മലയാള മൂന്നാം പാഠപുസ്തകം 1926

(MALAYALAM THIRD READER 1926 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാള മൂന്നാം പാഠപുസ്തകം (1926)
[ തലക്കെട്ട് ]
MALAYALAM

THIRD READER

മലയാള

മൂന്നാം പാഠപുസ്തകം

SPECIALLY COMPILED FOR ELEMENTARY SCHOOLS IN TRAVANCORE
AND APROVED FOR USE IN CLASS III

BY THE DIRECTOR OF PUBLIC INSTRUCTION, TRAVANCORE.

MACMILLAN & CO. LIMITED:
MADRAS, BOMBAY, CALCUTTA, AND LONDON
1926
All Rights reserved.
Price: 9 Chuckrams വില: ൯ ചക്രം
5 Annas
[ താൾ-1 ]

PRINTED AT THE
KANARESE MISSION PRESS AND BOOK DEPOT, MANGLALORE

[ അനുക്രമണിക-1 ]
അനുക്രമണിക

പാഠം
പുറം
 
1.
സൂൎയ്യൻ
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
1
2.
വിവേകം

3
3.
പ്രാണികളുടെ രൂപവികാസം

5
4.
കൊളംബസ്സ്

7
5.
പന്തുകളി

9
6.
കണ്ണാടി (അല്ലെങ്കിൽ ഗ്ലാസ്)

11
7.
നളനും അരയന്നവും

15
8.
ശരീരസുഖം (ആരോഗ്യം)

18
9.
ചന്ദ്രൻ

21
10.
പശുവും കുതിരയും

23
11.
ജനറൽ വാഷിങ്ടൻ

27
12.
ഒരു കൃഷിക്കാരൻ

29
13.
കടലാസു്

30
14.
കുഞ്ചൻനമ്പ്യാർ

35
15.
വായു

37
16.
ജപ്പാനിലെ കുട്ടികൾ

40
17.
ഒരു അപവാദം

43
18.
ആന (‌൧)

45
19.
ആന (൨)

47
20.
ഈ വീട്ടിൽ കുട്ടി ഉണ്ടോ?

50
21.
സമുദ്രം

53
22.
ഒരു ന്യായം നടത്തൽ

55
23.
കച്ചവടക്കാരൻ

57
24.
പുത്രവാത്സല്യം

58
25.
ചൈനായിലെ കുട്ടികൾ

60
26.
പ്രജകൾക്ക് വേണ്ടി ജീവിച്ചിരുന്ന ഒരു രാജാവു്

62
27.
പുഷ്പം

68
28.
കുട്ടിയും കുരുവിക്കൂടും

71
29.
വള്ളക്കാരൻ

74
[ അനുക്രമണിക-2 ]
30.
വെള്ളം

76
31.
സിംഹം

78
32.
ഒരമ്മയുടെ കടുപ്പം

81
33.
സ്ലേറ്റു്

82
34.
സർ ഐസേക്കു്ന്യൂട്ടൺ

85
35.
അവയ്ക്ക് ആയുസ്സ് എത്രയുണ്ട്

89
36.
കൊടി

92
37.
ഭക്ഷണം

93
38.
അണ്ണാൎക്കണ്ണൻ

94
39.
കരിമ്പു് (൧)

97
40.
കരിമ്പു് (൨)

100
41.
സൂചി

101
42.
ഭൂമി

103
43.
ഒരു നായാട്ടു്

105
44.
ഇരിമ്പു്

108
45.
ആൎക്കാണ് അധികം വേല

111
46.
ചെടികൾ

113
47.
പുസ്തകങ്ങളും പുസ്തകശാലകളും

116
48.
ഒരു കൂടിക്കാഴ്ച

119
49.
ഇൻഡ്യാറബ്ബർ

121
50.
തീവണ്ടി

123
51.
പാൎത്ഥസാരഥി

127
[ 1 ]

മൂന്നാം പാഠപുസ്തകം.

പാഠം ൧.

സൂര്യൻ.

ദിവസംപ്രതി നീക്കമില്ലാതെ കിഴക്കുദിച്ച് നമുക്ക് വെളിച്ചവും ചൂടും തന്ന് പടിഞ്ഞാറ് അസ്തമിക്കുന്ന സൂര്യൻ എന്നത് എന്താണ്? ഇത് എപ്പോഴും അത്യുഷ്ണത്തോടും പ്രകാശത്തോടും കൂടി ജ്വലിച്ചുകൊണ്ടിരിക്കുന്ന മഹത്തായ ഒരു ഗോളമാകുന്നു. സൂര്യൻ ഭൂമിയിൽ നിന്ന് ഒൻപത്കോടി ഇരുപത്തിയൊന്ന് ലക്ഷം മൈൽ ദൂരെ സ്ഥിതിചെയ്യുന്നു. ഇതിൻ്റെ വലിപ്പം ഭൂമിയുടെ വലിപ്പത്തിൻ്റെ പതിമൂന്ന് ലക്ഷം മടങ്ങാണ്. സൂര്യന് ഭൂമിയേക്കാൾ മൂന്ന് ലക്ഷത്തൻപതിനായിരമിരട്ടി ഘനമുണ്ട്. ഇതെല്ലാം ജ്യോതിശ്ശാസ്ത്രജ്ഞന്മാർ ഗണിച്ചറിഞ്ഞിട്ടുള്ളതാകുന്നു. നാം ഗ്രഹങ്ങൾ എന്ന് പറയുന്നത് ഭൂമി, ചൊവ്വാ, ബുധൻ, വ്യാഴം, ശുക്രൻ, ശനി മുതലായവയെയാകുന്നു. സൂര്യനെ ചുറ്റുന്ന ഭൂമിയ്ക്ക് സൂര്യനെ ഒരിക്കൽ വലത്തു വയ്ക്കാൻ മുന്നൂറ്ററുപത്തഞ്ച് ദിവസം വേണം. ഈ കാലത്തിനു നാം ഒരു വർഷമെന്ന് പേർ പറയുന്നു.

ആകാശത്തിൽ മിന്നിക്കാണുന്ന നക്ഷത്രങ്ങൾ ഓരോന്നും ഓരോ സൂര്യബിംബം ആണെന്നും ഓരോന്നിനേയും ചുറ്റി അനവധിഗോളങ്ങളുണ്ടെന്നും ഭൂമിയിൽ നിന്നും ലക്ഷോപലക്ഷം കാതം ദൂരത്താകയാൽ ഈ ഗോളങ്ങൾ ദൃഷ്ടിക്ക് അഗോചരങ്ങളാണെന്നും ജ്യോതിശ്ശാസ്ത്രജ്ഞന്മാർ പ്രസ്താവിക്കുന്നു. മേൽ വിവരിച്ച ചൊവ്വാ മുതലായ ഗ്രഹങ്ങൾ [ 2 ] ക്കും ഉപഗ്രഹങ്ങളായി ചെറിയ ഗോളങ്ങൾ ഉണ്ടു്. അവ തുലോം ചെറുതാകയാൽ ഇത്ര ദൂരത്തിൽ കാണാൻ സാധിക്കുന്നില്ല.

പ്രധാന ഗ്രഹങ്ങൾക്കും ഉപഗ്രങ്ങൾക്കും ചൂടും പ്രകാശവും നൽകുന്നതു സൂര്യൻ ആകുന്നു. സൂര്യനിൽനിന്നു് ഒൻപതു് കോടിയിലധികം മൈൽ ദൂരത്തിലിരിക്കുന്ന ഭൂമിയിൽ തന്നെ സൂര്യന്റെ ചൂടു് ഇത്രയുണ്ടെങ്കിൽ ഭൂമിയേക്കാൾ തുലോം സൂര്യനോടു് അടുത്തിരിക്കുന്ന ബുധൻ, ശൂക്രൻ ഈ ഗ്രഹങ്ങളിലെ ചൂടും, തുലോം അകന്നിരിക്കുന്ന ശനി, നെപ്‍ട്യൂൺ അല്ലെങ്കിൽ ഇന്ദ്രൻ എന്ന ഗ്രഹങ്ങളിലേ തണുപ്പും എന്തായിരിക്കും? ഈ ഇന്ദ്രഗ്രഹം ഭൂമിയും സൂര്യനും തമ്മിലുള്ള അകല്ചയുടെ മുപ്പത്തൊന്നര മടങ്ങ് ദൂരത്തിലാണു് സ്ഥിതിചെയ്യുന്നതു്. നൂറ്ററുപത്തിനാലു് വർഷം കൊണ്ടേ ഇതു് സൂര്യനെ ഒന്നു് ചുറ്റുകയുള്ളൂ. ഇതിലും അകലേയും ഗ്രഹങ്ങളുണ്ടെന്നും, നമ്മുടെ അറിവിൽ പെടാതെ പിന്നേയും അനവധി ഉണ്ടായിരിക്കാമെന്നും ശാസ്ത്രജ്ഞന്മാർ സിദ്ധാന്തിക്കുന്നു.

ഏകദേശം ഇരുന്നൂറു് വർഷങ്ങളിലധികം കാലമായിട്ടു് സൂര്യബിംബത്തിൽ ചില കറുത്ത ലാഞ്ഛനകൾ കാണ്മാനുണ്ടു്. ഇവ സൂര്യന്റെ വലിപ്പത്തോടൊത്തുനോക്കിയാൽ എത്രയും തുച്ഛമാണെങ്കിലും അവയിൽ ചിലതിന്റെ മധ്യത്തിൽ കൂടെ ഒരു വര വരച്ചാൽ എഴുപത്തയ്യായിരം നാഴിക നീളമുണ്ടാകുമെന്നു് കണ്ടറിഞ്ഞിരിക്കുന്നു. എന്നാൽ ഈ കറുത്ത പാടുകൾ ആകൃതിയിലും എണ്ണത്തിലും വലിപ്പത്തിലും ഓരോ ദിക്കിൽ ഭേദിച്ചു കാണുകയാൽ അവ എന്താണെന്നു് ഇതേവരെ തീർച്ചപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇവയിൽ ഓരോന്നും ഇരുപത്തഞ്ച് ദിവസത്തിലൊരിക്കൽ കൃത്യമായി കാണാവുന്നതിനാൽ സൂര്യൻ [ 3 ] സ്വന്ത അച്ചിന്മേൽ പരിവർത്തനം ചെയ്യുന്നുണ്ടെന്നും ഒരിക്കൽ തിരിഞ്ഞു വരുവാൻ ഇരുപത്തഞ്ച് ദിവസം വേണ്ടി വരുമെന്നും ഊഹിച്ചിരിക്കുന്നു.

സൂര്യനാലത്രേ വായുവിനും ജലത്തിനും ചൂടുതട്ടി ചലനം ഉണ്ടാകുന്നത്. ഭൂമിയിൽ സസ്യാദികളും ജീവജാലങ്ങളും ഉണ്ടാകുന്നതിനു വേണ്ട ഊഷ്മാവും പ്രകാശവും തരുന്നതും സൂര്യൻ തന്നെ. സമുദ്രജലം ആവിയായിത്തീർന്ന് മുറയ്ക്കു് മേഘമായി പരിണമിച്ച് ശുദ്ധജലമായ മഴയായി തിരിയേ ഭൂമിയിൽ പതിക്കാനും സൂര്യന്റെ സഹായം വേണം. സമയം അറിയുന്നതും സൂര്യനെ നോക്കിയത്രേ. ഇത്ര മഹാശക്തിയും തേജസ്സും ഉള്ള ഒരു ഗോളത്തെ മനുഷ്യർ ഈശ്വരനായി സങ്കല്പിച്ച് വന്ദിക്കുന്നതിൽ ഒട്ടും ആശ്ചര്യപ്പെടാനില്ല.

പാഠം ൨.

വിവേകം.

ഒരു ധനികനായ പ്രഭു ഒരിക്കൽ ദേശസഞ്ചാരം ചെയ് വാൻ നിശ്ചയിച്ചു. പുറപ്പെടുന്ന സമയം അദ്ദേഹം തന്റെ ഭൃത്യന്മായിൽ മൂന്നുപേരെ അടുക്കൽ വിളിച്ച് ആദ്യത്തേവനു് പത്തു പവനും , രണ്ടാമനു് അഞ്ചു് പവനും മൂന്നാമനു് ഒരു പവനും കൊടുത്തിട്ടു് ഇപ്രകാരം പറഞ്ഞു: "ഞാൻ ദേശസഞ്ചാരത്തിനു് പോകുന്നു. വരാൻ കുറേക്കാലം ചെല്ലും. മടങ്ങി എത്തുമ്പോൾ ഞാൻ ഇപ്പോൾ നിങ്ങൾക്ക് തന്നിട്ടുള്ള നാണയങ്ങൾ തിരിയേ ആവശ്യപ്പെടും. ഞാൻ തന്നത് നിങ്ങൾ സ്വാമിഭക്തിയോടുകൂടി സൂക്ഷിച്ചാൽ നിങ്ങൾക്ക് ശ്രേയസ്സുണ്ടാകും."

പ്രഭു നാടുവിട്ടു് പോയ ഉടൻ ഒന്നാമൻ തന്റെ പത്തു് [ 4 ] പവൻ കൊണ്ടു കച്ചവടം ചെയ്തു് അതിനെ ഇരുപതു പവൻ ആക്കി. രണ്ടാമനും തന്റെ ഭാഗം പലിശയ്ക്കു് കൊടുത്തു് മുതൽ ഇരട്ടിയാക്കി. മൂന്നാമനാകട്ടെ പവൻ കളഞ്ഞുപോയാൽ സ്വാമി കോപിച്ചേക്കുമെന്നു് ഭയപ്പെട്ട് അതു് ഭദ്രമായി ഒരിടത്തു് കുഴിച്ചിട്ടു.

കുറേക്കാലം കഴിഞ്ഞപ്പോൾ പ്രഭു തിരിച്ചെത്തി. ഭൃത്യന്മാരെ വരുത്തി അവൎക്കു് കൊടുത്തിരുന്ന നാണയങ്ങൾ തിരിയേ കൊണ്ടുവരാൻ പറഞ്ഞു. ഒന്നാമൻ‌-- "സ്വാമീ, അവിടുന്നു് നൽകിയ ദ്രവ്യം ഞാൻ കച്ചവടത്തിലിറക്കി. ഇപ്പോൾ അതു് ഇരട്ടിച്ചു. ഇതാ ഇരുപതു പവനും" എന്നു പറഞ്ഞു പവൻ മുമ്പിൽ വെച്ചു. പ്രഭു -- "നീ നല്ല വിശ്വാസിയാണു്, നിനക്കു് നല്ലതു് വരും, ഈശ്വരൻ നിന്നെ കടാക്ഷിക്കട്ടെ." രണ്ടാമൻ--"സ്വാമീ, എനിക്കു് തന്ന അഞ്ചു പവൻ ഞാൻ പലിശക്കു് കൊടുത്തു് പലിശ മുറയ്ക്കു വാങ്ങി. ഇപ്പോൾ പത്തു പവനായിരിക്കുന്നു." പ്രഭു-"നീയും ചില്ലറ കാൎയ്യങ്ങളിൽ വിശ്വാസവും ശ്രദ്ധയും കാണിച്ചിരിക്കുന്നതിനാൽ വലിയ കാൎയ്യങ്ങളിൽ വിശ്വാസിയായിരിക്കും. നിന്നിലും ഈശ്വരൻ പ്രസാദിക്കുമാറാകട്ടെ."

മൂന്നാമൻ--"സ്വാമീ അങ്ങു് തന്ന പവൻ ഒരു കേടും വരാത്തവിധം ഭൂമിയിൽ കുഴിച്ചിട്ടു ഇതാ എടുക്കാം."

പ്രഭു--"നീ അലസനും ഈശ്വരവിശ്വാസം ഇല്ലാത്തവനുമാണു്." ഇതുപോലെ മനുഷ്യർ ഈശ്വരന്റെ സന്നിധിയിൽനിന്നു് ബുദ്ധിശക്തിയാകുന്ന നാണയം വാങ്ങിക്കൊണ്ടു് വൎദ്ധിപ്പിക്കുന്നവർ ധന്യന്മാരും അതു് ഉപയോഗിക്കാതെ ജീവകാലം നിഷ്പ്രയോജനമായി കഴിച്ചുകൂട്ടുന്നവർ പാപികളും ആകുന്നു.

[ 5 ]
പാഠം ൩.
പ്രാണികളുടെ രൂപവികാസം.

നാം പലപ്പോഴും നിസ്സാരമെന്ന് വിചാരിക്കുന്ന ചില പ്രാണികൾ വളരേ ആശ്ചൎയ്യകരങ്ങളായ സൃഷ്ടികളാകുന്നു. ഈ വക ജന്തുക്കളുടെ ആകൃതിയിൽ പല ഭേദങ്ങളും

വന്നുകാണുന്നുണ്ട്. ഈ ആകൃതിഭേദങ്ങൾക്കു് രൂപവികാസമെന്നു് പേരിടാം. രൂപവികാസത്താൽ ഒരു പ്രാണിക്കുണ്ടാകുന്ന ആകൃതിവൃത്യാസങ്ങൾ നോക്കിയാൽ ഒരു പ്രാണി തന്നെയാണ് ഇങ്ങനെ പല രൂപത്തിലും കാണുന്നതു് എന്നു വിശ്വസിക്കാൻ പ്രയാസപ്പെടും. പല ചെടികളുടെയും ഇലയ്ക്കു ചുവട്ടിലായി ചില പച്ചപ്പുഴുക്കളെ നാം [ 6 ] കാണാറുണ്ടല്ലോ. ഇവയ്ക്കു് ഭക്ഷണവും ആ ഇല തന്നെയാണു്. ഇത്തരം ഒരു പുഴുവിനെ പിടിച്ചു് ഒരു കുപ്പിയ്ക്കുള്ളിലടച്ചു പച്ച ഇല ഇട്ടുകൊടുത്താൽ അതു് കുറേദിവസം ഇലതന്നെ തിന്നും. ദിവസംതോറും ഇലകൾ കൊടുത്തുകൊണ്ടിരിക്കണം.

ഏതാനും ദിവസം കഴിഞ്ഞാൻ അതു് ഒന്നും തിന്നാതെയാകും. പിന്നെ കുപ്പിയുടെ ഒരറ്റത്തു് പറ്റിയിരുന്നു് ദേഹം ക്രമേണ ചുരുക്കിത്തുടങ്ങും. മുമ്പിലേ ആകൃതി തന്നെ മാറും. ഇങ്ങനെ കുറെ കഴിയുമ്പോൾ നിറം പകൎന്നു ഒരു മുട്ടയുടെ ആകൃതിയായിത്തീരും. പിന്നെ വരുന്ന മാറ്റമാണ് വിചിത്രം. ഈ കൂട് തനിയേ തകൎന്നു് അതിനുള്ളിൽനിന്ന് [ 7 ] വിവിധവർണ്ണങ്ങൾ ധരിച്ച ചിറകോടുകൂടിയ ഒരു തുമ്പി വെളിയിൽ വരും. അതു് പിന്നെ പറന്ന് പുഷ്പങ്ങൾ തേടി നടക്കുകയായി. പല നിറത്തിലും വേഷത്തിലും നാം കാണുന്ന തുമ്പികൾ മാത്രമല്ല, ചിത്രശലഭങ്ങൾ ഒക്കെത്തന്നെ ഈവിധമുണ്ടാകുന്നവയത്രേ. ഈ വൎഗ്ഗക്കാർ മേൽ വിവരിച്ച പ്രകാരം ആഹാരത്തിൽ മാത്രം നിഷ്ഠയോടെ കുറേക്കാലം വസിച്ച് വിരക്തി വരികയാൽ തപസ്സിരുന്നു് പൂൎവ്വശരീരം ത്യജിച്ച് ആശ്ചര്യകരമായ ചിറകോടുകൂടിയ പുതിയ ശരീരം ലഭിച്ച് കുറേ ദിവസം ആകാശസഞ്ചാരം കൊണ്ട് ആനന്ദിച്ചിട്ടു് ജീവിതാവസാനത്തിനു് മുമ്പായി തങ്ങളുടെ വംശവൃദ്ധിക്കുവേണ്ടി ഏതെങ്കിലും ഇലയിന്മേൽ കുറേ മുട്ടയും നിക്ഷേപിച്ചതിന്റെ ശേഷം ജീവിതോദ്ദേശം സാധിച്ച് ജന്മസാഫല്യം വരുത്തുകയും ചെയ്യുന്നു. ഈ മുട്ടകളത്രേ മുഴുത്ത് മേൽപ്പറഞ്ഞ പച്ചപ്പുഴുക്കളായിത്തീരുന്നത്. ഈ വകപ്രാണികളിൽ അൻപതിനായിരത്തിലധികം ഇനങ്ങൾ ഉണ്ട്. ഇവയ്ക്കൊക്കെ മേൽവിവരിച്ച നാലവസ്ഥകളിലായിട്ടാണ് ആകൃതിഭേദമുണ്ടാകുന്നതു്.

