സങ്കീൎത്തനങ്ങൾ

രചന:ഹെർമ്മൻ ഗുണ്ടർട്ട് (1881)

[ 1 ] THE

BOOK OF PSALMS

TRANSLATED OUT OF THE HEBREW

BY

Rev. Dr. H. GUNDERT
Basel German Ev. Mission

Second Revised Edition

ബോധകനും പണ്ഡിതനുമായ ഗുണ്ടൎത്ത് സായ്പ്
എബ്രായഭാഷയിൽനിന്നു പൊരുൾതിരിച്ച

സങ്കീൎത്തനങ്ങൾ


MANGALORE
BASEL MISSION BOOK AND TRACT DEPOSITORY
1881 [ 3 ] THE

BOOK OF PSALMS

സങ്കീൎത്തനങ്ങൾ


MANGALORE

BASEL MISSION BOOK & TRACT DEPOSITORY

1880 [ 4 ] PRINTED AT THE BASEL MISSION PRESS [ 5 ] സങ്കീൎത്തനങ്ങൾ

ഒന്നാം കാണ്ഡം: ൧- ൪൧

ദാവിദിന്റേ യഹോവാകീൎത്തനങ്ങൾ

രണ്ടാം കാണ്ഡം: ൪൨ - ൭൨

കോരഹ്യർ മുതലായവരുടേ ദേവകീൎത്തനങ്ങൾ

മൂന്നാം കാണ്ഡം: ൭൩- ൮൯

ആസാഫ് (൭൩ - ൮൩) കോരഹ്യർ മുതലായവരുടേ

മിശ്രകീൎത്തനങ്ങൾ

നാലാം കാണ്ഡവും അഞ്ചാം കാണ്ഡവും

൯൦‌ ‌- ൧൦൬ ൧൦൭- ൧൫൦

മോശേ മുതൽ ഒടുക്കത്തേ കാലംവരേ

അനേകരുടേ കീൎത്തനങ്ങൾ [ 7 ] THE

BOOK OF PSALMS.

സങ്കീൎത്തനങ്ങൾ.

ഒന്നാം കാണ്ഡം, ൧- ൪൧:

ദാവിദിന്റേ യഹോവാകീൎത്തനങ്ങൾ.

൧. സങ്കീൎത്തനം.

ദേവഭക്തരേ അനുഗ്രഹവും (൪) ദുഷ്ടരേ നിഗ്രഹവും.

1 ദുഷ്ടരുടേ അഭിപ്രായത്തിൽ നടക്കാതേയും
പാപികളുടേ വഴിയിൽ നില്ക്കാതേയും
പരിഹാസക്കാരുടെ ഇരിപ്പിൽ ഇരിക്കാതേയും,

2 യഹോവയുടേ ധൎമ്മോപദേശത്തിൽ അത്രേ ഇഷ്ടം ഉണ്ടായി
അവന്റേ വേദത്തിൽ രാപ്പകൽ ധ്യാനിച്ചും കൊള്ളുന്ന പുരുഷൻ ധന്യൻ.

3 ആയവൻ നീൎത്തോടുകൾ്ക്കരികിൽ നട്ടതായി
തല്ക്കാലത്തു ഫലം കാച്ചും
ഇല വാടാതേയും ഉള്ള മരത്തോട് ഒക്കും.
അവൻ ചെയ്യുന്നത് ഒക്കയും സാധിക്കും.

4 ദുഷ്ടന്മാർ അങ്ങനെ അല്ല,
കാറ്റു പാറ്റുന്ന പതിർ പോലേ അത്രേ.

5 ആകയാൽ ദുഷ്ടർ ന്യായവിസ്താരത്തിലും
പാപികൾ നീതിമാന്മാരുടേ സഭയിലും നിവിരുകയില്ല.

6 കാരണം യഹോവ നീതിമാന്മാരുടേ വഴിയെ അറിയുന്നു,
ദുഷ്ടരുടേ വഴി കെടുകേ ഉള്ളു. [ 8 ] ൨ . സങ്കീൎത്തനം.

ദ്രോഹിക്കുന്ന ജാതികളോടു (൪) യഹോവ വാഴിച്ച മെശീഹ (൭) ദേവവി
ധിയെ അറിയിച്ചതും, (൧൦) മകനു കീഴടങ്ങുവാൻ ദാവിദ് പ്രബോധിപ്പിച്ചതും
(ദാവിദിന്റെതു; ൨ ശമു. ൭).

1 ജാതികൾ മുഴങ്ങിയും
കുലങ്ങൾ വ്യൎത്ഥമായതു ചിന്തിച്ചും പോവാൻ എന്തു?

2 ഭൂമിയുടേ രാജാക്കൾ നിലനിന്നും
മന്നവർ ഒക്കത്തക്ക മന്ത്രിച്ചും കൊള്ളുന്നതു
യഹോവെക്കും അവന്റേ അഭിഷിക്തന്നും എതിരേ തന്നേ:

3 ഇവരുടേ കെട്ടുകളെ നാം പൊട്ടിച്ചു
കയറുകളെ നമ്മിൽനിന്ന് എറിഞ്ഞുകളക.! എന്നത്രേ.

4 സ്വൎഗ്ഗത്തിൽ ഇരിക്കുന്നവൻ ചിരിച്ചും
കൎത്താവ് അവരെ പരിഹസിച്ചുംകൊണ്ടു

5 അന്നു തൻ കോപത്തിൽ അവരോട് ഉര ചെയ്തു
തന്റേ ഊഷ്മാവിൽ അവരെ മെരിട്ടും:

6 ഞാനോ എന്റേ രാജാവെ
എൻ വിശുദ്ധ ചിയോൻ മലമേൽ ആക്കിവെച്ചു എന്നത്രേ.

7 ഞാൻ തീൎപ്പിനെ കഥിക്കട്ടേ!
യഹോവ എന്നോടു പറഞ്ഞിതു:
നീ എന്റേ പുത്രൻ,
ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു.

8 എന്നോടു ചോദിക്ക, എന്നാൽ ജാതികളെ നിൻ അവകാശമായും
ഭൂമിയുടേ അറ്റങ്ങളെ നിൻ അടക്കമായും തരും!

9 ഇരിമ്പുചെങ്കോൽ കൊണ്ട് നീ അവരെ തകൎക്കും,
കുശവകുടങ്ങളെ പോലേ അവരെ പൊടിക്കും എന്നത്രേ.

10 എങ്കിലോ രാജാക്കന്മാരേ, ഇനി ബുദ്ധി വെപ്പിൻ!
ഭൂമിയിലേ ന്യായാധിപതികളേ, ശാസനെക്ക് അടങ്ങുവിൻ!

11 യഹോവയെ ഭയത്തോടേ സേവിച്ചു
വിറയലോടേ ആൎപ്പിൻ!

12 പുത്രൻ കോപിച്ചിട്ടു
നിങ്ങൾ വഴിയിൽനിന്നു കെട്ടുപോകായ്വാൻ അവനെ ചുംബിപ്പിൻ!
അടുക്കേ തന്നേ അവന്റേ കോപം കത്തും സത്യം.
അവങ്കൽ ആശ്രയിക്കുന്നവർ ഒക്കയും ധന്യർ. [ 9 ] ൩ . സങ്കീൎത്തനം.

ശത്രുക്കൾ പെരുകിലും (൪) വിശ്വാസത്താൽ തേറി (൬) സുഖനിദ്രെക്കായി
സ്തുതിച്ചു (൮) രാവിലേ പ്രാൎത്ഥിച്ചതു.


ദാവിദിന്റേ കീൎത്തന; അവൻ സ്വപുത്രനായ അബ്ശലോ
മിൽനിന്നു മണ്ടുകയിൽ. (൨. ശമു. ൧൬, ൧൪)

2 യഹോവേ, എന്റേ മാറ്റാന്മാർ എത്ര പെരുകി!
അനേകർ എന്നോട് എതിൎത്തെഴുന്നു.

3 അനേകർ എൻ ദേഹിയോടു
ഇവനു ദൈവത്തിങ്കൽ രക്ഷയില്ല എന്നു പറയുന്നു. (സേല*)

4 നീയോ യഹോവേ, എനിക്കു ചുറ്റും പലിശ,
എൻ തേജസ്സും എന്തലയെ ഉയൎത്തുന്നവനും തന്നേ.

5 എൻ ഒച്ചയാൽ ഞാൻ യഹോവയോടു നിലവിളിക്കും,
അവനും തന്റേ വിശുദ്ധ മലയിൽനിന്ന് എന്നോട് ഉത്തരം പറയുന്നു.
[(സേല)

6 ഞാൻ കിടന്നുറങ്ങി,
യഹോവ എന്നെ താങ്ങുകയാൽ ഉണൎന്നും ഇരിക്കുന്നു.

7 ചുറ്റിലും എനിക്ക് എതിരിട്ട
ജനലക്ഷങ്ങളിൽനിന്നും ഞാൻ ഭയപ്പെടാ.

8 യഹോവേ, എഴുനീല്ക്ക!
എൻ ദൈവമേ, എന്നെ രക്ഷിക്ക!
നീ അല്ലോ എന്റേ സകല ശത്രുക്കളെയും കവിൾ്ക്ക് അടിച്ചു
ദുഷ്ടരുടേ പല്ലുകളെ ഉടെച്ചിരിക്കുന്നു.

9 രക്ഷ യഹോവെക്കുള്ളൂ,
നിൻ ജനത്തിന്മേൽ നിന്റേ അനുഗ്രഹം (ആക). (സേല)

൪ . സങ്കീൎത്തനം.

അബ്ശലോമ്യ സങ്കടത്തിൽ (൨), ശത്രുക്കൾക്കു ബുദ്ധിയുപദേശിച്ചും (൪) യ
ഹോവയിൽ ആശ്രയിച്ചും വൈകുന്നേരത്തു പാടിയതു. സംഗീതപ്രമാണിക്കു, കമ്പിനാദത്തോടേ; ദാവിദിൻ കീൎത്തന. [ 10 ] 2 ഞാൻ വിളിക്കുമ്പോൾ, എന്റേ നീതിയുള്ള ദൈവമേ, ഉത്തരം പറക!
ഇടുക്കിൽ നീയല്ലോ എനിക്കു വിശാലത വരുത്തിയവൻ.
എന്നിൽ കൃപ ഉണ്ടായി എൻ പ്രാൎത്ഥനയെ കേൾ്ക്കുക!

3 ഹേ വീരപുത്രരേ, എത്രോളം നിങ്ങൾ എന്റേ തേജസ്സെ നിന്ദിച്ചു
മായയെ സ്നേഹിച്ചു കള്ളത്തെ അന്വേഷിക്കും? (സേല)

4 യഹോവ തനിക്കു ഭക്തനെ വേർതിരിച്ചു എന്നറിവിൻ!
ഞാൻ യഹോവയോടു വിളിക്കുമ്പോൾ അവൻ കേൾ്ക്കും.

5 കോപിച്ചാലും പാപം ചെയ്യായ്വിൻ!
നിങ്ങളുടേ കിടക്കമേൽ സ്വഹൃദയത്തോടു പറഞ്ഞു മിണ്ടാതിരിപ്പിൻ!

6 നീതിബലികളെ കഴിച്ചിട്ടു [(സേല)
യഹോവയിൽ ആശ്രയിപ്പിൻ! (൨ ശമു. ൧൫, ൧൨)

7 നമുക്ക് ആർ ശുഭം കാട്ടും എന്നു പലരും പറയുന്നു, (൪ മോ. ൬,൨൬)
യഹോവേ, നിന്റേ മുഖപ്രകാശത്തെ ഞങ്ങളുടേ മേൽ ഉയൎത്തേണമേ!

8 അവൎക്കു ധാന്യവും മധുരസവും പെരുകുന്ന കാലത്തിലും
ഏറിയ സന്തോഷത്തെ നീ എന്റേ ഹൃദയത്തിൽ തന്നു. (൨ ശമു. ൧൬)

9 ഞാൻ സമാധാനത്തിൽ കിടന്നുറങ്ങും,
യഹോവേ, നീയല്ലോ തനിച്ച് എന്നെ നിൎഭയമായി വസിപ്പിക്കും.
[(൩ മോ. ൨൫, ൧൮)

൫. സങ്കീൎത്തനം

പ്രാൎത്ഥനയിൽ (൪) ദൈവം തന്നെ ദുഷ്ടരിൽനിന്നുദ്ധരിച്ചു (൯) താൻ മുത
ലായ ഭക്തൎക്കു ദേവാശ്രയത്തെ വളൎത്തേണ്ടതിന്ന്അപേക്ഷ (കാലം ൨ ശമു.
൨൦, ൧).

സംഗീതപ്രമാണിക്കു, കുഴലുകളോടേ; ദാവിദിൻ കീൎത്തന.

2 യഹോവേ, എന്റേ ചൊല്ലുകളെ ചെവിക്കൊണ്ടു
എൻ ധ്യാനത്തെ ഗ്രഹിക്ക.

3 എൻ രാജാവും എൻ ദൈവവും ആയുള്ളോവേ,
എന്റേ ആൎത്തനാദത്തെ കുറിക്കൊൾ്ക്ക!
നിന്നോടല്ലോ ഞാൻ പ്രാൎത്ഥിക്കും.

4 യഹോവേ, രാവിലേ എൻ ശബ്ദത്തെ കേട്ടാലും!
ഞാനും രാവിലേ നിണക്കായി ഒരുക്കി കാത്തു നോക്കും. [ 11 ] 5 കാരണം ദോഷം രുചിക്കുന്ന ദേവനല്ല നീ,
ദുഷ്ടനു നിങ്കൽ പാൎപ്പില്ല.

6 ഗൎവ്വികൾ നിൻ കണ്ണുകൾ്ക്കു നേരേ നിവിരുകയില്ല,
അകൃത്യം പ്രവൃത്തിക്കുന്നവരെ ഒക്കയും നീ പകെക്കുന്നു.

7 കള്ളം പറയുന്നവരെ നീ ഒടുക്കും,
ചോരയും ചതിയും തൂകുന്ന ആളെ യഹോവ അറെക്കും.

8 ഞാനോ നിൻ ദയയുടേ പെരുമയാൽ നിന്റേ ആലയം പ്രവേശിക്കും,
നിൻ വിശുദ്ധ മന്ദിരത്തെ നോക്കി നിന്റേ ഭയത്തിൽ ആരാധിക്കും.

9 യഹോവേ, എൻ എതിരികൾ നിമിത്തം നിന്റേ നീതിയിൽ എന്നെ ന
എൻ മുമ്പിൽ നിന്റേ വഴിയെ നിരത്തുക! [ടത്തി

10 കാരണം അവനവന്റേ വായിൽ നേരില്ല,
അവരുടേ ഉള്ളം കിണ്ടങ്ങൾ അത്രേ,
അവരുടേ തൊണ്ട തുറന്ന ശവക്കുഴി,
നാവിനെ അവർ മിനുക്കുന്നു.

11 ദൈവമേ, അവരുടേ കുറ്റം തെളിയിക്ക!
അവരുടേ ആലോചനകൾ ഹേതുവായി അവർ വീഴുക!
ദ്രോഹങ്ങളുടേ പെരുമയാൽ അവരെ ഭ്രംശിപ്പിക്ക!
നിന്നോടല്ലോ അവർ മറുത്തതു.

12 നിങ്കൽ ആശ്രയിക്കുന്നവർ ഒക്കയും സന്തോഷിച്ചും
നീ അവർ മേൽ ആഛ്ശാദിക്കയാൽ എന്നേക്കും ആൎത്തും
നിൻ നാമത്തെ സ്നേഹിക്കുന്നവർ നിന്നിൽ ഉല്ലസിച്ചും കൊള്ളുമാറു തന്നേ.

13 യഹോവേ, നീയല്ലോ നീതിമാനെ അനുഗ്രഹിക്കും,
പലിശ കണക്കനേ പ്രസാദംകൊണ്ട് അവനെ ചൂടിക്കും.


൬. സങ്കീൎത്തനം.

ഉഗ്ര ബാധയിൽനിന്നു (൫) പ്രാണരക്ഷയെ അപേക്ഷിച്ചതും, (൯) ശത്രുക്ക
ളുടേ തോല്വിയെ ആശിച്ചതും.

സംഗീതപ്രമാണിക്കു, കമ്പിവാദ്യങ്ങളോടേ, അഷ്ടമരാഗത്തിൽ;

ദാവിദിൻ കീൎത്തന.

2 യഹോവേ, നിന്റേ കോപത്തിൽ എന്നെ ശാസിക്കയും
നിന്റേ ഊഷ്മാവിൽ ശിക്ഷിക്കയും അരുതേ!

3 യഹോവേ, ഞാൻ മാഴ്കിയതുകൊണ്ടു എന്നോടു കൃപ ചെയ്ക!
യഹോവേ, എന്നെ ചികിത്സിക്ക!
എന്റേ എല്ലുകൾ അല്ലോ മെരിണ്ടു പോയി. [ 12 ] 4 എന്റേ ദേഹിയും ഏറ്റം മെരിണ്ടിരിക്കുന്നു;
നീയോ യഹോവേ, എത്രത്തോളം!

5 യഹോവേ, തിരിച്ചു എൻ ദേഹിയെ വിടുവിക്ക!
നിൻ ദയ നിമിത്തം എന്നെ രക്ഷിക്ക!

6 നിന്റേ സ്മരണം മരണത്തിൽ ഇല്ലല്ലോ,
പാതാളത്തിൽ ആർ നിന്നെ വാഴ്ത്തും?

7 ഞാൻ ഞരങ്ങുകയാൽ തളൎന്നു പോയി;
രാത്രി മുഴുവൻ എൻ കിടക്കയെ ഒഴുക്കുന്നു,
എൻ കണ്ണുനീർകൊണ്ടൂ കട്ടിലിനെ ഉരുക്കുന്നു.

8 വ്യസനം ഹേതുവായി എൻ കണ്ണു കുഴിഞ്ഞും
എന്റേ സകല മാറ്റാന്മാർ നിമിത്തം മൂത്തും പോയി.

9 അകൃത്യത്തെ പ്രവൃത്തിക്കുന്നവരേ ഒക്കയും, എന്നോട് അകലുവിൻ!
യഹോവയല്ലോ ഞാൻ കരയുന്ന ഒച്ചയെ കേട്ടു.

10 എന്റേ യാചനയെ യഹോവ കേട്ടു,
യഹോവ എൻ പ്രാൎത്ഥനയെ കൈക്കൊള്ളും.

11 എന്റേ ശത്രുക്കൾ എല്ലാം നാണിച്ചു ഏറ്റം മെരിണ്ടുപോകും,
അവർ പിന്തിരിഞ്ഞു പെട്ടന്നു നാണിച്ചു പോകും.


൭. സങ്കീൎത്തനം.

യഹോവ തന്നെ കൊണ്ടുള്ള ഏഷണിയെ കേട്ടു (൭) ന്യായം വിധിക്കേണം
എന്നപേക്ഷയും (൧൦) ആശാനിശ്ചയവും (൧൫) സ്തോത്രവും (കാലം ൧ ശമു.
൨൪ ശേഷം).

ബിന്യമീന്യനായ ക്രശിന്റേ വാക്കുകൾ നിമിത്തം ദാവിദ്
യഹോവെക്കു പാടിയ ഭ്രമം.

2 എൻ ദൈവമായ യഹോവേ, നിന്നിൽ ഞാൻ ആശ്രയിക്കുന്നു,
എന്നെ വേട്ടയാടുന്നവരിൽനിന്ന് ഒക്കയും എന്നെ രക്ഷിച്ചുദ്ധരിക്കേണമേ!

3 അവൻ സിംഹം പോലേ എൻ ആത്മാവെ കീറി
ഉദ്ധരിപ്പവൻ ആരും ഇല്ലാതേ ശകലിച്ചു കളയായ`വാൻ തന്നേ.

4 എൻ ദൈവമായ യഹോവേ, ഞാൻ ഇതിനെ ചെയ്തു എങ്കിൽ,
അക്രമം എന്റേ കൈകളിൽ ഉണ്ടെങ്കിൽ,

5 എൻ ബന്ധുവിന്നു ഞാൻ തിന്മയെ പിണെച്ചു എങ്കിൽ,
എനിക്കു വെറുതേ മാറ്റാനായവനോടു കവൎന്നു എങ്കിൽ, [ 13 ] 6 ശത്രു എൻ ദേഹിയെ പിന്തുടൎന്നു പിടിക്കയും
എൻ ജീവനെ നിലത്തു ചവിട്ടുകയും
എൻ തേജസ്സിനെ പൂഴിയിൽ വസിപ്പിക്കയും ചെയ്ക! (സേല)

7 യഹോവേ, നിൻ കോപത്തിൽ എഴുനീല്ക്ക!
എന്റേ മാറ്റാന്മാരുടേ ചീറ്റത്തിങ്കൽ ഉയരുക!
ന്യായവിധിയെ കല്പിച്ചുള്ളവനേ, എനിക്കായി ഉണരുക!

8 കുലങ്ങളുടേ മഹാസഭ നിന്നെ ചുറ്റിനില്ക്ക,
പിന്നേ അവൎക്കു മീതേ കയറി ഉയരത്തിലേക്കു മടങ്ങി ചെല്ക!

9 യഹോവ ജനസമൂഹങ്ങൾക്കു വിസ്തരിക്കും;
എന്റേ നീതിക്കും തികവിന്നും തക്കവാറു
യഹോവേ, എനിക്കും ന്യായം വിധിക്ക!

10 ദുഷ്ടരുടേ ദോഷം തീൎന്നു പോക,
നീതിമാനെ ഉറപ്പിക്കയും ചെയ്ക!
ഹൃദയങ്ങളെയും ഉൾപൂവുകളെയും ആരായുന്നവൻ നീതിയുള്ള ദൈവമല്ലോ.

11 ഹൃദയനേരുള്ളവരെ രക്ഷിക്കുന്ന
ദൈവത്തിൻ വക്കൽ എന്റേ പലിശ ആകുന്നു.

12 ദൈവം നീതിയുള്ള ന്യായാധിപനും
നാൾതോറും ക്രുദ്ധിക്കുന്ന ദേവനും ആകുന്നു.

13 (ആൾ) തിരിയാഞ്ഞാൽ തന്റേ വാളിനെ കടഞ്ഞു
തൻ വില്ലിനെ കുലെച്ചു ലാക്കിൽ ഉറപ്പിക്കും;

14 അവനെക്കൊള്ളേ മരണാസ്ത്രങ്ങളെ തൊടുത്തു
തൻ അമ്പുകളെ തീപ്പകുഴികൾ ആക്കി ചമെക്കും.

15 കണ്ടാലും, അകൃത്യത്തെ അവൻ ഉൾക്കൊണ്ടു
കിണ്ടം ഗൎഭം ധരിച്ചു വ്യാജത്തെ പ്രസവിക്കുന്നു.

16 കുണ്ടു കുഴിച്ചു തോണ്ടി എടുത്തു,
താൻ ഉണ്ടാക്കിയ കുഴിയിൽ വീഴുകയും ചെയ്യുന്നു.

17 അവന്റേ കിണ്ടും തൻ തലയിലേക്കു തിരിയും,
അവന്റേ സാഹസം തൻ നെറുകമേൽ ഇറങ്ങും.

18 ഞാൻ യഹോവയെ തൻ നീതിക്കു തക്കവണ്ണം വാഴ്ത്തും,
അത്യുന്നതനായ യഹോവാനാമത്തെ കീൎത്തിക്കും.

൮. സങ്കീൎത്തനം.

വാനങ്ങളാൽ കുട്ടികൾ്ക്കും ബോധിക്കുന്ന ദേവതേജസ്സു (൪) മനുഷ്യസൃഷ്ടി
യിൽ വിളങ്ങി വന്നതിന്നു (൧൦) സ്തോത്രം, [ 14 ] സംഗീതപ്രമാണിക്കു, ഗത്ഥ്യ (രാഗത്തിൽ); ദാവിദിൻ കീൎത്തന.

2 ഞങ്ങളുടേ കൎത്താവായ യഹോവേ,
നിന്റേ നാമം സൎവ്വഭൂമിയിലും എത്ര നിറന്നിരിക്കുന്നു,
സ്വപ്രതാപത്തെ വാനങ്ങളിന്മേൽ ഇട്ടവനേ!

3 ശിശുക്കളുടേയും മുല കുടിക്കുന്നവരുടേയും വായിൽനിന്നു
നീ നിന്റേ മാറ്റാന്മാർ നിമിത്തം ബലം നിൎമ്മിച്ചതു
ശത്രുവെയും പക വീട്ടുന്നവനെയും ശമിപ്പിക്കേണ്ടതിന്നത്രേ.

4 നിന്റേ വിരലുകളുടേ ക്രിയയാകുന്ന നിന്റേ വാനങ്ങളെയും
നീ ഒരുക്കിയ ചന്ദ്രനക്ഷത്രങ്ങളെയും കാണുമ്പോൾ,

5 മൎത്യനെ നീ ഓൎപ്പാൻ അവൻ എന്താകുന്നു,
അവനെ സന്ദൎശിപ്പാൻ മനുഷ്യപുത്രനും എമ്മാത്രം?

6 ദേവത്വത്തിലും അല്പം മാത്രം നീ അവനെ കുറെച്ചു
തേജസ്സും പ്രഭയും അവനെ ചൂടുമാറാക്കി,

7 നിന്റേ കൈക്രിയകളിൽ അവനെ വാഴിക്കുന്നു;
സകലവും അവന്റേ കാലുകൾ്ക്കു കീഴാക്കി ഇരിക്കുന്നു,

8 ആടും കാളകളും എല്ലാം
വയലിലേ മൃഗങ്ങളുമായി

9 വാനത്തിലേ കുരികിലും കടലിലേ മീനുകളും
സമുദ്രമാൎഗ്ഗങ്ങളൂടേ കടക്കുന്നത് ഒക്കയും തന്നേ.

10 ഞങ്ങളുടേ കൎത്താവായ യഹോവേ,
നിന്റേ നാമം സൎവ്വഭൂമിയിലും എത്ര നിറന്നിരിക്കുന്നു!

൯. സങ്കീൎത്തനം.

ദൈവം തുണെച്ചതിനെ ഇസ്രയേൽ ഓൎത്തു (൮) അവന്റേ ഗുണങ്ങളെ
സ്തുതിച്ചു (൧൪) പുറമേ ശത്രുക്കളിൽനിന്നു രക്ഷയെ പ്രാൎത്ഥിച്ചാശിച്ചതു (കാലം
൨ ശമു. ൨൧,, ൧൭). അകാരാദി.

സംഗീതപ്രമാണിക്കു, പുത്രമരണത്തിന്മേൽ (എന്ന രാഗത്തിൽ);

ദാവിദിൻ കീൎത്തന.

2 അശേഷഹൃദയംകൊണ്ടു ഞാൻ യഹോവയെ വാഴ്ത്തും,
നിന്റേ സകല അത്ഭുതങ്ങളെയും ഞാൻ വൎണ്ണിക്ക;

3 നിങ്കൽ സന്തോഷിച്ചുല്ലസിക്ക,
അത്യുന്നതനേ നിൻ നാമത്തെ കീൎത്തിക്ക,

4 എന്റേ ശത്രുക്കൾ ഇടറി
നിന്മുഖത്തുനിന്നു നശിച്ചിട്ട് പിൻവാങ്ങുകയാൽ തന്നേ! [ 15 ] 5 എൻ ന്യായത്തെയും വിസ്താരത്തെയും നീയല്ലോ നടത്തി,
നീതിയുള്ള വിധികൎത്താവായി സിംഹാസനത്തിലിരുന്നു.

6 ഉലകജാതികളെ നീ ഭൎത്സിച്ചു ദുഷ്ടനെ നശിപ്പിച്ചു
അവരുടേ നാമത്തെ യുഗാദിയുഗത്തോളവും മാച്ചുകളഞ്ഞു.

7 ശത്രുവിന്ന് ഇടിവുകൾ എന്നേക്കും തികഞ്ഞു വന്നു;
നീ പട്ടണങ്ങളെ വേരറുത്തു,
അവറ്റിൻ സ്മരണം കൂടേ നശിച്ചു പോയി.

8 എന്നേക്കും യഹോവ ഇരിക്കുന്നു,
തൻ സിംഹാസനത്തെ ന്യായവിധിക്കായി സ്ഥാപിച്ചു.

9 അവൻ നീതിയോടേ ഊഴിക്കു വിസ്തരിച്ചു
നേരോടേ കുലങ്ങൾ്ക്കു വിധിക്കും.

10 എളിയവന്നു യഹോവ ഉയൎന്നിലം ആക,
ഞെരുക്കത്തിലേ കാലങ്ങൾ്ക്ക് ഉയിൎന്നിലം തന്നേ!

11 യഹോവേ, നിന്നെ തിരയുന്നവരെ നീ കൈവിടായ്കയാൽ
നിൻ നാമത്തെ അറിയുന്നവർ നിങ്കൽ തേറും.

12 ഓതുവിൻ, ചിയോനിൽ വസിക്കുന്ന യഹോവെക്കു തന്നേ,
ജനസമൂഹങ്ങളിൽ അവന്റേ വങ്ക്രിയകളെ കഥിപ്പിൻ!

13 ചോരകളെ അന്വേഷിക്കുന്നവനല്ലോ അവറ്റെ ഓൎത്തു,
സാധുക്കളുടേ നിലവിളിയെ മറക്കാതിരിക്കുന്നു.

14 കരുണ ചെയ്താലും, യഹോവേ!
എന്റേ പകയരാൽ ഉള്ള എൻ ഉപദ്രവത്തെ കാണ്ക,
മരണവാതിലുകളിൽനിന്ന് എന്നെ ഉയൎത്തുന്നവനേ!

15 ഞാൻ ചിയോൻ പുത്രിയുടേ വാതിലുകളിൽ
നിന്റേ സ്തുതിയെ ഒക്കയും വൎണ്ണിച്ചു,
നിന്റേ രക്ഷയിൽ ആനന്ദിക്കേണ്ടതിന്നു തന്നേ.

16 ജാതികൾ ഉണ്ടാക്കിയ കുഴിയിൽ തങ്ങൾ മുഴുകി,
തങ്ങൾ ഒളിപ്പിച്ച വലയിൽ അവരുടേ കാൽ അകപ്പെട്ടു.

17 യഹോവ തന്നെത്താൻ അറിവാറാക്കി ന്യായവിധിയെ കഴിച്ചു; [ല)
തൻ കൈകളുടേ പ്രവൃത്തിയിൽ ദുഷ്ടൻ കുടുങ്ങി പോയി. (പതുക്കേ, സേ

18 ദുഷ്ടന്മാർ പാതാളത്തിലേക്കു പിന്തിരിയും,
യഹോവയെ മറക്കുന്ന സകല ജാതികളും തന്നേ.

19 ദരിദ്രൻ നിത്യം മറക്കപ്പെടുകയില്ല നിശ്ചയം,
സാധുക്കളുടേ ആശ എന്നേക്കും നശിക്കയും ഇല്ല. [ 16 ] 20 യഹോവേ, എഴുനീല്ക്ക! മൎത്യൻ ബലപ്പെടരുതേ,
ജാതികൾ്ക്കു നിന്തിരുമുമ്പിൽ ന്യായവിധി വരികേ വേണ്ടു!

21 യഹോവേ, അവൎക്കു ഭീഷണി ഇടുക,
തങ്ങൾ മൎത്യർ എന്നു ജാതികൾ അറികയും ചെയ്ക! (സേല)

൧൦ സങ്കീൎത്തനം.

അകത്തേ ശത്രുക്കളെയും (൧൨) ദൈവം ശിക്ഷിച്ചു സഭയെ ഉദ്ധരിക്കേണം
എന്നതു (കാലം ൯ സങ്കീ.).

1 നീ ദൂരത്തു നില്പാൻ എന്തു, യഹോവേ?
ഞെരുക്കത്തിലേ കാലങ്ങൾ്ക്കു കണ്ണു മൂടുവാൻ എന്തു?

2 ദുഷ്ടന്റേ ഡംഭത്തിങ്കൽ എളിയവൻ (മനം) പൊള്ളുന്നു,
അവർ നിരൂപിച്ച ദുൎന്നയങ്ങളാൽ പിടിക്കപ്പെടുകയും ചെയ്യുന്നു.

3 ദുഷ്ടനല്ലോ തൻ ഉള്ളത്തിൻ മോഹത്തെ സ്തുതിക്കയും
ലുബ്ധൻ യഹോവയെ അനുഗ്രഹിച്ചു ധിക്കരിക്കയും,

4 മൂക്കിൻ ഉയരംകൊണ്ടു ദുഷ്ടൻ: അന്വേഷണം ഇല്ല എന്നും,
ദൈവം ഇല്ല എന്നും എല്ലാ ചിന്തനങ്ങൾ ആകയും,

5 അവന്റേ വഴികൾ എല്ലായ്പോഴും സിദ്ധിക്കയും,
നിന്റേ ന്യായവിധികൾ ഉയരവേ അവനോട് അകലുകയും,
മാറ്റാന്മാരെ ഒക്കയും അവൻ ഊതിക്കളകയും,

6 ഞാൻ കുലുങ്ങുകയില്ല,
തലമുറകളോളം തിന്മയിൽ പെടാത്തവൻ എന്നു ഹൃദയത്തിൽ പറകയും,

7 പ്രാക്കലും ചതികളും തുയരവും വായിൽ നിറകയും
നാവിങ്കീഴ് കിണ്ടവും അകൃത്യവും ഇരിക്കയും,

8 അവൻ ഊരുകളുടേ ഒതുക്കിൽ വസിച്ചു
നിൎദ്ദോഷനെ ഒളിമറകളിൽ കൊല്ലുകയും
അഗതിയെ കണ്ണു ചുഴിഞ്ഞു നോക്കയും,

9 വള്ളിക്കെട്ടിൽ സിംഹം പോലേ ഒളിയിൽ പതിയിരുന്നു.
എളിയവനെ മാട്ടി വെപ്പാൻ പതുങ്ങി
തന്റേ വലയിൽ വറ്റു എളിയവനെ പിടിക്കുകയും,

10 ഒററി പതിഞ്ഞിരിക്കയും
അവന്റേ ഊക്കരാൽ അഗതികൾ വീഴ്കയും,

11 ദേവൻ മറന്നു എന്നും
തൻ മുഖത്തെ മറെച്ചു ഒരുനാളും കാണാതേ ഇരിക്കുന്നു എന്നും
അവൻ ഹൃദയത്തിൽ പറകയും ചെയ്യുന്നു. [ 17 ] 12 യഹോവേ, എഴുനീല്ക്ക!
ദേവ, നിൻ കയ്യെ ഉയൎത്തുക,
എളിയവരെ മറക്കല്ലേ!

13 ദുഷ്ടൻ ദൈവത്തെ ധിക്കരിപ്പാനും
നീ അന്വേഷിക്കയില്ല എന്നു ഹൃദയത്തിൽ പറവാനും എന്തു?

14 വിപത്തും വ്യസനവും നിന്റേ കൈയിൽ ആക്കുവാൻ
നീ നോക്കുക കൊണ്ടു (അതിനെ) കണ്ടുവല്ലോ.
അഗതി നിങ്കൽ സമൎപ്പിച്ചു വിടുന്നു,
അനാഥനു നീ തന്നേ തുണ.

15 ശഠന്റേ ഭുജത്തെ ഒടിക്ക!
ദോഷവാന്റേ ദുഷ്ടത കാണാത്തെടത്തോളം അന്വേഷിക്ക!

16 യഹോവ യുഗാദി നിത്യത്തിൽ രാജാവ് തന്നേ,
ജാതികൾ അവന്റേ ദേശത്തുനിന്നു നശിക്കുന്നു.

17 സാധുക്കളുടേ ആഗ്രഹത്തെ, യഹോവേ, നീ കേട്ടു,
അവരുടേ ഹൃദയത്തെ നീ ഉറപ്പിക്കും.

18 അനാഥനും ചതഞ്ഞവനും ന്യായം വിധിപ്പാൻ നീ ചെവി കൊടുത്തു കേ
ഭൂമിയിങ്കൽനിന്നുള്ള മൎത്യൻ ഇനി കിറുത്തു പോകയും ഇല്ല. [ൾ്ക്കും,


൧൧ സങ്കീൎത്തനം.

ആപത്ക്കാലത്തിൽ വാങ്ങി പോകാതേ (൪) യഹോവയുടേ ന്യായവിധിയിൽ ആശ്രയിച്ചു നില്ക്കേണം.

സംഗീതപ്രമാണിക്കു; ദാവിദിന്റേതു

1 യഹോവയിൽ ഞാൻ ആശ്രയിച്ചിരിക്കുന്നു.
ഹാ, കുരികിലേ, നിങ്ങളുടേ മലെക്കു മണ്ടുവിൻ എന്നും,

2 ദുഷ്ടരല്ലോ ഹൃദയനേരുള്ളവരെ മറയത്ത് എയ്വാൻ വില്ലു കുലെച്ചു
തങ്ങളുടേ അമ്പിനെ ഞാണിന്മേൽ തൊടുക്കുന്നു എന്നും,

3 അടിസ്ഥാനങ്ങളല്ലോ മറിഞ്ഞു പോയി.
നീതിമാൻ പ്രവൃത്തിക്കാവുന്നതെന്ത് എന്നും
നിങ്ങൾ എൻ ആത്മവോടു പറയുന്നത് എങ്ങനേ?

4 യഹോവ തന്റേ വിശുദ്ധമന്ദിരത്തിൽ ഉണ്ടു,
യഹോവയുടേ സിംഹാസനം സ്വൎഗ്ഗത്തിൽ തന്നേ;
അവന്റേ കണ്ണുകൾ നോക്കുന്നുണ്ടു,
അവന്റേ ഇമകൾ മനുഷ്യപുത്രരെ ശോധന ചെയ്യുന്നു. [ 18 ] 5 യഹോവ നീതിമാനെ ശോധന ചെയ്യുന്നു,
ദുഷ്ടനെയും സാഹസപ്രിയനെയും അവന്റേ ഉള്ളം പകെക്കുന്നു.

6 ദുഷ്ടരുടേ മേൽ അവൻ കണികളും തീയും ഗന്ധകവും പെയ്യിക്കും,
വിഷക്കാറ്റു തന്നേ അവരുടേ പാനപാത്രത്തിന്നുള്ള അംശം.

7 കാരണം യഹോവ നീതിമാൻ, നീതികളെ സ്നേഹിക്കുന്നവൻ തന്നേ;
നേരുള്ളവനേ അവന്റേ മുഖം നോക്കൂ.

൧൨ . സങ്കീൎത്തനം.

ലോകത്തിൽ പാപം വൎദ്ധിക്കുന്തോറും പ്രാൎത്ഥനയും (൬) ദൈവത്തിൻ ഉ
ത്തരത്താൽ (൭) ആശ്രയവൎദ്ധനയും.

സംഗീതപ്രമാണിക്കു, അഷ്ടമരാഗത്തിൽ; ദാവിദിൻ കീൎത്തന.

2 യഹോവേ, രക്ഷിക്കേണമേ, ഭക്തരല്ലോ ഒടുങ്ങുന്നതു
മനുഷ്യപുത്രരിൽനിന്നു വിശ്വാസ്യത മുടിഞ്ഞു പോകയാൽ തന്നേ!

3 അവനവൻ തൻ കൂട്ടുകാരനോട് മായം പറയുന്നു,
മിനുക്കിയ അധരത്തോടും ഇരട്ടിച്ച ഹൃദയത്തോടും അവർ ഉരിയാടുന്നു.

4 മിനുക്കിയ അധരങ്ങളെ ഒക്കയും
വമ്പുകളെ ഉരെക്കുന്ന നാവിനെയും യഹോവ ഛേദിക്കാക!

5 നാവിനാൽ നാം വീൎയ്യം പ്രവൃത്തിക്കുന്നു,
നമ്മുടേ അധരങ്ങൾ നമുക്കു തുണ,
നമുക്കു കൎത്താവ് ആർ എന്നു പറയുന്നവരെ തന്നേ (ഛേദിക്ക)!

6 എളിയവരുടേ നിഗ്രഹവും
ദരിദ്രരുടേ ഞരക്കവും ഹേതുവായിട്ടു ഞാൻ ഇപ്പോൾ എഴുനീല്ക്കും,
രക്ഷെക്കായി കിഴെക്കുന്നവനെ അതിലാക്കും എന്നു യഹോവ ചൊല്ലുന്നു.

7 യഹോവയുടേ വചനങ്ങൾ ശുദ്ധ വചനങ്ങളത്രേ,
ഒരു ഭൂമിപാലനായ്ക്കൊണ്ട് ഊതിക്കഴിച്ചു
ഏഴു വട്ടം ഉരുക്കിയ വെള്ളി തന്നേ.

8 യഹോവേ, നീ അവരെ കാക്കും,
ഈ തലമുറയിൽനിന്നു അവരെ എന്നും സൂക്ഷിക്കും,

9 മനുഷ്യപുത്രൎക്ക് നികൃഷ്ടത ഏറുന്തോറും
ദുഷ്ടർ ചുറ്റും നടന്നു കൊണ്ടാലും.

൧൩ . സങ്കീൎത്തനം.

ദുഃഖിതന്റേ സങ്കടവും (൪) യാചനയും (൬) ആശ്വാസവും.
സംഗീതപ്രമാണിക്കു; ദാവിദിന്റേ കീൎത്തന. [ 19 ] 2 യഹോവേ, നീ എന്നെ നിത്യം മറപ്പത് എത്രോടം?
നിൻ മുഖം എങ്കൽനിന്നു മറെപ്പത് എത്രോടം?

3 എൻ ഉള്ളത്തിൽ ആലോചനകളും
ഹൃദയത്തിൽ ഖേദവും നാൾതോറും ഞാൻ വെപ്പത് എത്രോടം?
ശത്രു എന്റേ മേൽ ഉയരുന്നത് എത്രോടം?

4 എൻ ദൈവമായ യഹോവേ, നോക്കേണമേ,എനിക്ക് ഉത്തരം തരിക!
ഞാൻ മരണനിദ്ര കൊള്ളായ്വാൻ എൻ കണ്ണുകളെ പ്രകാശിപ്പിക്കേണമേ!

5 എന്റേ ശത്രു ഞാൻ ഇവനെ വെന്നു എന്നു പറവാനും
ഞാൻ കുലുങ്ങുകയാൽ മാറ്റാന്മാർ ആനന്ദിപ്പാനും സംഗതി വരരുതേ!

6 ഞാനോ നിന്റേ ദയയിൽ തേറിക്കൊള്ളുന്നു,
നിൻ രക്ഷയിൽ എന്റേ ഹൃദയം ആനന്ദിക്ക! [യ്യും.
ഞാൻ യഹോവെക്ക് അവൻ എന്നോടു നന്മ ചെയ്തു എന്നു പാടുകയും ചെ


൧൪. സങ്കീൎത്തനം.

ദോഷവൎദ്ധനയാൽ സങ്കടവും (൪) ന്യായവിധിയുടേ നിശ്ചയത്തോടേ (൭)
രക്ഷയാചനയും,

സംഗീതപ്രമാണിക്കു; ദാവിദിന്റേതു.

1. മൂഢൻ ദൈവം ഇല്ല എന്നു തന്റേ ഹൃദയത്തിൽ പറയുന്നു,
അവർ പ്രവൃത്തിയിൽ തങ്ങളെ തന്നേ കെടുത്തു അറെപ്പാക്കി.

2 നന്മ ചെയ്യുന്നവൻ ആരും ഇല്ല;
ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻ ഉണ്ടോ എന്നു കാണ്മാനായി
യഹോവ സ്വൎഗ്ഗത്തിൽനിന്നു മനുഷ്യപുത്രരുടേ മേൽ നോക്കുന്നു.

3 എല്ലാവരും (വഴി) തെറ്റി ഒക്കത്തക്ക പുളിച്ചു പോയി,
നന്മ ചെയ്യുന്നവനില്ല, ഒരുത്തൻ പോലും ഇല്ല.

4 യഹോവയെ വിളിക്കാതേ എൻ ജനത്തെ അപ്പമാക്കി തിന്നുംകൊണ്ടു
അകൃത്യം പ്രവൃത്തിക്കുന്നവർ ഒക്കയും അറിയുന്നില്ലയോ?

5 അതാ അവർ ചീളെന്നു പേടിച്ചു പോയി;
യഹോവ നീതിയുള്ള തലമുറയിൽ ഉണ്ടു പോൽ.

6 എളിയവന്റേ ആലോചനയെ നാണമാക്കിക്കളവിൻ!
യഹോവ അവന്റേ ആശ്രയം ആകുന്നു താനും.

7 ചിയോനിൽനിന്ന് ഇസ്രയേലിന്റേ രക്ഷ വന്നാൽ കൊള്ളാം!
യഹോവ തൻ ജനത്തിന്റേ അടിമയെ മാറ്റുമ്പോൾ
യാക്കോബ് ആനന്ദിക്ക, ഇസ്രയേൽ സന്തോഷിക്ക! [ 20 ] ൧൫. സങ്കീൎത്തനം.

നീതിമാന്റേ വൎണ്ണനം (൨ ശമു. ൬, ൧൨).
ദാവിദിന്റേ കീൎത്തന

1 യഹോവേ, നിന്റേ കൂടാരത്തിൽ ആർ പാൎക്കും?
നിൻ വിശുദ്ധമലയിൽ ആർ വസിക്കും?

2 തികവോടേ നടന്നും നീതിയെ പ്രവൃത്തിച്ചും
ഹൃദയത്തിൽ സത്യത്തെ പറഞ്ഞും കൊള്ളുന്നവൻ,

3 നാവു കൊണ്ട് ഏഷണി പരത്താതേ
കൂട്ടുകാരനോടു തിന്മ ചെയ്യാതേ
അയല്ക്കാരന്റേ മേൽ നിന്ദയെ ചുമത്താതേ ഉള്ളവൻ.

4 നികൃഷ്ടനിൽ അവനു നീരസം തോന്നുകയും
യഹോവയെ ഭയപ്പെടുന്നവരെ അവൻ ബഹുമാനിക്കയും
തനിക്കു ചേതത്തിന്നായി ആണയിട്ടും മാറ്റാതേ ഇരിക്കയും ചെയ്യുന്നു.

5 തന്റേ പണത്തെ പലിശെക്കു കൊടുക്കയും
നിൎദോഷന്റേ നേരേ കൈക്കൂലി വാങ്ങുകയും ഇല്ല.
ഇവ ചെയ്യുന്നവൻ എന്നേക്കും കുലുങ്ങുകയില്ല.


൧൬. സങ്കീൎത്തനം.

ഭക്തൻ യഹോവയിൽ മാത്രം ആശ്രയിച്ചു കൊണ്ടു (൮) പ്രാണഭയത്തിലും
ആശാനിശ്ചയമുള്ളവൻ തന്നേ.

ദാവിദിന്റേ നിധി.

1 ദേവനേ, ഞാൻ നിങ്കൽ ആശ്രയിക്കയാൽ
എന്നെ കാക്കേണമേ!

2 യഹോവയോടു ഞാൻ പറയുന്നിതു: നീ എന്റേ കൎത്താവു,
നിണക്കു പുറമേ എനിക്കു നന്മയില്ല എന്നത്രേ;

3 ദേശത്തിലേ വിശുദ്ധരോടോ:
എന്റേ സൎവ്വപ്രസാദം ഉള്ള ഉദാരന്മാർ ഇവർ (എന്നും പറയുന്നു).

4 അന്യ (ഭൎത്താവി)നെ മേടിക്കുന്നവൎക്കു വേദനകൾ പെരുകും;
അവറ്റിന്റേ കുരുതിക്കാഴ്ചകളെ ഞാൻ ഊക്കയും [൨൩, ൧൩)
അവറ്റിൻ പേരുകളെ എൻ അധരങ്ങളിൽ എടുക്കയും ഇല്ല. (൨ മോ. [ 21 ] 5 എന്റേ ജന്മത്തിന്റേ പങ്കും
എൻ പാനപാത്രവും യഹോവ തന്നേ,
എന്റേ ചീട്ടിനെ നീ താങ്ങുന്നു.

6 അളത്തച്ചരടുകൾ എനിക്കു മനോഹരദിക്കിൽ വീണു,
(അത്) എനിക്കു തെളിയുന്ന അവകാശവും ആകുന്നു.

7 എനിക്കു മന്ത്രിച്ച യഹോവയെ ഞാൻ വാഴ്ത്തും,
രാത്രിയിലും എന്റേ ഉൾ്പൂവുകൾ എന്നെ പ്രബോധിപ്പിക്കുന്നു.

8 ഞാൻ യഹോവയെ എപ്പോഴും എന്റേ മുമ്പിൽ വെച്ചിരിക്കുന്നു,
അവൻ എന്റേ വലത്തിരിക്കയാൽ ഞാൻ കുലുങ്ങുകയില്ല.

9 അതുകൊണ്ട് എന്റേ ഹൃദയം സന്തോഷിക്കുന്നു,
എൻ തേജസ്സും ആനന്ദിക്കുന്നു,
എന്റേ ജഡവും നിൎഭയമായി വസിക്കും.

10 കാരണം നീ എന്റേ ദേഹിയെ പാതാളത്തിന്നു വിടുകയില്ല,
നിന്റേ ഭക്തരെ കുഴിയെ കാണ്മാൻ ഏല്പിക്കയും ഇല്ല.

11 നീ ജീവമാൎഗ്ഗത്തെ എന്നെ അറിയിക്കും:
നിൻ മുഖത്തോടു സന്തോഷങ്ങളുടേ തൃപ്തിയും
നിന്റേ വലങ്കൈയാൽ എന്നും ഓമനകളും അത്രേ.

൧൭. സങ്കീൎത്തനം.

നിൎദോഷൻ തന്റേ നീതിയെയും (൬) ശത്രുക്കളുടേ അനീതിയെയും ഓൎപ്പി
ച്ചു (൧൩) രക്ഷയെ യാചിച്ചാശിച്ചതു (൧ ശമു. ൨൩, ൧൯).

ദാവിദിന്റേ പ്രാൎത്ഥന.

1 യഹോവേ, നീതിയെ കേൾ്ക്ക!
വ്യാജമില്ലാത്ത അധരങ്ങളാൽ ഞാൻ കെഞ്ചുന്നതു കുറിക്കൊൾ്ക!
പ്രാൎത്ഥിക്കുന്നതിന്നു ചെവി തരിക!

2 എന്റേ ന്യായം നിന്മുഖത്തിൽനിന്നു പുറപ്പെടുക!
നേരിനെ നിന്റേ കണ്ണുകൾ നോക്കുന്നുണ്ടു.

3 എന്റേ ഹൃദയത്തെ നീ ശോധന ചെയ്തു,
രാത്രിയിലും സന്ദൎശിച്ചു ഊതിക്കഴിച്ചു കൊണ്ടിട്ടും ഒന്നും കാണുന്നില്ല;
എന്റേ വായി എൻ നിനവിനെ ലംഘിക്കയില്ല.

4 മാനുഷകൎമ്മങ്ങളെ സംബന്ധിച്ചു
ഞാൻ നിൻ അധരങ്ങളുടേ വചനം കൊണ്ടത്രേ
പാതകക്കാരന്റേ മാൎഗ്ഗങ്ങളെ സൂക്ഷിച്ച് (ഒഴിഞ്ഞു). [ 22 ] 5 എന്റേ നടകൾ നിന്റേ ചുവടുകളെ പിടിച്ചുകൊണ്ടു
എന്റേ അടികൾ കുലുങ്ങാതേ ഇരുന്നു.

6 നിന്നെ ഞാൻ വിളിച്ചു; നീയല്ലോ, ദേവനേ, എനിക്കുത്തരം തരും!
നിൻ ചെവിയെ എനിക്കു ചാച്ചു എൻ ചൊല്ലിനെ കേൾ്ക്ക!

7 ആശ്രിതരെ രക്ഷിക്കുന്നവനായുള്ളോവേ,
കലഹിക്കുന്നവർ നിമിത്തം
നിൻ വലങ്കയ്യാൽ നിന്റേ ദയകളെ വിശേഷിപ്പിക്ക!

8 കണ്മണി പോലേ എന്നെ കാത്തു (൫ മോ.൩൨, ൧൦)
നിൻ ചിറകുകളുടേ നിഴലിൽ എന്നെ മറെക്ക,

9 എന്നെ നിഗ്രഹിക്കുന്ന ദുഷ്ടരിൽ നിന്നു
പ്രാണനായികൊണ്ട് എന്നെ വളഞ്ഞുകൊള്ളുന്ന ശത്രുക്കളിൽനിന്നു തന്നേ!

10 അവർ നൈകൊണ്ടു (ഹൃദയം) അടെച്ചു
വായികൊണ്ടു ഡംഭം പറഞ്ഞു;

11 ഞങ്ങളുടേ നടകളെ (നോക്കി) ഇപ്പോൾ തന്നേ ഞങ്ങളെ ചുററിക്കൊണ്ടു
നിലത്തോടു ചേൎപ്പാൻ കണ്ണുകളെ വെക്കുന്നു.

12 അവൻ പറിപ്പാൻ കൊതിക്കുന്ന സിംഹത്തോടും
മറയത്തു വസിക്കുന്ന ചെറുകോളരിയോടും സമൻ.

13 യഹോവേ, എഴുനീറ്റു മുന്നെത്തി അവനെ കമിഴ്ത്തി വെക്കേണമേ!
ദുഷ്ടനിൽനിന്ന് എൻ ദേഹിയെ നിൻ വാളുകൊണ്ടും,

14 യഹോവേ, നിൻ കൈയാൽ പുരുഷരിൽനിന്നും വിടുവിക്കേണമേ,-
നീ സ്വരൂപിച്ചവകൊണ്ടു വയറു നിറെപ്പിക്കയാൽ
ഈ ആയുസ്സിൽ പങ്കു ലഭിക്കുന്ന പ്രപഞ്ചപുരുഷരിൽനിന്നു തന്നേ!
അവൎക്കു മക്കളാൽ തൃപ്തി ഉണ്ടു,
തങ്ങളുടേ സമ്പത്തു സ്വശിശുക്കൾ്ക്കു വിട്ടേക്കുന്നുണ്ടു.

15 ഞാനോ നീതിയിൽ നിൻ മുഖത്തെ നോക്കും,
ഉണരുമ്പോൾ നിന്റേ രൂപത്താൽ തൃപ്തനാകും.

൧൮. സങ്കീൎത്തനം.

രാജാവ് കൃതജ്ഞത പൂണ്ടു (൫) പ്രാണഭയങ്ങളിൽനിന്ന് അതിശയമായ ഉ
ദ്ധാരണങ്ങൾ എല്ലാം (൨ ൧) ഭക്തിസത്യം നിമിത്തം തനിക്കു സാധിച്ചതിനെ
ഓൎത്തു, (൩ ൨) ഇസ്രയേലിലും ജാതികളിലും ഉണ്ടായ നിത്യരാജത്വത്തെ വൎണ്ണിച്ചു,
(൪൭) സൎവ്വലോകത്തും ദേവസ്തുതിയെ പരത്തുന്നതു. [ 23 ] സംഗീതപ്രമാണിക്കു; യഹോവാദാസനായ ദാവിദിന്റേതു.
യഹോവ ശൌൽ മുതലായ സകല ശത്രുക്കളുടേ കൈയിൽനിന്നും
അവനെ ഉദ്ധരിച്ച നാൾ ഈ പാട്ടിന്റേ വചനങ്ങളെ യഹോവയോടു
ചൊല്ലിയതു (൨ ശമു. ൨൨).

2 എൻ ബലമായ യഹോവേ,
നിന്നിൽ എനിക്കു സ്ഥായി ഉണ്ടു!

3 യഹോവ എന്റേ ശൈലവും എൻ ദുൎഗ്ഗവും എന്നെ വിടുവിക്കുന്നവനും ത
എൻ ദേവൻ ഞാൻ ആശ്രയിക്കുന്ന പാറയും [ന്നേ;
എൻ പലിശയും എൻ രക്ഷയുള്ള കൊമ്പും എൻ ഉയൎന്നിലവും തന്നേ.

4 സ്തുത്യനാകുന്ന യഹോവയെ ഞാൻ വിളിക്കുന്തോറും
എന്റേ ശത്രുക്കളിൽനിന്നു രക്ഷിക്കപ്പെടുന്നു.

5 മരണപാശങ്ങൾ എന്നെ ചുറ്റി
വല്ലായ്മയുടേ തോടുകൾ എന്നെ അരട്ടി,

6 പാതാളക്കയറുകൾ എന്നെ ചുഴന്നു
ചാവിൻ കണികൾ എനിക്കു മുന്നെത്തി പിണഞ്ഞു.

7 ഞെരുങ്ങുമ്പോൾ ഞാൻ യഹോവയെ വിളിച്ചു
എൻ ദൈവത്തോടു കൂക്കി;
അവൻ സ്വമന്ദിരത്തിൽനിന്ന് എന്റേ ശബ്ദത്തെ കേട്ടു [യ്തു.
എന്റേ കൂക്കൽ അവന്തിരുമുമ്പിൽ ചെവികളിൽ തന്നേ എത്തുകയും ചെ

8 ഉടനേ ഭൂമി കുലുങ്ങി നടുങ്ങി,
അവൻ ക്രുദ്ധിക്കയാൽ മലകളുടേ അടിസ്ഥാനങ്ങൾ ഇളകിക്കുലുങ്ങി;

9 അവന്റേ മൂക്കിൽ പുക കയറി,
അവന്റേ വായിൽനിന്നു തീ തിന്നു,
അവങ്കൽനിന്നു കനൽ ജ്വലിച്ചു.

10 അവൻ വാനങ്ങളെ ചാച്ചിറങ്ങി,
അവന്റേ കാലുകൾ്ക്കു കീഴിൽ കാൎമ്മുകിൽ ഉണ്ടു.

11 അവൻ കറുബിന്മേൽ ഏറി പറന്നു
കാററിന്റേ ചിറകുകളിന്മേൽ പാറി,

12 ഇരിട്ടിനെ തന്റേ മറവും
നീർമൂടൽ തിങ്ങിയ മേഘങ്ങളെ ചുറ്റും തനിക്കു കുടിലും ആക്കി;

13 അവന്റേ മുമ്പാകേയുള്ള തുളക്കത്തിൽനിന്ന് അവന്റേ മേഘങ്ങൾ അക
ആലിപ്പഴവും തീക്കനലും (പൊഴിഞ്ഞു); [ന്നു

14 യഹോവ വാനങ്ങളിൽ ഇടി മുഴക്കി
അത്യുന്നതൻ തൻ ശബ്ദവും ഇട്ടു ആലിപ്പഴവും തീക്കനലും (പൊഴിഞ്ഞു); [ 24 ] 15 അവൻ തൻ അമ്പുകളെ അയച്ചു അവരെ ചിതറിച്ചു
മിന്നല്കളെ തൂകി അവരെ ഭ്രമിപ്പിച്ചു.

16 ഉടനേ, യഹോവേ, നീ ഭൎത്സിക്കയാൽ
തിരുമൂക്കിൻ ശ്വാസം ഉൗതുകയാൽ തന്നേ
നീർചാലുകൾ കാണുമാറായി,
ഊഴിയുടേ അടിസ്ഥാനങ്ങൾ വെളിപ്പെട്ടു.

17 താൻ ഉയരത്തിൽനിന്നു (കൈ) നീട്ടി എന്നെ പിടിച്ചു
പെരുത്ത വെള്ളങ്ങളിൽനിന്ന് എന്നെ വലിച്ചു;

18 തിറമുള്ള ശത്രുവിൽനിന്നും
എന്നേക്കാൾ ശക്തി ഏറിയവരാകയാൽ
എൻ പകയരിൽനിന്നും എന്നെ ഉദ്ധരിച്ചു;

19 അവർ എന്നോട് അനൎത്ഥനാളിൽ എത്തുന്തോറും
യഹോവ എനിക്ക് ഊന്നായി വന്നു;

20 എന്നെ വിശാലതയിലേക്കു പുറപ്പെടുവിച്ചു,
എന്നിൽ പ്രസാദിക്കയാൽ എന്നെ വലിച്ചെടുക്കയും ചെയ്തു.

21 എന്റേ നീതിക്കു തക്കവണ്ണം യഹോവ എനിക്കു പിണെച്ചു
എൻ കൈകളുടേ വെടിപ്പു പോലേ എനിക്കു പകരം ചെയ്തു.

22 ഞാനല്ലോ യഹോവയുടേ വഴികളെ സൂക്ഷിച്ചു
എൻ ദൈവത്തോടു ദ്രോഹിക്കാതേ പാൎത്തതു,

23 അവന്റേ ന്യായങ്ങൾ ഒക്കയും എന്റേ മുമ്പിൽ ആക്കി
അവന്റേ വെപ്പുകളെ എങ്കൽനിന്നു നീക്കാതേ ഇരിക്കയാൽ തന്നേ.

24 അവനോടു ഞാൻ തികഞ്ഞവനായി
എൻ അക്രമത്തിൽനിന്ന് എന്നെ കാത്തു;

25 യഹോവയും എന്റേ നീതിപ്രകാരവും
തൃക്കണ്ണുകൾ്ക്കു മുമ്പിലുള്ള എൻ കൈകളുടേ വെടിപ്പിൻ പ്രകാരവും
എനിക്കു പകരം നല്കി.

26 ഭക്തനോടു നീ ഭക്തനും
തികഞ്ഞ പുരുഷനോടു തികഞ്ഞവനും,

27 വെടിപ്പുള്ളവനോടു വെടിപ്പുള്ളവനും
വക്രനോടു വക്രനുമായി കാട്ടും;

28 എളിയ ജനത്തെ നീയല്ലോ രക്ഷിച്ചു
ഉയൎന്ന കണ്ണുകളെ താഴ്ത്തും.

29 സാക്ഷാൽ നീ എന്റേ വിളക്കിനെ തെളിയിക്കുന്നു,
എൻ ദൈവമായ യഹോവ എന്റേ ഇരിട്ടിനെ തുളങ്ങിക്കുന്നു. [ 25 ] 30 നിന്നാലല്ലോ ഞാൻ അണികളെക്കൊള്ളേ പായും
എൻ ദൈവത്താൽ മതിലിന്മേൽ കുതിക്കും.

31 ഈ ദേവന്റേ വഴിയത്രേ തികവുള്ളതു,
യഹോവയുടേ ചൊൽ ഊതിക്കഴിച്ചുള്ളത്,
അവനിൽ ആശ്രയിക്കുന്ന എല്ലാവൎക്കും താൻ പലിശ ആകുന്നു.

32 പിന്നേ യഹോവയല്ലാതേ ദൈവം ആർ ഉള്ളൂ?
നമ്മുടേ ദൈവം ഒഴികേ പാറ ആർ?

33 ശക്തികൊണ്ട് എന്റേ അര കെട്ടി
എന്റേ വഴിയെ തികെക്കുന്നവനും,

34 എൻ കാലുകളെ പേടമാനുകൾ്ക്കു നേരാക്കി
എന്റേ കുന്നുകളിൽ എന്നെ നിറുത്തുന്നവനും,

35 എന്റേ കൈകളെ യുദ്ധം അഭ്യസിപ്പിച്ചു [വൻ തന്നേ.
എൻ ഭുജങ്ങളെ ചെമ്പുവില്ലിനെ കുലയേറ്റുമാറാക്കുന്നവനും ആയ ദേ

36 നിന്റേ രക്ഷ ആകുന്ന പലിശയെ എനിക്കു തന്നു
നിൻ വലങ്കൈ എന്നെ താങ്ങുകയും
നിന്റേ വിനയം എന്നെ വലുതാക്കുകയും ചെയ്തു.

37എന്റേ കീഴിൽ എൻ അടികളെ നീ വിസ്താരമാക്കി,
എൻ നരിയാണികൾ ഉലയാതേ,

38 ഞാൻ ശത്രുക്കളെ പിന്തുടൎന്നു എത്തി പിടിച്ചു
അവരെ മുടിപ്പോളം പിന്തിരികയും ഇല്ല.

39 അവരെ തകൎക്കും, അവൎക്കു എഴുനീല്പാൻ കഴികയും ഇല്ല,
എന്റേ കാലുകൾ്ക്കു കീഴെ വീഴും.

40 പടെക്കു ശക്തികൊണ്ടു നീ എന്റേ അര കെട്ടി
എൻ വൈരികളെ എന്റേ കീഴേ കമിഴ്ത്തും.

41 ശത്രുക്കളെ നീ എനിക്കു പുറം കാട്ടുമാറാക്കി,
എന്റേ പകയരെ ഞാൻ ഒടുക്കും.

42 അവർ കൂക്കിയാലും രക്ഷിപ്പവൻ ഇല്ല,
യഹോവയോട് എന്നിട്ടും അവൎക്കു ഉത്തരം കൊടുക്കുന്നില്ല.

43 കാററിന്റേ മുമ്പിൽ പൂഴി പോലേ ഞാൻ അവരെ ധൂളിപ്പിച്ചു
തെരുക്കളിലേ ചേറു പോലേ കളയുന്നു.

44 ജനത്തിന്റേ വക്കാണങ്ങളിൽനിന്നു നീ എന്നെ വിടുവിച്ചു
ജാതികൾ്ക്കു തലയാക്കി വെക്കുന്നു,
ഞാൻ അറിയാത്ത വംശവും എന്നെ സേവിക്കുന്നു; [ 26 ] 45 ചെവിയുടേ ശ്രുതിയാലേ എനിക്കു കേളായ്വന്ന
പരദേശമക്കളും എനിക്കു (രഞ്ജന) നടിക്കുന്നു.

46 പരദേശമക്കൾ മാഴ്കി
തങ്ങളുടേ മാടങ്ങളെ വിട്ടു നടുങ്ങി വരുന്നു.

47 യഹോവ ജീവനുള്ളവനും
എൻ പാറ അനുഗ്രഹിക്കപ്പെട്ടവനും
എൻ രക്ഷയുടേ ദൈവം ഉയൎന്നവനും തന്നേ;

48 എനിക്കു പ്രതിക്രിയകളെ നല്കി
ജനക്കൂട്ടങ്ങളെ എന്റേ കീഴാക്കി തെളിക്കുന്ന ദേവൻ തന്നേ;

49 എന്നെ ശത്രുക്കളിൽനിന്നു വിടുവിച്ചു
വൈരികളോട് അകലേ ഉയൎത്തി
സാഹസപുരുഷനിൽനിന്ന് ഉദ്ധരിക്കുന്നവനേ!

50 ആകയാൽ യഹോവേ, ഞാൻ ജാതികളിൽ നിന്നെ വാഴ്ത്തി
നിന്റേ നാമത്തെ കീൎത്തിക്കും.

51 തന്റേ രാജാവിനു രക്ഷകളെ വലുതാക്കി
തന്റേ അഭിഷിക്തനായ ദാവിദിനോടും
അവന്റേ സന്തതിയോടും എന്നേക്കും ദയ ചെയ്തു കൊള്ളുന്നവനേ!

൧൯ . സങ്കീൎത്തനം.

സൂൎയ്യാദി വാനങ്ങൾ ഭൂമിയെ ചുറ്റി യഹോവാസ്തുതിയെ പരത്തുമ്പോലേ
(൮), വേദധൎമ്മം ഇസ്രയേലെ ചുററിക്കൊള്ളുന്നതിനാൽ (൧൨) സ്തോത്രവും പാപ
ത്തിൽനിന്നു രക്ഷിപ്പാൻ അപേക്ഷയും.

സംഗീതപ്രമാണിക്കു; ദാവിദിൻ കീൎത്തന.

2 വാനങ്ങൾ ദേവതേജസ്സെ വൎണ്ണിക്കുന്നു,
ആകാശത്തട്ട് അവന്റേ കൈക്രിയയെ കഥിക്കുന്നു.

3 പകൽ പകലിന്നു ചൊല്ലിനെ പൊഴിയുന്നു,
രാത്രി രാത്രിക്ക് അറിവിനെ ഗ്രഹിപ്പിക്കുന്നു,

4 ചൊല്ലും വാക്കുകളും ഇല്ലാതേയും
അവറ്റിൻ ശബ്ദം കേൾ്ക്കാതേയും തന്നേ.

5 അവറ്റിൻ ചരടു സൎവ്വഭൂമിയിലും
മൊഴികൾ ഊഴിയുടേ അറുതിയോളവും പുറപ്പെടുന്നു;
അവറ്റിൽ തന്നേ സൂൎയ്യനു കൂടാരം വെച്ചിരിക്കുന്നു.

6 അവനും തൻ അറയിൽനിന്നു പുറപ്പെടുന്ന കാന്തനോടു സമനായി
വീരനെ പോലേ ഓട്ടം ഓടുവാൻ സന്തോഷിക്കുന്നു. [ 27 ] 7 വാനങ്ങളുടേ അറ്റത്തുനിന്ന് അവന്റേ പുറപ്പാടും
അവറ്റിൻ അറുതികളോളം വട്ടം തിരിവും ഉണ്ടു,
അവന്റേ ചൂടിൽനിന്നു മറയുന്നത് ഒന്നും ഇല്ല.

8 യഹോവാധൎമ്മം തികവുള്ളതും മനം തണുപ്പിക്കുന്നതും
യഹോവാസാക്ഷ്യം വിശ്വാസ്യവും അജ്ഞനെ ജ്ഞാനിയാക്കുന്നതും തന്നേ.

9 യഹോവാനിയോഗങ്ങൾ നേരുള്ളവയും ഹൃദയത്തെ സന്തോഷിപ്പിക്കുന്ന
യഹോവാകല്പന വെടിപ്പും കണ്ണുകളെ തെളിയിക്കുന്നതും ആകുന്നു. [വയും,

10 യഹോവാഭയം ശുദ്ധവും എന്നും നില്ക്കുന്നതും,
യഹോവാന്യായങ്ങൾ സത്യവും ഒക്കത്തക്ക നീതിയുള്ളവയും തന്നേ;

11 അവ പൊന്നിലും വളരേ തങ്കത്തിലും കാമ്യവും
തേനിലും ഇളമധുവിലും മധുരവും ആകുന്നു.

12 അടിയനും അവറ്റാൽ പ്രകാശിക്കപ്പെട്ടവൻ തന്നേ,
അവറ്റെ കാക്കയാൽ വളരേ ഫലം ഉണ്ടു.

13 തെറ്റുകളെ ആർ ബോധിക്കുന്നു?
മറഞ്ഞുള്ളവറ്റിൽനിന്ന് എന്നെ നിൎദ്ദോഷീകരിക്ക!
കയൎക്കുന്നവററിൽനിന്നും അടിയനെ പാലിക്ക,
അവ എന്റേ മേൽ വാഴരുതു!

14 അപ്പോൾ ഞാൻ തികഞ്ഞവനും
മഹാദ്രോഹം ചുമത്തപ്പെടാത്തവനും ആയിരിക്കും.

15 എന്റേ വായിലേ ചൊല്ലുകളും
നിന്റേ മുമ്പിലേ എൻ ഹൃദയധ്യാനവും നിണക്കു തെളിയുമാറാക,
എൻ പാറയും വീണ്ടെടുപ്പവനുമാകുന്ന യഹോവേ!

൨൦ . സങ്കീൎത്തനം.

പട പുറപ്പെടുന്ന രാജാവിന്നായി പ്രജകൾ പ്രാൎത്ഥിച്ചു (൭) ദേവസഹായ
ത്തിൽ ആശ്രയിക്കുന്നതു.

സംഗീതപ്രമാണിക്കു; ദാവിദിൻ കീൎത്തന

2 ക്ലേശദിവസത്തിൽ യഹോവ നിണക്ക് ഉത്തരം തരിക,
യാക്കോബിൻ ദൈവത്തിന്റേ നാമം നിന്നെ ഉയൎന്നിലത്താക്കുക!

3 വിശുദ്ധസ്ഥലത്തുനിന്നു നിൻ തുണയെ അയച്ചു
ചിയോനിൽനിന്നു നിന്നെ താങ്ങുക! [ 28 ] 4 നിന്റേ കാഴ്ചകളെ എല്ലാം ഓൎത്തും
നിൻ ഹോമത്തെ കൊഴുത്തതെന്നു രുചിച്ചും കൊൾ്ക! (സേല).

5 ഹൃദയ (വിചാരം) പോലേ നിണക്കു നല്കി
നിന്റേ ആലോചനയെ ഒക്കയും സാധിപ്പിക്ക!

6 നിന്റേ രക്ഷ നിമിത്തം ഞങ്ങൾ ആൎത്തു
നമ്മുടേ ദൈവത്തിന്റേ നാമത്തിൽ കൊടി ഏറ്റുക!
നിന്റേ യാചനകളെ എല്ലാം യഹോവ പൂരിപ്പിക്ക!

7 യഹോവ തന്റേ അഭിഷിക്തനെ രക്ഷിച്ചു എന്നു ഞാൻ ഇപ്പോൾ അറി
അവൻ തന്റേ വിശുദ്ധ സ്വൎഗ്ഗത്തിൽനിന്നു [ഞ്ഞു.
വലങ്കൈയുടേ രക്ഷാവീൎയ്യങ്ങളാൽ, അവന് ഉത്തരം കൊടുക്കും.

8 ഇവർ തേരുകളിലും ഇവർ കുതിരകളിലും
നാമോ നമ്മുടേ ദൈവമായ യഹോവാനാമത്തിലത്രേ പ്രശംസിക്കുന്നു.

9 അവർ കോണി വീഴുന്നു,
നാം ഏഴുനീറ്റു നിവിരുന്നു.

10 യഹോവേ, രാജാവിനെ രക്ഷിക്കേണമേ!
ഞങ്ങൾ വിളിക്കും നാളിൽ അവൻ ഉത്തരം തരുവൂതാക.

൨ ൧ . സങ്കീൎത്തനം.

രാജാവിനുള്ള ദിവ്യാനുഗ്രഹം നിമിത്തം ഇസ്രയേൽ സ്തുതിച്ചു (൯) അവനാ
യി അധികം ജയങ്ങളെ ആശിച്ചു പ്രാൎത്ഥിച്ചതു.

സംഗീതപ്രമാണിക്കു; ദാവിദിൻ കീൎത്തന.

2 യഹോവേ, നിന്റേ ശക്തിയിങ്കൽ രാജാവ് സന്തോഷിക്കുന്നു,
നിന്റേ രക്ഷയാൽ എത്ര വളരേ ആനന്ദിക്കുന്നു.

3 നീ അവനു ഹൃദയവാഞ്ഛയെ കൊടുത്തു,
അവന്റേ അധരങ്ങളുടേ അപേക്ഷയെ വിരോധിച്ചതും ഇല്ല. (സേല)

4 എന്തെന്നാൽ, ശുഭത്തിൻ അനുഗ്രഹങ്ങളാൽ നീ അവനെ മുമ്പിട്ടു
തങ്കക്കിരീടത്തെ അവന്റേ തലമേൽ ആക്കി.

5 അവൻ നിന്നോടു ജീവനെ ചോദിച്ചു,
നീയും യുഗാദിനിത്യത്തോളം ദീൎഘായുസ്സ് അവനു കൊടുത്തു.

6 നിന്റേ രക്ഷയാൽ അവന്റേ തേജസ്സ് വലിയതു,
മാനവും പ്രഭയും നീ അവന്മേൽ വെക്കുന്നു.

7 നീ അവനെ എന്നേക്കും അനുഗ്രഹങ്ങളാക്കി വെക്കുന്നു ( ൧ മോ. ൧൨, ൨),
തിരുമുഖത്തോടുള്ള സന്തോഷംകൊണ്ട് അവനെ മകിഴുമാറാക്കുന്നു. [ 29 ] 8 കാരണം രാജാവ് യഹോവയിൽ തേറിക്കൊണ്ട്
അത്യുന്നതന്റേ ദയയാൽ കുലുങ്ങാതിരിക്കുന്നു.

9 നിന്റേ കൈ നിൻ ശത്രുക്കളെ ഒക്കയും കണ്ടെത്തും,
നിൻ വലങ്കൈ പകയരോട് എത്തും.

10 നിൻ സന്നിധാനകാലത്തിൽ നീ അവരെ തീയുലയിൽ പോലേ ആക്കും,
യഹോവ അവരെ തൻ കോപത്താൽ വിഴുങ്ങും,
തീ അവരെ തിന്നുകയും ചെയ്യും.

11 അവരുടേ ഫലത്തെ നീ ഭൂമിയിൽനിന്നും
അവരുടേ സന്തതിയെ മനുഷ്യപുത്രരിൽനിന്നും നശിപ്പിക്കും.

12 അവർ നിണക്ക് എതിരേ ദോഷത്തെ കുലയേറ്റി
ഉപായം ഭാവിച്ചിട്ടും ആവത് ഒന്നും ഉണ്ടാകയില്ല.

13 നീയല്ലോ നിന്റേ ഞാണുകളിന്മേൽ അവരുടേ മുഖത്തെക്കൊള്ളേ തൊടു
അവരെ മുതുകാക്കി വെക്കും. [ത്തു കൊണ്ട്

14 യഹോവേ, നിൻ ശക്തിയിൽ ഉയരേണമേ!
നിന്റേ വീൎയ്യത്തെ ഞങ്ങൾ പാടിക്കീൎത്തിക്ക!

൨൨ . സങ്കീൎത്തനം.

പിതാക്കന്മാൎക്കും തന്റേ ബാല്യത്തിലും ദൈവമായവൻ തന്നെ കൈവിടുക
യാൽ നീതിമാൻ വിലപിച്ചു, (൧൩) സങ്കടം വിവരിച്ചു ചൊല്ലി പ്രാൎത്ഥിച്ചു,
(൨൩) സ്വരക്ഷയാൽ ഇസ്രയെലിന്നും ജാതികൾക്കും മഹാഫലം വരുന്നതിനായി
സ്തുതിക്കുന്നു.

സംഗീതപ്രമാണിക്കു, അരുണോദയത്തിൻ മാൻപേട എന്ന രാഗത്തിൽ;
ദാവിദിൻ കീൎത്തന

2 എൻ ദേവനേ, എൻ ദേവനേ, നീ എന്നെ കൈവിട്ടത് എന്തു?
എൻ രക്ഷെക്കു ഞാൻ അലറുന്ന വാക്കുകൾ (എത്ര) ദൂരം!

3 എൻ ദൈവമേ, ഞാൻ പകലിൽ വിളിക്കുന്നു, നി ഉത്തരം തരുന്നതും ഇല്ല;
രാത്രിയിലും, മൌനത ലഭിക്കുന്നതും ഇല്ല.

4 നീയോ ഇസ്രയേലിൻ സ്തുതികളിന്മേൽ ഇരുന്നുകൊള്ളുന്ന
വിശുദ്ധൻ തന്നേ.

5 നിങ്കലത്രേ ഞങ്ങടേ പിതാക്കന്മാർ തേറി,
അവർ തേറി നീയും അവരെ വിടുവിച്ചു;

6 നിന്നോട് അവർ കൂക്കി പോക്കു ലഭിച്ചു,
നിന്നിൽ തേറി ലജ്ജിക്കാതേ നില്ക്കയും ചെയ്തു. [ 30 ] 7 ഞാനോ പുരുഷനല്ല പുഴവത്രേ,
മനുഷ്യനിന്ദയും ജനത്താൽ ധിക്കരിക്കപ്പെടുന്നവനും തന്നേ.

8 എന്നെ കാണുന്നവർ ഒക്കവേ എന്നെ പരിഹസിച്ചു
ചുണ്ടുകൊണ്ടിളിച്ചു തല കുലുക്കിക്കൊള്ളുന്നു.

9 അവൻ യഹോവമേൽ തന്നെ ഉരുട്ടി, ഇവൻ അവനെ വിടുവിക്കട്ടേ!
അവനിൽ പ്രസാദിക്കയാൽ ഉദ്ധരിക്കട്ടേ! എന്നത്രേ.

10 നീയോ വയറ്റിൽനിന്ന് എന്നെ വലിച്ചു
അമ്മമുലകളിൽ എന്നെ ആശ്രയിപ്പിച്ചു;

11 ഗൎഭപാത്രത്തിങ്കന്നു ഞാൻ നിന്റേ മേൽ എറിയപ്പെട്ടു,
എൻ അമ്മയുടേ ഉദരം മുതൽ നീയേ എൻ ദേവൻ.

12 എനിക്കു ദൂരത്താകൊല്ല!
സഹായി ഇല്ലായ്കയാൽ സങ്കടം അരികത്തുണ്ടല്ലോ!

13 പല കാളകളും എന്നെ ചുറ്റി
ബാശാനിലേ ക്കൂറ്റങ്ങൾ എന്നെ വളഞ്ഞു;

14 പറിച്ചലറുന്ന സിംഹമായി
എന്റേ മേൽ വായി പിളൎക്കുന്നു;

15 ഞാൻ വെള്ളം പോലേ തൂകപ്പെട്ടു,
എന്റേ എല്ലുകൾ ഒക്കയും ഭിന്നിച്ചു പോയി,
എന്റേ ഹൃദയം മെഴുകു പോലേ ആയി,
കുടലുകളുടേ നടുവേ ഉരുകി പോയി.

16 എന്റേ ഊക്ക് ഓടു പോലേ ഉണങ്ങി,
എൻ നാവ് അണ്ണാക്കിനോടു പറ്റുന്നു.

