ന സംഭാഷണത്തെ താഴെ വിവരിക്കുന്നു.
ഞാൻ- അല്ല്ലയോ ശരച്ചന്ദ്രമനോഭിരാമവദനേ! ഭവതിയുടെ സൗന്ദർയ്യ കഥാമൃതശ്രവണം യാവനൊരുത്തനെയാണോ [ 37 ] കോമളവല്ലി.
അപഹൃതചിത്തവൃത്തിയാക്കിച്ചെയ്ത ആ ജനം ഇതാ ഭവതിയുടെ കൃപാകടാക്ഷ വിക്ഷേപത്തേ കാംക്ഷിച്ചുംകൊണ്ട് ഭവതിയുടെ സന്നിധാനത്തിങ്കൽ പ്രത്യക്ഷീഭവിച്ചിരിക്കുന്നു.
കോമളവല്ലി-ആർയ്യ ഭവാന്റെ പേരിൽ എനിക്കുള്ള പ്രണയം അപ്രമേയമോ സിമാരിതമോ ആണെങ്കിലും ഇക്കാര്യത്തിൽ ഭവദഛാനുസരണം പ്രവൃത്തിക്കുന്നതിൽ അനിവാര്യമായ ഒരു പ്രതിബന്ധമുള്ളതായി ഞാൻ ആശിങ്കിക്കുന്നു.
ഞാൻ-("ഇയാശങ്ക" എന്ന ശ്ലോകം പകുതിചൊല്ലി ഈ സന്ദർഭത്തിൽ യോജിക്കുന്നില്ലെന്നറിഞ്ഞ പെട്ടെന്നു നിർത്തി)അല്ലയോ! അഗണിത ഗുണഗണാഢ്യെ!,ആ പ്രതിബന്ധമെന്താണെന്ന എന്നെ പഴിപോലെ ധരിപ്പിച്ചാലും, രോഗകാരണമറിയാതെ എങ്ങിനെയാണ് ചികിൽസിക്കുന്നത്.
കോ-താതൻ ഈ സംഗരിയിൽ പ്രതികൂലിയാണെന്നുള്ള ഏക സംഗതിതന്നെ.
ഞാൻ-അല്ലയോ ഗതിവിജിതമഹാവമ്പെഴും കൊമ്പനാനെ!പരസ്പരാനുരാഗമുള്ള സ്ത്രീപുരുഷന്മാർ മാതാപിതാക്കന്മാരുടെ ഇഛയെ അതിക്രമിച്ച് ഗൂഡമായി വിവാഹം നടത്തിപ്പോരാറുണ്ടെന്നുള്ള കഥ ഭവതിക്ക് നിശ്ചയമില്ലേ. അതിനാൽ ഭവതി എന്തിനു സംശയിക്കുന്നു.ഉടനെ ഈ സ്ഥലം വിട്ടുപൊകുന്നതിന്നുവേണ്ട ഒരുക്കങ്ങൾ ചെയ്താലും
കോ-ഭവാൻ പറയുന്നത് ശരിതന്നെയാണെങ്കിലും താതന്റെ അഭിപ്രായമെന്താണെന്ന് കൂടി അറിഞ്ഞതിന്നുശേഷമല്ലേ നല്ലത്. ഒരു സമയം എന്റെ ശങ്കക്കെ അടിസ്ഥാനമില്ലെന്നു വന്നേക്കാം.
ഞാൻ- കൊള്ളാം അതുത്തമപക്ഷം തന്നെ. ആ അഭിപ്രായം ഞാൻ അറിഞ്ഞുവരാം എന്നുപറഞ്ഞ് കോമളവല്ലിയുടെ പിതാവായ സിംഹോദരന്റെ അടുക്കെച്ചെന്നു. 'സിംഹോദരഭഗവാനെ ഇതാ ഞാൻ അഭിവാദ്യം ചെയ്യുന്നു.' എന്നുപറഞ്ഞു
സിം- മംഗളം ഭവിക്കട്ടേ
ഞാൻ-ഭഗവത്സമീപത്ത് ഇപ്പോൾ ആഗമിക്കുന്നതിന്നുള്ള കാരണം വഴിപോലെ കേട്ടാലും.
. [ 38 ] രസികരഞ്ജിനി.
സിം-ഞാൻ അവഹിതനായിരിക്കുന്നു.
ഞാൻ-ഭുവനൈകസുന്ദരിയായ ഭവൽപുത്രിയെ എനിക്കു പാണിഗ്രഹണംചെയ്താൽകൊള്ളാമെന്ന് താല്പര്യമുള്ളതുക്കൊണ്ട്, ഇക്കാര്യത്തിൽ ഭവാന്റെ അഭിപ്രായം എന്താണെന്നറിവാനായിട്ടാണ് ഞാൻ വന്നത്.
ഇത് കേട്ടപ്പോൾ സിംഹോദരൻ കണ്ണുരുട്ടി ഇടിവെട്ടുന്ന മാതിരി രണ്ടു ശബ്ദം പുറപ്പെടുവിച്ചു. ഛീ, മൂഢാ, ഭൂമിസ്വർഗ്ഗപാതാളം എന്നുവേണ്ട ഈ പതിനാലുലോകങ്ങളിലും അവൾക്ക് യോജിപ്പായ ഒരു പുരുഷൻ ഇല്ലെന്ന് ഞാൻ തീർച്ചയാക്കിയിരിക്കെ, വിരൂപനും മൂഢനും നീചകുലജാതനും ആയ നീ ഇപ്രകാരമുള്ള വാക്കുകൾ പറഞ്ഞ് എന്നെ അപമാനിക്കാൻ വിചാരിക്കുന്നുവോ?
സിംഹോദരൻ കോപരസം നടിച്ചത് പ്രമാണപ്രകാരമായില്ലെന്നു എനിക്കു തോന്നിയെങ്കിലും അപ്പോൾ അതിനെ കുറിച്ചൊന്നും ഞാൻ പറഞ്ഞില്ല.
ഞാൻ-(താഴ്മയോടുക്കൂടി) ഭവാൻ പറഞ്ഞതൊക്കെ ശരിയാണെങ്കിലും സ്ത്രീകൾ തങ്ങൾക്ക് ദൃഢമായ അനുരക്തിയുള്ള പുരുഷന്മാരോട് ചേരുന്നതല്ലേ ഭംഗിയായിരിക്കുക.
സിം-ഛീ മൂഢാ അവ്വണ്ണമെല്ലാമിരിക്കുന്ന എന്റെ പുത്രിക്ക് വിരൂപനായ നിന്നിൽ അനുരാഗമുണ്ടാകുന്നതെങ്ങിനേ.
ഞാൻ- അവൾക്കെന്നിൽ പരമാർത്ഥമായി അനുരാഗമുണ്ടെന്ന് അവളുടെ വാക്കുകളിൽനിന്നും വ്യക്തമായിരിക്കുന്നു.ഇതിൽ തത്ര ഭവാന്റെ സമ്മതം ഒന്നുമാത്രമെ അറിയാനുള്ളു.
തത്രഭവാൻ' ഇതുകേട്ടപ്പോൾ കോപാന്ധനായി നിലത്ത് രണ്ടുമൂന്നു ചവുട്ട് ചവുട്ടി ഒന്നു അട്ടഹസിച്ച് 'ആരവിടെ' എന്ന് ഉച്ചത്തിൽ ചോദിച്ചു. നമ്മുടെ ഉൽകൃഷ്ടവംശത്തിന്ന കളങ്കം ചേർപ്പാൻ ഉത്സഹിച്ചുവന്ന് ഇവനെ പിടിച്ച് ബന്ധിക്കുകയും, ആ ദാസിപുത്രിയെ കാരാഗൃഹത്തിലിടുകയുംചെയ്ത് എന്ന സിംഹോദരൻ കിങ്കരന്മാർക്ക്" കല്പനകൊടുത്തു. ഇത് കേട്ട് ഉടനേ കിങ്കരന്മാർ തുരുതുരെവന്ന് എന്നെ ഒരു സ്തംഭത്തോടു ചേർത്ത് വരിഞ്ഞു കെട്ടി.അതിനുശേഷം സിംഹോദരൻ തന്റെ വാൾഉറയിൽനി [ 39 ] കോമളവല്ലി.
ന്നും ഊരി രണ്ടുമൂന്നു പ്രാവശ്യം ഭംഗിയിൽ ഇളകി എന്റെ മാറിനെ ലക്ഷ്യമാക്കി ആരോഗ്യം ആസകുലം പ്രയോഗിച്ച് വെട്ടാനൊരുങ്ങി. പക്ഷേ വെട്ട് എന്റെ മാറത്ത് കൊള്ളുന്നതിനുമുമ്പിൽ പൂരമുകളിൽനിന്ന് ഒരു ശൂനകൻ താഴെ വീഴുകയാൽ ഓങ്ങിയ വെട്ട് ശൂനകന്റെ മേൽ കൊള്ളുകയും ഞാൻ പണിപ്പെട്ടബന്ധനത്തിൽ നിന്നും വേർപ്പെട്ട് ചാടി ഓടി പോകയും ചെയ്തു.
വായനക്കാരേ, അല്പംക്കൂടി ക്ഷമിപ്പിൻ, ഒരു നോവൽ കർത്താവിന്നുള്ള പൂർണ്ണസ്വാതന്ത്ര്യത്തെ അവലംബിച്ച് കഥ ഇപ്പോൾ അവസാനിപ്പിച്ചുകളയാം. കോമളവല്ലിയെ കാരാഗൃഹത്തിൽ നിന്ന് മുക്തയാക്കുവാൻ അനേകായിരം വഴികളുള്ളതായി ബുദ്ധിയും മനോധർമ്മവും ഉള്ള എന്റെ വായനക്കാർക്ക് ഊഹിക്കാവുന്നതായിരിക്കെ, ഞാൻ എന്തുപായമാണ് പ്രയോഗിച്ചത് എന്ന് നിങ്ങളോടു പറഞ്ഞിട്ട് എന്തൊരു പ്രയോജനമാണുള്ളത്. മുകളിൽ വിവരിച്ച സഭവം നടന്നിട്ട് രണ്ടുമാസം കഴിയുന്നതിനുമുമ്പിൽ കോമളവല്ലിയും ഞാനും ഭാര്യാഭർത്താക്കാന്മാരായി. വിവാഹം കഴിഞ്ഞ് മൂന്നാദിവസം കോമളവല്ലിയെ അടുക്കെ വിളിച്ചിരുത്തി ഇപ്രകാരം പറഞ്ഞു.
അല്ലയോ പ്രീയതമേ, നീ എന്റെ ഭാര്യയായിരിപ്പാൻ തക്കവണ്ണം എനിക്ക് ഭാഗ്യമുണ്ടായത് പൂർവ്വജന്മസുകൃതത്തിന്റെ ഫലമെന്നല്ലാതെ മറ്റൊന്നും പറവാനില്ല.
കോ-നാഥാ, അങ്ങെയ്ക്കെന്താണ് ഇതുകൊണ്ട് ഒരുവലിയ ഭാഗ്യം എന്നുപറവാനുള്ളത് എല്ലാം എന്റെ ഭാഗ്യം എന്നുവേണം പറയാൻ.
ഞാൻ- ശരി, നമ്മുടെ രണ്ടുപേരുടേയും ഭാഗ്യംതന്നെ. പക്ഷേ ഈ ഭാഗ്യകാലം അവസാനിക്കാറായി.
കോ-(പരിഭ്രമം നടിച്ച്) എന്ത, എന്താണങ്ങൂന്ന് ഇങ്ങിനെ പറയുന്നത്.
ഞാൻ-നിന്റെ കഥ ഇപ്പോൾതന്നെ തീർത്തുകളയേണമെന്നാണ് വിചാരിക്കുന്നത്.