പാഠം ൪.
കൊളംബസ്സ്.

യൂറോപ്യന്മാർ അഞ്ഞൂറ് വൎഷം മുമ്പു വരേയും ഇൻഡ്യയുമായി കച്ചവടം നടത്തിയിരുന്നത് ഈജിപ്ത് രാജ്യം വഴിയായിരുന്നു. ആ കാലത്ത് ചരക്കു് കൊണ്ടുവരുമ്പോൾ ഈജിപ്തിലെ സുൽത്താനു് ചുങ്കം കൊടുക്കേണ്ടിയിരുന്നു. ഇതു് കച്ചവടത്തിനു് തടസ്ഥമായിത്തീരുകയാൽ ഈജിപ്ത് വഴിയല്ലാതെ ഇൻഡ്യയിലേയ്ക്കു് പോകാൻ മാൎഗ്ഗമുണ്ടോ എന്നു് അവർ ആലോചിച്ചുതുടങ്ങി. പോൎട്ടു്ഗീസ്സുകാരനായ [ 8 ] കൊളംബസ്സ് എന്നൊരാൾ, ഭൂമി ഉരുണ്ട് ഗോളാകൃതിയിലാകയാൽ പോൎട്ടുഗലിൽ നിന്നും നേരേ പടിഞ്ഞാട്ടു് കപ്പൽ യാത്ര ചെയ്താൽ കിഴക്കുള്ള ഇൻഡ്യയിൽ ചെല്ലേണ്ടതാണെന്നു് ഊഹിച്ചു.

ഏതാനും കപ്പലുകളുമായി അദ്ദേഹം പടിഞ്ഞാട്ട് യാത്ര തുടങ്ങി. വളരെ സങ്കടങ്ങൾ അനുഭവിച്ചശേഷം അമേരിക്കയിൽ എത്തി. അതു് ഇൻഡ്യായാണെന്നു് വിചാരിച്ചു് തിരിച്ചുവന്നു് അവിടത്തെ വിശേഷങ്ങൾ ഒക്കെ പറഞ്ഞപ്പോൾ പലരും, നാട്ടിലേ രാജാവും വളരേ സന്തോഷിച്ച് അദ്ദേഹത്തെ ബഹുമാനിച്ചു.

ഒരുദിവസം ചില മാന്യന്മാരുമായി അദ്ദേഹം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവരിൽ ഒരാൾ, "ആരെങ്കിലും നേരേ പടിഞ്ഞാട്ട് പോയാൽ അമേരിക്കയിലെത്തുമായിരുന്നു; അതിനാൽ കൊളംബസ്സിനെ ഇത്ര മാനിക്കാനെന്താണ്" എന്നു് ചോദിച്ചു.

കൊളംബസ്സ് മേശയിന്മേലുള്ള ഒരു മുട്ട എടുത്തു് ആകട്ടെ നിങ്ങൾക്കാർക്കെങ്കിലും ഈ മുട്ടയുടെ കൂർത്തവശം കുത്തിനിറുത്താമോ എന്നു് ചോദിച്ചു. പലരും ശ്രമിച്ചു. പറ്റിയില്ല. ഞാൻ നിറുത്താം എന്നു് പറഞ്ഞു് കൊളംബസ്സ് കൂർത്തവശം ബലമായി മേയിന്മേൽ ഇടിച്ചുവെച്ചു. മുട്ട പൊട്ടി മേശപ്പുറത്തു് നിൽക്കുകയും ചെയ്തു.

ഒരാൾ-- ആ-ഹാ, ഇങ്ങനെയാണെങ്കിൽ ഞാനും നിറുത്താം.

കൊ-- ശരി: ഞാൻ കാണിച്ചതിൽ പിന്നെയല്ലേ? ഇതു് പോലെയാണ് അമേരിക്ക കണ്ടുപിടിച്ച കഥയും. കൊളംബസ്സിന്റെ മാനംകുറയ്ക്കാൻ ശ്രമിച്ചവർ ലജ്ജിച്ച് തല താഴ്ത്തി എന്നു് പറയേണ്ടതില്ലല്ലോ. [ 9 ]

പാഠം ൫.

പന്തുകളി.

പന്തുകളിച്ചിട്ടില്ലാത്ത കുട്ടികൾ ഉണ്ടെന്നു് തോന്നുന്നില്ല. ഈ കളി പലമാതിരി ഉണ്ടെങ്കിലും എല്ലാറ്റിനും സാധാരണമായിട്ടുള്ള ലക്ഷണം കളിക്കാർ രണ്ടു പക്ഷമായി നിന്ന് ഒരു പന്ത് അങ്ങോട്ടും ഇങ്ങോട്ടും തട്ടി ഒരു പക്ഷക്കാർ

മറ്റവരുടെ മേൽ അതിലേക്കു ഏർപ്പെടുത്തീട്ടുള്ള നിയമ പ്രകാരം ജയം നേടുകയാകുന്നു. കൈകൊണ്ടടിക്കുക, കാൽ കൊണ്ട് തട്ടുക ബാറ്റ്കൊണ്ടടിക്കുക, എന്നിങ്ങനെ പലതരമുണ്ട്. ബാറ്റ്കൊണ്ട് തട്ടുന്നത് ടെന്നീസ്, ക്രിക്കറ്റ് മുതലായ കളികളിലെത്രേ. കൈകാലുകളുപയോഗിച്ചു കളിക്കുന്നതിനു മാത്രമേ പന്തുകളി എന്ന് നാം സാധാരണ പറയാ[ 10 ] റുള്ളു. ഇതിലും നാടൻ കളി, ഫുട്ട്ബാൾ എന്നു് പറയുന്ന ഇംഗ്ലീഷ് മാതിരി കളി എന്നു് രണ്ടു് വിധം ഉണ്ടു്. എന്നാൽ ഇംഗ്ലീഷു് മാതിരി കളിയ്ക്കു് പ്രചാരം കൂടിവരികയും നാടൻ കളി കേവലം അസ്തമിച്ചിരിക്കയും ചെയ്യുന്നതിനാലും ഇംഗ്ലീഷ് കളിയുടെ നിയമങ്ങൾ എല്ലാവർക്കും അറിഞ്ഞുകൂടാത്തതിനാലും അതു് നാടനേക്കാൾ രസകരമാണെന്നു് അധികപക്ഷം ആളുകൾ അഭിപ്രായപ്പെടുന്നതിനാലും നമുക്കു് അതിനെപ്പറ്റി ആലോചിക്കാം.

ഈ കളിക്കു് കളത്തിനു് കുറഞ്ഞപക്ഷം നൂറുഗജം നീളവും അമ്പതു ഗജം വീതിയും ഉണ്ടായിരിക്കണം. കൂടിയ പക്ഷം നൂറ്റിമുപ്പതു് ഗജം നീളവും നൂറു ഗജം വീതിയും ആവാം. ഇങ്ങനെയുള്ള കളത്തിൽ കുറിയ വശങ്ങൾ ഓരോന്നിന്റെയും നടുവിൽ എട്ടടി പൊക്കമുള്ള ഈരണ്ടു തൂൺ എട്ടു് ഗജം അകലത്തിൽ നാട്ടി അവയുടെ മുകളിൽ ഒരു കയറു് കെട്ടും. കളിക്കാനുള്ള പന്തും കാറ്റടച്ച തോൽപ്പന്താണ്. കളിയ്ക്കു് ഓരോവശത്തു് പതിനൊന്നു് പേർ വീതം വേണം. അതിൽ ഒരാൾ ഗോൾകീപ്പർ അല്ലെങ്കിൽ മുൻ വിവരിച്ച തൂണിന്റെ ഇട കാക്കുന്ന ആളാണു്. അഞ്ചുപേർ(ഫാർവേഡ്സ്) മുൻപോട്ടു് പന്തു തട്ടിക്കൊണ്ടു് പോകാനും മൂന്നു പേർ അവരുടെ പിന്നിലായിട്ടു് പന്തു തങ്ങളുടെ പിന്നിൽ പോകാതെ സൂക്ഷിക്കാനും രണ്ടുപേർ, ഒരു വേള പോയാൽ, ഗോളിന്റെ അടുക്കൽ ചെല്ലാതെ പിന്നിൽ കാക്കാനും തയ്യാറായി നിൽക്കുന്നു. ഏതെങ്കിലും ഒരു വശത്ത് നിൽക്കുന്നത് ഗുണകരമാണെന്നുണ്ടെങ്കിൽ ഇലയിട്ടു പരീക്ഷിച്ചു നോക്കി കിട്ടുന്നവർ ആദ്യം ആ വശത്തു് നിൽക്കുന്നു. പകുതിനേരം അവിടെത്തന്നെ കളിക്കും. ആളുകൾ കളത്തിൽ സന്നദ്ധരായാൽ പന്തു നടുവിൽ വെച്ചു് ഒരാൾ തട്ടും. ഒരു വശക്കാർ പന്തു മുറ്റുവശത്തേ ഗോളിന്റെ ഇടയിൽക്കൂടി കയറിനു [ 11 ] താഴെയായി തട്ടി പുറത്തയക്കണം. എന്നാൽ ആ ഭാഗക്കാർ ജയിച്ചു. കളത്തിന്റെ വെളിയിൽ പന്തു പോയാൽ ഉടനെ കൈകൊണ്ടെടുത്തു കളത്തിൽ എറിഞ്ഞതിനു് മേൽ വേണം ശേഷംകളി തുടങ്ങാൻ.

കളിക്കാരിൽ ഗോൾ സൂക്ഷിപ്പുകാരനൊഴിച്ചു് മറ്റാരും പന്തു കൈകൊണ്ടു തൊട്ടുപോകരുത്. അഥവാ തൊട്ടുപോയാൽ അതു് കളിയിൽ ഒരു അപരാധമായി. അതിനു് കളത്തിനു പുറത്തു പോയാലുള്ളതുപോലെ എതിർഭാഗക്കാരനു് ഒന്നു് തട്ടാവുന്നതാണു്. ഇതുപോലെ പല നിശ്ചയങ്ങളുമുണ്ട്. അവയെ ഇവിടെ വിവരിച്ചിട്ടാവശ്യമില്ല. ഈ കളിയ്ക്കു് സമയനിശ്ചയമുണ്ട്. സാധാരണ ഒന്നര മണിക്കൂറാണു്. പകുതി സമയമായാൽ കളിക്കാർ സ്വല്പനേരം വശം മാറി പിന്നെയും കളിക്കും.

കളിയിൽ ന്യായരഹിതമായി പ്രവർത്തിക്കുന്നത് മര്യാദക്കാരുടെ ലക്ഷണമല്ല; എങ്കിലും കളിയുടെ രസത്തിൽ വല്ല ക്രമക്കേടും സംഭവിച്ചാൽ വിധികല്പിക്കാൻ ഒരു മദ്ധ്യസ്ഥനേയും നിശ്ചയിക്കാറുണ്ട്. അയാളുടെ വിധിക്കു് അപ്പീലില്ല. അവനവനു പ്രത്യേകം വരുന്ന മാനത്തെ മറന്നു് പൊതുവേയുള്ള മാനത്തിനായി ഏകാഗ്രമനസ്സായി പ്രവർത്തിക്കുക, ധൈര്യവും സാമർത്ഥ്യവും കാണിക്കുക, ശരീരദാർഢ്യം സമ്പാദിക്കുക മുതലായ ഗുണങ്ങൾ ഈവക കളികളിൽനിന്നു ലഭിക്കുന്നു.

പാഠം ൬.

കണ്ണാടി (അല്ലെങ്കിൽ ഗ്ലാസ്).

നാം എല്ലാവരും കണ്ണാടി കണ്ടിട്ടുണ്ടല്ലോ. ഇതു് ഭൂമിയിൽ സ്വയമായി വിളയുന്നതല്ല. ചില പദാർത്ഥങ്ങൾ [ 12 ] തമ്മിൽ കൂട്ടിച്ചേൎത്തുണ്ടാക്കാവുന്ന ഒരു സാധനമാകുന്നു. കണ്ണാടി ഉണ്ടാക്കുന്ന കൌശലം ആദ്യം കണ്ടുപിടിച്ചത് സുറിയാ രാജ്യത്തിന്റെ കടൽത്തീരത്ത് പാൎത്തിരുന്ന ഫിനീഷ്യർ എന്ന ജാതിക്കാരാണെന്ന് ചരിത്രങ്ങളിൽ കാണുന്നുണ്ട്. ഇവരിൽ കുറെ കപ്പൽക്കാർ ഒരു ദിവസം ബാലൂസ്
എന്ന പുഴയിൽകൂടെ കപ്പലോടിക്കുമ്പോൾ ഒരിടത്ത് കരയ്ക്കിറങ്ങി ഭക്ഷണം പാകംചെയ് വാൻ തുടങ്ങി. അതു മണൽപ്രദേശമായിരുന്നതിനാൽ അടുപ്പിന് കല്ല് കിട്ടാത്തത് നിമിത്തം കപ്പലിൽനിന്ന് അഞ്ചാറു് കഷണം കല്ലെടുത്ത്കൊണ്ടുവന്നു അടുപ്പ്കൂട്ടേണ്ടിവന്നു. ഭക്ഷണം പാകംചെയ്തു് അടുപ്പിലെ ചാരം ഇളക്കിനോക്കിയപ്പോൾ അതിൽ പളുങ്ക്കഷണങ്ങൾ പ്രകാശിച്ചു കിടക്കുന്നതു കണ്ട് "ഈ കട്ടകൾ ഇവിടെ വരാനുള്ള കാരണം എന്തായിരിക്കാം" എന്നു അവരിൽ വിദ്വാനായ ഒരാൾ ആലോചന തുടങ്ങി. അവിടെ ഉണ്ടായിരുന്ന മണലിൽത്തന്നെ തീയിട്ട് നോക്കി. ഫലമൊന്നും [ 13 ] ഉണ്ടായില്ല. താൻ കൊണ്ടുവന്നതു്പോലെയുള്ള കല്ലു് പരിശോധിച്ചപ്പോൾ അതിന്മേൽ വെടിയുപ്പുണ്ടെന്നു് ബോധപ്പെട്ടു. അതും മണലും കൂട്ടി ഉരുക്കിയപ്പോൾ മുമ്പിലത്തേപോലെ പളുങ്കുകട്ടകൾ കാണുകയും ചെയ്തു. തണുപ്പേറുന്ന രാജ്യങ്ങളിൽ ശീതബാധ തടഞ്ഞു്, വെളിച്ചം മാത്രം അകത്തേക്ക് കൊണ്ടുവരാനും, നിൎമ്മലങ്ങളായ പാത്രങ്ങൾ മാത്രമല്ല, ഉപയോഗവും ഭംഗിയും ഉള്ള പലവക സാധനങ്ങൾ ഉണ്ടാക്കാനും ഉപയോഗിച്ചുവരുന്ന കണ്ണാടിയുടെ ഉത്ഭവം ഇപ്രകാരമായിരുന്നുവത്രേ.

ഫിനീഷ്യർ പലവിധം കണ്ണാടികൾ ഉണ്ടാക്കാൻ പഠിച്ചു. പിന്നീടു് അവരിൽനിന്നു് ഈ വിദ്യ യൂറോപ്പ് രാജ്യക്കാരെല്ലാം വശമാക്കി. അവരിൽ ഇറ്റലിരാജ്യത്തിലെ വെനീസു് പട്ടണക്കാർ ഈ വിദ്യയിൽ മറ്റെല്ലാരെയും അതിശയിച്ചു. പല നൂതനസൂത്രങ്ങളും ഇവർ കണ്ടു് പിടിച്ചു. ഗ്ലാസ്സുണ്ടാക്കുന്ന തൊഴിലിൽത്തന്നെ നാനാപ്രകാരത്തിലുള്ള പരിഷ്കാരങ്ങൾ വരുത്തി. ഘനം കുറഞ്ഞും തെളിമകൂടിയും ഉള്ള കണ്ണാടിപ്പാത്രങ്ങൾ ഉണ്ടാക്കുന്നതിൽ ഏറ്റവും കീർത്തിപ്പെട്ടിട്ടുള്ളതു് ഈ രാജ്യമാകുന്നു.

ഇതുപോലെ ബോഹിമിയാ എന്ന ദിക്കിലും വളരെ വിലയുള്ള കണ്ണാടിച്ചില്ലുകൾ ഉണ്ടാക്കുന്നുണ്ടു്. പതിന്നാലടി നീളവും ആറടി വീതിയും ഒരു വിരൽ ഘനവും ഉള്ള കണ്ണാടിപ്പലകകൾ വാർത്തുണ്ടാക്കുന്നു എങ്കിലും ആ പലകകളിന്മേൽ ലേശമെങ്കിലും മിനുസത്തിനോ തെളിച്ചത്തിനോ കുറവു കാണുകയില്ല. ഈ പലകകളുടെ ഒരു വശത്തു് രസവും വെളുത്തീയ്യവും കൂട്ടിത്തേച്ചു് മുഖം നോക്കുന്ന കണ്ണാടി ഉണ്ടാക്കുന്നു.

കണ്ണാടി ഉണ്ടാക്കാൻ മുഖ്യമായി മണൽ, വെടിയുപ്പ്, പടിക്കാരം, കളിമണ്ണു്, ചുണ്ണാമ്പു് എന്നീ സാധനങ്ങൾ [ 14 ] വേണം. സാധനങ്ങളെല്ലാം ക്രമപ്രകാരം തൂക്കിയെടുത്തു് ഒരു മൺപാത്രത്തിലാക്കി ചൂളയിൽ വെച്ചു് ഉരുക്കിയാൽ പശപോലെയാകും. പിന്നെ രണ്ടോ നാലോ അടി നീളമുള്ള ഒരു ഇരുമ്പുകുഴലിന്റെ ഒരറ്റം ആ ദ്രവത്തിൽ മുക്കിമറ്റേ അറ്റത്തിൽകൂടി ഊതണം. കാറ്റടച്ചിട്ടുള്ള ഫുട്ട്ബാൾ ബ്ലാഡർപോലെ അതു് വീർത്തുവരും. ഇതു് ഒരു ഇരുമ്പുകുടിൽകൊണ്ടു് വേറെ ഏതെങ്കിലും രൂപത്തിലാക്കാം. (പടം (1) നോക്കുക.)

സ്ഫടികക്കൊട്ടാരം.

ചെറിയ പലക വേണമെങ്കിൽ മേൽ വിവരിച്ച സാധനത്തെ കുടിൽകൊണ്ടു് കുഴല്പോലെ ആക്കി നെടുകേ കത്തിരികൊണ്ട് മുറിച്ചു് ചൂടു ആറും മുമ്പെ ഒരു കോൽകൊണ്ട് നിവർത്തിയാൽ മതി. ഉരുക്കിയ ദ്രവം ചുറ്റും വെള്ളമുള്ള ഒരു പലകമേൽ ഒഴിച്ചു് ഒരു ലോഹദണ്ഡുകൊണ്ട് പരത്തീട്ടും പലകകളാക്കിത്തീർക്കാം. മേല്പറഞ്ഞ ദ്രവത്തിൽ [ 15 ] പലവിധം ഉപ്പുകൾ ചേർത്താൽ കണ്ണാടിക്കു് ഇഷ്ടം പോലെ വർണ്ണവ്യത്യാസങ്ങൾ വരുത്താം. കണ്ണാടികൾ പലവിധമുണ്ടെങ്കിലും അവയുണ്ടാക്കുന്നതു് മേൽ വിവരിച്ചപോലെ ആകുന്നു. സാധനങ്ങളുടേയും അവയുടെ തൂക്കത്തിന്റെയും പെരുമാറ്റത്തിന്റെയും വ്യത്യാസങ്ങളാലാണു് വകഭേദങ്ങൾ ഉണ്ടാകുന്നതു്. കണ്ണാടികൊണ്ടുള്ള ഉപയോഗം എന്തെല്ലാമാണെന്നും എത്രത്തോളമാണെന്നും വിവരിച്ചുകൂടുന്നതല്ല. ലണ്ടൻ നഗരത്തിൽ 'ക്രിസ്റ്റൽ പാലസ്' എന്നു പറഞ്ഞുവരുന്ന സ്ഫടികക്കൊട്ടാരം ആസകലം ഇരിമ്പും കണ്ണാടിയും കൊണ്ടുണ്ടാക്കിയതാകുന്നു.