17 ചാവിൻ പൊടിയിൽ നീ എന്നെ കിടത്തും,
കാരണം നായ്ക്കൾ എന്നെ ചുറ്റി,
ദുൎജ്ജനക്കൂട്ടം എന്നെ ചുഴന്നു,
എന്റേ കൈകളെയും കാലുകളെയും തുളെച്ചു.

18 എന്റേ എല്ലുകളെ എല്ലാം എണ്ണുന്നു,
അവർ നോക്കി എന്നെ കണ്ടു നില്ക്കുന്നു.

19 തങ്ങളിൽ എന്റേ വസ്ത്രങ്ങളെ പകുത്തു
എന്റേ തുണിമേൽ ചീട്ടുമിടുന്നു.

20 നീയോ, യഹോവേ, അകന്നു പോകൊല്ലാ!
എന്റേ ഊറ്റമായുള്ളോവേ, എൻ തുണെക്കായി വിരഞ്ഞു വരിക!

21 എൻ പ്രാണനെ വാളിങ്കന്നും
എന്റേ ഏകാകിനിയെ നായിൻ കൈക്കൽനിന്നും ഉദ്ധരിക്കേണമേ! [ 31 ] 22 സിംഹവായിൽനിന്നും
പോത്തുകളുടേ കൊമ്പുകളിൽനിന്നും എന്നെ രക്ഷിക്ക!‌-
നീ ഉത്തരം തരികയും ചെയ്തു.

23 തിരുനാമത്തെ എന്റേ സഹോദരരോടു ഞാൻ വൎണ്ണിക്കും,
സഭാമദ്ധ്യേ നിന്നെ സ്തുതിക്കും (ഇവ്വണ്ണം):

24 യഹോവയെ ഭയപ്പെടുന്നോരേ, അവനെ സ്തുതിപ്പിൻ!
യാക്കോബ് സന്തതിയായവർ ഒക്കവേ, അവനു തേജസ്സ് കൊടുപ്പിൻ!
ഇസ്രയേൽ സന്തതി എല്ലാം അവങ്കന്ന് അഞ്ചുവിൻ!

25 അവനല്ലോ എളിയവന്റേ താഴ്ചയെ ധിക്കരിച്ചറെച്ചതും ഇല്ല,
സ്വമുഖത്തെ അവങ്കന്നു മറെച്ചതും ഇല്ല,
തന്നോടു വിളിക്കുമ്പോൾ കേൾ്ക്കയത്രേ ചെയ്തതു (എന്നു തന്നേ).


26 മഹാസഭയിൽ എൻ സ്തോത്രം നിന്നെക്കൊണ്ടാക,
നിന്നെ ഭയപ്പെടുന്നവർ കാണ്കേ എൻ നേൎച്ചകളെ ഒപ്പിക്കും.

27 സാധുക്കൾ ഭക്ഷിച്ചു തൃപ്തരാകും,
യഹോവയെ തിരയുന്നവർ അവനെ സ്തുതിക്കും;
നിങ്ങളുടേ ഹൃദയം എന്നും ജീവിച്ചിരിക്ക!

28 ഭൂമിയുടേ അറുതികൾ എല്ലാം ഓൎത്തു യഹോവയിലേക്കു തിരിയും,
സൎവ്വ ജാതിവംശങ്ങളും തിരുമുമ്പിൽ ആരാധിക്കും.

29 കാരണം യഹോവെക്കു രാജത്വം ഉള്ളതു,
അവൻ ജാതികളിൽ വാഴുന്നു.

30 ഭൂമിയിലേ സകല പുഷ്ടിക്കാരും ഭക്ഷിച്ചാരാധിക്കും,
മണ്ണിൽ ഇറങ്ങുന്നവർ ഒക്കെയും
പ്രാണനെ ഉയിൎപ്പിക്കാതേ പോയവനും അവന്മുമ്പിൽ വണങ്ങും.

31 സന്തതി അവനെ സേവിക്കും,
കൎത്താവെ ചൊല്ലി (പിറ്റേ) തലമുറയോടും വൎണ്ണിക്കപ്പെടും.

32 അവരും വന്നു അവൻ അതിനെ ചെയ്തു എന്ന്
അവന്റേ നീതിയെ അന്നു ജനിച്ചുള്ള ജനത്തോടു കഥിക്കും.

൨ ൩.സങ്കീൎത്തനം

യഹോവ ഇടയനായി നടത്തി പോഷിപ്പിച്ചു ക്രടേ പാൎപ്പിക്കും.
ദാവിദിൻ കീൎത്തന.

1 യഹോവ എന്റേ ഇടയൻ (൧ മോ. ൪൯, ൨൪),
എനിക്ക് ഏതും കുറയാ. [ 32 ] 2 അവൻ പച്ച പുലങ്ങളിൽ എന്നെ കിടത്തി
സ്വസ്ഥതകളുടേ നീൎക്കരികിൽ എന്നെ തെളിക്കുന്നു.

3 എൻ ആത്മാവെ തണുപ്പിക്കും,
സ്വനാമം നിമിത്തും എന്റെ നീതിയുടേ വടുക്കളിൽ നടത്തും.

4 മരണനിഴലിൻ താഴ്വരയൂടേ നടന്നാലും ഞാൻ തിന്മ ഭയപ്പെടുകയില്ല,
നീയല്ലോ എന്റേ കൂടേ ഉണ്ടു!
നിന്റേ വടി, നിന്റേ കോൽ ഇവ എന്നെ ആശ്വസിപ്പിക്കും.

5 മാറ്റാന്മാർ കാണ്കേ നീ എന്റേ മുമ്പിൽ മേശയെ ഒരുക്കി,
തൈലം കൊണ്ട് എൻ തലയെ അഭ്യംഗം ചെയ്യുന്നു;
എന്റേ പാനപാത്രം വഴിവായി.

6 നന്മയും ദയയും മാത്രം എൻ വാഴുനാൾ ഒക്കയും എന്നെ പിന്തുടരും,
എന്റേ വാസം യഹോവാലയത്തിൽ നെടുനാളുകളോളം ആകും.


൨൪. സങ്കീൎത്തനം.

സ്രഷ്ടാവെ ആരാധിക്കുന്ന ജാതി (൪) ഇന്നത് എന്നു (൭) സാക്ഷിപ്പെട്ടക
പ്രവേശത്തിൽ കാട്ടിയതു (൨ ശമു. ൬).
ദാവിദിൻ കീൎത്തന

1 ഭൂമിയും അതിന്റേ നിറവും
ഊഴിയും അതിൽ വസിക്കുന്നവരും യഹോവെക്കാകുന്നു;

2 അവൻ സമുദ്രങ്ങളിന്മേൽ അതിനെ സ്ഥാപിച്ചു
പുഴകളിന്മേൽ ഉറപ്പിച്ചതു കൊണ്ടത്രേ.

3 യഹോവാമലയിൽ ആൎക്കു കരേറാം?
അവന്റേ വിശുദ്ധസ്ഥലത്തിൽ, ആർ നില്ക്കും?

4 നിൎദ്ദോഷകൈകളും ഹൃദയവെടിപ്പും ഉള്ളവനായി
തന്റേ ഉള്ളത്തെ മായയോടു ചേൎക്കാതേയും
ചതിക്കായി സത്യം ചെയ്യാതേയും ഉള്ളവനത്രേ.

5 യഹോവയോട് അനുഗ്രഹവും
സ്വരക്ഷയുടേ ദൈവത്തോടു നീതിയും പ്രാപിക്കും.

6 ഇതത്രേ അവനെ തിരയുന്ന തലമുറ,
(ഇതു) തിരുമുഖത്തെ അന്വേഷിക്കുന്നൊരു യാക്കോബ് തന്നേ. (സേല)

7 വാതിലുകളേ, നിങ്ങൾ തലകളെ ഉയൎത്തുവിൻ!
തേജസ്സിൻ രാജാവ് പൂകുവാൻ
യുഗതോരണങ്ങളെ, നീണ്ടു കൊൾ്വിൻ! [ 33 ] 8 ആ തേജസ്സിൻ രാജാവാർ?
ശക്തിമാനും വീരനും ആയ യഹോവ,
യുദ്ധവീരനാകുന്ന യഹോവ തന്നേ.


9 വാതിലുകളേ, നിങ്ങൾ, തലകളെ ഉയൎത്തുവിൻ!
തേജസ്സിൻ രാജാവ് പൂകുവാൻ
യുഗതോരണങ്ങളേ, നീണ്ടു കൊൾ്വിൻ!

10 ഈ തേജസ്സിൻ രാജാവ് ആരു പോൽ?
സൈന്യങ്ങളുടയ യഹോവ താൻ തേജസ്സിൻ രാജാവാകുന്നു. (സേല)

൨൫. സങ്കീൎത്തനം.

പാപസങ്കടത്തിൽനിന്ന് അപേക്ഷയും (൮) രക്ഷയുടേ ആശാനിശ്ചയ
വും (൧൫)ശരണം വീഴുന്നതും. അകാരാദി.

ദാവിദിന്റേതു.

1 അല്ലയോ യഹോവേ, ഞാൻ നിങ്കുലേക്ക് എൻ മനസ്സെ ഉയൎത്തും

2 ആശ്രയം എനിക്കു നിങ്കലത്രേ,
എൻ ദൈവമേ, ഞാൻ നാണിച്ചു പോകരുതേ,
എന്റേ ശത്രുക്കൾ എന്നിൽ ഉല്ലസിക്കരുതേ!

3 ഇനിയും നിന്നെ കാത്തിരിക്കുന്നവർ ആരും നാണിക്കയില്ല,
വൃഥാ തോല്പിക്കുന്നവരത്രേ നാണിച്ചു പോകും.

4 ഉപദേശിച്ചു നിന്റേ വഴികളെ കാട്ടുക,
യഹോവേ, നിൻ മാൎഗ്ഗങ്ങളെ എന്നെ പഠിപ്പിക്ക!

5 എൻ രക്ഷയുടേ ദ്വൈവം നി തന്നേ ആകകൊണ്ടു
നിന്റേ സത്യത്തിൽ എന്നെ വഴി നടത്തുക!
നാൾതോറും ഞാൻ നിന്നെ കാത്തിരിക്കുന്നു.

6 കനിവുകൾ കൂടിയ നിൻ ദയകളെ, യഹോവേ, ഓൎക്കുക!
അവയല്ലോ യുഗാദിമുതലുള്ളവ.

7 ചെറുപ്പത്തിലേ പാപങ്ങളെയും എൻ ദ്രോഹങ്ങളെയും ഓൎക്കാതേ
നിന്റേ നന്മ നിമിത്തം, യഹോവേ, നിൻ ദയാപ്രകാരം എന്നെ ഓൎത്തു
[കൊൾ്ക!

8 നല്ലവനും നേരുള്ളവനും ആകയാൽ
യഹോവ പാപികളെ വഴിയിൽ ഉപദേശിക്കും;

9 ന്യായത്തിൽ അവൻ സാധുക്കളെ വഴി നടത്തി,
സാധുക്കളെ തന്റേ വഴിയെ പഠിപ്പിക്കും.

10 പിന്നേ യഹോവാമാൎഗ്ഗങ്ങൾ എല്ലാം [ത്യവും അത്രേ.
അവന്റേ നിയമത്തെയും സാക്ഷ്യങ്ങളെയും സൂക്ഷിക്കുന്നവൎക്കു ദയയും സ [ 34 ] 11 പെരുത്തതാക കൊണ്ട്
എൻ അക്രമത്തെ, യഹോവേ, നിൻ നാമം നിമിത്തം ഇളെച്ചു തരേണമേ!

12 ഭയം യഹോവയിങ്കിലുള്ള ആൾ ആർ?
തെരിഞ്ഞെടുപ്പാനുള്ള വഴിയെ താൻ അവന് ഉപദേശിക്കും.

13 മംഗലത്തിൽ അവന്റേ ആത്മാവു മേവും,
അവന്റേ സന്തതി ദേശത്തെ അവകാശമാക്കുകയും ചെയ്യും.

14 യഹോവെക്കു രഹസ്യം അവനെ ഭയപ്പെടുന്നവരോട് ഉണ്ടു,
തന്റേ നിയമം അവരെ അറിയിപ്പാറാകുന്നു.

15 രാപ്പകൽ എൻ കണ്ണുകൾ യഹോവയിലേക്ക് ആകുന്നു,
അവൻ എൻ കാലുകളെ വലയിൽനിന്നു പുറത്താക്കും.

16 ലാളിച്ചുംകൊണ്ട് എങ്കലേക്കു തിരിക!
ഞാനല്ലോ ഏകാകിയും എളിയവനും ആകുന്നു.

17 വലെച്ചൽ എന്റേ ഹൃദയത്തിന്നു വൎദ്ധിച്ചു കൂടി,
എന്റേ ഇടുക്കുകളിൽനിന്ന് എന്നെ പുറപ്പെടുവിക്ക!

18 വിപത്തും എന്റേ താഴ്ചയും നോക്കി
എൻ പാപങ്ങളെ ഒക്കയും ക്ഷമിക്കുക!

19 ശത്രുക്കൾ എനിക്കു പെരുകി വന്നു;
സാഹസദ്വേഷത്താൽ എന്നെ പകെക്കകൊണ്ട് അവരെ നോക്കുക!

20 സൂക്ഷിച്ച് എൻ ആത്മാവെ കാത്ത് എന്നെ ഉദ്ധരിക്ക,
നിന്നിൽ ആശ്രയിക്കകൊണ്ടു ഞാൻ നാണിപ്പാറാകരുതു!

21 (ഹൃദയ) തികവും നേരും എന്നെ പാലിക്കും,
ഞാനല്ലോ നിന്നെ കാത്തിരിക്കുന്നു. [ക്കേണമേ!

22 ദൈവമേ, ഇസ്രയേലെ അവന്റേ സകല സങ്കടങ്ങളിൽനിന്നും വീണ്ടെടു


൨൬. സങ്കീൎത്തനം.

ദൈവം തന്നെ ശോധന ചെയ്യു (൩) ഉള്ളം ശുദ്ധമായി കണ്ടാൽ (൯)ദുഷ്ട
ൎക്കുള്ള ആപത്തിൽനിന്നു തന്നെ രക്ഷിപ്പാൻ പ്രാൎത്ഥന.

ദാവിദിന്റേതു.

1 യഹോവേ, ഞാൻ തികവിൽ നടന്നതുകൊണ്ട് എനിക്കു വിസ്തരിക്ക!
യഹോവയിൽ ഞാൻ തേറുകയാൽ ഇളകി പോകയില്ല.

2 യഹോവേ, എന്നെ ശോധന ചെയ്തു പരീക്ഷിക്ക,
എന്റെ ഉൾ്പൂവുകളും ഹൃദയവും ഊതിക്കഴിച്ചുകൊൾ്ക! [ 35 ] 3 എങ്ങനേ എന്നാൽ നിന്റേ ദയ എൻ കണ്ണുകൾ്ക്കു മുമ്പിലുണ്ടു,
നിന്റേ സത്യത്തിൽ ഞാൻ നടന്നു കൊണ്ടിരുന്നു.

4 മായക്കാരോടു കൂടേ ഞാൻ ഇരുന്നതും ഇല്ല,
ഗുപ്തരോടു ചേൎന്നു പോവാറുമില്ല.

5 ദുൎജ്ജനസഭയെ ഞാൻ പകെച്ചു പോന്നു,
ദുഷ്ടരെ കൂടേ ഇരിക്കയും ഇല്ല.

6, നിൎദ്ദോഷതയിൽ എൻ കൈകളെ കഴുകും,
യഹോവേ, നിന്റേ ബലിപീഠത്തെ ചുററിക്കൊള്ളും,

7 വാഴ്ത്തുന്ന ശബ്ദം കേൾ്പിച്ചും
നിന്റേ അതിശയങ്ങളെ എല്ലാം വൎണ്ണിച്ചും വരേണ്ടതിന്നത്രേ.

8 യഹോവേ, നിന്റേ ഭവനത്തിൽ പാൎപ്പും
നിൻ തേജസ്സിൻ വാസസ്ഥലവും ഞാൻ സ്നേഹിച്ചിരുന്നു.

9 കൈകളിൽ പാതകം പറ്റിയും
വലങ്കൈയിൽ കൈക്കൂലി നിറഞ്ഞുമുള്ള

10 പാപികളോടേ എന്റേ ദേഹിയും
രക്തപുരുഷരോടേ എൻ ജീവനെയും വാരിക്കൊള്ളല്ലേ!

11 ഞാനോ എന്റേ തികവിൽ നടക്കും,
എന്നെ വിണ്ടെടുത്തു കൃപ കാട്ടേണമേ!

12 എന്റേ കാൽ സമനിലത്തു നില്ക്കുന്നു.
സഭാസംഘങ്ങളിൽ ഞാൻ യഹോവയെ വന്ദിക്കും.

൨൭. സങ്കീൎത്തനം.

ദേവഭക്തൻ ശത്രുമദ്ധ്യേ, ആശാപൂൎണ്ണനായി (൭) തുണെപ്പാൻ യാചിച്ചു
(൧൩) യഹോവാശ്രയത്തിൽ ഊന്നിക്കൊള്ളുന്നു.

ദാവിദിന്റേതു.

1 യഹോവ എന്റേ വെളിച്ചവും രക്ഷയും തന്നേ,
ഞാൻ ആരെ ഭയപ്പെടും?
യഹോവ എന്റേ ജീവന്റേ ശരണം,
ഞാൻ ആരെ പേടിക്കും?

2 ദോഷവാന്മാർ എന്റേ മാംസത്തെ തിന്മാൻ എന്നോട് അടുക്കുമ്പോൾ,
എനിക്കു മാറ്റാന്മാരും ശത്രുക്കളും ആയവർ എന്നോടണഞ്ഞുടൻ ഇടറി

3 പട എന്നെക്കൊള്ളേ പാളയം ഇറങ്ങിയാൽ [വീഴും.
എൻ ഹൃദയം ഭയപ്പെടാ! [ 36 ] പോർ എന്റേ നേരേ കിളിൎന്നാൽ
അതിലും ഞാൻ തേറി ഇരിക്കുന്നു.


4 ഒന്നിനെ ഞാൻ യഹോവയോടു ചോദിച്ചു. ഇതിനെ തേടുന്നു:
ഞാൻ യഹോവയുടേ മനോഹരത്തെ ദൎശിച്ചും
അവന്റേ മന്ദിരത്തിൽ ചിന്തിച്ചും കൊൾ്വാൻ
യഹോവാലയത്തിൽ എന്റേ ജീവനാൾ ഒക്കയും വസിപ്പതേ തന്നേ.

5 അവനല്ലോ അനൎത്ഥനാളിൽ തന്റേ കുടിലകത്ത് എന്നെ ഒളിപ്പിക്കും,
തന്റേ കൂടാരത്തിൻ മറയത്ത് എന്നെ മറെക്കും,
പാറമേൽ എന്നെ ഉയൎത്തും

6 ഇപ്പോഴം എന്റേ തല ചുറ്റുമുള്ള ശത്രുക്കളിന്മേൽ ഉയരും,
ഞാൻ അവന്റേ കൂടാരത്തിൽ ജയഘോഷബലികളെ കഴിച്ചും
യഹോവെക്കു പാടിക്കീൎത്തിച്ചും കൊള്ളും.

7 യഹോവേ, ഞാൻ വിളിക്കുന്ന ശബ്ദത്തെ കേൾ്ക്ക,
എനിക്കു കനിഞ്ഞുത്തരം തരേണമേ!

8 എന്മുഖത്തെ അന്വേഷിപ്പിൻ, എന്നതിനെ എന്റേ ഹൃദയം നിന്നോടു പ
യഹോവേ, തിരുമുഖത്തെ ഞാനന്വേഷിക്കും. [റയുന്നു,

9 നിന്മുഖത്തെ എന്നിൽനിന്നു മറെക്കല്ലേ!
എനിക്കു തുണ നിന്നവനേ,
നിൻ കോപത്തിൽ അടിയനെ തള്ളിക്കളയല്ലേ!
എന്റേ രക്ഷാദൈവമേ, എന്നെ വെടികയും കൈവിടുകയും അരുതേ!

10 കാരണം എന്റേ അഛ്ശനും അമ്മയും എന്നെ കൈവിട്ടു,
യഹോവ എന്നെ ചേൎക്കും താനും.

11 യഹോവേ, നിന്റേ വഴിയെ എനിക്കുപദേശിച്ചു
എൻ എതിരികൾ നിമിത്തം സമാനമാൎഗ്ഗത്തിൽ എന്നെ നടത്തുക!

12 കള്ളസ്സാക്ഷികളും സാഹസം നിശ്വസിക്കുന്നവനും എന്റേ നേരേ എഴു
എന്നെ മാറ്റാന്മാരുടേ ഇഷ്ടത്തിൽ ഏല്പിച്ചു വിടൊല്ലാ! [നീല്ക്കയാൽ

18 ഞാൻ ജീവികളുടേ ദേശത്തിൽ യഹോവയുടേ ഗുണം കാണും
എന്നു വിശ്വസിച്ചില്ല എങ്കിൽ (കഷ്ടം).

14 യഹോവയെ കാത്തിരിക്ക, ബലപ്പെടുക!
നിൻ ഹൃദയത്തെ ഉറപ്പിക്ക!
ഇനിയും യഹോവയെ കാത്തിരിക്ക! [ 37 ] ൨൮. സങ്കീൎത്തനം.

ദുഷ്ടൎക്കുള്ള ആപത്തിൽനിന്നു തന്നെ ഉദ്ധരിപ്പാൻ പ്രാൎത്ഥനയും (൬) ദേ
വോത്തരത്തിന്നു സ്തോത്രവും. - ദാവിദിന്റേതു.

1 യഹോവേ, നിന്നെ നോക്കി ഞാൻ വിളിക്കും,
എൻ പാറയേ, എന്നോടു മൌനമാകൊല്ലാ!
നീ എന്നോടു മിണ്ടാതേ പോയാൽ
ഞാൻ ഗുഹയിൽ ഇറങ്ങുന്നവരോടു ഒത്തു പോകായ്വാൻ തന്നേ.


2 നിന്നോടു ഞാൻ കൂക്കി
നിന്റേ അതിവിശുദ്ധ മുറിയെ നോക്കി കൈകളെ ഉയൎത്തിക്കൊണ്ടും
കെഞ്ചുന്ന ശബ്ദത്തെ കേൾ്ക്കുക!

3 കൂട്ടുകാരോടു സമാധാനം ചൊല്ലിയും ഹൃദയത്തിൽ ദോഷം വെച്ചുള്ള
ദുഷ്ടരോടും അകൃത്യം പ്രവൃത്തിക്കുന്നവരോടും കൂടേ
എന്നെ വലിച്ചു കൊണ്ടുപോകരുതേ!

4 അവരുടേ പ്രവൃത്തി പ്രകാരവും
പ്രയത്നങ്ങളുടേ തിന്മ പ്രകാരവും അവൎക്കു വരുത്തി
അവരുടേ കൈകളുടേ വേല പോലേ അവൎക്കു നല്കുക!
അവർ പിണെക്കുന്നതിനെ തന്നേ അവരിൽ തിരിപ്പിച്ചു കൊടുക്ക!

5 യഹോവയുടേ പ്രവൃത്തികളെയും
അവന്റേ കൈകളുടേ വേലയെയും അവർ വിവേചിയായ്കയാൽ
അവൻ അവരെ പണി ചെയ്യാതേ സംഹരിക്കും.

6 യഹോവ ഞാൻ കെഞ്ചുന്ന ശബ്ദം കേട്ടതുകൊണ്ടു
വന്ദിക്കപ്പെട്ടവൻ തന്നേ!


7 യഹോവ എന്റേ ബലവും പലിശയും തന്നേ,
അവനിൽ എന്റേ ഹൃദയം തേറി, തുണയും എത്തി; [ചെയ്യും.
എന്റേ ഹൃദയം ഉല്ലസിക്കുന്നു, എന്റേ പാട്ടിനാൽ അവന്റെ വാഴ്ത്തുകയും

8 യഹോവ ഇവൎക്കു ബലവും
തന്റേ അഭിഷിക്തനു രക്ഷാകര ശരണവും ആകുന്നു.

9 നിന്റേ ജനത്തെ രക്ഷിച്ചു നിൻ അവകാശത്തെ അനുഗ്രഹിക്ക,
അവരെ മേച്ചും യുഗപൎയ്യന്തം ചുമന്നും പോരേണമേ! [ 38 ] ൨൯. സങ്കീൎത്തനം

ദൂതരാൽ വന്ദ്യനായ യഹോവ (൩) ഏഴ് ഇടിമുഴക്കങ്ങളാൽ തന്റേ തേജ
സ്സിനെ ഭൂമിയിൽ വിളങ്ങിക്കയാൽ (൧൦) സഭെക്ക് ആശ്രയം വൎദ്ധിക്കുന്നു.

ദാവിദിന്റേ കീൎത്തന

1 ദേവപുത്രന്മാരേ, യഹോവെക്കു കൊടുപ്പിൻ,
തേജസ്സും ശക്തിയും യഹോവെക്കു കൊടുപ്പിൻ!

2 യഹോവെക്ക് അവന്റേ നാമതേജസ്സെ കൊടുപ്പിൻ,
വിശുദ്ധാലങ്കാരത്തിൽ യഹോവയെ തൊഴുവിൻ!

3 യഹോവാശബ്ദം ജല (ധര)ങ്ങളിന്മീതേ ആകുന്നു;
തേജസ്സുള്ള ദേവൻ മുഴക്കുന്നു,
പെരുത്ത ജലങ്ങളിന്മീതേ യഹോവ തന്നേ.

4 യഹോവാശബ്ദം ഉൗക്കിൽ ആകുന്നു,
യഹോവാശബ്ദം പ്രഭാവത്തിൽ തന്നേ.

5 യഹോവാശബ്ദം ദേവദാരുക്കളെ തകൎക്കുന്നു
ലിബനോന്റേ ദാരുക്കളെ യഹോവ തകൎക്കുന്നു.

6 കന്നുകുട്ടി പോലേ അവറ്റെ തുള്ളിക്കുന്നു.
ലിബനോനെയും ശിൎയ്യോനെയും എരുമക്കിടാക്കളെ പോലേ തന്നേ.

7 യഹോവാശബ്ദം അഗ്നിജ്വാലകളെ ചിന്നിക്കുന്നു.

8 യഹോവാശബ്ദം മരുഭൂമിയെ നടുക്കുന്നു,
യഹോവ കദെശ് മരുവിനെ നടുക്കുന്നു.

9 യഹോവാശബ്ദം മാൻപേടകളെ പെറുവിച്ചു,
കാടുകളെ ഉതിൎക്കുന്നു;
അവന്റേ മന്ദിരത്തിലേ ഒക്കയും തേജസ്സ് എന്ന് പറയുന്നു.


10 യഹോവ ജലപ്രളയത്തിന്നായി ഇരുന്നു കൊണ്ടു,
പിന്നേയും യഹോവ യുഗപൎയ്യന്തം രാജാവായിരിക്കും.

11 യഹോവ തന്റേ ജനത്തിന്നു ശക്തി കൊടുക്കും,
യഹോവ സമാധാനം കൊണ്ടു സ്വജനത്തെ അനുഗ്രഹിക്കും.

൩൦. സങ്കീൎത്തനം.

ആപത്തിൽനിന്നു രക്ഷിച്ചതിന്നു സ്തുതിയും (൭) ഡംഭിന്നുള്ള ശിക്ഷയാൽ
(൧൨) ഫലം വന്നതിന്റേ വിവരവും.

ആലയപ്രതിഷ്ഠയിങ്കലേ പാട്ടാകുന്ന ദാവിദിൻ കീൎത്തന. [ 39 ] 2 യഹോവേ, നീ എന്നെ തോണ്ടി എടുത്തിട്ടു
ശത്രുക്കളെ എങ്കൽ സന്തോഷിപ്പിക്കാത്തതുകൊണ്ടു നിന്നെ ഉയൎത്തുന്നു.

3 എൻ ദൈവമായ യഹോവേ, നിന്നോടു ഞാൻ കൂക്കി,
നീ എനിക്കു ചികിത്സിക്കയും ചെയ്തു.

4 യഹോവേ, നീ എന്റേ ദേഹിയെ പാതാളത്തിൽനിന്നു കരേറ്റി
ഗുഹയിൽ ഇറങ്ങുന്നവരിൽനിന്ന്എന്നെ ഉയിൎപ്പിച്ചു.

5 അവന്റേ ഭക്തന്മാരേ, യഹോവയെ കീൎത്തിപ്പിൻ,
അവന്റേ വിശുദ്ധ ശ്രുതിയെ വാഴ്ത്തുവിൻ!

6 കാരണം ഒരു ക്ഷണനേരമേ അവന്റേ കോപം ഉള്ളൂ,
ജീവനോ അവന്റേ പ്രസാദത്തിൽ തന്നേ.
അന്തിക്കു കരച്ചൽ (രാപാൎപ്പാൻ) വരുന്നു,
ഉഷസ്സിങ്കൽ ആൎപ്പുണ്ടു താനും.

7 ഞാനോ എന്റേ സ്വൈരത്തിങ്കൽ:
ഞാൻ എന്നും കുലുങ്ങുക ഇല്ല എന്നു പറഞ്ഞിരുന്നു. [യെ സമൎപ്പിച്ചിരുന്നു,

8 യഹോവേ, നിൻ പ്രസാദത്താൽ എൻ മലെക്കു (൨ ശമു. ൫, ൯) നീ ശക്തി
തിരുമുഖത്തെ മറെച്ച ഉടനേ ഞാൻ മെരിണ്ടു പോയി.

9 യഹോവേ, നിന്നോടു ഞാൻ വിളിച്ചു,
യഹോവയെ നോക്കി ഞാൻ കെഞ്ചി യാചിച്ചതു:

10 ഞാൻ കഴിയിൽ ഇറങ്ങുന്നതിനാൽ
എൻ രക്തത്താൽ എന്തു ലാഭം ഉള്ളു?
ധൂളി നിന്നെ വാഴ്ത്തുമോ, നിന്റേ സത്യം കഥിക്കുമോ?

11 യഹോവേ, കേട്ടും എന്നോടു കരുണ ചെയ്ക,
യഹോവേ, എനിക്കു തുണ ആകേണമേ!

12 എന്നാറേ നീ എൻ വിലാപത്തെ എനിക്കു നൃത്തമാക്കി മാറ്റി,
എന്റേ രട്ടിനെ അഴിച്ചിട്ടു സന്തോഷം കൊണ്ട് അര കെട്ടിച്ചതു,

13 (എന്റേ) തേജസ്സ് വായി മുട്ടാതേ കണ്ടു നിന്നെ കീൎത്തിച്ചു കൊൾ്വാൻ തന്നേ.
എന്റേ ദൈവമായ യഹോവേ, ഞാൻ എന്നും നിന്നെ വാഴ്ത്തും.

൩൧. സങ്കീൎത്തനം.

ക്ലേശത്തിൽ ദൈവത്തെ ശരണം പ്രാപിച്ചു (൧൦) ദുഃഖത്തെ വിവരിച്ചു
(൧൫) അവങ്കൽ സമൎപ്പിച്ചു. (൨൦) സഹായനിശ്ചയത്തിനായി സ്തുതിക്കുന്നതു.

സംഗീതപ്രമാണിക്കു; ദാവിദിന്റേതു. [ 40 ] 2 യഹോവേ, ഞാൻ നിങ്കൽ ആശ്രയിക്കുന്നു (൭,൨),
ഞാൻ എന്നും നാണിച്ചു പോകരുതേ. (൨൫, ൨൦)!
നിന്റേ നീതിയാൽ എന്നെ വിടുവിക്കേകണമേ!

3 നിന്റേ ചെവിയെ എങ്കലേക്കു ചാച്ചു വിരഞ്ഞു എന്നെ ഉദ്ധരിക്ക,
എനിക്ക് ഉറപ്പിച്ച പാറയും എന്നെ രക്ഷിപ്പാൻ ദുൎഗ്ഗഭവനവും ആക!

4 നീയല്ലോ എന്റേ ശൈലവും ദുൎഗ്ഗവും തന്നേ (൧൮, ൨),
തിരുനാമം നിമിത്തം നീ എന്നെ നടത്തി തെളിക്കും. (൨൩,൩);

5 എനിക്കായി അവർ ഒളിപ്പിച്ച വലയിൽനിന്നു (൯, ൧൬)
നീ എൻ ശരണമാകയാൽ എന്നെ പുറപ്പെടുവിക്കും.

6 നിന്റേ കൈയിൽ ഞാൻ എൻ ആത്മാവെ ഭരമേല്പിക്കുന്നു,
സത്യത്തിൻ ദേവനായ യഹോവേ, നീ എന്നെ വിണ്ടെടുത്തു.

7 മായയായ പൊയ്ദേവകളെ പ്രമാണിക്കുന്നവരെ പകെച്ചു
ഞാൻ യഹോവയിലത്രേ തേറി നില്ക്കുന്നു.

8 നീ എന്റേ താഴ്ചയെ കണ്ടു സങ്കടങ്ങളിൽ എൻ ദേഹിയെ അറിഞ്ഞു.
ശത്രുവിൻ കൈക്കൽ എന്നെ സമൎപ്പിക്കാതേ,

9 എൻ കാലുകളെ വിശാലതയിൽ നിറുത്തിയ ദയയിങ്കൽ
ഞാൻ ആനന്ദിച്ചു സന്തോഷിക്കട്ടേ!

10 യഹോവേ, കൃപ ചെയ്ക, ഞാനല്ലോ ക്ലേശിച്ചു:
വ്യസനത്താൽ എൻ കണ്ണു കുഴിഞ്ഞു (൬,൮), എൻ ദേഹിയും ജഡവും തന്നേ.

11 എൻ ജീവൻ ഖേദത്താലും
എന്റേ ആണ്ടുകൾ ഞരക്കത്താലും മുടിഞ്ഞും,
എന്റേ ഊക്ക് എൻ കൂറ്റത്താൽ ക്ഷീണിച്ചും
അസ്ഥികൾ നുരുമ്പിച്ചും പോയി.

12 എന്റേ സകല മാറ്റാന്മാർ നിമിത്തം
ഞാൻ എൻ അയല്ക്കാൎക്കു വിശേഷാൽ നിന്ദയും പരിചയക്കാൎക്കു പേടിയുമാ
തെരുവിൽ എന്നെ കാണുന്നവർ എന്നെ വിട്ടു മണ്ടുന്നു. [യി ചമഞ്ഞു;

18 ചത്തവനെ പോലേ ഞാൻ ഹൃദയങ്ങളിൽനിന്നു മറന്നു പോയവൻ,
നഷ്ടപാത്രത്തോട് ഒത്തു ചമഞ്ഞു.

14 ഞാനല്ലോ പലരുടേ കുരള കേൾ്ക്കുന്നു,
അവർ ഒക്കത്തക്ക എന്നെക്കൊള്ളേ മന്ത്രിച്ചു
എൻ പ്രാണനെ എടുപ്പാൻ നിരൂപിക്കയിൽ ചുറ്റും അച്ചമത്രേ.

15 ഞാനോ, യഹോവേ, നിങ്കൽ തേറി,
നീ എൻ ദൈവം എന്നു പറഞ്ഞു. [ 41 ] 16 എന്റേ കാലങ്ങൾ നിങ്കൈക്കൽ തന്നേ;
എന്നെ പിന്തുടരുന്ന ശത്രുക്കളുടേ കൈയിൽനിന്ന് എന്നെ ഉദ്ധരിക്കേണ

17 അടിയന്മേൽ തിരുമുഖത്തെ പ്രകാശിപ്പിച്ചു [മേ!
നിന്റേ ദയയാൽ എന്നെ രക്ഷിക്ക!

18 യഹോവേ, നിന്നെ വിളിക്കയാൽ ഞാൻ നാണിച്ചു പോകരുതേ,
ദുഷ്ടർ നാണിച്ചു പാതാളത്തിന്നു മിണ്ടാതേ പോക!

19 ഡംഭവും ധിക്കാരവും പൂണ്ടു
നീതിമാന്നു നേരേ തിളപ്പു ചൊല്ലുന്ന കള്ള അധരങ്ങൾ മുട്ടി പോവാറാക!

20 നിന്നെ ഭയപ്പെടുന്നവൎക്കു നീ സംഗ്രഹിച്ചും
നിങ്കൽ ആശ്രയിക്കുന്നവൎക്കു മനുഷ്യപുത്രർ കാണ്കേ ചെയ്തും കൊടുക്കുന്ന
നിന്റേ നന്മ എത്ര വലിയതു! [ക്കുന്നു,

21 പുരുഷരുടേ കൂട്ടുകെട്ടിൽനിന്നു നീ അവരെ തിരുമുഖത്തിൻ മറയിൽ മറെ
നാവുകളുടേ വിവാദത്തിൽനിന്നു കുടിലകം അവരെ നിക്ഷേപിക്കുന്നു.

22 ഉറപ്പിച്ച നഗരത്തിൽ തന്റേ ദയയെ എനിക്കു വിശേഷിച്ചുള്ള
യഹോവ അനുഗ്രഹിക്കപ്പെട്ടവൻ!

23 ഞാനോ നിന്റേ കണ്ണുകളുടേ മുമ്പിൽനിന്നു സംഹരിക്കപ്പെട്ടു
എന്ന് എന്റേ തത്രപ്പാട്ടിൽ പറഞ്ഞു; [സത്യം.
എങ്കിലും ഞാൻ നിന്നോടു കൂക്കികൊണ്ടു കെഞ്ചുന്ന ശബ്ദത്തെ നീ കേട്ടു

24 അല്ലയോ അവന്റേ ഭക്തന്മാരേ, യഹോവയെ സ്നേഹിപ്പിൻ!
യഹോവ വിശ്വാസ്യതയെ സൂക്ഷിച്ചും
ഡംഭം ചെയ്യുന്നുവന്നു വഴിഞ്ഞവണ്ണം പകരം കൊടുത്തും വരുന്നവൻ.

25 യഹോവയിൽ ആശ വെച്ചവർ എല്ലാവരും,
ഹൃദയം ഉറപ്പിച്ചു ബലപ്പെടുവിൻ.

൩൨. സങ്കീൎത്തനം.

പാപക്ഷമയുടേ ഭാഗ്യം. (൩) ഏറ്റു പറകയാൽ കിട്ടിയത് (൬) അറിഞ്ഞു
സന്തോഷിച്ചു (൮) സഭെക്കുപദേശം ചൊല്ലിയതു (൨ ശമു. ൧൨.).

ദാവിദിന്റേ ഉപദേശപ്പാട്ടു.

1 ദ്രോഹം ക്ഷമിച്ചും പാപം മറെച്ചും കിട്ടിയവൻ ധന്യൻ.

2 യഹോവ അകൃത്യം എണ്ണാതെ വിട്ടും
ആത്മാവിൽ വ്യാപ്തി ഇല്ലാതേയും ഇരിക്കുന്ന മനുഷ്യൻ ധന്യൻ.

3 എങ്ങനേ എന്നാൽ ഞാൻ മിണ്ടാതിരിക്കുമ്പോൾ
ദിവസേന വാവിട്ടലറുന്നതിനാൽ, എന്റേ അസ്ഥികൾ ക്ഷയിച്ചു. [ 42 ] 4 രാപ്പകലല്ലോ തൃക്കൈ എന്റേ മേൽ കനത്തു,
വേനല്ക്കൊത്ത അഴലാൽ എന്റേ ജീവസാരം മാറി. (സേല)

5 എൻ പാപത്തെ ഞാൻ നിന്നോട് അറിയിച്ചു
എന്റെ അകൃത്യത്തെ മറെച്ചതുമില്ല;
എൻ ദ്രോഹങ്ങളെ യഹോവയോട് ഏറ്റു പറയട്ടേ എന്നു വെച്ചു,
നീയും എൻ പാപത്തിൻ കുറ്റത്തെ ക്ഷമിച്ചു വിട്ടു. (സേല)

6 എന്നതുകൊണ്ടു കണ്ടെത്തുന്ന കാലത്തു ഭക്തൻ ഒക്കയും നിന്നോടു യാചി
പെരുവെള്ളങ്ങൾ പ്രവാഹിച്ചാൽ [ക്കേയാവു!
അവനോളം തട്ടുകയില്ല നൂനം.

7 നീ എനിക്കു മറയാകുന്നു,
ക്ലേശത്തിൽനിന്ന് എന്നെ കാത്തു
വിടുവിപ്പിന്റേ ആൎപ്പുകളെ കൊണ്ട് എന്നെ ചുററിക്കൊള്ളും. (സേല)

8 ഞാൻ നിണക്ക് ഉപദേശിച്ചു നടക്കേണ്ടുന്ന വഴിയെ പഠിപ്പിക്കും,
എൻ കണ്ണുകൊണ്ടു നിന്നോട്ട മന്ത്രിക്കും. [യ്വിൻ!

9 ബോധം ഇല്ലാത്ത കുതിര പോലേയും കോവൎക്കഴുത പോലേയും ആകാ
ആ വക നിന്നോട് അടുത്തു വരായ്കയാൽ
അടക്കേണ്ടതിനു വാറും കടിഞ്ഞാണും അണിവാകുന്നു എന്നത്രേ.

10 ദുഷ്ടനു വേദനകൾ പെരുകും,
യഹോവയിൽ തേറുന്നവനെ അവൻ ദയയാൽ ചുററിക്കൊള്ളും.

11 നീതിമാന്മാരേ, യഹോവയിൽ സന്തോഷിച്ചാനന്ദിപ്പിൻ,
ഹൃദയനേരുള്ള സകലരും ആൎത്തുകൊൾവിൻ!


൩൩. സങ്കീൎത്തനം.

സഭ (൪) ദൈവത്തെ സത്യനീതി കരുണാശക്തികൾ നിമിത്തവും (൧൨)
ഇസ്രയേലെ പോറ്റുന്നതിന്നായും സ്തുതിച്ചും (൨൦) ആശ്രയിച്ചും കൊള്ളുന്നതു.

1. നീതിമാന്മാരേ, യഹോവയിൽ ആൎപ്പിൻ!
സ്തുതിക്കുന്നതു നേരുള്ളവൎക്കു യോഗ്യം തന്നേ.

2 വീണകൊണ്ടു യഹോവയെ വാഴ്ത്തുവിൻ,
പത്തു കമ്പിയുള്ള കിന്നരംകൊണ്ട് അവനെ കീൎത്തിപ്പിൻ!

3 അവനു പുതിയ പാട്ടു പാടുവിൻ,
ഘോഷത്തോടേ നന്നായി മീട്ടുവിൻ![ 43 ] 4 കാരണം യഹോവയുടേ വചനം നേരുള്ളത്,
അവന്റേ സകല ക്രിയയും വിശ്വാസ്യതയിൽ തന്നേ.

5 നീതിയും ന്യായവും അവൻ സ്നേഹിക്കുന്നു;
ഭൂമി യഹോവയുടേ ദയകൊണ്ടു നിറഞ്ഞതു.

6 യഹോവാവചനത്താൽ വാനങ്ങളും [ഉണ്ടാക്കപ്പെട്ടു.
അവന്റേ വായിലേ ശ്വാസത്താൽ അവറ്റിൻ സകല സൈന്യവും

7കൂമ്പാരം പോലേ അവൻ കടലിൻ വെള്ളത്തെ കൂട്ടി
ആഴികളെ പണ്ടാരങ്ങളിൽ നിക്ഷേപിച്ചവൻ.

8 സകല ഭൂമിയും യഹോവയെ ഭയപ്പെടുക,
ഊഴിവാസികൾ എല്ലാം അവന് അഞ്ചുക!

9 അവനല്ലോ പറഞ്ഞുടൻ ഉണ്ടായി,
കല്പിച്ചുടൻ നിലനിന്നു.

10 ജാതികളുടേ അഭിപ്രായത്തെ യഹോവ പൊട്ടിക്കുന്നു,
വംശങ്ങളുടേ നിനവുകളെ പഴുതിലാക്കുന്നു.

11 യഹോവയുടേ അഭിപ്രായം യുഗപൎയ്യന്തവും
അവന്റേ ഹൃദയനിനവുകൾ തലമുറകളോളവും നിലനില്ക്കുന്നു.

12 യഹോവ തന്നേ ദൈവമായിരിക്കുന്ന ജാതിയും
അവൻ തനിക്ക് അവകാശമായി തെരിഞ്ഞെടുത്ത വംശവും ധന്യം.

13 സ്വൎഗ്ഗത്തിൽനിന്നു യഹോവ നോക്കി
സകല മനുഷ്യപുത്രരെയും കാണുന്നു.

14 സ്വവാസസ്ഥാനത്തിൽനിന്ന്
അവൻ സൎവ്വഭൂവാസികളെയും കൺ പാൎക്കുന്നു;

15 അവൎക്ക് എല്ലാം ഹൃദയത്തെ മനിയുന്നവൻ,
അവരുടേ സകല ക്രിയകളും ബോധിക്കുന്നവൻ തന്നേ.

16 പടപ്പെരുമയാൽ രാജാവിനു രക്ഷ ഇല്ല,
ഊക്കിൻ ആധിക്യത്താൽ വീരന് ഉദ്ധാരണവും ഇല്ല.

17 രക്ഷക്കു കുതിര, ചതിയത്രേ,
ബലാധിക്യത്താലും അതു വിടുവിക്കയില്ല.

18 ഇതാ യഹോവയുടേ കണ്ണു തന്നെ ഭയപ്പെടുന്നവരായി
തന്റേ ദയയിൽ ആശ വെക്കുന്നവരിലേക്ക് ആകുന്നതു,

19 അവരുടേ പ്രാണനെ മരണത്തിൽനിന്ന് ഉദ്ധരിപ്പാനും
അവരെ ക്ഷാമത്തിൽ ഉയിൎപ്പിപ്പാനും തന്നേ.

20 നമ്മുടേ ദേഹി യഹോവയെ പ്രതീക്ഷിക്കുന്നു,
അവൻ നമ്മുടേ തുണയും പലിശയും തന്നേ. [ 44 ] 21 അവന്റേ വിശുദ്ധ നാമത്തിലല്ലോ നാം തേറുക കൊണ്ടു
നമ്മുടേ ഹൃദയം അവങ്കൽ സന്തോഷിക്കും.

22 യഹോയേ, ഞങ്ങളുടേ ആശ നിങ്കലേക്ക് ആകും പ്രകാരം
നിന്റേ ദയ ഞങ്ങൾ മേൽ ഇരിപ്പൂതാക!

൩൪. സങ്കീൎത്തനം.

യഹോവയെ (൫) സാധുരക്ഷണം നിമിത്തം സ്തുതിക്കയും (൧൨)ഭാഗ്യത്തി
ന്നായി ഭക്തിയെ പ്രമാണമാക്കുകയും വേണ്ടുന്നതു. അകാരാദി.

ദാവിദ് അബിമേലക്കിന്റേ മുമ്പിൽ ബുദ്ധി പകൎന്നു കാട്ടുകയാൽ അവൻ
ആട്ടീട്ടു പോയപ്പോൾ (൧ ശമു. ൨൧, ൧൧). ദാവിദിന്റേതു.

2 അനാരതം ഞാൻ യഹോവയെ അനുഗ്രഹിക്കും,
അവന്റേ സ്തോത്രം എപ്പോഴും എന്റേ വായിൽ ഇരിക്ക!

3 എൻ ആത്മാവ് യഹോവയിൽ പ്രശംസിക്ക,
സാധുക്കൾ കേട്ടു സന്തോഷിക്കാക!

4 ഇങ്ങു ചേൎന്നു യഹോവയെ മഹത്വപ്പെടുത്തുവിൻ,
നാം ഒന്നിച്ച് അവന്റേ നാമത്തെ ഉയൎത്തുക!

5 ഈ ഞാൻ യഹോവയെ തിരഞ്ഞു,
അവനും ഉത്തരം തന്നു
എന്റേ സകല പേടികളിൽനിന്നും എന്നെ ഉദ്ധരിച്ചു.

6 ഉററിട്ട് അവനെ നോക്കിയവർ തെളങ്ങുന്നു,
അവരുടേ മുഖം അമ്പരന്നു പോകയും ഇല്ല.

7 എളിയോരിവൻ വിളിച്ചുടൻ യഹോവ കേട്ടു
അവനെ സകല ക്ലേശങ്ങളിൽനിന്നും രക്ഷിച്ചു.

8 ഒരു യഹോവാദൂതൻ അവനെ ഭയപ്പെടുന്നവരുടേ ചുറ്റും പാളയം ഇറങ്ങി
അവരെ വലിച്ചെടുക്കുന്നു. ݂

9 കണ്ടാലും യഹോവ നല്ലത് എന്നു രുചി നോക്കുവിൻ!
അവങ്കൽ ആശ്രയിക്കുന്ന പുരുഷൻ ധന്യൻ.

10 കുറവ് ഒന്നും അവനെ ഭയപ്പെടുന്നവൎക്ക് ഇല്ലായ്കയാൽ,
അവന്റേ വിശുദ്ധരേ, യഹോവയെ ഭയപ്പെടുവിൻ!

11 കോളരികൾ്ക്കും മുട്ടി വിശക്കും,
യഹോവയെ തിരയുന്നവൎക്കു ഒരു നന്മയും കുറയാത്തു.

12 ചെറു പൈതങ്ങളേ വന്നു എന്നെ കേൾ്പിൻ!
ഞാൻ യഹോവാഭയത്തെ നിങ്ങളെ പഠിപ്പിക്കും. [ 45 ] 13 ജീവനെ ആഗ്രഹിച്ചു
നല്ലതു കാണുന്ന നാളുകളെ സ്നേഹിക്കുന്ന ആൾ ആർ?

14 തിന്മയിൽനിന്നു നിൻ നാവിനെയും
ചതി ചൊല്വതിൽനിന്ന് അധരങ്ങളെയും സൂക്ഷിക്ക!

15 ദോഷത്തോട് അകന്നു ഗുണം ചെയ്ക,
സമാധാനത്തെ അന്വേഷിച്ച് അതിനെ പിന്തേരുക!

16 നീതിമാന്മാരിലേക്കു യഹോവാകണ്ണുകളും
അവരുടേ കൂക്കിലേക്ക് അവന്റേ ചെവികളും ആകുന്നു;

17 പൊല്ലാത്തതു ചെയ്യുന്നവരുടേ ഓൎമ്മയും ഭൂമിയിൽനിന്നു ഛേദിച്ചുകളവാൻ
യഹോവയുടെ മുഖം അവൎക്ക് എതിരേ ആകുന്നു.

18 ഭഗ്ന ഹൃദയമുള്ളവൎക്കു യഹോവ സമീപസ്ഥൻ,
ആത്മാവ് ചതഞ്ഞവരെ അവൻ രക്ഷിക്കും.

19 മുറവിളിക്കുമ്പോൾ യഹോവ കേട്ടു
അവരെ സകല ക്ലേശങ്ങളിൽനിന്നും ഉദ്ധരിക്കുന്നു.

20 വളരേ തിന്മകൾ നീതിമാനും ഉണ്ടു;
അവ എല്ലാറ്റിൽനിന്നും യഹോവ അവനെ ഉദ്ധരിക്കും;

21 (വിശേഷിച്ച്) അവന്റേ എല്ലുകളെ ഒക്കയും താൻ കാക്കുന്നു,
അതിൽ ഒന്നും ഒടികയില്ല.

22 ശഠനെ തിന്മ കൊല്ലും,
നീതിമാന്റേ പകയരിൽ കുറ്റം തെളിയും.

23 സ്വദാസരുടേ ദേഹിയെ യഹോവ വീണ്ടുകൊള്ളുന്നു,
അവനിൽ ആശ്രയിക്കുന്നവർ ആരും കുറ്റം വഹിക്കയും ഇല്ല.

൩൫. സങ്കീൎത്തനം.

വലിയൊരു ദോഷത്താലും (൧൧) തോഴന്മാരുടേ വിശ്വാസക്കേടിനാലും
(൧൯) ക്ലേശിക്കയാൽ ന്യായവിധിക്കായുള്ള പ്രാൎത്ഥനയും രക്ഷയുടേ ആശയും.
(കാലം ൧ ശമു. ൧൯).

ദാവിദിന്റേതു.

1 യഹോവേ, എന്റേ എതിർവാദികളോടു നീ വാദിക്ക,
എന്നെ നുകരുന്നവരെ നുകരുകേ!

2 പരിചയും വൻപലകയും എടുത്ത്
എന്റേ തുണയായി എഴുനീല്ക്ക! [ 46 ] 3 നീ കുന്തം ഏന്തി എന്നെ പിന്തുടരുന്നവരോട് എതിൎത്തു വഴിയെ അടെക്ക!
എന്റേ ദേഹിയോടു: ഞാൻ നിന്റേ രക്ഷ എന്നു പറക!

4 എന്റേ പ്രാണനെ അന്വേഷിക്കുന്നവർ നാണിച്ചു ലജ്ജപ്പെടുക,
എനിക്കു ദോഷം നിരൂപിക്കുന്നവർ പിൻവാങ്ങി അമ്പരന്നു പോക!

5 അവർ കാറ്റിന്മുമ്പിലേ പതിരോട് ഒക്കുക,
യഹോവാദൂതൻ (൩൪, ൮) അവരെ തള്ളുക!

6 അവരുടേ ൨ഴി ഇരുളും വഴുവഴുപ്പും ആക,
യഹോവാദൂതൻ അവരെ പിന്തുടരുകയും ചെയ്ക!

7 വെറുതേയല്ലോ അവർ ൨ല മൂടിയ തങ്ങളുടേ കുഴിയെ എനിക്കു മറെച്ചു,
വെറുതേ എന്റേ പ്രാണന്നായി തോണ്ടിയതു.

8 ആപത്തു ഗ്രഹിയാതേ കണ്ട് അവനു വരിക,
അവൻ മറെച്ച വല അവനെ തന്നേ പിടിക്കുക!
വിപത്തിനായി അതിൽ വീഴുമാറാക!

9 എന്നാൽ എന്റേ ദേഹി യഹോവയിൽ ആനന്ദിച്ചു
അവന്റേ രക്ഷിൽ മകിഴും.

10 യഹോവേ, എളിയവനെ അതിബലവാനിൽ നിന്നും
ദരിദ്ര ദീനനെ അവന്റേ കവൎച്ചക്കാരനിൽനിന്നും ഉദ്ധരിക്കുന്ന
നിന്നെ പോലേ ആരുള്ളു എന്ന് എന്റേ അസ്ഥികൾ ഒക്കയും പറയും.

11 സാഹസസാക്ഷികൾ എഴുനീറ്റു
ഞാൻ അറിയാത്തത് എന്നോടു ചോദിക്കുന്നു.

12 നന്മെക്കു പകരം തിന്മയെ പിണെച്ചു
എൻ ദേഹിക്ക് ആരുമില്ലായ്കയെ (വരുത്തുന്നു).

13 ഞാനോ അവരുടേ വ്യാധിയിൽ രട്ടടുത്തു
നോമ്പുകൊണ്ടു പ്രാണനെ താഴ്ത്തി,
എന്റേ പ്രാൎത്ഥന എന്മടിയിലേക്കു ചെല്ലും.

14 എനിക്കു തോഴനും സഹോദരനും എന്നു വെച്ചു ഞാൻ (വലഞ്ഞു) നടന്നു,
അമ്മയെ ചൊല്ലി ഖേദിക്കുമ്പോലേ
ഞാൻ കറുത്തു കുനിഞ്ഞു പാൎത്തു.

15 ഇപ്പോഴോ എന്റേ നൊണ്ടലിൽ അവർ സന്തോഷിച്ചു കൂടി,
എനിക്കു വിരോധമായി കൂടി,
ഞാനറിയാതേ അടിച്ചു അടങ്ങാതേ ചീന്തി.

16 ദോശെക്കായി ചിരിപ്പിക്കുന്ന ബാഹ്യന്മാരോടേ
എന്നെകൊണ്ടു പല്ലു കടിച്ചു.

17കൎത്താവേ, നീ എത്രോടം കണ്ടു നില്ക്കും? [ 47 ] എൻ ദേഹിയെ അവരുടേ ഇടിവുകളിൽനിന്നും
എന്റേ ഏകാകിനിയെ കോളരികളിൽനിന്നും മടക്കി തരേണമേ!

18 വലിയ സഭയിൽ ഞാൻ നിന്നെ വാഴ്ത്തും,
ഉരത്ത ജനത്തിൽ നിന്നെ സ്തുതിക്കും.

19 കള്ളവൈരികൾ എന്നെ കൊണ്ടു സന്തോഷിക്കയും
വെറുതേ പകെക്കുന്നവർ കണ്ണിമെക്കയും അരുതേ!

20 അവരല്ലോ സമാധാനം പറയാതെ
ദേശത്തിലേ സ്വസ്ഥന്മാരെക്കൊള്ളേ വഞ്ചനവാക്കുകളെ നിരൂപിച്ചു;

21 എന്റെ നേരേ വായി നീളേ പിളൎന്നു,
ഹാ ഹാ നമ്മുടേ കണ്ണു കണ്ടു എന്നു ചൊല്ലുന്നു.

22 യഹോവേ, നീ കണ്ടുവല്ലോ, മൌനമായിരിക്കൊല്ലാ!
കൎത്താവേ, എന്നോട് അകന്നിരിക്കരുതേ!

23 എന്റേ ന്യായത്തിന്നായി ഉണൎന്നും [ണമേ!<lb/ എൻ ദൈവമായ കൎത്താവേ, എന്റേ വാദത്തിന്നായി ജാഗരിച്ചും കൊള്ളേ

24 എൻ ദൈവമായ യഹോവേ, നിന്റേ നീതിപ്രകാരം എനിക്കു വിധിക്ക,
അവർ എന്നിൽ സന്തോഷിക്കരുതേ!

25 അവർ: അച്ചോ നമ്മുടേ ആഗ്രഹം എന്നും,
നാം അവനെ വിഴുങ്ങി എന്നും തങ്ങളുടേ ഹൃദയത്തിൽ പറയാകരുതേ!

26 എന്റേ ദോഷത്തിൽ സന്തോഷിക്കുന്നവർ ഒക്കത്തക്ക നാണിച്ചമ്പരന്നും,
എനിക്കെതിരേ വമ്പിച്ചുകൊള്ളുന്നവർ നാണവും ലജയും അണിഞ്ഞും
[പോകേണമെ!

27എന്റേ നീതിയെ ഇഛ്ശിക്കുന്നവർ സന്തോഷിച്ചാൎക്കയും
സ്വദാസന്റേ സമാധാനത്തിൽ പ്രസാദിക്കുന്ന
യഹോവ വലിയവൻ എന്നു നിത്യം പറകയും ചെയ്യുമാറാക!

28 എന്റേ നാവും ദിനമ്പ്രതി നിന്റേ നീതിയെ ധ്യാനിച്ചു
നിൻ സ്തുതിയെ പരത്താകേണമേ.

൩൬. സങ്കീൎത്തനം.

ദുഷ്ടൻ ഭയങ്കരൻ എങ്കിലും (൬) യഹോവയുടേ നിഴൽ മതി, (൧൧) അതേ
വേണ്ടൂ.

സംഗീതപ്രമാണിക്കു; യഹോവാദാസനായ (൧൮, ൧) ദാവിദിന്റേതു.

2 ദുഷ്ടനു ദ്രോഹത്തിന്റേ അരുളപ്പാടു ഹൃദയത്തിന്റേ ഉള്ളിൽ വസിക്കുന്നു,
ദൈവത്തിൻ പേടി ഒട്ടും ഇല്ല എന്ന് അവന്റേ കണ്ണുകൾ്ക്കു തോന്നുന്നു. [ 48 ] 3 (ദൈവം) അക്രമത്തെ കണ്ടെത്തും പകെക്കും എന്നുള്ളതിനെ തൊട്ടു
അവൻ തനിക്കു താൻ മുഖസ്തുതി പറയുന്നു.

4 അവന്റേ വായിലേ വാക്കുകൾ അകൃത്യവും ചതിയും തന്നേ,
ബോധം കൊൾ്വതും നന്മ ചെയ്വതും അവൻ ഒഴിച്ചിട്ടുണ്ടു.

5 കിടക്കമേലും അവൻ അകൃത്യം ചിന്തിക്കും.
നന്നല്ലാത്ത വഴിയിൽ താൻ നിന്നുകൊള്ളും,
ദോഷത്തെ മാത്രം വെറുക്കുന്നില്ല.

6 യഹോവേ, നിന്റേ ദയ വാനങ്ങളിലേക്കും
നിൻ വിശ്വാസ്യത ഇളമുകിലോളവും (എത്തുന്നു);

7 നിന്റേ നീതി ദേവമലകളോട് ഒക്കുന്നു,
നിൻ ന്യായവിധികൾ ൨ലിയ ആഴി തന്നേ;
യഹോവേ, മനുഷ്യരെയും മൃഗങ്ങളെയും നീ രക്ഷിക്കുന്നു.

8 നിൻ ദയ എത്ര വിലയേറിയതു, ദൈവമേ!
മനുഷ്യപുത്രർ നിന്റേ ചിറകുകളുടേ നിഴലിൽ ആശ്രയിച്ചുംകൊള്ളുന്നു.

9 നിന്റേ ഭവനത്തിലേ പുഷ്ടിയാൽ അവർ തോഞ്ഞു വരും,
നിൻ ഭോഗങ്ങളുടേ പുഴയാൽ നീ അവരെ കുടിപ്പിക്കുന്നു.

10 കാരണം നിന്നോടത്രേ ജീവന്റേ ഉറവാകുന്നു,
നിന്റേ വെളിച്ചത്തിൽ ഞങ്ങൾ വെളിച്ചം കാണും.

11 നിന്നെ അറിയുന്നവൎക്കു നിൻ ദയയെയും
ഹൃദയനേരുള്ളവൎക്ക് നിൻ നീതിയെയും നീട്ടേണമേ!

12 ഡംഭിന്റേ കാൽ എന്മേൽ മെതിക്കയും
ദുഷ്ടരുടേ കൈ എന്നെ ആട്ടുകയും അരുതേ!

13 അതാ അകൃത്യം പ്രവൃത്തിക്കുന്നവർ വീണു തള്ളിപ്പോകുന്നു,
എഴുനീല്പാൻ കഴികയും ഇല്ല.

൩൭. സങ്കീൎത്തനം.

ദുഷ്ടൎക്കു ക്ഷണിക ഭാഗ്യം കണ്ടാലും അസൂയ തോന്നാതേ ദൈവത്തിൻ തീൎച്ച
യെ ആശിച്ചു കാത്തിരിക്കേണ്ടതു. അകാരാദി.

ദാവിദിന്റേതു.

1 അക്രമക്കാർ നിമിത്തം ചൂടു പിടിക്കയും
വക്രത ചെയ്യുന്നവരിൽ എരിഞ്ഞുപോകയും അരുതേ!

2 പുല്ലു പോലേ അല്ലോ അരിയപ്പെടും
പച്ച ചീര കണക്കേ വാടും. [ 49 ] 3 ആശ്രയം യഹോവയിലിട്ടു നന്മ ചെയ്ക.
ദേശത്തിൽ മേവി വിശ്വാസ്യത കോലുക!

4 യഹോവയിൽ രസിച്ചും കൊൾ്ക,
അവനും നിണക്കു ഹൃദയചോദ്യങ്ങളെ തരും.

5 ഈ നിന്റേ വഴിയെ യഹോവാമേൽ ഉരുട്ടി അവനിൽ തേറുക,
എന്നാൽ താൻ (അതിനെ) ചെയ്യും;

6 വെളിച്ചം പോലേ നിന്റേ നീതിയെയും
ഉച്ചപോലേ നിൻ ന്യായത്തെയും പുറപ്പെടുവിക്കും.

7 ഉരിയാടാതെ യഹോവെക്കു നിന്നുകൊണ്ടു അവനെ ആശിച്ചു പാൎക്ക!
ഉപായങ്ങളെ നടത്തിച്ചു
തന്റേ വഴിയെ സാധിപ്പിക്കുന്ന ആളിൽ ഇളിഞ്ഞു പോകൊല്ലാ!

8 ഊഷ്മാവെ കൈവിട്ടു കോപത്തെ ഒഴിക്ക,
നീയും കൂടേ തിന്മ ചെയ്യുംവണ്ണം ചൊടിച്ചു പോകൊല്ലാ!

9 തിന്മ ചെയ്യുന്നവരല്ലോ ഛേദിക്കപ്പെടും,
യഹോവയെ കാത്തിരിക്കുന്നവർ ദേശത്തെ അടക്കും.

10 ഒട്ടു നേരമേ കഴിഞ്ഞാൽ ദുഷ്ടനില്ല,
അവന്റേ സ്ഥലത്തിന്മേൽ നീ സൂക്ഷിച്ചു നോക്കിയാൽ അവനെ കാണാ;

11 സാധുക്കളോ ദേശത്തെ അടക്കി
സമാധാനപെരിപ്പത്തിൽ രസിച്ചു കൊള്ളും.

12 കശ്മലൻ നീതിമാന്ന് എതിരേ ഉപായം വിചാരിച്ചു
അവനെ കൊണ്ടു പല്ലു കടിക്കുന്നു;

13 കൎത്താവ് അവന്റേ നാൾ വരുന്നതു കാണ്കയാൽ
അവങ്കൽ ചിരിക്കുന്നു.

14 ഖഡ്ഗത്തെ ദുഷ്ടർ ഊരി വില്ലിനെ കുലെച്ചതു
ദീനനെയും ദരിദ്രനെയും വീഴ്ത്തുവാനും
വഴി നേരുള്ളവരെ അറുപ്പാനും തന്നേ:

15 അവരുടേ വാൾ തങ്ങളുടേ ഹൃദയത്തിൽ ചെല്ലും,
വില്ലുകൾ ഒടിഞ്ഞും പോകും.

16 ചുരുക്കം നീതിമാന്നുള്ളതു,
അനേകം ദുഷ്ടരുടേ കോപ്പിനെക്കാളും നന്നു;

17 ദുഷ്ടരുടേ ഭുജങ്ങളല്ലോ ഒടിക്കപ്പെടും,
നീതിമാന്മാരെ യഹോവ താങ്ങുന്നു.

18 തികവുള്ളവരുടേ നാളുകളെ യഹോവ അറിയുന്നു,
അവരുടേ അവകാശം എന്നും നില്ക്കും; [ 50 ] 19 അനൎത്ഥകാലത്തിൽ അവർ നാണിച്ചു പോകാതേ
ക്ഷാമദിവസങ്ങളിലും തൃപ്തരാകും.

20 ദുഷ്ടന്മാർ നശിക്കും സത്യം,
യഹോവാശത്രുക്കൾ പുല്പുറങ്ങളുടേ ശോഭ പോലേ ഒടുങ്ങും,
പുകയായി ഒടുങ്ങും.

21 ധൂൎത്തൻ കടം വാങ്ങുന്നു, വീട്ടുവാറാകയും ഇല്ല,
നീതിമാനോ കരുണ കാട്ടി സമ്മാനിക്കുന്നു;

22 കാരണം അവൻ അനുഗ്രഹിക്കുന്നവർ ദേശത്തെ അടക്കും,
അവൻ ശപിക്കുന്നവർ ഛേദിക്കപ്പെടും.

23 പുരുഷന്റേ നടകൾ്ക്കു യഹോവയാൽ ഉറപ്പു വരുന്നു,
അവന്റേ വഴിയിൽ പ്രസാദം തോന്നിയാൽ തന്നേ;

24 വീണാലും യഹോവ അവന്റേ കൈ താങ്ങുക കൊണ്ടു
കവിണ്ണു പോകയില്ല.

25 ബാലനായിരുന്നും മൂപ്പു വന്നിട്ടും
ഞാൻ നീതിമാൻ ഉപേക്ഷിതനായതും
അവന്റേ സന്തതി ആഹാരത്തിന്നു തിരയുന്നതും കണ്ടിട്ടുമില്ല;

26 ദിനമ്പ്രതി അവൻ കരുണ കാട്ടി വായിപ്പ കൊടുക്കുന്നു,
അവന്റേ സന്തതി അനുഗ്രഹം പൂണ്ടിരിക്കും.

27 മാറി ദോഷം വിട്ടു ഗുണം ചെയ്ക,
എന്നാൽ എന്നും മേവും

28 യഹോവയല്ലോ ന്യായപ്രിയനായി തന്റേ ഭക്തരെ കൈവിടുകയില്ല,
എന്നും അവർ കാക്കപ്പെട്ടും;
ദുഷ്ടരുടേ സന്തതി ഛേദിക്കപ്പെടുന്നു.

29 നീതിമാന്മാർ ദേശത്തെ അടക്കി
എപ്പോഴും അതിൽ മേവും.

30 യഥാജ്ഞാനമുള്ള ധ്യാനം നീതിമാന്റേ വായ്ക്കുണ്ടു,
അവന്റേ നാവു ന്യായവും ഉരെക്കുന്നു;

31 സ്വദൈവത്തിന്റെ ധൎമ്മോപദേശം അവന്റേ ഹൃദയത്തിൽ ആകുന്നു,
അവന്റേ കാലടികൾ ചാഞ്ചാടുകയില്ല.

32 ലാക്കായി നീതിമാനെ നോക്കി
ദുഷ്ടൻ കൊല്ലുവാൻ അന്വേഷിക്കുന്നു;

33 യഹോവ അവനെ ആ കയ്യിൽ വിട്ടുകയില്ല,
അവനോടു (വല്ലവർ) വ്യവഹരിക്കുമ്പോൾ ദോഷം ആരോപിക്കയും ഇല്ല. [ 51 ] 34 വിടാതേ യഹോവയെ കാത്തു അവന്റേ വഴിയെ സൂക്ഷിക്ക!
ദേശത്തെ അടക്കുവാൻ അവൻ നിന്നെ ഉയൎത്തും,
ദുഷ്ടർ ഛേദിക്കപ്പെടുന്നതു നീ കാണും.

35 ശഠൻ വേർ കിഴിഞ്ഞു ഇല തഴെച്ച മരം പോലേ
പ്രൌഢനായി കയൎക്കുന്നതു ഞാൻ കണ്ടു;

36 പിന്നേ കടക്കുമ്പോൾ ഇതാ അവൻ ഇല്ലാതേ ആയി,
അവനെ അന്വേഷിച്ചിട്ടും കാണായതും ഇല്ല.

37 സമാധാനക്കാരന് ഒരു ഭാവി (സന്തതി) ഉള്ളത് എന്നു
തികഞ്ഞവനെ സൂക്ഷിച്ചു നേരുള്ളവന്റെ കണ്ടു കൊൾ്ക;

38 ദ്രോഹികൾ ഒരു പോലേ മുടിഞ്ഞു പോകുന്നു,
ദുഷ്ടരുടേ ഭാവി (സന്തതി) ഛേദിക്കപ്പെടുന്നു.

39 ഹാനികാലത്ത് അവൎക്കു ശരണമാകുന്ന
യഹോവയിൽനിന്നു നീതിമാന്മാൎക്കു രക്ഷ ഉണ്ടു;

40 യഹോവ അവരെ തുണെച്ചു വിടുവിക്കുന്നു,
തന്നിൽ ആശ്രയിക്കുന്നതു കൊണ്ട്
അവരെ ദുഷ്ടരിൽനിന്നു വിടുവിച്ചു രക്ഷിക്കുന്നു.

൩൮. സങ്കീൎത്തനം.

ഭക്തിമാൻ (൩) മഹാരോഗത്തെയും (൧൦) വൈരിദ്വേഷത്തെയും ഓൎപ്പിച്ചു
(൧൪) ശിക്ഷാഫലം എത്തിയതുകൊണ്ടു (൧൯) പാപമോചനാദിയെ അപേക്ഷി
ക്കുന്നു.

ദാവിദിന്റേ കീൎത്തന. ഓൎപ്പിപ്പാൻ വേണ്ടി.

2 യഹോവേ, നിന്റേ ചിനത്തിൽ എന്നെ ശാസിക്കയും
നിന്റേ ഊഷ്മാവിൽ ശിക്ഷിക്കയും അരുതേ (൬, ൨)!

3 എങ്ങനേ എന്നാൽ നിന്റേ അമ്പുകൾ എന്നിൽ നട്ടു
തൃക്കയ്യും എന്മേൽ തറെഞ്ഞിരിക്കുന്നു.

4 നിന്റേ ൟറൽ നിമിത്തം എന്റേ മാംസത്തിൽ ആരോഗ്യം ഒട്ടും ഇല്ല,
എന്റേ പാപം ഹേതുവായി ഈ എല്ലുകളിൽ സമാധാനം ഇല്ല.

5 എന്റേ അകൃത്യങ്ങളല്ലോ എൻ തലമേൽ കടന്നു
കനത്ത ചുമടു പോലേ എനിക്കു വഹിക്കുരുതാതേ ആയി പോയി.

6 എൻ മൂഢത നിമിത്തം
എന്റേ പുണ്ണുകൾ പുഴുത്തു നാറുന്നു. [ 52 ] 7 ഞാൻ വലഞ്ഞു ഏറ്റവും കുനിഞ്ഞു
ദിനമ്പ്രതി കറുത്തും നടക്കുന്നു.

8 എന്റേ അരകളിൽ വറൾ്ച മുഴുത്തു
മാംസത്തിൽ ആരോഗ്യം ഇല്ലാതേയുമായി.

9 ഞാൻ സ്തംഭിച്ചും അത്യന്തം ചതഞ്ഞും പോയി
ഹൃദയത്തിലേ ആരവാരംകൊണ്ട് അലറുന്നു.

10 കൎത്താവേ, എന്റേ ആഗ്രഹം ഒക്കയും നിന്റേ മുമ്പിൽ ആകുന്നു,
എൻ ഞരക്കം നിങ്കൽനിന്നു മറഞ്ഞതും അല്ല.

11 എന്റേ നെഞ്ഞ് ഇടിക്കുന്നു, ഊക്ക് എന്നെ വിട്ടു,
കണ്ണുകളുടേ പ്രകാശം കൂടേ എന്നോടില്ല.

12എന്റേ സ്നേഹിതരും തോഴന്മാരും എന്റേ ബാധയോടു നീങ്ങി നില്ക്കുന്നു,
എനിക്കടുത്തവരും അകലേ നില്ക്കുന്നു.

13 എമ്പ്രാണനെ അന്വേഷിക്കുന്നവരോ കണി വെക്കുന്നു,
എന്റേ അനൎത്ഥത്തെ തിരയുന്നവർ കിണ്ടങ്ങൾ പറഞ്ഞു
ദിവസവും ചതികളെ ധ്യാനിക്കുന്നു.

14 ഞാനോ ചെവിടനെ പോലേ കേൾ്ക്കാത്തവനും
വായി തുറക്കാത്ത ഉൗമനോടു സമനും ആകുന്നു;

15 കേൾ്ക്കാതേയും
വായിൽ എതിൎമ്മൊഴി ഇല്ലാതേയും ഉള്ള ആളെ പോലേ ഇരിക്കുന്നു.

16 കാരണം, യഹോവേ, നിങ്കിൽ ഞാൻ ആശ വെച്ചു,
എൻ ദൈവമായ കൎത്താവേ, നീയേ ഉത്തരം തരും;

17 എന്റെ കാൽ കുലുങ്ങിയപ്പോൾ എങ്കൽ വമ്പിച്ചു പോയവർ
ഇനി എന്നെ ചൊല്ലി സന്തോഷിക്കരുതു എന്നു തന്നേ വെച്ചിരുന്നു.

18 ഞാനല്ലോ നൊണ്ടലിന്നു ഒരുങ്ങി (൩൫, ൧൫),
എന്റേ നോവു നിത്യം എന്റേ മുമ്പിൽ ആകുന്നു;

19 എന്റേ അകൃത്യം ഞാൻ ഏറ്റു പറയും,
എൻ പാപം കൊണ്ടു സങ്കടപ്പെടുന്നു സത്യം.

20 എന്റേ ശത്രുക്കൾ ജീവിച്ചും ബലത്തും
എന്റേ കള്ളപ്പകയർ വൎദ്ധിച്ചും ഇരിക്കുന്നു.

21 നന്മെക്കു പകരം തിന്മയെ ഒപ്പിക്കുന്നവർ എന്നെ ദ്വേഷിക്കുന്നതു
ഞാൻ നല്ലതിനെ പിന്തേരുന്നതിന്നായത്രേ ആകുന്നു.

22 യഹോവേ, എന്നെ കൈവിടല്ലേ,
എൻ ദൈവമേ, എന്നോട് അകന്നു പോകൊല്ലാ (൨൨, ൨൦)!

23 എന്റേ തുണെക്കായി ഉഴറേണമേ,
എൻ രക്ഷയാകുന്ന കൎത്താവേ (൩൫, ൩)! [ 53 ] ൩൯. സങ്കീൎത്തനം.

രോഗി ശത്രുവൈരത്താൽ ക്ലേശിക്കുമ്പോൾ (൫) ആയുസ്സിന്റേ നിസ്സാരത്വം
കൊണ്ടു പിറുപിറുത്ത ശേഷം (൮) യഹോവയിൽ ആശ വെച്ചു തേറി പ്രാൎത്ഥി
ച്ചതു.

യദിഥൂൻ എന്ന സംഗീതപ്രമാണിക്കു (൧ നാൾ. ൨൫,൧);

ദാവിദിന്റേ കീൎത്തന.

2 ഞാൻ നാവുകൊണ്ടു പാപം ചെയ്യായ്വാൻ
എന്റേ വഴികളെ സൂക്ഷിക്കും,
ദുഷ്ടൻ ഇനി എന്റേ മുമ്പാകേ ഇരിക്കയിൽ
എന്റേ വായിനെ കടിഞ്ഞാണിട്ടു കാക്കും എന്നു വെച്ചു,

3 ഞാൻ മൌനമായി അടങ്ങി പാൎത്തു,
മിണ്ടാഞ്ഞതു ഗുണത്തിന്നല്ല താനും,
എന്റേ ദുഃഖം കലങ്ങി പൊങ്ങി;

4 എന്റേ ഉള്ളിൽ ഹൃദയം വെന്തു,
ഞാൻ ചിന്തിക്കുന്തോറും തീ കത്തി,
ഞാൻ നാവു കൊണ്ട് ഉരെക്കയും ചെയ്തു:

5 യഹോവേ, എന്റേ അവസാനവും
എൻ നാളുകളുടേ അവധി ഇന്നത് എന്നും എന്നെ അറിയിക്ക!
ഞാൻ എപ്പോൾ തീൎന്നുപോകും എന്നറിയട്ടേ!

6 ഇതാ ചാൺ നീളത്തിൽ എനിക്കു നാളുകൾ തന്നതേ ഉള്ളൂ,
എന്റേ ആയുസ്സു നിന്റേ മുമ്പാകേ ഏതും ഇല്ല എന്നും വന്നു;
നിലനിന്നാലും സകല മനുഷ്യനും വെറുമ്മായയത്രേ. (സേല)

7 അവനവൻ ബിംബമായത്രേ നടക്കുന്നു,
ആവിക്കു വേണ്ടി അലമ്പലാകുന്നതേ ഉള്ളു;
അവൻ സ്വരൂപിക്കുന്നു, ആൎക്കു കിട്ടും എന്നറിയുന്നതും ഇല്ല.

8 ഇപ്പോഴോ കൎത്താവേ, ഞാൻ എന്തൊന്നിനെ പാൎത്തുകൊൾ്വു?
എന്റേ ആശ നിങ്കൽ വെച്ചിരിക്കുന്നു.

9 എന്നെ സകല ദ്രോഹങ്ങളിൽനിന്നും ഉദ്ധരിക്കേണമേ,
മൂൎഖന് എന്നെ നിന്ദയാക്കി വെക്കൊല്ലാ!

10 ഞാൻ നാവടങ്ങി വായ്തുറക്കാതേ നില്ക്കുന്നു;
നീ അതിനെ ചെയ്തുവല്ലോ.

11 നിന്റേ ബാധയെ എന്നിൽനിന്നു നീക്കുക!
നിന്റേ കൈയേറ്റം കൊണ്ടു ഞാൻ ക്ഷയിച്ചു. [ 54 ] 12 അകൃത്യംഹേതുവായിട്ടു നീ ഒരുവനെ ശാസനകളെ കൊണ്ടു ശിക്ഷിച്ചാൽ
അവന്റേ ഭംഗിയെ പുഴുപോലേ ദ്രവിപ്പിക്കുന്നു;
സകല മനുഷ്യനും വെറുമ്മായയത്രേ. (സേല)

13 യഹോവേ, എന്റേ പ്രാൎത്ഥന കേൾ്ക്ക,
എൻ കൂക്കൽ ചെവിക്കൊൾ്ക,
എൻ കണ്ണുനീൎക്ക് ഊമനാകൊല്ലാ!
ഞാനല്ലോ എന്റേ സകല പിതാക്കന്മാരെ പോലേ
നിന്നോട് അതിഥിയും പരദേശിയും ആകുന്നു (൩. മോ. ൨൫, ൨൩).

14 ഞാൻ പോയി ഇല്ലാതാകുമ്മുമ്പേ ഉന്മേഷിക്കേണ്ടതിന്ന്
എങ്കൽനിന്നു (തിരു) നോക്കു തിരിക്കേണമേ!

൪൦. സങ്കീൎത്തനം.

