പഴയനിയമത്തിൽനിന്നു എടുത്ത സത്യവേദകഥകൾ

പഴയനിയമത്തിൽനിന്നു എടുത്ത സത്യവേദകഥകൾ (1904)

[ 1 ] BIBLE STORIES

IN MALAYALAM

I .PART


OLD TESTAMENT

Ninth Edition


പഴയ നിയമത്തിൽനിന്നു

എടുത്ത

സത്യവേദകഥകൾ


MANGALORE

BASEL MISSION BOOK AND TRACT DEPOSITORY

1904 [ 5 ] BIBLE STORIES
IN MALAYALAM

I. PART

OLD TESTAMENT

Ninth Edition

പഴയ നിയമത്തിൽനിന്നു
എടുത്ത
സത്യവേദകഥകൾ


MANGALORE
BASEL MISSION BOOK & TRACT DEPOSITORY
1904 [ 6 ] PRINTED AT THE BASEL MISSION PRESS, MANGALORE. [ 7 ] സത്യവേദകഥകൾ.

I. പൂൎവ്വചരിത്രം.

൧. സൃഷ്ടി.

(൧. മോശെ ൧; ൨, ൧–൩.)

1. ആദിയിൽ ദൈവം തിരുവചനത്താൽ
പരലോകത്തെയും ഭൂലോകത്തെയും സൃഷ്ടിച്ചു. ഭൂമി
പാഴും ശൂന്യവുമായിരുന്നു. വെള്ളത്തിന്മീതേ അന്ധ
കാരം ഉണ്ടായിരുന്നു. ദൈവാത്മാവു വെള്ളങ്ങളുടെ
മീതേ ആവസിച്ചിരുന്നു."പ്രകാശം ഉണ്ടാകട്ടേ",
എന്നു ദൈവം കല്പിച്ചു പ്രകാശം ഉണ്ടായി. അവൻ
പ്രകാശത്തെയും ഇരുട്ടിനെയും വേർതിരിച്ചതിനാൽ
ഒന്നാം പകലും രാവും ഉണ്ടായി.

2. രണ്ടാം ദിവസത്തിൽ ഭൂമിയെ ചുറ്റിയിരി
ക്കുന്ന ആകാശവിതാനത്തെ ഉണ്ടാക്കി. വിതാന
ത്തിന്റെ കീഴിലുള്ള വെള്ളങ്ങളെയും മേലിലുള്ള
വെള്ളങ്ങളെയും വേർതിരിച്ചു, വിതാനത്തിന്നു ആ
കാശം എന്നു പേർ വിളിച്ചു.

3. മൂന്നാം ദിവസത്തിൽ ആകാശത്തിന്റെ
കീഴിലുള്ള വെള്ളങ്ങൾ ഒരു സ്ഥലത്തു കൂടട്ടേ ഉണ
ങ്ങിയ നിലം കാണായിവരട്ടേ എന്നു ദൈവം കല്പിച്ചു. [ 8 ] അപ്രകാരം ആയി. പിന്നെ ഉണങ്ങിയ നിലത്തിന്നു
ദൈവം ഭൂമി എന്നും വെള്ളങ്ങളുടെ കൂട്ടത്തിന്നു സ
മുദ്രം എന്നും പേർ വിളിച്ചു; ഭൂമിയിൽനിന്നു പുല്ലി
നേയും വിത്തുള്ള സസ്യങ്ങളേയും ഫലവൃക്ഷങ്ങളേ
യും മുളപ്പിച്ചു.

4. നാലാം ദിവസത്തിൽ കാലഭേദങ്ങളെ അ
റിയിപ്പാൻ പകലിന്നു ആദിത്യനെയും രാത്രിക്കു ചന്ദ്ര
നെയും നക്ഷത്രങ്ങളെയും ദൈവം ഉണ്ടാക്കി.

5. അഞ്ചാം ദിവസത്തിൽ ഭൂമിയിൽ ഇഴയുന്ന
ഇഴജാതിയേയും വെള്ളത്തിൽ പാൎക്കുന്ന മത്സ്യങ്ങളേ
യും ആകാശത്തിൽ പറക്കുന്ന പക്ഷികളേയും ദൈ
വം പടെച്ചു. "നിങ്ങൾ പെരുകി സമുദ്രത്തിലും
ഭൂമിയിലും നിറഞ്ഞു കൊൾവിൻ" എന്നു അനുഗ്രഹി
ക്കയും ചെയ്തു.

6. ആറാം ദിവസത്തിൽ ദൈവം പല ജാതി
കാട്ടുമൃഗങ്ങളെയും നാട്ടുമൃഗങ്ങളെയും ഭൂമിയിൽനിന്നു
സൃഷ്ടിച്ച ശേഷം; സമുദ്രത്തിലുള്ള മത്സ്യങ്ങളെ
യും ആകാശത്തിലേ പക്ഷികളെയും മൃഗജാ [ 9 ] തികളെയും നിലത്തിഴയുന്ന സകല ജന്തുക്ക
ളെയും സൎവ്വ ഭൂമിയെയും ഭരിക്കേണ്ടതിന്നു ദൈ
വം തന്റെ സ്വരൂപത്തിൽ മനുഷ്യനെ ഒടുവിൽ
സൃഷ്ടിച്ചു. അതു എങ്ങിനെ എന്നാൽ: - ദൈവം
നിലത്തിലുള്ള പൊടികൊണ്ടു മനുഷ്യനെ നിൎമ്മിച്ചു
അവന്റെ മൂക്കിൽ ജീവന്റെ ശ്വാസം ഊതി മനു
ഷ്യൻ ജീവനുള്ളദേഹിയായ്തീരുകയും ചെയ്തു. പിന്നെ
ദൈവം: മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല
ഞാൻ അവന്നു തക്കതുണയുണ്ടാക്കും എന്നു പറഞ്ഞു,
മനുഷ്യന്നു ഒരു ഗാഢനിദ്ര വരുത്തി അവന്റെ വാരി
എല്ലുകളിൽനിന്നു ഒന്നു എടുത്തു അതിന്നു പകരം
മാംസം പിടിപ്പിച്ചു. ആ വാരിയെല്ലുകൊണ്ടു ഒരു
സ്ത്രീയെ ഉണ്ടാക്കി. അതിന്റെ ശേഷം മനുഷ്യൻ
ഉണൎന്നു അവളെ കണ്ടു; ഇവൾ എന്റെ അസ്ഥി
യിൽനിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു
മാംസവും ആകുന്നു എന്നു പറഞ്ഞു. പിന്നെ ദൈ
വം "നിങ്ങൾ വൎദ്ധിച്ചു ഭൂമിയിൽ നിറഞ്ഞു അതിനെ
അടക്കിക്കൊൾവിൻ" എന്നു പറഞ്ഞു. അവരെ അ [ 10 ] നുഗ്രഹിച്ചു. മനുഷ്യന്റെ പേർ ആദാം എന്നും
സ്ത്രീയുടെ പേർ ഹവ്വ എന്നും ആയിരുന്നു.

ദൈവം താൻ സൃഷ്ടിച്ചതൊക്കയും നോക്കി ഏ
റ്റവും നല്ലതു എന്നു കണ്ടു.

7. ഏഴാം ദിവസത്തിൽ ദൈവം തന്റെ സക
ലപ്രവൃത്തികളിൽനിന്നും സ്വസ്ഥനായിരുന്നു. ആ
ദിവസത്തെ അനുഗ്രഹിക്കയും വിശുദ്ധീകരിക്കയും
ചെയ്തു.

വേദോക്തങ്ങൾ

൧. ഞങ്ങളുടെ ദൈവം സ്വൎഗ്ഗത്തിൽ തന്നേ; പ്രസാദിച്ചതു എ
ല്ലാം താൻ ചെയ്യുന്നു. സങ്കീ. ൧൧൫, ൩ .

൨. യഹോവേ, നിന്റെ ക്രിയകൾ എത്ര പെരുകുന്നു; എല്ലാ
റ്റെയും നീ ജ്ഞാനത്തിൽ തീൎത്തു, ഭൂമി നിന്റെ
സമ്പത്തിനാൽ സ
മ്പൂൎണ്ണം. സങ്കീ. ൧൦൪, ൨൪.


൨. പാപപതനം.

(൧. മോശെ. ൨, ൮ — ൩ .)

1. ദൈവം ഏദൻ എന്നു പേരായ ഒരു നല്ല തോ
ട്ടം ഉണ്ടാക്കി; അതിൽ വേല ചെയ്വാനും അതിനെ
കാപ്പാനും ആയിട്ടു ആദാമിനെയും അവന്റെ ഭാൎയ്യ
യായ ഹവ്വയെയും അതിൽ പാൎപ്പിച്ചു.

ആ തോട്ടത്തിൽ കാഴ്ചെക്കു ഭംഗിയുള്ളതും ഭക്ഷ
ണത്തിനു നല്ലതും ആയ പലവിധവൃക്ഷങ്ങൾ ഉ
ണ്ടായിരുന്നു. നടുവിൽ ജീവവൃക്ഷം എന്നും നന്മ
തിന്മകളെ അറിയിക്കുന്ന വൃക്ഷം എന്നും പേരായ
രണ്ടു വൃക്ഷങ്ങളെ ദൈവം മുളെപ്പിച്ചു. മനുഷ്യനോടു: [ 11 ] "തോട്ടത്തിലേ മറ്റു സകലഫലങ്ങളെയും ഭക്ഷിക്കാം,
നന്മതിന്മകളെ അറിയിക്കുന്ന വൃക്ഷത്തിൻ ഫലം
മാത്രം ഭക്ഷിക്കരുതു; ഭക്ഷിക്കും ദിവസം നീ മരിക്കും
നിശ്ചയം" എന്നു കല്പിച്ചു.

2. പിന്നെ എല്ലാ ജന്തുക്കളെക്കാളും കൌശലം
ഏറിയ പാമ്പു തോട്ടത്തിൽ ചെന്നു സ്ത്രീയോടു: "നി
ങ്ങൾ സകല വൃക്ഷത്തിൽനിന്നും ഭക്ഷിക്കരുതു എന്നു
ദൈവം വാസ്തവത്തിൽ കല്പിച്ചിട്ടുണ്ടോ"? എന്നു
ചോദിച്ചപ്പോൾ സ്ത്രീ പറഞ്ഞു: "തോട്ടത്തിലേ ഫ
ലത്തെ ഒക്കയും ഞങ്ങൾക്കു ഭക്ഷിക്കാം എങ്കിലും നി
ങ്ങൾ മരിക്കാതെ ഇരിക്കേണ്ടതിന്നു നടുവിൽ ഇരിക്കു
ന്ന വൃക്ഷത്തിൻ ഫലത്തെ മാത്രം തൊടുകയും ഭക്ഷി
ക്കയും ചെയ്യരുതു എന്നു ദൈവം കല്പിച്ചിരിക്കുന്നു".
എന്നതു കേട്ടു പാമ്പു: "നിങ്ങൾ മരിക്കയില്ല; നിങ്ങൾ
ഭക്ഷിക്കുമ്പോഴെക്കു നിങ്ങളുടെ കണ്ണുകൾ തുറന്നുവരും,
നന്മതിന്മകളെ അറിഞ്ഞു ദൈവത്തെ പോലെ ആ
കും എന്നു ദൈവം അറിയുന്നു" എന്നു പറഞ്ഞു.
അപ്പോൾ സ്ത്രീ ആ വൃക്ഷത്തിൻ ഫലം നോക്കി കാ
ഴ്ചെക്കു ഭംഗിയുള്ളതും ഭക്ഷണത്തിന്നു നല്ലതും ബു
ദ്ധി വൎദ്ധിപ്പിക്കുന്നതും ആകുന്നു എന്നു കണ്ടു ഫല
ത്തെ പറിച്ചു ഭക്ഷിച്ചു ഭൎത്താവിന്നും കൊടുത്തു. അ
വനും ഭക്ഷിച്ചു.

അപ്പോൾ അവരിരുവരുടെയും കണ്ണകൾ തുറന്നു,
തങ്ങൾ നഗ്നന്മാർ എന്നറിഞ്ഞു, അത്തിയിലകളെ
കൂട്ടിത്തുന്നി, അരമറകളെ ഉണ്ടാക്കി.

3. പിന്നേ വൈകുന്നേരത്തു കുളിരുള്ളപ്പോൾ
ദൈവമായ യഹോവ തോട്ടത്തിൽ നടന്നുകൊണ്ടി [ 12 ] രുന്നു. ആദാമും ഭാൎയ്യയും അവന്റെ ശബ്ദം കേട്ടിട്ടു
ഓടി തോട്ടത്തിലേ വൃക്ഷങ്ങളുടെ ഇടയിൽ ഒളിച്ചു.

അപ്പോൾ യഹോവ: "ആദാമേ, നീ എവിടേ"?
എന്നു വിളിച്ചു ചോദിച്ചു; അതിന്നു അവൻ:"തിരു
ശബ്ദത്തെ കേട്ടു നഗ്നനാകകൊണ്ടു ഞാൻ ഭയപ്പെട്ടു
ഒളിച്ചു" എന്നു പറഞ്ഞു. ദൈവം: "നീ നഗ്നനെ
ന്നു നിന്നോടു പറഞ്ഞതാർ? ഭക്ഷിക്കരുതെന്നു ഞാൻ
കല്പിച്ച വൃക്ഷത്തിന്റെ ഫലം നീ ഭക്ഷിച്ചുവോ"?
എന്നു ചോദിച്ചതിന്നു ആദാം പറഞ്ഞു: "എന്നോടു
കൂടേ ഇരിപ്പാൻ നീ തന്നിട്ടുള്ള സ്ത്രീ തന്നേ ആ
ഫലം എനിക്കു തന്നു, ഞാൻ ഭക്ഷിക്കയും ചെയ്തു".
അപ്പോൾ ദൈവം സ്ത്രീയോടു: "നീ ചെയ്തതു എന്തു"
എന്നു ചോദിച്ചു. അതിനു സ്ത്രീ: സൎപ്പം എന്നെ
ചതിച്ചു ഞാൻ ഭക്ഷിച്ചു പോയി" എന്നു ഉത്തരം പറഞ്ഞു.

4. അതിന്റെ ശേഷം ദൈവം പാമ്പിനോടു
പറഞ്ഞു: "നീ ഇതു ചെയ്തതുകൊണ്ടു എല്ലാ ജന്തു
ക്കളിലും വെച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു. നീ ഉരസ്സു
കൊണ്ടു ഗമിച്ചു ജീവിക്കുന്ന നാൾ ഒക്കയും പൊടി
തിന്നും; നിണക്കും സ്ത്രിക്കും നിന്റെ സന്തതിക്കും
അവളുടെ സന്തതിക്കും തമ്മിൽ ഞാൻ ശത്രു
ത്വം ഉണ്ടാക്കും. അതു നിന്റെ തലയെ ചതെ
ക്കും, നീ അതിന്റെ കുതികാൽ ചതെക്കും".

പിന്നെ ദൈവം സ്ത്രീയോടു: "ഞാൻ നിന്റെ പ്ര
യാസത്തെ ഏറ്റവും വൎദ്ധിപ്പിക്കും; നീ വേദനയോ
ടെ മക്കളെ പ്രസവിക്കും; നിന്റെ ആഗ്രഹം നിന്റെ [ 13 ] ഭൎത്താവിനോടാകും. അവൻ നിന്നെ ഭരിക്കയും
ചെയ്യും" എന്നു കല്പിച്ചു.

പിന്നെ ദൈവം ആദാമിനോടു പറഞ്ഞു: "നീ
ഭാൎയ്യയുടെ വാക്കു അനുസരിച്ചു എന്റെ വാക്കു തള്ളി
ആ ഫലം ഭക്ഷിച്ചതുകൊണ്ടു നിന്റെ നിമിത്തം
ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു. നിന്റെ ആയുസ്സുള്ള
നാൾ ഒക്കയും നീ പ്രയാസത്തോടെ അതിൽനിന്നു
അഹോവൃത്തി കഴിക്കും. അതു നിണക്കു മുള്ളുകളെ
യും പറക്കാരകളെയും മുളപ്പിക്കും; നീ നിലത്തുനി
ന്നു എടുക്കപ്പെട്ടു, അതിൽ തിരികെ ചേരുവോളം നി
ന്റെ മുഖത്തെ വിയൎപ്പോടുകൂടി നീ അപ്പം ഭ
ക്ഷിക്കും. കാരണം നീ പൊടിയാകുന്നു. പൊടി
യിൽ തിരികെ ചേരുകയും ചെയ്യും".

5. പിന്നേ ദൈവം അവരെ ഏദൻ തോട്ടത്തിൽ
നിന്നു പുറത്താക്കി ജീവവൃക്ഷത്തിലേക്കുള്ള വഴിയെ
കാക്കേണ്ടതിന്നു അവൻ ഖറുബിമാരെയും ചുറ്റി
തിരിയുന്ന വാളിന്റെ ജ്വാലയേയും നിറുത്തി.

വേദോക്തങ്ങൾ.

൧. പിശാചിനോടു മറുത്തുനില്പിൻ, എന്നാൽ അവൻ നിങ്ങളെ
വിട്ടു ഓടിപ്പോകും. ദൈവത്തോടണഞ്ഞു കൊൾവിൻ, എന്നാൽ
അവൻ നിങ്ങളോടണയും. യാക്കോബ് ൪, ൭, ൮.

൨. ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോക
ത്തിൽ പ്രവേശിച്ചു; ഇങ്ങനേ എല്ലാവരും പാപം ചെയ്കയാൽ മരണം
സകലമനുഷ്യരോളവും പരന്നിരിക്കുന്നു. റോമ. ൫, ൧൨. [ 14 ] ൩. സഹോദരവധം.
(൧. മോശെ ൪.)

l. ആദാമിന്നു കായിൻ, ഹാബെൽ എന്ന രണ്ടു
പുത്രന്മാരുണ്ടായിരുന്നു. ജ്യേഷ്ഠനായ കായിൻ കൃ
ഷിക്കാരനും അനുജനായ ഹാബെൽ ഇടയനുമാ
യിരുന്നു.

ഒരു ദിവസം ഇരുവരും ബലി കഴിപ്പാൻ പുറ
പ്പെട്ടു. കായിൻ കൃഷിഫലങ്ങളെയും ഹാബെൽ ആ
ട്ടിൻകൂട്ടത്തിലുള്ള കടിഞ്ഞൂൽകുട്ടികളെയും കൊണ്ടു
വന്നു അൎപ്പിച്ചു. യഹോവ വിശ്വാസമുള്ള ഹാബെ
ലിന്റെ ബലിയെ അംഗീകരിച്ചു കായിന്റെ കാഴ്ച
യെ നിരസിച്ചു. കഠിനനും അസൂയക്കാരനുമായ
കായിൻ അതു കണ്ടപ്പോൾ വളരെ കോപവും മുഖ
വാട്ടവും ഉണ്ടായി. അപ്പോൾ ദൈവം അവനോടു
പറഞ്ഞു: "നീ കോപിക്കുന്നതും നിന്റെ മുഖംവാടു
ന്നതും എന്തിന്നു? നീ നന്മ ചെയ്യുന്നു എങ്കിൽ
പ്രസാദം ഉണ്ടാകയില്ലയോ? നന്മ ചെയ്യാ
ഞ്ഞാലോ പാപം വാതില്ക്കൽ പതുങ്ങി കിട
ക്കുന്നു. അതു നിന്മേൽ ആഗ്രഹം വെച്ചിരിക്കു
ന്നു, നീയോ അതിനെ കീഴടക്കേണം?" പിന്നേ
കായിൻ അനുജനോടു സ്നേഹത്തോടെ സംസാരിച്ചു
അവനെ പറമ്പിൽ കൂട്ടിക്കൊണ്ടു പോയി. അവിടെ
വെച്ചു കായിൻ ഹാബെലിനെ കൊന്നുകളഞ്ഞു.

2. അതിന്റെ ശേഷം ദൈവം: "നിന്റെ അനു
ജനായ ഹാബെൽ എവിടേ" എന്നു ചോദിച്ചതിന്നു:
"ഞാൻ അറിയുന്നില്ല; ഞാൻ എന്റെ അനുജന്റെ [ 15 ] കാവല്ക്കാരനോ"? എന്നു കായിൻ ഉത്തരം പറഞ്ഞു.
യഹോവ:"നീ എന്തു ചെയ്തു? നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദം ഭൂമിയിൽനിന്നു എന്നോടു നി
ലവിളിക്കുന്നു; നിന്റെ സഹോദരന്റെ രക്തം കുടി
ച്ചിട്ടുള്ള ഭൂമിയിൽനിന്നു നീ ശപിക്കപ്പെട്ടിരിക്കുന്നു.
കൃഷി ചെയ്യുമ്പോൾ ഭൂമി തന്റെ സാരം നിണക്കു
തരികയില്ല; ഭൂമിയിൽ നീ ഉഴലുന്നവനും അലയുന്ന
വനും ആകും" എന്നു കല്പിച്ചു. അപ്പോൾ കായിൻ
ദൈവത്തോടു പറഞ്ഞു: "എന്റെ പാപം ക്ഷമിപ്പാൻ
കഴിയാത്തവണ്ണം വലിയതാകുന്നു; ഇപ്പോൾ കാണു
ന്നവൻ എല്ലാം എന്നെ കൊല്ലും" എന്നതിന്നു ദൈ
വം: "അതരുതു" എന്നു ചൊല്ലി ഒരുത്തനും അവനെ
കൊല്ലാതെ ഇരിപ്പാൻ അവനിൽ ഒരടയാളംവെക്ക
യും ചെയ്തു.

3. അതിന്റെ ശേഷം കായിൻ ഭാൎയ്യാപുത്രന്മാ
രോടു കൂട ദൈവത്തിന്റെ സന്നിധിയിൽനിന്നു പുറ
പ്പെട്ടുപോയി നോത്ത് എന്ന നാട്ടിൽ എത്തി, ഒരു
പട്ടണം എടുപ്പിച്ചു, അതിന്നു തന്റെ ആദ്യജാത [ 16 ] നായ ഹനോക്കിന്റെ ചേർ വിളിച്ചു. എന്നാൽ
കായിന്റെ സന്തതികൾ ദൈവത്തെ അച്ഛൻ എ
ന്ന പോലെ ഭയപ്പെടാതെ ഗൎവ്വിഷ്ഠരും അഹങ്കാരി
കളുമായി നടന്നു പോന്നു. ഒന്നാമതു കൂടാരം കെട്ടി
പലദേശങ്ങളിൽ കുടിയേറി പാൎത്തവന്റെ പേർ
യാബൽ എന്നും, ഒന്നാം പ്രാവശ്യം വീണവേണു
മുതലായ വാദ്യങ്ങളെ സങ്കല്പിച്ചവന്റെ പേർ യൂ
ബൽ എന്നും, ഒന്നാമതു ചെമ്പും ഇരിമ്പും കൊണ്ടു
ആയുധങ്ങളെ ഉണ്ടാക്കിയവന്റെ പേർ തുബല്കാ
യിൻ എന്നും ആയിരുന്നു.

4. ആദാമിന്നു ൧൩൦ വയസ്സായപ്പോൾ ഹവ്വ
വീണ്ടും ഒരു പുത്രനെ പ്രസവിച്ചു; "ഹാബെലിന്നു
പകരം മറെറാരുസന്തതിയെ ദൈവം എനിക്കുതന്നു"
എന്നുരെച്ചു സന്തോഷിച്ചു, ശേഥ് എന്നു പേർ വി
ളിക്കയും ചെയ്തു. ആദാമിന്റെ സന്തതികളിൽ ഒരു
ത്തനായ ഹനോൿ ദുഷ്ടരായിരിക്കുന്ന മനുഷ്യരോടു:
"ഇതാ, കൎത്താവു സകലൎക്കും ന്യായം വിധിപ്പാനും
ഭക്തിഹീനരെ ശിക്ഷിപ്പാനും വളരേ സൈന്യങ്ങളായ
തന്റെ വിശുദ്ധന്മാരോടും കൂടെ വരുന്നുണ്ടു" എന്നു
പ്രസംഗിപ്പാൻ തുടങ്ങി. അവൻ എത്രയോ വിശു
ദ്ധമായ തന്റെ നടപ്പിനാൽ ദൈവത്തെ പ്രസാദി
പ്പിച്ചതുകൊണ്ടു ദൈവം അവനെ എടുത്തു. അ
വന്റെ പുത്രനായ മത്തൂശലാ ൯൬൯ വൎഷം ജീവി
ച്ചിരുന്നു. അവൻ എല്ലാ മനുഷ്യരെക്കാളും ദീൎഘാ
യുസ്സുള്ളവനായിരുന്നു. [ 17 ] വേദോക്തങ്ങൾ.

൧. വിശ്വാസത്താൽ ഹാബെൽ ദൈവത്തിന്നു കായിനെക്കാളും
ഉത്തമബലിയെ കഴിച്ചു. എബ്രാ. ൧൧, ൪.

൨. പുരുഷന്റെ കോപം ദൈവനീതിയെ നടത്തുന്നില്ലല്ലോ.
യാക്കോ. ൧, ൨൦.

൪. ജലപ്രളയം.

(൧. മോശെ ൬ - ൯.)

1. ആദ്യമനുഷ്യൎക്കു ആരോഗ്യവും ദീൎഘായുസ്സും
വളരെ ഉണ്ടായിരുന്നു. ദീൎഘായുസ്സും നിമിത്തം മനു
ഷ്യവൎഗ്ഗം ഭൂമിയിൽ പെരുകിയ പ്രകാരം തന്നെ അ
ഹംഭാവം ശാഠ്യം കാമവികാരം മുതലായ ദുൎഗ്ഗുണങ്ങ
ളും അതിക്രമിച്ചു വന്നു. അതുകൊണ്ടു യഹോവ:
"മനുഷ്യനിൽ എന്റെ ആത്മാവു എപ്പോഴും വാഴക
യില്ല, കാരണം അവൻ ജഡമാകുന്നു. എങ്കിലും
കാലം നൂറ്റിരുപതു സംവത്സരമാകും" എന്നു കല്പിച്ചു.


2. മനുഷ്യർ മാനസാന്തരം ചെയ്യാതെ അധികം
വഷളായി തീരുന്നു എന്നു യഹോവ കണ്ടപ്പോൾ:
"ഞാൻ സൃഷ്ടിച്ച മനുഷ്യരെ ഭൂമിയിൽനിന്നു നശി
പ്പിക്കും എന്നരുളിച്ചെയ്തു.

3. അക്കാലത്തു നോഹ എന്നു പേരായി നീതി
മാനും ഉത്തമനുമായ ഒരു മനുഷ്യനുണ്ടായിരുന്നു. അ
വൻ ദൈവത്തോടുകൂടെ നടന്നതുകൊണ്ടു അവന്നു
ദൈവകൃപ ലഭിച്ചു. ദൈവം അവനോടു കല്പിച്ചു:
"ഞാൻ ഭൂമിയിൽ വെള്ളപ്പെരുക്കം വരുത്തുവാൻ ഭാ
വിക്കുന്നതുകൊണ്ടു നീ ൩൦൦ മുഴം നീളവും ൫൦ മുഴം
വീതിയും ൩൦ മുഴം ഉയരവുമുള്ള ഒരു പെട്ടകം പല [ 18 ] മുറികളോടുകൂടെ ഉണ്ടാക്ക, അതിൽ നീയും ഭാൎയ്യാപു
ത്രന്മാരും പ്രവേശിക്കയും ജീവരക്ഷക്കായിട്ടു നിന്നോടു
കൂടെ സകല ജന്തുക്കളിൽനിന്നും ആണും പെണ്ണുമാ
യി ഈരണ്ടീരണ്ടു അതിൽ കയറ്റുകയും നിങ്ങൾക്കും
അവക്കും ഭക്ഷിപ്പാൻ വേണ്ടുന്നതെല്ലാം ശേഖരിക്ക
യും ചെയ്ക". അതു നോഹ അനുസരിച്ചു സകല
വും ചെയ്തു തീൎത്തു.

4. നോഹ തന്റെ ൬൦൦-ാം വയസ്സിൽ കുഡും
ബത്തോടു കൂടെ പെട്ടകത്തിൽ പ്രവേശിച്ചു. ദൈ
വം അതിനെ അടെച്ച ശേഷം മഹാ ആഴത്തിലേ
ഉറവുകൾ എല്ലാം പിളൎന്നു, ആകാശത്തിലുള്ള ജല
ദ്വാരങ്ങളും തുറന്നു. പിന്നേ ൪൦ രാവും പകലും
ഭൂമിയിൽ ഇടവിടാതെ മഴ പെയ്തപ്പോൾ വെള്ളങ്ങൾ
വൎദ്ധിച്ചു പെട്ടകം മേല്പോട്ടു പൊങ്ങി. അങ്ങോട്ടും ഇ
ങ്ങോട്ടും, ഒഴുകി. പിന്നേയും വെള്ളം വൎദ്ധിച്ചു പൎവ്വ
തശിഖരങ്ങളിൽനിന്നു ൧൫ മുഴം മേല്പെട്ടു പൊങ്ങി.
അപ്പോൾ സൎവ്വ ജീവജാലങ്ങളും മനുഷ്യരും നശിച്ചു
പോയി; നോഹയും അവനോടു കൂടെ പെട്ടകത്തിൽ [ 19 ] ഉണ്ടായവരും മാത്രം ശേഷിച്ചു. അങ്ങനേ വെള്ളം
ഭൂമിയുടെ മേൽ ൧൫൦ ദിവസത്തോളം നിന്നു. പി
ന്നേ ദൈവം നോഹയെ ഓൎത്തു ഒരു കാറ്റു വരുത്തി;
അപ്പോൾ വെള്ളം കുറഞ്ഞു പെട്ടകം അറാറാത്ത്
എന്ന മലയിൽ ഉറച്ചു. രണ്ടരമാസം ചെന്ന ശേ
ഷം വെള്ളങ്ങൾ അധികം കുറഞ്ഞു പോയി, മലശി
ഖരങ്ങൾ കണ്ടു തുടങ്ങി. പിന്നേയും ൪൦ ദിവസം
കഴിഞ്ഞാറെ നോഹ പെട്ടകത്തിന്റെ കിളിവാതിൽ
തുറന്നു ഒരു മലങ്കാക്കയെ പുറത്തു വിട്ടു. അതു മട
ങ്ങിവരാതെ വെള്ളം വറ്റിപ്പോകുന്നതു വരേ വന്നും
പോയും കൊണ്ടിരുന്നു. പിന്നെ ഒരു പ്രാവിനെ വിട്ടു;
അതു തന്റെ ഉള്ളങ്കാല്ക്കു, ആശ്വാസസ്ഥലം കാണാ
തെ തിരിച്ചു വന്നു. ഏഴു ദിവസത്തിന്റെ ശേഷം
ആ പ്രാവിനെ പിന്നേയും വിട്ടപ്പോൾ അതു ഒരു
ഒലിവവൃക്ഷത്തിന്റെ ഇല കൊത്തി കൊണ്ടു വന്നു.
അവൻ ഏഴു ദിവസം കഴിഞ്ഞിട്ടു പിന്നെയും ആ [ 20 ] പ്രാവിനെ പുറത്തു വിട്ടു; അതു മടങ്ങി വരായ്കകൊ
ണ്ടു വെള്ളം എല്ലാം വറ്റിപ്പോയി എന്നു നോഹ
നിശ്ചയിച്ചു, മേൽത്തട്ടിനെ നീക്കി ഉണങ്ങിയ സ്ഥ
ലം കണ്ടു. പിന്നേയും ഏകദേശം രണ്ടു മാസം കഴി
|ഞ്ഞശേഷം താനും കുഡുംബക്കാരും ജന്തുക്കളോടു കൂട
പെട്ടകത്തിൽനിന്നു പുറത്തുവന്നു.

5. അപ്പോൾ നോഹ ഒരു ബലിപീഠം പണിതു, യ
ഹോവെക്കു ഹോമബലികളെ കഴിച്ചപ്പോൾ യഹോ
വ അരുളിച്ചെയ്തു: "മനുഷ്യഹൃദയനിരൂപണങ്ങൾ
ബാല്യം മുതൽ ദോഷമുള്ളവയാകകൊണ്ടു അവർ
നിമിത്തമായി ഞാൻ ഇനി ഭൂമിയെ ശപിക്കയില്ല.
ഭൂമിയുള്ള നാൾ ഒക്കയും വിതയും കൊയ്ത്തും
ശീതവും ഉഷ്ണവും വേനല്ക്കാലവും വൎഷകാ [ 21 ] ലവും പകലും രാവും എന്നിവറ്റിന്നു നീക്കം
വരികയില്ല".

പിന്നേ ദൈവം നോഹയെ അനുഗ്രഹിച്ചു അവ
നുമായി ഒരു നിയമം ഉണ്ടാക്കി; അതിന്റെ അടയാ
ളമായിട്ടു ശോഭയുള്ള മഴവില്ലിനെ മേഘത്തിൽ സ്ഥാ
പിച്ചു; "ഇതു എനിക്കും ഭൂമിയിലെ സകല ജഡത്തി
ന്നും തമ്മിലുള്ള നിയമത്തിന്നു അടയാളമാകുന്നു"
എന്നു കല്പിച്ചു.

നോഹയോടു കൂടെ പെട്ടകത്തിൽനിന്നു പുറപ്പെട്ട
പുത്രന്മാർ ശേം ഹാം യാഫെത്ത് എന്നിവരത്രേ.
ഇവരിൽനിന്നു ഇപ്പോൾ ഭൂമിയിൽ പാൎക്കുന്ന ജാതി
കൾ ഒക്കയും ഉത്ഭവിച്ചുവന്നു.

വേദോക്തങ്ങൾ.

൧. എങ്ങനേ എന്നാൽ ജലപ്രളയത്തിൻ മുമ്പെ ഉള്ള നാളുകളിൽ
നോഹ പെട്ടകത്തിൽ കടന്ന നാൾ വരേ അവർ തിന്നും കുടിച്ചും
കെട്ടിയും കെട്ടിച്ചും കൊണ്ടിരുന്നു. ജലപ്രളയം വന്നു എല്ലാവരെ
യും നീക്കുവോളത്തേക്കു ബോധിക്കാതെ ഇരുന്ന പ്രകാരം തന്നേ
മനുഷ്യപുത്രന്റെ വരവും ആകും. മത്താ. ൨൪, ൩൮. ൩൯.

൨. പാപത്തിന്റെ ശമ്പളം മരണം തന്നേ. റോമ. ൬, ൨൩.

൫. ബാബെൽ ഗോപുരം.

(൧. മോശെ ൯, ൨൮; ൧൧.)

1. ജലപ്രളയത്തിന്റെ ശേഷം നോഹ ൩൫൦
സംവത്സരം ജീവിച്ചു. ഇഷ്ടപുത്രനായ
ശേമും ൫൦൦ വൎഷത്തോളം ജീവിച്ചു, തന്റെ സന്ത
തിയെ ൧൦ തലമുറയോളം കണ്ടു. [ 22 ] ആ കാലത്തു ചില ശ്രേഷ്ഠന്മാർ മനുഷ്യരെ കീഴ
ടക്കി ബലാല്ക്കാരേണ ഭരിപ്പാൻ തുടങ്ങി. ഹാമിന്റെ
പൌത്രനായ നിമ്രോദ് നായാട്ടിൽ സമൎത്ഥനായി
തീൎന്നു. ഫ്രാത്ത് തീഗ്രിസ് എന്ന നദികൾ്ക്കു മദ്ധ്യെ
യുള്ള പ്രദേശത്തിൽ പ്രഭുവായി കൃഷിക്കാരെ ഭരിച്ചു,
ബാബെൽ എന്ന പട്ടണത്തെ സ്ഥാപിക്കയും
ചെയ്തു.

2, ആ കാലത്തോളം ലോകത്തിൽ എങ്ങും ഒരു
ഭാഷ തന്നേ നടപ്പായിരുന്നു. പിന്നെ ഫ്രാത്ത് നദീ
തീരത്തിലെ താണ പ്രദേശത്തുള്ള മനുഷ്യർ: "നാം
ഇനി ഭൂമിമേൽ ചിതറാതെ ഇരിപ്പാനും സകലജാതി
കളും നമ്മെ ഓൎത്തു പ്രശംസിപ്പാനും തക്കവണ്ണം ഒരു [ 23 ] പട്ടണത്തെയും അതിൽ ആകാശത്തോളം ഉയൎന്ന
ഒരു ഗോപുരത്തെയും തീൎക്കേണം" എന്നു പറഞ്ഞു
പണി തുടങ്ങി. അതു യഹോവെക്കു അനിഷ്ടമായി
രുന്നു."വരിക, നാം ഇറങ്ങിച്ചെന്നു അവർ തമ്മിൽ
തമ്മിൽ ഭാഷ തിരിച്ചറിയാതെ ഇരിപ്പാനായി അവ
രുടെ ഭാഷയെ നാനാവിധമാക്കുക" എന്നു യഹോവ
അരുളിച്ചെയ്തു. ഇങ്ങനേ ദൈവം അവരുടെ ഭാഷ
യെ നാനാവിധമാക്കി അവരെ അവിടെനിന്നു ഭൂത
ലത്തിലൊക്കയും ചിതറിച്ചു. അതുകൊണ്ടു ആ പ
ട്ടണത്തേയും ഗോപുരത്തേയും തീൎപ്പാൻ അവൎക്കു സാ
ധിച്ചില്ല. ദൈവം ആ സ്ഥലത്തു വെച്ചു മനുഷ്യ
രുടെ ഭാഷയെ കലക്കിക്കളഞ്ഞതുകൊണ്ടു ആ സ്ഥ
ലത്തിനു കലക്കം എന്ന അൎത്ഥമുള്ള ബാബെൽ
എന്നു പേർ വന്നു.

വേദോക്തം.

മനത്താഴ്മയെ ഉടുത്തുകൊൾവിൻ; എന്തെന്നാൽ ദൈവം അഹ
ങ്കാരികളോടു എതിൎത്തു നില്ക്കുന്നു, താഴ്മയുള്ളവൎക്കോ കൃപ നല്കുന്നു.
൧. പത്രൊ. ൫, ൫. [ 24 ] II. ഇസ്രയേൽ ഗോത്രപിതാക്കന്മാ
രുടെ ചരിത്രം.

൬. ദൈവം അബ്രാമിനെ വിളിച്ചതു.

(൧. മോശെ ൧൧, ൨൬ - ൧൪.)

1. കല്ദയദേശത്തിലെ ഊർ എന്ന പട്ടണത്തിൽ
ശേമിന്റെ വംശക്കാരനായ തെറഹ എന്ന ഒരാൾ
പാൎത്തിരുന്നു. അവന്നു അബ്രാം നാഹോർ ഹാ
റാൻ എന്നീ മൂന്നു പുത്രന്മാരുണ്ടായിരുന്നു. ഹാ
റാൻ മരിച്ച ശേഷം തെറഹ രണ്ടു മക്കളുമായി മെ
സൊപൊതാമ്യ എന്ന ദേശത്തിലേക്കു യാത്രയായി
ഹാറാൻ എന്ന സ്ഥലത്തു കുടിയേറി പാൎത്തു.

ആ കാലത്തു മനുഷ്യർ പല ജാതികളായി വിഭാ
ഗിച്ചുപോയിരുന്നു; അവർ പലവക ബിംബങ്ങളെ
യും സ്ഥാപിച്ചു പൂജിച്ചു വന്നതുകൊണ്ടു ദൈവം
അബ്രാമിനോടു അരുളിച്ചെയ്തതു: "അച്ഛന്റെ ഭ
വനത്തെയും ജന്മദേശത്തെയും ബന്ധുജന
ങ്ങളെയും വിട്ടു പുറപ്പെട്ടു, ഞാൻ കാണിപ്പാനി
രിക്കുന്ന ദേശത്തേക്കു പോക; അവിടേ ഞാൻ
നിന്നെ അനുഗ്രഹിച്ചു വലിയ ജാതിയാക്കി,
നിന്റെ നാമത്തിന്നു നിത്യകീൎത്തിയും സൎവ്വ വം
ശങ്ങൾക്കും നിന്നാൽ അനുഗ്രഹവും വരുത്തും.
നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്ര
ഹിക്കും ശപിക്കുന്നവരെ ഞാൻ ശപിക്കും.

അതു കേട്ടു അബ്രാം ൭൫-ാം വയസ്സിൽ തന്റെ
ഭാൎയ്യയായ സാറായിയെയും അനുജനായ ഹാറാ [ 25 ] ന്റെ പുത്രനായ ലോത്തിനെയും കൂട്ടിക്കൊണ്ടു
കനാൻ ദേശത്തേക്കു യാത്രയായി. അവിടെ എ
ത്തിയപ്പോൾ യഹോവ അവന്നു പ്രതൃക്ഷനായി;
"നിന്റെ സന്തതിക്കു ഞാൻ ഈ ദേശം കൊടുക്കും"
എന്നു പറഞ്ഞു. ആ സ്ഥലത്തു തന്നേ അബ്രാം
ഒരു ബലിപീഠം പണിതു യഹോവനാമത്തിൽ ആരാ
ധിക്കയും ചെയ്തു.

2. അവിടേ പാൎക്കുന്ന സമയത്തു തനിക്കും ലോ
ത്തിനും കന്നുകാലികൾ മുതലായ സമ്പത്തുകൾ വ
ളരേ വൎദ്ധിച്ചതുകൊണ്ടു ഒന്നിച്ച് പാൎപ്പാനായി ദേശം
പോരാതെ വന്നു. അവരുടെ മൃഗക്കൂട്ടങ്ങളെ മേയ്ക്കു
ന്ന ഇടയന്മാൎക്കു തമ്മിൽ കലശൽ ഉണ്ടായി. അതു
അബ്രാം അറിഞ്ഞു ലോത്തിനോടു: എനിക്കും നി
ണക്കും എന്റെ ഇടയന്മാൎക്കും നിന്റെ ഇടയന്മാ
ൎക്കും ശണ്ഠ ഉണ്ടാകരുതു; നാം സഹോദരന്മാരാകു
ന്നുവല്ലോ. ദേശം ഒക്കയും നിന്റെ മുമ്പാകെ കിട
ക്കുന്നില്ലയോ? നീ എന്നെ വിട്ടു ഇടത്തോട്ടു മാറുന്നു
എങ്കിൽ ഞാൻ വലത്തോട്ടു പോകാം, നീ വലത്തോട്ടു
പോകുന്നെങ്കിൽ ഞാൻ ഇടത്തോട്ടു പോയിക്കൊ
ള്ളാം" എന്നു പറഞ്ഞപ്പോൾ ലോത്ത് കിഴക്കേ
ദേശം ഏദൻ തോട്ടത്തിന്നു സമം എന്നു കണ്ടു യോ
ൎദ്ദൻനദി ഒഴുകുന്ന സമഭൂമിയിൽ ഇറങ്ങി സോദോം
പട്ടണത്തിൽ ചെന്നു വസിച്ചു; അബ്രാമോ കനാൻ
ദേശത്തിൽ തന്നേ പാൎത്തു.

3. അല്പകാലം കഴിഞ്ഞിട്ടു ഏലാം രാജാവായ
ഖെദൊർലായോർ സോദോമിലെ രാജാവിനോട് യു
ദ്ധം ചെയ്തു ജയിച്ചു, പട്ടണത്തിലെ സമ്പത്തുകളെ [ 26 ] കവൎച്ചചെയ്തു പട്ടണക്കാരേയും ലോത്തിനേയും കു
ഡുംബത്തോടു കൂടെ പിടിച്ചു കൊണ്ടു പോയി. മണ്ടി
പ്പോയ ഒരുത്തൻ വന്നു അതു അബ്രാമിനോടു അറി
യിച്ചപ്പോൾ അവൻ തന്റെ ബാല്യക്കാരിൽ ൩൧൮
പേരെ കൂട്ടിക്കൊണ്ടു ഏലാം രാജാവിനെ പിന്തുടൎന്നു,
രാത്രിയിൽ അവരോടു യുദ്ധംചെയ്തു ജയിച്ചു സമ്പത്തു
ഒക്കയും ലോത്തിനേയും കുഡുംബത്തേയും ഉദ്ധരിച്ചു
തിരികെ കൊണ്ടു വന്നു.

തിരിച്ചുവരുമ്പോൾ ശാലേമിലെ രാജാവും ആ
ചാൎയ്യനുമായ മെല്ക്കിസെദെൿ അപ്പവും വീഞ്ഞും
കൊണ്ടു വന്നു സല്ക്കരിച്ചു, "സ്വൎഗ്ഗത്തിന്നും ഭൂമിക്കും
നാഥനായി അത്യുന്നതനായ ദൈവത്താൽ അബ്രാം
അനുഗ്രഹിക്കപ്പെട്ടവൻ, നിന്റെ ശത്രുക്കളെ നിന്റെ
കയ്യിൽ ഏല്പിച്ചിട്ടുള്ള അത്യുന്നത ദൈവം സ്തുതിക്ക
പ്പെട്ടവൻ എന്നു അബ്രാമിനെ ആശിൎവ്വദിച്ചു; ആ
യവന്നു അബ്രാം സകലത്തിൽനിന്നും പത്തിലൊന്നു
കൊടുക്കയും ചെയ്തു.

പിന്നേ സോദോമിലേ രാജാവു അബ്രാമിനോടു:
"എനിക്കു ആളുകളെ കിട്ടിയാൽ മതി, സാമാനങ്ങൾ
നിന്റെ കയ്യിൽ ഇരിക്കട്ടെ" എന്നു പറഞ്ഞതിന്നു
അബ്രാം"ഞാൻ അബ്രാമിനെ സമ്പന്നനാക്കി എ
ന്നു നീ പറയാതെ ഇരിപ്പാനായിട്ടു ഞാൻ നിണക്കു
ള്ളതിൽനിന്നു ഒരു ചരടാകട്ടേ ചെരിപ്പൂവാറാകട്ടേ എ
ടുക്കയില്ല എന്നു സ്വൎഗ്ഗത്തിന്നും ഭൂമിക്കും നാഥനായി
അത്യുന്നതദൈവമായ യഹോവയിലേക്കു ഞാൻ എ
ന്റെ കൈ ഉയൎത്തി ആണയിടുന്നു" എന്നു പറഞ്ഞു
പിരിഞ്ഞു പോകയും ചെയ്തു. [ 27 ] വേദോക്തം.

ഓരോരുത്തൻ താന്താന്റേ അല്ല, അവനവൻ മറ്റുള്ളവരു
ടേതിനെ കൂടെ നോക്കേണം. ഫിലി. ൨ , ൪.

൭. അബ്രഹാമിന്റെ വിശ്വാസം.
(൧. മോശെ ൧൫- ൧൭. ൧൮.)

1. അബ്രാം ഇപ്രകാരം ചെയ്തതുകൊണ്ടു യഹോ
വ അവനെ അനുഗ്രഹിച്ചു. അവനോടു; "ഭയപ്പെട
രുതു, ഞാൻ നിന്റെ പലിശയും പ്രതിഫലവും ആകു
ന്നു" എന്നു പറഞ്ഞു. തനിക്കു സന്തതി ഇല്ലായ്കകൊ
ണ്ടു അവൻ ദുഃഖിച്ചിരുന്നപ്പോൾ: "ആകാശത്തി
ലേക്കു നോക്കുക, നക്ഷത്രങ്ങളെ എണ്ണുവാൻ കഴിയു
മോ? അപ്രകാരം ഞാൻ നിണക്കു സന്തതിയെ വൎദ്ധി
പ്പിക്കും" എന്നു യഹോവ അരുളി. അബ്രാം യഹോ
വയിൽ വിശ്വസിച്ചു; യഹോവ അതു അവന്നു
നീതിയായി കണക്കിടുകയും ചെയ്തു.

2. അവന്നു ൯൯ വയസ്സായപ്പോൾ യഹോവ
പ്രത്യക്ഷനായി കല്പിച്ചതു: ഞാൻ സൎവ്വശക്ത
നായ ദൈവം അകുന്നു. നീ എന്റെ മുമ്പാകെ
നടന്നു തികഞ്ഞവനായിരിക്ക! ഞാൻ നിന്നോടു
എന്റെ നിയമം സ്ഥാപിക്കും, വളരെ ജാതികൾക്കു
നീ പിതാവായി തീരും. അതുകൊണ്ടു നീ മേലാൽ
അബ്രാം എന്നല്ല, ബഹുവംശങ്ങളുടെ പിതാവു എ
ന്നൎത്ഥമുള്ള അബ്രഹാം എന്നു വിളിക്കപ്പെടും. പി
ന്നെ നിന്റെ ഭാൎയ്യയായ സാറായ്ക്കു തമ്പുരാട്ടി എന്ന
ൎത്ഥമുള്ള സാറ എന്നു പേർ വിളിക്കണം". പിന്നേ [ 28 ] യഹോവ തന്റെ നിയമത്തിന്നു അടയാളമായി പരി
ഛേദന എന്ന കൎമ്മത്തെ സ്ഥാപിച്ചു.

3. അതിന്റെ ശേഷം യഹോവ പിന്നെയും അ
ബ്രഹാമിന്നു പ്രത്യക്ഷമായി. അവൻ ഒരു ദിവസം
ഉച്ചെക്കു കൂടാരവാതില്ക്കൽ ഇരിക്കയായിരുന്നു. അ
പ്പോൾ മൂന്നാളുകൾ തന്റെ അടുക്കലേക്കു വരുന്നതു
കണ്ടു ഓടിച്ചെന്നു അവരെ എതിരേറ്റു കുമ്പിട്ടു പ
റഞ്ഞു: "കൎത്താവേ, നിന്റെ കണ്ണുകളിൽ എനിക്കു
കൃപലഭിച്ചു എങ്കിൽ നിന്റെ ദാസനെ കടന്നു പോക
രുതേ. മരത്തിൻ കീഴിൽ കുറെ ആശ്വസിച്ചു ഭക്ഷ
ണം കഴിക്കേണം" എന്നപേക്ഷിച്ചു; അവർ സമ്മ
തിച്ച ശേഷം അബ്രഹാം അകത്തുചെന്നു ഭാൎയ്യയായ
സാറയോടു: "നീ വേഗം പോയി അപ്പം ചുടുക" [ 29 ] എന്നു പറഞ്ഞു. പിന്നെ താൻ ഒരു കന്നുകുട്ടിയെ
പാകം ചെയ്യിച്ചു കൊണ്ടു വന്നു, അപ്പവും പാലും
വെണ്ണയും ഒക്ക അവരുടെ മുമ്പാകെ വെച്ചു.

അവർ ഭക്ഷിച്ചു കൊണ്ടിരിക്കുമ്പോൾ അവരിൽ
കൎത്താവായവൻ പറഞ്ഞു: "ഒരു സംവത്സരത്തിന്റെ
ശേഷം ഞാൻ മടങ്ങി വരും; അപ്പോൾ നിന്റെ
ഭാൎയ്യെക്കു ഒരു പുത്രൻ ഉണ്ടാകും." എന്നതു അവന്റെ
പിമ്പിൽ കൂടാരവാതില്ക്കൽ നില്ക്കുന്ന സാറ കേട്ടു ചിരി
ച്ചപ്പോൾ കൎത്താവു:"സാറ ചിരിക്കുന്നതു എന്തു?
യഹോവയാൽ കഴിയാത്ത കാൎയ്യമുണ്ടോ?" എ
ന്നു ചോദിച്ചു. സാറ: "ഞാൻ ചിരിച്ചില്ല" എന്നു
നിഷേധിച്ചതിന്നു അവൻ: "അല്ല, നീ ചിരിച്ചു
നിശ്ചയം" എന്നു ശാസിച്ചു പറഞ്ഞു.

വേദോക്തം.

യഹോവയിൽ രസിച്ചും കൊൾക, അവനും നിണക്കു ഹൃദയ
ചോദ്യങ്ങളെ തരും. സങ്കീ. ൩൭, ൪.

൮. അബ്രഹാമിന്റെ പക്ഷവാദം.
( ൧. മോശെ ൧൮.)

1. അതിൽ പിന്നെ ആ ൩ പുരുഷന്മാർ എഴു
നീറ്റു സോദോമിലേക്കു പുറപ്പെട്ടു. അബ്രഹാമും അ
വരോടു കൂടെ നടക്കുമ്പോൾ യഹോവ : "ഇന്നു ഞാൻ
ചെയ്വാനിരിക്കുന്നതിനെ അബ്രഹാമിൽനിന്നു എങ്ങ
നെ മറെക്കും? അബ്രഹാം വലിയതും ശക്തിയുള്ളതു
മായ ഒരു ജാതിയായ്തീരുകയും അവനിൽ ഭൂമിയിലുള്ള
ജാതികൾ ഒക്കെയും അനുഗ്രഹിക്കപ്പെടുകയും ചെയ്യു [ 30 ] മല്ലൊ. അവൻ പുത്രപൌത്രന്മാരോടു യഹോവ
യുടെ പ്രവൃത്തികളെ അറിയിക്കയും നീതിയും ന്യായ
വും പ്രമാണിച്ചു നടപ്പാൻ അവരോടു കല്പിക്കയും
ചെയ്യും" എന്നു പറഞ്ഞു.

പിന്നെ യഹോവ അവനോടു: "സോദോം ഗൊ
മോറ പട്ടണക്കാരുടെ നിലവിളി വലിയതാകകൊ
ണ്ടും അവരുടെ പാപം ഏറ്റവും കഠിനമാകകൊ
ണ്ടും ഞാൻ ഇപ്പോൾ ഇറങ്ങി ചെന്നു അവരെ നശി
പ്പിക്കും" എന്നറിയിച്ചു.

2. പിന്നെ രണ്ടു ദൈവദൂതന്മാർ സോദോമിലേക്കു
പോയി; അബ്രഹാമോ യഹോവയുടെ മുമ്പാകെ
നിന്നു അവനോടു: "സൎവ്വഭൂമിയുടെയും ന്യായാധിപ
തിയായ കൎത്താവേ, നീ ദുഷ്ടരോടു കൂടി നീതിമാനെ
യും നശിപ്പിക്കുമോ? ആ പട്ടണങ്ങളിൽ ൫൦ നീതി
മാന്മാർ ഉണ്ടെങ്കിൽ ക്ഷമിക്കാതെ ഇരിക്കുമോ?" എ
ന്നപേക്ഷിച്ചപ്പോൾ "൫൦ നീതിമാന്മാർ ഉണ്ടെങ്കിൽ
ഞാൻ ക്ഷമിക്കും" എന്നു യഹോവ കല്പിച്ചു.

പിന്നെയും അവൻ : "അയ്യോ കൎത്താവേ, പൊ
ടിയും ഭസ്മവുമായിരിക്കുന്ന ഞാൻ കൎത്താവിനോടു
സംസാരിപ്പാൻ തുനിഞ്ഞു, ൫൦ഇൽ ൫ കുറഞ്ഞു
അവിടെ ഉണ്ടായിരിക്കാമല്ലോ, ഈ അഞ്ചു നിമിത്തം
നീ പട്ടണത്തെ നശിപ്പിക്കുമോ?" എന്നു അപേ
ക്ഷിച്ചപ്പോൾ യഹോവ: "ഞാൻ ൪൫ നീതിമാന്മാ
രെ കണ്ടെത്തിയാൽ പട്ടണത്തെ നശിപ്പിക്കയില്ല"
എന്നു പറഞ്ഞു. അബ്രഹാം പിന്നേയും ദൈവ
ത്തോടു: "നാല്പതോ മുപ്പതോ ഇരുപതോ നീതിമാ
ന്മാർ ഉണ്ടായാൽ ക്ഷമിക്കുമോ? എന്നു സംഖ്യ [ 31 ] മാറ്റി മാറ്റി അപേക്ഷിച്ചപ്പോൾ : "അപ്രകാരം ആ
കട്ടെ"എന്നു യഹോവ സമ്മതിച്ചു. കൎത്താവേ
കോപിക്കരുതെ, ഒടുക്കം ഞാൻ ഒരിക്കലും കൂട അപേ
ക്ഷിക്കുന്നു; "പത്തു നീതിമാന്മാർ മാത്രം ഉണ്ടായാൽ
ക്ഷമിക്കാതിരിക്കുമോ" എന്നു ചോദിച്ചപ്പോൾ: "പ
ത്തു പേർ ഉണ്ടെങ്കിൽ ഞാൻ ആ പട്ടണങ്ങളെ നശി
പ്പിക്കയില്ല" എന്നു യഹോവ സംസാരിച്ചു തീൎന്ന
ശേഷം അവിടെനിന്നു പോയി. അബ്രഹാം സ്വ
സ്ഥലത്തിലേക്കു മടങ്ങി ചെന്നു.

വേദോക്തം.

നീതിമാന്റെ സാദ്ധ്യകരമായ യാചന വളരെ ഫലിക്കുന്നു.
യാക്കോബ് ൫, ൧൬.


൯. സോദോമും ഗൊമോറയും.
(൧ മോശെ ൧൯.)

1. ആ ദൂതന്മാർ വൈകുന്നേരത്തു സോദോമിൽ
എത്തിയപ്പോൾ ലോത്ത് അവരെ കണ്ടു തൊഴുതു
വഴിപോക്കർ എന്നു വിചാരിച്ചു വീട്ടിലേക്കു കൂട്ടി
കൊണ്ടുപോയി, സല്ക്കരിച്ചതിന്റെ ശേഷം പട്ടണ
ക്കാർ ആബാലവൃദ്ധം കൂടിച്ചെന്നു ഭവനം വളഞ്ഞു
യാത്രക്കാരെ അപമാനിച്ചു ഉപദ്രവിപ്പാനായി വാ
തിൽ പൊളിക്കേണ്ടതിന്നു ഭാവിച്ചപ്പോൾ അവൎക്കെ
ല്ലാവൎക്കും അന്ധതപിടിച്ചു.

പിന്നെ ആ ദൂതന്മാർ: "ഈ പട്ടണത്തെ നശി
പ്പിപ്പാനായി ദൈവം ഞങ്ങളെ അയച്ചു; നിണക്കു
വല്ല ബന്ധുക്കൾ ഉണ്ടെങ്കിൽ അവരും നീയും ക്ഷ
ണത്തിൽ പട്ടണം വിട്ടു പുറത്തു പോകേണം" എ [ 32 ] ന്നു പറഞ്ഞതു ലോത്ത് കേട്ടു, പുത്രിമാരെ കെട്ടുവാൻ
നിശ്ചയിച്ച പുരുഷന്മാരോടു കാൎയ്യം അറിയിച്ചു. അ
വർ വിശ്വസിക്കാതെ അവനെ പരിഹസിച്ചു.

2. നേരം പുലരുമ്പോൾ ദൂതന്മാർ ലോത്തിനെ
തിരക്കി, കുഡുംബത്തോടും കൂടെ വേഗം പോകേണം
എന്നു അപേക്ഷിച്ചിട്ടും അവൻ താമസിച്ചതുകൊ
ണ്ടു അവർ അവന്റെയും ഭാൎയ്യയുടെയും കൈപിടി
ച്ചു പുത്രിമാരോടു കൂട പട്ടണത്തിൽനിന്നു പുറത്തു
കൊണ്ടു പോയി; "പ്രാണരക്ഷെക്കായി മണ്ടിപ്പോക;
മറിഞ്ഞു നോക്കരുതു; ഈ പ്രദേശത്തിൽ എങ്ങും നി
ല്ക്കയും അരുതു. നീ സംഹരിക്കപ്പെടാതിരിപ്പാൻ പ
ൎവ്വതത്തിലേക്കു ഓടിപ്പോക" എന്നു കല്പിച്ചയച്ചു. [ 33 ] എന്നാൽ ലോത്തിന്റെ ഭാൎയ്യ വഴിയിൽനിന്നു
മറിഞ്ഞു നോക്കി. ഉടനേ അവൾ മരിച്ചു ഉപ്പുതൂ
ണായി തീരുകയും ചെയ്തു. സൂൎയ്യൻ ഉദിച്ചപ്പോൾ
ലോത്തും മക്കളും സോവാർ എന്ന ഊരിൽ എത്തി.
അപ്പോൾ യഹോവ ഗന്ധകത്തെയും അഗ്നിയെയും
വൎഷിപ്പിച്ച ആ പട്ടണങ്ങളെയും ആ പ്രദേശത്തെ
ഒക്കയും ഉന്മൂലമാക്കിക്കളഞ്ഞു. ആ സ്ഥലം ഉപ്പുക
ടലായി തീൎന്നു.

അബ്രഹാമോ അതികാലത്തു എഴുനീറ്റു യഹോ
വയുടെ മുമ്പാകെ നിന്ന സ്ഥലത്തേക്കു ചെന്നു
സോദോം ഗൊമോറ എന്നീ പട്ടണങ്ങളുടെ നേരെ
നോക്കിയപ്പോൾ ഭൂമിയിലേ പുക തീച്ചൂളയിലേ പുക
പോലേ കരേറുന്നതു കണ്ടു.

വേദോക്തം.

ദോഷം രുചിക്കുന്ന ദൈവമല്ല, നീ, ദുഷ്ടന്നു നിങ്കൽ പാൎപ്പില്ല.
സങ്കീൎത്തനം.൫, ൫.

൧൦. ഇഷ്മയേൽ.
(൧. മോശെ ൧൬. ൨ ൧.)

1. അബ്രഹാമിന്നു ൮൬ വയസ്സായപ്പോൾ ഹാ
ഗാർ എന്ന ദാസിയിൽനിന്നു ഒരു പുത്രൻ ജനിച്ചു.
അവന്നു ൧൦൦ വയസ്സായപ്പോൾ വൃദ്ധയായ സാറയും
ദൈവാനുഗ്രഹത്താൽ ഗൎഭം ധരിച്ചു ഒരു പുത്രനെ
പ്രസവിച്ചു; അവന്നു ഇസ്സാൿ എന്നു പേർ വിളിച്ചു.

2. ദാസീപുത്രനായ ഇഷ്മയേൽ പരിഹാസ
ക്കാരനാകുന്നു എന്നു സാറ കണ്ടു ഭൎത്താവിനോടു: [ 34 ] "അടിമയെയും അവളുടെ മകനേയും പുറത്താക്കി
ക്കളക" എന്നു പറഞ്ഞതു അബ്രഹാമിന്നു അനിഷ്ട
മായി. എങ്കിലും ദൈവം അവനോടു: "സാറ ദാസി
യെയും മകനെയും കുറിച്ചു പറഞ്ഞതിനെക്കൊണ്ടു
നിണക്കു നീരസം തോന്നരുതു; വാഗ്ദത്തസന്തതി
ഇസ്സാക്കിൽനിന്നുണ്ടാകുമല്ലോ! ആകയാൽ സാ
റയുടെ വാക്കുകൾ എല്ലാം നീ അനുസരിക്ക; ദാസീ
പുത്രൻ നിന്റെ സന്തതിയാകകൊണ്ടു അവനെയും
ഞാൻ വിചാരിച്ചു ഒരു ജാതിയാക്കും" എന്നരുളി
ച്ചെയ്തു. അപ്പോൾ അബ്രഹാം അപ്പവും ഒരു തുരു
ത്തി വെള്ളവും ഹാഗാറിന്നു കൊടുത്തു. അവളെ പു
ത്രനോടു കൂട അയച്ചു.