പാഠം ൭.

നളനും അരയന്നവും.

  നളനെന്നൊരു നൃപനുളവായ് വന്നു
  ലളിതകളേബരനതിസുകുമാരൻ;
  കളിയൊടു നിഷധപുരേ പുരുമോദാൽ
  കളിരുചിതേടി വളർന്നതു കാലം.

  നളിനസരസ്സിന്നരികേ നല്ലൊരു
  പുളിനം തന്നിൽ ചെല്ലുംനേരം;
  നളിനം തന്നിലുറങ്ങീടുന്നൊരു
  കളഹംസത്തെക്കണ്ടാനരചൻ.

  പങ്കമകന്നൊരു തങ്കം പൊന്നിനൊ-
  ടങ്കം പൊരുതുമൊരംഗപ്രഭയും
  കുങ്കുമനിറമാം ചിറകും കൊക്കും
  പങ്കജരുചിരം ചരണദ്വയവും

  കണ്ടതു നേരം നൃപനു കുതൂഹല-
  മുണ്ടായ് വന്നൂ മനതാരിങ്കൽ.

[ 16 ]

  കൊണ്ടാടിത്തൻ കരകമലത്തെ-
  ക്കൊണ്ടു പിടിച്ചു മുറുക്കിക്കൊണ്ടാൻ.

  അരചൻ ചെന്നിഹ തൊട്ടതു നേരം
  അരയന്നം താൻ ഝടുതിയുണൎന്നു.
  "അരുതരുതെന്നെക്കൊല്ലരു"തെന്നും
  തെരുതെരെയങ്ങു പറഞ്ഞുതുടങ്ങി;

  "അപരാധത്തെച്ചെയ്യാത്തവനെ-
  ക്കൃപകൂടാതെ വധിച്ചെന്നാകിൽ
  നൃപതേ! നിന്നുടെ നാടും ധനവും
  സപദി നശിക്കുമതോൎത്തീടേണം.

  പക്ഷികളെക്കൊല ചെയ്തൊരു മാംസം
  ഭക്ഷിക്കാനൊരു രുചിയുണ്ടെങ്കിൽ
  ഇക്ഷിതിയിൽ പല കുക്കുടമുണ്ടതു
  ഭക്ഷിച്ചാലും മതിവരുവോളം.

  മാനത്തങ്ങു പറന്നുനടക്കും
  ഞാനെന്തൊരു പിഴ ചെയ്തതു നിങ്കൽ?
  മാനുഷകുലവരമകുടമണേ നീ
  ഹാനി നമുക്കു വരുത്തീടൊല്ല.

  എല്ലും തോലും ചിറകും കൊക്കുമ-
  തെല്ലാം നീക്കി നുറുക്കിക്കണ്ടാൽ;
  തെല്ലുഭുജിപ്പാനുണ്ടെന്നും വരു-
  മില്ലെന്നും വരുമെന്നുടെ മാംസം.

  എന്നുടെ മാതാവിന്നു വയസ്സൊരു
  മുന്നൂറ്ററുപതിലിപ്പുറമല്ല;
  എന്നു വരുമ്പോളവളുടെ ദുഃഖമ-
  തെന്നു ശമിക്കും നിഷധനരേന്ദ്ര!

[ 17 ]

  നിന്നുടെ കയ്യാൽ മരണം വരുമിനി-
  യെന്നു ശിരസ്സിൽ നമുക്കുണ്ടെങ്കിൽ;
  എന്നുമൊരുത്തനുമാവതുമില്ലതു
  വന്നു ഭവിച്ചാൽ ഖേദവുമില്ലാ.

  എന്നുടെ പിടയും തനയന്മാരും
  നമ്മുടെ കുലവും ബന്ധുജനങ്ങളു-
  മമ്മയുമച്ഛനുമനുജന്മാരും
  കൎമ്മബലാലിതുകാലമൊടുങ്ങും.

  അയ്യോ! നരവര! സാഹസമിങ്ങനെ
  ചെയ്യരുതേ ദുരിതം വരുമെന്നാൽ.
  പൊയ്യല്ലൊരുപൊഴുതരുതിതു പരിഭവ-
  മിയ്യൽ കണക്കെ നടക്കുമൊരെൻ കൽ.

  കൊന്നാൽ പാപം തിന്നാൽ പോകുമ-
  തെന്നൊരു വലുതാം മൂഢതയുണ്ടേ
  നിന്നുടെ കരളിലതഴകല്ലേതും
  മന്നിൽ മികച്ചൊരു ബുധനല്ലേ നീ?"

  അവനുടെ വാക്കുകളിങ്ങനെ കേട്ടഥ
  കവലയനയനൻ നളനരപാലൻ;
  "ശിവശിവ" എന്നുടനരയന്നത്തെ-
  ജ്ജവമൊടു വിട്ടുരചെയ്തു പതുക്കെ.

  "കനകമയാകൃതിയാകിയ നിന്നെ-
  ക്കനിവൊടു കണ്ടതുകൊണ്ടകതാരിൽ;
  ഘനതരമായൊരു കൗതുകമുളവായ്
  മനസാ വാചാ സത്യം തന്നെ.

  ക്ഷോണിതലങ്ങളിലിങ്ങനെയൊരുവക
  കാണുന്നില്ലിതുകൊണ്ടു ഭവാനെ

[ 18 ]

  പാണിതലത്തിലെടുപ്പാൻ ബന്ധം;
  പ്രാണവധത്തിനു് ഭാവിച്ചില്ലേ."

  മന്നവനിങ്ങനെയുരചെയ്തപ്പോ-
  ളന്നം ധരണിയിൽനിന്നെഴുനേറ്റു്
  ഒന്നു കുടഞ്ഞു ശരീരമശേഷം
  തന്നുടെ ചിറകും വീശിയിരുന്നു.

  ചിറകിനകത്തു് കടിച്ചുകിടക്കും
  ചെറുപേൻ കൊതുകകളീച്ചകൾ പുഴുവും;
  തിറവിയ കൊക്കുകൾകൊണ്ടു കടിച്ചതു
  കൊറുകൊറെയങ്ങു കൊറിച്ചുതുടങ്ങി.

  ഒരു കാൽ കൊണ്ടു ശിരസ്സിൽ പരിചൊടു
  ചൊറുകിത്തത്തിനടന്നുതുടങ്ങി.

പാഠം ൮.

ശരീരസുഖം (ആരോഗ്യം).

ആരോഗ്യം എന്നു് വെച്ചാൽ ദേഹത്തിനു് യാതൊരു ഉപദ്രവവും ഇല്ലാതെ ഇരിക്കുന്ന അവസ്ഥയാകുന്നു. നാം ഭക്ഷിക്കുന്ന സാധനങ്ങൾ ക്രമമായി ദഹിച്ചു് ദേഹത്തിൽ പിടിയ്ക്കയും, ശരീരത്തിൽ സദാ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന രക്തം തടസ്സമില്ലാതെ ഓടിക്കൊണ്ടിരിക്കയും, ശ്വാസോച്ഛ്വാസം വേണ്ടുംവണ്ണം നടക്കയും, രോമകൂപങ്ങൾ അഴുക്കടയാതെ തുറന്നുതന്നെ ഇരുന്നു് അകത്തുള്ള ദുൎന്നീരുകളെ വിയൎപ്പാക്കി പുറത്തേക്കു് തള്ളിക്കളഞ്ഞുകൊണ്ടിരിക്കയും, ഇതിന്റെ ഒക്കെ ഫലമായി ഉന്മേഷവും ഉത്സാഹവും തോന്നുകയും ചെയ്യുന്നതാകയാൽ ആരോഗ്യമുണ്ടെന്നു തീൎച്ചയാക്കാം. ഇങ്ങനെയുള്ള ആരോഗ്യം മനുഷ്യനു് വലുതായ [ 19 ] അനുഗ്രഹമാകുന്നു. ഈ ആരോഗ്യം സമ്പാദിക്കേണമെങ്കിൽ നാം ശരീരം നല്ലതിന്മണ്ണം സൂക്ഷിക്കണം.

അമിതമായോ ദഹനേന്ദ്രിയത്തിന്നുപദ്രവകര മായോ ഉള്ള ഭക്ഷണം ചെയ്താൽ ആമാശയത്തിന്നു് കേടു് വരുന്നു. അധികമായ വിചാരം കൊണ്ടു ബുദ്ധിക്കും ഹൃദയത്തിന്നും കേടു തട്ടുന്നു. ത്വക്കു് ഉഷ്ണിച്ചിരിക്കുമ്പോൾ അതി ശീതമായ വായു തട്ടിയാൽ രോമകൂപങ്ങൾ അടഞ്ഞു വിയർപ്പു പോകാതെയാകും. ഇങ്ങനെ അപത്ഥ്യം ആചരിക്കുന്നതുകൊണ്ടോ വേറെ ഏതെങ്കിലും തരക്കേടുകൊണ്ടോ രോഗങ്ങൾ ഉണ്ടാകുന്നു. അവ കലശലായാൽ പ്രായേണ മരണം സംഭവിക്കും. അതിനാൽ ആരോഗ്യരക്ഷയ്ക്കായി ചില നിയമങ്ങളെ അനുഷ്ഠിക്കേണ്ടതാകുന്നു.

രോഗങ്ങൾ പലവിധത്തിലുണ്ടാവാം. ചിലർക്കു് മാതാപിതാക്കന്മാരുടെ പാരമ്പര്യമനുസരിച്ചു് ചില രോഗങ്ങൾ ഉണ്ടാകുന്നു. ഒരാൾക്കു് തന്റെ സന്താനങ്ങൾക്കു് കൊടുക്കാൻ കഴിയുന്ന സ്വത്തുക്കളിൽ ഏറ്റവും മഹത്തായുള്ളതു് അരോഗദൃഢഗാത്രമാണ് ആരോഗ്യരക്ഷ ചെയ്യുന്നതിനാൽ നമുക്കു് സുഖം ലഭിക്കുന്നു എന്നു് മാത്രമല്ല നമ്മുടെ പുത്രപൗത്രാദികളെ കൂടി അനൎഹമായ സങ്കടത്തിന്നിടയാകാതെ രക്ഷിക്കാൻ കഴിയുകയും ചെയ്യുന്നു.

രണ്ടാമതു് നാം ശ്വസിക്കുന്ന വായു വഴിയായും കുടിക്കുന്ന വെള്ളം വഴിയായും സ്പൎശിക്കുന്ന പദാൎത്ഥങ്ങൾ വഴിയായും ചില രോഗങ്ങൾ ഉണ്ടാകും ഇതുകളാണു് സാംക്രമികരോഗങ്ങൾ. ഇവയും മനുഷ്യനു് ഒഴിക്കാൻ കഴിയും. ദുഷിക്കാത്ത വായും ജലവും ഉള്ളദിക്കുകളിൽ താമസിക്കുകയോ താമസിക്കുന്ന ഭവനങ്ങളിലെ ജലവായുക്കൾ ദുഷിക്കാതെ നോക്കുകയോ ചെയ് വാൻ ആർക്കും സാധിക്കുന്നതാണ്.

ഭക്ഷണപദാൎത്ഥങ്ങൾമൂലവും അവയുടെ ഉപയോഗം [ 20 ] മൂലവും രോഗങ്ങൾ സംഭവിച്ചേക്കാം. ഇതു് അപത്ഥ്യാചരണം കൂടാതെയിരിക്കുന്നതിനാൽ അകറ്റിക്കളയാവുന്നതാണ്. മനുഷ്യർ എല്ലാവരും താഴെ പറയുന്ന നിയമങ്ങളെ അനുഷ്ഠിക്കുന്നതായാൽ അവർക്കു ആരോഗ്യത്തിനു് വലിയ ഹാനി നേരിടാതെ സൂക്ഷിക്കാൻ കഴിയും.

വാസസ്ഥലം ഈൎപ്പമുള്ളതായിരിക്കരുതു്. ഭവനം സ്വച്ഛമായും, നിൎമ്മലമായും അഹോരാത്രം വായു തടവുകൂടാതെ സഞ്ചരിക്കത്തക്കവണ്ണം കതകുകൾ, ജനലുകൾ മുതലായ ദ്വാരങ്ങൾ ഉള്ളതായും ഇരിക്കണം. ഭവനത്തിന്റെ സമീപത്തു വായുവിനെയും ജലത്തെയും ദുഷിപ്പിക്കുന്ന സാധനങ്ങൾ അതായതു് ചത്ത ജന്തുക്കൾ, ചീഞ്ഞഴുകുന്ന സാധനങ്ങൾ മുതലായവ കിടക്കരുതു് ദേഹം സ്നാനാദികൾകൊണ്ടു് ശുദ്ധമാക്കി വയ്ക്കണം. കുളിക്കാനും കുടിക്കാനും ഉപയോഗിക്കുന്ന വെള്ളം ശുചിയായിരിക്കണം. പലമാതിരി രോഗികൾ കുളിക്കുന്നതും പല സാധനങ്ങൾ ചീഞ്ഞു് കിടക്കുന്നതുമായ കുളങ്ങളിൽ കുളി വൎജ്ജിക്കേണ്ടതാകുന്നു. ഭക്ഷണം മിതമായും ഹിതമായും ഇരിക്കണം. മലമൂത്രാദിവിസൎജ്ജനം ജലായശങ്ങൾക്കും ഭവനങ്ങൾക്കും വളരെ അകന്ന സ്ഥലത്തായിരിക്കണം. ഒരു ദിവസം ഒരു മണിക്കൂറെങ്കിലും തുറസ്സായിട്ടുള്ള ദിക്കിൽ ചെന്നു് കാറ്റുകൊള്ളേണ്ടതാകുന്നു. ഒരു ദിവസം എട്ടോ പത്തോ മണിക്കൂറുനേരം മനശ്ശരീരങ്ങൾ വ്യാപരിക്കത്തക്കവണ്ണം ഏതെങ്കിലും പ്രവൃത്തി ചെയ്യണം. മനഃപ്രവൃത്തി ചെയ്യുന്നവർ ദേഹത്തിനും ദേഹപ്രവൃത്തി ചെയ്യുന്നവർ മനസ്സിനും വ്യായാമം കൊടുക്കേണ്ടതാകുന്നു. ദിവസംപ്രതി കുറേനേരമെങ്കിലും ഉല്ലാസമായിരിക്കേണ്ടതാണ്. ഒരു ദിവസം ഏഴോ എട്ടോ മണിക്കൂറു് ഉറക്കവും വേണം. നനഞ്ഞ വസ്ത്രം ധരിക്കുകയോ ശീതവായു ഏൽക്കുകയോ ചെയ്യരുതു്. അവനവനു് നേരിടുന്ന [ 21 ] ദുഃഖങ്ങളെ ധൈൎയ്യത്തോടുകൂടി സഹിച്ചുകൊള്ളെണം. ഇങ്ങനെയുള്ള നിയോഗങ്ങൾ അനുഷ്ഠിക്കുന്നതായാൽ നമുക്കു് രോഗങ്ങൾ കുറയുകയും ക്ഷേമം വൎദ്ധിക്കുകയും ചെയ്യുന്നതാകുന്നു.

പാഠം ൯.
ചന്ദ്രൻ.

ചന്ദ്രൻ ഭൂമിയുടെ ഒരു ഉപഗോളമാകുന്നു. ഇതു് ഇരുപത്തേഴു് ദിവസം കൊണ്ടു് ഭൂമിയെ ചുറ്റിവരും. ഈ കാലത്തിനു് 'ചാന്ദ്രമാസം' എന്നു പേർ പറയാറുണ്ടു്. ഈ ഗോളം ഭൂമിയിൽനിന്നു് രണ്ടുലക്ഷത്തിമുപ്പത്തേഴായിരം മൈൽ ദൂരത്താണു് സ്ഥിതിചെയ്യുന്നതു്. ദിവസമൊന്നിനു് അറുപതുനാഴികവീതം നടക്കാവുന്ന ഒരാളിനു് ചന്ദ്രനിൽ പോകാൻ മാർഗ്ഗമുണ്ടെങ്കിൽ, അവിടെ എത്തുന്നതിനു സുമാർ അറുനൂറ്റി നാല്പത്തിയൊൻപതരസ്സംവത്സരം വേണ്ടിവരും.

ചന്ദ്രൻ വളരെ വളരെ പുരാതനകാലത്തു്, കത്തി എരിയുന്ന ഒരു ഗോളമായിരുന്നു എങ്കിലും അതു് കാലാന്തരത്തിൽ തണുത്തു് ഇപ്പോൾ സൂര്യന്റെ പ്രകാശം പ്രതിബിംബിച്ചു് ശോഭിക്കുക മാത്രമാണ് ചെയ്യുന്നതു്. ചന്ദ്രനെ 'ശീതാംശു' എന്നു് പറയുന്നതു് ഇതുകൊണ്ടത്രേ. ചന്ദ്രനിൽ ഭൂമിയിലുള്ളതുപോലെ പർവ്വതനിരകളില്ലെങ്കിലും ഒറ്റയായ കുന്നുകൾ ഉണ്ടു്. അവയിൽ ചിലതു്, ചന്ദ്രന്റെ വലുപ്പം ഓർത്താൽ അത്യുന്നതങ്ങളാകുന്നു. ഈ മലകൾ മിക്കവയും അഗ്നിപർവതങ്ങളായിരുന്നുവത്രേ. ഇവ ഭൂമിയിലുള്ളവയേക്കാൾ എത്രയോ വലിപ്പമുള്ളവയാകുന്നു. എന്നാൽ അവയിൽ ഇപ്പോൾ തീയില്ല. ഈ അഗ്നിപർവതങ്ങളുടെ [ 22 ] മുഖങ്ങളിൽ ചിലതിനു് പതിനഞ്ചു് നാഴിക വീതിയുണ്ടെന്നും ഭൂമിയിലുള്ള ഏറ്റവും വലിയ അഗ്നിപർവതത്തിന്റെ മുഖത്തിനു് രണ്ടു മൈലിനകമേ വിസ്താരമുള്ളു എന്നും ഓർക്കുമ്പോൾ ചന്ദ്രനിലേ പർവതത്തിന്റെ വലുപ്പം അറിയാവുന്നതാണു്.

ചന്ദ്രനിൽ മുയലിന്റെ രൂപത്തിൽ കാണുന്ന് കളങ്കം സമുദ്രമാണെന്നു് മുമ്പേ കരുതിയിരുന്നെങ്കിലും ഇപ്പോൾ അതു് സൂര്യപ്രകാശം തട്ടുവാൻ കഴിവില്ലാത്ത താഴ്വരകലാണെന്നു് വിചാരിച്ചുവരുന്നു. ചന്ദ്രൻ ഭൂമിയേ ചുറ്റി ഭൂമിയോടുകൂടിത്തന്നെ സൂര്യനേയും ചുറ്റുന്നുണ്ടു്; ചന്ദ്രൻ ഭൂമിയ്ക്കും സൂര്യനും മധ്യത്തിൽ നിൽക്കുമ്പോൾ സൂര്യപ്രകാശം തട്ടാത്ത ചന്ദ്രാർദ്ധഭാഗം മുഴുവൻ നമ്മുടെ നേരേ ആയിരിക്കും. ആ ദിവസത്തെ നാം കറുത്ത വാവു് അല്ലെങ്കിൽ അമാവാസി എന്നു് പറയുന്നു. പിന്നെ പതിന്നാലു് ദിവസത്തോളം സൂര്യപ്രകാശം തട്ടുന്ന ഭാഗം വർദ്ധിച്ചു് വർദ്ധിച്ചുകൊണ്ടിരിക്കും. ഒടുവിൽ സൂര്യചന്ദ്രന്മാർ ഭൂമിയുടെ ഇരുവശത്തുമാകുമ്പോൾ സൂര്യപ്രകാശം തട്ടുന്ന ചന്ദ്രാർദ്ധം നാം മുഴുവൻ കാണുന്നു. അതിനു് വെളുത്ത വാവു് അല്ലെങ്കിൽ പൗർണ്ണമാസി എന്നു് പറയുന്നു. പിന്നെ പതിന്നാലു്ദിവസം ചന്ദ്രന്റെ പ്രകാശമുള്ള ഭാഗം കുറഞ്ഞുവരും. സൂര്യനോടു് അടുത്തിരിക്കുന്ന ചന്ദ്രബിംബഭാഗം പ്രകാശമുള്ളതായിരിക്കും.

