അഞ്ചടി ജ്ഞാനപ്പാന ഓണപ്പാട്ട്

തെറ്റുതിരുത്തൽ വായന കഴിഞ്ഞു. താളുകൾ സാധൂകരിക്കപ്പെടണം

അഞ്ചടി ജ്ഞാനപ്പാന ഓണപ്പാട്ട് (13E3287.pdf) (പാട്ടുകൾ)

[ 1 ] TUBINGEN
UNIVERSITY LIBRARY

MALAYALAM
MANUSCRIPT SERIES
4
General Editor
DR SCARIA ZACHARIA

അഞ്ചടി
ജ്ഞാനപ്പാന
ഓണപ്പാട്ട്

എഡിറ്റർ
മനോജ് കുറൂർ [ 3 ] അഞ്ചടി
ജ്ഞാനപ്പാന
ഓണപ്പാട്ട് [ 4 ] ജനറൽ എഡിറ്റർ: ഡോ സ്കറിയാ സക്കറിയ (ജ. 1947). ശ്രീശങ്കരാചാര്യ
സംസ്കൃതസർവകലാശാല മലയാള വിഭാഗത്തിലെ അദ്ധ്യാപകൻ.
കേരള സർവകലാശാലയിൽനിന്നു മലയാളഭാഷയിലും
സാഹിത്യത്തിലും ഫസ്റ്റ് ക്ലാസോടെ മാസ്റ്റർ ബിരുദം, പ്രാചീന
മലയാള ഗദ്യത്തിന്റെ വ്യാകരണ വിശകലനത്തിന് ഡോക്ടറേറ്റ്.
ഇരുപത്തഞ്ചു വർഷം (1969-1994) ചങ്ങനാശ്ശേരി സെന്റ്.
ബർക്ക്മാൻസ് കോളജിലെ മലയാള വിഭാഗത്തിൽ അധ്യാപകൻ.
കേരള സർവകലാശാലയിൽനിന്നു സചിവോത്തമ ഷഷ്ട്യബ്ദ
പൂർത്തി സ്മാരക ഗോൾഡ് മെഡൽ, മികച്ച കോളജധ്യാപകനുള്ള
AIACHEയുടെ ദേശീയ അവാർഡ്. 1986-ൽ ട്യൂബിങ്ങൻ
സർവകലാശാലയിൽ ഗുണ്ടർട്ട് ഗ്രന്ഥശേഖരം വേർതിരിച്ചറിഞ്ഞു.
1990-91-ൽ അലക്സ്സാണ്ടർ ഫൊൺ ഹുംബോൾട്ട് (AvH), ഫെലോ
എന്ന നിലയിൽ ജർമ്മനിയിലെയും സ്വിറ്റ്സർലണ്ടിലെയും
ലൈബ്രറികളിലും രേഖാലയങ്ങളിലും നടത്തിയ ഗവേഷണ
പഠനത്തിന്റെ വെളിച്ചത്തിൽ, ഡോ. ആൽബ്രഷ്ട് ഫ്രൻസുമായി
സഹകരിച്ച് ഹെർമൻ ഗുണ്ടർട്ട് ഗ്രന്ഥപരമ്പര (HGS)യിൽ
ആറുവാല്യമായി എട്ടു പുസ്തകം പ്രസിദ്ധീകരിച്ചു. 1993-ൽ ജർമ്മൻ
അക്കാദമിക വിനിമയപരിപാടിയുടെ(DAAD) ഭാഗമായി ട്യൂബിങ്ങൻ
സർവകലാ ശാലയിൽ നടത്തിയ ഹ്രസ്വ ഗവേഷണത്തിനിടയിൽ
കൈയെഴുത്തു ഗ്രന്ഥപരമ്പര (TULMMS)ആസൂത്രണം ചെയ്തു.
1995-ൽ ഹുംബോൾട്ട് ഫൗണ്ടേഷന്റെ സഹായത്തോടെ ട്യൂബിങ്ങൻ
സർവകലാശാലയിലെ കൈയെഴുത്തുകൾ വീണ്ടും പരിശോധിച്ച്
TULMMSന്റെ രണ്ടു വാല്യങ്ങൾക്ക് (4.5) അന്തിമരൂപം നൽകി.
പാഠനിരൂപണം, സാഹിത്യപഠനം, താരതമ്യപഠനം, സാമൂഹിക
സാംസ്കാരികചരിത്രം, ജീവചരിത്രം, എഡിറ്റിംഗ്, തർജമ,വ്യാകരണം,
നവീന ഭാഷാശാസ്ത്രം, ഫോക് ലോർ എന്നീ ഇനങ്ങളിലായി
മുപ്പതോളം പുസ്തകങ്ങളും പ്രബന്ധങ്ങളും മലയാളം, ഇംഗ്ലീഷ്, ജർമ്മൻ
ഭാഷകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിലാസം: കരിക്കുമ്പള്ളി, ചങ്ങനാശ്ശേരി - 686 102

എഡിറ്റർ: മനോജ് കുറൂർ (ജ. 1971) മഹാത്മാഗാന്ധി സർവ
കലാശാലയിൽനിന്ന് മലയാളത്തിൽ ഫസ്റ്റ് ക്ലാസോടെ എം.എ.
ബിരുദം. അതേ സർവകലാശാലയിലെ സ്കൂൾ ഓഫ്
ലെറ്റേഴ്സിൽ എം. ഫിൽ പഠനം പൂർത്തിയാക്കി. കഥകളിപ്പാരമ്പ
ര്യമുള്ള കുറൂർമനയിലെ മനോജ് കഥകളി മേളക്കാരനാണ്. മൂന്ന്
ആട്ടക്കഥകൾ രചിച്ച് അരങ്ങിലെത്തിച്ചതിൽ 'ഷൺമുഖവിജയം' പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏതാനും കവിതകളും [ 5 ] അഞ്ചടി
ജ്ഞാനപ്പാന
ഓണപ്പാട്ട്

ജനറൽ എഡിറ്റർ
ഡോ. സ്കറിയ സക്കറിയ
എഡിറ്റർ
മനോജ് കുറൂർ

ആമുഖപഠനങ്ങൾ
ഡോ ആൽബ്രെഷ്ട് ഫ്രൻസ്,
ഡോ. സ്കറിയ സക്കറിയ
മനോജ് കുറൂർ

പ്രസാധകർ
കേരള പഠന കേന്ദ്രം
സെന്റ് ബർക്ക്മാൻസ് കോളേജ്
ചങ്ങനാശ്ശേരി - 686 101

ഡി സി ബുക്സ്
കോട്ടയം
വില 35.00 രൂപ [ 6 ] (Malayalam)
Tuebingen University Library Malayalam Manuscript Series (TULMMS) Vol IV
Ancati, Jnanappana, Onappattu
Text with Critical Studies
General Editor: Dr Scaria Zacharia
Editor: Manoj Kuroor
Rights Reserved
First Published January 1996
Typesetting & Printing; D C Offset Printers, Kottayam
Publishers
Centre for Kerala Studies
St Berchmans' College, Changanassery
DC Books, Kottayam, Kerala
Distributors
CURRENT BOOKS
Kottayam, Thiruvananthapuram, Kollam, Pathanamthitta, Alappuzha, Thodupuzha
Eranakulam, Aluva, Irinjalakuda, Palakkad, Kozhikode, Vatakara, Thalassery, Kalpetta

ISBN 81-7130-598-9

Rs. 35.00

238 (d23/95-96) S.No. 2640 dcb 1688 Pondi 18.6 2000 0296 [ 7 ] 'എള്ളിലുള്ളെണ്ണ കണക്കെ ദെഹങ്ങടെ
ഉള്ളിലുള്ളീശ്വരനെ അറിവാൻ
ഉള്ളവണ്ണം കാട്ടിത്തന്നീടുന്ദെശികൻ
നിത്യം ഗുരുനാഥ കുമ്പിടുന്നെൻ
അക്കരുണാനിധിയായ ഗുരുവിന്റെ
തൃക്കഴൽ നിത്യവും കുമ്പിടുന്നെൻ
കുമ്പിടുന്നെൻ ഗുരുപാദം ഞാൻ എപ്പൊഴും
നിത്യം ഗുരുനാഥ കുമ്പിടുന്നെൻ'
- ഗുരുനാഥസ്തുതി [ 9 ] ഉള്ളടക്കം
Acknowledgement 9
ആമുഖം 11
ഡോ സ്കറിയാ സക്കറിയ
Comparative Methods in Indological
Studies of Germany
Dr. Albrecht Frenz 24
ഭക്തിയുടെ കേരളീയപാരമ്പര്യം 39
മനോജ് കുറൂർ
അഞ്ചടികൾ
തിരുവങ്ങാട്ടഞ്ചടി 63
കണ്ണിപ്പറമ്പഞ്ചടി 65
പൊന്മേരിഅഞ്ചടി 68
കാഞ്ഞിരങ്ങാട്ടഞ്ചടി 69
ചെറുകുന്നഞ്ചടി 70
സ്തുതികൾ
ഗുരുനാഥസ്തുതി (അഞ്ജാനമുള്ളവ....) 71
സൂര്യസ്തുതി (അർക്കനിഷ്ക്കളരൂപ....) 73
തൃശ്ശംബരംസ്തുതി (ഉത്തമമംഗല്യ...) 75
നാരായണസ്തുതി (അരുണദിവാകര...) 79
കൃഷ്ണസ്തുതി (അയ്യൊ എന്തമ്പുരാനെ...) 80
കൃഷ്ണസ്തുതി (പച്ചക്കല്ലൊത്ത...) 82
കൃഷ്ണസ്തുതി (കണ്ണ ഉണ്ണി കരുണാകര...) 83
കൃഷ്ണസ്തുതി (നരകവൈരിയാം...) 85
കൃഷ്ണസ്തുതി (എന്നുണ്ണികൃഷ്ണനെ...) 86
പത്മനാഭസ്തുതി (പത്തുദിക്കും തങ്കലാക്കി...) 88
മുകുന്ദസ്തുതി (അഞ്ചുമഞ്ചുദിക്കി...) 89
ലക്ഷ്മീ-പാർവ്വതീസംവാദം 91
ജ്ഞാനപ്പാന 92
ഓണപ്പാട്ട് 103
കുറിപ്പുകൾ 106
[ 10 ] ട്യൂബിങ്ങൻ സർവകലാശാലയിലെ മലയാളം കൈയെഴുത്തു
ഗ്രന്ഥങ്ങളുടെ പരമ്പര (TULMMS)
ജനറൽ എഡിറ്റർ ഡോ സ്കറിയാ സക്കറിയ

പയ്യന്നൂർപ്പാട്ട് [1] എഡിറ്റർ പി ആൻറണി
പഴശ്ശിരേഖകൾ [2] എഡിറ്റർ ജോസഫ് സ്കറിയ
തച്ചോളിപ്പാട്ടുകൾ [3] എഡിറ്റർ പി ആൻറണി
അഞ്ചടി, ജ്ഞാനപ്പാന,
ഓണപ്പാട്ട്
[4] എഡിറ്റർ മനോജ് കുറൂർ
തലശ്ശേരി രേഖകൾ [5] എഡിറ്റർ ജോസഫ് സ്കറിയ
[ 11 ] ACKNOWLEDGEMENTS

Many institutions and individuals have provided support for the publication of
Tuebingen University Malayalam Manuscript Series (TULMMS). It gives me
pleasure to acknowledge the permission and support for the publication of
Malayalam manuscripts in the Tuebingen University Library. The director
and his colleagues have always received me as a welcome guest and provided
expert colleagual assistance. Dr George Baumann, director of the Oriental
Section, has been the main source of knowledge and support. Dr Karl Heinz
Gruessner and Dr Gabriele Zeller have been helpful in the preparation of this
series.

The idea for this series was born out of the research work done in the
Tuebingen University Library in preparation of Hermann Gundert Series (6
volumes, 8 books). My research project in Germany at that stage (1990-91) was
made possible by the generous assistance of a research fellowship from AvH
Alexander von Humboldt Foundation.

The preparation for the first three volumes of this series was completed
during my research work in Tuebingen University (1993) on the invitation of
DAAD-German Academic Exchange Programme. The next two volumes
(vol 4 & 5) were finalised during my stay in Tuebingen (1995) thanks to the
financial support of AvH.

Sree Sankaracharya University of Sanskrit (SSUS) granted me spe
cial leave to attend the research work in Germany. For this I am indebted
to Mr. R. Ramachandran Nair IAS, Vice Chancellor of the University.

I am grateful to Dr Herbert Karl, Mayor of Calw, for the grant for
reprographing 12 volumes of Tellicherry Records in Germany.

I acknowledge the encouragement and contribution of Mr Helmut Nanz,
Consul General of India in Stuttgart who enabled me to complete the
publication of this series. We are especially grateful to him for his comprehen-
sive introduction to the sixth volume of TULMMS which throws light on the
background of Dr Hermann Gundert Conference 1993, and allied publica-
tions.

I could never have prepared and published this series without the [ 12 ] personal encouragement and professional support of Dr Albrecht Frenz, to
whom we owe the familiarising of Kerala Studies in modern Germany. He
helped me to the Tuebingen University Library in 1986, and paved the way for
the chance discovery of invaluable Malayalam manuscripts. The organizing
commitee of Dr Hermann Gundert Conference 1993 and Dr Hermann Gundert
Foundation, Stuttgart deserve special thanks for their spirited interest and
whole-hearted support.

Prof. Dr Heinrich von Stietencron and his colleagues in the Department
of Indology, University of Tuebingen, have helped me in my sojourn through
words and deeds. Dr Michael von Hauff, Professor of Economics at the
University of Kaiserlautern has contributed a scholarly article on Indo-German
Economic Co-operation to volume 5 of TULMMS

The Gundert family, especially members of Steinhaus- Ms Gertraud
Frenz, and Ms Margret Frenz cheerfully aided me in my research work. Closer,
at home, I am grateful to quite a few eminent scholars: Prof. S Guptan Nair, Prof.
Dr M Leelavathy, Prof. Dr A P Andrewskutty, Prof. Dr M G S Narayanan and
Prof. Dr K M Prabhakara Variar who helped in various ways with the editing
of this series.

Three young research scholars, Joseph Skariah, P. Antony and Manoj
Kuroor shared the most difficult task of carefully copying down and analysing
these difficult texts. They even prepared the press copies of these volumes and
checked the proof sheets. A project like this could not have been executed
without the editorial assistance of many enthusiastic lovers of Malayalam. I
remember the following youngsters with gratitude: Susha Varghese, Rajalakshmi,
K. Vijayan, Murari Sambu, Aju Narayanan, Jaya Sukumaran, and my son Arul
George Scaria. The young journalist K. Balakrishnan (Desabhimani, Kannur)
has focussed public attention on these valuable works through his learned
articles. Rev. Dr. George Madathiparampil principal St Berchmans' College,
Prof P C Menon campus director SSUS Ettumanoor, Prof C G Rajagopal,
dean, Faculty of Indian Languages SSUS, Josy Joseph,a young English lecturer
of SB College, eminent cultural leader Murkot Ramunny and veteran publisher
DC Kizhakkemuri have provided the right kind of stimulation, support, advice
or expertise.

Ettumanoor
November 1995 SCARLA ZACHARIA
General Editor [ 13 ] ആമുഖം
സ്കറിയാ സക്കറിയ
ജർമനിയിലെ ട്യൂബിങ്ങൻ സർവ്വകലാശാലാ ലൈബ്രറിയിൽ
ഡോക്ടർ ഹെർമൻ ഗുണ്ടർട്ട് ഗ്രന്ഥശേഖരത്തിന്റെ ഭാഗമായി സൂക്ഷിച്ചി
രിക്കുന്ന പത്തൊമ്പതു ലഘുകൃതികളാണ് ഒരു വാല്യമായി അവതരിപ്പി
ക്കുന്നത്. ഗ്രന്ഥശേഖരത്തിലുള്ള ഒരു നോട്ബുക്കിൽ അഞ്ചടികളും
ജ്ഞാനപ്പാനയും കുറിച്ചിട്ടിരിക്കുന്നു. സ്തുതികൾ നോട്ബുക്കിലും ഓലക
ളിലുമുണ്ട്. ഇന്നു പ്രചാരത്തിലുള്ള ചില സ്തുതികൾ സാരമായ പാഠഭേദങ്ങ
ളില്ലാത്തതുകൊണ്ട് അച്ചടിയിൽ വിട്ടുകളഞ്ഞിരിക്കയാണ്. ഓണപ്പാട്ടിന്റെ
പകർപ്പ് ഓലയിലും കടലാസിലുമുണ്ട്. ഓണപ്പാട്ട്, തൃശ്ശംബരം സ്തുതി എന്നി
വയുടെ ഓലപ്പകർപ്പുകൾ അടുത്തകാലംവരെ കാൽവിലെ സ്റ്റയിൻഹൗസി
ലാണ് സൂക്ഷിച്ചിരുന്നത്. ഇപ്പോൾ ഈ ലേഖകന്റെ കൂടി ഉത്സാഹത്തിൽ
അവ ട്യൂബിങ്ങൻ സർവകലാശാലാ രേഖാലയത്തിൽ എത്തിച്ചേർന്നിരിക്കു
ന്നു. മറ്റു പല കൃതികളും ഒഴിവാക്കിയിട്ട് ഏതാനും രചനകൾ തിരഞ്ഞെ
ടുത്തു അച്ചടിക്കുന്നതിന്റെ യുക്തി വായനക്കാർക്കു വഴിയേ ബോധ്യപ്പെടു
ന്നതാണ്. മലയാളിയുടെ ആത്മദർശനത്തിനു തെളിച്ചം കൂട്ടുന്ന രചനകളാണ്
മുൻഗണന നൽകി അവതരിപ്പിക്കുന്നതെന്നു ചുരുക്കിപ്പറയാം. സാംസ്കാരിക
കോളണീകരണത്തിന്റെ ഭീഷണികൾ ഉയരുന്ന ഇന്നത്തെ അന്തരീക്ഷ
ത്തിൽ മലയാളിയുടെ ആത്മവിശ്വാസവും തനിമബോധവും വർധിപ്പിക്കുന്ന
ഏതാനും രചനകൾ പഴമയുടെ നിധികുംഭത്തിൽനിന്നു പുറത്തെടുത്തു
പ്രദർശിപ്പിക്കാൻ കഴിയുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്.

പേരും ഉള്ളടക്കവും
അഞ്ചടി ജ്ഞാനപ്പാന, ഓണപ്പാട്ട് എന്ന പേരിനു തികഞ്ഞ ഭംഗിയും
ഔചിത്യവുമില്ല. പുസ്തകത്തിന്റെ പേരു കുറഞ്ഞ അക്ഷരങ്ങളിൽ വ്യക്തമായ
വിഷയസൂചന നൽകുന്നതായിരിക്കണം എന്ന നാട്ടുനടപ്പനുസരിച്ചു
ശ്രമിച്ചുനോക്കിയെങ്കിലും സാധിച്ചില്ല. ഈ സമാഹാരത്തിൽ അഞ്ച്
[ 14 ] അഞ്ചടികൾ, പതിനൊന്നു സ്മതികൾ, ലക്ഷ്മീപാർവതീ സംവാദം, ജ്ഞാന
പ്പാന, ഓണപ്പാട്ട് എന്നിങ്ങനെ പത്തൊമ്പതു രചനകളുണ്ട്. ഇവയിൽ എണ്ണം
കൊണ്ടു മുന്നിലെത്തുന്ന സ്തുതികൾ ശീർഷകത്തിലില്ല. കേരളീയ ഭക്തിയുടെ
ഉത്തമ മാതൃകകളായ സ്തുതികളിൽ മലയാളത്തെളിമയുടെ അകൃത്രിമ
സൗന്ദര്യമാണുളളത്. ലക്ഷ്മീപാർവതീ സംവാദത്തിനു സാഹിത്യരൂപപരമായ
മൗലികതയുണ്ട്. ഒരേ ഓണപ്പാട്ടിന്റെ രണ്ടു പാഠങ്ങളാണ് സമാഹാര
ത്തിലുള്ളത്.

ജ്ഞാനപ്പാനയും ഓണപ്പാട്ടും മലയാളികളുടെ സജീവ സാഹിത്യ
പാരമ്പര്യത്തിന്റെ ഭാഗമാണല്ലോ; അവ ട്യൂബിങ്ങൻ കൈയെഴുത്തു
പരമ്പരയിൽ അവതരിപ്പിക്കുന്നതിന്റെ ഔചിത്യമെന്ത് എന്ന സംശയമു
ണ്ടാകാം. ഇവിടെ സമാഹരിച്ചവതരിപ്പിക്കുന്ന കൃതികളുടെ നാടോടി ജനകീയ
സ്വഭാവം വിശദീകരിച്ചാലേ തക്ക സമാധാനമാവൂ. മലയാളികളുടെ നാവിൻ
തുമ്പിൽ തത്തിക്കളിച്ചുവളർന്നവയാണ് ഇവിടെ അവതരിപ്പിക്കുന്ന കൃതികൾ.
ജ്ഞാനപ്പാന പൂന്താനത്തിന്റെ സ്വന്തം കൃതിയല്ലേ, അതെങ്ങനെ നാട്ടാരുടെ
സ്വത്താകും? പൂന്താനത്തിന്റെ ഭാവനയിൽ ലയിച്ചുചേർന്ന ജനകീയ ഗായ
കർ അതു സ്വന്തമെന്നു കരുതി തലമുറകളായി ഉപയോഗിച്ചു പോരുന്നതി
നിടയിൽ മാറ്റങ്ങളുണ്ടായി. പത്തൊമ്പതാം നൂറ്റാണ്ടിൽ ഗുണ്ടർട്ട് പകർ
പ്പെടുക്കുന്ന കാലത്തുതന്നെ ഭിന്ന പാഠങ്ങൾ നിലവിലിരുന്നിരിക്കണം. അച്ചടി
യിലെത്തുന്ന ഘട്ടത്തിനുമുമ്പു വീണ്ടും മാറ്റങ്ങളുണ്ടായി. 1874ൽ, കൊച്ചി
സെന്തോമസാ പ്രസ്സിൽ അച്ചടിക്കുന്ന ഘട്ടത്തിൽ ചില്ലറ സംസ്കരണങ്ങൾ
സംഭവിച്ചിരിക്കാം. ഇങ്ങനെ നിലവാരപ്പെട്ട് ഇന്നു പ്രചാരത്തിലിരിക്കുന്ന വര
മൊഴി പാഠത്തിന്റെ പിന്നിലെ വാമൊഴി പ്രപഞ്ചത്തിലേക്കു എത്തിനോക്കാ
നുള്ള കിളിവാതിലാണ് ഇവിടെ അവതരിപ്പിക്കുന്ന ഗുണ്ടർട്ടിന്റെ പാഠം.

വാമൊഴിപ്പാരമ്പര്യവും രൂപനിരൂപണവും

നാട്ടാരുടെ നാവിൻതുമ്പിൽ ഒരു നാടോടിപ്പാട്ടും അതേ മട്ടിൽ വീണ്ടും
ഉദിക്കുന്നില്ല എന്ന ഫോക് ലോറിസ്റ്റിന്റെ സിദ്ധാന്തം അംഗീകരിച്ചാൽ
ജനങ്ങളുടെ നാവിലൂടെ കടന്നുവന്ന് അച്ചടിയിലെത്തിയ എല്ലാ കൃതികൾക്കു
പിന്നിലും വാമൊഴിയുടെ വൈവിധ്യത്തിന്റെ സമ്പന്നത ദർശിക്കാം.
പാഠനിരൂപകനും ഗവേഷകനും - അവർ ഒരു തരം കണക്കപ്പിള്ളമാരാണല്ലോ
- അസൗകര്യമാകുമെങ്കിലും ആസ്വാദകനു ഭാവനയുടെ ചിറകുകൾ വിടർത്തി
പറന്നുയരാനുള്ള വിശാലപ്രപഞ്ചം ഇവിടെ തുറന്നു കിട്ടുന്നു. വരമൊഴിയിൽ
ഉറച്ചുപോയ കൃതികളുടെ വാമൊഴിപ്പാരമ്പര്യം അന്വേഷിക്കുന്നതു ഇന്നു
ഗഹനമായ സാഹിത്യപഠനത്തിന്റെ ഭാഗമാണ്. മതക്ലാസിക്കുകളുടെ
കാര്യത്തിലാണ് ഇത്തരം പഠനങ്ങൾ ഏറെ നടക്കുന്നത്. ബൈബിൾ
പഠനങ്ങളുടെ പശ്ചാത്തലത്തിൽ വികാസം പ്രാപിച്ച രൂപനിരൂപണ പദ്ധതി
യെക്കുറിച്ചു വിലപ്പെട്ട വിവരങ്ങൾ ഡോ. ആൽബ്രഷ്ട് ഫ്രൻസിന്റെ ആമുഖ
ലേഖനത്തിലുണ്ട്. ഭാരതീയപുരാണങ്ങളുടെ കാര്യത്തിൽ രൂപനിരൂപണസമീ
പനത്തിനുള്ള പ്രാധാന്യം യൂറോപ്പിലെ ഇൻഡോളജിസ്റ്റുകളുടെ പഠന
ത്തിലൂടെ വെളിവായിട്ടുള്ള കാര്യവും ഡോ ഫ്രൻസ് സൂചിപ്പിക്കുന്നുണ്ട്.
രാമായണം, മഹാഭാരതം തുടങ്ങിയ മതേതിഹാസങ്ങളുടെ പഠനത്തിൽ
വാമൊഴിവഴക്കത്തിനു പ്രാധാന്യം നൽകിക്കൊണ്ടുള്ള രൂപപര
[ 15 ] മായപഠനത്തിനു പ്രസക്തിയുണ്ട്. മതേതിഹാസങ്ങളുടെയും ഭക്തിസാഹിത്യ
ത്തിന്റെയും പാഠാന്തരങ്ങൾ അവ നിരന്തരം ഉപയോഗിക്കുന്ന ജനതയുടെ
ആത്മീയവും ഭൗതികവുമായ കാഴ്ചപ്പാടുകളുടെ നിറഭേദങ്ങൾ ഉൾക്കൊ
ള്ളുന്നു. അതിനാൽ പാഠാന്തരങ്ങൾ കൃതിയുടെ സാധ്യതകളിലേക്കുള്ള
കിളിവാതിലുകളാണ്. എല്ലാ പാഠങ്ങളും തുല്യനിലയിൽ സാധുവാണ്, അപ
പാഠങ്ങളേയില്ല എന്ന വിശ്വാസമാണ് ഇന്നു പാഠനിരൂപകനെയും സാഹിത്യ
വിജ്ഞാനിയെയും നയിക്കുന്നത്.

മതസാഹിത്യവും നാടോടിവഴക്കങ്ങളും
മതേതിഹാസങ്ങളുടെയും അനുഷ്ഠാന സാഹിത്യത്തിന്റെയും
കാര്യത്തിൽ പരിനിഷ്ഠിതമായ പാഠം, അചാല്യമായ വ്യാഖ്യാനം എന്നീ ധാര
ണകളെല്ലാം നമ്മുടെ നാട്ടിൽ ശക്തിപ്പെട്ടതു ശ്രേണീബദ്ധമായ അധീശത്വം
പുലർന്നിരുന്ന കോളണിവാഴ്ചക്കാലത്താണ്. ക്രൈസ്തവലോകം ബൈബിൾ
പാഠത്തെയും ബൈബിൾ വ്യാഖ്യാനത്തെയും കുറിച്ചു വളരെക്കാലം വച്ചു
പുലർത്തിയിരുന്ന വിട്ടുവീഴ്ചയില്ലാത്ത പാശ്ചാത്യ യാന്ത്രികധാരണകൾ
ഭാരതീയർ തങ്ങളുടെ മതരചനകളിലേക്കുകൂടി സംക്രമിപ്പിച്ചുകാണുകയാണ്
ചെയ്തത്.2

ബൈബിൾ പഠനം, കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകൾക്കിടയിൽ
നവീന വ്യാഖ്യാനതന്ത്രങ്ങൾ വികസിപ്പിച്ചെടുത്തു അന്വേഷണത്തിന്റെ
പാതയിലൂടെ മുന്നോട്ടു നീങ്ങിത്തുടങ്ങിയിരിക്കുന്നു. ബൈബിളിലെ
ലിഖിതങ്ങളുടെ പിന്നിലെ വാമൊഴിപ്പാരമ്പര്യങ്ങളെക്കുറിച്ചുള്ള അന്വേഷണം
നിർണ്ണായക വഴിത്തിരിവായിരുന്നു. കേരളത്തിലെ മതസാഹിത്യത്തിൽ
കോളണീകരണത്തിന്റെ ഫലമായുണ്ടായ യാന്ത്രികധാരണകൾക്ക് സമാ
ന്തരമായി സ്വതന്ത്രമായ നാടോടിവഴക്കങ്ങൾകൂടി നിലനിന്നു. ഇന്ത്യയിൽ
പാരമ്പര്യം ചരിത്രത്തിന്റെ ഭാഗമല്ല, വർത്തമാന ജീവിതത്തിന്റെ താളമാണ്
എന്ന നിരീക്ഷണം അനുസ്മരിക്കുക. ഇന്ത്യയിൽ മറ്റു പലതിലുമെന്നപോലെ
മത സാഹിത്യത്തിലും ഒരിക്കലും പാരമ്പര്യം നിശ്ശേഷം കൊഴിഞ്ഞുപോയിട്ടില്ല.
പരമ്പരാഗത വാമൊഴിപ്പാരമ്പര്യം മതസാഹിത്യത്തിൽ സമാന്തരമായി
നിലനിന്നു എന്നുസാരം. മതസാഹിത്യപഠനത്തിൽ ഫോക് ലോറിസ്റ്റി
ക്സിന്റെ രീതിശാസ്ത്രം പ്രസക്തമാകുന്നതിനു ഇനി കൂടുതൽ വിശദീകരണം
ആവശ്യമില്ല. അഞ്ചടികൾ, സ്തുതികൾ, ജ്ഞാനപ്പാന, ഓണപ്പാട്ട് എന്നിവ
യിലെല്ലാം ഫോക് ലോർ സമീപനം പരീക്ഷിച്ചു നോക്കാവുന്നതാണ്. അതി
നുള്ള പശ്ചാത്തലമൊരുക്കുക മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. ഇവിടെ
അച്ചടിച്ചിരിക്കുന്ന പാഠങ്ങളും മനോജ് കുറൂരിന്റെ പഠനവും ഡോ ഫ്രൻസി
ന്റെ ഉപന്യാസവും ഒന്നിച്ചു കാണുമ്പോൾ ആ വഴിക്കു ആലോചിച്ചു
തുടങ്ങാം. [ 16 ] ഭക്തിസാഹിത്യത്തിലെ ദൈവിധ്യങ്ങളും വൈവിധ്യങ്ങളും

നാട്ടറിവിന്റെ കാര്യത്തിലെന്നപോലെ ഭക്തിയിലും വൈവിധ്യത്തിന്റെ
സമ്പന്നത വെളിവാക്കുന്നവയാണ് ഇതിലെ കൃതികൾ, അഞ്ചടികൾ ഉത്തര
മലബാറിലെ ഓരോരോ ഗ്രാമങ്ങളുടെ വൈകാരികസമൃദ്ധിയും ഭാവനാ
ശക്തിയും മൊഴിവഴക്കവും കാട്ടിത്തരുന്നു. എന്നാൽ അവയുടെ ഉള്ളിൽ തെളി
ഞ്ഞുനിൽക്കുന്നതു നശ്വരതയുടെ നടുവിൽ അമർത്യതയിലേക്കു വെമ്പൽ
കൊള്ളുന്ന മനസ്സിന്റെ നിഷ്കളങ്ക പ്രഭാവമാണ്. അവ പൂർവകാലത്തു വ്യക്തി
കളെ തപസ്സിലേക്കോ കർമ്മത്തിലേക്കോ, വേദാന്തത്തിലേക്കോ ലീലയി
ലേക്കോ, ധ്യാനത്തിലേക്കോ നൃത്തത്തിലേക്കോ, ജ്വരത്തിലേക്കോ ശാന്തി
യിലേക്കോ നയിച്ചിരിക്കാം. ഇത്തരം ദ്വൈവിധ്യങ്ങൾക്കും വൈവിധ്യങ്ങൾക്കും
ഇടം നൽകുന്നതാണ് കേരളീയ ഭക്തി. അതുകൊണ്ട് ഉള്ളിലെരിയുന്ന
ആധ്യാത്മിക തിരിനാളങ്ങൾ ഊതിക്കെടുത്താതെ തന്നെ അവ ഓരോന്നും
അപനിർമ്മാണ (deconstruction) വിധേയമാക്കാം. ക്ലാസിക് വിമോചന
സമ്മർദ്ദം (declassicizing pressure) ഉപയോഗിച്ചാൽ ഇവിടെ സമാഹരി
ച്ചവതരിപ്പിക്കുന്ന കൃതികൾ വിശിഷ്യ അഞ്ചടികൾ, സ്തുതികൾ, ജ്ഞാനപ്പാന
എന്നിവ പ്രശ്നപരിസരത്തിലേക്കു വിടരും. അവിടെ ഇല്ലായ്മകളുടെയും
വല്ലായ്മകളുടെയും പശ്ചാത്തലത്തിൽ മതം, സംസ്കാരം, രാഷ്ട്രീയം,
വർണ്ണാശ്രമങ്ങൾ, സാമ്പത്തികജീവിതം എന്നിവയുടെ നിഴലിലും വെളി
ച്ചത്തിലും അനേകം രൂപങ്ങൾ തെളിഞ്ഞുകാണാം. സ്വയം പര്യാപ്തമായ പാഠം
(self sufficient text) എന്ന ധാരണ തകർത്തുകൊണ്ടുള്ള വായന പാഠവും
ഭാഷ്യവും തമ്മിലുള്ള അതിർത്തി നീക്കിക്കളയും. സൂത്രം, വാർത്തികം, ഭാഷ്യം
എന്നിവയുടെ പൂർവാപരക്രമം ഇവിടെ അനുസ്മരിക്കാവുന്നതാണ്. സൂത്രം,
വാർത്തികം, ഭാഷ്യം എന്നാണ് കാലക്രമമെങ്കിലും വ്യവഹാരനിർണ്ണയത്തിൽ
ഭാഷ്യമാണ് പ്രമാണം. അതു കഴിഞ്ഞാൽ വ്യവഹാരം തന്നെ പ്രമാണമായി
ത്തീരും. സമകാലികവും ചരിത്രാത്മകവു (Synchronic and diachronic) മായ
സമീപനങ്ങൾ അപനിർമ്മാണത്തിൽ എങ്ങനെ ഇടപെടുന്നു എന്നു അന്വേഷി
ക്കുന്നവർക്കു ഈ ഭാരതീയ മാതൃക വിശദമായി പരിശോധിക്കാവുന്നതാണ്.
വേദോപനിഷത്തുകൾ, ബ്രഹ്മസൂത്രഭാഷ്യങ്ങൾ, രസസൂത്രവ്യാഖ്യാനങ്ങൾ
എന്നിവകൂടി രീതിശാസ്ത്ര (methodology) തത്പരർ ഗൗനിക്കേണ്ടിയിരി
ക്കുന്നു.

തർജമയുടെ ഭാരതീയശൈലി

മതേതിഹാസങ്ങളോടുള്ള പരമ്പരാഗത ഭാരതീയ സമീപനം
അവയുടെ തർജമശൈലിയിൽ' കുറെക്കൂടി പ്രകടമായിക്കാണാം. രാമായ
ണാദികളുടെ പദാനുപദതർജമകൾ, മിഷണറിമാരുടെ ബൈബിൾ തർജ
മകളെ അനുകരിച്ചു പിൽക്കാലത്തുണ്ടായവയാണ്. സാമ്പ്രദായിക ശൈലി
യിൽ തർജമകൾ ഭാഷ്യങ്ങളായിരുന്നു. രാമചരിതം, കണ്ണശ്ശരാമായണം, അധ്യാ
ത്മരാമായണം, കമ്പരാമായണം, തുളസീദാസരാമായണം എന്നിങ്ങനെ
പുനരാഖ്യാനങ്ങളാണ് നവീനഭാരതീയ ഭാഷകളിൽ ഉണ്ടായ ആദ്യകാല
രാമായണവിവർത്തനങ്ങൾ. ഭാഷയിലെയും സമൂഹത്തിലെയും മേൽക്കോയ്മ
(hegemony)യ്ക്കെതിരെ കലാപമുയർത്തിയ ഭക്തകവികൾ അയവും സ്വാത
[ 17 ] ന്ത്യവും വൈവിധ്യവുമുള്ള പരിഭാഷകളിലൂടെ മഹേതിഹാസങ്ങൾ പുനരവ
തരിപ്പിച്ചു. മറെറാരു തരത്തിൽപറഞ്ഞാൽ കർത്താവി (author) ന്റെ മരണം
പ്രഖ്യാപിച്ചില്ലെങ്കിലും അയാളെ ഒതുക്കി നിറുത്തി ഭാഷ്യങ്ങളിലൂടെ സംവേ
ദനം നടത്തിയവരാകണം ചീരാമനും, കണ്ണശ്ശനും മറ്റും. ഭഗവദ്ഗീതപോലും
ഭാഷാഭഗവദ്ഗീതയായി പുനരവതരിപ്പിക്കുന്ന തന്റേടമായിരുന്നു ഭക്തക
വികൾക്കുണ്ടായിരുന്നത്. അർത്ഥത്തിന്റെ അനിർവചനീയമായ സാധ്യത
കൾ സാഹിതീയമായി പ്രയോജനപ്പെടുത്തുകയായിരുന്നു അവർ. പദവാക്യ
ങ്ങളുടെ അചാല്യവും നിഗൂഢവുമായ അർത്ഥം എന്ന സങ്കല്പം തകർന്ന
ടിയുന്ന ഇക്കാലത്തു പുനരാലോചനയ്ക്കു വഴിതെളിക്കുന്നവയാണ് നമ്മുടെ
പുരാതന മതക്ലാസിക് തർജമകൾ. അതേ വഴിയിൽ സർഗ്ഗാത്മക സ്വാതന്ത്ര്യ
ത്തിലേക്കു കടന്നു ചെല്ലാൻ മലയാളിയെ സ്നേഹപൂർവ്വം ക്ഷണിക്കുന്ന
വയാണ് ഭക്തിയുടെ ഗന്ധമുള്ള ജീവിതനിഷ്യന്ദികളായ ജനകീയ രചനകൾ.
അടിയാളരുടെ നാടോടിപ്പാട്ടുകളിലുമുണ്ട് മതേതിഹാസങ്ങളുടെ പുനരാ
ഖ്യാനങ്ങൾ.

