രസികരഞ്ജിനി/വോല്യം 2 ഭാഗം 1 (ആനുകാലികം) (1904)
ഭാഷാപോഷണത്തിന് മാതൃകാപരമായ ഒരു ആനുകാലിക പ്രസിദ്ധീകരണം ആവശ്യമാണെന്നു കണ്ട് രാമവർമ്മ അപ്പൻ തമ്പുരാൻ ആരംഭിച്ച മാസികയാണ് രസികരഞ്ജിനി. 1902-ൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പത്രാധിപത്യത്തിൽ അതിന്റെ ആദ്യലക്കം പുറത്തുവന്നു. വിഷയവൈവിധ്യത്തിലും ആശയപുഷ്ടിയിലും ശൈലീവൈചിത്യ്രത്തിലും ഭാഷാശുദ്ധിയിലും നിർബന്ധമുണ്ടായിരുന്നതിനാൽ രസികരഞ്ജിനി സമാനപ്രസിദ്ധീകരണങ്ങൾക്ക് ഒരു മാതൃകയായിത്തീർന്നു. രസികരഞ്ജിനി ഭാഷാസാഹിത്യത്തിനു ചെയ്തിട്ടുള്ള സേവനങ്ങൾ അമൂല്യമാണ്. ഉണ്ണുനീലിസന്ദേശം ആദ്യം വെളിച്ചം കണ്ടത് ഈ മാസികയിലൂടെയാണ്. എന്നാൽ സാമ്പത്തികക്ളേശംമൂലം 1907-ഓടുകൂടി അതിന്റെ പ്രസിദ്ധീകരണം നിർത്തിവയ്ക്കേണ്ടതായി വന്നു.

[ 1 ]


രസികരഞ്ജിനി


൧൦൭൯.


കം ൨. ചിങ്ങമാസം. ലക്കം ൧.


മംഗളം.
----:O:----

നിന്ദിക്കല്ലേ നിഗമതരുവിൽപ്പൂത്ത പൂന്തേൻകഴമ്പേ!
വന്ദിക്കില്ലേ വലയുമടിയൻ നിമ്പദം കമ്പമെന്യേ
കുന്നിക്കില്ലേ കരുണകരുണാപാംഗമൊന്നേറ്റുപോയാൽ
വന്നേൽക്കില്ലേ വലരിപുപദം വിശ്രുതം വിശ്വനാഥേ!

നടുവത്ത് മഹൻനമ്പൂരി


പ്രസ്താവന!
----:O:----


രസികരഞ്ജിനിയുടെ ഒന്നാമത്തെ ജന്മനക്ഷത്രം ഒരുവിധം കലാശിച്ച് രണ്ടാമത്തെ സംവത്സരമാരംഭിച്ചിരിക്കുന്നു. ഈ അവസരത്തിൽ ഒരു കൊല്ലത്തെ ഞങ്ങളുടെ അനുഭവത്തെ അടിസ്ഥാനമാക്കി മാസികയേ സംബന്ധിച്ച് വളരെ വിസ്തരിച്ചു യാതൊന്നും പറവാൻ ന്യായം കാണുന്നില്ല. അൽപവൃത്തി വല്ലതും പ-{റഞ്ഞ്} മൌനംദീക്ഷിക്കുവാനും മനസ്സുവരുന്നില്ല. മാസികയുടെ -{പേരിൽ} അതിസ്നേഹം നിമിത്തമുള്ള അപായശങ്കയും അതിനേ [ 2 ] നിർവ്വ്യാജം സഹായിച്ചിട്ടുള്ളവരുടെ പേരിൽ കൃതജ്ഞത - ടിയ വിശ്വാസവും ഒരുപോലെ നിറഞ്ഞിട്ടുള്ള ഞങ്ങളുടെ - മനസ്സിൽ സന്താപമോ സന്തോഷമോ തള്ളിനിൽക്കുന്നത് - വാസ്തവത്തിൽ അറിഞ്ഞുകൂട.

അതിവിനയംനടിച്ച് 'രഞ്ജിനിയെക്കൊണ്ട് യാതൊരു - പ്രയോജനവും ഉണ്ടായിട്ടില്ല" എന്ന് പറയുന്നതായാൽ ആ - ക്കുറവും ധൃതഗതിയും ഉള്ള ചില വായനക്കാർ ഞങ്ങളുടെ - അങ്ങിനെ തന്നെ വിശ്വസിച്ചുപോയേക്കാം. "ഒരൊറ്റ - കൊണ്ട് സർവ്വജ്ഞത്വം സമ്പാദിക്കണമെങ്കിൽ രസികരഞ്ജിനി - വാങ്ങിവായിപ്പിൻ" എന്നോ മറ്റോ പുസ്തകവ്യാപാരികളേപ്പോലെ ഉൽഘോഷിച്ചുകൊണ്ട് ആത്മപ്രശംസ പരസ്യം ചെയ്യുന്നതായാൽ രഞ്ജിപ്പിച്ചാൽ കൊള്ളാമെന്ന് ഞങ്ങൾ വിചാരിക്കുന്ന രസികന്മാർ മുഖം ചുളിച്ച് പിന്തിരിഞ്ഞാൽ ആവലാതിപറവാനും തരമില്ല. ഇവയുടെ മദ്ധ്യം നിർണ്ണയിക്കുന്നത് അത്ര എളുപ്പത്തിൽ സാധിക്കാവുന്ന ഒരു കാർയ്യവുമല്ല. ഈ സ്ഥിതിക്ക് സൂക്ഷ്മാർത്ഥം മനസ്സിലാവാത്ത വിധത്തിൽ കെട്ടിവളച്ചോ തൊട്ട്തു-ച്ചോ വല്ലതും പറഞ്ഞുകൂട്ടി പ്രസ്താവനയുടെ ഭാരം നിർവ്വഹി-തേ എന്നാണെങ്കിൽ ആയതിന്നും ഞങ്ങൾ ഒരുക്കമില്ല. ശ്രദ്ധയോ-ടുകൂടി രഞ്ജിനി ക്രമത്തിനു വായിച്ചിട്ടുള്ള സ്വഭാഷാബന്ധുക്കളിൽ ഭൂരിപക്ഷം രഞ്ജിനിക്ക് അധോഗതിയില്ലെന്ന് വിചാരിക്കുന്നതായാൽ ഞങ്ങൾക്ക് ഉത്സാഹക്കുറവിന്നവകാശമില്ല. ഞങ്ങളുടെ ഉദ്ദേശസിദ്ധിക്ക് അനേകായിരം പതനങ്ങൾ ഉള്ളതിൽ ഒരുകൊല്ലം കൊണ്ട് ഒരു പതനമെങ്കിലും കയറുവാൻ സാധിച്ച-വർ അഭിപ്രായപ്പെട്ടാൽ കഴിഞ്ഞേടങ്കൊണ്ട് ഞങ്ങൾ -ന്മാരുമായി.

മലയാള ഭാഷയുടെ ഇപ്പഴത്തേ നില ത്രിശങ്കുസ്സ്വർഗ്ഗ-ണെന്നോ പരിഷ്കാരകാലത്തിന്റെ പടിവാതുക്കലാ-ങ്ങിനെ വല്ലതും പറഞ്ഞാൽ ഏകദേശമൊക്കെ ഒത്തി- ഇല്ലത്തുനിന്നു് പുറപ്പെടുകയും ചെയ്തു അമ്മാത്തൊട്ടെത്തി-

ആദിത്യവർമ്മമഹാരാജാവ്, ശക്തൻ സാമൂതിരി- , കൊട്ടാരക്കരെത്തമ്പുരാൻ, കടത്തനാട്ടുതമ്പുരാൻ, കോ [ 3 ] തമ്പുരാൻ, മുതലായ വിദ്വഛിരോമണികളും കവിസാർവ്വഭൌമന്മാരു യിരുന്ന തമ്പുരാക്കന്മാരുടെ കാലം കഴിഞ്ഞതോടുകൂടി മലയാളത്തിന്റെ അക്ഷരലക്ഷകാലവും അസ്തമിച്ചു. ഇനി മാതൃഭാഷയെപ്പോഷിപ്പിക്കേണ്ട ഭാരം ഐക്യമത്യത്തോടുകൂടി നാട്ടുകാരാണ് വഹിക്കേണ്ടത്. ഇങ്ങിനെ ഒരു ചുമതല ഉള്ളതായിട്ട് ധരിച്ചിട്ടുള്ള നാട്ടുകാർ ഇപ്പോൾ എത്രപേരുണ്ടെന്ന് വിരലുമടക്കുന്നതായ വളരെനേരം ബുദ്ധിമുട്ടേണ്ടിവരുമെന്നു തോന്നുന്നില്ല. ഗ്രന്ഥ കർത്താക്കന്മാരും പത്രപ്രവർത്തകന്മാരും കേവലം യാചകന്മാരെന്ന് വിചാരിക്കുന്നവരല്ലേ അധികമെന്നുകൂടി സംശയിക്കുന്നു. ആയതിനുവേണ്ടി മലയാളം ലേഖനങ്ങൾ എഴുതുന്നത് നികൃഷ്ടമാണന്നുകൂടി ചിലർ ഉറച്ചിട്ടുണ്ട്. സർക്കാരുദ്യോഗസ്ഥന്മാക്കും വക്കീലൻമാർക്കും വൈദ്യൻമാക്കും അവരവരുടെ അറിവിനെ ഉപയോഗിച്ച് ഉപജീവനം കഴിക്കാമെങ്കിൽ ലേഖകന്മാരും വിദ്യകൊണ്ട് വയറു നിറക്കുന്നതിൽ എന്തനൗചിത്യമാണുള്ളതെന്ന് ഞങ്ങൾക്കും മനസ്സിലാവുന്നില്ല. മലയാളഭാഷയുടെ താൽക്കാലികസ്ഥിതി പ്പറ്റി ഒരു ഉപന്യാസം മാത്രമെ ഞങ്ങൾക്ക് കിട്ടീട്ടുള്ളൂ. ഇതോർക്കുമ്പോൾ മലയാളത്തിൽ ഉപന്യാസമെഴുതി സമ്മാനം വാങ്ങുന്നതിൽ അപമാനമോ അദൃഷ്ടമോ ഉണ്ടായിരിക്കാമെന്നു കൂടി ശങ്കിക്കേണ്ടിയിരിക്കുന്നു. ഇതെങ്ങിനെയിരുന്നാലും ഉപന്യാസകനായ സി.ഡി. ഡേവിഡ് അവർകളുടെ പേരിൽ ഞങ്ങൾക്കുള്ള കൃതജ്ഞതക്ക് ഹാനിവരുന്നതല്ല. മിഥുനത്തിലെ പുസ്തകത്തിൽ സംഭാവനോപന്യാസത്തിന്നു വേറേ ഒരു വിഷയം കൂടി കൊടുത്തിട്ടുള്ളത് പ്രഥമവിഷയത്തിന്റെ പിൻഗാമിയായിത്തീരാതിരുന്നാൽ അല്പമെങ്കിലും സമാധാനമുണ്ട്. അപരിചിതനായ ഒരുവൻ ഒരു ജനസംഘത്തിൽ പ്രവേശിച്ച് അവരുടെ ദൃഷ്ടികൾക്ക് പാത്രമായിത്തീരുമ്പോൾ ഓരോരുത്തരും അവരവരുടെ സരസ്വതീവിലാസം പോലെ അവനേ സ്തുതിക്കുവാനും ദുഷിക്കുവാനും തുടങ്ങുന്നത് ലോകസ്വഭാവമാണ്. ഇങ്ങിനെ പ്രസംഗിച്ചു കൊണ്ടിരിക്കുന്നതിടക്ക് കേട്ടുകേൾപ്പിച്ച് ഈ ആൾ ഒരു പ്രസിദ്ധ പുരുഷനാണെന്ന് പരക്കേ അറിവാൻ സംഗത [ 4 ] വരുമ്പോൾ ആദ്യം ദോഷങ്ങളെന്നു തോന്നിയതൊക്കെ ഗുണങ്ങളായിട്ടു പരിണമിക്കും. പേരുവെച്ചെഴുതാത്തവരോ അപരിചിതന്മാരോ ആയ ലേഖകന്മാരെയും ഈ വിദ്വാനേയും തമ്മിൽ സാമ്യപ്പെടുത്തുന്നതിൽ വലുതായ അബദ്ധമൊന്നും വരുവാൻ വഴിയില്ല പേരുവക്കാത്തവൻ പ്രശസ്തനാണെന്നറികയോ അപരിചിതൻ വാസ്തവത്തിൽ പരിചിതനാണെന്ന് വരികയൊ ചെയ്യുമ്പോൾ വാചകന്തോറും വരിതോറും സാരോപദേശങ്ങളും അർത്ഥഗർഭങ്ങളായ പദങ്ങളും നിരന്തരമായി ഉദിച്ചുതുടങ്ങും. സൂക്ഷ്മത്തിൽ ഇതിന്നുള്ള കാരണം ലേഖനങ്ങൾ ആദ്യന്തം ക്ഷമയോടുകൂടി ശ്രദ്ധവച്ചു വായിക്കുന്നതിൽ വായനക്കാർക്കുള്ള വൈമനസ്യമാണെങ്കിലും ലോകസ്വഭാവമിങ്ങനെയിരിക്കെ സർവ്വസമ്മതന്മാരായ കേരളോപന്യാസകാരന്മാരിൽ പലരും രഞ്ജിനിയുടെ പേരിൽ ദയ കാണിണിക്കാത്തത് ഞങ്ങൾക്ക് അതിയായ കുണ്ഠിതത്തിന്നും നൂതനലേഖകന്മാർക്ക് അധൈര്യത്തിനും മാർഗ്ഗമായിത്തീരുന്നതാണ്. അതു കൊണ്ട് മേലിലെങ്കിലും ഈ മഹാന്മാർ ഞങ്ങളുടെ അപേക്ഷയെ കൈക്കൊണ്ട് ഞങ്ങൾക്കുവേണ്ട സഹായങ്ങൾ ചെയ്തുതരുമെന്നു വിശ്വസിക്കുന്നു.

ഇക്കൊല്ലം മുതൽ രഞ്ജിനിക്ക് ചില പരിഷ്കാരങ്ങൾ വരു ത്തിയാൽ കൊള്ളാമെന്നാഗ്രഹമുണ്ട്. ഉദ്ദേശം നാല്പത്തെട്ടു ഭാഗങ്ങൾ ഉണ്ടായിരുന്നത് ഈ പുസ്തകം മുതൽ അമ്പത്താറാക്കുവാൻ നിശ്ചയിച്ചിരിക്കുന്നു.

പിന്നെയും ചില ഭേദഗതികൾ വരുത്തണമെന്നുള്ള മോഹം സാധിക്കാമെന്ന വാഗ്ദത്തം ചെയ്യുവാൻ ധൈര്യം വരുന്നില്ല അതു രസികരഞ്ജിനിയുടെ ഭാഗ്യം പോലെയിരിക്കട്ടേ മനുഷ്യരുടെ അധീനത്തിൽപെട്ട താൻപാതിയിലുള്ള ഭാരത്തിൽ ഞങ്ങളുടെ ഓഹരി എല്ക്കുകയല്ലേ ഞങ്ങൾ വിചാരിച്ചാൽ നിവൃത്തിയുള്ളു .


ര.ര.പ.


[ 5 ]
1 - ആര്യപുരാതനസ്ഥാനം ഹി - ഹിമവാൻ പർവ്വതം
വി - വിന്ധ്യൻ പർവ്വതം
2 - പേർഷ്യാരാജ്യസ്ഥാനം സി - സിന്ധുനദി
ഗ - ഗംഗാനദി
3 - യവനരാജ്യസ്ഥാനം ഭാ - ഭാരതവർഷം
4 - ഇറ്റലിരാജ്യസ്ഥാനം ബ്ര - ബ്രഹ്മാവർത്തം
ഉ - ഉത്തരാബ്ദി
5 - ജൎമ്മനിരാജ്യസ്ഥാനം പു - പൂർവ്വാബ്ദി
6 - ദ്വീപ് ദ - ദക്ഷിണാബ്ദി
[ 6 ]
ആൎയ്യപുരാതനന്മാർ.


ആൎയ്യന്മാർ എന്ന ശബ്ദം കൊണ്ടു വായനക്കാർ മുമ്പിൽ മനസ്സിലാക്കുന്നത് ഹിന്തുക്കളിൽ ഉയൎന്ന ജാതിക്കാരെയാകുന്നു. എന്നാൽ ഈ ശബ്ദം ഹിന്തുക്കളെയും ഇൻഡ്യയേയും ഇപ്പോൾ ഭരിക്കുന്നവരും ഹിന്തുക്കളാൽ മ്ളേഛന്മാർ എന്നു പറയപ്പെടുന്നവരും ആയ ഇംഗ്ലീഷുകാരെയും കൂടി ഉൾപ്പെടുത്തും എന്നു പറഞ്ഞാൽ അത് വളരെ ആളുകളുടെ ചെവിക്കു പുത്തരിയായി തോന്നുകയില്ലയോ എന്നു ഞാൻ സംശയിക്കുന്നു. വിശേഷിച്ച് ഇംഗ്ലീഷുകാർ മാത്രമല്ല ഏഷ്യയിൽ ഇപ്പോഴുള്ള പേർഷ്യൻ ജാതിക്കാർ, യൂറോപ്പിൽ ഇപ്പോഴുള്ള ജർമ്മൻജാതിക്കാർ, ഗ്രീക്ക് എന്ന്പറയുന്ന യവനജാതിക്കാർ, ലാറ്റിൻ ജാതിക്കാർ, ചില്ലറയായി വേറെയും ചിലജാതിക്കാർ ഇവർ എല്ലാവരും ആൎയ്യപുരാതന വർഗ്ഗത്തിന്റെ ഓരോ ശാഖകളാകുന്നു എന്നും ഇവരും ഹിന്തുക്കളും എല്ലാം പുരാതനമായഒരുകാലത്ത് ഒരുദിക്കിൽ ഒരു യോഗമായി താമസിച്ചുവന്നിരുന്നു എന്നും ഒരേപ്രകാരമുള്ള സാമൂഹ്യാചാരങ്ങളോടും മതവിശ്വാസങ്ങളോടും അനുഷ്ഠാനങ്ങളോടും കൂടി കാലം കഴിച്ചുവന്നിരുന്നു എന്നും ഇപ്പോൾ നിസ്സംശയമായി തീൎച്ചവന്നിട്ടുള്ളതാകുന്നു.

ഇങ്ങിനെ തീൎച്ചപ്പെടുത്തുവാൻ ഇവർ ഒരുമിച്ചു താമസിച്ചു വന്നിരുന്ന കാലത്തെ വല്ല ശിലാരേഖകളോ വല്ല ഗ്രന്ഥവരികളോ മറ്റുവല്ലറിക്കാട്ടുകളോ വല്ലവരുടെയും കൈവശം കിട്ടീട്ടുണ്ടായിരിക്കുമോ? അങ്ങിനെയൊന്നുമല്ല. ആകാലം മനുഷ്യരുടെ അഭിപ്രായം എഴുത്തുമൂലം അറിയിപ്പാനുള്ള ലിപികൾ തന്നെ കണ്ടുപിടിച്ചിട്ടില്ലാത്ത ഒരു കാലമായിട്ടാണു വിചാരിപ്പാൻ ന്യായം ഉള്ളത്. എന്നാൽ, പിന്നീട് ഈ വർഗ്ഗക്കാർ ഓരോ ശാഖകളായി പിരിഞ്ഞതിന്റെ ശേഷം ലിപികൾ കണ്ടുപിടിച്ച എഴുതിവെച്ചിട്ടുള്ള അവരുടെ പുരാതന ഗ്രന്ഥപരമ്പരകളിൽനിന്നും ഏതൽകാലങ്ങളിൽ അവർ ഉപയോഗിക്കുന്ന ഭാഷകളിൽ നിന്നും കിട്ടുന്ന പല അഭിപ്രായങ്ങളും വാക്കുകളും തമ്മിൽ താരതമ്യപ്പെടുത്തി നോക്കി ഉണ്ടാക്കീട്ടുള്ള ഊഹമാണ ഈ സിദ്ധാത്തിന്ന് അടിസ്ഥാനമായിരിക്കുന്നത്. [ 7 ]

ഭാരതഖണ്ഡത്തിന്റെ വടക്കെ അതൃത്തിക്ക് ഒരു മാനദണ്ഡമായി ഉടൽ നീളം കിഴക്കു പടിഞ്ഞാറായി കിടക്കുന്ന ഹിമവാൻ പർവ്വതത്തിന്റെ വടക്കും പടിഞ്ഞാറെ മദ്ധ്യേ ഏഷ്യാഖണ്ഡത്തിൽ ഒരു ഉയർന്ന പ്രദേശമുള്ളതാണ ആർയ്യപുരാതനന്മാരുടെ മൂലസങ്കേതസ്ഥാനം എന്ന ഇപ്പോൾ ഊഹിക്കപ്പെട്ടിട്ടുള്ളത. അവിടെ ജനങ്ങൾ വർദ്ധിച്ചപ്പോൾ ആവർഗ്ഗത്തിൽ നിന്നും ഓരോരോ ശാഖകൾ പലവഴിക്കും പിരിഞ്ഞുപോയിതുടങ്ങി. തെക്ക പടഞ്ഞാട്ടുപോയഒരു ശാഖ പേർഷ്യരാജ്യത്ത കുടിയേറിപാർത്ത ആരാജ്യത്തിന്ന് അധികൃതന്മാരായിതീർന്നു. അവിടെ വെച്ച് അവർ എഴുതിവെച്ച ഗൃഹസ്ഥാനങ്ങളിലെ ഭാഷയിൽ നിന്ന പരിണമിച്ചുണ്ടായതാകുന്നു. ഇപ്പോഴുള്ള പേർഷ്യൻജാതിക്കാർ ഉപയോഗിക്കുന്ന പേർഷ്യൻ ഭാഷ. ആർയ്യമൂലവർഗ്ഗത്തിൽ നിന്നൊ, അല്ലെങ്കിൽ പേർഷ്യക്കുപോയ ശാഖയിൽ നിന്നൊ ഓരോകാലാങ്ങളിൽ പിരിഞ്ഞുപോയ മൂന്നുശാക്ഷകളീൽ ഓരോന്നായി വിചാരിക്കപ്പെടാവുന്നതാകുന്നു. (1) ഗ്രീക് രാജ്യത്തെ കുടിയേറി പാർത്ത അവിടെ അധികൃതന്മാരായി ഗ്രീക്കുഭാഷ ഉപയോഗിച്ചു വന്നതും, (2) ഇറ്റലി രാജ്യത്തചെന്ന റോമസാമ്രാജ്യത്തെ സ്ഥാപിച്ച ലാറ്റിൻഭാഷ ഉപയോഗിച്ചുവന്നതും, ആയജാതിക്കാർ. മദ്ധ്യഏഷ്യയിൽനിന്ന തെക്കുകിഴക്കായി പിരിഞ്ഞുപോന്ന ഒരു ശാഖയാകുന്നു ഹിമവാന്റെ പശ്ചിമോത്തരഭാഗങ്ങളിലുള്ള ഇടവഴികളിൽകൂടി കടന്ന 'ബ്രഹ്മവർത്ത'മെന്ന അവർ പേർവിളിച്ച വന്നിരുന്ന സിന്ധുനദിതീരപ്രദേശങ്ങളിൽ കുറെക്കാലം താമസിച്ച ജനിങ്ങൾ അവിടേയും വർദ്ധിച്ചപ്പോൾ ഹിമവാന്റെ താഴ്വരപിടിച്ച കിഴക്കോട്ട നീങ്ങി ഭാരതവർഷം എന്നപറയുന്നതും ഹിമവാന്റെയും വിന്ധ്യന്റെയും മദ്ധ്യേകിടക്കുന്നതും ആയ ഗംഗാതീര പ്രദേശങ്ങളിലും മറ്റും പാർത്ത് പാശ്ചാത്യ പണ്ഡിതന്മാർക്കു കൂടി അത്യാശ്ചർയ്യ ബഹുമാനാതികളേ ജനിപ്പിക്കുന്ന അനേക ഗ്രന്ഥപരമ്പരകളേ സർവ്വപ്രകാരേണയും സംസ്കൃതം എന്ന പേരിന്ന യോഗ്യമായ ഒരു ഭാഷയിൽ നിർമ്മിച്ച ഐഹിക പാരത്രിക വ്യവഹാരങ്ങളെ പറ്റിയുള്ള അനേക സൂക്ഷ്മതത്വങ്ങളേയും കണ്ടുപിടിച്ച ചതുർവ്വ [ 8 ] ൎണ്ണങ്ങളായ ജാതി വ്യവസ്ഥകളോട് കൂടി സൎവ്വഥാ ആര്യന്മാർ എന്ന ശബ്ദത്തിന് അൎഹത സമ്പാദിച്ചവരായ ഹിന്തുകൾ.

ആൎയ്യപുരാതന വൎഗ്ഗത്തിൽ മേൽ‌പറഞ്ഞ പ്രകാരമുള്ള ശാഖകൾ എല്ലാം പിരിഞ്ഞു പോയ്ക ഹിന്ദുക്കൾ അനാദി എന്നു പറയുന്ന അവരുടെ വേദങ്ങൾ തന്നെ ഉണ്ടാകുന്നതിനും എത്രയോ മുൻപായിരിക്കണം. എന്ത് കൊണ്ടെന്നാൽ അവരുടെ വേദങ്ങളിൽ ഏറ്റവും പുരാതനമായ 'ഋഗ്വേദം' തന്നെ അവർ ബ്രാഹ്മവൎത്തത്തിൽ പാർത്തിരുന്ന കാലത്ത ഉണ്ടായതായി വിചാരിപ്പാൻ ആ വേദത്തിൽ തന്നെ തെളിവുകൾ ഉള്ളതാകുന്നു. 'ഋഗ്വേദം' ഉണ്ടാക്കിയത് കലിവൎഷാരംഭത്തിനും മുൻപായ (5000 കൊല്ലങ്ങൾക്ക് മുമ്പ്) ഒരു കാലത്തായിരിക്കും എന്ന് പറഞ്ഞാൽ അധികം തെറ്റിപ്പോകുവാനെളുപ്പമുള്ളതല്ല.

വളരെക്കാലം മുമ്പ് മുതൽക്ക് തന്നെ, ഈ അഞ്ചു ശാഖകളും ഉപയോഗിച്ചു വന്നിരുന്ന 'സെൻഡ്' ഗ്രീക്ക്, ലാറ്റിൻ, ഗാതിക്ക്, സംസ്കൃതം എന്ന ഭാഷകൾ മൃതഭാഷകളായി തീർന്നിരിക്കുന്നു. അതായത്, യാതൊരു ജനസമൂഹവും വളരെകാലം മുമ്പ് തൊട്ട് ഈ ഭാഷകളെ നിത്യ സംസാരത്തിൽ ഉപയോഗിക്കാറില്ല. എന്നാൽ മേൽ‌പ്പടി ഭാഷകൾ ഇപ്പോൾ മൃതഭാഷകളാണെങ്കിലും, സംസ്കൃതത്തിൽ നിന്ന് ജനിച്ചതായ 'ഗുജറാട്ടി' 'മറാത്തി' പാലി, മുതലായ ചില താണതരം ഭാഷകൾ ഇൻഡ്യയിൽ ഓരോ ജനസമൂഹങ്ങൾ അവിടവിടെ സംസാരഭാഷയായി ഉപയോഗിക്കാറുള്ളത് പൊലെ തന്നെ യൂറോപ്പിലും മറ്റു ഭാഷകളിൽ നിന്നുത്ഭവിച്ച അവാന്തര ഭാഷകൾ ഉപയോഗിച്ച് വരാറുണ്ട്.

മുൻപറഞ്ഞ ആൎയ്യശാഖകളിൽ ഒന്നായി പറയപ്പെടുന്ന ജർമ്മൻ അല്ലെങ്കിൽ 'ട്യൂട്ടൺ' എന്നെ ജാതിക്കാരാകുന്നു പിന്നീട് വളരെ ബലവീൎയ്യ പരാക്രമികളായിതീർന്ന കൃസ്താബ്ദത്തിന്റെ ആദികാലമായ ഏകദേശം 2000 കൊല്ലങ്ങൾക്ക് മുൻപ് റോമാസാമ്രാജ്യത്തെ ആക്രമിച്ച അതിന്റെ യൂറോപ്പിലുള്ള സാമാന്യം ഭാഗങ്ങൾക്കും അധികൃതന്മാരായിതീൎന്നത് എന്നും, ഈ ജൎമ്മൻ ശാഖയിൽ നിന്ന് പിരിഞ്ഞ്പോയി ഇംഗ്ലണ്ടിൽ ചെന്ന് കുടിയേറിപ്പാൎത്തവരുടെ സന്തതികളാകുന്ന ഇപ്പോൾ നമ്മെ ഭരിക്കുന്ന ഇം [ 9 ] ഗ്ലിഷുകാർ എന്നുംഉള്ള സംഗതികൾ ചരിത്ര പ്രസിദ്ധങ്ങളാണല്ലോ.

മേൽ വിവരിച്ചതിൽ സാരമായി പുറപ്പെടുവിച്ചിട്ടുള്ള സിദ്ധാന്തത്തിന്റെ അടിസ്ഥാനം മേൽപ്പറഞ്ഞ പല വൎഗ്ഗക്കാരും പണ്ടുകാലങ്ങളിൽ ഉപയോഗിച്ചു വന്നിരുന്നതും ഇപ്പോൾ ഉപയോഗിച്ചുവരുന്നതും അയ ഭാഷകളെ താരതമ്യപ്പെടുത്തി നോക്കി ഉണ്ടാക്കിയിട്ടുള്ള ഊഹമാണ് എന്ന് ആദ്യം തന്നെ പ്രസ്താവിചിട്ടുണ്ടല്ലോ. എന്നാൽ അത് കേവലം ഒരു ഊഹമെന്നുമാത്രം വിചാരിപ്പാൻ പാടില്ലാതെയും, ആ ഭാഷകളിലെ അനേകവാക്കുകൾക്കുള്ള ശബ്ദാൎത്ഥസാമ്യങ്ങൾ കേവലം ആകസ്മീകമായി സംഭവിച്ചതാണെന്ന് വിചാരിപ്പാൻ വളരെ പ്രയാസമുള്ളതായും കാണുന്നതിനാൽ ആവക ജാതിക്കരെല്ലാം മദ്ധ്യ ഏഷ്യയിലാകട്ടെ അല്ലെങ്കിൽ വേറൊരു ദിക്കിലാകട്ടെ ഏതെങ്കിലും ഒരു കാലത്ത് ഒരുമിച്ച് താമസിച്ച് ഒരേ ഭാഷ സംസാരിച്ചുവന്നിരുന്നു എന്ന നിസ്സംശയമായും പറയാവുന്നതാകുന്നു. ഇവർ സംസാരിച്ചിരുന്ന ഭാഷകൾ റിക്കാൎട്ടിലായിത്തുടങ്ങിയതിന്നു മുമ്പ് മുതല്ക്കുതന്നെ ഒരുമിച്ചു താമസിച്ചുവന്നകാലങ്ങളിൽ ഓരോ അഭിപ്രായങ്ങൾ കാണിപ്പാൻ ഉപയോഗിച്ചുവന്നിരുന്ന വളരെ വാക്കുകളും കാലക്രമംകൊണ്ടു അല്പാല്പമായി ഭേദപ്പെട്ട പരസ്പ്പരം സംബന്ധം അറിവാൻ പാടില്ലാത്ത വിധത്തിൽ ആകുകയും, ആ അഭിപ്രായങ്ങൾ കണിപ്പാനായി തന്നെ മറ്റുവാക്കുകൾ ഉണ്ടാക്കുകയും ഇതരഭാഷകൾ സംസാരിച്ചുവന്നിരുന്ന ജാതിക്കാരോടുകുടി യോഗം ഉണ്ടായതുമൂലം ആ ഭാഷകളിലുള്ള വാക്കുകൾ കൂടി ഉപയോഗിച്ചുതുടങ്ങുകയും കാലക്രെമേണ രണ്ടാമത് പറഞ്ഞകൂട്ടത്തിലുള്ള വാക്കുകൾ സാധാരണമായി ഉപയോഗിച്ചു വന്ന ആദികാലങ്ങളിൽ ഉപയോഗിച്ചുവന്നിരുന്ന വാക്കുകൾ ചിലപ്പോൾ വെറും പൎയ്യായ ശബ്ദങ്ങൾ മാത്രമായി കലാശിക്കുകയും, അവയിൽ തന്നെ ചിലത് ഉപയോഗിക്കാതെ നശിച്ചുപോകുകയും എല്ലാം ഉണ്ടായിരിക്കും എന്നത് നിശ്ചയം തന്നെ. എന്നാൽ ഈ വകയിൽ നിത്യത അധികം സാധാരണമായി ഉപയോഗിക്കാതെ നിവൃത്തിയില്ലാതെ വളരെ വാക്കുകൾ അല്പമാത്രമായ ശബ്ദവ്യത്യസങ്ങളോ ടുകൂടിയെങ്കിലും ഈ വർഗ്ഗക്കാരുടെ ഭാഷകളിൽ ഇന്നും കാണെണ്ടതാണെന്നുള്ളതും നിശ്ച [ 10 ] യംതന്നെ. ആര്യമൂലഭാഷയിൽ നിന്ന ജനിച്ചതായി പറയപ്പെടുന്ന എല്ലാ ഭാഷകളിലും പ്രത്യേകം പ്രത്യേകമായി സംബന്ധപ്പെട്ട വാക്കുകളെ ചൂണ്ടിക്കാണിക്കുകയോ ഉള്ള വാക്കുകളേ മുഴുവൻ എടുത്തുകാണിക്കുകയോ ചെയ്യുന്നത ഈലേഖനത്തിൽ പ്രയാസമായിരിക്കും. അതുകൊണ്ട ഈ സിദ്ധാന്തത്തിന്റെ സമഷ്ടിയായ ഒരു ബോധം അതില്ലാത്ത വായനക്കാർക്ക ഉണ്ടാകുവാൻ വേണ്ടി മാത്രം ചില ഉദാഹരണങ്ങൾ ഒരു പട്ടികയായി കാണിക്കാം.

