ഹിന്തുമതത്തിലേയും ക്രിസ്തുമാർഗ്ഗത്തിലേയും ലോകോത്ഭവവിവരങ്ങൾ

ഹിന്തുമതത്തിലേയും ക്രിസ്തുമാൎഗ്ഗത്തിലേയും ലോകോത്ഭവവിവരങ്ങൾ (1906)

[ 1 ] MALAYALAM PRESENT DAY TRACTS. — No. 1.

CREATION
IN HINDUISM AND CHRISTIANITY

ഹിന്തുമതത്തിലേയും ക്രിസ്തുമാൎഗ്ഗത്തിലേയും
ലോകോത്ഭവവിവരങ്ങൾ

"From the unreal lead me to the real,
From darkness lead me to light,
From death lead me to immortality."
Brihad Aranya Upanishad.

MANGALORE

BASEL MISSION BOOK AND TRACT DEPOSITARY

1906 [ 3 ] MALAYALAM PRESENT DAY TRACTS. — No. 1.

CREATION
IN HINDUISM AND CHRISTIANITY

ഹിന്തുമതത്തിലേയും ക്രിസ്തുമാൎഗ്ഗത്തിലേയും
ലോകോത്ഭവവിവരങ്ങൾ

"From the unreal lead me to the real,
From darkness lead me to light,
From death lead me to immortality."
Brihad Aranya Upanishad.

MANGALORE

BASEL MISSION BOOK AND TRACT DEPOSITARY

1906 [ 4 ] PRINTED AT THE BASEL MISSION PRESS, MANGALORE. [ 5 ] അവതാരിക.

മാൎഗ്ഗസംബന്ധമായ പുസ്തക രചനയിൽ മലയാളത്തിലെ മിശ്ശ്യൻ
സംഘങ്ങൾ അതിയായി പരിശ്രമിച്ചിരിക്കുന്നു എന്നതിനു ആ സം
ഘങ്ങളാൽ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങൾ തന്നേ ഏവൎക്കും
നിസ്സംശയം ദൃഷ്ടാന്തങ്ങളായിരിക്കുന്നതാണ്. സൎക്കാർ നിയമാനു
സരണം വിദ്യാഭ്യാസ വിഷയമായി പ്രസിദ്ധം ചെയ്തിട്ടുള്ളതല്ലാത്ത
എല്ലാറ്റിന്റെയും പ്രഥമോദ്ദേശം ക്രിസ്തുമതപ്രചാരം എന്ന ഏക സം
ഗതിമാത്രമാണ്. അവകളിൽ പലതരമായ പുസ്തകങ്ങളുണ്ടെങ്കിലും
മലയാള സംസ്കൃതഗ്രന്ഥങ്ങളിൽനിന്നു മാത്രം മതാഭ്യാസം ചെയ്തിട്ടു
ള്ള ഹിന്തുവിദ്വജ്ജനങ്ങൾക്കുവേണ്ടി രചിതമായിട്ടുള്ളവ വളരെയി
ല്ലെന്നു തന്നേ പറയാം. എന്നാൽ അവൎക്കു പ്രയോജനകരങ്ങളായ
പുസ്തകങ്ങളുണ്ടായിരുന്നാൽ നന്നായിരിക്കുമെന്ന ആന്തരത്തോടെ
മാത്രമാണ് ഈ പുസ്തകങ്ങളെ Malayalam Present Day Tracts എന്ന
നാമധേയത്തിൽ രചിപ്പാൻ ഞാൻ ആരംഭിച്ചിട്ടുള്ളതു. ഈ പുസ്ത
കങ്ങൾക്കു ഇങ്ങിനെ പേർവിളിച്ചതു നിട്ടൂർ ബാസൽജൎമ്മൻമിശ്ശ്യൻ
സെമിനറിയിലെ പ്രധാനഗുരുഭൂതരായ ബാദർ ഉപദേഷ്ടാവവൎക
ളാണ്. ഈ ദേശത്തിൽ ക്രിസ്തുമതപ്രചാരത്തിന്നു ബലം വർദ്ധിക്കു
ന്തോറും ഹിന്തുക്കൾ സ്വന്തമതത്തെ നൂതനരീതിയിൽ അഭ്യസിച്ചു
വ്യാഖ്യാനിക്കയും നവീനായുദ്ധങ്ങളാൽ ക്രിസ്തുമതത്തെ ആക്രമിക്ക
യും ചെയ്യുന്നതുകൊണ്ടു രണ്ടു മാൎഗ്ഗങ്ങളിലെ ഉപദേശങ്ങളെയും പുതിയ
വിധത്തിൽ താരതമ്യപ്പെടുത്തി പരിശോധിക്കുന്നതു കാലോചിതവും
യുക്തവും ആയിരിക്കും എന്ന ആലോചനയോടു കൂടെയാകുന്നു മേല്പ
റഞ്ഞപേർ വിളിച്ചിരിക്കുന്നതു.

മലയാളരാജ്യത്തിൽ സുവിശേഷ പ്രചാരത്തിന്നായി പരിശ്ര
മിച്ചു വരുന്നവൎക്കും കൂടെ ഇവ പ്രയോജനമായ്തീരുമെന്നാകുന്നു എ
ന്റെ വിശ്വാസം. ഹിന്തുമതത്തിന്നും ക്രിസ്തുമാൎഗ്ഗത്തിന്നും തമ്മിലു
ള്ള വാദപ്രതിവാദത്തിന്നായി സുവിശേഷ പ്രസംഗികൾ സന്നദ്ധ
രായിരിക്കേണമെങ്കിൽ ഉഭയമാൎഗ്ഗങ്ങളിലുമുള്ള വിശിഷ്ടോപദേശങ്ങ
ളെ അവർ കൃത്യമായി അറിഞ്ഞിരിക്കേണമെന്നതു നിൎവ്വിവാദ സംഗ [ 6 ] തിയാണല്ലോ. ഇതരമാൎഗ്ഗങ്ങളെ ആക്ഷേപിക്കുന്ന പ്രവൃത്തി വൈ
ഷമ്യം കുറഞ്ഞതും ക്രിസ്തുമാൎഗ്ഗോപദേശങ്ങളെ ബുദ്ധ്യാനുഭവങ്ങൾക്കു
യുക്തമായ വിധം പ്രസ്താവിക്കുന്നതു വിഷമമേറിയൊന്നാണെന്നു
മുള്ളതു എനിക്കു അനുഭവസിദ്ധമായിട്ടുള്ളതാകുന്നു. അതുകൊണ്ടു
ഈ പുസ്തകങ്ങളിലെ രണ്ടാം ഭാഗങ്ങളിൽ ക്രിസ്തുമാൎഗ്ഗോപദേശങ്ങളെ
തെളിയിപ്പാൻ എന്നാലാവോളമുള്ള പരിശ്രമങ്ങൾ ചെയ്തിട്ടുണ്ടു.
എന്റെ കീഴിൽ ഹിന്തുമതം പഠിച്ചിരിക്കുന്നവൎക്കു ഒന്നാം ഭാഗത്തിൽ
അധികമായ നൂതനാഭിപ്രായങ്ങൾ കാണ്മാൻ തരമായിരിക്കയില്ലെ
ങ്കിലും രണ്ടാം ഭാഗവും പ്രത്യേകം മൂന്നാം ഭാഗവും അവൎക്കു വേണ്ടു
വോളം ഹൃദ്യമായ്തീരുമെന്നാണ് ഞാൻ ആശംസിച്ചിരിക്കുന്നതു.
ഈ പുസ്തകങ്ങളുടെ രചനാരീതിക്കു എന്റെ ഗുരുനാഥനായ ഡിൽ
ഗർ ഉപദേഷ്ടാവവൎകളുടെ "പ്രാൎത്ഥനകൾ" എന്നപുസ്തകമാണ്
മാതൃകയാക്കീട്ടുള്ളതെന്നും ആ പുസ്തകം വളരെ വിശേഷമായിട്ടുള്ളൊ
ന്നാണെന്നും എന്റെ പ്രസ്താവം കൂടാതെ തന്നെ അതു വായിച്ചിരി
ക്കുന്ന ഏവൎക്കും എളുപ്പത്തിൽ ഗ്രഹിക്കാവുന്നതാണല്ലോ. ആ പുസ്ത
കത്തിൽനിന്നു ഞാൻ പലതും എടുത്തു പ്രയോഗിച്ചിട്ടുമുണ്ടു. ഹിന്തു
മതോപദേശ വിവരണം എന്റെ ഗുരുനാഥനായ ഫ്രോണ്മയർ
ഉപദേഷ്ടാവവൎകളിൽനിന്നും ക്രിസ്തുമാൎഗ്ഗോപദേശ വിവരണം ഡിൽ
ഗർ ഉപദേഷ്ടാവവൎകളിൽനിന്നും എനിക്കു സിദ്ധിച്ചിരിക്കുന്ന വിദ്യാ
നുസരണമായിട്ടു തന്നേ എഴുതുവാൻ പരിശ്രമിച്ചിരിക്കുന്നു. എ
ന്റെ സ്വന്തം അദ്ധ്യയനാദ്ധ്യാപന ഫലങ്ങൾ മൂന്നാം ഭാഗത്തിൽ
സംക്ഷിപ്തമായി പ്രസ്താവിച്ചിട്ടുണ്ടു.

ഇപ്പോൾ ഇവ പ്രസിദ്ധം ചെയ്യുന്നതിലേക്കു എന്റെ മേധാവി
യായ ബാദർ ഉപദേഷ്ടാവവൎകൾ വളരെ പ്രയത്നിച്ചിരിക്കുന്നു.
അദ്ദേഹം പുസ്തകം മുഴുവനും വായ്ക്കയും അവിടവിടേ തിരുത്തിത്തരി
കയും ലോകോത്ഭവവിവരത്തിന്റെ രണ്ടാം ഭാഗം അദ്ദേഹം തന്നെ
എഴുതി ചേൎക്കുകയും ചെയ്തിരിക്കുന്നു. മേല്പറഞ്ഞ ഉപദേഷ്ടാക്കൾക്കു
ഞാൻ സൎവ്വദാ കൃതജ്ഞനായിരിക്കുന്നതോടു കൂടെ ഈ പുസ്തക രച
നയിൽ എനിക്കു സഹായികളായിരുന്ന മറ്റു ചിലരേയും ഞാൻ
നന്ദിയോടെ ഓൎത്തുകൊള്ളുന്നു. എന്നാൽ ഈ പുസ്തകങ്ങളിൽ വല്ല
അബദ്ധവും ഉണ്ടെങ്കിൽ ഞാൻ മാത്രമാണ് ഉത്തരവാദി. [ 7 ] നിട്ടൂർ ബാസ്സൽമിശ്ശ്യൻ സെമിനറിയിൽ ഞാൻ ഹിന്തുമതം പ
ഠിപ്പിച്ചിരുന്ന സമയം ആ വിഷയത്തെപ്പറ്റി യൂറോപ്യരും നാട്ടുകാ
രുമായ വിദ്വാന്മാർ ഇംഗ്ലീഷ്ഭാഷയിൽ എഴുതീട്ടുള്ള പല വിശിഷ്ട
പുസ്തകങ്ങളെ വായിപ്പാനും ആരാഞ്ഞറിവാനും സംഗതിവന്നിട്ടുണ്ടാ
യിരുന്നു. അതോടുകൂടെ ദുൎല്ലഭം ചിലസംസ്കൃത ഗ്രന്ഥങ്ങളേയും ആ
കാലത്തു തന്നെ വായിപ്പാനിടയായിട്ടുണ്ട്. എങ്കിലും അഭിപ്രായ
വ്യത്യാസങ്ങളുള്ള സംഗതികളിലെല്ലാം ഞാൻ നാട്ടുകാരെയാണ് അ
നുകരിച്ചിട്ടുള്ളതു.

ചിലസംസ്കൃത പദ്യങ്ങളെയോ ഏതാൻ വാക്യങ്ങളേയോ ഈ പു
സ്തകത്തിൽ ഉദ്ദാഹരിക്കാഞ്ഞതു നന്നായില്ല എന്നു ചിലൎക്കുതോന്നാ
നിടയുണ്ടെങ്കിലും ഭാഷ്യങ്ങളോടു കൂടിയ സംസ്കൃത പുസ്തകങ്ങൾ
ഇക്കാലത്തു സുലഭമാകയാൽ ആവക ഉദ്ദാഹരണങ്ങൾ പുസ്തക ദൈ
ൎഘ്യം നിമിത്തം അനാവശ്യമാണന്നതിനു വാദമില്ലല്ലോ. എന്നാൽ
അവയുടെ ഭാഷാന്തരവും ഒത്തുവാക്യങ്ങളും അവിടവിടെ പറഞ്ഞി
ട്ടുണ്ടു.

ആയുരാരോഗ്യങ്ങൾ ദൈവകൃപയാൽ സിദ്ധിച്ചുവെങ്കിൽ ഈ
പുസ്തകങ്ങൾ എല്ലാം എഴുതി തീൎക്കാവുന്നതാകുന്നു. ക്രൂശിക്കപ്പെട്ട എ
ന്റെ കൎത്താവിന്റെ മഹത്വത്തെ പ്രദൎശിപ്പിക്കുന്നതിലേക്കു ഇവയും
കൂടെ ഒരു ലഘുസാഹിത്യമായി ഭവിക്കണമെ എന്ന പ്രാൎത്ഥന
യോടെ ഇവറ്റെ പ്രസിദ്ധം ചെയ്യുന്നു. അവൻ

"ലോകത്തിന്റെ വെളിച്ചം ആകുന്നു."

B.G.M. Seminary,
Nettur,
29th Nov. 1905.
Lawrence Purathur. [ 9 ] ലോകോത്ഭവം.

ലോകോല്പത്തിയെപ്പറ്റിയുള്ള വിവരങ്ങൾ അ
തതു മതങ്ങളിൽ (അവ എത്ര കുറവുള്ളവയായിരു
ന്നാലും) ഉള്ള ദൈവവിശ്വാസത്തോടു എത്രയും
യോജിച്ചു നില്ക്കുന്നു. ക്രിസ്തീയ ദൈവവിശ്വാസ
ത്തിന്റെ ശക്തിയും സാരവും ശുദ്ധിയും ലോകോ
ത്ഭവ പ്രസ്താവനയുടെ ഉത്ഭവം ഉദ്ദേശം പ്രാമുഖ്യത
എന്നിവറ്റിലും കൂടെ പ്രത്യക്ഷമായ്വരുന്നു. ലോകം
വിശേഷാൽ മനുഷ്യന്റെ വാസസ്ഥാനവും പ്രവൎത്ത
നാസ്ഥലവും ആകകൊണ്ടും മനുഷ്യൻ ഉത്തമ സൃഷ്ടി
യാകകൊണ്ടും ലോകോല്പത്തിയെകുറിച്ചുള്ള ഉപ
ദേശത്തിന്നും ശ്രേഷ്ഠ പുരുഷാൎത്ഥോപദേശത്തിന്നും
തമ്മിൽ സംബന്ധമുണ്ടു. ഇതെല്ലാം വിചാരി
ച്ചാൽ ലോകോല്പത്തിയേയും അതിന്റെ സംസ്ഥി
തിയേയുംകുറിച്ചുള്ള ശരിയായ ഉപദേശം എത്ര
യോ സാരമുള്ളതെന്നും അതിനേകുറിച്ചുള്ള അബദ്ധ
ധാരണയാൽ ദൈവത്തെക്കുറിച്ചും മനുഷ്യനെക്കുറി
ച്ചുമുള്ള നമ്മുടെ ധാരണ വഷളായി പോകുമെന്നും
തെളിയും. അതുകൊണ്ടു ലോകോല്പത്തിയെകുറി
ച്ചുള്ള സത്യവിവരം കണ്ടെത്തുവാൻ നാം യത്നിക്കേ
ണ്ടതാകുന്നു. നാം ഒന്നാമതു ഹിന്തുമാൎഗ്ഗത്തിലേയും
രണ്ടാമതു ക്രിസ്തീയമാൎഗ്ഗത്തിലേയും ലോകോല്പത്തി
യെകുറിച്ചുള്ള ഉപദേശങ്ങൾ വിവരിച്ചശേഷം മൂന്നാ [ 10 ] മതു അവ തമ്മിലുള്ള ഭേദാഭേദങ്ങളെ കാണിച്ചു
ലോകോല്പത്തിസംബന്ധമായ സത്യോപദേശം ഏ
തെന്നു തെളിയിപ്പാൻ പരിശ്രമിക്കുന്നു.

I. ഹിന്തുമാൎഗ്ഗത്തിലെ ലോകോത്ഭവ
വിവരം.

A. വേദസംഹിതകളിലെ ലോകോത്ഭവ
വിവരം.

a. ഋഗ്വേദ മന്ത്രങ്ങളിലെ വിവരം.

ഹിന്തുക്കളുടെ നാലു വേദങ്ങളിലോരോന്നിന്നു മ
ന്ത്രം, ബ്രാഹ്മണം, ഉപനിഷത്തു എന്നീ വിഭാഗങ്ങൾ
ഉണ്ടു. മന്ത്രങ്ങളിൽ ഋഗ്വേദമന്ത്രമാകുന്നു മുഖ്യം.
മന്ത്രങ്ങൾ അധികം പ്രാൎത്ഥനയും സ്തുതിയുമാകകൊ
ണ്ടു അവയിൽ ലോകോത്ഭവവിവരങ്ങൾ വളരെ
യില്ല. ദുൎല്ലഭം ചിലതുള്ളതു പ്രസ്താവിക്കാം.

"ഒന്നാമതു ബ്രാഹ്മണസ്പതി ഇല്ലായ്മയിൽനിന്നു
ദേവന്മാരെ ഉത്ഭവിപ്പിച്ചു. അതിൽപ്പിന്നെ ഉല്പാ
ദകശക്തിയാൽ ദിക്കുകളും അവയിൽനിന്നു ഭൂമിയും
ഭൂമിയിൽനിന്നു എല്ലാ ജീവജാലങ്ങളും ഉണ്ടായി"
എന്നു ഒരിടത്തു പറയുന്നു. വേറൊരു മന്ത്രത്തിൽ
വിശ്വകൎമ്മാവാകുന്നു ലോകത്തെ നിൎമ്മിച്ചതെന്നു
കാണുന്നു. പ്രാചീന ആൎയ്യർ പ്രാൎത്ഥനയാൽ തങ്ങ
ളുടെ ആവശ്യതകളെ ദേവന്മാരിൽ നിന്നു പ്രാപി
പ്പാൻ പരിശ്രമിച്ചുവരികമാത്രം ചെയ്തുകൊണ്ടു
ലോകോത്ഭവത്തെക്കുറിച്ചു വളരെ ആലോചിച്ചിട്ടി [ 11 ] ല്ലെന്നു തോന്നുന്നു. പിന്നീടു തത്വജ്ഞാനോല്പദന
കാലത്തായിരുന്നു ലോകമെന്തന്നും അതു ഉത്ഭവി
ച്ചതെങ്ങിനേയെന്നും ആലോചിച്ചു തുടങ്ങിയതു.
അതുകൊണ്ടു പ്രാചീനമാൎഗ്ഗത്തിൽ ലോകോത്ഭവ
വിവരം അത്രകാണുന്നില്ല. ദുൎല്ലഭം ചിലസ്ഥലത്തു
ദേവന്മാരുടെ ശ്രേഷ്ഠതയെ പുകഴ്ത്തുമ്പോൾ ലോക
സൃഷ്ടിയെയും അവരിൽ ചിലൎക്കു ആരോപിച്ചി
രിക്കുന്നു.

നാസദീയ സൂക്തത്തിന്റെ രചകൻ ലോകത്തി
ന്റെ ആദി കാരണം കാമമാണന്നും നാസ്തിക്കും
അസ്തിക്കും തമ്മിലുള്ള സംബന്ധം കാമത്താലുണ്ടായി
എന്നും പറഞ്ഞിരിക്കുന്നു. ആ സൂക്തത്തിലെ വിവ
രം താഴെ ചേൎക്കുന്നു.
"അന്നു അസത്തും ഇല്ല സത്തും ഇല്ലായിരുന്നു.
1. ആകാശവും ഇല്ല സ്വൎഗ്ഗവുമില്ലായിരുന്നു.
അന്നു എന്തു ചലിച്ചു കൊണ്ടിരുന്നു. എവിടെ
ആരുടെ വീട്ടിൽ?
അതു വെള്ളമോ ഗംഭീരഗഹനമോ ആയിരു
ന്നതു?
2. അന്നു മരണവും ഇല്ല. അമൃതവും ഇല്ലായി
രുന്നു.
അന്നു അഹോരാത്രവിലാസവും ഇല്ലായിരുന്നു.
അവാതമായും നിജാധീനമായും ഏകമെന്നു
ള്ളതു ശ്വസിച്ചുകൊണ്ടിരുന്നു.
ഈ ഏകമൊഴികെ മറ്റൊന്നുമുണ്ടായിരുന്നില്ല.
3. ആദിയിൽ തമസ്സാൽ ചുറ്റപ്പെട്ട തമസ്സുണ്ടാ
യിരുന്നു. [ 12 ] സകലവും വേർതിരിച്ചു കൂടാതവണ്ണം വെള്ള
മായിരുന്നു.
അന്നു ശൂന്യത്താൽ ചുറ്റപ്പെട്ട ശൂന്യം ഏതാ
യിരുന്നുവോ.
ആ ഏകം തപസ്സിനാൽ ഏറ്റവും അധികം
വൎദ്ധിച്ചു വന്നു.
4. അങ്ങിനെയിരിക്കെ ആദിയിൽ കാമം ഉളവാ
യ്വന്നു.
ഇതു മനസ്സിന്റെ ഒന്നാമത്തെ ബീജം ആയി
രുന്നു
ഹൃദയത്തിൽ ഭക്തിപൂൎവ്വം ധ്യാനിച്ചു കൊണ്ടു
വിദ്വാന്മാർ
ഇതു സത്തിന്നും അസത്തിന്നും തമ്മിലുള്ള ബ
ന്ധമാകുന്നു എന്നു കണ്ടറിഞ്ഞിരിക്കുന്നു.
5. ഇങ്ങിനെ നിശ്ചൈതന്യജീവനെ കാണിച്ച
രശ്മികൾ എവിടേയായിരുന്നു? അന്നു ജഗ
ത്തെവിടേയായിരുന്നു? അതിന്റെ ഉത്ഭവ
രഹസ്യം ആൎക്കറിയാം.
6. അതുണ്ടാക്കപ്പെട്ടതോ ഉണ്ടാക്കപ്പെടാത്തതോ?
ഇതു അത്യുന്നതനായ സൎവ്വജ്ഞൻ അറിയു
മായിരിക്കും. പക്ഷെ അവനും അറികയി
ല്ലെന്നു വരുമോ? (ഡിൽഗർ: ഉപ: ഭാ:)

ഈ സൂക്തത്തിന്റെ അന്ത്യഭാം ഗേനാക്കിയാൽ
ലോകോത്ഭവരഹസ്യം മനുഷ്യന്നു അഗ്രാഹ്യമാണെ
ന്നു കാണുന്നു. ഋഗ്വേദത്തിലെ ശ്രുതിപ്പെട്ട പുരു
ഷസൂക്തത്തിൽ ലോകോത്ഭവത്തെക്കുറിച്ചു പറ
ഞ്ഞതു താഴെ ചേൎക്കുന്നു. [ 13 ] ഈ സൂക്തം വളരെ നൂതനമാകുന്നു എന്നു വിദ്വാ
ന്മാർ അഭിപ്രായപ്പെട്ടിരിക്കുന്നു.
1. പുരുഷൻ സഹസ്രശീൎഷവും ഉള്ളവനത്രെ
ആകുന്നു.
ആയിരം കണ്ണുകളും ആയിരം കാലുകളുമുള്ള
വൻ തന്നേ.
അവൻ ഭൂമിയെ എല്ലാടവും ചുറ്റിമറെക്കുന്നു.
പത്തു വിരൽ വിശാലമായി അതിനെ കവി
ഞ്ഞു നില്ക്കുന്നു.
2. പുരുഷനായവൻ ഈ വിശ്വമത്രെ ആകുന്നു.
ഭൂതമായതും ഭവ്യമായതും എല്ലാം അവനത്രെ.
അമൃതത്വവും അവന്റെ കൈവശമായിരി
ക്കുന്നു.
അന്തംകൊണ്ടു അവൻ ആരോഹണം പ്രാപി
ക്കുന്നതു കൊണ്ടത്രെ.
3. അവന്റെ മഹിമ ഇത്രോടം തന്നെയാകുന്നു.
എങ്കിലും പുരുഷൻ അതിനേക്കാൾ വലിയ
വൻ തന്നേയാകുന്നു.
സൎവ്വഭൂതങ്ങളും അവന്റെ കാലംശം ആകുന്നു.
അവന്റെ മുക്കാലംശം സ്വൎഗ്ഗത്തിൽ അമൃത
മായതു തന്നേ.
4. മുക്കാൽ അംശമുള്ളവനായി പുരുഷൻ ഉദി
ച്ചിരിക്കുന്നു.
പിന്നെ ഇഹത്തിൽതന്നേ അവന്റെ കാലം
ശം ഉളവായ്വന്നു:
അവിടെ നിന്നവൻ എല്ലാടവും വിക്രമിച്ചി
രിക്കുന്നു. [ 14 ] ഭക്ഷിക്കയും ഭക്ഷിക്കാതിരിക്കയും ചെയ്യുന്നതി
ന്നടുക്കലേക്കു തന്നേ.
5. അവനിൽനിന്നു വിരാട്ടായവൻ ഉത്ഭവിച്ചു
വന്നു.
പിന്നെ വിരാട്ടിൽനിന്നു പുരുഷൻ ജനിച്ചു
വന്നു.
അവൻ ജനിച്ചതു മുതല്ക്കു മുമ്പിലും പിമ്പി
ലും ഭൂമിയെ കവിഞ്ഞു നില്ക്കുന്നവനാകുന്നു.
6. ദേവന്മാർ പുരുഷനെ ഹവിസ്സാക്കിക്കൊണ്ടു
പണ്ടൊരുയാഗം അനുഷ്ഠിച്ചു വന്നാറെ
അവന്നു വസന്തകാലം ആജ്യമായും
ശരത്ത് ഹവിസ്സായും ഗ്രീഷ്മം വിറകായും ഇ
രുന്നു.
7. ബൎഹിസ്സ് എന്ന കുശ കുശപ്പുല്ലിന്മേൽ അന്നു
അവർ ആദിയായി ജനിച്ച പുരുഷനെ അല
ങ്കരിച്ചു:
അവന്മുഖാന്തരം സാദ്ധ്യന്മാരും ഋഷികളും
ആയദേവന്മാർ യാഗം കഴിച്ചു വന്നു.
8. അന്നു ഈ സൎവ്വഹൂതം എന്നുള്ള യാഗത്തിൽ
നിന്നു.
പൃഷദാജ്യം എന്നു ഇറ്റുവീഴുന്ന ഘൃതം സംഭ
രിക്കപ്പെട്ടുവന്നു:
വായുവിൽ ചരിച്ചു വരുന്ന മൃഗങ്ങളും അവൻ
സൃഷ്ടിച്ചു.
കാട്ടുമൃഗങ്ങളും നാട്ടുമൃഗങ്ങളും എല്ലാം ഒരു
പോലെ തന്നേ. [ 15 ] 9. ആ സൎവ്വഹൂതം എന്ന യാഗത്തിൽ നിന്നു
ഋക്കുകളും സാമമന്ത്രങ്ങളും ഉത്ഭവിച്ചു വന്നു.
ഛന്ദസ് എന്ന മന്ത്രങ്ങളും അതിൽനിന്നു പി
റന്നു വന്നു.
യജ്ജുസൂക്തങ്ങളും അതിൽനിന്നു ജനിച്ചിരി
ക്കുന്നു.
10. അതിൽനിന്നു കുതിരകളും ഉത്ഭവിച്ചു വന്നു.
രണ്ടു വരിപ്പല്ലുള്ള സകല മൃഗങ്ങളും തന്നേ.
ഗോക്കളും അവനിൽനിന്നു ജനിച്ചു സത്യം.
ചെമ്മരിയാടുകളും കോലാടുകളും അതിൽനി
ന്നു പിറന്നിരിക്കുന്നു.
11. അന്നു പുരുഷനെ വിഭാഗിച്ചു വെച്ചപ്പോൾ
എത്രഭാഗങ്ങളായി അവനെ പകുത്തു കള
ഞ്ഞു?
അന്നു അവന്റെ മുഖമെന്തു അവന്റെ കൈ
കളുമെന്തു?
അന്നു അവന്റെ തുടകളും കാലുകളുമെന്താ
യിരുന്നു?
12. അവന്റെ മുഖം ബ്രാഹ്മണൻ തന്നേയായി
രുന്നു.
അവന്റെ ഭുജങ്ങൾ രാജന്യൻ എന്നക്ഷത്രി
യൻ തന്നേ.
അവന്റെ തുടകൾ വൈശ്യനുമായിരുന്നു.
അവന്റെ കാലുകളിൽനിന്നു ശൂദ്രൻ ഉളവാ
യ്വന്നു.
13. അവന്റെ മനസ്സിൽനിന്നു ചന്ദ്രൻ ഉത്ഭവി
ച്ചു വന്നു. [ 16 ] അവന്റെ കണ്ണുകളിൽനിന്നു സൂൎയ്യൻ ജനിച്ചു.
അവന്റെ മുഖത്തിൽനിന്നു ഇന്ദ്രനും അഗ്നി
യുമത്രെ.
അവന്റെ പ്രാണനിൽനിന്നു വായുവും ജനി
ച്ചു വന്നു.
14. അവന്റെ നാഭിയിൽനിന്നു അന്തരിക്ഷം
ഉണ്ടായി.
സ്വൎഗ്ഗം അവന്റെ ശിരസ്സിൽനിന്നു ജനിച്ചു.
ഭൂമി അവന്റെ കാലുകളിൽനിന്നും നാലുദിക്കു
കളും
അവന്റെ ശ്രോത്രത്തിൽനിന്നും എന്നിങ്ങി
നെ അവൻ ലോകങ്ങളെ സൃഷ്ടിച്ചു.
15. ദേവന്മാർ പണ്ടു യാഗം കഴിച്ചു കൊണ്ടു
പുരുഷനെ യാഗപ്പശുവാക്കി കെട്ടിയപ്പോൾ
ചുറ്റുവട്ടത്തിൽ ഏഴ് പരിധികളും
മുവ്വേഴു സമിത്തുകളും ഉണ്ടായിരുന്നു.
16. ദേവന്മാർ യജ്ഞം കഴിച്ചുകൊണ്ടു യജ്ഞം
സ്ഥാപിച്ചു.
ഇവ്വണ്ണം പണ്ടു പണ്ടേ ധൎമ്മങ്ങളായിരുന്നു.
ഈ മഹിമയുള്ളവർ സ്വൎഗ്ഗം പ്രാപിച്ചു സത്യം.
പൂൎവ്വ സാദ്ധ്യന്മാരായ ദേവന്മാരുള്ള സ്വൎഗ്ഗം
തന്നേ.