ചന്ദ്രഗോളത്തിൽ യാതൊരു സസ്യങ്ങളും വിളയുന്നില്ല എന്നും, ജലവും വായുവും തീരെ ഇല്ലാത്തതിനാൽ ചന്ദ്രഗോളം ജീവജാലങ്ങൾക്കു് അധിവാസയോഗ്യമല്ലെന്നും ജ്യോതിശ്ശാസ്ത്രജ്ഞന്മാർ ഊഹിച്ചറിഞ്ഞിരിക്കുന്നു. [ 23 ]

പാഠം ൧൦.

പശുവും കുതിരയും..

വാദ്ധ്യാർ -- ഗോവിന്ദാ! ഒരു പശുവും കുതിരയും തമ്മിൽ എന്തു് ഭേദം? പറയാമോ? ഗോവിന്ദൻ--പറയാം. പശുവിനു് കൊമ്പുണ്ടു്. കുതിരയ്ക്കു് കൊമ്പില്ല.

വാ--പിന്നെ വല്ല വ്യത്യാസവുമുണ്ടോ?

ഗോ--കുതിരയുടെ കഴുത്തിന്റെ മേൽ വശത്തു് നീണ്ട മുടി കാണുന്നുണ്ടു്; പശുവിന്റെ കഴുത്തിൽ അതില്ല. പിന്നെ കുതിരയുടെ വാൽ മുഴുവനും മുടി തന്നെ; പശുവിന്റെ വാലിന്റെ തുമ്പത്തു് മാത്രമേ മുടിയുള്ളു. പക്ഷെ പശുവിന്റെ വാൽ കുറേക്കൂടി നീണ്ടതാണു്.

വാ--ശരി, രണ്ടിന്റേയും കാലിനു് വ്യത്യാസമുണ്ടോ?

ഗോ--ഉണ്ടു്. കുതിരയുടെ കാലിലേ കുളമ്പു് ഒറ്റയാണു്; പശുവിന്റെ കാലിലേ കുളമ്പു് ഇരട്ടയാണു്. പിന്നെ പശുവിന്റെ കുളമ്പിന്റെ മുകളിൽ മറുവശത്തു് രണ്ടു് എല്ലുകൾ പൊങ്ങിക്കാണുന്നുണ്ടു്. കുതിരയ്ക്കതില്ല.

വാ-- നീ പറഞ്ഞതു് ശരി, ഈ മുറിയുടെ ചുവരിന്മേൽ അനവധി മൃഗങ്ങളുടെ പടങ്ങൾ തൂക്കിയിരിക്കുന്നല്ലോ; [ 24 ] അതിൽ കുതിരയേപ്പോലെ ഒറ്റക്കുളമ്പുള്ള മൃഗങ്ങൾ ഉണ്ടോ? നോക്കു!

ഗോ-ഇല്ല-ഓ, ഉണ്ട്, സാർ. കഴുതയ്ക്കു് ഒറ്റക്കുളമ്പേ ഉള്ളു. നോക്കട്ടേ ഇനിയും ഉണ്ടോ? ഇതെന്താണു്?

വാ-സീബ്രാ.

ഗോ-ഇതിനും ഒറ്റക്കുളമ്പാണു്. ഇതു കുതിരയേപ്പോലേ തന്നെയാണു്. മേലൊക്കെ വരികളുണ്ടെന്നേയുള്ളു.

വാ- ആകട്ടേ: ഇരട്ടക്കുളമ്പുള്ളതുണ്ടോ?

ഗോ- ഉണ്ടു്. പോത്തു്, ആടു്, മാൻ ഇവയ്ക്കൊക്കെ ഇരട്ടക്കുളമ്പാണു്. [ 25 ] വാ.- ഈ കുല [ 26 ] 26 മൂന്നാം പാഠപുസ്തകം ക്കൂടി മുകളിലായിരിക്കം വിരലുകൾ പിരിയുന്നത്. മുകളിൽ മുട്ടല്ലേ ഉള്ളു? അതുകൊണ്ട് മുട്ടു തന്നെ ആയിരിക്കുമോ മണിക്കെട്ട് എന്നെനിക്കു സംശയമുണ്ട്. വാ.- നീ പറഞ്ഞ യുക്തി നല്ലതു തന്നെ. ഇങ്ങിനെ കണ്ണുകൾ ഉപയോഗിച്ചു കാണുകയാണു വേണ്ടത്. പുസ്തകങ്ങളിൽ കണ്ടതെല്ലാം കാണാതെ ചൊല്ലി അറിവുണ്ടെന്നു നടിച്ചാൽ ഫലമില്ല. ആകട്ടെ; ഇനി ഇവയ്ക്ക് എത്ര പല്ലുണ്ടെന്നറിയാമോ? ഗോ.-പശുവിന്‌ നേരെ മേൽവരിയിൽ പല്ലില്ല. അതു ഞാൻ നോക്കിയിട്ടുണ്ട്. താഴത്തെ വരിയിൽ മാത്രമേ പല്ലുള്ളു. വാ.-കുതിരയ്ക്ക് പല്ലുണ്ടോ എന്നു നോക്കു. ഗോ.-ഉണ്ട്. രണ്ടു വരിയിലുമുണ്ട്. വാ.- മേൽ വരിയിൽ പല്ലില്ലാതെ പശുവിനെപ്പോലെ വേറെ ജന്തുക്കളുണ്ടോ? ഗോ.- ആടിനില്ല. പോത്തിനില്ല. വാ.-ഈ ജന്തുക്കൾക്കൊക്കെ ഒരു സാമ്യമുണ്ടെന്നു മുൻ പറഞ്ഞല്ലോ. ഗോ.-ഇവ ഇരട്ടക്കുളമ്പുള്ളവയാണ്‌. അപ്പോൾ ഇരട്ടക്കുളമ്പുള്ളവയ്ക്കു മേൽവരിയിൽ പല്ലില്ല അല്ലേ? വാ.- പശു തീറ്റി തിന്നുന്നതു കണ്ടിട്ടുണ്ടോ? ഗോ.-ഉണ്ട്. അത് പുല്ലു തിന്ന് ഒരു ദിക്കിൽ കിടന്ന്‌ അയവിറക്കും. വാ.- ഇങ്ങനെ അയവിറക്കുന്ന ജന്തു വേറെ ഉണ്ടോ? ഗോ.- ആട്, പോത്ത്, മുതലായി ഇരട്ടക്കുളമ്പുള്ളതൊക്കെ അയവിറക്കുമെന്നു തോന്നുന്നു. എനിക്ക് ഈവക സംഗതികളേപ്പറ്റി പലതും അറിഞ്ഞാൽ കൊള്ളാമെന്നു മോഹമുണ്ട്. [ 27 ] വാ.-അത് കൊള്ളാം ; ആ മോഹം നല്ലതാണു.നമുക്ക് ഈശ്വരൻ കണ്ണു തന്നിരിക്കുന്നത് അദ്ദേഹത്തിന്റെ സൃഷ്ടിവിശേഷങ്ങളേ കണ്ടറിയുന്നതിനാണു. എല്ലാവസ്തുക്കളും കണ്ടറിയണം.എന്നാൽ നിനക്ക് അറിവു വർദ്ധിക്കും.

പാഠം ൧൧.

ജനറൽ വാഷിങ്ടൻ

[ 28 ]

28

                                മൂന്നാം  പാഠപുസ്തകം 

നാട്ടിൽ ചെലുത്തിയ അധികാരം നാട്ടുകാർക്ക് ദുസ്സഹമായിത്തീർന്നു അവർ തങ്ങളുടെ പൂർവിക രാജ്യക്കാരെ കൈവെടിഞ്ഞു അവരുമായി യുദ്ധം ചെയ്തു തങ്ങളുടെ നാട്ടിൽ സ്വാതന്ത്ര്യം സ്ഥാപിക്കുകയും ജനസമുദായരാജ്യഭാരംഏർപ്പെടുത്തുകയും ചെയ്തു .അപ്പോൾ ആദ്യമായി തിരഞ്ഞെടുക്കപെട്ട പ്രസിഡന്റ്‌ (രാഷ്‌ട്രത്തലവൻ) ആയിരുന്നു ജനറൽ വാഷിങ്ങ്ടൺ .അദ്ദേഹം നല്ല യോദ്ധാവും അദ്വിതീയനായ ഭരണകർത്താവും ആയിരുന്നു . അദ്ദേഹം പ്രദർശിപ്പിച്ചിട്ടുള്ള കൃത്യനിഷ്ഠ , നിഷ്പക്ഷാതിപത്യം മുതലായ ഗുണങ്ങൾ അദ്ദേഹത്തിന്റെ ഖ്യാതിയെ എന്നെന്നേക്കും നിലനിറുത്തുന്നതാണ് .

ഒരിക്കൽ ഒരു ഉദ്യോഗം ഒഴിവു വന്നു, അതിനു പലരും അപേക്ഷിച്ചിരുന്നു .അപേക്ഷകരുടെ കൂട്ടത്തിൽ വാഷിങ്ടന്റെ ഇഷ്ടനായി ഒരാളും ഉണ്ടായിരുന്നു .അയാൾക്ക്‌ കിട്ടും ഉദ്യോഗം എന്ന് എല്ലാവരും തീർച്ചയാക്കി ,പക്ഷെ കിട്ടിയത് അയാളെക്കാൾ യോഗ്യനായ ഒരാൾക്കായിരുന്നു ഇതിനെപറ്റി വാഷിങ്ങ്ടണിനോട്‌ ഒരാൾ ചോദിച്ചപ്പോൾ രാജ്യഭരണത്തിന് തന്നോടുള്ള ഇഷ്ട്ടത്തെക്കാൾ യോഗ്യതയാണ് ആവിശ്യമെന്നും അത് ഈ ആള്ക്ക് തന്റെ ഇഷ്ട്ടനെക്കാൾ അധികമുണ്ടെന്നും മറുപടി പറഞ്ഞു .വാഷിങ്ടന്റെ സമയനിഷ്ഠ വളരെ കേമമായിരുന്നു .ഒരവസരത്തിൽ അദ്ദേഹം ഏതാനും യോഗ്യരെ ഭക്ഷണത്തിന് ക്ഷണിച്ചിരുന്നു .നിശ്ചയിച്ചിരുന്ന സമയത്ത് വന്ന ആളുകളൊരുമിച്ചു ഭക്ഷണം ആരംഭിച്ചു .താമസിച്ചു വന്നവർ തങ്ങളെ അപമാനിക്കുകയല്ലേ എന്ന് സംശയിച്ചപ്പോൾ അദ്ദേഹം അവരോടു ഇപ്രകാരം പറഞ്ഞു . എന്റെ പരിചാരകർ ഭക്ഷണത്തിനുള്ള സമയം ഒരിക്കലും ലംഘിക്കുകയില്ല ; അത് കൊണ്ട് നിങ്ങൾ ക്ഷമിക്കണം " ഇത് കേട്ട് അവർ ലജ്ജിച്ചു തല താഴ്ത്തി [ 29 ] 29

ഒരു കൃഷിക്കാരൻ

അദ്ദേഹത്തിന്റെ സിക്രട്ടറി ഒരിക്കൽ അല്പം താമസിച്ചുവന്നു. താമസത്തിന് കാരണം ചോദിച്ചപ്പോൾ "എന്റെ വാച്ച് സ്വല്പം തെറ്റിപ്പോയി," എന്നു് മറുപടി പറഞ്ഞു. ഉത്തരമായി വാഷിങ്ടൻ, "സിക്രട്ടറി വാച്ച് മാറാത്ത പക്ഷം വാഷിങ്ടന് സിക്രട്ടറിയെ മാറ്റേണ്ടിവരും" എന്നു പറഞ്ഞു. ഈ മഹാന്റെ യശസ്സ് അമേരിക്കയുള്ള കാലംവരെ നിലനില്ക്കുന്നതാണ്.

പാഠം ൧൨

ഈ നാട്ടിൽ നെൽകൃഷി ധാരാളമാണല്ലോ. തിരുവിതാംകോട്ട് എന്ന് മാത്രമല്ല ഇൻഡ്യസംസ്ഥാനത്ത് അധികം ആളുകളും കൃഷിക്കാരത്രേ. കൃഷി ചെയ്യുന്നതിന് സ്വന്തമായി നിലം ഇല്ലാത്തവർ അതു ധാരാളമുള്ള ധനവാന്മാരുടെ പക്കൽനിന്നു പാട്ടത്തിനോ വാരത്തിനോ വാങ്ങി കൃഷി ചെയ്യുന്നു.

കൃഷിക്ക് മുഖ്യമായി വേണ്ടതു മഴയാണ്. അതുകൊണ്ടു വർഷകാലമടുക്കമ്പോൾ കൃഷിക്കാർക്കു പണിത്തിരക്കായി. നമുക്ക് പ്രധാനമായ വർഷം, കാലവർഷം അല്ലെങ്കിൽ ഇടവപ്പാതി ആണല്ലോ. മേടമാസം പത്താം തിയ്യതി കഴിഞ്ഞാൽ നിലം ഉഴുവാനും വിതയ്ക്കാനും തയാറാക്കീട്ടു വർഷാരംഭം കാത്തുകൊണ്ട് കൃ‍ഷിക്കാർ സന്നദ്ധരായിരിക്കുന്നു. ആദ്യത്തെ മഴ പെയ്യുമ്പോൾ വയലുകളിൽ കൃഷിക്കാർ വേലക്കാരുമായി എത്തുന്നു. നിലം ഉഴുക, വളം ശേഖരിച്ചു നിലത്തിൽ ഇടുക, വിതെയ്ക്കുക ഇത്യാദി ശ്രമം കൃഷിക്കാർക്ക് ഉദയംമുതൽ അസ്തമയംവരെ ഉണ്ട്. വിത കഴിഞ്ഞാൽ പിന്നീട് വേണ്ടകാലങ്ങളിൽ മഴ പെയ്യാതിരു [ 30 ] 30

മൂന്നാംപാഠപുസ്തകം

ന്നാൽ കൃഷിക്കാർക്കുണ്ടാകുന്ന പരിഭ്രമം വർണ്ണിക്കാൻ പാടുള്ളതല്ല. വർഷം അധികമായാലും സങ്കടം തന്നെ. ചില കാലങ്ങളിൽ ചാഴി അല്ലെങ്കിൽ ഒരു മാതിരി പുഴു നിലങ്ങളിൽ വീഴുന്നു. അതു നെല്ലു മുഴുവനും നശിപ്പിച്ചുകളയുക.

ഇങ്ങനെ വിളവാകുന്നതുവരെ കൃഷിക്കാരന്റെ മനസ്സിനു തീരെ സമാധാനമില്ല. കൊയ്തു കഴിഞ്ഞു വേലക്കാർക്കു കൊടുക്കേണ്ടതു കൊടുത്തു നെല്ല് ഉണക്കുകുറവു തീർത്തു അറയ്ക്കകത്തു വന്നാൽ മനസ്സിനും സ്വല്പം ആശ്വാസമായി. കൃഷിക്കാരൻ വയലിൽവെച്ചു തന്നെ ധർമ്മം തുടങ്ങുന്നു. വേലചെയ്യുന്നവർക്കും, ചെയ്തവർക്കും, യാചകന്മാർക്കും ഒക്കെ കൊടുത്തു ശേഷമുള്ളതു മാത്രമേ അറയ്ക്കകത്തേയ്ക്ക് എത്തുകയുള്ളൂ. നെല്ലുപോലെ തന്നെയാണ് മറ്റു കൃഷികളും.

കൃഷിയിറക്കിയാൽ അത് കൊയ്തെടുക്കുന്നതിന് കുറെ സമയം വേണമല്ലോ. അതിനിടയ്ക്ക് വല്ല കലഹമോ നാട്ടിൽ യൂദ്ധമോ ഉണ്ടായാൽ കൃഷിക്കാരന്റെ പ്രയത്നം നിഷ്ഫലമായി. കാലക്കേടാൽ വല്ല ദോഷവും വന്നാലും ഫലം അതു തന്നേ. അതിനാൽ കൃഷിക്കാരൻ അന്യന്മാരോട് രഞ്ജിച്ചും രാജാവിനോടു ഭക്തി കാണിച്ചും ഈശ്വരനെ സദാ സേവിച്ചും ഇരിക്കണം.

കൃഷിക്കാരന്റെ ജീവിതം ആകപ്പാടെ നിർദ്ദോഷമാണ്.

