ഇന്ദുമതീസ്വയംവരം

രചന:പടിഞ്ഞാറേകോവിലകത്തു അമ്മാമൻ രാജാ (1890)

[ 5 ] INDUMATHEESVAYAMVARAM
A FICTION IN MALAYALAM
BY
H. H. AMMAMAN RAJAH
PATINJARA KOVILKAM
CALICUT.

കോഴിക്കോട്ട പടിഞ്ഞാറെ കോവിലകത്തെ
അമ്മാമൻ തമ്പുരാൻ അവർകളാൽ
ഉണ്ടാക്കപ്പെട്ട
ഇന്ദുമതീസ്വയംവരം
എന്ന ഒരു നവീന
കഥ.

CALICUT
Printed at the Bharathee Press.
1890.

(All rights reserved)
വില അണ 6. തപാൽകൂലി അണ 1. [ 7 ] TO
HIS HIGHNESS
MANA VIKARMA
ZAMORIN MAHA RAJA BAHADUR OF CALICUT.
THIS EDITION IS,
BY KIND PERMISSION,
Most respectfully dedicated
BY THE AUTHOR. [ 9 ] TESTIMONIALS

അനുമോദനപത്രങ്ങൾ

From
KERALA VARMA, F.M.U; M.R.A.S.,
Valiya Koil Thampuran of Travancore.

I have gone through the little Malayalam Novel
"INDUMATHEESVAYAMVARAM" by the scholarly Am-
maman Rajah of Padinjara Kovilakam Calicut. The
story, though a ficticious one, has nothing unnatural
about it. The event of the tale bears a tinge of
resemblance to that of "Cymbeline"; but the author
has considerably simplified and adapted it to the
tastes of those for whose edification and amusement
it is intended. The style is easy, but impressive
and embellished occasionally with rhetorical flour-
ishes.

(Signed) KERALA VARMA.
TRIVANDRUM,
27th August 1890.

തൎജ്ജമ

കോഴിക്കോട്ട പടിഞ്ഞാറെ കോവിലകത്തെ വിദ്വാ
നായ അമ്മാമൻ രാജാവവർകളാൽ രചിതമായ " ഇന്ദു
മതീസ്വയംവരം" എന്ന ചെറിയ മലയാളകഥയെ ഞാൻ
മുഴുവനും വായിച്ച നോക്കിയിരിക്കുന്നു. ഇതിലെ കഥ യ
ഥാൎത്ഥത്തിൽ ഉണ്ടായതല്ലെങ്കിലും അതിൽ സ്വാഭാവിക
[ 10 ] മല്ലാത്ത യാതൊരു വിഷയവും ഇല്ല. ൟ കഥയിൽ നട
ന്നിട്ടുള്ള കാൎയ്യങ്ങൾക്ക (ഇംഗ്ലീഷ ഭാഷയിൽ മഹാകവി
ഷേൿസ്പിയർ ഉണ്ടാക്കിയ) "സിമ്പലൈൻ" എന്ന നാ
ടകത്തിലെ കാൎയ്യങ്ങളോട ഏതാണ്ടൊരു സാദൃശ്യമുള്ളതാകു
ന്നു. എന്നാൽ ഗ്രന്ഥകൎത്താവ അതുകളെ സുഗമമാക്കുക
യും ആരുടെ അറിവിന്നും വിനോദത്തിന്നും വേണ്ടി ൟ
പുസ്തകം ഉണ്ടാക്കപ്പെട്ടുവൊ അവരുടെ അഭിരുചിക്ക അ
നുരൂപമാക്കുകയും ചെയ്തിരിക്കുന്നു. വാചകരീതി സുവേ
ദ്യമാണെങ്കിലും ഫലിതമുള്ളതും അവിടവിടെ അലങ്കാരഭം
ഗിയുള്ളതും ആകുന്നു.

തിരുവനന്തപുരം .............................................. കേരളവൎമ്മ വലിയകോയിൽ തമ്പുരാൻ
90 ആഗസ്ത 27 ൹............................................. എഫ്. എം. യു; എം. ആർ. എ. യസ്സ.


അവിടുത്തെ പ്രേമോപചാര പ്രചുരമായ എഴു
ത്തും അതൊന്നിച്ചയച്ച "ഇന്ദുമതീസ്വയംവരം" എന്ന
പേരോടു കൂടി അവിടുന്നുണ്ടാക്കിയ പുസ്തകവും പരപ്പന
ങ്ങാടി വഴിയായി ഇവിടെ തിരുവനന്തപുരത്ത വന്ന
എനിക്ക കിട്ടി. പുസ്തകത്തെ മുഴുവനും ഞാൻ വളരെ ശ്ര
ദ്ധയോടെ വായിച്ചു. അവിടുത്തെ പുസ്തകത്തെ കുറിച്ച
എനിക്കുണ്ടായ അഭിപ്രായത്തെ ഞാൻ എഴുതുന്നു.

കേവലം സംസാരിപ്പാൻ മാത്രം ഉപയോഗിച്ച
പോന്നിരുന്ന നമ്മുടെ മലയാളഭാഷ തുഞ്ചത്ത എഴുത്തശ്ശ
ന്റെ കാലം മുതൽ അധികം അധികം പരിഷ്കരിച്ചു പോ
ന്നിരിക്കുന്നു എങ്കിലും അവിടുന്നുണ്ടാക്കിയ "ഇന്ദുമതീ
സ്വയംവരം" എന്ന പുസ്തകത്തിന്റെ രീതിയിൽ ശ്രമം
കൂടാതെ വായിച്ചു രസിപ്പാൻ തക്ക സമ്പ്രദായത്തിൽ എ [ 11 ] ഴുതപ്പെട്ട പുസ്തകങ്ങളുടെ ചുരുക്കം കൊണ്ട നൊമ്മടെ മ
ലയാളഭാഷക്കുണ്ടായിരുന്ന ന്യൂനതയെ പരിഹരിപ്പാൻ
അവിടുത്തെ പോലെയുള്ള സജ്ജനങ്ങളുടെ ഉദ്യോഗ
ത്തെ മലയാളഭാഷ സ്വന്തം ഭാഷയെന്ന അഭിമാനിക്കു
ന്ന എല്ലാ പേരും കൃതജ്ഞതാപൂൎവ്വം അഭിനന്ദിക്കുമെന്നു
ള്ളതിലേക്ക യാതൊരു സംശയവും ഇല്ല. "ഇന്ദുമതീസ്വ
യംവരം" എന്ന പുസ്തകത്തിന്റെ രീതിയിൽ മുമ്പ ചില
മഹാന്മാർ എഴുതീട്ടുള്ള പുസ്തകങ്ങളോടു കൂടി ൟ പുസ്തക
ത്തെ ഉപമിച്ചാൽ ഒരു വിഷയത്തിലും അവിടുത്തെ ൟ
പുസ്തകത്തിന്ന ഒരു താഴ്മ വരികയില്ലെന്നാണ എന്റെ
തിൎച്ചയായ അഭിപ്രായം.

തിരുവനന്തപുരം. . . . . രാമവൎമ്മ രാജാ ( ഒപ്പ )
90 ആഗസ്ത 27 ൹ . . . . പരപ്പനട


സ്നേഹപുരസ്സരം അവിടെനിന്ന അയച്ച തന്ന
തായ "ഇന്ദുമതീസ്വയംവരം" എന്ന കഥാപുസ്തകത്തെ
സന്തോഷപൂൎവ്വം സ്വീകരിച്ചു. സരളമായ അവിടുത്തെ
കൃതിയെ ആദിതൊട്ട അവസാനം വരെ എടവിടാതെ വാ
യിച്ച നോക്കുകയും ചെയ്തു. അടുത്ത കാലത്തിന്നിപ്പുറം
ഏകദേശം ഇതേ മാതിരിയിൽ തന്നെ ഒന്നു രണ്ടു പസ്ത
കങ്ങൾ ഉണ്ടായതായി അറിയുന്നുണ്ടു. പലേ ഗുണങ്ങ
ളും അവൾക്ക ഉണ്ടെന്ന വരികിലും, അവിടവിടെ ല
ക്ഷ്യം കൂടാതെ പ്രയൊഗിച്ചിരിക്കുന്ന അലങ്കാരങ്ങളുടെ
ബാഹുല്യവും ഓരോ തരം വൎണ്ണനകളുടെ ആധിക്യവും
ഇതിലെപ്പോലെ ഇല്ലെന്ന നിരാക്ഷേപം പറയാം. ര
സപുഷ്ടിയും കഥാചേൎച്ചയും ഇതിന്ന ധാരാളമുണ്ട. ഭംഗി
യും ഒഴുക്കവും ഇല്ലാത്ത വാചകങ്ങളൊ വാക്കുകളൊ ഇ
[ 12 ] തിൽ കാണ്മാൻ തന്നെ വളരെ പ്രയാസം. "സ്ത്രീവാക്കി
നെത്തന്നെ ആസ്പദമാക്കി മേൽക്കീഴാലോചിക്കാതെ വ
ല്ലതും പ്രവൃത്തിക്കന്നതായാൽ അനേകം ആപത്തുകൾ
സംഭവിക്കാം" എന്ന തുടങ്ങി അറിയേണ്ടുന്നതായ എത്ര
യൊ സാരാംശങ്ങൾ ഇതിൽനിന്ന ഗ്രഹിപ്പാനുണ്ട. എ
ന്തിനു വളരെ പറയുന്നു, എല്ലാം കൊണ്ടും ൟ പുസ്തകം
വളരെ ശ്ലാഘനീയം തന്നെ സംശയമില്ല. എത്രയും രസ
കരമായ ൟ പുസ്തകം കേരളീയൎക്ക സ്വീകാരയോഗ്യമായി
ഭവിക്കുമെന്നു തീൎച്ച തന്നെ.

നാനാലങ്കരണൊജ്വലാ സഹൃദയ സ്വാന്ത പ്രമൊദാവഹാ
മാധുൎയ്യാധരിതാംഗനാധരമധു ദ്രാക്ഷാമൃതാ ഭാരതീ
യസ്മിൻ സ്വസ്തടിനീ പ്രവാഹ വദഹൊ നിഷ്യന്ദതെ നൎഗ്ഗളം
ലൊകാംബാ കരുണാബലാ ദ്വിജയതാ മെതച്ചിരം ഭൂതലെ

കടത്തനാട ഉദയവൎമ്മ തമ്പുരാൻ ( ഒപ്പ )
1890 ആഗസ്ത 30 ൹ ആയഞ്ചേറി കോവിലകത്ത


From the Hon'ble
C.SANKARAN NAYAR B.A.B.L.; F.M.U.;
High Court Vakil, Madras.

I am very glad to acknowledge the receipt of a
copy of Your Highness’ "INDUMATHEESVAYAMVARAM".
I find it very interesting and pleasant reading. The
style is clear and elegant and I have no doubt this
valuable book will become very popular.

(Signed) SANKARAN NAYAR.

EGMORE,
31st August 1890. [ 13 ] തൎജ്ജമ

തിരുമനസ്സിനാൽ കൃതമായ "ഇന്ദുമതീസ്വയം
വരം" എന്ന പുസ്തകത്തിന്റെ ഒരു പ്രതി എനിക്ക അയ
ച്ചതന്നത കിട്ടി വളരെ സന്തോഷമായി. ആ പുസ്തകം
വായിപ്പാൻ വളരെ രസവും ആനന്ദവുമുള്ളതായി കാണു
ന്നു. രചനക്ക സ്പഷ്ടതയും ഭംഗിയുമുണ്ട. വിലയേറിയ
ൟ പുസ്തകം ജനങ്ങൾക്ക അത്യന്തം സമ്മതമായി വരുമെ
ന്നുള്ളതിന്നഎനിക്ക യാതൊരു സംശയവും ഇല്ല.

എഴമ്പുര സി. ശങ്കരൻ നായര ( ഒപ്പ )
9 ആഗസ്ത 31 ൹ ബി. എ. ബി. എൽ; എഫ്. എം. യു.
മദിരാാശി ഹൈക്കോൎട്ട വക്കീൽ


അവിടുത്തെ "ഇന്ദുമതീസ്വയംവരം" എന്ന പു
സ്തകം ഞാൻ വായിച്ചു. മലയാളഭാഷയിൽ ഇങ്ങിനെ ര
സാലംകാരാദി ഗുണങ്ങളോടു കൂടിയ ഒരു ഗദ്യപുസ്തകം
ഇപ്പോൾ വളരെ ദുൎല്ലഭമായ്ത കൊണ്ട അവിടുത്തെ ൟ പു
സ്തകം നൊമ്മടെ മലയാളഭാഷക്ക വിലയേറിയ ഒരു അഭി
വൃദ്ധി തന്നെ. കേരളീയൎക്ക ഏറ്റവും വിനോദത്തിന്നും
പലവിധമായ അറിവിന്നും കാരണമായിത്തിരുന്ന ൟ
പുസ്തകം അവരാൽ വളരെ ആദരവോടും നന്ദിയോടും
കൂടി സ്വീകരിക്കപ്പെടുമെന്നും, മതിരാശി യൂനിവേർസി
റ്റിക്കാരുടെ ദൃഷ്ടിയെ ആകൎഷിക്കേണ്ടതിന്നുള്ള സകല
യോഗ്യതയും ഇതിന്നുണ്ടെന്നും ഞാൻ പൂൎണ്ണമായിം വി
ശ്വസിക്കുന്നു.

മദിരാശി സി. ദാമോദരൻ നമ്പൂതിരിപ്പാട ( ഒപ്പ )
1–9–90 മലയാളം പണ്ഡിതർ
പച്ചപ്പാസ് കോളേജിൽ
മദിരാശി [ 14 ] ഇന്നുഭവൽ പ്രേരിതമാ മിന്ദുമതിപരിണയാഭി
ധഗ്രന്ഥം വന്നടിയന്നിഹ ചേൎന്നു വന്ദനമതിനിതഭവാ
നുനിരവധികം || ൧ || മാതുലനൃപതവ കൃതിയും മാതുലയതി
നില്ലകിമപിസംന്ദേഹം ജാതുചിമടിയൻ കണ്ടിലേതൊ
രുകൃതിയും ഭവൽകൃതിക്കസമം || ൨ || ഭാഷാപ്രബന്ധങ്ങ
ടെ സഞ്ചയത്തിൽ ഭൂഷായിതാ കാവ്യഗുണൌഘപൂൎണ്ണാ
ദോഷാതിദൂരാഭവദീയയാകു മേഷാകൃതിൎമ്മെ മുദമാതനോ
തി || ൩ || മലയാളഭാഷയനഭിജ്ഞരാൽ ദുഷിച്ചലയുന്നു ക
ഷ്ടമുലയുന്നതാൽ മനം വിലയേറിയോരുഭവത: പ്രബ
ന്ധമിന്നലമായതിന്റെ കറപൊട്ടു തീൎക്കുവാൻ || ൪ || ഇനി
യുമിതുപോൽ രാജൻ ഗ്രന്ഥാന്തരങ്ങൾ ഭവാങ്കൽ നിന്ന
നവധി സമുൽഭൂതാന്യസ്മിൻ വിഭാന്തുഭവസ്തലെ അനി
തരധരാപാലപ്രാപ്യാ വിധുദ്യുരിതസ്കരീ ജനിഫലകരീഭൂ
യൊ ഭൂയാൽ ഭവാനുസമജ്ഞയും || ൫ ||

മദിരാശി പി.സത്യാൎത്ഥി ( ഒപ്പ )
90 സപ്തെമ്പ്ര 3 മദിരാശി ക്രിസ്ത്യൻ കോളേജിൽ പ്രധാന
മലയാള പണ്ഡിതൻ


അന്യൂനാനന്ദമേകും കവികളിലൊരുവൻ വിസ്മ
യൌദാൎയ്യമന്യൻ തന്നീടും മന്മഥോന്മീലനനിബിഡ ര
സം നൽകിടും മറ്റൊരുത്തൻ എന്നാലമ്മാമനുണ്ണിക്ഷി
പതിമകുടീരത്നസാഹിത്യ മൊൎത്താലൊന്നായി ച്ചേൎന്നുദി
ക്കും ഹൃദിസകലരസൊല്ലാസമെല്ലാജനാനാം || ൧ || വല്ലാ
തുള്ളന്ധകാരപ്രചുരസഭകളിൽ പാപവൃത്യാകരേറി ച്ചെ
ല്ലാതംബാപദാംഭോരുഹ മമിരുരസം കേവലം സെവചെ
യ്യും നല്ലൊരാനന്ദരിത്യാ സുകൃതമനുദിനം നേടുമമ്മാമനു
ണ്ണിച്ചൊല്ലേറുംരാജരത്നം നവനവചരിതം ചൊല്ലുവാൻ [ 15 ] കല്യനെല്ലൊ || ൨ || അഗനമാരൊടുകൂടി തിങ്ങിന മോദേന
വല്ലഭന്മാരും അങ്ങിനെതന്നെ ലയിപ്പാനിങ്ങിനെനിൎമ്മി
ച്ചു ചിത്രമിച്ചരിതം || ൩ || ഇന്ദുമതീസുകുമാര ഛന്ദരസാ
ഢ്യസ്വയംവരംചരിതം നന്ദികലൎന്നു കഥിപ്പാൻ നന്നി
തുശൃംഗാര സാരസൎവ്വസ്വം || ൪ ||

തൃപ്രങ്ങോട്ട കറത്തപാറ ദാമോദരൻ നമ്പൂതിരി ( ഒപ്പ )
90 സപ്തെമ്പ്ര 5൹ [ 17 ] സംഗ്രഹം

അദ്ധ്യായം സംഗതിവിവരം ഭാഗം
മുതൽ വരെ
1 പ്രാരംഭം 1 7
2 ഇന്ദുമതീസുകുമാരന്മാരുടെ അനുരാഗോ
ല്പത്തി
8 20
3 രാജ്ഞിയുടെ ഏഷണിയും രാജാവിന്റെ
കോപവും
21 29
4 ഇന്ദുമതീസുകുമാരന്മാരുടെ വിപ്രലംഭം 30 47
5 സുകുമാരന്റെ വിയോഗം 48 52
6 സുകുമാരന്റെ ദേശന്തരയാത്ര 53 80
7 മഹാരാജാവിന്റെ പരലോകപ്രാപ്തി 81 89
8 സുകുമാരന്റെ കാശീപട്ടണത്തിലുള്ള
വാസം
90 103
9 ഇന്ദുമതിയുടെ സ്വയംവരവും പട്ടാഭിഷേ
കവും
104 124
[ 18 ] ൟ കഥയിൽ മുഖ്യമായി പറയപ്പെടുന്നവരുടെ
പേരുകൾ.

1. കാശ്മീരചക്രവൎത്തിയായ പ്രതാപരുദ്രമഹാരാജാവ

2. അദ്ദേഹത്തിന്റെ പുത്രിയായ ഇന്ദുമതി.

3. പ്രതാപരുദ്രമഹാരാജാവിന്റെ സൈന്യാധിപതി
യുടെ പുത്രനായ സുകുമാരൻ.

4. ഇന്ദുമതിയുടെ പ്രിയദാസിയായ രുഗ്മീഭായി.

5. പ്രതാപമഹാരാജാവ രണ്ടാമത വിവാഹം ചെ
യ്ത രാജ്ഞി.

6. മേപ്പടിരാജ്ഞിയുടെ ദാസി ഇന്ദ്രസേന.

7. കാശ്മീരചക്രവൎത്തിയുടെ പ്രധാനമന്ത്രിയായ വൃന്ദാ
വനദാസൻ.

8.ഇന്ദുമതീസുകുമാരന്മാൎക്ക എന്തും വിശ്വസിച്ച പറ
വാൻ തക്ക ഭൃത്യനായ ചന്ദ്രഭാനു.

9. ഡൽഹീപട്ടണത്തിലെ പ്രധാനകച്ചവടക്കാരൻ
ബാബൂഗോവിന്ദലാല.

10. കാശീപട്ടണത്തിലെ കച്ചവടക്കാരൻ ചന്ദ്രനാഥ
ബാനൎജ്ജി.

11. അദ്ദേഹത്തിന്റെ പുത്രി സീതാലക്ഷ്മി.


ശുദ്ധപത്രം.

ഭാഗം വരി
4 27 വിചാരിച്ചു
16 2 നിശ്വസിച്ചുകൊണ്ട
16 23 അതിമനോഹരമായ
20 5 ഞാൻ
92 10 മായിരുന്നാലും
94 20 അൎത്ഥം
118 12 രസപദാൎത്ഥങ്ങളെ
[ 19 ] മുഖവുര.

എല്ലാഭാഷകളും ശുക്ലപക്ഷത്തിലെ ചന്ദ്രിക പോ
ലെ പ്രതിദിനം അഭിവൃദ്ധിയെ പ്രാപിക്കുന്ന ൟ പ
ത്തൊമ്പതാം നൂറ്റാണ്ടകാലത്തകൂടി നൊമ്മടെ മലയാളഭാ
ഷ ബാല്യാവസ്ഥയെവിട്ട താരുണ്യദശയെ കൈക്കൊ
ള്ളാതിരിക്കുന്നത ആധുനികയോഗ്യന്മാരായ കേരളീയൎക്ക
എത്രയും ലജ്ജാകരമായിട്ടുള്ളതാണെന്ന ഞാൻ പറയേ
ണ്ടതില്ലെല്ലൊ. രാവും പകലും ഒരുപോലെ മുഷിഞ്ഞിരുന്ന
പ്രവൃത്തിച്ചാൽകൂടി അവസാനിക്കാത്ത ഉദ്യോഗസംബ
ന്ധമായ അനേകം പ്രവൃത്തികളെ കഷ്ടിച്ച രണ്ടമണി
ക്കൂറനേരംകൊണ്ട ബാക്കികൂടാതെ നിൎവ്വഹിച്ച ശേഷിച്ച
സമയത്തെ മലയാളഭാഷയുടെ പുഷ്ടിക്കവേണ്ടി ചിലമ
ഹാന്മാർ ചിലവഴിക്കുന്നത കാണുമ്പോഴെങ്കിലും ആവക
യാതോരു പ്രവൃത്തികളും കൂടാതെ വൃഥാകാലക്ഷേപംചെയ്യു
ന്നവരും പുസ്തകരചനാശക്തി ധാരാളം ഉള്ളവരും ആയ
നൊമ്മടെ നാട്ടുകാൎക്ക ഇങ്ങിനെയുള്ള പരിശ്രമത്തിൽ
അല്പമെങ്കിലും ഒരു ഉത്സാഹം കാണിക്കാതിരിക്കുന്നത വ്യസ
നകരമായ അവസ്ഥതന്നെ.

എന്നാൽ മേൽപറഞ്ഞ വിചാരത്തോടുകൂടി ദുൎല്ല
ഭം ചിലരെങ്കിലും ൟവക പുസ്തകങ്ങളെ ഉണ്ടാക്കിയെ
ങ്കിൽ അതിനെ ഉപരിപ്ലവമായിട്ടകൂടി ഒന്ന വായിച്ചുനോ
ക്കാതെ പുസ്തകകൎത്താവിന്റെ പേരമാത്രം അന്വേഷിച്ച
റിഞ്ഞ ദൂഷ്യാരോപണം ചെയ്വാൻ അതിശൂരന്മാരായുള്ള
ഒരുകൂട്ടം ജനങ്ങളെ ഉദ്ദേശിച്ചല്ലാ എന്റെ ൟ ശ്രമം.

കവിതാവിഷയത്തിൽ എളുപ്പവും ഗ്രന്ഥകൎത്താ
ക്കന്മാരുടെ പ്രയോഗസാമൎത്ഥ്യത്തിന്നനുസരിച്ചുള്ള പദ [ 20 ] സാമഗ്രിയും ദുൎല്ലഭമായ ൟ മലയാളഭാഷയിൽ ശയ്യ്യാപ
രിപാകാദിഗുണങ്ങളോടുകൂടിയ ഒരു പുസ്തകം എഴുതി രസാ
ലങ്കാരാദി തത്വജ്ഞന്മാരായ സഹൃദയഹൃദയന്മാരുടെ ഹൃദ
യത്തെ രഞ്ജിപ്പിക്കേണ്ടതിന്നുള്ള സാമൎത്ഥ്യം വിദ്വാന്മാ
രിൽകൂടി വിരളമായിരിക്കെ മന്ദബുദ്ധിയായ എന്റെ
ൟ പ്രയത്നം ഒരു സമയം മുഴുവനും ഫലിക്കാതെ പോ
കുന്നതായാൽകൂടി സ്വഭാഷാപരിഷ്കാരാൎത്ഥം ഞാൻ ചെ
യ്ത ൟ ഉദ്യമത്തെപ്പറ്റിയെങ്കിലും മഹാന്മാർ അനുമോ
ദിക്കാതിരിക്കയില്ലെന്നുള്ള വിശ്വാസപൂൎവ്വം എഴുതപ്പെട്ട
"ഇന്ദുമതീസ്വയംവരം" എന്ന ൟ പുസ്തകം കേരളീയ
വിദ്വാന്മാൎക്ക സ്വീകാര്യയോഗ്യമായിഭവിച്ചാൽ അതുത
ന്നെയാണ ഇതിൽ ഇനിക്ക കിട്ടാനവകാശപ്പെട്ട വി
ലയേറിയ പ്രതിഫലം.

ശൈലാബ്ധീശ്വരകുലജാതനും കവികുലശിരോമ
ണിയായ മാനവിക്രമ ഏട്ടൻരാജാവവർകളുടെ നേരെക
നിഷ്ഠഭ്രാതാവും ആയ എന്നാൽ ഉണ്ടാക്കപ്പെട്ട ൟ ചെറി
യ പുസ്തകത്തിൽ മനുഷ്യസ്വഭാവത്തിന്ന സംഭവിക്കാ
വുന്നതായ പ്രമാദംകൊണ്ടും അറിവില്ലായ്മകൊണ്ടും വല്ല
ന്യൂനതകളൊ അബദ്ധങ്ങളൊ വന്നുപോയിട്ടുണ്ടെങ്കിൽ
അതുകളെയെല്ലാം ത്യജിച്ച സജലമായ ക്ഷീരത്തിൽനി
ന്ന ഹംസങ്ങൾ ജലത്തെ വേർതിരിച്ച ദുഗ്ധത്തെമാത്രം
കൈക്കൊള്ളുന്നതുപോലെ മഹാജനങ്ങൾ ഇതിലുള്ള സാ
രാംശത്തെ ഗ്രഹിച്ച അഭിനന്ദിക്കുമെന്ന ഞാൻ പൂൎണ്ണ
മായും വിശ്വസിക്കുന്നു.

എന്ന, പടിഞ്ഞാറെ കോവിലകത്തെ,
അമ്മാമൻരാജാ.

90–മാൎച്ച 15 -ാം൹
മാങ്കാവ. [ 21 ] ഇന്ദുമതീ സ്വയംവരം.

ഒന്നാം അദ്ധ്യായം.

പ്രാരംഭം.

ഇന്ത്യാരാജ്യത്തിന്റെ ഉത്തരഭാഗത്തെ കിഴക്കപ
ടിഞ്ഞാറായി നീണ്ടു കിടക്കുന്ന ഹിമാലയം പൎവ്വതത്തി
ന്റെ താഴ്വരയിൽ കാശ്മീരമെന്നൊരു രാജ്യമുണ്ടെന്ന എ
ല്ലാവരും കേട്ടിരിപ്പാൻ സംഗതിയുണ്ട. ആ രാജ്യത്ത
കാശ്മീര ചക്രവൎത്തികൾക്ക വസിപ്പാൻ അതിമനോഹ
രമായ ഒരു രാജധാനിയുള്ളത അല്പം ഒരു ഉയൎന്ന പ്ര
ദേശത്താണ സ്ഥാപിക്കപ്പെട്ടിരിക്കുന്നത. അതിന്ന അ
ത്യുന്നങ്ങളും അതിഗംഭീരങ്ങളും ആയ നാല ഗോപുര
ങ്ങളും, എത്രയും ഉറപ്പിലും വെടിപ്പിലും കെട്ടിട്ടുള്ളപ്രാകാ
രഭിത്തികളും ഉണ്ട. ആ രാജധാനി, ദീൎഘവിസ്താര
ത്തിലും ആഴത്തിലും തീൎത്തിട്ടുള്ള കിടങ്ങുകളാൽ ചുറ്റപ്പെ
ട്ടതാണ. പ്രാകാരഭിത്തിക്ക ചുറ്റുമുള്ള ആ വക കിട
ങ്ങുകളിൽ പങ്കേരുഹങ്ങൾ വികസിച്ച തിങ്ങിവിങ്ങി നി
ല്ക്കുന്നതു കണ്ടാൽ രാജധാനിക്കകത്തുള്ള തരുണീജനങ്ങ
ളുടെ മുഖങ്ങളെ സ്വതേജസ്സുകൊണ്ട ജയിക്കേണമെ
ന്നുള്ള ശുഷ്കാന്തിയോടുകൂടി കോട്ട വളഞ്ഞുകൊണ്ട നി
ല്ക്കുകയാണെന്നുതന്നെ തോന്നും. ആ രാജധാനിക്കക
ത്തുള്ള കേളീഗൃഹങ്ങളുടെ രത്നഭിത്തികളിൽനിന്ന ഉൽഭൂ
തങ്ങളായ തേജഃപുഞ്ജംകൊണ്ട സൂൎയ്യ ചന്ദ്രന്മാരുടെ ര
ശ്മിജാലം കേവലം ദിനദീപദശയെ പ്രാപിക്കുന്നും ൟ
വക ഗുണങ്ങളോടുകൂടിയ കാശ്മീരരാജ്യത്തെ പ്രതാപരുദ്ര [ 22 ] നെന്ന പ്രസിദ്ധനായ ഒരു മഹാരാജാവ രാജ്യഭാരം
ചെയ്തു വന്നിരുന്നു. അദ്ദേഹം വംശശുദ്ധികൊണ്ടും,
യശൊധനംകൊണ്ടും, വിദ്യാ, ധനം, പേൗരുഷം ഇതു
കളെകൊണ്ടും അദ്വിതീയനായിരുന്നു. അക്കാലങ്ങളിൽ
നീതിശാസ്ത്രപ്രകാരം പ്രജാപരിപാലനം ചെയ്തുവരുന്ന
വരിൽ അഗ്രേസരൻ പ്രതാപരുദ്രമഹാരാജാവായിരുന്നു
എന്ന പറവാൻ ഞാൻ ഒട്ടും മടിക്കുന്നില്ല. ധൎമ്മമാൎഗ്ഗ
ത്തെ ലേശവും ലംഘിക്കാതെ എത്രയും നീതിയോടെ രാ
ജ്യഭാരം ചെയ്തുവന്നിരുന്നതകൊണ്ട എല്ലാ പ്രജകളും അ
ദ്ദേഹത്തെ വഴിപോലെ സ്നേഹിച്ചുവന്നു. അദ്ദേഹ
ത്തിന്നു ഒരു പുത്രിമാത്രമെ ഉണ്ടായിരുന്നുള്ളു. അവളു
ടെ ബാല്യകാലത്ത തന്നെ മാതാവ കാലഗതിയെ പ്രാ
പിച്ചു. പുത്രസമ്പത്തുണ്ടായി കാണാതിരുന്നതുകൊണ്ട
രാജാവ എല്ലാസമയത്തും കുണ്ഠിതനായിതീൎന്നു. എന്നാൽ
അദ്ദേഹം ധൈൎയ്യശാലിയായതുകൊണ്ട ആ വക ചേഷ്ട
കളെ യാതൊന്നും പുറത്ത കാണിക്കാതെതന്നെ കഴിച്ചു
കൂട്ടി. പ്രതാപമുദ്ര മഹാരാജാവിന്റെ പുത്രിയുടെ പേര
ഇന്ദുമതീയെന്നായിരുന്നു. ചെറുപ്പത്തിൽതന്നെ മാതാ
വ കാലഗതിയെ പ്രാപിച്ചു പോയതുകൊണ്ട ഇന്ദുമതി
അച്ശന്റെ അസാമാന്യമായ ദയക്കും വാത്സല്യത്തിന്നും
പ്രത്യേകം ഒരു പാത്രമായിതീൎന്നു. ഇന്ദുമതിയുടെ സഹ
പാഠിയായിട്ട സുകുമാരനെന്ന പേരായ ഒരു കുട്ടിയുമ
ണ്ടായിരുന്നു. ഇനി ഇന്ദുമതിയുടെ യോഗ്യതയെ കുറി
ച്ച അല്പം പറയാം.

രാജാവിനു ഇന്ദുമതിയേയും ഇന്ദുമതിക്ക രാജാ
വിനെയും വിട്ടു പിരിഞ്ഞാൽ ഒട്ടും തന്നെ സുഖമില്ലാതെ
യായി തീരും. അതൊരു ആശ്ചൎയ്യകരമായ അവസ്ഥ
യല്ലന്ന മാത്രമല്ല പ്രകൃതിസിദ്ധമാണ താനും. രാജാ [ 23 ] വ സബാരിക്ക പുറത്ത പോകുമ്പോഴെല്ലാം ഇന്ദുമതി
യെകൂടി ഒന്നിച്ച കൊണ്ടുപൊകയും, ചുരുങ്ങിയത രണ്ട
മണിക്കൂറ നേരമെങ്കിലും ഒഴിഞ്ഞ പ്രദേശത്തനിന്ന
വരുന്ന നിൎമ്മലമായ കാറ്റുള്ള സ്ഥലത്ത സഞ്ചരിപ്പിക്കു
കയും, ചെയ്യുക പതിവായിരുന്നു. അന്ന പാനാദികൾ
കൊടുക്കുന്നതിലും, ദേഹസുഖത്തിന്ന വേണ്ടിയ വ്യായാ
മങ്ങൾ ചെയ്യിക്കുന്നതിലും രാജാവ വളരെ മനസ്സിരു
ത്തി വന്നതകൊണ്ട, അവൾക്ക പ്രായത്തിന്ന തക്ക
തായ ആരോഗ്യവും അംഗസൌഷ്ഠവവും വഴി പോലെ
ഉണ്ടായിരുന്നു. ഇന്ദുമതി എപ്പോഴും അച്ശന്റെ രക്ഷ
യിൽതന്നെ വളൎന്നുവന്നതുകൊണ്ട യൌവ്വന ചാപല്യ
ങ്ങൾ ഒന്നും അധികമായി അവൾക്കുണ്ടാവാൻ സംഗ
തി വന്നിട്ടില്ല. സ്ത്രീകളെ ബാല്യത്തിൽ അനേകസു
ഖാനുഭവങ്ങൾക്ക മുഖ്യകാരണമായ വിദ്യാഭ്യാസം ചെ
യ്യിക്കാതെ കേവലം ബുദ്ധിശൂന്യന്മാരും ചപലന്മാരും
ഉദരംഭരന്മാരും ആയ ഒരു കൂട്ടം വിടന്മാരോടുകൂടി അ
ഹങ്കരിപ്പാൻ അനുവദിക്കുന്നത എത്രയും ആപൽകരമാ
ണെന്ന എല്ലാവൎക്കും അനായാസേന അറിവാൻ കഴി
യുന്നതാണല്ലൊ. എന്നാൽ ആ വക യാതൊന്നിന്നും
എടകൊടുക്കാതെ അച്ശൻ തക്ക സമയങ്ങളിൽ ശാസി
ച്ചും ശിക്ഷിച്ചും വിദ്യാഭ്യാസം വഴിപോലെ ചെയ്യിച്ചു
വന്നു. അവൾ പ്രഭാതത്തിന്ന മുമ്പായി എഴുനീറ്റ
വീണ, ഫിഡിൽ, മുതലായ യന്ത്രങ്ങളിൽ സാധകം
ചെയ്യും. പിന്നെ ദേഹസുഖത്തിന്ന വേണ്ടി പന്തടി
മുതലായ വ്യായാമങ്ങൾ ചെയ്യും. അച്ശനോടുകൂടി ഉദ്യാ
നപ്രദേശത്ത സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ, ഭൂമിയി
ലുള്ള ചരാചരവസ്തുക്കളുടെ പ്രകൃതിതത്വം, ഭൂമിയുടെ ച
ലനം, സൂൎയ്യചന്ദ്രന്മാരുടേയും നക്ഷത്രങ്ങളുടേയും ഗതി [ 24 ] ഭേദങ്ങൾ, നദികളുടെ ഉല്പത്തി, നവഗ്രഹങ്ങളുടെ സ്ഥി
തിഭേദങ്ങളും ഗതിഭേദങ്ങളും, ഇടി, മഴ, മഞ്ഞ, ഇതുക
ളുടെ സൂക്ഷ്മാവസ്ഥ, കാൎയ്യകാരണങ്ങളെ തിരിച്ചറിവാനു
ള്ള ഓരോരോ മാൎഗ്ഗങ്ങൾ, ജീവജന്തുക്കളുടെ അന്തൎഭാഗ
ത്തിലുള്ള സ്ഥിതികളേയും, പക്ഷിമൃഗാദികളുടെ ജാതിഭേ
ദങ്ങളേയും തിരിച്ചറിവാനുള്ള ശക്തി, ശരീരസുഖശാ
സ്ത്രം, ഓരോരോ രാജ്യചിത്രങ്ങൾ, ഇതുകളെ അച്ശൻ
ഉപദേശിച്ചു കൊടുക്കുന്നതിനെ എത്രയും ശ്രദ്ധയോടെ
ഗ്രഹിക്കുകയും ചെയ്യും. ഭക്ഷണം കഴിഞ്ഞാൽ അച്ശ
ൻ സബാരിക്ക വിളിക്കുന്നവരെ കാവ്യനാടകാലങ്കാരാ
ദികളിൽ പരിശ്രമിച്ചു കൊണ്ടിരിക്കും. അത്താഴം കഴി
ഞ്ഞാൽ ബുദ്ധിപരിഷ്കാരത്തിന്നവേണ്ടി അച്ശൻ സാ
രമായി ഓരോന്ന ഉപദേശിച്ചു കൊടുക്കുന്നതിനെ ക്ഷ
ണത്തിൽ മനസ്സിലാക്കും. അതിന്നശേഷം ഒന്ന രണ്ട
കീൎത്തനങ്ങൾ പാടി അച്ശനെ കേൾപ്പിക്കും. നിദ്രയു
ടെ ബാധ അല്പം തുടങ്ങിയാൽ പതിവപോലെ തന്റെ
മണിമഞ്ചത്തിൽ പോയി കിടന്നുറങ്ങുകയും ചെയ്യും.
ഇങ്ങിനെയാണ ഇന്ദുമതിയുടെ ദിനചൎയ്യാ.

ഇന്ദുമതിക്ക എത്രയും പ്രിയപ്പെട്ട ഒരു ദാസിയു
ണ്ടായിരുന്നു. അവളുടെ പേര രുഗ്മീഭായി എന്നായിരു
ന്നു. അവൾ നിഷധരാജ്യത്ത ജനിച്ച വൾൎന്നവളും
ബാല്യത്തിൽ തന്നെ ഇന്ദുമതിയുടെ മാതാവിന്റെ ഇ
ഷ്ടസഖിയായി പാൎത്തിരുന്നവളും ആയിരുന്നു. അവ
ൾ എപ്പോഴും അരികത്ത തന്നെ ഉണ്ടായിരുന്നതകൊ
ണ്ട ഇന്ദുമതി അമ്മ മരിച്ച ദുഃഖം കൂടെ അറിഞ്ഞിരുന്നി
ല്ല. അവർ തമ്മിൽ അമ്മയും മകളും പോലെയായിരു
ന്നു വിചാരിച്ചു വന്നിരുന്നത. ഇന്ദുമതി കിടക്കാൻ
പോയാൽ അവൾക്ക തുണയായി രുഗ്മീഭായിയും ആ [ 25 ] അറയിൽ പൊയി കിടക്കും. ഇനി ഇന്ദുമതിയുടെ രൂ
പലാവണ്യത്തെ കുറിച്ച അല്പമെങ്കിലും പറയാതെ ഇരു
ന്നാൽ വായനക്കാൎക്ക രസം മതിയാകയില്ലെന്നുള്ള വി
ചാരത്തിന്മെൽ കുറഞ്ഞൊന്ന പറയുന്നു.

ഇന്ദുമതിയുടെ കറുത്തിരുണ്ട നീണ്ട ചുരുണ്ടുള്ള
വേണിയും, അതിമനോഹരമായ നെറ്റിത്തടവും, കരി
ങ്കുവലയങ്ങളെ വേദനപ്പെടുത്തുന്ന നയനങ്ങളും, തൊ
ണ്ടിപഴത്തിനെ മണ്ടിക്കുന്ന അധരവും, ചന്ദ്രബിംബ
ത്തിന്റെ ചന്തം കുറക്കുന്ന വദനാരവിന്ദവും, കുംഭി
കുംഭങ്ങളെ സ്തംഭിപ്പിക്കുന്ന കുചകുംഭങ്ങളും, സ്തനകുംഭ
ങ്ങളുടെ ഭാരാധിക്യത്താൽ ഇപ്പോൾ പൊട്ടിപ്പോകുമൊ
എന്ന തോന്നുമാറ അത്ര കൃശമായ മദ്ധ്യപ്രദേശവും,
മാൎദ്ദവംകൊണ്ട ശിരീഷ കുസുമങ്ങളേയും വൎണ്ണംകൊണ്ട
ചമ്പകദളങ്ങളേയും തോല്പിക്കുന്ന അംഗങ്ങളും, മറ്റും
കാണുമ്പോൾ യുവാക്കന്മാരുടെ ഹൃദയത്തിൽ ഉണ്ടാകുന്ന
ഓരോരോ വികാരഭേദങ്ങളെ പറഞ്ഞറിയിക്കുന്നത അ
സാദ്ധ്യമെന്ന തീൎച്ച തന്നെ. ഇന്ദുമതി തനിക്ക പതി
നാറ വയസ്സ പ്രായം ചെന്നപ്പൊഴെക്ക കാവ്യനാടകാലം
കാരാദികളിൽ പരിജ്ഞാനവും, സംഗീത വിദ്യയിൽ
നൈപുണ്യവും, സമ്പാദിച്ചതിന്നുപുറമെ, സ്വദേശഭാ
ഷയും, ഹിന്തുസ്ഥാനിമുതലായ ചില ഇതരഭാഷകളും,
എഴുതുവാനും വായിപ്പാനും പഠിച്ചു. എന്ന തന്നെയുമല്ല
രാജ്യഭരണത്തിന്ന വേണ്ടിയ ഓരോരോ തന്ത്രങ്ങളും നീ
തികളും വഴിപോലെ ഗ്രഹിക്കുകയും ചെയ്തു. വിശെഷി
ച്ച ഓരോരോ രാജ്യചരിത്രങ്ങൾ വായിച്ച മനസ്സിലാ
ക്കുന്നതിലും, തുന്നൽ പണികളിലും, ചിത്രം എഴുതുന്ന
തിലും, അവൾ അത്യന്തം വിദഗ്ധയായിതീൎന്നു. അവൾ [ 26 ] തുന്നീട്ടുള്ളതും, എഴുതീട്ടുള്ളതും, ആയ പക്ഷികളുടെയും മൃ
ഗങ്ങളുടെയും രൂപങ്ങളെ കണ്ടാൽ, ചിറക വിരുത്തി ഇ
പ്പൊൾ പറക്കുമൊ എന്നും ഇപ്പൊൾ ചാടി കടിക്കുമൊ
എന്നും തൊന്നും. അവൾ വീണ മീട്ടിപ്പാടുന്ന സമ
യം, അവളുടെ നിശ്വാസങ്ങളെ കൊണ്ടുണ്ടായ പരിമളം
നിമിത്തം എത്തിക്കൂടിട്ടുള്ള ഭൃംഗങ്ങളുടെ ഝംകാരശബ്ദങ്ങ
ളൊട സങ്കുലങ്ങളായ സ്വനങ്ങളിൽ, ഇതതന്ത്രീസ്വന
മാണെന്നും ഇത ഇന്ദുമതീസ്വനമാണെന്നും തിരിച്ചറി
വാൻ യാതൊരു വിദ്വാനും സാധിക്കുന്നതല്ല. യുവാ
ക്കന്മാരുടെ ഹൃദയത്തെ പിളൎപ്പാൻ ശക്തിയുള്ള അവളു
ടെ അംഗഭംഗികളും സൌശീല്യാദി ഗുണങ്ങളും കണ്ടാ
ൽ സാക്ഷാൽ കൃഷ്ണസോദരിയായ സുഭദ്ര രണ്ടാമതും
അവതരിച്ചിരിക്കയൊ എന്നു തൊന്നും. ൟ വക ഗു
ണങ്ങളാൽ ഇന്ദുമതി അക്കാലങ്ങളിൽ എല്ലാ രാജ്യങ്ങ
ളിലും വെച്ച ഏറ്റവും പ്രസിദ്ധപ്പെട്ട ഒരു സ്ത്രീരത്ന
മായി തീൎന്നു.

ഇന്ദുമതിയുടെ സഹപാഠിയായി സുകുമാരൻ എ
ന്നൊരു കുട്ടിയുണ്ടായിരുന്നു എന്ന ഇതിൽ ഒരേടത്ത
ഞാൻ പറഞ്ഞുവല്ലൊ. ഇനി അവനെ കുറിച്ച അ
ല്പം പറയാതെ കഴികയില്ല. സുകുമാരന്റെ പിതാവ
ഒരു പ്രഭുവും പ്രതാപരുദ്ര മഹാരാജാവിന്റെ സൈന്യാ
ധിപതിയും ആയിരുന്നു. അദ്ദേഹം പ്രതാപമുദ്ര മഹാ
രാജാവിന്ന വേണ്ടി ഭയങ്കരമായ ഒരു യുദ്ധത്തിൽ സ്വാ
മിഭക്തിയോടെ മരിക്കുകയും, ഭൎത്തൃ വിരഹത്തിലുണ്ടായ
വ്യസനം നിമിത്തം അദ്ദേഹത്തിന്റെ പത്നിയും സുകു
മാരൻ ജനിച്ച ഉടനെ തന്നെ കാലഗതിയെ പ്രാപിക്കു
കയും ചെയ്തതുകൊണ്ട അച്ശനമ്മമാരില്ലാത്ത അവനെ [ 27 ] രാജാവ സ്നേഹത്തോടും കരുണയോടും കൂടി എടുത്ത വ
ളൎത്തുകയും വഴിപോലെ വിദ്യാഭ്യാസം ചെയ്യിച്ച വരി
കയും ചെയ്തു. മഹാ രാജാവ ഏറ്റവും ദയാലുവായിരു
ന്നതകൊണ്ട അവനെ തന്റെ പുത്രനെപോലെ സംര
ക്ഷിച്ച വന്നു. രാജാവിന ഇന്ദുമതിയിൽ എത്ര വാത്സ
ല്യമുണ്ടൊ അത്ര വാത്സല്യം സുകുമാരനെ കുറിച്ചും ഉ
ണ്ടായിരുന്നു.

സുകുമാരൻ അക്കാലം സമാനവയസ്കന്മാരായ
യുവാക്കന്മാരിൽ വെച്ച ഏറ്റവും ബുദ്ധിശാലിയും സു
ന്ദരനും വിദ്യാബ്ധിപാരംഗതനുമായിരുന്നു. ഒരു പുരു
ഷന്റെ പ്രധാന ഗുണങ്ങളായ ബുദ്ധി, സാമൎത്ഥ്യം,
പൌരുഷം, ക്ഷമ, വിദ്യ, തന്നിമിത്തമായ വിവേകം,
ഇതകളെല്ലാം സുകുമാരൻ പതിനെട്ട വയസ്സിന്നുള്ളിൽ
തന്നെ സമ്പാദിച്ചു. ചെറുപ്പത്തിൽ തന്നെ വ്യായാ
മങ്ങൾ ചെയ്തുവന്നതുകൊണ്ടും, യൌവനകാലത്ത
അതാത അംഗങ്ങൾക്ക തികച്ചും സൌഷ്ഠവവും ലാഘ
വവും ഉണ്ടായി തീൎന്നു. സുകുമാരന്റെ അതി വിശേ
ഷമായ നെറ്റിത്തടവും, അതിമനോഹരമായ മുഖവും,
എത്രയും നിബിഡതയോടെ മുട്ടിങ്കലോളം നീണ്ടുകിടക്കു
ന്ന കൈകളോട മത്സരിച്ചുംകൊണ്ടിരിക്കുന്ന കുടുമയും,
വിസ്തൃതമായ ഉരസ്സും, സ്വൎണ്ണവൎണ്ണമായ ദേഹകാന്തി
യും, കണ്ടാൽ ഏത സ്ത്രീകളും ഒന്നു മോഹിക്കാതിരിക്ക
യില്ല. അക്കാലങ്ങളിൽ യൌവനയുക്തങ്ങളായ സകല
സ്ത്രീകളും സുകുമാരന്റെ സൌന്ദൎയ്യാദി ഗുണങ്ങളെ കു
റിച്ച പ്രശംസിക്കുന്നത സാധാരണയായി തീൎന്നു. [ 28 ] രണ്ടാം അദ്ധ്യായം

ഇന്ദുമതീസുകുമാരന്മാരുടെ അനുരാഗോല്പത്തി.

ഇന്ദുമതിയും സുകുമാരനും ഒരേ ഗുരുനാഥന്റെ
കീഴിൽ പഠിച്ചുവരികയും ബാല്യം മുതൽക്ക തന്നെ എ
പ്പോഴും ഒന്നിച്ച വസിച്ച വരികയും ചെയ്തു വന്നതു
കൊണ്ട അവർ തമ്മിൽ വളരെ സ്നേഹമായി തീൎന്നു.
പഠിപ്പ കഴിഞ്ഞ രാജധാനിയിൽ എത്തിയാൽ അച്ശൻ
സബാരിക്ക വിളിക്കുന്നവരെ അവർ തമ്മിൽ കളിച്ചും
ചിരിച്ചും ഓരോന്ന സംസാരിച്ചും കൊണ്ടിരിക്കും.

ഇങ്ങിനെ കുറേക്കാലം ചെന്നപ്പോഴെക്ക ഇന്ദു
മതിക്കും സുകുമാരനും അന്യോന്യം കുറേശ്ശ അനുരാഗം
അങ്കുരിച്ചു തുടങ്ങി. ൟ വിവരം രണ്ടു പേൎക്കും പര
സ്പരം മനസ്സിലായിട്ടുണ്ടായിരുന്നു എങ്കിലും ഇന്ദുമതി
താൻ സ്വതന്ത്രയല്ലാത്തതുകൊണ്ടും, അച്ശന്റെ അഭി
മതം അറിയാത്തതിനാലും, ലജ്ജകൊണ്ടും, സുകുമാരൻ
അസാദ്ധ്യവും അനൎഹവും ആയ വിഷയങ്ങളിൽ മന
സ്സിനെ പ്രവേശിപ്പിക്കുന്നത അനേക വിധമായ ആ
ധിവ്യാധികൾക്ക കാരണമാകുമെന്ന ആലോചിച്ചിട്ടും,
ആ വക ചേഷ്ടകളെ പുറത്ത കാണിക്കാതെ ഇരുന്നു.
രണ്ടാളുടേയും ൟ ആലോചന ഒട്ടും തന്നെ തെറ്റായി
ട്ടുള്ളതല്ല. ഭാഗ്യനിധികളായ രാജാക്കന്മാരിൽ പലരും
ഉണ്ടായിരിക്കെ, കേവലം പ്രജകളിൽ ഒരുവനായ താൻ
ഇന്ദുമതിയെ കിട്ടിയാൽ കൊള്ളാമെന്ന മൊഹിക്കുന്നത
അനീതിയും അസാദ്ധ്യവും ആണെന്നു സുകുമാരൻ [ 29 ] ധാരാളം വിശ്വസിച്ചിട്ടുണ്ടായിരുന്നു. എങ്കിലും ഇന്ദുമ
തിക്കും സുകുമാരനും തമ്മിൽ അന്യോന്യം അങ്കുരിച്ച
ൟ അനുരാഗം, അവർ രണ്ടു പേരുടേയും മനസ്സിൽ
ക്രമേണ വേരൂന്നി, ശാഖോപശാഖകളായി വൎദ്ധിക്കു
കയും, തെളുത്ത പൂക്കുകയും ചെയ്തു. പഠിക്കുന്ന സമ
യമല്ലാതെ മറ്റെല്ലാ സമയവും ദുൎല്ലഭം ചില ദിവസ
ങ്ങളിൽ പകൽ മുഴുവനും, സുകുമാരൻ ഇന്ദുമതിയെവി
ട്ടപിരിയാറില്ലെന്നതന്നെ പറയാം. ആ സമയങ്ങളിൽ
അവർ നാടകാലങ്കാരാദി പുസ്തകങ്ങളോ വീണമുതലാ
യ യന്ത്രങ്ങളോ വായിച്ചുകൊണ്ടും, ചില സമയം ച
തുരംഗം വെച്ചുകൊണ്ടും, വിനോദിച്ചു കൊണ്ടിരിക്കും.

