വ്യാകരണമിത്രം
വ്യാകരണമിത്രം (1904) |
[ 1 ] VYÂKARANAMITRAM
(SECOND PART OF THE BÂLAVYÂKARANAM)
FOR MIDDLE SCHOOLS IN MALABAR
BY
M. Seshagiri Prabhu, B.A.,
Assistant, Government College, Mangalore
AND
M. Krishnan, B.A., B.L., F.M.U., M.R.A.S.,
Assistant Lecturer, Presidency College, Malayalam Translator
to the Government of Madras, etc.
വ്യാകരണമിത്രം
(ബാലവ്യാകരണത്തിന്റെ രണ്ടാം ഭാഗം)
മദ്ധ്യമപാഠശാലകളുടെ ഉപയോഗത്തിന്നായി
മംഗലാപുരം ഗവൎമ്മെണ്ടു കോളെജിലെ ഉപാദ്ധ്യാപകനായ
എം. ശേഷഗിരിപ്രഭു, ബി.എയും,
പ്രസിഡെൻസി കൊളെജിലെ ഉപാദ്ധ്യാപകനും മദ്രാസ്സുഗവൎമ്മെണ്ടു
ട്രാൻസ്ലേറ്റരും ആയ
എം. കൃഷ്ണൻ, ബി.എ., ബി.എൽ., എഫ്.എം.യു., എം.ആർ.എസ്സും
കൂടി ഉണ്ടാക്കിയതു
MANGALORE AND CALICUT
BASEL MISSION BOOK AND TRACT DEPOSITORY
1904
Price: 5 Annas] (All Rights reserved.) [വില: ൫ അണ. [ 5 ] VYÂKARANAMITRAM
(SECOND PART OF THE BÂLAVYÂKARANAM)
FOR MIDDLE SCHOOLS IN MALABAR
BY
M. Seshagiri Prabhu, B.A.,
Assistant, Government College, Mangalore
AND
M. Krishnan, B.A., B.L., F.M.U., M.R.A.S.,
Assistant Lecturer, Presidency College, Malayalam Translator
to the Government of Madras, etc.
വ്യാകരണമിത്രം
(ബാലവ്യാകരണത്തിന്റെ രണ്ടാം ഭാഗം)
മദ്ധ്യമപാഠശാലകളുടെ ഉപയോഗത്തിന്നായി
മംഗലാപുരം ഗവൎമ്മെണ്ടു കോളെജിലെ ഉപാദ്ധ്യാപകനായ
എം. ശേഷഗിരിപ്രഭു, ബി.എയും,
പ്രസിഡെൻസി കൊളെജിലെ ഉപാദ്ധ്യാപകനും മദ്രാസ്സുഗവൎമ്മെണ്ടു
ട്രാൻസ്ലേറ്റരും ആയ
എം. കൃഷ്ണൻ, ബി.എ., ബി.എൽ., എഫ്.എം.യു., എം.ആർ.എസ്സും
കൂടി ഉണ്ടാക്കിയതു
MANGALORE AND CALICUT
BASEL MISSION BOOK AND TRACT DEPOSITORY
1904
(All Rights reserved.) [ 6 ] PRINTED AT THE BASEL MISSION PRESS, MANGALORE. [ 7 ] മുഖവുര.
ബാലവ്യാകരണം ആറാന്തരം (രണ്ടാം ഫാറം) വരേ ഉപയോഗിച്ചുവരുന്നുണ്ടു.
ഏഴാന്തരത്തിന്നു (മൂന്നാം ഫാറമിനു) അതിൽ ഉപപാദിച്ച വിഷയങ്ങൾ മതി
യാവാതെ വന്നിരിക്കയാൽ വ്യാകരണമിത്രം എന്ന ഈ ചെറിയ പുസ്തകം
ഇപ്പോൾ അച്ചടിച്ചു പ്രസിദ്ധപ്പെടുത്തി കേരളീയവിദ്വജ്ജനങ്ങളുടെ കൃപാവ
ലോകനത്തിനായി സമൎപ്പിച്ചിരിക്കുന്നു.
ജീവദ്ഭാഷകളുടെ വ്യാകരണത്തിന്നു സംപൂൎണ്ണത വരാൻ സാധ്യമല്ലെന്നതു
സൎവ്വസമ്മതം തന്നേ. അതുകൊണ്ടു അപരിഹാൎയ്യമായ ന്യൂനതാഭോഷം ഈ
ചെറിയ പുസ്തകത്തിന്നും ഉണ്ടെന്നുള്ള വാസ്തവം ഇവിടെ സമ്മതിച്ചുകൊള്ളുന്നു.
മലയാളത്തിലേ സകലപ്രയോഗങ്ങളെയും ശബ്ദരൂപങ്ങളെയും ഉപപാദി
പ്പാൻ ഇവിടെ ശ്രമിച്ചിട്ടേയില്ല. മദ്ധ്യപാഠശാലകളിൽ പഠിപ്പിക്കേണ
മെന്നു നിയമിക്കപ്പെട്ട വ്യാകരണഭാഗം കഴിയുംവണ്ണം സരളപദങ്ങളെക്കൊണ്ടു
വിസ്പഷ്ടമായി വിവരിച്ചിരിക്കുന്നു. ഉത്സൎഗ്ഗങ്ങളെ (general rules) മാത്രം പറ
ഞ്ഞു അപവാദങ്ങളെ (exceptions) കഴിയുന്നേടത്തോളം വിട്ടുകളഞ്ഞിരിക്കുന്നു.
പ്രയോഗങ്ങളിൽ വിഭിന്നമതങ്ങളുള്ള ദിക്കിൽ അഭിപ്രായഭേദങ്ങൾ വിശദ
മായി കാണിച്ചിട്ടുണ്ടെങ്കിലും സ്വസിദ്ധാന്തമെന്തെന്നു പറഞ്ഞിട്ടില്ല. “പ്രയോ
ഗശരണം വൈയാകരണഃ” എന്നു സൎവ്വാദരണീയമായ അഭിപ്രായമവലം
ബിച്ചു ഭൂരിപ്രയോഗങ്ങളെ സാധിപ്പിപ്പാൻ കഴിയുന്ന വിധികളെ മാത്രം
ഇതിൽ പറഞ്ഞിട്ടുള്ളൂ.
മലയാളം സംശ്ലിഷ്ടദശയിൽ (agglutinative stage) ഉള്ള ഭാഷയാകയാൽ
ഇതിൽ സംശ്ലിഷ്ടസമാസങ്ങൾ അനവധി കാണാനുണ്ടു. ഈ സമാസങ്ങൾ
സംസ്കൃതത്തിലും ഇംഗ്ലീഷിലുമുള്ള സമാസങ്ങളിൽനിന്നു അത്യന്തം വ്യത്യാസ
പ്പെട്ടവയാകുന്നു. ഇവയെ ഒന്നിച്ചുകൂട്ടി, തരം തിരിച്ചു, അൎത്ഥം കല്പിച്ചു. ശാ
സ്ത്രരീതിയിൽ ഉപപാദിക്കുന്നതു വളരെ പ്രയാസമേറിയ പ്രവൃത്തിയാകുന്നു.
ഈവക സമാസങ്ങൾ പ്രായേണ ക്രിയാപദങ്ങൾ ചേൎന്നുണ്ടാകുന്നവയാകയാൽ
ക്രിയാസമാസമെന്ന ഒരു പ്രത്യേകവൎഗ്ഗം ഏൎപ്പെടുത്തി അതിൽ പ്രധാനമായവ
യെ ഇതിൽ വിവരിച്ചിരിക്കുന്നു.
വാക്യവിഭജനം എന്ന ഭാഗം പൂൎവ്വവൈയാകരണന്മാരുടെ രീതിയിൽ
നിന്നു വളരെ ഭേദിച്ചു കാണാം. സൂത്രങ്ങളെക്കൊണ്ടും ഉദാഹരണങ്ങളെക്കൊ [ 8 ] ണ്ടും ഈ വ്യാകരണഭാഗം വളരെ സ്പഷ്ടമാക്കിട്ടുണ്ടു. അന്വയിച്ചു വാക്യാൎത്ഥം
പറയുവാൻ പ്രയാസമായ വാക്യങ്ങളെ ഇതിൽ ചേൎത്തിട്ടില്ല. ഉപരിഗ്രന്ഥ
ത്തിൽ ഇവയെ പ്രതിപാദിക്കുന്നതാകുന്നു.
ശാസ്ത്രകൎത്താക്കന്മാർ ശാസ്ത്രീയസംജ്ഞകൾ ൨ൎദ്ധിപ്പിക്കുന്തോറും പഠിക്കുന്ന
വൎക്കു മനഃക്ലേശവും വൎദ്ധിക്കുമെന്നതു വാസ്തവമാണല്ലോ. സംജ്ഞാബാഹുല്യ
ത്താൽ ശാസ്ത്രത്തിൽ സംശയവും അനാദരവും ഉണ്ടാവാൻ ഇടയുണ്ടു. സംജ്ഞ
കൾ എന്തായാലും അവയെ നിൎവ്വചനങ്ങളെകൊണ്ടു കൢപ്തപ്പെടുത്താമെന്ന ന്യാ
യത്താൽ പൂൎവ്വവൈയാകരണന്മാരുടെ സംജ്ഞകളെ കഴിയുന്നേടത്തോളം എടു
ത്തുപ്രയോഗിക്കയും നവീനവിഷയങ്ങൾക്കു നവീനസംജ്ഞകൾ ആവശ്യമാക
യാൽ അവയെ കേരളപാണിനീയമെന്ന വ്യാകരണരത്നത്തിൽനിന്നു അതിന്റെ
കൎത്താവിന്റെ അനുമതിയോടുകൂടി ഇതിൽ ചേൎക്കയും ചെയ്തിരിക്കുന്നു. ചൂ
ൎണ്ണിക, മഹാവാക്യം എന്ന പണിനീയസംജ്ഞകൾക്കു പകരം കേവലവാക്യം
സംയുക്തവാക്യം എന്ന രണ്ടു സംജ്ഞകൾ ഉപയോഗപ്പെടുത്തിട്ടുണ്ടു. ഒരേ
വിഷയത്തെ സംബന്ധിച്ച വാക്യങ്ങളുടെ കൂട്ടമെന്ന അൎത്ഥത്തിൽ ഇവിടെ
മഹാവാക്യം (paragraph) എന്ന പദം ഉപയോഗിച്ചിട്ടുണ്ടു. സജാതീയകൎമ്മം
(cognate object), സജാതീയവാക്യം (co-ordinate clause), ആനുഷങ്ഗികവാക്യ
ങ്ങൾ (collateral clauses), സമ്മിശ്രവാക്യം (mixed sentence), വാക്യപരിവ
ൎത്തനം (transformation of sentences), വിവരണാന്വയം (paraphrase), സം
സ്കരണം (synthesis) ഇത്യാദി നവീനപദങ്ങളെയും ഉപയോഗിച്ചിരിക്കുന്നു.
ഭാഷാകവികളുടെ കൃതികളിൽനിന്നു ഗദ്യപദ്യങ്ങളെ ഉദാഹരണാൎത്ഥം
ധാരാളമെടുത്തു ചേൎത്തിട്ടുണ്ടു. ഇതിന്നായിട്ടു അവരോടു നന്ദി പറയുന്നു. ഈ
കവികളുടെ വൎണ്ണവിദ്യാസത്തിൽ യാതൊരു മാറ്റവും ചെയ്വാൻ ഞങ്ങൾ തുനി
യാതെ അച്ചടിപ്പുസ്തകങ്ങളിൽ കണ്ടപ്രകാരം ആയതു ഇവിടെ ചേൎത്തിട്ടുള്ളൂ.
സ്വസംജ്ഞകളെ ഉപയോഗിച്ചുകൊൾവാൻ അനുവദിച്ചതുകൊണ്ടു കേരള
പാണിനിയുടെ പരമോദാരമനസ്കതക്കു നന്ദി പറഞ്ഞുകൊള്ളുന്നു.
വ്യാകരണമിത്രത്തിലുള്ള ന്യൂനതകൾ കാണിച്ചു പരിഷ്ണരണോപായങ്ങളെ
മഹാശയന്മാർ ഉപദേശിച്ചാൽ കൃതജ്ഞാപൂൎവ്വം അവയെ സീകരിച്ചു രണ്ടാം
പതിപ്പിൽ യഥോചിതം നടന്നുകൊള്ളാമെന്നു അറിയിച്ചുകൊള്ളുന്നു.
M.S.P.
M.K [ 9 ] വിഷയാനുക്രമണി Table Of Contents.
സാരസംഗ്രഹം Recapitulation
ഭാഗം | |
---|---|
i. വ്യാകരണനിൎവ്വചനം Definition of Grammar. | |
1. വ്യാകരണം Grammar. വ്യാകരണം Analysis of words into their roots, stems and suffixes, and determination of their meaning. ജാതി Genus or class based on points of similarity (സാമ്യം). വാഗ് രൂ പങ്ങൾ. Forms of inflected words. ശബ്ദപ്രവൃത്തികൾ Functions of words. ലക്ഷണവാക്യം A sentence containing the characteristics of the thing to be defined (ലക്ഷ്യം). അതിവ്യാപ്തി Going beyond the mark, comprehending too much. അവ്യാപ്തി Not including the whole, comprehending too little. അസംഭവം Inapplicable. നിൎവ്വചനം Definition. നിൎവ്വചിക്ക To define |
1–3 |
ii. വാഗ്വിഭാഗം Classification of Words. | |
2. പദങ്ങൾ Parts of speech: (1) നാമം Noun; (2) ക്രിയ Verb; (3) വിശേഷണം Adjunct; (4) അവ്യയം Indeclinable |
3 |
3. നാമലക്ഷണങ്ങൾ Characteristics of Nouns | 3 |
4. നാമവിഭാഗങ്ങൾ Sub-divisions of Nouns | 4 |
5. ദ്രവ്യനാമങ്ങൾ Concrete Nouns. ദ്രവ്യം Matter. പരിമാണം Magnitude. ഘനം Weight. വിസ്താരം Extension. സ്ഥൂലം Solid. ദ്രവം Liquid. വായു Gaseous |
4 |
6. സംജ്ഞാനാമങ്ങൾ Proper Nouns. സാമാന്യ നാമങ്ങൾ Common Nouns. സമൂഹനാമങ്ങൾ Collective Nouns. മേയനാമങ്ങൾ Material Nouns |
4–5 |
7. ഭാവനാമം Abstract Noun | 6 |
ഭാഗം | |
---|---|
8. സൎവ്വനാമം Pronoun. പുരുഷാൎത്ഥകസൎവ്വനാമം Personal Pro- noun നിദൎശകസൎവ്വനാമം Demonstrative Pronoun. പ്രശ്നാൎത്ഥകസൎവ്വ നാമം Interrogative Pronoun |
6–7 |
9. നാമവിഭാഗം Classification of Nouns | 7 |
10. നാമരൂപഭേദങ്ങൾ Inflections of Nouns | 7 |
11. ക്രിയാലക്ഷണങ്ങൾ Characteristics of Verbs | 8 |
12. ക്രിയാവിഭാഗങ്ങൾ Classification of Verbs. | 9 |
13. നാമവിശേഷണങ്ങൾ Adjuncts of Nouns. ക്രിയാവിശേഷണ ങ്ങൾ Adjuncts of Verbs |
10 |
14. അവ്യയങ്ങൾ Indeclinables. ഘടകാവ്യയങ്ങൾ Connectives (Conjunctions). വ്യാക്ഷേപകാവ്യയങ്ങൾ Interjections. ഭേദകവ്യയ ങ്ങൾ Qualifying Indeclinables |
11 |
15. സംഗ്രഹം Summary | 11 |
പരീക്ഷ Questions (1 - 15) | 11–12 |
I. ശിക്ഷാകാണ്ഡം Orthography. | |
16. വൎണ്ണം An articulate sound or letter. അക്ഷരം A Syllable. | 12 |
1. സംജ്ഞാപ്രകരണം Technical terms. | |
17. സംജ്ഞ Technical Term | 12 |
18. സ്വരങ്ങൾ Vowels വ്യഞ്ജനങ്ങൾ Consonants | 13 |
19. മാത്ര Time required to pronounce a short Vowel | 14 |
20. ഹ്രസ്വം Short Vowel. ദീൎഗ്ഘം Long Vowel | 14 |
21. വൎണ്ണസ്ഥാനം Organs of pronunciation: കണ്ഠം the throat; താലു the palate; മുൎദ്ധാവു the roof of the palate; ദന്തങ്ങൾ teeth; ഓഷ്ഠങ്ങൾ lips; നാസിക, the nose; ജിഹ്വ the tongue |
15 |
22. കണ്ഠ്യങ്ങൾ Gutturals. താലവ്യങ്ങൾ Palatals. മൂൎദ്ധന്യങ്ങൾ Linguals. ദന്ത്യങ്ങൾ Dentals. ഓഷ്ഠ്യങ്ങൾ Labials. അനുനാസിക ങ്ങൾ Nasals |
15 |
23. സ്പൎശങ്ങൾ Mutes | 16 |
ഭാഗം | |
---|---|
24 ഖരങ്ങൾ Surds. അതിഖരങ്ങൾ Hard aspirates. മൃദുക്കൾ Sonants. ഘോഷങ്ങൾ Soft aspirates. മദ്ധ്യമങ്ങൾ Medialis അന്ത സ്ഥകൾ Semi-vowels. പ്രതിവൎണ്ണങ്ങൾ Interchanging consonants. ഊ ഷ്മാക്കൾ Sibilants. സംയോഗം Conjunct consonant |
17 |
25. അഘോഷങ്ങൾ Hard letters. ഘോഷവത്തുക്കൾ Soft letters. അല്പപ്രാണങ്ങൾ Unspirates. മഹാപ്രാണങ്ങൾ Aspirates |
18–19 |
26. സംവൃതം Closed sound of U. വിവൃതം Open sound of U | 19 |
27. സവൎണ്ണങ്ങൾ Homogeneous letters | 19 |
28. ലിപി A written character | 20 |
പരീക്ഷ Questions (16-28) | 20 |
2. സന്ധിപ്രകരണം Assimilation | |
29. സംഹിത Close contact. സന്ധി Assimilation brought about by close contact. വിവൃത്തി Hiatus |
21 |
30–43 ആഗമം Augment. ലോപം Elision. ആദേശം Sub stitution |
22–31 |
പരീക്ഷ Questions (29-43) | 31 |
II. പരിനിഷ്ഠകാണ്ഡം Etymology. | |
1. പ്രാതിപദികാധികാരം Nominal Base. | |
44. പരിനിഷ്ഠിതരൂപം An inflected form | 32 |
45. പ്രാതിപദികം A nominal base | 32 |
46-52. പുല്ലിംഗം Masculine Gender. സ്ത്രീലിംഗം Feminine Gender. നപുംസകലിംഗം Neuter Gender |
33–36 |
പരീക്ഷ Questions (44-52) | 37 |
53-57. ഏകവചനം Singular Number. ബഹുവചനം Plural Number. അലിംഗബഹുവചനം Epicene Plural |
37–39 |
പരീക്ഷ Questions (53 – 57) | 39 |
58 – 63. പ്രഥമ Nominative. സംബോധന Vocative. ദ്വിതീയ Accusative. തൃതീയ Instrumental. സാഹിത്യം Social. ചതുൎത്ഥി Dative. പഞ്ചമി Ablative. ഷഷ്ഠി Genitive. സപ്തമി Locative |
40–43 |
ഭാഗം | |
---|---|
പരീക്ഷ Questions (58-63) | 43 |
64-67. വിഭക്ത്യാഭാസം Substitutes for Cases | 44–45 |
68-69. ഗതി Prepositions governing Cases | 45–46 |
പരീക്ഷ Questions (64 - 69) | 46 |
2. ധാത്വധികാരം Roots. | |
70. ധാതു Root. പ്രകൃതി Base, stem. വികരണം Formative | 47 |
71. സകൎമ്മകക്രിയ Transitive Verb. അകൎമ്മകക്രിയ Intransitive Verb |
48 |
72. ബലക്രിയ Strong Verb. അബലക്രിയ Weak Verb. കേവല പ്രകൃതി Primitive verbal base. പ്രയോജകപ്രകൃതി Casual base |
48 |
73. കാലം Tense. പ്രകാരം Mood. പ്രയോഗം Voice | 49 |
74. വൎത്തമാനകാലം Present Tense. ഭാവികാലം Future Tense | 50 |
75–77. ഭൂതകാലം Past Tense | 51–54 |
പരീക്ഷ Questions (70 – 77) | 54 |
78. പുരുഷൻ Person. ഉത്തമപുരുഷൻ First Person. മദ്ധ്യമപു രുഷൻ Second Person. പ്രഥമപുരുഷൻ Third Person |
54–55 |
79-82. പൂൎണ്ണക്രിയ Finite verb. അപൂൎണ്ണക്രിയ Incomplete Verb |
55–57 |
83–86. കൃൽ Primary suffixes added to verbal roots | 57–59 |
87–94 തദ്ധ്വിതം Secondary suffixes added to nouns | 59–62 |
പരീക്ഷ Questions (78–94) | 62 |
3. സമാസാധികാരം Compounds. | |
95. സംബന്ധം Relation | 62 |
96. സമാസം Compound: ഏകാൎത്ഥീഭാവം the state of conveying a single meaning; ഐക്യപദ്യം the state of being a single part of speech; പൂൎവ്വപദം the first member of a compound, ഉത്തരപദം the last member of a compound; സമസ്തപദം a compounded word; വ്യസ്ത പദം a separate word not compounded |
63 |
ഭാഗം | |
---|---|
97. ഘടകപദങ്ങൾ Component words. വിഗ്രഹവാക്യം Analysis of compounds into separate words showing their syntactical relation |
64 |
98. ലുൿസമാസം a compound in which the members have lost the terminations showing their mutual relation. അലുൿസമാസം a com pound in which the members have retained these terminations |
65 |
99. വാക്യസമാസങ്ങളുടെ ഭേദം Difference between a Compound and a Sentence |
65 |
100-101. തൽപുരുഷൻ Determinative Compound. ദ്വന്ദ്വൻ Copulative Compound. ബഹുവ്രീഹി Relative Compound |
65 |
102. കൎമ്മധാരയൻ Appositional Compound | 66 |
103. നിത്യസമാസം A Compound whose meaning cannot be ex pressed by the inflection of the members |
67 |
104. രൂപകസമാസം A compound which identifies one term with the other |
68 |
105. ഉപമിതസമാസം A Compound which compares one term with the other |
69 |
106. ദ്വിഗു Numeral Compound | 69 |
107. സ്വമാനാധികരണം Apposition, Co-ordination, Concord of Cases. വ്യധികരണം Discord of Cases |
70 |
108. ബഹുവ്രീഹി Relative Compounds | 71 |
109. മദ്ധ്യമപടലോപിസമാസം Contracted Compounds | 72 |
110. ദ്വന്ദ്വൻ Copulative Compounds | 73 |
111. അവ്യയീഭാവൻ Adverbial Compounds | 73 |
പരീക്ഷ Questions (95–111) | 73–74 |
112-114. ക്രിയാസമാസം Verbal Compounds | 75–76 |
115–116 പ്രയോഗം Voice. കൎത്തരിപ്രയോഗം Active Voice. കൎമ്മണിപ്രയോഗം Passive Voice |
77 |
117. പ്രകാരം Mood | 78 |
118. നിൎദ്ദേശികപ്രകാരം Indicative Mood | 78 |
119–120 നിയോജകപ്രകാരം Imperative Mood | 78–79 |
ഭാഗം | |
---|---|
121. വിധായകപ്രകാരം Obligatory Mood | 80 |
122. അനുജ്ഞായകം Optative Mood | 80 |
123–128. നിഷേധക്രിയ Negative Verb | 81–82 |
129. പ്രാൿപദം The first member of a Verbal Compound; ഉപ പദം The second member of a Verbal Compound |
83 |
130. ഭേദകോപപദം Modifying verbal forms | 83 |
131. കാലോപപദങ്ങൾ Temporal Verbs | 84 |
132. ഊനക്രിയകൾ Defective Verbs | 84 |
133. വ്യവഹിതസമാസം Disjointed Compounds | 85 |
പരീക്ഷ Questions (112–183) | 85–86 |
134. വിശേഷണം Attributive. ഭേദകം Characterising mark. വ്യാവൎത്തകം Restrictive term |
87 |
135–141. ധാതുജം Radical. സാൎവ്വനാമികം Pronominal. സം ഖ്യാവാചകം Numeral. ഗുണവചനം Adjective. കൃതിജം Verbal. പാരിമാണികം Quantitative |
88–91 |
142. നിപാതം Particle | 92 |
143. സംഗ്രാഹകഘടകങ്ങൾ Connectives | 92 |
144-145. വ്യാക്ഷേപകങ്ങൾ Interjections | 92 |
പരീക്ഷ (134-145) | 93 |
III. വാക്യകാണ്ഡം Syntax. | |
146–148. ജ്ഞാനവിഷയങ്ങൾ Objects of knowledge. ആഖ്യ, ഉദ്ദേശ്യം, അനുവാദ്യം Subject, ആഖ്യാതം, വിധേയം. Predicate. കൎമ്മം Object. ആകാംക്ഷ Expectancy |
94–95 |
149. കാരകം The relation subsisting between a Case and a Verb | 96 |
150. കൎത്താവു Agent | 96 |
151–152 കൎമ്മം Object. സജാതീയകൎമ്മം Cognate object | 97–98 |
153. കരണം Instrument. കാരണം Cause, motive. കഴിവു Possibility, നിൎദ്ധാരണം Selection |
99 |
154. സാഹിത്യം Social. സംയോഗി That with which something comes into contact. തുല്യത Equality |
100–101 |
ഭാഗം | |
---|---|
155. സംപ്രദാനം Recipient. നിഗീൎണ്ണകൎത്തൃകക്രിയകൾ Verbs whose agents do not appear in the Nominative Case. താദൎത്ഥ്യം Purpose. അനുസരണം Agreement. ലക്ഷീകരണം Direction. സംഭാവന Condition. പകരം Substitute, return |
102 |
156. അപാദാനം Separation | 103 |
157. അധികരണം Rest, support, location താരതമ്യം Comparison. കാലം Time. പ്രകാരം Manner. നിൎദ്ധാരണം Selection |
104 |
158. ജന്യജനകഭാവം The relation of the producer to the produced. അംഗാംഗിഭാവം The relation of the part to the whole. ഗുണിഗുണ ഭാവം The relation of the attribute to one possessing the attribute. സ്വസ്വാമിഭാവം The relation of the possessor and the thing possessed. കൎത്തൃഷഷ്ഠി Subjective Genitive. കൎമ്മഷഷ്ഠി Objective Genitive |
105–106 |
പരീക്ഷ Questions (146-158) | 107 |
159–162. ക്രിയാവിശേഷണങ്ങൾ Adjuncts of Verbs. | 108–109 |
163. നാമവിശേഷണങ്ങൾ Adjuncts of Nouns | 110 |
പരീക്ഷ Questions(159–163) | 111 |
164. അപോദ്ധാരം Analysis of sentences. വിവരണാന്വയം Paraphrase. വാക്യപരിവൎത്തനം Transformation of sentences |
112 |
165. കേവലവാക്യം Simple sentence | 112 |
166. സംക്ഷിപ്തവാക്യം Contracted sentence. ലുപ്താഖ്യം A sentence contracted in the Subject. ലുപ്താഖ്യാതം A sentence contracted in the Predicate. ലുപ്തകൎമ്മം A sentence contracted in the Object. അദ്ധ്യാ ഹാരം Filling up the Ellipsis |
113 |
167. ഉപവാക്യം A subordinate clause. നാമവാക്യം A noun clause. ഭേദകവാക്യം A qualifying clause |
113 |
168. പ്രധാനവാക്യം A principal clause | 114 |
169. സങ്കീൎണ്ണവാക്യം A complex sentence | 114 |
170. നാമവാക്യത്തിന്റെ പ്രവൃത്തി The function of a noun clause | 115 |
171. ഭേദകവാക്യം A qualifying clause ends in an incomplete verb | 116 |
172. വാചകം A phrase | 117 |
ഭാഗം | |
---|---|
173. വാക്യത്തിന്നും വാചകത്തിന്നും തമ്മിലുള്ള ഭേദം Difference between a clause and a phrase |
117 |
174. സംയുക്തവാക്യം A compound sentence | 118–119 |
175. സമ്മിശ്രവാക്യം A mixed sentence | 119 |
176. അപോദ്ധാരക്രമം Models of Analysis. സജാതീയവാക്യം A co-ordinate clause. ആനുഷങ്ഗികവാക്യങ്ങൾ Collateral clauses |
120–130 |
പരീക്ഷ Questions (164–176) | 130–131 |
177-180. സമാനാധികരണം Concord or agreement | 131–133 |
പരീക്ഷ Questions (177-180) | 134 |
181–183 സംസ്കരണം Synthesis | 134–136 |
പരീക്ഷ Questions (181–183) | 136–137 |
184. അന്വയവും ജാതിയും Parsing for Etymology and Syntax. മഹാവാക്യം A paragraph. പ്രബന്ധം, ഗ്രന്ഥം A. thesis or a theme. സംഹിത A sentence in which the words are glued together. പദ ച്ഛേദം Separation of words |
138 |
185. വ്യാകരിക്കുന്ന രീതി Models of Parsing | 139–140 |
186. നിരുക്തം Derivation of words and sources of the vocabulary, പരിഷ്കൃതഭാഷ Literary language. ഉക്തഭാഷ Spoken language. ഗ്രാ മ്യശബ്ദം A provincialism |
141 |
187. മൂലഭാഷ Parent language | 142 |
188. സ്വന്തം An indigenous Malayalam word. ആഭ്യന്തരം A cognate word, or one common to Malayalam and other Dravidian languages. ബാഹ്യശബ്ദം = വൈദേശികശബ്ദം A foreign word |
143 145 |
189–190 തത്സമം An unaltered foreign word. തത്ഭവം A modiformed form of a foreign word |
145–147 |
191. ധാതുക്കൾ Roots | 148 |
192. ശബ്ദവൃത്തികൾ Import of words. ദ്രവ്യം Substance. ഗുണം Quality. ക്രിയ Action. °യദൃച്ഛ Human caprice |
149–150 |
(i, 3) എന്നതിന്നു ബാലവ്യാകരണം 3-ാം വകുപ്പെന്നും, (ii. 5) എന്ന
തിന്നു വ്യാകരണമിത്രം 5-ാം വകുപ്പെന്നും അൎത്ഥം. അതുപോലെ മറ്റുള്ളേട
ത്തും അറിയേണം. [ 17 ] ബാലവ്യാകരണത്തിന്റെ രണ്ടാം ഭാഗമായ
വ്യാകരണമിത്രം.
സാരസംഗ്രഹം
i. വ്യാകരണനിൎവചനം.
1. വാക്കുകളെ വിഭാഗിച്ചു അൎത്ഥം നിൎണ്ണയിക്കുന്ന ശാ
സ്ത്രമാകുന്നു വ്യാകരണം. (i. 118)
(i) വ്യാകരണമെന്ന പദത്തിന്നു വിഭാഗം എന്നൎത്ഥം. പ്രകൃതിയും
പ്രത്യയവും ചേൎന്നു പദങ്ങൾ (i. 3) ഉണ്ടാകുന്നു. വ്യാകരണം പദങ്ങളെ
പ്രകൃതിപ്രത്യയങ്ങൾക്കായി (i. 57, 58) വിഭാഗിച്ചു അവയുടെ അൎത്ഥം നിശ്ചയി
ക്കുന്നു. പദങ്ങളെ നാമം, ക്രിയ, വിശേഷണം, അവ്യയം എന്നിങ്ങനെ
നാലു തരങ്ങളായി വിഭാഗിക്കുന്നു.
(ii) ലോകത്തിൽ അസംഖ്യം വസ്തുക്കൾ ഉണ്ടല്ലോ. അവയെ ഓരോ
ന്നായി അറിയുവാൻ കേവലം അസാധ്യമാകയാൽ നാം സൌകൎയ്യത്തിന്നു
വേണ്ടി അവയെ തരം തിരിക്കുന്നു. ഏതെങ്കിലും ഒരു സംഗതിയിൽ ഒക്കുന്ന
വസ്തുക്കളെ ഒരു തരമാക്കാം. അതുകൊണ്ടു ഒരു വൎഗ്ഗത്തിൽ ചേരുവാനാ
യിട്ടു വസ്തുക്കൾക്കു തമ്മിൽ സാമ്യം വേണം. ഇങ്ങനെ സാമ്യത്താലുണ്ടായ
വൎഗ്ഗമാകുന്നു ജാതി (i 13). വസ്തുക്കളുടെ സാമ്യത്താൽ വൎഗ്ഗങ്ങളുണ്ടാകുന്നതു
പോലെ തന്നേ വൎഗ്ഗങ്ങളുടെ സാമ്യത്താൽ പിന്നെയും വൎഗ്ഗങ്ങളുണ്ടാകും. വസ്തു
ക്കളെ വൎഗ്ഗങ്ങളാക്കി വിചാരിക്കുന്തോറും അവയെക്കുറിച്ചുള്ള ജ്ഞാനവും വൎദ്ധി
ക്കും. ഇങ്ങനെ ജ്ഞാനം എളുപ്പത്തിൽ സംപാദിപ്പാൻ കഴിയുന്നതുകൊണ്ടു
എല്ല ശാസ്ത്രങ്ങളിലും അവ ഉപപാദിക്കുന്ന വിഷയങ്ങളെ വിഭാഗിച്ചു തരം
തിരിക്കുന്നു. വിഷയങ്ങളുടെ ഐക്യം കണ്ടുപിടിച്ചാൽ ആ ശാസ്ത്രം സംപൂ
ൎണ്ണമായിരിക്കും. [ 18 ] (iii) വ്യാകരണശാസ്ത്രത്തിന്റെ വിഷയം വാക്കുകൾ ആകുന്നു. വാക്കു
കൾ വാക്യത്തിൽ ചേൎന്നു പദങ്ങളായി അൎത്ഥത്തിന്നു തക്കതായ രൂപങ്ങൾ
ധരിക്കുന്നു. ഈ രൂപഭേങ്ങൾ പ്രത്യയങ്ങൾനിമിത്തം ഉണ്ടാകുന്നു.
ഒരേ പ്രത്യയത്തിൽ അവസാനിക്കുന്ന വാക്കുകളെ പ്രത്യയസാമ്യത്താൽ തര
ങ്ങൾ ആക്കുന്നു. അൎത്ഥം അനുസരിച്ചു പ്രത്യയങ്ങൾ വാക്കുകളിൽ ചേരുന്നതു
കൊണ്ടു പദങ്ങൾക്കു വാക്യത്തിൽ ചില പ്രവൃത്തികൾ ചെയ്വാനുണ്ടു.
ആഖ്യ, ആഖ്യാതം, കൎമ്മം, വിശേഷണം എന്നിവയുടെ സ്ഥാനം ഭരിച്ചു ഇരി
ക്കുകയാകുന്നു ഈ പ്രവൃത്തികൾ. ഈ വിധം പ്രവൃത്തികളുടെ സാമ്യ
ത്താലും വ്യാകരണശാസ്ത്രം പദങ്ങളെ തരം തിരിക്കുന്നു. പദങ്ങളുടെ
രൂപസാമ്യം വകവെക്കാതെ അവയുടെ പ്രവൃത്തികളെ മാത്രം
പ്രമാണിച്ചു ഈ ഗ്രന്ഥത്തിൽ വാഗ്വിഭാഗം ചെയ്യും.
(iv) ഒരു കുട്ടിക്കു ‘പക്ഷി’ എന്ന പദത്തിന്റെ അൎത്ഥം അറിഞ്ഞുകൂട
എന്നു വരാമല്ലോ. ആ അൎത്ഥം വിവരിപ്പാനായിട്ടു ഒരാൾ “രണ്ടു കാലും ചിറകും
ഉള്ള ജീവി പക്ഷിയാകുന്നു” എന്നു പറയുന്നുവെങ്കിൽ ഈ വാക്യാൎത്ഥം അറിയു
ന്നവന്നു പക്ഷികളെ മറ്റു ജീവികളിൽനിന്നു തിരിച്ചറിവാൻ കഴിയും.
ഒരു വസ്തുവിനെ മറ്റു വസ്തുകളിൽനിന്നു തിരിച്ചറിയു
വാൻ വേണ്ടി ഉപയോഗിക്കുന്ന വാക്യത്തെ ലക്ഷണവാക്യം
എന്നു പറയും. ലക്ഷണവാക്യം ഏതിനെക്കുറിച്ചു പറ
യുന്നുവോ ആയതു ലക്ഷ്യം ആകുന്നു.
"രണ്ടു കാലും ചിറകുമുള്ള ജീവി" എന്ന ലക്ഷണവാക്യം പക്ഷിയെ ചൂണ്ടി
ക്കാണിക്കുന്നതുകൊണ്ടു "പക്ഷി" എന്നതു ലക്ഷ്യം.
(v) പക്ഷികൾക്കുള്ളതുപോലെ രണ്ടു കാലും ചിറകും മറ്റു ജീവികൾക്കില്ലെ
ങ്കിൽ ലക്ഷണം ലക്ഷ്യത്തിൽ മാത്രം ചേൎന്നു പക്ഷികളെ മറ്റു ജീവികളിൽനിന്നു
തിരിച്ചറിയിക്കും. "പക്ഷികൾ രണ്ടു കാലുള്ള ജീവികൾ" എന്നു മാത്രം
പറയുന്നതായാൽ രണ്ടു കാലുള്ള സംഗതിയാൽ മനുഷ്യരെയും കൂടി പക്ഷിക
ളെന്നു വിളിക്കേണ്ടിവരും. അതുകൊണ്ടു ലക്ഷണവാക്യത്താൽ പക്ഷികളെ
മനുഷ്യരിനിന്നു വേർപിരിക്കാൻ കഴിയുകയില്ല.
ഇങ്ങനെ ലക്ഷ്യത്തെയും മറ്റുള്ളവയെയും ഗ്രഹിക്കുന്ന
ലക്ഷണവാക്യത്തിന്നു അതിവ്യാപ്തി എന്ന ദോഷം വന്നിരി
ക്കുന്നു എന്നു പറയും. [ 19 ] (vi) “പക്ഷികൾ കറുത്തനിറവും ചിറകുമുള്ള ജീവികൾ” എന്നു ലക്ഷണം
പറഞ്ഞാൽ കറുത്തനിറം ചില പക്ഷികൾക്കുണ്ടെങ്കിലും മറ്റു ചിലവക്കു ഇല്ലാ
അതുകൊണ്ടു ലക്ഷണം എല്ലാ പക്ഷികളിലും ചേരുകയില്ല.
ലക്ഷ്യത്തിലേ ഏകദേശത്തിന്നു മാത്രം പറ്റുന്ന ലക്ഷണ
വാക്യത്തിന്നു “അവ്യാപ്തി” എന്ന ദോഷം ഉണ്ടു.
(vii) “പക്ഷികൾ നാലു കാലുള്ള ജീവികൾ” എന്നു പറയുന്നതായാൽ
ലക്ഷണം ലക്ഷ്യത്തിൽ പ്രവൃത്തിക്കുകയില്ല.
ലക്ഷ്യത്തിന്നില്ലാത്ത സംഗതികളെ ലക്ഷണം പറയുന്ന
തുകൊണ്ടുണ്ടാകുന്ന ദോഷത്തിന്നു അസംഭവം. എന്നു പേർ.
(viii) അതിവ്യാപ്തി, അവ്യാപ്തി, അസംഭവം എന്ന മൂന്നു
ദോഷങ്ങൾ ഇല്ലാതെ ലക്ഷ്യത്തിൽ മാത്രം പ്രവൃത്തിക്കുന്ന
തായ ലക്ഷണവാക്യത്തിന്നു ‘നിൎവചനം’ എന്നുപേർ.
(x) വ്യാകരണം ഒരു ശാസ്ത്രമാകുന്നു എന്നുമാത്രം നിൎവചിച്ചാൽ വ്യാക
രണത്തിന്നും മറ്റുശാസ്ത്രങ്ങൾക്കും തമ്മിലുള്ള ഭേദമറിവാൻ കഴിയാത്തതുകൊണ്ടു
ലക്ഷണവാക്യത്തിന്നു അതിവ്യാപ്തിദോഷമുണ്ടാകുമെന്നു ശങ്കിച്ചു. ഈ ദോഷം
വരാതിരിപ്പാൻ വേണ്ടി ഇവ തമ്മിലുള്ള ഭേദം വാഗ്വിഭാഗവും അൎത്ഥ
നിൎണ്ണയവും ആകുന്നു എന്നു പറഞ്ഞിരിക്കുന്നു.
ജ്ഞാപകം.— മേൽപറയുന്ന നിൎവചനങ്ങളെ നല്ലവണ്ണം ഗ്രഹിച്ച അ
വയെ പരീക്ഷിച്ചു അവയെക്കുറിച്ചുള്ള വാദങ്ങൾക്കു സമാധാനം പറയേണം.
ii. വാഗ്വിഭാഗം
2. പദങ്ങളെ നാമം, ക്രിയ, വിശേഷണം, അവ്യയം
എന്നീ നാലു തരങ്ങളായി വിഭജിച്ചിരിക്കുന്നു. (i, 117)
1. നാമം
3. നാമത്തിന്റെറ ലക്ഷണങ്ങൾ:
(1) നാമം വാക്യത്തിലേ ആഖ്യയോ (i. 29–32) കൎമ്മമോ
(i. 40–42) ആയിരിക്കും. (i. 113.)
(2) നാമം ആഖ്യാതപൂരണമായിരിക്കും. (i. 36–39.) [ 20 ] (3) ദ്രവ്യം (i. 22), ഗുണം (i. 21); ക്രിയ (i. 97) എന്നിവ
യിൽ ഏതിന്റെയും പേർ പറയുന്ന പദം നാമം ആകുന്നു.
(4) നാമത്തിന്നു ലിംഗം (i. 54-60), വചനം (i. 61-64),
വിഭക്തി (i. 66-67) എന്ന മൂന്നുവിധം രൂപഭേദങ്ങൾ വരും.
(5) വിഭക്തികളിൽ ഷഷ്ഠി നാമത്തോടും ശേഷമുള്ള വിഭ
ക്തികൾ ക്രിയയോടും ചേൎന്നിരിക്കും. (i, 115)
4. അൎത്ഥം പ്രമാണിച്ചു നാമങ്ങളെ ദ്രവ്യനാമങ്ങൾ,
ഭാവനാമങ്ങൾ, സൎവനാമങ്ങൾ എന്ന മൂന്നു തരങ്ങളായി
വിഭാഗിക്കുന്നു.
ദ്രവ്യത്തിന്റെ പേരുകൾ ദ്രവ്യനാമങ്ങൾ. ദ്രവ്യ
ത്തെ (i. 21) അളക്കുവാൻ കഴിയുന്നതുകൊണ്ടു പരിമാണവും
തുക്കുവാൻ കഴിയുന്നതുകൊണ്ടു ഘനവും ഉണ്ടു. ഒരേടത്തു
ഇരിക്കുന്നതുകൊണ്ടു ദ്രവ്യത്തിന്നു വിസ്താരം ഉണ്ടു. പരി
മാണം, ഘനം, വിസ്താരം എന്ന മൂന്നുഗുണങ്ങൾ (i. 20)
ദ്രവ്യത്തിന്നു സാമാന്യമായിട്ടുണ്ടു. കല്ലു, മണ്ണു, പൂഴി, പാറ,
മരം, ലോഹം, അസ്ഥി മുതലായവയിൽ ദ്രവ്യം സ്ഥൂലരൂപ
മായിരിക്കുന്നു. വെള്ളം, പാൽ, എണ്ണ, രക്തം മുതലായവ
യിൽ ദ്രവ്യം ഒഴുകുന്ന സ്ഥിതിയിൽ ആകയാൽ അതു ദ്രവരൂപ
മായിരിക്കുന്നു. വായു, ആവി, പുക മുതലായവയിൽ ദ്രവ്യം
° വായു രൂപത്തിൽ ഇരിക്കുന്നു. സ്ഥൂലം, ദ്രവം, വായു എന്ന
മൂന്നു സ്ഥിതിയിൽ ദ്രവ്യം ഇരിക്കുന്നതുകൊണ്ടു ദ്രവ്യത്തെ തിരി
ച്ചറിയാം. ദ്രവ്യത്തിന്റെ അറിവു നമുക്കു ഇന്ദ്രിയങ്ങളാൽ
കിട്ടുന്നു. ദ്രവ്യം ഗുണത്തിന്റെ ആശ്രയവും ആകുന്നു.
6. സംജ്ഞാനാമങ്ങൾ, സാമാന്യനാമങ്ങൾ, സമൂ
ഹനാമങ്ങൾ, മേയനാമങ്ങൾ എന്നിവ ദ്രവ്യനാമങ്ങളുടെ
ഉൾപ്പിരിവുകൾ ആകുന്നു.
(1) മനുഷ്യർ തങ്ങളുടെ ഇഷ്ടംപോലെ കല്പിച്ചുണ്ടാക്കിയ
നാമങ്ങൾ ആകുന്നു സംജ്ഞാനാമങ്ങൾ. ഇവക്കു അൎത്ഥ [ 21 ] മില്ല. അൎത്ഥം പ്രമാണിച്ചിട്ടല്ല അവയെ ഉപയോഗിക്കു
ന്നതു. സംജ്ഞാനാമങ്ങൾ ഒന്നിനെ മാത്രം കുറിക്കുന്നതു
കൊണ്ടു അവ ഏകാശ്രയമാകുന്നു. അവ സാധാരണമായി
ഏകവചനത്തിൽ മാത്രം വരും. രാമൻ എന്ന പേർ പല
ൎക്കും ഉണ്ടായിരിക്കാമെങ്കിലും രാമ എന്നു വിളിക്കുമ്പോൾ വിളി
ച്ച ആളെ മാത്രമല്ലാതെ എല്ലാവരെയും ഗ്രഹിക്കയില്ല. അതു
കൊണ്ടു സംജ്ഞാനാമം അനന്യമാകുന്നു. (i, 4-10.)
സംജ്ഞാനാമം ഏകാശ്രയവും നിരൎത്ഥകവും അനന്യവും ആകുന്നു.
(2) സാമാന്യനാമത്തിന്നു അൎത്ഥമുള്ളതുകൊണ്ടു അതു അ
ൎത്ഥവത്തും, തുല്യഗുണങ്ങളുള്ള അനേകവസ്തുക്കളെക്കുറിക്കു
ന്നതുകൊണ്ടു ബഹ്വാശ്രയവും ജാതിയെയും വ്യക്തിയെയും
സാമാന്യമായി ഗ്രഹിക്കുന്നതുകൊണ്ടു ജാതിവാചകവും
ആകുന്നു. (i. 11-14)
(3) സമൂഹനാമം വസ്തുക്കളുടെ കൂട്ടത്തിന്നുള്ള പേരാക
യാൽ ആ കൂട്ടത്തിലടങ്ങിയ ഓരോവ്യക്തിയിൽ ചേരുക
യില്ല. ഒരേവസ്തുവിന്റെ തന്നേ സമൂഹങ്ങൾ അനേകമു
ണ്ടാകുവാൻ കഴിവുള്ളതാകയാൽ സമൂഹനാമം ജാതിയെ
യും വ്യക്തിയെയും കുറിക്കുന്നതുകൊണ്ടു അതു ജാതിവാച
കമാകുന്നു. (i. 15 - 16.)
(4) നമുക്കാവശ്യമുള്ള സാധനങ്ങളെ ഉണ്ടാക്കുന്നതിന്നു
ഉപയോഗിക്കുന്ന വസ്തുക്കളുടെ പേരുകൾ മേയനാമങ്ങൾ*
ആകുന്നു. ഇവക്കു ജാതിവ്യക്തിഭേദമില്ല. (i. 17-18)
7. (i) ദ്രവ്യം ഗുണങ്ങളുടെ ഇരിപ്പിടമാകയാൽ ഗുണത്തിനു ദ്രവ്യം
വിട്ടിരിപ്പാൻ പാടില്ല; ദ്രവ്യത്തിൽനിന്നു ഗുണങ്ങളെ മാത്രം പിരിക്കാൻ സാ
ധ്യമല്ല. ദ്രവ്യം ഉള്ളകാലത്തു അതിലുള്ള ഗുണങ്ങളും ഇരിക്കും. ദ്രവ്യം നശി
ച്ചാൽ അവയും നശിക്കും. അതുകൊണ്ടു ദ്രവ്യത്തെ ഗുണങ്ങളുടെ ആശ്രയം
എന്നു പറയും. ഉദാ: നീളം, വീതി, ഘനം, കറുപ്പു, ചുകപ്പു, വിസ്താരം, ഉറപ്പു. [ 22 ] (ii) ചൂടു, തണുപ്പു, സുഖം, ദുഃഖം, സന്തോഷം, വ്യസനം, രോഗം, ആ
രോഗ്യം, മാലിന്യം, ശൌചം എന്നിങ്ങിനെയുള്ളവ എപ്പോഴും ദ്രവ്യത്തിൽ ഉള്ള
വയായി കാണുകയില്ല. ചിലപ്പോൾ ഉണ്ടായിരിക്കയും ചിലപ്പോൾ ഇല്ലാതിരി
ക്കയും ചെയ്യും. ഇവ ദ്രവ്യത്തിന്റെ ഓരോ കാലത്തുള്ള അവസ്ഥയെയോ
സ്ഥിതിയെയോ കാണിക്കുന്നു. അവസ്ഥയെ (സ്ഥിതിയെ) ഇവിടെ ഗുണ
ങ്ങളായിട്ടു വിചാരിച്ചിരിക്കുന്നു.
(1) അവസ്ഥയുടെയും ഗുണത്തിന്റെയും പേരുകൾ ഗു
ണനാമങ്ങൾ ആകുന്നു. (i. 19-22.)
(2) ദ്രവ്യത്തിന്നോ ഗുണത്തിന്നോ സ്ഥിതിക്കോ ഭേദം വരു
ത്തുന്നതു ക്രിയയാകുന്നു. ക്രിയയുടെ പേരുകൾ ക്രിയാനാ
മങ്ങൾ ആകുന്നു. (i. 97.)
(3) ഗുണം, സ്ഥിതി, ക്രിയ എന്നിവയെ കാണിക്കുന്ന നാ
മങ്ങൾക്കു സാമാന്യമായ പേർ ഭാവനാമം ആകയാൽ ഗുണ
നാമങ്ങളും ക്രിയാനാമങ്ങളും ഭാവനാമത്തിന്റെ ഉൾപ്പിരിവു
കൾ ആകുന്നു.
ഭാവനാമം | 1. ഗുണനാമം. സ്ഥിതിനാമം. |
2. ക്രിയാനാമം. |
ജ്ഞാപകം.— ഭാവം എന്നതിന്നു ഇരിപ്പു, ആവുക എന്ന സ്ഥിതി
എന്നു അൎത്ഥമാകയാൽ ഗുണം, സ്ഥിതി, ക്രിയ എന്നിവയെ ദ്രവ്യത്തിൽ ഉള്ള
തായി വിചാരിക്കുന്നതുകൊണ്ടു ഇവയുടെ പേരുകൾ ഭാവനാമങ്ങൾ
ആകുന്നു.
8 (i) സൎവത്തിന്റെയും പേരുകൾ സൎവനാമങ്ങൾ
ആകുന്നു. (i. 23-25.)
(2) പുരുഷരെക്കുറിക്കുന്ന ഞാൻ, നീ, താൻ എന്നിവ
പുരുഷാൎത്ഥകസൎവനാമങ്ങൾ ആകുന്നു. ഇവക്കു ലിംഗ
ഭേദം ഇല്ലാത്തതുകൊണ്ടു അലിംഗങ്ങളാകുന്നു.
(3) അ, ആ, ഇ ഈ എന്നിവ ചൂണ്ടിക്കാണിക്കുന്നതിന്നു
ഉപയോഗിക്കുന്നതുകൊണ്ടു ചുട്ടെഴുത്തുകൾ എന്നു പറയും.
ഇവ വിശേഷണങ്ങളായിട്ടേ നടക്കയുള്ളൂ. [ 23 ] (4) അ, ഇ, എന്ന ചുട്ടെഴുത്തുകളോടു ലിംഗവചനപ്രത്യ
യങ്ങളെച്ചേൎത്തുണ്ടാക്കുന്ന അവൻ, അവൾ, അതു, അവർ,
അവ, ഇവൻ, ഇവൾ, ഇതു ഇത്യാദി സൎവനാമങ്ങളെ നാമാ
ൎത്ഥം ചൂണ്ടിക്കാണിപ്പാൻ ഉപയോഗിക്കുന്നതുകൊണ്ടു അവയെ
ചൂണ്ടു പേർ എന്നും നിദൎശകസൎവനാമമെന്നും പറയും.
(5) ഏവൻ, യാവൻ, ഏതു. എന്തു, ആർ ഇവ ചോദ്യ
ത്തിൽ ഉപയോഗിക്കുന്നതുകൊണ്ടു പ്രശ്നാൎത്ഥകസൎവനാമ
ങ്ങൾ ആകുന്നു. ഇവ യാ, ഏ എന്ന ചോദ്യെഴുത്തിൽനിന്നു
ഉണ്ടായവ തന്നേ. ഏ എന്നതിനെ വിശേഷണമായിട്ടും പ്രയോഗിക്കും.
ജ്ഞാപകം.— ഒന്നു, ചില, പല, ഇന്ന, എല്ലാ, ഒക്കെ, മിക്ക, മറ്റു
വല്ല, മുഴു, ഏറ്റം, ചെറ്റു, ഒട്ടു, തെല്ലു. വെറു, തുലോം ഇത്യാദിപദങ്ങളെ
വ്യാകരണാന്തരത്തിൽ സൎവനാമങ്ങളുടെ ഇടയിൽ ചേൎത്തിരിക്കുന്നിവെങ്കിലും
അവ വിശേഷണങ്ങളാകയാൽ ഇവിടെ സൎവനാമങ്ങളിൽ ചേൎത്തിട്ടില്ല. ഈ
വിഭാഗത്താൽ സിദ്ധിക്കുന്ന വ്യാകരണകാൎയ്യം ഒന്നുമില്ല.
9. നാമവിഭാഗം താഴേ പട്ടികയിൽ ചേൎത്തിരിക്കുന്നു.
നാമം | I. ദ്രവ്യനാമം. | 1. സംജ്ഞാനാമം. |
2. സാമാന്യനാമം. | ||
3. സമൂഹനാമം. | ||
4. മേയനാമം. | ||
II. ഭാവനാമം. | 1. ഗുണനാമം. | |
2. ക്രിയാനാമം. | ||
III. സൎവനാമം. | 1. പരുഷാൎത്ഥകസൎവനാമം | |
2. നിദൎശകസൎവനാമം | ||
3. പ്രശ്നാൎത്ഥകസൎവനാമം. |
10. നാമത്തിന്നുണ്ടാകുന്ന രൂപഭേദങ്ങൾ പറയാം.
(1) സംജ്ഞാനാമം, സാമാന്യനാമം, ഇവയിൽ മാത്രം ലിംഗം
നിമിത്തം രൂപഭേദങ്ങൾ ഉണ്ടാകും. [ 24 ] നാരായണൻ, നാരായണി; കൊറുമ്പൻ, കൊറുമ്പി; ബാപ്പ ബാച്ചി.
ബ്രാഹ്മണൻ, ബ്രാഹ്മണി, താമരക്കണ്ണൻ, താമരക്കണ്ണി; തിയ്യൻ, തിയ്യത്തി.
അവൻ, അവൾ; ഇവൻ, ഇവൾ; യാപൻ, യാവൾ.
(2) ശേഷമുള്ള നാമങ്ങൾ പ്രായേണ നപുംസകങ്ങളാ
കുന്നു. കൂട്ടം, സൈന്യം, സമൂഹം, സത്യം, നയം, ഉറപ്പു,
വരവു, ചെലവു, തുടൎച്ച.
(3) സംസ്കൃതപ്രയോഗം അനുകരിച്ചു ഭാവനാമങ്ങളിലും
മറ്റും ലിംഗഭേദം കാണുന്നതുകൊണ്ടത്രേ 'പ്രായേണ’ എന്നു
പറഞ്ഞതു.
അത്ഭുതങ്ങളായ ശക്തികൾ; അരുണയായ്മിന്നുന്ന ശിശിരകരമഹിതകല;
ഈ ദുഷ്ടനായ വണ്ടു; ആൎയ്യന്റെ മധുരയായ വാക്കു കേട്ടു; എന്റെ പ്രാൎത്ഥന
ലബ്ധാവകാശ തന്നേ.
(4) സംജ്ഞാനാമം, മേയനാമം, ക്രിയാനാമം ഇവക്കു വ
ചനംനിമിത്തം സാധാരണമായി രൂപഭേദം വരികയില്ല.
ദ്രോണർ, ഭീഷ്മർ, കൃപർ, ബലഭദ്രർ, ശങ്കരാചാൎയ്യർ, രാമർ മുതലായവ
യിൽ ബഹുവചനം പൂജാൎത്ഥമാകുന്നു. രാമകൃഷ്ണന്മാർ മുതലായ ബഹുവച
നങ്ങളും ഉപയോഗിക്കാറുണ്ടു.
(5) വിഭക്തിനിമിത്തം രൂപഭേദം എല്ലാനാമങ്ങൾക്കും
വരും. സൎവനാമങ്ങൾക്കു സംബോധനയില്ല.
ജ്ഞാപകം. — എല്ലാ വിഭക്തികളിലും പ്രയോഗിക്കാത്തവയും ആഖ്യ
യായിരിക്കാത്തവയും ആയ നാമങ്ങളെ അവ്യയങ്ങളായിട്ടു വിചാരിക്കേണം.
2. ക്രിയകൾ.
11. ക്രിയയുടെ ലക്ഷണങ്ങൾ പറയാം:—
(1) ക്രിയ എല്ലായ്പോഴും വാക്യത്തിൽ ആഖ്യാതമായിരി
ക്കും. (i. 33–36.)
(2) ക്രിയാപദം ഇല്ലാത്ത വാക്യത്തിൽ നാമം ആഖ്യാത
മായ്വരാമെങ്കിലും ക്രിയയെ അധ്യാഹരിച്ചു നാമത്തെ ആഖ്യാ
തപൂരണമാക്കാം. [ 25 ] ക്രിയ വ്യാപാരത്തെയും കാലത്തെയും കാണിക്കും.
(i) ദ്രവ്യം, ഗുണം, സ്ഥിതി മുതലായവയിൽ ഭേദം ഉണ്ടാക്കുന്നതാകുന്നു
വ്യാപാരം. അനേകം വ്യാപാരങ്ങളുടെ കൂട്ടമാകുന്നു ക്രിയാപദം കാണിക്കു
ന്നതു. ക്രിയാപeങ്ങൾ എല്ലാം ധാതുക്കളിൽനിന്നുണ്ടായവയാകുന്നു. ധാതു
വിന്റെ അൎത്ഥത്തിൽ രണ്ടു അംശങ്ങൾ ഉണ്ടു. (1) വ്യാപാരം (2) ഫലം.
വ്യാപാരംനിമിത്തം എന്തു ഉണ്ടാകുന്നുവോ ആയതു ഫലം. ഈ വ്യാപാരം
ചെയ്യുന്നവൻ കൎത്താവു. ഈ വ്യാപാരവും അതിന്റെ ഫലവും കൎത്താ
വിൽ തന്നേ ഇരിക്കുന്നുവെങ്കിൽ ക്രിയ അകൎമ്മകമാകുന്നു. വ്യാപാര
ത്തിന്റെ ഫലം അന്യൻ അനുഭവിക്കേണമെന്നു കൎത്താവു ഇച്ഛിക്കുകയോ,
അന്യനിൽ ചെന്നു ചേരുകയോ ചെയ്യുന്നുവെങ്കിൽ ആ ക്രിയ
സകൎമ്മകമാകുന്നു. (i. 48-46.)
(i) ഈ വ്യാപാരം ഏതു കാലത്തു നടക്കുന്നുവെന്നു കാണിക്കുന്ന ക്രിയാരൂ
പത്തിന്നു കാലം എന്നു പേർ. (i, 28, 71-76.)
(iii) കാലഭേദങ്ങളെ കാണിപ്പാനും ആഖ്യാതമായിരിപ്പാനുമുള്ള ശക്തി
പൊയ്പോയാൽ ക്രിയ നാമമായ്ത്തീരുന്നു. ക്രിയയിൽനിന്നുണ്ടായ നാമമാകയാൽ
ക്രിയാനാമം എന്നു പറയും. ക്രിയാനാമത്തിന്നു സാധാരണമായി നാമത്തി
ന്നുള്ള ലക്ഷണങ്ങളെല്ലാം ഉണ്ടു. വരവു, തുടൎച്ച, വളൎച്ച, നടപ്പു, പറക്കൽ,
തീൻ, കാഴ്ച മുതലായ പദങ്ങൾ വൃാപാരം കാണിക്കുന്നുവെങ്കിലും അവക്കു
കാലം കാണിപ്പാനും ആഖ്യാതമായി കൎത്തൃപദത്തോടു അന്വയിച്ചു നില്പാനുമുള്ള
ശക്തി ഇല്ലായ്കയാൽ ക്രിയാപദങ്ങൾ അല്ല. (i. 97.)
(4) ക്രിയക്കു കാലം, പുരുഷൻ, വചനം, ലിംഗം മുതലായ
അൎത്ഥഭേദങ്ങളെ കാണിപ്പാനായി രൂപഭേദങ്ങൾ ഉണ്ടാകും.
12. ക്രിയയുടെ വിഭാഗങ്ങൾ:—
(1) ഭാവക്രിയ, നിഷേധക്രിയ (i. 84 – 86).
(2) ബലിക്രിയ, അബലക്രിയ (i, 69).
(3) സകൎമ്മകക്രിയ, അകൎമ്മകക്രിയ (43–46).
(4) പൂൎണ്ണക്രിയ അപൂൎണ്ണക്രിയ (87–98).
ജ്ഞാപകം.— ഭാവക്രിയ എന്നതിനെക്കാൾ വിധിക്രിയ എന്നതു
നന്നു. [ 26 ] 3. വിശേഷങ്ങൾ
13. നാമവിശേഷണങ്ങളെന്നും ക്രിയാവിശേഷണങ്ങ
ളെന്നും വിശേഷണങ്ങൾ രണ്ടു വിധം. (i. 99 - 107, 109.)
(1) നാമവിശേഷണങ്ങL നാമങ്ങളെ തരം തിരിക്കുന്നു.
ഒരു ജാതിയിലെ വ്യക്തികൾ തമ്മിലുള്ള ഭേദങ്ങൾ കാണിച്ചു,
സാമ്യമുള്ളവയെ ഒന്നിച്ചുകൂട്ടിത്തരമാക്കുകയാകുന്നു വിശേഷ
ണത്തിന്റെ പ്രവൃത്തി. വിശേഷണങ്ങളാൽ ഉണ്ടാകുന്ന തര
ങ്ങൾ ജാതി, ഗുണം, ക്രിയ എന്നിവയെ ആശ്രയിച്ചു നില്ക്കും.
ജാതി | ബ്രാഹ്മണൻ, | പശു, | മരം, | ലോഹം. |
ഗുണം | വെളുത്തവൻ, | കറുത്തതു, | നെടിയ, | മൃദു. |
ക്രിയ | വെപ്പുകാരൻ, | ചെയ്യുന്ന, | വളരുന്ന, | ഉരുകുന്ന. |
(2) ഗുണം, സംഖ്യ, പ്രമാണം, പരിമാണം മുതലായ ദ്രവ്യ
വിശേഷണങ്ങളെ കാണിക്കുന്ന പദങ്ങൾ ഗുണവചനങ്ങൾ
ആകുന്നു. (i. 99–102)
(i) ലിംഗം, വചനം, വിഭക്തി എന്നിവയാൽ നാമത്തിന്നു രൂപഭേദങ്ങൾ
വരുന്നതു പോലെ തന്നേ ഗുണവചനങ്ങളിൽ ചിലവക്കു രൂപഭേങ്ങൾ വരു
ന്നതുകൊണ്ടും ചിലവക്കു രൂപഭേദമൊന്നും വരാത്തതുകൊണ്ടും ഗുണവചനങ്ങ
ളെ പ്രത്യേകമായ ഒരു തരമാക്കി വിചാരിക്കുന്നു. ഇവയെ നാമങ്ങളിൽ ഉൾ
പ്പെടുത്താമെന്നു ഒരു പക്ഷമുണ്ടെങ്കിലും ഗുണവചനങ്ങൾക്കു ഒരു നാമത്തോടു
ചേൎന്നു നിന്നല്ലാതെ അൎത്ഥപൂൎത്തി വരാത്തതുകൊണ്ടു ഗുണവചനങ്ങളെ പ്രത്യേ
കമായ ഒരു ഗണമാക്കുന്നതു നല്ലതെന്നു വിചാരിച്ചിരിക്കുന്നു.
(3) ക്രിയാവിശേഷണങ്ങളിൽ ചിലവ നാമങ്ങളിൽനിന്നും
ചിലവ ക്രിയകളിൽനിന്നും ഉണ്ടായവ തന്നേ. എന്നാൽ നാ
മത്തിന്നും ക്രിയക്കും ഉള്ള പ്രവൃത്തികൾ വിട്ടു, കേവലം
വിശേഷണങ്ങളായി, ക്രിയാവ്യാപാരത്തിൽ ഉണ്ടാകുന്ന ഭേദ
ഗതികൾ കാണിക്കുന്നു. ഈ വിശേഷണങ്ങൾ സ്ഥലം, കാലം,
പ്രകാരം, പ്രമാണം, സംഖ്യ, ഗുണം, നിശ്ചയം, കാൎയ്യകാരണ
ഭാവം മുതലായ അൎത്ഥങ്ങളെ കാണിക്കും. (i. 109.) [ 27 ] 4. അവ്യയങ്ങൾ.
14. പദങ്ങളെയും വാക്യങ്ങളെയും കൂട്ടിച്ചേൎക്കുന്നവ ഘ
ടകാവ്യയങ്ങളെന്നും, മനോവികാരങ്ങളെ കാണിക്കുന്നവ
വ്യാക്ഷേപകാവ്യയങ്ങളെന്നും, വിശേഷണങ്ങളായി ഉപ
യോഗിക്കുന്ന അവ്യയങ്ങളെ ഭേദകാവ്യയങ്ങളെന്നും പറ
യും. ഈ മൂന്നുവിധം അവ്യയങ്ങൾക്കും പ്രായേണ രൂപഭേദം
ഇല്ല. (i. 108)
15. നാമം, ക്രിയ, അവ്യയം, വിശേഷണം എന്നീ വാ
ഗ്വിഭാഗങ്ങൾ തമ്മിൽ ചേൎന്നു ഉണ്ടാകും. ഈ
പദങ്ങളുടെ ലക്ഷണങ്ങളും പ്രവൃത്തികളും ബാലവൃാകരണ
ത്തിൽ വിവരിച്ചതിനെ ഇവിടെ സംഗ്രഹിച്ചു കഴിഞ്ഞു.
ഇനി വാക്യത്തിൽ പദങ്ങളെ അടുത്തടുത്തുച്ചരിക്കുമ്പോൾ
ഉണ്ടാകുന്ന വൎണ്ണവികാരങ്ങളെയും പ്രകൃതിപ്രത്യയങ്ങളെ ചേ
ൎത്തു പദങ്ങളെ ഉണ്ടാക്കുന്ന വിധത്തെയും വിവരിപ്പാനായി
വൎണ്ണങ്ങളെ വിഭജിക്കുന്നു.
പരീക്ഷ (1 – 15)
1. നിൎവചനമെന്നാൽ എന്തു? 2. ലക്ഷണമെന്തെന്നു വിവരിക്കുക. 3. ലക്ഷ
ണത്തിന്നു ഉണ്ടാകുന്ന ദോഷങ്ങൾ ഏവ? 4. ഈ ദോഷങ്ങളെ വിവരിക്കുകയും
ഉദാഹരിക്കുകയും ചെയ്ക. 5. ലക്ഷ്യം, അതിവ്യാപ്തി, അവ്യാപ്തി, അസംഭവം
ഇവയെ വിവരിച്ചു ഉദാഹരിക്കുക. 6 (a) സൂൎയ്യൻ പ്രകാശമുള്ള ഒരു ഗോള
മാകുന്നു. (b) ചന്ദ്രൻ വൎദ്ധിക്കയും ക്ഷയിക്കയും ചെയ്യുന്ന ഒരു വസ്തുവാകുന്നു.
(c) മനുഷ്യൻ രണ്ടുകാലുള്ള ജീവിയാകുന്നു. (d) മനുഷ്യൻ ആയുധം പ്രയോ
ഗിക്കുന്ന ജീവിയാകുന്നു. ഈ ലക്ഷണവാക്യങ്ങളെ ശാസ്ത്രാനുസാരമായിട്ടുണ്ടോ
എന്നു പരീക്ഷിച്ചു നോക്കുക. 7. (a) പശു, (b) കുതിര, (c) മാവു, (d) ത്രികോ
ണം, (e) യുദ്ധം, (f) ദുൎഭിക്ഷം ഇവയെ ശാസ്ത്രരീതിയിൽ നിൎവചിക്കുക. 8. നാമ
ത്തിന്റെ ലക്ഷണങ്ങളെ പറക. 9. നാമങ്ങളെ മൂന്നുവിധത്തിൽ വിഭജിച്ചു
ഓരോരൊ വിഭാഗത്തിന്റെ അവാന്തരവിഭാഗങ്ങളെ പറക. 10. നാമത്തിന്നു
രൂപഭേദങ്ങൾ എങ്ങനെ ഉണ്ടാകുന്നു? 11. ക്രിയയുടെ ലക്ഷണം പറക. 12.