3. അവൾ പോയി കാട്ടിൽ ഉഴന്നു വലഞ്ഞു,
തോലിലെ വെള്ളം ചെലവായപ്പോൾ എങ്ങും അ
ന്വേഷിച്ചു വെള്ളം കിട്ടാഞ്ഞതുകൊണ്ടു ദുഃഖപര
വശയായി മകനെ ഒരു മരത്തിൻ ചുവട്ടിൽ കിടത്തി;
"കുട്ടിയുടെ മരണം കണ്ടു കൂടാ" എന്നു വെച്ചു കുറെ [ 35 ] ദൂരം പോയി കരഞ്ഞു. ബാലന്റെ ഞരക്കം ദൈവം
കേട്ടു. ഒരു ദൂതൻ ആകാശത്തിൽനിന്നു ഹാഗാരെ
വിളിച്ചു; "നിണക്കു എന്തു വേണം? ഭയപ്പെടേണ്ട"
എന്നും മറ്റും പറഞ്ഞു, അവളെ ആശ്വസിപ്പിച്ചു.
പിന്നെ ദൈവം അവളുടെ കണ്ണു തുറന്നു അവൾ വെ
ള്ളമുള്ള ഒരു കിണർ കണ്ടു കോരി ബാലനെ കുടി
പ്പിച്ചു.

ദൈവാനുകൂലത ഉണ്ടാകകൊണ്ടു അവൻ വളൎന്നു
കാട്ടിൽ തന്നേ പാൎത്തു വില്ലാളിയും ശൂരനുമായി
തീൎന്നു. അവന്റെ ൧൨ പുത്രന്മാർ പ്രഭുക്കളായുയൎന്നു,
അവരിൽനിന്നു അറബിജാതികൾ പലതും ഉത്ഭ
വിച്ചു വന്നു.

വേദോക്തം.

ഞെരുക്കനാളിൽ നീ എന്നെ വിളിക്ക, ഞാനും നിന്നെ ഉദ്ധരി
ക്കും, നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും. സങ്കീ, ൫൦, ൧൫.

൧൧. ദൈവം അബ്രഹാമിനെ പരീക്ഷിച്ചതു.
(൧ മോശെ ൨൨.)

1. പിന്നെ ഒരിക്കൽ ദൈവം അബ്രഹാമിനെ
പരീക്ഷിച്ചു അവനോടു: "നിന്റെ അതിപ്രിയനും
ഏകപുത്രനുമായ ഇസ്സാക്കിനെ നീ കൂട്ടിക്കൊണ്ടുമൊ
റിയാദേശത്തേക്കു ചെന്നു, ഞാൻ കാണിപ്പാനിരിക്കു
ന്ന മലമുകളിൽ അവനെ ഹോമബലിയായി കഴിക്ക"
എന്നു കല്പിച്ചു. [ 36 ] അബ്രഹാം അതികാലത്തു എഴുനീറ്റു കഴുതെക്കു
കോപ്പിട്ടു മകനെയും രണ്ടു പണിക്കാരെയും കൂട്ടിക്കൊ
ണ്ടു ദൈവം കല്പിച്ച സ്ഥലത്തേക്കു പുറപ്പെട്ടു.

മൂന്നാം ദിവസം ദൂരത്തിൽനിന്നു ആ മലയെ
കണ്ടപ്പോൾ അബ്രഹാം പണിക്കാരോടു: "നിങ്ങൾ
കഴുതയോടു കൂട ഇവിടെ പാൎപ്പിൻ" എന്നു കല്പിച്ചു
വിറകെടുത്തു ഇസ്സാക്കിന്റെ ചുമലിൽ വെച്ചു, തീയും
കത്തിയും തന്റെ കയ്യിൽ പിടിച്ചു ഇരുവരും ഒന്നിച്ചു
അവിടേക്കു പോയി.

പോയ്ക്കൊണ്ടിരിക്കുമ്പോൾ ഇസ്സാൿ: "അച്ഛാ,
തീയും വിറകും ഉണ്ടു എങ്കിലും ഹോമബലിക്കായിട്ടു
ആട്ടിൻകുട്ടി എവിടേ?" എന്നു ചോദിച്ചതിന്നു: "മ
കനേ, ഹോമബലിക്കായിട്ടു ദൈവം തനിക്കു തന്നേ
ഒരു ആട്ടിൻകുട്ടിയെ നോക്കിക്കൊള്ളും" എന്നു അബ്ര
ഹാം ഉത്തരം പറഞ്ഞു. പിനെ അവർ മിണ്ടാതെ
ഒരുമിച്ചു നടന്നു പോന്നു.

2. പിന്നേ ആ സ്ഥലത്തു എത്തിയപ്പോൾ അ
ബ്രഹാം ബലിപീഠം പണിതു വിറകു അടുക്കി, ഇസ്സാ
ക്കിനെ കെട്ടി വിറകിന്മേൽ കിടത്തി, പുത്രനെ അറു
ക്കേണ്ടതിന്നു കത്തി എടുത്തപ്പോൾ യഹോവയുടെ
ദൂതൻ ആകാശത്തുനിന്നു: "അബ്രഹാമേ, അബ്രഹാ
മേ! കുഞ്ഞന്റെ മേൽ കൈ വെക്കരുതേ! നിന്റെ
ഏകപുത്രനെ എനിക്കു തരുവാൻ നീ മടിക്കായ്ക
കൊണ്ടു നീ ദൈവത്തെ ഭയപ്പെടുന്നു എന്നു
ഇപ്പോൾ ഞാൻ അറിയുന്നു" എന്നു വിളിച്ചു
പറയുന്നതു അബ്രഹാം കേട്ടു; നോക്കുമ്പോൾ പിറ
കിൽ ഒരാട്ടുകൊറ്റൻ കാട്ടിൽ കൊമ്പു കുടുങ്ങി നില്ക്കു [ 37 ] ന്നതു കണ്ടു ചെന്നു പിടിച്ചു മകന്നു പകരം അറുത്തു
ഹോമബലി കഴിച്ചു.

3. പിന്നെ യഹോവയുടെ ദൂതൻ ആകാശത്തു
നിന്നു അബ്രഹാമിനോടു വിളിച്ചു പറഞ്ഞു: "നീ
എന്റെ വാക്കിനെ അനുസരിച്ചു അതിപ്രിയമുള്ള
ഏകപുത്രനെ വിരോധിക്കാതെ അൎപ്പിച്ചതുകൊണ്ടു
ഞാൻ നിന്നെ അനുഗ്രഹിക്കും. നിന്റെ സന്ത
തിയെ ആകാശത്തുള്ള നക്ഷത്രങ്ങളെ പോലേ
വൎദ്ധിപ്പിക്കയും ഞാൻ ഭൂമിയിലുള്ള എല്ലാ ജാ
തികൾക്കും നിന്റെ സന്തതിയെക്കൊണ്ടു അനു
ഗ്രഹം വരുത്തുകയും ചെയ്യും" എന്നാണയിട്ടു വാ
ഗ്ദത്തം ഉറപ്പിച്ചു.

അതിൽപിന്നെ അബ്രഹാം പണിക്കാരുടെ അ
ടുക്കൽ മടങ്ങിച്ചെന്നു, അവർ ഒരുമിച്ചു അന്നു പാൎത്തി
രുന്ന ബെൎശബാ എന്ന സ്ഥലത്തേക്കു തിരികേ
പോകയും ചെയ്തു.

വേദോക്തം.

നമ്മിൽ ഭാരം ചുമത്തിയാൽ ദൈവം താൻ നമ്മുടെ രക്ഷ. ഈ
ദൈവം നമുക്കു ത്രാണനങ്ങളുടയ ദേവൻ; മരണത്തിൽനിന്നു പോക്കു
കൾ യഹോവ എന്ന കൎത്താവിൻ പക്കൽ ഉണ്ടു. സങ്കീ.൬൮, ൨൦. ൨ ൧.

൧ ൨. ഇസ്സാക്കിന്റെ വിവാഹം.
(൧.. മോശെ ൨൪.)

1. അബ്രഹാമിന്നു ൧൩൭-ാം വയസ്സായപ്പോൾ
സാറ ഹെബ്രോനിൽ വെച്ചു മരിച്ചു, ശവം അട [ 38 ] ക്കേണ്ടതിന്നു ഹെത്ത് ഗോത്രക്കാരോടു ഹെബ്രോനി
ലുള്ള മക്ഫെല എന്ന നിലത്തേയും അതിലെ ഗുഹ
യേയും വിലെക്കു വാങ്ങി, തന്റെ ഭാൎയ്യയായ സാറ
യെ അടക്കം ചെയ്തു.

2. അതിന്റെ ശേഷം വൃദ്ധനായ അബ്രഹാം
പുത്രന്നു വിവാഹം കഴിപ്പിക്കേണം എന്നു നിശ്ച
യിച്ചു വിശ്വസ്ത പണിക്കാരനായ എലിയേസരെ വരു
ത്തി; "ഈ നാട്ടിലേ സ്ത്രീകളിൽനിന്നു എന്റെ മകന്നു
ഭാൎയ്യയെ എടുക്കരുതു; മെസൊപൊതാമ്യയിലേ എ
ന്റെ ബന്ധു ജനങ്ങളെ ചെന്നു കണ്ടു ഒരു സ്ത്രീയെ
കൊണ്ടു വരേണം" എന്നു കല്പിച്ചു. അതു കേട്ടു, എലി
യേസർ യജമാനന്റെ വിശേഷവസ്തുക്കളിൽ ചിലതു
വാങ്ങി പത്തു ഒട്ടകങ്ങളുടെ മേൽ അവയെ കയറ്റി
യാത്രയായി.

3. ഒരു വൈകുന്നേരത്തു നാഹോർ എന്നവന്റെ
പട്ടണസമീപത്തു എത്തിയപ്പോൾ ഒട്ടകങ്ങളെ ഒരു
കിണററിന്റെ അരികേ ഇരുത്തി പ്രാൎത്ഥിപ്പാൻ തു
ടങ്ങി: "യഹോവയായ ദൈവമേ, ഈ പട്ടണക്കാ
രുടെ പുത്രിമാർ വെള്ളം കോരുവാൻ വരുന്നുണ്ടു, അ
വരിൽ എനിക്കു കുടിപ്പാൻ തരിക എന്നു ഞാൻ അ
പേക്ഷിക്കുമ്പോൾ: നിണക്കും ഒട്ടകങ്ങൾക്കും ഞാൻ
കുടിപ്പാൻ തരാം എന്നു പറയുന്ന സ്ത്രീ തന്നേ നി
ന്റെ ഭൃത്യനായ ഇസ്സാക്കിന്നു നിയമിച്ചവളായിരി
ക്കേണമേ. എന്നാൽ എന്റെ യജമാനനോടു നീ
കൃപ ചെയ്തിരിക്കുന്നു എന്നു ഞാൻ അറിയും."

എന്നിപ്രകാരം പ്രാൎത്ഥിച്ചു തീരുമ്മുമ്പേ ബേതു
വേലിന്റെ പുത്രിയായ റിബെക്ക വന്നു കിണ [ 39 ] റ്റിൽ ഇറങ്ങി പാത്രം നിറെച്ചു കൊണ്ടു കരേറിവന്നു.
അപ്പോൾ എലിയേസർ: "എനിക്കു കുറെ വെള്ളം
തരിക" എന്നു അപേക്ഷിച്ചു. "ഇതാ കുടിക്ക, യജ
മാനനേ! ഒട്ടകങ്ങളും കുടിച്ചു തീരുവോളം ഞാൻ
കോരി ഒഴിക്കാം" എന്നു അവൾ പറഞ്ഞു ബദ്ധപ്പെട്ടു
തൊട്ടിയിൽ വെള്ളം ഒഴിച്ചു.

അതു കണ്ടപ്പോൾ അവൻ വിസ്മയിച്ചു. പിന്നെ
പൊൻകൊണ്ടുള്ള മൂക്കുത്തിയെയും കൈവളകളെ
യും അവൾ്ക്കു കൊടുത്തു: "നീ ആരുടെ പുത്രി,
നിങ്ങളുടെ വീട്ടിൽ പാൎപ്പാൻ സ്ഥലമുണ്ടോ?"
എന്നു ചോദിച്ചതിന്നു അവൾ: "ഞാൻ നാഹോറി [ 40 ] ന്റെ പുത്രനായ ബേതുവേലിന്റെ പുത്രിയാകുന്നു,
എന്റെ വീട്ടിൽ പാൎപ്പാൻ സ്ഥലമുണ്ടു."

എന്നവൾ പറഞ്ഞതു കേട്ടു എലിയേസർ യഹോ
വയെ വന്ദിച്ചു: "അബ്രഹാമിന്റെ ദൈവമേ, നി
ന്റെ കരുണയും സത്യവും എന്റെ യജമാനനിൽ
നിന്നു നീക്കാതെ അവന്റെ വംശക്കാരുടെ ഭവന
ത്തിൽ എന്നെ പ്രവേശിപ്പിച്ചതുകൊണ്ടു ഞാൻ
നിന്നെ സ്തുതിക്കുന്നു" എന്നു പ്രാൎത്ഥിച്ചു.

ഇതിന്നിടയിൽ റിബെക്ക അമ്മയുടെ വീട്ടിൽ ഓ
ടിച്ചെന്നു വൎത്തമാനമെല്ലാം അറിയിച്ചു. അപ്പോൾ
അവളുടെ അനുജനായ ലാബാൻ ആ ആഭരണ
ങ്ങളെ കണ്ടിട്ടു എലിയേസരുടെ അടുക്കലേക്കു ഓടി
ച്ചെന്നു അവനോടു: "യഹോവയാൽ അനുഗ്രഹിക്ക
പ്പെട്ടവനേ, അകത്തേക്കു വരിക; നീ എന്തിന്നു പുറ
ത്തു നില്ക്കുന്നു?" എന്നു പറഞ്ഞു.അവനെ വീട്ടിലേക്കു
കൂട്ടിക്കൊണ്ടു പോയി ഭക്ഷണം വരുത്തി അവന്റെ
മുമ്പാകെ വെച്ചു. അപ്പോൾ "ഞാൻ വന്ന കാൎയ്യം
പറയുന്നതിന്നു മുമ്പേ ഞാൻ ഭക്ഷിക്കയില്ല" എന്നു
എലിയേസർ പറഞ്ഞു, താൻ വന്ന കാൎയ്യം എലി
യേസർ അവരോടു അറിയിച്ചപ്പോൾ "ഈ കാൎയ്യം
യഹോവയിൽനിന്നു വരുന്നു; വിരോധം പറവാൻ
ഞങ്ങൾ്ക്കു കഴികയില്ല. റിബെക്ക നിന്റെ യജമാ
നന്റെ ഭാൎയ്യയാകട്ടെ" എന്നു അവർ പറഞ്ഞു.

പിറ്റേ ദിവസം രാവിലെ: "യഹോവ എന്റെ
കാൎയ്യം സാധിപ്പിച്ചതുകൊണ്ടു യജമാനന്റെ നാട്ടിൽ
എന്നെ പറഞ്ഞയക്കേണം?" എന്നു എലിയേസർ
അപേക്ഷിച്ചു. അപ്പോൾ അവർ റിബെക്കയെ [ 41 ] വിളിച്ചു നീ ഈ പുരുഷനോടു കൂടെ പോകുമോ
എന്നു ചോദിച്ചു."പോകാം" എന്നു അവൾ സമ്മ
തിച്ചതിന്നു:"നീ കോടി ജനങ്ങൾക്കു മാതാവായി
തീരുക" എന്നു അവർ അവളെ അനുഗ്രഹിച്ച ശേ
ഷം, അവൾ ഒട്ടകത്തിന്മേൽ കയറി, എലിയേസർ
അവളെ കൂട്ടിക്കൊണ്ടു പോകയും ചെയ്തു.

4. പിന്നെ ഒരു ദിവസം വൈകുന്നേരത്തു ഇസ്സാൿ
പ്രാൎത്ഥിപ്പാൻ വയലിൽ പോയിരുന്നു. അപ്പോൾ
ഒട്ടകങ്ങൾ വരുന്നതു കണ്ടു. റിബെക്കയും അവനെ
കണ്ടു. "ആ പുരുഷനാർ?" എന്നു ചോദിച്ചതിന്നു:
" ഇവൻ ആകുന്നു എന്റെ യജമാനൻ"എന്നു ഭൃത്യൻ
പറഞ്ഞു. അപ്പോൾ അവൾ ഒട്ടകത്തിന്റെ പുറ
ത്തുനിന്നു ഇറങ്ങി മൂടുപടംകൊണ്ടു തന്നെ മൂടി.
എലിയേസർ വൎത്തമാനം എല്ലാം ഇസ്സാക്കിനോടു
അറിയിച്ച ശേഷം ഇസ്സാൿ റിബെക്കയെ അമ്മ പാ
ൎത്തിരുന്ന കൂടാരത്തിൽ കൂട്ടിക്കൊണ്ടു പോയി അവൾ
അവന്റെ ഭാൎയ്യയായി തീരുകയും ചെയ്തു.

5. ൧൭൫ വയസ്സായപ്പോൾ അബ്രഹാം മരിച്ചു.
അവന്റെ രണ്ടു പുത്രന്മാരായ ഇസ്സാക്കും ഇഷ്മയേ
ലും തങ്ങളുടെ അവകാശമാകുന്ന ആ ഗുഹയിൽ
അവനെ കുഴിച്ചിട്ടു.

വേദോക്തം.

പ്രാൎത്ഥന കേൾപ്പവനേ, നിന്നോളം എല്ലാ ജഡവും ചെല്ലും.
സങ്കീ. ൬൫, ൩ . [ 42 ] ൧൩ . യാക്കോബും ഏശാവും.

(൧.മോശെ ൨൫. ൨൭.)

1. ഇസ്സാൿ റിബെക്കയെ വിവാഹം കഴിച്ച
പ്പോൾ അവന്നു ൪൦ വയസ്സായിരുന്നു. ഇരുപതു
വൎഷത്തോളം സന്തതി ഇല്ലായ്കകൊണ്ടു അവൻ ദൈ
വത്തോടു അപേക്ഷിച്ചു. അപ്പോൾ ദൈവം അതു
കേട്ടു, റിബെക്കയോടു: "നിണക്കു രണ്ടു പുത്രന്മാർ
ഉണ്ടാകും, അവർ രണ്ടു വലിയ ജാതികളായിതീരും;
മൂത്തവൻ ഇളയവനെ സേവിക്കും" എന്നു പറഞ്ഞു.
പിന്നേ അവൾ ഇരട്ട കുട്ടികളെ പ്രസവിച്ചു; മൂത്ത
വന്നു അവർ ഏശാവു എന്നും ഇളയവന്നു യാക്കോ
ബ് എന്നും പേർ വിളിച്ചു. എന്നാൽ ഏശാവു
നായാട്ടുകാരനായി കാട്ടിൽ സഞ്ചരിച്ചു വേട്ടയിറച്ചി
കൊണ്ടു കൊടുത്തു അച്ഛനെ പ്രസാദിപ്പിച്ചു. യാ
ക്കോബോ പിതാക്കന്മാരുടെ സമ്പ്രദായപ്രകാരം കൂടാ
രങ്ങളിൽ പാൎത്തു ആടുമാടുകളെ മേച്ചു മാതൃപ്രിയൻ
ആയി തീൎന്നു.

ഒരു ദിവസം ഏശാവു നായാട്ടിന്നു പോയി
ആലസ്യത്തോടെ തിരിച്ചു വന്നപ്പോൾ യാക്കോബി
നെ അടുക്കളയിൽ കണ്ടു. "ആ ചുവന്ന പായസ
ത്തിൽ കുറെ എനിക്കു തിന്മാൻ തരേണം" എന്നു
അപേക്ഷിച്ചു."നീ ജ്യേഷ്ഠാവകാശത്തെ ഇന്നു എ
നിക്കു തന്നാൽ ഈ പായസം ഞാൻ തരാം"എന്നു
അനുജൻ പറഞ്ഞു. അപ്പോൾ ഏശാവു : "ഞാൻ
മരിക്കേണ്ടിവരുമല്ലോ, ഈ അവകാശംകൊണ്ടു എനി
ക്കു എന്തു? അതിനെ നിണക്കു തന്നു പോയി; എടു [ 43 ] ത്തുകൊൾക!" എന്നു സത്യം ചെയ്തുറപ്പിച്ചു. ഇപ്ര
കാരം ഏശാവു ജ്യേഷ്ഠാവകാശത്തെ വിറ്റു.

2. അനന്തരം ഇസ്സാൿ വൃദ്ധനായി കണ്ണിന്റെ
കാഴ്ച കുറഞ്ഞു വന്നപ്പോൾ ഏശാവിനെ വിളിച്ചു:
"ഞാൻ വൃദ്ധനായി, മരണം അടുത്തിരിക്കുന്നു; നീ
നായാട്ടു കഴിച്ചു നല്ല മാംസം കൊണ്ടു വന്നു എനി
ക്കു ഇഷ്ടമാംവണ്ണം പാകം ചെയ്തു തരേണം; അതി
ന്റെ ശേഷം ഞാൻ നിന്നെ അനുഗ്രഹിക്കും" എന്നു
പറഞ്ഞു അവനെ അയച്ചു.

ആ വൎത്തമാനം അമ്മ കേട്ടു യാക്കോബിനോടു
അറിയിച്ചു. "പിതാവിന്നു ഇഷ്ടമായതു ഞാൻ ഉണ്ടാ
ക്കി തരാം; അതിനെ നീ അച്ഛന്നു കൊണ്ടു കൊടു
ത്തു പ്രസാദിപ്പിച്ചു അനുഗ്രഹം കൈക്കലാക്കേണം"
എന്നു പറഞ്ഞപ്പോൾ അവൻ "ജ്യേഷ്ഠന്നു തടിച്ച
രോമവും എനിക്കു നേരിയതും ആകുന്നു ഉള്ളതു എ
ന്നു അച്ഛൻ അറിയുന്നു. അതുകൊണ്ടു എന്നെ
തപ്പിനോക്കി എങ്കിൽ ഞാൻ ചതിയൻ എന്നറി
ഞ്ഞു അനുഗ്രഹം അല്ല ശാപത്തെ തന്നേ തരും"
എന്നു പറഞ്ഞു. അപ്പോൾ അമ്മ: "ഭയപ്പെടേണ്ട,
എന്റെ വാക്കിൻപ്രകാരം ചെയ്ക" എന്നു പറഞ്ഞു.
അവൾ ഒരു ആട്ടിൻകുട്ടിയെ കൊല്ലിച്ചു എടുത്ത
തോൽ അവന്റെ കൈമേലും കഴുത്തിലും ഇട്ടു ജ്യേ
ഷ്ഠന്റെ വസ്ത്രങ്ങളെ ധരിപ്പിച്ചു താൻ ഉണ്ടാക്കിയ
ഭക്ഷണപദാൎത്ഥങ്ങളെ എടുപ്പിച്ചു യാക്കോബിനെ
അച്ഛന്റെ അടുക്കലേക്കു അയച്ചു.

യാക്കോബ് അതു അച്ഛന്റെ അരികിൽ കൊ
ണ്ടു വെച്ചപ്പോൾ അവൻ: "പുത്ര, നീ ആർ?" എ [ 44 ] ന്നു ചോദിച്ചു. യാക്കോബ്: "ഞാൻ നിന്റെ ആദ്യ
ജാതനായ ഏശാവു തന്നേ; നീ എഴുനീറ്റു ഞാൻ
കൊണ്ടു വന്നതു ഭക്ഷിച്ചു എന്നെ അനുഗ്രഹിക്കേ
ണമേ!" എന്നു അപേക്ഷിച്ചു.

ഇസ്സാൿ അവനെ തപ്പിനോക്കി: "ശബ്ദം യാക്കോ
ബിന്റെ ശബ്ദം, കൈകൾ ഏശാവിന്റെ കൈകൾ;
നീ ഏശാവു തന്നെയോ?" എന്നു ചോദിച്ചതിന്നു:
"അതേ" എന്നു പറഞ്ഞ ഉടനേ ഇസ്സാൿ ഭക്ഷിച്ചു
കുടിച്ചു. ഭക്ഷണം കഴിഞ്ഞശേഷം: "പുത്രാ, നീ അടു
ത്തു വന്നു എന്നെ ചുംബിക്ക" എന്നു പറഞ്ഞു. യാ
ക്കോബ് അച്ഛനെ ചുംബിച്ചു. അപ്പോൾ ഇസ്സാൿ [ 45 ] അവനെ അനുഗ്രഹിച്ചു. "പുത്രാ, ദൈവം ആകാ
ശത്തിലെ മഞ്ഞിൽനിന്നും ഭൂമിയുടെ പുഷ്ടിയിൽ
നിന്നും വളരേ ധാന്യവും വീഞ്ഞും നിണക്കു തരട്ടേ!
ജനങ്ങൾ നിന്നെ സേവിക്കയും ജാതികൾ നിന്നെ
വണങ്ങുകയും ചെയ്യട്ടേ! നിന്നെ ശപിക്കുന്നവന്നു ശാ
പവും അനുഗ്രഹിക്കുന്നവന്നു അനുഗ്രഹവും വരും."

3. യാക്കോബ് പുറപ്പെട്ടു പോയ ശേഷം ഏശാ
വു നായാട്ടു കഴിച്ചു വന്നു. പിതാവു കല്പിച്ചതുണ്ടാ
ക്കി കൊണ്ടു ചെന്നു അവന്റെ അരികിൽ വെച്ചു :
"പിതാവേ, എഴുനീറ്റു നിന്റെ മകൻ കൊണ്ടു വ
ന്നതു ഭക്ഷിച്ചു എന്നെ അനുഗ്രഹിക്കേണമേ" എന്നു
പറഞ്ഞു. അപ്പോൾ ഇസ്സാൿ ഏറ്റവും സ്തംഭിച്ചു:
"മാനിറച്ചി മുമ്പേ കൊണ്ടു വന്നവൻ എവിടേ? അ
വനെ ഞാൻ അനുഗ്രഹിച്ചിരിക്കുന്നു. ആ അനുഗ്ര
ഹം അവന്നുണ്ടായിരിക്കും നിശ്ചയം" എന്നു കല്പിച്ചു.

ഇതിനെ കേട്ടു ഏശാവു വ്യസനിച്ചു നിലവി
ളിച്ചു: "അച്ഛാ, എന്നെയും കൂട അനുഗ്രഹിക്ക"
എന്നു അപേക്ഷിച്ചതിന്നു: "അനുജൻ വന്നു കൌ
ശലംകൊണ്ടു നിന്റെ അനുഗ്രഹം അപഹരിച്ചു"
എന്നച്ഛൻ പറഞ്ഞു. ഏശാവു വളരെ കരഞ്ഞു
അനുഗ്രഹത്തിന്നായി മുട്ടിച്ചപ്പോൾ, ഇസ്സാൿ: "നി
ന്റെ വാസം ഭൂമിയിലെ പുഷ്ടിയിൽനിന്നും മീതെ
ആകാശത്തിലേ മഞ്ഞിൽനിന്നും അകന്നിരിക്കും.
വാൾകൊണ്ടു നീ ഉപജീവനം കഴിക്കയും അനുജനെ
സേവിക്കയും ചെയ്യും എങ്കിലും അവന്റെ നുകത്തെ
നീക്കിക്കളവാനുള്ള സമയം വരും" എന്നിപ്രകാരം
അവനെയും അനുഗ്രഹിച്ചു പറഞ്ഞയച്ചു. [ 46 ] 4. ഏശാവു ഈ കാൎയ്യംനിമിത്തം അനുജനെ
പകെച്ചു: "എന്റെ പിതാവിനെക്കുറിച്ചു ദുഃഖിക്കുന്ന
ദിവസങ്ങൾ അടുത്തുവന്നിരിക്കുന്നു, അപ്പോൾ ഞാൻ
യാക്കോബിനെ കൊല്ലും" എന്നു പറഞ്ഞതു അമ്മ
കേട്ടു യാക്കോബിനെ വരുത്തി! "എന്റെ മകനേ,
നീ ബദ്ധപ്പെട്ടു ഓടിപ്പോയി ഹാറാനിലുള്ള എന്റെ
ആങ്ങളയോടു കൂട പാൎക്ക; ജ്യേഷ്ഠന്റെ കോപം ശമി
ച്ചാൽ ഞാൻ ആളയച്ചു നിന്നെ വരുത്താം" എന്നു
പറഞ്ഞു കാൎയ്യം ഇസ്സാക്കിനോടു അറിയിക്കയും
ചെയ്തു.

വേദോക്തം.

കണ്ടാലും, സഹോദരന്മാർ ചേൎന്നു ഒന്നിച്ചു വസിക്കുന്നതു എത്ര
നല്ലതും എത്ര മനോഹരവും തന്നേ. അവിടെ ആകട്ടെ യഹോവ
അനുഗ്രഹത്തെ കല്പിച്ചിരിക്കുന്നു, എന്നേക്കുമുള്ള ജീവനെ തന്നേ.
സങ്കീ, ൧൩൩, ൧. ൩ .


൧൪. യാക്കോബിന്റെ പ്രയാണം.

(൧. മോശെ ൨൮ -- ൩൩.)

1. യാക്കോബ് യാത്രെക്കായി അച്ഛനോടു വിട
വാങ്ങി വണങ്ങിയപ്പോൾ : "ഈ കനാന്യക്കാരിൽ
നിന്നു നീ സ്ത്രീയെ കെട്ടാതെ അമ്മയുടെ ജന്മദേശ
ത്തു ചെന്നു ലാബാന്റെ പുത്രിമാരിൽനിന്നു ഒരു
ത്തിയെ എടുക്കേണം. സൎവ്വശക്തനായ ദൈവം
നിണക്കു അബ്രഹാമിന്റെ അനുഗ്രഹം നല്കി നി
ന്നെ ഏറ്റവും വൎദ്ധിപ്പിക്കട്ടെ" എന്നു അച്ഛൻ അനു
ഗ്രഹിച്ചു. അതിന്റെ ശേഷം യാക്കോബ് പുറ
പ്പെട്ടു ഹാറാനിലേക്കു പോയി. [ 47 ] രാത്രിയിൽ ഒരു സ്ഥലത്തു ഒരു കല്ലു തലെക്കു
വെച്ചു കിടന്നുറങ്ങുമ്പോൾ ഒരു സ്വപ്നം കണ്ടതെ
ന്തെന്നാൽ: ദൈവദൂതന്മാർ കരേറിയും ഇറങ്ങിയും
കൊണ്ടിരിക്കുന്ന ഒരു കോണി ഭൂമിയിൽനിന്നു ആകാ
ശത്തോളം ഉയൎന്നിരിക്കുന്നു. അതിന്മീതേ യഹോവ
നിന്നു ഇപ്രകാരം കല്പിച്ചു: "അബ്രഹാം ഇസ്സാൿ
എന്ന നിന്റെ പിതാക്കന്മാരുടെ ദൈവം ഞാൻ ആ
കന്നു. നിണക്കും നിന്റെ സന്തതിക്കും ഈ ഭൂമിയെ
ഞാൻ തരും; നീയും നിന്റെ സന്തതിയും സ
കല വംശങ്ങൾക്കും അനുഗ്രഹമായി തീരും; നീ
പോകുന്ന എല്ലാ ദിക്കിലും ഞാൻ നിന്റെ കൂട ഇരി [ 48 ] ക്കയും നിന്നെ കാത്തു വീണ്ടും ഈ രാജ്യത്തേക്കു മട
ക്കിവരുത്തുകയും ചെയ്യും."

എന്നാൽ യാക്കോബ് ഉണൎന്നു ഭയപ്പെട്ടു:"ഇതു
ദൈവഭവനം ആകുന്നു, ഹാ എത്ര ഭയങ്കരം; ഇതു
സ്വൎഗ്ഗത്തിന്റെ വാതിൽ തന്നെ" എന്നു പറഞ്ഞു,
താൻ തലക്കുവെച്ചിരുന്ന കല്ലിനെ തൂണാക്കി നിൎത്തി
ദൈവാലയം എന്നൎത്ഥമുള്ള ബേഥേൽ എന്ന പേർ
വിളിക്കയും ചെയ്തു.

2. പിന്നേ അവിടെനിന്നു പ്രയാണമായി പല
ദേശങ്ങളെ കടന്നു ഒരു ദിവസം ഹാറാൻ പട്ടണസ
മീപത്തു എത്തി കിണററിന്റെ അരികേ ലാബാ
ന്റെ മകളായ റാഹേൽ എന്നവളെ കണ്ടു സ്നേ
ഹിച്ചു. അവളെ ഭാൎയ്യയായി കിട്ടേണ്ടതിന്നു അച്ഛ
നായ ലാബാനെ ഏഴു സംവത്സരം സേവിച്ചു. ആ
സേവാകാലം കഴിഞ്ഞശേഷം ലാബാൻ ചതി പ്ര
യോഗിച്ചു റാഹേലിന്നു പകരം ജ്യേഷ്ഠത്തിയായ
ലേയയെ ഭാൎയ്യയായി കൊടുത്തു. ചതിനിമിത്തം
യാക്കോബ് സങ്കടം പറഞ്ഞാറെ: "ഇനിയും ഏഴു
സംവത്സരം സേവിച്ചാൽ റാഹേലിനെ കൂടി തരാം"
എന്നു പറഞ്ഞു.

യാക്കോബിന്നു പുത്രന്മാർ ജനിച്ചു; അവരുടെ
നാമങ്ങളാവിതു: രൂബൻ, ശിമെയോൻ, ലേവി,
യഹൂദാ, ദാൻ, നപ്തലി, ഗാദ്, അശേർ, ഇസ്സ
ഖാർ, സെബുലോൻ, യോസേഫ്, ബെന്യ
മീൻ.

യാക്കോബ് പതിനാലു സംവത്സരം സേവിച്ചു
തീൎന്ന ശേഷം ലാബാന്റെ അപേക്ഷയെ കേട്ടിട്ടു [ 49 ] പിന്നെയും ൬ വൎഷം അവിടെ പാൎത്തു. ദൈവാനു
ഗ്രഹത്താലെ, അവന്നു ദാസീദാസന്മാരും ഒട്ടകങ്ങളും
കഴുതകളും ആടുമാടുകളും വളരേ വൎദ്ധിച്ചു. ലാബാൻ
ഈ സമ്പത്തു നിമിത്തം മുഖപ്രസാദം കാണിക്കാ
തെ അസൂയപ്പെട്ടപ്പോൾ യാക്കോബ് ദൈവത്തി
ന്റെ കല്പനപ്രകാരം ഭാൎയ്യാപുത്രന്മാരെയും മൃഗക്കൂട്ട
ങ്ങളെയും കൂട്ടിക്കൊണ്ടു ലാബാനെ അറിയിക്കാതെ
കനാൻദേശത്തേക്കു യാത്രയായി.

ലാബാൻ മൂന്നാം ദിവസത്തിൽ അവസ്ഥ കേട്ട
റിഞ്ഞപ്പോൾ പിന്നാലെ ഓടിച്ചെന്നു ൭-ാം ദിവസ
ത്തിൽ അവനെ കണ്ടെത്തി. ഒരു സ്വപ്നത്തിൽ:
"യാക്കോബിനോടു ഗുണമോ ദോഷമോ പറയാതിരി
പ്പാൻ സൂക്ഷിക്ക" എന്നു ദൈവകല്പന ഉണ്ടായതി
നാൽ ലാബാൻ വൈരം അടക്കി, ഗിലെയാദ് പൎവ്വത
ത്തിൽ വെച്ചു ഇരുവരും നിരന്നു കരാർ ചെയ്തു; ലാ
ബാൻ തിരിച്ചു പോയി.

3. പിന്നെ യാക്കോബ് അവിടെനിന്നു പുറപ്പെട്ടു
ജ്യേഷ്ഠനായ ഏശാവിന്റെ ഭാവം അറിയേണ്ടതിന്നു
വഴിക്കൽനിന്നു ദൂതരെ അയച്ചു. അവർ ചെന്നു
യാക്കോബിന്റെ വൎത്തമാനം അറിയിച്ചപ്പോൾ
താൻ എതിരേല്പാനായി ൪൦൦ പേരോടു കൂട വരുന്നു
എന്നു ഏശാവു പറഞ്ഞയച്ചു. യാക്കോബ് അതു
കേട്ടു ഏറ്റവും ഭയപ്പെട്ടു പ്രാൎത്ഥിച്ചു; "എന്റെ
പിതാക്കന്മാരുടെ ദൈവമേ, നീ നിന്റെ ദാസ
നോടു കാണിച്ച സകല ദയെക്കും സകല
വിശ്വസ്തതെക്കും ഞാൻ അശേഷം യോഗ്യ
നല്ല. എന്റെ വടിയോടു കൂട മാത്രമല്ലൊ ഞാൻ [ 50 ] ഈ യോൎദ്ദാനെ കടന്നതു. എന്നാൽ ഞാൻ ഇപ്പോൾ
രണ്ടു കൂട്ടമായ്തീൎന്നിരിക്കുന്നു. എന്റെ ജ്യേഷ്ഠന്റെ
കയ്യിൽനിന്നു അടിയന്റെ രക്ഷിക്കേണമേ. ഞാൻ
നിണക്കു നന്മ ചെയ്യും എന്നു നീ പറഞ്ഞുവല്ലോ".

പിന്നേ ഏശാവിനെ പ്രസാദിപ്പിപ്പാൻ കൂട്ടങ്ങ
ളിൽനിന്നു വിശിഷ്ടങ്ങളായ ഒട്ടകങ്ങളെയും മറ്റും
എടുത്തു സമ്മാനമായി മുമ്പേ അയച്ചു രാത്രിയിൽ
ഭാൎയ്യാപുത്രാദികളെ യാബോൿ എന്ന പുഴ കടത്തി,
താൻ ഇക്കരെ തന്നേ പാൎത്തു.

4. അപ്പോൾ ഒരു പുരുഷൻ ഉഷസ്സാകുവോളം
അവനോടു പൊരുതു; ജയിക്കായ്കകൊണ്ടു; ഉഷസ്സു
വന്നു, എന്നെ വിട്ടയക്ക" എന്നു പറഞ്ഞപ്പോൾ:
നീ എന്നെ "അനുഗ്രഹിച്ചല്ലാതെ ഞാൻ നി
ന്നെ വിടുകയില്ല" എന്നു യാക്കോബ് പറഞ്ഞു.
പിന്നെ ആ പുരുഷൻ യാക്കോബിന്റെ പേർ ചോ
ദിച്ചറിഞ്ഞ ശേഷം "ഇനിമേൽ നിന്റെ പേർ
യാക്കോബ് എന്നല്ല ദൈവത്തോടും മനുഷ്യരോടും
പൊരുതു ജയിച്ചതിനാൽ ഇസ്രയേൽ എന്നു വിളി
ക്കപ്പെടും" എന്നു പറഞ്ഞു.

അതിന്റെ ശേഷം ഏശാവു തന്റെ ആളുക
ളോടു കൂടി വരുന്നതു കണ്ടിട്ടു യാക്കോബ് ഏഴുവട്ടം
കുമ്പിട്ടപ്പോൾ ഏശാവു ഓടിവന്നു അവനെ എഴുനീ
ല്പിച്ചു ആലിംഗനം ചെയ്തു ചുംബിച്ചു ഇരുവരും കര
ഞ്ഞു, പിന്നേ യാക്കോബിന്റെ ഭാൎയ്യമാരും മക്കളും
വന്നു വണങ്ങി. ഏശാവു അവസ്ഥ എല്ലാം ചോ
ദിച്ചറിഞ്ഞു. മുമ്പേ അയച്ച സമ്മാനങ്ങൾ വേണ്ട
എന്നു പറഞ്ഞപ്പോൾ യാക്കോബ് എടുക്കേണം" [ 51 ] എന്നു നിൎബ്ബന്ധിച്ചപേക്ഷിച്ചു. ഏശാവൂ സമ്മ
തിച്ചു അവയെ വാങ്ങിയതിന്റെ ശേഷം സ്വദേശ
ത്തേക്കു തിരിച്ചു പോയി. യാക്കോബോ കുഡുംബ
ത്തോടു കൂടെ അവിടെ നിന്നു പുറപ്പെട്ടു കനാനിൽ
അച്ഛന്റെ അടുക്കൽ എത്തുകയും ചെയ്തു.

വേദോക്തം.

സമാധാനക്കാരന്നു ഒരു ഭാവി ഉള്ളതാകകൊണ്ടു തികഞ്ഞവനെ
സൂക്ഷിച്ചു നേരുള്ളവനെ കണ്ടുകൊൾക. സങ്കീ. ൩ ൭, ൩൭. [ 52 ] ൧൫. യോസേഫിനെ വിറ്റതു.
(൧. മോശെ ൩൫. ൩൭.)

1. മെസൊപൊതാമ്യയിൽ യാക്കോബിന്നു ജനി
ച്ച പുത്രന്മാരിൽ യോസേഫ് ആയിരുന്നു ഇളയ
വൻ; എല്ലാവരുടെയും അനുജനായ ബെന്യമീൻ
കനാൻദേശത്തായിരുന്നു ജനിച്ചതു. അച്ഛൻ യോ
സേഫിനെ അധികം പ്രിയപ്പെട്ടു ഒരു നല്ല അങ്കി
യെ ഉണ്ടാക്കിച്ചു കൊടുത്തതുകൊണ്ടു ജ്യേഷ്ഠന്മാർ അ
സൂയപ്പെട്ടു സ്നേഹത്തോടെ ഒരു വാക്കും അവനോടു
സംസാരിച്ചില്ല. ഒരിക്കൽ യോസേഫ് ഒരു സ്വപ്നം
കണ്ടു. അതു സഹോദരന്മാരോടു പറഞ്ഞു: "നാം
കറ്റ കെട്ടിക്കൊണ്ടിരിക്കുമ്പോൾ എന്റെ കറ്റ നടു
വിൽ നിവിൎന്നുനിന്നു, നിങ്ങളുടെ കറ്റകൾ ചുററും
നിന്നു എന്റെ കറ്റയെ വണങ്ങി" എന്നതു കേട്ട
പ്പോൾ അവരധികം അവനെ പകെച്ചു. പിന്നേ
യും അവൻ ഒരു സ്വപ്നം കണ്ടു അവരോടു പറഞ്ഞു:
"ആദിത്യചന്ദ്രന്മാരും ൧൧ നക്ഷത്രങ്ങളും എന്നെ കു
മ്പിട്ടു." ഇതു കേട്ടപ്പോൾ അച്ഛൻ അവനോടു "മാതാ
പിതാക്കന്മാരും നിന്നെ വണങ്ങേണ്ടി വരുമോ?"
എന്നു ചോദിച്ചു അവനെ ശാസിച്ചു എങ്കിലും കുട്ടി
യുടെ വാക്കുകളെ ഉള്ളിൽ സംഗ്രഹിക്കയും ചെയ്തു.

2. ഒരു ദിവസം അച്ഛന്റെ കല്പനപ്രകാരം
സഹോദരന്മാരുടെ വൎത്തമാനം അറിയേണ്ടതിന്നു
യോസേഫ് അവരുടെ അടുക്കൽ ശിഖേമിലേക്കു
ചെന്നു. അവൻ വരുന്നതു അവർ കണ്ടപ്പോൾ
"അതാ, സ്വപ്നക്കാരൻ വരുന്നുണ്ടു; അവനെ കൊ [ 53 ] ല്ലേണം, എന്നാൽ അവന്റെ സ്വപ്നം എന്താകു മെന്നു കാണാമല്ലൊ" എന്നു പറഞ്ഞപ്പോൾ "കൊ ല്ലരുതു" എന്നു രൂബെൻ പറഞ്ഞു. അതു അനു സരിച്ചു, അവർ അവന്റെ അങ്കിയെ അഴിച്ചെടുത്തു അവനെ ഒരു പൊട്ടക്കുഴിയിൽ ഇറക്കിവിട്ടു. എന്നാൽ രൂബെൻ അവിടെനിന്നു അവനെ രക്ഷിപ്പാൻ ഭാവി ച്ചിരുന്നു.

3. അന്നു ഇഷ്മയേല്യരും മിദ്യാനരും കച്ചവട ത്തിന്നായി മിസ്രയിലേക്കു പോകുന്നതു കണ്ടപ്പോൾ യഹൂദാ തന്റെ സഹോദരനോടു: "നാം അവനെ വില്ക്കുക" എന്നു പറഞ്ഞു. അവർ സമ്മതിച്ചു രൂബെൻ അറിയാതെകണ്ടു അവനെ കുഴിയിൽ നിന്നു കരേറ്റി ൨൦ ഉറുപ്പിക വാങ്ങി കച്ചവടക്കാൎക്കു വിറ്റു കളഞ്ഞു. പിന്നീടു രൂബെൻ വന്നു കുഴിയിൽ [ 54 ] നോക്കി യോസേഫിനെ കാണായ്കകൊണ്ടു വളരേ
ദുഃഖിച്ചു വസ്ത്രം കീറി: "അനുജൻ ഇതിൽ ഇല്ലല്ലോ,
ഞാൻ എന്തു ചെയ്യേണ്ടു?" എന്നു നിലവിളിച്ചു.
സഹോദരന്മാരോ യോസേഫിന്റെ അങ്കിയെ എടു
ത്തു ആട്ടിൻചോരയിൽ മുക്കി അച്ഛന്നു കൊടുത്ത
യച്ചു അവനോടു: "ഈ അങ്കി കിട്ടിയിരിക്കുന്നു; ഇതു
പുത്രന്റെ അങ്കിയോ അല്ലയോ എന്നു നോക്കേ
ണം" എന്നു അറിയിച്ചു.

യാക്കോബ് അങ്കിയെ നോക്കിയപ്പോൾ: "ഇതു
എന്റെ മകന്റെ വസ്ത്രം തന്നേ; ഒരു ദുഷ്ടമൃഗം അവ
നെ കൊന്നു തിന്നുകളഞ്ഞു നിശ്ചയം" എന്നു പറ
ഞ്ഞു മുറയിട്ടുകൊണ്ടിരുന്നു. പുത്രന്മാർ വന്നു അച്ഛ
നെ ആശ്വസിപ്പിപ്പാൻ വളരേ പ്രയത്നിച്ചിട്ടും
അവൻ ആശ്വസിക്കാതെ: "ഞാൻ ദുഃഖത്തോടെ
എന്റെ പുത്രന്റെ അടുക്കൽ ശവക്കുഴിയിൽ ഇറങ്ങു
കേയുള്ളു" എന്നു പറഞ്ഞു കരഞ്ഞു കൊണ്ടിരുന്നു.

വേദോക്തം.

ദൈവത്തെ സ്നേഹിക്കുന്നവൎക്കു സകലവും നന്മെക്കായി വ്യാപ
രിക്കുന്നു എന്നു നാം അറിയുന്നു. റോമർ ൮, ൨൮.

൧൬. യോസേഫ് മിസ്രയിൽ വന്നു പാൎത്തതു.
(൧. മോശെ ൩൯ - ൪൧.)

1. ആ ഇഷ്മയേല്യർ യോസേഫിനെ മിസ്രയി
ലേക്കു കൊണ്ടുപോയി, രാജമന്ത്രിയായ പൊതിഫാ
റിന്നു അടിമയായിട്ടു വിറ്റു. അന്നു യോസേഫിന്നു [ 55 ] ൧൭ വയസ്സായിരുന്നു. ആ മന്ത്രി അവന്റെ ബുദ്ധി
വിശേഷവും ഭക്തിയും ദൈവാനുഗ്രഹത്താൽ അവ
ന്നുള്ള കാൎയ്യസാദ്ധ്യവും കണ്ടപ്പോൾ അവനെ വള
രേ സ്നേഹിച്ചു കാൎയ്യങ്ങൾ ഒക്കയും അവന്റെ കൈ
യിൽ ഏല്പിച്ചു.

2. യോസേഫ് വിശ്വസ്തതയോടെ സകലവും നട
ത്തിക്കൊണ്ടിരിക്കുമ്പോൾ യജമാനന്റെ ഭാൎയ്യ അവ
നെ ദോഷത്തിൽ അകപ്പെടുത്തുവാൻ ശ്രമിച്ച
പ്പോൾ യോസേഫ്: "ദൈവത്തിന്നു വിരോധ
മായി ഇത്ര വലിയ പാപം ഞാൻ എങ്ങിനേ
ചെയ്യേണ്ടു?" എന്നു പറഞ്ഞു. അവളുടെ വശീ
കരണവാക്കുകൾ ഒന്നും അവൻ അനുസരിക്കാഞ്ഞതു
കൊണ്ടു അവൾ വളരേ കോപിച്ചു പ്രതിക്രിയെക്കാ
യി: "ഈ ദാസൻ എന്നെ അപമാനിപ്പാൻ വന്നി
രിക്കുന്നു" എന്നു വ്യാജമായി ഭൎത്താവിനോടു ബോധി
പ്പിച്ചപ്പോൾ അവൻ നീരസപ്പെട്ടു യോസേഫിനെ
തടവിൽ ആക്കിച്ചു. അവിടെയും ദൈവസഹായം
ഉണ്ടായതിനാൽ കാരാഗൃഹപ്രമാണിക്കു അവന്റെ
മേൽ കരുണ തോന്നി തടവുകാരെ ഒക്കയും അവന്റെ
വിചാരണയിൽ ഏല്പിക്കയും ചെയ്തു.

അക്കാലത്തു മിസ്രരാജാവു തന്റെ നേരെ ദ്രോ
ഹം ചെയ്ത മദ്യപ്രമാണി അപ്പപ്രമാണി എന്ന രണ്ടു
കലവറക്കാരെ തടവിൽ ആക്കിയിരുന്നു. യോസേ
ഫ് അവൎക്കു ശുശ്രഷ ചെയ്തു. ഒരു നാൾ രാവിലെ അ
വർ വിഷാദിച്ചിരിക്കുന്നതു യോസേഫ് കണ്ടു സംഗ
തി എന്തെന്നു ചോദിച്ചു: "ഞങ്ങൾ ഓരോ സ്വപ്നം
കണ്ടു; അതിന്റെ അൎത്ഥം പറഞ്ഞു തരുവാൻ ആളി [ 56 ] ല്ല" എന്നു അവർ ഉത്തരം പറഞ്ഞു. "അൎത്ഥം അ
റിയിക്കുന്നതു ദൈവത്തിന്നു മാത്രമേ കഴികയുള്ളു എ
ങ്കിലും സ്വപ്നവിവരം കേൾക്കാമോ" എന്നു യോസേ
ഫ് പറഞ്ഞു.

അപ്പോൾ മദ്യപ്രമാണി തന്റെ സ്വപ്നം പറ
ഞ്ഞു."മൂന്നു കൊമ്പുകളുള്ള ഒരു മുന്തിരിവള്ളിയെ
ഞാൻ കണ്ടു. അതു തളിൎക്കുകയും പൂക്കുകയും ഒടു
ക്കം അതിന്റെ കുലകൾ പഴുക്കുകയും ചെയ്തു. ആ
പഴങ്ങൾ ഞാൻ പറിച്ചു പിഴിഞ്ഞു. ചാറു പാന
പാത്രത്തിലാക്കി രാജാവിന്റെ കയ്യിൽ കൊടുത്തു"
ഇതു കേട്ടപ്പോൾ യോസേഫ്: "ആ മൂന്നു കൊമ്പു
കൾ മൂന്നു ദിവസങ്ങളാകുന്നു; മൂന്നു ദിവസത്തിന്ന
കം ഫറവോ നിന്നെ വീണ്ടും നിന്റെ സ്ഥാനത്തി
ലാക്കും. പിന്നെ നീ നിന്റെ സ്ഥാനത്തിൽ സുഖ
മായിരിക്കുമ്പോൾ എന്നെ ഓൎത്തു എന്റെ കാൎയ്യം
രാജാവിനോടുണൎത്തിച്ചു ഇവിടേനിന്നു വിടുവിക്കേ
ണമേ" എന്നു അവനോടു പറഞ്ഞു.

മദ്യപ്രമാണിയുടെ സ്വപ്നത്തിന്റെ നല്ല അൎത്ഥം
കേട്ടപ്പോൾ അപ്പപ്രമാണി സന്തോഷത്തോടെ ത
ന്റെ സ്വപ്നം യോസേഫിനോടു പറഞ്ഞു. "മൂന്നു
കൊട്ട എന്റെ തലയിൽ ഉണ്ടായിരുന്നു. മീതെ
വെച്ചകൊട്ടയിൽ ഉണ്ടായ രാജാവിന്റെ മേത്തരമായ
അപ്പങ്ങളെ പക്ഷികൾ കൊത്തിത്തിന്നു". ഇതു കേട്ട
പ്പോൾ യോസേഫ്: "മൂന്നു കൊട്ട മൂന്നു ദിവസമാ
കുന്നു; മൂന്നു ദിവസത്തിന്നകം നിന്നെ തൂക്കിക്കൊല്ലും,
പക്ഷികൾ നിന്റെ മാംസം കൊത്തിത്തിന്നും" എന്നു
അവനോടു അറിയിച്ചു. [ 57 ] ഇതു കഴിഞ്ഞിട്ടു മൂന്നാം ദിവസം രാജാവു ഒരു
സദ്യകഴിച്ചു തടവുകാരായ ഇരുവരെയും വരുത്തി,
മദ്യപ്രമാണിയെ തന്റെ സ്ഥാനത്താക്കി അപ്പപ്രമാ
ണിയെ തൂക്കിക്കൊന്നു. യോസേഫ് പറഞ്ഞ പ്രകാരം
എല്ലാം ഒത്തുവന്നു എങ്കിലും മദ്യപ്രമാണി അവനെ
ഓൎത്തില്ല.

3. പിന്നേ രണ്ടു വൎഷം കഴിഞ്ഞതിന്റെ ശേഷം
ഫറവോരാജാവു രണ്ടു സ്വപ്നം കണ്ടു. അവററിന്റെ
അൎത്ഥം വിദ്വാന്മാൎക്കാൎക്കും അറിയിപ്പാൻ കഴിയായ്ക
കൊണ്ടു രാജാവു വളരേ വിഷാദിച്ചിരിക്കുമ്പോൾ
മദ്യപ്രമാണിക്കു തടവിൽനിന്നുണ്ടായ സംഭവം തനി
ക്കു ഓൎമ്മവന്നു രാജാവിനോടു അറിയിച്ചു. അതു കേ
ട്ടപ്പോൾ യോസേഫിനെ തടവിൽനിന്നു വരുത്തു
വാൻ രാജാവു കല്പിച്ചു.

അപ്പോൾ രാജാവു: "ഞാൻ സ്വപ്നം കണ്ടു;
അതിന്റെ അൎത്ഥം പറയുന്നവനാരുമില്ല. എന്നാൽ
നീ ഒരു സ്വപ്നം കേട്ടാൽ അതിന്റെ അൎത്ഥം പറയും
എന്നു ഞാൻ കേട്ടിരിക്കുന്നു" എന്നു പറഞ്ഞതിന്നു
യോസേഫ്: "അൎത്ഥം അറിയിക്കുന്നതു ഞാനല്ല ദൈ
വമത്രേ ആകുന്നു; അവൻ ശുഭമായ ഉത്തരം കല്പി
ക്കും"എന്നുണൎത്തിച്ചു.

പിന്നേ രാജാവു കണ്ട സ്വപ്നം അറിയിച്ചു:
"ഞാൻ നീലനദിയുടെ കരമേൽ നിന്നിരുന്നു; അ
പ്പോൾ ഏറ്റവും പുഷ്ടിയും സൌന്ദൎയ്യവും ഉള്ള
ഏഴു പശുക്കൾ ആ പുഴയിൽനിന്നു കരേറി കരയിൽ
മേഞ്ഞു കൊണ്ടിരുന്നു; അവറ്റിന്റെ വഴിയേ മുമ്പേ
കാണാത്ത അവലക്ഷണരൂപമുള്ള മെലിഞ്ഞ ഏഴു [ 58 ] പശുക്കളും കരേറി പുഷ്ടിയുള്ള ഏഴു പശുക്കളെ തിന്നു
കളഞ്ഞു. എങ്കിലും തിന്നപ്രകാരം തോന്നിയില്ല.
ഇപ്രകാരം ഒരു സ്വപ്നം കണ്ടുണൎന്നു. പിന്നേയും
ഉറങ്ങി വീണ്ടും ഒരു സ്വപ്നം കണ്ടു. നല്ല മണി
യുള്ള ഏഴ കതിരുകൾ ഒരു തണ്ടിന്മേൽ മുളെച്ചു
ണ്ടായതു കണ്ടു; ഉണങ്ങി കരിഞ്ഞു പതിരായ ഏഴു
കതിരുകളും മുളെച്ചു ആ നല്ല ഏഴു കതിരുകളെ
വിഴുങ്ങിക്കളഞ്ഞു."

ഇതു കേട്ടപ്പോൾ യോസേഫ് പറഞ്ഞതു: "ഈ
സ്വപ്നങ്ങൾ രണ്ടും ഒന്നു തന്നേ. ദൈവം ചെയ്വാൻ
ഭാവിക്കുന്നതിനെ രാജാവിനോടു അറിയിച്ചിരിക്കുന്നു.
ആ ഏഴു നല്ല പശുക്കളും മണിയുള്ള കതിരുകളും
പുഷ്ടിയുള്ള ഏഴു വൎഷങ്ങളാകുന്നു; മെലിഞ്ഞ പശു [ 59 ] ക്കളും പതിരായ കതിരുകളും ക്ഷാമമുള്ള ഏഴു വൎഷ
ങ്ങൾ ആകുന്നു. രാജ്യത്തിൽ എല്ലാടവും ധാന്യപു
ഷ്ടിയുള്ള ഏഴു വൎഷം ഇപ്പോൾ തുടങ്ങും. അതി
ന്റെ ശേഷം ക്ഷാമമുള്ള ഏഴു വൎഷം വരും. രണ്ടു
വട്ടം സ്വപ്നം കാണിച്ചതിനാൽ ദൈവം അതു സ്ഥിര
മായി നിശ്ചയിച്ചിരിക്കുന്നു എന്നും അതു വേഗം
സംഭവിക്കും എന്നും അറിയിച്ചിരിക്കുന്നു. അതു
കൊണ്ടു രാജാവു ബുദ്ധിയും ജ്ഞാനവുമുള്ള ഒരു
ആളെ ഈ നാട്ടിൽ അധികാരിയാക്കി, പുഷ്ടിയുള്ള
വൎഷങ്ങളിൽ വിളവിൽ അഞ്ചാലൊന്നു വാങ്ങി പാ
ണ്ടിശാലകളിൽ സ്വരൂപിച്ചു വെക്കേണ്ടതാകുന്നു.
എന്നാൽ ക്ഷാമംകൊണ്ടു ദേശത്തിന്നു നാശം വരു
വാൻ സംഗതിവരികയില്ല."

ഇതു നന്നു എന്നു രാജാവിന്നും മന്ത്രിമാൎക്കും
തോന്നി. പിന്നെ രാജാവു മന്ത്രികളെ നോക്കി: "ദൈ
വാത്മാവുള്ള ഈ മനുഷ്യനെ പോലെ ഒരുവനെ
കിട്ടുമോ?" എന്നു പറഞ്ഞശേഷം യോസേഫിനോടു
"ദൈവം ഈ അവസ്ഥയെ ഒക്കയും നിന്നെ അറിയി
ച്ചിരിക്കകൊണ്ടു നിന്നെ പോലെ വിവേകമുള്ളവൻ
ഒരുത്തനും ഇല്ല. ഞാൻ ഈ രാജ്യത്തിൽ നിന്നെ
സൎവ്വാധികാരിയാക്കുന്നു, ഈ രാജ്യത്തിൽ ഞാൻ മാത്രം
നിന്നെക്കാൾ വലിയവനാകുന്നു" എന്നു കല്പിച്ചു
തന്റെ മുദ്രമോതിരം ഊരി അവന്റെ വിരല്ക്കു ഇട്ടു
നേരിയവസ്ത്രങ്ങളെ ധരിപ്പിച്ചു പൊൻമാലയും അവ
ന്റെ കഴുത്തിലിട്ടു തന്റെ രണ്ടാം തേരിൽ കരേറ്റി:
"ഇവന്റെ മുമ്പാകെ മുട്ടുകുത്തുവിൻ; ഇവൻ രാജ്യാ
ധികാരി ആകുന്നു" എന്നെല്ലാവരോടും വിളിച്ചു പറ [ 60 ] യിച്ചു. പിന്നേ യോസേഫിനോടു:"ഞാൻ രാജാവു
തന്നേ എങ്കിലും നിന്റെ കല്പന കൂടാതെ ഈ മിസ്ര
രാജ്യത്തിൽ ഒന്നും നടത്തുവാൻ പാടില്ല നിശ്ചയം"
എന്നു കല്പിച്ചു.

ഇപ്രകാരം ദൈവം യോസേഫിനെ എല്ലാ സ
ങ്കടങ്ങളിൽനിന്നും വിടുവിച്ചു രാജമഹത്വത്തോളം
ഉയൎത്തി. അവൻ ൧൭-ാം വയസ്സിൽ അടിമയായി
മിസ്രയിൽ ചെന്നു. ൩൦-ാം വയസ്സിൽ രാജമന്ത്രി
യായിത്തീൎന്നു.

വേദോക്തം.

നിന്റെ വഴിയെ യഹോവമേൽ ഉരുട്ടി അവനിൽ തേറുക,
എന്നാൽ അവൻ അതിനെ ചെയ്യും. സങ്കീ.൩൭, ൫.

൧൭. യോസേഫിന്റെ സഹോദരന്മാർ
മിസ്രയിൽ പോയതു.
(൧. മോശെ ൪൧. ൪൨.)

1. ദൈവം അറിയിച്ച പ്രകാരം തന്നേ സംഭ
വിച്ചു. പുഷ്ടിയുള്ള ഏഴു സംവത്സരങ്ങളിൽ യോ
സേഫ് രാജ്യത്തിലെ സകല വിളവിൽനിന്നും അ
ഞ്ചിലൊന്നു വാങ്ങി വളരെ ധാന്യം സ്വരൂപിച്ചു.
ക്ഷാമകാലം തുടങ്ങിയപ്പോൾ നാട്ടുകാരും അന്യദേ
ശക്കാരും വന്നു ധാന്യങ്ങളെ വാങ്ങി.

2. കനാനിലും വളരേ ക്ഷാമം ഉണ്ടായപ്പോൾ
മിസ്രയിൽ ധാന്യമുണ്ടെന്നു യാക്കോബ് കേട്ടു പുത്ര
ന്മാരോടു:"നാം മരിക്കാതിരിക്കേണ്ടതിന്നു നിങ്ങളും
മിസ്രയിലേക്കു പോയി നമുക്കു ധാന്യം വാങ്ങി കൊ [ 61 ] ണ്ടു വരേണം" എന്നു കല്പിച്ചു. യാക്കോബിന്റെ
പത്തു പുത്രന്മാർ മിസ്രയിലേക്കു പോയി. ബെന്യ
മീൻ അച്ഛന്റെ കൂടെ തന്നെ താമസിച്ചു. അവർ
രാജ്യാധികാരിയായ യോസേഫിന്റെ സന്നിധിയിൽ
ചെന്നു വണങ്ങി. അവൻ അവരെ അറിഞ്ഞിട്ടും
അറിയാത്ത ഭാവം നടിച്ചു: "നിങ്ങൾ എവിടത്തു
കാർ? എന്തിന്നായിട്ടു വന്നു?" എന്നു ചോദിച്ചു.
അവർ: "ധാന്യം വാങ്ങുവാൻ കനാൻദേശത്തു നിന്നു
ഇങ്ങോട്ടു വന്നു" എന്നു പറഞ്ഞതിന്നു യോസേഫ്:
"നിങ്ങൾ ഒറ്റുകാരാകുന്നു നിശ്ചയം" എന്നു നിഷ്കൎഷി
ച്ചു കല്പിച്ചു. അവർ: "കൎത്താവേ, ഞങ്ങൾ ഒരച്ഛ
ന്റെ പുത്രന്മാർ ആകുന്നു. ൧൨ സഹോദരന്മാരിൽ
ഞങ്ങൾ ഇവിടെ പത്തു പേർ ഉണ്ടു; ഇളയവൻ അ [ 62 ] ച്ഛന്റെ കൂടെ ഇരിക്കുന്നു, അവന്റെ ജേഷ്ഠൻ ഇല്ല.
ഞങ്ങൾ ഒറ്റുകാരല്ല നേരുള്ളവർ ആകുന്നു" എന്നു
ഭയത്തോടെ പറഞ്ഞതു കേട്ടു യോസേഫ്: "നിങ്ങൾ
പരമാൎത്ഥികളാണെങ്കിൽ ഒരുത്തൻ പോയി അനു
ജനെ കൊണ്ടുവന്നു കാണിക്ക. എന്നാൽ നിങ്ങളെ
വിടാം" എന്നു കല്പിച്ചു. മൂന്നു ദിവസം അവരെ
തടവിൽ പാൎപ്പിച്ചു.