ഇങ്ങിനെ കഴിഞ്ഞകൊണ്ടിരിക്കുമ്പോൾ ഒരു
ദിവസം ഇന്ദുമതിയും സുകുമാരനുംകൂടി ആരാമത്തിൽ
മുല്ലമാല കെട്ടിക്കൊണ്ടിരിക്കുമ്പോൾ താഴെ പറയുന്ന
സംഭാഷണം ഉണ്ടായി.

സുകുമാരൻ - അച്ശൻ സബാരിക്ക പോയൊ? നിന്നെ
പതിവായി വിളിക്കാറുണ്ടല്ലൊ.

ഇന്ദുമതി - അതു ശരിതന്നെ. എന്നാൽ ദുൎല്ലഭം ചില ദി
വസം അച്ശൻ പുറത്ത പോകാതിരിക്കയും പതിവുണ്ട.

സുകു - ഇന്ന അച്ശൻ സബാരിക്ക പോയിരിക്കുന്നു
എന്ന നിശ്ചയംതന്നെ.

ഇന്ദു - അത വരാൻ സംഗതി പോരാ. അച്ശന സ
ബാരിക്കപോകേണമെങ്കിൽ ഞാൻ കൂടെ വേണം.
ഇന്നപോയി എന്ന അങ്ങെക്ക എന്താ നിശ്ചയം.

സുകു - അല്പം മുമ്പ, വണ്ടി കെട്ടി കൊണ്ടുപോകുന്നത
ഞാൻ കണ്ടിരിക്കുന്നു.

ഇന്ദു - അതെപ്പോഴാണ? എന്നാൽ ഞാൻ കാണാതിരി
ക്കുമൊ? [ 30 ] സുകു - ആ സമയം ഇന്ദുമതിക്ക മുല്ലമൊട്ട അറക്കുന്ന തി
രക്കായിരുന്നു. അതുകൊണ്ടായിരിക്കാം കാണാഞ്ഞത.

ഇന്ദു - അങ്ങിനെയും വരാം. എന്നാൽ അങ്ങ ഒന്നു
പോയി നോക്കൂ.

സുകു - ഇനിക്കിപ്പോൾ പോകാൻ കഴികയില്ല. ഒരു ദി
വസം അച്ശന്റെ ഒന്നിച്ച സബാരിക്ക പോയിലെ
ങ്കിൽ എന്താണ?

ഇന്ദു - അങ്ങ അത പറയും. ഇനിക്ക വല്ലതും വന്നാൽ
അങ്ങക്കെന്താണ.

സുകു - അല്ലാ! ഇങ്ങിനെയാണ നീ മനസ്സിലാക്കിയ്ത?

ഇന്ദു - അല്ലാതെ എന്താണ മനസ്സിലാക്കേണ്ടത. പറ
ഞ്ഞതിനെ അല്ലെ എല്ലാവരും മനസ്സിലാക്കി വരാറ.

സുകു - ഞാൻ പറഞ്ഞത മറ്റൊന്നുകൊണ്ടുമല്ല. ആ
സമയവുംകൂടി നോക്ക ഒന്നിച്ചിരിക്കാമല്ലൊ എന്ന
വിചാരിച്ച മാത്രമാണ.

ഇന്ദു - എത്രയും വിനോദകരങ്ങളായ വിദ്യകളിൽ കാല
ക്ഷേപം ചെയ്തുകൊണ്ടവരുന്ന അങ്ങെക്ക പുറത്തെ
ങ്ങും സഞ്ചരിക്കാതെ ഭവദ്വ്യതിരിക്തനായ യാതൊരു
പുരുഷനോടും സംസാരിച്ചിട്ടതന്നെ ഇല്ലാത്ത പ്രാകൃത
യായ എന്നോടൊന്നിച്ച ഇരിക്കുന്നതിലാണ രസമെ
ന്ന അങ്ങ പറഞ്ഞത ഞാൻ അത്ര വിശ്വസിക്കുന്നി
ല്ല. ഇത പക്ഷെ ഒരു പ്രത്യക്ഷസ്തുതിയായിരിക്കാം.

സുകു - ഞാൻ പറഞ്ഞതിനെ ഒന്ന ആലോചിച്ച നോ
ക്കീട്ട വേണേ പറയാൻ.

ഇന്ദു - (അല്പം ഒന്ന ആലോചിച്ചിട്ട) അത ശരിത
ന്നെ. എന്നാൽ ഞാൻ പതിവായി സബാരിക്ക പോ
കുന്നത അച്ശനെ ശങ്കിച്ചിട്ടമാത്രമാണ.

സുകു - ആ പറഞ്ഞത കേവലം ഭോഷ്കുതന്നെ. [ 31 ] ഇന്ദു - ഇനിയും അങ്ങ എന്റെ ഹൃദയം അറിഞ്ഞില്ലെ
ന്നുണ്ടൊ?

സുകു - "ഇനിയും" എന്ന നീ പ്രയോഗിച്ചതിൽ വല്ല
ഗൂഢാൎത്ഥവും ഉണ്ടൊ എന്ന ഞാൻ ശങ്കിക്കുന്നു.

ഇന്ദു - എന്താണിത്ര സംശയം. കവി അല്പനായിരുന്നാ
ലും വ്യാഖ്യാതാവിന്ന യോഗ്യതയുള്ളപക്ഷം അതിൽ
അനേകം അൎത്ഥങ്ങൾ ഉണ്ടാവാം.

സുകു - ഒ. ഹൊ! ഇത കുറെ വിഷമം തന്നെ ആട്ടെ,
ഞാൻ ഒന്ന ചോദിക്കട്ടെ, ഉത്തരം പറയുമൊ?

ഇന്ദു - ഉത്തരം പറയേണ്ടതാണെങ്കിൽ പറയും.

സുകു - എന്നാൽ എന്തിനാണ ൟ മാല ഇത്ര മനസ്സി
രുത്തി കെട്ടുന്നത? അതുനിമിത്തം നോക്ക സ്വൈര
സല്ലാപത്തിന്നുകൂടി രസമില്ലാതായെല്ലൊ.

ഇന്ദു - അങ്ങിനെയാണ! എന്നാൽ എന്റെ ൟ മാല
കേവലം നിഷ്ഫലം തന്നെ.

സുകു - അതെന്താണ! അങ്ങിനെ ഉണ്ടൊ?

ഇന്ദു - സംശയമുണ്ടൊ? സൎവ്വജനങ്ങളും അങ്ങയുടെ
രസമൊന്നല്ലെ സമ്പാദിക്കേണ്ടത?

സുകു - അത്ര ഭാഗ്യം ഞാൻ ചെയ്തിട്ടുണ്ടെന്ന തോന്നുന്നില്ല.

ഇന്ദു - (അല്പം ചിരിച്ചുകൊണ്ട) പുരുഷന്റെ ഭാഗ്യം ആ
രറിഞ്ഞു.

സുകു - അതിരിക്കട്ടെ, ൟ മാല ആൎക്ക കൊടുപ്പാനാണ
കെട്ടുന്നത?

ഇന്ദു - ആൎക്കായാലെന്താണ; അതറിഞ്ഞിട്ട അങ്ങെക്ക
പ്രയോജനമെന്ത?

സുകു - ആ ഭാഗ്യവാനെ മനസ്സകൊണ്ട ബഹുമാനിക്കാ
മെല്ലൊ എന്ന മാത്രം വിചാരിച്ചാണ ചോദിച്ചത. മ
റ്റൊന്നുമുണ്ടായിട്ടല്ല. [ 32 ] ഇന്ദു - (കുറഞ്ഞോരു പുഞ്ചിരിയോടുകൂടി) എന്നാൽ അ
ങ്ങ എന്നെത്തന്നെ ബഹുമാനിച്ചോളൂ.

സുകു - അതിന്നേതായാലും കുറവില്ല.

ഇങ്ങിനെ ബഹുരസമായി തമ്മിൽ സംസാരി
ച്ച കൊണ്ടിരിക്കുമ്പോൾ സബാരിക്കായി ഭൃത്യന്മാരിൽ
ഒരുവൻ വന്ന വിളിച്ചു. "ഒ, നേരം പോയത അറ
ഞ്ഞീല" എന്ന പറഞ്ഞുംകൊണ്ട ഇന്ദുമതി എഴുനീറ്റ
ചെന്ന അച്ശന്റെ ഒന്നിച്ച സബാരിക്ക പോകയും
ചെയ്തു. ഇന്ദുമതിക്ക അന്നെത്തെ സബാരിയിൽ ഉ
ണ്ടായ വിശേഷ കാഴ്ചകളൊന്നും അത്ര രസമായി തോ
ന്നീല. "നിണക്ക അല്പം ഒരു ഉന്മേഷക്കുറവ കാണു
ന്നു. എന്താണ, സുഖക്കേട ഒന്നും ഉണ്ടായിട്ടല്ലല്ലൊ"
എന്ന അച്ശൻ ചോദിക്കുകയും, "ഇന്ന കുറെ അധി
കം വായിച്ചതുകൊണ്ട മനസ്സിന്നുണ്ടായ മൌഢ്യമാ
ണ" എന്ന ഇന്ദുമതി മറുപടി പറകയും ചെയ്തു. ഇ
ന്ദുമതിക്ക അച്ശനോടുകൂടി സബാരി ചെയ്യുന്നതിലുള്ള
താല്പൎയ്യവും ഉത്സാഹവും ക്രമേണ കുറഞ്ഞു വന്നു തുട
ങ്ങി. സുകുമാരനാകട്ടെ അന്നു മുതൽക്ക എപ്പോഴും ഇ
ന്ദുമതിയോടു സംസാരിച്ചുംകൊണ്ടിരിക്കുന്നതിലായിത്തീ
ൎന്നു അധികം രസം.

ഇങ്ങിനെ ഇരിക്കുമ്പോൾ നല്ല ചന്ദ്രികയുള്ള
ഒരു ദിവസം രാത്രിയിൽ അത്താഴത്തിന്നു മുമ്പായി ഇ
ന്ദുമതിയും സുകുമാരനുംകൂടി ഇന്ദുമതിയുടെ മണിമാളിക
യിൽ ജനോല തുറന്നവെച്ച ചന്ദ്രനെ നോക്കിക്കൊ
ണ്ടിരിക്കുന്ന സമയം

സുകു - സകല ജനാഹ്ലാദകരനായ ൟ ചന്ദ്രൻ എ
ന്റെ മനസ്സിനെ അത്യന്തം തപിപ്പിക്കുന്നു.

ഇന്ദു - അങ്ങെക്ക തെറ്റിപ്പോയി എന്നുണ്ടൊ? അങ്ങ [ 33 ] പറഞ്ഞത അല്പമെങ്കിലും തമ്മിൽ യോജിക്കുന്നില്ലല്ലൊ.

സുകു - അതെന്താണ? ഇനിക്ക തെറ്റിപ്പോയി എന്ന
തോന്നുന്നില്ല.

ഇന്ദു - ആഹ്ലാദകാരിത്വവും താപകാരിത്വവും ഒരേ വസ്തു
വിങ്കൽതന്നെ ആരോപിക്കുന്നത കേവലം അസംഭ
വമല്ലെ?

സുകു - എല്ലാറ്റിലും അവസ്ഥാഭേദങ്ങളില്ലെ?

ഇന്ദു - അതെന്താണ?

സുകു - നൈഷധത്തിലെ ചന്ദ്രോപാലംഭം നീ വായിച്ച
വളല്ലെ?

ഇന്ദു - അത ശരിതന്നെ. എന്നാൽ അത വിരഹാവ
സ്ഥയിലാണല്ലൊ. ഇപ്പോൾ അങ്ങെക്ക അങ്ങിനെ
എന്തൊരു വിരഹാവസ്ഥയാണ.

സുകു - അതുപോലെ ഇനിക്കും സംഭവിച്ചുകൂടാ എന്നു
ണ്ടൊ?

ഇന്ദു - ഒ, ഹൊ! ഇപ്പോൾ ഏതാനും മനസ്സിലായി. ഇ
നി ഒരു സംഗതി മാത്രമെ അറിയെണ്ടതുള്ളു.

സുകു - അതെന്താണ? കേൾക്കട്ടെ?

ഇന്ദു - അങ്ങ എന്നോടു സത്യം പറയുമൊ?

സുകു - ഇന്ദുമതിയോട സുകുമാരൻ വ്യാജം പറയുമൊ?

ഇന്ദു - അങ്ങിനെ തോന്നീട്ടല്ല. എന്നാൽ ഇതിൽ മാ
ത്രം അല്പം ഒരു സംശയമുണ്ടുതാനും.

സുകു - എന്തിനു സംശയിക്കുന്നു. അതും ഇപ്പോൾ ത
ന്നെ തീൎക്കാമെല്ലൊ. ചോദിക്കരുതെ?

ഇന്ദു - ചോദിക്കട്ടെ, അങ്ങ യാതൊരു കപടവും കൂടാ
തെ എന്നോട പറയണെ. എന്നാൽ ആ ഭാഗ്യവതി
ഏതാണ?

സുകു - അതും ഞാൻ സ്പഷ്ടമായി പറയേണമൊ? [ 34 ] ഇന്ദു - സ്പഷ്ടമായി പറയാതിരുന്നാൽ ദിവ്യചക്ഷുസ്സില്ലാ
ത്ത ഇനിക്ക അങ്ങയുടെ അന്തൎഗ്ഗതം മനസ്സിലാകുമൊ?

സുകു - ("ഇത കുറേ വിഷമം തന്നെ" എന്ന വിചാരി
ച്ചും കൊണ്ട) എന്നാൽ അവൾ ൟ ഇന്ദുവിനോടു
കൂടിയ രാത്രി തന്നെ. എന്താ ഇപ്പൊഴും മനസ്സിലാ
യില്ലെന്നുണ്ടൊ?

ഇങ്ങിനെ രണ്ടുപേരുടെയും മനസ്സില തിങ്ങി
വിങ്ങി കിടക്കുന്ന ഓരോരോ വികാര ഭേദങ്ങളെ പുറ
ത്ത പ്രകാശിപ്പിക്കേണ്ടതിനുള്ള അനേകം നൎമ്മങ്ങളെ
പറഞ്ഞു തൃപ്തിവരാതെ ഇരിക്കുമ്പോഴാണ അത്താഴത്തി
ന്നായി പാചകന്മാരിൽ ഒരുവൻ വന്ന വിളിച്ചത. ഉട
നെ രണ്ടുപേൎക്കും ഒരു ഭയവും ഒരു ലജ്ജയും ഉണ്ടായി.
ഇന്ദുമതി അച്ശന്റെ അരികത്ത അത്താഴത്തിന്നായി
ചെന്നസമയം "നിണക്ക ഭക്ഷണത്തിലും പ്രിയമില്ലാ
തായൊ?" എന്ന അച്ശൻ ചോതിച്ചതിന്നുത്തരമായി
"ഞാൻ അല്പം കിടന്നുറങ്ങിപ്പോയി അച്ശാ" എന്ന ഇ
ന്ദുമതിയും പറഞ്ഞു. അത്താഴം കഴിഞ്ഞതിന്റെ ശേഷം
ഇന്ദുമതി അച്ശനോടു കൂടി പതിവപോലെ കുറെനേരം
സംസാരിച്ചു കൊണ്ടിരിക്കുകയും ഒന്ന രണ്ട കീൎത്തനങ്ങ
ളെ പാടി കേൾപ്പിക്കുകയും ചെയ്തു.

ഒരുനാൾ പതിവപോലെ പഠിപ്പ കഴിഞ്ഞ വന്ന
ഉടനെ അല്പം ചായ കഴിച്ചതിന്റെ ശേഷം ഇന്ദുമതി
യും സുകുമാരനും കൂടി ഓരോരോ നേരംപോക്കും പറ
ഞ്ഞുകൊണ്ട ഉദ്യാനത്തിൽ നടന്നുകൊണ്ടിരുന്നു. ആ
സമയം ഇന്ദുമതി ആ ഉദ്യാനത്തിൽ ഉണ്ടായിരുന്ന അ
തിവിശേഷമായ ഒരു പൊയ്കയിൽനിന്ന ഒരു ചെന്താ
മരപുഷ്പം അറത്ത കയ്യിൽ വെച്ചിട്ടുണ്ടായിരുന്നു. അ
തിനെ കണ്ടപ്പോൾ, [ 35 ] സുകു - അതി മനോഹരമായ നിന്റെ മുഖത്തോട സാ
മ്യമായ ൟ താമരപ്പുവ്വ കയ്യിൽ വെച്ചിരിക്കുന്നതക
ണ്ടാൽ ഏതോഒരാൾക്ക കൊടുക്കേണമെന്നുള്ള ഉദ്ദേ
ശത്തിന്മേലാണെന്ന തോന്നുന്നു.

ഇന്ദു - അങ്ങെക്ക ഇല്ലാത്തതെല്ലാം തോന്നുന്നത പതി
വല്ലെ? അതിൽ ഒന്ന ഇതും.

സുകു - ഒരിക്കലും ഇല്ലാത്തതല്ല. എന്റെ മനസ്സിൽ
അങ്ങിനെ തോന്നീട്ട തന്നെ പറഞ്ഞതാണ.

ഇന്ദു - അങ്ങ പലകുറിയായി അൎത്ഥം വെച്ച ഓരോന്ന
പറയുംപോലെ തോന്നുന്നു. മുമ്പ ഒരുദിവസം ഞാൻ
മുല്ലമാല കെട്ടിക്കൊണ്ടിരിക്കുംപോഴും അങ്ങ ഇങ്ങിനെ
ഓരോന്ന പറകയുണ്ടായി. അങ്ങെക്ക ഇതൊരു പതി
വായിരിക്കുന്നു. ഇങ്ങിനെ ഒന്നും വേണമെന്നില്ല.
അങ്ങെക്ക ഇതിൽ അഭിലാഷമുണ്ടെങ്കിൽ അതതന്നെ
പറഞ്ഞാൽ പോരെ.

സുകു - (ഒന്ന ചിരിച്ചുംകൊണ്ട) എന്നാൽ മതിയൊ? അ
ത ഞാൻ ഇതവരെ അറികയുണ്ടായില്ല.

ഇന്ദു - ഇനിക്ക അതുതന്നെ വേണമെന്നില്ല.

എന്ന പറഞ്ഞ ആ പുഷ്പത്തെ ഒരു അഭിഃപ്രാ
യത്തോടുകൂടി സുകുമാരന കൊടുത്തു.

സുകു - (അപ്പോൾ ആനന്ദജനിതങ്ങളായ പുളകാങ്കുര
ങ്ങളോടും മന്ദസ്മിതത്തോടും കൂടി അവളോട അതിനെ
വാങ്ങിക്കൊണ്ട) ൟ പുഷ്പത്തെ മുമ്പ നിന്റെമുഖ
ത്തോട ഉപമിച്ചത ഇപ്പോൾ ഹൃദയത്തോട ഉപമി
ക്കുന്നതിന്നു വല്ലവിരോധവും ഉണ്ടൊ?

ഇന്ദു - അങ്ങ ചന്ദ്രനെപറ്റി മുമ്പ പറഞ്ഞിരുന്നതു
പോലെയുള്ള അസംഭവാവസ്ഥ ഇതിൽ ഇല്ലാത്തത
കൊണ്ട അങ്ങിനെ ഉപമിക്കുന്നതിന്ന യാതൊരു വി
രോധവും ഇല്ല. [ 36 ] സുകു - (അനുവാദസൂചകമായ ൟ ഉത്തരം കേട്ടസമ
യം ഒന്നു രണ്ടു ദീൎഘശ്വാസം നിശ്വയിച്ചുകൊണ്ട)
നീ ഇപ്പോൾ ൟ പുഷ്പം ഇനിക്ക തന്നത നിന്റെ
ഹൃദയം ഇനിക്ക തന്നതാണെന്ന ഞാൻ ഉറക്കുന്നു.
അതിന്നു വല്ല അബദ്ധവും ഉണ്ടൊ?

ഇത കേട്ടപ്പോൾ ഇന്ദുമതിക്ക കാൎയ്യം മനസ്സി
ലായി. അങ്ങെക്ക ഞാൻ എപ്പോഴും സ്വാധീനയാ
ണെന്നുള്ള ഭാവത്തെ പ്രകാശിപ്പിച്ചുംകൊണ്ട ഇന്ദുമ
തി അളവില്ലാത്ത സന്തോഷത്തോടും ലജ്ജയോടുംകൂടി
തലതാഴ്ത്തി നിന്നുപോയി.

ഇന്ദുമതിയുടെ ൟ നിലയും ഭാവഭേദവും ക
ണ്ടപ്പോൾ സുകുമാരന്റെ മനസ്സിൽ അനേകം വികാ
രങ്ങൾ ജനിക്കുകയാൽ അവൻ ക്ഷണനേരം ഒന്നും
സംസാരിപ്പാൻ ശക്തനല്ലാതെ നിന്നുപോയി. ഇന്ദു
മതിക്ക തന്റെ മേൽ അനുരാഗമുണ്ടെന്ന സ്പഷ്ടമായി
അറിഞ്ഞ സമയം സുകുമാരനുണ്ടായ ആനന്ദവും ഉട
നെ തന്നെ രാജാവിനെ ഓൎത്ത നോക്കിയപ്പോൾ ഉ
ണ്ടായ വ്യസനവും ഇന്ന പ്രകാരമെന്ന പറഞ്ഞ അ
റിയിപ്പാൻ പ്രയാസം. കുറെ നേരം കഴിഞ്ഞപ്പോൾ
"എന്ത രാജാവ, ഏത രാജാവ, എന്റെ ഇന്ദുമതിക്ക
ഞാൻ തന്നെ" എന്നിങ്ങിനെ വിചാരിച്ച സുകുമാരൻ
ലജ്ജാഭാരം കൊണ്ട അധോമുഖിയായി നില്ക്കുന്ന ആ ത്രി
ഭുവനൈക സൌന്ദൎയ്യശാലിനിയുടെ അതിമനോഹരായ
മുഖം പിടിച്ച നിവൃത്തി അനേകം പ്രാവശ്യം ചുംബി
ക്കുകയും അന്യോന്യം ഗാഢമായി ആശ്ലേഷം ചെയ്ക
യും ചെയ്തു. അതുവരെ അവർ രണ്ടു പേരുടേയും മന
സ്സിൽ ഉണ്ടായിരുന്ന ആധിവ്യാധികളെല്ലാം ഇത്ര മാ
ത്രം കൊണ്ട തന്നെ തൽക്ഷണം മാഞ്ഞു പോയി. ആ [ 37 ] സമയം ഇന്ദുമതിക്കും സുകുമാരനും രോമാഞ്ചം ഉണ്ടാ
യത കണ്ടാൽ അവർ രണ്ടു പേരുടേയും ഹൃദയത്തിൽ
ഉണ്ടായിരുന്ന ആധിവ്യാധികൾ പുളകരൂപേണ പൊ
ടുന്നനവെ പൊട്ടി പുറത്ത പോകയോയെന്നു തോന്നും.

ൟ നിലയിൽ തന്നെ അര നാഴിക നേരം നി
ന്നതിന്റെ ശേഷം അവർ വ്യസനത്തോടെ ഒരു വി
ധം വിട്ട പിരിഞ്ഞ രണ്ടാമതും സംഭാഷണം തുടങ്ങി.

സുകു - ഇന്ദുമതി! ഇപ്പോൾ മാത്രമാണ ഞാൻ കൃതകൃ
ത്യനായത.

ഇന്ദു - ഇപ്പോൾ മാത്രമായിട്ട അങ്ങ കൃതകൃത്യനായ
തിന്റെ കാരണം ഇനിക്ക മനസ്സിലായില്ലല്ലൊ.

സുകു - അകൃതസുകൃതന്മാൎക്ക ദുൎല്ലഭമായ നിന്റെ ഗൂ
ഢാലിംഗനഗണ്ഡചുംബന കരസ്പൎശാദികളല്ലെ ഇ
നിക്കിപ്പോൾ ലഭിച്ചത.

ഇന്ദു - ഒ, ഹൊ! ഇപ്പോൾ മനസ്സിലായി, എന്നാൽ
അത ഞാൻ പറയേണ്ടുന്ന വാക്കാണ. പക്ഷെ ല
ജ്ജകൊണ്ടും പരിഭ്രമംകൊണ്ടും പറഞ്ഞില്ലെന്ന മാത്ര
മെ ഉള്ളു.

സുകു - ദുൎല്ലഭമായ ൟ മഹാഭാഗ്യം അനുഭവിപ്പാൻ
യാതോരു പുണ്യവും ഞാൻ ചെയ്തതായി ഓൎമ്മ തോ
ന്നുന്നില്ല.

ഇന്ദു - അങ്ങ പറയുന്നതിന്റെ അൎത്ഥം ഇനിക്ക മന
സ്സിലാവുന്നില്ല. മതി മതി ഭംഗിവാക്ക.

ഇങ്ങിനെ അവർ രണ്ടു പേരും കൂടി ഓരോ
ന്ന സംസാരിച്ചും കളിച്ചും ചിരിച്ചും കൊണ്ട ഉദ്യാന
ത്തിലുള്ള നികുഞ്ജങ്ങളിൽ ഇരിക്കുമ്പോൾ ഒരുവൻ ക
ടന്ന വന്ന "ചായയും പലഹാരവും തെയ്യാറായി" എന്ന
പറഞ്ഞു. "അച്ശൻ ചായ കഴിച്ചുവൊ? ഞാൻ ഇപ്പോൾ [ 38 ] വരാം. ചായ ഇദ്ദേഹത്തിന്നു കൂടി വേണം. മുകളിൽ
എന്റെ അകത്ത കൊണ്ടവെച്ചെക്കൂ" എന്നിങ്ങിനെ
പറഞ്ഞ ഇന്ദുമതി അവനെ അയച്ചു. അല്പം നേരം
കഴിഞ്ഞാറെ അവർ രണ്ടു പേരും കൂടി മണിമാളികയി
ലേക്ക പോയി. ഒരു കോച്ചിന്മേൽ തന്നെ ഇരുന്ന
ചായ കഴിച്ചു കൊണ്ടിരിക്കുമ്പോൾ,

സുകു - എന്താ, ഇന്ദുമതിക്ക ചായക്കും രുചിക്ഷയം തു
ടങ്ങിയോ? പകുതിയിലേറയും പാത്രത്തിൽ തന്നെ
കാണുന്നുവല്ലൊ.

ഇന്ദു - ചായക്ക അല്പം മടുപ്പുള്ളത കൂടാതെ ഇന്ന ദാഹ
ത്തിന്നും കുറെ കുറവുണ്ട.

സുകു - ഇന്ന മാത്രമായി ദാഹം കുറവാനുള്ള കാരണം
മനസ്സിലായില്ലല്ലൊ.

ഇന്ദു - അങ്ങെക്ക ഇത്ര ക്ഷണം ഓൎമ്മ വിട്ടപോയോ?
നല്ലവണ്ണം ആലോചിച്ച നോക്കൂ.

സുകു - ഞാൻ ആലോചിച്ചിട്ട ഒന്നുംതന്നെ കാണുന്നില്ല.

ഇന്ദു - അങ്ങെക്ക അത ഒരു സമയം ഓൎമ്മയില്ലെന്നും
വന്നെക്കാം. അത ഒരു കുറ്റമല്ല. ഒരു കാൎയ്യം അ
തിസക്തിയോടുകൂടി ചെയ്താൽമാത്രമെ അത പിന്നെ
ഒരു സമയത്ത ഓൎമ്മ ഉണ്ടാകയുള്ളു. അങ്ങ അത
അത്ര വിലയുള്ളതായി വിചാരിച്ചിട്ടില്ലായിരിക്കാം. കാ
ണുമ്പോൾ മാത്രം ആശ്ചൎയ്യവാക്ക പറയുന്നവൎക്ക
ൟ വക യാതൊന്നും ഓൎമ്മ വെക്കേണ്ടുന്ന ആവ
ശ്യമില്ല. ഇനിക്ക അത ഏറ്റവും വിലയുള്ളതാക
യാൽ ഞാൻ ആജീവനാന്തം മറക്കയില്ല.

സുകു - എന്നാൽ ആ കാരണം ഇനിക്കും ഇല്ല്യെ?

ഇന്ദു - ഉണ്ടൊ? ഉണ്ടെങ്കിൽ ഇത അങ്ങ പറയുമൊ?

സുകു - (ഒന്ന പുഞ്ചിരിക്കൊണ്ട) ആട്ടേ, അതെല്ലാം ഇ [ 39 ] രിക്കട്ടെ, ഏതായാലും കുറെക്കൂടി കഴിക്കൂ, ഇതാ.

ഇന്ദു - എന്താണിത! അന്യന്മാൎക്ക വേണ്ടിട്ടും കഴിക്കാ
റുണ്ടൊ?

സുകു - ചിലപ്പോൾ അങ്ങിനേയും വേണ്ടിവരില്ല്യെ?

ഇന്ദു - അതുവ്വൊ? എന്നാൽ ഇതാ അങ്ങും കൂടി കുറെ
കഴിക്കൂ.

സുകു - ഇന്ദുമതിയുടെ കരപല്ലവംകൊണ്ട എടുത്ത തരാ
ൻ വേണ്ടിയാണ ഞാൻ ഇത്ര എല്ലാം വിദ്യ എടുത്തത.

എന്ന പറഞ്ഞ അതിനെ അവർ അന്യോന്യം
വാങ്ങി കഴിച്ചു. അവൎക്ക അത അപ്പോൾ അമൃതിന്നു
തുല്യമായിട്ട തന്നെ തോന്നി.

ഇന്ദു - അങ്ങെക്ക കുറെ ദിവസമായിട്ട അഹങ്കാരം ഏ
റിത്തുടങ്ങിയിരിക്കുന്നു. ഇതെന്തിനാണെന്ന അറി
ഞ്ഞില. "അഹങ്കരിച്ചാൽ മുഖം കറക്കു"മെന്നുള്ള
പഴഞ്ചൊല്ല അങ്ങ കേട്ടിട്ടില്ല്യെ?

എന്നിപ്രകാരം ഓരോന്ന പറഞ്ഞും കൊണ്ട
ചായ കഴിക്കുമ്പോൾ ഒരുവൻ മുകളിലേക്ക കയറി ചെ
ന്ന ഇന്ദുമതിയോടു " അച്ശൻ വിളിക്കുന്നു" എന്ന
പറഞ്ഞു. ഇന്ദുമതി "ഇതാ എത്തിപ്പോയി" എന്നു പ
റഞ്ഞു അവനെ അയച്ചു.

ഇന്ദു - അച്ശൻ വിളിക്കുന്നു എന്നല്ലെ വന്ന പറഞ്ഞ
ത. ഞാൻ വേഗം പോയി അച്ശനെ കണ്ട വരാം.
അതു വരെക്കും അങ്ങ പോകരുതെ.

സുകു - നിന്നെ കൂടാതെ താനെ ഇവിടെ ഇരിക്കുന്ന കാ
ൎയ്യം കുറെ പ്രയാസം തന്നെയാണേ. നീ മടങ്ങി വരു
മ്പോഴേക്കും ഞാനും എത്തിക്കൊള്ളാം. എന്നാൽ പോരെ?

ഇന്ദു - അതുവ്വ്. ഇപ്പോൾ അങ്ങ പോയാൽ പിന്നെ
എത്തുന്ന കാൎയ്യം ഇനിക്ക നിശ്ചയമുണ്ട. അങ്ങെ ഞാ
ൻ അറിയില്ല്യെ? [ 40 ] സുകു - എന്താ നിശ്ചയം, കെൾക്കട്ടെ.

ഇന്ദു - ഇപ്പോൾ പോയാൽ പിന്നെ ഇന്ന വരികയില്ല,
അത തന്നെ. എന്തെങ്കിലും ഒന്ന പറഞ്ഞ ചാടേണ
മെന്നല്ലെ അങ്ങക്കുള്ളു?

സുകു - ഞാൽ പറഞ്ഞതിൽ നിന്ന ഇതാ നീ മനസ്സി
ലാക്കിയത? നീ പോയാൽ താനെ ഇരിക്കുന്നത മുഷി
ച്ചിലാണെന്നല്ലെ ഞാൻ പറഞ്ഞതിന്റെ അൎത്ഥം.

ഇന്ദു - എന്നാൽ അങ്ങ എന്റെ ൟ പടം നോക്കിക്കൊ
ണ്ട ഇതാ ഇവിടെത്തന്നെ കിടന്നോളൂ.

എന്നിങ്ങിനെ പറഞ്ഞ തന്റെ ഒരു പടം എടുത്ത
സുകുമാരന്റെ കയ്യിൽ കൊടുക്കുകയും, അവനെ പിടിച്ച
ആ കോച്ചിന്മേൽ തന്നെ കിടത്തുകയും, ചെയ്തു ഇന്ദുമ
തി പോകയും ചെയ്തു.

അവൾ അച്ശനെ ചെന്ന കണ്ടപ്പോൾ "സ
ബാരിക്ക പോവാനാണ വിളിച്ചത" എന്ന രാജാവും,
"എന്നാൽ എന്തിനാ അച്ശാ താമസിക്കുന്നത, നേരംപോ
യല്ലൊ" എന്ന ഇന്ദുമതിയും, പറഞ്ഞു അവർ രണ്ടുപേ
രുംകൂടി സബാരിക്ക പോകയും, പതിവപോലെ മടങ്ങി
വരികയും ചെയ്തു. അന്നത്തെ സബാരിയിൽ ഇന്ദുമ
തിയുടെ ദേഹംമാത്രം വണ്ടിയിൽ പോയി എന്നല്ലാതെ മ
നസ്സു മുഴുവനും തന്റെ കോച്ചിന്മേലായിരുന്നു. ഇങ്ങി
നെ ഇന്ദുമതിയും സുകുമാരനും തമ്മിൽ ചെയ്ത നൎമ്മാലാപ
ങ്ങളെയെല്ലാം വിസ്തരിച്ചു പറയുന്നതായാൽ ഇതുപോലെ
നാലഞ്ച ഗ്രന്ഥം എഴുതിയാൽകൂടി അവസാനിക്കാത്തത
കൊണ്ടു ഇത്രമാത്രം പറഞ്ഞു നിൎത്തുന്നു. [ 41 ] മൂന്നാം അദ്ധ്യായം

രാജ്ഞിയുടെ ഏഷണിയും രാജാവിന്റെ കോപവും.

പ്രതാപരുദ്രമഹാരാജാവ തന്റെ മുമ്പേത്തെ
പട്ടമഹിഷി മരിച്ച പോയതിന്ന ശേഷം പുത്രസമ്പ
ത്തുണ്ടായിക്കാണെണമെന്നുള്ള അത്യാഗ്രഹം നിമിത്തം
രണ്ടാമതും വിവാഹം ചെയ്തു. എന്നാൽ ൟ രാജ്ഞി
ഇന്ദുമതിയുടെ അമ്മയെപ്പോലെ അത്ര സ്വഭാവഗുണ
മുള്ളവളായിരുന്നില്ല. എന്നമാത്രമല്ല ഒരു മഹാരാജാ
വിന്ന സഹജങ്ങളായി ഉണ്ടാവേണ്ടതായ സകല ഗു
ണങ്ങൾക്കും നിധിയായി പണ്ടുണ്ടായിരുന്ന ഉത്താനപാ
ദമഹാരാജാവിന്റെ പത്നിമാരിൽ ഒരുവളായ സുരുചി
യെക്കാൾ അധികം ദുഷ്ടയും ദുശ്ശീലയും ആയിരുന്നു.
ൟ രാജ്ഞിയെ വിവാഹം കഴിച്ചതിന്റെ ശേഷം പ്ര
താപരുദ്രമഹാരാജാവിന്ന രാജ്യഭാരകാൎയ്യങ്ങളിൽ ശ്രദ്ധ
അല്പം കുറഞ്ഞുവരികയും അതു നിമിത്തം പ്രജകൾക്ക
ചില സങ്കടങ്ങൾ നേരിടുകയും ചെയ്തിരുന്നു.

ൟ രാജ്ഞിക്ക ഇന്ദ്രസേന എന്ന പേരായ
ഒരു ദാസി ഉണ്ടായിരുന്നു. അവൾ ജാത്യാ ശീലഗു
ണവും കാൎയ്യബോദ്ധ്യവും ഉള്ളവളായിരുന്നു. ഇതു കൂടാ
തെ അവൾക്ക ഒരു വിശേഷഗുണമുണ്ട. ആൎക്കു ത
ന്നെ മുഷിഞ്ഞാലും വേണ്ടില്ല, തന്റെ മനസ്സിലുള്ള
തിന്നു വിപരീതമായി അന്യന്റെ സേവക്ക വേണ്ടി
പറയുക അവൾ പഠിച്ചിട്ടില്ല. ഇന്ദുമതിയെ കുറിച്ച
ദുഷിക്കുന്നത ൟ രാജ്ഞിക്ക ആഹാരാദി ചതുഷ്ടയങ്ങ
ളെക്കാൾ അധികം സന്തോഷകരമായിരുന്നു. ഇങ്ങി
നെ ഒരു ദിവസം രാജാവും ഇന്ദുമതിയും സബാരിക്ക [ 42 ] പോയിരിക്കുന്ന സമയം ഇന്ദ്രസേന രാജ്ഞിയുടെ തല
മുടി വേറിടുത്തുംകൊണ്ട മാളികയിൽ ഇരുന്നിരുന്നു. അ
പ്പോൾ അവർ തമ്മിൽ ഒരു സംഭാഷണം നടന്നു.

രാജ്ഞി - എന്തൊക്കയാണ ഇന്ദ്രസേനെ! വൎത്തമാനങ്ങൾ?

ഇന്ദ്രസേന - ഇയ്യിടയിൽ ഞാൻ ഒന്നുംതന്നെ അറിയാ
റില്ല. കുട്ടിയുടെ ദീനംനിമിത്തം മനസ്സിന്ന ഒരു നെ
രവും സുഖമില്ല. എന്താ, വിശേഷിച്ച വല്ലതും ഉ
ണ്ടായിട്ടൊ ചോദിച്ചത?

രജ്ഞി - ഇന്ദുമതിയുടെ വൎത്താനം ഒന്നും നീ കേട്ടില്ല്യെ?

ഇന്ദ്ര - ഇല്ല്യാ! ഒന്നും കേട്ടില്ല്യാ! എന്താണ കേൾക്കട്ടെ?

രാജ്ഞി - നീ കേൾക്കാതിരിക്കാൻ സംഗതിയില്ലല്ലൊ.
കോലോത്തെ മന്ത്രം അങ്ങാടിപ്പിള്ളൎക്ക പാട്ടല്ലെ? അ
തുകൊണ്ട നീ കേട്ടിരിക്കും എന്ന വിചാരിച്ചാണ
ഞാൻ ചോദിച്ചത.

ഇന്ദ്ര - അതെ, അതെന്താണന്നില്ല്യെ?

രാജ്ഞി - ആ തേവിടിശ്ശിയുടെ ചീത്ത പ്രവൃത്തികളൊ
ന്നും പറയാൻതന്നെ കൊള്ളരുത. സുകുമാരനുമായി
ട്ടുള്ള കൂട്ടുകെട്ടും കളിയും ചിരിയും ഇയ്യടെ കുറെ ഏറി
ത്തുടങ്ങിയിരിക്കുന്നു. ഞാൻ അറിഞ്ഞിട്ട കുറെ ദിവ
സമായി. എത്രകാലം ഇവൾ ഇതിനെ മൂടിവെക്കുമെ
ന്ന അറിയാമല്ലൊ. കാണാം പൂരം. എന്നാലൊ,
ഇവൾ സാമാന്യക്കാരത്തിയല്ലതാനും. ഇവളെ ഭയ
പ്പെടണം. കഷ്ടം! കഷ്ടം! ഇതിന്നെല്ലാം ധൈൎയ്യം
വരുന്നുവെല്ലൊ. പഠിപ്പാണ ഇവളെ ഇത്രയും ചീ
ത്തയാക്കിത്തീൎത്തത. സ്ത്രീയൊരുമ്പെട്ടാൽ ബ്രഹ്മനും
തടുക്കാമൊ? നീ ഇതൊന്നും കേട്ടതതന്നെ ഇല്ല്യെ?
അതൊ, നീ പറയണ്ടാ എന്നുവെച്ചിട്ടൊ? [ 43 ] രാജ്ഞിക്ക, തന്റെ സോദരനെക്കൊണ്ട ഇന്ദു
മതിയെ വേൾപ്പിക്കേണമെന്നുള്ള ആശാഭംഗം നിമി
ത്തം അവൾക്ക ഗുണവതിയായ ഇന്ദുമതിയെ കുറിച്ച
വൈരമുണ്ടെന്നുള്ള കഥ ഇന്ദ്രസേനക്ക മുമ്പതന്നെ അ
റിവുണ്ടായിരുന്നതകൊണ്ട കാൎയ്യബോദ്ധ്യമുള്ള അവൾ,
രാജ്ഞിയുടെ ൟ വാക്കിനെ അത്ര കൊണ്ടാടീല.

ഇന്ദ്ര - മതി, മതി, ഇനിക്ക കേട്ടതെ മതി. ഇത്ര ക
ൎണ്ണകഠോരമായ ഒരുവാക്ക ഞാൻ ഇതുവരെ കേട്ടിട്ടു
തന്നെ ഇല്ല. ശിവ! ശിവ! ഇതെല്ലാം എന്റെ ചെ
വിക്ക പുത്തരിയാണ. കഷ്ടം! കഷ്ടം! ഇങ്ങിനെ ഒ
ന്നും പറയരുതെ. സജ്ജനങ്ങളെ കുറിച്ച പറയുന്ന
ൟവക വാക്കുകൾ കേൾക്കുന്നവൎക്കുകൂടി മഹാപാ
പമുണ്ടാവും. എവിടെ ചെന്നാലും ഇന്ദുമതിയുടെ
അടക്കം, വിനയം, അധൎമ്മഭീരുത്വം ൟവക ഗുണ
ങ്ങളെ അല്ലാതെ കേൾപ്പാനില്ല. സുകുമാരന്റെ മ
നസ്സ ഒരിക്കലും ദുൎവ്വിഷയങ്ങളിൽ പ്രവേശിക്കയി
ല്ലേന്ന ലോക സമ്മതമായ കഥയാണ. മനുഷ്യനാ
യാൽ മുഖ്യമായി സമ്പാദിക്കേണ്ടത ൟ ഒരു പേര
ല്ലെ? ഇത്ര ഗുണവാനായ ഇവരെ കുറിച്ച അ
സൂയനിമിത്തം വല്ലതും പറഞ്ഞാൽ ൟ രാജ്യത്തുള്ള
കുട്ടികൾകൂടി വിശ്വസിക്കുമൊ? ഇനി എങ്കിലും ഇ
ങ്ങിനെയൊക്കെ പറയാതിരിക്കണെ. പിന്നെ വി
ദ്യാഭ്യാസം ദുഷ്പ്രവൃത്തികൾക്ക സഹായിയാണേന്ന
അമ്മ പറഞ്ഞു എന്ന കേട്ടാൽ ജനങ്ങൾ കളിയാക്കും.

എന്നിങ്ങിനെ ഇന്ദ്രസേന പറഞ്ഞപ്പോൾ രാ
ജ്ഞിക്ക അശേഷം രസിച്ചീല. ഇന്ദുമതിയെക്കുറിച്ച
ൟവക ചീത്ത പ്രസ്ഥാപങ്ങൾ ഓരോന്ന ഉണ്ടാക്കി
ത്തീൎത്ത നാട്ടിൽ എല്ലാം പരത്തേണമെന്നുള്ള തന്റെ [ 44 ] മോഹത്തിന്ന വിപരീതമായി ഇന്ദ്രസേന പറകനിമി
ത്തം രാജ്ഞിക്ക അവളുടെ നേരെ കലശലായി മുഷി
ഞ്ഞു. "സ്വാമിഭക്തിയില്ലാത്ത മൂഢെ! നീ ഇന്നു മു
തൽക്ക എന്റെ പ്രവൃത്തികൾക്ക ഒന്നും വരണ്ട. ഞാ
നോ മഹാപാപിയായി. എന്റെ സഹവാസം നിമി
ത്തം നിയ്യും പാപം അനുഭവിക്കേണ്ട. നീ ഇനി മേ
ലിൽ ൟ പടിക്കകത്ത കടക്കരുത" എന്നും മറ്റും പറഞ്ഞ
രാജ്ഞി കോപിച്ച എഴുന്നീറ്റ പോകയും ചെയ്തു. അസൂ
യാക്രാന്തന്മാരും ബുദ്ധിശൂന്യന്മാരും ആയ സ്ത്രീകൾ, ത
ങ്ങളുടെ ഇഷ്ടത്തിന്ന അനുസരിച്ച പറയാത്തവരുടെ
നേരെ മുഷിയുന്നതും അതുനിമിത്തം അവരോടു മിണ്ടാ
തിരിക്കുന്നതും സാധാരണ ലോകത്തിൽ നടപ്പല്ലെ.

കുറെ കാലം ചെന്നാറെ ഒരു ദിവസം അത്താ
ഴം കഴിഞ്ഞതിന്റെശേഷം പ്രതാപരുദ്രമഹാരാജാവും
ഭാൎയ്യയുംകൂടി ശയനഗൃഹത്തിൽ ഇരുന്ന ഓരോന്ന പ
റഞ്ഞുംകൊണ്ടിരിക്കുമ്പോൾ ഇന്ദുമതിയുടെ പ്രസ്ഥാപം
വന്നു. അപ്പോൾ രജ്ഞി രാജാവിനോട പറയുന്നു.

രജ്ഞി - അങ്ങ ഇയ്യടെങ്ങാനും മകളെ കാണാറുണ്ടോ?

രാജാ - എന്താ നീ ൟ ചോദിച്ചതിന്റെ അൎത്ഥം?

രാജ്ഞി - ഒന്നും ഉണ്ടായിട്ടല്ല.

രാജാ - ആ പ്രകാരത്തിൽ ചോദിച്ചതാണെന്ന തോന്നു
ന്നില്ലല്ലൊ.

രാജ്ഞി - ആട്ടെ, അവളുടെ പ്രകൃതിക്ക പത്ത ദിവസ
ത്തിന്നിപ്രം എന്തെങ്കിലും വല്ലവ്യത്യാസവും തോ
ന്നുന്നുണ്ടൊ?

രാജാ - ഒന്നും തോന്നുന്നില്ല. എന്താ അങ്ങിനെ വല്ല
തും ഉണ്ടൊ? ഉണ്ടെങ്കിൽ പറയണം. [ 45 ] രാജ്ഞി - ഇനി പറഞ്ഞിട്ടെന്താ കാൎയ്യം? ആ ഘട്ടത്തിൽ
നിന്നെല്ലാം കവിഞ്ഞുപോയിരിക്കുന്നു. അവളുടെ ബു
ദ്ധിയില്ലായ്മ ദിനംപ്രതി വൎദ്ധിച്ചിട്ടാണ കാണുന്ന
ത. സുകുമാരനുമായുള്ള സംസൎഗ്ഗം നിമിത്തം അവൾ
എന്തെല്ലാം ദുഷ്കീൎത്തികളാണ ഉണ്ടാക്കിത്തീൎക്കുന്നത
എന്ന ൟശ്വരന അറിയാം. ഇന്നേക്ക അഞ്ചാറ ദി
വസമായി എന്ന തോന്നുന്നു ഞാൻ എന്തോ സംഗ
തിക്ക മുകളിൽപോയപ്പോൾ ഇന്ദുമതിയും സുകുമാര
നും കൂടി അവിടെ ഇരുന്ന ഒരു പുസ്തകം വായിച്ച
കന്നത്തരം പറഞ്ഞുകൊണ്ടിരിക്കുന്ന സമയമാണ.
ഒരു ധൂളിയും അവളുടെ ജാരനും കൂടി ഒരു രാത്രിയി
ൽചെയ്ത കഥയാണ അവർ വായിച്ചിരുന്നത. കുറെ
നേരം ഞാൻ പുറത്തനിന്ന അതെല്ലാം കേട്ടു. കഥ
യെല്ലാം വായിച്ച കഴിഞ്ഞതിന്റെശേഷം സുകുമാരൻ
അവളെ പൊത്തിപ്പിടിക്കുന്നത കണ്ടു. പിന്നെ അ
വർ കാണിച്ചതൊന്നും പറവാൻ നന്നല്ല. ഇന്ന
ലെയൊ മിനിഞ്ഞാന്നൊ ആയിരിക്കണം ഒരു ദിവ
സം പകൽ നാലമണിക്ക സുകുമാരൻ പൂന്തോട്ട
ത്തിൽ ലാത്തിക്കൊണ്ടിരിക്കുമ്പോൾ ഇന്ദുമതിയും അ
വിടെ എത്തിക്കൂടി. ഇത കണ്ടാൽ മുമ്പുതന്നെ പറഞ്ഞ
നിശ്ചയിച്ചിട്ടുണ്ടെന്നതോന്നും. അവൾ രസികത്വ
മായി ഒരു താമരപ്പൂവ്വ കയ്യിൽപിടിച്ചിരുന്നു. അതി
നെകുറിച്ചാണെന്നതോന്നുന്നു അവർതമ്മിൽ പറ
ഞ്ഞിരുന്നത. ചില ശ്ലോകങ്ങൾ ചൊല്ലുന്നതും കേട്ടു.
കുറെ കഴിഞ്ഞപ്പോൾ അവൾ തലതാഴ്ത്തി ലജ്ജിച്ചും
കൊണ്ട നില്ക്കുന്നതും സുകുമാരൻ അവളുടെ മുഖം
പിടിച്ച എന്തോ ചിലതെല്ലാം കാണിക്കുന്നതും കണ്ടു.
നട്ടപ്പകൽ ഒരു പറമ്പിൽവെച്ച ൟ വകപ്രവൃത്തി [ 46 ] ക്കുന്നകൂട്ടരെ നാട്ടിൽ വെച്ചേക്കാമൊ? കഷ്ടം! കഷ്ടം!
ഇവൎക്ക ഇതിന്നെല്ലാം ധൈൎയ്യം വരുന്നുവെല്ലൊ?
ഒന്നിലൊ അവരവൎക്ക കുറെ ഒരു തന്റെടം വേ
ണം. ഇല്ലെങ്കിൽ അച്ശനമ്മമാരെ കുറെശ്ശ ശങ്കവേ
ണം. ഇത രണ്ടും ഇല്ലാഞ്ഞാൽ പെൺകുട്ടികൾ ഒരു
മ്പെട്ട തീരും. എന്തിനാ അവരെ പറയുന്നത? അ
ങ്ങതന്നെയാണ ഇതിന്നെല്ലാം വളം കൊടുക്കുന്നത.
അങ്ങയെ അല്പമെങ്കിലും ഒരു ശങ്കയുണ്ടെങ്കിൽ അ
വൾ ൟവക ധൂൎത്തുകൾ കാണിക്കുമൊ? പെൺകു
ട്ടികൾക്ക കുറെ വിദ്യ പഠിക്കുമ്പോഴെക്ക സ്വാതന്ത്ര്യ
വും വ്യഭിചാരവും താനെ ഉണ്ടായിക്കാണുന്നു. ഇതു
നിമിത്തംതന്നെയായിരിക്കണം ബുദ്ധിമാന്മാരായ പ
ണ്ടുള്ളവർ സ്ത്രീകളെ വിദ്യപഠിപ്പിക്കരുതെന്ന പറവാ
നുള്ള കാരണം. സൂക്ഷ്മത്തോളം വിചാരിച്ചനോക്കി
യാൽ അച്ശനമ്മമാരെയാണ ൟ വക കാൎയ്യങ്ങളിൽ
കുറ്റം പറയേണ്ടത. എന്തെന്നാൽ ഒരു സ്ത്രീക്ക ൟ
വകക്കൊന്നും മനസ്സവരുന്നതിന്ന മുമ്പതന്നെ അ
നുരൂപനായ ഒരു ഭൎത്താവിന്റെകയ്യിൽ ഏല്പിച്ചുകൊ
ടുക്കേണ്ടത അവരുടെ മുഖ്യമുറയാണ. അതു ചെയ്യാ
തെ ൟ വക തെമ്മാടികളോടുകൂടി അഹങ്കരിപ്പാൻ വി
ട്ടാൽ അവൎക്ക വ്യഭിചാരം വൎദ്ധിപ്പാനും അതിനിമി
ത്തം ദുഷ്പ്രജകൾ ഉണ്ടായി വംശം മുടിഞ്ഞുപോവാ
നും കൂടി എടവരുന്നതാണ. ൟ വക കാൎയ്യങ്ങളില
ല്ലെ ബുദ്ധിമാന്മാരായുള്ളവർ മനസ്സിരുത്തേണ്ടത?
എപ്പോഴും ലാളിച്ച ലാളിച്ച അവർ തലയിൽകയറി.
ഇനി ഇതെല്ലാം അവർ ൟ ജന്മത്തിൽ മാറ്റുമൊ?
ഇത്രയെല്ലാം പറവാൻ ഇനിക്കാവശ്യമുണ്ടായിട്ടല്ല.
എന്നാൽ എന്തെങ്കിലും ഒരു സംഗതിയെപ്പറ്റി തങ്ങ [ 47 ] ളുടെ പ്രാണവല്ലഭന്മാർ ചോദിക്കുകയും അതിനെ ത
ങ്ങൾക്ക അറിവുണ്ടായിരിക്കുകയും ചെയ്യുമ്പോൾ, അ
വരുടെ മുഖത്തുനോക്കി പതിവ്രതമാരായ സ്ത്രീകൾ എ
ങ്ങിനെയാണ പൊളിപറയുന്നത എന്നമാത്രം വി
ചാരിച്ചാണ ഇത്രയും പറഞ്ഞത. അല്ലാതെ ഇതുകൊ
ണ്ടൊരു പ്രയോജനമുണ്ടാവുമെന്ന കരുതീട്ടല്ല.