പാഠം ൧൩

കടലാസ്

നാം വായിക്കുന്ന പുസ്തകം കടലാസ് കൊണ്ടുണ്ടാക്കീട്ടുള്ളതാണല്ലോ. എഴുതുന്നതും കടലാസിലല്ലേ? നമുക്ക് ഇത്ര ഉപയോഗമുള്ള ഈ സാധനം എങ്ങനെയാണ് ഉണ്ടാക്കുന്നതു? വളരെ പുരാതനകാലത്ത് തന്നെ കടലാസുണ്ടാ [ 31 ] കടലാസ് 31

ക്കുന്ന വിദ്യ ചീനക്കാരും ജപ്പാൻകാരും അറിഞ്ഞിരുന്നു. ഉദ്ദേശം എണ്ണൂറ് കൊല്ലങ്ങൾക്ക് മുന്പിൽ യൂറോപ്പിൽ സ്പെയിൻ രാജ്യത്ത് ഈ തൊഴിൽ നടപ്പായി,അവിടെനിന്ന് ഫ്രാൻസ്, ജർമ്മനി മുതലായ രാജ്യങ്ങളിൽ വ്യാപിച്ചു.ഇരുന്നൂറ് കൊല്ലങ്ങൾക്കു മുൻപ് ഇംഗ്ലണ്ടിലും അമേരിക്കയിലും കടലാസ് യന്ത്രം സ്ഥാപിക്കപ്പെട്ടു. നൂറ് വർഷത്തിനു് മുൻപുവരെ ഓരോ പായ് (താൾ) കടലാസും മനുഷ്യൻ കൈകൊണ്ടു തന്നെ വളരെ പ്രയാസപ്പെട്ടുണ്ടാക്കിവന്നു. ഈ ക്രമം താമസത്തിനും അപാരമായ ശ്രമത്തിനും ഇടയാക്കുന്നതാണല്ലോ. മനുഷ്യനെ ഈ ക്ളേശത്തിൽനിന്നു നിവർത്തിപ്പിച്ച് കടലാസുണ്ടാക്കുവാൻ ഒരു യന്ത്രം നിർമ്മിച്ച മഹാനായ ലോകോപകാരി ഹെൻറി ഫോർഡനിയർ എന്നൊരാളാകുന്നു. അദ്ദേഹം ജീവിച്ചിരുന്നതു് നൂറ്റൻപതു വർഷത്തിനു മുൻപിലാണു്. ഈ മഹാനെ നാം ഒരിക്കലും മറക്കരുതാത്തതാകുന്നു. [ 32 ] 32 മൂന്നാംപാഠപുസ്തകം

ഈ യന്ത്രം സ്ഥാപിക്കുന്നതു സാധാരണ ഒഴുക്കുള്ള നദികളുടെ തീരങ്ങളിലാകുന്നു. നദിയുടെ പ്രവാഹശക്തികൊണ്ടു വലിയ ഒരു ചക്രം തിരിയുകയും അതോടു സംബന്ധിച്ചു് അനേകം ചക്രങ്ങൾ തിരിയുകയും ചെയ്യത്തക്ക വിധത്തിലാണു് യന്ത്രം പണി ചെയ്യുന്നതു്. കടലാസ് ഉണ്ടാക്കാൻ വേണ്ട സാധനങ്ങൾ പഴന്തുണി, പഞ്ചാക്കു്, നായ്ക്കണ, മുള മുതലായ ചില പുല്ലുകൾ, മാർദ്ദവമുള്ള ചില മരങ്ങൾ ഇവയാകുന്നു. ഇവയിൽ തുണി അല്ലെങ്കിൽ ചാക്കു് കൊണ്ടു് കടലാസുണ്ടാക്കുന്ന മാതിരി വിവരിക്കാം

ഒന്നാമതായി ചാക്കു് ഇരിന്പുയന്ത്രത്തിൽ വെച്ചു ചെറിയ കഷണങ്ങളായി വെട്ടണം. പണിക്കാർ ഈ കഷണങ്ങളെ വേറെ ഒരു കുഴലിൽ ചെലുത്തും. കുഴലിനകത്തു് നീളമുള്ള ഇരിന്പു മുള്ളുകൾ ഉണ്ട്. ഈ കുഴൽ, യന്ത്രങ്ങളോടു് ഘടിപ്പിച്ചിരിക്കുന്നതിനാൽ വേഗം തിരിയുന്നു. അതിൽകൂടെ കടന്നു്പോരുന്പോൾ കഷണങ്ങൾ ഛിന്നഭിന്നമായി ഏകദേശം പൊടി എന്നു് പറയാവുന്ന വിധത്തിൽ ആയിത്തീരിന്നു. ഈ സാധനം വലിയ പാത്രങ്ങളിലിട്ടു് വെള്ളമൊഴിച്ചു് നല്ലപോലെ വേവിക്കും. ഇതിനാൽ സാധനം കുറേക്കൂടി ഭിന്നിച്ചു് വശാകും. പിന്നീട് ഇതു് വൃത്തിയായി കഴുകി നിവൃത്തിയുള്ളിടത്തോളം അഴുക്കു് കളയണം അതിലേയ്ക്കു് സോഡാ മുതലായ ചില മരുന്നുകളും ചേർക്കാറുണ്ട്. ഇങ്ങനെ ഏകദേശം വെളുപ്പിച്ചുള്ള സാധനം ആദ്യം ഒരു വലിയ മരക്കലത്തിലാക്കി വെള്ളത്തോടുകൂടി അതിൽ തിരിയുന്ന ഒരു മത്തുകൊണ്ടു കടയും അപ്പോൾ അതിലേ കരടു (കൊത്തു) കൾ കുറേക്കൂടി ചിതറും. ഈ പ്രവൃത്തി രണ്ടു മൂന്നു പാത്രങ്ങളിൽ തുടരെത്തുടരെ ആയിക്കഴിയുന്പോൾ ചാക്കുകഷണങ്ങൾ വെള്ളത്തിൽ കലങ്ങി കൊത്തു തീരെ ഇല്ലാതെ അരിമാവിൻറെ [ 33 ] കടലാസ് 33

സമ്പ്രദായത്തിൽ ഒരു കുഴമ്പായിത്തീരും. കടലാസിന് വർണ്ണഭേദം വേണമെങ്കിൽ മുൻ വിവരിച്ചതിൽ ഒടുവിലത്തേ പാത്രത്തിൽ വർണ്ണപ്പൊടി ചേർത്തുകൊള്ളണം.

ഇത്രയും തയ്യാറായാൽ യന്ത്രത്തിൽ ഇടുന്നതിന് മാവ് പാകമായി വളരെ അടുപ്പിച്ചു നെയ്തിട്ടുള്ള ഒരു കമ്പിവല ചില ഉരുലകളേ ചുറ്റിത്തിരിയുന്നുണ്ട്. ഈ മാവ് അതിന്മേൽ പരക്കത്തക്കവണ്ണം ഒഴിക്കും. ഈ വലയ്ക്ക് ചെറിയ സുഷിരങ്ങൾ ഉള്ളതിനാൽ മാവിലുള്ള വെള്ളം വാർന്നുപോകും. വല ചുറ്റിയുള്ള ഒടുവിലത്തേ ചുരുളിന്മേൽ ചെല്ലുമ്പോൾ നനച്ച പ്ലാനൽ ചുറ്റിയുള്ള ഒരു ഉരുളിന്മേലേയ്ക്ക് ഈ മാവുപായ പകരും. പ്ലാനൽ നനച്ചിട്ടുള്ളതും, കമ്പിവലയിന്മേൽനിന്ന് വേഗം വിട്ട് പ്ലാനലിൽ മാവുപായ പകരുന്നതിനാണ്. ഈ ഉരുളിന്മേൽനിന്നും വേറെ ഉരുളിലേയ്ക്ക് പോകുമ്പോൾ മാവിലുള്ള നനവു [ 34 ] 34 മൂന്നാംപാഠപുസ്തകം

കുറേക്കൂടി പ്ലാനൽ ആകർഷിക്കും. പിന്നെ അതു് ഇത്രതന്നെ നനവില്ലാത്ത പ്ലാനലുള്ള വേറെ ഒരു ഉരുളിന്മേൽ പകരും. ഇങ്ങനെ നനവു ക്രമേണ കുറഞ്ഞു ഒടുവിൽ ചൂടു പിടിപ്പിച്ചിട്ടുള്ള ഉരുളിന്മേൽ പകരും. ഈ ഉരുളുകളിൽ കൂടി തോർന്നുപകരുന്ന കടലാസു തിരിയുമ്പോൾ വല്ല നനവും ശേഷിച്ചിട്ടുണ്ടെങ്കിൽ അതും തീരും. ഉരുളുകൾ തമ്മിലുള്ള ഇട വളരെ കുറച്ചാകയാൽ കടലാസിന് അവയുടെ ഇടയിൽ കൂടി പോകുമ്പോൾ ഒരു മാർദ്ദവം ഉണ്ടാകുന്നതാണ്. എല്ലാറ്റിലും ഒടുവിലത്തേ ഉരുളിന്മേൽ ചുറ്റിക്കഴിഞ്ഞാൽ അത് മുറിച്ചെടുത്തു് പാകംപോലെ ഉപയോഗിക്കാം. ഇതുപോലെ തന്നെയാണ് മറ്റു സാധനങ്ങളേക്കൊണ്ടും കടലാസുണ്ടാക്കുന്നത്. ഈ ഉരുളുകളൊക്കെ തിരിയുന്നതു യന്ത്രത്തിന്റെ ശക്തി ശക്തികൊണ്ടത്രേ. അവ ഇടവിട്ട് ഒന്നു് മുകളിലും ഒന്നു് താഴെയും ആയിട്ടാണ് ചേർക്കപ്പെട്ടിട്ടുള്ളത്. ഇവയുടെ ഉരുളിച്ച ഒന്നിനോടൊന്നു് വിപരീതമായിരിക്കും. എന്നാൽ മാത്രമേ കടലാസ് ഇടവിടാതെ തിരിക്കാൻ സാധിക്കയുള്ളൂ.

കടലാസു്കൊണ്ടുള്ള ഉപയോഗം ഇന്നതെല്ലാമെന്നു് പറഞ്ഞുകൂടുന്നതല്ല. എഴുതുവാനും, പുസ്തകം അച്ചടിക്കാനും ആയിരിക്കാം ഇതിന്റെ പ്രധാന ഉപയോഗം. എന്നാൽ ഇതു ചില മറകൾ ഉണ്ടാക്കാനും, ഭിത്തികൾ അലങ്കരിക്കാനും, കൈലേസു് ഉടുപ്പു് ഇത്യാദി ഉണ്ടാക്കുവാനും മറ്റുമായി അനേകായിരം വിധത്തിൽ ഉപയോഗിച്ചുവരുന്നുണ്ടു്. ജപ്പാൻരാജ്യക്കാരാണ് ഭൂമിയിൽ മറ്റു് രാജ്യക്കാരേക്കാൾ അധികം കടലാസു് ഉപയോഗിക്കുന്നതു്. [ 35 ] കുഞ്ചൻനമ്പ്യാർ

പാഠം ൧൪

കുഞ്ചൻനമ്പ്യാർ

തുള്ളക്കഥകൾ ഉണ്ടാക്കിയ കുഞ്ചൻനമ്പ്യാരുടെ പേരു കേൾക്കാതെ മലയാളത്തിൽ ആരുംതന്നേ ഉണ്ടായിരിക്കയില്ലെന്നു തോന്നുന്നു. ഇത്ര പ്രഖ്യാതനായ ഒരാളുടെ ജീവചരിത്രത്തെപ്പറ്റി അദ്ദേഹത്തിന്റെ കൃതികളിൽനിന്നുള്ള അനുമാനങ്ങളും അപൂർവം വേറേ ചില ഊഹങ്ങളും മാത്രമേ ഉള്ളൂ എന്നുള്ളത് വ്യസനകരം തന്നെ. അദ്ദേഹത്തിന്റെ തുള്ളലുകളിൽ കാണുന്ന ഇഷ്ടദേവതാപ്രാർത്ഥനകളിൽനിന്ന് ജന്മഭൂമി 'കിള്ളിക്കുറിശ്ശിമംഗലം' ആയിരുന്നു എന്നും, മറ്റു ഭാഗങ്ങളിൽനിന്നു് അമ്പലപ്പുഴ തിരുവനന്തപുരം മുതലായ രാജധാനികളിൽ താമസിച്ചു് അദ്ദേഹം സാഹിത്യരസികന്മാരായ രാജാക്കന്മാരുടെ പ്രീതി സമ്പാദിച്ചിരുന്നു എന്നും വെളിപ്പെടുന്നുണ്ടു്.

അദ്ദേഹം ജീവിച്ചിരുന്ന കാലത്തേ ജനങ്ങളുടെ സ്ഥിതിയും തുള്ളലുകളിൽനിന്നു് അറിയാവുന്നതാണു്. ലന്തക്കാർ മുതലായ യൂറോപ്യരുടെ പ്രവേശനകാലം വിശദമായി വർണ്ണിച്ചിട്ടുള്ളതിൽനിന്നും, ചില രാജാക്കന്മാരെക്കുറിച്ചു പറഞ്ഞിട്ടുള്ളതിൽനിന്നും അദ്ദേഹം ജീവിച്ചിരുന്നതു് തൊള്ളായിരാമാണ്ടേയ്ക്കിപ്പുറം ആണെന്നു് ഊഹിക്കേണ്ടിയിരിക്കുന്നു. സംസ്കൃതത്തിൽ ഒരുവിധം പാണ്ഡിത്യം നമ്പ്യാർ സമ്പാദിച്ചിരുന്നു. ചാക്യാർ കൂത്തുപറയുമ്പോൾ മിഴാവു കൊട്ടുകയാണല്ലോ നമ്പ്യാരുടെ ജോലി. ഒരവസരത്തിൽ തന്റെ കൃത്യത്തിൽ അശ്രദ്ധ കാണിച്ചതിനു് ചാക്യാർ, സന്ദർഭമുണ്ടാക്കി നമ്പ്യാരെ പരിഹസിച്ചു. നമ്പ്യാർ കോപിച്ചു. ഏകദേശം ചാക്യർകൂത്തിനു സാമ്യമുള്ളതും ജനസാമാന്യത്തിനു രസകരവും ആയ തുള്ളൽക്കഥ നിർമ്മിച്ചു തുള്ളിയതായും, ജനങ്ങൾ ചാക്യാർകൂത്ത് ഉപേക്ഷിച്ചു് തുള്ളൽ [ 36 ] താൾ:1926 MALAYALAM THIRD READER.pdf/40 [ 37 ] വായു.

യുടെ രസികത്വത്തിനു് ലക്ഷ്യങ്ങളത്രേ. ഇദ്ദേഹത്തിന്റെ കൃതികൾ വായിച്ചു രസിക്കാതെ മലയാളനാട്ടിൽ ഒരുവനും വിദ്വാൻ എന്നോ മലയാളി എന്നോ ഉള്ള പേരിനു് അർഹനാകുന്നതല്ല. ഇദ്ദേഹം ചിരിപ്പിച്ചു ദീർഘായുസ്സുകളാക്കീട്ടുള്ളവരും ഇനിയിം ആക്കുന്നവരും ആയ ജനങ്ങളുടെ സംഖ്യ നിർണ്ണയിക്കാൻ പാടുള്ളതല്ല. മലയാളഭാഷ നിലനിൽക്കുന്നിടത്തോളം കാലം കുഞ്ചൻനമ്പ്യാരുടെ യശസ്സും നിലനിൽക്കുന്നതാണ്.

————————————————

പാഠം ൧ઊ.

തിരുത്തുക

നമുക്കു് ജീവിച്ചിരിക്കാൻ വായു, വെള്ളം, ഭക്ഷണം ഇവ മൂന്നും വേണം. ഭക്ഷണമില്ലതെ കുറേക്കാലം ഇരിക്കാം. വെള്ളം കുടിക്കാതേയും എതാനും ദിവസങ്ങൾ കഴിച്ചുകൂട്ടാം. വായു ശ്വസിക്കാതെ അഞ്ചാറു നിമിഷംപോലും ജീവിച്ചിരിക്കാൻ സാധിക്കയില്ല. ഇത്ര അത്യാവശ്യമായ വായുവിനെ ശുദ്ധമായി ഉപയോഗിക്കാത്തപക്ഷം ദീനം പിടിക്കുന്നതിനും ചിലപ്പോൾ മരണം കൂടി സംഭവിക്കുന്നതിനും ഇടയാകുന്നതാണ്.

ഈ വായു എന്നു് പറയുന്നതു് എന്താണു്? ഇതു നമുക്കു കാണ്മാൻ കഴിയുന്നതല്ല. പക്ഷെ അതു് ഇളകിക്കൊണ്ടിരിക്കുമ്പോൾ നമുക്കു് അതിനെ സ്പർശിക്കാം. ഊക്കോടുകൂടി വൃക്ഷങ്ങളേയും വീടുകളേയും വീഴ്ത്തുന്ന കാറ്റു നമുക്കു ദൃശ്യമല്ല. എന്നാൽ അതു ദേഹത്തിൽ തട്ടുന്നു എന്നു നമുക്കു് അനുഭവമുണ്ടു്. ഭൂമിയിൽ എല്ലായിടത്തും അതു വ്യാപിച്ചിരിക്കുന്നു. ഈ വ്യാപ്തി നൂറു മൈൽ പൊക്കംവരെ ഉണ്ടു്. പക്ഷെ മേൽപ്പോട്ടു പോകുംതോറും വായു നേർത്തുവരും. [ 38 ] 38

മൂന്നാം പാഠപുസ്തകം

ഭൂമിയിൽ നിൽക്കുമ്പോൾ നമുക്കു ശ്വസിക്കുവാൻ പ്രയാസമില്ലെങ്കിലും പത്തു പന്ത്രണ്ടു മൈൽ മുകളിൽ പോയാൽ ശ്വാസോച്ഛോസം ചെയ്യുക പ്രയാസമായിരിക്കും.

വായു അദൃശ്യമായിരിക്കേ അത് ശുദ്ധമായിരുന്നാലും അശുദ്ധമായിരുന്നാലും അറിയുന്നതെങ്ങനെ? വെള്ളം മലിനപ്പെട്ടിരുന്നാൽ കണ്ടറിഞ്ഞു എന്നു വരാം; ഭക്ഷണസാധനം ദുഷിച്ചാൽ കണ്ടും ആസ്വദിച്ചും അറിയാം. വായുവിനെ സംബന്ധിച്ച് ഇത് ഒന്നും സാധ്യമല്ല. ഗന്ധംകൊണ്ടു സ്വല്പം മാത്രം ചിലപ്പോൾ അറിയാമായിരിക്കാം. വിദ്വാന്മാർ വായു എങ്ങനെ ദിഷിച്ചിരിക്കുന്നു എന്നും അതു ശുചീകരിക്കേണ്ടത് എങ്ങനെ എന്നും പരീക്ഷിച്ചു കണ്ടു പിടിച്ചിട്ടുണ്ട്.

വായു ദുഷിക്കുന്നതിനു പ്രധാനമായി മൂന്നു കാരണങ്ങൾ ഉണ്ട്. നാം ശ്വസിച്ച് ഉച്ഛ്വസിക്കുന്നതിനാൽ വായു ദുഷിച്ചു പോകുന്നു. തീ കത്തിക്കുക, ജന്തുക്കളും സസ്യാദികളും ചീഞ്ഞടിയുക, ഇവയും വായു ദുഷിക്കുന്നതിനു കാരണങ്ങളത്രേ. നാം ഉൾക്കൊള്ളുന്ന വായു പുറത്തേയ്ക്കു വിടുന്ന വായുവിൽ നിന്നും ഭേദപ്പെട്ടതാകുന്നു. വായു ശ്വസനനാഡിയിൽകൂടി നമ്മുടെ ഉള്ളിൽ ചെന്നാൽ ശരീരം മുഴുവനും സഞ്ചരിച്ചുവരുന്ന രക്തത്തിലേ അശുദ്ധി വേർപെടുത്തി പുറത്തേക്കു തള്ളുന്നു. വായു ഉള്ളിൽ കടക്കാൻ ഒട്ടുംതന്നെ പഴുതില്ലാത്ത ഒരു പെട്ടിയിൽ നാം ഒരാളിനെ ഇട്ടടച്ചാൽ അയാൾ അല്പനേരംകൊണ്ടു മരിച്ചു പോകുന്നു. ഉടൻ മരിക്കാത്തത് അതിൽ അല്പം ശുദ്ധവായു ഉള്ളതിനാലത്രേ. ഈ ശുദ്ധവായു ഉൾക്കൊണ്ടുകഴിയുമ്പോഴേയ്ക്കു വേറേ ശുദ്ധവായു കിട്ടാത്തപക്ഷം അയാൾ നിശ്വസിച്ച വായു തന്നെ ശ്വസിക്കാൻ ഇടയാകുന്നു. ഇത് മരണം ഉണ്ടാക്കും. അതിനാൽ അതു ദുഷിച്ചതാണെന്ന് അറിയാമല്ലോ. അങ്ങ[ 39 ] നെതന്നെ അനേകം ആളുകളെ ഒരു മുറിയിൽ ആക്കി വാതിൽ എല്ലാം അടച്ചാൽ അവർ മരിച്ചു പൊകും. കൽക്കത്തായിൽ 'ഇരുട്ടറ' എന്ന പ്രസിദ്ധപ്പെട്ട മുറിയിൽ ൧ઊO പേരെ ഒരു രാത്രി അടച്ചിട്ടതിൽ ൨൩ പേർ മാത്രമേ പിറ്റേ ദിവസം ജീവിച്ചിരുന്നുള്ളൂ. ഇത്രയധികം പേരുടെ മരണത്തിനുള്ള പ്രധാനകാരണം അശുദ്ധവായു ആയിരുന്നു. നിങ്ങൾ രാവിലെ ഉണരുമ്പോൾ ചിലപ്പോൾ ക്ഷീണിച്ചും ഉത്സാഹമില്ലാതെയും ഇരിയ്ക്കുന്നതായി നിങ്ങൾക്കു തോന്നാറില്ലേ? ഇതിനു് കാരണം ഉറങ്ങുന്ന മുറിയുടെ വാതിലുകൾ അടച്ചു ശുദ്ധവായു ധാരാളം പ്രവേശിക്കാതെ അതിലുള്ള വായു ദുഷിക്കുന്നതാകുന്നു. നമ്മുടെ ഭവനത്തിനടുത്തു് ഇലകളും ജന്തുക്കളും ചീഞ്ഞുകിടന്നു് വായുവിൽ ദുർഗ്ഗന്ധം ചേർന്നാൽ അതു് രോഗം ഉണ്ടാക്കും. ഈ വിധം സുഖക്കേടു കൂടാതെ കഴിക്കാൻ നാം വിചാരിച്ചാൽ കഴിയുന്നതാണ്. നാം ഉറങ്ങുന്ന മുറിയിൽ രാത്രി കാറ്റു ധാരാളം സഞ്ചരിക്കത്തക്കവണ്ണം വാതിലുകൾ തുറന്നിട്ടിരിക്കണം. പാർക്കുന്ന ഭവനങ്ങളിൽ സാധനങ്ങൾ ദുഷിക്കാൻ ഇടയാക്കരുതു്. ദുഷിച്ച ഈ സാധനങ്ങൾ കുഴിച്ചു മൂടേണ്ടവയാണു്. ഭവനങ്ങൾക്കു ചുറ്റും ചെടികൾ വളർത്തിയാൽ അവ ആ ദോഷാംശങ്ങളെ സ്വീകരിച്ചു വായുവിനെ ശുചീകരിക്കും. ജനബാഹുല്യമുള്ള നഗരങ്ങളിൽ താമസിക്കുന്നവർ പതിവായി സ്വല്പനേരമെങ്കിലും ശുദ്ധവായുവുള്ള സ്ഥലങ്ങളിൽ ചെന്നിരുന്നു വിശ്രമിക്കേണ്ടതാകുന്നു.