കോ-അയ്യൊ നാഥാവിവാഹം കഴിഞ്ഞിട്ട് മൂന്നുദിവസമല്ലേ ആയുള്ളു. ഇത്രവേഗത്തിലോ? [ 40 ] 361 ഞാൻ - നിവൃത്തിയില്ല. കഥ വേഗത്തിൽ അവസാനിപ്പിക്കണം. വായനക്കാർ എനി ക്ഷമിച്ചിരിക്കുമെന്നു തോന്നുന്നില്ല. വിശേഷിച്ച് ഈ വിവാഹത്തിന്ന് വിരോധികളായ നിന്റെ മാതാപിതാക്കന്മാരെ കൂട്ടിയിണക്കി വരണമെങ്കിൽ കഥ വല്ലാതെ ദീർഘിപ്പിക്കേണ്ടിവരും. ഇതിന്നും പുറമെ മലയാളത്തിൽ ട്രാജഡി വ്യസനത്തിൽ പര്യവസാനിക്കുന്ന കഥയില്ലെന്നുള്ള ന്യൂനന ഇതിനാലെ പരിഹരിക്കണമെന്നും ഉണ്ട്. അതിനാൽ എല്ലാം കൊണ്ടും നീ ഇപ്പോൾതന്നെ മരിക്കുന്നാതാണ് നല്ലത് കോ- നാഥാ അമ്മയോട് ഒരു വാക്ക് പറഞ്ഞോട്ടേ ഞാൻ= അയ്യോ പാടില്ല. അതിന്നിവിടെ സ്ഥലമില്ല. ഒരുക്ഷരം പോലും ഉച്ചരിക്കാതെ വേഗത്തിൽ മരിക്കാനൊരുങ്ങൂ. എന്നു പറഞ്ഞ് എന്റെ കയ്യിലുണ്ടായിരുന്ന വാളുകൊണ്ട് കോമളവല്ലിയുടെ തല ലക്ഷ്യമാക്കി വീശി. അതിന്നു ശേഷം എനിക്കുണ്ടായ പശ്ചാത്താപം, (പശ്ചാത്താപം- പ്രായശ്ചിത്തം എന്നുണ്ടല്ലോ). നിമിത്തം ലോകം നശ്വരം ശരീരം അസ്ഥിരം, മാസസമ്മിശ്രമായിട്ടുള്ളത്, ജീവൻ തൃണതുല്യം എന്നിങ്ങനെ സാരഗർഭങ്ങളായ അനേകംവാക്കുകൽ ഉപയോഗിച്ച അരമണിക്കൂറിനകം പ്രസ്ംഗിച്ചതിന്റെ ശേഷം അവളെ വെട്ടിയ വാളുകൊണ്ട് തന്നെ എന്റെ കഥയും കഴിച്ചു. എന്നുപറഞ്ഞാൽ മതിയല്ലൊ. -കോപ്പെ പ്രഭു. ഭാഷാവിക്രമോർവ്വശീയസാരം വാതമേറ്റുപൊടിചുറ്റിടും വിധം യാതൊരാളുടെ നിയോഗമേറ്റുടൻ ഭൂതസംഘമിഹചുറ്റിടുന്നുഹാ ബ്ഭൂതനാഥനെ വണങ്ങിടുന്നു ഞാൻ
ക്ഷോണീതലത്തിലുളവായദിനം മുതൽക്കു ചേണാർന്ന മട്ടിലഭിവൃദ്ധികൾ വന്നുചേരാൻ [ 41 ] ==ഭാഷാവിക്രമോർവ്വശീയസാരം= ക്ഷീനിച്ചതിൽ പ്രഥമനായൊരിനിക്കുമാർഗ്ഗം കാണിച്ചമാന്യരുറ്റെ കാലിണ കൈതൊഴുന്നേൻ മലയാളഭാഷയായിഹ വിലസീടുന്ന വിക്രമോർവ്വശീയത്തെ പലകുറി പാർത്താലോചിച്ചലസായതിനുള്ള സാറ്റമെഴുതുന്നേൻ. വിക്രമോർവ്വശീയസാരം എന്ന ഗ്രന്ധം മൂന്നാക്കി വിഭാഗിച്ചിരിക്കുന്നു. അവകളിൽ ഒന്നാംഭാഗം പ്രകൃതനാടകത്തിലെ നാകനായികാവിദൂഷകാദികൾ തങ്ങളുടെ മനോവാക്കായകർമ്മങ്ങളെക്കൊണ്ട് പലപ്പോഴും പല ദേശങ്ങളിലുമായി ചെയ്യുന്നതും അന്യോന്യം സംബന്ധമുള്ളതുമായ കർമ്മസമൂഹം തന്നെയായിരിക്കുന്ന കഥാസാരത്തിന്റെ വിവരണം. രണ്ടാം ഭാഗം കഥാസാരങ്കൊണ്ട് സ്പഷ്ടമാകുന്നതും നായകാദികളെ സംബന്ധിച്ച്തുമായ ഗുണത്തിന്റെയും ദോഷത്തിന്റെയും സാരത്തെപ്പറ്റിയ വിവരണം. മൂന്നാം ഭാഗം പ്രകൃതനാടകം നടിച്ച് കാണുന്നവർക്കും കേൾക്കുന്നവർക്കും പരമാനന്ദത്തെ ഉണ്ടാക്കുന്നതും പരസ്പരം ഗുണാദികൾ കൊണ്ടും അനുകൂല കാലദേശാദികൾ കൊണ്ടും വർദ്ധിക്കുന്നതും രോമാഞ്ചം സ്വേദം കടാക്ഷം മന്ദഹാസം നിറപ്പകർച്ച ചഴപ്പ് മുതലായതുകൊണ്ട് പ്രത്യക്ഷമാകുന്നതും ഓർമ്മ വിഷാദം സംശയം ഉന്മാദം ഹർഷം മുതലായവകൊണ്ട് തിരമാലകൾകൊണ്ട് സമുദ്രം പോലെ വർദ്ധിക്കുന്നതും ആയ രസത്തിന്റെ സാരത്തെ പറ്റിയ വിവരണം. നാടകാദി രൂപകങ്ങലെല്ലാം നടിച്ച് സഭാവാസികളെ കാണിച്ച് രസിപ്പിക്കേണ്ടതാകയാൽ അതിനുള്ള കഥാസാരങ്ങളെല്ലാം രസമയങ്ങളായിരിക്കണം. മാനസികവികാർമ് കൊണ്ടുള്ള യാതൊരു ഭേദഗതിയും പുറത്തുവരാതെയിരിക്കുന്ന ഒരുവന്റെ സ്തോഭം നടിപ്പാനെന്താണ് വകയുള്ളത്? അത് ഒരുവിധം നടിച്ചാൽ കാണ്മാനാർക്കാണ് രസമുണ്ടാകുന്നത്? ഇഛാദ്വേഷാദ്യങ്ങളായ പലപലമരണാദി ചരങ്ങൾ കൊണ്ട് ഉള്ളീലകിമറിഞ്ഞ് മൂലം കണ്ണൂം പുരികം തല കാല മുതലായ സകല അംഗോപാംഗങ്ങൾക്കും സ്വരം മുതലായവകൾക്ക് വളരെ ഭേദഗതികൾ സംഭവിക്കുന്നതുകൊണ്ട് ആളെ കണ്ടാൽ തീരെ അറിയാത്തവിധമായ ഒരുവന്റെ സ്തോഭം നടിക്കുവാനെത്ര വകയുണ്ട്? ആ [ 42 ] ത് നടിച്ച് കാണുമ്പോൾ ആരാണ് "പരമാനന്ദപരവശനാകാത്തത്"?എന്നാൽ ഇങ്ങിനെ ഉള്ളിളകി മറിഞ്ഞസമയം ഒരു പുരുഷന്റെ ശതവർഷമായ ആയുഷ്കാലത്തില് പത്തോ നൂറോ നാഴിക മാത്രമെ ശരാശരി കണക്കുകൂട്ടുമ്പോൾ കണുകയുള്ളു എന്നു വരുവാനണെള്ളുപ്പം. അതുതന്നേയും കാപ്പദേശ ഹേതുക്കൾ കൊണ്ട് ഇടമുറിഞ്ഞ് മുറിഞ്ഞ് കിടക്കുന്നതായിട്ടാണ് അനുഭവസിദ്ധം. ഇങ്ങിനെയിരിക്കുന്ന കഥാഭാഗങ്ങളെ തമ്മിൽ സംബന്ധിപ്പിക്കുവാൻ മാത്രം ഈ കഥകളെയും സൂചിപ്പിക്കതെ നിവൃത്തിയില്ല. അതുകൊണ്ട് സെമയമായ ദൃശ്യകഥാഭാഗത്തെ അങ്കങ്ങൾ കൊണ്ടും അസംബന്ധത്തെ നിവൃത്തിപ്പാൻ മാത്രം വേണ്ടി സൂച്യമായ ഇടക്കഥാ ഭാഗത്തെ വിഷ്കംഭം, ചൂളികാ, അങ്കാസ്യം, പ്രവേശം, അങ്കാവതരണം, ഇവകളിൽ ഒന്നുകൊണ്ടും നാടകങ്ങളിൽ പ്രതിപാദിച്ചുവരുന്നു.