എന്നിങ്ങനെയുള്ള രാജ്ഞിയുടെ ഏഷണിവാക്കു
കളെ കേൾക്കുകനിമിത്തം പ്രതാപരുദ്രമഹാരാജാവിനു
ണ്ടായ കോപം ഇന്നപ്രകാരമെന്ന പറഞ്ഞറിയിപ്പാൻ
അസാദ്ധ്യം. ആ സമയം രാജാവിനെ കണ്ടാൽ സാ
ക്ഷാൽ നരസിഹമൂൎത്തികൂടി ഒന്ന ഞെട്ടിപ്പോകാതിരിക്ക
യില്ലെന്ന പറഞ്ഞാൽ, ശേഷം വായനക്കാർ ഗ്രഹിച്ചു
കൊള്ളുമെല്ലൊ. സ്ത്രീകൾ പറയുന്ന വാക്കിൽ എത്രത്തോ
ളം സത്യമുണ്ടെന്ന ആലോചിക്കാതെ അതെല്ലാം വിശ്വ
സിച്ച പ്രവൃത്തിക്കുന്ന പുരുഷന്മാൎക്ക ആപത്ത സംഭ
വിക്കുന്ന കാൎയ്യങ്ങളിൽ എന്താ ആശ്ചൎയ്യപ്പെടാനുള്ളത?
അധികം ഒന്നും ആലോചിക്കാതെ തന്നെ ഇന്ദുമതിയെ
പ്പറ്റി പറഞ്ഞ ൟ വാക്കുകളെല്ലാം ശുദ്ധമെ ഭോഷ്കാ
ണെന്ന അറിവാൻ രാജാവിന്ന യാതോരു പ്രയാസവും
ഉണ്ടായിരുന്നില്ല. ഗ്രഹപ്പിഴവന്നു കൂടുമ്പോൾ മനുഷ്യ
രുടെ മനസ്സ ഭ്രമിക്കുന്നത സാധാരണയാണല്ലൊ? പി
ന്നെസ്ത്രീകൾക്ക ൟവക കാൎയ്യങ്ങളിൽ ഓരോന്ന പറഞ്ഞ
ഭൎത്താക്കന്മാരുടെ മനസ്സിനെ എളക്കിത്തീൎപ്പാനുള്ള സാമ
ൎത്ഥ്യവും സ്വതസ്സിദ്ധമാണല്ലൊ. എല്ലാംകൊണ്ടും വളരെ
കോപിച്ചും വ്യസനിച്ചും മഹാരാജാവ അന്നരാത്രി മുഴു
വനും ഉറങ്ങിയതതന്നെ ഇല്ല.

പിറ്റെദിവസം പ്രതാപരുദ്രമഹാരാജാവ ബു
ദ്ധിശാലികളായ മന്ത്രിവീരന്മാരെ വരുത്തി മന്ത്രശാല [ 48 ] യിൽവെച്ച ഓരോരൊ കാൎയ്യങ്ങളെപ്പറ്റി ആലോചിച്ചു
കൊണ്ടിരിക്കുമ്പോൾ അമാത്യന്മാരിൽ പ്രധാനിയായ വൃ
ന്ദാവനദാസനെ നോക്കി പറയുന്നു.

രാജാവ - പ്രിയ സചിവന്മാരെ! നമ്മുടെ ദുഹിതാവായ
ഇന്ദുമതിയുടെ ബുദ്ധിമോശംനിമിത്തം ചില ചീത്ത
പ്രസ്ഥാപങ്ങൾ കേൾക്കുന്നു. ബുദ്ധിമാന്മാരാകയാ
ൽ നിങ്ങളും കേട്ടിരിപ്പാൻ സംഗതിയുണ്ട. ഇതിന്നെ
ല്ലാം കാരണഭൂതൻ സുകുമാരനാണ. അതിനാൽ അ
വൻ കഠിനശിക്ഷക്ക പാത്രമായിരിക്കുന്നു. ഒട്ടും താ
മസിക്കാതെ അവന്റെ ശിരച്ശേദം ചെയ്തകളയണം.

വൃന്ദാവനദാസൻ - മാഹാരാജാവെ! തിരുമനസ്സിലെ പു
ത്രിയെക്കുറിച്ചുള്ള ൟ വക പ്രസ്ഥാപങ്ങളൊന്നും സ
ത്യമാണെന്ന അടിയങ്ങൾക്ക തോന്നുന്നില്ല. എങ്കി
ലും എല്ലാം വഴിപോലെ അന്വേഷിച്ച തിരുമനസ്സ
റിയിക്കാം. അതിന്നശേഷം കല്പന നടത്തുന്നതല്ലെ
നല്ലത?

രാജാ - ഇനി ഏറെയൊന്നും അന്വേഷിപ്പാനില്ല. ഞാൻ
സൂക്ഷ്മത്തോളം അറിഞ്ഞിരിക്കുന്നു.

വൃന്ദാ - എന്നാൽ സുകുമാരൻ ദണ്ഡ്യൻതന്നെ യാതൊ
രു സംശയവുമില്ല. പക്ഷെ കല്പിച്ച ശിക്ഷ അല്പം
കവിഞ്ഞുപോയൊ എന്ന സംശയം തോന്നുന്നു. ഇ
നി എല്ലാം കല്പനപോലെ നടക്കാം.

രാ - (അല്പം ആലോചനചെയ്ത) ഇപ്പോൾ പറഞ്ഞത
ശരി തന്നെ. ഇതാണ സ്നേഹവും പഴക്കവും ഉള്ളവ
രുടെ ലക്ഷണം.

വൃന്ദാ - അടിയൻ എന്തൊ ചിലത തിരുമനസ്സറിയിച്ചു
എന്നമാത്രമെ ഉള്ളു. കുറെ സാഹസമായിരിക്കാം. ക
ല്പിച്ചപോലെയുള്ള യോഗ്യത അടിയങ്ങൾക്കില്ല. തിരു [ 49 ] മനസ്സിൽ അങ്ങിനെ തോന്നുന്നതതന്നെ അടിയങ്ങ
ളുടെ മഹാഭാഗ്യം.

രാ - എന്നാൽ ൟ രാജദ്രോഹിയെ നാളെത്തന്നെ നാടകട
ത്തിക്കളയണം. അവനെ ഇനിമേലിൽ നമ്മുടെ രാ
ജ്യത്ത കണ്ടപോകരുത. ൟ കല്പന അനുസരിക്കാ
തെ അവൻ പിന്നെയും ൟ രാജ്യത്ത വന്നാൽ അ
വന്റെ തല വെട്ടിക്കാണിക്കുന്നവൎക്ക സമ്മാനം കി
ട്ടുമെന്നകൂടി പരസ്യം പതിക്കണം.

വൃന്ദാ - എറാൻ, അരുളിചെയ്തപ്രകാരമെല്ലാം ചെയ്തുകൊ
ള്ളാം.

ഇങ്ങിനെ കല്പിച്ച മഹാരാജാവും മന്ത്രിവീരന്മാ
രും തമ്മിൽ പിരിഞ്ഞപോകയും വൃന്ദാവനദാസൻ രാജശാ
സന നടത്താനായി വേണ്ടുന്ന ശട്ടങ്ങളെല്ലാം ഉടനെത
ന്നെ ചെയ്കയും ചെയ്തു. [ 50 ] നാലാം അദ്ധ്യായം.

ഇന്ദുമതീസുകുമാരന്മാരുടെ വിപ്രലംഭം.

സുകുമാരനെ നാടകടത്തേണമെന്നും മറ്റും രാ
ജാവ മന്ത്രിവീരന്മാരെ വരുത്തി കല്പിച്ച കല്പനകളെല്ലാം
ചന്ദ്രഭാനു ഇന്ദുമതിയോട എത്രയും വേഗത്തിൽ ചെന്ന
റിയിച്ചു. ൟ ചന്ദ്രഭാനു മഹാരാജാവിന്റെ ആപ്തന്മാ
രിൽ ഒരുവനു, ഇന്ദുമതിക്കും സുകുമാരനും എന്തും വി
ശ്വസിച്ച പറവാൻ തക്ക വിശ്വസ്തനും ആയിരുന്നു.
ൟ വൎത്തമാനം കേട്ട ക്ഷണത്തിൽ ഇന്ദുമതി ശരമേറ്റ
മാൻപേടപോലെ ഒന്നു നടുങ്ങിപ്പോയി. അല്പം കഴിഞ്ഞ
ഉടനെ അവൾ "അയ്യൊ! ഉടനെ ഭൎത്തൃവിയോഗം വ
രുമൊ; ഇത ഞാൻ എങ്ങനെ സഹിക്കും? അങ്ങിനെ
വല്ലതും വന്നാൽ പിന്നെ നല്ലത പ്രാണത്യാഗംതന്നെ"
എന്നിങ്ങനെ വിചാരിച്ച വ്യസനിച്ച ഒരു എഴുത്തോടു
കൂടി ചന്ദ്രഭാനുവിനെ ഭൎത്താവിന്റെ സമീപത്തേക്കു
അയച്ചു.

സുകുമാരൻ ഇതൊന്നും അറിയാതെ പതിവ
പോലെ പകൽസമയത്ത ലാത്താൻ പോകുമ്പോൾ മാൎഗ്ഗ
മദ്ധ്യത്തിൽവെച്ച ചന്ദ്രഭാനു നേരിട്ട വരുന്നതിനെ ക
ണ്ടു. അവൻ അടുത്ത വന്നപ്പോൾ അവനോടു ചോ
ദിക്കുന്നു.

സുകു - എങ്ങോട്ടാ? വിശേഷിച്ചൊ? ഇന്ദുമതി സബാ
രിക്ക പോയൊ?

ചന്ദ്രഭാനു - അടിയന്തരമായി ശ്രീനഗരത്തോളം ഒന്ന
ചെല്ലാൻ അമ്മ പറഞ്ഞിരിക്കുന്നു. ഒരു എഴുത്തും ത
ന്നിട്ടുണ്ട. [ 51 ] സുകു - (ആ എഴുത്തവാങ്ങി പൊളിച്ച നോക്കിയപ്പോൾ
കുറഞ്ഞൊരു സംഭ്രമത്തോടെ) വിശേഷിച്ച വല്ലതും
ഉണ്ടായിട്ടൊ?

ചന്ദ്ര - അതൊന്നും എന്നോട പറഞ്ഞിട്ടില്ല.

അപ്പോൾ സുകുമാരൻ "എന്നാൽ അങ്ങിനെ
ആട്ടെ, നീ പൊയ്ക്കൊ" എന്ന പറഞ്ഞ അവനെ അയ
ച്ചു. സുകുമാരന കാൎയ്യം ഒന്നും മനസ്സിലായില്ല. എഴു
ത്തമടക്കി കുപ്പായത്തിന്റെ പോക്കറ്റിൽതന്നെ ഇട്ടു.
അവൻ വാച്ച് എടുത്ത സമയം നോക്കി സംഭ്രമത്തോ
ടെ വേഗത്തിൽ നടന്ന സങ്കേതസ്ഥലത്ത എത്തിയ
പ്പോൾ അഞ്ചുമണിയും മുപ്പത്തഞ്ചു മിനുട്ടുമായിരുന്നു. ഇ
ന്ദുമതി സുകുമാരന അയച്ച എഴുത്ത താഴെചേൎക്കുന്നു.

"അടിയന്തരമായി ചിലത സംസാരിപ്പനുണ്ട.
"അങ്ങ അഞ്ചരമണിക്ക കൃത്യമായി ശ്രീനഗരത്ത
"ബംഗ്ലാവിൽ എത്തണം. ആ സമയം ഞാൻ അ
"വിടെ ഉണ്ടാവും. ൟ അവസരം അങ്ങ തെറ്റി
"ച്ചാൽ പിന്നെ നോംതമ്മിൽ കാണുന്നകാൎയ്യംകൂടി വ
" ളരെ സംശയത്തിലാണ. എന്ന എന്റെ സ്വന്തം
"ജീവനാഥന -- ഇന്ദുമതി".

ഇനി വായനക്കാരുടെ പ്രീതിക്കവേണ്ടി ൟ
ബംഗ്ലാവിന്റെ ഗുണങ്ങളെ അല്പം മാത്രം പറയാം.
രാജ്യമെല്ലാടവും ഒരുപോലെ കീൎത്തിപ്പെട്ടതും കാശ്മീരരാജ്യ
ത്തിന്റെ തലസ്ഥാനവും ആയ ശ്രീനഗരമെന്ന പ്ര
ദേശത്ത അതി മനോഹരമായ ഒരു ആരാമത്തിന്റെ ന
ടുവിലായിരുന്നു ആ ബംഗ്ലാവ സ്ഥാപിക്കപ്പെട്ടിരുന്നത.
പടികടന്ന ചെല്ലാനുള്ള വഴികളുടെ ഇരുഭാഗവും, ചു
റ്റും, കാണികളായ ജനങ്ങളുടെ മനസ്സിനെ മോഹിപ്പി
ക്കുമാറ അത്ര ഭംഗിയിൽ കെട്ടി ഉണ്ടാക്കിയ ഇരുമ്പവേ [ 52 ] ലികളിലും, വിവിധങ്ങളായ വല്ലികളെക്കൊണ്ടും ചെടി
ളെക്കൊണ്ടും അതിനിബിഡങ്ങളായ ആ ഉദ്യാനങ്ങളുടെ
മദ്ധ്യെ മദ്ധ്യെ കാറ്റേറ്റ വിനോദിച്ചുകൊണ്ടിരിക്കേണ്ട
തിന്ന എത്രയും വിശേഷമായി പണിചെയ്തിട്ടുള്ള പന്ത
ലുകളിലും, അതിസുരഭികളായ പുഷ്പവള്ളികൾ പടൎന്ന
വൎദ്ധിച്ചും പുഷ്പിച്ചും നില്ക്കുന്നുണ്ട. ഇത കണ്ടാൽ നന്ദ
നോദ്യാനംകൂടി ലജ്ജിച്ചുപോകാതിരിക്കയില്ല. ൟ വക
നികുഞ്ജങ്ങളുടെ പുരോഭാഗങ്ങളിൽ ഒന്നു രണ്ടു കോൽ
ആഴത്തിലും അറുപതും എഴുപതും കോൽ ദീൎഗ്ഘവിസ്താ
രത്തിലും വിശേഷമായ ഇന്ദുകാന്തക്കല്ലുകളെക്കൊണ്ട നി
ൎദ്ദാക്ഷിണ്യമായി ദ്രവ്യം ചിലവചെയ്ത പടുത്ത കെട്ടിയ
വായും, നിൎമ്മലമായ ജലംകൊണ്ട പരിപൂൎണ്ണങ്ങളും, നാലു
വക്കത്തും ചെമ്പുകൊണ്ട ധാൎത്ത തങ്കപ്പൂച്ചുള്ള ചെറിയ
ചെറിയ സ്തംഭനങ്ങളിൽ വെച്ചിട്ടുള്ള വിളക്കുകളെക്കൊണ്ട
ശോഭിതങ്ങളും, ആയ നാലഞ്ച ജലാശയങ്ങളുണ്ട. അതുക
ളുടെ മദ്ധ്യത്തിൽ ജലത്തിന്നമീതെ വെണ്ണക്കല്ലുകൊണ്ട
വിചിത്രതരമായി കൊത്തിവെച്ചിട്ടുള്ള സ്ത്രീ രൂപങ്ങളു
ടെ കയ്യിൽ വികസിച്ചനില്ക്കുന്ന മാതിരിയിൽ ഉണ്ടാക്കി
യ കൃത്രിമപത്മങ്ങളുടെ ദ്വാരങ്ങളിൽകൂടെ ജലം ഉൽഗളി
ച്ച ചാമരാകാരത്തിൽ പതിക്കുന്നുണ്ട. അതിൽ വളൎത്തു
ന്ന പലേമാതിരി മത്സ്യങ്ങളും എപ്പോഴും ഉല്ലാസത്തോടു
കൂടി തത്തിക്കളിച്ചു നടക്കുന്നുണ്ട. ഇതുകളാൽ ശോഭിക്ക
പ്പെട്ട ആ ഉദ്യാനത്തിന്റെ ഭംഗികണ്ടാൽ ഏതൊരുവ
ന്റെ മനസ്സാണ ആഹ്ലാദിക്കാതിരിക്കുന്നത?

വെണ്മാടങ്ങളെല്ലാം അത്യുന്നത്തങ്ങളും സ്വൎണ്ണകും
ഭങ്ങളെക്കൊണ്ട വിരാജിതങ്ങളും ആറും ഏഴും നിലയോ
ടുകൂടിയവയും ആകുന്നു. താഴ്വാരത്തിന്റെ നാല വക്ക
ത്തും താലപ്രമാണങ്ങളായ വലിയ വലിയ തൂണുകളെ [ 53 ] വെച്ചിട്ടുള്ളതിന്റെയും, വ്രാന്തകളുടെ ചുറ്റും അൎദ്ധച
ന്ദ്രാകാരത്തിൽ കരിങ്കല്ലുകൊണ്ട കമാൻ വളച്ച കെട്ടിയ
തിന്റെയും, ഭംഗി വാചാമഗോചരം തന്നെ. ചുറ്റി
ക്കൊണ്ട കയറാനുള്ളവയും അതി ഗംഭീരങ്ങളുമായ കോ
ണികളിൽകൂടി കയറി ചെന്നാൽ വ്രാന്തയിലേക്കും അ
തിൽനിന്ന കടക്കുന്നത എത്രയും വിസ്താരമേറിയ ഒരു
ഒഴിഞ്ഞ മുറിയിലേക്കും ആകുന്നു. വ്രാന്തകളുടെ നാല
വക്കത്തും ചൂരൽകൊണ്ട നെയ്ത പച്ചച്ചായം കൊടുത്തി
ട്ടുള്ളതും ചുരുട്ടാവുന്നതും ആയ തട്ടികൾ തൂക്കുകയും നി
ലത്തെല്ലാം ചൂരൽപായ വിരിക്കുകയും, ചെയ്തിട്ടുണ്ട. നാ
നാവൎണ്ണങ്ങളോടു കൂടിയ മാർബൾ കല്ലുകളെക്കൊണ്ട പ
ടുക്കപ്പെട്ടതായ അറകളുടെ നിലത്തെല്ലാം പട്ടുപരമധാ
നികളേയും വ്യാഘ്ര ചൎമ്മങ്ങളേയും വിരിക്കുകയും എ
ല്ലാ ജനോലകളിലും വാതിലുകളിലും വിശേഷമായ കസ
വ തുണികൊണ്ടുണ്ടാക്കപ്പെട്ട തിരശ്ശീലകളെത്തുക്കുകയും,
ചെയ്തിരിക്കുന്നു. ചന്ദ്രകാന്തങ്ങളാലും മാണിക്യങ്ങളാ
ലും നിൎമ്മിക്കപ്പെട്ട അറകളുടെ ഭിത്തികളെല്ലാം തങ്കവ
ൎണ്ണത്തിലുള്ള കൂടോടു കൂടിയ അനേക പടങ്ങളെകൊണ്ടും
മൂന്നും നാലും കോൽ നീളമുള്ള വലിയ വലിയ വെള്ള
കണ്ണാടികളെകൊണ്ടും അലങ്കരിക്കപ്പെട്ടവയാണ. വ്രാ
ന്തയിൽനിന്ന കടക്കുന്ന ആ ഒഴിഞ്ഞ മുറി സ്നേഹിത
ന്മാർ വന്നാൽ അവരെ സൽക്കരിച്ചിരുത്തി സംസാ
രിപ്പാനുള്ള മുറിയാണ. അതിൽ വൃത്താകാരത്തിലും ച
തുരാകാരത്തിലും ഉള്ള അനേകം മേശകളും, തേക്ക വീ
ട്ടി മുതലായ മരങ്ങളെക്കൊണ്ട പണി ചെയ്തിട്ടുള്ളതും വ്യാ
ളവദനം, ലത, പുഷ്പം ഇതകളുടെ ആകൃതിയിൽ അ
ത്ഭുതമാകുംവണ്ണം കൊത്ത വേലകൾ ചെയ്തിട്ടുള്ളതും മ
യിൽ കുക്കുടം മുതലായ പക്ഷിവൎഗ്ഗങ്ങളുടെ രൂപങ്ങളോ [ 54 ] ടുകൂടിയ ശീലകൾ തറച്ചതും ആയ കസാല ൟസി
ചേയർ സോഫാ ഇതകളും, നിരത്തിയും വട്ടത്തിലും
വെച്ചിട്ടുണ്ട. മുറികളുടെ ചുമരിന്മേൽ പലേടത്തും കാ
ട്ടി കലമാൻ മുതലായ മൃഗങ്ങളുടെ ശൃംഗങ്ങളോടുകൂടിയ
തലകളേയും, രത്നാകരത്തിന്റെ അനുഭാഗത്തിൽനി
ന്ന ഉല്പത്തിയാകുന്നതും ലതാകൃതിയിൽ പരിണമിച്ച
തും ആയ അനേക വിശേഷ പദാൎത്ഥങ്ങളേയും, തറച്ച
തിന്റെ കൌതുകം പറയാവതല്ല. സൂൎയ്യ ചന്ദ്രന്മാരു
ടെ രശ്മിയൊ വിളക്കിന്റെ പ്രഭയൊ പ്രതിബിംബി
ക്കുന്ന സമയം, ഒന്നിനെ അനേകങ്ങളായും നാനാവ
ൎണ്ണങ്ങളായും കാണിക്കുന്നതും കുല കുലയായി തൂങ്ങുന്ന
തും ആയ കുലപ്പാനീസ്സുകൾ വരി വരിയായി തൂക്കീട്ടു
ള്ളവ അനേകം ൟ ഒഴിഞ്ഞ മുറിയിൽനിന്ന കടക്കാൻ
തക്ക നാല മുറികളുണ്ട. അതിൽ ഒന്ന ശയനഗൃഹ
മാണ- ആ അറയിൽ പുലാവ, അകില, മുതലായ മര
ത്തരങ്ങളെക്കൊണ്ട ഒഴുക്കൻ മാതിരിയിൽ പണി ചെയ്ത
വാർണീഷ് കൊടുത്തിട്ടുള്ളതും, വീരവാളി പട്ടുകൊണ്ട
പൊതിഞ്ഞിരിക്കയൊ എന്ന തോന്നുമാറ അത്ര വിശേ
ഷമായി ചായം കൊടുത്തിട്ടുള്ളതും, ആയ പലേ മാതിരി
കട്ടിലുകളും, കോച്ചുകളും, അനേകമനേകം. അവകളെ
ല്ലാം മാൎദ്ദവംകൊണ്ട ശിരീഷ കുസുമങ്ങളെക്കൂടി ജയിക്കു
ന്ന വിശേഷമായ പട്ടു ശയ്യകളെക്കൊണ്ടും ഉപധാനങ്ങ
ളെക്കൊണ്ടും അലങ്കരിക്കപ്പെട്ടവയാണ. മറ്റൊരു മുറി
കളിക്കുള്ളതാണ. അതിൽ അനേക തരത്തിലുള്ള കളി
ക്കോപ്പുകൾ ഭംഗിയിൽ വെച്ചിട്ടുണ്ട. മറ്റെ മുറി
യിൽ ചെന്നു നോക്കിയാൽ അത പുസ്തക ശാലയാണെ
ന്ന കാഴ്ചയിൽതന്നെ തോന്നും. അതിലും ഒന്നു രണ്ടു
മേശകൾ, അതുകൾക്ക ചുറ്റും കയ്യില്ലാത്ത കസാലകൾ, [ 55 ] കസാലകൾക്ക നേരെ മേശമേൽ വൃത്താകാരത്തിൽ വെ
ച്ചിരിക്കുന്ന ന്യൂസ്പേപ്പെറുകൾ, അനേക തരത്തിലുള്ള
പുസ്തകങ്ങളെ നിറച്ച വെച്ചിട്ടുള്ള ചില്ലളമാറികൾ, തി
രിക്കാവുന്ന ബുക്കഷേൽഫുകൾ, ൟവക പലേ സാ
ധനങ്ങളേയും എത്രയും കൌതുകത്തിൽ വെച്ചിട്ടുണ്ട.
വേറെ ഒരു മുറിയുള്ളത ശീലത്തരങ്ങൾ സൂക്ഷിക്കുന്ന
താണ. അതിൽ നാലഞ്ച അളമാറികളും, അതുകളിൽ
അനേക തരത്തിലുള്ള കസവ ശീലത്തരങ്ങളും, മനോ
ജ്ഞങ്ങളായ കുപ്പായങ്ങളും, വില പിടിച്ചതും ഉന്നതസ്ത
നികളായ നിതംബിനിമാർ ഉപയോഗിക്കുന്നതും ആയ
ചെലകളും, ശേഖരിച്ച വെച്ചിട്ടുള്ളതിന്ന സംഖ്യയില്ല.

സൌധങ്ങളുടെ ഉപരിഭാഗത്തിലുള്ള ചന്ദ്രശാ
ലകളുടെ നിലമെല്ലാം ഇന്ദുകാന്തങ്ങളാൽ പടുക്കപ്പെട്ടവ
യാണ. അതുകളിൽ സകലജനമനോഹാരിയായ സുധാം
ശുവിന്റെ പ്രഭാപൂരം തട്ടുമ്പോഴും, ചുറ്റും മൂന്നടി ഉയര
ത്തിൽ എത്രയും വിശേഷമായ ഒരു മാതിരി വെണ്ണക്കല്ലു
കൊണ്ട കടഞ്ഞുണ്ടാക്കി ചായം കൊടുത്ത സ്തംഭങ്ങളോടു
കൂടിയ തറയിന്മേൽ നിരത്തി വെച്ചിട്ടുള്ള മനോഹരങ്ങ
ളായ ഭാജനങ്ങളിൽ നട്ട വളൎത്തിയ ജാതി കുരുക്കുത്തിമുല്ല
മുതലായ വല്ലികളിലുള്ള സുരഭികളായ മഞ്ജരികളെ ഇള
ക്കിക്കൊണ്ട വരുന്ന മന്ദമാരുതനെ ഏല്ക്കുമ്പോഴും, ഉള്ള
പരമാനന്ദത്തെ ഞാൻ എങ്ങിനെയാണ പറഞ്ഞറിയി
ക്കേണ്ടത. ആവക തറകളിന്മേൽ തന്നെ പലേടത്തും
വെണ്ണക്കല്ലുകൊണ്ട അതി വിശേഷമായി കൊത്തിവെ
ച്ചിട്ടുള്ള കൃത്രിമങ്ങളായ സ്ത്രീപുരുഷരൂപങ്ങളെ നല്ല ച
ന്ദ്രികയുള്ള സമയം കണ്ടാൽ കളഭാഷിണികളായ യൂറോ
പ്യൻസ്ത്രീകളും അവരുടെ വല്ലഭന്മാരുംകൂടി സംസാരി
ച്ചുകൊണ്ട നില്ക്കുകതന്നേയെന്ന തോന്നിപ്പോകും. [ 56 ] ഇതു കൂടാതെ സ്നാനഭക്ഷണങ്ങൾക്കുള്ള മുറികൾ,
വെപ്പുപുരകൾ, ആയുധശാലകൾ, വണ്ടിപ്പുരകൾ, വാജി
ശാലകൾ മുതലായ സ്ഥലങ്ങളും അനേകമുണ്ടു. ആ ബം
ഗ്ലാവിന്റെ യഥാൎത്ഥഗുണങ്ങളിൽ ശതാംശം മാത്രമെ ഞാ
ൻ ഇവിടെ പറഞ്ഞിട്ടുള്ളു. അതിന്റെ ഗുണങ്ങളെ തിക
ച്ചും വൎണ്ണിക്കുന്നത സാക്ഷാൽ ബൃഹസ്പതിയാൽകൂടി അ
സാദ്ധ്യമായിരിക്കെ അതിന്നായി ലേശവും വാഗ്ധാടിയി
ല്ലാത്ത ഞാൻ തുനിഞ്ഞാൽ ജനങ്ങൾക്ക പരിഹാസഭാ
ജനമായി ഭവിക്കുമൊ എന്ന ശങ്കിച്ച വിരമിക്കുന്നു.

സുകുമാരൻ ൟ ബംഗ്ലാവിൽ എത്തിയപ്പോൾ
അവിടെ കോണിച്ചുമട്ടിൽ ഒരുവൻ നില്ക്കുന്നത കണ്ടു.
"മുകളിൽ ആരാണ" എന്ന സുകുമാരൻ ചോദിച്ചതി
ന്നുത്തരമായി "മുകളിൽ അമ്മമാത്രമെ ഉള്ളു, ഇവിടുന്ന
വന്നാൽ വേഗത്തിൽ മുകളിൽ കയറിചെല്ലാൻ പറഞ്ഞി
രിക്കുന്നു" എന്ന അവൻ വിനയത്തോടുകൂടി പറഞ്ഞു.

ഇന്ദുമതി തനിക്ക സംഭവിപ്പാൻ പോകുന്ന ആ
പത്തിനേയും, ലാവണ്യാംബുനിധിയായ സുകുമാരൻ പ
റഞ്ഞ സമയത്ത എത്തിക്കാണാത്തതിനേയും, ഓൎത്ത കഠി
നമായി വ്യസനിച്ചുംകൊണ്ടിരിക്കുമ്പോഴാണ സുകുമാ
രൻ കോണികയറി അകത്ത കടന്ന ചെന്നത. ശരൽ
ക്കാലങ്ങളിൽ ഉദിച്ചുപൊങ്ങുന്ന പൂൎണ്ണചന്ദ്രനെ എന്ന
തോന്നുമാറുള്ള അവന്റെ വദനത്തെ കണ്ട ക്ഷണ
ത്തിൽ ഇന്ദുമതി ക്ഷമകൂടാതെ സുകുമാരന്റെമുഖം പിടിച്ച
വെച്ച ഗണ്ഡസ്ഥലങ്ങളിൽ എട്ടപത്തുതരം ചുംബനം
ചെയ്തു. ഇതു കണ്ടാൽ ആ സമയം അവന്റെ മുഖ
ത്തുണ്ടായിരുന്ന മാലിന്യം തുടച്ചുകളവാൻ വെണ്ടി ചെ
യ്തതോ എന്നതോന്നും. ആ സിന്ദൂരാധരിയുടെ പ്രണയ
ചിഹ്നങ്ങളായ ൟവക ലാളനകളാൽ പരമാനന്ദത്തിൽ [ 57 ] മുങ്ങി മതിമറന്ന, താൻ അവിടെ വരുവാൻ കാര
ണമായ്തും ആപൽകരവും ആയ ആ കത്തിന്റെ അ
ൎത്ഥം എന്താണെന്ന ചോദിപ്പാൻകൂടി സുകുമാരന ഓൎമ്മ
വിട്ടുപോയി. ഇങ്ങിനെ അല്പം നേരം കഴിഞ്ഞശേഷം
ഇന്ദുമതി സുകുമാരന്റെ മുഖത്തെക്കതന്നെ നോക്കി
ക്കൊണ്ടു കരഞ്ഞുതുടങ്ങി.

സുകു - ഇതെന്ത കഥാ. ഇങ്ങിനെ ഒരു സങ്കടത്തിന്ന
ഇപ്പോൾ അവകാശമില്ലല്ലൊ.

ഇത കേട്ടിട്ട ഇന്ദുമതി ഒന്നുംതന്നെ ഉത്തരം പ
റ്വാൻ ശക്തയല്ലാതെ നിന്നത കണ്ടപ്പോൾ

സുകു - ൟ കരച്ചിൽ കാണിക്കാനൊ എന്നെ എഴുത്തയ
ച്ച വരുത്തിയ്ത? നീ കരച്ചിൽ മാറ്റുന്നില്ലെങ്കിൽ
ഞാൻ തീൎച്ചയായും പുറപ്പെട്ട പോകും.

ഇന്ദു - അങ്ങേക്ക പുറപ്പെട്ട പോകേണ്ടിയും വരും. ഇ
നിക്ക കരയേണ്ടിയും വരും. അതുകൊണ്ട തന്നെ.

സുകു - എന്താണ നീ അസംബന്ധം പറയുന്നത. എ
ന്നെ വരുത്തിയ കാൎയ്യം പറയൂ.

എന്നിങ്ങിനെ സുകുമാരൻ പറഞ്ഞപ്പോൾ ദുഃ
ഖപരവശയായ ഇന്ദുമതി രാജ്ഞിയുടെ ഏഷണിയും ത
ന്നിമിത്തം രാജാവ കോപിച്ചതും പിറ്റെദിവസം മന്ത്രി
വീരന്മാരോടുണ്ടായ കല്പനകളും സുകുമാരനോട പറഞ്ഞു.

അഗ്നിസന്തപ്തനാരാചംപോലെ അത്ര ദുസ്സഹ
ങ്ങളായ ൟ വൎത്തമാനങ്ങളെ കേട്ടസമയം, സുകുമാരൻ
ഇടിതട്ടിയ പൎവ്വതംപോലെ നഷ്ടസംജ്ഞനായി നിലത്ത
പതിക്കുകയും, അനന്തരം ഇന്ദുമതിയിൽ ആചരിതങ്ങ
ളായ ശീതോപചാരങ്ങളെക്കൊണ്ട ഒരുവിധം മോഹാല
സ്യം തിൎന്ന എഴുനീറ്റിരിക്കുകയും ചെയ്തു. സുകുമാര
ന്റെ ൟ പ്രാണവേദന കണ്ടപ്പോൾ ഇന്ദുമതിക്കുണ്ടാ [ 58 ] യ വ്യസനം ഇന്നപ്രകാരമെന്ന പറഞ്ഞറിയിപ്പാൻ
സഹസ്രവദനനായ ഫണിരാജങ്കൂടി മോഹിക്കെണ്ട.
പ്രാണതുല്യനായ അവന്റെ മേലുള്ള സ്നേഹാതിരേക
ത്താൽ അവന്റെ തൽസമയത്തെ ചാപല്യനിവൃത്തി
ക്ക വേണ്ടുന്ന മാൎഗ്ഗം നോക്കുവാൻ അവൾക്ക ഉടനെ
ധൈൎയ്യം തോന്നി. അവൾ സുകുമാരന്റെ സ്വൎണ്ണവ
ൎണ്ണമായ ദേഹത്തെ തന്റെ മാറിലേക്ക പിടിച്ചണച്ച
അവന്റെ നയനങ്ങളിൽ നിന്ന ധാരധാരയായി വീഴു
ന്ന സന്താപാശ്രുക്കളെ വസ്ത്രത്തിന്റെ തലകൊണ്ട തുട
ക്കുകയും അമൃതോപങ്ങളായ ഓരോരൊ വാക്കുകളെ
ക്കൊണ്ട വഴിപോലെ ആശ്വസിപ്പിക്കുകയും ചെയ്തു.

"പ്രിയഭൎത്താവെ! അങ്ങ വിവേകശൂന്യന്മാ
"രെപ്പോലെ ഒരിക്കലും വ്യസനിക്കരുതെ; അങ്ങെക്ക
"സകല വിഷയങ്ങളിലും അറിവും ധൈൎയ്യവും ഉണ്ട
"ല്ലൊ; ഇങ്ങിനെയുള്ള അങ്ങതന്നേ ഇത്ര കഠിനമാ
"യി വ്യസനിച്ചാൽ സ്വതെ ചപലകളായ ഞങ്ങ
"ളാൽ ചിലരുടെ കഥ പിന്നെ പറയേണമൊ? സമ്പ
"ത്തിലും ആപത്തിലും സുഖത്തിലും ദുഃഖത്തിലും ഒരു
"പോലെ അങ്ങയെ സ്നേഹിപ്പാൻ ദൃഢമായി ഉറച്ച
"വളായ എന്നെയും എന്റെഹൃദയത്തേയും സകല ജ
"ഗദാധാരഭൂതനായ പാൎവ്വതീകാന്തൻ സാക്ഷിയാ
"കെ ഞാൻ അങ്ങയിൽ സമൎപ്പിച്ചത ഓൎമ്മയില്യെ?
"അന്നമുതൽക്ക എന്റെ മനസ്സും ശരീരവും അങ്ങെ
"ക്ക അധീനമല്ലെ? അച്ശനും ൟ രാജഭോഗങ്ങ
"ളും ലോകത്തിലുള്ള സകല വസ്തുക്കളും ഇനിക്ക
"അങ്ങയുടെ പ്രേമത്തെക്കാൾ വിലയുള്ളതല്ല. ച്ശീ!
"ച്ശീ!! അങ്ങ ഇങ്ങിനെ കിടന്ന വ്യസനിക്ക്യെ? അ
"ടുത്ത കാലത്തിന്നുള്ളിൽ എന്നെ അങ്ങെക്ക അച്ശൻ [ 59 ] "തന്നെ കല്യാണം കഴിച്ച തരുവാൻ സംഗതി വരും.
"അതുവരെ അങ്ങ ക്ഷമിക്കൂ" എന്ന പറഞ്ഞു ഇ
ന്ദുമതി തന്റെ കയ്യിൽ ഇട്ടിരുന്ന പുഷ്യരാഗംവെച്ച ഒരു
മോതിരം ഊരി അന്ദരാഗസൂചകമായി അവന്റെ അം
ഗുലികളിൽ ചാൎത്തുകയും ചെയ്തു.

"എന്റെ പ്രിയതമയായ ഇന്ദുമതി! നിന്റെ
"ക്ഷേമാഭ്യുദയങ്ങൾക്ക സദാ ൟശ്വരനെ പ്രാൎത്ഥി
"ച്ചു കൊണ്ടിരിക്കുന്നവനും, നിന്റെ ദാസനും, ആ
"യ എന്നെ ഇന്ദുമതിയുടെ ദൃഢമായ സ്നേഹവിശ്വാ
"സങ്ങൾക്കും അപരിമിതമായ പ്രേമത്തിന്നും ഒരു
"ഭാജനമാക്കി രക്ഷിച്ചുകൊള്ളേണമെ! അല്ലയൊ മ
"ധുരഭാഷിണി! നിന്റെ പ്രതിദിനമുള്ള പത്രങ്ങ
ളാകുന്ന താലവൃന്തങ്ങളെകൊണ്ട ഏറ്റവും തപിച്ച കി
"ടക്കുന്ന എന്റെ മനസ്സിനെ എപ്പോഴും ശിശിരീകരി
"ക്കണെ" എന്നിപ്രകാരം സുകുമാരൻ അനേക വാ
ക്കുകളെ പറഞ്ഞ തന്റെ പേരകൊത്തിയ ഒരു മുദ്രമോ
തിരം പ്രേമചിഹ്നമായി ഇന്ദുമതിക്ക കൊടുക്കുകയും, ഒ
രുവിധം വളരെ പ്രയാസപ്പെട്ട, അവളെ പിരിഞ്ഞ
പോകയും ചെയ്തു.

ഇന്ദുമതി പിരിഞ്ഞുപോകുന്ന ഭൎത്താവിനെത്ത
ന്നെ യമച്ച മിഴികൂടാതെ നോക്കിക്കൊണ്ടു "ഇതുവര
"ക്കും എന്നെ വിട്ടുപിരിഞ്ഞിട്ടതന്നെ ഇല്ലാത്ത ൟ
"സുകുമാരനായ സുകുമാരൻ ഇനി ഏതോരു രാജ്യത്ത
"പോയി രക്ഷപ്പെടുന്നു ൟശ്വരാ! നെയ്യ പാല മു
"തലായ മധുരപദാൎത്ഥങ്ങളെ എപ്പോഴും അനുഭവിച്ചു
"കൊണ്ടിരിക്കുന്ന ഇദ്ദേഹത്തിന്ന ഇനി അതുകളെ
"ല്ലാം എവിടെനിന്ന കിട്ടുന്നു!, ആർ കൊടുക്കുന്നു!
"പട്ടുകോസരികൂടി മാൎദ്ദവം പോരാത്ത ഇദ്ദേഹത്തി [ 60 ] "ന്ന ഇനി എതെല്ലാം കൎക്കശസ്ഥലങ്ങളിൽ സഞ്ച
"രിക്കേണ്ടിവരും! താമരസ പുഷ്പങ്ങളെക്കൂടി ദൂരികരി
"ക്കുന്ന പാദങ്ങളെക്കൊണ്ട ഇദ്ദേഹം ദീനനായി മ
"ലിനാംബരനായി ഏതെല്ലാം കാടുകളിലും മലകളി
"ലും സഞ്ചരിക്കേണ്ടിവരും കഷ്ടം! കഷ്ടം!! അനേ
"കം രാജഭോഗങ്ങളെ അനുഭവിച്ചുകൊണ്ടിരിക്കേണ്ടു
"ന്ന ഇദ്ദേഹം വിധം അപാരമായ സങ്കടത്തി
"ൽ അകപെട്ട അങ്ങുമിങ്ങും അലഞ്ഞ നടക്കേണ്ടി
"വരുമല്ലൊ! ഇതിന്നെല്ലാം ഇന്ദുമതി കാരണമാ
"യി തീൎന്നുവല്ലൊ ദൈവമെ!, എന്നിങ്ങിനെ ഓ
രോന്ന വിചാരിച്ചുംകൊണ്ട മതിമറന്ന മോഹാലസ്യ
പ്പെട്ട നിലത്ത പതിക്കുകയും, അധികം താമസിയാതെ
താനെ എഴുനീറ്റിരിക്കുകയും ചെയ്തു. ഇന്ദുമതിക്ക പ
ഠിപ്പും ധൈൎയ്യവും ഉണ്ടായിരുന്നതിനാൽ അവൾ വ്യ
സനങ്ങളെല്ലാം ഒരുവിധം അടക്കി സമാധാനപ്പെട്ടു.
അവൾ ശ്രീനഗരത്ത ബംഗ്ലാവിൽനിന്ന മടങ്ങി രാജ
ധാനിയിൽ എത്തിയപ്പോഴക്ക അസ്തമിച്ച ഏഴമണി
കഴിഞ്ഞപോയി. സ്നാനവും അച്ശനോടൊന്നിച്ചുള്ള ഭക്ഷ
ണവും കഴിഞ്ഞ ഇന്ദുമതി പതിവപോലെ മുകളിലിരുന്ന
കുറെനേരം അച്ശനുമായി ഓരോന്ന സംസാരിക്കുകയും,
അധികം താമസിയാതെ ഉറക്കം വരുന്നു എന്ന നടിച്ച
അവളുടെ ശയനഗൃഹത്തിലേക്ക പോകയും ചെയ്തു.

ഇന്ദുമതി അത്താഴം കഴിഞ്ഞാൽ കുറെ നേരം
വീണ വായിച്ചുകൊണ്ട വിനോദിച്ചിരിക്കുകയും പിന്നെ
ഉറങ്ങുന്നവരെ വൎത്തമാനക്കടലാസ്സുകൾ നോക്കിക്കൊ
ണ്ടിരിക്കുകയും പതിവായിരുന്നു. അന്ന ആസമയത്ത
കരച്ചിലും തൊഴിച്ചിലും ആണെന്ന പറഞ്ഞാൽ ശേഷം
വായനക്കാർ ഗ്രഹിച്ചു കൊള്ളുമെല്ലൊ. [ 61 ] "അയ്യൊ! പ്രിയ ഭൎത്താവെ! അങ്ങ എന്നെ
"ആക്കിട്ടേച്ചു പോയി! ഞാൻ നിരാധാരയായി ശേ
"ഷിച്ചുവല്ലൊ! അങ്ങല്ലാതെ ഇനിക്ക ആരൊരു ര
"ക്ഷാകൎത്താവാണ! അങ്ങയുടെ വിയോഗം ഞാൻ എ
"ങ്ങിനെ സഹിക്കുന്നു! അങ്ങയെ കണ്ടു കണ്ടുനന്ദി
"ച്ചിരിപ്പാൻ ഇത്രത്തോളമൊ ഇനിക്ക വെച്ചിരിക്കുന്ന
"ത!" എന്നിത്തരം പറഞ്ഞും കരഞ്ഞുംകൊണ്ട അധോ
മുഖിയായിട്ടിരിക്കുമ്പോൾ പതിവുപോലെ ഇഷ്ടദാസി
യായ രുഗ്മീഭായി കടന്ന വന്നു. ആ സമയത്തകൂടി
ഇന്ദുമതിയുടെ നയനങ്ങളിൽനിന്ന അതിനിബിഡങ്ങ
ളായും സ്വൎണ്ണകുംഭാരങ്ങളായും ഇരിക്കുന്ന വക്ഷോജ
കുംഭങ്ങളിൽ ഉറ്റിയുറ്റി വീണിരിക്കുന്ന അശ്രുധാരക
ളെ കണ്ടാൽ അതി മനോഹരങ്ങളായ മുത്തുമാലകൾ ധ
രിച്ചിരിക്കയൊ എന്ന തോന്നും.

ഇന്ദുമതിയുടെ ൟ കരച്ചിലും ഭാവഭേദവും ക
ണ്ടാപ്പോൾതന്നെ പരമശുദ്ധയായ രുഗ്മീഭായിയുടെ നെ
ഞ്ഞപൊട്ടിപ്പോയി. എത്രയും കൂറും മമതയും ഉള്ള അ
വൾ "അയ്യയ്യൊ!" എന്ന പറഞ്ഞ വേഗത്തിൽ ഇ
ന്ദുമതിയെ പിടിച്ച തന്റെ മാറിലേക്ക അണക്കുകയും
"എന്താ! എന്താ! ഇങ്ങിനെ കരയുന്നത, പറയൂ! പറ
യൂ!" എന്നിങ്ങിനെ എടത്തൊണ്ട വിറച്ചുംകൊണ്ട ചോ
ദിക്കുകയും, ചെയ്തപ്പോൾ ഇന്ദുമതി അവളുടെ മുഖത്തേ
ക്കുതന്നെ നോക്കി തേങ്ങി തേങ്ങി പിന്നേയും പിന്നേ
യും കരഞ്ഞു തുടങ്ങി. അതിയായ വ്യസനം വരുന്ന
സമയം പ്രിയമുള്ളവരെ കണ്ടാൽ വ്യസനവും കരച്ചി
ലും വൎദ്ധിക്കുന്നത അസാധാരണയല്ലെന്ന വായനക്കാ
ർ ധരിച്ചിരിക്കുമെല്ലൊ.

അനന്തരം രുഗ്മീഭായി പനിനീര മുതലായ ശീ
തള പദാൎത്ഥങ്ങളെ ഇന്ദുമതിയുടെ അതിമനോഹരമായ [ 62 ] മുഖത്ത തളിച്ച, കെട്ടഴിഞ്ഞ നിലത്ത ചിന്നിക്കിടക്കുന്ന
തലമുടി വേറിടുത്തുകൊണ്ട ഓരോന്ന ചോദിച്ചു തുടങ്ങി.

രുഗ്മീ - ഇന്ദുമതി! നീ എന്താ ഇങ്ങിനെയെല്ലാം കാണി
ക്കുന്നത, കഷ്ടം! കഷ്ടം!

ഇന്ദു - വൎത്തമാനങ്ങളെല്ലാം നിങ്ങൾ കേടില്ല്യെ?

രുഗ്മീ - ഞാൻ ചിലതകേട്ടു. നൊമ്മടെ ചന്ദ്രഭാനുപറേത.
ഞാൻ അപ്പോൾതന്നെ ബദ്ധപ്പെട്ട ഇവിടെ വന്ന
പ്പോഴക്ക നീ പുറത്ത പോയിരിക്കുന്നു. അച്ശന്റെ
കല്പനകൾ എന്തെല്ലാമാണ? കേൾക്കട്ടെ.

ഇന്ദു - അച്ശന്റെ കല്പന സുകുമാരന നാട കടത്ത
ണമെന്നാണ.

രുഗ്മീ - ആവു! വെട്ടിക്കളയേണമെന്നില്ലല്ലൊ.

ഇന്ദു - അത്രമാത്രമാണ ഇനിക്കും ഒരു സമാധാനമുള്ളത.

രുഗ്മീ - നീ ഒരിക്കലും വ്യസനിക്കരുതെ. ൟശ്വരനല്ലെ.
എല്ലാം ഒരു കാലത്ത നേരെയായി വരും.

ഇന്ദു - അമ്മെ! നിങ്ങടെ അനുഗ്രഹമുണ്ടായാൽ ഇനി
ക്ക എന്തൊന്നാണ സാധിക്കാത്തത?

രുഗ്മീ - മകളെ! ഇന്ദുമതി! ഞാൻ ഇരിക്കുമ്പോൾ നീ
ഒരിക്കലും വ്യസനിക്കണ്ട.

ഇന്ദു - അച്ശന്റെ കല്പന എത്ര കഠിനമായിപ്പോയി. അ
ച്ശൻ എന്ന മുതൽക്കാണ ഇത്ര നിൎദ്ദയനായത? ഇ
തിനേക്കാൾ നല്ലത എന്നെ നാടകടത്തുന്നതായിരുന്നു.
നിരപരാധിയായ അദ്ദേഹം എന്തുപിഴച്ചു?

രുഗ്മീ - കഷ്ടം! ഇതനിമിത്തം അച്ശനെ പ്രജകൾ എത്ര
ദുഷിക്കുന്നു. എല്ലാം രാജ്ഞിയുടെ ഏഷണിയാണത്രെ.

ഇന്ദു - അങ്ങിനെതന്നെയാണ ഞാനും കേട്ടത. ഇനി
ക്ക ഒരു അഭ്യുദയം വരുന്നതിൽ എളയമ്മക്ക ഒട്ടുംത
ന്നെ രസമില്ലെന്ന ഞാൻ മുമ്പുതന്നെ മനസ്സിലാ
ക്കീട്ടുണ്ട. ഇതിനെല്ലാം ൟശ്വരൻ കൂലികൊടുക്കട്ടെ.
അദ്ദേഹം സൎവ്വാന്തൎയ്യാമിയല്ലെ. [ 63 ] രുഗ്മീ - ആട്ടെ, ൟ കഥ സുകുമാരൻ അറിഞ്ഞുവോ?

ഇന്ദു - ഉവ്വ, ഞാൻതന്നെ ശ്രീനഗരത്ത ബംഗ്ലാവിൽ
പോയിരുന്നു. അദ്ദേഹത്തെ നൊമ്മടെ ചന്ദ്രഭാനുമു
ഖേന അവിടെ വരുത്തീട്ടുണ്ടായിരുന്നു. എല്ലാം ത
മ്മിൽകണ്ട സംസാരിച്ച പിരിഞ്ഞപ്പോൾ അന്യോ
ന്യംഉണ്ടായ വ്യസനം എങ്ങിനെ പറയേണ്ടു.
അരനാഴികനേരം താനെ ഇരുന്ന പലതും ആലോചി
ച്ച കൂട്ടത്തിൽ "അദ്ദേഹത്തെ പിരിഞ്ഞിരിക്കുന്നതിനേ
ക്കാൾ നല്ലത പ്രാണത്യാഗം തന്നെയൊ" എന്നകൂടി
ഞാൻ സംശയിച്ചു.