പാഠലീല
അഞ്ചടിയും ജ്ഞാനപ്പാനയുമെല്ലാം ജനകീയപാരമ്പര്യത്തിൽപ്പെട്ട
രചനകളാണ്. അവയിൽ അർത്ഥത്തെ പിടിച്ചുകെട്ടിയിട്ടിരിക്കുകയല്ല. അതു
മനസ്സിന്റെ അരങ്ങിൽ ആടിത്തകർക്കുകയാണ്. ആസ്വാദനപരമായ
വ്യാഖ്യാനങ്ങളായി അവ നിത്യം അവതരിക്കുന്നു. അനുദിന ജീവിതത്തെ
വലംവച്ച് അർത്ഥം ഒഴുകുകയാണ്. നിരന്തരമായ ആസ്വാദനവ്യാഖ്യാനങ്ങ
ളിലൂടെ അർത്ഥപ്രവാഹം തുടരുന്നു. ഇവിടെ പറഞ്ഞുവന്ന കാര്യങ്ങൾ അപ
നിർമ്മാണ ഭാഷയിൽ ഡഗ്ലസ് ആറ്റ്കിൻസ് ഇങ്ങനെ ചുരുക്കിപ്പറയുന്നു:

Because meaning refuse to lie still, the author cannot be
regarded as authoritative... Also like God, the author is now
understood as creating texts whose chief importance perhaps de-
rives from the response they solicit and we make to them." (Atkins 1985:91)

ഇവിടെ ചേർത്തിരിക്കുന്ന കൃഷ്ണസ്തുതികൾ വിശദമായി പഠിച്ചാൽ
മേൽവിവരിച്ച സാഹിത്യസമീപനത്തിന്റെ പ്രസക്തി എളുപ്പത്തിൽ ബോധ്യ
മാകും. ഭക്തന്റെ മനോവൃത്തികൾക്കനുസരിച്ചു ഭഗവാന്റെ രൂപവും ഭാവവും
മാറുന്നു. ഇത്രത്തോളം പരിവർത്തനക്ഷമത മറെറാരു ദേവതാ സങ്കല്പത്തി
ലും കാണുന്നില്ല. അതുതന്നെയാവണം കൃഷ്ണഭക്തിയുടെ മാധുര്യത്തിനും
വമ്പിച്ച പ്രചാരത്തിനും കാരണം. ഉണ്ണിക്കണ്ണനെയും ഗോപികാകൃഷ്ണ
നെയും പാർത്ഥസാരഥിയെയും യഥേഷ്ടം മാറിമാറി വന്ദിക്കാൻ കഴിയുന്നതു
ഓരോരോ പാഠലീല (textual play) കളിലൂടെയാണ്.

കവിത, ഭക്തി, ജ്ഞാനം
സാഹിത്യത്തിന്റെ ആധ്യാത്മിക പ്രചോദനങ്ങളെക്കുറിച്ചു ചിന്തി
ക്കാൻ വായനക്കാരനെ നിർബന്ധിക്കുന്ന കൃതികളാണ് ഈ സമാഹാര
ത്തിലുള്ളത്. ജീർണ്ണ പാരമ്പര്യത്തിന്റെ ഭാഗമായി ഭക്തി സാഹിത്യത്തെ എഴു
തിത്തള്ളിയിരുന്ന അക്കാദമിക് ബുദ്ധിജീവികൾ പുനർവിചിന്തനത്തിനു [ 18 ] തയ്യാറായിരിക്കുന്നു. മിത്തുകൾ പൊളിച്ചു നീക്കുമ്പോൾ മനുഷ്യമനസ്സിലെ
വിശുദ്ധി ബോധംകൂടി തുടച്ചു നീക്കിക്കളയാം എന്ന അഭിപ്രായത്തിനു പിന്തു
ണ കുറയുന്നു. എങ്കിലും പാശ്ചാത്യ മതനിരപേക്ഷവാദത്തിന്റെയും
മാർക്സിസത്തിന്റെയും യാന്ത്രിക വ്യാഖ്യാനങ്ങളിലൂടെ മനസ്സിൽ കടന്നു
കൂടിയ ക്ഷുദ്രസിദ്ധാന്തങ്ങൾ ഭക്തിസാഹിത്യത്തിന്റെ പുനർവായനയിൽ
ചിലർക്കു വിഘ്നങ്ങളായിരിക്കും. ഭക്തിയും ജ്ഞാനവും പൊരുത്തപ്പെട്ടു
പോകില്ല, മതവും സാഹിത്യവും തൊട്ടു തീണ്ടിക്കൂടാ എന്നിങ്ങനെയുള്ള
മുൻവിധികൾക്കു ഭാരതീയ പാരമ്പര്യത്തിൽ വലിയ സ്ഥാനമില്ല. ഭക്തിയും
ജ്ഞാനവും തമ്മിലുള്ള ബന്ധം വിശദീകരിക്കാൻ ശങ്കരാചാര്യരുടെ ശിവാന
ന്ദലഹരിയിൽനിന്നു ഒരു ഭാഗം പലപ്പോഴും ഉദ്ധരിച്ചു കാണാറുണ്ട്:

ശംഭു ധ്യാന-വസന്ത-സംഗിനി ഹൃദാരാമേfഘജീർണ്ണ ച്ഛദാഃ
സ്രസ്താ ഭക്തിലതാച്ഛടാ വിലസിതാഃ പുണ്യപ്രവാള-ശ്രിത്രാഃ
ദീപ്യന്തേ ഗുണകോരകാ ജപവചഃ പുഷ്പാണി സദ്വാസനാ
ജ്ഞാനാനന്ദ-സുധാ-മരന്ദ-ലഹരി സംവിദ്ഫലാഭ്യുന്നതിഃ
(47-ാം ശ്ലോകം)
വസന്തത്തിലെ പുഷ്പോത്സവംപോലെ ആഹ്ലാദകരമായ അനുഭവ
മാണുപോലും ഭക്തിയിൽനിന്നു ജ്ഞാനത്തിലേക്കുള്ള പരിണാമം. ഭക്തിലത,
ശിവധ്യാനത്തിന്റെ വസന്തമായതോടെ ഹൃദയാരാമത്തിൽ പാപത്തിന്റെ
വെള്ളിലകൾ കൊഴിഞ്ഞു പുണ്യത്തിന്റെ തളിരണിയുന്നു. ഗുണകോരക
ങ്ങൾ മെല്ലെ വിരിയുകയാണ്; ജപവചനങ്ങളുടെ പുഷ്പങ്ങൾ, സദ്വാസന
കളുടെ നറുമണം, ജ്ഞാനാനന്ദസുധയുടെ പൂന്തേൻ ലഹരി, ജ്ഞാനഫല
ങ്ങളുടെ ഉൽക്കർഷം,

ഇവിടെ ഭക്തിസാഹിത്യത്തിൽ മുഴങ്ങിക്കേൾക്കുന്നത് പുരോഹിത
ശബ്ദമല്ല, കവിയുടെയും കവിതയുടെയും തിമിർപ്പാണ്. ഇതിനിടയിൽ വേറി
ട്ടൊരു ശബ്ദമുണ്ടെങ്കിൽ അതു ദർശകന്റേതാണ്.

പൂന്താനത്തിന്റെ ജ്ഞാനപ്പാനയെക്കുറിച്ചു എൻ.കൃഷ്ണപിള്ള
എഴുതുന്നത് ഇവിടെ ഓർമ്മിക്കണം:

'പൂന്താനത്തിന്റെ ആദിമസിദ്ധിയും അന്തിമസിദ്ധിയും ഭക്തിയാണ്.
അദ്ദേഹത്തിന്റെ അനശ്വരമായ കൃതിക്കു ജ്ഞാനപ്പാനയെന്നാണു പേരിട്ടിരി
ക്കുന്നതെങ്കിലും അതു ശുദ്ധമായ ഭക്തി ഗീതമാണ്. പൂന്താനത്തിനു ഭക്തിയും
ജ്ഞാനവും തമ്മിൽ വ്യത്യാസമില്ല. ഭക്തിപാരമ്യം കൊണ്ടുണ്ടാകുന്ന ഉണർവു തന്നെ ജ്ഞാനം.

മലയാളിത്തവും നാട്ടറിവും
ഭക്തിസാഹിത്യത്തിൽ ജ്ഞാനപ്പാനയ്ക്കുള്ള അഗ്രിമസ്ഥാനം
ചൂണ്ടിക്കാട്ടിയവരെല്ലാം അതിന്റെ കറയറ്റ മലയാളിത്തവും ജീവിതഗന്ധി
യായ വേദാന്തവും എടുത്തു പറഞ്ഞിട്ടുണ്ട്. ഭക്തി, ജ്ഞാനം, ലാളിത്യം, മലയാ
ളിത്തം, ജനകീയത എന്നിവയെല്ലാം സവിശേഷ അനുപാതത്തിൽ
കലർന്നുണ്ടാകുന്ന ധാരാളം രചനകൾ നമുക്കുണ്ട്. അവയിൽ പലതും
വാമൊഴി വഴക്കത്തിൽ പരിമിതപ്പെട്ടു നിൽക്കുന്നു. മലയാളസാഹിത്യ പാര
[ 19 ] മ്പര്യത്തിലുടെ ഒഴുകിയെത്തുന്ന ആ മഞ്ഞുമലയുടെ ചില കൊടുമുടികൾ
മാത്രമാണ് ഈ സമാഹാരത്തിൽ കാണുന്നത്. മഞ്ഞുമലയുടെ ശരിയായ
വലുപ്പം തിട്ടപ്പെടുത്താൻ നാട്ടറിവിന്റെ ആഴവും പരപ്പുമുള്ള കേരളീയ ജീവിത
ത്തിലേക്കു മുൻവിധികളില്ലാതെ ഗവേഷകരും സാഹിത്യരസികരും ദൃഷ്ടി
തിരിക്കേണ്ടിയിരിക്കുന്നു. അഞ്ചടികളും സ്തുതികളും ജ്ഞാനപ്പാനയും ഒന്നിച്ചു
കാണുമ്പോൾ ഈ വഴിക്കു ചിന്തിക്കാൻ യുവഗവേഷകർ തയ്യാറായേക്കും.

സാഹിത്യത്തിലെ മതാത്മകത
ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിലെത്തിയപ്പോൾ
വിശ്വസാഹിത്യത്തിലാകെ മതാത്മകത (religiosity) പെരുകി വരുന്നതായി
ചില നിരീക്ഷണങ്ങളുണ്ട്. നമ്മുടെ കൊച്ചു മലയാളത്തിൽ കടമ്മനിട്ട, ചുള്ളി
ക്കാട്, വിനയചന്ദ്രൻ തുടങ്ങിയ കവികളിൽ നവ്യഭക്തിപ്രസ്ഥാനം തളിരിടുന്ന
തായി ചില നിരൂപകർ ചൂണ്ടിക്കാണിക്കുന്നു. ഖസാക്കിന്റെ ഇതിഹാസ
ത്തിൽനിന്ന് ഗുരുസാഗരത്തിലെത്തുമ്പോൾ വിജയന്റെ കഥാപ്രപഞ്ചത്തിൽ
ഇത്തരമൊരു മാറ്റം സംഭവിക്കുന്നു. ക്ഷോഭത്തിന്റെ സുവിശേഷവുമായി
കടന്നുവന്ന പ്രശസ്ത നിരൂപകൻ ഇപ്പോൾ തിരുവധരങ്ങളിൽനിന്നു പുറ
പ്പെടുന്ന തിരുവചനങ്ങളുടെ വെളിച്ചത്തെക്കുറിച്ച ദാസ്യഭക്തിയോടെ എഴുതു
ന്നു! സാഹിത്യമണ്ഡലത്തിലുണ്ടായ ഈ പരിണാമത്തിൽ ഖേദിക്കുന്നവർ
കേരളത്തിലും മറുനാടുകളിലുമുണ്ട്. കൊളംബിയാ സർവകലാശാലയിൽ
ഇംഗ്ലീഷിന്റെയും താരതമ്യസാഹിത്യത്തിന്റെയും പ്രഫസറായ എഡേർഡ്
സൈദ് ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തനാണ്. അദ്ദേഹം (1991:290-92) എഴുതുന്നു.
The persistence of these and other religious-cultural ef-
fects testifies amply to what seem to be necessary features of
human life, the need for certainty, group solidarity, and a sense of
communal belonging. Sometimes of course these things are bene-
ficial. Still it is also true that what a secular attitude enables a sense
of history and of human production along with a healthy skepti-
cism about the various official idols venerated by culture and by
system is diminished, if not eliminated, by appeals to what cannot
be thought through and explained, except by consensus and
appeals to authority...

When you see influential critics publishing major books
with titles like The Genesis of Secrecy, The Great Code, Kabbalah
and Criticism, Violence and the Sacred, Deconstruction and
Theology, you know you are in the presence of a significant
trend...The cost of this shift, which began four decades ago in the
ahistorical manifestly religious aestheticism of the New Criti-
cism, is unpleasant to contemplate. Once an intellectual, the
modern critic has become a cleric in the worst sense of the word.
How their discourse can once again collectively become a truly
secular enterprise is, it seems to me, the most serious question
critics can be asking one another." [ 20 ] സൈദ് ഭയപ്പെടുന്നതുപോലെയുള്ള അപകടമൊന്നും നവ്യഭക്തി
പ്രസ്ഥാനംകൊണ്ടു സംഭവിക്കില്ല എന്നു മറ്റു പല സാഹിത്യചിന്തകരും
വേദശാസ്ത്രജ്ഞരും അഭിപ്രായപ്പെടുന്നു.

ചിന്തയിലെ വരപ്രസാദം
പാശ്ചാത്യ വേദശാസ്ത്രത്തിൽ പ്രാകൃതയുഗം കഴിഞ്ഞെന്നും
ആധുനികവും ആധുനികോത്തരവുമായ വേദശാസ്ത്രം അധികാരപരമായ
സമീപനം ഉപേക്ഷിച്ചു വൈവിധ്യങ്ങളും സാധ്യതകളും അംഗീകരിച്ചുകൊണ്ട്
സാഹസികമായ തീർത്ഥാടനത്തിനാണ് ഒരുമ്പെടുന്നതെന്നും അവർ വിശദീ
കരിക്കുന്നു. കഴിഞ്ഞകാലത്തെ പാശ്ചാത്യ മതചിന്തയുടെ മുഖമുദ്ര അചാല്യ
മായ വേദവും വേദവ്യാഖ്യാനവും എന്ന യാന്ത്രികധാരണയിലൂടെ വേദശാസ്ത്ര
ജ്ഞർ വളർത്തിയെടുത്ത ഉദ്ദണ്ഡഭാവമാണ്. പൗരോഹിത്യവും ഉദ്ദണ്ഡ
ഭാവവും അധികാരപ്രമത്തതയും സംഘടിത മതത്തിൽ ഒത്തുചേർന്നപ്പോഴു
ണ്ടായ വിനകൾ മതനിരപേക്ഷ യൂറോപ്പിലെ ആധുനികോത്തര വേദശാസ്ത്ര
ത്തിൽ ഒഴിവാക്കപ്പെട്ടിരിക്കുന്നു. യാഥാർത്ഥ്യത്തെ നെടുകെ കീറിമുറിച്ച്
വിശ്വാസവും യുക്തിവിചാരവും, മതവും ശാസ്ത്രവും, വിശുദ്ധിബോധവും പാപ
ബോധവും എന്നിങ്ങനെയുള്ള വിപരീത ദ്വന്ദ്വങ്ങളിലാക്കി കൈകാര്യം ചെയ്തി
രുന്ന കാലം കഴിഞ്ഞു. അസന്ദിഗ്ദ്ധമായ തീർപ്പുകൾ കല്പിക്കാൻ വേദ ചിന്ത
കർ വിസമ്മതിക്കുന്നു. സന്ദിഗ്ദ്ധതകളുടെ ഇടനാഴികളിലൂടെ സമഭാവന
യുള്ള തീർത്ഥാടകരെപ്പോലെയാണ് വിശ്വാസികളോടൊപ്പം അവർ സഞ്ചരി
ക്കുന്നത്. സുനിശ്ചിതമായ സിദ്ധാന്തങ്ങളില്ലാതെ എത്രകാലം ഇങ്ങനെ
ഇരുട്ടിൽ തപ്പിത്തടയും എന്നു ചോദിക്കുന്നവരുണ്ട്. അവരെ പൂർണ്ണത തേടി
യുള്ള പ്രയാണത്തിൽ, മഹാപ്രസ്ഥാനത്തിൽ, പങ്കുചേരാൻ ആധുനി
കോത്തര വേദശാസ്ത്രജ്ഞർ ക്ഷണിക്കുന്നു വഴിതേടി അലയുന്ന ഇത്തരം
യാത്രയിൽ വിജ്ഞാനത്തിന്റെ ഭാണ്ഡക്കെട്ടുകൾപോലെയോ അതിലധി
കമോ വിലപ്പെട്ടതാണ് കനിവിന്റെ കുടിനീരും വിനയത്തിന്റെ വെളിച്ചവും.
യാത്രയിലെ ഇല്ലായ്മകളും വല്ലായ്മകളും നല്ലതോതിൽ പരിഹരിക്കാൻ
സംഘബോധത്തിനു കഴിയും. അവസ്ഥയിലും ഗതിയിലും (state and move
ment) അനുഭവപ്പെടുന്ന ഊഷ്മളമായ കൂട്ടായ്മ വ്യക്തിയുടെ മനസ്സിലും സമൂഹ
ത്തിലും വരപ്രസാദമായി നിറയുന്നു. ഇതാണ് പാശ്ചാത്യദേശത്തെ വേദ
ചിന്തയുടെ പുതിയ മുഖം. ഭാരതത്തിൽ അധീശത്വപരമായ മതപ്രവണത
കൾക്കു സമാന്തരമായി ജനകീയ ഭക്തിപ്രസ്ഥാനങ്ങൾ എക്കാലത്തുമുണ്ടാ
യിരുന്നു. കൊളോണിയൽ ചരിത്രകാരന്മാർ യൂറോപ്പിലെ ക്രൈസ്തവമതത്തിനു
സമാന്തരമായി ഇവിടെ പരിഗണിച്ചതു സവർണ്ണരുടെ മതം മാത്രമാകയാൽ
അതു മാത്രമാണ് ഭാരതീയമതം എന്ന വിചിത്രധാരണ മറുനാട്ടുകാർക്കു
മാത്രമല്ല, അവരിൽനിന്നു കടം വാങ്ങിയ കണ്ണടകളിലൂടെ ഭാരതത്തെ കണ്ട
ഇന്നാട്ടുകാർക്കുമുണ്ടായി. രണ്ടായിരത്തോളം നമ്പൂതിരിമാർ പങ്കെടുക്കുന്ന
മുറജപത്തെ മഹാ മതസംഭവമായി കരുതുകയും കേരളത്തിന്റെ മുക്കിലും
മൂലയിലുമുള്ള ആയിരക്കണക്കിനു കാവുകളിൽ നടക്കുന്ന തനി കേരളീയവും
ബഹുവിചിത്രവുമായ മതാനുഷ്ഠാനങ്ങളെ അവഗണിക്കുകയും ചെയ്യുന്ന
മതസങ്കല്പനം കേരളീയയാഥാർത്ഥ്യത്തോടു പൊരുത്തപ്പെടുന്നില്ല. മുറജപ [ 21 ] ത്തിനു മാർത്താണ്ഡവർമ്മയുടെ രാഷ്ട്രീയത്തോടും സംസ്കൃതീകരണ
പ്രവണതയോടും ബന്ധപ്പെട്ട പരിമിതചരിത്രമാണുള്ളത്. തെയ്യവും തിറയും
മുടിയേറ്റും കാവുതീണ്ടലും പൂരവും സർപ്പംതുള്ളലും കടന്നുവരുന്ന മതതല
മാകട്ടെ അടിയാളരുടെ സംഘബോധത്തിന്റെ സൃഷ്ടിയാണ്. അതു മുകളിൽ
നിന്നു കടന്നുവന്നതല്ല, ജനങ്ങളുടെ മതാത്മകതയാണ്. അതിൽ അവരുടെ
ആധിവ്യാധികളെല്ലാം കലർന്നിരിക്കുന്നു. വിവേകാനന്ദസ്വാമികളും ശ്രീനാരാ
യണഗുരുവും ഇപ്പറഞ്ഞതരത്തിലുള്ള മതബോധത്തിന്റെ വിവിധതലങ്ങൾ
സമന്വയിപ്പിച്ച നവോത്ഥാന നായകരാണ്.

മേൽസൂചിപ്പിച്ച കാഴ്ചപ്പാടുള്ളവർ സാഹിത്യവും മതവും തമ്മിലു
ള്ളബന്ധത്തെ കാണുന്നത് ഇങ്ങനെയാണ്.
Literature and religion exist in positive relation rather than
absolute difference because, as Derrida writes in Of Grammatol-
ogy "the intelligible face of the sign remains turned toward the
word and the face of God...The sign and divinity have the same
place and time of birth. The age of the sign is essentially theologi-
cal" (pp. 13-14). If this is so, the sign, and texts made of signs,
cannot be de-sedimented: that is, theological concerns are so
deeply inscribed in the language of the West (at least) that they
cannot be removed no matter how hard we try. The sign is simply
coeval with God. (Atkins 1985:95)

മരപ്രഭു
ദൈവം ചമയുന്നവർ മതത്തിലും സാഹിത്യത്തിലുമുണ്ട്. അത്തര
ക്കാരുടെ വ്യവഹാരങ്ങളിൽ പ്രകടമാകുന്ന ആധിപത്യപ്രവണതകളോടു
ശക്തമായി പ്രതികരിക്കാൻ മതാത്മകവും സാഹിതീയവുമായ മാധ്യമങ്ങളുടെ
സാധ്യതകൾ സംയോജിപ്പിച്ച് ഉപയോഗിച്ചതിനു സാഹിത്യചരിത്രത്തിൽ
വേണ്ടുവോളം ഉദാഹരണങ്ങളുണ്ട്. നാരായണീയ കർത്താവായ മേല്പത്തു
രിനെയും പൂന്താനത്തെയും ബന്ധിപ്പിച്ചുകൊണ്ടുള്ള 'മരപ്രഭു' വിന്റെ കഥ
കേരളീയ മനസ്സുകളിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്നു. ഭക്തി, വിഭക്തിയെ
കീഴടക്കിയ മാനസോത്സവം. അന്ന് എന്തുസംഭവിച്ചു എന്നു വ്യക്തമല്ല. എന്നാൽ അന്നും ഇന്നും എന്തു സംഭവിക്കണം എന്ന ജനകീയ മനസ്സിന്റെ പ്രഖ്യാപ
നമാണ് 'മരപ്രഭുവിന്റെ ഐതിഹ്യവും പ്രതിമയും നൽകുന്നത്. ജനകീയ
നിഷേധചിന്തയും ഭക്തകവികളും തമ്മിലുള്ളബന്ധം കൂടുതൽ മനസ്സിലാക്കാൻ
പൂന്താനത്തെക്കുറിച്ചുള്ള കൂടുതൽ ഐതിഹ്യങ്ങൾ ശേഖരിച്ചു പരിശോ
ധിച്ചാൽ മതി. 'പൂന്താനത്തിന്റെ ജീവിതകഥ അജ്ഞാതമായിരിക്കുന്നിട
ത്തോളം കാലം ഐതിഹ്യകഥകൾക്കു പ്രസക്ടിയുണ്ട്' (പി. സോമൻ 1991:20)
എന്ന നിരീക്ഷണം ന്യൂനോക്തിയായേ പരിഗണിക്കാവൂ. പൂന്താനത്തെ
ക്കുറിച്ചുള്ള എല്ലാ ചരിത്രവസ്തുതകളും ഏതെങ്കിലും ഒരു ഓലക്കെട്ടിൽനിന്നു
നാളെ വായിച്ചെടുക്കാൻ കഴിഞ്ഞെന്നു സങ്കല്പിക്കുക. അപ്പോഴും അദ്ദേഹ
ത്തെക്കുറിച്ചുള്ള ഐതിഹ്യങ്ങൾക്ക് വിലയിടിവുണ്ടാകുകയില്ല. പൂന്താനം
ആരായിരുന്നു എന്ന ചരിത്രകൗതുകംപോലെയോ അതിലധികമോ ഐതിഹ്യ
ങ്ങളിൽ പ്രകാശിച്ചു നിൽക്കുന്നത് പൂന്താനം മലയാളികൾക്ക് ആരായിരുന്നു [ 22 ] എന്നതാണ്. അതായത് പൂന്താനത്തെ ചുറ്റിപ്പറ്റി ഐതിഹ്യങ്ങളിൽ ഇതൾ
വിടർത്തുന്നതു കേരളീയ മനസ്സാണ്. ഔദ്യാഗിക ചരിത്രങ്ങൾക്കും ജീവ
ചരിത്രങ്ങൾക്കും അപ്രാപ്യമായ സമൂഹമനസ്സിന്റെ രേഖകൾ എന്ന നിലയിൽ
ഐതിഹ്യങ്ങൾക്കു വലിയ പ്രാധാന്യമുണ്ട്. അവയുടെ വായനയിൽ ഉണരു
ന്നതു വെറും ഓർമ്മകളല്ല, ഊഹിക്കാനും വ്യാഖ്യാനിക്കാനുമുള്ള വാസന
യാണ്. ഇത്തരം സർഗ്ഗാത്മക വായനയ്ക്കുള്ള വിഭവങ്ങൾ എന്ന നിലയിൽ
വേണം ഐതിഹ്യങ്ങൾ വിലയിരുത്താൻ.

സാംസ്കാരിക കോളണീകരണം
സഹനപൂർണ്ണമായ താത്ത്വികാന്വേഷണത്തിന്റെ മാതൃകകളായി
മതത്തെയും സാഹിത്യത്തെയും താരതമ്യപ്പെടുത്തി പഠിക്കാവുന്നതാണ്.
ഇതിന്റെ പ്രസക്തി ചിലർ സൂചിപ്പിച്ചിട്ടുണ്ട്.

"As forms of possibility, in other words, both literature and
religion invite us to consider what might be in relation to what is,
to think of the same in relation to an-other. They allow us to
contemplate stories of human lives and relations "as if"they were
our own, thus creating possibilities for us, a necessary sense of
otherness. Possibility is, then, another term for the otherness that
religion and literature some what differently mediate'
(Atkins 1985:98-99)

ഇവിടെ ഒരു കാര്യം എടുത്തുപറയേണ്ടതുണ്ട്. മതത്തിന്റെ പ്രചാരണ
വാഹനമായി സാഹിത്യത്തെ എങ്ങനെ ഉപയോഗിക്കാം എന്നു ചിന്തിക്കുന്ന
വരുടെ പ്രയോജനവാദവുമായി മേല്പറഞ്ഞ ആശയത്തെ ബന്ധിപ്പിക്കേ
ണ്ടതില്ല. മതവും സാഹിത്യവും ലക്ഷ്യത്തിലും പ്രവർത്തനത്തിലും പ്രകടമാ
ക്കുന്ന ചില സാദൃശ്യങ്ങൾ മുൻനിറുത്തി ഭക്തിസാഹിത്യത്തിനു എക്കാലത്തും
പ്രസക്തിയുണ്ടെന്ന് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്യുന്നത്. ഉപഭോഗ
വസ്തുവായി തരംതാഴ്ത്തത്തപ്പെടുമ്പോൾ സംഭവിക്കുന്ന ചേതം മതത്തിനും
സാഹിത്യത്തിനും ഒരുപോലെയാണ്. രാഷ്ട്രീയത്തിന്റെയോ കച്ചവട
ത്തിന്റെയോ ഉപകരണമായിത്തീരുമ്പോഴും സാഹിത്യത്തിനു മാനഭംഗ
മുണ്ടാകുന്നു. ഡോ കാപ്പൻ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്.

To view art as a means to end is to reduce it to a tool. And we have
seen that any genuine work of art is essentially different from a tool whose
form and matter are meant to subserve usefulness. The work of art, on the
contrary, is an pre-eminent manner in which truth as the disclosure of the
Being of beings becomes ahistorical, or more correctly, a historical event.
Far from being a means to an end, it is the primordial light which makes
possible all perception of means and ends. Art opens up a vista that lies on
a deeper level than do the means and ends of day to day life.' (Kappen 1994:93)

സർവാധിപത്യത്തിലും ഏകാധിപത്യത്തിലും കമ്പോളാധിപത്യ
ത്തിലും സാഹിത്യത്തിനും മതത്തിനും ഇത്തരം അപചയം സംഭവിച്ചിട്ടുണ്ട്.
'സാമാന്യബുദ്ധി’ ‘വിധി’ തുടങ്ങിയ ലേബലുകളിൽ അധീശവർഗ്ഗത്തിന്റെ
പ്രത്യയശാസ്ത്രം വിതരണം ചെയ്യുന്ന പൊതുവിതരണ ശൃംഖലകളായി ഇവിടെ
സാഹിത്യവും മതവും അധഃപതിക്കുന്നു. ഇതാണ് സാംസ്കാരികകോളണീ [ 23 ] കരണം. ഇവിടെ അക്രമിയുടെ വാളും പരിചയുമായി സാഹിത്യവും മതവും
മാറുന്നു. മറിച്ച്, തിയോഡോർ അഡോർണോ (1903-1969) വാദിച്ചതുപോലെ
നെഗററീവ് ഡയലക്റ്റിക്സിലൂടെ വിധികളെയും തീർപ്പുകളെയും സിദ്ധാന്ത
ങ്ങളെയും സങ്കല്പനങ്ങളെയും വീണ്ടും സംശയദൃഷ്ടിയോടെ പരിശോധി
ക്കുന്നതിലൂടെ സമൂഹത്തിന്റെ സാംസ്കാരിക ഗാത്രത്തിലുണ്ടാകുന്ന
ചലനക്ഷമതയാണ് സാംസ്കാരിക ക്ഷേമം (Welfare) എന്നു മതവും സാഹി
ത്യവും വ്യക്തമാക്കേണ്ടിയിരിക്കുന്നു. അത്തരം വിശിഷ്ട മുഹൂർത്തങ്ങളും
മേഖലകളും മതത്തിന്റെയും സാഹിത്യത്തിന്റെയും ചരിത്രത്തിൽ അങ്ങി
ങ്ങുകാണാവുന്നതാണ്. ഇവിടെ സമാഹരിച്ചവതരിപ്പിക്കുന്ന അഞ്ചടികൾ,
ജ്ഞാനപ്പാന, ഓണപ്പാട്ട് തുടങ്ങിയവയിലെല്ലാം അത്തരം ഊർജ പ്രവാഹ
മുണ്ടെന്നു സൂക്ഷമ പരിശോധനയിൽ ബോധ്യപ്പെടും.

ജനങ്ങളുടെ പ്രതിരോധതന്ത്രം

മൊത്തത്തിൽ ഭക്തി സാഹിത്യമായി പരിഗണിക്കാമെങ്കിലും ഇവയിലെ
ഗദ്ഗദങ്ങൾ ജനകീയതയുടെ ചിഹ്നങ്ങൾ എന്ന നിലയിൽ വിശദപഠനം
അർഹിക്കുന്നു. സമൂഹത്തിലെ മേലാളരിൽനിന്നു വേറിട്ടുനിൽക്കുന്നവരുടെ
ശബ്ദമാണ് ഈ കൃതികളിലുള്ളത്. ജനനംകൊണ്ടു ബ്രാഹ്മണരായിരുന്ന
ചില കവികളുടെ ശബ്ദം ഇവിടെ കേൾക്കാം. എന്നാൽ അവർ പട്ടിണിയും
അപമാനവും സഹിക്കുന്നവരാണ്. ജാതിപ്പേരുകൊണ്ടു മാത്രം കവികളുടെ
സാമൂഹിക സാമ്പത്തികനില തിട്ടപ്പെടുത്താനാവില്ല. പൂന്താനം ജാതിയിൽ
മികച്ച ബ്രാഹ്മണനായിരുന്നെങ്കിലും ജീവിതക്ലേശങ്ങൾകൊണ്ട് നെഞ്ചു
പൊട്ടുന്ന സാധാരണക്കാരിൽ സാധാരണക്കാരന്റെ സ്വരമാണ് ജ്ഞാനപ്പാ
നയിലുള്ളത്. ഭാവത്തിലും ഭാഷയിലും അതു സമൂഹത്തിലെ ചെറിയവരോടു
ചേർന്നു നിലക്കുന്നു. അഞ്ചടികളിൽ ദാരിദ്ര്യക്ലേശത്തിന്റെ തീവ്രദുഃഖമുണ്ട്.
ഭാഷയിലുമുണ്ട് സാധാരണക്കാരുടെ മുദ്രകൾ. നാരായണീയ കർത്താവിന്റെ
‘വിഭക്തി'ക്കു കിടനിൽക്കുന്നതൊന്നും ജ്ഞാനപ്പാനയിലും അഞ്ചടിയിലും
സ്തുതികളിലും ഓണപ്പാട്ടുകളിലുമില്ല. എന്നിട്ടും ജനങ്ങൾ അവ ഹൃദയത്തി
ലേറ്റു വാങ്ങി നാവിൻ തുമ്പിൽ എഴുന്നെള്ളിച്ചുകൊണ്ടു നടന്നു. അതു
ജനതയുടെ ആത്മാവിഷ്കാരത്തിനുള്ള ത്വരയായി മാത്രം വിലയിരുത്ത
പ്പെട്ടാൽ പോരാ. പൂന്താനത്തെക്കുറിച്ചുള്ള ഐതിഹ്യത്തിൽ കാണുന്നതു
പോലെ അതു ജനതയുടെ പ്രതിരോധതന്ത്രം കൂടിയായിരുന്നു.

സർഗ്ഗലീലയായിമാറുന്ന പാഠഭേദങ്ങൾ

ലിഖിതപാഠത്തിന്റെ കല്ലിപ്പിൽ നാവുരസിയുണ്ടാകുന്ന രൂപഘടന
പാഠഭേദങ്ങളായി നമുക്കു വേർതിരിച്ചുകിട്ടിയിരിക്കുന്നു. മഹാബലിപുരത്തെ
പണിതീരാത്ത ശില്പങ്ങൾപോലെ അവ ആസ്വാദകനെ ജീവിതത്തിന്റെ
ചരിത്രവഴികളിലേക്കു നയിക്കുന്നു. പാഠം (text) അതിൽതന്നെ സർഗ്ഗലീല
യായി മാറുകയാണ്. ജ്ഞാനപ്പാനയും പുത്തൻപാനയും മറ്റും ലിഖിതപാഠ
ത്തിലാണ് തുടങ്ങിയതെങ്കിലും താളത്തിലും പദച്ചേർച്ചയിലും വൈവിധ്യങ്ങ
ളുണ്ടായി. നാടൻപാട്ടിന്റെ തലത്തിൽ നിലനിന്ന ഓണപ്പാട്ടിനു സംഭവിച്ചതു
പോലുള്ള മാറ്റങ്ങൾ ഇവിടെയും ഉണ്ടായി. ഇവിടെ അച്ചടിയിലെത്തിക്കുന്ന [ 24 ] ജ്ഞാനപ്പാനയുടെ പാഠത്തിൽ പ്രാരംഭഭാഗത്തു ഇരുപത്തി നാലുവരികൾ
കൂടുതലായികാണുന്നു. സഭാപ്രവേശം പാനയിൽനിന്നു സംക്രമിച്ചെത്തിയ
തെന്നു ന്യായമായി ഊഹിക്കാവുന്ന മാളികമുകളേറിയ മന്നന്റെ
തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ
എന്ന ഭാഗം ഈ പാഠത്തിൽ കാണുന്നില്ലെന്നതു കൗതുകകരമായ
മറെറാരുകാര്യം. ഇത്തരം പാഠഭേദങ്ങൾ മുൻനിറുത്തിപാഠസംക്രമണത്തിന്റെ
കഥ ഊഹിച്ചെടുക്കാം, പാഠലീല വിശദീകരിക്കാം. ഈ വാല്യത്തിന്റെ
എഡിറ്ററായ യുവഗവേഷകൻ മനോജ് കുറൂർ മലയാളസ്തോത്രങ്ങളുടെ തനിമ
യെക്കുറിച്ചു എഴുതിയിട്ടുണ്ട്. അവയിൽ കാണുന്ന മുദ്രകൾ, ഭാഷാപരവും
ഭാവപരവുമായ ചിഹ്നങ്ങൾ, ജനകീയ സംക്രമണത്തിന്റെ വിശാലപശ്ചാ
ത്തലത്തിൽ വേണം വിലയിരുത്താൻ. വള്ളത്തോൾ ഓരോദിവസവും ക്ഷേത്ര
ദർശനത്തിനു പോകുമ്പോൾ ചമച്ചിരുന്ന സ്തോത്രങ്ങൾ (മുക്തകമാല. പു.25)
പോലെയല്ല ഇവിടെ ചേർത്തിരിക്കുന്ന അഞ്ചടികൾ. ഇവ സമൂഹ ചേതനയുടെ
നിറവും മണവും മുദ്രയും വഹിക്കുന്നവയാണ്.