ക്രിയക്കും നാമത്തിന്നും തമ്മിൽ ഭേദമെന്തു? 13. ക്രിയ നാമമായ്ത്തീരുന്നതു എ [ 28 ] ങ്ങനെ? 14. ക്രിയയെ വിഭജിക്കുക. 15. അകൎമ്മകക്രിയ, സകൎമ്മകക്രിയ ഇവ
തമ്മിൽ എന്തുഭേദം? 16. എപ്പോൾ സകൎമ്മകമാകും? 17. ക്രിയ എന്നാൽ എന്തു?
18. വ്യാപാരം, ഫലം ഇവയെ വിവരിക്കുക. 19. വിശേഷണം, വിശേഷ്യം,
ഗുണവചനം ഇവയെ വിവരിച്ചു ഉദാഹരിക്കുക. 20. ക്രിയാവിശേഷണ
ത്തിന്റെ അൎത്ഥം എന്തു? 21. ഈ അൎത്ഥം ഉദാഹരണങ്ങളെക്കൊണ്ടു തെളിയി
ക്കുക. 22. അവ്യയം എന്നാൽ എന്തു? 23. അവ്യയത്തിന്റെ അവാന്തരവിഭാ
ഗങ്ങളെ പറക. 24. വിശേഷണങ്ങളായ്വരുന്ന അവ്യയങ്ങളെ പറക. 25.
മനോവികാരങ്ങളെ കാണിക്കുന്ന അവ്യയങ്ങളെ പറക.
I. ശിക്ഷാകാണ്ഡം.
16. (1) വായിൽനിന്നു പുറപ്പെടുന്നതും ഏറ്റവും ചെറു
തുമായ ധ്വനിക്കു വൎണ്ണം എന്നു പേർ. അ, ഇ, ഓ, ഔ, ൿ,
ൻ, ൺ, ർ, മ്, ൽ ഇവ വൎണ്ണങ്ങൾ ആകുന്നു.
(i) ക, കാ, ഖു, ഗി, ഘൃ, ചെ, ക്ഷു, മുതലായവ ഒറ്റ അക്ഷരങ്ങൾ
ആകുന്നു എങ്കിലും ഒറ്റ വൎണ്ണങ്ങൾ അല്ല. ക = ൿ + അ; കാ = ൿ + ആ;
ഖു = ഖ്土 + ഉ; ഗി = ഗ് + ഇ; ഘൃ = ഘ് + ഋ; ചെ = ച് + എ; ക്ഷു = ൿ +
ഷ് + ഉ ഇങ്ങിനെ അനേകം വൎണ്ണങ്ങൾ ചേൎന്നുണ്ടായവ തന്നേ.
(2) വൎണ്ണങ്ങളെക്കുറിച്ചു പറയുന്ന വ്യാകരണഭാഗത്തിന്നു
ശിക്ഷാകാണ്ഡം എന്നു പേർ.
(i) ശിക്ഷാകാണ്ഡത്തിൽ സംജ്ഞാപ്രകരണം എന്നും സന്ധിപ്രകരണം
എന്നും രണ്ടു വിഭാഗങ്ങൾ ഉണ്ടു.
1. സംജ്ഞാപ്രകരണം.
17. ശാസ്ത്രം എളുപ്പത്തിൽ ഗ്രഹിപ്പാൻ വേണ്ടി ഇന്നി
ന്ന അൎത്ഥത്തിൽ മാത്രം ഇന്നിന്ന പദങ്ങൾ ഉപയോഗിക്കു
മെന്ന നിശ്ചയത്തോടു കൂടി ശാസ്ത്രത്തിൽ പ്രയോഗിക്കുന്ന
വാക്കുകളെ സംജ്ഞകൾ എന്നു പറയും.
18. വൎണ്ണങ്ങളെ സ്വരങ്ങളായും വ്യഞ്ജനങ്ങളായും വിഭ
ജിച്ചിരിക്കുന്നു. [ 29 ] 1. സ്വരങ്ങൾ
(സമാനാക്ഷരങ്ങൾ) | അ, ആ; ഇ, ഈ; ഉ, ഊ; ഋ, ൠ; ഌ, (ൡ). |
(സന്ധ്യക്ഷരങ്ങൾ) | എ, ഏ, ഐ; ഒ, ഓ, ഔ. |
(അയോഗവാഹങ്ങൾ) | അം (അനുസ്വാരം); അഃ (വിസൎഗ്ഗം). |
(i) സമാനങ്ങളായ സ്വരങ്ങൾ ചേൎന്നുണ്ടായവ സമാനാക്ഷരങ്ങൾ ആ
കുന്നു. ആ = അ + അ; ഈ = ഇ + ഇ; ഊ = ഉ + ഉ; ൠ = ഋ + ഋ; ൡ =
ഌ + ഌ.
(ii) അസമങ്ങളായ സ്വരങ്ങൾക്കു പകരം വരുന്നതുകൊണ്ടു സന്ധ്യക്ഷ
രങ്ങൾ എന്നു പേർ. അ + ഇ = ഏ; അ + ഉ= ഓ; അ + ഏ = ഐ;
അ + ഓ = ഔ.
(iii) അ, ഇ, ഉ എന്നിവയിൽനിന്നു മറ്റു സ്വരങ്ങൾ ഉണ്ടായതുകൊണ്ടു
ഇവയെ മൂലസ്വരങ്ങൾ എന്നു പറയും.
2. വ്യഞ്ജനങ്ങൾ.
(കവൎഗ്ഗം.) | ക, ഖ, ഗ, ഘ, ങ, | (കണ്ഠ്യങ്ങൾ) |
(ചവൎഗ്ഗം.) | ച, ഛ, ജ, ഝ, ഞ, | (താലവ്യങ്ങൾ) |
(ടവൎഗ്ഗം.) | ട, ഠ, ഡ, ഢ, ണ, | (മൂൎദ്ധന്യങ്ങൾ) |
(തവൎഗ്ഗം.) | ത, ഥ, ദ, ധ, ന, ഩ | (ദന്ത്യങ്ങൾ) |
(പവൎഗ്ഗം.) | പ, ഫ, ബ, ഭ, മ, | (ഓഷ്ഠ്യങ്ങൾ) |
(അന്തസ്ഥങ്ങൾ.) | യ, ര, ല, വ, | (മദ്ധ്യമങ്ങൾ) |
(പ്രതിവൎണ്ണങ്ങൾ.) | റ, ഴ, ള, | |
(ഊഷ്മാക്കൾ.) | ശ, ഷ, സ, ഹ. |
കഴികയില്ല. വാൿ, ത്യജ്, ലിട്, ചാൺ, ഞാൻ, പോമ് ഇത്യാദികളുടെ
അന്തത്തിലുള്ള വൃഞ്ജനം പാടുവാൻ ശ്രമിച്ചാൽ അസാദ്ധ്യമായി കാണും
. ഉച്ചാരണ ശേഷം വൃഞ്ജനം നിന്നുപോകും. അല്ലെങ്കിൽ അ എന്നതിനെപ്പാടും.
(ii) ഒരു വൎണ്ണത്തെ പറവാനായിട്ടു അതിനോടു — കാരപ്രത്യയം ചേൎക്കും.
അകാരം എന്നാൽ അ എന്ന വൎണ്ണം എന്നു അൎത്ഥം. എന്നാൽ രവൎണ്ണത്തെ
രകാരമെന്നും രേഫമെന്നും പറയും.
(iii) സ്വരത്തിന്റെ ശേഷം മകാരത്തിന്നു തുല്യമായി ഉച്ചരിക്കുന്ന വൎണ്ണം
അനുസ്വാരം ആകുന്നു.
അം ആം ഇം ഈം ഉം ഊം ഐം ഓം
മരം, വരാം, പെരിം, ഈംപുഴു, പോകും, ചമൂം പൈം (കിളി) പോം
(iv) സ്വരത്തിന്റെ ശേഷം ഹകാരത്തിന്നു തുല്യമായി ഉച്ചരിക്കുന്ന വൎണ്ണം
വിസൎഗ്ഗം ആകുന്നു. വിസൎഗ്ഗം സംസ്കൃതപദങ്ങൾ മാത്രം കാണും.
ഹരിഃ | അന്തഃപുരം | നമഃ | ദുഃഖം | അന്തഃകരണം | ഗൌഃ | ശ്രീഃ |
(v) ക, ഖ, മുതലായ അക്ഷരങ്ങളിൽ സുഖോച്ചാരണത്തിന്നു വേണ്ടി
അകാരം ചേൎത്തിരിക്കുന്നു. ക (= ൿ + അ) എന്നതിൽ ൿ എന്നതു മാത്രം
വ്യഞ്ജനം.
(v) വ്യഞ്ജനങ്ങളും സ്വരങ്ങളും ചേന്നുണ്ടായ ക, കാ, കി, കീ, കു, കൂ,
കൃ, കൄ, കൢ, കൣ, കെ. കേ, കൈ, കൊ, കോ, കൌ മുതലായ അക്ഷരങ്ങൾക്കു
ഗുണിതാക്ഷരം എന്ന പേർ ഇരിക്കട്ടെ.
19. സംഭാഷണത്തിന്നു സമയം വേണ്ടതുപോലെ തന്നേ
വൎണ്ണങ്ങളെ ഉച്ചരിപ്പാനും സമയം വേണം. വൎണ്ണം ഉച്ചരി
പ്പാൻ വേണ്ടിയ ചുരുങ്ങിയ സമയത്തിന്നു മാത്ര എന്നു പേർ.
20. ഉച്ചാരണത്തിന്നു വേണ്ടിയ സമയത്തിന്നു ഒത്തവ
ണ്ണം സ്വരങ്ങളെ ഹ്രസ്വങ്ങളായും ദീൎഗ്ഘങ്ങളായും വിഭാ
ഗിക്കുന്നു.
(i) ഉച്ചാരണത്തിന്നു ഒരു മാത്രാസമയം വേണ്ടിവരുന്ന സ്വരം ഹ്രസ്വ
വും രണ്ടുമാത്രാസമയം വേണ്ടിവരുന്ന സ്വരം ദീൎഘവും ആകുന്നു. [ 31 ] (ii) ഉച്ചാരണത്തിന്നു മൂന്നുമാത്രാസമയം വേണ്ടിവരുന്ന സ്വരങ്ങളെ പ്ലുത
ങ്ങളെന്നു പറയുമെങ്കിലും അവയെ കാണിപ്പാനായിട്ടു എഴുത്തിൽ അടയാളമി
ല്ലായ്കയാൽ ഇവിടെ പ്ലുതങ്ങളെ എടുത്തിട്ടില്ല.
1. ഹ്രസ്വങ്ങൾ: അ, ഇ, ഉ, ഋ, ഌ, എ, ഒ.
2. ദീൎഘങ്ങൾ: ആ, ഈ, ഊ, ൠ, ൡ, ഏ, ഐ, ഓ, ഔ
(iii) ഌകാരം സംസ്കൃതത്തിലെ കൢപ് ധാതുവിൽ മാത്രം ഉണ്ടു. ആ ധാതു
വിൽ നിന്നുണ്ടായ കൢപ്തം, കൢപ്തി എന്ന പദങ്ങളെ മലയാളത്തിൽ ക്ലപ്തം, ക്ലപ്തി
എന്നും ക്ലിപ്തം, ക്ലിപ്തി എന്നും തെറ്റായി എഴുതിവരുന്നുണ്ടു.
(iv) ൡദീൎഘത്തിന്നു സംസ്ത്രത്തിലുംകൂടി പ്രയോഗമില്ല. അതുകൊണ്ടു അ
തിനെ ഉപേക്ഷിച്ചുകളയുന്നതു നല്ലതു.
(v) എ, ഒ എന്ന ഹ്രസ്വങ്ങൾക്കു സംസ്കൃതത്തിൽ പ്രയോഗമില്ലായ്കയാൽ
സംസ്കൃതപദങ്ങളിലെ ഏ, ഓ എന്ന സ്വരങ്ങളെ ദീൎഘങ്ങളെക്കൊണ്ടുതന്നേ എഴു
തേണം.
(vi) സംസ്കൃതവ്യാകരണത്തിൽ വ്യഞ്ജനത്തെ ഉച്ചരിപ്പാനുള്ള സമയം അര
മാത്രയെന്നു പറഞ്ഞിരിക്കുന്നു.
21. ശരീരാംഗങ്ങളിൽ ഏതിന്റെ സഹായത്തോടു കൂടി
വൎണ്ണം ഉച്ചരിക്കുന്നുവോ ആ അംഗം ആ വൎണ്ണത്തിന്റെ
സ്ഥാനം ആകുന്നു. കണ്ഠം (തൊണ്ട), താലു (അണ്ണാക്കു),
മൂൎദ്ധാവു (മേൽത്തൊണ്ട), ദന്തങ്ങൾ (പല്ലകൾ), ഓഷ്ഠ
ങ്ങൾ (ചുണ്ടുകൾ), നാസിക (മുക്കു), ജിഹ്വ (നാവു)
ഇവ വൎണ്ണങ്ങളുടെ സ്ഥാനങ്ങൾ ആകുന്നു.
22. (i) ജിഹ്വാമൂലവും (നാവിന്റെ ആരംഭവും) കണ്ഠവും വൎണ്ണങ്ങളെ
ഉച്ചരിക്കുമ്പോൾ അടുത്തുവരുന്നുവെങ്കിൽ ആ വൎണ്ണങ്ങൾ കണ്ഠ്യങ്ങൾ ആകുന്നു.
അ, ആ, കവൎഗ്ഗം, ഹ , വിസ്സൎഗ്ഗം ഇവ കണ്ഠ്യങ്ങൾ ആകുന്നു.
(ii) ജിഹ്വാഗ്രം (നാവിന്റെ അറ്റം) താലുവിനോടു അടുത്തുച്ചരിക്കു
മ്പോൾ ഉണ്ടാകുന്ന വൎണ്ണങ്ങൾ താലവ്യങ്ങൾ ആകുന്നു. ഇ, ഈ, ചവ
ൎഗ്ഗം, യ, ശ, ഇവ താലവ്യങ്ങൾ ആകുന്നു. [ 32 ] (iii) ജിഹ്വാഗ്രം മൂൎദ്ധാവിനോടു അടുത്തുച്ചരിക്കുമ്പോൾ ഉണ്ടാകുന്ന വൎണ്ണ
ങ്ങൾ മൂൎദ്ധന്യങ്ങൾ ആകുന്നു. ഋ, ൠ, ടവൎഗ്ഗം, ര, ഷ, റ, ഴ, ള ഇവ
മൂൎദ്ധന്യങ്ങൾ ആകുന്നു.
(iv) ജിഹ്വാഗ്രം ദന്തങ്ങളോടു അടുത്തുച്ചരിക്കുമ്പോൾ ഉണ്ടാകുന്ന വൎണ്ണ
ങ്ങൾ ദന്ത്യങ്ങൾ ആകുന്നു. ഌ, (ൡ), തവൎഗ്ഗം, ല, സ, ഇവ ദന്ത്യ
ങ്ങൾ ആകുന്നു.
(v) ഓഷ്ഠങ്ങൾ തമ്മിലടുത്തു ഉണ്ടാകുന്ന വൎണ്ണങ്ങൾ ഓഷ്ഠ്യങ്ങൾ ആ
കുന്നു. ഉ, ഊ പവൎഗ്ഗം ഇവ ഓഷ്ഠ്യങ്ങൾ ആകുന്നു.
(vi) കണ്ഠ്യങ്ങൾ മുതലായ വൎണ്ണങ്ങളിൽ നാസികയുടെയും സഹായത്തോടു
കൂടി ഉച്ചരിയ്ക്കേണ്ടുന്ന വൎണ്ണങ്ങൾ അനുനാസികങ്ങൾ ആകുന്നു. ങ,
ഞ, ണ, ന, ബ, മ ഇവ അനുനാസികങ്ങൾ ആകുന്നു. ഇവക്കു
രണ്ടു സ്ഥാനമുണ്ടു. ഒന്നു അതതു വ്യഞ്ജനം ചേരുന്ന വൎഗ്ഗത്തിലേ വ്യഞ്ജന
ത്തിന്റെ സ്ഥാനവും മറ്റേതു മൂക്കും ആകുന്നു. ങ കാരത്തിന്നു കണ്ഠവും മൂക്കും
ഞകാരത്തി
ന്നു താലുവും മൂക്കും, ണകാരത്തിന്നു മൂൎദ്ധാവും മൂക്കും, നകാരത്തി
ന്നുദന്താഗ്രവും മൂക്കും, ഩകാരത്തിന്നു ദന്തമൂലവും മൂക്കും, മകാരത്തിന്നു ഓഷ്ഠ
ങ്ങളും മൂക്കും സ്ഥാനങ്ങൾ ആകുന്നു.
ജ്ഞാപകം.— (1) പഩ, ആഩ, നഩ, ഇത്യാദി പദങ്ങളിൽ ഒടുവിലെ
ദന്ത്യമായ വൎണ്ണത്തെ ഉച്ചരിക്കുമ്പോൾ നാവിന്റെ മുനറ്റെ പല്ലുകളുടെ മുനക
ളോടു അടുപ്പിച്ചു ഉച്ചരിക്കും. ഈ ഉച്ചാരണം സംസ്കൃതത്തിൽ ഇല്ല.
ജ്ഞാപകം. — (2) അനുസ്വാരം കേവലം നാസിക്യമായ ശബ്ദം ആ
കുന്നു. മകാരം നാസിക്യവും ഓഷ്ഠ്യവും ആയ ശബ്ദം ആകുന്നു. അനുസ്വാ
രത്തെ മകാരമായി ഉച്ചരിക്കുന്നതുകൊണ്ടു മലയാളത്തിൽ അനുസ്വാരത്തിന്നും
മകാരത്തിന്നും തമ്മിൽ ഭേമില്ല. മരം മുതലായവയുടെ അന്തത്തിൽ എഴുതുന്ന
അനുസ്വാരം സൌകൎയ്യത്തിനാകയാൽ മരം എന്നിവ മകാരാന്തമെന്നു പറയും.
23. ക മുതൽ മ വരെയുള്ള ഇരുപത്തഞ്ചു വ്യഞ്ജന
ങ്ങളെ സ്പൎശങ്ങൾ എന്നു പറയും. അവയെ അയ്യഞ്ചു
വൎണ്ണങ്ങൾ ഉള്ള അഞ്ചു വൎഗ്ഗങ്ങളാക്കുന്നു. അതതു വൎഗ്ഗ
ത്തിലെ ആദ്യവൎണ്ണത്തോടു വൎഗ്ഗമെന്ന പദം ചേൎത്തു കവൎഗ്ഗം,
ചവൎഗ്ഗം എന്നിങ്ങനെ പേർ വിളിക്കുന്നു. [ 33 ] 24. (1) വൎഗ്ഗങ്ങളിലേ ഒന്നാം വൎണ്ണങ്ങളായ ക, ച, ട, ത,
പ എന്നിവയെ ഖരങ്ങൾ എന്നും, രണ്ടാം വൎണ്ണങ്ങളായ ഖ,
ഛ, ഠ, ഥ, ഫ എന്നിവയെ അതിഖരങ്ങൾ എന്നും, മൂന്നാം
വൎണ്ണങ്ങളായ ഗ, ജ, ഡ, ദ, ബ എന്നിവയെ മൃദുക്കൾ എന്നും
നാലാം വൎണ്ണങ്ങളായ ഘ, ഝ, ഢ, ധ, ഭ എന്നിവയെ ഘോ
ഷങ്ങൾ എന്നും അഞ്ചാം വൎണ്ണങ്ങളായ ങ, ഞ, ണ, ന, മ
എന്നിവയെ അനുനാസികൾ എന്നും പറയും.
(2) യ, ര, ല, വ, റ, ഴ, ള എന്നിവ സ്പൎശങ്ങളുടെയും ഊ
ഷ്മാക്കളുടെയും മദ്ധ്യേത്തിലുള്ളവ ആകയാൽ മദ്ധ്യമങ്ങൾ
എന്നു പറയും. യ, ര, ല, വ എന്നിവക്കു അന്തസ്ഥങ്ങൾ
എന്നും അന്തസ്ഥകൾ എന്നും പേർ. റ, ഴ, ള എന്നി
വയെ പ്രതിവൎണ്ണങ്ങൾ എന്നു പറയും. റ, ഴ, ഉ എന്നിവ
ദ്രാവഡഭാഷകളിൽ തമ്മിൽ മാറുന്നതുകൊണ്ടു ഇവക്കു പ്രതി
വൎണ്ണങ്ങൾ എന്നു പേർ.
(3) ശ, ഷ, സ, ഹ എന്നിവ ഊഷ്മാക്കൾ ആകുന്നു.
(4) ൺ, ൻ, ർ, റ്, ല്, ള്, ഴ് ഇവ ചില്ലുകൾ ആകു
ന്നു. ഈ വ്യഞ്ജനങ്ങളില്ലാതെ വേറെ വ്യഞ്ജനത്തിൽ മല
യാളപദം അവസാനിക്കയില്ല.
ആൺ, ഞാൻ, ആർ, നീറ്, പാല്, വാൾ, കീഴ്
(5) ഇടക്കു സ്വരം കൂടാതെ ഒന്നിച്ചു വരുന്ന വ്യഞ്ജനക്കൂട്ട
ത്തിന്നു കൂട്ടക്ഷരം എന്നോ സംയോഗം എന്നോ പേർ
പറയും.
ക്ക, ച്ച, ട്ട, ത്ത, പ്പ, ങ്ക, ഞ്ച, ണ്ട, ന്ത, മ്പ, യ്യ, വ്വ, ല്ല, റ്റ, ള്ള, ന്റ.
25. വൎണ്ണവിഭാഗത്തെ താഴേ പട്ടികയിൽകാണിച്ചിരി
ക്കുന്നു. [ 34 ]
അഘോഷ ങ്ങൾ |
ഘോഷവത്തുക്കൾ | ||||||||||
ഖരങ്ങൾ | അതിഖരങ്ങൾ | ഊഷ്മാക്കൾ | മൃദുക്കൾ | ഘോഷങ്ങൾ | അനുനാസികങ്ങൾ | മദ്ധ്യമങ്ങൾ | സ്വരങ്ങൾ | ||||
സമാനാക്ഷ രങ്ങൾ |
സന്ധ്യക്ഷ രങ്ങൾ | ||||||||||
ഹ്രസ്വം | ദീൎഘം | ഹ്രസ്വം | ദീൎഘം | ||||||||
കണ്ഠ്യങ്ങൾ | ക | ഖ | ഃ | ഗ | ഘ | ങ | അ | ആ | എ | ഏ ഐ ഓ ഔ | |
താലവ്യങ്ങൾ | ച | ഛ | ശ | ജ | ഝ | ഞ | യ | ഇ | ഈ | എ | ഏ ഐ |
മൂൎദ്ധ്യനങ്ങൾ | ട | ഠ | ഷ | ഡ | ഢ | ണ | ര റ ള ഴ |
ഋ | ൠ | ||
ദന്ത്യങ്ങൾ | ത | ഥ | സ | ദ | ധ | ന ഩ |
ല വ |
ഌ | ൡ | ||
ഓഷ്ഠ്യങ്ങൾ | പ | ഫ | ഃ | ബ | ഭ | മ | വ | ഉ | ഊ | ഒ | ഓ ഔ |
(i) എ, ഏ, ഐ. ഇവക്കു കണ്ഠവും താലുവും സ്ഥാനങ്ങളാകുന്നുവെങ്കിലും
അ, ഇ, ഈ, എ, ഏ, ഐ എന്നിവയെ താലവ്യസ്വരങ്ങളായി വിചാരിക്കും.
(ii) ഒ, ഓ, ഔ ഇവക്കു കണ്ഠവും ഓഷ്ഠങ്ങളും സ്ഥാനങ്ങളാകുന്നുവെങ്കിലും
അ, ഉ, ഊ, ഒ, ഓ, ഔ ഇവയെ ഓഷ്ഠ്യസ്വരങ്ങളായി വിചാരിക്കും.
(ii) അകാരത്തിന്നു കണ്ഠം, താലു, ഓഷ്ഠങ്ങൾ ഇവയിൽ ഏതും സ്ഥാന
മായി വിചാരിക്കാമെങ്കിലും അതിനെ ചിലപ്പോൾ താലവ്യമായും ചിലപ്പോൾ
ഓഷ്ഠ്യമായും വിചാരിക്കും.
(iv) വകാരത്തിന്നു ദന്തവും ഓഷ്ഠവും സ്ഥാനമാകുന്നു.
(v) ഖരത്തെ വായടെച്ചുച്ചരിപ്പാൻ ശ്രമിച്ചാൽ ധനി പുറപ്പെടുകയില്ല.
മൃദുക്കളെ വായടെച്ചു ഉച്ചരിപ്പാൻ ശ്രമിച്ചാൽ ഒരു വിധമായ ധ്വനി പുറപ്പെടും. [ 35 ] ഇതിന്നു ഘോഷം എന്ന പേർ ഇരിക്കട്ടെ. ഖരങ്ങൾ, അതിഖരങ്ങൾ, ഊ
ഷ്മാക്കൾ ഇവക്കു ഘോഷമില്ലാത്തതുകൊണ്ടു അഘോഷങ്ങൾ എന്നു പേർ.
ശേഷമുള്ള വൎണ്ണങ്ങൾ ഘോഷവത്തുകൾ ആകുന്നു.
(v) ഖരം ഉച്ചരിച്ച ഉടനെ തന്നേ ശ്വാസം നിന്നുപോകുന്നു. അതിഖര
ങ്ങളെ ഉച്ചരിച്ച ശേഷവും ശ്വാസം ക്ഷണനേരം നിലനില്ക്കുന്നു. ഉച്ചാരണ
ശേഷം ശ്വാസം ഉടനെ നിന്നുപോകുന്ന വൎണ്ണങ്ങളെ അല്പപ്രാണങ്ങൾ
എന്നും, ഉച്ചാരണശേഷം ക്ഷണനേരം ശ്വാസം നിലനില്ക്കുന്ന വൎണ്ണങ്ങളെ
മഹാപ്രാണങ്ങൾ എന്നും പേർപറയും.
(1) അല്പപ്രാണങ്ങൾ: — സ്വരങ്ങൾ, ഖരങ്ങൾ, മൃദുക്കൾ,
അനുനാസികങ്ങൾ, മദ്ധ്യമങ്ങൾ.
(2) മഹാപ്രാണങ്ങൾ: — അതിഖരങ്ങൾ, ഘോഷങ്ങൾ,
ഊഷ്മാക്കൾ.
(vii) ഹകാരം കണ്ഠ്യവും മഹാപ്രാണവുമായ ഘോഷവത്താകുന്നു.
26. പദാന്തത്തിലേ ഉകാരം രണ്ടു വിധം. (1) ചുണ്ടുകൾ
രണ്ടും ഉരുട്ടി പൂൎണ്ണമായിത്തുറന്നുച്ചരിക്കുന്ന ഉകാരത്തെ വിവൃ
തം എന്നും, കീഴ്ചുണ്ടു താഴ്ത്തി ഏകദേശം അകാരംപോലെ ഉച്ച
രിക്കുന്ന ഉകാരത്തെ സംവൃതം എന്നും പറയും. വിവൃത
ത്തിന്നു നിറയുകാരമെന്നും മുറ്റുകാരമെന്നും, സംവൃതത്തിന്നു
അരയുകാരമെന്നും പേരുണ്ടു.
(1) വിവൃതം. കടു, തെരു, കഴു, പുഴു, കുരു, ഗുരു, ശിശു.
(2) സംവൃതം ആടു, കാടു, ഉറപ്പു, നീറു, ചേറു, മണ്ണു, പുല്ലു, വാക്കു, ജഗത്തു, പരിവ്രാട്ടു, അനുഷ്ടുപ്പു.
ജ്ഞാപകം. — പദാദിയിലേ ഉകാരം വിവൃതം തന്നേ. സംസ്കൃതപദ
ങ്ങളുടെയും പൂൎണ്ണഭൂതത്തിന്റെയും അന്തത്തിലുള്ള ഉകാരം വിവൃതം തന്നേ.
വൎത്തമാനഭൂതക്രിയാന്യൂനങ്ങളുടെ അന്തത്തിലേ ഉകാരം സംവൃതം തന്നേ.
27. ഒരേസ്ഥാനത്തുനിന്നു പുറപ്പെടുന്ന വൎണ്ണങ്ങൾ സ
വൎണ്ണങ്ങൾ ആകുന്നു. കവൎഗ്ഗത്തിലേ അഞ്ചുവൎണ്ണങ്ങളും ത [ 36 ] മ്മിൽ സവൎണ്ണങ്ങൾ ആകുന്നു. സ്വരങ്ങൾക്കും വ്യഞ്ജന
ങ്ങൾക്കും ഒരേസ്ഥാനം ഉണ്ടായിരുന്നാലും അവ സവൎണ്ണങ്ങൾ
ആകയില്ല.
28. വായിൽനിന്നു പുറപ്പെടുന്ന വൎണ്ണങ്ങൾ ചെവിക്കു
വിഷയമാകുന്നു. അവയെ കണ്ണിന്നും വിഷയമാക്കാനായിട്ടു
എഴുതിക്കാണിക്കുന്നു. വൎണ്ണങ്ങളുടെ ഉച്ചാരണത്തെ എഴുതിക്കാ
ണിപ്പാനായിട്ടു ഉപയോഗിക്കുന്ന അടയാളങ്ങളെ ലിപി
എന്നു പേർ പറയും.
ഇതി സംജ്ഞാപ്രകരണം.
പരീക്ഷ. (16-28.)
1. ശിക്ഷ എന്നാൽ എന്തു? 2. സംജ്ഞ എന്തെന്നു വിവരിച്ചു ഉദാഹരിക്കുക.
3. സംജ്ഞകളെ കൊണ്ടു എന്തുപകാരം? 4. സ്വരം വ്യഞ്ജനം എന്ന സംജ്ഞ
കളെക്കൊണ്ടു എന്തുപകാരം? 5. സ്വരത്തിന്നും വ്യഞ്ജനത്തിന്നും തമ്മിൽ
എന്തു ഭേദം? 6. മാത്രയെ വിവരിക്കുക. 7. മാത്രയാൽ ഉണ്ടാകുന്ന സ്വരഭേ
ദങ്ങളെ പറക. 8. ഹ്രസ്വങ്ങൾ ഏവ? ദീൎഘങ്ങൾ ഏവ? 9. അനുസ്വാരം
വിസൎഗ്ഗം ഇവയെ വിരിച്ചു ഉദാഹരിക്കുക. 10. ഋ, ഌ വൎണ്ണങ്ങൾ ഉള്ള ചില
പദങ്ങളെ പറക. 11. ആകാരംകൊണ്ടു എന്തുപകാരം? 12. സംസ്കൃതത്തിൽ
ഇല്ലാത്ത സ്വരങ്ങൾ ഏവ? ഇതറിഞ്ഞിട്ടു എന്തു ഫലം? 13. വൎണ്ണത്തിന്റെ
സ്ഥാനമെന്നാൽ എന്തു? 14. സ്ഥാനങ്ങളെ പറക? 15. സ്ഥാനം നിമിത്തം
വൎണ്ണങ്ങൾക്കു ഉണ്ടാകുന്ന പേരുകൾ പറക. 16. രണ്ടുസ്ഥാനമുള്ള വൎണ്ണങ്ങ
ളിൽ ചിലവയെ പറക. 17. അനുനാസികമെന്നാൽ എന്തു? അനുനാസി
കങ്ങൾ ഏവ? 18. സ്പൎശമെന്നാൽ എന്തു? 19. സ്പൎശങ്ങളെ രണ്ടു വിധ
ത്തിൽ വിഭജിക്കുക. 20. ഖരം, അതിഖരം, മൃദു, ഘോഷം ഇവയേവ? 21. മ
ദ്ധ്യമങ്ങൾ എന്നാൽ എന്തു? 22. ഈ പേർ എങ്ങിനെ ഉണ്ടായി? 23. മദ്ധ്യമ
ങ്ങളെ വിഭാഗിക്കുക. 24. പ്രതിവൎണ്ണങ്ങൾ ഏവ? 25. എന്തിന്നു പ്രതിവൎണ്ണ
ങ്ങളെന്നു പറയുന്നു? 26. ഊഷ്ടാക്കൾ ഏവ? 27. ചില്ലുകൾ ഏവ? 28. താലവ്യ
സ്വരം, ഓഷ്ഠ്യ സ്വരം, ഘോഷം, അഘോഷം, ഘോഷവത്തു ഇവയെ വിവ
രിക്കുക. 29. അല്ലപ്രാണവും മഹാപ്രാണവും തമ്മിൽ എന്തു വ്യത്യാസം?
30. അല്പപ്രാണങ്ങളെ പറക? 31. മഹാപ്രാണങ്ങളെ കാണിക്ക. 32. സം
യോഗമെന്നാൽ എന്തു? 33. സംവൃതം, വിവൃതം ഇവ തമ്മിൽ എന്തു ഭേദം? [ 37 ] 31. സംവൃതം എവിടെ വരും? 35. പാഠപുസ്തകം എടുത്തു ഒരു വാക്യം വായിച്ചു
അതിലേ വൎണ്ണങ്ങളെ വിഭജിക്കുക.
36. ചെറുപ്പം തൊട്ടേറും കുരുപരിഷയോടുള്ള കലഹ
പ്പിറപ്പിന്റേ മൂലം സഹജജനമല്ലോൎക്കിഹ മേ.
ജരാസന്ധൻ വക്ഷസ്ഥലമിവ രുഷാ ഭീമനിതു വേർ
പിരിക്കുന്നൂ. സന്ധിം വിരവോടു ഭവാന്മാർ തുടരുവിൻ ॥
ഈ പദ്യത്തിലേ സംയോഗാക്ഷരങ്ങളെടുത്തു അവ ഏതുവൎണ്ണങ്ങൾ ചേൎന്നു
ണ്ടായവ എന്നു പറക.
2. സന്ധിപ്രകരണം.
29. ഇടക്കു യാതൊരു നിറുത്തലും കൂടാതെ വൎണ്ണങ്ങളെ
അത്യന്തം അടുത്തുച്ചരിക്കുമ്പോൾ ഉണ്ടാകുന്ന വൎണ്ണസാമീ
പ്യത്തിന്നു സംഹിത എന്നു പേർ.
(1) സംഹിതയിൽ മുമ്പും പിമ്പും നില്ക്കുന്ന വൎണ്ണങ്ങളുടെ
സാമീപ്യത്താൽ ഉണ്ടാകുന്ന ഉച്ചാരണഭേദം സന്ധിയാകുന്നു.
(2) സംഹിതയിൽ വൎണ്ണങ്ങളെ ഉച്ചരിക്കുമ്പോൾ നേരി
ടുന്ന പ്രയാസത്തെ വിവൃത്തി എന്നു പറയും.
(i) “നീ + അന്നു + അവിടെ + ഉണ്ടു + ആയി + ഇരുന്നു + ഓ + ഇല്ല +
ഓ + എന്നു + ആലോചിച്ചു + ഉത്തരം പറക” — എന്ന വാക്യത്തിൽ സംഹിത
യിൽ മുമ്പും പിമ്പും നില്ക്കുന്ന സ്വരങ്ങളെ അടുത്തടുത്തു ഉച്ചരിക്കുമ്പോൾ ഉണ്ടാ
കുന്ന പ്രയാസം കൂടാതെ കഴിപ്പാൻ വേണ്ടി അവിടവിടെ നിറുത്തുന്നു. അതു
പോലെ തന്നേ അ + ഇടെ, ആ + ഇ, പോ + ഊ മുതലായ ഒറ്റപ്പദങ്ങളിലും
വിവൃത്തി ഭാഷയിൽ വരികയില്ല.
(3) ഗദ്യത്തിൽ വാക്യത്തിലേ പദങ്ങൾക്കു സംഹിതയിൽ
വിവൃത്തി വരാമെങ്കിലും പദ്യത്തിൽ വിവൃത്തി പാടില്ല. ഒറ്റ
പ്പദങ്ങളിൽ വിവൃത്തി മലയാളത്തിൽ വരികയില്ല.
(4) ഭിന്നസ്ഥാനങ്ങളിൽനിന്നു ഉൽഭവിച്ച വ്യഞ്ജനങ്ങൾ
ഒറ്റപ്പദങ്ങളിൽ വന്നാൽ ഉച്ചാരണത്തിന്നു വൈഷമ്യം ഉ
ണ്ടാകും. കൺ + തു എന്നതിൽ മൂൎദ്ധന്യമായ ണകാരവും [ 38 ] ദന്ത്യമായ തകാരവും സംഹിതയിൽ വരുന്നതുകൊണ്ടു തകാ
രവും മൂൎദ്ധന്യമായി മാറും. കൺ + ടു = കണ്ടു.
(5) സംഹിതയാൽ ഉണ്ടാക്കുന്ന ഉച്ചാരണവൈഷമ്യങ്ങളെ
തീൎക്കുന്നതു സന്ധിയാകുന്നു.
30. രണ്ടു വൎണ്ണങ്ങളുടെ ഇടയിലോ ഒന്നിന്റെ മുമ്പിലോ
വരുന്ന വൎണ്ണത്തിന്നു ആഗമം എന്നു പേർ.
(i) മടി + ഇല്ല. ഈ സംഹിതയിൽ ‘മടി’ എന്നതിന്റെ ഒട്ടുവിലേ ഇകാ
രത്തിന്റെ പിന്നിൽ ‘ഇല്ല’ എന്നതിന്റെ ആദിയിലേ ഇകാരം വരുമ്പോൾ
ഉണ്ടാകുന്ന വിവൃത്തി നീക്കാനായിട്ടു ഈ രണ്ടു വൎണ്ണങ്ങളുടെ ഇടയിൽ യകാരം
വന്നു കൂടും. ഈ യകാരം ആഗമം ആകുന്നു. രാശി എന്നതിനെ ഇരാശി
എന്നു ഉച്ചരിച്ചാൽ രേഫത്തിന്റെ മുമ്പിൽ വന്ന ഇകാരം ആഗമമാകും.
(ii) ആടിയിൽ നില്ക്കുന്ന വൎണ്ണത്തെ ആദ്യവൎണ്ണമെന്നും, അന്തത്തിൽ
നില്ക്കുന്നതിനെ അന്ത്യവൎണ്ണമെന്നും പറയും.
31. പ്രയോഗകാലത്തു വൎണ്ണങ്ങളെ ഉച്ചരിക്കാതിരിക്കു
ന്നതു ലോപം ആകുന്നു.
(i) അവിടെ + അവിടെ എന്ന സംഹിതയിൽ ഒന്നാം പദത്തിന്റെ അ
ന്ത്യമായ എകാരം ഉച്ചരിക്കാതിരുന്നാൽ അവിട് + അവിടെ എന്നാകും. അടു
ത്തുച്ചരിക്കുമ്പോൾ അവിടവിടെ എന്നാകും. അതുകൊണ്ടു ഒന്നാം അവിടെ
എന്നതിന്റെ അന്ത്യമായ എകാരത്തിന്നു ലോപം വന്നിരിക്കുന്നു.
32. സ്ഥാനം എന്നതിന്നു അറിവു, ജ്ഞാനം, പ്രസംഗം
എന്നാകുന്നു അൎത്ഥം. ണകാരത്തിന്റെ സ്ഥാനത്തു എന്നു
പറഞ്ഞാൽ, ണകാരത്തെക്കുറിച്ചുള്ള ജ്ഞാനം അല്ലെങ്കിൽ
പ്രസംഗം ഉണ്ടാകുമ്പോൾ എന്നൎത്ഥം.
(1) സ്ഥാനത്തോടു കൂടിയതു സ്ഥാനി, യാതൊന്നിന്നു
പകരം മറ്റൊന്നു ഉപയോഗിക്കുന്നുവോ ആയതു സ്ഥാനി.
(i) വെൺ + ചാമരം എന്നതിൽ അന്ത്യമായ ണകാരത്തിന്റെ സ്ഥാനത്തു
ഞകാരം ഉപയോഗിച്ചാൽ വെഞ് + ചാമരം = വെഞ്ചാമരം എന്നാകും. അതു
കൊണ്ടു ണകാരം സ്ഥാനിയും, ഞകാരം ആദേശവും ആകുന്നു. [ 39 ] (2) സ്ഥാനിക്കു പകരം വരുന്നതു ആദേശം.
(3) ആദേശം സ്ഥാനിക്കു തുല്യമായിരിക്കേണം.
(i) വെൺചാമരമെന്നതിൽ അനുനാസികമായ ണകാരത്തിന്നു പകരം
വരുന്ന ഞകാരവും അനുനാസികമാകയാൽ സ്ഥാനിക്കും ആദേശത്തിന്നും നാ
സിക തുല്യമായ സ്ഥാനം ഉള്ളതുകൊണ്ടു സ്ഥാനത്താൽ സാമ്യം സിദ്ധിച്ചു.
1. സ്വരസന്ധി
33. സംഹിതയിൽ ആദ്യവും അന്ത്യവും ആയ വൎണ്ണ
ങ്ങൾ സ്വരങ്ങൾ ആകുന്നു എങ്കിൽ അവയെ സംബന്ധിച്ചു
ണ്ടാകുന്ന കാൎയ്യങ്ങളെ വിവരിക്കുന്നതു സ്വരസന്ധിയാകുന്നു.
(a) ആഗമസന്ധി.
34. (1) അകാരത്തിന്റെ പിന്നിൽ സ്വരം വന്നാൽ പ്രാ
യേണ വകാരം ആഗമമായ്വരും.
അ + അൻ = അ + വ് + അൻ = അവൻ. അ + ഇടം = അ + വ് +
ഇടം = അവിടം. പല + ആണ്ടു = പലവാണ്ടു. പല + ഉരു = പലവുരു.
(i) അകാരത്തിന്റെ പിന്നിൽ എല്ലായ്പോഴും വകാരം വരികയില്ലെന്നു
കാണിപ്പാൻ പ്രായേണ എന്ന പദം പ്രയോഗിച്ചിരിക്കുന്നു. ചിലപ്പോൾ അകാ
രത്തിന്റെ പിന്നിൽ യകാരവും ആഗമമായ്വരും. തല + ഓടു = തലയോടു.
തല + ഇൽ = തലയിൽ. ചോര + അണഞ്ഞു = ചോരയണഞ്ഞു.
(ii) അകാരത്തിന്റെ പിന്നിൽ യകാരം ആഗമം വന്നാൽ അകാരം താല
വ്യവും വകാരം വന്നാൽ അകാരം ഓഷ്ഠ്യവും ആകുന്നു എന്നു പറയും.
(2) അകാരത്തിന്റെ പിന്നിൽ സ്വരപ്രത്യയം വന്നാൽ
യകാരം ആഗമം വരും.
(i) സ്വരംകൊണ്ടു തുടങ്ങുന്ന പ്രത്യയം സരപ്രത്യയം ആകുന്നു.
പന + ഉടെ = പനയുടെ. ലത + ആൽ = ലതയാൽ. ഭാൎയ്യ + ഓടു =
ഭാൎയ്യയോടു. ജായ + ഇൽ = ജായയിൽ. മല + ഉടെ = മലയുടെ, മല +
അൻ = മലയൻ. [ 40 ] (ii) ആക + ഏ = ആക + വ് + ഏ= ആകവേ, ഒക്ക + ഏ= ഒക്കവേ,
നീള + ഏ = നീളവേ, പതുക്കു + ഏ= പതുക്കുവേ, മെല്ല + ഏ = മെല്ലപേ ഇ
ത്യാദി പൂൎവ്വരീതിയെ അനുസരിച്ചു പദ്യത്തിലുള്ള രൂപങ്ങൾക്കു പകരം ഇപ്പോൾ
ഗദ്യത്തിൽ ഏകാരത്തിനു മുമ്പുള്ള അകാരത്തിന്റെ ലോപത്താൽ ഉണ്ടായ രൂപ
ങ്ങളും ഉണ്ടു. ആക + ഏ= ആൿ + ഏ = ആകേ, ഒക്കേ, നീളേ പതുക്കേ,
മെല്ലേ ഇത്യാദി.
(3) ആകാരത്തിന്റെ പിന്നിൽ സ്വരം വന്നാൽ ചില
പ്പോൾ വകാരവും ചിലപ്പോൾ യകാരവും ആഗമമായ്വരും.
വകാരം, പിതാ + ഉ = പിതാവു. രാജാ + ഉ = രാജാവു. അന്യഥാ +
ആക്കി = അന്യഥാവാക്കി, വൃഥാ + ആക്കി = വൃഥാവാക്കി. എല്ലാ + അരും=
എല്ലാവരും, വാ + എന്നു = വാവെന്നു. അമേരിക്കാ + ഇൽ = അമേരിക്കാവിൽ.
യകാരം, അമേരിക്കാ + എ = അമേരിക്കായെ; അമേരിക്കാ + ഇൽ =
അമേരിക്കായിൽ, ആ + ഇ = ആയി; ചിനാ + ഇൽ = ചിനായിൽ.
(4) താലവ്യസ്വരങ്ങളുടെ പിന്നിൽ സ്വരം വന്നാൽ യകാ
രം ആഗമമായ്വരും.
ശക്തി + ഏറീടും = ശക്തിയേറിടും, ഓടി + അണഞ്ഞാർ = ഓടിയണ
ഞ്ഞാർ, വഴി + ഇൽ = വഴിയിൽ, കൈ + ഉള്ള = കൈയുള്ള.
(5) ഇ എന്ന ചുട്ടെഴുത്തിന്റെയും ഏ, യാ എന്ന ചോ
ദ്യെഴുത്തിന്റെയും പിന്നിൽ സ്വരം വന്നാൽ വകാരം വരും.
ഇ + അൻ = ഇവൻ; ഇവൾ, ഇവർ; ഇ + ഇടം = ഇവിടം; യാ + അൻ =
യാവൻ, യാവൾ, യാവർ.
(i) ഇ + അൻ എന്നതിൽ താലവ്യമായ ഇകാരത്തിന്റെ പിന്നിൽ അ
കാരം വരുന്നതുകൊണ്ടു 4-ാം സൂത്രപ്രകാരം യകാരം വരേണ്ടതാകുന്നു. എന്നാൽ
ആ യകാരം ഇവിടെ വരാൻ സംഗതിയുണ്ടായിട്ടും അതു വരരുതു എന്നുവെച്ചു
5-ാം സൂത്രം തുടങ്ങുന്നു. അതുകൊണ്ടു 4-ാം സൂത്രത്തിന്റെ പ്രവൃത്തിക്കു മുടക്കം
വരുത്തുന്ന 5-ാം സൂത്രത്തെ അപവാദം എന്നു പറയും.
(6) ഓഷ്ഠ്യസ്വരങ്ങളുടെ പിന്നിൽ സ്വരം വന്നാൽ വകാരം
ആഗമമായ്വരും.
തിരു + അടി = തിരുവടി, ശത്രു + ആം = ശത്രുവാം, ഗുരു+ ഇൻ+ എ =
ഗുരുവിനെ, പൂ + ഉം = പൂവും, ഗോ + ഇന്റെ = ഗോവിന്റെ. [ 41 ] (i) പോ + ഇ = പോയി, അയ്യോ + എന്നു = അയ്യോയെന്നു, മുതലായ അപ
വാദങ്ങളും ഉണ്ടു.
(b) ലോപസന്ധി.
35. പദാന്തത്തിൽ ശബ്ദന്യൂനപ്രത്യയമായ അകാരം,
ക്രിയാന്യൂനപ്രത്യയമായ എകാരം, സംവൃതം എന്നിവക്കു
പിന്നിൽ സ്വരം വന്നാൽ അന്ത്യസ്വരം ലോപിക്കും.
ശബ്ദന്യൂനം. ചെയ്ത + അവസ്ഥകൾ = ചെയ്തവസ്ഥകൾ, ആയുള്ള +
അവൻ = ആയുള്ളവൻ. വെണ്ണകട്ട + ഉണ്ണി = വെണ്ണകട്ടുണ്ണി. ചെയ്ത + ഒരു
ഉപകാരം = ചെയ്തൊരുപകാരം.
ക്രിയാന്യൂനം. ചെയ്യാതെ + ഇരുന്നു = ചെയ്യാതിരുന്നു. കാണാതെ +
ആയി = കാണാതായി.
സംവൃതം. കാടു + അല്ല = കാടല്ല; കല്ലു + ഇൽ = കല്ലിൽ; മാമുനി
കണ്ടു + അങ്ങു + അറിഞ്ഞു + ഉള്ളിൽ = മാമുനി കണ്ടങ്ങറിഞ്ഞുള്ളിൽ; വന്ദിച്ചു +
അവനോടു + അതു + എല്ലാം + അറിയിച്ചാൻ = വന്ദിച്ചവനോടതെല്ലാമറിയി
ച്ചാൻ.
(i) ശബ്ദന്യൂനത്തിന്റെ പിന്നിൽ നിദൎശകസൎവനാമങ്ങൾ, ഒരു, (ഓരോ)
ഇടം, (ഏടം, എടം) മുതലായ സ്വരാടിപദങ്ങൾ വന്നാൽ ഗദ്യത്തിലും ശബ്ദ
ന്യൂനപ്രത്യയമായ അകാരം ലോപിക്കും.
പോകുന്ന + അവൻ = പോകുന്നവൻ, പോയവർ, വന്നവർ, വന്നിതു,
ചെയ്തൊരു കാൎയ്യം, ചെന്നേടത്തു.
(i) പൂൎണ്ണക്രിയയുടെ പിന്നിൽ ഉണ്ടു, ഇല്ല എന്ന ക്രിയകൾ വന്നാൽ
അന്ത്യമായ ഉകാരം ലോപിക്കും.
കേട്ടു + ഇല്ല = കേട്ടില്ല, പോകുന്നു + ഇല്ല = പോകുന്നില്ല.
(iii) പൂൎണ്ണക്രിയയുടെ പിന്നിൽ എൻധാതുവിന്റെ രൂപങ്ങൾ വന്നാൽ
അന്ത്യമായ ഉകാരത്തിന്നു ലോപം വികല്പമായ്വരും.
കേട്ടു + എന്നു = കേട്ടുവെന്നു, കേട്ടെന്നു; പോകുന്നു + എങ്കിൽ = പോകുന്നു
വെങ്കിൽ, പോകുന്നെങ്കിൽ.
(iv) നമ്മുടെ ഇഷ്ടംപോലെ ഒരു വ്യാകരണവിധിയെ നടത്താമെങ്കിൽ
അതിന്നു വികല്പം എന്നു പേർ. [ 42 ] (c) അദ്ദേശസന്ധി.
36. ഒരു പദത്തിലേ അയ, അവ എന്ന അംശങ്ങൾക്കു
പകരം ഏ, ഓ എന്ന ആദേശങ്ങൾ ചിലപ്പോൾ വരും.
അവൻ = ഓൻ അവൾ = ഓൾ; അവർ = ഓർ; മുക്കുവൻ =മുക്കോൻ;
വാഴുന്നവൻ = വാഴുന്നോൻ; വിണ്ണവർ = വിണ്ണോർ; വാനവർ = വാനോർ.
അവൻ + ഉടയ = അവനുടയ = അവനുട് + അയ = അവനുട് + ഏ = അവ
നുടേ; കുറയ = കുറെ; വിട്ടു + അയച്ചു = വിട്ടു + ഏച്ചു = വിട്ടേച്ചു; പറഞ്ഞു +
അയക്ക = പറഞ്ഞേക്ക; കൊടുത്തേക്ക.
2. വ്യഞ്ജനസന്ധി.
37. സംഹിതയിൽ സ്വരവ്യഞ്ജനങ്ങളോ, വ്യഞ്ജനങ്ങൾ
മാത്രമോ ഒന്നിച്ചു വരുമ്പോൾ ഉണ്ടാകുന്ന വൎണ്ണവികാരങ്ങളെ
വിവരിക്കുന്നതു വ്യഞ്ജനസന്ധിയാകുന്നു.
(a) വ്യഞ്ജനാഗമം.
38. (1) പദാന്ത്യസ്വരങ്ങളുടെ പിന്നിൽ ഖരം വന്നാൽ
സവൎണ്ണമായ ഖരം ആഗമമായ്വരും.
അ + കാലം = അ + ൿ + കാലം = അക്കാലം; അ+ പോൾ = അപ്പോൾ;
അ + ചിരി = അച്ചിരി; ഇ + തരം = ഇത്തരം; ഇ + പോൾ = ഇപ്പോൾ; ഇ +
ചതി = ഇച്ചതി; ഗുരു + കൾ = ഗുരുക്കൾ; പിതൃ + കൾ = പിതൃക്കൾ; താമര +
കണ്ണൻ = താമരക്കണ്ണൻ; തീ + കനൽ = തീക്കനൽ; തൃ + കൈ = തൃക്കൈ; പ
ണി + പുര = പണിപ്പുര.
(2) മറ്റുള്ള വ്യഞ്ജനങ്ങൾ വന്നാൽ ചിലപ്പോൾ സവ
ൎണ്ണം ആഗമമായ്വരും. മഹാപ്രാണത്തിന്നു മുമ്പു വരുന്ന ആ
ഗമം അല്പപ്രാണമായ സവൎണ്ണമായിരിക്കും.
പട + ജനം = പട + ജ് + ജനം = പടജ്ജനം; മടി + ശീല = മടിശ്ശീല;
ഇ + ഞാൻ = ഇഞ്ഞാൻ; ഇ + നമ്മെ = ഇന്നമ്മെ; അ + മയൂരം = അമ്മയൂരം;
അ + മാമൻ = അമ്മാമൻ; ആന + ഭ്രാന്തു = ആന + ബ് + ഭ്രാന്തു = ആനബ്ഭ്രാ
ന്തു; അ + ഭസിതം = അബ്ഭസിതം. [ 43 ] (3) ഒറ്റഹ്രസ്വമുള്ള വൃഞ്ജനാന്തപദങ്ങളുടെ പിന്നിൽ
സ്വരം വന്നാൽ അന്ത്യവ്യഞ്ജനത്തിന്നു സവൎണ്ണം വരും.
കൺ + ഇല്ല = കണ്ണില്ല; മരുത് + ഇനു = മരുത്തിന്നു; സ്വം + ഉ = സ്വമ്മു;
പെൺ + അല്ല = പെണ്ണല്ല; വാൿ+ ഉ = വാക്കു, രാട് + ഇനു = രാട്ടിനു.
ജ്ഞാപകം.— ഈ സവൎണ്ണാഗമത്തെ ചിലർ ദ്വിതം എന്നും പറയും.
(b) വ്യഞ്ജനലോപം.
39. (1) കൊള്ളു, കൊള്ളാം, കള, കൂടെ എന്നിവയുടെ
ആദ്യകകാരം സംഹിതയിൽ ലോപിക്കാറുണ്ടു.
ചെയ്തു + കൊള്ളു = ചെയ്തു + ഒള്ളു = ചെയ്തു + ഓളു = ചെയ്തോളു. എടു
ത്തോളു, കണ്ടു + കൊൾവിൻ = കണ്ടോളിൻ.
(i) ഇവിടെ ലോപത്താൽ ഉണ്ടായ നഷ്ടത്തിന്നു പരിഹാരമായി ഒകാരം
ദീൎഘമായിരിക്കുന്നു. ഇതിന്നു ക്ഷതിപൂരകന്യായം എന്നു പേർ ഇരിക്കുട്ടെ.
ചെയ്തു + കൊള്ളാം = ചെയ്തു + ഒള്ളാം = ചെയ്തു + ഓളാം = ചെയ്തോളാം.
എറിഞ്ഞു + കള = എറിഞ്ഞ് + അള = എറിഞ്ഞള, വെച്ചു + കൊൾക = വെച്ചു +
ഒൾക = വെച്ചു + ഒൾ = വെച്ചു + ഒ = വെച്ച് = വെച്ചൊ.
(ii) കൊൾക എന്നതിലേ ഒകാരം മാത്രം ശേഷിച്ചു വെച്ചൊ, വായിച്ചൊ,
കേട്ടൊ മുതലായ വിധിരൂപങ്ങൾ ഭാഷയിൽ നടപ്പായിരിക്കുന്നു. അതു
പോലെ വെച്ചു + അയക്ക = വെച്ചു + ഏ = വെച്ചേ എന്ന വിധിരൂപവും നട
പ്പായിരിക്കുന്നു.
(2) കുട്ടി എന്നതു സംജ്ഞാനാമത്തിൽ പലവിധത്തിലും
മാറും.
രാമ + കുട്ടി = രാമൂട്ടി, രാമോട്ടി; ചെക്കു + കുട്ടി = ചെക്കൂട്ടി; പാറു + കുട്ടി =
പാറൂട്ടി; അമ്പു + കുട്ടി = അംമ്പൂട്ടി.
3) ക്രിയാപദത്തിന്റെ പിന്നിൽ വരുന്ന വേണം, വേണ്ടി,
വേണ്ടു എന്നിവയിലേ ആദ്യവകാരം ലോപിച്ചു ഏണം,
ഏണ്ടി, ഏണ്ടു എന്ന രൂപങ്ങൾ ധരിക്കും.
പറയ + വേണം = പറയ + ഏണം = പറയേണം; പോക + വേണ്ടി =
പോക + ഏണ്ടി = പോകേണ്ടി; നടക്ക + വേണ്ടു = നടക്ക + എണ്ടു = നടക്കേണ്ടു. [ 44 ] (1) ഏണം എന്നതു ഉച്ചാരണദോഷത്താൽ എണം എന്നും, അണം എന്നും
ആയ്മാറിയിരിക്കുന്നു. നടക്കേണം, നടക്കെണം, നടക്കണം.
(4) അന്തമകാരത്തിൻറെ പിന്നിൽ ഉം അവ്യയവും പെടു
ധാതുവും വന്നാൽ മകാരം ലോപിക്കും.
മരം + ഉം = മര + ഉം വകാരാഗമാൽ, മര + വ് + ഉം = മരവും, ദേഹ
വും, ജ്ഞാനവും, മോക്ഷവും, കടവും. ഭയം + പെടുക = ഭയ + പെടുക. സവ
ൎണ്ണാഗമത്താൽ, ഭയ + പ് + പെടുക = ഭയപ്പെടുക. കഷ്ടപ്പെട്ട, നഷ്ടപ്പെട്ടു,
ദോഷപ്പെടും.
(5) മകാരത്തിൻറെ പിന്നിൽ ആക, ആക്ക എന്ന ക്രിയ
കൾ വന്നാൽ ചിലപ്പോൾ മകാരം ലോപിക്കും.
വശം + ആയി = വശ + ആയി = വശായി; നാനാവിധം + ആക്കി =
നാനാവിധമാക്കി.
(i) ഇവിടെ അ, ആ എന്ന രണ്ടിന്നും സവൎണ്ണദീൎഘം ആദേശം വന്നി
രിക്കുന്നു.
കാണം + അവകാശം = കാണ + അവകാശം = കാണാവകാശം, ജന്മം +
അവകാശം = ജന്മാവകാശം, കാണം + അധികാരി = കാണ + അധികാരി =
കാണാധികാരി (ധികാരലോപത്താൽ) കാണാരി.
(c) വ്യഞ്ജനാദേശം.
40. (1) മലയാളപദങ്ങൾ ൺ, ൻ, മ് (ം), യ്, ർ, റ്,
ല് (ൽ), ൾ (ള് ), ഴ് എന്നീ വ്യഞ്ജനങ്ങളിൽ അവസാനിക്കും.
(1) സംസ്കൃതം മുതലായ അന്യഭാഷകളിലേ പദങ്ങൾ മറ്റു വ്യഞ്ജനങ്ങളിൽ
അവസാനിക്കുന്നുവെങ്കിൽ ഉച്ചാരണാൎത്ഥമായി പദാന്തത്തിൽ സംവൃതം വരും.
ജഗത് - ജഗത്തു; ഭിഷൿ - ഭിഷക്കു ; രാട് - രാടു ; ആക്കട് - ആക്ടു; കോൎട് -
കോൎട്ടു; ഖത്ത് - കത്തും (ii. 24. 4.)
(2) പദങ്ങളുടെ ആദ്യവും അന്ത്യവും ആയ വ്യഞ്ജനങ്ങൾ
ഒന്നിച്ചു വരുമ്പോഴും, പദമദ്ധ്യത്തിൽ ഭിന്നസ്ഥാനങ്ങളിൽ
നിന്നുണ്ടായ വ്യഞ്ജനങ്ങൾ വരുമ്പോഴും വ്യജനാദേശസ
ന്ധിക്കു സംഗതി വരും. [ 45 ] (3) മുൻവ്യഞ്ജനം പിൻവ്യഞ്ജനത്തിന്റെ സവൎണ്ണമായി
മാറുന്നുവെങ്കിൽ അതിന്നു പരസവൎണ്ണാദേശം എന്നും,
പിൻവ്യഞ്ജനം മുൻവ്യഞ്ജനത്തിന്റെ സവൎണ്ണമായ്മാറുന്നു
വെങ്കിൽ അതിന്നു പൂൎവ്വസവൎണ്ണാദേശം എന്നും പേർ.
(i) ചെം + കദളി എന്നതിൽ അന്ത്യമകാരത്തിന്റെ പിന്നിൽ കണ്ഠ്യമായ
കകാരം വരുന്നതുകൊണ്ടു മകാരത്തിന്റെ സ്ഥാനത്തു കവൎഗ്ഗത്തിലേ അനുനാ
സികമായ ങകാരം വരും. ഈ ങകാരം പിൻവരുന്ന കകാരത്തിന്റെ സവ
ൎണ്ണമാകയാൽ പരസവൎണ്ണാദേശം എന്നു പേർ, ചെം + കദളി =
ചെങ് + കദളി = ചെങ്‌കദളി = ചെങ്കദളി.
ജ്ഞാപകം.— ങ്‌ക ങ്ക എന്നിവ രണ്ടും ഒന്നു തന്നേ എങ്കിലും ചിലപ്പോൾ
ങ്ക എന്നതു ൻക എന്നതിന്നു പകരം ലിപിയിൽ ഉപയോഗിക്കാറുണ്ടു. മാൻ +
കുട്ടി = മാങ്കുട്ടി. എന്നാൽ മാൻകുട്ടി എന്നെഴുതുന്നതു നന്നു.
(ii) കൺ + തു എന്നതിൽ മൂൎദ്ധന്യമായ ണകാരത്തിന്റെ പിന്നിൽ ദന്ത്യ
മായ തകാരം വന്നിരിക്കയാൽ ദന്ത്യത്തിന്നു മൂൎദ്ധന്യം ആദേശം വരും, അല്പ
പ്രാണവും അഘോഷവും ആയ തകാരത്തിന്നു പകരം അല്പപ്രാണവും അഘോ
ഷവും ആയ ടകാരം വരുന്നു. കൺ + ടു = കണ്ടു (ii. 42) ഇവിടെ പൂൎവ്വവൎണ്ണ
ത്തിന്റെ സവൎണ്ണം ആദേശം വന്നിരിക്കയാൽ ഇതിന്നു പൂൎവ്വവൎണ്ണദേ
ശം എന്നു പേർ.
(1) പരസവൎണ്ണാദേശം.
41. (1) ൻ, മ് ഇവയുടെ പിന്നിൽ വ്യഞ്ജനം വന്നാൽ
ഇവക്കു പരസവൎണ്ണം ആദേശമായ്വരും.
നകാരം. വൻ + കടൽ = വങ്കടൽ, അവൻ + ചൊന്നാൻ = അവഞ്ചൊ
ന്നാൻ, അവൻ + ഞാൻ = അവഞ്ഞാൻ, എൻ + പോറ്റി = എമ്പോറ്റി.
മകാരം. കൊടും + കാറ്റു = കൊടുങ്കാറ്റു, കടും + ചോര = കട്ടഞ്ചോര,
വരും + തോറും = വരുന്തോറും, പെരിം + പട = പെരിമ്പട.
(2) മുൻ, പൊൻ, പിൻ എന്നിവയുടെ അന്ത്യനകാര
ത്തിന്റെ പിന്നിൽ ഖരം വന്നാൽ നകാരത്തിന്നു ലകാരവും
ചിലപ്പോൾ ആദേശമായ്വരും. [ 46 ] മുൻ + കാഴ്ച = മുല്ക്കാഴ്ച, തിരുമുൻ + പാടു = തിരുമുല്പാടു. പൊൻ + താർ =
പൊല്ത്താർ, പൊല്ക്കലാശം.
(3). ണകാരത്തിന്റെ പിന്നിൽ താലവ്യം വന്നാൽ ണകാ
രം ഞകാരമാകും.
വെൺ + ചവരി = വെഞ്ചവരി, മൺ + ചിറ = മഞ്ചിറ.
(i) മൺകുടം, മങ്കുടം. പെൺകുട്ടി, പെങ്കുട്ടി. ആൺകുട്ടി, ആങ്കുട്ടി.
എന്നിങ്ങനെ ഉച്ചാരണത്തിൽ രണ്ടുവിധം ഉണ്ടെങ്കിലും, ആദ്യരൂപങ്ങളേ
എഴുതുന്നുള്ളു.
(4) ലകാരത്തിന്റെ പിന്നിൽ ഖരം വന്നാൽ പരസവൎണ്ണം
വികല്പമാകുന്നു.
കടൽ + കാക്ക = കടൿ +. കാക്ക = കടക്കാക്ക, കടല്ക്കാക്ക; കൽ + കുഴി =
കക്കുഴി, കല്ക്കുഴി; കപ്പൽ + ചിലവു = കപ്പചിലവു; കപ്പൽച്ചിലവു: തുന്നൽ + പ
ണി = തുന്നപ്പണി, തുന്നൽപ്പണി; മേൽ + തരം = മേത്തരം.
ജ്ഞാപകം.— വ്യഞ്ജനത്തിന്നു പിൻവരുന്ന വ്യഞ്ജനത്തിന്നു ദിത്വം
വന്നതിനെ സൂക്ഷിക്കുക.
2. പൂൎവ്വസവൎണ്ണാദേശം
42, ടവൎഗ്ഗത്തിന്നു പിന്നിൽ തവൎഗ്ഗം വന്നാൽ തവൎഗ്ഗത്തി
ന്നു പൂൎവ്വസവൎണ്ണം ആദേശമായ്വരും.
ഇട് + തു = ഇട് + ടു = ഇട്ടു, വിട് + തു = വിട്ടു, കെട് + തു = കെട്ടു, തൊ
ട് + തു = തൊട്ടു, പെട് + തു = പെട്ടു, ഉൺ + തു = ഉൺ + ടു = ഉണ്ടു, കൺ +
തു = കണ്ടു.
വെൺ + നെയി = വെൺ + ണെയി = വെണ്ണെയി (ഉച്ചാരണദൂഷ്യത്താൽ
വെണ്ണ). എൺ + നൂറു = എൺ + ണൂറു = എണ്ണൂറു, കൺ + നീർ = കണ്ണീർ,
തൺ + നീർ = തണ്ണീർ, വിൺ + തലം = വിണ്ടലം, വെൺ + തേക്കു = വെ
ണ്ടേക്കു.
3. ഉഭയാദേശം.
43. (3) പരസവൎണ്ണാദേശവും പൂൎവ്വസവൎണ്ണാദേശവും
ഒരു പദത്തിൽ തന്നേ പ്രവൃത്തിച്ചു കാണും. അതിന്നു ഉഭ
യാദേശം എന്നു പേർ ഇരിക്കട്ടെ. [ 47 ] മരം + കൾ പരസവൎണ്ണാദേശത്താൽ മരങ് + കൾ ആകും. ആദ്യകകാര
ത്തിന്നു പൂൎവ്വസവൎണ്ണാദേശം വന്നാൽ മരങ് + ങ്ങൾ = മരങ്ങൾ ആകും. കുളം +
കര = കുളങ്ങര, അഞ്ചു + നൂറു = അഞ്ച് + നൂറു = അഞ്ഞ് +
ഞൂറു (ഒരു ഞകാരത്തിന്നു ലോപം വന്നിട്ടു) = അഞ്ഞുറു, അഞ്ചു + നാഴി = അ
ഞ്ഞാഴി.
പരീക്ഷ. (29-43)
1. സംഹിത എന്നാൽ എന്തു? 2. സന്ധിയെന്തെന്നു വിവരിക്കുക. 3. സ
ന്ധിയെവിടെയെല്ലാം പ്രവൃത്തിക്കും? 4. വിവൃത്തി എന്നാൽ എന്തു? 5. എവി
ടെയെല്ലാം വിവൃത്തി വരാൻ പാടില്ല? 6. ആഗമമെന്തെന്നു വിവരിക്കുക.
7. ഏതു വൎണ്ണങ്ങൾ ആഗമമായ്വരൂ? 8. ആദേശമെന്തെന്നു വിവരിക്കുക. 9. ആ
ശമത്തിന്നും ആദേശത്തിന്നും തമ്മിൽ എന്തു ഭേദം? 10. ആദേശം എത്ര വിധം?