ഇതോടു കൂടെ ഋഗ്വേദസംഹിതയിൽ കാണുന്ന
മുഖ്യ ലോകോത്ഭവവിവരങ്ങൾ സമാപിക്കുന്നു. മീതെ
പ്രസ്താവിച്ച പുരുഷസൂക്തത്തിൽ സകലവും യാഗ
ത്താലുണ്ടായ്വന്നു എന്നു സ്ഥാപിക്കുന്നു. ഇതിൽ ചില [ 17 ] സംഗതികൾ തിരുവെഴുത്തിലെ സൃഷ്ടിവിവരത്തിലു
ള്ള ചിലസംഗതികളോടു തുല്യമാകുന്നു. അതിനേ
പ്പറ്റി പിന്നെ പറയുന്നതാകുന്നു.

b. ബ്രാഹ്മണങ്ങളിൽ കാണുന്ന ലോകോല്പത്തിവിവരങ്ങൾ.

ബ്രാഹ്മണങ്ങളിൽ അനവധി വിവരങ്ങൾ കാണു
ന്നുണ്ടു. അവറ്റെ ആകെ ഇവിടേ പ്രസ്താവിപ്പാൻ
തരമില്ല. ദുൎല്ലഭം ചില മുഖ്യ ദൃഷ്ടാന്തങ്ങൾ മാത്രം
പറയുന്നു.

പ്രജാപതിയെ സംബന്ധിച്ച വിവരങ്ങൾ
(തൈത്തരീയ ബ്രാഹ്മണം II. 3, 1–3).

"ഞാൻ വൎദ്ധിച്ചു പെരുകട്ടെ എന്നു പ്രജാപതി
ആഗ്രഹിച്ചു അവൻ തപസ്സു ചെയ്തു. അവൻ ഗൎഭി
ണിയെപ്പോലെയായി അതു കരുവായ്തീൎന്നപ്പോൾ
അവൻ തളൎന്നു ക്ഷീണിച്ചു പോയി. അവന്റെ
ശ്വാസം ജീവനായ്തീൎന്നു. ആ ശ്വാസം കൊണ്ടു
അസുരന്മാരെ നിൎമ്മിച്ചു. അവൻ അസുരന്മാരെ
സൃഷ്ടിച്ചപ്പോൾ പിതാവായ്തീൎന്നു അതിൽപ്പിന്നെ പി
തൃക്കളെ ഉത്ഭവിപ്പിച്ചു (അതുകൊണ്ടു ദൈവത്തിന്നു
പിതൃക്കളുടെ പിതാവു എന്നു പേർ വന്നു). പിതൃ
ക്കളെ സൃഷ്ടിച്ചശേഷം അവൻ ആലോചനയോടു
കൂടെ മനുഷ്യരെ സൃഷ്ടിച്ചു പിന്നെ ദേവന്മാരെയും
സൃഷ്ടിച്ചു".

പ്രജാപതി ഭൂ എന്നു പറഞ്ഞപ്പോൾ ഭൂമിയും ഭൂവ
എന്നു പറഞ്ഞപ്പോൾ വായുവും സ്വ എന്നു പറ
ഞ്ഞപ്പോൾ സ്വൎഗ്ഗവും (ആകാശവും) ഉത്ഭവിച്ചു. [ 18 ] (തൈത്തരീയ ബ്രാഹ്മണം II. 2, 9. 1. ff.) ആ
രംഭത്തിൽ പ്രപഞ്ചം ഒന്നും അല്ലായിരുന്നു. ആ
കാശവും വായുമണ്ഡലവും ഭൂമിയും അന്നുണ്ടായി
രുന്നില്ല. ഇങ്ങിനേ അസത്തായിരുന്നപ്പോൾ ഞാൻ
ഉണ്ടാകട്ടെ എന്നു ആഗ്രഹിച്ചു. അങ്ങിനേ ആഗ്ര
ഹവും ആഗ്രഹത്തിൽനിന്നു പുകയും അഗ്നിയും വെ
ളിച്ചവും രശ്മിയും ജ്വാലയും ഉണ്ടായി. പിന്നെ അതു
മേഘത്തെപ്പോലെ കട്ടിയായി. അതിന്റെ കോശ
ങ്ങളിൽനിന്നു വെള്ളം ഉണ്ടായി. അതു സമുദ്രമാ
യ്തീൎന്നു. അതിന്റെ ശേഷം ദശഹോത്രി ഉത്ഭവിച്ചു.
പ്രജാപതിയാകുന്ന ദശഹോത്രി (ഇതു പ്രപഞ്ചം)
അന്നു വെള്ളമായിരുന്നു. അതിൽപ്പിന്നെ ഞാൻ
ജനിച്ചതെന്തിനു? എനിക്കു സഹായമില്ലല്ലോ എ
ന്നു പറഞ്ഞു പ്രജാപതി വിലപിച്ചു വെള്ളത്തിൽ
വീണു അവന്റെ കണ്ണുനീർ ഭൂമിയായ്തീൎന്നു. അവൻ
തുടെച്ചു എറിഞ്ഞ കണ്ണുനീർ വായു മണ്ഡലമായ്തീൎന്നു.
അവൻ മേലോട്ടു തുടെച്ചു എറിഞ്ഞ കണ്ണുനീർ ആ
കാശമായി. അവന്റെ കണ്ണുനീരിൽ നിന്നുണ്ടായ
വെക്കു രോദസി എന്നു പേർ. ഭൂമിയെനിൎമ്മിച്ച
ശേഷം ഞാൻ വൎദ്ധിക്കട്ടെ എന്നു പ്രജാപതി ആ
ഗ്രഹിച്ചു. അവന്റെ നാഭിയിൽനിന്നു അസുരന്മാ
രുണ്ടായി അവൎക്കു അവൻ മൺപാത്രത്തിൽ ഭക്ഷ
ണം കൊടുത്തു. അന്നു അവന്നുണ്ടായ ശരീരം ഏറി
ഞ്ഞു കളഞ്ഞു. അതിനാൽ അണ്ഡാകാരം ഉണ്ടായി.
പിന്നെ അവന്റെ തപോബലം കൊണ്ടും വൈരാ
ഗ്യം കൊണ്ടും അനേക ജീവജാലങ്ങളെ ഉണ്ടാക്കി.
അവെക്കു മരവിയിൽ പാൽ കറന്നുകൊടുത്തു. അതി [ 19 ] ന്റെ ശേഷം ആ ശരീരത്തെ അവൻ എറിഞ്ഞു കള
ഞ്ഞു. അതു ചന്ദ്രപ്രഭയായ്തീൎന്നു. തന്റെ തോളിൽ
നിന്നു കാലങ്ങളെ ഉണ്ടാക്കി. പിന്നെ വായിൽനിന്നു
ദേവന്മാരെ ഉണ്ടാക്കി. ദേവന്മാൎക്കു പൊൻതളിക
യിൽ സോമരസം പകൎന്നു കൊടുത്തു. അവന്റെ
ആ ശരീരത്തെ അവൻ എറിഞ്ഞു കളഞ്ഞു.

അസത്തു (Non—existing) എന്നതിൽനിന്നു മന
സ്സു ഉണ്ടായി. മനസ്സു പ്രജാപതിയെ സൃഷ്ടിച്ചു.
പ്രജാപതി മറ്റുള്ള സന്താനങ്ങളെയും ഉണ്ടാക്കി.
ഉണ്ടായതൊക്കയും മനസ്സിൽ നിന്നുണ്ടായി.

ശതപതബ്രാഹ്മണം VIII. 5, 2. 6 ൽ മനു
ഷ്യൻ പ്രജാപതിയുടെ ആത്മാവിൽനിന്നുത്ഭവിച്ചു
എന്നും മൃഗങ്ങൾ അവന്റെ ശ്വാസത്തിൽനിന്നുത്ഭ
വിച്ചു എന്നും കാണുന്നു. അതു മുഖ്യമായ ഒരു സം
ഗതിയാകുന്നു.

തൈത്തരീയ I. 1, 3. 5 ൽ പ്രജാപതി പന്നിയുടെ
രൂപം എടുത്തിട്ടാകുന്നു സൃഷ്ടികളെ ഒക്കെയും ഉണ്ടാ
ക്കിയതു എന്നു പറയുന്നു. ഇതിന്നു തുല്യമായ വിവരം
ശതപതബ്രാഹ്മണത്തിലും കാണുന്നുവെങ്കിലും പ
ന്നിയായവതരിച്ചു എന്നു കാണുന്നില്ല. പന്നി (എമു
ഷൻ) തന്നേ ഭൂമിയെ ഈ നിലയിൽ വരുത്തി എന്നു
കാണുന്നു. പ്രജാപതി പിന്നെ തന്റെ ഈ ജോടി
നാൽ (ഭൂമിയും പന്നിയും) ഭാഗ്യവാനായി. ശതപത
VII. 5, 1 ൽ പ്രജാപതി കൂൎമ്മമായിട്ടു ഭൂമിയെ നിൎമ്മി
ച്ചു എന്നു വായിക്കുന്നു.

തൈത്തരീയ ആരണ്യകം I. 23, 4 ൽ മേല്പറ
ഞ്ഞ കൂൎമ്മവും പ്രജാപതിയുമായിട്ടു ഒരു വാദ പ്രതി [ 20 ] വാദം നടന്നു. കൂൎമ്മം പ്രജാപതിയെക്കാൾ മുമ്പേ
ഉണ്ട് എന്നു പറഞ്ഞിരിക്കുന്നു.

ശതപതബ്രാഹ്മണം II. 5, 1 ൽ ലോകോല്പ
ത്തിയെപ്പറ്റി പറഞ്ഞിരിക്കുന്നതു താഴെചേൎക്കുന്നു.
അതിന്റെ ആരംഭം മീതെ പ്രസ്താവിച്ച വിവരങ്ങളെ
പോലെ തന്നേയാണെങ്കിലും പിൻവരുന്ന അംശ
ങ്ങളിൽ കുറെ ഭേദം കാണുന്നു.

ആരംഭത്തിൽ ഈ പ്രപഞ്ചം പ്രജാപതി തന്നേ
യായിരുന്നു. ഞാൻ എങ്ങിനെ വൎദ്ധിച്ചു പെരുകു
മെന്നു അവൻ ആലോചിച്ചു തപസ്സു ചെയ്തു. അ
പ്പോൾ ജീവജാലങ്ങളൊക്കയും ഉണ്ടായി അവ പക്ഷി
കളായിരുന്നു. അവനശിച്ചു പോയി. പ്രജാപതിക്കു
ഏറ്റവും അടുത്തിരിക്കുന്ന ജീവി മനുഷ്യനാകുന്നു. പി
ന്നെയും പ്രജാപതി ഞാൻ ഏകനായി തന്നേ ഇരി
ക്കുന്നുവല്ലോ എന്നു വിചാരിച്ചു രണ്ടാംതരം ജീവജാ
ലങ്ങളെ സൃഷ്ടിച്ചു. അവ ചെറിയ ഇഴജാതികളായി
രുന്നു. മൂന്നാം വൎഗ്ഗം ജീവജാലങ്ങളെയും ഉണ്ടാക്കി.
അവയൊക്കയും നശിച്ചു പോയി. ഞാൻ ഉണ്ടാക്കു
ന്നവ ഒക്കെയും നശിക്കുന്നതിന്റെ കാരണം എന്തു
എന്നു പ്രജാപതി ആലോചിച്ചു. ഭക്ഷണമില്ലായ്ക
യാലാകുന്നു ഇവ നശിക്കുന്നതെന്നു മനസ്സിലായി അ
തുകൊണ്ടു പിന്നെ താൻ ഭക്ഷണങ്ങളെ ഉണ്ടാക്കി.

നാം മീതെ പ്രസ്താവിച്ച വിവരങ്ങളിലൊക്കയും
ലോകോല്പത്തിപ്രവൃത്തി പ്രജാപതി ഏകനായി
ചെയ്തു എന്നു പറഞ്ഞിരിക്കുന്നു. എന്നാൽ താഴെ
വരുന്ന വിവരത്തിൽ പ്രജാപതിക്കു പ്രവൃത്തിക്കേണ്ടു
ന്നതിന്നു അനേക സഹായകന്മാരുണ്ടായിരുന്നു എ [ 21 ] ന്നു കാണാം. തൈത്തരീയബ്രാഹ്മണം I. 6, 2 ൽ
കാണുന്നതിവ്വണ്ണം:—

പ്രജാപതി വിശ്വദേവകൾ്ക്കു ബലി കഴിച്ചു ജീവ
ജാലങ്ങളെ ഉണ്ടാക്കി അവ പിന്നീടു വൎദ്ധിച്ചു പെരു
കിയില്ല. അപ്പോൾ ഞാൻ ഇവയെ വൎദ്ധിപ്പിക്കട്ടേ
എന്നു അഗ്നി നിശ്ചയിച്ചു. അഗ്നി ഇതു നിശ്ചയി
ച്ചപ്പോൾ പ്രജാപതിക്കു വ്യസനം ഉണ്ടായി. പ്രജാ
പതി സന്താനങ്ങളെ ആഗ്രഹിച്ചിട്ടു ദുഃഖിച്ചു പ്രജാ
പതി അഗ്നിയെ ജനിപ്പിച്ചു. സോമൻ ഉല്പാദക
ശക്തിയെ പുറപ്പെടുവിച്ചു. അതിനാൽ സാവിത്രി
ഉണ്ടായി. ഇങ്ങിനേ ജാതമായവറ്റിൽ സരസ്വതി
സംസാര ശക്തിയെ പ്രവേശിപ്പിച്ചു. പൂഷാൻ അ
വറ്റെ തീറ്റിപ്പോററിവന്നു പ്രജാപതി തന്നേയാ
കുന്നു വൎഷം. വൎഷം മുഖാന്തരം ആകുന്നു പ്രജാപതി
എല്ലാറ്റെയും ജനിപ്പിച്ചതു. അപ്പോൾ മാരുത
ന്മാർ കോപിച്ചു ഞങ്ങളെ സഹായത്തിന്നു വിളിക്കാ
ഞ്ഞതെന്തു? എന്നു പറഞ്ഞു ഉണ്ടായതിനെ ഒക്കെ
നശിപ്പിച്ചു. മാരുതന്മാർ (മരുത്തുക്കൾ) എന്റെ
സന്താനങ്ങളെ ഒക്കെ നശിപ്പിച്ചല്ലോ എന്നു പ്രജാ
പതി ദുഃഖിച്ചു ഞാൻ ഇനി എങ്ങിനെ എല്ലാറ്റെ
യും ഉണ്ടാക്കുമെന്നു ആലോചിച്ചു അവന്റെ ഉല്പാദ
കശക്തി മൂട്ടയായ്തീൎന്നു. അവൻ അതിനെ സൂക്ഷി
ച്ചു വെച്ചു. അതിൽനിന്നു എല്ലാം ഉണ്ടായി.

ശതപതബ്രാഹ്മണത്തിലെ വേറൊരു വിവരം ഇ
വടേ ചേൎക്കുന്നു. ഈ വിവരത്തിൽ പ്രജാപതി മഹാ
അദ്ധ്വാനംകൊണ്ടു പ്രയാസത്തോടെ ലോകത്തെ
ഉളവാക്കി എന്നു കാണുന്നു (ശതപത II. 9, 1. 1 etc.). [ 22 ] പ്രജാപതി ജീവികളെതന്നിൽനിന്നു പുറപ്പെടു
വിച്ച ശേഷം ക്ഷീണിച്ചു കിടന്നു. ഞാൻ ഒഴിഞ്ഞ
പാത്രം പോലെയായി എന്നു അവൻ അനുഭവിച്ചു.
അവൻ ഉണ്ടാക്കിയവ ഒക്കെയും അവനെ വിട്ടു
പോയി. ഇവറ്റെ ഞാൻ സൃഷ്ടിച്ചതിനാൽ ഒഴി
ഞ്ഞവനായി ഞാൻ അവരെയുണ്ടാക്കി എങ്കിലും
എന്റെ ആന്തരം സാധിച്ചില്ല അവ പോയ്ക്കളഞ്ഞ
തിനാൽ അവെക്കു ഭക്ഷണവും ഭാഗ്യവും ഇല്ലാതെ
പോയല്ലോ അവറ്റെ മടക്കി വരുത്തുവാൻ എന്തു
വഴി എന്നിപ്രകാരം പ്രജാപതി ചിന്തിച്ചു പിന്നെ
എനിക്കു സന്താനങ്ങൾ വേണമെന്ന കാംക്ഷയോടെ
അവൻ ആരാധന ചെയ്തുകൊണ്ടു നടന്നു ഏകാദശ
നിയെ കണ്ടു അതിനേ അവൻ ബലികഴിച്ചു അ
പ്പോൾ പോയ്ക്കളഞ്ഞവയൊക്കെ മടങ്ങിവന്നു. അ
വൻ ബലികഴിച്ചശേഷം അവൻ അധികം പ്രശോ
ഭിതനായി.

വൎഷം എന്ന പ്രജാപതി എല്ലാറ്റെയും സൃഷ്ടിച്ചു
ശ്വാസമുള്ളവറ്റെയും ശ്വാസമില്ലാത്തവറ്റെയും
ദേവന്മാരെയും മനുഷ്യരെയും അവൻ ഉണ്ടാക്കി.
അവറ്റെ ഉണ്ടാക്കിയ ശേഷം അവൻ മരണത്തേ
ക്കുറിച്ചു ഭയപ്പെട്ടു. അതുകൊണ്ടു ഞാൻ എങ്ങിനെ
ഇവറ്റെ ഒക്കെയും എന്നിലേക്കു വലിച്ചു ഏകദേഹി
യായി സകല ജീവന്റെയും ആത്മാവായ്തീരുമെന്നു
ആലോചിച്ചു.

എല്ലാറ്റെയും ഉണ്ടാക്കുമ്പോൾ പ്രജാപതി മര
ണത്താലും കഷ്ടത്താലും ബാധിതനായപ്പോൾ [ 23 ] അവൻ ആയിരം വൎഷം തപസ്സുചെയ്തു മരണത്തിൽ
നിന്നും കഷ്ടത്തിൽനിന്നും ഉദ്ധാരണം പ്രാപിച്ചു.

മൃഗങ്ങളെ സൃഷ്ടിച്ചതിനെ സംബന്ധിച്ചു തൈ
ത്തരീയ ബ്രാഹ്മണത്തിൽ വായിക്കുന്നതിവ്വണ്ണം:—

പ്രജാപതി മൃഗങ്ങളെ ഉണ്ടാക്കിയശേഷം അവ
അവന്റെ വീട്ടിൽനിന്നു പുറപ്പെട്ടുപോയി. യാഗ
ത്തിന്നായി മടങ്ങിവന്നില്ല. ബലാല്ക്കാരേണ അവ
റ്റെ മടക്കിവരുത്തുവാൻ നോക്കി സാധിച്ചില്ല.
അവറ്റെ വളരേ പുകഴ്ത്തിപ്പറഞ്ഞു എന്നിട്ടും വന്നില്ല.
ഇന്ദ്രൻ അഗ്നി വിശ്വദേവകൾ എന്നിവരുടെ സഹാ
യത്തോടു കൂടെ അവറ്റെ മടക്കി വരുത്തുവാൻ നോ
ക്കി സാധിച്ചില്ല. പിന്നെ പ്രജാപതി മണ്ടിതളൎന്നു
ഒരിടത്തു കിടന്നു തന്റെ വിയൎപ്പു തുടെച്ചു ഒന്നായി
ക്കൂട്ടി അവ വെണ്ണയായ്തീൎന്നു അതിനേക്കൊണ്ടു പി
ന്നെ ബലികഴിച്ചു. അപ്പോൾ അഗ്നി എന്നെക്കൊ
ണ്ടു എല്ലാപണിയും ചെയ്യിപ്പിക്കുന്നുവെങ്കിലും യാഗ
ത്തിൽ എനിക്കു ഓഹരി തരുന്നില്ല എന്നു സങ്കടം
പറഞ്ഞു ഒടുക്കും അഗ്നി പ്രജാപതിയുടെ വയറ്റിൽ
ചെന്നു ഒളിച്ചു. യാഗത്തിൽ നിണക്കു ഓഹരിതരാ
മെന്നു പ്രജാപതി വാഗ്ദത്തം ചെയ്തപ്പോൾ മാത്രം
അഗ്നി പുറപ്പെട്ടുവന്നു.

സൃഷ്ടിക്കാധാരമായ അണ്ഡത്തെപ്പറ്റി ബ്രാഹ്മ
ണങ്ങളിൽ കാണുന്ന വിവരം താഴെ എഴുതുന്നു.

ദേവന്മാർ ഏഴുപുരുഷന്മാരെ ഉണ്ടാക്കി പിന്നെ
ഏഴിനേയും ഒന്നാക്കി. ഇവനാകുന്നു പ്രജാപതി
എന്നു പറയപ്പെടുന്ന പുരുഷൻ. പ്രജാപതി തപ [ 24 ] സ്സു ചെയ്തു വേദങ്ങൾ ഉണ്ടായി. പിന്നെ വെള്ളങ്ങ
ളിൽ അവൻ പ്രവേശിച്ചു. അതിനാൽ അണ്ഡം
ഉത്ഭവിച്ചു.

അണ്ഡത്തെപ്പറ്റി വേറെയൊരുവിവരം.

ആരംഭത്തിൽ പ്രപഞ്ചം വെറും വെള്ളമായി
രുന്നു. വെള്ളങ്ങൾ തപസ്സു ചെയ്തു. അപ്പോൾ
ഒരു സ്വൎണ്ണാണ്ഡം ഉണ്ടായി, അതു ഒരു വൎഷത്തോളം
വെള്ളങ്ങളുടെ മീതെ കിടന്നു. അപ്പോൾ പ്രജാ
പതി ഉണ്ടായി. അവൻ അതിനെ രണ്ടായി ഭാഗിച്ചു
തനിക്കു ശരണമില്ലായ്കയാൽ ഒരു വൎഷം അവൻ വെ
ള്ളത്തിൽ തന്നേ കിടന്നു. പിന്നെ അവൻ സംസാ
രിച്ചു ഭൂ എന്നു പറഞ്ഞപ്പോൾ ഭൂമിയും മറ്റും
ഉണ്ടായി.

ബ്രാഹ്മണങ്ങളിൽ ബ്രഹ്മം സൃഷ്ടാവാണെന്നു
സൂചിപ്പിക്കുന്ന വിവരം. ഗൊപതബ്രാഹ്മണത്തിൽ
പറയുന്നു.

സൃഷ്ടിക്കേണമെന്ന ആഗ്രഹം കൊണ്ടു ബ്രഹ്മം
കത്തി ജ്വലിപ്പാൻ തുടങ്ങി. ആ ഉഷ്ണം നിമിത്തം
ശരീരത്തിൽ വിയൎപ്പുണ്ടായി. അതു വെള്ളമായ്തീൎന്നു.
വെള്ളത്തിൽ സ്വന്തപ്രതിബിംബം കണ്ടപ്പോൾ
ബ്രഹ്മം മോഹിച്ചു. അപ്പോൾ പാദത്തിൽനിന്നു
ഭൂമിയും വയറ്റിൽനിന്നു ആകാശവും തലയിൽനിന്നു
സ്വൎഗ്ഗവും ഉണ്ടായി. വേറെ ഒരിടത്തു വിശ്വം ഒന്നാ
മതു ബ്രഹ്മം മാത്രമായിരുന്നു എന്നു വായിക്കുന്നു. [ 25 ] ശതപതബ്രാഹ്മണത്തിൽ ബ്രഹ്മം ലോകത്തി
ന്റെ പരോക്ഷനിദാനമായി ഭവിച്ചിരിക്കുന്നതി
വ്വണ്ണം:-

1. ആദിയിൽ ബ്രഹ്മം ഈ വിശ്വം ആയിരുന്നു.
അതു ദേവന്മാരെ സൃഷ്ടിച്ചിട്ടു ഈ ലോകങ്ങളിൽ അ
വരെ വിഭാഗിച്ചുവെച്ചു ഈ ലോകത്തിൽ അഗ്നി
യേയും അന്തരീക്ഷത്തിൽ വായുവിനേയും സ്വൎഗ്ഗ
ത്തിൽ സൂൎയ്യനേയും എന്നിപ്രകാരം തന്നേ.

2. അപ്പോൾ അതു ഏതു ലോകങ്ങൾ ഉയൎച്ച
ഏറിയിരിക്കുന്നുവോ അവറ്റിൽ ഉയരമേറിയ ദേവ
ന്മാരെ വിഭാഗിച്ചുവെച്ചു ഈ ദൃശ്യലോകങ്ങളും ഈ
ദേവന്മാരും ഏതുപ്രകാരമോ അതുപ്രകാരം ഏവ
യിൽ ഈ ദേവന്മാരെ ആക്കി വെച്ചിരിക്കുന്നുവോ
ആ ദൃശ്യലോകങ്ങളും ആ ദേവന്മാരും ആയിരുന്നു.

3. അപ്പോൾ ബ്രഹ്മം പരാൎദ്ധം എന്ന ഉയൎന്ന
മണ്ഡലത്തിലേക്കു ചെന്നു. പരാൎദ്ധത്തിലേക്കു ചെ
ന്നിട്ടു ഈ ലോകങ്ങളെ വ്യാപിപ്പാനായിട്ടു എങ്ങിനേ
കഴിയുമെന്നു ചിന്തിച്ചു. എന്നാറെ രൂപം നാമം
എന്ന രണ്ടിനാൽ അവറ്റെ വ്യാപിച്ചു യാതൊന്നിനു
പേരുണ്ടോ ആയ്തു നാമമാകുന്നു. പിന്നെയാതൊ
ന്നിന്നു നാമമില്ലാതെ ഇരിക്കുന്നുവോ യാതൊന്നിനെ
രൂപേണ രൂപമായി ഗ്രഹിച്ചറിയുന്നുവോ ആയതു
രൂപം തന്നേയാകുന്നു (ഡി: ഉ: ഭാ:).

ഇങ്ങിനെ ബ്രഹ്മം ലോകത്തിന്റെ ആദികാരണ
മായിരിക്കുന്നു എന്ന പ്രസ്താവം ബ്രാഹ്മണങ്ങളിൽ
ദുൎല്ലഭമായ്കാണുന്നുണ്ടുവെങ്കിലും ബ്രഹ്മത്തെ സംബ [ 26 ] ന്ധിച്ച പ്രസ്താവം ഉപനിഷത്തുകളിലാകുന്നു അധി
കം കാണുന്നതു.

c. ഉപനിഷത്തുകളിലെ ലോകോത്ഭവവിവരം.

ബൃഹദാരണ്യകോപനിഷത്തിലുള്ള വിവരം.
ആരംഭത്തിൽ ആത്മാവു പുരുഷരൂപത്തിലായി
രുന്നു. താൻ ചുറ്റും നോക്കി തന്നേ അല്ലാതെ
മറ്റാരെയും കണ്ടില്ല. അപ്പോൾ ഇതു ഞാനാകുന്നു
എന്നു പറഞ്ഞു. പിന്നെ അവന്നു ഭയമുണ്ടായി
ചുറ്റും നോക്കി ആരെയും കണ്ടില്ല. ആരുമില്ല
ല്ലോ പിന്നെ എന്തിനു ഭയപ്പെടുന്നു എന്നു പറഞ്ഞ
പ്പോൾ ഭയം തീൎന്നു. ഏകനായിരുന്നതുകൊണ്ടു
സന്തോഷം തനിക്കുണ്ടായിരുന്നില്ല. ഇനിയും ഒരാൾ
വേണമെന്നാഗ്രഹിച്ചു. തന്നേത്താൻ രണ്ടായി ഭാ
ഗിച്ചു. അതു പുരുഷനും സ്ത്രീയും ആയിരുന്നു. അ
വൻ അവളെ പരിഗ്രഹിച്ചു അതിനാൽ മനുഷ്യരു
ണ്ടായി. ഞാൻ അവനിൽനിന്നുണ്ടായതുകൊണ്ടു
അവൻ എന്നെ പരിഗ്രഹിക്കുന്നതു വിഹിതമല്ല.
ഞാൻ ഒളിക്കട്ടെ എന്നു അവൾ പറഞ്ഞു, അവൾ
പശുവായ്തീൎന്നു അപ്പോൾ അവൻ കാളയായ്തീൎന്നു.
ഇങ്ങിനെ പശുവൎഗ്ഗം ഉണ്ടായി. പിന്നെ അവൾ
പെൺ കുതിരയും അവൻ ആൺ കുതിരയും അവൾ
പെണ്ണാടും അവൻ ആണാടും ആയി, ഇങ്ങിനേ എ
ല്ലാ ജീവജാലങ്ങളും ഉത്ഭവിച്ചു.