മലയാളത്തനിമ കണ്ടെത്താൻ

നക്ഷത്രത്തിളക്കമുള്ള ഫ്രസ്വകവനങ്ങളുടെ വലിയ സമ്പത്തു
മലയാളത്തിനുണ്ട്. ചേലപ്പറമ്പ്, പൂന്തോട്ടത്ത്, ഒറവങ്കര, വെണ്മണി, വള്ള
ത്തോൾ, വി.കെ. ഗോവിന്ദൻനായർ, ഡി. ശ്രീമാൻ നമ്പൂതിരി, യൂസഫലി
കേച്ചേരി, കുഞ്ഞുണ്ണി എന്നിങ്ങനെ എത്രയെത്ര പേരുകൾ പെട്ടെന്നു മനസ്സി
ലേക്കു കടന്നുവരുന്നു. തുളസീവനത്തിന്റെ നൂറെറട്ടുമുക്തകങ്ങൾ ഒൻപതു
പടലമായി തിരിച്ചു മുക്തകമാല എന്നപേരിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. ഭക്തി
കാവ്യപാരമ്പര്യം ഹ്രസ്വരചനകളിൽ തുടരുകയാണ്. എന്നാൽ മലയാള
ഭക്തികാവ്യ ചരിത്രത്തിൽ മലയാളത്തിനിമകൊണ്ടു വേർതിരിഞ്ഞു നിൽക്കു
ന്നവയാണ് ഇവിടെ അവതരിപ്പിക്കുന്ന രചനകൾ. തമിഴനു തിരുക്കുറൾ
പോലെയാണ് മലയാളിക്കു ജ്ഞാനപ്പാന. മലയാളവേദം എന്നു ജ്ഞാന
പ്പാനയെ വിശേഷിപ്പിക്കാം. അഞ്ചടികളും കൃഷ്ണസ്തുതികളും ഓരോരോ
ഗ്രാമക്കാരുടെ അടിസ്ഥാന മതസാഹിത്യരചനകളാണ്. ഓണപ്പാട്ട് മലയാളി
കളുടെ ആത്മദർശനത്തിന്റെ ഭാഗമായി കണക്കാക്കാം. ഇവയെല്ലാം കഴിഞ്ഞ
കാലത്തു മലയാളിക്കു ധാർമ്മിക വിദ്യാഭ്യാസത്തിനുള്ള മൗലിക സാംസ്കാ
രിക ഉപകരണങ്ങളായിരുന്നു. സാംസ്കാരിക കോളണീകരണം സൃഷ്ടി
ക്കുന്ന അലങ്കോലങ്ങൾക്കിടയിൽ വകതിരിവോടെ സ്വന്തം പൈതൃകം
മനസ്സിലാക്കാൻ ഇവ വീണ്ടും വീണ്ടും വായിക്കേണ്ടിയിരിക്കുന്നു. അത്തരം
പുനർവായനയ്ക്ക് ഈ രചനകൾ സമർപ്പിക്കുന്നു. [ 25 ] ഗ്രന്ഥസൂചി

Atkins, Douglas 1985 A(fter) D(econstruction). The
Relations of

Literature and Re-
ligion in the Wake of Deconstru-
ction, Studiesinthe Literary Imagi-
nation Vol XVIII, No 1 Spring,
Georgia State University, Atlanta

Kappen, S 1994 Tradition Modernity Counter Cul-
ture - An Asian Perspective
VISTHAR, Banglore
Said, Edward 1991 The World, The Text, And The
Critic Vintage, London
Thirugunasambandhan, P 1973 The Concept of Bhakti
University of Madras
തുളസീവനം 1990 മുക്തകമാല, അഞ്ജലി പബ്ലിക്കേ
ഷൻസ്, തിരുവനന്തപുരം
സക്കറിയ, സ്കറിയ 1994 ഉദയമ്പേരൂർ സൂനഹദോസിന്റെ
കാനോനകൾ, ഇന്ത്യൻ ഇൻസ്ററി
റ്റ്യൂട്ട് ഓഫ് ക്രിസ്ത്യൻ സ്റ്റഡീസ്,

ഇടമറ്റം, കോട്ടയം 686 588

സോമൻ, പി 1991 പൂന്താനം പാഠവും പഠനവും, കേരള
ഭാഷാ ഇൻസ്റ്റിറ്റ്യട്ട്, തിരുവ
നന്തപുരം.
[ 26 ] Comparative Methods in Indological

Studies of Germany
by
Albrecht Frenz

In his article Cultural Relations of India, W. Halbfass remarks that 'the
cultural meeting between India and the West initiated crucial impulses for
the development of several comparative disciplines, especially in com-
parative linguistics, comparative research of mythology, science of relig-
ion and recently in comparative philosophy'. The relationship between
India and the West has been strengthened by the Moslems. Long ago they
had brought the Indian figures along with the “null” and the decimal system
to Europe. In the 11th century Indian tales and legends found their way into
western countries and literature through al-Biruni's itineraries.

Since the beginning of the last century Philologists have done a lot
of research especially concerning old Indian scripts by translating them
and composing grammars and dictionaries. Like the other philological dis-
ciplines-including Old and New Testament philology-German Indol-
ogy, mainly Sanskrit philology, used the literary historical method to make
the old texts accessible. The intensive study of the Old Testament Hebrew
led to a new method of interpreting these texts: the form-critical method.
This method opened new ways for a comparative approach to old and new
texts. One of the first Old Testament scholars who developed this method
was Hermann Gunkel in his commentary on Genesis.

As time passes more and more scholars of Indian philology are
becoming aware of the form-critical method, especially when comparing
similar texts and Ideologies. In his article Cit and Nous, Paul Hacker,
theologian and indologist, compares Vedanta and Vedantism with Neopla-
tonism. Hacker starts with the explanation of the words cit and nous. He
says, "The meanings of the two words are connected by little more than the
fact that both are usually translated by one and the same Western word...
I wish to explain, or at least to make a first attempt at explaining, to students
of Neoplatonism, what is meant by cit, and to the Indologist, by what means
Neoplatonism... tried to give approximate expression to that reality which
the Indian term faces.' Hacker felt that there was a need of comparison, yet [ 27 ] he did not have the tools of modern linguistics to come to a breakthrough.
He concludes, "In these two, and probably even in more respects, the study
of Vedantism and Neoplatonism... seems to be of great relevance in our
time, provided we recognize the value of great tradition in general and of
metaphysics in particular.3

Anyhow, Hacker was one of the first who introduced modern
methods to German Indology. He compared texts of the same genre saying
that a legend, a myth, a tract etc. has a spiritual form. Such a form is
changeable. The changes have historical and spiritual motives. Philology
can and must strive for the proof and the description of these motives.4
Hacker's methodological understanding was adopted by various indolo-
gists. They continued to develop further the comparative method in Indian
studies, to deepen the knowledge and to broaden the horizon of Indian
philology in Europe. In the beginning of his article Some Notes on the Study
of Ancient-Indian Religious Terminology, J. Gonda says, Those students of comparative history of religions who are acquainted with the history of
research in the special field of ancient Indian Weltanschauung... will have
noticed that our knowledge of, and insight into, Vedic religion largely
depend on a correct understanding of a considerable number of Indian
words and phrases, many of which have now been debated for nearly a
century. They will have observed that not rarely opinions on the exact sense
of important religious terms continue to diverge widely, and in other cases
solutions offered with much self-confidence and suggestiveness appear to be,
sooner or later, open to justifiable criticism.5

Gonda shows the changes which have taken place in the discipline
of indological studies in Germany and the whole of Europe. He says: "Eyes
were opened to the possibility of distinguishing semantic 'structures' and
structurations... It has been found that the meanings' of the elements of
a vocabulary group themselves so as to constitute wholes which are to a
certain extent organized, the constituents maintaining mutual relations to
each other as well as to the whole. There are 'microstructures'; 'meanings'
which are complex, consisting of semantic aspects, grouped round a
kernel'; there are also macrostructures or 'fields' composed of groups of
words which are in some way or other-morphologically, notionally, etc.
-more closely associated.6

Explaining further, Gonda points out the difference between the old
and the new understanding of meaning: "We now know that 'words' do not
mean 'things'. 'Meaning is, in brief, a reciprocal relation between name...
and sense..., between symbol and 'thought' or 'reference', which enables
them to call up one another, the 'idea' or 'reference' relating to the 'thing
itself." The relation of a term, a sentence, a phrase or a text within its
context and in comparison with similar occurrences in other texts, scrip-
tures and writings broadens the interpreter's and the listener's or reader's [ 28 ] historical, philosophical, linguistic and cultural ranges of knowledge.

In the 4th edition of his book The Form-Critical Method, Klaus
Koch, Professor of Old Testament and Science of Religion at the Univer-
sity of Hamburg, gives a short historical survey of the difference between
synchronic and diachronic. He shows the insufficiency of classical gram-
mar and lexicography and their being outdated by the form-critical method
and linguistics. In the 19th century the common understanding was that a
language consisted of word forms and syntax and that people knowing the
grammar and dictionary knew the language. In the 20th century this view
has become outdated. Modern structural linguistics strives to outdate the
isolating derivatives and classification of single phenomenons. It seeks to
unite the highly contradictory fields of grammar and lexicography by
looking at an individual language as a multi-dimensional structural unit, as
an immense system of relations and meanings. Nowadays there is a common understanding that language first has to be examined in its
wholeness and in the cross-section of its contemporary structures. This is
called the synchronic investigation. If the synchronic examination is
followed by a study of the language from the historical point of view, it is
called the diachronic investigation.8 -

Peter Schreiner, now Professor of Indology at the University of
Zuerich, introduced methods which have been developed in Old Testa-
ment exegesis into the exegesis of old Indian texts, especially when he
investigated the Visnupurana in his habilitation thesis. When he deals with
the linguistic analysis of the Visnupurana he recognizes "that there are
hardly any preliminary studies for incorporating a linguistic analysis of the
puranic texts into a text analysis and for evaluating the results of observa-
tions concerning vocabulary, metrics, style or the usage of certain genres
and forms in order to come to a historical interpretation of texts, for
instance as sources of the history of texts or of religion.9

In the investigation of the Puranas the method of comparing texts
held good in separating earlier from later text material. For the understand-
ing of the text, the general, the stereotyped must be distinguished from the
special, the unique by comparison. All steps of text analysis are assump-
tions for a comparison of texts on the respective level. There is a hierarchy
of levels.Taking seriously this hierarchy means describing separately all
texts compared before making the comparisons.10"

According to Schreiner the specific problems of this level of
investigation in text analysis arises from the Hindu understanding of
tradition. The origin of Indian texts, Schreiner says, can be understood
synchronically. But so far western Indologists interpreted these texts
diachronically only. Therefore in interpreting the Puranas the main prob-
lems seems to be the integration of the synchronic and the diachronic pro-
cedure. [ 29 ] As mentioned before Schreiner sees the main problem in, 'the
integration of the synchronic and the diachronic procedure...since dia-
chrony does no justice to the Indian understanding of tradition and
synchrony does no justice to the awarness of methods and problems in
philological Indology.12 The reason for this, Schreiner says, is that the
results of the form-critical method developed in the Old Testament
exegesis do not always completely fit in; eg, with the Purana exegesis,
because the Indian understanding of tradition is different from the Hebrew
understanding of tradition. Schreiner sees the problems but does not take
into account that most of Old Testament texts go back to an oral tradition
which is similar to and therefore comparable with the Indian tradition.
Koch's opinion that the synchronic procedure, which means the form-
critical method, is superior to the diachronic procedure, which is the
literary-critical method, is also valid for old Indian texts, eg, the Puranas.

Compared to the literary-critical method the main advantage of the
form-critical method is that not only does it give the possibility of
interpreting the text concerning its original setting, but that it also gives a
holistic view. Interpreting the Deluge Story according to the form-critical
method Klaus Koch introduces his essay thus:

The encounter of the world-religions is a phenomenon with
which, at the end of our 20th century, every kind of theology must be
concerned. In past centuries people lived together in closed societies.
Of course there was an exchange of material goods among different
societies, but scarcely a mental or even a religious exchange. So
every religion could consider the other one as wrong or even as a lie,
a work of evil spirits; only one's own religion contained truth and
salvation. This was the attitude of former times. Nowadays, the
increasing moving of thousands of people from one place to another
brings the adherents of different religions in closer contact than at any
former time. Increasing trade connections among the nations com-
bined with scientific exchange are raising new question(s) regarding
the truth of religion in general and the truth of specific religions. Con-
siderations as to whether there is a relationship among the many
religions have gained more than a theoretical significance. It be-
comes also important in view of the immense ethical tasks with
which the whole humankind is confronted today.”13

Two aspects-the original setting and the holistic pattern-have to
be taken into account whenever we speak of the form-critical method. This
statement opens the possibilities of comparing all kinds of literature
without losing the original meaning and identity of a text. Therefore it is
logical that comparative linguistics and comparative science of epics are
getting more and more popular. In his essay Brothers, Friends, and
Charioteers: Parallel Episodes in the Irish and Indian Epics, Alf Hiltebe[ 30 ] itel compares similar texts and forms in Indo-European epics. He shows
five points which can be compared: "The first, and the widely
accepted...starting point for further inquiry, was the recognition of mythic
traits concerning trifunctional groups of Indo-European deities transposed
onto the Pandavas and Draupadi...Second, varying arguments have been
presented that the central drama of the epic involves the transposition of an
Indo-European eschatological myth into heroic terms...Third, the main
narrative of the epic itself has been shown to have striking correspondences
with other Indo-European epic (as distinct from mythic) traditions, most
notable with the Norse Battle of Bravellir...Fourth the Epic includes
independent tales outside its main narrative that seems to be the Indian
variants (Yayati, Vasu Uparicara, Madhavi) of Indo-European
prototypes...And fifth, certain singular episodes within the larger main
narrative seem to be the Indian variants of heroic gestures, here involving
not primal kings but warriors and champions".14

Hiltebeitel shows the results of the form-critical method. In order
to get to know how this methods came into the sight of modern text
interpretation we have to explain its development from the beginning till
today.

In the form-critical method Klaus Koch brought a breakthrough.
The old texts were no longer investigated only philologically and histori-
cally, but they were also understood in their context and then compared
with similar passages in related texts and literature. Formerly in the
literary-critical method the aim had been to go deeper and deeper into the
details of a word, of an expression or of a passage of a narration. Now the
form -critical methods looked at an expession or a text from its Sitz im
Leben (setting in life).

Before we proceed any further, I think I should outline the history
of this method as a critical tool.

In his book the Form-Critical Method, Klaus Koch starts with the
question: What is form criticism?15 and gives the answer: "The German word Formgeschichte appears as a technical term for the first time in 1919
in the book title Die Formgeschichte des Evangeliums by M. Dibelius, and
quickly established itself as the name of a recognised method of biblical
exegesis. Dibelius was inspired by Herman Gunkel, who has introduced
form-critical methods of biblical scholarship as much as twenty years
earlier, although under the name of Gattungsforschung (research into
literary types), or Literaturgeschichte (history of literature). Gunkel is the
real pioneer of this branch of literary research.'16

As preliminary facts Koch points out that "Everything which is
written or printed falls into literary types. The spoken word also, whether [ 31 ] formal or informal falls into fixed literary types."17 He also states that,
'speech is characterised more by formulas. A formula is a short form of a
literary type. It is often used as an introduction or as a mark of identifica-
tion for a more elaborate literary type...Thus a literary type is indicated by
the typical characteristics of an individual linguistic unit, whereas a
formula is a set of connecting words.'18

It must also be taken into consideration "that literary types play a far
greater role in the writings of an ancient people than they do today and that
whereas in modern literature the personality of the writer is everything, or
appears to be everything, in those days it was kept in restraint in a way
which almost surprises us.19

Koch correctly says that literary types are not static but changing
constantly: 'Some are forgotten and fall into disuse and others take their
place. The changes not only affect their actual existence, their basic
construction, linguistic forms, introductions and conclusions, but the
extent of their self-sufficiency also. One literary type can be united with
another or can be taken up into another...Therefore, whether in speech or
in writing, there are component literary types, which buildup into complex
literary types. Formulas in particular, which are the smallest units of
speech, are nearly always linked to or are part of greater literary types.'20

Logically, Koch concludes: "Each exegesis must therefore not only
define the literary type, but also discover whether this literary type is
associated with other, perhaps complex, literary types.'21

As mentioned earlier, setting in life is the key for understanding the
form-critical methods. Koch says, "Each literary type corresponds to a
setting in life (Sitz im Leben), as Gunkel termed it. The regulations and
needs of a particular sphere of existence determine and form the respective
manners of speech and writing, just as in reverse the customary linguistic
forms help to determine the face of a particular way of life. Therefore it is
no indication of an excessive phantasy in the mind of a nation if its literature
consists of innumerable types and formulas intermingled with one another,
but it is merely an expression of the complexity of human accomplishment.
Analysis of literary types, or the form-critical method, rests on the
assumption that each individual literary type as long as it preserves its own
vitality, has a particular content and particular forms of expression, and
that these two are closely connected'.”22

A setting in life comprehends a number of literary types, each
meeting a particular function. Koch states: "Hence a setting in life compre-
hends a number of literary types, in near or distant relationship to each
other, each fulfilling a particular function. A setting in life is a social
occurence, the result of customs prevailing in one particular culture at one [ 32 ] particular time, and which has granted such an important role to the
speaker and his hearers, or the writer and his readers, that particular
linguistic forms are found necessary as a vehicle for expression.23

The statements Koch makes for the biblical exegesis are also true
for all old texts: "Form criticism is only a few decades old, but already it has
made its impact: no biblical text can be adequately understood without a
consideration of the setting in life of its literary type. And vice versa: no
way of life in ancient Israel and in the early Christian community can be
exhaustively detailed without a thorough study of all literary types relating
to it. To establish the setting in life of a text the following questions must
be posed: "Who is speaking? Who is listening? What is the prevailing mood? What effect is sought?"24

Again we can apply to Indian philology what Koch concludes in his
chapter Relationship to the Ancient Oriental and Hellenistic Cultic and
Social History: "If the language of the Bible brings us reliable information
about the revelation of the one God and about the ultimate determination
of human existence, the form it takes has not only been greatly influenced
by the languages of the ancient world but also by the cultic and social
conditions of the nations who were the neighbours of Israel and the early
Christian church. It is not enough to show how Israel and early Christianity
differed from the neighbouring nations and cultures; it is just as essential
to determine exactly how they were connected, intellectually as well as
institutionally. Only then will the form-critical recognition of the link
between literary type and setting in life, between language and external
history, have serious theological meaning'.25

As soon as texts or literary types experience a transition to other
setting in life, they continue to exist-at least for sometime. This is evident
especially when a particular setting in life or even a whole way of living
comes to an end and the literary types are severed from their place of origin.
Koch explains: "Because of the close connection between speech and life
any change in a setting in life, and therefore in national, economic,
religious and cultural history, will result in changes in the literary types.
Gunkel brought out this link very strongly with regard to the folk-sagas of
Genesis: "When a new race arrives and changes the outward conditions of
life, or displaces the customary lines of thought whether on religious or
moral ideals or the conception of beauty, then in the long run the national
saga must also change.26 For the context in Kerala this is expecially evident
when Sanskrit texts or texts of any other Indian language are incorporated
into Malayalam. It is fascinating to trace the course of a tradition back to
its earliest stages. In order to achieve a real understanding of a text it is
essential to look deeper into it and not merely study its present form. Koch
correctly says: "The most critical moment with all traditions which were [ 33 ] originally oral is without doubt the point at which they were written down,
for then the wording becomes fixed and is no longer readily alterable. At
this stage it usually happens that they not only lose their self-sufficiency
but nearly always change their literary type as a result of losing previous
characteristics of form.27 When the oral tradition was written down the
writer changed the text according to his language and time. Koch says:
"They added explanatory details, perhaps chronological, or geographical.
They provided the text with a central theme, thus giving it unity. This was
what the first writers accomplished.28 Later editors worked in a similar
way till the text gained its final shape. Koch writes: "Redaction history
therefore follows the work of both the first writer and the subsequent
redactors. It traces the path the unit has taken from the time it was first
written down until the time it achieved its final literary form. Therefore,
whenever the written transmission of units is reckoned to have been
long, the study of its redaction history is essential. In fact, any text which calls
for a study of its transmission inevitably requires a study of its redaction
also.29 The form critical analysis comes to an end when the redaction
history is studied exhaustively. Koch say: 'By tracing the redaction history
of a linguistic unit we follow the changes that take place within it when it
was written down, its subsequent redaction, until it reaches its final form.30

In the postscript to the 4th edition of his book on the form-critical
method Klaus Koch shows the linguistic consequences of this method:
"Linguistic surveys confirm form-critical results and develop them
further...but they also question them to a great extent.31 The further
development Koch says, may end up in a theory of language, eg a
theological theory of language (Which is not yet existent). This leads me
to the conclusion that it may respectively end up in an itihasic theory of
language or in a novel theory of language etc.

Koch deals with usage of language(parole) and individual language
as linguistic competence(langue). He quotes Ferdinand de Saussure who
taught in Geneva in the beginning of this century and who gave a new
orientation to the science of linguistics. Saussure distinguished the real
usage of language (parole) in a speech or a text from the background of the
total linguistic material of an individual language(langue). Koch deduces
that a speech or a text can be examined in two ways: firstly, as linear chains
running chronologically, i.e. the syntagmatic method; secondly in regar-
ding each part of a linguistic unit within references and associations of the
speaker(writer) and the listener(reader), i.e., the paradigmatic method. In
the paradigmatic method words of the same part of speech are compared
with words with related or opposite meanings. Therefore there is no ling-
uistic chain but an associative field. Nowadays the science of linguistics [ 34 ] tics seeks a breakthrough to the more or less subconscious infrastructures
which are present with in each speaker and listener.32 Then Koch explains
the double aspect of the linguistic sign: term and conception. Wherever
language is used it serves a certain intention. A linguistic symbol has
always two sides: the term and the conception. eg the sequence of sounds
t-r-e-e is not merely a thing in our surroundings but also combined with our
conception of this thing. Term and conception are examined separately to
a great extent by modern linguistics which was not done by traditional
grammar. The latter was determined by the contents whereas the modern
grammar is formalistic and possibly uses terms of structure.33 Next, Koch
deals with sound, word, sentence, levels or steps of language.34 For Koch
the composition of a sentence is more than the sum of its individual words.
A sentence consists of constituents and has to be subdivided. Desiring to
speak means to have made up one's mind in order to express oneself in a
linguistic form, ie, in a sentence. Traditional grammar examines the
surface structure whereas the generative transformational grammar -
according to Noam Chomsky - investigates the structure of the back-
ground.35 Koch shows the steps of text and form or genre. The ongoing
discussion in the science of literature shows that the field of the form
critical method is entered as soon as the structure of literature is questioned
and not only the aesthetic evaluation. Units consisting of more than one
sentence are nowadays called text in Europe whereas in America the
corresponding term is utterance or discourse. Koch quotes P. Hartmann
who remarked that it is not the sentence but the text which is 'the isolated
occurence of a functioning language' and as such the 'original linguistic
symbol." For "language occurs as text only if functional and functioning
complexes are being expressed.36

Finally, Koch looks at the sociology of language and literature. It
is important to work out the step of form or genre because only from this
step the connection of the language with other kinds of human interactions
can be seen. Forms or genres are sociological facts. They belong to a setting
in life and, in a further sense, to a certain field of life. The connections
between linguistics and linguistic sociology, between the science of
literature and literary sociology, should be developed further.'37.

As a result of the form-critical method new commentaries were
published. In the title of these books the new method becomes obvious, eg
in a commentary series consisting of twenty-four volumes: The Forms of
the Old Testament Literature (FOTL).38 The glossaries of this series do not
give the traditional headwords, but 'Genres" (forms) or "Formulas'. Under
genres' we find mentioned: "Anecdote', 'Annals', 'Battle Story', 'Farewell
Speech', 'Historical Story', "Itinerary', 'Letter', 'Oath', 'Oracle', 'Register', [ 35 ] etc. Under 'Formulas' there are 'Acclamation Formula', 'Assistance
Formula', 'Greeting Formula', 'Messenger Formula', 'Oracle Formula'.39

The form-critical method does not solve all text problems but
makes us aware of them. In the preface to his commentary on 2 Kings,
Burke O.Long says that “the reader should be aware of some of the
limitations under which I, and I believe all modern critics, must work. The
notions of unity, formal coherence and meaning I take not so much as
qualities somehow contained within the text, awaiting discovery. Rather I
look upon them as aids to making sense of what I read. Furthermore terms
that suggest a creative mind behind the biblical text, such as
intention,...writer, or author...are partly misleading. They encourage us to
ignore our active involvement in reading analysis, interpretation, and
criticism. These images of a single writer, or even multiple editors, are
really shorthand codes for an authorial presence.'40

The editors of FOTL, Rolf P. Knierim and Gene M.Tucker, say in
their preface to the book of Ezekiel: "If the results of form criticism are to
be verifiable and generally intelligible, then the determination of typical
forms and genres, their settings and functions, has to take place through the
analysis of the forms in and of the texts themselves. This leads to two
consequences for the volumes in this series. First, each interpretation of a
text begins with the presentation of the structure of that text in outline. The
ensuing discussion of this structure attempts to distinguish the typical from
the individual or unique elements, and to proceed on this basis to the
determination of the genre, its setting, and its intention. Traditio-historical
factors are discussed throughout this process where relevant, eg. is there
evidence of a written or oral stage of the material earlier than the actual text
before the reader?41.

The various commentators apply the form-critical method to all the
books of the Old Testament and show the rules by which the texts are
commented. Knierim and Tucker continue: the interpretation of the texts
accepts the fundamental premise that we possess all texts basically at their
latest written stages - technically speaking, at the levels of the final
redactions. Any access to the texts, therefore, must confront and analyse
that latest edition first, i.e., a specific version of that edition as represented
in a particular text tradition. Consequently, the commentary proceeds from
the analysis of the larger literary corpora created by the redactions back to
any prior discernible stages in their literary history. Larger units are
examined first, and then their subsections. Therefore, in most instances the
first unit examined interms of structure, genre, setting, and intention is the
entire biblical book in question; next the commentary treats the individual
larger and then smaller units.42 [ 36 ] Through the form-critical method the traditio-historical method is
not pushed aside but integrated as a very useful basis for getting new
scientific findings. In the preface to his commentary on 1 and 2 Chronicles,
Simon de Vries points out: Devoted by design to structure, genre, and
intention, this commentary aims to fill a large, too long tolerated gap. This
is not to deny, however, that it has been vastly enriched by commentaries
of the ordinary type, which actually do at times offer important insights into
matters of form and tradition criticism, but which have been relied on here
mainly for historical, textual, and philological analysis.43

If the form-critical method is applied to the old Indian texts many
new discoveries will be achieved. But the task is so enormous that the
German indologists cannot fulfill it alone. Therefore especially Indian
scholars are asked to strengthen their efforts in publishing new commen-
taries. To achieve this aim a great help could especially come from the so
far often neglected Dravidian part of Indology, that means that South
Indian linguists should strengthen their endeavours to make their contribu-
tion to the new understanding arising from the form-critical method.

To give an example for the global aspect of the form-critical method
we comeback to the deluge story commented by Klaus Koch. The deluge
story presupposes that the flood covered the whole globe but it is almost
certain that the deluge story of Genesis was a huge flood in the Meso-
potamian lowlands only. But astonishingly the Mesopotamian versions
and even the Indian versions presuppose an overflooding of the globe.44
There are about 250 deluge stories from different parts of the world. Most
of them speak of a global overflooding.

Koch states that "the deluge expresses a human basic experience
with a symbolic meaning.45 Water is a telling symbol of life and at the
same time the most telling symbol of chaos. Most of the deluge stories share the
opinion that there is a divine power maintaining order against chaos.
Therefore they are not mere historical reports but they express a human
basic experience. Man has the inclination to consider his own - often
limited - world as the whole world.

In 1872 a certain George Smith read the paper The Chaldean
Account of Genesis' which marked a turning point in the history of Old
Testament exegesis and at the same time for exegesis of all old texts. The
paper clearly shows that the Babylonian deluge story is much older than the
one given in Genesis.46

In the Satapatha Brahmana another deluge story is mentioned. The [ 37 ] form-critical method points out that there must have been an older version
from where the Satapatha Brahmana took it. In the Mahabharata there is
also a deluge story connected with Manu and the fish. The facts point to
Vishnu's incarnation as matsya, the fish. Here it is not the task to interpret
the story farther. But it is clear that the method of form-criticism opens the
approach to all kinds of texts, genres or forms and formulas. Similarities,
dependencies and supplements can be examined. They give a picture of the
culture, religion and language of the whole mankind.

Koch sums up.' It seems clear to me that the Hindu deluge story
depends on a Mesopotamian pre-stage as well as the Hebrew deluge-
accounts. Both of them, the Hebrews and the Hindus, have undertaken
deep alterations. It is amazing that in Israel and in India there is a strong
tendency to unify the divine background of this deep break in the ages of
the world and to ask for the special righteousness of the human hero who
is saved alone."47

All old texts go back to an oral tradition and have a setting in life (Sitz
im Leben). In Investigating the various text levels the particular and
especially the social background becomes obvious. Since the form-critical
method opens the chance to compare respective text-forms of all cultures
it has a holistic perspective.



1. Heinz Bechert and Georg von Simson (ed.), Einfuehrung in die Indologie
(introduction to Indology), 2nd edition, Wissenschaftliche Buchgesellschaft,
Darmstadt 1993, p. 248.

2. Paul Hacker, Kleine Schriften, Franz Steiner Verlag GMBH, Wiesbaden
1978, p. 322.

3. Ibidem, p. 337.

4. According to Peter Schreiner, The Hymns of Visnupurana, (Habil. Thesis),
Tuebingen 1980, p. 9.

5. Jan Gonda, Selected Studies, Sanskrit WordStudies, Vol.2, E.J. Brill, Leiden
1975, p. 1.

6. Ibidem, p. 3. Ibidem.

8. Cf. Klaus Koch, Was ist Formgeschichte, 4. Auflage, Neukirchen-Vlyn 1981,
p.272-276 [ 38 ] 9. Schreiner, Visnupurana, p. 14
10. Cf. ibidem, p.19
11. Cf. ibidem, p.21
12. Schreiner, Visnupurana, p.2If
13. Klaus Koch, The Deluge Story in the Bible, Ancient Mesopotamia and Ancient India, in: Arasaradi Journal ofTheological Reflection (Madurai) (AJTR), Vol. I, No.3, Jan-Mar. 1986, p.8
14. Edgar C. Polome (ed), Homage to Georges Dumezil, in: Journal of Indo
European Studies, Monograph No.3, Institute for the Study of Man, Washing
ton 1982, p.86
15. Klaus Koch, The Growth of the Biblical Tradition, Adam & Charles Black,
London 1969, p.3.
16. Ibidem, p.3
17. Ibidem, p.4f
18. Ibidem, p.5
19. Ibidem, p.11
20. Ibidem, p.23f
21. Ibidem, p.24
22. Ibidem, p.27
23. Ibidem, p.28
24. Ibidem, p.33
25. Ibidem, p.34
26. Ibidem, p.34f
27. Ibidem, p.53
28. Ibidem, p.58
29. Ibidem, p.58
30. Ibidem, p.64
31. Klaus Koch, Formgeschichte, p.271
32. Cf. Klaus Koch, Formgeschichte, p.276-278
33. Cf. Ibidem,p.1278-281
34. Cf. Ibidem,p.281 ff
35. Cf. Ibidem,p.284-286
36. Cf. Ibidem,p.286-289
[ 39 ] 37. Cf. Klaus Koch, Formgeschichte, р. 296-298.
38. The Forms of the Old Testament Literature(FOTL), 24. Vols., ed. by Rolf P.
Knierim and Gene M. Tucker, William B. Eerdmans Publishing Company,
Grand Rapids, Michigan, 1989 ff.
39. Cf. FOTL, Vo. X, 1991, 2 Kings, by Burke O.Long, p. 291-324
40. FOTL, 2 Kings, p. XI
41. FOTL, Vol. XIX, 1989, Ezekiel, by Ronald M. Hals, p.X
42. Ibidem.
43. FOTL, Vol.XI, 1989, 1 and 2 Chronicles, by Simon J.de Vries, p.XIV.
44. Cf. Klaus Koch, Deluge, p.10
45. Ibidem
46. Cf. Ibidem, p.12-14.
47. Klaus Koch, Deluge, p.20 [ 40 ] [ 41 ] ഭക്തിയുടെ കേരളീയപാരമ്പര്യം

മനോജ് കുറൂർ

സമ്പന്നമായ സംസ്കൃത സ്തോത്രസാഹിത്യത്തിൽനിന്നു മൗലികമായ
വ്യതിരിക്തത പുലർത്താൻ മലയാളസ്തോത്രങ്ങൾക്കു സാധിച്ചിട്ടുണ്ടോ? ഭക്തി
യെന്ന പൊതുവായ ഉള്ളടക്കവും പ്രകടമായ സംഗീതഗന്ധവും ഇരുപാരമ്പര്യ
ങ്ങളിലുമുണ്ട്. പ്രകീർത്തിക്കപ്പെടുന്ന ദേവതകൾക്കും ഏറെക്കുറെ സമാന
തയുണ്ട്.

സംസ്കൃതത്തിൽ സാഹിത്യചരിത്രത്തോടൊപ്പംതന്നെ സ്തോത്ര
സാഹിത്യചരിത്രവും ആരംഭിക്കുന്നു. ഭാരതീയസാഹിത്യത്തിന്റെ ആദ്യഫല
ങ്ങളിലൊന്നായ ഋഗ്വേദത്തിലെ "ഋക്' ശബ്ദത്തിനർത്ഥംതന്നെ സ്തുതിയെ
ന്നാണ് (ഋച്യതേ (= സ്തൂയതേ) അനയാ ഇതി ഋക്). അഗ്നിസ്തുതിയോടെ ആരം
ഭിക്കുന്ന ഋഗ്വേദത്തിലെ സൂക്തങ്ങളും ഉപനിഷന്മന്ത്രങ്ങളും തുടങ്ങി ഇതി
ഹാസപുരാണാന്തർഗതമായ സ്തവങ്ങൾ, താന്ത്രികസ്തോത്രങ്ങൾ, കാവ്യാ
ന്തർഗ്ഗതമായ സ്തോത്രങ്ങൾ, കാവ്യാത്മകസ്തോത്രങ്ങൾ എന്നിങ്ങനെ വിപുല
മായ ഒരു സ്തോത്രസമ്പത്ത് ആ ഭാഷയിലുണ്ട്. ശങ്കരാചാര്യർ, കുലശേഖര
ആഴ്‌വാർ, വില്വമംഗലത്തു സ്വാമിയാർ, മേല്പത്തുർ നാരായണഭട്ടതിരി,
ഉണ്ണായിവാരിയർ, സ്വാതിതിരുനാൾ എന്നിവരാണ് സംസ്കൃതസ്തോത്ര സാഹി
ത്യത്തിന് ഗൗരവമായ സംഭാവനകൾ നല്കിയ കേരളീയർ (ബാലകൃഷ്ണൻ
നായർ ടി.പി, പ്രബന്ധപൂർണ്ണിമ).

തിരുമൂലർ, സംബന്ധർ, അപ്പർ, സുന്ദരൻ, മാണിക്കവാചകർ എന്നീ
ശൈവനായനാർമാരുടെ സ്തോത്രങ്ങളും വൈഷ്ണവ ആഴ്വാർമാരുടെ കാവ്യ
സമാഹാരമായ നാലായിരംപ്രബന്ധവും ഉൾപ്പെടുന്ന തമിഴ് സ്തോത്ര
സാഹിത്യവും മലയാളത്തിലെ സ്തോത്രപാരമ്പര്യവുമായി ബന്ധപ്പെടുത്തി
വിലയിരുത്തേണ്ടതാണ്. സംസ്കൃതസ്തോത്രസാഹിത്യത്തിൽനിന്നു വ്യതി
രിക്തത പുലർത്തുകയും അതോടൊപ്പം സ്വകീയമായ ദർശനവും ആഖ്യാന
രീതിയും ഭക്തിപരമായ വിശുദ്ധിയും നിലനിർത്തുകയും ചെയ്യുന്നവയാണ്
ഈ കൃതികൾ.

സംസ്കൃതത്തിന്റെയും തമിഴിന്റെയും ചുവടുപിടിച്ചുള്ള സ്തോത്ര
സാഹിത്യപ്രസ്ഥാനങ്ങൾ കേരളത്തിലും ശക്തമാണ്. എങ്കിലും ഈ പ്രബല
ധാരകളിൽനിന്നു ഭിന്നമായ ഒരു സ്വകീയമാർഗ്ഗം മലയാളസ്തോത്ര കൃതികൾ
ക്കുണ്ട്. അവ കേരളത്തിലെ വ്യത്യസ്തജനസമുദായങ്ങളുടെ അനുഷ്ഠാന
ങ്ങളും ജീവിതവീക്ഷണങ്ങളും ഉരുകിച്ചേർന്ന് രൂപപ്പെട്ടതും വ്യത്യസ്ത
സംസ്കാരങ്ങളുടെ മുദ്രകൾ അവശേഷിപ്പിക്കുന്നതുമാണ്. വൈവിധ്യമാർന്ന [ 42 ] പ്രത്യയശാസ്ത്രപശ്ചാത്തലങ്ങളുടെ സൃഷ്ടിയായ ഈ കൃതികൾ ഏകമാന
മായ സംസ്കാരനിർവചനങ്ങളെയും വിലയിരുത്തലിനെയും ചെറുത്തു
നില്ക്കുന്നു.

"സംസ്കാരത്തെക്കുറിച്ച വിശകലനം ചെയ്ത പലരും പ്രധാനമായും
രണ്ടു മാർഗങ്ങളാണ് തുറന്നുവച്ചത്. ഉന്നത പാരമ്പര്യം (Great Tradition),
നിമ്ന പാരമ്പര്യം (Little Tradition) എന്നീ രണ്ടു പാരമ്പര്യധാരകളിൽ
നിമ്നപാരമ്പര്യത്തെ പലരും മ്ലേച്ഛമായാണ് കണ്ടത്.നമ്മെ സംബന്ധിച്ചിട
ത്തോളം ഇങ്ങനെയൊരു തരംതിരിവിന്റെ ആവശ്യംതന്നെ ഉണ്ടോ എന്നു
സംശയിക്കേണ്ടിയിരിക്കുന്നു. ഈ രണ്ടു പാരമ്പര്യങ്ങളുടെയും അതിർത്തി
വളരെ നേരിയതാണ്' (എം.വി.വിഷ്ണുനമ്പൂതിരി, ‘നാടോടിക്കലകളിലെ
കേരളീയത, മലയാളിയതാഗവേഷണങ്ങൾ, പു.60). വിവിധ ജാതികളുടെയും
സമുദായങ്ങളുടെയും സങ്കീർണമായ ഒത്തുചേരൽ നടന്ന കേരളത്തെ
സംബന്ധിച്ചിടത്തോളം പാരമ്പര്യങ്ങളുടെ വേർതിരിവ് ഏറെക്കുറെ
അസാധ്യമാകുന്നു. സ്വകീയമായ അനുഷ്ഠാനങ്ങൾ, വിശ്വാസങ്ങൾ,
മൂല്യങ്ങൾ എന്നിവ പുലർത്തുന്ന ഓരോ കേരളീയസമുദായത്തിന്റെയും
സൗന്ദര്യസങ്കല്പങ്ങളും ആരാധനാരീതികളും കേരളീയസ്തോത്രങ്ങളിൽ
സമന്വയിക്കുന്നു. അതോടൊപ്പം അവ വിവിധ കാലഘട്ടങ്ങളിലുള്ള കേരളീയ
സംസ്ക്കാരത്തിന്റെ ബഹുമുഖമായ ചലനങ്ങളെ പ്രതിനിധീകരിക്കുന്നു.

പല സ്തോത്രങ്ങളും അനുഷ്ഠാനകലകളുടെ അവതരണത്തിന്
ഉപയോഗിച്ചിരുന്നവയാണ്. തോറ്റംപാട്ട്, പുള്ളുവൻപാട്ട്, പടയണിപ്പാട്ട്,
ശാസ്താംപാട്ട് എന്നിങ്ങനെ സാംസ്ക്കാരികവൈവിധ്യം പുലർത്തുന്ന ഈ
ഗാനസമ്പത്ത് വളരെ വിപുലമാണ്. പില്ക്കാലത്തുണ്ടായ മലയാളസ്തോത്ര
ങ്ങളിൽ സംസ്കൃത-തമിഴ് സ്വാധീനങ്ങൾക്കുപരിയായി ഈ നാടോടി
സംസ്ക്കാരത്തിന്റെ സ്വാധീനവും സാമാന്യജനതയുടെ ജീവിതരീതിയുമാ
യുള്ള ബന്ധവുമാണ് നാം കാണുക. അതുകൊണ്ടുതന്നെ ലളിതാസഹസ്ര
നാമത്തിൽ കാണുന്ന താന്ത്രികമായ ഗൂഢാത്മകതയും വിഷ്ണുസഹസ്രനാമ
ത്തിലെ വിപുലമായ വിശ്വരൂപദർശനവും മറ്റും മലയാളസ്തോത്രങ്ങളിൽ
ദുർലഭമാണ്. സാധാരണക്കാരനോടടുത്തുനില്ക്കുന്ന പ്രമേയങ്ങൾക്കാണ്
അവയിൽ മുഖ്യസ്ഥാനം. ഭക്തിപ്രസ്ഥാനത്തിന്റെ പ്രചാരാധിക്യത്തിനും
കാരണം ഭക്തിയുടെ ഈ ലളിതവല്ക്കരണമാണല്ലൊ.