11. ഓരോന്നിനെ വിവരിച്ചുദാഹരിക്കുക. 12. സ്ഥാനം, സ്ഥാനി ഇവയെ വിവ
വരിക്കുക. 13. സ്ഥാനിക്കു പകരം വരുന്ന ആദേശത്തിന്നും സ്ഥാനിക്കും തമ്മിൽ
ഏതുവിഷയത്തിൽ ചേൎച്ചയുണ്ടായിരിക്കേണം? 14. സ്വരസന്ധി, വ്യഞ്ജന
സന്ധി ഇവയെ വിവരിക്കുക. 15. അകാരത്തെ എപ്പോൾ താലവ്യമായും ഓഷ്ഠ്യ
മായും വിചാരിക്കും? 16. സ്വരപ്രത്യയം വ്യഞ്ജനപ്രത്യയം ഇവയെ വിവരിച്ചു
ഉദാഹരിക്കുക. 17. അപവാദം, വികല്പം ഇവയെ ഉദാഹരിക്കുക. 18. സ്വര
സന്ധിയിൽ ലോപിക്കുന്ന വൎണ്ണങ്ങൾ ഏവ? 19. വ്യഞ്ജനസന്ധിയിൽ ലോപി
ക്കുന്ന വൎണ്ണങ്ങൾ ഏവ? 20. സവൎണ്ണാഗമമെന്നാൽ എന്തു? 21. സവൎണ്ണാഗമത്തിന്നു
വെറെയൊരു പേർ എന്തു? 22. വ്യഞ്ജനസന്ധിയിൽ ലോപം എവിടെ വരും?
23. പൂൎവ്വസവൎണ്ണാദേശം, പരസവൎണ്ണാദേശം, ഉഭയാദേശം, ഇവയെ വിവരിച്ചു
ഉദാഹരിക്കുക. 24. വെണ്ണീർ, ആലിഞ്ചുവട്ടിൽ, എമ്പതു. ചെങ്കതിരവൻ, നെ
ന്മണി, ചെങ്കനൽ, ചെമ്മീൻ, പൈങ്കിളിപ്പെൺക്കിടാവു, അതിനെക്കുറിച്ചു,
വിണ്ണോർ, കച്ചോടക്കാരൻ, തേങ്ങ, മാങ്ങ, പേരക്ക, വെണ്ടക്ക, ഉണ്മോഹം,
ഉണ്ണാടി ഇവയിലേ പദങ്ങളെ വേർപിരിച്ചു സന്ധി വിവരിക്കുക. 25. എല്ലാ +
പോഴും; മക്കx + തായം; വാൽ + മേൽ; കൈ + ചീട്ടു; പോകും + നേരം
ഞാൻ + തന്നെ; പൊൻ + ചരടു; പോയി + പോയി; വേറെ + വേറെ; അ
തു + അതു ഇവയെ കൂട്ടിച്ചേൎത്തു സന്ധികാൎയ്യങ്ങളെ പൂൎണ്ണമായി വിവരിക്കുക.
26. ചെമ്പുകൊട്ടി, ചെരിപ്പുകുത്തി, അങ്ങുനിന്നു, വേണനാടു, കൊണ്ടുവാ,
കൊണ്ടുവന്നു, ഇട്ടുവെച്ചു നല്ലവണ്ണം, അതിൻവണ്ണം, എറിഞ്ഞുകള ഇവ ഉച്ചാ
രണത്താൽ എങ്ങനെയെല്ലാം മാറുന്നു എന്നു കാണിക്കയും സന്ധികാൎയ്യങ്ങളെ
വിവരിക്കയും ചെയ്ക. [ 48 ] II. പരിനിഷ്ഠാകാണ്ഡം.
44. പദങ്ങളുടെ രൂപഭേദങ്ങളെ വിവരിരിക്കുന്ന വ്യാകരണ
ഭാഗത്തിന്നു പരിനിഷ്ഠാകാണ്ഡമെന്നു പേർ. ഇതിൽ പ്ര
കൃതിപ്രത്യയങ്ങൾ ചേൎന്നു പദങ്ങൾ എങ്ങനെ ഉണ്ടായി
എന്നു കാണിക്കും. ഈ ഭാഗത്തിന്നു പദകാണ്ഡമെന്നും
പേരുണ്ടു.
(i) പ്രകൃതിയോടു പ്രത്യയങ്ങൾ ചേൎത്തു സന്ധികാൎയ്യങ്ങൾ വിവരിച്ചു,
രൂപം എങ്ങനെ കിട്ടി എന്നു കാണിക്കുന്നതാകുന്നു പ്രക്രിയ.
(ii) പ്രക്രിയയാൽ സിദ്ധിച്ച രൂപത്തിന്നു പരിനിഷ്ഠിതരൂപം എന്നു
പേർ.
(iii) പരിനിഷ്ഠയിൽ പ്രാതിപദികാധികാരം, ധാത്വധികാരം,
സമാസാധികാരം, ഭേദകാധികാരം, അവ്യയാധികാരം എന്ന
അഞ്ചു വിഭാഗങ്ങൾ ഉണ്ടു.
1. പ്രാതിപദികാധികാരം.
45. നാമത്തിന്റെ പ്രകൃതിക്കു പ്രാതിപദികം എന്നു
പേർ. ഈ പ്രാതിപദികത്തോടു ലിംഗം, വചനം, വിഭക്തി
എന്നിവയുടെ പ്രത്യയങ്ങൾ ചേൎത്തു നാമത്തിന്റെ പരിനി
ഷ്ഠിതരൂപങ്ങളെ ഉണ്ടാക്കുന്നു.
i. ലിംഗപ്രകരണം.
46. (1) സ്ത്രീപുരുഷന്മാർ എന്ന ജാതിഭേദത്തെ കാണി
ക്കുന്ന നാമരൂപത്തിന്നു വ്യാകരണത്തിൽ ലിംഗം എന്നു
പേർ. നാമത്തിന്റെ അൎത്ഥം സ്ത്രീയെക്കുറിക്കുന്നുവെങ്കിൽ
നാമം സ്ത്രീലിംഗവും, പുരുഷനെ കുറിക്കുന്നുവെങ്കിൽ പുല്ലിം
ഗവും ആകും. ഇവരെക്കുറിക്കാത്ത നാമങ്ങൾ നപുംസക
ലിംഗങ്ങൾ ആകുന്നു. [ 49 ] (i) മലയാളത്തിൽ ലിംഗം നാമാൎത്ഥത്തെ ആശ്രയിച്ചു നില്ക്കുന്നു. സംസ്കൃ
തത്തിൽ നാമരൂപത്തെ ആശ്രയിക്കുന്നു. സംസ്കൃതത്തിലേ തടഃ, തടീ, തടം
എന്ന മൂന്നു പദങ്ങൾക്കും കര എന്നു അൎത്ഥമാകുന്നുവെങ്കിലും തടഃ എന്നതു പു
ല്ലിംഗവും, തടീ എന്നതു സ്ത്രീലിംഗവും, തടമെന്നതു നപുംസകലിംഗവും ആ
കുന്നു. എന്നാൽ മലയാളത്തിൽ തടം, തടീ എന്നിവ നപുംസകം തന്നേ.
(2) സംജ്ഞാനാമം, സാമാന്യനാമം, നിദൎശകസൎവ്വനാമം,
പ്രശ്നാൎത്ഥകസൎവ്വനാമം ഇവക്കു മാത്രം ലിംഗത്തിൽ രൂപഭേ
ദം വരും.
(i) സംജ്ഞാനാമം. നാരായണൻ — നാരായണി; മാധവൻ — മാധവി;
കൊറുമ്പൻ — കൊറുമ്പി, കൊറുമ്പാച്ചി; ബാപ്പു — ബാച്ചി.
(ii) സാമാന്യനാമം. പണക്കാരൻ — പണക്കാരത്തി; മലയൻ - മലയി;
അനുജൻ — അനുജ.
(iii) സൎവ്വനാമം. അവൻ—അവൾ; ഏവൻ—ഏവൾ; യാവൻ—യാവൾ.
(iv) പുരുഷാൎത്ഥകസൎവ്വനാമങ്ങൾക്കു ലിംഗഭേമില്ലായ്കയാൽ അവ അലിം
ഗങ്ങൾ ആകുന്നു.
(3) സമൂഹനാമങ്ങൾ, മേയനാമങ്ങൾ, ഗുണനാമങ്ങൾ,
ക്രിയാനാമങ്ങൾ എന്നിവ നപുംസകലിംഗങ്ങൾ ആകുന്നു.
എങ്കിലും സംസ്കൃതപ്രയോഗം അനുകരിച്ചു ചിലപ്പോൾ ഇ
വക്കും ലിംഗഭേദം ഉണ്ടാകും.
(i) സമൂഹനാമങ്ങൾ. വാഴ്ത്തിനാർ കാണിജനം; സുന്ദരീജനം ചൊ
ന്നാർ; ദുഷ്ടരാം ശത്രുക്കൂട്ടം; സൈന്യം തിരിച്ചു മണ്ടിനാർ.
(ii) ഗുണനാമങ്ങൾ. ധൎമ്മവും അധൎമ്മവും എന്നിവർ ഇരിവരും; ദുഷ്ട
നാം കലിയുഗം.
(iii) ക്രിയാനാമങ്ങൾ. ചിന്തയാകുന്നതു കാൎയ്യവിനാശിനി, നിദ്രാതാൻ
മണ്ടിനാൾ.
(4) സംജ്ഞാനാമങ്ങളിലും സാമാന്യനാമങ്ങളിലും സുബു
ദ്ധികൾക്കേ ലിംഗഭേദം വരികയുള്ളു.
47. (i) അകാരാന്തപ്രാതിപാദികങ്ങളിൽ അൻ, ആൻ
എന്നിവ പുല്ലിംഗപ്രത്യയങ്ങളായ്വരും. [ 50 ] മലയൻ, മടിയൻ, പണക്കാരൻ, തട്ടാൻ, മാരാൻ, കണിയാൻ.
സുഖി + അൻ = സുഖിയൻ, വേദി + അൻ = വേദിയൻ എന്നിങ്ങനെ
ചില ഇകാരാന്തപ്രാതിപദികങ്ങളിലും അൻപ്രത്യയം കാണാം.
(2) അൾ, ആൾ, ഇ, ത്തി, അ എന്നിവ സ്ത്രീലിംഗപ്രത്യ
യങ്ങൾ ആകുന്നു.
അവൾ, അന്നനടയാൾ, പറയി, മാരാത്തി, അനുജ.
48. (1) അൾപ്രത്യയം അ, ഇ, എന്ന ചുട്ടെഴുത്തുകളോടും,
ഏ, യാ എന്ന് ചോദ്യെഴുത്തുകളോടും, മകു എന്ന പ്രാതി
പദികത്തോടും ചേരും.
അ + അൾ = അവൾ, ഇ + അൾ = ഇവൾ, യാ + അൾ = യാവൾ, ഏ +
അൾ = എവൾ, മകു + അൾ = മകൾ.
(2) അൾ എന്നതു ദീൎഘിച്ചു ആൾ ആയി.
നല്ല + ആൾ = നല്ലാൾ, പൊൻനിറത്തു + ആൾ = പൊന്നിറത്താൾ, പെ
ണ്മണിയാൾ.
(3) ഇകാരാന്തസ്തീലിംഗങ്ങളിൽ ആൾപ്രത്യയം ചില
പ്പോൾ സ്വാൎത്ഥത്തിൽ വരും.
വണ്ടാർകുഴലിയാൾ, ഇന്ദുനേർമുഖിയാൾ, ദന്തിഗാമിനിയാൾ, ഇവിടെ
യകാരം ആഗമമായ്വന്നിരിക്കുന്നു. വണ്ടാർകുഴലി, ഇന്ദുനേർമുഖി, ദന്തിഗാമിനി
എന്നീ രൂപങ്ങൾ തന്നേ സ്ത്രീപ്രത്യയാന്തങ്ങളായിരുന്നിട്ടും രണ്ടാമതും ആൾ
പ്രത്യയയും കൂടിച്ചേൎത്തിരിക്കുന്നു. അതിന്നു വിശേഷിച്ചു അൎത്ഥം കല്പിപ്പാൻ
പാടില്ലായ്കയാൽ പ്രകൃതിയുടെ സ്വന്തമായ അൎത്ഥത്തിൽ പ്രയോഗിച്ചിരിക്കുന്നു
എന്നു കാണിപ്പാൻ 'സ്വാൎത്ഥത്തിൽ' പ്രയോഗിച്ചിരിക്കുന്നു എന്നു പറയും.
(4) നിദൎശകസൎവ്വനാമങ്ങൾ തന്നേ പ്രത്യയങ്ങളായിട്ടു ഭവി
ച്ചിരിക്കുന്നു.
(i) ക്രിയാപുരുഷനാമങ്ങൾ. നടക്കുന്നവൻ, —വൾ, പോയവൻ, —വൾ.
(ii) ഒന്നാമത്തേവൻ — ഒന്നാമത്തേവൾ, മറ്റേവൻ — മറ്റേവൾ).
49. പുല്ലിംഗം അൻപ്രത്യയത്തിൽ അവസാനിക്കു
മ്പോൾ സ്ത്രീലിംഗത്തിൽ ചിലപ്പോൾ ഇപ്രത്യയം വരും. [ 51 ] (i) കൂനൻ—കൂനി, കള്ളൻ—കള്ളി, താമരക്കണ്ണൻ — താമരക്കണ്ണി, തൊ
ണ്ടൻ — തൊണ്ടി, തോഴൻ — തോഴി.
(ii) കിഴവൻ—കിഴവി, പറയൻ — പറയി, പുലയൻ — പുലയി, മലയൻ
— മലയി, മുകയൻ— മുകയി.
(iii) ബ്രാഹ്മണൻ—ബ്രാഹ്മണി, സുന്ദരൻ—സുന്ദരി, രാജാവു — രാജ്ഞി,
ഗുണവാൻ — ഗുണവതി, ഗുണശാലി — ഗുണശാലിനി, വിദ്വാൻ — വിദുഷി.
ജ്ഞാപകം.—(i) ഒന്നാം വൎഗ്ഗത്തിലേ ഉദാഹരണങ്ങളിൽ അൻപ്രത്യ
യം ലോപിച്ചിരിക്കുന്നു. (ii) രണ്ടിൽ അൻ ലോപിച്ചതിന്റെ ശേഷം യ, വ
ആഗമം വന്നിരിക്കുന്നു. (iii) മൂന്നിലേ പദങ്ങൽ സംസ്കൃത ശബ്ദങ്ങൾ ആക
യാൽ, സംസ്കൃതവ്യാകരണപ്രകാരമുള്ള രൂപഭേദങ്ങൾ ഉണ്ടാകും. അവയെ ഇവി
ടെ വിവരിക്കുന്നില്ല. ശബ്ദരത്നത്തിൽ വിശദമായ്‌വിവരിക്കും.
50. (1) അൻപ്രത്യയത്തിൽ അവസാനിക്കുന്ന പുല്ലിംഗ
ങ്ങൾക്കു സ്ത്രീലിംഗത്തിൽ ചിലപ്പോൾ ത്തിപ്രത്യയം വരും.
കള്ളൻ — കള്ളത്തി, കുശവൻ — കുശവത്തി, ചാലിയൻ—ചാലിയത്തി,
തിയ്യൻ — തിയ്യത്തി, മുക്കുവൻ— മുക്കുവത്തി, മാരാൻ — മാരാത്തി, തട്ടാൻ — ത
ട്ടാത്തി, വണ്ണാൻ — വണ്ണാത്തി.
(2) താലവ്യസ്വരങ്ങളുടെ പിന്നിൽ ത്തിക്കു സവൎണ്ണാദേശം
വന്നിട്ടു ച്ചിയാകും.
ആയൻ—ആച്ചി, ഇടയൻ — ഇടച്ചി, ഇടിയൻ — ഇടിച്ചി, കൊതിയൻ —
കൊതിച്ചി, ചെട്ടി—ചെട്ടിച്ചി, പട്ടാണി—പട്ടാണിച്ചി, മാപ്പിള്ള—മാപ്പിള്ളച്ചി,
(i) അന്ത്യമായ അൻ ലോപിച്ചതിന്റെ ശേഷം ത്തി എന്നതു ച്ചിയാകും.
(ii) ചെട്ടി, പട്ടാണി, മാപ്പിള്ള മുതലായവ അൻപ്രത്യയാന്തങ്ങൾ അല്ലെ
ങ്കിലും ത്തി വരും.
(3) ചിലപ്പോൾ ത്തിക്കു മൂൎദ്ധന്യാദേശം വന്നിട്ടു ട്ടി ആകും.
തമ്പുരാൻ — തമ്പുരാട്ടി, തമ്പാൻ — തമ്പാട്ടി, മണവാളൻ — മണവാട്ടി,
കണിയാൻ — കണിയാട്ടി (കണിയാട്ടിച്ചി എന്നും ഉണ്ടു), പാണൻ — പാട്ടി.
51 (1) അപ്രത്യയം സംസ്കൃതനാമങ്ങളിൽ മാത്രം വരും.
അനുജൻ — അനുജ, പ്രിയൻ — പ്രിയ, വല്ലഭൻ — വല്ലഭ, സ്നേഹിതൻ —
സ്നേഹിത, ഇഷ്ടൻ — ഇഷ്ട. [ 52 ] (2) അപ്രത്യയം ചേൎത്തതിന്റെ ശേഷം ത്തിപ്രത്യയവും
വരും.
അനുജ — അനുജത്തി, ജ്യേഷ്ഠത്തി.
52. (1) അകാരാന്തപ്രാതിപദികങ്ങളോടു നപുംസക
ത്തിൽ അംപ്രത്യയം ചേൎക്കും.
മരം, കടം, ത്രം, പാലം, നലം, നിലം, പണം, മണം, നാണം, വനം,
ജ്ഞാനം.
(2) സംസ്കൃതപദങ്ങളിൽ അം വരും.
വൃക്ഷം, ഭക്ഷണം, മരണം, കാൎയ്യം, ജലം, മാംസം, മേഘം, വൎണ്ണം, കൎണ്ണം,
പാദം.
(3) ആന, കാള, കഴുത, ഈച്ച, വാഴ, തേങ്ങ, എണ്ണ,
കടുവാ, വേദന, ലത, ചണ, കാക്ക, മൂങ്ങ ഇത്യാദികളിൽ
അംപ്രത്യയം വരികയില്ല.
(4) അകാരാന്തമല്ലാത്ത പ്രാതിപദികങ്ങളിൽ പ്രത്യയം
ചേൎക്കേണ്ട.
വള്ളി, പല്ലി, പശു, കാടു, ആടു, തേരു, പൈ, നേരു, കൈ, തൈ,
കാൽ, മാൽ, പാൽ.
(5) കോമരം, പാവം, പണ്ടാരം, അദ്ദേഹം, ഇദ്ദേഹം, ജനം,
മിത്രം ഇത്യാദി അംപ്രത്യയത്തിൽ അവസാനിക്കുന്ന സാമാ
ന്യനാമങ്ങളും, രത്നം, ഭാഷ്യം, വേദം, ശേഷം, വേലായുധം,
അരുണാചലം, ആറുമുഖം, സന്തോഷം മുതലായ സംജ്ഞാ
നാമങ്ങളും പുല്ലിംഗങ്ങൾ ആകുന്നു. മാക്കം, തങ്കം, മാണി
ക്കം, കളത്രം, ദ്വാരങ്ങൾ ഇത്യാദി സ്ത്രീലിംഗങ്ങളും ആകുന്നു.
(6) കുറുക്കൻ, കടുക്കൻ, കാരാടൻചാത്തൻ, മത്തൻ, ഇള
വൻ, ചെവിയൻ, കൊഞ്ചൻ മുതലായവ നപുംസകങ്ങളും
ആകുന്നു.
(7) അൎത്ഥംകൊണ്ടു മാത്രമല്ലാതെ അൻപ്രത്യയാന്തനാമ
ങ്ങളുടെ ലിംഗം നിശ്ചയിച്ചുകൂടാ. [ 53 ] പരീക്ഷ. (44–52.)
1. പരിനിഷ്ഠ എന്തെന്നു വിവരിക്കുക. 2. പ്രക്രിയയെന്തെന്നു വിവരി
ച്ചുദാഹരിക്കുക. 3. പരിനിഷ്ഠയിൽ വിവരിക്കുന്ന പ്രക്രിയ ഏതു? 4. പ്രാതി
പദികമെന്നാൽ എന്തു? 5. പ്രാതിപദികത്തോറ്റു ചേൎക്കുന്ന പ്രത്യങ്ങൾ ഏവ?
6. ലിംഗമെന്നാൽ എന്തു? 7. മലയാളത്തിൽ എത്ര ലിംഗങ്ങൾ ഉണ്ടു? 8. അവ
യുടെ പ്രത്യയങ്ങൾ ഏവ? 9. ഈ പ്രത്യയങ്ങളെ ചേൎത്തു ഉദാഹരിക്കുക.
10. ആൻപ്രത്യയത്തിൽ അവസാനിക്കുന്ന പുല്ലിംഗങ്ങളെ എഴുതി അവയുടെ
നേരേ സ്ത്രീലിംഗങ്ങളെയും എഴുതുക. 11. ആൻപ്രത്യയം മറ്റു വല്ല അൎത്ഥ
ത്തിലും വരുമോ? ചെയ്വാൻ, എന്തുവാൻ, ആരുവാൻ ഇവിടെ ആൻ എന്താകുന്നു?
12. ത്തി എന്ന സ്ത്രീപ്രത്യത്തിന്നുണ്ടാകുന്ന മാറ്റങ്ങളെ വിവരിച്ചുദാഹരിക്കുക.
13. തകാരത്തിന്നു ഈ വിധമായ വികാരങ്ങൾ വേറെയെവിടെങ്കിലും വരാ
റുണ്ടോ? 14. നപുംസകപ്രത്യങ്ങൾ ഏവ? 15. അംപ്രത്യയത്തിൽ അവസാ
നിക്കുന്ന പുല്ലിംഗത്തിന്നു മൂന്നു ഉദാഹരണങ്ങൾ പറക. 16. രണ്ടു സ്ത്രീപ്രത്യ
യങ്ങൾ ഒരു പ്രാതിപദികത്തിൽ ചേൎന്നു കാണുമോ? 17. കുശവത്തി, കുശോ
ത്തി, കാവുതിച്ചി, വണ്ണത്താടിച്ചി, കൊതിച്ചി, താമരക്കണ്ണി ഇവയുടെ രൂപ
സിദ്ധിയെ വിവരിക്കുക. 18. അമ്മതമ്പുരാൻ, രാണി മഹാരാജാവു, മൂലം
വാഴ്ച, കാട്ടുമാടൻ നമ്പൂതിരി ഇവയുടെ ലിംഗങ്ങളെ വിവരിക്കുക. 19. നപും
സകത്തിൽ അൻ വരുമോ? 20. അൻ എന്നതിൽ അവസാനിക്കുന്നുണ്ടെന്നു
മാത്രം ഒരു നാമത്തിന്റെ ലിംഗം നിശ്ചയിക്കാമോ? 21. ലിംഗം നിൎണ്ണയിക്കു
ന്നതു എങ്ങനെ? 22. തേമൻ, ഉത്തേമൻ, തങ്കം, പൊന്നു. മാതു, പാറു, നാണു,
ധേനു, രാതൈ, ചീയ്യയി ഇവയുടെ ലിംഗങ്ങളെ പറക. 28. പശു, പുലി,
കഴുത, കരടി, കുരങ്ങു, കുരങ്ങച്ചാർ, സിംഹത്താൻ, വൃഷഭം, ഇവയുടെ ലിംഗം
പറക.
ii. വചനപ്രകരണം,
53. ഏകവചനത്തിനു പ്രത്യേകമായ പ്രത്യയമില്ല
(i. 61), ലിംഗപ്രത്യയത്തിൽ അവസാനിക്കുന്ന രൂപം തനേ
ഏകവചനത്തിന്റെ രൂപം. പണിക്കാരൻ, മാധവി, കുട്ടി,
മല, വനം.
54. അർ, ആർ, മാർ, കൾ എന്നീ നാലു ബഹുവചന
പ്രത്യയങ്ങളിൽ (i. 62 – 65) കൾ എന്നതു എല്ലാ ലിംഗങ്ങ [ 54 ] ളിലും വരും. അർ, ആർ, മാർ എന്നിവ സ്ത്രീപുല്ലിംഗങ്ങ
ളിൽ മാത്രം ഉപയോഗിച്ചു കാണും.
കൾ — (i) പുല്ലിംഗം. ദേവകൾ, അസുരകൾ, ശിഷ്യകൾ, അരി
കൾ, വൈരികൾ, ഞങ്ങൾ, നിങ്ങൾ.
(ii) സ്ത്രീലിംഗം. ദേവികൾ, നാരികൾ, തങ്ങൾ, വധുക്കൾ, സ്തീകൾ.
(iii) നപുംസകം, ലതകൾ, വള്ളികൾ, കൈകൾ, മരങ്ങൾ, അവ
കൾ.
55, (1) ഏകവചനം താലവ്യസ്വരങ്ങളിൽ അവസാനി
ക്കുന്നുവെങ്കിൽ ബഹുവചനത്തിൽ കൾ വരും.
ആനകൾ, ലതികൾ, നാരികൾ, കുട്ടികൾ, തൈകൾ.
(2) സംവൃതത്തിന്റെ പിന്നിൽ കൾ വരും.
ആടുകൾ, നാടുകൾ, കാടുകൾ, കണ്ണുകൾ, കല്ലുകൾ, പല്ലുകൾ, വില്ലകൾ.
(3) ഓഷ്ഠ്യസ്വരങ്ങളുടെ പിന്നിൽ കൾ പ്രത്യയം സവൎണ്ണാ
ഗമത്താൽ ക്കൾ ആകും.
സാധുക്കർ, കുരുക്കൾ, വധുക്കൾ, ഗോക്കൾ, പൂക്കൾ, ഭൂക്കൾ, തെരുക്കുൾ,
കഴുക്കൾ.
(4) ആകാരാന്തങ്ങളിലും ഋകാരാന്തങ്ങളിലും ക്കൾ വരും.
രാജാക്കൾ, പിതാക്കൾ, ദാതാക്കൾ, കിടാക്കൾ, പിതൃക്കൾ, നൃക്കൾ.
(5) അനുനാസികാന്തങ്ങളിൽ ഉഭയാദേശത്താൽ കൾ എ
ന്നതു ങ്ങൾ ആകും.
മരം + കൾ = മരങ്+കൾ = മരങ് + ങൾ = മരങ്ങൾ, വനങ്ങൾ, ശൈ
ലങ്ങൾ, നിൻ + കൾ = നിങ്ങൾ, ഞാൻ + കൾ = ഞാങ്ങൾ, ഞൻ + കൾ = ഞ
ങ്ങൾ, എൻ + കൾ = എങ്ങൾ, താൻ + കൾ = താങ്ങൾ, (താങ്കൾ), തൻ +
ക:ൾ = തങ്ങൾ, ആൺ + കൾ = ആങ്ങള, പെൺ + കൾ = പെങ്ങൾ. (ii. 43).
ങ്ങളിൽ വരും. അൻ, അൾ, അ എന്ന ലിംഗപ്രത്യയങ്ങ
ളിൽ അവസാനിക്കുന്ന നാമങ്ങളിൽ അർ വരും. [ 55 ]
അവൻ അവൾ |
അവർ | ഇവൻ ഇവൾ |
ഇവർ | ഇഷ്ടൻ ഇഷ്ട |
ഇഷ്ടർ | പ്രിയൻ പ്രിയ |
പ്രിയർ |
(i) ബഹുവചനത്തിൽ ലിംഗഭേം കാണിക്കുന്ന രൂപങ്ങൾ ഇല്ലാത്തതു
കൊണ്ടു ഈ വിധബഹുവചനങ്ങളെ അലിംഗബഹുവചനം എന്നു
പറയും.
(ii) ലിംഗഭേദം കാണിപ്പാൻ മാർപ്രത്യയം ചേൎക്കും.
ഇഷ്ടൻ — ഇഷ്ടന്മാർ, പ്രിയൻ — പ്രിയന്മാർ, വല്ലഭൻ-വല്ലഭന്മാർ.
ഇഷ്ട — ഇഷ്ടമാർ, പ്രിയ — പ്രിയമാർ, വല്ലഭ — വല്ലഭമാർ.
(iii) അന്ത്യവൎണ്ണം ഏതായാലും സുബുദ്ധിനാമങ്ങളിൽ മാർ വരും, നാരി
മാർ, ഭാൎയ്യമാ, നമ്പൂരിമാർ, തള്ളമാർ, ബ്രാഹ്മണന്മാർ.
57. അർകൾ, അവർകൾ, കൾമാർ (= ക്കന്മാർ) ഇങ്ങ
നെ രണ്ടു ബഹുവചനപ്രത്യയങ്ങൾ ചേൎത്തു ബഹുവചനം
ഉണ്ടാക്കും.
അർകൾ. ദേവർകൾ, ശിഷ്യർകൾ, അരചർകൾ.
അവർകൾ. രാജാവവർകൾ, തമ്പുരാനവർകൾ, സായ്വവർകൾ
കൾമാർ. ഗുരുക്കന്മാർ, രാജാക്കന്മാർ, പെങ്ങന്മാർ, പിതാക്കന്മാർ, തമ്പ്രാ
ക്കന്മാർ
പരീക്ഷ. (53–57)
1. വചനപ്രത്യയങ്ങളും അവക്കുണ്ടാകുന്ന വികാരങ്ങളും വിവരിക്കുക.
2. മരങ്ങൾ, ആങ്ങള, പെങ്ങന്മാർ, ഗുരുക്കന്മാർ ഇവയുടെ രൂപസിദ്ധിയെ
വിവരിക്കുക. 3. (i) ബ്രാഹ്മണന്മാരും, ബ്രാഹ്മണിമാരും, (ii) വല്ലഭന്മാരും,
വല്ലഭമാരും, (iii) പ്രിയന്മാരും, പ്രിയമാരും ഇവരെ കുറിക്കുന്ന ഒരേ ബഹുവ
ചനരൂപം പറക. 4. നായ്ക്കൾ, ജാക്കൾ, പൂവുകൾ, തെരുവുകൾ, ചിത്രങ്ങൾ,
മക്കൾ ഇവയുടെ ഏകവചനം എഴുതുക; വേറെ ബഹുവചനരൂപങ്ങൾ ഉണ്ടെ
ങ്കിൽ അവയെയും എഴുതുക. 5. ദാരങ്ങൾ, ജനങ്ങൾ, കളത്രങ്ങൾ ഇവയുടെ
ലിംഗവും വചനവും പറക. 6. വിണ്ണോർ, വാനോർ, മറയവർ ഇവയുടെ
രൂപസിദ്ധിയെ വിവരിക്കുക. 7. ഞാൻ, നീ, അവൻ, താൻ ഇവയുടെ ബഹു
വചനങ്ങളെ പറക. [ 56 ] iii. വിഭക്തിപ്രകരണം. (i. 66-67.)
58. നാമത്തിന്നു വാക്യത്തിലേ മറ്റു പദങ്ങളോടുള്ള
സംബന്ധം കാണിക്കുന്ന നാമരൂപത്തിന്നു വിഭക്തിയെന്നു
പേർ.
59. പ്രഥമക്കു പ്രത്യയമില്ല.
അൻ, ആൻ, ഓൻ, അൾ, ആൾ, ഓൾ, അം മുതലായവയെ ലിംഗ
പ്രത്യങ്ങളായും അർ, ആർ, മാർ, കൾ മുതലായവയെ വചനപ്രത്യയങ്ങളാ
യും എടുത്തിരിക്കയാൽ ഇവയെ തന്നേ വിഭക്തിപ്രത്യയങ്ങളായി രണ്ടാമതും
എടുക്കരുതു.
60. (1) പ്രഥമയുടെ രൂപമായ സംബോധനയിൽ നാമ
ത്തിന്റെ അന്ത്യസ്വരം ദീൎഘമാകും.
സ്വാമീ, നാണൂ, ശങ്കൂ, ദേവി, ഭഗവതീ, പാറൂ, മാതു.
(2) അൻപ്രത്യയത്തിന്റെ നകാരത്തിന്നു ലോപവും അ
കാരത്തിന്നു ദീൎഘവും വരും.
രാമാ, കൃഷ്ണാ, കണ്ണാ, ഗുരുവായൂരപ്പാ, അച്ഛാ.
(3) സ്ത്രീലിംഗത്തിൽ അന്ത്യമായ അകാരത്തിന്നു ഏകാരം
ആദേശം
വരും.
അമ്മേ, രാധേ, സീതേ, ശകുന്തളേ.
(4) വ്യഞ്ജനാന്തങ്ങളിൽ ഏപ്രത്യയം വരും.
മകനേ, മകളേ, കട്ടികളേ, പെരുമാളേ, മനമേ.
(5) അല്ലയോ, എടോ, എടാ, എടീ എന്നിവയെ സംബോ
നയോടു ചേൎക്കും.
അല്ലയോ ബ്രാഹ്മണശ്രേഷ്ഠ, എടോ രാമാ, എടാ കള്ളാ.
(6) വിശേഷണത്തെ സംബോധനയോടു ചേൎക്കാനായിട്ടു
അതിനോടു ആയുള്ളോവേ എന്നതിനെ ചേൎക്കും.
അല്ലയോ ദേവശ്രേഷ്ഠനായുള്ളോവേ വാസവാ. [ 57 ] 61. ദ്വിതീയാദിപ്രത്യയങ്ങളെ ചേക്കുമ്പോൾ പ്രാതിപ
ദികത്തിനുണ്ടാകുന്ന രൂപഭേദത്തിന്നു ആദേശരൂപം എന്നു
പേർ.
(1) ആദേശരൂപത്തിൽ അന്ത്യമകാരത്തിന്റെ സ്ഥാനത്തു
‘ത്തു’ പ്രത്യയം വരും.
മരം + എ = മരത്തു + എ = മരത്തെ. മരം + ഓടു = മരത്തു + ഓടു = മര
ത്തോടു.
(2) സാഹിത്യപ്രത്യയങ്ങളായ ഒടു, ഓടു ചേരുമ്പോൾ പ
ദ്യത്തിൽ ത്തു വികല്പമായ്വരും.
നലം + ഒടു = നിലമൊടു, ഹിതമൊടു, ധനമൊടു.
ജ്ഞാപകം. — ഇഷ്ടം പോലെ ഒരു വ്യാകരണസൂത്രം പ്രവൃത്തിക്കുന്നു
വെങ്കിൽ അതിന്നു വികല്പം എന്നു പറയും. പദ്യത്തിൽ ധനമൊടു എന്നും
ധനത്തൊടു എന്നും കവിയുടെ ഇഷ്ടം പോലെ ഉപയൊഗിച്ചു കാണുകയാൽ
ആദേശം വികല്പമാകുന്നു.
(3) ടു, റു എന്ന സംവൃതാന്തങ്ങളുടെ പിന്നിൽ വിഭക്തിപ്ര
ത്യയം വന്നാൽ ഇവൎക്കു സവൎണ്ണാഗമത്താൽ ദ്വിത്വം വന്നിട്ടു
ഇഅവ ട്ടു, റ്റു എന്നാകും.
ആടു + ഇൽ = ആട്ടു + ഇൽ = ആട്ടിൽ, കാട്ടിൽ, നീറ്റിൽ, വയറ്റിൽ.
ജ്ഞാപകം.— ഈ ദ്വിത്വം ചില നാമങ്ങളിൽ പ്രവൃത്തിച്ചു ചില
നാമങ്ങളിൽ പ്രവൃത്തിക്കാതെയും ഇരിക്കുന്നതുകൊണ്ടു അതിനെ വിഭാഷ
എന്നു പറയും. ചൂടോടേ എന്നതിൽ ദ്വിത്വമില്ല. നീരിൽ, നീറ്റിൽ എന്നി
വയിൽ വികല്പം.
(4) വൃഞ്ജനാന്തപ്രാതിപദികങ്ങളിലും ആദേശരൂപം വരു
ന്നവയിലും ഇൽ എന്ന സപ്തമിപ്രത്യയം ഒഴികേയുള്ള പ്രത്യ
യങ്ങൾ വന്നാൽ ഈ പ്രത്യയങ്ങൾക്കു മുമ്പായിട്ടു ഇൻപ്ര
ത്യയം ആഗമമായ്വരും.
വാക്ക് + എ = വാക്ക് + ഇൻ + എ = വാക്കിനെ. പെണ്ണ് + എ = പെണ്ണി
നെ. മരത്തു + എ = മരത്തിൻ + എ = മരത്തിനെ. [ 58 ] (5) അപവാദം. അന്ത്യവ്യഞ്ജനം ലിംഗത്തിന്റെയോ
വചനത്തിന്റെയോ അംഗമായാൽ ഇൻ വരികയില്ല.
അവളെ, മക്കളെ, മരങ്ങളുടെ.
(6) ദിതീയയിൽ ഇൻ വികല്പമാകുന്നു.
വാക്കിനെ, വാക്കെ, മരത്തെ, മരത്തിനെ, ആളെ, ആളിനെ.
(7) വിവൃതാന്തങ്ങളിലും രാജാവു, പിതാവു മുതലായ
സംവൃതാന്തങ്ങളിലും ഇൻ വരും.
ഗുരു + എ= ഗുരു + ഇൻ+ എ = ഗുരു + വ് + ഇൻ + എ= ഗുരുവിൻ +
എ = ഗുരുവിനെ, ഗുരുവിന്നു, ഗുരുവിന്റെ, തെരുവിന്റെ, രാജാവിനെ,
രാജാവിന്നു, പിതാവിന്നു, പിതാവിനോടു.
(8) സ്വരത്തിൽ അവസാനിക്കുന്ന പ്രാതിപദികങ്ങളുടെ
പിന്നിൽ വരുന്ന കൽപ്രത്യയത്തിന്നു മുമ്പായിട്ടു ഇൻ ആ
ഗമം വരും.
ഗംഗ + കൽ = ഗംഗ + ഇൻ + കൽ = ഗംഗയിൻ + കൽ = ഗംഗയിങ്കൽ.
ഹരി + കൽ = ഹരിയിങ്കൽ, ലക്ഷ്മിയിങ്കൽ, ഗുരുവിങ്കൽ, വിഷ്ണുവിങ്കൽ.
62. ചതുൎത്ഥിക്കു കു, നു എന്നും ഷഷ്ഠിക്കു ഉടെ, ന്റെ
എന്നും ഈ രണ്ടു പ്രത്യയങ്ങൾ ഉള്ളവയിൽ ഇവ എവിടെ
വരുമെന്നറിയേണ്ടതാകുന്നു.
(1) ചതുൎത്ഥിയിൽ കു വന്നാൽ ഷഷ്ഠിയിൽ ഉടെ വരും;
ചതുൎത്ഥിയിൽ നു വന്നാൽ ഷഷ്ഠിയിൽ ന്റെ വരും.
കു — അവൎക്കു, അവരുടെ; മരങ്ങൾക്കു, മരങ്ങളുടെ; കൈക്കു, കൈയി
ന്റെ.
നു — അവന്നു, അവന്റെ; മരത്തിന്നു, മരത്തിന്റെ; പിതാവിന്നു, പിതാ
വിന്റെ.
(2) ബഹുവചനങ്ങളിലും താലവ്യസ്വരങ്ങളിൽ അവസാ
നിക്കുന്ന പ്രാതിപദികങ്ങളിലും ചതുൎത്ഥിയിൽ കു വരും.
നിങ്ങൾക്കു, നമുക്കു, അവക്കു, മനുഷ്യൎക്കു, കൈക്കു, തീക്കു, നടിക്കു, ഹരിക്കു. [ 59 ] അവൾക്കു, മകൾക്കു, ഇത്യാദി അൾപ്രത്യയാന്തങ്ങളിലും
വരും.
(3) നകാരാന്തപ്രാതിപദികങ്ങളിലും ഇൻആഗമം വരുന്ന
ആദേശരൂപങ്ങളിലും ചതുൎത്ഥിയിൽ നു വരും.
രാമന്നു, കൃഷ്ണന്നു, ഗുരുവിന്നു, പിതാവിന്നു, ആട്ടിന്നു, പശുവിന്നു.
63. സൎവ്വനാമങ്ങളുടെ വിഭക്തികൾ മറ്റു നാമങ്ങളെപ്പോ
ലെ തന്നേ.
(1) ഞാൻ, നീ, താൻ എന്നിവക്കു ആദേശരൂപങ്ങളായി
എൻ, നിൻ, തൻ എന്ന രൂപങ്ങൾ വരും.
ഞാൻ, എന്നെ, എന്നാൽ, എന്നോടു, എനിക്കു, എന്റെ, എന്നിൽ, എങ്കൽ.
നീ, നിന്നെ, നിന്നാൽ, നിന്നോടു, നിനക്കു (നിണക്കു), നിന്റെ,
നിന്നിൽ, നിങ്കൽ.
താൻ, തന്നെ, തന്നാൽ, തന്നോടു, തനിക്കു, തന്റെ തന്നിൽ, തങ്കൽ.
(2) നാം, താം എന്നിവക്കു നമ്മ്, തമ്മ് എന്ന ആദേശ
ങ്ങൾ വരും.
നാം, നമ്മെ, നമ്മോടു, നമുക്കു, നമ്മുടെ, നമ്മിൽ.
താം, തമ്മെ, തമ്മോടു, തമ്മുടെ, തമ്മിൽ.
(3) ഞങ്ങൾ, നിങ്ങൾ, അവർ, തങ്ങൾ മുതലായ ബഹു
വചനത്തിൽ വിശേഷിച്ചു പ്രക്രിയാകാൎയ്യമൊന്നുമില്ല.
(4) അതു, അതുകൾ, അവ, അവകൾ, ഇതു, ഇതുകൾ,
ഇവ, ഇവകൾ എന്നിവയിൽ അവ, ഇവ എന്നിവക്കു അവ
റ്റു്, ഇവറ്റു് എന്ന ആദേശരൂപങ്ങൾ വികല്പമായ്വരും.
ഇവ, ഇവയെ, ഇവയാൽ, ഇവക്കു, ഇവയുടെ, ഇവയിൽ.
ഇപറ്റെ, ഇവറ്റാൽ, ഇവറ്റിന്നു, ഇവയുടെ, ഇവറ്റിൽ, ഇവറ്റിങ്കൽ.
പരീക്ഷ. (58–68)
1. വിഭക്തി എന്നാൽ എന്തു? 2. മലയാളത്തിൽ എത്ര വിഭക്തികൾ ഉണ്ടു?
3. പ്രഥമക്കു എന്തിന്നു പ്രത്യയമില്ലെന്നു പറയുന്നു? 4. പ്രഥമയെ എപ്പോൾ
സംബോധന എന്നു പറയും? 5. സംബോധനയിൽ ഉണ്ടാകുന്ന രൂപഭേദ [ 60 ] ങ്ങൾ പറക. 6. ആദേശരൂപമെന്നാൽ എന്തു? 7. ആദേശത്തിന്നും ആദേശ
രൂപത്തിന്നും തമ്മിൽ എന്തു ഭേദം? 8. ആദേശരൂപം എങ്ങനെ വരുത്തുന്നു?
ഇതിന്റെ പ്രയോജനം എന്തു? 9. ഇൻആഗമം എവിടെ വരും? എവിടെ
വരികയില്ല? ഉദാഹരിക്കുക. 10. ഏതുവിധം നാമങ്ങളിൽ ആദേശരൂപ
ത്തിൽ സവൎണ്ണാഗമം വരും? 11. രാമങ്കൽ, ഗുരുക്കന്മാരുടെ, വിഷ്ണുവിന്റെ,
ഗുരുവിങ്കൽ, നമ്മുടെ, മകൾക്കു ഇവയുടെ രൂപസിദ്ധിയെ വിവരിക്കുക.
12. ചതുൎത്ഥിയിൽ കുപ്രത്യയം എപ്പോൾ വരും? 13. നുപ്രത്യയം എപ്പോൾ
വരും? 14 ചതുൎത്ഥിക്കും ഷഷ്ഠിക്കും തമ്മിൽ എന്തു സംബന്ധം? 15. ഈ സംബ
ന്ധം നിശ്ചയിക്കുക. 16. ഇവ, അവ എങ്ങനെ മാറും? 17. ഞാൻ, നീ, ഏതു.
അവൾ, മരുത്തു ഇവയുടെ എല്ലാ വിഭക്തികളെയും പറക.
വിഭക്ത്യാഭാസപ്രകരണം.
64 വിഭക്തിപ്രത്യയങ്ങളെപ്പോലെ എല്ലാ നാമങ്ങളിലും
ചേരാത്ത ചില പ്രത്യയങ്ങൾക്കു വിഭക്തികളുടെ അൎത്ഥമു
ള്ളതുകൊണ്ടു അവക്കു വിഭക്ത്യാഭാസങ്ങൾ എന്നു പേർ.
ഈ പ്രകരണത്തിൽ വിഭക്ത്യാഭാസങ്ങളെ പറയും.
65. ദ്വിതീയാദിവിഭക്തിപ്രത്യയങ്ങളെ ചേൎപ്പാനായിട്ടുണ്ടാ
ക്കുന്ന ആദേശരൂപം തന്നേ ഒരു സ്വതന്ത്രവിഭക്തിയായി
നടക്കും.
(1) മാന്തനാമങ്ങളിൽ വരുന്ന ത്തുപ്രത്യയം സപ്തമിയുടെ
അൎത്ഥത്തിൽ വരും.
അകത്തു ചെന്നു; പുറത്തു പോയി; കാലത്തുണൎന്നു; കാലത്തു എത്തി.
(2) മാന്തമല്ലാത്ത ചിലനാമങ്ങളിൽ അത്തു പ്രത്യയം
വരും.
ഇരയത്തു, നെഞ്ചത്തു, കൊമ്പത്തു, തുഞ്ചത്തു, മഴയത്തു, കാറ്റത്തു. അട
പ്പത്തു, മാറത്തു, വെയിലത്തു.
(i) ഇതു ആദേശരൂപമല്ല. ഇതിനോടു പ്രത്യങ്ങൾ ചേൎക്കാറില്ല.
(ii) ഒന്നിലും രണ്ടിലും പറഞ്ഞ രൂപങ്ങൾ സ്ഥലത്തെയും കാലത്തെയും
കാണിക്കുന്ന ക്രിയാവിശേഷണങ്ങൾ ആകുന്നു. ഇവ സപ്തമിയുടെ അൎത്ഥ
ത്തിൽ വരുന്നതുകൊണ്ടു സപ്തമ്യാഭാസം എന്നു പറയും. [ 61 ] (8) ഇൻപ്രത്യയത്തിൽ അവസാനിക്കുന്ന ആദേശരൂപ
ങ്ങൾ ഷഷ്ഠിയുടെ അൎത്ഥത്തിൽ വരും. ഇതു ഷഷ്ഠ്യാഭാസം.
ആട്ടിൻ പാലു, പശുവിൻ നെയ്യ്, പിലാവിൻ കീഴു, ആലിഞ്ചുവട്ടിൽ.
(4) സവൎണ്ണാഗമത്താൽ ദ്വിത്വം വന്നിട്ടു ട്ടു, റ്റു എന്നിവ
യിൽ അവസാനിക്കുന്ന ആദേശരൂപങ്ങളും ഷഷ്ഠിയുടെ
അൎത്ഥത്തിൽ വരുന്നതുകൊണ്ടു ഷഷ്ഠ്യാഭാസം തന്നേ.
മാട്ടുത്തൊൽ, വീട്ടുകാൎയ്യം, കാട്ടാന, കാട്ടുപോത്തു, നീറ്റടക്ക, വയറ്റുനോവു.
ജ്ഞാപകം.—ഇവയെ നിത്യസമാസങ്ങളായി എടുക്കാം (ii. 99 നോക്കുക).
66. (1) സപ്തമിയോടു ഏപ്രത്യയം ചേൎത്താൽ ‘അതി
ലുള്ള’ എന്ന അൎത്ഥം കിട്ടും. ഇതു സപ്തമ്യാഭാസം.
കാട്ടിലേ ആന, നാട്ടിലേ വൎത്തമാനം, വീട്ടിലേ കാൎയ്യം, വിഷ്ണുവിങ്കലേ
ഭക്തി, ബാല്യത്തിലേ അഭ്യാസം, വെള്ളത്തിലേ പോള.
(i) ഇതു നാമവിശേഷണം (i, 103).
(2) സപ്തമിയോടു ഏക്കു പ്രത്യയം ചേൎത്താൽ ‘അതിന്റെ
നേരേ’ എന്ന അൎത്ഥം കിട്ടും. ഇതു ചതുൎത്ഥ്യഭാസം.
നാട്ടിൽ + ഏക്കു = നാട്ടിലേക്കു, കാട്ടിലേക്കു, വെള്ളത്തിലേക്കു.
67. ദിക്കിനെ കാണിക്കുന്ന നാമങ്ങളോടു ‘മാൎഗ്ഗം’ എന്ന
അൎത്ഥത്തിൽ ഏപ്രത്യയം ചേൎന്നുവരും.
കിഴക്കേ, പടിഞ്ഞാറേ, വഴിയേ, ചുവടേ, കീഴേ, മീതേ, പിന്നേ, പിമ്പേ,
അരികേ, അകലേ.
ഇഅവ ക്രിയാവിശേഷങ്ങളായ അവ്യയങ്ങളാകുന്നു.
v. ഗതിപ്രകരണം.
68. വിഭക്തികളുടെ അൎത്ഥം സ്പഷ്ടമാക്കുവാനോ, അവ
യിൽ ഇല്ലാത്തതായ അൎത്ഥം പുതുതായി കാണിപ്പാനോ
വേണ്ടി വിഭക്തികളോടു ചേൎക്കുന്ന പദങ്ങൾ ഗതികൾ ആ
കുന്നു (i. 108). ഇവ അവ്യയങ്ങൾ ആകുന്നു. [ 62 ] 69. (1) തൊട്ട, തുടങ്ങി, മുതൽ, വരേ, ഓളം ആയി,
തോറും, കാരണം, മൂലം, നിമിത്തം, ഹേതു മുതലായവ പ്രഥ
മയോടു ചേരുന്ന ഗതികൾ.
അവൻ എള്ളു തൊട്ടു കൎപ്പൂരംവരേ വാങ്ങി; കാശി തുടങ്ങി രാമേശ്വരം
വരേ ചെന്നു; യൌവനംമുതൽ വാൎദ്ധക്യംവരേ അദ്ധ്വാനിച്ചു; രണ്ടു കൊല്ലങ്ങ
ളോളം ശ്രമിച്ചുനോക്കി; അവൻ മകനുമായി വന്നു; അവൾ മധുരമായിപ്പാടി;
നാൾതോറും പഠിച്ചു; നാടുതോറും ചെന്നു; ഞാൻനിമിത്തം നിണക്കു കഷ്ടം വന്നു.
(2) കൊണ്ടും കലൎന്നു, കുറിച്ചു. കാൾ, കാളിൽ, കാട്ടിൽ,
കാണേ, ചൊല്ലി, തൊട്ടു, പറ്റി, ആൎന്നു, ഇയന്നു, ഉൾക്കൊ
ണ്ടു, ഉറ്റു, പൂണ്ടു. അന്യേ, എന്നിയെ, പ്രതി ഇത്യാദി ദ്വിതീ
യയോടു ചേൎന്നു വരും.
ഇവനെക്കൊണ്ടു എന്തു ഫലം? രാമനെപ്പറ്റി എന്തറിയും?
(3) ഒക്ക, ഒത്തു. ഒപ്പം, ഒരുമിച്ചു. കൂട, കൂടേ, കൂടി, ചേൎന്നു
മുതലായ ഗതികൾ തൃതീയയോടു ചേൎന്നുവരും.
(4) ആയി, ആയ്ക്കൊണ്ടു, ആറു, വേണ്ടി ഇവ ചതുൎത്ഥി
യോടു ചേരും.
(5) പക്കൽ, പോക്കൽ, മേൽ, മീതേ, വശം, കൈക്കൽ,
ഒരുമിച്ച് ഇത്യാദി ഷഷ്ടിയോടു ചേരും.
(6) ഊടെ (= കൂടെ), ഇരുന്നു. നിന്നു, വെച്ചു ഇത്യാദി
സപ്തമിയോടു ചേരും.
(i) പഞ്ചമി സപ്തമിയോടു നിന്നു എന്ന ഗതി ചേൎന്നുണ്ടായതുകൊണ്ടു അ
തിനെ പ്രത്യേകവിഭക്തിയാക്കി എടുക്കേണമെന്നില്ല.
(ii) ഗതികൾ നാമങ്ങളിൽനിന്നും ക്രിയകളിൽനിന്നും ഉണ്ടായ അവ്യയ
ങ്ങൾ ആകന്നു.
പരീക്ഷ. (64-69)
വിഭക്ത്യാഭാസമെന്നാൽ എന്തു? 2. ഏതെല്ലാം വിഭക്തികൾക്കു ഈ ആ
ഭാസം വരും? 3. ഇവയുടെ രൂപങ്ങളെയും പ്രയോഗങ്ങളെയും പറഞ്ഞുദാഹ
രിക്കുക. 4 ഗതികളുടെ പ്രയോജനം എന്തു? 5. ഗതികൾ ഏതു പദത്തിന്റെ ഉൾപിരിവുകൾ? 6. ഓരോരോ വിഭക്തിയോടു ചേരുന്ന ഗതികളെ പറഞ്ഞു
ഉദാഹരിക്കുക. [ 63 ] 2. ധാത്വധികാരം.
i. ധാതുപ്രകരണം.
70. (1) അനേകശബ്ദങ്ങൾക്കു അൎത്ഥത്തിലും രൂപത്തി
ലും തുല്യമായ ഭാഗം ഉണ്ടെങ്കിൽ ആ സമാനമായ ഭാഗമാ
കുന്നു ധാതു (i. 70.)
പോകുന്നു, പോയി, പോകും, പോയാൽ, പോവാൻ, പോകേണം, പോ
കാഞ്ഞു, പോക്കു, പോക്കുന്നു, പോക്കി, പോക്കിയാൽ മുതലായ ശബ്ദങ്ങൾക്കു
അൎത്ഥത്തിലും രൂപത്തിലും തുല്യമായ ഭാഗം പോ എന്നതു ആകയാൽ അതു
ധാതുവാകുന്നു.
(2) ധാതുവിനെക്കാൾ ചെറുതായ രൂപം ഭാഷയിൽ ഉണ്ടാ
യിരിക്കയില്ല.
(i) പോ എന്നതിന്റെ പകാരത്തിൽനിന്നോ ഒക്കാരത്തിൽനിന്നോ ഗമ
നാൎത്ഥമുള്ള അംശം കിട്ടാത്തതുകൊണ്ടു പോവിനേക്കാൾ ചെറുതായ രൂപം ഇല്ല.
(ii) പദങ്ങളെ വിഭാഗിച്ചതിന്റെ ശേഷം ഒടുവിൽ വിഭാഗിപ്പാൻ പാടി
ല്ലാതെ നില്ക്കുന്നതു തന്നേ ധാതു.
(3) ധാതുവിനോടു ചില പ്രത്യയങ്ങൾ ചേൎത്തുണ്ടാക്കുന്ന
രൂപത്തിന്നു പ്രകൃതി എന്നു പേർ. പോക, പോക്ക, ഇവ
ധാതുവിൽനിന്നുണ്ടായ പ്രകൃതികൾ ആകുന്നു.
(4) പ്രകൃതി ഉണ്ടാക്കുവാനായിട്ടു ധാതുവിനോടു ചേൎക്കൂന്ന
പ്രത്യയങ്ങളെ വികരണങ്ങൾ എന്നു പറയും. ക, ക്ക, ഇക്ക
ഉക, ങ്ങു ഇത്യാദിവികരണങ്ങൾ ആകുന്നു. ഇവയുടെ അ
ൎത്ഥം ഇതുവരേ നിശ്ചയിച്ചിട്ടില്ല.
പോക, അടക്ക, ഇഴയുക, പഠിക്ക അടങ്ങു.
(5) കാലം, പുരുഷൻ, ലിംഗം, വചനം മുതലായ ഭേദങ്ങ
ളെ കാണിക്കുന്ന പ്രത്യയങ്ങളെ ചേൎക്കുന്നതിന്നു മുമ്പായിട്ടു
വികരണങ്ങൾ ധാതുവിനോടു ചേൎക്കും.
71. (1) ധാതു വ്യാപാരത്തെയും ആ വ്യാപാരത്താൽ
ഉണ്ടാകുന്ന ഫലത്തെയും കാണിക്കും. കൎത്താവു ചെയ്യുന്നതു [ 64 ] വ്യാപാരമാകുന്നു. ഈ വ്യാപാരത്താൽ ഉണ്ടാകുന്ന മാറ്റം
അല്ലെങ്കിൽ അവസ്ഥാഭേദം ആകുന്നു ഫലം.
നടക്കുക എന്നതിൽ കാലുകൾ ഉയൎത്തി വെക്കുക എന്ന വ്യാപാരവും ഒരു
സ്ഥലം വിട്ടു മറ്റോരു സ്ഥലത്തു എത്തുക എന്ന ഫലവും ഉണ്ടു. ഉറങ്ങുക എന്ന
തിൽ ഇന്ദ്രിയവ്യാപാരങ്ങൾ കൂടാതെ കിടക്കുക എന്ന വ്യാപാരവും സുഖാനുഭവ
മെന്ന ഫലവും ഉണ്ടു.
(2) ധാതു കാണിക്കുന്ന വ്യാപാരവും ഫലവും കൎത്താവിൽ
തന്നേ ഇരിക്കുന്നുവെങ്കിൽ ആ ധാതു അകൎമ്മകവും, ക്രിയാ
ഫലം അന്യരിൽ ചേരേണമെന്നു കൎത്താവു ഇച്ഛിക്കുകയോ
കൎത്താവിൽനിന്നു അന്യരിൽ ചെന്നു ചേരുകയോ ചെയ്യുന്നു
വെങ്കിൽ ആ ധാതു സകൎമ്മകവും ആകുന്നു. (i. 43 — 46.)
'ഗുരുനാഥൻ ശിഷ്യനെ പഠിപ്പിക്കുന്നു' പഠിപ്പിക്കുക എന്ന വ്യാപാരത്താൽ
ഉണ്ടാകുന്ന ഫലമായ ജ്ഞാനം ശിഷ്യനിൽ ചേരേണമെന്നു ഗുരുനാഥൻ ഇച്ഛിച്ചു
പ്രവൃത്തിക്കുന്നതുകൊണ്ടു പഠിപ്പിക്കുക എന്നതു സകൎമ്മകം തന്നേ.
72. (1) ധാതുവിനോടു ചേരുന്ന വികരണം ക്ക, ഇക്ക
ആകുന്നുവെങ്കിൽ ആ ധാതുവിനെ ബലക്രിയയെന്നും,
വേറെ വികരണമാകുന്നുവെങ്കിൽ അതു അബലക്രിയയെന്നും
പറയും (i. 68 — 70.)
(i) അബലക്രിയ. പോക, വരിക, തങ്ങുക, അടങ്ങുക, ഇഴയുക, വാങ്ങുക.
(ii) ബലക്രിയ. പോക്ക, അടുക്ക, തടുക്ക, കൊടുക്ക, അടക്ക, പിടിക്ക,
പഠിക്ക.
(2) കൎത്താവു തന്റെ സ്വാതന്ത്ര്യം വിട്ടു, അന്യരുടെ കല്പന,
നിൎബന്ധം, അപേക്ഷ ഇത്യാദികളാൽ ഒരു പ്രവൃത്തി ചെ
യ്യുന്നുവെങ്കിൽ ആ കൎത്താവിനെ പ്രയോജ്യകൎത്താവു എന്നു
പറയും. പ്രയോജ്യകൎത്താവിനെ തന്റെ വ്യാപാരത്തിൽ പ്ര
വൃത്തിപ്പിക്കുന്നവനെ പ്രയോജകകൎത്താവു എന്നു പറയും.
(i) കുട്ടി പാഠം പഠിക്കുന്നു എന്നതിൽ കുട്ടി തന്റെ സ്വേച്ഛപ്രകാരം പഠി
ക്കുന്നു എന്ന അൎത്ഥം കാണിക്കുന്നതുകൊണ്ടു കുട്ടിക്കു തന്റെ സ്വാതന്ത്ര്യം ഉണ്ടു. [ 65 ] 'കുട്ടിയെ ഗുരുനാഥൻ പാഠം പഠിപ്പിക്കുന്നു' എന്നതിൽ കുട്ടി തന്റെ ഇഷ്ട
പ്രകാരം പഠിക്കയോ പഠിക്കാതിരിക്കയോ ചെയ്വാനുള്ള സ്വാതന്ത്ര്യം വിട്ടിട്ടു
ഗുരുനാഥന്റെ കല്പനയാൽ പഠിക്കുക എന്ന വ്യാപാരം ചെയ്യുന്നു എന്നു പഠി
പ്പിക്കുന്നു എന്ന രൂപം കാണിക്കുന്നു. അതുകൊണ്ടു കൂട്ടി എന്നതു പ്രയോജ്യ
കൎത്താവു ആകുന്നു. കൂട്ടിയെ പഠിക്കുക എന്ന പ്രവൃത്തിയിൽ പ്രവൃത്തിപ്പി
ക്കുന്ന കൎത്താവായ ഗുരുനാഥനെ പ്രയോജകകൎത്താവു എന്നു പറയും.
(3) കൎത്താവു തന്റെ ഇഷ്ടപ്രകാരം ക്രിയ ചെയ്യുന്നു എന്നു
കാണിക്കുന്ന ക്രിയാപ്രകൃതിയെ കേവലപ്രകൃതിയെന്നും
പ്രയോജകൎകത്താവിന്റെ കല്പന, നിൎബ്ബന്ധം, അപേക്ഷ
മുതലായവയാൽ പ്രയോജ്യകൎത്താവു തന്റെ പ്രവൃത്തിയിൽ
വ്യാപരിക്കുന്നു എന്നു കാണിക്കുന്ന പ്രകൃതിയെ പ്രയോജക
പ്രകൃതിയെന്നും പറയും.
കേവല പ്രകൃതി |
വരു | കൊടുക്ക | നില്ക്ക | കളിക്ക | അറിയുക | പതിക്ക |
പ്രയോജക പ്രകൃതി |
വരുത്തുക | കൊടുപ്പിക്ക | നില്പിക്ക | കളിപ്പിക്ക | അറിയിക്ക | പതിപ്പിക്ക |
(4) ബലക്രിയ, അബലക്രിയ, കേവലപ്രകൃതി, പ്രയോജ
കപ്രകൃതി എന്നു പ്രകൃതിപ്രകാരമുള്ള നാലു വിഭാഗങ്ങളിൽ
അബലക്രിയകളെല്ലാം കേവലപ്രകൃതികളും ബലക്രിയകളിൽ
ചിലവ കേവലപ്രകൃതികളും ചിലവ പ്രയോജകപ്രകൃതികളും
ആകുന്നു.
73. ധാതു കാണിക്കുന്ന വ്യാപാരം എപ്പോൾ ഉണ്ടാകുന്നു
എന്നു കാണിക്കുന്ന ക്രിയാരൂപത്തിന്നു കാലം എന്നും, അതു
എങ്ങനെ നടക്കുന്നു എന്നു കാണിക്കുന്നതിന്നു പ്രകാരം
എന്നും വ്യാപാരത്തെക്കുറിച്ചു പറയുമ്പോൾ പ്രാധാന്യം ക
ൎത്താവിന്നോ കൎമ്മത്തിന്നോ എന്നു കാണിക്കുന്ന രൂപത്തിന്നു
പ്രയോഗം എന്നും മറ്റുമുള്ള അൎത്ഥഭേദങ്ങളെ കാണിപ്പാ
നായിട്ടു പ്രകൃതിയോടു ഓരോ പ്രത്യയങ്ങൾ ചേൎക്കും. [ 66 ] ii. കാലപ്രകരണം.
74 (1) പ്രകൃതിയോടു ഉന്നു ചേൎത്തു വൎത്തമാനകാല
ത്തെയും (i. 20 , 72), ഉം ചേൎത്തു ഒന്നാം ഭാവിയെയും, ഊ
ചേൎത്തു രണ്ടാം ഭാവിയെയും ഉണ്ടാക്കും (i. 74).
ധാതു | പോ | പിടി | ആ | ഇൻ | വളർ | പഠ് | പാടു |
പ്രകൃതി | പോക | പിടിക്ക | ആക | ഇരിക്കു | വളരുക | പഠിക്കൂ | പാടുക |
വൎത്തമാനം | പോകുന്നു | പിടിക്കുന്നു | ആകുന്നു | ഇരിക്കുന്നു | വളരുന്നു | പഠിക്കുന്നു | പാടുന്നു |
ഒന്നാം ഭാവി | പോകം | പിടിക്കും | ആകം, ആം | ഇരിക്കും | വളരും | പഠിക്കും | പാടും |
രണ്ടാം ഭാവി | പോകൂ | പിടിക്കൂ | ആകൂ, ആവൂ | ഇരിക്കൂ | വളരൂ | പഠിക്കൂ | പാടൂ |
(i) ചിലപ്പോൾ പ്രത്യയങ്ങൾ ധാതുവിനോടു തന്നേ ചേരും.
ധാതു | ചെയ്യ് | ഓടു | വളർ | കരുതു | ഇളക | തളർ | ആടു | തീരു | ചേരു |
വൎത്തമാനം | ചെയ്യുന്നു | ഓടുന്നു | വളരുന്നു | കരുതുന്നു | ഇളകുന്നു | തളരുന്നു | ആടുന്നു | തീരുന്നു | ചേരുന്നു |
ഭാവി | ചെയ്യും | ഓടും | വളരും | കരുതും | ഇളകും | തളരും | ആടും | തീരും | ചേരും |
കളിൽ വൎത്തമാനഭാവികാലപ്രത്യയങ്ങളെ ധാതുവിനോടു ചേൎക്കും. പാടും,
ചാടും, മാറും. ഈ വിധ ധാതുക്കളെ ദീൎഘധാതുക്കൾ എന്നു പറയും. അനേ
കസ്വരമുള്ള അബലക്രിയകളിലേ സ്വരങ്ങൾ ഹ്രസ്വങ്ങളാകുന്നുവെങ്കിൽ പ്ര
ത്യയങ്ങൾ ധാതുവിനോടു ചേരും. വളരും, ഇളകും, തളരുന്നു. ഈ ധാതു
ക്കളെ ഹ്രസ്വധാതുക്കളെന്നു പറയും. ബലക്രിയകളിൽ പ്രത്യയങ്ങൾ ബലപ്ര
കൃതിയോടു ചേരും.
(2) രണ്ടാം ഭാവിയിൽ ബലക്രിയകളിൽ ക്കുവിന്നു പകരം
പ്പുവും വരും.
കൊടുക്കൂ, കൊടുപ്പൂ, ജയിക്കൂ, ജയിപ്പൂ, നടക്കൂ, നടപ്പൂ.
75. ഭൂതകാലം ഉണ്ടാക്കുവാൻ ധാതുവിനോടു ഇ,തു എന്ന
പ്രത്യയങ്ങളിൽ ഒന്നു ചേൎക്കും (i. 75 — 78).
ഇ. ആയി, പോയി, ഇളകി, ഉരസി, കുലുങ്ങി, കുലുക്കി, മങ്ങി, ചിന്തി,
തുപ്പി.
തു. ചെയ്തു, എടുത്തു, നൊന്തു, വലിച്ചു, വലഞ്ഞു, വിറ്റു, വിട്ടു, പുക്കു, ഉണ്ടു.
76. (1) ധാതുസ്വരങ്ങളിൽ ഒന്നു ദീൎഘമായും എല്ലാം
ഹ്രസ്വമായും ഇരുന്നാൽ അബലക്രിയകളിൽ ഭൂതത്തിൽ ഇ
പ്രത്യയം വരും.
(i) ദീൎഘധാതു. - ആടി, ഓടി, ഊരി, ഓതി, ഏശി, മാറി, വാറി, വൈകി,
തേകി.
(ii) ഹ്രസ്വധാതു. - ഉരസി, വിലസി, കരുതി, മരുവി, ഇളകി, വരുത്തി, കടത്തി.
(2) ധാതു സംയോഗാക്ഷരത്തിൽ അവസാനിച്ചാൽ ഭൂത
ത്തിൽ ഇപ്രത്യയം വരും.
ആക്കി, ചിക്കി, മുക്കി, തേക്കി, അനങ്ങി, വണങ്ങി, തൂങ്ങി, മുങ്ങി, കാച്ചി,
ആട്ടി, കാട്ടി, കൂട്ടി, വെട്ടി, നണ്ണി, എണ്ണി, മാന്തി, ചിന്തി, പൊന്തി, താഴ്ത്തി,
വാഴ്ത്തി.
77. സ്വരങ്ങളിലും ചില്ലുകളിലും അവസാനിക്കുന്ന ബല
ക്രിയകളിൽ ഭൂതത്തിൽ തുപ്രത്യയം വരും. [ 68 ] (1) എയ്യാദികളിൽ മാത്രം തു വരും. മറ്റുധാതുക്കളിൽ
അതു പല വിധത്തിലും മാറിപ്പോകും.
എയ്തു, കൊയ്തു, ചെയ്തു, നെയ്തു, പെയ്തു, പൊയ്തു, വീതു, പണിതു. തൊഴുതു,
ഉഴുതു, പൊരുതു.
(i) ഇവ എയ്യാദികൾ ആകുന്നു. ഇവ അബലക്രിയകൾ.
(2) ഓഷ്ഠ്യസ്വരങ്ങളിലും , ആ, ഋ, ർ എന്നീ വൎണ്ണങ്ങളി
ലും അവസാനിക്കുന്ന ബലക്രിയകളിൽ തുപ്രത്യയം സവൎണ്ണാ
ഗമത്താൽ ത്തു ആകും.
അ. മണത്തു, കനത്തു, ഉരത്തു.
ആ. കാത്തു.
ഉ. എടുത്തു, ഉടുത്തു, കൊടുത്തു, പകുത്തു, പഴുത്തു, മുഴുത്തു, തണുത്തു.
ഊ. പൂത്തു, മൂത്തു.
ഒ. ഒത്തു.