ഭക്തിമാൻ ദേവാശ്രയത്താൽ മഹാത്രാണനം ഉണ്ടായതിനു (൭) ക്രിയയാലും
(൧൦) വാക്കിനാലും കൃതജ്ഞത കാട്ടുകയല്ലാതേ (൧൨) ശേഷം സങ്കടത്തിൽനിന്നും
തന്നെ രക്ഷിപ്പാൻ പ്രാൎത്ഥിച്ചതു.

സംഗീതപ്രമാണിക്കു; ദാവിദിന്റേ കീൎത്തന.

2 ഞാൻ യഹോവയെ പാൎത്തു കാത്തു,
അവനും എങ്കലേക്കു ചാഞ്ഞു എന്റേ കൂക്കൽ കേട്ടു,

3 സംഹാരക്കുഴിയിൽനിന്നും ചളിച്ചേറ്ററിൽനിന്നും എന്നെ കരേറ്റി
എന്റേ കാലുകളെ ശൈലത്തിന്മേൽ സ്ഥാപിച്ചു
അടികളെ ഉറപ്പിച്ചു;

4 എന്റേ വായിൽ പുതിയ പാട്ടും ഇട്ടു (൩൩, ൩),
നമ്മുടേ ദൈവത്തിന്നു സ്തോത്രം തന്നേ;
പലരും കണ്ടു ഭയപ്പെട്ടു യഹോവയിൽ തേറുകയും ചെയ്യും.

5 യഹോവയെ തന്റേ ആശ്രയം ആക്കീട്ട്
വമ്പന്മാരോടും ഭോഷ്കിലേക്കു തെറ്റുന്നവരോടും ചേൎന്നു പോകാത്ത പുരു

6 എന്റേ ദൈവമായ യഹോവേ, [ഷൻ ധന്യൻ.
നിന്റേ അതിശയങ്ങളെ നീ വളരേ ആക്കിയിരിക്കുന്നു;
ഞങ്ങളിലേക്കു നിന്റേ നിനവുകൾ എങ്കിലോ
നിന്നോട് ഉപമിപ്പാൻ ഒന്നും ഇല്ല;
അവ ഞാൻ കഥിച്ചു ചൊല്ലട്ടേ,
എന്നിട്ടും എണ്ണി കൂടാതോളം പെരുകി.[ 55 ] 7 ബലിയും കാഴ്ചയും നീ ആഗ്രഹിച്ചില്ല,
ചെവികളെ എനിക്കു തുളച്ചതേ ഉള്ളു (൧. ശമു. ൧൫, ൨൨);
ഹോമവും പാപബലിയും നീ ചോദിച്ചിട്ടില്ല.

8 അപ്പോൾ ഞാൻ പറഞ്ഞു: ഇതാ ഞാൻ വരുന്നു;
പുസ്തകച്ചുരുളിൽ എനിക്കു (ചട്ടം) എഴുതി വെച്ചിട്ടുണ്ടു;

9 എൻ ദൈവമേ, നിന്റേ ഇഷ്ടം ചെയ്വാൻ ഞാൻ ഇഛ്ശിക്കുന്നു,
നിന്റേ ധൎമ്മം എന്റേറ കുടൽ നടുവിലും ഉണ്ടു.

10 ഞാൻ മഹാസഭയിൽ നീതിയെ സുവിശേഷിച്ചു,
ഇതാ എന്റേ അധരങ്ങളെ ഞാൻ അടെച്ചിട്ടില്ല;
യഹോവേ, നീ അറിയുന്നു.

11 നിൻ നീതിയെ ഞാൻ ഹൃദയനടുവിൽ മൂടാതേ
നിന്റേ വിശ്വാസ്യതയും രക്ഷയും പറഞ്ഞു,
മഹാസഭയിൽ നിന്റേ ദയയും സത്യവും മറെച്ചതും ഇല്ല.

12 യഹോവേ, നിന്റേ കനിവ് എങ്കൽനിന്ന് അടെക്കൊല്ല്ലാ,
നിന്റേ ദയയും സത്യവും നിത്യം എന്നെ പാലിക്കാക!

13 കാരണം എണ്ണമില്ലാതോളം തിന്മകൾ എന്നെ ചുറ്റി,
എന്റേ അകൃത്യങ്ങൾ എന്നെ പിടിപ്പെട്ടു എനിക്കു കാണാൻ കഴികയും
എന്തലയിലേ രോമങ്ങളിലും അവ ഏറിയിരിക്കുന്നു, [ഇല്ല,
എന്റേ കരുത്തും എന്നെ വിട്ടു പോയി.

14 യഹോവേ, എന്നെ ഉദ്ധരിപ്പാൻ പ്രസാദിക്ക!
യഹോവേ, എന്റേ തുണെക്കായി ഉഴറേണമേ!

15 എന്റേ പ്രാണനെ കവരുവാൻ അന്വേഷിക്കുന്നവർ
ഒക്കത്തക്ക നാണിച്ച് അമ്പരന്നും
എൻ തിന്മയെ ഇഛ്ശിക്കുന്നവർ പിന്തിരിഞ്ഞു ലജ്ജിച്ചും പോവാറാക

16 എന്നോട്ടു ഹാ ഹാ എന്നു പറയുന്നവർ [(൩൫, ൨൬)!
തങ്ങളുടേ നാണത്തിന്റേ അനുഭവമായി സ്തംഭിച്ചു പോക!

17 നിന്നെ അന്വേഷിക്കുന്നവർ ഒക്കയും നിങ്കൽ ആനന്ദിച്ചു സന്തോഷിക്ക,
നിന്റേ രക്ഷയെ സ്നേഹിക്കുന്നവർ
യഹോവ വലിയവൻ എന്നു നിത്യം പറവൂതാക (൩൫, ൨൭)!

18 ഞാനോ ദീനനും ദരിദ്രനും ആകുന്നു,
കൎത്താവ് എനിക്കായി കരുതും.
എന്റേ രക്ഷയും എന്നെ വിടുവിക്കുന്നവനും നീയത്രേ,
എൻ ദൈവമേ, താമസിക്കരുതേ! [ 56 ] ൪൧. സങ്കീൎത്തനം.

കനിവു കാട്ടുന്നവനു ദേവകരുണ ഉണ്ടാകുന്നതു കൊണ്ടു (൫) ശത്രുക്കളുടേ
വ്യാജത്താൽ ക്ലേശിക്കുന്ന ദയാലു (൧൧) രക്ഷ യാചിച്ചു തേറുന്നതു.

സംഗീതപ്രമാണിക്കു; ദാവിദിന്റേതു.

2 എളിയവനെ കരുതിക്കൊള്ളുന്നവൻ ധന്യൻ,
ദുൎദ്ദിവസത്തിൽ യഹോവ അവനെ വിടുവിക്കും.

3 യഹോവ അവനെ കാത്തുയിൎപ്പിക്കും,
അവനു നാട്ടിൽ ഭാഗ്യം വരും.

4 നീ അവനെ ശത്രുക്കളുടേ ഇഛ്ശയിൽ ഏല്പിക്കയില്ല.
യഹോവ അവനെ രോഗശയ്യമേൽ താങ്ങുന്നു,
അവന്റേ വ്യാധിയിലേ കിടക്കെക്ക് എല്ലാം നീ മാറ്റം വരുത്തുന്നു.

5 ഞാനോ പറഞ്ഞിതു: യഹോവേ, എന്നോടു കരുണ ആകേണമേ,
ഞാൻ നിന്നോടു പാപം ചെയ്കയാൽ എൻ ദേഹിക്കു ചികിത്സിക്ക!

6 എപ്പോൾ അവൻ മരിക്കയും അവന്റേ പേർ നശിക്കയും ആം എന്ന്
എന്റേ ശത്രുക്കൾ എന്നെ കൊണ്ടു ദോഷം പറയുന്നു.

7 (ഒരുവൻ എന്നെ) കാണ്മാൻ വരുമ്പോൾ മായം പറയും,
ഹൃദയംകൊണ്ട് അവൻ കിണ്ടം കൂട്ടുകേ ഉള്ളൂ,
പിന്നേ പുറത്തു പോയാൽ ഉരിയാടും

8 എന്റേ പകയർ എല്ലാവരും ഒന്നിച്ച് എന്റേ നേരേ മുരണ്ടു
എനിക്കു തിന്മയെ നിരൂപിക്കുന്നു:

9 വല്ലായ്മയുള്ള കാൎയ്യം അവന്മേൽ വാൎക്കപ്പെടുന്നു.
ഇന്നു കിടക്കുന്നവൻ ഇനി എഴുനീല്ക്കയും ഇല്ല, എന്നത്രേ.

10 ഞാൻ തേറിയ എന്റേ കൂട്ടുകാരനും
എന്റേ അപ്പം തിന്നുന്നവൻ തന്നേ എന്റേ നേരേ മടമ്പുയൎത്തുന്നു.

11 നീയോ, യഹോവേ, എന്നോടു കരുണ ചെയ്തു
ഞാൻ അവൎക്കു പകരം കൊടുപ്പാൻ എന്നെ നിവൎത്തിക്ക.

12 നീ എങ്കിൽ പ്രസാദിച്ചു എന്നുള്ളത്
എന്റേ ശത്രുവിന് എന്മേൽ ജയഘോഷം വരായ്കയാൽ തന്നേ ഞാനറിയു

13 എന്നെയോ എൻ തികവിൻ നിമിത്തം നീ ഊന്നിച്ചു [ന്നു.
എന്നേക്കും തിരുമുമ്പിൽ എന്നെ നിറുത്തുന്നു.

ഇസ്രയേലിൻ ദൈവമായ യഹോവ യുഗംമുതൽ
യുഗപൎയ്യന്തം വാഴ്ത്തപ്പെടാക! (൧ നാൾ. ൧൬, ൩൬)
ആമെൻ, ആമെൻ! [ 57 ] രണ്ടാം കാണ്ഡം, ൪൨- ൭൨:
കോരഹ്യർ മുതലായവരുടേ
ദേവകീൎത്തനങ്ങൾ.

൪൨. സങ്കീൎത്തനം.

ഭക്തൻ പ്രവാസകാലത്തിൽ ദേവസ്ഥാനത്തിൽ ചേരുവാൻ വാഞ്ഛിച്ചു (൭)
വേദനെക്ക് ആശ്വാസം തിരഞ്ഞു (൪൩, ൧) ദൈവതുണയെ കാത്തുകൊള്ളുന്നതു.

സംഗീതപ്രമാണിക്കു; കോരഹപുത്രരുടേ ഉപദേശപ്പാട്ടു.
(൨ നാൾ. ൨൦, ൧൯)

2 നീൎച്ചാലുകൾ്ക്കായി കിഴെക്കുന്ന മാൻപേട പോലേ
ദൈവമേ എൻ ദേഹി നിങ്കലേക്കു കിഴെക്കുന്നു.

3 എൻ ദേഹി ദൈവത്തെ, ജീവനുള്ള ദേവനെ കുറിച്ചു തന്നേ ദാഹിക്കുന്നു:
ഞാൻ എപ്പോൾ വന്നു ദൈവത്തിന്മുഖത്തിലേക്കു കാണാകും?

4 നിന്റേ ദൈവം എവിടേ എന്നു എല്ലാ നാളും എന്നോടു പറകയിൽ,
രാപ്പകലും എൻ കണ്ണുനീർ എനിക്ക് ആഹാരമായിരുന്നു.

5 തിങ്ങിയ സമൂഹത്തിൽ ഞാൻ ചെന്നു
അവരുമായി ആൎപ്പുസ്തുതികളുടേ ശബ്ദത്തോടേ കൊണ്ടാടുന്ന പുരുഷാര ദേവാലയത്തേക്കു നടകൊണ്ടതിനെ ഞാൻ ഓൎത്തും [ത്തിൽ
എൻ ദേഹിയെ എന്നകത്തു പകൎന്നും കൊള്ളും.

6 അല്ലയോ എൻ ദേഹിയേ, നീ ചാഞ്ഞും എന്റേ മേൽ അലെച്ചും പോകു
ദൈവത്തെ പാൎത്തു നില്ക്ക! [ന്നത് എന്തു?
അവനെയല്ലോ എന്റേ മുഖത്തിൻ രക്ഷകളും എൻ ദൈവവും എന്നു
ഞാൻ ഇനി വാഴ്ത്തും നിശ്ചയം.

7 എൻ ദൈവമേ, എൻ ദേഹി എന്നിൽ ചാഞ്ഞിരിക്കുന്നു.
അതുകൊണ്ടു ഞാൻ യൎദ്ദൻ (അക്കരെ) ഹെൎമ്മോന്നുകളുടേ ദേശത്തിൽ
ഹീനത കുന്നിൽനിന്നു നിന്നെ ഓൎക്കുന്നു.

8 നിന്റേ തോടുകളുടേ ഒലിയാൽ ആഴി ആഴിയെ വിളിക്കുന്നു;
നിന്റേ തിരകളും അലകളും എല്ലാം എന്മേൽ കടക്കുന്നു.

9 പകൽ യഹോവ തൻ ദയയെ കല്പിക്കുന്നു,
രാത്രിയിൽ അവന്റേ പാട്ട് എന്നോട് ആകുന്നു,
എന്റേ ജീവന്റേ ദൈവത്തോടു പ്രാൎത്ഥനയും തന്നേ. [ 58 ] 10 എന്നെ മറന്നത് എന്തു?
ശത്രുവിന്റേ പീഡയാൽ ഞാൻ കറുത്തു നടക്കുന്നത് എന്തിന്നു?
എന്നു എന്റേ പാറയാകുന്ന ദൈവത്തോടു ഞാൻ പറയട്ടേ.

11 എന്റേ മാറ്റാന്മാർ: നിൻ ദൈവം എവിടേ എന്നു എല്ലാനാളും എന്നോടു
എന്നെ അസ്ഥികളെ തകൎപ്പോളം നിന്ദിക്കുന്നു. [പറകയാൽ

12എൻ ദേഹിയേ, നീ ചാഞ്ഞും എന്റേ മേൽ അലെച്ചും പോകുന്നത് എന്തു?
ദൈവത്തെ പാൎത്തു നില്ക്ക!
അവനെയല്ലോ എന്റേ മുഖത്തിൻ രക്ഷകളും എൻ ദൈവവും എന്നു
ഞാൻ ഇനി വാഴ്ത്തും നിശ്ചയം.

൪൩ . സങ്കീൎത്തനം.


1 ദൈവമേ, എനിക്കു ന്യായം വിധിക്ക!
ഭക്തിയില്ലാത്ത ജാതിയോട് എന്റേ വ്യവഹാരത്തെ വാദിക്ക,
ചതിയും അക്രമവും ഉള്ള പുരുഷനിൽനിന്ന് എന്നെ വിടുവിക്ക!

2 എന്തെന്നാൽ എന്റേ ശരണദൈവം നീ തന്നേ;
നീ എന്നെ തള്ളി വിടുന്നത് എന്തു?
ശത്രുവിന്റേ പീഡയാൽ ഞാൻ കറുത്തു നടക്കുന്നത് എന്തിന്നു?

3 നിന്റേ വെളിച്ചത്തെയും സത്യത്തെയും ഇങ്ങ് അയക്കുക!
അവ എന്നെ നടത്തി നിന്റേ വിശുദ്ധ മലയിലേക്കും
നിന്റേ പാൎപ്പിടത്തേക്കും എന്നെ വരുത്തുക!

4 എന്നാൽ ഞാൻ ദൈവത്തിൻ ബലിപീഠത്തോളം
എന്റേ ആനന്ദസന്തോഷമാകുന്ന ദേവങ്കലേക്കു പ്രവേശിച്ചു
ദൈവമേ, എൻ ദൈവമേ, നിന്നെ വീണമേൽ വാഴ്ത്തും.

5 എൻ ദേഹിയേ, നീ ചാഞ്ഞും എന്റേ മേൽ അലെച്ചും പോകുന്നത്എന്തു?
ദൈവത്തെ പാൎത്തു നില്ക്ക!
അവനെ അല്ലോ എന്റേ മുഖത്തിൻ രക്ഷകളും എന്റേ ദൈവവും എന്നു
ഞാൻ ഇനി വാഴ്ത്തും നിശ്ചയം.


൪൪ . സങ്കീൎത്തനം.

എദോമ്യയുദ്ധത്തിൽ ഇസ്രയേൽ (സങ്കീ. ൬൦.) പണ്ടത്തേ ഉപകാരങ്ങളെ
ഓൎത്തു (൫) ആശ്രയിച്ചു (൧൦) തൽക്കാലസങ്കടം (൧൮) ദൈവനാമം നിമിത്തം
വന്നതു കൊണ്ടു (൨൪) രക്ഷ അപേക്ഷിക്കുന്നു.

സംഗീതപ്രമാണിക്കു; കോരഹ്യപുത്രരുടേ ഉപദേശപ്പാട്ടു. [ 59 ] 2 ദൈവമേ, ഞങ്ങൾ ചെവികളാൽ കേട്ടു,
നീ പിതാക്കന്മാരുടേ നാളുകളിൽ
പുരാണദിവസങ്ങളിൽ ചെയ്ത പ്രവൃത്തിയെ അവർ ഞങ്ങളോട് വൎണ്ണിച്ചതു:

3 തൃക്കൈ കൊണ്ടു നീ ജാതികളെ നീക്കി ഇവരെ നട്ടു,
കുലങ്ങളെ കെടുത്തു ഇവരെ പരത്തി;

4 തങ്ങളുടേ വാൾകൊണ്ടല്ലല്ലോ അവർ ദേശത്തെ അടക്കി,
സ്വഭുജമല്ല അവരെ രക്ഷിച്ചതു,
നിന്റേ വലങ്കൈയും ഭുജവും തിരുമുഖത്തിൻ വെളിച്ചവും അത്രേ;
കാരണം നിണക്ക് അവർ തൂചിച്ചു.

5 ദൈവമേ, നീ തന്നേ എന്റേ രാജാവു,
യാക്കോബിൻ രക്ഷകളെ കല്പിക്കേണമേ!

6 നിന്നാൽ ഞങ്ങൾ മാറ്റാന്മാരെ ഉന്തും ( ൫ മോ. ൩൩, ൧൭),
തിരുനാമത്താൽ ഞങ്ങളുടേ എതിരികളെ ചവിട്ടും.

7 ഞാനല്ലോ എന്റേ വില്ലിലല്ല തേറുവതു,
എന്റേ വാളല്ല എന്നെ രക്ഷിപ്പതു;

8 ഞങ്ങളേ മാറ്റാന്മാരിൽനിന്നു നീ അത്രേ രക്ഷിച്ചു
ഞങ്ങളുടേ പകയരെ നാണിപ്പിച്ചതു.

9 എല്ലാ നാളും ഞങ്ങൾ ദൈവത്തിൽ പ്രശംസിച്ചു പോന്നു
തിരുനാമത്തെ എന്നും വാഴ്ത്തും. (സേല)

10 എന്നിട്ടും നീ ഞങ്ങളെ വെറുത്തു അമ്പരപ്പിക്കയും
ഞങ്ങളുടേ സൈന്യങ്ങളോടു കൂട പുറപ്പെടാതിരിക്കയും,

11 മാറ്റാന്മുമ്പാകേ ഞങ്ങളെ പിന്തിരിയുമാറാക്കുകയും
ഞങ്ങടേ പകയർ തങ്ങൾ്ക്കായി കവരുകയും,

12 നീ ഞങ്ങളെ ഭക്ഷണത്തിന്നാടുപോലേ ആക്കി
ജാതികളിൽ ചിന്നിക്കയും,

13 നിൻ ജനത്തെ അസാരത്തിന്നു വിറ്റു
അവരുടേ വിലകൊണ്ടു ധനം പെരുക്കാതേ ഇരിക്കയും,

14 ഞങ്ങളെ അയല്ക്കാരിൽ നിന്ദയും
ചുറ്റുമുള്ളവൎക്കു ഹാസ്യവും ഇളപ്പവും ആക്കുകയും,

15 ഞങ്ങളെ ജാതികളിൽ പഴഞ്ചൊല്ലും
കുലങ്ങളിൽ തലക്കുലുക്കലും ആക്കിതീൎക്കയും ചെയ്യുന്നു.

16 എന്റേ അമ്പരപ്പു ദിവസേന എന്റേ മുമ്പിൽ ആയി
മുഖത്തിൻ ലജയും എന്നെ മൂടിയതു. [ 60 ] 17 നിന്ദിച്ചും പഴിച്ചും ചൊല്ലുന്നവന്റേ ശബ്ദത്താലേ
ശത്രുവിന്റേയും പക വീട്ടുന്നവന്റേയും ഹേതുവാൽ തന്നേ.

18 ഇതൊക്കയും ഞങ്ങൾ്ക്കു തട്ടിയതു നിന്നെ മറന്നിട്ടല്ല,
നിന്റേ നിയമത്തെ ഭഞ്ജിച്ചിട്ടും അല്ല.

19 നീ ഞങ്ങളെ കുറുനരികളിടത്ത് (ആക്കി) ചതെപ്പാനും
മരണനിഴൽ ഞങ്ങൾമേൽ മൂടുവാനും തക്കവണ്ണം,

20 ഞങ്ങളുടേ ഹൃദയം പിൻവാങ്ങിയതും
ഞങ്ങടേ നടകൾ നിന്റേ മാൎഗ്ഗത്തിൽനിന്നു തെറ്റിയതും ഇല്ല.

21 ഞങ്ങളുടേ ദൈവത്തിൻ നാമത്തെ ഞങ്ങൾ മറന്നു
അന്യദേവങ്കലേക്കു കൈകളെ പരത്തി എങ്കിൽ,

22 ദൈവം ഹൃദയരഹസ്യങ്ങളെ അറികകൊണ്ട്
അതിനെ ആരാഞ്ഞു കാണ്കയില്ലയോ?

28 നിൻ നിമിത്തമല്ലോ ഞങ്ങൾ എല്ലാ നാളും കൊല്ലപ്പെട്ടും
കുലയാടായി എണ്ണപ്പെട്ടും ഇരിക്കുന്നു.

24 ഉണൎന്നുകൊൾ്ക, കൎത്താവേ! എന്തിന്ന് ഉറങ്ങുന്നു?
മിഴിക്കേണമേ, നിത്യം വെറുക്കല്ലേ!

25 തിരുമുഖത്തെ എന്തിനു മറെച്ചു
ഞങ്ങടേ താഴ്ചയും പീഡയും മറക്കുന്നു?

26 ഞങ്ങടേ ദേഹിയല്ലോ പൂഴിയിലേക്കു ചാഞ്ഞു
വയറു ഭൂമിയോടു പറ്റി ഇരിക്കുന്നു.

21 അല്ലയോ ഞങ്ങൾക്കു തുണയായി എഴുനീറ്റു
നിൻ ദയ നിമിത്തം ഞങ്ങളെ വീണ്ടെടുക്കേണമേ!

൪൫. സങ്കീൎത്തനം.

ദിവ്യ മഹത്വം നിമിത്തം സ്തുത്യനായ രാജാവു (൮) ഒരു രാജപുത്രിയെ വേ
ൾ്ക്ക കൊണ്ടു (൧൧) കാന്തയോടു ശ്രദ്ധ ഉപദേശിച്ചിട്ടു (൧൪) വിവാഹയാത്രയെ
വൎണ്ണിച്ചതു. (കാലം ശലൊമോന്റേ ശേഷം)

സംഗീതപ്രമാണിക്കു, താമരകളേ രാഗത്തിൽ; കോരഹ്യപുത്രരുടേ
ഉപദേശപ്പാട്ടു. കാന്തമാരുടേ പാട്ടു.

2 എന്റേ ഹൃദയം നല്ല വചനത്താൽ പൊങ്ങുന്നു,
എന്റേ കൃതി രാജാവിന്നാക എന്നു ഞാൻ ചൊല്ലുന്നു;
എൻ നാവു വേഗമുള്ള ലേഖന്റെ എഴുത്തുകോൽ തന്നേ. [ 61 ] 3 മനുഷ്യപുത്രരിൽ നീ അതിസുന്ദരൻ,
ലാവണ്യം നിന്റേ അധരങ്ങളിന്മേൽ പൊഴിഞ്ഞിരിക്കുന്നു;
അതുകൊണ്ടു ദൈവം നിന്നെ എന്നേക്കും അനുഗ്രഹിക്കുന്നു.

4 വീര, തിരുവാളെ അരെക്കു കെട്ടുക,
നിന്റേ ഓജസ്സും പ്രഭയും തന്നേ! [സിദ്ധിക്ക,

5 ഇപ്രഭയിൽ നീ സത്യവും വിനയനീതിയും രക്ഷിപ്പാൻ എഴുന്നെള്ളി
നിൻ വലങ്കൈയും നിണക്ക് ഭയങ്കരമുള്ളതിനെ ഉപദേശിക്ക!

6 നിന്റേ അമ്പുകൾ കൂൎത്തവ, [ത്തിൽ ആകുന്നു.
വംശങ്ങൾ നിന്റേ കീഴിൽ വീഴേ അവ രാജാവിൻ ശത്രുക്കളുടേ ഹൃദയ

7 ദൈവമേ, നിന്റേ സിംഹാസനം എന്നേക്കുമുള്ളതു,
നിന്റേ രാജ്യദണ്ഡു നേരുള്ള ചെങ്കോൽ തന്നേ.

8 നീ നീതിയെ സ്നേഹിച്ചു ദോഷത്തെ പകെക്കുന്നതുകൊണ്ടു
നിൻ ദൈവമായ ദൈവം നിന്റേ കൂട്ടരെക്കാൾ അധികം
നിന്നെ ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തു.

9 നിന്റേ വസ്ത്രങ്ങൾ എല്ലാം മൂറും അഗരുവും കറുപ്പയും ഉള്ളവ;
ആനക്കൊമ്പുള്ള അരമനകളിൽനിന്നു കമ്പിനാദം നിന്നെ സന്തോഷിപ്പി

10 നിന്റേ ശ്രേഷുമാരിൽ രാജപുത്രിമാർ ഉണ്ടു, [ക്കുന്നു.
രാജ്ഞി താൻ ഓഫീർ, തങ്കം അണിഞ്ഞു നിന്റേ വലത്തു നില്ക്കുന്നു.

11 അല്ലയോ, പുത്രിയേ, കേട്ടും കണ്ടും ചെറി ചാച്ചും കൊൾക!
നിൻ ജനത്തെയും പിതാവിൻ ഭവനത്തെയും മറക്കേണമേ!

12 രാജാവ് തന്നേ നിന്റേ കൎത്താവാകയാൽ [സ്കരിക്ക!
അവൻ നിന്റേ സൌന്ദൎയ്യത്തെ വാഞ്ഛിക്കുമാറാക, നീയും അവനെ നമ

13 എന്നാൽ തൂർപുത്രി ആദിയായിട്ട്
ജനത്തിലേ ധനവാന്മാർ കാഴ്ചകൊണ്ടു നിൻ മുഖപ്രസാദത്തെ തേടും.

14 അകത്തു രാജപുത്രി അശേഷതേജസ്സാകുന്നു,
അവളുടേ ചേല പൊൻ, അമിഴ്ത്തിയതു.

15 അവൾ ചിത്രപടങ്ങളിന്മേൽ രാജാവിലേക്കു കൊണ്ടുവരപ്പെടുന്നു;
അവളുടേ തോഴിമാരായ കന്യകമാർ അവളുടേ പിന്നാലേ നിങ്കലേക്ക് ന

16 ആനന്ദസന്തോഷങ്ങളിൽ അവർ വരുത്തപ്പെട്ടു [ടത്തപ്പെടുന്നു;
രാജാവിൻ മന്ദിരം പ്രവേശിക്കുന്നു.

17 പിതാക്കന്മാൎക്കു പകരം നിന്റേ പുത്രർ ആക,
അവരെ നീ സൎവ്വഭൂമിയിലും പ്രഭുക്കളാക്കി വെക്കും.

18 തലമുറതോറും ഞാൻ നിന്റേ നാമത്തെ ഓൎപ്പിക്കും,
അതുകൊണ്ടു വംശങ്ങൽ നിന്നെ എന്നെന്നേക്കും വാഴ്ത്തും. [ 62 ] ൪൬. സങ്കീൎത്തനം.

സ്വജനത്തിൻ രക്ഷിതാവു (൫) വിശുദ്ധനഗരത്തെ പാലിച്ചതിന്നു (൯)
സ്തോത്രം. (കാലം യശ. ൩൭, ൩൬)

സംഗീതപ്രമാണിക്കു, കോരഹ്യപുത്രരുടേ പാട്ടു; കന്യാരാഗത്തിൽ.

2 ദൈവം നമുക്ക് ആശ്രയവും ബലവും ആകുന്നു,
ക്ലേശങ്ങളിൽ അവൻ തുണ എന്ന് ഏറ്റം കാണപ്പെട്ടവൻ.

3 അതുകൊണ്ടു ഭൂമിയെ മാറ്റുകിലും
സമുദ്രമദ്ധ്യേ മലകൾ കുലുങ്ങിയാലും നാം ഭയപ്പെടുക ഇല്ല.

4 അതിലേ വെള്ളങ്ങൾ പതെച്ചു മുഴങ്ങി
മലകൾ അതിന്റേ ഡംഭത്താൽ ഇളകി പോകട്ടേ! (സേല)

5 ഒരു നദി ഉണ്ടു, അതിന്റേ കാലുകൾ
മഹോന്നതന്റേ പാൎപ്പിടങ്ങളാൽ വിശുദ്ധമായ ദേവനഗരത്തെ സന്തോ

6 ദൈവം അവളുടേ ഉള്ളിൽ ഉണ്ടു, അവൾ ഇളകുകയില്ല; [ഷിപ്പിക്കുന്നു. പുലൎച്ചെക്കു തന്നേ ദൈവം അവളെ തുണെക്കും.

7 ജാതികൾ മുഴങ്ങി രാജ്യങ്ങൾ കുലുങ്ങി,
അവൻ തൻ ഒലിയെ കേൾ്പിച്ചു ഭൂമിയും ഉരുകുന്നു.

8 സൈന്യങ്ങളുടയ യഹോവ നമ്മോടു കൂടേ ഉണ്ടു,
യാക്കോബിൻ ദൈവം നമുക്ക് ഉയൎന്നിലം. (സേല)

9 അല്ലയോ നിങ്ങൾ വന്നു
ഭൂമിയിൽ സംഹാരങ്ങൾ ചെയ്ത യഹോവയുടേ അത്ഭുതങ്ങളെ ദൎശിപ്പിൻ!

10 ഭൂമിയറ്റത്തോളം യുദ്ധങ്ങളെ ശമിപ്പിച്ചു
വില്ലൊടിച്ചു കുന്തം പൊട്ടിച്ചു തേരുകളെ തീയിൽ ചുട്ടുകളയുന്നു.

11 നിങ്ങൾ വിട്ടടങ്ങി ഞാൻ തന്നേ ദൈവം എന്നും
ജാതികളിൽ ഉയരുന്നു ഭൂമിയിൽ ഉയരുന്നു എന്നും അറിഞ്ഞു കൊൾ്വിൻ!

12 സൈന്യങ്ങളുടയ യഹോവ നമ്മോടു കൂടേ ഉണ്ടു, [(൨. നാള. ൩൨, ൨൩)
യാക്കോബിൻ ദൈവം നമുക്ക് ഉയൎന്നിലം. (സേല)

൪൭. സങ്കീൎത്തനം.

സ്വജാതിയെ രക്ഷിച്ചു ജയം കൊടുത്തിട്ടു (൬) സ്വൎഗ്ഗത്തിൽ മടങ്ങി പോയ
വനെ സൎവ്വഭൂമിയും സ്തുതിക്കേണം.

സംഗീതപ്രമാണിക്കു, കോരഹ്യപുത്രരുടേ കീൎത്തന.

2 സകല വംശങ്ങളും കൈക്കൊട്ടുവിൻ,
ആൎപ്പൊലി കൊണ്ടു ദൈവത്തിന്നു ഘോഷിപ്പിൻ! [ 63 ] 3 കാരണം മഹോന്നതനായ യഹോവ ഭയങ്കരനും
സൎവ്വഭൂമിയിൽ മഹാരാജാവും ആകുന്നു.

4 അവൻ വംശങ്ങളെ നമ്മുടേ വശത്തും
കുലങ്ങളെ നമ്മുടേ കാൽ കീഴേയും അടക്കുന്നു.

5 അവൻ സ്നേഹിച്ചുള്ള യാക്കോബ് പ്രശംസിക്കുന്ന
നമ്മുടേ അവകാശത്തെ നമ്മുക്കായി തെരിഞ്ഞെടുത്തു. (സേല)

6 ദൈവം ജയഘോഷത്തോടും
യഹോവ കാഹള നാദത്തോടും കരേറുന്നു.

7 ദൈവത്തെ കീൎത്തിപ്പിൻ, കീൎത്തിപ്പിൻ!
നമ്മുടേ രാജാവെ കീൎത്തിപ്പിൻ, കീൎത്തിപ്പിൻ!

8 ദൈവമല്ലോ സൎവ്വഭൂമിയുടേ രാജാവ്,
ഉപദേശപ്പാട്ടിനാൽ കീൎത്തിപ്പിൻ!

9 ദൈവം ജാതികളെ ഭരിക്കുന്നു;
ദൈവം തൻ വിശുദ്ധ സിംഹാസനത്തിൽ ഇരുന്നു കൊണ്ടു

10 വംശങ്ങളുടേ നായകന്മാർ അബ്രഹാം ദൈവത്തിൻ ജനമായി ചേൎന്നുവരു
ഭൂമിയുടേ പലിശകളായവർ ദൈവത്തിന്നല്ലോ ആകുന്നു, [ന്നു;
അവൻ ഏറേ ഉയൎന്നിരിക്കുന്നു.

൪൮. സങ്കീൎത്തനം.

ദൈവനഗരത്തെ കൊള്ളേ (൫) മാറ്റാന്മാർ ൨ന്നാറേ മണ്ടി പോകയാൽ
(൧൦) രക്ഷയെ സ്തുതിച്ചു (൧൩) സന്തതികളോടും വൎണ്ണിച്ചു കൊള്ളേണം. (കാലം
൪൬. പോലേ)

കോരഹ്യപുത്രരുടേ കീൎത്തനയാകുന്ന പാട്ടു.

2 യഹോവ വലിയവനും ഏറ്റം സ്തുത്യനും ആകുന്നതു
അവന്റേ വിശുദ്ധ മലയായ നമ്മുടേ ദൈവത്തിൻ നഗരത്തിൽ തന്നേ.

3 ഉന്നതി കൊണ്ടു സുന്ദരവും സൎവ്വഭൂമിയുടേ ആനന്ദവും ആകുന്നതു
ഉത്തരപൎവ്വതത്തിന്നൊത്ത (യശ, ൧൪, ൧൩ ) ചീയോൻ മല
എന്ന മഹാരാജാവിന്റേ നഗരം തന്നേ.

4 അതിൻ അരമനകളിൽ
ദൈവം ഉയൎന്നിലം എന്ന് അറിയായ്വന്നു.

5 എങ്ങനേ എന്നാൽ രാജാക്കന്മാർ കുറിനിലത്തു കൂടി,
ഒന്നിച്ചു കടന്നു പോയി.

6 അവർ കണ്ടു,
അവ്വണ്ണം വിസ്മയിച്ചു മെരിണ്ടു മണ്ടി പോയി. [ 64 ] 7 അവിടേ നടുക്കം അവൎക്കു പിടിച്ചു,
പെറുന്നവൾ്ക്ക് എന്ന പോലേ ഈറ്റുനോവു തന്നേ.

8 കിഴക്കൻ കാറ്റു കൊണ്ടു
നീ തൎശീശ് കപ്പലുകളെ തകൎക്കുന്നു. (൨ നാൾ. ൨൦, ൩൬)

9 നാം (പണ്ടു) കേട്ടപ്രകാരം സൈന്യങ്ങളുടയ യഹോവയുടേ പട്ടണമായ
നമ്മുടേ ദൈവത്തിൻ നഗരത്തിൽ തന്നേ കണ്ടിരിക്കുന്നു:
ദൈവം അവളെ എന്നേക്കും സ്ഥാപിക്കുന്നു. (സേല)

10 ദൈവമേ, തിരുമന്ദിരത്തിൻ ഉള്ളിൽ
ഞങ്ങൾ നിന്റേ ദയയെ ചിന്തിച്ചു.

11 ദൈവമേ, നിന്റെ നാമം ഏതു പ്രകാരം
അപ്രകാരം ഭൂമിയുടേ അറ്റത്തോളം നിന്റേ കീൎത്തിയും ആകുന്നു,
നിൻ വലങ്കൈ നീതി നിറഞ്ഞതു തന്നേ.

12 നിന്റേ ന്യായവിധികൾ നിമിത്തം ചിയോൻ മല സന്തോഷിക്കുന്നു,
യഹൂദാപുത്രിമാർ ആനന്ദിക്കുന്നു.

13 അല്ലയോ ചിയോനെ ചുറ്റി വളഞ്ഞും നടന്നു
അതിൻ ഗോപുരങ്ങളെ എണ്ണുവിൻ,

14 അതിൻ പുറമതിൽ (കൊത്തളത്തെ) കുറിക്കൊണ്ടു
അരമനകളെ വിവേചിച്ചും കൊൾ്വിൻ,
പിറേറ തലമുറയോടു വൎണ്ണിപ്പാൻ തന്നേ!

15 ഈ ദൈവം അല്ലോ എന്നെന്നേക്കും നമ്മുടേ ദൈവമാകുന്നു,
അവൻ നമ്മെ മരണത്തൂടേ നടത്തും.

൪൯. സങ്കീൎത്തനം.

വിചാരിച്ചാൽ (൬) ദുഷ്ടരുടേ ശ്രീത്വം (൮) മരണത്തിൽനിന്നു രക്ഷിക്കാ
യ്കയാൽ (൧൭) ഭയങ്കരമുള്ളതല്ല. (കാലം ൩൭ സ. പോലേ)

സംഗീതപ്രമാണിക്കു; കോരഹ്യപുത്രരുടേ കീൎത്തന.

2 സകലവംശങ്ങളും, ഇതിനെ കേൾ്പിൻ,
പ്രപഞ്ചവാസികൾ ഒക്കയും ചെവിക്കൊൾ്വിൻ,

3 മനുഷ്യമക്കളും വീരപുത്രരും,
ധനവാനും ദരിദ്രനും കൂടേ!

4 എന്റേ വായി ജ്ഞാനം ഉരെക്കും,
എന്റേ ഹൃദയധ്യാനം വിവേകം തന്നേ.

5 ഉപമെക്ക് എന്റേ ചെവിയെ ചായ്ക്കും,
വീണമേൽ എന്റേ കടങ്കഥയെ തുറക്കും.[ 65 ] 6 തങ്ങളുടേ സമ്പത്തിൽ ആശ്രയിച്ചും
ധനസമൃദ്ധിയിങ്കൽ പ്രശംസിച്ചും കൊണ്ടു

7 എന്നെ അടിക്കീഴാക്കുന്നവരുടേ അകൃത്യം
എന്നെ ചുററിക്കൊള്ളുന്ന ദിവസത്തിൽ ഞാൻ ഭയപ്പെടുവാൻ എന്തു?

8 സഹോദരനെ ആരും വീണ്ടെടുക്കയില്ല
തനിക്കു മതിയായ പ്രായശ്ചിത്തവില ദൈവത്തിനു കൊടുക്കയും ഇല്ല;

9 ഇനി കുഴിയെ കാണാതേ എന്നും ജീവിക്കേണ്ടത്തിന്നു,

10 അവരുടേ ദേഹികളെ വീളും ദ്രവ്യം വിലയേറിയതു,
അവൻ എന്നേക്കും ഒഴിഞ്ഞു നില്ക്കയും വേണം.

11 ജ്ഞാനികൾ മരിച്ചും മൂഢനും പൊട്ടനും ഒന്നിച്ചു കെട്ടും പോയി
തങ്ങളുടേ സമ്പത്തു മറ്റവൎക്കു വിടുന്നതിനെ അവൻ കാണും.

12 ഇവരുടേ ആന്തരം ആയതു: തങ്ങളുടേ വീടുകൾ എന്നേക്കും
പാൎപ്പിടങ്ങൾ തലമുറകളോളവും ഇരിക്കും എന്നത്രേ;
ദേശങ്ങൾതോറും തങ്ങളുടേ നാമങ്ങളെ വിളിക്കുന്നു.

13 എങ്കിലും മനുഷ്യൻ മാനത്തിൽ പാൎക്കയില്ല,
മൃഗങ്ങളോടു സദൃശമായി ഒടുങ്ങി പോകുന്നു.

14 ഇങ്ങനേ നിശ്ചിന്തയുള്ളവരുടേ വഴി,
അവരുടേ ശേഷക്കാരും അവരുടേ ഉരിയാട്ടം രുചിക്കുന്നു. (സേല)

15 ആടു പോലേ അവർ പാതാളത്തിൽ തള്ളപ്പെടും, മരണം അവരെ മേയ്ക്കും;
ഉഷസ്സിങ്കൽ നേരുള്ളവർ അവരുടേ മേൽ അധികരിക്കും,
അവരുടേ ചന്തത്തെ പാതാളം മുടിക്കേ ഉള്ളു, വാസം ശേഷിക്കയും ഇല്ല.

16 എന്നാൽ ദൈവം എന്നെ കൈക്കൊള്ളുന്നതാൽ
എന്റേ ദേഹിയെ പാതാളത്തിൻ കൈക്കൽനിന്നു വീണ്ടെടുക്കും. (സേല)

17 ഒരാൾക്കു ധനം വൎദ്ധിച്ചു
അവന്റേ ഭവനത്തിൽ തേജസ്സു പെരുകുമ്പോൾ ഭയപ്പെടൊല്ല;

18 കാരണം അതെല്ലാം അവൻ മരിക്കയിൽ കൂട്ടിക്കൊള്ളുകയും
അവന്റേ തേജസ്സ് പിൻചേൎന്നിറങ്ങുകയും ഇല്ല.

19 ഈ ജീവനിൽ അവൻ തൻ ദേഹിയെ അനുഗ്രഹിച്ചാലും
നിണക്കു തന്നേ നീ നന്മ ചെയ്കകൊണ്ടു (ലോകം) നിന്നെ വാഴ്ത്തിയാലും,

20 സ്വപിതാക്കന്മാരുടേ തലമുറയോടു ചേൎന്നു പോകും,
വെളിച്ചത്തെ അവൻ എന്നും കാണ്കയും ഇല്ല.

21 ബോധം ഇല്ലാതേ മാനത്തിൽ ഉള്ള മനുഷ്യൻ
മൃഗങ്ങളോടു സദൃശമായി ഒടുങ്ങി പോകുന്നു. [ 66 ] ൫൦. സങ്കീൎത്തനം.

ദൈവം സീനായ്മേൽ എന്ന പോലേ വിളങ്ങി (൭) ബലികൎമ്മങ്ങൾ അല്ല
(൧൪) കൃതജ്ഞത തനിക്കു വേണം എന്നു കാട്ടി (൧൬) രണ്ടാം പലകയെ ലംഘി
ക്കുന്ന വ്യാജക്കാരെ ശാസിക്കുന്നതു.

ആസാഫിന്റേ കീൎത്തന. (൧ നാൾ. ൨൫, ൧ )

1 യഹോവ എന്ന ദൈവമായ ദേവൻ ഉരിയാടി
സൂൎയ്യോദയം മുതൽ അസ്തമയംവരേ ഭൂമിയെ വിളിക്കുന്നു.

2 ശോഭയുടേ പൂൎത്തിയായ ചിയോനിൽനിന്നു
യഹോവ വിളങ്ങുന്നു (൫ മോ. ൩൩, ൨).

3 നമ്മുടേ ദൈവം വരിക, അവൻ മിണ്ടായ്കയരുതേ!
അവന്റേ മുമ്പാകേ അഗ്നി തിന്നും
ചുറ്റി കൊടുങ്കാറ്റടിക്കും.

4 തന്റേ ജനത്തിന്നു വിസ്തരിപ്പാനായി
അവൻ മീതിൽ വാനങ്ങളെയും ഭൂമിയെയും വിളിക്കുന്നു:

5 ബലിമേൽ എൻ നിയമത്തിൽ കൂടിയ
എന്റേ ഭക്തരെ എനിക്കു ചേൎപ്പിൻ!

6 എന്നാറേ ദൈവം താൻ വിധിക്കും എന്നു
വാനങ്ങൾ അവന്റേ നീതിയെ കഥിച്ചു.

7 അല്ലയോ, എൻ ജനമേ, കേൾ്ക്ക! ഞാൻ ചൊല്ലട്ടേ,
ഇസ്രയേൽ, നിന്നെ പ്രബോധിപ്പിക്കട്ടേ,
ഞാനേ ദൈവം, നിൻ ദൈവം തന്നെ.

8 നിന്റേ ബലികളെ ചൊല്ലി നിന്നെ ശാസിക്കയില്ല,
നിന്റേ ഹോമങ്ങളും നിത്യം എന്റേ മുമ്പിൽ ആകുന്നു.

9 നിന്റേ വീട്ടിൽനിന്നു കാളയും
നിൻ തൊഴുത്തുകളിൽനിന്നു കോലാടുകളെയും ഞാൻ എടുക്കയില്ല.

10 കാട്ടിലേ ജന്തുക്കൾ ഒക്കയും
മലകളിൽ ആയിരമായി നടക്കുന്ന മൃഗങ്ങളും എനിക്കല്ലോ ഉള്ളവ;

11 കുന്നുകളിലേ പക്ഷി എല്ലാം അറിയും,
നിലത്തിന്മേൽ ഇളകുന്നതും എനിക്കു ബോധിച്ചു;

12 എനിക്കു വിശന്നാൽ നിന്നോടു പറകയില്ല,
ഊഴിയും അതിന്റേ നിറവും എനിക്കല്ലോ ഉള്ളതു.

13 ഞാൻ കൂറ്റകാളകളുടേ മാംസം തിന്നുകയോ?
കോലാടുകളെ ചോര കുടിക്കയോ?[ 67 ] 14 ദൈവത്തിന്നു ബലിയായി സ്തോത്രത്തെ കഴിച്ചുകൊണ്ടു
മഹോന്നതന്നു നിന്റേ നേൎച്ചകളെ ഒപ്പിക്ക;

15 എന്നിട്ടു ഞെരുക്കനാളിൽ എന്നെ വിളിക്ക,
ഞാനും നിന്നെ ഉദ്ധരിക്കും, നി എന്നെ മഹതപ്പെടുത്തുകയും ചെയ്യും.

16 പിന്നേ ദുഷ്ടനോടു ദൈവം പറയുന്നിതു:
നീ ശാസനയെ വെറുത്തും
എന്റേ വചനങ്ങളെ നിന്റേ പിന്നാലേ കളഞ്ഞും കൊണ്ടിരിക്കേ,

17 എന്റേ ചട്ടങ്ങളെ വൎണ്ണിപ്പാനും
എൻ നിയമത്തെ വായിൽ എടുപ്പാനും നിണക്ക് എന്തു?

18 നീ കള്ളനെ കണ്ടാൽ അവനോടു രസിക്കയും
വ്യഭിചാരികളോടു പങ്കാളി ആകയും,

19 നിന്റേ വായെ തിന്മയിലേക്ക് അയക്കയും,
നിന്റേ നാവു ചതി മെടകയും,

20 നീ ഇരുന്നു സഹോദരനെ കൊള്ളേ ചൊല്കയും
നിന്റേ അമ്മയുടേ മകനിൽ ഏഷണി വെക്കയും:

21 ഇവ നീ ചെയ്തിട്ടും ഞാൻ മിണ്ടാതേ ഇരുന്നു.
ഞാൻ കേവലം നിന്നെ പോലേ എന്നു നീ ഊഹിച്ചു ;
ഞാനോ നിന്നെ ശിക്ഷിച്ചു നിന്റേ കണ്ണുകൾ്ക്കു നേരെ അതിനെ നിരത്തും.

22 അല്ലയോ ദൈവത്തെ മറക്കുന്നവരേ,
ഞാൻ നിങ്ങളെ ഉദ്ധരിപ്പവൻ എന്നിയേ കീറാതേ ഇരിപ്പാൻ
ഇതിനെ കൂട്ടാക്കുവിൻ!

28 സ്തോത്രം ആകുന്ന ബലിയെ കഴിക്കുന്നവൻ എന്നെ മഹതപപ്പെടുത്തും, [യ്യും.
വഴിയെ യഥാസ്ഥാനമാക്കുന്നവനു ഞാൻ ദേവരക്ഷയെ കാണിക്കയും ചെ

൫൧. സങ്കീൎത്തനം.
(൫൧- ൭൧ ദാവിദിന്റേ ദേവകീൎത്തനകൾ).

(൩) പാപസങ്കടത്തെ അറിഞ്ഞിട്ടു (൯) ക്ഷമയും ആത്മവരങ്ങളും അപേ
ക്ഷിച്ചും (൧൫) സ്തോത്രബലികളെ നേൎന്നും കൊണ്ടതു.

സംഗീതപ്രമാണിക്കു, ദാവിദിന്റേ കീൎത്തന;

അവൻ ബത്ത് ശേബയടുക്കേ പ്രവേശിച്ചതിന്നു പ്രവാചകനായ
നാഥാൻ അവങ്കലേക്കു പ്രവേശിച്ചപ്പോഴെക്കു. (൩ ൨ ആമതിനു മുമ്പേ) [ 68 ] 3 ദൈവമേ, നിന്റേ ദയെക്കു തക്കവണ്ണം എന്നോടു കൃപ ചെയ്തു
നിൻ കനിവുകളിൻ പെരുമപ്രകാരം എന്റേ ദ്രോഹങ്ങളെ മാച്ചുകളക!

4 എന്റേ അകൃത്യം പോവാൻ എന്നെ തീരേ അലക്കി,
പാപത്തിൽനിന്ന് എന്നെ ശുദ്ധീകരിച്ചാലും!

5 ഞാനല്ലോ എൻ ദ്രോഹങ്ങളെ അറിയുന്നു,
എൻ പാപം നിത്യം എന്റേ മുമ്പിൽ ആകുന്നു.

6 നിന്നോടു മാത്രമേ ഞാൻ പിഴെച്ചു
തൃക്കണ്ണുകളിൽ തിന്മയായതു ചെയ്തു;
അതോ നീ ചൊല്ലുന്നതിൽ നീതിമാനും
നീ ന്യായം വിധിക്കുന്നതിൽ നിൎമ്മലനും ആകേണ്ടതിന്നു തന്നേ.

7 ഇതാ ഞാൻ അകൃത്യത്തിൽ പിറന്നു,
അമ്മ പാപത്തിൽ എന്നെ ഗൎഭം ധരിച്ചു.

8 കണ്ടാലും നീ ആന്തരങ്ങളിൽ സത്യം ആഗ്രഹിക്കുന്നു;
ഗൂഢത്തിൽ എന്നെ ജ്ഞാനവും ഗ്രഹിപ്പിക്ക!

9 ഞാൻ ശുദ്ധനാവാൻ തൃത്താവുകൊണ്ട് എന്നെ പാപമില്ലാതാക്കുക,
ഹിമത്തെക്കാളും വെളുപ്പാൻ എന്നെ അലക്കുക!

10 ആനന്ദസന്തോഷങ്ങളെ എന്റെ കേൾ്പിക്ക,
നീ ചതെച്ച അസ്ഥികൾ മകിഴുക!

11 എൻ പാപങ്ങളിൽനിന്നു തിരുമുഖത്തെ മറെച്ചു
എന്റെ അകൃത്യങ്ങളെ ഒക്കയും മാച്ചുകളയേണമേ!

12 ദൈവമേ, എനിക്കു ശുദ്ധഹൃദയം സൃഷ്ടിക്ക,
ഉറപ്പുള്ള ആത്മാവിനെ എന്റേ ഉള്ളിൽ പുതുക്കുക!

13 തിരുമുഖത്തുനിന്ന് എന്നെ കളയാതേയും
നിന്റേ വിശുദ്ധാത്മാവെ എന്നിൽനിന്ന് എടുക്കാതേയും,

13 നിന്റേ രക്ഷയുടേ ആനന്ദത്തെ എനിക്കു മടക്കി
മനഃപൂൎവ്വമുള്ള ആത്മാവുകൊണ്ട് എന്നെ താങ്ങേണമേ!

14 ഞാൻ ദ്രോഹികളെ നിന്റേ വഴികളെ പഠിപ്പിക്കും,
പാപികൾ നിങ്കലേക്കു തിരിഞ്ഞു ചെല്ലും.

15 ദൈവമേ, എന്റേ രക്ഷയുടേ ദൈവമേ, രക്തങ്ങളിൽനിന്ന് എന്നെ ഉദ്ധ
എന്നാൽ എന്റേ നാവു നിന്റേ നീതിയെ ഘോഷിക്കും. (രിക്ക!

16 കൎത്താവേ, എന്റേ അധരങ്ങളെ തുറക്കുക,
എന്നാൽ ഈ വായി നിന്റേ സ്തുതിയെ കഥിക്കും.

17 ബലിയല്ലോ നീ ഇഛ്ശിക്കുന്നില്ല, അല്ലായ്കിൽ ഞാൻ തരാം,
ഹോമമല്ല നിണക്ക് രുചിക്കുന്നു; [ 69 ] 19 ദേവബലികർ ആകുന്നതു ഉടഞ്ഞ ആത്മാവു,
ഉടഞ്ഞു ചതഞ്ഞുള്ള ഹൃദയത്തെ, ദൈവമേ, നീ നിരസിക്കയില്ല.

20 തിരുപ്രസാദത്താൽ ചിയോനു നന്മ ചെയ്തു
യരുശലേമിന്റേ മതിലുകളെ കെട്ടേണമേ!

21 അപ്പോൾ നീതിബലികളെയും സൎവ്വാംഗഹോമങ്ങളെയും നീ ഇഛ്ശിക്കും,
അപ്പോർ കാളകൾ നിന്റേ ബലിപീഠത്തിൽ കരേറും.

൫൨. സങ്കീൎത്തനം

(൩) സമ്പന്നൻ അതിക്രമത്തിൽ പ്രശംസിച്ചാലും (൪) ദുഷ്ടതയാൽ (൬) അ
വനു നാശവും (൮) നീതിമാന്മാൎക്കു ജയസന്തോഷവും (൧൦) ദാവിദിനു കരുണാനി
ശ്ചയവും വരികേ ഉള്ളൂ.

സംഗീതപ്രമാണിക്കു, ഉപദേശപ്പാട്ടു;

ഏദോമ്യനായ ദോവെഗ് വന്നു ദാവിദ് അഹിമേലക്കിന്റേ
വീടകം പുക്കു എന്ന് ശൌലോടു ബോധിപ്പിച്ചപ്പോഴെക്കു.

3 വീരാ, നീ ഭോഷത്തിങ്കൽ പ്രശംസിക്കുന്നത് എന്തു?
ദേവദയ എല്ലാനാളുമുള്ളതു (താനും).

4 അല്ലയോ ചതി ചെയ്വോനേ, നിന്റേ നാവു
തെളിക്കടഞ്ഞ ക്ഷൌരക്കത്തിപോലേ കിണ്ടങ്ങളെ നിനെക്കുന്നു;

5 നന്മയിൽ ഏറ തിന്മയും
നീതി പറയുന്നതിൽ ഏറ്റം വഞ്ചനയും നീ സ്നേഹിക്കുന്നു. (സേല)

6 ചതിനാവേ, നീ സംഹാരവാക്കുകളെ ഒക്കയും സ്നേഹിക്കകൊണ്ടു,

7 ദേവനും നിന്നെ എന്നും പൊരിച്ചു കനൽപോലേ നീക്കി,
കൂടാരത്തിൽനിന്ന് ഇഴെച്ചു
ജീവിക്കുന്നവരുടേ ദേശത്തിങ്കന്നു നിന്നെ വേരറുക്കും.

8 അതു നീതിമാന്മാർ കണ്ടു ഭയപ്പെട്ടു
അവന്മേൽ ചിരിക്കും:

9 അതാ, ദൈവത്തെ തന്റേ ശരണമാക്കാതേ
തന്റേ ബഹുസമ്പത്തിൽ ആശ്രയിച്ചു
വികൃതികൊണ്ടു ശക്തനായ പുരുഷൻ എന്നത്രേ.


10 ഞാനോ പച്ച ഒലിവമരംപോലേ ദേവഭവനത്തിൽ ഇരിക്കും,
ദേവദയയിങ്കൽ സദാകാലവും ആശ്രയിക്കുന്നു.

11 നീ അതിനെ ചെയ്തതുകൊണ്ടു ഞാൻ എന്നേക്കും നിന്നെ വാഴ്ത്തും,
നിന്റേ നാമം നല്ലതാകയാൽ
അതിനെ നിന്റേ ഭക്തരുടേ മുമ്പാകേ കാത്തിരിക്കയും ചെയ്യും. [ 70 ] ൫൩. സങ്കീൎത്തനം.

സംഗീതപ്രമാണിക്കു, കുഴലിന്മേൽ; ദാവിദിന്റേ ഉപദേശപ്പാട്ടു.
(സങ്കീ. ൧൪. പോലേ)

2 മൂഢൻ ദൈവം ഇല്ല എന്നു തന്റേ ഹൃദയത്തിൽ പറയുന്നു.
അവർ തങ്ങളെ കെടുത്തു അക്രമത്തെ അറെപ്പാക്കി;
നന്മ ചെയ്യുന്നവൻ ആരും ഇല്ല.

3 ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻ ഉണ്ടോ എന്നു കാണ്മാൻ വേണ്ടി
ദൈവം സ്വൎഗ്ഗത്തിൽനിന്നു മനുഷ്യപുത്രരുടേ മേൽ നോക്കുന്നു.

4 എല്ലാം പിൻവാങ്ങി, അവർ ഒക്കത്തക്ക പുളിച്ചു പോയി,
നന്മ ചെയ്യുന്നവൻ ഇല്ല, ഒരുത്തൻ പോലും ഇല്ല.

5 ദൈവത്തെ വിളിക്കാതേ എൻ ജനത്തെ അപ്പമാക്കി തിന്നു കൊണ്ട്
അകൃത്യം പ്രവൃത്തിക്കുന്നവർ അറിയുന്നില്ലയോ?

6 അതാ അവർ ചീളെന്നു പേടിച്ചു പോയി, പേടി എന്മാനും ഇല്ല;
കാരണം നിന്നെ നിരോധിക്കുന്നവന്റേ അസ്ഥികളെ ദൈവം ചിതറി;
ദൈവം അവരെ വെറുക്കയാൽ നീ നാണം വരുത്തി.

7 ചിയോനിൽനിന്ന് ഇസ്രയേലിന്റേ രക്ഷകൾ വന്നാൽ കൊള്ളാം!
യഹോവ തൻ ജനത്തിന്റേ അടിമയെ മാറ്റുമ്പോൾ
യാക്കോബ് ആനന്ദിക്ക, ഇസ്രയേൽ സന്തോഷിക്ക !

൫൪. സങ്കീൎത്തനം.

(൩) ശത്രുക്കളിൽനിന്നു രക്ഷിപ്പാൻ അപേക്ഷയും (൬) ദേവസഹായത്തിൽ
ആശ്രയവും.

സംഗീതപ്രമാണിക്കു, കമ്പിനാദത്തോടേ: ദാവീദിന്റേ ഉപദേശപ്പാട്ടു.
ജീഫ്യർ വന്നു ശൌലെ കണ്ടു ദാവിദ് ഞങ്ങളോടല്ലോ ഒളിച്ചു
പാൎക്കുന്നു എന്നു പറഞ്ഞാറേ. (൧ ശമു. ൨൩, ൧൯)

3 ദൈവമേ, നിന്റേ നാമത്താൽ എന്നെ രക്ഷിച്ചു
നിന്റേ വീൎയ്യത്താൽ എനിക്കു ന്യായം വിധിക്ക!

4 ദൈവമേ, എന്റേ പ്രാൎത്ഥന കേട്ടു
ഈ വായിൻ മൊഴികളെ ചെവികൊള്ളേണമേ!

5 എന്തെന്നാൽ അന്യന്മാർ എനിക്കു വിരോധമായി എഴുനീറ്റു
പ്രൌഢന്മാർ എൻ ദേഹിയെ തിരയുന്നു;
ദൈവത്തെ തങ്ങളുടേ മുമ്പാകേ വെക്കാത്തവരത്രേ. (സേല)[ 71 ] 6 കണ്ടാലും ദൈവം ഇനിക്കു തുണ,
എൻ ദേഹിയെ താങ്ങുന്നവരിൽ കൎത്താവുണ്ടു.

7 തിന്മ എന്റേ എതിരികളിന്മേൽ തിരിഞ്ഞുവരും,
നിന്റേ സത്യത്താൽ അവരെ മുടിക്കുക!

8 മനഃപൂൎവ്വബലിയെ ഞാൻ നിണക്കു കഴിക്കും,
നിന്റേ നാമം നല്ലത് എന്നു വാഴ്ത്തുകയും ചെയ്യും,

9 ആയ്തു എല്ലാ ഞെരുക്കത്തിൽനിന്നും എന്നെ ഉദ്ധരിക്കയാൽ
എൻ കണ്ണു ശത്രുക്കളിന്മേൽ നോക്കി കൊണ്ടു.

൫൫. സങ്കീൎത്തനം.

(൨) പറക്കേണ്ടതിന്ന് ആഗ്രഹിക്കത്തക്ക സങ്കടത്തിൽനിന്നു രക്ഷയും (൧൦)
എങ്ങും ആക്രമിച്ചുള്ള വിശ്വാസഭംഗത്തിനു ശിക്ഷയും അപേക്ഷിച്ചു (൧൭) ദേ
വകരുണാനീതികളിൽ ആശ്രയിച്ചു കൊണ്ടതു.

സംഗീതപ്രമാണിക്കു, കമ്പിനാദത്തോടേ; ദാവിദിന്റേ ഉപദേശപ്പാട്ടു.

2 ദൈവമേ, എന്റേ പ്രാൎത്ഥനയെ ചെവിക്കൊണ്ടും
എന്റേ യാചനയിൽനിന്ന് ഒളിക്കാതേയും ഇരിക്ക!

3 എന്നെ കുറിക്കൊണ്ട് ഉത്തരം തരേണമേ!
എന്റേ ചിന്തനത്തിൽ ഞാൻ ഉഴലുന്നു മുറയിടുകയും ചെയ്യും,

4 ശത്രുശബ്ദന്നിമിത്തവും ദുഷ്ടന്റേ പീഡനിമിത്തവും തന്നേ;
അവരല്ലോ അതിക്രമം എന്റേ മേൽ ചാച്ചു
കോപത്തിൽ എന്നോടു ദ്വേഷിച്ചും പോരുന്നു.

5 എന്റേ ഉള്ളിൽ ഹൃദയം നോവുന്നു,
മരണഭീഷണികൾ എന്മേൽ വീണു;

6 ഭയവും നടുക്കവും എനിക്കു വരുന്നു,
ത്രാസവും എന്നെ മൂടുന്നു.

7 പ്രാവിനു പോലേ ഇനിക്ക് ഇറക് ഉണ്ടായാൽ കൊള്ളാം,
എന്നാൽ പറന്നു കുടി ഇരിക്കാം!

8 അതാ ദൂരത്തു മണ്ടി
മരുവിൽ രാപാൎക്കായിരുന്നു; (സേല)

9 കൊടുങ്കാററും വിശറും വിട്ടു
എനിക്കു സ്വൈരസ്ഥലത്തേക്കു വിരഞ്ഞു ചെല്ലാം.

10 കൎത്താവേ, അവൎക്ക് നാവു ഭിന്നമാക്കി അവരെ വിഴുങ്ങുക!
പട്ടണത്തിലല്ലോ ഞാൻ സാഹസവും വിവാദവും കണ്ടു. [ 72 ] 11 അവർ രാവും പകലും അതിന്റേ മതിലുകളിന്മേൽ ചുറ്റി പോകുന്നു;
അകൃത്യവും സങ്കടവും അതിൻ ഉള്ളിൽ ഉണ്ടു.

12 കിണ്ടങ്ങൾ അത്രേ അതിന്റേ അകത്തു,
ഉപദ്രവവും ചതിയും അതിന്റേ അങ്ങാടിയിൽനിന്നു നീങ്ങാ.

13 എന്നെ അല്ലോ നിന്ദിക്കുന്നതു ശത്രുവല്ല,
അങ്ങനേ ആയാൽ സഹിക്കാം;
എന്റേ നേരേ വമ്പിച്ചത് എന്റേ പകയനല്ല,
അ൨ങ്കൽനിന്ന് ഒളിച്ചുകൊള്ളാം.

14 നിയോ ഇനിക്കു തുല്യമൎത്യൻ എന്നു മതിക്കപ്പെട്ടു,
എന്റേ തോഴനും പരിചയക്കാരനും തന്നേ!

15 നാം ഒന്നിച്ചു മധുര രഹസ്യത്തിൽ ആയി,
കോലാഹലത്തിൽ ദേവാലയത്തേക്കു നടന്നു പോരുന്നവർ.

16 സംഹാരങ്ങൾ അവരുടേ മേൽ ആക,
അവർ ജീവനോടേ പാതാളത്തിൽ ഇറങ്ങുക! (൪മോ. ൧൬, ൩൩)
കാരണം അവരുടേ കുടിയിരിപ്പിലും ഉള്ളത്തിലും ദോഷങ്ങൾ ഉണ്ടു.

17 ഞാൻ ദൈവത്തോടു നിലവിളിക്കും,
യഹോവ എന്നെ രക്ഷിക്കയുമാം.

18 സന്ധ്യയും ഉഷസ്സും ഉച്ചെക്കും ഞാൻ ചിന്തിച്ചും മുറയിട്ടും കൊള്ളും,
എന്നാൽ അവൻ എൻ ശബ്ദത്തെ കേൾക്കും.

19 അവർ അനേകരുമായി എന്നോട് ഏററിട്ടും എന്നെ ആക്രമിക്കുന്നതിൽ
അവൻ സമാധാനത്തോടേ എൻ ദേഹിയെ വീണ്ടെടുക്കുന്നു.

20 ദേവൻ കേട്ടു അവൎക്ക് ഉത്തരം കൊടുക്കും,
പൂൎവ്വത്തിൽ തന്നേ ഇരുന്നിരിപ്പവൻ-(സേല)
മാറ്റങ്ങൾ കൂടാതേ, ദൈവത്തെ ഭയപ്പെടാത്തവൎക്കു തന്നേ.

21 തന്റേ ഇണങ്ങരുടേ നേരേ (ആ ദുഷ്ടൻ) കൈകളെ നീട്ടി തന്റേ സഖ്യത്തെ തീണ്ടിച്ചു.

22 അവന്റേ വായിലേ വെണ്ണമൊഴികൾ മെഴുത്തവ എങ്കിലും
അവന്റേ ആന്തരം പോരത്രേ;
അവന്റേ വാക്കുകൾ എണ്ണയിൽ മൃദുത്വം ഏറിയവ എങ്കിലും
ഊരിയ വാളുകൾ തന്നേ.

23 യഹോവയുടേ മേൽ നിന്റേ അംശത്തെ എറിക,
അവൻ നിന്നെ പോറ്റും
നീതിമാന് എന്നേക്കും കുലുക്കം ഇടുകയും ഇല്ല. [ 73 ] 24 നീയോ, ദൈവമേ, അവരെ ഗുഹയുടേ ആഴത്തിൽ ഇഴിയുമാറാക്കും,
രക്തങ്ങളും ചതിയും പൂണ്ടുള്ള പുരുഷന്മാർ തങ്ങളുടേ വാഴനാൾ പാതി
ഞാനോ നിങ്കൽ തേറിക്കൊള്ളും. [യോളം എത്തുകയും ഇല്ല;

൫൬. സങ്കീൎത്തനം.

ശത്രുക്കൾ ഞെരുക്കുമ്പോൾ ദൈവത്തിൽ ആശ്രയിച്ചു (൬) ദുഷ്ടരുടേ ശിക്ഷ
യും സ്വരക്ഷയും അപേക്ഷിച്ചു (൧൦) നിശ്ചയമായി ആശിച്ചു (൧൩) സ്തുതിചതു.

സംഗീതപ്രമാണിക്കു, ദൂരസ്ഥന്മാരിൽ മിണ്ടാത്ത പ്രാവിന്മേൽ; ഫലിഷ്ടർ
ഗാഥിൽ വെച്ച് അവനെ പിടിച്ചാറേ ദാവിദിന്റേ നിധി. (൧ശമു. ൨ ൧, ൧൪)

2 ദൈവമേ, മൎത്യൻ എന്റേ നേരേ കപ്പുന്നതാകയാൽ
എന്നോടു കൃപചെയ്യേണമേ!
നുകരുന്നവൻ നാളെല്ലാം എന്നെ പീഡിപ്പിക്കുന്നു.

3 എന്റേ എതിരികൾ നാൾ എല്ലാം എന്നെ കപ്പുന്നു,
അനേകർ ഉയൎന്നു എന്നെ നുകരുന്നു സത്യം.

4 ഭയപ്പെടും നാളിലോ
ഞാൻ നിന്നെ തേറും.

5 ദൈവത്താൽ ഞാൻ അവന്റേ വചനത്തെ പ്രശംസിക്കും;
ദൈവത്തെ തേറുന്നു, ഭയപ്പെടുകയില്ല,
ജഡം എന്നോട് എന്തു ചെയ്യും?

6 അവർ എൻ കാൎയ്യത്തെ നാളെല്ലാം കുഴക്കുന്നു,
അവരുടേ വിചാരങ്ങൾ ഒക്കെയും എന്റേ തിന്മെക്കത്രേ.

7 അവർ ഒരുമിക്കയും ഒളിക്കയും
എന്റേ പ്രാണനായി കാത്തിരിക്കുമ്പോലേ എൻ മടമ്പുകളെ സൂക്ഷിക്ക

8 അകൃത്യത്താൽ അവൎക്ക് വിടുവിപ്പ് ഉണ്ടാകുമോ? [യും ചെയ്യുന്നു.
ദൈവമേ, കോപത്താലേ വംശങ്ങളെ ഇറക്കി കളക!

9 എൻ മണ്ടിപ്പോക്കിനെ നീയേ എണ്ണിയിരിക്കുന്നു,
എൻ കണ്ണുനീർ നിൻ തുരുത്തിയിൽ ഇട്ടുകൊൾ്ക!
അവ നിന്റേ പുസ്തകത്തിൽ അല്ലയോ?

10 അന്നു ഞാൻ വിളിക്കുംനാൾ എന്റേ ശത്രുക്കൾ പിൻതിരിയും,
ദൈവം എനിക്കു തന്നേ എന്നുള്ളതു ഞാൻ അറിഞ്ഞു.

11 ദൈവത്താൽ ഞാൻ വചനത്തെ പ്രശംസിക്കും,
യഹോവയിൽ വചനത്തെ പ്രശംസിക്കും.

12 ദൈവത്തെ തേറുന്നു, ഭയപ്പെടുകയില്ല;
മനുഷ്യൻ എന്നോട് എന്തു ചെയ്യും?-[ 74 ] 13 ദൈവമേ, നിണക്കു നേൎന്നവ എന്മേൽ (ഉണ്ടു),
സ്തുതിബലികളെ നിണക്ക് ഒപ്പിക്കും.

14 കാരണം എൻ പ്രാണനെ മരണത്തിൽനിന്നു
അധഃപതനത്തിങ്കന്ന് എൻ കാലുകളെയും നീ ഉദ്ധരിച്ചുവല്ലോ,
ഞാൻ ദൈവത്തിന്മുമ്പാകേ ജീവനുള്ളവരുടേ വെളിച്ചത്തിൽ നടപ്പാനാ
[നായി തന്നേ.

൫൭. സങ്കീൎത്തനം.

ദുഷ്ടന്മാർ ഹിംസിക്കുമ്പോൽ യഹോവയെ ശരണം പ്രാപിച്ചു (൭) അവൻ
കേട്ടു ന്യായം വിധിപ്പതിനാൽ സ്തുതിച്ചതു.

സംഗീതപ്രമാണിക്കു; നശിപ്പിക്കൊല്ലാ (൫ മോ, ൯, ൨൬).
അവൻ ശൌലിൽനിന്ന് ഓടിപ്പോകുമ്പോൾ ഗുഹയിൽ ദാവിദിന്റേ നിധി.
(൧ ശമു. ൨൨)

2 ദൈവമേ, എന്നോടു കൃപ ചെയ്യേണമേ!
എൻ ദേഹി നിന്നിൽ ആശ്രയിച്ചു;
നിൻ ചിറകുകളിൻ നിഴലിൽ ഞാൻ ആശ്രയിപ്പതാൽ എന്നോടു കൃപ

3 അത്യുന്നത ദൈവത്തോടു ഞാൻ വിളിക്കും, [ചെയ്യേണമേ!
എന്മേൽ സമാപ്തി വരുത്തുന്ന ദേവനോടു തന്നേ.

4 അവൻ സ്വൎഗ്ഗത്തിൽനിന്ന് അയച്ചു എന്നെ രക്ഷിക്കും;
എന്റെ നേരേ കപ്പുന്നവൻ പഴിച്ചിടും - (സേല)
ദൈവം തൻ ദയയും സത്യവും അയക്കും.

5 എൻ ദേഹി സിംഹങ്ങളുടേ നടുവിൽ തന്നേ,
ജ്വാലപ്രായരോടു ഞാൻ കിടപ്പു,
കുന്തവും അമ്പും ആകുന്ന പല്ലുകളും
കൂൎത്തവാൾ എന്ന നാവും ഉള്ള മനുഷ്യപുത്രരോടത്രേ.

6 ദൈവമേ, സ്വൎഗ്ഗങ്ങൾ്ക്കു മീതേ ഉയരേണമേ,
സൎവ്വഭൂമിയിലും നിന്റേ തേജസ്സ് (ആക)!

7 എൻ അടികൾ്ക്ക് അവർ വല ഒരുക്കി
എൻ ദേഹിയെ കുനിയിച്ചു,
എന്മുമ്പിൽ കുഴിയെ തോണ്ടി തങ്ങളും അതിന്നകത്തു വീണു. (സേല)

8 എൻ ഹൃദയം ഉറെച്ചു, ദൈവമേ, എൻ ഹൃദയം ഉറെച്ചു,
ഞാൻ പാടി കീൎത്തിക്ക. [ 75 ] 9 എൻ തേജസ്സേ, ഉണരുക,
വീണാകിന്നരവും ഉണരുക,
ഞാൻ അരുണോദയത്തെ ഉണൎത്തുക!

10 കൎത്താവേ, ഞാൻ വംശങ്ങളിൽ നിന്നെ വാഴ്ത്തും,
കുലങ്ങലിൽ നിന്നെ കീൎത്തിക്കും.

11 കാരണം നിന്റേ ദയ സ്വൎഗ്ഗങ്ങളോളവും
നിൻ സത്യം ഇളമുകിലോളവും വലുതു (൩൬, ൬).

12 ദൈവമേ, സ്വൎഗ്ഗങ്ങൾക്കു മീതേ ഉയരേണമേ,
സൎവ്വഭൂമിയിലും നിന്റേ തേജസ്സ് (ആക)!

൫൮. സങ്കീൎത്തനം.

വ്യാജമുള്ള അധികാരികൾ, ഹിംസിക്കയാൽ (൭) ദൈവത്തിന്റേ ന്യായവി
ധിയെ അപേക്ഷിച്ച് ആശിച്ചു സ്തുതിച്ചതു.

സംഗീതപ്രമാണിക്കു; നശിപ്പിക്കൊല്ല (൫൭). ദാവിദിന്റേ നിധി.

2 മനുഷ്യപുത്രരേ, നിങ്ങൾ ന്യായം ഉരെച്ചും
നേർ വിധിച്ചും കൊൾ്വാൻ നിജമായി ഊമരോ?

3 അത്രയല്ല ഹൃദയത്തിൽ നിങ്ങൾ വക്രതകളെ പ്രവൃത്തിക്കുന്നു,
നിങ്ങളുടേ കൈകളുടേ സാഹസത്തെ ദേശത്തിൽ തൂക്കി കൊടുക്കുന്നു.

4ദുഷ്ടന്മാർ ഗൎഭത്തിലേ മാറിപോയി,
കള്ളം പറയുന്നവർ ഉദരം മുതൽ തെറ്റിപ്പോയി;

5 സൎപ്പവിഷത്തിൻ പന്തിയിൽ അവൎക്കു വിഷം ഉണ്ടു,
ആഭിചാരങ്ങളെ കെട്ടുവാൻ വിദഗ്ദ്ധരെങ്കിലും

6 മന്ത്രക്കാരുടേ ശബ്ദം കേൾ്ക്കാത്ത
പൊട്ട അണലി പോലേ അവൻ ചെവിടടെക്കും.

7 ദൈവമേ, അവരുടേ വായിലേ പല്ലുകളെ തകൎക്ക,
കോളരികളുടേ ദംഷ്ട്രകളെ പൊട്ടിക്ക, യഹോവേ!

8 ഒലിക്കുന്ന വെള്ളമ്പോലേ അവർ വാൎന്നുപോകും,
താൻ അമ്പുകളെ പ്രയോഗിച്ചാൽ മുനയറ്റപ്രകാരം ആകും.

9 ഉരുകിപോകുന്ന അച്ചുപോലേ കടന്നു പോകും,
സ്ത്രീയിന്ന് അഴിഞ്ഞ കരുവായി വെയിലിനെ കാണാ.

10 നിങ്ങളുടേ കലങ്ങൾ മുൾക്കൊള്ളികളെ അറിയുമ്മുമ്പേ
ദൈവം ഊതി പച്ചയും ചൂടും ആയതിനോട് അവനെ പാറ്റിക്കളയും. [ 76 ] 11 പ്രതിക്രിയയെ കണ്ടിട്ടു നീതിമാൻ സന്തോഷിച്ചു
ദുഷ്ടന്റേ രക്തത്തിൽ അടികളെ കഴുകും.

12 നീതിമാനു ഫലം ഉണ്ടു താനും, [പറയും.
ഭൂമിയിൽ വിസ്തരിക്കുന്ന ദൈവം ഉണ്ടു താനും എന്നു മനുഷ്യൻ (അന്നു)

൫൯. സങ്കീൎത്തനം.

ദുഷ്ടന്മാർ നിൎദ്ദോഷനെ ഹിംസിക്കയാൽ ന്യായവിധിയെ അപേക്ഷിച്ചും
(൭) നിശ്ചയമായി ആശിച്ചും (൧൧) അവരുടെ താഴ്ചയെ യാചിച്ചും (൧൫) പ്രാൎത്ഥ
നാനിവൃത്തിയിൽ ആശ്രയിച്ചും പാടിയതു.

സംഗീതപ്രമാണിക്കു; നശിപ്പിക്കൊല്ലാ.
ശൌൽ അയച്ചവർ ദാവിദിനെ കൊല്ലുവാൻ അവന്റേ ഭവനം കാത്ത
പ്പോൾ ദാവിദിന്റേ നിധി (൧ ശമു. ൧൯, ൧൧ ).

2 എൻ ദൈവമേ, എന്നെ ശത്രുക്കളിൽനിന്ന് ഉദ്ധരിച്ചു
എന്റേ എതിരാളികളിൽനിന്നു ഉയൎന്നിലത്താക്കുക;

3 അതിക്രമം പ്രവൃത്തിക്കുന്നവരിൽനിന്ന് എന്നെ ഉദ്ധരിച്ചു
രക്തപുരുഷരിൽനിന്നു രക്ഷിക്കേണമേ!

4 കണ്ടാലും യഹോവേ, അവർ എന്റേ പ്രാണനായി പതിയിരുന്നു
ശക്തിമാന്മാർ എന്നെക്കൊള്ളേ ഒരുമിക്കുന്നത്
എന്റേ ദ്രോഹവും എൻ പാപവും കൂടാതേയല്ലോ;

5 എന്നിൽ കുറ്റം ഇല്ലാതേ കണ്ട് അവർ ഓടി ഒരുങ്ങി നില്ക്കുന്നു,
എന്നെ എതിരേല്പാൻ ഉണൎന്നു നോക്കുക!

6 സൈന്യങ്ങളുടയ ദൈവമായ യഹോവേ, ഇസ്രയേലിൻ ദൈവമേ,
നീയോ എല്ലാ ജാതികളെയും സന്ദൎശിപ്പാൻ ജാഗരിക്കേണമേ,
അരുതാതേ തോല്പിക്കുന്നവരോട് ഒക്കയും കൃപ ചെയ്യൊല്ലാ! (സേല)

7 സന്ധ്യെക്ക് അവർ മടങ്ങി നായി പോലേ കുരച്ചു
പട്ടണം ചുററി നടക്കും.

8 ഇതാ വായികൊണ്ടു പൊഴിക്കും,
അവരുടേ അധരങ്ങളിൽ വാളുകൾ (ഉണ്ടു),

9 ആർ കേൾ്ക്കുന്നു എന്നുണ്ടുപോൽ.
നീയോ യഹോവേ, അവരെ കുറിച്ചു ചിരിക്കയും
സകല ജാതികളെയും പരിഹസിക്കയും ചെയ്യും.