താഴെ മണ്ഡൂക്യോപനിഷത്തു ഭാഷാന്തരം ചെ
യ്തു പ്രസ്താവിക്കുന്നു. [ 27 ] ഓം എന്നീ അക്ഷരം വിശ്വം ആകുന്നു. അതിൻ
വ്യാഖ്യാനം ആവിതു. ഭവിച്ചതു (ഭൂതം) ഭവിക്കുന്നതു
(വൎത്തമാനം) ഭവിപ്പതു (ഭാവി) എന്നു തന്നേ. സക
ലവും ഓംകാരമത്രെ ആകുന്നു. ത്രികാലത്തിന്നു അതീ
തമായതും ഓംകാരമത്രെ. എങ്ങിനെ എന്നാൽ ഈ
വിശ്വം ബ്രഹ്മം തന്നേയാകുന്നു. ഈ ആത്മാവു ബ്ര
ഹ്മമത്രെ ഈ ആത്മാവു ചതുഷ്പാത്താകുന്നു.

ഒന്നാം പാദം ജാഗ്രതാവസ്ഥയിലെ ആത്മാവു
തന്നേ അവൻ ബഹിഃപ്രജ്ഞനും ഏഴു അംഗമുള്ള
വനും പത്തൊമ്പതു ദ്വാരമുള്ളവനും സ്ഥൂലഭോഗി
യും മനുഷ്യൎക്കു സാമാന്യമുള്ള ബുദ്ധി എന്ന വിശ്വാ
നരനും ആകുന്നു.

രണ്ടാം പാദം സ്വപ്നാവസ്ഥയിലെ ആത്മാവു
തന്നേ. അവൻ അന്തഃപ്രജ്ഞനും ഏഴ് അംഗമുള്ള
വനും പത്തൊമ്പതു മുഖമുള്ളവനും പ്രവിക്തഭോഗി
യും തേജസ്സനും ആകുന്നു. ഉറങ്ങുന്നവൻ യാതൊരു
കാമം കാമിക്കാതെയും യാതൊരു സ്വപ്നം ദൎശിക്കാ
തെയും ഇരിക്കുന്ന അവസ്ഥക്കു സുഷുപ്തി എന്നു പേർ
ഉണ്ടു.

മൂന്നാമത്തെ പാദം സുഷുപ്തിഅവസ്ഥയിലെ
ആത്മാവത്രെ. അവൻ ഏകീഭൂതനും പ്രജ്ഞാഘ
നനും ആനന്ദമയനും ആനന്ദഭോഗിയും ചേതോ
മുഖനും പ്രജ്ഞനും തന്നേയാകുന്നു. ഇവൻ സൎവ്വേ
ശ്വരൻ. ഇവൻ സൎവ്വജ്ഞൻ ഇവൻ അന്തൎയ്യാമി
ഇവൻ സൎവ്വത്തിന്റെ യോനി എല്ലാ ഭൂതങ്ങൾ്ക്കും
ഉല്പത്തിയും അന്തവും ആകുന്നു. [ 28 ] അന്തപ്രജ്ഞവുമല്ല ബഹിഃപ്രജ്ഞവുമല്ല. ഉഭ
യപ്രജ്ഞവുമല്ല. പ്രജ്ഞാനകഘനവുമല്ല പ്രജ്ഞവു
മല്ല അപ്രജ്ഞവുമല്ല അദൃഷ്ടം അവ്യവഹാൎയ്യം അഗ്രാ
ഹ്യം അലക്ഷണം അവ്യപദേശ്യം ഏകാത്മാവിലുള്ള
പ്രതീതികൊണ്ടു മാത്രം അനുസരിച്ചു പ്രാപിപ്പാൻ
പാടുള്ളത് പ്രപഞ്ചോപശമം ശാന്തം ശിവം അദ്വൈ
തം എന്നിങ്ങിനെ നാലാം പാദം വിചാരിക്കേണ്ടതു.

ഈ ആത്മാവു അദ്ധ്യക്ഷരമായ ഓംകാരവും
അധിമാത്രയും ആകുന്നു. പാദങ്ങൾ മാത്രകളാ
കുന്നു. മാത്രകളും പാദങ്ങളാകുന്നതിവ്വണ്ണം: അകാ
രം ഉകാരം മകാരം.

ജാഗ്രതാവസ്ഥയിൽ ഇരിക്കുന്ന വൈശ്വാനരൻ
ഒന്നാം മാത്രയാകുന്ന അകാരം ആകുന്നു. ഇതു എ
ല്ലാ അക്ഷരങ്ങളിലും വ്യാപിക്കുന്നതും ആദിയായി
നില്ക്കുന്നതുമാകയാൽ ഇവ്വണ്ണം ഗ്രഹിച്ചറിയുന്നവൻ
ആരോ ആയവൻ സകലകാമങ്ങളെയും വ്യാപിച്ചു
ആദിയുള്ളവനായ്ഭവിക്കും.

സ്വപ്നാവസ്ഥയിലെ തേജസ്സൻ രണ്ടാം മാത്രയാ
കുന്ന ഉകാരമത്രെ. ഇതു ഉൽകൃഷ്ടവും മറ്റേ രണ്ടി
ന്നും മദ്ധ്യസ്ഥവും ആകയാൽ ഇതു ആർ ഗ്രഹിക്കുന്നു
വോ ജ്ഞാനം എന്നുള്ള സന്തതിയെ ഉൽകൎഷിക്കയും
സമാന മനസ്സുള്ളവനായി ഭവിക്കയും ചെയ്യും. അ
വന്റെ കുഡുംബത്തിൽ ബ്രഹ്മവിദ്യ ഇല്ലാത്തവൻ
ഉണ്ടാകയില്ല. മൂന്നാം മാത്രയായിരിക്കുന്ന മകാര
മോ പ്രാജ്ഞനായ സുഷുപ്തവ്യവസ്ഥയിലെ ആത്മാ
വത്രെ. ഇതു മറ്റേ രണ്ടു അക്ഷരങ്ങളെ സമാപി
ക്കുന്നതും തന്നിൽതന്നേ സംഗ്രഹിക്കുന്നതും ആക [ 29 ] യാൽ ഇവ്വണ്ണം ആർ ഗ്രഹിച്ചറിയുന്നുവോ ഈ വി
ശ്വം തന്നിൽതന്നെ സംക്ഷേപിച്ചിട്ടു സകല ഭൂത
ങ്ങളുടെ ഉല്പത്തിയും സംയോഗവും എന്നൎത്ഥമുള്ള
അപീതി ആയ്ഭവിക്കും.

നാലാമതു മാത്രയല്ല ഓംകാരം മുഴുവൻ തന്നേ
യാകുന്നു. അതു അവ്യവഹാൎയ്യം പ്രപഞ്ചോപശമം
ശിവം അദ്വൈതം ഇവ്വണ്ണം ആർ ഗ്രഹിച്ചറിയുന്നു
വോ ആത്മാവായി ആത്മാവിനാൽ ആത്മാവിൽ
പ്രവേശിച്ചു ലയിച്ചു പോകും ഇവ്വണ്ണം ഗ്രഹിച്ചറി
യുന്നവൻ തന്നേ.

ഒരുദാഹരണം ഛാന്ദോക്യോപനിഷത്തിൽ നി
ന്നു എടുത്തു പ്രസ്താവിക്കുന്നു.

ഈ സൎവ്വം ബ്രഹ്മം ആകുന്നു ഇതിൽനിന്നു അതു
ജനിച്ചു ഇതിൽ അതു ലയിച്ചു പോകും ഇതിൽ അതു
ശ്വസിക്കും. ഇവ്വണ്ണം ശാന്തമനസ്സോടെ ഉപാസി
ക്കേണ്ടതാകുന്നു. പുരുഷൻ സാക്ഷാൽ കൃതുമയൻ
ആകുന്നു. ഏതുപ്രകാരം പുരുഷൻ ഈ ലോക
ത്തിൽ കൃതുമയൻ ആകുന്നുവോ അതുപ്രകാരം ഈ
ലോകത്തിൽനിന്നു പിരിഞ്ഞു പോകുന്നേരവും ആ
കുന്നു എന്നിങ്ങിനേ നിരൂപിക്കേണ്ടതാകുന്നു.

അവൻ മനോമയനും പ്രാണശരീരിയും ഭാരൂപ
നും സത്യസങ്കല്പനും ആകാശാത്മനും ആകുന്നു.
എല്ലാ കൎമ്മവും എല്ലാകാമവും എല്ലാഗന്ധവും എ
ല്ലാ രസവും അതിൽ അടങ്ങിയിരിക്കുന്നു. ഈ വി
ശ്വം എല്ലാം തന്നിൽതന്നേ സംഗ്രഹിച്ചു അവാ
കിയും അനാദരനുമാകുന്നു. [ 30 ] അതു ഹൃദയത്തിൽ എന്റെ ആത്മാവാകുന്നു.
നെല്ലിന്മണിയെക്കാളൊ യവമണികളെക്കാളൊ കടു
കുമണികളെക്കാളൊ ചാമമണികളെക്കാളൊ ചാമ
മണിയുടെ കുരുവിനെക്കാളൊ ചെറിയതു തന്നേ.
അതു ഹൃദയത്തിൽ എന്റെ ആത്മാവു തന്നേ.
ഭൂമിയെക്കാളും ആകാശത്തെക്കാളും സ്വൎഗ്ഗത്തെക്കാ
ളും ഈ ലോകങ്ങളെക്കാളും വലിയതത്രെ.

അതിൽ സകലകൎമ്മവും സകലകാമവും സകല
ഗന്ധവും സകല രസവും അടങ്ങിയിരിക്കുന്നു. ഈ
വിശ്വമെല്ലാം തന്നിൽതന്നേ സംക്ഷേപിച്ചുകൊ
ണ്ടു അവാകിയും അനാദരനും ആകുന്നു. അതു ഹൃദ
യത്തിൽ എന്റെ ആത്മാവത്രെ. അതു ചെന്നെ
ത്തുന്ന ബ്രഹ്മം അത്രെ. ഞാൻ ഇവിടെനിന്നു പിരി
ഞ്ഞു പോയാൽ അതോടു കൂടെ സംയോജിച്ചു വരും
എന്നിങ്ങിനെ ഉള്ളവണ്ണം പ്രമാണിക്കുന്നവൻ സം
ശയ രഹിതനായ്തീൎന്നു. എന്നിങ്ങിനെ ശാണ്ഡില്യ
വാക്യം (ഡി: ഉ: ഭാ: ).

ഈ ദൃഷ്ടാന്തങ്ങളോടു കൂടെ ഉപനിഷത്തുകളിൽ
കാണുന്ന ലോകോത്ഭവവിവരം സമാപിക്കുന്നു.
ഉപനിഷത്തുകളിലെ വിവരങ്ങളിൽ ബ്രഹ്മത്തിൽ
നിന്നു ലോകം ഉത്ഭവിച്ചു വന്നു എന്നും ബ്രഹ്മംതന്നേ
ലോകമാകുന്നു എന്നും പറഞ്ഞു കാണുന്നു. ഈ
പ്രസ്താവം വേദാന്ത തത്വജ്ഞാനത്തിൽ സ്പഷ്ടമായി
വികസിച്ചു വന്നിരിക്കുന്നു. [ 31 ] B. തത്വജ്ഞാനത്തിൽ ലോകോത്ഭവത്തെ
ക്കുറിച്ചു പറഞ്ഞിരിക്കുന്ന അഭിപ്രായങ്ങൾ
മൂന്നുവിധമാകുന്നു.

a. ന്യായവൈശേഷിക സിദ്ധാന്തങ്ങളുടെ അഭിപ്രായങ്ങൾ.

സ്ഥലം കാലം ആത്മാവു മനസ്സു വായു ആകാ
ശം അഗ്നി വെള്ളം ഭൂ എന്നീ ഒമ്പതു മൂലവസ്തുക്ക
ളുണ്ടു. അവ നിത്യമാകുന്നുവെങ്കിലും അവയിൽ
നിന്നുത്ഭവിച്ചു വരുന്നവയും അവയുടെ സംയോഗ
ത്താൽ ഉണ്ടാകുന്നവയും അനിത്യങ്ങളാകുന്നു. മേല്പ
റഞ്ഞ ഒമ്പതു വസ്തുക്കളിൽ ഒടുവിൽ പറഞ്ഞ നാലു
സാധനങ്ങളിൽ നിന്നാകുന്നു ലോകം ഉണ്ടായ്വന്നതു.
ആ നാലു സാധനങ്ങളോ നിത്യമായിരുന്ന പരമാ
ണുക്കളാലുളവായിരിക്കുന്നു എന്നു ന്യായശാസ്ത്രത്തിൽ
പറയുന്നു. പരമാണുക്കൾ യോജിച്ചു വരാനുള്ള
കാരണമെന്തെന്നു ന്യായസിദ്ധാന്തത്തിൽ പറഞ്ഞു
കാണായ്കകൊണ്ടു വൈശേഷിക കൎത്താവു അദൃഷ്ട
ത്താലാകുന്നു അണുക്കൾ സംയോജിച്ചതു എന്നു പ
റഞ്ഞിരിക്കുന്നു. ഇങ്ങിനേ ന്യായവൈശേഷികങ്ങ
ളിൽ ലോകോത്ഭവത്തെക്കുറിച്ചു പറഞ്ഞിരിക്കുന്ന
അഭിപ്രായം പരമാണുവാദമാകുന്നു.

b. സംഖ്യയിലെ ലോകോത്ഭവിവരം.

പുരുഷൻ (അത്മാവു) പ്രകൃതി എന്ന രണ്ടു
നിത്യമായ സത്വങ്ങളുണ്ടു. ആത്മാവു നിഷ്പ്രവൃത്ത
കനെപോലെ പ്രകൃതിയുടെമേൽ കൎത്തവ്യമില്ലാ
തെ ഇരിക്കുന്നു. പ്രകൃതിയാകുന്നു ലോകത്തിന്റെ
സമവായകാരണം. സത്വരജസ്തമോ ഗുണങ്ങളുടെ [ 32 ] സമതൂക്കത്തിന്നാകുന്നു പ്രകൃതി എന്നു പേർ. അവ
യിൽ രജോഗുണാധിക്യമുണ്ടാകുമ്പോൾ ഈ ലോക
ത്തിന്നാവശ്യമായ ഭൂതാദികൾ ഉണ്ടായ്വരുന്നു. രജോ
ഗുണാധിക്യം പ്രകൃതിയിൽ ഉണ്ടായ്വരുന്നതു പുറമേനി
ന്നുള്ള വല്ല അന്യബലം കൊണ്ടല്ല, തന്നിൽതന്നേയു
ള്ള ശക്തികൊണ്ടാകുന്നു. ആത്മാവിന്റെ പ്രയോജ
നത്തിന്നായിട്ടാകുന്നു പ്രകൃതിയിൽനിന്നു ലോകം
ഉണ്ടായ്വരുന്നതു. പ്രകൃതിയിൽ നിന്നുളവാകുന്ന വസ്തു
ക്കളെ നമുക്കു പരിഗ്രഹിക്കാമെങ്കിലും പ്രകൃതിയെ
പഞ്ചേന്ദ്രിയങ്ങളാൽ പരിഗ്രഹിച്ചു കൂടാ. പ്രകൃതി
യിൽനിന്നു ബുദ്ധി അഹങ്കാരം അഞ്ചു തന്മാത്രങ്ങൾ
അഞ്ചു സ്ഥൂലഭൂതങ്ങൾ ജ്ഞാനേന്ദ്രിയങ്ങൾ കൎമ്മേ
ന്ദ്രിയങ്ങൾ എന്നിവ ഉണ്ടായ്വരുന്നു. ബുദ്ധി അഹ
ങ്കാരം (സ്വയതത്വബോധം) മനസ്സു എന്നിവയും
സ്ഥൂലവസ്തുവായ പ്രകൃതിയിൽനിന്നുളവായ്വന്നിരി
ക്കുന്നു. അഹങ്കാരത്തോടു സത്വഗുണം സംയോജി
ക്കുമ്പോൾ പത്തു ഇന്ദ്രിയങ്ങളും മനസ്സും ഉത്ഭവിച്ചു
വരുന്നു. അഹങ്കാരത്തോടു തമോഗുണം ചേൎന്നാൽ
പഞ്ചഭൂതങ്ങളുണ്ടായ്വരും. പഞ്ചഭൂതങ്ങൾ (സ്ഥൂല
ഭൂതങ്ങൾ) ആവശ്യതക്കനുസാരമായി പരിണമിക്കു
ന്നതാകുന്നു. എല്ലാ വിധമായ ദേഹങ്ങളും ഉത്ഭവിച്ചു
വരുന്നതു പഞ്ചഭൂതങ്ങളുടെ സംയോജ്യതയാലാകുന്നു.
സൃഷ്ടിയിൽ കാണുന്ന ജീവജാലങ്ങളും നിൎജ്ജീവജാ
ലങ്ങളും മേല്പറഞ്ഞ തത്വങ്ങളിൽ നിന്നു തന്നേ
ഉണ്ടായ്വരുന്നു. സത്വരജസ്സുകൾ അഹങ്കാരത്തോടു
ചേരുന്നതിനാൽ പത്തു ഇന്ദ്രിയങ്ങളും മനസ്സും ഉള്ള
ജീവജാലങ്ങൾ ഉണ്ടാകുന്നു. രജസ്തമസ്സുകൾ അഹ [ 33 ] ങ്കാരത്തോടു ചേൎന്നാൽ ജിവനില്ലാത്ത സകലസ്ഥൂല
വസ്തുക്കളുടെ സമൂഹം ഉണ്ടാകും. ഇങ്ങിനേയാകുന്നു
പ്രപഞ്ചത്തിൽ കാണുന്നതൊക്കയും ഉത്ഭവിച്ചു വരു
ന്നതു എന്നു സാംഖ്യയിൽ പറഞ്ഞു കാണുന്നു.

c. വേദാന്തത്തിൽ ലോകോത്ഭവത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നതു.

ഉപനിഷത്തുകളിൽ കാണുന്ന വേദാന്താഭിപ്രാ
യം ഒന്നാമതു സിദ്ധാന്തരൂപം പ്രാപിച്ചതു ബ്രഹ്മ
സൂത്രങ്ങളിലാകുന്നു. ലോകം സാക്ഷാൽ ബ്രഹ്മവസ്തു
ആകുന്നു. അല്ലെങ്കിൽ ബ്രഹ്മം ലോകമായി പരി
ണമിച്ചിരിക്കുന്നു എന്നു ബ്രഹ്മസൂത്രങ്ങളിൽ പ്രസ്താ
വിച്ചു കാണുന്നു. ബ്രഹ്മസൂത്രങ്ങൾ എന്ന ഗ്രന്ഥ
ത്തിന്റെ മുഖ്യസാരം ബ്രഹ്മം ലോകത്തിന്റെ കൎത്തൃ
കാരണവും സമവായ കാരണവും ആകുന്നു എ
ന്നതു തന്നെ. ആ പുസ്തകത്തിലെ രണ്ടാം സൂത്ര
ത്തിൽ ബ്രഹ്മം ലോകത്തിന്റെ സ്രഷ്ടാവും പരിപാ
ലകനും നാശകനുമാകുന്നു എന്നു പറയുന്നു. (ഈ
സൂത്രത്തെ വേദാന്താഭിപ്രായത്തിൽ മാത്രം ഗ്രഹി
ക്കേണ്ടതാണെന്നു ശങ്കരാചാൎയ്യർ പറഞ്ഞിരിക്കുന്നു.)
വണ്ണാനിൽനിന്നു വലയും ഭൂമിയിൽനിന്നു സസ്യ
ങ്ങളും ജീവനുള്ള ദേഹത്തിൽനിന്നു രോമവും ഉത്ഭ
വിച്ചു വരുംപ്രകാരം ബ്രഹ്മത്തിൽനിന്നു ലോകം
ഉണ്ടാകുന്നു. പാവിന്നും തുണിക്കും തമ്മിലും കളി
മണ്ണിന്നും ഭരണിക്കും തമ്മിലും സ്വൎണ്ണത്തിന്നും ആഭര
ണത്തിന്നും തമ്മിലും ഏതു സംബന്ധമുണ്ടോ അ
തേ സംബന്ധത്തിലാകുന്നു ബ്രഹ്മവും ലോകവും ഇരി
ക്കുന്നതു. ബ്രഹ്മസൂത്രങ്ങളിൽ പറഞ്ഞവറ്റെ നോ [ 34 ] ക്കിയാൽ ബ്രഹ്മത്തിന്നു വസ്തു പരിണാമമോ രൂപ
പരിണാമമോ സംഭവിക്കുന്നതിനാലാകുന്നു ലോകം
ഉളവായതു എന്നു തോന്നും. എങ്കിലും ബ്രഹ്മം പരി
ണമിക്കുന്നില്ലെന്നു കൂടെ സൂത്രങ്ങളിൽ പറഞ്ഞു കാ
ണുന്നു. ഒരുകാൎയ്യം സൂത്രങ്ങളിൽ സ്പഷ്ടമായ്പറയുന്നു.
ലോകത്തിന്റെ കാരണമായിരിക്കുന്നതു സംഖ്യയി
ലെ പ്രകൃതിയല്ല ബ്രഹ്മം തന്നേയാകുന്നു. വെള്ള
ത്തിൽ സൂൎയ്യൻ പ്രതിബിംബിക്കുംപ്രകാരം ലോകം
ബ്രഹ്മത്തിന്റെ പ്രതിബിംബം ആകുന്നു. ബ്രഹ്മം
സകലത്തിനും അന്തരാത്മാവായിരിക്കുന്നു. വേദാ
ന്ത തത്വജ്ഞാനത്തിലെ മായാവാദം ബ്രഹ്മസൂത്ര
ങ്ങളിൽ പറഞ്ഞു കാണുന്നില്ല. അതുകൊണ്ടു സൂത്ര
ങ്ങളിൽ ബ്രഹ്മത്തിന്റെ പരിണാമത്താൽ ലോകം
ഉണ്ടായി എന്നു തന്നേ പ്രസ്താവിച്ചിരിക്കുന്നതായി
പറയുന്നതു ന്യായമാകുന്നു. അതു തന്നേയുമല്ല ബ്ര
ഹ്മസൂത്രങ്ങളിൽ പറഞ്ഞിരിക്കുന്ന ലോകോത്ഭവാഭി
പ്രായം പരിണാമവാദമാണെന്നു പൂൎവ്വഹിന്തുക്കൾ
തന്നേ സമ്മതിച്ചിരിക്കുന്നു.

പിന്നീടുണ്ടായ വേദാന്തതത്വജ്ഞാനാഭിപ്രായ
പ്രകാരം ലോകം മായയാകുന്നു. വിശ്വം സാക്ഷാലു
ള്ളതല്ല. പരമാൎത്ഥിക സത്വം ബ്രഹ്മമാകുന്നു. ലോ
കം വ്യവഹാരികമായിരിക്കുന്നു. സാക്ഷാൽ ഇല്ലാ
ത്തതിനെ ഊഹിക്കുകയും ആ ഉൗഹാനുസാരം പ്രവൃ
ത്തിക്കുകയും ഇങ്ങിനേ ഊഹത്തിൽ മാത്രം വല്ലതും
ഉണ്ടെന്നു വിചാരിക്കുകയും ചെയ്യുന്നതിന്നാകുന്നു വ്യ
വഹാരിക സത്വം എന്നു പറയുന്നതു. ദൃഷ്ടാന്തം:
ഒരു കയറു കണ്ടിട്ടു പാമ്പാണെന്നു നിരൂപിക്കുമ്പോൾ [ 35 ] കയറ്റിന്മേൽ പാമ്പിന്റെ സ്വരൂപം ആരോപിച്ചു
വല്ലോ. അതു തന്നേയുമല്ല ആ കയറു പാമ്പാണെ
ന്നു കരുതുന്നവൻ ഭയപ്പെടുകയും അതിനെ കൊല്ലു
വാനോ മണ്ടിക്കളവാനോ ശ്രമിക്കയും ചെയ്യുന്നതു
പോലെ ബ്രഹ്മത്തിന്മേൽ തെറ്റായി ലോകത്തെ ആ
രോപിക്കയും ആ അബദ്ധ വിചാരത്തിന്നനുസാര
മായി പ്രവൃത്തിക്കയും ചെയ്യുന്നു. ഇതിന്നു കാരണം
അജ്ഞാനം (മായ) ആകുന്നു. അജ്ഞാനത്തിന്നു
രണ്ടു ശക്തികൾ ഉണ്ടു. ആവരണത്താൽ ബ്രഹ്മ
ത്തിന്റെ സ്വയതത്വം മാനുഷദൃഷ്ടിയിൽനിന്നു
മറഞ്ഞു പോകയും അതിനാൽ ബ്രഹ്മത്തെക്കുറിച്ചു
തെറ്റായ ധാരണ ഉളവാകയും ചെയ്യുന്നു. വിക്ഷേ
പശക്തിയാൽ വ്യവഹാരിക സത്വമായ ലോകത്തെ
ബ്രഹ്മത്തിന്മേൽ ആരോപിക്കുന്നു. ഇങ്ങിനേ ആ
രോപിക്കപ്പെടുന്ന ലോകം ഉളവാകുന്നതെങ്ങിനേ എ
ന്നു നാം ഇവിടെ വിശാലമായ്പറയുന്നില്ല. കാരണം
സംഖ്യയിലെ ലോകോത്ഭവക്രമം തന്നേയാകുന്നു
വേദാന്തസിദ്ധാന്തത്തിലും പറഞ്ഞിരിക്കുന്നതു.

ഇവിടെ നാം മുഖ്യമായി ബ്രഹ്മത്തിന്നും ലോക
ത്തിന്നും എന്തു സംബന്ധം എന്നുനോക്കേണ്ടതാ
കുന്നു. സൎവ്വവ്യാപി, സൎവ്വഭൂതാന്തരാത്മാ എന്നീ
പേരുകൾ ബ്രഹ്മത്തിന്നുള്ളതുകൊണ്ടു ബ്രഹ്മത്തിന്നും
ലോകത്തിന്നും തമ്മിൽ സംബന്ധം ഉണ്ടെന്നു നി
ശ്ചയം. അവൻ സ്വൎഗ്ഗത്തിലും അഗ്നിയിലും കാറ്റി
ലും ഭൂമിയിലും യാഗത്തിലും മനുഷ്യരിലും ദേവന്മാരി
ലും വെള്ളത്തിലും ഉണ്ടു. ശ്രവണത്തിന്റെ ചെ
വിയും മനസ്സിന്റെ മനസ്സും സംസാരത്തിന്റെ [ 36 ] സംസാരവും അവൻ തന്നേ. പുരാണ ജീവികളിൽ
അവൻ ഉണ്ടായിരുന്നു. ഗൎഭപാത്രത്തിലെ ജീവിക
ളിൽ അവനുണ്ടു. അവൻ വിശ്വമെങ്ങും സൎവ്വവ്യാ
പിയായിരിക്കുന്നു. പ്രപഞ്ചം സൎവ്വം ബ്രഹ്മമത്രെ.
അവനിൽനിന്നു എല്ലാം ഉണ്ടായി. അവനിൽ എ
ല്ലാം ശ്വസിക്കുന്നു. ഒടുവിൽ എല്ലാം അവനിൽ
ലയിക്കയും ചെയ്യും.

ചിലന്നി തന്നിൽനിന്നു തന്നേ വല പുറപ്പെടു
വിക്കുന്നപ്രകാരം ബ്രഹ്മത്തിൽനിന്നു ലോകം ഉണ്ടാ
കുന്നു. ഭൂമിയിൽനിന്നു സസ്യങ്ങളും ദേഹത്തിൽ
നിന്നു രോമങ്ങളും ഉണ്ടാകുന്നതുപോലെ ബ്രഹ്മ
ത്തിൽനിന്നു വിശ്വം ഉണ്ടാകുന്നു.

ഭഗവൽ ഗീതയിലെ ലോകോത്ഭവവിവരം.

ഗീതയിൽ പറഞ്ഞിരിക്കുന്ന ലോകോത്ഭവവി
രം സംഖ്യാദൎശനത്തിൽ നിന്നെടുത്തതാകുന്നു.
കൃഷ്ണൻ അൎജ്ജുനനോടു പറയുന്നു.