ഓ. കോത്തു, തോത്തു.
ഋ. മധൃത്തു, എതൃത്തു, കളൃത്തു.
ർ. പാൎത്തു, ചേൎത്തു, നേൎത്തു, ഓൎത്തു, ആൎത്തു, കയൎത്തു, വിയൎത്തു.
(3) താലവ്യസ്വരങ്ങളുടെ പിന്നിൽ ത്തു എന്നതു സവൎണ്ണാ
ദേശത്താൽ ച്ചു ആകും.
അടിച്ചു, ഇടിച്ചു, കളിച്ചു, പറിച്ചു, വ്യസനിച്ചു, നാണിച്ചു, തേച്ചു, കൈച്ചു,
വെച്ചു.
(4) കു, ടു, റു എന്നീ സംവൃതാന്തവൎണ്ണങ്ങളിൽ അവസാ
നിക്കുന്ന ധാതുക്കളിൽ തുപ്രത്യയത്തിന്നു പൂൎവ്വസവൎണ്ണാദേശം
വന്നിട്ടു ക്കു, ട്ടു, റ്റു എന്നാകും.
കു + തു = ൿ + തു = ൿ + കു = ക്കു; ടു + തു = ട് + തു = ട് + ടു = ട്ടു;
റു + തു = റ് + റു = റ്റു. പുകു + തു = പുക്കു; മികു + തു = മിക്കു; തകു + തു =
തക്കു; ഇടു + തു = ഇട്ടു; പെടു + തു = പെട്ടു; തൊടു + തു = തൊട്ടു; പെറു +
തു = പെറ്റു; അറു + തു = അറ്റു.
ജ്ഞാപകം. - ഇവിടെ ധാതുവിന്റെ അന്ത്യസംവൃതം ലോപിക്കും. [ 69 ] (5) തുപ്രത്യയത്തിന്നു നകാരം ആഗമം വന്നിട്ടു ന്തു ആകും.
നൊ+തു = നൊ+ൻ+തു = നൊന്തു; വെ+തു = വെ+ൻ+തു = വെന്തു.
(6) പൂൎവ്വസവൎണ്ണാദേശത്താൽ ന്തു എന്നതു ന്നു ആകും.
ന്തു = ൻ+തു = ൻ+നു = ന്നു.
ചെൽ+ന്തു = ചെന്നു; നട+ന്തു = നടന്നു; കട+ന്തു = കടന്നു; നിൽ+
ന്തു = നിന്തു = നിന്നു.
(7) താലവ്യത്തിൽ അവസാനിക്കുന്ന ധാതുക്കളിൽ ന്തുപ്ര
ത്യയത്തിന്നു പൂൎവ്വസവൎണ്ണാദേശം വന്നിട്ടു ഞ്ചു ആകും. പൂൎവ്വ
സവൎണ്ണാദേശത്താൽ ഞ്ചു എന്നതു ഞ്ഞു ആകും.
വലഞ്ഞു, മാഞ്ഞു, പാഞ്ഞു, നനഞ്ഞു, വളഞ്ഞു, കരിഞ്ഞു, പൊളിഞ്ഞു, അഴി
ഞ്ഞു, ഒഴിഞ്ഞു, തേഞ്ഞു, കുറഞ്ഞു, കവിഞ്ഞു.
(i) ഈ ധാതുക്കളുടെ വൎത്തമാനത്തിൽ അബലപ്രകൃതിയിൽ ഉക എന്ന വി
കരണം പ്രായേണ വരുന്നു.
(8) ൺ, ൾ, ഴ് എന്ന വൎണ്ണങ്ങളിൽ അവസാനിക്കുന്ന ധാ
തുക്കളിൽ പൂൎവ്വസവൎണ്ണാദേശത്താൽ ന്തു എന്നുതു ണ്ടു ആകും.
ൺ. കൺ+ന്തു = കൺ+ൻ+തു = കൺ+ൺ+തു = കൺ+ൺ+
ടു = കൺ+ടു = കണ്ടു; ഉൺ+ന്തു = ഉണ്ടു; പൂൺ+ന്തു = പൂണ്ടു.
ള്. അരൾ+ന്തു = അരൾ+ൺ+തു = അരൾ+ൺ+ടു = അര+
ണ്ടു = അരണ്ടു; ഇരുൾ+ന്തു = ഇരുണ്ടു; ഉരുൾ+ന്തു = ഉരുണ്ടു; വറൾ+ന്തു=
വരണ്ടു; നീൾ+ന്തു = നീണ്ടു; കൊണ്ടു; മുരണ്ടു, പിരണ്ടു.
ഴ്. ആഴ്+ന്തു = ആഴ്+ണ്ടു = ആണ്ടു.
ജ്ഞാപകം - ധാതുവിന്റെ അന്തത്തിലേ ൺ, ഴ്, ൾ എന്നീ വൎണ്ണ
ങ്ങൾ ലോപിക്കും.
(9) ഴ്+ന്തു എന്നതിന്നു പകരം ചില ഴകാരാന്തധാതുക്ക
ളിൽ ണു വരും.
വാഴ്+ന്തു = വാണു; വീഴ്+ന്തു = വീണു; കേഴ്+ന്തു = കേണു.
(10) ചില ഴകാരാന്തധാതുക്കളിൽ ണ്ണു വരും.
കമിഴ്+ന്തു = കമിണ്ണു; കവിഴ്+ന്തു = കവിണ്ണു; അമിഴ്+ന്തു = അമിണ്ണു. [ 70 ] ജ്ഞാപകം.- കാലാൎത്ഥങ്ങളിലുള്ള വിശേഷങ്ങളെ സൂചിപ്പിക്കുന്ന കാല
വിഭാഗങ്ങളെക്കുറിച്ചു ക്രിയാസമാസത്തിൽ പറയും.
പരീക്ഷ. (70 — 77.)
1. ധാതു എന്നാൽ എന്തു? 2. ധാതുവിൽനിന്നു പ്രകൃതി എങ്ങനെ ഉണ്ടാ
ക്കുന്നു? 3. പ്രകൃതി ഉണ്ടാക്കുവാനായിട്ടു ചേൎക്കുന്ന പ്രത്യയങ്ങൾക്കു എന്തു പേർ?
4. വികരണങ്ങളെ പറക. 5. പ്രകൃതികൾ എത്ര വിധം? അവയെ വിവരി
ക്കുക. 6. പ്രയോജ്യകൎത്താവു, പ്രയോജകൎത്താവു ഇവ തമ്മിൽ എന്തു ഭേദം?
7. പ്രയോജകപ്രകൃതി എന്നാൽ എന്തു? 8. ധാതുവിന്റെ അൎത്ഥമെന്തു? 9. ഈ
അൎത്ഥത്താൽ ഉണ്ടാകുന്ന ക്രിയാഭേദങ്ങൾ ഏവ? 10. ക്രിയക്കു രൂപഭേദം എങ്ങ
നെ ഉണ്ടാകും? 11. കാലം, പ്രകാരം, പ്രയോഗം എന്നാൽ എന്തു? 12. ഏതു
കാലരൂപത്തിൽനിന്നു ധാതു നിശ്ചയിക്കാം? 13. ഏതു കാലത്തിൽ ധാതുവി
നോടും, ഏതിൽ പ്രകൃതിയോടും പ്രത്യയം ചേൎക്കും? 14. ഭൂതപ്രത്യയങ്ങൾ ഏവ?
15. ഇപ്രത്യയം ഏതുവിധം ധാതുക്കളിൽ വരും? 16. തുപ്രത്യയം ഏതു ധാതു
ക്കളിൽ വരും? 17. തൂ എങ്ങനെയെല്ലാം മാറിപ്പോകും എന്നു പൂണ്ണമായി
വിവരിക്കുക.
iii. പുരുഷപ്രകരണം. (i. 77 - 80.)
78. (1) ഉത്തമപുരുഷനിലേ ഏകവചനപ്രത്യയങ്ങളായ
എൻ, ഏൻ എന്നിവയിൽ ഏൻ വൎത്തമാനത്തിലും ഭൂതത്തി
ലും, എൻ ഭാവിയിലും വരും.
ഏക: കൊടുക്കുന്നേൻ, കൊടുത്തേൻ, കൊടുക്കുവെൻ, കൊടുപ്പെൻ.
ബഹു: കൊടുക്കുന്നോം, കൊടുത്തോം, കൊടുക്കോം, കൊടുപ്പോം.
(i) ഈ പ്രത്യയങ്ങൾ ചേരുമ്പോൾ ക്രിയകളുടെ അന്ത്യമായ ഉകാരം ലോ
പിക്കും. കൊടുക്കുന്നു+ഏൻ = കൊടുക്കുന്നേൻ. എന്നാൽ കൊടുക്കുവെൻ
എന്നതിൽ ലോപം ഇല്ല.
(2) ഭൂതകാലത്തിൽ ഇപ്രത്യയത്തിന്റെ പിന്നിൽ യകാ
രമോ നകാരമോ വികല്പമായ്വരും.
ചൊല്ലി+ആൻ = ചൊല്ലി+ന്+ആൻ = ചൊല്ലിനാൻ; പോയി+ആർ =
പോയാർ, പോനാർ. (ii. 80. 2.) [ 71 ] (3) മദ്ധ്യമപുരുഷപ്രത്യയങ്ങളായ ആയ് (ഏകവചനം)
ഈർ (ബഹുവചനം) ഭാഷയിൽ വളരെ ദുൎല്ലഭമായിട്ടേ പ്ര
യോഗിക്കാറുള്ളൂ.
കൊടുക്കുന്നായ്, കൊടുക്കുന്നീർ, കൊടുത്തായ്, കൊടുത്തീർ, കൊടുക്കുവായ്,
കൊടുക്കുവീർ, കൊടുപ്പീർ.
(4) പ്രഥമപുരുഷനിൽ മാത്രം ക്രിയക്കു ലിംഗഭേദമുള്ളൂ.
പുല്ലിംഗം:- ആൻ. നടക്കുന്നാൻ, പോകുന്നാൻ, നടന്നാൻ, പോനാൻ,
നടക്കുവോൻ.
സ്ത്രീലിംഗം:- ആൾ. നടക്കുന്നാൾ, പോകുന്നാൾ, നടന്നാൾ, പോനാൾ,
നടക്കുവോൾ.
5) നപുംസകത്തിന്നു പ്രത്യയമില്ല.
നടക്കുന്നു, നടന്നു, നടക്കും, പോകുന്നു, പോയി, പോകും.
(6) ഈ നപുംസകരൂപങ്ങൾ ഇപ്പോൾ എല്ലാ പുരുഷ
ന്മാരിലും ഉപയോഗിച്ചുവരുന്നു.
ഞാൻ പോകും, നീ പോകുന്നു, അവൻ പോയി, നാം പോയി, നിങ്ങൾ പോകും.
iv. പൂൎണ്ണക്രിയ, അപൂൎണ്ണക്രിയ. (i.87—98.)
79. പൂൎണ്ണക്രിയയും അപൂൎണ്ണക്രിയയും വാക്യത്തിൽ ആ
ഖ്യാതമായ്വരും എങ്കിലും അൎത്ഥം പൂൎണ്ണമാവാൻ പൂൎണ്ണക്രിയ
മറെറാരു പദം ആവശ്യപ്പെടുന്നില്ല; അപൂൎണ്ണക്രിയക്കു മറ്റു
പദങ്ങൾ കൂടാതെ അൎത്ഥം പൂൎണ്ണമാകയില്ല.
(i) അപൂൎണ്ണക്രിയകളെ താഴേ പട്ടികയിൽ ചേൎത്തിരിക്കുന്നു.
(1) ശബ്ദന്യൂനം | വൎത്തമാനം ഭൂതം ഭാവി |
(2) ക്രിയാപുരുഷ നാമം |
വൎത്തമാനം ഭൂതം ഭാവി |
||
(3) ക്രിയാന്യൂനം | വൎത്തമാനം ഭൂതം ഭാവി |
(5) സംഭാ വന |
ഒന്നാം രണ്ടാം |
(6) അനു വാദം |
ഒന്നാം രണ്ടാം |
(4) ക്രിയാനാമം | |||||
(7) ഭാവരൂപം |
രുതന്നതുകൊണ്ടും വിഭക്തിപ്രത്യയങ്ങൾ ധരിക്കുന്നതുകൊണ്ടും നാമങ്ങളിൽ ചേരേ
ണ്ടവ തന്നേ. അൎത്ഥപുൎത്തിക്കു അന്യപദങ്ങൾ ആവശ്യപ്പെടാത്തതുകൊണ്ടു അ
പൂൎണ്ണക്രിയകളായിട്ടു എടുക്കേണമെന്നില്ല.
(iii) ഭാവരൂപം ക്രിയാനാമത്തിൽനിന്നു ഒട്ടും ഭേദിച്ചതല്ല. ആഖ്യാതമായും
വിശേഷണമായും വരുന്ന ക്രിയാനാമം തന്നേ ഇതു. ഇതിനെ പ്രത്യേകമായ
ഒരു വിഭാഗമായി എടുക്കുന്നതു ന്യായമല്ല.
(iv) ഭാവരൂപത്തെ ക്രിയാനാമത്തിൽ അടക്കി ക്രിയാനാമത്തെ കൃത്തിലും
ക്രിയാപുരുഷനാമത്തെ സമാസത്തിലും വിവരിക്കും.
(v) അനുവാദകത്തിൽ ചേരുന്ന ഉം എന്നതു പ്രത്യയമായിട്ടോ സമുച്ചായ
കാവ്യയമായിട്ടോ വിചാരിക്കേണ്ടതു എന്നു ആലോചിക്കുമ്പോൾ പ്രത്യയമായി
ട്ടെടുക്കുന്നതു നല്ലതെന്നു കണ്ടു അനുവാദകമെന്ന ഒരു പ്രത്യേകവിഭാഗമായിട്ടു
എടുത്തിരിക്കുന്നു.
80. (1) നാമത്താൽ അൎത്ഥം പൂൎണ്ണമാകുന്ന അപൂൎണ്ണക്രി
യക്കു ശബ്ദന്യൂനമെന്നും പേരെച്ചമെന്നും പേർ. ഭൂതവൎത്ത
മാനപേരെച്ചങ്ങൾ ഉണ്ടാകുവാനായിട്ടു ഭൂതവൎത്തമാനകാല
രൂപങ്ങളോടു അപ്രത്യയം ചേൎക്കും. ഭാവിയിൽ പ്രത്യയമില്ല.
നടക്കുന്ന, നടന്ന, നടക്കും.
അപ്രത്യയം ചേൎക്കുമ്പോൾ ക്രിയകളുടെ അന്ത്യമായ ഉകാരം ലോപിക്കും.
പോകുന്നു+അ = പോകുന്ന; നടന്നു+അ = നടന്ന; കൊടുത്തു+അ = കൊടുത്ത.
(2) ഇകാരാന്തഭൂതത്തിൽ യകാരം ആഗമം വരും. പദ്യ
ത്തിൽ നകാരവും വരും.
പാടി+അ = പാടി+യ്+അ = പാടിയ; പാടി+അ = പാടി+ൻ+അ =
പാടിന.
ആയി, പോയി എന്നിവയുടെ ഇകാരം ലോപിക്കും. ആയി+അ =
ആയ; പോയി+അ = പോയ.
81. (1) വേറെ ക്രിയയാൽ അൎത്ഥം പൂൎണ്ണമായ്വരുന്ന അ
പൂൎണ്ണക്രിയകളെ ക്രിയാന്യൂനങ്ങളെന്നും വിനയെച്ചങ്ങൾ
എന്നും പറയും. [ 73 ] (2) ഭൂതവൎത്തമാനക്രിയാന്യൂനങ്ങൾക്കു പ്രത്യയങ്ങളില്ല.
പൂൎണ്ണഭൂതവൎത്തമാനങ്ങളിലേ അന്ത്യമായ ഉകാരം സംവൃത
മാകും.
പോകുന്നു്+ഉണ്ടു = പോകുന്നുണ്ടു; കൊടുത്തു്+പോയി = കൊടുത്തുപോയി.
(3) ഇകാരാന്തഭൂതക്രിയാന്യൂനത്തിന്റെ പിന്നിൽ ഖരം
വന്നാൽ അതിന്നു ദ്വിത്വം വരും.
ഓടിപ്പോയി, പാടിത്തുടങ്ങി. വാഴ്ത്തിപ്പറഞ്ഞു, ചാടിക്കുളിച്ചു.
(i) ആയി, പോയി എന്ന ഭൂതക്രിയാന്യൂനങ്ങളുടെ അന്ത്യമായ ഇകാരം
ലോപിക്കും. ആയ്പോയി, ആയ്ത്തീരുന്നു. പൊയ്പോയി, പോയ്ക്കുളഞ്ഞു.
82. (1) ഭാവിക്രിയാന്യൂനം ഉണ്ടാക്കുവാനായിട്ടു രണ്ടാം
ഭാവിയോടു ആൻപ്രത്യയം ചേൎക്കും.
പോക+ആൻ = പോക+വ്+ആൻ = പോകുവാൻ, തുടങ്ങുവാൻ.
(2) ഭാവിപ്രത്യയമായ ഉകാരം വികല്പമായി ലോപിക്കും.
പോക+ ആൻ = പോൿ+ആൻ = പോകാൻ (പോവാൻ), തുടങ്ങാൻ,
വരാൻ, എടുക്കാൻ, പറയാൻ, പറവാൻ, അറിയുവാൻ, അറിയാൻ, അറിവാൻ.
(3) ബലക്രിയകളിൽ ക്കു എന്നതിന്നു പകരം പ്പു വികല്പ
മായ്വരും. (ii. 74. 2.)
ഇരിപ്പാൻ, കിടപ്പാൻ, ശ്രമിപ്പാൻ, ജയിപ്പാൻ, കുടിപ്പാൻ, കളിപ്പാൻ.
(4) അനുനാസികാന്തധാതുക്കളിൽ ആൻപ്രത്യയത്തിന്നു
മുമ്പു മകാരം ആഗമം വരും.
തിൻ+ആൻ = തിൻ+മ്+ആൻ = തിന്മാൻ, ഉണ്മാൻ, കാണ്മാൻ.
v. കൃൽപ്രകരണം.
83. ക്രിയാധാതുക്കളിൽനിന്നു നാമങ്ങളെ ഉണ്ടാക്കുവാനാ
യിട്ടു ധാതുക്കളോടു ചേൎക്കുന്ന പ്രത്യയങ്ങളെ കൃൽപ്രത്യയ
ങ്ങളെന്നു പറയും.
(i) കൃൽപ്രത്യയത്തിൽ അവസാനിക്കുന്ന ശബ്ദത്തിന്നു കൃദന്തം എന്നു
പേർ. [ 74 ] (ii) ഭാവരൂപവും ക്രിയാനാമവും (i. 97 .98) കൃദന്തങ്ങളാകുന്നു. ഇവക്കും
മറ്റു കൃദന്തങ്ങൾക്കും തമ്മിൽ ഭേദമെന്തെന്നാൽ; സകൎമ്മധാതുക്കളിൽനിന്നു
ണ്ടായ ക്രിയാനാമങ്ങൾക്കു കൎമ്മം ഉണ്ടാകും. അതു മറ്റു കൃദന്തങ്ങൾക്കുണ്ടാക
യില്ല. ഇവയുടെ കൎത്താവു പ്രഥമയിലും ശേഷം കൃദന്തങ്ങളുടെ കൎത്താവു
ഷഷ്ഠിയിലും വരും.
84. ക്രിയാപ്രകൃതിയോടു അപ്രത്യയം ചേൎത്തുണ്ടാക്കിയ
തിനെ ഒന്നാം ക്രിയാനാമം എന്നും (പഴയഭാവരൂപം എന്നും)
ഉകപ്രത്യയം ചേൎത്തുണ്ടാക്കിയതിനെ രണ്ടാം ക്രിയാനാമം എ
ന്നും (പുതിയഭാവരൂപം എന്നും) പറയും.
ഒന്നാം ക്രിയാനാമം (പഴയഭാവരൂപം) - പോക, നടക്ക, നാണിക്ക, പ
ഠിക്ക, വായിക്ക.
രണ്ടാം ക്രിയാനാമം (പുതിയഭാവരൂപം) - പോകുക, നടക്കുക, നാണി
ക്കുക, പഠിക്കുക, വായിക്കുക.
ഈ ക്രിയാനാമങ്ങൾ വാക്യത്തിൽ ആഖ്യയും ആഖ്യാതവും ആയ്വരും.
85. ശേഷം കൃൽപ്രത്യയങ്ങളെ ധാതുവിനോടു ചേൎക്കും
(i) അം - അകലം, ആഴം, എണ്ണം, എറക്കം, കള്ളം, കൂട്ടം, നീളം,
ഇണക്കം, പിണക്കം, വണക്കം, തിരക്കം, മയക്കം.
(ii) അൽ - അടുക്കൽ, കൊടുക്കൽ, കത്തൽ, പിടൽ, ചെയ്യൽ, വിളി
ക്കൽ, കാവൽ.
(iii) അറു - കളവു, അളവു, ചെലവു, വളവു ഉളവു.
(iv) ത - ചീത്ത, കാഴ്ച, ഇടൎച്ച, അലൎച്ച, വളൎച്ച, അകല്ച, വേഴ്ച, വീഴ്ച.
(v) തി - അറുതി, കെടുതി, വറുതി, മറതി, പൊറുതി.
(vi) തു, ത്തു - കൊയ്ത്തു, എഴുത്തു, നെയ്ത്തു, പാട്ടു, പോക്കു.
(vii) തൽ - കെടുതൽ, കുറച്ചൽ, മുഷിച്ചൽ, പാച്ചൽ, കാച്ചൽ.
(viii) തം, ത്തം - നടത്തം, പിടിത്തം, അളത്തം, വെളിച്ചം, ആട്ടം,
നോട്ടം, ഏറ്റം.
ജ്ഞാപകം - ഭൂതത്തിൽ തകാരത്തിന്നുണ്ടാകുന്ന മാറ്റങ്ങൾ എല്ലാം
കൃൽപ്രത്യയമായ തകാരത്തിനും ഉണ്ടാകും.
(ix) അടപ്പു, ഇരിപ്പു, ഉറപ്പു, എടുപ്പു, ഒപ്പു കിടപ്പു, തണുപ്പു, നില്പു
വാൎപ്പു, വെപ്പു, കൈപ്പൂ. ഇവ ബലക്രിയകളിൽനിന്നുണ്ടായവ. [ 75 ] (x) പ്പം - അടുപ്പം, കുഴപ്പം, വലിപ്പം, ചെറുപ്പം, കടുപ്പം, ഒപ്പം.
(xi) മ - ഓൎമ്മ, കൂൎമ്മ, വളൎമ്മ, നേൎമ്മ, തോല്മ, പെരുമ, ഉണ്മ.
(xii) മാനം - തീരുമാനം, തേമാനം, ചേരുമാനം, ചില‌്വാനം.
(xiii) വി - ഉതവി, കേൾവി, മറവി.
(xiv) വു - അറിവു, കേവു, കിഴിവു, പിരിവു.
86. കൎത്ത്രാദ്യൎത്ഥങ്ങളെ കാണിപ്പാൻ ധാതുവിനോടു
അൻ, ഇ എന്നീ പ്രത്യയങ്ങൾ പ്രയോഗിക്കും.
അൻ - വിളമ്പൻ, മുക്കുവൻ.
ഇ - പോററി, ഈരായി, വാതങ്കൊല്ലി, മരഞ്ചാടി, താന്തോന്നി.
ജ്ഞാപകം - ഇവയിൽ പലവയും സമാസത്തിൽ വരും.
vi. തദ്ധിതപ്രകരണം.
87. പ്രാതിപദികങ്ങളോടു പ്രത്യയങ്ങൾ ചേൎത്തുണ്ടാകു
ന്ന നാമങ്ങളെ തദ്ധിതനാമങ്ങൾ എന്നും പ്രത്യയങ്ങളെ
തദ്ധിതപ്രത്യയങ്ങൾ എന്നും പറയും.
മൂ(ക്കു)എന്ന ധാതുവിനോടു പ്പു എന്ന കൃൽപ്രത്യയം ചേൎത്താൽ മൂപ്പു എന്ന
നാമം ഉണ്ടാകും. ഈ നാമത്തോടു അൻ എന്ന തദ്ധിതപ്രത്യയം ചേൎത്താൽ
മൂപ്പുള്ളവൻ എന്ന അൎത്ഥമുള്ള മൂപ്പൻ എന്ന തദ്ധിതനാമം ഉണ്ടാകും.
88. ആയ്മ, ത്തം, തനം, തരം, മ എന്ന പ്രത്യയങ്ങളെ
പ്രാതിപദികങ്ങളോടു ചേൎത്തു ഗുണനാമങ്ങൾ ഉണ്ടാകും.
ഈ പ്രത്യയങ്ങൾ ചേൎന്നുണ്ടായ നാമങ്ങൾ ദ്രവ്യത്തിന്നുള്ള
അനേക ഗുണങ്ങളിൽ ഒന്നിനെ മാത്രം ഗ്രഹിക്കുന്നതുകൊണ്ടു
പ്രത്യയങ്ങളെ തന്മാത്രപ്രത്യയങ്ങൾ എന്നു പറയും.
ആയ്മ. മലയായ്മ, കൂട്ടായ്മ, കാരായ്മ, വല്ലായ്മ, ഇല്ലായ്മ.
അം. വഷളത്തം, വിഡ്ഢിത്തം.
തനം. കള്ളത്തനം, വേണ്ടാതനം.
മ. ആണു, കോയ്മ, പുതുമ, ഇളമ, പശിമ. [ 76 ] 89. അൻ എന്ന തദ്ധിതപ്രത്യയത്തെ പ്രാതിപദിക
ത്തോടു ചേൎത്താൽ 'അതുള്ള' എന്ന അൎത്ഥം കിട്ടും.
മൂപ്പുള്ളൻ, മൂപ്പൻ.
അൻ. തടിയൻ, ചതിയൻ, കൊതിയൻ, ചടിയൻ, കുടിയൻ, കൂനൻ,
തൊണ്ടൻ.
(i) ഈ തദ്ധിതാന്തങ്ങളിൽ സ്ത്രീപ്രത്യയങ്ങളും ചേരും. തടിച്ചി, ചതിച്ചി,
കൊതിച്ചി, മടിച്ചി, കൂനി, തൊണ്ടി, മൂപ്പത്തി.
(ii) മുള്ളൻ, പൂവൻ, ചിങ്ങൻ, പുത്തൻ മുതലായവയിൽ അൻ പ്രത്യയം
വിശേഷണപദങ്ങളെ ഉണ്ടാക്കുന്നു. മുള്ളൻചേന, പൂവൻകോഴി, ചിങ്ങൻ
വാഴ.
(iii) ദിക്കുകളുടെ പേരുകളോടു അൻ ചേൎന്നാൽ ആ ദിക്കിനെ സംബന്ധി
ച്ചതെന്ന അൎത്ഥം കിട്ടും. തെക്കൻ (കാറ്റു), വടക്കൻ (പെരുമാൾ) പടിഞ്ഞാ
റൻ, കിഴക്കൻദിക്കു.
90. ആളൻ, ആളി, കാരൻ എന്നി പ്രത്യയങ്ങളെ ചേ
ൎത്തു തദ്ധിതകൾ ഉണ്ടാകും.
(i) ആളൻ. മലയാളൻ, ഊരാളൻ, കാട്ടാളൻ, ഉള്ളാളൻ.
(ii) ആളി. മലയാളി, ഊരാളി, മുതലാളി, പടയാളി, വില്ലാളി, പാട്ടാളി.
(iii) വേലക്കാരൻ, പണിക്കാരൻ, വണ്ടിക്കാരൻ.
ജ്ഞാപകം. - 88ലും 90ലും പറഞ്ഞു തദ്ധിതപ്രത്യയങ്ങളെ തദ്വത്തു
എന്നു പറയും.
സംഖ്യകളിൽനിന്നുണ്ടായ
തദ്ധിതങ്ങൾ.
91. (1) സംഖ്യകളോടു ആംപ്രത്യയം ചേൎത്തുണ്ടാക്കുന്ന
ശബ്ദങ്ങളെ പൂരണിയെന്നും പ്രത്യയത്തെ പൂരണമെന്നും
പറയും.
ഒന്നാംപാഠം, നാലാന്തരം, ആറാംവകുപ്പു, പത്താമിടം, ഇരുപതാംനൂറ്റാണ്ടു.
(i) സംഖ്യാനാമങ്ങളെപ്പോലെ പൂരണികളും നാമവിശേഷണങ്ങൾ ആ
കുന്നു. പത്തു അവതാരങ്ങളിൽ പത്താം അവതാരം കല്കിയാകുന്നു. [ 77 ] (ii) അനേകം ആളുകളുടെ കൂട്ടത്തിൽ ഒരുവനെ അഞ്ചാമനെന്നു പറയും.
അവന്നു മുമ്പുള്ള നാലാളുകളോടു അവനും ചേൎന്നാൽ ആളുകളുടെ സംഖ്യ അഞ്ചാ
കും. അഞ്ചിനെ പൂരിക്കുന്നവൻ അഞ്ചാമൻ എന്ന അൎത്ഥം കിട്ടുന്നതുകൊണ്ടു
അഞ്ചാം എന്നതിനെ പൂരണി എന്നു പറയും.
(2) പുരണികളോടു അൻ, തു എന്ന പ്രത്യയങ്ങളെ ചേൎത്തു
പൂരണിനാമങ്ങൾ ഉണ്ടാക്കും.
ഒന്നാമൻ, രണ്ടാമൻ, മൂന്നാമതു, നാലാമതു, ആറാമതു.
(i) ഒന്നാമൻ മുതലായ ശബ്ദങ്ങൾക്കു സ്ത്രീലിംഗരൂപങ്ങൾ ഇല്ല.
(3) പൂരണിയോടു അത്തേ പ്രത്യയം ചേൎത്താൽ പൂരണി
വിശേഷണം ഉണ്ടാകും.
ഒന്നാമത്തേ (അപരാധം), രണ്ടാമത്തേ (വിവാഹം), മൂന്നാമത്തേ (മകൻ).
(4) പൂരണിവിശേഷങ്ങളോടു അൻ, അൾ, അതു എന്ന
ലിംഗപ്രത്യയങ്ങൾ ചേൎത്തു പൂരണിനാമങ്ങൾ ഉണ്ടാക്കും.
ഒന്നാമത്തേവൻ, രണ്ടാമത്തേവൾ, മൂന്നാമത്തേതു.
92. സംഖ്യകളിൽനിന്നുണ്ടായ തദ്ധിതനാമങ്ങളെ സം
ഖ്യാനാമങ്ങൾ എന്നു പറയും.
ഒരു - ഒരുവൻ, ഒരുവൾ, ഒന്നു, ഒരുത്തൻ, ഒരുത്തി, ഒരുവൾ, ഇരുവർ,
മൂവർ, നാലർ - നാല‌്വർ, ഐവർ, ഏഴവാർ, നൂറ്റുവർ, നൂറ്റവർ.
(i) ഇവയിൽ ഇരുവർ മുതലായവ എല്ലായ്പോഴും ബഹുവചനങ്ങൾ ആ
കുന്നു.
93. (1) വീതപ്രകാരം എന്ന അൎത്ഥത്തിൽ ഈതു എന്ന
പ്രത്യയം സംഖ്യകളോടു ചേൎക്കും.
രണ്ടീതു, മൂവ്വീതു, പത്തീതു, നൂറീതു.
(i) ഇവ നാമവിശേഷണങ്ങളായും ക്രിയാവിശേഷണങ്ങളായും നടക്കും.
(ii) വീതം എന്ന നാമവും ഈ അൎത്ഥത്തിൽ പ്രയോഗിക്കും. നൂറുവീതം,
പത്തുവീതം.
(2) സംഖ്യകളെ ഇരട്ടിച്ചാലും ഈ അൎത്ഥം കിട്ടും.
ഓരോന്നു, ഈരണ്ടു, മുമ്മൂന്നു, നന്നാലു, ഐയ്യഞ്ചു. [ 78 ] (i) ഇവ സമാസങ്ങൾ ആകുന്നു. തദ്ധിതങ്ങൾ അല്ല.
(ii) ഇവിടെ ഉണ്ടാകുന്ന സന്ധികാൎയ്യങ്ങൾ സൂക്ഷിച്ചു പഠിക്കേണം.
94. (1) കീഴ്ക്കണക്കിൻ വീതം കാണിപ്പാൻ ശ്ശപ്രത്യയം
സംഖ്യകളോടു ചേൎക്കും.
ഒന്നരശ്ശ, മുക്കാല്ശ, അരെശ്ശ, മൂവ്വഴക്കിച്ച.
(i) ച്ച എന്നതു ശ്ശ ആയ്ത്തീൎന്നു.
(2) സംഖ്യകളല്ലാത്ത നാമങ്ങളിലും ശ്ശ വരും.
കുറേശ്ശേ, അസാരിച്ച, നാഴിച്ച, ഇടങ്ങാഴിച്ച.
(പരീക്ഷ. 78 — 94.)
1. പുരുഷൻ എന്നാൽ എന്തു? 2. ക്രിയയുടെ പുരുഷപ്രത്യയങ്ങൾ ഏവ?
3. ക്രിയകൾക്കു ലിംഗം ഉണ്ടോ? 4. ലിംഗം ഏതു പുരുഷനിൽ വരും? 5. അ
തിന്നു എന്താകുന്നു സംഗതി? 6. ചൊല്ലുന്നാൻ, ചൊന്നാൻ, ചൊല്ലിനാൻ,
വന്നാൾ, കുടിപ്പോർ, നടന്നാർ ഇവയുടെ രൂപസിദ്ധിയെ വിവരിക്കുക.
7. അപൂൎണ്ണക്രിയ എന്നാൽ എന്തു? 8. ക്രിയാനാമത്തിന്നും, ഭാവരൂപത്തിന്നും
തമ്മിലുള്ള ഭേദം എന്താകുന്നു? 9. ഇവയെ അപൂൎണ്ണക്രിയയിൽ ചേൎക്കുന്നതു ന്യാ
യമോ? 10. ക്രിയാപുരുഷനാമം എന്നാൽ എന്തു? 11. ഇതിനെ അപൂൎണ്ണക്രിയ
യായിട്ടു എടുക്കാമോ? 12. സംഭാവന എന്നാൽ എന്തു, അതു എങ്ങനെ ഉണ്ടായി?
13. സംഭാവനയിൽനിന്നു എന്തുണ്ടാകും? 14. ഭാവിക്രിയാന്യൂനം എങ്ങനെ ഉണ്ടാ
കും? 15. കൃൽ എന്നാൽ എന്തു? 16. അപൂൎണ്ണക്രിയകളിൽ ഏവയെ ഇതിൽ
അടക്കും? 17. ചില കൃൽപ്രത്യയങ്ങളെ പറഞ്ഞുദാഹരിക്കുക. 18. തദ്ധിതമെ
ന്നാൽ എന്തു? 19. ഗുണനാമങ്ങളെ ഉണ്ടാക്കുന്ന തദ്ധിതപ്രത്യയങ്ങൾ ഏവ?
ഉദാഹരിക്കുക. 20. അൻ എന്ന തദ്ധിതപ്രത്യയത്തിന്റെ അൎത്ഥം എന്തു? ഉദാ
ഹരിക്കുക. 21. തദ്വത്തു എന്നാൽ എന്തു? 22. തദ്വൽപ്രത്യയങ്ങളെ പറഞ്ഞുദാ
ഹരിക്കുക. 23. പൂരണം, പൂരണി എന്നാൽ എന്തു? 24. പൂരണി, പൂരണിനാമം
ഇവയെ വിവരിച്ചു ഉദാഹരിക്കുക. 25. സംഖ്യാനാമങ്ങൾ എന്നാൽ എന്തു? 26.
ഈതം ശ്ശ ഈ പ്രത്യയങ്ങളുടെ അൎത്ഥം പറഞ്ഞു പ്രയോഗംകൊണ്ടു ഉദാഹരിക്കുക.
3. സമാസാധികാരം.
95. (i) പദങ്ങൾ ഒന്നിച്ചുകൂടി നില്ക്കുമ്പോൾ അവയിൽ
ഒന്നിന്റെ അറിവു നമുക്കുണ്ടാകുമ്പോൾ തന്നേ മറ്റുള്ളവ [ 79 ] യുടെയും അറിവു അത്യാവശ്യമായ്വരുന്നുവെങ്കിൽ ഈ പദ
ങ്ങൾ തമ്മിൽ സംബന്ധം ഉണ്ടെന്നു പറയും.
(i) 'ദശരഥന്റെ പുത്രനായ രാമൻ വന്നു' എന്ന വാക്യത്തിൽ 'ദശരഥന്റെ'
എന്ന പദം കേട്ട ഉടനേ തന്നേ ദശരഥന്റെതു എന്തു എന്ന ചോദ്യത്തിന്നു സ
മാധാനം ഉണ്ടാവാനായിട്ടു പുത്രൻ എന്ന പദം ആവശ്യമാകയാൽ ദശരഥന്റെ
എന്നതിന്നും പുത്രൻ എന്നതിന്നും തമ്മിൽ സംബന്ധം ഉണ്ടു.
2) പദങ്ങൾ തമ്മിലുള്ള സംബന്ധം കാണിക്കുന്നതു പ്ര
ത്യയങ്ങൾ കൊണ്ടാകുന്നു.
(i) ദശരഥന്റെ പുത്രൻ എന്ന പദങ്ങൾക്കു തമ്മിലുള്ള സംബന്ധം ഷഷ്ഠി
യുടെ പ്രത്യയത്താൽ കാണിക്കുന്നു.
(3) ഈ പ്രത്യയം എളുപ്പമായി ഗ്രഹിക്കാമെങ്കിൽ പ്രത്യയ
ങ്ങൾ ചേൎക്കാതെ പദങ്ങളെ അടുത്തടുത്തു ഉച്ചരിച്ചു അവ
തമ്മിലുള്ള സംബന്ധം സംഹിതയാൽ മാത്രം കാണിക്കും.
(i) ദശരഥന്റെ പുത്രൻ എന്നതിനു പകരം ദശരഥപുത്രൻ എന്നും
പറയാം. ഇവിടെ ദശരഥന്റെ എന്നതിലേ പ്രത്യയം ലോപിച്ചിരി
ക്കുന്നു. ഇങ്ങനെ ചേൎക്കുന്ന പദങ്ങളുടെ കൂട്ടത്തിന്നു സമാസം എന്നു പേർ.
96 (1) അന്യോന്യം സംബന്ധമുള്ള പല പദങ്ങൾ
ഒന്നിച്ചു ചേൎന്നു ഒരു സമുദായമായ്ത്തീൎന്നു, ഏകാൎത്ഥിഭാവവും
ഐകപദ്യവും ഉണ്ടായ്വരുന്നുവെങ്കിൽ ആ പദസമുദായത്തി
ന്നു സമാസം എന്നു പേർ.
(2) ദശരഥപുത്രൻ മുതലായ സമാസങ്ങളിൽ മുൻനില്ക്കു
ന്ന പദത്തിന്നു പൂൎവ്വപദമെന്നും പിൻനില്ക്കുന്ന പദത്തിന്നു
ഉത്തരപദം എന്നും പേർ.
(i) ദശഥൻ എന്നതു പൂൎവ്വപദം; പുത്രൻ ഉത്തരപദം.
(3) ദശരഥപുത്രൻ എന്ന സമാസം രാമനെക്കുറിക്കുന്നു.
ഈ സമാസത്തിലേ പൂൎവ്വപദമായ ദശരഥൻ എന്നതിന്റെ
യും ഉത്തരപദമായ പുത്രൻ എന്നതിന്റെയും അൎത്ഥം ഒന്നി [ 80 ] ച്ചുകൂട്ടി ഒരൎത്ഥമായ്ത്തീൎന്നതിന്റെ ശേഷം ദശരഥപുത്രൻ എ
ന്നതു രാമനിൽ ചേരുന്നതുകൊണ്ടു അതിന്നു ഏകാൎത്ഥീഭാവം
ഉണ്ടു. ദശരഥപുത്രൻ എന്ന പദസമുദായത്തിലേ പദങ്ങ
ളുടെ അൎത്ഥങ്ങളെല്ലാം ഒരൎത്ഥമായ്ത്തീരുകകൊണ്ടു അതിന്നു
ഏകാൎത്ഥിഭാവം ഉണ്ടു എന്നു പറയും.
(4) ദശരഥപുത്രൻ എന്നതു ഒറ്റപ്പദമാകുന്നു. സമാസ
ത്താൽ ഉണ്ടായ പദമാകകൊണ്ടു സമസ്തപദം എന്നു പ
റയും. സമാസം കൂടാതെയുള്ള ദശരഥന്റെ പുത്രൻ എന്ന
തിൽ ഓരോന്നിനെ വ്യസ്തപദം എന്നു പറയും. സമസ്ത
പദമായ ദശരഥപുത്രൻ എന്നതിന്റെ മദ്ധ്യത്തിൽ വേറെ
പദങ്ങൾ വരാൻ പാടില്ലാത്തതുകൊണ്ടും വിഭക്തിപ്രത്യയ
ങ്ങൾ ഒറ്റപ്പദങ്ങളിൽ എന്നപോലെ സമസ്തപദത്തിന്റെ
യും അന്തത്തിൽ മാത്രം ചേരുന്നതുകൊണ്ടും ദശരഥപുത്രൻ
എന്ന സമാസത്തിനു ഐകപദ്യം ഉണ്ടു.
(i) 'ദശരഥന്റെ മഹാൻ പുത്രൻ' എന്നതിൽ മഹാൻ എന്ന പദം രണ്ടു
പദങ്ങളുടെ ഇടയിൽ വന്നു അവയെ മറക്കുന്നതുകൊണ്ടു മഹാൻപദത്താൽ
അവക്കു വ്യവധാനം വന്നിരിക്കുന്നു എന്നു പറയും.
97. (1) സമാസങ്ങൾ ഉണ്ടാക്കുവാനായിട്ടു ചേൎക്കുന്ന പ
ദങ്ങളെ ഘടകപദങ്ങൾ എന്നു പറയും.
(i) ജഗത്തു എന്നും ഈശ്വരൻ എന്നും രണ്ടു പദങ്ങൾ തമ്മിൽ ചേൎന്നു
ജഗദീശ്വരൻ എന്ന സമാസത്തെ ഘടിപ്പിച്ചതുകൊണ്ടു അവ ഘടകപദങ്ങൾ
ആകുന്നു.
(ii) ഘടകപദങ്ങളുടെ ഇടയിൽ വേറെ പദം വരാൻ പാടില്ല.
(2) ഘടകപദങ്ങൾ തമ്മിലുള്ള സംബന്ധം കാണിക്കുന്ന
വാക്യത്തിന്നു വിഗ്രഹവാക്യം എന്നു പേർ.
(i) ജഗദീശ്വരൻ = ജഗത്തിന്റെ ഈശ്വരൻ; വാതങ്കൊല്ലി = വാതത്തെ
കൊല്ലുന്നതു; ചെങ്കതിരവൻ = ചുകന്ന കതിരുകൾ ഉള്ളവൻ; തേൻമൊഴി
യാൾ = തേനിനെപ്പോലെയുള്ള മൊഴിയുള്ളവൾ. [ 81 ] 98. പൂൎവ്വപദത്തിന്നു ഉത്തരപദത്തോടുള്ള സംബന്ധം
കാണിക്കുന്ന പ്രത്യയങ്ങൾ ലോചിച്ചു സമാസം ഉണ്ടാകുന്നു
വെങ്കിൽ ആ സമാസത്തെ ലുൿസമാസം എന്നും, പ്രത്യ
യങ്ങൾ ലോപിക്കാതെ സമാസം ഉണ്ടാകുന്നുവെങ്കിൽ അതി
നെ അലുൿസമാസം എന്നും പറയും.
ലുൿസമാസം - ഇഷ്ടതോഴി, കഴലിണ, മധുരവാണി, പുലിത്തോൽ,
മാൻകുട്ടി.
അലുൿസമാസം - മരഞ്ചാടി, ചേരമാൻരാജ്യം, രാമൻനായർ, ശ്രീധരൻ
നമ്പൂതിരി.
99. സമാസത്തിന്നും വാക്യത്തിന്നും ഏകാൎത്ഥീഭാവം
ഉണ്ടെങ്കിലും വാക്യത്തിന്നു ഐകപദ്യമല്ലാത്തതിനാൽ അതു
സമാസത്തിൽനിന്നു വ്യത്യാസപ്പെടുന്നു.
100. ഘടകപദങ്ങളുടെ പ്രാധാന്യം പ്രമാണിച്ചു സമാ
സങ്ങളെ തൽപുരുഷൻ, ദ്വന്ദ്വൻ, ബഹുവ്രീഹി എന്ന മൂന്നു
തരങ്ങളായി വിഭാഗിച്ചിരിക്കുന്നു.
(i) തൽപുരുഷൻ - കൽക്കുഴി, കടൽക്കാക്ക, പോൎക്കളം, തുന്നൽപ്പണി,
ചെറുകട്ടി.
(ii) ദ്വന്ദ്വൻ - രാമകൃഷ്ണന്മാർ, കൈകാലുകൾ, കന്നുകാലികൾ, ആടു
മാടുകൾ.
(iii) ബഹുവ്രീഹി - താമരക്കണ്ണൻ, അഞ്ചമ്പൻ, മുകിൽവൎണ്ണൻ, മധു
വാണി.
(1) തൽപുരുഷനിൽ ഉത്തരപദത്തിന്നും ദ്വന്ദ്വനിൽ എ
ല്ലാ പദങ്ങൾക്കും ബഹുവ്രീഹിയിൽ അന്യപദത്തിന്നും പ്രാ
ധാന്യം ഉണ്ടാകും.
(2) കടൽക്കാക്ക എന്നതിൽ കടൽ എന്നതു കാക്കയുടെ
ലക്ഷണം പറയുന്നതുകൊണ്ടു അതു അപ്രധാനം. കാക്ക
വിശേഷ്യമാകയാൽ അതു പ്രധാനം. [ 82 ] 1. തൽപുരുഷൻ.
101. പൂൎവ്വപദത്തിന്നു ഉത്തരപദത്തോടുള്ള സംബന്ധം
വിഗ്രഹവാക്യത്തിൽ വിഭക്തികളെക്കൊണ്ടു പറയുന്നുവെങ്കിൽ
ആ സമാസം തൽപുരുഷൻ ആകുന്നു.
വിഭക്ത്യൎത്ഥം. | സമാസം. | വിഗ്രഹവാക്യം |
---|---|---|
ദ്വിതീയ | വാതങ്കൊല്ലി ആളെക്കൊല്ലി |
വാതത്തെ കൊല്ലുന്നതു. ആളെ കൊല്ലുന്നതു. |
തൃതീയ | നാരങ്ങാക്കറി പാൽപ്പായസം |
നാരങ്ങയാൽ (ഉണ്ടാക്കിയ) കറി. പാൽകൊണ്ടു(ണ്ടാക്കിയ) പായസം. |
സാഹിത്യം | പാലൊക്കും | പാലിനോടു ഒക്കും. |
ചതുൎത്ഥി | വേളിച്ചടങ്ങു | വേളിക്കു (ഉള്ള) ചടങ്ങു. |
ഷഷ്ഠി | പൂക്കുല | പൂവിന്റെ കുല. |
സപ്തമി | കൈവള | കൈയിലെ വള. |
(i) തൽപുരുഷനിൽ പൂൎവ്വപദം ദ്വിതീയാദിവിഭക്തികളിൽ മാത്രം വരും.
ഈ വിഭക്തികളെ ഇഷ്ടംപോലെ മാറ്റാൻ കഴിയുന്നില്ല. അതുകൊണ്ടു അവ
അൎത്ഥത്തിന്നു കീഴടങ്ങി എല്ലായ്പോഴും ഒരേ വിഭക്തികളിൽ വരേണ്ടിയതുകൊ
ണ്ടു അവക്കു പ്രാധാന്യമില്ല. ഉത്തരപദത്തിന്നു പ്രഥമവിഭക്തിയിൽ ഇരുന്നു
വാക്യത്തിൽ ആഖ്യയായ്വരാൻ കഴിയുന്നതുകൊണ്ടു അതിന്നു പ്രാധാന്യമുണ്ടു.
തൽപുരുഷനിൽ ഉത്തരപദാദിയിലേ ഖരത്തിന്നു ദ്വിത്വം
വരും.
പുലിത്തോൽ, പൂക്കുല, വാഴപ്പഴം, ആനക്കൊമ്പു, മുന്തിരിങ്ങാപ്പഴം, കൊ
ന്നപ്പൊടി, പടജ്ജനം.
2. കൎമ്മധാരയൻ.
102. തൽപുരുഷസമാസത്തിൽ പൂൎവ്വപദം പ്രഥമവിഭ
ക്തിയിൽ വരികയോ ഉത്തരപദത്തിന്റെ വിശേഷണമായി
രിക്കുകയോ ചെയ്യുന്നുവെങ്കിൽ ആ തൽപുരുഷന്നു കൎമ്മധാ
രയൻ എന്നു പേർ.
പ്രഥമ - ശാരികത്തുരുണി (ശാരികയാകുന്ന തരുണി), പൈങ്കിളിപ്പെണ്ണ്
(പൈങ്കിളിയാകുന്ന പെൺ), കിളിപ്പെത്തൽ (കിളിയാകുന്ന പൈതൽ) നീല
ക്കാർ (നീലമായ കാർ). [ 83 ] വിശേഷണം - ചെന്താമര (ചുകന്ന താമര), കരിങ്കുവളം (കറുത്ത കൂവളം),
ഇളനീർ (ഇളയ നീർ), പൈങ്കിളി (പച്ച കിളി), തൃക്കാൽ (ശ്രീ കാൽ), വെഞ്ചാ
മരം (വെളുത്തു ചാമരം), മൂടുവസ്ത്രം (മൂടുന്ന വസ്ത്രം), വെണ്മാടം, ചെന്താർ, ചേ
വടി, ചെമ്മീൻ, ചെങ്കനൽ.
(i) വിശേഷണം വിശേഷ്യത്തോടു ചേരുന്നതു പ്രഥമഠിഭക്തിയിലാക
യാൽ 'പൂൎവ്വപദം വിശേഷണമായി വരികയോ' എന്നു നിൎവ്വചനത്തിൽ പറ
യേണമെന്നില്ല എന്നു ഒരാക്ഷേപം ഉണ്ടായിരിക്കാം. എന്നാൽ ചെം, കരിം,
പൈം മുതലായ വിശേഷണങ്ങൾക്കു രൂപഭേങ്ങൾ ഇല്ലാത്തതുകൊണ്ടും അവ
യെ ഉത്തരവിശേഷണങ്ങളായി ഉപയോഗിക്കാത്തതുകൊണ്ടും അവയെ പ്രത്യേ
കമായിട്ടു എടുക്കേണ്ടിവരുന്നു.
103. (1) ഘടകപദങ്ങളെക്കൊണ്ടു വിഗ്രഹവാക്യം പറ
വാൻ കഴിയാത്തവയും, ഘടകപദങ്ങളിൽ യാതൊന്നിനെങ്കി
ലും തനിച്ചു പ്രയോഗമില്ലാത്തവയും ആയ സമാസത്തിന്നു
നിത്യസമാസം എന്നു പേർ.
ഇളങ്കൂറു, ചെങ്കോൽ, പെരിങ്കായം, കൊട്ടങ്കാററു, മുള്ളൻചേന.
(i) ചെം, പൈം, കൊടും, കരിം, പെരും, ചെറു മുതലായവ നിത്യസമാ
സത്തിൽ പൂൎവ്വപദങ്ങളായിട്ടു മാത്രം ഉപയോഗിക്കയുള്ളൂ.
(ii) ചെങ്കടൽ, പൈങ്കിളി, കൊടുങ്കാറ്റു, കരിമ്പടം, പെരുമ്പട, ചെറു
കാൽ, മുതലായവയിൽ ഇടക്കു വേറെ പടം വന്നു, ഈ യോഗം വേർപിരി
ക്കാൻ പാടില്ലാത്തതുകൊണ്ടു ഇവയെ സമാസമായിട്ടു എടുക്കേണം.
(2) ടൂ, റു എന്ന അക്ഷരങ്ങളിൽ അവസാനിക്കുന്ന പ്രാതി
പദികങ്ങളുടെ ആദേശരൂപവും ഇവയിൽനിന്നുണ്ടാകുന്ന വി
ശേഷണപദങ്ങളും രൂപത്തിൽ ഒന്നാകകൊണ്ടും, കാട്ടുപടോ
ലം, കാട്ടുതിപ്പല്ലി, മാട്ടുതോൽ, ആട്ടുമ്പാൽ, നീറ്റടക്ക ഇത്യാ
ദികളുടെ പദയോഗത്തെ പേർപിരിക്കാൻ പാടില്ലാത്തതു
കൊണ്ടും ഇവ നിത്യസമാസങ്ങളായിട്ടു എടുക്കേണം.
(3) ചുട്ടെഴുത്തുകളായ അ, ആ, ഇ, ഈ എന്നിവയും, ചോ
ദ്യെഴുത്തുകളായ എ. ഏ എന്നിവയും പൂൎവ്വപദങ്ങളായ്വരുന്ന
കൎമ്മധാരയസമാസങ്ങളും നിത്യസമാസങ്ങൾ ആകുന്നു. [ 84 ] അക്കാലം, ആകാലം (പക്ഷാന്തരത്തിൽ ആക്കാലം), ഇക്കാലം, ഈകാലം,
അപ്പോൾ, ഇപ്പോൾ, ഈയാൾ; ഈമനുഷ്യൻ; എപ്പോൾ, എപ്പേർ, എപ്രകാരം.
(4) അതു, ഇതു എന്ന നിദൎശകസൎവ്വനാമങ്ങളെയും പൂൎവ്വ
പദമായി പദ്യത്തിൽ ഉപയോഗിക്കും.
അതുകാലം, അതുനേരം, അതുപൊഴുതു, ഇതുകാലം.
(5) പദ്യത്തിൽ താൻ എന്നതിനെ ഉത്തരപദമാക്കി ഉണ്ടാ
ക്കുന്ന കൎമ്മധാരയനും നിത്യസമാസം തന്നേ. ഈ സമാസ
ത്തിൽ താൻ എന്നതിന്നു അൎത്ഥം വിശേഷിച്ചൊന്നുമില്ലായ്ക
യാൽ നിതൎത്ഥകമാകുന്നു. പദ്യത്തിലേ അക്ഷരസംഖ്യ ഒപ്പി
ക്കാൻ ഒരുപായം മാത്രം ആകുന്നു.
ഇക്കഥതന്നിൽ ഉള്ള നീതികൾ കേൾക്കുന്നേരം.
വന്ദിച്ചു ഗണനാഥൻതന്നെയും വാണിയെയും.
നന്ദനാം മഹീപതിതന്നുടെ പത്നികളായി.
ഭദ്രയാം സുനന്ദതാൻ ക്ഷത്രിയപുത്രിതന്നേ.
(6) അതു എന്നതിനെയും ഇങ്ങനെ തന്നേ നപുംസക
നാമങ്ങളോടു ചേൎത്തുപയോഗിക്കും.
(i) അന്തഃകീരങ്ങൾ വാഴും തരുകഹരമതിൽനിന്നു വീണോരു ധാന്യം.
ഇവിടെ തരുകുഹരമതിൽ എന്നതിന്നു 'തരുകുഹരത്തിൽ' എന്നു മാത്രം അൎത്ഥം.
104. (1) അൎത്ഥത്തിൽ ഭേദമുള്ള രണ്ടു നാമങ്ങളെ ഒന്നു
എന്നു കല്പിക്കുന്നതു രൂപകം ആകുന്നു.
'സംസാരമാകുന്ന സാഗരം'. ഇവിടെ സംസാരത്തിന്നും സാഗരത്തിന്നും
തമ്മിൽ വളരേ ഭേദം ഉണ്ടെങ്കിലും രണ്ടും കടന്നു പോവാൻ അസാദ്ധ്യമാക
യാൽ രണ്ടിന്നും തമ്മിൽ സാമ്യം ഉണ്ടു. ഈ സാമ്യം നിമിത്തം ഇവ തമ്മിലുള്ള
ഭേദങ്ങളെ വകവെക്കാതെ ഇവക്കു തമ്മിൽ ഭേദമില്ലെന്നു വിചാരിക്കുന്നതു
രൂപകം ആകുന്നു.
(2) അഭേദാൎത്ഥത്തിൽ (i. 37)രണ്ടു നാമങ്ങൾ സമാസിച്ചു
വരുന്നുവെങ്കിൽ ആകൎമ്മധാരയന്നു രൂപകസമാസം എന്നു
പേർ. [ 85 ] (i) അടിമലർ എന്ന സമാസത്തിൽ പൂൎവ്വപദമായ അടിക്കും ഉത്തരപദ
മായ മലരിന്നും തമ്മിൽ ഭേമില്ലെന്നു നിശ്ചയിച്ചതുകൊണ്ടു അടിയാകുന്ന മലർ
എന്ന അൎത്ഥത്തിൽ സമാസം ഉണ്ടാകയാൽ സമാസത്തിന്നു രൂപകസമാ
സം എന്നു പേർ.
യുദ്ധാൎണ്ണവം; പരിഭവാഗ്നി (കൊണ്ടു ജ്വലിച്ച എന്റെ മനസ്സു); ബന്ധുവി
നാശദുഃഖജലധി; വ്യസനാഗ്നി, ദുശ്ശാസനശോണിതാസവം; ഇതു ഒരു യുദ്ധ
യാഗമാകുന്നു.
105. (i) 'ഗൌരിയുടെ അടിമലർ നിങ്ങളെ രക്ഷിക്കട്ടെ' എന്ന വാക്യ
ത്തിൽ അടിയാകുന്ന മലർ എന്നു രൂപകസമാസമായി അൎത്ഥം കല്പിച്ചാൽ അ
ചേതനമായ മലരിന്നു രക്ഷചെയ്വാനുള്ള സാമൎത്ഥ്യമില്ലാത്തതുകൊണ്ടു മലരിനെ
വിശേഷണമാക്കി അടിയെ വിശേഷ്യമാക്കേണം. മലരിനെപ്പോലെയുള്ള
അടി നിങ്ങളെ രക്ഷിക്കട്ടെ എന്നു അൎത്ഥം പറയേണം.
പൂൎവ്വപദത്തെ ഉത്തരപദത്തോടു സാദൃശ്യപ്പെടുത്തുന്നുവെ
ങ്കിൽ ആ സമാസത്തെ ഉപമിതസമാസം എന്നു പറയും.
(ii) പെൺമണി (മണിയെപ്പോലെയുള്ള പെൺ), സ്ത്രിരത്നം (രത്നത്തെ
പ്പോലെയുള്ള സ്ത്രീ), മുനിപുംഗവൻ (പുംഗവനെപ്പോലെയുള്ള മുനി), പാണ്ഡ
വപശു (പശുവിനെപ്പോലെയുള്ള പാണ്ഡവൻ).
(iii) മണി, രത്നം, മാല, മാലിക, വ്യാഘ്രം, സിംഹം, പുംഗവൻ മുതലായ
പദങ്ങളെ ശ്രേഷ്ഠത്വം കാണിപ്പാനായിട്ടു സമാസത്തിൽ ഉത്തരപദങ്ങളായിട്ടു
പയോഗിക്കും.
(iv) കൎമ്മധാരയൻ തൽപുരുഷസമാസത്തിന്റെ ഒരുൾപിരിവാകയാൽ
ഉത്തരപദാദിയിലേ ഖരത്തിന്നു ദ്വിത്വം വരും, കിളിപ്പെൺ, പുലിത്തോൽ.
3. ദ്വിഗുസമാസം.
106. (1) കൎമ്മധാരയസമാസത്തിൽ വിശേഷണം സംഖ്യ
യാകുന്നുവെങ്കിൽ ആ സമാസത്തെ ദ്വിഗുസമാസം എന്നു
പറയും.
(i) ഏഴുലോകം, ഈരേഴുലോകം, ഇരുപത്തൊന്നുവട്ടം, മൂന്നുകോൽ, എൺ
ചാൺ, അഞ്ചിടങ്ങഴി, അഞ്ഞാഴി, നാവൂരി, ആയിരന്നെല്ലു, നൂറ്ററുപതുകാതം,
നാലുപായങ്ങൾ, ആറുശാസ്ത്രങ്ങൾ, പതിനെട്ടുപുരാണങ്ങൾ. [ 86 ] (ii) ഈ സമാസങ്ങളിൽ പൂൎവ്വപദങ്ങളായ സംഖ്യക്കു വിഗ്രഹവാക്യത്തിൽ
രൂപഭേദം വരാത്തതുകൊണ്ടും ഘടകപദങ്ങളുടെ ഇടയിൽ വേറെ പദങ്ങൾ
വരാൻ പാടില്ലാത്തതുകൊണ്ടും ഈ സമാസങ്ങളെ നിത്യസമാസങ്ങളായിട്ടു
എടുക്കേണം.
(2) ചിലപ്പോൾ വിശേഷണമായ സംഖ്യ ഉത്തരവിശേ
ഷണമായും വരും.
ലോകങ്ങളേഴിലും, വേദങ്ങൾ നാലിനെയും.
(i) ഇവിടെയും ഘടകപദങ്ങളുടെ യോഗം പിരിക്കാൻ പാടില്ലാത്തതു
കൊണ്ടു ദ്വിഗുസമാസമായിട്ടു എടുക്കേണം. വചനപ്രത്യയത്തിന്നു ലോപം
വരാത്തതുകൊണ്ടു അലുൿസമാസങ്ങൾ ആകുന്നു.
(ii) 'നാലോ അഞ്ചോ പുരുഷന്മാർ' ഇതിൽ ഓനിപാതം ഇടക്കു വന്നിരി
ക്കയാൽ സംഖ്യകൾ വ്യസ്തപദങ്ങൾ ആകുന്നു.
(3) കൎമ്മധാരയത്തിന്റെ ഉൾപിരിവായ ദ്വിഗുവും തൽപു
രുഷസമാസത്തിന്റെ അവാന്തരവിഭാഗങ്ങളാകുന്നു.
107. (1) വിശേഷണവും വിശേഷ്യവും ഒരേവിഭക്തിയിൽ
വരുന്നുവെങ്കിൽ അവക്കു സമാനാധികരണം ഉണ്ടെന്നു
പറയും. ഭിന്നവിഭക്തിയിൽ വരുന്നുവെങ്കിൽ അവക്കു വ്യധി
കരണം ഉണ്ടെന്നു പറയും.
(i) 'രാമൻ നല്ലവൻ' എന്നതിൽ രാമൻ എന്ന വിശേഷ്യവും നല്ലവൻ എന്ന
വിശേഷണവും പ്രഥമവിഭക്തിയിൽ വരുന്നതുകൊണ്ടു ഇവക്കു സമാനാധി
കരണം ഉണ്ടു. 'രാമന്റെ ഭാൎയ്യ' എന്നതിൽ രാമന്റെ എന്ന വിശേഷണം
ഷഷ്ഠിവിഭക്തിയിലും ഭാൎയ്യ എന്നതു പ്രഥമയിലും വരുന്നതുകൊണ്ടു വിശേഷണ
വിശേഷ്യങ്ങൾക്കു വ്യധികരണം ഉണ്ടു.
(2) തൽപുരുഷനിൽ പൂൎവ്വപദത്തിന്നും ഉത്തരപദത്തിന്നും
വ്യധികരണം വരും; കൎമ്മധാരയനിൽ സമാനാധികരണം
ഉണ്ടാകും.
(i) സമാസാന്തത്തിലേ വിഭക്തിപ്രഥമയെന്നു വിചാരിക്കുക. [ 87 ] 4. ബഹുവ്രീഹി.
108. (1) സമാനാധികരണമുള്ള രണ്ടു പദങ്ങൾ സമാ
സമായ്ത്തീൎന്നിട്ടു, സമാസാൎത്ഥം അന്യപദത്തെ വിശേഷിക്കുന്നു
വെങ്കിൽ ആ സമാസത്തെ ബഹുവ്രീഹിയെന്നു പറയും.
ഘടകപദങ്ങളിൽ യാതൊന്നിനും വിശേഷ്യമായ അന്യപദ
ത്തിന്നും സമാനാധികരണം ഇല്ലാതെയും ഇരിക്കേണം.
(i) 'നെടുങ്കണ്ണിയായ സ്ത്രീ' എന്നതിൽ നെടുങ്കണ്ണി എന്ന സമാസം സ്ത്രീയെ
വിശേഷിക്കുന്നു. അതിന്നു നെടിയ കണ്ണുകൾ ഉള്ളവൾ എന്നു അൎത്ഥം. സ്ത്രീ
നെടിയവൾ അല്ല; സ്ത്രീ കണ്ണുകൾ അല്ല. അതുകൊണ്ടു ഘടകപദങ്ങളായ
നെടും, കണ്ണു എന്നവക്കും സ്ത്രീക്കും സമാനാധികരണം ഇല്ല. നെടുങ്കണ്ണി സ്ത്രീ
യുടെ വിശേഷണമാകയാൽ ബഹുവ്രീഹി സമാസമാകുന്നു. (a) നെടിയ
കണ്ണുകൾ ആൎക്കുണ്ടോ അവൾ; (b) നെടിയകണ്ണുകളോടു കൂടിയവൾ എന്നും
വിഗ്രഹിക്കാം. മധുരമൊഴി, കിളിമൊഴി, ചെങ്കതിരവൻ, അന്നനടയാൾ.
(2) ബഹുവ്രീഹി വിശേഷണമാകയാൽ വിശേഷ്യത്തിന്റെ
ലിംഗത്തിൽ വരും.
(i) താമരക്കണ്ണനായ രാമൻ: താമരക്കണ്ണിയായ സീത; ബഹുനായകമായ
രാജ്യം; മുകിൽവൎണ്ണനായ കൃഷ്ണൻ; ശുക്ലാംബരയായ രാജ്ഞി; ആരൂഢവാന
രമായ വൃക്ഷം.
(3) തൽപുരുഷൻ, കൎമ്മധാരയൻ എന്നീസമാസങ്ങളിൽ
ലിംഗം അന്ത്യപദത്തെ ആശ്രയിച്ചിരിക്കും. ബഹുവ്രീഹി
യിൽ വിശേഷ്യത്തെ ആശ്രയിച്ചിരിക്കും.
തൽപുരുഷൻ. കവിമാതാവു, ഫണിപതി, യദുകുലം, ഹൃദയമുദം,
ശയനഗൃഹം.
കൎമ്മധാരയൻ. പരമസഖൻ, ശുകമുനി, കപടനരൻ, തരുണതമാല
മനോഹരം
(4) സ്ത്രീലിംഗപ്രത്യയമായ ഇകാരത്തിന്റെ പിന്നിൽ ആൾ
പ്രത്യയം ചിലപ്പോൾ വരും. ഇതിന്നു വിശേഷിച്ചൊരൎത്ഥ
വുമില്ലായ്കയാൽ അതു പ്രാതിപദികത്തിന്റെ അൎത്ഥത്തിൽ [ 88 ] തന്നേ വന്നിരിക്കുന്നുവെന്നു കാണിപ്പാൻ സ്വാൎത്ഥത്തിൽ
വന്നിരിക്കുന്നുവെന്നു പറയും.
മധുമൊഴി, മധുമൊഴിയാൾ, നെടുങ്കണ്ണി, നെടുങ്കണ്ണിയാൾ, ഇന്ദ്രനേർമുഖി,
ഇന്ദുനേർമുഖിയാൾ
(5) ബഹുവ്രീഹിയിൽ എല്ലാ സമാസങ്ങളും അടങ്ങും.
നന്മുഖൻ, മുക്കണ്ണൻ, ചതുൎഭുജൻ, ഐമുല (-പശു), ഇവ ദ്വിഗുവിൽനി
ന്നുണ്ടായവ; നീലകണ്ഠൻ, കാൎവ്വൎണ്ണൻ, അലൎബ്ബാണൻ, ചെന്താൎശരൻ ഇവ കൎമ്മ
ധാരയനിൽനിന്നുണ്ടായവ.
(6) വ്യധികരണത്തിലും ബഹുവ്രീഹി വരുമെങ്കിലും സമാ
സാൎത്ഥം അന്യപദത്തെ വിശേഷിക്കും.
ആയുധപാണി (പാണിയിൽ ആയുധമുള്ളവൻ), പദ്മനാഭൻ (നാഭിയിൽ
പദ്മമുള്ളവൻ), ദാമോദരൻ (ഉദരത്തിങ്കൽ ദാമമുള്ളവൻ).
(i) വ്യധികരണത്തിൽ വരുന്ന പദം സമാസത്തിലേ അന്ത്യപദമായി
രിക്കും. പാണി, നാഭി, ഉദരം ഇവ വ്യധികരണത്തിലാകയാൽ സമാസാന്ത
ത്തിൽ വന്നിരിക്കുന്നു.
5. മദ്ധ്യമപദലോപിസമാസം.
109. (1) വിഗ്രഹവാക്യത്തിന്റെ ഇടയിൽ ഉള്ള പദങ്ങ
ളെ എളുപ്പമായി ഗ്രഹിപ്പാൻ കഴിയുന്നതായാൽ അവയെ
വിട്ടുകളഞ്ഞിട്ടും സമാസം ഉണ്ടാക്കാം. ഈ സമാസത്തിന്നു
മദ്ധ്യമപദലോപി എന്നു പേർ.