10 എന്റേ ശക്തിയായുള്ളോവേ, ഞ്ചാൻ നിണക്കായി സൂക്ഷിച്ചു നോക്കും,
ദൈവമല്ലോ എനിക്കുയൎന്നിലം.[ 77 ] 11 എൻ ദൈവം തന്റേ ദയകൊണ്ട് എന്നെ മുമ്പിടും,
എന്റേ എതിരികളിന്മേൽ ദൈവം എന്നെ നോക്കുമാറാക്കും.

12 എന്റേ ജനം മറക്കാതിരിപ്പാൻ അവരെ കൊല്ലരുതേ.
ഞങ്ങളുടേ പലിശയാകുന്ന കൎത്താവേ,
നിന്റേ ബലത്താൽ അവരെ അലയിച്ചു ഇറക്കികളയേണമേ!

13 അവരുടേ അധരങ്ങളിലേ വാക്കു വായ്പാപം തന്നേ,
അവരുടേ ഗൎവ്വത്താലും അവർ കള്ളസ്സത്യവും വ്യാജവും ഉരെക്കുന്ന ഹേതു
അവർ പിടിക്കപ്പെടുമാറാക. [വാലും

14 ഊഷ്മാവിൽ മുടിക്കുക, അവർ ഇല്ലാതവണ്ണം മുടിക്കുക!
യാക്കോബിൽ വാഴുന്നവൻ ദൈവം എന്നതു
ഭൂമിയുടേ അറ്റങ്ങളോളവും അറിവാൻ തന്നേ! (സേല)

15 പിന്നെ സന്ധ്യെക്ക് അവർ മടങ്ങി നായി പോലേ കുരച്ചു
പട്ടണം ചുററി നടക്കും (൭);

16 തീനിന്നായി അലകയും
തൃപ്തി വരാഞ്ഞിട്ടു രാപാൎക്കയും ചെയ്യും.

17 ഞാനോ നിന്റേ ശക്തിയെ പാടുകയും
ഉഷസ്സിൽ നിൻ ദയയെ ഘോഷിക്കയും ചെയ്യും;
നീയല്ലോ എനിക്കു ഞെരുങ്ങും നാളിൽ
ഉയൎന്നിലവും അഭയസ്ഥാനവും ആയ്വരുന്നു.

18 എന്റേ ശക്തിയായുള്ളോവേ, നിന്നെ ഞാൻ കീൎത്തിക്കും;
ദൈവമല്ലോ എനിക്കുയൎന്നിലം, എൻ ദയയുള്ള ദൈവമേ.

൬൦. സങ്കീൎത്തനം.

ദേവജനം യുദ്ധസങ്കടത്തിൽ ദൈവത്തെ ആശ്രയിച്ചു (൮) ജയവാഗ്ദത്ത
ത്തെ ഓൎപ്പിച്ചു (൧൧) ഏദൊമിന്റേ നേരേ സഹായം ആശിച്ചതു.

സംഗീതപ്രമാണിക്കു; സാക്ഷ്യത്തിൻ താമര ചൊല്ലി.
പഠിപ്പിപ്പാനുള്ള ദാവിദിൻ നിധി.അവൻ ദ്വിനദത്തിലേ അറാമെയും
ചോബയിലേ അറാമെയും പാഴാക്കുകയിൽ യോവബ് മടങ്ങിപോയി ഉപ്പു
താഴ്വരയിൽ ഏദൊമെ (ജയിച്ചു) പന്തീരായിരത്തോളം വെട്ടുന്ന കാലത്തിൽ
(൨ ശമു. ൮, ൩ - ൧൩)

3 ഞങ്ങളെ തള്ളി വിട്ടു തകൎത്ത ദൈവമേ,
നീ കോപിച്ചിരുന്നു, ഇനി ഞങ്ങളെ യഥാസ്ഥാനത്താക്കുക!

4 നീ ഭൂമിയെ കുലുക്കി പിളൎത്തു,
ആയതു ചാഞ്ചാടുക കൊണ്ട് അതിൻ മുറിവുകൾ്ക്കു ചികിത്സിക്ക. [ 78 ] 5 നിൻ ജനത്തെ കടുതായതിനെ കാണിച്ചു
ചഞ്ചലിപ്പിക്കും മദ്യം ഞങ്ങളെ കുടിപ്പിച്ചു;

8 പരമാൎതഥം നിമിത്തം എഴുനീറ്റു കൊൾ്വാൻ
നിന്നെ ഭയപ്പെടുന്നവൎക്കു നീ കൊടിയെ ഏററി തന്നു താനും. (സേല)

7 നിന്റേ പ്രിയന്മാർ വലിച്ചെടുക്കപ്പെടുവാൻ
നിന്റേ വലങ്കൈ കൊണ്ടു രക്ഷിച്ചു ഉത്തരം തരിക.

8 ദൈവം തന്റേ വിശുദ്ധിയിൽ ഉര ചെയ്തു:
ഞാൻ ഉല്ലസിച്ചു ശികേമെ വിഭാഗിച്ചു
സുക്കോത്ത് താഴ്വരയെ അളന്നെടുക്കും;

9 ഗില്യാദ് എനിക്കു, മനശ്ശയും എനിക്കു തന്നേ,
എപ്രയിം എന്റേ ശിരസ്സിൻ ത്രാണനം,
യഹൂദ എൻ ന്യായദാതാവ് (൧മോ. ൪൯, ൧൦);

10 മൊവാബ് എനിക്കു (കാൽ) കഴുകും പാത്രം,
ഏദൊമിന്മേൽ എൻ ചെരിപ്പിനെ എറിയും,
ഫിലിഷ്ടേ, എനിക്കായി ആൎക്കുക!

11 ഉറപ്പിച്ച നഗരത്തിൽ എന്നെ ആർ കടത്തും,
ഏദൊംവരേ എന്നെ ആർ നടത്തും?

12 ദൈവമേ, ഞങ്ങളുടേ സൈന്യങ്ങളോടു കൂടേ പുറപ്പെടാതേ
(൪൪, ൧൦) ദൈവമേ, നീ ഞങ്ങളെ തള്ളിവിട്ടിട്ടില്ലയോ?

13 മാറ്റാനിൽനിന്നു ഞങ്ങൾ്ക്കു സഹായം ഇടുക,
മനുഷ്യന്റേ രക്ഷ വ്യൎത്ഥം.

14 ദ്വൈവത്തിങ്കൽ നാം ബലം അനുഷ്ഠിക്കും,
നമ്മുടേ മാറ്റാന്മാരെ അവൻ ചവിട്ടിക്കളയും.

൬൧. സങ്കീൎത്തനം

ഏകദേശം രാജ്യഭ്രഷ്ടനായാറേ രക്ഷയെയും (൭) ദീൎഘായുസ്സിനെയും അപേ
ക്ഷിച്ചതു. (കാലം: മഹനൈമിൽ, ൨ ശമു. ൧൭.)

സംഗീതപ്രമാണിക്കു; കമ്പിനാദത്തിൽ. ദാവിദിന്റേതു.

2 ദൈവമേ, ഞാൻ കെഞ്ചുന്നതു കേൾ്ക്കേണമേ,
ഞാൻ പ്രാൎത്ഥിക്കുന്നതു കുറികൊൾ്കേ വേണ്ടു. [കൂക്കുന്നു:

3 എന്റേ ഹൃദയം മാഴ്കുകയാൽ ഞാൻ ഭൂമിയുടേ അറ്റത്തുനിന്നു നിങ്കലേക്കു
എനിക്ക് എത്താത്ത പാറമേൽ എന്നെ കരേറ്റുക! [ 79 ] 4 നീ എനിക്ക് ആശ്രയസ്ഥാനമായല്ലോ,
ശത്രുവിൻ മുമ്പിൽ ശക്തിയുള്ള ഗോപുരം തന്നേ.

5 നിന്റേ കൂടാരത്തിൽ ഞാൻ യുഗങ്ങളോളം കുടിപാൎപ്പു,
നിന്റേ ചിറകുകളുടേ മറയിൽ ആശ്രയിപ്പാറാക. (സേല)

6 കാരണം എന്റേ നേൎച്ചകളെ, ദൈവമേ, നീ കേട്ടു
തിരുനാമത്തെ ഭയപ്പെടുന്നവരുടേ അവകാശത്തെ തന്നു.

7 രാജാവിൻ നാളുകളോടു നാളുകളെ നീ കൂട്ടുക,
അവന്റേ ആണ്ടുകൾ തലമുറ തലമുറയായിട്ടു (പെരുകുക).

8 അവൻ ദൈവമുമ്പിൽ എന്നും വസിക്ക!
ദയയും സത്യവും അവനെ കാപ്പാൻ നിയമിക്ക!

9 എങ്കിലോ ദിനം ദിനം എൻ നേൎച്ചകളെ ഒപ്പിച്ചുകൊണ്ടു
തിരുനാമത്തെ ഞാൻ നിത്യം കീൎത്തിക്കും.

൬൨. സങ്കീൎത്തനം.

ബഹു ശത്രുക്കളാൽ പീഡിതനായി ദൈവത്തിങ്കൽ സ്വാസ്ഥ്യം അന്വേഷി
ച്ചു (൬) അവനെ ഏകശരണം എന്നു പ്രശംസിച്ചു (൧൦) അന്യാശ്രയം എപ്പേരും
തള്ളിപ്പാടിയതു (സ. ൩. ൪൦ കാലത്തിൽ).

യദിഥുൻ (എന്ന വാദ്യക്കാരിൽ) സംഗീതപ്രമാണിക്കു (സ. ൩൯);
ദാവിദിൻ കീൎത്തന.

2 ദൈവത്തിങ്കലേക്കു മാത്രം എൻ ദേഹി മിണ്ടാതിരിക്കുന്നു,
എൻ രക്ഷ അവനിൽ നിന്നത്രേ;

3 അവൻ മാത്രമേ എൻ പാറയും രക്ഷയും ഉയൎന്നിലവും ആകുന്നു,
ഞാൻ പെരിക കുലുങ്ങുകയില്ല.

4 ചാഞ്ഞ ഭിത്തിയും ഉലെച്ച മതിലും എന്നപോലേ
ഒാരാളെ കൊള്ള എല്ലാവരും തള്ളിയലെച്ചു വധിക്കുന്നത് എത്രോടം?

5 അവന്റേ ഉന്നതിയിൽനിന്ന് ഉന്തി തള്ളുവാൻ മാത്രം
അവർ മന്ത്രിച്ചു കപടം രുചിക്കുന്നു,
വായ്കൊണ്ട് അനുഗ്രഹിച്ചു ഉള്ളു കൊണ്ടു ശപിക്കും. (സേല)

6 ദൈവത്തിന്നായി മാത്രം എൻ ദേഹി മിണ്ടായ്ക,
എൻ പ്രത്യാശ അവനിൽനിന്നത്രേ;

7 അവൻ മാത്രമേ എൻ പാറയും രക്ഷയും ഉയൎന്നിലവും ആകുന്നു,
ഞാൻ കുലുങ്ങുകയില്ല.

8 എൻ രക്ഷണയും തേജസ്സും ദൈവത്തിന്മേൽ അത്രേ,
എൻ ശക്തിയുള്ള പാറയും ആശ്രയസ്ഥാനവും ദൈവത്തിൽ തന്നേ. [ 80 ] 9 എല്ലാ സമയത്തും, ജനമേ, അവനെ തേറുവിൻ,
അവന്മുമ്പിൽ ഹൃദയം പകരുവിൻ,
ദൈവം നമുക്ക് ആശ്രയം. (സേല)

10 വായു മാത്രമേ മനുഷ്യമക്കൾ, പുരുഷപുത്രന്മാർ കപടം തന്നേ,
തുലാസ്സിൽ കയറിയാൽ അവർ ഒക്കത്തക്ക വായുവിലും (കനം കുറയും).

11 ഏഴകോഴയിൽ ആശ്രയിക്കാതേ കവൎന്നതിൽ മയങ്ങി പോകായ്വിൻ,
പ്രാപ്തി തഴെച്ചാലും അതിൽ മനസ്സ് വെക്കൊല്ല!

12 ഒന്നു ദൈവം ഉര ചെയ്തു, രണ്ടുരു ഞാൻ കേട്ടിതു:
ശക്തി ദൈവത്തിനെന്നും,

13 കൎത്താവേ, ദയ, നിണക്ക് എന്നും ഉള്ളതു.
സാക്ഷാൽ അവനവനു തൻക്രിയെക്കു തക്കവണ്ണം നീ പകരം ചെയ്യും.

൬൩. സങ്കീൎത്തനം.

ദേവസാമീപ്യം വാഞ്ഛിച്ചു വാഴ്ത്തി രക്ഷ ആശിച്ചു (൫) ദേവസംസൎഗ്ഗനി
ശ്ചയത്താലേ (൧൦) ശത്രുസംഹാരം ദൎശിച്ചതു.
ദാവിദിൻ കീൎത്തന; അവൻ യഹൂദാമരുവിൽ ഇരിക്കയിൽ.
(൨ ശമു. ൧൫, ൨൮)

2 ദൈവമേ, നീ എൻ ദേവൻ, നിന്നെ ഞാൻ തേടിക്കൊൾ്വൂ,
നിണക്കായി എൻ ദേഹി ദാഹിച്ചു
വരണ്ട ദേശത്തിൽ, എൻ ജഡം നിണക്കായി കാംക്ഷിക്കുന്നു,
വെള്ളമില്ലാതേ തളൎന്നിട്ടു തന്നേ.

3 അപ്രകാരം നിന്റേ ശക്തിയും തേജസ്സും ഞാൻ കണ്ടുകൊണ്ടു
ശുദ്ധസ്ഥലത്തിൽ നിന്നെ ദൎശിച്ചു.

4 കാരണം ജീവനെക്കാളും നിൻ ദയ നല്ലു;
എൻ അധരങ്ങൾ നിന്നെ പുകഴും.

5 അപ്രകാരം എൻ ജീവനിൽ തന്നേ ഞാൻ നിന്നെ അനുഗ്രഹിക്കും,
തിരുനാമത്തിൽ എൻ കൈകളെ ഉയൎത്തും.

6 നെയിമജ്ജകളാൽ എന്ന പോലേ എൻ ദേഹി മൃഷ്ടമാകും,
ആൎപ്പെഴും അധരങ്ങളാൽ എൻ വായി സ്തുതിക്കും.

7 എൻ കിടക്കമേൽ നിന്നെ ഓൎത്താൽ
യാമങ്ങളോളം നിന്റെ ധ്യാനിക്കുന്നു.

8 നീ എനിക്കു സഹായമായല്ലോ,
നിന്റേ ചിറകുകളിൻ നിഴലിൽ ആൎത്തുകൊള്ളാം. [ 81 ] 9 എൻ ദേഹി നിന്നോടു പറ്റിപോയി,
നിൻ വലങ്കൈ എന്നെ പിടിച്ചു കൊണ്ടിരിക്കുന്നു.

10 അവരോ (സ്വന്ത) ആപത്തിന്നായി എൻ പ്രാണനെ തിരയുന്നു,
ഭൂമിയുടേ അധോഭാഗങ്ങളിൽ ചെല്ലും;

11 വാളിൻ കൈക്കൽ ഒഴിക്കപ്പെടും,
കുറുനരികൾക്ക് ഓഹരിയാകും.

12 രാജാവോ ദൈവത്തിൽ സന്തോഷിക്കും,
അസത്യവാദികളുടേ വായി അടെച്ചുപോകുന്നതാകയാൽ
അവനെ കൊണ്ട് ആണയിടുന്നവൻ എല്ലാം പ്രശംസിക്കും.

൬൪. സങ്കീൎത്തനം.

ദുഷ്ടന്മാർ നീതിമാനെക്കൊളേള എത്ര പ്രയത്നം ചെയ്താലും (൮) ദൈവം മു
ല്പുക്കു അതിശയമായി ശിക്ഷാരക്ഷ കഴിപ്പതാൽ സ്തുതിചതു.

സംഗീതപ്രമാണിക്കു; ദാവിദിന്റേ കീൎത്തന.

2 ദൈവമേ, എന്റേ ആവലാധിയിൽ എൻ ശബ്ദം കേൾ്ക്ക,
ശത്രുഭീതിയിൽനിന്ന് എൻ ജീവനെ സൂക്ഷിക്ക!

3 ദുൎജ്ജനങ്ങളുടേ രഹസ്യകൂട്ടിൽനിന്നും
അതിക്രമക്കാരുടേ ആരവാരത്തിൽനിന്നും എന്നെ മറെക്ക!

4 ആയവർ വാളെ പോലേ തങ്ങൾ നാവിനെ കൂൎപ്പിച്ചു
കച്ചവാക്ക് അമ്പാക്കി കുലെച്ചു.

5 ഒളിമറകളിൽനിന്നു തികഞ്ഞവനെ എയ്വാൻ തൊടുക്കുന്നു;
ഭയപ്പെടാതേ പെട്ടന്ന് അവനെ എയ്യും.

6 വിടക്കു കാൎയ്യത്തെ തങ്ങൾക്ക് ഉറപ്പിക്കയും
കെണികൾ വെച്ചുകൊൾ്വാൻ സംസാരിക്കയും
തങ്ങൾ്ക്കു ആർ നോക്കും എന്നു ചൊല്കയും;

7 വക്രതകളെ ആരായ്കയും ഉപായം പിണെച്ചുതികെക്കയും (ചെയ്യും);
അവനവന്റേ ഉള്ളവും ഹൃദയവും ആഴം തന്നേ.

8 അപ്പോൾ ദൈവം അവരെ ശരം എയ്തു,
പെട്ടന്ന് അവൎക്കു മുറികൾ ഏറ്റു.

9 അവരുടേ (സ്വന്ത) നാവു അവരെ തങ്ങളിൽ ഇടറിക്കും,
അവരെ കൺ പാൎത്തവൻ എല്ലാം കുലുങ്ങി ചിരിക്കും.

10 എന്നിട്ടു സകല മനുഷ്യരും ഭയപ്പെട്ടു ദൈവത്തിൻ പ്രവൃത്തിയെ അറിയി
തൽക്രിയയെ ബോധിക്കയും; [ക്കയും [ 82 ] 11 നീതിമാൻ യഹോവയിൽ സന്തോഷിച്ച് ആശ്രയിക്കയും
ഹൃദയനേരുള്ളവർ എല്ലാം പ്രശംസിക്കയും ചെയ്യും.

൬൫.സങ്കീൎത്തനം.

പ്രാൎത്ഥന കേൾ്ക്കുന്ന ദൈവം (൬) സൎവ്വം ഭരിക്കുന്നവനായി വിളങ്ങുന്നത
ല്ലാതേ (൧൦) മഴ പൊഴിച്ചു കൃഷി വിളയിച്ചതിനാലും സ്തുത്യൻ.

സംഗീതപ്രമാണിക്കു; ദാവിദിൻ കീൎത്തനയാകുന്ന പാട്ടു.

2 ദൈവമേ, നിണക്കു ചിയോനിൽ മിണ്ടായ്കയും സ്തോത്രവും (യോഗ്യം),
നിണക്കു നേൎച്ച ഒപ്പിക്കാക.

3 പ്രാൎത്ഥന കേൾ്പവനേ,
നിന്നോളം എല്ലാ ജഡവും ചെല്ലും.

4 അകൃത്യങ്ങളുടേ കണക്ക് എന്റേ പ്രാപ്തിയെ ലംഘിക്കുന്നു,
ഞങ്ങളുടേ ദ്രോഹങ്ങളോ നീയേ മറെക്കുന്നു. [ധന്യൻ;

5 നിൻ പ്രാകാരങ്ങളിൽ പാൎപ്പാൻ നീ തെരിഞ്ഞെടുത്ത് അടുപ്പിക്കുന്നവൻ
നിൻ ആലയമാകുന്ന വിശുദ്ധമന്ദിരത്തിലേ നന്മകളാൽ ഞങ്ങൾ തൃപ്തരാ
[യിചമക!

6 ഞങ്ങളുടേ രക്ഷാദൈവമേ,
ഭൂമിയുടേ അറുതികൾക്ക് ഒക്കയും
ദൂരസ്ഥരുടേ കടലിന്നും ആശ്രയാസ്പദമായുള്ളോവേ,
നീതിയിൽ ഭയങ്കരങ്ങളെ കാട്ടി നീ ഞങ്ങൾ്ക്ക ഉത്തരം തരുന്നു;

7 നിന്റേ ഊക്കിനാൽ മലകളെ സ്ഥാപിച്ചും
വീൎയ്യത്താൽ അര കെട്ടി നില്പോനേ,

8 സമുദ്രങ്ങളുടേ നാദം, തിരകളുടേ മുഴക്കം,
കുലങ്ങളുടേ കോലാഹലം എല്ലാം ശമിപ്പിക്കുന്നവനേ!

9 നിൻ അടയാളങ്ങളിൽനിന്ന് അറ്റങ്ങളിലേ നിവാസികൾ ഭയപ്പെടുന്നു,
ഉദയാസ്തമാനങ്ങളുടേ ദിക്കുകളെ നീ ആൎപ്പിക്കുന്നു.

10 നീ ഭൂമിയെ സന്ദൎശിച്ചു വഴിയുമാറാക്കി സമ്പത്തു പൊഴിക്കുന്നു,
ദൈവത്തിൻ തോടു വെള്ളം നിറഞ്ഞതു.
ഇപ്രകാരം ഭൂമിയെ നിവിൎത്തുകയാൽ അവരുടേ ധാന്യം നീ നിവിൎത്തുന്നു.

11 അതിൻ ചാലുകളെ നനെച്ചു കട്ടകളെ നികത്തി
മാരികൊണ്ട് ഉരുക്കി അതിലേ മുളവു നീ അനുഗ്രഹിക്കുന്നു.

12 നിന്റേ ഉദാരതയുടേ വൎഷത്തെ നീ കിരീടം അണിയിക്കുന്നു;
നിന്റേ (തേർ) വടുക്കൾ മെദസ്സ് തൂകുന്നു. [ 83 ] 13 മരുവിലേ പുലങ്ങൾ തൂകുന്നു,
കുന്നുകൾ ആനന്ദം കൊണ്ട് അണിയുന്നു.

14 പരപ്പുകൾ ആട്ടിങ്കൂട്ടം ധരിച്ചും
താഴ്വരകൾ നെല്ലു പുതെച്ചും കാണുന്നു,
അവ ഘോഷിച്ചു കൊണ്ടാടി പാടുകയും ചെയ്യുന്നു.

൬൬. സങ്കീൎത്തനം.

സകല ജാതികളും (൫) ഇസ്രയേലിൽ പണ്ടും (൮) ഇപ്പോഴും ചെയ്ത മഹാര
ക്ഷ നിമിത്തം സ്തുതിക്കേണം; (൧൩) സഭ അതിന്നായി നേൎച്ചകളെ ഒപ്പിക്കുന്നു.
(കാലം: സൻഹരീബിൻ തോല്വി, സ. ൪൬)

സംഗീതപ്രമാണിക്കു; കീൎത്തനയാകുന്ന പാട്ടു.

2 സൎവ്വഭൂമിയായുള്ളോവേ, ദൈവത്തിന്നു ഘോഷിപ്പിൻ,
അവന്റേ നാമതേജസ്സിനെ കീൎത്തിപ്പിൻ,
അവനു സ്തുതിയായി തേജസ്സു വെപ്പിൻ!

3 ദൈവത്തോടു പറവിൻ: നിൻ ക്രിയകൾ എത്ര ഭയങ്കരം,
നിന്റേ ഊക്കിൻ പെരുമയാൽ നിൻ ശത്രുക്കൾ നിണക്കു പൊളിസ്തുതി

4 സൎവ്വഭൂമിയും നിണക്കു കുമ്പിട്ടു കീൎത്തിക്കും, [ചെയ്യും.
തിരുനാമത്തെ അവർ കീൎത്തിക്കും എന്നു തന്നേ! (സേല)

5 അല്ലയോ നിങ്ങൾ വന്നു മനുഷ്യപുത്രരിൽ ഭയങ്കരമായി വ്യാപരിക്കുന്ന
ദൈവത്തിൻ അത്ഭുതങ്ങളെ കാണ്മിൻ! (൪൬, ൯)

6 അവൻ സമുദ്രത്തെ കരയാക്കി,
കാല്നടയായി പുഴയെ കടക്കായി,
അവിടേ നാം അവങ്കൽ സന്തോഷിച്ചു!

7 സ്വവീൎയ്യത്താൽ അവൻ എന്നും വാഴുന്നു,
അവന്റേ കണ്ണുകൾ ജാതികളിൽ ഒറ്റു നോക്കുന്നു;
മത്സരക്കാർ തിമിൎത്തു പോകൊല്ല! (സേല)

8 വംശങ്ങളേ, ഞങ്ങളുടേ ദൈവത്തെ അനുഗ്രഹിപ്പിൻ,
അവന്റേ സ്തുതിനാദത്തെ കേൾ്പിപ്പിൻ,

9 ഞങ്ങളുടേ കാലെ ആടുവാൻ ഏല്പിക്കാതേ
ദേഹിയെ ജീവനിൽ ആക്കിയവനെ!

10 ദൈവമേ, നീ ഞങ്ങളെ പരീക്ഷിച്ചുവല്ലോ,
വെള്ളി ശോധിക്കുമ്പോലേ ഞങ്ങളെ ശോധന ചെയ്തു;

11 നീ ഞങ്ങളെ വലയിൽ കുടുക്കി,
ഇടുപ്പുകളിന്മേൽ പീഡ ഇട്ടു; [ 84 ] 12 ഞങ്ങളുടേ തലമേൽ നീ മൎത്യരെ തെളിപ്പിച്ചു,
ഞങ്ങൾ തീയിലും വെള്ളത്തിലും പുക്കു,
നീയോ വഴിച്ചലിലേക്കു ഞങ്ങളെ പുറപ്പെടുവിച്ചു.

13 ഞാൻ ഹോമങ്ങളോടേ നിന്റേ ഭവനത്തിൽ കടക്കും,

14 എനിക്കു ഞെരുങ്ങുമ്പോൾ എൻ അധരങ്ങൾ തിക്കി
വായി ഉരെച്ചിട്ടുള്ള എൻ നേൎച്ചകളെ നിണക്ക് ഒപ്പിക്കും.

15 തടിപ്പിച്ചവ ഞാൻ നിണക്കു ഹോമിച്ചു
മുട്ടാടുകളുടേ സുഗന്ധത്തോടേ കഴിക്കും,
കോലാടുകളോടേ കാളകളെ അൎപ്പിക്കും. (സേല)

16 ദൈവത്തെ ഭയപ്പെടുന്നവർ എല്ലാവരുമേ, വന്നു കേൾപ്പിൻ!
അവൻ എൻ ദേഹിക്കു ചെയ്തതിനെ ഞാൻ വൎണ്ണിക്ക.

17 അവനെ നോക്കി ഞാൻ വാവിട്ടു കൂക്കി,
എൻ നാവിൻ കീഴിൽ പുകഴ്ച (ഉണ്ടു).

18 എൻ ഹൃദയത്തിൽ വേണ്ടാതനം ഞാൻ നോക്കി എങ്കിൽ
കൎത്താവ് കേൾ്ക്കയില്ല.

19 എന്നാൽ ദൈവം കേട്ടു
എൻ പ്രാൎത്ഥനാശബ്ദം കുറിക്കൊണ്ടു സത്യം.

20 എൻ പ്രാൎത്ഥനയെയും എന്നിൽനിന്നു സ്വദയയെയും
നീക്കാത്ത ദൈവം അനുഗ്രഹിക്കപ്പെട്ടവനാക!

൬൭. സങ്കീൎത്തനം.

ഇസ്രയേലിൽ ദയയും (൪) നീതിയും (൬) വിശേഷാൽ നല്ല കൊയ്ത്തും തൂകു
ന്നവനെ എല്ലാ ജാതികളും വന്ദിക്കേണ്ടതു.

സംഗീതപ്രമാണിക്കു, കമ്പിനാദത്തോടേ; കീൎത്തനയാകുന്ന പാട്ടു.

2 ദൈവം നമ്മെ കരുണ ചെയ്ത് അനുഗ്രഹിക്കുക,
അവൻ തിരുമുഖത്തെ നമ്മോടു പ്രകാശിപ്പിക്ക (൪ മോ. ൬, ൨൪),

3 ഭൂമിയിൽ നിന്റേ വഴിയും
സകല ജാതികളിൽ നിൻ രക്ഷയും അറിവാൻ തന്നേ. (സേല)

4 ദൈവമേ, വംശങ്ങൾ നിന്നെ വാഴ്ത്തും,
സകല വംശങ്ങളും നിന്നെ വാഴ്ത്തും.

5 കുലങ്ങൾ സന്തോഷിച്ചാൎക്കും,
നീ വംശങ്ങൾ്ക്കു നേരായി വിധിച്ചു
ഭൂമിയിലേ കുലങ്ങളെ നടത്തുകയാൽ തന്നേ (സേല).[ 85 ] 6 ദൈവമേ, വംശങ്ങൾ നിന്നെ വാഴ്ത്തും,
സകല വംശങ്ങളും നിന്നെ വാഴ്ത്തും.

7 ഭൂമി തന്റേ വിളവിനെ തന്നു (൩ മോ. ൨൬, ൪).
ദൈവം, നമ്മുടേ ദൈവം തന്നേ, നമ്മെ അനുഗ്രഹിപ്പൂതാക!

8 ദൈവം നമ്മെ അനുഗ്രഹിച്ചിട്ടു
ഭൂമിയുടേ അറുതികൾ ഒക്കയും അവനെ ഭയപ്പെടുക!

൬൮. സങ്കീൎത്തനം.

ദൈവം പിതാവായി സ്വജനത്തെ നടത്തി (൮) മരുഭൂമിയൂടേ കടത്തി (൧൨)
ശത്രുക്കളെ നീക്കി അത്ഭുതകാരിയായി വിളങ്ങിയ ശേഷം (൧൬) ചിയോനെ
തെരിഞ്ഞെടുത്തു വാണു ജയം നല്കിയതിനാൽ സ്തുത്യൻ; (൨൦) അവൻ ഇനിയും
താങ്ങി രക്ഷിച്ചു (൨൫) സമസ്ത ഗോത്രങ്ങളെയും ഉത്സവം കൊണ്ടാടിക്കയും (൨൯)
ശേഷം ജാതികളെയും അധീനമാക്കി (൩൩) സ്വസ്തുതിക്കായി ഒരുമിപ്പിക്കയും
ചെയ്യും.

സംഗീതപ്രമാണിക്കു; കീൎത്തനയാകുന്ന പാട്ടു.

2 ദൈവം എഴുനീല്ക്കേ, അവന്റേ ശത്രുക്കൾ ചിതറി
അവന്തിരുമുമ്പിൽനിന്നു പകയർ മണ്ടി പോക (൪ മോ. ൧൦, ൩൫)!

3 പുക പാറുമ്പോലേ നീ അവരെ പാറ്റും,
തീയോട് മെഴുക് ഉരുകുമ്പോലേ ദുഷ്ടന്മാർ ദൈവത്തിന്മുമ്പിൽ നശിക്കും.

4 നീതിമാന്മാർ സന്തോഷിച്ചു ദൈവമുമ്പാകേ ഉല്ലസിച്ചു
മുദാ ആനന്ദിക്കയും ചെയ്യും.

5 ദൈവത്തിന്നു പാടുവിൻ, അവൻ നാമത്തെ കീൎത്തിപ്പിൻ,
കാടുകളൂടേ എഴുന്നെള്ളുന്നവനു ചെത്തു വഴിയാക്കുവിൻ!
യാഃ എന്ന് അവന്റേ പേർ, അവന്മുമ്പാകേ ഉല്ലസിപ്പിൻ!

6 തന്റേ വിശുദ്ധ പാൎപ്പിടത്തിൽ ദൈവം
അനാഥന്മാൎക്കു പിതാവും വിധവമാൎക്കു ന്യായകൎത്താവും തന്നേ;

7 ദൈവം ഏകാകികളെ കുടിയിരുത്തുന്നവനും
ബദ്ധന്മാരെ ശ്രീത്വത്തിലേക്കു പുറപ്പെടീക്കുന്നവനും ആകുന്നു;
മത്സരക്കാർ മാത്രം വറണ്ട ഭൂമിയിൽ പാൎപ്പൂ.

8 ദൈവമേ, തിരുജനത്തിന്റേ മുമ്പേ നീ നടന്നു
പാഴ്നിലത്തൂടേ സഞ്ചരിക്കയിൽ, (സേല)

9 ഭൂമി ഇളകി വാനങ്ങളും ദൈവമുമ്പിൽ പൊഴിഞ്ഞു, [ങ്ങി). ന്യാ. ൫, ൪. ൫.
ഈ സീനായി തന്നേ ഇസ്രയേലിൻ ദൈവമായ ദൈവത്തിന്മുമ്പിൽ (നടു [ 86 ] 10 ഉപകാരവൎഷങ്ങൾ നീ ചൊരിയിച്ചു,
ദൈവമേ, വലഞ്ഞു പോയ നിന്റേ അവകാശത്തെ നീ നിവിൎത്തി.

11 നിന്റേ വ്യൂഹം ദേശത്തിൽ കുടിയേറി,
ദൈവമേ, നിന്റേ ഉദാരതയിൽ എളിയവനു നീ (പാൎപ്പ്) ഒരുക്കി.

12 കൎത്താവ് മൊഴിയെ ഏകന്നു,
ജയവാഴ്ത്തികൾ മഹാസൈന്യം തന്നേ:

13 പടകളുടയ രാജാക്കന്മാർ മണ്ടി മണ്ടി,
ഗൃഹസ്ഥയായവൾ കവൎച്ചയെ പങ്കിടും.

14 ആയമ്പാടികളുടേ നടുവിൽ നിങ്ങൾ കിടക്കുമോ (ന്യാ. ൫, ൧൬)?
വെള്ളി പൊതിഞ്ഞ പ്രാവിറകുകളും
പൈമ്പൊന്നിൻ പ്രഭ മൂടിയ തൂവലുകളും അതാ!

15 സൎവ്വശക്തൻ അതിൽ അരചന്മാരെ ചിതറിക്കുമ്പോൾ
ചല്മോൻ മുകളിൽ (ന്യാ. ൯, ൪൮) ഹിമം പെയ്തു.

16 ബാശാനിലേ മല ദേവപൎവ്വതം,
കൊടുമുടികളുള്ള മല തന്നേ ബാശാനിലേ മല.

17 അല്ലയോ കൊടുമുടികളുടയ മലകളേ,
യഹോവ തന്റേ പാൎപ്പിടമായി ഇഛ്ശിച്ച മലയോടു നിങ്ങൾ എന്തിന്നു
യഹോവ നിത്യത്തോളം അതിൽ വസിക്കും താനും. [സ്പൎദ്ധിക്കുന്നു?

18 ദൈവരഥങ്ങൾ ഇരുപതിനായിരം ഇരട്ടിച്ച ലക്ഷങ്ങൾ,
അതിന്നിടയിൽ കൎത്താവുണ്ടു, സീനായിൽനിന്നു വിശുദ്ധസ്ഥലത്തേക്കു.

19 നീ ഉയരത്തിലേക്കു കരേറി, തോറ്റവരെ കെട്ടി നടന്നു,
മനുഷ്യരോടും ദാനങ്ങളെ വാങ്ങിയതു
യാഃ എന്ന ദൈവത്തോടു മത്സരക്കാരും വസിപ്പാൻ തന്നേ.

20 കൎത്താവു നാളിൽ നാളിൽ അനുഗ്രഹിക്കപ്പെട്ടവനാക.
നമ്മിൽ (ഭാരം) ചുമത്തിയാൽ ദേവൻ താൻ നമ്മുടേ രക്ഷ. (സേല)

21 ഈ ദേവൻ നമുക്കു ത്രാണനങ്ങളുടയ ദേവൻ,
മരണത്തിൽനിന്നു പോക്കുകൾ യഹോവ എന്ന കൎത്താവിൻ വക്കൽ ഉണ്ടു.

22 അതേ സ്വശത്രുക്കളുടേ തലയെ ദൈവം തകൎക്കും,
തന്റേ കുറ്റങ്ങളിൽ നടക്കുന്നവന്റേ മുടി മൂടിയ നെറുകയെ തന്നേ.

23 കൎത്താവ് പറഞ്ഞു: ബാശാനിൽനിന്നു ഞാൻ (ശത്രുക്കളെ) തിരിപ്പിക്കും,
സമുദ്രത്തിൻ ആഴങ്ങളിൽനിന്നു കൊണ്ടുവരും,

24 നിന്റേ കാൽ രക്തത്തിൽ ചവിട്ടുവാനും [തന്നേ.-
ശത്രുക്കളിൽനിന്നു നിൻ നായ്ക്കളുടേ നാവിനും അംശം ലഭിപ്പാനും എന്നു [ 87 ] 25 ദൈവമേ, നിന്റേ സഞ്ചാരങ്ങൾ അവർ കണ്ടു,
എൻദേവനും രാജാവുമായവനു വിശുദ്ധസ്ഥലത്തേക്കുള്ള സഞ്ചാരങ്ങളെ

26 പാട്ടുക്കാർ മുന്നിലും മീട്ടുന്നവർ പിന്നിലും, [തന്നേ.
കൊട്ടുന്ന കന്യമാർ നടുവിലും (ചെന്നു).

27 കൎത്താവായ ദൈവത്തെ സഭാസംഘങ്ങളിൽ അനുഗ്രഹിപ്പിൻ,
ഇസ്രയേലുറവിൽനിന്നുള്ളോരേ!

28 അങ്ങ് അവരിൽ അധികരിക്കുന്ന ചെറിയ ബിന്യമീൻ (൧ ശമു. ൯, ൨ ൧);
യഹൂദാപ്രഭുക്കൾ കൂട്ടവുമായി, ജബുലൂൻ പ്രഭുക്കൾ,
നപ്തലിപ്രഭുക്കൾ തന്നേ (ന്യാ. ൫, ൧൮.

29 നിന്റേ ശക്തിയെ നിൻ ദൈവം കല്പിച്ചു;
ദൈവമേ, ഞങ്ങൾക്കായി പ്രവൃത്തിച്ച ഊക്കിനെ ബലപ്പെടുത്തുക!

30 യരുശലേമിന്മേലുള്ള നിൻ മന്ദിരത്തിൽനിന്നു
അരചന്മാർ നിണക്കു തിരുമുല്ക്കാഴ്ച കൊണ്ടുവരും.

31 നീരോടയിലേ വന്മൃഗം, കൂറ്റങ്ങളുടേ കൂട്ടം
ഇവറ്റെ ജനങ്ങളാകുന്ന കന്നുകളോട് (ഒക്കത്തക്ക) ഭൎത്സിക്ക!
വെള്ളിവാളങ്ങളുമായി അവർ അടി വണങ്ങുകേ,
അടൽ കൊതിക്കുന്ന വംശങ്ങളെ ചിന്നിക്ക!

32 മിസ്രയിൽനിന്നു തമ്പ്രാക്കന്മാർ വരും,
ക്രൂശ് വിരഞ്ഞു ദൈവത്തിലേക്കു കൈകളെ നീട്ടും.

33 ഭൂമിയിലേ രാജ്യങ്ങളേ, ദൈവത്തിന്നു പാടുവിൻ,
കൎത്താവെ കീൎത്തിപ്പിൻ! (സേല)

34 പുരാതന സ്വൎഗ്ഗസ്വൎഗ്ഗങ്ങളിൽ എഴുന്നെള്ളുന്നവൻ
അതാ ഊറ്റനാദമായി തൻ ഒലിയെ കേൾ്പിക്കും.

35 ഇളമുകിലിൽ ശക്തിയും
ഇസ്രയേലിന്മേൽ പ്രാഭവവും എഴുന്ന ദൈവത്തിന്ന് ശക്തി കൊട്ടുപ്പിൻ!

36 ദൈവമേ, നിന്റേ വിശുദ്ധസ്ഥലങ്ങളിൽനിന്നു നീ ഭയങ്കരൻ!
ഇസ്രയേലിൻ ദൈവമായവൻ ജനത്തിന്നു ശക്തിയും ആക്കവും കൊടുക്കു
ദൈവം അനുഗ്രഹിക്കപ്പെട്ടവനാക! [ന്നു.

൬൯. സങ്കീൎത്തനം.

നീതിമാൻ സങ്കടകാലത്തിൽ (൭) ദൈവത്തിൻ നിമിത്തം താൻ കഷ്ടപ്പെടു
ന്നു എന്നും (൧൪) വേഗം രക്ഷ വേണം എന്നും പ്രാൎത്ഥിച്ചു (൨൦) ശത്രുദുഷ്ടതയെ
വൎണ്ണിച്ചു (൨൩) അവൎക്കു നാശം ആഗ്രഹിച്ചു (൩൦) സ്തുതിസമയത്തെ കാത്തു നി
ല്ക്കുന്നു. [ 88 ] സംഗീതപ്രമാണിക്കു; താമരകളെ ചൊല്ലി. ദാവിദിന്റേതു.

2 ദൈവമേ, വെള്ളങ്ങൾ പ്രാണനോളം വന്നതിനാൽ
എന്നെ രക്ഷിക്കേണമേ!

3 ആഴമുള്ള ചളിയിൽ നിലയില്ലാതേ ഞാൻ താണു,
നീർകയങ്ങളിൽ പുക്കു, പ്രവാഹം എന്നെ മുക്കി.

4 ഞാൻ കൂക്കി തളൎന്നു;
എൻ ദൈവത്തെ ആശിച്ചിരിക്കേ
തൊണ്ട ജ്വലിച്ചു കണ്ണുകൾ മങ്ങി.

5 എൻ തലയിലേ രോമങ്ങളിലും (൪൦, ൧൩)
എന്നെ വെറുതേ പകെക്കുന്നവർ (൩൫, ൧൯) പെരുകി,
എന്നെ ഒടുക്കുന്ന കള്ളവൈരികൾ ഉരത്തു;
ഞാൻ കവരാത്തതിനെ ഇപ്പോൾ തിരികേ കൊടുക്കേണം എന്നത്രേ.

6 ദൈവമേ, എൻ മൌഢ്യം നീ അറിഞ്ഞു,
എൻ കുറ്റങ്ങൾ നിണക്കു മറഞ്ഞിട്ടില്ല.

7 സൈന്യങ്ങളുടയ യഹോവ എന്ന കൎത്താവേ,
നിന്നെ കാത്തിരിക്കുന്നവർ എങ്കൽ നാണിച്ചു പോകൊല്ല,
ഇസ്രയേലിൻ ദൈവമേ, നിന്നെ തിരയുന്നവർ എങ്കൽ ലജ്ജിക്കായ്ക്ക!

8 നിൻ നിമിത്തമല്ലോ ഞാൻ നിന്ദ ചുമന്നു,
ലജ്ജ എൻ മുഖത്തെ മൂടി.

9 എൻ സഹോദരന്മാൎക്കു ഞാൻ അന്യനും
അമ്മയുടേ മക്കൾ്ക്കു പരനും ആയ്തീൎന്നു.

10 നിന്റേ ഭവനത്തിനായുള്ള എരിവ് എന്നെ തിന്നുകളഞ്ഞു,
നിന്നെ നിന്ദിക്കുന്നവരുടേ നിന്ദകൾ എന്റേ മേൽ വീണു.

11 ഞാൻ കരകയും എൻ ദേഹി നോയ്ക്കയും ചെയ്തു,
അതും കൂടേ എനിക്കു നിന്ദനമായി.

12 ഞാൻ ചാക്ക് ഉടുപ്പാക്കി,
അവൎക്കു പഴഞ്ചൊല്ലായി വന്നു.

13 നഗരവാതില്ക്കൽ, ഇരിക്കുന്നവർ എന്നെ ചൊല്ലി കാവ്യം ബന്ധിച്ചും
മദ്യം കുടിക്കുന്നാർ രാഗങ്ങളെ രചിച്ചും പോരും.

14 ഞാനോ, യഹോവേ, നിന്നോടു പ്രാൎത്ഥന (ചെയ്യുന്നതു) പ്രസാദസമയത്തു,
ദൈവമേ, നിൻ ദയയുടേ പെരുമയാൽ തന്നേ;
നിന്റേ രക്ഷാകര സത്യത്താൽ ഉത്തരം തരിക!

15 ചേറ്റിൽനിന്ന് എന്നെ ഉദ്ധരിക്ക, [ 89 ] ഞാൻ മുഴുകായ്കയും
എൻ പകയരിൽനിന്നും നീർകയങ്ങളിൽനിന്നും ഒഴിഞ്ഞു വരികയും,

16 ജലപ്രവാഹം എന്നെ മുക്കായ്കയും അഗാധം മിഴുങ്ങായ്കയും
കിണറ് എന്മേൽ വായടെക്കായ്കയും ആക!

17 യഹോവേ, എനിക്കുത്തരം തരേണമേ, നിന്റേ ദയ നല്ലതല്ലോ!
നിൻ കനിവിൻ പെരുമെക്കു തക്കവണ്ണം എങ്കലേക്ക് തിരിഞ്ഞു,

18 അടിയനിൽനിന്നു മുഖം മറെക്കാതെ
എനിക്കു ഞെരുങ്ങുകയാൽ വിരഞ്ഞു ഉത്തരം കല്പിക്കേണമേ!

19 എൻ ദേഹിയോട് അണഞ്ഞ് അതിനെ വീണ്ടെടുക്ക,
എൻ ശത്രുക്കൾ നിമിത്തം എന്നെ വിമോചിക്ക!

20 എൻ നിന്ദയും നാണവും ലജയും നീ അറിഞ്ഞു,
എന്റേ മാറ്റാന്മാർ ഒക്കയും നിന്റേ സമക്ഷത്തല്ലോ.

21 നിന്ദ എൻ ഹൃദയത്തെ ഉടെച്ചു,
അയ്യോഭാവത്തിന്നു ഞാൻ കാത്തിരുന്നു, അതില്ല,
ആശ്വസിപ്പിക്കുന്നവരെ (കാത്തു), കാണ്മാനില്ല താനും.

22 എന്റേ ആഹാരമായി അവർ പിത്തം തന്നു
എൻ ദാഹത്തിൽ കാടി കുടിപ്പിച്ചു.

23 അവരുടേ മുമ്പിലേ, മേശ കണിയും
നിൎഭയന്മാൎക്കു കുടുക്കുമാക!

24 അവരുടേ കണ്ണുകൾ കാണാതവണ്ണം ഇരുണ്ടു പോക,
അവരുടേ ഇടുപ്പുകളെ നിത്യം ആടിക്ക!

25 നിന്റേ ഈറൽ അവരുടേ മേൽ പകരുക,
നിൻ കോപത്തിൻ ജ്വലനം അവരോട് എത്തുക!

26 അവരുടേ കെട്ടകം പാഴാക,
അവരുടേ കൂടാരങ്ങളിൽ നിവാസി ഇല്ലാതേ ചമക!

27 നീ അടിച്ചവനെയല്ലോ അവർ വേട്ടയാടി,
നീ വെട്ടിയവരുടേ ദുഃഖത്തെ അവർ കഥയാക്കും.

28 അവരുടേ അകൃത്യത്തോട് അകൃത്യം കൂട്ടുക,
നിന്റേ നീതിയിൽ അവർ പ്രവേശിക്കരുതേ;

29 ജീവപപുസ്തകത്തിൽനിന്ന് അവർ മായ്ക്കപ്പെടുകയും
നീതിമാന്മാരോടു കൂടേ എഴുതപ്പെടായ്കയും വേണം!

30 ഞാനോ എളിയവനും ദുഃഖിതനും എങ്കിലും
ദൈവമേ, നിന്റേ രക്ഷ എന്നെ ഉയരത്താക്കും. [ 90 ] 31 ഞാൻ ദൈവനാമത്തെ പാട്ടിൽ സ്തുതിക്കും,
വാഴ്ത്തികൊണ്ട് അവനെ മഹത്വീകരിക്കും.

32 കൊമ്പും കുളമ്പുമുള്ള കാളക്കിടാവിനെക്കാൾ
അതു തന്നേ യഹോവെക്കു നല്ലു.

33 സാധുക്കൾ കണ്ടു സന്തോഷിക്കും,
ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടേ ഹൃദയം ഉയിൎക്ക (൨൨, ൨൭)!

34 കാരണം യഹോവ ദരിദ്രരെ ചെവികൊണ്ടു
തന്റേ ചങ്ങലക്കാരെ തിരസ്കരിക്കാതേ ഇരിക്കുന്നു.

35 സ്വൎഗ്ഗങ്ങളും ഭൂമിയും
സമുദ്രങ്ങളും അതിൽ ഇഴയുന്നതും എല്ലാം അവനെ സ്തുതിക്ക!

36 ദൈവമാകട്ടേ ചിയോനെ രക്ഷിക്കയും
യഹൂദാനഗരങ്ങളെ പണിയിക്കയും അവർ അവിടം വസിച്ചടക്കുകയും,

37 അവന്റേ ദാസന്മാരുടേ സന്തതി അതിനെ അവകാശമാക്കുകയും
തന്നാമത്തെ സ്നേഹിക്കുന്നവർ അതിൽ കുടിയിരിക്കയും ചെയ്യും.

൭൦. സങ്കീൎത്തനം.

ഇതു ൪൦, ൧൪ - ൧൮ എന്നതിനോട് ഒക്കും.
സംഗീതപ്രമാണിക്കു, ദാവിദിന്റേതു; ഓൎപ്പിപ്പാൻ വേണ്ടി (൩൮, ൧)

2 ദൈവമേ എന്നെ ഉദ്ധരിപ്പാനായി,
യഹോവേ, എന്റേ തുണെക്കായി ഉഴരേണമേ!

3 എന്റേ പ്രാണനെ അന്വേഷിക്കുന്നവർ നാണിച്ച് അമ്പരന്നും
എൻ തിന്മയെ ഇഛ്ശിക്കുന്നവർ പിന്തിരിഞ്ഞു ലജ്ജിച്ചും പോവാറാക!

4 ഹാ ഹാ എന്നു പറയുന്നവർ
തങ്ങളുടേ നാണത്തിന്റേ അനുഭവമായി മടങ്ങി പോക!

5 നിന്നെ അന്വേഷിക്കുന്നവർ ഒക്കയും നിങ്കൽ ആനന്ദിച്ചു സന്തോഷിക്ക,
നിന്റേ രക്ഷയെ സ്നേഹിക്കുന്നവർ
ദൈവം വലിയവൻ എന്നു നിത്യം പറഞ്ഞേയാവൂ!

6 ഞാനോ ദീനനും ദരിദ്രനും ആകുന്നു,
ദൈവമേ, എങ്കലേക്ക് ഉഴറേണമേ!
എന്റേ തുണയും എന്നെ വിടുവിക്കുന്നവനും നീയത്രേ;
യഹോവേ, താമസിക്കരുതേ! [ 91 ] ൭൧. സങ്കീൎത്തനം.

നീതിനിമിത്തം കഷ്ടപ്പെടുന്നവൻ രക്ഷയും (൪) ബാല്യത്തിൽ കാണിച്ച
കൃപ പോലേ (൯) വാൎദ്ധക്യത്തിന്നും സഹായവും യാചിച്ചു (൧൪) പ്രത്യാശയിൽ
ഉറെച്ചു (൨൨) സ്തുതിക്കുന്നു (കാലം: ദാവിദിൻ പിന്നേ).

1 യഹോവേ, ഞാൻ നിങ്കൽ ആശ്രയിക്കുന്നു,
ഞാൻ എന്നും നാണിച്ചു പോകരുതേ!

2 നിന്റേ നീതിയാൽ എന്നെ ഉദ്ധരിച്ചു വിടുവിക്കേണമേ!
നിന്റേ ചെവിയെ എങ്കലേക്കു ചാച്ചു എന്നെ രക്ഷിക്ക!

3 എനിക്കു നിത്യം ചെല്വാനുള്ള ശരണപ്പാറയാക,
എന്നെ രക്ഷിപ്പാൻ കല്പിച്ചവനേ!
എന്റേ ശൈലവും ദുൎഗ്ഗവും നീ തന്നേ സത്യം. (൩ ൧, ൧ - ൪)

4 എൻ ദൈവമേ, ദുഷ്ടന്റേ കയ്യിൽനിന്നു,
വക്രിച്ചും പുളിച്ചും പോയവന്റേ കരത്തിൽനിന്ന് എന്നെ വിടുവിക്ക!

5 കൎത്താവായ യഹോവേ, നീ എന്റേ പ്രത്യാശയല്ലോ
ചെറുപ്പത്തിലേ എൻ ആശ്രയം തന്നേ.

6 ഉദരത്തിൽനിന്നു ഞാൻ നിന്റേ മേൽ ഊന്നിക്കൊണ്ട്
അമ്മയുടേ കുടലിൽനിന്നു നീ എന്നെ പോററിയവൻ;
എന്റേ സ്തുതി എന്നും നിങ്കലത്രേ.

7 പലൎക്കും ഞാൻ അതിശയം പോലേ ആയി
നീയോ എനിക്കു ശക്തിയുള്ള ശരണം.

8 നിന്റേ സ്തോത്രത്താലും
ദിനമ്പ്രതി നിൻ അലങ്കാരത്താലും എൻ വായി നിറയും.

9 എന്റേ വാൎദ്ധക്യകാലത്തിൽ എന്നെ തള്ളിക്കളയല്ലേ!
എന്റേ ഊക്കു ക്ഷയിക്കുമ്പോൾ എന്നെ കൈവിടൊല്ല!

10 കാരണം എന്റേ ശത്രുക്കൾ എന്നെ കൊണ്ടു പറഞ്ഞു
എൻ പ്രാണനേ കാത്തു നില്ക്കുന്നവർ തങ്ങളിൽ മന്ത്രിച്ചും ചൊല്ലുന്നിതു:

11 ദൈവം അവനെ കൈവിട്ടു
ഉദ്ധരിക്കുന്നവൻ ഇല്ലായ്കയാൽ പിന്നോടി അവനെ പിടിപ്പെടുവിൻ!

12 ദൈവമേ എന്നോട് അകന്നു പോകായ്ക
എൻ ദൈവമേ എന്റേ തുണെക്കായി ഉഴരേണമേ (൨൦, ൨൦)!

13 എൻ ദേഹിയെ ദ്വേഷിക്കുന്നവർ നാണിച്ചു മാഴ്കി
എൻ തിന്മയെ തിരയുന്നവർ നിന്ദയും ലജ്ജയും പൂണ്ടു പോകേ വേണ്ടു! [ 92 ] 14 ഞാനോ എന്നും കാത്തിരുന്നു
നിന്റേ സകല സ്തുതിയും പെരുക്കും;

15 എൻ വായി നിന്റേ നീതിയെയും
നാൾ എല്ലാം നിൻ രക്ഷയെയും വൎണ്ണിക്ക;
എണ്ണങ്ങളെ അറിഞ്ഞു കൂടയല്ലോ.

16 യഹോവയായ കൎത്താവിന്റേ മിടുമകളോടു കൂടേ ഞാൻ വരട്ടേ;
നിന്റേ നീതിയെ മാത്രം ഓൎപ്പിക്കും.

17 ദൈവമേ, ചെറുപ്പത്തിലേ നീ എന്നെ പഠിപ്പിച്ചു
ഇതു വരേയും നിന്റേ അത്ഭുതങ്ങളെ ഞാൻ കഥിക്കും.

18 മൂപ്പുവരയും നരയോളവും ദൈവമേ എന്നെ കൈവിടൊല്ല;
നിൻ ഭുജത്തെ തലമുറയോടും
നിൻ വീൎയ്യത്തെ വരുവാനുള്ളവനോട് ഒക്കയും അറിയിക്കുംവരേ തന്നേ!

19 നിന്റേ നീതിയോ ദൈവമേ ഉയരത്തോളം (എത്തും);
വമ്പുകളെ ചെയ്യുന്ന ദൈവമേ,നിന്നെ പോലെ ആർ ഉള്ളു?

20 ഞങ്ങളെ പല ഞെരുക്കങ്ങളും തിന്മകളും കാണിച്ച്
നീ മടങ്ങി ഞങ്ങളെ ഉയിൎപ്പിക്കും
ഭൂമിയുടേ ആഴികളിൽനിന്നു മടങ്ങി ഞങ്ങളെ പൊന്തിക്കും.

21 എൻ വലിപ്പത്തെ നീ വൎദ്ധിപ്പിച്ചു
തിരിഞ്ഞു എന്നെ ആശ്വസിപ്പിക്കയും ചെയ്യും.

22 ഞാനും വീണാവാദ്യങ്ങളാൽ നിന്നെ വാഴ്ത്തും
എൻ ദൈവമേ നിന്റേ സത്യത്തെ തന്നേ;
കിന്നരംകൊണ്ടു നിണക്കു കീൎത്തിക്കും ഇസ്രയേലിന്റേ വിശുദ്ധനേ.

23 നിണക്കു കീൎത്തിക്കും; ആകയാൽ എന്റേ അധരങ്ങളും
നീ വീണ്ടെടുത്ത എൻ ദേഹിയും ആൎക്കും.

24 എൻ തിന്മയെ തിരയുന്നവർ നാണിച്ച് അമ്പരന്നതുകൊണ്ടു
എന്റേ നാവും നാൾ എല്ലാം നിന്റേ നീതിയെ ധ്യാനിക്കും.

൭൨. സങ്കീൎത്തനം.

സന്ധി രാജാവിന്നു വേണ്ടി അപേക്ഷ (൫) സൎവ്വലോകം അവനെ അനു
സരിക്കേണ്ടതു (൧൨) അവൻ സാധുരക്ഷകനും സൎവ്വസമ്മതനും (൧൬) അനുഗ്ര
ഹകാരിയും ആകും.

ശലോമോന്റേതു.

1 ദൈവമേ രാജാവിന്നു നിന്റേ ന്യായവിധികളെയും
രാജപുത്രന്നു നിന്റേ നീതിയെയും കൊടുക്ക! [ 93 ] 2 അവൻ തിരുജനത്തോടു നീതിയിലും
നിന്റേ ദീനരോടു ന്യായത്തിലും വിസ്തരിക്ക!

3 മലകൾ ജനത്തിന്നു സമാധാനം വഹിക്കാക,
കുന്നുകൾ കൂടേ നീതിയാൽ!

4 ജനത്തിലേ ദീനന്മാൎക്ക് അവൻ വിധിച്ചു
ദരിദ്രന്റേ മക്കളെ രക്ഷിച്ചു
പീഡിപ്പിക്കുന്നവനെ ഞെരിച്ചുകളക!

5 സൂൎയ്യനുള്ളളവും
ചന്ദ്രൻ കാണേ തലമുറതലമുറയോളവും നിന്നെ ഭയപ്പെടുമാറാക!

6 (അരിഞ്ഞ) പുല്പാട്ടിലേ മഴ പോലേ
ഭൂമിമേൽ കോരി ചൊരിയുന്ന മാരി കണക്കേ അവൻ ഇഴിഞ്ഞു വരിക!

7 അവന്റേ നാളുകളിൽ നീതിമാൻ തെഴുക്കുക
ചന്ദ്രൻ ഇല്ലാതാകുംവരേ സമാധാനപൂൎത്തിയും (ആക).

8 സമുദ്രം മുതൽ സമുദ്രം വരേയും
നദിമുതൽ ഭൂമിയറ്റങ്ങളോളവും അവൻ അധികരിക്ക!

9 അവന്റേ മുമ്പിൽ മരുവാസികൾ വണങ്ങുകയും
അവന്റേ ശത്രുക്കൾ പൂഴി നക്കുകയും,

10 തൎശിശിലും ദ്വീപുകളിലും അരചരായവർ വഴിപാടു വെക്കയും
ശബാസബാ ഇവറ്റിൻ രാജാക്കന്മാർ സമ്മാനം അൎപ്പിക്കയും,

11 അവനെ സകല രാജാക്കന്മാർ കുമ്പിടുകയും
സൎവ്വജാതികൾ സേവിക്കയും ചെയ്യും.

12 കാരണം അലറുന്ന ദരിദ്രനെയും
സഹായി ഇല്ലാത്ത ദീനനെയും അവൻ ഉദ്ധരിക്കും.

13 എളിയവനെയും അഗതിയെയും
ആദരിച്ചു ഭരിദ്രരുടേ ദേഹികളെ രക്ഷിക്കും;

14 തുയര സാഹസങ്ങളിൽനിന്ന് അവരുടേ പ്രാണനേ വീണ്ടുകൊള്ളും
അവരുടേ രക്തം അവന്റേ കണ്ണുകൾ്ക്കു വിലയേറും.

15 അപ്പോൾ (ദീനൻ) ഉയൎത്തു വന്നു ശബാസ്വൎണ്ണത്തിൽനിന്ന് അവന്നു കൊ
നിത്യം അവനു വേണ്ടി പ്രാൎത്ഥിക്കയും [ടുക്കയും
ദിനമ്പ്രതി അവനെ അനുഗ്രഹിക്കയും ചെയ്ക.

16 അപ്പോൾ ദേശത്തിൽ ധാന്യസമൃദ്ധി ഉണ്ടാക
മലമുകളിൽ അവന്റേ വിളവ് ലിബനോനെ പോലേ കിരുകിരുക്ക
ഭൂമിയിലേ സസ്യം പോലേ ഊരുകളിൽ (ആൾ) പൂക്കുക. [ 94 ] 17 അവന്റേ പേർ എന്നും ഉണ്ടായിരിക്ക!
സൂൎയ്യൻ കാണ്കേ തൻ നാമം തഴെച്ചു പോരും
അവനെകൊണ്ടു തങ്ങളെ അനുഗ്രഹിക്കയും
സൎവ്വജാതികൾ അവനെ ധന്യൻ എന്നു സ്തുതിക്കയും ചെയ്ക!

തനിച്ച് അത്ഭുതങ്ങളെ ചെയ്യുന്ന ഇസ്രയേലിൻ ദൈവമായ
യഹോവ എന്ന ദൈവം അനുഗ്രഹിക്കപ്പെടാവു അവ
ന്റേ തേജോനാമം എന്നും അനുഗ്രഹിക്കപ്പെടാക
സൎവ്വഭൂമിയും അവന്റേ തേജസ്സിനാൽ നിറയുമാറാക!
(൪ മോശ ൧൪, ൨ ൧) ആമെൻ, ആമെൻ!
ഇശ്ശായി പുത്രനായ ദാവിദിന്റേ പ്രാൎത്ഥനകൾ അവസാനിച്ചു.

മൂന്നാം കാണ്ഡം, ൭൩ - ൮൯:
ആസാഫ് (൭൩ - ൮൩) കോരഹ്യർ
മുതലായവരുടേ മിശ്രകീൎത്തനങ്ങൾ.

൭൩. സങ്കീൎത്തനം.

ദുഷ്ടന്മാരുടേ ഭാഗ്യത്താൽ വളരേ ചഞ്ചലിച്ച ശേഷം ദൈവം ഭക്തവത്സ
ലൻ എന്നു ബോധിച്ചു (൨) ആ ഭാഗ്യം കാണ്കയാൽ (൧൨) പരീക്ഷകൾ വന്നതു
വൎണ്ണിച്ചു (൧൫) തന്നെത്താൻ ആക്ഷേപിച്ചു കൃപയെ വാഴ്ത്തി (൨൫)ദൈവരക്ഷ
യിൽ ആശ്രയിച്ചുകൊണ്ടതു (കാലം: ൩൭. ൪൯. സങ്കീ.).

ആസാഫിൻ കീൎത്തന.

1 ഇസ്രയേലിന്നു ദൈവം സാക്ഷാൽ നല്ലവനത്രേ,
ഹൃദയശുദ്ധിയുള്ളവൎക്കു തന്നേ.

2 ഞാനോ അല്പം കുറയ എന്റേ കാലുകൾ ഇടറി
ഏകദേശം എൻ അടികൾ വഴുതിപ്പോയി.

3 കാരണം ദുഷ്ടരുടെ സൌഖ്യം കാണ്കേ
ഗൎവ്വികളിൽ എനിക്ക് എരിവു തോന്നി. [ 95 ] 4 അവൎക്കു മരണത്തോളം വ്യഥകൾ ഇല്ല
അവരുടേ ഊറ്റം തടി വെച്ചു;

5 മൎത്യന്റേ അദ്ധ്വാനത്തിൽ അവർ കൂടുകയും
മനുഷ്യരോട് ഒന്നിച്ചു തല്ലുകൊൾ്കയും ഇല്ല.

6 അതുകൊണ്ടു ഡംഭം അവൎക്കു കണ്ഠാഭരണവും
സാഹസം പുതെപ്പുമായി.

7 തൻ കണ്ണു മേദസ്സിൽ തുടിച്ചും
ഹൃദയത്തിലേ ഭാവനകൾ വഴിഞ്ഞും കാണുന്നു.

8 അവർ ഇളിച്ചു വല്ലാത്ത പീഡകളെ ഉരിയാടും
ഉയരത്തിൽനിന്നു സംസാരിക്കും;

9 തങ്ങളുടേ വായി സ്വൎഗ്ഗത്തിൽ ആക്കും
അവരുടേ നാവു ഭൂമിയിൽ പെരുമാറും.

10 അതുകൊണ്ടു (ദുഷ്ടൻ) തന്റേ ജനത്തെ ഇതിലേക്കു തിരിപ്പിക്കും,
അവർ നിറയ വെള്ളം ഊമ്പുകയും:

11 ഹോ ദൈവത്തിന് എങ്ങനേ തിരിയും
അത്യുന്നതന്ന് അറിവുണ്ടോ എന്നു പറകയും ചെയ്യും.

12 കണ്ടാലും ഇപ്രകാരം ദുഷ്ടന്മാർ
നിത്യം നിൎഭയരായി പ്രാപ്തിയെ വൎദ്ധിപ്പിച്ചു.

13 എന്നാൽ എൻ ഹൃദയത്തെ ഞാൻ നിൎമ്മലീകരിച്ചതും
നിൎദോഷത്തിൽ കുരങ്ങളെ കഴുകിയതും വെറുതേ അത്രേ;

14 ഞാൻ എല്ലാനാളും തല്ലുകൊണ്ടു താനും.
എന്റേ ശിക്ഷ രാവിലേ രാവിലേ (തട്ടും).

15 അവർ കണക്കേ ഞാനും വൎണ്ണിക്കട്ടേ എന്നു ഞാൻ ചൊല്കിലോ
അല്ലയോ നിന്റേ മക്കളുടേ തലമുറയോട് ഇതാ ഞാൻ ദ്രോഹിച്ചു പോയി.

16 ആയതു ബോധിപ്പാൻ ഞാൻ നണ്ണികൊണ്ടു
എൻ കണ്ണുകളിൽ അതു വ്യസനമായതു

17 ഞാൻ ദേവന്റേ വിശുദ്ധസ്ഥലങ്ങളിൽ പുക്കു
അവരുടേ അവസാനം വിവേചിക്കുംവരേ തന്നേ.

18 വഴുതലുള്ളതിൽ അത്രേ നീ അവരെ ആക്കുന്നു
ഇടിപൊടിയോളം അവരെ വീഴിക്കുന്നു.

19 ക്ഷണത്തിൽ അവർ പാഴായി പോയി
അറുതി വന്നു മെരുൾ പൂണ്ടു സന്നമായത് എങ്ങനേ!

20 ഉണരുമ്പോൾ കിനാവിന്നൊത്തവണ്ണം;
കൎത്താവേ നീ ജാഗരിച്ചാൽ അവരുടേ ബിംബത്തെ നിരസിക്കുന്നു. [ 96 ] 21 ഞാനോ ഹൃദയം പുളിച്ചും
ഉൾ്പൂവുകൾ തുളെഞ്ഞും പോയപ്പോൾ,

22 അറിയാത്ത പൊട്ടനും
നിന്നോടു കന്നുകാലിയും ആയിരുന്നു.

23 എന്നിട്ടും നിത്യം ഞാൻ നിന്നോടത്രേ
എന്റേ വലങ്കൈ നീ പിടിച്ചുവല്ലോ.

24 നിൻ ആലോചനയാൽ എന്നെ നടത്തും
പിന്നേ തേജസ്സിൽ എന്നെ ചേൎത്തുകൊള്ളും.

25 സ്വൎഗ്ഗങ്ങളിൽ എനിക്ക് (മറ്റ്) ആർ ഉള്ളു?
ഭൂമിയിൽ നിന്നെ ഒഴികേ ഞാൻ ആഗ്രഹിക്കുന്നതും ഇല്ല.

26 എൻ ദേഹവും ദേഹിയും മാഴ്കി
എന്നാലും ദൈവം എന്നും എന്റേ ഹൃദയപ്പാറയും എൻ ഓഹരിയും തന്നേ.

27 നിന്നോട് അകന്നവർ അതാ കെട്ടു പോകുമല്ലോ,
നിന്നെ വിട്ടു പുലയാടുന്നവനെ ഒക്കയും നീ ഒടുക്കുന്നു.

28 എനിക്കോ ദേവസാമീപ്യം നല്ലൂ
നിന്റേ തൊഴിലുകളെ എല്ലാം ഞാൻ വൎണ്ണിപ്പാനായി
യഹോവയായ കൎത്താവിൽ എൻ ആശ്രയം വെച്ചിരിക്കുന്നു.

൭൪. സങ്കീൎത്തനം.

യരുശലേമിലേ ദേവാലയത്തിന്റേ സംഹാരത്താൽ സങ്കടപ്പെട്ടു (൧൦) സ
ൎവ്വശക്തന്റേ സഹായത്തിൽ ആശ്രയിച്ചു (൧൮) ദേവജനത്തിൻ ഉദ്ധാരണത്തി
നായി അപേക്ഷിച്ചതു (കാലം: ബാബൽ പ്രവാസം).

ആസാഫ്യ ഉപദേശപ്പാട്ടു.

1 ദൈവമേ നീ എന്നേക്കും തള്ളിവിട്ടു
നിന്റേ മേച്ചലിലേ ആടുകളിൽ നിൻ കോപം പുകെക്കുന്നത് എന്തിന്നു?

2 പണ്ടു നീ സമ്പാദിച്ച തിരുസഭയെയും
നിൻ അവകാശഗോത്രത്തെ (യിറ. ൧൦, ൧൬)വീണ്ടെടുത്തതും
നീ വസിച്ചു കൊണ്ടു ചിയോൻ മലയെയും ഓൎക്കേണമേ.

3 എന്നെന്നേക്കും ഇടിപൊടിയായതിലേക്കു നിൻ അടികളെ എഴുന്നെള്ളി
വിശുദ്ധസ്ഥലത്തുള്ളത് ഒക്കയും ശത്രു വിടക്കാക്കി. [ക്ക,

4 നിന്റേ മാറ്റാന്മാർ തിരുസങ്കേതസ്ഥലങ്ങളകത്ത് അലറുകയും
തങ്ങളുടേ അടയാളങ്ങളെ അടയാളങ്ങളാക്കി വെക്കയും

5 മരക്കാട്ടിൽ മഴു ചുഴറ്റി ഓങ്ങുമ്പോലേ കാണാകയും [ 97 ] 6 അവറ്റിലേ കൊത്തുനിരകളെ ഒക്കത്തക്ക അതാ കോടാലി മുട്ടികളാലും

7 നിന്റേ വിശുദ്ധസ്ഥാനത്തിനു തീ കൊടുക്കയും [കുത്തുകയും
തിരുനാമത്തിൻ പാൎപ്പിടത്തെ നിലംവരേ തീണ്ടിക്കയും ചെയ്തു.

8 അവർ ഹൃദയംകൊണ്ടു നാം ഇവരെ ഒക്കത്തക്ക വലെക്കട്ടേ എന്നു ചൊല്ലി
ദേശത്തിൽ ദേവസങ്കേതങ്ങളെ എല്ലാം ചുട്ടുകളഞ്ഞു.

9 ഞങ്ങളുടേ അടയാളങ്ങളെ കാണ്മാനില്ല
പ്രവാചകൻ ഇല്ലായ്വവന്നു,
എത്രോടം എന്ന് അറിയുന്നവനും ഞങ്ങളോട് ഇല്ല.

10 ദൈവമേ മറുതല നിന്ദിപ്പതും
ശത്രു തിരുനാമത്തെ എന്നേക്കും നിരസിപ്പതും എത്രത്തോളം?

11 നിന്റേ ഹസ്തവും വലങ്കൈയും മടക്കുന്നത് എന്തിന്നു?
മടിയുടേ അകത്തുനിന്നു (നീട്ടി) മുടിക്കുക!

12 എന്നിട്ടും ദൈവം പണ്ടേ എൻ രാജാവ്
ദേശത്തിന്നുള്ളിൽ രക്ഷകളെ പ്രവൃത്തിക്കുന്നവൻ.

13 നിന്റേ ശക്തിയാൽ നീ സമുദ്രത്തെ പിളൎന്നു
വെള്ളങ്ങളിൽ കടലാനകളുടേ തലകളെ ഉടെച്ചു;

14 മുതലതലകളെ നീ തകൎത്തു
വറണ്ട കരമേലുള്ള വംശത്തിന്ന് അവ തീനാക്കി കൊടുത്തു,

15 ഉറവും പുഴയും നീ വിടൎത്തു
നിത്യനദികളെ വററിച്ചു.

16 പകൽ നിന്റേതു രാത്രിയും നിന്റേതു
ജ്യോതിസ്സും സൂൎയ്യനെയും നീ നിറുത്തി,

17 ഭൂമിയുടേ അതിരുകളെ ഒക്കയും നീ സ്ഥാപിച്ചു
വേനലും ഹിമകാലവും ആയവ നീ നിൎമ്മിച്ചു.

18 ഇവ ഓൎക്ക യഹോവയേ ശത്രു നിന്ദിച്ചു
മൂഢജനം തിരുനാമത്തെ നിരസിച്ചുവല്ലോ.

19 കൊതിയേറും ജന്തുവിന്നു നിന്റേ കറുപ്രാവിനെ കൊടുത്തു കളയല്ലേ,
നിന്റേ എളിയവരുടേ സമൂഹത്തെ എന്നേക്കും മറക്കൊല്ല!

20 നിയമത്തെ നോക്കിക്കൊൾ്ക!
ഭൂമിയിലേ കൂരിരിട്ടുകൾ സാഹസവാസങ്ങളാൽ നിറഞ്ഞിരിക്കുന്നുവല്ലോ.

21 ചതഞ്ഞവൻ ലജ്ജിച്ചു മടങ്ങായ്ക
എളിയവനും ദരിദ്രനും തിരുനാമത്തെ സ്തുതിക്കുക!

22 ദൈവമേ എഴുനീല്ക്ക നിന്റേ വ്യവഹാരത്തെ തീൎക്ക,
മൂഢനാൽ എല്ലാനാളും നിണക്കുള്ള നിന്ദയെ ഓൎക്കേണമേ; [ 98 ] 23 നിന്റേ മാറ്റാന്മാരുടേ ശബ്ദവും
നിന്റേ വൈരികളുടേ നിനാദം നിത്യം കിളരുന്നതും മറക്കൊല്ല!

൭൫. സങ്കീൎത്തനം.

വലിയ സങ്കടത്തിൽനിന്നു രക്ഷിക്കുന്ന ദൈവത്തെ സ്തുതിച്ചു (൫) ശത്രുക്ക
ളെ ശാസിച്ചു പ്രബോധിപ്പിച്ചു (൧൦) ദുഷ്ടനിഗ്രഹത്തിന്നായി വാഴ്ത്തിയതു (കാ
ലം: സങ്കീ. ൪൬. ൨ നാൾ. ൩൨, ൮).

സംഗീതപ്രമാണിക്കു, നശിപ്പിക്കൊല്ല (൫൭, ൧);
ആസാഫ്യ കീൎത്തനയാകുന്ന പാട്ടു.

2 ദൈവമേ നിന്നെ ഞങ്ങൾ വാഴ്ത്തുന്നു നിന്നെ വാഴ്ത്തുന്നു,
തിരുനാമം സമീപം എന്നു നിന്റേ അതിശയങ്ങളും കഥിക്കുന്നു.

3 ഞാൻ തക്കം കിട്ടി നേരായി വിധിക്കും;

4 ഭൂമിയും അതിൽ വസിക്കുന്നവരും എല്ലാം ഉരുകിപ്പോയി (൪൬, ൭)
അതിൻ തൂണുകളെ ഞാൻ തൂക്കി നാട്ടി എന്നത്രേ. (സേല)

5 ഞാൻ ഗൎവ്വികളോടു ഗൎവ്വിക്കരുതേ എന്നു പറയുന്നു,
ദുഷ്ടന്മാരോടും (ചൊല്ലുന്നിതു)കൊമ്പുയൎത്തായ്വിൻ,

6 പൊക്കത്തിൽ നിങ്ങളുടേ കൊമ്പ് ഉയൎത്തുകയും
കഴുത്തു ഞെളിച്ചു തിളപ്പുരെക്കയും ഒല്ല!

7 കാരണം കിഴക്കു പടിഞ്ഞാറുകളിൽ നിന്നല്ല
മരുവിൽനിന്നും അല്ല ഉയൎച്ച വരുന്നതു.

8 ന്യായം വിധിക്കുന്നവൻ ദൈവമത്രേ,
അവൻ ഇവനെ താഴ്ത്തും ഇവനെ ഉയൎത്തുകയും ചെയ്യും.

9 യഹോവയുടേ കൈയിൽ ഒരു പാനപാത്രമുള്ളതു
വീഞ്ഞു നുരെച്ചും വിരകിയ മദ്യം നിറഞ്ഞും ഇരിക്കുന്നു;
അതിൽനിന്ന് അവൻ പകൎന്നു കൊടുക്കും,
ഭൂമിയിലേ സകല ദുഷ്ടന്മാരും അതിൻ ഊറലും മോണു കുടിക്കേയുള്ളു.

10 (എന്നതു), ഞാൻ യുഗപൎയ്യന്തം കഥിക്കയും
യാക്കോബിൻ ദൈവത്തെ കീൎത്തിക്കയും,

11 ദുഷ്ടരുടേ കൊമ്പുകൾ എല്ലാം അറുക്കയും ചെയ്യും,
നീതിമാന്റേ കൊമ്പുകൾ ഉയൎത്തപ്പെടും (താനും). [ 99 ] ൭൬. സങ്കീൎത്തനം.

സൻഹരീബെ നിഗ്രഹിച്ച ദൈവം (൫) യുദ്ധവീരനും (൮) ന്യായാധിപ
നും ആയി വിളങ്ങുകയാൽ (൧൧) ഏവരാലും സ്തുത്യൻ (കാലം: സങ്കീ. ൪൬, ൭൫.
൨ നാള. ൩൨, ൨൩).

സംഗീതപ്രമാണിക്കു, കമ്പിനാദത്തോടേ;
ആസാഫ്യ കീൎത്തനയാകുന്ന പാട്ടു.

2 യഹൂദയിൽ ദൈവം അറിയപ്പെട്ടവൻ
ഇസ്രയേലിൽ അവന്റേ പേർ വലിയതു.

3 ശലേമിൽ അവന്റേ കുടിലും
ചിയോനിൽ അവന്റേ പാൎപ്പും ആയി.

4 അവിടേക്ക് അവൻ വില്ലിൻ മിന്നലുകളെ പൊട്ടിച്ചു
പലിശയും വാളും യുദ്ധവും (മുട്ടിച്ചു). (സേല)

5 നിയേ പ്രതാപവാൻ
കവൎച്ച മലകളേക്കാൾ നിരന്നവൻ

6 മനമിടുക്കന്മാർ കവരപ്പെട്ട സ്വനിദ്രയെ ഉറങ്ങി
പ്രാപ്തിയേറും പുരുഷർ ആരും തൻ കൈ കണ്ടെത്തിയതും ഇല്ല.

7 യാക്കോബിൻ ദൈവമേ നീ പഴിക്കയാൽ
രഥവും അശ്വവും സുഷുപ്തിയിൽ ആയി.

8 നീ, നീ ഭയങ്കരൻ!
നിൻ കോപം തുടങ്ങുമ്പോൾ തിരുമുമ്പിൽ ആർ നില്ക്കും?

9 സ്വൎഗ്ഗത്തിൽനിന്നു നീ നടുതീൎപ്പു കേൾ്പിച്ചു
ഭൂമി ഭയപ്പെട്ട് അടങ്ങി പാൎത്തു,

10 ഭൂമിയിലേ സാധുക്കളെ ഒക്കയും രക്ഷിപ്പാൻ
ദൈവം ന്യായവിധിക്ക് എഴുനീല്ക്കയിൽ തന്നേ. (സേല)

11 മനുഷ്യന്റേ ഊഷ്മാവ് നിന്നെ വാഴ്ത്തുന്നു സ്പഷ്ടം
ഊഷ്മാക്കളുടെ ശേഷിപ്പും നീ അരക്കെട്ടാക്കിക്കൊള്ളും.

12 നിങ്ങളുടേ ദൈവമായ യഹോവെക്കു നേൎന്നും ഒപ്പിച്ചും കൊടുപ്പിൻ!
അവന്റേ ചുറ്റും ഉള്ളവർ എല്ലാവരും ഭയങ്കരന്ന് തിരുമുല്ക്കാഴ്ച കൊണ്ടു

13 മന്നവന്മാരുടേ കരുത്തിനെ അരിയുമല്ലോ [വരൂ (൬൮, ൩൦)!
ഭ്രരാജാക്കൾ്ക്കു ഭയങ്കരനായവൻ. [ 100 ] ൭൭. സങ്കീൎത്തനം.