ഗഹനമായ ആധ്യാത്മികതത്വങ്ങൾപോലും അനേകം ദൃഷ്ടാന്ത
ങ്ങൾകൊണ്ടു സമർത്ഥിച്ച് ദർശനപരമായ ലാളിത്യം നല്കി അവതരിപ്പി
ക്കുകയെന്ന ഭക്തിപ്രസ്ഥാനത്തിന്റെ സാങ്കേതികമാർഗം കാലാപേക്ഷ
കൂടാതെ മലയാളത്തിൽ ശക്തമായിരുന്നു. ഇതിന് ഉത്തമോദാഹരണം
തിരുവങ്ങാട്ടഞ്ചടിയാണ്. ഈ അഞ്ചടിയിലും പൊന്മേരി അഞ്ചടി,
ചെറുകുന്നഞ്ചടി തുടങ്ങിയവയിലും പ്രകടമായ ദുഃഖത്തിന്റെയും ദാരിദ്ര്യ
ത്തിന്റെയും സാന്നിധ്യം ഇവയ്ക്ക് ജനജീവിതവുമായുള്ള ഗാഢബന്ധം
വ്യക്തമാക്കുന്നു. കണ്ണിപ്പറമ്പഞ്ചടി സാമാന്യജനതയുടെ സദാചാരസംഹി
തയാണ്. ആദ്യന്തം പ്രായോഗികതയിലൂന്നിയുള്ള സുഭാഷിതമാണ്
കണ്ണിപ്പറമ്പഞ്ചടിയിൽ ദൃശ്യമാകുന്നത്. [ 43 ] "സംസ്കൃതസ്തോത്രങ്ങളെ അർത്ഥമറിഞ്ഞു വായിക്കുവാൻ കഴിയാ
ത്തവർക്കു വേണ്ടിയായിരിക്കണം ഭാഷാകീർത്തനങ്ങൾ ഉണ്ടായത്" (സന്ധ്യാ
ദീപം, അവതാരിക പു. XXXii) എന്ന അഭിപ്രായത്തിന്റെ വാസ്തവമെന്തായാലും
പിറന്നുവീണ പ്രത്യയശാസ്ത്രപശ്ചാത്തലത്തിന്റെ സ്വാധീനവും സാംസ്ക്കാ
രികമായ വ്യത്യസ്തതയും മലയാളസ്തോത്രങ്ങളെ സംസ്കൃത സ്തോത്ര
പ്രസ്ഥാനത്തിൽനിന്നു വേർതിരിച്ചു നിർത്തുന്നു. മലയാളസ്തോത്രങ്ങളെ
ത്തന്നെ ഒരു ഏകമുഖമായ മാനദണ്ഡത്തിലൂടെ അളക്കുക സാധ്യമല്ല.
"ആർത്തികൊണ്ടടുത്തടുത്തു പെർത്തുപെർത്തു കാമനും
കൂർത്തുമൂർത്ത ചെഞ്ചരം പൊഴിച്ചൊഴിച്ചു ഭക്തിയും
ഒർത്തും ഒർത്തും ആർത്തിപൂണ്ടു ചീർത്തു ചീർത്തു മാനസം
കൂർത്തുകൂടി മാരമാൽ..” (മുകുന്ദസ്തുതി) എന്ന കാമദുഃഖവും
"ഇരത്തെണ്ടിതന്നെ ഉരുകുന്നെന്മാലെ
ഞാനിന്നു നിന്നെ സ്തുതിക്കുന്നുതെന്നാൽ' (തിരുവങ്ങാട്ടഞ്ചടി)
"മമദാരിദ്ര്യമകറ്റി ഗതിവരുത്തീടും പൊന്മെരിയി-
ലമർന്നീടും ശിവനെ മമശിവപാദമെശരണം" (പൊന്മേരിഅഞ്ചടി)
“ഓരോ നാളിൽ വരുന്നഴൽ പൊവാൻ
വെറെ ഞാനിത്തൊഴുതെൻ ജയജയ” (ചെറുകുന്നഞ്ചടി)
"ഈശ്വരചികിത്സിപ്പാനുപായവും
ഭാഗ്യനാശംകൊണ്ടെതുമെ കയ്‌വരാ
ചെർച്ചയും വിട്ടു വാടിയെന്മാനസം" (സൂര്യസ്തുതി)
"ഊഴിമെലിരുന്നീടുവാനാഗ്രഹം
നാഴികാപൊലും ഇല്ലിനിക്കൊർക്കുമ്പൊൾ
ദെഹപീഡാ സഹിപ്പാൻ വശമില്ല” (സൂര്യസ്തുതി) എന്നിങ്ങനെയുള്ള
ഇതരജീവിതദുഃഖങ്ങളും ഒരേ പ്രത്യയശാസ്ത്രസാഹചര്യത്തിന്റെ സൃഷ്ടി
കളല്ലെന്നു വ്യക്തമാണ്.

സാമാന്യജനതയുടെ സദാചാരബോധം

വിവിധസംസ്ക്കാരങ്ങളുടെ സമന്വയത്തിന്റെയോ അവയുടെ
തനതായമൂല്യസംരക്ഷണത്തിന്റെയോ ഫലമായി ഈ സോത്രകൃതികളിലേ
റെയും ഭക്തിയുമായി ഇഴചേർന്നു കാണുന്നത് ഋജുവും പ്രായോഗികവുമായ
ഒരുതരം സദാചാരബോധമാണ്. ഇതിന് ഉത്തമസാക്ഷ്യം കണ്ണിപ്പറമ്പഞ്ചടി
യാണ്. മറ്റു കൃതികളിലും ഈ സദാചാരനിഷ്ഠവും സമൂഹാബോധപരവു
മായ സ്മൃതി സംഹിതയുടെ സ്വാധീനം ഏറിയും കുറഞ്ഞും പ്രത്യക്ഷപ്പെടുന്നു.
"ഈററിച്ചുനെടുംധനത്താലത്തൊട്ടൂ
ഇഹലൊകത്തഗതിക്കു ധർമ്മം കൊടാഞ്ഞാൽ
നീറ്റിൽ ജനിച്ചുമ്മരിച്ചും പിറന്നും
നിലയന്റെ നരകത്തിൽ നീന്തുവൊരല്ലൊ’ (തിരുവങ്ങാട്ടഞ്ചടി)
"ഉണ്ടായി നല്ല ഗുരുഭക്തി എങ്കിലൊ
വെണ്ടുന്നതെല്ലാമെ സാധിച്ചീടും
............................................................ [ 44 ] ഊനമായിപ്പൊയി ഗുരുഭക്തി എങ്കിലൊ
മാനഹാനിക്കൊരു പാത്രമാകും' (ഗുരനാഥസ്തുതി)
"നരജാതിയിൽ വന്നു പിറന്നുടൻ സുകൃതഞ്ചെയ്തു. മെല്പെട്ടു പൊയവർ
സുഖിപ്പിച്ചീടും സത്യലൊകത്തൊളം
................................................
സ്ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു
...............................................
അർത്ഥത്തെ കൊതിച്ചെത്ര നശിക്കുന്നു' (ജ്ഞാനപ്പാന)
"കള്ളക്കെടില്ല കളവുമില്ല
എള്ളൊളമില്ല പൊളിവചനം
വെള്ളിക്കൊലാദി ചെറുനാഴിയും
എല്ലാം കണക്കുകളൊന്നുപൊലെ' (ഓണപ്പാട്ട്)

ഉദ്ധരണികളിൽനിന്ന് ഈ ജനകീയകവികൾ വിഭാവനം ചെയ്ത
മൂല്യാധിഷ്ഠിതമായ ജീവിതദർശനം വ്യക്തമാകുന്നുണ്ടല്ലൊ.

അഞ്ചടികൾ

അഞ്ചടികൾ എന്ന വിഭാഗത്തിൽപെടുന്ന കൃതികളുടെ പ്രചാരകാല
ത്തെക്കുറിച്ചും അവയിലെ ഭാഷയെക്കുറിച്ചും കൂടുതൽ പഠനങ്ങൾ ഉണ്ടാകേ
ണ്ടിയിരിക്കുന്നു. കാലനിർണയത്തിനുള്ള പ്രധാന ഉപാധിയായി ഭാഷയെ
സ്വീകരിക്കുകയാണെങ്കിൽ ഒരേ കാലഘട്ടത്തിലെ ഭാഷാഭേദങ്ങളിൽതന്നെ
ആധുനിക മലയാളത്തോട് അടുപ്പവും അകലവും തോന്നിക്കുന്ന വിവിധ
മാതൃകകൾ കാണാം. ഇതുതന്നെയാണ് ഭാഷാമാത്രാധിഷ്ഠിതമായ
കാലനിർണയരീതിയുടെ പ്രതിസന്ധിയും. അഞ്ചടികളുടെ കാലമേതായാലും
മലയാളത്തിന്റെ ആർജ്ജവം ഈ കൃതികളുടെ പ്രാധാന്യം വ്യക്തമാക്കുന്നു.

ഗുണ്ടർട്ടിന്റെ സമാഹാരത്തിലുള്ള അഞ്ചടികളുടെയെല്ലാംതന്നെ
പേരുകൾ ഉത്തരമലബാറിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളുടെ പേരുമായി
ബന്ധപ്പെട്ടിരിക്കുന്നു.

തിരുവങ്ങാട്ടഞ്ചടി

കേരളത്തിലെ ഏറ്റവും പ്രധാനമായ നാലു ശ്രീരാമക്ഷേത്രങ്ങളി
ലൊന്നാണ് തലശ്ശേരിക്കടുത്തുള്ള തിരുവങ്ങാട്ടുക്ഷേത്രം. കേരളമാഹാത്മ്യം,
കേരളോൽപത്തി, കേരളപുരാണം, ലോഗന്റെ മലബാർമാന്വൽ, മതിലേരി
ക്കന്നി എന്നീ കൃതികളിൽ പരാമർശങ്ങളുണ്ടെങ്കിലും ക്ഷേത്രത്തിന്റെ
പഴക്കത്തെപ്പറ്റി വ്യക്തമായ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കൃഷ്ണകുമാർമാരാർ ചൂണ്ടിക്കാണിക്കുന്നു (ധർമ്മദീപം പു. 43,44), ദാരുശി
ല്പങ്ങളും ടെറാക്കോട്ടാശില്പങ്ങളും നിറഞ്ഞ ഈ ക്ഷേത്രം പല കാലഘട്ടങ്ങ
ളുടെ സംസ്ക്കാരവ്യവഹാരത്തിനു വേദിയായിട്ടുണ്ട്. ഖരാന്തകനും ചതുർ
ബാഹുവുമായ ശ്രീരാമനാണ് ഇവിടുത്തെ പ്രതിഷ്ഠ. "ശ്വേതൻ' എന്ന മഹർഷി
സ്ഥാപിച്ചതുകൊണ്ടാണ് "ശ്വേതാരണ്യപുരം' (തിരുവങ്ങാട്) എന്ന പേരു
ലഭിച്ചതെന്ന് ഐതിഹ്യം. [ 45 ] തിരുവങ്ങാട്ടഞ്ചടിയിൽ ഓരോ ഖണ്ഡത്തിലും ആവർത്തിക്കുന്ന
‘തിരുവങ്ങാടാണ്ടെഴും ശ്രീരാമദെവ' എന്ന വരിയൊഴിച്ചുള്ള ഭാഗങ്ങളിൽനിന്ന്
ക്ഷേത്രസംബന്ധിയായ ബാഹ്യസൂചനകളൊന്നുംതന്നെ ലഭ്യമാകുന്നില്ല.
ശ്രീരാമന്റെ കേശാദിപാദമോ ക്ഷേത്രമാഹാത്മ്യമോ രാമകഥപോലുമോ
വർണിക്കുന്നതിനു പകരം ജന്മദുഃഖത്തിൽനിന്നുള്ള മോക്ഷപ്രാർത്ഥന
യ്ക്കക്കാണ് ഈ അഞ്ചടിയിൽ പരമപ്രാധാന്യം.

"മാതാവാംകണ്ടം പിതാവങ്ങുഴുതു
....................................................
തീയായത് എല്ലാമകറ്റീടവെണം" എന്നിങ്ങനെയുള്ള ബിംബകല്പ
നകളും
'മന്നിൽ പിറന്നും മരിച്ചും ജനിച്ചും'
'രാവുണ്ടുറങ്ങീട്ടുണർന്നും പുലർന്നും'
"നീറ്റിൽ ജനിച്ചുമ്മരിച്ചും പിറന്നും" എന്ന രീതിയിൽ ക്ഷണിക
ജീവിതം അനുഭവവേദ്യമാക്കുന്ന ക്രിയാപദങ്ങളുടെ ചടുലപ്രയോഗവും
അഞ്ചടിയുടെ കാവ്യഭംഗി വർദ്ധിപ്പിക്കുന്നു.
തിരൂർഅഞ്ചടിയിൽനിന്നു ഗുണ്ടർട്ട് നിഘണ്ടുവിൽ ഉദ്ധരിച്ചിട്ടുണ്ടെന്ന്
ഉള്ളൂർ പറയുന്ന (കേരളസാഹിത്യചരിത്രം ഭാഗം മൂന്ന്, പു.602),
'ഇരത്തെണ്ടിത്തന്നെ പകലും കഴിഞ്ഞു' എന്നവരി തിരുവങ്ങാട്ടഞ്ചടി
യിലേതാണ്. (Tir. Anj' എന്നാണ് ഗുണ്ടർട്ട് നിഘണ്ടുവിൽ സൂചിപ്പിക്കുന്നത്.
പു. 109). ഇപ്പോൾ ഈ അഞ്ചടി പ്രചാരത്തിലുള്ളതായി അറിവില്ല.

കണ്ണിപ്പറമ്പഞ്ചടി

കോഴിക്കോട് മാവൂരിനടുത്തുള്ള ഒരു ദേശമാണ് കണ്ണിപറമ്പ്, കണ്ണി
പറമ്പ് ശിവക്ഷേത്രത്തിന് അയ്യായിരം വർഷത്തെ പഴക്കമുണ്ടെന്നാണ് ഐതി
ഹ്യം. കണ്വമഹർഷി ഇവിടെ ഒരു കുന്നിന്മുകളിൽ തപസ്സുചെയ്തിരുന്നെന്നും
കണ്വപറമ്പാണ് കണ്ണിപറമ്പായി മാറിയതെന്നുമാണ് സ്ഥലനാമത്തെ
സംബന്ധിച്ച വിശ്വാസം. ശിവക്ഷേത്രത്തിനു തൊട്ടടുത്തുതന്നെ വിഷ്ണു
ക്ഷേത്രവുമുണ്ട്.

'കൈശവശിവന്മാരിലൊരുഭെദം നിനയ്ക്കൊല്ല' എന്ന കണ്ണിപ്പറമ്പഞ്ചടി
യിലെ വരി സാർത്ഥകമാകുന്ന തരത്തിൽ ഈ ക്ഷേത്രം ശൈവ-വൈഷ്ണവ
സാഹോദര്യത്തിന്റെ ദൃഷ്ടാന്തമാണ്. ഗ്രാമീണമായ അനുഷ്ഠാനകലകൾ
ഇവിടെ ഇന്നു പ്രചാരത്തിലില്ല. ഈ ക്ഷേത്രത്തിൽനിന്നു നാലഞ്ചു കിലോ
മീറ്റർ അകലെ കണ്ണിപറമ്പുദേശത്തുതന്നെ മറെറാരു ശിവക്ഷേത്ര (കുനി
യിൽ കോട്ടോൽ ശിവക്ഷേത്രം)മുണ്ട്. ഇവിടെ തിറ പ്രധാനമായ അനുഷ്ഠാന
മാണ്. തിറയ്ക്കു മുൻപ് അനുഷ്ഠാനത്തിന്റെ ഭാഗമായിത്തന്നെ അഞ്ചടി
ചൊല്ലുന്നുണ്ടെങ്കിലും അത് പ്രസ്തുതമായ കണ്ണിപ്പറമ്പഞ്ചടിയല്ല.

'സന്മാർഗ്ഗപ്രതിപാദകമായ ചെറിയ പാട്ട്' (a short moral Song')
എന്ന് ഗുണ്ടർട്ട് അഞ്ചടിയെ നിർവചിക്കുന്നത് പ്രധാനമായും കണ്ണിപ്പറമ്പഞ്ചടി
അടിസ്ഥാനമാക്കിയാവണം. ഭക്തിയിൽനിന്നു വേറിട്ടൊരു സദാചാരബോധ
ത്തിന് അഞ്ചടിയിൽ പ്രസക്തിയില്ല. എങ്കിലും ആദർശത്തിലുള്ള അമിതനിഷ്ഠ [ 46 ] യെക്കാൾ സാമാന്യജനതയുടെ ദൈനംദിനജീവിതത്തിനിണങ്ങുന്ന
പ്രായോഗികതയാണ് കണ്ണിപ്പറമ്പഞ്ചടിയിൽ കാണുന്ന സന്മാർഗ്ഗം.
'പലരൊടും നിനയാതെയൊരു കാര്യം തുടങ്ങൊല്ല',
'മറുത്തുവന്നെതൃത്തൊരൊടൊഴിഞ്ഞു കാൽപിടിക്കൊല്ല'
'ഉതകിടുന്നൊരു സ്ഥാനം ഒഴിച്ചീടൊല്ല'
"കളിവാക്കു മനഞ്ചെരാതവരൊടു പറകൊല്ല' എന്നിങ്ങനെ വരികളി
ലേറെയും ഈ സ്മൃതിബോധത്തിനുദാഹരണമാണ്.

ഗുണ്ടർട്ട് പാഠമാലയിൽ ചേർത്തിരുന്ന കണ്ണിപ്പറമ്പഞ്ചടിയിലെ
പതിനേഴു വരികൾ ഉദ്ധരിച്ച ശേഷം ഉള്ളൂർ പറയുന്നു: "ഇതിൽ ഈരടികളിൽ
ആദ്യത്തെ വരിയിൽ ഇരുപത്താറും രണ്ടാമത്തെ വരിയിൽ ഇരുപത്തിരണ്ടും
മാത്രകൾ വീതമാണ് കാണേണ്ടതെങ്കിലും ഉദ്ധരിച്ച ഭാഗത്തിൽ രണ്ടു വരികൾ
അടുത്തടുത്ത് ഇരുപത്താറു മാത്രകളിലും വേറേ രണ്ടു വരികൾ ഇരുപത്തി
രണ്ടു മാത്രകളിലും ഘടിപ്പിച്ചിരിക്കുന്നതു ലേഖകപ്രമാദമോ കർത്തൃസ്വാത
ന്ത്ര്യമോ എന്നു പരിച്ഛേദിച്ചു പറവാൻ സാധിക്കുന്നതല്ല' (കേ. സാ.ച. ഭാഗം മൂന്ന്. പു. 602, 603).
- 'കുലവിദ്യ കഴിഞ്ഞൊന്നും പഠിച്ചീടൊല്ല'
‘തരുണിമാർഭവനത്തിലിരുന്നൂണു തുടങ്ങൊല്ല' എന്നിങ്ങനെ പാഠ
മാലയിൽ അപ്രസക്തമെന്നു തോന്നിയ കുറെ വരികൾ ഒഴിവാക്കിയതു കൊ
ണ്ടാണ് ഈ ആരോപണത്തിനിടവന്നത്. പൂർണമായ കണ്ണിപ്പറമ്പഞ്ചടിയിൽ
മാത്രാപരമായ ഈ അവ്യവസ്ഥയില്ല. മാത്രമല്ല, വൃത്തം, താളം എന്നിവയെ
സംബന്ധിച്ചു ചില പുതിയ ധാരണകൾ നല്കാൻ കഴിവുള്ള ഭാഗങ്ങൾ കണ്ണി
പ്പറമ്പഞ്ചടിയിൽ ഉണ്ടുതാനും.

ഈ അഞ്ചടിയിലെ ചില വരികളോട് പഴമക്കാർക്കു തോന്നുന്ന

പരിചയം ഗുണ്ടർട്ടിന്റെ പാഠമാലയിൽനിന്നാവണം.

പൊന്മേരിഅഞ്ചടി

വടകരയ്ക്കടുത്താണ് പൊന്മേരി ശിവക്ഷേത്രം. പഴക്കം നിർണയിക്ക
പ്പെടാത്ത ഈ ക്ഷേത്രം ആദ്യകാലത്ത് നമ്പൂതിരിമാരുടെ ഉടമസ്ഥതയിലായി
രുന്നെന്നും പില്ക്കാലത്ത് കുറ്റിപ്പുറം കോവിലകത്തിന്റെ വകയായിത്തീർ
ന്നെന്നും കരുതപ്പെടുന്നു. കോവിലകത്തെ തമ്പുരാൻ ക്ഷേത്രം
പുതുക്കിപ്പണിതപ്പോൾ ആശാരിയുടെ വേഷത്തിൽ വന്നശ്രീപരമേശ്വരനാണ്
ശ്രീകോവിലിന്റെ പണി പൂർത്തിയാക്കിയതെന്ന് ഐതിഹ്യം. പക്ഷേ,
ക്ഷേത്രത്തിന്റെ പണി അപൂർണമാണ്. അപൂർണമായ ജോലിക്ക് 'പൊന്മേരി
അമ്പലത്തിന്റെ പണി പോലെ' എന്നൊരു ചൊല്ലും നാട്ടുകാർക്കിടയിൽ പ്രചാരത്തിലുണ്ട്.

ലഭ്യമായ പൊന്മേരിഅഞ്ചടിയും അപൂർണമാണ്. "നമഃശിവായ' എന്ന
പഞ്ചാക്ഷരിയിലെ ഓരോ അക്ഷരങ്ങൾകൊണ്ടാരംഭിക്കുന്നതാണ് ഓരോ
ഖണ്ഡവും (‘യ’ കൊണ്ട് ആരംഭിക്കേണ്ടിയിരുന്ന ഖണ്ഡം സദൃശസ്വരമായ
ഇകാരംകൊണ്ടാണ് തുടങ്ങിയിരിക്കുന്നത്). ആറാം ഖണ്ഡത്തിലേതായി
'തിരുനാമമിതിയിപുകഴ്വാവാൻ’ എന്നു മാത്രമേ ലഭ്യമായിട്ടുള്ളൂ. [ 47 ] സഗുണാകരമായ ശിവരൂപത്തിന്റെ വർണനയും മോക്ഷപ്രാർത്ഥ
നയും പ്രധാനപ്രതിപാദ്യമായ ഈ അഞ്ചടിയിൽ ആലങ്കാരികതയേക്കാൾ
ഋജുവായ ആഖ്യാനരീതിക്കാണ് പ്രാധാന്യം.

കാഞ്ഞിരങ്ങാട്ടഞ്ചടി

തളിപ്പറമ്പിൽനിന്ന് ഏതാനും കിലോമീറ്റർ അകലെയാണ് കാഞ്ഞിര
ങ്ങാട്ടുക്ഷേത്രം. വൈദ്യനാഥനെന്ന നിലയിലുള്ള പരമശിവനാണ് ഇവിടത്തെ
ആരാധനാമൂർത്തി. ശതമൂർത്തിയെന്ന കോലത്തിരിരാജാവ്
സ്ഥാപിച്ചതാണ് ക്ഷേത്രമെന്നു പറയപ്പെടുന്നു (മഹാക്ഷേത്രങ്ങളുടെ മുന്നിൽ, പു. 151).
ഭസ്മാസുരപുത്രനായ കാരസ്ക്കാരാസുരൻ ശിവവിഷ്ണുഭയത്താൽ വന്നു
വസിച്ചു വനമെന്ന നിലയിലും കാഞ്ഞിരമരങ്ങൾ ധാരാളമുള്ള കാടെന്ന
നിലയിലുമാണ് കാഞ്ഞിരങ്ങാടെന്ന സ്ഥലനാമം ലഭിച്ചതെന്ന് ഐതിഹ്യം
(ചിറയ്ക്കൽ ടി.ബാലകൃഷ്ണൻനായരുടെ തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ,
പു. 152).

കാഞ്ഞിരങ്ങാട്ടഞ്ചടിയിൽനിന്ന് ഒരീരടിമാത്രമേ പൂർണമായി
ലഭിച്ചിട്ടുള്ളൂ. ബാക്കി ചില വരികളെക്കുറിച്ചുള്ള സൂചനകളുമുണ്ട്. 'കാഞ്ഞിര
ങ്ങാടമ്പും ശങ്കരരെ’ എന്നത് ഓരോ ഖണ്ഡത്തിലുമാവർത്തിക്കുന്ന വരിയാ
ണെന്നു കരുതാമെങ്കിലും പൂർണമായ ഈരടിയും ഈ വരിയും തമ്മിലുള്ള
താളപരമായ വ്യത്യസ്തത ഇവയുടെ പരസ്പരബന്ധനിർണയത്തിനു വിഘാത
മാണ്. ഈ അഞ്ചടി സ്ഥലവാസികൾക്ക് അപരിചിതമാണ്.

ചെറുകുന്നഞ്ചടി

ചെറുകുന്ന് അന്നപൂർണേശ്വരീക്ഷേത്രം തളിപ്പറമ്പിനടുത്താണ്. ഈ
ക്ഷേത്രത്തെക്കുറിച്ച് കേരളമാഹാത്മ്യം, കേരളക്ഷേത്രമാഹാത്മ്യം എന്നീ
കൃതികളിലുള്ള പ്രസ്താവങ്ങൾ ചിറയ്ക്കൽ ടി.ബാലകൃഷ്ണൻനായർ
ഉദ്ധരിക്കുന്നുണ്ട് (തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ, പു. 62-64), മൂഷികരാജാ
വായ വളഭനാണ് ക്ഷേത്രം നിർമിച്ചതെന്ന് ഈ ഉദ്ധരണങ്ങളിൽ കാണുന്നു.
കേരളമൊട്ടാകെ ചെറുകുന്നിനുള്ള പ്രശസ്തിക്ക് ചെറുകുന്നഞ്ചടിതന്നെ
തെളിവാണ്. ഭാരതവർഷത്തിലെതന്നെ നാലു പ്രധാന അന്നപൂർണേശ്വരീ
ക്ഷേത്രങ്ങളിലൊന്നാണ് ചെറുകുന്നിലേതെന്ന് നാലാങ്കൽ (മഹാക്ഷേത്ര
ങ്ങളുടെ മുന്നിൽ, പു. 120) അഭിപ്രായപ്പെടുന്നു. ഭഗവതിയെ അന്നപൂർണേശ്വരി
യായി ആരാധിക്കുന്ന ഈ ക്ഷേത്രത്തിലെ അന്നദാനം സുപ്രസിദ്ധമാണ്.

"അമ്മയുടെ അത്യാനന്ദകരമായ പ്രവൃത്തി കുട്ടികൾക്കു ചോറു
കൊടുക്കുന്നതാകയാൽ ലോകമാതാവിനെ അന്നദാനനിരതയായി
സങ്കല്പിച്ചിട്ടുള്ളതു സുന്ദരതരവും ആഹ്ലാദകരവും ആയിരിക്കുന്നു"
(തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ, പു. 75).

കേരളമാകെ ദരിദ്രജനതയുടെ അനുഷ്ഠാനസ്വഭാവമുള്ള പ്രാർത്ഥന
യായി ചെറുകുന്നഞ്ചടി മാറിയതും ഈ പ്രത്യേകതമൂലമാണ്.
സൂര്യോദയത്തിനു മുമ്പുതന്നെ ഈ സ്തുതി ചൊല്ലുന്നവർക്ക് ആഹാരത്തിനു മുട്ടുവരില്ലെന്നാണ് വിശ്വാസം. [ 48 ] മറ്റു പല സ്തോത്രങ്ങളുംപോലെ അകാരാദിക്രമത്തിലാണ് ഈ
അഞ്ചടിയിലെ ഓരോ ഖണ്ഡവും തുടങ്ങുന്നത്. ഖണ്ഡവിഭജനത്തിനുള്ള
ഏകകം ഈരടിയാണെന്നത് മറ്റ് അഞ്ചടികളിൽനിന്നുള്ള പ്രകടമായ ഒരു
വ്യത്യസ്തതയാണ്. പക്ഷേ, ഈ കൃതിക്ക് അഞ്ചടിയെന്ന പേർ ഇപ്പോൾ
ഉപയോഗിക്കുന്നുണ്ടെന്നു തോന്നുന്നില്ല. ഉള്ളൂർ ചെറുകുന്നിലമ്മസ്തുതി
യെന്നാണ് ഇതിനു പേർ നല്കുന്നത്. ചെറുകുന്നിലമ്മയുടെ വിവിധ ഭാവങ്ങൾ
വ്യക്തമാക്കുന്ന ലളിതമായ ഒരു സ്തോത്രമാണിത്.

ചെറുകുന്നുക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഒരു അനുഷ്ഠാനമാണ്
തെയ്യമ്പാടിപ്പാട്ട്, 'ദൈവംപാടി'യാണ് തെയ്യമ്പാടി. ഈ ഗായകർ പാടുന്ന
'ചെറുകുന്നത്തമ്മയുടെ അന്നപൂർണനാടകം' പാട്ടിനെക്കുറിച്ച് ചിറയ്ക്കൽ ബാലകൃഷ്ണൻ നായർ പറയുന്നുണ്ട്.

“ചേതോഭവരിപുദയിതേ ജയജയ
നാഥേ ജയജയ നാരായണി ജയജയ
ചെറുകുന്നമരും ഗിരിതന്യേ ജയജയ
പരമേശ്വരി ജയ പരിപാലയമാം." (തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ,
പു.75) എന്നു തുടങ്ങുന്ന ആ പാട്ടിന് ചെറുകുന്നഞ്ചടിയോട് താളപരവും
ഭാഷാപരവുമായ സാദൃശ്യമുണ്ട്. ചെറുകുന്നഞ്ചടിയും തെയ്യമ്പാടികൾ
പാടിയിരുന്നതായിരിക്കാം.

അഞ്ചടിയെന്ന പേര്

അഞ്ചടിയെന്നോ അയ്യടിയെന്നോ ഉള്ള പൊതുപ്പേരിലറിയുന്ന കൃതി
കളുടെ വൈവിധ്യവും വൈചിത്ര്യവുംമൂലം ബഹുവിധമായ നിർവചനങ്ങൾ
ആ പേരുമായി ബന്ധിച്ച് ഉണ്ടായിട്ടുണ്ട്. 'അഞ്ച്+അടി' എന്നു പിരിച്ചെ
ഴുതുമ്പോൾ ലഭിക്കുന്ന അർത്ഥ (അഞ്ചു പാദങ്ങളോടു കൂടിയത്)വുമായി
ഇവിടെ ചേർത്തിരിക്കുന്ന അഞ്ചടികൾക്ക് ബന്ധമില്ല. "അഞ്ചു പാദങ്ങളോടു കൂടിയ ഗാനങ്ങളെ അയ്യടിയെന്നും അതിൽ കൂടുതലുള്ളവയെ കഴിനെടിലടി
യെന്നും വിളിച്ചുവരുന്നു' (കേരളഭാഷാസാഹിത്യചരിത്രം ഒന്നാംഭാഗം, പു.198)
എന്നു നിർവചിച്ചശേഷം ആർ.നാരായണപ്പണിക്കർ രണ്ടുദാഹരണങ്ങൾ
നല്കുന്നു. അതിലൊന്ന്, കണ്ണിപ്പറമ്പഞ്ചടിയിലെ അഞ്ചു വരികളാണ് പൂർണ
മായ കണ്ണിപ്പറമ്പഞ്ചടിയെ ഇതുപോലെ അഞ്ചുവരികളാക്കിപ്പിരിക്കുക
സാധ്യമല്ല. മാത്രമല്ല, അഞ്ചടിയെന്ന പേരിൽ പ്രചരിച്ചിട്ടുള്ള കൃതികളിലേറെ
യും ഈ നിർവചനത്തിനിണങ്ങുന്നതുമല്ല.

"തമിഴിൽ കുറൾ, ചിന്ത, അളവ്, നെടിൽ, കുഴിനെടിൽ എന്നിങ്ങനെ
അഞ്ചുമാതിരി അടികളുണ്ട്. ആ അടികളിൽ ഏതെങ്കിലും ഒന്നനുസരിച്ചു
പാട്ടെഴുതിയാൽ അതിന് അഞ്ചടി എന്നു പറഞ്ഞുവന്നു എന്നൂഹിക്കാം"
(കേ.സാ.ച. മൂന്നാം ഭാഗം, 602) എന്നാണ് ഉള്ളൂരിന്റെ അഭിപ്രായം.

അശൈ, ചീർ, തളൈ, അടി, തൊടൈ എന്നിവയാണ് തമിഴ്വൃത്ത
ഘടകങ്ങൾ. അശൈകൾ ചേർന്നു ചീരും ചീരുകളുടെ എണ്ണം കണക്കാക്കി
അടികളും ഉണ്ടാകുന്നു. രണ്ടു ചീരുകളുടെ പാദത്തിന് കുറളടിയെന്നും മൂന്നു
ചീരുകളുള്ളതിന് ചിന്തടിയെന്നും നാലിന് അളവടിയെന്നും അഞ്ചിനു നെടില
ടിയെന്നും അഞ്ചിൽ കൂടുതൽ ചീരുകളുള്ളതിന് കഴിനെടിലടിയെന്നും പേർ. [ 49 ] പ്രാചീനകൃതികളുടെ കാര്യമെന്തായാലും ഗുണ്ടർട്ടിൽനിന്നു ലഭ്യമായ
അഞ്ചടികളെ ഈ രീതിയിൽ നിർവചിക്കുകയും ലക്ഷണകല്പന നടത്തു
കയും ചെയ്യുന്നത് ശരിയായിരിക്കുകയില്ല. കാരണം, അവ കേരളഭാഷാവൃത്ത
ങ്ങളുടെയോ ഗാനരീതിയുടെയോ സാമാന്യസ്വഭാവങ്ങൾ പ്രദർശിപ്പിക്കുന്നവ
യാണ്. ഇവയ്ക്ക് മാത്രാധിഷ്ഠിതമായല്ലാതെ 'അശിക്കണക്കിനെ അടിസ്ഥാന
മാക്കിയുള്ള തമിഴ്വൃത്തപദ്ധതി സ്വീകാര്യമല്ല. മാത്രമല്ല.മലയാളസ്വഭാവമുള്ള
വൃത്തങ്ങളെ തമിഴ്വൃത്തരീതികൊണ്ടളക്കുന്നതിലെ പൊരുത്തക്കേട്
അപ്പൻതമ്പുരാൻ (ദ്രാവിഡവൃത്തങ്ങളും അവയുടെ ദശാപരിണാമങ്ങളും,
പു.23), എസ്.കെ.നായർ, കെ.കെ.വാദ്ധ്യാർ (വൃത്തവിചാരം, പു.22) എന്നിവ
രൊക്കെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഞ്ചടിയുടെ വിവിധ മാതൃകകൾ പഠിച്ചതിനു
ശേഷമാണ് ഉള്ളൂർ ഈ അഭിപ്രായത്തിലെത്തിച്ചേർന്നത് എന്നു കരുതാനും
വഴിയില്ല. ഈ നിലയ്ക്ക് മഹാകവിയുടെ അഭിപ്രായത്തിന് എത്രത്തോളം
സൂക്ഷമതയുണ്ടെന്നു ചിന്തിക്കാവുന്നതാണ്.

തെയ്യം-തിറകൾക്കുപയോഗിക്കുന്ന അഞ്ചടികളുമായി ബന്ധപ്പെ
ടുത്തി ഈ പേരിന്റെ അർത്ഥം കണ്ടെത്താനുള്ള ശ്രമങ്ങളും നടന്നിട്ടുണ്ട്.
മുച്ചിലോട്ടു ഭഗവതി, മുച്ചിലോട്ടുതായി, മുച്ചിലോട്ടു പരദേവത എന്നീ അയ്യടി
ത്തോറ്റങ്ങൾ സ്വസമാഹാരത്തിലുൾപ്പെടുത്തി ചിറയ്ക്കൽ ടി.ബാലകൃ
ഷ്ണൻനായർ പറയുന്നു :

'തോറ്റം പാടുന്നത് 'തത്ത-തത്തത്ത്' എന്ന അഞ്ച് അടികളോടു
കൂടിയ താളവട്ടത്തിലായതിനാലാണ് ‘അയ്യടിത്തോറ്റം' എന്ന പേരുണ്ടായത്'
' (കേരള ഭാഷാഗാനങ്ങൾ ഭാഗം 1, പു. 99),

അദ്ദേഹത്തിന്റെ സമാഹാരത്തിലെ മൂന്ന് അയ്യടിത്തോറ്റങ്ങൾക്കു
ആറു ഖണ്ഡങ്ങൾ വീതമുണ്ട്. മാത്രമല്ല, ആറാം ഖണ്ഡത്തിൽ മുൻപുള്ള
അഞ്ചു ഖണ്ഡങ്ങളെപ്പറ്റി സൂചിപ്പിക്കുന്നുമുണ്ട്.

ഉദാ: 'ഉരചെയ്ത കവിയിതഞ്ചും'
"കവിമാലയിവയൊരഞ്ചും'
'ഉരചെയ്ത കവിയിതഞ്ചും' എന്നതിന് ചൊല്ലിയ ഈ അഞ്ച് അഥവാ
ആറു ഖണ്ഡങ്ങൾ എന്നർത്ഥം എടുക്കാം" എന്നും ബാലകൃഷ്ണൻനായർ
(കേരളഭാഷാഗാനങ്ങൾ ഭാഗം 1, പു.100) പറയുന്നു.

താളവട്ടത്തിലുൾപ്പെടുന്ന അടികളുടെ എണ്ണത്തെ അടിസ്ഥാന
മാക്കിയുള്ള ഈ ലക്ഷണനിർവചനത്തിന്റെ സാധുത സംശയാസ്പദമാണ്.
എം.വി.വിഷ്ണുനമ്പൂതിരി എഴുതുന്നു:

"അഞ്ചു പാദങ്ങളോടുകൂടിയ ഗാനങ്ങളാണ് അഞ്ചടിയെന്നോ
താളത്തെ ആസ്പദമാക്കിയുള്ളതാണ് ആ പേരെന്നോ തെയ്യം-തിറകൾക്കു
പാടാറുള്ള അഞ്ചടികളെ മുൻനിർത്തിപറയുക സാധ്യമല്ല'(തോറ്റംപാട്ടുകൾ,
പു.15).