വെണ്ണപ്രിയനായ കൃഷ്ണൻ = വെണ്ണകൃഷ്ണൻ; മണ്ണിൽനിന്നു എടുത്ത എണ്ണ =
മണ്ണെണ്ണ; തീയുടെ ശക്തികൊണ്ടു ഓടുന്ന ൨ണ്ടി = തീവണ്ടി; ആവിയന്ത്രം;
തീക്കപ്പൽ; മഞ്ഞു തടുപ്പാനുള്ള തൊപ്പി = മഞ്ഞുതൊപ്പി; തപസ്സു പ്രധാനമായ
വനം = തപോവനം.
(2) ബഹുവ്രീഹിയിൽ ഒരു നാമത്തെ മറെറാനിനോടു
സാദൃശ്യപ്പെടുത്തുമ്പോൾ രണ്ടിന്നും ഒരേരൂപമാണെങ്കിൽ
ഒന്നു ലോപിക്കും.
അന്നനടയാൾ = അന്നത്തിന്റെ നടപോലെയുള്ള നടയോടു കൂടിയവൾ. [ 89 ] വ്യാഘ്രമുഖൻ = വ്യാഘ്രത്തിന്റെ മുഖംപോലെയുള്ള മുഖമുള്ളവൻ.
കിളിമൊഴി = കിളിയുടെ മൊഴിയെപ്പോലെയുള്ള മൊഴിയുള്ളവൾ.
6. ദ്വന്ദ്വൻ.
110. അനേകനാമങ്ങളെക്കൂട്ടിച്ചേൎക്കുന്നതിന്നു ഉം അവ്യ
യം ഉപയോഗിക്കും. രാമനും കൃഷ്ണനും ഈ രണ്ടു പദങ്ങളെ
ഒരു പദമാക്കി, ഉം അവ്യയം വിട്ടുകളഞ്ഞു സമാസം ബഹു
വചനമാക്കിയാൽ രാമകൃഷ്ണന്മാർ എന്ന സമാസം ഉണ്ടാകും.
ഈ സമാസത്തിന്നു ദ്വന്ദ്വൻ എന്നു പേർ.
അമ്മയച്ഛന്മാർ, സ്ത്രീപുരുഷന്മാർ, ബ്രാഹ്മണക്ഷത്രിയവൈശ്യശൂദ്രന്മാർ,
കൈകാലുകൾ.
(i) സന്ധിയിൽ ഉത്തരപദത്തിന്നു വിധിച്ച ദ്വിത്വം ദ്വന്ദ്വനിൽ വരിക
യില്ല. കടതഴചാമരങ്ങൾ, ആനതേർകുതിരകാലാൾ, കൈകാലുകൾ.
(ii) വിഗ്രഹവാക്യത്തിൽ ഘടകപദങ്ങൾ പ്രഥമയിൽ വരുന്നതുകൊണ്ടു
എല്ലാ പദങ്ങൾക്കും പ്രാധാന്യം.
(iii) ദ്വന്ദ്വനിൽ സംജ്ഞാനാമത്തിന്നു ബഹുവചനം വരും. രാമകൃഷ്ണമാർ.
7. അവ്യയീഭാവൻ.
111. ഈ സമാസം സംസ്കൃതപദങ്ങളിൽ മാത്രം ഉപ
യോഗിച്ചുകാണും. ഇതു ക്രിയാവിശേഷണമായ അവ്യയം
ആകുന്നു.
യഥാശക്തി (ശക്തിക്കു ഒത്തവണ്ണം), യഥാക്രമം (ക്രമത്തെ അനുസരിച്ചു),
അനുപദം (പിന്നാലെതന്നേ), പ്രതിദിനം (ദിനന്തോറും), അന‌്വഹം (നാൾ
തോറും), മദ്ധ്യേ സഭം (സഭയുടെ മദ്ധ്യത്തിൽ).
പരീക്ഷ. (95 — 111.)
1. സമാസം എന്നാൽ എന്തു? 2. സമാസത്തിന്നു മുഖ്യമായ ലക്ഷണങ്ങൾ
ഏവ? 3. ഏകാൎത്ഥീഭാവം, ഐകപദ്യം, സംബന്ധം ഇവയെ വിവരിച്ചു
ഉദാഹരിക്കുക. 4. പൂൎവ്വപദം, ഉത്തരപദം, ഘടകപദം ഇവയെ വിവരിച്ചു
ഉദാഹരിക്കുക. 5. സമസ്തപദം വ്യസ്തപദം ഇവ തമ്മിൽ എന്തു വ്യത്യാസം? [ 90 ] 6. വിഗ്രഹവാക്യം എന്നാൽ എന്തു? 7. ലുൿസമാസം അലുൿസമാസം ഇവ
തമ്മിൽ എന്തു ഭേദം? ഉദാഹരിക്കുക 8. സമാസത്തിന്നും വാക്യത്തിന്നും
തമ്മിലുള്ള ഭേദാഭേദങ്ങളെ പറഞ്ഞു വിവരിക്കുക. 9. പ്രാധാന്യമെന്നാൽ
എന്തു? 10. പ്രാധാന്യപ്രകാരം സമാസങ്ങളെ വിഭാഗിക്കുക. ഓരോന്നിൽ
പ്രാധാന്യം ഏതേതു പദങ്ങൾക്കെന്നു പറക. 11. തൽപുരുഷൻ എത്രവിധം?
ഓരോന്നിനെ ഉദാഹരിക്കുക. ഷഷ്ഠിതൽപുരുഷൻ, തൃതീയാതൽപുരുഷൻ ഇ
൨ക്കു ഓരോരോ ഉദാഹരണം പറക. 12. കൎമ്മധാരയൻ എന്തെന്നു വിവരിച്ചു
ഉദാഹരിക്കുക. 13. കൎമ്മധാരയൻ തൽപുരുഷനിൽനിന്നു എങ്ങനെ ഭേദപ്പെ
ടുന്നു? 14. നിത്യസമാസമെന്നാൽ എന്തു? ഉദാഹരിക്കുക. 15. നിത്യസമാസ
ങ്ങൾ എവിടെയെല്ലാം വരും? 16. സ്വാൎത്ഥമെന്നാൽ എന്തു? 17. ഏതു പഭങ്ങൾ
സ്വാൎത്ഥത്തിൽ വരും? 18. രൂപകസമാസം, ഉപരിതസമാസം ഇവയെ വിവ
രിച്ചുദാഹരിക്കുക. 19. ദ്വിഗു എന്ന സമാസം വേണമോ? 20. സമാനാധി
കരണം, വ്യധികരണം, സമാനാധികരണബഹുവ്രീഹി, വ്യധികരണബഹു
വ്രീഹി ഇവയെ വിവരിച്ചു ഉദാഹരിക്കുക. 21. മഭ്യമപദലോപിസമാസം
എന്തെന്നു വിവരിച്ചു ഉദാഹരിക്കുക. 22. ഏതു സമാസങ്ങളിൽ മദ്ധ്യമപദ
ത്തിന്നു ലോപം വരുമെന്നു പറഞ്ഞു ഉദാഹരിക്കുക. 23. ദ്വന്ദ്വൻ, അവ്യയീഭാ
വൻ ഇവയെ വിവരിച്ചു ഉദാഹരിക്കുക. 24. താഴേ ചേൎത്ത സമാസങ്ങളുടെ
വിഗ്രഹവാക്യത്തെയും ജാതിയെയും പറക.
ബുദ്ധിസാമൎത്ഥ്യം, ഇത്ത്രിലോകത്തിങ്കൽ, ചാണക്യമഹീസുരൻ, കിളിമകൾ,
ശുകകുലമാലികേ, ഗുരുനാഥൻ, തിങ്കൾതൻകുലജാതനാകിയ നന്ദനൃപൻ, സങ്ക
ടഹീനം, മഹാവീരൻ, ശൂദ്രവംശം, തപോബലം, അൎഘ്യപാദ്യാദികൾ, കന്നൽ
നേർമിഴി, സുനന്ദാഖ്യതൻമേൽ, കമ്പിതശരീര, നാരീമാർകുലരത്നം.
25. താഴേ ചേൎത്ത പട്ടങ്ങളിലേ സമാസങ്ങളെ എടുത്തു അവയുടെ ജാതി
യും ലക്ഷണവും പറഞ്ഞു വിഗ്രഹിക്കുക.
1. ശൃാമളകോമളനായിടുന്ന നാരായണൻ—
താമരസാക്ഷൻകഥാ കേൾപ്പാനാഗ്രഹിച്ചു ഞാൻ.
2. പൈദാഹാദികൾ തീൎത്തു വൈകാതെ പറയേണം
കൈതവമൂൎത്തികൃഷ്ണൻതന്നുടെ കഥാമൃതം.
3. ഭാസ്കരരശ്മിപോലും പോകാത്ത വനം പുക്കാൻ.
4. വെണ്മതികലാഭരണ നംബികഗണേശൻ
നിൎമ്മലഗുണാ കമല വിഷ്ണു ഭഗവാനും [ 91 ] നാന്മുഖനുമാദികവിമാതു ഗുരുഭൂതൻ
നന്മകൾ വരുത്തുക നമുക്കു ഹരിരാമ ||
5. പ്ലവഗകുലപതി വരുത്തും പെരും
—പടജ്ജനത്തോടൊരുമിച്ചു രഘുനാഥൻ
പടക്കു പുറപ്പെട്ട സമുദ്രതട
—ഭുവി വസിച്ചിതൊരു ദിനം ഹരിനമ്മോ ||
6. ഭോജനശാലയും കാട്ടിക്കൊടുത്തഥ
രാജപൌത്രൻ ഗൃഹത്തിന്നു പോയീടിനാൻ.
7. ശുകതരുണി സാദരം സുശീലഗുണഭാസുരം
മഹിതനയമോഹനം സകലജനമോഹനം
തവ മധുരഭാഷണം ഹൃദയസുഖപൂരണം
സൎവ്വമോദാവഹം, സൎവ്വശോകാവഹം.
8. വൃഷ്ണിവംശമണിദീപമതാകും
കൃഷ്ണനെ തൊഴുതു ധൎമ്മതനൂജൻ |
വിഷ്ണുഭക്തിപരനാദരവോടേ
ധൃഷ്ണമെവമവദജ്ജയ ശൌരേ ||
viii. ക്രിയാസമാസങ്ങൾ.
112). (1) ഇതുവരേ വിവരിച്ച സമാസങ്ങളെല്ലാം നാമ
ങ്ങളാലുണ്ടായവയാകയാൽ നാമസമാസങ്ങൾ ആകുന്നു.
(2) ക്രിയാപദങ്ങൾ തന്നേയോ, ക്രിയകളും നാമങ്ങളും
കൂടിയോ ഉണ്ടാകുന്ന സമാസങ്ങൾക്കു ക്രിയാസമാസങ്ങൾ
എന്നു പേർ.
(i) ക്രിയാസമാസങ്ങൾ മിക്കവയും അലുൿസമാസങ്ങളാകുന്നു.
(ii) ഇവക്കു ഏകാൎത്ഥിഭാവവും ഐകപദ്യവും ഉള്ളതുകൊണ്ടു സമാസങ്ങ
ളായി വിചാരിക്കേണ്ടിവരുന്നു.
(iii) ക്രിയാസമാസങ്ങളെ വിഗ്രഹിച്ചു അൎത്ഥം പറയുന്നതു പ്രയാസമാക
കൊണ്ടു പഠിക്കുന്നവൎക്കു ഗ്രഹിപ്പാൻ പ്രയാസമാകുമെന്നു
ഭയപ്പെട്ടു ഇവിടെ വിഗ്രഹവാക്യം പറയുന്നില്ല. [ 92 ] 113. ക്രിയാസമാസങ്ങളുടെ ഘടകപദങ്ങളെ പ്രമാണി
ച്ചു അവയെ അഞ്ചായി വിഭാഗിച്ചിരിക്കുന്നു.
(1) നാമവും ക്രിയയും ചേൎന്നു ക്രിയാപദമാവുക.
അടി൨ണങ്ങുക, കൈകൊൾക, കൈവിടുക, തുണനില്ക്ക, തൃക്കൺപാൎക്ക, അ
കപ്പെടുക, ഭയപ്പെടുക, ഗുണമാവുക, വട്ടംതിരിക്ക, വഴിതെറ്റുക, യാത്രയയക്ക,
പട്ടിണികിടക്ക, വേളികഴിക്ക, കാലംവൈകുക, ചെലവുചെയ്ക, സ്തുതിചെയ്ക.
(i) ഇവിടെയുള്ള നാമങ്ങളുടെ അന‌്വയം പറവാൻ കഷ്ടമാകയാൽ സമാ
സമായിട്ടു എടുക്കുന്നു.
(2) നാമവും പേരെച്ചവും ചേൎന്നു ബഹുവ്രീഹിയുടെയോ
കൎമ്മധാരയത്തിന്റെയോ പൂൎവ്വപദമാകുക.
തേനൊലും വാണി, പാലൊത്ത മൊഴി, മാലെത്തും മനം.
(3) ശബ്ദന്യൂനവും നാമവും ചേൎന്നുണ്ടായ സമാസം കൎമ്മ
ധാരയൻ തന്നേ.
പെറ്റമ്മ, നടക്കുന്നവൻ, നടക്കുന്നവൾ, നടക്കുന്നതു, നടക്കുന്നവർ.
(i) പേരെച്ചങ്ങളോടു നിദൎശകസൎവ്വനാമങ്ങൾ ചേൎന്നുണ്ടാകുന്ന സമാസങ്ങ
ളെ ക്രിയാപുരുഷനാമങ്ങൾ എന്ന സംജ്ഞ കല്പിച്ചു അപൂൎണ്ണക്രിയയുടെ ഒരുൾ
പിരിവായിട്ടു എടുക്കെണമെന്നില്ല.
(4) വിനയെച്ചം (ക്രിയാന്യൂനം) ക്രിയയോടു ചേൎന്നു ക്രിയാ
പദമാകുക.
രക്ഷിച്ചുകൊൾക, പറഞ്ഞുതുടങ്ങി, കഴിഞ്ഞുപോയി.
(5) ക്രിയാനാമത്തോടു വേറെ ക്രിയകൾ ചേൎന്നു ക്രിയാപ
ദങ്ങൾ ഉണ്ടാകുക.
പറയാവുന്ന, കേൾക്കേണം, ചെയ്യപ്പെടുന്നു.
(6) വിനയെച്ചം നാമത്തോടു ചേൎന്നു നാമം ഉണ്ടാകുക.
അടിച്ചുതളി, തീണ്ടിക്കുളി, തേച്ചുകുളി, പിടിച്ചുപറി.
114. അൎത്ഥം പ്രമാണിച്ചു ക്രിയാസമാസങ്ങളിൽ മുഖ്യ
മായ വിഭാഗങ്ങൾ പറയാം.
1. പ്രയോഗം, 2. പ്രകാരം, 3. നിഷേധം, 4. വിശേഷണവിശേഷ്യഭാവം
മുതലായവയെ കാണിക്കുന്നതിൽ ക്രിയാസമാസങ്ങൾ വരും. [ 93 ] 1. പ്രയോഗം.
115. (1) വാക്യത്തിലേ ക്രിയ പ്രഥമവിഭക്തിയെ ആശ്ര
യിച്ചു അതിനോടു അന്വയിച്ചുവരുന്നതുകൊണ്ടു പ്രഥമവിഭ
ക്തിയിൽ വരുന്ന പദത്തിന്നു പ്രാധാന്യം ഉണ്ടെന്നു പറയും.
സാധാരണമായി വാക്യത്തിലേ കൎത്താവു പ്രഥമയിൽ വരും.
അതുകൊണ്ടു കൎത്താവിന്നു പ്രാധാന്യം ഉണ്ടായിരിക്കും. ക
ൎത്താവിന്നു പ്രാധാന്യം കല്പിച്ചു അതിനെ പ്രഥമയിൽ പ്ര
യോഗിച്ചാൽ ആ വാക്യത്തിലേ ക്രിയയെ കൎത്താവിൽ ക്രിയ
യെന്നോ അല്ലെങ്കിൽ കൎത്തരിപ്രയോഗമെന്നോ പറയും.
(2) കൎമ്മത്തിന്നു പ്രാധാന്യം കല്പിച്ചു അതിനെ പ്രഥമ
യിൽ പ്രയോഗിച്ചാൽ ആ കൎമ്മത്തോടു അന്വയിക്കുന്ന ക്രി
യയെ കൎമ്മത്തിൽ ക്രിയ എന്നും കൎമ്മണിപ്രയോഗം എന്നും
പറയും.
കൎത്തരിപ്രയോഗം. | കൎമ്മണിപ്രയോഗം. |
---|---|
1. ഈശ്വരനെ ഭക്തന്മാർ ഭജിക്കുന്നു. | 1. ഭക്തന്മാരാൽ ഈശ്വരൻ ഭജിക്ക പ്പെടുന്നു. |
2. കുട്ടികൾ സത്യം പറയുന്നു. | 2. കുട്ടികളാൽ സത്യം പറയപ്പെടുന്നു. |
3. ശിഷ്യന്മാർ വേദം പഠിക്കുന്നു. | 3. ശിഷ്യന്മാരാൽ വേദം പഠിക്കപ്പെ പ്പെടുന്നു |
(i) കൎത്തരിപ്രയോഗത്തിലേ കൎത്താവു (ഭക്തന്മാർ, കുട്ടികൾ, ശിഷ്യന്മാർ
പ്രഥമയിൽ ആയിരുന്നതു കൎമ്മണിപ്രയോഗത്തിൽ തൃതീയവിഭക്തിയിൽ വരും
(ഭക്തന്മാരാൽ, കുട്ടികളാൽ, ശിഷ്യന്മാരാൽ). കൎത്തരിപ്രയോഗത്തിലേ കൎമ്മം
(ഈശ്വരനെ, സത്യം, വേദം) കൎമ്മണിപ്രയോഗത്തിൽ പ്രഥമയിൽ വരും.
(ഈശ്വരൻ, സത്യം, വേദം).
116. (1) ഒന്നാം ക്രിയാനാമത്തോടു പെടുധാതുവിന്റെ
രൂപങ്ങളെ ചേൎത്തു കൎമ്മണിപ്രയോഗത്തിലേ ക്രിയാരൂപ
ങ്ങളെ ഉണ്ടാക്കുന്നു.
സേവിക്കപ്പെടുന്നു, കൊടുക്കപ്പെട്ടു, വിളിക്കപ്പെടും, അടിക്കപ്പെട്ടാൽ. [ 94 ] (2) സകൎമ്മകക്രിയകൾക്കു മാത്രം രണ്ടു പ്രയോഗങ്ങൾ
ഉള്ളൂ. അകൎമ്മകക്രിയകൾക്കു കൎമ്മമില്ലാത്തതുകൊണ്ടു കൎമ്മ
ണിപ്രയോഗമില്ല; കൎത്തരിപ്രയോഗം മാത്രമേയുള്ളൂ. അതു
കൊണ്ടു അകൎമ്മകധാതുവിനോടു പെടുധാതു ചേൎക്കാറില്ല.
(3) കൎത്തരിപ്രയോഗത്തിൽ ക്രിയക്കുണ്ടാക്കുന്ന രൂപങ്ങളെ
കൎമ്മണിപ്രയോഗത്തിലും ഉണ്ടാകും.
വിളിക്കപ്പെടുകയാൽ, വിളിക്കപ്പെട്ട, വിളിക്കപ്പെട്ടാൽ.
(4) കൎമ്മത്തിന്നു പ്രാധാന്യംവരുത്തുവാനും ക്രിയയുടെ ക
ൎത്താവാരെന്നു നിശ്ചയമില്ലെന്നു കാണിപ്പാനും കൎമ്മണിപ്ര
യോഗം ഉപയോഗിക്കും.
2. പ്രകാരം.
117. ക്രിയ കാണിക്കുന്ന വ്യാപാരം ഏതുവിധത്തിൽ നട
ക്കുന്നുവെന്നു കാണിക്കുന്ന ക്രിയാരൂപത്തിന്നു പ്രകാരം എന്നു
പേർ.
118. വെറും ക്രിയാവ്യാപാരത്തെ മാത്രം കാണിക്കുന്ന
ക്രിയാരൂപത്തിന്നു നിൎദ്ദേശകം എന്നു പേർ.
(i) ഈശ്വരൻ ലോകങ്ങളെ സൃഷ്ടിച്ചു; മനുഷ്യരെ സംരക്ഷിക്കുന്നു; ദുഷ്ട
രെ ശിക്ഷിക്കും. സത്യം സദാ ജയിക്കും. ജയിച്ചു, ജയിക്കുന്നു, ജയിക്കും മുത
ലായ ക്രിയാരൂപങ്ങൾ ജയിക്കുക എന്ന വ്യാപാരം നടക്കുന്നു എന്നുമാത്രമല്ലാതെ
അതു ഏതുവിധത്തിൽ നടക്കുന്നു എന്നു കാണിക്കാത്തതുകൊണ്ടു ഈ രൂപങ്ങളെ
നിൎദ്ദേശകപ്രകാരം എന്നു പറയും.
119. (1) അപേക്ഷ, കല്പന, അനുവാദം മുതലായ അൎത്ഥ
ങ്ങളെ കാണിക്കുന്ന ക്രിയാരൂപത്തിന്നു നിയോജകപ്രകാരം
എന്നു പറയും.
(2) നിയോജകപ്രകാരത്തിൽ ഉത്തമപുരുഷന്റെയും പ്ര
ഥമപുരുഷന്റെയും രൂപങ്ങൾ ഉണ്ടാക്കുവാനായിട്ടു ഒന്നാം
ക്രിയാനാമത്തോടു 'ആട്ടെ' പ്രത്യയം ചേൎക്കും. [ 95 ] പറയട്ടെ, കേൾക്കട്ടെ, നില്ക്കട്ടെ, ആകട്ടെ (= ആട്ടെ), ഇരിക്കട്ടെ, പോ
കട്ടെ. (i. 82.)
(3) മദ്ധ്യമപുരുഷന്റെ ഏകവചനത്തിൽ ക്രിയാപ്രകൃതി
യും ചിലപ്പോൾ വെറും ധാതുവും നിയോജകപ്രകാരത്തിൽ
ഉപയോഗിക്കും.
പ്രകൃതി. ചെയ്ക, വിളിക്ക, നില്ക്ക, കൊല്ലുക, വരിക, ഇരിക്ക.
ധാതു. ചെയ്യു, വിളി, നില്ലു, കൊല്ലു, വാ, ഇരി.
(4) മദ്ധ്യമപുരുഷന്റെ ബഹുവചനത്തിൽ പ്രകൃതിയോടും
ചിലപ്പോൾ ധാതുവിനോടും ഇൻപ്രത്യയം ചേൎക്കും.
(i) വിളിക്കു + ഇൻ (വകാരാഗമത്താൽ) വിളിക്കുവിൻ; (സംവൃതലോപ
ത്താൽ) വിളിക്കിൻ, ചെയ്യുവിൻ, ചെയ്വിൻ, ചെയ്യിൻ, ഇരിക്കിൻ, നില്ക്കിൻ.
(5) ബലക്രിയകളിൽ ക്കാവിന്നു പകരം പ്പു വികല്പമായി
കൊടുക്കിൻ - കൊടുപ്പിൻ, ഇരിക്കിൻ- ഇരിപ്പിൻ, നടക്കിൻ - നടപ്പിൻ,
ജയിക്കിൻ - ജയിപ്പിൻ.
(6) അനുനാസികാന്തധാതുക്കളിൽ ഇൻപ്രത്യയത്തിന്നു
മുമ്പു മകാരം ആഗമമായ്വരും.
തിൻ + ഇൻ = തിൻ + മ് + ഇൻ = തിന്മിൻ; ഉണ്മിൻ, കാണ്മിൻ.
(i) സവൎണ്ണാഗമത്താൽ തിന്നിൻ, ഉണ്ണിൻ എന്നും ഉണ്ടു.
(7) നിയോജകപ്രകാരത്തിലേ മദ്ധ്യമപുരുഷന്റെ രൂപ
ങ്ങൾക്കു വിധിയെന്നും ശേഷം രൂപങ്ങൾക്കു നിമന്ത്രണ
മെന്നും പേരുണ്ടു.
120. നിയോജകപ്രകാരത്തിന്റെ അൎത്ഥത്തിൽ മദ്ധ്യമ
പുരുഷനിൽ ഒന്നാമനുവാദകത്തെയും ഉപയോഗിക്കും.
ഇരുന്നാലും, വന്നാലും, കേട്ടാലും.
(i) ഈ അൎത്ഥത്തിൽ അനുവാദകം പുൎണ്ണക്രിയയാകുന്നു.
(ii) നിൎദ്ദേശകപ്രകാരവും നിയോജകപ്രകാരവും ക്രിയാസമാസത്തിൽ അ
ടങ്ങുകയില്ല. ശേഷം പ്രകാരങ്ങൾ ക്രിയാസമാസത്തിൽ ചേൎന്നവ തന്നെ. [ 96 ] 121. വെൺധാതുവിന്റെ രൂപങ്ങളെ പ്രകൃതിയോടു
ചേൎത്തു ഉണ്ടാക്കുന്ന രൂപങ്ങൾക്കു വിധായകപ്രകാരം
എന്നു പേർ.
(1) വൎത്തമാനം ഉണ്ടാക്കുവാനായിട്ടു ഏണ്ടുന്നു (= വേണ്ടു
ന്നു) എന്ന രൂപം ചേൎക്കും.
നടക്കേണ്ടുന്നു, പറയേണ്ടുന്നു, പോകേണ്ടുന്നു, വായിക്കേണ്ടുന്നു, പഠിക്കേ
ണ്ടുന്നു.
2) ഭൂതം ഉണ്ടാക്കുവാനായിട്ടു ഏണ്ടി (= വേണ്ടി) എന്ന
രൂപം ചേൎക്കും. ഇതു പൂൎണ്ണക്രിയയല്ല, ഭൂതക്രിയാന്യൂനമാകുന്നു.
നടക്കേണ്ടി, പറയേണ്ടി, പോകേണ്ടി, വായിക്കേണ്ടി, പഠിക്കേണ്ടി.
(3) ഭാവിയിൽ വേണമെന്നതിന്റെ രൂപങ്ങളായ ഏണം,
എണം, അണം എന്നിവയെ പ്രകൃതിയോടു ചേൎക്കുന്നു.
പോകേണം, പോകെണം, പോകണം.
(4) വേണ്ടും എന്നതിന്റെ രൂപമായ ഏണ്ടും ചേൎത്തു
ഭാവിശബ്ദന്യൂനം ഉണ്ടാക്കും.
പോകേണ്ടും, നടക്കേണ്ടും, പറയേണ്ടും.
(5) കല്പന, ചെയ്യേണ്ടിയ കാൎയ്യം, ശീലം, ബാദ്ധ്യത എന്നീ
അൎത്ഥങ്ങളെ വിധായകപ്രകാരം കാണിക്കും.
(6) ഭാവിരൂപത്തോടു ഏ ചേൎത്താൽ പ്രാൎത്ഥനയെ കാ
ണിക്കും.
താരേണമേ, പറയേണമേ, ഇരിക്കേണമേ.
122. ആകധാതുവിന്റെ രൂപങ്ങളായ ആം, ആവു, ആ
വുന്നു എന്നിവയെ പ്രകൃതിയോടു ചേൎത്തു അനുജ്ഞായക
പ്രകാരം ഉണ്ടാക്കും.
(i) ആം. പോകാം, നടക്കാം, പറയാം, വരാം, തരാം, തിന്നാം.
(ii) ആവൂ. പോകാവു, നടക്കാവൂ, പറയാവൂ, വരാവൂ, തരാവൂ, തിന്നാവൂ.
(iii) ആവുന്നു. പോകാവുന്നു, നടക്കാവുന്നു, പറയാവുന്നു, വരാവുന്നു,
തരാവുന്നു, തിന്നാവുന്നു. [ 97 ] (i) ഈ രൂപങ്ങൾ ക്രിയ കാണിക്കുന്ന വ്യാപാരം ചെയ്വാൻ കൎത്താവിന്നു
സമ്മതം (അനുവാദം) ഉണ്ടെന്നു കാണിക്കും.
(ii) ആം, ആവു ഭാവിയുടെ അൎത്ഥത്തെയും ആവുന്നു വൎത്തമാനത്തിന്റെ
അൎത്ഥത്തെയും കാണിക്കുന്നു.
(iii) ഈ പ്രകാരത്തിൽ ഭൂതകാലം ഇല്ല. കഴിഞ്ഞ കാലത്തു നടന്നകാൎയ്യം
ചെയ്യുന്നതിന്നു അനുവാദം കിട്ടീട്ടും ക്രിയാവ്യാപാരം ചെയ്വാൻ കഴിയാത്തതു
കൊണ്ടു അനുജ്ഞായകത്തിൽ ഭൂതമില്ല.
ജ്ഞാപകം. - ഈ നാലുപ്രകാരങ്ങളിൽ നിൎദ്ദേശികവും നിയോജകവും
ക്രിയാസമാസങ്ങൾ അല്ല; വിധായകവും അനുജ്ഞായകവും സമാസത്താൽ
ഉണ്ടായവ തന്നേ. നിയോജകത്തിൽനിന്നു അപൂൎണ്ണക്രിയകൾ ഉണ്ടാകാറില്ല.
മറ്റു മൂന്നുപ്രകാരങ്ങളിൽനിന്നു അപൂൎണ്ണക്രിയകൾ ഉണ്ടാകും.
3. നിഷേധക്രിയ. (i. 84 — 86.)
128. ആ, അൽ, ഇൽ, അരു, ഒൽ, വഹി എന്ന ധാതു
ക്കളെ ക്രിയകളോടു ചേൎത്തു നിഷേധക്രിയകൾ ഉണ്ടാക്കും.
124. ആ എന്ന ധാതുവിന്റെ രൂപങ്ങളെ ക്രിയാധാതു
ക്കളോടു ചേൎത്തു അവയുടെ നിഷേധരൂപങ്ങളെ ഉണ്ടാക്കും.
ആ രൂപങ്ങളെ താഴേ ചേൎക്കുന്നു.
വൎത്തമാനം. | ഭൂതം. | ഭാവി. | നിയോജകം. | |
---|---|---|---|---|
ആഖ്യാതരൂപങ്ങൾ: | ആയുന്നു | ആഞ്ഞു | ആ | ആയ്വിൻ. |
ഉദാഹരണങ്ങൾ: | വരായുന്നു പോകായുന്നു |
വരാഞ്ഞു പോകാഞ്ഞു |
വരാ പോകാ |
വരായ്വിൻ. പോകായ്വിൻ. |
പേരെച്ചപ്രത്യയം: | ആത്ത | ആഞ്ഞ | ആ. | |
ഉദാഹരണങ്ങൾ: | വരാത്ത പോകാത്ത |
വരാഞ്ഞ പോകാഞ്ഞ |
വരാ. പോകാ |
|
വിനയെച്ചപ്രത്യയം: | തെ വരാതെ |
ആഞ്ഞു വരാഞ്ഞു |
ആയ്വാൻ. വരായ്വാൻ. |
|
സംഭാവന: | വരാഞ്ഞാൽ | വരായ്കിൽ. |
(i) ഭാവിയിലേ അന്ത്യമായ ആകാരം ഹ്രസ്വമായും എഴുതും. [ 98 ] 125. ഇൽധാതുവിനോടും അധാതു സ്വാൎത്ഥത്തിൽ ചേൎന്നു
ഇല്ലാ, ഇല്ലാത്ത, ഇല്ലാഞ്ഞ, ഇല്ലാതെ, ഇല്ലാഞ്ഞു എന്നീ
രൂപങ്ങൾ ഉണ്ടാകും. ഇവയിൽ ഇല്ല എന്നതിനെ നിൎദ്ദേ
ശകരൂപങ്ങളോടു ചേൎക്കും.
പോകുന്നില്ല, പോയില്ല, പോകയില്ല.
126. അൽധാതുവിനോടും ആധാതു ചേൎന്നു അല്ലാ, അ
ല്ലാത്ത, അല്ലാഞ്ഞ, അല്ലാതെ, അല്ലാഞ്ഞു, അല്ലായ്കയിൽ
ഇത്യാദിരൂപങ്ങൾ ഉണ്ടാകും. അവയിൽ അല്ല എന്ന നാ
മാഖ്യാതത്തോടു ചേരും.
ചാത്തു മടിയനല്ല, കൃഷ്ണൻ പായിക്കയല്ല, കളിക്കയാണ് ചെയ്യുന്നതു.
127. ഒൽധാതുവിൽനിന്നുണ്ടായ ഒല്ല എന്നതും അരുധാതു
വിൽനിന്നുണ്ടായ അരുതു എന്നതും വിധായകം മുതലായ
പ്രകാരങ്ങളുടെ നിഷേധരൂപങ്ങളെ ഉണ്ടാക്കുവാൻ ഉപയോ
ഗിക്കും.
വിധായകം. | പറയേണം | (പറയേണ്ടാ). |
അനുജ്ഞായകം. | പറയാം | പറയൊല്ല. |
നിയോജകം. | പറയട്ടെ | പറയരുതു. |
പ്രാൎത്ഥനയിൽ. | പറയരുതേ |
(i) വിധായകം, നിയോജകം, അനുജ്ഞായകം ഇവയുടെ നിഷേധത്തിന്നു
പ്രതിഷേധമെന്നു പേർ.
128. വഹിധാതുവിനോടു ആ ചേൎന്നു വഹിയാ (വയ്യാ),
വഹിയാഞ്ഞു, വഹിയാതെ എന്നീ രൂപങ്ങൾ ഉണ്ടാകും.
ഈ രൂപങ്ങൾ ക്രിയാനാമത്തോടും ഭാവിക്രിയാന്യൂനത്തോ
ടും ചേൎന്നു വരും.
നടക്കു വഹിയാ, നടക്കാൻ വഹിയാ.
4. വിശേഷണവിശേഷ്യഭാവം.
129. (i) അവൻ പാഠം വായിച്ചു കഴിഞ്ഞു. ഈ വാക്യത്തിൽ വായിക്കുക
എന്ന ക്രിയയുടെ കൎത്താവു അവൻ ആകുന്നു; കഴിഞ്ഞതു അവൻ അല്ലായ്കയാൽ [ 99 ] കഴിഞ്ഞു എന്നതിന്റെ കൎത്താവു അവനല്ല. അവൻ വായിച്ചു, ആ വായിക്കുക
എന്ന പ്രവൃത്തി തീൎന്നുപോയി എന്ന അൎത്ഥത്തിൽ കഴിഞ്ഞു എന്നതിന്റെ കൎത്തൃ
പദം പറയാതെ അതിനെ വായിച്ചു എന്നതിനോടു ചേൎത്തിരിക്കുന്നു. അതി
നാൽ അവൻ പാഠം സമ്പൂൎണ്ണമായി വായിച്ചു എന്ന അൎത്ഥം കാണിക്കുന്നു. കഴി
ഞ്ഞു എന്നതു വായിച്ചു എന്നതിന്റെ അൎത്ഥത്തിൽ ചില വിശേഷങ്ങളുണ്ടെന്നു
കാണിക്കുന്നതുകൊണ്ടു അതിനെ വിശേഷിക്കുന്നു.
(1) ക്രിയകൾ അടുത്തടുത്തു വന്നു ഒന്നു മറ്റേതിന്റെ അ
ൎത്ഥത്തിൽ ചില ഭേദങ്ങളെ കാണിക്കുന്നുവെങ്കിൽ അവ വി
ശേഷണഠിശേഷ്യഭാവത്തിൽ വന്നിരിക്കുന്നു എന്നു അറിയാം.
(2) ഈവിധമായ സമാസത്തിൽ പൂൎവ്വപദത്തിന്നു പ്രാൿ
പദമെന്നും ഉത്തരപദത്തിന്നു ഉപപദമെന്നും പേർ.
130. (1) ധാതുവിന്റെ അൎത്ഥത്തിലില്ലാത്ത ചില അൎത്ഥ
വിശേഷങ്ങളെ കാണിക്കുന്ന ഉപപദങ്ങൾക്കു ഭേദകോപ
പദങ്ങൾ എന്നു പേർ.
(i) പോയ്ക്കളയുന്നു– പ്രയാസംകൂടാതെ പോകുന്നു; അറിയിച്ചുകൊള്ളുന്നു–
വിനയത്തോടെ അറിയിക്കുന്നു; പൊയ്പോകുന്നു– അറിയാതെ പോകുന്നു.പ്രാൿ
പദത്തിന്റെ അൎത്ഥത്തിൽ ഇല്ലാത്തതായ അൎത്ഥം ഉപപദങ്ങളുടെ സഹായത്താൽ
കിട്ടുന്നു.
(2) അയക്ക, അരുളുക, ഇടുക, ഈടുക, ഇരിക്കു, കളക, കൂടുക,
കൊടുക്ക, ചെയ്ക, തരിക, തീരുക, പോക, പോരുക, വരിക,
വിടുക, വെക്കുക മുതലായവയെ ഉപപദങ്ങളായി ഉപയോ
ഗിക്കും. ഇവയിൽ ചിലവ ക്രിയാന്യൂനങ്ങളോടും ചിലവ ക്രി
യാനാമങ്ങളോടും ചേൎന്നുവരും.
കൊടുത്തയക്ക, പറഞ്ഞയക്ക, പോയിട്ടു, വന്നിട്ടു, പോയിരുന്നു, വന്നുകൂടു
ന്നു, ചെയ്തുകൊടുക്ക, അരുളിച്ചെയ്ക.
(8) പ്രാൿപദങ്ങളുടെ അൎത്ഥത്തെ ഭേദപ്പെടുത്തുന്ന ഉപ
പദങ്ങൾക്കു സ്വന്തമായ അൎത്ഥം പോയ്പോയിട്ടു ഒരു പുതിയ
അൎത്ഥം ഉണ്ടാകും. ഈ അൎത്ഥം എന്തെന്നും എങ്ങനെ ഉൽ [ 100 ] ഭവിക്കുന്നു എന്നും ഗ്രന്ഥവിസ്താരഭയത്താൽ ഇവിടെ ഉപ
പാദിക്കുന്നില്ല.
131. ഭൂതം ആദിയായ ത്രികാലങ്ങളിൽ അൎത്ഥവിശേഷ
ങ്ങളെ കാണിപ്പാനായിട്ടു ചേൎക്കുന്ന ഉപപദങ്ങൾക്കു കാ
ലോപപദങ്ങൾ എന്നു പേർ.
(i) പോകയാകുന്നു, പോകയായിരുന്നു, പോകയായിരിക്കും, പോയ്ക്കൊണ്ടി
രിക്കുന്നു, പോയ്ക്കൊണ്ടിരുന്നു, പോയ്ക്കൊണ്ടിരിക്കും, പോകുമായിരിക്കും, പോകു
മായിരുന്നു, പോയിട്ടുണ്ടായിരിക്കാം.
(ii) ഇങ്ങനെ കാലത്തിൻറയും പ്രകാരത്തിൻറയും അൎത്ഥത്തിൽ വിശേ
ഷങ്ങളെ കാണിക്കുന്ന ഉപപദങ്ങൾ ഉണ്ടു. ഇവിടെ കാലവിഭാഗങ്ങളെ പറ
യുന്നില്ല.
132. (1) അരു, അൽ, ഇൽ, ഉൾ, ഉറു, എൻ, ഒൽ,
തകു, പുക, മികു, പോൽ, വേൺ മുതലായ ധാതുക്കൾക്കു
എല്ലാരൂപങ്ങളും ഇല്ലാത്തതുകൊണ്ടു ഊനക്രിയകൾ എന്നു
പറയും.
(2) ഈ ന്യൂനത തീൎപ്പാൻ വേണ്ടി ഇവയോടു ചേൎന്നുവരു
ന്ന ക്രിയകൾ പൂരണോപപദങ്ങൾ ആകുന്നു.
അല്ലായിരുന്നു, ഇല്ലായിരുന്നു, ഉണ്ടാകും, ഉണ്ടാക്കും, ഉണ്ടായിരിക്കും, ഉണ്ടാ
കേണം, വേണ്ടിരുന്നു, വേണ്ടിവന്നു.
133. (1) ഇങ്ങനെ ഭേദകോപപദം, കാലോപപദം, പൂ
രണോപപദം എന്നീ മൂന്നുവിധം ഉപപദങ്ങൾ പ്രാൿപദ
ത്തെ വിശേഷിക്കുന്നതുകൊണ്ടു വിശേഷണോപപദങ്ങളാ
കുന്നു. ഇവയും തമ്മിൽ ചേൎന്നു സമാസങ്ങൾ ഉണ്ടാകും.
വായിച്ചുതീൎന്നിട്ടുണ്ടായിരുന്നു, അറിയിച്ചുകൊള്ളാമായിരുന്നു.
(2) ഇവ സമാസങ്ങളാകയാൽ പൂൎവ്വപദവും ഉത്തരപദ
വും എങ്ങനെ അടുത്തടുത്തുവരുന്നുവോ അതുപോലെ പ്രാൿ
പദവും ഉപപദവും അടുത്തടുത്തുവരേണം. ഇവക്കു അന്യ
പദത്താൽ വ്യവധാനം വരികയുമരുതു. എന്നാൽ പദ്യത്തിൽ [ 101 ] ചിലപ്പോൾ ഉപപദങ്ങളെ വ്യസ്തപദങ്ങളായിട്ടും ഉപയോ
ഗിക്കാറുണ്ടു. (ii. 96. 4.)
1. വാനോർപുരം പുക്കു പീയുഷവും കൊണ്ടു
മാനമോടെ വരികെന്നാൻ ജനകനും (കൊണ്ടുവരിക).
2. ആകയാൽ ഞാനുണ്ടൊന്നു നിന്തിരുവടിതന്നോ
ടാകാംക്ഷാപരവശചേതസാ ചോദിക്കുന്നു (ചോദിക്കുന്നുണ്ടു).
(3) അന്യപദങ്ങളാൽ വ്യവധാനം വന്നവയോ, സമാസ
യോഗം വിട്ടുപോയവയോ ആയ പദക്കൂട്ടത്തിന്നു വ്യവഹിത
സമാസം എന്നു പേർ.
1. എന്നുടെ കന്നിനെക്കണ്ടതില്ലെൻതോഴി
നിൻവീട്ടിലെങ്ങാനുമുണ്ടോ കണ്ടു? (കണ്ടിട്ടുണ്ടോ)
2. ചേൎത്തുള്ളിൽ കൊള്ളാതെ നിന്നു പൊറുപ്പതു (ചേൎത്തുകൊള്ളാതെ).
പരീക്ഷ. (112 —133.)
1. ക്രിയാസമാസങ്ങൾ എന്നാലെന്തു? 2. അവയെ വിഭജിക്കുക. 3. പ്രയോ
ഗമെന്നാൽ എന്തു? 4, മലയാളത്തിൽ എത്ര പ്രയോഗങ്ങൾ ഉണ്ടു? 5. കൎത്തരി
പ്രയോഗം, കൎമ്മണിപ്രയോഗം ഇവക്കു രൂപത്തിലും അൎത്ഥത്തിലും എന്തു ഭേദം?
6. കൎമ്മണിപ്രയോഗരൂപങ്ങളെ എങ്ങനെ ഉണ്ടാക്കുന്നു? 7. കൎത്തരിപ്രയോഗ
ത്തിലേ ക്രിയയുള്ള മൂന്നു വാക്യങ്ങളെ പാഠപുസുകത്തിൽനിന്നു എടുത്തു അവ
യെ കൎമ്മണിപ്രയോഗത്തിൽ മാററി ഉണ്ടായ ഭേദഗതികളെ പറക. 8. കൎമ്മ
ണിപ്രയോഗം കൊണ്ടു എന്തുപകാരം? 9. പ്രകാരം എന്നാൽ എന്തു? 10. മല
യാളത്തിൽ എത്ര പ്രകാരങ്ങൾ ഉണ്ടു? . 11. ഇവയിൽ സമാസത്താൽ ഉണ്ടാകു
ന്നവ ഏവ? 12. വ്യസ്തപദങ്ങളാൽ ഉണ്ടാകുന്ന പ്രകാരങ്ങൾ ഏവ? 13. നി
ൎദ്ദേശകപ്രകാരം എന്നാൽ എന്തു? 14. നിയോജകപ്രകാരം എന്നാൽ എന്തു? ഇ
തിന്റെ അൎത്ഥം എന്തു? 15. വിളിപ്പിൻ, ഉണ്മിൻ, തിന്നിൻ, കാണ്മിൻ ഇവയുടെ
രൂപസിദ്ധിയെ വിവരിക്കുക. 16. വിധായകപ്രകാരം എങ്ങനെ ഉണ്ടാക്കുന്നു?
17. ഇതിൻറ അൎത്ഥം എന്തു? 18. ഇതിൽനിന്നു പ്രാൎത്ഥനാൎത്ഥം എങ്ങനെ കാണി
ക്കും? 19. വിധായകപ്രകാരത്തിലേ അപൂൎണ്ണക്രിയാരൂപങ്ങൾ പറക. 20. അ
നുജ്ഞായക പ്രകാരം എന്നാൽ എന്തു? 21. ഇതിനെ എങ്ങനെ ഉണ്ടാക്കുന്നു?
22. നിഷേധം എന്നാൽ എന്തു? 23. പ്രതിഷേധമെന്തെന്നു വിവരിക്കുക. [ 102 ] 24. നിഷേധക്രിയ ഉണ്ടാക്കുവാനായിട്ടു ചേൎക്കുന്ന ധാതുക്കൾ ഏവ? 25. പ്രകാ
രങ്ങളിലെ നിഷേധരൂപങ്ങളുടെ പ്രക്രിയ പറക. 26. പ്രാൿപദം, ഉപ
പദം ഇവയെ വിവരിക്കുക. 27. ഉപപദങ്ങളെ വിഭജിക്കുക. 28. ഉപപദ
ങ്ങളാൽ സിദ്ധിക്കുന്ന രൂപങ്ങളെ പറക. 29. ഭേദകോപപദം, കാലോപ
പദം, പൂരണോപപദം ഇവയെ വിവരിച്ചുദാഹരിക്കുക. 30. വ്യവധാനമെ
ന്നാൽ എന്തു ? 31. ക്രിയാസമാസങ്ങൾക്കു അന്യപദങ്ങളാൽ വ്യവധാനം ഉണ്ടാ
കുമോ ? ഉദാഹരിക്കുക. 32. വ്യവഹിതസമാസം എന്നാൽ എന്തെന്നു വിവരി
ച്ചുദാഹരിക്കുക.
33. താഴേ ചേൎത്ത വാക്യങ്ങളിലേ ക്രിയാസമാസങ്ങളെ എടുത്തു അവയുടെ
ജാതിയും ലക്ഷണവും പറക.
1. ഉൾക്കാമ്പിൽ തത്വബോധമുദിച്ചിട്ടവനപ്പോൾ
പുഷ്കരവിലാചനതന്നെയുമുപേക്ഷചെയ്തു.
2. മന്നവ പുനരതുമെന്നോടും പറയേണം.
3. ഞാൻ കുതുകമൊടു നിന്നെ കൊണ്ടുപോയ്ക്കൊൾവെൻ.
4. സന്തോഷത്തോടും ചെവി തന്നു കേട്ടീടുന്നാകിൽ
ശന്തനുവിൻറ ജന്മം സംക്ഷേപിച്ചറിയിക്കാം.
5. ചാരത്തു കാണുന്ന ദാരികാതന്നെയും
പാരാതെ കൊണ്ടിങ്ങു പോന്നുകൊൾവൂ.
6. എന്നുടെ പൈതൽ എന്നിങ്ങിനെയുള്ളോരു
നിൎണ്ണയമായിച്ചമഞ്ഞു കൂടി.
7. തങ്ങളെതന്നെ തുറന്നതു കാണായി
ചങ്ങല പൂണ്ടുള്ള വാതിലെല്ലാം.
8. ഇന്നുതൊട്ടിവിടെ നീ വാണീടുകെന്നുരചെയ്തു.
9. ഈ രാവണൻ വളരെ കോപിച്ചിരിക്കുന്നു, അതിനാൽ ഇവനെ
അനുസരിച്ചിരിക്കാം.
10. ക്ഷിതജയെ രാമന്നു നല്കീടാം.
11. ഞാൻ ഇപ്പോൾ തന്നെ യാഗമാരംഭിക്കാം.
12. ദശരഥമഹാരാജാവിനെ വിനയത്തോടുകൂടി എതിരേറ്റു സൽക്കരി
ക്കേണ്ടതാകുന്നു.
ഗങ്ങളെ യും പറക.. [ 103 ]
സമാസം | ലുൿസമാസം. | 1. തൽപുരുഷൻ | 5. കൎമ്മധാരയൻ. |
അലുൿസമാസം. | 2. ദ്വന്ദ്വൻ. | 6. ദ്വിഗു. | |
നാമസമാസം. | 3. അവ്യയീഭാവൻ. | ||
ക്രിയാസമാസം | 4. ബഹുവ്രീഹി. |
4. ഭേദകാധികാരം. (i. 99 — 107, 109.)
134. (1) ദ്രവ്യത്തിന്നു അനേക ഗുണങ്ങൾ ഉണ്ടു. അവ
യിൽ ഏതിനെയാണ് പ്രസംഗവശാൽ നാം വിചാരിക്കേ
ണ്ടതു എന്നു കാണിക്കുന്നതു വിശേഷണമാകുന്നു. ഈ
വിശേഷണം ഒരു നാമപദ
ത്തോടു ചേരുമ്പോൾ അതു ആ
നാമത്തിൻറെ അൎത്ഥമായ വസ്തു മററു വസ്തുക്കളിൽനിന്നു
എങ്ങനെ ഭേദിച്ചിരിക്കുന്നുവെന്നു കാണിക്കുന്നതുകൊണ്ടു വി
ശേഷണത്തെ ഭേദകം എന്നും പറയും. പദത്തിന്റെ
അൎത്ഥം അനേകവ്യക്തികളെ സംബന്ധിക്കുന്നുവെങ്കിൽ ആയ
തിനെ ആവശ്യപ്പെട്ട ഒരു വ്യക്തിയിൽ മാത്രം കൊണ്ടു വന്നു നി
യമിക്കുന്നതുകൊണ്ടു വിശേഷണത്തെ വ്യാവൎത്തകം എന്നും
പറയും.
(3) നാമത്തെ വിശേഷിക്കുന്നതു നാമവിശേഷണം, ക്രി
യയെ വിശേഷിക്കുന്നതു ക്രിയാവിശേഷണം, വിശേഷണ
ത്തെ വിശേഷിക്കുന്നതു ഭേദകവിശേഷണം ആകുന്നു.
(i) "നല്ല കുട്ടി ഏററം വെളുത്ത വസ്ത്രം എല്ലായ്പോഴും ഉടുക്കും. ഈ വാക്യ
ത്തിൽ 'നല്ല', 'വെളുത്ത' എന്നിവ നാമവിശേഷണങ്ങൾ ആകുന്നു. 'എററം'
എന്നതു 'വെളുത്ത' എന്ന വിശേഷണത്തിൻറെ വിശേഷണമാകയാൽ ഭേദകവി
ശേഷണമാകുന്നു. 'എല്ലായ്പോഴും' ക്രിയാവിശേഷണം ആകുന്നു.
(ii) നല്ല എന്ന പദം കുട്ടികളെ തരംതിരിച്ചു, ഒരു തരത്തിന്നും മറ്റേ തര
ത്തിന്നും തമ്മിലുള്ള ഭേദം കാണിക്കുന്നതുകൊണ്ടു ഭേദകവും വ്യാവൎത്തകവും
ആകുന്നു
വിശേഷണം. | നാമവിശേഷണം. |
ഭേദകം. | ക്രിയാവിശേഷണം. |
വ്യാവൎത്തകം. | ഭേദകവിശേഷണം. |
ചകം, പാരിമാണികം, ഗുണവചനം, കൃതിജം എന്നു ആറു
വിധമായി വിഭാഗിച്ചിരിക്കുന്നു.
136. (1) കേവലം ധാതുവിനെത്തന്നേ വിശേഷണമാക്കി
ഉപയോഗിച്ചാൽ ആ വിശേഷണത്തെ ധാതുജം എന്നു
പറയും.
അടക്കല്ല, അടിച്ചവർ, അണിമിഴി, അരിവാൾ, മൂടുപടം, കറുകാൽ,
ചെറുകൈ, പുതുക്കലം, ഇളനീർ, മുതുമാൻ, തണ്ണീർ, അറുമഴ, ആടാചാക്കി
യാർ, ഇരിക്കക്കട്ടിൽ, ഇരിപ്പിടം, ഉതിൎമ്മണി, എരിക്കൊള്ളി, കെടുകാൎയ്യം,
നടവടി.
(2) ഈ ധാതുജഭേദകത്തിന്നും വിശേഷണത്തിന്നും മദ്ധ്യ
ത്തിൽ മകാരം ചിലപ്പോൾ ആഗമമായ്വരും.
പൈങ്കിളി, പെരിങ്കായം, പെരുമ്പറ, കുറുങ്കാടു, നിടുങ്കാലം, നറുന്തേൻ,
വെറുങ്കാൽ, ഈളന്നീർ, ഇളങ്കോയ്മ, കടുഞ്ചോര, കടുമ്പച്ച, കൊടുങ്കാറ്റു, ചെ
ന്താർ.
(3) ചിലപ്പോൾ ധാതുസ്വരം ദീൎഘമാകും.
ചെവ്-ചേവടി, കരു-കാരകിൽ, കാരീയം, പെരു-പേരാൽ, പേർമഴ.
(4) ചിലപ്പോൾ ധാതുവിന്റെ അന്ത്യവ്യഞ്ജനത്തിന്നു ദ്വി
ത്വം വരും.
ചിറ്റമൃതു, ചിററരുത്ത, വെററില, കട്ടെറുമ്പു, പുത്തരി.
(5) ധാതുജങ്ങളായ വിശേഷണങ്ങളാൽ ഉണ്ടാകുന്ന യോ
ഗങ്ങൾ നിത്യസമാസങ്ങൾ ആകുന്നു. (ii. 103.)
137. സൎവ്വനാമങ്ങളിൽനിന്നുണ്ടായവ സാൎവ്വനാമികങ്ങൾ.
(1) എൻ, നിൻ, തൻ, താൻ എന്നിവ വിശേഷണങ്ങ
ളായ്വരും.
എൻപുരാൻ, എമ്പ്രാൻ, നിന്മുഖം, തമ്പുരാൻ, താൻതോന്നി.
(2) ചുട്ടെഴുത്തുകളും ചോദ്യെഴുത്തുകളും വിശേഷണങ്ങ
ളായ്വരും.
അക്കാലം, ഇക്കുട്ടി, എപ്പോൾ, എപ്പേർ. [ 105 ] (3) നിദൎശകസൎവ്വനാമങ്ങളും പ്രശ്നാൎത്ഥകസൎവ്വനാമങ്ങളും
വിശേഷണങ്ങൾ ആകും.
അതുകാലം, അതുപൊഴുതു, എന്തുകാൎയ്യം, ഏതുദിക്കു. ഇവയും നിത്യസ
മാസങ്ങൾ ആകുന്നു.
138. സംഖ്യാവാചകങ്ങളിൽ സംഖ്യകളും അവയിൽനി
ന്നുണ്ടായ പൂരണി മുതലായ തദ്ധിതങ്ങളും അടങ്ങും (ii. 91-94).
ഒരു മനുഷ്യൻ, രണ്ടു കുട്ടികൾ, മൂന്നു കൊല്ലം, നാലു വേദങ്ങൾ, അഞ്ചു
ഭൂതങ്ങൾ, ആറു ശാസ്ത്രങ്ങൾ. (ii. 106.)
ഒന്നാം മനുഷ്യൻ, രണ്ടാം കുട്ടി, മൂന്നാം കൊല്ലം, നാലാം ലേദം, അഞ്ചാം
വയസ്സു.
ഒന്നാമനായ മനുഷ്യൻ, രണ്ടാമനായ കുട്ടി, മൂന്നാമത്ത കൊല്ലം, നാലാമ
ത്തേവേദം.
ഒന്നാമത്തേവനായ മനുഷ്യൻ, രണ്ടാമത്തേവനായ കുട്ടി.
ഒരുവൻ മനുഷ്യൻ, മനുഷ്യൻ ഒരുത്തൻ, ഇരുവർ ഏറാടിമാർ, മൂവർ
ബ്രാഹ്മണർ, ഒന്നരശ്ശ പണം.
ചില മനുഷ്യർ, പല ആളുകൾ, എല്ലാ സ്ത്രീകൾ, പലതരം വസ്തുക്കൾ, വൃ
ത്താന്തങ്ങൾ മുഴുവൻ.
മനുഷ്യർ ചിലർ, കുട്ടികൾ പലർ, സ്ത്രീകൾ എല്ലാവരും, പണമെല്ലാം.
139. (1) സംഖ്യയായി എണ്ണുവാൻ കഴിയാത്ത വസ്തുക്ക
ളുടെ രാശിയെയോ ആ രാശിയുടെ ഭാഗങ്ങളെയോ കാണിക്കു
ന്നതു പരിമാണം.
ഇത്ര നെയ്യ് , അത്ര വെള്ളം, എത്ര പഞ്ചസാര, ഒക്കെ കൊടുത്തു, എല്ലാം
തിന്നു.
കറെ വെണ്ണ, ഏറെ കാലം, വളരെ തുക, വലിയ തുക്കം, ചെറിയ സംഖ്യ
(2) ഇവയിൽ പലതും സാഖാവാചകങ്ങളായും നടക്കും.
എത്ര കുട്ടികൾ, അത്ര ആളുകൾ, ഇത്ര സ്ത്രീകൾ.
(3) അളവു, തൂക്കം ഇവയെ കാണിക്കുന്ന നാമങ്ങളും പരി
മാണത്തെ കാണിക്കുമ്പോൾ വിശേഷണങ്ങൾ ആകും. [ 106 ] അഞ്ചിടങ്ങാഴി നെല്ലു (അഞ്ചിടങ്ങാഴി പരിമാണമുള്ള നെല്ലു), മൂന്നു പറ
യരി, നാലു കുറ്റിയെണ്ണ, അഞ്ചുതുലാം പഞ്ചസാര, അഞ്ചുഭാരം കൊപ്പര, ഒരു
കണ്ടി കാപ്പി, ഒരു റാത്തൽ ചായ, അരപ്പലം ചുക്കു.
(i) 'ആയിരം നെല്ലു വാരം കിട്ടും' എന്നതിൽ ആയിരമിടങ്ങാഴി എന്നും
'അഞ്ചരി വെച്ചു ചോറുണ്ടാക്കി' എന്നതിൽ അഞ്ചു ശേറു എന്നും അൎത്ഥമാകയാൽ
പരിമാണശബ്ദങ്ങളായ ഇടങ്ങാഴി, ശേറു ലോപിച്ചിരിക്കുന്നു.
(4) പരിമാണത്തെ കാണിക്കുന്ന വിശേഷണം പാരിമാ
ണികം.
140. (1) ഗുണങ്ങളെ പറയുന്ന വിശേഷണങ്ങൾ ഗുണ
വചനങ്ങൾ ആകുന്നു. (i. 99 —100.)
വെളുത്ത, വെള്ള, കറുത്ത, പച്ച, നീണ്ട, നേരിയ, പുത്തൻ, ചുകുന്ന.
(2) ഇവ ഉത്തരവിശേഷണങ്ങളായ്വരുന്നുവെങ്കിൽ ഇവക്കും
വിശേഷ്യങ്ങൾക്കും ലിംഗവചനങ്ങളിൽ സമാനാധികരണം
(ii. 107.) ഉണ്ടാകും. (i. 106—107.)
കറുത്ത മനുഷ്യൻ - മനുഷ്യൻ കറുത്തവൻ, മനുഷ്യർ കറുത്തവർ, സ്ത്രീ
കറുത്തവൾ, കാടു വലിയതു.
(3) ഗുണവചനങ്ങൾ സംസ്കൃതഭാഷയിൽനിന്നുണ്ടായവ
എങ്കിൽ അവക്കു എല്ലായ്പോഴും സമാനാധികരണം ഉണ്ടാ
യിരിക്കേണം.
സുന്ദരനായ പുരുഷൻ, സുന്ദരിയായ നാരി, സുന്ദരമായ ഉപവനം, മധു
രമായ ഗാനം, ബലവാനായ പുരുഷൻ, വിദുഷിയായ രാജ്ഞി, പ്രിയയായ ഭാൎയ്യ.
(4) തദ്വത്തായ തദ്ധിതവും സമാനാധികരണത്തിൽ വരും.
തടിയനായ മനുഷ്യ ൻ, മടിയനായ കുട്ടി, കൊതിച്ചിയായ പെൺ, തൊ
ണ്ടിയായ സ്ത്രീ. (ii, 90.)
(5) അൻപ്രത്യയാന്തമായ നപുംസകതദ്ധിതങ്ങൾ വിശേ
ഷണങ്ങളായ്വരും.
വടക്കൻ കല്യാണസൌഗന്ധികം, തെക്കൻ ബകവധം, പടിഞ്ഞാറൻ കാ
ററു, കിഴക്കൻ മുണ്ടു, മുള്ളൻ ചേന.
(i) ഇവയെ നിത്യസമാസങ്ങളാക്കി എടുക്കാം. [ 107 ] 141. (1) അപൂൎണ്ണക്രിയയിൽനിന്നുണ്ടായ വിശേഷണ
ങ്ങൾ കൃതിജങ്ങൾ ആകുന്നു.
(2) ശബ്ദന്യൂനങ്ങൾ നാമവിശേഷണങ്ങൾ ആകുന്നു
(i. 103). ക്രിയാന്യൂനങ്ങളും ഭാവരൂപം എന്നു പറയുന്ന ക്രി
യാനാമവും ക്രിയാവിശേഷണങ്ങൾ ആകുന്നു (i. 109). സം
ഭാവനയും അനുവാദകവും അന്യവാക്യത്തെ ആശ്രയിച്ചിരി
ക്കയാൽ ക്രിയാവിശേഷണങ്ങൾ അല്ല. ക്രിയാപുരുഷനാമം
ഉത്തരവിശേഷണമായ്വരും.
(i) ശബ്ദന്യൂനം - നടക്കുന്ന മനുഷ്യൻ, പഠിച്ച പാഠം, വരും കാലം, ഇരി
ക്കും ദിക്കു.
(ii) ക്രിയാന്യൂനം - നടന്നുപോയി, പഠിച്ചുതീൎത്തു, വന്നിട്ടുണ്ടു, ഇരുന്നു
കഴിച്ചു.
(iii) ഭാവരൂപം - ആകേ നശിച്ചു, പഴുക്ക ചുട്ടു, ഇരിക്കേ കെടും, അക
ലേ നിന്നു.
(iv) ക്രിയാപുരുഷനാമം - അവൻ നടന്നവൻ ആകുന്നു, ഇവൻ വായിക്കു
ന്നവൻ.
(v) ക്രിയാവിശേഷണങ്ങളായ അവ്യയങ്ങളെക്കുറിച്ചു അവ്യയാധികാര
ത്തിൽ പറയും. (i. 109).
(vi) താഴേ കാണുന്ന വാക്യങ്ങളിലേ വിശേഷണങ്ങളെ കാണിച്ചു അവ
ഏതു പദങ്ങളോടു അന്വയിക്കുന്നുവെന്നും എങ്ങനെ ഉത്ഭവിച്ചവയെന്നും പറക.
1. ചൊൽക്കൊണ്ട നയജ്ഞന്മാർ ഏററവുമാനന്ദിക്കും.
2. എങ്കിലോ, മന്ദാകിനീതന്നുടെ തീരത്തിങ്കൽ
തുംഗമായൊരുപുരം പാടലീപുത്രമെന്നു
ചൊൽപ്പൊങ്ങും നൃപതികൾക്കിരിപ്പാനുണ്ടായി.
3. നന്ദനാം മഹീപതിതന്നുടേ പത്നികളായ്
സുന്ദരാംഗികളായി രണ്ടുപേരുണ്ടോയ്വന്നു.
4. യൌവനം വന്നു പരിപുൎണ്ണമായ്ചമഞ്ഞതി
ഗൎവ്വിതന്മാരായുള്ള പുത്രരെ കണ്ടു നൃപൻ,
മന്ത്രികളെയും നിജപുത്രന്മാരെയും വിളിച്ച്
അന്തികേ വരുത്തിക്കൊണ്ടീവണ്ണം ഉരചെയ്താൻ. [ 108 ] (vii) മേലെഴുതിയ വാക്യങ്ങളിലേ സമാസങ്ങളെ പറക.
(viii) മേൽവാക്യങ്ങളിലേ പ്രയോഗങ്ങളെയും പ്രകാരങ്ങളെയും പറക.
5. അവ്യയാധികാരം.
142. മററു പദങ്ങളോടു ചേൎത്താൽ മാത്രം അൎത്ഥം ഉള്ള
വയും തനിച്ചു നില്ക്കുമ്പോൾ അൎത്ഥമില്ലാത്തവയും ആയ പ
ദങ്ങളെ നിപാതങ്ങൾ എന്നു പറയും.
(i) 'രാമനും കൃഷ്ണനും വന്നു'. ഈ വാക്യത്തിൽ രാമൻ കൃഷ്ണൻ എന്നവർ
വരിക എന്ന പ്രവൃത്തി ചെയ്തു എന്ന അൎത്ഥം ഉം കാണിക്കുന്നു, ഈ ഉ മെന്ന
തിന്നു തനിച്ചുനില്ക്കുമ്പോൾ അൎത്ഥമില്ല. രാമൻ കൃഷ്ണൻ മുതലായ നാമങ്ങ
ളോടു ചേൎന്നാൽ രാമൻ മുതലായവർ ഒന്നിച്ചുകൂടി എന്ന അൎത്ഥത്തെ ദ്യോതി
പ്പിക്കുന്നു.
ഉം, കാ, ഏ, ആ, ഈ ഇത്യാദി നിപാതങ്ങൾ ആകുന്നു.
143. എൻധാതുവിന്റെ രൂപങ്ങളായ എന്ന, എന്നു,
എങ്കിൽ, എന്നാൽ, എങ്കിലും, എന്നാലും, എന്നാറേ, എന്നി
ട്ടും, എന്നിവ വാക്യങ്ങളെ കൂട്ടിച്ചേൎക്കുന്നതിന്നു ഉപയോഗി
ക്കുന്നതുകൊണ്ടു അവയെ സംഗ്രാഹകഘടകങ്ങൾ എന്നു
പറയും.
ഈശ്വരൻ ഉണ്ടെന്നു നാം വിശ്വസിക്കുന്നു. നീ ശിഷ്യനാകുന്നുവെങ്കിൽ
വിനയമുള്ളവനായിരിക്ക. നീ ചെയ്യരുതേ എന്നു ഞാൻ ശാസിച്ചു എന്നിട്ടും
നീ ചെയ്തുവല്ലോ?
(1) എന്നു എന്നതു ഒററപ്പദങ്ങളെയും കൂട്ടിച്ചേൎക്കും.
രാമൻ എന്ന കുട്ടി, സൂചീമുഖി എന്ന പക്ഷി, വാരാണസി എന്ന നഗരി.
144. സന്തോഷം, ആശ്ചൎയം, വ്യസനം, നിന്ദ, കോപം
മുതലായ മനോവികാരങ്ങളെ ദ്യോതിപ്പിക്കുന്ന നിപാതങ്ങ
ളെ വ്യാക്ഷേപകങ്ങളെന്നു പറയും.
അബ്ബ, അപ്പ, അമ്മേ, അമ്മമ്മേ, ആ, ആവു, ആവോ, ആട്ടെ, പോട്ടെ,
ഇല്ല, ഉപ്പ് , അതേ, തന്നേ, എൻറീശ്വര, എന്തു, എന്തോ, എടാ. എടൊ, എടീ,
ഏ, ഐ, ഓ, കണ്ടോ, കേട്ടോ, കൊള്ളാം, ഛീ, ഏ, ഹോ, ഹൈ. [ 109 ] 145. നാമങ്ങൾക്കും ക്രിയകൾക്കും സഹജമായ അൎത്ഥവും
പ്രവൃത്തിയും വിട്ടിട്ടു വിശേഷണങ്ങളായ്ത്തീൎന്ന പദങ്ങളും അവ്യ
യങ്ങൾ ആകുന്നു.
(1) നാമങ്ങളിൽനിന്നുണ്ടായവ നാമാവ്യയങ്ങൾ ആകു
ന്നു. ഇവക്കു എല്ലാ വിഭക്തികളിലും പ്രയോഗമില്ല. ആഖ്യ
യായിരിപ്പാൻ ശക്തിയും ഇല്ല. (i. 109.)
(2) ക്രിയകളിൽനിന്നുണ്ടായവ ക്രിയാവ്യയങ്ങൾ ആ
കുന്നു.
അനെ (എനെ), എ എന്നിവയിൽ അവസാനിക്കുന്ന ക്രിയാനാമങ്ങളാകുന്നു.
പെട്ടെന്നു, ചിക്കനേ, മെല്ലവേ, തിരികേ, കണക്കനേ, കണക്കേ, പതുക്കേ.
(3) ഗതികളും അവ്യയങ്ങളാകുന്നു. (ii. 88 — 69.
പരീക്ഷ. (134 — 145.)
1. വിശേഷണമെന്നാലെന്തു? 2. വിശേഷണത്തിന്നു മറ്റു പേരുകൾ
പറക. 3. വിശേഷണങ്ങൾ എത്ര വിധം? ഇവയെ വിവരിച്ചുദാഹരിക്കുക.
4. ഭേദകങ്ങളെ വിഭജിക്കുക. 5. ധാതുജമെന്നാൽ എന്തു? ഉദാഹരിക്കുക. 6.
ധാതുക്കൾക്കുണ്ടാകുന്ന വികാരങ്ങൾ ഏവ? 7. സാൎവ്വനാമികമെന്നാൽ എന്തു?