ഇത കേട്ട ഉടനെ രുഗ്മീഭായിക്കുണ്ടായ വ്യസന
വും പരിഭ്രമവും അനിൎവ്വചനീയം തന്നെ.

രുഗ്മീ - (ഒന്നരണ്ടു പ്രാവശ്യം മാറത്തടിച്ച കരഞ്ഞും
കൊണ്ട) അയ്യൊ! കുട്ടീ! നീ അങ്ങിനെ ഒന്നും സാഹ
സം ചെയ്തകളയരുതെ. ബുദ്ധിയില്ലാത്ത ചില സ്ത്രീ
കൾ പലപ്പോഴും തൂങ്ങിമരിക്കുക മുതലായ ഹീനകൎമ്മ
ങ്ങൾ ചെയ്യുന്നതിനേക്കുറിച്ച നോം ചില സമയങ്ങ
ളിൽ പറഞ്ഞ പരിഹസിക്കുമാറില്ലെ. അങ്ങിനെ വ
ല്ലതും ചെയ്തുപോയാൽ നിന്നെയും ബുദ്ധിഹീനമാരാ
യ ആവക സ്ത്രീകളോടു ഉപമിക്കുന്നതിനെ ഞാൻ എ
ങ്ങിനെ കേട്ട സഹിച്ചിരിക്കും. ഇതൊന്നും അപ്പോൾ
ആലോചിച്ചില്ലലെ.

ഇന്ദു - ഇനിക്ക കുറെ നേരം ആവക സമാധാനങ്ങളൊ
ന്നും തോന്നീല. ആ സമയം നിങ്ങൾ എന്റെ ഒന്നി
ച്ചുണ്ടായിരുന്നാൽ ഞാൻ അത്ര അധികം വ്യസനി
ച്ചിരുന്നില്ല.

രുഗ്മീ - അച്ശന്റെ കല്പനയും ഇന്ന നീ താനെ സബാ
രിക്ക പോയ്തും കേട്ടപ്പോൾ ഞാനും ഒന്ന പരിഭ്രമിച്ചു ഇ
ല്ലെന്നില്ല. ഞാനും ബദ്ധപ്പെട്ട ഓടിപ്പാഞ്ഞ നീയുള്ളേ [ 64 ] ടത്തേക്ക വരട്ടെ എന്ന വിചാരിച്ചു. ഒടുവിൽ അ
തും ഒരു ഗോഷ്ടിയായി രീൎന്നെങ്കിലൊ എന്ന വിചാ
രിച്ച നിന്റെ വരവും നോക്കിക്കൊണ്ട പടിക്ക പു
റത്ത തന്നെ വളരെ നേരം കാത്തു നിന്നു. ആ വ
ക ആപത്തുകൾ ഒന്നും കൂടാതെ നീ ഇവിടെ എത്തി
ചേൎന്നത തന്നെ എന്റെ ഒരു മഹാ ഭാഗ്യം. നിന്നെ
പിരിഞ്ഞതിന്റെ ശേഷം അതി കോമളനായ സുകു
മാരൻ എന്തെല്ലാം ഓരോന്ന ആലോചിച്ചിരിക്ക
ണം കഷ്ടം! കഷ്ടം!

ൟ വാക്ക ഓൎത്ത നോക്കിയപ്പോൾ വൈഷമ്യ
വിചാരം കൊണ്ടുണ്ടായ വ്യസനത്തോടെ ഇന്ദുമതി പി
ന്നെയും പിന്നെയും കരഞ്ഞു തുടങ്ങി.

രുഗ്മീ - ച്ശീ! ച്ശീ! നീ എന്താണ ഇങ്ങിനെ വ്യസനിക്കു
ന്നത. സുകുമാരന ഇപ്പോൾ എന്തൊന്നാണ വന്നിരി
ക്കുന്നത. അദ്ദേഹം ബുദ്ധിമാനാകയാൽ നീസാഹസം
വിചാരിച്ചതു പോലെയൊന്നും അദ്ദേഹം വിചാരിക്ക
യില്ലെന്ന ഇനിക്ക നല്ല നിശ്ചയമുണ്ട. അച്ശന്റെ
രാജ്യം പോലെ എത്ര രാജ്യം കിടക്കുന്നു. സാധുക്ക
ളെ സംരക്ഷിക്കുന്ന യോഗ്യന്മാരും എത്രയുണ്ട ലോക
ത്തിൽ. പിന്നെ സുകുമാരനൊ അതി വിദ്വാൻ, അ
തി ധൈൎയ്യശാലി. അദ്ദേഹത്തെ ഒരിക്കൽ കണ്ടാൽ
പിന്നെ വിട്ട പിരിയുന്നതിൽ സങ്കടം തോന്നാത്ത
വരാരെങ്കിലുമുണ്ടൊ ഭൂമിയിൽ. സഞ്ചരിക്കേണ്ടതിന്നു
രാജ്യങ്ങളിലെല്ലാടവും തീവണ്ടിയും, യൂറോപ്പു മുതലായ
ദ്വീപാന്തരങ്ങളിലേക്ക എത്രയും അത്ഭുതം തോന്നത്തക്ക
വിധത്തിൽ ഉള്ള തീക്കപ്പലുകളും യഥേഷ്ടം ഉണ്ടാ
ക കൊണ്ട ബഹു സുഖമായി സഞ്ചരിക്കാം. പണം
ഒന്നുമാത്രം വേണം. അത മണിഓഡർ വഴിയാ
യി എവിടെ നിന്നും എവിടേക്കും ആൎക്കും അയച്ചു [ 65 ] കൊടുത്താൽ അനായാസേന കിട്ടുന്നതാണല്ലൊ. അ
തിന്നുള്ള തപാലാപ്പീസ്സുകൾ ഏതരാജ്യത്തും നിറ
ഞ്ഞിരിക്കുന്നു. അനേക രാജ്യചരിത്രങ്ങളും പലത
രമുള്ള വൎത്തമാനക്കടലാസ്സുകളും നീ വായിച്ച അ
റിയുമാറില്ലെ? അതിന്റെ സാദ്ധ്യം വിവേകമല്ലെ?
ഇതൊന്നും അപ്പോൾ തോന്നീലല്ലെ? പിന്നെ ഒരു
ദിക്കിൽ ചെന്നുകൂടിയാൽ ആ രാജ്യം ഭരിപ്പാൻ
കൂടി ബുദ്ധിശക്തിയും ക്ഷമയും പൌരുഷവും ഉ
ള്ള അദ്ദേഹം സ്വന്തം ഉദരപൂരണത്തിന്നകൂടി ശ
ക്തനല്ലെന്ന നീ വിചാരിച്ച വ്യസനിച്ചതിൽപരം അ
ബദ്ധം മറ്റെതാനുമുണ്ടൊ, നീ വ്യസനം കാണിക്കാ
തെ അല്പം കാലം ക്ഷമിക്കൂ. സുകുമാരനോടുകൂടി അ
നേകം രാജഭോഗങ്ങൾ അനുഭവിച്ച തൃപ്തിയോടെ
ചിരകാലം ജീവിച്ചിരിപ്പാൻ നിണക്ക സംഗതിവ
രും. വ്യസനിക്കരുതെ.

എന്നിങ്ങിനെ യുക്തിയുക്തങ്ങളായും അതി മ
ധുരങ്ങളായും ഉള്ള രുഗ്മീഭായിയുടെ വചനങ്ങളെ കേട്ട
സമയം ഇന്ദുമതിക്ക അല്പം ഒരു സമാധാനം വന്നു. അ
വൾ ഇന്ദുമതിയുടെ തലമുടി നല്ലവണ്ണം വകഞ്ഞ കെട്ടി
ച്ച "ഇനി മനസ്സിനെ അധികം ക്ലേശിപ്പിക്കാതെ വേ
ഗം കിടന്നുറങ്ങു" എന്ന പറഞ്ഞ ഇന്ദുമതിയെ കിടത്തു
കയും താനും കിടക്കുകയും ചെയ്തു. പ്രായാധിക്യത്താലു
ള്ള ക്ഷീണം നിമിത്തം രുഗ്മീഭായി കിടന്നീട്ട അധികം
താമസിയാതെ ഉറങ്ങിപ്പോയി.

ഇന്ദുമതി വേർപെട്ട പോയ ഭൎത്താവിനെത്ത
ന്നെ ഓൎത്ത വ്യസനിച്ച ഉറക്കം വരാതെ തിരിഞ്ഞും മറി
ഞ്ഞും കിടക്കുകയും കൂടക്കൂടെ എഴുനീറ്റിരിക്കുകയും ചെ
യ്യും. അങ്ങിനെ കുറെ കഴിഞ്ഞപ്പോൾ ഏകദേശ ംപന്ത്ര [ 66 ] ണ്ടമണിയായി എന്ന തോന്നുന്നു രുഗ്മീഭായി യദൃച്ശ
യാ ഉണരുകയും ഇന്ദുമതി കോസരിയിൽ ഇരിക്കുന്നത
കാണുകയും ചെയ്തു. "അല്ലാ, നീ ഇനിയും ഉറങ്ങീലെ?
എന്താ ഉറങ്ങാത്തത? ഇതനിമിത്തം വല്ല രോഗവും പി
ടിക്കുമെല്ലൊ. നീ എന്താണ ഇങ്ങിനെ ബുദ്ധിയില്ലാ
ത്തവരെപോലെ കാണിക്കുന്നത?" എന്ന രുഗ്മീഭായി
പറഞ്ഞതിന്നുത്തരമായി ഇന്ദുമതി "അമ്മെ! ഇനിക്ക
ഉറക്കം ലേശമെങ്കിലും വരുന്നില്ല." എന്ന പറഞ്ഞു.
"ആട്ടെ, അതിന്ന വഴിയുണ്ടാക്കാം" എന്ന പറഞ്ഞ അ
തിചതുരയായ രുഗ്മീഭായി ഒരു പാനീസ്സവിളക്കും ക
യ്യിൽ എടുത്ത വേഗത്തിൽപോയി സുകുമാരൻ കിടക്കു
ന്ന മാളികയുടെ പുറത്തളത്തിൽ ചെന്നനിന്ന ഒന്നു ര
ണ്ടു പ്രാവശ്യം കുരച്ചു.

സുകു - ആരാണ പുറത്ത?

രുഗ്മീ - ഞാൻതന്നെ.

സുകു - ആര! രുഗ്മീഭായിയൊ?

രുഗ്മീ - അതെ! അതെ!

സുകു - വാതിൽ തഴുതിട്ടിട്ടില്ല. തുറന്ന കടക്കാം.

രുഗ്മീഭായി വാതിൽ തുറന്ന അകത്ത കടന്നു.

സുകു - എന്താണ ൟ അൎദ്ധരാത്രിയിൽ വന്നത? വി
ശേഷിച്ച വല്ലതും ഉണ്ടായിട്ടൊ?

രുഗ്മീ - അങ്ങയുടെ ഒരു ച്ശായ വേണമെന്ന വെച്ച വ
ന്നതാണ.

സുകു - ഇതാണ യോഗം. ഞാൻ അത ഇന്ദുമതിക്ക അ
യക്കേണമെന്ന വിചാരിച്ചിരിപ്പാണ. അപ്പോഴാ
യി രുഗ്മീഭായി വന്നത. വളരെ നന്നായി. ഇന്ദുമ
തി ഇനിയും ഉറങ്ങീട്ടില്ലെ?

രുഗ്മീ - ഇല്ലാ, ഇനിയും ഉറങ്ങീട്ടില്ല.

സുകു - വേഗം ഉറങ്ങാൻ പറയരുതെ രുഗ്മീഭായിക്ക? ഇ
തൊന്നും അവൾ അത്ര അറിഞ്ഞീട്ടുണ്ടാവില്ല. [ 67 ] രുഗ്മീ - (കുറഞ്ഞൊന്ന പതുക്കെ) ഉവ്വുവ്വ് അത പറയാ
നുള്ള താമസമെ ഉള്ളു ഉറങ്ങാൻ.

സുകു - ൟ അൎദ്ധരാത്രിക്ക എന്തിനാ ച്ശായ.

രുഗ്മീ - അതുണ്ടായാൽ അവൾക്ക ഉറക്കം വരുമത്രെ.

ഇന്ദുമതിക്ക ഉറക്കംവരാതിരിപ്പാനുള്ള കാരണം
ക്ഷണനേരംകൊണ്ട സുകുമാരന മനസ്സിലായി. ആ അ
വസ്ഥ അവനും അനുഭവമല്ലെ. സുകുമാരൻ വേഗത്തി
ൽ എഴുനീറ്റ പെട്ടിതുറന്ന തന്റെ ഒരു ച്ശായഎടുത്ത രുഗ്മീ
ഭായിവക്കൽ കൊടുത്തു. അവൾ ച്ശായ കിട്ടിയ ഉടനെ മട
ങ്ങിവന്നപ്പോൾ "അമ്മെ നിങ്ങൾ എങ്ങട്ടാണ പുറത്ത
പോയിരുന്നത?" എന്ന ഇന്ദുമതി ചോദിച്ചു. രുഗ്മീഭാ
യി ഒന്ന പുഞ്ചിരിക്കൊണ്ട ഏറ്റവും ദയയോടുകൂടി "ഇ
താ ഇത കയ്യിൽവെച്ചോളു എന്നാൽ ഉറക്കം വരും" എ
ന്ന പറഞ്ഞ അതിനെ ഇന്ദുമതിയുടെ കയ്യിൽ കൊടുത്തു.

ഇന്ദുമതി അത ഇന്നതാണെന്ന ഊഹിച്ച അ
തിപ്രേമത്തോടുകൂടി അതിനെ വാങ്ങി. അല്പം കഴി
ഞ്ഞപ്പോൾ അതിനെ വിളക്കത്തിരുന്ന നോക്കുകയും, കു
റെ കഴിഞ്ഞശേഷം അതിൽ അനേകതരം ചുംബനം
ചെയ്ത അതിനെ തന്റെ മാറത്ത വെച്ചുകൊണ്ട കിടക്കു
കയും, ഒട്ട പുലരാറായപ്പോൾ കുറഞ്ഞോന്ന ഉറങ്ങുക
യും ചെയ്തു. നേരം പുലൎന്നപ്പോൾ രുഗ്മീഭായി ഇന്ദുമതി
യെ നോക്കി ഒന്ന ചിരിച്ചു. രണ്ടാളുംകൂടി പതിവുപോ
ലെ സ്നാനം മുതലായതിന്നായിപ്പോയി. അന്നു മുതൽ
ക്ക ഇന്ദുമതിക്ക ഭക്ഷണം നിദ്ര മുതലായ പ്രധാന കാ
ൎയ്യങ്ങളിൽകൂടി വൈരാഗ്യം തുടങ്ങി. ഇങ്ങിനെ ഇന്ദുമ
തി സുകുമാരനേത്തന്നെ സദാ സ്മരിച്ചും, അനംഗതാപ
ത്തെ ഉള്ളിൽ അടക്കിയും, കൊണ്ട ഒരുവിധം ദിവസം
കഴിച്ചകൂട്ടി വന്നു. [ 68 ] അഞ്ചാം അദ്ധ്യായം.

സുകുമാരന്റെ വിയോഗം.

സുകുമാരൻ ഇന്ദുമതിയെ വിട്ടു പിരിയുന്നതിലു
ള്ള ദുഃഖം സഹിച്ചുകൂടാതെ ഓരോന്ന പറഞ്ഞുംകൊണ്ട
ശ്രീനഗരത്ത ബംഗ്ലാവിന്റെ പുറത്ത വിശേഷമായ
വലിയ ഒരു തോട്ടമുള്ളതിൽ അല്പം നേരം ഇരുന്നു. കേ
ൾക്കുന്നവരുടെ മനസ്സിനേകൂടി പൊട്ടിക്കുന്നതായ ആ
വക സങ്കടങ്ങളും വിലാപങ്ങളും വായനക്കാർ ഊഹിച്ചു
കൊള്ളേണ്ടതാണ. സുകുമാരൻ ഇന്ദുമതിയേത്തന്നെ
വിചാരിച്ചുംകൊണ്ട ഒരുവിധം രാജധാനിയിൽ എത്തി
ചെൎന്നു. അര മണിക്കൂറനേരംകൊണ്ട നടന്ന വന്ന
വഴിതന്നെ അവന മടങ്ങിപ്പോവാൻ മൂന്നു മണിക്കൂറ
നേരം വേണ്ടിവന്നു. അപ്പോഴത്തെ അവന്റെ യാ
ത്ര കണ്ടാൽ സ്തംഭംകൂടി സഞ്ചരിച്ചു തുടങ്ങിയൊ എന്ന
തോന്നും. സുകുമാരൻ ധൈൎയ്യശാലിയാകയാൽ വ്യസ
നങ്ങളെല്ലാം ഒരുവിധം അടക്കിവെച്ചു എന്നെ പറയേ
ണ്ട. അവൻ രാജധാനിയിൽചെന്ന സ്നാനം ഭക്ഷ
ണം മുതലായത കഴിച്ചു എന്ന പേരുവരുത്തി തന്റെ
ശയന ഗൃഹത്തിലേക്ക എത്തിയ സമയം അസ്തമിച്ച
പത്തര മണിയായിരുന്നു. ഇന്ദുമതി തന്റെ സ്വന്തം
കൈകൊണ്ട കെട്ടി ഉണ്ടാക്കിയ ഒരു മുല്ലമാല നിത്യവും
സുകുമാരന അയച്ചു കൊടുക്കുന്നത സാധാരണയായി
രുന്നു. അന്നും പതിവുപോലെ രുഗ്മീഭായി മാല സു
കുമാരന്റെ അറയിൽ മേശപ്പുറത്ത കൊണ്ടു വെച്ചിട്ടു
ണ്ടായിരുന്നു. അന്നേത്തെ ദിവസം ഇന്ദുമതി മാല
കെട്ടി അയച്ചിട്ടാണ ശ്രീനഗരത്തേക്ക പോയത. [ 69 ] ഇന്ദുമതിയുടെ കൈകൊണ്ട എത്രയും പ്രേമാതി
ശയത്തോടെ ഭംഗിയിൽ കെട്ടിയ പരിമളമേറുന്ന
മുല്ലമാല കൈകൊണ്ട എടുത്ത സമയം അ
നേക വികാരങ്ങൾ അവന്റെ മനസ്സിൽ ഉദിച്ചു.

"അയ്യൊ! പ്രാണവല്ലഭെ! ൟ മാല ഇനിക്ക
അവസാനത്തേതായി ഭവിച്ചുവല്ലൊ! ദന്തിഗാമിനി!
നിന്റെ വിയോഗം ഞാൻ എങ്ങിനെ സഹിക്കുന്നു! രാ
കേന്ദുമുഖി! അതി മുഗ്ധമായ നിന്റെ വദനാരവിന്ദം
ഞാൻ എന്നിനി കാണുന്നു! സ്വൎവൎണ്ണമായ നിന്റെ
ദേഹവും പ്രശംസിക്കത്തക്ക ശീലഗുണങ്ങളും, മനസ്സി
നെ ആകൎഷിക്കുന്ന കടാക്ഷ വീക്ഷണങ്ങളും, കണ്ട
കണ്ടാനന്ദിച്ചിരിപ്പാൻ ഇത്ര മാത്രമൊ ഇനിക്ക വിധി!
ഇന്ദുമതി! അകൃത സുകൃതന്മാൎക്ക ദുൎല്ലഭമായ നിന്റെ
വക്ഷോഭ കുംഭങ്ങൾ ഇനി എന്റെ മാറിൽ അണയു
ന്ന കാലം എത്ര ദൂരത്തിലാണ! പ്രിയതമെ! ഏതൊരു
കാലത്താണ എന്റെ മുഖം നിന്റെ കടാക്ഷവീക്ഷണ
ങ്ങളാകുന്ന ഭൃംഗസമൂഹങ്ങൾക്ക ഒരു പുണ്ഡകരീകമായി ഭ
വിക്കുന്നത! കന്ദരദനെ! നിന്റെ പുഞ്ചിരിയാകുന്ന ശ
രച്ചന്ദ്രികക്ക ഞാനൊരു ആമ്പലായി പരിണമിക്കു
ന്നത ഇനി എന്നാണ! പ്രിയഭാഷിണി! എന്റെ ക
ൎണ്ണങ്ങൾ ഇനി ഏതൊരു അവസരത്തിലാണ നിന്റെ
വചനാമൃതത്തിന്ന ഒരു ഭാജനമായിത്തീരുന്നത!" എ
ന്നിപ്രകാരം കരഞ്ഞും വിലാപിച്ചും കൊണ്ട ആ മാല
സുകുമാരൻ തന്റെ മാറത്തും കണ്ണിലുംവെച്ച കുറെ
നേരം കിടന്നു.

അല്പം നേരം കഴിഞ്ഞാറെ സുകുമാരൻ എഴുനീ
റ്റിരുന്ന "ഞാൻ ഇപ്പോൾ എന്തിനാണ ഇങ്ങിനെ വ്യ
സനിക്കുന്നത. ഇന്ദുമതിക്ക എന്റെമേൽ പ്രേമത്തി [ 70 ] ന്നും വിശ്വസത്തിന്നും ലേശം കുറവില്ല. അവൾ അ
ന്ന്യപുരുഷനെ കാംക്ഷിച്ചിട്ടില്ല. ഇനി ൟ ജന്മം കാം
ക്ഷിക്കയുമില്ല അവൾ അച്ശൻ മുതലായ ബന്ധുജന
ങ്ങളെയും അനേക സുഖാനുഭവങ്ങളെയും ഉപേക്ഷിച്ച
എന്റെഒന്നിച്ച വരാമെന്നകൂടി ധൈൎയ്യമായി പറയുന്നു.
അല്പം കാലം തമ്മിൽ പിരിഞ്ഞിരിക്കേണ്ടിവരുമെന്നല്ലാ
തെ മറ്റെന്തൊന്നാണ ഇപ്പോൾ വന്നിരിക്കുന്നത.
നളമഹാരാജാവ, സാക്ഷാൽ ശ്രീരാമസ്വാമി മുതലായ
മഹാപുരുഷന്മാൎക്കകൂടി എത്രകാലം ഇഷ്ടദാരങ്ങളെ പിരി
ഞ്ഞിരിക്കേണ്ടിവന്നിരിക്കുന്നു. എന്നാൽ ഇന്ദുമതിയുടെ
മനസ്സുറപ്പൊ, ദമയന്തി സീതാദേവി മുതലായവൎക്കുള്ള
തിനേക്കാൾ ഒട്ടും കുറവില്ലതാനും. ച്ശീ! ച്ശീ! ഞാൻ എ
ന്തൊരു മാതിരിക്കാരനാണ! പഠിപ്പ കഴിഞ്ഞാൽ ഒന്ന
സഞ്ചരിക്കെണമെന്ന വിചാരിച്ചിരുന്നത പക്ഷെ ൟ
ക്കാലത്താക്കണം, അത്രതന്നെ. മൽ‌പ്രാണെശ്വരിയാ
യ ഇന്ദുമതിക്ക എന്നിൽ അനുരാഗമുണ്ടെന്നും അന്യ
നെ സ്വീകരിക്കയില്ലെന്നും വന്നാൽ പിന്നെ വിവാഹ
ത്തിന്ന കുറെ താമസിച്ചാൽ തന്നെ എന്താണ. എന്ന
ല്ലാ, ഒരു പക്ഷം നോക്കുമ്പോൾ ൟ സഞ്ചാരം കഴിഞ്ഞി
ട്ടാണ വിവാഹംതന്നെനല്ലത. ഇത മേലിൽ പലെ
വിധത്തിലുള്ള അറിവിന്നും വിവേകത്തിന്നും, യോ
ഗ്യന്മാരായ അനേകം ജനങ്ങളുടെ പരിചയത്തിന്നും
സ്നേഹത്തിന്നും കാരണമായി ഭവിക്കുന്നതാണ. ഒരു
മാൎഗ്ഗദൎശിനീപുസ്തകവും ( ട്രാവലർസ്സ് ഗൈഡ്) അല്പം
പണവും കയ്യിൽ ഉണ്ടായാൽ പിന്നെ സഞ്ചാരത്തി
നെപ്പോലെ രസമായിട്ട മറ്റേതാനുമുണ്ടൊ. പിന്നെ
യാത്രകൊണ്ട മനസ്സിന്ന അല്പാല്പം സുഖക്കേടുണ്ടാവാനു
ള്ളതിനെ ഇന്ദുമതി ദിവസേന അയക്കുന്ന എഴുത്തുകളെ [ 71 ] ക്കൊണ്ടും തീൎക്കാം" എന്നിങ്ങിനെ ആലോചിച്ച സഞ്ചാ
രം ഇപ്പോൾ തന്നെ എന്നു തീൎച്ചയാക്കി.

അപ്പോൾ ചന്ദ്രഭാനു അന്ന പകൽ അഞ്ചുമ
ണിക്ക വന്നതായ വൎത്തമാനക്കടലാസ്സുകളും കത്തുകളും
കയ്യിൽ എടുത്തുകൊണ്ട മുകളിലേക്ക കയറി ചെന്നു. സു
കുമാരൻ അവനെ കണ്ടപ്പോൾ "അല്പം നിൽക്കൂ; പോ
വാൻ വരട്ടെ; ഒന്ന പറവാനുണ്ട" എന്ന പറഞ്ഞ അ
വനോടു അതുകൾ വാങ്ങി തന്റെ പെട്ടിയിൽ വെച്ച
പൂട്ടി. സുകുമാരൻ ചന്ദ്രഭാനുവിനെ നോക്കിക്കൊണ്ടാ
അധിക, വ്യസനത്തോടു കൂടി പറയുന്നു.

സുകു - വൎത്തമാനങ്ങളെല്ലാം നീകേട്ടില്ലെ?

ചന്ദ്ര - (കണ്ണിൽ ജലം ഒലിപ്പിച്ചുകൊണ്ട) ഉവ്വ, ഞാ
നാണ ആദ്യം ഇന്ദുമതിയോടു ചെന്ന പറഞ്ഞത.

സുകു - ചന്ദ്രഭാനു! നീ ഒരിക്കലും വ്യസനിക്കരുതെ.
ഞാൻ ഇതുവരെ ആലോചിച്ചതിൽ ഒന്ന സഞ്ചരിച്ച
വരാമെന്ന തന്നെയാണ ഉറച്ചത. ഇല്ലെങ്കിൽ
വൈഷമ്യമുണ്ട.

ചന്ദ്ര - എല്ലാംകൊണ്ടും ഇപ്പോൾ ഒരു സഞ്ചാരം തന്നെ
യാണ ഉത്തമം. പക്ഷെ എന്നെക്കൂടി കൊണ്ടു പോ
കണം. ഞാൻ അങ്ങയെ വിട്ടുപിരിഞ്ഞാൽ ക്ഷണ
നേരം പൊറുക്കയില്ലെന്ന തീൎച്ച തന്നെ.

സുകു - അയ്യൊ! അത ഒരിക്കലും പാടില്ല. നീ പോ
ന്നാൽ പിന്നെ ഇന്ദുമതിക്കാരാണ? എന്നെ സംബ
ന്ധിച്ച കാൎയ്യങ്ങളിൽ അവൾക്ക എന്തെങ്കിലും പറ
യേണ്ടിവന്നാൽ നീയ്യും രുഗ്മീഭായിയും മാത്രമല്ലെ ഉ
ള്ളു? നിങ്ങൾ രണ്ടാളുടെയും പീയൂഷ സദൃശങ്ങളായ
വാക്കുകളെ കൊണ്ട വേണ്ടേ അവൾക്ക സമാധാനം
വരാൻ? അവൾ കുട്ടിയാണല്ലൊ. ഇന്ദുമതിയെ കൊ [ 72 ] ണ്ട നിത്യവും ഓരേ എഴുത്തയപ്പിക്കണെ. മുദ്ര ലെക്കോട്ട
മുതലായ്ത വേണമെങ്കിൽ വാങ്ങിക്കൊണ്ടുകൊടുക്കണം.
അതെല്ലാം അവൾ അതാത സമയം പറയും.

"ഇനിഞാൻ അല്പം കിടന്നുറങ്ങട്ടെ; നീയും പോ
യി കിടന്നൊ, നേരം ഏകദേശം ഒരുമണിക്കടുത്തു തുട
ങ്ങി." എന്ന പറഞ്ഞ സുകുമാരൻ കട്ടിലിന്മേൽ കയറി
കിടന്നു. രുഗ്മീഭായി വന്ന ച്ശായ വാങ്ങിക്കൊണ്ടു പോ
യിയേന്ന ഞാൻ മുമ്പൊരെടത്ത പറഞ്ഞത ൟ അവ
സരത്തിലാണ. സുകുമാരൻ അവളെ പറഞ്ഞയച്ചതി
ന്നശേഷം പിന്നേയും അല്പം കിടന്നുറങ്ങിയെന്ന പേര
വരുത്തി. പുലരാൻ ഒരു യാമമുള്ളപ്പോൾ എഴുനീറ്റ
യാത്രക്കുള്ള വട്ടങ്ങളെല്ലാം കൂട്ടിത്തുടങ്ങി. തനിക്ക മുമ്പ വ
ഴിയാത്രചെയ്തിട്ട ഒട്ടും തന്നെ ശീലമില്ലാത്തതിനാൽ അധി
കം സാമാനങ്ങൾ കൊണ്ടു പോകുന്നത ഭാരമാണെന്ന
വിചാരിച്ച ഏറെയൊന്നും എടുത്തില്ല. ഒരു പെട്ടിയും അ
തിൽ എട്ടുപത്തു പുസ്തകങ്ങളും, ഇംഗ്ലീഷമട്ടിലുള്ള മൂന്നു
കൂട്ടം ഉടുപ്പുകളും വഴിയാത്രയിൽ മുഖ്യമായി കയ്യിൽ ഉ
ണ്ടായിരിക്കേണ്ടാതായ അത്യാവശ്യം ചില ഔഷധങ്ങളും
ആയിരത്തിൽ ചില്ലാനം ഉറുപ്പികയും മാത്രമെ അവൻ
കയ്യിൽ എടുത്തുള്ളു. കാശ്മീരരാജ്യത്തിൽ "ജലം" എന്ന പ്ര
സിദ്ധപ്പെട്ട നദീതീരത്ത സ്ഥാപിക്കപ്പെട്ട "ജീലം" എ
ന്ന റെയിൽവെ സ്റ്റേഷനിൽ വേഷപ്രച്ശന്നനായി ചെന്ന
അല്പം നേരം ഇരുന്നു. പേഷവാറിൽനിന്ന ആഗ്രയി
ലേക്ക നേരെ പോകുന്ന "മെയിൽ ട്രെയിൻ" അരു
ണോദയത്തിന്ന അവിടെ എത്തുകയും "ഡൽഹി" എന്ന
സ്റ്റേഷനിലേക്ക ടിക്കെറ്റ വാങ്ങി സുകുമാരൻ കാശ്മീര
രാജ്യം വിടുകയും ചെയ്തു. [ 73 ] ആറാം അദ്ധ്യായം.

സുകുമാരന്റെ ദേശാന്തരയാത്ര.

സുകുമാരൻ ഡൽഹി എന്ന സ്റ്റേഷനിലേക്ക ടി
ക്കെറ്റവാങ്ങി വണ്ടികയറി എന്ന ഞാൻ പറഞ്ഞുവെ
ല്ലൊ. സുകുമാരൻ സ്റ്റേഷനിൽ വന്നിരുന്നത വേഷ
ച്ശന്നനായിട്ടാണെങ്കിലും ബാല്യം മുതൽക്കുള്ള പരിചയം
നിമിത്തം സ്റ്റേഷന്മാസ്റ്റൎക്ക സുകുമാരനെ കണ്ട ക്ഷണ
ത്തിൽമനസ്സിലായി. അവർ തമ്മിൽ ഓരോന്ന സം
സാരിച്ചുംകൊണ്ടിരിക്കുന്ന മദ്ധ്യത്തിൽ വണ്ടി ജീലം
എന്ന സ്റ്റേഷനിൽ എത്തി ഉടനെ സ്റ്റേഷന്മാസ്റ്റർ
സുകുമാരനെ കൈപിടിച്ച വണ്ടിയിൽ കയറ്റി. കാഴ്ച
യിൽ അതി യോഗ്യനും ഔദാൎയ്യശിലമുള്ളവനും
ആയ ഒരു ബങ്കാളി കയറിയിരുന്ന ഒന്നാം ക്ലാസ്സ മുറി
യിലാണ സുകുമാരനും കയറിയിരുന്നത. അദ്ദേഹത്തി
ന്ന ബാബുഗോവിന്ദലാല എന്ന പേരാണ. കോടീശ്വ
രന്മാരിൽ വെച്ച അഗ്രഗണ്യനാകയാൽ അദ്ദേഹത്തെ
അറിയാത്തവർ വടക്കരാജ്യങ്ങളിൽ ആരും ഇല്ലെന്നു
തന്നെ പറയാം. വാരക്ക പത്തും പന്ത്രണ്ടും ഉറുപ്പിക
വിലയുള്ള വിശേഷമായ ഒരു മാതിരി കറുത്ത ബനാത്ത
ശീലകൊണ്ടുള്ള വലിയ കുപ്പായം, അതെ ശീലകൊണ്ടു
ള്ള കാലൊറ, രണ്ട വിരൽ വീതിയിൽ ചുറ്റും കസവുള്ള
വെള്ളത്തലപ്പാവ, കറുത്ത തിളങ്ങുന്ന ഇംഗ്ലീഷബൂട്സ
ഹേമമയമായി തൂങ്ങുന്ന ഗഡിയാൾചങ്ങല, മൂത്തപഴു
ത്ത ജംബീരഫലത്തിന്റെ വൎണ്ണംപോലെയുള്ള മുഖത്ത
അതിന്റെ ആകൃതിയിൽ തന്നെയുള്ള ചിബുകം, എത്രയും [ 74 ] ഭംഗിയിൽ വെട്ടിനിൎത്തിയ മേൽമീശ, ഇങ്ങിനെയാണ
അദ്ദേഹത്തിന്റെ വേഷം. ബാബുഗോവിന്ദലാല ഒരു
കാൎയ്യവശാൽ പേഷവാറിലോളം പോയി ഡൽഹിക്ക
തന്നെ മടങ്ങി പോവികയാണ. അദ്ദേഹവും സ്റ്റേഷന്മാ
സ്റ്ററും തമ്മിൽ കണ്ടപ്പോൾ അവർ അന്യോന്യം സലാം
ചെയ്തു. സ്റ്റേഷന്മാസ്റ്റർ ബാബുഗോവിന്ദലാലയോട
ചോദിക്കുന്നു.

സ്റ്റെ - അല്ല്ലാ! അങ്ങ അന്നപോയഹിൽപിന്നെ ഇപ്പോൾ
മടങ്ങുന്നതെ ഉള്ളു? എന്തായിരുന്നു ഇത്ര അധിക താ
മസിപ്പാൻ തക്ക കാൎയ്യം? പോയതിൽ പിന്നെ സുഖ
ക്കേടൊന്നും ഉണ്ടായില്ലല്ലൊ? ആ ദിക്കിലെ കാലാവസ്ഥ
ഇപ്പോൾ എങ്ങിനെ? മഴ ധാരാളമുണ്ടൊ? ദീനങ്ങൾ
ഒന്നും അധികമായി ഇപ്പോൾ ഇല്ല്യായിരിക്കാം?

ബാബു - ആ കഥയൊന്നും പറയെണ്ടാ. ഞാൻ പോ
യകാൎയ്യം തീരാൻതന്നെ വിചാരിച്ചതിൽ അധികം ദി
വസം വേണ്ടിവന്നു. അത തീൎന്നപ്പോഴക്ക ഒരു സ്നേ
ഹിതന്റെ വീട്ടിൽ കല്യാണത്തിന്ന വന്ന ക്ഷണി
ച്ചു. അത കഴിഞ്ഞത മിനിയാന്നാണ. അന്ന വയി
ന്നേരംതന്നെ പുറപ്പെട്ടു. ഞാൻ പോയിട്ട ഇന്നേക്ക
ഇരിപതാം ദിവസമാണ. ഇത്ര അധികം ഞാൻ ഒരു
കുറിയും താമസിക്കുമാറില്ല. ആ ദിക്കിൽ മഴ ഇല്ലേ
ന്നില്ല. ദീനങ്ങൾ അധികം എന്നല്ല ഒട്ടും ഇല്ല. കു
ഡുംബങ്ങൾ എല്ലാം ഇപ്പോൾ ഇവിടേത്തന്നെ ഉള്ള
കാലമൊ? അതൊ നാട്ടിലൊ? ആട്ടെ, അങ്ങ മാറ്റ
ത്തിന്ന അപേക്ഷിച്ചിരുന്നകാൎയ്യം പിന്നെ എന്തായി?

സ്റ്റേ - അതിനേപറ്റി പിന്നെ ഒന്നും അറിഞ്ഞിട്ടില്ല.
കുഡുംബങ്ങളെല്ലാം നാട്ടിലാണ. അവൎക്ക സൌഖ്യ
മാണെന്ന ഇന്നലേയും കത്ത വന്നിട്ടുണ്ട. [ 75 ] എന്നിങ്ങിനെ പറഞ്ഞ കഴിഞ്ഞതിന്റെശേഷം
സ്റ്റേഷന്മാസ്റ്റർ സുകുമാരനെ നോക്കി, "ഇദ്ദേഹത്തെ
അങ്ങ അറിയില്ല്യായിരിക്കാം. ഡൽഹീ പട്ടണത്തിലെ
കീൎത്തിപ്പെട്ട ഒരു കച്ചവടക്കാരനാണ" എന്നും ബാബു
ഗോവിന്ദലാലയെ നോക്കി "ഇദ്ദെഹം കാശ്മീരരാജ്യത്തെ
സൈന്യാധിപതിയുടെ പുത്രനാണ. ഇദ്ദേഹത്തെ അ
ങ്ങ കേട്ടിരിപ്പാൻ സംഗതിയുണ്ട" എന്നും അന്യോന്യം
പറഞ്ഞ മനസ്സിലാക്കിക്കൊടുത്ത കഴിഞ്ഞപ്പോഴക്ക വ
ണ്ടിയും ഇളകി. ഉടനെ അവർ പരസ്പരം കൈകൊടു
ത്ത വന്ദിച്ചു. കുറെ കഴിഞ്ഞാറെ സുകുമാരൻ തന്റെ
പെട്ടി തുറന്ന തലേ ദിവസം വന്ന വൎത്തമാനക്കടലാ
സ്സുകൾ എടുത്ത ചിലത ആ യോഗ്യന വായിപ്പാൻ
കൊടുക്കുകയും ചിലത താൻ വായിച്ചു കൊണ്ടിരിക്കുകയും
ചെയ്തു. ബാബു ഗോവിന്ദലാല "താങ്ക് യു" എന്ന ഇംഗ്ലീ
ഷിൽ വന്ദന വാക്ക പറഞ്ഞ അതിനെ വാങ്ങി വായിച്ചു
തുടങ്ങി. അദ്ദേഹത്തിന്ന സുകുമാരന്റെ വളരെ സ
ന്തോഷവും ബഹുമാന്വും തോന്നി. സകല വിഷയങ്ങ
ളിലും ഒരുപോലെ യോഗ്യതയെസമ്പാദിച്ച സുകുമാരനെ
കണ്ടാൽ സന്തോഷിക്കാത്തവരാരുമില്ല. അല്പം നേരം
ന്യൂസ്പേപ്പർ വായിച്ചിരുന്ന ശേഷം ബാബു ഗോവിന്ദ
ലാല സുകുമാരനോടു ഓരോന്ന ചോദിപ്പാൻ തുടങ്ങി.

ബാബു - അങ്ങ ഇപ്പോൾ എവിടേനിന്ന വരുന്നു? എ
വിടേക്കാണ പോകുന്നത?

സുകു - ഞാൻ കാശ്മീര രാജ്യത്തിന്ന തന്നേയാണ വരു
ന്നത. ഒരു സ്ഥലത്തേക്കായിട്ടതന്നെ ഉദ്ദേശിച്ച പു
റപ്പെട്ടതല്ല.

ബാബു - ദേശസഞ്ചാരത്തിന്ന എറങ്ങിയതായിരിക്കാം
അല്ലെ? [ 76 ] സുകു - അതെ, അങ്ങിനെതന്നെ.

ബാബു - ഇപ്പോൾ എവിടെ എറങ്ങിത്താമസിപ്പാനാ
ണ വിചാരിക്കുന്നത?

സുകു - ഡൽഹിക്കാണ ടിക്കറ്റ വാങ്ങിയിരിക്കുന്നത.

ബാബു - അവിടെ സ്നേഹിതന്മാരോ ബന്ധുക്കളൊ മ
റ്റൊ ഉണ്ടൊ.

സുകു - അങ്ങിനെ ആരുമില്ല.

ബാബു - എന്നാൽ അങ്ങയെ ഞാൻ ക്ഷണിച്ചിരിക്കുന്നു.
എട്ടൊ പത്തൊ ദിവസം ഇഷ്ടംപോലെ താമസിച്ച
മടങ്ങാം. അതിന്ന അങ്ങേക്ക അലോഗ്യമില്ലെങ്കിൽ
ഇനിക്ക വളരെ സന്തോഷമുണ്ടായിരുന്നു. എന്റെ
സ്ഥിരമായ താമസം ഡൽഹീപട്ടണത്തിലാണ.

സുകു - അങ്ങയുടെ ൟ ക്ഷണം ഞാൻ ആദരവോടും കൃ
തജ്ഞതയോടുംകൂടി സ്വീകരിച്ചിരിക്കുന്നു. എന്നാൽ
ഇന്ന ഞാൻ അങ്ങയെ ഉപദ്രവിപ്പാൻ വിചാരിക്കു
ന്നില്ല. ഇന്ന ഒരു ഹൊട്ടലിൽ താമസിപ്പാൻ ഞാൻ
മുൻകൂട്ടി എഴുതി ശട്ടം ചെയ്തുപോയി. നാളെ ഞാൻ
അങ്ങയുടെ ആതിത്ഥ്യം സ്വീകരിച്ചുകൊള്ളാം. അത
ല്ലെ നല്ലത?

ബാബു - എന്നാൽ ഇഷ്ടംപോലെ. ൟ ക്ഷണംകൊണ്ട
അങ്ങയുടെ നിശ്ചയങ്ങൾക്ക ഒരു ഇളക്കവും അതനി
മിത്തം അങ്ങെക്ക ഒരു സുഖക്കേടും സംഭവിക്കരുത.

സുകു - ച്ശെ! അങ്ങിനെ ഉണ്ടൊ! ഞാൻ ൟ രാജ്യം
വിടുന്നതിലകത്ത തീൎച്ചയായും അങ്ങയെ വന്ന കണ്ട
കൊള്ളാം.

ബാബു - എന്നാൽ അങ്ങിനെ ആട്ടെ, അങ്ങേക്ക ചുരുട്ട
വേണമൊ?

സുകു - ഞാൻ ചുരുട്ട ഉപയോഗിക്കാറില്ല. [ 77 ] ബാബു - എന്നാൽ ഞാൻ ഉപയോഗിക്കട്ടെ? അങ്ങെക്ക
വല്ല ഉപദ്രവും ഉണ്ടൊ?

സുകു - എന്താണ! ഇനിക്ക യാതോരു ഉപദ്രവുമില്ല.

സുകുമാരൻ അങ്ങിനെ പറഞ്ഞപ്പോൾ ബാബു
ഗോവിന്ദലാല ചുരുട്ട എടുത്ത വലിച്ചു തുടങ്ങി. വണ്ടി
യിൽ പോകുമ്പോൾ ഇരുഭാഗത്തും കാണാവുന്ന മനോര
മങ്ങളായ പ്രദേശങ്ങളെയെല്ലാം അദ്ദേഹം സുകുമാരന
വിവരിച്ച മനസ്സിലാക്കി കൊടുത്തു.

ബാബു - മാംസം വിസ്കി മുതലായതെല്ലാം എന്റെ വ
ക്കൽ ഉണ്ട. അങ്ങേക്ക വിരോധമില്ലെങ്കിൽ കഴിക്കാം.

സുകു - വിസ്കി ഞാൻ കഴിക്കുമാറില്ല. മാംസം കഴിക്കി
ല്ലേന്ന വെച്ചിട്ടില്ല.

ബാബു - എന്നാൽ വിസ്കി ഒഴിച്ച മറ്റതെല്ലാം അങ്ങേ
ക്കും ഭക്ഷിക്കാമല്ലൊ

ഇങ്ങിനെ പറഞ്ഞ അവർ രണ്ടുപേരുംകൂടി ഇം
ഗ്ലീഷിൽ ഒരൊരൊ നേരംപൊക്ക സംസാരിച്ചും ചിറി
ച്ചുംകൊണ്ട ഭക്ഷിച്ചു. ബാബുഗൊവിന്ദലാല വണ്ടി
യിൽ ഒന്നിച്ചുണ്ടായിരുന്നതകൊണ്ട സുകുമാരന യാത്ര
യിൽ ഒട്ടും ഒരു സുഖക്കെട തൊന്നീല. ഭക്ഷണം കഴിഞ്ഞ
പ്പൊഴക്ക അവൎക്ക എറങ്ങേണ്ടുന്ന സ്റ്റെഷൻ ഏകദേശം
അടുത്തുതുടങ്ങി. "നൊക്ക എറങ്ങാനുള്ള സ്റ്റെഷൻ ഇനി
യത്തതായി. അപ്പോൾ കിടന്നബദ്ധപ്പെടണ്ടാ. സാമാ
നങ്ങളെല്ലാം ഒതുക്കിവെച്ചൊളൂ" എന്നിങ്ങിനെ പറഞ്ഞ
ബാബുഗൊവിന്ദലാല അദ്ദെഹത്തിന്ന അനേക സാമാ
നങ്ങൾ ഉണ്ടായിരുന്നതെല്ലാം ക്ഷണനെരംകൊണ്ട
ഒതുക്കിവെച്ചു. സുകുമാരൻ മുപ്പത്തൊൻമ്പത മണിക്കൂ
റനെരം കൊണ്ട ഡൽഹിസ്റ്റെഷനിൽ എത്തി. മഹത്തായ
ആ സ്റ്റെഷന്റെ കോലായയിൽ (പ്ലാറ്റഫൊറത്തിൽ) [ 78 ] എറങ്ങിനിന്ന നൊക്കിയസമയം അവൻ അവിടെകണ്ട
തായ കാഴ്ചകളെ എത്രയും സംക്ഷേപമായി പറയാം.

വണ്ടിയിൽ വരുന്ന സ്നേഹിതന്മാരെ എതിരേ
ല്ക്കെണ്ടതിന്ന വന്നിട്ടുള്ള യോഗ്യന്മാർ സംഭ്രമത്തോ
ടെ വണ്ടിയിലേക്ക നോക്കിക്കൊണ്ട അങ്ങോട്ടുമിങ്ങോട്ടും
നടക്കുന്ന തിരക്ക. ഉദ്യോഗം നിമിത്തം അധികം കാലം
തമ്മിൽ കാണ്മാൻ സംഗതിവരാത്തവരായ ഗൂഢപുരുഷ
ന്മാരെ ഒന്ന കാണ്മാനുള്ള അത്യാഗ്രഹത്തോടുകൂടി വന്നി
ട്ടുള്ള സുന്ദരിമാരായ യൂറോപ്യൻ യുവതികൾ കൂടകൂടെ വ
ണ്ടിയിലേക്ക നോക്കിക്കടാക്ഷിക്കുന്ന ഒരു കാഴ്ച. വിദ്യാ
ഭ്യാസത്തിന്നവേണ്ടി അനേകകൊല്ലങ്ങളായിട്ട അച്ശന
മ്മമാരെ പിരിഞ്ഞ താമസിക്കുന്ന മക്കളെ കൂട്ടിക്കൊണ്ടു
പോകേണ്ടതിന്ന വണ്ടി എത്തുന്നതിന്ന മുമ്പതന്നെ തെ
യ്യാറായി വന്നനില്ക്കുന്ന യൂറോപ്യൻ ദമ്പതിമാർ വ
ണ്ടിയിൽ നിന്നു കുട്ടികളെ കൈപിടിച്ച എറക്കുന്നതും അ
ത്യന്തം സന്തോഷത്തോടുകൂടി അവരെ ചുംബിക്കുന്നതും
ആയ ഒരു കാഴ്ച. സീവിൽസൎവ്വീസ്സമുതലായ ഉദ്യോഗ
പരീക്ഷക്ക പഠിപ്പാനായി യൂറോപ്പമുതലായ ദ്വീപാന്തര
ങ്ങളിലേക്ക പോകുന്നവരും പതിനഞ്ചും പതിനാറും വയ
സ്സ പ്രായമുള്ളവരും ആയ കുട്ടികളെ വണ്ടിയിൽ കയറ്റി
അയപ്പാൻ അനുയാത്രയായിവന്നവരായ അച്ശനമ്മമാ
രുടെയും ബന്ധുജനങ്ങളുടെയും ഗൽഗദാക്ഷരങ്ങളോടുകൂ
ടിയ ആശീൎവ്വചനകോലാഹലങ്ങൾ. രണ്ടും മൂന്നും കൊ
ല്ലത്തോളം തമ്മിൽ കണ്ടിട്ട തന്നെ ഇല്ലാത്ത ഭൎത്താക്കന്മാ
രെ ഒന്ന കാണേണ്ടതിന്ന അതി സക്തിയോടുകൂടെ പുറ
പ്പെട്ടവന്നവരും ചെറുപ്പക്കാരും ആയ വെള്ളക്കാരുടെ
സ്ത്രീകൾ താനെ ടിക്കറ്റ വാങ്ങുന്നതും, സാമാനങ്ങൾ
കൂലിക്കാരെക്കൊണ്ട വണ്ടിയിൽ എടുത്തവെപ്പിച്ച അവൎക്ക [ 79 ] കൂലികൊടുത്ത പിരിക്കുന്നതും, അനുയാത്രയായി വന്നവ
രോട യാത്രപറഞ്ഞ വണ്ടിയിൽ കയറുന്നതും ആയ ഒരു
കാഴ്ച. മേഘനിസ്വനംപോലെയുള്ള ശബ്ദത്തെ ഉണ്ടാ
ക്കുന്നതും യാത്രക്കരുടെ പെട്ടിമുതലായ നാനാവിധസാ
മാനങ്ങൾ കയറ്റിയ്തും ആയ ഒരു മാതിരി ഉന്തുവണ്ടിക
ളെ പൊർട്ടർമാർ തള്ളിക്കൊണ്ടപോകുന്നതും അതുകൾ ക
യറ്റേണ്ടുന്ന വണ്ടികളിൽ അടക്കി അടക്കി വെക്കുന്ന
ന്നതും ആയ മറ്റൊരു കാഴ്ച. ഓരോ പ്രധാന സ്ഥല
ങ്ങളിലേക്കുള്ള എഴുത്തുകൾമുതലായ്ത പ്രത്യേകം പ്രത്യേ
കം കെട്ടി മുദ്രവെച്ച തെയ്യാറാക്കിയ സഞ്ചികളെ വാങ്ങി
ക്കൊണ്ടുപോകേണ്ടതിന്ന വന്നവരായ തപ്പാൽ ശുപാ
യിമാർ ഭംഗിയിൽ ഉള്ളതും ഒരേമാതിരിയിൽ ഉള്ളതും
ആയ ഉടുപ്പുകൾ ധരിച്ച വരിവരിയായി നില്ക്കുന്ന ഒരു
കാഴ്ച. മൂന്നാംക്ലാസ്സ വഴിയാത്രക്കാൎക്ക വിശ്രമിപ്പാൻ
അതിവിശേഷമായി തീൎത്തിട്ടുള്ള വലിയ ഒരു മുറിയുടെ വാ
തിൽ ഒരുവൻചെന്ന തുറക്കുന്നതും ആ സമയം അതിൽ
കൂടിയ അനേകജനങ്ങളും ഒന്നായി ഞാൻ മുമ്പെ ഞാൻ
മുമ്പെ എന്നിങ്ങിനെ ഉന്തിയും തള്ളിയും കൊണ്ട പുറത്ത
കടക്കുന്നതും വണ്ടിയിൽ ഒഴിവ കാണാത്തതിനാൽ കു
ണ്ഠിതപ്പെട്ട പരിഭ്രമിച്ച അങ്ങോട്ടുമിങ്ങോട്ടും ഓടി നട
ക്കുന്നതും ആയ ഒരു കാഴ്ച. ആ തക്കത്തിൽ മോഷ്ടി
പ്പാൻ അവസരം നോക്കിക്കൊണ്ട നടക്കുന്ന ഒരു മാ
തിരി കള്ളന്മാരുടേയും ആ വക കള്ളന്മാരെ പിടിപ്പാൻ
സാധിക്കാത്തവരായ ഒരു കൂട്ടം പോല്ലീസ്സകാരുടെയും
സംഭ്രമം. ഇതുകളെല്ലാം കണ്ടും കേട്ടും സുകുമാരന വള
രെ വിസ്മയം തോന്നി. അപ്പോൾ വണ്ടിയിൽനിന്ന
പരിചയമായ ബാബുഗോവിന്ദലാല "അങ്ങേക്ക വ
ണ്ടി പ്രത്യേകം വന്നിട്ടില്ലാത്തതകൊണ്ട നോക്ക രണ്ട [ 80 ] പേൎക്കുംകൂടി പോവാം. ഞാനും ഹൊട്ടേൽ വഴിക്ക വരാം.
അങ്ങയെ അവിടെ എറക്കി ഞാൻ പോയിക്കൊള്ളാം.
ആ നേരവും കൂടി നോക്ക ഒന്നിച്ചിരുന്ന സംസാരിക്കാ
മെല്ലൊ" എന്ന പറഞ്ഞപ്പോൾ സുകുമാരൻ "അങ്ങി
നെതന്നെ. ൟ ഉപകാരത്തിന്ന ഞാൻ അങ്ങേക്ക
വളരെ കടപ്പെട്ടിരിക്കുന്നു" എന്ന ഉത്തരം പറഞ്ഞു.
ഉടനെ അവർ രണ്ടുപേരുംകൂടി വണ്ടിയിൽ കയറി
ഇരുന്ന ഓടിച്ചു. കാൽ മണിക്കൂറ നേരം കൊണ്ട അ
വർ സുകുമാരൻ താമസിപ്പാൻ നിശ്ചയിച്ചിരുന്ന ഹൊ
ട്ടെലിൽ എത്തി. സുകുമാരൻ വണ്ടിയിൽനിന്ന അ
വിടെ എറങ്ങിനിന്നപ്പോൾ ബാബു ഗോവിന്ദലാല
"അങ്ങ ൟ രാജ്യം വിടുന്നതിലകത്ത എന്നെ വന്ന കാ
ണുമെന്ന വിശ്വസിക്കുന്നു" എന്ന പറഞ്ഞ അന്യൊന്യം
കൈകൊടുത്ത വന്ദിച്ച പിരികയും ചെയ്തു. അതിന്ന
ശേഷം സുകുമാരൻ സ്നാനം ഭക്ഷണം മുതലായ്ത ഇഷ്ടം
പോലെ കഴിച്ചു. യാത്രയിൽ സുകുമാരൻ ഇംഗ്ലീഷ മാതി
രിയിലുള്ള ഉടുപ്പായിരുന്നു എപ്പോഴും ധരിച്ചിരുന്നത.
ഭക്ഷണത്തിൽ വളരെ കൃത്യമുണ്ടായിരുന്നു. അധികം
വഴിയാത്ര ചെയ്തത കൊണ്ടുള്ള ക്ഷീണം നിമിത്തം
അന്ന പുറത്തെങ്ങും എറങ്ങിയത തന്നെ ഇല്ല.