"ഈ പ്രപഞ്ചം എന്റെ സ്ഥൂലവസ്തുവായ പ്ര
കൃതിയിൽനിന്നുണ്ടായി. എന്നിൽ എല്ലാവസ്തുക്ക
ളും വസിക്കുന്നു. ഞാൻ അവയിൽ അല്ല താനും
എന്റെ ആത്മാവു എല്ലാറ്റിന്നും കാരണവും എല്ലാ
റ്റെയും താങ്ങുന്നതുമാകുന്നു. വായു ആകാശത്തി
ലെന്നതുപോലെ എല്ലാവസ്തുക്കളും എന്നിലിരിക്കുന്നു.
കല്പാന്തത്തിൽ എന്റെ സ്ഥൂലവസ്തുവായ പ്രകൃതി
എന്നിൽ വന്നു ചേരും. കല്പാന്തരത്തിങ്കൽ ഞാൻ
അവറ്റെ എന്നിൽനിന്നു പുറത്തേക്കു വിടും ഞാൻ
അവറ്റോടു സംബന്ധമില്ലാത്തവനെന്നപോലെ [ 37 ] യും അവറ്റാൽ ബന്ധിക്കപ്പെടാതെയും ഇരിക്കുന്നു.
ഞാൻ സൎവ്വദേവന്മാരുടെയും ആരംഭമാകുന്നു. ഞാൻ
ആദ്യന്തവിഹീനനാകുന്നു. ഞാൻ തന്നേ ലോക
നാഥൻ. ഇതറിയുന്നവൻ സൎവ്വദോഷങ്ങളിൽനി
ന്നും വിമുക്തനാകുന്നു. ജീവജാലങ്ങളിലുള്ള ഗുണ
ങ്ങളെല്ലാം എന്നിൽനിന്നുണ്ടായി സപ്ത ഋഷികളും
മനുവും എന്നിൽനിന്നുത്ഭവിച്ചു. ഞാൻ സൎവ്വവസ്തു
ക്കളുടെയും സ്രഷ്ടാവാകുന്നു. സൎവ്വവും എന്നിൽ
നിന്നു പുറപ്പെടുന്നു. ഞാൻ സൎവ്വത്തിന്റെയും ആ
രംഭവും മദ്ധ്യവും അന്ത്യവും ആകുന്നു.

c. പുരാണങ്ങളിൽ ലോകോല്പത്തിയെ
ക്കുറിച്ചു പറഞ്ഞിരിക്കുന്നതു.

പുരാണങ്ങളിൽ കാണുന്ന ലോകോത്ഭവവിവര
ങ്ങൾ ചതുൎവ്വേദത്തിലും തത്വജ്ഞാനസിദ്ധാന്തങ്ങ
ളിലും കാണുന്നവയിൽനിന്നു ഉത്ഭവിച്ചു വന്നു എന്നു
മാത്രമല്ല അവയുടെ കലൎപ്പാകുന്നു എന്നു കൂടെ പറ
യാം ദൃഷ്ടാന്തം: രാമായണം ആരണ്യ കാണ്ഡത്തി
ലെ ലോകോത്ഭവവിവരം പുരുഷസൂക്തത്തിലും വേ
ദാന്തത്തിലുമുള്ളവയുടെ കലൎപ്പു തന്നേയാകുന്നു. ഇ
വിടെ വിഷ്ണുപുരാണത്തിലെ ലോകോത്ഭവവിവരം
പ്രസ്താവിക്കുന്നു.

ആരംഭത്തിൽ പുരുഷൻ മാത്രമുണ്ടായിരുന്നു.
പ്രധാന എന്ന സ്ഥൂലവസ്തുവിൽനിന്നു ഒന്നാമതു
ബുദ്ധി ഉണ്ടായി. ത്രിഗുണ സംയോഗത്താൽ അതു
ത്രിവിധമായിഭവിച്ചു. അതിൽനിന്നു പഞ്ചഭൂത
ങ്ങളും ഉത്ഭവിച്ചു. ബുദ്ധിയും പഞ്ചഭൂതങ്ങളും ചേ [ 38 ] ൎന്നിട്ടു ബ്രഹ്മാണ്ഡമുണ്ടായി. അതു വെള്ളത്തിലായിരു
ന്നു കിടന്നതു. അതിൽ ബ്രഹ്മാവു വസിച്ചു. ബ്രഹ്മാ
ണ്ഡത്തിൽനിന്നു സൎവ്വ പ്രപഞ്ചവും ഉണ്ടായി.

ചൈതന്യശക്തിയാൽ ലോകസൃഷ്ടിക്കുവേണ്ടി
ഹരി ബ്രഹ്മാവായ്തീൎന്നു. വിഷ്ണു സത്വഗുണം കൊണ്ടു
സൎവ്വത്തേയും കല്പാവസാനംവരെ പരിപാലിക്കുന്നു.
പിന്നെ തമോഗുണംകൊണ്ടു രുദ്രനായി സൎവ്വത്തേ
യും വിഴങ്ങുന്നു. അപ്പോൾ പ്രപഞ്ചം സമുദ്രമാ
യ്തീരും. അന്നേരം അവൻ അനന്തശയനം പ്രാ
പിക്കും. ദീൎഘകാലം കഴിഞ്ഞാൽ വിഷ്ണു വീണ്ടും
ഉണൎന്നു ബ്രഹ്മാവായി ലോകത്തെ ഉത്ഭവിപ്പിക്കുന്നു.
അതുകൊണ്ടു ജനാൎദ്ദനൻ തന്നേയാകുന്നു സൃഷ്ടി
സ്ഥിതി സംഹാര കൎത്താക്കളായ ബ്രഹ്മ വിഷ്ണു ശിവ
ന്മാരാകുന്നതു. ബ്രഹ്മാവു നാലുതരം ജീവികളെ (ദേവ
ന്മാർ, പിശാചുക്കൾ, പിതൃക്കൾ, മനുഷ്യർ) സൃഷ്ടി
പ്പാൻ ആഗ്രഹിച്ചു മനസ്സേകാഗ്രമാക്കി.അപ്പോൾ
തമോഗുണം അവൻറ ദേഹത്തിൽ വ്യാപിച്ചതി
നാൽ തന്റെ ഊരുക്കളിൽനിന്നു അസുരന്മാരുണ്ടായി.
പിന്നെ അവൻ വേറെ ഒരു രൂപമെടുത്തു തന്റെ
വായിൽനിന്നു ദേവന്മാരെ ഉത്ഭവിപ്പിച്ചു. താൻ സ്ര
ഷ്ടാവാണെന്നു ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ
തന്റെ രണ്ടു ഭാഗങ്ങളിൽനിന്നു പിതൃക്കളുണ്ടായി.
അവൻ രജോഗുണം അവലംബിച്ചപ്പോൾ ഭയങ്കര
രൂപികളായ രാക്ഷസന്മാരും യക്ഷന്മാരും ഉണ്ടായി.
അവരെ കണ്ടപ്പോൾ ബ്രഹ്മാവു വിറച്ചു, അവന്റെ
രോമങ്ങളെല്ലാം ഉതിൎന്നുപോയി. അവ സൎപ്പങ്ങളാ
യ്തീൎന്നു, തന്റെ ജീവശക്തിയാൽ പക്ഷികളും ഹൃദയ [ 39 ] ത്തിൽനിന്നു ആടുകളും വയറ്റിൽനിന്നു പശുവും പാ
ദങ്ങളിൽനിന്നു കുതിരയും രോമങ്ങളിൽനിന്നു വൃക്ഷ
സസ്യാദികളും ഉണ്ടായി.

മനുസ്മൃതിയിൽ പറഞ്ഞിരിക്കുന്ന ലോകോ
ത്ഭവവിവരം.

ആദിയിൽ അഗ്രാഹ്യവും, അജ്ഞേയവും നിൎഗ്ഗു
ണവുമായ സ്ഥിതിയിലായിരുന്നു തമസ്സു. തമസ്സിനെ
നീക്കേണ്ടതിന്നു, അഗ്രാഹ്യനായ സ്വയംഭൂ അതീ
വ ശോഭയോടെ പ്രകാശിച്ചു. സ്വന്തദേഹത്തിൽ
നിന്നു വിവിധജീവജാലങ്ങളെ ഉത്ഭവിപ്പിക്കേണ്ടതി
ന്നായി ആലോചനാശക്തിയാൽ വെള്ളങ്ങളെ
നിൎമ്മിച്ചു. അവയിൽ തന്റെ ബീജത്തെയും ഇട്ടു.
അതു സ്വൎണ്ണമയമായ അണ്ഡമായ്തീൎന്നു. അതിൽ
ബ്രഹ്മാവു ഉത്ഭവിച്ചു. വെള്ളത്തിന്നു നാര എന്നു
പേർ. അതു അവന്റെ ഒന്നാമത്തെ അയനമായി
രുന്നതുകൊണ്ടു അവന്നു നാരായണൻ എന്നുപേർ
വന്നു. ബ്രഹ്മാവു ആ അണ്ഡത്തിൽ ഒരു സംവ
ത്സരം വസിച്ചശേഷം അതിനെ രണ്ടായി വിഭാഗിച്ചു.
ഒരു ഭാഗംകൊണ്ടു സ്വൎഗ്ഗങ്ങളും മറെറ ഭാഗം കൊണ്ടു
ഭൂമിയും ഉണ്ടായി. മദ്ധ്യം ആകാശമായ്തീൎന്നു. അവ
നിൽ നിന്നു മനസ്സും അഹങ്കാരവും ഉണ്ടായി. ത്രി
ഗുണങ്ങളാൽ നിറഞ്ഞ എല്ലാ വസ്തുക്കളെയും പ
ഞ്ചേന്ദ്രിയങ്ങളെയും ഉണ്ടാക്കി. തന്റെ അംശത്തേ
യും മേല്പറഞ്ഞവയേയും ചേൎത്തു എല്ലാ ജീവജാല
ങ്ങളെയും ഉണ്ടാക്കി. അവൎക്കു പേരും സ്ഥിതിയും
പ്രവൃത്തിയും നിശ്ചയിച്ചു. [ 40 ] പുരാണങ്ങളിലുള്ള ലോകോത്ഭവവിവരങ്ങളൊ
ക്കയും പ്രസ്താവിപ്പാൻ പ്രയാസമാകുന്നു. പുരാണ
ങ്ങളിലെ പഞ്ചലക്ഷണങ്ങളിലൊന്നു ലോകോത്ഭവ
വിവര പ്രസ്താവം ആകുന്നു. അന്യോന്യവിരുരുദ്ധങ്ങ
ളായ ലോകോത്ഭവവിവരങ്ങൾ നിരവധി പുരാണങ്ങ
ളിൽ പറഞ്ഞിരിക്കുന്നു.

മീതെ പ്രസ്താവിച്ചതും ഹിന്തുമാൎഗ്ഗത്തിൽ പറ
ഞ്ഞിരിക്കുന്നതുമായ ലോകോത്ഭവവിവരങ്ങളെ ആ
കപ്പാടെ നോക്കിയാൽ നാലു മുഖ്യമായ അഭിപ്രായ
ങ്ങൾ കാണും. അവ ഏവയെന്നാൽ:

ഒന്നാമതു ദൈവാംശവാദം (Theory of
Emanation). ലോകം സ്രഷ്ടാവിന്റെ അഥവാ ആ
ദികാരണന്റെ ഒരു ഭാഗമാകുന്നു എന്നും അല്ലെ
ങ്കിൽ ആദി കാരണന്റെ ദേഹത്തിൽനിന്നോ ദേഹി
യിൽനിന്നോ ലോകം ഉത്ഭവിച്ചു വന്നിരിക്കുന്നു എന്നും
അതുകൊണ്ടു ലോകം അന്തത്തിൽ ആദികാരണനി
ലേക്കു തന്നേ ചെന്നു ചേരുമെന്നും പറയപ്പെട്ടിരി
ക്കുന്നു. സങ്കലിത തത്വജ്ഞാനമാകുന്ന ഗീതയുടെ
രചകൻ ഷഡ്ദൎശനങ്ങളെ സമ്മിശ്രമാക്കിക്കളഞ്ഞി
രിക്കുന്നുവെങ്കിലും ലോകോത്ഭവം കൃഷ്ണന്റെ അപര
പ്രകൃതിയിൽ നിന്നാകുന്നു എന്നു സ്ഥാപിക്കുന്നതി
നാൽ മായാവാദത്തെ അല്ല ദൈവാംശവാദത്തെ
തന്നേ സ്ഥാപിച്ചിരിക്കുന്നു എന്നു തോന്നുന്നു. ഈ
അഭിപ്രായം പുരാണങ്ങളിലും ബ്രാഹ്മണങ്ങളിലും
അധികരിച്ചു കാണുന്നു. ഈ അഭിപ്രായം പറയുന്നേ
ടങ്ങളിൽ മാനുഷദേഹിയുടെ ഉത്ഭവത്തെക്കുറിച്ചു [ 41 ] പ്രത്യേകം ഒന്നും പറയാറില്ല. പറവാനാവശ്യവും
ഇല്ലല്ലോ.

രണ്ടാമതു പരമാണുവാദം (Atomic Theory.
Matter eternal in atoms). അനാദിയായി കിടക്കുന്ന
പരമാണുക്കളുടെ സംയോഗത്താൽ ലോകം ഉളവായി.
അണുക്കളുടെ സംയോഗത്തിന്നു അദൃഷ്ടമാകുന്നു കാര
ണം എന്നു ന്യായവൈശേഷികങ്ങൾ പറയുന്നു.
ഈ അഭിപ്രായം പറഞ്ഞിരിക്കുന്ന തത്വജ്ഞാനി
കൾ ദൈവത്തിന്റെ അസ്തിത്വത്തെ സമ്മതിക്കു
ന്നെങ്കിലും ദൈവത്തിന്നു അണുക്കളുടെമേൽ യാ
തൊരു കൎത്തവ്യമില്ല എന്നും കൂടെ അവർ പ്രസ്താ
വിച്ചിരിക്കുന്നു. ആത്മാവു നിത്യമാണെന്നു അവർ
സമ്മതിക്കുന്നു. എന്നാൽ ആത്മാവുംകൂടെ അദൃ
ഷ്ട്രത്തിന്നു അധീനമാകകൊണ്ടു അണുക്കളുടെയും
ആത്മാവിന്റെയും സംയോഗത്തിന്നു ദൈവമല്ല
അദൃഷ്ടം തന്നേയാകുന്നു കാരണം.

മുന്നാമതു സ്ഥൂലവസ്തുവാദം (Hindu Mate—
rialism. Matter eternal in mass). ഈ അഭിപ്രായം സംഖ്യാദൎശനത്തിലാകുന്നു കാണുന്നതു. സ്ഥൂലവ
സ്തുവും ത്രിഗുണങ്ങളുടെ സമതൂക്കവുമായ പ്രകൃതി
ലോകത്തിന്റെ സമവായ കാരണമാകുന്നു. ആ
സമതൂക്കത്തിന്നു രജോഗുണാധിക്യത്താൽ ഭംഗംവരു
മ്പോഴാകുന്നു പ്രപഞ്ചം ഉണ്ടാകുന്നതു. ആത്മാവു
നിത്യമാണെങ്കിലും പ്രകൃതിയുടെമേൽ യാതൊരു
അധികാരവുമില്ല. പ്രകൃതി ആത്മാവിന്റെ ഗുണ
ത്തിന്നായി പ്രവൃത്തിക്കുന്നു. എന്നാൽ ആത്മാവും
പ്രകൃതിയും തമ്മിൽ സംയോഗം പ്രാപിക്കുന്നതെ [ 42 ] ങ്ങിനേ എന്നു ഈ സിദ്ധാന്തം തെളീക്കുന്നില്ല. ഈ
അഭിപ്രായം കേവലം നിരീശ്വരവാദമാകുന്നു.

നാലാമതു മായാവാദം (Theory of Illusion).
ഈ അഭിപ്രായം വേദാന്തത്തിൽ കാണുന്നതാകുന്നു.
ലോകം സാക്ഷാൽ ഇല്ലാത്തതും മനോസങ്കല്പിതവു
മാകുന്നു. ജീവാത്മാവു പരമാത്മാവിൽനിന്നന്യമല്ല.
പാരമാൎത്ഥികസത്വമൊഴികെ മറ്റൊന്നുമില്ല.

II. ലോകോത്ഭവത്തെക്കുറിച്ചു ക്രിസ്തീയ
മാൎഗ്ഗത്തിലുള്ള വിവരം.

"ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃ
ഷ്ടിച്ചു. ഭൂമിപാഴായും ശൂന്യമായും ഇരുന്നു. ആഴ
ത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ
ആത്മാവു വെള്ളത്തിന്മീതെ പരിവൎത്തിച്ചുകൊണ്ടി
രുന്നു. വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം ക
ല്പിച്ചു. വെളിച്ചം ഉണ്ടായി. വെളിച്ചംനല്ലതെന്നു
ദൈവം കണ്ടു. ദൈവം വെളിച്ചവും ഇരുളും തമ്മിൽ
വേൎപിരിച്ചു. ദൈവം വെളിച്ചത്തിന്നു പകൽ എ
ന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു. സന്ധ്യയായി
ഉഷസ്സുമായി ദിവസം ഒന്നു".

"പിന്നെ ദൈവം വെള്ളങ്ങളുടെ മദ്ധ്യെ ഒരു വി
താനം ഉണ്ടാകട്ടെ അതു വെള്ളത്തിന്നും വെള്ളത്തി
ന്നും തമ്മിൽ വേൎപിരിവായിരിക്കട്ടെ എന്നു കല്പിച്ചു.
വിതാനം ഉണ്ടാക്കീട്ടു ദൈവം വിതാനത്തിന്റെ കീഴു [ 43 ] ള്ള വെള്ളവും വിതാനത്തിന്റെ മീതെയുള്ള വെള്ള
വും തമ്മിൽ വേർപിരിച്ചു. അപ്രകാരവും ആയി.
ദൈവം വിതാനത്തിന്നു ആകാശം എന്നു പേരിട്ടു.
സന്ധ്യയായി ഉഷസ്സുമായി രണ്ടാം ദിവസം."

"പിന്നെ ദൈവം ആകാശത്തിന്റെ കീഴുള്ള വെ
ള്ളം ഒരുസ്ഥലത്തു കൂടട്ടെ ഉണങ്ങിയനിലം കാണട്ടെ
എന്നു കല്പിച്ചു. അപ്രകാരവും ആയി. ഉണങ്ങിയ
നിലത്തിന്നു ദൈവം ഭൂമിയെന്നും വെള്ളത്തിന്റെ
കൂട്ടത്തിന്നു സമുദ്രമെന്നും പേരിട്ടു. നല്ലതെന്നു ദൈ
വം കണ്ടു. ഭൂമിയിൽനിന്നു പുല്ലും വിത്തുള്ള സസ്യ
ങ്ങളും ഭൂമിമേൽ അതതുതരം വിത്തുള്ള ഫലം കായി
ക്കുന്ന വൃക്ഷങ്ങളും മുളെച്ചുവരട്ടെ എന്നു ദൈവം
കല്പിച്ചു. അപ്രകാരവും ആയി. ഭൂമിയിൽനിന്നു
പുല്ലും അതതുതരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷ
ങ്ങളും മുളെച്ചുവന്നു. നല്ലതെന്നു ദൈവം കണ്ടു.
സന്ധ്യയായി ഉഷസ്സുമായി മൂന്നാം ദിവസം."

"പകലും രാവും തമ്മിൽ വേർപിരിവാൻ ആകാ
ശ വിതാനത്തിൽ വെളിച്ചങ്ങൾ ഉണ്ടാകട്ടെ, അവ
അടയാളങ്ങളായും, കാലം, ദിവസം, സംവത്സരം
എന്നിവ തിരിച്ചറിവാനായും ഉതകട്ടെ, ഭൂമിയെ പ്ര
കാശിപ്പിപ്പാൻ ആകാശവിതാനത്തിൽ അവ വെളി
ച്ചങ്ങൾ ആയിരിക്കട്ടെ എന്നു ദൈവം കല്പിച്ചു. അ
പ്രകാരവും ആയി. പകലിനെവാഴേണ്ടതിന്നു വലി
പ്പമേറിയ വെളിച്ചവും രാവിനെ വാഴേണ്ടതിന്നു വലി
പ്പം കുറഞ്ഞവെളിച്ചവും ആയ രണ്ടു വലിയ വെളി
ച്ചങ്ങളെ ദൈവം ഉണ്ടാക്കി. നക്ഷത്രങ്ങളെയും
ഉണ്ടാക്കി. ഭൂമിയെ പ്രകാശിപ്പിപ്പാനും പകലിനെ [ 44 ] യും രാവിനെയും വാഴുവാനും വെളിച്ചത്തേയും ഇരു
ളിനേയും തമ്മിൽ വേർപിരിപ്പാനുമായി ദൈവം
അവയെ ആകാശവിതാനത്തിൽ നിൎത്തി നല്ലതെ
ന്നു ദൈവം കണ്ടു. സന്ധ്യയായി ഉഷസ്സുമായി നാ
ലാം ദിവസം."

"വെള്ളത്തിൽ ജലജന്തുക്കുൾ കൂട്ടമായി ജനിക്കട്ടെ
ഭൂമിയുടെ മീതെ ആകാശ വിതാനത്തിൽ പറവജാതി
പറക്കട്ടെ എന്നു ദൈവം കല്പിച്ചു. ദൈവം വലിയ
തിമിംഗലങ്ങളേയും വെള്ളത്തിൽ കൂട്ടമായി ജനിച്ചു
ചലിക്കുന്ന അതതുതരംജീവജന്തുക്കളെയും അതതുതരം
പറവജാതിയെയും സൃഷ്ടിച്ചു; നല്ലതെന്നു ദൈവം
കണ്ടു. നിങ്ങൾ വൎദ്ധിച്ചുപെരുകി സമുദ്രത്തിലെ
വെള്ളത്തിൽ നിറവിൻ; പറവജാതി ഭൂമിയിൽ വൎദ്ധി
ക്കട്ടെ എന്നു പറഞ്ഞു ദൈവം അവയെ അനുഗ്രഹി
ച്ചു. സന്ധ്യയായി ഉഷസ്സുമായി അഞ്ചാം ദിവസം."

"അതതുതരം കന്നുകാലി, ഇഴജാതി, കാട്ടുമൃഗം,
ഇങ്ങിനെ അതതു തരം ജീവജന്തുക്കൾ ഭൂമിയിൽനിന്നു
ളവാകട്ടെ എന്നു ദൈവം കല്പിച്ചു. അപ്രകാരവും
ആയി. അങ്ങിനെ ദൈവം അതതുതരം കാട്ടുമൃഗ
ങ്ങളെയും അതതുതരം കന്നുകാലികളെയും അതതു
തരം ഭ്രചരജന്തുക്കളേയും ഉണ്ടാക്കി; നല്ലതെന്നു ദൈ
വം കണ്ടു. അനന്തരം ദൈവം: നാം നമ്മുടെ
സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യ
നെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തി
ന്മേലും ആകാശത്തുള്ള പറവ ജാതിയിന്മേലും മൃഗ
ങ്ങളിന്മേലും സൎവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന
സകല ഇഴജാതിയിന്മേലും വാഴട്ടേ എന്നു പറഞ്ഞു. [ 45 ] ഇങ്ങിനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യ
നെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അ
വനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരേ സൃ
ഷ്ടിച്ചു. ദൈവം അവരെ അനുഗ്രഹിച്ചു നിങ്ങൾ
വൎദ്ധിച്ചു പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അ
ടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തി
ലേ പറവജാതിയിന്മേലും സകല ഭ്രചരജന്തുവിന്മേ
ലും വാഴുവിൻ എന്നു അവരോടു പറഞ്ഞു. ഭൂമിയിൽ
എങ്ങും വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്റെ വി
ത്തുള്ള ഫലം കായ്ക്കുന്ന സകലവൃക്ഷങ്ങളും ഇതാ,
ഞാൻ നിങ്ങൾ്ക്കു തന്നിരിക്കുന്നു, അവ നിങ്ങൾ്ക്കു ആ
ഹാരത്തിന്നായിരിക്കട്ടെ, ഭൂമിയിലെ സകലമൃഗങ്ങ
ൾ്ക്കും ആകാശത്തിലേ സകല പറവകൾ്ക്കും ഭൂമിയിൽ
ചലനം ചെയ്യുന്ന സകല ഭ്രചരജന്തുക്കൾ്ക്കും ഞാൻ
ആഹാരത്തിന്നായിട്ടു എല്ലാ പച്ച സസ്യവും കൊടു
ത്തിരിക്കുന്നു എന്നു ദൈവം പറഞ്ഞു, അപ്രകാരവും
ആയി. താൻ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം
നോക്കി, ഇതാ അതു എത്രയും നല്ലതായിരുന്നു.
സന്ധ്യയായി ഉഷസ്സുമായി ആറാംദിവസം."

ഹിന്തുശാസ്ത്രങ്ങളിൽ കാണുന്ന ലോകോത്ഭവ
വിവരങ്ങൾ അസ്പഷ്ടമായവയും പൂൎവ്വാപര വിരുദ്ധ
ങ്ങൾ ഉള്ളവയും ആകുന്നു. അവറ്റെ ക്രിസ്തീയ
ലോകോത്ഭവവിവരത്തോടു ഒത്തുനോക്കിയാൽ ക്രി
സ്തീയ മാൎഗ്ഗത്തിലുള്ളതു എത്രയും വ്യക്തവും ബുദ്ധിക്കു
അനുസാരവും ആണെന്നു തെളിഞ്ഞു വരും. ആദി
യിൽ ദൈവം ആകാശവും (സ്വൎല്ലോകവും) ഭൂമിയും
സൃഷ്ടിച്ചു എന്നവാചകത്തോടു കൂടെ ക്രിസ്തീയ വി [ 46 ] വരം ആരംഭിക്കുന്നു. "ആദിയിൽ" എന്നതിന്നു
മുമ്പെ ഉണ്ടായിട്ടില്ലാത്ത ലോകത്തിന്റെ ആരംഭ
ത്തിൽ എന്നൎത്ഥം. ലോകത്തോടു കൂടെ കാലവും
ഉണ്ടായി. കാലം എന്നതു ലോകസംഭവങ്ങളുടെ
ഉത്ഭവം, വികാസം, നാശം, എന്നിവറ്റിന്റെ അനു
ക്രമണത്തെക്കുറിച്ചുള്ളബോധം ആണ്. സ്വൎല്ലോ
കം ഭൂലോകം എന്നിവ ദൃശ്യമായ സമസ്ത ലോക
ത്തേയും കുറിക്കുന്നു എന്നു വിദ്വാന്മാർ വിചാരി
ക്കുന്നു. ഷമായിം എന്ന മൂലപദത്തേ ആകാശം
എന്നു ഭാഷാന്തരം ചെയ്യുന്നതു ശരിയല്ല എന്നുതോ
ന്നുന്നു. കാരണം അദൃശ്യമായ പരലോകവും അതി
ലെ നിവാസികളായ ദൂതന്മാരും സൃഷ്ടിയുടെ ഒരു
ഭാഗം ആകുന്നു. ദൈവദൂതന്മാർ ദേവന്മാരല്ല, സൃ
ഷ്ടിക്കപ്പെട്ട ആത്മാക്കളും ദൈവത്തിന്റെ സേവക
ന്മാരും ആകുന്നു. സങ്കീ. 103, 20. 21; 104, 4. എ
ബ്ര, 1, 13. 14; ഇതു ഓൎത്താൽ സ്വൎല്ലോകം ഭൂലോ
കം എന്നീ പദങ്ങൾ ദൃശ്യവും അദൃശ്യവും ആയ സ
മസ്ത വിശ്വത്തേയും കുറിക്കുന്നു. "ഭൂമിപാഴായും
ശൂന്യമായും ഇരുന്നു, ആഴത്തിന്മീതെ ഇരുൾ ഉണ്ടാ
യിരുന്നു." പാഴ്, ശൂന്യം എന്നീവാക്കുകൾ ക്രമവും
ജീവനുമില്ലാത്ത അവസ്ഥയെകുറിക്കുന്നു. ദൈവം
ഭൂമിയെ ഉണ്ടാക്കിയപ്പോൾ കട്ടിയായും ദ്രാവകമായും
ഉള്ള സാധനങ്ങൾ ഉണ്ടായിരുന്നു. ഇടകലൎന്നിരുന്ന
ആ വസ്തുക്കൾ ക്രമപ്പെടുത്തുന്നതും ജീവിപ്പിക്കുന്നതു
മായ സ്രഷ്ടാവിന്റെ പ്രവൃത്തിക്കായി കാത്തിരുന്നു
എന്നു പറയാം. [ 47 ] "ദൈവത്തിന്റെ ആത്മാവു വെള്ളത്തിന്മീതെ
പരിവൎത്തിച്ചുകൊണ്ടിരുന്നു" ദൈവാത്മാവാകുന്നു
സൃഷ്ടിയെ ക്രമപ്പെടുത്തുകയും സൃഷ്ടിയിൽ ജീവൻ
ഉത്ഭവിപ്പിക്കയും ചെയ്യുന്നതു. ഈ ആത്മാവു സ്ര
ഷ്ടാവിന്റെ കല്പന കേട്ടു ജീവനും രൂപവുമില്ലാത്ത
അക്രമവസ്തു സങ്കലിതയിൽ ജീവനേയും ക്രമത്തേയും
ഉളവാക്കുവാൻ കാത്തുകൊണ്ടിരുന്നു. സ്രഷ്ടാവിന്റെ
കല്പനയുണ്ടായി. വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈ
വം കല്പിച്ചു. സ്രഷ്ടാവായ ദൈവത്തിന്റെ വാക്കു
കൾ ക്രിയകളായി ഭവിക്കുന്നു എന്നു പ്രത്യേകം ഓൎക്കേ
ണ്ടതാകുന്നു. എങ്കിലും മനുഷ്യൻ തന്റെ വിചാര
ങ്ങളേയും ഇഷ്ടത്തേയും അറിയിപ്പാൻ തക്കവണ്ണം
വാക്കു പ്രയോഗിക്കുന്നുവല്ലോ. ദൈവത്തിന്റെവാ
ക്കു അവന്റെ വെളിപ്പാടും ഇതിന്റെ നിവൃത്തിയും
ആകുന്നു. സങ്കീ. 33, 6. 9. ചിലർ ദൈവത്തിന്നു വാ
യുണ്ടോ മാനുഷവാക്കുണ്ടോ എന്നു ചോദിച്ചു ഈ
വിവരം പരിഹാസമാക്കാൻ നോക്കിയതു ന്യായമല്ല.
കാരണം ദൈവതത്വത്തേയും പ്രവൃത്തിയേയും കു
റിച്ചു മാനുഷഭാഷയിലല്ലാതെ നമുക്കു സംസാരി
പ്പാൻ കഴികയില്ല. ഈ ഭാഷാരീതി പ്രത്യേകിച്ചു
എബ്രായ ഭാഷയുടെ സ്വഭാവത്തിന്നും അന്നത്തെ വി
കാസത്തിന്നും അനുസാരമായുള്ളതാകുന്നു. എബ്രാ
യർ ദൈവത്തിന്നു കൈയും കാലുമില്ലെന്നു നല്ലവ
ണ്ണം അറിഞ്ഞിട്ടും ദൈവപ്രവൃത്തിയെ സുചിപ്പി
പ്പാൻ കൈയെകുറിച്ചും ദൈവസാമീപ്യതയെ കുറിപ്പി
പ്പാൻ അവന്റെ കാലിനെകുറിച്ചും പറയുന്നു. അ
പ്രകാരം ഇവിടേയും ദൈവം പറഞ്ഞു എന്നു എഴുതി [ 48 ] യതിനാൽ ഗ്രന്ഥകൎത്താവു ദൈവത്തിന്റെ അന്ത
ൎഗ്ഗതവും സൃഷ്ടിക്കുന്ന നിൎണ്ണയവും ഉദ്ദേശിക്കുന്നു.
ലോകവും അതിലുള്ളതൊക്കയും ദൈവത്തിന്റെ
പ്രത്യേക നിൎണ്ണയത്താൽ ഉണ്ടായി എന്നാണ് പറ
ഞ്ഞു എന്നവാക്കിന്റെ സാരം.