"ഉത്തരകേരളത്തിലെ തോറ്റംപാട്ടുകൾ' എന്ന സമാഹാരത്തിൽ
'ബാലിത്തോറ്റ'ത്തിലെ ചെറിയ അഞ്ചടിയും വലിയ അഞ്ചടിയും ആറു
പദ്യഖണ്ഡങ്ങൾ വീതമുള്ളവയാണ്. വിഷ്ണുമൂർത്തിത്തോറ്റത്തിന്റെ
അഞ്ചടി വെറും പത്തുവരിയിലൊതുങ്ങുന്നു. തുളുവീരൻതോറ്റത്തിന്റെ [ 50 ] അഞ്ചടിക്ക് ഇരുപതുവരികളുണ്ട്. അങ്കക്കുളങ്ങര ഭഗവതിത്തോറ്റത്തിന്റെ
അഞ്ചടി, മരക്കലത്തമ്മയുടെ അഞ്ചടിത്തോറ്റം എന്നിവയുടെ ഖണ്ഡവിഭജന
ക്രമം വ്യക്തമല്ല.

സി.ജി.എൻ. പറയുന്നു: "ഓരോ അഞ്ചടിയും പൊതുവെ അഞ്ചോ
ആറോ ഈരടികളടങ്ങുന്നതായിരിക്കും. ചിലതിൽ അതിലധികവും കാണും"
(തിറയാട്ടവും അഞ്ചടിയും, പു47).

'പയ്യന്നൂർപാട്ടി'ന്റെ ആമുഖമായി ചേർത്തിരിക്കുന്ന ഒരഞ്ചടിയുണ്ട്.
അതിൽ അഞ്ചു ഖണ്ഡങ്ങളാണുള്ളതെങ്കിലും, ആദ്യഖണ്ഡത്തിൽ
പതിന്നാലും ബാക്കിയുള്ളവയിൽ നാലും വരികൾ വീതമാണുള്ളത്.
അഞ്ചടിയുടെ ഘടനാപരമായ ഈ ശിഥിലത ആ പേരിനെ അടിസ്ഥാനമാക്കി
യുള്ള രൂപനിർണയം ദുഷ്ക്കരമാക്കുന്നു. പേരുമായി ബന്ധിപ്പിക്കാതെ
തോറ്റംപാട്ടിലെ അഞ്ചടികൾ സ്തുതിപരമായ പദ്യഖണ്ഡങ്ങളാണെന്ന്
എം.വി.വിഷ്ണുനമ്പൂതിരി അഭിപ്രായപ്പെടുന്നു (തോറ്റംപാട്ടുകൾ, പു.15).

അഞ്ചടി, അയ്യടി, ഐയടി എന്നിവ അർത്ഥപരമായി സമാനതയുള്ള
പദങ്ങളായാണല്ലൊ വ്യവഹരിക്കാറുള്ളത്. ഐയൻ (അയ്യൻ)=God എന്ന്
ഗുണ്ടർട്ട് അർത്ഥം നല്കുന്നുണ്ട്. "അയ്യനെക്കുറിച്ചുള്ള അടി'യാവാം അയ്യടി.
പില്ക്കാലത്ത് ഭാഷാപരമായ മിഥ്യാപഗ്രഥനം (meta analysis) വഴിയാവാം
'അഞ്ചടി' യെന്ന രൂപം സൃഷ്ടിക്കപ്പെട്ടത്. ഈ വാക്കിനുള്ള 'ദേവതാസ്തുതി"
യെന്ന അർത്ഥം ഗുണ്ടർട്ടിന്റെ ശേഖരത്തിലുള്ള പാട്ടുകളെയും തെയ്യം-
തിറകൾക്കുപയോഗിക്കുന്ന പാട്ടുകളെയും ഉൾക്കൊള്ളാനാകുന്നത്ര
വിശാലമാണ്.

അഞ്ചടിയും താളവും

നമ്മുടെ നാടോടിപാരമ്പര്യത്തിലെ പാട്ടുകളുടെ ശ്ശഥഘടനയും
അതോടൊപ്പം താളപദ്ധതിയിലുള്ള തനിമയും കണക്കിലെടുക്കാത്ത ഒരു
വൃത്തശാസ്ത്രത്തിന് ഇനി പ്രസക്തിയില്ല. ഇവകൂടി പരിഗണിക്കുമ്പോൾ നില
വിലുള്ള പല വൃത്തങ്ങൾക്കും ചേർക്കുന്ന 'ഊന', 'അധി' എന്നീ വിശേഷണ
ങ്ങൾ ക്രമാതീതമായി വർദ്ധിക്കാനാണു സാധ്യത. കർക്കശമായ വൃത്തശാസ്ത്ര
ത്തിന്റെ ദൃഷ്ടിയിൽ ഭഗ്നതാളമായ പല നാടോടിമട്ടുകളും, നാടോടിത്താള
ങ്ങളുടെ പൊതുപശ്ചാത്തലവും അവയുടെ പ്രതിസംസ്ക്കാരഭിന്നമായ
പ്രയോഗരീതിയും കണക്കിലെടുത്താൽ താളബദ്ധമാണെന്നു കാണാം.
വൃത്തശാസ്ത്രത്തിലും ഈവിധത്തിലുള്ള ഒരന്വേഷണത്തിനാണ് കൂടുതൽ
പ്രസക്തി. വ്യവസ്ഥാപിതമായ വൃത്തശാസ്ത്രത്തിലൂടെയുള്ള സമീപനത്തിന്റെ
സങ്കീർണത വ്യക്തമാക്കുന്നതാണ് തിരുവങ്ങാട്ട്, കണ്ണിപ്പറമ്പ്, പൊന്മേരി അഞ്ചടികൾ.

1 2 3 4
അരുവായി/ രുന്നോ/ രുയിരിന്റെ/ ദണ്ഡം
5 6 7 8
അറിവില്ല/ യാതൊരു/ നെഞ്ചായെ/ നല്ലൊ
9 10 11 12
മരമായും/ മൃഗമായു/ മ്മീനായു/ ഞ്ചെമ്മെ
13 14 15 26
മന്നിൽപ്പി/ റന്നും മ/ രിച്ചും ജ/ നിച്ചും. (തിരുവങ്ങാട്ടഞ്ചടി)
[ 51 ] ഈ വരികളിലെ വർണങ്ങളുടെ അവ്യവസ്ഥ മാത്രാപരമായ സമീപനം
ആവശ്യമാണെന്നു സൂചിപ്പിക്കുന്നു. കാകളിയുടെ വൈചിത്ര്യമുള്ള പ്രകാര
ഭേദങ്ങൾ കണക്കിലെടുത്താൽ ആ ഗോത്രത്തിലാണിതുൾപ്പെടുക. പക്ഷേ,
ലഘുപ്രായഗണങ്ങൾ (1,3,5), വർണപരമായ ഊനതയുള്ള ഗണങ്ങൾ (2, 4,
8, 12, 10), കാകളിയെ 'ശ്ലഥകാകളി'യാക്കുന്ന മഗണം (11), ലഘുപ്രായഗണ
ങ്ങളിൽതന്നെയുള്ള മഗണങ്ങൾ (9, 10) എന്നിങ്ങനെ കാകളിക്കു കല്പിക്കാ
വുന്ന എല്ലാവിധത്തിലുമുള്ള ശ്ലഥത്വവും മിശ്രതവും കണക്കിലെടുക്കേണ്ടി
വരും. പക്ഷേ, ഈ വരികൾ നാലടികൾ വീതമുള്ള താളവട്ടങ്ങളിൽ
ഒതുങ്ങുന്നതു കൊണ്ട് പൂർണമായും താളാധിഷ്ഠിതമാണ്.

കണ്ണിപ്പറമ്പഞ്ചടിയിൽ ഈ പ്രശ്നത്തിനു മറെറാരു മുഖമാണുള്ളത്.
ഒറ്റനോട്ടത്തിൽ നതോന്നതയെന്നു തോന്നിക്കുന്ന ഈ അഞ്ചടിയിലെ നാല്,
എട്ട്, ഒമ്പത്, പത്ത് ഖണ്ഡങ്ങൾ വർണസംഖ്യയിൽ വ്യത്യസ്തത പുലർത്തുന്നു.
'വൃത്തവിചാര'ത്തിൽ കണ്ണിപ്പറമ്പഞ്ചടിയിലെ,
"പലരോടും നിന്യാതെയൊരുകാര്യം തുടങ്ങൊല്ലാ
പണം മോഹിച്ചൊരുത്തന്നെ ചതിച്ചീടൊല്ലാ’ എന്നീ വരികൾ ഊനവക്ത്ര
ത്തിന് ഉദാഹരണമായാണ് ഉദ്ധരിച്ചിരിക്കുന്നത് (പു.110). ലഘുവർണ
ത്തിന്റെ ആധിക്യമാവാം ഈ വരികൾ വക്ത്രഗോത്രത്തിലുൾപ്പെടുത്താൻ
വൃത്തവിചാരകാരനെ പ്രേരിപ്പിച്ചത്. വർണസംഖ്യയിൽ വ്യത്യസ്തതയുള്ള
ഖണ്ഡങ്ങൾകൂടി പരിഗണിക്കുമ്പോൾ നതോന്നത്. (ഭാഷാ) വക്രം എന്നീ
വൃത്തങ്ങളിലേതിനാണ് ഊനതയെന്ന സന്ദിഗ്ദ്ധത അവശേഷിക്കുന്നു.
വ്യവസ്ഥാപിതവൃത്തങ്ങൾ തമ്മിലുള്ള നേർത്ത അതിരുകൾക്കുപരി
നാടോടിസംസ്കാരത്തിന്റെ സവിശേഷതകൾകൂടി കണക്കിലെടുത്തുള്ള
താളപദ്ധതിയോടിണങ്ങി നില്ക്കുന്നവയാണ് ഈ കൃതികളെന്ന
നിഗമനത്തിലേക്കാണ് ഇതു നയിക്കുക.

പൊന്മേരിഅഞ്ചടിയിലെ താളവ്യവസ്ഥ അല്പംകൂടി സങ്കീർണമാണ്.
നിലവിലുള്ള വൃത്തവ്യവസ്ഥയിൽ മദനാർത്ത, ശങ്കരചരിതം എന്നീ വൃത്തങ്ങ
ളോട് അടുപ്പമുള്ള വരികളാണ് ആദ്യത്തെ മൂന്നു ഖണ്ഡങ്ങളിൽ; മാത്രാപ്രധാന
ത്വവും ഊനവർണഗണത്വവും കണക്കിലെടുക്കണമെന്നു മാത്രം. പക്ഷേ,
നാലും അഞ്ചും ഖണ്ഡങ്ങളിലെ മൂന്നും നാലും വരികൾ ഈ വൃത്തങ്ങളി
ലൊതുങ്ങാത്തത്ര വർണാധിക്യമുള്ളവയാണ്. അയഞ്ഞ രീതിയിലുള്ള
ചൊല്ലലിലൂടെയാവാം ഈ വരികൾ താളനിബദ്ധമാകുന്നത്.

കാഞ്ഞിരങ്ങാട്ടഞ്ചടിയിലെ പൂർണമായ ഈരടിക്ക് മല്ലികയോടാണ്
കൂടുതൽ അടുപ്പം. ചെറുകുന്നഞ്ചടിയെ പരമ്പരാഗതരീതിയിൽ ഭാഷാവൃത്ത
മായ തരംഗിണിയിൽ ഉൾപ്പെടുത്താം.

താള-വൃത്തസങ്കല്പങ്ങളുടെ പാരസ്പര്യവും താളപദ്ധതിയുടെ
സാധ്യതകൾകൂടി ഉൾപ്പെടുത്തി പരമ്പരാഗതവൃത്തശാസ്ത്രത്തെ പരിഷ്ക്കരി
ക്കേണ്ട ആവശ്യകതയും ഒന്നുകൂടി ഓർമിപ്പിക്കുന്നതാണ് ഈ അഞ്ചടികൾ.

അഞ്ചടിയും സ്തുതിയും

പ്രമേയപരമായ സമാനതയ്ക്കപ്പുറം അഞ്ചടിയും സ്തുതിയും തമ്മിലുള്ള
ബന്ധമെന്താണ്? വ്യാപകമായ അർത്ഥത്തിൽ അഞ്ചടിയും സ്തുതിതന്നെയാണ്. [ 52 ] 'അന്നപൂർണേശ്വരിസ്തുതി'യെന്ന് ഇന്നറിയപ്പെടുന്ന 'ചെറുകുന്നഞ്ചടിതന്നെ
ഉദാഹരണം. ഖണ്ഡങ്ങളുടെയോ ഈരടികളുടെയോ ആദ്യവർണങ്ങൾക്ക്
ഏതെങ്കിലും തരത്തിലുള്ള ക്രമം ദീക്ഷിക്കുന്നത് പല അഞ്ചടികളുടെയും
സ്തുതികളുടെയും പൊതുസ്വഭാവമാണ്. തിരുവങ്ങാട്ടഞ്ചടി, ചെറുകുന്നഞ്ചടി,
ഗുരുനാഥസ്തുതി, സൂര്യസ്തുതി, കൃഷ്ണസ്തുതി (അയ്യൊ എന്തമ്പുരാനെ),
മുകുന്ദസ്തുതി എന്നിവ സ്വരാക്ഷരങ്ങളുടെ ക്രമവും, പൊന്മേരിഅഞ്ചടി,
കൃഷ്ണസ്തുതി (നരകവൈരിയാം) എന്നിവ ‘നമഃശിവായ' എന്ന നാമപഞ്ചാ
ക്ഷരിയുടെ വർണക്രമവും ദീക്ഷിക്കുന്നു. കൃഷ്ണസ്തുതി (പച്ചക്കല്ലാത്ത.),
കൃഷ്ണസ്തുതി (കണ്ണഉണ്ണികരുണാകര.), പത്മനാഭസ്തുതി (പത്തു ദിക്കും
തങ്കലാക്കി.) എന്നീ സ്തുതികളിലെ വരികളുടെ ആരംഭത്തിനും ഇങ്ങനെ
വർണപരമായ നിയതത്വമുണ്ട്. വരികളുടെയോ ഖണ്ഡങ്ങളുടെയോ
അവസാനം ഓരോ തവണയും ആവർത്തിക്കുന്ന വരികൾ ഗാനപാരമ്പര്യവുമാ
യുള്ള ബന്ധം വ്യക്തമാക്കുന്നു. മാത്രമല്ല, വ്യവസ്ഥാപിതവൃത്തങ്ങളുടെ
ശ്ലഥമായ പൂർവരൂപങ്ങൾ ഈ കൃതികളിൽ പൊതുവായി കാണാം. നാടോടി
പാരമ്പര്യത്തിൽനിന്ന് ഉരുവപ്പെട്ട അഞ്ചടിയും സവർണരിലെ സാധാരണക്കാ
രിലൂടെ പ്രചാരം സിദ്ധിച്ച സ്തുതിയും വ്യത്യസ്ത പാരമ്പര്യങ്ങൾ തമ്മിൽ
കാലാന്തരങ്ങളായി നടന്ന കൊടുക്കൽവാങ്ങലുകളുടെ പരിണതഫലങ്ങ
ളാണ്. ഇവയിലൂടെ ശൈവ-വൈഷ്ണവ വിശ്വാസങ്ങളും വ്യത്യസ്ത ജനത
യുടെ സാംസ്കാരികാന്തരീക്ഷങ്ങളും ജനകീയ-നാഗരിക സംഗീതധാരകളും
സമന്വയിക്കുന്നു.

സ്തുതികൾ

ഈ സൂതികളിൽ പലതും കേരളത്തിലാകെ പ്രഭാതപ്രദോഷങ്ങളിൽ
ഒരനുഷ്ഠാനമെന്ന നിലയിൽതന്നെ ചൊല്ലിവന്നിരുന്നതാണ്. കീർത്തനങ്ങ
ളെന്നും സ്നോത്രങ്ങളെന്നും ഇവയ്ക്കു പേരുണ്ട്. നാടോടിസംഗീതത്തിൽനിന്നു
വികാസംപ്രാപിച്ച കേരളീയസംഗീതത്തിന്റെ തനതായ ഈണങ്ങളിലാണ്
ഈ കൃതികൾ ചൊല്ലിയിരുന്നത്. താളപരമായ ലാളിത്യവും ശ്ലഥമായ
വൃത്തബന്ധവും സ്തുതികളുടെ സവിശേഷതയാണ്. ഉള്ളൂർ പറയുന്നു:

"ഭാഷാസാഹിത്യത്തിലെ ഒരു ഗണനീയമായ വിഭാഗമാണ് സ്നോത്രം.
അതിമനോഹരങ്ങളായ കീർത്തനങ്ങൾ മുതൽ അത്യന്തം ശുഷ്ക്കങ്ങളാ
യവവരെ ഉച്ചാവചങ്ങളായ പല ചെറിയ കൃതികളും ഈ വിഭാഗത്തിൽ അടങ്ങീ
ട്ടുണ്ട്. എങ്കിലും ദേവതാവിഷയകമായ രതിഭാവം പ്രായേണ ഏതു കീർത്തന
ത്തിലും ഏറെക്കുറെ സ്ഫുരിക്കുന്നതായി കാണാം' (കേരളസാഹിത്യചരിത്രം രണ്ടാം ഭാഗം, പു. 607).

ഇതിൽ 'ദേവതാവിഷയകമായ രതി'യെന്ന സങ്കല്പം അല്പംകൂടി
വിശദീകരിക്കേണ്ടതുണ്ട്. മധുരഭക്തിയെന്നു വിവക്ഷിക്കുന്നതും ഇതിനെത്ത
ന്നെയാണ്. ശ്രീകൃഷ്ണസ്തുതികൾതന്നെ ഉത്തമോദാഹരണം. ഗോപിക
മാരുടെ കൃഷ്ണരതിയും യശോദയുടെ കൃഷ്ണവാത്സല്യവും ഭക്തരുടെ
കൃഷ്ണദർശനവും സമന്വയിക്കുന്നവയാണ് ഈ കീർത്തനങ്ങൾ. ഓരോ
കീർത്തനത്തിലും ഈശ്വരോന്മുഖമായ ഈ മനോഭാവങ്ങൾ ഏറിയും) [ 53 ] കുറഞ്ഞും കൂടിക്കലർന്നും പ്രത്യക്ഷപ്പെടുന്നു. ദേവതകളോടുള്ള
സമീപനങ്ങളുടെ വിവിധമാനങ്ങൾ ഓരോ സ്തുതിയുടെയും ആന്തരികസത്ത
നിർണയിക്കുന്നു. ഈ മനോഭാവങ്ങളുടെ സമന്വയത്തിന് ഉത്തമോദാഹ
രണമാണ് 'തൃശ്ശംബരംസ്തുതി.’ അതുപോലെ ഗുരുവിനു നല്കുന്ന ദേവതാ
സ്ഥാനം വിവിധ സമൂഹങ്ങളുടെ മൂല്യബോധത്തിന്റെ പൊതുവായ ചില
പ്രത്യേകതകളിലേക്കുള്ള വഴിവിളക്കാണ് (തിരുവങ്ങാട്ടഞ്ചടി, കണ്ണിപ്പറമ്പ
ഞ്ചടി എന്നിവയിലും ഗുരുവിന് ഉന്നത സ്ഥാനമാണു നല്കുന്നത്). ദാരിദ്ര്യം,
മരണഭീതി, രോഗങ്ങൾ, കാമപീഡ എന്നിവയിൽനിന്നെല്ലാമുള്ള മോചനമാ
യാണ് ഈ സ്തുതികളിൽ ഈശ്വരൻ പ്രത്യക്ഷപ്പെടുന്നത്. അങ്ങനെ ഇവയിലെ
ഭക്തിസാധാരണമനുഷ്യന്റെ വികാരങ്ങളോടു കൂടുതൽ അടുത്തുനില്ക്കുന്നു.

മലയാളസ്തോത്രങ്ങളെ ടി.പി.ബാലകൃഷ്ണൻനായർ നാലായി തിരിക്കുന്നു:
1. നാമാവലി 2. കഥാപ്രതിപാദകങ്ങൾ 3. വേദാന്തതത്വപ്രതിപാദ
കങ്ങൾ 4. ഭക്തിസംവർദ്ധകങ്ങൾ (സന്ധ്യാദീപം അവതാരിക)

ഇതു സ്ഥൂലമായ ഒരു വിഭജനമാണ്. സാധാരണ ഒരു കീർത്തന
ത്തിൽതന്നെ ഈ നാലു വിഭാഗങ്ങളുടെയും സവിശേഷതകൾ കാണുവാൻ
സാധിക്കും. സൂര്യസ്തുതിതന്നെ ഉദാഹരണം. മാത്രമല്ല, ഉള്ളടക്കം അനുസരിച്ച്
വിഭാഗങ്ങളുടെ എണ്ണം ഇനി വർദ്ധിപ്പിക്കുകയും ചെയ്യാം. എങ്കിലും സ്തുതി
യെന്ന പ്രസ്ഥാനത്തിലുൾപ്പെടുത്തുന്നതിനുള്ള അടിസ്ഥാനഏകകം ഭക്തി
മാത്രമാണ്. മറ്റുള്ളവയെല്ലാം അതിന്റെ അനുബന്ധങ്ങളോ, അതിലേക്കെ
ത്തിച്ചേരുന്നതോ അതിൽനിന്നാരംഭിക്കുന്നതോ ആയ പദ്ധതികളോ ആണ്.

ഗുരുസ്തുതി

അജ്ഞാനം കളയുന്ന ഗുരുവിനും ഈശ്വരനും അഭേദം കല്പിക്കുന്ന
ഈ കീർത്തനം ഒരു സംസ്കൃതിയുടെ മൂല്യങ്ങളുടെ പ്രതീകമാണ്. 'ഗുരുത്വ'
മെന്ന വിശ്വാസത്തിന് മനുഷ്യഭാഗധേയത്തെപ്പോലും നിർണയിക്കാനുള്ള
ശക്തിയാരോപിക്കുന്ന ഒരു സംസ്കാരത്തിന്റെ ചിഹ്നമാണിത്. ഗുരുകാരണ
വന്മാരെ സ്മരിച്ചുകൊണ്ടാരംഭിക്കുന്ന നാടോടി അനുഷ്ഠാനകലകളും
ക്ഷേത്രകലകളുമെല്ലാം ഈ സങ്കല്പത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.
ഗുരുത്വമെന്ന സങ്കല്പത്തിന്റെ ആഴവും ഗുരുവിന്റെ സമുന്നതമായ
സാംസ്കാരികസ്ഥാനവും വ്യക്തമാക്കുന്നതാണ് ഈ കൃതി.

പൂന്താനത്തിന്റേതെന്നു കരുതപ്പെടുന്ന സ്നോത്രങ്ങളെക്കുറിച്ചു
പ്രസ്താവിക്കുമ്പോൾ മഹാകവി ഉള്ളൂർ ഈ സ്തോത്രവും പരാമർശിക്കുന്നുണ്ട്
(കേ.സാ.ച. ഭാഗം 2, പു.608). പക്ഷേ ഇതു പൂന്താനത്തിന്റേതാണെന്നു
നിർണയിക്കാനുള്ള തെളിവുകൾ കാണുന്നില്ലതാനും.

സൂര്യസ്തുതി

ഈ സ്തുതിയിൽ പ്രത്യക്ഷപ്പെടുന്ന സൂര്യൻ വെളിച്ചം മാത്രമല്ല രോഗ
പീഡയിൽനിന്നു മോക്ഷമേകുന്ന ദേവതകൂടിയാണ്.
'ദെഹപീഡാസഹിപ്പാൻ വശമില്ല'
ഈശ്വരചികിത്സിപ്പാനുപായവും'
[ 54 ] ഭാഗ്യനാശംകൊണ്ടെതുമെകയ്വരാ'
'ശയ്യമെലെ കിടക്കുമാറാക്കൊല്ലാ' എന്നിങ്ങനെയുള്ള വരികൾ
വൈയക്തികമുദ്രയുള്ളതാണ്. സൂര്യഗായത്രിയിലൂടെ പുലരുന്ന വൈദിക
സംസ്കാരവും കേരളീയന്റെ വ്യക്തിസംസ്ക്കാരവും തമ്മിൽ ഈ സ്തുതിയിൽ
സമന്വയിക്കുന്നു. അജ്ഞാനം, രോഗം, തിമിരം എന്നിവയൊക്കെ ഇരുളും
കറുപ്പുമാണ്. അവയകറ്റുന്ന വിജ്ഞാനത്തിന്റെയും ചികിത്സയുടെയും
വെളിച്ചത്തിന്റെയും ഊർജ്ജമാണ് സൂര്യൻ. പ്രകൃതിദേവതകളിൽ ഏറ്റവും
പ്രഭാവശാലിയായ സൂര്യൻ ഇവിടെ ത്രിമൂർത്തികൾക്കും ആരാധ്യനാകുന്നു.

ഈ സ്തോത്രത്തെക്കുറിച്ച് ഉള്ളൂർ പരാമർശിക്കുന്നുണ്ടെങ്കിലും
(കേ.സാ.ച. ഭാഗം II പു. 635) കർത്താവാരാണെന്നു സൂചിപ്പിക്കുന്നില്ല.
നാടോടിക്കവികളെപ്പോലെ ഈ കീർത്തനകാരന്മാരും കൃതികളിലൂടെ മാത്രം
പ്രശസ്തി നിലനിർത്തുന്നവരാണ്.

കൃഷ്ണസ്തുതികൾ

സ്തുതികാരന്മാർക്ക് ഏറ്റവും പ്രിയപ്പെട്ട ദേവൻ ശ്രീകൃഷ്ണണനാണ്.
പത്തുദിക്കും തങ്കലാക്കി നില്ക്കുന്ന ജഗന്നിവാസനും വേണുഗാനമൂർത്തി
യായ കലാകാരനും കർമോത്സകനായ മനുഷ്യനുമായി, ഒരേസമയം മാനു
ഷികദേവഭാവങ്ങളുടെ സമന്വയമായി, ഈ ദേവത സ്തുതികളിൽ നിറഞ്ഞു
നില്ക്കുന്നു. ബാലലീലകളാടുന്ന കൃഷ്ണനോടു വാത്സല്യവും ഗോപികാര
ക്തനായ കൃഷ്ണനോടു രതിയും ഗീതാകാരനായ കൃഷ്ണനോടു ഭക്തിയും പുലർത്തുന്ന സ്തോത്രകവികൾ ദേവഭാവത്തെക്കാൾ മാനുഷികഭാവത്തിനാണ്
കൂടുതൽ ഊന്നൽ നല്കുന്നത്. ഭക്തിയെന്നത് പല്ലവിയായി ആവർത്തിക്കപ്പെടു
കയും ചെയ്യുന്നു.

'കണ്ണിൽമേവിനതീയിൽ അംബുജബാണനെ പൊരിചെയ്തു’ ശിവൻ
സ്ത്രീനിഷേധപരമായ വന്യപൗരുഷത്തിന്റെ പ്രതീകമാകുമ്പോൾ ‘കന്നിമാ
രുടെ സന്തോഷവാരിധിയായ കൃഷ്ണൻ പ്രേമസ്വരൂപനാണ്. പലപ്പോഴും
സ്ത്രൈണസൗന്ദര്യത്തിന്റെ തീക്ഷ്ണതയോടെയാണ് ശ്രീകൃഷ്ണൻ ഈ
സ്തുതികളിൽ വർണ്യവിഷയമാകുന്നത്. 'എന്നുണ്ണികൃഷ്ണനെ." എന്നു
തുടങ്ങുന്ന സ്തുതിയിൽ സ്ത്രീശരീരവർണനയുടെ പരമ്പരാഗതരീതിതന്നെ
കൃഷ്ണവർണനയ്ക്കും ഉപയോഗിക്കുന്നതു കാണുക.

ഈ സമാഹാരത്തിലെ 'നരകവൈരിയാം.' എന്നു തുടങ്ങുന്ന സ്തുതി,
ശ്രീകൃഷ്ണസ്തുതിയെന്നപേരിൽ ഉള്ളൂരും (കേ.സാ.ച. ഭാഗം II പു608),
'ബാലകൃഷ്ണപഞ്ചാക്ഷരി'യെന്ന പേരിൽ ആർ.നാരായണപ്പണിക്കരും
അവതരിപ്പിക്കുന്നുണ്ട്. "നമഃശിവായ എന്ന അക്ഷരപഞ്ചകത്തെക്കൊണ്ടാണ്
ഓരോ പദ്യവും ആരംഭിക്കുന്നത്. ഇതു വെളുപ്പാൻകാലത്തു ചൊല്ലാനുള്ള
ഭൂപാളകീർത്തനമാകുന്നു" (ആർ.നാരായണപ്പണിക്കർ, കേ.ഭാ.സാ.ച. 2-ാം
ഭാഗം, പു. 123).

'കാണാകേണം' സ്തോത്രമെന്ന പേരിൽ ഉള്ളൂരും ശ്രീകൃഷ്ണകേശാ
ദിപാദസ്തോത്രമെന്നു നാരാണയപ്പണിക്കരും പരാമർശിക്കുന്നതാണ് [ 55 ] 'പച്ചക്കല്ലിൻപ്രഭകളെ മുഴുവൻ’ എന്നു തുടങ്ങുന്ന കീർത്തനം. ഗുണ്ടർട്ടിൽ
നിന്നു ലഭിച്ച പാഠത്തിൽ ഈ വരി ഒഴിവാക്കി 'അരുണദിവാകര..' എന്ന വരി
മുതൽ ആരംഭിക്കുന്നു. ഈ കീർത്തനം പൂന്താനത്തിന്റേതാണെന്നു കരുതപ്പെടുന്നു.

'എന്നുണ്ണികൃഷ്ണനെ' എന്നാരംഭിക്കുന്ന കൃഷ്ണസ്തുതിയുടെ ചില
ഭാഗങ്ങൾ 'കാണേണമേ സ്തോത്രം' എന്ന പേരിൽ ഉള്ളൂർ ഉദ്ധരിക്കുന്നുണ്ട്.
പ്രസ്തുത സ്കോത്രത്തിന്റെ അവസാനം തൃച്ചെമ്മരം ശ്രീകൃഷ്ണണനെക്കുറിച്ചാണ്
സ്തുതിയെന്ന സൂചനയുണ്ടെങ്കിലും ആ ഭാഗം ഗുണ്ടർട്ടിന്റെ പാഠത്തിൽ കാണു
ന്നില്ല. കേശാദിപാദവും പാദാദികേശവും ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉള്ളൂർ പറയുന്ന
ഈ കൃതി ഇവിടെ പൂർണമായിട്ടില്ലെന്നു കരുതാം.

ഈ കീർത്തനങ്ങളുടെ പൊതുധാരയിൽനിന്നു വേറിട്ടു കാണേണ്ട
ഒന്നാണ് ‘തൃശ്ശംബരംസ്തുതി.' ഓണപ്പാട്ടിന്റെയും വടക്കൻപാട്ടിന്റെയും
താളവ്യവസ്ഥ പിന്തുടരുന്ന ഈ കീർത്തനത്തിലെ വർണന സരസവും ഭാഷാ
രീതി ഋജുവുമാണ്. ഗോപിനാരിമാർ യശോദയോട് ശ്രീകൃഷ്ണൻ ചെയ്ത
'അതിക്രമങ്ങൾ’ വന്നു പറയുന്നതും അവരെ ആശ്വസിപ്പിച്ചു മടക്കിയയച്ച
യശോദയമ്മ കൃഷ്ണണനെ നയത്തിൽ ചോദ്യം ചെയ്യുന്നതും വെണ്ണ കട്ടു
തിന്നതു പരിശോധിക്കാനായി തുറക്കപ്പെട്ട ശ്രീകൃഷ്ണന്റെ വായിൽ
ഈരേഴുലകവും കണ്ടു പരിഭ്രാന്തയാകുന്നതുമാണ് ഇതിലെ പ്രമേയം.
ഗോപിനാരികളുടെ പരിഭവം പറച്ചിലും കൃഷ്ണനെ അനുനയത്തിലാക്കു
വാനുള്ള യശോദയുടെ തന്ത്രങ്ങളും നർമ്മരസം കലർന്നതാണ്. ഒതുക്കിപ്പറയു
തിനാണ് കവിയുടെ ശ്രദ്ധ. ഋജുവായ കഥാകഥനത്തിലൂടെ സ്ഫുരിക്കുന്ന
ഭക്തി ഇവിടെ പ്രാഥമികമായ അർത്ഥതലത്തിൽനിന്നു വ്യഞ്ജനയിലേക്കു
കടന്നുനില്ക്കുന്നു.

മറ്റു സ്തുതികൾ സന്ധ്യാകീർത്തനങ്ങളെന്ന നിലയിലാണ് കൂടുതൽ
പ്രചരിച്ചിരുന്നതെങ്കിൽ 'തൃശ്ശംബരംസ്തുതി' മറെറാരു പാരമ്പര്യത്തിന്റെ
സർഗ്ഗഫലമാണെന്നു കാണാം. ഈ കൃതി പാടിക്കളിക്കാനുള്ളതാണ്.
അതുകൊണ്ടാവാം ഭാഷയിലും ആഖ്യാനരീതിയിലും ആദ്യന്തം ചടലത
നിലനിർത്തുവാൻ കവി ശ്രദ്ധിച്ചിരിക്കുന്നത്.

ലക്ഷ്മീ-പാർവതീ സംവാദം

ഭർത്താക്കന്മാരെ ചൊല്ലിയുള്ള ലക്ഷ്മീപാർവതിമാരുടെ കലഹവും
ഒത്തുതീർപ്പുമാണ് ലക്ഷ്മീ-പാർവതീ സംവാദത്തിന്റെ വിഷയം. ഈ പ്രമേ
യത്തെ അധികരിച്ചു പല കൃതികളുമുണ്ടായിട്ടുണ്ടെങ്കിലും പ്രതിപാദ്യസംഭ
വങ്ങൾക്കു വ്യത്യസ്തതയുണ്ട്. ശൈവ-വൈഷ്ണവ കലഹങ്ങളുടെയും
തുടർന്നുള്ള സമന്വയത്തിന്റെയും ചരിത്രപശ്ചാത്തലം ഈ കൃതിയുടെ
രൂപനിർണയത്തിൽ പങ്കുവഹിച്ചിട്ടുണ്ടാവാം. നവവിധഭക്തികളിൽ പ്രഥമ
സ്ഥാനം ഈശ്വരകഥാശ്രവണത്തിനാണെന്നു വിധിക്കുന്ന സാംസ്കാരിക
സാഹചര്യത്തിൽ ഇതും ഒരു സ്തോത്രകൃതിയാണ്. പക്ഷേ, പ്രത്യക്ഷമായ
ദേവതാസ്തുതി ഇതിലില്ലെന്നു മാത്രം. [ 56 ] ജ്ഞാനപ്പാന

ജ്ഞാനപ്പാനയെക്കുറിച്ച് ധാരാളം പഠനങ്ങൾ നടന്നുകഴിഞ്ഞിട്ടുണ്ട്.
ഭക്തിപ്രസ്ഥാനത്തിന്റെ പൊതുവായ പശ്ചാത്തലവും പൂന്താനം നമ്പൂ
തിരിയെന്ന കവിയുടെ ഭക്തിയും അതിനു വ്യക്ത്യനുഭവങ്ങളുമായുള്ള ജൈവ
ബന്ധവുമെല്ലാം ചരിത്രത്തിന്റെയും ഐതിഹ്യങ്ങളുടെയും ഭാഗമാണ്. ലളിത
ഭക്തിയുടെ ഒരു പ്രതീകമായിത്തന്നെ പൂന്താനം അവരോധിക്കപ്പെട്ടിട്ടുണ്ട്.
ഈശ്വരഭക്തി, ദേശഭക്തി, സമൂഹവിമർശനം എന്നിവയിൽ പൂന്താനം ഒരു
സാധാരണ കേരളീയന്റെ മനോഭാവമാണ് പുലർത്തുന്നത്. അവ പലപ്പോഴും
അവതരിപ്പിക്കുന്നത് സ്വയം അനുഭവിച്ചറിഞ്ഞ കാര്യങ്ങളെന്ന നിലയ്ക്കു
തന്നെയാണ്. നമ്പൂതിരിഭാഷാഭേദത്തിന്റെ വ്യവഹാരരീതി പ്രകടമാകുന്ന
ശൈലിയാണ് ഇത്തരമൊരു വൈയക്തികാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ഏറെ
സഹായിക്കുന്നത്. ഭാരതമൊട്ടാകെ പ്രചാരം സിദ്ധിച്ച ഭക്തിപ്രസ്ഥാനത്തിന്റെ
ലക്ഷ്യങ്ങളുടെ കേരളീയമായ പരിപ്രേക്ഷ്യമാണ് പൂന്താനം കൃതികൾ.
സാമൂഹികമായും ഭക്തിപരമായും സദാചാരപരമായും സാധിക്കേണ്ട ഈ
മൂല്യങ്ങൾ സാക്ഷാത്ക്കരിക്കുന്നത് ജ്ഞാനപ്പാനയിലൂടെയാണ്. അഥവാ,
വൈദികസംസ്ക്കാരമൂല്യങ്ങളുടെ ജനകീയവ്യാഖ്യാനമെന്ന നിലയിൽതന്നെ
നിന്നുകൊണ്ട് അതേ മൂല്യങ്ങളുടെ സാമൂഹികമായ ചൂഷണത്തെയും
പ്രയോഗരീതിയെയും നിഷേധിക്കുകയാണ് ജ്ഞാനപ്പാന ചെയ്യുന്നത്.

ജ്ഞാനപ്പാനയ്ക്ക് നിലവിലുള്ള പാഠങ്ങളിൽതന്നെ വൈജാത്യങ്ങ
ളുണ്ട്. പ്രസിദ്ധീകൃതപാഠങ്ങളിൽനിന്നു ധാരാളം വ്യത്യസ്തതകളുണ്ടെന്നതു
മാത്രമല്ല ഗുണ്ടർട്ടിൽനിന്നു ലഭ്യമായ പാഠത്തിന്റെ പ്രസക്തി. പ്രസിദ്ധീകൃത
പാഠങ്ങളിലെ കാവ്യാരംഭമായ 'ഗുരുനാഥൻ തുണചെയ്തക സന്തതം' എന്ന
വരിക്കു മുൻപു തന്നെ ഇരുപത്തിനാലു വരികൾ ഇതിൽ കൂടുതലുണ്ട്.
കാവ്യത്തിനിടയ്ക്കും ചില വരികൾ അധികമായുണ്ട്. എന്നാൽ, സുപ്രസിദ്ധ
മായ ചില വരികൾ ഇതിൽ കാണുന്നില്ല. ഇതൊന്നും യാദൃച്ഛികമല്ലെന്ന്
പ്രസ്തുത വരികളുടെ പരിശോധനയിൽനിന്നു വ്യക്തമാകും.

ജ്ഞാനപ്പാനയുടെ വ്യാഖ്യാതാക്കളും പഠിതാക്കളുമായ പലരും ഗുരു
വന്ദനത്തോടെയുള്ള കാവ്യാരംഭം ശ്രദ്ധിച്ചിട്ടുണ്ട്.