പ്രകൃതനാടകത്തിലാകട്ടെ, വൈശ്രവണന്റെ സന്നിധിയിൽ അട്ടം കഴിച്ചു തിരിച്ചുപോകുമ്പോൾ വഴിനടുവിൽ വച്ച് ഉർവ്വശിയെ അസുരന്മാർ ബലത്താലെ പിടിച്ചുകൊണ്ടുപോയ നിമിത്തം ശേഷം അപ്സരസ്ത്രീകൾ കരയുന്നു. എന്ന സൂച്യകഥാഭാഗത്തെ "ആര്യന്മാരെ" എന്നു തുടങ്ങി "കരയുന്നതാണ്" എന്നതുവരെയുള്ള ഗ്രന്ധം കൊണ്ടു സൂത്രധാരൻ സൂചിപ്പിച്ചു പോയതിന്റെ ശേഷം അപ്സരസ്ത്രികൾ പ്രവേശിച്ചിട്ട് ഉർവ്വശീവിരഹമെന്നവാർത്തകാരണം മൂലമുണ്ടായ അസഹ്യശോകാശയങ്ങളോടു കൂടി രക്ഷിപ്പാൻ തക്ക ആരേയും കാണാനില്ലെങ്കിലും ദേവപക്ഷവും ആകാശഗമനസാമർത്ഥ്യമുള്ള വല്ലവനുമിദ്ദിക്കിലെങ്ങാനുമുണ്ടെങ്കിൽ കേട്ടുവന്നുരക്ഷിച്ചുകൊള്ളാമെന്ന് അത്യാവശ്യകാര്യത്തെ രക്ഷിക്കണേ എന്നുമുതൽ ആൾരക്ഷിക്കണേ എന്നതുവരെയുള്ള ഗ്രന്ഥംകൊണ്ട് പ്രാർത്ഥിക്കുന്നു. ദൈവഗത്യാ അപ്പോൾ ചന്ദ്രരവസ്സ് മഹാരാജാവ് ആദിത്യഭഗവാനാകുന്നു.'തൊഴുത് തിരിച്ചുപോരുന്നവഴിയിൽ അരികിലെത്തി.അപ്സരസ്ത്രീകളുടെ പ്രാർത്ഥനയെ കേട്ടു. ജാത്യാതന്നെ ശൗര്യഭിക്ഷാത്രിയ ഗുണപൂർണ്ണനും, പിന്നെഗുരുശിക്ഷാദി കൊണ്ട് സകലവിദ്യാവിനീതനും, അസുര [ 43 ]
ങ്ങൾ കൊണ്ടിളകിയ അപ്സരസ്ത്രീകൾ ഇതോടുചേർന്ന മറ്റുസകല ദിവ്യഗുണങ്ങളേയും ഇതിനെല്ലാം മൂലമായ ചന്ദ്രപൗത്രത്വത്തേയും ഓർത്ത് വിസ്മയത്തേക്കളയുന്നതുകൊണ്ട് രാജാവിന്ന് പൂർവദിവ്യ ഗുണചരിതങ്ങൾ പലതുമുണ്ടെന്നും വന്നുകൂടി. "നോക്കട്ടെ - യത്നം ചെയ്യാം . പിന്നെ "സൂത" എന്നതുമുതൽ "കൊടിക്കൂറയും " എന്നതുവരെയുള്ള ഗ്രൻഥം കൊണ്ട് ശത്രുജയാദി സകല കാര്യസാധകമായ പ്രതാപത്തിന്റെ വലിയ ഒരംഗമായിരിക്കുന്ന വേഗത്തേ രാജാവ് സമ്പാദിച്ചുവെന്നു പറയുന്നു "ആ രാജർഷി എന്നുമുതൽ "തീർച്ചതന്നെ" എന്നതുവരെയുള്ള ഗ്രൻഥം കൊണ്ട് അപ്സരസ്ത്രീകൾക്ക് പ്രകൃതകാര്യസിദ്ധിയിൽ അത്യാവേശം മൂലമായി ഉണ്ടാവുന്നതും കാര്യസിദ്ധിവരെ അകത്തും പുറത്തും ഒരുപോലെ ശക്തിയായി ബാധിക്കുന്നതും ആയ കഠിന മനോവേദന കൊണ്ടുണ്ടാകുന്ന അസ്വാസ്ഥ്യത്തെപ്പറയുന്നു. ചിത്രലേഖ താങ്ങിപ്പിടിച്ചും മറ്റുമുള്ള ഉർവശിയുടെ പ്രവേശംകൊണ്ട് അന്ന്യദിവ്യസ്ത്രീകൾക്കുകൂടി ഇല്ലാത്ത അതിസുകുമാരസ്വഭാവം തോന്നുന്നു. ചിരകാലസഹവാസാദദൃഢീകൃതസ്നേഹയായ ചിത്രലേഖയും ചക്ഷു:പ്രീതികരങ്ങളായ ഉർവശിയുടെ സൗന്ദര്യതാരുണ്യലാവണ്യാദി ഗുണങ്ങളെക്കണ്ട ഉടൻതന്നെ അതിപക്ഷപാതിയായിത്തീർന്ന രാജാവും ആ മോഹാലസ്യത്തെ തിവേഗത്തിൽ കളവാൻ ഉൽക്കടേഛയോടുകൂടി ചെയ്യുന്ന പ്രവൃത്തികളെ "തോഴി ! ആശ്വസിക്കു" എന്ന മുതൽ "തോന്നുന്നുവല്ലോ' എന്നതുവരെയുള്ള ഗ്രൻഥങ്കൊണ്ട് പറയുന്നു. സംഭ്രമം കൊണ്ടാകുന്നു ചിത്രലേഖ അപ്പോൾ പനിനീർമുതലായവയെ പ്രഭാവത്താൽ നിർമ്മിക്കാതിരുന്നത്. "കാഴ്ങ്കഹരിചന്ദനം" "കഴ്ങ്കയീമൃദുവസനം" -കാഴ്ങ്കിളങ്കുന്നു തടിച്ചൊരു കൊങ്കകൾതൻനടുവിൽ സുരദ്രുസുമമാല്യം. "ജഗത്രയംവഴിക്കുകാക്കുന്നുവലാരിവൈഭവാൽ" എന്നതിന്ന് ചട്ടുകപ്രായന്മാരായ ഭൃത്യന്മാർ ചയ്യുന്നതെല്ലാം സ്വാമിചെയ്യുന്നതായി വിചാരിക്കേണമെന്നഭിപ്രായം.
പിന്നെ ക്രമത്തിൽ ഉർവശിക്കു തന്റേടമുണ്ടായ്തായി അറിഞ്ഞ് രാജാവും ചിത്രലേഖയും സന്തോഷിച്ചതിന്റേ ശേഷം അസുരന്മാരെ മടക്കി ഓടിച്ചു എന്ന വർത്തമാനം ചിത്രലേഖ പറ [ 45 ]
ങ്ങൾ കൊണ്ട് അധികസമയവും പരതന്ത്രന്മാരായിരിക്കുന്നതു നിങ്ങൾക്കറിയാമല്ലോ എന്ന സിദ്ധാന്താർത്ഥം. കാര്യം പറയാതെതന്നെ ഒരുവിധം സൂക്ഷ്മമായി അറിഞ്ഞ ഇഷ്ടസഖിയായ ചിത്രലേഖയെ എന്റെ ംരം അനുരാഗസാദ്ധ്വസത്തെ ധരിപ്പിക്കാമെന്നും ഇപ്പോൾ ചെയ്ത വലുതായ ഉപകാരംകൊണ്ട് ഞാനിനിമേലിലെല്ലാം അങ്ങയുടെ തന്നെയായിരിയ്ക്കുന്നു എന്നത് രാജാവിനെ ധരിപ്പിക്കേണമെന്നും വിചാരിച്ചിട്ടാകുന്നു "തോഴി ചിത്രലേഖെ" എന്ന മുതൽ "ഉർവ്വശി അറിയിയ്ക്കുന്നു" എന്നതുവരെയുള്ള വാക്കുകൾ. 'പിന്നെക്കാണാം' = പിന്നെക്കാണാൻ. തരമുള്ളപ്പോളെല്ലാം ഇനിയ്ക്കങ്ങെക്കാണ്മാൻ സംഗതിവരുത്തിയാൽ കൊള്ളാമെന്നു താല്പര്യം. "പൊങ്ങുന്നതിന്നു തടവുനടിച്ചിട്ട്" എന്നമുതൽ "കണ്ടുഞാനും" എന്നുവരെയുള്ള ഗ്രന്ഥംകൊണ്ട് രാജാവും ഉർവ്വശിയും തമ്മിൽ പിരിയുമ്പോൾ മനസ്സിരുത്തായ്മകൊണ്ടുണ്ടായ ചെറിയ വിഘ്നത്തെ വലുതാക്കുകയും പ്രശംസിക്കുകയും ഇത് ഒരു വലിയ ഉപകാരമായി എന്ന സന്തോഷിക്കുകയും ചെയ്യുന്നു. "മഹാരാജാവെ" എന്നുമുതൽ "കണക്കെ" എന്നതുവരെയുള്ള ഗ്രന്ഥംകൊണ്ട സൂതൻ അങ്ങയ്ക്കു യാത്രകാലമായി എന്നതിനെ കാണിക്കുന്നു. പിന്നെ സൂതൻ അടുപ്പിച്ചു നിറുത്തിയ തേരിൽ കയറിയ രാജാവും മേൽപ്പോട്ടുപൊങ്ങുന്ന ഉർവ്വശിയും ആ വേർപാടിങ്കൽ ദുഃഖംകൊണ്ട് അധികമായി കുഴങ്ങിയതിനെ അങ്കാവസാനംവരെയുള്ള ഗ്രന്ഥങ്കൊണ്ടു പറയുന്നു.
സകന്മാർക്കുള്ള ശ്രദ്ധാഭേദമോ വൈമനസ്യമോ കാരണവും ആയിരിക്കണമെന്നാണ് ഞങ്ങൾ വിചാരിക്കുന്നത്. അതുകൊണ്ട് മുൻകൊടുത്തമാതിരിയുള്ള മൊരട്ടുവിഷയങ്ങൾ തൽകാലം നീക്കിവെച്ച് ലക്ഷ്യങ്ങളുടെ അപേക്ഷകൂടാതെ കേവലം മനോധർമ്മം കൊണ്ടുമാത്രം വഴിപ്പെടുത്താവുന്നതായ ഒരു വിഷയം കൊടുക്കുവാൻ നിശ്ചയിച്ചിരിക്കുന്നു.
ഈ വിഷയം ദുഃഖരസപ്രധാനവും സ്വയംകൃതവുമായ ഒരു ചെറിയ കെട്ടുകഥയാണ്. ഇത രഞ്ജിനിയുടെ 12 ഭാഗങ്ങളിൽ കവിയാതേയും 10 ഭാഗങ്ങളിൽ കുറയാതേയും ഉണ്ടായിരിക്കണം. ഭാഷക്ക് സാമാന്യമായിട്ടുവേണ്ടുന്ന വാചകഭംഗി പദശുദ്ധി മുതലായവയും ആഖ്യായികക്ക് പ്രത്യേകിച്ച് വേണ്ടുന്ന കഥക്കെട്ട്, സ്വഭാവവർണ്ണന, ഉപദേശരൂപമായ സാരം മുതലായ ഗുണങ്ങളും ഉണ്ടായിരിക്കേണമെന്ന പറയേണ്ടതില്ലല്ലോ. ംരം കഥാരൂപമായ ഉപന്യാസം വരുന്ന മീനമാസം 5-ാംനുക്കു മുമ്പായി രസികരഞ്ജിനി ആപ്പീസ്സിൽ എത്തിച്ചുതരേണ്ടതാകുന്നു. പ്രസിദ്ധിയോഗ്യങ്ങളായിട്ടുള്ളവയിൽവെച്ച് ഉത്തമമായതിന്ന് പത്തുറുപ്പിക സമ്മാനം നിശ്ചയിച്ചിട്ടുള്ളത് ലേഖകന്മാരുടെ അധ്വാനത്തിന്ന് അടുത്ത പ്രതിഫലമല്ലെങ്കിലും രഞ്ജിനിയുടെ ബാല്യസ്ഥിതിയെ വിചാരിച്ച തൃപ്തിപ്പെടുമെന്നു വിശ്വസിക്കുന്നു.
വരസുധതന്റെ മാനമൊഴിയും മൊഴിയും
പരിമൃദുപല്ലവങ്ങൾ വിരളും വിരളും
തങ്കമയക്കുന്നുകളും ശംഖവുമേണാങ്കബിംബമിളതളിരും |
പങ്കജമെന്നിവയമരും ശങ്കരസുകൃതം സമാശ്രയിയ്ക്കുന്നേൻ ||
പരിമളമിളകുന്നകുന്തളംകൊണ്ടണിവദനംമറയായ്ക ജീവനാഥേ
ഘനതതയിൽ നിശാകരൻ മറഞ്ഞാലഗതിചകോരകിശോരമെന്തുചെയ്‌വൂ
[ 50 ] 371
൧. അംഗം നേരെനടുപ്പൊളിച്ചപരനായ്‌ക്കല്പിക്കിലും കണ്ണട
ച്ചങ്ങുന്നേറെവിഷം കുടിച്ചുചുടലയ്ക്കുൾപ്പുക്കിരുന്നാലും |
അന്നാക്കാലനെ നിഗ്രഹിച്ചതുനിമിത്തത്താലിനിച്ചാകയി
ല്ലെന്നുൾപ്പൂവിൽ നിനയ്ക്കയോ മറുമരുന്നുണ്ടാകയോ ദൈവമേ ||
൨. ഫാലത്തിയ്യിനു വെള്ളമുണ്ടുതലയിൽ കണ്ഠസ്ഥഹാലാഹല
ജ്വാലയ്ക്കുണ്ടുശിവാധരാമൃതരസം മെയ്യിൽപെടും പാമ്പിനും |
ചേലൊത്തോഷധിനായകൻ മുടിയിലുണ്ടിന്നൊന്നുകൊണ്ടും ഭവാ
നാലസ്യം പിണയാതെ ശങ്കര ജയിച്ചാലും ജഗന്മണ്ഡലേ ||
൩. മുന്നം താൻ പ്രസവിച്ചൊരാക്കെണപതിബ്ഭിണ്ണേയ്ക്കനും വേലുവും
പിന്നെത്തൻ കണവന്റെ മറ്റുവകയാമാച്ചാത്തനും കാളിയും
എന്നീമക്കളെയൊന്നുപോലെ കരുതിപ്പോറ്റുന്നൊരാപ്പാറുവൊ
ത്തെന്നും തെണ്ടി മലപ്പുറത്തലയുമാക്കണ്ടപ്പനുണ്ടോ സുഖം
നിറംകൊടുക്കും രവിചിത്രകാരൻ
പരന്നൊരഭൂപ്പലകപ്പുറത്തി
ട്ടരംകലർത്തുന്നിതുവർണ്ണമെല്ലാം
ള്ളനന്തരൂപങ്ങൾ കുറിച്ചുനോക്കി
ഇനൻപലേടം പലവർണ്ണമിട്ടു
മിനുക്കിമായ്ക്കുന്നു തെളിഞ്ഞിടാതേ
ളിരട്ടികൂടുമ്മകനന്തികാലം
കുറിപ്പുവർണ്ണങ്ങൾ കറുപ്പുശീല
വിരിപ്പുകൊണ്ടുണ്ടിതമൂടിടുന്നു
ഉണങ്ങിയവയേയും പഴുത്തവയേയും പച്ചനിറമുള്ളവയേയും മച്ചിങ്ങയേയും ംരം ഫലങ്ങൾ എല്ലാം കണക്കാക്കി അതിൽ നിന്ന മൂന്നിലൊന്ന കുടിയാന്റെ ഭാഗം ത്യജിച്ചശേഷം നാളികേരങ്ങൾ ജന്മിക്കാകുന്നു.