മേല്പറഞ്ഞ വിവരത്തിൽ നാം ആറു സൃഷ്ടിദിവ
സങ്ങളെക്കുറിച്ചു വായിക്കുന്നു. ഓരോ ദിവസത്തി
ന്റെ വിവരം സന്ധ്യയായി ഉഷസ്സുമായി ദിവസം
ഒന്നു, രണ്ടാം ദിവസം എന്നിത്യാദിവാക്കുകളാൽ അ
വസാനിക്കുന്നു. മൂന്നാം ദിവസത്തിലും ആറാം ദിവ
സത്തിലും ഈരണ്ടു സൃഷ്ടി പ്രവൃത്തികളുണ്ടായി
രുന്നു. ഈ വിവരം രണ്ടു ഭാഗമായി പിരിഞ്ഞു കിട
ക്കുന്നു. ഒന്നാം ദിവസത്തിൽ പ്രകാശം ആകവെ
ഉണ്ടായി. നാലാം ദിവസത്തിൽ വെളിച്ച വാഹക
ങ്ങളായി സൂൎയ്യചന്ദ്രനക്ഷത്രാദികൾ സൃഷ്ടിക്കപ്പെട്ടു.
അതിനാൽ വെളിച്ചം സൃഷ്ടിക്കെത്ര പ്രാമുഖ്യമുള്ള
തെന്നു തെളിയുന്നു. ഒന്നാം ദിവസത്തിൽ വെളി
ച്ചം ഉണ്ടായശേഷം ദൈവം വെളിച്ചത്തേയും ഇരു
ളിനേയും തമ്മിൽ വേൎതിരിച്ചു വെളിച്ചത്തിന്നു
പകലെന്നും ഇരുട്ടിന്നു രാത്രിയെന്നും പേരിട്ടു. രണ്ടാം
ദിവസം ദൈവം കീഴുള്ള വെള്ളങ്ങളേയും അതുവരെ
കീഴുള്ള വെള്ളങ്ങളോടു മേഘരൂപത്തിൽ ചേൎന്നി
രുന്ന മേലുള്ള വെള്ളങ്ങളേയും വേൎതിരിച്ചു. അതി
നാൽ ഭൂമിക്കും മേഘങ്ങൾ്ക്കും മദ്ധ്യത്തിൽ വിതാന
മുണ്ടായി. ഈ വിതാനം വായുമണ്ഡലം തന്നേ.
മൂന്നാം ദിവസത്തിൽ രണ്ടു സൃഷ്ടിവേലകളുണ്ടായി.
ഒന്നാമത്തെ പ്രവൃത്തിയാൽ സമുദ്രത്തേയും ഭൂഖ [ 49 ] ണ്ഡങ്ങളേയും വെവ്വേറെയാക്കിയശേഷം രണ്ടാം
പ്രവൃത്തിയാൽ സസ്യവൎഗ്ഗത്തെ ഉളവാക്കിയതുകൊ
ണ്ടു ജീവാങ്കുരങ്ങൾ ഉളവായി. നാലാം ദിവസത്തിൽ
ആകാശത്തിൽ സൂൎയ്യ ചന്ദ്ര നക്ഷത്രങ്ങളേയും ഉണ്ടാ
ക്കി അവമനുഷ്യൎക്കു കാലക്കുറിപ്പുകളായും ദിക്കറിവാൻ
വേണ്ടിയും ദൈവം ഉണ്ടാക്കി. അഞ്ചാം ദിവസത്തെ
പ്രവൃത്തിയാൽ രണ്ടാം ദിവസത്തിൽ തമ്മിൽ വേൎപി
രിച്ച സമുദ്രത്തിലും വായുമണ്ഡലത്തിലും ദൈവം
ജീവനെ പ്രവേശിപ്പിച്ചു. അതായതു അവൻ ജല
ജന്തുക്കളേയും പക്ഷികളേയും സൃഷ്ടിച്ചു. ആറാം ദിവ
സം നാം മൂന്നാം ദിവസംപോലെ രണ്ടു പ്രവൃത്തിക
ളെക്കുറിച്ചു കേൾ്ക്കുന്നു. ദൈവം ഒന്നാമതു ഭൂമിയിലെ
മൃഗങ്ങളെയും ഇഴജാതികളെയും ഉണ്ടാക്കി അതിന്റെ
ശേഷം മനുഷ്യനെയും സൃഷ്ടിച്ചു. ഓരോ ദിവസപ്ര
വൃത്തി കഴിഞ്ഞശേഷം ദൈവം താനുണ്ടാക്കിയതുനോ
ക്കി അതുനല്ലതെന്നു കണ്ടു. ഇന്നും കൂടി ദൈവപ്രവൃ
ത്തികളുടെ നന്മയേയും എല്ലാ സൃഷ്ടികളിലും പ്ര
ത്യക്ഷമായ്വരുന്ന നിയമാനുസാരവും ഉദ്ദേശാൎഥവുമാ
യ ക്രമത്തേയും സ്രഷ്ടാവിന്റെ ജ്ഞാനത്തേയും ദയ
യേയും പരിശോധിച്ചു കാണേണ്ടതു മനുഷ്യന്റെ അ
വകാശവും പ്രകൃതിശാസ്ത്രത്തിന്റെ മുറയും ആകുന്നു.

പ്രത്യേക സൂക്ഷ്മതയോടെ മനുഷ്യന്റെ ഉത്ഭവം
വിവരിച്ചിരിക്കുന്നു. അതിൽ മനുഷ്യന്റെ തത്വ
ത്തേയും ഉദ്ദേശത്തേയും കുറിച്ചു നാം വായിക്കുന്നു.
മറ്റെ സൃഷ്ടികളെയെല്ലാം ഭൂമി ആകാശം സമുദ്ര
ങ്ങൾ എന്നിവ ദൈവകല്പനാനുസാരം ഉത്ഭവി
പ്പിച്ചു. അവ മുറ്റും ഭൂമിയിൽനിന്നുണ്ടായതും തങ്ങൾ [ 50 ] സൃഷ്ടിക്കപ്പെട്ട ഉദ്ദേശം നിവൃത്തിയായശേഷം പി
ന്നേയും ഭൂമിയിൽ ചേരുകയും ചെയ്യുന്നു. മനുഷ്യ
ന്റെ അവസ്ഥ അങ്ങിനേയല്ല. പക്ഷേ അവന്റെ
ശരീരം ഭൂമിയിൽ നിന്നാകുന്നു. എങ്കിലും ദൈവം
അവനെ സൃഷ്ടിക്കുമ്പോൾ മനുഷ്യൻ ഭൂമിയിൽനിന്നു
ണ്ടാകട്ടെ എന്നു പറയാതെ ഒന്നാമതു ദൈവം ഒരാ
ലോചന കഴിച്ചു. "അനന്തരം ദൈവം: നാം ന
മ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം
മനുഷ്യനെ ഉണ്ടാക്കുക. അവൻ സമുദ്രത്തിലുള്ള
മത്സ്യത്തിന്മേലും ആകാശത്തുള്ള പറവജാതിയിന്മേ
ലും മൃഗങ്ങളിന്മേലും സൎവ്വഭൂമിയിന്മേലും ഭൂമിയിൽ
ഇഴയുന്ന സൎവ്വഇഴജാതിയിന്മേലും വാഴട്ടെ എന്നു പ
റഞ്ഞു". "നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ
സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക" എന്ന
വാക്കു ആരോടു പറഞ്ഞു എന്നു ചോദിക്കേണ്ടിവ
രുന്നു. അതു തന്റെ സിംഹാസനത്തിന്മുമ്പാകെ
സേവ ചെയ്യുന്ന സ്വൎഗ്ഗീയ ആത്മാക്കളാകുന്ന ദൈ
വദൂതരോടു പറഞ്ഞു എന്നു തോന്നുന്നു cf. 3, 24;
11, 7. അതുകൊണ്ടു ദൈവം മനുഷ്യനെ തന്റെ
യും ദൂതരുടെയും സാദൃശ്യത്തിൽ സൃഷ്ടിക്കേണമെ
ന്നു നിശ്ചയിച്ച ശേഷം "ദൈവം തന്റെ സാദൃശ്യ
ത്തിൽ മനുഷ്യനെ സൃഷ്ടിച്ചു." ദൈവത്തിന്റെ സാ
ദൃശ്യത്തിൽ അവനെ സൃഷ്ടിച്ചു (27). ദൈവം മനു
ഷ്യനെ സൃഷ്ടിച്ച സാദൃശ്യം എന്താകുന്നു? ദൈവത്തി
ന്നു ദേഹരൂപം ഉണ്ടെന്നും ആ ദേഹരൂപത്തിൽ ദൈ
വം മനുഷ്യനെ സൃഷ്ടിച്ചു എന്നും ഗ്രന്ഥകൎത്താവു
പറവാൻ നിരൂപിച്ചതായി വിചാരിപ്പാൻ പാ [ 51 ] ടില്ല. കാരണം ദശവാക്യത്തിൽ "നിണക്കൊരു വി
ഗ്രഹം ഉണ്ടാക്കരുതു. മീതെ സ്വൎഗ്ഗത്തിലെങ്കിലും
താഴെഭൂമിയിലെങ്കിലും ഭൂമിക്കുകിഴെ വെള്ളത്തിലു
മുള്ളയാതൊന്നിന്റെ പ്രതിമയും അരുതു" എന്നു ഈ
ഗ്രന്ഥകൎത്താവു തന്നേ എഴുതീട്ടുണ്ടു. ആകയാൽ
ദൈവം ആത്മാവാണെന്നും ദേഹരൂപം ആരോപി
പ്പാൻ പാടില്ലെന്നും അവൻ നല്ലവണ്ണമറിഞ്ഞു.
കാൎയ്യം ശരിയായി ഗ്രഹിപ്പാൻ ആദ്യപുസ്തകം 2, 7.
നോക്കേണം. "യഹോവയായ ദൈവം നിലത്തെ
പൊടികൊണ്ടു മനുഷ്യനെ നിൎമ്മിച്ചിട്ടു അവന്റെ
മൂക്കിൽ ജീവശ്വാസം ഊതി. മനുഷ്യൻ ജീവനുള്ള
ദേഹിയായ്തീരുകയും ചെയ്തു." ഈ വാക്കു നോക്കി
യാൽ മനുഷ്യൻ ദേഹപ്രകാരം ഭൂമിയിൽനിന്നുള്ളവ
നാകയാൽ ശേഷം സൃഷ്ടികളോടു സംബന്ധിച്ചിരിക്കു
ന്നവനെന്നു കാണുന്നു. എങ്കിലും അവന്റെ ജീവ
നെയും പ്രത്യേക അസ്തിത്വത്തേയും നല്കുന്നതു ദൈ
വത്തിന്റെ ആത്മശ്വാസം ആകുന്നു. ഇതു മനുഷ്യ
ന്റെ ആത്മഭാഗമാകുന്നു. ഇതിനാലവൻ പാരത്രി
കലോകത്തിലെ ആത്മാക്കളോടു ചേൎന്നിരിക്കുന്നവ
നാകുന്നു. ദൈവം ആത്മാവാകുന്നതുപോലെ. മനു
ഷ്യൻ ആത്മാവുള്ളവനാകുന്നു എന്നതു അവനിലെ
ദൈവസാദൃശ്യമത്രെ. ഈ ദൈവസാദൃശ്യത്തിന്റെ മുഖ്യലക്ഷണമോ സ്വയംബോധമുള്ള മൂൎത്തിത്വം ത
ന്നേ. സ്വയബോധത്തോടു കൂടിയ മൂൎത്തിത്വം: ബു
ദ്ധി, സല്ഗുണജീവസംയുക്തമായ ചിത്തസ്വാതന്ത്ര്യം,
സല്ഗുണസംബന്ധമായ പരിപൂണ്ണതക്കായുള്ള പ്രാ
പ്തി, ദൈവം വിശുദ്ധസ്നേഹം ആകുന്നതുപോലെ [ 52 ] വിശുദ്ധി നീതി സ്നേഹാദികളിൽ പരിപൂൎണ്ണനായി
ത്തീരത്തക്ക നിയുക്തത എന്നിത്യാദികളുടെ അടി
സ്ഥാനമാകുന്നു. മനുഷ്യൻ ദൈവസാദൃശ്യത്തിൽ
സൃഷ്ടിക്കപ്പെട്ടവനാകകൊണ്ടു അവൻ എല്ലാ പ്രകാ
രത്തിലും തികഞ്ഞവനായി ദൈവത്തിന്റെ കൈ
യിൽനിന്നു പുറപ്പെട്ടിരിക്കുന്നു എന്നും നന്മയിലെ വി
കാസതയും വളൎച്ചയും അവനിൽ നടപ്പാൻ ആവ
ശ്യവും കഴിവും ഇല്ലാത്ത കാൎയ്യമായിരുന്നു എന്നും പറ
വാൻ പാടില്ല. അല്ലെങ്കിൽ മൂന്നാം അദ്ധ്യായത്തിലെ
ദിവ്യാജ്ഞയും അതിനോടു സംബന്ധിച്ച പരീക്ഷയും നിരൎത്ഥമാകുമായിരുന്നു. ഇങ്ങിനെ മനുഷ്യൻ കേവ
ലം തികഞ്ഞവനായിട്ടു ദൈവകൈയിൽനിന്നു പുറ
പ്പെട്ടിട്ടില്ലെങ്കിലും അവൻ നല്ലവനും ദോഷരഹിത
നുമായിരുന്നു എന്നതു നിൎവ്വിവാദം. കാരണം സൃഷ്ടി
വിവരത്തിന്റെ അവസാനത്തിൽ ദൈവം താനുണ്ടാ
ക്കിയതിനെ എല്ലാം നോക്കി ഇതാ എത്രയും നല്ലതാ
യിരുന്നു എന്നവാക്കു മനുഷ്യനെ കുറിച്ചും പറഞ്ഞിരി
ക്കുന്നുവല്ലോ. പക്ഷെ മനുഷ്യന്റെ അന്നത്തെ അവ
സ്ഥ ഒരു അങ്കുരത്തോടു സമമായി വിചാരിക്കാം. ഒരു
അങ്കരം വിടൎന്നിട്ടില്ലെങ്കിലും തികഞ്ഞ പുഷ്പവും ഫല
വും അതിൽ അടങ്ങിയിരിക്കുന്നുവല്ലോ. ഇങ്ങിനെ വേ
ദപുസ്തകത്തിലെ സൃഷ്ടിവിവരത്തിൽ ബുദ്ധിയും സ്വ
യബോധവും അറ്റ മൃഗങ്ങളോളം മനുഷ്യനെ താഴ്ത്തു
കയോ ദൈവത്തിന്റെ നിലയോളം അമിതമായി ഉയ
ൎത്തുകയോ ചെയ്യുന്നില്ല. ദൈവം മനുഷ്യനെ പ്രത്യേക
വിധത്തിൽ സൃഷ്ടിച്ചതിനാൽ ദൈവത്തോടുള്ള കൂട്ടാ
യ്മയാൽ സല്ഗുണജീവസംബന്ധമായ തികവാകുന്ന [ 53 ] ലാക്കിൽ എത്തുവാൻ അവന്നു വരം ലഭിച്ചു. ഇങ്ങി
നെ ദൈവസാദൃശ്യമെന്നതു ദേഹരൂപമല്ല. എങ്കി
ലും അവന്റെ ആത്മികസ്വഭാവം അവന്റെ ശരീരാ
കൃതിയിൽ ഒരു വിധം പ്രത്യക്ഷമായ്വരുന്നതുപോലെ
ദൈവം ആദ്യം സൃഷ്ടിച്ച മനുഷ്യന്റെ ശരീരം അവ
നിൽ വസിക്കുന്ന ആത്മാവിന്റെ തക്കകരണം മാത്ര
മല്ല അവനിൽ വസിക്കുന്ന ആത്മിക ദൈവസാദൃശ്യ
ത്തിന്റെ വെളിപ്പാടുമായിരുന്നു. മനുഷ്യൻ പാപ
ത്തിൽ വീണശേഷവും കൂടെ മാനുഷശരീരത്തെ മൃഗ
ശരീരങ്ങളിൽനിന്നു വൃത്യാസപ്പെടുത്തുന്ന ഓരോ പ്ര
ത്യേകതകൾ ഇനിയും ഉണ്ടു. ദൃഷ്ടാന്തം: മനുഷ്യൻ മാ
ത്രമേ സ്വൎഗ്ഗത്തേക്കു തിരിഞ്ഞിരിക്കുന്നനോട്ടത്തോ
ടെ നിവിൎന്നു നടക്കുന്നുള്ളൂ. മാനുഷ സൃഷ്ടിയാൽ ദൈ
വത്തിന്റെ സൃഷ്ടി അഗ്രം പ്രാപിച്ചു. മാനുഷസൃഷ്ടി
യാൽ ദിവ്യസൃഷ്ടിപ്രവൃത്തിയുടെ ഉദ്ദേശം സാധിച്ചു
എന്നതു ഈ സൃഷ്ടി വിവരത്തിൽനിന്നു സ്പഷ്ടമായി
കാണുന്നു. നൂതനകാലത്തു ചില പ്രകൃതി ശാസ്ത്രജ്ഞ
ന്മാർ എത്രവിരോധം പറഞ്ഞാലും മനുഷ്യൻ ഭൌ
മിക സൃഷ്ടികളുടെ കിരീടമാകുന്നു എന്നതു അനുഭവ
സിദ്ധമായ കാൎയ്യമാണല്ലോ. മനുഷ്യൻ തന്നേ
ത്താൻ സൃഷ്ടിയുടെ തലവനായി വിചാരിക്കയും മൃഗ
ങ്ങൾ അവനെ അവ്വണ്ണം കൈക്കൊൾ്കയും ചെയ്യുന്നു
എന്നതു നിഷേധിച്ചു കൂടാത്ത സംഗതിയാകുന്നു.
എന്നാൽ ദൈവഹിതപ്രകാരം മനുഷ്യൻ ഏറ്റവും
ശ്രേഷ്ഠമായ സൃഷ്ടിയായിട്ടു തന്റെ കീഴുള്ള സൃഷ്ടി
ളെ അടക്കി ഭരിക്കുന്നതു കൂടാതെ ദൈവത്തോടു
സംബന്ധമുള്ളവനായി സ്രഷ്ടാവിനെ അറികയും [ 54 ] മഹത്വീകരിക്കയും ചെയ്യേണ്ടതാകുന്നു. പിന്നെ മനു
ഷ്യവംശം ദൈവം നിശ്ചയിച്ച നിലയിൽനിന്നു എത്ര
പ്രാവശ്യം തെറ്റിപ്പോകയും അതുനിമിത്തം ദൈ
വം അവരെ എത്ര കഠിനമായി ശിക്ഷിക്കേണ്ടിവരി
കയും ചെയ്തിട്ടും മനുഷ്യൻ ഈ സൃഷ്ടിവിവരണ
ത്തിൽ വെക്കപ്പെട്ടിരിക്കുന്ന ലാക്കിൽ അടുത്തുവരുന്നു
എന്നതിന്നു ലോകചരിത്രം തന്നേ സാക്ഷ്യമാകുന്നു.
"നിങ്ങൾ വൎദ്ധിച്ചു പെരുകി ഭൂമിയിൽ നിറഞ്ഞു അ
തിനെ അടക്കുവിൻ" എന്നു ദൈവം അന്നു കല്പിച്ച
അനുഗ്രഹവാക്യം മാനുഷചരിത്ര വികാസതയുടെ
മുന്നറിയിപ്പും വാഗ്ദത്തവും തന്നേയാകുന്നു. നാം
മാനുഷചരിത്രം നോക്കിയാൽ ഈ വാഗ്ദത്തം നിവൃ
ത്തിയായ്വരുന്നതു കാണുന്നു.

എന്നാൽ ആദ്യപുസ്തകം ഒന്നാം അദ്ധ്യായത്തിൽ
മാത്രമല്ല പഴയനിയമത്തിൽ പലസ്ഥലങ്ങളിൽ
ലോകസൃഷ്ടിയെക്കുറിച്ചുള്ള ഉപദേശം ഉദ്ദേശിച്ചു
കാണുന്നു. സങ്കീൎത്തനം 104. യോബ് 38. എന്നീ
സ്ഥലങ്ങളിൽ ദൈവത്തിന്റെ സൃഷ്ടിപ്രവൃത്തിയെ
ക്കുറിച്ചുള്ള സ്തോത്രഗീതങ്ങൾ കാണും. ദൈവം
ലോകത്തേയും അതിലുള്ളവറേറയും ആകാശത്തേ
യും അവയുടെ സൈന്യത്തേയും സൃഷ്ടിച്ചു എന്നു സങ്കീൎത്തനങ്ങളിൽ ചിലസ്ഥലത്തു വായിക്കുന്നു 36,6;
95, 4. 5; 115, 3; അവ്വണ്ണം തന്നേ ദൈവം യാതൊരു
സഹായവും തടസ്ഥവും കൂടാതെ ലോകത്തെ സൃ
ഷ്ടിച്ചു എന്നു പ്രവാചകലിഖിതങ്ങളിലും കാണും
യശായ 40, 28; 45, 12. 18. സദൃശങ്ങളിലും യോബി
ന്റെ പുസ്തകത്തിലും സൃഷ്ടിപ്രവൃത്തിയിൽ ദൈവ [ 55 ] ജ്ഞാനം പ്രകാശിച്ചിരിക്കുന്നെന്നും അതു ഇപ്പോഴും
ലോകത്തിൽ പ്രതിബിംബിക്കുന്നു എന്നും പറയുന്നു
സുഭാഷിതം 8, 22–32; യോബ് 28, 3.

പഴയനിയമത്തിലെ ഈ വിവരങ്ങളെ പുതു നി
യമത്തിൽ ഉറപ്പിച്ചതായും കാണുന്നു. എന്നാൽ
പുതുനിയമത്തിൽ ഈ കാൎയ്യം സംബന്ധിച്ചു കാണുന്ന
മുഖ്യമായ സംഗതി വചനസ്വരൂപൻ മുഖാന്തരം
ലോകം സൃഷ്ടിക്കപ്പെട്ട എന്നതു തന്നേ യോഹ. 1, 1.
3. 10; കൊലോസ്യർ 1, 16; എബ്രായർ 1, 1. 2. വ
ചനസ്വരൂപൻ എന്നു പറയുന്നതു പുത്രനായ ദൈ
വത്തെക്കുറിച്ചാകുന്നു. അതുകൊണ്ടു സൃഷ്ടിപ്രവൃ
ത്തിയിൽ ക്രിസ്തുവിന്നും പങ്കുണ്ടായിരുന്നു. ക്രിസ്തൻ
സൃഷ്ടിയുടെ മദ്ധ്യസ്ഥൻ തന്നേ. അവൻ വീണ്ടെടു
പ്പിലും മദ്ധ്യസ്ഥൻ തന്നേയല്ലോ. ഇതിനാൽ സൃ
ഷ്ടിപ്രവൃത്തിക്കും വീണ്ടെടുപ്പിന്നും തമ്മിൽ ഉറ്റ സം
ബന്ധമുണ്ടെന്നു തെളിയുന്നു. സ്നേഹത്തിന്റെ പുത്ര
നിൽ ലോകത്തെയും അതിലെ ഉൽകൃഷ്ടസൃഷ്ടിയായ
മനുഷ്യനെയും ദൈവം നിൎമ്മിച്ചിരിക്കുന്നു. അതു
കൊണ്ടു അവന്നു സൃഷ്ടിയുടെ ആദ്യജാതൻ എന്ന
പേരും ഉണ്ടു.

III. താരതമ്യവും ആക്ഷേപവും.

1. രണ്ടു മാൎഗ്ഗങ്ങളിലും ഉള്ള ലോകോത്ഭവ
വിവരങ്ങളുടെ സാമാന്യ സ്വഭാവം.