ഉദാഹരിക്കുക. 8. സംഖ്യാവാചകങ്ങൾ ഏവ? ഓരോന്നിന്നു ഉദാഹരണം
പറക. 9. പരിമാണമെന്തെന്നു വിവരിക്കുക. 10. പാരിമാണിക ഭേദക
ങ്ങൾ ഏവ? 11. ഗുണവചനങ്ങൾ ഏവ? 12. ഇവയിൽ നിത്യസമാസത്തി
ന്റെ പൂൎവ്വപദങ്ങൾ ആയിരുന്നവ ഏവ? 13. ഭേദകങ്ങളാൽ ഉണ്ടാകുന്ന നി
ത്യ സമാസങ്ങൾ എവ? 14. കൃതിജമെന്നാൽ എന്തു? വിവരിക്കുക. 15. കൃതി
ജങ്ങളെ വിഭജിക്കുക. 16. ക്രിയാവിശേഷണങ്ങളായ അവ്യയങ്ങൾ ഏവ?
അവയെ വിഭജിക്കുക. 17. അവ്യയം, നിപാതം, സംഗ്രാഹകഘടകങ്ങൾ,
വ്യാക്ഷേപകങ്ങൾ ഇവയെ വിവരിക്കുക.
III. വാക്യകാണ്ഡം.
146. വാക്യമെന്തെന്നും വാക്യങ്ങൾ എത്ര വിധമെന്നും
വാക്യങ്ങളുടെ ഭാഗങ്ങൾ ഏവയെന്നും വാക്യങ്ങൾ രചിക്കേ
ണ്ടതു എങ്ങനെയെന്നും വാക്യകാണ്ഡത്തിൽ വിവരിക്കും. [ 110 ] i. ആകാംക്ഷാപ്രകരണം.
147. (1) പദങ്ങൾ നമ്മുടെ അറിവിൽ പെട്ടിരിക്കുന്ന
എല്ലാവിഷയങ്ങളെയും കാണിക്കുന്നതുകൊണ്ടു ജ്ഞാനവി
ഷയങ്ങൾ ആകുന്നു.
(2) രണ്ടു ജ്ഞാനവിഷയങ്ങൾ തമ്മിൽ ഒക്കുന്നുവോ ഇല്ല
യോ എന്നു നിശ്ചയിക്കുന്ന പ്രവൃത്തിക്കു വിചാരം എന്നു
പേർ.
(3) മനസ്സിലേ ഈ വിചാരത്തെ പുറത്തു കാണിപ്പാനാ
യിട്ടു ഉപയോഗിക്കുന്ന പദങ്ങളുടെ കൂട്ടം വാക്യം ആകുന്നു.
(i. 2.)
(4) വാക്യത്തിൽ ചുരുങ്ങിയാൽ രണ്ടു പദങ്ങൾ വേണ
മെന്നു ഇതിനാൽ നിശ്ചയിക്കാം. ഇവയെ ആഖ്യയെന്നും
ആഖ്യാതമെന്നും പറയും.
(5) ആഖ്യയെ ഉദ്ദേശമെന്നും അനുവാദ്യമെന്നും, ആഖ്യാ
തത്തെ വിധേയമെന്നും പറയും. (i. 29—32.)
(6) ആഖ്യാതം സകൎമ്മകക്രിയയായാൽ ക്രിയാഫലം ആർ
അനുഭവിക്കുന്നുവെന്നു കാണിപ്പാൻ കൎമ്മം എന്ന മൂന്നാമതു
ഒരു പദവും ആവശ്യമായ്വരും. (i. 40—42.)
(7) വാക്യത്തിലേ പ്രധാനഭാഗങ്ങളായ ആഖ്യ, ആഖ്യാതം,
കൎമ്മം എന്നിവയെക്കുറിച്ചുള്ള ജ്ഞാനം വിസ്പഷ്ടമായി ഗ്രഹി
പ്പാൻ വേണ്ടി ഇവയോടുകൂടി വിശേഷണങ്ങളെയും ചേൎക്കും.
വിശേഷണങ്ങൾ ചേരുന്തോറും വാക്യത്തിന്നു പുഷ്ടി കൂടും.
അതുകൊണ്ടു ആഖ്യ, ആഖ്യാതം എന്നീ മുഖ്യഭാഗങ്ങളുടെ
ആവശ്യാൎത്ഥം മറ്റു പദങ്ങൾ വാക്യത്തിൽ ചേരുന്നു.
കൃഷ്ണൻ ഉപദേശിച്ചു.
(i) ഇവിടെ രണ്ടു പദങ്ങൾ ചേൎന്നു ഒരു വാക്യം ഉണ്ടായിരിക്കുന്നു. ഈ
വാക്യം കേൾക്കുന്നവന്നു (ശ്രോതാവിന്നു) കൃഷ്ണൻ ആരെന്നു അറിവില്ലെങ്കിൽ [ 111 ] ഏതു കൃഷ്ണൻ എന്ന ചോദ്യത്തിന്നു ഇടയാകും. അതിന്റെ സമാധാനത്തിന്നാ
യിട്ടു വസുദേവന്റെ മകൻ കൃഷ്ണനെന്നു പറഞ്ഞിട്ടും ശ്രോതാവിന്നു വ്യക്തമായ
അറിവു കിട്ടുന്നില്ലെങ്കിൽ ദ്വാരകയിലേ രാജാവായിരുന്ന കൃഷ്ണൻ എന്നും കൂടി
പറയും. വസുദേവന്റെ പുത്രനും ദ്വാരകയിലേ രാജാവും ആയ കൃഷ്ണൻ ഉപ
ദേശിച്ചു എന്നു പറഞ്ഞിട്ടും അൎത്ഥം പൂൎണ്ണമായിട്ടില്ല. എന്തു ഉപദേശിച്ചു?
ഗീതാശാസ്ത്രം. ആരെ ഉപദേശിച്ചു? അൎജ്ജുനനെ ഉപദേശിച്ചു. എപ്പോൾ?
ഭാരതയുദ്ധത്തിങ്കൽ. ഭാരതയുദ്ധം എപ്പോൾ സംഭവിച്ചു? ഏകദേശം അയ്യാ
യിരം കൊല്ലം മുമ്പേ. എന്തിന്നുപദേശിച്ചു? അൎജ്ജുനന്റെ ശോകത്തെയും
മോഹത്തെയും കളവാനായിട്ടു. അൎജ്ജുനന്നു എന്തിന്നു ശോകമോഹങ്ങൾ ഉണ്ടാ
യി? യുദ്ധത്തിൽ ഭീഷ്മർ ദ്രോണർ മുതലായ ഗുരുജനങ്ങളെ കൊല്ലെണമല്ലോ
എന്നതിനാൽ ശോകവും ക്രൂരകൎമ്മമായ യുദ്ധത്തെ ഉപേക്ഷിച്ചിട്ടു ഭീക്ഷാടനം
കൊണ്ടുപജീവനം കഴിക്കുന്നതു നന്നു എന്നതിനാൽ മോഹവും ഉണ്ടായി. ഇ
പ്പോൾ കിട്ടിയ അറിവെല്ലാം ഒന്നിച്ചു ക്രട്ടിയാൽ ഒരു വലിയ വാക്യം കിട്ടും.
“ഏകദേശം അയ്യായിരം കൊല്ലം മുമ്പേ സംഭവിച്ച ഭാരതയുദ്ധത്തിങ്കൽ വസു
ദേവരുടെ പുത്രനും ദ്വാരകയിലേ രാജാവും ആയ ശ്രീകൃഷ്ണൻ ഗീതാശാസ്ത്രത്തെ
ഭീഷ്മർ ദ്രോണർ മുതലായ ഗുരുജനങ്ങളെ സമരാംഗണത്തിൽവെച്ചു കൊല്ലെ
ണമല്ലോ എന്ന വിചാരത്താൽ ശോകവും, ക്ഷത്രിയധൎമ്മം തന്നേയെങ്കിലും അതി
ക്രൂരകൎമ്മമായതു കൊണ്ടു യുദ്ധത്തെ ഉപേക്ഷിച്ചു ബ്രാഹ്മണധൎമ്മമായ ഭീക്ഷാടനം
ചെയ്തു ഉപജീവനം കഴിക്കുന്നതു നന്നു എന്ന വിചാരത്താൽ മോഹവും ഉണ്ടായിട്ടു
യുദ്ധം ചെയ്കയില്ലെന്നു ദുശ്ശാഠ്യം പറയുന്ന അൎജ്ജുനനെ ഉപദേശിച്ചു”.
(ii) ഇങ്ങനെ വാക്യങ്ങളിൽ അത്യാവശ്യമുള്ള വിവരങ്ങൾ എല്ലാം ചേൎത്തു
ജ്ഞാനം വൎദ്ധിപ്പിച്ചു വാക്യം വലുതാക്കാമെങ്കിലും അതിന്റെ മുഖ്യതാൽപൎയ്യം
ശ്രീകൃഷ്ണൻ ഗീതാശാസ്ത്രം ഉപദേശിച്ചു എന്നു മാത്രം ആകുന്നു.
148. (1) വാക്യത്തിലേ പദങ്ങൾ തമ്മിൽ അന്വയിച്ചു
ഒന്നിന്റെ അൎത്ഥപൂൎത്തിക്കു മറ്റുപദങ്ങൾ ആവശ്യപ്പെടുന്നു
വെന്നു തോന്നിപ്പിക്കുന്നതു ആകാംക്ഷയാകുന്നു (i . 48). ഈ
ആകാംക്ഷയെ പൂരിക്കന്തോറും വാക്യം വലുതായ്ത്തീരും.
(2) പദങ്ങൾ തമ്മിലുള്ള സംബന്ധം കാണിക്കുന്നതു
പ്രത്യയങ്ങൾ ആകുന്നു. അതുകൊണ്ടു പ്രത്യയങ്ങളുടെ
അൎത്ഥം എന്തെന്നു കാണിക്കേണം. [ 112 ] ii. കാരകപ്രകരണം.
149. (1) വാക്യത്തിൽ നാമപദത്തിന്നു ക്രിയാപദത്തോ
ടുള്ള സംബന്ധത്തിന്നു കാരകം എന്നു പേർ. ഷഷ്ഠി നാമ
ത്തോടു ചേരുന്നതുകൊണ്ടു കാരകവിഭക്തിയല്ല. ശേഷമുള്ള
വിഭക്തികൾ ആറുവിധമായ സംബന്ധം കാണിക്കുന്നതു
കൊണ്ടു ആറു കാരകങ്ങൾ ഉണ്ടു.
(2) ആകാംക്ഷയാൽ ഉണ്ടാകുന്ന അൎത്ഥപൂൎത്തിക്കു സഹാ
യിക്കുന്നതു കാരകങ്ങൾ ആകുന്നു. ഈ കാരകങ്ങൾക്കു ഒത്ത
വണ്ണം നാമങ്ങളോടു പ്രത്യയങ്ങൾ ചേരും.
150. (1) ക്രിയ കാണിക്കുന്ന വ്യാപാരം ചെയ്യുന്നവൻ
കൎത്താവു. ഇതിനെ കൎത്തൃകാരകമെന്നു പറയും.
(2) കൎത്തൃകാരകം കൎത്തരിപ്രയോഗത്തിൽ പ്രഥമവിഭക്തി
യിലും കൎമ്മണിപ്രയോഗത്തിൽ തൃതീയയിലും വരും. (ii. 114.)
i. കൎത്തരി പ്രയോഗം. | i. കൎമ്മണി പ്രയോഗം. | |
1. | ശ്രീകൃഷ്ണൻ ഗീതയെ ഉപദേ ശിച്ചു. |
ശ്രീകൃഷ്ണനാൽ ഗീത ഉപദേ ശിക്കപ്പെട്ടു. |
2. | പരശുരാമൻ കേരളം സൃഷ്ടി ച്ചു. |
പരശുരാമനാൽ കേരളം സൃഷ്ടി ക്കപ്പെട്ടു. |
3. | ശിവാജി സാമ്രാജ്യം സ്ഥാപിച്ചു. | ശിവാജിയാൽ സാമ്രാജ്യം സ്ഥാപി ക്കപ്പെട്ടു. |
(i) i.ൽ ശ്രീകൃഷ്ണുൻ, പരശുരാമൻ, ശിവാജി എന്നീ പ്രഥമവിഭക്തികളും
ii.ൽ ശ്രീകൃഷ്ണനാൽ, പരശുരാമനാൽ, ശിവാജിയാൽ എന്നീ തൃതീയവിഭക്തി
കളും കൎത്തൃകാരകങ്ങൾ ആകുന്നു.
(ii) ആഖ്യ എല്ലായ്പോഴും പ്രഥമവിഭക്തിയിൽ ഇരിക്കും. കൎത്താവു കൎത്ത
രിപ്രയോഗത്തിൽ പ്രഥമയിലും കൎമ്മണിപ്രയോഗത്തിൽ തൃതീയയിലും വരും.
(3) ദൂരത്തുള്ള ഒരാളെ വിളിക്കുമ്പോഴും അയാളുടെ മനസ്സു
നാം പറയുന്നതിൽ ഇരുത്തുവാൻ വേണ്ടിയും ഉപയോഗി
ക്കുന്ന പ്രഥമയുടെ രൂപം സംബോധനയാകുന്നു. [ 113 ] ഇതിന്നു വാക്യത്തിൽ പ്രവേശമില്ലാത്തതിനാൽ വ്യാക്ഷേപകാവ്യയങ്ങളെ
പ്പോലെ തന്നേ ഇതിനെ വാക്യവിഭജനത്തിങ്കൽ വിട്ടുകളയേണം.
(i) സംസ്കൃതവൈയാകരണന്മാർ സംബോധനയെ ക്രിയാവിശേഷണമാ
യി എടുക്കുന്നു.
(ii) രാമാ വരൂ എന്ന വാക്യത്തിൽ നാം രാമനോടു സംസാരിപ്പാൻ പോക
ന്നതുകൊണ്ടു രാമാ എന്ന സംബോധന മദ്ധ്യമപുരുഷൻ ആകുന്നു.
151. (1) ക്രിയാവ്യാപാരത്തിന്റെ ഫലം ഏതിൽ ചെന്നു
ചേരേണമെന്നു കൎത്താവു ഇച്ഛിക്കുന്നുവോ അഥവാ കൎത്താ
വിൽനിന്നു ഏതിൽ ചെന്നുചേരുന്നുവോ ആയതു കൎമ്മം
(കൎമ്മകാരകം). കൎമ്മം കൎത്തരിപ്രയോഗത്തിൽ ദ്വിതീയ
യിലും കൎമ്മണിപ്രയോഗത്തിൽ പ്രഥമയിലും വരും.
(i) “ഏതൊരു രാജൎഷിവംശമാണു ഭവാനാൽ അലങ്കരിക്കപ്പെട്ടതു”
എന്നതിൽ പ്രഥമയായ രാജൎഷിവംശം എന്നതു കൎമ്മം. “രാമൻ കൃഷ്ണനെ
കണ്ടു” എന്നതിൽ കൃഷ്ണനെ എന്ന ദ്വിതീയ കൎമ്മം.
(2) സകൎമ്മകക്രിയകൾക്കു മാത്രം കൎമ്മം ഉണ്ടാകയുള്ളൂ.
(3) അകൎമ്മകധാതുക്കളിൽനിന്നുണ്ടായ ക്രിയാനാമങ്ങൾ
അകൎമ്മകക്രിയകൾക്കു കൎമ്മമായ്വരും.
നോട്ടം നോക്കി, ചട്ടം ചാടി, ഓട്ടം ഓടി, പോക്കു പോയി. ഈ കൎമ്മത്തിന്നു
സജാതീയകൎമ്മം (cognate object) എന്ന പേർ ഇരിക്കുട്ടെ.
(4) സകൎമ്മകധാതുക്കളിൽ നിന്നുണ്ടായ നാമങ്ങൾ ദ്വിതീയ
യോടു അന്വയിച്ചു വരും.
എന്നെ സ്നേഹമുള്ളോർ. നമ്മെ ദ്വേഷമുള്ളോർ.
താതനെ സ്നേഹമുള്ളോർകളെ നന്നായ്വശീകരിച്ചീടിനാൻ മൌൎയ്യനും.
(5) ചില ക്രിയകൾക്കു രണ്ടു കൎമ്മങ്ങൾ ഉണ്ടാകും.
എന്നെ ചില ദുൎവ്വചനങ്ങൾ ചൊന്നാൻ; എന്നെ ചീത്ത പറഞ്ഞു; കൃഷ്ണൻ
അൎജ്ജുനനെ ഗീതയെ ഉപദേശിച്ചു.
152. (1) കേവലപ്രകൃതികളുടെ കൎത്താവു പ്രയോജകപ്ര
കൃതികളിൽ കൎമ്മമായ്വരും (ii. 72. 3.)
[ 114 ] 1. അകൎമ്മകക്രിയകൾ.
കേവലപ്രകൃതി. | പ്രയോജകപ്രകൃതി. | |
1. | ബാണം മൃഗശരീരത്തിൽ പതി ക്കുന്നു. |
ബാണം മൃഗശരീരത്തിൽ പതിപ്പി ക്കുന്നു. |
2. | കുട്ടി കളിക്കുന്നു. | കുട്ടിയെ കളിപ്പിക്കുന്നു. |
3. | വെള്ളം ഒഴുകുന്നു. | വെള്ളം ഒഴുക്കുന്നു. |
2. ജ്ഞാനാൎത്ഥക്രിയകൾ.
1. | രാമൻ ഉത്സവം കാണുന്നു. | രാമനെ കൃഷ്ണൻ ഉത്സവം കാണിക്കുന്നു. |
2. | രാമൻ പാട്ടു കേൾക്കുന്നു. | കൃഷ്ണൻ രാമനെ പാട്ടു കേൾപ്പിക്കുന്നു. |
3. | ഹരി സത്യം അറിയുന്നു. | ഹരിയെ അനന്തൻ സത്യമറിയിക്കുന്നു. |
4. | ശിഷ്യൻ പാഠം പഠിക്കുന്നു. | ശിഷ്യനെ ഗുരു പാഠം പഠിപ്പിക്കുന്നു. |
3. മറ്റു സകൎമ്മക ധാതുക്കൾ.
ദേവർ അമൃതം കടിച്ചു. | വിഷ്ണു ദേവരെ അമൃതം കുടിപ്പിച്ചു. |
ബാലൻ വേഷം ചമച്ചു. | ബാലനെ വേഷം ചമയിച്ചു. |
(2) ചെയ്യു മുതലായ സകൎമ്മകധാതുക്കളിൽ കേവലപ്രകൃ
തികളുടെ കൎത്താവു പ്രയോജകപ്രകൃതികളിൽ കൊണ്ടു എന്ന
ഗതിയോടുകൂടിയ കൎമ്മമായ്വരും.
ചാത്തു വേല ചെയ്യുന്നു. | ചാത്തുവിനെക്കൊണ്ടു രാമൻ വേല ചെയ്യിക്കുന്നു. |
നാണു കത്തു വായിക്കുന്നു. | നാണുവിനെക്കൊണ്ടു രാമൻ കത്തു വാ യിപ്പിക്കുന്നു. |
(3) പ്രയോജകപ്രകൃതികൾ ഉണ്ടാക്കുന്ന പ്രകാരം:—
(i) അബലക്രിയയെ ബലക്രിയയാക്കുക, ഇളകു–ഇളക്കു, ആകു–ആക്കു,
പോകു–പോക്കു.
(ii) ധാതുവിന്റെ അന്തത്തിലെ ങ്ങു എന്നതിന്നു പകരം ക്കു ഉപയോഗി
ക്കുക. മുങ്ങു–മുക്കു, തൂങ്ങു–തൂക്കു, മുഴങ്ങു–മുഴക്കു, തിങ്ങു–തിക്കു, അടങ്ങു–
അടക്കു. [ 115 ] (iii) ത്തു ചേൎത്തുണ്ടാക്കും. ഇരുത്തുക, കിടത്തുക, നിറുത്തുക, വളരുക–
വളൎത്തുക, വീഴ്ത്തുക, കമിഴ്ത്തുക.
(iv) ധാതുവിന്റെ അന്ത്യമായ ടു, റു, കു, ളു, ൺ മുതലായ
വൎണ്ണങ്ങൾക്കു ദ്വിത്വം വരും.
റു–ആറു–ആറ്റു, ഏറു–ഏറ്റു, കേറു–കേറ്റു, പാറു–പാറ്റു.
ടു–ആടു–ആട്ടു, വാടു–വാട്ടു, ഓടു–ഓട്ടു.
ളു–വീളു–വീട്ടു, ഉരുളു–ഉരുട്ടു.
കു–പോകു–പോക്കു.
ൺ–കാൺ–കാട്ടു, ഊൺ–ഊട്ടു
(v) ധാതുവിനോടു ഇക്ക ചേൎക്കും; ബലക്രിയകളിലേ ക്ക
എന്നതിന്നു പകരം പ്പു വരും.
അറിയിക്ക–അറിവിക്ക, ഒപ്പിക്കു, കുളിപ്പിക്ക, കളിപ്പിക്ക, എടുപ്പിക്ക.
153. (1) കൎമ്മണിപ്രയോഗത്തിൽ തൃതീയവിഭക്തി കൎത്താ
വിനെ കാണിക്കും.
അദിതിദേവിയാൽ നട്ടു വളൎത്തപ്പെട്ട വൃക്ഷങ്ങളോടുകൂടിയ ആശ്രമത്തെ
നാം പ്രാപിച്ചിരിക്കുന്നു.
(2) പ്രയോജ്യ കൎത്താവു തൃതീയവിഭക്തിയിൽ വരും.
രാമൻ വാനരന്മാരെക്കൊണ്ടു സേതു കെട്ടിച്ചു.
(3) ക്രിയ കാണിക്കുന്ന വ്യാപാരം സാധിപ്പിപ്പാൻ കൎത്താ
വിന്നു ഏറ്റവും ഉപയോഗമുള്ളതായ്വരുന്നതു കരണം. കര
ണത്തിൽ തൃതീയ വരും.
വാളാൽ വെട്ടി.
(4) ഈ അൎത്ഥത്തിൽ അധികമായും കൊണ്ടു എന്ന ഗതി
വരും.
വടികൊണ്ടു അടിച്ചു, അമ്പുകൊണ്ടു എയ്തു.
(5) കൎമ്മണിപ്രയോഗത്തിൽ കരണാൎത്ഥത്തിൽ കൊണ്ടു
എന്ന ഗതിയെ ഉപയോഗിക്കുന്നതു നന്നു.
രാമനാൽ അമ്പിനാൽ രാവണൻ വധിക്കപ്പെട്ടു എന്നതിനെക്കാൾ
രാമനാൽ രാവണൻ അമ്പുകൊണ്ടു വധിക്കപ്പെട്ടു എന്നു പറയുന്നതു നന്നു.
[ 116 ] (6) ക്രിയാവ്യാപാരം ഉണ്ടാകുന്നതിന്നു ഹേതുവായതിനെ
യും തൃതീയ കാണിക്കും.
അവൻ പഠിക്കയാൽ ജയിച്ചു. (ജയത്തിന്നു കാരണം പഠിപ്പാകുന്നു.)
അൎത്ഥത്താൽ വലിപ്പം ഉണ്ടാകും.
(i) മേയനാമങ്ങളോടു ചേരുന്ന കൊണ്ടു എന്ന ഗതിയും കാരണാൎത്ഥം കാ
ണിക്കും. പരുത്തികൊണ്ടു തുണി ഉണ്ടാക്കുന്നു, തുണികൊണ്ടു കടലാസ്സുണ്ടാക്കുന്നു,
പൊന്നുകൊണ്ടു മോതിരം ഉണ്ടാക്കുന്നു. ഇതു ഉപാദാനകാരണമാകുന്നു.✻
(7) കഴിവു എന്ന അൎത്ഥമുള്ള പദങ്ങളോടു തൃതീയ അന്വ
യിച്ചു വരും.
എന്നാൽ കഴിയാത്തതു നിന്നാൽ ശക്യമല്ല, ഞങ്ങളാൽ അസാദ്ധ്യം.
(8) അനേകവസ്തുക്കളിൽനിന്നു ഒന്നിനെ തിരഞ്ഞെടുക്കു
ന്നതു നിൎദ്ധാരണം. നിൎദ്ധാരണത്തിൽ തൃതീയ വരും.
നാലാൽ ഒരുത്തൻ. മേനിയാൽ പകുതി നല്കി എന്നതിൽ മേനിയെ അവ
യവങ്ങളോടു കൂടിയ സമൂഹമായി വിചാരിക്കും.
154. (1) സാഹിത്യപ്രത്യയമായ ഒടു. ഓടു എന്നതിന്നു
കൂടെയുള്ള, ഒന്നിച്ചുകൂടിയ, ചങ്ങാതി എന്നു അൎത്ഥം. അതു
സംസ്കൃതത്തിലേ ഒന്നിച്ചു എന്നൎത്ഥമുള്ള സഹിത എന്ന
തിന്നു തുല്യമാകയാൽ വിഭക്തിക്കു സാഹിത്യമെന്നു പേർ.
അനുജനോടും ഭാൎയ്യയോടും കൂടി രാമൻ കാട്ടിൽ പോയി. ഇവിടെ പോക
എന്ന പ്രവൃത്തി രാമനും അനുജനും ഭാൎയ്യയും ചെയ്തുവെങ്കിലും രാമന്നു പ്രാധാന്യം
ഉള്ളതുകൊണ്ടു രാമപദം പ്രഥമയിലും ശേഷമുള്ളവ തൃതീയയിലും വന്നിരിക്കുന്നു.
(2) കൂടെയിരുന്നാൽ ഉണ്ടാകുന്നതു സംയോഗം അല്ലെങ്കിൽ
അത്യന്തസാമീപ്യമാകുന്നു.
(3) യാതൊന്നിനോടുകൂടിച്ചേൎന്നു സംയോഗം ഉണ്ടാകുന്ന
വോ ആയതു സംയോഗി. ഈ സംയോഗിയെ കാണിക്കു
ന്ന നാമം സാഹിത്യവിഭക്തിയിൽ വരും.
(i) ക്രിയ കാണിക്കുന്ന വ്യാപാരത്താലോ ആ വ്യാപാരത്തിന്റെ ഫലത്താ
ലോ സംയോഗം ഉണ്ടാകും. വ്യാപാരമോ ഫലമോ ചേരുന്നതു കൎമ്മമാകയാൽ
കൎമ്മമായ സംയോഗി സാഹിത്യത്തിൽ വരും. അവൻ എന്നോടു പറഞ്ഞു.
[ 117 ] ഇതിൽ പറ എന്നതു കാണിക്കുന്ന വ്യാപാരത്തിന്റെ ഫലം എന്നോടു ചേരു
ന്നതുകൊണ്ടു ‘എന്നോടു’ എന്നതു കൎമ്മം.
(4) ചൊല്ലു, പറ, ധരിപ്പിക്ക, കേൾപ്പിക്ക, അറിയിക്ക, ഉപ
ദേശിക്ക, പഠിപ്പിക്ക, ചോദിക്ക, ബോധിപ്പിക്ക, നിയോഗിക്ക,
യാചിക്ക, പ്രാൎത്ഥിക്ക, ഉരക്ക മുതലായ ക്രിയകളുടെ കൎമ്മം
സാഹിത്യത്തിൽ വരും.
മഹീസുരൻ തന്നോടു ചോദിച്ചാൻ, അവനോടു പലവും ഉപദേശിച്ചു,
ശക്തനാം രാക്ഷസനും അവനോടുരചെയ്താൻ.
(5) വാങ്ങുക എന്ന അൎത്ഥമുള്ള ക്രിയകളുടെ വ്യാപാരം
യാതൊന്നിനോടു ചേരുന്നുവോ ആയതു സംയോഗിയാക
യാൽ സാഹിത്യത്തിൽ വരും.
രാജാവിനോടു അനുജ്ഞ വാങ്ങി, എന്നോടു മേടിച്ചു.
(6) വിരോധം മുതലായ വ്യാപാരം കാണിക്കുന്ന ക്രിയകളു
ടെ ഫലം ചേരുന്ന നാമം സംയോഗി ആകയാൽ ആയതു
സാഹിത്യത്തിൽ വരും.
രാജാവിനോടു അനുജ്ഞ വാങ്ങി, എന്നോടു മേടിച്ചു.
(7) വിരോധത്താൽ ഉണ്ടാകുന്ന ഫലം വിയോഗമാകയാൽ സാഹിത്യം വിയോഗം കാണിക്കും.
രാഘവനോടു വിയോഗം, ബന്ധനത്തോടു വേൎവ്വിടുത്തി, നിന്നോടു പിരി
ഞ്ഞു ഞാൻ.
(8) രണ്ടു വസ്തുക്കളുടെ സാമ്യാസാമ്യം നോക്കുന്നതു അവയെ
അടുത്തടുത്തു വെച്ചിട്ടാകയാൽ സാഹിത്യം കാണിക്കുന്ന സം
യോഗം തുല്യതയെയും കാണിക്കും.
അവനോടു സദൃശൻ ഇവൻ, നിന്നോടൊപ്പവർ ആർ, നളനോടു തുല്യൻ.
(9) തുല്യതയാൽ ഉണ്ടാകുന്നതു ഐക്യം ആകയാൽ സം
യോഗിക്കും ആഖ്യക്കും അഭേദം ഉണ്ടായി രണ്ടും പ്രഥമയിൽ
വരും.
ശിവൻ ശക്തിയോടു ചേരുന്നു. | അമ്മ കുട്ടിയോടു കൂടി വന്നു. |
ശിവൻ ശക്തിയുമായി ചേരുന്നു. | അമ്മ കുട്ടിയുമായ്വന്നു. |
തിപ്പിക്കുന്നു.
1. ശിവൻ ശക്തിയായി (പരിണമിച്ചു) ചേരുന്നു.
2. ശക്തി ശിവനായി (പരിണമിച്ചു) ചേരുന്നു.
155. (1) ക്രിയാഫലം കൎമ്മത്തിൽ ചേരും. ഈ കൎമ്മം
ഏവനോടു ചേരേണമെന്നു കൎത്താവു ഇച്ഛിക്കുന്നുവോ ആയ
വൻ സംപ്രദാനം. സംപ്രദാനം ചതുൎത്ഥിയിൽവരും.
അമ്മ കുട്ടിക്കു പാൽ കൊടുത്തു–കൊടുക്കു എന്ന ക്രിയയുടെ കൎമ്മമായ പാൽ
കുട്ടിയോടു ചേരുന്നതുകൊണ്ടു കുട്ടി സംപ്രദാനം ആകുന്നു.
(2) ക്രിയാഫലം ദിക്കിനെയും കാലത്തെയും സംബന്ധി
ക്കുന്നതുകൊണ്ടു ദിക്കാലങ്ങളെ കാണിപ്പാൻ ചതുൎത്ഥി വരും.
(i) ദിക്കു–കോട്ടെക്കു ചെന്നു, രാജധാനിക്കടുത്തു, പുരെക്കു തീപിടിച്ചു,
നദിക്കു പടിഞ്ഞാറു പോയി, പുല്ലിടക്കിടെ സ്വരൂപിച്ചു സഞ്ചി അരെക്കു
കെട്ടി.
(ii) കാലം–ഉച്ചക്കു വന്നു, വേളിക്കു പാടും, 14 ആണ്ടെക്കു ഭരിച്ചുകൊൾ്ക.
(3) രണ്ടു നാമങ്ങൾ തമ്മിലുള്ള സംബന്ധം ചതുൎത്ഥി
കാണിക്കും.
രാമന്നു ഒരു മകൾ ഉണ്ടായി. അസ്തഗിരിക്കു കിഴക്കു. ഇതിന്നു രണ്ടു
മാസം മുമ്പേ.
(4) ക്രിയാഭാവത്തെ മാത്രം കാണിക്കുന്ന ചില ക്രിയകളുടെ
കൎത്താവു പ്രഥമയിൽ വരികയില്ല. ഈ വിധം ക്രിയകളെ
നിഗീൎണ്ണകൎത്തൃകക്രിയകൾ എന്നു പേർ പറയും. ഇവ
യുടെ കൎത്താവു ചതുൎത്ഥിയിൽ വരും.
1. കുട്ടിക്കു പനിക്കുന്നു. 2. രാമന്നു ദാഹിച്ചു. 3. കൃഷ്ണനു വിശന്നു. 4. കുംഭ
കൎണ്ണനു ഉറങ്ങേണം. 5. നിനക്കു പോവാം; പനിക്കുന്നു = പനിയുണ്ടു.
(5) എളുപ്പമായി ഗ്രഹിപ്പാൻ കഴിയുമെന്നു വിചാരിച്ചു
വിട്ടുകളഞ്ഞ ഭാവിക്രിയാന്യൂനത്തിന്റെ കൎമ്മം ചതുൎത്ഥിയിൽ
വരും. [ 119 ] പൂവിന്നു വനം പുക്കു = പൂ കൊണ്ടുവരുവാൻ വനം പുക്കു. പൂ എന്നതു കൊണ്ടു
വരുവാൻ എന്നതിന്റെ കൎമ്മം; ഈ ക്രിയാന്യൂനം ലോപിച്ചാൽ ‘പൂ’ എന്നതിന്നു
പകരം ‘പൂവിന്നു’ എന്ന ചതുൎത്ഥി വരും. പോൎക്കു (പേർ ചെയ്വാൻ) സന്നദ്ധൻ;
ചൂതിന്നു തുനിഞ്ഞു; ഭിക്ഷക്കു തെണ്ടി നടന്നു; വെള്ളത്തിന്നു പോയി; വേളിക്കു
മുഹൂൎത്തം നോക്കുന്നു.
(6) താദൎത്ഥ്യം, അനുസരണം, ലക്ഷീകരണം, സംഭാവന,
പകരം, തുല്യത എന്നീ അൎത്ഥത്തിൽ ചതുൎത്ഥി വരും.
(i) താദൎത്ഥ്യം—(ഒരു കാൎയ്യം സാധിപ്പാൻ വേണ്ടി) ഊണിന്നു കാത്തി
രിക്കുന്നു. കാൎയ്യത്തിന്നു കഴുതക്കാൽ പിടിക്ക, നാട്ടിലേ പുഷ്ടിക്കിഷ്ടി ചെയ്ക,
ചാത്തത്തിന്നു ക്ഷണിച്ചു.
ജ്ഞാപകം.—ആയി, ആയ്ക്കൊണ്ടു, വേണ്ടി എന്ന ഗതികൾ ഈ അ
ൎത്ഥത്തിൽ വരും.
(ii) അനുസരണം—(ഒരു ക്രിയക്കു ഒത്ത ക്രിയ ചെയ്ക). താളത്തിന്നു
തുള്ളുന്നു (താളത്തിന്നു ഒത്തവണ്ണം) നിലക്കു നിന്നാൽ മലക്കു സമം.
(iii) ലക്ഷീകരണം—കാശിക്കു പോകുന്നു (കാശിയെ ലക്ഷ്യമാക്കി).
കല്ലു കാലിന്നു തട്ടുന്നു.
(iv) സംഭാവന—ഹിരിച്ചശേഷം ഒന്നു വരികിൽ ആദിത്യൻ, രണ്ടി
ന്നു ബുധൻ (രണ്ടു വരികിൽ എന്ന അൎത്ഥം). നൂറ്റിന്നു അഞ്ചു പലിശ.
(v) പകരം—ശപിച്ചതിന്നു അങ്ങോട്ടും ശപിച്ചു.
(vi) തുല്യത—നളന്നു തുല്യൻ, രാമനു സദൃശൻ, ധനദന്നു സമൻ.
156. (1) പഞ്ചമി എന്നതു സപ്തമിയോടു നിന്നു എന്ന
ഗതി ചേൎന്നുണ്ടായ ഒരു വിഭക്തിയാകുന്നു. ഗതികളിൽ അവ
സാനിക്കുന്ന എല്ലാ രൂപങ്ങളെയും പ്രത്യേകമായ വിഭക്തി
കളായി ഗണിച്ചു വരാത്തതുകൊണ്ടു ഇതിനെയും ഒരു പ്രത്യേ
കവിഭക്തിയാക്കി എടുക്കേണമെന്നില്ല. ഈ രൂപം സംസ്കൃത
പഞ്ചമിയുടെ ചില അൎത്ഥത്തിൽ ഉപയോഗിച്ചുവരുന്നതു
കൊണ്ടു പൂൎവ്വവൈയാകരണന്മാർ അതിനെ പഞ്ചമി എന്നു
പറഞ്ഞു.
(2) ക്രിയാവ്യാപാരത്താൽ രണ്ടു വസ്തുക്കൾക്കു വിയോഗം
ഉണ്ടാകുമ്പോൾ യാതൊന്നു ഉറപ്പായി നില്ക്കുന്നുവോ ആയതു
അപാദാനം ആകുന്നു. അപാദാനത്തിൽ പഞ്ചമി വരും. [ 120 ] അവൻ മരത്തിൽനിന്നു വീണു; അവന്നും മരത്തിന്നും വീഴ്ചയാൽ വി
യോഗം ഉണ്ടായി. അവൻ വീഴുമ്പോൾ മരം ഉറപ്പായിനിന്നതുകൊണ്ടു അതു
അപാദാനമാകയാൽ പഞ്ചമിയിൽ വന്നു. നഗരത്തിൽനിന്നു പോയി; മോഹ
ങ്ങൾ മാനസത്തിങ്കൽനിന്നു കളക; കടലിൽനിന്നു കര കയറ്റി.
(3) ദൂരം നിശ്ചയിക്കുന്നേടം, ഉൽപത്തിസ്ഥാനം, ദാതാവു
എന്നിവയെ കാണിക്കുന്ന നാമങ്ങൾ അപാദാനം ആകയാൽ
പഞ്ചമിയിൽ വരും.
(i) തലശ്ശേരിയിൽനിന്നു അഞ്ചുനാഴിക തെക്കു മയ്യഴി. മരത്തിൽനിന്ന
രക്കാതം ദൂരവേ.
(ii) പാദതലത്തിൽനിന്നുണ്ടായി ശൂദ്രജാതി; വക്ഷസ്സിൽനിന്നുണ്ടായി ക്ഷ
ത്രിയജാതി; ഹിമവാനിൽനിന്നു ഗംഗ ഉത്ഭവിക്കുന്നു.
(iii) രാജാവിങ്കൽനിന്നു കിട്ടി; വിശ്വാമിത്രങ്കൽ നിന്നു പഠിച്ചു; എങ്കൽ
നിന്നു കേട്ടു.
157. (1) ക്രിയാവ്യാപാരം എവിടെ വെച്ചു നടക്കുന്നുവോ
ആയതു അധികരണം. അധികരണം സപ്തമിയിൽ വരും.
നാം കേരളത്തിൽ വസിക്കുന്നു. അവർ പാഠശാലയിൽ പഠിക്കുന്നു.
ശൂരന്മാർ പോൎക്കളത്തിൽ യുദ്ധം ചെയ്യുന്നു.
(2) ഔപശ്ലേഷികം, അഭിവ്യാപകം, വൈഷയികം എന്ന
അധികരണം മൂന്നു വിധം.
(i) ക്രിയാവ്യാപാരം അധികരണത്തിന്റെ ഒരു ഭാഗത്തിൽ മാത്രം നട
ക്കുന്നുവെങ്കിൽ അതിനെ ഔപശ്ലേഷികമെന്നു പറയും. കപ്പലിൽ കയറി,
ഗിരിശിഖരത്തിൽ എത്തി, കിടക്കയിൽ കിടന്നു, തോണിയിൽ ഇരുന്നു, നില
ത്തിൽ വീണു, കഴുത്തിൽ മാല ഇട്ടു.
(i) ക്രിയാവ്യാപാരം അധികരണത്തിലെല്ലാം വ്യാപിച്ചിരിക്കുന്നുവെങ്കിൽ
അതിനെ അഭിവ്യാപകം എന്നു പറയും. വെള്ളത്തിൽ പഞ്ചസാര കല
ക്കി, ശരീരത്തിൽ ചോരയുണ്ടു, സൂൎയ്യപ്രകാശം ജഗത്തിൽ വ്യാപിച്ചിരിക്കുന്നു,
എള്ളിൽ എണ്ണ.
(ii) വിഷയം, സംബന്ധം എന്ന അൎത്ഥത്തിൽ വരുന്ന അധികരണം
വൈഷയികം. മോക്ഷത്തിൽ ആഗ്രഹം, ധനത്തിൽ മോഹം, ഈശ്വരങ്കൽ
ഭക്തി, ബ്രഹ്മചൎയ്യത്തിൽ ഏകനിഷ്ഠ, പഠിപ്പിൽ ഉത്സാഹം, മരണത്തിൽ രതി. [ 121 ] (3) താരതമ്യം, കാലം, പ്രകാരം, നിൎദ്ധാരണം, എന്നീ അ
ൎത്ഥത്തിൽ സപ്തമി വരും.
(i) താരതമ്യം— ഗൃഹത്തിലിരിക്കയിൽ മരിക്കു നല്ലൂ, ലക്ഷത്തിൽ പരം
പുരുഷന്മാർ.
(ii) കാലം— യാഗത്തിങ്കൽ പാടി. ( = യാഗം കഴിക്കുന്ന സമയം.)
(iii) പ്രകാരം— തെളിവിൽ പാടി.
(iv) നിൎദ്ധാരണം— നാലുപേരിലും മുമ്പൻ രാമൻ, വമ്പരിൽ മുമ്പൻ,
ഗുഹ്യങ്ങളിൽവെച്ചു അതിഗുഹ്യം.
158. ഷഷ്ഠി ക്രിയകളോടു അന്വയിക്കാത്തതുകൊണ്ടു അതിനെ കാ
രകവിഭക്തിയായി വിചാരിക്കുന്നില്ല. ഒന്നിച്ചു, ഒരുമിച്ചു, കൂടേ, കൂട, അടു
ക്കേ മുതലായ ഗതികളോടു അന്വയിക്കുന്നുണ്ടെങ്കിലും ഇവയെ ക്രിയകളാക്കി
എടുക്കുന്നില്ല, ഷഷ്ഠിയുടെയും അൎത്ഥം വിവരിച്ചാൽ എല്ലാവിഭക്തികളുടെയും
അൎത്ഥം ഈ പ്രകരണത്തിൽ തന്നേ അടങ്ങുമെന്നു വിചാരിച്ചു ഷഷ്ഠിയും ഇവി
ടെ ചേൎത്തിരിക്കുന്നു.
(1) രണ്ടു നാമങ്ങൾ തമ്മിലുള്ള സംബന്ധം ഷഷ്ഠി കാ
ണിക്കും. ഈ സംബന്ധം അസംഖ്യവിധമായിരിക്കുന്നതു
കൊണ്ടു പരിഗണിച്ചുകൂട. അതിൽ (a) ജന്യജനകഭാവം
(b) അംഗാംഗിഭാവം (c) ഗുണിഗുണഭാവം (d) സ്വസ്വാമിഭാ
വം ഇവ മുഖ്യമായവ.
(a) ജന്യജനകഭാവം— ‘ദശരഥന്റെ പുത്രൻ രാമൻ’ ഇതിൽ ദശരഥൻ
ജനകനും രാമൻ ജന്യനും ആകുന്നു. ‘രാമന്റെ അച്ഛൻ ദശരഥൻ’, ‘സീത
യുടെ അമ്മ ഭൂദേവി, ഭൂദേവിയുടെ പുത്രി സീത’.
(b) അംഗാംഗിഭാവം— ശരീരത്തിന്റെ (അംഗിയുടെ) അവയവം
(അംഗം). കാലിന്റെ വിരൽ, മരത്തിന്റെ ഫലം. പശുവിന്റെ പാൽ,
പോത്തിന്റെ കൊമ്പു, ദുഷ്ടന്റെ ചിത്തം, സാധുവിന്റെ മനസ്സു.
(c) ഗുണിഗുണഭാവം— രാമന്റെ (ഗുണിയുടെ) ശൌൎയ്യം (ഗുണം).
കൃഷ്ണന്റെ സാമൎത്ഥ്യം, ഈശ്വരന്റെ മഹാത്മ്യം, ജലത്തിന്റെ ശൈത്യം, വാ
യുവിന്റെ ഉഷ്ണം, പാട്ടിന്റെ മാധുൎയ്യം, ജനങ്ങളുടെ മോഹം, കത്തിയുടെ മൂൎച്ച. [ 122 ] (d) സ്വസ്വാമിഭാവം—രാജാവിന്റെ (സ്വാമിയുടെ) മന്ത്രി (സ്വം).
രാമന്റെ സാരഥി, കൃഷ്ണന്റെ രഥം, വിഷ്ണുവിന്റെ ചക്രം, സൈനികന്റെ
ആയുധം.
(2) ക്രിയാനാമങ്ങളോടു ചേൎന്നുവരുന്ന ഷഷ്ഠി ആ ക്രിയ
യുടെ കൎത്താവിനെയോ കൎമ്മത്തെയോ കാണിക്കും. കൎത്താ
വായി നില്ക്കുന്ന ഷഷ്ഠിക്കു കൎത്തൃഷഷ്ഠി എന്നും കൎമ്മമായി
നില്ക്കുന്ന ഷഷ്ഠിക്കു കൎമ്മഷഷ്ഠി എന്നും പേർ.
(i) കൎത്തൃഷഷ്ഠി—രാമന്റെ വരവു, കൃഷ്ണന്റെ യാത്ര, ബ്രാഹ്മണരുടെ
ഭോജനം, രാജാവിന്റെറ്റ കല്പന.
(ii) കൎമ്മഷഷ്ഠി—രാവണന്റെ വധം, ധനത്തിന്റെ ആശ, രമണ
ന്റെ മാൎഗ്ഗണം.
ജ്ഞാപകം. – (i) മറ്റു അൎത്ഥത്തിൽ വരുന്ന ഷഷ്ഠികൾ വെറും സംബ
ന്ധസാമന്യത്തെയോ വിഷയത്തെയോ കറിക്കും. ഉറുപ്പികയുടെ വാക്കു, ഉറു
പ്പികയെ സംബന്ധിച്ച വാക്കു, ഉറുപ്പിക വിഷയമായ വാക്കു.
(ii) പ്രഥമ ആശ്രിതമെന്നും അനാശ്രിതമെന്നും രണ്ടു വിധം ഉണ്ടെന്നു
വ്യാകരണാന്തരത്തിൽ പറഞ്ഞതു കേവലം അസംഗതമാകുന്നു. വാക്യത്തിലേ
പദങ്ങളെല്ലാം തമ്മിൽ അന്വയിച്ചു ആകാംക്ഷയോടു കൂടിയിരിക്കയാൽ എല്ലാം
ആശ്രയിച്ചവ തന്നേ ആയിരിക്കേണം. അനാശ്രിതപദങ്ങൾക്കു വാക്യത്തിൽ
പ്രവേശമേ ഇല്ല. സംബോധനയും വ്യാക്ഷേപകാവ്യയങ്ങളും വാക്യത്തിലേ ഇ
തരപദങ്ങളോടു ചേരാത്തതുകൊണ്ടു ഇവ അനാശ്രിതപദങ്ങൾ ആകയാൽ അ
വക്കു വാക്യത്തിൽ പ്രവേശമില്ല. (ii. 150.) അതുകൊണ്ടു അപോദ്ധാരത്തിൽ
അവയെ ഉപേക്ഷിക്കേണ്ടിവരുന്നു. രാമൻ പോകുന്നു, മഴ പെയ്യും, അഗ്നിപ
ൎവ്വതം പൊട്ടി എന്നിവയിലേ പ്രഥമ വാക്യത്തിലേ ആഖ്യയായി ക്രിയയോടു അ
ന്വയിക്കുന്നതുകൊണ്ടു അതു അനാശ്രിതമെന്നു ഒരിക്കലും പറവാൻ പാടില്ല.
സ്ഥലം, കാലം, കൎമ്മം, പ്രമാണം, പ്രകാരം എന്നീ അൎത്ഥത്തിൽ വരുന്ന രൂപം
പ്രഥമക്കു തുല്യമാകയാൽ അതു ആശ്രിതപ്രഥമ എന്നു പറയുന്നതും യുക്തിവി
രോധം. ഈ അൎത്ഥങ്ങളെല്ലാം നപുംസകനാമങ്ങളിൽ മാത്രം വരുന്നതുകൊ
ണ്ടും നപുംസകത്തിൽ പ്രഥമയുടെ രൂപം ദ്വിതീയക്കും ഉള്ളതു കൊണ്ടും, ദ്വിതീയ
ഈ അൎത്ഥത്തിൽ മറ്റുഭാഷകളിൽ ഉപയോഗിച്ചുവരുന്നതുകൊണ്ടും ഇവയെ
ദ്വിതീയകളായി വിചാരിക്കേണം. എളുപ്പം നടന്നു എന്നതിൽ എളുപ്പം ആ [ 123 ] ശ്രിതപ്രഥമപ്രകാരപ്രയോഗമെന്നു പറയുന്നതിനെക്കാൾ അതിനെ അവ്യയ
മായിട്ടു എടുക്കുന്നതു നന്നു. ഈ വിധം ക്രിയാവിശേഷണങ്ങളെല്ലാം ദ്വിതീയ
യിൽനിന്നുണ്ടായവ ആകയാൽ ദ്വിതീയയായ എളുപ്പം എന്നതു് ‘നടന്നു’ എന്ന
തിന്റെ വിശേഷണമായി എടുക്കുന്നതു യുക്തിയുക്തമായിരിക്കും.
പരീക്ഷ. (146-158)
(i) 1. വാക്യകാണ്ഡം എന്നാൽ എന്തു? 2. ആകാംക്ഷ എന്നാൽ എന്തു? 3. വാ
ക്യമെന്നാൽ എന്തു? 4. വാക്യത്തിൽ എന്തുകൊണ്ടു രണ്ടു പദങ്ങൾ അത്യാവശ്യം?
5. ഈ പദങ്ങൾ ഏവ? 6. ഉദ്ദേശമെന്നാൽ എന്തു? ഇതിന്നുള്ള മറ്റുപേരുകൾ
പറക 7. വിധേയമെന്നാൽ എന്തു? 8. ഏതു പദങ്ങൾ വിധേയങ്ങളാകും?
9. വിധേയത്തിന്നുള്ള വേറെയൊരു പേർ എന്താകുന്നു? 10. വിശേഷങ്ങളെ
ക്കൊണ്ടു വാക്യത്തിൽ എന്തുപകാരം? 11. വാക്യങ്ങളിൽ ആഖ്യയും ആഖ്യാതവും
മാത്രം മുഖ്യമാണെങ്കിൽ വാക്യങ്ങൾ വലുതായ്വരുന്നതു എങ്ങനെ? രാമൻ കാട്ടിൽ
പോയി; കൃഷ്ണൻ ദ്വാരകയിൽ വാണു; അൿബർ രാജപുത്രരുമായി യുദ്ധം
ചെയ്തു; ഇംഗ്ലീഷുകാർ കച്ചവടത്തിന്നു വേണ്ടി ഇന്ത്യയിൽ വന്നു. ഈ വാക്യ
ങ്ങളെ വലുതാക്കുക. 12. കൎമ്മം എപ്പോൾ ആവശ്യമായ്വരും? ഉദാഹരിക്കുക.
13. കാരകമെന്നാൽ എന്തു? 14. എത്ര കാരകങ്ങൾ ഉണ്ടു? 15. ഷഷ്ഠി കാരകവി
ഭക്തിയോ? 16. ആഖ്യക്കും കൎത്താവിന്നും തമ്മിൽ എന്തു ഭേദം? 17. കൎത്താവു
ഏതെല്ലാം വിഭക്തിയിൽ വരും? 18. സംബോധനയുടെ ഉപയോഗം എന്തു?
19. കൎമ്മം എന്നാൽ എന്തു? കൎമ്മം ഏതു വിഭക്തിയിൽ വരും. 20. പ്രയോജക
പ്രകൃതി എന്നാൽ എന്തു? ഇതിനെ എങ്ങനെ ഉണ്ടാക്കുന്നു? 21. തൃതീയയുടെ
പ്രയോഗങ്ങളെ പറക. 22. സാഹിത്യമെന്നാൽ എന്തു? സാഹിത്യത്തിന്റെ
പ്രയോഗങ്ങൾ പറഞ്ഞുദാഹരിക്കുക. 23. സംപ്രദാനമെന്നാൽ എന്തു? സംപ്ര
ദാനം ഏതു വിഭക്തിയിൽ വരും. 24. ചതുൎത്ഥിയുടെ പ്രയോഗങ്ങൾ പറഞ്ഞു
ദാഹരിക്കുക. 25. നിഗീൎണ്ണകൎത്തൃകക്രിയകൾ എന്തെന്നു വിവരിച്ചു ഉദാഹരി
ക്കുക. 26. പഞ്ചമിയുടെ പ്രയോഗങ്ങളെ പറക. 27. അധികരണമെന്നാൽ
എന്തു? അധികരണം എത്രവിധം? 28. സപ്തമിയുടെ പ്രയോഗങ്ങളെ പറക.
29. ഷഷ്ഠി ഏതെല്ലാം അൎത്ഥത്തിൽ ഉപയോഗിക്കും?
(ii) പാഠപുസ്തകം എടുത്തു ഒരു ഭാഗം വായിച്ചു അതിൽ കാണുന്ന നാമങ്ങ
ളുടെ വിഭക്തികളെയും അവയുടെ പ്രയോഗങ്ങളെയും പറക. [ 124 ] iii. ഭേദപ്രകരണം.
1. ക്രിയാവിശേഷണങ്ങൾ.
159. ഇങ്ങനെ കൎത്താവു. കൎമ്മം, കരണം (കാരണം),
സംപ്രദാനം (പ്രയോജനം), അപാദാനം, അധികരണം എ
ന്ന ആറു കാരകങ്ങളെ കാണിക്കുന്ന പ്രഥമ, ദ്വിതീയ, തൃതീയ,
ചതുൎത്ഥി, പഞ്ചമി, സപ്തമി എന്നീ ആറു വിഭക്തികൾ വാക്യ
ത്തിലേ ക്രിയാപദത്തോടു അന്വയിച്ചുവരുന്നതുകൊണ്ടു ക്രി
യയുടെ ആകാംക്ഷയെ പൂരിപ്പിക്കുന്നു. ക്രിയാവ്യാപാരം
ഉണ്ടാവാനായിട്ടു സഹായിക്കുന്നു. കൎത്താവും കൎമ്മവും ഒഴി
കേയുള്ള കാരകങ്ങൾ ക്രിയാവിശേഷണങ്ങൾ ആകുന്നു.
160. കാരകാൎത്ഥങ്ങൾക്കു പുറമേ ക്രിയാവിശേഷണങ്ങ
ൾക്കു 1. സ്ഥലം, 2. കാലം, 3. പ്രകാരം, 4. പ്രമാണം, 5. സംഖ്യ,
6. ഗുണം, 7. നിശ്ചയം, 8. കാൎയ്യകാരണം മുതലായ അൎത്ഥ
ങ്ങൾ ഉണ്ടായിരിക്കും. (i. 109.)
(i) സ്ഥലം— ഇവിടെ, അവിടെ, എവിടെ, ഇങ്ങു. അങ്ങു. എങ്ങു. അരി
കേ, അകലേ, നീളേ, പരക്കേ, ദൂരം, താഴേ, മീതേ, മേൽ, ചാരത്തു, അരികത്തു,
കിഴക്കോട്ടു, നെഞ്ചത്തു, അരികത്തു. പുറത്തു, ദൂരത്തു, വഴിയേ ഇത്യാദി അവ്യയ
ങ്ങളും ചതുൎത്ഥി, ചതുൎത്ഥ്യഭാസം, സപ്തമി ഈ വിഭക്തികളും ഈ അൎത്ഥത്തിൽ
വരും.
(ii) കാലം— അപ്പോൾ, ഇപ്പോൾ, എപ്പോൾ, അന്നു, ഇന്നു, എന്നു,
ഇന്നലേ, നാളേ, ദിവസം, രാവിലേ. വൈകുന്നേരം, മുമ്പു, പിമ്പു, പെട്ടന്നു,
ചിക്കന്നു, ചിക്കനേ, മറ്റേന്നാൾ, അക്കാലം, തൽക്ഷണം, ഉടനേ, വേഗം,
തെറ്റൊന്നു ഇത്യാദി അവ്യയങ്ങളും ചതുൎത്ഥിയും സപ്തമിയും ഈ അൎത്ഥത്തിൽ
വരും.
(iii) സ്ഥലത്തെയും കാലത്തെയും കാണിക്കുന്ന നാമത്തോടു തോറും ചേൎത്തു
ക്രിയാവിശേഷണങ്ങൾ ഉണ്ടാക്കും. നാടുകൾതോറും ചെന്നു, രാജ്യംതോറും ന
ടന്നു, ടിവസംതോറും പഠിച്ചു.
(iv) പ്രകാരം— അങ്ങനെ, ഇങ്ങനെ, എങ്ങനെ, അപ്പടി, പടി, ഉറ
ക്കേ, മെല്ലേ, പുതുക്കേ, തിണ്ണം, വണ്ണം, ചലവേ, പോലേ, പ്രകാരം, ജാതി,
വിധം ഇത്യാദി അവ്യയങ്ങളും സാഹിത്യവും സപ്തമിയും പ്രകാരം കാണിക്കും. [ 125 ] (v)പ്രമാണം— അത്ര, ഇത്ര, ഇത്തിരി, എത്ര, തെല്ലു, ചെറ്റു, കുറെ
ശ്ശെ, മുഴുവൻ, മുറ്റും, തീരേ, ഒട്ടും, അല്പം, കുറെ, വളരെ, ഓളം, തുലോം,
അതി, അത്യന്തം, ദൃശം ഇത്യാദി അവ്യയങ്ങളും ചതുൎത്ഥിയും സപ്തമിയും പ്രമാ
ണം (പരിണാമം) എന്ന അൎത്ഥം കാണിക്കും.
(vi) സംഖ്യ— ഒരിക്കൽ, ഒരുകാലം, ഒരുദിനം, രണ്ടുവട്ടം, മൂന്നുപ്രാവ
ശ്യം, നാലുതവണ, അഞ്ചുകറി, ആയിരമുരു, തിരികേ, പിന്നേയും, പലകുറി,
പലപ്പോഴും, ഇത്യാദി അവ്യയങ്ങൾ ക്രിയാവ്യാപാരം എത്ര പ്രാവശ്യം ഉണ്ടായി
എന്നു കാണിക്കും.
(vii) ഗുണം— ഗുണനാമങ്ങളോടും ഗുണവചനങ്ങളോടും ആയി മുത
ലായ ക്രിയാന്യൂനങ്ങൾ ചേൎത്തു ക്രിയാവിശേഷണങ്ങൾ ഉണ്ടാക്കും.
നാമം— ജാഗ്രതയായി നടന്നു, ഉത്സാഹമായി പണിനടക്കുന്നു, വിരോ
ധമായിപ്പറഞ്ഞു, ദോഷമായി പ്രവൃത്തിച്ചു, ഉറപ്പായിപ്പറഞ്ഞു.
(viii) നിശ്ചയം— നീ നിശ്ചയം ജയിക്കും, സാധിക്കും നിൎണ്ണയം. ദൃഢം,
നിസ്സംശയം, നിരാക്ഷേപം.
(ix) കാൎയ്യകാരണം— നിമിത്തം, കാരണം, മൂലം, ഹേതു, കൊണ്ടു.
എന്നീ ഗതികളും തൃതീയവിഭക്തിയും കാൎയ്യകാരണഭാവം കാണിക്കും.
161. അവ്യയീഭാവസമാസങ്ങൾ എല്ലാം ക്രിയാവിശേഷ
ണങ്ങൾ ആകുന്നു.
യഥാശക്തി ചെയ്തു, മദ്ധ്യേമാൎഗ്ഗം പറഞ്ഞു, പ്രതിവൎഷം ജയിച്ചു, അന്വഹം
പഠിച്ചു.
162. (1) ക്രിയാന്യൂനങ്ങൾക്കെല്ലാം വാക്യത്തിലേ ആഖ്യ
തന്നേ കൎത്താവു ആകുന്നുവെങ്കിൽ ഇവയെ ആഖ്യാതവിശേ
ഷണങ്ങളായിട്ടു എടുക്കേണം.
(i) നിശ്ചയിച്ചേവം ഉറച്ചഥ, രാക്ഷസൻ വിശ്വസിച്ചപ്പോൾ അവനോടു
രചെയ്താൻ = അഥ രാക്ഷസൻ ഏവം നിശ്ചയിച്ചു, അപ്പോൾ വിശ്വസിച്ചു,
അവനോടു ഉരചെയ്താൻ എന്നതിൽ ക്രിയയുടെ കൎത്താവു രാക്ഷസനാകയാൽ
ക്രിയാന്യൂനങ്ങൾ പൂൎണ്ണക്രിയയുടെ വിശേഷണങ്ങൾ ആകുന്നു.
(2) കൎത്താവു വെവ്വേറെയാകുന്നുവെങ്കിൽ, ക്രിയാന്യൂന
ത്തിൽ അവസാനിക്കുന്ന വാക്യം ആഖ്യാതത്തിന്റെ വിശേ
ഷണമായ്വരും. [ 126 ] (a) അവർ യുദ്ധം കഴിഞ്ഞു പുരപ്രവേശം ചെയ്തു. പുരപ്രവേശം എപ്പോൾ
ഉണ്ടായി എന്നതു യുദ്ധം കഴിഞ്ഞു എന്ന വാക്യം കാണിക്കുന്നതുകൊണ്ടു ആഖ്യാ
തത്തെ വിശേഷിക്കുന്നു. (b) ചോര വയറ്റിൽ നിറഞ്ഞു മരിക്കും. (c) കൊ
ന്നു തിന്നേ ശമം വരൂ. (d) ഔഷധം കൊടുക്കാതെ വൈഷമ്യം ഉണ്ടാകും.
2. നാമവിശേഷണങ്ങൾ.
163. നാമവിശേഷണങ്ങളെ പറയാം.
(1) ഷഷ്ഠിവിഭക്തി. കൃഷ്ണന്റെ അവതാരം, പാട്ടി
ന്റെ മാധുൎയ്യം എന്റെ ധനം.
(2) സമാനാധികരണമുള്ള നാമങ്ങളിൽ ഒന്നു മറ്റേതിനെ
വിശേഷിക്കും.
വേട്ടക്കാരൻ രാജാവു, ദശരഥന്റെ പുത്രൻ രാമൻ, പ്രണതശിവങ്കരി
കവിമാതാവും, ശുകമുനി ഭഗവാൻ.
(3) സപ്തമ്യാഭാസം— തലയിലേ എഴുത്തു, നാലുമാസത്തേ അവധി,
ശരീരത്തിലേ നാടികൾ, ഹൃദയത്തിലേ ചിന്തകൾ.
(4) ബഹുവ്രീഹി— താമരക്കണ്ണൻ കൃഷ്ണൻ.
(5) ശബ്ദന്യൂനം— ശുകപുരമമരും പരമേശ്വരനും, ക
പടമുറങ്ങും കപടനരന്റെ.
(6) ഗുണവചനം— വെളുത്ത വസ്ത്രം, വലിയ ആന, വളരെ
മനുഷ്യർ.
(7) ആം, ആകും, ആയ, ആയുള്ള എന്ന ശബ്ദന്യൂനങ്ങൾ
ഗുണവചനങ്ങളോടു ചേൎന്നു നാമവിശേഷണങ്ങൾ ഉണ്ടാകും.
മംഗലനായുള്ളൊരു ചാണക്യൻ, ധന്യശീലയാം അവൾ, തുംഗമായോരു
പുരം, അൎക്കനു സമനായ വിപ്രൻ, ഭദ്രയാം മുര, ക്ഷുദ്രയാം മറ്റേവൾ.
(8) ഗുണനാമങ്ങളോടു ഉള്ള ആൎന്ന, ഇയന്ന, കലൎന്ന, കൊ
ള്ളും, കൊണ്ട, ഏഴും മുതലായ ശബ്ദന്യൂനങ്ങൾ ചേൎന്നു നാമ
വിശേഷണങ്ങൾ ഉണ്ടാകും.
ചൊല്ക്കൊണ്ട നയജ്ഞന്മാർ, ചൊൽപൊങ്ങും നൃപതികൾ, ചൊല്ലോഴും
സുനന്ദ [ 127 ] പരീക്ഷ (159—163.)
(i) 1. കാരകങ്ങളുടെ പേർ പറക. 2. ക്രിയാവിശേഷണങ്ങളായ കാരക
ങ്ങൾ ഏവ? വിവരിച്ചുദാഹരിക്കുക. 3. കാരകങ്ങൾ ഒഴികേയുള്ള ക്രിയാവിശേ
ഷണങ്ങളുടെ വിഭാഗങ്ങളെയും ഓരോന്നിന്നു ഓരോ ഉദാഹരണവും പറക.
4. ക്രിയാവിശേഷണമായ്വരുന്ന സമാസമേതു? ഉദാഹരിക്കുക. 5. ക്രിയാന്യൂന
ങ്ങളെ എപ്പോൾ ക്രിയാവിശേഷണമായി എടുക്കും? എപ്പോൾ എടുക്കുകയില്ല?
6. നാമവിശേഷണങ്ങൾ എത്രവിധം? ഉദാഹരിക്കുക.
(ii) താഴെ ചേൎത്ത വാക്യങ്ങളിലേ വിശേഷണങ്ങളെ കാണിച്ചു അവയുടെ
ലക്ഷണങ്ങളെ പറക.
a) നന്ദനാമാങ്കിതന്മാരായ്മരുവുന്ന
മന്ദമതികളാം മന്നവർ ചെയ്തൊരു
ധിക്ക്രിയകൊണ്ടു കുപിതനായോരു ഞാൻ
അക്കുലമൊക്കേയൊടുക്കിക്കളഞ്ഞു, ഞാൻ
മൌൎയ്യനു രാജ്യം കൊടുത്തീടുവെനെന്നു
ധൈൎയ്യമോടേവം പ്രതിജ്ഞ ചെയ്തീടിനേൻ.
b) ശാന്തനായുള്ളോരനന്തനനന്തരം
ശാന്തനയൊട്ടുമില്ലാത മാതാവിനെ
ചിന്തിച്ചു പോയിത്തപസ്സു തുടങ്ങിനാൻ.
c) നോറ്റു കിടന്നോരു നന്ദന്താൻ മെല്ലെമെ
ല്ലാറ്റിലേ മുങ്ങുവാൻ ചെല്ലുന്നേരം
കാലം പുലൎന്നു തുടങ്ങുന്നതിൻ മുമ്പേ
ചാലേപ്പോയ്ചെന്നതു കണ്ടുകൊണ്ട
വാരീശദൂതനായുള്ളോരു ദാനവൻ
പാരാതെ ബന്ധിച്ചു കൊണ്ടുപോയാൻ.
d) നല്ല നല്ല ജനമൊക്കെ മരിച്ചാൽ
ഇല്ല പിന്നെയൊരു സൌഖ്യമൊരുന്നാൾ
വല്ലവണ്ണമൊരു ദിക്കിലിരിക്കാം.
നല്ലമാൎഗ്ഗമതു താൻ ജയ ശൌരേ! [ 128 ] iv. അപോദ്ധാരപ്രകരണം.
164. വാക്യം വിഭാഗിച്ചു കിട്ടുന്ന അംശങ്ങൾ തമ്മിലുള്ള
സംബന്ധത്തെയും ആ അംശങ്ങളെ കൂട്ടിച്ചേൎത്ത വിധത്തെ
യും കാണിക്കുന്നതിന്നു അപോദ്ധാരം അല്ലെങ്കിൽ വാക്യവി
ഭജനം എന്നു പേർ.
(i) ആഖ്യ, ആഖ്യാതം, കൎമ്മം, വിശേഷണം ഇവയാകുന്നു വാക്യത്തിലേ
മുഖ്യഭാഗങ്ങൾ. ഇവ തമ്മിലുള്ള സംബന്ധം നിൎണ്ണയിക്കുമ്പോൾ വാക്യം അന്വ
യിക്കുന്നുണ്ടോ ഇല്ലയോ എന്നും ആകാംക്ഷയെല്ലാം പൂരിക്കുന്നുണ്ടോ ഇല്ലയോ
എന്നും തീൎച്ചപ്പെടുത്തുവാൻ കഴിയുന്നതുകൊണ്ടു വാക്യരചനയിലും ഭാഷാന്തരം
ചെയ്യുന്നതിലും ഇതു വളരേ ഉപയോഗമുള്ളതാകുന്നു. വാക്യാൎത്ഥം മനസ്സിലാ
ക്കുന്നതിന്നും പദ്യത്തെ ഗദ്യരൂപമാക്കി വിവരണാത്മകമായ അന്വയം(Para-
phrase) എഴുതുന്നതിന്നും ഇതു വളരെ ഉപയോഗമുള്ളതാകുന്നു.