കഷ്ടാതികഷ്ടമദ്ധ്യാഢ്യ ശ്രേഷ്ഠശ്രേഷ്ഠതമാൻക്രമാൻ ൬൧
തെങ്ങിൻതോട്ടം നോക്കി അതിനെ അഞ്ചുതരമായി വിഭാഗിക്കണം. അതിൽ ഒന്നാന്തരം കഷ്ടം രണ്ടാന്തരം അതികഷ്ടം മൂന്നാന്തരം മദ്ധ്യാഢ്യം നാലാന്തരം ശ്രേഷ്ഠം അഞ്ചാന്തരം ശ്രേഷ്ഠതമം ഇങ്ങിനെ ക്രമം.
ഫലാകൃതിമിതാമദ്ധ്യേ നാളികേരമഹീരുഹേ ൬൨
ദന്തോന്മിതഫലാശ്രേഷ്ഠേ ശ്രേഷ്ഠാഢ്യേവർണ്ണസമ്മിതാഃ
ഇത്യാഹുകേത്രചിന്നാത്ര ഭാഗോനത്യജ്യതേംബുധൈഃ ൬൩
ഒന്നാന്തരത്തിൽ ൧൦-o രണ്ടാംതരത്തിൽ ൧൫-o മൂന്നാന്തരത്തിൽ ൨൦-o നാലാന്തരത്തിൽ ൩൨-o അഞ്ചാന്തരത്തിൽ ൫൧ -o നാളികേരങ്ങൾ ഉണ്ടാകുന്നു. ഇങ്ങിനെ ചിലർ പറയുന്നു. ചിലർ ഇതിൽ നിന്ന ചിലഭാഗം ഉപേക്ഷിക്കുന്നു.
യദ്വാവിംശതിസന്മിതാധൃതിമിതാഃ പ്രോക്താവിരൂപോന്മിതാഃ
മദ്ധ്യേതൂൽകൃതിസമ്മിതാശ്വഭമിതാദ്വിഗ്നാനിധൃതന്മിതാ
ശ്രേഷ്ഠേതൂർദ്ധ്വമശീതികാന്തമുദിതാസ്തൽജ്ജൈഹേലാസ്സരിഭിഃ
ംരം ശ്ലോകം കൊണ്ടു മൂന്നുതരമായി ഭാഗിച്ചശേഷം അതിൽ അന്തർഭാവത്തെ പറയുന്നൂ. ഒന്നാന്തരത്തിൽ ൭ - ൯ - ൧൨ - ൧൫ - ൧൮ - ൨൦ - ഇങ്ങിനെ ഉണ്ടാകുകയും, രണ്ടാന്തരത്തിൽ ൨൬ - ൩൪ - ൩൮ - ഇങ്ങിനെയും മൂന്നാന്തരത്തിൽ ൮൦ - വരെ ഉണ്ടാകുകയും ചെയ്യുന്നു എന്ന വിദ്വാന്മാർ പറയുന്നു. [ 53 ]
ധരാധരം- ൭ (പൎവ്വതങ്ങൾ ൭); അൎക്കൻ ൧൨ (സൂൎയ്യന്മാർ ൧൨); ഉൽകൃതി- ൨൩-(൨൩-മത്തെ ഛന്ദസ്സ); അശ്വഭം ൩൮ (അശ്വം ൭, ഭം-൨൭ നക്ഷത്രങ്ങൾ); അതിധൃതി- ൧൯ (൧൯മത്തെ ഛന്ദസ്സ, ദ്വിഘ്നം-, ൨-എരട്ടി) അശീതി ൯൦.
ഫലാനിനാളികേരസ്യ സന്തശീതിമതീത്യചേൽ
തേഷാന്നകരനിൎണ്ണീതി രിതികേചിൽബുധാജുഗുഃ ൬൫.
൮൦-ൽ അധികം തെങ്ങുണ്ടാകുന്നൂ എങ്കിൽ ആ അധികമുള്ള തെങ്ങുകൾക്ക കരംനിൎണ്ണയിപ്പാൻപാടില്ലെന്ന ചിലർ പറഞ്ഞിരിക്കുന്നു.
ഈ താളിൽ കുറച്ച് നേരത്തേയ്ക്ക് കാര്യമായ തിരുത്തലുകൾ നടന്നുകൊണ്ടിരിക്കുന്നു. ഈ സന്ദേശം ഇവിടെ കാണുന്നിടത്തോളം ലേഖനം തിരുത്തരുതെന്ന് അഭ്യർത്ഥിക്കുന്നു. ഈ ഫലകം ചേർത്ത വ്യക്തി ആരെന്ന് അറിയാൻ ഈ താളിന്റെ നാൾവഴിയിൽ നോക്കാവുന്നതാണ്. ഈ ലേഖനം താൾ അവസാനം തിരുത്തിയിരിക്കുന്നത് Manuspanicker (സംവാദം| സംഭാവനകൾ) 11 കൊല്ലം മുമ്പ്. (Purge) |
ഈ താളിൽ കുറച്ച് നേരത്തേയ്ക്ക് കാര്യമായ തിരുത്തലുകൾ നടന്നുകൊണ്ടിരിക്കുന്നു. ഈ സന്ദേശം ഇവിടെ കാണുന്നിടത്തോളം ലേഖനം തിരുത്തരുതെന്ന് അഭ്യർത്ഥിക്കുന്നു. ഈ ഫലകം ചേർത്ത വ്യക്തി ആരെന്ന് അറിയാൻ ഈ താളിന്റെ നാൾവഴിയിൽ നോക്കാവുന്നതാണ്. ഈ ലേഖനം താൾ അവസാനം തിരുത്തിയിരിക്കുന്നത് Manuspanicker (സംവാദം| സംഭാവനകൾ) 11 കൊല്ലം മുമ്പ്. (Purge) |
൧൦൦൦.ൽ അധികം ഫലങ്ങൾ ഉണ്ടെങ്കിൽ ആ അധിക ഫലങ്ങൾക്കു കരനിർണ്ണയം ഇല്ലാ. ൽ കുറഞ്ഞ ഫലമുള്ള കഴുങ്ങുകൾക്കും കരനിർണ്ണയം ഇല്ലാ എന്ന സജ്ജനങ്ങൾ പറയുന്നു.
ആശാഹതബാണസംഖ്യ=ആശ (ദിക്കുകൾ) ൧൦-ബാണം ഹതം. പെരുക്കുക; ൧൦x ൫=൫൦ .
പുഗാനാംദശശതകൈ ർബ്ബാണമിതൈർല്ലോകസംഖ്യൈർവ്വാ ഭവതിതുലാവേദമിതൈ ർന്നിർണ്ണയാമതസ്യാപുഷ്ടിമവലോക്യ കഴുങ്ങുകളിൽ ൧൦൦-൫൦-൩൦ആ-൭൦ആ-൪൦ആ-ഇങ്ങിനെത്തെ സംഖ്യകളായ ഫലങ്ങളെനോക്കി അതിന്റെ പുഷ്ടിപോലെ കരനിർണ്ണയം വരുത്തേണം. ബഹുവിധതാലരൂണാ മാസവകരനിർണ്ണയംപ്രകർയ്യാത്തുഭൃഗുണാസദൃശസഞ്ചാസവകാരൈസ്വീകൃതമദ്യപരിജ്ഞാനം പലവിധമായ കരിമ്പനമുതലായവക്ക മദ്യകാരന്മാരാ എടുക്കുന്നതുകണ്ട നിശ്ചയിച്ചും അതിന്റെ സ്ഥലത്തിന്ന അടുത്തതുമായി മദ്യകരനിർണ്ണയം വരുത്തേണം. പനസാനാംഫലഗണനംകത്രാപിനകത്ഥ്യതെസൽഭിഃ ഫലപുഷ്ടിരസാൻജ്ഞാത്വാസങ്കല്പയേദുചിതകരം
പിലാവിനഫലങ്ങളെ എണ്ണി കരനിർണ്ണയം ചെയ്യുന്നത സജ്ജനങ്ങൾ എവിടെയും പറയാത്തതാകയാൽ അതിനുമാത്രം ഫലങ്ങളുടെ വണ്ണത്തെയും സ്വാദി്നേയും നോക്കി ശരിയായ കരം നിർണ്ണയിക്കണം. [ 55 ]ഈ താളിൽ കുറച്ച് നേരത്തേയ്ക്ക് കാര്യമായ തിരുത്തലുകൾ നടന്നുകൊണ്ടിരിക്കുന്നു. ഈ സന്ദേശം ഇവിടെ കാണുന്നിടത്തോളം ലേഖനം തിരുത്തരുതെന്ന് അഭ്യർത്ഥിക്കുന്നു. ഈ ഫലകം ചേർത്ത വ്യക്തി ആരെന്ന് അറിയാൻ ഈ താളിന്റെ നാൾവഴിയിൽ നോക്കാവുന്നതാണ്. ഈ ലേഖനം താൾ അവസാനം തിരുത്തിയിരിക്കുന്നത് Manuspanicker (സംവാദം| സംഭാവനകൾ) 11 കൊല്ലം മുമ്പ്. (Purge) |
കേരളഖ്ഷ <poem> കെരാദികെഷുഫലധിർണ്ണയമത്രകൃത്വാ തദ്രക്ഷണാദ്യഖിലപുഷ്ടികരപ്രയത്നം ദേശാന്തരേണഖഗചോരമൃഗാദിബാധാം ജ്ഞാത്വാത്യജെദ്രസശരാബ്ധിഗുണാക്ഷിഭാഗാൻ.
നാളികേരം മുതായവയ്കു ഫലനിർമ്ണയം ചെയ്ത അവയുടെ സംരക്ഷണപോഷണം മുതലായ പ്രയത്നത്തേയും പക്ഷികൾ മൃഗങ്ങൾ ചോരൻ ഇവയുടെ ഉപദ്രവനിമിത്തമായ നഷ്ടത്തെയും അന്യദേശംകൊണ്ട അറിഞ്ഞിട്ട അതിൽ യ്പെൽ ഒരു ബാഗം, നാലൊരുഭാഗം, ആറിൽ ഒരു ഭാഗം, രണ്ടിൽ ഒരു ഭാഗം ഇങ്ങഇനെ ത്യജിക്കണം. <poem> (രസംൻ-ശരം൫-അബ്ധി-൦-ഗുണം-൬-അക്ഷി ൨) ലോകോപകാരാനിതരാംശ്ചദാരൂൻ തത്തൽപ്രദേശോചിതനിർണ്ണയേന കരേഷുസംയോജഫലൈസ്തവ്ഗാദ്യൈ: പ്രവാളപക്തിപേഫികേഷദദ്യാൽ.