                                           .
                              ———————————————————————————— [ 40 ] 
പാഠം ൧൬.

ജപ്പാനിലേ കുട്ടികൾ.

ജപ്പാൻ എന്ന ഒരു രാജ്യം നിങ്ങൾ കേട്ടിട്ടുണ്ടോ ? അതു് ഇവിടെനിന്ന് വളരെ കിഴക്കുള്ള ഒരു ദ്വീപാണു്. അവിടെ ഉള്ളവരുടെ നിറം സ്വല്പം മഞ്ഞയാണു്. തലമുടി നിങ്ങളുടെ മുടിപോലെ ചുരുണ്ടതല്ല. നേരേ നീണ്ടതാകുന്നു.

അവിടെ ഭൂകമ്പം കൂടെക്കൂടെ ഉണ്ടാകാറുണ്ടു്. അതിനാൽ വലിയ ഭവനങ്ങളും മറ്റും കല്ലും കുമ്മായവും ചേൎത്തു് അധികം കെട്ടാറില്ല; മുളകൊണ്ടും കടലാസു് കൊണ്ടും മറ്റുമാണു് ഉണ്ടാക്കുന്നതു്. ഇങ്ങനെയുണ്ടാക്കുന്ന വീടുകൾ ഭൂകമ്പത്താൽ ഉലയുക മാത്രമേ ചെയ്യുന്നുള്ളൂ. അഥവാ വീണുപോയാലും വലിയ നഷ്ടമില്ല. ഇത്ര സാരമില്ലാത്ത സാധനങ്ങളെക്കൊണ്ടാണു വീടു് കെട്ടുന്നതു് എങ്കിലും അതു ഭംഗി പിടിപ്പിക്കുന്നതിൽ അവർ ഒട്ടും കുറയ്ക്കാറില്ല.

അവിടെയുള കുട്ടികൾ നിങ്ങളേപ്പോലെ സ്കൂളിൽ പോയി എഴുതുകയും വായിക്കുകയും ചെയ്യാറുണ്ടു്. എന്നാൽ അവർ വായിക്കുന്ന പുസ്തകവും എഴുതുന്ന പേനയും നിങ്ങളുടേതുപോലെയുള്ളതല്ല. എഴുതുന്നതു ബ്രഷ് കൊണ്ടാണു്. അക്ഷരങ്ങൾക്കു ചായമിടുന്നു എന്നാണു പറയേണ്ടതു്. അവർ എഴുതുന്നതു് കണ്ടാൽ നിങ്ങൾക്കു് അത്ഭുതം തോന്നും.

ഒന്നാമതു അവർ എഴുതിത്തുടങ്ങുന്നതു് കടലാസിന്റെ മുകളിൽ വലതുവശത്തുനിന്നാണു്. നിങ്ങളെപ്പോലെ അല്ല. പിന്നെ അവരുടെ വരിയും മുകളിൽനിന്ന് കീഴോട്ടു് പത്തിയായിട്ടാണു്. ഒരു പുസ്തകത്തിൽ നാം ഒടുവിലത്തേ പുറം എന്ന് വിചാരിച്ചുപോരുന്നതു് അവരുടെ ആദ്യത്തെ പുറമാണു്. കടലാസിന്റെ മുകളിൽനിന്നു് താഴെവരെ ഒരക്ഷരത്തിന്റെ ചുവട്ടിൽ മറ്റൊന്നായി എഴുതിത്തീൎന്നാൽ [ 41 ] അതിന്റെ ഇടത്തുവശത്തു തുടങ്ങുകയായി. അവരുടെ പുസ്തകങ്ങൾ അച്ചടിച്ചിരിക്കുന്നതും ഇങ്ങനെയാണു്. ഈ നാട്ടിൽ ഹിന്ദുസ്ഥാനിപുസ്തകങ്ങളുടെ മട്ടും ഏകദേശം ഇതു്പോലെത്തന്നെ; എന്നാൽ ഹിന്ദുസ്ഥാനിക്കാർ വലതുവഴത്തുനിന്നു ഇടത്തോട്ടു് എഴുതുന്നു എന്നല്ലാതെ വരികൾ പത്തിയായി കിഴോട്ടു് എഴുതുന്നില്ല.

ജപ്പാനില കുട്ടികൾ എല്ലാവരും സൽസ്വഭാവികളാണു്. അവർക്കു് ഗുരുക്കന്മാരോടു് അതിഭക്തിയും ആദരവും ഉണ്ടു്. വാധ്യാന്മാരെ കണ്ടാലുടൻ അവർ താണു് കുമ്പിടുന്നു. വാധ്യാരും ആ വിധത്തിൽ അതിനെ സ്വീകരിക്കുന്നു. വീട്ടിൽ പോയാൽ അവൎക്ക് പല മാതിരി കളികൾ ഉണ്ടു്. പട്ടം പറപ്പിയ്ക്കുക അവരുടെ മുഖ്യ വിനോദമാകുന്നു. ഇതിൽ ചില മത്സരങൾ ഉണ്ടു്. കണ്ണാറ്റിച്ചില്ലു് പൊടിച്ചു് പശകൂട്ടി പട്ടത്തിന്റെ നൂലിന്മേൽ തേച്ചു ഉണക്കും. രണ്ടു് കുട്ടികൾമത്സരിച്ചു് പട്ടമ്പറപ്പിയ്ക്കുമ്പോൾ നൂലു് കൂട്ടി മുട്ടും. ആരുടെ നൂലു് മറ്റതിനെ അറുത്തു് മുറിയ്ക്കുന്നുവോ അവൻ ജയിച്ചു എന്നാണു് വയ്പു്.

പെൺകുട്ടികൾക്കു പാവകളിയിൽ ഭ്രമം കലശലാണു്. ഓരോ കുട്ടിയുടേയും കൈയിൽ വളരെ പാവകൾ കാണും. ആണ്ടിലൊരിക്കൽ പാവകൾക്കു് ഉത്സവം ഉണ്ടു്. അന്നു പല മാതിരി പാവകളെ എടുത്തു് അവർ പരസ്പരം കാണി [ 42 ] ച്ചു കളിക്കും. പല പാവകളും വളരെ പഴക്കം ചെന്നവയാണു്. എങ്കിലും കേടു് വരാതെ വളരെക്കാലമായി

പാരമ്പൎയ്യസ്വത്തുക്കളാക്കി വീടുകളിൽ സൂക്ഷിച്ചുവെച്ചിരിപ്പുണ്ടു്.

ഇതുപോലെ കൊടികളുടെ ഉത്സവവും ഉണ്ടു്. പല വർണ്ണത്തിലുള്ള കൊടികൾകൊണ്ടു കുട്ടികൾ തെരുവുകളിൽ നടക്കും. അവരുടെ ഉടുപ്പുകളും പല നിറത്തിലാണു്. ജപ്പാൻകാൎക്കു രാജാവിനെക്കുറിച്ചുള്ള ഭക്തി കേമമാണു്. രാജ്യത്തിനും രാജാവിനും വേണ്ടി പ്രാണത്യാഗം ചെയ്വാൻ അവൎക്ക് ലേശം മടിയില്ല. അവർ ബഹു ധൈൎയ്യശാലികളാണു്. അവരുടെ ഭക്ഷണം ചോറും മത്സ്യവുമാകുന്നു.

പുഷ്പങ്ങൾ നട്ടുവളൎത്തുന്നതും ചിത്രപ്പണികൾ ചെയ്യുന്നതിനും വേറെ നാട്ടുകാരാരും അവരോടു് കിട നില്ക്കുക [ 43 ]

യില്ല. ജപ്പാൻകാർ അവരുടെ പരിശ്രമശീലം കൊണ്ടു സകലസമുദായങ്ങൾക്കും ഒരു മാതൃകാവൎഗ്ഗമായിത്തീൎന്നിരിക്കുന്നു. ഒട്ടുകാലം മുമ്പുവരെ അവർ താഴ്ന്ന നിലയിലുള്ള ഒരു രാജ്യക്കാരായിരുന്നു. ഇപ്പോൾ ഇംഗ്ലാണ്ട് ജൎമ്മനി ഐക്യനാടു മുതലായ രാജ്യങളോടു കിറ്റനില്ക്കുന്ന നിലയിലായിരിക്കുന്നു. [ 44 ] താൾ:1926 MALAYALAM THIRD READER.pdf/48 [ 45 ] താൾ:1926 MALAYALAM THIRD READER.pdf/49 [ 46 ] താൾ:1926 MALAYALAM THIRD READER.pdf/50 [ 47 ] ആന (2) കൾ ഭക്ഷണസാധനം ചവച്ചും മറ്റും തേഞ്ഞുപോയാൽ അവയോട് ചേർന്ന് പിന്നിൽ ഓരോന്നുകൂടി തുടർച്ചയായി മുളച്ചുവരികയാണ് പതിവ്. ഓരോ കൂട്ടം പല്ലും തേഞ്ഞുപോകുന്നതിന് വളരേക്കാലം വേണം. എന്നാൽ ആനയുടെ ആയുസ്സ് സാധാരണ ഗതിയിൽ നൂറ്റിയമ്പത് വയസ്സാണെന്ന് ഓർമ്മിക്കേണ്ടതാണ്. ആനയുടെ തീറ്റി മരങ്ങളുടെ ഇല, തണ്ട്, തോൽ മുതലായവയാകുന്നു. കുടിയ്ക്കുന്നത് ശുദ്ധജലമാണ്. തുമ്പിക്കൈകൊണ്ട് മണ്ണു വാരി പുറത്തിട്ട് പാംസുസ്‌നാനം ചെയ്യുക ആനയ്ക്കു രസകരമായിട്ടുള്ളതാകുന്നു. കുളിയും ഇതുപോലെതന്നെ. വെള്ളത്തിലിറങ്ങിയാൽ ആനയെ മേയ്ക്കുന്നതിനു തന്നെ പ്രയാസം. ആന കൂട്ടമായി വസിക്കുന്ന ജന്തുവത്രെ. തനിയെ വസിക്കുമ്പോൾ അതിന്റെ ബുദ്ധിശക്തി കുറഞ്ഞുപോകുന്നു. കൂട്ടത്തിൽ സഞ്ചരിക്കുന്നതുകൊണ്ട് ഭയം എളുപ്പത്തിൽ ഇവയെ ബാധിക്കാറുണ്ട്. കൂട്ടം പിരിഞ്ഞ് ഒറ്റയ്ക്കായി നടക്കുന്ന ആനയെ വനചാരികൾ സാമാന്യത്തിലധികം ഭയപ്പെടുന്നു.

പാഠം 19 ആന (2) ആനയെ പിടിക്കുന്ന സമ്പ്രദായം വളരെ രസാവഹമാകുന്നു. പലവിധത്തിലും പിടിക്കാറുണ്ടെങ്കിലും അതിലേയ്ക്കുള്ള പ്രധാന മാർഗ്ഗങ്ങൾ മൂന്നാണ്. ഒന്ന്- മലയിൽ ആനകൾ സാധാരണ സഞ്ചരിക്കുന്നിടങ്ങളിൽ പത്തും പന്ത്രണ്ടും അടി താഴ്ത്തി വലിയ കുഴികൾ കുഴിക്കും. ആനയ്ക്കു നിന്നു തിരിയുന്നതിനും കിടക്കുന്നതിനും മറ്റും പ്രയാസമില്ലാത്ത വിധം കുഴികൾക്കു വിസ്താരമുണ്ടായിരിക്കും. [ 48 ] 48 മൂന്നാംപാഠപുസ്തകം

ഘനംകുറഞ്ഞ പലകകൾ, ചെറിയ കമ്പുകൾ ഇവകൊണ്ട് കുഴി മൂടി അതിന്റെ മീതെ ഉണങ്ങിയ പുല്ല് ഇല മുതലായതു വിതറി അടിയിൽ കുഴി ഉണ്ടെന്നു സംശയം തോന്നാത്തമാതിരി എല്ലാ ഏർപ്പാടും ചെയ്യും. പിന്നീട് കുഴികൾ തയ്യാറാക്കീട്ടുള്ള ദിക്കുകളിലേയ്ക്ക് ആനകളെ ഓടിക്കുകയോ അഥവാ ആനകൾ തന്നെ അറിയാതെ ആ പ്രദേശങ്ങളിൽ സഞ്ചരിക്കുകയോ ചെയ്യുമ്പോൾ ചിലതു് ഈവക കുഴികളിൽ വീഴും. വീണാൽ കുറെ നേരത്തേയ്ക്ക് ആ ജന്തുവിന്റെ ശ്രമം അതിൽനിന്നു് കയറുന്നതിനായിരിക്കുമല്ലോ. അപ്പോൾ അതു കാണിക്കുന്ന പരാക്രമം ചില്ലറയല്ല. ആദ്യത്തെ കോപം നിഷ്ഫലമാണെന്ന് ആനയ്ക്ക് തോന്നാൻ വേണ്ട സമയം കഴിഞ്ഞാൽ ആനക്കാർ ക്രമത്തിൽ കുഴിനികത്തിത്തുടങ്ങും. കുഴി നികരുംതോറും ആന മേല്പോട്ടേക്ക് കയറിവരും വേണ്ട സമയത്തിൽ ചങ്ങലയിട്ട് ഇണക്കീട്ടുള്ള താപ്പാനകളുടെ സഹായത്തോടുകൂടി നിശ്ചയിച്ചിട്ടുള്ള ദിക്കിൽ കൊണ്ടുപോയി കെട്ടി ഇണക്കി ഭാഷ പഠിപ്പിക്കുന്നു.

രണ്ട് - ഇനി ഒരുവിധം ആനപിടിത്തം ഉണ്ട്. ഏതാനും സ്ഥലം വലിയ മരത്തടികൾ ചുറ്റും നാട്ടി വളച്ചിട്ടേയ്ക്കും. ഒരു ദിക്കിൽ പ്രവേശദ്വാരവും വിട്ടിരിക്കും. സംശയിക്കാൻ ഇട കൊടുക്കാതെ ആനകളെ ഈ വളപ്പിലേയ്ക്ക് ഓടിക്കുന്നു. വളരെ ആനകൾ ഈ കൊപ്പത്തിനുള്ളിൽ കടന്നു്കഴിയുമ്പോൾ പ്രവേശദ്വാരവും മുൻ വിവരിച്ചപോലെ തടികൾ നാട്ടി അടയ്ക്കും. പിന്നീട് താപ്പാനയെ അകത്തയച്ച് ക്രമത്തിൽ ഓരോന്നിനെ പിടിച്ചിണക്കുന്നു.

മുന്നു് - ഇതിൽ ചതി കുറെ കൂടുതലാണ്. താപ്പാനയായ ഒരു പിടിയെ കാട്ടാനകളുടെ കൂട്ടത്തിൽ അയയ്ക്കുന്നു. അത് തന്റെ സാമാർത്ഥ്യംകൊണ്ട് ഒരു കൊമ്പനാ [ 49 ] താൾ:1926 MALAYALAM THIRD READER.pdf/53 [ 50 ] താൾ:1926 MALAYALAM THIRD READER.pdf/54 [ 51 ] താൾ:1926 MALAYALAM THIRD READER.pdf/55 [ 52 ] താൾ:1926 MALAYALAM THIRD READER.pdf/56 [ 53 ]    പാഠം ൨൧

   സമുദ്രം

  നാം അധിവസിക്കുന്ന ഭൂമിയിൽ സ്ഥലവും ജലവും ഉണ്ടല്ലോ. അതിൽ സ്ഥലത്തെ അല്ലെങ്കിൽ കരയെ അടിസ്ഥാനപ്പെടുത്തി ജലഭാഗത്തിനു് പല പേരുകളും പറഞ്ഞുവരുന്നുണ്ട് . വടക്കേ അറ്റത്തുള്ളതിനു വടക്കേ മഹാസമുദ്രം അഥവാ 'ആട്ടിക്കു് സമുദ്രം എന്നും, തെക്കുള്ളതിനു് തെക്കേ സമുദ്രം അല്ലെങ്കിൽ 'അൻറ്റാട്ടിക്ക്' സമുദ്രം എന്നും, കിഴക്കുള്ളതിനു്, അതിൽ ആദ്യം കപ്പലോടിച്ചവർ അതു് ശാന്തമായി കിടന്നതു് കണ്ടു് , ശാന്തസമുദ്രം അല്ലെങ്കിൽ 'പാസിഫിക്കു്'സമുദ്രം എന്നും, പടിഞ്ഞാറുള്ളതിനു്, യൂറോ-പ്പിലേ ചില ഇതിഹാസങ്ങളിൽ ഒരു നായകനായ'അറ്റലസ്' എന്ന ഒരാളുടെ പേരു് 'അറ്റലാൻറിക്കു്' സമുദ്രം എന്നും പേർ പറയുന്നു.
 ഇത്കൂടാതെ അറബിദേശത്തിന്റെ സമീപത്തുള്ളത് അറബിക്കടൽ, ചെമ്പ് നിറമുള്ളത് ചെങ്കടൽ, കറപ്പു് നിറമുള്ളത് കരിങ്കടൽ, ഇത്യാദിയായി അതാത് സംഗതികളെ അടിസ്ഥാനപ്പെടുത്തി കടലുകൾക്ക് പല പേരുകളും ഉണ്ട്. കടലിലെ നിറഭേദം കരയിൽനിന്ന് നദികൾ കൊണ്ടുവരുന്ന കലക്കലിനാലോ വെള്ളത്തിലുള്ള പരമാണുക്കളായ ചില ജന്തുക്കളാലോ ഉണ്ടാകുന്നതാണ്.

 സമുദ്രത്തിന്റെ താഴ്ച പല ദിക്കിലും പല വിധമാകുന്നു. ശരാശരി താഴ്ച പതിനായിരത്തഞ്ഞൂറടി അല്ലെങ്കിൽ രണ്ടേകാൽമൈൽ ആണ്. ഏറ്റവും അഗാധമായ ദിക്കിലേ താഴ്ചമുപ്പത്തോരായിരത്തറുനൂറ്റിപ്പതിന്നാലടി അല്ലെങ്കിൽ ഏകദേശം ആറു് മൈലാകുന്നു. കരയ്ക്ക് ശരാശരി പൊക്കം ഇരുപത്തിമൂവ്വായിരം അടിയും, ഉള്ളതിൽ [ 54 ] താൾ:1926 MALAYALAM THIRD READER.pdf/58 [ 55 ] താൾ:1926 MALAYALAM THIRD READER.pdf/59 [ 56 ] താൾ:1926 MALAYALAM THIRD READER.pdf/60 [ 57 ] താൾ:1926 MALAYALAM THIRD READER.pdf/61 [ 58 ] താൾ:1926 MALAYALAM THIRD READER.pdf/62 [ 59 ] താൾ:1926 MALAYALAM THIRD READER.pdf/63 [ 60 ] താൾ:1926 MALAYALAM THIRD READER.pdf/64 [ 61 ] താൾ:1926 MALAYALAM THIRD READER.pdf/65 [ 62 ]

പാഠം ൨൬
പ്രജകൾക്കുവേണ്ടി ജീവിച്ചിരുന്ന ഒരു രാജാവ്
തിരുവിതാംകൂർ രാജവംശത്തിൽ പ്രസിദ്ധന്മാരായ അനേകം രാജാക്കന്മാർ ഉണ്ടായിട്ടുണ്ട്. അവരിൽ ഈ [ 63 ]
പാഠത്തിലേ തലക്കെട്ടു തന്റെ മുദ്രാവാക്യമായി ദീക്ഷിച്ചിരുന്ന ഒരു മഹാരാജാവിനെപ്പറ്റിയാണു് ഇവിടെ പ്രസ്താവിക്കാൻ പോകുന്നത്. [ 64 ] ഇപ്പോൾ രാജ്യഭാരം ചെയ്തുവരുന്ന ശ്രീമൂലം തിരുനാൾ പൊന്നുതമ്പുരാന്റെ മാതുലനും അവിടുത്തേയ്ക്കു മുമ്പിൽ രാജ്യം വാണ മഹാരാജാവുമായ വിശാഖം തിരുനാൾ മാഹാരാജാവിനെപ്പറ്റി നിങ്ങൾ കേട്ടിരിക്കുമല്ലോ. ഈ വിശിഷ്ടപുരുഷൻ ഏകദേശം എഴുപത്തഞ്ച് വർഷങ്ങൾക്കു മുമ്പ് തിരുവന്തന്തപുരത്ത് രാജധാനിയിൽ തിരുവതാരം ചെയ്തു. ജനിച്ച് രണ്ട് മാസത്തിനകം അവിടുത്തേ മാതാവയ രുഗ്മിണിഭായിത്തമ്പുരാട്ടി നാടു നീങ്ങി. അവിടുന്ന് ജനിച്ചപ്പോൾത്തന്നെ അശക്തനായിരുന്നു. മാതാവിന്റെ അകാലമരണവും ഈ ശക്തിക്കുറവിനെ നിറുത്തുവാൻ സഹായിച്ചിരുന്നു. ശരീരശക്തിയില്ലാത്തതിന്റെ വാട്ടം മുഴുവനും ബുദ്ധിശക്തിയിൽ തീർന്നുപോയോ എന്നു തോന്നത്തക്കവണ്ണം അവിടുന്നു മഹാ കൂർമ്മബുദ്ധിയായിരുന്നു.