'ജ്ഞാനത്തിന് കാരണഭൂതനും ഉപദേഷ്ടാവും ഗുരുവാകയാൽ ഗ്രന്ഥ
കാരൻ ഒന്നാമതായി ഗുരുവിനെ വന്ദിച്ചിരിക്കുന്നു’ (കെ.വാസുദേവൻ മൂസ്സത്',
പൂന്താനം,കൃതികൾ, പു.83).

പക്ഷേ, നിർദോഷമായ ഇത്തരം പ്രസ്താവങ്ങൾക്കുപരി കൃതികളുടെ
പൗർവാപര്യത്തെയും കർതൃത്വത്തെയും സംബന്ധിച്ച പല നിഗമനങ്ങളി
ലേക്കും ഈ കാവ്യാരംഭം ഗവേഷകരെ നയിച്ചിട്ടുണ്ട്.

“ഗുരുനാഥന്റെ അനുഗ്രഹത്തിനുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടാണ്
കാവ്യത്തിന്റെ തുടക്കം.'സന്താനഗോപാലം പാന'യിൽ ഗണപതി,
സരസ്വതി, വിഷ്ണു, ശ്രീനീലകണ്ഠനെന്ന ഗുരുനാഥൻ എന്നിവരെയെല്ലാം
വണങ്ങുന്നുണ്ട്. കുറേക്കൂടി പക്വതവന്ന കവി ഒരേയൊരു 'ഗുരുനാഥ' ശബ്ദത്തിൽ ഇവരെയെ
ല്ലാം ഒതുക്കുന്നു. സർവേശ്വരനായ ഗുരുനാ
ഥനെന്നു സങ്കല്പിച്ചാൽ അതിൽ എല്ലാമടങ്ങും" (പ്രൊഫ.ചെറുകുന്നം [ 57 ] പുരുഷോ ത്തമൻ, പൂന്താനവും ഭക്തിപ്രസ്ഥാനവും, പു.85).
എസ്.ഗുപ്തൻനായർ പൂന്താനത്തിന്റെ ഗുരുനാഥനായ നീലകണ്ഠ
ഗുരുവിന്റെ മഹത്വം വ്യക്തമാക്കുന്നതിന് മറ്റു കൃതികളോടൊപ്പം ജ്ഞാന
പ്പാനയുടെ കാവ്യാരംഭവും ഉദ്ധരിക്കുന്നുണ്ട് (സാഹിത്യചരിത്രം പ്രസ്ഥാന
ങ്ങളിലൂടെ, പു.693).

ഇപ്പോൾ ലഭ്യമായ വരികളിൽ നീലകണ്ഠഗുരുവിന്റെ പേർ
സൂചിപ്പിക്കുന്നില്ല. പക്ഷേ, ഗണപതി, സരസ്വതി എന്നീ ദേവതകളെ ഗുരുവിനു
മുമ്പുതന്നെ സ്മരിക്കുന്നുണ്ട്. ഇതൊരു അനുഷ്ഠാനപരമായ
കാവ്യാരംഭമാണ്. രാമചരിതത്തിലെ

“കാനനങ്കളിലരൻകളിറുമായ് കരിണിയായ്
കാർനെടുങ്കണ്ണുമതമ്മിൽ വിളയാടിനടൻറ-
ൻറാനനം വടിവുള്ളാനവടിവായവതരി-
ത്താതിയേ നല്ലവിനായകനെന്മൊരമലനേ' എന്ന ഗണപതിസ്തുതി
യോടും

"ഞാനമെങ്കൽവിളയിച്ചുതെളിയിച്ചിനിയചൊല്‌-
നായികേ പരവയിൽത്തിരകൾനേരുടനുടൻ
തേനുലാവിനപത്രങ്ങൾവന്നുതിങ്ങിനിയതം
ചേതയുൾത്തുടർന്നുതോൻറുംവണ്ണമിൻറുമുതലായ്” എന്ന സരസ്വതി
സ്തുതിയോടും സാധർമ്മ്യമുള്ളതാണ് ജ്ഞാനപ്പാനയുടെ ആരംഭം. അധ്യാ
ത്മരാമായണത്തിലെ സരസ്വതീസ്തുതിക്കും രാമചരിത്രകല്പനയോട്
ആധമർണ്യമുണ്ട്. വ്യവസ്ഥാപിതവും അനുഷ്ഠാനസ്വഭാവമുള്ളതുമാണ്
ഇത്തരം കാവ്യാരംഭങ്ങൾ, അവയെ അനുകരണങ്ങളായി കാണേണ്ടതില്ല.

ഇപ്പോൾ ലഭ്യമായിരിക്കുന്ന ആദ്യവരികളുടെ മറെറാരു പ്രത്യേകത
'പാന'യെന്ന പേർ കാവ്യാരംഭത്തിൽതന്നെ സൂചിപ്പിക്കുന്നുവെന്നതാണ്.
ജ്ഞാനപ്പാനയുടെ ലഭ്യമായ പാഠങ്ങളിലോ പൂന്താനത്തിന്റെ തന്നെ സന്താന
ഗോപാലം പാനയിലോ ഈ പേര് പാട്ടിൽതന്നെ പരമാർശിച്ചിട്ടില്ല.

'ഹിതമൊടെതുണക്കെണം പാനെക്കു'
'പാനചൊല്ലാന്തുണക്കെണംദെവി നീ'
എന്നീ പ്രസ്താവങ്ങളിൽനിന്നു പാനയെന്നത് കാവ്യപ്രസ്ഥാനത്തിന്റെ
പേരാണെന്നൂഹിക്കാം. എൻ.വി.കൃഷ്ണവാര്യർ എഴുതുന്നു.

"പാന' എന്നോ ‘ദ്രുതകാകളി' എന്നോ 'സർപ്പിണി' എന്നോ നാം
വിളിക്കുന്ന കലിവിരുത്തം തമിഴ്സാഹിത്യത്തിൽ എത്രയോ മുമ്പുതന്നെ നല്ല
പ്രചാരം നേടിയിരുന്നു. മലയാളത്തിൽ ഈ വൃത്തത്തിലുള്ള സ്തോത്രങ്ങൾ
'പാന' എന്ന പേരിലുള്ള ഭഗവതീപൂജകളിൽ ഉപയോഗിച്ചു വന്നിരിക്കണം.
ആരാധനാസമ്പ്രദായത്തിന്റെ പേര് പിന്നീട് സോത്രത്തിനും ഒടുവിൽ
വൃത്തത്തിനും കിട്ടി." (ജ്ഞാനപ്പാന, അവതാരിക, പു. 13,14)

മറ്റു പതിപ്പുകളിൽ കാണാത്ത ചില വരികൾകൂടി ഈ പാഠത്തിലുണ്ട്.
നിശിതമായ സമൂഹവിമർശനവും അതിലുപരി ബ്രാഹ്മണാനാചാരങ്ങളുടെ
നിഷേധവും ഉൾക്കൊള്ളുന്ന ഈ വരികൾ പില്ക്കാലത്ത് നഷ്ടപ്പെട്ടത്
യാദൃച്ഛികമാകാനിടയില്ല. പ്രസ്തുതവരികൾ ശ്രദ്ധിക്കുക. [ 58 ] 1. 'പട്ടുകച്ചാ പുടവകൾ എന്നിവ
കെട്ടിപ്പെറിനശിക്കുന്നിതു ചിലർ'
. 2. 'ജന്മസാഫല്യം ഒക്കവരുത്തുവാൻ
കന്മഷയായ വൈശ്യമതിഎന്നും
ശൂദ്രയൊനിയിൽ പുത്രർഉൽപാദിച്ചു
ദുർഗ്ഗതിക്കയക്കുന്നു പിതൃക്കളെ'
3. 'വെദവിത്തുകളാകിയ ഭൂസുരർ
വാദവിദ്യകൾ ചെയ്യുന്നതത്ഭുതം.
' സാമൂഹികമായ അധികാരം, കൃതികളുടെ വിമർശനധർമ്മത്തെ ബാധി
ക്കുകയും സ്വാനുകൂലമായി വ്യാഖ്യാനിക്കുകയും ചെയ്യുന്നതിന് ഈ വരിക
ളുടെ വെട്ടിച്ചുരുക്കൽ തന്നെ ഉദാഹരണം.

വരികൾ കൂടുതലുണ്ടെന്നതുപോലെതന്നെ സുപ്രസിദ്ധമായ ചില
വരികൾ ഈ പാഠത്തിലില്ലെന്നതും ശ്രദ്ധേയമാണ്.

'രണ്ടുനാലുദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ
മാളികമുകളേറിയമന്നന്റെ
തോളിൽമാറാപ്പു കേറ്റുന്നതും ഭവാൻ'
ഈ വരികളുടെ അഭാവത്തിനു കാരണമെന്ത്? ഉള്ളൂർ സഭാപ്രവേശം പാനയെക്കുറിച്ച്
പ്രസ്താവിക്കുന്നതു കൂടി ശ്രദ്ധിക്കാം.

"ഇതും പൂന്താനത്തിന്റെ കൃതി തന്നെയൊ എന്നു സംശയിക്കേണ്ടി
യിരിക്കുന്നു. എന്തെന്നാൽ,

"മാളികമീതേമേവുന്ന മന്നന്റെ
തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ"
"രണ്ടുനാലുദിനം കൊണ്ടൊരുത്തനെ
ത്തണ്ടിലേറ്റിനടത്തുന്നതും ഭവാൻ'
എന്നീ വരികൾ ഈ ഗ്രന്ഥത്തിലും കാണാനുണ്ട്. (കേ. സാ.ച.ഭാഗംII
പു. 618, 619)

ഈ രണ്ടു വസ്തുതകളും ചേർത്തുവായിക്കുമ്പോൾ പ്രസ്തുത വരികൾ സഭാപ്രവേശം പാനയിൽനിന്ന് ജ്ഞാനപ്പാനയിലേക്കു കുടിയേറിയതാ
കാനാണു സാധ്യതയെന്നു തോന്നുന്നു. ഈ വരികളെ മാത്രം അടിസ്ഥാന
മാക്കി സഭാപ്രവേശം പാനയുടെ കർതൃത്വം പൂന്താനത്തിൽ ആരോപിക്കാൻ
സാധ്യമല്ലെന്നും വരുന്നു.

ജ്ഞാനപ്പാനയുടെ ഭിന്നപാഠങ്ങളെക്കുറിച്ചും പാഠാന്തരീയതയെ
ക്കുറിച്ചും കൂടുതൽ പഠനങ്ങൾ നടക്കേണ്ടതുണ്ടെന്ന് ഈ പതിപ്പ് ഓർമ്മിപ്പി
ക്കുന്നു.

ഓണപ്പാട്ട്

കേരളത്തിലെ നാടോടി ജനസമുദായങ്ങളുടെ ഉത്സവവും ശുഭപ്രതീ
ക്ഷയും ഗൃഹാതുരത്വവുമൊക്കെയായ ഓണത്തെക്കുറിച്ച ധാരാളം പാട്ടുകളു
ണ്ടായിട്ടുണ്ടാവാമെങ്കിലും അവയിൽ ഇന്നു ലഭ്യമായവ കുറവാണ്. കേരള
ഭാഷാഗാനങ്ങൾ വാല്യം രണ്ടിൽ ഓണവിഷയകമായ അഞ്ചുപാട്ടു [ 59 ] കളുള്ളതിൽ രണ്ടെണ്ണം 'ആരോമൽപ്പെങ്കിളിപ്പെൺകിടാവേ' എന്നാരംഭി
ക്കുന്നു. ആഖ്യാനരീതിയിലും താളത്തിലും സാധർമ്മ്യമുള്ള ഇവയിൽ
രണ്ടാമത്തെ പാട്ടിനോട് ഏറെക്കുറെ സമാനതയുള്ള ഒരു പാട്ട് ഗുണ്ടർട്ടിന്റെ
സമാഹാരത്തിൽനിന്നു ലഭിച്ചിട്ടുണ്ട്. ഓലയിലും നോട്ടുബുക്കിലുമായി
പകർത്തപ്പെട്ട ഇതിന്റെ രണ്ടു പകർപ്പുകളിൽ ഓലയിലുള്ളതു പൂർണമാണ്.
ചില ചെറിയ വ്യത്യാസങ്ങൾ മാത്രമേ ഈ രണ്ടു പകർപ്പുകൾ തമ്മിലുള്ളൂ.

കേരളഭാഷാഗാനങ്ങളിൽ ചേർത്തിരിക്കുന്ന ഓണപ്പാട്ടിനെക്കാൾ
ദൈർഘ്യവും ഘടനാപരമായ പൂർണതയും ഗുണ്ടർട്ടിൽനിന്നു ലഭിച്ച
പാട്ടിനുണ്ട്.

കിളിയെ വിളിച്ചു കഥപറയാനാവശ്യപ്പെടുന്നതും അതനുസരിച്ച്
കിളികഥ പറയുന്നതും അതിനുശേഷം പറന്ന് കൈലാസത്തിലേക്കു പോകു
ന്നതുമായാണ് പാട്ടിന്റെ ഘടന. കിളിപ്പാട്ടു പ്രസ്ഥാനത്തിലെ കൃതികളുടെ
ആഖ്യാനരീതിയും ഇതുതന്നെയാണല്ലൊ. കിളിപ്പാട്ടുപ്രസ്ഥാനവും
നാടോടിസംസ്കാരവുമായുള്ള ബന്ധവും പഠനവിഷയമാക്കേണ്ടുണ്ട് . കേരള
ഭാഷാഗാനങ്ങളിലെ ഓണപ്പാട്ടിൽ 'തുഞ്ചത്തുരാമനെപ്പറ്റി പരാമർശമുണ്ട്.
ഗുണ്ടർട്ടിന്റെ പാഠത്തിൽ ഈ പരാമർശം കാണുന്നില്ലെന്നതു ശ്രദ്ധേയമാണ്.
ഭാഷാപരമായി കൂടുതൽ പഴക്കം തോന്നിക്കുന്നതും ഗുണ്ടർട്ടിന്റെ പാഠത്തിനാണ്.

ഓണപ്പാട്ടിനു മഹാബലിചരിതം എന്നുകൂടി പേരുണ്ടെന്നും കവി
യാരെന്നറിയില്ലെന്നും രചനാകാലം ഒൻപതോ പത്തോ ശതകങ്ങളിലാ
ണെന്നും ഉള്ളൂർ പ്രസ്താവിക്കുന്നു. പക്ഷേ കാലനിർണയത്തിന് ഉപോദ്ബല
കമായ തെളിവുകളൊന്നും അദ്ദേഹം ചൂണ്ടാക്കാണിക്കുന്നില്ല. "വലിയ ഒരു
മാവേലിപ്പാട്ടു നമുക്കു ലഭിച്ചിട്ടുള്ളതിനും നാലു നൂറ്റാണ്ടിൽ കൂടുതൽ
പഴക്കമില്ല" എന്നു മാടശ്ശേരി മാധവവാര്യർ പറയുന്നതും (കുഞ്ചൻവരെ, പു.
186) ഈ ഓണപ്പാട്ടിനെ ഉദ്ദേശിച്ചാവാം

കേരള സർവ്വകലാശാല പ്രസിദ്ധീകരണമായ ‘പാട്ടുകൾ' ഒന്നാം
ഭാഗത്തിൽനിന്ന് 'ഓണവിജ്ഞാനകോശ'ത്തിൽ (പു.95) "മഹാബലിചരിതം
ഓണപ്പാട്ടി'ന്റെ മറെറാരു പാഠം ഉദ്ധരിച്ചിട്ടുണ്ട്. അതിൽ
‘ശങ്കരനിർമ്മിതമായ പാട്ടു
വിദ്യയില്ലാത്തവർ ചൊല്ലുന്നേരം
വിദ്വാന്മാർ കണ്ടതിൽ കുറ്റം തീർപ്പിൻ'
എന്ന് കവിയെക്കുറിച്ച സൂചനയുണ്ട്. എങ്കിലും വാമൊഴിസാഹിത്യ
ത്തിലെ പാഠഭേദസാധ്യതകളും പില്ക്കാലത്ത് അധികമായി വന്നു ചേരുന്ന
ചില പരാമർശങ്ങളും (ഉദാ. കേരള ഭാഷാഗാനങ്ങളിലെ ഓണപ്പാട്ടിൽ
'തുഞ്ചത്തു രാമനെ'ക്കുറിച്ചുള്ള സൂചന) പരിഗണിക്കുമ്പോൾ ഈ
കർതൃസൂചന ആധികാരികമായി കരുതേണ്ടതില്ല.

ജ്ഞാനപ്പാനയിലേതുപോലെ ഓണപ്പാട്ടിലേയും ചില വരികൾ
പിൽക്കാലത്ത് ഒഴിവാക്കപ്പെട്ടിട്ടുണ്ട്.
"മാബലിമണ്ണുപെക്ഷിച്ച ശെഷം
അക്കാലമായിരം ബ്രാഹ്മണരെ
നിത്യവുമുട്ടിത്തുടങ്ങിയല്ലൊ
[ 60 ] അക്കഥ കെട്ടൊരുമാബലിയും
ഖെദിച്ചു തന്റെ മനസ്സുകൊണ്ട്"
ഈ ബ്രാഹ്മണഭോജനം കൊണ്ടാണ് 'മാനുഷരൊക്കെ വലഞ്ഞതെ'ന്ന
സൂചന പിൽക്കാലത്തെ പാഠഭേദമെന്നു കരുതാവുന്ന കേരള ഭാഷാഗാന
ങ്ങളിലെ പാട്ടിലില്ല. 'മാവേലി മന്നൻ മരിച്ചശേഷം
മോടികളൊക്കെയും മാറിയല്ലൊ’
എന്നു മാത്രമാണ് ഈ പാട്ടിലെ പ്രസ്താവന.
മാടശ്ശേരി മാധവവാര്യർ വലിയമാവേലിപ്പാട്ടിനെക്കാൾ പഴക്കമുള്ള
തെന്നു പറഞ്ഞു് ഒരു ചെറിയ പാട്ട് ഉദ്ധരിക്കുന്നുണ്ട്.
'മാവേലിത്തമ്പിരാൻ തമ്പിരാനേ
കാവലുനേരിന്റെ തമ്പിരാനേ'
എന്നാണ് ഈ പാട്ടിന്റെ തുടക്കം. വടക്കൻപാട്ടുകളിലൂടെ പ്രസിദ്ധ മായ -
മാവേലിവൃത്തമെന്ന് ഇന്നു വ്യവഹരിക്കുന്ന - താളരീതിയിലാണ് ഈ
പാട്ടുകൾ രചിച്ചിരിക്കുന്നത്.

പാഠഭേദങ്ങൾ

വാമൊഴിയിലൂടെ പ്രചരിച്ച നാടോടിസാഹിത്യത്തിന് പാഠഭേദങ്ങൾ
സാധാരണമാണ്. അതിന് അയഞ്ഞ രൂപഘടന കൂടിയാകുമ്പോൾ പാഠഭേദ
സാധ്യത വളരെ കൂടുതലാകുന്നു. സ്തുതികൾ, ഓണപ്പാട്ട് എന്നിവയിൽ ഇത്തരം
പാഠഭേദങ്ങളാണധികം. ചൊല്ലലിലൂടെ സംഭവിക്കുന്ന ഇത്തരം പരിണാമങ്ങൾ
വഴി കൃതി ചിലപ്പോൾ മാറിപ്പോകുന്നു. ഓണപ്പാട്ടുകൾ തമ്മിലുള്ള താരതമ്യം
ഈ വസ്തുത ദൃഢമാക്കുന്നു.
‘ജ്ഞാനപ്പാന’ പോലെ നിയതമായ വരമൊഴിസാഹിത്യത്തിലും
പാഠഭേദങ്ങൾ ധാരാളമായുണ്ട്. പകർത്തിയെഴുതുന്നവരുടെ അശ്രദ്ധയും
വ്യാഖ്യാതാക്കളുടെ മനോധർമ്മവും കൃതിയെ ബാധിക്കുന്നുണ്ടാകാം. പല
പ്രാചീനപ്രയോഗങ്ങളും ഇങ്ങനെയുള്ള പരിഷ്കരണംമൂലം നഷ്ടപ്പെട്ടു
പോയിരിക്കാം. വ്യവസ്ഥാപിത താല്പര്യങ്ങളുടെ സംരക്ഷണത്തിന് വരികൾ
ഒഴിവാക്കുകയോ മാറ്റുകയോ ചെയ്യുന്ന പ്രവണതയുമുണ്ട്. ‘ജ്ഞാനപ്പാന',
'ഓണപ്പാട്ട്' എന്നിവയിലെ പല ഭാഗങ്ങളും ഇതിനുദാഹരണമായി നേരത്തെ
തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ടല്ലോ.

ലിപികൾ

കൈയെഴുത്തിലെ ലിപിവ്യവസ്ഥ അച്ചടിയിൽ കഴിയുന്നത്ര പാലിച്ചി
ട്ടുണ്ട്. എങ്കിലും പഴയ ഈകാരം (ൟ) അച്ചടിയിൽ ഒഴിവാക്കിയിട്ടുണ്ട്.
സംവൃതവിവൃത ഉകാരങ്ങൾ തമ്മിൽ എഴുത്തിലില്ലെങ്കിലും ചൊല്ലലിൽ
വ്യത്യാസമുണ്ട്. ഒകാരത്തിനും എഴുത്തിൽ ഹ്രസ്വദീർഘഭേദമില്ല.
എകാരത്തിന്റെ ഹ്രസ്വവും ദീർഘവും കൈയെഴുത്തുപ്രതികളിൽ
ചിലയിടത്തുകാണാമെങ്കിലും ഈ വ്യത്യാസം സാർവത്രികമായി പാലിച്ചിട്ടില്ല.

*** [ 61 ] ഗ്രന്ഥസൂചി

1. അപ്പൻ തമ്പുരാൻ, രാമവർമ്മ. ദ്രാവിഡ വൃത്തങ്ങളും അവയുടെ
ദശാപരിണാമങ്ങളും, മാതൃഭൂമി, കോഴിക്കോട് 1987.
2. ആനന്ദക്കുട്ടൻ നായർ വി.(സമ്പാ..) കേരളഭാഷാഗാനങ്ങൾ വാല്യം രണ്ട്.
കേരള സാഹിത്യ അക്കാദമി, തൃശൂർ 1980
3. ഉള്ളൂർ, മഹാകവി. കേരള സാഹിത്യചരിത്രം വാല്യം രണ്ട്. കേരള
സർവ്വകലാശാല, തിരുവനന്തപുരം 1962.
4. ഉള്ളൂർ, മഹാകവി, കേരള സാഹിത്യചരിത്രം വാല്യം മൂന്ന്. തിരുവിതാംകൂർ
സർവ്വകലാശാല, തിരുവനന്തപുരം 1955.
5, കർത്താ പി.സി ഓണവിജ്ഞാനകോശം നാഷണൽ ബുക്ക് സ്റ്റാൾ,
കോട്ടയം 1991.
6. കൃഷ്ണകുമാർ മാരാർ (എ.ഡി.) ധർമ്മദീപം. ശ്രീരാമസേവാസമിതി തിരു
(IGG30S 1981.
7, ഗുണ്ടർട്ട് നിഘണ്ടു. ഡി.സി.ബുക്സ്, കോട്ടയം 1992.
8. ജോർജ് കെ.എം.(എഡി.) സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ.
നാഷണൽ ബുക്ക്സ്റ്റാൾ, കോട്ടയം 1989.
9. നാരായണപ്പണിക്കർ. ആർ. കേരള ഭാഷാ സാഹിത്യ ചരിത്രം ഒന്നാം ഭാഗം.
വിദ്യാവിലാസിനി, തിരുവനന്തപുരം.
10, നരായണപ്പണിക്കർ, ആർ. കേരളഭാഷാ സാഹിത്യചരിത്രം രണ്ടാംഭാഗം.
വിദ്യാവിലാസിനി, തിരുവനന്തപുരം 1955.
11. നാലാങ്കൽ. മഹാക്ഷേത്രങ്ങളുടെ മുനിൽ. നാഷണൽ ബുക്ക് സ്റ്റാൾ,
കോട്ടയം 1980.
12. പള്ളത്ത് ജെ.ജെ. (എഡി.) മലയാളിയതാ ഗവേഷണങ്ങൾ, സംസ്കൃതി
പബ്ലിക്കേഷൻസ്, കണ്ണൂർ 1994
13. പുരുഷോത്തമൻ, ചെറുകുന്നം. പൂന്താനവും ഭക്തിപ്രസ്ഥാനവും. കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം 1992.
14. പൂന്താനം. ജ്ഞാനപ്പാന, നാഷണൽ ബുക്ക് സ്റ്റാൾ, കോട്ടയം 1972.
15. ബാലകൃഷ്ണൻ നായർ ടി. ചിറയ്ക്കൽ (സമ്പാ..) കേരള ഭാഷാഗാനങ്ങൾ
വാല്യം ഒന്ന് കേരള സാഹിത്യ അക്കാദമി, തൃശൂർ 1993.
16, ബാലകൃഷ്ണൻ നായർ ടി. ചിറയ്ക്കൽ. തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ,
കേരള സാഹിത്യ അക്കാദമി, തൃശൂർ 1981.
17. ബാലകൃഷ്ണൻ നായർ ടി.പി. പ്രബന്ധപൂർണ്ണിമ, നാഷണൽ
ബുക്ക്സ്റ്റാൾ, കോട്ടയം 1992. [ 62 ] 18.ബാലകൃഷ്ണൻ നായർ ടി.പി(സമ്പാ.) സന്ധ്യാദീപം. മാതൃഭൂമി,
കോഴിക്കോട് 1993.
19. മാധവവാര്യർ, മാടശ്ശേരി. കുഞ്ചൻ വരെ. മനോരമ, കോട്ടയം 1962.
20. വാദ്ധ്യാർ കെ.കെ. വൃത്തവിചാരം. നാഷണൽബുക്ക് സ്റ്റാൾ, കോട്ടയം.
21. വാസുദേവൻപിള്ള, കടമ്മനിട്ട. പടേനി. കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്,
തിരുവനന്തപുരം 1993.
22. വാസുദേവൻ മൂസത്, കെ. (സമ്പാ.) പൂന്താനം കൃതികൾ. പി.കെ.ബ്രദേഴ്സ്,
കോഴിക്കോട് 1971.
23. വിഷ്ണുനമ്പൂതിരി എം വി. (സമ്പാ.) ഉത്തരകേരളത്തിലെ തോറ്റം
പാട്ടുകൾ, കേരള സാഹിത്യ അക്കാദമി, തൃശൂർ 1981.
24. വിഷ്ണുനമ്പൂതിരി എം.വി. തോറ്റംപാട്ടുകൾ, നാഷണൽ ബുക്ക് സ്റ്റാൾ,
കോട്ടയം 1981.
25. സി.ജി.എൻ. തിറയാട്ടവും അഞ്ചടിയും. നാഷണൽ ബുക്ക് സ്റ്റാൾ,
കോട്ടയം 1990. [ 63 ] ഗുണ്ടർട്ടിന്റെ കൈയെഴുത്തു ഗ്രന്ഥം [ 65 ] തിരുവങ്ങാട്ടഞ്ചടി

1. അരു1വായിരുന്നൊരുയിരിന്റെ ദണ്ഡം
അറിവില്ലയാതൊരു നെഞ്ചായെനല്ലൊ2
മരമായും മൃഗമായുമ്മീനായുഞ്ചൈമ്മെ3
പിറന്നും മരിച്ചും ജനിച്ചും
നരനായിപ്പിറന്ന പിറപ്പിങ്കലെന്റെ
നരകം കളഞ്ഞിട്ടു സ്വർഗ്ഗം തരെണം
തിരുമാതുന്താനും തിറത്തൊടെ മെവും
തിരുവങ്ങാടാണ്ടെഴും ശ്രീരാമദെവ

2. ആധാരമാറിന്റെയുടെ വിളങ്ങും
അണുവായിരുന്നൊരു ജീവൻ പിരിഞ്ഞാൽ
മാതാവാം കണ്ടം പിതാവങ്ങുഴുതു
മകനായ വിത്തു വിതച്ചാനതെല്ലൊ
ഭൂവാദിയഞ്ചും പുറമെ പൊതിഞ്ഞു
പുതിയൊരു വീടങ്ങു പഴതാകുമ്മുമ്പെ
തീയായത എല്ലാമകറ്റീടവെണം—തിരു4

3. ഇരത്തെണ്ടിത്തന്നെ പകലും കഴിഞ്ഞു
രാവുണ്ടുറങ്ങീട്ടുണർന്നും പുലർന്നും
ഗുരുവിന്റെ പാദം സ്തതുതിച്ചങ്ങിരിപ്പാൻ
കുറവില്ല5യാതൊരു നെഞ്ചായെനെല്ലൊ
നരസിംഹമായിട്ടിരണ്ണിയൻ തന്നെ
നഖം കൊണ്ടു കീറിപ്പിളർന്നു6യിർ കൊണ്ടാൻ
തിരുവുള്ളമായിട്ടിരിക്കെണം എന്നിൽ—തിരു

4. ഈറ്റിച്ചുനെടും ധനത്താലത്തൊട്ടു
ഇഹലൊകത്തഗതിക്കു ധർമ്മം കൊടാഞ്ഞാൽ
നീറ്റിൽ ജനിച്ചുമ്മരിച്ചും,പിറന്നും
നിലയറ്റ് നരകത്തിൽ നീന്തുവൊരല്ലൊ [ 66 ] പറ്റിപ്പിറപ്പങ്ങറുത്തങ്ങെനിക്കു
പരലൊകത്തിങ്കൽ സുഖിച്ചുങ്ങിരിപ്പാൻ7
തെറ്റത്തൊടെന്നും തൊഴുന്നെനതല്ലൊ–തിരു

5. ഉടലിന്റകത്തെ ഉയിർകൊണ്ടുപൊവാൻ
ഉടയൊൻ വരുമ്പൊൾ തടുപ്പൊരും ഇല്ല
വടികൊണ്ടടിച്ചു നടത്താതിരിപ്പാൻ
ധനമുള്ളവർ നല്ല ധർമ്മങ്ങൾ ചെയ്വിൻ
മുടുകുന്നുതെന്റെ മനസ്സിന്നെനിക്കൊ
മുറഉണ്ടുമുന്നെപ്പറപ്പൊത്തു കണ്ടാൽ
തിടരറ്റ നന്മകൾ നല്കീടവെണം–തിരു

6. ഊനങ്ങൾ വന്നാൽ ഉപായങ്ങൾ വെണം
ഉപദെശം കെട്ടാൽ ഉറപ്പിക്കപ്പൊകാ
ഹീനങ്ങളാണ്ട മനസ്സായിച്ചമഞ്ഞു
ഇരത്തെണ്ടിതന്നെ ഉരുകുന്നെന്മാലെ
ഞാനിന്നുനിന്നെ സ്തുതിക്കുന്നുതെന്നാൽ8
നാമം സ്തുതിച്ചു പിഴയാതിരിപ്പാൻ9
തെനിമ്പമായിട്ടിരിക്കെണം എന്നിൽ-തിരു

7. എട്ടാം എഴുത്തെ ജപിപ്പാനിരുന്നാൽ
എണ്ണുന്നതിങ്ങൊന്നതങ്ങൊമ്പതൊന്നും
തട്ടായ്ക്കുകയുണ്ടിത്തപസ്സിങ്കൽ കൂടി
തന്നെ നിനയാത10 സന്ന്യാസി ഉണ്ടൊ
പൊട്ടാക്കുന്നെന്റെയകത്തുണ്ടിതൈവർ
പൊരുൾ പൊകുന്നെരത്തതിന്മുമ്പെ പൊവൊർ11
ദുഷ്ടുണ്ടിവർക്കൊന്നിനൊന്നില്ല തമ്മിൽ-തിരു [ 67 ] കണ്ണിപ്പറമ്പഞ്ചടി

1. നലമെറും ഗുരുവിനെ ഒരുനാളും മറക്കൊല്ലാ
നമശ്ശിവയെന്ന നാമം ഒഴിച്ചീടൊല്ല
പലരൊടും നിനയാതെയൊരു കാര്യം തുടങ്ങൊല്ലാ
പണം മൊഹിച്ചൊരുത്തനെച്ചതിച്ചീടൊല്ല
അറിവുറ്റ ജനങ്ങളൊട് എതിർപ്പാനുന്നിനക്കൊല്ല
അരചനെ കെടുത്തൊന്നും പറഞ്ഞീടൊല്ല
അരിമാതങ്കിന് കണ്ണിപ്പറമ്പിൽ വാണരുളീടും
ഹരൻപാദയുഗന്തന്നെ നിനന്നീനെഞ്ചെ

2. ഗുരുനാഥനരുൾ ചെയ്താൽ എതിർവാക്കുപറകൊല്ലാ
കുലവിദ്യ കഴിഞ്ഞൊന്നും പഠിച്ചീടൊല്ല
മരണം ഉണ്ടെനിക്കെന്നത് ഒരിക്കലും മറക്കൊല്ല
അലിവുറ്റ ജനത്തൊടങ്ങിടഞ്ഞീടൊല്ല
തരുണിമാർ ഭവനത്തിലിരുന്നൂണു തുടങ്ങൊല്ല
ധനം കണ്ടാൽ അഹംഭാവം നടിച്ചീടൊല്ല
ഉറുതിതങ്കിന ക.വ. ഉരഗഭൂഷണൻ തന്നെ
നിന്നനീനെഞ്ചെ1

3. വ്യസനം എന്നതിനെ മറെറാരുത്തർക്കും വരുത്തൊല്ലാ
ബഹുലീലാവചനത്തെപ്പറഞ്ഞീടൊല്ല
അതിർനീക്കി വിളയിപ്പാൻ ഒരു നാളും നിനക്കൊല്ല
അഴകങ്ങ് എപ്പൊഴും മെയ്യിൽ ധരിച്ചീടൊല്ലാ
വിധിയില്ലാത്തതിനുള്ള നിനവിനെത്തുടങ്ങൊല്ല
വിരുന്നുണ്മാൻ വിരൊധിവീടകം പുകൊല്ലാ
തെളിമാതങ്കിന ക.വ.തെളിവുറ്റ ശിവന്തന്നെ2...

4. ആരണർക്കുഴലുള്ളിൽ വരുത്തുവാൻ നിനക്കൊല്ല
ആരാന്റെ മുതല്ക്കാശാ പെരുത്തീടൊല്ല
ആരാനും കൊടുക്കുനൈബാൾ അരുതെന്നു വിലക്കൊല്ല [ 68 ] ആദിത്യൻ ഉദിക്കുമ്പൊൾ ഉറങ്ങീടൊല്ല
ഭാര്യയെ ഉപെക്ഷിച്ചു പരസംഗം തുടങ്ങൊല്ല
പാപികൾ വചനത്തിന്ന് എതിർപെശൊല്ല
പാരിൽ ചൊല്ലെഴും ക.വ.പരമെശപദന്തന്നെ

5. തറവാടു വെടിഞ്ഞന്യഗൃഹം ഒന്നും ഭരിക്കൊല്ലാ
തനിക്കൊല്ലാത്തതിന്റെ ശ്രമിച്ചീടൊല്ല
അറിവുള്ള ജനഞ്ചൊന്ന വചനത്തെ മറക്കൊല്ല
അറിവില്ലാത്തവർപിമ്പെ നടന്നീടൊല്ല
മറുത്തു വന്നെത്രുത്തൊരൊടൊഴിഞ്ഞു കാൽപിടിക്കൊല്ല
മരിപ്പാൻ അങ്ങുചിതത്തിന്നിളച്ചീടൊല്ല
പരിചിൽ ചൊല്ലെഴും ക.വ. പരിചുറ്റ ശിവൻ....

6. കൊടുതായെപ്പൊഴും കൊപം കലർന്നു നീ പറകൊല്ലാ
കുരളയും വളുതവും3 പറഞ്ഞീടൊല്ല
ഉടപ്പിറന്നവരൊടു വെറുത്തെറ്റം പറകൊല്ല
ഉതകീടുന്നൊരു സ്ഥാനം ഒഴിച്ചീടൊല്ല
മടവാർക്കു കൊടുത്തർത്ഥമൊടുക്കിച്ചെന്നിരക്കൊല്ല
മഹാലൊകരോടു ചെർച്ചാ കുറഞ്ഞീടൊല്ലാ
വടിവുതങ്ങിനക.വ. വടിവുറ്റ ശിവൻ...

7. വിളഭൂമി കൊടുത്തിട്ടാഭരണങ്ങൾ ചമെക്കൊല്ല
വിവെകം കയി4വെടിഞ്ഞൊന്നും നടന്നീടൊല്ല
എളിയവരൊടു ചെർന്നു മദഭാവം തുടങ്ങൊല്ല
ഇരന്നുപൊന്നണിഞ്ഞെറ്റം തെളിഞ്ഞീടൊല്ല
കളിവാക്കു മനഞ്ചെരാതവരൊടു പറകൊല്ല
കളവിനണ്ടൊരു നാളും നിനച്ചീടൊല്ല
പദവി തങ്കിന ക.വ.പരമെശൻ പദതാരെ
നിനനീനെഞ്ചെ

8. രാജാവിൻ ഭവനത്തിനടുത്തു വീടെടുക്കൊല്ല
രാവായാൽ തുണിവിട്ടു നടന്നീടൊല്ല
കാശിന്നു പിശകുന്ന തരുണിയെക്കൊതിക്കല്ല
കാരണവരെ നീക്കി നടന്നീടൊല്ല
കൈശവശിവന്മാരിലൊരു ഭെദം നിനക്കൊല്ല
കെടുള്ളതൊരുവർക്കും കൊടുത്തീടൊല്ലാ—
വിചാരമറ്റെഴും ക.വ....5 [ 69 ] 9. അന്തിവന്നടുത്തൊരു പകൽ പൊവാൻ നിനക്കൊല്ല
അന്തണർ മുതൽ കാണിമറച്ചീടൊല്ല
ബന്ധുക്കൾ പറഞ്ഞ വാക്കതു കെളാതിരിക്കൊല്ല
ബന്ധിപ്പൊരവകാശം ഒഴിച്ചിടൊല്ല
സന്താപം പെരുത്തൊനെക്കിഴിച്ചിട്ടു പറകൊല്ല
വമ്പരൊടു എതിർപ്പാനും നിനച്ചീടൊല്ല-
ചന്തമെറിന ക.വ.ശങ്കരൻ പദതാരെ....