ഇങ്ങനെ ലോകോപകാരങ്ങളായ തളിർതന്നെ ഫലങ്ങളായും ഉള്ള (പുകയില, ചപ്പങ്ങം മുതലായ)തിനെയും താതാത ദേശനിർണ്ണയംപോലെ കരനിർണ്ണയം വരുത്തണം. തളിൽകരം കിട്ടുന്നതിനെ പാന്ധന്മാർക്ക് ദാനംചെയ്യണം. [ 56 ] രസികരഞ്ജിനി
ഒരു ദുമ്മരണം
ഇങ്ങനെ കരഞ്ഞും പിഴിഞ്ഞും ഇരുന്നും കിടന്നും പാതിരാവരെ പണിപെട്ടു കഴിച്ചൂട്ടി. അദ്ധ രാത്രിയായപ്പോൾ വിശപ്പും ദാഹവും സഹിക്കവയ്യാതെ ദീനപരവശയായിട്ടു കുറഞൊന്നു മയങ്ങി . ഹൃദയശല്യങ്ങളായ അനേകവിധം മനോവികാരങ്ങളാൽ ആകുലപ്പെട്ടിരിക്കുന്ന ഈ സുകുമാരിയിൽ ഗാഢനിദ്രയ്ക്കു പ്രവേശം കിട്ടാതെ അവളെ അൎദ്ധനിദ്രയ്ക്കു അധീനയാക്കി ദുസ്വപ്നവേദനയെ അനുഭവിപ്പിക്കുമ്പോൾ പുറത്തേക്കുള്ള ജനാലയിന്മേൽ ആരോവന്നു മുട്ടുന്നശബ്ദം അവളെ ഈ കഷ്ട സ്ഥിതിയിൽ നിന്ന രക്ഷപെടുത്തി . അസമയത്തുണ്ടായ ഈ ശബ്ദം ഉണന്നെഴുന്നേറ്റിരുന്ന ദേവകിക്കുട്ടിയെ ക്ഷണനേരം ഭയപ്പെടുത്തിയെങ്കിലും ഉടനെ 'ദേവി ദേവി' എന്ന വാത്സല്യ പൂരിതമായ നീട്ടി വിളി സമാധാനത്തെ മാത്രമല്ല സമയത്തിന്നടുത്ത സന്തോഷത്തെ കൂടി ജനിപ്പിച്ചു 'ദേവി' എന്ന ഓമനപ്പെര കുമാരൻ നായരല്ലാതെ മറ്റാരും ഉപയോഗിക്കുക പതിവില്ല . കുമാരൻ നായരുതന്നെ ആ പേരിലുള്ള പ്രതിപത്തിവിശേഷം കൊണ്ട അപൂൎവ്വമായിട്ടു മാത്രമേ അത് എടുത്തു പെരുമാറാറുള്ളൂ. ദേവകിക്കുട്ടിയുടെ ഇപ്രകാരമുള്ളവിചാരങ്ങളുടെ ഇടക്ക
"ദേവി, ദേവി , ഈ വാതൽ തുറക്കു; ഞാനാണ്, ഭയപ്പെടേണ്ട " എന്ന പിന്നെയും ജനവാതുക്കൽ മുട്ടിവിളിക്കുന്നതു കേട്ട ദേവകിക്കുട്ടി ചെന്ന
"വാതൽതുറക്കട്ടെ , മേൽ,ട്ടാണ് സൂക്ഷിക്കണേ " എന്നുപറഞ്ഞ ഒരു ജനാലവാതിൽ സാവധാനത്തിൽ തുറന്നു അപ്പോൾ നാട്ടുവെളിച്ചത്തിന്റെ സഹായത്താൽ കുമാരൻനായർ ഒരു എലപ്പൊതിയും കിണ്ടിയും ആയിനിൽക്കുന്നതു കണ്ടു കുമാരൻനായരുടെ ആ ഒരു നിലകണ്ടപ്പോൾ സാന്താപാശ്രുവോ സന്തോഷാശ്രുവോ എന്തുതന്നെയായാലും ദേവകിക്കുട്ടിയുടെ കണ്ണിൽനിന്ന് തെരുതെരെ കണ്ണുനീർ ഒഴുകുവാൻ തുടങ്ങി . കുമാരൻ നായരുടെ ശ്വാസോഛ്വാസത്തിന്റെ മാത്രമുറുകി ഇടക്കിടെ [ 57 ] ഒരു ദുൎമരണം
പുറപ്പെപ്പെടുന്ന ദീർഘ നിശ്വാസത്തിന്ന് കരുത്തുകൂടുന്തോറും ദേവകിക്കുട്ടിയുടെ അശ്രുധാരയും വൎദ്ധിച്ചുവന്നു . ഇങ്ങനെ മനസ്സോടു മനസ്സ് പകൎന്ന ദേവകി കുമാരന്മാർക്കു കുറച്ചു നേരത്തേക്ക് ഒരക്ഷരം പോലും ഉച്ചരിക്കുവാൻ സാധിച്ചില്ല . ഈ ഒരു നില്പ്പ് ഒരു വിധത്തിലും സമാധാനകരമല്ലെന്നു കണ്ടു കുമാരൻനായർ മനസ്സിനെ ആയാസപെട്ടു പിടിച്ചടക്കി .
"ഇതുവരെ ദേവി ഉണ്ടില്ലെല്ലോ , ഇതാ ഈ ചോറുവാങ്ങി ഊണുകഴിക്കൂ" എന്നുപറഞ്ഞ എലപ്പൊതി അഴികളുടെ ഇടയിൽകൂടി അകത്തേക്കു നീട്ടികൊടുത്തു . ദേവകിക്കുട്ടി .
"എന്റെ കൈയ്യ് എച്ചിലാണ്. കാലത്ത കഞ്ഞി കഴിഞ്ഞിട്ട് കൈയ്യു കഴുകീട്ടില്ല" എന്നു പറഞ്ഞ വെള്ളം വാങ്ങി കൈകഴുകി എലപ്പൊതിവാങ്ങിത്താഴത്തുവെച്ചു . എന്നിട്ട്
"ഇനിക്ക് ദാഹമാണ സഹിക്കുവാൻ വയ്യാത്തത്" എന്നുപറഞ്ഞ് രണ്ടു കൈയ്യുംകൂടി ആഴിയുടെ അടുക്കൽ കാണിച്ചു . കുമാര നായർ മൂന്നുനാലു തവണ വെള്ളം കൈയ്യിലൊഴിച്ചു കൊടുത്തിട്ട്
"ഇനികുറച്ചു ഊണുകഴിഞ്ഞിട്ടാവാം വെറുംവയറ്റിൽ വെള്ളംവളരെ ക്കുടിക്കേണ്ട" എന്നുപറഞ്ഞിട്ടും ദേവകിക്കുട്ടി കൈയ്യെടുക്കുവാൻ മടിച്ച കുമാരൻ നായരുടെ മുഖത്തേക്ക് നോക്കിയപ്പോൾ ഒരു കയ്യു വെള്ളം കൂടിപ്പകൎന്നിട്ട കിണ്ടി താഴേവെച്ചു . ദേവകിക്കുട്ടി ഇരുട്ടത്തു തന്നെ എലപ്പൊതി അഴിച്ചുവച്ച് ഉണ്ണുവാനിരുന്നു. ഊണു കഷ്ടിച്ചു പകുതിയായപ്പോൾ മുറിയുടെ സാക്ഷാൽ വാതിൽ പെട്ടന്നു തുറന്ന് കണ്ടുണ്ണിനായർ ഇൻസ്പെക്ടർ ബാലകൃഷ്ണമേനവൻ കൈയ്യി ലെടുത്തിരുന്ന കല്ലറാന്തലിന്റെ അടഞ്ഞ പുറത്തിന്റെ നിഴലുകൊണ്ട് മകളുടെ ഇപ്പോഴത്തെ പ്രകൃതമൊന്നും ഇൻസ്പെക്ടർ ആദ്യം മനസ്സിലായില്ല .
"ബാലകൃഷ്ണ ! വെളക്കിങ്ങോട്ടു തിരിച്ചുപിടിക്കു" എന്ന കല്പിച്ചത മുഴുവൻ കേൾക്കുന്നതിന്നു മുമ്പ് ബാലകൃഷ്ണ മേനോൻ തുറന്നുകിടക്കുന്ന ജനാലയുടെ അടുക്കൽ ചെന്ന് അഛനെ അഭിമുഖമായിട്ടു നിന്ന റാന്തൽ തിരിച്ചുകാണിച്ചുകഴിഞ്ഞ . ഊണിന്റെ വടവും ദേവകികുട്ടിയുടെ പകച്ച നോട്ടവും ഇന്സ്പെക്ടരുടെ ദൃഷ്ടിയി [ 58 ] രസിക രഞ്ജിനി
ൽ പെട്ട താമസം ഉണ്ടിരുന്ന എല കാലുകൊണ്ടൊരു തട്ടു തട്ടി . എണീക്ക് എന്നു പറഞ്ഞ ദേവകി കുട്ടിയുടെ രണ്ടു കൈയ്യും പിടിച്ചെഴു ന്നേൽപ്പിച്ച്. ആരാടി നിണക്കീ അർദ്ധ രാത്രിക്ക് ചോറ് കൊണ്ടുവന്ന തരാനുണ്ടായത് എന്ന ഉച്ചത്തിൽ കണ്ണുരുട്ടി കൊണ്ട് ചോദിച്ചു . കുറച്ചു നേരത്തേക്ക് ദേവകി കുട്ടി ഒന്നും മിണ്ടിയില്ല . പിന്നെയും ഇൻസ്പെക്ടർ ദേഷ്യം ഒതുക്കുവാൻ വയ്യാതെ ദേവകി കുട്ടിയെ പിടിച്ചു കുലുക്കി കൊണ്ട് ആരാണെന്നു പറയാനല്ലേ പറഞ്ഞത് എന്നു വീണ്ടും ചോദിച്ചു . അപ്പോൾ ദേവകികുട്ടി "എൻറെ അച്ഛനും ജ്യേഷ്ടനും എൻറെ നേരെ സ്നേഹമില്ലെങ്കിലും എന്നെ ഇഷ്ടമുള്ള ആളുകൾ ഇല്ലായ്ക ഇല്ല . പരിവട്ടത്തെ കുമാരൻ നായരാണ് ചോറ്കൊണ്ടുവന്ന്തന്നത്. ജ്യേഷ്ടൻ എത്രതന്നെ സ്നേഹിച്ചാലും അച്ഛൻ എന്തു തന്നെ പറഞ്ഞാലും എന്തു തന്നെ ചെയ്താലും എന്നെ കൊന്നാലും വേണ്ടില്ല ഈ ജന്മം ഞാൻ അദ്ദേഹത്തിനെയല്ലാതെ വേറെ ഒരാളെ സ്വീകരിക്കില്ല". എന്നു പറഞ്ഞു മുഖമൊക്കെ തുടുത്തു തേങ്ങി തേങ്ങി കരയുവാൻ തുടങ്ങി . ബാലകൃഷ്ണ മേനോൻ ഒന്നു പരുങ്ങി . ഇൻസ്പെക്ടർ ദേവകികുട്ടിയുടെ കൈയ്യ വിട്ട് ബാലകൃഷ്ണ മേനോന്റെ നേരെ തിരിഞ്ഞു.