പിറ്റെ ദിവസം പുലൎച്ചേ സുകുമാരൻ സ്നേഹി
തനായ ബാബു ഗോവിന്ദലാലയെ കാണ്മാൻ പോകയും,
അദ്ദേഹം അടിയന്തര കാൎയ്യത്തിന്നായി പുറത്ത പോയി
രിക്കുന്നു എന്നും മടങ്ങി വരാൻ അധികം താമസിക്കു
മെന്നും ആ ഗൃഹത്തിലുള്ളവർ പറകയാൽ ഇനി ഇദ്ദേ
ഹത്തെ കാണുന്നത രണ്ടു ദിവസം കഴിഞ്ഞിട്ടാക്കാമെന്നു
റച്ച, താൻ വന്നതിന്റെ അടയാളമായി തന്റെ കാൎഡ
അവിടെ പെട്ടിയിൽ ഇട്ട മടങ്ങി പോരികയും ചെയ്തു. [ 81 ] അന്ന നാല മണി കഴിഞ്ഞതിന്ന ശേഷം സുകുമാരൻ
ചായ കഴിച്ച വണ്ടിയിൽ പുറത്ത പോയി അങ്ങാടി
മുതലായ ചില്ലറ സ്ഥലങ്ങളെല്ലാം കണ്ടു. ഇങ്ങിനെ
നാലഞ്ച ദിവസങ്ങളായിട്ട അവിടെയുള്ള പ്രധാന ഷാ
പ്പുകൾ, പള്ളികൾ, നദികൾ, ക്ഷേത്രങ്ങൾ, കാഴ്ചബം
ഗ്ലാവുകൾ, മൃഗശാലകൾ, പ്രാധാന്യമേറിയ ആപ്പീസ്സു
കൾ മുതലായ വിശേഷസ്ഥലങ്ങളെല്ലാം അവൻ വ
ണ്ടിയിൽ സഞ്ചരിച്ച കണ്ടു. ആ പട്ടണത്തിന്റെ
നാല ഭാഗവും നടന്ന നോക്കിയാൽ കാണാവുന്ന കാഴ്ച
കളെ എത്രയും ചുരുക്കി പറയാം.

അനേക വൎണ്ണങ്ങളോടുകൂടിയതും അത്യുന്നതങ്ങ
ളും ആയ നാലും രണ്ടും ഒന്നും അശ്വങ്ങളെ കൂട്ടി കെട്ടിയ
തും, സൂൎയ്യരശ്മി പ്രതിഫലിക്കുമ്പോൾ കണ്ട നില്ക്കുന്ന
വരുടെ നേത്രങ്ങളെ മഞ്ഞളിപ്പിക്കത്തക്കവണ്ണം അത്ര
വിശേഷമായി ചായം കൊടുത്തിട്ടുള്ളതും, മേഘ ഗൎജ്ജി
തംപോലെ ശബ്ദത്തെ ഉണ്ടാക്കുന്നതും, ആയ ബ്രുവം,
ഫീറ്റൻ, കോച്ച്, ഡൊക്കാട്ട്, മുതലായ അനേക തര
ത്തിലുള്ള വണ്ടികളേക്കൊണ്ട നിറഞ്ഞ തെരുവുകൾ അ
നവധി, ആവക ഓരോ തെരുവുകളിൽ വൈരം, ചുക
പ്പ, മാണിക്യം, മരതകം, വൈഡൂൎയ്യം, പുഷ്യരാഗം,
മുതലായ വിലവേറില്ലാത്ത രത്നങ്ങൾ പതിച്ച മോതിരം,
കടുക്കൻ, കാഞ്ചീ, കടകം, ഇത്യാദികളായ ആഭരണങ്ങ
ളും, സ്വൎണ്ണം വെള്ളി മുതലായ ലോഹങ്ങളേക്കൊണ്ട
അനേകതരത്തിൽ ഉണ്ടാക്കി കൊത്തു വേലകൾ ചെയ്തി
ട്ടുള്ള പാനപാത്രങ്ങളും, അധികം വിലപിടിച്ച പലെ മാ
തിരിയിലുള്ള വിളക്കുകളും വില്ക്കുന്ന ഷാപ്പുകൾ അ
നേകം. നാദശുദ്ധികൊണ്ട സാക്ഷാൽ സരസ്വതിയു
ടെ വീണയേക്കൂടി പരിഭവിപ്പിക്കുന്ന വലിയ വലിയ [ 82 ] പിയാന മുതലായ ഇംഗ്ലീഷ വാദ്യങ്ങളും, വാച്ച്, ക്ലോ
ക്ക്, ടൈംപീസ്സ്, മുതലായവയും വില്ക്കുന്ന ഷാപ്പുകൾ
അസംഖ്യം. ഇങ്ങിനേയുള്ള ഓരോരോ ഷാപ്പുകളിൽ
ചെന്നു നോക്കിയാൽ, അതുകളുടെ ഉൾഭാഗം എട്ടും പ
ത്തും ഭാഗങ്ങളായി തരം തിരിക്കപ്പെട്ടതിൽ ഒരേടത്തെ ബി
സ്കട്ട് കേക്ക് വെപ്പർമെണ്ട് ഝാം മുതലായ മ
ധുര ഭക്ഷ്യങ്ങളും, ഒരേടത്ത അധികം വില പിടിച്ച
തും അനേക തരത്തിലുള്ളതും ആയ ലഹരിയുള്ള മദ്യ
ങ്ങളായ പേയങ്ങളും, ഒരേടത്ത അത്തൽ ലവണ്ടർ
പനിനീർ മുതലായ വാസന ദ്രവ്യങ്ങളും, ഒരേടത്ത പ
ലേ തരത്തിലും വൎണ്ണത്തിലും വലിപ്പത്തിലും ഉള്ള ല
ക്കോട്ട കത്തകടലാസ്സ മുതലായവയും, ഒരേടത്ത ഒന്നി
നെ അനേകങ്ങളായി കാണിച്ച മനുഷ്യരെ കൂടി പരി
ഭ്രമിപ്പിക്കുന്നതും സ്വൎണ്ണവൎണ്ണത്തിലുള്ള കൂടോടുകൂടിയ
തും ആയ അസംഖ്യം വെള്ളക്കണ്ണാടികളും, ഗുളോപ്പു
കളും, വാൾഷെഡ്ഡുകളും, ഇതിന്നെല്ലാറ്റിന്നും പുറമെ മ
റ്റൊരേടത്ത പലവക സാമാനങ്ങളും, വില്പാൻ ബഹുഭം
ഗിയിൽ അടക്കി അടക്കി വെച്ചിരിക്കുന്നതും തൂക്കിയിരി
ക്കുന്നതും കാണാം. മറ്റൊരു ഷാപ്പിൽ ചെന്നാൽ അതി
ൽ ഒരേടത്ത പലേ തരത്തിലും നിറത്തിലും ഉള്ള വില
പിടിച്ച ശീലത്തരങ്ങൾ ആട്ടിക്കിട്ടിരിക്കുന്നതും, അവിടെ
അനേകം ജനങ്ങൾ ഇരുന്ന തുന്നുന്നതും കാണാം. മ
റ്റൊരു വലിയ മുറിയിൽ ശാസ്ത്രസംബന്ധമായും മറ്റും
ഉള്ള പുസ്തകങ്ങളും, ച്ശായ വെക്കാനുള്ള ആൽബങ്ങ
ളും, കുട്ടികൾക്ക കളിപ്പാനുള്ള മനോഹരങ്ങളായ സാധ
നങ്ങളും, ചില്ലളമാറികളിൽ എത്രയും കൌതുകത്തിൽ
വെച്ചിട്ടുള്ളവ അനേകം കാണാം. സ്വദേശത്തുണ്ടാ
ക്കിയതും ദ്വീപാന്തരങ്ങളിൽനിന്ന വരുത്തിയതും ആയ [ 83 ] ഇംഗ്ലീഷമരുന്നുകൾ വില്ക്കുന്ന കമ്പിനികളും ച്ശായ എ
ടുക്കുന്ന കമ്പിനികളും എത്രയോ കാണാം. മറ്റൊരു
തെരുവിൽ ചെന്നാൽ അത്യുന്നതങ്ങളും, അതിധവള
ങ്ങളും അതിഗംഭീരങ്ങളും, ഞാനൊ നിയ്യൊ വലിയത
എന്ന അന്യൊന്യം കലഹിച്ചുംകൊണ്ട വരിവരിയായി
നില്ക്കുന്നവയും, ആയ ആറും ഏഴും നിലയുള്ള മണി
മഞ്ചങ്ങളും അതുകളിൽ പരിഭൂത കുബേരന്മാരായ കോ
ടീശ്വരന്മാർ ഇരുന്ന കച്ചോടം ചെയ്യുന്നതും കാണാം.
വിമാന സദൃശങ്ങളായ ഗാഡികളിൽ ചന്ദ്രമുഖിമാരായ
യൂറോപ്യൻ സ്ത്രീകളും പാർസി സ്ത്രീകളും കയറി താനെ
ഓടിച്ചുകൊണ്ടു പോകുന്നതും ചിലർ ൟവക ഷാപ്പു
കളിൽ വന്നിറങ്ങി ലേശവും സംഭ്രമം കൂടാതെ സാമാന
ങ്ങൾ വാങ്ങി മടങ്ങി പോകുന്നതും കാണാം. പട്ടണ
ത്തിന്റെ പലേ ഭാഗങ്ങളിലും ജനങ്ങൾക്ക സന്തോഷ
ത്തിന്നായി കെട്ടി ഉണ്ടാക്കിയ പന്തലുകളിൽ ഇരുന്ന
അനേക ജനങ്ങൾ എത്രയും ആനന്ദകരമായ ബാണ്ട്
വാദ്യംകേട്ട രസിക്കുന്നതിനെ കാണാം. എന്തിനു വള
രെ പറയുന്നു ഡൽഹീ പട്ടണത്തിന്റെ ൟവക യ
ഥാൎത്ഥ ഗുണങ്ങളെ വൎണ്ണിക്കുന്നതിൽ ഇനിക്കുള്ള ഉത്സാ
ഹത്തേക്കാൾ ഗ്രന്ഥവിസ്താര ഭയത്താലുണ്ടാകുന്ന ഔദാ
സീന്യം അധികരിച്ചു വന്നതുകൊണ്ട ഇത്രമാത്രം പറ
ഞ്ഞ വിരമിക്കുന്നു. ഏതൽഗുണ വിശിഷ്ടമായ ആ പ
ട്ടണത്തിന്റെ ധനപുഷ്ടിയും യോഗ്യതയും സുകുമാരൻ
എട്ടു പത്തു ദിവസംകൊണ്ട ഒരുവിധം മനസ്സിലാക്കി.

ഇനി അല്പം ദിവസം ഗംഗാനദികൊണ്ട കീൎത്തി
പ്പെട്ട ബനാറീസ്സ പട്ടണത്തിൽ പോയി താമസിക്കേ
ണമെന്ന അവൻ ഉറച്ചു. അന്ന അവിടേനിന്ന പകൽ
മൂന്ന മണിക്ക കൽക്കത്താവിലേക്ക നേരെ പോകുന്ന [ 84 ] വണ്ടിയിൽ ബനാറീസ്സ സ്റ്റേഷനിലേക്ക ടിക്കെറ്റ വാ
ങ്ങി അവൻ ആ രാജ്യം വിടുകയും ചെയ്തു.

കൃത്യമായി പന്ത്രണ്ട മണിക്കൂറ നേരംകൊണ്ട
വണ്ടി ബനാറീസ്സ സ്റ്റേഷനിൽ എത്തി. ഒമ്പത മണി
ക്ക "ടുണ്ട്ലാ" എന്ന സ്റ്റേഷനിൽനിന്ന അല്പം ചിലത വാ
ങ്ങി സുഖമായി ഭക്ഷിച്ചിട്ടുണ്ടായിരുന്നതുകൊണ്ടും ബ
നാറീസ്സിൽ എത്തിയപ്പോഴക്ക അസമയമായിരുന്നതു
കൊണ്ടും അപ്പോൾ അവൻ ഒന്നും ഭക്ഷിച്ചീല. അ
ന്നേത്തെ രാത്രി സ്റ്റേഷനിൽ തന്നെ താമസിക്കുന്നതാ
ന്ന രക്ഷ എന്ന കരുതി സുകുമാരൻ അതുവരെ ധരി
ച്ചിരുന്ന ഇംഗ്ലീഷ മാതിരിയിലുള്ള ഉടുപ്പുകളെല്ലാം അഴി
ച്ച വെക്കുകയും, ഒന്നാംക്ലാസ്സ യാത്രക്കാൎക്ക താമസിപ്പാ
നുള്ള അതിവിശേഷമായ ഒരു മുറിയിൽതന്നെ കിടന്നു
റങ്ങുകയും ചെയ്തു.

പിറ്റേദിവസം പുലൎന്നപ്പോൾ അവൻ സാ
ധാരണ ഒരു പ്ലാനൽഷൎട്ടും കോട്ടും ചെറിയ ഒരു കാശ്മീര
തൊപ്പിയും മാത്രം ധരിച്ച, വായകെട്ടി സജ്ജമാക്കി നി
ൎത്തിട്ടുണ്ടായിരുന്ന ബൊട്ടിൽ കയറി ഗംഗാനദി കടന്ന
കാശീപട്ടണത്തിൽ എത്തി. അവിടെ താമസിക്കേണ്ടതി
ന്ന ഒരു ഗൃഹം തിരഞ്ഞെടുത്തിട്ടുണ്ടായിരുന്നത കേദാരഘാ
ട്ടിൽ കോദണ്ഡരാമ ശാസ്ത്രികളുടെ ഗൃഹമായിരുന്നു. അ
ന്നരാവിലേതന്നെ മണി കൎണ്ണികാഘട്ടിൽ പോയി ഗം
ഗാസ്നാനം വിശ്വേശ്വരദൎശനം മുതലായത ശാസ്ത്രികളു
ടെ മുഖാന്തരംതന്നെ വിധിക്കതക്കവണ്ണം ചെയ്തു. കോ
ദണ്ഡരാമശാസ്ത്രികളുടെ ആ ഗൃഹത്തിന്റെ മുകളിൽ
ഇരുന്ന നോക്കിയാൽ ആ പട്ടണത്തിലുള്ള മിക്കകാഴ്ച
കളും കാണാൻ പ്രയാസമില്ല. ൟ ഗൃഹം ഗംഗയിലേ
ക്ക എറക്കിക്കെട്ടിയതും അഞ്ച നിലയുള്ളതും ആയിരുന്നു. [ 85 ] ൟ കാശീപട്ടണം ബ്രിട്ടീഷ ഗവൎമ്മേണ്ടിന്റെ
കീഴിൽ വടക്ക പടിഞ്ഞാറുള്ള രാജ്യങ്ങളിൽ വെച്ച ഏ
റ്റവും വലിയതും, പാപഹരമായ ഗംഗാനദികൊണ്ടും
വിശ്വനാഥ ക്ഷേത്രംകൊണ്ടും എത്രയും കീൎത്തിപ്പെട്ടതും,
ആയ ഒന്നാകുന്നു. മഹത്തായ ൟ ക്ഷേത്രത്തേയാണ
പണ്ട ബിംബാരാധന കൂടാതെ എല്ലാടവും മഹമ്മദമതം
സ്ഥിരപ്പെടുത്തേണമെന്ന യത്നിച്ചവനും മോഗൾചക്ര
വൎത്തിയും ആയ അറംഗസീബ് ഇടിച്ചു കളഞ്ഞത.
ഇങ്ങിനെ പൊളിച്ചെടുത്ത കല്ലുകളെകൊണ്ട ആ ക്ഷേത്ര
വളപ്പിൽതന്നെ അവൻ ഒരു പള്ളിയും തീൎപ്പിച്ചിട്ടുണ്ട.
ൟ പട്ടണത്തിൽനിന്ന മൂന്ന നാഴിക കിഴക്കതെക്കായി
യൂറോപ്യന്മാൎക്ക താമസിപ്പാൻ "ശിക്കളൂര" എന്ന പ്ര
ധാനപ്പെട്ട ഒരു പ്രദേശമുണ്ട. അവിടുത്തെ പ്രധാന
മായ കോടതികളും കച്ചേരികളും മറ്റും ആ പ്രദേശ
ത്താണ സ്ഥാപിക്കപ്പെട്ടിരിക്കുന്നത. ഗംഗാനദി ശാ
ശ്വതമായി പ്രവാഹിച്ചുംകൊണ്ടും, എത്രയും സമൃദ്ധമായും
അതിരമണീയമായും ഉള്ള ൟ കാശീപട്ടണത്തിൽ കു
റെ അധികം കാലം താമസിപ്പാനായി സുകുമാരൻ ഉ
റച്ചു. വൈശിഷ്ട്യമേറിയ ൟ കാശീപട്ടണത്തിൽ വ
ന്നാൽ കുറഞ്ഞത പത്തു മാസമെങ്കിലും താമസിക്കേണ
മെന്ന മോഹിക്കാത്തവർ ഹിന്തുക്കളിൽ ആരും തന്നെ
ഇല്ലെന്നു പ്രസ്ഥാപിച്ചാൽ ലേശവും അസത്യമായി
വരികയില്ലെന്ന എനിക്ക തീൎച്ചയായും പറവാൻ കഴിയും.
സുകുമാരൻ അവിടെ അധികം കാലം താമസിപ്പാനുള്ള
ശട്ടങ്ങളെല്ലാം ചെയ്തു വന്നു. തനിക്ക പ്രതാപരുദ്രമ
ഹാരാജാവ എത്രയും കൌതുകമായി തന്ന ഒരു വൈര
മോതിരവും ഒരു ജോഡ കടുക്കനും സുകുമാരൻ വിറ്റു
കളഞ്ഞു. എന്തും വിറ്റുകളവാൻ തക്ക നിലയിലായി [ 86 ] രുന്നു സുകുമാരന ആ സമയം നേരിട്ടുണ്ടായിരുന്ന
ബുദ്ധിമുട്ട.

കാശിയിൽ എത്തിയതിന്ന ശേഷം അവൻ നട
വടികളെല്ലാം ഒന്ന മാറ്റി. മണി കൎണ്ണികയിൽ പോയി
അരുനോദയത്തിന്ന സ്നാനം ചെയ്യും. സ്വാമിദൎശന
വും തേവാരവും കഴിച്ച ഒമ്പത മണിക്ക മടങ്ങി താമ
സിക്കുന്ന സ്ഥലത്ത എത്തും. ഭക്ഷണം പത്തരമണി
ക്ക തന്നെ കഴിക്കാത്ത ദിവസമില്ല. പകൽ മൂന്നു
മണി കഴിഞ്ഞാൽ ചായ കഴിച്ച, വെള്ളശ്ശീലകൊണ്ടുള്ള
ഒരു അടികുപ്പായം, അതിന്ന മിതെ ഒരു പ്ലാനൽ
കോട്ട, ചെറിയ ഒരു തൊപ്പി, ജോഡ്, ഇതകൾ
ധരിച്ച പുതിയ പരിഷ്കാരപ്രകാരം ഒരു വടിയും എടുത്ത
അവൻ പുറത്ത പോകും. അഞ്ചു മണി കഴിഞ്ഞാൽ
ഒരോ ഘാട്ടുകളിൽ കരിങ്കല്ലുകൊണ്ട ഗംഗയിലേക്ക എ
റക്കി കെട്ടിയ കൂപ്പിന്മേലും, ചില ദിവസം രാജഘാ
ട്ടിൽ അതി വിശേഷമായും ഗംഭീരമായും എത്രയും ദ്രവ്യം
ചിലവ ചെയ്തും കെട്ടി ഉണ്ടാക്കിയ ഇരുമ്പു പാലത്തി
ന്മേൽ ജനങ്ങൾക്ക ഇരിപ്പാൻ വരിവരിയായി വെച്ചി
ട്ടുള്ള ബഞ്ചിന്മേലും, ഇരുന്നുകൊണ്ട ഗംഗയിലേക്ക
നോക്കി നിൎമ്മലമായ മന്ദ സമീരണനെ ഏറ്റുകൊണ്ടി
രിക്കും. ആറ മണി കഴിഞ്ഞാൽ പാദക്ഷാളനവും പാ
പഹരമായ പരമശിവ ദൎശനവും കഴിഞ്ഞ മടങ്ങി പാ
ൎക്കുന്നേടത്ത എത്തും. അത്താഴം കഴിഞ്ഞാൽ മനോവി
നോദത്തിന്നായി അല്പം ഇംഗ്ലീഷു നോവലും വായിക്കും.
ഇങ്ങിനെയായിരുന്നു സുകുമാരൻ അവിടെ ദിവസം
കഴിച്ചു വന്നിരുന്നത. "തലമുടിയുള്ളവൎക്ക ചാച്ചും ചെ
രിച്ചും കെട്ടാം" എന്നുള്ള പഴഞ്ചൊല്ലുപോലെ മഹാന്മാർ
ഏത വേഷം കെട്ടിയാലും ശോഭിക്കും. [ 87 ] അങ്ങിനെ ഒരു ദിവസം സുകുമാരൻ പതിവു
പോലെ പാലത്തിന്മേൽ ഇരുന്ന കാറ്റു കൊള്ളുമ്പോൾ
കൃഷ്ണവൎണ്ണത്തിലുള്ള ഉന്നതമായ അശ്വദ്വയത്തെ ബ
ന്ധിച്ചതും വിമാന സദൃശവും ആയ ഒരു സാരട്ടിൽ
കയറി ഒരു യോഗ്യൻ ഓടിച്ചുകൊണ്ട വരികയും അടു
ത്ത വന്നപ്പോൾ വണ്ടിയിൽനിന്ന ഇറങ്ങി സുകുമാരൻ
ഇരിക്കുന്നതിന്റെ അരികത്തുള്ള ഒരു ബഞ്ചിന്മേൽ ഇ
രിക്കുകയും ചെയ്തു. അദ്ദേഹവും കാറ്റു കൊള്ളാനായിട്ടത
ന്നെ വന്നിട്ടുള്ളാളാണ. അദ്ദേഹത്തിന്റെ പേര ചന്ദ്ര
നാഥബാനൎജ്ജിയെന്നാണ. ചന്ദ്രനാഥബാനൎജ്ജി ഇം
ഗ്ലീഷ ഒട്ടും അറിയാത്ത ഒരു പഴയ സമ്പ്രദായക്കാരനാ
ണ. അദ്ദേഹം കാശീപട്ടണത്തിലെ ഒരു വലിയ കച്ച
വടക്കാരനും, കിട്ടുന്ന ആദായം മുഴുവനും സുഖാനുഭവ
ത്തിന്നും സ്നേഹിതന്മാരെ സൽക്കരിക്കേണ്ടതിന്നും വേ
ണ്ടി ചിലവ ചെയ്യുന്ന ഒരു ഉദാരപുരുഷനും, സ്നേഹിത
ന്മാരെ സമ്പാദിപ്പാൻ അതി വിരുതനും, ആയിരുന്നു.
അദ്ദേഹം സുകുമാരനെ കണ്ടപ്പോൾ "ആരാണിത!
മനസ്സിലായില്ലല്ലൊ. ഇയ്യാളെ വളരെ പരിചയമുള്ള
ഒരാളെ പോലെ തോന്നുന്നു. ആട്ടെ, ചോദിച്ചാൽ അ
റിയാമെല്ലൊ" എന്നിങ്ങിനെ താനെ മനസ്സുകൊണ്ട
ആലോചിച്ച സുകുമാരനോട ഓരോന്ന ചോദിച്ചു തുടങ്ങി.

ചന്ദ്ര - അങ്ങയെ പരിചയം ഉള്ളതുപോലെ തോന്നു
ന്നു. അങ്ങ ആരാണെന്ന അറിവാൻ ആഗ്രഹ
മുണ്ടായിരുന്നു.

സുകു - ഞാൻ കാശ്മീര രാജ്യക്കാരിൽ ഒരുവനാണ. എ
ന്നെ അങ്ങേക്ക പരിചയമുണ്ടാവാൻ കാരണമില്ല.

ചന്ദ്ര - ഇവിടെ വന്നത തീൎത്ഥയാത്രക്കാരുടെ നിലയിൽ
ആയിരിക്കാം, അല്ലെ? [ 88 ] സുകു - അല്ലെന്നില്ല. രാജ്യസഞ്ചാരത്തിന്നായി എറങ്ങി
യപ്പോൾ ഗംഗാസ്നാനവും സാധിക്കാമെന്ന വിചാ
രിച്ച ഇവിടെ വന്നു.

ചന്ദ്ര - സ്നാനം മുതലായതെല്ലാം ഇഷ്ടം പോലെ സാ
ധിച്ചു കഴിഞ്ഞുവോ?

സുകു - ഉവ്വ്. എല്ലാം വേണ്ടത പോലെ കഴിഞ്ഞു. ഇ
നി ഗംഗാപൂജ മാത്രം ബാക്കിയുണ്ട.

ചന്ദ്ര - അത മടങ്ങി പോകുമ്പോഴല്ലെ സാധാരണ എല്ലാ
വരും ചെയ്യുമാറുള്ളത? അങ്ങ എവിടെയാണ താമസിക്കു
ന്നത? ഇവിടെ പരിചയക്കാര വല്ലവരും ഉണ്ടോ?

സുകു - ൟ ദിക്കിൽ ഇനിക്ക പരിചയക്കാരാരുമില്ല. താമ
സിക്കുന്നത കേദാരഘാട്ടിൽ കോദണ്ഡരാമശാസ്ത്രിക
ളുടെ ഗൃഹത്തിലാണ.

ചന്ദ്ര - അയ്യോ! അങ്ങ അവിടെ നിന്ന ക്ഷണത്തിൽ
താമസം മാറ്റണം. അദ്ദേഹത്തിന്റെ ഭാൎയ്യ ത്വ
ഗ്ദോഷിയാണെ. അറിഞ്ഞില്ലെന്ന വരരുത.

സുകു - ഇത ഞാൻ ലേശംപോലും അറിഞ്ഞീല. ഇനി
ക്ക ഇത്ര ഒരു വൎജ്ജം മറ്റൊന്നിലുമില്ലെന്നതന്നെ പ
റയാം. ഇത അറിഞ്ഞത വളരെ ഉപകാരമായി.

ചന്ദ്ര - വന്ന കാൎയ്യങ്ങളെല്ലാം ഒരു വിധം സാധിച്ച ക
ഴിഞ്ഞ അവസ്തക്ക അങ്ങേക്ക എന്റെ ഗൃഹത്തിൽ ത
ന്നെ താമസിക്കാമെല്ലൊ. അങ്ങേക്ക സന്തോഷമുണ്ടെ
ങ്കിൽ ഇപ്പോൾതന്നെ ഒന്നിച്ചു പോവാം. ഞാൻ ഇ
വിടെയുള്ള ഒരു കച്ചവടക്കാരനാണ.

സുകു - യോഗ്യനായ അങ്ങേക്ക അല്പനായ ൟ എന്നിൽ
ഇങ്ങിനെ ദയ തോന്നിയ്ത എന്റെ ഒരു ഭാഗ്യപൂരം
തന്നെ. ഞാൻ ശാസ്ത്രികളോട യാത്ര പറഞ്ഞവഴിയെ
എത്തിക്കൊള്ളാം. എന്നാൽ പോരെ? [ 89 ] ചന്ദ്ര - അങ്ങ ഇത്രമാത്രമെ വിചാരിച്ചിട്ടുള്ളുവെങ്കിൽ
നോക്ക രണ്ടുപേൎക്കുംകൂടി പോയി അദ്ദേഹത്തെ കണ്ട
ആ വഴിക്ക തന്നെ വീട്ടിൽ പോകാമെല്ലൊ?

സുകു - എന്നാൽ അങ്ങിനെതന്നെ. ഞാൻ അങ്ങയെ
ബുദ്ധിമുട്ടിക്കെണ്ടായെന്നു വിചാരിച്ചിട്ടെത പറഞ്ഞ
ത. ഇതിൽ വേറെ ഒരൎത്ഥമുണ്ടെന്ന അങ്ങ കരുതരുതെ.

ചന്ദ്ര - അങ്ങ കാശ്മീരരാജ്യക്കാരനാണന്നല്ലെ പറഞ്ഞത?
ആ രാജ്യത്തെ മഹാരാജാവും പ്രജകളും ക്ഷേമത്തിൽ
തന്നെ ഇരിക്കുന്നുവൊ? അവിടെ സുകുമാരനെന്ന
പേരായ ഒരു കുട്ടിയുണ്ടല്ലൊ. അദ്ദേഹത്തെ അങ്ങ അ
റിയുമൊ?

സുകു - ആ രാജ്യത്തെ സൈന്യാധിപതിയുടെ പുത്രനായ
സുകുമാരനെപറ്റിത്തന്നെയൊ അങ്ങ ചോദിച്ചത?

ചന്ദ്ര - അതെ. അദ്ദേഹത്തെ പറ്റിത്തന്നെയാണ ഞാൻ
ചോദിച്ചത.

സുകു - ആ സുകുമാരനെ ഞാൻ ധാരാളം അറിയും.

ചന്ദ്ര - അച്ശൻ മരിച്ചതിന്റെശേഷം പ്രതാപരുദ്രമഹാ
രാജാവ ഏറ്റവും വാത്സല്യത്തോടുകൂടി സുകുമാരനെ
സംരക്ഷിച്ചവരുന്നു എന്നും വിദ്യാഭ്യാസം വഴിപോ
ലെ ചെയ്യിക്കുന്നു എന്നും കേട്ടു. അദ്ദേഹം സുഖമായി
ഇരിക്കുന്നുണ്ടൊ? വിദ്യാഭ്യാസം എത്രത്തോളമായി?
അദ്ദേഹത്തിന്റെ ൟ വക ക്ഷേമാഭ്യുദയകഥകളെ
കേൾപ്പാൻ എന്റെ കൎണ്ണങ്ങൾ കൊതിക്കുന്നു.

സുകു - ("ഇദ്ദേഹം എന്താണ ഇത്ര ഒരു പരിചയം നടി
പ്പാൻ കാരണം! ഒന്നിലൊ മഹാരാജാവിന്റെ വഴിക്കാ
യിരിക്കണം. അല്ലെങ്കിൽ അച്ശൻ നിമിത്തമായിരിക്ക
ണം. ഏതായാലും അറിയാം" എന്നിപ്രകാരം ആലോചി
ച്ച) സുകുമാരനുമായുള്ള സ്നേഹവും പരിചയവും അ [ 90 ] ങ്ങേക്ക എങ്ങിനെ ലഭിച്ചു? അദ്ദേഹം ആ രാജ്യംവിട്ട
പുറത്തെങ്ങും ഇതവരെ സഞ്ചരിച്ചിട്ടുതന്നെഇല്ലല്ലൊ.

ചന്ദ്ര - അതൊ പറയാം. സുകുമാരന്റെ അച്ശൻ കാശ്മീ
രചക്രവൎത്തിയുടെ കീഴിലുള്ള ചെറിയ ഒരു രാജ്യത്തെ
പ്രഭുവായിരുന്നു. അദ്ദേഹം എന്റെ വലിയ ഒരു സ്നേ
ഹിതനായിരുന്നു. അന്യോന്യം പലെ ഉപകാരങ്ങളും
ഉണ്ടായിട്ടുണ്ട. ബാല്യംമുതൽക്കതന്നെ ഞങ്ങൾതമ്മിൽ
വളരെ സ്നേഹമായിട്ടാണ കഴിഞ്ഞവന്നിരിക്കുന്നത.
അദ്ദേഹം മരിക്കുന്നതിന്നമുമ്പ നാലകൊല്ലംവരെയും
ദേഹസുഖത്തിന്ന വേണ്ടി ചില സമയങ്ങളിൽ ഇ
വിടെ വന്നതാമസിക്കാറുണ്ട. ആ കാലത്ത ഞങ്ങൾ ത
മ്മിൽഎത്രയാണ കളിച്ചിരിക്കുന്നത! അദ്ദേഹത്തെപോ
ലെ നായാട്ടിൽ ഭ്രമമുള്ള ഒരാളെഞാൻ ഇതവരെ കണ്ടി
ട്ടില്ല. ഞാനും അദ്ദേഹവും തമ്മിൽ നടന്ന ഒരോരൊ കി
ഴുശ്രമങ്ങൾ പറവാൻ തുടങ്ങിയാൽ അവസാനമില്ല.
ഞാൻ സുകുമാരനെ ഒരിക്കൽകണ്ടിട്ടുണ്ട. അന്ന അ
വന്ന മൂന്നൊ നാലൊ വയസ്സ പ്രായമാണ. സുകുമാ
രനെ ഒന്ന കണ്ടാൽ കൊള്ളാമെന്നു ള്ള മോഹം നിൎഭാ
ഗ്യവശാൽ ഇതവരെക്കും സാധിക്കാതെ പോയി. പ
തിനഞ്ചദിവസത്തിന്നുള്ളിൽ കാശ്മീരരാജ്യത്തിൽ പോ
യി അദ്ദേഹത്തെ ഒന്ന കാണേണമെന്നാണ ഇപ്പോ
ഴത്തെ വിചാരം. സാധിക്കുമൊ ൟശ്വരൻ കണ്ടു!

സുകു - എന്നാൽ ൟ പറഞ്ഞ സുകുമാരൻ ഞാൻതന്നെ
യാണ. അച്ശന്റെ പരമസുഹൃത്തായ അങ്ങയെ ഞാ
ൻ ഇതാ വന്ദിക്കുന്നു. അങ്ങും എന്റെ അച്ശനും ത
മ്മിൽ ഉണ്ടായിരുന്ന സ്നേഹവും വിശ്വാസവും അച്ശ
ൻ അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതിവെച്ചിട്ടു
ള്ളത നോക്കി ഞാൻ മനസ്സിലാക്കിട്ടുണ്ട. അങ്ങയെ [ 91 ] ഒരുനോക്ക കണ്ടാൽ കൊള്ളാമെന്നുള്ള മോഹം ഇനി
ക്ക അന്നമുതൽക്ക തുടങ്ങിയിരിക്കുന്നു. പക്ഷെ ഇത
വരെക്കും ഞാൻ മഹാരാജാവിന്റെ രക്ഷയി ആ
യിരുന്നതകൊണ്ട എനിക്ക സ്വാതന്ത്ര്യമില്ലെന്ന അങ്ങ
അറിഞ്ഞിരിപ്പാൻ സംഗതിയുണ്ട. അങ്ങയെ വന്ന
കാണേണ്ടുന്ന കടം എന്റെ വക്കൽ ബാക്കിയുണ്ടായി
രുന്നത ഇപ്പോൾ തീൎന്നു. അങ്ങയെ ഇപ്പോഴെങ്കി
ലും കാണ്മാൻ സംഗതിവന്നതകൊണ്ട ഞാൻ സ
ന്തോഷിക്കുന്നു. ഇനിക്ക അച്ശൻ വെച്ചേച്ചുപോയ
വലിയ ഒരു നിധി അങ്ങയുടെ പ്രീതിതന്നെയാണ.

ചന്ദ്ര - ഭവദ്ദൎശനം ഇപ്പോൾ വിചാരിക്കാത്തതാണ. അ
തിനാൽ ഇനിക്ക അളവില്ലാത്ത സന്തോഷമുണ്ട. അ
ങ്ങ പുറപ്പെടുന്ന വിവരത്തിന്ന മുൻകൂട്ടി ഇനിക്ക
അറിവ തരാതെ ഇവിടെ വന്ന കണ്ട സ്ഥലങ്ങളിലെ
ല്ലാം താമസിക്കുന്നുവെല്ലൊ കഷ്ടം!

എന്നിങ്ങിനെ പറഞ്ഞ ചന്ദ്രനാഥബാനൎജ്ജിയും
സുകുമാരനുംകൂടി കൈപിടിച്ച വണ്ടിയിൽ കയറിയിരു
ന്ന "കോച്ചമാൻ! കേദാരഘാട്ടിൽപോയി വീട്ടിൽ പോ
കണം" എന്ന പറഞ്ഞു. വണ്ടിയിൽ പോകുമ്പോൾ
ചന്ദ്രനാഥബാനൎജ്ജി സുകുമാരനോടു "ഇനിക്ക ഒരു മ
കനും ഒരു മകളും ഉണ്ട. മകൻ ഉദ്യോഗംനിമിത്തം പൂ
നാവിൽ താമസിക്കുന്നു. അവിടെ ഒരു സബ്ബ്കലെക്ട
രാണ. ഗൃഹകാൎയ്യവും കച്ചവടകാൎയ്യവുംകൂടി നോക്കി നി
വൃത്തിപ്പാൻ ആൾ ചുരുങ്ങിയതകൊണ്ട അവനെ ഉദ്യോ
ഗത്തിന്ന അയപ്പാൻ ഇനിക്ക അത്ര സന്തോഷമുണ്ടാ
യിരുന്നില്ല. അങ്ങയുടെ അച്ശന്റെ നിൎബന്ധത്തി
ന്മേലാണ അയച്ചത. മകളെ കൽക്കത്താവിൽ ഒരു ക
ച്ചവടക്കാരന്റെ മകന കൊടുത്തിരിക്കുന്നു. അവര [ 92 ] വലിയ ഒരു സമ്പന്നന്മാരല്ല. കച്ചോടംചെയ്ത കിട്ടുന്ന
ആദായംകൊണ്ട ചുരുങ്ങിയ നിലയിൽ ചിലവ കഴിക്കു
ന്നവരാണ. മകളെ അവരുടെ ഗൃഹത്തിലേക്ക അയ
ക്ക കഴിഞ്ഞിട്ടില്ല." എന്നിങ്ങിനെ പറഞ്ഞുംകൊണ്ട കാൽ
മണിക്കൂറ നേരം കഴിഞ്ഞപ്പോൾ അവർ കേദാരഘാ
ട്ടിൽ എത്തി. സുകുമാരൻ എറങ്ങിപ്പോയി ശാസ്ത്രികൾ
ക്ക മുപ്പത ഉറുപ്പിക കൊടുക്കുകയും സാമാനങ്ങളെല്ലാം എ
ടുത്ത വണ്ടിയിൽ കയറുകയും ചെയ്തു. പിന്നെ പത്തുമി
നുട്ടനേരംകൊണ്ട അവർ ചന്ദ്രനാഥബാനൎജ്ജിയുടെ ഗൃ
ഹത്തിൽ എത്തി ചേൎന്നു.

വണ്ടിയിൽനിന്ന എറങ്ങിയ ഉടനെ അവർ ആ
ബംഗ്ലാവിലുള്ള പുന്തോട്ടത്തിലെ ലതാഗൃഹങ്ങളിൽ ഒ
ന്നിൽ അല്പനേരം ഇരുന്ന വിശ്രമിച്ചു. ചന്ദ്രനാഥ
ബാനൎജ്ജി "പ്യുൻ പ്യൂൻ" എന്ന രണ്ടു മൂന്നു പ്രാവ
ശ്യം ഉറക്കെ വിളിച്ചു. അപ്പോൾ നാസികാന്തത്തിൽ
നിന്ന മൂൎദ്ധാവ പൎയ്യന്തം വൈഷ്ണവ ചിഹ്നമായ ഗോ
പിയുംതൊട്ട ഒരുവൻ "സർ" എന്ന പറഞ്ഞുംകൊണ്ട
ബംഗ്ലാവിന്റെ പിൻപുറത്തനിന്ന ഓടിവന്ന പഞ്ച
പുച്ശമടക്കിക്കൊണ്ട നില്ക്കുന്നത കണ്ടു. "എന്ത നില്ക്കു
ന്നു. ചായ വേണം. അകത്തപോയി പറെ" എന്ന
പറഞ്ഞതിനെ കേട്ട സമയം അവൻ പാഞ്ഞു. പത്ത
നിമിഷം കഴിഞ്ഞപ്പോൾ അവൻ മടങ്ങി വന്ന "സർ,
എല്ലാംറഡി" എന്ന പറഞ്ഞു. ചന്ദ്രനാഥബാനൎജ്ജി
"നോക്ക അല്പം ചായ കഴിക്കല്ലെ? പോവ്വാ" എന്ന പറ
ഞ്ഞ സുകുമാരനോടുകൂടി ബംഗ്ലാവിൽ ഒരു മുറിയിൽ ചെ
ന്നിരുന്നു. അവിടെ മാർബൾ കല്ലുകൊണ്ട വൃത്താകാര
ത്തിലുള്ള ഒരു മേശമേൽ കാപ്പി, ചായ, കോതമ്പം കൊ
ണ്ടുള്ള അനേക തരത്തിലുള്ള പലഹാരങ്ങൾ, ഉഴുന്നവട, [ 93 ] പഴം, പഞ്ചസാര മുതലായ മധുര പദാൎത്ഥങ്ങൾ വെ
ള്ളികൊണ്ടുള്ള കിണ്ണങ്ങളിൽ ആക്കി ഒന്നിനോടൊന്ന
തൊടാതെ വളരെ വക തിരിവോടുകൂടി നിരത്തി വെച്ചി
രിക്കുന്നതും മേശയുടെ അരികത്ത എത്രയും വിനയ
ത്തോടുകൂടി പന്ത്രണ്ടവയസ്സ പ്രായമുള്ള ഒരു സ്ത്രീരത്നം
നില്ക്കുന്നതും സുകുമാരൻ കണ്ടു. ൟ വക വക തിരിവ
മുഴുവനും ൟ കുട്ടിയുടെതാണെന്ന സുകുമാരൻ ക്ഷണ
ത്തിൽ മനസ്സിലാക്കി. അത കണ്ടിട്ട അവന വളരെ
കൌതുകവും സന്തോഷവും തോന്നി.

ഉടനെ ചന്ദ്രനാഥബാനൎജ്ജി സുകുമാരനെ നോ
ക്കി "ഇവളാണ എന്റെ പുത്രി. ഇവൾക്ക സീതാല
ക്ഷ്മി എന്ന പേരാണ" എന്നും മകളെ നോക്കി "ഇദ്ദേ
ഹം അച്ശന വളരെ പ്രിയപ്പെറ്റ ഒരു സുഹൃത്താണ.
സുകുമാരൻ എന്നാണ പേര" എന്നും അന്യോന്യം പറ
ഞ്ഞ മനസ്സിലാക്കി കൊടുത്തു. അവർ ഓരോന്ന പറ
ഞ്ഞുംകൊണ്ട ചായ കഴിക്കുകയും ഒമ്പത മണിക്കതന്നെ
ഭക്ഷണം തെയ്യാറാകേണമെന്ന ബാനൎജ്ജി മകളെ ഏ
ല്പിച്ചയക്കുകയും ചെയ്തു. അതിന്റെശേഷം അദ്ദേഹം
"അങ്ങേക്ക ൟ ഗൃഹമെല്ലാം കാണണ്ടെ?" എന്ന ചോ
ദിച്ച ആ ഗൃഹവും അതിലുള്ള സാരമായ മുറികളും മറ്റും
എത്രയും വിശ്വസ്ഥന്റെ നിലയിൽ സുകുമാരന കാണി
ച്ചുകൊടുത്തു.

ചന്ദ്രനാഥബാനൎജ്ജിയുടെ ഗൃഹത്തിന്റെ ഗുണ
ങ്ങളെ അല്പം പറയേണ്ടതാണ എങ്കിലും ഗ്രന്ഥം വൎദ്ധി
ച്ചുപോകുമൊ എന്ന ശങ്കിച്ചു മടിക്കുന്നു. സ്ഥലങ്ങളെ
ല്ലാം സുകുമാരന കാണിച്ചുകൊടുത്തതിന്നശേഷം അവർ
രണ്ടുപേരുംകൂടി സ്നാനത്തിന്നായി പോയി. സുകുമാരൻ
കുളിമുറിയിൽ കടന്ന നോക്കിയസമയം അവിടെ കാർ [ 94 ] ബോളിക്ക് ടർബിൻ ഗ്ലിസറീൻ മുതലായ നാലഞ്ചുവി
ധം സോപ്പുകളും രക്തവൎണ്ണത്തിലുള്ള സുരഭികളായ
തൈലങ്ങളും മറ്റും അതാതിന്നുള്ള പാത്രങ്ങളിലാക്കി ക
റുത്ത ഒരു കല്ലുമേശമേൽ നിരത്തിവെച്ചിരിക്കുന്നതിനെ
കണ്ടു. തോൎത്തുമുണ്ട ലേശവും അഴുക്കകൂടാതെ തിരിമ്പി
പിഴിഞ്ഞ ഒരുചരടകെട്ടിയതിന്മേൽ ഇട്ടിരിക്കുന്നു. ൟറൻ
മാറ്റേണ്ടതിന്ന വിശേഷമായ ശുഭ്രവസ്ത്രങ്ങളും പ്ലാ
നൽ ശീലകൊണ്ട അനേകതരത്തിലും നിറത്തിലും ഉള്ള
ഷൎട്ടുകളും മറ്റൊരു ചരട്ടിന്മേലും ഇട്ടിരിക്കുന്നു. എത്രയും
വലിയ രണ്ടു കട്ടകങ്ങളിൽ ഒന്നിൽ കാഞ്ഞവെള്ളവും മ
റ്റേതിൽ രാമച്ചം ഇട്ടു തണുപ്പിച്ച പച്ചവെള്ളവും നി
റച്ചവെച്ചിട്ടുണ്ട. ഇതുകളെല്ലാം കണ്ടപ്പോൾ ചന്ദ്രനാഥ
ബാനൎജ്ജി ഏറ്റവും സുഖിയനാണെന്ന സുകുമാരൻ
വിചാരിച്ചു. അവൻ സ്നാനംകഴിഞ്ഞെത്തിയപ്പോഴക്ക
ബാനൎജ്ജിയും കുളിച്ചെത്തിയിരിക്കുന്നു.

ചന്ദ്ര - ഇനി എന്തിനാണ ഭക്ഷണത്തിന്ന താമസി
ക്കുന്നത? എല്ലാം തെയ്യാറായിയെന്ന പറഞ്ഞിട്ട രണ്ടു
നാഴികയായി. വെച്ചതെല്ലാം ചൂടാറി ചീത്തയാവുന്ന
തിന്നമുമ്പ അത കഴിച്ചുകളയല്ലെ?

സുകു - അല്ലാ! ഇതാണ നന്നായത! ഇനിക്ക കാലമാ
യിട്ട എത്രനേരമായി! സാധാരണ എല്ലാദിവസവും
എന്റെ അത്താഴം ഇതിന്നുമുമ്പായി കഴിയും. ഞാൻ
അങ്ങേക്കും കാലമാവട്ടെ എന്നവിചാരിച്ചിരിക്കയാണ.

ചന്ദ്ര - ഒ, ഹൊ! അതഞാൻ മനസ്സിരുത്തീല. ഇത്രനേ
രംവഴുകിയതകൊണ്ട അങ്ങേക്ക സുഖക്കേടായൊ എ
ന്നറഞ്ഞില്ല.

സുകു - നല്ലശിക്ഷ, എന്താണ സുഖക്കേട. യാതൊന്നു
മില്ല. ഇന്നെത്തെ അത്താഴത്തിന്നു താമസിക്കുന്നേട [ 95 ] ത്തോളം ഇനിക്ക രസമാണ. അഞ്ചരമണിക്കല്ലെ
നോം ഇടിപൊടിയായി ഫലഹാരം കഴിച്ചത? ഞാൻ
അതിഭക്ഷണം വളരെ കരുതുന്നാളാണ. ഇനിക്ക
അപ്പോൾ അത കഴിക്കുന്നതിൽ അത്ര മനസ്സുണ്ടാ
യിരുന്നില്ലാ എങ്കിലും അങ്ങയുടെ നിൎബന്ധത്തിന്മേൽ
അധികം തട്ടിവിട്ടൂ എന്നെഉള്ളു. ആ ഉഴുന്നുവടയാ
ണ ഇത്രയും ചതിച്ചത.

ചന്ദ്ര - അങ്ങയെപോലെ നല്ല അഗ്നിബലമുള്ളവൎക്ക എ
ന്തഭക്ഷിച്ചാലെന്താണ? ഇപ്പോഴല്ലെ കരിങ്കല്ലും ദ
ഹിക്കുന്നകാലം? "യഥേഷ്ടം ഭുങ്‌ക്ഷ്വാമാഭൈഷിഃ തക്രം
സലവണംപിബ" എന്നുള്ള പ്രമാണം അങ്ങ ധരി
ച്ചിട്ടില്ലെ?

സുകു - അത നാട്ടവൈദ്യത്തെ അനുസരിച്ചുള്ള പ്രമാണ
മല്ലെ? ഇനിക്ക നാട്ടവൈദ്യത്തിൽ അത്ര തൃപ്തിയും വി
ശ്വാസവും ഇല്ല. ഒന്നാമത മനസ്സിരുത്തി ചികിത്സിക്കു
ന്നവർ തന്നെ കുറയും. ശാസ്ത്രം നന്നല്ലന്നല്ലാ ഞാൻ
പറഞ്ഞതിന്റെ അൎത്ഥം. ഇപ്പോൾ ഒരുസമയം കല്ലും
ദഹിക്കുമായിരിക്കാം. നാലകൊല്ലം കഴിഞ്ഞാൽ കാണാം
വൈഷമ്യം.

ചന്ദ്ര - നാട്ടവൈദ്യത്തിൽ തൃപ്തിയും വിശ്വാസവും ഇല്ലെ
ന്ന അങ്ങ പറഞ്ഞതിൽ ഞാൻ യോജിക്കുന്നില്ല. മ
റ്റെല്ലാം ഒരുമാതിരി ശെരിതന്നെ.