10. നാനാജീവജാലത്തെ ബലാൽ നാശം വരുത്തൊല്ല
നാരിമാരിരിവർക്കും പതിയാകൊല്ല
ആനയെ ഭരിപ്പതൊരഴകെന്നു നിനക്കൊല്ല
ആചാരം ഒരെടത്തും കുറച്ചീടൊല്ല
മാന്യങ്ങൾ കുറഞ്ഞുള്ള ധനലാഭം കൊതിക്കൊല്ല
മാതാവിൻ മനന്നൊകപ്പറഞ്ഞീടൊല്ല
ആനന്ദം എഴും ക.വ. ഹരൻപാദത്തളിർത്തന്നെ
നിനനീനെഞ്ചെ

11. ഹരഹരശിവ കണ്ണിപ്പറമ്പിൽ വാണരുളിടും
ഹരൻപാദതളിർത്തന്നെ നിനന്തുനിത്യം
ഉരത്തതാമസമസ്ത്രമെടുത്തു പൊർ തുടങ്ങുമ്പൊൾ
ഇതിൽകീഴിൽ നടന്നുള്ളൊരുടയൊർ മറ്റും
അറിഞ്ഞുമാനുഷർ ഭൂമിത്തമിഴ്ചപത്തും പഠിച്ചുടൻ
അലസാതെലൊകർ മുമ്പിൽ ചെല്ലുവൊരെല്ലാം
കറക്കണ്ടർ 6 പെരുമാൾ തൻ കഴലൊടു കുടികൂടി
ക്കഴൽത്താരിലടിയുവൊരുടനെ ചെമ്മെ. [ 70 ] പൊന്മേരി അഞ്ചടി

1. നരനായിവന്നു ഭുവനം തന്നിൽ ജനിച്ചീടിനൊരടിയൻ
അകതാരിലെ വ്യസനങ്ങളും അകറ്റീടുക ശിവനെ
മ്മദാരിദ്ര്യമകറ്റി ഗതി വരുത്തീടും പൊന്മെരിയി-
ലമർന്നീടും ശിവനെ മമ ശിവപാദമെ ശരണം

2. മരണം വരുമളവെ മമയമദൂതർ വന്നെതിരായി
യമദണ്ഡുകൊണ്ടെമദണ്ഡനെ പലർക്കും പലതരമെ
യമദണ്ഡത്തെ അകറ്റി ഗതി വരുത്തീടും പൊൻ1 .....

3. ശിവപുമലർ വടിവൊടലർ പുതുമാലകൾ തെളിവിൽ
പവനാശികൾ അണിഞ്ഞീടിന ശിവരൂപം ഇതമലം
ശിവക്ഷെത്രത്തിൽ മികവാർന്നുള്ള തെളിവെറും പൊൻ

4. വാടാതവെള്ളെരിക്കും കൊന്നത്തുളസി തുമ്പമലരും
വടിവാർന്നുള്ള തുടി വീണയും മറിമാനും വെണ്മഴുവും
വടിവൊടു ധരിച്ച മികവാർനുള്ള തെളിവെറിന പൊൻ.

5. ഇളവെണ്മതികളയും2 ജലമണിയും തവജടയും
നലം ഏറിന മലമാനിനി വടിവും ഫണിമണിയും
നെടിലക്കനലും പ്രമഥാദികളും പുകഴ്പൂണ്ടുരു
വിലസീടിന....

6. .........തിരുനാമമിതയി പുകഴ്വാൻ3 [ 71 ] കാഞിരങ്ങാട്ടഞ്ചടി

കന്നിൽ മെവിന തീയിലംബുജ ബാണനെ
പൊരിചെയ്തതും
കഷ്ടമല്ലയൊ നാഥകാഞ്ഞിരങ്ങാടുമെവിന ശങ്കര
വളർ ഗംഗതന്നുടൽ പെറുവാൻ-
വളർമുപ്പുരം-

നോട്ടുബുക്കിന്റെ മറ്റൊരു പേജിൽ,
'കാഞ്ഞിരങ്ങാടമ്പും ശങ്കരരെ'
എന്ന വരിയും കാണുന്നു. [ 72 ] ചെറുകുന്നഞ്ചടി

അംഗജരിപുവൊടു ചെർന്നു കളിക്കും
ഭംഗ്യാനിന്മെയിതൊഴുതെൻ ജയജയ
ആദരവാൽ നിന്മലരടിതൊഴുവൊർ-
ക്കാനന്ദത്തെ വളർപ്പവളെ ജയജയ1
ഇന്ദ്രാദികളൊടു മുനിജനം എല്ലാം
വന്നു വണങ്ങിന നാഥെ ജയജയ
ഈരെഴുലകിനു തായായ്മരുവിന2
താരാർമാതെ തൊഴുതെൻ ജയജയ
ഉച്ചെക്കുഴറിവരുന്ന ജനത്തിന്നു
വെച്ചിഹ ചൊറുകൊടുപ്പവളെ ജ-
ഊക്കെറീടിന ദാരികവീരന
വെഗം3 കൊന്നു മുടിച്ചവളെ ജ-
എതിർ പൊരുതീടിന മഹിഷാസുരനെ
ക്കുലചെയ്തൊരു4 ഭയങ്കരിയെ-
ഏറിനഭക്ത്യാവിപ്രസമൂഹെ
കൊരികകൊണ്ടുവിളമ്പ്യവളെ5 ജ‌-
ഐയ്യമകറ്റിയനുഗ്രഹം ഏറ്റം
ചൊവ്വൊടുനൽകും6 പരമെശ്വരി-
ഒരുമ കലർന്നത്തിരുവുടൽ കാണ്മാൻ
വരമരുളെണം ഭഗവതി-
ഓരൊനാളിൽ വരുന്നഴൽ പൊവാൻ
വെറെ ഞാനിത തൊഴുതെൻ ജയജയ
ഒരു വഴിയുള്ളിലുറച്ചിതു മനസാ
ദൈവാധീനം തൊഴുതെൻ....
അക്കതിരവനുദയത്തിനു മുമ്പെ
നിത്യം ഇസ്തുതിതൊന്നീടുക7..... [ 73 ] ഗുരുനാഥസ്തുതി

അജ്ഞാനമുള്ളവയൊക്ക കളയെണം
വിജ്ഞാനം എന്നുള്ളിൽ വർദ്ധിക്കെണം
ആജ്ഞാപിച്ചീടെണം നല്ല വഴിക്കെന്നെ
നിത്യം ഗുരുനാഥ കുമ്പിടുന്നെൻ
ആനന്ദം നല്കുന്ന പാദരെണുക്കളാൽ1
മാനസമായൊരു ദർപ്പണത്തിൽ
മാലിന്യം തീർത്തിട്ടു നന്മവരുത്തീടും2
നിത്യം.....
ഇച്ഛിച്ചതെല്ലാം കൊടുക്കുന്നനിൻകരം
ഇഛയുണ്ടെന്റെ ശിരസ്സിൽ വെപ്പാൻ
ത്വച്ചരണങ്ങൾ ഒഴിഞ്ഞില്ലൊരാശ്രയം
നിത്യം.....
ഈശ്വരൻ എന്നും ഗുരുവെന്നും രണ്ടല്ല
നിശ്ചയിച്ചൊർക്കുമ്പൊൾ ഒന്നുതന്നെ
ഈശ്വരൻ എന്നു വണങ്ങുന്നെൻ എപ്പൊഴും
നിത്യം.....
ഉണ്ടായി നല്ല ഗുരുഭക്തി എങ്കിലൊ
വെണ്ടുന്നതെല്ലാമെ സാധിച്ചീടും
കൊണ്ടാടികൊണ്ടു പ്രസാദിക്കും3 സജ്ജനം
നിത്യം.....
ഊനമായിപ്പൊയി ഗുരുഭക്തി എങ്കിലൊ
മാനഹാനിക്കൊരു പാത്രമാകും
ദീനനായിതന്നെ കിടന്നങ്ങഴന്നീടും
നിത്യം.....
എള്ളിലുള്ളെണ്ണ കണക്കെ ദെഹങ്ങടെ
ഉള്ളിലുള്ളീശ്വരനെ അറിവാൻ
ഉള്ളവണ്ണം കാട്ടിത്തന്നീടുന്ദെശികൻ
നിത്യം.....
ഏകാന്തമായുള്ള ഭക്തിമുഴുക്കകൊ[ 74 ] ണ്ടെകർഷയൊടു ശുശൂഷിക്കുന്നൊൾ4
ആകായ്ക നീക്കീട്ടു നന്മവരുത്തീടും
നിത്യം......
ഐഹികന്തന്നിൽസുഖിച്ചങ്ങിരുന്നിട്ടു5
ദെഹത്തിന്നന്തരം വന്നീടുമ്പൊൾ
വൈകുണ്ഠലൊകത്തെ കാട്ടിത്തരും ഗുരു
നിത്യം....
ഒട്ടും ഉപെക്ഷയും കൂടാതെ കാലിന്റെ
മുട്ടും പടവും തലൊടികൊണ്ടാൽ
കിട്ടുന്നത എന്തെന്നു ഞാൻ പറയെണമൊ
നിത്യം....
ഒരൊരൊ വിദ്യകൾ എണ്ണി6 പ്പഠിക്കെണ്ടാ
നെരെയുദിക്കുമ്മനസ്സുതന്നിൽ
ഒരാതെ തൊന്നുമതിനുള്ളരർത്ഥവും
നിത്യം.....
ഔവണ്ണമുള്ള ഗുരുഭക്തി ഉണ്ടാകി-
ലീവണ്ണം എല്ലാം അനുഭവിക്കും
വെവ്വെറെ വന്നുവന്നെത്തും ധനധാന്യം
നിത്യം....
അക്കരുണാനിധിയായ ഗുരുവിന്റെ
തൃക്കഴൽ നിത്യവും കുമ്പിടുന്നെൻ
കുമ്പിടുന്നെൻ ഗുരുപാദം ഞാൻ എപ്പൊഴും
നിത്യം ഗുരുനാഥ കുമ്പിടുന്നെൻ [ 75 ] സൂര്യസ്തതുതി

അർക്കനിഷ്കള രൂപദിവാകര
ഭക്തവത്സല പാപവിനാശന
ത്വത്സ്വരൂപമ്മമഹ്യദിതൊന്നെണം
ആദിത്യഭഗവാനെ വണങ്ങുന്നെൻ
ആർക്കുമെ തിരിയാതവടിവായ
ഭാസ്കരനെ പരമ്പുരുഷപൊറ്റി
ആർത്തി തീർത്തെന്നെ കാത്തരുളീടെണം
ആദിത്യ....
ഇണ്ടൽനാളിൽ നാളിൽ പെരുകീടുന്നു1
ദൂഷ്യമായ2 മഹാവ്യാധിയെകൊണ്ടു
കണ്ടുതില്ലാ3 കഴിവതിന്നെതുമെ
ആ.......
ഈശ്വര ചികിത്സിപ്പാനുപായവും
ഭാഗ്യനാശം കൊണ്ടെതുമെകയ്ക്കുവരാ4
ചെർച്ചയും വിട്ടുവാടിയെന്മാനസം
ആ...........
ഉമ്പർനായക തമ്പുരാനെ വിഭൊ
ഗംഭീരാംബുധെ കീഴ്മെലതിങ്ങനെ5
വമ്പുകൊലുന്ന വമ്പിണിപ്പെട്ടു ഞാൻ6
ആ.......
ഊഴിമെലിരുന്നീടുവാനാഗ്രഹം
നാഴികാപൊലും ഇല്ലിനിക്കൊർക്കുമ്പൊൾ7
ദെഹപീഡാസഹിപ്പാൻ വശമില്ല8
ആ.....
എട്ടുദിക്കിലും ഈരെഴുലകിലും9
തട്ടൊത്തീടും10 ഭൂവനത്രയത്തിലും
ദ്രിഷ്ടികാട്ടുവാൻ11 പെട്ടന്നുദിച്ചീടും
ആ....
എടത്താർ 12 ശരവൈരിയും ബ്രഹ്മനും
കൂടക്കാർമുകിൽ വർണ്ണനും13 [ 76 ] വിണ്ണൊരും14"പെയററീടിന15 ചെവടിതെടുവൊർ
ആ.....
ഐയ്യൊകഷ്ടം മുടങ്ങിവശംകെട്ടു16
കയ്യും കാലും വശം കെടുത്തീടൊല്ല17
ശയ്യമെലെ18 കിടക്കുമാറാക്കൊല്ലാ
ആ....
ഓർത്താൽ എന്തു പൊരുളുദിവാകര20
മാർത്താണ്ഡദെവ സൂര്യ ജയജയ
ഈവണ്ണം ഈ സ്തുതി ചെയ്തതു നിത്യവും
ആ.....
ഔഷധങ്ങളും ഒന്നറിയുന്നില്ല
ആളില്ലാചികിത്സിപ്പാൻ വഴിപൊലെ
ദെഹപീഡാസഹിപ്പാൻ വശമല്ലാ
ആ.......
അക്കതിരങ്ങൾ മെഘനിറം പൊലെ
തൃക്കഴലൊടു ചെന്നുചെന്നീടുവാൻ
തൃക്കണ്പാർത്തൊന്നു കാത്തരുളെണമെ
ആ..... [ 77 ] തൃശ്ശംബരം സ്തുതി

ഉത്തമമംഗല്യ ശൊദയമ്മെ
നിന്മകൻ ചെയ്തൊരതിക്രമങ്ങൾ
നിങ്ങളൊടിന്നു പറയുന്നുണ്ട
ഒരുകൂട്ടം പെണ്ണുങ്ങൾ ഞങ്ങളല്ലൊ
ഞങ്ങൾക്കിന്നാരും സഖിയുമില്ല,
അതുകൊണ്ടു കൃഷ്ണനീവണ്ണം ചെയ്തു
ഈശ്വരനെല്ലാമറിഞ്ഞിട്ടുണ്ട
അപ്പൊൾ പറഞ്ഞാളെശൊദയമ്മ
നിങ്ങളൊടെൻമകൻ ചെയ്തതെല്ലാം
ഒക്കവെ കെൾക്കട്ടെ മങ്കമാരെ–
എങ്കിലൊകെൾപ്പിനെശൊദയമ്മെ
നിന്മകൻ കൃഷ്ണണനും കൂട്ടരുമായി
ഗൊക്കളെ മെച്ചു വരുന്നനെരം
ഓടക്കുഴലും വിളിച്ചുകൊണ്ട
കൃഷ്ണനരികത്തു വന്നാനല്ലൊ
പുഞ്ചിരിയിട്ടു ചിരിച്ചാനുണ്ണി
പൈതലായുള്ളൊരു കൃഷ്ണണനുണ്ണി
ചെയ്തുള്ള കാര്യങ്ങളെന്തെ ചൊൽവു
എന്നു പറഞ്ഞു നടന്ന നെരം
കനിവൊടുരച്ചാളെശൊദദയമ്മ
ഗൊപനാരിമാർ പൊകരുതെ
പറയണ്ടും കാര്യം പലതുമുണ്ട
എങ്കിലൊ കെട്ടാലുമിന്നു നിങ്ങൾ
ഗൊക്കളെ നെരെകൊണ്ടൊടിപ്പിച്ചു–
പെടികൊണ്ടൊടിട്ടു വീണു ഞങ്ങൾ
പൂയിപൊടിയുന്തുടച്ചുമണ്ടി
മണ്ടിപ്പൊകുന്നെരിമൊടിയത്തി
എത്തിയറിഞ്ഞു പുറം പൊളിച്ചു
പൂങ്കാവിൽ പുക്കങ്ങൊളിച്ചു ഞാങ്ങൾ [ 78 ] പൂങ്കാവിൽ പുക്കു തിരഞ്ഞുണ്ണി
പൂമരമൊക്കെപ്പറിച്ചെറിഞ്ഞു
ഈശനുപൂചാർത്തും പൂമരങ്ങൾ
അകക്കളഞ്ഞിതെശൊദയമ്മെ
എന്തൊരുകാര്യമെശൊദയമ്മെ
ഇനിയുണ്ടായ പുതുമ കെൾപ്പിൻ
നിന്മകൻ കൃഷ്ണണനും കൂട്ടരുമായി
പൊകും വഴിക്കലൊളിച്ചു നിന്നു
കൃഷ്ണണനകത്തു കടന്നുവന്നു
പത്തു കുടത്തിലെ പാൽകുടിച്ചു
പാലിനടുത്തൊരു വെണ്ണതിന്നു
ഞങ്ങൾക്കിവിടെ പൊറുതിയില്ല
ഞങ്ങളിനാട്ടുന്നു പൊകെയുള്ളു
കാവെരി തീരത്തു ചെന്നിറങ്ങി
കല്ലിന്മെൽ വസ്ത്രമഴിച്ചുവെച്ചു
ചാടിക്കുളിക്കുന്ന നെരത്തിൽ
കൃഷ്ണണനവിടെ വന്നാനല്ലൊ
കുറകളൊക്കെ കവർന്നുകൊണ്ടു
ആലിന്മകളിലും കെട്ടിവെച്ചു
ഞങ്ങള കൂറകൾ നൊക്കുന്നെരം
കൃഷ്ണനും കൂറയുമാലിന്മെലും
കൂറ താ കൂറ താ വാസുദെവ
വെള്ളത്തിൽ നിന്നു വിറയ്ക്കക്കുന്നയ്യൊ
അപ്പൊളരുൾ ചെയ്തു വാസുദെവൻ
കല്ലിന്മെൽനിന്നു തൊഴുവിനെന്നു
കല്ലിന്മെൽ നിന്നു തൊഴുതു ഞാങ്ങൾ
അപ്പൊളരുൾ ചെയ്തു വാസുദെവൻ
കൈരണ്ടും കുപ്പിത്തൊഴവീനെന്നും
കൈരണ്ടും കൂപ്പിത്തൊഴുതു ഞാങ്ങൾ
അന്നെരം കൂറയും നല്കിയല്ലൊ
കൂറയും വാങ്ങിയുടുത്തു ഞാങ്ങൾ
വെഗെനപൊന്നുമനയിൽ പുക്കു
ഇങ്ങിനെ കാട്ടുവാനെന്തു മൂലം
ഞങ്ങൾക്കിന്നാട്ടിൽ പൊറുതിയില്ല
ഞങ്ങളിന്നാട്ടിന്നു പൊകെയുള്ളു
നിങ്ങളിന്നാട്ടിന്നു പൊകവെണ്ട [ 79 ] ഞാൻ കണ്ടവരൊടു ചൊദിക്കട്ടെ
മുത്തുക്കൊൽ കൈമെൽ പിടിച്ചാളമ്മ
അപ്പാട്ടരംഗത്തു ചെന്നുചൊന്നാൾ
എന്നുണ്ണികൃഷ്ണനെയുണ്ടൊ കണ്ടു
ഞങ്ങളു കണ്ടില്ലെശൊദയമ്മെ
കണ്ടില്ല എന്നു ചൊന്ന നെരം
അവിടുന്നു മെല്ലെ നടന്നാളമ്മ
ആനക്കളിയും വിളയാട്ടവും
മരുവുമരംഗത്തു വന്നു നെരെ
എന്നുണ്ണികൃഷ്ണനെയുണ്ടൊ കണ്ടു
ഞങ്ങളും കണ്ടില്ലെശൊദയമ്മെ
എന്നവർ ചൊന്നതും കെട്ടനെരം
അവിടുന്നുമെല്ലെ നടന്നാളമ്മ
അപ്പാട്ടരംഗത്തു ചെല്ലുന്നെരം
പാടിക്കളിക്കുന്നു കൃഷ്ണണനുണ്ണി
തന്നുണ്ണികൃഷ്ണനെ കണ്ടനെരം
പുഞ്ചിരിയിട്ടുചിരിച്ചാളമ്മ
ഓടാതെ മണ്ടാതെ വാ മകനെ
വാഴപ്പഴമൊ തരുവനുണ്ണി
വായപ്പഴവുമെനിക്കു വെണ്ട
ചിങ്ങൻപഴവുമെനിക്കു വെണ്ട
പൂവൻപഴമൊ തരുവനുണ്ണി
പൂവൻപഴവുമെനിക്കു വെണ്ട
കദളിപ്പഴമൊ തരുവന്നുണ്ണി
കദളിപ്പഴത്തിന്റെ മധുരമൊർത്തും
മധുരമായുള്ള വചനമൊർത്തും
കൃഷ്ണനരികത്തു വന്നാനല്ലൊ.
എത്തിയ നെരത്തു കൈപിടിച്ചു
മുത്തുക്കൊൽ കൊണ്ടങ്ങടിച്ചാളമ്മ
മുത്തുപൊടിഞ്ഞു നിലത്തുവീണു
അതുകൊണ്ടു നാലഞ്ചങ്ങമ്മാനാടി
ഞാനല്ല വെണ്ണകട്ടുണ്ടതമ്മെ
അപ്പാട്ടെ പൈതങ്ങൾ വെണ്ണകട്ടു
എങ്കിലൊ നിന്നുടെ വായികാണട്ടെ
എന്നമ്മ ചൊന്നതു കെട്ടനെരം
അമ്മെടെ മുമ്പിന്നു വായിതുറന്നു
ഈരെഴുലൊകവും വായിൽകണ്ടു [ 80 ] പന്തിരണ്ടാദിത്യന്മാരെക്കണ്ടു
പുത്രകാമെഷടിയും വായിൽ കണ്ടു
സ(൦)ഖ്യം കഴിഞ്ഞതും വായിൽ കണ്ടു
ബാലിയെക്കൊന്നതും വായിൽ കണ്ടു
വഞ്ചിറബന്ധവും വായിൽ കണ്ടു
വങ്കടൽചാട്ടവും വായിൽ കണ്ടു
രാവണനിഗ്രഹം വായിൽ കണ്ടു
സീതയെ വീണ്ടതും വായിൽ കണ്ടു
ഇവയൊക്കെ കണ്ടു ഭയപ്പെട്ടമ്മാ
മതി മതിയെന്നുടെ പൊന്മകനെ
വായിമുറുക്കുണ്ണി നീ വാമുറുക്ക
ആനത്തലയോളം വെണ്ണതരാം
ആനന്ദമൂർത്തെ നീ വാമുറുക്ക
നീരിൽ കുളിപ്പതിൻ കൊണ്ടുപൊവൻ
നീലക്കടൽവർണ്ണ വാമുറുക്ക
അപ്പാട്ടപൊകുമ്പൊൾ കൊണ്ടുപൊവൻ
അച്ചുതാകൃഷ്ണാ നീ വാമുറുക്ക
അച്ഛന്റെ പച്ചകുതിര തരാം
ശ്രീവാസുദെവ നീ വാമുറുക്ക
ഇത്തരം കൈകൂപ്പിനിന്നാളമ്മാ
ഈവണ്ണമമ്മ സ്തുതിച്ച നെരം
അമ്മെടെ മുമ്പിന്നു വാ മുറുക്കി
അന്നെരം കൂപ്പിത്തൊഴുത്താളമ്മാ
ഞാൻ പെറെറാരുണ്ണിയിവനല്ലല്ലൊ
ഐമ്പാടി തന്നിൽ വളർന്ന കൃഷ്ണനിമ്പാദം1
ഞാനിതാ കൈതൊഴുന്നേൻ

ഇപ്പാട്ടു പാടിക്കളിക്കുന്നൊരും
ഭക്തരായിപാടീട്ടു കെൾക്കുന്നൊരും
സ്വർഗ്ഗലൊകത്തെയും പ്രാപിക്കെണം
തൃശ്ശംബരം വാഴും വാസുദെവ
നിൻപാദം ഞാനിതകൈതൊഴുന്നെൻ
ശ്രീകൃഷ്ണമാധവ കൈതൊഴുന്നെൻ. [ 81 ] അരുണദിവാകരകൊടി1സമാനം
കനകകിരീടം കാണാകെണം
നാരായണജയ താവകമണിമൈ
മനസിസദാമമ......
കുലവില്ലൊടപ്പടതല്ലീടും
കുടിലഭൂലതകാണാകെണം
വാർകൊണ്ടീടും കരുണാലൊലം
ലൊചനയുഗളം–കണങ്കഴൽ
കവിളിണ–മകരകുഴലിണ–കുലതുളസിമാല2
ശിക്ഷാരക്ഷ ജഗത്തിനു ചെർക്കും
തൃക്കയിനാലും കാണാകെണം
കദളിത്തണ്ടിനൊരിണ്ടൽ കൊടുത്തൊരു
ചതുരത്തുടയിണ....
ഉള്ളം കുളിരും കല്യാണന്നിൻ
ചെവടിമലരും കാണാകെണം
തിരുമലരടിയൊടു തിരുമുടിയൊടിട
തിരുവുടൽ മുഴുവൻ കാണാകെണം. [ 82 ] കൃഷ്ണസ്തുതി

1. അയ്യൊ എന്തമ്പുരാനെ
കയ്യിതാകൂപ്പുന്നെൻ ഞാൻ
നീ ഒഴിഞ്ഞില്ലാ ഗതി
ഗൊവിന്ദരാമരാമ
2. ആവൊളം കൂപ്പുന്നെൻഞാൻ
ദെവകിതൈയൽ പെറ്റ1 –
3. ഇഛയില്ലെതുമെന്നും
ത്വച്ചരണങ്ങൾ ഒഴിഞ്ഞു-
4. ഈരെഴുലൊകം മുന്നം
ഈരടിയായളന്ന വീരൻ-
5. ഉള്ളത്തിൽ കാണാകെണം
മുല്ലപ്പുങ്കഴിലാളെ
ഉള്ളൊഴിക്കുന്ന നിന്മൈ
6. ഊതുമ്പൊൽക്കുഴലൊടും
പീതമാം വസ്ത്രത്തൊടും
ചെതസി കണ്ടുതാവു
7. എണ്ണിരണ്ടായിരം മൈ-
ക്കണ്ണിമാർ പുണർന്നീടും
8. ഏണാങ്കന്തന്നെ വെല്ലും
ചെണെർന്നു തിരുമുഖം
കാണുമാറരുളെണം
9. ഐമ്പാടി തന്നിൽമെവും
ഉമ്പർനായകൻ പൊറ്റി
അമ്പെണം 2 എന്മനസ്സിൽ
10. ഒന്നിടയിട്ടു ഗൊപ–
സുന്ദരിമാരൊടൊപ്പം
നന്നായിക്കളിച്ചീടും. [ 83 ] 11. ഒരൊരൊ ലീലാപൂണ്ടു
നാരിമാരുടെ ചെലാ
പാരാതെ കവർന്നീടും
12. ഔവനമാലയും പൂ–
ണ്ടവ്വനങ്ങളിലെല്ലാം
ചൊവ്വൊടു കളിച്ചീടും
13. അക്കഴലിണതൊട്ടു
ത്വൽകെശപാശത്തൊളം
ഉൾക്കാമ്പിൽ കാണാകെണം [ 84 ] കൃഷ്ണസ്തുതി

പച്ചക്കല്ലൊത്ത തിരുമെനിയും നിന്റെ
പിച്ചകളികളും കാണാകെണം1
പാലാഴിമങ്കതൻ കൊങ്കപുണർന്നീടും2
കൊലം എന്നുള്ളത്തിൽ.....
പിച്ചകമാലയും താലിയും കിങ്ങിണി
ഒച്ചപൂണ്ടെപ്പൊഴും3.
പീലിക്കാർകൂന്തലും ചാന്തുകുറികളും4
ബാലസ്വഭാവവും.....
പുഞ്ചിരി കൊഞ്ചലും കണ്ടാല ഭംഗിയും5
നെഞ്ചകത്തെപ്പൊഴും....
പൂതനാ തന്മലുയുണ്ടുയിർ കൊണ്ടൊരു
ചാതുര്യം എൻ ചിത്തെ6....
പെൺപൈതൽ7....
പെരുമ്പെരിപ്പവും ചൊല്ലാവല്ലായ്കിലും8
പത്മനാഭനിന്മൈ....
പൈ9പെരുത്താച്ചിമാർ10 വീടുകളിൽ പുക്കു
വെണ്ണാകട്ടുണ്ണിയെ
പൊന്നു11......
പൊരാടിമല്ലരെ മെല്ലഞ്ഞെരിച്ചുകൊ–
ന്നാരൊമൽ പൂമെനി....
പൌരുഷം കൊണ്ടു പതിന്നാലു ലൊകവും12
പാലിച്ച കൊലത്തെ....
ഇപ്പാരിൽ അന്തകൻ13 കെട്ടിയിഴെക്കുമ്പൊൾ
പത്മനാഭാ നിന്നെ........ [ 85 ] കൃഷ്ണസ്തുതി

1. കണ്ണ ഉണ്ണികരുണാകര ഗൊപാല
കന്നിമാരുടെ സന്തൊഷവാരിധെ
വിണ്ണെർനായക നിൻപാദപങ്കജം
കാണുന്നു പുനർ എതൊരു നാളിൽഞാൻ

2. കാലിമെച്ചു വനങ്ങളിൽ ഗൊപാല
ബാലരൊടും കളിച്ചു നടക്കുന്ന
നീലമെഘനിറം വെല്ലും ഉണ്ണിയെ
കാണുന്നു.....

3. കിങ്ങിണിയും ചിലമ്പും കുലുങ്ങാതെ
അങ്ങും ഇങ്ങും ചരിഞ്ഞും കടാക്ഷിച്ചും
ഇങ്ങിനെയുള്ള നീലകാർവർണ്ണരെ
ക....

4. കീഴ്മെൽ എങ്ങും നിറഞ്ഞൊരു കാന്തിയും
പൂമണങ്ങൾ പുരിക്കുഴൽ മാലയും
നന്മയൊട പീതാംബരധാരിയെ...

5. കുന്നെടുത്തു കുടയായി ഒരു കൈയിൽ
മന്ദമെളിതം പൂണ്ടു കുഴലൂതി
നിന്നരുളുന്ന നിർമ്മലരൂപനെ...

6. കൂർവാടും1 പറഞ്ഞു ഗോപാങ്ങന
കൂരയും2 വാരി ആലിന്മുകളെറി
നിന്നരുളുന്ന...

7. കെട്ടുവാൻ ഉരലൊടണച്ചമ്മതാൻ
വട്ടമിട്ടതും കണ്ടു മന്ദസ്മിതം
ഒട്ടു ദുഃഖവും കാട്ടും കിടാവിനെ...

8. കെളി എറുന്ന വൃന്ദാവനം തന്നിൽ
ഗൊപാലബാലരുമായി കളിച്ചങ്ങിനെ
മെളമായി കുഴലൂതും കൃഷ്ണനെ...

9. കൈയ്യൂക്കെറുന്ന കംസാദിദുഷ്ടരെ
മെയ്യറുതി വരുത്തിക്കളവാനായി
[ 86 ] ദൈവകിദെവി പെറ്റുള്ള പൈതലെ

10. കൊണ്ടൽ തന്നിറം വെല്ലുമകുങ്കുമം
കൊണ്ടു ശൊഭിച്ച ശ്രീവത്സകാന്തിയും
ഇണ്ടൽ തീരവെ കൌസ്തുഭരത്നവും...

11. കൌരവവീരനായ വിജയന്റെ
പൌരുഷത്തിന്നു സാരഥിയായൊരു
ശൌര്യവാരിധെ വീര്യധരനിന്നെ....

12.ഇക്കനം പൂണ്ട വിശ്വം അശെഷവും
രക്ഷചെയ്തിടുമഗ്രജൻ താനുമായ്
ഇക്ഷിതിയിൽ വിളങ്ങിന കൃഷ്ണനെ

......

13. ഗൊപരക്ഷിതഗൊപീജനപ്രിയൻ
പാപനാശനൻ പത്മവിലൊചനൻ
കായാംപൂനിറം കത്തൊരു കൃഷ്ണനെ

...... [ 87 ] കൃഷ്ണസ്തുതി

1. നരകവൈരിയാം അരവിന്ദാക്ഷ നിൻ
ചെറിയന്നാളത്തെക്കളികളും
തിരുമൈശൊഭയും കരുതിക്കൂപ്പുന്നെൻ
അരികെവാ കൃഷ്ണ കണികാണ്മാൻ

2. കണികാണുന്നെരം കമലനെത്രനെ
നിറമെറും മഞ്ഞത്തുകിൽ ചാർത്തി
കനകകിങ്ങിണി വളകൾ മൊതിരം
അണിഞ്ഞു വാ കൃഷ്ണാ കണികാണ്മാൻ

3. മലർമാതിൻ കാന്തൻ വസുദെവാത്മജൻ
പുലർകാലെ പാടി കുഴലൂതി
ചെലിചെലി എന്നു കുലുങ്ങും കാഞ്ചന-
ചിലമ്പിട്ട് ഒടി വാ-

4. ശിശുക്കളായുള്ള സഖിമാരും താനും
പശുക്കളെ മെച്ചു നടന്നനാൾ
വിശക്കുമ്പൊൾ വെണ്ണ കവർന്നുണ്ണും ഉണ്ണി
അരികെ വാ കൃ-

5. ബാലസ്ത്രീകളെ തുകിലും വാരിക്കൊ-
ണ്ടാലിൻ കൊമ്പത്തങ്ങിരുന്നൊരൊ
ശീലക്കെട് എല്ലാം പറഞ്ഞും ഭാഷിച്ചും
നീലക്കാർവർണ്ണ വാ കണികാണ്മാൻ

6. എതിരെ ഗൊവിന്ദൻ അരികെ വന്നൊരൊ
പുതുമയായുള്ള വചനങ്ങൾ
മധുരമാം വണ്ണം പറഞ്ഞും2
മന്ദസ്മിമിതവും തുകി വാ കൃ[ 88 ] കൃഷ്ണസ്തുതി

എന്നുണ്ണികൃഷ്ണനെ കണ്ണിലാമ്മാറു ഞാൻ
കാണുന്ന നാളിൽ ഇവ്വണ്ണം കാണെണമെ
അല്ലലുള്ളിൽ ഭയം കാണുമ
പ്പൂങ്കുഴൽ അല്ലൽകൂടാതെകാ.....1
പിച്ചകം നല്ല ചെമന്തിക ചെമ്പകം
തെച്ചിമാന്താരവും ചൂടിക്കാ.....
കൂരിരുൾ പൈതലൊടൊത്തു മെവിടിന
നെരിയൊടക്കുരളൊത്തു കാ.....
പഞ്ചമി ചന്ദ്രനൊടൊത്ത നെറ്റിത്തടം
ചഞ്ചലം വെർവ്വിടുത്തിട്ടുകാ.....
ആക്കം ഏറും കുറിയും തിലകങ്ങളും
നൊക്കുമന്നെരം അമ്പൊടുകാ....
മന്മഥൻ വില്ലിനു നന്മ നിർമ്മിച്ചെഴും
നിർമ്മലമാകുന്ന ചില്ലി കാ....
അഞ്ജനക്കണ്ണെഴുത്തും മിഴിക്കൊണുമ-
ണ്ടെന്മനക്കാമ്പിലാമ്മാറുകാ....
താഴുമൽ പൂവൊടു കൊഴകൊണ്ടീടെഴും
ഭംഗിയിൽ നാസിക തെല്ലുകാ....
ദർപ്പണത്തിന്നുടൻ വിഭ്രമം വായ്പെഴും
ചില്പം ഏറും കപൊലം.....കാ...2
പൊന്നുഴഞ്ഞാൽ തൊഴും കർണ്ണമാടുന്നതും
കുണ്ഡലമിന്നുമാറൊന്നു കാ....
ചെമ്പരുത്തിയും ഒന്നമ്പരന്നീടിനൊ-
രിമ്പം ഏറുമധരങ്ങൾ കാണെണമെ.
തൊണ്ടിയെ കൊണ്ടുപൊയിണ്ടലാക്കിത്തുലൊം
കുണ്ടനാടിച്ച നിൻ വായുകാ....
മുത്തിനൊരായിരം കുറ്റം ഏകീടിനൊ-
രത്യന്തദന്തം അമ്പൊടുകാ... [ 89 ] വാണിതൻ നാദവും കൊണിലാക്കീടുന്ന-
പ്പാണിതൻ നാദവും ഒന്നു കെൾക്കെണമെ
കുപ്പിയൊടും മുദ പൊർജയിച്ചീടിനാ-
നത്ഭുതകണ്ഠഖണ്ഡങ്ങൾ കാ....
മാറിൽ വിരുവും മണിത്തൊളും പകളും
സർവ്വകാലം വെളിച്ചത്തുകാ...
കൂടവെ മൊതിരവും കുഴൽതാലിയും
ആടിവീണീടിന മാലകാ....
തൃക്കരം നാലിലും ശംഖചക്രം....ദ3
പത്മവും കൈവിരൽ ഭംഗികാ....
ആലിലെക്കാട....4 നല്കീടുമുദരവും
കൊലുമപ്പൂങ്കുഴൽകൊപ്പുകാ...... [ 90 ] പത്മനാഭസ്തുതി

പത്തുദിക്കും തങ്കലാക്കി നില്പവനെ കൈതൊഴുന്നെൻ
പാപം തീർപ്പാൻ ഭൂമിയിൽ പിറന്നവനെ....
പിച്ചകപ്പൂമാല താലീ പൂണ്ടവനെ....
പീതവർണ്ണപ്പട്ടുടുക്കും കൃഷ്ണണനുണ്ണീ....
പുതിയവെണ്ണ കട്ടെടുത്തിട്ടുണ്ടവനെ....
പൂതനയെ കൊന്ന നാഥ വാസുദേവ....
പെട്ടെന്നുടൻ ചാടുടെക്കും പത്മനാഭ....
പെടിയാതെ പാമ്പുമെല്പൊയാടുന്നാഥ...
പൈതലെ പരമചൊതി വെദകാമ്പെ...
പൊന്നുടഞ്ഞാൺ മൊതിരങ്ങൾ പൂണ്ടവനെ...
പൊയി വനത്തിൽ കാലിമെയ്ക്കും കൃഷ്ണണനുണ്ണി...
പൗരുഷം കൊണ്ടൂഴിവാണ രാമചന്ദ്ര...
ഇപ്പനകൾ എഴും എയ്ത പത്മനാഭ. [ 91 ] മുകുന്ദസ്തുതി

1. അഞ്ചുമഞ്ചുദിക്കിലൊടി നെഞ്ചിലഞ്ചുനാഴികാ
തഞ്ചുതില്ല പഞ്ചഭൂതി പഞ്ചബാണം ഏല്ക്കയാൽ
നഞ്ചുനിന്ന പൊലെയായിയഞ്ചിവീണു മാനസം
മുങ്ങി പാപസാഗരെ മുകുന്ദരാമപാഹിമാം

2. ആർത്തികൊണ്ടടുത്തടുത്തു പെർത്തു പെർത്തു കാമനും
കൂർത്തു മൂർത്ത ചെഞ്ചരം പൊഴിച്ചൊഴിച്ചു ഭക്തിയും
ഒർത്തും ഒർത്തും ആർത്തിപൂണ്ടുചീർത്തു ചീർത്തു മാനസം
കൂർത്തു കൂടി മാരമാൽ.....

3. ഇപ്രകാരമായ ദുഃഖം എപ്രകാരമെ കളഞ്ഞ്
ഉൾപ്രസാദമൊടും ഈശ്വരപ്രസാദം എത്തുവാൻ
വിഭ്രമത്തെ നീക്കി ഉള്ളിലപ്രമെയമാർന്നെഴും
(കൃഷ്ണ)1 നൽപ്രസാദം ഏകണം.....