ഇംഗ്ലീഷ്- ലാറ്റിൻ ഗ്രീക്ക്- ഗാത്തിക്ക്
(ജൎമ്മൻ)
സെൻഡ
(പേർഷ്യൻ)
സംസ്കൃതം
അഛൻ- ഫാദർ- പേറ്റർ- പേറ്റർ- ഫൗഡർ- പിദർ- പിതൃ
അമ്മ- മദർ- മേറ്റർ- മേറ്റർ- മടർ- മാദർ- മാതൃ
സഹോദരൻ- ബ്രദർ- ഫ്രേറ്റർ- ഫ്രേറ്റർ- പ്രുവൊദർ- ബ്രാതർ- ഭ്രാതൃ
സഹോദരി- സിസ്റ്റർ- സേ.സര,(സോറർ) ... സ്വിസ്റ്റർ- ... സസ്പ

[ 11 ]

പശു കൗ .... .... ക: .... ഗോ--
അകിട് അഡ്ഡർ യുബർ ഔടർ ഇയുടർ ... ഊധ--
കരി പ്ലൗ .... .... പ്ലഗ്ഗ് .... ഫാല--
നുകം യോക്ക് ഇയുഗം യുഗാൺ ജൂക് ... യുഗം--
ആട് യു ഓയിസ് ഔവി .... ആവി--
കാള ആക്സ് .... .... .... .... ഉക്ഷ--
കുതിര ഹാഴ്സ് . ഇക്കാസ്സ(ഹ്രാസ്സ്) . . അശ്ച(ഹെക്ഷിൻ)-
തീ .. ഇഗ്നിയസ്സ് ... ... ... അഗ്നി--
വെള്ളം വാട്ടർ ഉദ ... ... ... ഉദകം--
പകൽ ഡെ ... ... ... ... ദിവ--
രാത്രി നൈറ്റ് നക്ല് .... നക്ട ... നക്ത--
കിഴക്ക് ഈസ്റ്റ് ... ഔസ്സ് ആസ്ഹ് ... ഉഷ--
വലത്ത് ... ഡെക്സ്റ്റർ ഡെക്സിആസ് ... ... ദക്ഷിണ--
അച്ചുതണ്ട് ആക്സിസ്സ് ആക്സിസ്സ് ആക്സാസ്സ് ആച്സ് .. അക്ഷ--
ഇരുമ്പ് അയറൺ .. .. എയിസൻ .... അയസ്സ--
പൊന്ന് .... .... .... .... സരണ. സ്വണ്ണ--
വീട് ഹൗസ് .... .... ഹാസ്സ് .... കൊശ--
വാതൽ ഡോർ ഫൊർ തുര താർ .... ദ്വാര--
വണ്ടി വാഗൺ ... വാജൻ ... ... വാഹന--
ചുവന്ന റെഡ് .... .... റാത്ത് .... രക്ത--
കുറുക്കൻ ജാക്കാൾ ... ... ... ഷാഗാൾ സ്വഗാല--
എലി മൗസ് മസ്സ് മുസ്സ മാവുസ്സ് മുസ് മൂഷ--
ഒട്ടകം കാമെൽ കമലാസ്സ കാമിലാസ്സ .. .. ക്രമേള--

[ 12 ]

കൊതു മസ്കിറ്റൊ മസ്കാ .. .. .. മശക
ചക്കര ഷുഗർ ശക്കരാൺ .. ശക്കർ ശൎക്കര
മധുരം സ്വീറ്റ് .. ... ... ...... സ്വാദ്
പുതിയ ന്യൂ നൊവസ്സ് ... ന്യു .... നവ
എടുക്കുക ബെയർ ഫെറി ബെറെയിൻ ബെറെയിൻ ഭൃ
തിന്നുക ഈറ്റ് എടറി എടെയിർ ഇടാൻ ... അദ്
ഞാൻ ഈഗൊ ഇഗൊ ഇച്ച ....... അഹം
എന്നെ മി മി ഇമി മിച്ച ........ മെ
നീ ദൗ(യു) തു തു,(യുമെയി) ദു,(ജുസ്സ) .. ത്വം,(യൂയം)
ഇല്ല നൊ. നീ. ... നി ...
(ഉത്തമപുരുഷൻ) ആം .. എയ്മി ഇം ... അസ്മി
(പ്രഥമപുരുഷൻ) ഈസ് എസ്ഫ എസ്ഫി ഇസ്ഫ . അസ്തി

ഈ പട്ടികയിൽ ഓരോ വാക്കുകൾക്ക് ഓരോ ഭാഷകളിൽ സാമ്യമുള്ള വാക്കുകൾ കൊടുത്തിട്ടുള്ളത് എന്റെ അറിവിൽ വന്നേ ടത്തോളം മാത്രമുള്ളതാകുന്നു.അത് കൊണ്ട് ചില ദിക്കുകളിൽ സ മാനശബ്ദങ്ങൾ കൊടുക്കാത്തതിനാൽ ആ ശബ്ദങ്ങൾ ആ ഭാഷ യിൽ ഇല്ലെന്ന് എന്റെ വായനക്കാർ തീൎച്ചയായി വിശ്വസിച്ചു പോകയും അരുത്. വേറെയും അനേകവാക്കുകളെടുത്ത് പട്ടിക ഇ [ 13 ] നിയും ദീൎഘിപ്പിക്കാവുന്നതാണ് അത് എങ്ങിനെയെങ്കിലുമാവട്ടെ. മേൽ കാണിച്ച പട്ടിക നോക്കുന്നവർക്ക് അതിൽ പറയുന്ന ഭാഷകൾക്കെല്ലാറ്റിനും പൊതുവായ ഒരു മാതൃഭാഷയുണ്ടായിരുന്നു എന്ന ബലമായ ഒരു അഭിപ്രായം എങ്ങിനെ ജനിക്കാതിരിക്കും? അപ്പോൾ ആ മാതൃഭാഷ ഉപയോഗിച്ചുവന്നിരുന്നവർ മറ്റുഭാഷക്കാരുടെ പൂർവികൻമാരായിരിക്കണമെന്നും അവർ എല്ലാവരും ഒരുകാലത്ത് ഒരു ദിക്കിൽ ഒരുമിച്ചുവസിച്ചിരിക്കണമെന്നും എല്ലാം സാധിക്കുന്നുണ്ടെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അവരെയാകുന്നു ഈ ലേഖനത്തിൻറെ തലവാചകത്തിൽ ആര്യപുരാതനന്മാർ എന്ന് പറഞ്ഞിട്ടുള്ളത്. അവരുടെ അന്നത്തെ സാമൂഹ്യാചാരങ്ങളെയും മതവിശ്വാസങ്ങളെയും മറ്റും കുറിച്ച് ഇനി ഒരു ലേഖനത്തിൽ പ്രസ്താവിക്കുന്നതാകുന്നു.

സി. എസ് ഗോപാലപ്പണിക്കർ.


കുജൻ.
----:O:----


സൂര്യവ്യൂഹത്തിൽ ചേർന്ന ഗ്രഹങ്ങളിൽ ഏറ്റവും പ്രകാശമുള്ളവ ശുക്രനും, കുജനും ബൃഹസ്പതിയുമാണെന്ന് മുമ്പ് പ്രസ്താവിച്ചിട്ടുണ്ടല്ലോ. രം മൂന്നിലും വെച്ച് ശോഭകുറഞ്ഞതും, ചെറിയതും കുജനാണ്. കുജങ്കൽ നിന്ൻ സൂര്യനിലേക്കുള്ള ദൂരം ശുക്രനിൽ നിന്നുള്ളതിലും തുലോം അധികമാണ്. അതുകൊണ്ട് അവിടെ സൂര്യപ്രകാശം ശുക്രനിൽ ഉള്ളതിലും നന്നെ കുറച്ചേയുള്ളു. ചന്ദ്രനെ ഒഴിവാക്കിയാൽ, സൂര്യവ്യൂഹത്തിൽ കുജനെപ്പോലെ സൂക്ഷ്മദർശനത്തിന് താരമുള്ളതായി മറ്റൊരു ഗ്രഹമില്ല. ബുധനും, ശുക്രനും, ഭൂമിയുടെ നടവഴിക്കകത്തും, കുജനും ബൃഹസ്പതിയും പുറത്തും ആയി സൂര്യനെ ചുറ്റി ചരിക്കുന്ന ഗ്രഹങ്ങളാകുന്നു. ഇവയിൽ കുജൻറെ ഉപരിഭാഗത്തേ കുറിച്ച് നമുക്ക് അറിവുള്ളതുപോലെ മറ്റൊന്നിൻറെത്തിനെയും പറ്റി അറിവില്ല. എന്തെന്നാൽ, ബുധൻ സൂര്യന് വളരെ അടുത്തിരിക്കുന്നതുകൊണ്ട്, സൂര്യപ്രകാശാധിക്യം നിമിത്തം ദുർന്നിരീക്ഷ്യമായിരിക്കുന്നു. ശുക്രനോ കന [ 14 ]
- 13 -

ത്ത മേഘപടലത്താൽ മൂടപ്പെട്ടിരിക്കുന്നു. ഉപഗ്രഹങ്ങൾ വളരെ ചെറിയവയാകകൊണ്ട് അവയേ കണ്ടറിവാനും പ്രയാസം. എന്നാൽ, വലിയഗ്രഹങ്ങൾ കുജനേക്കാൾ അതിദൂരത്തും, മേഘപടലങ്ങളാൽ മൂടപ്പെട്ടും ഇരിക്കുന്നതുകൊണ്ട് അവയും രക്തവർണ്ണാഭയുള്ള കുജനെപ്പോലെ സൂക്ഷ്മദർശനത്തിന് സൌകര്യപ്രദങ്ങളായിത്തീരുന്നില്ല.

ശുക്രനും, കുജനും കൂടെക്കൂടെ ഭൂമിയെ സമീപിക്കുന്നുണ്ട്. എന്നാൽ ഭൂമിയിൽനിന്ന് ആ ഗ്രഹങ്ങളിലേക്കുള്ള അകലം എപ്പോഴും വ്യത്യാസപ്പെട്ടു കൊണ്ടിരിക്കുന്നു. ചിലപ്പോൾ ശുക്രൻ സൂര്യൻറെ ഒരു ഭാഗത്തും, ഭൂമി സൂര്യൻറെ മറ്റേഭാഗത്തായി കുജന്ന് സമീപിച്ചും വരുന്നു. കുജൻ സൂര്യൻറെ ഒരുഭാഗത്തും നേരെമറുഭാഗത്ത് ശുക്രനും ഭൂമിയും ആയും, ചിലസമയങ്ങളിൽ കാണുന്നുണ്ട്. എന്നാൽ മറ്റു ചില സമയങ്ങളിൽ ഭൂമിയും കുജനും സൂര്യൻറെ ഇരുഭാഗങ്ങളിലും ശുക്രൻ മദ്ധ്യത്തിലായിട്ടും, അല്ലെങ്കിൽ കുജനും ശുക്രനും സൂര്യൻറെ ഇരുഭാഗങ്ങളിലും ഭൂമി അവയുടെ മദ്ധ്യത്തിലായിട്ടും വരാറുണ്ട്. രം മൂന്ൻ ഗ്രഹങ്ങളുടെ ഗതിയിൽ വരുന്നതായ മുൻപറഞ്ഞ സ്ഥാനഭേദങ്ങളെ വായനക്കാർക്ക് എളുപ്പത്തിൽ മനസ്സിലാക്കുവാൻ ഒരു ഉദാഹരണം പറയാം. ഒരു വൃക്ഷത്തിന്നുചിറ്റും വൃത്താകാരത്തിലായി മൂന്നുവഴികൾ ഉണ്ടെന്ന് വിചാരിക്കുക. വൃക്ഷത്തിന്നടുത്ത ഒന്നാമത്തെ വഴി രണ്ടാമത്തേതിലും, രണ്ടാമത്തേത് മൂന്നാമത്തേതിലും ചുറ്റളവിൽ കുറഞ്ഞിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. രം വഴികളിൽ കൂടി മൂന്നുകുട്ടികൾ വട്ടത്തിൽഓടുന്നതായാൽ അവർ മൂന്നു പേരും സദാപി അടുത്തിരിക്കയില്ല. ചിലപ്പോൾ അവർ വൃക്ഷത്തിൻറെ ഒരേഭാഗത്തും, മറ്റുചിലപ്പോൾ രണ്ടുപേർ ഇരുഭാഗത്തും ഒരാൾ മദ്ധ്യത്തിലും, വേറെ ചിലസമയങ്ങളിൽ രണ്ടുപേർ ഒരു ഭാഗത്തും മൂന്നാമൻ മറുഭാഗത്തും ഇങ്ങനെ പലപ്രകാരത്തിലുമായി വരാവുന്നതാണല്ലോ. ഇപ്രകാരം ത്തന്നെയാണ് മേൽപറഞ്ഞ ഗ്രഹങ്ങൾക്കും സ്ഥാനഭേദങ്ങൾ വരുന്നത്.

സൂര്യൻറെ ഏതെങ്കിലും ഒരു വശത്ത് ശുക്രനും, ഭൂമിയും, കുജനും ഒരുവരിയായി വരുമ്പോളാകുന്നു അവഅന്യോന്യം ഏറ്റവും

[ 15 ]
--14--

സമീപിക്കുന്നത്. ഇങ്ങിനെ വരുമ്പോൾ തന്നെ ശുക്രനും ഭൂമിയുമായി ഏകദേശം രണ്ടുകോടി അറുപത് ലക്ഷം നാഴികയും, ഭൂമിയും കുജനും തമ്മിൽ ഏകദേശം മൂന്നുകോടി അയ്പതലക്ഷം നാഴികയും അകലം ഉണ്ടായിരിക്കും. നല്ല അടുപ്പം തന്നെ! എന്നാൽ ശുക്രനും ഭൂമിയുമൊ, കുജനും ഭൂമിയുമൊ ആയി പലപ്പോഴും അടുക്കുന്നുണ്ടെങ്കിലും ംരം മൂന്നു ഗ്രഹങ്ങളും സമീപിച്ച് ഒരുവരിയായി ദുർല്ലഭമായിട്ടെ വരുന്നുള്ളു. ഇങ്ങിനെ വരുമ്പോൾ ശുക്രനെക്കാൾ കുജനെ അധികം സ്പഷ്ടമായി നോക്കി മനസ്സിലാക്കാവുന്നതാണ. എന്തെന്നാൽ ശുക്രൻ നമുകും സൂർയ്യനും മദ്ധ്യയായി വരുന്നതുകൊണ്ട, നമുക്ക് അഭിമുഖമായി വരുന്ന അതിന്റെ അർദ്ധാംശത്തിൽ ഒട്ടും പ്രകാസമില്ലാതിരിക്കുന്നതിനാൽ അതിനെ ആർക്കും കണ്ട് മനസ്സിലാക്കുവാൻ കഴിയുന്നില്ല. എന്നാൽ കുജൻ ഭൂമിയുടെ പദ്ധതിക്കു പുറമെയായി ചരിക്കുന്നതുകൊണ്ട് സൂർയ്യപ്രകാശത്താൽ അരുണനിറമായി ശോഭിക്കുന്ന അതിന്റെ അംശം നമുക്ക് നേരെയായി വരുകയും, അപ്പോൾ അതിനെ നമുക്ക സ്പഷ്ടമായി കാണ്മാൻ കഴിയുകയും ചെയ്യുന്നു. ദൂരത്തിന്റെ അവസ്ഥ വിചാരിച്ച സ്പഷ്ടമെന്ന പറഞ്ഞുപോയതാണ.

  ഇതുകൊണ്ട് വളരെ ശക്തിയുള്ള ഒരു ദൂരദർശിനിയിൽ കൂടി നോക്കിയാൽ കുജനിൽ വയലുകൾ, വീടുകൾ, ജീവികൾ തുടങ്ങിയുള്ളവയെ നമുക്കകാണ്മാൻ കഴിയുമെന്ന വിചാരിച്ചുപോകരുത. ഭൂഖണ്ഡങ്ങളേയും, സമുദ്രങ്ങളെയും കൂടി വ്യക്തമായി കാണ്മാൻ സാധിക്കുന്നില്ല. സാധാരണയായി നമ്മുടെ കണ്ണുകൾക്ക ഗോചരമായി വരുന്നത് പച്ച നിറത്തിലും, ചുമപ്പുനിറത്തിലും ഉള്ള അവ്യക്ത കളങ്കങ്ങളാകുന്നു. ഇതിൽ പച്ചനിറത്തിൽ കാണുന്നത് സമുദ്രവും ചുമപ്പ കരയുമാണെന്നാണ് വിശ്വസിച്ചുവരുന്നത്. ഇതു കൂടാതെ ഈഗ്രഹത്തിന്റെദക്ഷിണൊത്തര ധ്രുവങ്ങളോടടുത്ത ചില ധാവള്യ ശകലങ്ങൾ കാണുന്നത് മഞ്ഞ്സ്വരൂപിച്ചുള്ളകുന്നുകളാണെന്ന ഊഹിച്ചു വരുന്നു. മേൽപറഞ്ഞ അവ്യക്ത കളങ്കങ്ങൾ എല്ലാക്കാലത്തിലും യാതൊരുമാറ്റവും കൂടാതെ ഒരേസ്ഥലത്തായിത്തന്നെ കാണപ്പെടുന്നതിനാൽ, ഭൂഖണ്ഡങ്ങളും സമുദ്ര [ 16 ]
--15--

ങ്ങളും ആയിരിക്കുമെന്ന വിചാരിച്ചഅതുകൾക്ക പ്രത്യേകപ്പേരുകൾ ജ്യോതിശാസ്ത്രജ്ഞന്മാർ കൊടുത്തിട്ടുണ്ട. നിശ്ചയമില്ലാതെ അവിടവിടെയായി കാണുന്ന ചില കളങ്കങ്ങളെ മേഘങ്ങളായിട്ടാണഗണിച്ചു വരുന്നത്.കുജനിൽ വ്യക്തമായികാണാവുന്ന ഒരു കളങ്കത്തെ ംരം ഗ്രഹത്തിന്റെ "കണ്ണ" എന്ന വിളിച്ചു വരുന്നു. അധികം ശക്തിയില്ലാത്ത ഒരു ദൂരദർശനിയിൽ കൂടി ംരം ഗ്രഹത്തെ നോക്കുമ്പോൾ അതിന്റെ ഉപരിഭാഗത്ത് പ്രകാശമുള്ള ഒരു പ്രദേശത്തിന്റെ നടുവിൽ ഒരു പുള്ളിയായി ംരം കണ്ണ് കാണപ്പെടുന്നു. ആപ്രദേശത്തിന്ന ഏകദേശം 1200 നാഴികയും കണ്ണിന 500 നാഴികയും മദ്ധ്യളവുണ്ടത്രേ!
 ക്രിസ്താബ്ദം 1877-വരെ കുജന്ന സമീപം യാതൊരു ചന്ദ്രനു*മില്ലെന്നാണ് വിചാരിച്ചു വന്നുരുന്നത്. എന്നാൽ പിന്നീടുണ്ടായിട്ടുള്ള പരീക്ഷകൾകൊണ്ട ആ ഗ്രഹത്തിന ചുറ്റും രണ്ടു ചെറിയ ഉപഗ്രഹങ്ങൾ ചരിക്കുന്നതായി കണ്ടറിഞ്ഞിരിക്കുന്നു. കുജനെ പറ്റി വേറെ ചില സംഗതികൾ കൂടി അറിവുണ്ട.
 കുജന്റെ ഒരു പരിഭ്രമണത്തിന്ന് ഏകദേശം 24½ മണിക്കൂർ വേണ്ടിവരുന്നു എന്നും, സൂർയ്യനെ ഒന്ന ചുറ്റിവരുന്നതിനെ ംരം ഗ്രഹത്തിന 687ദിവസങ്ങളോളം വേണമെന്നും ജ്യോതിശാസ്ത്രജ്ഞന്മാർ കണ്ടുപിടിച്ചിരിക്കുന്നു. ഭൂമിക്കും ഒരു പരിഭ്രമണത്തിന 24മണിക്കൂറവേണമെന്നുള്ള സംഗതിഎല്ലാവർക്കുംഅറിയാമല്ലോ. ഇതിനും പുറമേ ംരംരണ്ടുഗ്രഹങ്ങളുടെയും ധ്രുവങ്ങൾ അവയുടെ ഗ്രഹപദ്ധതികളിലേക്ക് ഒരുപോലെചാഞ്ഞിരിക്കുന്നതുകൊണ്ട് ഋതുക്കളുടെ മാറ്റങ്ങൾ ംരംഗ്രഹങ്ങളിൽ ഒരേകാലത്തായിരിക്കണമെന്നുകൂടി നമുക്ക് ഊഹിക്കാം.
 ഭൂമിയിൽ ഉള്ളപോലെ കുജനിലും ഒരു വായുമണ്ഡലമുണ്ടെന്നും, അത ധാരാളം നീരാവിയാൽ സമ്മിശ്രമായിരിക്കുന്നുഎന്നും,ംരം നീരാവി പലപ്പോഴും മേഘങ്ങളായി പരിണമിച്ച് മഴയായിട്ടോ, മഞ്ഞായിട്ടോ വീഴുന്നുഎന്നും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.ഇ
—----------------------------------------------------------------------------------------------------------------------

  • 'ചന്ദ്രൻ' എന്ന പദത്തിന്ന സാമാന്യമായിട്ട ഒരു ഗോളത്തെ ചുറ്റുന്ന 'ഉപഗ്രഹ'മെന്നേ ഇതര ജ്യോതിശാസ്ത്രജ്ഞന്മാർ അർത്ഥം വിവക്ഷിച്ചിട്ടുള്ളു [ 17 ]
    ---16---

ങ്ങിനെ മഴയുള്ളതായി അറിയുന്നതുകൊണ്ട് ആ ഗ്രഹത്തിൽ തടാകങ്ങളോ, സമുദ്രങ്ങളോ ഉണ്ടെന്നുള്ള ഊഹം മുക്കാലും ശരിയായിരിക്കണം

 ംരം ഗ്രഹത്തിൽ ജീവജാലങ്ങൾ വസിക്കുന്നുണ്ടോ എന്നുള്ള സംഗതിയെപ്പറ്റി നമുക്ക് യാതൊരു അറിവും ഇല്ല. വായുമണ്ഡലം, മേഘം, മഞ്ഞ്, മഴ, കാറ്റ്,സൂർയ്യപ്രകാശം എന്നിവയുള്ളതുകൊണ്ട ആ പ്രദേശം ഭൂമിയിൽ കാണുന്നതുപോലെയുള്ള ജീവികൾക്ക നിവാസയോഗ്യമായിരിക്കണമെന്ന തീർച്ചപറവാൻ വയ്യാ. കുജനിലെവായുമണ്ഡലംനമ്മുടെവായുമണ്ഡലത്തിൽനിന്ന വളരെ വ്യത്യാസപ്പെട്ടിട്ടുള്ളതാവണെന്ന ജ്യോതിശാസ്ത്രജ്ഞന്മാർ എല്ലാവരും സമ്മതിക്കുന്നു. ഭൂമിയേക്കാൾ കുജൻ വളരെ ചെറിയ ഗോളമാണെന്നുള്ള എകസംഗതി കൊണ്ടുതന്നെ ംരം അഭിപ്രായം ശരിയാണെന്ന തീർച്ചയാക്കാം. നാം അധിവസിക്കുന്ന ഭൂമിക്ക 8000 നാഴികയോളം മദ്ധ്യളവുണ്ട്. എന്നാൽ കുജന് 4000 നാഴികയേയുള്ളു. എല്ലാ ഗോളങ്ങൾക്കും അന്യവസ്തുക്കളെ ആകർഷിക്കുന്നതിന ഒരു വിശേഷശക്തിയുണ്ട്, ആ ശക്തി അവയുടെ വലിപ്പത്തിന്റെ ഏറ്റക്കുറച്ചലിനെ അനുസരിച്ചിരിക്കുന്നു. വലിയ ഗോളങ്ങൾക്ക ആകർഷണശക്തി വായുവിനെ നിലത്തോടു സംബന്നധിപ്പിച്ച്, ജീവികൾക്ക ശ്വസിപ്പാൻ യോഗ്യമാം വണ്ണം അതിനെ ഘനമുള്ളതാക്കിതീർക്കുന്നു. എന്നാൽ കുജൻ ഭൂമിയേക്കാൾ ചെറിയതാകകൊണ്ട അവിടെ ംരം ശക്തി കുറഞ്ഞിരിപ്പാനേ വഴിയുള്ളു എന്ന് പ്രത്യേകം പ്രസ്താപിക്കേണ്ടതില്ലല്ലോ. ഇതുകൊണ്ട അവിടെയുള്ള വായു എത്രതന്നെ നിലത്തോടടുത്തിട്ടുള്ളതായാലും, വളരെ ഘനം കുറഞ്ഞതായിരിക്കും എന്ന ഊഹിക്കാവുന്നതാണ്. ഭൂമി വിട്ട മേല്പോട്ട് പോകുംതോറും വായുവിന്റെ ഘനം കുറഞ്ഞ് കുറഞ്ഞ് വരുന്നു എന്നുള്ള സംഗതി എല്ലാവർക്കും അറിയാവുന്നതാണല്ലോ. വായുമണ്ഡലത്തിന്റെ സ്വഭാവം എല്ലാ ഗ്രഹങ്ങളിലും ഇങ്ങിനെതന്നെയാണ്. വളരെ ഉയരമുള്ള ഒരു കുന്ന് കയറുമ്പോൾ ശ്വസിപ്പാൻ ഉണ്ടാവുന്ന ബുദ്ധിമുട്ട് [ 18 ]
--17--

വായു വളരെ നേർമ്മയുള്ളതായിത്തീരുന്നതുകൊണ്ടാകുന്നു. ഒരു ഗ്രഹത്തിലെ ജീവികൾക്കും, വസ്തുക്കൾക്കും എല്ലാംഘനം ഉണ്ടാകുന്നതിന കാരണം ആ ഗ്രഹത്തിലെ ആകർഷണശക്തിയാണ്. ഒരു വസ്തുവിന്റെ 'ഘനം' എന്നുപറയുന്നത ഭൂമിക്ക അതിനെ നിലത്തേക്ക് വീഴ്ത്തുവാൻ വേണ്ടിവരുന്നതായ ആകർഷണശക്തിയുടെഫലമാകുന്നു. എന്നാൽ ഈ ശക്തി എല്ലാവസ്തുക്കളിലും ഒരുപോലെ പ്രയോഗിക്കേണ്ടിവരുന്നില്ല. അതിനാലാണ് വസ്തുക്കൾക്ക ഘനവ്യത്യാസമുണ്ടാകുന്നത്. കുജന്റെ ആകർഷണശക്തി ഭൂമിയുടേതിലും കുറവായ്തുകൊണ്ട ആ ഗ്രഹത്തിൽ ജീവജാലങ്ങൾ ഉണ്ടെങ്കിൽ തന്നെ അവ ആ നേർമ്മയുള്ള വായു ശ്വസിച്ച ജീവിക്കത്തക്കവയും, ഭൂമിയിലെ ജീവികളേക്കാൾ വളരെ ഘനംകുറഞ്ഞവയും ആയിരിക്കണം.

 നമ്മുടെ ഭൂമിയെപ്പോലെതന്നെ സകല ഗ്രഹങ്ങളും ജീവികളുടെ അധിവാസത്തിന്നായി സൃഷ്ടിക്കപ്പെട്ടവയാണെന്നാകുന്നു ചിലരുടെ അഭിപ്രായം. അങ്ങിനെയല്ലെങ്കിൽ ആ സൃഷ്ടികൊണ്ട പ്രയോജനമില്ലെന്നും, നിഷ്‌പ്രയോജനമായ ഒരു പ്രവൃത്തിക്ക് ഈശ്വരൻ ഒരുമ്പെടുകയില്ലെന്നും അവർ വാദിക്കുന്നു. സ്രഷ്ടാവിന്റെ ഉദ്ദേശങ്ങളെ മുഴുവനും മനുഷ്യന മനസ്സിലാക്കുവാൻ സാധിക്കാത്ത സ്ഥിതിക്ക ഈ സിദ്ധാന്തം ശരിയാണെന്നൊ, അല്ലെന്നൊ സ്ഥാപിക്കുവാൻ ഞങ്ങൾ തയ്യാറില്ല. ഭൂമിയെ പോലെതന്നെ മറ്റു ഗ്രഹങ്ങളും ജീവികൾക്ക താമസിക്കുവാൻവേണ്ടി സൃഷ്ടിക്കപ്പെട്ടവയായിരിക്കാം. അല്ലെന്ന ഞങ്ങൾ പ്രതിവാദിക്കുന്നില്ല. പക്ഷേ ഇതിൽ സാരമായ ഒരു സംഗതികൂടി ആലോചിപ്പാനുണ്ട്. ഭൂമി ഇങ്ങിനെ ജീവികൾക്ക നിവാസയോഗ്യമായിത്തീർന്നിട്ടുള്ളത വളരെ വളരെ കാലംകൊണ്ടുമാത്രമാണം. എന്തെന്നാൽ ആദിയിൽ ഭൂമി ഒരു ദീപ്തിമത്തായ ഗ്രഹമായിരുന്നിരിക്കണമെന്നും, വളരെ കാലംകൊണ്ട് അതിന്റെ താപശക്തി നശിച്ചതിനുശേഷം മാത്രമേ താണതരം ജീവികൾ അതിൽ ഉണ്ടായിത്തുടങ്ങിയുള്ളൂ എന്നും, ഇതിനുശേഷം അനേകായിരം കൊല്ലം കഴിഞ്ഞിട്ടേ മനുഷ്യർക്ക് നിവാസയോഗ്യമായിത്തീർന്നിട്ടുള്ളൂ എന്നും ഭൂപ്രകൃതിശാസ്ത്രജ്ഞ [ 19 ]
--18--

ന്മാർ ഒത്തൊരുമിച്ചഭിപ്രായപ്പെടുന്നുണ്ട്. ചെറിയ ഒരു ഗോള ത്തിന്റെ താപശക്തി വേഗത്തിൽ നശിച്ചുപോകുന്നതാണ്. എ ന്നാൽ ഗോളം വലുതാകുംതോറും തണുക്കുന്നതിന അധികം താ മസം വേണ്ടിവരുന്നു. ഇങ്ങിനെ തണുത്തതിനുശേഷം വളരെ കാലം കഴിഞ്ഞാൽ മാത്രമേ അത് അധിവാസത്തിന്നു യോഗ്യമായിത്തീരുന്നുള്ളു. ഭൂമിയിലെ ചൂട് നശിക്കുന്നതിന് കുജന് തണുപ്പാൻ വേണ്ടിവരുന്നതിലും രണ്ടര ഇരട്ടികാലതാമസം വേണ്ടിവരുന്നു എന്നുകണ്ടുപിടിച്ചിരിക്കുന്നു. ഭൂമിയും കുജനും ഒരേകാലത്ത് തന്നെ തണുപ്പാൻ തുടങ്ങി എന്നും, ആ കാലം ഒരുകോടി എൺപതുലക്ഷം വർഷങ്ങൾക്ക് മുമ്പാണെന്നും വിചാരിക്കുന്നതായാൽ ഭൂമിയുടെ •ഇപ്പൊഴത്തെ സ്ഥിതി, കുജൻ ഒരുകോടി പത്തുലക്ഷം കൊല്ലങ്ങൾക്കു മുമ്പുതന്നെപ്രാപിച്ചിരിക്കണമെന്നും, ഈ ഒരുകോടി പത്ത് ലക്ഷം കൊല്ലങ്ങൾകൊണ്ട് ഭൂമി ഇനി രണ്ടുകോടി എൺപതലക്ഷം സംവത്സരങ്ങൾ കഴിഞ്ഞാൽ പ്രാപിക്കുന്ന സ്ഥിതിയെ കുജൻ ഇപ്പോൾ പ്രാപിച്ചിരിക്കുന്നു എന്നും കണക്കാക്കീട്ടുണ്ട്. ഈ സംഗതികൊണ്ട് ഭൂമിയിൽ ഇപ്പോൾ കണ്ടുവരുന്നതായ ജീവജാലങ്ങൾ കുജനിൽ ഉണ്ടായിരിപ്പാൻ തരമില്ലെന്നും അഥവാ ഉണ്ടായിട്ടുണ്ടെങ്കിൽതന്നെ അത് എത്രയൊ കാലം മുമ്പായിരിക്കണമെന്നും ഊഹിക്കാവുന്നതാണ്. എന്നാൽ ആ ഗ്രഹത്തിലെ നേർമ്മയായ വായുമണ്ഡലത്തിന്നനുസരിച്ച് പ്രത്യേകതരം ജീവികൾ അവിടെ ഇല്ലെന്നൊ, ഇനി ഉണ്ടാവുകയില്ലെന്നൊ ഖണ്ഡിച്ചു പറവാനും ഞങ്ങൾ ഒരുങ്ങുന്നില്ല. വിസ്മയകരമായ ജഗൽസൃഷ്ടിയിൽ നമ്മുടെ അറിവിൽപെടാത്തതായി എന്തെല്ലാം രഹസ്യങ്ങളുണ്ടു്?


എസ്സ്.വി.ആർ.



സുനീതി *
---------

വിശ്വപുരം എന്നരാജ്യം ധനസമർദ്ധികൊണ്ടും ബുദ്ധിമത്തുക്കളായ ജനങ്ങളെക്കോണ്ടും പുരാതനമായ കീർത്തിയോടു കൂടിയതായിരുന്നു. ഇത്രപ്രാബല്യവും അഭ്യുദയവുമുള്ള വേറേ ഒരു രാജ്യം


• ഷേക്കസ്പിയർ എന്ന മഹാകവിയുടെ 'ഒതല്ലോ' എന്ന കഥയാകുന്നു ഇതിന്റെ മൂലം. [ 20 ] ഉണ്ടായിരുന്നില്ല. രാജ്യത്തിന്റെ ക്ഷേമത്തിൽ അയൽരാജ്യക്കാർക്കുതന്നെ അസൂയയുണ്ടായിരുന്നു. എന്നാൽ ശത്രുക്കളുടെ ആക്രമണത്തിൽ നിന്ന രാജ്യത്തേ രക്ഷിക്കെണ്ടതിന്ന് അവിടെ സ്ഥിരമായി നിർത്തിയിരുന്ന സൈന്യത്തെ ഭയപ്പെട്ട് ഒരുത്തർക്കും അതിന്റെ നേരെ തിരിഞ്ഞു നോക്കുവാൻ കൂടി ധൈര്യമുണ്ടായില്ല.

ഈ സൈന്യത്തിൽ മാർത്താണ്ഡൻ എന്നപേരായ ഒരുപടയാളിയുണ്ടായിരുന്നു. മാർത്താണ്ഡൻ വലിയശൂരനും ബുദ്ധിമാനുമായിരുന്നു. അദ്ദേഹത്തിന്റെ ധൈര്യം, നടവടി, യുദ്ധസമയങ്ങളിൽ കാട്ടിയ ബുദ്ധിശക്തി മുതലായ സൽഗുണങ്ങൾ വിശ്വപുരത്തിലേ ഭരണകർത്താക്കന്മാരുടെ ശ്രദ്ധയിൽപെട്ട മുതൽക്ക് അദ്ദേഹം ആരാജ്യത്തിലുള്ള എല്ലാവരുടെയും ഭക്തി ബഹുമാനാദികൾക്ക് പാത്രമായിത്തീർന്നതിന്ന പുറമെ അല്പകാലത്തിനുള്ളിൽ സൈന്യത്തിന്റെ നായകനായിത്തീരുകയും ചെയ്തു.

വിശ്വപുരത്തിലെ ഒരു പ്രഭുവിന്റെ മകളായിട്ട സുനീതിയെന്നു പേരായ ഒരു സ്ത്രീരത്നമുണ്ടായിരുന്നു. സൌന്ദര്യം, ദയ, വിനയം, ബുദ്ധി മുതലായ പലേ സൽഗുണങ്ങളുടെയും വിളനിലമായ ഈ യുവതിയെ ലഭിച്ചാൽ ജന്മസാഫല്യമായിയെന്നു വിചാരിച്ചുകൊണ്ടു വിശ്വപുരത്തിലേ അനേകം ചെറുപ്പക്കാർ കാര്യസാധ്യത്തിന്ന് യത്നം ചെയ്തുവന്നു. കുലശ്രേഷ്ടത, സൌന്ദര്യം, ദ്രവ്യം മുതലായി സാധാരണ യുവതികളുടെ മനസ്സിനെ ആകർഷിപ്പാൻ മതിയായ ഗുണങ്ങൾ ഉള്ളവർ ഈ ചെറുപ്പക്കാരിലുമുണ്ടായിരുന്നുവെങ്കിലും ഒരു ഭർത്താവിന്ന് അവശ്യം വേണ്ടവയിൽ മിക്കഗുണങ്ങളും ഇവരിൽ ശൂന്യമായിട്ടാണ നമ്മുടെ സുനീതി കണ്ടത.

മാർത്താണ്ഡൻ സുനീതിയുടെ അഛന്റെ ഒരു സ്നേഹിതനായിരുന്നതിനാൽ അദ്ദേഹം കൂടക്കൂടെ ആപ്രഭുവിന്റെ അടുക്കെ പോയി ആസ്ത്രീയുടെ അഛൻ ചെയ്ത സൽക്കാരം സ്വീകരിക്കുകയും ഒരു യൊദ്ധാവായ തനിക്ക് സംഭവിച്ച പലവിധമായ അപകടങ്ങളെയും അവയിൽ നിന്ന് രക്ഷപ്പെടുവാൻ താൻ ചെയ്ത ഉപായങ്ങളെയും പറ്റി പ്രസ്ഥാവിക്കുകയും ചെയ്തു. രസകരങ്ങളായ പലകഥകളും ഈ സന്ദർഭങ്ങളിൽ മാർത്ഥാണ്ഡൻ പറക പതിവായിരു [ 21 ] ന്നു. കഥപറയുമ്പോഴും അദ്ദേഹം അനുഭവിച്ച കഷ്ടതകളെ പറഞ്ഞു കേൾപ്പിയ്ക്കുമ്പോഴും സുനീതി ശ്രദ്ധയോടുകൂടീ എല്ലാം കേൾക്കുക പതിവായിരുന്നു. അദ്ദേഹത്തിന്റെ ഓരോ ശൂരക്രുത്യങ്ങളെപ്പറ്റി കേട്ടമുതൽക്ക് സുനീതിക്ക് മാർത്താണ്ഡനെ ഭർത്താവായിട്ട് കിട്ടിയാൽ കൊള്ളാമെന്ന് ആഗ്രഹം തോന്നിത്തുടങ്ങി. അന്നു മുതൽക്ക് അദ്ദേഹത്തെ വിട്ടിരിപ്പാൻ കൂടി മനസ്സില്ലാതാവത്തക്കവണ്ണം പ്രേമം ദിവസന്തോറും വർദ്ധിച്ചു വന്നു. ആദിക്കിലേ ആചാരപ്രകാരം വിരോധമില്ലായിരുന്നുവെങ്കിൽ അഛനെ വിവരം അറിയിച്ച് വിവാഹം നടത്തിക്കണമെന്ന് സുനീതിക്കാഗ്രഹമുണ്ടായിരുന്നു. എന്നാൽ അതിന് അഛൻ ഒരിക്കലും സമ്മതിക്കുന്നതല്ലെന്ന് ദൃഢമായി ഉറപ്പുണ്ടായിരുന്നതിനാൽ അങ്ങിനെ ശ്രമിക്കേണ്ടെന്ന തീർച്ചയാക്കി. അതുവരെ തന്നെ പ്രേമഭാജനമായി വിചാരിച്ച് വളർത്തിക്കൊണ്ടുവന്ന അഛനെ ഒരുവിധത്തിലും മുഷിപ്പിക്കാതെ കഴിക്കെണമെന്നുവച്ച സുനീതി പലമാർഗ്ഗവും മനസ്സിലാലോചിച്ചുവെങ്കിലും യാതൊന്നും ആഗ്രഹനിവൃത്തി വരുത്തത്തക്കവണ്ണമുള്ളതായി തോന്നാഞ്ഞതിനാലും ആഗ്രഹത്തെ അടക്കാൻ അശക്തയായി തീർന്നതിനാലും മാർത്താണ്ഡന് വിരോധമില്ല്ലാത്ത പക്ഷം അദ്ദേഹത്തോടൊരുമിച്ച് ചാടിപ്പോകാൻ ഉറപ്പിച്ചു. വിവരം മാർത്താണ്ഡനെ അറിയിച്ചു. മാർത്താണ്ഡനും കുറേദിവസമായിട്ട് സുനീതിയിൽ പ്രേമം ജനിച്ചിരിക്കുന്നു. എന്നാൽ തനിക്ക് ആ സ്ത്രീരത്നത്തിന്റെ ഭർത്താവാകാൻ തരമാവുകയില്ലെന്ന വിചാരിച്ച ആഗ്രഹം പുറത്ത് പറയാതിരുന്നതാണ്. സുനീതിയുടെ ആഗ്രഹം മനസ്സിലായപ്പോൾ അദ്ദേഹത്തിന് വലുതായ ഒരു നിധി കിട്ടീയതു പോലെയുള്ള സന്തോഷമുണ്ടായി. ഒരു ദിവസം രണ്ടുപേരും കൂടി തക്കം നോക്കി അവിടെ നിന്ന് ചാടി.