ഹിന്തുക്രിസ്തീയ ലോകോത്ഭവവിവരങ്ങൾ്ക്കു തുല്യ
ത വളരെ ഇല്ലെന്നും വൈപരീത്യം അത്യന്തം സ്പഷ്ട [ 56 ] മായ്വരുന്നു എന്നും നാം കണ്ടിരിക്കുന്നു. എന്നാൽ
ഋഗ്വേദം X. 129ൽ പറഞ്ഞിരിക്കുന്ന വിവരത്തിന്നും
ക്രിസ്തീയ വിവരത്തിന്നും ലഘുവായ ചിലതുല്യതകൾ
ഉണ്ടു. അവിടെ പറയുന്നതു: "ഒന്നാമതു അന്ധ
കാരം ഉണ്ടായിരുന്നു. വിശ്വം മുഴുവൻ ജലമായി
രുന്നു. മീതെ ആദ്യശക്തിയും താഴെ പ്രകൃതിയുമാ
യിരുന്നു. ആത്മാവു അതിന്മീതെ ആവസിച്ചു."
അതല്ലാതെ ശതപതബ്രാഹ്മണം VII. 5, 2. 6ൽ മനു
ഷ്യൻ പ്രജാപതിയുടെ ആത്മാവിൽനിന്നുണ്ടായെ
ന്നും II. 5, 1ൽ മനുഷ്യൻ പ്രജാപതിക്കു ഏറ്റവും
അടുത്ത സൃഷ്ടിയാണെന്നും തൈത്തരീയ ബ്രാഹ്മണ
ത്തിൽ II. 3, 8. 13ൽ പ്രജാപതി പ്രത്യേക ആലോ
ചനയോടെ മനുഷ്യനെ സൃഷ്ടിച്ചു എന്നും പ്രജാപതി
സകലത്തേയും വാക്കുകൊണ്ടുണ്ടാക്കി എന്നും പറ
ഞ്ഞിരിക്കുന്നു. ഈ സംഗതികൾ ഒഴികെയുള്ളതെ
ല്ലാം ക്രിസ്തീയമാൎഗ്ഗത്തിലെ വിവരത്തോടു അശേഷം
ഒക്കാത്തതാകുന്നു.

a. ലോകോല്പത്തിയെപ്പറ്റി ശരിയായ ധാരണ
ഹിന്തുക്കൾ്ക്കില്ലെന്നു ഹിന്തുമാൎഗ്ഗത്തിൽനിന്നു തന്നെ
തെളിയുന്നു. ഋഗ്വേദം X. 129ന്റെ ഒടുവിൽ സ്പഷ്ട
മായി പറയുന്നതിവ്വണ്ണം: "ആദിയിൽ വിശ്വം എ
വിടെയായിരുന്നു? അത്യുന്നതങ്ങളിൽ വസിക്കുന്ന സ
ൎവ്വജ്ഞൻ അറിയുമായിരിക്കാം. പക്ഷെ അവനും
അറിയുന്നില്ലെന്നു വരുമോ." എന്നിങ്ങിനെ ലോ
കോത്ഭവത്തെപ്പറ്റിയുള്ള അറിയായ്മയെ കുറിച്ചു
സങ്കടം പറയുന്നു. അങ്ങിനെയിരിക്കെ ഋഷികൾക്കു
പോലും ലോകോത്ഭവ രഹസ്യം അഗ്രാഹ്യമായിരി [ 57 ] ക്കുന്നു എന്നും അവർ പറഞ്ഞതെല്ലാം ഊഹം മാത്ര
മാണെന്നും അനുമിക്കേണ്ടിവരുന്നു.

b. ഇങ്ങിനെ അറിയായ്മയിൽനിന്നും ഉൗഹത്തിൽ
നിന്നും ഋഷികൾ സങ്കല്പിച്ചുണ്ടാക്കിയ ലോകോത്ഭവ
വിവരങ്ങൾ അന്യോന്യം ഒക്കാത്തവയായിരിക്കുന്നു.
എന്നു തന്നെയല്ല ഒരേവിവരത്തിൽ പൂൎവ്വാപരവിരു
ദ്ധങ്ങൾ അടങ്ങിയിരിക്കുന്നു. ഒന്നാമതു സ്രഷ്ടാവു
എല്ലാ വിവരത്തിലും ഒരാളല്ല. രണ്ടാമതു ആ വിവ
രങ്ങളിലെ കാൎയ്യവും ക്രമവും ഒരുപോലെയല്ല. മൂന്നാ
മതു സ്രഷ്ടാവു തന്നെ സൃഷ്ടിയാണെന്നു പറഞ്ഞു
കാണുന്നു. നാലാമതു സ്രഷ്ടാവിനെ സൃഷ്ടിജനി
പ്പിച്ചു എന്നും പറഞ്ഞിരിക്കുന്നു.

c. ഹിന്തുമാൎഗ്ഗത്തിലെ വിവരങ്ങളിലൊന്നും ദൈ
വം ഇല്ലായ്മയിൽനിന്നു ലോകത്തെ സൃഷ്ടിച്ചു എന്നു
പറഞ്ഞു കാണുന്നില്ല. സൃഷ്ടി എന്ന പദത്തിന്റെ
അൎത്ഥം തന്നേ ഒഴുകിവന്നതു എന്നാകുന്നു. അതു
കൊണ്ടു കേവല സൃഷ്ടി എന്നധാരണ (Absolute
creation) ഹിന്തുമാൎഗ്ഗത്തിൽ ഇല്ല. ഇല്ലായ്മയിൽ
നിന്നു ലോകത്തെ സൃഷ്ടിച്ചു എന്നു പറയുന്നതി
ന്റെ സാരം ലോകോത്ഭവത്തിന്നായി ദൈവത്തിൽ
നിന്നു അന്യമായവല്ല കാരണവും (മൂലപ്രകൃതി) സ
ഹായവും ഉണ്ടായിരുന്നില്ല എന്നു മാത്രമാകുന്നു.

d. ഇല്ലായ്മയിൽനിന്നു ദൈവം ലോകത്തെ സൃ
ഷ്ടിച്ചു എന്നധാരണ ഹിന്തുക്കൾ്ക്കില്ലാത്തതിന്റെ കാ
രണം ലോകത്തിന്റെ സമവായ കാരണത്തെക്കുറി
ച്ചുള്ള ഉപദേശമാകുന്നു. ലോകത്തിന്നു ഒരു സമ
വായകാരണം ഉണ്ടെന്നും (Material cause) അതു ദൈ [ 58 ] വത്തെപ്പോലെ നിത്യമാണെന്നും ഹിന്തുക്കൾ വാദി
ക്കുന്നു (പരമാണുക്കൾ, മൂലപ്രകൃതിമുതലായവ). ലോ
കത്തിൽ നാം കാണുന്ന സ്ഥൂലവസ്തുക്കൾ്ക്കു എല്ലാം
സമവായ കാരണം ഏറെക്കുറെ ഉള്ളതുപോലെ ലോ
കത്തിന്നും ഉണ്ടു എന്ന് അവർ വിചാരിച്ചു. അതു
കൊണ്ടു ലോകോത്ഭവത്തിന്നു കൎത്തൃകാരണത്തെ
ക്കാൾ സമവായ കാരണം അധികം മുഖ്യമായിരി
ക്കുന്നു എന്നു ഹിന്തുമാൎഗ്ഗത്തിൽനിന്നു തെളിഞ്ഞു വരും.
അതല്ലാതെ ചില തത്വജ്ഞാനസിദ്ധാന്തങ്ങൾപ്ര
കാരം ലോകം അനാദിയാകുന്നു. അതല്ലാതെ ലോ
കത്തിലെ ജീവജാലങ്ങളിൽ അധികവും ഉല്പാദിക്കേ
ണ്ടതിന്നു സ്ത്രീശക്തിവേണമല്ലോ. അതുപോലെ
ലോകോത്ഭവത്തിന്നും കാമം അഥവാ സ്ത്രീശക്തിയാ
ധാരമായ്നില്ക്കുന്നു എന്നു ഹിന്തുമാൎഗ്ഗത്തിൽ കാണും.

ക്രിസ്തീയമാൎഗ്ഗത്തിലെ ലോകോത്ഭവ
വിവരത്തിന്റെ സാമാന്യ സ്വഭാവം എന്തു?

ക്രിസ്തീയ വേദപുസ്തകത്തിൽ സൃഷ്ടി അഥവാ
സൃഷ്ടിക്ക എന്ന പദം പലപ്രകാരത്തിൽ പ്രയോഗി
ച്ചിരിക്കുന്നു. ദൈവം പ്രകൃതിയിലോ ചരിത്രത്തി
ലോ വല്ലതും പുതുതായി ഉണ്ടാക്കുമ്പോൾ സൃഷ്ടി
എന്നപദം പ്രയോഗിക്കാറുണ്ടു. ഒരു ജാതി പുതു
തായി ഉണ്ടാകുമ്പോഴും സസ്യവൎഗ്ഗത്തിലോ മറ്റോ
ഒരു പുതിയ കരണസംസൃഷ്ടം (Organism) ഉത്ഭ
വിക്കുമ്പോഴും മനുഷ്യവൎഗ്ഗത്തിൽ ഒരു പുതിയ വ്യക്തി
(Individuality) ഉണ്ടാകുമ്പോഴും ആത്മിക കാൎയ്യങ്ങ
ളെക്കുറിച്ചും സൃഷ്ടി എന്ന പദം പ്രയോഗിക്കാറുണ്ടു [ 59 ] യശായ 27, 11; 43, 1; 45, 7; 48, 7; 54, 16; പുറപ്പാടു
34, 10; സങ്കീ. 51, 12; യശായ 45, 8. എന്നാൽ ലോ
കസൃഷ്ടിയെകുറിച്ചു ആകുന്നു ആ പദം മുഖ്യമായി
പ്രയോഗിച്ചിരിക്കുന്നതു. ദൈവം ലോകത്തെ ഇല്ലാ
യ്മയിൽനിന്നുണ്ടാക്കി എന്നതു അക്ഷരംപ്രതി തിരു
വെഴുത്തിൽ പറഞ്ഞിട്ടില്ല എങ്കിലും അതേ സാരം
ഉണ്ടു എഫെ. 3, 9; കൊലോ. 1, 16; എബ്ര. 11, 3.
"ദൃശ്യത്തിൽ നിന്നല്ല ഈ കാണുന്നവ ഉണ്ടാവാ
നായി ദൈവത്തിൻ ചൊല്ലാൽ ഉലകങ്ങൾ നിൎമ്മി
ച്ചു കിടക്കുന്നു എന്നു വിശ്വാസത്താൽ നാമറിയുന്നു."
ദൈവത്തിന്റെ സൃഷ്ടിക്കുന്ന പ്രവൃത്തിയെകുറി
പ്പാൻ തക്കവണ്ണം ദൈവവചനത്തിൽ "ഉണ്ടാക്കുക"
(സങ്കീ. 33, 6; 86, 9; 95, 5.) "സ്ഥാപിക്ക" (യോ
ബ് 38, 4. സങ്കീ. 89, 12. യശായ 48, 13; 51, 13. 16.)
"നിൎമ്മിക്ക, മനയുക" (സങ്കീ. 139, 13. 15.) എന്നീപദ
ങ്ങളും കൂടെ പ്രയോഗിച്ചിരിക്കുന്നു. "സൃഷ്ടിക്ക" എ
ന്ന പദത്തിന്റെ എബ്രയ പൎയ്യായപദത്തിന്നു വെ
ട്ടുക എന്നാണ് ധാത്വൎത്ഥം. എങ്കിലും മുമ്പെ ഇല്ലാ
ത്തതിനെ നിൎമ്മിക്ക, യാതൊന്നും ഇല്ലാതെ ഉണ്ടാ
ക്കുക എന്നപ്രയോഗാൎത്ഥം മുഖ്യമാകുന്നു. അതു
കൊണ്ടു മുമ്പെയുള്ള വല്ല വസ്തുവിന്റെ സഹായ
ത്താൽ വല്ലതും നിൎമ്മിക്ക എന്നോ രൂപിക്ക എന്നോ
അല്ല ആ പദത്തിന്റെ അൎത്ഥം. ദൈവം വിശ്വ
കൎമ്മാവിനെപോലെ മുമ്പുണ്ടായിരുന്ന വല്ല സ്ഥൂല
വസ്തുവിനെ സാഹിത്യമാക്കി ഈലോകത്തെ ക്രമ
ത്തോടും ഭംഗിയോടും കൂടെ നിൎമ്മിച്ചു എന്നു വിചാ
രിക്കരുതു. അവന്റെ വചനത്താൽ ആകാശവും [ 60 ] ഭൂമിയും അഥവാ രൂപവും ഭംഗിയുമില്ലാത്ത സ്ഥൂല
വസ്തുവും അതിൽപ്പിന്നെ രൂപവും ഭംഗിയുമുള്ള ഓ
രോ സൃഷ്ടിയും ഉണ്ടായ്വന്നു. ഇങ്ങിനെ ക്രിസ്തീയ
സൃഷ്ടിവിവരം ലോകം സ്വതവേ ഉളവായി എന്ന
സ്ഥൂലവസ്തുവാദത്തിന്നും (Materialism) ലോകം ബ്ര
ഹ്മാണ്ഡത്തിൽ നിന്നോ വല്ല ശൂന്യവസ്തുവിൽ നി
ന്നോ ക്രമേണ വികസിച്ചു വന്നു എന്ന വിക്ഷേപവാ
ദത്തിന്നും (Evolution) ലോകം ദൈവത്തിന്റെ സ്വാ
തന്ത്ര്യമുള്ള ഇഷ്ടത്തിൽനിന്നല്ല ദൈവതത്വത്തിൽ
നിന്നു അന്തൎഗ്ഗതമായ കാമം ഹേതുവായി സൃജിച്ചു
വന്നിരിക്കുന്നു എന്ന പ്രവാഹവാദത്തിന്നും (Ema—
nation) തീരേ വിപരീതമായ്വരുന്നു. ലോകോത്ഭവത്തി
ന്നു യാതൊരു സമവായ കാരണം ഉണ്ടായിരുന്നില്ല.
ലോകോല്പത്തിയുടെ ഏകകാരണം ദൈവത്തിന്റെ
സ്വാതന്ത്ര്യസംയുക്തമായ സ്നേഹേഷ്ടം തന്നേയാ
കുന്നു അതല്ലാതെ ദൈവത്തിന്റെ ഉള്ളിലോ പുറ
മെയൊ ഉള്ള വല്ല നിൎബ്ബന്ധത്താലല്ല സ്വന്തസ്വാത
ന്ത്ര്യത്തോടു കൂടിയ ഇഷ്ടത്താലും സൎവ്വശക്തിയാലും
ലോകം ഉളവായിരിക്കുന്നു. ലോകസൃഷ്ടി തന്നേ ദൈവ
ത്തിന്റെ സൎവ്വശക്തിയുടെ ഒന്നാം സാക്ഷ്യമാകുന്നു.
ദൈവമോ പുറജാതികളുടെ ലോകോല്പത്തി വിവരണ
കളിലെന്നപോലെ ഈ സൃഷ്ടിയിൽ ലയിച്ചു പോക
യോ ലോകത്തോടു കൂടെ വികസിച്ചു വരികയോ ചെ
യ്യുന്നില്ല. അന്തൎഗ്ഗതമായ കാമത്താൽ ദൈവം ലോ
കത്തെ തന്നിൽനിന്നു വിസൎജ്ജിച്ചു വിടുന്നതുമില്ല.

ഈ സംബന്ധത്തിൽ ഹിന്തുക്കളെ വിചാരിച്ചാൽ
രണ്ടു മുഖ്യ ചോദ്യങ്ങൾ ഉളവാകും. സൃഷ്ടിപ്രവൃത്തി [ 61 ] കാലികമോ അനാദിയോ? ഈ ലോകം അധമമോ
ഉത്തമമോ?

സൃഷ്ടിപ്രവൃത്തി കാലികമോ അനാദിയോ? ഹി
ന്തുമതാഭിപ്രായം വിചാരിച്ചാൽ ലോകം അനാദിയാ
കുന്നു എന്നു പറയേണം. കല്പാന്തരങ്ങളിൽ ലോക
ത്തിന്നു നാശം വരുന്നെങ്കിലും പുതിയ യുഗാരംഭ
ത്തിൽ ലോകം വീണ്ടും വീണ്ടും വിസൎജ്ജിച്ചുവരുന്നതു
കൊണ്ടു ലോകം അനാദിയാകുന്നു. ന്യായവൈശേ
ഷികങ്ങളിലെ പരമാണുക്കളേയും സംഖ്യയിലെ പ്ര
കൃതിയേയും വിചാരിച്ചാൽ ലോകത്തിന്നു കാരണമാ
യ്നില്ക്കുന്ന പ്രാരംഭവസ്തു അനാദിയാകുന്നു എന്നു സ്പ
ഷ്ടം. എന്നാൽ ക്രിസ്തീയ ഉപദേശം അങ്ങിനെ
യല്ല. ദൈവമല്ലാതെ അനാദിയായിട്ട ഒന്നും തന്നെ
യില്ല. ദൈവത്തിന്റെ നിത്യാലോചനക്കും അനു
ഷ്ഠാനത്തിന്നും മദ്ധ്യെ ഒരു യുഗം കഴിഞ്ഞു പോയിരി
ക്കുന്നു എന്നു കൂടെ വിചാരിക്കേണ്ടതല്ല. ലോകത്തിന്നു
ആരംഭവും അവസാനവും ഉണ്ടെന്നു ക്രിസ്തീയതിരു
വെഴുത്തുകളിൽ എത്രയും സ്പഷ്ടമായ്പറഞ്ഞിരിക്കകൊ
ണ്ടു ലോകം അനാദിയല്ല കാലികമെന്നു നിശ്ചയം.

ഈ ലോകം അധമമോ ഉത്തമമോ? ഹിന്തുക്കൾ
നിൎബ്ബോധലയം അഥവാ നിൎവ്വാണം എന്നിവറ്റെ
ശ്രേഷ്ഠപുരുഷാൎത്ഥമായി വിചാരിക്കയും ലോകജീവ
നും സകല അരിഷ്ടതെക്കും കാരണമെന്നു വാദിക്ക
യും ചെയ്യുന്നതുകൊണ്ടു ഈ ലോകത്തെ ഒരു വിധം
അധമമായികരുതുന്നു. അവ്വണ്ണം തന്നേ ചില യൂ
റോപ്യവിദ്വാന്മാരും കരുതിയിരിക്കുന്നു (Bayle, Hart—
mann, Schopenhauer) ഈ അഭിപ്രായത്തിന്നു ക്രി [ 62 ] സ്തീയ ലോകോത്ഭവവിവരം തീരേ വിരോധമാകുന്നു.
ലോകം പാപവും ദോഷവും ഇല്ലാത്തതായി ദൈവം
സൃഷ്ടിച്ചിരുന്നു. "എല്ലാം നല്ലതെന്നു ദൈവം കണ്ടു."
ദൈവത്തിന്റെ സ്വാതന്ത്ര്യമുള്ള ഇഷ്ടം സ്നേഹസം
യുക്തമാകയാൽ ലോകത്തെ അരിഷ്ടതയുടെ വാസ
സ്ഥാനമായി സൃഷ്ടിപ്പാൻ പാടുള്ളതല്ല. അവന്റെ
ഇഷ്ടം സല്ഗുണപൂൎണ്ണതയാകയാൽ ഈ ലോകത്തേ
യും നല്ലതായി തന്നേ സൃഷ്ടിച്ചിരിക്കുന്നു. അരിഷ്ടത
ഇന്നുകാണുന്നതു മനുഷ്യന്റെ പ്രവൃത്തിയുടെ ഫലം
എന്നു തിരുവെഴുത്തുകൾ സ്പഷ്ടമായി പറയുന്നു.
ദൈവം തന്റെ സൎവ്വജ്ഞാനത്താലും സൎവ്വശക്തിയാ
ലും സൃഷ്ടിച്ച ലോകം അധമമായിരിക്കുന്നതെങ്ങിനേ?

2. ലോകസൃഷ്ടിയുടെ ലാക്ക് എന്താകുന്നു?

a. ഹിന്തു ശാസ്ത്രമെന്ന സമുദ്രത്തിൽ ലോകോ
ല്പത്തിവിവരങ്ങൾ എന്ന കപ്പലുകൾ ലാക്കില്ലാതെ
ഗതാഗതം ചെയ്യുന്നു. ഹിന്തുമാൎഗ്ഗത്തിലെ ലോകോ
ല്പത്തി വിവരങ്ങൾ ഉത്ഭവിച്ചുവന്നതെങ്ങിനെ എന്നു
നാം പരിശോധിച്ചാൽ ഏറക്കുറെ അവയുടെ ലാക്കി
ല്ലായ്മ പ്രത്യക്ഷമായ്വരും. ആൎയ്യർ പ്രാകൃതശക്തി
കളെ ആരാധിച്ചിരുന്നുവല്ലോ. എന്നാൽ ക്രമേണ
ഈലോകത്തിന്റെ ഉത്ഭവമെങ്ങിനെയായിരുന്നു എ
ന്നചോദ്യം സഹജമായി അവരിൽ ഉണ്ടായ്വന്നു. വെ
ളിപ്പാടില്ലാതിരുന്നതു കൊണ്ടു പ്രകൃതിയെനോക്കി
ഓരോന്നു ഊഹിച്ചു ലോകോത്ഭവമെങ്ങിനെയായി
രുന്നു എന്നുള്ള ചോദ്യത്തിന്നു ഓരോ ഉത്തരങ്ങൾ
കണ്ടെത്തുവാൻ പരിശ്രമിച്ചു. അവരുടെ പ്രസ്താവ [ 63 ] ങ്ങളിൽ തന്നേ യാതൊരുലാക്കും കാണുന്നില്ല. ത്രി
ഗുണങ്ങളിലൊന്നു അധികരിച്ചു ലോകം ഉണ്ടാകുന്ന
തും ബ്രഹ്മംമായാബാധിതനായി വരുന്നതും അദൃഷ്ട
ത്താൽ അണുക്കൾ യോജിക്കുന്നതും ഏതൊരു കാൎയ്യ
സാദ്ധ്യത്തിന്നായിട്ടാകുന്നു എന്നു പറയുന്നില്ല. ഓരോ
ഗോത്രക്കാർ ഓരോ ദേവന്മാരെ ആരാധിക്കയും താ
ന്താങ്ങൾ സ്നേഹിക്കുന്ന ദേവന്മാരെ അതതു കവിത
ക്കാർ അത്യന്തം പുകഴ്ത്തുകയും ചെയ്തു വന്നിരുന്നു.
ലോകോല്പത്തി ഏറ്റവും മുഖ്യമായ ദൈവപ്രവൃ
ത്തിയാകയാൽ എന്റെ എന്റെ ദൈവമാകുന്നു സ്ര
ഷ്ടാവു എന്നുവെച്ചു അവരവരുടെ സ്വന്തദൈവ
ത്തെ പുകഴ്ത്തുന്നതായിരിക്കും ഗ്രന്ഥകൎത്താക്കന്മാരുടെ
ലാക്ക്. എന്നാൽ സ്രഷ്ടാക്കന്മാരുടെ ലാക്കെന്തായി
രുന്നു എന്നു ഹിന്തുമാൎഗ്ഗത്തിൽനിന്നു തെളിയുന്നില്ല.
ഏകനായിരിക്കുന്നതിനാൽ ദൈവത്തിന്നു തൃപ്തിയു
ണ്ടായിരുന്നില്ലെന്നും കാമത്താൽ പരാജിതനായ്വന്ന
തിനാൽ സ്രഷ്ടാവു ലോകത്തെ ഉണ്ടാക്കേണ്ടിവന്നു
എന്നും പറയുന്നതു വിചാരിച്ചാൽ സ്രഷ്ടാവിന്റെ
തൃപ്തിയും സ്രഷ്ടാവിന്നുണ്ടായ കുറവുകളുടെ നിവാര
ണവുമാകുന്നു സൃഷ്ടിയുടെ ലാക്ക് എന്നു വരും. കല്പാ
ന്തരങ്ങളുടെ ഉപദേശം വിചാരിച്ചാൽ ഉത്തമമായ
ലാക്ക് യാതൊന്നുമില്ല. നാലു യുഗങ്ങളിലുണ്ടാകുന്ന
ലോകപരിണാമം നന്മയിലേക്കുള്ള വികാസതയല്ല.
നേരെ മറിച്ചു കൃതയുഗത്തേക്കാൾ ത്രേതായുഗത്തി
ലും ദ്വാപരയുഗത്തേക്കാൾ കലിയുഗത്തിലും ദോ
ഷം വൎദ്ധിച്ചു വരുന്നു എന്നാണ് ഹിന്തുക്കളുടെ അഭി
പ്രായം. [ 64 ] b. ക്രിസ്തീയ സൃഷ്ടിവിവരത്തിൽ പ്രതൃക്ഷമായ്വ
രുന്നലാക്ക് എന്താകുന്നു?

ദൈവം ലോകത്തെ തന്റെ സ്വാതന്ത്ര്യമുള്ള ഇ
ഷ്ടത്താൽ സൃഷ്ടിച്ചു എന്നു നാം മീതെ പറഞ്ഞു വ
ല്ലോ. ആ ഇഷ്ടം സ്നേഹസംയുക്തമാകുന്നു എന്നും
പ്രസ്താവിച്ചിരിക്കുന്നു. ദൈവത്തിന്റെ ഇഷ്ടം കാര
ണവും ഉദ്ദേശവുമില്ലാത്ത സ്വേച്ഛയല്ല. അങ്ങിനെ
യാണെങ്കിൽ ദൈവത്തിൽ വല്ല ന്യൂനതയും ആരോ
പിക്കേണ്ടിവരുമായിരുന്നു. അവന്റെ ഇഷ്ടം അകാ
രണ സ്വേച്ഛയല്ല. അവ്വണ്ണം തന്നേ ആ ഇഷ്ടം
സ്നേഹസംയുക്തമാകയാൽ സൃഷ്ടി ദൈവത്തിന്റെ
ലീലാ വിലാസവും അല്ല. സല്ഗുണ സംയുക്തമായ
ഉദ്ദേശസഹിതം ലോകത്തെ സൃഷ്ടിച്ചിരിക്കുന്നു. ദൈ
വം സ്വാതന്ത്ര്യമുള്ള ഇഷ്ടത്താൽ ലോകത്തെ സൃഷ്ടി
ച്ചു എന്നുവന്നാൽ ദൈവത്തിന്നു തന്നെസംബന്ധി
ച്ചു ഒരു ഉദ്ദേശമുണ്ടായിരുന്നു എന്നു വരും. അതോ
ദൈവത്തിന്റെ മഹത്വം തന്നെ സങ്കീ. 8, 2. 19, 2;
104, 10; അപ്പോസ്തല പ്ര. 14, 17; റോമർ 1, 20;
11, 36; വെളി 4, 11. ദൈവത്തിന്നു സൃഷ്ടിയെ കൂടാതെ
മഹത്വമില്ലെന്നല്ല. ദൈവം സ്നേഹമാകുന്നു. സ്നേ
ഹം നിശ്ചൈതന്യമായി കിടക്കുന്നതല്ല, വ്യാപരിക്കുന്ന
തത്രെ. അതുകൊണ്ടു ദൈവമഹത്വം സ്നേഹത്താൽ
സൃഷ്ടിമുഖേന വ്യാപരിക്കുന്നു എന്നു പറയാം.

ദൈവത്തിന്റെ സ്നേഹമുള്ള ഇഷ്ടത്താൽ ലോ
കത്തെ സൃഷ്ടിച്ചിരിക്കയാൽ സ്റ്റേഹത്തിന്റെ വിഷ
യത്തെ സംബന്ധിച്ചും ഒരു ഉദ്ദേശം ഉണ്ടായിരുന്നു.
(പക്ഷെസ്നേഹത്താൽ ദൈവം മനുഷ്യനെപോലെ [ 65 ] നിൎബ്ബന്ധിതനാകയും സൃഷ്ടിക്കാതിരിപ്പാൻ പാടില്ലാ
ത്ത സ്ഥിതിയിലിരിക്കയും ചെയ്യുന്നു എന്നല്ല. ആ
സ്നേഹസംയുക്തമായ ഇഷ്ടം സ്വാതന്ത്ര്യമുള്ളതുമാണ
ല്ലോ). സൃഷ്ടിയിൽ ദൈവസ്നേഹത്തിന്നു മുഖ്യവി
ഷയമായി ഭവിക്കുന്നതു മനുഷ്യനാകുന്നു. അതുകൊ
ണ്ടു സൃഷ്ടിയുടെ രണ്ടാം ലാക്ക് സൃഷ്ടിയുടെ ഭാഗ്യം,
പ്രത്യേകം മനുഷ്യന്റെ ഭാഗ്യം തന്നേ. ആദ്യപുസ്ത
കം 31. സങ്കീൎത്തനം 8, 5; 66, 19; 16, 10; മത്തായി 5,
45. അപ്പോ: പ്ര. 14, 7.

സൃഷ്ടിയുടെ ഭാഗ്യം എന്ന ഉദ്ദേശം ശരിയായി
ഗ്രഹിക്കേണ്ടതിന്നു സൃഷ്ടിയിൽ മനുഷ്യന്റെ നി
ലയെന്തു എന്നു പ്രത്യേകം നോക്കേണം. സ്ഥൂലവ
സ്തുവിൽനിന്നുത്ഭവിച്ച ദേഹവും അതിൽനിന്നല്ലാ
ത്ത ആത്മാവും മനുഷ്യന്നുണ്ടു. പ്രാകൃതം ആത്മി
കം എന്നീരണ്ടു സ്വഭാവം സൃഷ്ടിയെ വിചാരിച്ചാൽ
മനുഷ്യന്നു ആവശ്യമാകുന്നു. മനുഷ്യനൊഴികെ ലോ
കത്തിലുള്ളതെല്ലാം സ്ഥൂലവും പ്രാകൃതവുമാകകൊ
ണ്ടു കേവലാത്മാവായ ദൈവത്തോടു അവെക്കു ജീവ
സംസൎഗ്ഗത്തിൽ പ്രവേശിച്ചുകൂടാ. സൃഷ്ടിക്കും ദൈ
വത്തിന്നും തമ്മിൽ സംസൎഗ്ഗം വേണമെങ്കിൽ സൃഷ്ടി
യിലും ആത്മസ്വഭാവം വേണം. അതുകൊണ്ടു സ്ഥൂ
ലസൃഷ്ടിയെയും കേവലാത്മാവിനെയും തമ്മിൽ
സംസൎഗ്ഗമുള്ളതാക്കിത്തീൎപ്പാൻ രണ്ടു സ്വഭാവമുള്ള
ഒരു സൃഷ്ടിവേണം. ഈ രണ്ടു സ്വഭാവം ദൈവം
മനുഷ്യനിൽ ചേത്തുവെച്ചിരിക്കുന്നു. ആത്മസ്വഭാ
വം മനുഷ്യന്നുള്ളതുകൊണ്ടു സൃഷ്ടിയുടെ മുമ്പാകെ
മനുഷ്യൻ ദൈവത്തിന്റെ പ്രതിനിധിയായും സ്ഥൂ [ 66 ] ലവസ്തുവിന്റെ സ്വഭാവമുള്ളതുകൊണ്ടു ദൈവത്തി
ന്റെ മുമ്പിൽ മനുഷ്യൻ സൃഷ്ടിയുടെ പ്രതിനിധിയാ
യും നില്ക്കുന്നു. സൃഷ്ടിയുടെ മുമ്പിൽ മനുഷ്യൻ ദൈ
വത്തിന്റെ പ്രതിനിധിയാകയാൽ സൃഷ്ടിയുടെ ഭാഗ്യ
നിൎഭാഗ്യങ്ങൾ്ക്കു മനുഷ്യൻ ഉത്തരവാദിയാകുന്നു. ദൈ
വമുമ്പാകെ അവൻ സൃഷ്ടിയുടെ പ്രതിനിധിയാക
കൊണ്ടു സൃഷ്ടിക്കുവേണ്ടുന്ന കാൎയ്യങ്ങൾ ദൈവം മനു
ഷ്യന്നും മനുഷ്യൻ മുഖേന സൃഷ്ടിക്കും എത്തിച്ചു
കൊടുക്കുന്നു.