നാലാം ദിവസത്തിൽ അവരെ വരുത്തി :"ഞാൻ
ദൈവത്തെ ഭയപ്പെടുന്നു; ആൎക്കും അന്യായം ചെ
യ്വാൻ എനിക്കു മനസ്സില്ല; അതുകൊണ്ടു ഒരു വഴി
പറഞ്ഞു തരാം. ഒരുവനെ ഇവിടേ പാൎപ്പിച്ചു ശേഷ
മുള്ളവർ ധാന്യം വാങ്ങി കൊണ്ടു പോയി കൊടുത്തു
അനുജനെ ഇങ്ങോട്ടു കൊണ്ടു വരുവിൻ, എന്നാൽ
നിങ്ങളുടെ വാക്കു പ്രമാണിക്കാം; നിങ്ങൾ മരിക്കാ
തെയും ഇരിക്കും."

എന്നിപ്രകാരം കല്പിച്ചതു കേട്ടപ്പോൾ അവർ
അന്യോന്യം നോക്കി: "ഇതെല്ലാം നമ്മുടെ സ
ഹോദരനോടു ചെയ്ത കുറ്റം നിമിത്തം തന്നേ;
അവൻ അപേക്ഷിച്ചപ്പോൾ അവന്റെ പ്രാണ
സങ്കടം കണ്ടിട്ടുപോലും നാം അനുസരിക്കാ
തെ ഇരുന്നുവല്ലോ; അതുകൊണ്ടു ഈ സങ്കടം
നമുക്കു വന്നിരിക്കുന്നു; അവന്റെ രക്തം
ദൈവം ഇപ്പോൾ നമ്മോടു ചോദിക്കുന്നു"
എന്നു പറഞ്ഞു. "യോസേഫ് ദ്വിവാചിമുഖാന്തരം
സംസാരിച്ചതിനാൽ അതൊക്കയും കേട്ടറിഞ്ഞു
എന്നവർ വിചാരിച്ചില്ല. അവൻ അവരെ വിട്ടു
പോയി കരഞ്ഞു. [ 63 ] പിന്നേയും വന്നു എല്ലാവരും കാണ്കേ ശിമെ
യോനെ പിടിച്ചു കെട്ടിച്ചു തടവിലയച്ച ശേഷം
അവർ ധാന്യം എടുത്തു നാട്ടിൽ തിരിച്ചു ചെന്നു
അച്ഛനോടു വസ്തുത അറിയിച്ചു. പിന്നെ തങ്ങളുടെ
ചാക്കുകളെ തുറന്നപ്പോൾ ഓരോരുത്തന്റെ പണം
അവനവന്റെ ചാക്കിൽ കണ്ടു ഭയപ്പെട്ടു. യോസേ
ഫായിരുന്നു അവരറിയാതെ പണം ചാക്കുകളിൽ
തിരികെ വെപ്പിച്ചതു.

പിന്നേ ബെന്യമീനെ കൊണ്ടു ചെന്നാൽ മാത്രം
തടവിലുള്ളവനെ വിട്ടയക്കയുള്ളു എന്നും മറ്റും യാ
ക്കോബ് കേട്ടപ്പോൾ വളരേ ദുഃഖിച്ചു:"നിങ്ങൾ
എന്നെ മക്കളില്ലാത്തവനാക്കുന്നു; യോസേഫില്ല,
ശിമെയോനും ഇല്ല, ബെന്യമീനെയും കൂടെ കൊണ്ടു
പോകുന്നു. ഇതൊക്കയും എനിക്കു വിരോധമായിരി
ക്കുന്നു. എന്റെ മകനെ നിങ്ങളോടു കൂടെ അയക്കുക
യില്ല" എന്നു തീൎച്ചയായിട്ടു പറഞ്ഞു.

വേദോക്തം.

എന്നാൽ ഈ കാലത്തിലേ കഷ്ടങ്ങൾ നമ്മിൽ വെളിപ്പെടുവാ
നുള്ള മഹത്വത്തോടു ഒപ്പമുള്ളയല്ല എന്നു ഞാൻ മതിക്കുന്നു.
റോമ. ൮. ൧൮.

൧൮. യോസേഫിന്റെ സഹോദരന്മാർ
വീണ്ടും മിസ്രയിൽ പോയതു
(൧. മോശെ ൪൩- ൪൫.)

1. കനാൻ ദേശത്തു ക്ഷാമം പിന്നേയും കഠിന
മായിരുന്നതുകൊണ്ടു അവർ കൊണ്ടു വന്ന ധാന്യം [ 64 ] എല്ലാം തീൎന്നപ്പോൾ പിന്നേയും മിസ്രയിൽ പോയി
ധാന്യം വാങ്ങി കൊണ്ടുവരുവാൻ യാക്കോബ് പുത്ര
ന്മാരോടു കല്പിച്ചു. അവർ: "ബെന്യമീനെ കൂടാതെ
ഞങ്ങൾ പോകയില്ല" എന്നു പറഞ്ഞാറെ അനുജ
നെ അയപ്പാൻ അച്ഛന്നു അശേഷം ഇഷ്ടമുണ്ടായി
രുന്നില്ല എങ്കിലും ഒടുവിൽ സമ്മതിച്ചു. "ഈ ദേശ
ത്തിലെ തേനും നല്ല പഴങ്ങളും ദിവ്യൌഷധങ്ങളും
മറ്റും സമ്മാനമായി കൊണ്ടു പോകുവിൻ; സൎവ്വശ
ക്തനായ ദൈവം എന്റെ രണ്ടു മക്കളെയും തിരിച്ചു
അയപ്പാൻ ആ അധികാരിക്കു കൃപ തോന്നിക്കുമാറാ
കട്ടേ. ഞാൻ പുത്രനില്ലാത്തവനെന്ന പോലെ
ആയി" എന്നു യാക്കോബ് പറഞ്ഞു അവരെ അയച്ചു.

2. അവർ മിസ്രയിൽ എത്തി എന്നു യോ
സേഫ് കേട്ടപ്പോൾ അവരെ വീട്ടിൽ വരുത്തി ശിമെ
യോനെ കൊണ്ടു വന്നു അവരോടു മുഖപ്രസാദം
കാണിച്ചു: "നിങ്ങളുടെ അച്ഛൻ ജീവിച്ചു സുഖമാ
യിരിക്കുന്നുവോ?" എന്നു ചോദിച്ചതിന്നു അവർ:
"സുഖം തന്നേ"എന്നു പറഞ്ഞു. പിന്നെ യോ
സേഫ് ബെന്യമീനെ നോക്കി: "ഇവനോ നിങ്ങൾ
പറഞ്ഞ അനുജൻ?" എന്നു ചോദിച്ച ഉടനെ "ദൈ
വം നിണക്കു കൃപ ചെയ്യട്ടേ" എന്നു അവനെ അനു
ഗ്രഹിച്ചു, മനസ്സുപൊട്ടി ബദ്ധപ്പെട്ടു മുറിയിൽ ചെന്നു
കരഞ്ഞു.

പിന്നേ മുഖം കഴുകി പുറത്തു വന്നു തന്റെ
മനസ്സ് അടക്കി ഭക്ഷണം വെപ്പാൻ കല്പിച്ചു; ദേശ
മൎയ്യാദപ്രകാരം തനിക്കും സഹോദരന്മാൎക്കും പ്രത്യേ
കം വെപ്പിച്ചു; ജ്യേഷ്ഠാനുജക്രമപ്രകാരം തങ്ങളെ [ 65 ] ഇരുത്തിയതിനാൽ അവർ വിസ്മയിച്ചു. പണിക്കാർ
ഭക്ഷണം കൊണ്ടു വന്നപ്പോൾ അവൻ ബെന്യമീന്നു
ശേഷമുള്ളവരെക്കാൾ അഞ്ചിരട്ടി അധികം കൊ
ടുപ്പിച്ചു.

3. പിന്നെ കാൎയ്യസ്ഥനോടു: "ഇവരുടെ ചാക്കു
കളിൽ പിടിക്കുന്ന ധാന്യവും കൊണ്ടു വന്ന ദ്രവ്യവും
ഇളയവന്റെ ചാക്കിൽ എന്റെ വെള്ളിപ്പാനപാത്ര
വും ഇടുക" എന്നു യോസേഫ് കല്പിച്ചു.അവൻ
അപ്രകാരം ചെയ്തു.

പിറേറ നാൾ അവർ ധാന്യം എടുത്തു പുറപ്പെട്ടു
അല്പം വഴിദൂരം ചെന്ന ശേഷം യോസേഫിൻ കല്പന
പ്രകാരം കാൎയ്യസ്ഥൻ പിന്നാലെ ചെന്നു അവരോടു:
"ഗുണത്തിനു പകരം നിങ്ങൾ ദോഷമോ വിചാരി
ച്ചതു" എന്നു പറഞ്ഞു. അതു കേട്ടു അവർ ഭ്രമിച്ചു
അന്യോന്യം നോക്കി. അപ്രോം കാൎയ്യസ്ഥൻ: "യജ
മാനന്റെ പാനപാത്രം എന്തിന്നു കട്ടു" എന്നു അ
വരോടു ചോദിച്ചതിന്നു അവർ: "അപ്രകാരം ഒരി
ക്കലും ചെയ്കയില്ല; ഞങ്ങൾ നേരുള്ളവർ; ആയതു
ആരുടെ പക്കൽ കാണുന്നുവോ അവൻ മരിക്കട്ടെ;
ഞങ്ങളും അടിമകളാകും" എന്നു പറഞ്ഞു.

കാൎയ്യസ്ഥൻ, ശോധന ചെയ്തു ബെന്യമീന്റെ
ചാക്കിൽ ആ പാത്രം കണ്ടപ്പോൾ എല്ലാവരും വി
റെച്ചു വസ്ത്രങ്ങളെ കീറി മടങ്ങിച്ചെന്നു യോസേഫി
നെ കണ്ടു കാല്ക്കൽ വീണു. അപ്പോം അവൻ നീ
രസഭാവം കാട്ടി: "എന്തിന്നു ഇപ്രകാരം ചെയ്തു?"
എന്നു ചോദിച്ചു. [ 66 ] അപ്പോൾ യഹുദാ പറഞ്ഞു: "കൎത്താവിനോടു
എന്തു പറയേണ്ടു? ഞങ്ങൾ കുറ്റമില്ലാത്തവർ എ
ന്നു എങ്ങനേ കാട്ടേണ്ടു? അടിയങ്ങളുടെ അകൃത്യം
ദൈവം കണ്ടെത്തി. ഇതാ, ഞങ്ങൾ എല്ലാവരും
കൎത്താവിന്നടിമകൾ!" അപ്പോൾ യോസേഫ്: "അ
തരുതു! പാത്രം എടുത്തവൻ അടിമയായാൽ മതി;
നിങ്ങൾ സുഖേന അച്ഛന്റെ അടുക്കെ പോകുവിൻ"
എന്നു കല്പിച്ചു.

പിന്നേ യഹൂദാ: "കൎത്താവേ, കോപിക്കരുതേ;
കരുണ ചെയ്തു ഇവനെ വിട്ടയക്കേണമേ! ഞങ്ങൾ
അനുജനെ കൂടാതെ വീട്ടിൽ ചെന്നാൽ അച്ഛൻ ദുഃ
ഖത്താൽ മരിക്കും നിശ്ചയം. ഞാൻ തന്നേ പൈ
തലിന്നു വേണ്ടി ജാമ്യംനിന്നു അവന്നു ഒരു ഹാനിയും
ഭവിക്കാതെ കൂട്ടിക്കൊണ്ടു വരാം എന്നു അച്ഛനോടു
പറഞ്ഞു പോന്നിരിക്കുന്നു. അതുകൊണ്ടു ഇവന്നു പ
കരം ഞാൻ അടിമയായി പാൎക്കാം; പൈതൽ സ
ഹോദരന്മാരോടു കൂടെ പോവാൻ അനുവദിക്കേണം;
അവനെ കൂടാതെ ഞാൻ എങ്ങിനെ അച്ഛനെ
ചെന്നു കാണും?" എന്നിങ്ങിനേ മുട്ടിച്ചു അപേ
ക്ഷിച്ചു.

4. അപ്പോൾ യോസേഫ് തന്നെ അടക്കുവാൻ
കഴിയാതെ ചുറ്റുമുള്ളവരെ പുറത്താക്കി തിണ്ണം കര
ഞ്ഞു സഹോദരന്മാരോടു: "ഞാൻ യോസേഫ്
ആകുന്നു; അച്ഛൻ ജീവിച്ചിരിക്കുന്നുവോ?" എന്നു
പറഞ്ഞു. അവർ സ്തംഭിച്ചു ഉത്തരം ഒന്നും പറയായ്ക
യാൽ അടുത്തുവരുവാൻ അപേക്ഷിച്ചു. അവർ അ
ടുത്തു ചെന്നു മിണ്ടാതെ നിന്നപ്പോൾ: "മിസ്രയി [ 67 ] ലേക്കു വിറ്റുകളഞ്ഞ യോസേഫ് ഞാൻ തന്നേ
ആകുന്നു" എന്നു യോസേഫ് പറഞ്ഞു. "വിറ്റതു
ചൊല്ലി ഇപ്പോൾ ദുഃഖിക്കരുതു; ദൈവം നിങ്ങ
ളുടെ ജീവരക്ഷെക്കായിട്ടു മുമ്പു കൂട്ടി എന്നെ
ഇവിടേ അയച്ചിരിക്കുന്നു; ഉടനേ മടങ്ങിച്ചെന്നു,
അച്ഛനോടു നിന്റെ മകൻ യോസേഫ് ജീവനോടി
രിക്കുന്നു; ദൈവം അവനെ മിസ്രയിൽ കൎത്താവാക്കി
വെച്ചിരിക്കുന്നു എന്നും മറ്റും ഉള്ള എന്റെ അവസ്ഥ
അച്ഛനെ അറിയിച്ചു താമസിയാതെ കൂട്ടിക്കൊണ്ടു
വരുവിൻ എന്നു പറഞ്ഞു. [ 68 ] അതിന്റെ ശേഷം യോസേഫും അനുജനായ
ബെന്യമീനും കഴുത്തിൽ കെട്ടിപ്പിടിച്ചു കരഞ്ഞു, പി
ന്നെ അവൻ ജ്യേഷ്ഠന്മാരെയും ചുംബിച്ചു കരഞ്ഞു.
അതിന്റെ ശേഷം അവർ അന്യോന്യം സംസാരിച്ചു.
ഈ വൎത്തമാനം രാജാവു കേട്ടപ്പോൾ സന്തോഷിച്ചു,
യോസേഫിനോടു:"നിന്റെ അച്ഛനെയും കുഡുംബ
ങ്ങളെയും വരുത്തുക; അതിന്നു വേണ്ടുന്ന രഥങ്ങളും
മറ്റും ഇവിടേനിന്നു കൊടുത്തയക്ക" എന്നു കല്പിച്ചു.
യോസേഫ് അപ്രകാരം ദ്രവ്യവും അന്നവസ്ത്രാദികളും
രഥങ്ങളും മറ്റും കൊടുത്തയച്ചു.

"വഴിക്കൽനിന്നു ശണ്ഠകൂടരുതു" എന്നു യോസേ
ഫ് പ്രബോധിപ്പിച്ചു അവരെ യാത്ര അയച്ചു, അവർ
സന്തോഷത്തോടെ കനാനിലേക്കു പോകയും ചെയ്തു.

വേദോക്തം.

ദോഷത്തിന്നു ദോഷത്തെയും ശകാരത്തിന്നു ശകാരത്തെയും പ
കരം ചെയ്യാതെ, നേരെ മറിച്ചു നിങ്ങൾ അനുഗ്രഹത്തെ അനുഭവി
ക്കേണ്ടതിന്നായി വിളിക്കപ്പെട്ടവർ എന്നറിഞ്ഞു അനുഗ്രഹിക്കുന്നവ
രായുമിരിപ്പിൻ. . ൧. പത്രൊസ് ൩, ൯.


൧൯. യാക്കോബ് മിസ്രയിലേക്കു
പോയി വസിച്ചതു.
(൧. മോശെ ൪൫- ൫൦.)

1. അനന്തരം ആ ൧൧ സഹോദരന്മാർ അച്ഛ
ന്റെ അടുക്കെ എത്തി: "യോസേഫ് ജീവിച്ചിരി
ക്കുന്നു; മിസ്രയിലേ സൎവ്വാധികാരിയാകുന്നു; എന്നു [ 69 ] അറിയിച്ചപ്പോൾ അവൻ ഭൂമിച്ചു വിശ്വസിക്കാതെ
ഇരുന്നു. പിന്നേ യോസേഫ് പറഞ്ഞ വാക്കുകൾ
കേട്ടു കൊടുത്തയച്ച തേരുകളും മറ്റും കണ്ടപ്പോൾ
സന്തോഷത്താൽ അവന്റെ ആത്മാവു പുനൎജീ
വിച്ചു. "മതി, എന്മകൻ ജീവനോടെ ഇരിക്കുന്നു;
ഞാൻ മരിക്കുമ്മുമ്പേ അവനെ പോയി കാണും"
എന്നു പറഞ്ഞു.

അതിന്റെ ശേഷം അവൻ കുഡുംബങ്ങളോടും
സകല വസ്തുക്കളോടും കൂടെ പുറപ്പെട്ടു മിസ്രയിൽ
എത്തി.

2. അച്ഛൻ വരുന്നു എന്നു യോസേഫ് കേട്ട
പ്പോൾ തന്റെ തേരിൽ കയറി അച്ഛനെ എതി
രേറ്റു ചെന്നു കണ്ടു അവന്റെ കഴുത്തിൽ കെട്ടിപ്പി [ 70 ] ടിച്ചു വളരേ നേരം കരഞ്ഞ ശേഷം, യാക്കോബ്:
നിന്റെ മുഖം കണ്ടുവല്ലോ; ഇനി ഞാൻ ഇപ്പോൾ
തന്നെ മരിച്ചാലും വേണ്ടതില്ല" എന്നു പറഞ്ഞു.

അതിന്റെ ശേഷം, തന്റെ അച്ഛൻ കുഡുംബ
ങ്ങളോടു കൂടെ ഈ ദേശത്തു എത്തി എന്നു യോ
സേഫ് രാജാവിനോടു ഉണൎത്തിച്ചു. അച്ഛനേയും
ചില സഹോദരന്മാരെയും യോസേഫ് കൂട്ടി രാജാ [ 71 ] വിന്റെ അടുക്കൽ ചെന്നപ്പോൾ രാജാവു യാക്കോ
ബിനോടു; "വയസ്സു എത്ര?" എന്നു ചോദിച്ചതിന്നു;
"പ്രയാണവൎഷങ്ങൾ ഇപ്പോൾ ൧൩൦ ആകുന്നു.
എൻ ജീവനാളുകൾ അല്പവും കഷ്ടമുള്ളവയും ആ
യിരുന്നു, പിതാക്കന്മാരുടെ പ്രയാണവൎഷങ്ങളോളം
എത്തീട്ടില്ല" എന്നു യാക്കോബ് അറിയിച്ചു, രാജാ
വിനെ അനുഗ്രഹിക്കയും ചെയ്തു.

3. അവൻ പിന്നേ ൧൭ വൎഷം മിസ്രയിൽ പാ
ൎത്തു, മരണം അടുത്തപ്പോൾ യോസേഫ് എഫ്രാ
യിം മനശ്ശെ എന്ന രണ്ടു പുത്രന്മാരെ കൂട്ടിക്കൊണ്ടു
അച്ഛനെ ചെന്നു കണ്ടു: "നിന്റെ മുഖം കാണും
എന്നു ഞാൻ വിചാരിച്ചില്ല; ദൈവം നിന്റെ സന്ത
തിയെയും കൂട കാണുമാറാക്കിയല്ലോ" എന്നു ഇസ്ര
യേൽ പറഞ്ഞു. പിന്നേ അനുഗ്രഹം വാങ്ങേണ്ട
തിന്നു യോസേഫ് തന്റെ മക്കളെ അരികിലാക്കിയ
പ്പോൾ യാക്കോബ് വലങ്കൈ അനുജന്റെ തലമേ
ലും ഇടങ്കൈ ജ്യേഷ്ഠന്റെ തലമേലും വെച്ചനുഗ്ര
ഹിച്ചു: "പിതാക്കന്മാർ സേവിച്ചുപോന്ന ദൈവമേ,
എന്നെ ഇന്നേവരേയും മേച്ചുവന്ന യഹോവയേ, സ
കലദോഷങ്ങളിൽനിന്നും എന്നെ വീണ്ടെടുത്ത ദൂതനു
മായവനേ, ഈ പൈതങ്ങളെ അനുഗ്രഹിക്കേണമേ!
എന്നു അപേക്ഷിച്ചു.

4. പിന്നേ യാക്കോബ് തന്റെ ൧൨ പുത്രന്മാരെ
വരുത്തി, വരുവാനുള്ള അവസ്ഥയെ ദൎശിച്ചറിയിച്ചു,
ഓരോരുത്തനെ പ്രത്യേകം അനുഗ്രഹിച്ചു. യഹുദാ
വോടു: "നിന്നെ സഹോദരന്മാർ പുകഴ്ത്തി നമ
സ്കരിക്കും; നീ സിംഹക്കുട്ടി ആകുന്നു; സമാധാന [ 72 ] രാജാവു വരുവോളത്തിന്നു ചെങ്കോൽ യഹൂദ
യിൽനിന്നും രാജദണ്ഡു അവന്റെ കാലുക
ളുടെ ഇടയിൽനിന്നും നിങ്ങിപ്പോകയില്ല ജാ
തികൾ അവനെ അനുസരിക്കയും ചെയ്യും,"
എന്നു പ്രവചിച്ചു പറഞ്ഞു. എല്ലാവരെയും
ആശീൎവ്വദിച്ച ശേഷം അവൻ പ്രാണനെ വിട്ടു സ്വജ
നത്തോടു ചേൎന്നു.

5. അപ്പോൾ യോസേഫും സഹോദരന്മാരും
ദേശത്തിലേ പല ശ്രേഷ്ഠന്മാരും ശവം എടുപ്പിച്ചു
കുതിരകളിലും തേരുകളിലും കയറി പുറപ്പെട്ടു കനാ
ൻദേശത്തെത്തി അച്ഛനെ മക്ഫെല എന്ന ഗുഹ
യിൽ അടക്കുകയും ചെയ്തു.

അതിന്റെ ശേഷം അവർ എല്ലാവരും മിസ്ര
യിലേക്കു മടങ്ങിച്ചെന്നു പാൎക്കുമ്പോൾ സഹോദര
ന്മാർ ഭയപ്പെട്ടു യോസേഫിന്റെ അടുക്കൽ ചെന്നു
അവനോടു: "ഞങ്ങൾ നിന്നോടു കാട്ടിയ കൊടിയ
ദ്രോഹങ്ങളെ അച്ഛനെ വിചാരിച്ചു ക്ഷമിക്കേണമേ"
എന്നപേക്ഷിച്ചപ്പോൾ അവൻ കരഞ്ഞു. "നിങ്ങൾ
ഭയപ്പെടേണ്ടോ, ഞാൻ ദൈവമോ? നിങ്ങൾ എനി
ക്കു ദോഷം വിചാരിച്ചിരുന്നു, ദൈവമോ ഏ
റിയ ജനങ്ങളെ ജീവനോടെ രക്ഷിക്കേണ്ടതി
ന്നു അതു ഗുണമാക്കി തീൎത്തിരിക്കുന്നു; ഞാൻ ഇ
നിയും നിങ്ങളെയും കുട്ടികളെയും നന്നായി പോററും"
എന്നു പറഞ്ഞു അവരെ ആശ്വസിപ്പിച്ചു.

അനന്തരം അവൻ കുഡുംബങ്ങളോടു കൂടെ മി
സ്രയിൽ സുഖേന വസിച്ചു പൌത്രപ്രപൌത്രന്മാ
രെ കണ്ടു ൧൧൦-ാം വയസ്സിൽ മരിച്ചു. എന്നാൽ മരി [ 73 ] ക്കുന്നതിന്നു മുമ്പെ ദൈവം നിങ്ങളെ സന്ദൎശിച്ചു
പിതാക്കന്മാരോടു ആണയിട്ട ദേശത്തേക്കു പോകുമാ
റാക്കും നിശ്ചയം; അപ്പോൾ എന്റെ അസ്ഥികളെ
യും കൂടി കൊണ്ടു പോകേണം" എന്നു ഇസ്രയേല്യ
രെക്കൊണ്ടു ആണയിടുവിച്ചു മരിച്ചു തന്റെ ജന
ത്തോടു ചേരുകയും ചെയ്തു.

വേദോക്തം.

നിങ്ങളുടെ വാൎദ്ധക്യം വരെക്കും ഞാൻ അവൻ ആകുന്നു; നരെ
ക്കുവോളം ഞാൻ നിങ്ങളെ ചുമക്കും; ഞാൻ ഉണ്ടാക്കി, ഞാൻ വഹി
ക്കും; ഞാൻ തന്നേ ചുമന്നു നിങ്ങളെ വിടുവിക്കയും ചെയ്യും. യശായ
൪൬, ൪. [ 74 ] III. മോശെയുടെ കാലം.

൨൦. മോശെ.
(൨. മോശെ ൧. ൨.)

1. യോസേഫും അവന്റെ സഹോദരന്മാരും
മരിച്ച ശേഷം ഇസ്രയേല്യർ ഏറ്റവും പെരുകി ബ
ലമുള്ള സമൂഹമായി തീൎന്ന സമയം മിസ്രക്കാൎക്കു
ഭയം ജനിച്ചു. അപ്പോൾ യോസേഫിന്റെ അവ
സ്ഥ അറിയാത്ത ഒരു പുതിയ രാജാവു അവരെ അടി
മകൾ എന്നപോലെ വിചാരിച്ചു, പട്ടണങ്ങളെയും
കോട്ടകളെയും മറ്റും കെട്ടേണ്ടതിന്നു ഇഷ്ടിക ഉണ്ടാ
ക്കുക മുതലായ കഠിനവേലകളെ എടുപ്പിച്ചു. എ [ 75 ] ന്നാൽ മിസ്രക്കാർ ഇസ്രയേല്യരെ ഉപദ്രവിക്കുന്നേട
ത്തോളം അവരുടെ സംഖ്യ പെരുകിയതുകൊണ്ടു
അവരുടെ ആൺപൈതങ്ങളെ ഒക്കയും ജനിച്ച ഉട
നെ കൊല്ലേണമെന്നു രാജാവു പേററികളോടു കല്പി
ച്ചു. ആയവർ ദൈവത്തെ ഭയപ്പെട്ടു രാജകല്പന
പ്രമാണിക്കാതെ ആണ്കുഞ്ഞങ്ങളെ രക്ഷിച്ചുകൊണ്ടി
രുന്നു. അപ്പോൾ രാജാവു എല്ലാ മിസ്രക്കാരോടു:
"ഇസ്രയേല്യൎക്കു ജനിക്കുന്ന ആണ്കുഞ്ഞങ്ങളെ ഒക്കയും
പുഴയിൽ ചാടി കൊല്ലേണം"എന്നു കല്പിച്ചു.

2. ആ കാലത്തു ലേവിഗോത്രക്കാരനായ അമ്രാ
മിന്നു തന്റെ ഭാൎയ്യയായ യൊഖേബെദിൽ നിന്നു
സുന്ദരനായ ഒരു പുത്രൻ ജനിച്ചു. അമ്മ അവനെ
മൂന്നു മാസം ഒളിപ്പിച്ചു വെച്ചു; പിന്നേ ഒളിപ്പിപ്പാൻ
കഴിയാതെ ആയപ്പോൾ ഒരു പെട്ടി വാങ്ങി പശ
തേച്ചു. കുഞ്ഞനെ അതിൽകിടത്തി നീലനദീതീരത്തു
ചമ്മിയുള്ള ഒരു ദിക്കിൽ വെച്ചു, കുട്ടിയുടെ സഹോ
ദരിയെ സമീപത്തു നിറുത്തി.

അപ്പോൾ രാജപുത്രി ആ പുഴയിൽ കുളിപ്പാൻ
വന്നു പെട്ടിയെ കണ്ടു ദാസിയെ അയച്ചു അതിനെ
വരുത്തി തുറന്നു നോക്കിയപ്പോൾ കരയുന്ന കുഞ്ഞ
നെ കണ്ടു മനസ്സലിഞ്ഞു : "ഇതു എബ്രായക്കുട്ടിക
ളിൽ ഒന്നു" എന്നു പറഞ്ഞു. അപ്പോൾ സഹോ
ദരി അടുത്തു ചെന്നു: "മുല കൊടുക്കേണ്ടതിന്നു എ
ബ്രായസ്ത്രീകളിൽ ഒരുത്തിയെ വിളിക്കേണമോ?"
എന്നു ചോദിച്ചു കല്പന വാങ്ങി, അമ്മയെ വരുത്തിയ
ശേഷം, രാജപുത്രി കുഞ്ഞനെ വളൎത്തേണ്ടതിനായി
അവളുടെ കൈക്കൽ ഏല്പിച്ചു. [ 76 ] കുട്ടി മുതിൎന്നപ്പോൾ രാജപുത്രി അവനെ കോ
വിലകത്തു കൊണ്ടു പോയി തനിക്കു പുത്രനാക്കിവെ
ച്ചു "വെള്ളത്തിൽ നിന്നെടുത്തവൻ എന്നൎത്ഥ
മുള്ള മോശെ" എന്നു പേർ വിളിച്ചു, മിസ്രക്കാരു
ടെ സകലവിദ്യകളെയും പഠിപ്പിക്കയും ചെയ്തു.

3. മോശെക്കു ൪൦ വയസ്സായപ്പോൾ ഒരു ദിവ
സം സഹോദരന്മാരുടെ അരികിൽ ചെന്നു അവരിൽ
ഒരുവനെ ഒരു മിസ്രക്കാരൻ അടിക്കുന്നതു കണ്ട
പ്പോൾ അവനെ അടിച്ച് കൊന്നു."ദൈവം എന്റെ
കൈകൊണ്ടു ഇസ്രയേല്യൎക്കു രക്ഷവരുത്തും എന്നു
അവർ കണ്ടറിയും" എന്നു അവൻ വിചാരിച്ചതു
നിഷ്ഫലമായിപ്പോയി.

വേറെ ഒരു ദിവസത്തിൽ അവൻ രണ്ടു ഇസ്ര
യേല്യർ തമ്മിൽ കലശൽകൂടുന്നതു കണ്ടിട്ടു അന്യായം [ 77 ] ചെയ്തവനോടു: "നീ നിന്റെ കൂട്ടുകാരനെ അടിക്കു
ന്നതു എന്തു?" എന്നു ചോദിച്ചതിന്നു അവൻ: "ഞങ്ങ
ളുടെ മേൽ നിന്നെ ന്യായാധിപതിയാക്കി വെച്ചതാർ?
നീ ആ മിസ്രക്കാരനെ കൊന്നപ്രകാരം എന്നെയും
കൊല്ലുവാൻ ഭാവിക്കുന്നുവോ"? എന്നു ചോദിച്ചു.

ആ കുലപാതകത്തിന്റെ വസ്തുത രാജാവു അറി
ഞ്ഞു മോശെയെ കൊല്ലുവാൻ ഭാവിച്ചപ്പോൾ അ
വൻ അബ്രഹാമിന്റെ സന്തതിക്കാരായ മിദ്യാന
രുടെ ദേശത്തിലേക്കു ഓടിപ്പോയി, ഒരു കിണററി
ന്റെ അരികേ, എത്തി അവിടെ കത്തിരുന്നു. അ
പ്പോൾ ആ നാട്ടിലേ ആചാൎയ്യന്റെ ഏഴു പുത്രിമാർ
വന്നു ആടുകൾക്കു വെള്ളം കോരി തൊട്ടികളെ നിറെ
ച്ചാറെ വേറെ ഇടയന്മാർ വന്നു അവരെ ആട്ടിക്കള
ഞ്ഞതു കണ്ടു, മോശെ അവൎക്കു സഹായിച്ചു ആടു
കളെ വെള്ളം കുടിപ്പിച്ചു. കന്യകമാരുടെ അച്ഛ
നായ യെത്രോ ഈ അവസ്ഥ കേട്ടപ്പോൾ അവനെ
വരുത്തി വീട്ടിൽ പാൎപ്പിച്ചു. പുത്രിയായ സിപ്പോ
റയെ ഭാൎയ്യയായി കൊടുത്തു; ആട്ടിൻകൂട്ടങ്ങളെ മേ
യ്പാനായി മോശെയുടെ വശം ഏല്പിക്കയും ചെയ്തു.

ഇവ്വണ്ണം രാജകുമാരിയുടെ പോററുമകൻ തന്റെ
പിതാക്കന്മാരെ പോലെ അന്യദേശത്തിൽ ഇടയനാ
യി പാൎക്കേണ്ടിവന്നു എങ്കിലും മുമ്പേ അനുഭവിച്ച
രാജമഹത്വം വീണ്ടും കിട്ടുവാൻ ആഗ്രഹിച്ചിട്ടില്ല.

വേദോക്തങ്ങൾ.

൧. ജീവനും ദയയും നീ എന്നോടു പ്രവൃത്തിച്ചു നിന്റെ സന്ദ
ൎശനം എൻ ആത്മാവിനെ കാത്തു. യോബ് ൧൦, ൧൨.

൨. ആശയിൽ സന്തോഷിച്ചു, ഉപദ്രവത്തിൽ ക്ഷാന്തിയുള്ള വ
രായിരിപ്പിൻ. റോമർ ൧൨, ൧൨. [ 78 ] ൨൧. ദൈവം മോശെയെ നിയോഗി
ച്ചയച്ചതും മിസ്രയിലെ പത്തുബാധകളും.
(൧. മോശെ ൩- ൧൦.)

1. മോശെ നാല്പതു വൎഷം മിദ്യാനിൽ പാൎത്തു
ഒരിക്കൽ ആട്ടിങ്കൂട്ടത്തെ ഹോറേബ് മലയുടെ താഴ്വ
രയിൽ ആക്കി മേച്ചുകൊണ്ടിരിക്കുമ്പോൾ കത്തിക്കൊ
ണ്ടിരുന്നിട്ടും വെന്തുപോകാതിരിക്കുന്ന ഒരു മുൾപ്പടൎപ്പു
കണ്ടു അതിശയിച്ചു അടുത്തു ചെന്നപ്പോൾ അതിൽ
നിന്നു ദൈവം: "മോശെയേ, മോശെയേ" എന്നു വി
ളിക്കുന്നതു കേട്ടു. "ഇതാ, ഞാൻ ഇവിടേ ഉണ്ടു"
എന്നു മോശെ പറഞ്ഞപ്പോൾ ദൈവം: "അടുത്തു
വരരുതു; ചെരിപ്പുകളെ അഴിച്ചു കളക; നീ നില്ക്കുന്ന
സ്ഥലം ശുദ്ധഭൂമിയല്ലോ" എന്നു കല്പിച്ച ഉടനേ [ 79 ] മോശെ ചെരിപ്പുകളെ അഴിച്ചു. പിന്നേ ദൈവം:
"ഞാൻ നിന്റെ പിതാവിന്റെ ദൈവം ആകുന്നു;
അബ്രഹാം ഇസ്സാൿ, യാക്കോബ് എന്നവരുടെ ദൈ
വം തന്നേ" എന്നരുളിച്ചെയ്തു.

അപ്പോൾ മോശെ ഭയപ്പെട്ടു മുഖം മറെച്ചു.
പിന്നേ യഹോവ:"മിസ്രയിലുള്ള എന്റെ ജനത്തി
ന്റെ പീഡ ഞാൻ കണ്ടു അവരുടെ നിലവിളിയെ
യും കേട്ടു; അവരെ മിസ്രക്കാരുടെ കയ്യിൽനിന്നു വി
ടുവിച്ചു പാലും തേനും ഒഴുകുന്ന ദേശത്തിൽ കൊണ്ടു
പോവാൻ ഞാൻ ഇറങ്ങിവന്നിരിക്കുന്നു. ഇപ്പോൾ
നീ എന്റെ ജനത്തെ മിസ്രയിൽനിന്നു പുറപ്പെടു
വിക്കേണ്ടതിന്നു ഞാൻ നിന്നെ രാജസന്നിധിയിലേക്കു
അയക്കും" എന്നു കല്പിച്ചു.

അതിനു മോശെ: "രാജാവിനെ ചെന്നു കണ്ടു
ഇസ്രയേല്യരെ കൂട്ടിക്കൊണ്ടു വരുവാൻ ഞാൻ പ്രാപ്ത
നോ" എന്നു ഉണൎത്തിച്ചപ്പോൾ: ഞാൻ നി
ന്നോടു കൂട ഇരിക്കുമല്ലോ"എന്നു യഹോവ പറഞ്ഞു.
അതിന്നു മോശെ ഉത്തരം പറഞ്ഞു: "അവർ എന്നെ
വിശ്വസിക്കാതെ യഹോവ നിണക്കു പ്രത്യക്ഷനാ
യില്ല എന്നു പറയും".

എന്നതിന്റെ ശേഷം യഹോവ മോശെയോടു:
"നിന്റെ കയ്യിലുള്ള ദണ്ഡിനെ നിലത്തിടുക" എന്നു
കല്പിച്ചപ്രകാരം ചെയ്തപ്പോൾ അതു സൎപ്പമായി
ഭവിച്ചു. മോശെ അതു കണ്ടു പേടിച്ചു. പിന്നേ
കല്പനപ്രകാരം അതിന്റെ വാൽ പിടിച്ചപ്പോൾ
വീണ്ടും ദണ്ഡായി തീൎന്നു. അതിന്റെ ശേഷം: "കൈ
മാറിൽ ഇടുക" എന്ന യഹോവയുടെ കല്പനപ്രകാരം [ 80 ] ചെയ്തു; എടുത്തു നോക്കിയപ്പോൾ വെളുപ്പുരോഗമുള്ള
തായി കണ്ടു;"പിന്നേയും മാറിൽ ഇടുക" എന്നു ക
ല്പിച്ചതു കേട്ടു അനുസരിച്ചപ്പോൾ അതു ശുദ്ധമാ
യി തീൎന്നു. "ഈ രണ്ടു അടയാളങ്ങളെ വിശ്വസി
ക്കാഞ്ഞാൽ നീലനദിയിലെ വെള്ളം കോരി കരമേൽ
ഒഴിക്കേണം, എന്നാൽ രക്തമായി ചമയും" എന്നു
യഹോവ കല്പിച്ചു.

പിന്നേ മോശെ:"എൻ കൎത്താവേ, ഞാൻ വാ
ക്സാമൎത്ഥ്യമുള്ളവനല്ല, തടിച്ച വായും നാവുമുള്ളവ
നത്രേ" എന്നു പറഞ്ഞപ്പോൾ യഹോവ: "മനുഷ്യ
ന്നു വായി കൊടുത്തതാർ? ഉൗമനെയും ചെവിടനെ
യും കാഴ്ചയുള്ളവനെയും കുരുടനെയും ഉണ്ടാക്കുന്ന
വൻ ഞാനല്ലയോ? ഇപ്പോൾ നീ പോക; പറയേ
ണ്ടുന്നതിനെ ഞാൻ ഉപദേശിക്കും, വായ്ത്തുണയാ
യും ഇരിക്കും" എന്നു കല്പിച്ചു. അപ്പോൾ മോ
ശെ: കൎത്താവേ, നിണക്കിഷ്ടമുള്ള മറ്റാരെ എങ്കി
ലും അയക്കേണമേ" എന്നു അപേക്ഷിച്ചപ്പോൾ
യഹോവ കോപിച്ചു:"നിന്റെ ജ്യേഷ്ഠനായ അ
ഹറോൻ നിന്നെ എതിരേല്പാൻ പുറപ്പെട്ടു വരുന്നു,
അവൻ നിണക്കു പകരമായി സംസാരിക്കും" എന്നു
പറഞ്ഞു അവനോടു പോവാൻ ഖണ്ഡിതമായി കല്പിച്ചു.

2. അനന്തരം മോശെ പുറപ്പെട്ടു അഹറോനെ
വഴിയിൽവെച്ചു കണ്ടു. ഇങ്ങിനെ ഇരുവരും കൂടെ
ചെന്നു ഇസ്രയേല്യരുടെ മൂപ്പന്മാരെ വരുത്തി ദൈ
വത്തിന്റെ കല്പനകളെ ഒക്കയും അറിയിച്ചപ്പോൾ [ 81 ] ജനങ്ങൾ: "യഹോവ ഞങ്ങളെ സന്ദൎശിച്ചു" എന്നു
വിശ്വസിച്ചു ദൈവത്തെ സ്തുതിക്കയും ചെയ്തു.

പിന്നേ അവർ രാജാവിനെ ചെന്നു കണ്ടു: "വ
നത്തിൽ വെച്ചു ഒർ ഉത്സവം കഴിക്കേണ്ടതിന്നു എ
ന്റെ ജനത്തെ വിട്ടയക്കേണമെന്നു ഇസ്രയേൽദൈ
വമായ യഹോവയുടെ കല്പനയാകുന്നു" എന്നുണ
ൎത്തിച്ചപ്പോൾ രാജാവു: "ഞാൻ അനുസരിക്കേണ്ടുന്ന
യഹോവ ആർ? ഞാൻ യഹോവയെ അറിയുന്നില്ല,
ഇസ്രയേല്യരെ വിടുകയുമില്ല" എന്നു പറഞ്ഞയച്ചു.
അതല്ലാതെ വിചാരിപ്പുകാരെ വരുത്തി: "ഈ ജന
ങ്ങൾ മടിയന്മാരാകുന്നു, അതുകൊണ്ടു വേല അധികം
എടുപ്പിക്കേണം. മുമ്പേത്ത കണക്കിൻപ്രകാരം ഇ
ഷ്ടികകൾ ഉണ്ടാക്കട്ടെ. ഇനിമേൽ ചുടേണ്ടതിന്നു [ 82 ] വൈക്കോൽ കൊടുക്കേണ്ട. അവർ തന്നേ അതി
നെ കൊണ്ടു വരട്ടേ" എന്നു കല്പിച്ചു.

ദൈവം തങ്ങളെ അയച്ചു എന്നറിയിപ്പാനായി
മോശെ ദണ്ഡുകൊണ്ടുള്ള അതിശയങ്ങളെ കാണി
ച്ചു എങ്കിലും മിസ്രയിലെ മന്ത്രവാദികളും അപ്രകാ
രം തന്നെ കാണിച്ചതുകൊണ്ടു രാജാവു അതു കൂട്ടാ
ക്കാതെ ഇരുന്നു.

ഫറവോരാജാവു ദിവ്യകല്പന പ്രമാണിക്കാതെ
കഠിനമനസ്സുള്ളവനായി തീൎന്നതുനിമിത്തം ദൈവം
അവന്റെ മനസ്സു ഇളക്കേണ്ടതിന്നു ഭയങ്കരബാധ
കളെ അയച്ചു.

3. മോശെ കല്പനപ്രകാരം ദണ്ഡു കൊണ്ടു നീല
നദിയിലേ വെള്ളത്തിന്മേൽ അടിച്ചപ്പോൾ വെള്ളം
രക്തമായി ചമഞ്ഞു, മത്സ്യങ്ങളും ചത്തുപോയി.
വെള്ളം കുടിപ്പാൻ കഴിയായ്കകൊണ്ടു മിസ്രക്കാർ
ഓരോ കുഴി കുഴിച്ചു തണ്ണീർ കോരി കുടിക്കേണ്ടിവന്നു.

പിന്നേയും അഹറോൻ ആ പുഴയിലേക്കു ദണ്ഡി
നെ നീട്ടിയാറെ വെള്ളത്തിൽനിന്നു തവളകൾ ക
രേറി മിസ്രയിൽ എങ്ങും എല്ലാ ഭവനങ്ങളിലും രാജ
ധാനിയിലും നിറഞ്ഞു. അപ്പോൾ രാജാവു: "യഹോ
വയോടു അപേക്ഷിക്ക; അവൻ ഈ ബാധ നീക്കി
യാൽ ഞാൻ ജനത്തെ വിട്ടയക്കാം" എന്നു മോശെ
യോടു പറഞ്ഞു. മോശെ പ്രാൎത്ഥിച്ചതിനാൽ തവ
ളകൾ ഒക്കയും ചത്തുപോയി. ആശ്വാസം വന്നു
എന്നു രാജാവു കണ്ടപ്പോൾ പിന്നേയും തന്റെ
ഹൃദയം കഠിനമാക്കി ഇസ്രയേല്യരെ വിട്ടയക്കാതെ
ഇരുന്നു. [ 83 ] അതിന്റെ ശേഷം അഹറോൻ ദണ്ഡു നീട്ടി
നിലത്തിലെ പൊടിയെ അടിച്ചു മനുഷ്യരെയും ജന്തു
ക്കളെയും ബാധിക്കേണ്ടതിന്നു പേൻകൂട്ടം ആക്കി
ത്തീൎത്തു. തങ്ങൾക്കു അപ്രകാരം ചെയ്വാൻ കഴിക
യില്ലെന്നു കണ്ടപ്പോൾ മന്ത്രവാദികൾ: "ഇതു ദൈ
വത്തിന്റെ വിരൽ"എന്നു പറഞ്ഞു എങ്കിലും
രാജാവിന്റെ മനസ്സു മാറിയില്ല.

പിന്നെ യഹോവ പോന്തകളെ അയച്ചു; രാജാ
വിനെയും ജനങ്ങളെയും വളരേ പീഡിപ്പിച്ചു.

ആ ബാധയും നിഷ്ഫലമായപ്പോൾ ദേശത്തിലേ
എല്ലാ മൃഗക്കൂട്ടങ്ങൾക്കും മഹാവ്യാധി പിടിച്ചു;
അതിനാൽ കുതിര കഴുത ഒട്ടകങ്ങളും ആടുമാടുകളും
വളരേ ചത്തുപോയി. എന്നിട്ടും രാജാവു കഠിനഹൃ
ദയനായി തന്നേ പാൎത്തു.

പിന്നേ മോശെ കൈനിറയ അട്ടക്കരി വാരി രാ
ജാവിൻ മുമ്പാകെ മേല്പെട്ടു എറിഞ്ഞപ്പോൾ മനു
ഷ്യരുടെ മേലും മൃഗങ്ങളുടെ മേലും വ്രണമായ്തീരുന്ന
പരുക്കൾ ഉണ്ടായി. ഈ ശിക്ഷ കഠോരമായിരുന്നു
എങ്കിലും രാജാവിന്റെ മനസ്സിന്നു പാകം വന്നില്ല.

അതിന്റെ ശേഷം മോശെ ദണ്ഡിനെ ആകാ
ശത്തിലേക്കു നീട്ടിയാറെ ഇടിമുഴക്കവും മിന്നല്പി
ണരും കല്മഴയും ഭയങ്കരമായി ഉണ്ടായി, വയലി
ലുള്ള സസ്യങ്ങളെയും മരങ്ങളെയും തകൎത്തുകളഞ്ഞു,
മൃഗങ്ങളെയും മനുഷ്യരെയും കൊന്നു. അപ്പോൾ
രാജാവു മോശെയെയും അഹറോനെയും വരുത്തി:
"ഞാൻ പാപം ചെയ്തു; ഇടിയും കല്മഴയും നിന്നു
പോകേണ്ടതിന്നു യഹോവയോടു അപേക്ഷിപ്പിൻ" [ 84 ] എന്നു പറഞ്ഞു. മോശെ പുറത്തു ചെന്നു കൈ
മലൎത്തി പ്രാൎത്ഥിച്ചു; ഇടിയും മഴയും നിന്നു എന്നു
രാജാവു കണ്ടപ്പോൾ അനുസരിക്കാതെ മുമ്പേത്ത
പ്രകാരം തന്നേ കഠിന മാനസനായിരുന്നു.

അനന്തരം യഹോവ കിഴക്കൻകാറ്റു അടിപ്പി
ച്ചു തുള്ളൻകൂട്ടത്തെ വരുത്തി. അവ മിസ്രയിൽ
എല്ലാടവും വ്യാപിച്ചു പച്ചയായതൊക്കയും തിന്നു
കളഞ്ഞു. രാജാവു: "ഈ കുറി ക്ഷമിക്കേണം"എന്ന
പേക്ഷിച്ചു. അപ്പോൾ മോശെ പ്രാൎത്ഥിച്ചു. പിന്നേ
യഹോവ പടിഞ്ഞാറങ്കാററിനെ അടിപ്പിച്ചു തുള്ളൻ
കൂട്ടത്തെ എടുത്തു ചെങ്കടലിലിട്ടുകളഞ്ഞു. രാജാവു
ഈ അത്ഭുതക്രിയയെ കണ്ടിട്ടുപോലും ഇസ്രയേല്യരെ
വിട്ടയച്ചില്ല.

പിന്നേയും മോശെ കൈ നീട്ടി. യഹോവ
കൂരിരുട്ടു വരുത്തി, മൂന്നു ദിവസത്തോളം മനുഷ്യരെ
തമ്മിൽ തമ്മിൽ കാണാതെയും ആരെയും സഞ്ചരി
ക്കാതെയും ആക്കിവെച്ചു. ഇസ്രയേല്യർ പാൎക്കുന്ന
ഗോഷൻദേശത്തിൽ മാത്രം പ്രകാശം ഉണ്ടായിരുന്നു.
ഈ ഭയങ്കരമായ ബാധ അനുഭവിച്ചിട്ടു പോലും
രാജാവു വഴിപ്പെടാതെ മോശെയോടു: "നീ പോ!
നിന്റെ മുഖം ഇനി കാണരുതു; കാണുന്ന നാളിൽ
നീ മരിക്കും" എന്നു കല്പിച്ചു.

വേദോക്തം.

ഇന്നു നിങ്ങൾ ദൈവത്തിന്റെ ശബ്ദം കേട്ടാൽ, നിങ്ങളുടെ ഹൃദ
യങ്ങളെ കഠിനമാക്കരുതു. എബ്ര, ൩, ൭, ൮. [ 85 ] ൨൨, ഇസ്രയേല്യർ മിസ്രയിൽനിന്നു
പുറപ്പെട്ടതു.
(൨. മോശെ ൧൧- ൧൪.)

1. രാജാവിന്നു ഹൃദയകാഠിന്യം തികഞ്ഞു വന്ന
പ്പോൾ യഹോവ മോശെയോടു: "ഞാൻ ഇനിയും
ഒരു ബാധ വരുത്തും, അപ്പോൾ രാജാവു നിങ്ങളെ
വിട്ടയക്കും നിശ്ചയം; അൎദ്ധരാത്രിയിൽ തന്നേ ഞാൻ
മിസ്രയിൽ കൂടി നടന്നു രാജകുമാരൻ മുതൽ ദാസീ
പുത്രൻവരെയും ഉള്ള കടിഞ്ഞൂലകളെ ഒക്കയും
മൃഗങ്ങളിലെ കടിഞ്ഞൂലുകളെയും മരിപ്പിക്കും. അതു
കൊണ്ടു ഇസ്രയേല്യർ യാത്രെക്കായി ഒരുങ്ങിനിന്നു
ഓരോ വീട്ടുകാരൻ ഓരോ ആട്ടിങ്കുട്ടിയെ കൊന്നു ബാധ
അവൎക്കു തട്ടാതിരിക്കേണ്ടതിന്നു രക്തം എടുത്തു ഓരോ
വീട്ടിലെ കട്ടിളക്കാലുകളിലും കുറുമ്പടിയിലും തേച്ചു,
മാംസം വറുത്തു അരക്കെട്ടും ചെരിപ്പുകളും വടികളും
ധരിച്ചുംകൊണ്ടു പെസഹഭക്ഷണം കഴിക്കേണം"
എന്നു കല്പിച്ചു.

2. നിശ്ചയിച്ച സമയം വന്നപ്പോൾ ഇസ്രയേ
ല്യർ പ്രയാണത്തിന്നായി ഒരുങ്ങിനിന്നു അൎദ്ധരാത്രി
യിൽ യഹോവ രാജാവിന്റെ പ്രഥമപുത്രൻ മുതൽ
ദാസീപുത്രന്വരെയുള്ള കടിഞ്ഞൂൽസന്തതികളെ ഒക്കയും കൊന്നു.

മിസ്രയിൽ എല്ലാടവും മഹാനിലവിളിയും കര
ച്ചലും ഉണ്ടായപ്പോൾ രാജാവു മോശെയെയും അഹ
റോനെയും വരുത്തി: "നിങ്ങളും ജനങ്ങളും ആടുമാ
ടുകളോടു കൂട പുറപ്പെട്ടു പോകുവിൻ" എന്നു കല്പിച്ചു. [ 86 ] മിസ്രക്കാരും: "ഞങ്ങളെല്ലാവരും മരിക്കുന്നു; വേഗം
പോകുവിൻ" എന്നവരെ നിൎബ്ബന്ധിച്ചയച്ചു.

ഇസ്രയേല്യർ പുളിക്കാത്ത കുഴച്ച മാവിനെ ശീല
കളിൽ കെട്ടി, ദൈവകല്പനപ്രകാരം മിസ്രക്കാരോടു
പൊൻ വെള്ളി ആഭരണങ്ങളെയും വസ്ത്രങ്ങളെയും
വാങ്ങി അടിമദേശത്തെ വിട്ടു കാൽനടയായി പുറ
പ്പെട്ടു. യോസേഫിന്റെ അസ്ഥികളും കൂടെ അവർ
ആ സമയത്തിൽ എടുത്തു കൊണ്ടു പോയി.

പോകേണ്ടുന്ന വഴിയിൽ തെറ്റാതെ രാപ്പകൽ
സഞ്ചരിക്കേണ്ടതിന്നു യഹോവ പകൽ മേഘത്തൂ
ണിലും രാത്രിയിൽ അഗ്നിത്തുണിലും വിളങ്ങി അ
വൎക്കു മുമ്പായിട്ടു നടന്നു.

3. അവർ ഒരു ദിവസത്തെ വഴി പോയശേഷം
രാജാവിന്റെ മനസ്സു ഭേദിച്ചു:"അടിമകളെ വിട്ടയച്ച
തെന്തിന്നു"? എന്നു പറഞ്ഞു, അവരെ പിന്തുടരേണ്ട
തിന്നു സൈന്യത്തെ നിയോഗിച്ചു. ആ സൈന്യം
തേർ കുതിരകളോടു കൂടെ പിന്തുടൎന്നു ചെങ്കടൽപ്പുറത്തു
ഇസ്രയേൽ പാളയത്തിൽ എത്തി.

ഇസ്രയേല്യർ അവരെ കണ്ടു വളരേ പേടിച്ചു നില
വിളിച്ചപ്പോൾ: "ഭയപ്പെടാതിരിപ്പിൻ; യഹോവനി
ങ്ങൾക്കു വേണ്ടി യുദ്ധം ചെയ്യും നിങ്ങൾ മിണ്ടാതിരി
ക്കണം, യഹോവ ഇന്നു ചെയ്യുന്ന രക്ഷയെ കണ്ടു കൊ
ൾവിൻ" എന്നു മോശെ പറഞ്ഞു അവരെ ആശ്വസി
പ്പിച്ചു. പിന്നെ യഹോവ അവനോടു:"നീ എന്തിന്നു
എന്നോടു നിലവിളിക്കുന്നു? മുമ്പോട്ടു പോക എന്നു
ഇസ്രയേല്യരോടു പറക, നിന്റെ ദണ്ഡു കൊണ്ടു സമു
ദ്രത്തെ വിഭാഗിക്ക; എന്നാൽ അവർ നടുവിൽ കൂടി [ 87 ] കടന്നുപോകും. ഞാൻ രാജാവിലും അവന്റെ തേർ
കുതിരകളിലും എന്നെ തന്നെ മഹത്വപ്പെടുത്തു
മ്പോൾ ഞാൻ യഹോവ ആകുന്നു എന്നു മിസ്രക്കാർ
അറിയും" എന്നരുളിച്ചെയ്തു.

മേഘത്തൂൺ ഇസ്രയേല്യരുടെ മുമ്പിൽ നിന്നു
മാറി രണ്ടു സൈന്യങ്ങളുടെ നടുവിൽ വന്നു ഇസ്ര
യേല്യൎക്കു വെളിച്ചവും മറ്റവൎക്കു ഇരുട്ടുമായി നിന്നു
കൊണ്ടിരുന്നു. യഹോവ ആ രാത്രി മുഴുവനും കിഴ
ക്കങ്കാറ്റു അടിപ്പിച്ചു വെള്ളത്തെ വിഭാഗിച്ചപ്പോൾ
ഇസ്രയേല്യർ അതിൻ നടുവിൽ കൂടി കടന്നു മറുകരെ
ക്കെത്തി. മിസ്രക്കാരും പിന്തുടൎന്നു. പുലർകാലത്തു
യഹോവ മേഘത്തൂണിൽനിന്നു അവരുടെ സൈ
ന്യത്തെ നോക്കി അവൎക്കു ഭയവും കലക്കവും വരുത്തി [ 88 ] യപ്പോൾ അവർ: "നാം ഓടിപ്പോക, യഹോവ
ഇസ്രയേല്യൎക്കു വേണ്ടി യുദ്ധം ചെയ്യുന്നു" എന്നു
നിലവിളിച്ചു. ഉടനേ മോശെ ദൈവകല്പന പ്ര
കാരം കടലിന്മേൽ കൈ നീട്ടി വെള്ളവും തിരിച്ചു
വന്നു. മിസ്രക്കാർ ആരും ശേഷിക്കാതെ എല്ലാവരും
വെള്ളത്തിൽ മുങ്ങിച്ചത്തുപോയി.

എന്നാൽ ജനങ്ങൾ യഹോവയെ ഭയപ്പെട്ടു അവ
നിലും അവന്റെ ദാസനായ മോശെയിലും വിശ്വ
സിച്ചു. മോശെയും ഇസ്രയേൽപുത്രന്മാരും യഹോ
വെക്കു ഒരു സ്നോത്രഗീതം പാടുകയും ചെയ്തു.

വേദോക്തം.

എന്തെന്നാൽ പൎവ്വതങ്ങൾ മാറിപ്പോകും, കുന്നുകളും നീക്കപ്പെടും
എങ്കിലും എന്റെ ആദ്രകരുണ നിന്നിൽനിന്നു മാറിപ്പോകയില്ല,
എന്റെ സമാധാനത്തിന്റെ ഉഭയസമ്മതം നീക്കപ്പെടുകയുമില്ല
എന്നു നിന്നോടു കരുണയുള്ളവനായ യഹോവ പറയുന്നു. യശാ.
൫൪, ൧൦.

൨൩. മരുഭൂമിയിലെ സഞ്ചാരം.
(൨. മോശെ ൧൫ - ൧൭.)

1. ഇസ്രയേല്യർ ചെങ്കടൽ വിട്ടു വെള്ളവും സസ്യാ
ദികളുമില്ലാത്ത മരുഭൂമിയിൽ കൂടി ൩ ദിവസം നടന്നു,
മാറ എന്ന സ്ഥലത്തു എത്തി വെള്ളം കണ്ടു കൈ
പ്പുരസംകൊണ്ടു കുടിപ്പാൻ കഴിയാഞ്ഞപ്പോൾ ജന
ങ്ങൾ: "എന്തു കടിക്കേണ്ടു"? എന്നു മോശെയോടു
പിറുപിറുത്തു പറഞ്ഞു. അപ്പോൾ അവൻ പ്രാ
ൎത്ഥിച്ചു, യഹോവ കാണിച്ച ഒരു മരത്തെ വെള്ള [ 89 ] ത്തിൽ ഇട്ടപ്പോൾ വെള്ളം മധുരമായി വന്നു. "ഞാന
ല്ലോ നിന്റെ ചികിത്സകനാകുന്നു" എന്നു യഹോവ
ജനങ്ങളോടു കല്പിച്ചു.

2. അതിന്റെ ശേഷം ഇറച്ചിയും അപ്പവും ഇ
ല്ലായ്കയാൽ അവർ പിറുപിറുത്താറെ യഹോവ വലി
യകൂട്ടം കാടപ്പക്ഷികളെ വരുത്തിയതല്ലാതെ അവർ
പിറേറ ദിവസം രാവിലെ ഉറച്ച മഞ്ഞു പോലേ ഒരു
സാധനം നിലത്തു കണ്ടപ്പോൾ:"ഇതെന്തു" എന്ന
ൎത്ഥമുള്ള "മാൻഹു" എന്നു തമ്മിൽ തമ്മിൽ ചോ
ദിച്ചു. "ഇതു യഹോവ ആകാശത്തിൽനിന്നു ഭക്ഷി
പ്പാൻ തന്നിരിക്കുന്ന അപ്പമാകുന്നു. അവനവൻ
ഭക്ഷിപ്പാൻ മാത്രം ഓരോ ഇടങ്ങാഴി പെറുക്കികൊൾ്ക"
എന്നു മോശെ കല്പിച്ചു. എന്നാൽ ചിലർ അനുസരി [ 90 ] ക്കാതെ കുറേ ശേഷിപ്പിച്ചപ്പോൾ അതു പുഴുത്തു
നാറിപ്പോയി. അതുകൊണ്ടു മോശെ കോപിച്ചു. വെ
ള്ളിയാഴ്ച അവർ ഈരണ്ടു ഇടങ്ങഴി പെറുക്കി എ
ടുത്തു, അനുവാദപ്രകാരം പാതി സൂക്ഷിച്ചു വെച്ച
പ്പോൾ അതു കൃമിച്ചതും നാറിയതുമില്ല. ഏഴാം
ദിവസത്തിൽ അവൎക്കു പെറുക്കുവാൻ അനുവാദം
ഉണ്ടായിട്ടില്ല, എന്നിട്ടും ചിലർ പെറുക്കുവാൻ പുറ
പ്പെട്ടപ്പോൾ കണ്ടെത്തിയില്ല. ഇതു സീൻ എന്ന
മരുഭൂമിയിൽ വെച്ചു സംഭവിച്ചു. കനാൻദേശ
ത്തിൽ എത്തുംവരെ ദൈവം അവരെ ഈ മാൻഹു
കൊണ്ടു (൪൦ സംവത്സരത്തോളം)പോഷിപ്പിച്ചു.
ഈ ആഹാരം വെളുത്തതും കൊത്തമ്പാലരി പോ
ലെയും തേൻകൂടിയ ദോശപോലെ രുചിയുള്ളതും
ആയിരുന്നു.

3. വെള്ളം കുറവായ സമയം: "നീ ഞങ്ങളെ
ദാഹത്താൽ നശിപ്പിപ്പാൻ എന്തിന്നു. കൂട്ടിക്കൊണ്ടു
വന്നു"? എന്നു ജനങ്ങൾ നീരസപ്പെട്ടു പറഞ്ഞ
പ്പോൾ മോശെ യഹോവയോടു നിലവിളിച്ചു,കല്പ
നപ്രകാരം ദണ്ഡു കൊണ്ടു ഒരു പാറമേൽ അടിച്ച
പ്പോൾ വെള്ളം ഒഴുകിവന്നു, ജനങ്ങൾ കുടിക്കയും
ചെയ്തു. അതു രഫിദീമിൽ സംഭവിച്ചു.