ജാതികൊണ്ടും പദവികൊണ്ടും മാർത്താണ്ഡന് സുനീതിയുടെ ഭർത്താവാകുവാൻ പാടില്ലായിരുന്നു. പുത്രിയെ വീട്ടീൽ കാണ്മാനില്ലെന്നറിഞ്ഞപ്പോൾ പ്രഭു വളരെ വ്യസനത്തിൽപെട്ടു. അന്വെഷണം ചെയ്തപ്പോൾ വാസ്തവം മനസ്സിലായി.

തന്റെ ഏകപുത്രിയായ സുനീതി ജാതികൊണ്ട് താഴ്മയുള്ള ഒരാളെ വിവാഹം കഴിച്ചുവെന്ന വിവരം ആ രാജ്യക്കാർ അറിഞ്ഞാ [ 22 ] ൽ താൻ പരിഹാസത്തിനു പാത്രമാവുമല്ലോ എന്ന് ഓർത്തിട്ടപ്രഭു ശവത്തിന്നുസമനായിത്തീർന്നു. എന്നു തന്നെയല്ല പുത്രിയുടെ നേരേയുണ്ടായിരുന്ന സ്നേഹവും ഉടനേ അസ്തമിച്ചു. ഏതായാലും ധൂർത്തനായ മാർത്താണ്ഡനെ വെറുതെ വിടാൻ പാടില്ലെന്ന് തീർച്ചയാക്കി തന്റെ ഏകപുത്രിയായ സുനീതിയെ മാർത്താണ്ഡൻ മന്ത്രവാദം പ്രയോഗിച്ച് പാട്ടിലാക്കിയിരിയ്ക്കുന്നുവെന്ന് പ്രഭു ന്യായാധിപന്മാരോട് സങ്കടം പറഞ്ഞു. ന്യായാധിപന്മാർ ഉടനെ മാർത്താണ്ഡനെ വരുത്തി വിസ്തരിച്ചപ്പോൾ താൻ കുറ്റക്കാരനല്ലെന്നും സുനീതിയെവരുത്തിച്ചോദിച്ച് താൻ ന്യായവിരോധമായി എന്തെങ്കിലും പ്രവ്രുത്തിച്ചിട്ടുണ്ടെന്ന് ആ സ്ത്രീ പറയുന്നപക്ഷം തന്നെ എന്തു ശിക്ഷയ്ക്കും പാത്രമാക്കുന്നത് സമ്മതമാണെന്നും അദ്ദേഹം പറഞ്ഞതുകേട്ട് അവർ സുനീതീയെവരുത്തി. ആ കാര്യത്തിൽ മാർത്താണ്ഡൻ തെറ്റുകാരനല്ലെന്നും ആ സ്ത്രീയുടെ ആഗ്രഹപ്രകാരം അദ്ദേഹം വിവാഹം ചെയ്തതാണെന്നും സുനീതി പറഞ്ഞതിനാൽ ന്യായാധിപന്മാർക്കും യാതൊന്നും ചെയ്പാൻ തരമുണ്ടായില്ല. മാർത്താണ്ഡനും സുനീതിയും ഐകമത്യത്തോടൂ കൂടീ വിശ്വാപുരത്തിൽ താമസിച്ചു. അന്യോന്യം രസിക്കാത്തതും പ്രേമസൂചകമല്ലാത്തതുമായ ഒരു വാക്കുപോലും അവർക്ക് പറവാൻ സംഗതിയുണ്ടായിട്ടില്ല. വിശ്വപുരം രാജ്യത്തിന്നു കീഴിൽ സുപ്രതീക്ഷം എന്നുപേരായ ഒരു ദ്വീപുണ്ടായിരുന്നു. രാജ്യക്കാരുടെ കലഹമുണ്ടായാൽ നിർത്തൽ ചെയ്യെണ്ടതിന്നും രാജ്യരക്ഷക്കുമായി ഒരു സൈന്യത്തെ അവിടെ പാർപ്പിച്ചിട്ടുണ്ടായിരുന്നു. സംഗതിവശാൽ ആ സൈന്യത്തെ മാറ്റി മറ്റൊരു സൈന്യത്തെ അങ്ങോട്ടയപ്പാൻ വിശ്വപുരക്കാർ തീർച്ചയാക്കി. ഈ സൈന്യത്തിന്നധിപനായിട്ട് തൽകാലം മാർത്താണ്ഡനെത്തന്നെ അയക്കെണ്ടിവന്നു. സുപ്രതീക്ഷമെന്ന ദ്വീപിനെ കൈവശപ്പെടൂത്താൻ മറ്റു ചില രാജ്യക്കാർ ശ്രമിക്കുന്നുണ്ടെന്നുള്ള ഒരു ധ്വനിയുണ്ടായിരുന്നു. അതുകൊണ്ട് അവിടെയുള്ള സൈന്യത്തിന്റെ നായകനായിരിയ്ക്കുന്നത് തങ്ങൾക്ക് ഏറ്റവും വിശ്വാസയോഗ്യനായ ഒ [ 23 ] രാൾ വെണമെന്ന് തോന്നിയതിനാലും മാർത്താണ്ഡനെപ്പോലെ അങ്ങിനെയുള്ള വേറെ ഒരാളില്ലാത്തതിനാലുമാണ് ഭരണകർത്താക്കന്മാർ അദ്ദേഹത്തെ അയപ്പാൻ തീർച്ചയാക്കിയത്. ധൈര്യം ശ്രേഷ്ഠത വിശ്വാസയോഗ്യത മുതലായ സൽഗുണങ്ങളുള്ളവർക്ക് മാത്രമേ ഇങ്ങിനെയുള്ള യോഗ്യത കൊടൂക്കാറൂള്ളൂവെന്ന സംഗതി കൊണ്ട് ആ പദവി ലഭിച്ചതിൽ മാർത്താണ്ഡനും വളരെ സന്തോഷമുണ്ടായെങ്കിലും യാത്രയുടെ ദൂരതയും അസൌകര്യവും ഓർത്ത് തന്റെ പ്രിയപത്നിയായ സുനീതിക്ക് വിരോധമായിരിക്കുമോയെന്ന് ആലോചിച്ചപ്പോൾ ക്രമേണ അദ്ദേഹം ഉന്മേഷരഹിതനായിത്തീർന്നു.

ഭർത്താവിന് അഭ്യുദയം വന്നു കാണ്മാൻ എല്ലാപ്പോഴും ആശിച്ചുകൊണ്ടിരുന്ന സുനീതിക്ക് വിവരം കേട്ടപ്പോൾ അളവറ്റ സന്തോഷമൂണ്ടായി. ശക്തിയും പ്രാബല്യവുമുള്ള ആ വിശ്വപുരഭരണകർത്താകന്മാർക്ക് തന്റെ ഭർത്താവിന്റെ ആന്തരമായ സ്വരാജ്യസ്നേഹവും സ്വഭാവഗുണവും കണ്ടറിവാൻ സാധിച്ചതിൽ ആ സ്ത്രീക്ക് വളരെ തൃപ്തിതോന്നി. അവരുടെ ബുദ്ധിസാമർത്ഥ്യത്തെ ആത്മനാ അഭിനന്ദിച്ചു. മാന്യനായ ഭർത്താവിന്റെ ഒരുമിച്ച പുറപ്പെടാമെല്ല‌ൊ എന്നു വിചാരിച്ച് പുറപ്പാടിനുള്ള ദിവസം കാത്തിരിപ്പായി. ഒരുദിവസം മാർത്താണ്ഡൻ ഒരു വിജനപ്രദേശത്തിരുന്ന് എന്തോ ആലോചിച്ചു കൊണ്ടിരിക്കുന്നത് സുനീതി കണ്ടു. എന്തോ കുണ്ഠിതമുണ്ടെന്ന് മുഖത്തനോക്കിയപ്പോൾ മനസ്സിലായെങ്കിലും കാരണം അപ്പോൾ ചോദിപ്പാൻ നല്ല സമയമല്ലെന്ന് തീർച്ചയാക്കി. അല്പനേരം കഴിഞ്ഞ് അദ്ദേഹം ഭക്ഷണം കഴിപ്പാനിരിക്കുമ്പോൾ സുനീതി അരികെച്ചെന്ന ഒരു മാന്യപദവി ലഭിച്ചതോർത്ത് സന്തോഷിക്കേണ്ട കാലത്ത് തീരെ ഉന്മേഷമില്ലാതെയായിത്തിർന്നതിന്ന് കാരണ മെന്തെന്ന് അറിയാത്തതിനാൽ വ്യസനമുണ്ടെന്നു പറഞ്ഞു. മാർത്താണ്ഡൻ കുറേ നേരം സംസാരിക്കാതെ ഇരുന്നതിനു ശേഷം ഇങ്ങനെ മറൂപടി പറഞ്ഞു.

മാർത്താണ്ഡൻ-- എന്റെ പ്രിയതമേ, എനിക്ക് ലഭിച്ച മാന്യപദവിയോർത്ത് സന്തോഷിക്കേണ്ടതിന്ന് നിന്റെ നേരേ എനിക്കുള്ള ഗാഢപ്രേമം ഒരു പ്രതിബന്ധമായിത്തീർന്നിരിക്കുന്നു. എ [ 24 ] ങ്ങിനെയെന്നാൽ രണ്ടിലൊരുവിധം ഞാനിപ്പോൾ പ്രവ്രുത്തിക്കേണ്ടിയിരിക്കുന്നു. അപായകരമായ ഒരു കപ്പൽ യാത്രക്ക് നിന്നെ സന്നദ്ധയാക്കുകയോ അല്ലാത്തപക്ഷം നിന്നെ വിശപുരത്തിൽ വിട്ടുപോവുകയോ ചെയ്യണം. ഇത് രണ്ടൂം ഒരുപോലെ ദുസ്സഹമായിട്ടാണ് എനിക്ക് തോന്നുന്നത്. നിന്നെ കൊണ്ടുപോവുന്നതായാൽ വല്ല അപായവും സംഭവിക്കുമോയെന്നാലോചിച്ച് ഒരു നേരത്തും മനസ്സിന്ന് സുഖമുണ്ടാവുന്നതല്ല. നിന്നെപിരിഞ്ഞ് പോവുന്നത് മരിക്കുന്നതിന് സമാനവുമാണ് സുനീതി- ഇങ്ങിനെയുള്ള ആലോചനകലേകൊണ്ടിതുവരെ മനസ്സിനെ ബുദ്ധിനുട്ടീച്ചുവല്ലോ. കപ്പൽ യാത്ര ചെയ്യുകയെന്നല്ല തീയ്യിൽ നടക്കണമെന്നുവന്നാൽ കൂടി ഞാൻ അങ്ങയെ വിട്ടിരിക്കുമെന്ന് തോന്നിയത് അത്ഭുതമല്ലേ? അപകടങ്ങളുണ്ടായാൽ അവയിൽ ഒരു പങ്ക് ഞാനും അനുഭവിയ്ക്കേണ്ടവളല്ലേ? കപ്പല്യാഹ്റ്റ്രയിലുണ്ടാവുന്ന ബുദ്ധിമുട്ടൂകളാലോചിച്ച് എന്നെ ഇവിടെആക്കിപ്പോയേക്കാമെന്നും അപകടങ്ങളൂം ബുദ്ധിമുട്ടൂകളും സഹിച്ച് ഒരുമിച്ച് വരുന്നതിനേക്കാൾ ഇവിടെ സുഖമായിരിക്കുന്നതിനാലാണ് എനിക്കും സന്തോഷമുണ്ടാവുകയെന്നും ധരിച്ച ഏകസംഗതികൊണ്ടുതന്നെ നിന്റെ നിഷ്കളങ്കമായ സ്നേഹശക്തി അറിയുന്നില്ലെന്നു വെളീവാ‍ാകുന്നുണ്ട്. അങ്ങയൊന്നിച്ചു പുറപ്പെടുവാൻ കാത്തിരിക്കുന്ന ഞാൻ നിമിത്തം ഇനിയെങ്കിലും മനസ്സിനെ ബുദ്ധിമുട്ടിക്കാതെ വേഗത്തിൽ പുറപ്പെടാൻ ശ്രമിക്കണേ? “ഇപ്പോഴുള്ള പരസ്പരാനുരാഗത്തോടുകൂടീ വളരെക്കാലം ജീവിച്ചിരിപ്പാൻ ദൈവം നമ്മൾക് സംഗതി വരുത്തട്ടെ” എന്നുപറഞ്ഞ മാർഥ്റ്റാണ്ഡൻ പ്രിയപത്നിയെ ഗാഢമായി തഴുകി. വേഗത്തിൽ പുറപ്പാടിനുള്ള ഒരുക്കങ്ങൾ കൂട്ടീ ശുഭമായ സമയം നോക്കി അവർ പരിവാരങ്ങളോടൂകൂടീ കപ്പലിൽ കയറി. മാർത്താൺദന്റെ കീഴിൽ കമ്രകണ്ഠൻ എന്നു പേരായ ഒരു പടയാളിയുണ്ടായിരുന്നു. വാസ്തവത്തിൽ ധൂർത്തനും ചതിയനുമായ കമ്രകണ്ഠൻ തന്റെ സൂത്രങ്ങൾ കൊണ്ട് താൻ വളരെ വിശ്വാസയോഗ്യനും മര്യാദക്കാരനുമാണെന്ന് മറ്റുള്ളവരെ എളുപ്പ [ 25 ] ത്തിൽ ധരിപ്പിച്ചു. മാർഥ്റ്റാണ്ഡൻ ശുദ്ധനായതുകൊണ്ട് ഈ ചതിയന്റെ വാസ്തവസ്ഥിതി മനസ്സിലാക്കതെ അയാളെ സ്നേഹിച്ചു. ഭീരുക്കളിൽ വച്ച് അഗ്രഗണ്യനായ കമ്രകണ്ഠന്റെ നാട്ട്യവും നിലയും കണ്ടാൽ അയാൾ വലിയ ശൂരനാണെന്ന് ആരും തെറ്റിദ്ധരിക്കും. അന്യന്മാരെ കുടുക്കിൽ ചാടീപ്പാൻ മാർഗ്ഗം ആലോചിക്കുകയാണ് അയാൾക്ക് എപ്പോഴും പ്രവ്രുത്തി. കമ്രകണ്ടനൊന്നിച്ച് അയാളുടെ ഭാര്യയുമുണ്ടായിരുന്നു. സുനീതിക്ക് ഈ സ്ത്രീയുടേനേരെ വളരെ സ്നേഹം തോന്നി. മാർത്താണ്ഡൻ കാര്യാലോചനയിൽ പ്രവേശിക്കുന്ന സമയങ്ങളിൽ ഈ സ്ത്രീയുമായി വിനോദങ്ങൾ പറഞ്ഞുകൊണ്ടാണ് സുനീതി സമയം കഴിച്ചുകൂട്ടിയത്. ശൈനേയൻ എന്നുപേരായി വേറെ ഒരു കീഴുദ്യോഗസ്ഥൻ മാർത്താണ്ഡനോരുമിച്ചുണ്ടായിരുന്നു. ശിഅനേയ്യൻ മാർത്താണ്ഡന്റെ ജീവനായിരുന്നു. നിർദ്ദോഷിയും ശുദ്ധനുമായ ശൈനേയനെപ്പോലെ സ്വാമിഭക്തിയുള്ള മറ്റൊരാൾ ഇല്ലെന്ന അയാളുടെ വൈരികൾക്കുകൂടീ സമ്മതിക്കാതെ നിവ്രുത്തിയില്ല. ശൈനേയൻ മിക്ക സമയങ്ങളിലും മാർഥ്റ്റാണ്ഡന്റെ വീട്ടീൽ പോവുക പതിവായിരുന്നു. ഭർത്താവിന്റെ ആശ്രിതനും സത്സഭാവിയുമായതുകൊണ്ട് സുനീതിക്ക് ശൈനേയന്റെ നേരെ പ്രീതി തോന്നി. നിന്ദ്യനായ കമ്രകണ്ഠന് ഇതിൽ അസൊയ തോന്നിയതിനാൽ മേലധികാരിയായ മാർത്താണ്ഢന്റെ നേരെ കാണിക്കേണ്ട സ്നേഹം, ബഹുമായം, നന്ദി, വണക്കം എന്നിവയെ മറന്ന് പതിവ്രതയും സുശീലയുമായ സുനീതിയെ പാപകരങ്ങളൂം ലജ്ജാവഹങ്ങളുമായ ആഗ്രഹങ്ങൾക്കും കീഴടക്കുവാനുള്ള ശ്രമം തുടങ്ങി. ശ്രമങ്ങളെപ്പറ്റി മാർത്താണ്ഡന് അൽ‌പ്പമെങ്കിലും അറിവുകിട്ടീയാൽ മരണമാണ് അതിന്റെ ഫലമെന്ന് നിഴശ്ചയമുണ്ടായിരുന്നതിനാൽ ആഗ്രഹങ്ങൾ സ്പഷ്ടമായി ആ സ്ത്രീയെ അറിയിപ്പാൻ അയാൾക്ക് ധൈര്യമുണ്ടായില്ല. എങ്കിലും താൻ ആ സ്ത്രീ നിമിത്തം കാമാതുരനായിരിക്കുന്നുവെന്ന് ഒരു വിധത്തിൽ സുനീതിയെ അറിയിച്ചു. സുനീതിയുടെ ഭർത്രുസ്നേഹം ഗാഢമായിരുന്നതിനാൽ കമ്രകണ്ഠന്റെ പിട്ടുകൾ ഫലിച്ചില്ല. നാഗരീകത്വവും പത്തിപ്പുമുള്ള സ്ത്രീകൾ കൂസൽ [ 26 ] കൂടാതെ അന്യപുരുഷന്മാരോടു സംസാരിക്കുന്നതുകൊണ്ട് അവരുടെ ആന്തരമായ സ്വഭാവത്തെ എളുപ്പത്തിൽ തെറ്റിദ്ധരിക്കുന്നത് ഇപ്പോഴുള്ള ചില നാട്ടുവിടന്മാരുടെ പതിവാണ്. സുനീതി ഗർവ്വ് നടിച്ചിരിക്കാതെ ഭർത്താവിന്റെ താല്പര്യക്കാരോട് യഥേഷ്ടം സംസാരിക്കുകയും അവരെ ബഹുമാനിക്കുകയും ചെയ്തിരുന്നതു കണ്ടപ്പോൾ ആ സ്ത്രീയെ തന്റെ ആഗ്രഹങ്ങൾക്ക് എളുപ്പത്തിൽ സ്വാധീനപ്പെടുത്താമെന്നാണ് ധൂർത്തനും മുട്ടാളനുമായ കമ്രകണ്ഠൻ ധരിച്ചത്. തറ്റ്നെ നേരെ സുനീതി കാണിച്ച വിമുഖതക്കുകാരണ്മ ശൈനേയനാണെന്നാണ് പിന്നെ അയാൾക്ക് തോന്നിയത്. അതുകൊണ്ട് അയാളെ വേർപെടുത്തിക്കളയണമെന്നും അതിനു ശേഷവും തന്റെ ആഗ്രഹം സാധിക്കാതെവന്നാൽ അന്നുമുതൽ ആ സ്ത്രീരത്നത്തെ ഭർത്താവൊന്നിച്ച് ഐക്യത്തൊടുകൂടിയിരിപ്പാൻ സംഗതി വരുത്തരുതെന്നും ഉറച്ചു. ഒരുപോലെ പാപകരങ്ങളും നിന്ദാവഹങ്ങളൂമായ അനേകമാർഗ്ഗങ്ങൾ ആലോചിച്ചതിന്നു ശേഷം സുനീതി ശൈനേയനെ അതിരുവിട്ടു സ്നേഹിക്കുന്നുണ്ടെന്ന് മാർത്താണ്ഡനെ അറിയിക്കണമെന്ന് തീർച്ചയാക്കി. മാർത്താണ്ഡനു ഭാര്യയുടെ നേരെ ഗാഢപ്രെമവും ശൈനേയന്റെ നേരെ നിഷ്കളങ്കമായ സ്നേഹവുമുണ്ടെന്ന് അയാൾക്ക് ബോദ്ധ്യമുണ്ടായിരുന്നതിനാൽ അദ്ദേഹത്തെ എളുപ്പത്തിൽ എളക്കിത്തീർപ്പാൻ സാധിക്കയില്ലെന്നറിഞ്ഞ് ചതിപ്രയോഗം തുടങ്ങുവനാൻ തക്ക സമയവും കാത്തിരുന്നു. കമ്രകണ്ഠന്റെ ഭാഗ്യംകൊണ്ടോ സുനീതിയുടെ നിർഭാഗ്യംകൊണ്ടോ അതിനു തക്ക സമയമുട്ണാവാൻ അധികം താമസം വേണ്ടിവന്നില്ല. കമ്രകണ്ഠൻ ശൈനേയന്റേയും മറ്റൌർ ഭടനെയും തമ്മിൽ തല്ലിച്ച് അതുനിമിത്തം ജനങ്ങളുടെ ഇടയിൽ വലിയ ക്ഷോഭമുണ്ടാക്കിത്തീർത്തു. കമ്രകണ്ഠന്റെ സാമർത്ഥ്യം നിമിഥ്റ്റം ശൈനേയൻ തെറ്റുകാരനാണെന്നും ആക്കിത്തീർത്തു. ജനങ്ങളുടെ പ്രീതിക്കുവേണ്ടി മാർത്താണ്ഡൻ ശൈനേയൻ ഉദ്യോഗത്റ്റിൽ നിന്നും പിരിച്ചു നിർത്തേണ്ടീവന്നു. തന്റെ വാക്കാൽ ഒന്നാമതായി തെറ്റിനെ മാപ്പുകൊടൂപ്പിച്ച് ഉദ്യോഗം തിരിയെ വാങ്ങിക്കൊടൂപ്പാൻ സുനീതി വിചാരിച്ചാൽ സാധിക്കുമെന്നും ആ സ്ത്രീ [ 27 ] യോടു ചെന്നപേക്ഷിച്ചാൽ സംശയം കൂടാതെ കാര്യം സാധിക്കുമെന്നും കമ്രകണ്ഠൻ ശൈനേയനേ ധരിപ്പിച്ചു. ശൈനേയൻ ഉടനെ സുനീതിയുടെ അടുക്കൽ പോയി സങ്കടം പറഞ്ഞു. പ്രക്രുത്യാപരസങ്കടത്തിൽ അനുകമ്പയോടുകൂടിയ സുനീതി ശൈനേയനെ സമാധാനിപ്പിച്ചു മടക്കി അയച്ച ഉടനെ ഭർത്താവിനോടു വിവരം പറഞ്ഞ് ശൈനേയനേ തിരിച്ചു വിളിക്കണമെന്നപേക്ഷിച്ചു. ഭാര്യയുടെ നിർബന്ധം നിമിത്തം അങ്ങിനെ ചെയ്പാനുറച്ചിട്ട് വിവരം കമ്രകണ്ഠനോട് പറഞ്ഞു. തന്റെ ചതിപ്രയോഗങ്ങൾ പ്രയോഗിപ്പാനുള്ള സമയം അതുതന്നെയാണെന്നുറച്ച “സുനീതിക്ക് ശൈനേയന്റെ സാഹചര്യം വളരെ സുഖപ്രദമായി തോന്നുണ്ടായിരിക്കാം” എന്ന് കമ്രകണ്ഠൻ പറഞ്ഞു. മാർത്താണ്ഡൻ- അതിനന്താണ് കാരണം? കമ്രകണ്ഠൻ- ഭാര്യാഭർത്താക്കന്മാരനുഭവിക്കുന്ന സുഖത്തിന് വിഘ്നം വരുത്താൻ ഞാനൊരുക്കമില്ല. അങ്ങയുടെ ഭാര്യയുടെ നടവടി ത്രുപ്തികരമാണോയെന്ന് സൂക്ഷ്മമായി പരിശോധിച്ചാൽ ഞാൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാവും. മനസ്സിലുള്ളത് വ്യക്തമായിപറവാൻ മാർത്താണ്ഡൻ വളരെ പ്രാവശ്യ്യം അപേക്ഷിച്ചിട്ടൂം കമ്രകണ്ഠൻ ഒരക്ഷരം പോലും പറഞ്ഞില്ല. അയാൽ പറഞ്ഞ വാക്കുകൾ മാർത്താണ്ഡന് ശല്ല്യങ്ങളായിത്തീർന്നു. വാക്കുകളുടെ അർത്ഥം മനസ്സിലാക്കാൻ ശ്രമിക്കുന്തോറും കുണ്ഠിതം വർദ്ധിച്ചുവരികയാണ് ചെയ്തത്. അങ്ങിനെ ബുദ്ധിമുട്ടുന്നഹ്റ്റിന്നിടക്ക് ഒരു ദിവസം സുനീതി തന്റെ പൂർവ്വാപേക്ഷയെ ഭർത്താവിനെ ഓർമ്മപ്പെടുത്തിയതിനു ശേഷം അനേകകാലം യാതൊരു തെറ്റും കൂടാതെ പ്രവരുത്തിയെടുത്തതിനെ സ്വല്പമായ സംഗതിനിമിത്തം മറക്കുന്നത് കഷ്ടമാണെന്ന് പറഞ്ഞപ്പോൾ മാർത്താണ്ഡൻ കോപിഷ്ടനായിത്തീർന്നു. മാർത്താണ്ഡൻ- ശൈനേയന്റെ കാര്യത്തിൽ നീ ഇത്ര ബുദ്ധിമുട്ടൂന്നതിൽ ഞാനാശ്ചര്യപ്പെടൂന്നു. അയാൾ നിന്റെ സഹോദരനോ ചാർച്ചക്കാരനോ അല്ലാതിരുന്നിട്ടും നിനക്കയാളുടെ നേരെ [ 28 ] ഇത്ര അധികം സ്നേഹം തോന്നാൽ ഞാൻ യാതൊരു സംഗതിയും കാണുന്നില്ല. സുനീതി- ശൈനേയൻ വിശ്വാസയോഗ്യനായ ഒരാശ്രിതനാണെന്ന് അങ്ങുന്ന് പലപ്പോഴും എന്നോടു പറഞ്ഞിട്ടില്ലേ? അങ്ങിനെയുള്ള ഒരാൾ അങ്ങയുടെ കീഴിൽ നിന്നു പോവുന്നതിനാലുണ്ടായ വ്യസനം കൊണ്ട് ഞാനിത്ര ബുദ്ധിമുട്ടി യതാണ്. ഇതല്ലാതെ മറ്റുകാരണമൊന്നുമില്ല. ഇത്ര ഈർഷ്യത തോന്നിക്കത്തക്കവിധമുള്ള ഒരു തെറ്റ് ശൈനേയൻ ചെയ്തിട്ടുണ്ടെന്നു എനിക്ക് വിശ്വാസമില്ല. തുച്ഛഹേതുക്കൾകൊണ്ട് കോപിഷ്ഠന്മാരായിത്തീർന്ന് പ്രതിക്രിയക്കൊരുങ്ങുന്നത് അങ്ങയുടെ കുഡുംബത്തിൽ ജനിച്ചവരുടെ പതിവാണെന്നുള്ളതിന്ന് ഇതൊരു ദൃഷ്ടാന്തമാകുന്നു. മാർത്താണ്ഡൻ- അത് പരിചയത്താൽ ഉടനെ അറിവാൻ സാധിക്കും. എന്നെ ദ്രോഹിക്കുന്നവർക്ക് ഞാൻ കഠിനമായ ശിക്ഷകൊടുക്കുമെന്നതിന് വാദമില്ല. ഈ വാക്കുകൾ സുനീതിയെ നന്നെ പേടിപ്പിച്ചു. ഭർത്താവ്നിനെ കോപിഷ്ഠ നായിട്ട് ആ സാധു സ്ത്രീ ഒന്നാമതായിട്ടപ്പോഴാണ് കണ്ടത്. അദ്ദേഹത്തിന്റെ കോപം ശമിപ്പിക്കേണ്ടതിന്നു വേണ്ടി ഉടനെ ഇങ്ങനെ പറഞ്ഞു. സുനീതി- പ്രാണനാഥാ, ശൈനേയന്റെ കാര്യത്തെപ്പറ്റി സംസാരിപ്പാൻ നിഷ്കളങ്കമായ കാരണങ്ങൾ മാത്രമാണെന്നെ ഉത്സാഹിപ്പിച്ചിട്ടുള്ളത്. എന്നാൽ ആ കാര്യം അങ്ങക്ക് നീരസഹേതുവായിക്കണ്ടതുകൊണ്ട് മേലിൽ അതേപ്പറ്റിപറകയില്ല. ആലോചനയില്ലാതെ വല്ലതെറ്റും ഞാൻ ചെയ്തിട്ടുണ്ടെങ്കിൽ അതിനെ ക്ഷമിച്ച് എന്നെ രക്ഷിക്കണേ. തന്റെ പേരിൽ നീരസം തോന്നാതിരിപ്പാൻ ചെയ്ത അപേക്ഷയിൽകൂടി സുനീതി ശൈനേയന്റെ തെറ്റിനെ മാപ്പുകൊടുക്കേണമെന്നു സൂചിപ്പിച്ചിട്ടുണ്ടെന്ന് ധരിച്ച മാർത്താണ്ഡൻ കമ്രകണ്ഠന്റെ വാക്കുകളെ വ്യാഖ്യാനിപ്പാൻ തുടങ്ങി. സുനീതി ശൈനേയനിൽ പ്രേമ്മത്തോടുകൂടീയവളാണെന്നായിരിക്കുമോ കമ്രക [ 29 ] ണ്ഠൻ പറഞ്ഞതിന്റെ സാരം എന്നാലോചിച്ച ഊടനെ അയാളുടെ അടുക്കലേക്ക് ഓടി. കാര്യത്തിന്റെ വാസ്തവം വ്യക്തമായി പറയേണമെന്ന് അയാളോടപേക്ഷിച്ചു, സുനീതിയെ തീരെ വെറുത്തുകൊണ്ടിരുന്ന കമ്രകണ്ഠൻ ആ സ്ത്രീക്ക് വിരോധമായി വല്ലതും പറയേണ്ടിവരുന്നതിൽ വളരെ സുഖക്കേടുണ്ടെന്നും മേലധികാരിയായ അദ്ദേഹത്തിന്റെ അപേക്ഷപ്രകാരം ചെയ്യാതിരിപ്പാൻ തന്റെ സ്നേഹം സമ്മതിക്കാത്തതുകൊണ്ടു പറയുന്നതാണെന്നുമുള്ള നാട്യത്തോടൂകൂടീ “അങ്ങക്ക് വളരെ കുണ്ഠിതമുണ്ടാക്കിത്തീർക്കുന്ന കാര്യം വെളിവായി പറയേണ്ടിവരുന്നതിൽ എങ്കിക്കും വ്യസനമുണ്ട്. എന്നാൽ അങ്ങുന്ന് എന്നെ നിർബന്ധിക്കുന്നതുകൊണ്ടൂം അങ്ങയുടെ നേരെ ഞാൻ കാണിക്കേണ്ടതായ ആദരവിനെ ഓർത്തും മാത്രം പറയുന്നതാണ്. സുഭഗനായ ശൈനേയനേപ്പോലെയുള്ള പുരുഷന്മാർ വിശപുരത്തുണ്ടായിരിക്കെ അന്യനാട്ടൂകാരനും വിരൂപനുമായ അങ്ങയെ വിവാഹം കഴിപ്പാൻ സംഗതി വന്നതിൽ സുനീതി ഇപ്പോൾ പരിതപിക്കുന്നുണ്ട്. സുനീതിയും ശൈനേയ്യനും തമ്മിൽ ഗൂഢസല്ലാപം ഇടവിടാതെ നടന്നുവരുന്നു. ശൈനേയന് ഇപ്പോൾ അങ്ങയുടെ ഗ്രഹത്തിൽ വരുവാൻ തരമില്ലാത്തതുകൊണ്ട് സുനീതിയുടെ ആഗ്രഹങ്ങൾ അനായേസഏന സാധിപ്പാൻ പ്രയാസമൂണ്ട്. ഇത്രയും പറഞ്ഞുകൊണ്ട് സുനീതിയേ ശൈനേയ്യന്റെ കാര്യത്തിൽ ചെയ്ത യത്നത്തിന്റെ കാരണം വ്യക്തമാവുന്നുണ്ടല്ലോ”, എന്നു പറഞ്ഞു. ഈ വാക്കുകൾ മാർത്താണ്ഡന്റെ ഹ്രുദയത്തെ പിളർന്നു. അദ്ദേഹത്തിന്ന് കമ്രകണ്ഠന്റെ വാക്കിൽ വിശ്വാസം തോന്നി. അധികം വിവരം കിട്ടേണ്ടതിന്ന് കമ്രകണ്ഠനെ ഭപ്പെടൂത്താൻ തീർഛ്കപ്പെടുത്തീട്ട് “നിർദ്ദോഷിയായ എന്റെ പ്രിയപത്നിയെപ്പറ്റി വ്രുഥ ദോഷാരോപണം ചെയ്ത നിന്റെ നാവറുത്താൽ എന്താണ് വരുവാൻ പോകുന്നത്?” എന്നു ചോദിച്ചു. കമ്രകണ്ഠൻ- സ്നേഹാധിക്യം നിമിത്തം ഞാൻ ചെയ്ത ഉപകാരത്തിന് ഇതിലും വലിയ പ്രത്യുപകാരമൊന്നും ഞാൻ ആഗ്രഹിച്ചിട്ടില്ല. എന്നാൽ അത്രയും അങ്ങക്ക് ചെയ്യേണ്ടത് എന്റെ പ്രവ്രു [ 30 ] ത്തിയാണ. എനിക്ക് അങ്ങയുടെ നേരെയുള്ള ബഹുമാനത്തിന്നും സ്നേഹത്തിന്നും കുറവു വന്നിട്ടില്ലാത്തതിനാൽ കാര്യം വാസ്തവമാണെന്ന ഞാൻ വീണ്ടും പറയുന്നു. വാസ്തവത്തിൽ പ്രേമം മറ്റൊരാളുടെ നേരെയാണെങ്കിലും അങ്ങയുടെ നേരെ ഗാഢപ്രേമമുണ്ടെന്ന് ആ സ്ത്രീ നടിക്കുന്നു. സുനീതിയുടെ ചിട്ടിൽ മയങ്ങിക്കിടക്കുന്ന അങ്ങക്കും കാര്യഹ്ങളുടെ സൂക്ഷ്മസ്ഥിതി അറിവാൻ സാധിക്കാത്തതിൽ എനിക്കശേഷംപോലും അത്ഭുതമില്ല. ആളുകൾ എല്ലാവരും ഒരേസ്വഭാവക്കാരല്ല. ചിലർക്ക തങ്ങളുടെഗൂഢവർത്തമാനങ്ങൾ മറ്റാരെടും അറിയിക്കുന്നതിൽ രസമില്ല. ഗൂഢവർത്തമാനങ്ങൾ മറ്റുള്ളവർകൂടി അറിഞ്ഞാൽ മാത്രമേ തങ്ങളുടെ സുഖത്തിന്ന് പരിപൂർണ്ണത വരികയുള്ളുവെന്നു മറ്റു ചിലർക്കു തോന്നുന്നു.ശൈനേയൻ രണ്ടാമത്തെ വകക്കാരിൽ ഒരാളായതുകൊണ്ട വർത്തമാനങ്ങൾ എന്നോടു പറയുകയുണ്ടായിട്ടുണ്ട്. അങ്ങയുടെ വൈരം സമ്പാദിപ്പാൻ മാത്രമായിട്ട് ഈ വർത്തമാനങ്ങൾ പറവാൻ തോന്നിയതിന്ന ഞാനിപ്പോൾ പശ്ചാത്തപിക്കുന്നുണ്ട്. നിഷ്കളങ്കമായ സ്നേഹത്തിന്റെ ഫലം ഇതാണെന്ന് ഇനി മേലിലെങ്കിലും അറിഞ്ഞിരിക്കാമല്ലോ.