ബാല്യകാലത്തിൽ ഒരു ദിവസം ഒരു ഭൃത്യയുടെ ശ്രദ്ധക്കുറവിനാൽ അവിടുന്നു താഴെ വീഴാനും, അവിടുത്തെ ചുണ്ടു മുറിയാനും ഇടയായി. ഉടൻ തന്നെ വലിയ തമ്പുരാൻ തിരുമനസ്സുകൊണ്ടു രാജകുമാരന്മാരേ തൃക്കൺപാർക്കാൻ എഴുന്നെള്ളി. ഭൃത്യയുടെ പരിഭ്രമവും വ്യസനവും കണ്ട് 'നീ ഒട്ടും വ്യസനിക്കേണ്ടാ' എന്നും 'അമ്മാവൻ നിന്നെ ശിക്ഷിക്കാതെ ഞാൻ രക്ഷിച്ചുകൊള്ളാം' എന്നും കല്പിച്ചു കൈ കൊണ്ടു ചുണ്ടു നല്ലപോലെ മറച്ചു, വാ പൊത്തിനിന്നു മുറിവു വലിയ തമ്പുരാനെ കാട്ടാതെ കഴിച്ചുകൂട്ടി. ഈ സംഗതിയിൽ കാണിച്ച ധൈര്യം, ദാക്ഷിണ്യം ഈ ഗുണങ്ങൾ അവിടുത്തേയ്ക്ക് അഭിമാനഹേതുവായിത്തീർന്നു.

ബാല്യം മുതൽ തന്നെ വിദ്യാഭ്യാസത്തിൽ അവിടുന്നു വളരേ അഭിരുചിയും ശ്രദ്ധയും കാണിച്ചു. തന്റെ ഗുരുക്കന്മാർക്ക് ഉത്സാഹത്തിനും വാത്സല്യത്തിനും പാത്രമായിത്തീർന്നു. ഒൻപതു വയസ്സാകുന്നതിനു മുമ്പിൽ മലയാളത്തിലും [ 65 ] സംസ്കൃതത്തിലും തന്റെ വയസ്സിന്റെ സ്ഥിതിയേ അതിക്രമിച്ച് അറിവു സമ്പാദിച്ചു. ഒൻപതാമത്തെ തിരുവയസ്സിൽ ഇംഗ്ലീഷ് പഠിക്കാൻ തുടങ്ങി. ആ കാലങ്ങളിൽ തന്നേ, പിന്നീട് അവിടുന്നു കാണിച്ചിരുന്ന ശീലവിശേഷങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. ഒരു കാര്യവും പൂർത്തിയാക്കാതെ അവിടുന്നു തൃപ്തിപ്പെടുകയില്ല. മഹാമനസ്കത കാണിച്ച് അതിൽനിന്നുണ്ടാകുന്ന സതൃപ്തി അവിടുന്നു വളരേ ആഗ്രഹിച്ചിരുന്നു. താൻ പ്രവർത്തിക്കുന്ന കാര്യങ്ങളിൽ കഠിനമായ നിർബ്ബന്ധം അവിടുത്തേയ്ക്കു ധാരാളമുണ്ടായിരുന്നു.

അവിടുത്തേ ഉൽകൃഷ്ടവിദ്യാഭ്യാസത്തിന്നായി അക്കാലത്തു മദ്രാസിലുള്ള മഹാന്മാരുടെ ഷേഹബഹുമാനവാത്സല്യങ്ങൾക്കു പാത്രമായിരുന്ന രാജാ സർ ടി. മാധവരായരെ വരുത്തി. നാലഞ്ചു സംവത്സരംകൊണ്ട് അക്കാലത്ത് ഉപരിവിദ്യാഭ്യാസം എന്ന് വച്ചിരുന്നതു മുക്കാലും അവിടുന്നു സമ്പാദിച്ചു. ഗുരുമുഖാഭ്യാസം കഴിഞ്ഞശേഷം തമ്പുരാൻ തന്നത്താനേ പഠിച്ചു തുടങ്ങി. സംഗീതസാഹിത്യങ്ങളിൽ അവിടുന്നു സ്തുത്യർഹമായ ഖ്യാതി സമ്പാദിച്ചു. സംസ്കൃതപണ്ഡിതന്മാരുടെ സദസ്സിൽ മധ്യസ്ഥനായിരുന്ന് അവരുടെ നിർവ്യാജമായ ബഹുമാനത്തെ അവിടുന്നു പലപ്പോഴും സമ്പാദിച്ചിട്ടുണ്ട്. ഇംഗ്ലീഷിൽ അവിടുത്തോളം പാണ്ഡിത്യം നേടാൻ കഴിഞ്ഞിട്ടുള്ള നാട്ടുകാർ വളരെ അപൂർവമേ ഉള്ളൂ. ഇംഗ്ലീഷ് ഗദ്യരചനയിൽ അവിടുന്നു പ്രദർശിപ്പിച്ചിരുന്ന പാടവം പല ഇംഗ്ലീഷുകാരേയും അത്ഭുതപ്പെടുത്തീട്ടുണ്ട്. ഒരിക്കൽ അവിടുന്നു മദ്രാസിൽ ഒരു പത്രത്തിലേയ്ക്ക് ഒരു ലേഖനം അയയ്ക്കുക ഉണ്ടായി. പത്രാധിപർ "ജ്ഞാനസമ്പാദനത്തിനു രാജപാതയില്ല" എന്ന ആക്ഷേപസൂചകമായ ഒരു കുറിപ്പോടുകൂടി ലേഖനം ഉപേക്ഷിച്ചു. ഈ വാക്ക് തമ്പുരാനെ ഒന്ന് ചോടിപ്പിച്ചു. [ 66 ] അധികകാലതാമസംകൂടാതെ ആ പത്രത്തിലേയ്ക്കു തന്നെ അവിടുന്നു വേറെ ഒരു ലേഖനം അയച്ചു. 'ഇത്ര സ്തുത്യർഹമായ ഒരു ലേഖനം എഴുതാൻ അവിടുത്തേ ചൊടിപ്പിച്ചതു ഞാനാണെന്നുള്ളത് എനിക്ക് അഹങ്കാരഹേതുവായിരിക്കുന്നു' അന്ന് ആ പത്രാധിപർതന്നെ പറഞ്ഞു ലേഖനം പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.

അവിടുന്ന് ഇളയരാജാവായി പത്തൊമ്പത് വർഷം ഇരുന്നു. ഈ കാലത്ത് രാജ്യഭാരക്ലേശം ഇല്ലായിരുന്നു എങ്കിലും രാജ്യസ്ഥിതി നല്ലവണ്ണം പഠിച്ചു. തന്റെ പ്രവൃത്തികൊണ്ടു താൻ ആശിക്കുന്ന പരിഷ്കാരങ്ങളൊക്കെയും ദൃഷ്ടാന്തപ്പെടുത്തി. ശാസ്ത്രരീതിൽ കൃഷി ചെയ്യുന്നത് ആദായകരമാണെന്നും കാപ്പികൃഷി മുതലായതു മലകളിൽ ചെയ്യേണ്ടതാണെന്നും കേവലം വാക്കു കൊണ്ടു മാത്രമല്ലാതെ പ്രവൃത്തികൊണ്ടും ജനങ്ങൾക്കു കാണിച്ചുകൊടുത്തു. അവിടുന്ന് എഴുന്നെള്ളിയിരുന്ന വടക്കേ കൊട്ടാരം നന്ദനതുല്യമായ ഒരു വനം തന്നെ ആയിരുന്നു.

തിരുവിതാംകൂറിലെ ജനസാമാന്യത്തിന്റെ ദാരിദ്ര്യം കണ്ട് അതിന്റെ നിവൃത്തിക്കായി മരച്ചീനികൃഷി നാട്ടിൽ നടപ്പാക്കിയത് അവിടുന്നാണെന്നു പറഞ്ഞാൽ ജനങ്ങൾ എത്രത്തോളം അവിടുത്തേ നേരേ കൃതജ്ഞന്മാരായിരിക്കണം എന്നു മനസ്സിലാകുന്നതാണ്. തിരുവിതാംകൂറിൽ അവിടുന്നു സന്ദർശിക്കാതേയുള്ള മലയോ കാടോ ഉണ്ടെന്നു തോന്നുന്നില്ല. പ്രകൃതിശാസ്ത്രം പഠിക്കുന്നതിൽ തിരുമനസ്സിലേക്കുണ്ടായിരുന്ന മോഹംനിമിത്തം ദേശസഞ്ചാരങ്ങളിൽ പല മാതിരി പാറകളും മറ്റും അവിടുന്ന് ശേഖരിച്ചു സമ്പാദിച്ചിരുന്നു.

തിരുമനസ്സിലേ ലൈബറെറി സാമാന്യം വലുതായിരുന്നു. അതിലുള്ള ഒരു പുസ്തകത്തിലും [ 67 ] അവിടുത്തെ തൃക്കൈകൊണ്ടുള്ള പെൻസിൽ അടയാളവും അഭിപ്രായസൂചനകളും ഇല്ലാതെ ഇല്ല എന്നു പറയുമ്പോൾ അവിടുത്തെ ജ്ഞാനം എത്രമാത്രം വിപുലമായിരുന്നു എന്ന് അറിയാവുന്നതാണ്. ആ കാലത്തുള്ള വിദ്വാന്മാരൊക്കെ തിരുമനസ്സിലേ പ്രീതിക്കും പ്രോത്സാഹനത്തിനും പാത്രങ്ങളായിരുന്നു. ഇങ്ങനെ പലവിധമായ അറിവും പരിചയവും പൂർത്തിയായതിനു മേലാണ് അവിടുന്നു നാടുവാഴാൻ തുടങ്ങിയത്. അവിടുന്നു അഞ്ചു വർഷം മാത്രമേ രാജ്യഭാരം ചെയ്തുള്ളൂ. എങ്കിലും ഈ സ്വല്പകാലത്തിനിടയ്ക്കു രാജ്യഭരണരീതിയിൽ വേണ്ടുന്ന പരിഷ്കാരങ്ങൾ പലതും സാധിച്ചു.

ഉദ്യോഗസ്ഥന്മാരുടെ ഇടയിൽ കൃത്യനിഷ്ഠ, സത്യസന്ധത മുതലായ ഗുണങ്ങൾ തിളങ്ങിത്തുടങ്ങി. സംഗീതസാഹിത്യാദികൾക്കു മഹാരാജാവിന്റെ കൊട്ടാരം അഭയസ്ഥാനമായി. ജനങ്ങൾക്ക് ഏത് സങ്കടവും മഹാരാജാവിനെ അറിയിക്കാമെന്നും അറിയിച്ചാൽ തിരുമനസ്സുകൊണ്ടു തുല്യംചാർത്തിയ മറുപടി പിറ്റേദിവസം കിട്ടമെന്നും നിശ്ചയിക്കപ്പെട്ടു. അധർമ്മം പ്രവർത്തിക്കുന്നവൻ തന്റെ പ്രേമപാത്രമായിരുന്നാലും സർപ്പത്തേപ്പോലെ രാജാവു വെടിയും എന്ന് ജനങ്ങൾക്ക് വിശ്വാസം വന്നു. സർവ്വപ്രകാരേണയും പണ്ടു ശ്രീരാമൻ എന്നവണ്ണം മഹാരാജാവ് പ്രജകളെ ധർമ്മപ്രകാരം പിതാവിനെപ്പോലെ രക്ഷിച്ചു. 'തന്റെ പ്രജകൾക്കു വേണ്ടിയാണു താൻ ജീവിച്ചിരിക്കുന്നത്' എന്ന മുദ്രാവാക്യം യഥാർത്ഥമാക്കിച്ചെയ്തു. കാലം കണക്കാക്കുകയാണെങ്കിൽ അഞ്ചു വർഷമേ ഉള്ളു എങ്കിലും അതിനിടയിൽ നാടിനും നാട്ടുകാർക്കും സിദ്ധിച്ചിട്ടുള്ള ശ്രേയസ്സുകളുടെ എണ്ണവും വണ്ണവും നോക്കുമ്പോൾ അവിടുന്നു നൂറു വർഷം ധർമ്മരാജ്യത്തെ മാതൃകാരാജാവായി ഭരിച്ചു എന്നു പറയാം. [ 68 ] താൾ:1926 MALAYALAM THIRD READER.pdf/72 [ 69 ] താൾ:1926 MALAYALAM THIRD READER.pdf/74 [ 70 ] താൾ:1926 MALAYALAM THIRD READER.pdf/75 [ 71 ] താൾ:1926 MALAYALAM THIRD READER.pdf/76 [ 72 ] താൾ:1926 MALAYALAM THIRD READER.pdf/77 [ 73 ] താൾ:1926 MALAYALAM THIRD READER.pdf/78 [ 74 ] താൾ:1926 MALAYALAM THIRD READER.pdf/79 [ 75 ] താൾ:1926 MALAYALAM THIRD READER.pdf/80 [ 76 ] താൾ:1926 MALAYALAM THIRD READER.pdf/81 [ 77 ] താൾ:1926 MALAYALAM THIRD READER.pdf/82 [ 78 ] താൾ:1926 MALAYALAM THIRD READER.pdf/83 [ 79 ] താൾ:1926 MALAYALAM THIRD READER.pdf/84 [ 80 ] താൾ:1926 MALAYALAM THIRD READER.pdf/85 [ 81 ] 81

ഒരമ്മയുടെ കടുപ്പം
തിരുത്തുക

സിംഹനായാട്ടു വളരെ ആപൽക്കരമാണെങ്കിലും രസകരമായിട്ടാണ് ധൈര്യശാലികൾ വെച്ചിരിക്കുന്നത്. അതു തന്റെ മേൽ കുതിച്ചു ചാടുമ്പോൾ അതിന്റെ നേരെ നിന്നു ധൈര്യത്തോടെ വെടി വെയ്ക്കുകയത്രേ പുരുഷലക്ഷണമെന്ന് ഗണിച്ചുവരുന്നതു്.

പാഠം ൩൨.
തിരുത്തുക

ഒരമ്മയുടെ കടുപ്പം.

തിരുത്തുക

വേണ്ടാ കുമാരകാ തായാട്ടു കാട്ടിയാൽ
കൊണ്ടു പോമെന്നുടെ തല്ലെന്നറിക നീ;
കണ്ട കുഞ്ഞുങ്ങൾക്കു വന്നു കരേറുവാ-
നുണ്ടാക്കി വെയ്യോരു മൺകോലമല്ലെടോ;
പണ്ടാരമായുള്ള സിംഹാസനങ്ങളിൽ
പണ്ടാരുമേ വന്നു കേറുമാറില്ലപോൽ;
ചെണ്ട കൊട്ടിപ്പാൻ വിരുതുള്ളവർ ചൊല്ലു-
കൊണ്ടല്ലയോ വന്നു കേറി നീ ബാലക!
കണ്ടാൽ പറയാൻ മടിയില്ലിനിക്കതി-
ന്നിണ്ടലുണ്ടായാൽ തരിമ്പും ഫലമില്ല;
വേണ്ടാത്ത കാട്ടുന്ന കള്ളക്കുഴിയാനേ-
ക്കൊണ്ടുപോയ് വാടപ്പുറം കടത്തീടുവാൻ;
പണ്ടാരമാം മുതൽ തിന്നു മുടിക്കുന്ന
ചണ്ടികൾക്കൊട്ടും മിടുക്കുമില്ലാതയായ്,
ആണുങ്ങളുണ്ടെങ്കിലിപ്പോൾ മടിയ്ക്കാതെ
പ്രാണൻ കളഞീടുമിക്കുഞ്ഞു തന്നുടേ;
നാണം കെടുത്തയപ്പാനിങ്ങൊരുത്തനെ
കാണേണ്ടിരുന്നു തിരുമുമ്പിലജ്ഞസാ.
[ 82 ] 82
മൂന്നാം പാഠപുസ്തകം
എന്തോരു കഷ്ടമീ ബാലനേത്താഡിച്ചു
ചന്തം കെടുപ്പാനൊരുത്തനും കെല്പില്ല;
താന്തോന്നിയായിത്തുടങ്ങുന്നിവനോട്
എന്തെന്നു ചോദിപ്പാൻ രാജാവുമാളല്ല.
മാനിനിയായുള്ള ഞാനിനിപ്പാരാതെ
ഹീനനാം ബാലേനേ ശിക്ഷിക്കയും ചെയ്യും.
മന്നവൻ തന്റെ മടിയിൽ മടിയ്ക്കാതെ
വന്നു കരേറുവാനെന്തെടാ സംഗതി?
നിന്നുടേ തള്ളയും നിയ്യും വരുന്നാകി-
ലിന്നു തന്നേ പുറത്താട്ടിയിറക്കുവേൻ;
അച്ഛനേത്തന്നെയും കൂട്ടാക്കയില്ല ഞാൻ
കൊച്ചുകുമാരനെന്നോർക്കയുമില്ല നീ
അച്ഛൻ മടിയിൽനിന്നങ്ങിറങ്ങീടായ്ക്കി-
ലച്ഛനാണിന്നു ഞാൻ തച്ചിറക്കീടുവൻ.

‌പാഠം ൩൩.
തിരുത്തുക

സ്ലേറ്റ്.

തിരുത്തുക

നാം ദിവസംപ്ര‌തി ക്ലാസ്സിൽ കണക്ക് ചെയ്യുന്നത് സ്ലേറ്റിലാണല്ലോ. ഇത് ഒരു മാതിരി കല്ലാണ്. ഈ കല്ലുള്ള കുന്നുകൾ ഇംഗ്ലണ്ടിൽ ധാരാളം ഉണ്ട്. കുന്നുകളിൽ നിന്നും കല്ലു വെട്ടി എടുക്കുകയാണ് ചെയ്യുന്നത്. പിന്നീടു വേണ്ടഘനത്തിൽ, ഉളികൊണ്ടു പൊളിച്ചു ശരിപ്പെടുത്തും. പൊളിച്ചുകഴിഞ്ഞാൽ കല്ല് ആവശ്യംപോലെ ഉള്ള നീളത്തിലും വീതിയിലും മുറിച്ചെടുത്ത് ഒപ്പനിരപ്പാക്കാം. എഴുതാൻ ഉപയോഗിക്കുന്നു സ്ഖേറ്റിന്, വീണാൽ ഉടഞ്ഞഉപോകാതിരിപ്പാനും മറ്റുമായി ഒരു ചട്ടക്കൂടും ഉണ്ടാക്കാറുണ്ട്. [ 83 ] 83

സ്ലേറ്റ്
തിരുത്തുക

ഇതു് ഒപ്പനിരപ്പാക്കുന്നതു് വലിയ യന്ത്രങ്ങളിലാണ്. ഇതിൽകൂടെ വെള്ളം ഒരിക്കലും ചോർന്നുപോകയില്ല. അത്കൊണ്ട് ഇതു്പുര മേയുന്നതിനും ഉപയോഗിക്കാറുണ്ടു്. ഇംഗ്ലണ്ടിലുള്ള പല ഭവനങ്ങളും സ്ലേറ്റ്കൊണ്ടു് മേഞ്ഞ [ 84 ] മൂന്നാം [ 85 ] 85 സർ ഐസേക്ക് ന്യൂട്ടൺ

തന്നെയാണ്. എഴുതുംതോറും പെൻസിൽ കുറഞ്ഞു വരുന്നത് അതു് തേഞ്ഞു് സ്ലേറ്റിൽ പറ്റുന്നതു്കൊണ്ടാണ്.