4. അങ്ങനെ സഞ്ചരിക്കുന്ന സമയത്തു കവൎച്ച
ക്കാരായ അമലേക്യർ വന്നു യുദ്ധം തുടങ്ങി പല
രെയും കൊന്നപ്പോൾ യോശുവാ സൈന്യത്തോടു
കൂടെ അവരോടു യുദ്ധം ചെയ്തു; മോശെയോ കുന്നി
ന്മുകളിൽ കയറി പ്രാൎത്ഥിച്ചു. കൈ പൊങ്ങിയിരിക്കു
മ്പോൾ ഇസ്രയേല്യൎക്കു വീൎയ്യം വൎദ്ധിച്ചു, കൈ താഴു [ 91 ] മ്പോൾ ശത്രു പ്രബലപ്പെട്ടു; കൈ തളൎന്നു താണു
പോയപ്പോൾ അഹറോനും ഹുരും ഇരുപുറവും നി
ന്നു മോശെയുടെ കൈകളെ താങ്ങി, 'അമലേക്യർ യു
ദ്ധത്തിൽ തോറ്റു പോകയും ചെയ്തു.

വേദോക്തം.

എല്ലാറ്റിനെക്കാളും (മനുഷ്യന്റെ) ഹൃദയം വഞ്ചനയുള്ളതും അ
തി ദോഷമുള്ളതുമായിരിക്കുന്നു; അതിനെ അറിയാകുന്നവൻ ആർ?
യറ. ൧൭, ൯. [ 92 ] ൨൪. ദൈവം സീനായിൽ വെച്ചു
ധൎമ്മം കൊടുത്തതു.

(൨. മോശെ ൧൯. ൨൦. ൨൩. ൨൪. ൩൨-൩൪. ൩. മോശെ ൧൧- ൧൯.
൨൪. ൨൫. ൫. മോശെ ൬.)

1. മൂന്നാം മാസത്തിൽ ഇസ്രയേൽമക്കൾ സീനാ
യിമലയുടെ താഴ്വരയിൽ എത്തി; അവിടെ ഒരു വൎഷ
ത്തോളം പാൎത്തു. മോശെ ദൈവവകല്പനപ്രകാരം
അവരെ ഗോത്രങ്ങളായും വംശങ്ങളായും വിഭാഗിച്ചു,
കാൎയ്യങ്ങളെ നടത്തേണ്ടതിന്നു മേധാവികളെയും അ
ധിപന്മാരെയും മൂപ്പന്മാരെയും നിശ്ചയിച്ചു, ജനങ്ങ
ളെ എണ്ണി നോക്കി യുദ്ധം ചെയ്വാൻ തക്കവർ ആ
റുലക്ഷത്തിൽ പരം ഉണ്ടെന്നു കണ്ടു. ദൈവം അ
വിടേ വെച്ചു അവൎക്കു ധൎമ്മം അല്ലെങ്കിൽ ന്യായപ്ര
മാണം കൊടുത്തു. രാജ്യവ്യവസ്ഥയെയും ഗോത്രമ
ൎയ്യാദകളെയും നിയമിച്ചു. ഇപ്രകാരം അവർ ദൈ
വത്തിന്റെ ജനമായി ഭവിച്ചു.

ഇസ്രയേല്യർ അവിടെ താമസിക്കുമ്പോൾ യ
ഹോവ മോശെയോടു : "ഈ ജനങ്ങൾ തങ്ങളെത
ന്നെ ശുദ്ധീകരിച്ചു മൂന്നാം ദിവസത്തിന്നായി ഒരു
ങ്ങട്ടെ. മലെക്കു ചുററും ഒരതിരിനെ നിശ്ചയിച്ചു,
ആരും അതിനെ ആക്രമിക്കാതിരിക്കട്ടെ, ആക്രമിക്കു
ന്നവൻ മരിക്കും നിശ്ചയം" എന്നു കല്പിച്ചു.

2. മോശ, അപ്രകാരം ചെയ്തു. മൂന്നാം ദിവസം
പുലരുമ്പോൾ മിന്നലുകളും ഇടിമുഴക്കവും കനത്ത
മഴക്കാറും മഹാ കാഹളശബ്ദവും പൎവ്വതത്തിന്മേൽ
ഉണ്ടായതിനാൽ ചുവട്ടിൽ നില്ക്കുന്ന ജനം നടുങ്ങി [ 93 ] യഹോവ പൎവ്വതത്തിന്മേൽ അഗ്നിയിൽ ഇറങ്ങി.
അതു അശേഷം പുകകൊണ്ടു മൂടി. പൎവ്വതം ഒക്കെ
യും ഏറ്റം കുലുങ്ങുകയും ചെയ്തു. കാഹളശബ്ദം
ഏറ്റവും വൎദ്ധിച്ചപ്പോൾ മോശെ മുകളിൽ കയറി
ദൈവസന്നിധിയിൽ നിന്നു. അപ്പോൾ യഹോവ
അരുളിച്ചെയ്തതെന്തെന്നാൽ:

൧. അടിമവീടായ മിസ്രദേശത്തുനിന്നു നിന്നെ
കൊണ്ടുവന്നവനായ യഹോവയായ ഞാൻ നിന്റെ
ദൈവമാകുന്നു; ഞാനല്ലാതെ അന്യദൈവങ്ങൾ നി
ണക്കുണ്ടാകരുതു.

൨. നിണക്കായിട്ടു ഒരു വിഗ്രഹത്തെയും യാതൊ
രു പ്രതിമയെയും ഉണ്ടാക്കരുതു; നീ അവറ്റെ കുമ്പി
ടുകയും സേവിക്കയും അരുതു. [ 94 ] ൩. നിന്റെ ദൈവമായ യഹോവയുടെ നാമം
വൃഥാ എടുക്കരുതു.

൪. സ്വസ്ഥനാളിനെ ശുദ്ധീകരിപ്പാൻ ഓൎക്ക.
ആറു ദിവസം നീ അദ്ധ്വാനിച്ചു നിന്റെ വേല ഒക്ക
യും ചെയ്ക; ഏഴാം ദിവസം നിന്റെ ദൈവമായ യ
ഹോവയുടെ സ്വസ്ഥതയാകുന്നു; അതിൽ നീ ഒരു
വേലയും ചെയ്യരുതു.

൫. നിന്റെ മാതാപിതാക്കന്മാരെ ബഹുമാനിക്ക.
൬. നീ കുല ചെയ്യരുതു.
൭. നീ വ്യഭിചാരം ചെയ്യരുതു
൮. നീ മോഷ്ടിക്കരുതു.
൯.നിന്റെ കൂട്ടുകാരന്റെ നേരെ കള്ളസ്സാക്ഷി
പറയരുതു.
൧൦. നിന്റെ കൂട്ടുകാരന്നുള്ള യാതൊന്നിനെയും
മോഹിക്കരുതു.

3. ജനങ്ങൾ കാഹളധ്വനിയും ഇടിമുഴക്കവും
കേട്ടു മിന്നലും പുകയും കണ്ടപ്പോൾ ഞെട്ടി നീങ്ങി
മോശെയോടു: "നീ ഞങ്ങളോടു പറക, ഞങ്ങൾ മരി
ക്കാതിരിക്കേണ്ടതിന്നു ദൈവം ഞങ്ങളോടു സംസാരി
ക്കരുതു; ദൈവം നിന്നോടു കല്പിക്കുന്നതൊക്കയും ഞ
ങ്ങൾ കേട്ടനുസരിക്കും" എന്നു പറഞ്ഞപ്പോൾ യ
ഹോവ മോശെയോടു: "അവൎക്കും മക്കൾക്കും ഗുണം
ഭവിക്കേണ്ടതിന്നു എന്നെ ഭയപ്പെട്ടു എന്റെ കല്പന
കളെ ഒക്കയും പ്രമാണിപ്പാൻ തക്ക ഹൃദയം ഉണ്ടാ
യാൽ കൊള്ളായിരുന്നു" എന്നു കല്പിച്ചു. ജനങ്ങൾ
ഇപ്രകാരം ചെയ്വാൻ വാഗ്ദത്തം ചെയ്ത ശേഷം മോ
ശെ ബലികഴിച്ചു മൃഗങ്ങളുടെ രക്തം ജനങ്ങളുടെ [ 95 ] മേൽ തളിച്ചു അവരേടു: ഇതാ, ഇതു യഹോവ നി
ങ്ങളോടു ഉണ്ടാക്കിയ നിയമത്തിന്റെ രക്തം ആകു
ന്നു
എന്നു പറഞ്ഞു.

മോശെ മലമുകളിലെ മേഘത്തിൽ ൪൦ രാപ്പ
കൽ പാൎത്തു. യഹോവ സകല വചനങ്ങളെയും
പറഞ്ഞു തീൎത്ത ശേഷം തിരുവിരൽകൊണ്ടു എഴുതി
യ രണ്ടു കല്പലകകളെ മോശെക്കു കൊടുക്കയും ചെയ്തു.

4. ഇതിന്നിടയിൽ പാളയത്തിലുള്ളവർ മോശെ
വരുവാൻ താമസിച്ചതുകൊണ്ടു അഹറോന്റെ അടു
ക്കൽ ചെന്നു "ഞങ്ങളെ മിസ്രയിൽനിന്നു കൊണ്ടു വ
ന്ന മോശെക്കു എന്തു സംഭവിച്ചു എന്നറിയുന്നില്ല;
ഞങ്ങൾക്കു മുന്നടക്കേണ്ടുന്ന ദേവന്മാരെ ഉണ്ടാക്കേ
ണം" എന്നു പറഞ്ഞു. അപ്പോൾ അഹറോൻ ഭയ
പ്പെട്ടു, സ്ത്രീകളുടെയും കുട്ടികളുടെയും പൊന്നാഭരണ
ങ്ങളെ എല്ലാം ചോദിച്ചു വാങ്ങി ഒരു കാളക്കുട്ടിയുടെ
സ്വരൂപം വാൎത്തുണ്ടാക്കി. പിറേറ ദിവസം അവർ
പ്രഭാതകാലത്തു എഴുനീറ്റു ബലിയും സദ്യയും കഴി
ച്ചു ഭക്ഷിച്ചു കുടിച്ചു തീൎന്ന ശേഷം കളിപ്പാൻ തുടങ്ങി.

അപ്പോൾ യഹോവ മോശെയോടു: "വേഗം ഇറ
ങ്ങിപ്പോക, നീ മിസ്രയിൽനിന്നു പുറപ്പെടുവിച്ച നി
ന്റെ ജാതി ഞാൻ കല്പിച്ച വഴിയിൽനിന്നു തെറ്റി
പാപത്തിൽ അകപ്പെട്ടിരിക്കുന്നു" എന്നു പറഞ്ഞു.

മോശെ ഇറങ്ങി പാളയത്തിൽ എത്തിയപ്പോൾ
കാളക്കുട്ടിയെയും നൃത്തം ചെയ്യുന്നതിനേയും കണ്ടു
മോശെക്കു കോപം ജ്വലിച്ചു സാക്ഷ്യത്തിന്റെ കല്പ
ലകകളെ ചാടി പൊളിച്ചു. പിന്നേ മോശെ ആ
വിഗ്രഹത്തെ എടുത്തു തീയിൽ ഇട്ടു ചുട്ടു അരെച്ചു [ 96 ] പൊടിയാക്കി വെള്ളത്തിൽ വിതറി ഇസ്രയേല്യരെ
കുടിപ്പിച്ചു.

അതിന്റെ ശേഷം അവൻ മലമുകളിൽ വീണ്ടും
കയറി യഹോവയോടു:"അല്ലയോ ദൈവമേ, ഈ
ജനം മഹാ പാപം ചെയ്തു. അവരുടെ പാപത്തെ
ക്ഷമിക്കേണമെ; അല്ലാഞ്ഞാൽ നിന്റെ പുസ്തക
ത്തിൽനിന്നു എന്റെ പേർ മാച്ചുകളക" എന്നു പ്രാ
ൎത്ഥിച്ചു. അപ്പോൾ യഹോവ: "ആർ എനിക്കു
വിരോധമായി പാപം ചെയ്തുവോ അവനെ ഞാൻ
എന്റെ പുസ്തകത്തിൽനിന്നു മാച്ചുകളയും. ആക
യാൽ നീ പോയി, ഞാൻ കല്പിച്ചിട്ടുള്ള ദേശത്തേക്കു
ജനത്തെ കൂട്ടിക്കൊണ്ടു പോക; ഇതാ, എന്റെ ദൂതൻ
നിന്റെ മുമ്പിൽ നടക്കും. എന്നാൽ നിശ്ചയിച്ച
സമയത്തിൽ ഞാൻ അവരുടെ പാപത്തെ ഓൎക്കും"
എന്നു പറഞ്ഞു.

അതിൽ പിന്നെ ദൈവം മോശെയോടു: "മുമ്പേ
ത്ത കല്പലകകളിൽ ഞാൻ എഴുതിയ വാക്കുകളെ
വീണ്ടും എഴുതേണ്ടതിന്നു മുമ്പേത്ത പോലെ രണ്ടു
കല്പലകകളെ ചെത്തി നാളെ ഈ മലമേൽ കൊണ്ടു
വരേണം" എന്നു കല്പിച്ചു. മോശെ അപ്രകാരം
ചെയ്തു പിന്നേയും ൪൦ രാപ്പകൽ ദൈവസന്നിധി
യിൽ പാൎത്തു, യഹോവ നിയമത്തിന്റെ പത്തു
വാക്യങ്ങളെ പലകകളിന്മേൽ എഴുതിക്കൊടുക്കയും
ചെയ്തു.

5. മുമ്പറഞ്ഞ പത്തു കല്പനകളല്ലാതെ ദൈവം
നാട്ടുമൎയ്യാദകളെയും വീട്ടാചാരങ്ങളെയും നിയമിച്ചു.
ഭക്ഷണം വിവാഹം അവകാശം കൃഷി മുതലായവ [ 97 ] ററിന്നും ഓരോ വെപ്പുകളെ നിശ്ചയിച്ചു. കളവു കുല
തുടങ്ങിയുള്ള അപരാധങ്ങൾ്ക്കു തക്ക ശിക്ഷകളെ കല്പി
ച്ചു. യോദ്ധാക്കൾ മാതാപിതാക്കന്മാർ വിധവമാർ
അനാഥർ ദരിദ്രർ കുരുടർ ഉൗമർ ദാസർ എന്നിവൎക്കു
വേണ്ടി വെവ്വേറെ ചട്ടങ്ങളെ നിയമിച്ചു. പക്ഷിക്കൂ
ടുകളെയും ഫലവൃക്ഷങ്ങളെയും കാളകളെയും കുറി
ച്ചു ഓരോന്നു നിശ്ചയിച്ചു.

പിന്നേ ദൈവം ഇസ്രയേൽ ജനത്തോടു: "നീയും
നിന്റെ സന്താനങ്ങൾ ഒക്കയും ഞാൻ നിന്നോടു
കല്പിച്ചിട്ടുള്ള കല്പനകളെയും ചട്ടങ്ങളെയും പ്രമാ
ണിക്കയും നിന്റെ ദൈവമായ യഹോവയെ ഭയ
പ്പെട്ടു നിന്റെ പൂൎണ്ണഹൃദയംകൊണ്ടും പൂൎണ്ണ ആത്മാ
വുകൊണ്ടും പൂൎണ്ണശക്തികൊണ്ടും സ്നേഹിക്കയും ചെ
യ്യേണം; എന്നാൽ ഞാൻ നിന്നോടു പറഞ്ഞപ്ര
കാരം നിന്നെ അനുഗ്രഹിക്കും" എന്നു കല്പിക്കയും
ചെയ്തു.

വേദോക്തം.

നിന്റെ ധൎമ്മത്തിലേ അതിശയങ്ങളെ കാണേണ്ടതിന്നു എന്റെ
കണ്ണുകളെ തുറക്കുക! സങ്കീ. ൧൧൯, ൧൮.

൨൫. സമാഗമനക്കൂടാരവും
പൌരോഹിത്യവും ഉത്സവങ്ങളും.

(൨. മോശെ ൨൫- ൩൪. ൨൪. ൨൮. ൫. മോശെ ൧൦. ൧൩. ൧൬.)

1. ദൈവം തന്റെ ജനത്തിന്നു ധൎമ്മം കൊടുത്ത
ശേഷം മോശെയോടു: "പന്ത്രണ്ടു ഗോത്രങ്ങളുടെ
മദ്ധ്യേ ഞാൻ വസിച്ചു എന്റെ പരിശുദ്ധിയെ പ്ര [ 98 ] കാശിപ്പിക്കേണ്ടതിന്നു എനിക്കു ഒരു കൂടാരം ഉണ്ടാ
ക്കുവിൻ" എന്നു കല്പിച്ചു.

എന്നാറെ ഇസ്രയേല്യർ മന:പൂൎവ്വമായി പൊൻ
വെള്ളി ചെമ്പു രത്നങ്ങൾ രോമം തോൽ മരങ്ങൾ
ഇത്യാദികളെ കൊണ്ടു വന്നു, പ്രാപ്തിയുള്ള ശില്പി
കൾ ദൈവം മോശെക്കു മലമേൽ കാണിച്ച മാതി
രിപ്രകാരം സമാഗമനകൂടാരം എന്ന ദൈവഭവന
ത്തെ പണിതുതീൎത്തു.

ആ കൂടാരത്തിന്റെ ചതുരശ്രം ൩൦ മുളം നീള
വും ൧൦ വീതിയും ൧൦ മുളം ഉയരവും ആയിരു
ന്നു. അവർ അതിനെ പൊൻതകിടുകൾകൊണ്ടു
പൊതിഞ്ഞ മരങ്ങളാൽ തീൎക്കയും മീതെ തോൽകൊ
ണ്ടു മൂടുകയും ചെയ്തു. കൂടാരത്തിന്റെ അകം അ [ 99 ] തിശോഭയുള്ള തിരശ്ശീലകൊണ്ടു രണ്ടംശങ്ങളായി വി
ഭാഗിച്ചു. തികവിനെ സൂചിപ്പിക്കുന്നതായ പത്തു
മുളം കണ്ടിയളവുള്ള ഉൾമുറിക്കു അതിപരിശുദ്ധ
സ്ഥലം എന്നും അതിനു മുമ്പിലുള്ള മുറിക്കു ശുദ്ധ
സ്ഥലം എന്നും പേർ ഇട്ടു. കൂടാരത്തിന്റെ ചുറ്റും
൧൦൦ മുളം നീളവും ൫൦ മുളം വീതിയുമുള്ള പ്രാകാരം
എന്ന സ്ഥലം ഉണ്ടാക്കി. അതിപരിശുദ്ധസ്ഥല
ത്തിൽ പൊൻ പൊതിഞ്ഞ സാക്ഷിപ്പെട്ടകം ഉ
ണ്ടായിരുന്നു. അതിൽ നിയമത്തിന്റെ ആധാരമാ
യ ൧൦ കല്പനകൾ എഴുതീട്ടുള്ള ൨ കല്പലകകളെ വെ
ച്ചിരുന്നു. ആ പെട്ടകത്തിന്റെ പൊന്മൂടിയിന്മേൽ
കുമ്പിട്ടു നില്ക്കുന്ന ൨ പൊൻ ഖെരുബിമാർ ഉണ്ടായി
രുന്നു. അവിടെനിന്നു യഹോവയുടെ അരുളപ്പാടു
കൾ ലഭിക്കയാലും ജനം ന്യായപ്രമാണം ലംഘി
ച്ചാൽ ചെയ്ത പാപങ്ങൾക്കു അവിടെനിന്നു പരി
ശാന്തി വരികയാലും ആ മൂടിക്കു കൃപാസനം എ
ന്നു പേർ ഉണ്ടായി. ശുദ്ധസ്ഥലത്തിൽ പൊൻപൊ
തിഞ്ഞ ഒരു മേശ ഉണ്ടായിരുന്നു. അതിന്മേൽ ഇസ്ര
യേൽഗോത്രങ്ങളുടെ എണ്ണപ്രകാരം പന്ത്രണ്ടു കാഴ്ച
യപ്പങ്ങളെ വെക്കാറുണ്ടായിരുന്നു. അതുകൂടാതെ
പൊൻ നിലവിളക്കും പൊൻപൊതിഞ്ഞ ധൂപ
പീഠവും അവിടേയായിരുന്നു. പ്രാകാരത്തിലോ
ചെമ്പു പൊതിഞ്ഞ ഹോമപീഠവും ആചാൎയ്യന്മാ
രുടെ ആവശ്യത്തിന്നായി വെള്ളം നിറെക്കുന്നൊരു
ചെമ്പു തൊട്ടിയും നിറുത്തിയിരുന്നു. പണി എ
ല്ലാം തീൎത്തശേഷം ഒരു മേഘം കൂടാരത്തെ മറെച്ചു [ 100 ] യഹോവയുടെ തേജസ്സു വാസസ്ഥലത്തിൽ നിറെ
ഞ്ഞിരിക്കുകയും ചെയ്തു.

2. സമാഗമനകൂടാരത്തിൽ ശുശ്രൂഷ ചെയ്യേ
ണ്ടതിന്നു ദൈവം ലേവിഗോത്രത്തെ തെരിഞ്ഞെ
ടുത്തു. അഹറോനും അവന്റെ വംശക്കാരും പുരോ
ഹിതന്മാരും ഇവരിൽ ഒരുവൻ മഹാചാൎയ്യനും
ആയിരിക്കേണമെന്നു ദൈവം കല്പിച്ചു. ജനങ്ങളെ
ദൈവത്തോടു ഇണക്കേണ്ടതിന്നു മഹാപുരോഹിത
ന്നു വൎഷത്തിൽ ഒരിക്കൽ മാത്രം അതിപരിശുദ്ധസ്ഥല
ത്തിൽ പ്രവേശിപ്പാൻ അനുവാദം ഉണ്ടായിരുന്നു.
അതു മഹാ പാപപരിഹാരദിവസത്തിലായിരുന്നു.
പുരോഹിതർ ബലികളെ കഴിക്കയും ശേഷമുള്ള ലേ
വ്യർ അവൎക്കു ശുശ്രൂഷിക്കയും ചെയ്തു. ജനങ്ങൾ കൂടി [ 101 ] വരുന്ന അവസരങ്ങളിൽ പുരോഹിതന്മാർ അവരെ
വിട്ടയക്കുമ്പോൾ ഈ അനുഗ്രഹവാക്യം പറയും.
"യഹോവ നിങ്ങളെ അനുഗ്രഹിച്ചു കാക്കുക; യ
ഹോവ തിരുമുഖം നിങ്ങളുടെ മേൽ പ്രകാശിപ്പിച്ചു
കരുണ ചെയ്ക; യഹോവ തന്റെ മുഖം നിങ്ങളുടെ
മേലാക്കി നിങ്ങൾക്കു സമാധാനം ഇടുമാറാക!"

3.വൎഷന്തോറും എല്ലാപുരുഷന്മാരും കൂടിവരേ
ണ്ടുന്ന മൂന്നു ഉത്സവങ്ങൾ ഉണ്ടു.

1) മിസ്രയിൽനിന്നുള്ള പുറപ്പാടിനെ സൂചിപ്പി
ക്കുന്ന പെസഹപെരുന്നാൾ. അതിൽ ഇസ്രയേ
ല്യരെല്ലാവരും പുരോഹിതരെന്നപോലെ ഓരോ ആ
ട്ടിൻകുട്ടിയെ ബലികഴിച്ചു രക്തം തളിച്ചു മാംസം
ഭക്ഷിക്കയും പുതിയ ധാന്യത്തെ കൊണ്ടുവന്നു ദൈ
വത്തിന്നു വഴിപാടായി വെക്കയും ചെയ്യും. [ 102 ] 2) സീനായിമലയിൽനിന്നു കല്പിച്ചുകൊടുത്ത
ന്യായപ്രമാണത്തെ ഓൎമ്മവെക്കേണ്ടുന്ന പെന്തെ
കോസ്തപെരുന്നാൾ. അന്നു കൊയ്ത്തു തീൎന്നു വഴി
പാടു കഴിക്കുകയും പുളിപ്പുള്ള രണ്ടു അപ്പങ്ങളെ
അൎപ്പിക്കയും ചെയ്യും.

3) കൂടാരനാൾ. അതിൽ ജനങ്ങൾ കുരുത്തോ
ല മുതലായ സാധനങ്ങളെക്കൊണ്ടു കുടിലുകളെ
ഉണ്ടാക്കി ഏഴുദിവസം സഞ്ചാരികൾ എന്ന പോലെ
പാൎത്തു, യഹോവ തങ്ങളെ മരുഭൂമിയിൽ കൂടി നടത്തി
രക്ഷിച്ചു അവകാശദേശത്തിൽ കൊണ്ടു വന്നതിനെ
ഓൎക്കുകയും പറമ്പുകളിലുള്ള മുന്തിരിങ്ങാ മുതലായ
അനുഭവങ്ങളെ എടുത്തു തീൎന്നതിനാൽ ദൈവത്തെ
സന്തോഷത്തോടെ സ്തുതിക്കയും ചെയ്യും.

കൂടാരനാൾ്ക്കു ൫ ദിവസം മുമ്പേ ഇസ്രയേല്യർ
എല്ലാവരും നോമ്പെടുത്തു പാപങ്ങളെ ഓൎത്തു അനു
തപിക്കും. ആ ദിവസത്തിന്നു മഹാപാപപരിഹാ
രദിനം എന്നു പേരുണ്ടു. ആ ദിവസത്തിൽ മഹാ
ചാൎയ്യൻ ഒന്നാമതു തന്റെ പാപത്തിന്നും അതിന്റെ
ശേഷം ജനത്തിന്റെ പാപത്തിന്നും പ്രായശ്ചിത്തം
ചെയ്തു പരിഹാരം വരുത്തും.

വേദോക്തം.

അവന്റെ കല്പനകളെ കാക്കുന്നതല്ലോ ദൈവസ്നേഹമാകുന്നു ;
അവന്റെ കല്പനകൾ ഭാരമുള്ളതുമല്ല. ൧യോഹ. ൫, ൩. [ 103 ] ൨൬. ദുൎമ്മോഹികളുടെ ശവക്കുഴികൾ.
(൪. മോശെ ൧൦. ൧൧.)

1. ഇസ്രയേല്യർ ഏകദേശം ഒരു വൎഷം സീനായി
മലയുടെ താഴ്വരയിൽ പാൎത്തു. പെസഹപെരു
ന്നാൾ കൊണ്ടാടിയ ശേഷം ഒരു ദിവസം സമാഗമന
കൂടാരത്തിൻ മീതേ ഇരുന്ന മേഘത്തൂൺ ഉയൎന്നു,
പാലും തേനും ഒഴുകുന്ന ദേശത്തേക്കു യാത്രയാകു
വാൻ ജനങ്ങൾ ഒരുങ്ങി സന്തോഷത്തോടെ പുറ
പ്പെട്ടു.

മൂന്നു ദിവസം സഞ്ചരിച്ചപ്പോഴെക്കു തളൎന്നു,
മിസ്രയിൽനിന്നു കൂടെ വന്ന ഹീനജനങ്ങൾ ഇറ
ച്ചിയെ മോഹിച്ചു പിറുപിറുത്തപ്പോൾ ഇസ്രയേല്യ
രും: "മാംസം എങ്ങനേ കിട്ടും? മിസ്രയിൽ വെറു
തേ കിട്ടിയിരുന്ന മത്സ്യങ്ങളെയും വെള്ളരിക്ക വത്തക്ക
ഉള്ളി മുതലായവറ്റെയും ഞങ്ങൾക്കു ഓൎമ്മവരുന്നു.
ഇപ്പോൾ ഈ മന്ന അല്ലാതെ മറെറാന്നും കാണ്മാ
നില്ല" എന്നു പറഞ്ഞു.

2. അപ്പോൾ യഹോവ: "നിങ്ങൾ ആഗ്രഹി
ച്ചപ്രകാരം നാളെ മാംസത്തെ തരും. നിങ്ങളുടെ
നടുവിലിരിക്കുന്ന യഹോവയെ വെറുക്കുകയും ഞ
ങ്ങൾ മിസ്രയിൽനിന്നു പുറപ്പെട്ടു പോന്നതു എന്തി
ന്നെന്നു പറകയും ചെയ്തതിനാൽ ഒന്നും രണ്ടും ദിവ
സം അല്ല, ഒരു മാസം മുഴുവനും അറെപ്പുവരുവോളം
മാംസത്തെ ഭക്ഷിപ്പാറാക്കും" എന്നു കല്പിച്ചു. അ
തിന്നു മോശെ: "ആറു ലക്ഷം യോദ്ധാക്കൾ തന്നെ
യുള്ള ഈ ജനത്തിന്നു ഒരു മാസം മുഴുവനും ഇറച്ചി [ 104 ] യുണ്ടാക്കുന്നതെങ്ങനേ?" എന്നു സംശയിച്ചു പറ
ഞ്ഞപ്പോൾ യഹോവ: "എന്റെ കൈ കുറുകിപ്പോ
യോ? എന്റെ വാക്കിൻപ്രകാരം വരുമോ ഇല്ലയോ
എന്നു നോക്കിക്കൊൾ്ക" എന്നരുളിച്ചെയ്തു.

പിന്നേ ദൈവം ഒരു കാറ്റിനെ അയച്ചു കടലിൽ
നിന്നു കാടക്കൂട്ടങ്ങളെ പാളയത്തിന്മേൽ വരുത്തി
അവ പാളയത്തിന്നു ചുററും ഭൂമിയിൽനിന്നു രണ്ടു
മുളം ഉയരത്തിൽ പറന്നുകൊണ്ടിരുന്നു. ജനം രണ്ടു
ദിവസം മുഴുവനും കാടകളെ പിടിച്ച കൂട്ടി ഭക്ഷിച്ചു
തീരും മുമ്പേ കഠിനബാധ ഉണ്ടായി, ഏറിയ ആളു
കൾ മരിച്ചു. അവരെ അവിടേ തന്നെ കുഴിച്ചിട്ടതി
നാൽ ആ സ്ഥലത്തിന്നു ദുൎമ്മോഹികളുടെ ശവക്കു
ഴികൾ എന്നു പേർ വരികയും ചെയ്തു.

വേദോക്തം.

ഇവ എല്ലാം തത്സമയത്തു താന്താന്റെ തീൻ നല്കുവാൻ നിന്നെ
പാൎത്തിരിക്കുന്നു. സങ്കീത്തനം ൧൦൪, ൨൭.

൨൭. ഒറ്റുകാർ.
(൪. മോശെ ൧൩. ൧൪.)

1. ഇസ്രയേല്യർ ഫാറാൻ വനത്തിൽ എത്തി
യപ്പോൾ മോശെ ഓരോ ഗോത്രത്തിൽനിന്നു ഓരോ
പുരുഷനെ നിശ്ചയിച്ചു കനാൻ ദേശത്തിന്റെ ഗു
ണദോഷങ്ങളെയും ആ ദേശവാസികളുടെ അവസ്ഥ
യേയും അന്വേഷിച്ചറിയേണ്ടതിന്നു അവരെ പറ
ഞ്ഞയച്ചു. അവർ തെക്കേയതിരിൽനിന്നു പുറപ്പെട്ടു. [ 105 ] വടക്കേയതിരോളം സഞ്ചരിച്ചു അന്വേഷണം കഴി
ച്ചു; ഉറുമാമ്പഴങ്ങളെയും അത്തിപ്പഴങ്ങളെയും തണ്ടി
ട്ടുകെട്ടിയ മുന്തിരിങ്ങാക്കുലകളെയും കൊണ്ടുവന്നു.

ഒരു മണ്ഡലം ‌(൪൦ നാൾ) കഴിഞ്ഞ ശേഷം
മടങ്ങി പാളയത്തിൽ വന്നു വൎത്തമാനം അറിയിച്ചു
ഫലങ്ങളെയും കാണിച്ചു: "നിങ്ങൾ ഞങ്ങളെ അ
യച്ച ദേശത്തേക്കു പോയി വന്നു; അതു നല്ലതു
തന്നേ; അതിൽ പാലും തേനും ഒഴുകുന്നു; ഫലങ്ങളും
ഇതാ; എങ്കിലും അതിൽ പാൎക്കുന്ന ജനങ്ങൾ ബല
വാന്മാരാകുന്നു. നഗരങ്ങൾക്കു വലിപ്പവും ഉറപ്പും
വളരേ ഉണ്ടു. അവിടേയുള്ള അണാക്യരുടെ മു
മ്പിൽ നാം വെട്ടുകിളികളത്രെ" എന്നും മറ്റും
പറഞ്ഞു.

2. അപ്പോൾ ജനങ്ങൾ എല്ലാവരും ഭയപ്പെട്ടു:
"അയ്യോ, മിസ്രയിൽ വെച്ചു മരിച്ചു എങ്കിൽ കൊള്ളാ
യിരുന്നു; നാം ഒരു തലവനെ ഉണ്ടാക്കി മടങ്ങി
പ്പോക" എന്നും മറ്റും പറഞ്ഞു തുടങ്ങി. [ 106 ] എന്നാൽ ഒറ്റുകാരായ യോശുവയും കാലേബും:
"ഇങ്ങിനെ പറയരുതു, ഭയപ്പെടുവാനാവശ്യമില്ല. യ
ഹോവ തുണ ആയാൽ ആ ദേശക്കാരെ ജയിപ്പാൻ
കഴിയും നിശ്ചയം" എന്നു പറഞ്ഞപ്പോൾ: "ഇവരെ
കല്ലെറിവിൻ" എന്നു ജനസംഘം ഒക്കയും വിളിച്ചു
പറഞ്ഞു.

3. അനന്തരം യഹോവയുടെ തേജസ്സു കൂടാര
ത്തിൽ പ്രകാശിച്ചു: "ഈ ജനം എത്രത്തോളം എ
ന്നെ നിരസിക്കും? ഞാൻ അവരുടെ ഇടയിൽ ചെയ്ത
അടയാളങ്ങളെ കണ്ടിട്ടും എത്രോടം വിശ്വസിക്കാതെ
ഇരിക്കും? അവർ ഞാൻ കേൾക്കേ പറഞ്ഞപ്രകാരം
തന്നേ ഞാൻ അവരോടു ചെയ്യും. അവർ എന്നെ
പത്തുവട്ടം പരീക്ഷിച്ചതു കൊണ്ടു അവർ ആരും
വാഗ്ദത്തദേശത്തെ കാണുകയില്ല നിശ്ചയം. കാലേ
ബും യോശുവയും എന്നെ അനുസരിച്ചതിനാൽ ആ
ദേശത്തിൽ പ്രവേശിക്കും: അതല്ലാതെ ൨൦ വയസ്സി
ന്നു മേല്പെട്ടുള്ള എല്ലാവരും ഈ വനത്തിൽ തന്നേ
മരിച്ചു വീഴും. കവൎന്നുപോകും എന്നു പറഞ്ഞിട്ടുള്ള
നിങ്ങളുടെ മക്കളെ നിങ്ങളുടെ ദോഷം നിമിത്തം
൪൦ സംവത്സരം മരുഭൂമിയിൽ സഞ്ചരിപ്പിച്ച ശേഷം
ഞാൻ കനാനിൽ വരുത്തി നിങ്ങൾ നിരസിച്ചതിനെ
അനുഭവിക്കുമാറാക്കും" എന്നു യഹോവ കല്പിച്ചു:
ജനങ്ങൾ ചിതറി ഓരോ സ്ഥലത്തിൽപാൎത്തു ശിക്ഷ
അനുഭവിക്കയും ചെയ്തു.

വേദോക്തം.

അതുകൊണ്ടു മഹാപ്രതിഫലമുള്ളതായുള്ള നിങ്ങളുടെ പ്രാഗത്ഭ്യ
ത്തെ തള്ളിക്കളയരുതേ. എബ്ര. ൧൦, ൩൫. [ 107 ] ൨൮. മത്സരികളുടെ ശിക്ഷയും
പിച്ചള സൎപ്പവും.
(൪. മോശെ ൧൬. ൨൦. ൨൧.)

1. അവർ മരുഭൂമിയിൽ സഞ്ചരിക്കുമ്പോൾ ലേ
വിഗോത്രത്തിൽനിന്നു കോറഹയും രൂബെൻഗോ
ത്രത്തിൽനിന്നു ദാതാനും അബിറാമും ഇങ്ങിനെ
മൂന്നു പ്രഭുക്കന്മാരും മറ്റു തലവന്മാരായ ൨൫൦ പേരും
മോശെക്കും അഹറോനും വിരോധമായി മത്സരിച്ചു.
അവർ മോശെയോടും അഹറോനോടും പറഞ്ഞു:
"നിങ്ങളുടെ വാഴ്ചയിപ്പോൾ മതി, സഭയിൽ എല്ലാ
വരും വിശുദ്ധരാകുന്നു; യഹോവ അവരുടെ മദ്ധ്യെ
ഉണ്ടു, പിന്നേ നിങ്ങൾ യഹോവയുടെ സഭക്കു മീതെ
ഉയൎന്നു പോകുന്നതു എന്തു?"

അപ്പോൾ മോശെ: "നിങ്ങൾ കലശങ്ങൾ എടു
ത്തു നാളെ ധൂപം കാട്ടുവിൻ; അപ്പോൾ യഹോവ
യോടു അടുപ്പാൻ തക്ക വിശുദ്ധനാരെന്നു തെളിയും"
എന്നു അവരോടു പറഞ്ഞു.

പിറേറന്നാൾ കോറഹ മുതലായവർ സഭയോടു
കൂട കൂടാരവാതില്ക്കൽ നില്ക്കുമ്പോൾ യഹോവ: "ഈ
മത്സരക്കാരുടെ ഇടയിൽനിന്നു മാറിനില്പിൻ; ഞാൻ
പെട്ടെന്നു അവരെ സംഹരിക്കും" എന്നു കല്പിച്ചു.

ഉടനെ ഭൂമി പിളൎന്നു അവരെയും അവരോടു കൂടെ
യുള്ളവരെയും സകല സമ്പത്തുകളെയും വിഴുങ്ങിക്ക
ളഞ്ഞു. പിന്നെ കൂടാരവാതില്ക്കൽ ധൂപം കാണിച്ചു
കൊണ്ടിരുന്ന ൨൫൦ പേരെയും അഗ്നി ദഹിപ്പിച്ചു.
ജനങ്ങൾ അതിനാൽ മോശെയെയും അഹറോനെ [ 108 ] യും വെറുത്തു: "നിങ്ങൾ തന്നേ ഇവൎക്കു നാശം
വരുത്തിയതു" എന്നു നിലവിളിച്ചപ്പോൾ യഹോവ
യിൽനിന്നു ഒരു ബാധ പുറപ്പെട്ടു; ൧൪, ൭൦൦ പേർ
മരിക്കയും ചെയ്തു.

2. അവർ കാദേശിൽ പാൎക്കുമ്പോൾ മോശെ
യുടെ സഹോദരിയായ മിൎയ്യാം മരിച്ചു. വെള്ളമില്ലാ
യ്കകൊണ്ടു ജനം മോശെ അഹറോൻ എന്നവരോടു
മത്സരിച്ചപ്പോൾ യഹോവ പ്രത്യക്ഷനായി; "ഈ
ജനസംഘമൊക്കയും കാണ്കെ നീ പാറയോടു കല്പിക്ക,
എന്നാൽ വെള്ളം ഒഴുകും" എന്നു പറഞ്ഞു. അപ്ര
കാരം മോശെയും അഹറോനും ജനത്തെ കൂട്ടിവരു
ത്തിയശേഷം മോശെ കൈ ഉയൎത്തി: "ഹേ കലഹ
ക്കാരേ, ഈ പാറയിൽനിന്നു നിങ്ങൾക്കു വെള്ളം പുറ [ 109 ] പ്പെടുവിക്കാമോ?" എന്നു പറഞ്ഞു, പാറയെ രണ്ടടി
ച്ചപ്പോൾ വെള്ളം വളരേ പുറപ്പെട്ടു ജനസംഘവും
മൃഗങ്ങളും കുടിച്ചു.

പിന്നെ യഹോവ: "നിങ്ങളും വിശ്വസിക്കാതെ
സംശയിച്ചിട്ടു എന്നെ ഈ സഭയുടെ മുമ്പാകെ ബഹു
മാനിക്കായ്കകൊണ്ടു നിങ്ങം ഇവരെ വാഗ്ദത്തദേശ
ത്തിൽ പ്രവേശിപ്പിക്കയില്ല" എന്നു മോശെയോടും
അഹറോനോടും കല്പിച്ചു. അന്നുമുതൽ ആ സ്ഥല
ത്തിനു വിവാദവെള്ളം എന്ന പേർ വന്നു.

അതിന്റെ ശേഷം ഇസ്രയേൽമക്കൾ ഹോർ
എന്ന മലയുടെ അരികെ എത്തിയപ്പോൾ അഹ
റോൻ മരിച്ചു. അവന്റെ പുത്രനായ എലെയാ
സർ മഹാപുരോഹിതൻ ആയിത്തീരുകയും ചെയ്തു.

3. അവർ ൪൦-ാം വൎഷത്തിൽ ഏദോംരാജ്യം ചു
ററിനടന്നു വലഞ്ഞ സമയം: "ഈ വനത്തിൽ മരി
പ്പാൻ ഞങ്ങളെ എന്തിന്നു കൂട്ടിക്കൊണ്ടു വന്നു? അ
പ്പവും വെള്ളവും ഇല്ല; ഈ നിസ്സാരഭക്ഷണത്തിൽ
(മന്നയിൽ) ഉഴപ്പുവരുന്നു" എന്നു പിറുപിറുത്തു പറ
ഞ്ഞപ്പോൾ യഹോവ ജനങ്ങളുടെ ഇടയിൽ അഗ്നി
സൎപ്പങ്ങളെ അയച്ചു, അവ കടിച്ചു വളരേ ആളുകൾ
മരിച്ചു.

അപ്പോൾ അവർ വന്നു മോശെയോടു: "ഞങ്ങൾ
പാപം ചെയ്തിരിക്കുന്നു; ഈ സൎപ്പങ്ങളെ നീക്കേണ്ട
തിന്നു നീ യഹോവയോടു അപേക്ഷിക്കേണമേ" എ
ന്നു പറഞ്ഞപ്പോൾ മോശെ അവൎക്കുവേണ്ടി പ്രാ
ൎത്ഥിച്ചു. അപ്പോൾ യഹോവ: "നീ ഒരു സൎപ്പത്തെ
പിച്ചളകൊണ്ടു വാൎത്തുണ്ടാക്കി കൊടിമരത്തിന്മേൽ [ 110 ] തുക്കുക; കടിയേറ്റവർ അതിനെ നോക്കിയാൽ ജീവി
ക്കും" എന്നു കല്പിച്ച പ്രകാരം മോശെ അനുസരിച്ചു
ഒരു സൎപ്പത്തെ വാൎത്തു മരത്തിന്മേൽ തൂക്കിച്ചു; അതി
നെ നോക്കിയവർ എല്ലാവരും ജീവിക്കയും ചെയ്തു.

വേദോക്തം.

പിന്നേ മോശെ മരുഭൂമിയിൽ സൎപ്പത്തെ ഉയൎത്തിയപ്രകാരം
മനുഷ്യപുത്രനും തന്നിൽ വിശ്വസിക്കുന്ന ഒരുത്തനും നശിച്ചുപോകാ
തെ നിത്യജീവൻ ഉണ്ടാവാനായി ഉയൎത്തപ്പെടേണ്ടതാകുന്നു. യോ
ഹന്നാൻ ൩, ൧൪, ൧൫. [ 111 ] ൨൯. ബില്യാം. (൪. മോശെ ൨൧- ൨൪.)

1. പിന്നെ ഇസ്രയേല്യർ കനാൻദേശത്തിന്റെ
അതിൎക്കു അടുത്തു അമോൎയ്യരാജാവായ സീഹോനെ
യും ബാശാനിൽ വാഴുന്ന ഓഗിനെയും ജയിച്ചു
യോൎദ്ദാൻനദീതീരത്തിൽ പാളയം ഇറങ്ങി പാൎത്തു.

എന്നാൽ മോവാബ് രാജാവായ ബാലാൿ, മെ
സൊപൊതാമ്യയിൽ പാൎത്തിരുന്നവനും ജനങ്ങൾ ദീ
ൎഘദൎശി എന്നു വിചാരിച്ചിരുന്നവനുമായ ബില്യാം
എന്നവനെ വിളിപ്പാൻ സമ്മാനങ്ങളോടു കൂടെ ദൂത
രെ അയച്ചു. "നീ വന്നു എന്റെ രാജ്യത്തിന്റെ അതി
രിൽ പാൎക്കുന്ന ഈ വലിയ ഇസ്രയേൽജനസംഘത്തെ
ശപിക്കേണം"എന്നു പറയിച്ചു. എന്നാൽ യഹോവ
രാത്രിയിൽ ബില്യാമിനോടു: "നീ ദൂതരോടു കൂടെ പോ
കയും ഞാൻ അനുഗ്രഹിച്ച ജനത്തെ ശപിക്കയും
അരുതു" എന്നു കല്പിച്ചതു കേട്ടു അവൻ പോകാതെ
ദൂതന്മാരെ വിട്ടയച്ചു.മോവാബ് രാജാവു രണ്ടാമതു
പ്രഭുക്കന്മാരെ അയച്ചു: "വരാതിരിക്കരുതു, മാനവും
ധനവും വളരേ ലഭിക്കും" എന്നു പറയിച്ചപ്പോൾ
ബില്യാം സമ്മതിച്ചു ഒരു കഴുതപ്പുറത്തു കയറി പ്രഭു
ക്കന്മാരോടു കൂട പുറപ്പെട്ടു.

2. അപ്പോൾ യഹോവയുടെ ദൂതൻ വഴിക്കൽ
അവനെ തടുത്തു. ദൂതൻ വാൾ ധരിച്ചു വഴിയിൽ
നില്ക്കുന്നതു കഴുത കണ്ടു വയലിലേക്കു തിരിഞ്ഞ [ 112 ] പ്പോൾ ബില്യാം അതിനെ അടിച്ചു വഴിക്കൽ ആക്കി.
കഴുത പിന്നേയും ദൂതനെ കണ്ടതിനാൽ വീണുകള
ഞ്ഞു. അപ്പോൾ ബില്യാം കോപിച്ചു അധികം
അടിച്ചു.

എന്നാൽ യഹോവ കഴുതയുടെ വായി തുറന്നു,
അതു ഒരു മനുഷ്യനെ പോലെ സംസാരിച്ചു, ബില്യാ
മിനോടു: "നീ എന്നെ അടിപ്പാൻ ഞാൻ എന്തു
ചെയ്തിരിക്കുന്നു?" എന്നു പറഞ്ഞു. അതിന്റെ ശേ
ഷം ദൈവം ബില്യാമിന്റെ കണ്ണു തുറന്നു; അവൻ
വാൾ ഓങ്ങിനില്ക്കുന്ന ദൂതനെ കണ്ടു. രാജാവിന്റെ
അടുക്കൽ പോവാൻ ശങ്കിച്ചപ്പോൾ ദൈവദൂതൻ:
"നീ പോക, എങ്കിലും ഞാൻ കല്പിക്കുന്നതു മാത്രമേ
പറയാവൂ" എന്നു പറഞ്ഞു.

3. ബില്യാം രാജാവിന്റെ അടുക്കേ എത്തി ബലി
കഴിച്ചു അവനോടു കൂടെ ഒരു മലമേൽ കയറി ഇസ്ര
യേല്യരുടെ പാളയത്തെ കണ്ടപ്പോൾ: "ദൈവം [ 113 ] ശപിക്കാത്തവനെ ഞാൻ എങ്ങിനേ ശപിക്കും? ദൈ
വം പ്രാകാത്തവനെ ഞാൻ എങ്ങിനേ പ്രാകും? അനു
ഗ്രഹിപ്പാൻ എനിക്കു കല്പന ലഭിച്ചിരിക്കുന്നു; അവൻ
അനുഗ്രഹിക്കപ്പെട്ടും ഇരിക്കുന്നു; എനിക്കതിനെ മാ
ററിക്കൂടാ" എന്നു പറഞ്ഞു ഏഴുവട്ടം അനുഗ്രഹി
ക്കയും ചെയ്തു.

അപ്പോൾ ബാലാൿ: "ശപിപ്പാനായി ഞാൻ
നിന്നെ വരുത്തി; ഇതാ, നീ അനുഗ്രഹിക്കുകയാ
കുന്നു ചെയ്തതു; നീ മടങ്ങിപ്പോ! നിന്നെ മാനിപ്പാൻ
എനിക്കു മനസ്സായി എങ്കിലും ദൈവം നിന്നെ അ
തിൽനിന്നു മുടക്കിയിരിക്കുന്നു" എന്നു കല്പിച്ചപ്പോൾ
ബില്യാം: "യാക്കോബിൽനിന്നു ഒരു നക്ഷത്രം ഉദി
ക്കും; ഇസ്രയേലിൽനിന്നു ഒരു ചെങ്കോലും ഉയൎന്നു
മോവാബിന്റെ ചെന്നികളെയും യുദ്ധവീരന്മാരുടെ
മൂൎദ്ധാവിനേയും തകൎത്തുകളയും" എന്നു പ്രവചിച്ച
നുഗ്രഹിച്ചു തന്റെ നാട്ടിലേക്കു തിരിച്ചുപോകയും
ചെയ്തു. അതിന്റെ ശേഷം മോവാബ്യർ ഇസ്രയേ
ല്യരോടു പടകൂടി തോറ്റു സൈന്യം എല്ലാം പട്ടു
പോയി.

വേദോക്തം.

ദൈവം വ്യാജം പറയുന്നതിന്നു മനുഷ്യനല്ല, പശ്ചാത്താപം തോ
ന്നുന്നതിനു മനുഷ്യപുത്രനുമല്ല, അവൻ പറഞ്ഞിട്ടു ചെയ്യാതിരിക്കു
മോ? അവൻ സംസാരിച്ചതിനെ സ്ഥിരപ്പെടുത്താതെ ഇരിക്കുമോ?
൪.മോശെ ൨൩, ൧൯. [ 114 ] ൩൦. മോശെയുടെ മരണം.

(൫. മോശെ ൧. ൩. ൩൧- ൩൪.)

മിസ്രയിൽനിന്നു പുറപ്പെട്ടു പോയ പുരുഷന്മാ
രിൽ യോശുവയും കാലേബും ഒഴികേ ശേഷം എല്ലാ
വരും വനത്തിൽവെച്ചു മരിച്ചതിന്റെ ശേഷം യ
ഹോവ മോശെയോടു : "നീ അരകെട്ടി നേബോമല
മേൽ കയറി ഞാൻ ഇസ്രയേല്യൎക്കു കൊടുപ്പാനിരിക്കു
ന്ന ദേശത്തെ നോക്കുക; കണ്ണാലെ നീ അതിനെ കാ
ണും എങ്കിലും നീ അതിൽ പ്രവേശിക്കയില്ല" എന്നു
കല്പിച്ചു.

അതു കേട്ടപ്പോൾ മോശെ ദൈവം ചെയ്ത കരു
ണാപ്രവൃത്തികളേയും എല്ലാ ന്യായങ്ങളെയും ജന
ത്തിന്നു ഓൎമ്മ വരുത്തി, നിങ്ങൾ അനുസരിച്ചാൽ
അനുഗ്രഹവും അനുസരിക്കാതെ ഇരുന്നാൽ ശാപ
വും ഉണ്ടാകും എന്നു അവരോടു പറഞ്ഞു. "യഹോ
വ നിങ്ങൾക്കു നിങ്ങളുടെ സഹോദരന്മാരിൽ
നിന്നു എന്നോടു സമനായ ഒരു പ്രവാചകനെ
ഉദിപ്പിക്കും അവനെ ചെവിക്കൊളേളണം" എ
ന്നു അറിയിച്ചു.

അതിന്റെ ശേഷം മോശെ മലമേൽ കരേറി വാ
ഗ്ദത്തദേശത്തെ കണ്ടു മരിച്ചു. ദൈവം തന്നേ അ
വന്റെ ശവത്തെ ആരും അറിയാത്ത സ്ഥലത്തു
അടക്കി. [ 115 ] മരണസമയത്തു മോശെ ൧൨൦ വയസ്സുള്ളവനാ
യിരുന്നെങ്കിലും അവന്റെ കണ്ണു മങ്ങാതേയും ദേഹ
ബലം കുറയാതേയും ഇരുന്നു. ഇസ്രയേലിൽ അവ
നെപ്പോലെ മറെറാരു പ്രവാചകനും ഉണ്ടായിട്ടില്ല.

വേദോക്തം.

കൎത്താവേ, നീ തലമുറതലമുറയായിട്ടു ഞങ്ങൾക്കു ശരണമായിരി
ക്കുന്നു. ഞങ്ങളുടെ വാഴുനാളുകൾ എഴുപതു വൎഷം. വീൎയ്യങ്ങൾ
ഹേതുവായി എണ്പതാകിലും അതിന്റെ വമ്പു കഷ്ടവും മായയും അ
ത്രേ. വേഗത്തിൽ ഞങ്ങൾ പറന്നുപോകുന്നു. ജ്ഞാനഹൃദയം
കൊണ്ടുവരത്തക്കവണ്ണം ഞങ്ങളുടെ ദിവസങ്ങളെ എണ്ണുവാൻ ഗ്രഹി
പ്പിക്കേണമേ! സങ്കീ. ൯൦, ൧. ൧൦. ൧൨. [ 116 ] IV. യോശുവയുടെയും
നായകന്മാരുടെയും ചരിത്രം.

൩൧. യോശുവ.

(യോശു.൩. ൬. ൧൦.)

1. യഹോവ മോശെയോടു കൂടെയിരുന്നപ്രകാ
രം തന്നേ യോശുവയോടുകൂടെ ഇരുന്നു. മോശെ ഇ
സ്രയേല്യരെ ചെങ്കടലൂടെ നടത്തിയപ്രകാരം തന്നേ
യോശുവ അവരെ യോൎദ്ദാൻപുഴയെ കടത്തി. പു
രോഹിതന്മാർ ജനത്തിൻ മുമ്പിൽ സാക്ഷിപ്പെട്ടക
ത്തെ എടുത്തുകൊണ്ടു പുഴയിൽ ഇറങ്ങിയപ്പോൾ
വെള്ളം തെറുത്തുനിന്നു താഴത്തേ വെള്ളം വാൎന്നു,
ജനങ്ങൾ എല്ലാവരും കടന്നു തീൎന്നശേഷം പുഴ
മുമ്പേപ്പോലെ തന്നേ ഒഴുകി.

അതിന്റെ ശേഷം അവർ ഉറപ്പള്ള യറിഹോ
പട്ടണത്തിന്നു സമീപത്തു എത്തി. കനാൻദേശ
ത്തിൽ വെച്ചു ഒന്നാം പ്രാവശ്യം പെസഹപ്പെരു
ന്നാൾ കൊണ്ടാടിയതു ആ സ്ഥലത്തുനിന്നായിരുന്നു.
അന്നുമുതൽ അവൎക്കു മാൻഹു ലഭിക്കായ്കയാൽ അ
വർ ദേശത്തിലെ ധാന്യങ്ങളെ ഭക്ഷിച്ചു. എന്നാൽ
യഹോവ യോശുവയോടു : "ഇതാ, ഞാൻ ഈ പട്ട
ണത്തെയും രാജാവിനെയും നിന്റെ കയ്യിൽ ഏല്പി
ച്ചിരിക്കുന്നു" എന്നു കല്പിച്ചു. പിന്നെ ദൈവകല്പ
നപ്രകാരം പുരോഹിതന്മാർ സാക്ഷിപ്പെട്ടിയെ എടു
ത്തു മൂന്നടന്നും പടജ്ജനങ്ങൾ പിഞ്ചെന്നുംകൊണ്ടു [ 117 ] ഇങ്ങനെ ഏഴുദിവസം പട്ടണത്തെ വലം വെച്ചു.
ഏഴാം ദിവസം ആചാൎയ്യന്മാർ കാഹളങ്ങളെ ഊതി
യ ശേഷം യോശുവ: "ആൎത്തുകൊൾവിൻ, ദൈവം
ഈ പട്ടണം നമുക്കു തന്നിരിക്കുന്നു?" എന്നു ജന
ത്തോടു കല്പിച്ചു.

പുരോഹിതന്മാർ കാഹളം ഊതുകയും ജനങ്ങൾ
ആൎക്കക്കുയും ചെയ്തപ്പോൾ പട്ടണത്തിന്റെ മതിലു
കൾ ഇടിഞ്ഞു. വീണു. പുരുഷാരം എല്ലാം അക
ത്തു കടന്നു ജനങ്ങളെ വധിച്ചു ഭവനങ്ങളെ ചുട്ടുകള
കയും ചെയ്തു.

2. ഇപ്രകാരം ദൈവം ഇസ്രയേല്യൎക്കു തുണനി
ന്നു കനാൻദേശത്തിലെ എല്ലാ രാജാക്കന്മാരും പ്രഭു [ 118 ] ക്കന്മാരും തോറ്റുപോകുംവരെ നായകനായ യോശു
വയെക്കൊണ്ടു അവരെ നടത്തി അവന്റെ പ്രവൃ
ത്തിയെ സാധിപ്പിച്ചു. അയലൂൻതാഴ്വരയിൽ
പട തീൎത്തു ശത്രുക്കൾ മുടിഞ്ഞു പോകുവോളം യോ
ശുവയുടെ കല്പനയാൽ അന്നു ആദിത്യചന്ദ്രന്മാർ
അസ്തമിക്കാതെ നിന്നു. അമോൎയ്യർ പടയിൽനിന്നു
ഓടിപ്പോയപ്പോൾ ദൈവം കല്മഴയെ പെയ്യിച്ചു അ
വരെ കൊന്നു. [ 119 ] ചില വൎഷത്തിന്നകം വാഗ്ദത്തദേശത്തെ അട
ക്കി സ്വാധീനത്തിൽ ആക്കിയ ശേഷം യോശുവ
അതിനെ ദൈവകല്പനപ്രകാരം ൧൨ ഗോത്രങ്ങൾ
ക്കു വിഭാഗിച്ചു കൊടുത്തു. രൂബൻ ഗാദ് പാതി
മനശ്ശെ എന്ന രണ്ടരഗോത്രക്കാൎക്കു യോൎദ്ദാൻപുഴയു
ടെ കിഴക്കെ കരയിലുള്ള ദേശം അവകാശമായി
കിട്ടി. ശേഷിച്ച ഒമ്പതരഗോത്രങ്ങൾക്കു നദിയുടെ
പടിഞ്ഞാറെ കരക്കുള്ള നാടെല്ലാം കൊടുത്തു. ലേ
വിഗോത്രത്തിന്നു പ്രത്യേക അവകാശം കൊടുക്കാതെ
പാൎക്കേണ്ടതിന്നു മറ്റുള്ള ഗോത്രങ്ങളുടെ അവകാശ
ത്തിൽ ൪൮ പട്ടണങ്ങൾ നിയമിച്ചു കൊടുത്തു. അ
തിന്റെ ശേഷം സമാഗമനകൂടാരത്തെ ശീലോപ
ട്ടണത്തിൽ സ്ഥാപിച്ചു. ഇപ്രകാരം ഇസ്രയേൽ
ഭവനത്തിന്നു ദൈവം കൊടുത്ത വാഗ്ദത്തങ്ങൾ ഒക്കെ
യും അവൎക്കു അനുഭവമായി വന്നു.

3. ദൈവം കല്പിച്ചതെല്ലാം യോശുവ നിവൃത്തി
ച്ച ശേഷം ൧൧൦ വയസ്സായപ്പോൾ ഇസ്രയേല്യപ്രമാ
ണികളെയും മൂപ്പന്മാരെയും ശിഖേം പട്ടണത്തിൽ
വരുത്തി, ദൈവം ചെയ്ത ഉപകാരങ്ങളെ എല്ലാം
ഓൎമ്മപ്പെടുത്തി: "ദിവ്യനിയമം ലംഘിക്കാതെ നിങ്ങൾ
യഹോവയെ സ്നേഹിച്ചു ഭയപ്പെട്ടു എപ്പോഴും മുഴുമ
നസ്സോടെ സേവിപ്പിൻ. അന്യദേവന്മാരെ മാനിക്ക
യും സേവിക്കയും ചെയ്യരുതു, ഞാനും എന്റെ
കുഡുംബവും യഹോവയെ തന്നേ സേവിക്ക
യുള്ളു" എന്നു കല്പിച്ചു തീൎന്നപ്പോൾ ജനമെല്ലാം:
"യഹോവയെ ഉപേക്ഷിച്ചു അന്യദേവകളെ സേവി [ 120 ] പ്പാൻ ഒരുനാളും സംഗതി വരരുതേ എന്നു വിളി
ച്ചു പറകയും ചെയ്തു.

വേദോക്തം.

കണ്ടാലും യഹോവ നല്ലവൻ എന്നു രുചിനോക്കുവിൻ. അവ
ങ്കൽ ആശ്രയിക്കുന്ന പുരുഷൻ ധന്യൻ. സങ്കീ. ൩൪, ൯.

൩൨. നായകന്മാർ.
ഗിദയോൻ.
(ന്യായാ. ൬- ൮.)

1. യോശുവ മരിച്ചശേഷം, ഇസ്രയേല്യർ: "ഞ
ങ്ങൾ അന്യദേവകളെ അല്ല. യഹോവയെ തന്നേ
സേവിക്കും" എന്നു പറഞ്ഞ വാക്കു വേഗം മറന്നു
കരാറെ ലംഘിച്ചു ഇഷ്ടം പോലെ ഓരോ ദേവകളെ
പ്രതിഷ്ഠിച്ചു പലവക ദുൎമ്മോഹങ്ങളിൽ അകപ്പെട്ടു
പോയി. അവർ ഇപ്രകാരമുള്ള അശുദ്ധപ്രവൃത്തി
കളെ ചെയ്തുകൊണ്ടിരുന്നപ്പോൾ യഹോവ അവ
രെ ശിക്ഷിച്ചു ശത്രുക്കളുടെ കയ്യിൽ ഏല്പിച്ചു. അ
വർ തിരിഞ്ഞു അനുതാപം ചെയ്തു ക്ഷമ ചോദിച്ച
പ്പോഴൊക്കയും ദൈവം മനസ്സലിഞ്ഞു നായകന്മാ
രെ എഴുന്നീല്പിച്ചു അവർ മുഖാന്തരം ശത്രുക്കളിൽ
നിന്നു ജനത്തെ ഉദ്ധരിച്ചുപോന്നു. നായകന്മാർ
ഏകദേശം ൩൦൦ വൎഷത്തോളം ശത്രുക്കളെ അമൎത്തി
ഇസ്രയേല്യരുടെ കാൎയ്യാദികളെ നടത്തിക്കൊണ്ടിരുന്നു.

2. ഒരു സമയം മിദ്യാനർ എന്ന ഇടയജാതി
ഒട്ടകക്കൂട്ടങ്ങളോടു കൂടെ വന്നു രാജ്യത്തിൽ പരന്നു ജന [ 121 ] ങ്ങളെ ഓടിച്ചു കൃഷികളെ നശിപ്പിച്ചു കവൎച്ച ചെയ്തു
ഇസ്രയേല്യരെ ഏഴുവൎഷത്തോളം ഞെരുക്കി.