മാർത്താണ്ടൻ_നിങ്ങൾ പറഞ്ഞതിന്റെ പരമാർത്ഥം ഉടനെ എന്നെ ബോധ്യപ്പെടുത്താതിരുന്നാൽ അതുകൊണ്ടുള്ള ഫലം അനുഭവിക്കേണ്ടിവരും.എന്റെ കണ്ണിൽ കണ്ടാൽ മാത്രമേ എനിക്കു വിശ്വസിപ്പാൻ തരമുള്ളു.

കമ്രകണ്ഠൻ_ ശൈനേയൻ പരസ്യമായി അങ്ങയുടെ വീട്ടിൽ വസിക്കുന്ന കാലത്തായിരുന്നുവെങ്കിൽ തെളിവിന്ന് പ്രയാസമില്ലായിരുന്നു. അയാളെ ആട്ടിക്കളഞ്ഞതുകൊണ്ട് കമ്ണിൽ കാണുന്നതിന്ന പ്രയാസമുണ്ട. ഇപ്പോഴും തരംകിട്ടുമ്പോഴൊക്കയും അവർ തമ്മിൽ കാണുന്നുണ്ടെങ്കിലും അങ്ങയുടെ നീരസം സമ്പാദിച്ചതിന്നശേഷം ശൈനേയൻ വളരെ സൂക്ഷിക്കുന്നുണ്ട്. ഇങ്ങിനെയൊക്കെയാണെങ്കിലും അങ്ങയുടെ കണ്ണിൽതന്നെ പെടില്ലെന്ന് ഞാൻ വിശ്വസിക്കുന്നില്ല.

ഇങ്ങിനെ പറഞ്ഞ അവർ തമ്മിൽ പിരിഞ്ഞും ഹൃദയത്തിൽ,ഏറ്റവും കൂർത്തതായ രേഖ തറച്ചാലുണ്ടാവുന്ന വേദനയോടുകൂ [ 31 ] ടിയാണ് മാർത്താണ്ഡൻ മടങ്ങിപ്പോന്നത്. ഇങ്ങിനെയുള്ള പമാനത്തിന്നു തന്നെ പാത്രമാക്കിത്തീർത്ത് സുനീതിയൂടെ നേരെ ഇനി യാതൊരു ദയക്കും അവകാശമില്ലാ എന്നൊക്കെ തീർച്ചയാക്കുമ്പോഴേക്ക് സുനീതിയുടെ ഭക്തിവാത്സല്യദികൾ ഓർമ്മവരികയും അങ്ങിനെതന്നോട് പ്രിയപത്നി ചെയ്യുമോ എന്നു സംശയിക്കുകയും ചെയ്തുകൊണ്ടാണ് വീട്ടീലേക്ക് പോയത്. ജീവപര്യന്തംതന്നെ കഷ്ടസ്ഥിതിയിൽ ആക്കിത്തീർക്കുന്ന കാഴ്ച്ചക്ക് എന്നാണ് സംഗതിവിരുന്നത് എന്നും ആലോചിച്ചുകൊണ്ടീരുന്നു. സുനീതിയുടെ സ്വഭാവഗുണത്തെപ്പറ്റി കമ്രകണ്ഠന് നല്ല വിവരമുണ്ടായിരുന്നതിനാൽ മാർത്താൻധന്റെ കോപത്തിൽ നിന്ന് രക്ഷപ്പെടൂവാൻ താൻ എന്താണ് ചെയ്യേണ്ടത് എന്നുള്ളതിനെപ്പറ്റി അയാൾ ഊർജ്ജിതമായി ആലോചിപ്പാൻ തുടങ്ങി. ഏതായാലും പിന്വലിപ്പാൻ തരമില്ലാത്ത നിലയായതുകൊണ്ട് എന്തു ചെയ്തും തന്നെ രക്ഷിക്കണമെന്ന് തീർച്ചപ്പെടൂത്തി. ദൈവഭക്തി, സമസ്രുഷ്ടികളോടുള്ള ദയ മുതലായവ ചിലപ്പോൾ ധൂർത്തന്മാരെ കൂടീ സുർവ്രുത്തികളിൽ പ്രവേശിപ്പിക്കാതിരിപ്പാൻ ഉപകരിച്ചുകാണുന്നുണ്ട്. അഎന്നാൽ ഈ വക ഗുണങ്ങൾ കമ്രകണ്ഠനിൽ തീരെ ശൂന്യമായിരുന്നതുകോണ്ട് അയാൾക്ക് യഥേഷ്ടം എന്തും പ്രവർത്തിക്കുന്നതിന്നു തടസ്ഥമുണ്ടായിരുന്നില്ല. കാര്യസാദ്ധ്യത്തിനുവേണ്ടി മാതാപിതാക്കന്മാരെ ഹനിക്കുന്നതിന്നുകൂടീ അയാൾ എപ്പോഷും സന്നദ്ധനായിരുന്നു.

കെ അപ്പുനമ്പ്യാർ. ബി എ.


തുടരും.


മൈത്രി

ഉത്തമം മദ്ധ്യമം അധമം എന്നിങ്ങനെ എല്ലാറ്റിനേയും മൂന്നായി ഭാഗിയ്ക്കാവുന്ന കൂട്ടത്തിൽ ലോകത്തിലുള്ള ഈശ്വര സ്രുഷ്ടികളെ ഭാഗിയ്ക്കുന്നതായാൽ, മറ്റുള്ള ജന്തുക്കൾക്കില്ലാത്തതായ ‘വിശേഷബുദ്ധി’ എന്ന മഹാഗുണത്തോടു കൂടിയ മനുഷ്യരേയാ [ 32 ] ണ ഉത്തമഖണ്ഡത്തിൽ ചേർക്കേണ്ടത് എന്നുള്ളതിനു സംശയമില്ലാ. ഇങ്ങിനെയുള്ള മനുഷ്യജന്മം,മറ്റുജന്തുക്കളെപ്പോലെ ആഹാര നിദ്രാമൈഥുനങ്ങളെക്കൊണ്ടു കാലാക്ഷേപം ചെയ്യാനുള്ളതല്ലെന്നും ജന്മം പ്രയോജനപ്പെടുത്തുവാനുള്ള ചില കാര്യങ്ങളേയും സമ്പാദിയ്ക്കുവാനുള്ളതാണെന്നും സർവ്വസമ്മതമായിട്ടുള്ളതാണല്ലോ. അതുകൊണ്ടു മനുഷ്യരുടെ ലോകയാത്രയ്ക്കും മറ്റു ജന്തുക്കൾക്കും ആവശ്യമില്ലാത്ത പല സാമഗ്രികളും വേണ്ടിവന്നിരിയ്ക്കുന്നു. [ 33 ] നോഗതികൾ വിരുദ്ധങ്ങളായ്ട്ടേ ഭവിക്കൂ എന്നുല്ലതി നിസ്തർക്കമായിട്ടൂള്ളതാണല്ലോ. സത്വഗുണപ്രധാനനെ ആശ്രയിച്ച് തമോഗുണപ്രധാനനോ തമോഗുണ പ്രധാനന്റെ ആശ്രയിച്ച് സത്വഗുണപ്രധാനനോ വസിക്കേണ്ടതായി വരുമ്പോൾ കാഴ്ച്ചയിൽ അവർ മിത്രങ്ങളാണെന്ന് തോന്നിപ്പോകുമെങ്കിലും സൂക്ഷ്മത്തിൽ അവർ വിരോധികൾ തന്നെയാണ്.”ശത്രുക്കളല്ല ശത്രുക്കളാകുന്നത് . മിത്രഭാവത്തോടരികെ വസിക്കുന്ന ശത്രുക്കൾ ശത്രുക്കളാകുന്നേതേവനും” എന്നും “ഉപകർത്താരിണാ സന്ധിന്നമിത്രേണാ പകാരിണാ” എന്നും പറഞ്ഞിട്ടുള്ള്തിന്റെ തത്വം ഇതുതന്നെയാണ്. ഒരേ അഛനും ഒരേ അമ്മക്കും ജനിച്ചിട്ടുള്ള മക്കൾ പരസ്പരം സ്നേഹമില്ലാതെയും വിരോധികളായും ഭവിക്കുന്നതിനുള്ള കാരണം സൂക്ഷ്മത്തിൽ മനോഗതിയുടെ വൈപരീത്യമാണന്നല്ലേ പറയെണ്ടത്. കാര്യം ഇങ്നഗ്നെയായിരിയ്ക്കെ ലോകത്തിൽ പലരും ജാത്യാദികളെക്ക്ണ്ടുമാത്രം സമന്മാരായിട്ടുള്ളവരെയാണ് മിത്രത്വേന സ്വീകരിച്ചുവരുന്നത്. ഇതുനിമിത്തം പലർക്കും പലപ്പോഴും വലിയ ദോഷങ്ങൾ നേരിട്ടിട്ടുണ്ട്. സത്സ്വഭാവിയായ ഒരാൾ ഇതര സംഗതികളെക്കൊണ്ട് സമനും, ദുസ്വഭാവിയും ആയ ഒരാളെ മിത്രത്വേന സ്വീകരിക്കുന്നതുകൊണ്ട് സൽ‌സ്വഭാവി ദുസ്സ്വ്ഭാവിയായിത്തീർന്ന് ലോകനിന്ദയ്ക്ക് പാത്രമായിത്തീരുന്നതും ചിലപ്പോൾ ദുസ്വഭാവിയായാൽ സൽ‌സ്വഭാവി വഞ്ചിതനായി ഭവിക്കുന്നതും പലർക്കും അനുഭവമുള്ള ഒരു കാര്യമാണ്. “അയാൾ ഈ തരക്കാരനാണെന്ന് ഞാൻ ആദ്യം വിചാരിച്ചില്ല. ഇപ്പോളല്ലേ സ്വഭാവം മനസ്സിലാക്കിയത്”, എന്ന് പലർക്കും പശ്ചാത്താപത്തോടൂകൂടീ പറയുന്വാനിടവന്നിട്ടുണ്ട്. ഇത് സ്വാർത്ഥതല്പരന്മാരായവരുടെ മനോഗതിയെ മനസ്സിലാക്കാതെ അവരുടെ പിരട്ടിൽ അകപ്പെട്ട അവരെ മിത്രത്വേന സ്വീകരിക്കുകയോ വിശ്വസിക്കുകയോ ചെയ്തിട്ടൂള്ളതിന്റെ ഫലമാണെന്നുള്ളതിന്ന് സംശയമുട്ണോ?” വചസ്വന്യന്മനസ്യന്യ്ല്കർമ്മണ്യന്ന്യൽദുരാത്മനാം” എന്നുള്ളത് ഒരിക്കലും മറന്നുകൂടാത്തതാകുന്നു. ലോകമര്യാദയെ അനുസരിച്ച മിത്രമാണെന്ന് വിചാരിക്കപ്പെടുന്നവൻ ചിലപ്പോൾ ശത്രുവായും [ 34 ] ശത്രുവാണെന്നു വിചാരിക്കപ്പെടുന്നവൻ മിത്രമായും ഭവിക്കുന്നതാണെന്ന് പറഞ്ഞുവല്ലോ. അതുകോണ്ട് ഒരാളെ ശത്രുവെന്നോ മിത്രമെന്ന് തീർച്ചപ്പെടൂത്തുനന്ത് വളരെ ആലോചിച്ചു വേണ്ടതാണ്. ശത്രുവിനെ മിത്രമാണെന്നോ മിത്രത്തെ ശത്രുവാനെന്നോ ധരിച്ചുപ്യാൽ അവസാനം വ്യസനിക്കാനിടവരുന്നതാണെന്ന് പലർക്കും അനുഭവമുള്ളതായിരിക്കും. പുറത്ത് പീയൂഴഭാവവും ഉള്ളിൽ കാളകൂടഭാവവൌം വഹിച്ചുകൊണ്ടിരിക്കുന്ന കാഞ്ഞിരപ്പഴം പോലെയുള്ള ചിലവകക്കാരുണ്ട്.” മുൻഭാഗത്തെ പല്ലുകൊണ്ട് ചിരിഛ്ക് അണയ്ക്കലെ പല്ലുകൊട്ൺ അമർക്കുന്നവർ” എന്നു പറയുന്നത് ഈ വകക്കാരെക്കുറിച്ചാണ്. “പരോക്ഷേകാര്യഹന്താരം പ്രത്യക്ഷേപ്രിയവാദിനം- വജ്ജേൽതാദ്രുശമ്മിത്രംവിഷകംഭപയോമുഖം.“ കാണുമ്പോൾ ഭംഗിപറയുകയും കാണാതിരിക്കുമ്പോൾ ദോഷം ചെയ്കയും ചെയ്യുന്നവൻ അടിയിൽ വിഷവും മേലെ പാലും ഉള്ള കുടം പോലെയാണെന്നും അങ്ങിനെയുള്ള മിത്രത്തെ ഉപേക്ഷിയ്ക്കണമെന്നുമാണ് ഇതിറ്റ്നെ താല്പര്യം. ഒരുവൻ മിത്രത്വേന സ്വീകരിക്കത്തക്ക യോഗതയുള്ളവനോ അല്ലയോ എന്ന് തീർച്ചപ്പെടൂത്തുവാൻ അയാളുടെ കുലം, ഗോത്രം, നാമ, മുതലായതിനെക്കുറിച്ച് വിചാരിക്കേണ്ട ആവശ്യമേയില്ല. “പുംസസ്സ്വരൂപഗുണമേവനിരൂപണീയം തജ്ജന്മഭൂമിവിനിരൂപകഥാവ്രുഥൈവ കകാളകൂടമിഹവന്ദതിസാഹരോത്ഥം കോവാരവിന്ദമിഹനിന്ദതിപങ്കജാതം” പുരുഷന്റെ സ്വഭാവഗുണത്തെക്കുറിച്ചേ വിചാരിക്കേണ്ടതുള്ളൂ. ജനിച്ചത് എവിടെയാണെന്നും മറ്റും ആലോചിച്ചിട്ടാവശ്യമില്ല. സമുദ്രത്തിലുട്ണായതാണെന്നു വിചാരിച്ച് വിഷത്തെ വന്ദിക്കുകയോ ചെളിയിലുണ്ടായതാനെന്നു വിചാരിച്ച് താമരയെ നിന്ദിക്കുകയോ ചെയ്യുന്നുണ്ടോ? ഒരുപോലെയുള്ള സ്വഭാവക്കാരനാണെങ്കിൽ ദുഷ്ടന്മാരുടെ മൈത്രിപോലും കളങ്കമില്ലാത്തതായിരിക്കും. “സർപ്പം മാത്രമറി [ 35 ] ഞ്ഞീടും സർപ്പത്തിന്റെ പദങ്ങളെ” എന്നു പറഞ്ഞതുപ്ലെ അവർ പരസ്പരമുള്ള കാപട്യത്തെ അറിവാൻ കഴിവുള്ളവരാകയാൽ പരസ്പരം കപടം കാണിക്കുവാ‍ാൻ സാധിക്കാത്തതും തന്നിമിത്തം അങ്ങിനെയുള്ളവരുടെ മൈത്രിയിൽ കളങ്കം ഭവിക്കാതിരിക്കുന്നതുമാകുന്നു. രണ്ടു ദോഷങ്ങൾ തമ്മിൽ ചേർന്നാൽ അറ്റുകൊട്ൺ പരസ്പരം ദോഷം തട്ടുനതല്ലെന്ന് നമ്മൂടെ ജോത്സ്യന്മാരും സമ്മതിക്കുന്നതാണ്. ഭർത്താവിന്റെ ജാതകത്തിൽ ഏഴാമെടത്ത് ചൊവ്വ നിന്നാൽ ഭാര്യക്കും ഭാര്യയുടെ ജാതകത്തിൽ ഏഴാമെടത്തെ ചൊവ്വ നിന്നാൽ ഭർത്താവിനും ദോഷമാണെന്ന് പ്രമാണെമുണ്ടെങ്കിലും രണ്ടുപേരുടേയും ജാതകത്തിൽ ഏഴാമെടത്തെ ചൊവ്വ നിൽക്കുന്നുണ്ടെങ്കിൽ പരസ്പരം യാത്രൌ ദോഷവും തട്ടുനന്തല്ലെന്നാണെല്ലാ ജോഠ്സ്യന്മാരും അഭിപ്രായപ്പെടൂന്നത്. സ്വഭാവമാമ്യമുള്ളവരുടെ മൈത്രി കളങ്കമില്ലാത്തതായിരിക്കുമെങ്കിലും ഒരു ദുഷ്ടന് വേറെ ഒരു ധുഷ്ടൻ മിത്രമായിവരുന്നത് അമാവാസിയിലെ രാത്രിക്ക് സ്വതേയുള്ള കൂരിരുട്ട് മഴക്കാറുകൂടെ കൂടീയാൽ ഒന്നുകൂടീ വർദ്ധിക്കുന്നതുപോലെ ദുഷ്ടത വർദ്ധിച്ച് ഒരുകാലത്തും നേരയാകത്തക്കവിധം നശീച്ചുപോകുവാനിടയായിത്തീരുന്നതുകൊണ്ട് ദുഷ്ടത് എന്നുള്ളത് അവനവനെ കെടുക്കുന്ന് മഹാശത്രുവാണെന്ന് അറിഞ്ഞിരിക്കേണ്ടതാണ്. ഈ ഭാഗത്തെക്കുറിച്ച് വേറെ ഒരുവസരത്തിൽ വിസ്തരിക്കാം. ഒരുവൻ ദുസ്വഭാവിയാണെന്നറിയപ്പെട്ടാൽ അവനെ സത്സ്വഭാവമുള്ളവൻ ഒരിക്കലും മിത്രതേന സ്വീകരിക്കുന്നതല്ല. ദുരാത്മാക്കളുടെ വിചാരവും വാക്കും പ്രവ്രുത്തിയും ഒന്നുപോലെയല്ലായ്കയാൽ അവരുടെ കാപട്യം കണ്ടുപിടിക്കുവാൻ കഴിവില്ലാത്തതുകൊണ്ടാണ് ശുദ്ധാത്മാക്കളായവർക്ക് പലപ്പോഴും അബദ്ധം പറ്റിപ്പോകുന്നത്. മുമ്പ് യാതൊരു പരിചയവുമില്ലാത്ത ഒരാളെ യാദ്രുശ്ചികമായി കണ്ടുസംസാരിക്കുവാനിടവന്നാൽ അയാളെ മിത്രമെന്ന് വിചാരിക്കുകയും മിത്രമാണ് എന്നും മറ്റും എഴുതിത്തുടങ്ങുകയും ചെയ്യുന്നത് സാധാരണ പതിവായിരിക്കുന്നു. അങ്ങിനെയുള്ളവരെ പ [ 36 ] രിചയക്കാരാണെന്നല്ലാതെ മിത്രങ്ങളാണെന്ന് പറഞ്നുകൂടാ. ശ്രേയസ്സിനെ കാംക്ഷിക്കുന്നവർ നല്ല മിത്രങ്ങളെ സമ്പാദിക്കുവാൻ സർവ്വഥ ശ്രമിക്കേണ്ടതാണ്. “പാപാന്നിവാരയതിയൊജതേഹിതായ ഗുഹ്യാനിഗൂഹതിഗുണാൻ പ്രകടീകരോതി. ആപൽഗതംചനജഹാതിദദാതികാലെ സന്മിതലക്ഷണമിദമ്പ്രവദന്തിസന്ത:“ ധർമ്മോപദേശം കൊട്ൺ ദുഷ്കർമ്മപ്രവ്രുത്തിയെ തടുക്കും സൽക്കർമ്മങ്ങളെ ചെയ്യാൻ ഉത്സാഹിപ്പിക്കും. മറച്ചുവക്കേണ്ട കാര്യങ്ങളെ മറച്ചു വയ്ക്കും. സൽഗുണങ്ങളെ പ്രസിദ്ധമാക്കും. ആപത്തുകാലത്തുപേക്ഷിക്കുകയില്ല്. വ്യസനാദിസമയത്തിങ്കൽ വേണ്ടതുകൊടുക്കും. ഇതാണ് കൈതവമില്ലാത്ത മിത്രത്തിന്റെ ലക്ഷണം എന്ന് സത്തുക്കൾ പറയുന്നു. ഇങ്ങനെയുള്ള മിത്രങ്ങളെയാണ് തിരഞ്ഞെടൂക്കേണ്ടത്. ജാത്യാഭിഗുണങ്നഗ്ല് മൈത്രിക്കു കാരണങ്നഗ്ലല്ലെന്ന് പറഞ്ഞിട്ടുണ്ടല്ലോ. ഒരാൾ നല്ല വിദ്വാനായിരുന്നാലും മിത്രത്തിനു വേണ്ടതായ സൽഗുണങ്ങളില്ലാത്ത ദുസ്വഭാവിയായാൽ അയാളെ ഉപേക്ഷിക്കണമെന്നാണ്, മഹാന്മാരുടെ അഭിപ്രായം. “ദുജ്ജന:പരിഹർഥ്റ്റ്വ്യോ വിദ്യയാലങ്ക്രുതോപിസൻ, മണിനാഭൊഷിതസർപ്പ:കിമസൌനഭയങ്കര:‘ ജാത്യാദിഗുണങ്ങളും വിദ്വത്വവും ഉള്ളവർക്ക് മിത്രങ്ങളായിരിക്കുവാൻ യോഗ്യതയില്ലെന്നാണല്ലോ പറയുന്നത്. സ്വഭാവഗുണത്തോടുകൂടീ ആവകഗുണങ്ങളും ഉണ്ടെങ്കിൽ വളരെ വിശേഷംതന്നെയാണ്. സ്വഭാവഗുണമില്ല്ലാതെയും മറ്റുൾല ഗുണങ്ങൾ തികഞ്ഞും ഇരിക്കുന്ന ഒരാളേക്കാൾ മറ്റുള്ള ഗുണങ്ങളില്ലാതെയും സ്വഭാവഗുണത്തോടുകൂടീയും ഇരിക്കുന്ന ആ‍ളാണ് മിത്രമെന്നു വിചാരിക്കുവാൻ യോഗ്യൻ എന്നേ പറ്യുന്നുള്ളൂ. സ്വഭവസാമ്യമുള്ളവരുടെ മൈത്രിക്കേ ദാർഢ്യമുണ്ടാകയുള്ളൂ. എന്നു പറഞ്ഞിട്ടുള്ളതുകൊണ്ട് മേൽ‌പ്പറയപ്പെട്ട ലക്ഷണത്തോടുകൂടിയ സന്മിത്രത്തിന്റെ ലാഭത്തെ ആഗ്രഹിക്കുന്നവർക്കും ആ ലക്ഷണമുണ്ടായിർക്കേണ്ടതെന്ന് സ്പഷടമാകുന്നുണ്ടല്ലോ. [ 37 ]

ഇങ്ങിനെയുള്ള ഉത്തമന്മാൎക്ക് സിദ്ധിക്കുന്ന സന്മിത്രലാഭം സുവർണ്ണത്തിനു സുഗന്ധം ഉണ്ടാക്കുന്നത്പോലെയാണ്. ആവിധമുള്ള ഉത്തമ മൈത്രി സകലകാര്യങ്ങളങ്ങളെയും അനായേസേനെ സാധിപ്പിക്കുന്നതും കളങ്കമില്ലാതെയും നശിക്കാതെയും ഉള്ള കീർത്തിക്കു കാരണമായിട്ടുള്ളതും ആണെന്നുള്ളതിന് യാതൊരു സംശയവുമില്ല.

സുഗ്രീവനോടുള്ള മൈത്രി നിമിത്തം ശ്രീരാമനും ശ്രീക്രുഷ്ണനോടുള്ള മൈത്രി നിമിത്തം പാണ്ഡവന്മാർക്കും ലഭിച്ചിട്ടുള്ള വിജയവും സൽ കീർത്തിയും ഇന്നും ഗൃഹംതോറും ഗാനം ചെയ്യപ്പെടുന്നില്ലേ!

ചിറ്റൂർ വരവൂരെ ശാമുമേനോൻ.


[1]ചില മലയാള വൎണ്ണങ്ങൾ


ചില മലയാള പദങ്ങളുടെ അവസാനത്തിൽ വരുന്ന ഒരു സംവ്രുതസരത്തെ സംബന്ധിച്ചു മലയാളികൾ ഇപ്പോഴും ഭിന്നാഭിപ്രായക്കാരായിർക്കുകതന്നെ ചെയ്യുന്നു. “ആണ്, പെണ്ണ്, കാറ്റ് മുതലയ പദങ്ങളിലെ അന്ത്യസ്വരത്തെ സംവ്രുതോകാരം എന്ന ‘കേരള പാണിനീയ’ കർത്താവ് വ്യവഹരിക്കുന്നു,. അതിന്മണ്ണം, ഈ സംവ്രുത സ്വരത്തെ കുറ്ക്കേണ്ടത് ഉകാരോപരികന്ദ്രക്കലയായിട്ടാണെന്ന് പറഞ്ഞിരിക്കുന്നു. എന്നാൽ, കേരള ആണിനീയകർത്താവിന്റെ മതാനുയായികളായി തിരുവിതാങ്കൂറിൽ പലരും ഉണ്ടെങ്കിലും, ഉത്തര കേരളീയന്മാർക്ക് ഈ സമ്പ്രദായത്തിൽ ഇപ്രതിപത്തിയാണുള്ളതെന്നു കാണുന്നു. സംവ്രുത സ്വരത്തിൽ അവസാനിക്കുന്നതും ഉച്ചരിക്കേട്ണതും ആയ മേല്പറഞ്ഞ വാക്കുകളെ പല പ്രകാരത്തിൽ എഴുതാറുണ്ട്. അകാരാന്തമായി ‘ആണ്’ എന്നെഴുതിയാൽ മതിയെന്ന് ഉത്തര കേരളീയർ ഏറിയ കൂറും നിഷ്കർഷിക്കുന്നു; അകാരോപരിചന്ദ്രക്കലയിട്ടു ‘ആണ്’ എന്ന രീതിയിലാണ് കൊച്ചിയിലും മറ്റുള്ള ആളുകൾ പലരും എഴുതുന്നത്. എന്നാൽ ബൈബിൽ മലയാളക്കാർ ഉകാരം മാത്രമാക്കി ‘ആണു’ എ [ 38 ] ന്നെഴുതുകയും, മറ്റുകാരമായി ഉച്ചരിക്കയും ചെയ്തുവരുന്നു. കേരളപാണിനീയാനുവർത്തികൾ ഉകാരോപരി ചന്ദ്രക്കലയിട്ട് “ആണു് “ എന്നെഴുതുന്നു. അകാരാന്തം മാത്രമായി എഴുതുന്നവർ, ചിലടങ്ങളിലേ സംവ്രുതസ്വരമായി ഉച്ചരിക്കാരുള്ളൂ. മറ്റു ചിലതിൽ മലബാർക്കാർ, ‘നായ’( നായയുടെ), ‘പായ’ (പായയുടെ) മുതലായവയെപ്പോലെ അകാരാന്തമായിട്ടൂതന്നെ ഉച്ചരിക്കുന്നു. ഇങ്ങനെ ബഹുവിധത്തിൽ എഴുതുകയും ഉച്ചരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, പദാന്തത്തിൽ ഒരു സംവ്രുതസ്വരം ഉണ്ടെന്നുള്ള വാദത്തെ എല്ലാവരും സമ്മതിക്കുന്നു. എന്നാൽ അതിനെ കുറിക്കേണ്ടത് ഏതു രീതിയിലാണെന്നുള്ള കാര്യത്തിലേ വിസംവാദം കാണുന്നുള്ളൂ. ഇക്കാര്യത്തെ സംബന്ധിച്ച് ‘കവനോദയാ പ്രവർത്തകൻ രാജശ്രീ കടത്തനാട്ടു ഉദയവർമ്മ രാജാ വർകളും ഞാനുമായി ഈയിട വാദപ്രദിവാദം ചെയ്തപ്പോൾ, അദ്ദേഹം പദാന്ത സന്വ്രുത സ്വരത്തെപ്പറ്റി സമ്മതിച്ചുപറഞ്ഞുവെങ്കിലും, ചിഹ്നനന രീതിയിൽ കേരളപാണിനീയത്തോടു വിയോജിക്കുകയും, അകാരാന്തമായി എഴുതി സംവ്രുതസ്വരോച്ചാരണം ചെയ്താൽ മതെയെന്നു വാദിക്കയും ഉട്ണായി., കേരളീയ വിധാന്മാർ പലരും മേൽ‌പ്പറഞ്ഞവിധം സംവ്രുത സ്വരോച്ചാരണത്തെ സംബന്ധിച്ച് ഏകമതക്കാരായിരുന്നിട്ടൂം, ചിഹ്നന രീതിയെക്കുറിച്ച് ഭിന്ന മതക്കാരായിരിക്കുന്നതിന്റെ ഹേതു എന്താകാം? വാസ്തവത്തിൽ ഇവർ സമ്മതിക്കുന്ന സംവ്രുത സ്വരത്തെ ഉച്ചരിക്കുന്നത് ഒരേ പ്രകാരത്തിലല്ലാ. ഇതാണു ഭിന്നാഭിപ്രായത്തിന് കാരണമെന്ന് ഞാൻ വിചാരിക്കുന്നു. തെക്കൻ തിരുവിതാങ്കൂറുകാരുടെ സംഭാഷണത്തെ ഉറ്റുനോക്കിയാൽ, അവരിൽ പലരും കേൽ‌പ്പറഞ്ഞ സംവ്രുത സ്വരത്തെ ഒരു സംവ്രുത -എകാരമായി ഉച്ചരിക്കുന്നുണ്ടെന്ന് ഗ്രഹിക്കാം; ഇത് തമിഴിനോടൂള്ള അടുപ്പംകൊണ്ടുണ്ടായ ഭേദ്മായിർക്ക്കണം, ഇവരുടെ ഇഴഞ്ഞ രീതിയെ മറ്റുള്ളവർ വിലക്ഷണമായി കരുതി ആക്ഷേപിക്കുന്നതും പ്രസിദ്ധമാകുന്നു. ഇവർ മേല്പറഞ്ഞ സംവ്രുത സ്വരത്തെ ഉകാരത്തിന്റെ വകഭേദമായി ഗണിക്കാതിരിക്കുകയും, ഉകാരോപരി ചന്ദ്രക്കലയിട്ടെഴുതുന്ന വിഷയത്തിൽ [ 39 ] ഉദാസീനരായിർക്കുകയും ചെയ്യുന്നത് അത്ഭുതകരമല്ലല്ലോ. തിരുനന്തപുരം മുതൽ വടക്കോട്ടു കൊച്ചിവരെ പലേടത്തും സംവ്രുതോകാരമായിട്ടാണ് പലരും ഉച്ചരിക്കുന്നത്: അതിനാൽ ഉകാരോപരി ചന്ദ്രക്കലയിടുന്നതിന്റെ ഔചിത്യം അവർക്ക് നല്ലവൺനം മനസ്സിലാകുവാനിടയുണ്ട്. അതിനാലാണത്രെ ‘കേരളപാണിനീയവിധിയെ‘ അനുവർത്തിക്കുന്നതിൽ അവർ പൂർവ്വചാരലംഘനവൈമനസ്യമല്ലാതെ, വാസ്തവമായ വൈമത്യം കാട്ടാതിരിക്കുന്നത്. എന്നാൽ, മലബാർക്കാരുടെ സംവ്രുതസ്വരം ഉകാരത്തിന്റെയോ അകാരത്തിന്റെയോ വകഭേദമല്ലാ. കോഴിക്കോടുമുതലായ പ്രദേശങ്ങളിലുള്ളവരുടെ സംഭാഷണ രീതിയെ ശ്രദ്ധിച്ചു ങ്ക്കിയാൽ മേല്പറഞ്ഞ സംവ്രുതസ്വരം ഇകാരത്തിന്റെ ഉൾവലിവാണെന്നുതോന്നും. ആകയാൽ അവർ ഉകാരോപരി ചന്ദ്രക്കലിയിട്ടെഴുതുവാൻ കടിക്കുന്നത് വിസ്മയജനകമല്ലല്ലോ. ഇനി സംവ്രുത അകാരമായി ഉച്ചരിക്കുന്നവർ ചിലരുണ്ട്; അവർ മിക്കവാ‍ാറൂം ക്ച്ചി സംസ്ഥാന നിവാസികളാകുന്നു. ഇവരും കേരള പാണിനീയത്തെ അനാദരിക്കുന്നതിൽ ആശ്ചര്യപ്പെടുവാനില്ലാ. മേൽ‌പ്പറഞ്ഞ സംവ്രുതസ്വർത്തിൽ അവസാനിക്കാത്ത നാമപദങ്ങളുടെ ബഹുവചനരൂപം നോക്കുമ്പോൾ ആസ്വരം ഉകാരം (പൂർണ്ണം) ആയി മാറൂന്നുവെന്ന കണ്ടാണ് സംവ്രുതസ്വരം ഉകാരത്തിന്റെ വകഭേദമന്നെ’കേരളപാണിനി’ വിധിക്കുന്നത്. അന്ത്യസ്വരം സംവ്രുതോകാരമല്ലെന്നുള്ള അഭിപ്രായ്ക്കാർക്ക് ഇപ്പറഞ്ഞ ബഹുവചനരൂപങ്ങളിലെ സ്വരമാറ്റത്തിനു സ്മയമായി, ‘പ്രത്യയം ചേരുമ്പോൾ അന്തയ്സംവ്രുതസ്വരം ലോലിച്ചു ഉകാരാഗമം വരുന്നു’ എന്നു പറയാമല്ലോ; എന്നുവച്ചാലും പ്രത്യയത്തിന്റെ മറ്റു സ്ഥലങ്ങളിലുള്ള പ്രവേശത്തെപ്പറ്റി ആലോചിച്ചാൽ ഈ സമാധാനം ഇവിടെ സാധുവല്ലാതെ വരുന്നതാണ്. പിന്നെ ഉച്ചാരണത്തെ അനുസരിച്ച് ലിപിയെക്കുറിക്കണമെന്നുള്ള നിഷ്കർഷം നോക്കുമ്പോൾ ഇവരുടെ രീതി അശാസ്ത്രീയമായിരിക്കുന്നുവെന്നു കാണാം. മലബാർക്കാരുടെ സംവ്രുതസ്വരം ഇകാരത്തിന്റെ ഉൾവലിവായിരിക്കെ ഇതിനെക്കുറിപ്പാൻ ഇകാരോ [ 40 ] പരി ചന്ദ്രക്കലയല്ലേ ഇടേണ്ടത്? എന്നാൽ അവർ അകാർമ മാത്രമായിട്ടാണല്ലോ എഴുതുന്നത്. അതിനാൽ അവരും അവ്യവസ്ഥിതമായി പ്രവർത്തിക്കുന്നു. സൌവ്രുത അകാരം ഉച്ചരിക്കുന്നവർ അകാരോപരി ചന്ദ്രക്കലയിടുന്നത് സാധുതന്നെ. സംവ്രുത ഉകാരക്കാർ ഉകാരോപരി മിത്തലിടുന്നതും ശരിയാണു. പൂർണ്ണ ഉകാരം എഴുതുന്നവർ അതേവിധം ഉച്ചരിക്കാതെ സംവ്രുതസ്വരമായി ഉച്ഛരിച്ചിരുന്നുവെങ്കിൽ ആക്ഷേപമില്ലാതിരുന്നേനേ. ആകെപ്പാടെ നോക്കിയതിൽ കേരളപാണിനീയ വിധിയോടു യോജിക്കുന്നവരാണ് അധികമാളുകളാണെന്നു തോന്നുന്നു. പ്രസ്തുത സംവ്രുതസ്വരം വാസ്തവത്തിൽ ഉകാരഭേദമായിരിക്കണം. അതു ദേശഭേദം കൊണ്ടൂം ഇതരഭാഷസമ്മേളനത്താലും അവിടവിടെ മാറിപ്പോയതായിരിക്കാം. അതു ദേശഭേദം കൊണ്ടും ഇതരഭാഷാ സമ്മേളനത്താലും അവിടവിടെ മാറീപ്പോയതായിരിക്കാം. കേരളപാണിനീയകർത്താവു മധ്യകേരളീയന്മാരുടെ പ്രയോഗത്തെ അവലംബിച്ച് വിധിചെയ്തിരിക്കയാൽ തിരുവിതാംകൂറിൽ ഭൂരിപക്ഷക്കാരും അതിനെ ആദരിക്കുന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല. മറ്റുള്ള ഭിന്നോഛ്കാരണക്കാർ താന്താങ്ങളുടെ ഉച്ചാരണത്തിനു ചേർന്ന രീതിയിൽ അടയാളം ചെയ്തിരുന്നുവെങ്കിൽ ഒരുവിധം സഹിക്കാമായിരുന്നു. അതു ചെയ്യാതെ അവ്യവസ്ഥിതമായി പ്രയോഗിക്കുന്നതു യുക്തമാണെന്നു തോന്നുന്നില്ല. ഈ അന്തസ്വരാച്ചോരണ വിഷയത്തിൽ ഭിന്നഭിന്ന രീതികളെ അവലംബിച്ചിരിക്കുന്ന കാലമത്രയും, സംവ്രുതസ്വരചിഹ്നകാര്യത്തിൽ മലയാളീകൾ വിയോജിച്ചിരിക്കുകയേ ഉള്ളൂ എന്നു തോന്നുന്നുമുണ്ട്. ഇനി മറ്റൊരു വർണ്ണത്തെക്കുറിച്ച് അല്പം പറവാനുണ്ട് ‘നന’,‘പന’ ഇത്യാദികളിലെ ദ്വിതീയവർണ്ണത്തെക്കുറിപ്പാൻ പ്രത്യേകലിപി ആവശ്യ്യമെന്നു ഭാഷാ ശാസ്ത്രജ്ഞന്മാർ നിഷ്കർഷിക്കുന്നു. ഒരു ലിപി ഒരേ ഒരു വർണ്ണത്തെയേകുറിക്കാവൂ എന്നും, ഒരു വർണ്ണത്തെക്കുറിപ്പാൻ ഒരേ ഒരു ലിപിയേ പാടൂ എന്നും ശാസ്ത്രം നിഷ്കർഷ ചെയ്യുന്നുണ്ട്. ആ നിയമത്തിനു മലയാള ഭാഷയിലെ അക്ഷരപ്പട്ടികയും വ്യത്യസ്തമായിരിക്കുന്നു. ഈ നിഷ്കർഷത്തെ അനുസരിക്കുകയാണെങ്കിൽ,‘നന’യിലെ രണ്ടുവിധവർണ്ണങ്ങളേയും ഒരേ ലിപികൊണ്ടുകുറിക്കുന്നത് അയുക്തവും ആകുന്നു’തിന്നുന്നു’,‘തിന്നു’,‘തി [ 41 ] ന്നും’ എന്നിവയിലെ ദ്വിതീയവർണ്ണങ്ങളെ ഒരു പോലെ ഉച്ചരിക്കുന്നതിനു ചിലരേ പ്രേരിപ്പിക്കുന്നതും ഈ ലിപിഭേദമില്ലായ്മയാണല്ലോ. വാസ്തവത്തിൽ, ലിപിഭേദം ചെയ്യുന്നത് മലയാള ഭാഷയെ അഭ്യസിച്ചു തുടങ്ങുന്നവർക്ക് സന്ദേഹനിവാരകവും ശാസ്ത്രീയരീത്യാ ആവശ്യകവുമാകുന്നു. ഈ വർണ്ണത്തെക്കുറിപ്പാൻ കേരളപാണിനീയകർത്താവിനാൽ നിർദ്ദിഷ്ടമായ ‘ഇ’ എന്ന ലിപിയാണു ആദരണീയമെന്നുള്ളത് തമിഴിൽ അതേ വർണ്ണത്തിലുള്ള ലിപി ഇതിനു അനുരൂപമായിരിക്കുന്നു എന്നതിനാൽ സിദ്ധമാകുന്നു. ഈ പുതിയ ലിപിക്ക് അച്ചുകൂടക്കാർ കുറേ ക്ലേസിക്കുമായിർക്കാം ‘ഇ’ എന്നുണ്ടാക്കാൻ ‘ണ’യുടെ കുനിപ്പ് കളയുകയോ ഇ യുടെ താഴത്തെ ഭാഗം എടുത്തുകളയുകയോ ചെയ്താൽ . ഉകാരം ചേരുമ്പോഴത്തെ രൂപത്തിനു “ക്ണുപ്തി” എന്ന വാക്കിലെ ........നെ പ്രയോഗിക്കുകയോ അഥവാ ഉകാരക്കുറിപ്പായ ചുഴിപ്പ് ചേർക്കുകയോ ചെയ്യാം. ദ്വിത്വത്തിനു ണ്ണയുടെ അന്ത്യഭാഗം ഛേദിച്ചാൽ കിട്ടുന്ന ........ മതിയാകും. ഇങ്ങിനെ ഈ പുതിയ വർണ്ണത്തെ താഴെ കാണിക്കുന്ന പ്രകാരം കുറിക്കാം. ഉ- (1)ഇനം . ഇണം, ഇണി, വാണീന്നു, കുനുകുനെ (ഇത്യാദി) (2) ഇണ്ണത്, ഇണ്ണാക്ക്, ഇണ്ണിയും , തിന്നുന്നു, ഐണ്ണെ (ഇത്യാദി) ഈ വിധം പുതിയ ലിപികളേ ഉപയോഗിക്കാൻ അച്ചുകൂടക്കാർ പ്രത്യേക്കം കരുവുകളുണ്ടാക്കുന്നത് ഉത്തമമായിരിക്കും. ഇംഗ്ലീഷ് വാക്കുകൾ മലയാളത്തിൽ വന്നു തുടങ്ങിയതു മുതൽക്ക് ചില ഉച്ചാരണങ്ങളെ കുറിപ്പാൻ ലിപികളീല്ലാതെ നാം ക്ലേശിക്കാറുണ്ടല്ലോ ഫാദർ (Father), മിഡ് വൈഫുകൾ (എഫ് എ) മുതലായ വാക്കുകൾ മലയാളത്തിൽ എഴുതുമ്പോൾ F എന്ന ഉച്ചാരണത്തിന് ‘ഫ’ എന്നേ അച്ചടിക്കാൻ ഇട വരുന്നുള്ളൂ. ഇതിന്റെ പരിഹാരത്തിനായൈ ചിലർ ഫയുടെ മീതേ ചന്ദ്രക്കലയിടൂകയും ചിലർ ഇംഗ്ലീഷിലെ അന്തര ചിഹ്നം ഇടുകയും ചിലർ മറ്റുവിധം സൂചിപ്പിക്കുകയും ചെയ്തുവരുന്നുണ്ട്. ഈയിട ‘മലയാള മനോരമ’ അച്ചുകൂടക്കാർ മറ്റൊരുവിധം ഉപായം ചെയ്തിരുന്നുയ് ‘ഫ’ യും [ 42 ] ടെ ഒടുവിലത്തെക്കുനിപ്പ് ആസാനിക്കുന്നതിനു മുമ്പ് ഇടത്തോട്ട് ഒരു കുനിപ്പ് കൂട് ചേർത്ത് എഴുതുന്ന സമ്പ്രദായമാണ് അവർ പ്രയോഗിക്കുന്നത്. ഇതിന് പുതിയതായി ഒരു കരുവ് വാർത്തിട്ടുണ്ടെന്ന് തോന്നുന്നു. ഈ വിധം പുതിയ ലിപികളെ അച്ചുകൂടക്കാർ ഉണ്ടാക്കുന്നപക്ഷം ‘ണ’ കാരത്തിറ്റ്നെ കാര്യവും സുലഭമാകുന്നതാണ്. പുതിയ ലിപികൾ പൂർവ്വാചാരനിഷ്ടന്മാർക്ക് രുചിക്കയില്ലെങ്കിലും കാലക്രമേണ ആദരണീയമായിത്തീരുമെന്നതിന് സംശയമില്ല. ഈ പറഞ്ഞ ‘ൺ’ കാരം ഏതു വർഗ്ഗത്തിൽ ചേർന്നതാണ് എന്നാണ് ഇനി ആലോചിക്കുവാനുള്ളതും. കേരള പാണിനീയകർത്താവ് ഇതിനെദന്ത്യങ്ങളുടെ കൂട്ടത്തിൽ ചേർത്തെഴുതിയിരിക്കുന്നു. മൂർദ്ധന്യമായ ‘ണ’ യെയും ദാന്ത്യമായ ‘ന’ യെയും ഉച്ചരിക്കുമ്പോൾ , ജിഹ്വാഗ്രം മുറക്ക് മൂർദ്ധാവിനോടൂം ദന്തത്തോടും അടുത്തുവരുന്നുവെന്നുകാണാം എന്നാൽ ങ്ങ എന്നതുകൾക്ക് ഇടയിലാണെന്നും അതിനാൽ ‘ണ’ കാരത്തെ കേവല ദന്ത്യമായി ഗണിപ്പാൻ പാടില്ലെന്നും ഗ്രഹിക്കാവുന്നതാണ്. ‘ന’ കാരത്തേ ഉച്ചരിക്കുമ്പോൾ ജിഹ്വാഹ്രം ദന്തമൂലത്തിനു\ അല്പം മേലായിരിക്കുന്നു. ഈ വർണ്ണത്തെ ശൂപദന്ത്യം എന്നൊരു പുതിയ ഗണത്തിൽ ചേർക്കുന്നതല്ലേ യുക്തമായുള്ളത്? ‘ണ’ എന്നതു ണകാരം തേഞ്ഞുണ്ടായതെന്നാകുന്നു എന്റെ അഭിപ്രായം. ഈ ‘ണ’എന്ന വർണ്ണം ടവർഗ്ഗത്തിനും തവർഗ്ഗത്തിനും ഇടയിലുള്ള ഒരു വർഗ്ഗത്തിലെ അനുനാസികമാണെന്ന് അല്പം ആലോചിച്ചാൽ മനസ്സിലാക്കാം. . പ്രസ്തുത വർഗ്ഗത്തിനു\ തൽക്കാലം ‘ഖിലവർഗ്ഗം’ എന്നു പേരിടാം. ഈ ഖിലവർഗ്ഗത്തിൽ അനുനാസികമായ ണകാരം കൂടാതെ വേറെ വർണ്ണങ്ങളുമുണ്ട്. ഇവയിലൊന്ന് ‘എന്റെ’ ‘അവന്റെ’ മുതലായ വാക്കുകളിൽ ‘റ്’ എന്നു ലിപിയാൽ കുറിക്കപ്പെടുന്ന ഉച്ചാരണമാകുന്നു. സാക്ഷാൽ റകാരത്തിനും ഈ വർണ്ണത്തിനും തമ്മിൽ വ്യത്യാസം ഉണ്ട്. ശബ്ദാഗമം നോക്കിയാൽ അവിടെ [ 43 ] ആണ് ‘അവന്റെ’ എന്നായിട്ടുള്ളത്. ടകാരം തേഞ്ഞു ടറകൾക്കിടയിലുള്ള ഒരുച്ചാരണമായിത്തിർന്നിരിക്കുന്നു. ‘തെറ്റെന്ന്’, പിറ്റെ മുതലായവയിലെ ‘റ്റ’ ഇപ്പറഞ്ഞ ഇടവർണ്ണത്തിന്റെ ഇരട്ടിപ്പാണുതാനും. ഈ പുതിയ വർണ്ണത്തെ കുറിപ്പാൻ ‘റ്’ യെ ഒന്ന് തിരിച്ചിട്ടു കാണിക്കാം. ഇപ്രകാരം ടവർഗ്ഗം തേഞ്ഞുണ്ടായിട്ടുള്ള വർണ്ണങ്ങലിൽ രണ്ടൂമാത്രം മലയാളത്തിൽ സാധാരണ നടക്കുന്നുണ്ട്. അവയെ ഉദാഹരിക്കാം:-