(൨) നെടുങ്കഷ്ടത്തിൽ യഹോവയെ വിളിച്ചു (൫) പണ്ടുള്ള നടപ്പുകളെ ഓ
ൎത്തു (൮) സംശയിച്ച ശേഷം (൧൧) സ്തുതിപ്പാൻ ഒരുമ്പെട്ടു (൧൪) ദൈവാത്ഭുങ്ങ
ളായ (൧൭) ചെങ്കടൽ കടപ്പു ഇത്യാദികളെ വൎണ്ണിച്ചതു.

യദിഥുൻ (എന്ന വാദ്യക്കാരിൽ) സംഗീതപ്രമാണിക്കു (൬൨, ൧) );
ആസാഫിന്റേ കീൎത്തന.

2 എൻ ശബ്ദം ദൈവത്തിലേക്കായി, ഞാൻ നിലവിളിക്കുക,
എൻ ശബ്ദം ദൈവത്തിലേക്ക് ആക, എന്നെ ചെവികൊള്ളുക!

3 എന്റേ ഞെരിക്കനാളിൽ ഞാൻ കൎത്താവേ അന്വേഷിച്ചു,
രാത്രിയിൽ എൻ കൈ തളരാതേ മലൎത്തി,
എൻ ദേഹി ആശ്വാസപ്പെടുന്നതിനോടു മറുത്തു ( ൧ മോ. ൩൭, ൩൫).

4 ദൈവത്തെ ഞാൻ ഓൎത്തു മുറയിടും,
ചിന്തിച്ചിട്ട് എൻ ആത്മാവു മാഴ്കുന്നു. (സേല)

5 എൻ കണ്ണിമകളെ നീ പിടിച്ചു വെച്ചു
ഞാൻ ഉരിയാടാതാണ്ണം ഇടിഞ്ഞു.

6 അന്നു പൂൎവ്വദിവസങ്ങളെയും
യുഗങ്ങളുടേ ആണ്ടുകളെയും ഞാൻ എണ്ണി.

7 രാത്രിയിൽ എൻ വീണാനാദത്തെ ഞാൻ ഓൎക്കുക
എൻ ഹൃദയത്തോടു ചിന്തിക്ക എന്നിട്ട് എൻ ആത്മാവ് ആരാഞ്ഞിതു:

8 കൎത്താവ് യുഗങ്ങളോളവും തള്ളിക്കുളയുമോ?
പ്രസാദിപ്പാൻ ഇനി തോന്നുകയില്ലയോ?

9 അവന്റേ ദയ എന്നേക്കും ഒടുങ്ങിയോ?
തലമുറ തലമുറവരേയും വാഗ്ദത്തം തീൎന്നു പോയോ?

10 കരുണ ചെയ്വാൻൻ ദേവൻ മറന്നുവോ? [(സേല)
തന്റേ കരളലിവിനെ കോപത്തിൽ അടെച്ചു വെച്ചുവോ? എന്നു തന്നേ.

11 പിന്നേ ഞാൻ പറഞ്ഞു: ഇത് എന്റെ പിണി,
അത്യുന്നതന്റേ വലങ്കൈ വിളങ്ങും ആണ്ടുകൾ തന്നേ.

12 ഞാൻ യാഹിന്റേ വങ്ക്രിയകളെ ഓൎപ്പിക്കും,
പണ്ടുള്ള നിൻ അത്ഭുതത്തെ ഓൎക്കുമല്ലോ;

13 നിന്റേ കൎമ്മം എല്ലാം ധ്യാനിച്ചും
നിൻ വങ്ക്രിയകളെ ചിന്തിച്ചുംകൊള്ളും.

14 ദൈവമേ, നിന്റേ വഴി വിശുദ്ധിയിൽ തന്നേ
ദൈവത്തോളം വലുതായ ദേവൻ ആർ? [ 101 ] 15 അത്ഭുതം ചെയ്യുന്ന ദേവൻ നീ തന്നേ,
നിന്റേ ശക്തിയെ ജനക്കൂട്ടങ്ങളിൽ നീ അറിയിച്ചു.

16 നിൻ ജനത്തെ ഭുജത്താൽ വീണ്ടെടുത്തു
യാക്കോബ് യോസേഫ് എന്നവരുടേ മക്കളേ തന്നേ. (സേല)

17 വെള്ളങ്ങൾ നിന്നെ കണ്ടു
ദൈവമേ വെള്ളങ്ങൾ നിന്നെ കണ്ട് ഈറ്റുനോവിലായി,
ആഴികൾ കലങ്ങി;

18 കാൎമ്മേഘങ്ങൾ വെള്ളം ചൊരിഞ്ഞു,
ഇളമുകിലുകൾ മുഴക്കം കേൾ്പിച്ചു,
തിരുശരങ്ങൾ ഊടാടി;

19 നിന്റേ ഇടിശബ്ദം വട്ടം ചുഴന്നു,
മിന്നലുകൾ ഊഴിയെ പ്രകാശിപ്പിച്ചു
ഭൂമി കുലുങ്ങി നടുങ്ങി.

20 നിന്റേ വഴി സമുദ്രത്തിലും തിരുപാതകൾ പെരുവെള്ളത്തിലും ആയി,
നിന്റേ ചുവടുകൾ അറിയപ്പെട്ടതും ഇല്ല.

21 ആട്ടിങ്കൂട്ടം പോലേ നിൻ ജനത്തെ
മോശ അഹരോന്മാരുടേ കൈയാൽ നീ വഴി നടത്തി.

൭൮. സങ്കീൎത്തനം.

മോശയുടേ കാലത്തെ ഓൎത്തു (൫) ധൎമ്മവെപ്പിന്റേ താല്പൎയ്യത്തെ സൂചിപ്പി
ച്ചശേഷം (൯) എഫ്രയിം നടത്തുന്ന സമയം കല്പനാലംഘനം ആക്രമിച്ചതി
നാൽ (൧൨) ഇസ്രയേൽ പണ്ടുള്ളവരെ പോലേ അവിശ്വാസത്തിൽ ദുഷിച്ചു
പോയി (൪൩) മിസ്രയിൽ ചെയ്ത ദേവാത്ഭുതങ്ങളും മറ്റും മറന്നു പോകകൊണ്ടു
(൫൭) ദൈവം എഫ്രയിമെ താഴ്ത്തി ശിലോവെ വിട്ടു (൬൫) യൂദാവിൽ കടാക്ഷി
ച്ചു ചിയോൻ ദാവിദ് എന്ന നാമങ്ങളെ തെരിഞ്ഞെടുത്തതിനാൽ ൧൨ ഗോത്ര
ങ്ങളെയും പ്രബോധിപ്പിച്ചതു.

ആസാഫിന്റേ ഉപദേശപ്പാട്ടു.

1 എന്റേ ജനമേ എൻ ധൎമ്മോപദേശത്തെ ചെവിക്കൊൾ്ക,
എന്റേ വായ്മൊഴികൾക്കു കാതുചായ്പിൻ!

2 ഞാൻ ഉപമയാൽ എന്റേ വായി തുറക്കട്ടേ
പുരാണ (ചരിത്ര)ത്തിൽനിന്നു കടങ്കഥ പൊഴിയട്ടേ!

3 നാം കേട്ടറിഞ്ഞും
പിതാക്കന്മാർ നമ്മോടു വിവരിച്ചും ഉള്ളവ തന്നേ, [ 102 ] 4 അവരുടേ മക്കളോടു നിഷേധിക്കാതേ
പിറേറ തലമുറയോടു യഹോവയുടേ സ്തുതികളെയും
അവന്റേ ഓജസ്സും അവൻ ചെയ്ത അതിശയങ്ങളും നാം വൎണ്ണിച്ചു പോരുക.

5 അവനാകട്ടേ യാക്കോബിൽ സാക്ഷ്യം സ്ഥാപിച്ചു
ഇസ്രയേലിൽ ധൎമ്മത്തെ വെച്ചപ്പോൾ,
നമ്മുടേ പിതാക്കന്മാരോടു ആയവ തങ്ങളുടേ മക്കളെ അറിയിപ്പാൻ കല്പി

6 പിറ്റേ തലമുറ ഗ്രഹിക്കയും [ച്ചു.
ജനിപ്പാനുള്ള മക്കൾ എഴുനീറ്റു തങ്ങളുടേ മക്കളോടു വിവരിക്കയും,

7 ഇവർ തങ്ങളുടേ പ്രത്യാശ ദൈവത്തിങ്കൽ വെക്കയും
ദേവന്റേ വങ്ക്രിക്രിയകളെ മറക്കാതേ തൽകല്പനകളെ സൂക്ഷിക്കയും

8 പിതാക്കളെ പോലേ ഹൃദയം ഒരുക്കാതേ
ദേവനോടു വിശ്വസ്തമല്ലാത്ത ആത്മാവുള്ള ക്രട്ടമായി [ന്നത്രേ.
മത്സരിച്ചും മറുത്തും കൊള്ളുന്ന തലമുറയായി പോകായ്കയും ചെയ്യേണ്ടതി

9 എഫ്രയിം പുത്രന്മാർ വില്ലാളികളായ ആയുധപാണികൾ എങ്കിലും
അടൽ പോരുന്ന നാളിൽ പിന്തിരിഞ്ഞു;

10 ദൈവത്തിൻ നിയമത്തെ അവർ കാക്കാതേ
അവന്റേ ധൎമ്മത്തിൽ നടക്കുന്നതു വെറുത്തു,

11 തൽപ്രവൃത്തികളെയും
അവൻ അവൎക്കു കാണിച്ച അതിശയങ്ങളെയും മറന്നു വിട്ടു.

12 ആയവൻ മിസ്രദേശത്തു ചാനി നാട്ടിൽ
അവരുടേ പിതാക്കന്മാർ കാണ്കേ അതിശയം ചെയ്തു:

13 സമുദ്രം പിളൎന്നു അവരെ കടത്തി
അണ പോലേ വെള്ളങ്ങളെ നിറുത്തി (൨ മോ. ൧൫, ൮);

14 പകലിൽ മേഘത്താലും
രാത്രി എല്ലാം അഗ്നിപ്രകാശത്താലും അവരെ നടത്തി.

15 മരുവിലേ പാറകളെ പിളൎന്നു
ആഴികൊണ്ട് എന്ന പോലേ അവരെ പെരികേ കുടിപ്പിച്ചു

16 ശൈലത്തിൽനിന്ന് ഒഴുക്കുകളെ പുറപ്പെടുവിച്ചു
പുഴകൾ കണക്കേ നീർ ഇറക്കി.

17 ആയവരോ ഇനിയും അവനോടു പാപം ചെയ്തു
വറണ്ടതിൽ അത്യുന്നതനോടു മറുത്തു പോന്നു,

18 തങ്ങളുടേ കൊതിക്ക് ആഹാരം ചോദിപ്പാന്തക്കവണ്ണം
ഹൃദയംകൊണ്ടു ദേവനെ പരീക്ഷിച്ചു: [ 103 ] 19 ദേവൻ മരുവിലും മേശ ഒരുക്കുവാൻ ശക്തനോ?

20 അതാ പാറയെ അവൻ അടിപ്പിച്ചിട്ടു വെള്ളങ്ങൾ വഴിഞ്ഞു.
തോടുകൾ ഒലിച്ചുവല്ലോ;
അപ്പം തരുവാൻ കൂടേ കഴിയുമോ?
സ്വജനത്തിന്ന് ഇറച്ചി എത്തിക്കുമോ?
എന്നു ചൊല്ലി ദൈവത്തിന്ന് എതിർ പറഞ്ഞു.

21 എന്നതു കേട്ടിട്ടു യഹോവ കെറുത്തു
യാക്കോബിന്നു നേരേ തീ കത്തി
ഇസ്രയേലിന്നു നേരേ കോപം കിളൎന്നു,

22 അവർ ദൈവത്തിൽ വിശ്വസിക്കാതേയും
അവന്റേ രക്ഷയിൽ ആശ്രയിക്കാതേയും പോകയാൽ തന്നേ.

23 മീത്തൽ ഇളമുകിലെ കല്പിച്ചു
വാനവാതിലുകളെ തുറന്നു,

24 തിന്മാൻ അവരുടേ മേൽ മന്ന വൎഷിച്ചു
സ്വൎഗ്ഗധാന്യം അവൎക്കു കൊടുത്തു;

25 ശൌൎയ്യവാന്മാരുടേ അപ്പം അവനവൻ തിന്നു
തൃപ്തിയോളം അവവൎക്കു വഴിയൂട്ട് അയച്ചു.

26 കിഴക്കങ്കാറ്റെ വാനത്തിൽ(നിന്നു) യാത്രയാക്കി
സ്വശക്തിയാൽ തെന്നലിനെ വരുത്തി,

27 അവരിൽ ധൂളി പോലേ ഇറച്ചിയും
കടലിലേ മണൽ പോലേ ചിറകുറ്റ പക്ഷിയും ചെയ്തു,

28 പാളയനടുവിലും
അവരുടേ പാൎപ്പിടങ്ങൾ്ക്കു ചുറ്റും വീഴിച്ചു;

29 അവരും തിന്നു ഏറ്റം തൃപ്തരായി
അവൎക്ക് അവൻ ആഗ്രഹം പോലേ വരുത്തി.

30 ആഗ്രഹിച്ചതിനോട് അവർ വേൎവ്വിടാതേ
അവരുടേ ഭക്ഷണം വായിൽ ഉള്ളപ്പോൾ തന്നേ

31. ദൈവകോപം അവരെക്കൊള്ള കിളൎന്നു
അവരിൽ തടി വെച്ചവരെ അവൻ കൊന്നു
ഇസ്രയേൽ യുവാക്കളെ കമിഴ്ത്തിക്കളഞ്ഞു.

32 ഇതെല്ലാം സംഭവിച്ചിട്ടും അവർ പിന്നേയും പാപം ചെയ്തു വന്നു
അവന്റേ അതിശയങ്ങളാൽ വിശ്വസിച്ചതും ഇല്ല (൪ മോ. ൧൪, ൧൧).

33 അവനും മായയിൽ അവരുടേ നാളുകളെയും
ത്രാസത്തിൽ അവരുടേ ആണ്ടുകളെയും ക്ഷയിപ്പിച്ചു [ 104 ] 34 അവരെ കൊന്നാൽ അവനെ തിരയും,
മടങ്ങി വന്നു ദേവനെ തേടുകയും,

35 ദൈവം തങ്ങളുടേ പാറ എന്നും
അത്യുന്നത ദേവൻ തങ്ങളെ വീണ്ടെടുപ്പുകാരൻ എന്നും ഓൎക്കയും ചെയ്യും.

36 വായികൊണ്ട് അവന്നു ബോധം വരുത്തി
നാവുകൊണ്ട് അവന്നു ഭോഷ്ക്കു പറയും;

37 അവരുടേ ഹൃദയം അവനോടു സ്ഥിരമല്ല താനും;
അവന്റേ നിയമത്തിൽ അവർ ഉറെച്ചതും ഇല്ല.

38 ആയവനോ കരളലിഞ്ഞു
ദ്രോഹത്തെ മൂടിക്കളകയും നശിപ്പിക്കായ്കയും
അന്നന്നു സ്വകോപത്തെ മടക്കയും
തന്റേ എല്ലാ ഊഷ്മാവിനെ ഉണൎത്തായ്കയും ചെയ്യും;

39 അവർ ജഡം എന്നും തിരിഞ്ഞു
വരാതേ പോയ്പോകുന്ന ശ്വാസം എന്നും അവൻ ഓൎത്തു.

40 മരുഭൂമിയിൽ അവർ എത്രവട്ടം അവനോടു മറുത്തു
പാഴ്നിലത്തിൽ അവനെ മുഷിപ്പിച്ചു!

41 തിരികേ തിരികേ ദേവനെ പരീക്ഷിച്ചു
ഇസ്രയേലിന്റേ വിശുദ്ധനെ ഉഴപ്പിച്ചു.

42 മാറ്റാനിൽനിന്ന് അവരെ വീണ്ടുകൊണ്ടു നാൾ
അവന്റേ കയ്യേ അവർ ഓൎത്തില്ല;

43 മിസ്രയിൽ അവൻ തന്റേ അടയാളങ്ങളെയും
ചാനി നാട്ടിൽ തൻ അത്ഭുതങ്ങളെയും ഇട്ടതും,

44 അവരുടേ കൈ വഴികളെ രക്തമാക്കി മാറ്റി
തോടുകളെ കുടിക്കാതാക്കി ചമെച്ചതും,

45 പോന്തകൾ അവരിൽ അയച്ചു തിന്നിച്ചു
തവള (മുതലായതിനാൽ) നശിപ്പിച്ചതും,

46 അവരുടേ വിളവിനെ വെട്ടുകിളിക്കും
അവരുടേ പ്രയത്നത്തെ തുള്ളന്നും കൊടുത്തതും,

47 കന്മഴകൊണ്ട് അവരുടേ മുന്തിരിവള്ളിയും
ആലിപ്പഴംകൊണ്ട് അമാറത്തികളും വധിച്ചതും,

48 അവരുടേ കന്നുകാലികളെ കന്മഴെക്കും
മൃഗക്കൂട്ടങ്ങളെ ജ്വാലകൾ്ക്കും സമൎപ്പിച്ചതും,

49 തൻ കോപത്തിൻ ചൂടു ചീറ്റം ഈറൽ പീഡ
ഇവറ്റോടു ദുൎദൂതന്മാരുടേ വ്യൂഹത്തെ അവരിൽ അയച്ചൂട്ടു. [ 105 ] 50 സ്വകോപത്തിന്നു മാൎഗ്ഗം നികത്തി
മരണത്തോട് അവരുടേ പ്രാണനെ വിലക്കാതേ
മഹാവ്യാധിയിൽ അവരുടേ ജീവനെ സമൎപ്പിച്ചു,

51 മിസ്രയിലേ കടിഞ്ഞൂലിനെ ഒക്കയും
ഹാം കൂടാരങ്ങളിലേ വീൎയ്യങ്ങളുടേ മീത്ത് എല്ലാം അടിച്ചതും,

52 ആട്ടിങ്കൂട്ടം പോലേ സ്വജനത്തെ യാത്രയാക്കി
നിവഹം കണക്കേ മരുവിൽ കൂടി തെളിച്ചതും,

53 താൻ നിൎഭയമായി നടത്തുകയാൽ
അവർ പേടിയാതേ നില്ക്കേ ശത്രുക്കളെ സമുദ്രം മൂടിയതും,

54 തന്റേ വിശുദ്ധ അതിരിലേക്ക്
തന്റേ വലങ്കൈ സമ്പാദിച്ച ഈ മലയോളം അവരെ വരുത്തിയതും,

55 ജാതികളെ അവരുടേ മുമ്പിൽനിന്നു നീക്കി
അളത്തക്കയറുകൊണ്ട് അവകാശമാക്കിക്കളഞ്ഞു
അവരുടേ കൂടാരങ്ങളിൽ ഇസ്രയേൽ ഗോത്രങ്ങളെ താൻ കുടിയിരുത്തി
[യതും (അവർ മറന്നു കഷ്ടം).

56 അനന്തരം അവർ അത്യുന്നത ദൈവത്തെ പരീക്ഷിച്ചു മറുത്തു
അവന്റേ സാക്ഷ്യങ്ങളെ പ്രമാണിക്കാതേ,

57 തങ്ങളുടേ അപ്പന്മാരെ പോലേ ചതിച്ചു പിൻവാങ്ങി
കൃത്രിമവില്ലു കണക്കേ മറിഞ്ഞു പോയി,

58 തങ്ങളുടേ കുന്നുകാവുകളെ കൊണ്ട് അവന്നു വ്യസനവും
വിഗ്രഹങ്ങളാൽ എരിവും വരുത്തി.

59 എന്നതു ദൈവം കേട്ടിട്ടു കെറുത്തു (൨ ൧)
ഇസ്രയേലേ ഏറ്റം നിരസിച്ചു,

60 മനുഷ്യരിൽ വസിപ്പിച്ച കൂടാരമാകുന്ന
ശീലോ പാൎപ്പിടത്തെ ഉപേക്ഷിച്ചു,

61 സ്വശക്തിയെ പ്രവാസത്തിലും
തന്റേ അഴകിനെ മാറ്റാന്റെ കൈയിലും കൊടുത്തു,

62 സ്വജനത്തെ വാളിന്നു സമൎപ്പിച്ചുകളഞ്ഞു
തന്റേ അവകാശത്തോടു കെറുത്തു (൧ ശമു. ൪).

63 അവന്റേ യുവാക്കളെ അഗ്നി ഭക്ഷിച്ചു
അവന്റേ കന്യമാരെ (വേളിപ്പാട്ടുകളാൽ) കൊണ്ടാടുമാറില്ല;

64 അവന്റേ പുരോഹിതന്മാർ വാളാൽ പട്ടു
അവന്റേ വിധവമാർ കരയാതേ നില്ക്കും. [ 106 ] 65 അപ്പോൾ കൎത്താവ് നിദ്രിതനെ പോലെ ഉണൎന്നു
വീഞ്ഞിനാൽ അട്ടഹാസിക്കുന്ന ശൂരനോടു ഒത്തു,

66 തന്റേ മാറ്റാന്മാരെ പിന്നോക്കം തല്ലി
നിത്യനിന്ദ അവൎക്കു ഏകി.

67 യോസേഫിൻ കൂടാരത്തെ നിരസിച്ചു
എഫ്രയിം ഗോത്രത്തെ തെരിഞ്ഞെടുക്കാതേ

68 യഹൂദഗോത്രത്തെയും
താൻ സ്നേഹിച്ച ചിയോൻ മലയെയും തെരിഞ്ഞെടുത്തു.

69 ഉന്നത (സ്വൎഗ്ഗം) പോലേ തന്റേ വിശുദ്ധസ്ഥലത്തെ പണിചെയ്തു
യുഗത്തോളം അടിസ്ഥാനം ഇട്ടു ഭൂമികണക്കേ (ആക്കി);

70 സ്വദാസനായ ദാവിദെ വരിച്ചു
ആട്ടിൻതൊഴുത്തുകളിൽനിന്ന് എടുത്തു

71 ആടുതള്ളകളുടേ പിന്നിൽനിന്ന് അവനെ വരുത്തി
സ്വജനമായ യാക്കോബെ
തൻ അവകാശമായ ഇസ്രയേലേ തന്നേ മേയിപ്പാൻ ആക്കി.

72 ആയവൻ ഹൃദയത്തികവിനോടേ അവരെ മേച്ചുകൊണ്ടു
കൈകളുടെ സാമൎത്ഥ്യംകൊണ്ട് അവരെ നടത്തുകയും ചെയ്തു.

൭൯. സങ്കീൎത്തനം.

യരുശലേമിന്റേ നാശം നിമിത്തം സങ്കടപ്പെട്ടു (൫) രക്ഷയും (൧൦) പ്രതി
ക്രിയയും അപേക്ഷിച്ചതും (കാലം: സങ്കീ. ൭൪).

ആസാഫ്യ കീൎത്തന.

1 ദൈവമേ ജാതികൾ നിന്റേ അവകാശത്തിൽ കടന്നു
നിന്റേ വിശുദ്ധമന്ദിരത്തെ തീണ്ടിച്ചു
യരുശലേമെ ഇടിഞ്ഞ കല്ലുകൾ ആക്കി വെച്ചു.

2 നിന്റേ ദാസന്മാരുടേ ശവം വാനത്തിലേ പക്ഷിക്ക് ഇരയാക്കി
നിന്റേ ഭക്തന്മാരുടേ മാംസം ഭൂമിയിലേ മൃഗത്തിനു കൊട്ടത്തു.

3 അവരുടേ രക്തം യരുശലേമിന്റേ ചുറ്റും വെള്ളം പോലേ ഒഴിച്ചു കള
കുഴിച്ചിട്ടുന്നവൻ ഇല്ലാഞ്ഞു. [ഞ്ഞു

4 ഞങ്ങൾ അയല്ക്കാൎക്കു നിന്ദയും
ചുറ്റുമുള്ളവവൎക്കു ഹാസ്യവും ഇളപ്പവും ആയി ചമഞ്ഞു (൪൪, ൧൪).

5 യഹോവേ, നീ എന്നേക്കും കോപിപ്പതും
നിന്റേ എരിവു തീ പോലേ കത്തുവതും എത്രത്തോളം? [ 107 ] 6 നിന്നെ അറിയാത്ത ജാതികളിലും
തിരുനാമത്തെ വിളിക്കാത്ത രാജ്യങ്ങളുടേ മേലും നിന്റേ ഊഷ്മാവിനെ

7 യാക്കോബിനെ തിന്നു [പകരുക!
അവന്റേ വാസം അവർ പാഴാക്കിക്കളഞ്ഞുവല്ലോ (യിറ. ൧൦, ൨൫).

8 പൂൎവ്വന്മാരുടേ അകൃത്യങ്ങളെ ഞങ്ങൾ്ക്കു നേരേ ഓൎക്കൊല്ല!
നിന്റേ കരളലിവുകളാൽ ഞങ്ങളെ മുമ്പിടുവാൻ ബദ്ധപ്പെടേണമേ;
ഞങ്ങൾ ഏറ്റം മെലിഞ്ഞുവല്ലോ.

9 ഞങ്ങളുടേ രക്ഷാദൈവമേ, തിരുനാമത്തിൻ തേജസ്സ് നിമിത്തം
ഞങ്ങളെ തുണെക്കയും ഉദ്ധരിക്കയും
തിരുനാമം ഹേതുവായി ഞങ്ങളുടേ പാപങ്ങളെ മൂടിക്കളയേണമേ!

10 ഇവരുടേ ദൈവം എവിടേ എന്നു ജാതികൾ എന്തിനു പറവൂ? (യോവേൽ
നിന്റേ ദാസന്മാരുടേ രക്തം ചിന്നിയതിന്റേ പ്രതിക്രിയ [൨, ൧൭).
ജാതികളിൽ ഞങ്ങളുടേ കണ്ണുകൾ കാണ്കേ അറിയായ്വരേണമേ (൫ മോ.

11 ബദ്ധന്റേ ഞരക്കം തിരുമുമ്പിൽ വരികയാവു; [൩൨, ൪൩)!
നിന്റേ ഭുജത്തിൻ മഹിമെക്കു തക്കവണ്ണം മൃത്യുപുത്രരെ ശേഷിപ്പിച്ചാലും!

12 ഞങ്ങളുടേ അയല്ക്കാർ നിന്നെ നിന്ദിച്ച നിന്ദയെ
കൎത്താവേ, ഏഴു മടങ്ങായി അവരുടേ മടിയിലേക്കു മടക്കുക!

13 നിന്റേ ജനവും നിൻ മേച്ചലിലേ ആടുകളുമായുള്ള ഞങ്ങളോ (൭൧, ൧)
എന്നും നിന്നെ വാഴ്ത്തുകയും
തലമുറതലമുറയോളം നിന്റേ സ്തുതിയെ വൎണ്ണിക്കയും ചെയ്യം.

൮൦. സങ്കീൎത്തനം.

ഞെരുങ്ങുന്ന (വടക്കേ) രാജ്യത്തിന്നു വേണ്ടി സഹായം അപേക്ഷിച്ചു (൫)
സങ്കടത്തെ വൎണ്ണിച്ചു (൯) ദൈവം നട്ട വള്ളിയുടേ അവസ്ഥയെ ഓൎപ്പിച്ചു (൧൫).
യഥാസ്ഥാനത്തിലാക്കുവാൻ യാചിച്ചതു.

സംഗീതപ്രമാണിക്കു; സാക്ഷ്യത്തിൻ താമരകളെ രാഗത്തിൽ;
ആസാഫിന്റേ കീൎത്തന.

2 ഇസ്രയേലിൻ ഇടയനേ, ചെവിക്കൊള്ളേണമേ!
യോസേഫിനെ ആടുകളെ പോലേ തെളിക്കുന്നവനേ,
കറൂബുകളിൽ വസിക്കുന്നവനേ, വിളങ്ങി വന്നാലും! [ 108 ] 3 എഫ്രയിം ബിന്യമീൻ മനശ്ശ ഇവറ്റിൻ മുമ്പിൽ (൪ മോ. ൨, ൧൭. SS)
നിന്റേ ശൌൎയ്യത്തെ ഉണൎത്തി
ഞങ്ങൾക്കു രക്ഷെക്കായി ചെല്ലൂകേ വേണ്ടു!

4 ദൈവമേ, ഞങ്ങളെ യഥാസ്ഥാനത്താക്കി
ഞങ്ങൾ രക്ഷപെടുവാൻ തിരുമുഖത്തെ പ്രകാശിപ്പിക്കേണമേ!

5 സൈന്യങ്ങളുടെ ദൈവമായ യഹോവേ,
നിൻ ജനത്തിന്റേ പ്രാൎത്ഥനയെ കൊള്ളേ നീ എത്രത്തോളം പുകെക്കുന്നു?

6 കണ്ണീരപ്പംകൊണ്ട് അവരെ ഊട്ടി
കുററി നിറയ കണ്ണുനീരുകൾ കുടിപ്പിക്കുന്നു.

7 നീ ഞങ്ങളെ അയല്ക്കാൎക്കു വഴക്കാക്കി വെക്കുന്നു,
ഞങ്ങളുടേ ശത്രുക്കൾ തങ്ങളിൽ പരിഹസിക്കുന്നു.

8 സെന്യങ്ങളുടേ ദൈവമേ ഞങ്ങളെ യഥാസ്ഥാനത്താക്കി
ഞങ്ങൾ രക്ഷപെടുവാൻ തിരുമുഖത്തെ പ്രകാശിപ്പിക്കേണമേ!

9 മിസ്രയിൽനിന്ന് നീ മുന്തിരിവള്ളിയെ പുറപ്പെടുവിച്ചു
ജാതികളെ പുറത്താക്കി അതിനെ നട്ടു (൪൪, ൩).

10 അതിന്റേ മുമ്പിൽ നീ വാരി
അതും വേർ പാകി ഭൂമിയെ നിറെച്ചു.

11 മലകൾ അതിൻ നിഴലാലും
ദിവ്യദേവദാരുക്കൾ അതിൻ കൊടികളാലും മൂടി വന്നു.

12 കടലോളം തൻ കൊമ്പുകളെയും
(ഫ്രത്ത്) നദി വരേ തൻ തളിരുകളെയും നീട്ടി വിടും.

13 അതിന്റേ മതിലുകൾ നി എന്തിനു തകൎത്തു
വഴിയിൽ കൂടി കടക്കുന്നവർ എല്ലാം പറിപ്പാറാക്കി?

14 കാട്ടിൽനിന്നുള്ള പന്നി അതിനെ മാന്തി
നിലത്തിന്മേൽ ഇളകുന്നത് അതിനെ മേഞ്ഞു കളയും.

15 സൈന്യങ്ങളുടേ ദൈവമേ, അല്ലയോ തിരിഞ്ഞു വന്നു
സ്വൎഗ്ഗത്തിങ്കന്നു നോക്കി കണ്ടു ഈ വള്ളിയെ സന്ദൎശിക്കേണമേ!

16 നിന്റേ വലങ്കൈ നട്ടതിനെയും
നിണക്കായി നീ ഉറപ്പിച്ച മകനെയും ആഛാദിക്കേണമേ!

17 അതു തീയിൽ വെന്തു ചെത്തിപ്പോയി;
തിരുമുഖത്തിന്റേ ശാസനയാൽ അവർ കെട്ടു പോകുന്നു.

18 നിന്റേ വലങ്കൈക്കല്ലേ പുരുഷനും [ഉണ്ടായിരിക്ക!
നിണക്കായി നീ ഉറപ്പിച്ച മനുഷ്യപുത്രനും ആയവന്റെ മേൽ തൃക്കൈ [ 109 ] 19 ഞങ്ങളോ നിന്നെ വിട്ടു പിൻവാങ്ങുകയില്ല. [ച്ചു യാചിക്കും.
ഞങ്ങളെ ഉയിൎപ്പിച്ചു കൊള്ളേണമേ തിരുനാമത്തെ മാത്രം ഞങ്ങൾവിളി

20 സൈന്യങ്ങളുടേ ദൈവമായ യഹോവേ, ഞങ്ങളെ യഥാസ്ഥാനത്താക്കി
ഞങ്ങൾ രക്ഷപെടുവാൻ തിരുമുഖത്തെ പ്രകാശിപ്പിക്കേണമേ!

൮൧. സങ്കീൎത്തനം.

പെസഹ കൊണ്ടാടേണ്ടുന്നതു (൫) അന്ന് ഇസ്രയേലിന്നു രക്ഷ വന്നതു
കൊണ്ടത്രേ. (൭) ഇനി യഹോവയെ മാത്രം കേട്ടു സേവിച്ചാൽ (൧൪) ജനത്തി
ന്ന് എത്ര ഭാഗ്യം.

സംഗീതപ്രമാണിക്കു; ഗത്ഥ്യരാഗത്തിൽ, ആസാഫിന്റേതു.

2 നമ്മുടേ ശക്തിയാകുന്ന ദൈവത്തിന്ന് ആൎപ്പിൻ
യാക്കോബിൻ ദൈവത്തിന്ന് ഘോഷിപ്പിൻ,

3 പാട്ടു കരേറ്റുവിൻ വീണയോടും
മനോഹര കിന്നരവും ചെണ്ടയും കേൾ്പിപ്പിൻ!

4 അമാവാസ്യയിൽ കാഹളം ഊതുവിൻ
നമ്മുടേ ഉത്സവനാളാം പൌൎണ്ണമിയിൽ തന്നേ!

5 കാരണം ഇസ്രയേലിന്ന് ഇതു വെപ്പും
യാക്കോബ് ദൈവത്തിന്നു ന്യായവും ആകുന്നു.

6 അവൻ മിസ്രദേശത്തെ കൊള്ളേ പുറപ്പെടുമ്പോൾ
യോസേഫിന്നു ഇതു സാക്ഷ്യമാക്കി വെച്ചു.
ഞാൻ അറിയാത്ത ഭാഷയെ കേൾ്ക്കുന്നിതു:

7 അവന്റേ തോളിനെ ഞാൻ ചുമടിൽനിന്നു വേർവിടുത്തു
അവന്റേ കരങ്ങൾ വട്ടിയിൽനിന്നു നീങ്ങിപ്പോയി.

8 ഞെരുക്കത്തിൽ നീ വിളിച്ചു ഞാൻ നിന്നെ വിടുവിച്ചു
ഇടിയുടേ മറയത്തുനിന്നു നിണക്ക് ഉത്തരം ഏകി
വിവാദവെള്ളത്തിന്നരികേ നിന്നെ ശോധന ചെയ്തു. (സേല)

9 എൻ ജനമേ, കേൾ്ക്ക ഞാൻ ആണയിട്ടു നിന്നെ പ്രബോധിപ്പിക്കട്ടേ,
ഇസ്രയേല എന്നെ കേട്ടുകൊണ്ടാലും!

10 അന്യദേവൻ നിന്നിൽ ഉണ്ടാകരുതു,
പരദേശദേവനെ കുമ്പിടരുതു!

11 മിസ്രദേശത്തുനിന്നു നിന്നെ കരേറുമാറാക്കിയ
യഹോവ എന്ന നിന്റേ ദൈവം ഞാൻ തന്നേ (൨ മോ. ൨൦, ൨ S);
നിന്റേ വായെ വിസ്താരത്തിൽ തുറക്ക ഞാൻ അതിനെ നിറെക്കും. [ 110 ] 12 എങ്കിലും എൻ ജനം എന്റേ ശബ്ദം കേൾ്ക്കാതു
ഇസ്രയേലിന്ന് എങ്കൽ മനസ്സില്ലാഞ്ഞു.

13 ഞാനും അവരുടേ ഹൃദയത്തിന്റേ ശാഠ്യത്തിൽ അവരെ ഏല്പിച്ചുകളഞ്ഞു
അവരുടേ ആലോചനകളിൽ അവർ നടന്നു.

14 എൻ ജനം എന്നെ കേട്ടു
ഇസ്രയേൽ എൻ വഴികളിൽ നടന്നാൽ (കൊള്ളായിരുന്നു);

15 ക്ഷണനേരത്തിൽ ഞാൻ അവരുടേ ശത്രുക്കളെ കുനിയുമാറാക്കി
മാറ്റാന്മാരുടേ മേൽ എൻ കയ്യെ തിരിക്കും.

16 യഹോവയുടേ പകയർ (ഇസ്രയേലിനു) രഞ്ജന നടിക്കും
ഇവരുടേ കാലമോ യുഗത്തോളവും ഉണ്ടാം.

17 കോതമ്പിന്റേ സാരം കൊണ്ടു ഞാൻ അവനെ ഊട്ടി
പാറയിൽനിന്നു തേനുകൊണ്ടു നിന്നെ തൃപ്തനാക്കും (൫ മോ. ൩൨, ൧൩ S).

൮൨. സങ്കീൎത്തനം.

ദേവസ്ഥാനത്തിലുള്ള ന്യായാധിപതിമാരെ ദൈവം ന്യായക്കേടു നിമിത്തം
ശാസിച്ചു (൫) ചെവിക്കൊള്ളായ്കയാൽ നാശം പ്രവചിച്ചതും (൮) ദൈവത്തി
ന്റേ ന്യായവിധിക്കായിട്ടു അപേക്ഷയും.

ആസാഫിന്റേ കീൎത്തന.

1 ദേവസഭയിൽ ദൈവം നിന്നുകൊണ്ടു
ദേവന്മാരുടേ നടുവിൽ ന്യായം വിധിക്കുന്നിതു:

2 നിങ്ങൾ വക്രതയിൽ വിസ്തരിപ്പതും
ദുഷ്ടന്മാരിൽ മുഖപക്ഷം ഭാവിപ്പതും എത്രത്തോളം? (സേല)

3 സാധുവിന്നും അനാഥന്നും ന്യായം വിധിപ്പിൻ!
എളിയവനെയും ദീനനെയും നീതീകരിപ്പിൻ!

4 നീചനെയും ദരിദ്രനെയും വിടുവിപ്പിൻ!
ദുഷ്ടരുടേ കയ്യിൽനിന്ന് ഉദ്ധരിപ്പിൻ!

5 എന്നിട്ടും അവർ അറിയാതേയും
വിവേചിയാതേയും ഇരിട്ടിൽ നടക്കുന്നു.
(അതുകൊണ്ടു) ഭൂമിയുടേ അടിസ്ഥാനങ്ങൾ എല്ലാം ഇളകുന്നു.

6 ഞാനോ നിങ്ങൾ ദേവന്മാർ എന്നും (൨ മോ. ൨൧, ൬. ൨൨, ൮).
എല്ലാവരും അത്യുന്നതിന്റേ മക്കൾ എന്നും പറഞ്ഞു സത്യം.

7എങ്കിലും മാനുഷപ്രകാരം നിങ്ങൾ മരിച്ചു
പ്രഭുക്കളിൽ ഒരുത്തനെ പോലേ പട്ടും പോകം എന്നത്രേ.

8 ദൈവമേ എഴുനീറ്റു ഭൂമിക്കു ന്യായം വിധിക്കേണമേ!
സകല ജാതികളിലും അവകാശകൎത്താവ് നീയല്ലോ ആകുന്നു. [ 111 ] ൮൩. സങ്കീൎത്തനം.

വലുതായ ഞെരുക്കം (൬) പത്തു പുറജാതികളുടേ കൂട്ട്ക്കെട്ടിനാൽ ഉണ്ടായ
പ്പോൾ (൧൦) പണ്ടുള്ള രക്ഷകളെ ഓൎപ്പിച്ചു (൧൪) ശത്രുശിക്ഷ അപേക്ഷിച്ചതു;
(കാലം: ൪൮ പോലേ).

ആസാഫിന്റേ (സന്തതിയാൽ) കീൎത്തനപ്പാട്ടു.

2 ദൈവമേ, മിണ്ടാതിരിക്കൊല്ല,
ദേവ, മൌനമാകയും അടങ്ങി പാൎക്കയും അരുതേ!

3 അതാ നിന്റേ ശത്രുക്കൾ മുഴങ്ങുകയും
നിൻ പകയർ തല പൊന്തിക്കയും,

4 തിരുജനത്തിന്റേ നേരേ കൌശലം മന്ത്രിച്ചു
നിന്റേ മറയത്തുള്ളവരെ കൊള്ളേ ആലോചിക്കയും ചെയ്തു ചൊല്ലുന്നിതു:

5 അല്ലയോ നാം വന്നു അവരെ ജാതിയാകാതവണ്ണം സന്നമാക്കി
ഇസ്രയേൽനാമം ഇനി ഓൎക്കപ്പെടാതാക്കി വെക്കുക!

6 ഇങ്ങനേ ഒക്കത്തക്ക ഹൃദയത്തോടേ ആലോചിച്ചു
നിന്നെക്കൊള്ളേ സഖ്യം ചെയ്തതു,

7 ഏദോം ഇശ്മയേലർ ഇവരുടേ കൂടാരങ്ങൾ
മോവാബ് ഹഗരരും,

8 ഗബാൽ അമ്മോൻ, അമലേക്കും
തൂർ വാസികളോടേ ഫലിഷ്ടയും തന്നേ;

9 അശ്ശൂർ കൂടേ അവരോടു പറ്റിപ്പോയി
ലോത്തിൻ പുത്രന്മാൎക്ക് ഇവർ ഭുജമായി വന്നു. (സേല)

10 അവരോട് നി ചെയ്കേ വേണ്ടതു
മിദ്യാൻ സീസരാ യാബീൻ ഇവരോടു കീശോൻ താഴ്വരയിൽ (ചെയുതു)

11 ആയവർ എൻദോരിൽ തീൎന്നു പോയി [പോലേ
നിലത്തിന്നു വളമായി.

12 ഓറെബ് ജേബ് എന്നവരെ പോലേ അവരുടേ നായകന്മാരെയും
ജെബഃ ചല്മുന്ന എന്ന പോലേ അവരുടേ എല്ലാ അഭിഷിക്തരെയും ഇടുക,

18 ദൈവത്തിൻ വാസങ്ങളെ നാം ഇങ്ങ് അടക്കുക
എന്നു ചൊല്ലുന്നവരെ തന്നേ!

14 എൻ ദൈവമേ, അവരെ ചുഴലിക്കണക്കേ
കാററിന്മുമ്പിലേ കുച്ചി പോലേയാക്കുക,

15 കാട്ടിനെ ദഹിപ്പിക്കുന്ന തീക്കും
മലകളെ കത്തിക്കുന്ന ജ്വാലെക്കും ഒത്തവണ്ണമേ, [ 112 ] 16 നിന്റേ വിശറുകൊണ്ട് അവരെ ആട്ടി,
നിൻ കൊടുങ്കാററിനാൽ മെരിട്ടുക!

17 അവരുടേ മുഖത്തിൽ ഇളപ്പം നിറെക്കേ വേണ്ടതു,
യഹോവേ, തിരുനാമത്തെ അവർ തിരവാനും,

18 നാണിച്ച് എന്നെന്നേക്കും ഭ്രമിച്ച്
അമ്പരന്നു കെടുവാനും തന്നേ.

19 പിന്നേ യഹോവ എന്ന നാമമുള്ള നീ മാത്രം സൎവ്വ ഭൂമിയുടേ മേലും അ
എന്ന് അവർ അറിവൂതാക. [ത്യുന്നതൻ

൮൪. സങ്കീൎത്തനം.

ദേവഭവനത്തിൽ വസിക്കുന്നതിന്റേ ഭാഗ്യവും (൬) ഇളകാതേ ആശ്രയി
ക്കുന്നവരുടേ സൌഖ്യവും വൎണ്ണിച്ചു (൯) രാജാവിനു ദേവകരുണ അപേക്ഷി
ച്ചതു.

സംഗീതപ്രമാണിക്കു; ഗത്ഥ്യരാഗത്തിൽ; കോരഹ്യപുത്രരുടേ കീൎത്തന.

2 സൈന്യങ്ങളുടേ യഹോവേ,
നിന്റേ പാൎപ്പിടങ്ങൾ എത്ര ആഗ്രഹിക്കപ്പെട്ടവ!

3 യഹോവയുടേ പ്രാകാരങ്ങളെ എൻ ദേഹി കൊതിച്ചു മാഴ്കുകയും ചെയ്യുന്നു,
എൻ ഹൃദയവും ജന്ധവും ജീവനുള്ള ദേവങ്കലേക്ക് ആൎക്കുന്നു.

4 കുരികിൽ കൂടേ വീടു കണ്ടെത്തി,
മേവൽപക്ഷി തന്റേ കുഞ്ഞുകളെ വെക്കുന്ന കൂടും തനിക്കു (കണ്ടു),
നിന്റേ ബലിപീഠങ്ങളെ തന്നേ,
സൈന്യങ്ങളുടേ യഹോവ എന്ന എൻ രാജാവും കൎത്താവും ആയുള്ളോവേ!

5 തിരുഭവനത്തിൽ വസിക്കുന്നവർ ധന്യർ
അവർ ഇനിയും നിന്നെ സ്തുതിക്കും. (സേല)

6 നിന്നിൽ മാത്രം ശക്തിയുള്ള മനുഷ്യൻ
ഹൃദയത്തിൽ നിരത്തുകളുള്ളവൻ തന്നേ ധന്യൻ.

7 ആയവർ കരച്ചൽ താഴ്വരയൂടേ കടന്നു കൊണ്ട്
അതിന്റെ ഉറവാക്കുന്നു,
മുന്മഴ അതിനെ അനുഗ്രഹങ്ങളാൽ അണിയാക്കും.

8 ആയവർ പ്രാപ്തിയിൽനിന്നു പ്രാപ്തിയിലേക്കു ചെല്ലും
ചിയോനിൽ ദൈവത്തിന്മുമ്പിൽ കാണപ്പെടും.

9 സൈന്യങ്ങളുടേ ദൈവമായ യഹോവേ, എൻ പ്രാൎത്ഥനയെ കേൾ്ക്കേണ
യാക്കോബിൻ ദൈവമേ, ചെവികൊൾ്കയാവു! (സേല) [മേ! [ 113 ] 10 ഞങ്ങളുടേ പലിശയായ ദൈവമേ, കാണ്ക
നിന്റേ അഭിഷിക്തന്റേ മുഖത്തെ നോക്കുക! [ക്കാളും നല്ലതു,

11 കാരണം നിന്റേ പ്രാകാരങ്ങളിൽ ഒരു ദിവസം (മറ്റുള്ള) ആയിരത്തെ
എൻ ദൈവത്തിൻ ഭവനത്ത് ഉമ്മരപ്പടിമേൽ കിടക്കുന്നതു
ദുഷ്ടതാകൂടാരങ്ങളിൽ മേവുന്നതിനെക്കാർ എനിക്കു തെളിയുന്നു.

12 യഹോവയായ ദൈവം സൂൎയ്യനും പലിശയും ആകുന്നുവല്ലോ,
യഹോവ കരുണയും തേജസ്സും കൊടുക്കുന്നു.
തികവിൽ നടക്കുന്നവൎക്കു നന്മ നിഷേധിക്കയില്ല.

18 സൈന്യങ്ങളുടയ യഹോവേ,
നിന്നിൽ തേറിക്കൊള്ളുന്ന മനുഷ്യൻ ധന്യൻ!

൮൫. സങ്കീൎത്തനം.

പ്രവാസത്തിൽനിന്നു മടങ്ങി വന്ന ഇസ്രയേൽ മുമ്പേത്ത രക്ഷകളെ ഓൎത്തു
യാചിച്ചു (൯) പൂൎണ്ണരക്ഷയെ കാത്തിരിക്കുന്നതു.

സംഗീതപ്രമാണിക്കു; കോരഹ്യപുത്രരുടേ കീൎത്തന.

2 യഹോവേ, നിന്റേ ദേശത്തെ നീ കടാക്ഷിച്ചു
യാക്കോബിൻ അടിമയെ മാറ്റിതന്നു

3 തിരുജനത്തിന്റേ അകൃത്യം ക്ഷമിച്ചു
അവരുടേ സകല പാപവും മൂടിക്കുളഞ്ഞു; (സേല)

4 നിന്റേ എല്ലാ ചീറ്റവും നീ എടുത്തു
നിന്റേ കോപത്തിന്റേ ചൂടു മതിയാക്കിയല്ലോ.

5 (ഇനി) ഞങ്ങളുടേ രക്ഷയുടേ ദൈവമേ, ഞങ്ങളിലേക്കു തിരിഞ്ഞു
ഞങ്ങളോട് നിണക്കുള്ള മുഷിച്ചൽ പൊട്ടിക്കയും ചെയ്ക.

6 നീ യുഗത്തോളം ഞങ്ങളോടു കോപിക്കുമോ
നിന്റേ ക്രോധം തലമുറതലമുറയോളം നീട്ടുമോ?

7 നീ തിരിഞ്ഞു ഞങ്ങളെ ഉയിൎപ്പിക്കയില്ലയോ?
നിന്റേ ജനം നിന്നിൽ സന്തോഷിക്കേണ്ടയോ?

8 യഹോവേ, നിന്റേറ ദയ ഞങ്ങൾ്ക്കു കാട്ടി
നിന്റേ രക്ഷയെ തരേണമേ!

9 യഹോവ എന്ന ദേവൻ ഉരെക്കുന്നത് എന്ത് എന്നു ഞാൻ കേൾ്ക്കട്ടേ,
സ്വജനത്തോടും തന്റേ ഭക്തരോടും അവൻ സമാധാനം ഉരെക്കുന്നു,
അവരോ ബുദ്ധിഹീനതയിലേക്കു തിരിഞ്ഞു പോകായ്ക! [ 114 ] 10 അവന്റേ രക്ഷ അവനെ ഭയപ്പെടുന്നവൎക്ക് സമീപം തന്നേ
നമ്മുടേ ദേശത്തിൽ തേജസ്സു വസിക്കത്തക്കവണ്ണമേ.

11 ദയയും സത്യവും എതിരേല്ക്കുന്നു
നീതിയും സമാധാനവും ചുംബിക്കുന്നു,

12 സത്യം ഭൂമിയിൽനിന്നു മുളെക്കും
സ്വൎഗ്ഗത്തിൽനിന്നു നീതി എത്തി നോക്കും.

13 യഹോവ കൂട നന്മ നല്കും
നമ്മുടേ ദേശം തന്റേ വിളവെ തരും.

14 നീതി അവന്റേ മുമ്പേ നടക്കും
അവന്റേ നടകളെ വഴിയാക്കി വെക്കയും ചെയ്യും.

൮൬. സങ്കീൎത്തനം.

സങ്കടത്തിൽ നിസ്സംശയമായ ദേവകൃപയെ അപേക്ഷിച്ചു (൬) വിശ്വാസ
ത്താൽ ശങ്കയെ പോക്കി (൧൧) മുമ്പേത്ത രക്ഷകൾ ഓൎത്തു തേറി (൧൪) യാചന
യെ ആവൎത്തിച്ചതു.

ദാവിദിന്റേ പ്രാൎത്ഥന.

1 യഹോവേ, നിന്റേ ചെവി ചാച്ച് എനിക്കു ഉത്തരം തരേണമേ
ഞാൻ എളിയവനും ദരിദ്രനും ആകുന്നുവല്ലോ.

2 ഞാൻ ഭക്തനാകയാൽ എൻ ദേഹിയെ കാത്തുകൊൾ്ക
എൻ ദൈവമേ, നിന്നിൽ തേറുന്ന നിൻ ദാസനെ രക്ഷിക്കേ വേണ്ടു!

3 നാൾ എല്ലാം നിന്നെ നോക്കി വിളിക്കുകയാൽ
കൎത്താവേ, എന്നെ കനിഞ്ഞു കൊണ്ടാലും!

4 അടിയന്റേ ദേഹിയെ സന്തോഷിപ്പിക്ക
കൎത്താവേ, നിങ്കലേക്കു ഞാൻ ദേഹിയേ ഉയൎത്തുന്നുവല്ലോ (൨൫, ൧ ).

5 കാരണം കൎത്താവേ, നീ നല്ലവനും ക്ഷമാശീലനും
നിന്നെ വിളിക്കുന്ന എല്ലാവരോടും ദയ പെരുകിയവനും തന്നേ.

6 യഹോവേ, എൻ പ്രാൎത്ഥന ചെവിക്കൊണ്ടു
ഞാൻ കെഞ്ചി യാചിക്കുന്ന ശബ്ദം കുറിക്കൊള്ളേണമേ.

7 എൻ ഞെരുക്കുനാളിൽ നിന്നോടു വിളിക്കും
നീ ഉത്തരം കല്പിക്കുമല്ലോ.

8 ദേവകളിൽ ആകട്ടേ കൎത്താവേ, നിണക്കു തുല്യൻ ഇല്ല.(൨ മോ. ൧൫, ൧൧)
നിന്റേ ക്രിയകൾ്ക്കു തുല്യമായവയും ഇല്ല.

9 നീ ഉണ്ടാക്കിയ സകല ജാതികളും വന്നു തിരുമുമ്പിൽ കുമ്പിട്ടു
കൎത്താവേ, തിരുനാമത്തെ തേജസ്കരിക്കും. [ 115 ] 10 കാരണം ദൈവമേ, വലിയവനും
അത്ഭുതങ്ങൾ ചെയ്യുന്നവനും നീയത്രേ ആകുന്നതു.

11 യഹോവേ, നിന്റേ വഴിയെ എനിക്ക് ഉപദേശിക്ക (൨൭, ൧൧)
നിന്റേ സത്യത്തിൽ ഞാൻ നടക്കും;
തിരുനാമത്തെ ഭയപ്പെടുവാൻ എൻ ഹൃദയത്തെ ഒന്നിപ്പിക്ക.

12 എൻ ദൈവമായ കൎത്താവേ, നിന്നെ ഞാൻ സൎവ്വഹൃദയത്തോടും വാഴ്ത്തി
തിരുനാമത്തെ യുഗപൎയ്യന്തം തേജസ്കരിക്കും;

13 കാരണം എൻ മേൽ നിന്റേ ദയ വലുതായിരുന്നു,
എൻ ദേഹിയെ നീ അധമപാതാളത്തിൽനിന്ന് ഉദ്ധരിച്ചുവല്ലോ.

14 ദൈവമേ അഹങ്കാരികൾ എന്റേ നേരേ എഴുനീറ്റു
പ്രൌഢന്മാരുടേ സഭ എൻ ദേഹിയെ തിരയുന്നു,
നിന്നെ തങ്ങളുടേ മുമ്പാകേ വെക്കുന്നില്ല (൫൪, ൫).

15 നീയോ കൎത്താവേ, കനിവും കൃപയും ഉള്ള ദേവൻ
ദീൎഗ്ഘശാന്തിയും ദയാസത്യങ്ങളും പെരുകിയവൻ തന്നേ (൨ മോ. ൩൪, ൬).

16 എങ്കലേക്കു തിരിഞ്ഞു കരുണ ചെയ്തു
അടിയന്നു നിന്റേ ശക്തി തരികയും
നിന്റേ ദാസീപുത്രനെ രക്ഷിക്കയും ചെയ്ക.

17 യഹോവേ, നീ എന്നെ തുണെച്ച് ആശ്വസിപ്പിച്ചതിനെ
എന്നെ പകെക്കുന്നവർ കണ്ടു നാണിക്കത്തക്കവണ്ണം
നന്മെക്കായി ഒാർ അടയാളം എന്നോടു ചെയ്യേണമേ!

൮൭. സങ്കീൎത്തനം.

ചിയോൻ യഹോവെക്ക് ഇഷ്ടമാകയാൽ (൪) ശേഷം ജാതികൾ്ക്കും ജന്മന
ഗരം ആകും (കാലം: സ. ൪൬. ൭൬).

കോരഹ്യപുത്രരുടേ കീൎത്തനപ്പാട്ടു.

1 അവൻ അടിസ്ഥാനം ഇട്ടവൾ
വിശുദ്ധ മലകളിൻ മേലത്രേ.

2 യാക്കോബിൻ എല്ലാ പാൎപ്പിടങ്ങളിലും
യഹോവ സ്നേഹിക്കുന്നത് ചിയോന്റേ വാതിലുകൾ തന്നേ.

3 ദൈവത്തിൻ നഗരമായവളേ,
നിന്നെ ചൊല്ലി തേജസ്സുള്ളവ ഉരെക്കപ്പെടുന്നു. (സേല)

4 രഹബ് (യശ. ൩൦, ൭) ബാബൽ എന്നവയും എന്റേ പരിചയക്കാർ എ
[ന്നു ഞാൻ പ്രസിദ്ധമാക്കും; [ 116 ] കണ്ടാലും ഫലിഷ്ടയും തൂരും കൂശുമായി
ഇവൻ അവിടേ ജനിച്ചു എന്നതു (കേൾ്ക്കും).

5 ചിയോനെ കുറിച്ചോ അവനവൻ അവളിൽ ജനിച്ചു എന്നും
അത്യുന്നതൻ താൻ അവളെ സ്ഥിരമാക്കുന്നു എന്നും പറയപ്പെടും.

6 വംശങ്ങളെ എഴുതുകയിൽ
യഹോവ ഇവനും അവിടേ ജനിച്ചു എന്നു (ചൊല്ലി) എണ്ണും. (സേല)

7 (അന്നു) പാട്ടുകാരും ആട്ടക്കാരും ഒരു പോലേ
എന്റേ ഉറവുകൾ ഒക്കയും നിന്നിൽ അത്രേ എന്നു കീൎത്തിക്കും.


൮൮. സങ്കീൎത്തനം.

കൊടിയ കഷ്ടത്തെ (൪) ദൈവത്തോടു വൎണ്ണിച്ചു (൧൧) രക്ഷയാചിച്ചു (൧൪)
സങ്കടങ്ങളെ ബോധിപ്പിച്ചു കരയുന്നതു.

കോരഹ്യപുത്രരുടേ പാട്ടുകീൎത്തന; സംഗീതപ്രമാണിക്കു; മഹലത്ത്
രാഗത്തിൽ എതിർ പാടുവാൻ.; ജരഹ്യനായ ഹേമാന്റേ
(൧ രാ. ൪, ൩൧) ഉപദേശപ്പാട്ടു.

2 എൻ രക്ഷാദൈവമായ യഹോവേ,
ഞാൻ പകലും ഇരവും തിരുമുമ്പിൽ നിലവിളിക്കുന്നു.

3 എൻ പ്രാൎത്ഥന നിന്റേ മുമ്പാകേ വരികയാവു
ഞാൻ കെഞ്ചുന്നതിലേക്കു നിന്റേ ചെവി ചായ്ക്ക!

4 കാരണം എൻ ദേഹിക്കു തിന്മകളാൽ തൃപ്തി വന്നു
എൻ ജീവൻ പാതാളത്തോട് അണയുന്നു.

5 ഞാൻ ഗുഹയിൽ ഇറങ്ങുന്നവരോട് എണ്ണപ്പെട്ടു (൨൬, ൧)
ശേഷിയില്ലാതേ പോയ വീരന്ന് ഒത്തു ചമഞ്ഞു.

6 മരിച്ചവരിൽ വിടുതല വന്നവനായി (ഇയ്യോബ് ൩, ൧൯)
കുഴിയിൽ പാൎക്കുന്ന ചാവാളരെ കണക്കേ തന്നേ;
ആയവരെ നീ ഇനി ഓൎക്കുന്നില്ല
തൃക്കൈയിൽനിന്ന് അവർ അറ്റു പോയി.

7 അധോലോകക്കുഴിയിൽ
കൂരിരിട്ടുള്ള ആഴങ്ങളിൽ നീ എന്നെ ആക്കി.

8 നിന്റേ ഊഷ്മാവ് എൻ മേൽ ഊന്നി കിടക്കുന്നു
നിന്റേ എല്ലാ തിരകളാലും നീ പീഡിപ്പിക്കുന്നു. (സേല)

9 എന്റേ അറിമുഖക്കാരെ നീ എന്നോട് അകറ്റി
എന്നെ അവൎക്ക് അറെപ്പാക്കി,
ഞാൻ പുറപ്പെടാതവണ്ണം അടെക്കപ്പെട്ടവൻ. [ 117 ] 10 പീഡയാൽ എൻ കണ്ണു തപിക്കുന്നു
യഹോവേ, ദിനമ്പ്രതി ഞാൻ നിന്നെ വിളിച്ചു,
നിങ്കലേക്കു കരങ്ങളെ പരത്തുന്നു.

11 മരിച്ചവരിൽ നീ അതിശയം ചെയ്യുമോ?
പ്രേതന്മാർ എഴുനീറ്റു നിന്നെ വാഴ്ത്തുമോ? (സേല)

12 കഴിയിൽ നിന്റേ ദയയും
കേടിൽ നിന്റേ വിശ്വസ്തതയും വൎണ്ണിക്കപ്പെടുമോ?

13 ഇരിട്ടിൽ നിന്റേ അത്ഭുതവും
മറതിനാട്ടിൽ നിന്റേ നീതിയും അറിയപ്പെടുമോ?

14 ഞാനോ യഹോവേ, നിങ്കലേക്കു കൂക്കുന്നു
ഉഷസ്സിൽ എൻ പ്രാൎത്ഥന നിന്നെ മുമ്പിടും.

15 യഹോവേ, എൻ ദേഹിയെ നീ തള്ളിവിട്ടു
തിരുമുഖത്തെ എന്നിൽനിന്നു മറെക്കുന്നത് എന്തു?

16 ബാല്യം മുതൽ ഞാൻ എളിയവനും വീൎപ്പു മുട്ടുന്നവനും ആയി,
നിന്റേ ഭീഷണികളെ ഞാൻ സഹിച്ചു അഴിനില പൂണ്ടു പോകുന്നു.

17 നിന്റേ ക്രോധാഗ്നി എന്റേ മേൽ കവിഞ്ഞു
നിന്റേ അരട്ടൽ എന്നെ ഒടുക്കി,

18 വെള്ളമ്പോലേ എല്ലാ നാളും എന്നെ ചുറ്റി
ഒന്നിച്ചു വളഞ്ഞു നില്ക്കുന്നു.

19 സ്നേഹിതനെയും കൂട്ടുകാരനെയും നീ എന്നോട് അകറ്റി,
എന്റേ അറിമുഖമോ ഇരുളിടമത്രേ.

൮൯. സങ്കീൎത്തനം.

ദാവിദിനു നിത്യവാഗ്ദത്തം നല്കിയ ദൈവത്തെ സ്തുതിച്ചു (൬) അവന്റേ
മഹത്വത്താൽ ഇസ്രയേലിനു വന്ന ഭാഗ്യം വൎണ്ണിച്ചു (൨൦) പുരാണവാഗ്ദത്തത്തി
ന്നു ഭംഗം വന്നത് ഓൎപ്പിച്ചു (൩൯) സങ്കടപ്പെട്ടു (൪൭) രക്ഷ അപേക്ഷിച്ചതു.
(കാലം: പ്രവാസത്തിന്നു കുറയ മുമ്പേ).

ജരഹ്യനായ ഏഥാന്റേ ഉപദേശപ്പാട്ടു (൧ നാൾ ൨, ൬).

2 യഹോവയുടേ ദയകളെ ഞാൻ എന്നും പാടുക
തലമുറതലമുറയോളം നിന്റേ വിശ്വസ്തത എൻ വായികൊണ്ട് അറിയി

3 ദയ എന്നും പണിയപ്പെടും, [ക്കും.
സ്വൎഗ്ഗങ്ങളിൽ തന്നേ നിന്റേ വിശ്വസ്തതയെ നീ ഉറപ്പിക്കുന്നു എന്നു ഞാൻ

4 ഞാൻ തെരിഞ്ഞെടുത്തവനോടു നിയമം ഖണ്ഡിച്ചു [ചൊല്ലുന്നു സത്യം.
എൻ ദാസനായ ദാവിദിന്നു സത്യം ചെയ്തു: [ 118 ] 5 നിന്റേ സന്തതിയെ യുഗപൎയ്യന്തം ഉറപ്പിക്കും
നിന്റേ സിംഹാസനത്തെ തലമുറതലമുറയോളം പണിയിക്കും (൨ ശമു.
[൭) എന്നുണ്ടല്ലോ. (സേല)

6 യഹോവേ, നിന്റേ അതിശയത്തെ വാനങ്ങളും
നിന്റേ വിശ്വസ്തതയെ വിശുദ്ധരുടേ കൂട്ടവും വാഴ്ത്തും.

7 കാരണം ഇളമുകിലിൽ യഹോവയോട് ആർ ഒക്കും
ദേവപുത്രരിൽ (൨൯, ൧) യഹോവയോട് (ആർ) തുല്യൻ?

8 വിശുദ്ധരുടേ മന്ത്രിസഭയിൽ ദേവൻ അതിഭീമനും
ചുറ്റുമുള്ളവൎക്ക് എല്ലാം ഭയങ്കരനും തന്നേ.

9 സൈന്യങ്ങളുടേ ദൈവമായ യഹോവേ, നിന്നെ പോലേ ആർ വിക്രമ
യാഃ നിന്റേ വിശ്വസ്തത നിന്നെ ചൂഴവും (നില്ക്കുന്നു). [വാൻ?

10 സമുദ്രത്തിൻ ഡംഭത്തിങ്കൽ നീ വാഴുന്നു
അതിൻ അലകൾ പൊങ്ങുകയിൽ നീ ശമിപ്പിക്കുന്നു.

11 പട്ടവനെക്കണക്കേ രഹബിനെ നീ തകൎത്തു
നിന്റേ ശക്തിയുള്ള ഭുജത്താൽ ശത്രുക്കളെ നീ ചിന്നിച്ചു.

12 സ്വൎഗ്ഗം നിന്റേതു ഭൂമിയും നിന്റേതു,
ഊഴിയും അതിൽ നിറയുന്നതും നീ അടിസ്ഥാനം ഇട്ടു.

13 വടക്കും തെക്കും നീ സൃഷ്ടിച്ചു.
താബോരും ഹെൎമ്മോനും തിരുനാമത്തിങ്കൽ ആൎക്കുന്നു.

14 ശൌൎയ്യം പൂണ്ട ഭുജം നിണക്ക് (ഉണ്ടു)
തൃക്കൈശക്തി കാട്ടും നിന്റേ വലങ്കൈ ഉയരും.

15 നീതിയും ന്യായവും നിന്റേ സിംഹാസനത്തിന്റേ തൂൺ തന്നേ
ദയയും സത്യവും തിരുമുഖത്തെ മുമ്പിടുന്നു.

16 (ഈ രാജ) ഘോഷത്തെ അറിയുന്ന ജനം ധന്യർ തന്നേ,
യഹോവേ, തിരുമുഖത്തിൻ പ്രകാശത്തിൽ അവർ നടക്കും.

17 നിന്റേ നാമത്തിൽ അവർ എല്ലാ നാളും ആനന്ദിച്ചു
നിന്റേ നീതിയിൽ ഉയരും.

18 കാരണം അവരുടേ ശക്തിക്ക് അലങ്കാരം നീ തന്നേ
നിന്റേ പ്രസാദത്താൽ നീ ഞങ്ങളുടേ കൊമ്പ് ഉയൎത്തും.

19 ഞങ്ങളുടേ പലിശ യഹോവെക്കല്ലോ ഉള്ളതു,
ഞങ്ങളുടേ രാജാവും ഇസ്രയേലിന്റേ വിശുദ്ധന്നു തന്നേ.

20 അന്നു നീ ദൎശനത്തിൽ നിന്റേ ഭക്തരോടു സംസാരിച്ചു പറഞ്ഞിതു (൧ നാ
ഒരു വീരനിൽ ഞാൻ തുണ സമൎപ്പിച്ചു വെച്ചു [ൾ ൧൭, ൧൫:
ജനത്തിൽനിന്നു യുവാവിനെ ഉയൎത്തി, [ 119 ] 21 എൻ ദാസനായ ദാവിദിനെ കണ്ടെത്തി
എന്റേ വിശുദ്ധ തൈലംകൊണ്ട് അഭിഷേകം ചെയ്തു.

22 ആയവനോട് എന്റേ കൈ സ്ഥിരമായിരിക്കും
എൻ ഭുജം അവനെ ഉറപ്പിക്കും.

23 ശത്രു അവനെ തിക്കുകയില്ല
അക്രമമകൻ പീഡിപ്പിക്കയും ഇല്ല.

24 അവന്റേ മാറ്റാന്മാരെ അവന്മുമ്പിൽനിന്നു ഞാൻ ചതെക്കും
അവന്റേ പകയരെ തല്ലും.

25 എന്റേ സത്യവും ദയയും അവനോടു തന്നേ,
എൻ നാമത്താൽ അവന്റേ കൊമ്പ് ഉയരും.

26 ഞാൻ അവന്റേ കൈ സമുദ്രത്തിലും
അവന്റേ വലങ്കൈ നദികളിലും വെക്കും.

27 അവൻ എന്നെ: എടോ എന്റേറ അപ്പനേ
എൻ ദേവ എൻ രക്ഷയുടേ പാറ എന്നു വിളിക്കും.

28 ഞാനും അവനെ മുങ്കുട്ടിയും
ഭൂമിയുടേ അരചൎക്ക് അത്യുന്നതനും ആക്കി വെക്കും.

29 എൻ ദയയെ യുഗപൎയ്യന്തം അവന്നായി കാക്കും
എൻ സഖ്യം അവന്നു സ്ഥിരമായി.

30 ഞാൻ നിത്യത്തോളം അവന്റേ സന്തതിയെയും
സ്വൎഗ്ഗദിവസങ്ങളെ പോലേ (൫ മോ. ൧൧, ൨൧) തൽസിംഹാസനത്തെ

31 അവന്റേ പുത്രന്മാർ എൻ ധൎമ്മത്തെ വിട്ടു [യും ആക്കും.
എൻ ന്യായങ്ങളിൽ നടക്കാതേ

32 എൻ വെപ്പുകളെ തീണ്ടിച്ചു
എൻ കല്പനകളെ സൂക്ഷിക്കാതേ പോയാൽ,

33 ഞാൻ വടികൊണ്ട് അവരുടേ ദ്രോഹത്തെയും
അടികളാൽ അകൃത്യത്തെയും സന്ദൎശിക്കും.

34 എങ്കിലും അവങ്കൽനിന്ന് എൻ ദയയെ പൊട്ടിക്കയോ
എൻ വിശ്വസ്തതയെ ഭഞ്ജിക്കയോ ഇല്ല;

35 എൻ നിയമം തീണ്ടിക്കയും
എൻ അധരങ്ങളിൽനിന്നു പുറപ്പെട്ടതിനെ മാറ്റുകയും ഇല്ല.

36 എന്റേ വിശുദ്ധിയിങ്കൽ ഞാൻ ഒന്ന് ആണയിട്ടിട്ടുണ്ടു
ദാവിദിനോടു ഞാൻ കപടം പറകയില്ലെല്ലോ:

37 അവന്റേ സന്തതി യുഗപൎയ്യന്തവും
തൽസിംഹാസനം എന്റേ മുമ്പിൽ സൂൎയ്യനെ പോലേയും ആം; [ 120 ] 38 ചന്ദ്രനെ പോലേ അത് എന്നും ഉറെക്കും. [(സെല)
ഇളമുകിലിലേ സാക്ഷി വിശ്വസ്തൻ തന്നേ (യിറ. ൩൧, ൩൫) എന്നത്രേ,

39 നീയോ ഞങ്ങളെ തള്ളി നിരസിച്ചു
നിന്റേ അഭിഷിക്തനോടു കയൎത്തു,

40 നിന്റേ ദാസന്റേ നിയമത്തെ ധിക്കരിച്ചു
നിലം വരേ തൽകിരീടത്തെ തീണ്ടിച്ചു.

41 അവന്റേ മതിലുകളെ ഒക്കയും തകൎത്തു (൮൦, ൧൩)
കിടങ്ങുകളെ ഇടിച്ചൽ ആക്കി വെച്ചു.

42 വഴിയിൽ കൂടി കടക്കുന്നവർ എല്ലാം അവനെ കവരുന്നു
അയല്ക്കാൎക്ക് അവൻ നിന്ദയായി.

43 അവന്റേ മാറ്റാന്മാരുടേ വലങ്കൈയെ നീ ഉയൎത്തി
തൽശത്രുക്കളെ ഒക്കയും സന്തോഷിപ്പിച്ചു.

44 അവന്റേ വാളിൻ കടുപ്പത്തെ കൂടേ മടക്കി
യുദ്ധത്തിൽ അവനെ നിവിൎത്താതേ പോയി.

45 അവന്റേ ഓലക്കം മതിയാക്കി
തൽസിംഹാസനത്തെ നിലത്തിലിട്ടു കളഞ്ഞു.

46 അവന്റേ യൌവനദിവസങ്ങളെ ചുരുക്കി
നാണംകൊണ്ട് അവനെ മൂടി വെച്ചു. (സേല)

47 യഹോവേ, നീ എന്നേക്കും മറഞ്ഞു കൊള്ളുന്നതും
നിന്റേ ഊഷ്മാവ് തീ പോലേ കത്തുന്നതും എത്രത്തോളം?

48 എനിക്ക് ആയുസ്സ് എമ്മാത്രം എന്നും
മനുഷ്യപുത്രരെ ഒക്കയും ഏതു മായെക്കായി സൃഷ്ടിച്ചു എന്നും ഓൎത്തുകൊൾ്ക.

49 മരണത്തെ കാണാതേ ജീവിച്ചിരിക്കുന്ന പുരുഷൻ ആരു പോൽ,
പാതാളത്തിൻ കൈയിൽനിന്നു സ്വദേഹിയെ വിടുവിക്കുന്നവൻ (ആർ)?

50 കൎത്താവേ, നിന്റേ വിശ്വസ്തതയാൽ ദാവിദിനോടു ആണയിട്ട [(സേല)
നിന്റേ ആദ്യദയകൾ എവിടേ?

51 കൎത്താവേ, അടിയങ്ങളുടേ നിന്ദയും
പല വംശങ്ങളുടേ (നിന്ദ) എല്ലാം എൻ മടിയിൽ ഞാൻ ചുമന്നു നടക്കുന്ന

52 നിന്റേ ശത്രുക്കൾ, യഹോവേ, നിന്ദിച്ചു [തും,
നിന്റേ അഭിഷിക്തന്റേ ചുവടുകളെ നിന്ദിച്ചതും ഓൎക്കേണമേ!

യഹോവ യുഗപൎയ്യന്തം അനുഗ്രഹിക്കപ്പെട്ടവൻ (ആക)
ആമെൻ! ആമെൻ! [ 121 ] നാലാം കാണ്ഡവും അഞ്ചാം കാണ്ഡവും
൯൦- ൧൦൬ ൧൦൭- ൧൫൦

മോശേ മുതൽ ഒടുക്കത്തേ കാലംവരേ
അനേകരുടേ കീൎത്തനങ്ങൾ.
(ഇതിലും അഞ്ചാമതിലും അടങ്ങിയിരിക്കുന്നു).

൯൦. സങ്കീൎത്തനം.

മാനുഷാരിഷ്ടതയും ആയുസ്സിന്റേ വേഗതയും വിചാരിച്ചു നിത്യനെ ശര
ണം പ്രാപിച്ചു (൭) മരണത്തിൽ പാപക്കൂലിയും ദേവകോപത്തിൻ ഫലവും
കണ്ടു (൧൩) കരുണയാലേ വാഗ്ദത്തനിവൃത്തി യാചിച്ചതു.

ദേവപുരുഷനായ മോശയുടേ പ്രാൎത്ഥന.

1 കൎത്താവേ, നീ തലമുറതലമുറയായിട്ടു ഞങ്ങൾ്ക്കു ശരണമായിരുന്നു.

2 മലകൾ ജനിച്ചതിന്നും
നീ ഭൂമിയെയും ഊഴിയെയും ഉൽപാദിച്ചതിന്നും മുമ്പേ
യുഗമ്മുതൽ യുഗപൎയ്യന്തം, ദേവ, നീ ഉണ്ടു.

3 നീ മൎത്യനെ പൊടിപെടുവോളം തിരിക്കുന്നു
മനുഷ്യപുത്രരേ മടങ്ങി ചേരുവിൻ എന്നും പറയുന്നു.

4 ആയിരം വൎഷമാകട്ടേ നിന്റേ കണ്ണിൽ
ഇന്നലേ കടന്ന ദിവസം പോലേയും
രാത്രിയിലേ ഒരു യാമവും അത്രേ.

5 നീ അവരെ ഒഴുക്കിക്കളയുന്നു അവർ ഉറക്കമത്രേ,
രാവിലേ പുല്ലു പോലേ തേമ്പുന്നു;

6 രാവിലേ അവൻ പൂത്തു തേമ്പുന്നു
വൈകുന്നേരത്ത് അറുത്തിട്ട് ഉണങ്ങുന്നു.

7 കാരണം നിന്റേ കോപത്താൽ ഞങ്ങൾ തീൎന്നു
നിന്റേ ഊഷ്മാവിനാൽ മെരിണ്ടു പോകുന്നു.

8 നീ ഞങ്ങളുടേ അകൃത്യങ്ങളെ നിന്റേ നേരേയും [രിക്കുന്നു.
ഞങ്ങളുടേ ആന്തരത്തെ നിന്റേ മുഖപ്രകാശത്തിന്നു മുമ്പിലും ആക്കിയി

9 നിന്റേ ചീറ്റത്താൽ ഞങ്ങളുടേ ദിവസങ്ങൾ എല്ലാം കഴിഞ്ഞു പോയിയ
ഞങ്ങളുടേ ആണ്ടുകളെ ഒരു നിരൂപണം പോലേ തികെക്കുന്നു. [ല്ലോ, [ 122 ] 10 ഞങ്ങളുടേ വാഴുനാളുകൾ എഴുപതു വൎഷം;
വീൎയ്യങ്ങൾ ഹേതുവായി എണ്പതാകിലും
അതിന്റേ വമ്പു കഷ്ടവും മായയും അത്രേ,
വേഗത്തിൽ കഴിഞ്ഞല്ലോ ഞങ്ങൾ പറന്നു പോയി.

11 തിരുകോപത്തിൻ ശക്തിയെയും
ചീറ്റത്തെയും നിൻ ഭയത്തിന്നു തക്കവണ്ണം അറിയുന്നവൻ ആർ?

12 ജ്ഞാനഹൃദയംകൊണ്ടു വരത്തക്കവണ്ണം
ഞങ്ങളുടേ ദിവസങ്ങളെ എണ്ണുവാൻ ഗ്രഹിപ്പിക്കേണമേ.

13 യഹോവേ, മടങ്ങി വരേണമേ! എത്രോടം (താമസം)?
നിന്റേ ദാസരിൽ അനുതപിക്കേണമേ!

14 കാലത്തു തന്നേ നിൻ ദയയാലേ തൃപ്തി ൨രുത്തി
ഞങ്ങൾ വാഴുനാൾ ഒക്കയും ആൎത്തു സന്തോഷിപ്പാറാക്കുക.

15 ഞങ്ങളെ പീഡിപ്പിച്ച നാളുകൾ്ക്കും
തിന്മ കണ്ട ആണ്ടുകൾ്ക്കും തക്കവാറു സന്തോഷിപ്പിച്ചാലും!

16 നിന്റേ പ്രവൃത്തി അടിയങ്ങൾ്ക്കും
നിന്റേ പ്രാഭവം ഇവരുടേ മക്കൾ്ക്കും കാണ്മാറാക!

17 ഞങ്ങളുടേ ദൈവമായ യഹോവയുടേ മാധുൎയ്യം ഞങ്ങളുടേ മേൽ ഇരിപ്പൂ
ഞങ്ങളുടേ കൈവേലയെ ഞങ്ങളുടേ മേൽ സ്ഥിരമാക്കുക, [താക,
അതേ, ഞങ്ങളുടേ കൈവേലയെ സ്ഥിരമാക്കേണമേ!

൯൧. സങ്കീൎത്തനം.

ദേവാശ്രിതന്മാൎക്കു (൩) മഹാരോഗാദികഷ്ടങ്ങളിൽ ഭയപ്പെടാതേ (൯) ദൂത
സേവയും അത്ഭുതരക്ഷയും ആശിക്കാം.

1 അത്യുന്നതന്റേ രഹസ്സിങ്കൽ വസിച്ചും
സൎവ്വശക്തന്റേ നിഴലിൽ പാൎത്തുംകൊണ്ടു,

2 ഞാൻ യഹോവയോട്: ഹേ, എൻ ആശ്രയവും ദുൎഗ്ഗവും
ഞാൻ തേറുന്ന ദൈവവും എന്നു പറയും.

3 കാരണം നായാട്ടുകാരന്റേ കണിയിൽനിന്നും
ആപത്തുള്ള മഹാരോഗത്തിൽനിന്നും അവൻ നിന്നെ ഉദ്ധരിക്കും;

4 തന്റേ തൂവൽകൊണ്ടു നിന്നെ മറെക്കും
അവന്റേ ചിറകുകളുടേ കീഴിൽ നിണക്ക് ആശ്രയിക്കാം,
അവന്റേ സത്യം പലിശയും കുടയും തന്നേ.

5 രാപ്പേടിക്കും
പകൽ തെറിക്കുന്ന അമ്പിന്നും, [ 123 ] 6 ഇരിട്ടിൽ നടക്കുന്ന മഹാരോഗത്തിന്നും
ഉച്ചെക്കു പകരുന്ന സംഹാരത്തിന്നും നീ ഭയപ്പെടുകയില്ല.