ഇങ്ങിനെ സ്നേഹമുള്ള ദൈവം മനുഷ്യന്നു തന്നെ
ത്താൻ പ്രദാനം ചെയ്യുന്നതിനാൽ സൃഷ്ടിയോടു സം
സൎഗ്ഗത്തിലിരിക്കുന്നു. അതു തന്നെയാകുന്നു സൃഷ്ടി
യുടെ ഭാഗ്യം. ലോകം ക്രിസ്തുമുഖാന്തരവും (യോ
ഹ. 1, 1. 2) പുത്രന്നായും (കൊലോ. 1, 16) സൃഷ്ടി
ക്കപ്പെട്ടു എന്നു പറയുന്നതിൽനിന്നു അതു സ്പഷ്ടം.
കാരണം പുത്രന്റെ മദ്ധ്യസ്ഥതയാലാകുന്നു സൃഷ്ടി
ക്കു ദിവ്യജീവനും ദൈവസംസൎഗ്ഗവും ഉണ്ടായ്വരുന്നതു.

സ്രഷ്ടാവിന്റെ മഹത്വം സൃഷ്ടിയുടെ ഭാഗ്യം എ
ന്നീരണ്ടു ഉദ്ദേശങ്ങളും പുത്രനിൽ (ക്രിസ്തുവിൽ) ഒന്നാ
യ്തീൎന്നിരിക്കുന്നു. ദൈവമഹത്വം പ്രത്യക്ഷമാകയും
മനുഷ്യൻ ദിവ്യഭാഗ്യമനുഭവിക്കയും ചെയ്യുന്നതു ദൈ
വരാജ്യത്തിലാകുന്നു. ക്രിസ്തുവത്രെ ഈ ദൈവരാജ്യ
ത്തെ ലോകത്തിൽ സ്ഥാപിച്ചു തികെക്കുന്നതു. ദൈ
വരാജ്യത്തിൽനിന്നു മനുഷ്യന്നു വീണ്ടെടുപ്പും നിത്യ ര
ക്ഷയും സാദ്ധ്യമായ്വരുന്നു. അതിനാൽ തന്നേ ദൈവം മഹത്വപ്പെടുന്നു. അതുകൊണ്ടു സൃഷ്ടിയുടെ ലാക്ക്
ദൈവരാജ്യം എന്ന പുരുഷാൎത്ഥം തന്നേ. അതു മനു
ഷ്യന്നും സൃഷ്ടിക്കും ഉത്തമഭാഗ്യമാകുന്നു. [ 67 ] മേല്പറഞ്ഞ ഉദ്ദേശസാദ്ധ്യത്തിന്നായ ഇതരസൃ
ഷ്ടികൾ മനുഷ്യന്നു പ്രയോജനകരങ്ങളായ്തീരേണം.
അതെങ്ങിനെയെന്നാൽ: ഈ വിശാലമായ പ്രകൃതി
യെ മനുഷ്യൻ പരിശോധിച്ചു അതിലടങ്ങിയ ദിവ്യ
മഹത്വത്തേയും ജ്ഞാനത്തേയും കണ്ടു സ്രഷ്ടാവി
നെ ആരാധിപ്പാൻ സംഗതിവരേണം. അതല്ലാതെ
ഈ ലോകത്തേയും അതിലെ സംഭവങ്ങളെയും മനു
ഷ്യൻ അറിഞ്ഞും ആരാഞ്ഞുംകൊണ്ടിരിക്കുന്തോറും
മനുഷ്യന്റെ ബുദ്ധിവരപ്രാപ്തികൾ വൎദ്ധിച്ചും വിക
സിച്ചും വരും. ലോകത്തെ അനുഭവിക്കയും ലോക
ത്തിൽ പ്രവൃത്തിക്കയും ചെയ്യുന്നതിനാൽ മാനുഷദേ
ഹത്തിന്നാരോഗ്യവികാസതകൾ ഉണ്ടാകേണം സം
ക്ഷേപിച്ചു പറഞ്ഞാൽ ദൈവം മനുഷ്യന്നു നല്കിയി
രിക്കുന്ന ദേഹസംബന്ധമായും ആത്മസംബന്ധമാ
യുമുള്ള എല്ലാവരങ്ങളും ഉപയോഗിക്കേണ്ടതിന്നും
വൎദ്ധിക്കേണ്ടതിന്നും മനുഷ്യന്നു നിശ്ചയിച്ച ലാക്കിലെ
ത്തേണ്ടതിന്നും ആയി ദൈവം ലോകത്തെ സൃഷ്ടിച്ചു
മനുഷ്യന്നു ദാനം ചെയ്തിരിക്കുന്നു. അതുകൊണ്ടാകു
ന്നു ലോകം മനുഷ്യന്നായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു
എന്നു പറയുന്നതു. എന്നാൽ മനുഷ്യന്നു സൃഷ്ടി
യാൽ പ്രയോജനം ഉണ്ടാകുന്നതുപോലെ സൃഷ്ടിയു
ടെ വികാസതെക്കു മാനുഷപ്രവൃത്തിയും ഭരണവും
പ്രയോജനകരങ്ങളായിരിക്കും.

3. ദൈവത്തിന്നു ലോകത്തോടുള്ള സംബന്ധം.

a. പ്രാചീനാൎയ്യമതത്തിൽ ദേവന്മാൎക്കു ലോക
ത്തോടു സംബന്ധമുണ്ടായിരുന്നു എന്ന വിശ്വാസം [ 68 ] കാണുന്നുണ്ടു. പ്രാകൃതിശക്തികളെ ഭരിച്ചു പ്രവൃത്തി
പ്പിക്കയും ഭക്തന്മാൎക്കു വേണ്ടുന്ന നന്മകളെയഥേഷ്ടം
എത്തിക്കയും ചെയ്യുന്നതു ദേവന്മാരുടെ പ്രവൃത്തിയാ
യിരുന്നു. ബ്രാഹ്മണങ്ങളിലോ ലോകഭരണത്തേ
ദേവന്മാൎക്കാരോപിച്ചു കാണുന്നുണ്ടെങ്കിലും സൃഷ്ടി
കൾ പ്രജാപതിയെ തോല്പിച്ചുകളഞ്ഞു എന്നും
മറ്റും പറഞ്ഞിരിക്കകൊണ്ടു ദേവന്മാൎക്കു ലോക
ത്തോടുണ്ടായസംബന്ധം നിജാധീനമായിരുന്നു എ
ന്നു പറവാൻ പ്രയാസം. തത്വജ്ഞാനസിദ്ധാന്തങ്ങ
ളിലൊ അവസ്ഥ കേവലം വേറെ. പരമാണുവാദം
സ്ഥൂലവസ്തുവാദം എന്നീ അഭിപ്രായങ്ങൾ പ്രകാരം
ദൈവത്തിന്നു കൎമ്മത്തിന്മേലും പ്രകൃതിയുടെ മേലും
യാതൊരുനിജാധീനതയും ഇല്ലെന്നു കാണുന്നു. പ്ര
വാഹവാദം (ദേവാംശവാദം Theory of Emanation)
വേദാന്തം എന്നീ അഭിപ്രായങ്ങളെ വിചാരിച്ചാൽ
ദൈവം (പരമാത്മാവു) ലോകത്തിൽ തന്നേ അന്തൎഭ
വിച്ചിരിക്കകൊണ്ടു പ്രകൃതിയിൽ ലയിച്ചുപോയിരിക്കു
ന്നു എന്നു പറയാം. എന്നാൽ പരമാത്മാവിന്റെ
ചതുൎത്ഥിയവസ്ഥനോക്കിയാൽ നിൎഗ്ഗുണനാകകൊണ്ടു
ലോകാതീത തത്വത്തിൽ പ്രകൃതിയോടു യാതൊരുവി
ധേനയും സംബന്ധിക്കാതെയിരിക്കുന്നു. പരമാ
ത്മാവു സ്രഷ്ടാവല്ലായ്കകൊണ്ടു സൃഷ്ടിയിൽ ഒന്നും
തന്നേ ചെയ്യാറില്ല. അല്ല മായാവാദപ്രകാരം സൃ
ഷ്ടി ഇല്ലായ്മയാകയാൽ അതിനോടു പരമാത്മാവു
സംബന്ധിക്കുന്നതുമില്ല. ഇതെല്ലാം വിചാരിച്ചാൽ പൂൎവ്വഹിന്തുമതപ്രകാരം ദൈവത്തിന്നു ലോകത്തോ
ടുള്ള സംബന്ധം എന്തു എന്നു വിദ്വാന്മാൎക്കു സ്ഥാ [ 69 ] പിപ്പാൻ സാധിച്ചിട്ടില്ല. പൌരാണിക മതത്തി
ലൊ ത്രിമൂൎത്തികൾ സൃഷ്ടിയിൽ സൃഷ്ടിസ്ഥിതി സം
ഹാരങ്ങളുടെ കൎത്താക്കന്മാരായി നിത്യം പ്രവൃത്തിക്ക
യും ധൎമ്മസംസ്ഥാപനത്തിന്നായി വിഷ്ണു നിത്യമവ
തരിക്കയും ചെയ്യുന്നു എന്നു പറയുന്നു. എന്നിട്ടും
അവൎക്കുപോലും ലോകത്തിലെ കൎമ്മത്തിന്മേൽ യാ
തൊരു കൎത്തവ്യവുമില്ല. കൎമ്മാനുസരണം ലോകം
തന്റെ ഗതിയിൽ പരിണമിച്ചും വിക്ഷേപിച്ചും വരി
കമാത്രം ചെയ്യുന്നു. ഈ കാൎയ്യത്തെപ്പറ്റി ദൈവ
നിരൂപണം എന്ന വിഷയത്തിൽ ധാരാളം പറവാൻ
ഇടവരുന്നതുകൊണ്ടു ഇവിടെ അധികം പ്രസ്താവി
ക്കുന്നില്ല.

b. ക്രിസ്തീയ മാൎഗ്ഗത്തിലെ ലോകോല്പത്തിവിവര
ത്തിൽ ദൈവത്തിന്നും ലോകത്തിന്നും തമ്മിലുള്ള സം
ബന്ധം യോഗ്യമായ വിധത്തിൽ തെളിഞ്ഞു വരുന്നു.

ക്രിസ്തീയമാൎഗ്ഗത്തിലെ ലോകോത്ഭവവിവരത്തിൽ
ദൈവത്തിന്റെ ഏകത്വവും മൂൎത്തിത്വവും സ്പഷ്ട
മായ്കാണുന്നു. ഹിന്തുമതത്തിലെ സൃഷ്ടികൎത്താക്ക
ന്മാർ പലരാണെന്നു മുമ്പെകണ്ടുവല്ലോ. ക്രിസ്തു
മാൎഗ്ഗത്തിലോ ലോകസ്രഷ്ടാവു ഏക ദൈവമാകുന്നു.
എന്നാൽ അവനിൽ മൂൎത്തിത്വവിശേഷതയുമുണ്ടു.
ത്രിയേക ദൈവം സൃഷ്ടിപ്രവൃത്തിയിൽ സഹകാരക
ന്മാരായിരുന്നു. അവൻ അദ്വൈതമതത്തിന്റെ പ
രമാത്മാവല്ല നിൎഗ്ഗുണനുമല്ല. അവൻ തപസ്സിന്റെ
യോ യാഗത്തിന്റെയോ കൃതിയുമല്ല. സൃഷ്ടികൾ്ക്ക
ധീനനുമല്ല. ത്രിയേകത്വത്തിലെ മൂൎത്തികൾ ബ്രഹ്മ [ 70 ] വിഷ്ണു ശിവന്മാരെപോലെ അന്യോന്യ ശത്രുക്കളും
ഗുണഭേദമുള്ളവരുമല്ല. പലപേരുകളാൽ വിളിക്ക
പ്പെട്ടവനെങ്കിലും നിത്യനും മാറ്റമില്ലാത്തവനുമായ
ദൈവം ഏകനത്രെ. സ്ഥലകാലങ്ങളാലൊ പ്രകൃതി
ഭേദത്താലൊ വികാരം വരുന്നവനല്ല. അവൻ അ
ന്യസഹായക സാധനങ്ങളിൽ നിന്നല്ല സ്വന്തവാക്കി
ന്റെ ശക്തിയാൽ ലോകത്തെ ഉളവാക്കിയിരിക്കകൊ
ണ്ടു സൎവ്വശക്തനാകുന്നു. ഹിന്തുമാൎഗ്ഗത്തിലും സൎവ്വ
ശക്തി എന്നഗുണം സ്രഷ്ടാവിന്നാരോപിച്ചിരിക്കുന്നു.
എന്നുവന്നാലും സ്രഷ്ട്രാവു ബലഹീനനും നിസ്സഹായ
കനും ആയി ബുദ്ധിമുട്ടി എന്നു ബ്രാഹ്മണങ്ങളിൽനി
ന്നു കാണുന്നു. ഹിന്തുമാൎഗ്ഗത്തിലെ ദേവന്മാർ പലവി
ധേന ദോഷികളാകുന്നു. ക്രിസ്തീയമാഗ്ഗത്തിലെ സ്ര
ഷ്ടാവു വിശുദ്ധനാകുന്നു. പാപത്തിന്നു അവൻ
കാരണഭൂതനല്ല. മനുഷ്യൻ സ്വാതന്ത്ര്യചിത്തനാ
യി സ്വമേധയാ കല്പനാലംഘനത്താൽ പാപിയാ
യ്തീൎന്നു. ദൈവമോ പാപത്തെ ശിക്ഷിച്ചകറ്റുന്ന
ശുദ്ധനും നീതിമാനുമാകുന്നു. അവൻ ശുദ്ധനാക
കൊണ്ടു സൃഷ്ടി അവന്റെ ലീലാവിലാസമല്ല. ജ്ഞാ
നത്തോടു കൂടെ ഉദ്ദേശസാദ്ധ്യത്തിന്നായി അവൻ
ലോകത്തെ സൃഷ്ടിച്ചിരിക്കുന്നു. "ദൈവമെ നീ സ
കലത്തേയും ജ്ഞാനത്തിൽ തീൎത്തു ഭൂമി നിന്റെ സ
മ്പത്തിനാൽ സമ്പൂൎണ്ണം."

"ദൈവം ആറു ദിവസംകൊണ്ടു ആകാശ ഭൂമിക
ളെയും സമുദ്രത്തേയും അവയിലുള്ള സകലത്തേയും
ഉണ്ടാക്കി ഏഴാം ദിവസത്തിൽ സസ്ഥനായിരുന്നു"
പുറപ്പാടു 20, 11; ആദ്യപുസ്തകം 2, 1–3. "ദൈവം [ 71 ] സ്വസ്ഥനായിരുന്നു" എന്നതു അനന്തശയനംപോ
ലെയുള്ള ഒരു അവസ്ഥയല്ല ദൈവം സൃഷ്ടിക്കുന്ന
പ്രവൃത്തിയെ തീൎത്തു ഏഴാംദിവസം സൃഷ്ടിക്കുന്ന
പ്രവൃത്തിയിൽനിന്നു നിവൃത്തനായി എന്നു മാത്രമല്ല
എന്നാൽ അന്നുതൊട്ടു ഇന്നേവരെ അവൻ പരിപാ
ലകനായി ലോകത്തോടു സംബന്ധിച്ചിരിക്കുന്നു.

ദൈവത്തിന്റെ ലോകഭരണപരിപാലനാദിക
ളെ കുറിച്ചു ചിലസംഗതികൾ പറവാനുണ്ടു. ദൈവം
ഉദ്ദേശത്തോടു കൂടെ ലോകത്തെ സൃഷ്ടിച്ചിരിക്കുന്നു
എന്നു മുമ്പെ പറഞ്ഞുവല്ലോ. ആ ഉദ്ദേശസാദ്ധ്യ
ത്തിന്നായി ദൈവം ലോകത്തെ ജ്ഞാനം നീതി സ്നേ
ഹം എന്നീ ഗുണങ്ങളോടെ ഭരിക്കുന്നു. അതുകൊണ്ടു
ദൈവം രാജാവാകുന്നു എന്നു വേദപുസ്തകത്തിൽ
പറഞ്ഞിരിക്കുന്നു യോശുവ 3, 10; 1 ശമുവേൽ 17, 26;
2 രാജാ. 19, 4: സങ്കീ. 42, 3; 84, 3, ദാനിയേൽ 6, 27;
ഹൊശയ 2, 1; അവൻ എന്നന്നേക്കും രാജാവായിരി
ക്കും സങ്കീ. 10, 16; 146, 10; 99, 1; എന്നാൽ രാജാവായ
ദൈവം തന്റെ ഇഷ്ടത്തെ ലംഘിക്കുന്നവൎക്കു ന്യായാ
ധിപതിയായി നീതിയെ നടത്തും ആദ്യ.18, 25; ന്യാ
യാധി. 11, 27; സങ്കീ. 7, 9; 58, 12; 82. 21. മനുഷ്യൻ
ദൈവഹിതത്തിന്നു പ്രതികൂലമായി പ്രവൃത്തിച്ചാലും
ദൈവം തന്റെ ഉദ്ദേശത്തെ സാധിപ്പിക്കാതിരിക്കയില്ല.

ദൈവം ലോകത്തെ സൃഷ്ടിച്ചശേഷം വെറും പ്രാ
കൃത നിയമങ്ങളുടെ വ്യാപാരത്തിന്നാകട്ടെ ആകസ്മി
കത്വത്തിലെ വിലാസങ്ങൾ്ക്കാകട്ടെ മനുഷ്യന്റെ സ്വാ
തന്ത്ര്യ ചിത്തത്തിന്നാകട്ടെ വിട്ടേച്ചിട്ടില്ല. എന്നാൽ
മനുഷ്യന്റെ പ്രവൃത്തികളുടെ ഫലത്തെ കൂടെ ദൈവം [ 72 ] ഭരിച്ചു സ്വന്ത ഉദ്ദേശസാദ്ധ്യത്തിന്നായി പ്രവൃത്തി
ക്കാതിരിക്കയില്ല.

ദൈവത്തിന്റെ ലോകഭരണം മൂന്നു വിധമാകുന്നു
എന്നു പറയാം. സാൎവ്വത്രികഭരണം, വിശിഷ്ട ഭരണം,
അതിവിശിഷ്ട ഭരണം എന്നിവ തന്നേ. സാൎവ്വത്രിക
ഭരണം (സാമാന്യഭരണം) എന്നതിനു സൎവ്വസൃഷ്ടിക
ളും വിഷയമായ്വരുന്നു. അതിൽ എത്രയോ ചെറിയ
കാൎയ്യങ്ങളും ഉൾ്പെട്ടിരിക്കുന്നു മത്തായി 6, 26. 27; 10,
29, 30; ലൂക്ക് 12, 6; സങ്കീ. 147, 9; വിശിഷ്ട വിചാര
ണക്കു മനുഷ്യരാകുന്നു വിഷയം. സൎവ്വമനുഷ്യജാതി
ക്കു പൊതുവെമാത്രമല്ല ഓരോരുത്തൎക്കു പ്രത്യേകവും
ദുഷ്ടൎക്കും നല്ലവൎക്കും അതിന്റെ ഗുണം അനുഭവമാ
യ്വരുന്നു മത്തായി 5, 45; വിശേഷാൽ മനുഷ്യന്റെ
ജീവൻ ഈ വിചാരണയിലുൾ്പെട്ടിരിക്കുന്നു. ഈ വി
ശിഷ്ട വിചാരണക്കു മനുഷ്യന്റെ ജീവാരംഭവും സു
ഖദുഃഖങ്ങളും സൎവ്വഗതിയും കിഴ്പെട്ടിരിക്കുന്നു യോബ്
10, 8, 9; സങ്കീ. 56, 9. ദൈവത്തിന്റെ അതിവിശിഷ്ട
ഭരണത്തിന്റെ വിഷയം വിശ്വാസികളാകുന്നു. അവർ
മനുഷ്യജാതിയുടെ വിശിഷ്ടഭാഗവും അവർ നിമിത്തം
ലോകം ദൈവത്താൽ പ്രത്യേകം പരിപാലിക്കപ്പെടു
ന്നതുമാകുന്നു സങ്കീ. 1, 6; 33, 18. 19; എബ്ര. 1, 14;
മത്താ. 5, 13–16.

ദൈവത്തിന്റെ പരമ ഔന്നത്യത്തെ വിചാരി
ച്ചാൽ അവൻ ലോകത്തിൽലയിക്കാത്ത ലോകാതീ
തനാകുന്നു എങ്കിലും സൃഷ്ടിയെ കേവലം സംബന്ധി
ക്കാത്തവനുല്ലായ്കയാൽ ലോകാനതീതനും ആകുന്നു
(Transcendence and Immanence). ദൈവം സൎവ്വ [ 73 ] ശക്തനായി ലോകത്തെ തന്റെ ഉദ്ദേശത്തിന്നനു
സാരമായി ഭരിച്ചു നടത്തുന്നെങ്കിലും മനുഷ്യൻ പാ
പത്താൽ ദൈവത്തിന്റെ പ്രവൃത്തിക്കു ഭംഗം വരു
ത്തുന്നില്ലയോ എന്നു കൂടെ ചോദിക്കാവുന്നതാകുന്നു.
പാപം മനുഷ്യന്റെ സ്വാതന്ത്ര്യചിത്തത്താലുളവായ്വ
ന്നിരിക്കുന്നു എന്നു നാം മുമ്പെ സൂചിപ്പിച്ചിരിക്കുന്നു.
പാപത്തിന്റെ അവസ്ഥവിചാരിച്ചാൽ രണ്ടു മുഖ്യ
ചോദ്യങ്ങൾ ഉണ്ടായ്വരും. മനുഷ്യന്റെ സ്വാതന്ത്ര്യ
ത്തിന്നും ലോകഭരണത്തിന്നും തമ്മിലെന്തു സംബ
ന്ധം? ലോകത്തിലെ ദോഷത്തിന്നും ലോകഭരണത്തി
ന്നും എന്തു സംബന്ധം?

മനുഷ്യന്റെ സ്വാതന്ത്ര്യത്തിന്നും ദൈവത്തിന്റെ
ലോകഭരണത്തിന്നും തമ്മിലെന്തു സംബന്ധം? ഹി
ന്തുമാൎഗ്ഗപ്രകാരം കൎമ്മത്തിന്നു സൎവ്വവും അധീന
മാകയാൽ മനുഷ്യന്നു സ്വാതന്ത്ര്യമില്ലെന്നും ദൈവ
ത്തിന്നുപോലും കൎമ്മത്തെ നീക്കുവാൻ സാധിക്കുന്ന
തല്ലെന്നും വരും. എന്നാൽ ഈ ഉപദേശം സാക്ഷ്യ
മില്ലാത്ത ഊഹമാകുന്നു. ഇതിനെപ്പറ്റി ജന്മാന്ത
രോപദേശവിവരണയിൽ പ്രത്യേകം പറവാനിട
വരുന്നതുകൊണ്ടു ഇവിടെ യാതൊന്നും പറവാൻ
ഭാവിക്കുന്നില്ല. ഈ കാൎയ്യത്തെപ്പറ്റി വിവരിക്കുന്ന
തിൽ മനുഷ്യന്റെ മനോനിൎണ്ണയത്തെയും മനുഷ്യ
ന്റെ നിൎണ്ണയത്തിന്റെ ഫലസിദ്ധിയെയും തമ്മിൽ
വേൎതിരിക്കേണ്ടതാകുന്നു. മനുഷ്യന്റെ പ്രവൃത്തി
ഏതായാലും വെറും പ്രവൃത്തിയാൽ ദൈവത്തിന്റെ ലോകഭരണത്തിലെ ആലോചനെക്കു ഭംഗം വരുമെ
ന്നു കരുതേണ്ടതല്ല. നേരെമറിച്ചു പ്രവൃത്തിയുടെ [ 74 ] ഫലസിദ്ധിയാൽ മാത്രമെ ദിവ്യാലോചനക്കു തട
സ്ഥംവരുവാൻ പാടുള്ളൂ. എന്നാൽ മനുഷ്യന്റെ
പ്രവൃത്തിയുടെ ഫലസിദ്ധി യാതൊരു വിധേനയും
° മനുഷ്യന്നധീനമല്ല. ഓരോ പ്രവൃത്തിയുടെ ഫല
സിദ്ധിക്കു അനവധികാരണങ്ങൾ ഉണ്ടു. അവ
യിൽ മനുഷ്യന്റെ മനോനിൎണ്ണയം ഒരൊറ്റകാര
ണം മാത്രമാകുന്നു. മറ്റുള്ള കാരണങ്ങളൊക്കെ
ദൈവാധീനതയിലിരിക്കുന്നു. അതുകൊണ്ടു മനുഷ്യ
ന്റെ പ്രവൃത്തിയുടെ ഫലസിദ്ധി ദൈവത്തിന്റെ
കയ്യിലിരിക്കുന്നു. അതുകൊണ്ടു മാനുഷപ്രൎവത്തന
ത്താലൊ സ്വാതന്ത്ര്യത്താലോ ദൈവാലോചനക്കു
യാതൊരു വിധേനയും ഭംഗം വരുന്നില്ല. ഇങ്ങിനെ
മനുഷ്യന്റെ പ്രവൃത്തിക്കും ഫലസിദ്ധിക്കും തമ്മിലു
ള്ള വ്യത്യാസം വേദപുസ്തകത്തിൽ യോസേഫിന്റെ
യും യേശുവിന്റെയും ചരിത്രത്തിൽ സ്പഷ്ടമായ്കാ
ണുന്നു. മനുഷ്യന്റെ സ്വാതന്ത്ര്യത്താൽ ദൈവ
ത്തിന്റെ ലോകഭരണത്തിന്നു ഭംഗം വരാതിരിക്കു
ന്നതുപോലെ ദൈവത്തിന്റെ ഭരണത്താൽ മനുഷ്യ
ന്റെ സ്വാതന്ത്ര്യത്തിന്നും ഭംഗം വരുന്നില്ല. മനു
ഷ്യന്റെ പ്രവൃത്തി അങ്കുരിച്ചു വരുന്ന ചിത്തത്തിൽ
ദൈവം മനുഷ്യന്നു പൂൎണ്ണസ്വാതന്ത്ര്യംകൊടുക്കുന്നെ
ങ്കിലും ആ പ്രവൃത്തികൾ പ്രത്യക്ഷമായ്വരുമ്പോൾ
ദൈവം അവറ്റെ കൈവശമാക്കി അതൃത്തിപ്പെടുത്തു
കയും തിരുഹിതത്തിന്നു ഉതകുന്നവയാക്കിത്തീൎക്കയും
ചെയ്യുന്നു.

ഇതു കേട്ടാൽ വേറെ ഒരു ചോദ്യം ഉണ്ടാകും.
മനുഷ്യന്റെ പ്രവൃത്തിയാൽ ദൈവഹിതത്തിന്നു ഭം [ 75 ] ഗം വരുന്നില്ലല്ലോ. അതിന്റെ ഫലസിദ്ധി ദൈ
വത്തിന്റെ കൈയിലിരിക്കയും ചെയ്യുന്നതായാൽ
മനുഷ്യനെ ശിക്ഷിക്കുന്നതെന്തിന്നു? അതിന്നു ഒരു സ
മാധാനം ഇതാകുന്നു. മനുഷ്യൻ തനിക്കു ദൈവം
നിശ്ചയിച്ച മുറയെ നിവൃത്തിക്കേണ്ടതാകുന്നു. മനു
ഷ്യന്റെ ദുഷ്പ്രവൃത്തിയാൽ ദൈവത്തിനു നഷ്ടം
ഒന്നും വരാഞ്ഞാലും മനുഷ്യൻ സ്വന്തമുറയെ ലംഘി
ക്കുന്നതുകൊണ്ടു ശിക്ഷായോഗ്യനും ഉത്തരവാദിയുമാ
കുന്നു. ഒരു ദൃഷ്ടാന്തത്താൽ കാൎയ്യം തെളിയിപ്പാൻ
ശ്രമിക്കാം. മഹാസമൎത്ഥനായ ഒരു ശില്പി ചിലസാ
ധനങ്ങളെ തന്റെ വേലക്കാരന്നു ഏല്പിച്ചു ഇന്ന പ്ര
കാരം ഒരു രൂപമുണ്ടാക്കേണമെന്നു കല്പിച്ചശേഷം
ആ വേലക്കാരൻ അവറെറക്കൊണ്ടു ആവശ്യപ്പെട്ടതു
ണ്ടാക്കാതെ അവയെ കണ്ടം തുണ്ടമാക്കിക്കളയുന്നു
എന്നിരിക്കട്ടെ, യജമാനൻവന്നു കണ്ടാൽ അവ
നെ ശാസിക്കാതിരിക്കുമോ? എന്നാൽ യജമാനൻ
മഹാസമൎത്ഥനാകകൊണ്ടു ആ കഷണങ്ങളെ തന്നേ
എടുത്തു ആശ്യപ്പെട്ട സാധനത്തിന്നു ഉതകുന്ന
വറ്റെ ഉണ്ടാക്കിയാൽ വേലക്കാരൻ ശാസനെക്കു
യോഗ്യനല്ലെന്നു വരുമോ? അതുപോലെ ദൈവം
മനുഷ്യന്റെ ഏതു പ്രവൃത്തിയെയും തന്റെ ഹിത
ത്തിനുതകുന്നതാക്കിത്തീൎക്കുന്നതിനാൽ മനുഷ്യന്റെ
ഉത്തരവാദിത്വം യാതൊരു വിധേനയും പോയ്പോകു
ന്നതല്ല. മനുഷ്യൻ തന്റെ പ്രവൃത്തിക്കു സ്വാതന്ത്ര്യ
മുള്ള ഉത്തരവാദിയായ്നില്ക്കുന്നു.