അവർ സങ്കടപ്പെട്ടു യഹോവയോടു അപേക്ഷി
ക്കയാൽ ഒരു ദൈവദൂതൻ മനശ്ശെഗോത്രക്കാരനായ
ഗിദയോന്നു പ്രത്യക്ഷനായി: "ഹേ യുദ്ധവീര, യ
ഹോവ നിന്റെ കൂടെ ഇരിക്കേണമേ!" എന്നു പറ
ഞ്ഞപ്പോൾ ഗിദയോൻ. "യഹോവ ഞങ്ങളോടു കൂടെ
ഉണ്ടെങ്കിൽ ഇപ്രകാരം വരുമോ? ഞങ്ങളുടെ പിതാ
ക്കന്മാർ വൎണ്ണിച്ച അതിശയങ്ങൾ എവിടേ?" എന്നു
ചോദിച്ചു. യഹോവ അവനെ കടാക്ഷിച്ചു; "നി
ന്റെ ഈ ബലത്തോടെ പോക, നീ ഇസ്രയേല്യരെ
മിദ്യാനരുടെ കയ്യിൽനിന്നു രക്ഷിക്കും. ഞാനല്ല
യോ നിന്നെ അയക്കുന്നതു" എന്നു കല്പിച്ചു. ഗിദ
യോൻ: "അയ്യോ കൎത്താവേ, ഞാൻ ഇസ്രയേലിനെ
എങ്ങിനെ രക്ഷിക്കും ഇതാ മനശ്ശയിൽ എന്റെ കുലം
എളിയതും എന്റെ കുഡുംബത്തിൽ വെച്ചു ഞാൻ
ചെറിയവനുമാകുന്നു" എന്നു പറഞ്ഞതിന്നു യഹോ
വ: "ഞാൻ തുണ നില്ക്കയാൽ മിദ്യാനരെ നീ ഒരൊറ്റ
ആളെ എന്ന പോലെ ജയിക്കും" എന്നു കല്പിച്ചു.

3. അപ്പോൾ ഗിദയോൻ അച്ഛന്റെ ഭവന
ത്തോടു ചേൎന്ന ബാൾദേവന്റെ തറയെ നശിപ്പിച്ചു
ബിംബത്തെ കീറി വിറകാക്കി. അതുകൊണ്ടു ജന
ങ്ങൾ കോപിച്ചു അവനെ കൊല്ലുവാൻ നോക്കിയ
പ്പോൾ ഗിദയോന്റെ അച്ഛൻ: "നിങ്ങൾ ഈ ബാൾ
ദേവന്നു വേണ്ടി വ്യവഹരിക്കുന്നതു എന്തിന്നു? അവൻ
ദേവനാണെങ്കിൽ തന്റെ കാൎയ്യം താന്തന്നേ നോ
ക്കട്ടേ" എന്നു പറഞ്ഞു അവരെ ശാന്തതപ്പെടുത്തി. [ 122 ] പിന്നേ ഇസ്രയേല്യരെ ശത്രുക്കളിൽനിന്നു രക്ഷി
ക്കേണം എന്ന നിയോഗം ദൈവത്തിന്റേതു തന്നേ
യോ എന്നു നിശ്ചയമായി അറിവാൻ ഗിദയോൻ
ദൈവത്തോടു അടയാളം ചോദിച്ചു. ഒരു രാത്രി
യിൽ ഒരാട്ടിന്തോൽ കളത്തിൽ ഇട്ടപ്പോൾ അതുമാത്രം
മഞ്ഞു കൊണ്ടു നനഞ്ഞും ഭൂമി വരണ്ടും കണ്ടു.
പിറേറ രാത്രിയിൽ തോൽ ഉണങ്ങിയും ഭൂമി നനഞ്ഞും
കണ്ടപ്പോൾ: "ദൈവം എന്നെ നിശ്ചയമായി നി
യോഗിച്ചിരിക്കുന്നു" എന്നു പറഞ്ഞു.

4. അതിന്റെ ശേഷം ഗിദയോൻ ൩൨,൦൦൦
പടജജനങ്ങളെ ഒന്നിച്ചു കൂട്ടി. അപ്പോൾ: "നി
ന്നോടു കൂടെയുള്ള ജനം അധികമാകുന്നു; എന്റെ
കൈ എന്നെ രക്ഷിച്ചു എന്നു ഇസ്രയേൽ എന്റെ
നേരെ വമ്പു പറയാതിരിക്കേണ്ടതിന്നു ഭയമുള്ളവർ
തിരിച്ചു പോയ്ക്കൊൾ്ക എന്നു പ്രസിദ്ധം ചെയ്ക"
എന്നു ദൈവം കല്പിച്ചു. ഗിദയോൻ അപ്രകാരം
ചെയ്തു. അപ്പോൾ ൨൨,൦൦൦ പുരുഷന്മാർ തങ്ങ
ളുടെ വീട്ടിലേക്കു മടങ്ങിപ്പോയി. ഇനിയും ൧൦,൦൦൦
ഉണ്ടെന്നു കണ്ടപ്പോൾ: "ഇവരും അധികം ആകുന്നു
ഞാൻ ബോധിക്കുന്നവരെ കാണിക്കും" എന്നു ദൈവം
പറഞ്ഞു. ദൈവകല്പനപ്രകാരം അവരെ ഒക്കയും
വെള്ളമുള്ള ഒരു സ്ഥലത്തു കൊണ്ടു പോയി അവ
രോടു വെള്ളം കുടിപ്പാൻ പറഞ്ഞു. ചിലർ മുട്ടുകു
ത്തി കുനിഞ്ഞു കൊണ്ടു കുടിച്ചു. മറ്റു ചിലർ പട്ടി
കുടിക്കുമ്പോലെ നക്കിക്കുടിച്ചു. ഒടുക്കം ഈ രണ്ടു
വകക്കാരെ വേൎതിരിച്ചു. നക്കിക്കുടിച്ചവർ മുന്നൂറു
ആളുകളായിരുന്നു. അവരെ മാത്രം യുദ്ധത്തിന്നായി [ 123 ] കൂട്ടിക്കൊണ്ടു പോവാൻ ദൈവം കല്പിച്ചു. മറേറ
വരെ തങ്ങളുടെ വീടുകളിലേക്കു അയച്ചുകളഞ്ഞു.

ഗിദയോൻ ആ മുന്നൂറു പുരുഷന്മാരെ മൂന്നു കൂട്ട
മാക്കി വിഭാഗിച്ചു, ഓരോരുത്തിന്റെ കയ്യിൽ ഓരോ
കാഹളവും ഓരോകുടത്തിൽ ഓരോ ദീപട്ടിയും കൊ
ടുത്തു. മൂന്നു ഭാഗമായി മിദ്യാനരുടെ പാളയത്തി
ലേക്കു നടത്തി. അൎദ്ധരാത്രിയിൽ അവിടെ എത്തി
യപ്പോൾ എല്ലാവരും കാഹളം ഉൗതി കുടങ്ങളെ
ഉടെച്ചു ദീപട്ടികളെയും തെളിയിച്ചു :" ഇതു യഹോ
വയുടെയും ഗിദയോന്റെയും വാളാകുന്നു" എന്നു ആ
ൎത്തു തുടങ്ങി. അപ്പോൾ മിദ്യാനരുടെ പാളയത്തിൽ
വലിയ കലക്കം ഉണ്ടായി അവർ ഭയപരവശരായി [ 124 ] അന്യോന്യം തിരിച്ചറിയാതെ തമ്മിൽ തമ്മിൽ കുത്തി
മുറിച്ചുംകൊണ്ടു ഓടിപ്പോയി. അവരെ ഗിദ്യോനും
സൈന്യവും പിന്തുടൎന്നു ഒരു ലക്ഷത്തിൽ അധികം
മിദ്യാനരെ കൊന്നു, വളരേ കൊള്ളയിടുകയും ചെയ്തു.

ഗിദയോൻ മടങ്ങി വന്നു, ജനങ്ങൾ അവനെ
രാജാവാക്കുവാൻ ഭാവിച്ചപ്പോൾ അവൻ: "അപ്ര
കാരമല്ല, യഹോവ തന്നേ നിങ്ങളുടെ രാജാവായിരി
ക്കണം" എന്നു കല്പിച്ചു തന്റെ മരണം വരെ ഇസ്ര
യേല്യൎക്കു സ്വസ്ഥതവരുത്തുകയും ചെയ്തു.

അബീമെലേക്ക്
(ന്യായാ. ൯-൧൬.)

കുറെക്കാലം കഴിഞ്ഞപ്പോൾ ഇസ്രയേല്യർ യ
ഹോവയെ മറന്നു. ബാൾദേവനെ സേവിപ്പാൻ തുട
ങ്ങിയപ്പോൾ ദൈവം അവരെ വീണ്ടും ശിക്ഷിച്ചു.
ഗിദയോന്റെ എഴുപതു മക്കളിൽ ദാസീപുത്രനായ
അബിമെലേൿ എന്നവൻ ശിഖേം പട്ടണക്കാരെ
വശത്താക്കി, അവരിൽ ചില ദുഷ്ടന്മാരെ അയച്ചു
തന്റെ സഹോദരന്മാരെ കൊല്ലിച്ചു. അതിന്റെ
ശേഷം ശിഖേമ്യർ അവനെ രാജാവാക്കി അഭിഷേകം
ചെയ്തു. എന്നാൽ അന്നു മരിക്കാതെ ശേഷിച്ച അവ
ന്റെ ഒരു അനുജനായ യോഥാം ഗരിസീംമലയിൽ
നിന്നു വിളിച്ചു പറഞ്ഞു : "ഹേ ശിഖേമ്യരേ, എന്നെ
ചെവിക്കൊൾവിൻ! മരങ്ങൾ ഒക്ക കൂടി രാജാവു വേ
ണം എന്നു വെച്ച് ഒലിവുമരത്തോടു: നീ ഞങ്ങൾക്കു
രാജാവായിരിക്ക എന്നു അപേക്ഷിച്ചപ്പോൾ: ദൈ
വത്തിന്നും മനുഷ്യൎക്കും ഇഷ്ടമുള്ള എണ്ണ വിട്ടു ഞാൻ [ 125 ] മരങ്ങൾക്കു മേലായിരിക്കുമോ എന്നു ആ മരം
പറഞ്ഞു. പിന്നേ അത്തിയോടു ചോദിച്ചപ്പോൾ:
എന്റെ മധുരം വിട്ടേച്ചു മരങ്ങളുടെ മീതേ ഞാൻ
വാഴുകയോ? എന്നു ഉത്തരം പറഞ്ഞു. അതിന്റെ
ശേഷം മുന്തിരിവള്ളിയോടു ചോദിച്ചപ്പോൾ എല്ലാ
വരെയും സന്തോഷിപ്പിക്കുന്ന എന്റെ രസത്തെ
ഉപേക്ഷിച്ചു മരങ്ങൾക്കു ഞാൻ രാജാവായിരിക്കയോ?
എന്നു പറഞ്ഞു. ഒടുക്കും മുൾച്ചെടിയോടു ചോദിച്ചു.
ഉടനേ: നിങ്ങൾ എന്നെ രാജാവാക്കി വെക്കുമോ?
വെച്ചാൽ എല്ലാവരും വന്നു എന്റെ നിഴലിനെ
ആശ്രയിക്കേണം അല്ലെങ്കിൽ എങ്കൽനിന്നു തീ പുറ
പ്പെട്ടു ദേവദാരുകളെ കൂടെ ദഹിപ്പിക്കും എന്നു മുൾ
ച്ചെടി അരുളിച്ചെയ്തു. ഈ ഉപമ പറഞ്ഞ ശേഷം
യോഥാം ശിഖേമ്യരോടു: ഹേ ശിഖേമ്യരേ, നിങ്ങൾക്കു
വേണ്ടി പ്രാണനെ ഉപേക്ഷിച്ചു പ്രയത്നം ചെയ്ത
എന്റെ അച്ഛനെ ഓൎത്തിട്ടോ മക്കളെ കൊന്നു ദാസീ
പുത്രനെ വാഴിക്കുന്നതു? ആയതു നേരും മൎയ്യാദയും
ആകുന്നെങ്കിൽ രാജാവു നിങ്ങളിലും നിങ്ങൾ രാജാ
വിലും ആശ്രയിച്ചു സുഖിച്ചുകൊൾവിൻ; അല്ലാ
യ്കിൽ അവങ്കൽനിന്നു അഗ്നി പുറപ്പെട്ടു നിങ്ങളെ
ഭസ്മീകരിക്കട്ടെ; അല്ല, നിങ്ങളിൽനിന്നു അഗ്നി പുറ
പ്പെട്ടു അവനെ ദഹിപ്പിക്കട്ടേ!" ഇങ്ങിനെ പറഞ്ഞിട്ടു
അവൻ പോയി ഒളിച്ചുകളഞ്ഞു.

അബിമെലേൿ മൂന്നു വൎഷം വാണശേഷം ദൈ
വശാപത്താൽ ശിഖേമ്യരും അവനുമായി ഇടഞ്ഞ
പ്പോൾ അവർ അവനെ ശപിക്കയും നിരസിക്കയും
ചെയ്തു. ആ സമയത്തു രാജാവു ആ പട്ടണത്തിലി [ 126 ] ല്ലായിരുന്നു. പിന്നെ ആ വൎത്തമാനം രാജാവു കേ
ട്ടിട്ടു പടയുമായി ചെന്നു പട്ടണമതിലിന്മേൽ കയറി
ജയിച്ചു പ്രജകളെയും പട്ടണത്തെയും നിഗ്രഹിപ്പാൻ
പുറപ്പെട്ടു. അപ്പോൾ നഗരവാസികൾ ഒക്കെ നഗ
രത്തിന്നകത്തുണ്ടായ ഒരു ഉറപ്പുള്ള ഗോപുരത്തിൽ
കയറി ശരണം പ്രാപിച്ചു. അതുകൊണ്ടു അബി
മെലേക്കു വന്നു ആ ഗോപുരത്തിന്നു തീകൊടുത്തു
ചുട്ടുകളവാൻ ഭാവിച്ചപ്പോൾ മാളികമുകളിൽനിന്നു
ഒരു സ്ത്രീ ഒരു തിരിക്കല്ലെടുത്തു രാജാവിന്റെ മൂൎദ്ധാ
വിൽ ചാടിയതിനാൽ അവന്റെ തല ഉടഞ്ഞു
മരിപ്പാറായാറെ ഒരു സ്ത്രീയുടെ കയ്യാൽ മരിക്കരുതെ
ന്നു വെച്ചു തന്റെ ബാല്യക്കാരനോടു തന്നെ വെട്ടു
വാൻ കല്പിച്ചു. ഇങ്ങിനെ അവൻ തന്റെ ബാല്യ
ക്കാരന്റെ വാളാൽ മരിച്ചു.

ഇപ്രകാരം അബിമെലേൿ ചെയ്ത ദോഷത്തിന്നു
ദൈവം പകരം വീട്ടി, യോഥാമിന്റെ ശാപം ശിഖേ
മ്യരുടെ മേൽ വരികയും ചെയ്തു.


ശിംശോൻ.

ദൈവം ഇസ്രയേല്യരെ നാല്പതുവൎഷത്തേക്കു ഫ
ലിഷ്ട്യരുടെ കയ്യിൽ ഏല്പിച്ച സമയത്തു ശിംശോൻ
എന്ന നായകൻ എഴുന്നീറ്റു. ഇവൻ മദ്യം കുടിക്കാ
തെയും തലമുടി കത്രിക്കാതെയും ഇരുന്നതിനാൽ ന
സ്സീർവൃത്തി ദീക്ഷിച്ചിരുന്നു. ദൈവാത്മാവു ചില
പ്പോൾ അവന്റെ മേൽ വന്നതുകൊണ്ടു അവൻ
ചില വൻകാൎയ്യങ്ങളെ പ്രവൃത്തിച്ചു. ഒരു ദിവസം അ
വൻ തിമ്നത്തിൽ ചെന്നു അവിടേ ഒരു ഫലിഷ്ട്യക [ 127 ] കന്യകയെ കണ്ടു അവളെ ഭാൎയ്യയാക്കുവാൻ ആഗ്രഹിച്ചു.
കല്യാണത്തിന്നായി അങ്ങോട്ടു പോകുന്നവഴിയിൽ
വെച്ചു ഒരു സിംഹക്കട്ടി അവന്റെ നേരെ അലറി
വന്നപ്പോൾ ദൈവാത്മാവു അവന്റെ മേൽ വന്നതി
നാൽ അവൻ അതിനെ പിടിച്ചു പിളൎന്നുകളഞ്ഞു.

ഭാൎയ്യയെ ചില സമയത്തേക്കു ചെന്നു കാണായ്ക
യാൽ അവളുടെ അച്ഛൻ അവളെ മറെറാരുത്തന്നു
കൊടുത്തു. അതുനിമിത്തം ശിംശോൻ അത്യന്തം
കോപിച്ചു പ്രതിക്രിയ ചെയ്വാൻ വിചാരിച്ചു. അ
വൻ മുന്നൂറു കുറുക്കന്മാരെ പിടിച്ചു ഈരണ്ടു വാൽ
തമ്മിൽ ചേൎത്തു നടുവിൽ ഓരോ പന്തവും വെച്ചു
കെട്ടി തീ കൊളുത്തി ഫലിഷ്ട്യരുടെ കൃഷിയിലേക്കു
തെളിച്ചു വിട്ടു; അതിനാൽ കറ്റകളും വിളയും തോ
ട്ടങ്ങളും ദഹിച്ചുപോയി. [ 128 ] ഒരു ദിവസം ശിംശോൻ ഒരു ഗുഹയിൽ പാൎക്കുന്നു
എന്നു ഫലിഷ്ട്യർ കേട്ടു യഹൂദരുടെ നേരെ ചെന്നു:
"ശിംശോനെ ഏല്പിച്ചുതരുന്നില്ലെങ്കിൽ ഞങ്ങൾ
നിങ്ങളോടു യുദ്ധം ചെയ്യും" എന്നു ഭീഷണി പറഞ്ഞ
പ്പോൾ ഇസ്രയേല്യർ ചെന്നു ശിംശോനെ കണ്ടു അ
വന്റെ സമ്മതത്തോടു കൂടെ കയറു കൊണ്ടു അവ
നെ കെട്ടികൊണ്ടു പോകയും ചെയ്തു. ഫലിഷ്ട്യർ അ
വന്റെ വരവു കണ്ടു ആൎത്തു. ദൈവാത്മാവു അ
വനിൽ പ്രവേശിച്ചു അവന്റെ ബന്ധനങ്ങൾ തീയി
ലിട്ട നൂൽ എന്നപോലെ അറ്റു. അപ്പോൾ അവൻ
ഒരു കഴുതയുടെ താടിഎല്ലിനെ കണ്ടെടുത്തു അതി
നാൽ ആയിരം ശത്രുക്കളെ കൊന്നു. ഒരു ദിവസം
ഗാസാപട്ടണത്തിൽ ശിംശോൻ രാത്രി പാൎക്കുന്നു
എന്നു ശത്രുക്കൾ അറിഞ്ഞു രാത്രിമുഴുവനും പട്ടണ
വാതില്ക്കൽ പതിയിരുന്നു. ശിംശോനോ പാതിരാ
വിൽ എഴുനീറ്റു പട്ടണവാതിലിനെ രണ്ടു കട്ടില
ക്കാലുകളോടുകൂടെ പറിച്ചെടുത്തു കുന്നിന്മുകളിൽ
കൊണ്ടു വെച്ചു.

ഒടുക്കം അവൻ ദലീല എന്നൊരു ഫലിഷ്ട്യ
സ്ത്രീയെ ഭാൎയ്യയാക്കി എടുത്തു. അവളുടെ കൌശല
ത്താൽ ശത്രുക്കളുടെ കയ്യിൽ അവൻ അകപ്പെട്ടു. ഫ
ലിഷ്ട്യപ്രഭുക്കന്മാർ ഇവളുടെ അടുക്കൽ വന്നു ശിംശോ
ന്റെ ബലാധിക്യത്തിന്റെ കാരണം എന്തു എന്നു
അറിയിച്ചാൽ വളരേ കൈക്കൂലി തരാമെന്നു പറഞ്ഞു.
ശിംശോൻ ആ സ്ത്രീയെയു ഫലിഷ്ട്യരെയും മൂന്നു പ്രാ
വശ്യം തോല്പിച്ചു, ഒടുക്കം അസഹ്യപ്പെട്ടു അവളോടു
തന്റെ ഹൃദയത്തെ തുറന്നു എന്റെ ശക്തി എന്റെ [ 129 ] ഏഴു ജടകളിലാകുന്നു എന്നു ശിംശോൻ പറഞ്ഞു.
അവൾ അതു ഫലിഷ്ട്യപ്രഭുക്കന്മാരോടറിയിച്ചു. പി
ന്നേ അവൻ ഉറങ്ങുന്ന സമയത്തു ഏഴായി മെടഞ്ഞ
ജടകളെ അവൾ മുറിച്ചു. പിന്നെ "ശിംശോനേ, ഫ
ലിഷ്ട്യരിതാ വരുന്നു" എന്നു അവൾ പറഞ്ഞപ്പോൾ
അവൻ ഉണൎന്നു മുമ്പെത്ത ബലവും പോയ്പോയി
എന്നു അറിഞ്ഞു. അപ്പോൾ ഫലിഷ്ട്യർ അവനെ
പിടിച്ചു കണ്ണുകളെ ചൂന്നെടുത്തു ഗാസായിലേക്കു
കൊണ്ടു ചെന്നു ചങ്ങലയിട്ടു തടവിലാക്കി മാവു പൊ
ടിക്കുന്ന പ്രവൃത്തി ചെയ്യിച്ചു.

പിന്നെ ഫലിഷ്ട്യർ മത്സ്യരൂപമുള്ള ദാഗോൻ
എന്ന ദേവന്നു ഒരു മഹോത്സവം കഴിപ്പാനായിട്ടു
ഒന്നിച്ചു കൂടി, ശിംശോനെ അവരുടെ മുമ്പാകെ പാ
ടി നൃത്തം ചെയ്യേണ്ടതിന്നു വിളിച്ച വരുത്തി ക്ഷേ
ത്രത്തിന്റെ രണ്ടു തൂണുകളുടെ നടുവിൽ നിറുത്തി.
എന്നാൽ ശിംശോൻ: "അല്ലയോ യഹോവേ, എ
ന്നെ ഓൎത്തു ശക്തനാക്കേണമേ" എന്നപേക്ഷിച്ച
ശേഷം രണ്ടു തൂണുകളെ പിടിച്ചു വലിച്ചപ്പോൾ
ഭവനം വീണു, അനേകപ്രഭുക്കന്മാരോടും ജനങ്ങളോ
ടും കൂടെ താനും മരിച്ചു. ഇങ്ങിനെ തന്റെ മരണ
സമയത്തു അവൻ കൊന്നവരുടെ സംഖ്യ താൻ
ജീവകാലത്തിൽ കൊന്നവരുടെ സംഖ്യയേക്കാൾ
ഏറ്റം വലുതായിരുന്നു.

വേദോക്തങ്ങൾ.

൧. ഏറെ പേരെ കൊണ്ടെങ്കിലും കുറേ പേരെ കൊണ്ടെങ്കിലും
രക്ഷിപ്പിക്കുന്നതിന്നു യഹോവെക്കു തടവില്ല. ൧. ശമു. ൧൪, ൬. [ 130 ] ൨. യഹോവ ഇപ്രകാരം പറയുന്നു: ജ്ഞാനമുള്ളവൻ തന്റെ
ജ്ഞാനത്തിൽ പ്രശംസിക്കരുതു, ബലവാൻ തന്റെ ബലത്തിലും പ്ര
ശംസിക്കരുതു സമ്പന്നൻ തന്റെ സാമ്പത്തിലും പ്രശംസിക്കരുതു.
യറമിയ ൯, ൨൩.

൩൩. രൂഥ്.

(രൂഥ് ൧ - ൪.)

നായകന്മാരുടെ കാലത്തു കനാൻ ദേശത്തിൽ
ക്ഷാമം ഉണ്ടായപ്പോൾ ബെത്ത്ലഹേമിൽ പാൎത്തുവ
ന്ന എലിമേലെൿ തന്റെ ഭാൎയ്യയായ നയോമി
യെയും രണ്ടു പുത്രന്മാരെയും കൂട്ടിക്കൊണ്ടു മോവാ
ബ് ദേശത്തിൽ ചെന്നു പാൎത്തു. അവിടേ ഇരിക്കു
മ്പോൾ അവന്റെ പുത്രന്മാർ അൎപ്പാ രൂഥ് എന്ന
മോവാബ്യസ്ത്രീകളെ വിവാഹം കഴിച്ചു.

എലിമേലെക്കും പുത്രന്മാരും മരിച്ചശേഷം ന
യോമി ബെത്ത്ലഹേമിൽ മടങ്ങിപോവാൻ ഭാവിച്ചു.
പുത്രന്മാരുടെ ഭാൎയ്യമാരും കൂടെ പുറപ്പെട്ടപ്പോൾ
നയോമി അവരോടു:"നിങ്ങൾ തിരിച്ചുപോയി നിങ്ങ
ളുടെ നാട്ടിൽ പാൎത്തുകൊൾവിൻ" എന്നു പറഞ്ഞു.
അൎപ്പാ മടങ്ങിപ്പോയി, രൂഥോ: "നിന്നെ വിട്ടു പിരി
ഞ്ഞിരിപ്പാൻ എന്നോടു പറയരുതു; നീ പോകുന്ന
ഇടത്തു ഞാനും വന്നു പാൎക്കും; നിന്റെ ജനം
എന്റെ ജനവും നിന്റെ ദൈവം എന്റെ
ദൈവവും ആകുന്നു. നീ മരിക്കുന്ന സ്ഥലത്തു
ഞാനും മരിക്കും" എന്നു ചൊല്ലി കൂടെ പോകയും
ചെയ്തു. [ 131 ] നയോമി ബെത്ത്ലഹേമിൽ എത്തിയപ്പോൾ ജന
ങ്ങൾ വന്നു കൂടി: " ഇവൾ നയോമി തന്നെയോ? എ
ന്നു തമ്മിൽ തമ്മിൽ പറഞ്ഞാറെ അവൾ: "എന്നെ
നയോമി (സുന്ദരി) എന്നല്ല, മാറ (ഖേദിനി) എന്നു
തന്നേ വിളിക്കേണം; സമ്പത്തോടുകൂടെ ഞാൻ പുറ
പ്പെട്ടുപോയി ഒന്നും ഇല്ലാത്തവളായി ദൈവം എന്നെ
തിരിച്ചുവരുത്തി" എന്നു പറഞ്ഞു.

പിന്നെ കൊയ്ത്തു കാലത്തു രൂഥ് വയലിൽ കാലാ
പെറുക്കുവാൻ പോയി. ദേവകരുണയാൽ എ
ലിമേലെക്കിന്റെ വംശക്കാരനായ ബോവസിന്റെ
വയലിൽ ചെന്നു പെറുക്കുവാൻ ഇടയായി.

ബോവസ് അവളുടെ അടക്കവും ഉത്സാഹവും
കണ്ടു സന്തോഷിച്ചു; അവൾ ആരാകുന്നു എന്നു [ 132 ] ചോദിച്ചറിഞ്ഞ ശേഷം അവളോടു: "നിന്റെ ഭൎത്താ
വു മരിച്ച ശേഷം നിന്റെ അമ്മാവിയമ്മെക്കു നീ
ചെയ്ത ഉപകാരങ്ങളെ ഞാൻ കേട്ടറിഞ്ഞിരിക്കുന്നു.
നീ ആശ്രയിക്കുന്ന ഇസ്രയേല്യരുടെ ദൈവം നിണക്കു
പ്രതിഫലം നല്കട്ടേ" എന്നു പറഞ്ഞു. പിന്നെ
മൂരുന്നവരോടു: "ഈ മോവാബ്യസ്ത്രീയെ മാനിച്ചു അ
വൾക്കു ധാന്യം വളരേ കിട്ടേണ്ടതിന്നു കററകളിൽ
നിന്നു കുറെ വലിച്ചു ഇട്ടേപ്പിൻ" എന്നു കല്പിച്ചു.

രൂഥ് അതിനെ എടുത്തുംകൊണ്ടു വീട്ടിൽ വന്നു
അവസ്ഥയെ അറിയിച്ചപ്പോൾ നയോമി ആശ്ചൎയ്യ
പ്പെട്ടു: "അയാൾ നമ്മുടെ ചാൎച്ചക്കാരൻ ആകുന്നു.
അവൻ ജീവിച്ചിരിക്കുന്നവൎക്കും മരിച്ചവൎക്കും കാട്ടിയ
ദയ ദൈവം ഓൎത്തു അവനെ അനുഗ്രഹിക്കട്ടേ" എ
ന്നു പറഞ്ഞു.

അതുകൂടാതെ നയോമി രൂഥിനോടു അനന്തരവി
വാഹത്തിന്റെ ക്രമപ്രകാരം അയാൾ നിന്നെ വിവാ
ഹം കഴിക്കേണ്ടതാണെന്നു പറഞ്ഞു. മൎയ്യാദപോലെ
രൂഥ് അവനെ ചെന്നു കണ്ടു കാൎയ്യം പറഞ്ഞാറെ
അവൻ പ്രസാദിച്ചു അവളെ വിവാഹം കഴിച്ചു.

അല്പകാലം കഴിഞ്ഞശേഷം അവൎക്കു ഒരു പു
ത്രൻ ജനിച്ചു. അവന്നു ഓബെദ് എന്നു പേർ വി
ളിച്ചു; ഈ ഓബെദ് ആകുന്നു ദാവീദ് രാജാവിന്റെ
മുത്തച്ഛൻ.

വേദോക്തങ്ങൾ.

൧. നേരുള്ളൎവക്കു അവൻ ചൈതന്യം നിക്ഷേപിക്കും, തിക
വിൽ നടപ്പവൎക്ക് പലിശ ആകും. സദൃ. ൨, ൭. [ 133 ] ൨. ദൈവഭക്തിയോ ഇപ്പോഴത്തെ ജീവന്റെയും വരുവാനി
രിക്കുന്നതിന്റെയും വാഗ്ദത്തമുള്ളതാകയാൽ സകലത്തിന്നും പ്രയോ
ജനമാകുന്നു. ൧ തിമോ. ൪, ൮.

൩൪. ഏലിയും ശമുവേലും.
(൧.ശമു. ൧-൭.)

1. കുറെ കാലം കഴിഞ്ഞശേഷം മഹാചാൎയ്യനായ
ഏലി എന്ന ഒരു നായകനുണ്ടായിരുന്നു. അവൻ
൪൦ വൎഷത്തോളം ഇസ്രയേലിൽ രാജകാൎയ്യങ്ങളെ ന
ടത്തി. ഉത്സവങ്ങളെ കൊണ്ടാടുവാനും ബലികളെ
കഴിപ്പാനും ഇസ്രയേല്യർ ശീലോഹിൽ ഏലിയുടെ
അടുക്കേ വരിക പതിവായിരുന്നു.

റാമായിൽ എല്ക്കാനാ എന്ന ഒരാളുണ്ടായിരുന്നു.
അദ്ദേഹത്തിനു ഹന്നാ, പെനീനാ എന്ന രണ്ടു ഭാൎയ്യ
മാരുണ്ടായിരുന്നു. ഹന്നക്കു മക്കൾ ഉണ്ടായിരുന്നില്ല.
അതു നിമിത്തം പെനീനാ അവളെ വളരെ നിന്ദിച്ചു.
വൎഷത്തിൽ ഒരിക്കൽ അവർ ശീലോഹിൽ ആരാധി
പ്പാൻ പോകുക പതിവായിരുന്നു. ഇങ്ങിനെ അ
വർ ഒരിക്കൽ ശീലോഹിൽ പോയപ്പോൾ ഹന്നാ
സമാഗമനകൂടാരത്തിന്റെ മുറ്റത്തു മുട്ടുകുത്തി കര
ഞ്ഞു പ്രാൎത്ഥിച്ചു: "സൈന്യങ്ങളുടെ യഹോവയേ,
എന്റെ സങ്കടം നോക്കി വിചാരിച്ചു ഒരു മകനെ
തരേണമേ; തന്നാൽ അവനെ ജീവപൎയ്യന്തം നിണക്കു
തന്നേ ഏല്പിക്കും" എന്നു നേൎന്നു. അപ്പോൾ ഏലി
അടുത്തു ചെന്നു അവളെ സൂക്ഷിച്ചു നോക്കി, ശബ്ദം
പുറപ്പെടുവിക്കാതെ അധരങ്ങൾ മാത്രം അനക്കുന്നതു [ 134 ] കണ്ടിട്ടു അവൾക്കു ലഹരി പിടിച്ചിരിക്കുന്നു എന്നു
വിചാരിച്ചു. എന്നാൽ അവസ്ഥ ചോദിച്ചറിഞ്ഞ
പ്പോൾ അവളോടു ദയ തോന്നി: "നീ സമാധാന
ത്തോടെ പോയ്ക്കൊൾക; ഇസ്രയേലിന്റെ ദൈവം
നിന്റെ അപേക്ഷപ്രകാരം നല്കും" എന്നു പറഞ്ഞു
അവളെ ആശ്വസിപ്പിച്ചു.

അതിന്റെ ശേഷം ഹന്നാ സന്തോഷത്തോടെ
വീട്ടിലേക്കു മടങ്ങിപ്പോയി. യഹോവ അവളുടെ അ
പേക്ഷയെ ഓൎത്തു ഒരു പുത്രനെ കൊടുത്തു, അവന്നു
ദൈവം കേട്ടതിനാൽ ലഭിച്ചതു എന്നൎത്ഥമുള്ള ശമു
വേൽ എന്ന പേർ വിളിച്ചു.

2. ചില സംവത്സരങ്ങൾ കഴിഞ്ഞ ശേഷം മാ
താപിതാക്കന്മാർ കുട്ടിയെ ശീലോഹിലേക്കു കൊണ്ടു
പോയി ഏലിക്കു കാണിച്ചു: “അന്നു ഞാൻ അപേ
ക്ഷിച്ചതു യഹോവ സാധിപ്പിച്ചു ഈ കുഞ്ഞനെ
തന്നതുകൊണ്ടു ഞാൻ ഇവനെ ഇവന്റെ ആയുസ്സു
ള്ള നാൾ ഒക്കയും യഹോവെക്കു സമൎപ്പിക്കുന്നു" എ
ന്നു പറഞ്ഞു മകനും അമ്മയും ദൈവത്തെ വന്ദിച്ചു.
ഇങ്ങിനെ ശമുവേൽ ഏലിയോടുകൂടെ ശീലോഹിൽ
താമസിച്ചു. അമ്മയച്ഛന്മാർ വൎഷന്തോറും ഉത്സവ
ത്തിനായി ശീലോഹിലേക്കു ചെല്ലുമ്പോൾ മകനെ
ക്കൊണ്ടു നല്ല വൎത്തമാനം കേട്ടു. അല്പസമയം ക
ഴിഞ്ഞശേഷം യഹോവ ഈ കുട്ടിയെ തന്റെ പ്രവാ
ചകനാക്കി ഇസ്രയേൽജനത്തോടു തന്റെ അരുള
പ്പാടുകളെ അവൻ മുഖാന്തരം അറിയിച്ചു.

ഏലിയുടെ പുത്രന്മാരായ ഹൊഫ്നി, പിനെ
ഹാസ് എന്നവർ ദുൎന്നടപ്പുകാരായി പലവിധ ദോഷ [ 135 ] ങ്ങളെ ചെയ്തു ശുദ്ധസ്ഥലത്തെ അശുദ്ധമാക്കിയതു
കൊണ്ടു അച്ഛൻ ദുഃഖിച്ചു മക്കളെ ശാസിച്ചു എങ്കി
ലും ന്യായപ്രമാണപ്രകാരം വേണ്ടുന്ന ശിക്ഷകളെ
നടത്താതെ അവരെ വിട്ടു.

ആ കാലത്തു ശമുവേൽ ഒരു രാത്രിയിൽ സമാഗ
മനകൂടാരത്തിൽ ഉറങ്ങുമ്പോൾ തന്റെ പേർ വിളി
ക്കുന്നതു കേട്ടു; ഏലി വിളിച്ചു എന്നു വിചാരിച്ചു അ
വന്റെ അടുക്കേ ചെന്നു: "എന്നെ വിളിച്ചുവോ?"
എന്നു ചോദിച്ചപ്പോൾ: "ഞാൻ വിളിച്ചില്ല" എന്നു
ഏലി പറഞ്ഞു. അതു കേട്ടു ശമുവേൽ പിന്നേയും
കിടന്നുറങ്ങി. രണ്ടാമതും മൂന്നാമതും മുമ്പേത്തപ്ര
കാരം വിളി ഉണ്ടായതു ഏലിയോടു അറിയിച്ചപ്പോൾ
കാൎയ്യം ഏലിക്കു മനസ്സിലായി അവനോടു : "ഇനി
വിളി കേട്ടാൽ:"അല്ലയോ കൎത്താവേ, പറക; അടി
യൻ കേൾക്കുന്നു എന്നുത്തരം പറയേണം” എന്നു
ഉപദേശിച്ചു. അതുകൊണ്ടു "ശമുവേലേ" എന്ന വി
ളി നാലാമതും കേട്ടപ്പോൾ: "അരുളിച്ചെയ്യേണമേ,
അടിയൻ കേൾക്കുന്നു" എന്നു ശമുവേൽ പറഞ്ഞു.
അപ്പോൾ യഹോവ അരുളിച്ചെയ്തിതു: "കേൾക്കുന്ന
വരുടെ ചെവിയിൽ മുഴങ്ങത്തക്കവണ്ണം ഞാൻ ഇസ്ര
യേലിൽ ഒരു കാൎയ്യം ചെയ്യും. ഞാൻ ഏലിയെയും
പുത്രന്മാരെയും ശിക്ഷിച്ചു അവരുടെ സന്തതിയെ
യും നശിപ്പിക്കും. അതിന്റെ കാരണം പുത്രന്മാർ
തങ്ങൾക്കു തന്നേ ശാപം വരുത്തുന്നു എന്നറിഞ്ഞിട്ടും
ഏലി അവരെ അടക്കാതെ ഇരിക്കുന്നതു തന്നേ"

പിറേറ ദിവസം രാവിലേ ഏലി ശമുവേലിനെ
വിളിച്ചു: "മകനേ, ദൈവം നിന്നോടു അറിയിച്ച കാ [ 136 ] ൎയ്യം എന്തു? ഒന്നും മറെക്കരുതു" എന്നു ചോദിച്ച
പ്പോൾ ശമുവേൽ ശങ്കിച്ചു എങ്കിലും ദൈവം കല്പി
ച്ചതിനെ ഒക്കയും അറിയിച്ചു. അതിന്നു ഏലി: "ക
ല്പിച്ചവൻ യഹോവയല്ലോ, അവന്റെ ഇഷ്ട പ്രകാ
രം ചെയ്യുമാറാകട്ടേ" എന്നു പറഞ്ഞു.

3. കുറയക്കാലം കഴിഞ്ഞ ശേഷം യഹോവ
ശമുവേലിനോടു അറിയിച്ചപ്രകാരം ഒക്കയും സംഭ
വിച്ചു. ഇസ്രയേല്യർ ഫലിഷ്ട്യരോടു പട ഏറ്റു തോ
റ്റപ്പോൾ മൂപ്പന്മാരുടെ ഉപദേശപ്രകാരം സാക്ഷി
പെട്ടകത്തെ രക്ഷക്കായി പോൎക്കളത്തിൽ കൊണ്ടു
ചെന്നു. ഏലിയുടെ പുത്രന്മാർ അതിനോടു കൂടെ
വന്നപ്പോൾ പടജ്ജനങ്ങൾ സന്തോഷിച്ചാൎത്തു; യു
ദ്ധം പിന്നേയും തുടങ്ങിയപ്പോൾ ഇസ്രയേല്യർ അ
ശേഷം തോറ്റു, ൩൦,൦൦൦ ആളുകൾ പട്ടുപോയി, ഏ
ലിയുടെ പുത്രന്മാരും മരിച്ചു, സാക്ഷിപ്പെട്ടകവും ശ
ത്രുകൈവശമായിപ്പോയി. ഓടിപ്പോയവരിൽ ഒരു
വൻ കീറിയവസ്ത്രങ്ങളോടു കൂടെ ശീലോഹിൽ എത്തി:
"ഇസ്രയേല്യർ തോറ്റു ഏറിയ ജനങ്ങളും ഏലിയുടെ
പുത്രന്മാരും മരിച്ച പെട്ടകവും ശത്രുകൈവശമായി
പ്പോയി" എന്നുള്ള വൎത്തമാനം അറിയിച്ചപ്പോൾ
ഏലി ഭൂമിച്ചു.,ഇരുന്ന പീഠത്തിൽനിന്നു വീണു, കഴു
ത്തൊടിഞ്ഞു മരിക്കയും ചെയ്തു.

4 അനന്തരം ഫലിഷ്ട്യർ സാക്ഷിപ്പെട്ടകം എടു
ത്തു അഷ്ടോദിൽ കൊണ്ടു പോയി ദാഗോൻ ദേവ
ന്റെ ക്ഷേത്രത്തിൽ ബിംബത്തിന്നരികേ വെച്ചു.
പിറേറ ദിവസം രാവിലേ നോക്കിയപ്പോൾ ബിം
ബം പെട്ടകത്തിന്മുമ്പാകെ വീണു കൈകളും തല [ 137 ] യും മുറിഞ്ഞു കിടക്കുന്നതു അവർ കണ്ടു ദുഃഖിച്ചു.
പട്ടണക്കാൎക്കു മൂലവ്യാധികളും മറ്റും പല അസഹ്യ
ങ്ങളും ഉണ്ടായപ്പോൾ പെട്ടകത്തെ അവിടെനിന്നു
നീക്കി എക്രോനിൽ കൊണ്ടു വെച്ചു. അവിടെയും
ബാധ തുടങ്ങി നഗരക്കാർ കുഴങ്ങി മുറയിട്ടുകൊണ്ടി
രുന്നു; അതുകൊണ്ടു ഏഴുമാസം കഴിഞ്ഞശേഷം
അവർ അതിനെ ഇസ്രയേല്യൎക്കു തന്നേ മടക്കി അ
യച്ചു. ഇപ്രകാരം പെട്ടകത്തെ തിരിച്ചു കിട്ടി എങ്കി
ലും, അവർ ഫലിഷ്ട്യരുടെ നുകത്തെ ഇരുപതു വൎഷ
ത്തോളം വഹിക്കേണ്ടി വന്നു.

ഏലി മരിച്ച ശേഷം ശമുവേൽ നായകനായി
ഇസ്രയേലിൽ വാണു. അവൻ ജനങ്ങളെ ഒക്കയും
മിസ്പ എന്ന സ്ഥലത്തിൽ ഒന്നിച്ചു കൂട്ടി അവരോടു:
"നിങ്ങൾ അന്യദേവകളെ നീക്കി യഹോവയെ മാ
ത്രം സേവിക്കുന്നെങ്കിൽ അവൻ നിങ്ങളെ ഫലിഷ്ട്യ
രുടെ കയ്യിൽനിന്നുദ്ധരിക്കും" എന്നു ബുദ്ധി പറ
ഞ്ഞതു അവർ അനുസരിച്ചു അന്യദേവകളെ നീക്കി
യഹോവയെ മാത്രം സേവിച്ചു, രക്ഷെക്കായി അപേ
ക്ഷിച്ചപ്പോൾ ദൈവം മനസ്സലിഞ്ഞു അവൎക്കു തുണ
നിന്നു. അപ്പോൾ അവർ ഫലിഷ്ട്യർ അടക്കിയ
പട്ടണങ്ങളെ വീണ്ടും പിടിച്ചു ശത്രുക്കളെ ഓടിച്ചു
നാട്ടിൽനിന്നു പുറത്താക്കിക്കളഞ്ഞു. ഇതിന്റെ ഓ
ൎമ്മക്കായിട്ടു ശമുവേൽ ഒരു കല്ലു ജയത്തിന്റെ തൂ
ണാക്കി നിറുത്തി: "യഹോവ നമുക്കു ഇവിടം
വരെ സഹായിച്ചു" എന്നു പറഞ്ഞു. അതിന്നു [ 138 ] സഹായക്കല്ല് എന്നൎത്ഥമുള്ള എബനേസർ എന്നു
പേർ ഇട്ടു. അതിന്റെ ശേഷം അവൻ ശത്രുക്കളെ
അമൎത്തു സന്മാൎഗ്ഗത്തെ ഉപദേശിച്ചു നേരും ന്യായവും
നടത്തി ജീവപൎയ്യന്തം ദൈവജനത്തെ രക്ഷിച്ചുപോ
രുകയും ചെയ്തു.

വേദോക്തം. എന്മകനേ, നിന്റെ ഹൃദയത്തെ എനിക്കു താ, നിൻ കണ്ണുകൾ
എൻ വഴികളിൽ പ്രസാദിപ്പൂതാക. സദൃ. ൨൩, ൨൬. [ 139 ] V. രാജാക്കന്മാരുടെ ചരിത്രം.

൩൫. ശമുവേലും ശൌലും.

(൧. ശമു. ൮ - ൧൧. ൧൫.)

1. ശമുവേൽ വൃദ്ധനായപ്പോൾ രണ്ടു പുത്രന്മാ
രെ തന്നോടു കൂടെ ന്യായവിസ്താരം നടത്തേണ്ടതി
ന്നായി ബെൎശബായിൽ പാൎപ്പിച്ചു. അവർ അച്ഛ
ന്റെ വഴിയിൽ നടക്കാതെ ദ്രവ്യാഗ്രഹം നിമിത്തം
കൈക്കൂലി വാങ്ങി ന്യായം മറിച്ചുകളഞ്ഞു.

അതുകൊണ്ടു ഇസ്രയേൽമൂപ്പന്മാർ എല്ലാവരും
കൂടി കാൎയ്യം വിചാരിച്ചു ശമുവേലിനെ ചെന്നു ക
ണ്ടു: "നീ വൃദ്ധനാകുന്നു. പുത്രന്മാർ നിന്റെ വഴി
യിൽ നടക്കുന്നില്ല; അതുകൊണ്ടു എല്ലാ ജാതിക്കാ
ൎക്കും ഉള്ളതു പോലെ ഞങ്ങൾക്കും ഒരു രാജാവിനെ
തരേണം" എന്നു പറഞ്ഞു.

ഈ കാൎയ്യം ശമുവേലിന്നു രസക്കേടായി തോന്നി;
അവൻ ദുഃഖിച്ചിരിക്കുമ്പോൾ യഹോവ: "ഈ ജനം
ചോദിക്കുന്നതെല്ലാം നീ അനുസരിച്ചു ചെയ്ക; അവർ
നിന്നെ അല്ല, ഞാൻ അവരുടെ മേൽ രാജാവാകാ
തിരിപ്പാൻ എന്നെ തന്നേ തള്ളിക്കളഞ്ഞു" എന്നു
പറഞ്ഞു.

2. ആ കാലത്തു ബെന്യമീൻഗോത്രക്കാരനായ
കീശ് എന്നവന്നു ചില കഴുതകൾ കാണാതെ പോ
യിരുന്നു; അവറ്റെ അന്വേഷിക്കേണ്ടതിന്നു തന്റെ
പുത്രനായ ശൌലിനെയും ഒരു വേലക്കാരനെയും [ 140 ] പറഞ്ഞയച്ചു. അവർ നോക്കി നടന്നു കാണാഞ്ഞ
പ്പോൾ വേലക്കാരൻ "റാമായിൽ ഒരു ദീൎഘദൎശി ഉണ്ടു.
അവൻ പറയുന്നതൊക്കയും ഒത്തുവരുന്നു; നമ്മുടെ
അവസ്ഥ അവനോടു പറഞ്ഞാൽ അവൻ വഴികാ
ണിച്ചു തരും" എന്നു ശൌലിനോടു പറഞ്ഞു. ഇരു
വരും ശമുവേലിന്റെ അടുക്കേ ചെന്നു അവസ്ഥ
അറിയിച്ചു.

തലേ ദിവസത്തിലോ ദൈവം ശമുവേലിനോടു;
"നാളെ ഈ സമയത്തു ഞാൻ ഒരു പുരുഷനെ നി
ന്റെ അടുക്കേ അയക്കും, ആയവനെ നീ എന്റെ
ജനത്തിന്മേൽ പ്രഭുവാക്കി അഭിഷേകം ചെയ്യേണം"
എന്നു കല്പിച്ചിരുന്നു. ശൌൽ അവിടേ എത്തിയാ
യാറെ ശമുവേൽ ഉടനേ ദൈവാത്മാവിനാൽ ശൌലി
ന്റെ ഭാവി അറിഞ്ഞു. അവനോടു:"കാണാതെ
പോയ കഴുതകളെ കുറിച്ചു വിഷാദിക്കേണ്ടാ; അവയെ
കണ്ടു കിട്ടിയിരിക്കുന്നു; ഇസ്രയേലിലേ ഇഷ്ട കാൎയ്യം
നിണക്കല്ലാതെ ആൎക്കുണ്ടാകും?" എന്നു പറഞ്ഞു
എങ്കിലും, അതിന്റെ അൎത്ഥം ഇന്നതെന്നു ശൌൽ
അറിഞ്ഞില്ല.

അവൻ പിറേറ ദിവസം അച്ഛന്റെ വീട്ടിൽ
പോകുവാൻ പുറപ്പെട്ടപ്പോൾ ശമുവേലും കൂട പോ
യി, വേലക്കാരനെ കുറെ മുമ്പോട്ടു നടപ്പാൻ പറ
ഞ്ഞു അയച്ചശേഷം ശൌലിനോടു; "ദൈവനിയോ
ഗം അറിയിപ്പാൻ അല്പം നില്ക്ക" എന്നു ചൊല്ലി
ഒരു തൈലക്കുപ്പി എടുത്തു അവന്റെ തലമേൽ ഒഴി
ച്ചു അവനെ ചുംബിച്ചു: "യഹോവയുടെ അവകാ
ശത്തെ ഭരിപ്പാനായി അവൻ താൻ നിന്നെ അഭി [ 141 ] ഷേകം ചെയ്തിരിക്കുന്നു" എന്നു പറഞ്ഞു. ശൌൽ
ശമുവേലിനെ വിട്ടുപിരിഞ്ഞപ്പോൾ ദൈവം അവ
ന്നു ഒരു പുതിയ ഹൃദയത്തെ നല്കി.

അനന്തരം ശമുവേൽ ജനത്തെ മിസ്പയിൽ യോ
ഗം കൂട്ടി ശൌലിനെ വരുത്തി കാണിച്ചു: "ഇവനെ
തന്നേ യഹോവ വരിച്ചു രാജാവാക്കി" എന്നു പറ
ഞ്ഞപ്പോൾ ജനങ്ങൾ ഒക്കയും "ജയ! ജയ!" എന്നു
ആൎത്തു. അതിന്റെ ശേഷം അവൻ ദൈവസഹാ
യത്താലെ അമ്മോന്യർ മുതലായ ശത്രുക്കളെ അടക്കി
പല യുദ്ധങ്ങളിൽ ജയിച്ചു രാജ്യത്തിന്നു സുഖം വരു
ത്തിയതുകൊണ്ടു ജനങ്ങൾ എല്ലാവരും സന്തോഷി
ച്ചു അവനെ സ്തുതിച്ചു.

3. പിന്നെ അമലേക്യരോടു പടയുണ്ടായി, അവ
രെ തോല്പിച്ചു എല്ലാം മുടിച്ചുകളയേണം എന്ന [ 142 ] ദൈവകല്പന അറിഞ്ഞിട്ടും പ്രമാണിക്കാതെ അവൻ
ജനങ്ങളെയും ബലികഴിപ്പാൻ വിശിഷ്ടമൃഗങ്ങളെയും
മുടിക്കാതെ ശേഷിപ്പിച്ചു. അപ്പോൾ ശമുവേൽ
ശൌലിനോടു : ബലിയേക്കാൾ അനുസരണം തന്നേ
നല്ലൂ. മന്ത്രവാദദോഷം പോലെ അനുസരണക്കേടും
വിഗ്രഹാരാധന പോലേ മാത്സൎയ്യവും ആകുന്നു. നീ
യഹോവവചനത്തെ നിരസിച്ചതുകൊണ്ടു അവൻ
നിന്നെയും നിരസിച്ചുകളഞ്ഞു" എന്നു പറഞ്ഞു.
അന്നുമുതൽ ശൌലിന്റെ അനുസരണക്കേടു വൎദ്ധിച്ചു
ദേവാത്മാവു ക്രമത്താലെ അവനിൽനിന്നു നീങ്ങി
പ്പോകയും ചെയ്തു.

വേദോക്തം.

തന്റെ യജമാനന്റെ ഇഷ്ടം അറിഞ്ഞിട്ടു ഒരുങ്ങാതെയും ആ
ഇഷ്ടപ്രകാരം ചെയ്യാതെയും ഉള്ള ദാസന്നു വളരേ അടികൊള്ളും.
ലൂക്ക്. ൧൨, ൪൭.

൩൬. ഇടയനായ ദാവീദ്.
(൧. ശമു. ൧൬ -- ൧൮.)

1. അനന്തരം യഹോവ ശമുവേലിനോടു : "നീ
എണ്ണ എടുത്തു ബെത്ത്ലെഹേമിൽ ചെല്ലുക; അവി
ടെ ഓബദിന്റെ മകനായ ഇശ്ശായുടെ പുത്രന്മാരിൽ
ഒരുവനെ രാജാവാക്കുവാൻ ഞാൻ നിശ്ചയിച്ചിരി
ക്കുന്നു" എന്നു കല്പിച്ചു. അപ്പോൾ ശമുവേൽ പുറ
പ്പെട്ടു ബെത്ത്ലെഹേമിൽ എത്തി ഇശ്ശായിയെ പുത്ര
ന്മാരോടു കൂടെ ഒരു സദ്യെക്കു ക്ഷണിച്ചു യാതൊരു [ 143 ] ഘോഷവും കൂടാതെ യഹോവ തെരിഞ്ഞെടുത്തവനെ
അഭിഷേകം ചെയ്വാൻ ഭാവിച്ചു.

ഇശ്ശായി ഏഴു പുത്രന്മാരെ വരുത്തി കാണിച്ച
പ്പോൾ ശമുവേൽ എല്ലാവരിലും പ്രസാദിച്ചെങ്കിലും:
"യഹോവ നിയമിച്ചവൻ ഇവരിൽ ഇല്ല; മനുഷ്യൻ
പുറമെയുള്ളതു കാണുന്നു, യഹോവ ഹൃദയത്തെ
നോക്കുന്നു" എന്നു ദൈവം പറഞ്ഞു.

അതുകൊണ്ടു ശമുവേൽ ഇശ്ശായിയോടു: കുട്ടി
കൾ എല്ലാവരുമായോ"? എന്നു ചോദിച്ചു. അതി
ന്നു ഇശ്ശായി: "ഇനി ഇളയവൻ ഉണ്ടു; അവൻ ആടു
കളെ മേയ്പാൻ പോയിരിക്കുന്നു" എന്നു പറഞ്ഞു.
ആ മകന്റെ പേർ ദാവീദ് എന്നായിരുന്നു. പിന്നെ
ശമുവേൽ അവനെ വിളിപ്പാൻ പറഞ്ഞയച്ചു. [ 144 ] ദാവീദ് വന്നു, അവന്നു ചെമ്പിച്ച തലമുടിയും ശോ
ഭനമായ കണ്ണും നല്ല കോമളതയും ഉണ്ടായിരുന്നു.
യഹോവ: "ഇവനാകുന്നു, ഇവനെ അഭിഷേകം
ചെയ്ക" എന്നു കല്പിച്ചപ്പോൾ ശമുവേൽ അവന്റെ
സഹോദരന്മാരുടെ മുമ്പാകെ അവനെ തൈലാ
ഭിഷേകം കഴിച്ചു.

അന്നു മുതൽ യഹോവയുടെ ആത്മാവു ശൌ
ലിൽനിന്നു മാറി ദാവീദിന്മേൽ വന്നു, ഒരു ദുരാത്മാവു
ശൌലിനെ ഭ്രമിപ്പിക്കയും ചെയ്തു. അപ്പോൾ ഭൃത്യ
ന്മാർ രാജാവിനോടു: "വീണവായിപ്പാൻ പരിച
യമുള്ള ആളെ വരുത്തി വായിപ്പിച്ചാൽ ബുദ്ധിഭ്രമം
തീരും" എന്നറിയിച്ചതു രാജാവിന്നു നന്നു എന്നു
തോന്നി. അവർ ദാവീദിന്റെ വിവേകവും ഗുണശീ
ലവും വീണവായനയിലെ പരിചയവും അറിയിച്ച
പ്പോൾ ശൌൽ അവനെ ആട്ടിൻകൂട്ടത്തിൽനിന്നു
വരുത്തി വീണ വായിപ്പിച്ചു കേട്ടാശ്വസിച്ചു.

2. പിന്നേ ഫലിഷ്ട്യരോടുള്ള യുദ്ധം തുടങ്ങിയ
സമയത്തു ശൌൽ ദാവീദിനെ വിട്ടയച്ചു, താൻ പട
ജ്ജനങ്ങളോടു കൂടെ പുറപ്പെട്ടു ശത്രുക്കൾ പാൎക്കുന്ന
മലെക്കു എതിരേ ഒരു കുന്നിന്മേൽ തമ്പടിച്ചു പാൎത്തു.

അന്നേരം ശത്രുസൈന്യത്തിൽനിന്നു ആറരമുളം
നീളമുള്ള ഗോലിയാഥ് എന്നൊരു അങ്കക്കാരൻ
പുറപ്പെട്ടു ഇസ്രയേല്യരോടു: "നമുക്കു അണിപ്പട എ
ന്തിന്നു? നിങ്ങം ഒരുവനെ തെരിഞ്ഞെടുത്തു അയ
പ്പിൻ. ഞാനും അവനും തമ്മിൽ പൊരുതാം. അവൻ
എന്നെ കൊന്നാൽ ഞങ്ങൾ നിങ്ങൾക്കു അടിമക
ളാകും, ഞാൻ ജയിച്ചു എങ്കിലോ നിങ്ങൾ ഞങ്ങ [ 145 ] ളെ സേവിക്കേണം" എന്നു അഹങ്കരിച്ചു പറഞ്ഞ
പ്പോൾ ശൌലും ഇസ്രയേല്യരും അത്യന്തം ഭയപ്പെട്ടു
പോയി.

ദാവീദിന്റെ ജ്യേഷ്ഠന്മാരും പോൎക്കളത്തിൽ ഉണ്ടാ
യിരുന്നു. ദാവീദ് ആടുകളെ മേച്ചുവരുമ്പോൾ അ
ച്ഛൻ അവനെ ജ്യേഷ്ഠന്മാരെ കാണേണ്ടതിന്നു പാള
യത്തിലേക്കു അയച്ചു. അവിടേ എത്തി വൎത്തമാനം
പറഞ്ഞു കൊണ്ടിരിക്കേ ആ അങ്കക്കാരൻ വന്നു പരി
ഹസിച്ചതു കേട്ടപ്പോൾ ദാവീദ്:"ജീവനുള്ള ദൈവ
ത്തിന്റെ സൈന്യത്തെ പരിഹസിക്കുന്ന ഈ ഫലി
ഷ്ട്യൻ ആർ" എന്നും "ഇസ്രയേലിൽനിന്നു ഈ അപ
മാനം നീക്കി ഇവനെ ജയിക്കുന്നവന്നു എന്തു കൊടു
ക്കും" എന്നും ചോദിച്ചതിന്നു ജനങ്ങൾ: "ഇവനെ
കൊല്ലുന്നവന്നു രാജാവു തന്റെ പുത്രിയെയും സമ്പ
ത്തുകളെയും മറ്റും കൊടുക്കും" എന്നു പറഞ്ഞു.

ദാവീദ് ഈ ഫലിഷ്ട്യന്റെ ദൂഷണവാക്കുകളെ
യും ഇസ്രയേല്യരുടെ ഭയത്തേയും ധൈൎയ്യക്കുറവിനേ
യും വിചാരിച്ചു: “ദൈവസഹായത്താലെ ഞാൻ അ
വനെ കൊന്നുകളയും" എന്നു പറഞ്ഞു. രാജാവു
അതു കേട്ടു അവനെ വരുത്തി: "ശത്രുവിനെ ജയി
പ്പാൻ നിനക്കു പ്രാപ്തി പോരാ; ആയവൻ യുദ്ധവീ
രൻ; നീയോ ബാലനത്രേ" എന്നു കല്പിച്ചു; അതിന്നു
ദാവീദ്: "അടിയൻ ആടുകളെ മേയ്ക്കുന്ന സമയത്തു
സിംഹത്തെയും കരടിയെയും കൊന്നു. ആ ദുഷ്ടമൃ
ഗങ്ങളിൽനിന്നു എന്നെ രക്ഷിച്ച യഹോവ ഈ ഫ
ലിഷ്ട്യന്റെ കയ്യിൽനിന്നും എന്നെ വിടുവിക്കും" എന്നു
പറഞ്ഞു. [ 146 ] അനന്തരം ശൌൽ അവനെ ആയുധവൎഗ്ഗവും
പടച്ചട്ടയും ധരിപ്പിച്ചു; അതോടുകൂടെ നടപ്പാൻ ശീ
ലമില്ലായ്കകൊണ്ടു ദാവീദ് അവറ്റെ ഊരിവെച്ചു.
പിന്നേ തന്റെ വടിയെയും പുഴയിൽനിന്നു മിനുസ
മുള്ള അഞ്ചു കല്ലുകളെയും എടുത്തു സഞ്ചിയിൽ ഇട്ടു
കവിണയോടു കൂടെ ശത്രുവിന്റെ നേരെ ചെന്നു.

ആ മല്ലൻ ബാലനെ കണ്ടപ്പോൾ നിന്ദിച്ചു :
"വടിയോടുകൂടെ വരുവാൻ എന്തു? ഞാൻ നായോ?
നീ വാ; നിന്നെ പക്ഷികൾക്കു ഇരയാക്കും" എന്നു
പറഞ്ഞു.

അപ്പോൾ ദാവീദ്. "നീ വാളോടും കന്ത
ത്തോടും പലിശയോടും കൂടെ വരുന്നു; ഞാനോ
നീ നിന്ദിച്ചിട്ടുള്ള ഇസ്രയേൽസൈന്യങ്ങളുടെ [ 147 ] യഹോവയുടെ നാമത്തിൽ നിന്നെ കൊള്ളേ
വരുന്നു" എന്നു ഉത്തരം പറഞ്ഞു.

പിന്നേ ഫലിഷ്ടൻ എഴുനീറ്റു ദാവീദിനോടു എ
തിൎപ്പാൻ അടുത്തപ്പോൾ ദാവീദ് അവന്റെ നേരെ
പാഞ്ഞു സഞ്ചിയിൽനിന്നു ഒരു കല്ലു എടുത്തു കവി
ണയിൽ വെച്ചു ശത്രുവിന്റെ നെറ്റിമേൽ എറിഞ്ഞു,
അവൻ ഉടനേ ഭൂമിയിൽ കവിണ്ണു വീണു; ദാവീദ്
ബദ്ധപ്പെട്ടു ഓടിച്ചെന്നു ആ ഫലിഷ്ടന്റെ വാൾ
തന്നേ ഊരി അവന്റെ തല വെട്ടിക്കളഞ്ഞു. അതു
ഫലിഷ്ട്യർ കണ്ടപ്പോൾ വിറെച്ചു മണ്ടിപ്പോയി, ഇസ്ര
യേല്യരും ധൈൎയ്യപ്പെട്ടു ശത്രുപട്ടണങ്ങളിൽ എത്തു
വോളം പിന്തുടൎന്നു വലിയ ഒരു കൂട്ടത്തെ വധിച്ചു.