സുകു - അങ്ങേക്ക മുഷിയില്ലെങ്കിൽ നാട്ടു വൈദ്യന്മാരെ
ക്കുറിച്ച അല്പം പറയാം. ഒന്നാമത ഒരു പനിരോഗ
ചികിത്സക്കാണെന്ന വിചാരിക്കുക, അവരെ ചെന്നു
വിളിച്ചാൽ "വാവ കഴിയട്ടെ, പക്കപിറന്നാൾ കഴി
യട്ടെ" എന്ന പറഞ്ഞ വരാതിരിക്കും. അഥവാ വ
ന്നാലൊ "ത്രിരാത്രി കഴിയട്ടെ, നവജ്വരം കഴിയട്ടെ" [ 96 ] എന്നാവും. ആവക അവധികളെല്ലാം കഴിഞ്ഞ പി
ന്നേയും ചെന്നു വിളിച്ചാൽ "ഇനിയും പനി വിട്ടി
ട്ടില്ല്യെ? എന്നാൽ കൊത്തമ്പാലകൊണ്ടൊ മുത്തങ്ങ
കൊണ്ടൊ കഷായംവെച്ച കൊടുക്കുന്നതിന്ന വിരോ
ധമില്ല." എന്ന പറയുവാൻ തുടങ്ങും. എന്തിനു വ
ളരെ പറയുന്നു ഒടുവിൽ രോഗാന്തകന്മാരായ ഡോ
ക്ടർന്മാരെക്കൊണ്ട ചികിത്സിപ്പിക്കാൻകൂടി എട കൊടു
ക്കാതെ അവരെ അങ്ങിനെ കൊല്ലും. എട്ടൊ പത്തൊ
മാസംകൊണ്ട കണ്ട ഗ്രന്ഥങ്ങളെല്ലാം നോക്കി പഠിച്ച
തികഞ്ഞ ഒരു വൈദ്യന്റെ വേഷംകെട്ടി നടക്കുന്ന
ൟവക കള്ളന്മാർ സാധുക്കളുടെ കണ്ണിൽ പൊടിയിടു
ന്നതും തെറ്റി ചികിത്സിച്ച അവരെ കൊല്ലുന്നതും
നാട്ടു പുറങ്ങളിൽ എത്രയാണ കാണുന്നത! "ആയി
രം കണ്ണു പൊട്ടിച്ചാൽ അര വൈദ്യൻ" എന്നല്ലെ ൟ
വകക്കാരെ കുറിച്ച പറയാറ? ഇനി ദുൎല്ലഭം ചില
പഠിപ്പുള്ളവരുടെ കഥയല്ലെ കേൾക്കേണ്ടത? ൟ കൂട്ട
ര കണ്ഠഗത പ്രാണന്മാരായി കിടക്കുന്ന രോഗികളെ
കണ്ടാൽ "ഒ, ഹൊ! ഇത വളരെ മൂത്തുപോയി. എ
ങ്കിലും നിവൃത്തി ഇല്ലായ്ക ഇല്ല. പക്ഷെ രത്നാദി ഗു
ളിക സേവിക്കണം" എന്ന പറയും. "എന്നാൽ അത
എവിടെ കിട്ടും" എന്ന ചോദിക്കുമ്പോൾ " രണ്ട ഗുളി
ക വേറെ ഒരാൾക്കവേണ്ടി വളരെ സാരമായി ഞാൻ
ഉണ്ടാക്കി വെച്ചിട്ടുണ്ട. അതിന്ന മുപ്പത ഉറുപ്പിക
വിലയാവും. അത കിട്ടിയാൽ ഇപ്പോൾതന്നെ കൊ
ടുത്തയക്കാം. അതിൽ ഒരു ഗുളിക കഴിക്കേണ്ടുന്ന താമ
സമെഉള്ളു ദീനം മാറാൻ" എന്ന പറഞ്ഞ കണ്ട ശ്ലോ
കങ്ങളെല്ലാം ചൊല്ലി അവരെ മെരെട്ടും. അതിന്റെ ഫ
ലശ്രുതി കേൾക്കുമ്പോഴക്ക രോഗിയുടെ വീട്ടുകാർ കാ [ 97 ] തിലും കഴുത്തിലും വല്ല പണ്ടങ്ങൾ ഉണ്ടെങ്കിൽ അതും
വെള്ളം കുടിക്കുന്ന ഒരു കിണ്ടിയുള്ളതുംകൂടി പണയം
വെച്ച ഓരോരുത്തരോട അഞ്ചും പത്തുമായി വാങ്ങി
ഒപ്പിച്ച വൈദ്യന കൊടുക്കും. അവൻ അത വാങ്ങി
പടികടക്കലും രോഗി മരിക്കലും. പിന്നെ ആവക
കള്ളന്മാരെ മഷിവെച്ചു നോക്കിയാൽ കൂടി കാണില്ല.
കഷ്ടം! ൟവക പിടിച്ചുപറിക്കാരെ നാട്ടിൽ വെച്ചേ
ക്കാമൊ? ഇതെല്ലാം വിചാരിച്ചാൽ ഇംഗ്ലീഷ വൈദ്യ
ന്മാരെക്കൊണ്ട ചികിത്സിപ്പിക്കുന്നത എത്ര സുഖം!

ചന്ദ്ര - അങ്ങേക്ക മുഷിയുമൊ? ഇല്ലേങ്കിൽ ഞാനും ചി
ലത പറയാം.

സുകു - എനിക്കെന്താ മുഷിയുവാൻ? ധാരാളം പറ
ഞ്ഞോളൂ.

ചന്ദ്ര - അങ്ങ ഇത്രയെല്ലാം പറഞ്ഞുവെല്ലൊ? ൟ മാതി
രിക്കാർ ഇംഗ്ലീഷ വൈദ്യന്മാരിലും എത്രയുണ്ട! അനേ
കം പേരെ ഞാൻതന്നെ അറിയും. ഒന്നാമത അവരെ
കാണ്മാൻതന്നെ സമയമില്ല. പിന്നെ കണ്ട സംസാ
രിക്കേണമെങ്കിലൊ പണം മുമ്പിൽ നിരത്തണം. അ
ത വാങ്ങി പെട്ടിയിൽ വെച്ചാൽ കഷ്ടിച്ച ഒന്ന രണ്ട
വാക്കമാത്രം ചോദിക്കും. ഒടുവിൽ ഒരു കണ്ടം കടലാ
സ്സിൽ ഒന്നെഴുതിതരുന്നതകാണാം. അതുംകൊണ്ട ഒരു
ഷാപ്പിൽചെന്ന അസ്തമിക്കുന്നവരെ നിന്നാൽ ഒരു
കുപ്പിയിൽ ഏതാണ്ടൊരു വെള്ളം കിട്ടും. അതിന്റെ
വില കേട്ടാൽതന്നെ തല പൊളിയും, അതും കുടിച്ച ര
ണ്ടദിവസം കിടന്നാൽ ദീനം എരട്ടിച്ചു എന്നമാത്രമല്ല
ശക്തിയുംകൂടി. ആ വൈദ്യനേത്തന്നെ പിന്നേയും ചെ
ന്നകാണും. അപ്പോൾ വേറെ ഒരു വെള്ളം കൊടുക്കും.
അതകഴിച്ച രണ്ടദിവസം കഴിയുമ്പൊഴക്ക മുമ്പ ഇല്ലാ [ 98 ] ത്ത രോഗങ്ങൾകൂടി ആ ദേഹത്തിൽ കണ്ട തുടങ്ങും.
രോഗിയുടെ ദീനം ഇന്നതാണെന്നകൂടി അറിയാതെ
മിനുട്ടിന്ന മിനുട്ടിന്ന മരുന്ന മാറി കൊടുത്ത അവരെ
കൊല്ലും. മറ്റേക്കൂട്ടര മരുന്ന കൊടുക്കാതെ കൊല്ലും.
ൟകൂട്ടര മരുന്ന കൊടുത്തു കൊല്ലും. എന്താ ഭേദം? ഇതകൊ
ണ്ട നോക്കിയാൽ രണ്ട കൂട്ടരും തുല്യം. ഏത രോഗി
ക്ക വേണ്ടി മരുന്ന വാങ്ങിയൊ ആ രോഗി മരിച്ച
അടിയന്തരം കഴിയുന്നതിന്ന മുമ്പതന്നെ ഷാപ്പുകാരു
ടെ ആൾ പണത്തിന്ന വീട്ടിൽ പാടിരുന്ന ശകാരം
തുടങ്ങും. അപ്പോൾ വേറേയുള്ള ബുദ്ധിമുട്ടിന്റെ കൂ
ട്ടത്തിൽ കണ്ടത പണയംവെച്ച കടം വാങ്ങി ആ പാ
ട തൊലയ്ക്കാ എന്നല്ലെ വരൂ? ഇങ്ങിനെ ചിലർ പ്രാ
ഭവത്തിന്ന വേണ്ടിയും ചിലർ തത്വം അറിയാതേയും
ഇംഗ്ലീഷചികിത്സ ചെയ്ത ഒടുവിൽ ദീനം മാറാതെ
അപാരമായ പ്രാണ വേദനയോടുകൂടി മരിക്കുകയും
ചിലർ കടംകൊണ്ട കാട കയറുകയും ചെയ്തിട്ടുള്ളവർ
എത്ര അനവധിയുണ്ട? അതുകൊണ്ട എല്ലാറ്റിലും
യോഗ്യന്മാരും അയോഗ്യന്മാരും ഇല്ല്യെ? അധികമൊ
ന്നും പറവാനില്ല. ഇത്ര തിരക്കി പറഞ്ഞതകൊണ്ട
അങ്ങേക്ക മുഷിഞ്ഞുവായിരിക്കാം.

സുകു - ഇനിക്ക മുഷിവാൻ കാരണം വേണ്ടെ? കാരണം
കൂടാതെ കാൎയ്യം ഉത്ഭവിക്കുമൊ? പ്രകൃതം വന്നപ്പോൾ
എന്റെ മനസ്സിലുള്ളതിനെ പറഞ്ഞു എന്നല്ലെ ഉള്ളു?
നേരംപോക്കിൽ എന്തല്ലാം പറയും? അതുകൊണ്ടെല്ലാം
മുഷിയുവാൻ തുടങ്ങിയാൽ അവസാനമുണ്ടൊ?

ചന്ദ്ര - അതെല്ലാം പോട്ടെ, ഇനി നോക്ക താമസിച്ചിട്ടാ
വശ്യമില്ല. ഇത്ര ഭക്ഷിക്കേണമെന്നുണ്ടൊ? വെശപ്പി
ന്ന അനുസരിച്ച ഭക്ഷിച്ചാൽ മതി. [ 99 ] എന്ന പറഞ്ഞ ബാനൎജ്ജിയും സുകുമാരനും കൂടി
ഭക്ഷണത്തിന്നായി പോയി. ഭക്ഷണാനന്തരം അവർ
രണ്ടുപേരും മുകളിൽ ചന്ദ്രശാലയിൽ ചെന്നിരുന്ന കാ
റ്റു കൊള്ളുകയും അല്പം കഴിഞ്ഞപ്പോൾ മൂന്നാം നിലയി
ലുള്ള വലിയ ഒരു ഒഴിഞ്ഞ മുറിയിൽ വന്നിരിക്കുകയും
ചെയ്തു. അങ്ങിനെ ഇരിക്കുമ്പോൾ

ചന്ദ്ര - അങ്ങേക്ക ചുരുട്ടൊ മറ്റൊ വേണ്ടതുണ്ടൊ?

സുകു - ചുരുട്ട എന്നല്ല പുകയില സംബന്ധിച്ച യാതൊ
ന്നും ഞാൻ ഉപയോഗിക്കുമാറില്ല.

ചന്ദ്ര - അതൊന്നും കൂടാതിരിക്കുന്നതാണ വളരെഉത്തമം.
എനിക്ക ഏതവിധവും ചുരുട്ട വലി കൂടാതെ കഴിയാ
ത്ത വിധത്തിലായി. ഞാൻ ആദ്യം നേരം പോക്കാ
യിട്ടാണ ൟ ചുരുട്ട വലി തുടങ്ങിയത. ഇപ്പോൾ അ
ത കൂടാതിരുന്നാൽ ദഹനത്തിന്നും ശോധനക്കും കുറെ
തരക്കേട കാണുന്നുണ്ട. അതുകൊണ്ട ഉപേക്ഷിപ്പാ
നും പ്രയാസം. അങ്ങേക്ക പുകല കൂടാതെ മുറുക്കുന്ന
തിന്ന ഏതയാലും വിരോധമില്ലല്ലൊ.

എന്ന പറയുമ്പോഴക്ക സീതാലക്ഷ്മി താംബൂലം
മുതലായ പദാൎത്ഥങ്ങളെല്ലാം ഒരു വെള്ളിത്തട്ടിൽ ആക്കി
സുകുമാരന്റെ പുരോഭാഗത്ത കൊണ്ടുവെച്ച അവിടെ
ത്തന്നെ നിന്നു. അപ്പോൾ അച്ശൻ പറക നിമിത്തം
സീതാലക്ഷ്മി ഫിഡിൽ എടുത്ത ഒന്നു രണ്ടു കൃതികൾ
വായിച്ചു. "ഇനി അങ്ങും കുറെ വായിക്ക്യാ. അച്ശ
ന്റെ പാരമ്പൎയ്യം നോക്കിയാൽ അങ്ങേക്ക സംഗീതം ന
ല്ലവണ്ണം അറിഞ്ഞിരിക്കണം" എന്ന ചന്ദ്രനാഥബാന
ൎജ്ജി പറഞ്ഞതിന്നുത്തരമായി സുകുമാരൻ "നേരം പോ
ക്കായി ചിലത പാടാമെന്നല്ലാതെ അങ്ങയെ കേൾപ്പി
പ്പാൻ തക്ക അറിവൊന്നും സംഗീതത്തിൽ ഇനിക്കി [ 100 ] ല്ലാ എങ്കിലും ചിലത കേൾപ്പിക്കാം" എന്ന പറഞ്ഞ
എത്രയും ആദരവോടുകൂടെ അവളോട ഫിഡിൽ വാങ്ങി
നാട്ട ഗൗളം മുതലായ ചില ഘനരാഗങ്ങളും, തോടി
മുതലായ രക്തി രാഗങ്ങളും, ഒന്നു രണ്ടു കീർത്തനങ്ങളും,
വായിച്ചു നിൎത്തി. ഇത്രത്തോളം കഴിഞ്ഞപ്പോഴക്ക ത
ന്നെ സീതാലക്ഷ്മിക്ക സുകുമാരനിൽ അതിയായ ബഹു
മതി തോന്നി. "ഇനിയെല്ലാം നാളെയാക്കാം. ൟ
മാളിക മുഴുവനും അങ്ങയുടെ സ്വന്തം പോലെ ഉപയോ
ഗിച്ചു കൊള്ളുക. ഇതിൽ ഞാൻ കിടക്കുമാറില്ല. ഇത
എന്റെ ബന്ധുക്കളോ അങ്ങയെ പോലെയുള്ള സുഹൃ
ത്തുക്കളോ വന്നാൽ അവർ ഉപ്യോഗിക്കുന്നതാണ.
ൟ മാളികയിൽതന്നെയാണ പണ്ട അങ്ങയുടെ അച്ശനും
താമസിച്ചിരുന്നത" എന്ന പറഞ്ഞ ബാനൎജ്ജി മകളോടു
കൂടി താഴത്തിറങ്ങി പോകയും ചെയ്തു.

സുകുമാരനോട അവർ കാണിച്ച ആദരവും അ
തിനിമിത്തം സുകുമാരന അവരെക്കുറിച്ചുണ്ടായ ബഹു
മാനവും സ്നേഹവും സന്തോഷവും ഇത്രയെന്ന പറ
ഞ്ഞറിയിപ്പാൻ ഒട്ടും ഒരു എളുപ്പമല്ല.

ഇങ്ങിനെ സുകുമാരൻ ചന്ദ്രനാഥബാനൎജ്ജിയു
ടെ വൈശിഷ്ട്യമേറിയ ആ ഗൃഹത്തിൽ സകലജനവി
ശ്വാസപാത്രവും സൎവ്വജനവന്ദ്യനുമായി കുറഞ്ഞോരുകാ
ലം താമസിച്ചു. വിദ്വഛ്ശിരോമണികളായ സഹൃദയഹൃദ
യന്മാർ ഏതോരുനാട്ടിലാണ വിളങ്ങാതിരിക്കുന്നത? [ 101 ] ഏഴാം അദ്ധ്യായം.

മഹാരാജാവിന്റെ പരലോകപ്രാപ്തി.

പ്രാണതുല്യനായ സുകുമാരൻ പിരിഞ്ഞുപോയ
തിന്നശേഷം യാതോരുവാൎത്തയും അറിയാത്തതിനാൽ
ഇന്ദുമതി സ്വൈരമായ ആഹാര വിഹാരങ്ങളിൽ ശ്രദ്ധ
കൂടാതെ പകൽ മുഴുവനും ലതാഗൃഹങ്ങളിൽ ഇരുന്നും, രാ
ത്രി മുഴുവനും വെറും നിലത്തതന്നെ കിടന്നുംകൊണ്ടായി
രുനു കാലം കഴിച്ചുകൂട്ടി വന്നിരുന്നത. ൟ വിരഹംനി
മിത്തം ഇന്ദുമതിയുടെ സകലജനമനോഹരങ്ങളായ അം
ഗങ്ങൾക്കെല്ലാം ഒരു കാൎശ്യം ബാധിച്ചു. ചന്ദനം പനി
നീർ മുതലായ സുഗന്ധദ്രവ്യങ്ങളും താംബൂലംമുതലായ
മംഗലപദാൎത്ഥങ്ങളും വീണ മുതലായ വിനോദവാദ്യങ്ങ
ളും അതിന്നശേഷം അവൾ കൈകൊണ്ട തൊട്ടിട്ടില്ലെ
ന്നതന്നെ പറയാം. സുകുമാരന്റെ വല്ല വൃത്താന്തവും
ഉണ്ടൊ എന്ന അറിവാൻവേണ്ടി ഇന്ദുമതിയാൽ പ്രേ
ഷിതന്മാരായ ഭൃത്യന്മാർ നിത്യവും തപ്പാലാപ്പീസ്സിലും തീ
വണ്ടിആപ്പീസ്സിലും പോയി നില്ക്കുന്നതും, ഇന്ന ഒരു
വിവരവും ഉണ്ടാകാതിരിക്കയില്ലെന്നുള്ള വിചാരത്തിന്മേൽ
ആ വക ഭൃത്യന്മാരുടെ വരവിനെത്തന്നെ ജാലകത്തിൽ
കൂടി നോക്കിക്കൊണ്ട ഇന്ദുമതി നില്ക്കുന്നതും, സാധാര
ണയായി തീൎന്നു.

മഹാരാജാവിന്റെ അനീതിയായ കല്പനനിമി
ത്തം യോഗ്യനായ സുകുമാരൻ രാജ്യംവിട്ടോടിപ്പോയി എ
ന്നും അതിന്നുള്ള കാരണം രാജ്ഞിയുടെ ഏഷണിയാണെ
ന്നും ഉള്ള ലോകാപവാദം രണ്ടുനാലുദിവസംകൊണ്ട ആ [ 102 ] രാജ്യത്ത മിഴുവനും പരന്നവശായി. സത്രങ്ങളിലും ദേ
വാലയങ്ങളിലും കച്ചേരിവളപ്പുകളിലും ചന്തകളിലും എന്നു
വേണ്ടാ രണ്ടാൾകൂടിയേടത്ത എവിടെച്ചെന്നാലും രാജാ
വിനേയോ അല്ലെങ്കിൽ രാജ്ഞിയേയൊ ദൂഷ്യംപറയുന്നത
ല്ലാതെ കേൾപ്പാൻ പ്രയാസം. ൟ ലോകാപവാദം ക്രമേ
ണ പരന്ന പരന്ന എങ്ങിനെയൊ രാജാവിന്റെ ചെവി
യിൽഎത്തി. "ൟ വാൎദ്ധക്യകാലത്ത ഇങ്ങിനെ അവിവേ
കമായ ഒരു പ്രവൃത്തിക്ക ഇനിക്ക സംഗതി വന്നുവെല്ലൊ
കഷ്ടം!" എന്നിങ്ങിനെ വിചാരിച്ച വ്യസനിച്ച ഇനിമേ
ലിൽ ഈ ദുഷ്ടയുടെമുഖം കാണരുതെന്ന മഹാരാജാവ തീ
ൎച്ചയായും ഉറച്ചു. മനസ്സിലുള്ള ൟ ആധിനിമിത്തം ഏറ
ത്താമസിയാതെ പ്രതാപരുദ്രമഹാരാജാവിന്ന രാജയക്ഷ്മാ
വ എന്ന മഹാവ്യാധി പിടിപെട്ടു. കോപിഷ്ഠന്മാരും അ
വിവേകികളും ആയ ജനങ്ങൾക്ക ആപത്തും പശ്ചാത്താ
പവും സിദ്ധമല്ലെ?

അങ്ങിനെ കഴിഞ്ഞകൊണ്ടിരിക്കുമ്പോൾ സുകു
മാരൻ കാശ്മീരരാജ്യംവിട്ട തൊണ്ണൂറ്റൊമ്പതാം ദിവസ
മെന്ന തോന്നുന്നു പ്രതാപരുദ്രമഹാരാജാവ ക്ഷയരോ
ഗംനിമിത്തം സുരാലയത്തെ പ്രാപിച്ചു. തൽസമയം ഇ
ന്ദുമതി അനുഭവിച്ച വേദന കഠിനമായ വൃണങ്ങളിൽ
ക്ഷാരം വെച്ചതുപോലെയായിരുന്നു എന്ന ൟ കഥ ഇത്ര
ത്തോളം വായിച്ചമനസ്സിലാക്കിയ വായനക്കാൎക്ക അ
റിവാൻ പ്രയാസമില്ലെന്ന ഇനിക്ക തോന്നുന്നു. മഹാ
രാജാവിന്റെ മരണംനിമിത്തം ഇന്ദുമതിയും പൌരന്മാ
രും മാറത്തടിച്ച നിലവിളിച്ച ദുഃഖിച്ചവയെല്ലാം എഴുതി
ക്കാണിക്കുന്നത എല്ലാവായനക്കാൎക്കും രസമായിവരികയി
ല്ലെന്ന വിചാരിച്ച ഇവിടെ പ്രസ്ഥാവിക്കുന്നില്ല. ഇ
ന്ദുമതി കരഞ്ഞുംകൊണ്ട നിലത്തകിടക്കുമ്പോൾ വയോ [ 103 ] ധികനും പ്രധാനമന്ത്രിയും ആയ വൃന്ദാവനദാസൻ കൃ
താഞ്ജലിയായിനിന്നുകൊണ്ട ഇന്ദുമതിയോട പറയുന്നു.

"അല്ലയൊദേവി! തിരുമനസ്സ അജ്ഞമാരായ
സ്ത്രീകളെപ്പോലെ സങ്കടപ്പെട്ട കിടക്കരുതെ! തിരുമനസ്സി
ലെ അച്ശനായി അവതരിച്ച പ്രതാപരുദ്രമഹാരാജാവ
ദുൎലഭങ്ങളായ രാജഭോഗങ്ങളെ വഴിപോലെ അനുഭവി
ക്കുകയും ധൎമ്മശാസ്ത്രപ്രകാരം പ്രജാപരിപാലനം ചെ
യ്കയും അദ്ദേഹത്തെ പിന്തുടരേണ്ടുന്നവളായ തിരുമന
സ്സിലേക്ക ആയാസംകൂടാതെ രാജ്യം ഭരിപ്പാനുള്ള മാൎഗ്ഗങ്ങ
ളെല്ലാം തുറന്നവെക്കുകയും ചെയ്തതിന്നശേഷമല്ലെ സ്വ
ൎഗ്ഗാലയത്തെ പ്രാപിച്ച പുരുഹൂതാൎദ്ധാസനാരൂഢനായി
രിക്കുന്നത? ജനിച്ചാൽ മരണവും മരിച്ചാൽ ജനനവും
നിശ്ചയം. മനുഷ്യരുടെ ആയുസ്സ കമ്പിതങ്ങളായ പല്ലവ
ങ്ങളുടെ അഗ്രങ്ങളിൽ നിക്ഷിപ്തങ്ങളായ അംബുവിന്ദുക്ക
ളേപ്പോലെ ക്ഷണഭംഗുരമല്ലെ? ജനങ്ങൾ മലിനാംബര
ങ്ങളെ ഉപേക്ഷിച്ച ശുഭ്രവസ്ത്രങ്ങളെ കൈക്കൊള്ളുന്നതു
പോലെ ദേഹികൾ ജീൎണ്ണദേഹങ്ങളെ ത്യജിച്ച പൂൎണ്ണശോ
ഭങ്ങളായ നവദേഹങ്ങളെ സ്വീകരിക്കുന്നു. പുത്രമിത്രകള
ത്രാദികളായ ദേഹികൾ തമ്മിലുള്ള സംബന്ധം എത്രത്തോ
ളമെന്നവെച്ചാൽ രാത്രികാലത്ത വഴിയമ്പലങ്ങളിൽ ക
യറി വിശ്രമിക്കുകയും പ്രഭാതകാലത്ത തമ്മിൽ യാത്രപറ
ഞ്ഞുപിരിഞ്ഞുപോകുകയും ചെയുന്ന പാന്ഥന്മാർ തമ്മിൽ
ഉള്ളതുപോലെയാണെന്ന തിരുമനസ്സിൽ അറിയേണ്ടതാ
ണ. താതനാവട്ടെ മാതാവാവട്ടെ പ്രേതരൂപത്തെ അവ
ലംബിച്ചുപോയാൽപിന്നെ അവരെക്കുറിച്ച മാറത്തടിച്ച
തൊഴിക്കുന്നവർ എത്രയും മൂഢന്മാരും മായാസമുദ്രത്തിൽ
മഗ്നന്മാരും ആണെന്ന സംസാരതത്ത്വവേദികളായ മ
ഹാത്മാക്കൾ അനേകം ഗ്രന്ഥങ്ങളിൽ ഘോഷിക്കുന്നു. അ [ 104 ] തിനാൽ അജ്ഞാനികളെപ്പോലെ വിജ്ഞയായദേവി വ്യ
സനിച്ചുംകൊണ്ട കിടക്കാതെ അച്ശന സൽഗതിക്കുള്ള ക്രി
യകളെല്ലാം വേഗത്തിൽ ചെയ്യേണമെന്ന സൎവ്വജ്ഞയായ
തിരുമനസ്സിലോട അടിയൻ ഉപദേശിച്ചിട്ട വേണമെ
ന്നില്ലല്ലൊ"

എന്നിങ്ങിനേയുള്ള മന്ത്രിവൎയ്യന്റെ സമയോചി
തങ്ങളായ വാക്യാമൃതങ്ങളെ കേട്ടശേഷം ഇന്ദുമതി വേഗ
ത്തിൽ എഴുന്നീറ്റ ശേഷക്രിയകൾക്കെല്ലാം ആരംഭിച്ചു.
അവൾ അച്ശന്റെ ശരീരം സാദരം എടുത്ത നീരാടിച്ച
ദിവ്യങ്ങളായിരിക്കുന്ന വസ്ത്രാഭരണങ്ങളെക്കൊണ്ടും ച
ന്ദനം കസ്തൂരി മുതലായ ആലേപനങ്ങളെക്കൊണ്ടും അ
ലങ്കരിപ്പിക്കുകയും, വിധിച്ച പ്രകാരംതന്നെ സംസ്കരി
പ്പിക്കുകയും ചെയ്തു. അതിന്നശേഷം ഇന്ദുമതി എത്ര
യും ഭക്തിയോടുകൂടി ബലി മുതലായതും, പന്ത്രണ്ടാം ദിവ
സം സപിണ്ഡിയും ഊട്ടി. അനവധി ഗോക്കളേയും
ഗ്രാമങ്ങളേയും വിലപിടിച്ച വസ്ത്രങ്ങളേയും ആ ദിവ
സം വന്നുകൂടീട്ടുണ്ടായിരുന്ന വേദവിത്തുക്കളും പഞ്ച
പക്വ പരമാന്നങ്ങളെ ഭക്ഷിച്ച തൃപ്തന്മാരും ആയ അ
സംഖ്യം ദ്വിജോത്തമന്മാൎക്ക ഇന്ദുമതി ദാനം ചെയ്ത
പ്പോൾ അവരുടെ മുഖങ്ങളിൽനിന്നുണ്ടായ ആശീൎവ്വചന
കോലാഹലങ്ങളേക്കൊണ്ടു ദിഗ്ഗജങ്ങളുടെ കൎണ്ണരന്ധ്ര
ങ്ങൾകൂടി അടഞ്ഞുപോയി.

പിറ്റേ ദിവസം വൃന്ദാവനദാസനും ഉപരാജ്യ
ങ്ങളെ ഭരിച്ച വരുന്ന സാമന്തരാജാക്കന്മാരും ന്യായാ
ധിപതികളും സേനാധിപതികളും മറ്റ പ്രജകളുംകൂടി
ഇന്ദുമതിയെ ചെന്ന കണ്ടപ്പോൾ അവൾ അവരെ എ
ല്ലാവരേയും, വാക്കുകൊണ്ടും, ശിരഃകമ്പനംകൊണ്ടും, സ്മി
തംകൊണ്ടും യഥാക്രമംപോലെ സംഭാവനം ചെയ്തകഴി [ 105 ] ഞ്ഞതിന്റെശേഷം അച്ശന്റെ പ്രധാനമന്ത്രിയായിരു
ന്ന ആ വയോധികനെ നോക്കി അവൾ പറയുന്നു.

ഇന്ദു - ഇനിക്ക അങ്ങയെ കാണുമ്പോൾ അച്ശനെ കാ
ണുമ്പോലെ സന്തോഷം തോന്നുന്നു.

വൃന്ദാ - ൟ ഇരിക്കുന്നവരെല്ലാം തിരുമനസ്സിലേക്കും തി
രുമനസ്സിലെ രാജ്യാധികാരത്തിന്നും കീഴടങ്ങി നടക്കു
ന്ന സാമന്തരാജാക്കന്മാരാണ. ൟ ഇരുക്കുന്നവ
രെല്ലാം ശൌൎയ്യപരാക്രമജലധികളായ തിരുമനസ്സിലെ
സൈന്യാധിപതികളാണ. ഇവരെല്ലാം നീതിജ്ഞന്മാ
രും പഴക്കമുള്ളവരും ആയ മന്ത്രിവീരന്മാരും ന്യായാ
ധിപതികളും ആണ. ആ നില്ക്കുന്നവരെല്ലാം തിരു
മനസ്സിലെ പ്രജകളാണ.

എന്നിങ്ങിനെ വൃന്ദാവനദാസൻ അവരെ എല്ലാ
വരേയും പ്രത്യേകം പ്രത്യേകം പറഞ്ഞമനസ്സിലാക്കി
ക്കൊടുത്തതിന്നശേഷം അവരെല്ലാം എഴുനീറ്റ ഇന്ദുമതി
യുടെ സിംഹാസനത്തിന്നരികെ ചെന്ന "ഞങ്ങളെല്ലാം
തിരുമനസ്സിലെ ഏകച്ശത്രാധിപത്യത്തിൻ കീഴിലുള്ളവരാ
ണ" എന്ന പറഞ്ഞ വന്ദിക്കുകയും തങ്ങളുടെ സ്ഥാന
ങ്ങളിൽതന്നെ വന്നിരിക്കുകയും ചെയ്തു. വൃന്ദാവനദാ
സൻ പിന്നേയും പറയുന്നു.

വൃന്ദാ - കാലോചിതങ്ങളായ വാക്കുകളെ ത്വൽപിതാവി
ന്റെ പ്രിയസചിവനായിരുന്ന അടിയൻ ഉണ
ൎത്തിക്കുന്നതിനെ തിരുമനസ്സിരുത്തി കേൾക്കണം. അ
രാജകമായ ൟ രാജ്യം സംരക്ഷിക്കേണ്ടത ഇനി ദേ
വിയാണ. രാജ്യഭാരസംബന്ധമായി മേലിൽവേ
ണ്ടുന്ന സകല കാൎയ്യങ്ങൾക്കും തിരുമനസ്സിലെ കല്പ
നവേണം.

ഇന്ദു - (കണ്ണിൽ വെള്ളം നിറച്ചുകൊണ്ട) രാജ്യഭാര കാ [ 106 ] ൎയ്യങ്ങളിൽ ബാലയായ ൟ ഞാൻ എന്തു കല്പിക്കാനാ
ണ. അറിവും പഴക്കവും ആലോചനാശക്തിയും സ്വ
രാജ്യസ്നേഹവും വേണ്ടേടത്തോളം ഉള്ള അങ്ങ എ
ന്നെ വെച്ചുകൊണ്ട രാജ്യകാൎയ്യങ്ങളെല്ലാം അച്ശന്റെ
കാലത്ത ചെയ്തുവന്നതുപോലേയും അങ്ങയുടെ യുക്തം
പോലേയും നടത്തിക്കൊള്ളുകയെവേണ്ടു. എന്നാൽ
രാജ്യം മുഴുവനും ശത്രുരാജാക്കന്മാർ വന്ന ആക്രമിക്കു
ന്നതായാൽകൂടി ഷഷ്ഠാംശത്തിൽ അധികമായ രാജ
ഭോഗം പ്രജകളിൽനിന്ന ഒരിക്കലും വാാങ്ങിപ്പോകരുത.
ധൎമ്മശാസ്ത്രങ്ങളിൽ ചൊല്ലിയ വിധങ്ങളിൽ എള്ളോളം
പിഴയാതെ എല്ല്ലാ പ്രജകളേയും ഒരുപോലെ സംരക്ഷി
ച്ചുവരണം. ദുഷ്ടന്മാരായ ഉദ്യോഗസ്ഥനമാരെ രാജ്യഭര
ണ കാൎയ്യങ്ങളിൽ ഒരുകാലത്തും വെച്ചുപോകരുത. ചോ
രണം മാരണം മുതലായ ക്രൂരകൎമ്മങ്ങളെക്കൊണ്ടുള്ള ദുഃ
ഖം അനുഭവിപ്പാൻ നമ്മുടെ പ്രജകളിൽ ഒരുവനും
എടവരരുത. നമുക്ക കപ്പ തന്നും നമ്മുടെ കല്പനക്കനു
സരിച്ചും നീതിശാസ്ത്രപ്രകാരം രാജ്യം ഭരിച്ചുവരുന്ന
സാമന്തരാജാക്കന്മാരിൽ നമ്മുടെ ശക്തി ഒരിക്കലും ഏ
ൎപ്പെടുത്തരുത. ഇതകൂടാതെ മണ്ഡ്യന്മാരെ ദണ്ഡിക്കു
ന്നതിലും വദ്ധ്യന്മാരെ വധിക്കുന്നതിലും യാതൊരു ദയ
യും വിചാരിച്ചുപോകരുത.

വൃന്ദാ - തിരുമനസ്സിലെ അനുഗ്രഹമുണ്ടെങ്കിൽ കല്പിച്ച
തിൽ ലേശം കുറവുവരാതെ എല്ല്ലാം നീതിയോടെ നട
ത്തിയും നടത്തിച്ച കൊള്ളാം.

ഇന്ദുമതിയുടെ രാജനീതിക്കനുസരിച്ചുള്ള ആവക
കല്പനകളെല്ലാം കേട്ടസമയം അവിടെ കൂടീട്ടുണ്ടായിരു
ന്നവരെല്ലാം അവളുടെ യോഗ്യതയേക്കുറിച്ച പ്രശംസി
ക്കുകയും അവളെ പ്രതാപരുദ്രമഹാരാജാവിനേക്കാൾ അ
ധികം സ്നേഹിക്കുകയും ചെയ്തു. [ 107 ] അത കഴിഞ്ഞിട്ട രണ്ടനാല ദിവസം ചെന്നപ്പോ
ൾ ഒരുനാൾ ഇന്ദുമതി മന്ത്രിവീരന്മാരുമായി ആലോചന
സഭയിൽ ഇരുന്ന ഓരോരൊ കാൎയ്യങ്ങളേപ്പറ്റി ആലോ
ചിച്ചു കൊണ്ടിരിക്കുമ്പോൾ വൃന്ദാവനദാസൻ എഴുനീറ്റ
"ദേവി! തിരുമനസ്സിലെ പട്ടാഭിഷേകത്തിന്ന ഇനി
വൈകിക്കുന്നത ഉചിതമല്ല. തിരുമേനി സ്വൎണ്ണവൎണ്ണമാ
യ ശിബികയിൽ കയറി ച്ശത്രചാമരാദ്യലങ്കാരങ്ങളോടും
വാദ്യഘോഷത്തോടുംകൂടി പട്ടണപ്രവേശം ചെയ്യുന്ന മ
ഹോത്സവാഘോഷം കാണ്മാൻ പ്രജകൾ മോഹിക്കുന്നു.
അവരുടെ ൟ മോഹം സഫലമാക്കേണ്ടതിന്ന കീഴുമൎയ്യാദ
പ്രകാരമെല്ലാം ശട്ടം ചെയ്യട്ടെയൊ?" എന്നിങ്ങിനെ തിരു
മനസ്സുണൎത്തിച്ചു. അപ്പോൾ മറ്റൊരു മന്ത്രി എഴുനീറ്റ
വൃന്ദാവനദാസനെ നോക്കി "അങ്ങ പറയുന്നതും പ്രജ
കൾ മോഹിക്കുന്നതും യഥാൎത്ഥമാണെങ്കിൽ നൊമ്മടെ മ
ഹാജ്ഞിയെ അങ്ങിനേയുള്ള ശിബികയിൽ അനുരൂ
പനായ ഒരു ഭൎത്താവോടുകൂടി കാണുന്നതിൽ അവൎക്ക
അധികം സന്തോഷം ഉണ്ടാവാൻ സംഗതിയുള്ളതകൂടാ
തെ ൟ സ്വരൂപത്തിലെ സമ്പ്രദായാഗതമായ നടവടിയും
ഇങ്ങിനെതന്നേയാണെന്ന തോന്നുന്നു" എന്ന പറഞ്ഞു.

ൟ മന്ത്രി ഇത്രത്തോളം പറഞ്ഞപ്പോഴക്ക ഇന്ദു
മതിയുടെ മുഖത്ത ബാധിച്ച വികാരഭേദങ്ങളേയും അ
പ്പോഴത്തെ അവളുടെ മൌനവ്രതത്തേയും കണ്ടതിനാൽ
ബുദ്ധിമാന്മാരിൽ വെച്ച ബുദ്ധിമാനായ വൃന്ദാവന
ദാസൻ ഇന്ദുമതിക്ക സുകുമാരന്റെ മേലുള്ള അനുരാ
ഗം ൟവിധത്തിൽ പ്രകാശിപ്പിച്ചതാണന്ന ക്ഷണ
ത്തിൽ മനസ്സിലാക്കി. എന്തുകൊണ്ടെന്നാൽ ഇന്ദുമതി ഒ
രുവനെ ഭൎത്താവാക്കി സ്വീകരിക്കേണമെങ്കിൽ അതസു
കുമാരനെയാണെന്ന ലോകപ്രസിദ്ധമായകഥയാണ. പി [ 108 ] ന്നെ മന്ത്രി പറഞ്ഞ ൟവാക്ക കേട്ടപ്പൊൾ ഒന്നും മിണ്ടാ
തെ നിന്നതകൊണ്ട ഇന്ദുമതിക്ക വിവാഹം കാലമായി
രിക്കുന്നു എന്നും ദ്ധ്വവനിക്കുന്നു. ഉടനെ വൃന്ദാവനദാസൻ
"ഇനി അടിയങ്ങൾ താമസിക്കുന്നില്ല. തിരുമനസ്സിലെ അ
ഭിമതമെല്ലാം ഒരുവിധം അടിയങ്ങൾ ഗ്രഹിച്ചു. എല്ലാംസ
ൎവ്വശക്തനായ ദൈവംറതുണക്കട്ടെ" എന്നിങ്ങിനെ ഉണൎത്തി
ച്ച മന്ത്രിമാരെല്ലാം പിരിഞ്ഞുപോകയും ചെയ്തു.

വൃന്ദാവനദാസൻ തന്റെ ഗൃഹത്തിൽ എത്തി
യതിന്റെ ശേഷം ഏകാന്തമായ ഒരു മുറിയിൽ ചെ
ന്നിരുന്ന ഓരോന്ന ആലോചിപ്പാൻ തുടങ്ങി. "നാളെ
ഉദിക്കുന്നതിന്ന മുമ്പെ എല്ലാരാജ്യങ്ങളിലേക്കും ഒന്നു ര
ണ്ടു ഭൃത്യന്മാരെ അയക്കുക. അവർ എല്ലാടവും പോയി
തിരയട്ടെ. "പ്രശ്നവാദീഗുരുൎമ്മൌനി ച്ശത്മവാൽസ്തംഭമൃ
ലഗ: പ്രേഷകപ്രേഷകൊബാണ സ്സപ്തൈസചി
വാധമാ:" ൟ പറഞ്ഞ ഏഴുതരത്തിലുള്ള കൂട്ടരും ഒരു കാ
ശിന്നുപോലും വിലപിടിക്കാത്ത സചിവാധമന്മാരാണ.
ൟ വകക്കാരെ അയച്ചാൽ ഒന്നും കണക്കിലാവില്ലെന്ന
മത്രമല്ലാ സുലഭങ്ങളായ കാൎയ്യങ്ങളെക്കൂടി അവർ ദുസ്സാ
ദ്ധ്യത്തിലാക്കിത്തീൎക്കും. അതുകൊണ്ട പോകുന്നവർ ഒ
ന്നിനും കൊള്ളരുതാതെ പക്കത്തിൽ ഭക്ഷണംകഴിച്ച
പൊള്ളും ഭള്ളും പറഞ്ഞ നടക്കുന്നവരായാൽ പോരാ. വ
ളരെ സാമൎത്ഥ്യവും യുക്തിയും ഉള്ളവരായിരിക്കണം. ൟ
വകക്കെല്ലാം സാമൎത്ഥ്യം ബ്രാഹ്മണൎക്കകൂടും. എന്നതന്നെ
യല്ല അവൎക്ക ഇല്ലത്തെ പൂച്ചപോലെ എവിടെച്ചെല്ലാനും
തടസ്ഥമില്ല" എന്നിങ്ങിനെ ഒരിക്കൽ ആലോചിക്കുക
യും, ഉടനെതന്നെ "സുകുമാരൻ ഇപ്പോൾ ഉണ്ടൊ?
അതൊ മരിച്ചുപോയൊ? അത തന്നെ നിശ്ചയമില്ലെ
ല്ലൊ. ഉണ്ടെങ്കിൽ ഏത രാജ്യത്തിലാണ? വല്ലരാജ്യത്തും [ 109 ] ജീവിക്കുന്നുണ്ടെങ്കിൽതന്നെ അതവേഷച്ശന്നനായിട്ടൊ?
എന്നാൽ അറിവാൻതന്നെ പ്രയാസം! ഒന്നും അറി
ഞ്ഞില്ലല്ലൊ! എന്താണീശ്വരാ ഇനി ചെയ്യേണ്ടത! ആ
ളെ അയച്ച തിരയുക എന്നവെച്ചാൽ എവിടെയാണ തി
രയേണ്ടത! ആരെയാണ അയക്കേണ്ടത!" എന്നിങ്ങി
നെ മറ്റൊരു പ്രകാരത്തിൽ ആലോചിക്കുകയും ചെയ്തു.
ഒടുവിൽ ഒന്നും തന്നെ ഉറക്കാതെ വളരെവിഷണ്ഡനാ
യി അല്പനേരം അങ്ങിനെ ഇരുന്നു. അദ്ദേഹം പലതും
ആലോചിച്ച കൂട്ടത്തിൽ ൟ വിവരം വൎത്തമാനക്കടലാ
സ്സിൽ പ്രസിദ്ധം ചെയ്യേണമെന്ന ഉറക്കുകയും അതിന്നു
ള്ള വിവരങ്ങളെല്ലാം കാശ്മീരരാജ്യത്തിലും മറ്റരാജ്യങ്ങ
ളിലും ഉള്ള പത്രാധിപന്മാൎക്ക എഴുതി അറിയിക്കുകയുംചെ
യ്തു. പ്രസിദ്ധം ചെയ്ത വിവരം എഴുതുന്നത അനാവശ്യ
മാകയാൽ എഴതുന്നില്ല. [ 110 ] എട്ടാം അദ്ധ്യായം.

സുകുമാരന്റെ കാശീപട്ടണത്തിലുള്ളവാസം.

സുകുമാരൻ കാശീപട്ടണത്തിൽ ചന്ദ്രനാഥബാ
നൎജ്ജിയുടെ ഗൃഹത്തിൽ താമസിക്കുന്നു എന്ന ഞാൻ പ
റഞ്ഞുവെല്ലൊ. അവർ രണ്ടുപേരും സീതാലക്ഷ്മിയുംകൂ
ടി വണ്ടിയിൽ സബാരിയായി ആറേഴ നാഴിക ദൂരം
നിത്യവും സഞ്ചരിച്ചുവരും. സുകുമാരനും സീതാലക്ഷ്മിയും
കൂടി പലപ്പോഴും ഉദ്യാനപ്രദേശത്ത സഞ്ചരിക്കുകയും,
ചില സമയങ്ങളിൽ ചൂതാട്ടം പന്താട്ടം മുതലായത ഇ
ഷ്ടംപോലെ കളിക്കുകയും, ചെയ്തുകൊണ്ട സഹോദരന്മാ
രെപ്പോലെ അന്യോന്യം സ്നേഹിച്ചുവന്നു.

അങ്ങിനെ ഒരു ദിവസം ബാനൎജ്ജിയും സുകുമാ
രനുംകൂടി ചന്ദ്രശാലയിൽ കാറ്റു കൊണ്ടുങ്കൊണ്ടിരുന്ന
സംസാരിക്കുമ്പോൾ സീതാലക്ഷ്മി മുറുക്കാനുള്ളസാധന
ങ്ങളെ കൊണ്ടു വെക്കുന്ന കൂട്ടത്തിൽ അതിമനോഹരമായ
ഒരു മുല്ലമാലയും സുകുമാരന്റെമുമ്പിൽ കൊണ്ടുവെച്ച, പ
തിവുപോലെ ഒന്നു രണ്ടു കീൎത്തനങ്ങൾ പാടി. കാമോദ്ദീ
പനകരങ്ങളായ ശരച്ചന്ദ്രികയോടും മന്ദമാരുതനോടും കൂടി
യ സമയം, ആ മുല്ലമാല കാണുകയാൽ സുകുമാരന ആ
ക്ഷണത്തിൽ പ്രാണേശ്വരിയായ് ഇന്ദുമതിയെ ഓൎമ്മ വ
രികയും അതുനിമിത്തം അവന്റെ മുഖത്ത ഒരു വൈ
വൎണ്ണ്യം ബാധിക്കുകയും ചെയ്തു. ജീവധാരണത്തിന്ന
പ്രധാന കാൎയ്യങ്ങളായ ആഹാരം നിദ്ര മുതലായതകൂടി ഉ
പേക്ഷിച്ച പാട്ട കേൾക്കുന്നവനായ സുകുമാരന അ
ന്നെത്തെ സംഗീതത്തിൽ വൈമുഖ്യമാണ ഉണ്ടായത.
സീതാലക്ഷ്മി മ ല കൊണ്ടു വെച്ചതും സുകുമാരന്റെ മു [ 111 ] ഖത്ത വൈവൎണ്ണ്യം ബാധിച്ചതും ഒരെ അവസരത്തിൽ
കണ്ടതു കൊണ്ട മൎമ്മജ്ഞനായ ചന്ദ്രനാഥബാനൎജ്ജിക്ക
എന്തൊ ഇതിൽ ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന
തോന്നി. " ഇനി ഇന്ന പാട്ട മതി. നീ പോയി കിട
ന്നൊ. അച്ശന കിടക്കാൻ അല്പം താമസമുണ്ടെന്ന അ
മ്മയോട പറഞ്ഞേക്കൂ" എന്ന പറഞ്ഞു ബാനൎജ്ജി മക
ളെ അയച്ചു. ഉടനെ അദ്ദേഹം സുകുമാരനോട ഓരോ
ന്ന ചോദിച്ചു തുടങ്ങി.

ചന്ദ്ര - ഇന്ന അങ്ങയെ കണ്ടാൽ ഒരു സുഖക്കേടുള്ളതു
പോലെ തോന്നുന്നു. എന്താണ കാരണം?

സുകു - ഇല്ല. യാതോരു സുഖക്കേടുമില്ല.

ചന്ദ്ര - എന്നാൽ എന്താ മുഖത്തിന്ന ഇത്ര ഒരു വാട്ടം?
അങ്ങയുടെ മുഖം ഇങ്ങിനെ ഞാൻ കണ്ടിട്ടില്ലല്ലൊ.

സുകു - വാട്ടമുണ്ടെന്ന തന്നെ ഞാൻ വിചാരിക്കുന്നില്ല.

ചന്ദ്ര - എന്നാൽ ഞാൻ യാതൊരു പ്രയോജനവും കൂടാ
തെ വെറുതെ ഇങ്ങിനെ പറയുന്നതാണ?

സുകു - അങ്ങ നേരം പോക്ക പറയുകയായിരിക്കാം.

ചന്ദ്ര - ൟ മാതിരി പിട്ടുകളൊന്നും എന്നോടകാണിക്ക
ണ്ടാ. എന്തൊ ഇതിന്ന നല്ല ഒരു സംഗതിയുണ്ട. അ
ത പറഞ്ഞല്ലാതെ ഞാൻ സമ്മതിക്കയില്ല.

സുകു - നല്ല ശിക്ഷാ, എന്തൊന്നാണ ഞാൻ പറയേണ്ട
ത? വല്ലതും ഒന്നുണ്ടായിട്ടവേണ്ടെ പറയുവാൻ?

ചന്ദ്ര - എന്നാൽ ഞാൻ പറയാം, അങ്ങേക്ക മുഷിയരു
ത. നോം തമ്മിലുള്ള താല്പൎയ്യം നിമിത്തമാണെ ഞാൻ
ഇത്രയും സ്വാതന്ത്ര്യം കാണിക്കുന്നത. മറച്ചൊന്നും
തോന്നണ്ടാ.

സുകു - അങ്ങപല കുറിയായി എന്നോട "മുഷിയരുതെ
മുഷിയരുതെ" എന്നിങ്ങിനെ പറയുന്നു. ൟ ശബ്ദം [ 112 ] ഇനി മേലിൽ അങ്ങ എന്നോട മിണ്ടാതിരിക്കണെ, അ
ങ്ങ പറയുന്നതെല്ലാം നോം തമ്മിലുള്ള താല്പൎയ്യം കൊണ്ടാ
ണെന്ന ഇനിക്ക അറിഞ്ഞുകൂടെ?

ചന്ദ്ര - അങ്ങ ഒരു വിരഹിയാണെന്ന മുഖലക്ഷണംകൊ
ണ്ട ഞാൻ തീൎച്ചയാക്കിക്കഴിഞ്ഞു. എന്നാൽ അത ഏ
തൊരു വരവൎണ്ണിനിയെ കുറിച്ചാണെന്ന പറയാമെ
ന്നുണ്ടെങ്കിൽ കേൾപ്പാനാഗ്രഹമുണ്ട. ൟവക കാൎയ്യ
ങ്ങൾ സ്നേഹിതന്മാരോടു പറയുന്നതിൽ യാതൊരു
വൈഷമ്യവും വിചാരിപ്പാനില്ല. എത്രതന്നെ രഹസ്യ
മയിരുന്നാലും സദാ അങ്ങയുടെ ക്ഷേമാഭ്യുദയ കാം
ക്ഷിയായ എന്നോട ഇത പറയണം. അങ്ങേക്കവേ
ണ്ടി നികൃഷ്ടകാൎയ്യങ്ങൾകൂടി ചെയ്വാൻ ഒരുക്കമുള്ളവ
നാണെ ഞാൻ. എന്നാൽ ഇത ഒരു സ്നേഹിതനോട
പറയത്തക്കതാണെങ്കിൽ മാത്രം പറഞ്ഞാൽ മതി. അ
ല്ലേങ്കിൽ വേണ്ടതാനും.