7 നിന്റേ ഇടത്ത് ആയിരവും വലത്തു പതിനായിരവും വീഴും എങ്കിലും,
നിന്നെ തീണ്ടുകയില്ല.

8 കണ്ണുകൊണ്ട് മാത്രം നീ നോക്കി
ദുഷ്ടരിലേ പ്രതിഫലം കാണും.

9 യഹോവേ, നീ എന്റേ ആശ്രയം
എന്നിട്ടു അത്യുന്നതനെ നിണക്കു ശരണമാക്കിയതുകൊണ്ടു,

10 തിന്മ നിണക്കു പിണകയില്ല
നിന്റേ കൂടാരത്തിന്നു ബാധ അണകയും ഇല്ല.

11 കാരണം നിന്നെ എല്ലാ വഴികളിലും കാക്കേണ്ടതിന്ന്
അവൻ നിന്നെ കൊണ്ട് സ്വദൂതരോടു കല്പിക്കും.

12 ആയവർ നിന്റേ കാൽ കല്ലിൽ തട്ടിക്കാതേ
കൈകളിൽ നിന്നെ എടുക്കും (സുഭ. ൩, ൨൩ S).

18 കേസരിയിലും മൂൎഖനിലും നീ ചവിട്ടും
ചെറുകോളരിയെയും പെരിമ്പാമ്പിനെയും മെതിച്ചുകളയും.

14 എന്നോടു സഞ്ജിക്കയാൽ ഞാൻ അവനെ വിടുവിക്കും
എന്നാമത്തെ അറികയാൽ അവനെ ഉയൎന്നിലത്താക്കും.

15 അവൻ എന്നെ വിളിക്കും ഞാൻ അവനോട് ഉത്തരം പറയും,
ഞെരുക്കത്തിൽ അവനോടു കൂടേ ഞാനത്രേ,
അവനെ ഞാൻ പറിച്ചെടുത്തു തേജസ്കരിക്കും.

16 ദീൎഘായുസ്സുകൊണ്ടു തൃപ്തി വരുത്തി
അവനെ എന്റേ രക്ഷയെ കാണിക്കയും ചെയ്യും.

൯൨ . സങ്കീൎത്തനം.

ദൈവസ്തുതിക്ക് ഒരുമ്പെട്ടു (൬) ദുഷ്ടരുടേ ന്യായവിധിയാൽ സന്തോഷിച്ചു
(൧൦) അവരെയും നീതിമാന്മാരെയും ശരിയായി നടത്തുന്ന പ്രകാരം വാഴ്ത്തുന്നതു
(കാലം: സ. ൩൭, ൭൩).

ശബ്ബത്തിന്നാൾ്ക്കു പാട്ടാകുന്ന കീൎത്തന.

2 യഹോവയെ വാഴ്ത്തുന്നതും
അത്യുന്നതതിരുനാമത്തെ കീൎത്തിക്കുന്നതും നല്ലതു.

3 കാലത്തു നിന്റേ ദയയും
രാത്രികളിൽ നിന്റേ വിശ്വസ്തതയും, [ 124 ] 4 പത്തു കമ്പിയിലും വീണയിലും
കിന്നരത്തിന്മേൽ ധ്യാനിക്കുന്നതിനാലും കഥിക്കുന്നതു (നന്നു).

5 യഹോവേ, നിന്റേ പ്രവൃത്തിയാൽ നീ എന്നെ സന്തോഷിപ്പിച്ചുവല്ലോ;
തൃക്കൈകളുടേ ക്രിയയാൽ ഞാൻ ആൎക്കും.

6 യഹോവേ, നിന്റേ ക്രിയകൾ എത്ര വമ്പിച്ചവ!
നിന്റേ വിചാരങ്ങൾ ഏറ്റം ആഴുന്നു.

7 ആയതിനെ പൊട്ടൻ അറിയുന്നില്ല
ബുദ്ധിഹീനൻ വിവേചിക്കുന്നില്ല (൭൩, ൨൨).

8 ദുഷ്ടന്മാർ പുല്ലു പോലേ മുളെച്ചും
അതിക്രമം പ്രവൃത്തിക്കുന്നവർ എല്ലാം പൂത്തും വന്നാൽ
അത് എന്നും സദാകാലവും വേരറുവാനായിട്ടത്രേ.

9 നീയോ, യഹോവേ, യുഗപൎയ്യന്തം ഉയരത്തു തന്നേ.

10 കാരണം, യഹോവേ, നിന്റേ ശത്രുക്കൾ,
കണ്ടാലും നിന്റേ ശത്രുക്കൾ അതാ കെട്ടുപോകും,
അതിക്രമം പ്രവൃത്തിക്കുന്നവർ ഒക്കയും ചിന്നിപ്പോകും.

11 നീ കാട്ടിക്കൊത്തവണ്ണം എൻ കൊമ്പിനെ ഉയൎത്തി
പച്ച തൈലംകൊണ്ട് എന്മേൽ തൂകി.

12 എന്റേ ഒറ്റു നോക്കുന്നവരിൽ എന്റേ കണ്ണു പാൎത്തുകൊണ്ടു
എന്റേ നേരേ എഴുനീല്ക്കുന്ന ദുഷ്കൃതികളിൽ എന്റേ ചെവികൾ (ആവോ

13 നീതിമാൻ പന പോലേ തളിൎക്കും [ളം) കേട്ടു വരുന്നു.
ലിബനോനിലേ ദേവദാരു പോലേ വളരും;

14 യഹോവാലയത്തിൽ നടപ്പെട്ട്
അവർ നമ്മുടേ ദൈവത്തിൻ പ്രാകാരങ്ങളിൽ തളിൎക്കും.

15 നരയിലും അവർ ഇനി തഴെച്ചു
പുഷ്ടിയും പച്ചയും പൂണ്ടുനിന്നു,

16 യഹോവ നേരുള്ളവൻ എന്നും
എൻ പാറയായവൻ വക്രത ഒട്ടും ഇല്ലാത്തവൻ എന്നും അറിയിപ്പാറാകും.

൯൩ . സങ്കീൎത്തനം.

വിശ്വം ഭരിക്കുന്നവൻ കയൎക്കുന്ന ജാതികളെ അമൎക്കയാൽ സ്തുത്യൻ.

1 യഹോവ വാണു (യശ. ൨൪, ൨൩) ഗൌരവം പൂണ്ടിരിക്കുന്നു; [ 125 ] യഹോവ ശക്തി ധരിച്ച് അരെക്കു കെട്ടുന്നു;
ആകയാൽ ഊഴി ഇളകാതേ സ്ഥിരപ്പെട്ടു.

2 നിന്റേ സിംഹാസനം അന്നെമുതൽ ഉറെച്ചു
യുഗംമുതൽ നീ ഉണ്ടു.

3 നദികൾ, യഹോവേ,
നദികൾ ശബ്ദം ഉയൎത്തി
നദികൾ നിനാദം ഉയൎത്തി;

4 നിറന്ന പെരുവെള്ളങ്ങളാകുന്ന
കടലലകളുടേ ഒലികളെക്കാളും
ഉയരത്തിൽ യഹോവ നിറന്നവൻ തന്നേ (൯൨, ൯).

5 നിന്റേ സാക്ഷ്യങ്ങൾ അത്യന്തം വിശ്വാസ്യങ്ങൾ
യഹോവേ നിന്റേ ഭവനത്തിന്നു നെടുനാളുകളോളം
വിശുദ്ധി തന്നേ പൊരുന്നുന്നു.

൯൪. സങ്കീൎത്തനം.

നീതികെട്ടവർ ഞെരുക്കുകയാൽ പ്രതിക്രിയ യാചിച്ചു (൮) ദേവനീതിയിൽ
ആശ്രയിച്ചു (൧൨) സ്വജനത്തെയും (൧൬) ദുഃഖിതനെയും താങ്ങുന്ന യഹോവ
യിൽ ആശ്വസിച്ചു വാഴ്ത്തിയതു.

1 പ്രതിക്രിയകളുടേ ദേവനായ യഹോവേ,
പ്രതിക്രിയകളുടേ ദേവ, വിളങ്ങുക!

2 ഹോ ഭൂമിയുടേ ന്യായാധിപനേ, നിവിൎന്നു വരിക,
ഡംഭികൾ പിണെച്ചതിനെ അവൎക്കു മടക്കിക്കൊടുക്ക!

3 ദുഷ്ടന്മാർ എത്രോടം
യഹോവേ, ദുഷ്ടന്മാർ എത്രോടം ഉല്ലസിപ്പതു?

4 അവർ പൊഴിഞ്ഞു തിളപ്പൂ സംസാരിക്കുന്നു.
അതിക്രമം പ്രവൃത്തിക്കുന്നവർ എല്ലാം പൊങ്ങച്ചം ചൊല്ലുന്നു.

5 യഹോവേ, തിരുജനത്തെ അവർ തകൎക്കയും,
നിന്റേ അവകാശത്തെ താഴ്ത്തുകയും,

6 വിധവയെയും പരദേശിയെയും കൊല്ലുകയും
അനാഥരെ വധിക്കയും

7 യാഃ കാണാ,
യാക്കോബിൻ ദൈവം വിവേചിക്കാത് എന്നു ചൊല്കയും ചെയ്യും. [ 126 ] 8 ജനത്തിലേ പൊട്ടരായുള്ളോരേ, വിവേചിപ്പിൻ
ബുദ്ധിഹീനരേ, എപ്പോൾ ബോധം ഉണ്ടാകും?

9 ചെവിയെ നടുന്നവൻ കേൾ്ക്കായ്കയോ,
കണ്ണിനെ നിൎമ്മിക്കുന്നവൻ നോക്കായ്കയോ?

10 ജാതികളെ പ്രബോധിപ്പിക്കുന്നവൻ ശിക്ഷിക്കായ്കയോ,
മനുഷ്യരെ ജ്ഞാനം പഠിപ്പിക്കുന്നവൻ തന്നേയെല്ലോ?

11 യഹോവ മനുഷ്യരുടേ വിചാരങ്ങളെ അറിയുന്നു;
അവർ മായ അത്രേ (൬൨, ൧൦).

12 യാഃ, നീ പ്രബോധിപ്പിച്ചു
തിരുധൎമ്മത്തിൽനിന്നു പഠിപ്പിക്കുന്ന പുരുഷൻ ധന്യൻ;

13 നി ദുഷ്ടനു കഴി കുഴിച്ചു തീരുവോളം
തിന്മയുടേ നാളുകളിലും അവന്നു സ്വൈരം വരുത്തുന്നു.

14 യഹോവയാകട്ടേ സ്വജനത്തെ തള്ളിക്കളക ഇല്ല
തന്റേ അവകാശത്തെ കൈവിടുകയും ഇല്ല;

15 കാരണം ന്യായവിധി നീതിയിലേക്കു തിരിഞ്ഞു വരും
അതിൻ വഴിയെ ഹൃദയനേരുള്ളവർ എല്ലാം (ചെല്ലും).

16 ദുഷ്കൃതികളെ കൊള്ളേ എനിക്കായി ആർ എഴുനീല്ക്കും
അതിക്രമം പ്രവൃത്തിക്കുന്നവരുടേ നേരേ എനിക്കായി ആർ നിന്നുകൊ

17 യഹോവ എനിക്കു തുണ ഇല്ല എന്നു വരികിൽ [ള്ളും?
എൻ ദേഹി ക്ഷണത്തിൽ മൌനവാസം പുക്കിരുന്നു.

18 എൻ കാൽ ഇളകുന്നു എന്നു പറയുന്തോറും
യഹോവേ, നിന്റേ ദയ എന്നെ ഊന്നിച്ചു.

19 എന്റേ ഉള്ളിൽ ചിന്തകൾ പെരുകുമ്പോൾ
നിന്റേ ആശ്വാസങ്ങൾ എൻ ദേഹിയെ ലാളിക്കുന്നു.

20 ചട്ടത്തിൻ പ്രകാരം ഉപദ്രവം നിൎമ്മിക്കുന്ന
വികൃതികളുടേ സിംഹാസനം നിന്നോടു സഖ്യം ചെയ്തിരിക്കുമോ?

21 നീതിമാന്റേ ആത്മാവിനെക്കൊള്ളേ അവർ തള്ളിവന്നു
നിൎദ്ദോഷരക്തത്തിന്നു ശിക്ഷ വിധിക്കുന്നു.

22 എന്നിട്ടു യഹോവ എനിക്ക് ഉയൎന്നിലവും
എൻ ദൈവം ആശ്രയപ്പാറയും ആയി,

23 അാരുടേ അതിക്രമത്തെ അവരിലേക്കു തിരിപ്പിച്ചു
അവരുടേ ആകായ്മയാൽ അവരെ ഒടുക്കും,
നമ്മുടേ ദൈവമായ യഹോവ അവരെ ഒടുക്കും. [ 127 ] ൯൫. സങ്കീൎത്തനം.

സൃഷ്ടിയിലും രക്ഷയിലും മാത്രമല്ല (൬) ഇസ്രയേലിനെ നിൎമ്മിക്കയാലും വി
ളങ്ങുന്ന യഹോവയെ വണങ്ങി ഹൃദയം കഠിനമാക്കാതേ സേപിപ്പാൻ പ്രബോ
ധനം.

1 വരുവിൻ നാം യഹോവെക്ക് ആൎത്തു
നമ്മുടേ രക്ഷാപ്പാറെക്കു ഘോഷിക്ക!

2 വാഴ്ത്തിക്കൊണ്ട് അവന്റേ മുഖത്തെ മുമ്പിട്ടു
കീൎത്തനകളാൽ അവന്നായി ഘോഷിക്ക!

8 കാരണം യഹോവ വലിയ ദേവനും
സകല ദേവകൾ്ക്കും മീതേ മഹാരാജാവും ആകുന്നു.

4 ഭൂമിയുടേ അഗാധങ്ങൾ അവന്റേ കൈയിലും
മലകളുടേ കൊടുമുടികൾ അവന്നുള്ളവയും ആകുന്നു.

5 സമുദം അവന്റേതു, താൻ അതിനെ ഉണ്ടാക്കി,
കരയെയും അവന്റേ കൈകൾ മനിഞ്ഞു.

6 വരുവിൻ നാം തൊഴുതു കുമ്പിട്ടു
നമ്മെ ഉണ്ടാക്കിയ യഹോവയുടേ മുമ്പിൽ മുട്ടുകുത്തുക!

7 ആയവൻ നമ്മുടേ ദൈവവും നാം അവന്റേ മേച്ചലിലേ ജനവും
അവൻ കൈക്കലേ ആടുകളും ആകുന്നുവല്ലോ.
ഇന്ന് അവന്റേ ശബ്ദത്തെ കേട്ടുകൊണ്ടാലും:

8 അല്ലയോ (വിവാദം എന്ന) മരീബയിലും (പരീക്ഷ എന്ന) മസ്സാനാളിൽ മ
നിങ്ങളുടേ ഹൃദയങ്ങളെ കഠിനമാക്കരുതേ! [രുവിലും ആയ പോലേ

9 അവിടേ നിങ്ങളുടേ പിതാക്കന്മാർ എന്നെ പരീക്ഷിച്ചു ശോധന ചെയ്തു
എന്റേ പ്രവൃത്തിയെ കണ്ടു.

10 നാല്പതു വൎഷവും ഞാൻ ആ തലമുറയാൽ മനം പിരിഞ്ഞു
ഇവർ ഹൃദയം തെറ്റിപ്പോകുന്ന ജനം,
എൻ വഴികളെ അറിയാത്തവർ എന്നു ചൊല്ലി,

11 എന്റേ സ്വസ്ഥതയിൽ (൫ മോ. ൧൨,൯) അവർ പ്രവേശിക്കയില്ല
എന്ന് എന്റേ കോപത്തിൽ ആണയിടുകയും ചെയ്തു.

൯൬. സങ്കീൎത്തനം.

സകല വംശങ്ങളും (൪) സത്യദേവന്റേ തേജസ്സു ബോധിച്ചു (൭) അവ
ന്റേ രാജത്വത്തിൽ അടങ്ങി (൧൧) ന്യായവിധിക്ക് ഒരുമ്പെടുവാൻ പ്രബോ
ധിപ്പിച്ചതു. [ 128 ] 1 യഹോവെക്കു പുതിയ പാട്ടു പാടുവിൻ (യശ. ൪൨, ൧൦).
സൎവ്വഭൂമിയായുള്ളോവേ, യഹോവെക്കു പാടുവിൻ!

2 യഹോവെക്കു പാടി തൻ നാമത്തെ ആശീൎവ്വദിപ്പിൻ,
നാളിൽ നാളിൽ അവന്റേ രക്ഷയെ സുവിശേഷിപ്പിൻ (യശ.൫൨, ൭)!

3 ജാതികളിൽ അവന്റേ തേജസ്സും
സകല വംശങ്ങളിൽ അവന്റേ അതിശയങ്ങളും വൎണ്ണിപ്പിൻ!

4 കാരണം യഹോവ വലിയവനും ഏറ്റം സ്തുത്യന്നും (൪൮, ൨)
സൎവ്വദേവകൾ്ക്കും മീതേ ഭയങ്കരനും ആകുന്നു.

5 വംശങ്ങളുടേ ദേവകൾ ഒക്കയും അസത്തുകളല്ലോ ആകുന്നതു,
സ്വൎഗ്ഗങ്ങളെ ഉണ്ടാക്കിയതു യഹോവ തന്നേ.

6 പ്രതാപവും പ്രഭയും അവന്റേ മുമ്പിലും
ശക്തിയും അഴകും അവന്റേ വിശുദ്ധസ്ഥലത്തും ഉണ്ടു.

7 വംശങ്ങളുടേ കുഡുംബങ്ങളായുള്ളോവേ, യഹോവെക്ക് കൊടുപ്പിൻ,
തേജസ്സും ശക്തിയും യഹോവെക്ക് കൊടുപ്പിൻ!

8 യഹോവെക്ക് അവന്റേ നാമതേജസ്സെ കൊടുപ്പിൻ,
കാഴ്ച വെച്ച് അവന്റേ പ്രാകാരങ്ങളിൽ ചെല്ലൂവിൻ!

9 വിശുദ്ധാലങ്കാരത്തിൽ യഹോവയെ തൊഴുവിൻ
സൎവ്വഭൂമിയായുള്ളോവേ, അവന്മുമ്പിൽ നടുങ്ങുവിൻ (൨൯, ൧൨)!

10 യഹോവ വാഴുന്നു
എന്നതിനാൽ ഊഴി ഇളകാതേ സ്ഥിരപ്പെട്ടു എന്നും (൯൩, ൧)
അവൻ നേരിൽ വംശങ്ങൾ്ക്കു ന്യായം വിസ്തരിക്കും എന്നും ജാതികളിൽ

11 സ്വൎഗ്ഗങ്ങൾ സന്തോഷിക്ക [പറവിൻ!
ഭൂമി ആനന്ദിക്ക
സമുദ്രവും അതിൽ നിറയുന്നതും മുഴങ്ങുക.

12 വയലും അതിലുള്ളത് ഒക്കയും ഉല്ലസിക്ക;
അന്നു കാട്ടിലേ മരങ്ങൾ എല്ലാം ആൎക്കും (യശ. ൪൪, ൨൩);

13 യഹോവയുടേ മുമ്പിൽ തന്നേ. അവൻ വരുന്നുവല്ലോ,
ഭൂമിക്കു ന്യായം വിധിപ്പാൻ വരുന്നുവല്ലോ.
ഊഴിക്കു നീതിയിലും
വംശങ്ങൾ്ക്കു വിശ്വസ്തതയിലും താൻ ന്യായം വിധിക്കും. [ 129 ] ൯൭. സങ്കീൎത്തനം.

കൎത്താവ് പ്രത്യക്ഷനായി (൪) സൎവ്വജാതികൾ്ക്കും ന്യായം വിധിച്ചാൽ (൭)
ബിംബസേവികൾ്ക്കു നാണവും ചിയോന്നു സന്തോഷവും വരുന്നതു കൊണ്ടു
(൧൦) പാപത്തെ വെറുപ്പാൻ പ്രബോധിപ്പിച്ചതു.

1 യഹോവ വാഴുന്നു (൯൩, ൧) എന്നതിനാൽ ഭൂമി ആനന്ദിക്ക (൯൬, ൧൧),
ബഹു ദ്വീപുകളും സന്തോഷിക്ക!

2 മേഘവും അന്ധകാരവും അവനെ ചൂഴുന്നു
നീതിയും ന്യായവും തൽസിംഹാസനത്തിന്റേ തൂൺ തന്നേ (൮൯, ൧൫).

8 അവന്റേ മുമ്പാകേ അഗ്നി നടന്നു (൫൦, ൩)
ചുറ്റിലും അവന്റേ മാറ്റാന്മാരെ കത്തിക്കുന്നു.

4 അവന്റേ മിന്നലുകൾ ഊഴിയെ പ്രകാശിപ്പിച്ചു
(൭൭, ൧൯) ഭൂമി കണ്ടു വിറെച്ചു.

5 യഹോവയുടേ മുമ്പിൽനിന്നു മലകൾ മെഴുകു പോലേ ഉരുകി
സൎവ്വഭൂമിയുടേ കൎത്താവിൻ മുമ്പിൽ നിന്നത്രേ (മീക ൧, ൪).

6 വാനങ്ങൾ അവന്റേ നീതിയെ കഥിക്കുന്നു (൫൦, ൬)
എല്ലാ വംശങ്ങളും അവന്റേ തേജസ്സു കാണും (യശ. ൪൦, ൫).

7 അസത്തുകളിൽ പ്രശംസിക്കുന്ന
വിഗ്രഹസേവികൾ ഒക്കയും നാണിക്കും (യശ. ൪൨, ൧൭).
സൎവ്വദേവകളായുള്ളോരേ, അവനെ തൊഴുവിൻ!

8 ചിയോൻ കേട്ട സന്തോഷിക്കുന്നു,
യഹോവേ, നിന്റേ ന്യായവിധികൾ നിമിത്തം
യഹൂദാപുത്രിമാർ ആനന്ദിക്കുന്നു (൪൮, ൧൨).

9 കാരണം യഹോവേ, സൎവ്വഭൂമിയുടേ മേലും നീ അത്യുന്നതൻ (൮൯, ൧൯)
സകല ദേവകൾ്ക്കും മീതേ ഏറേ ഉയൎന്നിരിക്കുന്നു (൪൭, ൧൦).

10 യഹോവയെ സ്നേഹിക്കുന്നോരേ, തിന്മയെ പകെപ്പിൻ!
സ്വഭക്തരുടേ ദേഹികളെ അവൻ കാക്കുന്നു,
ദുഷ്ടരുടേ കൈയിൽനിന്ന് അവരെ ഉദ്ധരിക്കും.

11 നീതിമാന്നു വെളിച്ചവും
ഹൃദയനേരുള്ളവൎക്കു സന്തോഷവും വിതറപ്പെടുന്നു.

12 നീതിമാന്മാരേ, യഹോവയിൽ സന്തോഷിച്ചു (൩൨, ൧൧)
അവന്റേ വിശുദ്ധ ശ്രുതിയെ വാഴ്ത്തുവിൻ (൩൦, ൫)! [ 130 ] ൯൮. സങ്കീൎത്തനം.

സ്വജനത്തെ വീണ്ടെടുക്കുന്ന കൎത്താവെ (൪) എല്ലാ വിപത്തിലും (൭) എ
ങ്ങും സ്തുതിക്കേണം.

കീൎത്തന.

1 യഹോവെക്കു പുതിയ പാട്ടു പാട്ടു പാടുവിൻ (൯൬, ൧)!
കാരണം അവൻ അതിശയങ്ങളെ ചെയ്തു
അവന്റേ വലങ്കൈയും വിശുദ്ധഭുജവും അവന്നു രക്ഷവരുത്തി (യശ.

2 യഹോവ സ്വരക്ഷയെ അറിയിച്ചു [൫൯, ൧൬. ൫൨, ൧൦.
ജാതികൾ കാണ്കേ സ്വനീതിയെ വെളിപ്പെടുത്തി.

3 ഇസ്രയേൽ ഗൃഹത്തോടു തനിക്കുള്ള ദയയും വിശ്വസ്തതയും അവൻ ഓൎത്തു
നമ്മുടേ ദൈവത്തിൻ രക്ഷയെ ഭൂമിയുടേ അറുതികൾ എല്ലാം കാണ്കയും
[ചെയ്തു.

4 സൎവ്വഭൂമിയായുള്ളോവേ യഹോവെക്കു ഘോഷിപ്പിൻ (൬൬, ൧)
പൊട്ടി ആൎത്തു കീൎത്തിച്ചു കൊൾ്വിൻ!

5 കിന്നരം കൊണ്ടു യഹോവയെ കീൎത്തിപ്പിൻ
കിന്നരത്താലും ഗീതസ്വരത്താലും തന്നേ!

6 തുത്താരി കാഹളശബ്ദത്താലും
യഹോവ എന്ന രാജാവിൻ മുമ്പിൽ ഘോഷിപ്പിൻ!

7 സമുദ്രവും അതിൽ നിറയുന്നതും മുഴങ്ങുക (൯൬, ൧൧)
ഊഴിയും അതിൽ വസിക്കുന്നവരും ക്രടേ (൨൪, ൧)!

8 നദികൾ കൈകൊട്ടുക
മലകൾ ഒക്കത്തക്ക ആൎക്കുക (യശ.(൫൫, ൧൨)!

9 യഹോവയുടേ മുമ്പിൽ തന്നേ; അവൻ ഭൂമിക്ക് ന്യായം വിധിപ്പാൻ വരു
ഊഴിക്കു നീതിയിലും [ന്നുവല്ലോ
വംശങ്ങൾ്ക്കു നേരിലും താൻ ന്യായം വിധിക്കും (൯൬, ൧൩).

൯൯. സങ്കീൎത്തനം.

ശക്തിനീതികളോടും ഭരിക്കുന്നവനെ സ്തുതിച്ചു (൬) എല്ലാവരും പാപം വിട്ടു
സേവിക്കേണം.

1, യഹോവ വാഴുന്നു (൯൭, ൧) വംശങ്ങൾ വിറെക്കുന്നു
കെരൂബുകളിൽ വസിക്കുന്നവൻ (വാണു) ഭൂമി കുലുങ്ങുന്നു.

2 യഹോവ ചിയോനിൽ വലിയവനും
എല്ലാ വംശങ്ങൾ്ക്കു മീതേ ഉയൎന്നവനും ആകുന്നു. [ 131 ] 3 മഹാനും ഭയങ്കരനും (൫ മോ. ൧൦, ൧൭) എന്നുള്ള തിരുനാമത്തെ അവർ വാ
വിശുദ്ധൻ അവനത്രേ. [ഴ്ത്തും;

4 രാജാവിന്റേ ശക്തിയും ന്യായത്തെ സ്നേഹിക്കുന്നു;
നേരിനെ നീ സ്ഥാപിച്ചു
യാക്കോബിൽ ന്യായവും നീതിയും ഉണ്ടാക്കി.

5 നമ്മുടേ ദൈവമായ യഹോവയെ ഉയൎത്തി
അവന്റേ പാദപീഠം തൊഴുവിൻ;
അവനേ വിശുദ്ധൻ.

6 അവന്റേ പുരോഹിതരിൽ മോശയഹരോന്മാരും,
അവന്റേ നാമം വിളിച്ചു യാചിക്കുന്നവരിൽ ശമുവേലും ഉണ്ടു;
ഇവർ യഹോവയോടു വിളിക്കും അവൻ ഉത്തരം കല്പിക്കയും ചെയ്യും.

7 മേഘത്തൂണിൽനിന്ന് അവരോട്ട സംസാരിക്കും;
അവന്റേ സാക്ഷ്യങ്ങളെയും
അവൎക്കു കൊടുത്ത വെപ്പും അവർ കാത്തു.

8 ഞങ്ങളുടേ ദൈവമായ യഹോവേ, നീ അവൎക്ക് ഉത്തരമരുളി;
ജനത്തിന്നു ക്ഷമിക്കുന്ന ദേവനും
അവരുടേ ദുഷ്കൎമ്മങ്ങൾ്ക്കു പ്രതിക്രിയ നടത്തുന്നവനുമായി

9 നമ്മുടേ ദൈവമായ യഹോവയെ ഉയൎത്തി
അവന്റേ വിശുദ്ധപൎവ്വതത്തെ തൊഴുവിൻ,
നമ്മുടേ ദൈവമായ യഹോവയത്രേ വിശുദ്ധൻ!

൧൦൦. സങ്കീൎത്തനം.

ഉത്തമകൎത്താവിനെ സകലജാതികളും സേവിപ്പാൻ പ്രബോധനം.
സ്തുതിയാഗത്തിന്നുള്ള കീൎത്തന.


1 സൎവ്വഭൂമിയായുള്ളോവേ, യഹോവെക്കു ഘോഷിപ്പിൻ (൯൮, ൪)!

2 സന്തോഷത്തിൽ യഹോവയെ സേവിപ്പിൻ
ആൎത്തുംകൊണ്ട് അവന്റേ മുമ്പിൽ ചെല്ലുവിൻ!

3 യഹോവ തന്നേ ദൈവം എന്ന് അറിഞ്ഞുകൊൾ്വിൻ (൪൬, ൧൧);
നാമല്ല അവനത്രേ നമ്മേ ഉണ്ടാക്കി [(൯൫, ൬. ൭)!
അവന്റേ ജനവും അവന്റേ മേച്ചലിലേ ആടുകളും (ആവാൻ) തന്നേ

4. വാഴ്ത്തിക്കൊണ്ട് അവന്റേ വാതിലുകളിലും
സ്തോത്രത്തോടേ അവന്റേ പ്രാകാരങ്ങളിലും വരുവിൻ,
അവനെ വാഴ്ത്തി തിരുനാമത്തെ ആശീൎവ്വദിപ്പിൻ! [ 132 ] 5 കാരണം യഹോവ നല്ലവൻ തന്നേ; അവന്റേ ദയ യുഗപൎയ്യന്തവും
വിശ്വസ്തത തലമുറതലമുറയോളവും ഉള്ളതാകുന്നു.

൧൦൧. സങ്കീൎത്തനം.

രാജാവ് ദൈവമുമ്പിൽ തനിക്കു സന്മാൎഗ്ഗവും (൫) പ്രജകളിൽ നീതി നടത്തു
ന്നതും ആഗ്രഹിച്ചതു.

ദാവിദിന്റേ കീൎത്തന.

1 ഞാൻ ദയയും ന്യായവും പാടി
യഹോവേ, നിണക്കു കീൎത്തിക്കട്ടേ!

2 തികവിൻ വഴിയിൽ ഞാൻ ബുദ്ധിയോടേ ചെല്ലും,
നീ എപ്പോൽ എന്റേ അടുക്കേ വരും?
എൻ ഭവനത്തിന്നകത്തു
ഞാൻ ഹൃദയത്തികവിൽ നടന്നുകൊള്ളും.

3 വല്ലായ്മയുള്ള കാൎയ്യം
എൻ കണ്ണുകളുടേ നേരേ ഞാൻ വെക്കയില്ല;
ലംഘനക്കാരുടേ പണിയെ ഞാൻ പകെക്കുന്നു
അത് എന്നോട് പറ്റുകയില്ല.

4 വക്രഹൃദയം എന്നോട് അകന്നിരിപ്പു
ഞാൻ തിന്മയെ അറികയും ഇല്ല.

5 രഹസ്യത്തിൽ കൂട്ടുകാരനെ കുരള പറയുന്നവനെ
ഞാൻ നിഗ്രഹിക്കും,
കണ്ണുയൎച്ചയും ഹൃദയവിടുതിയും ഉള്ളവനെ
സഹിക്കയില്ല.

6 ദേശത്തിലേ വിശ്വസ്തന്മാരെ ഒരുമിച്ചിരുത്തുവാൻ
എൻ കണ്ണുകൾ അവരിലേക്കത്രേ;
തികവിൻ വഴിയിൽ നടപ്പാൻ
എന്നെ സേവിക്ക.

7 വഞ്ചനക്കാരൻ
എൻ ഭവനത്തിൽ വസിക്കയില്ല;
ഭോഷ്കുകൾ പറയുന്നവൻ എൻ കണ്ണുകൾ കാണ്കേ
സ്ഥിരപ്പെടുകയില്ല.

8 യഹോവയുടേ നഗരത്തിൽനിന്ന്
അതിക്രമം പ്രവൃത്തിക്കുന്നവരെ അശേഷം ഛേദിപ്പാനായി
ഞാൻ ദേശത്തിലേ ദുഷ്ടന്മാരെ ഒക്കയും
പ്രത്യുഷസ്സിങ്കൽ നിഗ്രഹിക്കും. [ 133 ] ൧൦൨. സങ്കീൎത്തനം.

(൨) സങ്കടത്തിലും (൭) ഏകാന്തത്തിലും വലഞ്ഞവനെ രക്ഷിപ്പാനും (൧൩)
ചിയോനെ പുതുക്കി (൧൯) ജാതികൾ്ക്കും അനുഗ്രഹം ആക്കിവെപ്പാനും (൨൪)
കുഴങ്ങുന്നവൎക്കു നിത്യശരണമായി വിളങ്ങുവാനും യാചിച്ചതു; (കാലം: ബാ
ബേൽ പ്രവാസം തീരുവാറായപ്പോൾ).

എളിയവന്റേ പ്രാൎത്ഥന; അവൻ ക്ഷീണിച്ചു യഹോവയുടേ മുമ്പിൽ
തന്റേ ചിന്തനം പകരുമ്പോഴേക്കു.

2 യഹോവേ, എൻ പ്രാൎത്ഥനയെ കേൾ്ക്ക
എൻ കൂക്കൽ നിന്നോട് എത്തുകേയാവു.

3 നിൻ മുഖത്തെ എന്നിൽനിന്നു മറെക്കല്ലേ (൨൭, ൯) എനിക്കു ഞെരുങ്ങും
എങ്കലേക്കു നിൻ ചെവിയെ ചായ്ക്കുക, [നാളിൽ;
ഞാൻ വിളിക്കും നാൾ വിരഞ്ഞ് ഉത്തരം അരുളേണമേ!

4 കാരണം എന്റേ നാളുകൾ പുകയായി ഒടുങ്ങി (൩൭, ൨൦)
എന്റേ എല്ലുകൾ കൊള്ളി പോലേ കത്തുന്നു.

5 എഃൻറ ഹൃദയം പുല്ലു പോലേ അടികൊണ്ട് ഉണങ്ങി
എന്റേ അപ്പം ഭക്ഷിപ്പാനും മറന്നുപോയി.

6 എന്റേ ഞരക്കത്തിൻ ഒച്ചയാൽ
എൻ അസ്ഥികൾ മാംസത്തോടു പറ്റിപ്പോയി.

7 ഞാൻ മരുവിലേ ഞാരപക്ഷിയോട് ഒത്തു
ഇടിഞ്ഞ മതിലുകളിലേ നത്തു പോലേ ആയി.

8 ഞാൻ ജാഗരിച്ചുനിന്നു
പുരമുകളിൽ തനിച്ചിരിക്കുന്ന കരികിരി കണക്കേ ആയി.

9 എല്ലാ നാളും എന്നേ ശത്രുക്കം പഴിച്ചു
എന്റേ നേരേ ഭ്രാന്തു പിടിച്ചവർ എന്നെകൊണ്ട് ആണയിടുന്നു.

10 കാരണം അപ്പം പോലേ ഞാൻ ഭസ്മം തിന്നു
എന്റേ പാനീയം കണ്ണീരിൽ കലക്കി.

11 നീ എന്നെ എടുത്ത് എറിഞ്ഞുകളഞ്ഞ
നിന്റേ ഈറലും ചിനവും ഹേതുവായിട്ടത്രേ

12 എന്റേ നാളുകൾ ചരിഞ്ഞ നിഴല്ക്കു സമം
ഞാൻ പുല്ലു പോലേ ഉണങ്ങി.

13 നീയോ യഹോവേ, എന്നേക്കും ഇരിക്കുന്നു
നിന്റേ ശ്രുതി തലമുറതലമുറയോളമേ.

14 നീ എഴുനീറ്റു ചിയോനെ കനിഞ്ഞുകൊള്ളും [ 134 ] അവളോടു കരുണ ചെയ്വാൻ സമയമായല്ലോ;
അവധി വന്നുവല്ലോ.

15 നിന്റേ ദാസന്മാൎക്ക് ആകട്ടേ അവളിലേ കല്ലുകൾ രുചിക്കുന്നു
അതിൻ പൊടിയിൽ അയ്യോഭാവവും തോന്നുന്നു.

16 എന്നിട്ട് ജാതികൾ യഹോവാനാമത്തെയും
ഭൂരാജാക്കൾ എല്ലാവരും നിൻ തേജസ്സെയും ഭയപ്പെടും.

17യഹോവ ചിയോനെ പണിതു
സ്വതേജസ്സിൽ കാണായ്വന്നു.

18 നിരാധാരന്റേ പ്രാൎത്ഥനയിലേക്കു തിരിഞ്ഞു
അവരുടേ യാചനയെ ധിക്കരിക്കായ്കയാൽ തന്നേ.

19 എന്നതു പിറേറ തലമുറെക്കായി എഴുതപ്പെടും
സൃഷ്ടിക്കപ്പെടുന്ന ജനം യാഹെ സ്തുതിക്കും.

20 കാരണം അവൻ തന്റേ വിശുദ്ധ ഉന്നതിയിൽനിന്ന് എത്തി നോക്കി
സ്വൎഗ്ഗത്തിൽനിന്നു യഹോവ ഭൂമിയിലേക്കു പാൎത്തതു.

21 ബദ്ധന്റേ ഞരക്കം കേൾ്പാനും
മൃത്യുപുത്രരെ കെട്ടഴിപ്പാനും (൭൯, ൧൧),

22 വംശങ്ങളും രാജ്യങ്ങളും യഹോവയെ സേവിപ്പാൻ
ഒക്കത്തക്ക കൂടുമ്പോഴേക്കു,

23 ചിയോനിൽ യഹോവാ നാമവും
യരുശലേമിൽ തൽസ്തുതിയും വൎണ്ണിപ്പാനും തന്നേ.

24 വഴിയിൽ വെച്ച് അവൻ എന്റേ ഊക്കിനെ താഴ്ത്തി വെച്ചു
എന്റേ നാളുകളെ ചുരുക്കി. [ന്നെ എടുക്കരുതേ!

25 ഞാൻ ചൊല്ലുന്നിതു: എൻ ദേവനേ, എന്റേ നാളുകളുടേ പാതിയിൽ എ
നിന്റേ ആണ്ടുകൾ തലമുറതലമുറകളോളവും ഉണ്ടു.

26 പൂൎവ്വത്തിങ്കൽ നീ ഭൂമിയെ സ്ഥാപിച്ചു
വാനങ്ങൾ തൃക്കൈകളുടേ ക്രിയയും തന്നേ.

27 അവ കെട്ടുപോകും നീ നില്ക്കും;
അവ എല്ലാം വസ്ത്രംപോലേ പഴകും,
ഉടുപ്പു കണക്കേ നീ അവറ്റെ മാറ്റും അവ തേമ്പുകയും ചെയ്യുന്നു.

28 നീയോ അവൻ തന്നേ,
നിന്റേ ആണ്ടുകൾ തീൎന്നുപോകയും ഇല്ല.

29 നിന്റേ ദാസന്മാരുടേ മക്കൾ കുടിപാൎക്കും
അവരുടേ സന്തതി തിരുമുമ്പിൽ സ്ഥിരമാകയും ചെയ്യും. [ 135 ] ൧൦൩. സങ്കീൎത്തനം.

കൃപാസമ്പന്നനായ ദൈവം തന്നിലും (൬) സഭയിങ്കലും ചെയൂ സ്നേഹാതി
ശയം ഹേതുവായി (൧൯) സൎവ്വലോകത്തോടും കൂടേ താനും സ്തുതിപ്പാൻ പ്ര
ബോധനം.

ദാവിദിന്റേതു.

1 എൻ ദേഹിയേ, യഹോവയെ അനുഗ്രഹിക്ക
എൻ ഉള്ളിലേവ എല്ലാം അവന്റേ വിശുദ്ധനാമത്തെ തന്നേ!

2 എൻ ദേഹിയെ, യഹോവയെ അനുഗ്രഹിക്ക
അവന്റേ സകല ഉപകാരങ്ങളെ മറക്കയുമരുതേ!

3 നിന്റേ അകൃത്യങ്ങളെ ഒക്കയും ക്ഷമിച്ചു
നിന്റേ എല്ലാ ബാധകൾ്ക്കും ചികിത്സിച്ചു,

4 നിന്റേ ജീവനെ കുഴിയിൽനിന്നു വീണ്ടെടുത്തും
ദയയും കനിവും ചൂടിച്ചും തരുന്നവനേ,

5 നിന്റേ ശൃംഗാരത്തിനു നന്മയാൽ തൃപ്തി വരുത്തി
കഴുകു പോലേ നിന്റേ ബാല്യത്തെ പുതുക്കുമാറാക്കുന്നവനെ തന്നേ!

6 യഹോവ നീതികളെയും
എല്ലാ പീഡിതൎക്കും ന്യായങ്ങളെയും നടത്തുന്നു.

7 മോശയെ തന്റേ വഴികളെയും
ഇസ്രയേൽ പുത്രരെ തൻ വങ്ക്രിയകളെയും അറിയിച്ചു.

8 യഹോവ കരളലിവും കനിവും ഉള്ളവൻ
ദീൎഘക്ഷാന്തിയും ദയയും പെരുകിയവൻ തന്നേ.

9 അവൻ എന്നേക്കും വാദിക്കയില്ല
യുഗപൎയ്യന്തം (പക) സംഗ്രഹിക്കയും ഇല്ല.

10 നമ്മുടേ പാപങ്ങൾ്ക്കു തക്കവണ്ണം നമ്മോടു ചെയ്യാ,
നമ്മുടേ അകൃത്യങ്ങളെ പോലേ നമ്മിൽ പിണെക്കാ,

11 കാരണം സ്വൎഗ്ഗം ഭൂമിമേൽ ഉയരുമ്പോലേ
അവനെ ഭയപ്പെടുന്നവരുടേ മേരി അവന്റേ ദയ ഉയരുന്നു.

12 ഉദയം അസ്തമാനത്തോട് അകലുമ്പോലേ
അവൻ നമ്മുടേ ദ്രോഹങ്ങളെ നമ്മോട് അകറ്റുന്നു.

13 അപ്പന്നു മക്കളിൽ കനിവുള്ളതു പോലേ
യഹോവെക്കു തന്നെ ഭയപ്പെടുന്നവരിൽ കനിവുണ്ടു.

14 നമ്മുടേ നിൎമ്മാണത്തെ അവൻ അറിഞ്ഞു
നാം പൂഴി എന്ന് ഓൎക്കുന്നുവല്ലോ. [ 136 ] 15 മൎത്യന്റേ നാളുകൾ പുല്ലിന്നു സമം
വയലിലേ പൂ പോലേ പൂക്കുന്നുള്ളു.

16 അവന്റേ മേൽ കാറ്റു കടന്നിട്ട് അവൻ ഇല്ലാതേ പോയി
അവന്റേ സ്ഥലം പിന്നേ അവനെ ബോധിക്കയും ഇല്ല.

17 യഹോവയുടേ ദയയോ യുഗംമുതൽ യുഗപൎയ്യന്തം അവനെ ഭയപ്പെടുന്ന
അവന്റേ നീതി മക്കളുടേ മക്കൾ്ക്കും ഉള്ളതു, [വരുടേ മേലും

18 അവന്റേ നിയമത്തെ കാത്തു
തൻ നിയോഗങ്ങളെ ചെയ്വാനായി ഓൎക്കുന്നവരിൽ തന്നേ.

19 യഹോവ സ്വൎഗ്ഗത്തിൽ തൻ സിംഹാസനത്തെ സ്ഥിരമാക്കി
അവന്റേ രാജ്യം സകലത്തിലും വാഴുന്നു.

20 അവന്റേ വാക്കിൻ ശബ്ദത്തെ കേൾ്പാൻ
ഉൗക്കുള്ള വീരരായി അവന്റേ ചൊല്പടി ചെയ്യുന്ന
തൽദൂതരായുള്ളോരേ, യഹോവയെ അനുഗ്രഹിപ്പിൻ!

21 അവന്റേ പ്രസാദം ചെയ്യുന്ന വേലക്കാരായി
അവന്റേ സകല സൈന്യങ്ങളായുള്ളോവേ, യഹോവയെ അനുഗ്രഹിപ്പി

22 അവന്റേ രാജ്യത്തിലേ എല്ലാ വിടങ്ങളിലും [ൻ!
അവന്റേ സകല സൃഷ്ടികളുമായുള്ളോവേ, യഹോവയെ അനുഗ്രഹിപ്പിൻ!
എൻ ദേഹിയേ, യഹോവയെ അനുഗ്രഹിക്ക.

൧൦൪. സങ്കീൎത്തനം.

സ്രഷ്ടാവ് (൨) വാനങ്ങൾ (൬) ഭൂമിവെള്ളങ്ങൾ (൧൯) ജ്യോതിസ്സുകളുടേ പ്ര
കാശം (൨൪) സമുദ്രം മുതലായതു ഉണ്ടാക്കി (൨൪) സൎവ്വം താങ്ങുകയാൽ (൩൧) എ
ന്നും സഭയിൽ സ്തുത്യൻ (ഇത് ആദ്യമായി മൂന്നു ഹല്ലെലൂയാഗീതങ്ങൾ ബാ
ബേൽപ്രവാസത്തിൽ പിന്നേ ഉണ്ടാക്കിയവ).

1 എൻ ദേഹിയേ, യഹോവയെ അനുഗ്രഹിക്ക (൧൦൩, ൧ )!
എൻ ദൈവമായ യഹോവേ, നീ ഏറ്റം വലിയവൻ
നീ പ്രതാപവും പ്രഭയും ഉടുത്തിരിക്കുന്നു (൯൬, ൬).

2 പുതപ്പു പോലേ അവൻ വെളിച്ചം ചുററിക്കൊണ്ടു
തിരശ്ശീലയെ പോലേ വാനങ്ങളെ വിരിക്കുന്നവൻ.

3 വെള്ളം തൻ മാളികകൾ്ക്ക് ഉത്തരങ്ങളാക്കി കെട്ടി
മുകിലുകളെ തന്റേ തേരാക്കി വെച്ചു
കാറ്റിൻ ഇറകുകളിന്മേൽ നട കൊള്ളുന്നവൻ. [ 137 ] 4 കാറ്റുകളെ തൻ ദൂതരും
ജ്വാലാഗ്നിയെ തൻ വേലക്കാരും ആക്കുന്നവൻ.

5 ഭൂമിയെ അതിൻ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചു
അത് എന്നെന്നേക്കും കുലുങ്ങുകയും ഇല്ല.

6 ഉടുപ്പു പോലേ നീ ആഴികൊണ്ട് അതിനെ മൂടി
മലകളിലും വെള്ളങ്ങൾ നില്ക്കുന്നു.

7 നീ ശാസിക്കയാൽ അവ മണ്ടി.
നിൻ ഇടിയൊലിയിൽനിന്നു തത്രപ്പെട്ട് ഓടി.

8 മലകൾ കയറി താഴ്വരകൾ ഇറങ്ങി
നീ അവററിന്നു സ്ഥാപിച്ച സ്ഥലത്തേക്കു (വെള്ളങ്ങൾ) വാങ്ങുന്നു.

9 നീ അതിർ ഇട്ടതിനെ അവ കടക്കയില്ല
ഭൂമിയെ മൂടുവാൻ തിരികേ ചെല്കയും ഇല്ല.

10 തോടുകളിലേക്ക് അവൻ ഉറവുകളെ അയക്കുന്നു
അവ മലകളുടേ നടുവേ ചെന്നു,

11 വയലിലേ ജന്തുക്കളെ എല്ലാം കുടിപ്പിക്കുന്നു;
കാട്ടുകഴുതകൾ (അതിൽ) ദാഹം തീൎക്കും.

12 അവറ്റിൻ മീതേ വാനത്തിൻ പക്ഷികൾ കുടിപാൎത്തു
ചപ്പുകളൂടേ സ്വരം കേൾ്പിക്കുന്നു.

13 തന്റേ മാളികകളിൽനിന്ന് അവൻ മലകളെ നനെക്കുന്നു,
നിന്റേ ക്രിയകളുടേ ഫലം (പെയ്കയാൽ) നീ ഭൂമിക്കു തൃപ്തി വരുത്തുന്നു.

14 അവൻ മൃഗത്തിനു പുല്ലും
മനുഷ്യന്റേ സേവെക്കു സസ്യവും മുളെപ്പിക്കുന്നു
ഭൂമിയിൽനിന്ന് അപ്പം പുറപ്പെടീപ്പാൻ തന്നേ.

15 വീഞ്ഞും (ജനിച്ചു) മൎത്യന്റേ ഹൃദയം സന്തോഷിപ്പിച്ചു
എണ്ണയാൽ മുഖത്തെ മിനുക്കുന്നു
അപ്പവും (വന്നു) മൎത്യന്റേ ഹൃദയം താങ്ങുന്നു.

16 യഹോവയുടേ മരങ്ങൾക്കും തൃപ്തി വരുന്നു,
അവൻ നട്ട ലിബനോനിലേ ദേവദാരുകൾ്ക്കു തന്നേ;

17 അവിടേ കുരികിലുകൾ കൂടുണ്ടാക്കുന്നു
പെരിങ്കൊക്കിന്നു പീനമരങ്ങൾ വീടാകുന്നു.

18 ഉയൎന്ന മലകൾ കാട്ടാടുകൾക്കും
ശൈലങ്ങൾ ശഫാനുൾ്ക്കും ആശ്രയം തന്നേ.

19 ഉത്സവങ്ങൾ്ക്കായി അവൻ ചന്ദ്രനെ ഉണ്ടാക്കി
സൂൎയ്യൻ തന്റേ അസ്തമാനദിക്കിനെ അറിയുന്നു. [ 138 ] 20 നീ ഇരിട്ടിനെ ഇട്ടിട്ടു രാത്രിയായാൽ
കാട്ടിലേ ജന്തുക്കൾ ഒക്കയും ഇളകി വരുന്നു.

21 ചെറുകോളരികൾ, കവൎച്ചെക്കായി അലറി
ദേവങ്കൽനിന്നു തങ്ങൾ ഇരയെ തേടി നടക്കുന്നു.

22 സൂൎയ്യൻ ഉദിച്ചിട്ട് അവ വാങ്ങി
താന്താന്റേ പടുപ്പുകളിൽ കിടന്നുകൊള്ളുന്നു.

23 മനുഷ്യൻ തന്റേ പ്രവൃത്തിക്കും
സന്ധ്യയോളം തൻ വേലെക്കും പുറപ്പെടുന്നു.

24 യഹോവേ, നിന്റേ ക്രിയകൾ എത്ര പെരുകുന്നു!
എല്ലാറ്റെയും നീ ജ്ഞാനത്തിൽ തീൎത്തു
ഭൂമി നിന്റേ സമ്പത്തിനാൽ സമ്പൂൎണ്ണം.

25 അവിടേ വങ്കടൽ ഇരുപുറവും നീളുന്നു
അതിൽ ചെറിയ ജീവികളും വലിയവയുമായി
എണ്ണമില്ലാതോളം ഇഴവുണ്ടു.

26 അങ്ങു കപ്പലുകൾ സഞ്ചരിക്കുന്നു
അതിൽ കളിപ്പാൻ നീ തീൎത്ത ലിവ്യാഥാനും അതാ.

27 ഇവ എല്ലാം തത്സമയത്തു താന്താന്റേ തീൻ നല്കുവാൻ
നിന്നെ പാൎത്തിരിക്കുന്നു.

28 നീ കൊടുക്കേ അവ പെറുക്കുന്നു
തൃക്കൈ തുറക്കേ നന്മയാൽ തൃപ്തിപ്പെടും.

29 തിരുമുഖത്തെ മറെക്കേ അവ മെരിണ്ടു പോം
അവറ്റിൻ ശ്വാസത്തെ ചേൎത്തുകൊൾ്കേ വീൎപ്പു മുട്ടി
തങ്ങളുടേ പൂഴിയിലേക്കു തിരിയുന്നു.

30 നിന്റേ ശ്വാസത്തെ അയക്കേ അവ സൃഷ്ടിക്കപ്പെടും
നിലത്തിൻ മുഖത്തെ നി പുതുക്കയും ചെയ്യുന്നു.

31 യഹോവയുടേ തേജസ്സ് യുഗപൎയ്യന്തം ആവു
യഹോവ സ്വക്രിയകളിൽ സന്തോഷിക്ക!

32 ഭൂമിയെ നോക്കീട്ടു വിറെപ്പിച്ചും
മലകളെ തൊട്ടിട്ടു പുകെപ്പിച്ചും ഉള്ളവനെ!

33 ജീവനുള്ളന്നും ഞാൻ യഹോവെക്കു പാടുക,
ഞാൻ ഉള്ളേടത്തോളം എൻ ദൈവത്തെ കീൎത്തിക്ക!

34 എന്റേ ചിന്തനം അവന്നു ഗ്രാഹ്യമാക
ഞാൻ യഹോവയിൽ സന്തോഷിക്കും. [ 139 ] 35 പാപികൾ ഭൂമിയിൽനിന്നു തീൎന്നുപോക
ദുഷ്ടന്മാർ ഇനി ഇല്ലാതേയാക!
എൻ ദേഹിയേ, യഹോവയെ അനുഗ്രഹിക്ക!
ഹല്ലെലൂയഃ (യാഹെ സ്തുതിപ്പിൻ).

൧൦൫. സങ്കീൎത്തനം.

പുരാണചരിത്രത്താൽ വിശ്വാസവൎദ്ധന ഉണ്ടാവാൻ (൮) ദൈവം കനാൻ
അവകാശത്തെ വാഗ്ദത്തം ചെയ്തു പിതാക്കളെ പോററിയതും (൧൬) ഇസ്രയേ
ലെ മിസ്രയിൽ ആക്കി (൨൪) അവിടേനിന്നു വീണ്ടുകൊണ്ടു (൩൯) കനാനിൽ
കടത്തിയതും ഓൎപ്പിച്ച സ്തുതി.

1 യഹോവയെ വാഴ്ത്തി തൻ നാമം വിളിച്ചു യാചിപ്പിൻ
വംശങ്ങളിൽ അവന്റേ വങ്ക്രിയകളെ അറിയിപ്പിൻ!

2 അവന്നു പാടുവിൻ അവനെ കീൎത്തിപ്പിൻ
അവന്റേ സകല അത്ഭുതങ്ങളെയും ചിന്തിപ്പിൻ!

3 അവന്റേ വിശുദ്ധനാമത്തിൽ പ്രശംസിച്ചു കൊൾ്വിൻ
യഹോവയെ അനേഷിക്കുന്നവരുടേ ഹൃദയം സന്തോഷിക്ക!

4 യഹോവയെയും അവന്റേ ശക്തിയെയും തിരവിൻ
അവന്റേ മുഖത്തെ നിത്യം അന്വേഷിപ്പിൻ!

5 അവൻ ചെയൂ അത്ഭുതങ്ങളെയും
അവന്റേ അതിശയങ്ങളെയും തിരുവായുടേ ന്യായങ്ങളെയും ഓൎപ്പിൻ.

6 അവന്റേ ദാസനായ അബ്രഹാമിൻ സന്തതിയും
യാക്കോബിൻ മക്കളും ആയി അവൻ തെരിഞ്ഞെടുത്തുള്ളോരേ!

7 യഹോവ എന്നവൻ നമ്മുടേ ദൈവം തന്നേ;
അവന്റേ ന്യായവിധികൾ സൎവ്വഭൂമിയിലും ഉണ്ടു.

8 തൻ നിയമത്തെ അവൻ എപ്പോഴും ഓൎത്തു,
ആയിരം തലമുറയോളവും അവൻ കല്പിച്ച വാക്കും,

9 അബ്രഹാമോടു ചെയ്ത സഖ്യവും
ഇഛാക്കിനോട് ആണയിട്ടതും (ഓൎത്തു),

10 യാക്കോബിന്നു വെപ്പും
ഇസ്രയേലിന്നു നിത്യനിയമവും ആയി സ്ഥാപിച്ചുകൊണ്ടു:

11 നിണക്കു ഞാൻ കനാൻ ദേശത്തെ
നിങ്ങളുടേ അവകാശത്തിൻ അളത്തക്കയറായി തരുന്നു എന്നു,

12 അവർ എണ്ണത്താൽ അല്പം ചില ആളുകളും
അതിൽ പരദേശികളും ആകുമ്പോൾ ചൊല്ലിയതും (അവൻ ഓൎത്തു). [ 140 ] 13 അവർ ജാതിയിൽനിന്നു ജാതിയിലേക്കും
രാജ്യം വിട്ട് അന്യജനത്തിലേക്കും സഞ്ചരിക്കയിൽ,

14 അവരെ പീഡിപ്പിപ്പാൻ മനുഷ്യരെ സമ്മതിയാതേ
രാജാക്കളെയും അവർ മൂലമായി ശിക്ഷിച്ചു;

15 എന്റേ അഭിഷിക്തരെ തൊടായ്വിൻ
എൻ പ്രവാചകരിൽ തിന്മ വരുത്തായ്വിൻ (എന്നിരുന്നു).

16 പിന്നേ ദേശത്തിന്മേൽ ക്ഷാമം വിളിച്ചു
അപ്പമാകുന്ന ദണ്ഡ് അശേഷം ഒടിച്ചു;

17 അവൎക്കു മുമ്പേ ഒരു പുരുഷനെ അയച്ചു
യോസേഫ് ദാസനായി വില്ക്കപ്പെട്ടു.

18 തളകൊണ്ട് അവന്റേ കാലുകളെ മുടക്കി
അവന്റേ ദേഹി ഇരിമ്പിൽ അകപ്പെട്ടു,

19 ആയവന്റേ വാക്കു വരികയും
യഹോവയുടേ മൊഴി അവനെ ഊതിക്കഴിക്കയും ചെയ്വോളമേ.

20 (അന്നു) രാജാവ് ആളയച്ചു അവനെ അഴിപ്പിച്ചു
വംശങ്ങളെ ഭരിക്കുന്നവൻ അവനെ വിടുതലാക്കി,

21 സ്വഭവനത്തിന്നു യജമാനനും
തന്റേ സകല സമ്പത്തിലും വാഴുന്നോനും ആക്കി,

22 തന്റേ പ്രഭുക്കളെ അവൻ തൻ ഉള്ളംകൊണ്ടു കെട്ടുവാനും
തൻ മൂപ്പരെ ജ്ഞാനം പഠിപ്പിപ്പാനും (ഏല്പിച്ചു).

23 എന്നാറേ ഇസ്രയേൽ മിസ്രയിൽ ചെന്നു
യാക്കോബ് ഹാം ദേശത്തിൽ പരദേശിയായി നടന്നു.

24 പിന്നേ സ്വജനത്തെ അത്യന്തം പെരുകിച്ചു
അവരെ മാറ്റാന്മാരെക്കാൾ ഉരക്കുമാറാക്കി.

25 സ്വജനത്തെ പകെപ്പാനും
തൻ അടിയാരിൽ കൌശലം പ്രയോഗിപ്പാനും ആയവരുടേ ഹൃദയം മ

26 സ്വദാസനായ മോശയെയും [റിച്ചു.
താൻ തെരിഞ്ഞെടുത്ത അഹരോനെയും അയച്ചു.

27 ഇവർ അവന്റേ അടയാളവാക്കുകളെ ആ കൂട്ടരിലും
അവന്റേ അത്ഭുതങ്ങളെ ഹാം ദേശത്തിലും ഇട്ടു (൭൮, ൪൩).

28 അവൻ അന്ധകാരം അയച്ചു ഇരുളാക്കി
അവന്റേ വാക്കുകളോട് അവർ മറുത്തതും ഇല്ല.

29 അവരുടേ വെള്ളങ്ങളെ രക്തമാക്കി മാറ്റി
അങ്ങേ മീനുകളെ മരിപ്പിച്ചു; [ 141 ] 30 ആ നാട്ടിൽ തവളകൾ
അവരുടേ രാജപ്പള്ളിയറകളിലും നിറഞ്ഞ് ഇഴഞ്ഞു;

31 അവൻ ചൊല്കേ, പോന്തകൾ വന്നു
അവരുടേ എല്ലാ അതിൎക്കകത്തും ഈച്ചകളും തന്നേ;

32 അവരുടേ മാരിയായി അവൻ കന്മഴ കൊടുത്തു
അവരേ നാട്ടിൽ അഗ്നിജ്വാലകളെ തന്നേ;

33 അവരുടേ മുന്തിരിയും അത്തിയും അടിച്ചു
അവരേ അതിൎക്കകത്തേ മരങ്ങളെ തകൎത്തു.

34 അവൻ ചൊല്കേ, വെട്ടുക്കിളിയും
എണ്ണമില്ലാതോളം തുള്ളനും വന്നു,

35 അവരേ നാട്ടിൽ എല്ലാ സസ്യവും തിന്നു
ആ നിലത്തേ ഫലവും ഭക്ഷിച്ചു.

36 അവരുടേ ദേശത്തിൽ കടിഞ്ഞൂലിനെ ഒക്കയും
അവരുടേ സകല വീൎയ്യത്തിൻ മീത്തും അവൻ അടിച്ചു (൭൮, ൫൧).

37 വെള്ളിപ്പൊന്നുമായി അവരെ പുറപ്പെടുവിച്ചു
അവരുടേ ഗോത്രങ്ങളിൽ ഇടറുന്നവൻ ഇല്ലാഞ്ഞു.

38 ആ പുറപ്പാട്ടിനാൽ മിസ്ര സന്തോഷിച്ചു
അവരുടേ പേടി ഇവരിൽ വീണതു കൊണ്ടത്രേ.

39 അവൻ മേഘത്തെ മൂടിയാക്കി വിരിച്ചു
രാത്രിയിൽ പ്രകാശിപ്പാൻ അഗ്നിയും (ഇട്ടു).

40 ചോദിച്ചപ്പോൾ കാടയെ വരുത്തി
സ്വൎഗ്ഗീയ അപ്പത്താൽ അവൎക്കു തൃപ്തി ഉണ്ടാക്കി.

41 പാറയെ തുറന്നിട്ടു വെള്ളങ്ങൾ വഴിഞ്ഞു (൭൮, ൨൭)
വറണ്ടതിൽ കൂടി പുഴയായി ഒഴുകി.

42 കാരണം സ്വദാസനായ അബ്രഹാമോട്
(അരുളിയ) തന്റേ വിശുദ്ധവചനത്തെ അവൻ ഓൎത്തു.

43 എന്നിട്ടു സ്വജനത്തെ ആനന്ദത്തിലും
താൻ തെരിഞ്ഞെടുത്തവരെ ആൎപ്പോടും പുറപ്പെടുവിച്ചു.

44 ജാതികളുടേ ദേശങ്ങളെ അവൎക്കു കൊടുത്തു
കുലങ്ങളുടേ പ്രയത്ന(ഫല)ത്തെ അവർ അടക്കിയതു,

45 അവന്റേ വെപ്പുകളെ പ്രമാണിപ്പാനും
ധൎമ്മങ്ങളെ സൂക്ഷിപ്പാനും തന്നേ. ഹല്ലെലൂയാഃ . [ 142 ] ൧൦൬. സങ്കീൎത്തനം.

കൃപാസമ്പന്നനോട് ഇസ്രയേൽ (൬) മിസ്രയിലും (൧൩) മരുവിലും (൩൪)
കനാനിലും കാണിച്ച കൃതഘ്നത മുതലായ പാപങ്ങളെ ഏറ്റു പറഞ്ഞു (൪൪) ശി
ക്ഷകൾ്ക്കു പരിശാന്തി അപേക്ഷിച്ചതു.

1 ഹല്ലെലൂയാഃ.
യഹോവയെ വാഴ്ത്തുവിൻ (൧൦൫, ൧) കാരണം അവൻ നല്ലവൻ തന്നേ,
അവന്റേ ദയ യുഗപൎയ്യന്തമുള്ളതല്ലോ (൧൦൦, ൫).

2 യഹോവയുടേ മിടുമകളെ ആർ മൊഴിയും,
അവന്റേ സകല സ്തുതിയും ആർ കേൾ്പിക്കും?

3 ന്യായത്തെ കാത്തു
എല്ലാ സമയത്തും നീതി ചെയ്യുന്നവർ ധന്യർ!

4 തിരുജനത്തെ പ്രസാദിക്കയിൽ യഹോവേ, എന്നെ ഓൎക്കേണമേ,
നിന്റേ രക്ഷയെകൊണ്ട് എന്നെ സന്ദൎശിക്കേണമേ.

5 നീ തെരിഞ്ഞെടുത്തവരുടേ സുഖത്തെ കാണ്മാനും
തിരുജാതിയുടേ സന്തോഷത്തിൽ സന്തോഷിപ്പാനും
നിന്റേ അവകാശത്തോട് ഒന്നിച്ചു പ്രശംസിച്ചു കൊൾ്വാനും തന്നേ!

6 ഞങ്ങൾ പിതാക്കന്മാരോടു കൂടേ പാപം ചെയ്തു
പിഴെച്ചു ദ്രോഹിച്ചു.

7 ഞങ്ങളുടേ പിതാക്കൾ മിസ്രയിൽ നിന്റേ അതിശയങ്ങളെ ബോധിക്കാ
നിന്റേ ദയകളുടേ പെരുമയെ ഓൎക്കാതേയും [തേയും
കടല്പുറത്തു ചെങ്കടലരികേ മറുത്തു പോയി.

8 അവനോ തന്റേ ശൌൎയ്യം അറിയിപ്പാൻ
സ്വനാമം ഹേതുവായി അവരെ രക്ഷിച്ചു,

9 ചെങ്കടലിനെ ശാസിച്ചു അത് ഉണങ്ങിയാറേ
മരുവെ പോലേ ആഴികളിൽ കൂടി അവരെ നടത്തി,

10 പകയന്റേ കയ്യിൽനിന്ന് അവരെ രക്ഷിച്ചു
ശത്രുകയ്യിൽനിന്നു വീണ്ടെടുത്തു,

11 അവരുടേ മാറ്റാന്മാരെ വെള്ളങ്ങൾ മൂടിക്കളഞ്ഞു
അവർ ഒരുവനും ശേഷിച്ചതും ഇല്ല.

12 അന്ന് അവന്റേ വചനങ്ങളിൽ അവർ വിശ്വസിച്ചു
അവന്റേ സ്തോത്രം പാടുന്നു.

13 ആയവന്റേ ക്രിയകളെ അവർ വിരഞ്ഞു മറന്നു
അവന്റേ ആലോചനയെ കാത്തു നില്ക്കാതേ, [ 143 ] 14 മരുവിൽ കൊതി കൊതിച്ചു
പാഴ്നിലത്തിൽ ദേവനെ പരീക്ഷിച്ചു,

15 ആയവൻ അവൎക്കു ചോദ്യം പോലേ കൊടുത്തു
അവരുടേ ദേഹികളിൽ മെലിച്ചൽ അയച്ചു.

16 അവർ പാളയത്തിൽ വെച്ചു മോശയിലും
യഹോവയുടേ വിശുദ്ധനായ അഹരോനിലും എരിവു ഭാവിച്ചു;

17 അന്നു ഭൂമി തുറന്നു ദാഥാനെ വിഴുങ്ങി
അബീരാമിൻ സംഘത്തെ മൂടി,

18 ആ കൂട്ടത്തിൽ തീ കത്തി
ജ്വാല ദുഷ്ടരെ ദഹിപ്പിച്ചു.

19 പിന്നേ ഹൊരബിങ്കൽ കന്നുകുട്ടിയെ ഉണ്ടാക്കി
വാൎത്തു തീൎത്തതിനെ തൊഴുതു,

20 തങ്ങളുടേ തേജസ്സായവനെ
പുല്ലു തിന്നുന്ന കാളയുടേ രൂപത്തോടു പകൎന്നു കളഞ്ഞു.

21 മിസ്രയിൽ വമ്പുകളും
ഹാം ദേശത്തിൽ അതിശയങ്ങളും,

22 ചെങ്കടലിൽ ഭയങ്കരങ്ങളും അനുഷ്ഠിച്ചു
തങ്ങളെ രക്ഷിച്ച ദേവനെ മറന്നു വിട്ടു.

23 ആയവൻ അവരെ വേരറുപ്പാൻ ഭാവിച്ചു,
അവൻ തെരിഞ്ഞെടുത്ത മോശ
മൂലനാശത്തിങ്കന്ന് അവന്റേ ഊഷ്മാവിനെ തിരിപ്പാൻ
അവന്റേ മുമ്പാകേ ഇടിവിൽ നിന്നിരുന്നില്ല എങ്കിലേ.

24 പിന്നേ ആ മനോഹരദേശത്തെ അവർ നിരസിച്ചു
അവന്റേ വചനത്തെ വിശ്വസിക്കാഞ്ഞു,

25 തങ്ങളുടേ കൂടാരങ്ങളിൽ പിറുപിറുത്തു
യഹോവയുടേ ശബ്ദത്തെ കേളാതേ പോയി.

26 അവനും അവരെ മരുവിൽ വെച്ചു വീഴിക്കും
അവരുടേ സന്തതിയെ ജാതികളിൽ വീഴിക്കും എന്നും,

27 ദേശങ്ങളിൽ അവരെ ചിതറിക്കും എന്നും (൩ മോ. ൨൬, ൩൩)
അവരുടേ നേരേ കൈ ഉയൎത്തി (സത്യം ചെയ്തു).

28 അനന്തരം അവർ ബാൾ്പയോരോടു സഞ്ജിച്ചു പോയി
നിൎജ്ജീവന്മാൎക്കുള്ള ബലികളെ ഭക്ഷിച്ചു,

29 ദുഷ്കൎമ്മങ്ങളാൽ (അവന്നു) മുഷിച്ചൽ ഉണ്ടാക്കി
ബാധ അവരിൽ തട്ടുകയും ചെയ്തു. [ 144 ] 30 അന്നു പിനഹാസ് നിന്നുകൊണ്ടു നടുതീൎക്കയാൽ
ബാധ മുടങ്ങിപ്പോയി;

31 ആയത് തലമുറതലമുറയോളം എന്നേക്കും
അവന്നു നീതി എന്ന് എണ്ണപ്പെട്ടു.

32 പിന്നേ അവർ വിവാദവെള്ളത്തിങ്കൽ ചിനം ജനിപ്പിച്ചു
മോശെക്കും അവർ നിമിത്തം തിന്മ സംഭവിച്ചു;

33 കാരണം അവന്റേ ആത്മാവോടു അവർ മറുക്കയാൽ
അധരങ്ങളാൽ അവൻ ജല്പിച്ചു പോയി.

34 യഹോവ അവരോടു പറഞ്ഞാറേയും
വംശങ്ങളെ അവർ വേരറുക്കാതേ,

35 ജാതികളോട് ഇടകലൎന്നു
അവരുടേ ക്രിയകളെ പഠിച്ചു,

36 അവരുടേ വിഗ്രഹങ്ങളെ സേവിച്ചു പോയി;
അവ അവൎക്കു കണിയായ്തീൎന്നു.

37 തങ്ങളുടേ പുത്രിപുത്രന്മാരെ സ്വാമികൾ്ക്കു ഹോമിച്ചു,

38 കനാനിലേ വിഗ്രഹങ്ങങ്ങൾ്ക്ക് എന്ന് അറുത്ത
പുത്രിപുത്രന്മാരുടേ ചോരയാൽ
നിൎദ്ദോഷരക്തം ഒഴിച്ചു കളഞ്ഞു
രക്തങ്ങളാൽ ഭൂമി ബാഹ്യമായി പോയി.

39 (ഇങ്ങനേ) അവർ സ്വക്രിയകളാൽ തീണ്ടി
തങ്ങളുടേ ദുഷ്കൎമ്മങ്ങളാൽ പുലയാടി പോയാറേ

40 യഹോവയുടേ കോപം സ്വജനത്തിങ്കൽ കത്തി
തന്റേ അവകാശത്തെ അവൻ അറെച്ചു,

41 ജാതികളുടേ കയ്യിൽ ഏല്പിച്ചു
അവരിൽ പകയർ വാഴുകയും ചെയ്തു.

42 ശത്രുക്കൾ അവരെ പീഡിപ്പിച്ചു
അവരുടേ കൈക്കീഴ് ഇവർ താണുപോകയും ചെയ്തു.

43 അവൻ പലപ്രാവശ്യവും അവരെ ഉദ്ധരിക്കും,
അവരോ സ്വന്ത അഭിപ്രായത്താൽ മറുത്തു പോന്നു
തങ്ങളുടേ അകൃത്യത്തിൽ ആണുപോകും.

44 എന്നിട്ടും അവരുടേ മുറവിളി കേൾ്ക്കുമ്പോൾ
അവരുടേ ഞെരുക്കത്തെ അവൻ കണ്ടു,

45 അവൎക്കായി സ്വനിയമത്തെ ഓൎത്തു,
തന്റേ ദയയുടേ പെരുമെക്കു തക്കവണ്ണം അനുതപിച്ചു, [ 145 ] 46 അവരെ പ്രവസിപ്പിച്ച എല്ലാവൎക്കും മുമ്പിൽ
അവൎക്കു കരൾ്ക്കനിവു എത്തിക്കയും ചെയ്തു (൧ രാ. ൮, ൫).

47 ഞങ്ങളുടേ ദൈവമായ യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ,
നിന്റേ വിശുദ്ധനാമം വാഴ്ത്തുവാനും
നിന്റേ സ്തോത്രത്തിൽ പ്രശംസിച്ചു കൊൾ്വാനും
ജാതികളിൽനിന്നു ഞങ്ങളെ ചേൎത്തുകൊള്ളേണമേ!

ഇസ്രയേലിൻ ദൈവമായ യഹോവ
യുഗം മുതൽ യുഗപൎയ്യന്തം അനുഗ്രഹിക്കപ്പെടാവു
ജനം എല്ലാം ആമെൻ എന്നു പറവൂതാക!
ഹല്ലെലൂയാഃ


അഞ്ചാം കാണ്ഡം.

(നാലാമതിന്റേ തുടൎച്ച.)

൧൦൭. സങ്കീൎത്തനം.

ബാബെലിൽ പ്രവസിച്ചു പോയവരെ ദൈവം മടക്കിയ ശേഷം (൪) മരു
വിൽ ഉഴന്നവർ (൧൦) തടവിലായവർ (൧൭) രോഗപീഡിതർ (൨൩) കപ്പലിൽ
കഷ്ടിച്ചവർ മുതലായവർ താന്താങ്ങളുടേ രക്ഷെക്കും (൩൩) ഇസ്രയേലുടേ കുടി
യിരിപ്പിൽ ദൈവം കാണിച്ച കരുണെക്കും സ്തുതിക്കേണം.

1 യഹോവയെ വാഴ്ത്തുവിൻ കാരണം അവൻ നല്ലവൻ തന്നേ,
അവന്റേ ദയ യുഗപൎയ്യന്തം ഉള്ളതല്ലോ (൧൦൬, ൧ )!

2 എന്നു യഹോവയുടേ നിൎമ്മുക്തന്മാർ (യശ. ൬൨, ൧൨) പറവൂതാക;
അവൻ മാറ്റാന്റേ കയ്യിൽനിന്നു വീണ്ടെടുത്തു,

3 ഉദയാസ്തമയങ്ങളിലും വടക്കുനിന്നും (തെക്കേ) കടലിൽനിന്നും
അതതു ദേശങ്ങളിൽനിന്നു ചേൎത്തുകൊണ്ടവർ തന്നേ.

4 മരുവിൽ അവർ ഏകാന്തവഴിയിൽ ഉഴന്നു
കുടിയിരിപ്പിന്ന് നഗരം കാണാതേ,

5 വിശന്നും ദാഹിച്ചും കൊണ്ട്
ദേഹി ഉള്ളിൽ മാഴ്കി പോയിട്ടു; [ 146 ] 6 തങ്ങളുടേ ഞെരുക്കത്തിൽ യഹോവയോടു നിലവിളിച്ചു,
അവരുടേ പീഡകളിൽനിന്ന് അവൻ ഉദ്ധരിച്ചു.

7 നേർവഴിയിൽ അവരെ നടത്തി
കുടിയിരിപ്പിൻ നഗരത്തിൽ ചെല്ലുമാറാക്കി.

8 ഇവർ യഹോവയോട് അവന്റേ ദയയും
മനുഷ്യപുത്രരോട് അവന്റേ അത്ഭുതങ്ങളും വാഴ്ത്തുകേ വേണ്ടു.

9 മോഹാലസ്യം വന്ന ദേഹിയെ അവൻ തൃപ്തിയാക്കി
വിശന്ന ദേഹിയെ നന്മയാൽ നിറെക്കയാൽ തന്നേ.

10 അന്ധകാരത്തിലും മരണനിഴലിലും വസിച്ചു (യശ. ൯, ൧)
അരിഷ്ടതയാലും ഇരിമ്പിനാലും ബദ്ധരായവർ എങ്കിലോ,

11 ദേവമൊഴികളോടു മറുത്തു
അത്യുന്നതന്റേ ആലോചനയെ ധിക്കരിക്കിയാലല്ലോ,

12 അവൻ കഷ്ടത്താൽ അവരുടേ ഹൃദയം താഴ്ത്തി
അവർ സഹായി ഇല്ലാതേ ഇടറിപ്പോയി;

13 ആയവർ തങ്ങളുടേ ഞെരുക്കത്തിൽ യഹോവയോടു നിലവിളിച്ചു,
അവരുടേ പീഡകളിൽനിന്ന് അവൻ ഉദ്ധരിച്ചു,

14 അന്ധകാരമരണനിഴലിൽനിന്ന് അവരെ പുറപ്പെടുവിച്ച്
അവരുടേ കെട്ടുകളെ പൊട്ടിച്ചു.

15 ഇവർ യഹോവയോട് അവന്റേ ദയയും
മനുഷ്യപുത്രരോട് അവന്റേ അത്ഭുതങ്ങളും വാഴ്ത്തുകേ വേണ്ടു,

16 ചെമ്പിൻ വാതിലുകളെ അവൻ നുറുക്കി
ഇരിമ്പിൻ ഓടാമ്പലുകളെ ഖണ്ഡിച്ചു കളകയാൽ തന്നേ (യശ. ൪൫, ൨).

17 ദ്രോഹത്തിൻ വഴിയും അകൃത്യങ്ങളും
ഹേതുവായിട്ടു വലഞ്ഞു പോയ മൂഢരോ,

18 മനസ്സ് ഏതു തീനും അറെച്ചിട്ടു
ചാവിൻ വാതിലുകളോട് അണഞ്ഞപ്പോൾ;

19 തങ്ങളുടേ ഞെരുക്കത്തിൽ യഹോവയോടു നിലവിളിച്ചു,
അവരുടേ പീഡകളിൽനിന്ന് അവൻ ഉദ്ധരിച്ചു,

20 തന്റേ വചനം അയച്ച് അവരെ സൌഖ്യമാക്കി
അവരുടേ കുഴികളിൽനിന്നു തെറ്റിച്ചു.

21 ഇവർ യഹോവയോട് അവന്റേ ദയയും
മനുഷ്യപുത്രരോട് അവന്റേ അത്ഭുതങ്ങളും വാഴ്ത്തുകയും,

22 കൃതജ്ഞതായാഗങ്ങളെ കഴിച്ചു
തൽക്രിയകളെ ആൎത്തുംകൊണ്ടു വൎണ്ണിക്കയും വേണ്ടു. [ 147 ] 23 കപ്പലുകളിൽ സമുദ്രത്തിൽ കിഴിഞ്ഞോടി
പെരുവെള്ളങ്ങളിൽ തൊഴിൽ ചെയ്യുന്നവരോ,

24 യഹോവയുടേ ക്രിയകളെയും
ആഴത്തിൽ അവന്റേ അതിശയങ്ങളെയും കണ്ടു.

25 അവൻ പറഞ്ഞു വിശറുകാറ്റിനെ വരുത്തിയാറേ
ആയത് അതിന്റേ തിരകളെ പൊങ്ങിച്ചു;

26 അവർ വാനത്തേക്കു കരേറി ആഴികളിൽ ഇറങ്ങും
അവരുടേ ദേഹി ആപത്തിൽ ഉരുകിപ്പോയി

27 മത്തനെ പോലേ നടം കുനിച്ചു ചാഞ്ചാടും
അവരുടേ ജ്ഞാനം അശേഷം ആന്നുപോം.

28 ആയവർ തങ്ങളുടേ ഞെരുക്കത്തിൽ യഹോവയോടു നിലവിളിച്ചു,
അവരുടേ പീഡകളിൽനിന്ന് അവൻ പുറപ്പെടുവിച്ചു,

29 കൊടുങ്കാററിനെ ശാന്തതയാക്കി
അവറ്റിൻ തിരകൾ മിണ്ടാതേയായി

30 അമരുകയാൽ അവർ സന്തോഷിച്ചു
ഇഛ്ശിച്ച തുറമുഖത്തേക്ക് അവൻ അവരെ നടത്തി.