"ബാലകൃഷ്ണാ " നീയ്യെന്താ കുമാരൻനായരുടെ പെരെന്നോടു പറയാതിരുന്നത് . അതുകാരണം ഈ കുട്ടിയെ വെറുതെ ഞാൻ ദന്ധിപ്പിച്ചില്ലെ . തറവാടിന്റെ മാനം കെടുത്തുവാൻ തിന്ന വക കുമാരൻ നായർക്കെന്താണൊരു ദോഷമുള്ളത് ? എന്ന ഇൻസ്പെക്ടറുടെ കോപം തിരിഞ്ഞു കത്തുവാൻ തുടങ്ങിയപ്പോൾ ബാലകൃഷ്ണ മേനോൻ "ഞാൻ അച്ഛനോട് പറയാതിരുന്നതരൂപമില്ലാ" എന്നത മുഴുവനാകും മുമ്പ്
"രൂപമില്ലെ" എന്ന് ദേവകികുട്ടി കടന്നു പറഞ്ഞതകേട്ട് ഉടപിറന്നവളുടെ നേരെ തിരിഞ്ഞ് 'നിന്നോടല്ല പറഞ്ഞത് ' എന്ന അവളെ ഒതുക്കീട്ട് അച്ഛനോടായിട്ടു പിന്നെയും "രൂപമില്ലാഞ്ഞിട്ടല്ല വേറെ ചില കാരണം കൊണ്ടാണ ആ [ 59 ] ത സ്വകാര്യമായിട്ടേ പറയാൻ തരമുള്ളൂ . എന്ന് പറഞ്ഞു വിളക്കും കൊണ്ടു വാതുക്കലെക്കു നടന്നു . അപ്പോൾ ഇൻസ്പെക്ടറും 'കുട്ടി പോയി കിടന്നുറങ്ങു' എന്ന് പറഞ്ഞ ദേവകി കുട്ടിയേയും കൂട്ടികൊണ്ടു അകായിലേക്ക് പോയി .
വെളക്കുംകൊണ്ടു ബാലകൃഷമേനവനും കണ്ടുന്നി നായരും അകത്തേക്ക് കടക്കുന്നത് കണ്ടു കുമാരൻ നായർ ഒരറ്റത്തെ യ്ക്കൊതുങ്ങി ഒളിച്ചു നിന്നു. കശപിശയൊക്കെ ശമിച്ചു എല്ലാവരും അകായിലേക്ക് പോവുന്നതു വരെ അവിടെത്തന്നെ ചുറ്റി പറ്റി നിന്നതേയുള്ളൂ . ദേവകികുട്ടിയെ ഒരിക്കൽക്കൂടി തനിച്ചു കണ്ടു സംസാരിക്കുവാൻ തര മുണ്ടാവുമെന്നുള്ള ആശ തീരെ ഭഗ്നമായപ്പോ മുന്നൂറുവിധം ചിത്തവികാരങ്ങളോട് കൂടി ഇടയ്ക്ക് നിന്നും ഇടയ്ക്ക് സാവധാനത്തിൽ നടന്നും ചിലപ്പോൾ മുറുകി നടന്നും വന്ന വഴി പരിവട്ടത്തെയ്ക്ക് മടങ്ങി .
കാര്യസ്ഥനെ ജാമ്യത്തിൽ വിട്ടതിന്റെ ശേഷം ഇൻസ്പെക്ടർ നടത്തിയ അന്വേഷണത്തിൽ കാര്യസ്ഥന്റെ പേരിലുള്ള സംശയം ഒന്നുകൂടി ദൃഢമായതോട് കൂടി യോഗ്യരായ ചിലരും കൂടി ഈ കേസിൽ പെട്ടിട്ടുണ്ടോ എന്ന ശങ്കിക്കെണ്ടതായും വന്നു . കാര്യസ്ഥന്റെ വീട്ടിലും മറ്റുമായി അയാളുടെ കൈവശമുള്ള റിക്കാട്ടുകളെല്ലാം പരിശോധിച്ചതിൽ അനവധി നോട്ടുകളും ശീട്ടുകളും കാര്യസ്ഥന്റെ പേരിലും പരിവട്ടത്തുകാരുടെ പേരിലും അവർക്ക് വേണ്ടിട്ടുള്ള മറ്റു ചിലരുടെ പേരിലും മാറി എഴുതിച്ചിട്ടുള്ളതായിട്ടും കിട്ടുണ്ണി മേനവന്റെ വക ചില പണ്ടങ്ങൾ കാര്യസ്ഥന്റെ വീട്ടിലും ഭാർയ്യ വീട്ടിലും പെരുമാറ്റ മുള്ളതായിട്ടും കണ്ടെത്തുവാനിടയായി . ഇങ്ങനെയോരോ തെളിവുകൾ സമ്പാദിച്ചതിന്റെ ശേഷം കാര്യസ്ഥനെ സ്റ്റേഷനിൽ ഹാജരാക്കി രാത്രി സമയത്ത് ഒന്നു കൂടി വിസ്തരിക്കണമെന്നു വിചാരിച്ചിരുന്ന ദിവസം വൈകുന്നേരമാണ് ഇൻസ്പെക്ടറുടെ ശ്രദ്ധ സ്റ്റേഷനാപ്സരുടെ കേസ്സിലേക്ക് തിരിയേണ്ടി വന്നത് . ദേവകികുട്ടിയെ അകത്തിട്ടുപൂട്ടിയ ദിവസത്തിന്റെ പിറ്റേ ദിവസം ഏകദേശം രണ്ടുനാഴിക രാച്ചെന്നപ്പോൾ കാര്യസ്ഥനെ സ്റ്റേഷൻ മുറിയ്ക്കകത്തിട്ടു വിസ്തരിയ്ക്കുവാൻ തുടങ്ങി . ആദ്യം ഇൻസ്പെക്ടർ തന്നെയാണ് വിസ്തരിച്ചത് . [ 60 ] രസിക രഞ്ജിനി
പലവക
(പുസ്തക പരിശോധന)
നായന്മാരുടെ ഇപ്പോഴത്തെ നില : oരം പുസ്തകം തിരുവതാംകൂർ (വിദ്യാഭിവർദ്ധിനി) സഭയിൽ വായിച്ചതായ ഒരു ഇംഗ്ലീഷ് ഉപന്യാസത്തിന്റെ ഭാഷാന്തരമാണ (നായർ) എന്ന പത്ര ഗ്രന്ഥത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടുമുണ്ടായിരുന്നു . ഇത് അനാദരത്താൽ ഞാൻ വായിച്ചു നോക്കാതെ മടക്കി വെക്കേണ്ട കൂട്ടത്തിലുള്ളതല്ല . കേരള രാജ്യത്തിൻറെ രക്ഷാധികാരം മുഴുവൻ ഒരു കാലത്ത് സ്വാധീനത്തിലായിരുന്ന നായന്മാരുടെ പണ്ടത്തെ ഉയർന്ന പദവിയും ഉത്തമാധമജാതിക്കാരോടുള്ള യോജിപ്പും , നിലയും, കാലക്രമം കൊണ്ടു വന്ന ഇടിച്ചിലും , മാറ്റങ്ങളും പ്രസ്താവിച്ചിട്ടുണ്ട് . മരുമക്കത്തായം , താലികെട്ടുകല്യാണം ഈ വക ആചാരങ്ങളെപറ്റിയും പരിശോധിച്ചിട്ടുണ്ട്. ധനക്ഷയ കാരണങ്ങളെ പ്രതിപാദിച്ചിട്ടുണ്ട് . വിദ്യാഭ്യാസത്തെ പറ്റി നിരൂപണം ചെയ്തിട്ടുണ്ട് . നായന്മാരുടെ ജാതി സ്വഭാവത്തെ വിവരിച്ചിട്ടുണ്ട് . പ്രജാ സാമാന്യത്തിന്റെ ഇടയിലുള്ള ഇവരുടെ സ്ഥിതിയെപ്പറഞ്ഞിട്ടുണ്ട് . വിശേഷിച്ച് അവരതോല്സാഹന്മാരായി പ്രവർത്തിക്കേണ്ടവരായ യുവാക്കളെ പോലും ബാധിക്കുന്ന കൃതകൃത്യത , സ്വാസ്ഥ്യം മുതലായ ന്യൂനതകളെ തുറന്നു കാണിച്ചിട്ടുണ്ട് . അഭ്യുദയത്തിനുള്ള വഴികളെ വെളിവായി തിരിച്ചു കൊടുത്തിട്ടുണ്ട് . ഇപ്പോൾ ചിലരുടെ ഇടയിൽ ഉദിച്ചുയർന്നു വരുന്ന അനേക വിധത്തിലുള്ള ഉൽകർഷത്തിനു പ്രാർഥിച്ചിട്ടുണ്ട് . ഈ പുസ്തകം കെ. പരമു പിള്ള എം. എ അവർകളുടെ ഗാഢപര്യാലോചനയുടെ ഫലമാകുന്നു . എന്നാൽ വിഷയത്തിന്റെ ഗാംഭീര്യവും , വസ്താരവും പ്രയോജനവും വിചാരിക്കുമ്പോൾ ഈ പുസ്തകം മേൽപറഞ്ഞ വിഷയങ്ങളുടെ ഒരു സൂചന മാത്രമാണെന്നേ പറഞ്ഞുകൂടു . ഭാഷാചരിത്ര പണ്ഡീതന്മാരിൽ ഒന്നാമനായ പ്രകൃത ഗ്രന്ഥകർത്താവിനെപ്പോലെയുള്ള [ 61 ] പലവർ ഇങ്ങനെയുള്ള വിഷയങ്ങളിൽ വിശദമായി എഴുതീട്ടുള്ള പുസ്തകങ്ങൾ കണ്ടാൽ കൊള്ളാമെന്നാണ് ഞങ്ങൾക്കുള്ള മോഹം .
പഴയശ്ലോകങ്ങൾ
അർദ്ധസമസ്യാപൂരണം
കൊതുവന്നുകടിക്കുമ്പോൾമുതുവൊന്നുനെളിഞ്ഞിടും ||
-വെണ്മണി അച്ഛൻനമ്പൂതിരിപ്പാട് .
അതിനൊന്നുപറഞ്ഞിടാ മതിലൊന്നു പുകയ്ക്കണം .
-പൂന്തോട്ടത്തു നമ്പൂതിരി
കായശ്ലോകം
പടറ്റുകാപത്തിരുന്നൂറുവാങ്ങിക്കൊടുത്തയക്കാമിതിചൊന്നവക്യോം കിടപ്പതില്ലേമനതാരിലിപ്പോളടുത്തുകായ്ക്കടിയന്തരംമേ || മടിയ്ക്കയോമറ്റൊരുകാര്യമുള്ളിൽകിടക്കകൊണ്ടോകിടയായ്കകൊണ്ടോ തിടുക്കമില്ലെന്നുനിനച്ചമാന്തംപിടിയ്ക്കകൊണ്ടോ പറയേണമെല്ലാം ||
-വെണ്മണി അച്ഛൻനമ്പൂതിരിപ്പാട്
ഛായാശ്ലോകം
ഈരുംചേനുംപൊതിഞ്ഞീടിനതലമുടിയും പീളചാടുന്നകണ്ണും പാരംവാനാറ്റവുംകേളിളിയുമിളിയളിഞൊട്ടുമാറൊട്ടുഞാണും കൂറോടച്ചൻകോടുത്തീടിനതുണിമുറിയുംകൊഞ്ഞലുംകൊട്ടുകാലും നേരംപോക്കല്ലജാത്യം പലതുമിനിയുമുണ്ടെങ്കിലും മങ്കയല്ലേ
-മഹൻ നമ്പൂതിരിപ്പാട്
(സ്വന്തം)
പി ജി രാമയ്യർ ബി. എ. ബി. എൽ അവർകളുടെ പുതിയ ശാകുന്തളം ഭാഷയെ പറ്റി ഇക്കുറിയും ഞങ്ങൾ അഭിപ്രായം പറയാതെ ഒന്നുകൂടി നീട്ടി വെയ്ക്കുന്നു . അഭിപ്രായം വിസ്തരിച്ചോതുവാനുള്ള മോഹവും സ്ഥല ചുരുക്കവുമാണ് ഇതിനു കാരണം . [ 62 ] ഭാഷാ വിക്രമോൎവ്വശീയം
:0:-----------------
1905 ആം മത വർഷത്തിത്തെ എഫ. എ പരീക്ഷക്ക് സർവ്വകലാശാലയിൽ നിന്നു തിരഞ്ഞെടുതിട്ടുള്ളതും കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ തിരുമനസ്സുകൊണ്ട് തൎജ്ജമ ചെയ്തിട്ടുള്ളതും ആയ വിക്രമോൎവ്വശീയം ഭാഷാ നാടകത്തിൻറെ പുതിയ പതിപ്പ സംസ്കൃതപണ്ഡിതൻ രാമപ്പിഷാരടി അവർകളുടെ ടിപ്പണിയോടുകൂടി അച്ചടിച്ച് തയാറാക്കിയിരിക്കുന്നു. പുസ്തകത്തിന്റെ വില പ്രതി ഒന്നക്കു തപാൽകൂലി അടക്കം 14 അണം രസികരഞ്ജിനി ആപീസ്സിലേക്കു മുൻകൂറായി അടച്ചാൽ പുസ്തകം കിട്ടുന്നതാണ് . നാഗരാക്ഷരത്തിൽ രാമവൎമ്മ എന്ന രസികരഞ്ജിനി പത്രാധിപരുടെ മുദ്ര ഇല്ലാത്ത ബുക്കുകൾ വ്യാജമാകുന്നു .