(മൂർദ്ധന്യം)
.... .... ..... (ഉപദന്ത്യം)

ടവർഗ്ഗത്തിലുള്ള ഠ, ഡ, ഢ എന്നീ മൂന്നിനും എതിരായി ഖിലവർഗ്ഗത്തിൽ വർണ്ണങ്നഗ്ലീല്ലാ ‘ട്ട്” എന്ന ദിത്വത്തിന്റെ എതിരായ ‘റ്റ’ എന്ന വർണ്ണത്തെ മുറയ്ക്ക് ‘ന’ എന്ന ലിപിയെ അൽ‌പ്പം തിരിച്ചിട്ടുണ്ടാകുന്ന........... എന്ന ചിഹ്നം കൊണ്ട് കുറിക്കാം.

മലയാളത്തിൽ ‘’...’‘’കാരം ഏകാകിയായിവന്നിട്ടുള്ള ഒരു ആക്രമി അല്ലെന്നും; ഒരു ഖിലവർഗ്ഗത്തിലുള്ള രണ്ടു വർണ്ണങ്ങളിലൊന്നാണെന്നും; ഈ ഖിലവർഗ്ഗത്തെ ടവർഗ്ഗത്തിന്റെ തേമാനം കൊണ്ടുണ്ടായതായി ഗണിക്കാമെന്നും ‘...’ കാരത്തെ കേവലദന്ത്യമായി സ്വീകരിക്കുന്നതിനേക്കാൽ പ്രതേകമൊരു വർഗ്ഗത്തിൽ ഉൾപ്പെടുത്തപ്പറകയാണ് വേണ്ടതെന്നും അനുമാനിക്കുന്നതിൽ തെറ്റുണ്ടോ എന്നറിയുന്നില്ല.

മേല്പറഞ്ഞ അഭിപ്രായങ്ങളെക്കുറിച്ച് ‘രസികരഞ്ജിനി’ പുസ്തകാധിപരും പത്രപാഠകന്മാരും ത്യജ്യ്്ര്ഹ്യവിവേചനം ചെയ്യണമെന്നുള്ള അർത്ഥനയോടുകൂടീ ഈ ലേഖനത്തെ തൽക്കാലം ഉപസംഹരിച്ചുകൊള്ളുന്നു.

കേ. രാമകൃഷണപിള്ള.


നമ്മുടെ മാന്യ ലേഖകന്റെ ആഗ്രഹം സാധിക്കുന്നതിൽ ഞങ്ങൾക്കുള്ള ശുഷ്കാന്തിപോലെത്തന്നെ ഞങ്ങളുടെ വായനക്കാർക്കും ഉണ്ടാകാതിരിക്കയില്ലെന്ന് വിശ്വസിക്കുന്നു.

ര-ര--പ.

[ 44 ]

ഒരു ഗണനലീലാ.


കാശിയിലെ മഹാ ക്ഷേത്രത്തിൽ ‘ഭൂമിയുടെ നേർ മദ്ധ്യം’ എന്നു വച്ചിരിക്കുന്ന സ്ഥലത്ത് ഏകദേശം ഒരു മുഴം പൊക്കവും ഒരു തേനീച്ചയുടെ ശരീരത്തോളം വണ്ണവും ഉള്ളതും വൈരം കൊണ്ടുണ്ടാക്കിയതും ആയ മൂന്നു തൂശികൾ ഒരു പിച്ചളത്തകിടിന്മേൽ നിർത്തിട്ടുണ്ടെന്നും അവയിൽ ഒരു തൂശീയിന്മേൾ ൬൪ സ്വർണ്ണക്കട്ടികൾ കോർത്തിട്ടുണ്ടെന്നു ഒരു പുസ്തകത്തിൽ കാണുന്നു.ഏറ്റവും വലിയ കട്ടി, ഉള്ളതിലും ചുവട്ടിലും അതിന്റെ മീതെ ശേഷമുള്ളവയിൽ വലിയതും ഇങ്ങിനെ ക്രമേണ ഏറ്റവും ചെറിയതും ഉള്ളതിലും മുകളിലും ആയിട്ടാണ് കോർത്തിരിക്കുന്നത്. ഇത് ബ്രഹ്മാവിന്റെ ഗോപുരമാണെന്നും സ്രുഷ്ടി സമയത്തിങ്കൽ ഉണ്ടാക്കീട്ടൂള്ളതാണെന്നും അപ്പോൾ ബ്രഹ്മാവിനാൽ കല്പിക്കപ്പെട്ട അലംഘ്യങ്ങളായ ആജ്ഞകൾക്കു ഭംഗം വരുത്താതെ ക്ഷേത്രത്തിലുള്ള സന്യാസികൾ മേൽ പറഞ്ഞ സ്വർണ്ണക്കട്ടികൾ ആദ്യത്തെ തൂശിയിന്മേൽ നിന്നും മൂന്നാമത്തെ തൂശിയിന്മേൽക്ക് മാറ്റുന്നതിനു രാവും പകലും ശ്രമിച്ചുകൊണ്ടിരിക്കുന്നും എന്നും ആ പുസ്തകത്തിൽ വിവരിച്ച് കാണുന്നുണ്ട്. ഒരു സമയത്ത് ഒരു സ്വർണ്ണക്കട്ടി മാത്രമേ എടുക്കാൻ പാടുള്ളൂ എന്നും ആദ്യത്തെ തൂശിയിന്മേൽ നിന്നും ഒരു കട്ടീ ഒന്നാമതായി എടുക്കുമ്പോൾ അത് കട്ടികൾ ഒന്നും ഇല്ലാത്തതായ ഒരു തൂശിയിന്മേൽ ഇടേണമെന്നും , ഒരു കുട്ടീ അതിനേക്കാൽ വലിയതായ ഒരു കട്ടിയിന്മേൽ അല്ലാതെ ചെറിയതായ ഒന്നിന്മേൾ വെക്കാൻ പാടില്ലെന്നും ആണ് കല്പനകൾ. ഇപ്രകാരം കട്ടികൾ എല്ലാം മൂന്നാമത്തെ തൂശിയിലേക്ക് മാറ്റിയ ഉടനെ ഗോപുരവും ബ്രാഹ്മണരും എല്ലാം പൊടിയായ്പോവുകയും ലോകം അപ്പോൾ അവസാനിക്കുകയും ചെയ്യുമത്രേ!

മേൽ‌പ്പറഞ്ഞപ്രകാരം കട്ടികളോ തൂശികളോ കാശിയിൽ ഉണ്ടോ എന്ന് എനിക്കും അറിഞ്ഞുകൂടാ. ഏതുവിധമായാലും [ 45 ] പായം ആദ്യമായി കണ്ടുപിടിച്ച ആൾ വലിയ സമർത്ഥൻ തന്നെയായിരിക്കണം അറുപത്തിനാല് കട്ടീകളും രണ്ടോ മൂന്നോ മണീക്കൂറൂകൊണ്ട് മൂന്നാമത്തെ തൂശിയിലേക്ക് മാറ്റിക്കളയാമെന്ന് ചിലർക്ക് തോന്നിയേക്കാം. എന്നാൽ അത് അത്ര കുറച്ച് സമയം കൊണ്ടും മറ്റും സാധിക്കുന്നതല്ല. രണ്ടു കട്ടികൾ മാത്രമുണ്ടായിരുന്നാൽ അവയെ മാറ്റുന്നതിൻ മൂന്നു നീക്കങ്ങൾ ആവശ്യമുണ്ടെന്നും മൂന്നു കട്ടികൾ ഉണ്ടായിരുന്നാൽ ഏഴു നീക്കങ്ങൾ വേണമെന്നും നമുക്ക് പരീക്ഷിച്ചു നോക്കിയാൽ അറിയാമല്ലോ



ഈ ചിത്രം എട്ടു കട്ടികളുടെ മാറ്റങ്ങളിൽ ഒരു നിലയെ കാണിക്കുന്നു.


എ.ബി.സി എന്ന മൂന്നു കട്ടികൾ. അക്കം ഇട്ടിരിക്കുന്നത് എത്രാമത്തെ നീക്കം എന്നു കാണിപ്പാനാണ്. ഉം ബി6 എന്നെ വച്ചാൽ ആറാമത്തെ നീക്കത്തിന് ബി എന്ന കട്ടീ അതിന്റെ മുൻ സ്ഥാനത്തി നിന്ന് എടുത്ത മൂന്നാമത്തെ തൂശിയി ഇടണമെന്നാണ് [ 46 ] മൂന്നു കട്ടികൾ ഉണ്ടായാൽ അവയെ മാറ്റുന്നതിന്റെ ക്രമം ചിത്രത്തിൽ കാണിച്ചിട്ടുണ്ട്. ഈ ക്രമത്തിന് ഓരോ കട്ടി കൂടുന്തോറും നീക്കങ്ങളുടെ തുക ഒന്നെരട്ടിച്ച് അതിൽ ഒന്നിലധികമാവുന്നു. അല്ലെങ്കിൽ, എത്ര കട്ടികൾ ഉണ്ടോ അത്രപ്രാവശ്യ്യം രണ്ട് എന്ന സംഖ്യ എടുത്ത തമ്മിൽ പെരുക്കി കിട്ടീയ തുകയിൽ നിന്നും ഒന്ന് കുറച്ചാൽ ആവശ്യമുള്ള സംഖ്യ കിട്ടൂമെന്നും സ്പഷ്ടമാണ്. ബ്രഹ്മാവിന്റെ ഗോപുരത്തിന് 64 പ്രാവശ്യ്യം അതുകൊണ്ടു തന്നെ പെരുക്കി 1 കുറച്ചാൽ കിട്ടുന്നേടത്തോളം നീക്കങ്ങൾ ആവശ്യമാണ്. ഇത് പ്രഥമദ്രുഷ്ടിയിൽ തോന്നിയേക്കാവുന്ന മാതിരി ചെറുതായ ഒരു സംഖ്യയല്ല. 18,446,744,073,709,551,615 നീക്കങ്ങളാണ് ആവശ്യമുള്ളത്. ഒരു നീക്കത്തിന് ഒരു സെക്കന്റ് അനുവദിയ്ക്കുന്ന പക്ഷം കട്ടികൾ അറൂപത്തിനാലും മൂന്നാമത്തെ തൂശിയിലേക്കു നീക്കുന്നതിനു അൻപതിനായിരം ലക്ഷം നൂറ്റാണ്ടുകളിൽ അധികം വേണ്ടിവരുന്നു! കലിയുഗത്തിന് 432000 കൊല്ലവും ഒർു ചതുർ‌യുഗത്തിൻ അതിൽ പത്തിരട്ടിയും മാത്രമേയുള്ളൂ. കണക്കിന് എത്ര ചതുർ‌യുഗങ്ങൾ കൂട്ടിയാൽ ആണ് നമ്മുടെ സ്വ്ല്പമായ കാര്യം സാധിക്കുക എന്നുള്ള സംഗതി ഏറ്റവും വിസ്മയജനകമായിരിക്കുന്നു. ഇപ്രകാരം വിനോദവും അറിവും ഉരുപോലെ കൊടുക്കുന്നതായ ഗണനലീലകളിൽ പണ്ടുള്ള വിദ്വാന്മാർ വളരെ ശ്രദ്ധയോടെ പരിശ്രമിച്ചുകൊണ്ടിരിന്നു. ചിലർ ഈ പത്തിപ്പിനെ ഭോഷന്മാരായ ധനികന്മാരെയും രാജാക്കന്മാരെയും പറ്റിപ്പാനും ഉപയോഗിച്ചിട്ടുള്ളതായികേട്ടിട്ടുണ്ട്. ഒരിക്കൽ വടക്കേ ഇന്ത്യയിലെ ഒരു രാജാവ് ഒരു സന്യാസിയോടു കൂടീ ചതുരംഗം വക്കുവാൻ തുടങ്ങി. പന്തയത്തിന്റെ കാര്യത്തിൽ ആദ്യം കുറച്ചു തർക്കമുണ്ടായതിനാൽ, രാജാവ് തോൽക്കുന്ന പക്ഷം വരയിൽ 64 കള്ളികൾ ഉള്ളതിനാൽ ഒന്നാമത്തെതിന്ന് ഒരു മണി നെല്ലും രണ്ടാമത്തേതിൽ രണ്ടുമണിയും മൂന്നാമത്തേതിൽ നാലു മണിയും ഇങ്ങിനെ ഇരട്ടീ വീതം എല്ലാ കള്ളികൾക്കും വേണ്ടിവരുന്ന നെല്ലു മുഴുവനും കണക്കാ [ 47 ] കി കൊടൂഥ്റ്റാൽ എന്ന് സന്യാസി പറയുകയും രാജവ് അതിന് സമ്മതിക്കുകയും ചെയ്തു. ഒടുവിൽ രാജാവ് തോൽക്കുകയും പന്തയത്തിന്റെ വിലകൊടുക്കാൻ ഒരു നിവ്രുത്തിയും ഇല്ലാതെ സന്യാസിയോട് മാപ്പ് ചോദിക്കേണ്ടിവരികയും ചെയ്തു. ഈ കഥ വായനക്കാരിൽ മിക്കപേരും കേട്ടിട്ടുണ്ടായിർക്കാമെന്നും കേൾക്കാത്തവർക്ക് ജിജ്ഞാസയുണ്ടെങ്കിൽ അവർ തന്നെ നോക്കിക്കൊള്ളുമെന്നും ഉള്ള വിശ്വാസത്താൽ പന്തയത്തിന്റെ വില ഇവിടെ കണക്കാക്കുന്നില്ല. മേൽ‌പ്പറഞ്ഞ ബ്രഹ്മഗോപുരം മാറ്റുന്നതിനു എത്രനീക്കങ്ങൾ ആവശ്യമുണ്ടോ അത്ര നെൽമണികളും ആവശ്യമുണ്ടെന്നു പറഞ്ഞാൽ മാത്രം മതിയല്ലോ.

കെ കെ വാരിയർ . ബി എ.



മലയാളഭാഷയുടെ താൽക്കാലിക സ്ഥിതി ദ്രുഷ്ടാന്തരൂപേന കാണിക്കുവാനെന്നപോലെ സി ഡി ഡേവിഡ് അവർകൾ ഒഴികേ മറ്റു സകല ഭാഷാ ബന്ധുക്കളും മൌനത്തെ അവലംബിച്ചതുകൊണ്ട് ‘മലയാളഭാഷയുടെ താൽക്കാലികാവസ്ഥ’ എന്ന തലവാചകത്തോടുകൂടീ താഴെ വരുന്ന ഉപന്യാസം അതേ വിഷയത്തെപറ്റി വേറെ ഒന്നിനോട് ഒത്തുനോക്കി അതിന്റെ ഗുണദോഷങ്ങളെ നിർണ്ണയിപ്പാൻ ഞങ്ങൾക്ക് സാധിച്ചിട്ടില്ല. മിഥുന മാസത്തിലെ പരസ്യപ്രകാരം 12 ക. സമ്മാനം നിശ്ചയിച്ചിട്ടുള്ള ഉപകാരസ്മരണയോടുകൊടീ ഈ ഉപന്യാസകൻ കൊടൂത്തിരിക്കുന്നു. സ്ഥലച്ചുരുക്കത്താൽ പ്രക്രുതോപന്യാസത്തിന്റെ പകുതിയിൽ ഏതാനും ഭാഗം അധികം മാത്രമേ ഈ ലക്കത്തിൽ പ്രസിദ്ധം ചെയ്തിട്ടുള്ളൂ. ഞങ്ങളുടെ ചില അഭിപ്രായങ്ങളും കുറീപ്പുകളും അവിടവിടെയായി ഭാഗാവസാനത്തിൽ പെടൂത്തുകയും സന്ദർഭത്തിനോ പ്രസിദ്ധീകരണത്തിനോ അനുചിതങ്ങളെന്നു തോന്നീട്ടുള്ള രണ്ടു ഘട്ടങ്ങൾ വിട്ടുകളയുകയും ചെയ്തിട്ടുണ്ട്.

ഈ അവസരത്തിൽ “മലയാള പത്രങ്ങളൂം മാസികകളൂം (ഇംഗ്ലീഷ് വർത്തമാനപ്രത്രങ്ങളോടും മാസികകളോടൂം താരത‌മ്യപ്പെടുത്തി) എന്ന വിഷയത്തേക്കുറിച്ചുള്ള ഉത്തമോപന്യാസത്തിനു എട്ട് ഉറുപ്പിക സംഭാവന മുമ്പു നിശ്ചയിച്ചിട്ടൂള്ള വിവരവും വായനക്കാരെ ഓർമ്മപ്പെടുത്തുന്നു. ലേഖകന്മാരുടെ സൌകര്യത്തിന്നു [ 48 ] വേണ്ടി, മുൻ‌നിശ്ചയിച്ചിട്ടൂള്ള അവധിയിൽ ഒരു മാസം കൂടീ കൂട്ടീ അടുത്ത കന്നിമസം 20-ം തീയതിയോടു കൂടീ ഉപന്യാസങ്ങൾ രസികരജ്ഞിനി ആപ്പീസിൽ എത്തിച്ചു തന്നാൽ മതിയെന്നും തീർച്ചപ്പെടുത്തിയിരിക്കുന്നു

ര-ര-പ


മലയാളഭാഷയുടെ
താൽക്കാലികാവസ്ഥ.


മലയാളഭാഷയുടെ ഉത്ഭവം തമിഴിൽനിന്നാണെന്ന് ചിലരും അതല്ല, സംസ്ക്രുതത്തിൽനിന്നാണെന്ന് മറ്റു ചിലർക്കും [2]അഭിപ്രായപ്പെടുന്നതിൽ സ്വീകാര്യയോഗ്യമായിട്ടുള്ളത് ഏതഭിപ്രായമാണെന്ന് ഈ അവസരത്തിൽ , ഇവിടെ പ്രസ്താവിക്കണമെന്നുതോന്നുന്നില്ല.

മലയാളഭാഷയിൽ തമിഴ് പദങ്ങളും സംസ്ക്രുതപദങ്ങളും ധാരാളമുള്ളതായി നാം അറിയുന്നു. നമ്മുടെ ഭാഷയിലുള്ള ചില പഴയ ഗ്രന്ഥങ്ങൾ നോക്കുന്നതായാൽ അവയിൽ തമിഴ് പദങ്ങളാണ് അധികം ഉള്ളത് എന്നും, അതിലെ ഭാഷാ, സാമാന്യമായി തമിഴ് രീതിയെയാണ് ആശ്രയിച്ചിരിക്കുന്നത് എന്നും കാണപ്പെടൂം. അന്നത്തെ ആളുകളുടെ ഭ്രമം തമിഴിൽനിന്ന് പദങ്ങൾ കടം വാങ്ങുകയും മറ്റും ചെയ്യണമെന്നായിരുന്നുവെന്ന് ഇതിനാൽ വിചാരിക്കേണ്ടതായിവരുന്നു.

ഈ ഭ്രമം അസ്തമിതമായതിന്നുശേഷമായിരിക്കണം, സംസ്ക്രുതത്തിൽ നിന്ന് പദങ്ങൾ കടംവാങ്നഗ്ണമെന്നുള്ള ഭ്രമം തുടങ്ങിയത്. ഈ ഭ്രമം അസാമാന്യമായി പർദ്ധിക്കയാൽ സംസ്ക്രുതവിഭക്തിപ്രത്യയങ്ങളോടുകൂടി, സംസ്ക്രുത പദങ്ങളെ മലയാള ഭാഷയിലേക്കു കൊണ്ടൂവന്നു ചേർക്കാമെന്നായി. ആളുകൾക്ക് ഓരോ കാലത്ത് ഓരോന്നിലായിരിക്കും ഭ്രമം എന്നുള്ളത് നാമിന്നു കണ്ടും കേട്ടും അറിയുന്ന മുഖ്യ സംഗതികളിൽ ഒന്നാകുകകൊണ്ട് ഭാഷയെ സംബന്ധിച്ച കാര്യത്തിൽ ഇങ്ങിനെ ഒരു മാറ്റമുണ്ടായതിൽ അത്ഭുതപ്പെടുവാനോ ആരെയും കുറ്റപ്പെടുത്തുവാനോ ഇല്ല [ 49 ] 48

മലയാളഭാഷയിലെ മാത്യകാകവികളെന്ന് നിസ്സംശയം വിധിക്കപ്പെട്ടിരിക്കുന്ന ഭക്തിരസപ്രധാനങ്ങളായ രാമായണം,ഭാരതം മുതലായ പ്രശസ്ത പുസ്തകനദികൾ ഭാഷാർണ്ണവത്തിൽ വന്നു ചേർന്നതും ഏകദേശം ഈ അവസരത്തിൽ തന്നെയായിരിക്കണം.പൂർവ്വകാലങ്ങളിൽ വിദ്വാന്മാർ നന്നേ ചുരുക്കമായിരുന്നെന്നു വരികിലും ഉണ്ടായിരുന്നവർ അതിയോഗ്യന്മാരായിരുന്നതിനാൽ അക്കാലത്തുണ്ടാക്കപ്പെട്ടിട്ടുള്ള പുസ്തകങ്ങൾ വളരെ നല്ലവയാണെന്നും കവിയെന്നോ ഗ്രന്ഥകർത്തവെന്നോ ഉള്ള പേർ വല്ലവിധത്തിലും സമ്പാധിക്കണമെന്നുള്ള വിചാരതോടുകൂടി കണ്ണുമടച്ച് ചാടിപ്പുറപ്പെടുന്ന ആളുകൾ ഇല്ലായ്കയാലോ ഏന്തോ,ഭാഷയാകുന്ന നിർമ്മല വായൂവിൽ ക്ഷുദ്രപുസ്തകങ്ങളാകുന്ന വിഷവായുക്കൾ അധികമായ് കലർന്ന് ജനസാമാന്യത്തിനു ദോഷം വരുത്തുക ഉണ്ടായിട്ടില്ലെന്നും ചിലർ പറയുന്നുണ്ട് ഈ അഭിപ്രായം സ്വീകരിച്ചാലും നിഷേധിച്ചാലും അക്കാലത്തുണ്ടായിട്ടുള്ള പുസ്തകങ്ങൾ വളരെ നല്ലവയാണെന്ന് പൊതുവിൽ സമ്മതിക്കാതിരുന്നുകൂടാ.

ഇതിന് ശേഷമാണല്ലോ പ്രസിദ്ധകവിയായ കുഞ്ചൻ നമ്പ്യാരുടെ പുറപ്പാട്.അദ്ധേഹത്തിന്റ്റെ കവിതകൾ വളരെ നന്നെന്ന് പറഞ്ഞറിയിക്കേണ്ട ആവശ്യമില്ലെന്നാണ് തോന്നുന്നത്.ആട്ടക്കഥകൾ ഉണ്ടാക്കിയ കോട്ടയത്തുതമ്പുരാനേയും മറ്റും മറന്നുകൂടാവുന്നതല്ല അക്കാലങ്ങളിൽ പദ്യങ്ങളാണ് അധികമായിട്ടുള്ളത്.ഏത് ഭാഷയുടേയും ശൈശവകാലത്ത് പദ്യങ്ങളാണ് ധാരളമുണ്ടാകുക എന്ന അഭിപ്രായം ധിക്കാരയോഗ്യമല്ലെന്ന് വിധിക്കപെടുന്നപക്ഷം അക്കാലത്ത് പദ്യഗ്രന്ഥങ്ങൾ അധികമുണ്ടായതിനേപറ്റി ഒന്നും തന്നെ ചിന്തിപ്പാനില്ല.