31 ഇവർ യഹോവയോട് അവന്റേ ദയയും
മനുഷ്യപുത്രരോട് അവന്റേ അത്ഭുതങ്ങളും വാഴ്ത്തുകയും

32 ജനസഭയിൽ അവനെ ഉയൎത്തുകയും
മൂപ്പന്മാരുടേ ഇരിപ്പിൽ സ്തുതിക്കയും വേണ്ടു.

33 അവൻ നദികളെ മരുവും
നീരുറവുകളെ ദാഹിച്ച ഭൂമിയും,

34 പശിമക്കൂറു ഉവൎന്നിലവും ആക്കുന്നതു .
അതിലേ നിവാസികളുടേ ആകായ്മ ഹേതുവായിട്ടത്രേ.

35 മരുവിനെ നിൎക്കുളവും
വറണ്ട ഭൂമിയെ നീരുറവുകളും ആക്കി,

36 അവിടേ വിശന്നവരെ കുടിയിരുത്തും,
അവർ കുടിയിരിപ്പിൻ നഗരത്തെ പണികയും,

37 വയലുകളെ വിതെക്കയും പറമ്പുകളെ നടുകയും
ഫലാനുഭവം ഉണ്ടാക്കുകയും ചെയ്യും.

38 അവൻ അവരെ അനുഗ്രഹിച്ചിട്ട് അവർ ഏറ്റം പെരുകി
അവരുടേ കന്നുകാലിക്കൂട്ടവും അവൻ കുറെക്കുന്നില്ല.

39 പിന്നേ ഹിംസാക്ലേശദുഃഖങ്ങളാൽ
അവർ ചുരുങ്ങി താഴുകയും ചെയ്തു. [ 148 ] 40 മഹാത്മാക്കളുടേ മേൽ അവൻ ധിക്കാരം പകൎന്നു (ഇയ്യോബ് ൧൨, ൨൧)
വഴിയില്ലാത്ത ശൂന്യത്തിൽ അവരെ ഉഴലിച്ചു വിട്ടു,

41 ദരിദ്രനെ അരിഷ്ടത്തിൽനിന്ന് ഉയൎത്തി
കുഡുംബങ്ങളെ ആട്ടിങ്കൂട്ടം പോലേ ആക്കുന്നു.

42 നേരുള്ളവർ കണ്ടു സന്തോഷിക്കുന്നു
എല്ലാ അക്രമവും വായി പൊത്തി നില്ക്കുന്നു.

43 ആർ ജ്ഞാനം ഉള്ളവൻ അവൻ ഇവ സൂക്ഷിച്ചുകൊൾ്ക
യഹോവയുടേ ദയകളെ അവർ നണ്ണിക്കൊൾ്കയും ചെയ്ക!

൧൦൮. സങ്കീൎത്തനം.

സഭ കരുണാപൂൎത്തിനിമിത്തം ദൈവത്തെ സ്തുതിച്ചു (൭) വാഗ്ദത്തപ്രകാരം
ജയവും (൧൧) രാജ്യവൎദ്ധനയും അപേക്ഷിച്ചതു (സ. ൫൭. ൬൦).

ദാവിദിന്റേ കീൎത്തനപ്പാട്ടു.

2 ദൈവമേ, എൻ ഹൃദയം ഉറെച്ചു
ഞാൻ പാടി കീൎത്തിക്ക
എന്റേ തേജസ്സും കൂടേ!

3 വീണാകിന്നരവും ഉണരുക,
ഞാൻ അരുണോദയത്തെ ഉണൎത്തുക!

4 യഹോവേ, ഞാൻ വംശങ്ങളിൽ നിന്നെ വാഴ്ത്തും
കുലങ്ങളിൽ നിന്നെ കീൎത്തിക്കും.

5 കാരണം നിന്റേ ദയ സ്വൎഗ്ഗങ്ങളിൽനിന്നു വലിയതു
നിന്റേ സത്യം ഇളമുകിലോളവും ഉള്ളതു.

6 ദൈവമേ, സ്വൎഗ്ഗങ്ങൾ്ക്കു മീതേ ഉയരേണമേ
സൎവ്വഭൂമിയിലും നിന്റേ തേജസ്സാക (൫൭, ൮- ൧൨).

7 നിന്റേ പ്രിയന്മാർ വലിച്ചെടുക്കപ്പെടുവാൻ
നിന്റേ വലങ്കൈകൊണ്ടു രക്ഷിച്ച് എനിക്ക് ഉത്തരം തരിക!

8 ദൈവം തന്റേ വിശുദ്ധിയിൽ ഉര ചെയ്തു:
ഞാൻ ഉല്ലസിച്ചു ശികേമെ വിഭാഗിച്ചു
സുഖോത്ത് താഴ്വരയെ അളന്നെടുക്കും;

9 ഗില്യാദ് എനിക്കു, മനശ്ശയും എനിക്കു തന്നേ
എഫ്രയിം എന്റേ ശിരസ്സിൽ ത്രാണനം
യഹൂദ എൻ ന്യായദാതാവ്;

10 മൊവാബ് എനിക്കു (കാൽ) കഴുകുന്ന പാത്രം
ഏദൊമിന്മേൽ എൻ ചെരിപ്പിനെ എറിയും
ഫലിഷ്ടയുടേ മേൽ ഞാൻ ഘോഷിച്ചാൎക്കും.[ 149 ] 11 ഉറപ്പിച്ച നഗരത്തിൽ എന്നെ ആർ കടത്തും
ഏദൊം വരേ എന്നെ ആർ നടത്തും?

12 ഞങ്ങളുടേ സൈന്യങ്ങളോടു കൂടേ പുറപ്പെടാത്ത ദൈവമേ,
നീ ഞങ്ങളെ തള്ളിവിട്ടിട്ടില്ലയോ?

13 മാറ്റാനിൽനിന്നു ഞങ്ങൾ്ക്കു സഹായം ഇടുക!
മനുഷ്യന്റേ രക്ഷ വ്യൎത്ഥം.

14 ദൈവത്തിങ്കൽ നാം ബലം അനുഷ്ഠിക്കും,
നമ്മുടേ മാറ്റാന്മാരെ അവൻ ചവിട്ടിക്കളയും (൬൦, ൭- ൧൪).

൧൦൯. സങ്കീൎത്തനം.

നീതിമാൻ പീഡിതൻ ദേവരക്ഷയും (൬) ശത്രുവിൽ ശിക്ഷയും അപേക്ഷി
ച്ചു (൧൬) നീതിയുള്ള വിധിക്കു കാത്തു (൨൧) കഷ്ടത്തേക്കു (൨൬) സമാപ്തി യാ
ചിച്ചതു.

സംഗീതപ്രമാണിക്കു; ദാവിദിൻ കീൎത്തന.

2 എന്റേ സ്തുതിയായ ദൈവമേ, മൌനമായിരിക്കൊല്ലാ!
അവർ ദുഷ്ടവായും ചതിവായും എന്റേ നേരേ തുറന്നു
കപടനാവുകൊണ്ടു എന്നോടു സംസാരിച്ചു

3 പകവാക്കുകളാൽ എന്നെ ചുറ്റി
വെറുതേ എന്നോടു പോരാടി.

4 എന്റേ സ്നേഹത്തിന്നു പകരം എന്നേ ദ്വേഷിക്കുന്നു
ഞാനോ പ്രാൎത്ഥന മാത്രം.

5 നന്മെക്കു പകരം തിന്മയും
എൻ സ്നേഹത്തിന്നു പകരം പകയും വെക്കുന്നു.

6 അവന്റേ മേൽ ഒരു ദുഷ്ടനെ ആക്കി വെക്കുക
ദ്വേഷി(യായി സാത്താൻ) അവന്റേ വലഭാഗത്തു നില്ക്ക!

7 അവന്നു ന്യായം വിസ്തരിക്കുമ്പോൾ അവൻ ദുഷ്ടൻ എന്നു തെളിയുക
അവന്റേ പ്രാൎത്ഥനയും പാപമായ്തീരുക!

8 അവന്റേ നാളുകൾ ചുരുക്കമാക
അവന്റേ സ്ഥാനത്തെ മറെറാരുത്തൻ ഏല്ക്കുക!

9 അവന്റേ മക്കൾ അനാഥരും
ഭാൎയ്യ വിധവയുമാക!

10 അവന്റേ മക്കൾ ഉഴന്നലഞ്ഞു. ഇരക്കയും
ഇടിഞ്ഞ ഭവനം വിട്ടു തെണ്ടുകയും ചെയ്ക! [ 150 ] 11 അവന്നുള്ളത് ഒക്കയും കടക്കാരൻ പിടുങ്ങിക്കളക
അവന്റേ അദ്ധ്വാനത്തെ അന്യന്മാർ കൊള്ളയിടുക!

12 ദയയെ നീട്ടുന്നവൻ ആരും അവന്ന് ഇരിക്കൊല്ല
അവന്റേ അനാഥൎക്കും കരുണാവാൻ അരുതു!

13 അവന്റേ ഭാവി (സന്തതി) ഛേദിക്കപ്പെടുകയത്രേ ആക (൩൭, ൩൮)
പിറേറ തലമുറയിൽ അവരുടേ നാമം മാഞ്ഞുപോക!

14 അവന്റേ പിതാക്കളുടേ അകൃത്യം യഹോവയോട് ഓൎക്കപ്പെടുകയും
അമ്മയുടേ പാപം മായ്ക്കപ്പെടാകയും വേണ്ടു!

15 ഇവ നിത്യം യഹോവയുടേ നേരേ ഇരിക്ക
അവരുടേ ഓൎമ്മയെ അവൻ ഭൂമിയിങ്കന്നു ഛേദിപ്പൂതാക!

16 എന്നത് അവൻ ദയ ചെയ്വാൻ ഓൎക്കാതേ
ദീനനും ദരിദ്രനും ഖിന്നഹൃദയനും ആയ പുരുഷനെ
ഹിംസിച്ചു പിന്തേരുകയാൽ തന്നേ.

17 ശാപത്തെ അവൻ സ്നേഹിച്ചിട്ട് അത് അവന്നു വന്നു,
അനുഗ്രഹത്തിൽ മനസ്സു ചെല്ലായ്കയാൽ അത് അവനോട് അകന്നു.

18 തൻ അങ്കിയെ പോലേ ശാപത്തെ ധരിച്ചു
അതും വെള്ളം പോലേ അവന്റേ ഉള്ളിലും
എണ്ണകണക്കേ അവന്റേ അസ്ഥികളിലും കടന്നു.

19 അവൻ പുതെച്ച വസ്ത്രത്തോട് അതു സമമാക
അരക്കെട്ടു പോലേ നിത്യം അവനെ ചുറ്റുക!

20 എന്നെ ദ്വേഷിക്കുന്നവൎക്കും
എൻ ദേഹിക്ക് തിന്മ ഉരെക്കുന്നവൎക്കും യഹോവയിൽനിന്ന് ഇതേ കൂലി!

21 നീയോ കൎത്താവായ യഹോവേ, തിരുനാമം ഹേതുവായി എന്നോടു ചെയ്ക,
നിന്റേ ദയ നല്ലതാകയാൽ എന്നെ ഉദ്ധരിക്കേണമേ!

22 കാരണം ഞാൻ ദീനനും ദരിദ്രനും (൪൦, ൧൮)
എന്റേ ഉള്ളിൽ ഹൃദയം തുളഞ്ഞതും തന്നേ.

23 ചരിഞ്ഞു നീളുന്ന നിഴൽക്കണക്കേ ഞാൻ പോയി പോയി
തുള്ളനെ പോലേ കുടഞ്ഞു കളയപ്പെട്ടു.

24 നോമ്പു ഹേതുവായി എന്റേ മുട്ടുകൾ ഇടറുന്നു
എൻ മാംസത്തിന്നു നെയി മുട്ടിപ്പോയി.

25 ഞാനോ അവൎക്ക് നിന്ദ ആയി
എന്നെക്കണ്ടു തലകളെ കുലുക്കുകേ ഉള്ളൂ. (൨൨, ൭S).

26 എൻ ദൈവമായ യഹോവേ, എന്നെ സഹായിച്ചു
നിൻ ദയെക്കു തക്കവണ്ണം ഉദ്ധരിക്കേണമേ! [ 151 ] 27 ഇതു തൃക്കൈ എന്നും
യഹോവേ, നീ ചെയ്തു എന്നും അവർ അറിവാറാക!

28 അവർ ശപിക്കേ നീ അനുഗ്രഹിക്കയും
അവർ എഴുനീല്ക്കേ നാണിക്കയും അടിയൻ സന്തോഷിക്കയും ചെയ്ക!

29 എന്നെ ദ്വേഷിക്കുന്നവർ ലജ്ജ ഉടുത്തു
പുതെപ്പൂ പോലേ തങ്ങളുടേ നാണം ധരിക്കേ വേണ്ടു!

30 എന്റേ വായികൊണ്ടു ഞാൻ യഹോവയെ അത്യന്തം വാഴ്ത്തി
അനേകരുടേ നടുവിൽ അവനെ സ്തുതിക്കും.

31 കാരണം ദരിദ്രന്റേ ആത്മാവിന്നു ന്യായം വിധിക്കുന്നവരിൽനിന്നു രക്ഷി
അവന്റേ വലഭാഗത്തു താൻ (പ്രതിവാദിയായി) നില്ക്കും. [പ്പാൻ

൧൧൦. സങ്കീൎത്തനം.

മഹാദാവിദ്യനായ മശീഹരാജാവും (൩) പുരോഹിതനും ആയി വാണു (൫)
ജയിക്കുന്ന പ്രകാരം വൎണ്ണിച്ചതു.

ദാവിദിന്റേ കീൎത്തന.

1 യഹോവ എൻ കൎത്താവോട് അരുളിച്ചെയ്യുന്നിതു:
ഞാൻ നിന്റേ ശത്രുക്കളെ
നിൻ പാദപീഠമാക്കുവോളത്തിന്ന്
എന്റേ വലഭാഗത്തിരിക്ക!

2 നിന്റേ ശക്തിയുടേ ദണ്ഡിനെ
യഹോവ ചിയോനിൽനിന്നു നീട്ടും:
നിന്റേ ശത്രുക്കളുടേ നടുവിൽ അധികരിച്ചുകൊൾ്ക എന്നത്ര.

3 നിന്റേ ജനം നിന്റേ ബലദിവത്തിൽ വിശുദ്ധ പ്രഭ പൂണ്ട
മനഃപൂൎവ്വ ദാനങ്ങൾ അത്രേ;
അരുണോദയത്തിന്റേ ഉദരത്തിൽനിന്നു
നിണക്കു (ജനിക്കുന്നതു) നിന്റേ യുവാക്കൾ ആകുന്ന മഞ്ഞു തന്നേ.

4 നീ മല്ക്കിചേദക്കിൻ ക്രമപ്രകാരം
എന്നേക്കും പുരോഹിതൻ തന്നേ
എന്നു യഹോവ ആണയിട്ടു അനുതപിക്കയും ഇല്ല.

5 തന്റേ കോപദിവസത്തിൽ കൎത്താവ് നിന്റേ വലത്തു നിന്നുകൊണ്ടു
രാജാക്കന്മാരെ ചതെച്ചു കളയുന്നു. [ 152 ] 6 ജാതികളിൽ അവൻ ന്യായം വിധിച്ചു
ശവങ്ങളെ നിറെച്ചു
വിസ്താരഭൂമിയിൽ (മറു) തലയെ ചതെക്കുന്നു.

7 വഴിയിൽ വെച്ച് അവൻ തോട്ടിൽനിന്നു കുടിക്കും
എന്നതുകൊണ്ടു തലയെ ഉയൎത്തും (ന്യാ. ൧൫, ൧൮).

൧൧൧. സങ്കീൎത്തനം.

യഹോവ പണ്ടു ചെയ്ത ഉപകാരങ്ങൾ നിമിത്തം സഭയാൽ സ്തുത്യൻ. അകാ
രാദി.

1 ഹല്ലെലൂയാഃ
അശേഷ ഹൃദയംകൊണ്ടും ഞാൻ യഹോവയെ വാഴ്ത്തും
ഉത്തമന്മാരുടേ യോഗത്തിലും സഭയിലും തന്നേ.

2 യഹോവയുടേ ക്രിയകൾ വലിയവയും,
അവരിൽ പ്രസാദിക്കുന്ന ഏവരാലും അന്വേഷിക്കപ്പെടുന്നവയും ആകു

3 പ്രതാപവും പ്രഭയും അവന്റേ പ്രവൃത്തി, [ന്നു.
അവന്റേ നീതി എന്നേക്കും നില്ക്കുന്നതു.

4 തന്റേ അത്ഭുതങ്ങൾ്ക്ക്. അവൻ ഓൎമ്മയെ ഉണ്ടാക്കി,
യഹോവ കൃപയും കരൾ്ക്കനിവും ഉള്ളവൻ.

5 തന്നെ ഭയപ്പെടുന്നവൎക്ക് ആഹാരം കൊടുത്തു,
സ്വനിയമത്തെ യുഗപൎയ്യന്തം ഓൎക്കും.

6 തന്റേ ക്രിയകളുടേ ഊക്കിനെ അവൻ സ്വജാതിയെ ബോധിപ്പിച്ചതു,
ജാതികളുടേ അവകാശത്തെ അവൎക്കു കൊടുത്തിട്ടു തന്നേ.

7 അവന്റേ കൈകളുടേ ക്രിയകൾ സത്യവും ന്യായവും അത്രേ;
അവന്റേ സകല നിയോഗങ്ങളും വിശ്വാസ്യങ്ങൾ

8 എന്നെന്നേക്കും സ്ഥാപിക്കപ്പെട്ടവ
സത്യത്തിലും നേരിലും അനുഷ്ഠിതങ്ങൾ.

9 സ്വജനത്തിന്ന് അവൻ വീണ്ടെടുപ്പ് അയച്ചു,
യുഗപൎയ്യന്തം തൻ നിയമത്തെ കല്പിച്ചു;
വിശുദ്ധവും ഭയങ്കരവും തൻ നാമമത്രേ.

10 ജ്ഞാനത്തിന്റേ ആരംഭമായതു യഹോവാഭയം (സുഭ. ൧, ൭).
ആ (കല്പനകളെ) ചെയ്യുന്നവൎക്ക് എല്ലാം നല്ല ബുദ്ധിയുണ്ടാം,
അവന്റേ സ്തുതി യുഗപൎയ്യന്തം നില്ക്കുന്നതു. [ 153 ] ൧൧൨. സങ്കീൎത്തനം.

യഹോവയെ സേവിക്കുന്നവരുടേ ഭാഗ്യം സ്തുത്യം. അകാരാദി.

1 ഹല്ലെലൂയാഃ
യഹോവയെ ഭയപ്പെട്ടു തൽകല്പനകളിൽ
ഏറ്റം പ്രസാദിക്കുന്ന പുരുഷൻ ധന്യൻ.

2 അവന്റേ സന്തതി ഭൂമിയിൽ വീൎയ്യം പ്രാപിക്കും,
നേരുള്ളവരുടേ തലമുറ അനുഗ്രഹിക്കപ്പെടും.

3 സമ്പൂൎണ്ണതയും ധനവും അവന്റേ ഭവനത്തിൽ ഉണ്ടു,
അവന്റേ നീതി എന്നേക്കും നില്ക്കുന്നതു (൧൧, ൧, ൩).

4 നേരുള്ളവൎക്ക് ഇരുളിലും വെളിച്ചം ഉദിക്കുന്നു
കൃപയും കരൾ്ക്കനിവും നീതിയും ഉള്ളവൻ തന്നേ.

5 കരുണ ചെയ്തു വായിപ്പ കൊടുക്കുന്ന ആൾ ഭാഗ്യവാൻ
തൻ കാൎയ്യങ്ങളെ ന്യായവിസ്താരത്തിൽ പാലിക്കും.

6 എന്നും അവൻ കുലുങ്ങുക ഇല്ല
നീതിമാൻ നിത്യസ്മരണത്തിൽ ഇരിക്കും.

7 വല്ലാത്ത കേൾ്വിയിങ്കൽ ഭയപ്പെടുകയില്ല,
അവന്റേ ഹൃദയം സ്ഥിരവും യഹോവയിൽ ആശ്രയിച്ചതും തന്നേ.

8 അവന്റേ ഹൃദയം ഭയം എന്നിയേ സ്ഥിരമാകുന്നതു
തന്റേ മാറ്റാന്മാരുടേ മേൽ നോക്കിക്കൊള്ളും വരേ തന്നേ.

9 അവൻ വിതറി ദരിദ്രൎക്കു കൊടുക്കുന്നു,
അവന്റേ നീതി എന്നേക്കും നില്ക്കുന്നതു (൩),
തേജസ്സിൽ അവന്റേ കൊമ്പ് ഉയരും.

10 ദുഷ്ടൻ കണ്ടു വ്യസനപ്പെട്ടു
പല്ലു കടിച്ചും ഉരുകിപ്പോകും,
ദുഷ്ടരുടേ കൊതി കെടും.

൧൧൩. സങ്കീൎത്തനം.

സൎവ്വശക്തനും (൪) സാധുവത്സലനും ആയവനെ സ്തുതിച്ചു ചെറിയ ആട്ടി
ങ്കൂട്ടത്തിന് ധൈൎയ്യം വൎദ്ധിപ്പിച്ചതു.

1 ഹല്ലെലൂയാഃ
യഹോവയുടേ ദാസന്മാരെ സ്തുതിപ്പിൻ
യഹോവാ നാമത്തെ സ്തുതിപ്പിൻ! [ 154 ] 2 യഹോവാനാമം ഇന്നു മുതൽ എന്നേക്കും
അനുഗ്രഹിക്കപ്പെടാക.

3 സൂൎയ്യോദയം മുതൽ അസ്തമയം വരേയും
യഹോവാനാമം സ്തുത്യം തന്നേ.

4 സകല ജാതികൾ്ക്കും മീതേ യഹോവ ഉയൎന്നവൻ
സ്വൎഗ്ഗത്തിന്മേൽ അവന്റേ തേജസ്സ് (ഉള്ളതു).

5 നമ്മുടേ ദൈവമായ യഹോവയോടു സമൻ ആർ?
ഉയരത്തിൽ പാൎത്തുകൊണ്ടും,

6 സ്വൎഭൂമികളിലും താഴേ
നോക്കിക്കൊണ്ടും ഉള്ളവൻ;

7 നീചനെ പൊടിയിൽനിന്ന് എഴുനീല്പിച്ചു
ദരിദ്രനെ കുപ്പയിൽനിന്ന് ഉയൎത്തി,

8 മഹാത്മാക്കളോടു
സ്വജനത്തിലേ മഹത്തുക്കളോടു കൂടേ ഇരുത്തുന്നവൻ ( ൧ ശമു. ൨, ൮);

9 ഭവനത്തിലേ മച്ചിയെ മക്കളുടേ അമ്മയായി
സന്തോഷത്തോടേ പാൎപ്പിക്കുന്നവൻ തന്നേ (യശ. ൫൪, ൧).
ഹല്ലെലൂയാഃ.

൧൧൪. സങ്കീൎത്തനം.

സഭെക്കു ധൈൎയ്യം വരുത്തുവാൻ മിസ്രയിൽനിന്നു പുറപ്പാടിനെ സ്തുതിക്കുന്നതു.

1 ഇസ്രയേൽ മിസ്രയിൽനിന്നു
യാക്കോബ് ഗൃഹം മ്ലേഛ്ശവംശത്തിൽനിന്നു പുറപ്പെടുകയിൽ,

2 യഹൂദ അവന്നു വിശുദ്ധസ്ഥാനവും
ഇസ്രയേൽ വാഴ്ചയും ആയ്തീൎന്നു.

3 സമുദ്രം കണ്ടു മണ്ടി
യൎദ്ദൻ (കണ്ടു) പിന്തിരിഞ്ഞു;

4 മുട്ടാടുകളെ പോലേ മലകളും
ആട്ടിങ്കുട്ടികളെ പോലേ കുന്നുകളും തുള്ളി.

5 മണ്ടുകയാൽ സമുദ്രമേ, നിണക്ക് എന്തു,
പിന്തിരികയാൽ യൎദ്ദനേ, (നിണക്കെന്തു)?

6 മലകളേ, നിങ്ങൾ മുട്ടാടുകളെ പോലേയും
കുന്നുകളേ, ആട്ടിങ്കുട്ടികളെ പോലേ തുള്ളുകയാൽ (എന്തു)?[ 155 ] 7 കൎത്താവിന്മുമ്പിൽ, ഭൂമിയേ, വിറെക്ക,
യാക്കോബിൻ ദൈവമായി,

8 പാറയെ നീൎക്കുളവും
വെങ്കല്ലിനെ നീരുറവുകളും ആക്കി മാറ്റുന്നവന്റേ മുമ്പിൽ തന്നേ!

൧൧൫. സങ്കീൎത്തനം.

യഹോവ സ്വനാമതേജസ്സിനായി (൫) കള്ളദേവകളെ നീക്കുകയും (൯) ഇ
സ്രയേൽ സ്വദൈവത്തെ തേറി (൧൨) അനുഗ്രഹത്തെ കാത്തു (൧൬) സ്തുതിക്ക
യും ചെയ്വാൻ പ്രബോധനം.

1. ഞങ്ങൾ്ക്കല്ല യഹോവേ, ഞങ്ങൾ്ക്കല്ല
തിരുനാമത്തിന്നു തേജസ്സു കൊടുക്ക
നിന്റേ ദയയും സത്യവും ഹേതുവായത്രേ!

2 ഇവരുടേ ദൈവം എവിടേ പോൽ എന്നു
ജാതികൾ എന്തിന്നു പറവു (൭൯, ൧൦)?

3 ഞങ്ങളുടേ ദൈവമോ സ്വൎഗ്ഗത്തിൽ തന്നേ;
പ്രസാദിച്ചത് എല്ലാം താൻ ചെയ്യുന്നു.

4 അവരുടേ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും ആയി
മനുഷ്യകൈകളുടേ ക്രിയയത്രേ;

5 അവററിന്നു വായി ഉണ്ടു പറകയില്ല താനും
കണ്ണുകൾ ഉണ്ടായിട്ടും കാണ്കയില്ല;

6 ചെവികൾ ഉണ്ടായിട്ടും കേൾ്ക്കയില്ല
മൂക്കു ഉണ്ടായിട്ടും മണക്കയില്ല;

7 കൈകൾ (ഉണ്ടു) സ്പൎശിക്കാ താനും
കാലുകൾ കൂടേ നടക്കാ താനും,
തൊണ്ടകളാൽ കുശുകുശുക്കയും ഇല്ല.

8 എന്നവറ്റെ പോലേ അവ ഉണ്ടാക്കുന്നവരും
അതിൽ തേറുന്നവനും എല്ലാം ആകുന്നു.

9 ഇസ്രയേലേ, യഹോവയിൽ തേറുക,
ആയവൻ അവരുടേ തുണയും പലിശയും തന്നേ (൩൩, ൨൦).

10 അഹരോൻ ഗൃഹമേ, യഹോവയിൽ തേറുവിൻ,
ആയവൻ അവരുടേ തുണയും പലിശയും തന്നേ.

11 യഹോവയെ ഭയപ്പെടുന്നവരേ, യഹോവയിൽ തേറുവിൻ,
ആയവൻ നമ്മുടേ തുണയും പലിശയും തന്നേ. [ 156 ] 12 യഹോവ നമ്മെ ഓൎത്തിരിക്കുന്നു അവൻ അനുഗ്രഹിക്കും,
ഇസ്രയേൽ ഗൃഹത്തെ അനുഗ്രഹിക്കും
അഹരോൻ ഗൃഹത്തെ അനുഗ്രഹിക്കും,

13 യഹോവയെ ഭയപ്പെടുന്നവരെ
ചെറിയവർ വലിയവരുമായി അനുഗ്രഹിക്കും.

14 നിങ്ങളോടു യഹോവ ചേൎത്തു വെക്കുക
നിങ്ങളോടും മക്കളോടും തന്നേ (൫ മോ. ൧, ൧൧).

15 സ്വൎഭൂമികളെ സൃഷ്ടിച്ച യഹോവയാൽ
നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ.

16 സ്വൎഗ്ഗം യഹോവയുടേ സ്വൎഗ്ഗം തന്നേ
ഭൂമിയെ മനുഷ്യപുത്രൎക്കു കൊടുത്തും ഇരിക്കുന്നു.

17 മരിച്ചവർ അല്ല യാഹെ സ്തുതിക്കും
മൌനവാസത്തിന്ന് ഇറങ്ങിയ ഏവരും അല്ല.

18 നാമോ യാഹെ സ്തുതിപ്പതു
ഇന്നുമുതൽ യുഗപൎയ്യന്തം തന്നേ (യശ. ൩൮, ൧൮. S).
ഹല്ലെലൂയാഃ.

൧൧൬. സങ്കീർത്തനം.

മഹാക്ലേശത്തിൽനിന്നു രക്ഷിച്ചവനെ (൭) തേറുവാൻ നിശ്ചയിച്ചു (൧൦)
മഹാരക്ഷ കണ്ടു (൧൩) പുതിയ ദേവാലയത്തിൽ ബലികഴിപ്പാൻ വാഗ്ദത്തം
ചെയ്തു.

1 ഞാൻ കെഞ്ചി യാചിക്കും ശബ്ദത്തെ
യഹോവ കേൾ്ക്കകൊണ്ടു ഞാൻ സ്നേഹിക്കുന്നു.

2 അവനാകട്ടേ തന്റേ ചെവിയെ എനിക്കു ചാച്ചതിനാൽ
എൻ വാഴുനാൾ കൊണ്ടു ഞാൻ വിളിക്കും.

3 മരണപാശകൾ എന്നെ ചുറ്റി
പാതാളത്രാസങ്ങൾ എന്നെ പിടിച്ചു
ഞെരുക്കവും ക്ലേശവും ഞാൻ കണ്ടെത്തി (൧൮, ൫, S).

4 അന്നു യഹോവാനാമത്തെ ഞാൻ വിളിച്ചു
അല്ലയോ യഹോവേ, എൻ ദേഹിയെ തെറ്റിച്ചാലും എന്നു യാചിച്ചു.

5 യഹോവ കൃപാലുവും നീതിമാനും തന്നേ
നമ്മുടേ ദൈവം കരൾ്ക്കനിയുന്നവൻ.

6 അജ്ഞന്മാരെ യഹോവ കാക്കുന്നു,
ഞാൻ ക്ഷീണിച്ചു മെലിഞ്ഞു അവൻ എന്നെ രക്ഷിക്കുന്നു. [ 157 ] 7 എൻ ദേഹിയേ, നിന്റേ സ്വസ്ഥതയിലേക്കു തിരിഞ്ഞുകൊൾ്ക
യഹോവ നിണക്കു ഗുണം വരുത്തിയല്ലോ;

8 മരണത്തിൽനിന്ന് എൻ പ്രാണനെയും
കണ്ണുനീരിൽനിന്ന് എൻ കണ്ണിനെയും
അധഃപതനത്തിങ്കന്ന് എൻ കാലിനെയും നീ ഉദ്ധരിച്ചുവല്ലോ.

9 ഞാൻ ദൈവത്തിൻ മുമ്പോകേ
ജീവനുള്ളവരുടേ ദേശങ്ങളിൽ നടന്നുകൊൾ്കയുമാം (൫൬, ൧൪).

10 ഞാൻ വളരേ വലഞ്ഞു പോയി എന്ന്
ഉരെക്കുമ്പോൾ വിശ്വസിക്കുന്നു താനും.

11 എല്ലാ മനുഷ്യനും ചതിക്കുന്നു എന്ന്
എന്റേ തത്രപ്പാട്ടിൽ ഞാൻ പറഞ്ഞു.

12 യഹോവ എനിക്കു വരുത്തിയ എല്ലാ ഗുണത്തിന്നും
ഞാൻ എന്തു പകരം ചെയ്വു?

13 രക്ഷകളുള്ള പാനപാത്രത്തെ ഞാൻ എടുത്തു
യഹോവാനാമത്തെ വിളിക്കും;

14 യഹോവെക്ക് എന്റേ നേൎച്ചകളെ കഴിക്കും
അവന്റേ സകല ജനവും കാണ്കേ തന്നേ.

15 യഹോവയുടേ കണ്ണുകളിൽ
തൽഭക്തരുടേ മരണം വിലയേറിയതു (൭൨, ൧൪).

16 അല്ലയോ യഹോവേ, ഞാൻ നിൻ ദാസൻ
നിന്റേ ദാസീപുത്രൻ തന്നേ
എൻ കെട്ടുകളെ നീ തുറന്നഴിച്ചു.

17 കൃതജ്ഞതായാഗത്തെ നിണക്കു ഞാൻ കഴിച്ചു
യഹോവാനാമം വിളിച്ചു യാചിക്കും.

18 സകല ജനവും കാണ്കേ
യഹോവെക്ക് എന്റേ നേൎച്ചകളെ കഴിക്കും (൧൪).

19 യഹോവാലയത്തിൻ പ്രാകാരങ്ങളിൽ
യരുശലേമേ, നിന്റേ നടുവിൽ തന്നേ.
ഹല്ലേലൂയാഃ.

൧൧൭. സങ്കീൎത്തനം.

ദേവാലയത്തിലേ സ്തോത്രം.

1 സകല ജാതികളായുള്ളോവേ, യഹോവയെ സ്തുതിപ്പിൻ,
സൎവ്വ വംശങ്ങളും അവനെ കൊണ്ടാടുവിൻ! [ 158 ] 2 കാരണം അവന്റേ ദയ ഞങ്ങളുടേ മേൽ പ്രബലപ്പെട്ടു
യഹോവയുടേ സത്യം യുഗപൎയ്യന്തവും ഉള്ളതു.
ഹല്ലെലൂയാഃ.

൧൧൮. സങ്കീൎത്തനം.

കരുണയുള്ള രക്ഷിതാവ് (൫) ബാബൽ ദാസ്യത്തെ മാറ്റുകയാൽ സ്തുത്യനും
ആശ്രയയോഗ്യനും (൧൦) പൂൎണ്ണജയത്തെ നല്കുന്നവനും ആകയാൽ (൧൫) അവ
നെ കൊണ്ടാടുവാൻ (൧൯) സഭ ആലയത്തിൽ കൂടി വരേണം (കാലം: പക്ഷേ
എജൂ ൬, ൧൫).

1 യഹോവയെ വാഴ്ത്തുവിൻ! കാരണം അവൻ നല്ലവൻ തന്നേ
അവന്റേ ദയ യുഗപൎയ്യന്തമുള്ളതല്ലോ (൧൦൬, ൧).

2 അവന്റേ ദയ യുഗപൎയ്യന്തമുള്ളത് എന്ന്
ഇസ്രയേൽ പറവൂതാക,

3 അവന്റേ ദയ യുഗപൎയ്യന്തം ഉള്ളത് എന്ന്
അഹരോൻ ഗൃഹം പറവൂതാക!

4 അവന്റേ ദയ യുഗപൎയ്യന്തം ഉള്ളത് എന്ന്
യഹോവയെ ഭയപ്പെടുന്നവർ പറവൂതാക!

5 ക്ലേശത്തിൽനിന്നു ഞാൻ യാഹെ വിളിച്ചു
യാഃ വിസ്താരസ്ഥലത്താക്കി എനിക്ക് ഉത്തരം അരുളി.

6 യഹോവ എനിക്കു തന്നേ (൫൬, ൧൦) ഞാൻ ഭയപ്പെടുകയില്ല
മനുഷ്യൻ എന്നോട് എന്തു ചെയ്യും (൫൬, ൫)?

7 എനിക്കു തുണെക്കുന്നവരിൽ യഹോവ ഉണ്ടു
എൻ പകയരിന്മേൽ ഞാൻ നോക്കിക്കൊള്ളും.

8 മനുഷ്യരെ തേറുന്നതിൽ
യഹോവയെ തേറുക നല്ലു;

9 മഹാത്മാക്കളെ തേറുന്നതിൽ
യഹോവയെ തേറുക നല്ലു.

10 സകല ജാതികളും എന്നെ ചുറ്റുന്നു
യഹോവാനാമത്തിൽ ഞാൻ അവരെ തുണ്ടിച്ചുകളയും.

11 എന്റെ ചുററി ചുറ്റി വളയുന്നു
യഹോവാനാമത്തിൽ ഞാൻ അവരെ തുണ്ടിച്ചുകളയും.

12 വണ്ടിനം പോലേ എന്നെ ചുറ്റി
മുള്ളിന്തീക്കണക്കേ പൊലിഞ്ഞു പോയി താനും,
യഹോവാ നാമത്തിൽ ഞാൻ അവരെ തുണ്ടിച്ചുകളയും. [ 159 ] 18 വീഴുവാനായി നീ എന്നെ ഉന്തി തള്ളി
യഹോവ എനിക്കു തുണെച്ചു താനും.

14 എൻ ശക്തിയും കീൎത്തനയും യാഃ തന്നേ
അവൻ എനിക്കു രക്ഷയായി.

15 ആൎപ്പുരക്ഷകളുടേ ശബ്ദം നിതിമാന്മാരുടേ കൂടാരങ്ങളിൽ (കേൾക്കുന്നു)
യഹോവയുടേ വലങ്കൈ ബലം അനുഷ്ഠിക്കുന്നു.

16 യഹോവയുടേ വലങ്കൈ ഉയൎത്തുന്നു,
യഹോവയുടേ വലങ്കൈ ബലം അനുഷ്ഠിക്കുന്നു.

17 ഞാൻ മരിക്കാതേ ജീവിച്ചിരുന്നു
യാഹിൻ ക്രിയകളെ വൎണ്ണിക്കും.

18 യാഃ എന്നെ നന്നായി ശിക്ഷിച്ചു
എങ്കിലും മരണത്തിന്ന് ഏല്പിച്ചു വിട്ടിട്ടില്ല.

19 നീതിയുടേ വാതിലുകളെ എനിക്കു തുറപ്പിൻ
എന്നാൽ ഞാൻ അകമ്പുക്കു യാഹെ വാഴ്ത്തും.

20 യഹോവയുടേ വാതിലായത് ഇതത്രേ
നീതിമാന്മാർ അതിൽ പ്രവേശിക്കും.

21 നീ എനിക്ക് ഉത്തരം അരുളി
എന്റേ രക്ഷ ആയതുകൊണ്ടു ഞാൻ നിന്നെ വാഴ്ത്തും.

22 വീടു പണിയുന്നവർ ആകാ എന്നു തള്ളിയ കല്ലു തന്നേ
കോണിൻ തലയായ്വന്നു;

23 യഹോവയിൽനിന്ന് ഇത് ഉണ്ടായി
നമ്മുടേ കണ്ണുകൾ്ക്ക് ആശ്ചൎയ്യമായിരിക്കുന്നു.

24 യഹോവ ഉണ്ടാക്കിയ ദിവസം ഇതത്രേ
നാം അതിൽ ആനന്ദിച്ചു സന്തോഷിക്ക.

25 അല്ലയോ യഹോവേ (ഹൊശിയന്ന), രക്ഷിച്ചാലും
അല്ലയോ യഹോവേ, സാധിപ്പിച്ചാലും!

26 യഹോവാനാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെടാക
യഹോവാലയത്തിൽനിന്നു ഞങ്ങൾ നിങ്ങളെ അനുഗ്രഹിക്കുന്നു.

27 യഹോവ ദേവൻ തന്നേ നമുക്കു പ്രകാശം ഉണ്ടാക്കി
ഉത്സവ ബലിയെ കയറുകളാൽ കെട്ടുവിൻ
പീഠത്തിൻ കൊമ്പുകളോട് (അടുപ്പിക്കും) വരേ തന്നേ.

28 നീയേ എൻ ദേവൻ നിന്നെ ഞാൻ വാഴ്ത്തും
എൻ ദൈവം തന്നേ നിന്നെ ഞാൻ ഉയൎത്തും (൧ മോ. ൧൫, ൨). [ 160 ] 29 യഹോവയെ വാഴ്ത്തുവിൻ! കാരണം അവൻ നല്ലവൻ തന്നേ
അവന്റേ ദയ യുഗപൎയ്യന്തമുള്ളതല്ലോ (൧).

(ഇപ്രകാരം ൧൧൨ മുതൽ ൧൧൮ വരേ മഹോത്സവസ്തോത്രം സമാപ്തം.)

൧൧൯. സങ്കീൎത്തനം.

ദേവവചനത്തിന്റേ ശക്തിയും ഫലങ്ങളും സ്തുതിക്കുന്ന അകാരാദി.

ആലെഫ്.

1 അനപരാധവഴിയുള്ളവരായി
യഹോവയുടേ ധൎമ്മോപദേശത്തിൽ നടക്കുന്നവർ ധന്യർ.

2 അവന്റേ സാക്ഷ്യങ്ങളെ സൂക്ഷിച്ചു
സൎവ്വഹൃദയത്താലും അവനെ തിരഞ്ഞും,

3 അക്രമം പ്രവൃത്തിക്കാതേ
അവന്റേ വഴികളിൽ നടന്നും കൊള്ളുന്നവർ ധന്യർ.

4 അത്യന്തം കാപ്പാനായി
നിന്റേ നിയോഗങ്ങളെ നീ കല്പിച്ചു.

5 അല്ലയോ തിരുവെപ്പുകളെ കാപ്പാൻ
എൻ വഴികൾ സ്ഥിരപ്പെടുമാറാക.

6 അന്നു ഞാൻ നാണിച്ചു പോകയില്ല
നിന്റേ കല്പനകളെ ഒക്കയും നോക്കുമ്പോൾ തന്നേ.

7 അങ്ങേ നീതിയുടേ ന്യായങ്ങളെ പഠിക്കയിൽ
ഞാൻ ഹൃദയനേരോടേ നിന്നെ വാഴ്ത്തും.

8 അങ്ങേ വെപ്പുകളെ ഞാൻ കാക്കും
എന്നെ അത്യന്തം കൈവിടൊല്ല!

ബേഥ്

9 ഏതുകൊണ്ടു ബാലൻ തൻ പാതയെ വെടിപ്പാക്കും?
നിന്റേ വചനപ്രകാരം (അതിനെ) കാത്തുകൊണ്ടാൽ അല്ലോ.

10 എന്റേ സൎവ്വഹൃദയത്താലും ഞാൻ നിന്നെ തിരയുന്നു;
നിന്റേ കല്പനകളിൽനിന്ന് എന്നെ തെറ്റിക്കരുതേ!

11 എൻ ഹൃദയത്തിൽ നിൻ മൊഴിയെ ഞാൻ സംഗ്രഹിച്ചു
നിന്നോടു പാപം ചെയ്യായ്വാൻ തന്നേ.

12 യഹോവേ, നീ അനുഗ്രഹിക്കപ്പെട്ടവൻ
നിന്റേ വെപ്പുകളെ എന്നെ പഠിപ്പിച്ചാലും! [ 161 ] 18 എൻ അധരങ്ങൾ കൊണ്ടു
തിരുവായുടേ ന്യായങ്ങളെ എല്ലാം ഞാൻ വൎണ്ണിച്ചു.

14 നിന്റേ സാക്ഷ്യങ്ങളുടേ വഴിയിൽ ഞാൻ മകിഴുന്നതു
സമസ്ത ധനത്തിൽ എന്ന പോലേ തന്നേ.

15 നിന്റേ നിയോഗങ്ങളെ ഞാൻ ധ്യാനിച്ചും
നിൻ പാതകളെ പാൎത്തും കൊൾ്ക!

16 തിരുവെപ്പുകളിൽ ഞാൻ പുളെക്കുന്നു
നിന്റേ വചനത്തെ മറക്കയും ഇല്ല.

ഗീമൽ.

17 നിന്റേ ദാസന്നു ഞാൻ ജീവിപ്പാൻ ഗുണം വരുത്തുക
എന്നാൽ തിരുവചനത്തെ ഞാൻ കാക്കും.

18 നിൻ ധൎമ്മത്തിലേ അതിശയങ്ങളെ നോക്കുവാൻ
എന്റേ കണ്ണുകളെ തുറക്കുക!

19 ഞാൻ ഭൂമിയിലേ പരദേശി തന്നേ
നിന്റേ കല്പനകളെ എന്നിൽനിന്നു മറെക്കൊല്ലാ!

20 എല്ലാ സമയത്തും നിന്റേ ന്യായങ്ങളെ കൊതിക്കയാൽ
എൻ ദേഹി ചതഞ്ഞിരിക്കുന്നു.

21 നിന്റേ കല്പനകളെ വിട്ടു തെറ്റുന്ന അഹങ്കാരികളെ
ശപിക്കപ്പെട്ടവർ എന്നു നീ ശാസിച്ചു.

22 നിന്റേ സാക്ഷ്യങ്ങളെ ഞാൻ സൂക്ഷിച്ചതിനാൽ
നിന്ദയും ധിക്കാരവും എന്നിൽനിന്ന് ഉരുട്ടിക്കുളക.

23 പ്രഭുക്കളും ഇരുന്നു എന്നെ കൊണ്ടു സംസാരിച്ചു,
അടിയൻ നിന്റേ വെപ്പുകളെ ധ്യാനിക്കുന്നു.

24 നിന്റേ സാക്ഷ്യങ്ങൾ കൂടേ എൻ വിലാസവും
എൻ മന്ത്രിശ്രേഷ്ഠരും തന്നേ.

ദാലെഥ്.

25 എൻ ദേഹി പൂഴിയിലേക്കു ചാഞ്ഞു (൪൪, ൨൬)
തിരുവചനപ്രകാരം എന്റെ ഉയിൎപ്പിച്ചാലും!

26 എന്റേ വഴികളെ ഞാൻ വിവരിച്ചു ചൊല്ലിയപ്പോൾ നീ ഉത്തരം അരുളി
നിന്റേ വെപ്പുകളെ എന്നെ പഠിപ്പിച്ചാലും!

27 നിന്റേ നിയോഗങ്ങളുടേ വഴിയെ എന്നെ ഗ്രഹിപ്പിച്ചാലും
എന്നാൽ നിന്റേ അതിശയങ്ങളിൽ ഞാൻ ധ്യാനിക്കും. [ 162 ] 28 ഖേദം ഹേതുവായി എൻ ദേഹി കണ്ണീർ തൂകുന്നു,
തിരുവചനപ്രകാരം എന്നെ നിവിൎത്തുക!

29 ഭോഷ്കിൻ വഴിയെ എന്നോട് അകറ്റി
നിന്റേ ധൎമ്മത്തെ കനിഞ്ഞു തന്നേയാവു!

30 വിശ്വസ്തതയുടേ വഴിയെ ഞാൻ തെരിഞ്ഞെടുത്തു
നിന്റേ ന്യായങ്ങളെ (മുൻ) വെച്ചുകൊണ്ടിരുന്നു.

31 നിന്റേ സാക്ഷ്യങ്ങളോടു ഞാൻ പറ്റിപ്പോയി
യഹോവേ, എന്നെ നാണിപ്പിക്കരുതേ!

32 എൻ ഹൃദയത്തെ നീ വിസ്താരമാക്കുന്നതിനാൽ
നിന്റേ കല്പനകളുടേ വഴിയിൽ ഞാൻ ഓടിക്കൊള്ളും.

ഹേ.

33 യഹോവേ, തിരുവെപ്പുകളുടേ വഴിയെ എനിക്കുപദേശിച്ചാലും
എന്നാൽ അവസാനം വരേ ഞാൻ അവ സൂക്ഷിക്കും.

34 നിന്റേ ധൎമ്മത്തെ ഞാൻ സൂക്ഷിച്ചു
സൎവ്വഹൃദയത്താലും കാപ്പാൻ എന്നെ ഗ്രഹിപ്പിച്ചാലും!

35 നിന്റേ കല്പനകളുടേ നിരത്തിൽ എന്നെ വഴി നടത്തുക!
ഇതിൽ എനിക്കു പ്രസാദം ഉണ്ടല്ലോ.

36 ആദായത്തിലേക്കല്ല
നിന്റേ സാക്ഷ്യങ്ങളിലേക്കു എൻ ഹൃദയത്തെ ചായ്ക്കുക!

37 മായ കാണ്കയിൽനിന്ന് എൻ കണ്ണുകളെ വാങ്ങുമാറാക്കി
നിന്റേ വഴിയിൽ എന്നെ ഉയിൎപ്പിച്ചാലും!

38 നിന്നെ ഭയപ്പെടുന്നതിന്നുള്ള തിരുമൊഴിയെ
അടിയന്നു സ്ഥാപിച്ചാലും!

39 ഞാൻ അഞ്ചുന്ന എൻ നിന്ദയെ പോക്കുക
നിന്റേ ന്യായങ്ങൾ നല്ലവയല്ലോ.

40 കണ്ടാലും നിന്റേ നിയോഗങ്ങളെ ഞാൻ കൊതിക്കുന്നു
നിൻ നീതിയാൽ എന്നെ ഉയിൎപ്പിച്ചാലും!

വാവ്.

41, യഹോവേ, നിന്റേ ദയകൾ എനിക്കു വരുവൂതാക,
തിരുമൊഴി പ്രകാരം നിന്റേ രക്ഷ തന്നേ!

42 നിന്റേ വചനത്തെ ഞാൻ തേറുകയാൽ
എന്നെ നിന്ദിക്കുന്നവരോട് ഒരു വാക്കു ഉത്തരം ചൊല്ലും. [ 163 ] 43 എന്റേ വായിൽനിന്നു സത്യവാക്കിനെ അത്യന്തം പോക്കൊല്ല
നിന്റേ ന്യായങ്ങളെ ഞാൻ പ്രതീക്ഷിക്കയും,

44 നിന്റേ ധൎമ്മത്തെ എന്നെന്നേക്കും
ഞാൻ വിടാതെ കാക്കയും ചെയ്യുമല്ലോ.

45 നിന്റേ നിയോഗങ്ങളെ ഞാൻ തിരകയാൽ
വിശാല നിലത്തിൽ നടത്തിയാലും!

46 രാജാക്കന്മാരുടേ മുമ്പിലും നിന്റേ സാക്ഷ്യങ്ങളെ ചൊല്ലി
ഞാൻ നാണിയാതേ ഉരെക്കും.

47 ഞാൻ സ്നേഹിക്കുന്ന നിന്റേ കല്പനകളിൽ
പുളെക്കയും ചെയ്യുന്നു.

48 ഞാൻ സ്നേഹിക്കുന്ന നിന്റേ കല്പനകളിലേക്കു എൻ കരങ്ങളെയും ഉയൎത്തി
നിന്റേ വെപ്പുകളിൽ ധ്യാനിക്കും.

ജായിൻ.

49 നീ എനിക്കു പ്രത്യാശ നല്കിയതിനാൽ
അടിയന്നു വാഗ്ദത്തം ഓൎക്കേണമേ!

50 എന്റേ സങ്കടത്തിൽ എനിക്ക് ആശ്വാസമായത്
തിരുമൊഴി എന്നെ ഉയിൎപ്പിച്ചതു തന്നേ.

51 അഹങ്കാരികൾ എന്നോട് ഏറ്റം ഇളിച്ചു കാട്ടുന്നു
നിൻ ധൎമ്മത്തിൽനിന്നു ഞാൻ ഒഴിയുന്നില്ല താനും.

52 യുഗമ്മുതൽ കൊണ്ടുള്ള നിന്റേ ന്യായവിധികളെ യഹോവേ, ഞാൻ ഓ
ആശ്വസിച്ചു കൊള്ളുന്നു. [ൎത്തു

53 നിൻ ധൎമ്മത്തെ വിട്ടുപോകുന്ന ദുഷ്ടന്മാർ നിമിത്തം
ക്രോധം എന്നെ പിടിച്ചിരിക്കുന്നു.

54 ഞാൻ പരദേശിയാകുന്ന വീട്ടിൽ
എനിക്കു പാട്ടുകളായതു നിന്റേ വെപ്പുകളത്രേ.

55 യഹോവേ, തിരുനാമത്തെ ഞാൻ രാത്രിയിൽ ഓൎത്തു
നിന്റേ ധൎമ്മത്തെ പ്രമാണിച്ചു.

56 നിന്റേ യോഗങ്ങളെ ഞാൻ സൂക്ഷിക്കുന്നു
എന്നുള്ളതു തന്നേ എനിക്കുണ്ടായി.

ഘേഥ്.

57 എന്റേ ഓഹരി യഹോവ തന്നേ,
തിരുവചനങ്ങളെ ഞാൻ കാക്കും എന്നു പറഞ്ഞു. [ 164 ] 58 സൎവ്വഹൃദയത്താലും ഞാൻ നിൻ മുഖപ്രസാദം തേടി
തിരുമൊഴി പ്രകാരം എന്നെ കനിഞ്ഞു കൊണ്ടാലും,

59 എന്റേ വഴികളെ ഞാൻ ഉന്നി പാൎത്തു
എൻ കാലുകളെ നിന്റേ സാക്ഷ്യങ്ങളിലേക്കു തിരിച്ചു.

60 നിന്റേ കല്പനകളെ കാപ്പാൻ
ഞാൻ താമസിയാതേ ബദ്ധപ്പെടുന്നു.

61 ദുഷ്ടന്മാരുടേ കയറുകൾ എന്നെ ചുഴന്നു
നിന്റേ ധൎമ്മത്തെ ഞാൻ മറക്കുന്നില്ല.

62 നിന്റേ നീതിന്യായങ്ങൾ നിമിത്തം
നിന്നെ വാഴ്ത്തുവാൻ ഞാൻ പാതിരാക്ക് എഴുനീല്ക്കും.

63 നിന്നെ ഭയപ്പെട്ടു നിൻ നിയോഗങ്ങളെ
കാക്കുന്നവൎക്ക് എല്ലാം ഞാൻ കൂട്ടാളി.

64 യഹോവേ, നിന്റേ ദയയാൽ ഭൂമി സമ്പൂൎണ്ണം,
തിരുവെപ്പുകളെ എന്നെ പഠിപ്പിച്ചാലും!

ടേഥ്.

65 യഹോവേ, നിന്റേ വചനപ്രകാരം
നീ അടിയനോടു നന്മ ചെയ്തു.

66 നിന്റേ കല്പനകളിൽ ഞാൻ വിശ്വസിക്കയാൽ
നല്ല തൂചിയും അറിവും എന്നെ പഠിപ്പിക്കുക!

67 ഞാൻ താണുപോകും മുന്നേ തെറ്റിപ്പോകുന്നവനത്രേ,
ഇപ്പോഴോ തിരുമൊഴിയെ കാക്കുന്നു.

68 നീ നല്ലവനും നന്മ ചെയ്യുന്നവനും തന്നേ,
തിരുവെപ്പുകളെ എന്നെ പഠിപ്പിച്ചാലും.

69 അഹങ്കാരികൾ എന്റേ നേരേ ഭോഷ്കുകളെ സങ്കല്പിച്ചു
ഞാനോ സൎവ്വഹൃദയത്താലും നിൻ നിയോഗങ്ങളെ സൂക്ഷിക്കും.

70 നെയി പോലേ അവരുടേ ഹൃദയം തടിച്ചുപോയി
നിന്റേ ധൎമ്മത്തിൽ ഞാൻ പുളെക്കുന്നു.

71 തിരുവെപ്പുകളെ പഠിപ്പാനായി
എനിക്കു താഴ്ച വന്നതിനാൽ നന്നായിതു.

72 പൊൻ വെള്ളി ആയിരങ്ങളെക്കാളും
നിന്റേ വായിലേ ധൎമ്മം എനിക്കു നന്നു.

യോദ്.

73 തൃക്കൈകൾ എന്നെ ഉണ്ടാക്കി തീൎത്തു
നിന്റേ കല്പനകളെ പഠിപ്പാൻ എന്നെ ഗ്രഹിപ്പിച്ചാലും! [ 165 ] 74 തിരുവചനത്തെ ഞാൻ പാൎത്തു നില്ക്കയാൽ
നിന്നെ ഭയപ്പെടുന്നവർ എന്നെ കണ്ടു സന്തോഷിക്കും.

75 യഹോവേ, നിന്റേ ന്യായവിധികൾ നീതി എന്നും
നീ എന്നെ താഴ്ത്തിവെച്ചതു വിശ്വസ്തത എന്നും ഞാൻ അറിയുന്നു.

76 അടിയനോടുള്ള നിന്റേ മൊഴിപ്രകാരം എന്നെ ആശ്വസിപ്പിപ്പാൻ
നിന്റേ ദയ ഉണ്ടാകേ വേണ്ടു.

77 നിന്റേ ധൎമ്മം എന്റേ വിലാസമാകയാൽ
ഞാൻ ജീവിപ്പാൻ നിന്റേ കരൾ്ക്കനിവ് അകപ്പെടുകേയാവു!

78 അഹങ്കാരികൾ വ്യാജത്തിൽ എന്നെ മറിക്കുന്നതാകയാൽ നാണിപ്പൂതാക,
നിന്റേ നിയോഗങ്ങളെ ഞാൻ ധ്യാനിക്കേ ഉള്ളൂ.

79 നിന്നെ ഭയപ്പെട്ടു തിരുസാക്ഷ്യങ്ങളെ അറിയുന്നവർ
എങ്കലേക്കു തിരിവൂതാക.

80 ഞാൻ നാണിച്ചു പോകായ്വാൻ
എന്റേ ഹൃദയം തിരുവെപ്പുകളിൽ തികവുള്ളതായ്ചമക!

കാഫ്.

81 എൻ ദേഹി നിന്റേ രക്ഷെക്കായി മാഴ്കുന്നു
തിരുവചനത്തെ ഞാൻ പാൎത്തു നിന്നു.

82 തിരുമൊഴിയെ കുറിച്ച് എൻ കണ്ണുകൾ മാഴ്കി
നീ എപ്പോൾ എന്നെ ആശ്വസിപ്പിക്കും എന്നിരിക്കുന്നു.

83 ഞാനാകട്ടേ പുകയിലേ തോല്ത്തുരുത്തിയോട് ഒത്തു
തിരുവെപ്പുകളെ മറക്കുന്നില്ലതാനും.

84 അടിയന്റേ വാഴുനാൾ എത്ര?
എന്നെ ഹിംസിക്കുന്നവരിൽ നീ എപ്പോൾ ന്യായവിധി നടത്തും?

86 നിന്റേ ധൎമ്മത്തോട് ഒക്കാത്ത അഹങ്കാരികൾ
എനിക്കു കുഴികളെ കഴിക്കുന്നു.

86 തിരുകല്പനകൾ ഒക്കയും വിശ്വസ്തത തന്നേ
അവർ വ്യാജത്തിൽ എന്നെ ഹിംസിക്കുന്നു എന്നെ തുണെച്ചാലും!

87 നാട്ടിൽ അവർ എന്നെ ഏകദേശം മുടിച്ചുകളഞ്ഞു
എങ്കിലും നിൻ നിയോഗങ്ങളെ ഞാൻ വിട്ടിട്ടില്ല.

88 നിന്റേ ദയയിൻ പ്രകാരം എന്നെ ഉയിൎപ്പിക്കുക
എന്നാൽ തിരുവായിലേ സാക്ഷ്യത്തെ ഞാൻ കാത്തുകൊള്ളും.

ലാമെദ്.

89 യഹോവേ, എന്നേക്കും
തിരുവചനം സ്വൎഗ്ഗത്തിൽ നിലനില്ക്കുന്നു. [ 166 ] 90 നിന്റേ വിശ്വസ്തത തലമുറതലമുറയോളം തന്നേ;
നീ ഭൂമിയെ സ്ഥാപിച്ചിട്ട് അതു നിന്നു.

91 നിന്റേ ന്യായങ്ങൾ്ക്കായിട്ട് ഇവ ഇന്നും നില്ക്കുന്നു,
സമസ്തമല്ലോ നിണക്കു ദാസപ്രായം.

92 നിന്റേ ധൎമ്മം എൻ വിലാസം ആയില്ല എങ്കിൽ
എന്റേ ക്ലേശത്തിൽ കെടുമായിരുന്നു.

93 നിൻ നിയോഗങ്ങളെ ഞാൻ എന്നും മറക്കയില്ല
അവ കൊണ്ടു നീ എന്നെ ഉയിൎപ്പിച്ചുവല്ലോ.

94 ഞാൻ നിണക്കത്രേ, എന്നെ രക്ഷിക്കേണമേ!
നിന്റേ നിയോഗങ്ങളെ ഞാൻ തിരയുന്നു സത്യം.

95 ദുഷ്ടന്മാർ എന്നെ നശിപ്പിപ്പാൻ എനിക്കു കാത്തിരിക്കുന്നു,
നിന്റേ സാക്ഷ്യങ്ങളെ ഞാൻ കുറിക്കൊള്ളുന്നു.

96 എല്ലാ തികവിന്നും ഞാൻ ഒടുക്കം കണ്ടു
എങ്കിലും നിന്റേ കല്പന വിസ്താരം ഏറിയതു.

മേം.

97 നിന്റേ ധൎമ്മത്തെ ഞാൻ എത്ര സ്നേഹിക്കുന്നു
എല്ലാനാളും അതു തന്നേ എൻ ധ്യാനം.

98 തിരുകല്പനകൾ എന്റേ ശത്രുക്കളെക്കാൾ എന്നെ ജ്ഞാനിയാക്കുന്നു,
ആയത് എന്നേക്കും എനിക്കുള്ളതല്ലോ.

99 എന്നെ പഠിപ്പിക്കുന്നവർ ഏവരിലും ഞാൻ ബുദ്ധി ഏറ ഉള്ളവനായി,
നിന്റേ സാക്ഷ്യങ്ങൾ എനിക്കു ധ്യാനമാകകൊണ്ടത്രേ.

100 മൂപ്പന്മാരിലും ഞാൻ വിവേകമുള്ളവൻ
നിൻ നിയോഗങ്ങളെ കാക്കയാൽ തന്നേ.

101 നിന്റേ വചനങ്ങളെ കാക്കേണ്ടതിന്നു
ഞാൻ സകല ദുൎമ്മാൎഗ്ഗത്തിൽനിന്നും എൻ കാലുകളെ വിലക്കി.

102 നീ എനിക്കുപദേശിക്കുകൊണ്ടു
നിന്റേ ന്യായങ്ങളിൽനിന്നു ഞാൻ മാറുന്നില്ല.

103 തിരുമൊഴി എൻ അണ്ണാക്കിന്ന് എത്ര സ്വാദു
തേനിലും എൻ വായ്ക്ക് (ഇഷ്ടം).

104 നിൻ നിയോഗങ്ങളാൽ ഞാൻ തിരിച്ചറിയുന്നവൻ
ആകയാൽ എല്ലാ വ്യാജമാൎഗ്ഗത്തെയും ഞാൻ പകെക്കുന്നു.

നൂൻ.

105 നിന്റേ വചനം എൻ കാലിന്നു വിളക്കും
എൻ പാതയിൽ വെളിച്ചവും തന്നേ. [ 167 ] 106 നിന്റേ നീതിന്യായങ്ങളെ പ്രമാണിപ്പാൻ
ഞാൻ ആണയിട്ടു നിവൃത്തിക്കയും ചെയ്തു.

107 ഞാൻ അത്യന്തം വലഞ്ഞുപോയി
യഹോവേ, തിരുവചനപ്രകാരം എന്നെ ഉയിൎപ്പിച്ചാലും!

108 യഹോവേ, എൻ വായിലേ മനഃപൂൎവ്വകാഴ്ചകളെ രസിച്ചുകൊണ്ടു
നിന്റേ ന്യായങ്ങളെ എന്നെ പഠിപ്പിക്കേയാവു!

109 എൻ ദേഹി നിത്യം എൻ കൈയിൽ തന്നേ
നിന്റേ ധൎമ്മം മറക്കുന്നില്ല താനും.

110 ദുഷ്ടന്മാർ എനിക്കു കണി വെച്ചു
എങ്കിലും നിന്റേ നിയോഗങ്ങളെ ഞാൻ വിട്ടുഴന്നില്ല.

111 നിന്റേ സാക്ഷ്യങ്ങൾ എൻ ഹൃദയത്തിന്ന് ആനന്ദമാകയാൽ
ഞാൻ അവറ്റെ എന്നേക്കും അവകാശമായി അടക്കി.

112 അന്തം വരേ എപ്പോഴും
തിരുവെപ്പുകളെ അനുഷ്ഠിപ്പാൻ എൻ ഹൃദയത്തെ ചായ്ക്കുന്നു.

സാമെൿ.

113 ഇരുമനസ്സുള്ളവരെ ഞാൻ പകെച്ചു
നിൻ ധൎമ്മത്തെ സ്നേഹിക്കുന്നു.

114 എന്റേ മറയും പലിശയും നീ തന്നേ
നിന്റേ വചനത്തെ ഞാൻ പാൎത്തു നിന്നു.

115 ദുഷ്കൎമ്മികളേ, എന്നെ വിട്ടു മാറുവിൻ
എൻ ദൈവത്തിൻ കല്പനകളെ ഞാൻ സൂക്ഷിക്കേ ഉള്ളൂ.

116 ഞാൻ ഉയിൎപ്പാൻ തിരുമൊഴിയാൽ എന്നെ നിവിൎത്തുക
എൻ പ്രത്യാശ പൊട്ടാക്കി എന്നെ നാണിപ്പിക്കൊല്ല.

117 രക്ഷപെടുവാനും തിരുവെപ്പുകളെ നിത്യം നോക്കിക്കൊൾ്വാനും
എന്നെ താങ്ങേണമേ.

118 തിരുവെപ്പുകളെ വിട്ടു തെറ്റുന്നവരെ ഒക്കയും നീ തൃണീകരിക്കുന്നു,
അവരുടേ ചതി പഴുതിലത്രേ.

119 ഭൂമിയിലേ സകല ദുഷ്ടന്മാരെയും നീ കിട്ടം പോലേ സന്നമാക്കുന്നു
അതുകൊണ്ടു നിന്റേ സാക്ഷ്യങ്ങളെ ഞാൻ സ്നേഹിക്കുന്നു.

120 നിന്നെ പേടിക്കയാൽ എൻ മൈ കോൾ്മയിർ കൊള്ളുന്നു
നിന്റേ ന്യായവിധികളെ ഞാൻ ഭയപ്പെടുകയും ചെയ്യുന്നു.

ആ'യിൻ.

121 ഞാൻ ന്യായവും നീതിയും ചെയ്തു
പീഡിപ്പിക്കുന്നവൎക്കു നീ എന്നെ ഏല്പിച്ചു വിടുകയില്ല. [ 168 ] 122 നന്നാവാൻ അടിയന്ന് ഉത്തരവാദിയാക
അഹങ്കാരികൾ എന്നെ പീഡിപ്പിക്കരുതേ!

123 നിന്റേ രക്ഷെക്കായും നിന്റേ നീതിമൊഴിക്കായും
എൻ കണ്ണുകൾ മാഴ്കുന്നു.

124 നിന്റേ ദയെക്കു തക്കവണ്ണം അടിയനോടു ചെയ്തു
തിരുവെപ്പുകളെ എന്നെ പഠിപ്പിച്ചാലും!

125 ഞാൻ നിന്റേ ദാസൻ
നിന്റേ സാക്ഷ്യങ്ങളെ അറിവാൻ ഗ്രഹിപ്പിച്ചാലും!

126 യഹോവെക്കു പ്രവൃത്തിപ്പാൻ നേരമായി
നിന്റേ ധൎമ്മത്തെ അവർ ഭഞ്ജിച്ചു.

127 എന്നതുകൊണ്ടു പൊന്നിലും തങ്കത്തിലും ഏറ
നിന്റേ കല്പനകളെ ഞാൻ സ്നേഹിക്കുന്നു.

128 എന്നതുകൊണ്ടു നിൻ നിയോഗങ്ങളെ എല്ലാം ഞാൻ നേർ എന്നു വിധി
സകല വ്യാജമാൎഗ്ഗത്തെയും പകെക്കുന്നു. [ച്ചു

പേ.

129 നിന്റേ സാക്ഷ്യങ്ങൾ അത്ഭുതങ്ങളാകയാൽ
എൻ ദേഹി അവറ്റെ സൂക്ഷിച്ചു.

130 തിരുവചനങ്ങളെ തുറന്നു കൊടുക്ക പ്രകാശിപ്പിക്കുന്നു
അജ്ഞരെ ഗ്രഹിപ്പിക്കുന്നു.

131 തിരുകല്പനകളെ കൊതിക്കയാൽ
ഞാൻ വായി പിളൎന്നു കപ്പുന്നു.

132 എങ്കലേക്കു തിരിഞ്ഞു കനിഞ്ഞുകൊൾ്ക
തിരുനാമത്തെ സ്നേഹിക്കുന്നവൎക്കു ന്യായമാകുമ്പോലേ!

133 തിരുമൊഴിയാൽ എൻ നടകളെ ഉറപ്പിക്ക
യാതൊർ അതിക്രമവും എന്മേൽ ഭരിക്കയും അരുതേ!

134 മനുഷ്യർ പീഡിപ്പിക്കുന്നതിൽനിന്ന് എന്നെ വീണ്ടുകൊണ്ടാലും
നിന്റേ നിയോഗങ്ങളെ കാപ്പാനായി തന്നേ!

135 അടിയന്മേൽ നിൻ മുഖത്തെ പ്രകാശിപ്പിച്ചു
തിരുവെപ്പുകളെ പഠിപ്പിക്കേണമേ!

136 നിൻ ധൎമ്മത്തെ പ്രമാണിക്കാത്തവർ നിമിത്തം
എൻ കണ്ണുകൾ നീൎത്തോടുകളായി ഒലിക്കുന്നു (വിലാപം ൩, ൪൮).

ചാദേ.

137 യഹോവേ, നീ നീതിമാനും
നിന്റേ ന്യായങ്ങൾ നേരുള്ളവയും ആകുന്നു. [ 169 ] 138 നിന്റേ സാക്ഷ്യങ്ങളെ നീതി എന്നും
ഏറ്റം വിശ്വാസ്യം എന്നും നീ കല്പിച്ചു.

139 എന്റേ മാറ്റാന്മാർ തിരുവചനങ്ങളെ മറക്കയാൽ
എരിവ് എന്നെ ക്ഷയിപ്പിച്ചു.

140 നിന്റേ മൊഴി ഏറ്റം ശോധന ചെയ്തുള്ളതു,
അടിയൻ അതിനെ സ്നേഹിക്കുന്നു.

141 ഞാൻ ചെറിയവനും ധിക്കരിക്കപ്പെടുന്നവനും ആകുന്നു
നിൻ നിയോഗങ്ങളെ മറക്കുന്നില്ല.

142 നിന്റേ നീതി എന്നേക്കുമുള്ള നീതിയും
നിൻ ധൎമ്മം സത്യവും തന്നേ.

143 ഞെരുക്കവും പീഡയും എന്നെ പിടിച്ചതിൽ
തിരുകല്പനകൾ എൻ വിലാസം തന്നേ.

144 നിന്റേ സാക്ഷ്യങ്ങൾ എന്നും നീതി തന്നേ,
ഞാൻ ജീവിപ്പാനായി എന്നെ ഗ്രഹിപ്പിച്ചാലും!

ഖോഫ്.

145 സൎവ്വഹൃദയത്താലും ഞാൻ നിലവിളിച്ചു
യഹോവേ, ഉത്തരമരുളേണമേ തിരുവെപ്പുകളെ ഞാൻ സൂക്ഷിക്കും.

146 നിന്നെ ഞാൻ വിളിക്കുന്നു എന്നെ രക്ഷിക്കേണമേ
എന്നാൽ നിന്റേ സാക്ഷ്യങ്ങളെ ഞാൻ കാക്കും.

147 പുലൎച്ചയും ഞാൻ മുമ്പിട്ടു കൂക്കുന്നു
തിരുവചനങ്ങളെ ഞാൻ പാൎത്തു നില്ക്കുന്നു.

148 തിരുമൊഴിയെ ധ്യാനിപ്പാൻ
എൻ കണ്ണുകൾ യാമങ്ങളെ മുമ്പിടുന്നു.

149 നിൻ ദയപ്രകാരം എൻ ശബ്ദത്തെ കേട്ടു
യഹോവേ, നിൻ ന്യായങ്ങളിൻ പ്രകാരം എന്നെ ഉയിൎപ്പിച്ചാലും.

150 പാതകത്തെ പിന്തുടരുന്നവർ അടുത്തും
നിൻ ധൎമ്മത്തോട് അകന്നും പോകുന്നു.

151 യഹോവേ, നീ അടുക്കേ ഉള്ളവൻ
നിന്റേ സകല കല്പനകളും സത്യം തന്നേ.

152 നിന്റേ സാക്ഷ്യങ്ങളെ നീ എന്നേക്കും സ്ഥാപിച്ചു
എന്നതു ഞാൻ അവറ്റിൽനിന്നു പണ്ടേ അറിയുന്നു.

രേഷ്.

153 എന്റേ അരിഷ്ടത്തെ കണ്ട് എന്നെ വിടുവിക്ക
നിൻ ധൎമ്മത്തെ ഞാൻ മറന്നില്ലല്ലോ, [ 170 ] 154 എൻ വ്യവഹാരം തീൎത്തു എന്നെ വീണ്ടെടുക്കേണമേ
തിരുമൊഴിക്കു തക്കവണ്ണം എന്നെ ഉയിൎപ്പിച്ചാലും!

155 ദുഷ്ടന്മാരിൽനിന്നു രക്ഷ ദൂരമുള്ളതു
തിരുവെപ്പുകളെ അവർ തിരയായ്കയാൽ തന്നേ.

156 യഹോവേ, നിന്റേ കരൾ്ക്കനിവു പെരുത്തതു
നിൻ ന്യായങ്ങളിൻ പ്രകാരം എന്നെ ഉയിൎപ്പിക്ക.

157 എന്നെ പിന്തുടരുന്ന മാറ്റാന്മാർ അനേകർ,
നിന്റേ സാക്ഷ്യങ്ങളെ വിട്ടു ഞാൻ ചായുന്നില്ല.

158 തിരുമൊഴിയെ കാത്തുകൊള്ളാത്ത ദ്രോഹികളെ
ഞാനും കണ്ട് ഓക്കാനിച്ചു.

159 നിന്റേ നിയോഗങ്ങളെ ഞാൻ സ്നേഹിക്കുന്നു എന്നു കണ്ടു
യഹോവേ, നിൻ ദയപ്രകാരം എന്നെ ഉയിൎപ്പിക്കുക!

160 നിന്റേ വചനത്തിൻ തുക സത്യം തന്നേ
നിൻ നീതിയുടേ ന്യായം എല്ലാം എന്നേക്കുമുള്ളതു.

ശീൻ.

161 പ്രഭുക്കന്മാർ വെറുതേ എന്നെ ഹിംസിച്ചു
എന്റേ ഹൃദയം നിന്റേ വചനങ്ങളെ പേടിക്കേ ഉള്ളു.

162 തിരുമൊഴി ഹേതുവായി ഞാൻ ആനന്ദിക്കുന്നതു
ഏറിയ കൊള്ള കണ്ടെത്തുന്നവനെ പോലേ തന്നേ.

163 വ്യാജത്തെ ഞാൻ പകെച്ചു വെറുക്കുന്നു
നിൻ ധൎമ്മത്തെ സ്നേഹിക്കുന്നു.

164 നിന്റേ നീതിന്യായങ്ങൾ ഹേതുവായി
ഞാൻ നാളിൽ ഏഴുവട്ടം നിന്നെ സ്തുതിക്കുന്നു.

165 നിൻ ധൎമ്മത്തെ സ്നേഹിക്കുന്നവൎക്കു സമാധാനം ഏറും
ഇടൎച്ച അവൎക്ക് ഇല്ല.

166 യഹോവേ, നിൻ രക്ഷയെ ഞാൻ പ്രത്യാശിച്ചു
നിൻ കല്പനകളെ ചെയ്തു.

167 എൻ ദേഹി നിന്റേ സാക്ഷ്യങ്ങളെ കാക്കുന്നു
ഞാൻ അവറ്റെ വളരേ സ്നേഹിക്കുന്നു.

168 നിൻ നിയോഗങ്ങളെയും സാക്ഷ്യങ്ങളെയും ഞാൻ കാത്തുകൊള്ളുന്നു
എന്റേ എല്ലാ വഴികളും നിന്റേ സമക്ഷത്ത് ഉണ്ടല്ലോ.

താവ്.

169 എൻ ആൎപ്പു യഹോവേ, നിന്നോട് എത്തുകേയാവു
തിരുവചനപ്രകാരം എന്നെ ഗ്രഹിപ്പിച്ചാലും! [ 171 ] 170 എന്റേ യാചന തിരുമുമ്പിൽ വരികേ വേണ്ടു
നിന്റേ മൊഴിപ്രകാരം എന്നെ ഉദ്ധരിക്ക!

171 തിരുവെപ്പുകളെ നീ എന്നെ പഠിപ്പിച്ചാൽ
എൻ അധരങ്ങൾ സ്തുതിയെ പൊഴിയുമാറാക!

172 നിന്റേ സകല കല്പനകളും നീതി ആകയാൽ
എന്റേ നാവു തിരുമൊഴിയെ പാടുക.

173 നിൻ നിയോഗങ്ങളെ ഞാൻ തെരിഞ്ഞെടുക്കയാൽ
തൃക്കൈ എനിക്കു തുണെക്കാക!

174 യഹോവേ, നിന്റേ രക്ഷയെ ഞാൻ വാഞ്ഛിക്കുന്നു
നിന്റേ ധൎമ്മമേ എൻ വിലാസം.

175 എൻ ദേഹി ജീവിച്ചു നിന്നെ സ്തുതിപ്പൂതാക
നിന്റേ ന്യായം എനിക്കു സഹായിച്ചേ ആവു.

176 ഞാൻ ഉഴന്നു പോയി കെട്ടു പോകുന്ന ആടു പോലേ അടിയനെ അന്വേ
തിരുക്കല്പനകളെ ഞാൻ മറക്കുന്നില്ലല്ലോ. [ഷിക്കേണമേ

൧൨൦- ൧൩൪ യരുശലേമിലേ ഉത്സവങ്ങൾ്ക്കു പോകുന്ന യാത്ര
ക്കാരുടേ ഗീതങ്ങൾ.


൧൨൦. സങ്കീൎത്തനം.

ബാബെലിൽനിന്നു രക്ഷിച്ച പ്രകാരം ഇനിയും കള്ളച്ചങ്ങാതികളിൽനി
ന്നുദ്ധരിച്ചു (൫) അയല്ക്കാരാലുള്ള ദുഃഖത്തെ മാറ്റുവാൻ യാചിച്ചതു.

1 യാത്രാഗീതം.

എന്റേ ഞെരുക്കത്തിൽ യഹോവയോടു
നിലവിളിച്ചപ്പോൾ അവൻ ഉത്തരമരുളി.

2 ഇനി യഹോവേ, വ്യാജമുള്ള അധരത്തിൽനിന്നും
ചതിനാവിൽനിന്നും എൻ ദേഹിയെ ഉദ്ധരിക്കേയാവു!

3 ചതിനാവു
നിണക്ക് എന്തു തരും, എന്തു കൂട്ടി വെക്കും ?

4 വീരന്റേ കൂൎത്ത അമ്പുകളെ
കരിവേലക്കനലോടും കൂടേ തന്നേ.

5 അയ്യോ ഞാൻ മെശകിൽ പരവാസിയായി
ഖെദർ കൂടാരങ്ങളോടു കുടിപാൎക്കയാൽ കഷ്ടം!

6 സമാധാനത്തെ പകെക്കുന്നവരോടു കൂടേ
പാൎത്തിരിക്കുന്നത് എൻ ദേഹിക്കു മതി. [ 172 ] ഞാനോ സമാധാനം തന്നേ
ഞാൻ ഉരിയാടുമ്പോഴേക്കു അവർ പോരിലേക്കത്രേ.

൧൨൧. സങ്കീൎത്തനം.

രാപ്പകൽ സഭയെ കാക്കുന്നവനിൽ ആശ്രയം.

1 യാത്രാഗീതം.

എൻ തുണ എവിടുന്നു വരും എന്നു
ഞാൻ മലകളിലേക്ക് എൻ കണ്ണുകളെ ഉയൎത്തുന്നു.

2 എൻ തുണയോ
സ്വൎഭൂമികളെ ഉണ്ടാക്കിയ യഹോവയിൽനിന്നത്രേ.

3 അവൻ ഇളകുവാൻ നിന്റേ കാലെ ഏല്പിക്കായ്ക
നിന്നെ കാക്കുന്നവൻ തുയിൽ കൊള്ളായ്ക!

4 കണ്ടാലും ഇസ്രയേലെ കാക്കുന്നവൻ
തുയിൽ കൊൾ്കയില്ല ഉറങ്ങുകയും ഇല്ല (യശ.൫, ൨൭).

5 യഹോവ നിന്നെ കാക്കുന്നവൻ
യഹോവ നിന്റേ വലഭാഗത്തു നിണക്ക് നിഴൽ തന്നേ.

6 പകലിൽ സൂൎയ്യനും രാത്രിയിൽ ചന്ദ്രനും
നിന്നെ ബാധിക്കയില്ല.

7 യഹോവ എല്ലാ തിന്മയിൽനിന്നും നിന്നെ കാക്കും
നിൻ ദേഹിയെ കാക്കും.