ആ അവസരത്തിൽ രാജപുത്രനായ യോനഥാൻ
ദാവീദിനെ കണ്ടു സ്വന്തപ്രാണനെ പോലെ സ്നേ
ഹിച്ചു, അവർ ഇരുവരും ആത്മസ്നേഹിതന്മാരായ്തീ
ൎന്നു. യോനഥാൻ സഖ്യതയുടെ ലക്ഷണമായി ദാവീ
ദിന്നു തന്റെ മേൽകുപ്പായം വാൾ വില്ലു അരക്കച്ച
എന്നിവ കൊടുത്തു, രാജാവും ദാവീദിനെ മാനിച്ചു
തന്നോടു കൂടെ പാൎപ്പിക്കയും ചെയ്തു. [ 148 ] വേദോക്തം.

യഹോവ എന്റെ വെളിച്ചവും രക്ഷയും തന്നെ. ഞാൻ ആരെ
ഭയപ്പെടും? യഹോവ എന്റെ ജീവന്റെ ശരണം, ഞാൻ ആരെ
പേടിക്കും? സങ്കീ. ൨൭, ൧.

൩൭. ദാവീദിന്നു നേരിട്ട ഉപദ്രവങ്ങൾ.
(൧. ശമു. ൧൮- ൨൪. ൨൬.)

1. ദാവീദ് കോവിലകത്തിൽ അല്പകാലം മാത്ര
മേ സുഖമായി പാൎത്തുള്ളു. ഇസ്രയേല്യർ ജയഘോ
ഷത്തോടേ ഫലിഷ്ട്യരോടുള്ള യുദ്ധത്തിൽനിന്നു മട
ങ്ങി വന്നപ്പോൾ സ്ത്രീകളും കൂടെ ചേൎന്നു നൃത്തമാടി
"ശൌൽ ആയിരത്തെയും ദാവീദ് പതിനായിരത്തെ [ 149 ] യും കൊന്നു" എന്നു പാടി. അതു ശൌൽ കേട്ടു
കോപിച്ചു : "ഇനി രാജ്യം അല്ലാതെ ഇവന്നു കിട്ടു
വാൻ എന്തുള്ളൂ?" എന്നു ചൊല്ലി ദാവീദിനോടു അ
സൂയ ഭാവിച്ചുതുടങ്ങി.

രാജാവിന്നു ഭ്രമത പിടിച്ച ഒരു നാൾ ദാവീദ്
അവന്റെ മുമ്പാകെ വീണവായിച്ചുകൊണ്ടിരിക്കു
മ്പോൾ ശൌൽ കുന്തം എടുത്തു അവന്റെ നേരേ
ചാടി; എങ്കിലും അവൻ തെറ്റി വേഗത്തിൽ മാറി
ക്കളഞ്ഞു.

എന്നാൽ ദാവീദിനെ അവന്റെ വീട്ടിൽവെച്ചു
കൊല്ലുവാൻ ശൌൽ പടയാളികളെ കല്പിച്ചയച്ചു
വാതില്ക്കൽ കാവൽനിൎത്തിയപ്പോൾ രാജപുത്രിയായ [ 150 ] ഭാൎയ്യ അതിനെ അറിഞ്ഞു ഭൎത്താവിനെ കിളിവാതിൽ
കൂടി ഇറക്കി അയച്ചു.

ദാവീദ് മണ്ടി റാമായിൽ ശമുവേലിന്റെ അടു
ക്കൽ ചെന്നു; അവിടേയും ശൌൽ അവനെ പിന്തു
ടൎന്നു. അവൻ ഇനി ഒരിക്കൽ കൂടെ യോനഥാനോടു
സംഭാഷണം കഴിക്കേണ്ടതിന്നു ഗിബെയാ എന്ന
സ്ഥലത്തേക്കു മടങ്ങിച്ചെന്നു. സ്നേഹിതൻ അച്ഛ
ന്റെ കോപത്തെ ശമിപ്പിച്ചു ദാവീദിനെയും ശൌ
ലിനെയും തമ്മിൽ ഇണക്കുവാൻ ശ്രമിച്ചതു നിഷ്ഫല
മായിപ്പോയി. ശൌൽ പുത്രനോടു: "ദാവീദ് മരിക്കേ
ണം" എന്നു ഖണ്ഡിതമായി പറഞ്ഞു.

അപ്പോൾ യോനഥാൻ, താനും ദാവീദിനെ മണ്ടി
പ്പോകേണ്ടതിന്നായി നിൎബ്ബന്ധിച്ചു. അതുകൊണ്ടു
അവൻ നോബിൽ ചെന്നു ഗോലിയാഥിന്റെ വാൾ
മഹാപുരോഹിതനായ അഹിമേലെക്കിനോടു വാങ്ങി
മണ്ടിപ്പോയി. അതുനിമിത്തം ശൌൽ മഹാചാൎയ്യ
നെയും ൮൪ ആചാൎയ്യന്മാരെയും കൊല്ലിക്കയും ആ
പട്ടണത്തിന്നു മൂലനാശം വരുത്തി നിവാസികളെ
ഒക്കെയും നിഗ്രഹിക്കയും ചെയ്തു. മഹാപുരോഹിത
ന്റെ മകനായ അബിയാതാർ മാത്രം മണ്ടി ദാവീ
ദിന്റെ അരികേ ചെന്നു താമസിച്ചു. അവൻ പി
ന്നീടു മഹാചാൎയ്യനായി തീരുകയും ചെയ്തു.

അതിന്റെ ശേഷം ദാവീദ് യഹൂദമലയിൽ ചെ
ന്നു ഗുഹകളിൽ ഒളിച്ചു പാൎത്തുവരുന്ന സമയം അ
വന്റെ കുഡുംബക്കാരും ബുദ്ധിമുട്ടുള്ളവരും ൬൦൦
പേരോളം രാജാവിനെ ഭയപ്പെട്ടിട്ടു ദാവീദിനോടു ചേ
ൎന്നു അവനെ തലവനാക്കി സേവിച്ചുവന്നു. എങ്കി [ 151 ] ലും ദാവീദ് ശൌൽരാജാവിന്നു വിശ്വസ്തത കാട്ടി;
ശൌൽ ദൈവാഭിഷിക്തൻ ആകുന്നു എന്നതിനെ
ഒരിക്കലും മറന്നതുമില്ല.

2. പിന്നേ ദാവീദ് തന്റെ ആളുകളോടു കൂടെ
എൻഗദികാട്ടിൽ വാങ്ങിപ്പാൎത്തു ആയതു ശൌൽ
കേട്ടു, ൩,൦൦൦ പടജ്ജനങ്ങളെ ചേൎത്തുകൊണ്ടു പുറ
പ്പെട്ടു അവനെ അന്വേഷിക്കുമ്പോൾ വഴിയിരികെ
ഒരു ഗുഹയെ കണ്ടു കാല്മടക്കത്തിന്നായി അതിൽ
കടന്നു; ദാവീദും കൂടെയുള്ളവരും ആ ഗുഹയിൽ ഒളി
ച്ചിരിക്കുന്നു എന്നു ശൌൽ അറിഞ്ഞിരുന്നില്ല. അ
പ്പോൾ ദാവീദിന്റെ ജനങ്ങൾ: "യഹോവ നിന്റെ
ശത്രുവിനെ ഇന്നു നിന്റെ കയ്യിൽ ഏല്പിച്ചിരി
ക്കുന്നു" എന്നു പറഞ്ഞപ്പോൾ ദാവീദ് എഴുന്നീറ്റു [ 152 ] പതുക്കേ ചെന്നു രാജവസ്ത്രത്തിന്റെ കോന്തല മുറി
ച്ചെടുത്തു തന്റെ പുരുഷന്മാരോടു: "ഇവൻ യഹോ
വയുടെ അഭിഷിക്തൻ; അവനെ തൊടേണ്ടതിന്നു
യഹോവ ഒരുനാളും എന്നെ സമ്മതിക്കരുതേ" എന്നു
പറഞ്ഞു. പിന്നെ ശൌൽ അവിടെനിന്നു പോയി,
ദാവീദും പിന്നാലെ പുറപ്പെട്ടു: "എന്റെ യജമാന
നായ രാജാവേ, ഇന്നു യഹോവ ഗുഹയിൽവെച്ചു
നിന്നെ എന്റെ കയ്യിൽ ഏല്പിച്ചിരുന്നു എങ്കിലും
യഹോവാഭിഷിക്തനെ ഞാൻ തൊടുകയില്ല എന്നു
വെച്ചു നിന്നെ വിട്ടു. ഇതാ പിതാവേ, നിന്റെ വസ്ത്ര
ത്തിന്റെ തൊങ്ങൽ എന്റെ കയ്യിൽ ഉണ്ടു" എ
ന്നും മറ്റും വിളിച്ചു പറഞ്ഞു. ശൌൽ അതു കേട്ട
പ്പോൾ കരഞ്ഞു! "ഞാൻ ചെയ്ത ദോഷത്തിന്നു പ്രതി
യായി നന്മ ചെയ്തതിനാൽ നീ എന്നേക്കാൾ നീതി
ഏറിയവൻ" എന്നു പറഞ്ഞു നാണിച്ചു മടങ്ങി
പ്പോകയും ചെയ്തു.

അല്പകാലം കഴിഞ്ഞശേഷം ശൌലിന്റെ വൈ
രം മുഴുത്തു, അവൻ പിന്നേയും പട്ടാളത്തോടു കൂടെ
പുറപ്പെട്ടു. ദാവീദ് ഒളിച്ചിരുന്ന ദിക്കിൽ എത്തി രാ
ത്രിക്കു കൂടാരം അടിച്ചു തേരുകളെ നിറുത്തി അണി
ഇട്ടു അതിന്നടുവിൽ കിടന്നുറങ്ങി. എല്ലാവരും ഉറ
ങ്ങുമ്പോൾ ദാവീദും അബിശായിയും പാളയത്തിൽ
ശൌലും പടനായകന്മാരും അബ്നേരും കിടന്നുറങ്ങു
ന്ന സ്ഥലത്തു ചെന്നു രാജാവിന്റെ കന്തവും മുരുട
യും തലെക്കൽ നിന്നെടുത്തു നേരെയുള്ള മലമേൽ
കയറിനിന്നു. പിന്നെ ദാവീദ്: "ഹേ അബ്നേരേ,
കേൾക്കുന്നില്ലയോ?" എന്നു വിളിച്ചാറെ അബ്നേർ [ 153 ] ഉണൎന്നു: "രാജസന്നിധിയിങ്കൽ ഇപ്രകാരം വിളിക്കു
ന്ന നീ ആർ?" എന്നു ചോദിച്ചതിന്നു ദാവീദ് പറ
ഞ്ഞു : "നീ പുരുഷനല്ലയോ? ഇസ്രയേലിൽ നിണ
ക്കു സമനാർ? നീ യജമാനനെ കാത്തുകൊള്ളാഞ്ഞ
തെന്തു? രാജാവിനെ മുടിപ്പാൻ ഒരുത്തൻ അകത്തു
വന്നിരുന്നു; രാജകുന്തവും ജലപാത്രവും എവിടേ എ
ന്നു നോക്കുക!" എന്നു പറഞ്ഞു. പിന്നെ ശൌൽ:
"ഹേ പുത്രാ, ഇതു നിന്റെ ശബ്ദം അല്ലയോ?" എ
ന്നു ചോദിച്ചപ്പോൾ ദാവീദ്: "അതേ, രാജാവേ;
നീ എന്നെ തേടിനടക്കുന്നതു എന്തിന്നു? ഞാൻ എ
ന്തു ചെയ്തു? എങ്കിൽ എന്തു ദോഷം കണ്ടിരിക്കുന്നു?
ഒരു കാട്ടുകോഴിയെ പോലേ എന്നെ അന്വേഷിപ്പാൻ
രാജാവു സൈന്യത്തോടു കൂടെ പുറപ്പെട്ടു വന്നില്ല
യോ?" എന്നും മറ്റും പറഞ്ഞു. അപ്പോൾ ശൌൽ:
"ഞാൻ മഹാപാപം ചെയ്തിരിക്കുന്നു. പുത്രാ, നീ
മടങ്ങിവാ: ഞാൻ ഇനിമേൽ നിണക്കു ദോഷം ചെ
യ്കയില്ല എന്നു പറഞ്ഞു. എന്നാൽ ദാവീദ് അവ
ന്റെ വൈരഭാവം അറിഞ്ഞതുകൊണ്ടു താൻ ചെ
ല്ലാതെ: "ബാല്യക്കാരിൽ ഒരുത്തൻ വന്നു രാജാവി
ന്റെ കുന്തവും ജലപാത്രവും വാങ്ങികൊണ്ടു പോ
കട്ടെ" എന്നു പറഞ്ഞു. ദാവീദ് പോകുന്ന സമയ
ത്തു ശൌൽ: "അല്ലയോ പുത്രാ നിണക്കു അനുഗ്ര
ഹം വരട്ടേ! കാൎയ്യസിദ്ധിയും ജയശക്തിയും നിണക്കു
ലഭിക്കും" എന്നു പറഞ്ഞു. അവർ ഇരുവരും പിരി
ഞ്ഞു പോകയും ചെയ്തു. അതിൽ പിന്നെ ദാവീദിന്നു
രാജാവിനോടു സംസാരിപ്പാൻ ഇടവന്നില്ല. [ 154 ] എന്നാൽ സ്വന്തരാജ്യത്തിൽ സ്വസ്ഥത ഇല്ലാ
യ്കയാൽ ദാവീദ് ൬൦൦ പടയാളികളുമായി ഫലിഷ്ട്യരു
ടെ രാജാവായ ആക്കീശിന്റെ അടുക്കൽ ചെന്നു.
രാജാവു അവന്നു പാൎക്കേണ്ടതിന്നു സിക്ലാൿ എന്ന
പട്ടണത്തെ കൊടുത്തു. അവൻ ഒന്നര വൎഷത്തോ
ളം അവിടേ വസിച്ചുകൊണ്ടിരുന്നു. ദാവീദ് ഫലി
ഷ്ട്യരുടെ ഇടയിൽ ശരണം പ്രാപിച്ചു എന്നു ശൌൽ
കേട്ടപ്പോൾ അവനെ അന്വേഷിക്കുന്നതു മതിയാക്കി.

വേദോക്തങ്ങൾ.

൧. ഞാൻ സമാധാനത്തിൽ കിടന്നുറങ്ങും. യഹോവേ, നീയ
ല്ലോ എന്നെ നിൎഭയമായി വസിപ്പിക്കും. സങ്കീ. ൪, ൯.

൨.ദോഷത്തിനു ദോഷത്തെയും ശകാരത്തിനു ശകാരത്തെയും
പകരം ചെയ്യാതെ, നേരെ മറിച്ചു നിങ്ങൾ അനുഗ്രഹത്തെ അനുഭ
വിക്കേണ്ടതിന്നായി വിളിക്കപ്പെട്ടവർ, എന്നറിഞ്ഞു അനുഗ്രഹിക്കുന്ന
വരായുമിരിപ്പിൻ. ൧. പേത്ര ൩, ൯.

൩൮. ശൌലിന്റെ മരണവും
ദാവീദിന്റെ സിംഹാസനാരോഹണവും.
(൧ ശമു. ൨൭ - ൩൧. ൨. ശമു. ൧, ൨, ൪ - ൮.)

1. ശമുവേൽ ദൈവത്തെ വിശ്വസ്തതയോടെ
സേവിച്ച ശേഷം മഹാമാനശാലിയായി മരിച്ചു. പി
ന്നേ വീണ്ടും ഫലിഷ്ട്യരും ശൌലുമായി യുദ്ധം ഉണ്ടാ
യപ്പോൾ ശൌൽ പേടിച്ചുകൊണ്ടു യഹോവയുടെ
ആലോചന ചോദിച്ചന്വേഷിച്ചെങ്കിലും ഒരു ഉത്ത
രവും കിട്ടിയില്ല. [ 155 ] ഫലിഷ്ട്യസൈന്യങ്ങളും ഇസ്രയേല്യരും ഗില്ബോ
വമലമേൽ വെച്ചു അണഞ്ഞു പട ഏറ്റു, ഇസ്രയേ
ല്യർ തോറ്റു. യോനഥാൻ രണ്ടു സഹോദരന്മാ
രോടു കൂടെ പട്ടുപോയി, ശൌലും ഏറിയ ശരങ്ങൾ
കൊണ്ടു മുറിഞ്ഞു കിടക്കുമ്പോൾ ആയുധധാരി
യോടു: "ഇവർ എന്നെ അപമാനിപ്പാനിട വരരുതു,
നീ എന്നെ കുത്തുക" എന്നു പറഞ്ഞു; അവൻ മടി
ച്ചുനില്ക്കുപുമ്പോൾ താൻ തന്നേ വാൾമുനമേ ൽ വീണു
മരിച്ചു.

മൂന്നുദിവസം കഴിഞ്ഞിട്ടു ഒരു അമലേക്യൻ ദാവീ
ദിന്റെ അടുക്കേ വന്നു: "ഇസ്രയേല്യർ തോറ്റു യോ
നഥാനും പട്ടുപോയി; ശൌൽ മുറിയേറ്റു കിടന്നു
"എന്നെ കൊല്ലുക" എന്നു വിളിച്ചപേക്ഷിച്ചപ്പോൾ
ഞാനടുത്തു ചെന്നു വെട്ടിക്കൊന്നു. അവന്റെ കിരീ
ടവും വളയും ഇതാ, യജമാനന്നു കൊണ്ടു വന്നിരി
ക്കുന്നു" എന്നു പറഞ്ഞു. ഉടനെ ദാവീദ് തന്റെ
വസ്ത്രം കീറി കരഞ്ഞു: "യഹോവാഭിഷിക്തനെ മുടി
പ്പാൻ നിണക്കു ശങ്ക ഉണ്ടായില്ലയോ? നിന്റെ
രക്തം നിന്റെ തലമേൽ വരട്ടേ!" എന്നു കല്പിച്ചു
അവനെ കൊല്ലിച്ചു. ദാവീദോ രാജാവിന്റെ മരണം
നിമിത്തം പ്രലാപിച്ചു പറഞ്ഞിതു:"ശൌലും യോ
നഥാനും ജീവകാലത്തിങ്കൽ സ്നിഗ്ദ്ധന്മാരും പ്രിയ
ന്മാരും ആയിരുന്നു. മരണത്തിലും അവർ വേർ
പിരിഞ്ഞില്ല. യോനഥാനേ എൻസഹോദരാ, നിൻ
നിമിത്തം ഞാൻ അതിദുഃഖിതനായിരിക്കുന്നു; നീ എ
നിക്കു അതിപ്രിയനായിരുന്നു." [ 156 ] 2. പിന്നേ ദാവീദ് ഫലിഷ്ട്യരെ വിട്ടു തന്റെ ആ
ളുകളോടു കൂടെ സ്വരാജ്യത്തിൽ മടങ്ങി ഹെബ്രോ
നിൽ വന്നു പാൎത്തു. യഹൂദമൂപ്പന്മാർ അവിടേ
വന്നുകൂടി അവനെ അഭിഷേകം കഴിച്ചു രാജാവാക്കി.
അബ്നേർ എന്ന സേനാപതിയോ ശൌലിന്റെ പു
ത്രനായ ഇഷ്ബോശേത്തിനെ ഇസ്രയേലിന്മേൽ രാ
ജാവാക്കി വാഴിച്ചു. ഇവൻ ആറു വൎഷം വാണു രാജ
വേലെക്കു പോരാത്തവൻ എന്നു കണ്ടതുകൊണ്ടു ജന
ങ്ങൾ മുഷിഞ്ഞു, രണ്ടാൾ ചെന്നു അവനെ കൊന്നു
കളഞ്ഞു; അതിന്റെ ശേഷം ദാവീദ് എല്ലാ ഇസ്ര
യേലിന്മേലും രാജാവായി തീൎന്നു.

3. പിന്നേ ദാവീദ് യെബൂസ്യരോടു യുദ്ധം ചെയ്തു
യെരുശലേം എന്ന പട്ടണത്തെയും സിയോൻ [ 157 ] കോട്ടയെയും കൈവശമാക്കി, അതിന്നു ദാവീദിന്റെ
പട്ടണം എന്നു പേർ വിളിച്ചു അവിടെ പാൎക്കയും
ചെയ്തു. ഇവ്വണ്ണം യെരുശലേം രാജ്യത്തിന്റെ മുഖ്യ
പട്ടണമായി തീൎന്നു.

അനന്തരം ദാവീദ് എല്ലാ ഇസ്രയേല്യരുമായി
സാക്ഷിപ്പെട്ടകത്തെ അബിനാദാബിൻ വീട്ടിൽനിന്നു
എടുത്തു കാഹളധ്വനിയോടും സന്തോഷഘോഷ
ത്തോടും കൂടെ ദാവീദിന്റെ പട്ടണത്തിലേക്കു കൊ
ണ്ടു പോയി. ജനങ്ങൾ വളരേ കാലത്തോളം സമാ
ഗമനകൂടാരത്തെ മറന്നു പോയിരുന്നു. എന്നാൽ
മുമ്പേ അതിൽ നടന്ന വിശേഷമായ ദൈവാരാധ
നയെ ഇപ്പോൾ ഓൎത്തു അതിനെ വീണ്ടും സ്ഥാപി
പ്പാൻ അത്യന്തം പ്രയത്നിച്ചു.

4. ദാവീദ് രാജാവു പല വലിയ യുദ്ധങ്ങൾ ചെയ്തു
രാജ്യത്തിന്റെ അതിരുകളെ വിസ്താരമാക്കി; പുറ
മേ സ്വസ്ഥതയും ഉറപ്പൂ വരുത്തിയതല്ലാതെ രാജ്യ
ത്തിന്റെ ഉള്ളിലും ന്യായവും നീതിയും നടത്തുകയും
ചെയ്തു.

5. രാജാവു സ്വസ്ഥനായി വാഴുങ്കാലത്തു നാ
ഥാൻ പ്രവാചകനോടു: "ഇതാ, ഞാൻ ദേവദാരു
ക്കളാൽ ഉണ്ടാക്കപ്പെട്ട ഗൃഹത്തിൽ വസിക്കുന്നു, ദൈ
വത്തിന്റെ പെട്ടകമോ തിരശ്ശീലകളുടെ ഉള്ളിൽ ഇരി
ക്കുന്നു. അതുകൊണ്ടു ഞാൻ ഒരു ദൈവാലയം പണി
വാൻ ഭാവിക്കുന്നു" എന്നു പറഞ്ഞപ്പോൾ നാഥാൻ
രാജാവിനോടു തനിക്കു അന്നു രാത്രിയിൽ ദൈവത്തിൽ
നിന്നു ഉണ്ടായ അരുളപ്പാടു അറിയിച്ചു: "എന്റെ
ദാസനായ ദാവീദിനോടുള്ള എന്റെ കല്പന എന്തെ [ 158 ] ന്നാൽ; നീ എനിക്കു ഒരു ആലയം പണിയിക്കരുതു;
നീ യുദ്ധവീരനായി രക്തം ചിന്നിച്ചുവല്ലോ! നീ വയ
സ്സു തികഞ്ഞു പിതാക്കന്മാരോടു കൂടെ കിടക്കുമ്പോൾ
ഞാൻ നിന്റെ സന്തതിയെ ഉയൎത്തി വാഴിക്കും;
അവൻ എന്റെ നാമത്തിന്നു ഒരു ഭവനം പണിയി
ക്കും, ഞാൻ അവന്റെ സിംഹാസനത്തെ എന്നേ
ക്കും സ്ഥാപിക്കും; ഞാൻ അവന്നു അച്ഛനും അവൻ
എനിക്കു പുത്രനും ആകും; നിന്റെ ഗൃഹവും രാജ്യ
വും സിംഹാസനവും എന്നേക്കും സ്ഥിരമായിരിക്കും"
എന്നു തന്നേ.

ദാവീദ് ഇതു കേട്ടപ്പോൾ:"യഹോവയായ കൎത്താ
വേ, നീ എന്നെ ഇത്രോടം വരുത്തിയതു വിചാരി
ച്ചാൽ ഞാൻ ആർ? എന്റെ ഗൃഹവും എമ്മാത്രം?
ഇതുവും പോരാഞ്ഞിട്ടു നീ അടിയന്റെ ഭവനത്തി
ന്നു ദീൎഘകാലത്തെ പറ്റി വാഗ്ദത്തവും ചെയ്തിരിക്കു
ന്നു" എന്നും മറ്റും പറകയും ചെയ്തു.

വേദോക്തം.

ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനയെ കാത്തുകൊൾക,
ഇതു എല്ലാ മനുഷ്യന്നും വേണ്ടതല്ലോ. സഭാപ്ര. ൧൨, ൧൩.

൩൯. ദാവീദിന്റെ വീഴ്ചയും അനുതാപവും.

(൨. ശമു. ൧൧. ൧൨. സങ്കീ. ൫൧. ൧൦൩. ൩൨.)

1. ഇസ്രയേല്യൎക്കു അമ്മോന്യരോടു യുദ്ധം ഉണ്ടാ
യിരുന്ന സമയത്തു ദാവീദ് രാജാവു യോവാബ് എ
എന്ന സേനാപതിയെ റബ്ബാ എന്ന പട്ടണത്തെ വള [ 159 ] വാൻ നിയോഗിച്ചു; താൻ സ്വസ്ഥമായി യെരുശ
ലേമ്പട്ടണത്തിൽ പാൎത്തു. അക്കാലത്തു അവൻ
ഒരിക്കൽ ഗൃഹത്തിന്റെ മാളികമേൽ നടക്കുമ്പോൾ
സുന്ദരിയായ ഒരു സ്ത്രീയെ കണ്ടു മോഹിച്ചു അവളു
മായി ദോഷം ചെയ്തു. അവൾ സൈന്യത്തോടു
കൂടെ റബ്ബാപട്ടണത്തെ വളയുന്ന ഉറിയാ എന്ന പ
രാക്രമമുള്ള നായകന്റെ ഭാൎയ്യയായിരുന്നു. അവളു
ടെ പേർ ബത്ത്ലേബാ എന്നു തന്നേ.

പിന്നേ ദാവീദ് യോവാബിന്നു കത്തെഴുതി,"ഉറി
യാ പടയിൽ പട്ടുപോകേണ്ടതിന്നു സംഗതി വരു
ത്തേണം" എന്നു കല്പിച്ചു; ഉറിയായുടെ കയ്യിൽ
തന്നേ ആ എഴുത്തു കൊടുത്തയച്ചു.

യോവാബു അപ്രകാരം ചെയ്തു, ഉറിയായെ നഗ
രത്തിലെ ശൂരന്മാരുടെ നേരെ നിറുത്തി. ഉണ്ടായ
യുദ്ധത്തിൽ ചില യഹൂദന്മാരും ഉറിയായും മരിച്ചു;
ധൂൎത്തതനായ സേനാപതി അതു ദാവീദിനോടു അറി
യിച്ചപ്പോൾ രാജാവു നാണിക്കാതെ വിധവയെ ഭാ
ൎയ്യയാക്കി, അവളിൽനിന്നു ഒരു പുത്രൻ ജനിക്കയും
ചെയ്തു.

2. അതിന്റെ ശേഷം നാഥാൻ പ്രവാചകൻ
ദൈവനിയോഗത്താൽ രാജാവിന്റെ അടുക്കൽ ചെ
ന്നു ഈ ഉപമ പറഞ്ഞു; "ഒരു പട്ടണത്തിൽ രണ്ടു
മനുഷ്യർ ഉണ്ടായിരുന്നു; അതിൽ ഒരുവൻ ധനവാൻ,
മറ്റവൻ ദരിദ്രൻ. ദരിദ്രന്നു ഒരു കുഞ്ഞാടുണ്ടായിരു
ന്നു, അവൻ അതിനെ വളരെ സ്നേഹത്തോടെ വള
ൎത്തി. അതിനെ തന്റെ കുട്ടിയെപ്പോലെ തന്നോടു
കൂടെ ഭക്ഷിപ്പാനും കുടിപ്പാനും സമ്മതിക്കയും തന്റെ [ 160 ] മടിയിൽ അതിന്റെ ഉറക്കുകയും ചെയ്തു. ഒരു ദിവ
സം ധനവാന്റെ വീട്ടിൽ ഒരു വഴിപോക്കൻ വന്ന
പ്പോൾ തന്റെ ഏറിയ ആടുമാടുകളിൽനിന്നു ഒന്നി
നെ എടുക്കാതെ ആ ദരിദ്രന്റെ കുഞ്ഞാടിനെ പിടി
ച്ചു അറുത്തു പാകം ചെയ്തു.

അപ്പോൾ ദാവീദിന്റെ കോപം ആ മനുഷ്യ
ന്റെ മേൽ അത്യന്തം ജ്വലിച്ചു. പ്രവാചകനോടു:
"യഹോവയാണ ഇതു ചെയ്തവൻ മരണയോഗ്യൻ,"
എന്നു കല്പിച്ചു.

അതിന്നു നാഥാൻ : ആ മനുഷ്യൻ നീ തന്നേ.
ഇസ്രയേലിന്റെ ദൈവമായ യഹോവ നിന്നോടു ഇ
പ്രകാരം പറയുന്നു: ഞാൻ നിന്നെ അഭിഷേകം ചെ
യ്തു രാജാവാക്കി ശൌലിന്റെ കയ്യിൽനിന്നു വിടുവിച്ചു
വല്ലോ; നീ യഹോവയുടെ കല്പനയെ നിരസിച്ചു
ഈ മഹാദോഷത്തെ ചെയ്തതു എന്തിനു? ഉറിയായെ
നീ അമ്മോന്യവാൾകൊണ്ടു കൊല്ലിച്ചു, ഭാൎയ്യയെ
എടുത്തിരിക്കുന്നു; ആകയാൽ ഞാൻ നിന്റെ സ്വന്ത
ഭവനത്തിൽനിന്നു നിന്റെ മേൽ ദോഷം വരുത്തും."

എന്നിപ്രകാരം കേട്ടപ്പോൾ ദാവീദ് ദുഃഖിച്ചു
തന്റെ ദോഷത്തെ സമ്മതിച്ചു: "ഞാൻ യഹോവെ
ക്കു വിരോധമായി മഹാപാപം ചെയ്തിരിക്കുന്നു" എ
ന്നു പറഞ്ഞു. അപ്പോൾ നാഥാൻ: "യഹോവ ഈ
പാപത്തെ ക്ഷമിച്ചു; നീ മരിക്കയില്ല എങ്കിലും ശത്രു
ക്കൾ യഹോവയെ ദുഷിപ്പാനായി സംഗതി വരുത്തി
യതുകൊണ്ടു ആ സ്ത്രീയിൽനിന്നു ജനിച്ചിട്ടുള്ള നി
ന്റെ പൈതൽ മരിക്കും" എന്നു പറഞ്ഞു പോക
യും ചെയ്തു. [ 161 ] 3. അതിന്റെ ശേഷം യഹോവ കുഞ്ഞന്റെ
മേൽ ഒരു ബാധയെ അയച്ചു. കുട്ടി മരിക്കാതിരി
ക്കേണ്ടതിന്നു ദാവീദ് രാപ്പകൽ കരഞ്ഞും നോററും
കൊണ്ടു നിലത്തു കിടന്നു പ്രാൎത്ഥിച്ചതു ഇവ്വണ്ണം:
"ദൈവമേ, നിന്റെ ദയപ്രകാരം എന്നോടു കനിവു
ണ്ടാകേണമേ ! കരളലിവിന്റെ പെരുപ്പത്തിൻ പ്ര
കാരം എന്റെ അതിക്രമം മാച്ചുകളഞ്ഞു എന്നെ
കഴുകി വെടിപ്പാക്കേണമേ! എന്റെ ദ്രോഹങ്ങളെ
ഞാൻ അറിയുന്നു; എന്റെ പാപം നിത്യം എന്റെ
മുമ്പാകെ ഇരിക്കുന്നു; നിണക്കു വിരോധമായി ഞാൻ
പാപം ചെയ്തു; നിന്റെ കണ്ണുകളിൽ ദോഷമായതു
ഞാൻ പ്രവൃത്തിച്ചിരിക്കുന്നു. ദൈവമേ, എനിക്കു
ശുദ്ധഹൃദയത്തെ സൃഷ്ടിച്ചു തന്നു, എന്റെ ഉള്ളിൽ
സ്ഥിരമുള്ള ആത്മാവിനെ പുതുക്കി, വിശുദ്ധാത്മാവി
നെ എന്നിൽനിന്നെടുക്കാതിരിക്കേണമേ!"

പിന്നേ ഏഴാം ദിവസത്തിൽ കുട്ടി മരിച്ചശേഷം
ദാവീദ് എഴുനീറ്റു തേച്ചുകുളിച്ചു യഹോവാഭവന
ത്തിൽ ചെന്നു സ്തുതിച്ചതിപ്രകാരം:"എൻ ആത്മാ
വേ, യഹോവയെയും എൻ ഉള്ളമേ, അവന്റെ വിശു
ദ്ധനാമത്തെയും വാഴ്ത്തുക! എൻ ആത്മാവേ, യഹോ
വയെ തന്നേ വാഴ്ത്തുക! അവന്റെ സകല കൃപാ
ദാനങ്ങളെ മറക്കയുമരുതേ! അവൻ നിന്റെ സൎവ്വാ
പരാധങ്ങളെയും ക്ഷമിച്ചു, നിന്റെ എല്ലാ ക്ഷീണ
ങ്ങളെയും ഒഴിക്കുന്നു; അവൻ നിന്നെ നാശത്തിൽ
നിന്നു വിടുവിച്ചു ദയയും കനിവും ചൂടിച്ചിരിക്കുന്നു.
മനുഷ്യന്റെ ദിവസങ്ങൾ പുല്ലുപോലേ ആകുന്നു,
പറമ്പിലേ പൂ പോലേ അവൻ പൂക്കുന്നു, കാറ്റു അ [ 162 ] തിന്മേൽ അടിക്കുമ്പോൾ അതു നീങ്ങിപ്പോയി, ത
ന്റെ സ്ഥലവും അറിയുന്നതുമില്ല. യഹോവയുടെ
കരുണയോ അവനെ ശങ്കിക്കുന്നവരിലും അവന്റെ
നീതിമക്കളുടെ മക്കളിലും എന്നെന്നേക്കും ഇരിക്കുന്നു".

4. അതിന്റെ ശേഷം ബത്ത്ശേബാ വീണ്ടും ഒരു
പുത്രനെ പ്രസവിച്ചു, ദാവീദ് അവന്നു ശലോ
മോൻ എന്നു പേർ വിളിച്ചു, കൎത്താവു അവനെ
സ്നേഹിക്കയും ചെയ്തു. രാജാവു ഈ പുത്രനെ ബാ
ലശിക്ഷെക്കായി നാഥാൻപ്രവാചകന്റെ കയ്യിൽ
ഏല്പിച്ചു; നാഥാൻ അവന്നു "യഹോവപ്രിയൻ" എ
ന്നൎത്ഥമുള്ള യെദിദ്യാ എന്നു പേർ കൊടുത്തു.

വേദോക്തങ്ങൾ.

൧. ആകയാൽ താൻ നില്ക്കുന്നു എന്നു തോന്നുന്നവൻ വീഴാതി
രിപ്പാൻ നോക്കുക. ൧.കൊരി. ൧൦, ൧൨.

൨. തന്റെ ദ്രോഹങ്ങളെ മൂടുന്നവന്നു സിദ്ധിയില്ല, ഏറ്റുപറ
ഞ്ഞു വിടുന്നവന്നു കനിവുണ്ടാകും. സദൃ. ൨൮, ൧൩.

൪൦. അബ്ശലോമിന്റെ ദ്രോഹം.

(൨. ശമു. ൧൩ — ൫. ൧൭ — ൧൯.)

1. ആ കുട്ടി മരിച്ചതോടു കൂടെ ദാവീദിന്റെ ഭവ
നത്തിൽനിന്നുണ്ടായ ദുഃഖം തീൎന്നു എന്നല്ല, രാജാ
വിന്റെ പുത്രനായ അബ്ശലോം തന്റെ സഹോദ
രനെ കൊന്നതിനാൽ പിതാവു നീരസഭാവം കാട്ടി:
"ആ കുലപാതകൻ എന്റെ മുഖം കാണരുതു",
എന്നു കല്പിച്ചു നാട്ടിൽനിന്നു പുറത്താക്കി അബ്ശ [ 163 ] ലോം പിതാവിനോടു ദ്വേഷ്യപ്പെട്ടു വാഴ്ച കൈക്കലാ
ക്കുവാൻ ശ്രമിച്ചു.

എന്നാൽ അബ്ശലോം എന്ന പോലെ ഒരു
സുന്ദരപുരുഷൻ ഇസ്രയേലിൽ എങ്ങും ഉണ്ടായിരു
ന്നില്ല. അവന്റെ കേശത്തിന്റെ ദീൎഘപുഷ്ടി നിമി
ത്തവും ശൃംഗാരം നിമിത്തവും എല്ലാവരും അവനെ
ശ്ലാഘിച്ചുവന്നു. അവൻ രാവിലെതോറും പട്ടണ
വാതില്ക്കൽ ഇരുന്നു, വ്യവഹാരത്തിന്നായി രാജസഭ
യിൽ ചെല്ലുന്നവരെ വിളിച്ചു സംസാരിക്കയും തന്നെ
വന്ദിക്കുന്നവരെ ആശ്ലേഷിക്കയും "അയ്യോ, നിന്റെ
കാൎയ്യം എത്രയും സത്യമുള്ളതു എങ്കിലും അങ്ങു നി
ന്റെ വാക്കു എടുക്കയില്ല, ഞാൻ ന്യായാധിപതിയാ
യാൽ നേരും ന്യായവും എത്രയും നന്നായി നടത്തും"
എന്നു പറകയും ചെയ്തു. ഇങ്ങിനെത്ത ചതിവാക്കു
കളെ പറഞ്ഞുംകൊണ്ടു സകല ജനത്തെയും സന്തോ
ഷിപ്പിച്ചു ജനരഞ്ജന സമ്പാദിച്ചു.

3. ഒരു ദിവസം: "അബ്ശലോം ഹെബ്രോനിൽ
വെച്ചു രാജാവായി" എന്നുള്ള ശ്രുതി യരുശലേമിൽ
എത്തിയാറെ ദാവീദ് ഭ്രമിച്ചു വിശ്വസ്തരായ ഭൃത്യന്മാ
രോടു: "നാം വൈകാതെ ഓടിപ്പോക; പട്ടണത്തിന്നു
നാശം വരരുതു" എന്നു കലിച്ചു.

അനന്തരം അവൻ പുറപ്പെട്ടു ചെരിപ്പൂരി തല
മൂടി കരഞ്ഞു, കിദ്രോൻപുഴയെ കടന്നു ഒലിവമല
യെ കയറി യാത്രയായി. ബെന്യമീൻനാട്ടിൽ കൂടി
ചെല്ലുമ്പോൾ ശൌലിന്റെ ബന്ധുവായ ശിമെയി
എന്നവൻ അവനെ കണ്ടു ശപിച്ച കല്ലെറിഞ്ഞു:
"പോ, പോ, രക്തപാതകാ !" എന്നും മറ്റും വിളിച്ചു [ 164 ] പറഞ്ഞു. അതു കേട്ടിട്ടു ദാവീദിന്റെ സ്നേഹിത
നായ അബിശായി അവനെ കൊല്ലുവാൻ ഭാവിച്ച
പ്പോൾ ദാവീദ്: "വേണ്ടാ, അവൻ ശപിക്കട്ടെ; ഇപ്ര
കാരം ചെയ്വാൻ യഹോവ കല്പിച്ചതല്ലോ" എന്നു
പറഞ്ഞു. പിന്നെ ദാവീദ് യോൎദ്ദാൻനദിയെ കടന്നു
മഹനയിം കോട്ടയിൽ ചെന്നു പാൎത്തപ്പോൾ അ
ബ്ശലോം യരുശലേമിൽ എത്തി രാജാസനത്തി
ന്മേൽ ഇരുന്നതിനാൽ കാൎയ്യം സാധിച്ചു എന്നു
വിചാരിച്ചു. ദാവീദ് തന്റെ വിശ്വസ്തരെ ചേൎത്തു
യോവാബ് എന്ന നായകന്റെ കയ്യിൽ ഏല്പിച്ചു
മത്സരക്കാരെ അടക്കിവെപ്പാൻ അയച്ചു; അവർ
പോകുമ്പോൾ ദാവീദ്: "സൂക്ഷിപ്പിൻ, ബാലകനായ
അബ്ശലോമിനോടു ആദരവോടെ പെരുമാറുവിൻ"
എന്നു കല്പിച്ചു.

4. അവർ വന്നെത്തി പട തുടങ്ങിയാറെ ശത്രു
ക്കൾ തോറ്റു അബ്ശലോം കോവൎക്കഴുതപ്പുറത്തു കയറി
പാഞ്ഞു ഒരു കരുവേലകവൃക്ഷത്തിൻ കീഴെ എത്തി
യപ്പോൾ അവന്റെ നീണ്ടു തലമുടി കൊമ്പിന്മേൽ
കുടുങ്ങീട്ടു തുങ്ങി, കഴുത ഓടിപ്പോയി.

അതിനെ ഒരുത്തൻ കണ്ടു യോവാബിനോടുഅറി
യിച്ചു: "നീ അവനെ കൊല്ലാഞ്ഞതു എന്തു?"എന്നു
ചോദിച്ചാറെ അവൻ : "എനിക്കു് ൧൦൦൦ ശേക്കൽ
വെള്ളി തുക്കിത്തന്നാലും ഞാൻ രാജപുത്രന്റെ നേരെ
കൈ നീട്ടുകയില്ല; ബാലനെ സൂക്ഷിച്ചുകൊൾവിൻ,
എന്ന രാജാവിന്റെ കല്പന ഞാൻ കേട്ടുവല്ലോ"
എന്നു പറഞ്ഞപ്പോൾ യോവാബ്: "ഞാൻ സമയം
കളകയില്ല" എന്നു ചൊല്ലി മൂന്നു കുന്തം എടുത്തു
ചെന്നു അബ്ശലോമിന്റെ മാറിൽ കുത്തി കൊന്നു. [ 165 ] പിന്നെ ചില ആളുകൾ ദാവീദിന്റെ അടുക്കേ
ചെന്നു "ശത്രുക്കൾ തോറ്റു മകനും മരിച്ചിരിക്കുന്നു"
എന്നു അറിയിച്ചപ്പോൾ അവൻ ഞെട്ടി: "എൻ
മകനായ അബ്ശലോമേ, ഞാൻ നിണക്കു പകരം
മരിച്ചു എങ്കിൽ കൊള്ളായിരുന്നു! എൻ മകനേ, എൻ
മകനേ!" എന്നു വിളിച്ചു കരഞ്ഞു കൊണ്ടിരുന്നു.

ആ തോല്മയാൽ മത്സരികൾ എല്ലാവരും അ
ടങ്ങി, ദാവീദ് ജയഘോഷത്തോടെ യരുശലേമിൽ
മടങ്ങിവന്നു.

വേദോക്തം.

അപ്പനെ പരിഹസിച്ചു അമ്മെക്കു അനുസരണത്തെ നിരസി
ക്കുന്ന കണ്ണിനെ താഴ്വരയിലെ കാക്കകൾ കൊത്തി പറിച്ചു കഴുക്കു
ഞ്ഞങ്ങൾ തിന്നും, സദൃ. ൩൦. ൧൭. [ 166 ] ൪൧. ദാവീദിന്റെ അവസാനനാളുകൾ.

(൨. ശമു. ൨൦. ൨൪. ൧. രാജാ. ൧. ൧. നാളാ. ൨൪ — ൨൬.)

1. ദാവീദ് യരുശലേമിലേക്കു പോകുമ്പോൾ
മത്സരം പുതുതായി തുടങ്ങി, ബെന്യമീൻകാരനായ
ശേബാ എന്ന ഒരുത്തൻ കലഹത്തിന്നായി കാഹ
ളം ഉൗതി: "ദാവീദ്ഭവനത്തോടു ഞങ്ങൾക്കു എ
ന്തൊരു ചേൎച്ച? ഓരോ ഗോത്രക്കാർ തങ്ങൾ്ക്കു ബോ
ധിക്കുന്നപ്രകാരം കാൎയ്യാദികളെ നടത്താമല്ലോ" എ
ന്നും മറ്റും പറഞ്ഞു. ദ്രോഹിച്ചു എങ്കിലും ഒടുക്കം
അവനും തോറ്റു പോയി.

കുറയക്കാലം കഴിഞ്ഞ ശേഷം മത്സരം ദാവീദി
ന്റെ ഭവനത്തിൽനിന്നുതന്നേജനിച്ചു വന്നു. രാജാവു
വൃദ്ധനായപ്പോൾ അബ്ശലോമിന്റെ അനുജനായ
അദോനിയാ രാജാവാകേണമെന്ന ഭാവത്തോടെ
തേർകുതിരകളെയും മറ്റും സമ്പാദിച്ചു യോവാബി
ന്റെ സഹായത്താൽ രാജാസനം ഏറി അച്ഛന്നു
പകരം വാഴുവാൻ ശ്രമിച്ചു. കോയ്മ ഇളയ പുത്ര
നായ ശലോമോന്നു വരേണ്ടതാകകൊണ്ടു ദാവീദ്
അദോനിയായുടെ ഉത്സാഹത്തെ നിഷ്ഫലമാക്കി:
"ശലോമോൻ തന്നേ ഇളയരാജാവു" എന്നു ഘോഷി
ച്ചറിയിച്ചു.

2. ശലോമോൻ രാജാസനം കരേറും മുമ്പേ രാജ്യ
ത്തിൽ എങ്ങും കൊടിയ ബാധയുണ്ടായി; അതി
ന്റെ കാരണം എന്തെന്നാൽ : സാത്താൻ ഇസ്രയേ
ലിന്നു വിരോധം ഭാവിച്ചു രാജാവിനെ വശീകരിച്ച
പ്പോൾ ദാവീദ് മന്ത്രികളോടു: "ഇസ്രയേലിൽ പടെ [ 167 ] ക്കു പ്രാപ്തിയുള്ള പുരുഷന്മാരെ എണ്ണുവിൻ" എന്നു
കല്പിച്ചു. യോവാബ് ഈ കാൎയ്യം ദൈവത്തിന്നു
അനിഷ്ടം എന്നറിഞ്ഞു വിരോധിച്ചു എങ്കിലും രാജാ
വു കേൾ്ക്കായ്കകൊണ്ടു തലവന്മാരോടു കൂടെ പുറപ്പെട്ടു
ഒമ്പതു മാസത്തിന്നകം എല്ലാവരെയും എണ്ണിച്ചാ
ൎത്തി കണക്കു അറിയിച്ചു. അപ്പോൾ മാത്രമേ രാ
ജാവു ഇതു അകൃത്യം എന്നു ബോധിച്ച ദുഃഖിച്ചുള്ളു;
"യഹോവയേ, ഞാൻ ചെയ്ത പാപത്തെ ക്ഷമിക്കേ
ണമേ!" എന്നു അപേക്ഷിച്ചു.

അപ്പോൾ ദൈവനിയോഗത്താൽ പ്രവാചക
നായ ഗാദ് രാജാവിനെ ചെന്നു കണ്ടു: "യഹോവ
മൂന്നിൽ ഒന്നു തെരിഞ്ഞെടുപ്പാൻ നിന്നോടു കല്പി
ക്കുന്നു. ഏഴു വൎഷത്തെ ക്ഷാമമോ മൂന്നു മാസത്തെ
തോല്മയോ മൂന്നു ദിവസത്തെ രോഗബാധയോ ഏതു
വേണ്ടു?" എന്നു ചോദിച്ചു. അതു കേട്ടാറെ ദാവീദ്
കുലുങ്ങി: "എനിക്കു ഏറ്റവും വ്യാകുലമുണ്ടു; നാം
യഹോവയുടെ കയ്യിൽ വീഴുക; അവന്റെ കരളലി
വും വലിയതല്ലോ. മനുഷ്യരുടെ കയ്യിൽ വീഴരുതേ"
എന്നു പറഞ്ഞു.

യഹോവ ദുൎവ്യാധിയെ ഇസ്രയേലിൽ വരുത്തി
ദാനിൽനിന്നു ബെൎശബാ വരെക്കും ൭൦,൦൦൦ ജന
ങ്ങൾ മരിക്കയും ചെയ്തു. പിന്നേ ദൈവദൂതൻ യരു
ശലേമിൽ നാശം ചെയ്യുമ്പോൾ യഹോവ മനസ്സ
ലിഞ്ഞു: "മതി" എന്നു കല്പിച്ചു. ദാവീദ് ദൈവദൂ
തൻ മൊറിയാമലമേൽ അറബ്ന എന്ന യബുസ്യ
പ്രഭുവിന്റെ കളത്തിൽ നില്ക്കുന്നതു കണ്ടപ്പോൾ പ്രാ
ൎത്ഥിച്ചു. പിന്നേ അങ്ങോട്ടു ചെന്നു ആ പ്രഭുവി [ 168 ] നോടു കാളകളെയും കളത്തെയും വിലെക്കു വാങ്ങി
യഹോവെക്കു ബലിപീഠത്തെ പണിയിച്ചു, ബലിക
ഴിച്ചു പ്രാൎത്ഥിച്ച ഉടനേ ബാധ നീങ്ങിപ്പോയി.

3. അനന്തരം ദാവീദ് മോശെയുടെ ധൎമ്മപ്രകാരം
ലേവ്യരിൽനിന്നു ൬,൦൦൦ പേരെ വരിച്ചു ന്യായാധി
പതികളാക്കി. ശേഷം ലേവ്യരെ ൨൪ വകയായി
ദൈവാലയത്തിലെ സേവെക്കായി നിയമിച്ചു. പി
ന്നെ ൪,൦൦൦ പേരെ വരിച്ചു അവരെയും ൨൪ പ
ങ്കായി ദൈവാലയത്തിലെ വാദ്യഘോഷപ്പണിക്കാക്കി
വെച്ചു. ഇവൎക്കു മൂപ്പന്മാർ ആസാഫ് യദുത്തൂൻ
ഹേമാൻ എന്നവരായിരുന്നു.

4. മരണം അടുത്തിരിക്കുന്നു എന്നു ദാവീദ് രാ
ജാവു കണ്ടപ്പോൾ രാജ്യത്തിലെ പ്രധാനികളെയും [ 169 ] ശ്രേഷ്ഠന്മാരെയും വരുത്തി അവരുടെ മുമ്പാകെ ത
ന്റെ പുത്രനായ ശലോമോനോടു താൻ പണിയി
പ്പാൻ ഭാവിച്ച ദൈവാലയത്തെ താമസം കൂടാതെ
കെട്ടി തീൎക്കേണം എന്നു കല്പിച്ചു. പിന്നേ താൻ
വരെച്ച മാതിരിയെയും കാട്ടി, പണിക്കു അറ്റമില്ലാ
തോളം സ്വരൂപിച്ചു വെച്ച വെള്ളി പൊൻ ചെമ്പു
ഇരുമ്പു മുതലായ ലോഹങ്ങൾ, തീൎപ്പിച്ച പൊൻ
വെള്ളി പാത്രങ്ങൾ, മുറിച്ചു ഈൎന്ന മരങ്ങൾ ചെ
ത്തിച്ച കല്ലുകൾ എന്നീവകയെല്ലാം ഏല്പിച്ചു കൊ
ടുത്തു. അതിന്റെ ശേഷം: "യഹോവയെ സൎവ്വാ
തന്മനാ സേവിക്കേണം" എന്നു പുത്രനോടു വളരേ
അപേക്ഷിച്ചു വാഴ്ചയുടെ ൪൦-ാം ആണ്ടിൽ സന്തോ
ഷത്തോടെ മരിക്കയും ചെയ്തു.

വേദോക്തം.

ദ്രോഹം ക്ഷമിച്ചും പാപം മറെച്ചും കിട്ടിയവൻ ധന്യൻ. യ
ഹോവ അകൃത്യം എണ്ണാതെ വിട്ടും, ആത്മാവിൽ വ്യാപ്തി ഇല്ലാതെ
യും ഇരിക്കുന്ന മനുഷ്യൻ ധന്യൻ. സങ്കീ. ൩൨, ൧. ൨.

൪൨. ശലോമോൻ രാജാവു.
(൧. രാജാ. ൩ — ൧൧. ൧. നാളാ. ൨൩ .)

1.ശലോമോൻ രാജാവായി തീൎന്നശേഷം അവൻ
യഹോവയെ പൂൎണ്ണമനസ്സോടെ സ്നേഹിച്ചു പിതാ
വിന്റെ ഉപദേശം ഓൎത്തു അവന്റെ വഴിയിൽ നട
ന്നുപോന്നു.

ഗിബെയോൻ എന്ന സ്ഥലത്തു ഹോമബലി
കഴിച്ചു പ്രാൎത്ഥിച്ചശേഷം രാത്രിയിൽ യഹോവ രാജാ [ 170 ] വിന്നു ഒരു സ്വപ്നത്തിൽ പ്രത്യക്ഷനായി: "നിണ
ക്കിഷ്ടമായതിനെ ചോദിക്ക" എന്നു കല്പിച്ചു. അ
പ്പോൾ ശലോമോൻ: "നിന്റെ എണ്ണമില്ലാത്ത ജന
ത്തെ നടത്തുവാനായി ഞാൻ വഴി ഒട്ടും അറിയാത്ത
ബാലനാകുന്നു. അതുകൊണ്ടു ഗുണദോഷങ്ങളെ
തിരിച്ചു നേരും ന്യായവും നിന്റെ വംശത്തിൽ നട
ത്തേണ്ടതിന്നു കേട്ടനുസരിക്കുന്ന ഹൃദയം എനിക്കു
നല്കേണമേ" എന്നിപ്രകാരം അപേക്ഷിച്ചു.

യഹോവ ഇതിങ്കൽ പ്രസാദിച്ചു: "ദീൎഘായുസ്സു
സമ്പത്തു ശത്രുജയം എന്നീവകയല്ല, അനുസരിക്കുന്ന
ഹൃദയത്തെ ചോദിച്ചതുകൊണ്ടു ഇതാ, നിന്റെ അ
പേക്ഷപോലെ ആൎക്കും ഇല്ലാത്ത ജ്ഞാനവും തിരി
ച്ചറിവുമുള്ള ഹൃദയത്തെ ഞാൻ നിണക്കു തന്നു;
നീ അപേക്ഷിക്കാത്ത ഐശ്വൎയ്യവും തേജസ്സും കൂടെ
നിന്റെ കാലത്തുള്ള മറെറല്ലാ രാജാക്കന്മാരേക്കാളും
അധികമായി നിണക്കു തന്നിരിക്കുന്നു" എന്നു കല്പി
ച്ചു. അപ്രകാരം തന്നേ അവന്നു കിട്ടുകയും ചെയ്തു.

2.അതിന്റെ ശേഷം ശലോമോൻ പിതാവി
ന്റെ കല്പന ഓൎത്തിട്ടു തൂറിലേ രാജാവായ ഹീരാമി
നോടു കരാർ ചെയ്തു അവനോടു: "ഞാൻ എന്റെ
ദൈവമാകുന്ന യഹോവയുടെ നാമത്തിന്നു ഒരു ഭവ
നത്തെ കെട്ടുവാൻ ഭാവിക്കുന്നു, അതുകൊണ്ടു നിന്റെ
പണിക്കാർ എന്റെ പണിക്കാരോടു കൂടെ ലബനോ
നിൽ ദേവദാരു മുതലായ മരങ്ങളെ വെട്ടി കൊണ്ടു
വരുവാൻ കല്പിക്കേണം" എന്നു അറിയിച്ചു അതിന്നു
ഹീറാംരാജാവു: "ഞാൻ നിന്റെ ഇഷ്ടപ്രകാരം ചെ
യ്യാം" എന്നുത്തരം പറഞ്ഞയച്ചു. ഇവ്വണ്ണം ഈ [ 171 ] രണ്ടു രാജാക്കന്മാരുടെ പണിക്കാർ വേണ്ടുന്ന മരങ്ങ
ളെയും കല്ലുകളെയും കൊണ്ടു വന്നു ഒരുക്കി വെച്ചു.

ഏഴു സംവത്സരം കൊണ്ടു ശലോമോൻ മൊറി
യാപൎവ്വതത്തിന്മേൽ ദൈവാലയത്തിന്റെ വലിയ
പണി തീൎത്ത ഉടനെ പ്രതിഷ്ഠെക്കും കൂടാരനാൾക്കും
ആയിട്ടു യരുശലേമിൽ മഹാസംഘം കൂടിവന്നു.
പുരോഹിതന്മാർ സാക്ഷിപ്പെട്ടകത്തെ അതിപരിശു
ദ്ധസ്ഥലത്തു വെച്ചു, പുറത്തു വന്ന ശേഷം ദൈവതേ
ജസ്സു വാഗ്ദത്തപ്രകാരം മേഘത്തോടുകൂടെ ഇറങ്ങി ആ
ലയത്തിൽ നിറഞ്ഞു, രാജാവു ദൈവത്തെ വണങ്ങി
ഇസ്രയേലിനെ അനുഗ്രഹിച്ചു. പിന്നെ പ്രാൎത്ഥിച്ച
തിവ്വണ്ണം: "ഇസ്രയേൽ ദൈവമായ യഹോവയേ,
നീ ഭൂമിയിൽ സാക്ഷാൽ വസിക്കുമോ? നിന്നെ കൊ
ള്ളുവാൻ സ്വൎഗ്ഗം മതിയാകുന്നില്ലല്ലൊ, പിന്നെ ഞാൻ
പണിയിച്ച ഈ ഭവനം എന്തുമാത്രം? എങ്കിലും
അടിയൻ ഇന്നു സ്തുതിച്ചു പ്രാൎത്ഥിക്കുന്നതിനെ കേട്ടു
യാചനെക്കായി തിരിച്ചുതൃക്കണ്ണും ചെവിയും ഈ സ്ഥ
ലത്തിന്മീതെ രാപ്പകൽ തുറന്നിരിക്കേണമേ! നിന്റെ
ജനമാകുന്ന ഇസ്രയേലാകട്ടേ അന്യനാകട്ടേ ഈ സ്ഥ
ലത്തു പ്രാൎത്ഥിക്കുമ്പോൾ നീ കേട്ടു ഉത്തരം അരുളേ
ണമേ!"

ശലോമോൻരാജാവു ൨൨,൦൦൦ കാളകളെയും
൧൨൦,൦൦൦ ആടുകളെയും ബലിയാക്കി അൎപ്പിച്ചു. ജന
ങ്ങൾ ൧൪ ദിവസത്തോളം സന്തോഷിച്ച ശേഷം
സ്വന്തവീടുകളിലേക്കു പോകയും ചെയ്തു .

3. ശലോമോന്നുണ്ടായ ജ്ഞാനം സമ്പത്തു മഹ
ത്വം എന്നിവറ്റാൽ അവൻ എല്ലാ രാജാക്കന്മാരിലും [ 172 ] കീൎത്തിയേറിയവൻ ആയിരുന്നു. ഇസ്രയേൽ അവ
ന്റെ വാഴ്ചയിൽ സമാധാനത്തോടെ പാൎത്തു രാജ്യ
ത്തിലേ ഫലപുഷ്ടിസുഖേന അനുഭവിച്ചു. അവൻ
ഓരോ ദിക്കുകളിൽ കപ്പലുകളെ അയച്ചു കച്ചവടം
നടത്തി, ദൂരദേശങ്ങളിൽനിന്നു രാജാക്കന്മാരും അവ
നെ ചെന്നു കണ്ടു, അവന്റെ ജ്ഞാനത്തെ കേട്ടു
വിസ്മയിച്ചു. അറബിദേശത്തിൽനിന്നു വന്ന രാജ്ഞി
അവന്റെ തേജസ്സിനെ കണ്ടു അവന്റെ ജ്ഞാന
മൊഴികൾ കേട്ടശേഷം അവനോടു: "ഞാൻ സ്വദേ
ശത്തിൽ പാൎത്തുവരുമ്പോൾ നിന്റെ ജ്ഞാനവിശേ
ഷതകളെക്കുറിച്ചു കേട്ടതു വിശ്വസിപ്പാൻ കഴിയായ്ക
കൊണ്ടു കണ്ണാലെ കാണ്മാൻ വന്നിരിക്കുന്നു; എന്നാൽ
ഇപ്പോൾ ഞാൻ കണ്ടതിന്റെ പാതിപോലും ഞാൻ
കേട്ടിട്ടില്ല" എന്നു പറഞ്ഞു. അവന്റെ സുഭാഷി
തഗ്രന്ഥം ഈ നാളോളം ബുദ്ധിമാന്മാൎക്കും ബുദ്ധി
ഹീനന്മാൎക്കും ഫലമേകുന്ന ജ്ഞാനവൃക്ഷം പോലെ
നില്ക്കുന്നു.

4. ഇത്ര ജ്ഞാനവിശേഷം രാജാവിന്നുണ്ടായി എ
ങ്കിലും അതിനാൽ പാപത്തിൽനിന്നു തെറ്റി ശുദ്ധ
നായി പാൎത്തു എന്നല്ല, അവൻ സീദോൻ തൂർ മി
സ്രാ മുതലായ ദേശങ്ങളിൽനിന്നും കനാൻവംശ
ത്തിൽനിന്നും മറ്റും അനേക രാജപുത്രിമാരെ വരു
ത്തി ഭാൎയ്യമാരാക്കി കോവിലകത്തു പാൎപ്പിച്ചു. അവർ
തങ്ങളുടെ ബിംബങ്ങളെയും കൊണ്ടു വന്നു സേവി
ച്ചതുകൊണ്ടു വയസ്സുനായ ശലോമോന്റെ മനസ്സി
നെ വഷളാക്കിക്കളഞ്ഞു. അതുകൊണ്ടു യഹോവ
കോപിച്ചു അവനോടു : "നീ എന്റെ നിയമങ്ങളെ [ 173 ] കാത്തുകൊള്ളായ്കയാൽ ഞാൻ രാജ്യത്തെ നിന്റെ
കയ്യിൽനിന്നു എടുത്തു നിന്റെ ദാസന്നു കൊടുക്കും.
ഞാൻ തെരിഞ്ഞെടുത്ത യരുശലേമിൻ നിമിത്തവും
എൻ ദാസനാകുന്ന ദാവീദിൻ നിമിത്തവും ഒരു ഗോ
ത്രത്തെ മാത്രം നിന്റെ മകന്നു കൊടുക്കും" എന്നു അ
റിയിച്ചു. ശലോമോൻ ൪൦ കൊല്ലം ഇസ്രയേലി
ന്മേൽ വാണ ശേഷം മരിച്ചു.

വേദോക്തങ്ങൾ.

൧. കണ്ടാലും കൎത്താവിൻ ഭയമേ ജ്ഞാനം, തിന്മ വിട്ടു മാറുന്ന
തേ വിവേകം എന്നു തന്നേ. യോബ് ൨൮, ൨൮.

൨. തെക്കേ രാജ്ഞി ന്യായവിധിയിൽ ഈ തലമുറയോടു ഒന്നി
ച്ചു ഉയിൎത്തെഴുനീറ്റു അതിന്നു കുറ്റം വിധിക്കും; എന്തെന്നാൽ അ
വൾ ശലൊമോന്റെ ജ്ഞാനത്തെ കേൾപ്പാൻ ഭൂമിയുടെ അറുതിക
ളിൽനിന്നു വന്നു; ഇവിടേ ഇതാ ശലൊമോനിലും ഏറിയവൻ.
മത്താ. ൧൨, ൪൨.

൪൩. രാജ്യവിഭാഗം.
(൧. രാജാ. ൧൨. ൧൩. ൧൫. ൧൬.)