എങ്ങിലും മലയാളഭാഷയ്ക്ക് അത്യാവശ്യമായ ഒരു വ്യാകരണവും നിഘണ്ടുവും ഇല്ലെന്നുള്ള ന്യൂനത പരിഹരിക്കപ്പെടാതെ കിടന്നിരുന്നു.ഇങ്ങനെ ഇരിക്കുമളവിൽ,യൂറോപ്പ് ഖണ്ഡത്തിൽ നിന്നും ഇവിടെവന്ന മലയാളഭാഷ അഭ്യസിച്ച ഗുണ്ടർട്ടെന്ന പ്രബലമതിമാൻ(കേരളീയരെ ലജ്ജിപ്പിക്കേണ്ടതിനായിട്ടോ എന്ന് തോന്നുമാറ്)ആ ന്യൂനതയെ ശക്തിക്കു തക്കവണ്ണം പരിഹരിച്ചുവെ [ 50 ]
--49--

ന്നല്ലെ പറയേണ്ടു. അദ്ദേഹം മലയാളഭാഷയെ യഥാർത്ഥമായിസ്നേഹിക്കയും നമ്മുടെ ഭാഷയുടെ അഭ്യുദയത്തിനുവേണ്ടി യത്നിക്കയും ചെയ്തിട്ടുള്ള മഹാമനസ്കനാണെന്നുള്ളതിന്ന സന്ദേഹമില്ല.അദ്ദേഹം കേരളോല്പത്തി, കേരളപ്പഴമ മുതലായ ചില ഗദ്യപുസ്തകങ്ങൾ അച്ചടിപ്പിച്ചതായി പ്രസ്താവമുണ്ട.  കെ. ആർ. കൃഷ്ണപിള്ള അവർകൾ ബി.എ,മുമ്പൊരിക്കൽ എഴുതീട്ടുള്ളതിൽ നിന്ന ഏതാനും വാചകങ്ങൾ ഇവിടെ എടുത്ത കാണിക്കുന്നതസന്ദർഭോചിതമായിരിക്കുമെന്ന നിശ്ചയിച്ച താഴേ ചേർക്കുന്നു. "ഗദ്യപുസ്തകങ്ങളുടെ അഭിവൃദ്ധിക്കുവളരെ സഹായിച്ചിട്ടുള്ള മിഷ്യനറിമാർ നമ്മുടെ കൃതജ്ഞതക്ക് അർഹന്മാരാകുന്നു എങ്കിലും പദപ്രയോഗത്തിൽ ഇംഗ്ലീഷ് വ്യാകരണത്തെ അധികമായി അനുസരിച്ചിട്ടോ എന്തോ ഇവരുടെ ഗദ്ത്തിന്ന് ഒരു മിഷ്യനറിച്ചുവകൂടി തട്ടീട്ടുണ്ട. ഇംഗ്ലീഷിലെപ്പോലെഅച്ചടിച്ചു ബൈണ്ടുചെയ്ത വ്യാകരണപുസ്തകങ്ങൾ ഇല്ലെങ്കിലും,ഒരു വ്യാകരണരീതിയും ചില വാചകസംകേതങ്ങളുമുള്ള ഭാഷയാണ മലയാളമെന്ന് ഇവർ മനസ്സിലാക്കിയിരുന്നില്ലെന്ന തോന്നുന്നു. രാമനെ കണ്ടു എന്ന പറയുന്നതിന്നു പകരം രാമനാൽ കണ്ടുഎന്നോ, രാമനിൽ കണ്ടു എന്നോ, പറയുന്ന നടപ്പ് ഒരിക്കലുംഇല്ലായിരുന്നു. അതുപോലെതന്നെ ഇനിക്ക കൊടുക്കു എന്നും നീഎന്തിനു വന്നില്ലാഎന്നും മറ്റുമുള്ള വാചകങ്ങൾ ഇന്നത്തെപ്പോലെതന്നെ അന്നും മലയാളികൾക്ക ദുസ്സഹമായിരുന്നിരിക്കണം ഈ സംഗതികളെ അത്ര ശ്രദ്ധിക്കാതെ എഴുതിയതിനാൽ മിഷ്യനറിമാരുടെ മലയാളത്തിന് ഒരു വൈരൂപ്യം വന്നു കൂടീട്ടുണ്ട.ബൈബിളിന്റെ ഇംഗ്ലീഷ് നന്നായിട്ടുള്ളേടത്തോളം ബൈബിൾതർജ്ജമയുടെ മലയാളവും നന്നായിരുന്നെങ്കിൽ ഈ പുസ്തകത്തെഇപ്പോൾ വായിക്കുന്നതിലധികം മലയാളികൾ വായിക്കുമായിരുന്നു" (ഭാഷാപോഷിണി 1074 മകരം). ഇതുകൂടാതെ ഇയ്യിടെപി. കെ. നാരായണവിള്ള അവർകൾ ബി. എ, ഭാഷാസഹിത്യത്തിന്റെ ഉൽകർഷണത്തെപ്പറ്റി എഴുതിയിട്ടുള്ളതിൽഏതാദൃശന്മാർക്ക മൂലഭാഷകളുടെ അറിവില്ലായ്മകൊണ്ടുണ്ടാകുന്ന

--7--
[ 51 ]
--50--

അബദ്ധംപോലെതന്നെയാണ, ബൈബിൾ മുതലായവയുടെ തർജ്ജമക്ക ശ്രമിച്ചിട്ടുള്ള ചില ക്രിസ്ത്യാനികൾക്ക മലയാളത്തിന്റെ അറിവില്ലായ്മകൊണ്ട നേരിട്ടിട്ടുള്ള അബദ്ധവും" എന്നപറഞ്ഞിരിക്കുന്നു. (രസികരഞ്ജിനി 1078 ഇടവം ലക്കം10). ഭാഷയുടെനന്മക്കുവേണ്ടിമിഷ്യനറിമാർശ്രമിക്കുന്നുണ്ടെന്നുവരികിലും നേരെയാകുന്നില്ലന്നാണല്ലോ ഈ മഹാന്മാരുടെഅഭിപ്രായങ്ങളിൽനിന്ന തെളിയുന്നത.
 മിഷ്യനറിമാർ ഇവിടങ്ങളിൽ അച്ചുക്കൂടങ്ങൾ സ്ഥാപിക്കയും പുസ്തകങ്ങൾ അച്ചടിപ്പിച്ച തുടങ്ങുകയും ചെയ്തതോടുകൂടി പുസ്തകമുണ്ടാക്കി അച്ചടിപ്പിക്കണമെന്നുള്ളവിചാരം പലരിലും ഉദിച്ചുതുടങ്ങി.  ഏകദേശം ഇതിനോടടുത്ത കാലത്തായിരിക്കണം, കേരളകാളിദാസനേന്ന' എല്ലാവിദ്വാന്മാരാലുംസമ്മതിക്കപ്പെട്ടിരിക്കുന്ന വലിയകോയിത്തമ്പുരാൻ തിരുമനസ്സിലേ അദ്ധ്യക്ഷതയിൻകീഴിൽ തിരുവിതാംകൂർ ബുക്കുകമ്മറ്റി വകയായി വളരെ നല്ലപുസ്തകങ്ങൾ അച്ചടിപ്പിച്ച സ്കൂളുകളിൽ പാഠപുസ്തകങ്ങളായി സ്വീകരിക്കപ്പെടുകയുണ്ടായിട്ടുള്ളത. കോട്ടയം സി. എം. എസ്സ്,വകയായും ബ്രിട്ടീഷിൽ സ്കൂൾഇൻസ്പക്ടർ മിസ്റ്റർഗാർത്തുവെറ്റ് സ്യ്പവർകളുടെ വകയായും, വെർക്കോട്ട അച്ചുതപണിക്കരവർകളുടെ വകയായും, പാഠപുസ്തകങ്ങൾ ഉണ്ടായിട്ടുണ്ട. ഇങ്ങിനെയുള്ള പാഠപുസ്തകങ്ങളിൽ ദെശികഭാഷാപദങ്ങൾ കൂടികലർന്നിട്ടുണ്ടെന്ന പറയേണ്ടതായി വന്നിരിക്കുന്നു. ഭാഷാശാകുന്തളത്തിന്റെ ആവിർഭാവത്തോടുകൂടി നാടകങ്ങൾ ഉണ്ടായിത്തുടങ്ങി. ഇങ്ങിനെ നൂതന പുസ്തകങ്ങളാകുന്ന ആഭരണങ്ങളെകൊണ്ട ഭാഷാംഗനയെഇടക്കിടെ പലരും യഥാശക്തി അലംകരിച്ചുകൊണ്ടിരുന്നു എന്നല്ലേ പറയേണ്ടു.

 ഇങ്ങനെ നടന്നു വരുമ്പോളാണ, "കവിസമാജം" ഉണ്ടായത. ഈസമാജമാണ് ഏറെത്താമസിയാതെ ഭാഷാപൊഷിണി സഭയായത് എന്ന്എല്ലാവരും അറിഞ്ഞിട്ടുണ്ടല്ലൊ. മലയാള രാജ്യനിവാസികളായ സകലരുടെയും മാതൃഭാഷമലയാളമാണെന്നവരികിലും, ദെശമതഭെദാനുസരണമായി, സംസാരിക്കുന്നതിലും [ 52 ]
--51--
എഴുതുന്നതിലും ചിലഭാഷാഭേദങ്ങൾ ഉണ്ടെന്നുള്ളതനിരാക്ഷെപമായ ഒരു കാർയ്യമാകകൊണ്ട ഈ ദോഷത്തെ പരിഹരിച്ച ഭാഷക്ക 'ഐകരുപ്യം'വരുത്തണമെന്നുള്ളതാണ് ഈസഭവുടെ മുഖെ്യൊദ്ദേശങ്ങളിൽ ഒന്ന് എന്നു ആ സഭ വ്യക്തമായി അറിയിക്കഉണ്ടായിട്ടുണ്ട. ഈ ആന്തരം സഫലമാക്കുന്നതിന്ന് ആരെല്ലാം എന്തെല്ലാം പ്രവൃത്തിച്ചുഎന്നുംഎത്രത്തോളം ഗുണം സിദ്ധിച്ചുവെന്നുംമറ്റും ആറലോചിച്ച് അഭിപ്രായം പറയെണ്ടുന്ന ചുമതല വഹിപ്പാൻ ഇവിടെഒരുങ്ങുന്നില്ലാ. എങ്കിലും ഭാഷാപോഷിണീ സഭയുടെ സ്ഥാപനാനന്തരം, പലരും തങ്ങൾക്ക ഒരു പുതിയ ശക്തിസിദ്ധിച്ചിട്ടെന്ന പോലെ, പുസ്തകമേഴുതിയുണ്ടാക്കുന്നതിന്നും അവയെ അച്ചടിപ്പിക്കുന്നതിനും ആരംഭിച്ചു എന്നു പറഞ്ഞേ മതിയാവു. പലതരത്തിലുള്ള പുസ്തകങ്ങളും പുറത്തുവന്നിട്ടുണ്ട. അച്ചുകൂടങ്ങൾ വർദ്ധിക്കുകയും അച്ചടിക്കൂലി പണ്ടത്തതിൽ കുറയുകയും നല്ല പുസ്തകങ്ങൾ മാത്രമേ അച്ചടിപ്പിച്ചുകൂടു എന്നൊരുനിയമം ഇല്ലാതിരിക്കുകയും ചെയ്യുന്ന കാലത്തെ, കവിയശഃപ്രാർത്ഥികൾ വർദ്ധിച്ചാൽ, പുസ്തകങ്ങളുടെ തുക വർദ്ധിക്കാതിരിക്കുന്നതല്ല എന്നുള്ളത ഓർക്കേണ്ടതായി വന്നിട്ടുണ്ട. എങ്കിലും ചില മഹാന്മാർ സൽഗ്രന്ഥങ്ങളാകുന്ന മനോഹരലതകളേ കൊണ്ട ഭാഷയാകുന്ന ഉദ്യാനത്തെ അലംകരിച്ചിട്ടില്ലെന്നില്ല. വായനക്കാരുടെമനസ്സിന്ന് ആഹ്ളാദവും ബുദ്ധിക്ക വികാസവും ജനിപ്പിക്കാത്ത പുസ്തകങ്ങൾ ഉണ്ടെങ്കിൽ അവയെ പക്ഷികളുടെ കൂട്ടത്തിൽ ഇടസന്ധ്യക്കു പറക്കുന്ന കടവാതിലുകളോടു ഉപമിക്കാമെന്നാണതൊന്നുന്നത. നല്ല നാണ്യങ്ങൾ ഉണ്ടായതോടുകൂടി, അല്ലെങ്കിൽഉണ്ടായതിനാൽ,കള്ളനാണ്യങ്ങൾ ഉണ്ടായപ്രകാരംതന്നെ, നല്ലപുസ്തകങ്ങൾ ഉണ്ടായിട്ടുള്ളതിന്റെ അവസ്ഥപോലെ ക്ഷുദ്രപുസ്തകങ്ങളുമുണ്ടായി എന്ന വരുന്നതിൽ ആശ്ചർയ്യപ്പെടുവാനോന്നുമില്ലാ. എങ്കിലും ചീത്തപ്പുസ്തകങ്ങൾ ഉണ്ടാക്കുന്നതിനെക്കാൾ പുസ്തകമുണ്ടാക്കാതിരിക്ക നല്ലൂ എന്നുപറയാതിരുന്നാൽ അത ഒരു വലിയ അനീതിയായി വിചാരിക്കപ്പെടുമെന്ന തോന്നുന്നു. "വല്ലാത്ത ബാല പ്രഭവത്തിനെക്കാൾ ഇല്ലാത്ത ബാലപ്രഭവം സുഖംപോൽ" എന്നുള്ളത ഇവിടെ ഓർമ്മവെക്കെണ്ടതായി വന്നിരിക്കുന്നു. [ 53 ]
--52--

 മലയാളഭാഷയുടെ ഇപ്പോഴത്തെസ്ഥിതി ഒരുവിധം ആലോചിക്കുന്നതായാൽ, മാതാപിതാക്കന്മാരും തക്കരക്ഷാകർത്താക്കന്മാരും ഇല്ലാതെ അലഞ്ഞു നടക്കുന്ന അനാഥക്കുട്ടികളുടെ സ്ഥിതിയോടു തുല്യമായിരിക്കുന്നു എന്ന തെളിയുന്നതാണ്. ഭാഷയെ മനഃപൂർവ്വം സ്നേഹിക്കയും ഭാഷയുടെ ഉൽകർഷത്തെ കാംഷിക്കയും ചെയ്യണമെന്നുള്ള വിചാരം പ്രബലപ്പെടേണ്ടതിന്ന വേണ്ടുന്നവഴികളൊന്നും ഇല്ലാതിരിക്കുന്നതു കൊണ്ടാണ നമ്മുടെ ഭാഷ ഇങ്ങിനെ കിടക്കുന്നത. ദ്രവ്യം സമ്പാതിക്കേണ്ടതിന്നുള്ള മാർഗ്ഗങ്ങളിൽ ഒന്നാണ വിദ്യാഭ്യാസമെന്ന് ആളുകൾ കരുതിയിരുക്കുന്ന ഇക്കാലത്ത് അറിവ സമ്പാദിക്കെണ്ടതിന്ന മാത്രമായി വിദ്യ അഭ്യസിപ്പാൻ ആരും ഇല്ലേന്നു പറയത്തക്കവണ്ണം ആളുകളുടെതുക നന്നെ കുറഞ്ഞിരിക്കുമെന്നുള്ളതിന്ന വല്ലസംശയവുമുണ്ടൊ? തുല്യയോഗ്യന്മാരായ രണ്ടാളുകളിൽ ഒരാൾ 10 കൊല്ലം മലയാളവും മറ്റേവൻ 10 കൊല്ലം ഇംഗ്ലീഷും പഠിച്ചു എന്നും ഇവർ ഇരുവരും ഉദ്യോഗത്തിനായി ഒരാളുടെ അടുക്കൽ ചെന്നു എന്നും ഇരിക്കട്ടെ. ഇവരിൽ ആരെ ആയിരിക്കും ആദ്യം ഉദ്യോഗത്തിന്ന നിയമിക്കുക? ഇവരിൽ അധികശമ്പളം കിട്ടുന്നത ആർക്കായിരിക്കും? ഉദ്യോഗവും അധിക ശമ്പളവും കിട്ടുന്നത ഇംഗ്ലീഷ പഠിച്ച ആൾക്കായിരിക്കുമെന്നുള്ളതിൽ സംശയിക്കുന്നവരുണ്ടോ? ഈസ്ഥിതിക്കു മലയാളഭാഷ വേണ്ടപോലെ അഭ്യസിക്കുന്നതിന്ന ആളുകളുണ്ടാകുമൊ ? ആളുകൾ ഇല്ലെന്നവന്നാൽ മലയാളപണ്ഡിതന്മാരുടെ സംഖ്യ പ്രതിദിനം കുറഞ്ഞുവരുകയില്ലയൊ? മലയാളപണ്ഡിതന്മാർ ഇല്ലാതെയായാൽ മലയാളഭാഷയിൽ ഉത്തമപുസ്തകങ്ങളുണ്ടാക്കുന്നതിന്ന് ആളില്ലെന്നുവരാതിരിക്കുമൊ?
 ഭാഷയെ പരിഷ്കരിക്കേണ്ടതിന്നായി പുറപ്പെടുന്നവർ ഈ സംഗതിയെക്കുറിച്ച ഒന്നാമതായും മുഖ്യമായും ചിന്തിച്ചിട്ടുണ്ടായിരിക്കുമെന്ന വിശ്വസിക്കുന്നു.
  ഏതായാലും മലയാളപണ്ഡിതന്മാരുടെ തുക വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമം ഒന്നാമതായി ചെയ്യെണം എന്നപറയേണ്ടതഎത്രയും അത്യാവശ്യമായിരിക്കുന്നു.

സി. ഡി. ഡേവിഡ്.

[ 54 ]

നാഗാനന്ദം.


ജീമൂതവാ -

            നന്നയിനാഡി വഴി രക്തമൊലിച്ചിടുന്നു
            ണ്ടെന്നല്ലിനിയ്ക്കിനിയുമുണ്ടുടലിങ്കൽ മാംസം
            തോന്നിലതൃപ്തി തവ വന്ന വിധത്തിലെന്തോ
            തിന്നാതിരിപ്പതു ഭവാൻ മഹനീയമൂർത്തേ!

       (൯൫)


ഗരു - (വിചാരം) ആശ്ചര്യം! ആശ്ചര്യം! ഇയ്യാൾ ഈ സ്ഥിതിയിലായിട്ടും ഇങ്ങിനെ ഊർജ്ജിതമായി സംസാരിക്കുന്നുവല്ലോ. (പ്രകാശം) അല്ലേ മഹാസത്വ!

            ഹൃദയമതിൽ നിന്നു നിന്നുടെ
            രുധിരം ഞാനപഹരിച്ചു കൊക്കുകളാൽ
            അധുനാധൈര്യത്താൽ മമ
            ഹൃദയവുമിന്നപഹരിച്ചു ഹന്ത ഭവാൻ

       (൯൬)


അത് കൊണ്ട് അങ്ങ ആരാണെന്നറിഞ്ഞാൽ കൊള്ളാമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

ജീമൂ - വിശപ്പു കൊണ്ടു പീഡിതനായിരിക്കുന്ന അങ്ങയെ ഇതൊക്കെപ്പറഞ്ഞു കേൾപ്പിക്കുന്നത് യുക്തമല്ല. അതുകൊണ്ട് രക്തമാംസങ്ങൾ ഭക്ഷിച്ച്‌ തൃപ്തി വരുത്തിയാലും!

ശംഖ - (സംഭ്രമത്തോടു കൂടി അടുത്തു ചെന്നിട്ട്) വൈനതേയ! വൈനതേയ! സാഹസം പ്രവർത്തിക്കരുത്. അദ്ദേഹം സർപ്പമല്ല. അദ്ദേഹത്തിനെ മോചിപ്പിച്ചാലും! എന്നെ ഭക്ഷിച്ചാലും! അങ്ങേക്കു ഭക്ഷിപ്പാനായിട്ടു വാസുകി കല്പിച്ചയച്ചിരിക്കുന്നത് എന്നെയാണ്. (എന്ന മാറ കാണിക്കുന്നു)

ജീമൂ - (ശംഖചൂഡനെ കണ്ടിട്ട് വിചാരം) ഈ ശംഖചൂഡൻ ഇപ്പോൾ വന്നതുകൊണ്ട് എൻറെ ആഗ്രഹം ഫലിക്കാതെ വരുമെന്നുണ്ടോ?

ഗരു - (രണ്ടുപേരെയും നോക്കീട്ട്) നിങ്ങൾക്കു രണ്ടു പേർക്കും വദ്ധ്യ ചിഹ്നമുണ്ടല്ലോ. ആരാണു സർപ്പമെന്നു ഞാൻ അറിയുന്നില്ല.

ശംഖ - ഇവിടെ ഭ്രമമുണ്ടാവാൻ ഒരു വഴിയുമില്ലാ. [ 55 ] സ്വസ്തീമുദ്രയുരസ്സിലുള്ളതു കിടക്കട്ടേ, തനൌ കഞ്ചുകം

   പാർത്തീലേ, പറയുന്നോരെന്റെയിണയാം നാവും ഗണിക്കില്ലയോ
   മൂത്തീടും വിഷവഹ്നിധൂമനിരയാൽ മങ്ങും മണിത്വിട്ടുചേ
   ർന്ന അൽപ്പെട്ടിഹ വീർത്തു വിങ്ങിന ഫണം മൂന്നിന്നു കാണ്മീലയോ |

ഗരു - (ശംഖചൂഡന്റെ ഫണങ്ങളെ കണ്ടിട്ട് ജീമൂതവാഹനനെ നോക്കി) എന്നാൽ ഞാനിപ്പോൾ ഉപദ്രവിച്ചിട്ടുള്ളത് ആരെയാണ്? ശംഖ - വിദ്യാധരവംശതിലകനായ ജീമൂതവാഹനനെയാണ് ഉപദ്രവിച്ചത്. കരുണാലേശമില്ലാത്ത അങ്ങ് ഇങ്ങിനെ പ്രവൃത്തിച്ചുവല്ലോ. ഗരു - (വിചാരം) അയ്യോ! ഇദ്ദേഹമാണോ വിദ്യാധരകുമാരനായ ജീമൂതവാഹനൻ?

   മഞ്ഞോലും മല, മേരു, മന്ദരഗുഹാജാലം, മഹേന്ദ്രആചലം
   മഞ്ജുശ്രീരജതാദ്രി, യീമലയമെന്നല്ലാ പലേടത്തിലും
   ഭജ്ഞിക്കാതെ തിരിച്ചു കേൾപ്പുതിഹലോകാലോകസഞ്ചാരിയായ്
   രഞ്ജിച്ചീടുമിവന്റെ ചാരണ ഗണം പാടും യശോരാശിയെ || (ൻ വ്ര )

സർവ്വഥാ ഞാൻ വലുതായ പാപ പങ്കത്തിൽ നിമഗ്നനായിരിക്കുന്നു. ജീമൂ - ഹേ സർപ്പാധിപ! അങ്ങ ഇങ്ങിനെ പകച്ചവശമായിരിക്കുന്നത്‌ എന്താണ്? ശംഖ -

   ഇത പകക്കുവാൻ തക്ക സമയമല്ലെന്നുണ്ടോ?
   ഭുജഗാരിയിൽ നിന്നിവന്റെ ഗാത്രം
   നിജമെയ്ക്കൊണ്ടിഹവീണ്ടോരങ്ങയെന്നെ  |
   നലമാറരസാതലത്തിൽ നിന്നും
   തലടെഷത്തിൽ തയിക്കയുക്തമെന്നോ || (ൻൻ)

ഗരു - ശരി! കരുണാർദ്രചിത്തനായ ഈ മഹാപുരുഷൻ എൻറെ ഭക്ഷണത്തിലെക്കായി നിയമിക്കപ്പെട്ടിരുന്ന ഈ സർപ്പത്തിന്റെ പ്രാണ രക്ഷയ്ക്കു വേണ്ടി തൻറെ ദേഹത്തെ എനിക്ക് ഇരയക്കുകയാണ് ചെയ്തത്. എന്നാൽ ഇവിടെ എൻറെ പ്ര [ 56 ] നാഗാനന്ദം. വൃത്തി തീരെ തെറ്റായിരിക്കുന്നു. എന്തിനെറെപ്പരയുന്നു? ബുദ്ധമുനിയെത്തന്നെയാണ് ഞാൻ ഹിംസിച്ചത്. ഈ മഹാപാപത്തിന്ന് അഗ്നിപ്രവേശമല്ലാതെ വേറെ ഒരു പ്രായശ്ചിത്തവും കാണുന്നില്ല. അതുകൊണ്ടു കുറച്ച് അഗ്നി എവിടെ നിന്നു സമ്പാദിക്കേണ്ടൂ? (മുൻ ഭാഗത്ത്‌ നോക്കീട്ട്)ഭാഗ്യം! ഇതാ ചിലർ അഗ്നിയോടുകൂടി ഇങ്ങോട്ടുതന്നെ വരുന്നുണ്ടല്ലോ. ഇവരേ കാത്തുനിൽക്കുക തന്നെ. ശംഖ - കുമാര! ഇതാ അങ്ങയുടെ മാതാപിതാക്കന്മാർ എത്തിയിട്ടുണ്ട്. ജീമൂ - (സംഭ്രമത്തോട് കൂടി) ശംഖചൂഡ! എൻറെ അടുത്തിരുന്ന് ഉത്തരീയം കൊണ്ട് ശരീരം മൂടി എന്നെതാങ്ങിക്കോളൂ! അല്ലാത്തപക്ഷം അച്ഛനമ്മമാരെങ്ങാനും എന്നെ ഈ സ്ഥിതിയിൽ കണ്ടാൽ പെട്ടെന്ന് പ്രാണത്യാഗം ചെയ്യും. ശംഖ - (ഒരു ഭാഗത്ത്‌ വീണു കിടക്കുന്ന ഉത്തരീയമെടുത്ത്‌ അപ്രകാരം ചെയ്യുന്നു) (അനന്തരം വധൂ ഭാര്യമാരോട് കൂടി ജീമൂതകേതു പ്രവേശിക്കുന്നു.) ജീമൂതകേതു - (കണ്ണീരോട് കൂടി) അയ്യോ! ഉണ്ണീ ജീമൂതവാഹന!

    'അന്ന്യൻ' 'തൻറെവ'നെന്നീമുറ കരുണയിൽ നോ
    ക്കേണ്ടനേരേകനേയോ
    നന്നേറെപ്പേരെയോകാപ്പതു സമുചിതമെ
    ന്നെന്തുനീ ചിന്തിയാഞ്ഞു |
    ഇന്നിത്താക്ഷ്യങ്കൽ നിന്നിട്ടൊരു ഫണിവരനെ
    ക്കാക്കുവാൻ നീ മരിച്ചാൽ
    വന്നൂ, താ, നമ്മ, യച്ചൻ, വധുവിതുവിധമീ
    വംശമുന്മൂലനാശം ||    (ഫ O O )

വൃദ്ധ - (മലയാവതിയോടായിട്ടു) മകളേ! ക്ഷണനേരം ക്ഷമിക്കൂ! നിരന്തരമായി വീഴുന്ന അശ്രുധാരകളാൽ ഈ അഗ്നി കെടുവാൻ ഭാവിക്കുന്നു. അതുകൊണ്ടു കരയാതിരിക്കൂ! [ 57 ] അഞ്ചാമങ്കം (എല്ലാവരും ചുറ്റിനടക്കുന്നു) ജീമൂതകേതു - അയ്യോ! ഉണ്ണി! ജീമൂതവാഹന! ഗരു - (കേട്ടിട്ട്) "അയ്യോ! ഉണ്ണീ! ജീമൂതവാഹന!" എന്നാണ് പറയുന്നത്. ഇതുകൊണ്ട് ഇദ്ദേഹം ജീമൂതവാഹനന്റെ അച്ഛനാണെന്ന് വ്യക്തമാകുന്നു. അപ്പോൾ ഇദ്ദേഹത്തിൻറെ പക്കലുള്ള അഗ്നിയെപ്പറ്റി ആലോചിച്ചിട്ടാവശ്യമില്ല. പുത്രനെ ഹിംസിച്ചിട്ടുള്ള ലജ്ജ കൊണ്ട് ഇദ്ദേഹത്തിൻറെ മുഖത്തുനോക്കുവാൻ ഞാൻ ശക്തനകുന്നില്ല. അല്ലെങ്കിൽ അഗ്നിയെപ്പറ്റി ആലോചിച്ചു ബുദ്ധിമുട്ടുന്നത് എന്തിനാണ്? കടൽ വക്കത്തല്ലേ ഞാൻ നിൽക്കുന്നത്? അതു കൊണ്ട് ഇപ്പോൾ

    മുപ്പാരോന്നായ് ഗ്രസിപ്പാനിളകുമി നള്ളി
    ഹ്വാഭമായ് സുര്യലോക
    പ്രാപ്തിയ്ക്കോ എന്നു തോന്നും പടിവിസൃമരമാം 
    ജ്വാലജാലം കലർന്നും  |
    ഉല്പാതക്കാറ്റിനൊക്കും മമ ചിറകടിയാ
    ലുജ്വലത്തായുമബ്ലൌ
    കല്പാന്താത്യുഗ്രമായുള്ളോരു ബഡവബ്രുഹൽ
    ബ്ടാനുവിൽച്ചാടുവാൻ ഞാൻ || 

(എന്ന് എഴുനീല്ക്കുവാൻ ഭാവിക്കുന്നു ) ജീമൂതവാ - അല്ലേ പക്ഷിരാജ! ഈ നിശ്ചയത്തേ ഉപേക്ഷിച്ചാലും! ഈ പാപത്തിനുള്ള പ്രായശ്ചിത്തം ഇതല്ല. ഗരു - (മുട്ടുകുത്തിനിന്നു തൊഴുതുകൊണ്ട്) മഹാത്മൻ! എന്നാൽ പിന്നെ എന്താണ്? പറഞ്ഞാലും! ജീമൂ - അൽപനേരം നിൽക്കൂ! എൻറെ മാതാപിതാക്കന്മാർ എത്തിയിരിക്കുന്നു. ഞാൻ അവരേ അഭിവാദ്യം ചെയ്യട്ടേ. ഗരു - അങ്ങിനെയാവടട്ടേ. ജീമൂതകേതു - (കണ്ടിട്ട് സന്തോഷത്തോടുകൂടി) ദേവി! ഭവതി ഭാഗ്യത്താൽ വർദ്ധിക്കുന്നു. ഇതാ ഉണ്ണി ജീമൂതവാഹനൻ [ 58 ] ധീരൻ കല്ലൂരവിപ്രൻ നിജ്ജനകമാഹാമാസസത്രം കഴിപ്പാ നാരംഭിച്ചു തുടങ്ങീ മഴ വിഷമമിതെന്നോർത്തുടൻ ഭക്തിശാലീ ഓരോ പദ്യങ്ങൾ നിർമിച്ചതു പുഴവഴിയെച്ചമ്രവട്ടത്ത്തുവാഴു ന്നോരാബ്ദതേശനേകിപ്പെരിയമഴയോഴിച്ചെന്നു ലോകപ്രസിദ്ധം.

    ഇന്നീമഴശ്ലോകമിതെന്നുപേരി
    ട്ടോന്നിച്ചു ചേർത്തായതയച്ചിടുന്നു
    എന്നാലിതിൻ ജാത്യമറിഞ്ഞു ലോകർ
    നന്ദിക്കുവാനായ ടുവം മഹൻ ഞാൻ 

മഴശ്ലോകങ്ങൾ കല്ലൂർ വിപ്രനെഴുത്ത പാർശ്വഗതരാം ഭൂതങ്ങൾ വായിച്ചുടൻ ചോല്ലെറുന്നൊരു ചമ്രവട്ടപതിയോടിപ്പോൾ ധരിപ്പിക്കുവാൻ വല്ലാതേമഴ പെയ്തിടുന്നതുടനേ മാറ്റിത്തരേണം ഭവാൻ വെല്ലം കൊണ്ടു ചതുശ്ശതത്തെവിരവോടെ ന്നാൽ കഴിച്ചീടുവൻ

    പരിചൊടു പുകൾ പൊങ്ങും ചമ്രവട്ടത്ത്‌വാഴും
    ഹരിഹരതനയാ! നിൻപാദപത്മo തൊഴുന്നേൻ
    ഇരിവതു ദിവസത്തിനിന്നുതോട്ടിന്നിമേലാ
    ലരുതു കരുണയാതെ വർഷമെന്നുള്ള ശബ്ദം

തിയ്യാട്ടൊന്നു കഴിച്ചിടാമനുദിനം ചെയ്യാം നമസ്കാരവും നെയ്യാടാം കനകാദ്രി കൊണ്ടു കൃതമാം കയ്യാദിയും ചെയ്തിടാം വയ്യായെന്നൊരു ശാറമില്ല വഴിവാടയ്യായിരം നേർന്നു ഞാ നയ്യാ നിൻ കൃപയാലഹോ മഴയിനിപ്പെയ്യാതെയാക്കീടണം കയ്യിൽപ്പണ്ടോരുകുന്നെടുത്തു വരിഷം മാതാവു നിർത്തീലയോ മെയ്യിൽ പാതിയുമകനല്കിയ പിതാ ഗംഗാം ധരിച്ചീലയോ വയ്യിപ്പോൾ മഴ മാറ്റുവാൻ തനയനെന്നുള്ലൊരു ദുഷ്കീർത്തിയെ ന്നയ്യപ്പാ! മമചമ്രവട്ടമമവം നാഥാ വരുത്തീടൊലാ.

   അയ്യപ്പ നിന്തിരുവടിക്കൊരു നേര്ച്ച നേർന്നാൽ
   ചെയ്യിക്കയില്ല മഴയെന്നൊരു ലോകവാദം [ 59 ]                              --58-- 
               

പൊയ്യായി വന്നിടുകിലോതവകൂറ്റുകാരാ മിയ്യാളുകൾക്കു തലപൊക്കി നടന്നുകൂടാ. 5

കാതംപഞ്ചകമാകകൊണ്ടുവഴിയേ പത്രങ്ങളെത്തായ്കയോ ഭൂതങ്ങൾക്കതു കിട്ടിയാലുടനെ വന്നങ്ങോട്ടുണർത്തായ്കയോ ചേതം കാലമിതാകകൊണ്ടു ജനതക്കുണ്ടെന്നുവച്ചൊ മഴ ക്കേതുംതാനൊരുഭേദമെന്നിയെ ചൊരിഞ്ഞീടുന്നു ഭൂതേശ്വരാ. 6

ഞാനീവണ്ണംസ്തുതിക്കുന്നതു മതിപരമാബദ്ധഎന്നുണ്ടുശങ്കാ പാനീയേമുങ്ങുമല്ലോ പരിചിനൊടുഭവാൻ വർഷമേറുന്നകാലം താനുണ്ണാത്തെവരുണ്ടോ പരനു വരദനാ,മെന്നുചൊല്ലുന്നഞായം മാനിച്ചിടേണമല്ലോമധുമഥനമഹേശാനപുത്രന്നുപോലും 7

വെള്ളത്തിൽ സുഖമല്ല ദുഃഖമിദമെന്നുള്ളത്തിലില്ലായ്കയാൽ കള്ളത്രാണമിവൻ പറഞ്ഞമൊഴിയെന്നുള്ളിൽ ഭ്രമിച്ചെന്നതോ മുള്ളോരോന്നുരചെയ്കകൊണ്ടു തിരുവുള്ളക്കേടുകൊണ്ടാഭവാ നെള്ളോളം മഴമാറ്റിടാത്തു സലിലേ പള്ളിക്കുറുപ്പാകയോ 8

ഓത്തുംചൊല്ലിനമസ്കരിക്കുമുടനേപദ്യങ്ങൾ നീർത്തൊക്കെയും പത്രംതന്നില്വരച്ചുകൊണ്ടു പുഴയിൽതാത്തുന്നുഞാനിങ്ങനേ ശാസ്താവേതവശക്തിയില്ല വരിഷം മാറ്റീടുവാനെങ്കിലോ ശാസ്ത്രത്തിൽപറയുന്നതൊക്കേവിഫലം ബൗദ്ധർക്കുതന്നേസുഖം 9

ദാനത്തേച്ചെയ്യുമെങ്കിൽ പരിചിനൊടഭിലാഷങ്ങൾചൊല്ലീടുവൻ ഞാൻ മാനത്തെങ്ങുംമഴക്കാറൊരുകടുസദൃശമ്പോലുമുണ്ടായിടൊല്ല വേനക്കാലത്തെപോലേവരണമഖിലവും വൈലുമുണ്ടായ് വരേണം മാനിക്കേണം ഭവാൻ താൻ മഹിമയുമിഹഭക്തിയും മാനുഷന്മാർ. 10

ദാതൃത്വംകുറവാകയോസ്തുതികളേകെട്ടാൽ വെറുപ്പാകയോ ചേതസ്തുഷ്ടിവരായ്കയോ ചിലതുഞാൻ ചെയ്യുന്ന പോരായ്കയോ ചേതംമറ്റവനാകയോ ചെവികളിൽ ശ്ലോകങ്ങളെത്തായ്കയോ പെയ്തീടും മഴമാറ്റിടാത്തതു ഭവാൻ ഭൂതേശനല്ലായ്കയോ. 11

                          കല്ലൂരുനമ്പൂരിപ്പാട്
                    (ബാലി വിജയ കർത്താവ്) [ 60 ] 
ഭഗവതീസ്തോത്രം.

സാവേരി - മുറിയടന്തം

അന്തകാന്തകകാന്തതൻ, ചെന്തളിരടി
ഹന്തനീഭജസ്വാന്തമേ
സന്തതമേഷണാബന്ധനം പൂണ്ടുനീ,
സന്താപസിന്ധുവിൽ നീന്തിക്കുഴയൊല്ല.
വിഷയമിതു സത്യമോ നിത്യമോ സ്തുത്യമോ,
വിഷമഗതിയെ വെടിഞ്ഞിനി-
പ്പരമാർഥചിന്തനയോഗമണകനീ-        അന്തകാന്തകം
കംബു കണ്ഠിതന്റേ, ചുംബനദാനവും,
മന്മഥതന്ത്രസിദ്ധാന്തസമ്മാനവും,
മധുരതരമൃദുഗാനവും യാനവും സ്ഥാനവും,
അധരനവമധുപാനവും
യമനണയുമളവൊരുഫലംതരാ-        അന്തകാന്തകം
രുദ്രകോടീശ്വരി, രുദ്രപ്രദായിനി
രുദ്രാണി, ഹെയോഗ നിദ്രാസ്വരൂപിണി!
സതതമിതിശുഭകീർത്തനം പേർത്തു പേർത്താസ്ഥയാ
സദയമനുകുലയാശുനീ
യമനണയുമളവൊരുഫലം വരാ.        അന്തകാന്തകം

കെ- കെ- ടി


ശ്രീശിവഗീത.


പൂൎവ്വാചാൎയ്യന്മാരായ മഹൎഷികൾ സമ്പാദിച്ചിട്ടുള്ള അനേ കം തത്വരത്ന നിക്ഷേപങ്ങൾ വെച്ചുസൂക്ഷിക്കുന്ന പെട്ടികളാ യിട്ടാണ വേദവ്യാസമുനി പതിനെട്ടു പുരാണങ്ങളേയും ശ്രീമഹാ ഭാരതത്തേയും നിൎമ്മിച്ചിട്ടുള്ളത. ലൊകീകങ്ങളായും പാരത്രികങ്ങ ളായുമുള്ള തത്വചിന്താമണികൾ ഈ ആൎഷഗ്രന്ഥപ്പെട്ടികളിൽ [ 61 ]

കിട്ടാത്തവയായി വളരെ ദുർല്ലഭമായിട്ടേ കാണുകയുള്ളു. സംസ്കൃത ഭാഷയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഈ പുരാണങ്ങളെ മറ്റുള്ള സക ലപ്രധാന ഭാഷകളിലേക്കും തർജ്ജമചെയ്തു കാണുന്നതുതന്നെ ഇ തിന്നൊരു തെളിവാകുന്നു. ഇങ്ങിനെയുള്ള ആർഷനിക്ഷേപ ങ്ങളിൽ കൈവെക്കുവാനുള്ള സാമർത്ഥ്യം മലയാളഭാഷക്ക് ഉണ്ടാ യി തുടങ്ങിയത് ഇതിന്റെ അഭ്യുദയചിഹ്നമാണെന്ന് ജ്യോതിഷം

കൂടാതെ തന്നെ തീർച്ചപ്പെടുത്താവുന്നതാണ്.