അപ്പോൾ സുകുമാരൻ ക്ഷണനേരംകൊണ്ട
പലതും ആലോചിച്ചു. "ലജ്ജാവഹമായ ൟ കഥ ഞാൻ
എങ്ങിനെയാണ ഇദ്ദേഹത്തെ കേൾപ്പിക്കേണ്ടതു. ഒരിക്ക
ലും പറവാൻ പാടില്ല" എന്നും "അതല്ലാ പറയുകതന്നെ.
അയ്യൊ! പറയാതിരുന്നാൽ വളരെ വളരെ വൈഷമ്യ
മുണ്ട. ഞാൻ ഒരു സ്ത്രീനിമിത്തം വലയുന്നുണ്ടെന്ന ഇ
ദ്ദേഹം യഥാൎത്ഥമായി വിശ്വസിച്ചുപോയി. ഇത ആരെ
ക്കുറിച്ചാണെന്ന ഇദ്ദേഹം എന്നോട വളരെ മമതയോടെ
ചോദിക്കുകയും ചെയ്തു. ഇപ്പോൾ ഞാൻ അതിന്റെ
പരമാൎത്ഥാവസ്ഥയെ പറഞ്ഞ മനസ്സിലാക്കാതെ ഇരു
ന്നാൽ ബുദ്ധിമാനായ ഇദ്ദേഹം പലതും ആലോചിപ്പാൻ
തുടങ്ങും. ഒടുവിൽ ഇദ്ദേഹത്തിന്റെ കുഡുംബത്തിൽത [ 113 ] ന്നെ വല്ലവരേയും കുറിച്ചാണെന്ന തീൎച്ചയാക്കീയെന്നും
വന്നേക്കാം. എന്റെ ഇപ്പോഴത്തെ നിലയും അതിന്ന
സഹായിക്കും. ൟപേര സമ്പാദിക്കുന്നതിനേക്കൾ ന
ല്ലത മരിക്കുകയാണ. അയ്യൊ! അതൊരിക്കലും പാടില്ല.
സത്യം പറയുകതന്നെ. പക്ഷെ ഇതൊരുസമയം ഗുണ
കരമായിട്ടും പരിണമിച്ചേക്കാം. എന്നുതന്നെയുമല്ലാ പ
രമസുഹൃത്തായ ഇദ്ദേഹത്തോട ഞാൻ കപടംവെച്ച പറ
ഞ്ഞാൽ ൟശ്വര വിരോധവുംകൂടി ഉണ്ടാവും" എന്നും മ
റ്റും മനസ്സുകൊണ്ട ആലോചിച്ച സത്യാവസ്ഥയെ പ്ര
കാശിപ്പിക്കേണമെന്നുതന്നെ ഉറച്ചു. അതിന്നശേഷം
തന്റെ പൂൎവ്വവൃത്താന്തങ്ങളെല്ലാം തന്നെ കളങ്കംകൂടാതെ
സ്നേഹിച്ചുപോരുന്ന ചന്ദ്രനാഥബാനൎജ്ജിയോട സുകുമാ
രൻ സലജ്ജനായിട്ട ഒരുവിധം പറഞ്ഞുമനസ്സിലാക്കി.
ഇത കേട്ടപ്പോൾ ബാനൎജ്ജി ഒന്നു രണ്ടു പ്രാവശ്യം
പൊട്ടിചിരിച്ചുപോയി.

ചന്ദ്ര - ഏറ്റവും സുഹൃത്തായ എന്നോട ഇത പറവാ
നാണ അങ്ങ ഇത്രനേരവും ഇരുന്ന ആലോചിച്ചത?
കഷ്ടം! ഇതിന്നമുമ്പ അങ്ങ സ്നേഹിതന്മാരുമായി എട
വിട്ടിട്ടില്ലെന്ന ഞാൻ വിചാരിക്കുന്നു.

സുകു - അതില്ലാഞ്ഞിട്ടുള്ള കുറവല്ല. ലജ്ജകൊണ്ടേത പറ
യാൻ ഇത്ര ആലോചിച്ചത.

ചന്ദ്ര - ആട്ടെ. എന്നിയെല്ലാം പതുക്കെ ചോദിക്കട്ടെ. അ
ങ്ങയുടെ ഗ്രഹസ്ഥിതികളെല്ലാം എങ്ങിനെയെല്ലാമാണ?

സുകു - അതിലൊന്നും ഞാൻ അത്ര മനസ്സിരുത്താറില്ല.
ഗ്രഹസ്ഥിതികളെ പ്രമാണിച്ച പറയുന്നതെല്ലാം ഒ
ക്കുമെന്ന ഞാൻ അത്ര വിശ്വസിച്ചിട്ടും ഇല്ല. മേട
മാസത്തിൽ പൂരാടം നക്ഷത്രവും എടവലഗ്നവും ആ
ണെന്നമാത്രം ഞാൻ മനസ്സിലാക്കീട്ടുണ്ട. [ 114 ] ചന്ദ്രനാഥബാനൎജ്ജിക്ക ജ്യോതിശ്ശാസ്ത്രത്തിലും ന
ല്ല പാണ്ഡിത്യമുണ്ടായിരുന്നതുകൊണ്ട അത്രമാത്രം പറ
ഞ്ഞതിൽനിന്ന സുകുമാരന്റെ ഗ്രഹസ്ഥിതികളെല്ലാം അ
ദ്ദേഹം ക്ഷണേന ഗ്രഹിച്ചു.

ചന്ദ്ര - അങ്ങേക്ക ഇതവരെക്കും ശുക്രൻ ഏഴാമേടത്താ
യിരുന്നു. അതിന്റെ ഫലം സ്ത്രീനിമിത്തം പലേവി
ധത്തിലും ഉപദ്രവവും ദേശസഞ്ചാരവും ആണ. ൟ
ഫലം അങ്ങേക്ക അനുഭവം കൊണ്ട ദൃഷ്ടാന്തമായില്ല്യെ?

സുകു - ഒരു മനുഷ്യന്റെ ജീവകാലത്ത എപ്പോഴെങ്കിലും
ൟവക കാൎയ്യങ്ങൾ സംഭവിക്കാതിരിക്കുമൊ? അതെ
ല്ലാം ഗ്രഹസ്ഥിതികൊണ്ടാണെന്ന പറയുകയും അതി
നെ ചിലർ വിശ്വസിക്കുകയും ചെയ്യുന്നതിൽപരം ഭോ
ഷത്വം മറ്റൊന്നുണ്ടൊ എന്നകൂടി ഞാൻ സംശയി
ക്കുന്നു.

ചന്ദ്ര - ആട്ടെ ഗ്രഹസ്ഥിതികളെക്കൊണ്ട ഒരു കാൎയ്യം പ
റഞ്ഞൊപ്പിച്ചെങ്കിലൊ? എന്നാൽ അങ്ങ എന്തുതരും?

സുകു - എന്തുംതരാം. എന്നാൽ എന്തെങ്കിലും ഒരു ലക്ഷണം
പറയുകയും കാൎയ്യം അതുപോലെ വരാതെ മറ്റൊരു
പ്രകാരത്തിൽ സംഭവിക്കുകയും ചെയ്യുമ്പോൾ ആദ്യം
പറഞ്ഞതിന്റെ സൎത്ഥം ഇങ്ങിനെയും ഊഹിപ്പാൻ
പ്രമാണമുണ്ടെന്ന പറഞ്ഞ അസംബന്ധമായ ഒന്നു
രണ്ടു ശ്ലൊകം ചൊല്ലുന്നതുപോലെ പറഞ്ഞാൽ ഞാൻ
സമ്മതിക്കയില്ല.

ചന്ദ്ര - സകലജനാഭ്യുദയദാതാവായ ശുക്രൻ ഇപ്പോൾ
കൎക്കിടകത്തിലാണ. ഇന്നേക്ക ഇരിവതദിവസമെ
ആയിട്ടുള്ളു ശുക്രൻ മിഥുനത്തിൽനിന്ന കിൎക്കിടകത്തിൽ
പകൎന്നിട്ട. എന്നാൽ ഇപ്പോൾ ശുക്രൻ അങ്ങേക്ക
ചാരവശാൽ എട്ടാംഭാവത്തിലാണ. ഇത വളരെ വി [ 115 ] ശേഷംതന്നെയാണ. ഇതിന്റെ ഫലംഗൃഹോപകര
ണാദിലാഭവും സ്ത്രീസുഖവും ആണ.

സുകു - എന്റെ ഇരിവതദിവസത്തിന്നിപ്പുറമുള്ള സ്ത്രീ
സുഖം അങ്ങേക്കതന്നെ അനുഭവമല്ലെ? കഷ്ടം! ക
ഷ്ടം! ഇങ്ങിനെ ഒന്നും അങ്ങ പറയരുതെ! ഇതൊ
ന്നും പറഞ്ഞതകൊണ്ട സുകുമാരൻ വിശ്വസിക്കയി
ല്ല. അടുത്തദിവസത്തിന്നുള്ളിൽ ദൃഷ്ടാന്തപ്പെടാൻത
ക്കവണ്ണം ഒരു ലക്ഷണം പറഞ്ഞൊപ്പിച്ചാൽ ഞാൻ
സമ്മതിക്കാം.

ചന്ദ്ര - ശരി അങ്ങിനെയാവട്ടെ. എന്നാൽ അങ്ങ സമ്മതി
ക്കുമൊ? നാളെ പതിനഞ്ചനാഴിക പുലരുന്നതിലകത്ത
അങ്ങെക്ക മനസ്സിന്ന എത്രയും ആനന്ദകരമയ ഒരു
വാൎത്ത കേൾപ്പാൻ ലക്ഷണം കാണുന്നുണ്ട. ഇത
അനുഭവിച്ചേ തീരൂ. ൟ പറഞ്ഞതൊത്തിട്ടില്ലെങ്കിൽ
ജ്യോതിശ്ശസ്ത്രസംബന്ധമായി ഒരു അളമാറിനിറ
ച്ച പുസ്തകങ്ങൾ ഉള്ളത അത്രയും ഞാൻ ചുട്ടുകരിച്ചു
കളയാം.

സുകു - ഒ, ഹൊ! എന്നാൽ അതിന്ന ഇപ്പോൾതന്നെ ശ്ര
മം തുടങ്ങാം. ൟവക അസംബന്ധംപറകനിമിത്തം
ജ്യോതിഷക്കാരന തല്ലുകൊണ്ടകഥ അങ്ങ കേട്ടിട്ടുണ്ടൊ?
എന്നാൽ അങ്ങെക്ക ജ്യോതിഷത്തിൽ അതിയായ വി
ശ്വാസവും ഭ്രമവും ഉള്ളതകൊണ്ട ആ കഥ ഞാൻ ഇ
പ്പോൾ പറഞ്ഞാൽ അങ്ങേക്ക ലേശം രസിക്കയില്ല.

എന്നിങ്ങിനെ പറഞ്ഞ തൎക്കിച്ച അവർതമ്മിൽ പി
രിഞ്ഞു. സുകുമാരൻ ഇന്ദുമതിയെത്തന്നെ വിചാരിച്ചും,
ഭ്രാന്തന്മാർ പറയും പോലെ താനെ ഓരോന്ന പറഞ്ഞ
വിലാപിച്ചും, കൊണ്ട അല്പം കിടന്നുറങ്ങി എന്ന പേര വ
രുത്തി. ചന്ദ്രനാഥബാനൎജ്ജിയൊ, സുകുമാരനോട താൻ [ 116 ] ലക്ഷണം പറഞ്ഞതിന്ന ആസ്പദമാക്കിയ യുക്തികൾ തെ
റ്റിപ്പോയൊ എന്നിങ്ങിനെ രണ്ടാമതും നല്ലവണ്ണം ആ
ലോചിച്ചു കൊണ്ടും കിടന്നു.

പിറ്റെദിവസം പ്രഭാതകാലത്ത എഴുനീറ്റ വ്യാ
യാമങ്ങളെല്ലാം ചെയ്തകഴിഞ്ഞതിന്റെശേഷം സുകുമാരൻ
ലൈബററി മുറിയിൽ ചെന്നിരുന്ന കാപ്പി കഴിച്ചും കൊ
ണ്ട വൎത്തമാനക്കടലാസ്സ വായിപ്പാൻ ആരംഭിച്ചു. എ
ന്നാൽ അവൻ സാധാരണയായി കാശ്മീരരാജ്യത്ത നിന്ന
വരുന്ന കടലാസ്സുകളെല്ലാം വായിച്ചതീൎത്തതിന്റെശേഷം
മാത്രമെ മറ്റൊന്നു തൊടാറുള്ളു. എന്തുകൊണ്ടെന്നാൽ അ
തിൽ സ്വരാജ്യവൎത്തമാനങ്ങൾ എഴുതുന്നകള്ളിയിൽ പ്രിയ
പ്രേയസിയായ ഇന്ദുമതിയെക്കുറിച്ചു വല്ലതും എഴുതി കാ
ണാനുണ്ടൊ എന്ന അറിവാനുള്ള അത്യാശകൊണ്ടു തന്നെ.
അന്നും പതിവ പോലെ ആഭാഗത്തെ മറിച്ച നോക്കിയ
പ്പോൾ തങ്കവൎണ്ണത്തിലുള്ള മഷി കൊണ്ട ഒന്നാമതായി
ലേഖനം ചെയ്യപ്പെട്ടതായ വൃന്ദാവനദാസന്റെ ഒരു പര
സ്യംകണ്ടു. അത പകുതി വായിച്ചു കഴിഞ്ഞപ്പൊഴെക്ക
തന്നെ ആനന്ദാൎണ്ണവത്തിൽ മഗ്നനായ സുകുമാരന്റെ
ഹൃദയകമലം ദിനേശനെക്കണ്ട പത്മംപോലെ ഏറ്റവും
ഉല്ലസിച്ചു. ഉടനെ ചന്ദ്രനാഥബാനൎജ്ജിയെപറ്റി ബ
ഹുമാനവും ജ്യോതിശ്ശാസ്ത്രത്തിൽ വളരെ വിശ്വാസവും
തോന്നി. ൟ സന്തോഷവൎത്തമാനം ഒട്ടും താമസിയാതെ
സ്നേഹിതനായ ബാനൎജ്ജിയോട നേരിട്ട പറയേണമെ
ന്നുള്ള ആഗ്രഹംനിമിത്തം സുകുമാരൻ ആകടലാസ്സും ക
യ്യിൽ എടുത്തുകൊണ്ട ചെന്നപ്പോൾ, ബാനൎജ്ജി ആ
പ്പീസ്സുമുറിയിൽഇരുന്ന കച്ചവടസംബന്ധമായി അന്ന
വന്നീട്ടുള്ള തപ്പാലുകൾക്കെല്ലാം മറുപടി എഴുതുകയായി
രുന്നു. സുകുമാരന്റെ മുഖത്ത അതിയായ ഒരു പ്രസ [ 117 ] ന്നതകണ്ടപ്പോൾതന്നെ താൻ ഇന്നലെ പറഞ്ഞിരുന്ന
ലക്ഷണം ഒത്തു എന്ന ബാനൎജ്ജി ഊഹിച്ചു എങ്കിലും ഒ
ന്നുംഅറിയാത്ത ഭാവം നടിച്ച അവിടെത്തന്നെ എഴുതി
ക്കൊണ്ടിരുന്നു.

എന്നാറെ സുകുമാരൻ തനിക്കുണ്ടായ ഉത്സാഹ
വും സന്തോഷവും സഹിയാതെ "അങ്ങയുടെ ലക്ഷ
ണം ഇത്രക്ഷണത്തിൽ ഫലിച്ചുവല്ലൊ; ഇതാ ഇത
നോക്കൂ" എന്നിങ്ങിനെ ചന്ദ്രനാഥബാനൎജ്ജിയോട പ
റഞ്ഞ വൎത്തമാനക്കടലാസ്സ കയ്യിൽ കൊടുത്തു. അദ്ദേഹം
അതിനെ വാങ്ങിനോക്കിയപ്പോൾ രണ്ടുപ്രകാരത്തിലും
അതിയായ സന്തോഷമുണ്ടായി യെങ്കിലും അതിനെ പുറ
ത്ത പ്രകാശിപ്പിക്കാതെ "എന്താണ ഒത്തത? ആരൊ
വല്ലവരും വൎത്തമാനക്കടലാസ്സിൽ എഴുതിവിടുന്ന കഥക
ളെല്ലാം വിശ്വസിക്കത്തക്കതൊ? ഒരുസമയം യഥാൎത്ഥമാ
ണെങ്കിൽതന്നെ അത കാകതാലീയന്യായംപോലെയല്ലെ
അങ്ങയെപ്പോലെയുള്ളവൎക്ക വിചാരിപ്പാൻ പാടുള്ളു" എ
ന്നിങ്ങിനെ പറഞ്ഞു. "ഇത അതുപോലെയാണെന്ന
തോന്നുന്നില്ല" എന്ന സുകുമാരൻ പറഞ്ഞപ്പോൾ ബാ
നൎജ്ജി സുകുമാരനോട "ഇങ്ങിനെ പറവാൻ അങ്ങേ
ക്ക ഇത്ര മടി ഇല്ല്ലെല്ലൊ കഷ്ടം! ജ്യോതിശ്ശാസ്ത്രവും അ
അതിനെ പ്രമാണിച്ചപറയുന്നവരുടെ വാക്കും വിശ്വസി
ച്ചപറയുന്നത ഭോഷത്വമാണെന്നല്ലെ അങ്ങ പറഞ്ഞത?
ഇത പറഞ്ഞിട്ട ഇപ്പോൾ മുപ്പതുനാഴികകൂടി കഴിഞ്ഞിട്ടി
ല്ലല്ലൊ. ൟവക വാക്ക പറയുന്നത ഇനിയെങ്കിലും മ
നസ്സിരുത്തീട്ടവേണെ" എന്ന പറഞ്ഞു. ൟ വാക്ക സുകു
മാരന്റെ മനസ്സിൽ നല്ലവണ്ണം തറച്ചു. എങ്കിലും "എ
ന്താണ അങ്ങ ഇങ്ങിനെയെല്ലാം പരിഭവിച്ച പറയുന്ന
ത. ഇതവലിയ സങ്കടാമാണെ" എന്ന അവനും പറഞ്ഞു. [ 118 ] അപ്പോൾ ചന്ദ്രനാഥബാനൎജ്ജി തന്റെ ഉള്ളി
ൽ മൂടിവെച്ചിട്ടുണ്ടായിരുന്ന ആനന്ദാതിരേകത്തെ പുറ
ത്തേക്ക പ്രകാശിപ്പിച്ചുംകൊണ്ട അച്ശൻ മക്കളെ എന്ന
പോലെ സുകുമാരനെ വേഗത്തിൽ ആശ്ലേഷംചെയ്തു.
" പരസ്യത്തിൽ കാണുന്നപ്രകാരം പ്രതാപരുദ്രമഹാരാ
ജാവിന്റെ നിൎയ്യാണകാലവും അങ്ങേക്ക ശുക്രൻ എട്ടിൽ
പകൎന്നകാലവും ഒന്നായിരുന്നു" എന്ന ചന്ദ്രനാഥബാ
നൎജ്ജി പറഞ്ഞതിന്നുത്തരമായി "ശുക്രനെക്കൊണ്ട അ
ങ്ങ ഫലം പറഞ്ഞതിൽസമയവുംകൂടി ഒത്തിരിക്കുന്നു.
ഇതിലധികം ഇനി എന്തൊരു ആശ്ചൎയ്യമാണെ ഉണ്ടാവാ
നുള്ളത! ജ്യോതിശ്ശാസ്ത്രകൎത്താക്കന്മാൎക്കും അതിനെ വഴി
പോലെ അറിയുന്ന അങ്ങേക്കും ഇതാ നമസ്കാരം" എ
ന്ന സുകുമാരനും പറഞ്ഞു. താൻ കാശ്മീരരാജ്യം വിട്ട
തിൽപിന്നെ ഇന്ദുമതി ഒരെഴുത്തുകൂടി അയക്കാതിരുന്നത
കൊണ്ടും അവളുടെ യാതോരുവിവരങ്ങളും കൎണ്ണാകൎണ്ണി
കയായിട്ടെങ്കിലും അറിയാത്തതുകൊണ്ടും സുകുമാരന അ
വളെപ്പറ്റി മനസ്സിൽ ഉണ്ടായിരുന്ന ശങ്കകളെല്ലാം പ
രസ്യം കണ്ടപ്പോൾ സൂൎയ്യനെക്കണ്ട തമോഭരംപോലെ
എവിടെയൊ ക്ഷണത്തിൽ നീങ്ങിപ്പോയി. സുകുമാര
ന്റെ ആ അഭ്യുദയകഥ ക്രമേണ ആ ഗൃഹത്തിലുള്ളവ
രെല്ലാം അറിഞ്ഞു, ശുഭമായ ൟ വൎത്തമാനം അറിഞ്ഞ
തുകൊണ്ട ആ ഗൃഹത്തിലുള്ള ഭൃത്യന്മാൎക്കുണ്ടായ സന്തോ
ഷംകൂടി അനിൎവ്വചനീയമായിരിക്കെ പിന്നെ ബാനൎജ്ജി
ക്കും സുകുമാരനും ഉണ്ടായ പരമാനന്ദം പറയേണമൊ!

അന്നരാത്രി അത്താഴംകഴിഞ്ഞ അവർ രണ്ടുപേ
രുംകൂടി ഓരോന്ന പറഞ്ഞുകൊണ്ട പതിവപോലെ മുക
ളിൽ ചന്ദ്രികയുള്ളേടത്ത ചെന്നിരുന്നു. [ 119 ] സുകു - അങ്ങയുടെ അനുവാദമുണ്ടെങ്കിൽ നാളെ നാട്ടിലേ
ക്ക പോയാൽ കൊള്ളാമെന്ന വിചാരിക്കുന്നു. വളരെ
ദിവസമായില്ല്യെ ഞാൻ പോന്നിട്ട?

ചന്ദ്ര - അത അങ്ങിനെതന്നെ. എന്നാൽ എന്റെ സ്ഥി
തി വലിയ വ്യസനത്തിലായിപ്പോയി. അങ്ങയെ പ
റഞ്ഞയക്കാതിരിപ്പാൻ പാടില്ലല്ലൊ. വിട്ടപിരിയുന്ന
തൊ ഒരിക്കലും സഹിച്ചുകൂടാതാനും.

സുകു - ഇനി കൂടക്കൂടെ എന്റെ സഞ്ചാരം ൟ ദിക്കിലേ
ക്ക ഉണ്ടാവും നിശ്ചയം. അപ്പോഴെല്ലാം ഞാൻ ഇ
വിടെവന്ന അങ്ങയെ ഉപദ്രവിക്കാനാണ വിചാരി
ക്കുന്നത. ഒരുസമയം ഇനിയത്തെ വരവതന്നെ
സപരിവാരമായിട്ടാവാനും മതി.

ചന്ദ്ര - ൟ ഉപദ്രവം ബഹുരസമാണ. അങ്ങ
യുടെ അച്ശൻ പലകുറിയും ൟവിധത്തിൽ എന്നെ ഉ
പദ്രവിച്ചിട്ടുണ്ട. അങ്ങനിമിത്തം ൟമാതിരി ഉപദ്ര
വത്തിന്ന ഇനിയും ഇനിക്ക സംഗതിവരേണമെന്ന
ഞാൻ പ്രാൎത്ഥിച്ചുംകൊണ്ടിരിക്കുന്നു. അങ്ങ സപ
രിവാരമായി രണ്ടമാസമെങ്കിലും ൟ ഗൃഹത്തിൽ വ
ന്ന താമസിച്ചുപോയാൽ ഇനിക്ക പിന്നെ ഇതില
ധികമൊന്നും സാധിക്കേണ്ടതില്ല. എന്നാൽ വരുന്ന
വിവരത്തിന്ന മുൻകൂട്ടി ഒരറിവമാത്രം തരണം. അ
ങ്ങയുടെ കയ്യിൽ പണമുണ്ടെന്ന തോന്നുന്നില്ല. വ
ഴിച്ചിലവിന്ന വല്ലതും വേണ്ടെ?

സുകു - നാലദിവസമായിട്ടല്ലെയുള്ളു ഞാൻ അങ്ങയോട
ഏതാനുംപണം വാങ്ങീട്ട? അതമുഴുവനും എന്റെവ
ക്കൽ ബാക്കിയുണ്ട. വഴിച്ചിലവിന്ന അതുകൊണ്ട
ധാരാളം തികയും. ഇപ്പോൾ പണമൊന്നും വേണ
മെന്നില്ല. [ 120 ] ഇങ്ങിനെ പറഞ്ഞകൊണ്ടിരിക്കുമ്പോൾ സീതാ
ലക്ഷ്മി വന്നു. അന്നും സീതാലക്ഷ്മി അല്പം പാടി. ഇ
തെല്ലാം കഴിഞ്ഞാറെ "ഇനി ഇന്ന അധികം ഉറക്കൊഴി
ച്ചാൽ നാളേത്തെ യാത്രക്ക തരക്കേടുണ്ട. അതിനാൽ
അങ്ങ ഉറങ്ങാൻ താമസിക്കണ്ടാ" എന്നപറഞ്ഞ ചന്ദ്ര
നാഥബാനൎജ്ജിയും മകളും താഴത്തിറങ്ങിപ്പോയി. കാ
ശ്മീരരാജ്യത്തെ എത്തിയാൽ പ്രവൃത്തിക്കേണ്ടതായ ഓരോ
ന്നിങ്ങിനെ വിചാരിച്ചുംകൊണ്ട കിടക്കുകയാൽ സുകുമാ
രന ഉറക്കം ലേശമെങ്കിലും ഉണ്ടായില്ല. വിരഹികൾക്ക
നിദ്രയില്ലെന്ന ജഗൽപ്രസിദ്ധമല്ലെ?

പിറ്റെദിവസം പുലൎന്നപ്പോഴെക്ക പിരിഞ്ഞു
പോകുന്നതിനാലുള്ള ദുഃഖം നിമിത്തം അവൎക്ക അന്യോ
ന്യം മുഖത്തനോക്കി സംസാരിപ്പാൻതന്നെ പ്രയാസമാ
യിത്തീൎന്നു. ചന്ദ്രനാഥബാനൎജ്ജിക്ക സുകുമാരനെ യാത്ര
അയപ്പാനുള്ള ശ്രമമായി. അവർ രണ്ടുപേരും രാവിലെ
ഒമ്പതമണിക്ക ഭക്ഷണം കഴിച്ച ഉടുപ്പിട്ടു. സുകുമാരൻ
സീതാലക്ഷ്മിയോടും, ശരീരത്തിന്റെ അൎദ്ധാംശം കവാ
ടംകൊണ്ട ആച്ശാദനംചെയ്തകൊണ്ട നില്ക്കുന്ന സുഹൃൽ
പത്നിയോടും, യാത്രപറഞ്ഞു. അപ്പോൾ അവൎക്കുണ്ടാ
യ വ്യസനം നിമിത്തം കണ്ണിൽ ജലം നിറച്ചുകൊണ്ട
അന്യോന്യം പറഞ്ഞവയെല്ലാം എഴുതാൻ ശക്യമല്ല.

ഉടനെ ചന്ദ്രനാഥബാനൎജ്ജിയും സുകുമാരനും വ
ണ്ടിയിൽകയറിയിരുന്നു. അവർ പുറപ്പെട്ടെറങ്ങുമ്പോൾ
ദുശ്ശകുനങ്ങൾ വല്ലതും നേരിടുമൊ എന്ന ബാനൎജ്ജിക്ക ന
ല്ലഭയമുണ്ടായിരുന്നു. അപ്പോൾ സുമംഗലികളും സുന്ദ
രികളും സൎവ്വാഭരണഭൂഷിതമാരും ആയ ഒരു കൂട്ടം സ്ത്രീ
കൾ തങ്ങൾക്ക അഭിമുഖമായി വരുന്നതകണ്ടു. പിന്നെ
ക്ഷേത്രത്തിൽനിന്ന മംഗളവാദ്യങ്ങളും കേട്ടു. എല്ലാംകൊ [ 121 ] ണ്ടും ബാനൎജ്ജിക്ക ശകുനം വളരെ തൃപ്തിപ്പെട്ടു. "ഇതാ
ഇത കണ്ടോളൂ. ഇതാണ നോക്ക ശകുനം. യാത്രാമുഖ
ത്തിങ്കൽ ഇത്ര വിശേഷമായ ശകുനം നേരിടാൻ വളരെ
പ്രയാസമുണ്ട. അങ്ങെക്ക യാതൊരു അമംഗലവും ഉണ്ടാ
കയില്ലെന്ന തീൎച്ചതന്നെ" എന്നിങ്ങിനെ പറഞ്ഞ അതി
ന്റെ ലക്ഷണങ്ങളെല്ലാം ചന്ദ്രനാഥബാനൎജ്ജി സുകുമാ
രന പറഞ്ഞ മനസ്സിലാക്കിക്കൊടുത്തു. വണ്ടി സ്റ്റേഷനിൽ
എത്തിയഉടനെ ബാനൎജ്ജി ജീലംസ്റ്റേഷനിലേക്ക ഒന്നാം
ക്ലാസ്സിൽഒന്നും മൂന്നാംക്ലാസ്സിൽ രണ്ടുംകൂടി മൂന്ന ടിക്കെ
റ്റുകൾ വാങ്ങി സുകുമാരനെ കൈപിടിച്ച വണ്ടിയിൽ ക
യറ്റി. ടിക്കെറ്റികളെല്ലാം അവന്റെ കൈവശം കൊടു
ത്തു. "ൟ രണ്ടു ഭൃത്യന്മാരേയും അങ്ങെക്ക വഴിക്ക സഹാ
യത്തിന്നായി അയക്കുന്നു" എന്നപറഞ്ഞ ഒന്നാംക്ലാസ്സ
വഴിയാത്രക്കാരുടെ ഭൃത്യന്മാൎക്ക കയറാനുള്ള പ്രത്യേകവ
ണ്ടിയിൽ അവരെയും കയറ്റി. അവർതമ്മിൽ പിരി
യുന്ന സമയം ഉണ്ടായ സംഭാഷണം താഴെ പറയാം.

സുകു - (ഗൽഗദാക്ഷരത്തോടുകൂടി) അങ്ങയുടെ ഗൃഹത്തിൽ
ഞാൻ യാതൊരു ദുഃഖം അറിയാതെ പരമാനന്ദ
ത്തോടുകൂടി അധികം ദിവസം താമസിച്ചു. അതെല്ലാം
പ്രത്യേകം പ്രത്യേകം പറഞ്ഞറിയിക്കേണ്ടതിന്ന ഇ
പ്പോൾ നേരം പോരല്ലൊ. സകല ഐശ്വൎയ്യങ്ങൾ
ക്കും ഇരിപ്പിടമായ അങ്ങെക്ക അല്പനായ ൟ ഞാൻ
എന്തൊരു പ്രത്യുപകാരമാണ ചെയ്വാൻ കഴിയുന്നത?
ഇതിന്ന തക്കതായ പ്രത്യുപകാരം അങ്ങെക്ക ജഗദ്ധാ
താവായ കൈലാസവാസിതന്നെ ചെയ്യട്ടെ. അങ്ങ
സകലസമ്പൽസംപൂൎണ്ണനായും, കീൎത്തിമാനായും, മേൽ
ക്കുമേലുള്ള അഭ്യുദയങ്ങളോടും പുത്രമിത്രകളത്രങ്ങളോ
ടുംകൂടി ചിരകാലം ജീവിച്ചിരിക്കേണമെന്ന ഞാൻ [ 122 ] ദേഹപതനകാലംവരെ പരമകാരുണികനായ ദൈ
വത്തോട പ്രാൎത്ഥിക്കാം. അങ്ങയുടെ ഇഷ്ടന്മാരിൽ
ഒരുവനായ എന്നിൽ അങ്ങെക്ക എപ്പോഴും ദയയും
വാത്സല്യവും ഉണ്ടായിരിപ്പാൻ ഞാൻ പ്രത്യേകം അ
പേക്ഷിക്കുന്നു.

ചന്ദ്ര - അങ്ങെക്ക ഞങ്ങൾ എന്തൊ ചിലതെല്ലാം ചെയ്തു.
അങ്ങെക്ക ഹിതംപോലെ ആവായ്മ വല്ലതും സംഭവി
ച്ചുവൊ എന്ന ഞാൻ അറിയുന്നില്ല. പ്രവൃത്തികൾ
എല്ലാം കഴിച്ചുകൂട്ടണം എന്നല്ലാതെ നന്നായി എന്ന
തോന്നത്തക്കവിധത്തിൽ പ്രവൃത്തികൾ എടുപ്പാൻ
എന്റെ ഭൃത്യന്മാൎക്ക അറിഞ്ഞുകൂടാ. എന്റെ ഭാൎയ്യക്കും
വകതിരിവ ഒരു മാതിരിയാണ. അതാണ സ്നേഹി
തന്മാർ വന്നാൽ ഞാൻതന്നെ മനസ്സിരുത്തുന്നത.
ഇയ്യിടയിൽ സീതാലക്ഷ്മി ഉള്ളതുകൊണ്ട ഞാൻ ഒന്നും
അറിയേണ്ടതില്ല. എല്ലാം അവൾ മനസ്സിരുത്തി പ്ര
വൃത്തിച്ചുകൊള്ളും. ഒരു വീഴ്ചയും വരികയില്ല. സ്നേ
ഹിതന്മാരെ സൽക്കരിക്കേണ്ടതിന്നുള്ള ക്രമങ്ങൾ എ
ല്ലാം അവൾ നല്ലവണ്ണം വായിച്ചുമനസ്സിലാക്കീട്ടുണ്ട.
അങ്ങെക്ക സഞ്ചാരത്തിൽ ഒരു മുള്ള കുത്തിയ സുഖ
ക്കേടകൂടി അനുഭവിക്കാനിടവരാതെ നാട്ടിൽ എത്തി
ച്ചേൎന്നു എന്ന കേൾപ്പാൻ ഞാൻ അന്തകാന്തകനായ
വിശ്വനാഥസ്വാമിയെ പ്രാൎത്ഥിക്കുന്നു. അങ്ങ നാട്ടിൽ
എത്തിയാൽ അപ്പോൾതന്നെ ഇനിക്ക എഴുതി അയ
ക്കേണ്ടതകൂടാതെ ഞങ്ങളെക്കൊണ്ട വേണ്ടതുകൾക്കും
കൂടെക്കൂടെ എഴുത്തയക്കേണമെന്ന ഇനിക്കപ്രത്യേകം
ഒരു അപേക്ഷയുണ്ട.

സുകു - അങ്ങയുടെ ഭൃത്യന്മാരുടെ പ്രവൃത്തികളെല്ലാം ഇ
നിക്ക വളരെ രസിച്ചു നിശ്ചയം. യാതൊരുവീഴ്ചയും [ 123 ] അവരുടെ പ്രവൃത്തികളിൽ ഞാൻ ഇതുവരെകണ്ടീല.
എന്നാൽ സീതാലക്ഷ്മി ഉണ്ടായാൽ അങ്ങെക്ക ൟവ
കകാൎയ്യങ്ങളിൽ യാതൊരു വീഴ്ചയും സംഭവിപ്പാൻ
പാടില്ല.

ചന്ദ്ര - "ഉപചാരം കൎത്തവ്യൊ യാവദനുല്പന്നസൌഹൃദഃ
പുംസാം ഉല്പന്നസൌഹൃദാനാ മുപചാരഃകൈതവംഭ
വതി" എന്ന പ്രമാണംകൊണ്ടാണ ഇനിക്ക അല്പം
ഒരു സമാധാനമുള്ളത. ഇനി വണ്ടിനീങ്ങാൻ അഞ്ചു
മിനുട്ട നേരമെ ഉള്ളു. ഒന്നാമത്തെ മണി അടിച്ചുക
ഴിഞ്ഞു.

ഉടനെതന്നെ സുകുമാരൻ തന്റെ പെട്ടിതുറന്ന
ഒരു ച്ശായ എടുത്ത "അങ്ങയുടെ പുത്രനെപ്പോലെ എന്നേ
യും എപ്പോഴും ഓൎമ്മക്കവേണ്ടി ഇതാ ഇത ഇരിക്കട്ടെ" എ
ന്നപറഞ്ഞ ചന്ദ്രനാഥബാനൎജ്ജിക്ക കൊടുത്തു. അദ്ദേ
ഹം അതിനെ സാദരം വാങ്ങി വന്ദനവാക്ക പറകയും
"സഞ്ചാരത്തിൽ വാച്ച് വളരെ ഉപയോഗമല്ലെ? അതു
കൊണ്ട ഇതാ ഇത അങ്ങെക്കും ഇരിക്കട്ടെ" എന്നപറഞ്ഞ
സുകുമാരന കൊടുക്കേണമെന്ന വിചാരിച്ച കരുതിക്കൊ
ണ്ടവന്നിട്ടുണ്ടായിരുന്ന സ്വൎണ്ണംകൊണ്ടുള്ള വിശേഷമാ
യ ഒരു വാച്ചും ചങ്ങലയും സുകുമാരന കൊടുക്കുകയും ചെ
യ്തു. അപ്പോൾ രണ്ടാമത്തെ മണിയും അടിച്ചു. "അങ്ങെ
ക്ക സകല കാൎയ്യത്തിലും ശുഭം ഭവിക്കട്ടെ" എന്ന ബാന
ൎജ്ജിയും "അങ്ങയുടെ അനുഗ്രഹമുണ്ടായാൽ ഇനിക്ക ഒ
ന്നിലും ഒരു അപജയം വരികയില്ല" എന്ന സുകുമാരനും
പറഞ്ഞകൊണ്ട നില്ക്കുമ്പോൾ വണ്ടിയും ഇളകി. ഉട
നെ രണ്ടുപേരും തമ്മിൽ ബഹുതരം സലാം ചെയ്ത പി
രിഞ്ഞപോകയും ചെയ്തു. [ 124 ] ഒമ്പതാം അദ്ധ്യായം.

ഇന്ദുമതിയുടെ സ്വയംവരവും പട്ടാഭിഷേകവും.

സുകുമാരൻ ബനാറീസ്സീൽനിന്ന ആറനാഴിക
ദൂരമുള്ള "മോഗൾസരി" എന്ന സ്റ്റേഷനിൽ എത്തിയ
പ്പോൾ താൻ പുറപ്പെടുന്ന വിവരം വൃന്ദാവനദാസനെ മു
ൻകൂട്ടി അറിയിക്കേണമെന്നും ബാബുഗോവിന്ദലാലയെ
കാണാതെ പോകുന്നത ഭംഗിയല്ലെന്നും വിചാരിച്ച, വൃ
ന്ദാവനദാസന ഒരു എഴുത്തെഴുതി ആ വണ്ടിയിൽതന്നെ
വിട്ടു. അവൻ അന്ന വയിന്നേരം ഏഴമണിക്ക ഡൽ
ഹിസ്റ്റേഷനിൽ എറങ്ങി താൻ മുമ്പതാമസിച്ചിരുന്ന ഹൊ
ട്ടെലിൽതന്നെ പോയിത്താമസിച്ചു. പിറ്റെദിവസം പുല
ൎച്ചക്ക അന്വേഷിച്ചതിൽ ബാബുഗോവിന്ദലാല ആ നാ
ട്ടിൽ ഇല്ലെന്നും അലഹാബാദിലോളം പോയിരിക്കുന്നു
എന്നും അറികയാൽ ൟക്കുറി ഏതവിധവും അദ്ദേഹത്തെ
കണ്ടല്ലാതെ പോകയില്ലെന്നവിചാരിച്ച അവിടെത്തന്നെ
താമസിച്ചു. അങ്ങിനെ ഒന്നല്ല രണ്ടല്ല അഞ്ചുദിവസം
താമസിച്ചിട്ടും ബാബുഗോവിന്ദലാല മടങ്ങി വരാതിരു
ന്നപ്പോൾ ഇതിലധികം താമസിപ്പാൻ പ്രയാസമുണ്ടെ
ന്നുറച്ച അന്ന വയിന്നേരം അവിടെനിന്ന പുറപ്പെടു
ന്ന മെയിൽവണ്ടിയിൽ കയറി കാശ്മീരരാജ്യത്തേക്ക നേ
രെ പോകയും ചെയ്തു.

സുകുമാരന്റെ എഴുത്ത വൃന്ദാവനദാസന്ന തക്ക
സമയത്തതന്നെ കിട്ടി. സുകുമാരൻ എഴുത്ത അയച്ചതി
ന്റെ പിറ്റേദിവസം വൃന്ദാവനദാസൻ ഭക്ഷണം ക
ഴിഞ്ഞ രണ്ടുനാല സ്നേഹിതന്മാരുമായി സംസാരിച്ചുകൊ
ണ്ടിരിക്കുമ്പൊഴാണ ആ എഴുത്ത കിട്ടിയ്ത. എഴുത്ത പൊ [ 125 ] ളിച്ചുനോക്കിയപ്പോൾ മരിച്ചുപോയവൻ ജീവിച്ചാൽ ഏ
തപ്രകാരമൊ അതുപോലെയുള്ള സന്തോഷം ഉണ്ടാക
നിമിത്തം വൃന്ദാവനദാസൻ തപ്പാൽ കൊണ്ടുവന്നവ
ന ഒരു തലപ്പാവ സമ്മാനംകൊടുത്തു. ഉടനെ സ്നേഹി
തന്മാൎക്ക കൈകൊടുത്ത അവരെ പിരിച്ചയച്ചു. വൃന്ദാവ
നദാസൻ ഒരു കുടകൂടി എടുക്കാതെ അത്ര ബദ്ധപ്പെ
ട്ട കഠിനമായ വെയിലത്തതന്നെ പുറപ്പെട്ടു വേഗത്തിൽ
രാജധാനിയിൽ എത്തി. അന്തഃപുരത്തിലെ കോണിച്ചു
മട്ടിൽ നിന്നിരുന്ന സഖീജനങ്ങളിൽ ഒരുവളോട വൃന്ദാ
വനദാസൻ "മഹാരാജ്ഞി എവിടെ? അടിയന്തരമായി
ചിലത തിരുമനസ്സുണൎത്തിപ്പാനുണ്ട" എന്നപറഞ്ഞതി
നെകേട്ട ആവൾ ക്ഷണത്തിൽ മുകളില്പോയി ഇന്ദു
മതിയോട അറിയിച്ചു.

ആസമയം ഇന്ദുമതി സുകുമാരന്റെ മുമ്പേത്തെ
ഓരോരൊ സന്ദേശപത്രങ്ങളെ എടുത്ത നോക്കിക്കൊണ്ടി
രിക്കയായിരുന്നു. മന്ത്രിവന്ന വിവരം അറിഞ്ഞപ്പോൾ
അവൾ അതെല്ലാം ഒരു മേശയിൽ വെച്ചപൂട്ടി വേ
ഗത്തിൽ താഴത്തിറങ്ങിവന്നു. വൃന്ദാവനദാസൻ ഇന്ദു
മതിയെ കണ്ടപ്പോൾ താണ വന്ദിക്കുകയും, അവർ ര
ണ്ടു പേരുംകൂടി ആസ്ഥാന മുറിയിൽ ചേന്നിരിക്കുകയും
ചെയ്തു. "ഏകനായി ൟ കഠിന വെയിലത്ത വരാൻ
തക്ക അത്ര ഒരു അടിയന്തരകാൎയ്യം എന്താണ?" എന്ന
ഇന്ദുമതി ചോദിച്ചപ്പോൾ മന്ത്രി, ഒന്നുംപറയാതെ സുകു
മാരന്റെ എഴുത്ത അവളുടെ കയ്യിൽ കൊടുത്തു. എഴുത്ത
വായിച്ചു നോക്കിയപ്പോൾ ഇന്ദുമതിക്കുണ്ടായ സന്തോ
ഷാതിരേകം, ഭൎത്തൃപാദങ്ങളെത്തന്നെ സദാനേരവും ദ്ധ്യാ
നിച്ചും വ്യസനിച്ചുംകൊണ്ട നിരാഹാരയായി അനേകം
കാലം ലങ്കയിൽഇരുന്ന കഴിച്ചുകൂട്ടിയ സീതാദേവിക്ക രാ [ 126 ] മാംഗുലീയത്തെ കണ്ടപ്പോൾ ഉണ്ടായ സന്തോഷത്തിൽ
ഒട്ടും കുറവല്ല. സ്വയംവരത്തെപ്പറ്റിയും പട്ടാഭിഷേക
ത്തെപ്പറ്റിയും വേണ്ടതെല്ലാം അവർ തമ്മിൽ ആലോ
ചിച്ച തീൎച്ചയാക്കി.

വൃന്ദാവനദാസൻ മടങ്ങി വന്ന സുകുമാരന്റെ
എഴുത്ത എത്തിയ കഥയും മറ്റും ശേഷം മന്ത്രിമാരേയും
അറിയിച്ചു. ഉടനെ രാജധാനിക്കകത്തുള്ള പ്രവൃത്തി
ക്കാരേയെല്ലാം വിളിച്ചുവരുത്തി അവരോടു താഴെ പറ
യുംപ്രകാരം പറഞ്ഞു. ഏകച്ശത്രാധിപത്യമുടയ നൊമ്മ
ടെ മഹാരാജ്ഞിയുടെ കല്പനകളെല്ലാം പ്രധാന മന്ത്രിയാ
യ ഞാൻ പറയുന്നത നിങ്ങളെല്ലാവരും വഴിപോലെ
കേൾക്കണം.

"ഇന്ന മുതൽ അഞ്ചാം ദിവസം വെള്ളിയാഴ്ച
ഉദിച്ച അഞ്ചു നാഴികയും മുപ്പത്തെട്ടു വിനാഴികയും ചെ
ല്ലുമ്പോൾ അത്തം നാലാം കാലിൽ വൃശ്ചികം രാശികൊ
ണ്ട നൊമ്മടെ മഹാരാജ്ഞിയുടെ സ്വയംവരവും കിരീട
ധാരണവും നിശ്ചയിച്ചിരിക്കുന്നു. അത യാതോരു വി
ഘ്നവും കൂടാതെ ശുഭമായി അവസാനിപ്പിപ്പാൻ ദേവാലയ
ങ്ങളിലെല്ലാം വിളക്ക, മാല, നിവേദ്യം മുതലായത ലോ
ഭംകൂടാതെ ഇന്നു മുതൽക്കതന്നെ ആരംഭിക്കണം. പുരോ
ഹിതൻ മുതലായവൎക്കെല്ലാം പ്രത്യേകിച്ചും തിരുവെഴുത്തു
കൾ ഇന്നുതന്നെ അയക്കണം. നാനാദേശങ്ങളിൽ
നിന്നും എത്തിക്കൂടുന്ന ബ്രാഹ്മണൎക്കെല്ലാം വഴിപോലെ
ഭക്ഷണം കൊടുക്കണം. അതിന്നായി വെച്ചുണ്ടാക്കുന്ന
പദാൎത്ഥങ്ങളെല്ലാം കരിഞ്ഞു പൊകഞ്ഞിരിക്കുന്നുയെന്ന
കേട്ടാൽ വെട്ടും, അമൃതോപമങ്ങളായിരിക്കുന്നുയെന്ന
കേട്ടാൽ പട്ടും കിട്ടുമെന്ന അടുക്കളക്കാരോട പ്രത്യേകംതാ [ 127 ] ക്തീത ചെയ്യുന്നു. സകല ആപണങ്ങളും വീഥികളും
വിശേഷമായി അലങ്കരിക്കേണ്ടത കൂടാതെ സൌധങ്ങ
ളെല്ലാം വെള്ള വലിക്കണം. അതുംകൊണ്ടുവാ ഇതും
കൊണ്ടുവാ എന്ന പറഞ്ഞ പ്രജകളോട സൌജന്യമായി
യാതോരു വസ്തുക്കളും വാങ്ങിപ്പോകരുതെന്ന പ്രത്യേകം
പറയുന്നു. ഇനി വേണ്ടതെല്ലാം സമയോചിതംപോ
ലേയും ഒന്നും വീഴ്ചകൂടാതേയും നടത്തിക്കൊള്ളണം"

എന്നിങ്ങിനെയുള്ള കല്പനകളെ അറിയിച്ചുകഴി
ഞ്ഞതിന്റെശേഷം വൃന്ദാവനദാസൻ അവരിൽ ചില
രെ ആപണവീഥ്യലങ്കാരത്തിന്നും, ചിലരെ ദേവാലയ
കാൎയ്യങ്ങൾക്കും, ചിലരെ രാജാക്കന്മാർ വരുന്നവരെ സൽ
ക്കരിക്കേണ്ടതിന്നും, ചിലരെ പുരോഹിതൻ കല്പിക്കു
ന്നപ്രകാരമുള്ള ഒരുക്കുകൾ കൂട്ടേണ്ടതിന്നും, മറ്റു ചി
ലരെ സദ്യശ്രമത്തിന്നും, സ്ത്രീജനങ്ങളിൽ പലരേയും
അന്തഃപുരത്തിൽ ഇന്ദുമതിയെ ചമയിപ്പിക്കുക മുതലായ
പ്രവൃത്തികൾക്കും, എന്നു വേണ്ടാ സകല പ്രവൃത്തികളും
അതാതിന്ന വല്ലഭമുള്ളവരെ തിരഞ്ഞെടുത്ത വേറെ വേ
റെ തിരിച്ചേല്പിച്ചു. തങ്ങൾ മുമ്പുതന്നെ എത്രയൊ കൊ
തിച്ചിരുന്നതായ ൟവക കല്പനകളെ അനായാസേന
കിട്ടുകനിമിത്തം അതി സന്തുഷ്ടന്മാരും അത്യുത്സാഹികളു
മായ അവരെല്ലാം അതാത പ്രവൃത്തികൾക്കായി ഉദ്യോ
ഗിച്ചുതുടങ്ങി. അവരിൽ പലരുംകൂടി പട്ടണങ്ങളുടെ
എല്ലാ ഭാഗവും രണ്ടു ദിവസം കൊണ്ടുതന്നെ അതി മ
നോഹരമാകുംവണ്ണം അലങ്കരിച്ച കഴിഞ്ഞു.