(ii) വാക്യങ്ങളെ കേവലവാക്യം, സങ്കീൎണ്ണവാക്യം, സംയുക്തവാക്യം, സ
മ്മിശ്രവാക്യം എന്നീ നാലുവിധമായി വിഭജിച്ചിരിക്കുന്നു. കേവലവാക്യത്തെ
സങ്കീൎണ്ണവാക്യമോ, സംയുക്തവാക്യമോ, സങ്കീൎണ്ണവാക്യത്തെ കേവലവാക്യമോ
സംയുക്തവാക്യമോ, സംയുക്തവാക്യത്തെ കേവലവാക്യമോ സങ്കീൎണ്ണവാക്യമോ
ആക്കി മാറ്റുന്നതു ഭാഷപരിജ്ഞാനം പരീക്ഷിപ്പാൻ നല്ലമാൎഗ്ഗം തന്നേ എങ്കിലും
അതു ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നില്ല. ശബ്ദരത്നം എന്ന പുസ്തകത്തിൽ
ഇതിനെ നല്ലവണ്ണം ഉപപാദിക്കും. നിന്റെ വാക്കു വിശ്വാസ്യമല്ല എന്നതു
കേവലവാക്യം; നീ പറയുന്നതു വിശ്വാസ്യമല്ല എന്ന സങ്കീൎണ്ണവാക്യത്തിന്നു
തുല്യം. നീ പറയുന്നതു വിശ്വസിപ്പാൻ പാടില്ല. നീ എന്തു പറയുന്നുവോ
ആയതു നമുക്കു വിശ്വസിപ്പാൻ കഴിയുന്നില്ല. നീ എന്തു പറയുന്നുവോ ആയതു
നാം വിശ്വസിക്കത്തക്കതല്ല. ഇങ്ങനെ അൎത്ഥഭേദം കൂടാതെ വാക്യത്തെ പലേ
പ്രകാരത്തിൽ മാറ്റുന്നതു ‘വാക്യപരിവൎത്തനം’ (transformation of sentences).
165. ആഖ്യ, ആഖ്യാതം, കൎമ്മം, വിശേഷണം എന്നി
വയുടെ യോഗത്താൽ ഉണ്ടാകുന്ന വാക്യത്തിന്നു കേവല
വാക്യം (Simple Sentence) എന്നു പേർ.
1. ബാലേ സുശീലേ ശുകകുലമാലികേ
കാലേ പറക കഥകൾ ഇനിയും നീ.
2. പാലും പഴവും ഭുജിച്ചു തെളിച്ചുടൻ
കാലം വൃഥാ കളഞ്ഞീടാതെ ചൊല്കെടോ. [ 129 ] 3. എന്നതു കേട്ടു തെളിഞ്ഞു ചൊല്ലീടിനാൾ.
4. ചെന്നടി കുമ്പിട്ടു ദൂരത്തു വാങ്ങിനിന്ന്
ഒന്നു മഹീസുരൻതന്നോടു ചോദിച്ചാൻ.
ഇവ കേവലവാക്യങ്ങൾ ആകുന്നു.
166. (1) ഒരു വാക്യത്തിലെ പ്രധാനഭാഗങ്ങളിൽ ഏതൊ
ന്നിനെയെങ്കിലും ഉപയോഗിക്കാതിരുന്നാൽ ആ വാക്യത്തിന്നു
സംക്ഷിപ്ത വാക്യം എന്നു പേർ (i. 50 - 53.)
(i) നിയോജകപ്രകാരത്തിൽ ആഖ്യ സാധാരണമായി ഉപയോഗിക്കാ
റില്ല. വാ, ഇരിപ്പിൻ, പറക, പറയുവിൻ ഇവയിൽ ആഖ്യയെ വിട്ടിരിക്കുന്നു.
(2) വിട്ട പദം ആഖ്യയായാൽ വാക്യത്തിന്നു ലുപ്താഖ്യമെ
ന്നും, ആഖ്യാതമായാൽ ലുപ്താഖ്യാതമെന്നും, കൎമ്മമായാൽ
ലുപ്തകൎമ്മമെന്നും പേർ.
(i) ഈ വിധവാക്യങ്ങൾ സംഭാഷണത്തിൽ വരും: (1) എപ്പോൾ വന്നു?
(= നിങ്ങൾ എപ്പോൾ വന്നു?) (2) ഇന്നലേ (= ഞാൻ ഇന്നലേ വന്നു.) (3) എ
വിടുന്നു? (= നിങ്ങൾ എവിടെനിന്നു വന്നു?) നാട്ടിന്നു (നാട്ടിൽനിന്നു ഞാൻ
വന്നു).
(3) വാക്യത്തിൽ വിട്ടിരിക്കുന്ന പദങ്ങളെ പിന്നെയും ചേ
ൎക്കുന്നതിന്നു അദ്ധ്യാഹാരം എന്നു പേർ (1. 52.)
167. (1) ഒറ്റപ്പദങ്ങളായ ആഖ്യ, കൎമ്മം, വിശേഷണം
എന്നിവക്കു പകരം ഒരു വാക്യവും വരും. ഇവയുടെ സ്ഥാന
ത്തു വരുന്ന വാക്യങ്ങൾക്കു ഉപവാക്യങ്ങൾ (Subordinate
clauses) എന്നു പേർ.
(2) ആഖ്യയും കൎമ്മവും നാമങ്ങളാകയാൽ അവയുടെ
സ്ഥാനത്തു വരുന്ന ഉപവാക്യങ്ങൾ നാമവാക്യങ്ങൾ (Noun
clauses)ആകുന്നു. വിശേഷണങ്ങളുടെ സ്ഥാനത്തു വരുന്ന
ഉപവാക്യം ഭേദകവാക്യം (Adjectival clause) ആകുന്നു.
(i) ‘പ്രിയംവദേ! നീ ശരിയാണു പറഞ്ഞത്’; എന്നതിന്റെ അൎത്ഥം ‘നി
ന്റെ വാക്യം ശരിയാണ്’ എന്ന കേവലവാക്യത്തിന്നു സമം ‘നിന്റെ വാക്യം’
[ 130 ] എന്ന ആഖ്യക്കു പകരം ‘നീ പറഞ്ഞതു’ എന്ന വാക്യം വന്നിരിക്കയാൽ ‘നീ
പറഞ്ഞതു’ എന്ന നാമവാക്യം, ‘ശരിയാണു’ എന്ന ആഖ്യാതത്തിന്റെ ആഖ്യ.
(ii) “ശകുന്തള വനജ്യോത്സ്നിയെ ഇത്ര സൂക്ഷിച്ചുനോക്കുന്നതിന്റെ സാരം
മനസ്സിലായോ” എന്നതു “ ശകുന്തളയുടെ വനജ്യോത്സ്നിയുടെ നേരെ(യുള്ള) സൂ
ക്ഷ്മനോട്ടത്തിന്റെ സാരം മനസ്സിലായോ” എന്ന വാക്യത്തിന്നു സമമാകയാൽ
ശകുന്തള വനജ്യോത്സ്നിയെ ഇത്ര സൂക്ഷിച്ചു നോക്കുന്നതിന്റെ എന്നതു നാമവാ
ക്യം ഷഷ്ഠിവിഭക്തി സാരം എന്നതിന്റെ വിശേഷണം (ഷഷ്ഠി നാമവിശേഷ
ണമാണല്ലോ. i. 103.)
(iii) ‘ പറയാതെ തന്നേ ഇതു തപോവനപ്രദേശം എന്നു അറിയാം’. ‘നീ
പറയാതെ’ (–നിന്റെ വാക്കുകൾ കൂടാതെ–) എന്നതു ഭേദകവാക്യം, അറിയാ
മെന്ന ക്രിയയുടെ വിശേഷണം. ‘ഇതു തപോവനപ്രദേശം [ആകുന്നു]’ എന്ന
തു നാമവാക്യം അറിയാം എന്നതിന്റെ കൎമ്മം. എന്നു എന്നതു ‘ഇതു തപോ
വനപ്രദേശം ആകുന്നു’ എന്ന വാക്യത്തെയും ‘അറിയാം’ എന്ന വാക്യത്തെയും
കൂട്ടിച്ചേൎക്കുന്നു. (ii. 143.)
168. (1) ഉപവാക്യങ്ങൾ ഏതുവാക്യത്തെ ആശ്രയിച്ചു
നില്ക്കുന്നുവോ ആയതു പ്രധാനവാക്യം (Principal clause).
ഉപവാക്യങ്ങൾ നാമത്തിന്നും വിശേഷണത്തിന്നും പകരം
വരുന്നതുകൊണ്ടു അന്യപദങ്ങളുടെ സഹായം കൂടാതെ കേ
വലവാക്യത്തെപ്പോലെ സ്വതന്ത്രമായിരിപ്പാൻ കഴിയുകയി
ല്ലെന്നതു സ്പഷ്ടം തന്നേ. ഉപവാക്യങ്ങളുടെ അൎത്ഥപൂൎത്തി
ക്കു ആവശ്യമായ്വരുന്ന വാക്യം പ്രധാനവാക്യം.
‘ഈശ്വരൻ ഉണ്ടെന്നു നാം വിശ്വസിക്കുന്നു’ എന്നതിൽ ‘ഈശ്വരൻ
ഉണ്ടു’ എന്നതു നാമവാക്യം. ‘നാം വിശ്വസിക്കുന്നു’ എന്ന വാക്യത്തിലേ ക്രിയ
യായ ‘വിശ്വസിക്കുന്നു’ എന്നതിന്റെ കൎമ്മം. നാം വിശ്വസിക്കുന്നു എന്നതു
അന്യവാക്യത്തെ ആശ്രയിച്ചു നില്ക്കുന്നില്ല. ‘ഈശ്വരൻ ഉണ്ടു’ എന്ന വാക്യം
ഇതിനെ ആശ്രയിച്ചുനില്ക്കുന്നതുകൊണ്ടു പ്രധാനവാക്യം ആകുന്നു.
(2) സാധാരണമായി മലയാളത്തിൽ പ്രധാനവാക്യം വാ
ക്യത്തിന്റെ അവസാനത്തിൽ വരും.
169. ഒരു പ്രധാനവാക്യവും ആയതിനെ ആശ്രയിച്ചു
നില്ക്കുന്ന ഒന്നോ അധികമോ ഉപവാക്യങ്ങളും ചേൎന്നുണ്ടായ [ 131 ] വാക്യത്തിന്നു സങ്കീൎണ്ണവാക്യം (Complex Sentence) എന്നു
പേർ.
(i) (a) “ഞാൻ ആശ്രമവാസികളെ കണ്ടു തിരിച്ചു വരും (b) പോഴെക്കു
കുതിരകളെ നനച്ചുകൊണ്ടു വരേണം.” ഇതു ഒരു സങ്കീൎണ്ണവാക്യം. ഇതിൽ
(a) എന്ന ഉപവാക്യം ശബ്ദന്യൂനത്തിൽ അവസാനിക്കുന്നതുകൊണ്ടു പോഴേക്കു
എന്ന നാമത്തെ വിശേഷിക്കുന്ന ഭേദകവാക്യം ആകുന്നു. (b) എന്നതു പ്രധാ
നവാക്യം ആകുന്നു.
170. (1) നാമവാക്യം നാമത്തിന്നു തുല്യമാകയാൽ നാമ
ത്തിന്റെ ലക്ഷണങ്ങളെല്ലാം അതിന്നുണ്ടു. അതു ആഖ്യ
യും കൎമ്മവും ആയിരിക്കും. (ii. 3.)
(i), ഉപവാക്യം ക്രിയാനാമത്തിലോ ക്രിയാപുരുഷനാമത്തിലോ അവസാ
നിക്കുന്നുവെങ്കിൽ ഇവയുടെ വിഭക്തി ഷഷ്ഠിയാകുന്ന പക്ഷം ആ ഷഷ്ഠി അന്വ
യിക്കുന്ന നാമത്തിന്റെ വിശേഷണമായ നാമവാക്യമായിരിക്കും. മറ്റുവിഭക്തി
കളാകുന്നുവെങ്കിൽ അവ ക്രിയയോടു അന്വയിക്കും. ആയതുകൊണ്ടു നാമവാ
ക്യം നാമവിശേഷണവും ക്രിയാവിശേഷണവും ആയിരിക്കും.
(ii) ‘ചാണക്യൻ ഇന്നത്ര ഭോഷത്വമുള്ളോനല്ലെന്നു ദൃഢമല്ലോ’. ഇതിൽ
‘ചാണക്യൻ ഇന്നത്ര ഭോഷത്വമുള്ളോനല്ല’ എന്നതു നാമവാക്യം “ദൃഢമല്ലോ”
എന്നതിന്റെ ആഖ്യ. “ദൃഢമല്ലോ” എന്നതു പ്രധാനവാക്യം. ഈ പ്രധാ
നവാക്യത്തിന്റെ ആഖ്യ നാമവാക്യമാകുന്നു.
(iii) നാമവാക്യവും പ്രധാനവാക്യവും ‘എന്നു’ എന്ന സംഗ്രാഹക ഘടക
ത്താൽ കൂട്ടിച്ചേൎത്തിരിക്കുന്നു. (ii. 143.)
(iv) ‘രാമൻ കാട്ടിൽ പോയി എന്നു ജനങ്ങൾ കേട്ടു വ്യസനിച്ചു’. എന്ന സ
ങ്കീൎണ്ണവാക്യത്തിൽ ‘രാമൻ കാട്ടിൽ പോയി’ എന്ന നാമവാക്യം ‘കേട്ടു’ എന്നതി
ന്റെ കൎമ്മം.
(v) (a) ‘കുട്ടി ധൈൎയ്യത്തോടെ സത്യം പറകയാൽ, (b) അച്ഛൻ അത്യന്തം
സന്തോഷിച്ചു’. ഇതിൽ (a) എന്ന വാക്യ ‘പറകയാൽ’ എന്ന തൃതീയയിൽ അവ
സാനിക്കുന്നതു കൊണ്ടു (b) യിലെ ‘സന്തോഷിച്ചു’ എന്ന ക്രിയയോടു അന്വയിച്ചു
അതിനെ വിശേഷിക്കുന്നു. സന്തോഷത്തിന്റെ കാരണം കാണിക്കുന്നു.
(vi) ‘ശകുന്തള പറഞ്ഞതിന്റെ സാരം മനസ്സിലായോ’ എന്ന സങ്കീൎണ്ണവാക്യ
ത്തിൽ ‘ശകുന്തള പറഞ്ഞതിന്റെ’ എന്ന ഉപവാക്യം ഷഷ്ഠിയിൽ അവസാനി
ക്കുന്നതുകൊണ്ടു പ്രധാനവാക്യത്തിലെ സാരം എന്ന നാമത്തിന്റെ വിശേ
ഷണമാകുന്നു.
[ 132 ] (2) ആഖ്യ, ആഖ്യാതം, നാമവിശേഷണം, ക്രിയാവിശേ
ഷ്ണം എന്നിവയുടെ സ്ഥാനത്തു നാമവാക്യം വരും.
171. (1) സാധാരണമായി ഭേദകവാക്യങ്ങളെല്ലാം അപൂ
ൎണ്ണക്രിയയിൽ അവസാനിക്കും. ശബ്ദന്യൂനങ്ങളിൽ അവസാ
നിക്കുന്ന ഉപവാക്യങ്ങൾ ആ നാമത്തിന്റെ വിശേഷണമാ
യിരിക്കും. ക്രിയാന്യൂനം, സംഭാവന, അനുവാദകം, ഭാവരൂപം
ഇവയിൽ ഉപവാക്യം അവസാനിക്കുന്നുവെങ്കിൽ അതു പ്രധാ
നവാക്യത്തിലേ ഒരു ക്രിയയെ വിശേഷിക്കും.
(i) (a) “ശകുന്തളേ, മുല്ലപ്പൂപോലെ സുകുമാരശരീരയായ (b) നിന്നെയും ഈ
ആശ്രമവൃക്ഷങ്ങളെ നനയ്ക്കുന്നതിന്നു നിയോഗിച്ചതിനാൽ (c) താതകണ്വന്നു
നിന്നെക്കാളും ഇവ പ്രിയതരങ്ങളാണു (d) എന്നു ഞാൻ വിചാരിക്കുന്നു.” ഈ
സങ്കീൎണ്ണവാക്യത്തിൽ (a) എന്ന ഉപവാക്യം ശബ്ദന്യൂനത്തിൽ അവസാനിക്കുന്ന
തു കൊണ്ടു നിന്നെയും എന്നതിന്റെ വിശേഷണം. (b) എന്നതു നിയോഗിച്ചതി
നാൽ എന്ന ക്രിയാപുരുഷനാമത്തിന്റെ തൃതീയയിൽ അവസാനിക്കുന്നതു കൊണ്ടു
(c) എന്നതിലേ ആണു (= ആകുന്നു)എന്ന ക്രിയയുടെ വിശേഷണം. (c) എ
ന്നതു നാമവാക്യം (d) യിലെ വിചാരിക്കുന്നതിന്റെ കൎമ്മം. (d) പ്രധാനവാക്യം.
(ii) “ഉഗ്രനായുള്ളോരു വിപ്രനവന്തനിക്കഗ്രാസനം നരപാലകന്മാരവർ
എന്നും കൊടുക്കയില്ലെന്നും വരും.” ഇതിൽ (1) ‘ഉഗ്രനായുള്ള’ എന്നതു ഭേദക
വാക്യം ‘ഒരു വിപ്രൻ’ എന്നതിന്റെ വിശേഷണം; (2) ‘ഒരു വിപ്രനവന്ത
നിക്കു അഗ്രാസനം നരപാലകന്മാർ എന്നും കൊടുക്കയില്ല’ എന്നതു നാമവാക്യം
‘വരും’ എന്നതിന്റെ ആഖ്യ. (3) ‘വരും’ എന്നതു പ്രധാനവാക്യം; (2) വാക്യ
ത്തിന്റെ ആഖ്യാതം.
(iii) (a) “ജീവനോടു ബത പാണ്ഡുപുത്രരിന്നൈവരിങ്ങു സവിധേ വസി
ക്കവേ, (b) പാപമിദ്രുപദരാജനന്ദിനിക്കേവമുള്ള ദശ സംഭവിച്ചിതേ”. ഈ
സങ്കീൎണ്ണവാക്യത്തിൽ (a) എന്നതു ഭാവനാമത്തിൽ അവസാനിക്കുന്നതുകൊണ്ടു
പ്രധാനവാക്യമായ (b) യിലേ ‘സംഭവിച്ചിതേ’ എന്നതിന്റെ വിശേഷണം.
(2) ഭേദകവാക്യം ചിലപ്പോൾ പൂൎണ്ണക്രിയയിലും അവസാ
നിക്കും. അപ്പോൾ അതു പ്രശ്നാൎത്ഥകസൎവ്വനാമംകൊണ്ടു
തുടങ്ങും. [ 133 ] (i) (a) യാതൊരുപുമാൻ പരമാത്മാനമുപാസിപ്പു (b) അവൻ ബ്രഹ്മത്തെ
പ്രാപിക്കും.
(ii) (a) യാതൊരുത്തൻ മോഹംകൊണ്ടു കാൎയ്യം സാധിപ്പാൻ പുറപ്പെടുന്നു
(b) അവന്നാപത്തു വരും.
(iii) (a) യാതൊരു ദേവി ആനന്ദരൂപിണിയായ് വസിക്കുന്നതും (b) അങ്ങനെ
യുള്ള ദേവിക്കു നമസ്കാരം. ഇവിടെ (a) എന്ന വാക്യങ്ങൾ ഭേദകവാക്യങ്ങൾ
(b) എന്നിവയിലെ നാമത്തെ വിശേഷിക്കുന്നു.
172. പരസ്പരം അന്വയിച്ചു നില്ക്കുന്ന പദങ്ങളുടെ കൂട്ടം
വാക്യമല്ലാതെയിരുന്നാൽ അതിനു വാചകം(Phrase) എന്നു
പേർ.
(i) ദേവി കല്പിച്ചതുപോലെ അടിയൻ ചെയ്യാം.
(ii) ഇന്നു ദേവി അമ്മയോടും സുഭദ്രാദേവി തുടങ്ങിയുള്ള സപത്നികളോടും
കൂടി ആൎയ്യയായ ഗാന്ധാരിദേവിയുടെ പാദവന്ദനം ചെയ്യുന്നതിന്നായി ഏഴു
ന്നെള്ളിയിരുന്നു.
1. കല്പിച്ചതു പോലെ, 2. അമ്മയോടും സപത്നികളോടും കൂടി, 3. ഗ
ന്ധാരിയുടെ പാദവന്ദനം, ഇവ വാചകങ്ങളാകുന്നു.
173. (i) ശബ്ദന്യൂനത്തെ നാമവിശേഷണമാക്കി എടുത്തിട്ടുണ്ടു. ഗുണ
വചനത്തോടു ആയി, ആയുള്ള മുതലായ ശബ്ദന്യൂനങ്ങളും ഗുണനാമങ്ങളോടു
ഉള്ള, ഏറിയ, പെറുകിയ, ഇയന്ന, ആൎന്ന, ചേൎന്ന മുതലായ ശബ്ദന്യൂനങ്ങളും
ചേൎന്നുണ്ടായ പദക്കൂട്ടത്തെ ശബ്ദന്യൂനോപവാക്യമായിട്ടു എടുക്കേണമോ, വാചക
മായിട്ടു എടുക്കണമോ എന്നതു തീൎച്ചപ്പെടുത്തേണ്ടതാകുന്നു. (ii. 163.)
(1) വാക്യത്തിലേ ആഖ്യയെ വിശേഷിക്കുന്ന ശബ്ദന്യൂന
ത്തിന്റെ കൎത്താവും ഈ ആഖ്യയും ഒന്നു തന്നേയെങ്കിൽ ശ
ബ്ദന്യൂനത്തിൽ അവസാനിക്കുന്ന പദക്കൂട്ടത്തെ വാചകമാ
യിട്ടു എടുക്കെണം.
(ii) “വളരേ ഗ്രന്ഥങ്ങളെ പഠിച്ച ഈ മനുഷ്യൻ ആലോചനയോടും യു
ക്തിയോടും കൂടി സംസാരിക്കുന്നു.” ഇതിൽ പഠിച്ചവനും സംസാരിക്കുന്നവ
നും ഒരാൾ ആകയാൽ വളരെ ഗ്രന്ഥങ്ങളെ പഠിച്ച എന്നതു വാചകം ആക
കൊണ്ടു വാക്യം കേവലവാക്യമാകുന്നു. ആലോചനയോടും യുക്തിയോടുംകൂടി
എന്ന വാചകത്തിൽ കൂടി എന്നതു ഗതിയാകയാൽ ക്രിയാന്യൂനവാക്യമല്ല. [ 134 ] (2) വാക്യത്തിലേ ആഖ്യാവിശേഷണമായ ശബ്ദന്യൂനത്തി
ന്റെയും ആഖ്യാതത്തിന്റെയും കൎത്താവു വെവ്വേറെയാകുന്നു
വെങ്കിൽ ശബ്ദന്യൂനത്തിലവസാനിക്കുന്ന പദക്കൂട്ടം ഭേദകവാ
ക്യമായിട്ടെടുക്കേണം.
(i) ‘പരമദയാലുവായ ഈശ്വരൻ എല്ലായ്പോഴും ചെയ്തുവരുന്ന നന്മകൾ
നമ്മെ സങ്കടങ്ങളിൽനിന്നു സംരക്ഷിക്കുന്നു’. ഇതിൽ ‘പരമദയാലുവായ ഈ
ശ്വരൻ എല്ലായ്പോഴും ചെയ്തുവരുന്ന’ എന്നതു നന്മകൾ എന്നതിനെ വിശേഷി
ക്കുന്ന ഭേദകവാക്യം. ‘ചെയ്തുവരുന്നു’ എന്നതിന്റെയും ‘സംരക്ഷിക്കുന്നു’ എ
ന്നതിന്റെയും കൎത്താവു ഒന്നല്ല. ‘പരമദയാലുവായ’ എന്നതു ഈശ്വരനെ വി
ശേഷിക്കുന്ന വാചകം ആകുന്നു. ദയാലുവാകുന്നതും ചെയ്തുവരുന്നതും ഈശ്വ
രനാകയാൽ ‘പരമദയാലുവായ’ എന്നതിനെ ഉപവാക്യമയിട്ടെടുക്കരുതു.
(ii) പ്രഥമയിൽ അവസാനിക്കുന്ന നാമത്തെ വിശേഷിക്കുന്ന ശബ്ദന്യൂനം
പ്രായേണ വാചകമായിരിക്കും.
(3) ആഖ്യ ഒഴികേയുള്ള ഏതുപദത്തെയും ശബ്ദന്യൂനം
വിശേഷിക്കുന്നുവെങ്കിൽ ആ ശബ്ദന്യൂനത്തിൽ അവസാനി
ക്കുന്ന വാചകത്തെ ഉപവാക്യമായിട്ടു എടുക്കേണം.
(i) തന്നോടു തുല്യനായുള്ള | ജനങ്ങളിൽ തന്നേ വലിയവൻ ചെന്നിരിപ്പൂ
ദൃഢം.
(ii) ഇങ്ങനെ പലതരം പറഞ്ഞു കരയുന്ന മംഗലശീനായ | ചന്ദ്രഗുപ്ത
നോടവർ പിന്നെയും നാണമകലേ കളഞ്ഞുരചെയ്തോർ.
ഇവിടെ ‘തന്നോടു തുല്യനായുള്ള’ എന്നതും ‘ഇങ്ങനെ . . . . . . മംഗലശീ
നായ’ എന്നതും ശബ്ദന്യൂനത്തിൽ അവസാനിക്കുന്ന ഭേദകവാക്യങ്ങൾ.
(iii) ദ്വിതീയാദിവിഭക്തികളിൽ അവസാനിക്കുന്ന നാമത്തെ വിശേഷി
ക്കുന്ന ശബ്ദന്യൂനം ഉപവാക്യമായിട്ടു എടുക്കേണം.
1. പഠിക്കുന്ന | കുട്ടിയെക്കണ്ടു ഗുരുനാഥൻ സന്തോഷിച്ചു. 2. ജയിച്ച
|
കുട്ടിക്കു സമ്മാനം കൊടുത്തു. 3. വരും | കൊല്ലത്തിൽ ഒരു സൂൎയ്യഗ്രഹണം
ഉണ്ടാകും.
“ ഭ്രസുര—
174. ശ്രേഷ്ഠനായുള്ള ചാണക്യൻ അയച്ചു, ഞാൻ
വന്നേൻ ഭവാനെയും കൊണ്ടങ്ങു ചെല്ലുവാൻ
തിണ്ണം പുറപ്പെട്ടുവരികയും വേണം”. [ 135 ] ഇവിടെ “ഭ്രസുരശ്രേഷ്ഠനായുള്ള ചാണക്യൻ എന്നെ അയച്ചു”. എന്ന
വാക്യത്തിൽ ചാണക്യനും, “ഞാൻ ഭവാനെയും കൊണ്ടങ്ങുചെല്ലുവാൻ
വന്നേൻ” എന്നതിൽ ഞാനും, “(ഭവാൻ) തിണ്ണം പുറപ്പെട്ടുവരികയും വേ
ണം”. എന്ന വാക്യത്തിൽ ഭവാനും, ആഖ്യകളായിരിക്കുന്നതുകൊണ്ടു ഈ
മൂന്നു വാക്യങ്ങളും ചേൎന്നുണ്ടായ വാക്യത്തിന്നു സംയുക്തവാക്യം എന്നു പേർ.
(1) ഭിന്നാഖ്യകൾ ഉള്ള കേവലവാക്യങ്ങൾ ഒന്നിച്ചു ചേൎന്നു
ണ്ടാകുന്ന ഒറ്റവാക്യത്തിന്നു സംയുക്തവാക്യം എന്നു പേർ.
(i) രാമൻ കളിക്കുന്നു; കൃഷ്ണൻ കളിക്കുന്നു; ഗോവിന്ദൻ കളിക്കുന്നു എന്നീ
മൂന്നു കേവലവാക്യങ്ങൾ ആകുന്നു. ഇവയിൽ ആഖ്യാപദം ഭിന്നമായും ആ
ഖ്യാതപദം തുല്യമായും ഇരിക്കുന്നു. ഇവയെ ഒരു വാക്യമാക്കുവാൻ ആഖ്യകളെ
ഉം കൊണ്ടു കൂട്ടിച്ചേൎക്കും. ആഖ്യാതത്തെ ഒരിക്കൽ മാത്രം പ്രയോഗിക്കും.
“രാമനും കൃഷ്ണനും ഗോവിന്ദനും കളിക്കുന്നു”. ഇതു സംയുക്തവാക്യം ആകുന്നു.
(ii) ‘രാമൻ അയോദ്ധ്യയിൽനിന്നു പുറപ്പെട്ടു; രാമൻ സിദ്ധാശ്രമത്തിൽ
ചെന്നു; രാമൻ അവിടെ താടകയെ കൊന്നു; രാമൻ ഗോതമാശ്രമത്തിൽ ചെന്നു
അഹല്യയെ കണ്ടു; രാമൻ മിഥിലയിൽ പോയി; രാമൻ സീതയെ വിവാഹം
ചെയ്തു’. ഈ വാക്യങ്ങളിൽ ആഖ്യയായ ‘രാമൻ’ എന്നതു എല്ലാറ്റിന്നും തുല്യമാ
യിട്ടുണ്ടു. ആഖ്യാതം മുതലായവ മാത്രം ഭേദിച്ചിരിക്കുന്നു. ഇവയെ ഒരു വാ
ക്യമാക്കിയാൽ “രാമൻ അയോദ്ധ്യയിൽനിന്നു പുറപ്പെട്ടു, സിദ്ധാശ്രമത്തിൽ
ചെന്നു, അവിടെ താടകയെ കൊന്നു, ഗോതമാശ്രമത്തിൽ ചെന്നു അഹല്യയെ
ക്കണ്ടു, അവിടുന്നു മിഥിലയിൽ പോയി സീതയെ വിവാഹം ചെയ്തു” എന്ന
വാക്യം കിട്ടും. ഇതു കേവലവാക്യമാകുന്നു.
(2) മലയാളത്തിൽ വാക്യങ്ങളെ വിഭജിക്കുമ്പോൾ കൎത്താ
വിന്റെ പ്രാധാന്യം വിചാരിച്ചു വിഭാഗിക്കുന്നതുകൊണ്ടു വാ
ക്യത്തിൽ എത്ര കൎത്തൃപദങ്ങൾ ഉണ്ടോ അത്ര തന്നേ വാക്യ
ങ്ങളാക്കി അതിനെ വിഭാഗിക്കേണം.
175. സങ്കീൎണ്ണവാക്യങ്ങളും സംയുക്തവാക്യങ്ങളും ചേൎന്നു
ണ്ടായ വാക്യത്തിന്നു സമ്മിശ്രവാക്യം എന്നു പേർ. പല
പ്രധാനവാക്യങ്ങളും പല ഉപവാക്യങ്ങളും ചേൎന്നുണ്ടായ വാ
ക്യമാകുന്നു സമ്മിശ്രവാക്യം. സങ്കീൎണ്ണവാക്യത്തിൽ ഒരു [ 136 ] പ്രധാനവാക്യം മാത്രമേയുള്ളു. സങ്കീൎണ്ണവാക്യത്തിൽ അനേ
കം പ്രധാനവാക്യങ്ങൾ ഉണ്ടായാൽ അതു സമ്മിശ്രമാകും.
വമ്പട രണ്ടുപുറത്തുമടുത്തതി
കമ്പമകന്നു, പോർ ചെയ്യുന്നതുനേരം,
അഭ്യാസമുള്ള ജനങ്ങൾ അണഞ്ഞുടൻ
വില്പാടു വാങ്ങാതെ വെട്ടി നടക്കയും,
ധൃഷ്ടരായുള്ളവർ വെട്ടു തടുക്കയും,
നിഷ്ഠൂരമായി ചില വാദങ്ങൾ പറകയും,
കുത്തുകൾകൊണ്ടു കുടൽ തുറിക്കയും,
ചത്തും മുറിഞ്ഞുമൊട്ടൊടു തിരിക്കയും,
ശൂരതയുള്ളവർ നേരിട്ടടുക്കയും,
വീരജനങ്ങൾ തിരിഞ്ഞു മരിക്കയും,
ഭീരുക്കളായവർ പിമ്പെട്ടു നില്ക്കുകയും,
ഓരോ ജനങ്ങളവരെ കുമെക്കയും,
ചാണക്യഭൂസുരൻ യുദ്ധം ഭരിക്കയും,
നാണയതിന്നു ചാപങ്ങൾ മുറിക്കയും,
കാണികൾ തമ്മിൽ പറഞ്ഞു രസിക്കയും,
ആനകൾ ചത്തു മലെച്ചു കിടക്കയും,
വെട്ടുകൾകൊണ്ടു തലകൾ തെറിക്കയും,
തട്ടു കേടുണ്ടാകകൊണ്ടൊട്ടൊഴിക്കയും,
തട്ടിയടുക്കയും പട്ടുകിടക്കയും,
ഒട്ടു തടുക്കയും വെട്ടി മരിക്കയും,
കൂരമ്പു പേമഴപോലെ ചൊരിക്കയും,
ഘോരം പടയെന്നു കാണികൾ ചൊല്കയും,
രണ്ടുപുറവുമീവണ്ണം പൊരുതളവു
ഉണ്ടായ സംഗരം എത്ര ഭയങ്കരം.
ഇതു ഒരു സമ്മിശ്രവാക്യമാകുന്നു.
176. ഓരോ വിധം വാക്യങ്ങളെ അപോദ്ധരിക്കേണ്ടുന്ന
ക്രമം കാണിക്കും. [ 137 ] 1. കേവലവാക്യം.
(i) പാലും പഴവും ഭുജിച്ചു തെളിഞ്ഞുടൻ,
കാലം വൃഥാ കളഞ്ഞീടാതെ ചൊല്ലെടോ.
ആഖ്യ. | ‘നീ’ (അദ്ധ്യാഹാരത്താൽ കിട്ടിയതു). |
കൎമ്മം. | 1. ‘പാൽ’, ‘പഴം’, ഉം അവ്യയത്താൽ സമുച്ചയിക്കപ്പെ ട്ടിരിക്കുന്നു. ഭുജിച്ചു എന്ന ക്രിയയുടെ കൎമ്മം 2. ‘കാലം’, കളഞ്ഞീടാതെ എന്നതിന്റെ കൎമ്മം. |
ആഖ്യാതം. | ‘ചൊല്ലു’. (പൂൎണ്ണക്രിയ, നിയോജകപ്രകാരം.) |
ആഖ്യാത വിശേഷണം |
1. ‘ഭുജിച്ചു’, ‘തെളിച്ചു’, ‘കളയാതെ’, ഈ ക്രിയാന്യൂന ങ്ങൾക്കും ആഖ്യാതത്തിന്നും കൎത്താവു ഒന്നാകയാൽ ആഖ്യാത വിശേഷണം. 2. ‘ഉടൻ’, ‘തെളിച്ചു’ എന്ന വിശേഷണത്തിന്റെ വി |
(ii) അപ്പോൾ അതു കേട്ടു മൌൎയ്യസുതനോടു കെല്പോടു ചൊല്ലിനാൻ
പൃത്ഥ്വീസുരേന്ദ്രനും.
(iii) ബാലനായുള്ള നീ എന്തറിഞ്ഞു, മമ ശീലഗുണങ്ങളും ബുദ്ധിവിലാസ
ങ്ങളും.
ആഖ്യ | ആഖ്യാ വിശേഷണം |
കൎമ്മം | കൎമ്മവി ശേഷണം |
ആ ഖ്യാതം |
ആഖ്യാത വിശേഷണം |
ii. പൃ ത്ഥ്വീസു രേന്ദ്രൻ |
അതു | ചൊല്ലി നാൻ |
അപ്പോൾ(കാ ലം) കേട്ടു (ക്രി യാന്യൂനം) മൌ ൎയ്യസുതനോടു കെല്പോടു (സാ ഹിത്യം) | ||
iii. നീ | ബാലനായു ള്ള (നാമത്തോ ടു ആയുള്ള എ ന്ന ശബ്ദന്യൂനം ചേൎന്നുണ്ടായതു) |
ശീലഗുണങ്ങ ൾ ബുദ്ധിവിലാ സങ്ങൾ (ഉം കൊണ്ടു സമുച്ച യിച്ചിരിക്കുന്നു) |
മമ (ഷഷ്ഠി വിഭക്തി) |
അറി ഞ്ഞു |
എന്തു (=എത്ര ത്തോളം —പ രിമാണം കാ ണിക്കുന്നു) |
(i) താഴേ ചേൎത്ത വാക്യങ്ങളെ അപോദ്ധരിക്ക.
(ii) വിഭക്തികളുടെ അൎത്ഥവും പറക.
1. ആൎയ്യേ, വേഷം ധരിച്ചുകഴിഞ്ഞാൽ ഇങ്ങോട്ടു വരിക തന്നേ.
2. കുതിരകളുടെ വേഗം ആദിത്യാശ്വങ്ങളുടെ വേഗത്തേയും അതിശയി
ച്ചിരിക്കുന്നു.
3. ബ്രാഹ്മണാശീൎവ്വാദത്തെ ഞാൻ ഭക്തിയോടെ സ്വീകരിച്ചിരിക്കുന്നു.
4. ദുഃഖത്തിന്നും ആയുധപരിത്യാഗത്തിന്നും കാരണമെന്താണ്?
5. യാതുകൂരിരുൾ നീക്കിക്കളവാനും,
ലോകകൈരവബോധം വരുത്തുവാനും,
കൌസല്യാദേവീപൂൎവ്വാചലേ രാമ-
ചന്ദ്രൻ ജാതനായമ്പോടു, ഗോവിന്ദ.
[ഇവിടെ ഗോവിന്ദ എന്നതിന്നു വാക്യത്തിൽ പ്രവേശമേ ഇല്ല.]
6. വാനോർനദീപുരേ വാണരുളീടുന്ന
ദീനാനുകമ്പിയാം കൃഷ്ണൻതിരുവടി
ദീനം കളഞ്ഞെന്നെ രക്ഷിച്ചുകൊള്ളേണം.
7. ദ്രുപദനന്ദനിതന്റെ വചനമിങ്ങനെ കേട്ടു,
നൃപതി മാരുതി ഭീമൻ ചിരിച്ചുകൊണ്ടുരചെയ്തു.
8. അനേകം ആളുകൾ നിയമേന അതൃപ്തന്മാരായിട്ടിരിക്കുന്നു.
9. ഇങ്ങനെ ഒക്കയും വിചാരിക്കുന്ന ആളുകൾ സദാ ദീൎഘശ്വാസം വിടു
കയും ദുഃഖിക്കയും മുറുമുറുക്കയും ചെയ്യുന്നു.
10. അല്ലയോ പ്രിയതമേ, ഞാൻ ഇത്ര നിൎദ്ദയനും മഹാപാപിയും ആയി
ത്തീൎന്നല്ലോ.
11. വിമാനചാരികളായിരിക്കുന്ന ഇന്ദ്രാദികൾ ദേവലോകത്തെ വിട്ടിറങ്ങി
ഭൂതലത്തെ പ്രാപിച്ചു.
12. ഞാൻ ഇപ്പോൾ ഉണൎന്നിട്ടും വിചാരംകൊണ്ടു കൎത്തവ്യകൎമ്മങ്ങളെ ചെ
യ്യുന്നതിൽ അവയവങ്ങളെ വ്യാപരിക്കുന്നതിന്നു ശക്തയാകുന്നില്ല.
13. ആ രാജൎഷി അപ്രകാരമെല്ലാം പറഞ്ഞിട്ടു ഇതുവരെ ഒരെഴുത്തുപോലും
അയച്ചില്ല.
14. മഞ്ഞു സാധാരണവായുവിൽ ചേൎന്നു ആകാശത്തിൽ വ്യാപിച്ചിരി
ക്കുന്നു. [ 139 ] 15. ഇനി കാലതാമസം കൂടാതെ നാം എല്ലാവരും നമ്മുടെ പ്രവൃത്തി നോക്ക.
16. രാവിലേ പ്രാതൽ കഴിക്കേണ്ടതിന്നു കൃഷിക്കാർ അടുക്കളെക്കുള്ളിൽ
വന്നു ഘടികാരം നോക്കി.
(iii) പാഠപുസ്തകത്തിലേ ചെറിയ വാക്യങ്ങളെ വിഭജിക്കുക.
2. സങ്കീൎണ്ണവാക്യം.
1. യൌവനം വന്നു പരിപൂൎണ്ണമായ്ചമഞ്ഞതി
ഗൎവ്വിതന്മാരായുള്ള പുത്രരെ കണ്ടു, നൃപൻ
മന്ത്രികളെയും നിജപുത്രന്മാരെയും വിളി
ച്ചന്തികേ വരുത്തിക്കൊണ്ടീവണ്ണമുരചെയ്താൻ:
ഒമ്പതു തനയന്മാരുണ്ടല്ലോ പുനരിനിക്കു,
ഒമ്പതിലൊരുവനെ ഭൂപതിയാക്കി വെച്ചു,
കാനനം പുക്കു തപം ചെയ്തുകൊണ്ടനുദിനം,
ഊനമെന്നിയെ ഗതിവരുത്തീടുകവേണം.
(i) “യൌവനം വന്നു പരിപൂൎണ്ണമായ്ചമഞ്ഞു” – ഭേദകവാക്യം ii. വാക്യ
ത്തിന്റെ കാരണം പറയുന്നു.
(ii) “ഗൎവ്വിതന്മാരായുള്ള” – ഭേദകവാക്യം പുത്രരേ എന്നതിനെ വിശേഷി
ക്കുന്നു.
(iii) “നൃപൻ പുത്രരെ കണ്ടു, മന്ത്രികളെയും നിജപുത്രന്മാരെയും വിളിച്ചു
അന്തികെ വരുത്തിക്കൊണ്ടു ഈവണ്ണം ഉരചെയ്താൻ” – i, ii, iv. ഈ വാക്യങ്ങ
ൾക്കു പ്രധാനവാക്യം.
(iv) “എനിക്കു പുനർ ഒമ്പതു തനയന്മാർ ഉണ്ടല്ലൊ” – നാമവാക്യം ഉര
ചെയ്തു എന്നതിന്റെ കൎമ്മം.
(v) “ഒമ്പതിൽ ഒരുവനെ ഭൂപതിയാക്കിവെച്ചു കാനനം പുക്കു അനുദിനം
തപം ചെയ്തുകൊണ്ടു ഊനമെന്നിയെ ഗതിവരുത്തീടുകവേണം” –
നാമവാക്യം
ഉരചെയ്തു എന്നതിന്റെ കൎമ്മം.
(iv) ലും (v) ലും സമാനാധികരണത്തിലുള്ള വാക്യങ്ങളാക
യാൽ ഇവയെ സാജാതീയവാക്യങ്ങൾ എന്നു പറയും.
രിച്ചതിന്റെ ശേഷം ഓരോരോ വാക്യത്തെ കേവലവാക്യത്തെ പോലെ വിഭ
ജിക്കേണം. [ 140 ]
i. വാക്യം. | ii. വാക്യം. |
ആഖ്യ– യൌവനം. | ആഖ്യ– പുത്രന്മാർ (അദ്ധ്യാഹരിക്കേ ണം). |
ആഖ്യാതം– വന്നു ചമഞ്ഞു. (അപൂൎണ്ണ ക്രിയ). |
ആഖ്യാതം– ആയുള്ള (അപൂൎണ്ണക്രിയ). |
ആഖ്യാതവിശേഷണം– പരിപൂൎണ്ണ മായി. (ഗുണവചനത്തോടു ആയി ചേൎന്നുണ്ടായതു). |
ആഖ്യാതപൂരണം - ഗൎവ്വിതന്മാർ (ഗുണ വചനം). |
iii വാക്യം. | iv. വാക്യം. |
ആഖ്യ– നൃപൻ. | ആഖ്യ– തനയന്മാർ. |
കൎമ്മം - 1. പുത്രരെ (കണ്ടു എന്ന ക്രി യയുടെ കൎമ്മം). 2. മന്ത്രികളെ, 3. നിജപുത്രന്മാരെ, (വിളിച്ചു എന്ന തിന്റെ കൎമ്മം. രണ്ടും ഉം അവ്യയ ത്താൽ കൂട്ടിച്ചേൎത്തിരിക്കുന്നു). |
ആഖ്യാവിശേഷണം– ഒമ്പതു. (സംഖ്യ.) |
ആഖ്യാതം - ഉണ്ടല്ലോ. | |
ആഖ്യാതവിശേഷണം– 1. പുനർ (നി രൎത്ഥകം). 2. എനിക്കു– പുത്രർ എ ന്ന നാമത്തിന്നും എനിക്കും തമ്മിലു ള്ള സംബന്ധം ‘ഉണ്ടു’ കാണിക്കുന്നു. |
ആഖ്യാതം– ഉരചെയ്താൻ (പൂ: ക്രിയ.)
ആഖ്യാതവിശേഷണം– (a)1. കണ്ടു, 2. വിളിച്ചു, 3. വരുത്തിക്കൊണ്ടു ക്രി
യാന്യൂനങ്ങൾ. (b) അന്തികേ (സ്ഥലം), ഈവണ്ണം (പ്രകാരം).
v. വാക്യം.
ആഖ്യ– ഞാൻ (അദ്ധ്യാഹരിക്കേണം).
ആഖ്യാതം– വരുത്തീടുകവേണം (സമാസക്രിയ, വിധായകപ്രകാരം.)
കൎമ്മം - 1. ഒരുവനെ. (ആക്കിവെച്ചു എന്നതിന്റെ കൎമ്മം.) 2. കാനനം.
(പുക്കു എന്നതിന്റെ കൎമ്മം) 3. തപം (ചെയ്തു എന്നതിന്റെ കൎമ്മം) 4. ഗ
തി. (വരുത്തീടുകവേണം എന്നതിന്റെ കൎമ്മം).
ആഖ്യാതവിശേഷണം– 1. ഒമ്പതിൽ. (നിൎദ്ധാരണാൎത്ഥം കാണിക്കുന്നു.
ആക്കി എന്നതിനെ വിശേഷിക്കുന്നു.) 2. അനുദിനം. (അവ്യയീഭാവസമാസം.
ചെയ്തു എന്നതിനെ വിശേഷിക്കുന്നു.) 3. ഊനം എന്നിയെ (വരുത്തീടുകവേണം
എന്നതിന്റെ വിശേഷണം).
ജ്ഞാപകം.– ഭൂപതിയാക്കി എന്നതു സമസ്തപദമായിട്ടെടുക്കാം. അ
ല്ലെങ്കിൽ ഭൂപതി എന്നതിനെ ആക്കി എന്നതിന്റെ ആഖ്യാതപൂരണമായിട്ടും
എടുക്കാം. ആഖ്യാതപൂരണം പ്രഥമയിലേ വരൂ. [ 141 ] 2. കല്യാണശീലനാം കാൎമ്മുകിൽവൎണ്ണനെ
കല്യാത്മഭാവേന വന്ദിച്ചുകൊണ്ടു ഞാൻ
കല്യാണസൌഗന്ധികാഖ്യം കഥാഭാഗ
മുല്ലാസകാരണം ഭാരതസത്തമം
ചൊല്ലെറുമിക്കഥാലേശം ചുരുക്കി ഞാൻ
ചൊല്വാൻ തുടങ്ങുന്നു ദേശികാനുഗ്രഹാൽ.
വാക്യങ്ങൾ | ജാതിയും സംബന്ധവും | ഘടക ങ്ങൾ |
ആഖ്യ | ആഖ്യാ വിശേ ഷണം |
കൎമ്മം | കൎമ്മ വിശേ ഷണം |
ആ ഖ്യാതം |
ആഖ്യാത വിശേഷണം |
2. (i) കല്യാണശീലനാം. (ii) കാൎമ്മുകിൽവൎണ്ണനെ കല്യാത്മഭാവേന വന്ദിച്ചുകൊണ്ടു ഞാൻ കല്യാണസൌഗന്ധികാ ഖ്യം കഥാഭാഗം ഉല്ലാസകാര ണം ഭാരതസത്തമം ഇക്കഥാ ലേശം ചുരുക്കി ഞാൻ ചൊ ല്വാൻ തുടങ്ങുന്നു ദേശികാനു ഗ്രഹാൽ. |
i. ഭേദകവാക്യം കാൎമ്മുകിൽ വ ൎണ്ണനെ വിശേ ഷിക്കുന്നു. ii. പ്രധാന വാക്യം. iii. ഭേദകവാ ക്യം, കഥാലേ ശം എന്നതിനെ വിശേഷി ക്കുന്നു. |
കാൎമ്മുകിൽ വൎണ്ണൻ (അദ്ധ്യാ ഹാൎയ്യം) ഞാൻ, (ര ണ്ടുവട്ടം ആ വൎത്തിച്ചി രിക്കുന്നു). |
കാൎമ്മു കിൽവ ൎണ്ണനെ ഇക്ക ഥാലേ ശം. |
കല്യാണ സൌഗ ന്ധികാ ഖ്യം, ക ഥാഭാഗം; ഉല്ലാസ കാരണം ഭാരതസ ത്തമം. |
കല്യാ ണശീ ലനാം തുടങ്ങു ന്നു. |
1. വന്ദിച്ചുകൊ ണ്ടു. 2. ചുരുക്കി. 3. ചൊല്ലുവാൻ. (ക്രിയാന്യൂന ങ്ങൾ) ദേശികാ നുഗ്രഹാൽ. (സംസ്കൃതപ | ||
(iii) ചൊല്ലേറും. | കല്യാണ സൌഗ ന്ധികാഖ്യം (അദ്ധ്യാ ഹാൎയ്യം). |
ചൊ ല്ലേറും. |
(2) കാരകാൎത്ഥങ്ങളെയും പറക.
i. ചേതസ്സമാകൎഷകമായിടും നിൻ
ഗീതസ്വരത്താൽ ഹൃതനായി ഞാനും,
സ്ഥീതദ്രുതം പൂണ്ട മൃഗത്തിനാലീ
ശ്ശീതദ്യുതേൎവ്വംശജനാം നൃപൻപോൽ.
ii. ചെവിക്കു പേയമായിട്ടു ഭവിക്കും ഭാരതാമൃതം
ചമച്ച നിൎമ്മലാത്മാനം നമിക്കുന്നേൻ മഹാമുനിം.
iii. അരുളപ്പാടതു കേട്ടു കിരീടി
പുരികക്കൊടികൊണ്ടൊന്നറിയിച്ചാൻ:–
“കുരുവരനുണ്ടു ശിരോഭോഗേ തവ
മരുവീടുന്നു [നാരായണജയ]”.
iv. ഇന്നിന്നു പോം പ്രാണൻ എനിക്കുപൎത്താൽ
എന്നങ്ങു ചിത്തത്തിൽ നിനച്ചു തന്നേ
ഇന്നംബ വാഴുന്നതു മാനവേന്ദ്ര
കൊന്നീടൊല നീയതുകൊണ്ടടോ മാം.
v. മൌൎയ്യതനയൻ ഒരുദിനം
മംഗലശീലൻ കുസുമപുരത്തിങ്കൽ
സഞ്ചരിക്കുന്നോരുനേരത്തു ദൂരവേ,
തഞ്ചുന്ന കാന്തി കലൎന്നോരു വിപ്രനെ
പദ്ധതിമദ്ധ്യേ വസിച്ചു കൊണ്ടെത്രയും
ക്രുദ്ധനായ്മേഖല കുത്തിപ്പറിച്ചുടൻ
ചുട്ടതിൻഭസ്മം കലക്കിക്കുടിച്ചതി
രുഷ്ടനായ്നില്ക്കുന്നതു കണ്ടവൻതാനും.
vi. (a) ഉടനെ അവനെ നോക്കിക്കൊണ്ടിരുന്ന ആ വൎത്തകൻ അവൻ
കുനിഞ്ഞെടുത്ത സാധനം എന്തായിരിക്കുമെന്നു വിചാരിച്ചു.
(b) നിലത്തു വീണു കിടക്കുന്ന മൊട്ടുസൂചിക്കൊപ്പമായ അല്പവസ്തു
ക്കളെ പെറുക്കിയെടുക്കുന്നതു സാധാരണമല്ലേ.
(c) ആയതു അത്ര വിചാരിക്കേണ്ടിയ ഒരു കാൎയ്യവുമല്ലെന്നു വല്ലവ
രും പറയുമായിരിക്കാം. [ 143 ] vii. ഇങ്ങനെ നിൎബ്ബന്ധമായി അവർ നാലുപേരും പറഞ്ഞതിനെ കേ
ട്ടിട്ടു നളമഹാരാജാവു തന്റെ മനസ്സിൽ വിചാരിച്ചു.
viii. അമരാവതിയെ ജയിക്കുന്നതായ ആ രാജധാനിയെക്കണ്ടപ്പോൾ
തന്നേ നളമഹാരാജാവു സന്തോഷസമുദ്രത്തിൽ മുങ്ങി.
(3) പാഠപുസ്തകത്തിലേ നൂറു വാക്യങ്ങളെ വിഭജിക്കുക.
3. സംയുക്തവാക്യം.
1. നക്ഷത്രങ്ങൾ തെളിഞ്ഞു ഗഗനത്തിൽ,
ദിക്കുകൾ പത്തുമൊക്കെ പ്രകാശിച്ചു,
അൎക്കസോമനും സുപ്രഭാ കൈക്കൊണ്ടു,
ലക്ഷ്മി വൎദ്ധിച്ചു ഭൂമിയിൽ, ഗോവിന്ദ.
ജ്ഞാപകം.– ശ്രീരാമന്റെ ജനനദിവസത്തിന്റെ വൎണ്ണനമാകുന്നു
ഇതു. ഇവിടെ സജാതീയവാക്യങ്ങളെ കൂട്ടിച്ചേൎത്തിട്ടില്ല എങ്കിലും ഇവ
തമ്മിൽ ഒരു സംബന്ധമുണ്ടെന്നതു പ്രത്യക്ഷം തന്നേ. സംയുക്തവാക്യ
ത്തിൽ അടുത്തടുത്തു നില്ക്കുന്നവയും സംബന്ധം കാണിക്കുന്ന
നിപാതങ്ങളില്ലാത്തവയും ആയ വാക്യങ്ങൾക്കു ആനുഷങ്ഗിക
വാക്യങ്ങൾ (Collateral clauses) എന്നു പേർ.
2. നാകഭേരികൾ താനേ മുഴങ്ങിയും
ലോകമാനസജാലം തെളികയും
നാകനാരികളാടിയും പാടിയും
തോയരാശികൾ തെളികയും ഗോവിന്ദ.
ഇവിടെ ഉം അവ്യയത്താൽ കൂട്ടിച്ചേൎത്ത വാക്യങ്ങളാൽ സംയുക്തവാക്യം
ഉണ്ടായിരിക്കുന്നു. ചെയ്തു എന്ന ക്രിയാപദം അദ്ധ്യാഹരിക്കേണ്ടതാകുന്നു.
3. രാമചന്ദ്രം ജനിപ്പിച്ചു കൌസല്യാ
ദേവി കൈകേയി പെറ്റു ഭരതനെ
ലക്ഷ്മണനെയും ശത്രുഘ്നമാനം
പെറ്റു നല്ല സുമിത്രയും ഗോവിന്ദ.
4. പൎവ്വതരാജനും ചാണക്യവിപ്രനും
ഗൎവ്വം നടിച്ചോരു വൈരോധകാദിയും,
മ്ലേച്ഛഗണങ്ങളും പാരസീകന്മാരും [ 144 ] ഉച്ചത്തിലാമ്മാർ നിലവിളിച്ചൊക്കവേ
പുഷ്പപുരിക്കു വടക്കും കിഴക്കുമായി
കെല്പോടു ചെന്നു വളഞ്ഞാർ അതുനേരം.
ഇവിടെ അനേകം ആഖ്യകളെ ഒന്നിച്ചു കൂട്ടിച്ചേൎത്തിരിക്കുന്നു.
5. വീരനായുള്ളൊരു പൎവ്വതരാജനും
ധീരനായുള്ളൊരു വൈരോധകൻതാനും
പുത്രനായുള്ള മലയകേതുതാനും
എത്രയുമൂക്കുള്ള മന്ത്രിജനങ്ങളും
ബന്ധുക്കളും പഞ്ചസേനാധിപന്മാരും
സിന്ധുവാസികളായ ശകന്മാരും
പാരസീകന്മാർ യവനഗണങ്ങളും
വീരരായീടുന്ന ബന്ധുജനങ്ങളും
ആനതേർ കാലാൾ കുതിരപ്പടകളും
ആനകശൃംഗമൃദംഗാദിവാദ്യവും
ഒക്കവേ തിക്കിത്തിരക്കീട്ടു തെക്കോട്ടു
വെക്കം നടന്നു.
6. ദ്രോണർ, കൎണ്ണൻ, ജയദ്രഥൻ തുടങ്ങിയുള്ളവർ അഭിമന്യുവി
നെ നിഗ്രഹിച്ചു. (ഇതിനെ കേവലവാക്യമാക്കി എടുക്കേണം.
ദ്രോണൻ, കൎണ്ണൻ, ജയദ്രഥൻ എന്ന പദങ്ങൾ സമാനാധികര
ണത്തിൽ തുടങ്ങിയുള്ളവർ എന്നതിനോടു അന്വയിക്കുകകൊണ്ടും
തുടങ്ങിയുള്ളവർ നിഗ്രഹിച്ചു എന്നതിന്റെ ആഖ്യയാകകൊണ്ടും
ഇതു കേവലവാക്യം.)
7. മേലെഴുതിയ വാക്യങ്ങളെ അപോദ്ധരിക്കുക. വിഭക്ത്യൎത്ഥ
ങ്ങളും പറക. പാഠപുസ്തകത്തിലേ ൬ വാക്യങ്ങളെ വിഭജിക്കുക.
4. സമ്മിശ്രവാക്യങ്ങൾ.
(1) കാഴ്ചെക്കു ആയതു അല്പമായി തോന്നിയാലും ആ
ക്രിയ, ഒരുവന്നു ഗുണകരങ്ങളായ സൽകൃത്യാദികളിൽ സ്വാ
ഭാവികമായി തന്നേ ആസ്ഥയുണ്ടെന്നുള്ളതിനെ കുറിക്കുന്ന
ലക്ഷണങ്ങളിൽ ഒന്നാകുന്നു എന്നു പ്രത്യേകിച്ചു ഓരോന്നു [ 145 ] സൂക്ഷിപ്പാനും മിതവ്യയം ചെയ്വാനും ഉള്ള ശീലത്തിന്റെ
സൂചകമെന്നും ആ വ്യാപാരിശ്രേഷ്ഠന്നു ബോധമായി.
(a) ‘കാഴ്ചെക്കു ആയതു അല്പമായി തോന്നിയാലും’, ബോധമായി എന്നതിനെ
വിശേഷിക്കുന്ന ഭേദകവാക്യം.
(b) ‘ഗുണകരങ്ങളായ’– സ്വൽകൃത്യാദികളിൽ എന്നതിനെ വിശേഷിക്കുന്ന
ഭേദകവാക്യം.
(c) ‘ഒരുവന്നു സ്വൽകൃത്യാദികളിൽ സ്വഭാവികമായി തന്നേ ആസ്ഥ ഉണ്ടു’.
നാമവാക്യം ഉള്ളതു എന്നതിനോടു അന്വയിക്കുന്നു.
(d) ‘ഉള്ളതിനെ കുറിക്കുന്ന’– ഭേദകവാക്യം ലക്ഷണങ്ങൾ എന്നതിനെ വി
ശേഷിക്കുന്നു.
‘എന്നു’ c യെയും d യെയും കൂട്ടിച്ചേൎക്കുന്നു.
(e) ‘ആ ക്രിയ ലക്ഷണങ്ങളിൽ ഒന്നാകുന്നു’. നാമവാക്യം ബോധം എന്ന
തിനോടു സമാനാധികരണത്തിൽ അന്വയിക്കുന്നു.
(f) ‘(ഒരുവൻ) പ്രത്യേകിച്ചു ഓരോന്നു സൂക്ഷിപ്പാനും മിതവ്യയം ചെയ്വാനും
ഉള്ള’– ഭേദകവാക്യം ശീലത്തിന്റെ എന്നതിനെ വിശേഷിക്കുന്നു.
(g) ‘ശീലത്തിന്റെ സൂചകം [ആകുന്നു]’ നാമവാക്യം, ബോധം എന്നതി
നോടു സമാനാധികരണത്തിൽ അന്വയിക്കുന്നു.
എന്നും– എന്നും എന്നതു e, g എന്ന സജാതീയനാമവാക്യങ്ങളെ കൂട്ടിച്ചേൎക്കുന്നു.
(h) ‘വ്യാപാരിശ്രേഷ്ഠന്നു ബോധമായി’ പ്രധാനവാക്യം.
ഈ അവാന്തരവാക്യങ്ങളെ കേവലവാക്യങ്ങളെ പോലെ അപോദ്ധരിക്കേ
ണം.
(i) താഴെ ചേൎത്ത വാക്യങ്ങളെ അപോദ്ധരിക്ക.
1. കാണാം സീതയെയെന്നു കണ്ണിരുപതും തേടുന്നു മേ കൌതുകം,
ക്ഷോണീനന്ദിനിതന്നേയൊന്നു പുണരാമെന്നങ്ങിനേ കൈകളും, ।
കാണുമ്പോളവൾ നിന്ദ്യമെന്നു കരുതും രൂപം വെടിഞ്ഞീവധം
താണുള്ളോരു മനുഷ്യരൂപമധുനാ കഷ്ടം ധരിക്കാറുമായ് ॥
2. ആരാണ് പിന്നെ വിജനമായും മനോഹരമായുള്ള ഉദ്യാനമദ്ധ്യ
ത്തിൽ പഴുത്തിരിക്കുന്ന വലിയ ഫലങ്ങളുടെ ഭാരത്താൽ കൊമ്പുകൾ
താണിട്ടുള്ള മാതളച്ചെടികളാൽ ഉള്ളിൽ പ്രവേശിപ്പാൻ പ്രയാസമായും
നല്ല തണലും ഭംഗിയുമുള്ള തെങ്ങുന്തോട്ടത്താൽ അലങ്കരിക്കപ്പെട്ടും ഇരി
ക്കുന്ന പിച്ചകവള്ളിക്കുടിലിൽ തണപ്പുള്ള തളിരുകളാൽ ഉണ്ടാക്കപ്പെട്ട
മെത്തയിൽ കിടന്നുകൊണ്ടും രാമച്ചത്തിന്റെയും ചന്ദനത്തിന്റെയും
[ 146 ] രസങ്ങളാൽ നനയ്ക്കപ്പെട്ട മാൎവ്വിടത്തിലും പുതിയ ചന്ദ്രക്കല പോലേ
മനോഹരങ്ങളായ അല്ലിത്തണ്ടുകളാൽ ഉണ്ടാക്കപ്പെട്ട മാലകളെ ഇടവി
ടാതെ അണഞ്ഞുകൊണ്ടും, അരികിലിരിക്കുന്ന സഖികളുടെ കൈകൾ
കൊണ്ടു വീശുന്ന താമരയിലവീശരിയിൽനിന്നു അതിശീതമായ്വരുന്ന
മന്ദവായുവിനെ ഏറ്റുകൊണ്ടും ദിവസങ്ങളെ കഴിച്ചു കൂട്ടുന്നതു?
3. കഷ്ടമായുള്ളോരു വിപ്രനിരാസവും,
നിഷ്ഠൂരമായവൻ ചെയ്ത ശപഥവും,
കേട്ടു വിഷാദവും ഭീതിയും പൂണ്ടഥ
ശിഷ്ടനാം മന്ത്രികുലോത്തമൻ രാക്ഷസൻ
ദീൎഘമായിക്കണ്ടു ഭയം പൂണ്ടതിനൊരു
മാൎഗ്ഗമെന്തെന്നു വിചാരം തുടങ്ങിനാൻ.
4. മന്ത്രി പറഞ്ഞതിന്നു വിരോധം പറവാൻ രാജാവിന്നു കഴിയാതെ
അത്യന്തം കുപിതനായി “ആ ചതിയൻ എവിടെ, ആ പരമദുഷ്ടൻ
എവിടെ, ഞാൻ അവന്റെ തല ഈ ക്ഷണം വെട്ടിക്കളയും” എന്നു
തിരുനാവൊഴിഞ്ഞു.
5. “ കാമദേവനെ ശ്രീപരമേശ്വരൻ ദഹിപ്പിച്ചതാണെന്നു പറയുന്നതു
കേവലം ഭോഷ്കു തന്നെയാണു, നളമഹാരാജാവു തന്റെ സൌന്ദൎയ്യ
സംപദ്വിലാസംകൊണ്ടു ജയിച്ചതിനാലുള്ള ലജ്ജ സഹിക്കവഹിയാ
തെയായിട്ടു കാമദേവൻ സ്വയമേവ ശ്രീപരമേശ്വരന്റെ മൂന്നാം തൃക്ക
ണ്ണാകുന്ന അഗ്നികുണ്ഡത്തിൽ ചാടി ദേഹം ദഹിപ്പിച്ചതാണ” എന്നോ
“ശിവാക്ഷിദഗ്ദ്ധനായ കാമദേവൻ വീണ്ടും നളനാമധേയത്തോടുകൂടി
ഭൂമിയിങ്കൽ അവതരിച്ചിരിക്കയാണ” എന്നോ മറ്റോ കവികളുടെ രീ
തിയെ അനുസരിച്ചു വൎണ്ണിക്കുന്നതായാലും, ഈ മഹാപുരുഷന്റെ രൂപ
സൌഭാഗ്യത്തിന്റെ സ്ഥിതിക്കു അതൊരു തിരസ്കാരവചനമലാതെ
ഒരിക്കലും അതിശയോക്തിയായി വരുന്നതല്ല.
(ii) മേൽവാക്യങ്ങളിലേ സമാസങ്ങളെ എടുത്തു വിഗ്രഹിക്കുക.
(iii) വിഭക്തികളുടെ കാരകാൎത്ഥങ്ങളും പറക.
(iv) പാഠപുസ്തകങ്ങളിലേ ൬ വാക്യങ്ങൾ എടുത്തു അവയെ വിഭജിക്കുക.
പരീക്ഷ. (164 - 176.)
(i) 1. അപോദ്ധാരമെന്നാൽ എന്തു? 2. അതിനെക്കൊണ്ടു എന്തുപകാരം?
3. വാക്യങ്ങൾ എത്ര വിധം? 4. ഇവയുടെ ലക്ഷണങ്ങൾ പറഞ്ഞുദാഹരിക്കുക. [ 147 ] 5. പ്രധാനവാക്യം, ഉപവാക്യം, ആനുഷങ്ഗികവാക്യം, സജാതീയവാക്യം, ഇവ
യുടേ ലക്ഷണങ്ങൾ പറഞ്ഞു ഉദാഹരിക്കുക. 6. നാമവാക്യത്തിന്റെ പ്രവൃത്തി
എന്താകുന്നു? 7. ഭേദകവാക്യങ്ങൾ എത്ര വിധം? ഉദാഹരിക്കുക. 8. ക്രിയയെ
വിശേഷിക്കുന്ന ഉപവാക്യം ഏതു ക്രിയാരൂപങ്ങളിൽ അവസാനിക്കും?
v. സമാനാധികരണം, പൊരുത്തം.
177. ഭിന്നാൎത്ഥമുള്ള പദങ്ങൾ അന്വയിച്ചു അഭേദസം
ബന്ധം കാണിക്കുമ്പോൾ അവക്കു സമാനാധികരണം
ഉണ്ടെന്നു പറയും.
രാമൻ സുന്ദരൻ, സീത സുന്ദരി, വനം സുന്ദരം. ഇവിടെ രാമനും സുന്ദ
രനും ഒരുവൻ എന്നും, സീതയും സുന്ദരിയും ഒരുവളെന്നും, വനവും സുന്ദരവും
ഒന്നാകുന്നു എന്നും കാണിക്കുന്നതുകൊണ്ടു ഈ രണ്ടു പദങ്ങൾക്കു സമാനാ
ധികരണം ഉണ്ടു. (ii .107.)
178. (1) ആഖ്യക്കും ആഖ്യാതത്തിന്നും സമാനാധികര
ണം ഉണ്ടാകും.
രാമൻ വന്നാൻ, സീത പോയാൾ, നാം കൊടുത്തോം, അവർ ചൊന്നാർ.
(2) ആഖ്യക്കും ആഖ്യാതത്തിന്നും ലിംഗം, വചനം, പുരു
ഷൻ എന്നിവയിൽ പൊരുത്തം ഉണ്ടായിരിക്കേണം. ഇപ്പോൾ
ക്രിയയുടെ പുരുഷാദിപ്രത്യയങ്ങൾ ലോപിച്ചിരിക്കയാൽ രാ
മൻ വന്നു, സീത വന്നു, നാം വന്നു, കപ്പൽ വന്നു എന്ന ഒരേ
രൂപം എല്ലാടത്തും ഉപയോഗിക്കുന്നു.
(3) ആഖ്യാതം നാമമാകുന്നവെങ്കിൽ നാമത്തിന്നു ലിംഗം
നിയതമാകയാൽ ആഖ്യാതത്തിന്നും ആഖ്യക്കും ലിംഗത്തിൽ
പൊരുത്തം വരികയില്ല.
രാമൻ അതിന്നു പാത്രമല്ല. നീ ഇതിന്നു കാരണമാകുന്നു. ഊൎവ്വശി സ്വൎഗ്ഗ
ത്തിന്റെ അലങ്കാരവും ഇന്ദ്രന്റെ സുകുമാരമായ ആയുധവും ആകുന്നു. അമ്മ
തമ്പുരാൻ. റാണി മഹാരാജാവു. നാരിമാർകുലരത്നമാകിയ സുനന്ദ. അവ
നതു ഭരിപ്പാൻ പാത്രം. കല്പകവൃക്ഷം തന്നേ മൌൎയ്യനന്ദനൻ ബാലൻ. അവൾ
കുഞ്ചന്റെ പ്രാണനാണ്.
[ 148 ] 179. (1) രൂപഭേദം വരുന്ന വിശേഷണപദങ്ങൾക്കു വി
ശേഷ്യത്തിന്റെ ലിംഗവും വചനവും ഉണ്ടാകും.