കിളിപ്പാട്ടുരീതിയിൽ ഭാഷപ്പെടുത്തീട്ടുള്ളതായ ശ്രീശിവഗീ ത എന്ന പ്രകൃതപുസ്തകം പത്മപുരാണത്തിൽ ഒരു ഭാഗമാകുന്നു.

വേദാന്തതത്വമായ ഓം ഒരു ഘട്ടം ശ്രീപരമേശ്വരൻ ശ്രീരാമ

സ്വാമിക്ക് ഉപദേശിക്കുന്നതാകുന്നു. സീതാപഹരം കഴിഞ്ഞശേ ഷം, ത്രൈലോക്യവിജയിയും പരമമാഹേശ്വരനുമായ രാവണനേ ജയിപ്പാൻ പാശുപദവ്രതം അനുഷ്ഠിക്കാത്തവന്നു സാധിക്കുന്നത ല്ലെന്നുള്ള അഗസ്ത്യോപദേശപ്രകാരം ശ്രീരാമൻ പാശുപദവ്രതം അനുഷ്ഠിച്ചു ശിവനെ പ്രത്യക്ഷമാക്കിയസമയം, ഭഗവാൻ പരമേ ശ്വരൻ ഉപദേശിക്കുന്നതായിട്ടാണ് ഇതിലെ വിഷയം. പ്രതിപാ ദിച്ചിട്ടുള്ളത്. സാക്ഷാൽ ഭഗവൽഗീതയിലെന്നപോലെ ഇതി ലും വിശ്വരൂപം കാണിക്കുകയും മററുമുണ്ട്. ഇതിലെ പ്രമേയങ്ങ ളും അദ്വൈതതത്വഗർഭങ്ങൾതന്നെയാകുന്നു. ഭഗവൽ ഗീതയെ ക്കാൾ കുറച്ചുകടി അധികം എളുപ്പത്തിൽ മനസ്സിലാവത്തക്കവി ധമാണ് ഇതിൽ പറഞ്ഞിട്ടുള്ളത് എന്നുകൂടിപ്പറയാവുന്നതാകുന്നു.

ഇനി ഇതിന്റെ ഭാഷാന്തരീകരണത്തെപ്പറ്റി ആലോചിക്കു കയാണെങ്കിൽ അതും ശ്ലാഘനീയ രീതിയിലാണെന്നാണ ആദ്യ മെ പറയേണ്ടത.. എഴുത്തഛനെപ്പിന്തുടർന്നു കിളിയേക്കൊണ്ടുപറ യിക്കുകയാണ് ഇതിന്റെ കവിയും ചെയ്തിട്ടുള്ളത. അദ്ധ്യായന്തോ റും വൃത്തങ്ങൾ മാറിമാറി പ്രയോഗിച്ചിട്ടുള്ളതും വായിക്കുന്നവർക്ക് രുചി വർദ്ധിപ്പിക്കുവാൻതക്ക പ്രയോഗന്തന്നെ. നമ്മുടെ ഭാഷാന്ത ര കർത്താവായ കൊല്ലാങ്കോട്ട് പുത്തൻവീട്ടിൽ ഗോപാലൻ നായ ർ അവർകൾ സംസ്കൃകതമാഷയിൽ നല്ലവണ്ണം പിരിചയിച്ചിട്ടുണ്ടെന്നുള്ള തുമൂലവും ഭാഷയും കൂട്ടിനോക്കിയാൽ വെളിപ്പെടുന്നതാകുന്നു. [ 62 ]

ഈ കവിയുടെ ഗുരുനാഥനായ പടിഞ്ഞാറെക്കോവിലകത്തു മാനവിക്രമ ഏട്ടൻ തമ്പുരാൻ എന്ന പ്രസിദ്ധ കവിയായ കോഴിക്കോട്ടു നെടുത്രാൾപ്പാടു തമ്പുരാൻ തിരുമനസ്സുകൊണ്ട് ഈ പുസ്തകത്തെപ്പറ്റി പ്രശംസിച്ചെഴുതീട്ടുള്ളത് ശിഷ്യവാത്സല്യംമൂലം യഥാർത്ഥത്തിൽ നിന്നു കവിഞ്ഞ് അതിശയോക്തിയിലേക്കു കടന്നിട്ടുണ്ടെന്നു ലേശം പോലും വിചാരിച്ചുകൂടാ. ഞങ്ങൾക്കും അവിടുത്തെ ആ അഭിപ്രായങ്ങളെ എടുത്തു ചർവ്വിത ചർവ്വണം ചെയ്യുവാൻ തോന്നിപ്പോകുന്നു.

എന്നാൽ ഈ കവിക്ക് കിളിപ്പാട്ടുരീതിയിൽ അതിപരിചയം സിദ്ധിച്ചിട്ടില്ലായിരിക്കുമോ എന്നു ഞങ്ങൾക്ക് ചിലഘട്ടങ്ങൾ വായിക്കുമ്പോൾ തോന്നീട്ടുണ്ടെന്നും പറയേണ്ടിവരുന്നു. രണ്ടാമത്തെ അദ്ധ്യായത്തിൽ വൃത്തരീതിക്ക് ചരണങ്ങളുടെ ഒടുവിലുള്ളതിന്റെ മുന്നക്ഷരം ഗുരുവാക്കി പ്രയോഗിക്കുന്നത് അഭംഗിയാണെന്ന് കവി ഓർത്തിട്ടില്ലായിരിക്കാം. "ചേരുന്നിതായതോർക്കുമ്പോൾ മനോമൗഢ്യം, തീരുമാറിന്നിയെന്നാലും പറകനീ" ഈ ഉദാഹരണത്തിൽ "ഓർത്തിട്ടു ബുദ്ധിക്ഷയം" എന്നെ മറ്റൊ ആദ്യത്തെ ചരണം അവസാനിപ്പിച്ചാൽ രണ്ടാം ചരണംപോലെതന്നെ ഒഴുകും ലാളിത്യവും കിട്ടുമായിരുന്നു. ചിലദിക്കുകളിൽ സംസ്കൃതവിഭക്തി പ്രയോഗധാടി ആവശ്യമില്ലാതേയും പ്രകടിപ്പിച്ചിട്ടില്ലെന്നില്ല. "ശിവഗീതാം - ചൊൽവാൻ" എന്നും മറ്റുമുള്ളേടത്ത് "ശിവഗീത" എന്നുമാത്രം പ്രയോഗിച്ചാലും പോരായ്മയുണ്ടോ? ഇങ്ങിനെ പറഞ്ഞുതുടങ്ങിയാൽ അതുമിതമായിട്ടു വേറേ ചില ദോഷങ്ങളുമുണ്ടായിരിക്കാം. എങ്കിലും കവിതാഗുണവും വിഷയഗുണവും കവിയുടെ മനോഗുണവും കൂടി നോക്കുമ്പോൾ ഗുണത്രയാസ്പദമായ ഈ ശിവഗീതാപുസ്തകം ഗുണത്രയാത്മകമായ പ്രപഞ്ചത്തിൽ വൈഷയികന്മാരായവർക്കുപോലും കേവലം നിർഗ്ഗുണബ്രഹ്മതത്വ ബോധത്തിന്ന് ഉപയുക്തമാകയാൽ ഏവരും വാങ്ങിവായിച്ചു നോക്കേണ്ടതാകുന്നു.

അന്യമതക്കാരായവരും ഈവക ഹിന്തുമതതത്വങ്ങളേ വായിച്ചറിഞ്ഞിരുന്നുവെങ്കിൽ അവർക്കും മതഭക്തിവിശ്വാസങ്ങളിൽ അധികം ദൃഢതയുണ്ടാവുമെന്നു മാത്രമല്ലാ അന്ന്യമതനിന്ദയിൽ നിന്നൊഴിവുകിട്ടുവാനും എളുപ്പമുണ്ടാകുമായിരുന്നു. [ 63 ] == ഒരു ദുർമ്മരണം. ==

         ഒൻപതാമദ്ധ്യായം.

പെരുവല്ലാനദീതീരത്ത് ജീർണ്ണപ്രായമായി നിൽക്കുന്ന വടവൃക്ഷത്തിന്റെ ചുവട്ടിൽ നിർബ്ബാധമായി നടന്ന ദേവീകുമാരസല്ലാപദിവസം പകൽ അഞ്ചരമണിക്കു ശേഷം പരിവട്ടത്തു നടന്ന സംഗതിയാണ് ഈ അദ്ധ്യായത്തിൽ ഒന്നാമതായി വിവരിക്കപ്പെടുവാൻ പോകുന്നത്. പെരുവല്ലാനദി ശിവൻ‌കാട് വിട്ട പരിവട്ടത്തിനടുക്കുമ്പോൾ , അതിന്റെ ഗതി അർദ്ധചന്ദ്രാകാരേണ ക്രമത്തിൽ തെക്കോട്ടു തിരിഞ്ഞ പരിവട്ടത്ത് സീടീന്റെ അടുത്ത പടിഞ്ഞാറെ ഭാഗത്തു കൂടിയും ചേരിപ്പറമ്പുകാരുടെ ചേരപ്പള്ളമെന്ന കൃഷിസ്ഥലത്തിന്റെ നേർമദ്ധ്യത്തെ നനച്ചുകൊണ്ടൂം ആകുന്നു. ഈ കൃഷിസ്ഥലത്തിന്റെ വടക്കു കിഴക്കു മൂലയിൽ പരിവട്ടത്തു വീടും കിഴക്കേ അതിർ പരിവട്ടത്തുകാരുടെ ഒരു നിലവും ആകുന്നു. പരിവട്ടത്തേക്കുള്ള സാക്ഷാൽ പടിയുടെ ദർശനം വീടിന്റെ വടക്കുവശമുള്ള നാട്ടുവഴിയിലേക്കാണെങ്കിലും മേൽ‌പ്പറഞ്ഞ നെൽക്കണ്ടത്തിന് അഭിമുഖമായിട്ട തെക്കുപുറത്ത് ഒരു കൊട്ടീൽ പടീയും (കൊട്ടോമ്പടി) ഉണ്ടാക്കിയിട്ടുണ്ട്. പടിപടികയറിക്കടക്കുവാനുള്ള സൌകര്യത്തിനായി അതിന്റെ ഒത്തനടുക്ക് വിലങ്ങത്തിൽ ഉറപ്പിക്കപ്പെട്ടിട്ടൂള്ള പലകയുടെ പടിക്കക്കത്തേക്കുള്ള ഭാഗം പരിവട്ടത്തമ്മവും പടീയുടെ മീതേയുള്ള പലകയുടെ രണ്ടലൊരറ്റം ചേരിപ്പറ്മ്പിൽ ബാലക്രുഷണമേനവനും പലതവണയും ഇരിപ്പിടങ്ങളായിട്ട് ഉപയോഗിച്ച് വന്നിരുന്നു. കാര്യാന്വേഷണമെന്ന വ്യഞ്ജേന വാസ്തവത്താലോ ചേരിപ്പള്ളത്തേക്കുള്ള പോക്കുവരുത്തുകളാണ് ബാലക്രുഷ്ണമേനവന് അമ്മുവായിട്ട സംഭാഷണത്തിനൂള്ള അവസരങ്ങൾ. ഈ അദ്ധ്യായത്തിൽ പ്രസ്താവിക്കപ്പെടുന്ന സംവാദം നടന്ന ദിവസം ഏകദേശം രണ്ടു നാഴികപ്പകലുള്ള സമയം ബാൽക്രുഷ്ണ മേനവൻ സ്വന്തം വീട്ടീൽ നിന്ന് പുറപ്പെട്ട് റോട്ടിൽ കൂടി ശിവക്ഷേത്രത്തിനു നേരെ വന്നപ്പോൾ എടത്തോട്ട്തിരിഞ്ഞ് ഒരു ഇടു [ 64 ] വഴിയിൽ കൂടീ നടക്കുവാൻ തുടങ്ങി. ഈ ഇടവഴി ചെന്നു തുറക്കുന്നത് കറുക, തൊട്ടാവാടി, മുക്കുറ്റി, മുത്തങ്ങ മുതലായവ ഉൾത്തൂർന്നു നിൽക്കുന്ന ഒരു മൈതാനത്തിലേക്കാണ് ബാലക്രുഷ്ണമേനോൻ ഇടവഴിയുടെ മുഖത്ത് എത്തിയപ്പോൾ സന്ധാസൂര്യൻ കാർമേഘത്താൽ ഗ്രസിക്കപ്പെട്ടിരുന്നതുകൊണ്ട് ദ്രുഷ്ടിയിൽ പെട്ട ദിക്കൊക്കെ നിബിഢമായ നിഴലിൽ മങ്ങി കിടന്നിരുന്നു. മൈതാനത്തിൽ അങ്ങുമിങ്ങുമായി മേഞ്ഞുകൊണ്ടു നിൽക്കുന്ന കന്നാലികളും ആടുകളും അതിന്റെ ഇറമ്പിൽ കിടന്നുറങ്ങുന്ന രണ്ടോ മൂന്നോ ഇടയന്മാരും, താഴത്തുള്ള പരിവട്ടപ്പാടത്തെ വേലയെടുക്കുന്ന നാലഞ്ചു പുലയന്മാരും പുലക്കള്ളികളും ഒഴികെ ആ പ്രദേശത്ത് പറയത്തക്കമറ്റൊരു ജീവജാലവും ഉണ്ടായിരുന്നില്ല. ബാലക്രുഷ്ണമേനോൻ കയ്യിലുണ്ടായിരുന്ന വടിവീശീ കാലടിപ്പാതെയെ ആക്രമിച്ചിട്ടുള്ള തൊട്ടാവാടീ തട്ടി നീക്കിക്കൊണ്ട് പാടത്തിന്റെ വക്കെത്തിയപ്പോൾ അല്പം ദൂരൊയൊരു വരമ്പത്തു നടക്കുന്ന കണ്ഡലീമണ്ഡൂകയുദ്ധം കണ്ട് താഴത്തിറങ്ങുവാൻ ഭയപ്പെട്ട് അവിടെത്തന്നെനിന്നും പാമ്പ് സാവധാനത്തിൽ തലമുഴുവനും മടയിൽ നിന്ന് പുറത്തേക്ക് പൊക്കുന്നതിനു മുമ്പുതന്നെ നാവുകൾ ഇളക്കുന്നതുകണ്ട തവളാകലേക്ക് ഒരു ചാട്ടം ചാടി. ഉടനേ പാമ്പ് തലകീൾപ്പോട്ട് വലിച്ച് മടയിൽതന്നെ ഒതുങ്ങി. അല്പനേരം കഴിഞ്ഞിട്ട് രണ്ടാമതും പാമ്പ് തലപൊക്കിയപ്പോൾ തവള തെരുതെരെ ചാടുവാൻ തുടങ്ങി. തൽക്ഷണം അതി തീക്ഷ്ണമായ സീൽക്കാരത്തോടുകൂടീ പാമ്പ് മടയിൽനിന്ന് വാലുകുത്തിപ്പുറത്തു ചാടീ പിന്നാലെ പാച്ചിൽ തുടങ്ങി. തവള ഭയപ്പെട്ട് വരമ്പിൻ‌തുമ്പത്തുനിന്ന് കണ്ടത്തിലേക്ക് മറിയുകയും വീഴുകയും പേടിച്ചു നിലവിളിക്കുന്ന തവളയുടെ കാലിന്മേൽ കടീകൂടുകയും ഒരു നിമിഷത്തിൽ കഴിഞ്ഞു. താഴത്തെ കഥ ഇങ്ങിനെയെല്ലാമിരിക്കുമ്പോൾ മേലേ ചിറകുകൾ ചാലിക്കാതെ വട്ടത്തിൽ പറന്നുകൊണ്ടിരിക്കുന്ന ഒരു ക്രുഷ്ണപ്പരിന്ത് ഈതരംകണ്ട പാമ്പിനെ റാഞ്ചിക്കൊണ്ടു പോകുകൌം പോകും വഴി പാമ്പിനാൽ ഉപേക്ഷിക്കപ്പെട്ട തവള പരിവട്ടത്തേക്കുള്ള ‘കൊട്ടിൽ‌പ്പടി”യുടെ അരികേ വീഴുകയും ചെയ്തു. [ 65 ] തവള താഴെ വീണീട്ട് അധികസമയം കൂടാതെ ബാലകൃഷ്ണമേനവനും അവിടെ എത്തി. തവളയെ തട്ടി പാടത്തേക്കിട്ടിട്ട് പരിചിതമായ സ്വസ്ഥാനത്തു കയറി അടുത്തു കഴിഞ്ഞ സംഭവത്തെക്കുറിച്ച് മനോരാജ്യം വിചാരിച്ചുകൊണ്ട് സുപ്നപ്രായമായി യാതൊരു ചേഷ്ടയും കൂടാതെകണ്ട കുറച്ചുനേരം ഇരുന്നു. അതിന്റെശേഷം അതിദൂരത്തിങ്കൽ നീരാവിയാൽ മൂടപ്പെട്ടതുപോലെ നീലവർണ്ണങ്ങളായും അവ്യക്തങ്ങളായും കാണപ്പെടുന്ന പർവ്വതങ്ങളിലുള്ള വൃക്ഷമൃഗാദികളുടെ സ്വരൂപനിർണ്ണയം ചെയ്യുവാൻ ദൂരനിവാസികിളുടെ സ്വാഭാവികദൃഷ്ടികൾക്ക കേവലം അസാദ്ധ്യമാകുന്നതുപോലെ ഇന്നപ്രകാരമെന്ന വിവരിക്കപ്പെടുവാൻ പ്രയാസമായ ആപൽ ശങ്കയാൽ വ്യാകുലപ്പെട്ടിരിക്കുന്ന മനസ്സിന് ഉന്മേഷമുണ്ടാക്കുവാനോ, ഭാവിയായോ വർത്തമാനമായോ ഉള്ള ആപത്തിൽ നിന്ന് മോചന മാർഗ്ഗം കാണുമ്പോളുണ്ടാവുന്ന സന്തോഷത്താലോ ഒരുവൻ ചെയ്യുന്നതുപോലെ, താളംപിടിച്ച ഗാനരീതിയിൽ ചൂളകുത്തിക്കൊണ്ടാണ് ബാലകൃഷ്ണമേനോൻ മനോരാജ്യസമാധിയിൽ നിന്നും ഉണർന്നത്.

പ്രകൃത്യാസംഗീതത്തിന്റെ ആപാദമധുരത്വം അറിയാത്തവനും വാസനാരഹിതനും ആയ ബാലകൃഷ്ണമേനവൻ പ്രകൃതിവിരുദ്ധമായ ഈ പ്രയോഗത്തിൽ ദൈന്യത തോന്നീട്ടോ എന്നു തോന്നുമാറ് പെട്ടന്ന ഗാനരീതിവിട്ട് ചൂളകുത്തുന്നത് സാധാരണ മട്ടിലാക്കി.

അമ്മു ആഭരണങ്ങളെല്ലാം അഴിച്ച് ശിഷ്യത്തിയുടെ കയ്യില്ല‍ കൊടുത്തിട്ട് തലമുടി രണ്ടായിപ്പകുത്ത് ഒരു പകുതി മുമ്പോക്കംഇട്ട് വേർപെടുത്തുക്കൊണ്ട പുഴക്കടവിലേക്ക് പോകും വഴിയാണ ചൂളകുത്തുന്ന ശബ്ദം കേട്ടത്. ഒച്ച വളരെ പരിചയമുള്ളതായിരുന്നുവെങ്കിലും പതിവിൽ വ്യത്യാസപ്പെട്ട പാട്ടുപാടുന്നതായി തോന്നിയതുകൊണ്ട് കാടുതെളിക്കുന്ന കൂക്കിവിളികേട്ട് പകച്ച് നിൽക്കുന്ന മാൻപേടയേപ്പോലെ അല്പനേരം ചെവി ഓർത്തുകൊണ്ട് സംശയിച്ചുനിന്നു. പത്തായപ്പുരയും ഉരൽപ്പുരയും കൂടിയ ഒരു കെട്ടിയത്തിന്റെ മറവുകൊണ്ട 'കൊട്ടിൽപ്പടി' കാണുവാൻ വയ്യായിരുന്നു. [ 66 ] അധികം താമസം കൂടാതെ ചൂളകത്തുനതിന്റെ സമ്പ്രദായം പതിവിൻപടിയായി. ഉടനേ അരയിൽ ചുറ്റിയിരുന്ന മേൽമുണ്ടിന്റെ ഒരു തലകൊണ്ട് മാർവിടം മറച്ചും കാറ്റാടികൊണ്ട് മുഖത്തേക്ക്വരുന്നതും കറുത്തു നീണ്ടുചുരുണ്ടതും ആയ തലമുടിയേ ഒരു കൈകൊണ്ട് തടുത്തും, അമ്മുവിന്റെ അനലങ്ക്രുതമായ സുന്ദര രൂപം ബാലക്രുഷണമേനവന്റെ നേരെ ചെന്നു. തന്നിൽ അത്യന്തം അനുരക്തയായ മോഹനാംഗിയുടെ വിനീതവേഷത്തോടുകൂടീയ വരവുകണ്ടിട്ടും നിർമ്മലമായ മനസ്സിന്റെ ശുദ്ധഗതി ഓർത്തിട്ടൂം ബാലക്രുഷ്ണമേനവന്റെ മുകത്ത് ആദ്യം സ്പുരിച്ച ഭാവം ബരതശാസ്ത്രപണ്ഠിതന്മാർക്കുകൂടി ദ്രുർഗ്രാഹ്യമായിട്ടുള്ളതാണ്. അനുകമ്പയുടെയും പുച്ഛത്തിന്റെയും മദ്ധ്യത്തിൽ ഒരു ഭാവരസം ഉണ്ടെങ്കിൽ അതാണെന്നു കഷ്ടിച്ച് സമ്മഥിക്കാം. എന്നാൽ ഈ സ്തോഭം അരനിമിഷത്തിൽ മാറീ വ്യസനസ്പർശത്തോടുകൂടീയ ഗൌരവഭാവമായിത്തീർന്നു. അമ്മു അടുത്തുവന്ന. “എന്നാ പാട്ടുപടിച്ചതാ?” എന്നു ചോദിച്ചപ്പോൾ ബാലക്രുഷ്ണമേനോൻ ഒരക്ഷരവും മറൂപടി പറഞ്ഞില്ല. അതുകണ്ട് വിഷാദത്തോടുകൂടീ അമ്മു മേനവന്റെ മുഖത്ത് നോക്കി. “ഞാൻ ദേവകിക്കുട്ടിയെ ചെന്നു കാണാഞ്ഞിട്ടുള്ള പരിഭവമാണെങ്കിൽ ഇന്നുകാലത്ത് ഞാനവിടെപ്പോയിരുന്നു. നിങ്ങൾ അവിടെയുണ്ടായിരുനില്ല. ഉച്ചക്കേ വരുള്ളൂ എന്ന ദേവകിക്കുട്ടി പറഞ്ഞു” “ജ്വേഷ്ഠനും അമ്മാമനും ഇവിടെയുണ്ടോ?” “ഇല്ല. അമ്മാമനെ കണ്ടു സംസാരിക്കുകയൂണ്ടായോ?” എന്ന് ചോദിച്ച് അമ്മു തലതാഴ്ത്തി, കാലിന്റ് എപെരുവിരൽകൊണ്ട് മണ്ണിൽ ചിത്രമെഴുതുവാൻ തുടങ്ങി. ബാലക്രുഷ്നമേനവൻ അമ്മുവിന്റെ ചോദ്യത്തിന് “ക്ഷമികു” എന്നു മാത്രം മറൂപടി പറഞ്ഞു. “അവർ എപ്പോൾ വരും?” എന്നു വീണ്ടും ചോദിച്ചു. [ 67 ] അന്യപത്രസാരാംശങ്ങൾ

ആര്യവൈദ്യസമാജം സെക്രിട്ടറി പി.എസ്.വാരിയർ അവർകൾ പത്രാധിപരും ടി സമാജം വക നിർവ്വാഹകസംഘത്തില് ഒരു സാമാജികനായ പി.വ.കൃഷ്ണവാരിയർ അവർകൾ മാനേജരും ആയി തൃശ്ശിവപേരൂർ കേരളകുല്പദ്രുമം അച്ചുകൂടത്തിൽ അച്ചടിച്ച് അതാതുമാസം ൧ാം തീയതി പ്രിസിദ്ധം ചെയ്യുന്ന 'ധന്വന്തര' എന്ന മലയാളത്തിൽ ഏകവൈദ്യമാസികയുടെ ൧-ാം നമ്പരായ ഇമ്മാസത്തെ പ്രതി കൈപ്പറ്റിയതിൽ 'മതഭേദമോ, ജാതിഭേദമോ, ദേശഭേദമോ കൂടാതെ ശരീരമുള്ളവർക്കെല്ലാം ഉപകാരമായി' വരുന്ന പലമാതിരി വൈദ്യവിഷയങ്ങൾ യുക്തിയുക്തമായും, അനുഭവാനുസൃതമായും, ഭംഗിയായും പ്രതിപാദിച്ചിട്ടുണ്ട്. പ്രസ്താവനയിൽ വിവരിച്ചിട്ടുള്ളതുപോലെ സ-സ്ഥന്മാർക്ക് രോഗം ബാധിക്കാതിരിക്കാനും ബാധിച്ചാലുടനെ നീക്കികളവാനുമുള്ള മുൻകരുതലുകൾ ഗർഭരക്ഷ, ശിശുപരിപാലനം, രോഗങ്ങളുടെ നിദാനം, ലക്ഷണം, ചികിത്സ, പരിഷ്കൃതരീതിയിൽ ഔഷധങ്ങളുടെ ഗുണപാഠം നാട്ടുവൈദ്യന്മാർക്കുപയോഗമുള്ള ഇംഗ്ലീഷ് മരുന്നുകളുടെയും യന്ത്രങ്ങളുടെയും സ്വഭാവം. ഉപയോഗക്രമങ്ങൾ, ശരീരം മുതലായ എല്ലാ അവശ്യവിഞ്ജേയവിഷങ്ങൾക്കും' ആസ്പദമായിത്തീരുന്ന ഈ 'ധന്വന്തരി'യുടെ പ്രവർത്തകന്മാർ 'വിശാലവും അഗാധവുമായ ഈ മഹാരംഭസമുദ്രത്തിൽ ചെന്നുചാടിയത്' പരോപകാരത്തിനുവേണ്ടി മാത്രമായതുകൊണ്ട് അവരെ അതിൽനിന്നും കരകേറ്റുവാൻ 'നാട്ടുരാജാക്കന്മാരും, പ്രഭുക്കന്മാരും, വിദ്വാന്മാരും, വിദ്യാർത്ഥികളുമെന്നുവേണ്ട സകല ശരീരികളും' അവരവരാൽ കഴിയുന്ന സഹായങ്ങൾ 'നിർവ്യാജമായി' ചെയ്തുകൊടുക്കുമാറാകണമെന്ന 'ധന്വന്തരി'യുടെ ശ്രേയസ്സിനെ സർവ്വാത്മനാ കാംക്ഷിക്കുന്ന രഞ്ജിനിയും നിഷ്ങ്കളങ്കമായി പ്രാർത്ഥിച്ചുകൊള്ളുന്നു.

'ല്യാൻസെറ്റ്' എന്ന ഇംഗ്ലീഷ് വൈദ്യപത്രഗ്രന്ഥത്തൊളം വലുപ്പവും ൨൪ ഭാഗങ്ങളിൽ കുറയാതെയും ഉള്ള വിശിഷ്ടയായ ഈ നൂതന വൈദ്യമാസികയിൽ അടങ്ങിയിരിക്കുന്ന അനേകം അവശ്യ 'വിഞ്ജേയവിഷയങ്ങൾ' മനസ്സിലാക്കി വായിക്കുകയും, 'പ്രക്ഷാളനാദ്ധിപങ്കസ്യ ദുരാസ്പർശനംവരം' എന്നു പറഞ്ഞപോലെ ചളിചവിട്ടി കാലുകഴുകുന്നതിനേക്കാൾ അതിൽചെന്ന ചാടാതെ അകലത്തുകൂടി ഒഴിഞ്ഞുപോകുന്നതാണ് ശ്രേഷ്ഠമെന്നു കരുതി ദിനചര്യ നിയമിക്കപ്പെടുകയും അല്പഞ്ജത്വമാപൽക്കരമെന്ന് അറിഞ്ഞു പ്രവൃത്തിക്കുകയും ചെയ്യുന്നവർക്ക് തപാൽകൂലി അടക്കം കൊല്ലം ൧ക നിശ്ചയിച്ചിട്ടുള്ള 'ധന്വന്തരി' വരിസംഖ്യ ൪കയും അതിലധികവും 'ഡോക്ടർ പീസ്' എന്ന നാൾവഴിയിലെ ചിലവുകളിൽപെടുത്തുന്ന ഒരെനത്തിൽനിന്ന് സമ്പാദിക്കുവാൻ സാധിക്കുമെന്നതിന്ന് യാതൊരാക്ഷെപവുമില്ല. 'ഭക്ഷ്യാഭക്ഷ്യ വിവേകമില്ലാത്തവരും അഭക്ഷ്യമാണെന്നറിഞ്ഞാൽതന്നെ മനസ്സിനെ പിൻവലിപ്പാൻ ശക്തിയില്ലാത്തവരുമായ അഷ്ടിപ്രിയന്മാർ ഈ വ്യാധിയെ അനുഭവിക്കുന്നു' എന്ന വിഷൂചികയെക്കുറിച്ച് ഗംഭീരമായൊരുപന്യാസത്തിൽ അജീർണ്ണകാരണവിചാരഘട്ടത്തിൽ പറഞ്ഞിട്ടുള്ളത് എത്രയോ സാരമായ സംഗതിയാകുന്നു. 'ഉദരനിമിത്തം ബഹുവിധരോഗം' എന്ന് പലരും കേട്ടിരിക്കും. അതിന്റെ സൂക്ഷമതത്വം ആലൊചിച്ചു പ്രവൃത്തിക്കുന്നവർ വളരെ ചുരുങ്ങും, [ 68 ] പേപ്പട്ടി വിഷത്തിന്ന് ബാബൂൾ (തമിഴിൽ പീന്തൊള്ളാനി). എന്ന സിദ്ധൗഷധം പി.എം. .എന്ന ആൾ എഴുതിയിരിക്കുന്ന പ്രത്യൗഷധങ്ങൾ മുതലായവ വൈദ്യശാസ്ത്രാനഭീഞ്ജന്മാർ പരീക്ഷിച്ചുനോക്കുന്നതായാൽ ആയവ പഴക്കമുള്ള ചികിത്സകന്മാരുടെ അനുവാദത്തോടുകൂടി വേണ്ടതാകുന്നു. അല്ലെങ്കിൽ കിഞ്ചിഞ്ജന്മാരായ 'മുറികുന്തക്കാരുടെ ഉപദ്രവവും അതുമൂലം 'ധന്വന്തരിക്ക്' അപവാദവും വരുന്നതാണെന്ന് അവർ ദയവുചെയ്ത് ആലൊചിപ്പാൻ അപേക്ഷ.'

'ധന്വന്തര', ആര്യവൈദ്യസമാജത്തിന്റെ ഉത്തമാംഗമായി വിചാരിക്കപ്പെടാവുന്നതും സമാജത്തിലെ മറ്റുള്ള അംഗങ്ങൾ അതിന്റെ അഭിവൃദ്ധിക്കവേണ്ടി പ്രത്യേകം പ്രയത്നിക്കേണ്ടതുമാകുന്നു.

                            *****

പ്രസിദ്ധനായ മെപ്പത്തൂർ നാരായണഭട്ടത്തിരി, തൃക്കണ്ടിയൂർ അച്ചുതപ്പിഷാരൊടിയുടെ അടുക്കൽ വിദ്യാഭ്യാസം ചെയ്തുതുടങ്ങുവാനുള്ള കാരണത്തെപ്പറ്റി കഴിഞ്ഞ 'കവനെഴുത്തിലെ' 'കവികലാപത്തിൽ' പറയുന്ന കഥ വായനക്കാർക്കു രസപ്രദമായിരിക്കും.

ബാല്യത്തിൽ തക്കതായ വിദ്യാഭ്യാസമൊന്നും ചെയ്യാതെ വളരെ മടിയനായിട്ടുത്തന്നെ കാലക്ഷൊപം ചെയ്തുകൊണ്ടിരുന്ന ഭട്ടത്തിരി ഒരു ദിവസം, സ്നാനപൈനസന്ധ്യാവന്ദനാദികളൊന്നും കഴിയാതെ മുറുക്കിത്തുപ്പിക്കൊണ്ട് പപ്രഛവേഷനായിട്ട് കളഭക്കുറിയിട്ട ശിഷ്യന്മാരുടെ മദ്ധ്യത്തിൽ ഇരിക്കുന്ന പിഷാരൊടിയുടെ മുമ്പിൽ യദൃഛയാ ചാടിവീണു- യദൃഛയാ എന്നല്ല ആ പിഷാരത്ത് അദ്ധേഹത്തിന് ഒരു കിടപ്പിന്റെ വട്ടമുണ്ടായിരുന്നുവെന്നും പക്ഷാന്തരമുണ്ട്'. പിഷാരൊടി ൧൭൨൯൧൩ എന്ന കലിസംഖ്യക്ക് പെരിടുവാൻ ആലോചിക്കുകയായിരുന്നു. ഭട്ടതിരി താമസംകൂടാതെ 'ബാലകളത്രം സൗഖ്യം' എന്നും 'ലിംഗവ്യാധരസഹ്യ' എന്നും പേരുകൾ കല്പിച്ചു. പിഷാരൊടി ഇത് കേട്ടത്ഭുതപ്പെട്ട് അദ്ധേഹത്തിന്റെ മടിയെകുറിച്ച് അല്പം 'നസ്യം' പറഞ്ഞു. അന്ന് തൊട്ടാണത്രെ ഭട്ടതിരിയുടെ വേഷം പകർന്നത്.

         നായർ എന്ന പത്രഗ്രന്ഥത്തിന്റെ കർക്കടകത്തിലെ പ്രതിയിൽ സ്ത്രീകളുടെ സ്വാതന്ത്ര്യ വ്യവഹാരപ്രസംഗത്തിനിടക്ക് പി.കെ.നാരായണപിള്ള അവർകൾ ഇപ്രകാരം എഴുതിയിരിക്കുന്നു.
        "സ്ത്രീസ്വാതന്ത്ര്യം ഭാരതഖണ്ഡത്തിൽ മുഹമ്മദീയരുടെ  ആധിപത്യരാത്രിയുടെ പ്രവേശനത്തൊടുകൂടി ഗാഢമായ സുഷുപ്തിയെയൊ അഭേദ്യമായ മൂർഛയെയൊ പ്രാപിച്ചതായി കാണുന്നു കഷ്ടം! ഘൊരപാതകങ്ങൾ ചെയ്യുന്നതിന്ന് ജീപര്യന്തം തടവിൽ പാർപ്പിച്ചിരിക്കുന്ന ഒരുവനെപ്പൊലെ ഗൃഹത്തിന്റെ ഒരു കോണുകൊണ്ട് അഹൊരാത്രങ്ങളെ കഴിച്ചുകൂട്ടുകയും ബാഹ്യമായ ലോകത്തിൽ നടക്കുന്ന സംഗതികളെക്കുറിച്ചു യാതൊന്നുമറിയാതെ അജ്ഞാനനിധികളായും അനക്ഷരകുക്ഷികളായും ഗൃഹകാര്യങ്ങളിൽ കെവലം ഒരു പാത്രമെന്നതുപോലെ പെരുമാറപ്പെട്ടു വർത്തിക്കുകയും അല്ലാതെ സ്ത്രീകൾക്ക് ഗത്യന്തരം ഇല്ലാതെയായി. ഈദൃശയായ സ്ഥിതിയുടെ ദയനീയങ്ങളായ അവശെഷങ്ങൾ സാധുക്കളായ നമ്പൂരി ബ്രാഹ്മണരുടെയും മറ്റും അന്തർജ്ജനങ്ങളിൽ വ്യസനകരമാകുംവണ്ണം നിലനിന്നുവരുന്നുണ്ട്. യാവചിലദൊഷങ്ങളെ ഭയന്നു സ്ത്രീകൾക്ക് ഈ സ്ഥിതി കല്പിക്കപ്പെട്ടിരിക്കുന്നുവൊ ആ വക ദൊഷങ്ങൾതന്നെ ഇവരുടെ ഏകാന്തവാസത്തെ ആക്രമിക്കുന്നു. ആയുഷ്ഫലം അനുഭവയൊഗ്യമായ ഒരു സമ്പാദ്യമാണെന്നു അതിനു ലൊകപരിചയം അവശ്യം അപെക്ഷിതമാണെന്നും മറ്റുമുള്ള തത്വങ്ങൾ കൂപമണ്ഡൂകങ്ങളായ ഈ സ്ത്രീകളൊ ഭൂതങ്ങളെ [ 69 ] പ്പോലെ അവരെ സൂക്ഷിച്ചുകൊണ്ടിരിക്കുന്ന സാധുബ്രാമണരോ അറിയുന്നുണ്ടോ ?അന്തർജ്ജനങ്ങളെ സ്ഥാവരങ്ങളായോ ജന്ഗമങ്ങൾ ആയോ വകവയ്ക്കേണ്ടതു?ഇപ്പ്രകാരമോക്കെയും ഒക്കെ എഴുതുവാൻ ഞാൻ പ്രേരിതനാവുന്നത് ആക്ഷേപബുദ്ധികൊണ്ടല്ലെന്നും കേവലം ജീവകാരുണ്യത്തിൽആണെന്നും മാന്യൻമാർ വിജാരിക്കുമെന്നു വിശ്വസിക്കുന്നു.രാത്രിയോട്‌ ഞാൻ ഉപമിച്ച മഹമ്മദീയ രാജ്യഭാരത്താൽ ചന്ദ്രനെപ്പോലെ ഉദിച്ചിരുന്ന അക്ബറുടെ കാലത്തും സ്ത്രീ സ്വാതന്ത്ര്യം സപ്തപ്രായമായിതന്നെ ഇരുന്നു.പാശ്ചാത്യപരിഷ്കാര സൂര്യകിരണങ്ങളാണ് സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനു ഉണർച്ചയോ പുനർജ്ജീവനെയോ കൊടുത്തതെന്നുള്ളത്  നിസ്തർക്കമാണ്'".
             ആട്ടക്കഥകൾ ഉണ്ടാക്കിയ കോട്ടയത്തുതമ്പുരാൻറെ 'വിഷ്ണുമായ '(മിഥുനത്തിലെ ഭാഷാപോഷിണിയിൽ നിന്ന് )

സ്വർണ്ണ സന്നിഭ ശരീരവും തരള നൂപുരങ്ങൾ വലയങ്ങളും ഗണ്ടസഞ്ചലിത [ 70 ] -69- വളം:-ഇത് സ്വാഭാവികമെന്നും കൃത്രിമമെന്നും രണ്ടു വിധത്തിലുണ്ട്.മത്തി,ഇലകൾ മുതലായവ സ്വാഭാവികത്തിൽ ഉൾപ്പെട്ടവയാകുന്നു.ഇല്ലനക്കരി,എല്ല്,മത്സ്യം മുതലായവ കൃത്രിമങ്ങളുടെ കൂട്ടത്തിലാണു ഗണിക്കപ്പെട്ടിട്ടുള്ളത്.കൊതമ്പ് കൃഷിക്ക് ഇല്ലനക്കരി വിശെഷമാണത്രെ.