വീഥികളുടെ ഇരുഭാഗത്തുള്ളതും ചന്ദ്രമാൎഗ്ഗത്തി
ലോളം എത്തുന്നതും ആയ സൌധങ്ങളെല്ലാം വെള്ള വ
ലിച്ചിട്ടുണ്ട. ആവക മാളികകളുടെ ചുമരുകളിലെല്ലാംപ
തിച്ചിട്ടുള്ള ഇന്ദുമതിയുടേയും സുകുമാരന്റെയും പടങ്ങളെ [ 128 ] ക്കൊണ്ടും, സൌധോപരിഭാഗങ്ങളിലുള്ള സ്തംഭങ്ങളിൽ
കെട്ടിയതും "ഇന്ദുമതിസുകുമാരന്മാൎക്ക ദൈവം സ
ഹായിക്കട്ടെ. ഇന്ദുമതി സുകുമാരന്മാർ സൎവ്വത്രവിജയീ
ഭവിക്കട്ടെ" എന്നിങ്ങിനെയുള്ള സ്വൎണ്ണവൎണ്ണമായ മഷി
കൊണ്ട ലേഖനം ചെയ്യപ്പെട്ടതായ ലിപികളെക്കൊണ്ട
ശോഭിച്ചതും ആയ കൊടിച്ചേലകളെക്കൊണ്ടും വീഥിക
ളെങ്ങും നിറഞ്ഞിരിക്കുന്നു. പ്രധാനമായ നിരത്തുകളിൽ
പലേടത്തും വലിയ വലിയ സൌധങ്ങളുടെ ഔന്നത്യ
ത്തിൽ ഒട്ടും കുറയാതെ മുളകൊണ്ട കെട്ടി ഉണ്ടാക്കിയതും,
മാവിൻ തളിരുകൊണ്ടും ൟന്തിൻ പട്ടകൊണ്ടും മുഴുവ
ൻ മൂടിക്കെട്ടി അതിന്നുമീതെ നാനാവിധപുഷ്പമഞ്ജരിക
ളെക്കൊണ്ട കരയിട്ടതുപോലെ തോന്നിക്കുന്നതും, അതു
കളുടെ ചുമട്ടിൽകൂടെ അനേകം വണ്ടികൾക്ക ഒരെ അവ
സരത്തിൽ ഗതാഗതം ചെയ്യേണ്ടതിന്ന അൎദ്ധചന്ദ്രാകാര
ത്തിൽ കമാൻ വളച്ച കെട്ടിയതും ആയ ഒരു മാതിരി കൃ
ത്രിമഗോപുരങ്ങളുടെ (അൎച്ചസ്സ്) മുകളിൽഇരുന്ന അനേ
കം ആളുകൾ രാത്രി കാലങ്ങളിൽ കത്തിക്കുന്ന മത്താപ്പുക
ളുടെ പ്രഭാപൂരം ശരച്ചന്ദ്രികയെ ദൂരീകരിക്കുന്നു. അവി
ടവിടെ സ്ഥാപിക്കപ്പെട്ട ദ്ധ്വജങ്ങളിൽ ബദ്ധകളായ പ
താകകൾ കാറ്റുകൊണ്ട ചലിക്കുമ്പോൾ സുകുമാരനെ
"കടക്കാം കടക്കാം" എന്നിങ്ങിനെ കൈകൊണ്ടു മാടിവി
ളിക്കുകതന്നെയെന്ന തോന്നിപ്പോകും. ൟ വക കൃത്രി
മഗോപുരങ്ങളുടേയും യഥാൎത്ഥഗോപുരങ്ങളുടേയും തെരുവു
കളിലുള്ള മണിമഞ്ചങ്ങളുടേയും ഷാപ്പുകളുടേയും ഭിത്തിക
ളിൽതറച്ചും, അതുകളോടുകൂടാത്ത റോഡുകളിൽ അടുത്തടു
ത്ത കാൽനാട്ടി കെട്ടിയ കമ്പികളിൽ തൂക്കിയും, ഉജ്വലിപ്പി
ച്ചിരിക്കുന്ന വിളക്കിന്റെ രശ്മിജാലംകൊണ്ട ഭയപ്പെട്ട
അന്ധകാരം അക്കാലത്തെരാത്രികാലങ്ങളിൽ പാതാളത്തിൽ [ 129 ] തന്നെ ഒളിച്ചിരുന്നു. അതിധവളമായ കടലാസ്സുകൊ
ണ്ട ഗോളാകൃതിയിൽ നിൎമ്മിച്ച, ഉള്ളിൽ വിളക്കുംവെച്ച,
വൃക്ഷഷണ്ഡങ്ങളുടെ ശാഖകളിൽ തൂക്കിയിരിക്കുന്നതി
നെ കണ്ടാൽ അനേകായിരം ചന്ദ്രബിംബങ്ങൾ ഒരുമി
ച്ചുദിച്ച ആകാശ മാൎഗ്ഗത്തിൽ വിളങ്ങുകയൊ എന്ന തോ
ന്നും. തെരുവുകളിലുള്ള എല്ലാ വെണ്മാടങ്ങളുടേയും പൂമു
ഖത്തുള്ള സ്തംഭങ്ങളും തട്ടുകളും വീരവാളിപട്ടുകൊണ്ടും
വൎണ്ണത്തകിടുകൊണ്ടും പൊതിഞ്ഞിട്ടുള്ളതു കൂടാതെ അറുപ
തും എഴുപതും എണ്ണത്തോടുകൂടിയ നാളികേരക്കുലങ്ങൾ,
പൂഗഫലക്കുലകൾ, കുലകളോടുകൂടിയ കദളിവാഴകൾ
ഇതുകളാൽ അലങ്കരിക്കപ്പെട്ടവയുമാണ. എന്തിനു വ
ളരെ പറയുന്നു, ആ സമയം ആ പട്ടണം കാണുന്നവ
രിൽ ഇന്നുതന്നേയാണ നയനസാഫല്യം വന്നത എ
ന്ന വിചാരിക്കാത്തവർ ആരും ഇല്ലേന്നുതന്നെപറയാം.

ഇന്ദുമതി സുകുമാരനാൽ പ്രേഷിതമായ ആ ക
ത്തിനെത്തന്നെ എടുത്തുനോക്കുകയും അതിലെ മണിക്കൂ
റുകളെ എണ്ണിഎണ്ണിക്കുറക്കുകയും ചെയ്തു. സുകുമാരൻ
എത്തേണ്ടുന്ന ദിവസത്തിന്റെ ആദ്യത്തെ രണ്ടുയാമ
ങ്ങളും രണ്ടുദിവസങ്ങളെപ്പോലെ ഇന്ദുമതിക്ക തോന്നി.
പകൽ മുഴുവനും സൂൎയ്യാതപത്താൽ വാടിയ കുമുദങ്ങൾ
ചന്ദ്രോദയത്തെത്തന്നെ നോക്കിക്കൊണ്ട നില്ക്കുന്നതു
പോലെ ഇന്ദുമതി വേർപ്പെട്ടിരിക്കുന്ന സുകുമാരന്റെ മു
ഖചന്ദ്രോദയത്തെത്തന്നെ കാംക്ഷിച്ചുംകൊണ്ട യമച്ചുമി
ഴികൂടാതെ ചാലയവാതിലിൽകൂടി നോക്കിക്കൊണ്ടനിന്നു.
തങ്ങളുടെ മഹാരജ്ഞിക്ക ഭൎത്താവായിവരാൻ പോകുന്ന
സുകുമാരൻ ഇന്ന എത്തുമെന്നുള്ള സന്തോഷം സഹി
യാതെ മത്തന്മാരായ പൌരന്മാരെല്ലാം അദ്ദേഹത്തെ
കാണേണ്ടതിന്ന സ്റ്റേഷനിൽവന്നു കൂടീട്ടുണ്ടായിരുന്നു. [ 130 ] വൃന്ദാവനദാസനും വേണ്ടുന്ന സന്നാഹങ്ങളോടുകൂടി അ
വിടെ വന്നനിന്നിരുന്നു. ചന്ദ്രഭാനു എത്തീട്ടുണ്ടായിരു
ന്നുവൊ എന്നുള്ള കഥ പിന്നെ പറയേണമൊ?

കാശ്മീരരാജ്യത്തിന്റെ അതൃത്തിമുതൽക്കുള്ള എ
ല്ലാസ്റ്റേഷനും അലങ്കരിച്ചിട്ടുള്ളതിനേയും, അവിടേയും
"ഇന്ദുമതീസുകുമാരന്മാൎക്ക ദൈവം തുണക്കട്ടെ" എന്നീ
വിധം ലേഖനംചെയ്യപ്പെട്ടതായ ലിപികളേയും സുകുമാ
രൻ കണ്ടപ്പോൾ ആനന്ദാൎണ്ണവത്തിൽ മുങ്ങിയപോലെ
മനസ്സതണുത്തു. അറിയിച്ചസമയത്തതന്നെ അവൻ
കൃത്യമായി വണ്ടിഎറങ്ങി. വയോധികനും അച്ശന്റെ
ഒന്നിച്ച അധികംകാലം ഉദ്യോഗംഭരിച്ചുവന്നവനും ആ
യ വൃന്ദാവനദാസനെ കണ്ടസമയം സുകുമാരൻ വന്ദി
ച്ചുപറയുന്നു.

സുകു - അങ്ങേക്കും കുഡുംബങ്ങൾക്കും ൟ കാശ്മീരരാജ്യ
ത്തിന്നും ക്ഷേമംതന്നെ അല്ലെ? ൟ വാൎദ്ധക്യകാല
ത്ത അങ്ങതന്നെ പുറപ്പെട്ടത കുറെ കഷ്ടമായിപ്പോ
യി. ആരെയെങ്കിലും ഒരാളെ അയച്ചാൽ ധാരാളം മ
തിയായിരുന്നുവെല്ലൊ.

വൃന്ദാ - ദൈവാനുഗ്രഹത്താൽ എന്റെ കുഡുംബങ്ങളും
രാജ്യവും ഒരുവിധം ക്ഷേമത്തിൽ ഇരിക്കുന്നു. ദീൎഗ്ഘ
മായ ൟ വഴിയാത്രകൊണ്ട അല്പമായ വല്ലസുഖക്കേ
ടും അങ്ങേക്ക ഉണ്ടായിരിക്കുമൊ എന്ന അറിയായ്ക
യാൽ എനിക്ക തൽക്കാലം കുറെ സുഖക്കേടുണ്ട. വെ
റെ വിശേഷിച്ചൊന്നുമില്ല.

വൃന്ദാവനദാസൻ പറഞ്ഞതിനെ കേട്ടസമയം
സുകുമാരൻ അല്പം ചിരിച്ചുകൊണ്ട "ഇനിക്കും സുഖക്കേ
ടില്ലന്നില്ല്യ. പക്ഷെ അത നിങ്ങളാൽചിലരുടെ യോഗ
ക്ഷേമങ്ങളെ അറിയായ്കകൊണ്ടമാത്രമാണ. മറ്റയാതൊ [ 131 ] ന്നുമില്ല" എന്നിങ്ങിനെ പറഞ്ഞകഴിഞ്ഞതിന്റെശേഷം
അവിടെ കൂടീട്ടുണ്ടായിരുന്നവരും തന്റെ മുഖത്തേക്കത
ന്നേ നോക്കിക്കൊണ്ടുനില്ക്കുന്നവരും ആയ ജനങ്ങളെ
പ്രസന്നതയോടെ ഒന്നങ്ങിനെ നോക്കുകയും ചന്ദ്രഭാനു
വിനെ പ്രത്യേകം അരികത്തവിളിച്ച ഇന്ദുമതിയുടെ യോ
ഗക്ഷേമങ്ങളെ അല്പംമാത്രം രഹസ്യമായി ചോദിക്കുക
യും ചെയ്തു. ഇത തന്റെ എജമാനത്തിയോടെ വേഗത്തിൽ
ചെന്നറിയിക്കേണമെന്ന വിചാരിച്ച ചന്ദ്രഭാനു ആ
ക്ഷണത്തിൽ കുതിച്ചുപാഞ്ഞു. വൃന്ദാവനദാസനും സു
കുമാരനും അച്ശനും മകനും എന്നപോലെ അന്യോന്യം
കൈകോൎത്തുപിടിച്ച വണ്ടിയിൽ കയറുകയും സുകുമാരൻ
മുമ്പതാമസിച്ചിരുന്ന മാളികയിൽ എത്തുകയും ചെയ്തു.
"ഇനി ഞാൻ പോകട്ടെ. നാളെക്ക അനേകം ഒരുങ്ങേ
ണ്ടതുണ്ട" എന്നപറഞ്ഞ മന്ത്രി പിരികയുംചെയ്തു.

സുകുമാരൻ ഉടനെപോയി സ്നാനം ഭക്ഷണം
മുതലായ്ത കഴിച്ച മുകളിൽ വ്രാന്തയിൽ നടക്കുമ്പോൾ
എത്രയും പ്രിയപ്പെട്ട ചന്ദ്രഭാനു വന്നകയറി.

സുകു - ചന്ദ്രഭാനു! ഞാൻ എത്തിയ വിവരം ഇന്ദുമതി
അറിഞ്ഞുവൊ?

ചന്ദ്ര - ഞാൻ ആ വഴിക്കതന്നെ ഓടിച്ചെന്ന തിരുമന
സ്സറിയിച്ചുകഴിഞ്ഞു.

സുകു - എന്നീട്ട അവൾ എന്തുപറഞ്ഞു?

ചന്ദ്ര - എന്താ അരുളിചെയ്വാനുള്ളത?

സുകു - ഞാൻ വന്നു എന്ന കേട്ടിട്ട ഒന്നും പറഞ്ഞീലെ?

ചന്ദ്ര - ഒന്നും അരുളിച്ചെയ്തീലെന്നില്ല്യ "ഇപ്പോഴും വ
രേണ്ടിയിരുന്നില്ല്യ" എന്നമാത്രം അരുളിച്ചെയ്തു.

സുകു - (അല്പം സ്മിതത്തോടെ) ആവക പരിഭവങ്ങളെ
ല്ലാം ക്ഷണംകൊണ്ടതീരും. ആട്ടെ, നൊമ്മടെ രുഗ്മീ
ഭായിക്ക സൌഖ്യംതന്നെ അല്ലെ? [ 132 ] ചന്ദ്ര - അങ്ങയുടെ കൃപകൊണ്ട എല്ലാവരും ഒരുവിധം
ക്ഷേമത്തിൽ ഇരിക്കുന്നു.

സുകു - ഇന്ദുമതി പിന്നെ എന്തുപറഞ്ഞു?

ചന്ദ്ര - അങ്ങ പിരിഞ്ഞപോയതിന്റെശേഷം ഒരെഴുത്തും
അയക്കാതിരിരുന്നതിനെക്കുറിച്ചവളരെ സുഖക്കേടായിട്ട
അരുളിച്ചെയ്തു. അങ്ങേക്ക ൟവക വീഴ്ചകൾ വരുമാ
റില്ലല്ലൊ. എന്തേത?

ഇങ്ങിനെ കുറെനേരം സംസാരിച്ച ചന്ദ്രഭാനു
ഓരോരൊ ശ്രമത്തിന്നായി പോയി. തമ്മിൽ കാണുന്ന
ത രാത്രിയിൽ മതി എന്ന ഇന്ദുമതി പറഞ്ഞയച്ചിരുന്നത
കൊണ്ട ആ ദിവസത്തെ ബാക്കിയുള്ള പകൽ അറുപത
നാഴികയുള്ളതുപോലെ സുകുമാരനുതോന്നി. സുകുമാരൻ
ആ പട്ടണത്തിലെ ദ്ധ്വജങ്ങളിലും സ്തംഭങ്ങളിലും ബന്ധി
ച്ചിട്ടുള്ളതും, തന്റെയും ഇന്ദുമതിയുടേയും നാമാക്ഷരങ്ങളെ
ക്കൊണ്ട അങ്കിതങ്ങളും ആയ കൊടിക്കൂറകളെത്തന്നെ
നോക്കി രസിച്ചുകൊണ്ട അസ്തമിക്കുന്നവരെ അവിടെ
ത്തന്നെ നടന്നുകൊണ്ടിരുന്നു. അത്താഴംകഴിഞ്ഞ ജനസ
ഞ്ചാരം അല്പം ഒതുങ്ങിയതിന്റെശേഷം ഇന്ദുമതി അയച്ച
വന്നവളായ രുഗ്മീഭായി സുകുമാരന്റെ മുകളിലേക്ക കയ
റിച്ചെന്നു. അപ്പോൾ സുകുമാരൻ ഇന്ദുമതിയെ കാണ്മാ
നുള്ള ബദ്ധപ്പാടുകൊണ്ട പുറപ്പെട്ടനില്ക്കുകയായിരുന്നു.
രുഗ്മീഭായിയെക്കണ്ടപ്പോൾ

സുകു - എന്താ രുഗ്മീഭായി! നോക്ക പോവ്വല്ലെ? നീ ഇ
ങ്ങോട്ട പോരുമ്പോൾ അവൾ എന്തു ചെയ്യുന്നു?

സുകു - എങ്ങോട്ടാണ പോണത? എന്തിനാണ പോണ
ത? വേഗം ചെല്ലുകയെവേണ്ടു. ഇന്നത്തെക്കൊണ്ട
മതിയാവും. ഇന്നാണ അവളുടെ വേഷം കാണേ
ണ്ടത. അങ്ങ എന്താണീക്കാണിച്ചത? [ 133 ] സുകു - എന്തായിക്കോട്ടെ, അതെല്ലാം കണ്ടാൽ തീരും.
ഞാൻ അങ്ങിനെ ഒരു തെറ്റൊന്നും ചെയ്തിട്ടില്ല്യ.

എന്നിങ്ങിനെ പറഞ്ഞ അവർ രണ്ടുപേരും കൂടി
അന്തഃപുരത്തിലേക്ക പോയി. ഇന്ദുമതി രുഗ്മീഭായിയെ
സുകുമാരന്റെ സമീപത്തേക്ക അയച്ചതിന്റെശേഷം
അവനെ കാണ്മാനുള്ള ബദ്ധപ്പാട സഹിയാതെ ജാലങ്ങ
ളിൽകൂടി നോക്കിക്കൊണ്ട നിന്നിരുന്നു എങ്കിലും അവർ
മാളികയുടെ ചുമട്ടിൽ എത്തിയെന്ന അറിഞ്ഞപ്പോൾ പ
രീക്ഷാൎത്ഥം അവൾ ഉറങ്ങിയ ഭാവം നടിച്ച കോച്ചി
ന്മേൽ കിടന്നു. സുകുമാരൻ ക്ഷണത്തിൽ മുകളിൽ ക
യറിച്ചെന്ന നോക്കിയപ്പോൾ അവർ ഉറങ്ങുന്നതായി
കണ്ടു. ആ കോച്ചിന്മേൽതന്നെ ഇരുന്ന "ഇവളെ ഉണ
ൎത്തുന്നതൊ ഉണൎത്താതിരിക്കുന്നതൊ യോഗ്യത" എന്ന
ആലോചിച്ചു. ഒടുവിൽ നിദ്രാഭംഗം ചെയ്യുന്നത ഭംഗി
യല്ലെന്ന തീൎച്ചയാക്കി. സുകുമാരൻ ആ മുഗ്ധാക്ഷിയുടെ
കരപല്ലവങ്ങളിലും ഗണ്ഡപ്രദേശങ്ങളിലും അനേകതരം
ചുംബനംചെയ്ത, തന്റെ കരം പതുക്കെ അവളുടെ കാ
ഠിന്യമേറിയ മുലയിണയിൽവെച്ചു. അപ്പോൾ ഇന്ദുമതി
"അയ്യൊ! ആരാണിത! ആരാണിത!" എന്നിങ്ങിനെ
സംഭ്രമത്തെ നടിച്ച ബദ്ധപ്പെട്ട എഴുനീറ്റിരുന്ന കോ
പത്തെ നടിച്ചുംകൊണ്ട സുകുമാരനോട പറയുന്നു.

ഇന്ദു - ൟ സമയത്ത അങ്ങെക്ക എന്നെ വന്ന തൊ
ടാൻ പാടുണ്ടൊ? ഞാൻ ആരാണെന്നാണ അങ്ങ
വിചാരിച്ചത? അങ്ങ പ്രവൃത്തിച്ചത എന്തൊരു സാ
ഹസമാണ? അങ്ങാരാണ, ഞാനാരാണ. അങ്ങ ധൂ
ൎത്തനല്ലെ? ക്രൂരനല്ലെ? അങ്ങേക്ക ദയ ലേശംപോ
ലുമുണ്ടൊ? അങ്ങയെപ്പോലെ കിതവനായിട്ട ലോക
ത്തിൽ മറ്റാരാനുമുണ്ടൊ? [ 134 ] സുകു - എന്താ നീ ഇങ്ങിനെയെല്ലാം പറയുന്നത? ഇത്ര
കോപിക്കാൻ തക്ക തെറ്റുകൾ യാതൊന്നും ഞാൻ
ചെയ്തിട്ടില്ലല്ലൊ. എന്നെ കുറിച്ച വല്ലവരും വല്ല
ഏഷണിയും പറഞ്ഞതിനെ വിശ്വസിച്ച എന്നെ ഇ
ങ്ങിനെ വ്യസനിപ്പിക്കരുതെ. ഞാൻ നിന്റെ ദാസ
നല്ലെ? എന്റെ നേരെ ഒന്നു നോക്കണെ?

ഇന്ദു - മതി മതി പറഞ്ഞത. ഇനിക്ക കേൾക്കുകതന്നെ
വേണ്ടാ അങ്ങയുടെ വാക്ക.

സുകു - ഞാൻ മനസാ വാചാ കൎമ്മണാ നിണക്ക അ
പ്രിയമായിട്ട യാതോന്നും ചെയ്തവനല്ല, അറിയാ
തെവല്ലതും ചെയ്തുപോയിട്ടുണ്ടെങ്കിൽ അതെല്ലാം നീ
ക്ഷമിക്കണെ.

ഇന്ദു - ഇപ്പോൾ ക്ഷമിക്കണമെന്ന പറഞ്ഞാൽ മതി
യൊ? അങ്ങ എന്താ ൟ കാണിച്ചത? മനുഷ്യനാ
യാൽ ലേശമെങ്കിലും ദയ വേണ്ടെ?

സുകു - എന്തൊക്കയാണ കേൾക്കട്ടെ ഞാൻ ദയ കൂടാ
തെ കാണിച്ചത? ഒന്ന പറയൂ?

ഇന്ദു - അങ്ങ പോയതിൽ പിന്നെ ഒരെഴുത്തെങ്കിലും
ഇനിക്ക അയച്ചുവൊ? എന്റെ സ്വഭാവം മുഴുവനും
അങ്ങെക്ക നല്ലവണ്ണം അറിവില്ല്യെ? വ്യസനിച്ചെ
ങ്കിൽ വ്യസനിച്ചോട്ടെ ചത്തെങ്കിൽ ചത്തോട്ടെ എ
ന്നല്ലെ അങ്ങ വിചാരിച്ചത?

സുകു - അങ്ങിനെ ഞാൻ വിചാരിച്ചിട്ടില്ല. ൟ ജന്മം
ഒട്ടു വിചാരിക്കയുമില്ല. എന്നാൽ എഴുത്ത അയക്കാ
തിരുന്നത എന്റെ വക്കൽ ഒരു തെറ്റുതന്നെയാണ.
പരമാൎത്ഥമായിട്ട ഞാൻ പറയാലൊ, ഒന്നു രണ്ടു
പ്രാവശ്യം ഞാൻ നിണക്ക എഴുത്തെഴുതി വെച്ചു.
പിന്നെ അയപ്പാൻ സാധിച്ചില്ലെന്ന മാത്രമെ ഉള്ളു. [ 135 ] ഇന്ദു - എഴുത്തയക്കാതിരുന്നതിന്റെ കാരണം മതിയാ
യിയെന്ന ഇനിക്കതോന്നുന്നില്ല്യ. അത പറഞ്ഞല്ലാ
തെ അങ്ങയെ ഞാൻ തൊടുകയില്ല. ഉത്തരത്തിൽ
മുട്ടിയാൽ മിണ്ടാതിരുന്നാൽ മതി, അല്ലെ?

സുകു - കാരണം വിശേഷിച്ചൊന്നുമില്ല. അയപ്പാൻ
ഞാൻ ഓൎമ്മവിട്ടതാണെ. നീ എന്നെ നല്ലവണ്ണം
വിശ്വസിക്കണേ. ഞാൻ നിഷ്കളങ്കനാണെ.

ഇന്ദു - എഴുത്തയക്കാതിരുന്നതിന്റെ കാരണം പറയാ
ഞ്ഞാൽ ഞാൻ സമ്മതിക്കയില്ല. ൟ തട്ടിപ്പൊന്നും
എന്നോടു കൊണ്ടുവരെണ്ടാ. എല്ലാം ഇനിക്ക മന
സ്സിലായിരിക്കുന്നു. ഏതോ വല്ല സ്ത്രീകളും പറഞ്ഞീ
ട്ടായിരിക്കണം എഴുത്തയക്കാതിരുന്നത. അത്രക്കല്ലെ
അങ്ങ പോരൂ? പോകുമ്പോൾ എന്തെല്ലാം കോലാ
ഹലമാണ അങ്ങ കാണിച്ചുകൂട്ടിയത? ശിവ! ശിവ!
"ശിശിരീകരിക്കണെ ദാസനാണെ ക്ഷെമാഭ്യുദയകാം
ക്ഷിയാണെ"എന്നൊക്കെയല്ലെ അങ്ങ പറഞ്ഞത?
ക്ഷെമാഭ്യുദയകാംക്ഷിയുടെ ലക്ഷണം ഇതൊക്കത്ത
ന്നെയായിരിക്കും, അല്ലെ? കാണുമ്പോൾ ഭംഗി പറ
വാൻ സമൎത്ഥനാണ.

സുകു - ഇത്രയെല്ലാം നീ പറഞ്ഞുവെല്ലൊ. ഞാൻ ഏ
ല്പിച്ചപോയ പ്രകാരം നീ ഇനിക്ക ഒരെഴുത്തെങ്കിലും
അയക്കായിരുന്നില്ല്യെ?

ഇന്ദു - ൟ പറയുന്നതിന്ന വേണ്ടതുണ്ട. ഇതാണ ന
ന്നായത. കുറ്റംകൊണ്ട കൂലി, അല്ലെ? എന്തെങ്കിലും
ചിലത പറയേണമെന്ന മനസ്സിലായിട്ടുണ്ട. അത്ര
തന്നെ. അങ്ങയുടെ മേൽ വിലാസവുംകൂടി അറിയി
ക്കാതെ കണ്ട പെണ്ണുങ്ങളുടെ പടിക്കലും ചെന്ന പാട
കിടന്നാൽ ഞാൻ എങ്ങിനെയാണ എഴുത്തയക്കുന്നത? [ 136 ] ഇങ്ങിനെയെല്ലാം അങ്ങ കാണിച്ചതിന്ന വേണ്ടതി
നെ ഇനിക്കറിയാം. മേലിൽ അങ്ങയുടെ മുഖം കാ
ണരുത. അതാണ വേണ്ടത അങ്ങ കാണിക്കുന്ന
ധൂൎത്തുകളെല്ലാം കണ്ട ക്ഷമിച്ചിരിക്കുമെന്നൊ അങ്ങ
വിചാരിച്ചത? ഇനിക്ക എഴുത്തയക്കാതിരുന്നത യാ
തൊരുപെണ്ണുങ്ങളുടേയും വാക്ക കേട്ടിട്ടല്ലാഎന്ന സത്യം
ചെയ്താൽ മാത്രം ഞാൻ അങ്ങയെ സ്വീകരിക്കാം ഇ
ല്ലെങ്കിൽവേഗംപോവാം.

എന്നിപ്രകാരം പ്രണയകലഹ സൂചകങ്ങളായ
വാക്കുകളെ അവൾ അനേകം പറഞ്ഞൗ. ഇങ്ങിനെ ഇ
ന്ദുമതി കോപിച്ചുംകൊണ്ട നില്ക്കുമ്പോൾകൂടി അവളുടെ
മുഖത്തുള്ള സീമാതീതമായ സൌകുമാൎയ്യത്തിന്ന സുകു
മാരന ഒട്ടും ഒരു കുറവുതോന്നീല്ല. ഇന്ദുമതി പറഞ്ഞ
തിനെ കേട്ട സുകുമാരൻ വേഗത്തിൽ എഴുനീറ്റ അ
വളുടെ കാക്കൽ വീണ സത്യം ചെയ്വാൻ ഭാവിച്ചതി
നെ കണ്ടപ്പോൾ ഇന്ദുമതി "അയ്യൊ! ജീവനാഥ! അ
ങ്ങ അത മാത്രം ചെയ്തപോകരുതെ" എന്ന പറഞ്ഞ
അവനെ വേഗത്തിൽ പൊത്തിപ്പിടിച്ച ഗാഢമായി
ആലിംഗനം ചെയ്കയും, തമ്മിൽ പിരിഞ്ഞതിന്ന ശേഷ
മുണ്ടായ കഥകളെല്ലാം അന്യോന്യം പറഞ്ഞ രസി
ക്കുകയുംചെയ്തു. ആ ദിവസത്തെ രാത്രി ധീരന്മാരായ
അവർഅത്രമാത്രം കൊണ്ടുതന്നെ കഴിച്ചു കൂട്ടി.

പിറ്റെ ദിവസം സ്വയംവരദിവസമാണെ
ന്ന വായനക്കാർ മനസ്സിലാക്കീട്ടുണ്ടെല്ലൊ. എന്നാൽ
ഒരു കല്യാണത്തെ കുറിച്ച ആദ്യം മുതൽ അവസാനം
വരെ വിസ്തരിച്ച പറയുന്നതായാൽ അതിൽ നിസ്സാര
മായും നിരൎത്ഥകമായും അനേകം എഴുതുവാനുണ്ടാകും. അ
തെല്ലാം വഴിക്കവഴി കണ്ടിട്ടും കേട്ടിട്ടും ഞാൻ [ 137 ] നല്ലവണ്ണം ഗ്രഹിച്ചവനാണെങ്കിലും അങ്ങിനെ പറ
യുന്നതിൽ കേൾക്കുന്നവൎക്ക രസമുണ്ടാകയില്ലെന്ന ഞാ
ൻ തീൎച്ചയാക്കിയതിനാൽ അതുകളെ ഒഴിച്ച രസമുള്ള വി
ഷയങ്ങളെ മാത്രം എഴുതാം.

സ്വയംവരദിവസം പുലരുവാൻ ഏഴരനാഴികയു
ള്ളപ്പോൾ തന്നെ പീരങ്കികളും കതിയനകളും ഭേരീപടഹാ
ദി വാദ്യങ്ങളും എടവിടാതെ മുഴക്കിത്തുടങ്ങി. ഇന്ദുമതിയും
സുകുമാരനും പ്രാതസ്നാനവും ൟശ്വരഭജനവും കഴിഞ്ഞ
ചമയുവാൻ പോയി. രുഗ്മീഭായി ഇന്ദുമതിയുടെ കുന്ത
ളജാലം കൌതുകത്തിൽ വകഞ്ഞ കെട്ടിച്ച അതി സുര
ഭികളായ പുഷ്പമാലകളെ അണിയിക്കുകയും ചെയ്തതുകൂ
ടാതെ തിലകവും തൊടിയിച്ചു. അപ്പോൾ ഇന്ദ്രസേന
യെന്നുള്ള ദാസി വിശേഷമായ പട്ടുകൊണ്ടു ഞറിഞ്ഞു
ടുപ്പിക്കുകയും സുഗന്ധികളായ കളഭം കസ്തൂരി കുങ്കുമം മുത
ലായ ആലേപനപദാൎത്ഥങ്ങളെ ഇന്ദുമതിയുടെ കുചകു
ലശങ്ങളിൽ ചാൎത്തുകയും കണ്ണെഴുതിക്കുകയും ചെയ്തു.
വിലവേറില്ലാത്ത നവരത്നങ്ങളെക്കൊണ്ട ഖചിതങ്ങളാ
യ നെറ്റിപ്പട്ടം കാതില താലി നൂല പതക്കം മുത്തുമാല
കാഞ്ചി കടകം മോതിരം കണ്ഠസരം പാദസരം മുതലായ
അനേകതരത്തിലുള്ള ആഭരണങ്ങളെക്കൊണ്ട അതാത
അവയവങ്ങളെ വഴിപോലെ അലങ്കരിപ്പിച്ചു.

അനന്തരം സൎവ്വാഭരണഭൂഷിതയായ ഇന്ദുമതി
രുഗ്മീഭായി പ്രഭൃതികളായ സഖീജനങ്ങളോടുകൂടി കല്യാ
ണ മണ്ഡപത്തിൽ വന്ന അവിടെ എഴുന്നള്ളിച്ചവെച്ചി
ട്ടുള്ള കുലപരദേവതയുടെ സന്നിധിയിൽവെച്ച നാന്ദി
ദാനം മുഹൂൎത്തം ഇതുകളും ഗോദാനം ഭൂദാനം കന്യാദാനം
മുതലായ അനേകം മഹാദാനങ്ങളും വെദജ്ഞന്മാരായ ഭൂ
സുരോത്തമന്മാൎക്ക ദാനം ചെയ്തതിന്നശേഷം ശുഭമുഹൂ [ 138 ] ൎത്തകൊണ്ട സുകുമാരനെ മാലയിടുകയും ആ മുഹൂൎത്തം
കൊണ്ടതന്നെ സുകുമാരൻ ആചാൎയ്യനിയോഗത്താൽ
ഇന്ദുമതിയുടെ പാണിയെ യഥാവിധി ഗ്രഹിക്കുകയും
ചെയ്തു. അപ്പോൾതന്നെ ആചാൎയ്യൻ വിശേഷമായി
അലങ്കരിച്ചുവെച്ചിട്ടുള്ള ഹേമമയമായ സിംഹാസനത്തി
ന്മേൽ ഇന്ദുമതിയെ ഇരുത്തി, പണ്ടേക്കുപണ്ടെ കാശ്മീ
രചക്രവൎത്തികൾ ധരിച്ചിരുന്നതും അനൎഘനവരത്നഖ
ചിതവും ആയ കിരീടത്തെ ഇന്ദുമതിയുടെ ഉത്തമാംഗ
ത്തിൽവെക്കുകയും ചെയ്തു. അപ്പോൾ എടക്ക തിമില
ശംഖ മുതലായ മംഗളവാദ്യങ്ങളും പുരവാസീജനങ്ങൾ
സന്തോഷിച്ച ആൎക്കുന്നതും കേൾക്കാറായി. നാനാ
രസപദാൎത്ഥങ്ങങ്ങളെ ഭക്ഷിച്ച തൃപ്തന്മാരായ ബ്രാഹ്മ
ണൎക്കെല്ലാം ദക്ഷിണ കൊടുത്ത കഴിഞ്ഞതിന്റെശേഷം
പുരപ്രവേശനത്തിന്നാരംഭിച്ചു. സുകുമാരനും ഇന്ദുമതി
യും ഹേമമയമായ ശിബിയിൽ കയറി, അത്യുന്നതവും
അതിഗംഭീരവുംആയ പശ്ചിമഗോപുരദ്വാരത്തൂടെ രാജ
വീഥിയിൽ പ്രവേശിച്ചപ്പോൾ കാണികളായ ജനങ്ങളു
ടെ മനസ്സിൽ ഉണ്ടായ ഓരോരൊ രസഭേദങ്ങളെ മുഴുവ
നും സ്വല്പമായ ൟ മലയാളഭാഷാപദങ്ങളെക്കൊണ്ട എ
ഴുതിക്കാണിക്കുന്നത വളരെ പ്രയാസമായിട്ടുള്ളതാണെ
ങ്കിലും അല്പം ചിലത പറയാതെ കഴികയില്ലല്ലൊ.

തടിച്ചുരുണ്ട പൊക്കമേറിയതും പൊന്നുകൊണ്ട
അണിഞ്ഞിട്ടുള്ളതും ആയ കരിവരന്മാരെ വരിവരിയാ
യി എല്ലാറ്റിനും മുമ്പിൽ നടത്തുന്നതിനെ ചില ജന
ങ്ങൾ ആശ്ചൎയ്യത്തോടെ നോക്കിരസിക്കുന്നു. അതിന്ന
പിമ്പെ അതിശൂഭ്രങ്ങളും പീവരഗ്രീവങ്ങളും അയ ഹ
യങ്ങൾ തള്ളിതള്ളി നടക്കുന്നതിനെ ചിലർകണ്ട ക്ഷീ
രാബ്ധി താനെ എളകിമറിഞ്ഞവരുന്നതുപോലെയുള്ള ഭ്രാ [ 139 ] ന്തിയെ അടയുന്നു. ഒരെമാതിരിയിലുള്ള ഉടുപ്പോടുകൂടി തോ
ക്കുകൾ എടുത്തുംകൊണ്ട നടക്കുന്ന പട്ടാളക്കാർ ചുമലോടു
ചുമലതൊട്ട വരിവരിയായി നില്ക്കുന്നതിനെ ചില ജന
ങ്ങൾ കണ്ട തിരക്കവരാതിരിപ്പാനായി എത്രയും ഉറപ്പാ
യും വെടിപ്പായും കെട്ടിനിൎത്തിയ വേലികളൊ എന്ന
ശങ്കിച്ചുപോകുന്നു. തരുണന്മാരായ ചില രസികജന
ങ്ങൾ ഞറിഞ്ഞുടുത്ത അഷ്ടമംഗല്യത്തോടുകൂടി പല്ലക്കി
ന്നമുമ്പിൽ നടക്കുന്ന സൎവ്വാവയവസുന്ദരിമാരായ പൌ
രവിലാസിനിമാരെത്തന്നെ ആപാദചൂഡംനോക്കിക്കൊ
ണ്ട അന്ധാളിച്ച സ്തംഭംകണക്കെ നിന്നുപോകുന്നു. അ
തിന്നുപിമ്പെയാണ സ്വൎണ്ണവൎണ്ണത്തിലുള്ളതും രത്നങ്ങ
ൾപതിച്ചീട്ടുള്ളതും ആയ ജായാപതിമാരുടെ ചതുരന്തയാ
നം എഴുന്നെള്ളിച്ചുവരുന്നത. ആലവട്ടം വെഞ്ചാമരം
മുതലായ്ത വീശിയും കുട തഴ മുതലായ്ത എടുത്തും കൊണ്ടുള്ള
സേവകന്മാരും, ആസുരങ്ങളല്ലാത്ത മംഗളവാദ്യങ്ങളോ
ടുകൂടിയ വാദ്യക്കാരും, ജനബാഹുല്യം അധികം വരാതി
രിപ്പാനായി സന്നദ്ധന്മാരും ആയുധപാണികളും ആയ
ഒരുകൂട്ടം ഭടജനങ്ങളും പല്ലക്കിന്നചുറ്റും നടക്കുന്നുണ്ട.
അതിന്നപിൻപെ സാമന്തരാജാക്കന്മാരും വയോധിക
ന്മാരായ സചിവോത്തമന്മാരും മനോഹരങ്ങളായ ഗാ
ഡികളിൽകയറി നടക്കുന്നുണ്ട. പ്രാസാദോപരിഭാഗങ്ങ
ളിൽനിന്ന നോക്കിക്കൊണ്ടിരിക്കുന്ന ചന്ദ്രമുഖിമാരായ
വേശ്യാംഗനമാർ തങ്ങളുടെ ഗൂഢപുരുഷന്മാരെവീക്ഷി
ച്ച കടാക്ഷിക്കുന്നതും പുഷ്പവൃഷ്ടിചെയ്യുകയാണെന്നുള്ള
വ്യാജേന തങ്ങളുടെ കേശഭാരങ്ങളിൽകെട്ടിയ മുല്ലമാല
കളെഅഴിച്ച എറിഞ്ഞുകൊടുക്കുന്നതും അതുനിമിത്തം ആ
വക പുരുഷന്മാരുടെ മുഖങ്ങളിൽ പ്രകാശിക്കുന്ന ആന
ന്ദപാരവശ്യത്തെയും ചിലമന്നന്മാർ കണ്ടുരസിക്കുന്നു. [ 140 ] പലേഭാഗങ്ങളിലും കെട്ടിഉണ്ടാക്കിയ കൃത്രിമഗോപുരങ്ങ
ളിൽ ഇരുന്ന ദമ്പതിമാരുടെ ശിരസ്സിൽ പുഷ്പമാരിചൊ
രിയുന്നതിനെ കണ്ട ചിലർ ആനന്ദിക്കുന്നു. രമ്യങ്ങ
ളായ ഹൎമ്മ്യങ്ങളുടെ ചാലയവാതിൽകൂടെ ആ ജായപ
തിമാരെത്തന്നെ യമച്ചുമിഴികൂടാതെ നോക്കിക്കൊണ്ടിരി
ക്കുന്ന സാമന്തസീമന്തിനിമാരിൽ ചിലർ ത്രൈലോ
ക്യൈകസൌന്ദൎയ്യശാലിനിയായ ഇന്ദുമതിയുടെ ഭാഗ്യാ
തിരേകത്തെക്കുറിച്ചും ചിലർ സുകുമാരന്റെ സൌന്ദൎയ്യാ
ദിഗുണങ്ങളെക്കുറിച്ചും പ്രശംസിക്കുകയും ചിലർ ബ്ര
ഹ്മാവിന്റെ ഘടനാചാതുൎയ്യത്തെക്കുറിച്ച അഭിനന്ദിക്കു
കയും ചെയ്യുന്നു. ഗോപുരങ്ങളുടേയും സൌധങ്ങളുടേ
യും ഉപരിഭാഗങ്ങളിലും മറ്റ പലെസ്ഥലങ്ങളിലും ഇരു
ന്ന ഘോഷിക്കുന്ന വാദ്യഘോഷങ്ങളെക്കൊണ്ടും വീ
രങ്കികളുടെ മുഴക്കങ്ങളെക്കൊണ്ടും നാനാരസപദാൎത്ഥങ്ങ
ളെ ഭക്ഷിച്ച തൃപ്തന്മാരായ ബ്രാഹ്മണരുടെ മുഖങ്ങളിൽ
നിന്ന പൊട്ടിപ്പുറപ്പെടുന്ന ആശീൎവ്വചന കോലാഹല
ങ്ങളെക്കൊണ്ടും ദിഗ്ഗജങ്ങൾകൂടി പരിഭ്രമിച്ചുപോകുന്നു.
അശ്വങ്ങളുടെ ഖുരന്യാസപാംസുക്കളെക്കൊണ്ട സൂൎയ്യ
ബിംബംകൂടി മറഞ്ഞുപോകുന്നു. റോഡുകളുടെ ഇരുഭാ
ഗത്തും തൽക്കാലാവശ്യത്തിന്ന കെട്ടിഉണ്ടാക്കിയ പന്ത
ലുകളിൽവെച്ച ധൎമ്മമായി കൊടുക്കുന്ന കാപ്പി ചായ
സൎവ്വത്ത മുതലായ മധുരപേയങ്ങളും, മിഠായി ലാഡു
സുഖിയൻ മുതലായ മധുരഭക്ഷ്യങ്ങളും, യഥേഷ്ടം വാ
ങ്ങിഭക്ഷിച്ച മത്തന്മാരായ നാനാജനങ്ങളും ഞാൻമുമ്പെ
ഞാൻമുമ്പെ എന്നിങ്ങിനെ തിക്കിത്തിരക്കിക്കൊണ്ട നട
ക്കുമ്പോൾ, അശ്വാരൂഡന്മാരും ദീൎഗ്ഘകായന്മാരും ആ
യ ഒരുകൂട്ടം പോലീസ്സുകാർ മെല്ലെമെല്ലെവന്ന തിരക്കാ
ഴിപ്പിക്കുന്നതിന്റെ വൈദഗ്ധ്യം കണ്ട ചിലർ ആശ്ചൎയ്യ [ 141 ] പ്പെടുന്നു. ഇങ്ങിനെ ഓരോരുത്തർ ഓരോന്ന നോക്കി
ക്കൊണ്ട രസിക്കുമ്പോൾ ദമ്പതിമാരുടെ ആന്ദോളം പ
തുക്കെപ്പതുക്കെ വീഥികളെല്ലാം ചുറ്റി അകത്ത പ്രവേ
ശിക്കുകയും ചെയ്തു.

ആ സമയം വദനാരവിന്ദങ്ങളെ കുറഞ്ഞോന്ന
താഴ്ത്തിയും, അന്യോന്യം പാണിഗ്രഹണംചെയ്തും, കൊ
ണ്ട കല്യാണ മണ്ഡപത്തിൽ വന്ന നില്ക്കുന്ന ആ ഭാ
ൎയ്യാഭൎത്താക്കന്മാരുടെ ശിരസ്സിൽ സാക്ഷതങ്ങളായ പുഷ്പ
ങ്ങളെ വൎഷിക്കുകയും പൌരനാരീജനം നീരാഞ്ജനം
ഉഴികയും ചെയ്തു. അനന്തരമിന്ദുമതീസുകുമാരന്മാർ
ഇഷ്ടങ്ങളായ ഭോഗങ്ങളെ മനോഹിതംപോലെ അനുഭ
വിച്ചുംകൊണ്ട സുഖമായി വസിച്ചു.

പിറ്റെ ദിവസംതന്നെ സുകുമാരൻ പത്നീസ
മെതനായിട്ട സചിവോത്തമന്മാർ, സാമന്ത രാജാക്ക
ന്മാർ, ഭടനായകന്മാർ, സ്തുതിപാഠകന്മാർ, ഗായകന്മാർ,
നൎത്തകന്മാർ തുടങ്ങിയ നാനാജനങ്ങളാൽ നിറയപ്പെട്ട
ആസ്ഥാന മണ്ഡപത്തിൽ ഇരുന്ന സ്വയംവരദിവ
സത്തിന്റെ ഓൎമ്മക്കായി അനേകം വിദ്യാശാലകളും,
വൈദ്യശാലകളും, സത്രങ്ങളും, പ്രത്യേകിച്ച ജ്യോതിശ്ശാ
സ്ത്ര പാഠകശാലകളും, സ്ഥാപിക്കാൻ പണം നീക്കിക്കൊ
ടുത്തു. ഇന്ദുമതി പത്തു കൊല്ലത്തിൽപരം രാജശിക്ഷ
യെ അനുഭവിച്ച സങ്കടപ്പെട്ടുംകൊണ്ട ജേലിൽ കിടക്കു
ന്ന തടവുകാരെ എല്ലാം വിട്ടയപ്പാൻ കല്പിച്ചു. സ്വയം
വരത്തിന്നായി ക്ഷണിച്ചുവരുത്തീട്ടുള്ള എല്ലാവൎക്കും ഇ
ന്ദുമതിയും സുകുമാരനും യോഗ്യതാനുസരണം സമ്മാ
നം കൊടുത്തകഴിഞ്ഞതിന്റെശേഷം സഭയും പിരിഞ്ഞു.

അങ്ങിനെ അവർ സുഖിച്ചുംകൊണ്ടിരിക്കുമ്പോ
ൾ ഒരു ദിവസം ആനന്ദമഗ്നന്മാരായ ജായാപതിമാർ [ 142 ] ഓരോരൊ നൎമ്മാലാപങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന സ
മയം സുകുമാരൻ കാന്തയോട "ഭൂലോകത്തിൽ ധനം
വിദ്യ സൌന്ദൎയ്യം ഔദാൎയ്യം ആഭിജാത്യം ഇതുകളെക്കൊ
ണ്ട പുകൾപൊങ്ങിയവരും, യശോധനന്മാരും, നിങ്കിൽ
അതി പ്രേമശാലികളും ആയ അനേകം രാജകുമാരന്മാർ
ഉണ്ടായിരിക്കെ, ഏതൽഗുണ വിഹീനനും നിന്റെ പ്ര
ജകളിൽ ഒരുവനും മന്ദഭാഗ്യനും ആയ എന്നെ നീ മാല
ഇട്ടത ഓൎത്തു നോക്കിയാൽ വിവേകശൂന്യമായ പ്രവൃ
ത്തികളിൽ ഒന്നായിപ്പോയി" എന്ന പറഞ്ഞു.

സ്ത്രീലാളനയിൽ അതിചതുരനായ ഭൎത്താവിന്റെ
ൟ വാക്കിനെ കേൾക്കയാൽ ഇന്ദുമതി കുറഞ്ഞോന്ന
പുഞ്ചിരിക്കൊണ്ട "അല്ലയൊ പ്രിയ ഭൎത്താവെ! അങ്ങ
എന്നെ എന്തിനാണ ഇങ്ങിനെ പരീക്ഷിക്കുന്നത! അ
ങ്ങയുടെ വംശശുദ്ധിമുഴുവനും ഞാൻ അച്ശൻപറഞ്ഞ കേ
ട്ടിട്ടുണ്ട. അനന്യസുലഭങ്ങളായ ഭവൽഗുണങ്ങളെകണ്ടും
വഴിപോലെ അനുഭവിച്ചും യഥാൎത്ഥത്തിൽ അറിഞ്ഞ അ
ങ്ങ ഭൎത്താവായിവരേണമെന്ന എത്രകാലം ഞാൻ ൟശ്വ
രനെ പ്രാൎത്ഥിച്ചിരിക്കുന്നു! ൟ മോഹം നിമിത്തം ഞാൻ
എത്ര തരമാണ ഗുരുജനങ്ങളുടെ വാക്കിനെക്കൂടി നിരസി
ച്ച നടന്നിരിക്കുന്നത! ഭാഗ്യനിധികളായ രാജകുമാര
ന്മാരെ തൃണീകരിച്ചുംകൊണ്ട അങ്ങയുടെമേലുള്ള അപ
രിമിതമായ പ്രേമത്തെ പുറത്ത കാണിക്കാതെ എത്ര കാ
ലം ഞാൻ അടക്കിവെച്ചു! എന്റെ അച്ശൻ സാമാന്യ
ത്തിലഅധികം എന്നെ ലാളിക്കനിമിത്തം ഞാൻ ഒരു വി
ദുഷിയായി തീൎന്നില്ലേങ്കിലും അങ്ങയുടെ മനസ്സിന്നും പ്ര
വൃത്തിക്കും സദാ അനുഗാമിനിയാണെ. ഇങ്ങിനെയുള്ള
വാക്ക ഇനിമേലിൽ അങ്ങ എന്നോട പറയാതിരിക്ക
ണെ" എന്നും മറ്റും അതി മധുരമായും ചതുരമായും പറ
ഞ്ഞ, അവൾ ഭൎത്താവിനെ ക്ഷണത്തിൽ കെട്ടിപ്പിടിച്ചു. [ 143 ] ബുദ്ധിശാലിനിയും വിദഗ്ധയും ആയ ആ കോകി
ലാഭാഷിണിയുടെ അതിമധുരമായ ഭാഷിതത്തെ കേട്ടസമ
യം ആനന്ദ ജനിതങ്ങളായ പുളകാങ്കുരങ്ങളോടുകൂടി സുകു
മാരൻ അവളെ ഗാഢമായി ആലിംഗനം ചെയ്കയും മു
മ്പേത്തെക്കാൾ അധികം സ്നേഹിക്കുകയും ചെയ്തു.

അനന്തരം ഇന്ദുമതിയും സുകുമാരനും ഇഷ്ടങ്ങ
ളായ അനേകം സുഖാനുഭവങ്ങളെ അനുഭവിച്ചുംകൊണ്ട
കുറെ കാലം ചെന്നപ്പോൾ, അവൎക്ക അതി കോമളനായ
ഒരു പുത്രനും എത്രയും രൂപവതിയായ ഒരു പുത്രിയും ഉണ്ടാ
യി. പുത്രസമ്പ്ത്തുണ്ടായി കണ്ടപ്പോൾ അച്ശനമ്മമാ
ൎക്കുണ്ടായ സന്തോഷാതിരേകം ഇന്ന പ്രാകാരമെന്ന വാ
യനക്കാൎക്ക വിവരിച്ച മനസ്സിലാക്കിത്തരുവാൻ ഞാൻ
യാതോരു ഉപമയും കാണുന്നില്ല. പുത്രനു വീരഭാനുവെ
ന്നും പുത്രിക്ക കാന്തിമതിയെന്നും പേര വിളിച്ചു. പ്രാ
യംകൊണ്ട ഇവർ തമ്മിൽ ഉള്ള വ്യത്യാസം രണ്ടര വയ
സ്സാണ. വീരഭാനുവിന്ന എട്ടു പത്തു വയസ്സ പ്രായം
ചെന്നപ്പോഴക്ക സുകുമാരന ബാല്യത്തിൽ എന്തെല്ലാം
ഗുണങ്ങൾ ഉണ്ടായിരുന്നുവൊ അതെല്ലാം അവനിലും
പ്രകാശിച്ചു തുടങ്ങി. കാന്തിമതി എന്ന പുത്രിയെ കണ്ടാ
ൽ ഇന്ദുമതി ഒന്നു ചെറുതായിരിക്കയൊ എന്നതന്നെ
തോന്നും. എന്ന തന്നേയല്ലാ ശീലഗുണംകൊണ്ട നോ
ക്കിയാൽ വീരഭാനുവും കാന്തിമതിയും തങ്ങളുടെ പ്രായ
ത്തിലുള്ള ഒരുവരാലും ജയിക്കപ്പെട്ടവരല്ല.

ഇങ്ങിനെ ഭാഗ്യവതിയായ ഇന്ദുമതി അനുരൂപ
നായ ഭൎത്താവിനോടുകൂടി ഇഷ്ടകാമങ്ങളെ അനുഭവിച്ചും
പുത്രനേയും പുത്രിയേയും ലാളിച്ചും സകലപ്രജകളേയും ഒ
രുപോലെ രഞ്ജിപ്പിച്ചും കൊണ്ട ആയുരാരൊഗ്യ സമ്പൽ
സമ്പൂൎണ്ണയായി ചിരകാലം വഴുകയും ചെയ്തു. [ 144 ] പ്രതാപരുദ്രമഹാരാജാവ രണ്ടാമതവിവാഹംചെ
യ്ത രാജ്ഞി അനുഭവിച്ച അനേകം കഷ്ടതകളെയെല്ലാം പ
റയുക എന്ന വെച്ചാൽ ൟ കഥ വ്യസനഘട്ടം കൊണ്ട
അവസാനിപ്പിക്കേണ്ടിവരും. അങ്ങിനെ വരുന്നത ഗ്ര
ന്ഥങ്ങൾക്ക അമംഗലമായ്തകൊണ്ട അതുകളെ ഇവിടെ
പ്രസ്താവിക്കുന്നില്ല.

ശ്ലോകം

സദാവാമദേവന്റെ ചിത്തേവസിക്കും
സദാനന്ദവിത്തേ ശരണ്യെ നമസ്തെ
തഥാ ബാലചിത്തത്തിനുല്ലാസമേകും
കഥാസാരമിപ്പോളുരച്ചേനിതാ ഞാൻ.

"https://ml.wikisource.org/w/index.php?title=ഇന്ദുമതീസ്വയംവരം&oldid=210353" എന്ന താളിൽനിന്ന് ശേഖരിച്ചത്