ഇതുപോലെ ഇൻഡ്യയിലും സ്ലേറ്റുകുന്നുകൾ ഉണ്ട്. കടപ്പക്കല്ല് ഏകദേശം ഇതുപോലെയുള്ളതാണു്. എന്നാൽ സ്ലേറ്റുകൊണ്ടുള്ള ഉപയോഗത്തിനു മുഴുവനും കടപ്പക്കല്ല് ഉപയോഗിക്കുന്നില്ല.

പാഠം

സർ ഐസേക്ക് ന്യൂട്ടൺ

സർ ഐസേക്ക് ന്യൂട്ടൺ എന്ന പേരു കേട്ടിട്ടില്ലാത്തവരായിട്ടു് സ്കൂളിൽ പഠിച്ചിട്ടുള്ള വിദ്യാർത്ഥികളിൽ ആരും തന്നെ ഉണ്ടാകുമെന്നു തോന്നുന്നില്ല. ഇത്ര പ്രസിദ്ധനായ ഈ മഹാപുരുഷനെക്കുറിച്ചു പല സംഗതികളും നാം ഗ്രഹിച്ചിരിക്കേണ്ടതാണ്.

ഇദ്ദേഹം ജീവിച്ചിരുന്നത് ഏകദേശം ഇരുന്നൂറ്റെൺപതു വർഷം മുമ്പിലായിരുന്നു. ഇദ്ദേഹത്തിന് ഈശ്വരൻ [ 86 ] താൾ:1926 MALAYALAM THIRD READER.pdf/91 [ 87 ] താൾ:1926 MALAYALAM THIRD READER.pdf/92 [ 88 ] താൾ:1926 MALAYALAM THIRD READER.pdf/93 [ 89 ] താൾ:1926 MALAYALAM THIRD READER.pdf/94 [ 90 ] താൾ:1926 MALAYALAM THIRD READER.pdf/95 [ 91 ] താൾ:1926 MALAYALAM THIRD READER.pdf/96 [ 92 ] താൾ:1926 MALAYALAM THIRD READER.pdf/97 [ 93 ] താൾ:1926 MALAYALAM THIRD READER.pdf/98 [ 94 ] താൾ:1926 MALAYALAM THIRD READER.pdf/99 [ 95 ] താൾ:1926 MALAYALAM THIRD READER.pdf/100 [ 96 ] താൾ:1926 MALAYALAM THIRD READER.pdf/101 [ 97 ] താൾ:1926 MALAYALAM THIRD READER.pdf/102 [ 98 ] താൾ:1926 MALAYALAM THIRD READER.pdf/103 [ 99 ] താൾ:1926 MALAYALAM THIRD READER.pdf/104 [ 100 ] കരിമ്പു വെട്ടിക്കഴിഞ്ഞാൽ ഉടനെ അതു മരച്ചക്കിലോ ഇരിമ്പു ചക്കിലോ ഇട്ട് ആട്ടണം. മരച്ചക്കിലായാൽ നീരു മുഴുവൻ കിട്ടാൻ ഇടയില്ലാത്തതും കിട്ടുന്ന നീരു തന്നെ കുറേ താഴെ തൂകിപ്പോയേക്കാവുന്നതുമാണ്. അതിനാൽ ഇരുമ്പുചക്കാണ് ഇതിനു വളരെ നല്ലത്.

വൈകുന്നേരം വെട്ടിയ കരിമ്പു പിറ്റേദ്ദിവസം കാലത്തു ആട്ടുകയാണ് ഉത്തമം. കരിമ്പു വെയിലത്തു കിടന്നാൽ സ്വല്പം വാടാനും അതു നിമിത്തം നീരു കുറയുവാനും ഇടവന്നേയ്ക്കാം . ആട്ടിവരുന്ന നീര് ഉടനെ തന്നെ ചെമ്പിൽ അരിച്ചൊഴിച്ചു വറ്റിക്കണം. നീരു ചെമ്പിലൊഴിച്ചാൽ ഉടനെ കുറേ ചുണ്ണാമ്പുവെള്ളവും വെണ്ടയ്ക്കച്ചാറും ഒഴിക്കും. ഇവ രണ്ടും കരിമ്പുനീരു ശുദ്ധമാക്കാൻ ഉപയോഗിക്കുന്നതാകുന്നു. ഇങ്ങനെ ഉടനെ വറ്റിക്കാൻ ശ്രമിക്കാതിരുന്നാൽ നീരു പുളിച്ചു പലേ ദോഷങ്ങളും വന്നേയ്ക്കാം. നീരു തിളച്ചുവരുമ്പോൾ അതിൽ വല്ല അഴുക്കുകളും ഉണ്ടെങ്കിൽ [ 101 ]             സൂചി.               101

അവ പൊങ്ങിവരും. അപ്പോൾ അതു കോരിക്കളയണം. നീരു കൊഴുത്തു ശർക്കരപ്പാകമാവുമ്പോൾ വാങ്ങി വെച്ചു സ്വല്പം ആറിയാൽ അച്ചിൽ ഒഴിക്കുകയോ കൈകൊണ്ട് ഉരുളയായി ഉരുട്ടുകയോ ചെയ്യാം.

കരിമ്പിൻ നീരിൽ നിന്നും പഞ്ചസാരയും ഉണ്ടാക്കാവുന്നതാണ്‌. ഇതിന്‌ ഉത്തരേൻഡ്യയിൽ ‘ഹാരി’ എന്നൊരാൾ ഒരു യന്ത്രം കണ്ടുപിടിച്ചിട്ടുണ്ട്.

മേൽ വിവരിച്ച പ്രകാരം ശർക്കർപ്പാകം മാറുന്നതിനു സ്വല്പം മുമ്പേ ചെമ്പ് അടുപ്പിൽനിന്നു് ഇറക്കി കരിമ്പുനീരു കോരി ആറ്റി കലങ്ങളിലാക്കണം. രണ്ടുമൂന്നു ആഴ്ച കഴിഞ്ഞ് അതെടുത്തു കുറേ വെള്ളവും കൂട്ടി യന്ത്രത്തിലിട്ടു തിരിച്ചാൽ പഞ്ചസാര കിട്ടും. ശേഷിക്കുന്ന വെത്തിൽ നിന്നും കുറേ ശർക്കരയുമുണ്ടാക്കാം. പഞ്ചസാര വീണ്ടും കഴുകി വൃത്തിയാക്കി ഉണക്കി സൂക്ഷിക്കും. ഈ പഞ്ചസാര ഒന്നാംതരം പഞ്ചസാരയിൽ അല്പം താഴ്ന്ന തരമായിരിക്കും.

കരിമ്പു നീരിൽനിന്നല്ലാതെ; പനം കരിപ്പുകട്ടി, ഈന്തപ്പനനീര്, ബീറ്റ്റൂട്ട് എന്ന ഒരു മാതിരി മധുരക്കിഴങ്ങ് ഇത്യാദിയിൽ നിന്നും വലിയ യന്ത്രസഹായത്തോടുകൂടി പഞ്ചസാര യൂറോപ്പുഖണ്ഡത്തിലും മറ്റും ഉണ്ടാക്കുന്നുണ്ട്.

          പാഠം ൪൧.
             സൂചി.

അമ്മേ! ഇന്നത്തെ പാഠം വളരെ രസമായി. ഏതിനെപ്പറ്റിയാണെന്നോ? സൂചി, തൂശി അല്ലെങ്കിൽ ചിലർ പറയുന്നതു പോലെ ഊശി ഇതിനെപ്പറ്റിയാണ്. ഇതുണ്ടാക്കാൻ ഇത്രയൊക്കെ പണിയുണ്ടെന്നു ഞാൻ വിചാരിച്ചിരുന്നില്ല. [ 102 ] 102

മൂന്നാം പാഠപുസ്തകം അമ്മ: മകളെ! സൂചി എങ്ങനെയാണു് ഉണ്ടാക്കുന്നതു് ഞാൻ ഒന്നു് കേൾക്കട്ടെ. നിനക്കു് പാഠം ഓർമ്മിക്കാനും അതു് ഉപകരിക്കും. മകൾ: ഞങ്ങളുടെ വാദ്ധ്യാർ, സൂചി തന്നത്താനേ സംസാരിക്കും എന്നു നടിച്ചു് സൂചിയുടെ വാക്കായി ഇങ്ങനെ പറഞ്ഞു:- കുട്ടികളേ! എന്റെ പേർ സൂചി എന്നാണു്. പലരും എന്റെ പേർ തെറ്റി തൂശി എന്നും ഊശി എന്നും പറയാറുണ്ടു്. നിങ്ങൾ തെറ്റിപ്പറയല്ലേ. ഞാൻ ജനിച്ചത് ഇംഗ്ളണ്ടിൽ ‘റസ്റ്റിച്ച്’ എന്ന പട്ടണത്തിലാണു്. പടം നോക്കി എന്റെ ജനനസ്ഥലം കണ്ടുപിടിക്കിൻ. നല്ല ചെറിയ ഉരുക്കു്കമ്പികൊണ്ടാണു് എന്നെ ഉണ്ടാക്കിയതു്. എങ്ങനെ ആണെന്നു പറയാം. രണ്ടു സൂചിക്കു വേണ്ടിടത്തോളം നീളമുള്ള ഉരുക്കുകമ്പിക്കഷണങ്ങൾ മുറിച്ചെടുക്കും. ഈ കഷണങ്ങൾ ഒരു കെട്ടാക്കി കെട്ടി തീയിലിട്ടു ചുവക്കെ പഴുപ്പിക്കും. തീയിൽനിന്നെടുത്തു ഒരു ഇരിമ്പ്തട്ടത്തിൽ ഇട്ടു് ഒരു ഉരുക്കുവടികൊണ്ടു് ഉരുട്ടും. പിന്നെ ഓരോ അറ്റവും ചാണയിന്മേൽ വെച്ചു് ഉരച്ചു് കൂർപ്പിക്കും. ഒരു കമ്പികൊണ്ടു് ഞങ്ങൾ രണ്ടു പേരെ ഉണ്ടാക്കുന്നതിനാൽ ഓരോരുത്തർക്കും ഓരോ കൂർത്ത തല കിട്ടും. ഇതുവരെ ഞങ്ങൾ പിരിഞ്ഞിട്ടില്ല. കമ്പിയുടെ നടുവിലായി രണ്ടു ചെറിയ തോടുകൾ ഉണ്ടാക്കും. ഈ തോടുകളിൽ കൂടി കമ്പി തുളയ്ക്കുകയായി. പിന്നെ ഓരോ കമ്പിയും രണ്ടായി മുറിക്കും. അപ്പോൾ ഞാൻ സൂചിയായി എന്നു് എനിക്കു തന്നെ തോന്നിത്തുടങ്ങും. ഈ പ്രായത്തിൽ ഞങ്ങളെക്കൊണ്ടു് ആർക്കും ഉപകാരമില്ല. ഞങ്ങളുടെ ദ്വാരത്തിൽ കൂടി കോർക്കുന്ന നൂലു് ഉടനെ [ 103 ] പൊട്ടിപ്പോകും.ദ്വാരത്തിന്റെ വക്കിനു മിനുസമില്ല. അതിനാൽ ഒരു ചെറിയ അരംകൊണ്ടു ദ്വാരത്തിന്റ വക്കെല്ലാം മിനുസപ്പെടുത്തും.

പിന്നെയും ഞങ്ങളെ തീയിലിട്ടു ചുവക്കെ പഴുപ്പിച്ചു പെട്ടെന്നു എണ്ണയിലിട്ടു തണുപ്പിക്കുകയായി.ഇതിനാൽ ഞങ്ങൾക്കു ഉറപ്പുണ്ടാകും.പക്ഷെ ഞങ്ങൾ വേഗം ഒടിഞ്ഞുപോകും.അതുകൊണ്ടു വീണ്ടും ഞങ്ങളെ സാവധാനത്തിൽ ചൂടുപിടിപ്പിച്ചു അതുപോലെ സാവധാനത്തിൽ തന്നെ തണുപ്പിക്കും.പിന്നെ കുറേ വളഞ്ഞാൽകൂടി ഞങ്ങൾ ഒടിയുകയില്ല. ഞങ്ങൾ ഉപയോഗത്തിനു പാകമായി.

പാഠം ൪൨.
ഭൂമി.

നാം പാൎക്കുന്ന ഭൂമി പന്തുപോലെ ഉരുണ്ടതാകുന്നു. അതിനെ ഗോളം എന്നു പറയാറുണ്ട്.എന്നാൽ അതിന്റെ രണ്ടറ്റങ്ങളും കുറച്ചു പരന്നതാകയാൽ അതിനെ മധുരനാരങ്ങയോട് ഉപമിച്ചുവരുന്നു.ഈ പരന്ന ഭാഗങ്ങളുടെ മദ്ധ്യത്തിനു ധ്രുവം എന്നു പേര്.ഒന്നു വടക്കു കാണുന്ന ധ്രുവനക്ഷത്രത്തിന്റെ നേരെ ചുവട്ടിലാകയാൽ അതിനു ഉത്തര-(വടക്കേ) ധ്രുവം എന്നും, മറുവശത്തുള്ളതിനു ദക്ഷിണ(തെക്കേ) ധ്രുവം എന്നും പേരുകൾ പറയുന്നു. ഈ രണ്ട് സ്ഥലത്തിന്റേയും മദ്ധ്യത്തിൽ ഗോളം കുറേ വീർത്തിട്ടാകുന്നു.

വീൎത്ത ഭാഗത്തിന്റെ നടുവിൽ കൂടി ഒരു ചുറ്റളവ് എടുത്താൽ അതിന് ഇരുപത്തയ്യായിരം മൈലോളം നീളംകാണും. മണിക്കൂറിൽ മൈൽ വീതം പോകുന്ന ഒരു തീവണ്ടി രാപ്പകൽ ഇടവിടാതെ ഓടുകയാണെങ്കിൽ മൂന്നാഴ്ചവട്ടം കൊണ്ടു ഭൂമിയ്ക്ക് ഒരു പ്രദക്ഷിണം വയ്ക്കാം.ചുറ്റള [ 104 ] താൾ:1926 MALAYALAM THIRD READER.pdf/110 [ 105 ] താൾ:1926 MALAYALAM THIRD READER.pdf/111 [ 106 ] താൾ:1926 MALAYALAM THIRD READER.pdf/112 [ 107 ] താൾ:1926 MALAYALAM THIRD READER.pdf/113 [ 108 ] താൾ:1926 MALAYALAM THIRD READER.pdf/114 [ 109 ] ഇരിമ്പ്

ഇരിമ്പു മറ്റു വസ്തുക്കളോടു കൂടിക്കലർന്നു ഭൂമിയുടെ അടിയിൽ ചിലേടത്ത് കാണുന്നു. ഇത് ഇൻഡ്യാസംസ്ഥാനത്ത് പല ഇടങ്ങളിലും ഉണ്ട്. ഇരിമ്പു ഖനികളിൽ നിന്നു വെട്ടി എടുത്തതിൽ പിന്നീട് ഉടച്ചു ചെറിയ കഷണങ്ങളാക്കി ചൂളയിൽ ഇട്ട് ഉരുക്കി അതിന്റെ കീടൻ വേർപെടുത്തി ശുദ്ധമാക്കി പലവിധത്തിലും ഉപയോഗപ്പെടുത്താം.

ഇരിമ്പ് ഉരുക്കുന്ന ചൂള ഏകദേശം നാല്പതു മുതൽ നൂറുവരെ അടി പൊക്കത്തിൽ കല്ലുകൊണ്ടു വൃത്താകാരത്തിലുള്ള ഗോപുരം പോലെ ഉയർത്തിക്കെട്ടിയതായിരിക്കും. അതിന്റെ പുറവശം ഇരിമ്പുപാളംകൊണ്ടു ചുറ്റിക്കെട്ടിയിരിക്കും. ചുവട്ടിൽ ഒല വച്ച് ഊതാൻ തക്കവണ്ണം കക്ക [ 110 ] താൾ:1926 MALAYALAM THIRD READER.pdf/116 [ 111 ] താൾ:1926 MALAYALAM THIRD READER.pdf/117 [ 112 ] താൾ:1926 MALAYALAM THIRD READER.pdf/118 [ 113 ] താൾ:1926 MALAYALAM THIRD READER.pdf/119 [ 114 ] താൾ:1926 MALAYALAM THIRD READER.pdf/120 [ 115 ] താൾ:1926 MALAYALAM THIRD READER.pdf/121 [ 116 ] താൾ:1926 MALAYALAM THIRD READER.pdf/122 [ 117 ] താൾ:1926 MALAYALAM THIRD READER.pdf/123 [ 118 ] താൾ:1926 MALAYALAM THIRD READER.pdf/124 [ 119 ] താൾ:1926 MALAYALAM THIRD READER.pdf/125 [ 120 ] താൾ:1926 MALAYALAM THIRD READER.pdf/126 [ 121 ] താൾ:1926 MALAYALAM THIRD READER.pdf/127 [ 122 ] താൾ:1926 MALAYALAM THIRD READER.pdf/128 [ 123 ] താൾ:1926 MALAYALAM THIRD READER.pdf/129 [ 124 ] താൾ:1926 MALAYALAM THIRD READER.pdf/130 [ 125 ] താൾ:1926 MALAYALAM THIRD READER.pdf/131 [ 126 ] താൾ:1926 MALAYALAM THIRD READER.pdf/132 [ 127 ] താൾ:1926 MALAYALAM THIRD READER.pdf/133 [ 128 ] 128

        മൂന്നാംപാഠപുസ്തകം

അടിയാരേക്കുറിച്ചൊരു കരുണയും കഠിനദുഷ്ടരോടെഴുന്ന കോപവും; കലഹംകൊണ്ടോരത്ഭുത രസങ്ങളും ചപലന്മാരോടു കലർന്ന ഹാസ്യവും; എതിരിടുന്നോർക്കു ഭയങ്കരത്വവും പലതുമിങ്ങനെ നവനവരസ- മിയചിയകൂടിക്കലർന്ന നേത്രവും; മകരകുണ്ഡലം പ്രതിബിംബിക്കുന്ന കവിൾ‍‍‍‍ത്തടങ്ങളും മുഖസരോജവും; വിയർപ്പ്തുള്ളികൾ പോടീഞ്ഞ നാസിക; സു മന്ദഹാസവു മധുരശോഭയും; തുളസിയും നല്ല സരസിജങളും- മിളതായീടിന തളിരുകളുമാ- യിടകലർന്നുടനിളകും മാലകൾ; തടയും മുത്തുമാലകളും കൗസ്തുഭ- മണിയും ചേരുന്ന ഗളവും; ചമ്മട്ടി പിടിച്ചോരു കരതലവും; കുംകുമം മുഴുക്കെപ്പുശിന തിരുമറു മാറും നിറഞ്ഞ മഞ്ഞപ്പുനുകിലും; കാഞ്ചികൾ പദസരോരൂഹായുഗവുമെന്നുടെ ഹ്രിദയം തന്നിലങിരിക്കും പോലെയ- മ്മണിരഥം തന്നിലകം കുളുർക്കവേ മണിവർണ്ണൻ തന്നെത്തെളിഞ്ഞു കണ്ടു ഞാൻ.