         .കരകൌശലം.

നിറം പോയ ആനക്കൊമ്പ്സാമാനങ്ങൾക്ക് നിറം വരുത്തുവാനുള്ള പ്രയോഗങ്ങൾ:- (എ)സൊപ്പൂവെള്ളം കൊണ്ട് നല്ലവണ്ണം തെച്ചുകഴുകി കണ്ണാടിച്ചില്ലിന്റെ ചൊട്ടിൽ വൈലത്തു വെക്കുക.സൂര്യരശ്മിക്ക് നിറം വരുത്തുവാനുള്ള സക്തിയുണ്ട്. (ബി)കുറച്ചുതീത്തൈലവും ക്ലോറൈഡ് ആഫ് ലൈം(Chloride of lime)എന്ന സാധനവും ചെർന്ന വെള്ളത്തിൽ കുറച്ചുനെരം ഇടുക. (സി)ദന്തസ്സാമാനങ്ങൾ വെള്ളത്തിൽ മുക്കി വായുസഞ്ചാരമുള്ള ഗന്ധകപ്പുരയിൽ കാണിക്കുക.എന്നാലും നിറം കിട്ടും. (ഡി)ക്വാഡ്രൊ ഓക്സ്യാലിക് ആസിഡ് ചെർത്ത വെള്ളത്തിൽ ഇട്ടാൽ ആനക്കൊമ്പിൽ നിന്നു മഷിപറ്റിയ പാട് കളയാവുന്നതാകുന്നു.

                 വൈദ്യം.

1.മാനസികമായും കായികമായും ഉള്ള അത്യദ്ധ്വാനമാണു ലഹരി സാധനങ്ങൾ ഭക്ഷിക്കുവാൻ ജനങ്ങളെ പ്രെരിപ്പിക്കുന്ന മുഖ്യ കാരണങ്ങളിൽ ഒന്നെന്ന് നിർവ്വിവാദമാണു.എന്നാൽ കായക്ലെശം കൊണ്ടും മന:ക്ലേശംകൊണ്ടും ഉണ്ടാവുന്ന ക്ഷീണം തീർപ്പാൻ തൊട്ടം ,മൈതാനം,കടല് വക്ക് ഇങ്ങിനെയുള്ള പ്രദേശങ്ങളിലെ ശുദ്ധവായു ശ്വസിക്കൽ തണുത്ത ശുദ്ധജലത്തിൽ കുളി മുതലായ നല്ലവഴികളിരിക്കെ ആയുഷ്ക്കാലത്തെ പകുതിപ്പെടുത്തുന്ന മദ്യപാനത്തെ അപെക്ഷിക്കുന്നതെന്തിനാണു! 2.അപൂർവ്വം ചില ദിവസങ്ങളിൽ പട്ടിണികിടക്കുന്നത് ദെഹത്തിനു നല്ലതാണ.അത് ഉദരത്തിന്നൊരു വിശ്രമമാകുന്നു. ഫലങ്ങൽ മാത്രം ഭക്ഷിക്കുന്നത് തലവെദന,നീരിറക്കം,ഉറക്കമില്ലായ്മ ഇവയെ ഇല്ലായ്മ ചെയ്യുവാൻ സഹായിക്കുന്നതാകുന്നു. 3.സാമാന്യമായിട്ട് കാലും കയ്യും തണുക്കുന്നത് ദഹന ക്ഷയത്തിന്റെ ലക്ഷണമാകുന്നു.

                 സ്വന്തം.

സർക്കാരിൽ നിന്ന് ഞങ്ങൾക്ക് സദയം അയച്ചു തന്നിട്ടുള്ള 1901-ലെ കൊച്ചി സംസ്താനം വക സെൻസസ്(കനെഷുമാരി)റിപ്പൊർട്ട് സന്തൊഷ പൂർവ്വം കൈപ്പറ്റിയിരിക്കുന്നു.സ്തലച്ചുരുക്കത്താൽ ഈ ലക്കത്തിൽ അഭിപ്രായം പറവാൻ സാധിക്കാത്തതാണു. ഒറ്റപ്പാലത്തെ മാസംതൊറും പ്രസിദ്ധപ്പെടുത്തിവരുന്നതും 'സാമുദായികത്വത്തെ'സംബന്ധിച്ചെടത്തൊളം 'നായരുടെ' അനുഗാമിയും ആയ 'എഴുത്തച്ചന്റെ കർക്കടകം ചിങ്ങം രണ്ടുപ്രതികൾ കിട്ടിയിരിക്കുന്നു.ഇത് നന്നായാൽ നന്ന്. വിഷയബാഹുല്യത്താൽ പ്രസ്താവനയിൽ പറഞ്ഞതിൽ കുറെക്കൂടി ഭാഗങ്ങൾ ഇത്തവണ ചെർക്കെണ്ട്തായി വന്നുവെന്ന് വായനക്കാരെ അറിവിച്ചുകൊള്ളുന്നു. [ 71 ] ==നൊട്ടീസ്സ.== മെത്തരം സാമാനങ്ങൾ! വില വളരെ സഹായം!

ബൊംബായി മുതലായ വ്യാപാരസ്ഥലങ്ങളിലുള്ള പ്രധാന ഷാപ്പുകളിൽ നിന്നു നേരിട്ടുവരുത്തുന്നതും താഴെ വിവരം പറയുന്നതും വേറെയും അനേകം സാമാനങ്ങൾ തൊകപ്പടിയായും ചില്ലറയായും വളരെ സഹായ വലക്കു വിൽക്കുന്നതാണ്.

പലതരത്തിലുള്ള പ്ലാനൽ ശിലകൾ, ട്വീഡുകൾ, ചെക്കതുണികൾ, വളരെ ഭംഗിയുള്ള ചീട്ടികൾ പട്ടുകൾ, ബ്ലാങ്കറ്റുകൾ, തൊപ്പികൾ, സർജുകൾ, മല്ല, ജഗന്നാഥൻ മുതലായ തുണിച്ചരക്കുകൾ. എനാമൽ പാത്രങ്ങൾ, പലതരത്തിലുള്ള ഗ്ലാസുകൾ, നാഴികമണികൾ, വാച്ചുകൾ, വിളക്കുകൾ, കണ്ണാടികൾ, കത്തികൾ, ഗുളൊപ്പുകൾ, രവിവർമ്മപ്പടങ്ങൾ, കൊടകൾ, ഇരിമ്പപെട്ടികൾ, ഇരിമ്പഅലമാരികൾ, ഇരിമ്പഅടുപ്പുകൾ, അനേകവിധം സൊപ്പുകൾ, ബ്രാണ്ടി, വിസ്കി മുതലായ ലഹരിസാധനങ്ങൾ, മുത്തുച്ചിപ്പികൊണ്ടുള്ള അനേകവിധ പാത്രങ്ങൾ, ഇവകളും മേലിൻ സഫൂഡ, കൊക്കോ, കാപ്പിപ്പൊടി, ടീ ബിസ്കോത്ത മുതലായ വേറേയും അനേകവിധ സാമാനങ്ങൾ വളരെ സഹായവിലക്കു വിൽക്കുന്നൂ.

ആവശ്യപ്പെടുന്നവർക്കു സാമാനങ്ങൾ വി പി ആയി അയച്ചു കൊടുക്കുന്നതാണ്.

എ.ടി.എസ്സ. മേനോൻ ജനറൽ മർച്ചണ്ട്. ചിറ്റൂർ. [ 72 ]

Subramania & Co.,
             --------------------------
  താംബൂല വിഹാരം ഒരു സുഖാനുഭവ സാധനം തന്നെ.
                 -----:0:------
 വെറ്റിലമുറുക്കിനെ സ്വാദുപിടിപ്പിക്കുന്ന ഒരു രുചിപ്രദമായ

സുഗന്ധവസ്തു. രമ്യം. വിശേഷം . രുചിപ്രദം.

ഇത മേത്തരം കസ്തൂരി, പനിനീർസത്ത്, അത്തർ മറ്റു സുഗന്ധവസ്തുക്കൾ എന്നിവ ചേർത്തുണ്ടാക്കിയ നൂതനമായ ഒരു കൂട്ടാകുന്നു. വെറ്റിലമുറുക്കിന്ന് അതിരസം ഉണ്ടാകും. മുറുക്കുന്നവർക്ക് ഇത അതിസുഖാനുഭവമായൊരു സാധനമാകയാൽ അവർ ഈ സാധനത്തെ വാങ്ങി പരീക്ഷിച്ചുനോക്കേണ്ടതാകുന്നു.

ഒരു അളുക്കിന്ന വില ............. 0ക.4ണ. മാത്രം . 12 അളുക്കുകൾക്ക് ....................2ക.12ണ

                                              തപാൽകൂലി പുറമേ.
   DANTADHAVANA CHURNA . ദന്തധാവന ചൂർണ്ണം.

ശ്രുതിപ്പെട്ട പല്ലുതേപ്പാനുള്ള പൊടി. ഒരു പെട്ടിക്ക വില 0.8 ണ. തൊണ്ണുകേടുകൾക്കും പല്ലിലോ, അതിനടുത്തോ ഉണ്ടാവുന്ന പുണ്ണുകൾക്കും , പല്ലിന്റെ ദ്രവിച്ചുപോകലിനും വേദനക്കും പല്ലിൽനിന്ന് ചോരപോകുന്നതിനും വായ നാറ്റത്തിന്നും ഉതകുന്ന ഒരു പൊടിയാണിത . ഈ പൊടി പല്ലിലുണ്ടാവുന്ന കറ , കേടു മുതലായവയെ നശിപ്പിക്കും. പല്ലുകളിന്മേൽ ചിലപ്പോൾ കുമ്മായമിട്ടതുപോലെ പറ്റിപ്പിടിച്ചുകാണുന്ന ഒരു വസ്തുവുണ്ട. അതിനേയും ഈ പൊടി നശിപ്പിച്ചു നീക്കും. നാറ്റമുള്ള സകലദന്ത സക്തങ്ങളേയും ഈ പൊടി നശിപ്പിക്കും. പല്ലിന്മേൽ പറ്റിപ്പിടിച്ചിരിക്കുന്നതിനെയെല്ലാം കളയും മുത്തുപോലെ വിളങ്ങുന്ന പല്ലുകളെ ഈ പൊടികൊണ്ട് സമ്പാദിക്കാം. പല്ലുകൾക്ക് ബലവും ശക്തിയും ജനിക്കും. ഊണിന്ന ഒരു രുചിയും വരും. ദന്തദ്രവവും ഉണലുകളിൽ പുണ്ണും കുരുവുമുണ്ടാവുമ്പോൾ ഈ പൊടി വളരെ നന്ന്. ഇതിന്ന പുളിരസമില്ലാ. വളരെ മിനുസമാം വണ്ണം നേരിയ പൊടിയാക്കിയ ചൂർണ്ണമാകകൊണ്ട് പല്ലിന്നു ഉരസൽതട്ടി കേടുവരുന്നതല്ല. പല്ലുകൾക്കു ചീച്ചൽതട്ടി ഉരുമാറ്റം വരുന്നതിനെ ഈ പൊടി തടുക്കും. പല്ലുകളിൽ കുടികൊണ്ട് നാശം വരുത്തുന്ന അതിസൂക്ഷ്മങ്ങളായ അണുപ്രാണികൾ ഉണ്ട.അവയെ ഈ പൊടി കൊല്ലും. തൊണ്ണുകളെ ച്ചൂടുപിടിപ്പിച്ചോ വേദനപ്പെടുത്തിയോ ചാറിച്ചിൽ മുതലായവയൊന്നും ം രം ചൂർണ്ണം മൂലം ഉണ്ടാവില്ല. നാവിനും മൂക്കിനും ഈ ചൂർണ്ണം സുഖകരമാണ. കിഴവന്മാർ പ്രത്യേകിച്ചും ഈ ചൂർണ്ണം ഉപയോഗിക്കേണ്ടതാണ. അപ്പോൾ അവർക്ക പല്ലുകൊണ്ടുള്ള പ്രയോജനം മരണ പര്യന്തമുണ്ടായ്‌‌ വരും. വായക്ക രുചികരവും സൗ [ 73 ]

                                                            ii

രഭ്യമുള്ളതുമാകയാൽ ശ്വാസത്തിനു ഒരു നല്ല മണവുമുണ്ടാവും വായനാറ്റം ദുസ്സഹമല്ലെ- അതുണ്ടാവില്ല. നല്ലഒരു മണം വായിൽ നിന്ന് പുറപ്പെടുകയും ചെയ്യും.

                                  KAROURARISHTHA കർപ്പൂരാരിഷ്ടം.

നടപ്പു ദീനത്തിനുള്ള പ്രത്യേക ഔഷധം (വിഷസൂചകക്കുള്ള ഒരു സിദ്ധൌഷധം) ഒരു കുപ്പിക്ക് വില 8 ണ.കർപ്പൂരാരിഷ്ടം,വിഷൂചികം, അതിസാരം വയറ്റിൽകടി,ദഹനക്കുറവ്,ചെവിക്കുന്നിയുടെ കേട്, അടിവയറ്റിന്ന് വിസ്താരം എന്നിങ്ങിനെയുള്ള രോഗങ്ങൾക്ക് നല്ല മരുന്നാണു. ഈ ഔഷധം പല ജാതിയായ വേദനകളെ തീർത്തു അവയവങ്ങൾക്ക് ശാന്തമായ പ്രസാദചൈതന്യത്തെ വരുത്തും. അവയവങ്ങൾക്ക് ക്ഷണസംഭവങ്ങളായ വിറയൽ പിടച്ചൽ മുതലായ വികൃതികളെ മാറ്റും. മലത്തിന്റെ അയച്ചിൽ മാറ്റി മലത്തെ കെട്ടി മലബന്ധം വരുത്തി ബലം കൊടുക്കും.അവീൻ(കറുപ്പ്)കൂട്ടീട്ടുള്ള അന്യ മരുന്നുകളെപ്പോലെ oർo ഔഷധം തലവേദനയെ ഉണ്ടാക്കില്ല. തലതിരിച്ചൽ,ഉറക്കം,മന്ദത, ആലസ്യം,മോഹം മുതലായതുകളെ ഉണ്ടാക്കുന്നതുമല്ല. അല്പനിമിഷങ്ങൾക്കുള്ളിൽ ചർദ്ദിയും വേദനയും നോവുകളും നിന്നുപോകും. ഏകമൂലികപ്രയോഗകരായ ഹോമിയോപ്പദി വൈദ്യരും ബഹുമൂലികാപ്രയോഗകരായ അല്ലൊപ്പദി വൈദ്യരും കൊടുക്കുന്ന കർപ്പൂരം ക്ലോരൊഡൈൻ എന്നിത്യാദി മരുന്നുകളേക്കാൾ ഞങ്ങളുടെ കർപ്പൂരാരിഷ്ടം ഇന്ത്യയിലെ ജനങ്ങളുടെ ദേഹങ്ങൾക്കും അതിന്റെ സഹജസ്വഭാവങ്ങൾക്കും പറ്റിയതാണു.ഇത് ഞങ്ങളുടെ അനുഭവമാണു.

===>മേല്പറഞ്ഞ എല്ലാ മരുന്നുകൾ താഴെ എഴുതിയ മേൽ വിലാസത്തിൽ ഇംഗ്ലീഷിലോ മലയാളത്തിലോ തമിഴിലോ എഴുതി ചൊദിക്കേണ്ടതാണു.

                                                              എന്ന് ടി.എസ്സ്. സുബ്രഹ്മണ്യം ആന്റ് കമ്പനിയാർ
                                                                       33 ആർമീനിയൻ സ്ട്രീറ്റ്, മദിരാശി.
                                           
                                                സരസ്വതിതൂവൽ.
                                                           ------
                                       (THE SARASWATI PEN)
            ഒരിക്കൽ മഷി മുക്കിയാൽ 300 മുതൽ 500 വരെ വാക്കുകൾ എഴുതാം.
                                               സ്തുത്യലിഖിതങ്ങൾ.

സർ.വാൾട്ടർ ലൊറൻസ് (കെ.സി.ഐ. ഇ.)ഇന്ത്യാ ഗവർണ്ണർ ജനറാളുടെ പ്രൈവറ്റ് സിക്രട്ടേരി :-സരസ്വതിതൂവലുകൾ വളരെ ഉപയോഗമുള്ളവയായി കാണുന്നു.താങ്കളുടെ നൂതനമായ ഈ കണ്ടുപടിക്കലിന്നു താങ്കൾക്ക് എല്ലാ ജയവും സിദ്ധിക്കട്ടെ.

                                                       -------

സർ.ലൊറൻസ് ജെങ്കിൻസ്(കെ.സി.കെ സി.ഐ.ഇ.)ബൊമ്പെ ഹൈക്കോർട്ട് ഒന്നാം ജഡ്ജി:-സരസ്വതി തൂവൽ വളരെഉപയോഗമുള്ളതായി ഞാൻ കണ്ടിരിക്കുന്നു.കുറെ തൂവലുകൾ താങ്കൾ എനിക്ക് അയച്ചുതരുന്നത് ഉപകാരം. [ 74 ]

                                                          iii

ബർഡ്വാൻ മഹാരാജാധിരാജ ബിജൊയി ചാൻഡ് മഹതാബ് ബഹദൂർ:-ഈസൂത്രവിദ്യയിൽ നാം വളരെ സന്തോഷിക്കുന്നു.

                                                         ---------------

നാട്ടോർ മഹാരാജ ബഹദൂർ ജഗനിന്ദ്രനാഥറോയി:- മഷി നിറച്ച് 'ബഷാൻ' തൂവൽ പോലെ മിക്കവാറും അത്ര ഉപകാരമുള്ളതാണു

                                                         ---------------

രാജാ പെയറിമോഹന മൂക്കർജ്ജി:-(സി.എസ്സ്.ഐ)സരസ്വതി തൂവൽ വളരെ ഉപയോഗമുള്ളതായി ഞാൻ കണ്ടിരിക്കുന്നു.

                                                       ---------------

ബഹുമാനപ്പെട്ട മിസ്റ്റർ ജസ്റ്റീസ് ശാരദ ചാരുമിത്രൻ:-ഇതു വളരെ ഉപയോഗമുള്ള ഒരു കണ്ടുപിടിക്കൽ തന്നെയാണു.

                                                      ---------------

പണ്ഡിതർ കെ എം.ഗാംഗുലി(ബി.എൽ) മഹാഭാരത പരിഭാഷകൻ:-'സ്റ്റീല്പെൻ' ഉപയോഗിക്കുന്ന എല്ലാവരുടേയും പാലനക്ക് ഇത് പാത്രമായി നിൽക്കുന്നതാണു.

                                                                                                                                                                                          ---------------
                                          പത്രാഭിപ്രായങ്ങൾ.

ബഹുമാനപ്പെട്ട മിസ്റ്റർ ആർ.ടി ഗ്രഗിയൊർ (ഐ.സി.എസ്സ്) കൽക്കത്താ മുനിസിപ്പാൽ ചെയർമാൻ:- താങ്കളുടെ തൂവൽ തൃപ്തികരമായ ഒന്നാണെന്ന് കണ്ടിരിക്കുന്നു. സൂത്രം വളരെ സാമർത്ഥ്യമുള്ളൊന്നുതന്നെയാണു.

                                                     ----------------

മിസ്റ്റർ എച്ച്.ഡി.വില്യംസ് (ഐ.സി.എസ്സ്),കമ്മിഷനർ:- കൂടക്കൂട മഷി മുക്കേണ്ടുന്ന ബുദ്ധിമുട്ടില്ല. ഒരിക്കൽ മുക്കിയാൽ മൂന്നു നാലു പായ കത്ത്കടലാസ് എഴുതാവുന്നതാണ.

                                                     ----------------

മിസ്റ്റർ കെ.സി,ഡി. (ഐ.സി.എസ്സ്)കലക്ടർ:- തൂവൽ വളരെ സൌകര്യമുള്ളതും കണ്ടുപിടിച്ച സൂത്രം സാമർത്ഥ്യമുള്ളതുംതന്നെ.

                                                     -----------------

മിസ്റ്റർ എസ്സ്.സി.മിത്രൻ, ഡിപ്യൂട്ടി മജിസ്ത്രേട്ട്:-നല്ല വിദ്യ വളരെ തൃപ്തികരം.

                                                     -----------------

മിസ്റ്റർ ജി. ചക്രവർത്തി,സിമിന്താർ,ബാംബ്ബെ മുനിസിപ്പാൽ ചേർമ്മാൻ:- കണ്ടുപിടിച്ച സൂത്രം വളരെ സാമർത്ഥ്യമുള്ളതു തന്നെ. തൂവൽ വളരെ ഗുണമുള്ളതാകുന്നു. [ 75 ] മിസ്റ്റർ സീതാകഹോരി, ജാപ്പാൻ "ഡിൻഗാജിറ്റ് സാൻഗിയെ" സമാജം പ്രസിഡേണ്ട്:- താങ്കളുടെ ഉപയോഗകരമായ കണ്ടുപിടിക്കൽ ജയത്തെ പ്രാപിച്ചതിന്നു ഞാൻ താങ്കളെ അഭിനന്ദിക്കുന്നു.


റവറണ്ട് ഡോക്ടർ മോറീസൻ (എം.എ):- കണ്ടുപിടിച്ച സൂത്രം സാമർത്ഥ്യമുള്ളതുതന്നെ.


ഡോക്ടർ എം.എൻ.ഗാംഗുലി,കൊൺപുരി:- ഇതിന്റെ ഫലപ്രാപ്തി കേൾവിപ്പെട്ടൊന്നുതന്നെയാണ്.


പ്രൊഫസർ എച്ച്.സ്റ്റീഫൻ (എം.എ):- സരസ്വതിതൂവൽ ഞാൻ ഉപയോഗിച്ചുനോക്കിയതിൽ വളരെ ഫലപ്രാപ്തിയുള്ളതായി കണ്ടിരിക്കുന്നു.


ഡോക്ടർ സറാട്ട് കെ.മുള്ളിക്ക് (എം.ബി.സി.എം.):-എഴുത്തറിയുന്ന ലോകത്തിൽഇതിന്നു വളരെ ചെലവുണ്ടാകുമെന്ന് ഞാൻ തീർച്ചയായി പറയുന്നു.


ഡോക്ടർ എസ്സ്.സി.ബാനർജജി (എം.എ,എൽ.എൽ.ഡി):- മഷി നിറച്ച തൂവൽ ഉപയോഗിക്കുവാൻ ആഗ്രഹിക്കുന്ന യോഗ്യന്മാർ അവയെ ഉപയോഗിച്ചു നോക്കിയതിനു ശേഷം അവ താങ്കളുടെ തൂവലെക്കാൾ നന്നായി എഴുതുകയില്ലെന്നു കാണാതിരിക്കില്ല.


വില ക. ണ.
12 തൂവലുകൾക്ക് .... .... 0 8 0
72-ന്ന .... .... 2 12 0
144-ന്ന .... .... 5 8 0

"വി.പി." പോസ്റ്റായി അയപ്പാൻ 4 ണ പുറമെ. താഴെകാണിച്ച കമ്പനിയോട് ആവശ്യപ്പെട്ടാൽ കിട്ടുന്നതാണ്.


ടി.എസ്സ.സുബ്രഹ്മണ്യം ആന്റ കമ്പനിയാർ
33.അർമീനിയൻ സ്ട്രീറ്റ്,
മദിരാശി.


T.S.SUBRAMANIA & Co.,
Agents.
33,Armenian Street,
Madras,
[ 76 ] i

വ്യവഹാരചിന്താമണ


ആഗസ്ത് 30-ആംതി. പ്രസിദ്ധപ്പെടുത്തുന്നത് നോക്കുക
കൊച്ചി വിധികൾ! കൊച്ചി വിധികൾ!!
ഈ മാസം മുതൽക്ക് കൊച്ചി ചീഫ് കോർട്ടിലെ വിധികൾ ഇതിൽ കൊടുക്കുന്നുണ്ട്.നിത്യേന ഉപയോഗമുള്ള പല വിധിക്കും ഇത്തവണയുണ്ട്. ചീഫ് കോർട്ടിലെ അതിയോഗ്യന്മാരായ രണ്ടു വക്കീലന്മാർ ഏകോപിച്ചിട്ടാണു ഇതുകൾ റിപ്പോർട്ടാക്കുന്നതും കൊച്ചിയിൽ സർക്കാർ വകയായ വിധികൾ പ്രസിദ്ധപ്പെടുത്തന്നില്ലം ചീഫ്‌കോർട്ട് വിധികളുടെ പോക്കറിവാൻ "വ്യവഹാരചിന്താമണി" മുഖാന്തരമെ നിവർത്തിയുള്ളൂ.

ആദ്യം മുതൽക്ക് വാങ്ങാഞ്ഞാൽ ബുദ്ധിമുട്ടാകും.ജഡ്ജിമാരുംവക്കീലന്മാരും ഗുമസ്ഥന്മാരും,നാട്ടുകാരും ഉടനെ 'വ്യവഹാരചിന്താമണി' വാങ്ങിക്കുവിൻ.വി.പി ആയി അയക്കുവാൻ ഒരു പോസ്റ്റ്കാർഡ് അയച്ചാൽ പുസ്തകം വന്നു.ഒരു കൊല്ലത്തെ വരിസംഖ്യ 4-1-0 തപാൽക്കാരൻ പക്കൽകൊടുത്ത് വാങ്ങുക.

പത്രാധിപാഭിപ്രായങ്ങൾ

മനോരമ-ഈ പുസ്തകം എല്ലാ വലിയ തറവാട്ടുകാരും മുതൽക്കാരും കാര്യസ്ഥന്മാരും വക്കീൽ ഗുമസ്ഥന്മാരും വരുത്തി വായിക്കത്തക്ക യോഗ്യതയുള്ളതാണ്.

കേരള സഞ്ചാരി-ഈ മാസിക കേരളീയർക്ക് പല പല കാര്യങ്ങൾ അറിയാനായി വരുമെന്നതിന്ന സംശയമില്ല.

കേരളപത്രിക-കോടതികളിലെ വിചാരണകളും വിധികളും എല്ലാം ഇംഗ്ലീഷ് ഭാഷയിൽ ആയതുകൊണ്ടു ഇംഗ്ലീഷ് അറിയാത്ത വ്യവഹാരക്കാർക്കും ഇത് എത്രയോ ഉപകാരമാ യിതീരുന്നതാണ്.

മലയാളമനോരമ-മോനൻ അവർകളുടെ ഉദ്യമസ്തുത്യർഹതയോടെ.അദ്ദേഹത്തിന്റെ ഈ പുതിയ സ്യമന്തകത്തെപോലെ ഈ നാട്ടിൽ വേറെ ഒരു പത്രത്തിന്നും അത്രചെലവുണ്ടാവുമെന്ന് തോന്നുന്നില്ല.

മലയാളി-വ്യവഹാരകാരികൾക്കും മറ്റും ഉണ്ടായിത്തീരാവുന്ന ബുദ്ധിമുട്ടുകൾ കേവലം കൂടാതെകുഴിപ്പാൻ തക്കനിലയിൽ ചെയ്ത മേനോൻ അവർക്കുള്ള ശ്രമം സന്ദർഭോചിതവും വളരെ ശ്ലാഖനീയവുമായിതീർന്നിരിക്കുന്നു. അപേക്ഷിക്കേണ്ടും മേൽവിലാസം:
ചെങ്കുളത്തകരുണാകര മേനോൻ ബി.എം
വക്കീൽ,വള്ളുവനാട [ 77 ]

നൊട്ടീസ്സ.

മെത്തരം സാമാനങ്ങൾ ! വില വളരെ സഹായം !!


ബൊമ്പായിമുതലായ വ്യാപാരസ്ഥലങ്ങളിലുള്ള പ്രധാന ഷാപ്പുകളിൽ നിന്ന നെരിട്ടു വരുത്തുന്നതും താഴെ വിവരം പറയുന്ന തും വെറെയും അനെകം സാമാനങ്ങൾ തൊകപ്പടിയായും ചില്ലറയായും വളരെ സഹായ വിലക്കു വിൽക്കുന്നതാണ്.

പലതരത്തിലുള്ള പ്ലാനൽ ശിലകൾ, ട്വീഡുകൾ, ചെക്കുതുണികൾ, വളരെ ഭംഗിയുള്ള ചീട്ടികൾ പട്ടുകൾ, ബ്ലാങ്കെററുകൾ,തൊപ്പികൾ, സർജുകൾ ,മല്ല, ജഗന്നാഥൻ മുതലായ തുണിച്ചരക്കുകൾ. എനാമൾ പാത്രങ്ങൾ, പാതരത്തിലുള്ള ഗ്ലാസുകൾ,നാഴികമണികൾ,വാച്ചുകൾ, വിളക്കുകൾ,കണ്ണടികൾ,കത്തികൾ,ഗുളൊപ്പുകൾ,രവിവർമ്മപ്പടങ്ങൾ, കൊടകൾ, ഇരിമ്പുചെട്ടികൾ, ഇരിമ്പുഅലമാരികൾ, ഇരിമ്പുഅടുപ്പുകൾ, അനെകവിധം സൊപ്പുകൾ, ബ്രാണ്ടി, വിസ്ക്കി, മുതലായ ലഹരിസാധനങ്ങൾ, മുത്തുച്ചില്ലികൊണ്ടുള്ള അനെകവിധ പാത്രങ്ങൾ, ഇവകളും മെലിൻസ്ഫൂഡ, കൊകൊ, കാപ്പിപ്പൊടി, ടീ ബിസ്കോത്ത മുതലായ വേറെയും അനേകവിധ സാമാനങ്ങൾ വളരെ സഹായവിലക്കു വില്ക്കുന്നൂ.

ആവശ്യപ്പെടുന്നവർക്കു സാമാനങ്ങൾ വി- പി- ആയി അ യച്ചുകൊടുക്കുന്നതാണ്.


എ. ടി. എസ്സ. മേനോൻ.


ജനറൽ മർച്ചണേട്.


ചിററൂര.

[ 78 ]

സംഗതിവിവരം.
---:0:---


ഭാഗം
 
൧.
കടം
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
എസ്സ്.വി.ആർ. ൭0
൨.
സൂര്യൻ-
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
കെ.എം. ൭൬
൩.
മാമാങ്കം (അല്ലെങ്കിൽ മലയാളത്തിലേ മാമാകം)
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
കൂനെഴുത്ത് പരമേശ്വര മേനോൻ. ൮൪
൪.
സുഭദ്രാർജ്ജനം-
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
സി. അന്തപ്പായി. ൮ൻ
൫.
സുനീത-
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
കെ.അപ്പുനമ്പ്യാർ. ബി.എ ൻ൪
൬.
ഒരു മറുവടി (രണ്ടു സന്ദേശങ്ങൾ)-
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
വീരകേസരി. ൧൦൬
൭.
മലയാളഭാഷയുടെ താൽക്കാലികാവസ്ഥ-
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
സി.ഡി. ഡേവിഡ്. ൧൧൪
൮.
അസാരംതെറ്റിപ്പോയി-
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
എസ്സ്.വി.ആർ ൧൨൦
൯.
വൈരാഗ്യത്രയം-
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
ടി.നാരായണൻ നമ്പി ൧൨൮
൧0.
ഒരു വിലാപം-
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
സി.എസ്സ്.സുബ്രഹ്മണ്യൻ പോറ്റി ൧൨ൻ
൧൧.
നാഗാനന്ദം-
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
പായാട്ട് അച്ചുതമേനോൻ ൧൩൦
൧൨.
ഒരു ദുർമ്മരണം
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൧൩൪
൧൩.
ആത്മനിർവ്വേദനം.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
സി. ഗോദവർമ്മൻ,തിരുമുല്പാട്. ൧൩൮
൧൪.
പലവക
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൧൩൯
.
പുസ്തക പരിശോധന
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
.
.
കരുതൽ ശേവം
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
.
.
സ്വന്തം
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
.

രസികരഞ്ജിനിക്ക് പുതിയ വരിക്കാരെ ഉണ്ടാക്കി അവരുടെ വരിപ്പണം മുഴുവൻ മുങ്കൂറായി പിരിച്ച പേരുവിവരപ്പട്ടികയോടുകൂടി ആ സംഖ്യ ആപ്പീസിൽ അടക്കുന്നവർക്ക് ൧൫.ഉറുപ്പികയിൽ കുറയാതെയുള്ള സംഖ്യകൾക്കും ൧00ക്ക് ൧0 കമ്മിഷനും ൩0.കയിൽ കുറയാതെ പിരിച്ചടക്കുന്നവർക്ക് മേല്പറഞ്ഞ കമ്മിഷനും പുറമേ മുപ്പതീതെ ഉറുപ്പികക്ക് രഞ്ജിനിയുടെ ഓരെ പ്രതിവീതം സൗജന്യവും കൊടുക്കപ്പെടും.

ര.ര.മാനേജർ



PRINTED AT THE VIDYA VILASUM PRESS,ERNAKULAM
[ 79 ]
൧0൭൯-ാമാണ്ടത്തെ വരിസംഖ്യ അടച്ചവരുടെ പേരുവിവരം.

കൊച്ചി ൧൩-ാംകൂറ തമ്പുരാൻ തിരു ക- ണ-
മനസ്സ് കൊണ്ട- തൃപ്പീണിത്തുറ-
രാരാ- വി.കെ.രാമൻ മേനോൻ- 0 0
" മധുരത്താറ്റ് തുപ്പൻ നമ്പൂരിപ്പാട്. " 0 0
" നെടുമ്പറമ്പ് വാസുദേവൻ നമ്പൂരി " 0 0
" ഓണറബ്ല് സി. ശങ്കരൻ നായർ. മദ്രാസ്സ്. 0 0
" എം.ശങ്കുണ്ണിമന്നാടിയാർ. ചിറ്റൂർ. 0 0
" വി.കെ.ലക്ഷ്മീറാണി കൊല്ലംകോട് 0 0
" എ.കെ.ടി.എം.ചെറിയ നാരായണൻ നമ്പൂരിപ്പാട്. ദെശമംഗലം 0 0
" നല്ലൂർപരമേശ്വരൻനമ്പൂരി. ഇരിഞ്ഞാലക്കുട 0 0
" വിക്ടോറിയകോളേജ പ്രിൻസിപ്പൽ.- പാലക്കാട്. 0 0
" വെടിപ്പുര മഠത്തിൽ കൊച്ചുണ്ണി. കരൂപ്പാട് 0 0
" തച്ചങ്കേരിൽ കുരിയാൻകൊച്ചാണ്ടി. ചങ്ങനാശ്ശേരി ൧0 0
" മൂർത്തിയേടത്ത് ദിവാകരൻ നമ്പൂരി. കരിമ്പുഴ 0 0
  1. തിരുവനന്തപുരം കാളേജ്ജ് മലയാള സമായത്തിന്റ് എഒരു യ്ഗത്തിൽ വായിച്ചത്.
  2. തമിഴിന്റെ സഹോദരിസ്ഥാനമാണു മലയാളത്തിനുള്ളതെന്നും ചിലർ യുക്തിപൂർവ്വം അഭിപ്രായപ്പെടുന്നു.
    ര. ര. പ.