മേൽപറഞ്ഞ നാടകത്തെ കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ തിരുമനസ്സു കൊണ്ട് പരിശോധിച്ച അതിലുള്ള കഥാസാരം , ഗുണദോഷം, തത്വം, രസം, ഇവകളെ ഭംഗിയായും സയുക്തികമായും എഴുതീട്ടുള്ള ഗ്രന്ഥം ഈ മാസികയിൽ മാത്രം പ്രസിദ്ധം ചെയ്യുവാൻ അദ്ദേഹം അനുവദിച്ചിട്ടുള്ള പ്രകാരം തുടർച്ചയായി പ്രസിദ്ധംചെയ്തു തുടങ്ങീട്ടുള്ളത സാഹിത്യവിഷയത്തിൽ താല്പൎയ്യമുള്ളവരും വിശേഷിച്ച വിദ്യാൎഥികളും വായിച്ചറിയേണ്ടതാകുന്നു. മലയാളത്തിൽ ഇങ്ങനെ ഒരു ഗ്രന്ഥം ഇതിന്നുമുമ്പ ഉണ്ടായിട്ടില്ലെന്നു ഞങ്ങൾ ധൈൎയ്യത്തോടു കൂടി ഇവിടെ പ്രസ്താവിച്ചു കൊള്ളുന്നു . രഞ്ജിനി കുറച്ചു പ്രതി മാത്രമേ വിശേഷാൽ അടിക്കുന്നുള്ളൂ. അതുകൊണ്ട ആവശ്യമുള്ളവർ ഉടനെ വാങ്ങിയില്ലെങ്കിൽ പിന്നെ ഇച്ഛാഭംഗത്തിനു ഇടയാവുന്നതാണ്. ര. ര. മാനേജർ
രസിക രഞ്ജിനി ആപ്പീസിൽ വിലക്കാൻ തയ്യാർ
സാക്രട്ടിസ് - കെ രാമകൃഷ്ണ പിള്ള വെണ്മണി അച്ഛൻ നമ്പൂതിരി പാട്ടിലെ നളചരിതവും കുഞ്ഞി കുട്ടൻ തമ്പുരാൻ തിരുമനസ്സിലെ കൊറത്തി പാട്ടും. നാഗാനന്ദം - പറയാട്ട അച്യുത മേനോൻ തപാൽ കൂലി പുറമേ മേൽപറഞ്ഞ പുസ്തകങ്ങൾക്ക് രസിക രഞ്ജിനി മാനേജരോട് ആവശ്യപെടുക. [ 63 ]
വൈദ്യം, ജ്യോതിഷം, കിളിപ്പാട്ട്, തുള്ളൽ, നോവൽ, നാടകം മുതലായി വിശേഷപ്പെട്ട അനേകം കൃതികൾ ഇതിൽ ചേർത്തുവരുന്നു. കൊല്ലത്തിൽ ൬ പ്രാവശ്യം പ്രസിദ്ധപ്പെടുത്തുന്ന ഈ പുസ്തകമാലയിൽ ഒരോകുറി ൬൪ ഭാഗങ്ങളിൽകൂടി ൫ കൃതികളിൽ കുറയാതെ ഉണ്ടായിരിക്കും. കൊല്ലത്തിൽ ൪ ഉറുപ്പിക വരി അടച്ചാൽ മതി. തപാൽകൂലി പുറമെ വേണ്ട. വിദ്യാർത്ഥികൾക്കാണെങ്കിൽ മുൻകൂർ ഒന്നര ഉറുപ്പിക തന്നാൽ മതിയെന്ന ഒരു പുതിയ നിശ്ചയം ചെയ്തിരിക്കുന്നു. ഈ പുസ്തകമാലയിൽ ഉൾപ്പെട്ടതും അല്ലാത്തതുമായ അനേക പുസ്തകങ്ങൾ ഇവിടെ വിൽപാനുണ്ട്. ചിലതിന്റെ വിവരം താഴേ ചേർക്കുന്നു.
ജ്യോത്സിക, വിഷവൈദ്യം, ഇത് ഓരോ പുസ്തകം എല്ലാവരുടെ കൈവശം ഉണ്ടായിരിക്കേണ്ടതാണ. എന്നാൽ പാമ്പു കടിച്ചഉടനെ വൈദ്യന്റെ അടുക്കെ ഓടേണ്ടിവരികയില്ല. വില ൧൨ അണ.
സമ്പൃത്തമാലിക - മലയാളത്തിലുള്ള വൃത്തങ്ങളുടെ എല്ലാസ്വഭാവങ്ങളും അറിവാൻ ഈ ഒരു പുസ്തകംമാത്രമേയുള്ളു. മലയാളം ഉപഭാഷയാക്കി എടുത്തിട്ടുള്ള വിദ്യാർത്ഥികൾക്കും കവിതയുണ്ടാക്കുവാൻ പരിചയിക്കുന്നവർക്കും ഇതേറ്റവും ആവശ്യമാകുന്നു. വില ൮൬.
ജാനകീപരിണയം- ഭാഷാനാടകം, ഇതു നിങ്ങൾ വായിച്ചിട്ടുണ്ടോ? "ഉണ്ട്, മന്നാടിയാരുടെ കൃതിയല്ലേ?" എന്നായിരിക്കും നിങ്ങളുടെ ഉത്തരം. ശരി. എന്നാൽ അബദ്ധം പറ്റി. ഇത് അതല്ല. കൊട്ടാരത്തിൽ ശങ്കുണ്ണി ഉണ്ടാക്കിയ ഒരു രസികനാടകമാണിത്. വായിപ്പാൻ ബഹുരസം. വില ൧ക മാത്രം.
- ഹസ്തലക്ഷണദീപിക- ഈ പുസ്തകം കൈവശമുണ്ടെങ്കിൽ കഥകളിയെ ഊമക്കളിയെന്ന്പറവാനിടവരികയില്ല. വില ൪ണ.
- കുചശതകം- ഒരവയവത്തെപറ്റി ൧൦൦ ശ്ലോകം കാണുകയെന്നുള്ളത് അപൂർവ്വമായിരിക്കും. ഇതൊന്ന് വായിച്ചുനോക്കിൻ. വില ൨ണ.
- ചക്കീചങ്കരം. നാടകം. നിങ്ങൾക്ക് സാമർത്ഥ്യമുണ്ടെങ്കിൽ ഈ പുസ്തകം ചിരിക്കാതെ ഒന്നു വായിച്ചുവെങ്കിൽ സമ്മതിക്കാം. വില ൬ ണ.
☞ ഇവകൾക്ക് തപാൽകൂലി പുറമെ 'ഈ അടയാളം വെച്ചവഒഴികെ ശേഷമെല്ലാം അച്ചടി മനോഹരം കടലാസു എല്ലാം എരുപോലെ ബഹുവിശേഷം. താഴെ കാണുന്ന മേൽവിലാസത്തിൽ ആവശ്യപ്പെട്ടാൽ എല്ലാ പുസ്തകങ്ങളും വി.പി. ആയി അയച്ചുകൊടുക്കും
കവനോദയം മാനേജർ.
(Nadapuram.) നാദാപുരം.
മൊത്തം സാമാനങ്ങൾ! വില വളരെ സഹായം!! ബൊമ്പായിമുതലായ വ്യാപാരസ്ഥലങ്ങളിലുള്ള പ്രധാഷാപ്പുകളിൽ നിന്നനെരിട്ടുവരുത്തുന്നതും താഴെ വിവരം പറയുന്നതും വെറെയും അനെകം സാമാനങ്ങൾ തൊകപ്പടിയായും ചില്ലറയായും വളരെ സഹായവിലക്ക വില്ക്കുന്നതാണ്
പലതരത്തിലുള്ള പ്ലാനൽ ശീലകൾ, ട്വീഡുകൾ, ചെക്കുതുണികൾ, വളരെ ഭംഗിയുള്ള ചീട്ടികൾ പട്ടുകൾ, ബ്ലാങ്കറ്റുകൾ, തൊപ്പികൾ, സർജുകൾ, മല്ല, ജഗന്നാഥൻ മുതലായ തുണിച്ചരക്കുകൾ. എനാമൽ പാത്രങ്ങൾ, പലതരത്തിലുള്ള ഗ്ലാസ്സുകൾ, നാഴികമണികൾ, വാച്ചുകൾ, വിളക്കുകൾ, കണ്ണാടികൾ, കത്തകൾ, ഗുളൊപ്പുകൾ, രവിവർമ്മപ്പടങ്ങൾ, കൊടകൾ, ഇരിമ്പപെട്ടികൾ, ഇരിമ്പഅലമാരികൾ, ഇരിമ്പഅടുപ്പുകൾ, അനെകവിധം സൊപ്പുകൾ, ബ്രാണ്ടി, വസ്കി, മുതലായ ലഹരിസാധനങ്ങൾ, മുത്തുചിപ്പികൊണ്ടുള്ള അനെകവിധ പാത്രങ്ങൾ, ഇവകളും മെലിൻസ് ഫുഡ, കൊക്കൊ, കാപ്പിപൊടി, ടീ ബിസ്കോത്ത മുതലായ വേറഖെയും അനേകവിധ സാമാനങ്ങൾ വളരെ സഹായവിലക്ക വില്ക്കുന്നൂ. ആവശ്യപ്പെടുന്നവർക്ക സാമാനങ്ങൾ വി-പി- ആയി അയച്ചകൊടുക്കുന്നതാണ്.
എ.ടി.എസ്സ.മേനോൻ.
ജനറൽ മർച്ചണ്ട്.
ചിറ്റൂര. [ 65 ] ==T.S. Subramania & Co.,==
താംബൂല വിഹാരം ഒരു സുഖാനുഭവ സാധനം തന്നെ.
തിരുത്തുകവെറ്റിലമുറുക്കിനെ സ്വാദുപിടിപ്പിക്കുന്ന ഒരു രുചിപ്രദമായ സുഗന്ധവസ്തു. രമ്യം. വിശേഷം. രുചിപ്രദം.
ഇതു മേൽത്തരം കസ്തൂരി, പനിനീർസത്ത്, അത്തർ, മറ്റു സുഗന്ധവസ്തുക്കൾ എന്നിവ ചേർത്തുണ്ടാക്കിയതായി നൂതനമായ ഒരു കൂട്ടാകുന്നു. വെറ്റില മുറുക്കുന്ന അതിരസം ഉണ്ടാകും. മുറുക്കുന്നവർക്ക് ഇത് അതിസുഖാനുഭാവമായൊരു സാധനമാകയാൽ അവർ ഈ സാധനത്തെ വാങ്ങി പരീക്ഷിച്ചുനോക്കേണ്ടതാകുന്നു.