8 യഹോവ നിന്റേ പോക്കിനെയും വരവിനെയും
ഇന്നുമുതൽ എന്നേക്കും കാത്തുകൊള്ളും.

൧൨൨. സങ്കീൎത്തനം.

പുതുതായി കെട്ടിയ യരുശലേം (൬) ഇസ്രയേലിനു നന്മകളുടേ ഉറവാകേ
ണം എന്നു യാചിച്ചതു.

1 ദാവിദിന്റേ യാത്രാഗീതം.

യഹോവാലയത്തിലേക്കു നാം പോക എന്നു
പറയുന്നവരിൽ ഞാൻ സന്തോഷിച്ചു.

2 ഞങ്ങളുടേ കാലുകൾ യരുശലേമേ,
നിന്റേ വാതിലുകളിൽ നില്ക്കുന്നു. [ 173 ] 3 തന്നിൽ തന്നേ യോജിച്ചിട്ടുള്ള പട്ടണം പോലേ
വടിവിൽ തീൎത്ത യരുശലേമേ!

4 ഇസ്രയേലിന്നുള്ള സാക്ഷ്യത്തെ (അനുസരിച്ചു)
അവിടേക്കു ഗോത്രങ്ങൾ എഴുന്നെള്ളി
യഹോവാനാമത്തെ വാഴ്ത്തുവാൻ
യാഹിൻ ഗോത്രങ്ങൾ തന്നേ.

5 കാരണം ന്യായവിധിക്കായി അവിടേ സിംഹാസനങ്ങൾ വസിച്ചു
ദാവിദ് ഗൃഹത്തിന്നുള്ള സിംഹാസനങ്ങൾ തന്നേ.

6 യരുശലേമിൻ സമാധാനത്തെ അപേക്ഷിപ്പിൻ
നിന്നെ സ്നേഹിക്കുന്നവർ സ്വൈരമായിരിക്ക!

7 നിന്റേ കൊന്തളങ്ങളിൽ സമാധാനവും
നിൻ അരമനകളിൽ സ്വൈരവും ഉണ്ടാക!

8 നിന്നിൽ സമാധാനമേ (ആവു) എന്നു
ഞാൻ സഹോദരരും ചങ്ങാതികളും നിമിത്തം പറവൂതാക!

9 ഞങ്ങളുടേ ദൈവമായ യഹോവയുടേ ആലയം നിമിത്തം
ഞാൻ നിണക്കു നന്മ അന്വേഷിക്കാക!

൧൨൩. സങ്കീൎത്തനം.

നിന്ദ അനുഭവിച്ചു പുതിയ കാരുണ്യം അപേക്ഷിച്ചതു.

1. യാത്രാഗീതം.

സ്വൎഗ്ഗത്തിൽ വസിക്കുന്നവനേ,
നിങ്കലേക്കു ഞാൻ കണ്ണുകളെ ഉയൎത്തുന്നു.

2 കണ്ടാലും ദാസരുടേ കണ്ണുകൾ
യജമാനന്മാരുടേ കൈയിലേക്കും
ദാസിയുടേ കണ്ണുകൾ
തമ്പുരാട്ടിയുടേ കൈയിലേക്കും ഏതു പ്രകാരം,
അപ്രകാരം ഞങ്ങളുടേ കണ്ണുകൾ ഞങ്ങളുടേ ദൈവമായ യഹോവയിലേ
അവൻ നമ്മെ കനിഞ്ഞു കൊൾ്വോളം തന്നേ. [ക്ക് ആകുന്നത്

3 യഹോവേ, ഞങ്ങളെ കനിഞ്ഞാലും കനിഞ്ഞാലും
ഞങ്ങൾ ധിക്കാരത്താൽ അത്യന്തം തൃപ്തി വന്നവരല്ലോ.

4 നിൎഭയന്മാരുടേ പരിഹാസത്താലും
വമ്പന്മാരുടേ ധിക്കാരത്താലും
ഞങ്ങളുടേ ദേഹിക്ക് അതിതൃപ്തി വന്നിരിക്കുന്നു. [ 174 ] ൧൨൪. സങ്കീൎത്തനം.
മൂലനാശത്തിൽനിന്നു രക്ഷിച്ച യഹോവയിൽ (൬) ആശ്രയം പുതുക്കുക.
1 ദാവിദിന്റേ യാത്രാഗീതം.

നമുക്കുള്ളതു യഹോവ അല്ലായ്കിൽ
എന്നു ഇസ്രയേൽ പറവു,

2 മനുഷ്യർ നമുക്ക് എതിരേ എഴുനീറ്റപ്പോൾ
നമുക്കുള്ളതു യഹോവ അല്ലായ്കിൽ,

3 അന്നു ജീവനോടേ ഞങ്ങളെ വിഴുങ്ങുമായിരുന്നു
അവരുടേ കോപം നമ്മിലേക്കു കത്തുമ്പോൾ;

4 അന്നു വെള്ളങ്ങൾ നമ്മെ ഒഴുക്കുമായിരുന്നു
തോടു നമ്മുടേ ദേഹിക്കു മീതേ കടന്നു.

5 അന്നു തിളെക്കുന്ന വെള്ളങ്ങൾ
നമ്മുടേ ദേഹിക്കു മീതേ കടന്നു പോകുമായിരുന്നു.

6 അവരുടേ പല്ലുകൾ്ക്കു നമ്മെ ഇരയാക്കി
കൊടായ്കയാൽ യഹോവ അനുഗ്രഹിക്കപ്പെട്ടവൻ!

7 നമ്മുടേ ദേഹി കുരികിൽ എന്ന പോലേ
വേടരുടെ കണിയിൽനിന്നു വഴുതി പോയി,
കണി പൊട്ടി നാം ഒഴിഞ്ഞു പോയി.

8 നമ്മുടേ തുണയോ സ്വൎഭൂമികളെ ഉണ്ടാക്കിയ
യഹോവയുടേ നാമത്തിൽ അത്രേ (൧൨൧, ൨).

൧൨൫. സങ്കീൎത്തനം.

സങ്കട കാലത്തിൽ യഹോവ സ്വജാതിക്കു നിഴലാകയാൽ (൪) വ്യാജക്കാരു
ടേ വേൎത്തിരിവിനെ അപേക്ഷിച്ചതു.

1 യാത്രാഗീതം.

യഹോവയിൽ ആശ്രയിക്കുന്നവർ
ഇളകാതേ എന്നേക്കും വസിക്കുന്ന ചിയോൻ മലയോട് ഒക്കും.

2 യരുശലേമിന്നു ചൂഴവും മലകൾ ഉണ്ടു
സ്വജനത്തിനു ചൂഴവും യഹോവ
ഇന്നേ മുതൽ എന്നേക്കും ആകുന്നു.

3 ദുഷ്ടതയുടേ ചെങ്കോൽ
നീതിമാന്മാരുടേ അവകാശച്ചീട്ടിന്മേൽ (എന്നും) ആവസിക്കയില്ല
നീതിമാന്മാർ അക്രമത്തിലേക്കു
കൈകളെ നീട്ടായ്വാൻ തന്നേ. [ 175 ] 4 യഹോവേ, നല്ലവൎക്കും ഹൃദയനേരുള്ളവൎക്കും
നന്മ ചെയ്യേണമേ!

5 തങ്ങളുടേ കോടുന്ന വഴികളെ തെറ്റിക്കുന്നവരെയോ
യഹോവ അതിക്രമം പ്രവൃത്തിക്കുന്നവരോടു കൂടേ പോകുമാറാക്കും.
ഇസ്രയേലിന്മേൽ സമാധാനം (ഉണ്ടാവു)!

൧൨൬. സങ്കീൎത്തനം.

ബാബൽ പ്രവാസത്തിൽനിന്നു രക്ഷിക്കയാൽ സ്തുതിച്ചു (൪) ദുഃഖശേഷ
ത്തെ സന്തോഷമാക്കി മാറ്റുവാൻ യാചിച്ചതു.

1 യാത്രാഗീതം.

ചിയോൻ അടിമയെ യഹോവ മാററിയപ്പോൾ
നാം സ്വപ്നം കാണുന്നവരെ പോലേ ആയി.

2 അന്നു നമ്മുടേ വായി ചിരിയാലും
നാവ് ആൎപ്പിനാലും നിറഞ്ഞു (ഇയ്യോബ് ൮, ൨൧),
അന്നു ജാതികളിൽ:
യഹോവ ഇവരോടു മഹത്തായി ചെയ്തു (യോവേ. ൨, ൨൧) എന്നു പറയും.

3 (അതേ) നമ്മോടു യഹോവ മഹത്തായി ചെയ്തിരിക്കുന്നു
നാം സന്തുഷ്ടരായ്തീൎന്നു.

4 യഹോവേ, ഞങ്ങളുടേ അടിമയെ മാറ്റുക
തെക്കേ നാട്ടിലേ നദികളെ പോലേ!

5 കണ്ണീരോടേ വിതെക്കുന്നവർ
ആൎപ്പോടേ കൊയ്യും.

6 വിത്തിനെ ചുമന്നും
വിതറിക്കൊണ്ടു കരഞ്ഞും പോകും,
തൻ കറ്റകളെ ചുമന്നും കൊണ്ട്
ആൎത്താൎത്തു വരും.

൧൨൭. സങ്കീൎത്തനം.

സ്വൈരവും ഭാഗ്യവും വിശേഷാൽ (൩) പുത്രസമ്പത്തും അദ്ധ്വാനത്താല
ല്ല യഹോവയിൽ നിന്നുണ്ടാകുന്നു.

1. ശലൊമോന്റെ യാത്രാഗീതം.

യഹോവ ഭവനത്തെ തീൎക്കാതേ ഇരുന്നാൽ
അതിനെ തീൎക്കുന്നവർ വെറുതേ അങ്ങ് അദ്ധ്വാനിക്കുന്നു. [ 176 ] യഹോവ പട്ടണത്തെ കാക്കാതേ ഇരുന്നാൽ
കാവല്ക്കാരൻ വെറുതേ ഉണൎന്നിരിക്കുന്നു.

2 നിങ്ങൽ അതികാലത്ത് എഴുനീറ്റു
ഇരിപ്പാൻ വൈകിക്കൊണ്ടു
കഷ്ടിച്ച് അപ്പം തിന്നുന്നതു വെറുതേ അത്രേ,
ഇപ്രകാരം അവൻ ഉറക്കത്തിൽ തന്റേ പ്രിയന്നു കൊടുക്കും.( ൧ രാ. ൩, ൫).

3 കണ്ടാലും മക്കൾ യഹോവ തരുന്ന കാണം,
ഉദരഫലവും പ്രതിഫലം ( ൧ മോ. ൩൦, ൧൮).

4 വീരന്റേ കൈയിൽ അമ്പുകൾ ഏതു പ്രകാരം
അപ്രകാരം യൌവനത്തിങ്കൽ ഉത്ഭവിച്ച മക്കൾ.

5 ഇവരെ കൊണ്ടു തന്റേ ആവനാഴികയെ
നിറെച്ചിട്ടുള്ള പുരുഷൻ ധന്യൻ,
നഗരവാതുക്കൽ ശത്രുക്കളോടു സംസാരിക്കുമ്പോൾ
അവർ നാണിച്ചു പോകയില്ല.

൧൨൮. സങ്കീൎത്തനം.

ദൈവഭക്തന്റേ ഭാഗ്യം (ജക. ൮).
1 യാത്രാഗീതം.

യഹോവയെ ഭയപ്പെട്ട്
അവന്റേ വഴികളിൽ നടക്കുന്നവൻ എല്ലാം ധന്യൻ.

2 നിന്റേ കരങ്ങളുടേ അദ്ധ്വാനം നീ ഭക്ഷിക്കും
നീ ധന്യൻ നിണക്കു നന്മ ഉണ്ടു.

3 നിന്റേ ഭാൎയ്യ വീട്ടിൻ ഉള്ളകങ്ങളിൽ
കുലെക്കുന്ന മുന്തിരിവള്ളിയോട് ഒക്കും,
നിന്റേ മക്കൾ ഒലീവത്തൈകളെ പോലേ
നിന്റേ മേശെക്കു ചുറ്റിലും.

4 കണ്ടാലും യഹോവയെ ഭയപ്പെടുന്ന പുരുഷൻ
ഇപ്രകാരം അനുഗ്രഹിക്കപ്പെടും.

5 യഹോവ ചിയോനിൽനിന്നു നിന്നെ അനുഗ്രഹിക്ക
നിന്റേ ആയുസ്സുള്ള നാൾ എല്ലാം
യരുശലേമിൻ സുഖത്തെ നീ കാണ്ക!

6 നിന്റേ മക്കളുടേ മക്കളെയും കാണ്ക!
ഇസ്രയേലിന്മേൽ സമാധാനം (൧൨൫, ൫). [ 177 ] ൧൨൯. സങ്കീൎത്തനം.

പലപ്പോഴും സ്വജനത്തെ രക്ഷിച്ചവൻ (൫) ഇനിയും ശത്രുക്കൾ്ക്കു നാണം
വരുത്തും.

1. യാത്രാഗീതം.

എന്റേ ബാല്യം മുതൽ അവർ എന്നെ പെരികേ ഞെരുക്കി
എന്ന് ഇസ്രയേൽ പറവൂതാക,

2 എന്റേ ബാല്യം മുതൽ എന്നെ പെരികേ ഞെരുക്കി
അവൎക്ക് എന്നോട് ആവത് ഉണ്ടായതും ഇല്ല.

3 ഉഴവുകാർ എന്റേ മുതുകിന്മേൽ
ഉഴുതു ചാലുകളെ നീളേ വലിച്ചു.

4 യഹോവ നീതിമാൻ
ദുഷ്ടരുടേ കയറുകളെ അവൻ അറുത്തു.

5 ചിയോനെ പകെക്കുന്നവർ ഒക്കയും
നാണിച്ചു പിൻവാങ്ങി പോക!

6 പുരമേലേ പുല്ലു
പൊരിക്കും മുമ്പേ വാടുന്നതിനോട് ഒക്കുക! (യശ.൩൭, ൨൭).

7 അതിനാൽ കൊയ്യുന്നവനു കൈയും
കറ്റകളെ കെട്ടുന്നവനു കൊടന്നയും നിറകയില്ല,

8 വഴിപോകുന്നവർ: നിങ്ങൾ്ക്കു യഹോവാനുഗ്രഹം ആക
യഹോവാനാമത്തിൽ ഞങ്ങൾ നിങ്ങളെ അനുഗ്രഹിക്കുന്നു
എന്നു പറകയും ഇല്ല.

൧൩൦. സങ്കീൎത്തനം.

സഭ അരിഷ്ടത്തിൽ പാപമോചനം അന്വേഷിച്ചു (൫) പൂൎണ്ണരക്ഷയെ പ്ര
ത്യാശിക്കുന്നതു.

1. യാത്രാഗീതം.

യഹോവേ, ആഴങ്ങളിൽനിന്നു ഞാൻ നിന്നെ വിളിക്കുന്നു.

2 കൎത്താവേ, എന്റേ ഒച്ച കേട്ടുകൊള്ളേണമേ
ഞാൻ കെഞ്ചുന്ന ശബ്ദത്തിന്നു
നിന്റേ ചെവികൾ ശ്രദ്ധിച്ചിരിക്ക!

8 യാഃ, നീ അകൃത്യങ്ങളെ കുറിക്കൊണ്ടാൽ
കൎത്താവേ, ആർ നില്പു? [ 178 ] 4 നിന്നെ ഭയപ്പെടേണ്ടത്തിന്നു
വിമോചനം നിന്നോട് ഉണ്ടല്ലോ.

5 ഞാൻ യഹോവയെ കാത്തുനിന്നു എൻ ദേഹി കാത്തുനിന്നു
അവന്റേ വചനത്തെ ഞാൻ പ്രത്യാശിച്ചു.

6 കാവലാളുകൾ പുലൎച്ച
കാവലാളുകൾ പുലൎച്ചയെ (ശ്രദ്ധിപ്പതിലും) അധികം
എൻ ദേഹി കൎത്താവിലേക്ക് (ആയി).

7 ഇസ്രയേൽ യഹോവയിലേക്കു പ്രത്യാശിക്ക (൧൩൧, ൩)!
കാരണം ദയ എന്നതും
പെരിക വീണ്ടെടുപ്പും യഹോവയോടേ ഉള്ളു.

8 ആയവൻ ഇസ്രയേലെ
സകല അകൃത്യങ്ങളിൽനിന്നും വീണ്ടുകൊള്ളും.

൧൩൧. സങ്കീൎത്തനം.

താഴ്മയോടേ ശിശു പോലേ ആശ്രയിപ്പതു.

1 ദാവിദിന്റേ യാത്രാഗീതം.

യഹോവേ, എന്റേ ഹൃദയം ഞെളിഞ്ഞിട്ടില്ല എൻ കണ്ണുകൾ ഉയൎന്നതും
എനിക്കു മീതേ വലുതും അത്ഭുതവും [ഇല്ല
ആയവററിൽ ഞാൻ നടക്കുന്നതും ഇല്ല.

2 മുലമാറിയ കുട്ടി അമ്മയോടുള്ള പോലേ
എൻ ദേഹിയെ ഞാൻ നികത്തി ശമിപ്പിച്ചു സത്യം,
എൻ ദേഹി ആ കുട്ടിയെ പോലേ എന്നോട് ആകുന്നു.

3 ഇസ്രയേൽ ഇന്നുമുതൽ എന്നേക്കും
യഹോവയിൽ പ്രത്യാശിക്ക.

൧൩൨. സങ്കീൎത്തനം.

ദാവിദ് ദേവാലയത്തിന്നായി അദ്ധ്വാനിച്ചതു (൬) സഫലമായ്വന്നു (൧൦)
ആകയാൽ ദൈവം അവന്റേ വംശം ഓൎത്തു (൧൩) ചിയോന്റേ വാഴ്ചയെ പു
തുക്കേണം (ജരുബാബലിന്റേ കാലത്തിൽ?).

1 യാത്രാഗീതം.

യഹോവേ, ദാവിദിന്
അവന്റേ സകല കഷ്ടതയും ഓൎക്കേണമേ! [ 179 ] 2 അവൻ യഹോവെക്ക് ആണയിട്ടു
യാക്കോബിൻ ധീരനു (൧ മോ. ൪൯, ൨൫) നേൎന്നിതു:

3 ഞാൻ യഹോവെക്കു സ്ഥലവും
യാക്കോബിൻ ധീരനു പാൎപ്പും കണ്ടെത്തും വരേ,

4 എൻ ഭവനക്കുടിലിൽ കടക്കയില്ല,
എൻ കട്ടിലിൻ കിടക്കമേൽ കരേറുകയില്ല,

5 എൻ കണ്ണുകൾ്ക്കുറക്കും
ഇമകൾ്ക്കു തുയിലും കൊടുക്കയില്ല സത്യം എന്നത്രേ.

6 അതാ എഫ്രതയിൽ ഞങ്ങൾ അതിൻ വാൎത്ത കേട്ടു
(യഹർ എന്ന) വനനിലത്തിൽ ( ൧ ശമു. ൭, ൨) അതിനെ കണ്ടെത്തി.

7 ഇന്ന് അവന്റേ പാൎപ്പിലേക്കു നാം ചെന്നു
അവന്റേ പാദപീഠം തൊഴുക (൯൯, ൫)!

8 യഹോവേ, നിന്റേ സ്വസ്ഥതയിലേക്ക് എഴുന്നെള്ളുക
നീയും നിന്റേ ശക്തിയുടേ പെട്ടകവും തന്നേ!

9 നിൻ പുരോഹിതർ നീതി പൂണ്ടും
നിന്റേ ഭക്തന്മാർ ആൎത്തും കൊൾ്ക ( ൨ നാള. ൬, ൪൧)!

10 എന്നതു നിൻ ദാസനായ ദാവിദിൻ നിമിത്തം (കേൾക്ക)
നിന്റേ അഭിഷിക്തന്റേ മുഖത്തെ മടക്കിക്കളയൊല്ല.

11 യഹോവ ദാവിദിന്നു
മാറാത്ത സത്യം ആണയിട്ടിതു:
നിന്റേ സിംഹാസനത്തിൽ
നിൻ ഉദരഫലത്തെ ഞാൻ ഇരുത്തും;

12 നിന്റേ മക്കൾ എൻ നിയമവും
ഞാൻ അവരെ പഠിപ്പിപ്പാനുള്ള സാക്ഷ്യങ്ങളും കാത്തുകൊണ്ടാൽ
അവരുടേ മക്കളും സദാകാലവും
നിന്റേ സിംഹാസനത്തിൽ വസിക്കും എന്നത്രേ.

13 കാരണം യഹോവ ചിയോനെ തെരിഞ്ഞെടുത്തു
തനിക്കു വാസസ്ഥലമായി വരിച്ചിതു:

14 സദാകാലവും ഇതേ എൻ സ്വസ്ഥത
ഇതിനെ വരിച്ചതാകയാൽ ഇങ്ങു വസിക്കും.

15 അതിലേ ഭോജനം ഞാൻ അനുഗ്രഹിക്കയും
അതിലേ ദരിദ്രരെ അപ്പത്താൽ തൃപ്തി വരുത്തുകയും,

16 അതിലേ പുരോഹിതരെ രക്ഷ പൂണുമാറാക്കുകയും
അതിലേ ഭക്തന്മാർ ആൎത്താൎത്തു വരികയും, [ 180 ] 17 അവിടേ ഞാൻ ദാവിദിനു കൊമ്പിനെ മുളെപ്പിച്ചു
എൻ അഭിഷിക്തനു വിളക്ക് ഒരുക്കുകയും ചെയ്യും.

18 അവന്റേ ശത്രുക്കളെ ഞാൻ നാണം പൂണിക്കും
അവന്റേ മേലോ അവന്റേ കിരീടം പൂക്കുമാറാക എന്നത്രേ.

൧൩൩. സങ്കീൎത്തനം.

മഹോത്സവങ്ങളിൽ കൂടി വന്ന് ഒരുമനപ്പെട്ടവരുടേ ഭാഗ്യം.

1 ദാവിദിന്റേ യാത്രാഗീതം.

കണ്ടാലും സഹോദരന്മാർ ചേൎന്നു ഒന്നിച്ചു വസിക്കുന്നത്
എത്ര നല്ലതും എത്ര മനോഹരവും തന്നേ!

2 തലമേലേ ഉത്തമതൈലം
താടിയിലും അങ്കിയുടേ വിളുമ്പിന്മേൽ നീളുന്ന
അഹരോന്റെ താടിയിൽ തന്നേ ഇറങ്ങുമ്പോലേ.

3 ഹെൎമ്മോന്യമഞ്ഞു ചിയോന്റെ മലകളിൽ ഇറങ്ങുമ്പോലേ.
അവിടേ ആകട്ടേ യഹോവ അനുഗ്രഹത്തെ കല്പിച്ചിരിക്കുന്നു
എന്നേക്കുമുള്ള ജീവനെ തന്നേ.

൧൩൪. സങ്കീൎത്തനം.

അനുഗ്രഹിക്കുന്ന ദൈവത്തെ അനുഗ്രഹിപ്പാൻ പ്രബോധനം.

1 യാത്രാഗീതം.

കണ്ടാലും യഹോവയുടേ സകല ദാസന്മാരായി
രാത്രികളിൽ യഹോവാലയത്തിൽ നില്ക്കുന്നോരേ, യഹോവയെ അനുഗ്ര

2 നിങ്ങളുടേ കൈകളെ വിശുദ്ധസ്ഥലത്തിലേക്ക് ഉയൎത്തി (ഹിപ്പിൻ!
യഹോവയെ അനുഗ്രഹിപ്പിൻ!

3 സ്വൎഭൂമികളെ ഉണ്ടാക്കിയ യഹോവ (൧൨൪, ൮)
ചിയോനിൽനിന്നു നിന്നെ അനുഗ്രഹിപ്പൂതാക! (൧൨൮, ൫)

൧൩൫. സങ്കീൎത്തനം.

യഹോവയെ (൫) സൃഷ്ടിയിലും (൮) ഇസ്രയേലിലും ചെയ്തതിന്നായും (൧൩)
ചെയ്വാനുള്ളതിന്നായും (൧൫) കള്ളദേവകളെ വിട്ടു വിട്ടു (൧൯) സ്തുതിക്കേണ്ടതു.
(ദേവാലയഗീതം). [ 181 ] 1 ഹല്ലെലൂയാഃ
യഹോവാനാമത്തെ സ്തുതിപ്പിൻ
അല്ലയോ യഹോവാദാസന്മാരായി,

2 യഹോവാലയത്തിൽ
നമ്മുടേ ദൈവത്തിൻ ഭവനപ്രാകാരങ്ങളിൽ നില്ക്കുന്നോരേ, സ്തുതിപ്പിൻ!

3 യഹോവ നല്ലവനാകയാൽ യാഹെ സ്തുതിപ്പിൻ,
തൻ നാമം മനോഹരമാകയാൽ അതിനെ കീൎത്തിപ്പിൻ.

4 കാരണം യാക്കോബിനെ യാഃ തനിക്ക് എന്നും
ഇസ്രയേലെ തന്റേ ഉടമ എന്നും തെരിഞ്ഞുടുത്തു.

5 ഞാനാകട്ടേ അറിയുന്നിതു: യഹോവ വലിയവൻ
നമ്മുടേ കൎത്താവ് സകല ദേവകൾക്കും മിതേ;

6 സ്വൎഭൂമികളിലും
സമുദ്രങ്ങളിലും എല്ലാ ആഴികളിലും
യഹോവ താൻ പ്രസാദിച്ചത് എല്ലാം ചെയ്യുന്നു (൧൧൫, ൩).

7 ഭൂമിയുടേ അറുതിയിൽനിന്ന് ആവികളെ കരേറ്റി
മിന്നലുകളെ മഴയാക്കിച്ചമെച്ചു ൧൩).
കാററിനെ തന്റേ ഭണ്ഡാരങ്ങളിൽനിന്നു പുറപ്പെടീക്കുന്നവൻ (യിറ. ൧൦,

8 മിസ്രയിലേ കടിഞ്ഞൂലെ മനുഷ്യരിലും
മൃഗങ്ങളോളവും അടിച്ചു,

9 അടയാളങ്ങളെയും അത്ഭുതങ്ങളെയും
മിസ്രേ, നിന്റേ നടുവിൽ
ഫറോവിന്നും അവന്റേ സകല ഭൃത്യൎക്കും നേരേ അയച്ചു.

10 അമൊൎയ്യ രാജാവായ സിഹോൻ
ബാശാനിലേ രാജാവായ ഓഗ്
കനാനിലേ എല്ലാ വാഴ്ചകളും,

11 ഇങ്ങനേ പല ജാതികളെയും തച്ചു
ഉരത്ത അരചന്മാരെയും കൊന്നു,

12 അവരുടേ ഭൂമിയെ അടക്കിച്ചു
സ്വജനമായ ഇസ്രയേലിന്ന് അവകാശമായി കൊടുത്തു.

13 യഹോവേ, തിരുനാമം എന്നേക്കും ഇരിക്കുന്നു
യഹോവേ, നിന്റേ ശ്രുതി തലമുറതലമുറയോളമേ (൧൦൨, ൧൩).

14 യഹോവയാകട്ടേ സ്വജനത്തിനു ന്യായം വിസ്തരിക്കും
തന്റേ ദാസരിൽ അനുതപിക്കയും ചെയ്യും (൫ മോ. ൩൨, ൩൬). [ 182 ] 15 (൧൧൫, ൪SS) ജാതികളുടേ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും ആയി
മനുഷ്യക്കൈകളുടേ ക്രിയയത്രേ.

16 അവററിന്നു വായുണ്ടു പറകയില്ല താനും
കണ്ണുകൾ ഉണ്ടായിട്ടും കാണ്കയില്ല;

17 ചെവികൾ ഉണ്ടായിട്ടും ശ്രവിക്കയില്ല
അവറ്റിൻ വായിൽ ശ്വാസം ഒട്ടും ഇല്ല്ല;

18 എന്നവറ്റെ പോലേ അവ ഉണ്ടാക്കുന്നവരും
അതിൽ തേറുന്നവനും എല്ലാം ആകുന്നു.

19 (൧൧൫, ൯SS) ഇസ്രയേൽഗൃഹമേ, യഹോവയെ അനുഗ്രഹിപ്പിൻ
അഹരോൻ ഗൃഹമേ യഹോവയെ അനുഗ്രഹിപ്പിൻ!

20 ലേവീഗൃഹമേ, യഹോവയെ അനുഗ്രഹിപ്പിൻ
യഹോവയെ ഭയപ്പെടുന്നവരേ, യഹോവയെ അനുഗ്രഹിപ്പിൻ!

21 യരുശലേമിൽ വസിക്കുന്ന യഹോവ
ചിയോനിൽനിന്ന് അനുഗ്രഹിക്കപ്പെടാക! ഹല്ലെലൂയാഃ


൧൩൬. സങ്കീൎത്തനം.

യഹോവ (൪) സൃഷ്ടിയിലും (൧൦) മിസ്ര (൨൩) ബാബെലുകളിൽനിന്നു രക്ഷി
ക്കയിലും കാട്ടിയ കരുണ സ്തുത്യം (൧൩൫ പോലേ).

1 യഹോവയെ വാഴ്ത്തുവിൻ കാരണം അവൻ നല്ലവൻ തന്നേ
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ (൧൧൮, ൧).

2 ദേവാധിദൈവത്തെ വാഴ്ത്തുവിൻ
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.

3 കൎത്താധികൎത്താവെ വാഴ്ത്തുവിൻ
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ!

4 തനിച്ചു മഹാത്ഭുതങ്ങളെ ചെയ്യുന്നവനെ,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.

5 വിവേകത്താലേ സ്വൎഗ്ഗങ്ങളെ ഉണ്ടാക്കിയവനെ,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.

6 വെള്ളങ്ങൾ്ക്കു മീതേ ഭൂമിയെ പരത്തിയവനെ,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.

7 വലിയ ജ്യോതിസ്സുകളെ ഉണ്ടാക്കിയവനെ,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ. [ 183 ] 8 പകൽ വാഴുവാൻ സൂൎയ്യനെയും
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.

9 രാത്രി വാഴുവാൻ ചന്ദ്രനക്ഷത്രങ്ങളെയും (സൃഷ്ടിച്ചവനെ),
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.

10 മിസ്രയെ അതിന്റേ കടിഞ്ഞൂലുകളിൽ അടിച്ചവനെ,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.

11 ബലത്ത കൈയാലും നീട്ടിയ ഭുജത്താലും,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.

12 ഇസ്രയേലെ അവരുടേ നടുവിൽനിന്നു പുറപ്പെടുവിച്ചു,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.

13 ചെങ്കടലിനെ ഖണ്ഡങ്ങളാക്കി തുണ്ടിച്ചു,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.

14 ഇസ്രയേലെ അതിൽ കൂടി കടത്തിയവനെ,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.

15 ഫറോവിനെയും അവന്റേ ബലത്തെയും ചെങ്കടലിൽ തള്ളിയിട്ടവനെ,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.

16 സ്വജനത്തെ മരുവിനൂടേ നടത്തിയവനെ,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.

17 മഹാരാജാക്കന്മാരെ അടിച്ചു,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.

18 അമൊൎയ്യ രാജാവായ സിഹോൻ,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.

19 ബാശാനിലേ രാജാവായ ഓഗ്,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.

20 ഈ പ്രതാപമുള്ള അരചരെ കൊന്നവനെ,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.

21 അവരുടേ ഭൂമിയെ അടക്കിച്ചു,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.

22 സ്വദാസനായ ഇസ്രയേലിന്ന് അവകാശമായി കൊടുത്തവനെ,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ (൧൩൫, ൧൧S).

23 നമ്മുടേ താഴ്ചയിൽ നമ്മെ ഓൎത്തു,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.

24 മാറ്റാന്മാരിൽനിന്നു നമ്മെ വിടുവിച്ചവനെ,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ. [ 184 ] 25 സകല ജനത്തിന്നും ആഹാരം കൊടുക്കുന്നവനെ,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.

26 സ്വൎഗ്ഗത്തിൽ ദേവനായവനെ വാഴ്ത്തുവിൻ,
അവന്റേ ദയ എന്നേക്കുമുള്ളതല്ലേ!

൧൩൭. സങ്കീൎത്തനം.

ബാബൽ പ്രവാസത്തിലേ ദുഃഖവും (൫) യരുശലേമിന്നായി വാഞ്ചയും ഓ
ൎത്തു (൭) ഏദോം ബാബെലുകൾ്ക്കു ശിക്ഷ അപേക്ഷിച്ചതു.

1 ബാബെലിൻ നദികളരികേ നാം അങ്ങ് ഇരുന്നും
ചിയോനെ ഓൎക്കുമ്പോൾ കരഞ്ഞും കൊണ്ടിരുന്നു.

2 അതിന്നകത്തേ കണ്ടലുകളിൽ
നാം കിന്നരങ്ങളെ തൂക്കി വിട്ടു.

3 അവിടേ ആകട്ടേ നമ്മെ പ്രവാസം ചെയ്യിച്ചവർ:
ഹോ ചിയോൻ പാട്ടുകളിൽ ഒന്നിനെ ഞങ്ങൾ്ക്കു പാടുവിൻ
എന്നിങ്ങനേ പാട്ടുവാക്കുകളും
നമ്മുടേ കവൎച്ചക്കാർ സന്തോഷവും നമ്മോടു ചോദിച്ചു.

4 അന്യഭൂമിയിൽ
യഹോവയുടേ പാട്ടു നാം എങ്ങനേ പാടും?

5 യരുശലേമേ, നിന്നെ ഞാൻ മറന്നു എങ്കിൽ
എന്റേ വലങ്കൈയും (തൻ പണിയെ) മറന്നു വിടുക!

6 നിന്നെ ഓൎക്കാതേ പോയാൽ
യരുശലേമിനെ എന്റേ സന്തോഷത്തിൻ
തലയാക്കി കരേറ്റുന്നില്ല എങ്കിൽ
എൻ നാവ് അണ്ണാക്കിനോടു പററി പോക!

7 അല്ലയോ യഹോവേ,
അഴിപ്പിൻ, അതിലേ അടിസ്ഥാനം വരേ അഴിപ്പിൻ
എന്നു പറയുന്ന ഏദോമ്പുത്രന്മാൎക്കു
യരുശലേമിൻ ദിവസത്തെ ഓൎത്തു വെക്കേണമേ!

8 സംഹാരം വന്ന ബാബെൽപുത്രിയേ, നീ ഞങ്ങളിൽ പിണെച്ചതിനെ
നിണക്കു പിണെച്ചു തീൎക്കുന്നവൻ ധന്യൻ.

9 നിന്റേ ശിശുക്കളെ പിടിച്ചു ശൈലത്തിന്മേൽ
തകൎക്കുന്നവൻ ധന്യൻ. [ 185 ] ൧൩൮. സങ്കീൎത്തനം.

ദൈവം നല്കിയ വാഗ്ദത്തത്തിന്നു സ്തോത്രവും (൪) ഭൂജാതികൾ അധീനമാ
കും എന്ന ആശയും (൭) പൂൎണ്ണരക്ഷയുടേ ആശ്രയവും.

ദാവിദിന്റേതു.

1 സൎവ്വഹൃദയത്തോടും ഞാൻ നിന്നെ വാഴ്ത്തും
ദേവന്മാരുടേ മുമ്പിൽ നിന്നെ കീൎത്തിക്കും.

2 നിൻ വിശുദ്ധമന്ദിരത്തെ നോക്കി തൊഴുതു (൫,൮)
നിന്റേ ദയയും സത്യവും ഹേതുവായി തിരുനാമത്തെ വാഴ്ത്തും.
നിന്റേ എല്ലാ നാമത്തിന്നും മീതേ നിന്റേ വാഗ്ദത്തത്തെ ന്) വലുതാക്കി
[യതു കൊണ്ടത്രേ.

3 ഞാൻ വിളിച്ചന്നു നീ എനിക്ക് ഉത്തരമരുളി
എൻ ദേഹിയിൽ ഉൗക്കിന്നു വമ്പു വരുത്തിയിരിക്കുന്നു.

4 ഭൂമിയിലേ സകല രാജാക്കന്മാരും യഹോവേ,
തിരുവായിലേ മൊഴികളെ കേട്ടിട്ടു നിന്നെ വാഴ്ത്തുകയും,

5 യഹോവയുടേ തേജസ്സ് വലിയത്
എന്നു യഹോവയുടേ വഴികളിൽ (നടന്നു) പാടുകയും ചെയ്യും.

6 കാരണം യഹോവ ഉന്നതനായി താണവനെ നോക്കുകയും
ഉയൎന്നവനെ ദൂരത്തുനിന്ന് അറികയും ചെയ്യുന്നു.

7 ഞാൻ സങ്കടനടുവിൽ നടന്നാലും നി എന്നെ ഉയിൎപ്പിക്കും
എന്റേ ശത്രുക്കളുടേ കോപത്തിന്നു നേരേ തൃക്കൈയെ നീട്ടി
വലങ്കൈയാൽ എന്നെ രക്ഷിക്കും.

8 യഹോവ എനിക്കു വേണ്ടി സമാപ്തി വരുത്തും (൫൭,൩)
യഹോവേ, നിന്റേ ദയ എന്നേക്കുമുള്ളതു
തൃക്കൈകളുടേ ക്രിയയെ കൈവിടൊല്ല!

൧൩൯. സങ്കീൎത്തനം.

സൎവ്വജ്ഞനും (൭) സൎവ്വസമീപനും ആയ (൧൩) സ്രഷ്ടാവിന്മുമ്പിൽ (൧൯)
നിൎദ്ദോഷത്വം കാണിച്ചു പൂൎണ്ണശുദ്ധീകരണം അപേക്ഷിച്ചതു.

സംഗീതപ്രമാണിക്കു, ദാവിദിൻ കീൎത്തന.

1 യഹോവേ, നീ എന്നെ ആരാഞ്ഞ് അറിഞ്ഞിരിക്കുന്നു.

2 എൻ ഇരിപ്പും എഴുനീല്പും നീയേ അറിയുന്നു,
എൻ അഭിപ്രായത്തെ ദൂരത്തുനിന്നു ബോധിക്കുന്നു. [ 186 ] 3 എൻ നടപ്പും കിടപ്പും നീ ചേറിക്കണ്ടു
എന്റേ എല്ലാ വഴികളിലും പരിചയിച്ചിരിക്കുന്നു.

4 യഹോവേ, കണ്ടാലും നീ മുറ്റും അറിയാത്ത
ഒരു മൊഴിയും എൻ നാവിലില്ലല്ലോ.

5 നീ മുമ്പും പിമ്പും എന്നെ തിക്കി
നിൻ കരം എന്മേൽ വെച്ചിരിക്കുന്നു.

6 ഈ അറിവ് എനിക്ക് അത്യത്ഭുതവും
എനിക്ക് എത്തിക്കൂടാത്ത ഉയരവും ആകുന്നു.

7 നിന്റേ ആത്മാവിൽനിന്നു ഞാൻ എവിടേ പോവു
തിരുമുഖത്തെ വിട്ട്എവിടേക്കു മണ്ടും?

8 സ്വൎഗ്ഗം ഞാൻ ആരോഹിച്ചാലും നീ അവിടേ (ഉണ്ടു)
പാതാളത്തെ കിടക്കയാക്കിയാലും നീ അതാ!

9 ഞാൻ അരുണോദയച്ചിറകുകളെ എടുത്തു
കടലറുതിയിൽ കുടിയിരുന്നാലും,

10 അവിടേയും തൃക്കൈ എന്നെ നടത്തും
നിൻ വലങ്കൈ എന്നെ പിടിക്കും.

11 ഇരിട്ടു മാത്രം എന്നെ പൊതിയുക
എന്നെ ചുറ്റുന്ന വെളിച്ചം രാത്രി (ആക) എന്നു പറഞ്ഞാലും,

12 അന്ധകാരവും നിണക്ക് ഇരുട്ടാക്കുന്നില്ല,
രാത്രി പകൽ കണക്കേ പ്രകാശിപ്പിക്കും,
ഇരുളും വെളിച്ചവും ഒരു പോലേ അത്രേ.

13 കാരണം എന്റേ ഉൾ്പൂവുകളെ നീയേ നിൎമ്മിച്ചു
അമ്മയുടേ ഗൎഭത്തിൽ എന്നെ നേയ്തു.

14 ഞാൻ ഭയങ്കരവും അതിശയവും ആയി ഉത്ഭവിക്കയാൽ നിന്നെ വാഴ്ത്തുന്നു,
നിന്റേ ക്രിയകൾ അതിശയമുള്ളവ
എന്ന്എൻ ദേഹി പെരികേ അറിയുന്നു.

15 ഞാൻ രഹസ്യത്തിൽ ഉണ്ടാക്കപ്പെട്ടു
ഭൂമിയുടേ ആഴത്തിൽ മെടഞ്ഞുരുവായപ്പോൾ
എന്റേ അസ്ഥിസാരം നിണക്കു മറഞ്ഞതല്ല.

16 എന്റേ നൂലുണ്ട തൃക്കണ്ണുകൾ കണ്ടു,
അവ എല്ലാം നിന്റേ പുസ്തകത്തിൽ എഴുതപ്പെട്ടു
നാളുകൾ ഒന്നും ഇല്ലാത്തപ്പോഴേക്ക് മനയപ്പെട്ടു.

17 എനിക്കോ ദേവനേ, നിന്റേ അഭിപ്രായങ്ങൾ എത്ര വിലയേറിയവ
അവറ്റിൻ തുകകൾ എത്ര വമ്പിച്ചവ! [ 187 ] 18 അവ ഞാൻ എണ്ണുമ്പോൾ മണലിലും പെരുകുന്നു.
ഞാൻ ഉണരുന്നു, ഇനിയും നിന്നോടു കൂടേ അത്രേ.

19 ദൈവമേ, നീ ദുഷ്ടനെ കൊന്നാലും!
രക്തപുരുഷന്മാരേ, എന്നെ വിട്ടു മാറുവിൻ!

20 പാതകത്തിന്നായി നിന്നെ ചൊല്ലുന്നവരും
നിന്റേ മാറ്റലരായി തിരുനാമം മായയിൽ എടുക്കുന്നവരും തന്നേ.

21 യഹോവേ, നിന്റേ പകയരെ ഞാൻ പകെക്കയില്ലയോ,
നിന്നോടു മത്സരിക്കുന്നവരെ അറെക്കയില്ലയോ?

22 തികഞ്ഞ പകയാൽ അവരെ പകെക്കുന്നു;
അവർ എനിക്കും ശത്രുക്കൾ ആയി.

23 ദേവനേ, എന്നെ ആരാഞ്ഞു എൻ ഹൃദയത്തെ അറിഞ്ഞുകൊൾ്ക,
എന്നെ ശോധന ചെയ്തു എൻ ചഞ്ചലഭാവങ്ങളെ അറിയേണമേ!

24 എന്നിൽ വ്യസനത്തിന്നുള്ള വഴിയോ എന്നു നോക്കി
നിത്യമാൎഗ്ഗത്തിൽ എന്നെ നടത്തേണമേ!

൧൪൦. സങ്കീൎത്തനം.

ദുഷ്ടശത്രുക്കളിൽനിന്ന് ഉദ്ധരിപ്പാൻ (൭) യാചനയും (൧൦) ന്യായമുള്ള പ്ര
തിക്രിയയുടേ നിശ്ചയവും. (ശൌലിൻ കാലത്തിലോ ൨).

1 സംഗീതപ്രമാണിക്കു, ദാവിദിന്റേ കീൎത്തന.

2 യഹോവേ, ആകാത്ത മനുഷ്യനിൽനിന്ന് എന്നെ വിടുവിച്ചു
സാഹസപുരുഷനിൽനിന്ന് (൧൮, ൪൯) എന്നെ സൂക്ഷിക്ക!

3 ഹൃദയത്തിൽ തിന്മകളെ നിരൂപിച്ചു
എല്ലാ നാളും പടകൾ്ക്കായി ഒരുമിച്ചു കൂടി,

4 തങ്ങളുടേ നാവിനെ നാഗം പോലേ കൂൎപ്പിച്ചു
അധരങ്ങൾ്ക്കു കീഴേ മണ്ഡലിവിഷം ഉള്ളവർ തന്നേ. (സേല).

5 യഹോവേ, എന്റേ അടികൾ്ക്ക് അധഃപതനം നിരൂപിക്കുന്നവരായ
ദുഷ്ടന്റേ കൈയിൽനിന്ന് എന്നെ കാത്തു
സാഹസപുരുഷനിൽനിന്നു സൂക്ഷിച്ചുകൊള്ളേണമേ.

6 ഡംഭികൾ എനിക്കു കണിയും കയറുകളും ഒളിപ്പിച്ചു
ഞെറിയരികെ വലവിരിച്ചു
കുടുക്കുകളെ എനിക്ക് വെച്ചു. (സേല).

7 ഞാനോ യഹോവയോടു പറഞ്ഞിതു: നീയേ എൻ ദേവൻ (൩൧, ൧൫),
യഹോവേ, ഞാൻ കെഞ്ചുന്ന ശബ്ദം ചെവിക്കൊണ്ടാലും! [ 188 ] 8 യഹോവ എന്ന കൎത്താവ് എൻ രക്ഷാശക്തി തന്നേ,
പടവെട്ടുംനാൾ എൻ തലയെ നീ മൂടുന്നു.

9 യഹോവേ, ദുഷ്ടന്റെ കാംക്ഷകളെ നല്കായ്ക
അവന്റേ ഉപായം സാധിപ്പിക്കയും അവർ ഉയരുകയും അരുതേ! (സേല).

10 എന്നെ ചുറ്റുന്നവൎക്കു തലയെ മൂടുവത് അവരുടേ അധരങ്ങളുടേ കിണ്ടം
[തന്നേ.

11 തീക്കനൽ അവരുടേ മേൽ പൊഴിയും അവൻ അവരെ തീയിൽ വീഴ്ത്തും
എഴനീല്ക്കാതവണ്ണം ചുഴലിയാറുകളിൽ തന്നേ.

12 നാവുകാരൻ ദേശത്തിൽ ഉറെക്കയില്ല
സാഹസപുരുഷനെ തിന്മ തിടുതിടേ വേട്ടയാടും.

13 ദീനന്റേ വ്യവഹാരവും
ദരിദ്രരുടേ ന്യായവും യഹോവ തീൎക്കും എന്നു ഞാൻ അറിയുന്നു.

14 നീതിമാന്മാർ തിരുനാമത്തെ വാഴ്ത്തും
നേരുള്ളവർ നിന്റേ സമ്മുഖത്ത് ഇരിക്കും.

൧൪൧. സങ്കീൎത്തനം.

പരീക്ഷകളിൽനിന്നു തന്നേ പരിപാലിപ്പാൻ പ്രാൎത്ഥനയും (൫) ഇത്രോളം
ശിക്ഷാരക്ഷ ചെയ്ത ദൈവം ഇനി ന്യായം വിധിക്കും എന്ന ആശ്രയവും (൮)
ആശായാചനയും.

1 ദാവിദിന്റേ കീൎത്തന.

യഹോവേ, നിന്നെ ഞാൻ വിളിക്കുന്നു, എനിക്കായി വിരഞ്ഞു
നിന്നോടു വിളിച്ചു കൊള്ളുന്ന ശബ്ദത്തെ ചെവിക്കൊണ്ടാലും!

2 എന്റേ പ്രാൎത്ഥന തിരുമുമ്പിൽ ധൂപമായും
എൻ കൈകളുടേ വഴിപാടു സന്ധ്യാകാഴ്ചയായും ഏശുക!

3 യഹോവേ, എൻ വായ്ക്കു കാവൽ വെക്കേണമേ,
എൻ അധരദ്വാരം സൂക്ഷിച്ചുകൊൾ്ക!

4 അകൃത്യം പ്രവൃത്തിക്കുന്ന പുരുഷന്മാരോടു കൂടേ
ഞാൻ ദുഷ്ടതയിൽ ദുഷ്കൎമ്മങ്ങളെ നടത്തത്തക്കവണ്ണം
വല്ലാത്ത കാൎയ്യത്തിന് എന്റേ ഹൃദയം ചായ്ക്കൊല്ലാ,
അവരുടേ സ്വാദുഭക്ഷ്യങ്ങളിൽ ഞാൻ നുകൎന്നു പോകായ്ക!

5 നീതിമാൻ എന്നെ തല്ലിക്കൊൾ്ക. അതേ ദയ; അവൻ എന്നെ ശിക്ഷിക്ക!
തലെക്ക് എണ്ണയത്രേ; എന്റേ തല വിലക്കായ്ക!
ഇനിയും അവരുടേ ആകായ്മകൾ്ക്ക് എതിരേ എനിക്കു പ്രാൎത്ഥന (പോരും). [ 189 ] 6 അവരുടേ ന്യായാധിപന്മാർ തള്ളിവിടപ്പെട്ടു ശൈലത്തിൻ വശത്തിൽ
[ആകുന്നു,
അപ്പോൾ എന്റേ മൊഴികളെ മനോഹരം എന്നു (ബോധിച്ചു) കേൾ്ക്കും.

7 ഉഴുന്നവൻ മണ്ണിനെ കീറുമ്പോലേ തന്നേ
ഞങ്ങളുടേ അസ്ഥികൾ പാതാളത്തിൻ വായ്ക്കൽ ചിന്നിക്കിടക്കുന്നു.

8 എന്റേ കണ്ണുകളോ കൎത്താവായ യഹോവേ, നിങ്കലേക്കത്രേ,
നിന്നിൽ ഞാൻ ആശ്രയിക്കുന്നു എൻ ദേഹിയെ ഒഴിച്ചുകളയൊല്ല!

9 എന്നെ അകപ്പെടുത്തുന്ന കണിയുടേ വശത്തുനിന്നും
അകൃത്യം പ്രവൃത്തിക്കുന്നവരുടേ കുടുക്കുകളിൽനിന്നും എന്നെ കാക്കേണമേ!

10 ഞാൻ കടന്നു പോവോളം നേരം
ദുഷ്ടന്മാർ താന്താങ്ങളുടേ വലകളിൽ വീണേയാവു!

൧൪൨. സങ്കീൎത്തനം.

മഹാക്ലേശത്തിൽ (൬) യഹോവയെ തന്റേ ഓഹരിയാക്കി രക്ഷ അപേ
ക്ഷിച്ചതു (൫൭).

1 ദാവിദിന്റേ ഉപദേശപ്പാട്ടു; ഗുഹയിൽ ഇരിക്കുമ്പോഴുള്ള പ്രാൎത്ഥന.

2 യഹോവയോട് എൻ ശബ്ദത്താലേ കൂക്കുന്നു
യഹോവയോട് എൻ ശബ്ദത്താലേ കെഞ്ചി യാചിക്കുന്നു.

3 അവന്റേ മുമ്പിൽ എന്റേ ധ്യാനം പകൎന്നു
എന്റേ ഞെരിക്കത്തെ അവന്മുമ്പിൽ കഥിക്കും.

4 എന്നോട് എൻ ആത്മാവ് തളൎന്നിരിക്കയിൽ
എന്റേ പാതയെ നീ അറിയുന്നു;
ഞാൻ നടക്കേണ്ടും വഴിയിൽ
അവർ എനിക്കായി കണി ഒളിപ്പിച്ചു വെച്ചു,

5 വലത്തോട്ടു നോക്കി കാണ്ക,
എന്നെ ബോധിക്കുന്നവൻ ആരും എനിക്ക് ഇല്ല;
അഭയസ്ഥാനം (എല്ലാം) കെട്ടു പോയി;
എൻ ദേഹിയെ കരുതി തേടുന്നവൻ ഇല്ല.

6 യഹോവേ, നിന്നോടു ഞാൻ കൂക്കി
നിയേ എൻ ആശ്രയം
ജീവനുള്ളവരുടേ ദേശത്തിൽ എൻ അംശം തന്നേ എന്നു പറയുന്നു.

7 ഞാൻ ഏറ്റം മെലിഞ്ഞു വലഞ്ഞതിനാൽ എൻ ആൎപ്പിനെ കുറിക്കൊണ്ട്,
എന്നെ ഹിംസിക്കുന്നവരിൽനിന്നു ഉദ്ധരിക്കേണമേ, അവർ എന്നിൽ
[തിറമേറിയവരല്ലോ! [ 190 ] 8 കാരാഗൃഹത്തിങ്കന്ന് എൻ ദേഹിയെ പുറപ്പെടുവിച്ചു
തിരുനാമത്തെ വാഴ്ത്തുമാറാക്കുക!
നീ എനിക്കു ഗുണം വരുത്തുമ്പോൾ
നീതിമാന്മാർ എന്നെ ചുററി ചേരും.

൧൪൩. സങ്കീൎത്തനം.

സങ്കടപ്പെട്ടു (൩) ശത്രുഭയത്തെയും (൫) ചഞ്ചലഭാവങ്ങളെയും ബോധിപ്പി
ചു (൭) തല്ക്കാലരക്ഷയും (൧൦) ഉദ്ധാരണസമാപ്തിയും യാചിച്ചതു.

1 ദാവിദിന്റേ കീൎത്തന.

യഹോവേ, എന്റേ പ്രാൎത്ഥന കേട്ടു യാചനകളെ ചെവിക്കൊണ്ടു
നിന്റേ വിശ്വസ്തതയിലും നീതിയിലും ഉത്തരം അരുളേണമേ!

2 നിന്റേ ദാസനോടു ന്യായവിധിയിലേക്കു ചെല്ലരുതേ,
തിരുമുമ്പിൽ ഒരു ജീവിയും നീതിമാനായി നില്ക്കയില്ലല്ലോ!

3 എങ്ങനേ എന്നാൽ ശത്രു എൻ ദേഹിയെ പിന്തുടൎന്നു
എൻ ജീവനെ നിലത്തു ചതെച്ചു
യുഗം മുതൽ മരിച്ചവരെ പോലേ ഇരുളിടങ്ങളിൽ എന്നെ പാൎപ്പിച്ചിട്ടു,

4 എന്നോട് എൻ ആത്മാവ് തളൎന്നും (൧൪൨, ൪)
എന്റേ ഉള്ളിൽ ഹൃദയം സ്തംഭിച്ചും പോയി.

5 ഞാൻ പണ്ടേത്ത നാളുകളെ ഓൎത്തു
നിന്റേ സകല പ്രവൃത്തികളെയും ധ്യാനിച്ചു
തൃക്കൈകളുടേ ക്രിയയിങ്കൽ ചിന്തിച്ചു കൊള്ളുന്നു.

6 നിങ്കലേക്കു ഞാൻ കൈകളെ പരത്തുന്നു
എൻ ദേഹി തളൎന്ന ഭൂമിയെ പോലേ നിങ്കലേക്ക് ആകുന്നു. (സേല).

7 യഹോവേ ബദ്ധപ്പെട്ട് എനിക്ക് ഉത്തരം അരുളുക എൻ ആത്മാവ് മാ
തിരുമുഖത്തെ എങ്കൽനിന്നു മറെക്കായ്ക [ഴ്കി പോയി,
അല്ലായ്കിൽ ഞാൻ ഗുഹയിൽ ഇറങ്ങുന്നവരോട് ഒത്തു ചമയും (൨൮, ൧ ).

8 നിന്നെ ഞാൻ തേറുകയാൽ
രാവിലേ നിൻ ദയയെ എന്നെ കേൾ്പിച്ചാലും,
നിങ്കലേക്കു ഞാൻ മനസ്സിനെ ഉയൎത്തുകയാൽ (൨൫, ൧)
ഞാൻ നടക്കുംവഴിയെ അറിയിച്ചു തന്നാലും!

9 യഹോവേ, എൻ ശത്രുക്കളിൽനിന്ന് എന്നെ ഉദ്ധരിക്കേണമേ
നിന്നിൽ ഞാൻ ഒളിച്ചുകൊള്ളുന്നു. [ 191 ] 10 നിൻ പ്രസാദം ചെയ്വാൻ എന്നെ പഠിപ്പിച്ചാലും!
എൻ ദൈവം നീയല്ലോ,
നിന്റേ നല്ല ആത്മാവ് സമഭൂമിയിൽ എന്നെ നടത്തുകയാവു!

11 യഹോവേ, തിരുനാമം ഹേതുവായി നീ എന്നെ ഉയിൎപ്പിച്ചു
നിൻ നീതിയാൽ എൻ ദേഹിയെ ഞെരുക്കത്തിൽനിന്നു പുറപ്പെടുവിക്കും.

12 നിന്റേ ദയയിൽ എൻ ശത്രുക്കളെ ഒടുക്കുകയും
എൻ ദേഹിയെ ഞെരുക്കുന്നവരെ ഒക്കയും കെടുത്തുകളകയും ചെയ്യും,
ഞാൻ നിന്റേ ദാസനല്ലയോ.

൧൪൪. സങ്കീൎത്തനം.

സങ്കടങ്ങളിൽ രക്ഷിച്ചവൻ (൫) ഇനി ആവിൎഭവിച്ചു ഉദ്ധരിപ്പാൻ അപേ
ക്ഷയും (൯) പ്രത്യാശയും (൧൧) ദേവജനത്തിന്നു അനുഗ്രഹപൂൎത്തി വന്നതിന്നു
സ്തുതിയും.

1 ദാവിദിന്റേതു.

എൻ പാറയായ യഹോവ അനുഗ്രഹിക്കപ്പെട്ടവൻ (൧൮, ൪൭)
എൻ കൈകളെ അടല്പൊരുവാനും
എൻ വിരലുകളെ യുദ്ധവും അഭ്യസിപ്പിച്ചവൻ (൧൮, ൩൫),

2 എന്റേ ദയയും എൻ ദുൎഗ്ഗവും
ഉയൎന്നിലവും എന്നെ വിടുവിക്കുന്നവനും
എൻ പലിശയും ഞാൻ തേറുന്നവനും (൧൮, ൩)
എൻ ജനത്തെ എന്റേ കീഴിൽ അമൎക്കുന്നവനും തന്നേ.

3 യഹോവേ, നീ മനുഷ്യനെ അറിവാനും
മൎത്യപുത്രനെ മാനിപ്പാനും അവൻ എന്തു (൮, ൫)?

4 മനുഷ്യൻ വീൎപ്പിനോട് ഒത്തു
അവന്റേ നാളുകൾ കടന്നു പോകുന്ന നിഴൽ കണക്കേ.

5 യഹോവേ, നിന്റേ വാനങ്ങളെ ചാച്ച് ഇറങ്ങി വരിക (൧൮, ൧൦)
മലകളെ തൊട്ടു പുകെപ്പിക്ക.

6 മിന്നൽ മിന്നിച്ച് അവരെ ചിതറിക്ക
നിൻ അമ്പുകളെ അയച്ച് അവരെ ഭ്രമിപ്പിക്ക (൧൮, ൧൫).

7 ഉയരത്തിൽനിന്നു തൃക്കൈകളെ നീട്ടി
പെരുത്ത വെള്ളങ്ങളിൽനിന്നു (൧൮, ൧൭)
പരദേശമക്കളിൽനിന്നു (൧൮, ൪൫) എന്നെ ഉദ്ധരിക്കേണമേ! [ 192 ] 8 അവരുടേ വായി മായം പറയുന്നു
അവരുടേ വലങ്കൈ ചതിക്കൈയത്രേ.

9 ദൈവമേ, നിണക്കു ഞാൻ പുതിയ പാട്ടു പാടുക
പത്തു കമ്പിയുള്ള കിന്നരം കൊണ്ടു നിന്നെ കീൎത്തിക്ക (൩൩, ൨S)!

10 രാജാക്കൾ്ക്കു രക്ഷ കൊടുത്തും
വല്ലാത്ത വാളിൽനിന്നു സ്വദാസനായ ദാവിദിനെ ത്രാണനം ചെയ്തും

11 അവരുടേ വായി മായം പറയുന്നു [പോരുന്നവനേ.
വലക്കൈ ചതിക്കൈയത്രേ [ചെയ്ക (൭ S).
എന്നിപ്രകാരമുള്ള പരദേശമക്കളിൽനിന്ന് എന്നെ ഉദ്ധരിച്ചു ത്രാണനം

12 നമ്മുടേ മക്കൾ തൈകളെ പോലേ ബാല്യത്തിൽ വളൎത്തിയവർ,
നമ്മുടേ മകളർ മന്ദിരത്തിൻ മാതിരിയിൽ കൊത്തി തീൎത്ത മൂലത്തൂണുക
[ൾ്ക്ക് സമർ,

13 നമ്മുടേ പാണ്ടിശാലകൾ നിറഞ്ഞു വകവകകളാൽ വഴിയുന്നവ,
നമ്മുടേ ആടുകൾ ഇങ്ങേ വെളികളിൽ ആയിരവും ലക്ഷവും ആയ്ചമഞ്ഞവ,

14 നമ്മുടേ കുന്നുകാലികൾ ചന ഏല്ക്കുന്നവ തന്നേ താഴ്ചയും വീഴ്ചയും ഇല്ല,
ഇങ്ങേ വീഥികളിൽ കൂറ്റും ഇല്ല.

15 ഇപ്രകാരം അനുഭവിക്കുന്ന ജനം ധന്യം,
യഹോവ ദൈവമായിരിക്കുന്ന ജനം ധന്യം (൩൩, ൧൨).

൧൪൫. സങ്കീൎത്തനം.

യഹോവയുടേ ശക്തിയും കരുണയും സകല സൃഷ്ടികളിലും വിശേഷാൽ
ആശ്രിതരിലും സ്തുത്യം. അകാരാദി . 1 ദാവിദിന്റേ സ്തോത്രം.

അല്ലയോ രാജാവായ എൻ ദൈവമേ, നിന്നെ ഞാൻ ഉയൎത്തും
തിരുനാമത്തെ എന്നെന്നേക്കും അനുഗ്രഹിക്കയും ചെയ്യും.

2 എല്ലാനാളും ഞാൻ നിന്നെ അനുഗ്രഹിച്ചു
തിരുനാമത്തെ എന്നെന്നേക്കും സ്തുതിക്കും.

3 ഏറ്റം സ്തുത്യനും വലിയവനും യഹോവ തന്നേ,
അവന്റേ മാഹാത്മ്യം ആരാഞ്ഞു കൂടാത്തതു.

4 ഒരു തലമുറ മറുതലമുറയോടു നിൻ ക്രിയകളെ പുകണ്ണു
നിന്റേ വീൎയ്യങ്ങളെ കഥിക്കും.

5 കനത്ത നിൻ തേജസ്സിൻ പ്രഭയെയും
നിന്റേ അത്ഭുതകൎമ്മങ്ങളെയും ഞാൻ ധ്യാനിക്കും. [ 193 ] 6 ഗാംഭീൎയ്യമേറും നിന്റേ ഭയങ്കരക്രിയകളെ അവർ പറയും
നിന്റേ വങ്കൎമ്മങ്ങളെ ഞാൻ വൎണ്ണിക്കയും ചെയ്യും.

7 ചെമ്മേ പെരുകും നിൻ നന്മയുടേ ശ്രുതിയെ അവർ പൊഴിയും
നിൻ നീതിയെ ചൊല്ലി ആൎക്കും.

8 യഹോവ കൃപാലുവും കനിയുന്നവനും
ദീൎഘക്ഷമാവാനും ദയ പെരുകിയവനും തന്നേ.

9 യഹോവ എല്ലാവൎക്കും നല്ലവൻ
അവന്റേ കരൾ്ക്കനിവ് അവന്റേ സകല ക്രിയകളുടേ മേലും (ഇരിക്കു

10 യഹോവേ, നിന്റേ സകല ക്രിയകളും നിന്നെ വാഴ്ത്തും [ന്നു).
നിന്റേ ഭക്തർ നിന്നെ അനുഗ്രഹിക്കയും,

11 നിന്റേ രാജ്യതേജസ്സു പറകയും
നിന്റേ ശൌൎയ്യം ഉരെക്കയും ചെയ്യും,

12 മനുഷ്യപുത്രരോടു നിന്റേ വീൎയ്യങ്ങളെയും
നിന്റേ രാജ്യത്തിലേ പ്രാഭവത്തേജസ്സിനെയും അറിയിപ്പാൻ തന്നേ.

13 നിന്റേ രാജ്യം സൎവ്വയുഗങ്ങൾ്ക്കുള്ള രാജ്യം
നിന്റേ വാഴ്ച എല്ലാ തലമുറകളിലും ഉള്ളതു.

14 വീഴുന്നവരെ ഒക്കയും യഹോവ താങ്ങുന്നു
കുനിഞ്ഞവരെ ഒക്കയും താൻ നിവിൎത്തുന്നു.

15 എല്ലാവരുടേ കണ്ണുകളും നിന്നെ പാൎത്തിരിക്കുന്നു
നീയും തത്സമയത്തു താന്താന്റേ തീൻ അവൎക്കു നല്കുന്നു;

16 തൃക്കൈയെ നീ തുറന്നു
എല്ലാ ജീവിക്കും പ്രസാദതൃപ്തി വരുത്തുന്നു.

17 യഹോവ തന്റേ എല്ലാ വഴികളിൽ നീതിമാനും
തന്റേ സകല ക്രിയകളിൽ ദയാവാനും ആകുന്നു.

18 തന്നോട് വിളിക്കുന്നവൎക്ക് എല്ലാം യഹോവ സമീപസ്ഥൻ
ഉണ്മയിൽ തന്നോടു വിളിക്കുന്നവൎക്ക് എല്ലാമേ.

19 അവനെ ഭയപ്പെടുന്നവൎക്കു പ്രസാദമായതിനെ അവൻ ചെയ്തു
അവരുടേ കൂറ്റു കേട്ട് അവരെ രക്ഷിക്കുന്നു.

20 തന്നെ സ്നേഹിക്കുന്നവരെ ഒക്കയും യഹോവ കാത്തു
സകല ദുഷ്ടരെയും സംഹരിക്കും.

21 യഹോവയുടേ സ്തുതിയെ എൻ വായി ഉരെക്കയും
സകല ജഡവും അവന്റേ വിശുദ്ധനാമത്തെ എന്നെന്നേക്കും അനുഗ്ര
[ഹിക്കയും ചെയ്ക! [ 194 ] ൧൪൬. സങ്കീൎത്തനം.

മനുഷ്യരിലല്ല ദൈവത്തിൽ ആശ്രയിക്കയും (൫) അവന്റേ രക്ഷയെ പാ
ൎത്തിരിക്കയും ഇസ്രയേലിന്റേ ഭാഗ്യം.

1 ഹല്ലെലൂയാഃ
എൻ ദേഹിയേ യഹോവയെ സ്തുതിക്ക (൧൦൪)!

2 ജീവനുള്ളന്നും ഞാൻ യഹോവയെ സ്തുതിക്ക
ഞാൻ ഉള്ളേടത്തോളം എൻ ദൈവത്തെ കീൎത്തിക്ക (൧൦൪, ൩൩)!

3 മഹാത്മാക്കളിൽ തേറൊല്ല
രക്ഷയില്ലാത്ത മനുഷ്യപുത്രനിൽ (ഒല്ല) (൧൧൮, ൮S)!

4 അവന്റേ ശ്വാസം പുറപ്പെട്ടാൽ അവൻ തന്റേ മണ്ണിലേക്കു തിരിയും
അന്നേ ദിവസം അവന്റേ നിരൂപണങ്ങൾ കെട്ടുപോയി.

5 യാക്കോബിൻ ദേവൻ തുണയായിട്ടു
തന്റേ ദൈവമായ യഹോവയിൽ പ്രതീക്ഷയുള്ളവൻ ധന്യൻ.

6 സ്വൎഭൂമിസമുദ്രങ്ങളെയും
അവറ്റിലുള്ള സകലത്തെയും ഉണ്ടാക്കിയവൻ,
എന്നേക്കും സത്യം കാക്കുന്നവൻ;

7 പീഡിതൎക്കു ന്യായം നടത്തുന്നവൻ,
വിശന്നവൎക്കു അപ്പം കൊടുക്കുന്നവൻ തന്നേ.
യഹോവ ബദ്ധന്മാരെ കെട്ടിക്കുന്നു.

8 യഹോവ കുരുടൎക്കു (കൺ) തുറക്കുന്നു,
യഹോവ കുനിഞ്ഞവരെ നിവിൎത്തുന്നു (൧൪൫, ൧൪),
യഹോവ നീതിമാന്മാരെ സ്നേഹിക്കുന്നു.

9 യഹോവ പരദേശികളെ കാത്തു
അനാഥനെയും വിധവയെയും യഥാസ്ഥാനത്താക്കുന്നു,
ദുഷ്ടരുടേ വഴിയെ മറിക്കുന്നു.

10 യഹോവ എന്നേക്കും വാഴുന്നു (൨ മോ. ൧൫, ൧൮)
ചിയോനേ, നിന്റേ ദൈവം തലമുറതലമുറയോളമേ.
ഹല്ലെലൂയാഃ

൧൪൭. സങ്കീൎത്തനം.

യരുശലേമെ പണിതു (൭) ആശ്രിതരെ പോററി (൧൨) വാഗ്ദത്തങ്ങളെ
നിവൃത്തിക്കുന്നവനു സ്തോത്രം. (കാലം: നെഹ. ൧൨, ൨൭.) [ 195 ] 1 ഹല്ലെലൂയാഃ
നമ്മുടേ ദൈവത്തെ കീൎത്തിക്ക നല്ലതു സത്യം,
അവൻ മനോഹരനാകയാൽ (൧൩൫, ൩) സ്തുതി യോഗ്യം തന്നേ (൩൩,

2 യഹോവ യരുശലേമെ പണിയുന്നു [൧).
ഇസ്രയേലിൽനിന്നു ചിതറിയവരെ ശേഖരിക്കുന്നു,

3 ഹൃദയം നുറുങ്ങിയവരെ സൌഖ്യമാക്കി
അവരുടേ നോവുകളെ പൊറുപ്പിക്കുന്നവൻ;

4 നക്ഷത്രങ്ങളുടേ എണ്ണം നിദാനിച്ചു
എല്ലാറ്റിന്നും പേരുകൾ വിളിക്കുന്നവൻ.

5 നമ്മുടേ കൎത്താവ് വലിയവനും ഊക്കേറിയവനും
അവധിയില്ലാത്ത വിവേകമുള്ളവനും തന്നേ.

6 യഹോവ സാധുക്കളെ യഥാസ്ഥാനത്താക്കി
ദുഷ്ടരെ നിലത്തോളം താഴ്ത്തുന്നു.

7 യഹോവെക്കു സ്തോത്രത്താൽ ഉത്തരം കൊടുപ്പിൻ
കിന്നരംകൊണ്ടു നമ്മുടേ ദൈവത്തെ കീൎത്തിപ്പിൻ!

8 മേഘങ്ങൾ കൊണ്ടു വാനത്തെ മൂടി,
ഭൂമിക്കു മഴ ഒരുക്കി
മലകളിൽ പുല്ലു മുളെപ്പിക്കുന്നവനെ,

9 അതതിൻ ആഹാരത്തെ മൃഗത്തിന്നും
കരയുന്ന കാക്കക്കുഞ്ഞുകൾ്ക്കും കൊടുക്കുന്നവനെ.

10 കുതിരയുടേ വീൎയ്യത്തിൽ അവനു പ്രസാദം ഇല്ല,
പുരുഷന്റേ തുടകൾ രുചിക്കയും ഇല്ല,

11 തന്നെ ഭയപ്പെട്ടു തൻ ദയയെ പാൎത്തിരിക്കുന്നവർ
യഹോവെക്കു രുചിക്കുന്നു.

12 യരുശലേമേ, യഹോവയെ പുകഴുക;
ചിയോനേ, നിൻ ദൈവത്തെ സ്തുതിക്ക!

13 കാരണം നിന്റേ വാതിലുകളുടേ ഓടാമ്പലുകളെ അവൻ ഉറപ്പിച്ചു
നിന്നകത്തു നിൻ മക്കളെ അനുഗ്രഹിച്ചു;

14 നിന്റേ അതിൎക്കു സമാധാനം വെച്ചു
കോതമ്പിൻ സാരംകൊണ്ടു (൮൧, ൧൭) നിണക്കു തൃപ്തി വരുത്തുന്നവൻ;

15 ഭൂമിയിലേക്കു തൻ മൊഴിയെ അയക്കുന്നവൻ
അവന്റേ വചനം ബദ്ധപ്പാടോടേ പായുന്നു;

16 പഞ്ഞി പോലേ ഹിമം കൊടുത്തു
ചാരം പോലേ നീഹാരം തൂകുന്നവൻ; [ 196 ] 17 തൻ ഉറെച്ച വെള്ളത്തെ കഷണങ്ങൾ പോലേ എറിയുന്നവൻ,
അവന്റേ കുളിരിന്ന് ആർ നില്ക്കും?

18 സ്വവചനത്തെ അവൻ അയച്ചു അവറ്റെ ഉരുക്കുന്നു
തൻ കാറ്റിനെ ഉൗതിച്ച ഉടനേ വെള്ളങ്ങൾ ഒലിക്കുന്നു.

19 യാക്കോബിന്നു സ്വവാക്കിനെയും
ഇസ്രയേലിന്നു തൻ വെപ്പുന്യായങ്ങളെയും അറിയിക്കുന്നവൻ തന്നേ.

20 അപ്രകാരം അവൻ (വേറ്) ഒരു ജാതിക്കും ചെയ്തിട്ടില്ല
ന്യായങ്ങളെ അവർ ഒട്ടും അറിയുന്നില്ല;
ഹല്ലെലൂയാഃ !


൧൪൮. സങ്കീൎത്തനം.

സ്വൎഗ്ഗങ്ങളിലും (൭) ഭൂമിയിലും ഉള്ളത് ഒക്കയും (൧൩) ഇസ്രയേലെ സന്ദ
ൎശിച്ചവനെ സ്തുതിക്കേണം.

1 ഹല്ലെലൂയാഃ
സ്വൎഗ്ഗങ്ങളിൽനിന്നു യഹോവയെ സ്തുതിപ്പിൻ
ഉയരങ്ങളിൽ അവനെ സ്തുതിപ്പിൻ!

2 അവന്റേ സകലദൂതന്മാരേ, അവനെ സ്തുതിപ്പിൻ
അവന്റേ സകലസൈന്യങ്ങളേ, അവനെ സ്തുതിപ്പിൻ!

3 സൂൎയ്യചന്ദ്രന്മാരേ, അവനെ സ്തുതിപ്പിൻ
മിന്നുന്ന സകലനക്ഷത്രങ്ങളേ, അവനെ സ്തുതിപ്പിൻ!

4 സ്വൎഗ്ഗാധിസ്വൎഗ്ഗങ്ങളും
വാനത്തിൻ മീതേയുള്ള വെള്ളങ്ങളും അവനെ സ്തുതിപ്പിൻ!

5 ഇവ യഹോവാനാമത്തെ സ്തുതിപ്പതു
അവൻ കല്പിച്ചിട്ട് അവ സൃഷ്ടിക്കപ്പെട്ടും,

6 അവൻ എന്നെന്നേക്കും അവറ്റെ നില്പിച്ചും
ഒന്നും ലംഘിക്കാത്ത വെപ്പിനെ കൊടുത്തും ഇരിക്കയാൽ തന്നേ.

7 ഭൂമിയിൽനിന്നു യഹോവയെ സ്തുതിപ്പിൻ
കടലാനകളും എല്ലാ ആഴികളും,

8 തീയും കല്മഴയും ഹിമവും പുകയും
അവന്റേ വാക്കിനെ നടത്തുന്ന കൊടുങ്കാററും,

9 മലകളും എല്ലാ കുന്നുകളും
ഫലവൃക്ഷങ്ങളും സകലദേവദാരുക്കളും, [ 197 ] 10 മൃഗവും കന്നുകാലിയും ഒക്കയും
ഇഴജാതിയും ചിറകുള്ള കുരികിലും,

11 ഭ്രരാജാക്കളും സൎവ്വകുലങ്ങളും
ഭൂമിയിലേ പ്രഭുക്കളും സകല ന്യായാധിപന്മാരും,

12 യുവാക്കളും കന്യമാരും കൂടേ
മൂത്തവരും ഇളയവരുമായി!

13 ഇവർ യഹോവാനാമത്തെ സ്തുതിപ്പതു
അവന്റേ നാമം മാത്രം ഉന്നതപ്പെടുകയാൽ തന്നേ,
സ്വൎഭൂമികളുടേ മേൽ അവന്റേ പ്രതാപം (നീളുന്നു).

14 അവനും സ്വജനത്തിന്നു കൊമ്പിനെ ഉയൎത്തി
ഇസ്രയേൽപുത്രർ എന്നു തന്നോട് അടുത്ത ജനമായ
സ്വഭക്തന്മാൎക്ക് എല്ലാവൎക്കും സ്തുതി (തോന്നുമാറു),
ഹല്ലെലൂയാഃ!


൧൪൯. സങ്കീൎത്തനം.

രക്ഷെക്കായി സ്തുതിച്ചു (൫) ജാതികൾ്ക്കു ശിക്ഷ ആശിച്ചതു.

1 ഹല്ലെലൂയാഃ
യഹോവെക്കു പുതിയ പാട്ടു പാടുവിൻ (൯൬, ൧)
ഭക്തരുടേ സഭയിൽ അവന്റേ സ്തുതിയെ തന്നേ!

2 ഇസ്രയേൽ തന്നെ ഉണ്ടാക്കിയവനിൽ സന്തോഷിക്ക
ചിയോന്റേ മക്കൾ സ്വരാജാവിങ്കൽ ആനന്ദിക്ക!

8 അവർ നൃത്തത്തിൽ തൻ നാമത്തെ സ്തുതിക്ക
തപ്പിട്ട വീണകളാൽ അവനെ കീൎത്തിക്ക!

4 കാരണം സ്വജനത്തെ യഹോവ രുചിച്ചു
സാധുക്കളെ രക്ഷകൊണ്ട് അലങ്കരിപ്പിക്കുന്നു.

5 നീതിമാന്മാർ തേജസ്സിങ്കൽ ഉല്ലസിച്ചു
തങ്ങളുടേ കിടക്കമേലും ആൎത്തുകൊൾ്ക!

6 തൊണ്ടയിൽ ദേവന്റേ പുകഴ്ചകളും
കൈയിൽ ഇരുമുനയുള്ള വാളുമായി,

7 ജാതികളിൽ പ്രതിക്രിയയും
കുലങ്ങളിൽ ശിക്ഷകളും ചെയ്വാനും,

8 അവരുടേ രാജാക്കന്മാരെ ചങ്ങലകളാലും
അങ്ങേ ആഢ്യന്മാരെ ഇരിമ്പു തളകളാലും കെട്ടുവാനും, [ 198 ] 9 (൫ മോ. ൩൨, ൪൧) എഴുതി കിടക്കുന്ന ന്യായവിധിയെ അവരിൽ നടത്തു
ഈ പ്രാഭവം അവന്റേ സകല ഭക്തന്മാൎക്കും ഉള്ളതു. [വാനും തന്നേ.
ഹല്ലെലൂയാഃ

൧൫൦. സങ്കീൎത്തനം.

എല്ലാ ഒച്ചകളാലും യഹോവയെ സ്തുതിപ്പാൻ പ്രബോധനം.

1 ഹല്ലെലൂയാഃ
ദേവനെ അവന്റേ വിശുദ്ധസ്ഥലത്തിൽ സ്തുതിപ്പിൻ
അവന്റേ ഊക്ക് അധിവസിക്കുന്ന തട്ടിന്മേൽ അവനെ സ്തുതിപ്പിൻ!

2 അവന്റേ ശൌൎയ്യങ്ങൾ നിമിത്തം അവനെ സ്തുതിപ്പിൻ,
അവന്റേ വലിപ്പത്തിൻ ആധിക്യപ്രകാരം അവനെ സ്തുതിപ്പിൻ!

3 കാഹളനാദത്താൽ അവനെ സ്തുതിപ്പിൻ
കിന്നരവീണകളാൽ അവനെ സ്തുതിപ്പിൻ!

4 തപ്പിട്ട നൃത്തങ്ങളാൽ അവനെ സ്തുതിപ്പിൻ
കമ്പികൾ കുഴല്കളാലും അവനെ സ്തുതിപ്പിൻ!

5 ഇളന്താളങ്ങളാൽ അവനെ സ്തുതിപ്പിൻ
ഘോഷത്താളങ്ങളാൽ അവനെ സ്തുതിപ്പിൻ!

6 സകലപ്രാണനും യാഹെ സ്തുതിപ്പൂതാക:
ഹല്ലെലൂയാഃ [ 200 ] In the Press:

BY THE SAME AUTHOR.

The poetical Books of the Old Testament
including JOB, the PSALMS,
PROVERBS, ECCLESIASTES and
the SONG OF SOLOMON.



ഇയോബ്, സങ്കീൎത്തനങ്ങൾ, സദൃശങ്ങൾ,
സഭാപ്രസംഗി, ശലൊമോന്റേ അത്യുത്തമഗീതം
എന്നീ പഴയനിയമപുസ്തകങ്ങൾ
അച്ചടിക്കുന്നുണ്ടു.

"https://ml.wikisource.org/w/index.php?title=സങ്കീൎത്തനങ്ങൾ&oldid=210356" എന്ന താളിൽനിന്ന് ശേഖരിച്ചത്