ലോകത്തിലെ ദോഷത്തിന്നും ദൈവത്തിന്റെ
ലോകഭരണത്തിന്നും തമ്മിലെന്തു സംബന്ധം? സല്ഗു [ 76 ] ണ പൂൎണ്ണനായ ദൈവം ലോകത്തിന്റെ സ്രഷ്ടാവാ
കകൊണ്ടു ലോകം ദോഷം കൂടാതെ നല്ലതായി സൃ
ഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നു നാം മുമ്പെ കണ്ടിരിക്കുന്നു.
എന്നാൽ സല്ഗുണ പൂൎത്തിയും നല്ലവനുമായ ദൈവം
തന്നെ ലോകത്തെ സംരക്ഷിക്കയും ഭരിക്കയും ചെയ്യു
ന്നതുകൊണ്ടു ലോകത്തെ ആദിയിൽ സൃഷ്ടിച്ചന
ന്മെക്കും തികവിന്നും യാതൊരു ചേതവും വരുവാൻ
പാടില്ലെന്നു നിശ്ചയിക്കേണ്ടിവരും. ദൈവം സ്നേ
ഹവും എല്ലാ ജീവന്റെ ഉറവിടവുമാകുന്നു. എങ്കി
ലും ഈ ലോകത്തിൽ ഇപ്പോൾ സൂക്ഷിച്ചുനോക്കി
യാൽ പാപം കഷ്ടം എന്നീ രണ്ടു ദോഷം സ്പഷ്ട
മായികാണും. ദോഷം ജീവന്റെ വിഘ്നമാകുന്നു.
ഇങ്ങിനെ കാണുന്നതു ദൈവത്തിന്നു പുറമെ നി
ല്ക്കുന്ന കൎമ്മശക്തിയാൽ അല്ല. അല്ലെങ്കിൽ അ
സത്താകുന്നമായയാൽ വന്ന ദോഷത്തിന്റെ ഫല
മല്ല. കൎമ്മോപദേശമാകട്ടെ മായാവാദമാകട്ടെ ഈ
വിഷമ ചോദ്യത്തിന്നുത്തരം തരുന്നില്ലെന്നു മാത്രമല്ല,
ആ ചോദ്യത്തെ അധികം പ്രയാസമാക്കിത്തീൎക്കുന്ന
തേയുള്ളൂ. ഈ രണ്ടു ഉപദേശങ്ങളാൽ ആശാഭംഗം
മാത്രമെ വരികയുള്ളൂ. അതുമാത്രവുമല്ല, ദോഷം അ
വാസ്തവമാണെന്നു കൂടെ പറവാൻ പാടില്ലാത്ത
താകുന്നു. പാപം കഷ്ടം മരണം എന്നീ ജീവനസം
ബന്ധമായ കാൎയ്യങ്ങൾ വാസ്തവമെന്നു നാം അനുഭ
വിക്കുന്നുവല്ലോ. പാപത്തിന്നു ദൈവം ഹേതുഭൂത
നല്ലെന്നും പാപം മനുഷ്യന്റെ ചിത്തസ്വാതന്ത്ര്യ
ത്താൽ വന്നതാണെന്നും നാം മുമ്പുതന്നേ പറഞ്ഞി
രിക്കുന്നു. കഷ്ടമെന്നതു പാപത്തിന്റെ ഫലമാ [ 77 ] കുന്നു. എന്നാൽ പാപികൾ മാത്രമല്ല ദൈവഭക്ത
രും കൂടെ കഷ്ടമനുഭവിക്കുന്നതെങ്ങിനേ? ഇതു പഴയ
നിയമത്തിലും വിഷമചോദ്യമാകുന്നു. അതിന്റെ സ
മാധാനം സങ്കീ. 37, 39; യോബിന്റെ പുസ്തകം എ
ന്നീസ്ഥലങ്ങളിൽ കാണും. യോബിന്റെ പുസ്തക
ത്തിലെ ഉപദേശപ്രകാരം ഭക്തന്റെ കഷ്ടം അവ
ന്റെ നീതിയുടെ പരിശോധനെക്കു ഉതകുന്നു. പു
തിയ നിയമത്തിലെ ഉപദേശപ്രകാരം കഷ്ടത്തിന്റെ
പ്രയോജനം പാപിയുടെ മാനസാന്തരമെന്നതും ലൂ
ക്ക് 13, 1–6; ദൈവതേജസ്സും സ്നേഹവും കരുണാപ്ര
വൃത്തികളും പ്രത്യക്ഷമാകുന്നതും യോഹ 9, 1–5;
11,4 ആകുന്നു. ദൈവമക്കൾക്കു കഷ്ടമെന്നതു ക്ഷാന്തി
അഭ്യസിപ്പാനും പ്രത്യാശയെയും വിശ്വാസത്തെയും
ഉറപ്പിപ്പാനും ഉപകരിച്ചു സകലവും അവരുടെ നന്മ
ക്കായി ഉതകുന്നു റോമർ 3, 3–5; 8, 23. ക്രിസ്തീയ വേ
ദപുസ്തകത്തിൽ പറഞ്ഞിരിക്കുന്നദോഷവിവരണ
പ്രകാരം പ്രാകൃതദോഷം സല്ഗുണസംബന്ധമായ
ദോഷം എന്നീരണ്ടു വിധം ഉണ്ടു. പ്രാകൃതദോഷം
മനുഷ്യന്നു അനുഭവമായ്വരുന്ന കഷ്ടമാകുന്നു. പ്രാ
കൃതദോഷം പാപഫലമാണെങ്കിലും ദൈവത്തിന്റെ
ലോകഭരണത്തിന്നു അതിനാൽ വിഘ്നംസംഭവിക്കു
ന്നില്ലെന്നു മാത്രമല്ല അതിനാൽ പാപിക്കും ഭക്തന്നും
ഗുണംവരത്തക്ക വിധത്തിൽ ദൈവം അതിനെ തിരി
ക്കുന്നു. സല്ഗുണസംബസമായ ദോഷം പാപം
തന്നേ. അതിനാലും ലോകഭരണത്തിന്നു ഭംഗം വ
രുന്നില്ല. പാപം പ്രവൃത്തികളിൽ വ്യാപിക്കുന്നതി
നാൽ ന്യായവിധിവരുന്നു. ന്യായവിധിയാൽ പാപം [ 78 ] ദുൎബ്ബലമാകയും ഉദ്ധാരണത്തിന്നു ഒരുക്കം സിദ്ധിക്കയും
ദൈവനീതി പ്രത്യക്ഷമാകയും ചെയ്യുന്നു. പാപം
മനുഷ്യന്റെ സ്വാതന്ത്ര്യത്താലുളവായിരിക്കുന്നു. അതു
വിചാരിച്ചിട്ടു മനുഷ്യന്നു സ്വാതന്ത്ര്യം കൊടുക്കരുതാ
യിരുന്നു എന്നു പറയുന്നതു യുക്തമല്ല. സ്വാതന്ത്ര്യ
മില്ലെങ്കിൽ മനുഷ്യൻ മനുഷ്യനാകയില്ല മൃഗമോ
മറെറാ ആകുമായിരുന്നു. —അതുമാത്രവുമല്ല. ദൈവ
ത്തിന്റെ ലോകഭരണത്തിൽ പാപത്തെ പാപത്താൽ
ശിക്ഷിക്കുന്നതും കൂടെ സംഭവിക്കുന്നു. ഹൃദയകാഠി
ന്യം മാനസാന്തരപ്പെടുവാൻ പാടില്ലാത്ത സ്ഥിതി,
അപമാനരാഗങ്ങൾ എന്നിവ പാപത്തിന്റെ ശിക്ഷ
യാകുന്നു യോഹ 12, 40; റോമ 1, 24; 2 തെസ്സ. 2, 11;
1 പേത്രൻ 2, 8. ഇതു വിചാരിച്ചാൽ ദൈവം പാപോ
ത്ഭവത്തിന്നല്ലെങ്കിലും പാപവികാസത്തെക്കു കാരണ
ഭൂതനാകുന്നു എന്നു പറയാം. അതും ശരിയല്ല. എ
ല്ലാ സൃഷ്ടിയുടെയും വികാസതാധൎമ്മത്തിന്നു ദൈവം
കാരണനാകുന്നു. അങ്ങിനെയുള്ള ധൎമ്മത്തെ വിചാ
രിച്ചാൽ മനുഷ്യൻ സ്വാതന്ത്ര്യത്തോടെ തെരിഞ്ഞെ
ടുക്കുന്ന നന്മതിന്മകൾ വികസിക്കാതിരിപ്പാൻ പാ
ടില്ല എന്നു നിശ്ചയം. എന്നാൽ പാപ വികാസ
തെക്കു അതോടു ദൈവം യോജിപ്പിച്ചു വെച്ച കഷ്ടം
തന്നേ തടസ്ഥമാകുന്നുവല്ലോ. എന്നാൽ ലോക
ത്തിൽ ദൈവരാജ്യം തികഞ്ഞു വരുന്നേടത്തോളം പാ
പവും കഷ്ടവും ഒടുങ്ങിപോകും. സൃഷ്ടിയുടെ ഉദ്ദേ
ശസാദ്ധ്യം പരിപൂണ്ണമാകുമ്പോൾ പാപവും കഷ്ട
വും തീരെ ഇല്ലാതെയാകും. [ 79 ] 4. ലോകോത്ഭവവിവരത്തിന്നും ഐഹിക
ജീവന്നും തമ്മിലെന്തു സംബന്ധം?

നാം ഇതുവരെ വിവരിച്ച ഉപദേശങ്ങളെ എ
ല്ലാം നോക്കിയാൽ അവറ്റാൽ നമ്മുടെ ഐഹിക
ജീവിതാവസ്ഥയാൽ ഓരോപ്രയോജനങ്ങൾ ഉണ്ടാ
യ്വരേണ്ടതാകുന്നു എന്നുകാണും.

ഹിന്തുമതത്തിൽ ഏകദൈവവിശ്വാസമില്ലാത്ത
തുകൊണ്ടു മനുഷ്യന്നു സ്രഷ്ടാവിനെ അറിവാൻ തരം
വരുന്നില്ല. ഏതൊരു ദേവന്നായി ഞാൻ ഹോമത്തെ
കഴിക്കുമെന്നു പ്രാചീനാൎയ്യർ തന്നേ ചോദിച്ചിരിക്കു
ന്നുവല്ലോ. എന്നാൽ ഏതെങ്കിലും ഒരു ദൈവത്തെ
ആരാധിക്കാമെന്നു പറയുമായിരിക്കും. മൂൎത്തിത്വമി
ല്ലാത്തവനോടു എനിക്കു എങ്ങിനെ സംസൎഗ്ഗം ചെ
യ്യാം? നിൎഗ്ഗുണനെ എങ്ങിനെ ആരാധിക്കാം? പ്രകൃ
തിയിൽ ലയിക്കുന്ന ദൈവത്തെ എങ്ങിനെ കണ്ടെ
ത്താം? ദൈവം പ്രകൃതിയോടു സംബന്ധമില്ലാത്തവ
നെങ്കിൽ എനിക്കെങ്ങിനെ അടുത്തു ചെല്ലാം? ഞാൻ
തന്നെ ദൈവമെങ്കിൽ ആരാധനയെന്തിന്നു? ഹിന്തു
മാൎഗ്ഗപ്രകാരം സ്രഷ്ടാവിന്നു സൃഷ്ടിയുടെമേൽ അധി
കാരമില്ല. അങ്ങിനെയായാൽ ദൈവത്തോടു അ
പേക്ഷിക്കുന്നതിനാലെന്തു ഉപകാരം? എന്റെ നോ
ട്ടം പ്രകൃതിയിലേക്കും ആഗ്രഹം പ്രപഞ്ചത്തിലേക്കും
തിരിയുമെന്നല്ലയോ? ഞാൻ ദൈവാംശമെങ്കിൽ എ
ന്റെ ദുഷ്പ്രവൃത്തിക്കു ഞാൻ ഉത്തരവാദിയോ? എല്ലാം
അദൃഷ്ടത്താലോ കൎമ്മത്താലോ നടക്കുന്നതായാൽ
എന്റെ സല്പ്രവൃത്തികളാൽ പോലും എന്തുപ്രയോ
ജനംവരും? എനിക്കു ആപത്തിൽ സഹായില്ല. [ 80 ] ക്രമക്കേടുകളെ നീക്കുവാനാരുമില്ല. പാപം എന്തു?
അതെങ്ങിനെ ഉത്ഭവിച്ചു? നന്മതിന്മകൾക്കു ഭേദമു
ണ്ടോ? എന്നീചോദ്യങ്ങൾ ഒക്കയും ഹിന്തുമാൎഗ്ഗത്തിലെ
ലോകോത്ഭവവിവരങ്ങളിൽ നിന്നു ഉണ്ടായ്വരും. ഈ
ഉപദേശത്തിന്റെ അന്തവും കൂടെ നിരാശയാകുന്നു.

ക്രിസ്തീയ ലോകോത്ഭവവിവരം വളരെ ആശ്വാസ
കരമാകുന്നു. ഈ കാണുന്ന വിശാലമായ ലോകം ശ
ക്തനും ഗുണവാനുമായ സ്രഷ്ടാവു മനുഷ്യൎക്കു അനുഭവ
ത്തിന്നായിനല്കിയിരിക്കുന്നു. അതുകൊണ്ടു മുഖ്യമായ
നോട്ടം ലോകത്തിലേക്കല്ല അതിനെ തന്നിരിക്കുന്ന
ദൈവത്തിങ്കലേക്കായിരിക്കേണം. കാണുന്നവയൊക്ക
യും സൃഷ്ടിയും താല്കാലികവുമാകയാൽ അതിൽ ആ
രാധനാവിഷയമായിരിക്കേണ്ടതൊന്നുമില്ല. എന്നാൽ
പ്രകൃതിയെ തിരസ്കരിച്ചു ഞാൻ സന്യാസിയായ്തീരേ
ണമെന്നുമല്ല. "സ്തോത്രത്തോടു കൂടെ അനുഭവി
ച്ചാൽ എല്ലാം നല്ലതു തന്നേ." പ്രകൃതിയെ സൂ
ക്ഷ്മമായി ആരാഞ്ഞു എന്റെ മനസ്സിന്നും വിശ്വാ
സത്തിന്നും ഗുണീകരണം വരുത്തുവാൻ ശ്രമിക്കയും
ലോകത്തിൽ പ്രത്യക്ഷമാകുന്ന ദിവ്യമഹത്വത്തേയും
ജ്ഞാനത്തേയും ഗ്രഹിച്ചു സ്രഷ്ടാവിനെ ആരാധിക്ക
യും വേണം. ലോകത്തിൽനിന്നു പ്രതികൂലമായ
അനുഭവങ്ങളുണ്ടായാൽ എന്റെ സ്രഷ്ടാവു അവറ്റെ
യും എന്റെ നന്മെക്കാക്കിത്തീൎക്കുമെന്നാശിക്കാം. "നി
ങ്ങളുടെ തലയിലെ രോമങ്ങളും എല്ലാം എണ്ണപ്പെട്ടി
രിക്കുന്നു"—. സകലവും ദൈവത്തിന്നുള്ളതാകുന്നു. അ
തുകൊണ്ടു ഞാനും ദൈവത്തിന്റെ ഉടമയാകുന്നു.
ഞാൻ ദൈവത്തിന്നു വിധേയനായിരിക്കയും എന്റെ [ 81 ] എല്ലാപ്രാപ്തിവരങ്ങളെ അവന്റെ സേവക്കായി പ്ര
യോഗിക്കുകയും ചെയ്യേണ്ടതാകുന്നു. എനിക്കു ആ
വശ്യമുള്ളതെല്ലാം തരുവാൻ അവൻ ശക്തനാകുന്നു.
ഞാനോ അവന്റെ ഹിതപ്രകാരം ജീവിക്കയും എ
ന്നെക്കുറിച്ചുള്ള അവന്റെ ഉദ്ദേശം സാധിപ്പിക്കയും
ചെയ്യേണം. അവന്റെ പരിപാലനെക്ക് ഞാനും
കൂടെ വിഷയമായിരിക്കയാൽ എനിക്കു യാതൊന്നു
കൊണ്ടും ഭയപ്പെടുവാനോ നിരാശപ്പെടുവാനോ
ഇല്ല. "ദൈവം നമ്മുടെ അഭയസ്ഥാനവും ശക്തി
യും ആപത്തുകളിൽ ഏറ്റവും നന്നായി ഒരുങ്ങിയി
രിക്കുന്ന സഹായവും ആകുന്നു. അതുകൊണ്ടു ഭൂമി
നീക്കപ്പെട്ടാലും പൎവ്വതങ്ങൾ സമുദ്രത്തിന്റെ ഉള്ളി
ലേക്കു കൊണ്ടുപോകപ്പെട്ടാലും അതിലെ വെള്ളം
ഇരച്ചു കലങ്ങിയാലും അതിന്റെ ഏറ്റംകൊണ്ടു
പൎവ്വതങ്ങൾ കുലുങ്ങിയാലും ഞങ്ങൾ ഭയപ്പെടുക
യില്ല" സങ്കീ. 46, 1–3. ഇതെല്ലാം വിചാരിച്ചാൽ
ക്രിസ്തീയമാൎഗ്ഗത്തിലെ ഒന്നാം പ്രസ്താവമായ ലോകോ
ത്ഭവവിവരം തന്നേ പ്രത്യാശാഹേതുകമാകുന്നു.

5. ക്രിസ്തുമാൎഗ്ഗത്തിലെ ലോകോത്ഭവ
വിവരത്തിന്റെ ശ്രേഷ്ഠത.

നാം ഇതുവരെ വിവരിച്ചതെല്ലാം ഓൎത്താൽ
ക്രിസ്തീയമാൎഗ്ഗത്തിലെ ലോകോത്ഭവവിവരം എത്രയും
ശ്രേഷ്ടമാണെന്നു മനസ്സിലാകാതിരിക്കയില്ല. ദൈ
വമഹത്വം ലോകോത്ഭവവിവരത്തിൽ തന്നേ എത്ര
യും നന്നായിവിളങ്ങിവരുന്നു "വാനങ്ങൾ ദൈവതേ [ 82 ] ജസ്സിനെ വൎണ്ണിക്കുന്നു ആകാശത്തട്ടു അവന്റെ കൈ
ക്രിയയെ കഥിക്കുന്നു. പകൽ പകലിന്നു ചൊല്ലിനെ
പൊഴിയുന്നു. രാത്രിരാത്രിക്കു അറിവിനെ ഗ്രഹിപ്പി
ക്കുന്നു." "നിണക്കു യഹോവെ മഹത്വവും വല്ല
ഭത്വവും പ്രഭയും യശ്ശസ്സും തേജസ്സും ഉള്ളതാകുന്നു.
കാരണം സ്വൎഭൂമികളിലുള്ളതെല്ലാം യഹോവെ നി
ന്റെതാകുന്നു. രാജത്വവും എല്ലാറ്റിന്നും തലയാ
യിരിപ്പാനുള്ള ഉയൎച്ചയും തന്നേ" സങ്കീ 19, 1; 1 നാ
ളാ. 29, 11. 12.

ക്രിസ്തീയലോകോത്ഭവവിവരം മിത്ഥ്യാകഥയല്ല.
ഇസ്രയേല്യർ ദൈവധൎമ്മത്തെ നിത്യം ലംഘിക്കയും
അന്യജാതികളുടെ ദൈവാരാധന അവലംബിക്കുകയും
ജാതികളോടു ഇടകലരുവാൻ ചിലപ്പോൾ പരിശ്രമി
ക്കയും ചെയ്തു. ഈ വിവരം മിത്ഥ്യാകഥയായിരുന്നു
വെങ്കിൽ ആ അന്യജാതികളുടെ ലോകോത്ഭവിവര
ങ്ങളിൽനിന്നു എന്തെല്ലാം അഴുക്കുകൾ ഇതിൽ കട
ന്നു കൂടുമായിരുന്നു. അതൊന്നും ഇതിൽ കാണാതി
രിക്കുന്നതു തന്നെ ഇതു മിത്ഥ്യാകഥയല്ലെന്നതിനു മതി
യായ സാക്ഷ്യം ആകുന്നു.

ക്രിസ്തീയലോകോത്ഭവവിവരം ഉപമയാണെന്നും
കൂടെ വിചാരിച്ചു കൂടാ. ഉപമയായിരുന്നെങ്കിൽ ഈ
വിവരത്തിൽ ക്രമാനുക്രമണവും ലാക്കും ഇത്രനല്ല വ
ണ്ണം പ്രത്യക്ഷമായ്വരുന്നതെങ്ങിനേ? അനൃമതങ്ങളി
ലെ ലോകോത്ഭവവിവരങ്ങളിൽ വിശാലമായ അനേ
ക അനാവശ്യപ്രസ്താവനകൾ കാണുന്നതൊന്നും ക്രി
സ്തീയവിവവരത്തിൽ കാണുന്നില്ല. പ്രകൃതിശാസ്ത്രസം
ബന്ധമായ ചോദ്യങ്ങളെ കുറിച്ചും ഒന്നും തന്നേ പറ [ 83 ] യുന്നില്ല. ഇങ്ങിനത്ത സംഗതികളിൽ നമ്മുടെ
വിവരം മൌനമായിരിക്കുന്നു. ഈ മൌനത മറ്റുള്ള
മാൎഗ്ഗങ്ങളിലെ വിവരത്തോടു ഒപ്പിച്ചു നോക്കിയാൽ
ആശ്ചൎയ്യകരം തന്നേ. ഈ വിവരം തത്വജ്ഞാനി
കൾക്കായും പ്രകൃതിശാസ്ത്രികൾക്കായും എഴുതീട്ടുള്ള
തല്ല. മാനുഷസമുദായത്തിന്റെ ശൈശവകാലത്തും
കൂടെ ലോകോത്ഭവരഹസ്യം മനുഷ്യൎക്കു ഗ്രഹിപ്പാൻ
പാടുള്ള വിധത്തിൽ എഴുതിയിരിക്കുന്നു. ഇതിനാലെ
ല്ലാം നമ്മുടെ വിവരത്തിന്റെ സല്ഗുണസ്വഭാവം പ്ര
ത്യക്ഷമാകുന്നു. അന്യമാൎഗ്ഗങ്ങളിൽ അതു തീരെയില്ല
എന്നു സ്പഷ്ടം. വെളിപ്പാടിന്റെ ആത്മാവു തന്നേ
ഇസ്രയേൽ ജാതിയിൽ ഈ വിവരത്തെ ശുദ്ധിയോ
ടെ നിലനിൎത്തിപോന്നിരിക്കുന്നു.

ക്രിസ്തീയലോകോത്ഭവ വിവരം വെളിപ്പാടിന്റെ
ഒരു ഫലമാകുന്നു. അതുകൊണ്ടാകുന്നു ഈ വിവരം
ശുദ്ധിയുള്ളതായിരിക്കുന്നതു. മറ്റുള്ള എല്ലാസൃഷ്ടി
വിവരങ്ങളും മനുഷ്യന്റെ ഊഹത്തിൽ നിന്നോ പ്രകൃ
തിയുടെ പരിയേഷണയിൽനിന്നോ ഉത്ഭവിച്ചിരിക്കു
ന്നു. ദുൎല്ലഭം ചിലസത്യങ്ങൾ അവയിൽ കാണുന്നു
ണ്ടെങ്കിൽ അതു ആദ്യവെളിപ്പാടിന്റെ ശേഷിപ്പായി
രിക്കും. എന്നാൽ അവയൊക്കയും വാമൊഴിയായി
വന്നതുകൊണ്ടു ക്രമേണ അനവധി അബദ്ധങ്ങളും
അശുദ്ധിയും അതോടു ചേൎന്നുപോയിരിക്കുന്നു. നമ്മു
ടെ വിവരമോ അങ്ങിനെയല്ല. ദൈവംതാൻ തന്നെ
ഭക്തന്മാൎക്കു ഗ്രഹിപ്പാൻ പാടുള്ളേടത്തോളവും ആവ
ശ്യമുള്ളേടത്തോളവും വെളിപ്പെടുത്തിയിരിക്കുന്നു. ആ
വെളിപ്പാടു ആരംഭത്തിൽ വാമൊഴിയായ്തന്നെ സമു [ 84 ] ദായത്തിൽ സന്താനങ്ങൾക്കു കിട്ടിയിരുന്നു എങ്കിലും
ഇസ്രയേൽ ജാതിയിൽ നിരന്തരം പ്രവൃത്തിച്ചിരുന്ന
വെളിപ്പാടിന്റെ ആത്മാവു അതിനെ നിഷ്കളങ്കമാ
യികാത്തിരിക്കുന്നു.

ക്രിസ്തീയലോകോത്ഭവിവരം വെളിപ്പാടിന്റെ
ഫലം എന്നു നാം വിചാരിക്കും പ്രകാരം തന്നേ സൃ
ഷ്ടി ദൈവത്തിന്റെ ഒന്നാം വെളിപ്പാടായിരുന്നു എ
ന്നും നാം നിശ്ചയിക്കുന്നു റോമർ 1, 20. എന്നു തന്നെ
യുമല്ല ജാതികൾക്കു ദൈവത്തെ അറിവാനായുള്ള
ഒരുമാൎഗ്ഗം സൃഷ്ടി തന്നെയായിരുന്നു. ദൈവം ഗുണ
വാനാണെന്നു നാം അവന്റെ പ്രവൃത്തിയാലാണ
ല്ലോ അറിയുന്നതു. ദൈവത്തിന്റെ ഒന്നാം പ്രവൃ
ത്തി സൃഷ്ടിയാകുന്നു. ഇന്നും അവൻ സൃഷ്ടിയിൽ
വെളിപ്പെടുന്നവനായി മാത്രമല്ല സൃഷ്ടിക്കു സൎവ്വസ
മീപസ്ഥനായുമിരിക്കുന്നു സങ്കീ. 139. എന്നാൽ മാനു
ഷബുദ്ധി പാപത്താൽ അന്ധകാരപ്രദമായിപോ
യതുകൊണ്ടു സൃഷ്ടിയിലെ ദൈവവെളിപ്പാടിനെ
ശരിയായി കാണാതിരിക്കുന്നു. അതുകൊണ്ടു ദൈവം
നമുക്കു തിരുവചനത്തിലും പ്രത്യേകം തന്റെ പുത്ര
നിലും പരിപൂൎണ്ണമായ വെളിപ്പാടുതന്നിരിക്കുന്നു.

"യഹോവെ നിന്റെ പ്രവൃത്തികൾ എത്ര വലി
യവ! നിന്റെ വിചാരങ്ങൾ എത്ര അഗാധമുള്ളവ!
നീ സകലത്തേയും ജ്ഞാനത്തിൽ തീൎത്തു ഭൂമി നി
ന്റെ സമ്പത്തിനാൽ സമ്പൂൎണ്ണം" "യഹോവെ നീ
ആകാശങ്ങളെ നിന്റെ മഹത്വംകൊണ്ടു നിറെച്ചു.
ഭൂമി നിന്റെ സ്തുതികൊണ്ടു നിറഞ്ഞിരിക്കുന്നു." [ 86 ] PUBLISHED BY
BASEL MISSION BOOK AND TRACT DEPOSITORY,
MANGLORE

Rs. As. P.
Morning and Evening Prayers പ്രാൎത്ഥനാമാലിക 0 0 3
Are the Regenerate Without Sin? പുനൎജ്ജാത
ന്മാർക്കു പാപമുണ്ടൊ?
0 0 3
Daily Scripture Adviser നിത്യ വാക്യ പ്രബോ
ധിനി
0 0 9
The Promises of God concerning Jesus Christ,
our Saviour, and their fulfilment മശീഹയെ
ക്കുറിച്ചുള്ള വാഗ്ദത്തങ്ങളും അവറ്റിൻ നിവൃത്തിയും
0 2 0
Prayers and Meditations പ്രാൎത്ഥനകളും വേദ
ധ്യാനങ്ങളുമായ നിധിനിധാനം
0 3 0
The Pilgrim's Progress സഞ്ചാരിയുടെ പ്രയാണ
ചരിത്ര ചുരുക്കം
0 0 3
The Best Choice ഉത്തമ തിരിവു 0 0 3
The Good Shepherd (Prose) നല്ല ഇടയന്റെ അ
ന്വേഷണചരിത്രചുരുക്കം
0 0 3
The Sufferings of Christ കഷ്ടാനുഭവചരിത്രം 0 0 3
Reformation in Germany ക്രിസ്തുസഭാനവീക
രണം
0 0 6
On Religion മതവിചാരണ 0 0 3
Short Bible Stories സത്യവേദകഥകൾ 0 1 0
Scripture Wall Texts Nos. 1 – 6 സത്യവേദവച
നങ്ങൾ തടിച്ച അക്ഷരത്തിലുള്ളതിന്നു ഓരോന്നിന്നു
0 3 0
The Second Coming of our Lord Jesus Christ
നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ പുനരാ
ഗമനം
0 0 6
Krishna and Christ compared കൃഷ്ണൻ ക്രിസ്തു
എന്നവരുടെ താരതമ്യം
0 0 6

ആവശ്യമുള്ളവർ മംഗലപുരം പുസ്തകഷാപ്പിൽ എഴുതിയാൽ
കിട്ടുന്നതാകുന്നു.