മഹൎഷികന്യകമാർ അവരവരുടെ വയസ്സിന്നു അനുരൂപങ്ങളായ കുട
ങ്ങൾ എടുത്തു. താതകണ്വനു നിന്നെക്കാളും ഇവ പ്രിയതരങ്ങളാണു.
ഭൂചക്രമെല്ലാം നവനായകമാക്കിവെച്ചു. ധൃഷ്ടനാം ചന്ദ്രഗുപ്തൻ ഇത്തരം പറ
ഞ്ഞപ്പോൾ തുഷ്ടരായി ജ്യേഷ്ഠന്മാരും അച്ഛനും ഒരുപോലെ.
(2) മലയാളത്തിൽ നപുംസകങ്ങളായി ഉപയോഗിക്കുന്ന
നാമങ്ങൾ സംസ്കൃതത്തിൽ സ്ത്രീലിംഗമോ പുല്ലിംഗമോ ആ
യാൽ സംസ്കൃതപ്രയോഗം അനുകരിച്ചു മലയാളത്തിലും വി
ശേഷണങ്ങൾക്കു ലിംഗവചനങ്ങളിൽ പൊരുത്തമുണ്ടാകും.
ഭൂമി മൌൎയ്യനു വശയായി; അംഭോരാശിപരീതയാം ധരണി; അനിമേഷ
കളായ നേത്രപങ്ക്തികൾ; ദുഃഖപരവശയായ ചക്രവാകി വിലാപിക്കുന്നു; ചതു
രന്തയാം ധരണി; ഇവളുടെ ആകൃതി ദൎശനീയയായിരിക്കുന്നു; കീൎത്തി പിതാ
മഹനു ചിരകാലബാധിതയായി; മധുരകളായ വ്യാജവാക്കുകൾ; ഭവാന്റെ
സന്തതി അപരിക്ഷീണയായി ഭവിക്കും.
(3) ഇപ്പോൾ സാധാരണമായി ഈ വിധമുള്ള പൊരുത്തം
അധികം നടപ്പില്ല. വിശേഷ്യം നപുംസകവും ബഹുവച
നവും ആയാൽ വിശേഷണം ഏകവചനത്തിലും വരും.
നിഷ്ഠൂരമായ മുസലശൂലങ്ങളും; വാപികൾ കൂപങ്ങളും നിൎമ്മലമാക്കിടേണം;
എത്രയും ചെറുതായ സുഷിരങ്ങൾ; വ്യക്തമല്ലാതൊരു ലേഖയെഴുതീച്ചു; ചിത്ര
മായുള്ള രാജപ്രസാദങ്ങളും; പറക ശേഷമാം കഥകളൊക്കവേ; വിരുദ്ധമായ
ഗുണലക്ഷണങ്ങൾ; യാഗകൎമ്മങ്ങൾ മുഴുവൻ ആയി.
(4) വിശേഷ്യം സമൂഹനാമമായാൽ വിശേഷണവും ആ
ഖ്യാതവും ചിലപ്പോൾ ബഹുവചനത്തിലും വരും.
ഈ കൂട്ടമെല്ലാം സ്വൎഗ്ഗവാസികളായിരുന്നു. ഇവിടെത്തേ നിവാസികളായ
മനുഷ്യവൎഗ്ഗം. വാഴ്ത്തിനാർ കാണിജനം. കാലമേനിയുടെ സന്താനങ്ങളായി
ദുൎജ്ജനന്മാരെന്നു പ്രസിദ്ധിയുള്ള ഒരു അസുരസംഘം ഉണ്ടു.
(5) അചേതനവസ്തുക്കളിൽ മനുഷ്യരുടെ ഗുണങ്ങളെ ആ
രോപിച്ചാൽ ലിംഗം ആവശ്യമായ്വരുന്ന ദിക്കുകളിൽ സംസ്കൃ [ 149 ] തലിംഗത്തെ പ്രമാണമാക്കുകയോ, മലയാളത്തിലും സംസ്കൃ
തത്തിലും ഒരേലിംഗമുള്ള ശബ്ദത്തെ ഉപയോഗിച്ചു സമാ
നാധികരണം വരുത്തുകയോ ചെയ്യും.
‘വനജ്യോത്സ്നി അനുരൂപനായ വൃക്ഷവരനോടു ചേൎന്നു’. വനജ്യോത്സ്നി
എന്നതു ഒരു വള്ളിയുടെ പേർ. അതിനെ ഒരു കന്യകയോടും വൃക്ഷത്തെ
ഭൎത്താവോടും ഉപമിച്ചിരിക്കയാൽ വൃക്ഷത്തോടു ചേൎന്നു എന്നു പറഞ്ഞാൽ അ
തിന്നു സ്വാരത്സ്യമില്ലാതെ വരുന്നു. അതു പരിഹരിപ്പാൻ വരൻ എന്ന പു
ല്ലിംഗം ഉപയോഗിച്ചിരിക്കുന്നു.
ക്ഷീണിച്ചോഷധിനാഥനസ്തശിഖരം പ്രാപിച്ചിടുന്നേകതഃ.
പൂന്തേൻ കവരുന്ന ദുഷ്ടവണ്ടത്താൻ അത്ര ഭവതിയുടെ മുഖത്തെ ആക്ര
മിക്കുന്നു.
180. (1) വിശേഷണങ്ങളായ നാമങ്ങൾ പ്രഥമവിഭക്തി
യിൽ വിശേഷ്യത്തോടു ചേരും. വിശേഷ്യത്തിന്നു ഏതു വിഭ
ക്തിയിലും വരാം.
പ്രണതശിവങ്കരി കവിമാതാവും; യദുകുലകമലദിനേശൻ കൃഷ്ണൻ; പരമ
സഖൻ മമ പാൎത്ഥൻ; നിൎമ്മലഗുണാ കമലാ; വിഷ്ണു ഭഗവാനും; വേട്ടക്കാരൻ
രാജാവിന്റെ; മംഗലൻ കമലനേത്രൻ; ധൃഷ്ടനാം ക്രോഷ്ടാവിനെ ജംബുകൻ
എന്നു ചൊല്ലും.
(2) ഈ സമാനാധികരണം സംബോധനയിൽ അധികം
കാണും.
ബാലേ, സുശീലേ, ശുകകുലമാലികേ; മ്ലേച്ഛകലേശ്വര, വീരശിഖാമണേ
സ്വച്ഛമതേ; മത്തകാശിനിയായ പാൎഷതി.
(3) വിശേഷണത്തെ വിശേഷ്യത്തോടു ചേൎപ്പാനായിട്ടു,
ആയ, ആയുള്ള, ആം, ആകും മുതലായ ശബ്ദന്യൂനങ്ങളെ
ചേൎക്കും.
ഗൎവ്വിതന്മാരായുള്ള പുത്രരെക്കണ്ടു, ജ്യേഷ്ഠനായുള്ള പുത്രൻ ഞാൻ; അന്ധ
നാമിവൻ; ശിഷ്ടരായ മഹാജനങ്ങൾ.
(4) വിശേഷണത്തിന്നും വിശേഷ്യത്തിന്നും ദ്വിതീയ, ചതു
ൎത്ഥി, സപ്തമി എന്നീ വിഭക്തികളിൽ സമാനാധികരണം
ചിലപ്പോൾ ഉണ്ടാകും. [ 150 ] നിങ്ങൾക്കു മൂവൎക്കും, ക്ഷേത്രങ്ങളിൽ എല്ലാറ്റിലും, അവരിൽ ഐവരിലും
അഗ്രജൻ.
പരീക്ഷ. (177—180.)
(i) 1. സമാനാധികരണം എന്നാൽ എന്തു? 2. ആഖ്യക്കും ആഖ്യാതത്തി
ന്നും ഏതിൽ സമാനാധികരണം ഉണ്ടായിരുന്നു? ഇപ്പോൾ ഏതു വിഷയങ്ങ
ളിൽ ഉണ്ടായിരിക്കും? 3. വിശേഷണത്തിന്നും വിശേഷ്യത്തിന്നും സമാനാധി
കരണം എപ്പോൾ ഉണ്ടാകും? ഉദാഹരിക്കുക.
(ii) ഈ വാക്യങ്ങളിലേ പൊരുത്തങ്ങൾ പറക.
1. വാരിജാക്ഷൻ പ്രത്യക്ഷനായിട്ടു ചൊല്ലി നിന്നീടിനാൻ. 2. ഭ്രാതാവാ
യ്വന്നതും മാതാവായ്വന്നതും താതനായ്വന്നതും കേവലം നീ. 3. ഇത്തരമോരോ
രോ നൽസ്തുതിയോതിനിന്നുത്തമയായൊരു ഭക്തിയുമായി. 4. യാഗവും തുട
ങ്ങിനാർ ശൌനകാദികളായൊരാഗമജ്ഞോത്തമന്മാരാകിയ മുനീന്ദ്രന്മാർ, ആഗ
മിച്ചിതു മുനിമാരെ സേവിപ്പാനപ്പോൾ വേഗത്തോടുഗ്രശ്രവസ്സാകിയ സൂതൻ
താനും. 5. ഭൎഗ്ഗനാം ഭഗവാനും പാൎവ്വതീദേവിതാനും കാട്ടാളവേഷത്തോടും പ്ര
ത്യക്ഷമായവാറും. 6. മന്നവൻ പൌഷ്യനപ്പോളുദങ്കനോടു ചൊന്നാൻ പീയു
ഷസമം വാക്യമാത്മാവു വജ്രോപമം.
vi. സംസ്കരണം Synthensis.
181. (1) പല വാക്യങ്ങളെ കൂട്ടിച്ചേൎത്തു ഒരു വാക്യമാക്കുക
യോ ഒരു വാക്യത്തിലേ ഭാഗങ്ങളെ അൎത്ഥം വെളിവാകുന്നവി
ധത്തിൽ ചേൎക്കുകയോ ചെയ്യുന്നതു സംസ്കരണം ആകുന്നു.
(2) സമാനഭാഗങ്ങൾ ഉള്ള പല വാക്യങ്ങളെയും സമുച്ച
യിച്ചു ഒരു വാക്യമാക്കാം. സമാനഭാഗത്തെ ഒരിക്കൽമാത്രം
പ്രയോഗിച്ചു അസമാനഭാഗങ്ങളെ ഉള്ളതു പോലെയും ഉപ
യോഗിച്ചു ഒരു വാക്യമാക്കാം.
(i) രാമൻ പുസ്തകം വായിക്കുന്നു; കൃഷ്ണൻ പുസ്തകം വായിക്കുന്നു; ഗോവി
ന്ദൻ പുസ്തകം വായിക്കുന്നു. ഈ മൂന്നു വാക്യങ്ങളിൽ കൎമ്മവും ആഖ്യാതവും
സമാനം; ആഖ്യ മാത്രം ഭേദിച്ചിരിക്കുന്നു. ഈ ആഖ്യകളെ ഉംകൊണ്ടു സമുച്ച
യിച്ചു സമാനഭാഗം ഒരിക്കൽ ഉപയോഗിച്ചാൽ മതി. [ 151 ] രാമനും കൃഷ്ണനും ഗോവിന്ദനും പുസ്തകം വായിക്കുന്നു. ഇതു സംയുക്ത
വാക്യമാകുന്നു.
(3) ആഖ്യകളെ നിദൎശകസൎവ്വനാമത്തോടു സമാനാധിക
രണത്തിൽ അന്വയിപ്പിച്ചാലും മതി.
രാമൻ, കൃഷ്ണൻ, ഗോവിന്ദൻ ഇവർ പുസ്തകം വായിക്കുന്നു.
ഇവർ എന്നതിന്നു പകരം എന്നിവർ എന്നും പറയാം.
ഇതു കേവലവാക്യമായിട്ടു എടുക്കേണം. രാമൻ, കൃഷ്ണൻ, ഗോവിന്ദൻ
ഇവർ (എന്നിവർ) എന്നതിനെ ആഖ്യയായിട്ടു വിചാരിക്കേണം.
(4) ആഖ്യകളെ ദ്വന്ദ്വസമാസമാക്കാം.
രാമകൃഷ്ണഗോവിന്ദന്മാർ പുസ്തകം വായിക്കുന്നു.
ഇതും കേവലവാക്യം ആകുന്നു.
(5) പല ആഖ്യകൾ ഉള്ള വാക്യത്തിൽ ചിലവയെ മാത്രം
പറഞ്ഞിട്ടുണ്ടെങ്കിൽ പറഞ്ഞ ആഖ്യകളെ പ്രഥമയാക്കി
‘തുടങ്ങിയുള്ള’ ‘ഇത്യാദിയായ’, ‘മുതലായ’, ‘എന്നിങ്ങിനെ’,
‘ഇങ്ങിനെ’, മുതലായ പദങ്ങളോടു സമാനാധികരണത്തിൽ
പ്രയോഗിക്കും.
രാമൻ, കൃഷ്ണൻ, ഗോവിന്ദൻ തുടങ്ങിയുള്ള കുട്ടികൾ പുസ്തകം വായിക്കുന്നു.
രാമൻ, കൃഷ്ണൻ മുതലായവർ (മുതലായ കുട്ടികൾ) പുസ്തകം വായിക്കുന്നു. കൃത
ത്രേതദ്വാപരകലി എന്നിങ്ങിനെ നാലുയുഗത്തിലും ദുഷ്ടക്ഷത്രിയന്മാരുണ്ടായി.
കൈക്കാൽ മുതലായി ഏതും കണ്ടില്ല.
182. കൎമ്മം മുതലായ മറ്റു കാരകങ്ങളെയും ഈ പ്രകാ
രത്തിൽ സമുച്ചയിക്കാം.
രാമൻ കൃഷ്ണനെ കണ്ടു. രാമൻ ഗോവിന്ദനെ കണ്ടു. രാമൻ ചാത്തുവി
നെ കണ്ടു.
(a) രാമൻ കൃഷ്ണനെയും ഗോവിന്ദനെയും ചാത്തുവിനെയും കണ്ടു.
(b) കൃഷ്ണൻ, ഗോവിന്ദൻ, ചാത്തു എന്നിവരെ രാമൻകണ്ടു.
ജ്ഞാപകം.— ഇവിടെ അൎത്ഥത്തിന്നു സംശയം വരാതിരിപ്പാൻ രാമൻ
എന്ന ആഖ്യയെ എന്നിവർ എന്നതിന്റെ ശേഷം ഉപയോഗിക്കുന്നതു നന്നു.
(c) രാമൻ ചാത്തുകൃഷ്ണഗോവിന്ദന്മാരെ കണ്ടു. [ 152 ] (d) കൃഷ്ണൻ, ഗോവിന്ദൻ, ചാത്തു മുതലായവരെ രാമൻ കണ്ടു.
(e) കൃഷ്ണൻ, ഗോവിന്ദൻ, ചാത്തു എന്നിവരേ രാമൻ കണ്ടു.
(f) രാമൻ, കൃഷ്ണൻ എന്നിവൎക്കു സമ്മാനം കിട്ടി; കൃഷ്ണൻ ഗോവിന്ദൻ എന്ന
വരുടെ അച്ഛൻ വലിയ ധനികൻ.
ജ്ഞാപകം.— അനേകകൎമ്മങ്ങളുള്ള ഈവിധവാക്യങ്ങളെ കേവലവാ
ക്യങ്ങളായിട്ടു എടുക്കേണം.
183. (1) സമാനാഖ്യകളും ഭിന്നാഖ്യാതങ്ങളും ഉള്ള വാക്യ
ങ്ങളെ സമുച്ചയിപ്പാൻ ക്രിയകളെ ഭൂതക്രിയാന്യൂനങ്ങളാക്കി,
ഒടുവിലേത്തെതിനെ പൂൎണ്ണക്രിയയാക്കി, ക്രിയകൾ സംഭവിച്ച
ക്രമത്തിൽ ചേൎക്കേണം.
(a) രാമൻ വരട്ടെ, രാമൻ പാഠങ്ങളെ പഠിക്കട്ടെ, രജൻ വിട്ടിൽ പോക
ട്ടെ. രാമൻ വന്നു പാഠങ്ങൾ പഠിച്ചു വീട്ടിൽ പോകട്ടെ.
(b) കുട്ടികൾ രാവിലേ പാഠശാലയിൽ വരും; കുട്ടികൾ തങ്ങളുടെ പാഠം
പഠിക്കും; കുട്ടികൾ പിന്നെ ഉണ്മാൻ വീട്ടിൽ പോകും.
കുട്ടികൾ രാവിലേ പാഠശാലയിൽ വന്നു, തങ്ങളുടെ പാഠം പഠിച്ചു പിന്നെ
ഉണ്മാൻ വീട്ടിൽ പോകും.
(c) ജനങ്ങൾ ധനം സംപാദിക്കുന്നു. ജനങ്ങൾ സുഖം അനുഭവിക്കുന്നു,
ജനങ്ങൾ സന്തോഷിക്കുന്നു.
ജനങ്ങൾ ധനം സംപാദിച്ചു, സുഖം അനുഭവിച്ചു സന്തോഷിക്കുന്നു.
(2) ക്രിയകളെ എല്ലാം ക്രിയാനാമങ്ങളാക്കി ഉംകൊണ്ടു
സമുച്ചയിച്ചു ചെയ്ത ധാതുകൊണ്ടു സമൎപ്പിക്കാം.
രാമൻ വരികയും പാഠങ്ങൾ പഠിക്കയും പിന്നെ വീട്ടിൽ പോകയും ചെ
യ്യട്ടെ.
ജ്ഞാപകം.— ഈ വിധ സമുച്ചിതവാക്യങ്ങൾ കേവലവാക്യങ്ങളാകുന്നു.
പരീക്ഷ. (181 — 183.)
(i) 1. സംസ്കരണമെന്നാൽ എന്തു? 2. ഇതിന്റെ പ്രയോജനമെന്തു?
3. അനേകാഖ്യങ്ങളെ കൂട്ടിച്ചേൎക്കുന്നതു എങ്ങനെ? ഉദാഹരിക്കുക. 4. അനേക
കൎമ്മങ്ങളെ എങ്ങനെ ചേൎക്കുന്നു? ഉദാഹരിക്കുക. 5. അനേകാഖ്യാതങ്ങളെ [ 153 ] കൂട്ടിച്ചേൎക്കുന്നതു എങ്ങനെ? ഉദാഹരിക്കുക. 6. പല വാക്യങ്ങളെ എപ്പോൾ
കൂട്ടിച്ചേൎക്കാൻ കഴിയും?
(ii) താഴേ എഴുതിയ വാക്യങ്ങളെ ഒറ്റവാക്യമാക്കുക.
1. രാമൻ അയോദ്ധ്യയിൽ വാണു; കൃഷ്ണൻ ദ്വാരകയിൽ വാണു; ധൎമ്മപു
ത്രർ ഹസ്തിനാപുരത്തിൽ വാണു. 2. വ്യാസൻ ശുകനെ ശാസ്ത്രം പഠിപ്പിച്ചു;
ശുകൻ പരീക്ഷിത്തിനെ ശാസ്ത്രം പഠിപ്പിച്ചു. 3. കുട്ടികൾ പാഠശാലയിൽ പാഠം
പഠിക്കുന്നു; കുട്ടികൾ വീട്ടിൽ അച്ഛൻ പറഞ്ഞ കാൎയ്യം ചെയ്യുന്നു. 4. നിങ്ങൾ
സദാ സത്യം പറയേണം; നിങ്ങൾ ആരെയും ചതിക്കരുത്; നിങ്ങൾ അന്യരു
ടെ സ്വത്തു അപഹരിക്കരുതു. 5. നന്ദനൃപൻ പാടലീപുത്രമെന്ന പട്ടണത്തിൽ
വസിച്ചു; നന്ദൻ ചന്ദ്രകുലത്തിൽ ജനിച്ചവനായിരുന്നു; അവൻ കീൎത്തിയോ
ടെ മഹീതലം പരിപാലിച്ചു വാണുകൊണ്ടിരുന്നു. 6. നന്ദരാജാവിനെ കാണ്മാൻ
ഒരു മഹാമുനി വന്നു; ആ മുനി തപോബലമുള്ളവനായിരുന്നു; ആ മുനി അ
ൎക്കനു സമനായിരുന്നു.
(iii) താഴെ എഴുതിയ വാക്യങ്ങളെ ചെറിയ ചെറിയ വാക്യങ്ങളാക്കി വിട്ട
പദങ്ങൾ ചേൎത്തു വീണ്ടുമെഴുതുക.
a) മൌൎയ്യനും പുത്രന്മാരും മന്ത്രികൾ നൃപന്മാരും
കാൎയ്യങ്ങൾ നിരൂപിച്ചു പോരുന്ന കാലത്തിങ്കൽ
ഏകദാ മൌൎയ്യൻതന്റെ മന്ദിരമകം പൂകീട്ടു
ഏകനായോരുപുമാൻ അവനോടുരചെയ്താൻ.
b) കാകുത്സ്ഥനും പ്രിയവാദിനിയാകിയ
നാഗോന്ദ്രഗാമിനിയോടു ചൊല്ലീടിനാൻ:—
“എങ്ങിനെ നിന്നെ ഞാൻ കൊണ്ടുപോകുന്നതു?
തിങ്ങി മരങ്ങൾ നിറഞ്ഞ വനങ്ങളിൽ
ഘോരസിംഹവ്യാഘ്രസൂകരസൈരിഭ
വാരണവ്യാളഭല്ലൂകവൃകാദികൾ,
മാനുഷഭോഷികളായുള്ള രാക്ഷസർ,
കാനനംതന്നിൽ മറ്റും ദുഷ്ടജന്തുക്കൾ,
സംഖ്യയില്ലാതോളമുണ്ടവറ്റെക്കണ്ടാൽ
സങ്കടംപൂണ്ടു ഭയമാം നമുക്കെല്ലാം”.
(iv) a, bയിലെ വാക്യങ്ങളുടെ അൎത്ഥം വിവരണാന്വയമാക്കി എഴുതുക. [ 154 ] vii. അന്വയവും ജാതിഭാഗവും.
വ്യാകരിക്കുന്ന ക്രമം.
184. (i) സംഭാഷണമെല്ലാം വാക്യങ്ങൾ ചേൎന്നുണ്ടാകു
ന്നതു പോലെ ഗ്രന്ഥങ്ങൾ മുതലായവയും ഉണ്ടാകുന്നു. മന
സ്സിലേ വിചാരങ്ങളെ അറിയിപ്പാനുള്ള ശബ്ദങ്ങളുടെ കൂട്ടമാ
കുന്നു വാക്യം. ഒരേവിഷയത്തെക്കുറിച്ചുള്ള അനേകവാക്യങ്ങ
ളുടെ സമൂഹത്തിന്നു മഹാവാക്യം എന്നെു പേർ. അന്യോ
ന്യം സംബന്ധമുള്ള മഹാവാക്യങ്ങളുടെ കദംബമാകുന്നു ഗ്ര
ന്ഥം അല്ലെങ്കിൽ പ്രബന്ധം. പ്രബന്ധങ്ങളുടെ പ്രയോ
ജനം മനസ്സിൽ ജ്ഞാനം വൎദ്ധിപ്പിച്ചു ആയതിനെ പരിഷ്കരി
ക്കുകയോ, അതിൽ രസം ജനിപ്പിച്ചിട്ടു അതിനെ രഞ്ജിപ്പിക്കു
കയോ, അഥവാ കാൎയ്യബോധം വരുത്തി പ്രവൃത്തിപ്പിക്കുക
യോ നിവൃത്തിപ്പിക്കുകയോ ചെയ്യുന്നതാകുന്നു. പ്രബന്ധ
സംബന്ധമായ എല്ലാ കാൎയ്യങ്ങളെയും വിവരിക്കുന്നതാകുന്നു
സാഹിത്യശാസ്ത്രം.
(2) വാക്യം ജ്ഞാനമുണ്ടാവാൻ അത്യാവശ്യമെന്നു മേൽ പ
റഞ്ഞതുകൊണ്ടറിയാം. ഈ വാക്യം ജ്ഞാനവിഷയങ്ങളായ
പല പദങ്ങൾ ചേൎന്നുണ്ടായതു തന്നേ. ഈ പദങ്ങളുടെ
സംബന്ധത്തിന്നൊത്തവണ്ണം ഇവയെ അടുത്തടുത്തുച്ചരിക്കു
മ്പോൾ സന്ധിനിമിത്തം പദാദിയിലേയും പദാന്തത്തിലേ
യും വൎണ്ണങ്ങൾക്കു വികാരം വരുന്നു. ഇങ്ങനെ ചേൎന്നു നി
ല്ക്കുന്ന വാക്യത്തെ സംഹിതയെന്നു പേർ. പദങ്ങളുടെ സം
ബന്ധം അറിയാനായിട്ടു പദങ്ങളെ വേൎപെടുത്തേണം. ഇ
തിന്നു പദച്ഛേദം എന്നെു പേർ. ഇപ്രകാരം വിഭാഗിച്ചു
വെച്ച പദങ്ങളുടെ ജാതി, ലക്ഷണം, പ്രയോഗം, മുതലായതു
പറയേണം. ഈ ക്രിയക്കു ജാതിവിഭാഗമെന്നു പേർ. പദ
ങ്ങൾ തമ്മിലുള്ള ആകാംക്ഷകളെ വിവരിച്ചു കാണിക്കുന്നതു
അന്വയം ആകുന്നു. [ 155 ] സംഹിത.
185. എന്തെങ്കിലും ചെയ്തു മഹാജനങ്ങളിൽ
സംതൃപ്തി നല്കുന്നതു സജ്ജനവ്രതം
എന്താതനാത്മാവിനൊടെന്നെയും വെടി
ഞ്ഞെന്തിന്നു പണ്ടീവ്രതമാചരിച്ചു താൻ ॥
പദച്ഛേദം.
എന്തു । എങ്കിലും । ചെയ്തു । മഹാജനങ്ങളിൽ । സംതൃപ്തി । നല്കുന്നതു ।
സജ്ജനവ്രതം । എന്താതൻ । ആത്മാവിനൊടു । എന്നെ । ഉം । വെടിഞ്ഞു ।
എന്തിന്നു । പണ്ടു । ഈവ്രതം । ആചാരിച്ചു । താൻ ॥
ജാതിയും അന്വയവും.
എന്തു— പ്രശ്നാൎത്ഥകസൎവ്വനാമം, നപുംസകലിംഗം, ഏകവചനം, പ്രഥ
മപുരുഷൻ, ദ്വിതീയവിഭക്തി, ചെയ്തു എന്നതിന്റെ കൎമ്മം.
എങ്കിലും— അവ്യയം എന്തു എന്നതിനോടു അന്വയിച്ചു അതിന്നു ഒരു
അനിശ്ചിതാൎത്ഥത്വം കൊടുക്കുന്നു.
ചെയ്തു— ക്രിയ, അബലം, സകൎമ്മകം, ഭൂതക്രിയാന്യൂനം ‘നല്കുന്നതു’
എന്നതിനെ വിശേഷിക്കുന്നു.
മഹാജനങ്ങളിൽ— നാമം, കൎമ്മധാരയസമാസം (മഹാന്മാരായ ജന
ങ്ങൾ) പുല്ലിംഗം, ബഹുവചനം, നല്കുന്നു എന്നെതിന്റെ അധികരണം (വൈ
ഷയികം).
നല്കുന്നതു— ക്രിനാപുരുഷനാമം, കൎമ്മധാരയസമാസം, നപുംസകലിം
ഗം, ഏകവചനം, പ്രഥമവിഭക്തി, സജ്ജനവ്രതം എന്നെ നാമാഖ്യാതത്തിന്റെ
ആഖ്യ.
സജ്ജനവ്രതം— നാമം, ഷഷ്ഠിതൽപുരുഷസമാസം (സജ്ജനങ്ങളുടെ
വ്രതം), നപുംസകലിംഗം, ഏകവചനം, പ്രഥമപുരുഷൻ, പ്രഥമവിഭക്തി,
നല്കുന്നതു എന്നതിന്റെ ആഖ്യാതം.
എൻതാതൻ— നാമം, ഷഷ്ഠിതൽപുരുഷസമാസം (എന്റെ താതൻ),
പുല്ലിംഗം, ഏകവചനം, പ്രഥമപുരുഷൻ, പ്രഥമവിഭക്തി, ആചരിച്ചു എന്ന
തിന്റെ ആഖ്യ.
ആത്മാവിനൊടു— നാമം, പുല്ലിംഗം, ഏകവചനം, പ്രഥമപുരുഷൻ,
സാഹിത്യവിഭക്തി, വെടിഞ്ഞു എന്നെ ക്രിയയുടെ വിശേഷണം, ആത്മാവി [ 156 ] നെയും എന്നെയും വെടിഞ്ഞു എന്നതിനു പകരം ആത്മാവിനൊടുക്രടി എന്നെ
യും വെളിഞ്ഞു എന്നു പറയുന്നതുകൊണ്ടു എന്നിൽ അധികം പ്രീതി ഉണ്ടെന്നു
കാണിക്കുന്നു.
എന്നെ— പുരുഷാൎത്ഥകസൎവ്വനാമം, പുല്ലിംഗം, ഏകവചനം, ഉത്തമപു
രുഷൻ, ദ്വിതീയവിഭക്തി, വെടിഞ്ഞു എന്നതിന്റെ കൎമ്മം.
ഉം— അവ്യയം, തനിക്കു ഇത്ര പ്രിയനായ എന്നെയും കൂടി എന്ന അൎത്ഥം
ദ്യോതിപ്പിക്കുന്നു.
വെടിഞ്ഞു— ക്രിയ, അബലം, സകൎമ്മകം, ഭൂതക്രിയാന്യൂനം, ആച
രിച്ചു എന്നതിന്റെ വിശേഷണം. ആചരിച്ച പ്രകാരം കാണിക്കുന്നു.
എന്തിന്നു— പ്രശ്നാൎത്ഥകസൎവ്വനാമം, നപുംസകലിംഗം, ഏകവചനം,
ചതുൎത്ഥിവിഭക്തി, വെടിഞ്ഞു എന്നതിന്റെ വിശേഷണം. എന്തു കാൎയ്യം സാ
ധിപ്പാൻ വേണ്ടി എന്നാകുന്നു അൎത്ഥം (താദൎത്ഥ്യം).
പണ്ടു— അവ്യയം, ആചരിച്ചു എന്നതിന്റെ വിശേഷണം (കാലം കാ
ണിക്കുന്നു).
ഈവ്രതം— നാമം, കൎമ്മധാരയസമാസം, നപുംസകലിംഗം, ഏകവച
നം, പ്രഥമപുരുഷൻ, ദ്വിതീയവിഭക്തി, ആചരിച്ചു എന്നതിന്റെ കൎമ്മം.
ആചരിച്ചു— ക്രിയ, ബലം, സകൎമ്മകം, പ്രഥമപുരുഷൻ, ഏകവച
നം, നിൎദ്ദേശകപ്രകാരം, വൎത്തമാനകാലം, താതൻ എന്നതിന്റെ ആഖ്യാതം.
താൻ— പുരുഷാൎത്ഥകസൎവ്വനാമം, ഏകവചനം, പുല്ലിംഗം, പ്രഥമപുരു
ഷൻ, പ്രഥമവിഭക്തി, എൻതാതൻ എന്നതിനോടു സമാനാധികരണത്തിൽ
അന്വയിക്കുന്നു. താതൻ എന്നതിന്റെ അൎത്ഥത്തെ ദൃഢമാക്കുന്നു.
ജാതിയും അന്വയവും പറയുന്ന ക്രിയക്കു വ്യാകരിക്കുക എന്നും പറയും.
അഭ്യാസം.
താഴേ കാണുന്ന വാക്യങ്ങളെ വ്യാകരിക്കുക.
1. പിന്നെ നീ ചിന്തിച്ചു വേണ്ടതു ചെയ്താലും
നിന്നുടെ ഹാനി വരാത വണ്ണം.
2. ഇന്നു തൃണങ്ങൾ പിണങ്ങുമോ വഹ്നിയോടു?
3. ചിത്രമായുള്ള രാജപ്രസാദങ്ങളും
എത്രയും നന്നായനുഭവിച്ചീടെടോ? [ 157 ] 4. നല്ലഗുണമുള്ളൊരുഭവാനൊടു പറഞ്ഞാൽ
വല്ലതുമുപായമുള വാമിഹ നിനെച്ചാൽ;
ദുൎല്ലഭതയാകിന മനുഷ്യത ലഭിച്ചാൽ
നല്ലതു നിവൃത്തിപദമേവ—ഹരശംഭോ.
IV. നിരുക്തകാണ്ഡം.
186. (1) സംഭാഷണം വാക്യങ്ങൾകൊണ്ടും, വാക്യങ്ങൾ
പദങ്ങൾകൊണ്ടും പദങ്ങൾ പ്രകൃതിപ്രത്യയങ്ങൾകൊണ്ടും
ഉണ്ടാകുന്നു എന്നു ഇതുവരെ കാണിച്ചുവല്ലോ.
(2) ഈ പദങ്ങൾ എല്ലാം മലയാളഭാഷയിൽ ഉപയോഗി
ച്ചുവരുന്നവ തന്നേയെങ്കിലും അവ വേറെ ഭാഷയിൽനിന്നു
ഈ ഭാഷയിൽ വന്നു ചേൎന്നുവോ; മലയാളം ഏതു ഭാഷയിൽ
നിന്നുണ്ടായി; ഇതരഭാഷാപദങ്ങൾ മലയാളഭാഷയിൽ ഉപ
യോഗിക്കുമ്പോൾ അവക്കു രൂപഭേദം വരുന്നുണ്ടോ എന്നും
മറ്റുമുള്ള വിഷയങ്ങളെ വിവരിക്കുന്ന വ്യാകരണഭാഗം ആ
കുന്നു നിരുക്തകാണ്ഡം.
(3) ഗദ്യമായും പദ്യയുമുള്ള സാഹിത്യഗ്രന്ഥങ്ങളിൽ നാം
ഉപയോഗിക്കുന്ന പദങ്ങളെ തന്നേ നിത്യവ്യവഹാരത്തിൽ
പ്രയോഗിക്കുന്നില്ല. സംസാരിക്കുമ്പോൾ ചെറിയ വാക്യങ്ങ
ളെ ഉപയോഗിക്കും. ചിലപ്പോൾ വാക്യം പൂരിക്കാതെയും
ഇരിക്കും. പദങ്ങളിലേ എല്ലാവൎണ്ണങ്ങളെയും ഉച്ചരിക്കാറില്ല.
അതുകൊണ്ടു എഴുതുന്ന ഭാഷയിലും സംസാരിക്കുന്ന ഭാഷയി
ലും വളരെ വ്യത്യാസമുണ്ടെന്നു തെളിയുന്നു. എഴുതുന്ന ഭാഷ
സംസാരിക്കുന്ന ഭാഷയെക്കാൾ ശ്രേഷ്ഠമായതുകൊണ്ടു അതി
നെ പരിഷ്കൃതഭാഷയെന്നും മറ്റതിനെ ഉക്തഭാഷയെ
ന്നും പറയാം.
(4) ആലസ്യം, ശക്തിവൈകല്യം, പ്രമാദം മുതലായ പുരു
ഷദോഷത്താൽ പദങ്ങളെ നല്ലവണ്ണം ഉച്ചരിക്കാത്തതിനാൽ [ 158 ] അവയുടെ രൂപം തേഞ്ഞു മാഞ്ഞു പോകും. തു എന്ന ഭൂത
പ്രത്യയം പലപ്രകാരത്തിലും മാറിപ്പോയതിന്റെ കാരണം
ഉച്ചാരണദോഷം തന്നേ. ഓരോരോ കുടുംബത്തിലേ ആളുക
ളുടെ ഉച്ചാരണത്തിൽ ഭേദമുള്ളതുപോലെ തന്നേ ഓരോരോ
ഗ്രാമങ്ങളിലേയും ദേശങ്ങളിലേയും ഭാഷയിൽ ഭേദം ഉണ്ടു.
(i) ഈ ഭേദങ്ങളെ പരിഗണിക്കുന്നതു കേവലം അസാദ്ധ്യം തന്നേയെങ്കി
ലും ചില ഉദാഹരണങ്ങളെ പറയാം. എന്തോളി എന്ന സംബന്ധവാചകം
വടക്കേമലയാളത്തിൽ ഉക്തഭാഷയിൽ സാധാരണമെങ്കിലും തെക്കൎക്കു അതു
അപഹാസ്യമാകുന്നു. തലശ്ശേരിയിൽ പോയിനി, വന്നിനി മുതലായ ശബ്ദ
ങ്ങൾ കേൾക്കാം. കടത്തനാട്ടിൽ കണ്ടിരിക്കുന്നുവോ എന്നതിന്നു പകരം
കണ്ടിക്കോ എന്നും മറ്റും കേൾക്കാം.
(5) ഇങ്ങനെ പരിഷ്കൃതഭാഷയിൽ പ്രയോഗിക്കാത്തവയും
ഉക്തഭാഷയിൽ പ്രയോഗിക്കുന്നവയും ആയ പദങ്ങളെ ഗ്രാ
മ്യങ്ങൾ എന്നു പറയും.
(ii) വെച്ചു + അയക്ക = വെച്ചേക്ക എന്നതു വെച്ചേ എന്നും കൊടുത്തു അ
യക്ക = കൊടുത്തേക്ക = കൊടുത്തേ എന്നും സാധാരണമായി വടക്കേ മലയാള
ത്തിൽ കേൾക്കാം. വെച്ചു + കൊൾക = വെച്ചു +ഓൾക = വെച്ചോ, കടുത്തു
+ കൊൾക = കൊടുത്തോ എന്ന നിയോജകരൂപങ്ങൾ ഉക്തഭാഷയിൽ ഉള്ളവ
ഇപ്പോൾ ചില
നാടകങ്ങളിലും പ്രവേശിച്ചു തുടങ്ങിയിരിക്കുന്നു.
(iii) അതു കൊണ്ടു മഹദാശ്രയത്താൽ ശബ്ദങ്ങളുടെ ഗ്രാമ്യത്വം പോയ്പോ
കുന്നു. ആണു, പോണു ഒരിക്കൽ ഗ്രാമ്യമായവ ഇപ്പോൾ സൎവ്വമാന്യങ്ങളായി
രിക്കുന്നു.
(iv) ഒമ്പ് (ഒമ്പതു), ഇവ് (ഇരുപതു), മുപ്പ് (മുപ്പതു), അൎവ (അറുപതു),
എഴ്പ് (എഴുപതു) ഇവ എഴുത്തുപള്ളിയിൽ കടന്നുകൂടിയിരിക്കുന്നു.
187. (1) മലയാളം, തമിഴു, തെലുംഗു, കൎണ്ണാടകം, തുളു,
കുടുകു മുതലായി ഗോദാവരിയുടെ തെക്കുള്ള ദേശങ്ങളിൽ
സംസാരിച്ചുവരുന്ന ഭാഷകൾക്കു സമാന്യമായ പേർ ദ്രാവി
ഡഭാഷകൾ എന്നു ആകുന്നു. ഈ ഭാഷകൾക്കെല്ലാം ചില
പദങ്ങളും ധാതുക്കളും പ്രത്യയങ്ങളും സമാനമായിട്ടുള്ളതു കൊ
[ 159 ] ണ്ടു, ഇവ ഒരു മൂലഭാഷയിൽനിന്നു ഉത്ഭവിച്ചവയെന്നു ഊഹി
ച്ചുവരുന്നു. ഈ മൂലഭാഷക്കു ദ്രവിഡഭാഷ എന്നു പേർ.
മലയാളം മുതലായവ ഈ ഭാഷയുടെ മക്കൾ ആകയാൽ
ഇവക്കു തമ്മിൽ സോദരഭാവം മാത്രമേയുള്ളു.
(2) മലയാളത്തിൽ വളരെ സംസ്കൃതപദങ്ങൾ ഉണ്ടെങ്കി
ലും മലയാളം സംസ്കൃതത്തിൽനിന്നുണ്ടായ ഭാഷയല്ല. സം
സ്കൃതത്തിൽനിന്നു ഉത്ഭവിച്ച പ്രാകൃതഭാഷകളിൽനിന്നും ജനി
ച്ചതല്ല. എന്തുകൊണ്ടെന്നാൽ സംസ്കൃതത്തിലേയും മലയാ
ളത്തിലേയും പ്രത്യയങ്ങൾക്കും പ്രത്യയങ്ങളെ പ്രകൃതിയോടു
ചേൎക്കുന്ന വിധത്തിന്നും തമ്മിൽ വളരെ ഭേദം ഉണ്ടു.
(3) ഉത്തരദേശത്തിൽ നിന്നു ആൎയ്യന്മാർ വന്നു കേരളത്തിൽ
അധിവസിച്ചപ്പോൾ അവർ വ്യവഹാരസൌകൎയ്യത്തിന്നു
വേണ്ടി അനവധിസംസ്കൃതവാക്കുകളെ ഉപയോഗിച്ചു തുടങ്ങി.
ഈ വാക്കുകളുടെ ആക്രമത്താൽ മലയാളശബ്ദങ്ങൾ വളരേ
നഷ്ടമായി പോകയും ചെയ്തു. ഇപ്പോൾ മലയാള പദങ്ങ
ളെക്കൊണ്ടു മാത്രം ഒരുപന്യാസം എഴുതുവാൻ ഭാവിച്ചാൽ
അസാധ്യമായി കാണും.
(4) ശബ്ദദാരിദ്രം നശിപ്പിച്ചു ഭാഷയെ അലങ്കരിപ്പാനും
പരിഷ്കരിപ്പാനും വേണ്ടി ഇപ്പോൾ സംസ്കൃതപദങ്ങളെ ധാ
രാളമായി കടം വാങ്ങി വരുന്നുണ്ടു.
188. (1) വ്യാപാരം, മതസ്ഥാപനം, രാജ്യജയം മുതലായ
കാരണങ്ങൾനിമിത്തം വിഭിന്നജാതിക്കാരും നാനാഭാഷക്കാ
രും കാലക്രമേണ കേരളത്തിൽ വന്നു ഏതദ്ദേശീയരുമായി
ചേൎന്നു സഹവാസത്തിന്നു ഇടവന്നതുകൊണ്ടു അന്യഭാഷാ
ശബ്ദങ്ങൾ മലയാളത്തിൽ പ്രയോഗിക്കാറുണ്ടു. ഈ അന്യ
ഭാഷകൾ അറബി, പാൎസി, ഹിന്ദുസ്താനി, സുറിയാനി,
പോൎത്തുഗീസ്സ്, പറന്ത്രീസ്സ്, ഇംഗ്ലീഷ് എന്നിവ തന്നേ. [ 160 ] (2) സംസ്കൃതത്തിൽനിന്നും ഈ അന്യഭാഷകളിൽനിന്നും
വന്ന പദങ്ങളെ മലയാളഭാഷയിൽനിന്നു നീക്കിക്കളഞ്ഞാൽ
ശേഷിക്കുന്നവയെല്ലാം ദ്രാവിഡഭാഷാപദങ്ങൾ ആകുന്നു.
ആന, കുതിര, വാഴ, കോഴി, ഇരിക്ക, ആകു, പോക, നടക്ക,
തിന്നുക, ഉണ്ണുക, കാൺക, അറിക, ഞാൻ, നീ, താൻ.
(3) ദ്രാവിഡശബ്ദങ്ങളിൽ ചിലവാക്കു മലയാളത്തിൽ മാത്രം
പ്രയോഗമുള്ളു; മറ്റു ദ്രാവിഡഭാഷകളിൽ പ്രയോഗമില്ലായ്ക
യാൽ അവയെ സ്വന്തം എന്നു പറയും. മറ്റു ദ്രാവിഡ
ഭാഷകൾക്കും സാമാന്യമായിട്ടുള്ളവയെ ആഭ്യന്തരം എന്നു
പറയും.
സ്വന്തം— അക്കിൽക്കറ, അണ്ടി, അതിർ, ആഴ്ച, ഇഴുങ്ങുക, അച്ഛൻ,
പോറ്റി, എത, പുണരുക, പള്ള, ഒപ്പുക.
ആഭ്യന്തരം— എരുതു, മരുന്നു, പുളി, ഉപ്പു, എലി, ഓടു, കാടു, കണ്ണു,
കൈ.
(4) സ്വന്തവും ആഭ്യന്തരവും അല്ലാത്തവ ബാഹ്യശബ്ദ
ങ്ങൾ വൈദേശികശബ്ദങ്ങൾ ആകുന്നു.
(i)സംസ്കൃതം— അന്നം, അണ്ഡജം, ആശ, ഇന്ദീവരം, ഈശൻ,
ഉപകാരം, ഊഹം, ഋതു, ഋഷി, ക്ഌപ്തി, ഏകൻ, ഐശ്വൎയ്യം, ഓഷ്ഠം, ഔദാൎയ്യം.
(ii) അറബി— അൎജി (ഹരജി), അവീൻ, അലുവ (ഹലുവ), ആജി,
ഉമ്മ, ഉറുമാൻ (പഴം), ഉലുവ, ഓത്താൻ, ഒസ്യത്ത്, കപ്പി, കരാറു, കലാശിക്ക,
കവാത്തു, കശാപ്പു (കാരൻ), കസബ, കാദി, കിസ്ത, കയ്പീത്ത്, കാലീ, ചുക്കാൻ,
ചൈത്താൻ, ജപ്തി, ജമാബന്തി, ജാമീൻ, തകറാറു, തമാശ, തഹസീൽ (ദാർ),
ദല്ലാലി, നാജർ.
(iii) ഹിന്ദുസ്താനി— അമൽ, ഇസ്ത്രി, ഉണ്ടിക, കച്ചേരി, കട്ടാരം,
കുത്തക, കോതടി (കോസടി), ഗടിയാൾ (ഗടിയാളം), കഞ്ചാവു, ചട്ടിണി,
ചാവടി, ചീട്ടു, ചിലിമ്പി, ചേല, ചൌവ്വുകി, ജോടു, ടപ്പാൽ, ഡോള, ടംജാൻ,
തമ്പു, തുക്കുടി, തോക്കു, തൊപ്പി, ദീവാളി, നബാബു.
(iv) പാൎസി— കമാൻ, കമാനം, അങ്കാം, അങ്കാമി, അജിമാശി, അവിൽ
ദാർ, ഉമേദ്വാർ, കാനംകോവി, കാനേഷുമാരി, കൊത്തുവാൾ. [ 161 ] (v) സുറിയാനി—കുൎബ്ബാന, കശീശ, കൌമ, മഹറോൻ, അനിത,
ഒപ്രു ശമ, കപ്പിയാർ, കാപ്പ.
(vi) പോൎത്തുഗീസ്സു—ആത്ത(ച്ചക്ക), ഇറയാൽ, എമ്പ്രാദോർ, ഏലം
(ലേലം), കപ്പിത്താൻ, കമ്മീസ്സ, കസേര (കസേല), കിരാതി, കലേർ, കൊര
ടാവു, കോടി (=20), കോപ്പ, ചകലാസ്സു (ശകലാസ്സു), ചങ്കാടം, ഹന്തേർ, ജന
(വാതിൽ), തുറുങ്ക, തുവാല, തേ(യില), ത്രാസ്സു, അൾമാരി.
(vii) ഇംഗ്ലീഷ—അപ്പീൽ, ആപ്സർ, ആപ്പീസ്സ്, കമ്മിട്ട്, സ്ക്കൂൾ, കൊ
ളെജ്, പാസ്സ്, റിസൾറ്റ്, ബുക്ക്, ഇൻസ്പെക്ടർ, മാസ്റ്റർ, കോടതി, ജഡ്ജി,
സ്ലേറ്റ്, പെൻസിൽ, കന്ത്രമെണ്ടി, ബില്ലടി (bill of lading), പാലിശ്ശേരി
(policy of insurance), പോൎട്ടക്ലേരി (Port clearance), കുപ്പണി (company)
ടില്ലെരി (artillery).
189. (1) വൈദേശികശബ്ദങ്ങളെ യഥാസ്ഥിതി ഉച്ചരി
ക്കുന്നതു കേരളിയൎക്കു അസാധ്യമാകയാൽ സ്വഭാഷോച്ചാ
രണത്തിന്നു അനുരൂപമായി അവർ ഉച്ചരിക്കേണ്ടിവരുന്നതു
കൊണ്ടു ശബ്ദങ്ങളുടെ രൂപങ്ങൾ പലപ്രകാരത്തിലും മാറി
പ്പോകുന്നു. ഈ സംഗതിയാൽ വികാരം വന്ന ശബ്ദങ്ങളെ
തത്ഭവങ്ങൾ എന്നും വികാരം വരാതെ യഥാസ്ഥിതി ഉച്ച
രിച്ചുവരുന്ന ശബ്ദങ്ങളെ തത്സമങ്ങൾ എന്നും പറയും.
(2) അന്യഭാഷകളിലേ വികൃതരൂപങ്ങൾക്കെല്ലാം തത്ഭവ
മെന്നു പറയുമെങ്കിലും ഇവിടെ സംസ്കൃതശബ്ദങ്ങളുടെ തത്ഭ
വങ്ങളെക്കുറിച്ചു മാത്രം വിവരിക്കും.
(3) സംസ്കൃതതത്സമങ്ങളെ തിരിച്ചറിവാനുള്ള മാൎഗ്ഗങ്ങൾ:
(i) ഋ, ൠ, ഌ, ഔ, ഈ സ്വരങ്ങൾ ഉള്ള പദങ്ങൾ സംസ്കൃതം. ഋഷി,
കൃഷി, പിതൄണാം, ക്ഌപ്തി, ഔദാൎയ്യം, സൌന്ദൎയ്യം, ശൌൎയ്യം, സൌഖ്യം.
(ii) മഹാപ്രാണങ്ങളും മൃദുക്കളും, ഊഷ്മാക്കളും ഉള്ള പദങ്ങൾ സംസ്കൃതം.
ഖരം, അഖിലം, ഘടിക, ഭസ്മം, ഭരണം, ധൈൎയ്യം, സ്ഥിരം, അതിഥി, ഛായ,
ഗജം, ജയം, ഡയനം, തദാ, ദാനം, ബഹു, ബലം, മഹാൻ, ശശി, ശിശു, ശുഭം,
ഷഷ്ഠി, അനുഷ്ഠായം, സ്മരിക്ക, സുഖം, ഹരി, ഹയം.
(iii) അസവൎണ്ണങ്ങളായ വ്യഞ്ജനങ്ങളുടെ സംയോഗമുള്ളവ സംസ്കൃതം.
രക്തം, ആപ്തൻ, വൎജ്യം, മത്സരം, അബ്ദം, അബ്ജം, ഈൎഷ, രുഗ്മം.
[ 162 ] (iv) സംയോഗാദിപദങ്ങൾ സംസ്കൃതം. ക്ഷാമം, ക്ലാന്തി, ക്രമം, പ്രഭു,
ത്സരു, ധ്രുവം, വ്രണം, ജ്ഞാനം, ന്യായം, ക്വചിൽ, സ്പഷ്ടം.
(v) റ, ഴ, ള എന്നിവയുള്ള പദങ്ങൾ സംസ്കൃതമല്ല. പറ, വാഴ, പാള,
കാള, കൊറ്റി, ആഴ്ച, വെള്ളം.
(vi) ഞ കൊണ്ടു തുടങ്ങുന്നവയും ങ്ങ, ഞ്ഞ, യ്ത, ന്റെ, യ്ക്കു, ൾക്ക, യ്ക ഈ
സംയോഗാക്ഷരങ്ങൾ ഉള്ള പദങ്ങളും സംസ്കൃതമല്ല. ഞാൻ, കഞ്ഞി, മാങ്ങ,
ചെയ്ത, എന്റെ, കയ്ക്കു, ആൾക്കു, ചെയ്ക.
190. (1) തത്സമത്തിലേ മഹാപ്രാണത്തിനു അല്പ പ്രാ
ണവും ഘോഷവത്തിന്നു ഖരവും തത്ഭവത്തിൽ വരും.
(i) കവൎഗ്ഗത്തിന്നു ക, ചവൎഗ്ഗത്തിന്നു ച, ടവൎഗ്ഗത്തിന്നു ട, തവൎഗ്ഗത്തിന്നു ത,
പവൎഗ്ഗത്തിന്നു പ വരും.
ക—അഗ്നി–അക്കി, ആഗാരം–അകരം, അംഗണം–അങ്കണം, ഖണ്ഡം–
കണ്ടം, ഖേടകം–കേടകം, ഖേദം–കേതം, ഗുഞ്ജ–കന്നി, ഗുരുക്കൾ–കുരുക്കൾ,
ഘനം–കനം.
ച—ഛായ–ചായ, ഛിന്നം–ചിന്നം. ജട–ചട, ജഡം–ചടം, ജലം–
ചലം, ജാഗരണം–ചാകരം, ഝടിതി–ചടിതി, ഝല്ലരി–ചല്ലരി.
ത—അധികാരം–അതികാരം, ഉദകം–ഉതം, ദണ്ഡം–തണ്ടു, ദൎവ്വി–തവ്വി,
ദായം–തായം, ദ്വീപം–തീവു, ദൈവം–തെയ്യം, ദ്രോണി–തോണി, ദേവർ–
തേവർ, രാധ–രാതി.
പ—ഭഗവതി–പകോതി–പോതി, ഭട്ടർ–പട്ടർ, ഭണ്ഡാരം–പണ്ടാരം,
ഭരണി–പരണി, ഫലകം–പലക, ഫലത്വം–പലിത്തം, ഭാരം–പാരം,
ഭിക്ഷ–പിച്ച, ഭട്ടത്തിരി–പട്ടെരി, ഭാഗ്യം–പാക്കിയം, ഭ്രാന്തു–
പിരാന്തു.
(2) തത്സമങ്ങളിൽ സംയോഗങ്ങൾക്കു പൂൎണ്ണസവൎണ്ണാദേ
ശം, പരസവൎണ്ണാദേശം, ഉഭയാദേശം ഇവയിൽ ഒന്നു വരും.
(i) സ്ത—ത്ത. അഗസ്തി–അകത്തി, അസ്തം–അത്തം, കാകുത്സ്ഥൻ–
കാകുത്തൻ.
(ii) ഷ്ട—ട്ട. അംബഷ്ടൻ–അമ്പട്ടൻ, ഇഷ്ടം–ഇട്ടം, ഇഷ്ടിക–ഇട്ടിക,
യഷ്ടി–ഈട്ടി, ജ്യേഷ്ഠൻ–ചേട്ടൻ–ഏട്ടൻ, ജ്യേഷ്ഠ–കേട്ട. [ 163 ] (iii) ക്ഷ—ക്ക. ച്ച, അക്ഷം–അക്കം, (അച്ചു), ലക്ഷണം–ഇലക്കണം,
ലക്ഷ്യം–ലാക്കു, പക്ഷം–പക്കം, രാക്ഷസൻ–അരക്കൻ.
(iv) പങ്ക്തി–പന്തി.
(3) പദാദിയിലേ വ്യഞ്ജനത്തിന്നു ലോപം വരും.
(i) ശ—ശാലാ–ആല, ശില്പി (ചിപ്പി)–ഇപ്പി.
(ii) ശ്ര—ശ്രവണം–ഓണം, ശ്രേണി–ഏണി, ശ്രവിഷ്ഠ–അവിട്ടം.
(iii) സ—സന്ധ്യാ–അന്തി, സഹസ്രം–ആയിരം, സിന്ധു–ഇന്തു, സ്ത്രണ–
തൂണ്, സ്തംഭം–കമ്പം, സ്തംഭം–കമ്പം, സീസം–ഈയം, ഹംസം–അന്നം.
(iv) ഹ—ഹിതം–ഇതം, ഹസ്തം–അത്തം, ഹസ്തി–അത്തി, ഹംസം–
അന്നം.
(v)യ—യുഗം–ഉകം (നുകം), യമൻ–എമൻ, യജമാനൻ–എജമാനൻ,
യന്ത്രം–ഏന്ത്രം.
(4) ശ, ഷ, സ എന്നിവക്കു പകരം ചകാരം വരും.
(i) ശ—ച. ശങ്കടം–ചകടു–ചാടു, ശൎക്കര–ചക്കര, ശംഖം–പങ്ക,
ശൃംഖല–ചങ്ങല, ശതഭിഷ–ചതയം, ശഷ്പം–ചപ്പു, ശമലം–ചമലം, ശാല–
ചാള, ചക്രം–ചക്ക, ശ്ലാഘ്യർ–ചാക്കിയാർ, ശ്രാദ്ധം–ചാത്തം, ശാസ്താ–ചാത്തൻ,
ശൃംഗാരം–ചിങ്ങാരം–ചിങ്കാരം, ശ്രീദേവി–ചീയ്യൈ, ശുഷ്കം–ചുക്കു, ശ്രേഷ്ഠി–
ചെട്ടി, ശബ്ദം–ചെത്തം, ശുല്ക്കം–ചുങ്കം.
(ii) ഷ—ച. ഷഡംഗം–ചടങ്ങു.
(iii) സ—ച. സംഘാതം–ചങ്ങാതം, സന്ധി–ചന്തി, സന്ധു–ചന്തു,
സമിധ–ചമത, സമാവൎത്തനം–ചാമാത്തം, സിംഹം–ചിങ്ങം, സിന്ദൂരം–
ചിന്തൂരം, സേവ–ചേകം, സേവകർ–ചേകവർ, ചേവകർ, സ്വാതി–
ചോതി, സോമൻ–ചോമൻ.
(5) സകാരത്തിന്നു ചിലപ്പോൾ തകാരം വരും.
സൽക്കാരം–തക്കാരം, സസ്യം–തൈ, സുരംഗം–തുരങ്കം, സൂചി–തൂശീ,
സാവിത്രി–താത്തി.
(6) ര, ല കളുടെ മുമ്പിൽ ഉച്ചാരണാൎത്ഥമായി അ, ഇ, ഉ
എന്ന സ്വരങ്ങൾ വരും.
[ 164 ] അ—രാജാവു–അരചൻ, രാക്ഷസൻ–അരക്കൻ, ലാക്ഷ–അരക്കു,
രംഗം–അരങ്ങു, രവം–അരവം, രക്തം–അരത്തം.
ഇ—രസം–ഇരതം, രാശി–ഇരാശി, രേവതി–ഇരവതി, ലക്ഷണം–
ഇലക്കണം, ലവംഗം–ഇലവങ്ങം, ലക്ഷ്യം–ഇലാക്കും.
ഉ—രൂപം–ഉരൂപം–ഉരുപം–ഉരു, ലോകം–ഉലോകം–ഉലകു, രീതി–
ഉരുതി.
(7) സംയോഗത്തിന്റെ ഇടയിൽ സ്വരം ചേൎക്കും.
ശ്ലാഘ്യർ–ചാക്കിയർ, അശ്രീ–അച്ചിരി, ശ്രുതി–ചുറുതി, അൎക്കം–എരിക്ക്,
ചിത്ര–ചിത്തിര, ശ്രീകണ്ഠൻ–ചിറികണ്ടൻ–ചിറിയണ്ടൻ, ശ്രോണി–ചുറോ
ണി, ശാസ്ത്രം–ചാത്തിരം, പൎയ്യങ്കം–പരിയങ്കം, ശ്രീ–തിരു. ചിറു.
(8) ഷകാരത്തിന്നു ചിലേടത്തു ഴകാരം വരും.
അനുഷം–അനിഷം–അനിഴം, ഔഷധം–അവിഴതം, കഷായം–കഴായം,
ക്ഷയം–കിഴയം, തുഷിരം–തുഴിരം.
191. (1) സംസ്കൃതവൈയാകരണന്മാർ സംസ്കൃതഭാഷയി
ലേ പദങ്ങളെല്ലാം ധാതുക്കളിൽനിന്നുണ്ടായി എന്നും ഈ
ധാതുക്കളെല്ലാം വ്യാപാരം കാണിക്കുന്നു എന്നും പ്രതിപാദി
ക്കുന്നു. സംസ്കൃതധാതുക്കളെല്ലാം ഏകസ്വരമുള്ളവയാകുന്നു.
(2) ഭാഷകളെല്ലാം ധാതുക്കളിൽനിന്നുണ്ടായവ എന്നതു
ഭാഷാശാസ്ത്രവും സമ്മതിക്കുന്നുവെങ്കിലും ധാതുക്കളെല്ലാം ക്രി
യാവാചികളെന്നും ഏകസ്വരമുള്ളവയെന്നും സംസ്കൃതവൈ
യാകരണന്മാരുടെ മതം അംഗീകരിക്കുന്നില്ല.
(3) മലയാളഭാഷയിലേ പദങ്ങളുടെ ഉൽപത്തി ക്രിയാധാ
തുക്കളിൽനിന്നാകുന്നു എന്നു സ്ഥാപിക്കാൻ പ്രയാസം. ധാതു
ക്കൾക്കും നാമങ്ങൾക്കും വ്യത്യാസം കൂടാതെയുള്ള രൂപങ്ങൾ
ഉണ്ടു.
അടി, വിളി, മുറി, കളി, ചിരി, നിടു, മടി, ചതി, ഇടി. ഇവ നാമങ്ങ
ളോ ക്രിയകളോ എന്നതു പ്രയോഗംകൊണ്ടു മാത്രം നിശ്ചയിക്കാം. [ 165 ] (4) ധാതുക്കൾ എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിന്നു
സൎവ്വസമ്മതമായ ഉത്തരം ആരും പറഞ്ഞിട്ടില്ല.
192. (1) സംസ്കൃതവൈയാകരണന്മാർ ശബ്ദങ്ങൾക്കു
നാലു വൃത്തികളുണ്ടെന്നു പറയുന്നു. ദ്രവ്യം, ഗുണം, ക്രിയ,
യദൃച്ഛ എന്നിവയെ കാണിക്കുക തന്നേ. നാമങ്ങൾ ദ്രവ്യ
ത്തിന്റെയോ, ഗുണത്തിന്റെയോ ക്രിയയുടെയോ മനുഷ്യർ
ഇഷ്ടംപോലെ കല്പിച്ചുണ്ടാക്കിയ സംജ്ഞകളുടെയോ പേരാ
യിരിക്കും. യദൃച്ഛാശബ്ദങ്ങൾ സംജ്ഞാനാമങ്ങൾ ആകുന്നു.
ജ്ഞാനവിഷയങ്ങളെ അവർ ദ്രവ്യം, ഗുണം, ക്രിയ എന്നീ
മൂന്നു ജാതികളിൽ അടക്കുന്നു.
(2) ഭാഷയുടെ പ്രയോജനം അന്തൎഗ്ഗതമായ വിചാരങ്ങളെ
അറിയിക്കുന്നതിന്നാകയാൽ ഒരു വസ്തുവിനെക്കുറിച്ചു നാം പറ
യുമ്പോൾ ഒരു പേർ ആവശ്യമായ്വരും. ഈ പേർ വസ്തുവി
നെ മനസ്സിൽ ഉദിപ്പിക്കുന്ന ജ്ഞാനത്തിന്നു ഒത്തതായിരിക്കും.
ഈ പേരുകൾ നാമങ്ങൾ ആകുന്നു.
(3) ഗുണത്തിന്റെയും ക്രിയയുടെയും ആധാരമാകുന്നു
ദ്രവ്യം. ഗുണങ്ങളെക്കുറിച്ചു മാത്രം പറയുമ്പോൾ ഗുണനാ
മങ്ങൾ ഉപയോഗിക്കും. ഗുണത്തോടുകൂടിയ ദ്രവ്യത്തെ പറ
യുമ്പോൾ ഗുണവചനങ്ങൾ ഉപയോഗിക്കും. ദ്രവ്യത്തിലും
അതിന്റെ സ്ഥിതിയിലും, ഗുണങ്ങളിലും ഒരു ഭേദം ഉണ്ടാ
ക്കുന്നതാകുന്നു ക്രിയ. ക്രിയാവ്യാപാരത്തെ മാത്രം പറയുന്ന
തായാൽ ക്രിയാനാമങ്ങൾ ഉപയോഗിക്കും. കൎത്ത്രാദികാരക
ങ്ങളുടെ അപേക്ഷയോടു കൂടിപ്പറയുമ്പോൾ ക്രിയാപദങ്ങളെ
ഉപയോഗിക്കും. ക്രിയാവ്യാപാരത്തിൽ ഉണ്ടാകുന്ന വിശേഷ
ങ്ങളെ ക്രിയാവിശേഷണങ്ങൾ കാണിക്കും.
(4) നമ്മുടെ അറിവിൽ പെടുന്ന എല്ലാ വിഷയങ്ങളെയും
നാമം, ക്രിയ, ഭേദകം, അവ്യയം എന്ന ഭാഷാവിഭാഗങ്ങളെ [ 166 ] കൊണ്ടു അറിയിക്കാൻ കഴിയുന്നതുകൊണ്ടു നമുക്കുള്ള എല്ലാ
ജ്ഞാനവിഷയങ്ങളും നമ്മുടെ ഭാഷയിൽ സംഭൃതമായിരിക്കും.
നാൾക്കുനാൾ നമ്മുടെ ജ്ഞാനം അഭിവൎദ്ധിക്കുന്നതുപോലെ
ഭാഷയിലേ പദങ്ങളും വൎദ്ധിച്ചു ജനങ്ങളുടെ ജ്ഞാനസംപത്തു
വിലയുള്ളതായ്ത്തീരുന്നു.
(5) ഇന്ദ്രിയങ്ങൾ നിമിത്തമായിട്ടെല്ലാ ജ്ഞാനവും ഉണ്ടാ
കുന്നുവെങ്കിലും ഇന്ദ്രിയങ്ങൾക്കു എത്താൻ കഴിയാത്ത വി
ഷയങ്ങളെയും അറിഞ്ഞു പേർ വിളിപ്പാനുള്ള സാമൎത്ഥ്യം
ഭാഷക്കുണ്ടു.
(8) അതുകൊണ്ടു ഇത്ര ആശ്ചൎയ്യകരമായ ഈ ഭാഷ നമ്മു
ടെ മനസ്സിനെ പരിഷ്കരിച്ചു ജ്ഞാനത്തെ സംപാദിച്ചു കൊ
ടുക്കുന്നതുകൊണ്ടു ആ ഭാഷയെ സദ്വിഷയങ്ങളിൽ വെച്ചു
അതിശ്രേഷ്ഠമായ ജഗദീശ്വരപ്രാൎത്ഥനാദികളിലും ജനങ്ങളു
ടെ ഇടയിൽ ജ്ഞാനാഭിവൃദ്ധിക്കായിട്ടും ഉപയോഗിപ്പാനായിട്ടു
ഈശ്വരൻ നമ്മെ അനുഗ്രഹിക്കട്ടെ.
ശുഭമസ്തു [ 167 ] ശുദ്ധപത്രം
അശുദ്ധം: | ശുദ്ധം: | ||||
ഭാഗം | 45. | വരി | 8. | ii. 99. | ii. 103. |
,, | 64. | ,, | 1. | കുട്ടി. | കൂടി. |
,, | 88. | ,, | 11. | വിശേഷണത്തിന്നു. | വിശേഷ്യത്തിന്നു. |
,, | 94. | ,, | 14. | ഉദ്ദേശം. | ഉദ്ദേശ്യം. |
,, | 107. | ,, | 8. | ഉദ്ദേശം. | ഉദ്ദേശ്യം. |
,, | 127. | ,, | 5. | നൂറു. | ആറു. |
,, | 137. | ,, | 26. | ഭോഷി. | ഭോജി. |
,, | 141. | ,, | 16. | പദ്യയുമുള്ള. | പദ്യമായുള്ള. |
,, | 145. | ,, | 28. | അനുഷ്ഠായം. | അനുഷ്ഠാനം. |
BASEL MISSION BOOK AND TRACT DEPOSITORY,
MANGALORE.
The New Malayalam Readers
BY
Joseph Muliyil, B. A.,
Enlgish Tutor, Madras Christian College.
Rs. | As. | P. | |
The Infant Reader | 0 | 1 | 6 |
First Standard Reader | 0 | 2 | 0 |
Second ,, ,, | 0 | 2 | 6 |
Third ,, ,, | 0 | 3 | 0 |
Fourth ,, ,, | 0 | 4 | 0 |
Fifth ,, ,, | 0 | 5 | 0 |
The Anglo-Malayalam Primer for the Third Standard | 0 | 2 | 6 |
The Anglo-Malayalam Fourth Standard Reader | 0 | 2 | 6 |
These Readers are nicely illustrated, and as regards subject-matter and
general get-up they are unsurpassed. They are also extensively used in
the Schools throughout Malabar and Cochin.
A Comparative Study of English and Malayalam, | |||
as a Guide to Reciprocal Translation, for the use of | |||
Upper Secondary Schools and Colleges, Part I. | 1 | 0 | 0 |
Do. do Part II. | 1 | 8 | 0 |
Malayalam School-Panchatantram, with Notes and Vo- | |||
cabulary. അൎത്ഥസൂചകങ്ങളോടുകൂടിയ മലയാള പഞ്ചതന്ത്രം | 0 | 10 | 0 |
All the above Books are approved by the Director of Public Instruc-
tion, Madras.
A Glossary of Technical Terms, English and Malayalam | 0 | 8 | 0 |
Writer’s Help, compiled by T. Zecharias ലേഖകസഹായി | 0 | 12 | 0 |
Malayalam-English Dictionary മലയാള ഇംഗ്ലീഷു അകാരാദി | 1 | 4 | 0 |
English-Malayalam ,, (New revised edition in the Press.) | |||
English-Malayalam Dialogues, together with forms of | |||
Letters, etc. ഇംഗ്ലീഷു മലയാള സഭാഷണങ്ങൾ | 0 | 8 | 0 |
An Introduction to the Comparative Study of English | |||
and Malayalam, for the use of Lower Secondary | |||
Classes, Part I., by J. Muliyil | 0 | 5 | 0 |
Do. Part II. | 0 | 6 | 0 |