1. ശലോമോൻ മരിച്ചതിന്റെ ശേഷം പുതിയ
രാജാവിനെ വാഴിപ്പാൻ ഇസ്രയേൽപുത്രന്മാരെല്ലാ
വരും ശിഖേമിൽ വന്നുകൂടി. അവർ ശലോമോന്റെ
പുത്രനായ റഹബ്യാമിന്റെ ദുശ്ശീലവും ക്രൂരഭാവ
വും അറിഞ്ഞിട്ടു യറോബ്യാമെന്ന മദ്ധ്യസ്ഥൻ മുഖാ
ന്തരം അവനോടു: "നിന്റെ പിതാവു ഞങ്ങളുടെ
മേൽ നുകം ഭാരമാക്കിയിരിക്കുന്നു; നീ അതിൻ ഘനം
കുറെച്ചു ഞങ്ങൾക്കു ഗുണം വരുത്തിയാൽ ഞങ്ങൾ [ 174 ] നിന്നെ അനുസരിച്ചു സേവിക്കാം" എന്നു ബോധി
പ്പിച്ചു.

റഹബ്യാം സമപ്രായക്കാരോടു കൂടെ ആലോ
ചന കഴിച്ചു അവരോടു: "എന്റെ പിതാവു നിങ്ങ
ളുടെ നുകത്തെ ഭാരമാക്കി, എന്നാൽ ഞാൻ അതിൽ
നിന്നു കുറെക്കയില്ല കൂട്ടുകയത്രേ ചെയ്യും; അച്ഛന്റെ
അരയെക്കാളും എന്റെ ചെറുവിരൽ തടിച്ചതു, അ
ച്ഛൻ ചമ്മട്ടികൊണ്ടു അടിച്ചു ഞാനോ തേളുകളെ
കൊണ്ടു ശിക്ഷിക്കും" എന്നു കല്പിച്ചു . ഈ കഠിന
വാക്കു കേട്ടു "ഇവനാൽ ഗുണം വരികയില്ല" എന്നു ക
ണ്ടപ്പോൾ ഇസ്രയേല്യർ: "ദാവീദ് വംശത്തിൽ നമുക്കു
എന്തു ഓഹരി? ഇസ്രയേലേ, നിന്റെ കുടികളി
ലേക്കു തിരിച്ചു പോക; ദാവീദേ, നിന്റെ ഭവനത്തെ [ 175 ] നോക്കികൊൾ്ക" എന്നു പറഞ്ഞു പിരിഞ്ഞു. ഇപ്ര
കാരം പത്തുഗോത്രങ്ങൾ ദാവീദ് സ്വരൂപത്തിൽ
നിന്നു വേർപിരിഞ്ഞു തങ്ങൾക്കായിട്ടു ഒർ ഇസ്രയേ
ല്യരാജ്യത്തെ സ്ഥാപിച്ചു, യറോബ്യാം എന്ന പ്രാപ്തി
യുള്ള നായകനെ രാജാവാക്കി വാഴിക്കയും ചെയ്തു.

പിന്നേ റഹബ്യാം പിരിഞ്ഞു പോയ ഇസ്രയേ
ല്യരോടു പകവീളുവാൻ യുദ്ധത്തിന്നു വട്ടം കൂട്ടി പുറ
പ്പെട്ടപ്പോൾ യഹോവ ശമയ്യാ എന്ന പ്രവാച
കനെ അയച്ചു പറയിച്ചതു: "നിങ്ങൾ സഹോദര
ന്മാരോടു പൊരുതുവാൻ ചെല്ലാതെ മടങ്ങിപ്പോകു
വിൻ! ഈ കാൎയ്യം എന്നിൽനിന്നു ഉണ്ടായ്വന്നു." ഇതു
കേട്ടപ്പോൾ അവർ അനുസരിച്ചു മടങ്ങിപ്പോയി.
ഇങ്ങിനെ ഇസ്രയേല്യർ രണ്ടംശങ്ങളായി പിരിഞ്ഞു
പോയി. യരുശലേം എന്ന മുഖ്യപട്ടണമുള്ള യഹൂ
ദരാജ്യത്തിൽ റഹബ്യാം വാണു; രണ്ടാം അംശമോ
യറോബ്യാം വാണ ഇസ്രയേൽരാജ്യം തന്നേ. ആദി
യിൽ ഇതിന്റെ മുഖ്യപട്ടണം ശിഖേം ആയിരുന്നു,
പിന്നെയോ തീൎത്സ ശമൎയ്യ എന്നീ സ്ഥലങ്ങൾ പ്രധാ
നമായി തീൎന്നു.

2. എന്നാൽ യറോബ്യാം ഇസ്രയേൽദൈവമായ
യഹോവയെ വിട്ടു ആരാധനെക്കായി ബേഥേൽ
ദാൻ എന്ന രണ്ടു സ്ഥലങ്ങളിൽ പൊൻകാളകളെ
പ്രതിഷ്ഠിച്ചു; ഇസ്രയേല്യർ പെരുനാളിന്നു യരുശലേ
മിലേക്കു പോകുന്നതു വിരോധിച്ചു. പിന്നേ ബേഥേ
ലിൽ ഉണ്ടാക്കിയ ബലിപീഠത്തിന്മേൽ യറോബ്യാം
താൻ പൂജകഴിപ്പാൻ ഭാവിച്ചപ്പോൾ യഹോവ യഹൂ
ദയിൽനിന്നു കല്പിച്ചയച്ച ഒരു പ്രവാചകൻ ചെന്നു: [ 176 ] "ഹേ തറയേ, യഹോവയുടെ വാക്കു കേൾ്ക്കുക; ദാവീദ്
വംശത്തിൽനിന്നു ജനിപ്പാനുള്ള യൊശിയാ നിന്റെ
മേൽ പൂജാരികളെ അറുത്തു, മനുഷ്യാസ്ഥികളെ ഇട്ടു
ചുടും" എന്നും മറ്റും പ്രവചിച്ചതു കേട്ടപ്പോൾ
യറോബ്യാം കൈനീട്ടി: "അവനെ പിടിപ്പിൻ" എന്നു
കല്പിച്ചു. ഉടനെ തന്റെ നീട്ടിയ കൈ മടക്കിക്കൂടാ
തവണ്ണം സ്തംഭിച്ചുപോയി, തറ പിളൎന്നു ചാരം തൂകി.
പിന്നേ രാജാവു പ്രവാചകനോടു: "നീ എനിക്കു
വേണ്ടി യഹോവയോടു പ്രാൎത്ഥിക്ക" എന്നു അപേ
ക്ഷിച്ചപ്പോൾ അവൻ പ്രാൎത്ഥിച്ചു, രാജാവിന്റെ
കൈ സ്വസ്ഥമായി വരികയും ചെയ്തു. അനന്തരം
ആ ദീൎഘദൎശി ദൈവകല്പനപ്രകാരം താമസിക്കാതെ
തന്റെ വീട്ടിലേക്കു യാത്രയായപ്പോൾ വൃദ്ധനായ
മറെറാരു ദീൎഘദൎശി ബേഥേലിൽനിന്നു അവന്റെ
വഴിയെ ഓടി കളവു പറഞ്ഞു തെറ്റിച്ചു മടക്കി വീ
ട്ടിൽ പാൎപ്പിച്ചു. ആയവൻ ദൈവകല്പനെക്കു വിരോ
ധമായി ഭക്ഷിച്ചു കുടിച്ച ശേഷം കഴുതപ്പുറത്തു കയ
റി തന്റെ സ്ഥലത്തേക്കു പുറപ്പെട്ടുപോയി. വഴി
ക്കൽ വെച്ചു ഒരു സിംഹം അവനെ കണ്ടു പിടിച്ചു
കൊന്നു, കഴുതയെയും ശവത്തെയും തൊടാതെ അ
വിടെ തന്നെ നിന്നുകൊണ്ടിരുന്നു. വൃദ്ധനായ ദീൎഘ
ദൎശി ആ അവസ്ഥ കേട്ടപ്പോൾ, ഇതു അനുസരണ
ക്കേടിന്നുള്ള ശിക്ഷ എന്നറിഞ്ഞു പോയി ശവത്തെ
എടുത്തു കുഴിച്ചിട്ടു.

യറോബ്യാം ഇപ്രകാരമുള്ള ദൈവശിക്ഷകളെ കണ്ടിട്ടും
തന്റെ ദുഷ്ടവഴിയിൽനിന്നു തിരിഞ്ഞു വരാ
യ്കയാൽ യഹോവ അവനോടു: "നീ അന്യദേവന്മാ [ 177 ] രെ ഉണ്ടാക്കി എന്റെ ജനത്തെ വിഗ്രഹാരാധനയി
ലേക്കു നടത്തിയതുകൊണ്ടു ഞാൻ നിന്റെ കുഡും
ബത്തിന്നു മൂലഛേദം വരുത്തും" എന്നരുളിച്ചെയ്തു.
അതു അവന്റെ പുത്രന്റെ കാലത്തു തന്നേ സംഭ
വിച്ചു. അപ്രകാരം പിന്നേ വാണ രാജകുഡുംബ
വും നശിച്ചുപോയി. അതിന്റെ ശേഷം അമ്രി
എന്ന സേനാപതി രാജാവായി തീൎന്നു ശമൎയ്യ എന്ന
പട്ടണത്തെ പണിയിച്ചു. ഇവന്റെ ശേഷം ആ
ഹാബ് രാജ്യഭാരം ഏല്ക്കുകയും ചെയ്തു.

വേദോക്തം.

നീതി എന്നതു ജാതിയെ ഉയൎത്തും, വംശങ്ങളുടെ ദൂഷ്യം പാപം
തന്നേ. സദൃശം ൧൪, ൩൪.

൪൪. ഏലീയാപ്രവാചകൻ.
(൧. രാജാ. ൧൭. ൧൮. ൧൯. ൨. രാജാ. ൧.)

1. യഹോവയെ വെടിഞ്ഞു അന്യദേവകളെ
സേവിച്ച രാജാക്കന്മാരിൽ ആഹാബ് എന്നവൻ
പ്രധാനനായിരുന്നു. അവന്റെ ഭാൎയ്യയായ ഇസ
ബേൽ ശമൎയ്യപട്ടണത്തിൽ ശോഭയുള്ള ക്ഷേത്ര
ങ്ങളെ പണിയിച്ചു അവറ്റിൽ സിദോന്യദേവകളെ
പ്രതിഷ്ഠിച്ചു. ബാൾദേവന്നു നാനൂറ്റമ്പതും അ
ഷേറാ എന്ന ദേവിക്കു നാനൂറും പൂജാരികളെ വെ
ച്ചു, ആ ക്രൂരസേവയെ ഇസ്രയേലിൽ നടപ്പാക്കി.
അതല്ലാതെ അവൾ യഹോവയെ മാനിച്ചു സേ
വിക്കുന്നവരെ ഹിംസിച്ചു പ്രവാചകന്മാരെ കൊന്നു. [ 178 ] അന്നു രാജാവിന്റെ ഉദ്യോഗസ്ഥന്മാരിൽ ഒരുവ
നായ ഒബദ്യാ മാത്രം യഹോവയെ ഭയപ്പെട്ടു, രാ
ജ്ഞിയുടെ ക്രൂരപ്രവൃത്തിയെ കണ്ടു ദുഃഖിച്ചു ൧൦൦
പ്രവാചകന്മാരെ ഗുഹകളിൽ ഒളിപ്പിച്ചു, അവൎക്കു
രഹസ്യമായി അപ്പവും വെള്ളവും കൊടുത്തു സംര
ക്ഷിച്ചു പോന്നു.

2. ആ കാലത്തു പ്രവാചകനായ ഏലീയാ
ആഹാബ് രാജാവിനെ ചെന്നു കണ്ടു: "ഞാൻ സേ
വിക്കുന്ന യഹോവയാണ ഞാൻ പറഞ്ഞാലല്ലാതെ
ഈ സംവത്സരങ്ങളിൽ മഴയും മഞ്ഞും ഉണ്ടാക
യില്ല" എന്നു പറഞ്ഞു. അപ്രകാരം സംഭവിച്ചു
നാട്ടിൽ ക്ഷാമം ഉണ്ടായപ്പോൾ ക്രീത്ത് എന്ന തോ
ട്ടിന്റെ താഴ്വരയിൽ എലീയാ ഒളിച്ചു കാക്കകൾ [ 179 ] കൊണ്ടു വന്ന തീൻപണ്ടങ്ങൾ ഭക്ഷിക്കയും തോട്ടിലെ
വെള്ളം കുടിക്കയും ചെയ്തു.

തോടു വറ്റിപ്പോയപ്പോൾ യഹോവ: "നീ സര
പ്തയിലേക്കു പോക, ഞാൻ അവിടെ ഒരു വിധവ
യോടു നിന്നെ രക്ഷിപ്പാൻ, കല്പിച്ചിരിക്കുന്നു" എന്നു
പറഞ്ഞതു എലീയാ കേട്ടു അനുസരിച്ചു. അവൻ
ആ നഗരത്തിന്നു പുറത്തു എത്തിയപ്പോൾ വിറകു
പെറുക്കുന്ന ഒരു വിധവയെ കണ്ടു, വെള്ളവും അ
പ്പവും ചോദിച്ചു.അവൾ: "ഒരു പിടി മാവും അല്പം
എണ്ണയും അല്ലാതെ ഒന്നും ശേഷിപ്പില്ല; ഈ വിറകു
കൊണ്ടു പോയി അപ്പം ചുട്ടു ഞാനും പുത്രനും അതു
ഭക്ഷിച്ചു, മരണം കാത്തിരിക്കുകയല്ലാതെ ഞങ്ങൾക്കു
വേറെ ഗതിയില്ല" എന്നു പറഞ്ഞു.

അപ്പോൾ എലീയാ: "ഭയപ്പെടേണ്ടാ, നീ ചെ
ന്നു അതിനെ ഒരുക്കുക; എനിക്കു മുമ്പേ കുറേ കൊ
ണ്ടു വാ, പിന്നേ നീയും മകനും ഭക്ഷിക്ക; മഴപെയ്യു
ന്ന ദിവസത്തോളം മാവും എണ്ണയും ഒടുങ്ങുകയില്ല,
എന്നു ഇസ്രയേലിന്റെ ദൈവം കല്പിച്ചിരിക്കുന്നു"
എന്നു പറഞ്ഞു.

അവൾ അനുസരിച്ചുചെന്നു. ഒരുക്കി കൊണ്ടു
വന്നു കൊടുത്തതു എലീയാ വാങ്ങി ഭക്ഷിച്ചു ഒരു
വൎഷത്തോളം അവളുടെ വീട്ടിൽ പാൎത്തു. ആ ദൈ
വവചനപ്രകാരം അവർ മൂന്നുപേരും മുട്ടു കൂടാതെ
കഴിഞ്ഞു.

അതിന്റെ ശേഷം വിധവയുടെ മകൻ വ്യാധി
പിടിച്ചു മരിച്ചു. അപ്പോൾ അവൾ എലീയാവി
നോടു പറഞ്ഞു: "അല്ലയോ ദൈവപുരുഷ, നീ [ 180 ] ഇങ്ങു വന്നതിനാൽ എന്റെ പാപത്തെ ദൈവം
ഓൎത്തു എന്നെ ശിക്ഷിപ്പാൻ സംഗതിവരുത്തിയതെ
ന്തിന്നു?"അപ്പോൾ എലീയാ ബാലനെ എടുത്തു
തന്റെ കിടക്കയിന്മേൽ കിടത്തി പ്രാൎത്ഥിച്ചു. മൂന്നു
പ്രാവശ്യം അവന്മേൽ കവിണ്ണു വീണു യാചിച്ച
പ്പോൾ ദൈവം കേട്ടു അവനെ ജീവിപ്പിച്ചു. അ
പ്പോൾ അമ്മ : "നീ ദൈവപുരുഷൻ എന്നും നിന്റെ
വചനം സത്യം എന്നും ഞാൻ ഇപ്പോൾ അറിയുന്നു"
എന്നു എലീയാവിനോടു പറഞ്ഞു.

8. പിന്നേ മഴ ഒട്ടും ഉണ്ടാകാത്ത മൂവാണ്ടു കഴി
ഞ്ഞശേഷം യഹോവ: "ഞാൻ മഴ പെയ്യിപ്പാൻ
നിശ്ചയിച്ചിരിക്കുന്നു, അതുകൊണ്ടു നീ ആഹാബി
നെ കാണാൻ ചെല്ലുക" എന്നു കല്പിച്ചു. എലീയാ
ആഹാബിനെ കണ്ടപ്പോൾ ആഹാബ് :"ഇസ്രയേ
ല്യരെ വലെക്കുന്ന ആൾ നീ അല്ലയോ" എന്നു ചോ
ദിച്ചതിന്നു: "ഞാനല്ല, നീയും നിന്റെ പിതാവിന്റെ
കുഡുംബവും യഹോവയുടെ ധൎമ്മത്തെ വെടിഞ്ഞു
ബാളിനെ ആശ്രയിച്ചു നടക്കുന്നതു കൊണ്ടത്രേ"
എന്നുത്തരം പറഞ്ഞു.

എന്നാറെ രാജാവു പ്രവാചകന്റെ വാക്കിൻ
പ്രകാരം ബാളിന്റെ പൂജാരികളെയും എല്ലാ ഇസ്ര
യേല്യരെയും ഖൎമ്മേൽമലമേൽ കൂട്ടിവരുത്തി പിന്നേ
എലീയാ അവരോടു: "നിങ്ങൾ രണ്ടുപക്ഷമായിരി
ക്കന്നതു എത്രോളം? യഹോവ ദൈവമാകുന്നുവെ
ങ്കിൽ അവനെ സേവിപ്പിൻ; ബാൾ ആകുന്നെങ്കി
ലോ ബാളിനെ അനുസരിപ്പിൻ" എന്നു പറഞ്ഞ
തിന്നു അവർ മിണ്ടാതെ ഇരുന്നു; പിന്നെ അവൻ: [ 181 ] "യഹോവയുടെ പ്രവാചകന്മാരിൽ ഞാൻ മാത്രമേ
ശേഷിപ്പുള്ളൂ; ബാളിന്നുള്ളവർ ൪൫൦ പേരുണ്ടല്ലോ;
ഒരു കാളയെ അവരും ഒരു കാളയെ ഞാനും ബലികഴി
ക്കട്ടേ! ആരും തീ കൊളുത്തരുതു; അവർ തങ്ങളുടെ
ദേവനാമത്തെ വിളിക്കട്ടേ, ഞാനോ യഹോവനാ
മത്തെ വിളിക്കും; തീക്കൊണ്ടു ഉത്തരം കല്പിക്കുന്ന
വൻ അത്രേ ദൈവമാകേണ്ടു" എന്നു പറഞ്ഞതു
എല്ലാവൎക്കും സമ്മതമായി.

പൂജാരികൾ ഒരു കാളയെ കൊന്നു ഒരുക്കി തറ
മേൽ വെച്ചു ഉദയം മുതൽ ഉച്ചയോളം: "ബാളേ
കേൾ്ക്കേണമേ" എന്നു വിളിച്ചു വലം വെച്ചിട്ടും
ഉത്തരം ഒന്നും വരാഞ്ഞപ്പോൾ എലീയാ അവരെ
പരിഹസിച്ചു: "ബാൾ ധ്യാനിക്കുന്നുവോ? പ്രയാണ
മായോ? ഉറങ്ങുന്നുവോ? എന്തോ? തിണ്ണം വിളി
പ്പിൻ! എന്നു പറഞ്ഞതു കേട്ടു അവർ നിലവിളിച്ചു
തങ്ങളെ കുത്തി മുറിച്ചുംകൊണ്ടു സന്ധ്യയോളം വിളി
ച്ചിട്ടും ഉത്തരം ഉണ്ടായതും ഇല്ല.

പിന്നെ എലീയാ ജനങ്ങളെ അടുക്കേ വിളിച്ചു
ഇടിഞ്ഞു പോയ യഹോവയുടെ തറയെ നന്നാക്കി
ചുറ്റും കുഴിച്ചു വിറകു അടുക്കി കാളയെ കണ്ടമാക്കി
തറമേൽ വെച്ചു. കുഴി നിറവോളം ബലിയുടെ മേൽ
വെള്ളം ഒഴിപ്പിച്ച ശേഷം എലീയാ: "അബ്രഹാം
ഇസ്സാൿ യാക്കോബ് എന്നവരുടെ ദൈവമായ യഹോ
വയേ, ഇസ്രയേലിൽ നീ ദൈവമെന്നും ഞാൻ നിന്റെ
ഭൃത്യൻ എന്നും ഇതൊക്കയും നിന്റെ വചനപ്ര
കാരം ചെയ്തു എന്നും ഇന്നു അറിയുമാറാകട്ടെ! ഈ
ജനം യഹോവ തന്നേ ദൈവം എന്നു ബോധിക്കേ [ 182 ] ണ്ടതിന്നു യഹോവേ, എന്നെ ചെവിക്കൊണ്ടു ഉത്തരം
കല്പിച്ചു, അവരുടെ ഹൃദയം നീ തിരിപ്പിക്കേണമേ"
എന്നു പ്രാൎത്ഥിച്ച ഉടനെ യഹോവയുടെ അഗ്നി
ഇറങ്ങി ബലിയെയും മറ്റും തിന്നു തോട്ടിലേ വെള്ള
ത്തെ വറ്റിച്ചുകളകയും ചെയ്തു. ജനമെല്ലാം മുഖം
കവിണ്ണു വീണു: "യഹോവ തന്നേ ദൈവം; യഹോവ
തന്നേ ദൈവം" എന്നു വിളിച്ചു വന്ദിച്ചപ്പോൾ
എലീയാ ബാളിന്റെ പൂജാരികളെ പിടിച്ചു കൊ
ല്ലിച്ചു. എല്ലാവരും തിരിച്ചു പോകയും ചെയ്തു.

പിന്നേ എലീയാ ആഹാബിനെ അയച്ച ശേഷം
ഖൎമ്മേലിന്റെ മുകളിൽ കയറി മഴയുണ്ടാവാൻ ഏഴു
വട്ടം പ്രാൎത്ഥിച്ചു ബാല്യക്കാരനെ ഏഴുകുറിയും പടി
ഞ്ഞാറോട്ടു പോയി നോക്കിവരുവാൻ അയച്ചു. അ
വൻ ഏഴാമതു നോക്കിയപ്പോൾ കടലിൽനിന്നു ഒരു
ചെറിയമേഘം കരേറുന്നതു കണ്ടപ്രകാരം അറിയിച്ചു.
പിന്നേ ആകാശം കറുത്തു വന്മഴ പെയ്കയും ചെയ്തു.

4. ഇങ്ങനേ ഉണ്ടായതെല്ലാം രാജ്ഞികേട്ടപ്പോൾ
അവൾ പ്രവാചകനെ കൊല്ലുവാൻ ശ്രമിച്ചു. അവ
നോ യഹൂദയിൽനിന്നു വാങ്ങി ബെൎശബായോളം
ചെന്നു മരുഭൂമിയിൽ മടുത്തുകിടന്നു: "മതി, മതി, യ
ഹോവേ, എൻ ആത്മാവെ എടുത്തുകൊൾ്ക! പിതാ
ക്കന്മാരെക്കാൾ ഞാൻ നല്ലവനല്ലല്ലോ" എന്നു പ്രാ
ൎത്ഥിച്ചുറങ്ങി. അന്നു ഒരു ദൈവദൂതൻ അവനെ
ഉണൎത്തി ഭക്ഷിപ്പാനും കുടിപ്പാനും കൊടുത്തു. എലീ
യാവും ആഹാരത്തിന്റെ ശക്തിയാൽ ൪൦ രാപ്പകൽ
നടന്നു ദൈവപൎവ്വതം ആകുന്ന ഹോറേബിൽ എ
ത്തി, അവിടേ ഒരു ഗുഹയെ കണ്ടു പ്രവേശിച്ചു രാത്രി [ 183 ] പാൎത്തു. "ഇവിടേ നിണക്കു എന്തു?" എന്നു ദൈവ
വാക്കു കേട്ടാറെ എലീയാ പറഞ്ഞു: "ഞാൻ യഹോ
വെക്കു വേണ്ടി ഉത്സാഹിച്ചു പൊരുതു, ഇസ്രയേൽ
നിന്റെ സഖ്യതയെ ഉപേക്ഷിച്ചു, ബലിപീഠങ്ങളെ
ഇടിച്ചു പ്രവാചകരെ വെട്ടിക്കൊന്നു, ഞാൻ ഏക
നായി ശേഷിച്ചു, എന്റെ ജീവനെയും അവർ ഒടു
ക്കുവാൻ നോക്കുന്നു." അപ്പോൾ യഹോവ പുറ
ത്തേക്കു വരുവാൻ വിളിച്ചു അവനെ കടന്നുപോയി.
ഒന്നാമതു പാറകളെ തകൎക്കുന്ന കൊടുങ്കാറ്റു കടന്നു
പോയി. എന്നാൽ കാറിൽ യഹോവ ഇല്ലാഞ്ഞു.
പിന്നേ ഭൂകമ്പം ഉണ്ടായി, അതിലും യഹോവ ഉണ്ടാ
യിരുന്നില്ല. അതിന്റെ ശേഷം അഗ്നി ജ്വലിച്ചു,
അഗ്നിയിലും യഹോവ ഉണ്ടായിരുന്നില്ല. അപ്പോൾ
മന്ദവായുവിന്റെ മൃദുസ്വരം കേട്ടു, എലീയാ മുഖം
മൂടി യഹോവ അവനോടു: "നീ വീണ്ടും പോയി
നിന്റെ ശേഷം പ്രവാചകനാവാൻ എലീശായെ
അഭിഷേകം ചെയ്ക, ഞാൻ ബാളിന്നു മുട്ടുകുത്താതെ
യുള്ള ൭,൦൦൦ പേരെ ഇസ്രയേല്യരിൽ ശേഷിപ്പിച്ചിരി
ക്കുന്നു" എന്നു ആശ്വസിപ്പിച്ചു പറഞ്ഞയച്ചു.

അനന്തരം എലീയാ പോയി എലീശായെ അ
ഭിഷേകം ചെയ്തു തന്റെ പിന്തുടൎച്ചക്കാരനാക്കി. ആ
ഹാബ് രാജാവിന്റെ മേൽ വേഗം ദൈവത്തിന്റെ
ശിക്ഷ വന്നു, സുറിയാണിരാജാവിനോടു യുദ്ധം ചെ
യ്യുന്ന സമയത്തു അവൻ മുറിയേറ്റു മരിച്ചു.

5. അനന്തരം ആഹാബിന്റെ പുത്രനായ അ
ഹസ്യാ രാജാവായി തീൎന്നു; അവനും യഹോവെക്കു
അനിഷ്ടമായതു മാത്രം ചെയ്തു. അവന്നു ദീനം പി [ 184 ] ടിച്ചപ്പോൾ തനിക്കു സൌഖ്യം ഉണ്ടാകുമോ എന്നു
ഫലിഷ്ടദേവനായ ബാൾസേബുബിനോടു ചോദി
പ്പാൻ എക്രോനിൽ ദൂതരെ അയച്ചു. എന്നാറെ
എലീയാ അവരെ എതിരേറ്റു: "ഇസ്രയേലിൽ ദൈ
വമില്ല എന്നു വെച്ചോ നിങ്ങൾ എക്രോനിൽ പോ
കുന്നതു? ഭേദം വരാതെ നീ മരിക്കും നിശ്ചയം എന്നു
രാജാവിനോടു യഹോവയുടെ അരുളപ്പാടാകുന്നു"
എന്നു പറഞ്ഞു.

ദൂതർ മടങ്ങി അഹസ്യായെ ചെന്നുകണ്ടു: "രോ
മക്കുപ്പായം ഉടുത്ത ഒരുത്തൻ ഞങ്ങളെ എതിരേറ്റു,
രാജാവു നിശ്ചയമായി മരിക്കും" എന്നു കല്പിച്ചു കേ
ട്ടപ്രകാരം ബോധിപ്പിച്ചു. അതിന്നു അഹസ്യാ:
"അയാൾ എലീയാ തന്നേ"എന്നു ചൊല്ലി അവ
നെ പിടിച്ചു കൊണ്ടു വരേണ്ടതിന്നു ൫൦ ഭടന്മാരെ
അയച്ചു. അവർ എലീയാ ഇരുന്നിരുന്ന മല കയറി
അവന്റെ അടുക്കേ എത്തിയപ്പോൾ തലവൻ: "ഹേ
ദേവപുരുഷ, രാജാവിന്റെ കല്പനപ്രകാരം നീ ഇ
റങ്ങി വാ" എന്നു പറഞ്ഞു. അപ്പോൾ എലീയാ:
"ഞാൻ ദേവപുരുഷനാകുന്നെങ്കിൽ സ്വൎഗ്ഗത്തിൽ
നിന്നു അഗ്നി വീണു നിന്നെയും നിന്റെ ൫൦ പടയാ
ളികളെയും സംഹരിച്ചുകളക" എന്നു കല്പിച്ചു; അ
പ്രകാരം ഉണ്ടായി. അതിന്റെ ശേഷം രാജാവു
മറെറാരുത്തനെ ൫൦ ആളുകളോടു കൂടെ അയച്ചു;
അവരും തീക്കൊണ്ടു നശിച്ചു. മൂന്നാമതും ഒരുവൻ
ചെന്നു എത്തി വണങ്ങി: "ദേവപുരുഷ, കരുണ
വിചാരിച്ചു ഞങ്ങളെ സംഹരിക്കാതിരിക്കേണമേ"
എന്നു അപേക്ഷിച്ചു. [ 185 ] എലീയാ ദൈവവചനപ്രകാരം അവനോടു കൂടെ
മലയിൽ നിന്നിറങ്ങി രാജാവിനെ ചെന്നു കണ്ടു.
"ഇസ്രയേലിൽ ദൈവം ഇല്ലാത്തതു പോലെ എക്രോ
നിലെ ബാൾസെബുബിനോടു ചോദിപ്പാനായി ദൂത
രെ അയച്ചതിനാൽ ഈ ദീനത്തിന്നു ഭേദം വരാതെ
നീ മരിക്കും നിശ്ചയം എന്നു യഹോവയുടെ അരുള
പ്പാടാകുന്നു" എന്നു പറഞ്ഞു. അഹസ്യാ ഈ വചന
പ്രകാരം മരിക്കയും ചെയ്തു.

വേദോക്തം.

ഇതാ, യഹോവയുടെ കണ്ണു ഭയപ്പെടുന്നവരായി തന്റെ
ദയയിൽ ആശ വെക്കുന്നവരിലേക്കു ആകുന്നു, അവരുടെ പ്രാണ
നെ മരണത്തിൽനിന്നു ഉദ്ധരിപ്പാനും അവരെ ക്ഷാമത്തിൽ ഉയി
ൎപ്പിപ്പാനും തന്നേ. സങ്കീ. ൩൩, ൧൮. ൧൯.

൪൫. എലീശാപ്രവാചകൻ.
(൨. രാജാ. ൨. ൪ — ൬.)

1. യഹോവ എലീയാപ്രവാചകനെ സ്വൎഗ്ഗ
ത്തേക്കു കൊണ്ടു പോവാൻ ഭാവിച്ച സമയത്തു എ
ലീശാ അവനോടു കൂടെ യോൎദ്ദാൻകരെക്കു ചെന്നു.
എലീയാ തന്റെ അങ്കിയെക്കൊണ്ടു നദിയിലെ വെ
ള്ളത്തെ വിഭാഗിച്ചു ഇരുവരും കടന്നു അക്കരെക്കു
പോയി. പിന്നേ അവർ തമ്മിൽ സംസാരിച്ചു നട
ന്നുകൊണ്ടിരിക്കെ അഗ്നിക്കുതിരകൾ കെട്ടീട്ടുള്ള അഗ്നി
രഥം ഇറങ്ങിവന്നു; അവർ തമ്മിൽ യാത്ര പറഞ്ഞ
ശേഷം എലീയാ രഥത്തിൽ കയറി കൊടുങ്കാററിൽ [ 186 ] കൂടി സ്വൎഗ്ഗത്തേക്കു കയറി. എലീയായുടെ ശക്തിയും
ആത്മാവും എലീശായുടെ മേൽ ഇറങ്ങിവന്നു.

പിന്നേ എലീശാ ഇസ്രയേല്യർ സ്വൎണ്ണംകൊണ്ടു
ള്ള കാളയെ പൂജിക്കുന്ന ബേഥേൽ എന്ന സ്ഥല
ത്തേക്കു പോകുമ്പോൾ ബാല്യക്കാർ എതിരേറ്റു അ
വനെ കളിയാക്കി: "മൊട്ടത്തലയാ, കയറി വാ"
എന്നു വിളിച്ചു. അതുകൊണ്ടു അവൻ അവരെ
യഹോവനാമത്തിൽ ശപിച്ചാറെ കാട്ടിൽനിന്നു രണ്ടു
കരടികൾ പാഞ്ഞു വന്നു ആ പരിഹാസികളായ
൪൨ പേരെയും കീറിക്കളകയും ചെയ്തു.

2. അനന്തരം എലീശാ ഒരു സ്ഥലത്തു വന്നു
ഒരു ദീൎഘദൎശിയുടെ വിധവ അവനെ കണ്ടപ്പോൾ:
"എന്റെ ഭൎത്താവു മരിച്ചു പോയി, ഇപ്പോൾ കട [ 187 ] ക്കാർ എന്റെ രണ്ടു പുത്രന്മാരെ അടിമകളാക്കി
കൊണ്ടു പോകുവാൻ വന്നിരിക്കുന്നു" എന്നു സങ്കട
പ്പെട്ടു പറഞ്ഞു. എലീശാ: "നിന്റെ വീട്ടിൽ എന്തു
ള്ളൂ?" എന്നു ചോദിച്ചതിന്നു അവൾ: "നിന്റെ
ദാസിക്കു ഒരു കുടം എണ്ണ മാത്രം ഉണ്ടു" എന്നു പറ
ഞ്ഞാറെ അവൻ: "നീ പോയി അയല്ക്കാരത്തികളോടു
ഒഴിഞ്ഞ പാത്രങ്ങളെ ചോദിച്ചുവാങ്ങി, പിന്നേനീയും
പുത്രന്മാരും വീട്ടിൽ ചെന്നു വാതിൽ അടെച്ചു കുട
ത്തിൽനിന്നു എണ്ണയെ ഉള്ള പാത്രങ്ങളിൽ വക്കോളം
നിറെക്ക" എന്നു കല്പിച്ചു. അവൾ അപ്രകാരം
ചെയ്തു പാത്രങ്ങളെ നിറെച്ചു തീൎന്നപ്പോൾ മകനോടു:
"ഇനിയും ഒരു പാത്രം കൊണ്ടത്തരിക" എന്നു പറ
ഞ്ഞതിന്നു: "പാത്രമിനിയില്ല" എന്നു അവൻ പറ
ഞ്ഞു. അപ്പോൾ എണ്ണ നിന്നുപോയി. പിന്നേ എ
ലീശാ: "എണ്ണ വിറ്റു നിന്റെ കടം തീൎക്ക, ബാക്കി
യുള്ളതുകൊണ്ടു നീയും പുത്രന്മാരും അഹോവൃത്തി
കഴിച്ചുകൊൾക" എന്നു പറഞ്ഞു.

3. പിന്നെ സുറിയാണിരാജാവിന്റെ പടനായ
കനായ നയേമാന്നു കുഷ്ഠരോഗമായിരുന്നു. അവ
ന്റെ ഭാൎയ്യയുടെ ദാസിയായ ഒരു ഇസ്രയേല്യസ്ത്രീ
അതു കണ്ടപ്പോൾ: "എന്റെ യജമാനൻ ശമൎയ്യയിൽ
പാൎക്കുന്ന പ്രവാചകനെ ചെന്നു കണ്ടാൽകൊള്ളാം;
ആയവൻ രോഗശാന്തി വരുത്തും" എന്നു ബോധി
പ്പിച്ചു.

അപ്പോൾ നയേമാൻ വളരെ സമ്മാനങ്ങളെ
എടുത്തു തേരിൽ കയറി ഇസ്രയേൽനാട്ടിലേക്കു യാത്ര
യായി. അവൻ പ്രവാചകന്റെ ഭവനത്തിന്റെ [ 188 ] ഉമ്മരത്തു എത്തി അവസ്ഥ അറിയിച്ചാറെ എലീ
ശാ: "നീ ചെന്നു യോൎദ്ദാനിൽ ഏഴുവട്ടം കുളിക്ക" എ
ന്നു തന്റെ ഭൃത്യനോടു പറഞ്ഞയച്ചു. നയേമാൻ
അതു കേട്ടപ്പോൾ ക്രുദ്ധിച്ചു: "പ്രവാചകൻ പുറത്തു
വന്നിട്ടു തന്റെ ദൈവമായ യഹോവയുടെ നാമത്തെ
വിളിച്ചു കൈകൊണ്ടു രോഗസ്ഥലത്തു തടവി, കുഷ്ഠ
രോഗത്തെ നീക്കും എന്നു ഞാൻ വിചാരിച്ചിരുന്നു;
ദമസ്ക്കിലേ നദികൾ ഇസ്രയേലിലേ പുഴകളെക്കാൾ
ഗുണം ഏറിയവയല്ലയോ?" എന്നു പറഞ്ഞു മടങ്ങി
പോയ്ക്കളഞ്ഞു. എന്നാൽ അവന്റെ ആളുകൾ അ
ടുത്തു ചെന്നു: "അല്ലയോ അച്ഛ! പ്രവാചകൻ
വലിയ ഒരു കാൎയ്യം ചെയ്വാൻ കല്പിച്ചുവെങ്കിൽ നീ
ചെയ്കയില്ലയോ? കുളിക്ക എന്നാൽ ശുദ്ധനായി തീ
രും എന്നു പറഞ്ഞാൽ എത്ര അധികം ചെയ്യേണ്ട
താകുന്നു" എന്നു പറഞ്ഞു അവന്റെ സമ്മതിപ്പിച്ചു.
അപ്പോൾ നായകൻ ഇറങ്ങി യോൎദ്ദാൻനദിയിൽ
ഏഴുവട്ടം മുങ്ങിയപ്പോൾ , കുഷ്ഠം മാറി അവന്റെ
മാംസം ഒരു പൈതലിന്റെ മാംസം എന്ന പോലേ
വന്നു. അവൻ ശുദ്ധമാകയും ചെയ്തു.

അതിന്റെ ശേഷം അവൻ മടങ്ങിച്ചെന്നു എലീ
ശായെ കണ്ടു: "ഇസ്രയേലിൽ അല്ലാതെ ഭൂമിയിൽ
എങ്ങും ഒരു ദൈവമില്ല എന്നു ഞാൻ ഇപ്പോൾ അറി
ഞ്ഞിരിക്കുന്നു" എന്നു പറഞ്ഞു. അനുഭവിച്ച ഉപകാര
ത്തിന്നായി സമ്മാനങ്ങളെയും വെച്ചു. എന്നാൽ പ്ര
വാചകൻ: "ഞാൻ ഉപാസിക്കുന്ന യഹോവയാണ
ഞാൻ ഒന്നും എടുക്കയില്ല! നീ സമാധാനത്തോടെ
പോയ്ക്കൊൾ്ക" എന്നു പറഞ്ഞു അയച്ചു. [ 189 ] നയേമാൻ തിരിച്ചുപോകുമ്പോൾ എലീശായു
ടെ പണിക്കാരനായ ഗെഹാസി ആ കാഴ്ചകളെ
മോഹിച്ചു വഴിയെ ഓടിച്ചെന്നു: "ഇപ്പോൾ തന്നേ
രണ്ടു പ്രവാചകന്മാർ എന്റെ വീട്ടിൽ വന്നു അവൎക്കു
വേണ്ടി ഒരു താലന്തു വെള്ളിയെയും രണ്ടു ജോഡു
വസ്ത്രങ്ങളെയും കൊടുത്തയക്കേണം എന്നു യജമാന
ന്റെ അപേക്ഷ" എന്ന വ്യാജം പറഞ്ഞു അവയെ
വാങ്ങി തിരിച്ചുപോയി മറച്ചുവെച്ചു.

പിന്നെ വീട്ടിൽ എത്തിയപ്പോൾ എലീശാ:"ഗെ
ഹാസിയേ, നീ എവിടേനിന്നു വരുന്നു" എന്നു ചോ
ദിച്ചതിന്നു. അവൻ : "ഞാൻ എങ്ങും പോയിട്ടില്ല"
എന്നുത്തരം പറഞ്ഞു. അതിനു പ്രവാചകൻ : ന
യേമാൻ രഥത്തിൽനിന്നു കിഴിഞ്ഞു നിന്നെ എതി
രേറ്റതു ഞാൻ കണ്ടില്ലയോ? ദ്രവ്യവും വസ്ത്രങ്ങളും
വാങ്ങി നിലംപറമ്പുകളെയും മറ്റും മേടിക്കേണ്ടതി
ന്നു ഇപ്പോൾ സമയമോ? നയേമാനിൽനിന്നു മാറിയ
കുഷ്ഠം നിണക്കും സന്തതിക്കും എന്നേക്കും പിടിക്കും"
എന്നു കല്പിച്ച ഉടനെ പണിക്കാരന്നു കുഷ്ഠം പിടിച്ചു
അവൻ സ്വന്ത ഭവനത്തിലേക്കു പോകയും ചെയ്തു.

4. അതിൽപിന്നെ ഇസ്രയേൽരാജാവു സുറിയാ
ണിക്കാരോടു പടകൂടിയപ്പോൾ എലീശാ ശത്രുപാ
ളയത്തിൽ നടക്കുന്നതെല്ലാം രാജാവിനോടു അറിയി
ച്ചു. സുറിയരാജാവു ആയതിനെ കേട്ടറിഞ്ഞപ്പോൾ
കോപിച്ചു എലീശാ പാൎത്തുവന്ന ദോദാൻപട്ടണ
ത്തെ വളഞ്ഞു പ്രവാചകനെ പിടിച്ചു കൊണ്ടു വരു
വാൻ സൈന്യങ്ങളെ അയച്ചു.. ശത്രുക്കൾ രാത്രിയിൻ
എത്തി പട്ടണത്തെ വളഞ്ഞു. . [ 190 ] പ്രവാചകന്റെ ബാലകൻ പുലൎച്ചെക്കു എഴുനീ
റ്റു ശത്രുസൈന്യത്തെയും തേർകുതിരകളെയും കണ്ട
പ്പോൾ: "യജമാനനേ, അയ്യോ, കഷ്ടം! നാം എന്തു
ചെയ്യേണ്ടു?" എന്നു വിളിച്ചു പറഞ്ഞു. എന്നാൽ
എലീശാ: "പേടിക്കേണ്ടാ. നമ്മുടെ പക്ഷത്തു നില്ക്കു
ന്നവർ ഇവരേക്കാൾ അധികമാകുന്നു" എന്നു പറഞ്ഞു
പ്രാൎത്ഥിച്ച ശേഷം യഹോവ ആ ബാലകന്റെ കണ്ണു
കളെ തുറന്നു, അവൻ നോക്കിയപ്പേൾ മലമേൽ നിറ
ഞ്ഞും എലീശായെ ചുറ്റിനിന്നും കൊണ്ടിരിക്കുന്ന
അഗ്നിമയമായ തേർകുതിരകളെ കാണുകയും ചെയ്തു.

പിന്നെ യഹോവ ഈ സുറിയാണിക്കാരെ കുരുട
രാക്കിയ ശേഷം എലീശാ അവരെ ശമൎയ്യയിലെ രാ
ജാവിന്റെ അടുക്കൽ നടത്തി അവന്റെ പ്രാൎത്ഥന
പ്രകാരം ദൈവം അവിടെവെച്ചു അവരുടെ കണ്ണു
കളെ തുറന്നു. പിന്നേ രാജാവു എലീശായുടെ ആ
ലോചനപ്രകാരം ശത്രുക്കളെ നശിപ്പിക്കാതെ അവ
രെ സൽക്കരിച്ചു മടക്കി അയക്കയും ചെയ്തു. ആ സ
മയം തുടങ്ങി സുറിയക്കാർ ഇസ്രയേല്യരെ ആക്രമി
ക്കാതെ ഇരുന്നു.

വേദോക്തങ്ങൾ.

൧. നീ നരച്ചവന്റെ മുമ്പാകെ എഴുനീല്ക്കയും വൃദ്ധന്റെ മുഖ
ത്തെ ബഹുമാനിക്കയും നിന്റെ ദൈവത്തെ ഭയപ്പെടുകയും ചെ
യ്യേണം; ഞാൻ യഹോവ ആകുന്നു. ൩. മോശെ ൧൯, ൩൨.

൨. ലോഭത്തിൽ സൂക്ഷിച്ചു കരുതിക്കൊവിൻ; എന്തെ
ന്നാൽ അധികത്വംകൊണ്ടു ഒരുത്തന്നും തന്റെ വസ്തുക്കളിൽനിന്നു
ജീവൻ ഉണ്ടാകുന്നതല്ല. ലൂക്ക് ൧൨, ൧൫. [ 191 ] ൩. ദൈവദൂതന്മാർ ഒക്കെയും രക്ഷയെ പ്രാപിപ്പാനിരിക്കുന്നവ
രുടെ നിമിത്തം ശുശ്രൂഷെക്കു അയക്കപ്പെടുന്ന സേവകാത്മാക്കള
ല്ലയോ? എബ്ര. ൧, ൧൪.

൪൬. പ്രവാചകനായ യോനാ.
(യോനാ ൧ — ൪.)

1. കിഴക്കു അശ്ശൂൎയ്യദേശത്തിലെ പ്രധാനനഗര
മായ നിനവെ അത്യന്തം ശോഭയുള്ളതും മൂന്നു
ദിവസത്തെ വഴി വിസ്താരമുള്ളതും ആയിരുന്നു. അ
വിടേക്കു യഹോവ യോനാ എന്ന പ്രവാചകനെ
അയച്ചു അവനോടു; "നീ എഴുനീറ്റു നിനവെ പട്ട
ണത്തിൽ ചെന്നു ജനങ്ങളോടു അനുതാപം ചെ
യ്വാൻ ഘോഷിച്ചു പറക, അവരുടെ ദുഷ്ടത എന്റെ
മുമ്പാകെ എത്തിയിരിക്കുന്നു" എന്നു കല്പിച്ചപ്പോൾ
യോനാ അനുസരിക്കാതെ ഒരു കപ്പൽ കയറി പടി
ഞ്ഞാറോട്ടു ഓടിപ്പോയി.

എന്നാൽ യഹോവ കൊടുങ്കാററു അടിപ്പിച്ചു.
അതിനാൽ കപ്പലിനു ചേതം വരും എന്നു കണ്ടു
എല്ലാവരും ഭയപ്പെട്ടു ഓരോരോ കുലദേവതകളെ
വിളിക്കയും കപ്പലിന്റെ ഭാരം കുറെപ്പാൻ ചരക്കും
കടലിൽ ഇട്ടുകളകയും ചെയ്തു. അപ്പോൾ യോനാ
കപ്പലിന്റെ കീഴ്മുറിയിൽ കിടന്നുറങ്ങുകയായിരുന്നു.
കപ്പൽപ്രമാണി: "ഹേ, നീ ഉറങ്ങുന്നുവോ? എഴു
നീറ്റു നിന്റെ ദൈവത്തെ വിളിക്ക" എന്നു പറഞ്ഞു.

മറ്റവർ: "ഈ ആപത്തു ആരുടെ നിമിത്തം
നമ്മുടെ മേൽ വന്നിരിക്കുന്നു എന്നു അറിവാനായി [ 192 ] നാം ചീട്ടിടുക" എന്നു തമ്മിൽ തമ്മിൽ പറഞ്ഞു., ചീട്ടു
ഇട്ടപ്പോൾ യോനാ തന്നേ കുറ്റക്കാരനെന്നു തെളി
ഞ്ഞു. അപ്പോൾ അവൻ: "എന്നെ എടുത്തു കടലിൽ
ഇട്ടുകളവിൻ, എന്നാൽ സമുദ്രത്തിന്നു അടക്കം വരും"
എന്നു പറഞ്ഞു. അവർ: "യഹോവയേ, ഈ ആൾ
നിമിത്തമായി ഞങ്ങളെ ഒടുക്കുകയും കുറ്റമില്ലാത്ത
രക്തത്തെ ഞങ്ങളുടെ മേൽ വെക്കയും ചെയ്യരുതേ"
എന്നു പ്രാൎത്ഥിച്ചു. പിന്നെ യോനായെ എടുത്തു
കടലിൽ ഇട്ടുകളഞ്ഞു, കടൽ ശാന്തമാകയും ചെയ്തു.

ആകയാൽ ജനങ്ങൾ ദൈവത്തെ ഏറ്റവും ഭയ
പ്പെട്ടു, ബലിയും നേൎച്ചകളും കഴിക്കയം ചെയ്തു. അ
നന്തരം ഒരു വലിയ മത്സ്യം യോനായെ വിഴുങ്ങി.
യോനാ പ്രാൎത്ഥിച്ചപ്പോൾ ദൈവകടാക്ഷത്താൽ നാ
ശം ഒന്നും വരാതെ മൂന്നു രാപ്പകൽ കഴിഞ്ഞ ശേഷം
അതു അവനെ കരമേൽ ഛൎദ്ദിച്ചു കളഞ്ഞു.

2. അതിന്റെ ശേഷം യഹോവ രണ്ടാമതും അവ
നോടു: "നീ എഴുനീറ്റു നിനവെപട്ടണത്തിലേക്കു
ചെന്നു, ഞാൻ പറയുന്നതിനെ ഘോഷിച്ചു പറക",
എന്നു കല്പിച്ചപ്പോൾ അവൻ ചെന്നെത്തി: "ഇനി
൪൦ ദിവസം കഴിഞ്ഞാൽ നിനവെ ഒടുങ്ങിപ്പോകും"
എന്നു വിളിച്ചറിയിച്ചു.

3. അപ്പോൾ ജനങ്ങൾ ഭയപ്പെട്ടു ഉപവാസം ക
ഴിച്ചു രട്ടുകളെ ഉടുത്തു, രാജാവും ദുഃഖിച്ചു: "മനുഷ്യരും
മൃഗങ്ങളും നോറ്റു താല്പൎയ്യമായി ദൈവത്തോടു നില
വിളിച്ചു ഓരോരുത്തൻ തന്റെ ദുൎമ്മാൎഗ്ഗത്തെ വിട്ടു
മനസ്സു തിരിയട്ടെ; പക്ഷേ ദൈവം കരുണവിചാ
രിച്ചു വരേണ്ടുന്ന നാശത്തെ നീക്കിക്കളയുമായിരി [ 193 ] ക്കും" എന്നു പട്ടണത്തിൽ എങ്ങും പ്രസിദ്ധമാക്കി.
എന്നിട്ടു ജനങ്ങൾ അനുതാപപ്പെട്ടു ദൈവം കരുണ
കാട്ടി പട്ടണത്തെ നശിപ്പിക്കാതിരുന്നു.

യോനാ അതു കണ്ടപ്പോൾ മുഷിഞ്ഞു: "ജീവ
നേക്കാൾ എനിക്കു മരണം നല്ലൂ" എന്നു പറഞ്ഞു;
പട്ടണത്തിന്നു എന്തു വരും എന്നു കാണേണ്ടതിന്നു
പുറത്തു പോയി ഒരു കുടിൽ ഉണ്ടാക്കി അതിൽ
പാൎത്തു.

3. അന്നു രാത്രിയിൽ ദൈവം ഒരു ചുരയെ മുള
പ്പിച്ചു. അതു തന്റെ മീതേ പടരുന്നതു കണ്ട
പ്പോൾ യോനാ സന്തോഷിച്ചാശ്വസിച്ചു. പിറേറ
ദിവസം രാവിലേ ഒരു പുഴു ആ ചുരയെ കടിക്കയാൽ
ഉണങ്ങിപ്പോയി.

പിന്നേ വെയിൽ യോനായുടെ തലെക്കു തട്ടിയ
സമയം അവൻ തളൎന്നു: "മരിച്ചാൽ കൊള്ളാം" എ
ന്നു പിന്നേയും പറഞ്ഞു. അപ്പോൾ ദൈവം: "നീ
മുഷിച്ചലായിരിക്കുന്നതു ന്യായമോ?" എന്നു ചോദി
ച്ചതിന്നു യോനാ: "ഞാൻ മരണംവരേ മുഷിഞ്ഞി
രിക്കുന്നതു ന്യായം തന്നേ" എന്നു പറഞ്ഞു. അ
പ്പോൾ ദൈവം: "നീ നട്ടുവളൎത്താതെ ഒരു രാത്രിയിൽ
ഉണ്ടായ്വന്നും നശിച്ചും ഇരിക്കുന്ന ഈ ചുരനിമിത്തം
നിണക്കു വിചാരം ഉണ്ടു; എനിക്കോ ഇടവും വലവും
തിരിയാത്ത ഒരു ലക്ഷത്തിരുപതിനായിരത്തിൽ പരം
ആളുകളും അനേകം നാല്ക്കാലികളും ഉള്ള വലിയ
പട്ടണമായ നിനവെയോടു കനിവു തോന്നാതിരിക്കു
മോ?" എന്നു ചോദിച്ചു. [ 194 ] വേദോക്തം.

നിനവെക്കാർ ന്യായവിധിയിൽ ഈ തലമുറയോടു ഒന്നിച്ചു
എഴുനീറ്റു അതിന്നു കുറ്റം വിധിക്കും; എന്തെന്നാൽ അവർ യോനാ
വിന്റെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ടു; ഇവിടേ ഇതാ യോ
നാവിലും ഏറിയവൻ. (മത്താ. ൧൨, ൪൧.)

൪൭. ഇസ്രയേല്യരുടെ അശ്ശൂർപ്രവാസം.
(൨. രാജാ. ൧൭, ൧൮.)

1. ആഹാബിന്റെ മരണശേഷം ഇസബേൽ
രാജ്ഞിയെയും ആഹാബിന്റെ കുഡുംബത്തെയും
നിഗ്രഹിച്ച യേഹുരാജാവും യോനാപ്രവാചകന്റെ
കാലത്തു വാണ രണ്ടാം യറോബ്യാം രാജാവും ഏ
റ്റവും വിശിഷ്ട വാഴികളായിരുന്നു. ഇസ്രയേൽ രാജ്യ
ത്തിൽ ആകേ ൧൯ രാജാക്കന്മാർ വാഴ്ച നടത്തി. ഓരോ
രുത്തൻ മറ്റവനെ കൊന്നും താൻ കരേറി വാണും
മറ്റൊരുത്തന്റെ അതിക്രമത്താൽ നീങ്ങിയുംകൊ
ണ്ടിരുന്നതിനാൽ അവരുടെ വാഴ്ച കാലം സാധാര
ണയായി ചുരുക്കമായിരുന്നു. സുറിയാണിക്കാർ പി
ന്നെയും ഇസ്രയേൽരാജ്യത്തെ അതിക്രമിച്ചു കവൎച്ച
യും നാശവും ചെയ്തുപോന്നു. പ്രവാചകന്മാർ ബു
ദ്ധിപറഞ്ഞു ദൈവത്തിന്റെ ഭയങ്കരന്യായവിധികളെ
അറിയിച്ചുകൊണ്ടിരുന്നിട്ടുപോലും ഇസ്രയേൽജന
ത്തിന്നു ബോധം വരാതെ ബിംബസേവയിലും വലിയ
പാപങ്ങളിലും രസിച്ചു ലയിച്ചുപോന്നു. ഒടുവിൽ
ബലമുള്ള അശ്ശൂൎയ്യപ്പടകൾ വന്നു രാജ്യത്തെ പിടിച്ച
ടക്കി കപ്പം വാങ്ങിക്കൊണ്ടിരുന്നു. [ 195 ] 2. ഹൊശെയാരാജാവു മിസ്രക്കാരിൽ ആശ്രയി
ച്ചു അശ്ശൂർരാജാവായ ശൽമനസ്സെരോടു ചെയ്ത സ
ന്ധികരാറെ ലംഘിച്ചപ്പോൾ അവൻ സൈന്യങ്ങ
ളോടു കൂടെ ചുഴലിക്കാറ്റു എന്ന പോലെ വന്നു ശമ
ൎയ്യപട്ടണത്തെ നശിപ്പിച്ചു ൧൦ ഗോത്രക്കാരെ വാഗ്ദ
ത്തദേശത്തുനിന്നു അൎമ്മിന്യമുതലായ അന്യരാജ്യങ്ങ
ളിലേക്കു അടിമകളാക്കി കൊണ്ടു പോയി പാൎപ്പിച്ചു.
അതിന്നു നാം അശ്ശൂർപ്രവാസം എന്നു പേർ വി
ളിക്കുന്നു.

കുറെ ആളുകളെ മാത്രം ഇസ്രയേൽനാട്ടിൽ വ
സിപ്പാൻ സമ്മതിച്ചുള്ളു. അതിന്റെ ശേഷം അ
ശ്ശൂൎയ്യരാജാവു സുറിയ മെസൊപൊതാമ്യ മുതലായ
നാട്ടുകാരെ കൊണ്ടുപോയി പാഴായിപ്പോയ ഇസ്ര
യേല്യരുടെ നാട്ടിൽ കുടിയിരുത്തി ഒരു ആചാൎയ്യനെ
യും വെച്ചു ദൈവമാൎഗ്ഗത്തെ അവൎക്കു ഉപദേശിപ്പിച്ചു.
ഇപ്രകാരം ദശഗോത്രരാജ്യം ഒടുങ്ങി; അതിൽ ശേഷി
ച്ച ഇസ്രയേല്യരും, അങ്ങോട്ടു ചെന്നു പാൎത്തുവന്ന
ജാതിക്കാരും തമ്മിൽ ഇടകലൎന്നുപോകയാൽ ശമ
ൎയ്യർ എന്ന പുതിയ ജാതി ഉത്ഭവിച്ചുവന്നു.


വേദോക്തം.

അവൻ മനുഷ്യന്റെ പ്രവൃത്തിയെ അവന്നു പകരം കൊടുക്കു
ന്നു, അവനവന്റെ മാൎഗ്ഗം പോലേ അവന്നു എത്തിക്കയും ചെയ്യും.
യോബ് ൩൪, ൧൧. [ 196 ] ൪൮. യഹൂദരാജ്യത്തിലേ ഒടുക്കത്തേ
രാജാക്കന്മാർ.

(൨. രാജാ. ൧൬. ൧൮ – ൨൪. ൨.നാളാ. ൨൯. ൩൦. ൩൩.)

1. ഇസ്രയേൽരാജ്യം രണ്ടായി പിരിഞ്ഞു പോയ
തിന്റെ ശേഷം യരുശലേമിൽ ൩൭൨ സംവത്സര
ങ്ങൾക്കകം ദാവീദ്‌വംശക്കാരായ ൨൦ രാജാക്കന്മാർ
രാജ്യഭാരം നടത്തി. യഹൂദയിലേ രാജാക്കന്മാരിൽ
യോശഫാത്ത് ഹിസ്ക്കിയാ യൊശീയാ മുതലായ
വർ ഒഴികേ ശേഷമുള്ളവർ അപ്രാപ്തന്മാരും അധമ
ന്മാരുമായി യഹോവയെ വിട്ടു ബിംബാരാധനമുത
ലായ ദോഷങ്ങളെ ചെയ്തുകൊണ്ടിരുന്നു.

2. ആഹാസ് ബാൾദേവന്നു യരുശലേമിലേ
തെരുക്കളിൽ പീഠങ്ങളെ ഉണ്ടാക്കിച്ചു യഹോവാരാധ
ന നടത്താതിരിക്കേണ്ടതിന്നു ദൈവാലയത്തിലേ വാ
തിലിനെ അടെച്ചുകളഞ്ഞു.

3. അവന്റെ പുത്രനായ ഹിസ്ക്കിയാ യഹോവ
യെ ഭയപ്പെടുക്കൊണ്ടു ദൈവാലയത്തിന്റെ വാതി
ലുകളെ പിന്നേയും തുറന്നുവെച്ചു ബിംബങ്ങളെ പട്ട
ണത്തിൽനിന്നു പുറത്താക്കിക്കളഞ്ഞു, പെസഹപ്പെ
രുന്നാൾ യരുശലേമിൽ വെച്ചു കൊണ്ടാടുവാൻ
൧൦ ഗോത്രക്കാരെ ക്ഷണിക്കയും ചെയ്തു.

ആ സമയത്തു ദശഗോത്രക്കാർ അശ്ശൂർപ്രവാസ
ത്തിന്നു പോകേണ്ടിവന്നപ്പോൾ അനേകർ തങ്ങളു
ടെ ദേശം വിട്ടു ഓടിപ്പോയി യഹൂദരാജ്യത്തിൽ വന്നു
ഹിസ്ക്കിയായെ ആശ്രയിച്ചു പാൎത്തു. [ 197 ] ശല്മനസ്സെരുടെ ശേഷം അശ്ശൂരിൽ വാണ സൻ
ഹെരിബ് സൈന്യങ്ങളെ അയച്ചു യഹൂദരാജ്യത്തി
ലേ ഉറപ്പുള്ള പട്ടണങ്ങളെ പിടിച്ചു യരുശലേമിനെ
യും വളഞ്ഞു. അവൻ ജീവനുള്ള ദൈവത്തെ ദുഷി
ച്ചപ്പോൾ ഹിസ്ക്കിയാ തന്റെ വസ്ത്രങ്ങളെ കീറി യ
ഹോവയോടു പ്രാൎത്ഥിച്ചു. അപ്പോൾ യഹോവയുടെ
ദൂതൻ പുറപ്പെട്ടു അശ്ശൂൎയ്യപാളയത്തിൽ വന്നു ഒരു
രാത്രിയിൽ തന്നേ ൧,൮൫,൦൦൦ ആളുകളെ ഒടുക്കിക്കള
ഞ്ഞു. സൻഹെരിബ് ശേഷിച്ചവരോടു കൂടെ നിന
വെയിലേക്കു മടങ്ങിപ്പോകയും ചെയ്തു.

അനന്തരം ഹിസ്ക്കിയാ ഒരു മഹാവ്യാധിപിടിച്ചു
വലഞ്ഞുകിടന്ന സമയം പ്രവാചകനായ യശായാ
അവന്റെ അടുക്കേ ചെന്നു: "നീ മരിക്കാറായിരിക്കു
ന്നതുകൊണ്ടു നിന്റെ വീട്ടുകാൎയ്യങ്ങളെ ക്രമപ്പെടുത്തു
ക" എന്നു പറഞ്ഞപ്പോൾ ഹിസ്ക്കിയാ കരഞ്ഞു ആ
യുസ്സു നീട്ടിത്തരുവാൻ ദൈവത്തോടപേക്ഷിച്ചു. യ
ശായാ വീട്ടിലേക്കു പോകുംവഴിക്കു യഹോവ: "നീ
മടങ്ങിച്ചെന്നു ഹിസ്ക്കിയായോടു: ഞാൻ നിന്റെ പ്രാ
ൎത്ഥന കേട്ടു കണ്ണുനീരും കണ്ടിരിക്കുന്നു; ഞാൻ ഇനി
യും ൧൫ വൎഷത്തോളം ആയുസ്സു കൂട്ടി തരും എന്നു
പറക" എന്നു കല്പിച്ചു. യശായാ ചെന്നു പറഞ്ഞു
അത്തിപ്പഴം കൊണ്ടു ഒരു കുഴമ്പുണ്ടാക്കി പരുവി
ന്മേലിട്ടു, മൂന്നു ദിവസം കഴിഞ്ഞപ്പോൾ രാജാവിന്നു
സൌഖ്യം വന്നു; അവൻ ദൈവാലയത്തിൽ ചെന്നു
ദൈവത്തെ സ്തുതിക്കയും ചെയ്തു.