ക. | ണ. | |
---|---|---|
ഒരു അളുക്കിന്നു വില | 0 | 4 മാത്രം |
12 അളുക്കുകൾക്കു | 2 | 12 |
തപാൽകൂലി പുറമെ.
DANTADABANA CHURNA ദന്തധാവന ചൂർണ്ണം
ശ്രുതിപ്പെട്ട പല്ല് തേപ്പാനുള്ള പൊടി. ഒരു പെട്ടിക്കു വില 0-8 ണ. തൊണ്ണുകേടുകൾക്കും, പല്ലിലൊ അതിന്നടുത്തോ ഉണ്ടാവുന്ന പുണ്ണുകൾക്കും [ 66 ] രഭ്യമുമ്മതുമാകായാൽ ശ്വാസത്തിന്ന ഒരു നല്ല മണവുമുണ്ടാവും വായനാറ്റം ......അതുണ്ടാവില്ല.നല്ല ഒരു മണം വായിൽ നിന്ന് പുറപ്പെടുകയും ചെയ്യും.
Karppuraristaha.കർപ്പൂരാരിഷ്ടം. നടപ്പു ദീനത്തിനുള്ള പ്രത്യേക ഔഷധം(വീഷുചികക്കുള്ള സിദ്ധൗഷധം)ഒരു കുപ്പിക്ക് വില 8 അണ.കർപ്പൂരാരിഷ്ടം,വിഷൂചിക,അതിസാരം,വയറ്റിൽകടി,ദഹനക്കുറവ്,ചെവിക്കുന്നിയുടെ കേട,അടിവയറ്റിന്ന വിസാരം എന്നിങ്ങനെയുള്ള രോഗങ്ങൾക്ക് നല്ല മരുന്നാണ്.ഈ ഔഷധം പല ജാതിയായ വേദനകളെ തീർത്ത് അവയവങ്ങൾക്ക് ശാന്തമായ പ്രസാദ ചൈതന്യത്തെ വരുത്തും അവയവങ്ങൾക്ക് ക്ഷണ സംഭവങ്ങളായ വിറയൽ പിടച്ചൽ മുതലായ വികൃതികളെ മാറ്റും.മലത്തിന്റെ അയച്ചിൽ മാറ്റി മലത്തെ കെട്ടി മലബന്ധം വരുത്തി ബലം കൊടുക്കും. അവിൻ(കറപ്പ)കൂട്ടിട്ടുള്ള അന്യ മരുന്നുകളെപ്പോലെ ഔഷധം തലവേദനയെഉണ്ടാക്കില്ല.തലതിരിച്ചിൽ,ഉറക്കം,മന്ദത,ആലസ്യം,മോഹ മുതലായതുകളെ ഉണ്ടാക്കുന്നതുമല്ല.അൽപ്പ നിമിഷങ്ങൾക്കുള്ളിൽ ഛർദിയും വേദനയും നോവും നിന്നുപോകും.ഏകമൂലികപ്രയോഗകാരായ ഹോമിയോപ്പദി വൈദ്യരും ബഹുമൂലികാപ്രയോഗകാരായ അലോപ്പതി വൈദ്യരും കൊടുക്കുന്ന കർപ്പൂരം ക്ലോരോഡൻ എന്നിത്യാദി മരുന്നുകളേക്കാൾ ഞങ്ങളുടെ കർപ്പൂരാരിഷ്ടം ഇന്ത്യയിലെ ജനങ്ങളുടെ ദേഹങ്ങൾക്കും അതിന്റെ സഹജസ്വഭാവങ്ങൾക്കും പറ്റിയതാണ്.ഇത് ഞങ്ങളുടെ അനുഭവമാണ്. മേൽപ്പറഞ്ഞ എല്ലാ മരുന്നുകൾ താഴെ എഴുതിയ മേൽവിലാസത്തിൽ ഇംഗ്ലീഷിലോ മലയാളത്തിലോ തമിഴിലോ എഴുതി ചോദിക്കേണ്ടതാണ്. എന്ന് ടി.എസ് സുബ്ഹമണ്യം ആന്റ് കമ്പനിയാർ 33.ആർമീനിയൻ സ്ട്രീറ്റ് മദിരാശി
(THE SARASWATU PEN)
ഒരിക്കൽ മഷിമുക്കിയാൽ 300 മുതൽ 500 വരെ വാക്കുകൾ എഴുതാം.
സർ.വാൾ്ട്ടർ ലോറൻസ്(കെ.സി.ഐ.ഇ) ഇന്ത്യാഗവണ്ണർമാരുടെ പ്രൈവറ്റ് സിക്രട്ടറി:സരസ്വതി തൂവലുകൾ വളരെ ഉപയോഗമുള്ളവയായി കാണുന്നു.താങ്കളുടെ നൂതനമായ ഈ കണ്ടുപിടിക്കലിന്നു താങ്കൾക്ക് എല്ലാ ജയവും സിദ്ധിക്കട്ടെ.
സർ.വാൾ്ട്ടർ ലോറൻസ്(കെ.സി.ഐ.ഇ) ............ഹൈക്കോട്ട ഒന്നാം ജൂട്ടി:-സരസ്വതി തൂവലുകൾ വളരെ ഉപയോഗമുള്ളവയായി ഞാൻ കണ്ടിരിക്കുന്നു.കുറെ തൂവലുകൾ താങ്കൾ എനിക്ക് അയച്ചുതരുന്നത് ഉപകാരം. [ 67 ]ബഡ്വാൻ മഹാരാജാധിരാജ ബിജോയി ചാൻഡ മഹതാബ് ബഹദൂർ:-
ഈ സൂത്ര വിദ്യയിൽ നാം വളരെ സന്തോഷിക്കുന്നു
_______
നാട്ടോർ മഹാരാജ ബഹദൂർ ജനനിന്ദ്രനാഥറോയി:-മഷിനിറച്ച 'സ്വാൻ'തൂവൽപോലെ മിക്കവാറും അത്ര ഉപകാരമുള്ളതാണ്.
_______
ബഹുമാനപ്പെട്ട രാജാ റൻജട്ട് സിങ്ങ് ബഹദൂർ:-ഞങ്ങളുടെ പരിപാലനക്ക് താങ്കൾ തീരെ അർഹനാകുന്നു
_______
രാജാ പെയറിമോഹന മൂക്കർജ്ജി:-(സി.എസ്.ഐ):-സറപതി തൂവ്വൽ വളരെ ഉപയോഗമുള്ളതായി ഞാൻ കണ്ടിരിക്കുന്നു
_______
ബഹുമാനപ്പെട്ട മിസ്റ്റർ ജസ്റ്റീസ് ശാരദ ചാരുമിത്രൻ:-ഇതുവളരെ ഉപയോഗമുള്ള ഒരു കണ്ടുപിടിക്കൽതന്നെയാണു.
_______
പണ്ഡിതർ കെ.എം ഗാംഗുലി(ബി.എൽ)മഹാഭാരത പരിരക്ഷൻ:-'സ്റ്റീപെൻ'ഉപയോഗിക്കുന്ന എല്ലാവരുടെയും പാലനക്ക് ഇത് പാത്രമായി നിൽക്കുന്നതാണ്.
_______
ബഹുമാനപ്പെട്ട മിസ്റ്റർ ആർ.ടി.ഗ്രഗിയോർ(ഐ.സി.എസ്)കൽക്കത്താ മുനിസിപ്പാൽ ചേർമ്മാൻ:-താങ്കളുടെ തൂവൽ തൃപ്തികരമായ ഒന്നാണെന്ന കണ്ടിരിക്കുന്നു.സൂത്രം വളരെ സമാർത്ഥ്യമുള്ളതാണുതന്നെയാണു.
_______
മിസ്റ്റർ എച്ച്.ഡി.വില്യംസ് (ഐ.സി.എസ്) കമ്മീഷണർ:-ക്രക്കുട മഷി മുക്കേണ്ടന്ന ബുദ്ധിമുട്ടില്ല.ഒരിക്കൽ മുക്കിയാൽ മൂന്നു നാലു പായ കത്തുകടലാസ്സ് എഴുതാവുന്നതാണ്.
_______
മിസ്റ്റർ കെ.സി.ഡി (ഐ.സി.എസ്) കലക്ടർ:-തൂവൽ വളരെ സൊസകര്യമുള്ളതും കണ്ടുപിചിച്ച സൂത്രം സാമർത്ഥ്യമുള്ളതും തന്നെ.
_______
മിസ്റ്റർ എസ്സ്,സി.മിത്രൻ, ഡിപ്പ്യൂട്ടി മജിസ്‌ട്രേട്ട്:-നല്ല വിദ്യ ,വളരെ തൃപ്തികരം.
_______
മിസ്റ്റർ ജി.ചക്രവർത്തി,സിമിണ്ടാർ,ബോംബെ മുനിസിപ്പാൽ ചെർമ്മാൻ:-കണ്ടു പിടിച്ച സൂത്രം വളരെ സാമർത്ഥ്യമുള്ളതുതന്നെം.തൂവൽ വളരെ ഉപയോഗമുള്ളതാകുന്നു. [ 68 ] മിസ്റ്റർ സീതാകഹോരി, ജാപ്പാൻ "ഡിൻഗാജിറ്റ് സാൻഗിയെ" സമാജം പ്രസിഡേണ്ടെ:- താങ്കളുടെ ഉപയോഗകരമായ കണ്ടുപിടിക്കൽ ജയത്തെ പ്രാപിച്ചതിന്നു ഞാൻ താങ്കളെ അഭിനന്ദിക്കുന്നു.
---------
റവറണ്ട് ഡോക്ടർ മോറീസൻ (എം.എ):- കണ്ടുപിടിച്ച സൂത്രം സാമർത്ഥ്യമുള്ളതുതന്നെ.
----------
ഡോക്ടർ എം.എൻ.ഗാംഗുലി,കൊൺപുരി:- ഇതിന്റെ ഫലപ്രാപ്തി കേൾവിപ്പെട്ടൊന്നുതന്നെയാണ്.
------------
പ്രൊഫസർ എച്ച്.സ്റ്റീഫൻ (എം.എ):- സരസ്വതിതൂവൽ ഞാൻ ഉപയോഗിച്ചുനോക്കിയതിൽ വളരെ ഫലപ്രാപ്തിയുള്ളതായി കണ്ടിരിക്കുന്നു.
-------------
ഡോക്ടർ സറാട്ട് കെ.മുള്ളിക്ക് (എം.ബി.സി.എം.):-എഴുത്തറിയാവുന്ന ലോകത്തിൽഇതിന്നു വളരെ ചെലവുണ്ടാകുമെന്ന് ഞാൻ തീർച്ചയായി പറയുന്നു.
---------------
ഡോക്ടർ എസ്സ്.സി.ബാനർജജി (എം.എ,എൽ.എൽ.ഡി):-
മഷി നിറച്ച തൂവൽ ഉപയോഗിക്കുവാൻ ആഗ്രഹിക്കുന്ന യോഗ്യന്മാർ അവയെ ഉപയോഗിച്ചുനോക്കിയതിനു ശേഷം അവ താങ്കളുടെ തൂവലെക്കാൾ നന്നായി എഴുതുകയില്ലെന്നു കാണാതിരിക്കില്ല. --------------- വില ക. ണ. പ 12 തൂവലുകൾക്ക് .... .... 0 8 0 72-ന്ന് .... .... 2 12 0 144-ന്ന് .... .... 5 8 0 "വി.പി." പോസ്റ്റായി അയപ്പാൻ 4 ണ പുറമെ.
താഴെകാണിച്ച കമ്പനിയോട്ട് ആവശ്യപ്പെട്ടാൽ കിട്ടുന്നതാണ്.
ടി.എസ്സ.സുബ്രഹ്മണ്യം ആന്റ കമ്പനിയാർ 33.അർമീനിയൻ സ്ട്രീറ്റ്, മദിരാശി.
T.S.SUBRAMANIA & Co., Agents. 33,Armenian Street, Madras,