4. ഹിസ്ക്കിയായുടെ ദുഷ്ടപുത്രനായ മനശ്ശെ ൫൦
വൎഷം വാണു, ഭക്തനായ പിതാവിന്റെ ചട്ടങ്ങളെ [ 198 ] എല്ലാം നീക്കി ജനങ്ങളെ വീണ്ടും വിഗ്രഹാരാധന
യിലേക്കു തന്നേ തിരിപ്പിച്ചു. മരിക്കുംമുമ്പേ അവൻ
ബാബേലിലേക്കു അടിമയായി പോകേണ്ടി വന്നു.
അവിടേ വെച്ചു തന്നെത്താൻ താഴ്ത്തിയതിനാൽ ദൈ
വം അവന്റെ പ്രാൎത്ഥനയെ കേട്ടു സ്വരാജ്യത്തേക്കു
തിരികേ വരുത്തി. അതിന്റെ ശേഷം അവൻ യരു
ശലേമിൽനിന്നു ബിംബാരാധന നീക്കിക്കളഞ്ഞു.

5. അവന്റെ പുത്രനായ അമ്മോൻ തനിക്കു
മുമ്പേ ഉള്ള സകല രാജാക്കന്മാരെക്കാളും അധികം
ദോഷവാനായി രണ്ടു വൎഷം രാജ്യം ഭരിച്ചു മരിച്ച
ശേഷം എട്ടു വയസ്സുള്ള യൊശിയ എന്ന മകന്നു
വാഴ്ച വന്നു. അവൻ യഹോവെക്കു ഇഷ്ടമുള്ളതിനെ
ചെയ്തുകൊണ്ടിരുന്നു. അവൻ ൧൬ വയസ്സോളം മഹാ
ചാൎയ്യന്റെ കീഴിൽ വളൎന്ന ശേഷം രാജ്യഭാരം ഏറ്റു
ബിംബങ്ങളെ നാട്ടിൽനിന്നു നീക്കി. കേടു വന്ന ദൈ
വാലയത്തെ നന്നാക്കുമ്പോൾ മനശ്ശെയുടെ കാല
ത്തിൽ കാണാതെ പോയ മോശെധൎമ്മപുസ്തക
ത്തെ കണ്ടു കിട്ടി. രാജാവു അതിനെ വായിപ്പിച്ചു
അതിൽ പറഞ്ഞ ശാപവാക്കുകളെ കേട്ടു ഭ്രമിച്ചു
തന്റെ വസ്ത്രങ്ങളെ കീറിക്കളഞ്ഞു. അപ്പോൾ ദൈ
വനിയോഗത്താൽ ഹുല്ദാ എന്ന പ്രവാദിനി അവ
നോടു അറിയിച്ചതെന്തെന്നാൽ: "ഈ വാക്കുകളെ
കേട്ടു നിന്റെ മനസ്സുരുകിയതുകൊണ്ടു നീ സമാധാ
നത്തോടെ ശവക്കുഴിയിൽ ഇറങ്ങി, ഞാൻ ഈ സ്ഥ
ലത്തു വരുത്തുന്ന നാശത്തെ കാണാതെ ഇരിക്കും".

യൊശിയാ അതു കേട്ടിട്ടു ഉത്സാഹിച്ചു മോശെ
ധൎമ്മത്തിൽ കല്പിച്ച എല്ലാ ചട്ടങ്ങളെയും ഇസ്രയേ [ 199 ] ലിൽ വീണ്ടും സ്ഥാപിച്ചു, ഒരു പ്രജാസംഘത്തിന്മു
മ്പാകെ ആ തിരുവെഴുത്തു വായിച്ചു കേൾപ്പിച്ചു,
അതിൻവണ്ണം നടക്കേണ്ടതിന്നു ജനങ്ങളുമായി നി
ൎണ്ണയിച്ചു.

അതല്ലാതെ അവൻ ബേഥേലിലുള്ള ബാൾത്ത
റയെ തകൎത്തു. ശവക്കുഴികളിൽനിന്നു അസ്ഥികളെ
എടുത്തു ഒരു പ്രവാചകൻ മുമ്പേ അറിയിച്ച പ്രകാ
രം അവറ്റെ തറമേൽ ഇട്ടു ചുട്ടുകളഞ്ഞു.

6. അവൻ മരിച്ച ശേഷം പുത്രപൌത്രന്മാരും
അല്പകാലമേ വാണുള്ളു. ദൈവത്തിന്റെ വിധികാ
ലം അടുത്തിരിക്കുന്നു എന്നു പല അടയാളങ്ങളാൽ
കണ്ടു വരികയും ചെയ്തു.

വേദോക്തം.

ഞ്ചങ്ങൾ നശിക്കാതെ ഇരിക്കുന്നതു കൎത്താവിന്റെ കരുണകൾ
കൊണ്ടു ആകുന്നു, എന്തെന്നാൽ അവന്റെ ആൎദ്രകരുണകൾ കുറയു
ന്നില്ല. അവ രാവിലേതോറും പുതിയവ ആകുന്നു; നിന്റെ സ
ത്യം വലിയതാകുന്നു. വിലാപ. ൩, ൨൨. ൨൩. [ 200 ] VI. ബാബേൽ പ്രവാസവും
മടങ്ങിവരവും.

൪൯. ബാബേൽ പ്രവാസം.

(യിറ. ൨൫. ൧൮. ൨.രാജാ. ൨൪. ൨൫. ൨. നാളാ. ൩൬.)


1. ആ അടയാളങ്ങളുടെ അൎത്ഥം ജനങ്ങളോടു
തെളിയിച്ചു പറഞ്ഞവർ പ്രവാചകന്മാർ ആയി
രുന്നു. ദിവ്യജ്ഞാനത്തെ ജനങ്ങൾക്കു ഉപദേശിക്കു
ന്നതും നടപ്പായി വന്ന ദുരാചാരങ്ങളെ ശാസിച്ചു
വിലക്കുന്നതും ദൈവം അയപ്പാൻ പോകുന്ന മശീ
ഹയാകുന്ന യേശു ക്രിസ്തുവിനെ മുൻകൂട്ടി അറിയിക്കു
ന്നതും അവരുടെ ഉദ്യോഗവും വേലയും ആയിരുന്നു.

അതിനായിട്ടു ദൈവം താണവരിൽനിന്നും ശ്രേ
ഷ്ഠന്മാരിൽനിന്നും പ്രവാചകരെ വിളിച്ചയച്ചു. യ
ശായ സെഫന്യ എന്നവർ രാജവംശക്കാരും, യിറ
മിയായും ഹെസെക്കിയേലും പുരോഹിതന്മാരും,
എലീയാ എലീശാ യോനാ മീഖാ എന്നവർ
നഗരവാസികളും ആമോസ് നാട്ടുപുറത്തു പാൎത്തി
രുന്ന ഒരു ഇടയനും ആയിരുന്നു.

യിറമിയാ കല്ദയക്കാരാൽ ഉണ്ടാകുന്ന യരുശ
ലേംനാശവും ആ പട്ടണം പാഴായി കിടക്കേണ്ടുന്ന
വൎഷക്കണക്കും സൂചിപ്പിച്ചു. അവൻ ൨൩ വൎഷ
ത്തോളം ജനങ്ങളെ അനുതാപത്തിന്നായി ഉത്സാഹ
പ്പിച്ചതു നിഷ്ഫലമായപ്പോൾ ഇനി ശിക്ഷ ശേഷി [ 201 ] ക്കേയുള്ളു എന്നും ജനം ൭൦ സംവത്സരം പ്രവാസ
ത്തിൽ ഇരുന്ന ശേഷം വിടുതൽ ഉണ്ടാകും എന്നും
ദൈവം അവന്നു വെളിപ്പെടുത്തി. യിറമിയാ കുശ
വന്റെ പണിയെ മനസ്സിൽ ഓൎത്തു പറഞ്ഞതു:
"ഹേ, ഇസ്രയേൽഭവനക്കാരേ, കുശവൻ ചക്രത്തിൽ
വെച്ചു മനയുന്ന പാത്രം കുരൂപമായിപ്പോയാൽ അ
തിനെ കുഴച്ചു ഉരുട്ടി മറ്റൊരു പാത്രം ആക്കി തീ
ൎക്കുന്നതു പോലേ എനിക്കും നിങ്ങളോടു ചെയ്തു കൂടെ
യോ? എന്നു യഹോവയുടെ കല്പന ആകുന്നു. ഇതാ,
കുശവന്റെ കയ്യിൽ മണ്ണു ഏതുപ്രകാരം അപ്രകാരം
നിങ്ങൾ എന്റെ കയ്യിൽ ആകുന്നു".

പ്രവാചകൻ മറെറാരു സമയം ഒരു ശോഭയുള്ള
പാത്രം വാങ്ങി അതിനെ എടുത്തു ജനങ്ങളുടെ മൂപ്പ
ന്മാരും ആചാൎയ്യന്മാരും കാണ്കേ നിലത്തു ചാടി പ
റഞ്ഞതു: "സൈന്യങ്ങളുടെ യഹോവ ഇപ്രകാരം
പറയുന്നു: കുശവന്റെ പാത്രത്തെ പൊളിച്ചാൽ ന
ന്നാക്കുവാൻ കഴിയാത്തതു പോലേ ഞാൻ ബിംബാ
രാധനാദോഷം ഹേതുവായി ഈ ജനങ്ങളെയും പട്ട
ണത്തെയും മറ്റും നശിപ്പിച്ചുകളയും.

2. പ്രവാചകന്മാർ അറിയിച്ചതു യഹൂദന്മാർ വി
ശ്വസിച്ചില്ല എങ്കിലും അതു ഭേദം കൂടാതെ ഒത്തുവ
ന്നു. ശിക്ഷാകാലം വന്നപ്പോൾ കല്ദയക്കാർ എന്ന
പടജ്ജനം വന്നു നാടിനെ അതിക്രമിച്ചു യരുശലേം
പട്ടണത്തെയും രാജ്യത്തെയു ഒടുക്കിക്കളവാൻ ദൈ
വം സംഗതിവരുത്തി തന്റെ ന്യായവിധികളെ നട
ത്തുകയും ചെയ്തു. [ 202 ] കല്ദയരാജാവായ നെബുഖദ്നേസർ യഹൂദരെ
ആദ്യം ജയിച്ചടക്കി കപ്പം വാങ്ങി. പിന്നെ യോയാ
ഖീൻരാജാവിനെയും ൧൦,൦൦൦ പട്ടാളക്കാർ ആശാ
രികൾ മുതലായവരെയും ബാബേലിലേക്കു കൊണ്ടു
പോയി.

പിന്നേ തന്റെ കീഴിൽ യഹൂദരാജ്യത്തെ ഭരിക്കേ
ണ്ടതിന്നു സെദെക്കിയാ എന്നവനെ വാഴിച്ചു. അ
വൻ ഒമ്പതു വൎഷം ഭരിച്ചു കല്ദയനുകത്തെ തള്ളുവാൻ
തക്കം വന്നു എന്നുവെച്ചു മിസ്രക്കാരെ ആശ്രയിച്ചു
കലഹം ഉണ്ടാക്കിയപ്പോൾ നെബുഖദ്നേസർ സൈ
ന്യങ്ങളോടു കൂടെ വന്നു യരുശലേമിനെ വളഞ്ഞു.
അപ്പോൾ പട്ടണത്തിൽ ക്ഷാമം ഉണ്ടായി, വിശപ്പു
തീൎപ്പാൻ ചില സ്ത്രീകൾ സ്വന്തകുട്ടികളെ കൊന്നു
പാകം ചെയ്തു തിന്നു. രണ്ടു വൎഷം കഴിഞ്ഞു യഹൂദ
ൎക്കു ബലക്ഷയം വന്നപ്പോൾ കല്ദയക്കാർ അകത്തു
കടന്നു. സകലവും നശിപ്പിച്ചുകളഞ്ഞു.

സെദെക്കിയാ ഓടിപ്പോയപ്പോൾ ശത്രുക്കൾ അ
വനെ പിടിച്ചു അവൻ കാണ്കേ അവന്റെ പുത്ര
ന്മാരെ കൊന്നശേഷം പ്രവാചകൻ മുന്നറിയിച്ച പ്ര
കാരം അവന്റെ കണ്ണുകളെ ചൂന്നെടുത്തു ബാബേ
ലിലേക്കു കൊണ്ടു പോയി. പിന്നേ പട്ടണത്തെയും
ദൈവാലയത്തെയും കൊള്ളയിട്ട ശേഷം തീ കൊളു
ത്തി ചുട്ടു ഇടിച്ചു കളഞ്ഞു. ദൈവാലയത്തിലേ
വിശുദ്ധപാത്രങ്ങളെ എടുത്തു ബാബേലിലേക്കു കൊ
ണ്ടു പോയി ബേൽദേവന്റെ അമ്പലത്തിൽ വെച്ചു.
ആ സമയത്തു സാക്ഷിപ്പെട്ടകത്തിന്നു എന്തായിപ്പോ
യി എന്നാരും അറിയുന്നില്ല. നെബുഖദ്നേസർ ചില [ 203 ] പ്രമാണികളെയും ഒരു കൂട്ടം ദരിദ്രരെയും ഒഴികെ മറ്റു
എല്ലാവരെയും അടിമകളായി തന്റെ രാജ്യത്തേക്കു
കൊണ്ടു പോയി അതാതു സ്ഥലങ്ങളിൽ പാൎപ്പിച്ചു.

യഹൂദനാട്ടിൽ ശേഷിച്ചവരിൽ ഗദല്യാ യിറ
മിയാ എന്ന പ്രധാനന്മാരിൽ ഗദല്യാ കല്ദയരാജാ
വിന്റെ കല്പനപ്രകാരം ദേശാധിപതിയായിട്ടു ന്യാ
യം നടത്തുമ്പോൾ യഹൂദരുടെ കൈയാൽ മരിച്ചു.

യിറമിയായോ പാഴായ്ക്കിടക്കുന്ന പട്ടണവും ദേശവും
കണ്ടു ദുഃഖിച്ചു വിലാപഗീതങ്ങൾ ചമെച്ച ശേഷം
മിസ്രയിലേക്കു പോയി അവിടെവെച്ചു മരിച്ചുപോൽ.

വേദോക്തം.

അല്പനേരത്തേക്കു മാത്രം ഞാൻ നിന്നെ ഉപേക്ഷിച്ചു എങ്കിലും
മഹാകരുണയോടുകൂടെ ഞാൻ നിന്നെ ചേൎത്തുകൊള്ളും. യശായ
൫൪, ൭. [ 204 ] ൫൦. ദാനിയേൽപ്രവാചകൻ.
(ദാനി. ൧. ൨. ൩. ൬.)

1. യഹൂദർ ബാബേലിൽ പാൎക്കുന്ന സമയം ഓ
രോ യജമാനനെ സേവിച്ചു കഠിനദാസവേല എടു
ക്കേണ്ടിവന്നു എന്നു വിചാരിക്കേണ്ടതല്ല. രാജാവു
അവരെ സ്വദേശക്കാരെന്ന പോലേ വിചാരിച്ചു
പ്രാപ്തന്മാൎക്കു ഉദ്യോഗങ്ങളെയും കല്പിച്ചുകൊടുത്തു.

രാജവേല ശീലിക്കേണ്ടതിന്നു അവൻ പല യഹൂ
ദബാല്യക്കാരെ വളൎത്തി വിദ്യകളെയും പഠിപ്പിച്ചു.
ദാനിയേൽ, ശദ്രാൿ, മേശൿ, അബദ്നേഗോ
എന്നവർ രാജാവിന്റെ കല്പനപ്രകാരം, സകല
വിദ്യയും പഠിച്ചു ആ രാജ്യത്തിൽ സ്ഥാനമാനങ്ങൾ
പ്രാപിച്ചപ്പോൾ സ്വജാതിക്കാൎക്കു ഉപകാരം ചെയ്തതു
മാത്രമല്ല, അവർ പുറജാതികളിൽ സത്യദൈവത്തി
ന്റെ അറിവും ദിവ്യധൎമ്മങ്ങളും പരത്തുവാനായി
ശ്രമിച്ചു, എങ്കിലും അവർ സുഖമായി പാൎക്കുന്നതിന്നു
മുമ്പേ ദുഃഖങ്ങളെയും അനുഭവിക്കേണ്ടി വന്നു.

രാജാവിന്റെ ഭക്ഷണസാധനങ്ങളെ തിന്നുന്നതു
തങ്ങൾക്കു നിഷിദ്ധമാകയാൽ ആ നാലു യുവാക്കൾ
മാംസവും വീഞ്ഞും മറ്റും വാങ്ങാതെ പരിപ്പും വെ
ള്ളവും മാത്രം അനുഭവിച്ചുകൊണ്ടിരുന്നു. ദൈവാനു
ഗ്രഹത്താൽ ശരീരശക്തിയും സൌഖ്യവും കുറഞ്ഞു
പോകാതെ അധികമായി വന്നു. രാജാവു വന്നു
പഠിക്കുന്നവരെ പരീക്ഷിച്ചപ്പോൾ ഇവർ മറ്റേവരെ
ക്കാൾ ജ്ഞാനവും പ്രാപ്തിയുമുള്ളവർ എന്നു കണ്ടു, [ 205 ] അവരെ പാഠകശാലയിൽനിന്നു എടുത്തു ഉദ്യോഗ
സ്ഥന്മാരുടെ കൂട്ടത്തിൽ ചേൎത്തു.

2. അനന്തരം രാജാവു പല ദിക്കുകളിൽനിന്നും
പിടിച്ചുകൊണ്ടു വന്ന പൊന്നുകൊണ്ടു ൬൦ മുളം
ഉയരമുള്ള ഒരു ബിംബത്തെ ഉണ്ടാക്കിച്ചു, മുഹൂ
ൎത്തദിവസത്തിൽ‌രാജ്യശ്രേഷ്ഠന്മാരെഒക്കയുംവരുത്തി:
"ഹേ ജനങ്ങളേ, വാദ്യഘോഷം കേൾക്കുമ്പോൾ
ഓരോരുത്തൻ ബിംബത്തിന്മുമ്പാകെ വീണു വണ
ങ്ങേണം; ചെയ്യാത്തവരെ കത്തുന്ന തീച്ചൂളയിൽ
ഇടും" എന്നു ഘോഷിച്ചറിയിച്ചു.

പിന്നേ പ്രതിഷ്ഠ കഴിഞ്ഞു ജനങ്ങൾ വാദ്യഘോ
ഷം കേട്ടപ്പോൾ എല്ലാവരും തൊഴുതു വീണു. അ
പ്പോൾ ചില കല്ദയക്കാർ ചെന്നു രാജാവിനെ കണ്ടു:
"നാം ബിംബത്തെ സേവിച്ചപ്പോൾ ശദ്രാൿ, മേ
ശൿ, അബദ്നേഗോ എന്നവർ വണങ്ങാതെ നിന്നു
കൊണ്ടിരുന്നു" എന്നു കുറ്റം ബോധിപ്പിച്ചു. അ
പ്പോൾ രാജാവു അവരെ വരുത്തി: "നിങ്ങൾ എ
ന്റെ ദൈവത്തെ മാനിക്കാതിരിക്കുമോ? നിങ്ങളെ
എന്റെ കയ്യിൽനിന്നു വിടുവിക്കുന്ന ദൈവം ആർ
എന്നു ഇപ്പോൾ കാണട്ടേ" എന്നു കല്പിച്ചു. അതി
ന്നു അവർ: "ഞങ്ങൾ സേവിക്കുന്ന ദൈവം ഞങ്ങ
ളെ തീച്ചൂളയിൽനിന്നും വിടുവിപ്പാൻ പ്രാപ്തൻ ആ
കുന്നു. അവൻ അതിനെ ചെയ്യുന്നില്ലെങ്കിലും ഞ
ങ്ങൾ നിന്റെ ദേവനെ സേവിക്കയില്ല എന്നു അറി
ഞ്ഞു കൊൾക" എന്നുണൎത്തിച്ചു. രാജാവു അതു കേട്ടു
ക്രുദ്ധിച്ചു ചൂളയിൽ ഏഴു ഇരട്ടി വിറകിട്ടു തീ കൂട്ടുവാൻ
കല്പിച്ചു. രാജാവു അവരെ വസ്ത്രങ്ങളോടു കൂട കെ [ 206 ] ട്ടിച്ചു ചൂളയിൽ ഇടുവിച്ചു. പിന്നേ കുറെ കഴിഞ്ഞിട്ടു
നോക്കിയപ്പോൾ അവൻ ഭൂമിച്ചുമന്ത്രികളോടു: ഞാൻ
മൂന്നു പേരെ അല്ലയോ ചൂളയിൽ ഇട്ടതു? എന്നാൽ
ഇതാ, നാലു പേർ ദഹിക്കാതെ തീയിൽ നടക്കുന്നതും
നാലാമൻ ദൈവപുത്രന്നു സമനായിരിക്കുന്നതും
ഞാൻ കാണുന്നു എന്നു പറഞ്ഞു.

രാജാവു ചൂളെക്കു അടുത്തു ചെന്നു: "അത്യുന്നത
നായ ദൈവത്തിന്റെ ഭൃത്യന്മാരായ ശദ്രാൿ മേശൿ
അബദ്നേഗോ എന്നവരേ, പുറത്തു വരുവിൻ" എന്നു
വിളിച്ചു. അവർ പുറത്തു വന്നാറെ തലയിലേ ഒരു
രോമംപോലും കരിഞ്ഞിരുന്നില്ലെന്നും തീമണം തട്ടി
യിരുന്നില്ലെന്നും കണ്ടു. "തന്റെ ദൂതനെ അയച്ചു
തന്നിൽ ആശ്രയിച്ച ഭൃത്യന്മാരെ രക്ഷിച്ചിരുന്ന ദൈ [ 207 ] വം വന്ദ്യൻ തന്നേ" എന്നു രാജാവു പറഞ്ഞു. അത
ല്ലാതെ "ശദ്രാൿ മേശൿ അബദ്നേഗോ എന്നവരുടെ
ദൈവത്തെ ദുഷിക്കുന്നവൻ മരിക്കേണം നിശ്ചയം"
എന്നു രാജ്യത്തിൽ എങ്ങും അറിയിച്ചു. പിന്നേ ആ
മൂന്നു പേരെ സ്ഥാനികളാക്കി വെക്കയും ചെയ്തു.

3. നെബുഖദ്നേസർ എന്ന പോലെ ബേൽസാ
സർരാജാവും ദാനിയേലിനെ വളരെ മാനിച്ചു. എ
ന്നാൽ മേദ്യനായ ദാറിയുസ്സ് രാജ്യത്തിന്റെ മൂന്നിൽ
ഒരംശത്തെ ഭരിപ്പാൻ ദാനിയേലിന്നു ഏല്പിച്ചപ്പോൾ
ആ നാട്ടിലെ പ്രഭുക്കന്മാർ അസൂയപ്പെട്ടു ദാനിയേ
ലിനെ സ്ഥാനഭ്രഷ്ടനാക്കുവാൻ ശ്രമിച്ചു. നടപ്പിൽ
ദൂഷ്യം ഒന്നും കാണായ്കകൊണ്ടു അവന്റെ യഹോവ
സേവയെ ആക്ഷേപത്തിന്നു ഒരു സംഗതിയാക്കാ
മെന്നു ഓൎത്തു രാജാവിനെ ചെന്നു കണ്ടു വശീകരിച്ചു
ഒരു കല്പന പുറപ്പെടുവിപ്പിച്ചു.

ആ കല്പനയോ: "൩൦ ദിവസത്തിന്നകം രാജാ
വോടല്ലാതെ ഒരു ദേവനോടോ മനുഷ്യനോടോ അ
പേക്ഷ കഴിക്കുന്നവനെ സിംഹഗുഹയിൽ ഇട്ടുകള
യും" എന്നായിരുന്നു. ദാനിയേൽ ഈ കല്പന അറി
ഞ്ഞു എങ്കിലും ദിവസേന മൂന്നുവട്ടം തന്റെ മുറി
യിലേ കിളിവാതിൽ തുറന്നുവെച്ചു യരുശലേമിന്നു
നേരെ മുട്ടുകുത്തി യഹോവയോടു പ്രാൎത്ഥിച്ചു. ആ
യതു ശത്രുക്കൾ അറിഞ്ഞ ഉടനേ ചെന്നു ബോധി
പ്പിച്ചു. രാജാവു ദുഃഖിച്ചു ദാനിയേലിനെ രക്ഷി
പ്പാൻ മനസ്സായി എങ്കിലും കല്പന മാറ്റുവാൻ കഴി
യായ്കകൊണ്ടു സമ്മതിച്ചു; ദാനിയേലോടു: "നീ സേ
വിച്ചുകൊണ്ടിരിക്കുന്ന ദൈവം നിന്നെ രക്ഷിക്കട്ടേ?" [ 208 ] എന്നു ചൊല്ലി സിംഹഗുഹയിൽ തള്ളിക്കളവാൻ ഏ
ല്പിച്ചു; താൻ തന്നെ ചെന്നു ഗുഹയുടെ വാതിലിന്നു
മുദ്രവെച്ചു, ആ രാത്രിയിൽ ഭക്ഷണം കഴിക്കാതെ ഉറ
ക്കം ഇളെച്ചു പാൎത്തു.

പുലരുമ്പോൾ രാജാവു ബദ്ധപ്പെട്ടു ഗുഹയുടെ
അരികെ ചെന്നു: "ജീവനുള്ള ദൈവത്തിന്റെ ഭൃത്യ
നായ ദാനിയേലേ, ദൈവം നിന്നെ സിംഹങ്ങളുടെ
ഇടയിൽനിന്നും രക്ഷിച്ചിരിക്കുന്നുവോ?" എന്നു വിളി
ച്ചാറെ ദാനിയേൽ: "സിംഹങ്ങൾ എന്നെ ഉപദ്രവി
ക്കാതിരിപ്പാൻ ദൈവം തന്റെ ദൂതനെ അയച്ചു അ
വറ്റിൻ വായെ അടെച്ചുകളഞ്ഞു" എന്നു പറഞ്ഞു.
അതു കേട്ടു രാജാവു സന്തോഷിച്ചു അവനെ ഗുഹ
യിൽനിന്നു കരേറ്റി. ദാനിയേൽ പുറത്തു വന്നതി
ന്റെ ശേഷം രാജാവു കുറ്റം ചുമത്തിയവരെ ആ [ 209 ] ഗുഹയിൽ ഇടുവിച്ചു; അവർ അടിയിൽ എത്തും
മുമ്പേ സിംഹങ്ങൾ അവരെ പിടിച്ചു കീറി തിന്നു
കളഞ്ഞു.

പിന്നേ രാജാവു: "ദാനിയേലിന്റെ ദൈവത്തെ
ഭയപ്പെട്ടു സേവിക്കേണം, അവനത്രേ ജീവനുള്ള ദൈ
വം; അവൻ പരലോകഭൂലോകങ്ങളിൽ അത്ഭുതങ്ങ
ളെ ചെയ്യുന്നവനും ആകുന്നു" എന്നു രാജ്യത്തിൽ ഒക്ക
പ്രസിദ്ധം ചെയ്തു.

വേദോക്തം.

ഏതു കൊണ്ടു ബാലൻ തന്റെ പാതയെ വെടിപ്പാക്കും? നിന്റെ
വചനപ്രകാരം തന്നെത്താൻ കാത്തുകൊണ്ടാൽ അല്ലോ. സങ്കീ.
൧൧൯, ൯.

൫൧. യരുശലേംപട്ടണത്തെ വീണ്ടും
പണിയിച്ചതു.

(എസ്ര. ൧. ൩. ൬. നെഹെ. ൧. ൨. ൫. എസ്തർ, ഹഗ്ഗാ, സഖ., മലാ.)

1. ബാബെൽ അടിമപ്പാടിന്റെ ൭൦-ാം വൎഷ
ത്തിൽ പാൎസിരാജാവായ കോറെശ് അശ്ശൂൎയ്യ
മേദ്യ ബാബെൽ എന്ന രാജ്യങ്ങളെ അടക്കി ഭരിച്ചുവ
രുമ്പോൾ പ്രവസിക്കുന്ന എല്ലാ യഹൂദരും സ്വരാജ്യ
ത്തിൽ മടങ്ങിച്ചെന്നു യരുശലേം പട്ടണത്തെയും
ദൈവാലയത്തെയും വീണ്ടും പണിയിച്ചു. അവിടെ
തന്നെ പാൎക്കേണ്ടതിന്നു കല്പനകൊടുത്തു. "യരുശ
ലേമിൽ ഒരു ഭവനം കെട്ടി തീൎപ്പാൻ സ്വൎഗ്ഗസ്ഥനായ
ദൈവം എന്നോടു കല്പിച്ചിരിക്കുന്നു, അതുകൊണ്ടു
അവന്റെ ജനമായവർ എല്ലാവരും പുറപ്പെട്ടു മട [ 210 ] ങ്ങിചെല്ലാം", എന്നു രാജ്യത്തിൽ എങ്ങും അറിയിച്ചു.
അതല്ലാതെ ദൈവാലയത്തിൽ നിന്നെടുത്തു ബാ
ബെലിലേക്കു കൊണ്ടു പോയിരുന്ന ൫,൪൦൦ പൊൻ
പാത്രങ്ങളെ ഇസ്രയേല്യൎക്കു ഏല്പിച്ചുകൊടുത്തു.

യാത്രെക്കു സമയം ആയപ്പോൾ ഏറിയ യഹൂ
ദർ വീടുകളെയും നിലം പറമ്പുകളെയും വിട്ടു, പാ
ഴായി കിടക്കുന്ന സ്ഥലത്തേക്കു പോകുവാൻ മനസ്സി
ല്ലായ്കകൊണ്ടു യഹൂദഗോത്രത്തിൽനിന്നും ലേവ്യരിൽ
നിന്നും കൂടി ൪൨,൦൦൦ ആളുകൾ മാത്രം ദാവീദ്യനായ
സെരുബാബെൽ മഹാചാൎയ്യനായ യോശുവാ
എന്നവരോടു കൂടെ പുറപ്പെട്ടു യാത്രയായി.

പാഴായിക്കിടക്കുന്ന സ്ഥലത്തു എത്തിയപ്പോൾ
അവർ ആദ്യം ബലിപീഠത്തെ പണിയിച്ചു ദൈവാ
ലയത്തിന്നടിസ്ഥാനവും ഇട്ടു. ആചാൎയ്യന്മാർ കാ
ഹളം ഊതി ദൈവത്തെ സ്തുതിച്ചപ്പോൾ മുമ്പേത്ത
ആലയത്തെയും അതിന്റെ തേജസ്സിനേയും കണ്ട
വയസ്സന്മാർ ദുഃഖിച്ചു കരഞ്ഞുകൊണ്ടിരുന്നു.

2. പണിക്കാർ പലവക പ്രയാസങ്ങളാൽ തള
ൎന്നപ്പോൾ ഉപേക്ഷ കൂടാതെ പണി നല്ലവണ്ണം നട
ത്തുവാൻ പ്രവാചകരായ സഖൎയ്യായും ഹഗ്ഗായിയും
ആശ്വസിപ്പിക്കയും ഉത്സാഹിപ്പിക്കയും ചെയ്തു.

ശമൎയ്യക്കാൎക്കു ദൈവാലയം പണിയുന്ന കാൎയ്യ
ത്തിൽ ഓഹരി കിട്ടായ്കകൊണ്ടു അവർ അസൂയപ്പെട്ടു
അതിന്നു മുടക്കം വരുത്തുവാൻ രാജാവിനോടു വ്യാജം
ബോധിപ്പിച്ചു കുറെക്കാലം പണിക്കു മുടക്കം വന്നു.
വീണ്ടും പണി നടത്തുവാൻ അനുവാദം കിട്ടിയ
പ്പോൾ ശമൎയ്യർ പണിയുന്നവരോടു യുദ്ധം തുടങ്ങി [ 211 ] അസഹ്യപ്പെടുത്തി. അതുകൊണ്ടു പാതി ജനം ആയു
ധം ധരിച്ചു ശത്രുക്കളെ തടുത്തു, ശേഷമുള്ളവർ ഒരു
കയ്യിൽ വാളും മറേറ്റതിൽ പണിക്കോപ്പം എടുത്തുകൊ
ണ്ടു ദൈവാലയത്തെ പണിതു. ഇതു കോറെശ് മരിച്ച
ശേഷം കമ്പീസെസ്സ് അൎത്ഥസസ്താ എന്നീ രാജാ
ക്കന്മാരുടെ സമയത്തു സംഭവിച്ചു.

8. അൎത്ഥസസ്താരാജാവു ബാബൈലിൽ ശേഷി
ച്ച പൊൻപാത്രങ്ങളെ ശാസ്ത്രിയായിരുന്ന എസ്രാ
വിന്റെ കയ്യിൽ ഏല്പിച്ചു യരുശലേമിലേക്കു അയ
ച്ചു. അവൻ എത്തിയപ്പോൾ ദേവാരാധനയു പൌ
രോഹിത്യവും മറ്റും ക്രമപ്പെടുത്തി ജനങ്ങളെ ധൎമ്മം
ഉപദേശിച്ചു. അതിന്റെ ശേഷം നെഹെമീയാ രാ
ജകല്പന വാങ്ങി ജനങ്ങളോടു കൂടെ യരുശലേമിൽ [ 212 ] എത്തി പട്ടണമതിലുകളും മറ്റും കെട്ടിച്ചു തീൎത്തു
നാടുവാഴിയായി കാൎയ്യാദികളെ നടത്തി.

4. ഇങ്ങിനേ പാൎസ്സിരാജാക്കാർ മിക്കവാറും യ
ഹൂദൎക്കു ദയ കാണിച്ചു. ക്സെൎക്സേസ് എന്ന ഗൎവ്വി
ഷ്ഠനായ രാജാവു യഹൂദകന്യകയായ എസ്തർ എന്ന
വളെ വിവാഹം കഴിച്ചു; അവൾ നിമിത്തം യഹൂദ
ൎക്കു പല ഉപകാരങ്ങൾ ഉണ്ടായി. അവളുടെ സംബ
ന്ധിയായ മൎദെക്കായി രാജാവിന്റെ നേരെ മത്സരി
പ്പാൻ ഭാവിച്ച ചില കുറ്റക്കാരെ കാണിച്ചു കൊടുത്ത
പ്പോൾ ആ രാജ്യത്തിലേ പ്രധാന മന്ത്രിയായി തീൎന്നു.

5. നെഹെമീയാ യരുശലേമിൽ ഉദ്യോഗസ്ഥനാ
യിരിക്കും കാലം രാജാവിനോടു ശമ്പളം അല്പം പോ
ലും വാങ്ങാതെ ദിവസേന ൧൫൦ പേരെ തന്നോടുകൂ
ടെ ഭക്ഷിപ്പിക്കയും ആവശ്യമുള്ളവൎക്കു സഹായിക്ക
യും എല്ലാവരുടെ ഗുണത്തിന്നായി പ്രയാസപ്പെട്ടു
സ്വജാതിയെ രക്ഷിക്കുന്നതു നിമിത്തം ദുഃഖങ്ങളെ
അനുഭവിക്കയും ചെയ്തു. മൂപ്പന്മാരും പ്രധാനന്മാ
രും അവന്റെ മാനുഷപ്രീതിയും ധൎമ്മശീലവും കണ്ട
പ്പോൾ സന്തോഷിച്ചു വഴിപ്പെട്ടു വാങ്ങിയ കടം ദരി
ദ്രൎക്കും ഇളെച്ചു കൊടുത്തു.

ഇസ്രയേല്യരുടെ അപ്പോഴത്തേ അവസ്ഥ വഴി
ക്കാക്കുവാൻ ഇപ്രകാരമുള്ള ആളുകളെ കിട്ടി എങ്കി
ലും സകലവും തക്ക നിലയിലാക്കുന്ന രക്ഷിതാവി
നെ ചൊല്ലി യഹോവ പ്രവാചകനായ മലാഖി
മുഖേന അറിയിച്ചതു: "ഇതാ ഞാൻ എന്റെ
ദൂതനെ അയക്കും, അവൻ എന്റെ മുമ്പിൽ
വഴിയെ നന്നാക്കും. അപ്പോൾ നിങ്ങൾ സേ [ 213 ] വിച്ചും ഇഷ്ടപ്പെട്ടുമിരിക്കുന്ന നിയമദൂതൻ വേ
ഗത്തിൽ തന്റെ ആലയത്തിലേക്കു വരും.
ഇതാ, അവൻ വരുന്നു, എന്നു സൈന്യങ്ങളുടെ
യഹോവ കല്പിക്കുന്നു."

വേദോക്തം.

യഹോവയുടെ സന്തോഷം തന്നേ നിങ്ങളുടെ ശക്തി ആകുന്നു.
നെഹെ. ൮, ൧൦.

൫൨. ഇയ്യോബ്.

ഊസ് ദേശത്തു ഇയ്യോബ് എന്ന പേരുള്ള
ഒരു പുരുഷൻ ഉണ്ടായിരുന്നു. അയ്യാൾ. ദൈവഭക്ത
നും തിന്മ വിട്ടു ഗുണം ചെയ്യുന്നവനും ആയിരുന്നു.
അവന്നു ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും പല
ദാസീദാസന്മാരും കൂടാതെ ൭,൦൦൦ ആടുകൾ ൩,൦൦൦
ഒട്ടകങ്ങൾ ൫൦൦ ഏർക്കാളകൾ ൫൦൦ പെണ്കഴുതകൾ
എന്നീവക സമ്പത്തുകളും ഉണ്ടാകയാൽ അവൻ സ്വ
ജാതിക്കാരിൽ വെച്ചു ഏറ്റവും വലിയവൻ ആയി
രുന്നു. അവന്റെ പുത്രന്മാർ ഓരോരുത്തന്റെ ജന
നനാളിൽ താന്താന്റെ ഭവനത്തിൽവെച്ചു വിരുന്നു
കഴിക്കുമ്പോൾ തങ്ങളുടെ സഹോദരിമാരെയും ക്ഷ
ണിക്ക പതിവായിരുന്നു. അങ്ങനേയുള്ള വിരുന്നു
നാൾ കഴിയുന്തോറും ഇയ്യോബ്; "എന്റെ മക്കൾ
പക്ഷേ ദൈവത്തെ പിഴെച്ചിരിക്കും" എന്നു വി
ചാരിച്ചു രാവിലേ എഴുനീറ്റു ഹോമബലികളെ ക
ഴിക്കും. [ 214 ] 2. ഒരു ദിവസം സാത്താൻ യഹോവയുടെ മു
മ്പിൽനിന്നു ഇയ്യോബിന്റെ ഭക്തിയെ താഴ്ത്തി പറ
ഞ്ഞതു: "ഇയ്യോബ് ദൈവത്തെ ഭയപ്പെടുന്നതു വെ
റുതെയോ? അവനെ നീ അനുഗ്രഹിച്ചതുകൊണ്ടു
അവന്റെ സമ്പത്തു നാട്ടിൽ കൈക്കെയും പരന്നിരിക്കു
ന്നുവല്ലോ?" എന്നാറെ യഹോവ അവനോടു : "എൻ
ദാസനായ ഇയ്യോബിനെ പോലെയുള്ള നീതിമാൻ
ഭൂമിയിൽ ഒരുത്തനും ഇല്ല; എന്നാൽ അവന്നുള്ളതൊ
ക്കയും നിന്റെ കൈയിൽ ഇതാ, അവന്റെ ശരീര
ത്തെ മാത്രം തൊടരുതു" എന്നു പറഞ്ഞപ്പോൾ സാ
ത്താൻ ദൈവസന്നിധിയിൽനിന്നു പുറപ്പെട്ടു പോ
കയും ചെയ്തു.

പിന്നേ ഒരു നാൾ ഇയ്യോബിന്റെ പുത്രീപുത്ര
ന്മാർ അവരുടെ ജ്യേഷ്ഠന്റെ ഭവനത്തിൽ ഭക്ഷിക്കയും
വീഞ്ഞു കുടിക്കയും ചെയ്യുന്നേരം ഒരു ദൂതൻ അവ
ന്റെ അടുക്കേ വന്നു പറഞ്ഞിതു: "അറബികൾ ആ
ക്രമിച്ചു കന്നുകാലികളെയും കഴുതകളെയും പിടിച്ചു
ബാല്യക്കാരെ വാൾകൊണ്ടു വെട്ടിക്കുളഞ്ഞു, നി
ന്നോടു അറിയിപ്പാൻ വഴുതിപ്പോന്നതു ഞാൻ മാത്രം!"
ആയവൻ സംസാരിക്കുമ്പോൾ തന്നേ മറെറാരുത്തൻ
വന്നു: വാനത്തിൽനിന്നു തീ വീണു ആട്ടിൻകൂട്ടത്തെ
യും ബാല്യക്കാരെയും ദഹിപ്പിച്ചുകളഞ്ഞു. നിന്നോടു
അറിയിപ്പാൻ വഴുതിപ്പോന്നതു ഞാൻ മാത്രം" എന്നു
പറയുന്നതിൻ ഇടയിൽ മൂന്നാമവൻ വന്നു പറഞ്ഞി
തു: "കല്ദയർ ഒട്ടകങ്ങളെ കൊള്ളേ പാഞ്ഞു വന്നു അ
വറ്റെ പിടിച്ചു ബാല്യക്കാരെ വാളാൽ വെട്ടിക്കള
ഞ്ഞു, നിന്നോടു അറിയിപ്പാൻ വഴുതിപ്പോന്നതു [ 215 ] ഞാൻ മാത്രം!" ആയവൻ സംസാരിക്കുമ്പോൾ വേ
റൊരുവൻ വന്നു: "നിന്റെ പുത്രീപുത്രന്മാർ ജ്യേ
ഷ്ഠന്റെ ഭവനത്തിൽ സന്തോഷിച്ചുകൊണ്ടിരിക്കു
മ്പോൾ വങ്കാററു അടിച്ചു ഭവനത്തിന്റെ നാലു മൂ
ലെക്കു തട്ടി, അതു ബാല്യക്കാരുടെ മേൽ വീണിട്ടു അ
വർ മരിച്ചുപോയി, നിന്നോടു അറിയിപ്പാൻ വഴുതി
പ്പോന്നതു ഞാൻ മാത്രം!"എന്നു പറഞ്ഞപ്പോൾ
ഇയ്യോബ് എഴുനീറ്റു തന്റെ വസ്ത്രം കീറി തല മൊ
ട്ടയാക്കി നിലത്തു വീണു കുമ്പിട്ടുകൊണ്ടു: "യഹോവ
തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം
സ്തുതിക്കപ്പെട്ടതാക!" എന്നു പറകയും ചെയ്തു.

പിന്നേയും സാത്താൻ പുറപ്പെട്ടു ദൈവസമ്മ
തത്തോടെ ഇയ്യോബിനെ കാലടി തുടങ്ങി നെറുക
യോളം വല്ലാത്ത പരുക്കളാൽ ബാധിച്ചു. അവൻ
ചാരത്തിൻ മദ്ധ്യേ ഇരുന്നുകൊണ്ടു തന്നെ ചുരണ്ടു
വാൻ ഓടിനെ എടുത്തപ്പോൾ ഭാൎയ്യ അവനോടു:
"നിന്റെ തികവിൽ നീ ഇന്നും ഉറെച്ചു നില്ക്കുന്നു
വോ? ദൈവത്തെ ഉപേക്ഷിച്ചു മരിച്ചു കളക!" എ
ന്നു ചൊല്ലിയതിന്നു അവൻ അവളോടു: "ദൈ
വത്തിൽനിന്നു നന്മയെ അനുഭവിച്ചിരിക്കുന്ന
നാം തിന്മയെയും അനുഭവിക്കേണ്ടയോ? എന്നു
പറഞ്ഞു.

ഇവയിൽ എല്ലാറ്റിലും ഇയ്യോബ് തന്റെ അ
ധരങ്ങളാൽ പിഴെച്ചിട്ടില്ല.

3. പിന്നേ ഇയ്യോബിന്റെ ചങ്ങാതിമാരായ എ
ലീഫസ് ബലൂദ് സോഫർ എന്നീ മൂവർ അവന്റെ
മേൽ വന്ന തിന്മകളെ ഒക്കെയും കേട്ടറിഞ്ഞപ്പോൾ [ 216 ] അവനെ ആശ്വസിപ്പിക്കേണ്ടതിന്നു പറഞ്ഞൊത്തു
വന്നപ്പോൾ അവനെ കണ്ടു തിരിയാഞ്ഞതുകൊണ്ടു
അവർ പൊട്ടിക്കരഞ്ഞു വസ്ത്രങ്ങളെ കീറി അവനോടു
കൂട ഏഴു രാപ്പകൽ നിലത്തിരുന്നു. എന്നാൽ ദുഃഖം
മഹാകഠിനം എന്നു കാണ്കയാൽ, അവനോടു ആരും
ഒരു വാക്കും സംസാരിച്ചില്ല.

അനന്തരം ഇയ്യോബ് ദുഃഖപരവശനായി:
"ഞാൻ ജനിച്ച നാളും ആൺ പിറന്നു എന്നു
ചൊല്ലിയ രാത്രിയും കെട്ടുപോക" എന്നു പ്രലാപി
ച്ചതു ചങ്ങാതിമാർ കേട്ടാറെ അവർ അവനോടു
നീതിമാൻ, ഹേതുകൂടാതെ അവൻ ദുഃഖം പിണെ
ക്കുന്നില്ല; ഇയ്യോബിന്നു അനുഭവമായ ഈ വിപ [ 217 ] ത്തിൻ കാരണം താൻ ചെയ്ത പാപങ്ങളത്രേ; എ
ന്നാലും താൻ ഇതിൽ വഴിപ്പെട്ടു അനുതപിച്ചാൽ
ദൈവം ക്ഷമിക്കയും സുഖവൃദ്ധിയെ വീണ്ടും നല്കു
കയും ചെയ്യും. എന്നിങ്ങിനേയുള്ള അഭിപ്രായങ്ങളെ
അവർ പല രീതിയായി പ്രസ്താവിച്ചപ്പോൾ ഇവി
യ്യോബ് താൻ ചെയ്ത നീതിയിൽ ആശ്രയിച്ചു ദൈ
വത്തോടു വാദിപ്പാൻ തുടങ്ങിയെങ്കിലും പിന്നേതിൽ
തന്നെത്താൻ താഴ്ത്തി. തന്റെ കുറ്റമില്ലായ്മയെ
ദൈവം താൻ തന്നേ തെളിയിക്കും എന്നുള്ള പ്രത്യാ
ശയിൽ ഉറച്ചു ചൊല്ലിയതു: "എന്നെ വീണ്ടെടു
പ്പവൻ ജീവിച്ചിരിക്കുന്നു, പിമ്പനായി അവൻ
പൊടിമേൽ നിവിരും. ഈ തോൽ അഴിച്ച
തിൽ പിന്നേ മാംസം ഒഴികെ ഞാൻ ദൈവ
ത്തെ ദൎശിക്കും; എൻ കണ്ണുകൾ അവനെ പര
നല്ല അനുകൂലനായി ദൎശിക്കും."

ചങ്ങാതികൾ മൂവരും മിണ്ടാതെ ഇരുന്ന ശേഷം
എലീഹു എന്ന ഇളയ സ്നേഹിതൻ ധൈൎയ്യപ്പെട്ടു
ഇയ്യോബിനോടു സംസാരിച്ചു തന്റെ വാഗ്വൈ
ഭവജ്ഞാനങ്ങളാൽ അവനെ നാണിപ്പിച്ചതിൽ പി
ന്നേ യഹോവ താൻ കൊടുങ്കാററിൽനിന്നു ഇയ്യോ
ബിനോടു സംസാരിച്ചു : "പുരുഷനായാൽ അരെക്കു
കെട്ടിക്കൊൾക.! എന്നാൽ ഞാൻ നിന്നോടു ചോദി
ക്കും: നീ എന്നെ ഗ്രഹിപ്പിക്ക. ഞാൻ ഭൂമിക്കു അടി
സ്ഥാനം ഇടുമ്പോൾ നീ എവിടേ ആയിരുന്നു?
വിവേകബോധമുള്ളവനായാൽ കഥിക്ക!" എന്നതു
ഇയ്യോബ് കേട്ടപ്പോൾ തന്റെ അറിയായ്മ കണ്ട
റിഞ്ഞു അനുതപിക്കയും ചെയ്തു. [ 218 ] 4. അനന്തരം യഹോവ ഇയ്യോബിനെ മുന്നേ
ക്കാൾ അധികമായി അനുഗ്രഹിക്കയാൽ അവന്നു
൧൪,൦൦൦ ആടുകളും ൬,൦൦൦ ഒട്ടകങ്ങളും ൧,൦൦൦ ഏർ
കാളയും ൧,൦൦൦ പെണ്കഴുതകളും അല്ലാതെ ഏഴു
പുത്രന്മാരും മൂന്നു പുത്രിമാരും ഉണ്ടായി. അതിന്റെ
ശേഷം ഇയ്യോബ് ൧൪൦ വൎഷത്തോളം ജീവിച്ചിരു
ന്നു, മക്കളെയും മക്കളുടെ മക്കളെയും നാലു തലമുറ
യോളം കണ്ടിട്ടു ജീവനാളുകളാൽ തൃപ്തിവന്നു വൃദ്ധ
നായി മരിക്കയും ചെയ്തു.

വേദോക്തം.

ഈ നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘു സങ്കടം അത്യന്തം
അനവധിയായിട്ടു നിത്യമഹത്വത്തിൻ ഘനത്തെ ഞങ്ങൾക്കു സമ്പാ
ദിക്കുന്നു. ൨. കൊരി. ൪, ൧൭. [ 219 ] അനുബന്ധം.

1. മലാഖിമുതൽ യോഹന്നാൻസ്നാപകൻ
വരേയുള്ള കാലം.

(ദാനിയേൽ, ൧. മക്കാബ്യർ, യോസേഫുസ്.)
1. ൨൦൦ വൎഷം കഴിഞ്ഞിട്ടു പാൎസികളുടെ സാ
മ്രാജ്യത്തെ മുടിച്ചു യവനരാജാവായ അലെക്സ
ന്തർ യഹൂദരാജ്യത്തു വന്നപ്പോൾ ദൈവാലയത്തെ
യും ആചാൎയ്യന്മാരെയും മാനിച്ചു ജനങ്ങൾക്കു പല
ഉപകാരങ്ങളെ ചെയ്തു. അവന്റെ ശേഷം മിസ്ര
രാജാവായ പ്തൊലൊമായി യഹൂദരാജ്യം പിടി
ച്ചടക്കി, ഏറിയ യഹൂദരെ അടിമകളാക്കി മിസ്രയി
ലേക്കു കൊണ്ടു പോയി. അവന്റെ പുത്രനും അവ
രിൽ ദയ കാട്ടി വേദപുസ്തകത്തെ യവനഭാഷയിലാ
ക്കുവാൻ വളരെ പണം ചെലവഴിച്ചു.

2. ഇങ്ങനേ ഇസ്രയേല്യർ ഏകദേശം ൧൦൦ വൎഷം
മിസ്രക്കാരെ ആശ്രയിച്ചു സേവിച്ചപ്പോൾ അവർ
സുറിയാരാജാവായ അന്ത്യോക്യന്റെ വശത്തിലാ
യിവന്നു. ആയവൻ മഹാദുഷ്ടനാകയാൽ നയഭയ
ങ്ങളെ കാട്ടി പലരെയും ദൈവത്തോടു വേൎപെടുത്തി
ബിംബാരാധനയെ ചെയ്യിച്ചു എങ്കിലും ഏറിയ ആളു
കൾ യഹൂദധൎമ്മം റിടാതെ നിന്നു ഹിംസയും മര
ണവും അനുഭവിക്കയും ചെയ്തു.

3. അക്കാലത്തു ലേവിഗോത്രത്തിൽനിന്നു കീൎത്തി
ഏറിയ മക്കാബ്യർ എന്ന പടനായകർ ഉദിച്ചു; [ 220 ] അവർ യഹൂദരാജ്യത്തെ അന്യനുകത്തിൽനിന്നു വിടു
വിച്ചു. പിന്നേ ശത്രുക്കളുടെ നേരെ നില്പാൻ കഴി
യാതെയായപ്പോൾ റോമരുമായി സഖ്യത ചെയ്തു.
കുറേകാലം കഴിഞ്ഞാറെ റോമർ ഉപായം പ്രയോ
ഗിച്ചു യഹൂദരാജ്യത്തെ അടക്കി റോമയിൽനിന്നു നാടു
വാഴികളെ അയച്ചു വാഴിച്ചു.

ഒടുവിൽ ഏദോമ്യനായ ഹേറോദാ റോമരുടെ
കീഴിൽ ഭരിച്ചു ഓരോ ക്രൂരകൎമ്മങ്ങളെ നടത്തിയ
പ്പോൾ ഭക്തിയുള്ള ഇസ്രയേല്യർ ദുഃഖിച്ചു വലഞ്ഞു,
"ചെങ്കോൽ യഹൂദയിൽനിന്നു നീങ്ങി" എന്നു കണ്ടു,
ജാതികളും ആശ്രയിക്കേണ്ടുന്ന സത്യരക്ഷിതാവു വരേ
ണ്ടുന്ന കാലത്തിന്നായി അത്യന്തം വാഞ്ഛയോടെ
കാത്തിരുന്നു.

മലാഖിപ്രവാചകൻ കഴിഞ്ഞു പോയ ശേഷം
ഇസ്രയേല്യരെ ആശ്വസിപ്പിച്ചു ധൈൎയ്യപ്പെടുത്തു
വാൻ പ്രവാചകന്മാർ ഉദിക്കായ്കയാൽ അവർ റോ
മാധികാരം തള്ളി ദാവീദിന്റെ കോയ്മയെ വീണ്ടും
പുതുക്കേണ്ടുന്ന ദൈവാഭിഷിക്തനെ വളരേ താല്പൎയ്യ
ത്തോടെ ഉറ്റുനോക്കി എങ്കിലും തങ്ങളുടെ ആഗ്ര
ഹവും ദൈവവാഗ്ദത്തനിവൃത്തിയും തമ്മിൽ ഒക്കുക
യില്ല എന്നറിവാൻ വേഗത്തിൽ സംഗതിവന്നു.


വേദോക്തം.

ഇതാ, ഞാൻ എന്റെ ദൂതനെ അയക്കും, അവൻ എന്റെ മുമ്പാ
കെ വഴി ഒരുക്കും; അപ്പോഴ്ച നിങ്ങൾ അനേഷിക്കുന്ന കൎത്താവു
നിങ്ങൾ പ്രിയപ്പെടുന്ന ഉഭയസമ്മതത്തിന്റെ ദൂതനുമായവൻ വേഗ
ത്തിൽ തന്റെ ദൈവാലയത്തിലേക്കു വരും. ഇതാ, അവൻ വരും
എന്നു സൈന്യങ്ങളുടെ യഹോവ പറയുന്നു. (മലാഖി ൩, ൧.) [ 221 ] 2. പഴയനിയമത്തിലേ തിരുവെഴുത്തുകൾ.

I.ചരിത്രപുസ്തകങ്ങൾ.

1. ന്യായപ്രമാണം, അല്ലെങ്കിൽ മോശെയുടെ അഞ്ചു
പുസ്തകങ്ങൾ:

൧. ഉല്പത്തി ൩. ലേവ്യ
൨. പുറപ്പാടു ൪. സംഖ്യ

൫.ആവൎത്തനം.

2. ചരിത്രം, അല്ലെങ്കിൽ ദൈവജന ചരിത്രത്തെ വിവരിക്കുന്ന
പുസ്തകങ്ങൾ:


൧. യോശുവാ ൭. രണ്ടാം രാജാക്കന്മാർ
൨. ന്യായാധിപതിമാർ ൮. ഒന്നാം
൩. രൂഥ് ൯. രണ്ടാം
൪. ഒന്നാം ൧൦. എസ്ര
൫. രണ്ടാം ൧൧. നെഹെമിയാ
൬. ഒന്നാം രാജാക്കന്മാർ ൧൨. എസ്തർ

II. കാവ്യങ്ങളായ ഉപദേശപുസ്തകങ്ങൾ:

൧. ഇയ്യോബ് ൩. സുഭാഷിതങ്ങൾ
൨. സങ്കീൎത്തനങ്ങൾ ൪. പ്രസംഗക്കാരൻ

൫. ശലോമോന്റെ പാട്ടു.

III. പ്രവാചകപുസ്തകങ്ങൾ:

1. വലിയ പ്രവാചകന്മാർ എന്നു പറയുന്നവരുടേവ:

൧. യശായാ ൩. ഹെസെക്കിയേൽ
൨. യറമിയായും അവ
ന്റെ വിലാപങ്ങളും
൪. ദാനിയേൽ
[ 222 ] 2. ചെറിയ പ്രവാചകന്മാർ എന്നു പറയുന്നവരുടേവ:
൧. ഹൊശെയാ

൨. യോവേൽ
൩. ആമോസ്
൪. ഒബദ്യാ
൫. യോനാ
൬. മീഖാ

൭. നാഹൂം

൮. ഹബക്കുൿ
ൻ. സെഫന്യാ
൧൦. ഹഗ്ഗായി
൧൧. സഖൎയ്യാ
൧൨. മലാഖി

മലാഖിപ്രവാചകന്റെ കാലം കഴിഞ്ഞ ശേഷം
ദൈവത്തിന്റെ വെളിപ്പാടു കേട്ടിട്ടില്ലെങ്കിലും യോ
ഹന്നാൻ സ്നാപകന്റെ സമയം വരേ പ്രയോജന
മുള്ള പല പുസ്തകങ്ങൾ എഴുതപ്പെട്ടിരിക്കുന്നു. ഇവ
തെറ്റില്ലാത്ത ദൈവവചനം അല്ല, എന്നിട്ടും ആ
കാലത്തിന്റെ വിവരം അറിയേണ്ടതിന്നു അത്യാവ
ശ്യമുള്ളവയാകുന്നു. ഇവയിൽ മക്കാബ്യരുടെ ചരിത്ര
ത്തെ വൎണ്ണിക്കുന്ന ൨ പുസ്തകങ്ങളും സദൃശങ്ങളോടു
തുല്യമായ യേശു സിറക്കിന്റെ പുസ്തകവും ഏറ്റ
വും വിശിഷ്ടം തന്നേ. [ 223 ] 3. പഴയനിയമത്തിന്റെ കാലക്രമം.

ക്രി. മു.
ആദാം ഏകദേശം 4000
അബ്രഹാം 2000
മോശെ 1500
യോശുവാ 1450
ശമുവേൽ 1100
ദാവീദ് രാജാവു 1055
ശലമോൻ 1015
രാജ്യവിഭാഗം 975
എലീയാ 900
ഇസ്രയേൽരാജ്യസംഹാരം 722
ക്രി. മു.
ബാബെൽപ്രവാസം 606
യരുശലേംപട്ടണസം
ഹാരം
588
ഇസ്രയേല്യർ മടങ്ങിവ
ന്നതു
536
മലാഖിപ്രവാചകൻ 400
അലെക്സന്തർ 332
മക്കാബ്യർ 167 തൊട്ടു
ഹെറോദാ 40
[ 224 ] പൊരുളടക്കം.

I. പൂൎവചരിത്രം.

ഭാഗം.
൧. സൃഷ്ടി 3
൨. പാപപതനം 6
൩. സഹോദരവധം 10
൪. ജലപ്രളയം 13
൫. ബാബെൽഗോപുരം 17

II. ഗോത്ര പിതാക്കന്മാരുടെ ചരിത്രം.

൬. ദൈവം അബ്രാമിനെ വിളിച്ചതു 20
൭. അബ്രഹാമിന്റെ വിശ്വാസം 23
൮. അബ്രഹാമിന്റെ പക്ഷവാദം 25
൯. സോദോമും ഗൊമൊറയും 27
൧൦. ഇഷ്മയേൽ 29
൧൧. ദൈവം അബ്രഹാമിനെ പരീക്ഷിച്ചതു 31
൧൨. ഇസ്സാക്കിന്റെ വിവാഹം കഴിച്ചതു 33
൧൩. യാക്കോബും ഏശാവും 38
൧൪. യാക്കോബിന്റെ പ്രയാണം 42
൧൫. യോസേഫിനെ വിറ്റതു 48
൧൬. യോസേഫ് മിസ്രയിൽ വന്നു പാൎത്തതു 50
൧൭. യോസേഫിന്റെ സഹോദരന്മാർ മിസ്രയിൽ പോയതു 56
൧൮. യോസേഫിന്റെ സഹോദരന്മാർ വീണ്ടും മിസ്രയിൽ
പോയതു
59
൧൯. യാക്കോബ് മിസ്രയിലേക്കു പോയി വസിച്ചതു 64
[ 225 ] III. മോശെയുടെ കാലം.
ഭാഗം.
൨൦. മോശെ 70
൨൧. ദൈവം മോശെയെ നിയോഗിച്ചയച്ചതും മിസ്രയിലെ
പത്തു ബാധകളും
74
൨൨. ഇസ്രയേല്യർ മിസ്രയിൽനിന്നു പുറപ്പെട്ടതു 81
൨൩. മരുഭൂമിയിലേ സഞ്ചാരം 84
൨൪. ദൈവം സീനായിൽ വെച്ചു ധൎമ്മം കൊടുത്തതു 88
൨൫. സമാഗമനകൂടാരവും പൌരോഹിത്യവും ഉത്സവങ്ങളും 93
൨൬. ദുൎമ്മോഹികളുടെ ശവക്കുഴികൾ 99
൨൭. ഒറ്റുകാർ 100
൨൮. മത്സരികളുടെ ശിക്ഷയും പിച്ചളസൎപ്പവും 103
൨൯. ബില്യാം 107
൩൦. മോശെയുടെ മരണം 110

IV. യോശുവയുടെയും നായകന്മാരുടെയും
ചരിത്രം.

൩൧. യോശുവ 112
൩൨. നായകന്മാർ
ഗിദയോൻ
അബിമേലേക്കു
ശിംശോൻ
116
116
120
122
൩൩.. രൂഥ് 126
൩൪. ഏലിയും ശമുവേലും 129

V. രാജാക്കന്മാരുടെ ചരിത്രം.

൩൫. ശമുവേലും ശൌലും 135
൩൬. ഇടയനായ ദാവീദ് 138
൩൭. ദാവീദിന്നു നേരിട്ട ഉപദ്രവങ്ങൾ 144
൩൮. ശൗലിന്റെ മരണവും, ദാവീദിന്റെ സിംഹാസനാ
രോഹണവും
150
[ 226 ]
ഭാഗം.
൩൯. ദാവീദിന്റെ വീഴ്ചയും അനുതാപവും 154
൪൦. അബ്ശലോമിന്റെ ദ്രോഹം 158
൪൧. ദാവീദിന്റെ അവസാനനാളുകൾ 162
൪൨. ശലോമോൻ രാജാവു 165
൪൩. രാജ്യവിഭാഗം 169
൪൪. എലീയാപ്രവാചകൻ 173
൪൫. എലീശാപ്രവാചകൻ 181
൪൬. പ്രവാചകനായ യോനാ 187
൪൭. ഇസ്രയേല്യരുടെ അശ്ശൂർപ്രവാസം 190
൪൮. യഹൂദരാജ്യത്തിലേ ഒടുക്കത്തേ രാജാക്കന്മാർ 192

VI. ബാബെൽപ്രവാസവും മടങ്ങിവരവും.

൪൯. ബാബെൽപ്രവാസം 196
൫൦. ദാനിയേൽപ്രവാചകൻ 200
൫൧. യരുശലേംപട്ടണത്തെ വീണ്ടും പണിയിച്ചതു 205
൫൨. ഇയ്യോബ് 209

അനുബന്ധം.

1. മലാഖിമുതൽ യോഹന്നാൻസ്നാപകൻ വരേയുള്ള
കാലം
215
2. പഴയനിയമത്തിലേ തിരുവെഴുത്തുകൾ 217
3. പഴയനിയമത്തിന്റെ കാലക്രമം 219