4. ഈറ്റുനൊവുപൊലെ ഉള്ളിലാറ്റലായമാരമാൽ
ചുറ്റിമുറ്റി(യുറ്റു)2മറ്റെനിക്കൊരുത്തരില്ലകറ്റുവാൻ
മുറ്റുനിൻ കടാക്ഷമെങ്കലുറ്റുപറ്റുമാകിലൊ
കുറ്റമറ്റുപൊയിതു.....

5. ഉള്ളിൽ എള്ളിൽ എണ്ണപൊലെ ഉള്ള ദെഹിദെഹവും
എള്ളിൽ ഒന്നിനൊളമുള്ളിൽ കണ്ടുകൊള്ളുമാകിലൊ
എള്ളിൽ എണ്ണയുള്ളിലുള്ളതെന്നപൊലെ മാരമാൽ
തള്ളിനിങ്കലാക്കുവാൻ......

6. ഊക്കുകെട്ടുവാക്കുമുട്ടിനാക്കടച്ചു ശ്വാസവും
മെല്ക്കുമെൽക്കുതിച്ചു വന്നു വായ്ക്കക്കുദുഃഖം എത്രയും
നീക്കുമാറുദിക്ക എന്റെ നാവിൽ വന്നു സല്ക്കഥാ
ഭക്തി മുക്തി എത്തുവാൻ......

7. എത്ര ദുഃഖം എത്ര കഷ്ടം എത്ര നാളുണ്ടിങ്ങിനെ
പുത്രമിത്രരത്നമാം കളത്രമായ കാനനെ
തത്രവീണു ചത്തുപൊകും എന്നു വ്യഗ്രം എത്രയും
ഉഗ്രമുഗ്രമീശ്വര.....

8. ഏറിയൊരു ദാഹമുണ്ടു നീർ ഇറങ്ങുകില്ലഹൊ
കൂറ്റുകാരും ഇല്ല മുറ്റു മറ്റെനിക്കൊരുത്തരും [ 92 ] കുറുനിങ്കലായമൂലം ആരും ഇല്ലയാതയായി
നീറിനീറി മാനസം......

9. ഐശ്വരിയ3മൊടുപാരിൽ ഈശ്വരൻ വസിപ്പിത് എന്ന്
ആശ്ചര്യമൊടു4 വിശ്വനായകൻപദാംബുജം
കശ്മലത്തെവെർ അറുത്തു വിശ്വസിച്ചു കൊള്ളുവാൻ
അനുഗ്രഹിക്ക സന്തതം.....

10. ഒന്നും ഇന്നു മന്നിൽ മൊഹം എന്നിലില്ല മാനസെ
നിന്നിൽ എന്നി ഒന്നുകൊണ്ടും എന്നിൽ അന്ത്യകാലമെ
മുന്നിൽ വന്നു നിന്നുകൊണ്ടു കണ്ടു ഞാൻ മരിക്കെണം
എന്നു ചിന്തസന്തതം

11. ഒരൊരൊന്നെ5ചെയ്തു പാപം ഒരൊരൊന്നെ ചൊല്ലിയും
....................6ചെയ്വതിന്നു വീരനാം കൃതാന്തനും
ഘൊരമായ ദണ്ഡെടുത്തു ക്രൂരമായടിക്കുമ്പൊൾ
ചാരവന്നു താങ്ങെണം......

12. ഔഷധങ്ങൾ മന്ത്രതന്ത്രപൂഷണങ്ങൾ വെഷവും
ദൂഷ്യമൊഷഭീഷണങ്ങൾ ആദിയായ വീര്യവും
ഈഷൽ എന്നി അന്ത്യകാലം അന്തകൻവരുന്നനാൾ
ഭൊഷനാകും അപ്പൊഴെ....

13. അർത്ഥപുത്രമിത്രശസ്ത്രതരത്നമാം കളത്രവും
ശാസ്ത്രവെദമാദിയായ വിദ്യകൌശലങ്ങളും
തത്രചെയ്തു തത്ര നീതി തത്ര എന്നുറെച്ചതും
മുദ്രയായി ചമെക്കയാൽ...

14. അഞ്ചുപഞ്ചഭൂതമംഗം അഞ്ചുമൊന്നും7 അക്ഷരം
നാഡിമൂന്നു മണ്ഡലങ്ങൾ അഞ്ചു മൂന്നുമന്ത്രമാം
പഞ്ചകാണ്മതില്ലയാത മാളികയതിൽ പരം
തഞ്ചിനില്പതീശ്വരൻ... [ 93 ] ലക്ഷ്മീ പാർവ്വതീ സംവാദം

പാർവ്വതി1: അംബുജലൊചനൻ കുംഭിയെ കൊന്നതു
കൊമ്പുപറിപ്പതിന്ന് എന്നറിക
ലക്ഷ്മി: ബ്രഹ്മഹത്യചെയ്ത ദുർമ്മതി അല്ലയൊ
നിർമ്മലെ നിന്നുടെ ജീവനാഥൻ
പാർവ്വതി: സ്ത്രീകളെകൊന്നതലൌകികം എന്നുണ്ടൊ
നാഗെന്ദ്രകാമിനി നിർമ്മലാംഗി
ലക്ഷ്മി: പ്രെതഗണങ്ങൾക്കും ഭൂതഗണങ്ങൾക്കും
നാഥനല്ലൊ നിന്റെ ജീവനാഥൻ
പാർവ്വതി: മുഖ്യന്മാരായുള്ള വാനരന്മാരുമായി
സൌഖ്യമായിവാണതു നന്നൊപാരം
ലക്ഷ്മി: ഇച്ഛയില്ലാത നിൻ അച്ഛനാം ദക്ഷനെ
തച്ചുകൊന്നില്ലയൊ നിൻ കണവൻ
പാർവ്വതി: താതന്നെകൊന്നതിൻ പാതകം പൊക്കുവാൻ
മാതുലനെ കൊന്നത ഒർത്തില്ലയൊ
ലക്ഷ്മി: ബാലെ നിൻ കാന്തന്റെ കൊലും തുടികളും
നീളെ നടക്കുമ്പൊൾ കൊട്ടുവാനൊ
പാർവ്വതി: ഒടക്കുഴൽ വിളിമ്മീടുന്ന നെരത്തു
കൂടത്തുടിനാദം വെണും താനും
ലക്ഷ്മി: ഉത്തമെഗംഗയാം നാരിയെ സംഗിച്ചു
മൂർദ്ധാവിൽ കൊണ്ടങ്ങൊളിച്ചത എന്തെ
പാർവ്വതി: മംഗലകാന്തയെ തുംഗനാം രാക്ഷസൻ2
എങ്ങാനും കട്ടുകൊണ്ട് ഒടായ്വാനായി
ലക്ഷ്മി: കണ്ഠം കറുത്തതുകൊണ്ടുസുഭഗത്വം
ഉണ്ടെന്നൊ ഭാവം നിൻ കാന്തനെറ
പാർവ്വതി: കണ്ഠം കറുത്തതു കൊണ്ടെന്തു സംഭ്രമം
കണ്ടീലെ ആകക്കറുത്തമെനി
ലക്ഷ്മി: ഭർത്താക്കന്മാരെ കൊണ്ടിത്തരം നാം തമ്മിൽ
വിസ്തരിച്ചീടുക കഷ്ടമത്രെ
പാർവ്വതി: നന്നല്ലിതെന്നുള്ളത എന്നുള്ളിലും തൊന്നി
തന്വീഗിരിവരകന്യെ പാർത്താൽ
ഇന്നുതൊട്ടിവ്വണ്ണം കണ്ടങ്ങിരിപ്പൂലാ
ഇന്നിനിമെലില അരുതരുതെ.
[ 94 ] ജ്ഞാനപ്പാന

പരമെശൻ ഒരാനതൻ വെഷമായി1
പരമെശ്വരി നല്ല പിടിയുമായി
കാനനത്തിൽ കളിച്ചു നടക്കുമ്പൊൾ
കരിതന്മുകവൻ പിറന്നീടിനാൻ
തുമ്പിക്കയ്യൊടുളവായ പൈതല്ക്കു
നന്മയൊടുള്ള കായ്ക്കകനി നൽകുവാൻ
വരിക്കച്ചുള്ള നല്ല വറുത്തരി
നറുനൈതെനും നീലകരിമ്പുകൾ
കൊട്ടത്തെങ്ങയും ശർക്കരവെല്ലവും
പഞ്ചസാരയും നല്ലൊരുപായസം
ആലങ്ങ2 ചെറുനാരങ്ങ എന്നിവ
മാമ്പഴം നല്ല മുന്തിരിങ്ങപ്പഴം
ശിവ3മൊടടിയൻ വച്ചു കൂപ്പുന്നെൻ
ശിവപെരുരമരും4 ഗണനാഥ
അഴകൊടങ്ങമൃ ചെയ്തടിയനെ
ഹിതമൊടെ തുണക്കെണം പാനെക്കു
കമലൊത്ഭവഭാമിനി ആകിയ
കമലെക്ഷണെ ദെവി നമൊ നമഃ
പാനചൊല്വാന്തുണക്കെണം ദൈവിനീ
പാല്നിറമൊടെ വാഴുന്ന ഭാരതി
വെള്ളത്തിൽ തിരതള്ളിവരുംവണ്ണം
ഉള്ളത്തിൽ വന്നുദിക്കെണംപാനെക്ക്
അടിയനുടെ നാവിൽ അനാരതം
കുടിപുക്കു വസിക്കസരസ്വതി
ഗുരുനാഥൻ തുണയാക സന്തതം
തിരുനാമങ്ങൾ നാവിന്മെൽ എപ്പൊഴും
പിരിയാതെ ഇരിക്കെണം നമ്മുടെ
നരജന്മം സഫലമാക്കീടുവാൻ
ഇന്നലെ ഒളം എന്തെന്നറിഞ്ഞീല [ 95 ] ഇനിനാളയും എന്തെന്നറിഞ്ഞില്ല
ഇന്നിക്കണ്ടാ തടിക്കുവിനാശവും
ഇന്നനെരംഎന്നെതും അറിഞ്ഞീല
കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ
കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ7
കണ്ടാൽ ഒട്ടറിയുന്നു ചിലരതു
കണ്ടാലും തിരിയാ ചിലർക്കെതുമെ
കണ്ടതൊന്നുമെ സത്യമല്ലെന്നത
മുമ്പെകണ്ടറിയുന്നു ചിലരഹൊ8
മനുജാതിയിൽതന്നെ പലവിധം
മനസ്സിന്നുവിശെഷം ഉണ്ടൊർക്കെണം
പലർക്കുമറിയെണം എന്നിട്ടെല്ലൊ
പല ജാതി പറയുന്നു ശാസ്ത്രങ്ങൾ9
ജ്ഞാനത്തിന്നധികാരി ജനങ്ങൾക്കും
ജ്ഞാനശാസ്ത്രങ്ങൾ ഉണ്ടു പലവിധം
കർമ്മബദ്ധന്മാരായ ജനങ്ങൾക്കു
കർമ്മശാസ്ത്രങ്ങളുണ്ടു പലതരം
സാംഖ്യശാസ്ത്രങ്ങൾ യൊഗങ്ങൾ എന്നിവ
സംഖ്യ ഇല്ലതു നിൽക്കട്ടെ സർവ്വവും
ചുഴന്നീടുന്ന10 സംസാരചക്രത്തിൽ
ഉഴന്നീടുന്നമുക്കറിഞ്ഞീടുവാൻ
അറിവുള്ള മഹത്തുക്കൾ ഉണ്ടൊരു
പരമാർത്ഥമരുൾ ചെയ്തിരിക്കുന്നു
എളുതായിട്ടു മുക്തിലഭിപ്പാനൊ11
ചെവി തന്നിതു കെൾപിൻ എല്ലാവരും
നമ്മെ ഒക്കയും ബന്ധിച്ച സാധനം
കർമ്മം എന്നറിയെണ്ടതമുമ്പിനാൽ
മുന്നമിക്കണ്ട വിശ്വം അശെഷവും
ഒന്നായുള്ളൊരു തെജസ്വരൂപമായി12
ഒന്നും ചെന്നങ്ങുതന്നൊടു പറ്റാതെ
ഒന്നിലും13 ചെന്നുതാനും വലയാതെ
ഒന്നൊന്നായി നിനക്കും ജനങ്ങൾക്ക14
ഒന്നൊന്നായിട്ട കാണുന്ന വസ്തുവായി15
ഒന്നിലും ഉറയാത ജനങ്ങൾക്ക16
ഒന്നുകൊണ്ടുന്തിരിയാത വസ്തുവായി
ഒന്നുപൊലെ ഒന്നില്ലാതയുള്ളത്തിന്ന്
ഒന്നായുള്ളൊരു ജീവസ്വരൂപനായി17
നിന്നവന്തന്നെ മൂന്നായ് ചമഞ്ഞിട്ടു [ 96 ] മുന്നമിക്കണ്ട വിശ്വം ചമെച്ചുപൊൽ18
മൂന്നും ഒന്നിൽ അടങ്ങുന്നു പിന്നയും
ഒന്നുമില്ലപൊൽ വിശ്വവുമന്നെരം19
മൂന്നുകൊണ്ടും ചമെച്ചൊരു വിശ്വത്തിൽ20
മൂന്നായിട്ടുള്ള കർമ്മങ്ങൾ ഒക്കയും
പുണ്യകർമ്മങ്ങൾ പാപകർമ്മങ്ങളും21
പുണ്യപാപങ്ങൾ മിശ്രമാം കർമ്മവും
മൂന്നു22 ജാതി നിരൂപിച്ചുകാണുമ്പൊൾ
മൂന്നു23 കൊണ്ടും തളെക്കുന്നു ജീവനെ
പൊന്നിഞ്ചങ്ങലാ ഒന്നിപ്പറഞ്ഞത
ഒന്നിരിമ്പുകൊണ്ടെന്നുള്ള ഭെദവും24
രണ്ടിനാലും എടുത്തു പണിചെയ്ത
ചങ്ങലയല്ലൊ മിശ്രമാം കർമ്മവും
ബ്രഹ്മാവാദിയായീച്ചയെറുമ്പൊളം
കർമ്മബദ്ധന്മാരെന്നതറിഞ്ഞാലും
ഭുവനങ്ങളെ സൃഷ്ടിച്ചിരിക്കുന്നീ
ദ്വിപരാർദ്ധം കഴിവൊളം എന്നൊരൊ25
കർമ്മപാശത്തെ ലംഘിക്കഎന്നതു
ബ്രഹ്മാവിന്നും എളുതല്ല നിർണ്ണയം
ദിക്പാലന്മാരെ അവ്വണ്ണം ഒരൊരൊ26
ദിക് തൊറും തളച്ചുകിടക്കുന്നു
അല്പകർമ്മികളാകിയ നാം എല്ലാം
അല്പകാലം കൊണ്ടൊരൊരൊ ജന്തുക്കൾ
ഗർഭപാത്രത്തിൽ പുക്കു പുറപ്പെട്ടു27
കർമ്മംകൊണ്ടു കളിക്കുന്നതിങ്ങിനെ
നരകത്തിൽ കിടക്കുന്ന ജീവന്മാർ28
ദുരിതങ്ങളൊടുങ്ങീമനസ്സിന്റെ
പരിപാകവും വന്നുക്രമത്താലെ
നരജാതിയിൽവന്നു പിറന്നുടൻ29
സുകൃതഞ്ചെയ്തുമെല്പെപെട്ടുപൊയവർ
സുഖിപ്പിച്ചീടും സത്യലൊകത്തൊളം30
സൽക്കർമ്മം കൊണ്ടു മെല്പെട്ടു31പൊയവർ
സ്വർഗ്ഗത്തിങ്കലിരുന്നു വിഹരിച്ചു32
സുഖിച്ചിങ്ങനെ കാലവും പൊയിടും33
സുകൃതങ്ങളുംഒക്കഒടുങ്ങീടും
പരിപാകം ഒരെള്ളൊളം ഇല്ലാതെ34
പതിച്ചീടുന്നു നമ്മുടെ ഭൂമിയിൽ [ 97 ] ദുരിതം ചെയ്തു ചെയ്തവർ പിന്നെപ്പൊയി
നരകങ്ങളിൽ വെവ്വെറെവീഴുന്നു35
സുരലൊകത്തിരുന്നൊരു36 ജീവൻ പൊയി
നരലൊകെമഹീസുരനാകുന്നു
ചണ്ഡകർമ്മങ്ങൾ ചെയ്തവർ37 ചാകുംപൊൾ
ചണ്ഡാലകുലത്തിൽ പിറക്കുന്നു
നരൻചത്തു നരിയായിപ്പിറക്കുന്നു38
നാരിചത്തുടൻ ഒരിയായ്പൊകുന്നു
അസുരന്മാർ സുരന്മാരായീടുന്നു
അമരന്മാർ മരങ്ങളായ് പൊകുന്നു
അജം ചത്തു ഗജമായ്പിറക്കുന്നു
ഗജഞ്ചത്തുദ്വിജമായ്പിറക്കുന്നു
കൃപ കൂടാതെ പീഡിപ്പിച്ചീടുന്ന
നൃപൻചത്തു കൃമിയായ് പിറക്കുന്നു
ഈച്ചചത്തൊരു പൂച്ചയായീടുന്നു
ഈശ്വരന്റെ വിലാസങ്ങളിങ്ങനെ
കീഴ്മെൽ ഇങ്ങനെ മണ്ടുന്ന39 ജീവന്മാർ
ഭൂമിയിൽ ചെന്നു നെടിസ്സുഖിക്കുന്നു40
അന്യലൊകങ്ങൾ ഒരൊന്നിൽ ഒരൊന്നിൽ
ചെന്നിരുന്നു ഭുജിക്കുന്നു ജീവന്മാർ41
ഒടുങ്ങീടുമതൊട്ടുനാൾ ചെല്ലുമ്പൊൾ
ഉടനെവന്നു നെടുന്നുപിന്നെയും
തന്റെ തന്റെ42 ഗൃഹത്തിങ്കൽ നിന്നുടൻ
കൊണ്ടുപൊയ43 ധനംകൊണ്ടു നാം എല്ലാം
മറ്റെങ്ങാനും ഒരിടത്തിരുന്നിട്ടു
വിറ്റുണെന്നുപറയും കണക്കിനെ
കർമ്മങ്ങൾ വിളവാൻ നിലമാകിയ44
ജന്മദെശം ഇ ഭൂമിയറിഞ്ഞാലും
കർമ്മനാശം വരുത്തെണം എങ്കിലും45
ചെമ്മെ മറ്റെങ്ങും സാധിയാ നിർണ്ണയം
മുക്തന്മാർക്കും46 മുമുക്ഷുജനങ്ങൾക്കും
സക്തന്മാരാം47 വിഷയിജനങ്ങൾക്കും
ഇഛിച്ചീടുന്നത ഒക്കക്കൊടുത്തീടും
വിശ്വമാതാവിഭൂമിശിവശിവ48
വിശ്വനാഥന്റെ മൂലപ്രകൃതിതാൻ
പ്രത്യക്ഷെണവിളങ്ങും കണക്കിനെ49
അവനീതല പാലനത്തിന്നായിട്ട50
വതാരങ്ങളും പലത ഒർക്കുമ്പൊൾ [ 98 ] അതുകൊണ്ടുവിശെഷിച്ചു. ഭൂലൊകം
പതിന്നാലിലും51 ഉത്തമം എന്നല്ലൊ
വെദവാദികളായ മുനികളും
വെദവും ബഹുമാനിച്ചു ചൊല്ലുന്നു
ലവണാംബുധിമദ്ധ്യെവിളങ്ങുന്ന
ജംബുദ്വീപൊരുയൊജനാലക്ഷവും
ഏഴു ദ്വീപു52കളിങ്ങനെയുള്ളതിൽ
ഉത്തമം ഇസ്ഥലം എന്നു വാഴ്ത്തുന്നു.
ഭൂപത്മത്തിന്നു കർണ്ണികയായൊരു
ഭൂധരെന്ദ്രനിതിൽ എല്ലൊ നിൽക്കുന്നു
ഇതിൽ ഒമ്പതു53 ഖണ്ഡങ്ങൾ ഉണ്ടല്ലൊ
അതിൽ ഉത്തമംഭാരതഭൂതലം
സമ്മതരായ മാമുനിശ്രെഷ്ഠന്മാർ
കർമ്മക്ഷെത്രം ഇത എന്നു പറയുന്നു54
കർമ്മബീജം ഇതിൽന്നുമുളെക്കെണ്ടും55
ബ്രഹ്മലൊകത്തിരിക്കും ജനങ്ങൾക്കും56
കർമ്മബീജം വരട്ടികളഞ്ഞുടൻ57
ജന്മനാശം വരുത്തെണം എങ്കിലും
ഭാരതമായ ഖണ്ഡം ഒഴിഞ്ഞുള്ള
പാരിൽ എങ്ങും എളുതല്ല നിർണ്ണയം
അത്രമുഖ്യതയുള്ളൊരു ഭാരതം58
ഇപ്രദെശം എന്നെല്ലാരും ഓർക്കെണം
യുഗം നാലിലും59 നല്ലു കലിയുഗം
സുഖമെതന്റെ60 മുക്തിവരുത്തുവാൻ
കൃഷ്ണകൃഷ്ണണമുകുന്ദജനാർദ്ദന
കൃഷ്ണഗൊവിന്ദ രാമ എന്നിങ്ങിനെ
തിരുനാമസങ്കീർത്തനം എന്നിമ-
റ്റെതുമില്ല പ്രയത്നം അറിഞ്ഞാലും61
അതു ചിന്തിച്ചു മറ്റുള്ളലൊകങ്ങൾ
പതിമൂന്നിലും62 ഉള്ള ജനങ്ങളും
മറ്റുദ്വീപുകൾ ആറിലും63 ഉള്ളൊരും
മറ്റു ഖണ്ഡങ്ങൾ എട്ടിലു64മുള്ളൊരും
മറ്റു മൂന്നു65 യുഗങ്ങളിലുള്ളൊരും
മുക്തി തങ്ങൾക്കു സാദ്ധ്യമല്ലായ്കയാൽ
കലികാലത്തു ഭാരതഭൂമിയെ
കലിതാദരം കൈവണങ്ങീടുന്നു
ആവതില്ലല്ലുപായം നിരൂപിച്ചാൽ66 [ 99 ] അതിൽചെന്നൊരു പുല്ലായിട്ടെങ്കിലും
അക്കാലത്തു ജനിച്ചുകൊൾവാനൊരു
ഭാഗ്യം പൊരാതെ പൊയല്ലൊ ദൈവമെ
ഭാരതഖണ്ഡത്തിങ്കൽ67 പിറന്നുള്ള68
മാനുഷർക്കും കലിക്കും നമസ്കാരം
എന്നെല്ലാം പുകഴ്ത്തീടുന്നു മറ്റുള്ളൊർ
എന്നതെന്തിനു ഞാൻ69 പറഞ്ഞീടുന്നു
കാലം ഇന്നു കലിയുഗം അല്ലയൊ
ഭാരതം ഇപ്രദെശവുമല്ലയൊ70
ജന്മവും നരജന്മമതല്ലയൊ71
ചെമ്മെനന്നായി നിരൂപിപ്പിൻ എല്ലാരും
തിരുനാമങ്ങൾ72 ഇല്ലാതെ പൊകയൊ
നരകങ്ങളിൽ പെടി ഇല്ലായ്കയൊ73
നാവു കൂടാതെ ജന്മമതാകയൊ74
നമുക്ക എന്നും വിനാശമില്ലായ്കയൊ74
കഷ്ടം കഷ്ടം നിരൂപണം കൂടാതെ
ചുട്ടുതിന്നുന്നു ജന്മം പഴുതെനാം
എത്രജന്മം പ്രയത്നപ്പെട്ടിക്കാലം
അത്രവന്നുപിറന്നു സുകൃതത്താൽ
എത്രജന്മം ജലത്തിൽ കഴിഞ്ഞതും
എത്രജന്മം മലത്തിൽകഴിഞ്ഞതും
എത്രജന്മങ്ങൾ മണ്ണിൽകഴിഞ്ഞതും
എത്രജന്മങ്ങൾ വിണ്ണിൽകഴിഞ്ഞതും76
എത്രജന്മം മരങ്ങളായ്നിന്നതും
എത്രജന്മം പറന്നുനടന്നതും
എത്രജന്മം മൃഗങ്ങൾ പശുക്കളായി
മർത്യജന്മത്തിന്മുമ്പെ കഴിച്ചു നാം
അത്രവെലപ്പെട്ടിന്നെത്തെ മാതാവിൻ77
ഗർഭപാത്രത്തിൽ വീണതറിഞ്ഞാലും
പത്തു78മാസം വയറ്റിൽ കഴിഞ്ഞുപൊയി
പത്തു പന്തീരാണ്ടുണ്ണിയായിട്ടും പൊയി
തന്നെത്താനഭിമാനിച്ചു പിന്നെടം
തന്നെത്താൻ അറിയാതെ കഴിയുന്നു
എത്രകാലം ഇരിക്കുമിനിയെന്നു
സത്യമൊ79 നമുക്കെതും ഒന്നില്ലല്ലൊ
നീർപ്പൊളപൊലെയുള്ളൊരു ദെഹത്തിൽ
വീർപ്പുമാത്രം ഉണ്ടിങ്ങിനെ കാണുന്നു [ 100 ] ഒർത്തിരിയാതെ പെട്ടെന്നൊരുനെരം80
നെർത്തുപൊകും അതെന്നെ അറിയാവു81
അത്രമാത്രം ഇരിക്കുന്ന കാലത്തു
കീർത്തിച്ചീടുന്നതില്ലാതിരുനാമം82
സ്ഥാനമാനങ്ങൾ ചൊല്ലി കലഹിച്ചു
നാണം കെട്ടു നശിക്കുന്നിതു ചിലർ83
മദമാത്സര്യ84ഞ്ചിന്തിച്ചുചിന്തിച്ചു
മതിയുംകെട്ടുവീർക്കുന്നിതുചിലർ85
ചഞ്ചലാക്ഷിമാർ വീടുകളിൽപുക്കു
കുഞ്ചിരാമനായാടുന്നിതു ചിലർ86
കൊലകങ്ങളിൽ സെവകരായിട്ടു
കൊലംകെട്ടിഞെളിയുന്നിതു ചിലർ
ശാന്തിചെയ്തു പുലർത്തുവാൻകല്പിച്ചു87
സന്ധ്യയൊളം നടക്കുന്നിതു ചിലർ88
പട്ടുകച്ചാപുടവകൾ എന്നിവ89
കെട്ടിപ്പെറിനശിക്കുന്നിതു ചിലർ
വാണിഭങ്ങളെ ചെയ്തു നിരന്തരം
വാണീടുന്നു ഗണികഭവനത്തിൽ
അമ്മെക്കും പുനരച്ഛനും ഭാര്യക്കും
ഉണ്മാൻപൊലുംകൊടുക്കുന്നില്ലാചിലർ
അഗ്നിസാക്ഷിണിയായുള്ളൊരു പത്നിയെ90
സ്വപ്നത്തിൽപൊലും കാണുന്നില്ലാചിലർ
ജന്മസാഫല്യം ഒക്കവരുത്തുവാൻ91
കന്മഷയായവെശ്യമതി എന്നും
ശൂദ്രയൊനിയിൽ പുത്രർഉൽപാദിച്ചു
ദുർഗ്ഗതിക്കയക്കുന്നു പിതൃക്കളെ
മൃഷ്ടാന്നത്തിന്നുമൊഹിച്ചു സാധുക്കൾ
തൊട്ടുതിന്നുന്നുപാപം ശിവശിവ
സത്തുക്കൾ കണ്ടുശിക്ഷിച്ചു ചൊല്ലുമ്പൊൾ
ശത്രുവെപ്പൊലെ ക്രൂദ്ധിക്കുന്നു ചിലർ
പണ്ടിതന്മാരെ92കാണുന്നനെരത്തു
നിന്ദിച്ചെത്ര93പറയുന്നിതു ചിലർ
വെദവിത്തുകളാകിയ ഭൂസുരർ94
വാദവിദ്യകൾചെയ്യുന്നതത്ഭതം
സ്വർണ്ണങ്ങൾ നവരത്നങ്ങളെകൊണ്ടും
എണ്ണംകൂടാതെ വിൽക്കുന്നിതു ചിലർ
മത്തെഭംകൊണ്ടു കച്ചവടഞ്ചെയ്തും
ഉത്തമതുരഗങ്ങളതുകൊണ്ടും [ 101 ] അത്രയുമല്ല കപ്പൽവെപ്പിച്ചിട്ടും
എത്രനെടുന്നിതർത്ഥം ശിവശിവ
വൃത്തിയുംകെട്ടു ധൂർത്തരായെപ്പൊഴും
അർത്ഥത്തെ കൊതിച്ചെത്ര നശിക്കുന്നു
അർത്ഥം എത്രവളരെ ഉണ്ടായാലും
തൃപ്തിവാരാ95 മനസ്സിന്നൊരുകാലം
പത്തു96കിട്ടുകിൽ നൂറുമതിഎന്നും
ശതമാകിൽ സഹസ്രംമതിയെന്നും
ആയിരം97പണം കൈയിൽ ഉണ്ടാകുമ്പൊൾ
അയുതമാകിൽ ആശ്ചർയ്യം എന്നതും
ആശയായുള്ള പാശമതിങ്കന്നു
വെർവിടാതെ കരെറുന്നു മെല്ക്കുമെൽ
സത്തുക്കൾ ചെന്നിരന്നാലയർത്ഥത്തിൽ
സ്വല്പമാത്രം കൊടാചില ദുഷ്ടന്മാർ
ചത്തുപൊന്നെരം വസ്ത്രമതുപൊലും
എത്തീടാ98 കൊണ്ടുപൊവാൻ ഒരുത്തർക്കും
പശ്ചാത്താപം ഒരെള്ളൊളം ഇല്ലാതെ
വിശ്വാസപാതകത്തെകരുതുന്നു
വിത്തത്തിലാശപറ്റുകഹെതുവായി
സത്യത്തെ ത്യജിക്കുന്നു ചിലരഹൊ
സത്യം എന്നതുബ്രഹ്മം അതുതന്നെ
സത്യം എന്നു കരുതുന്നു സത്തുക്കൾ
അർത്ഥാശെക്കു വിരുതു വിളിപ്പിപ്പാൻ99
അഗ്നിഹൊത്രാദി ചെയ്യുന്നിതു ചിലർ
ബ്രാഹ്മണ്യംകൊണ്ടു ചിന്തിച്ചുചിന്തിച്ചു100
ബ്രഹ്മാവും ഇശ്ശിദൂർവ്വ101 എന്നും ചിലർ
വിദ്യകൊണ്ടറിയെണ്ടതറിയാതെ
വിദ്വാൻ എന്നു നടിക്കുന്നിതു ചിലർ102
കുങ്കുമത്തിന്റെലെശമറിയാതെ103
കുങ്കുമം ചുമക്കും പൊലെ ഗർദ്ദഭം
കൃഷ്ണകൃഷ്ണ നിരുപിച്ചുകാണുമ്പൊൾ
തൃഷ്ണകൊണ്ടുഭ്രമിക്കുമിത ഒക്കയും
എണ്ണിയെണ്ണികുറുകുന്നിതായുസ്സും104
മണ്ടിമണ്ടികരെറുന്നുമൊഹവും
വന്നുവൊണം കഴിഞ്ഞു വിഷുവെന്നും
വന്നില്ലല്ലൊതിരുവാതിര എന്നും
കുംഭമാസത്തിലാകുന്നു നമ്മുടെ
ജന്മനക്ഷത്രം അശ്വതിനാളെന്നും [ 102 ] ശ്രാദ്ധമുണ്ടിഹവൃശ്ചികമാസത്തിൽ
സദ്യ എല്ലാം105 എളുതല്ലിനി എന്നും
ഉണ്ണിയെകൊണ്ടുവെൾപിച്ചതിലൊരു
ഉണ്ണിയുണ്ടായിക്കണ്ടാവു ഞാൻ എന്നും
കൊണിക്കൽതന്നെ വന്നനിലം ഇനി
കാണമൊ എടുപ്പിച്ചിടരുതെന്നും106
മച്ചകമാക്കി നാലുപുരകളും107
ശിക്ഷയിൽ പണിതീർപ്പിക്കണം എന്നും
കുക്ഷിയിൽ നമുക്കുണ്ടുപദ്രവം
ഭക്ഷിച്ചാൽ ദഹിക്കുന്നില്ല ഒരിക്കാലും
കണ്ണിനുണ്ട് ഒരു കെടുനമുക്കഹൊ
ഉണ്ണുന്നൊർകളെക്കണ്ടാൽ സഹിച്ചീടാ
എന്നുടെ വീടാരത്തിന്റെ കൊണിക്കൽ
തന്നെ നൽകെണം നല്ലവയൽ എന്നും
മംഗലം കഴിക്കെണമവളതി-
ലുണ്ടായൊരു പെൺകിടാവിൻ എന്നും
പുത്തരിക്കു മുഹൂർത്തമതുണ്ടെങ്കിൽ
പ്രത്യക്ഷമാക്കീടാതെ കഴിക്കെണം
ഇത്ഥം ഒരൊന്നു ചിന്തിച്ചിരിക്കവെ
ചത്തുപൊകുന്നു പാപം ശിവശിവ
എന്തിനിത്ര വളരെപ്പറയുന്നു108
ചിന്തിച്ചീടുവിൻ ആവൊളം എല്ലാരും
കാലം ഇന്നു കലിയുഗമായതും
ഭാരതം ഇപ്രദെശം എന്നുള്ളതും
ഇതിൽവന്നു100 പിറന്നതുമിത്രനാൾ
പഴുതെതന്നെ പൊയപ്രകാരവും
ആയുസ്സിന്റെ പ്രമാണമില്ലാത്തതും
ആരൊഗ്യത്തൊടിരിക്കുന്നവസ്ഥയും
ഇനിയുള്ള നരകഭയങ്ങളും111
ഇന്നുവെണ്ടും നിരൂപണമാവൊളം
ഇന്നുനാമസങ്കീർത്തനം കൊണ്ടുടൻ
വന്നുകൂടും പുരുഷാർത്ഥം എന്നതും
ഇന്നുതെറ്റിയാൽ ഇത്ര എളുപ്പമായി
ഇനി ഇവ്വണ്ണം മെലിൽ വരാ എന്നും
വഴിയെപൊയി കാലം കളയാതെ112
വൈകുണ്ഠത്തിന്നു പൊകുവിൻ വൈകാതെ113
കൂടിയല്ല പിറക്കുന്നിത എല്ലാരും114 [ 103 ] കൂടിയല്ല മരിക്കുന്നനെരത്തും
മദ്ധ്യെഇങ്ങിനെ കാണുന്നനെരത്തു
മത്സരിക്കുന്നത എന്തിനു നാം വൃഥാ
അർത്ഥമൊ പുരുഷാർത്ഥം ഇരിക്കവെ
അർത്ഥത്തെ കൊതിച്ചീടുന്നത എന്തു നാം115
മദ്ധ്യാഹ്നാർക്കപ്രകാശം ഇരിക്കവെ
ഖദ്യൊതത്തെയൊ മാനിച്ചു കൊളെളണ്ടു
ഉണ്ണികൃഷ്ണൻ മനസ്സിൽ കളിക്കുമ്പൊൾ
ഉണ്ണികൾ മറ്റുവെണമൊമക്കളായി
മിത്രങ്ങൾ നമുക്കെത്ര ശിവശിവ
വിഷ്ണുഭക്തന്മാരില്ലെഭുവനത്തിൽ
മായകാട്ടും വിലാസങ്ങൾ കാണുമ്പൊൾ
ജായകാട്ടും വിലാസങ്ങൾ ഗൊഷ്ഠികൾ
ഭവനങ്ങളും ഭൂതികളായതും116
ഭുവനന്നമുക്കായതും ഭൂതന്നെ
വിശ്വനാഥൻ ദിനകരദെവനും117
വിശ്വധാത്രി ചരാചരമാതാവും
അഛനും പുനരമ്മയും ഉണ്ടല്ലൊ
രക്ഷിച്ചീടുവാൻ ഉള്ളനാൾ ഒക്കയും
ഭിക്ഷാന്നം നല്ലൊരന്നവും ഉണ്ടല്ലൊ
ഭക്ഷിച്ചുതന്റെ കുക്ഷിനിറപ്പാനായി118
സക്തികൂടാതെ നാമങ്ങൾ ഒക്കയും
കീർത്തിച്ചും കൊണ്ടുധാത്രിയിൽ എങ്ങുമെ
ഭക്തിപൂണ്ടു നടക്കെണം തന്നുടെ
സിദ്ധികാലം കഴിവൊളമിവ്വണ്ണം
കാണാകുന്ന ചരാചരജാതിയെ
നാണംകൈവിട്ടു കൂപ്പിസ്തുതിക്കെണം
മൊഹംതീർന്നു മനസ്സുലയിക്കുമ്പൊൾ120
സൊഹം എന്നിടതീർന്നു നടക്കണം
ഹർഷാശ്രൗ പരിപ്ലുതനായിട്ടു121
വർഷാദികൾ ഒക്കസഹിക്കെണം
സജ്ജനങ്ങളെ കാണുന്ന നെരത്തു
ലജ്ജകൂടാതെ വീണുനമിക്കണം
ഭക്തിതന്നിൽ മുഴുകിച്ചമഞ്ഞുടൻ
മത്തനെപൊലെനൃത്തം കുനിക്കെണം122
പാരിൽ ഇങ്ങിനെ സഞ്ചരിച്ചീടുമ്പൊൾ
പ്രാരബ്ധങ്ങളശെഷം ഒടുങ്ങിടും [ 104 ] വിധിച്ചീടുന്ന കർമ്മം ഒടുങ്ങുമ്പൊൾ
പതിച്ചീടും ഇദ്ദെഹം ഒരെടത്തു
കൊതിച്ചീടുന്ന ബ്രഹ്മത്തെ നൊക്കീട്ടു123
കുതിച്ചീടും ഇ ജീവനുമപ്പൊഴെ124
സക്തിവെർവ്വിട്ടു125 സഞ്ചരിച്ചീടുവാൻ
പാത്രമായില്ല എന്നതുകൊണ്ടെതും
പരിതാപം മനസ്സിൽ മുഴുക്കെണ്ട
തിരുനാമമാഹാത്മ്യങ്ങൾകെട്ടാലും127
ജാതിപാർക്കിലൊരന്ത്യജൻ എങ്കിലും
വെദവാദീമഹീസുരൻ എങ്കിലും
നാവു കൂടാത ജന്മമതാകിയ128
മൂകന്മാരായൊഴിഞ്ഞുള്ള മാനുഷർ129
എണ്ണമറ്റതിരുനാമമുള്ളതിൽ
ഒന്നുമാത്രം ഒരിക്കലൊരുദിനം
സ്വസ്ഥനായിട്ടിരിക്കുമ്പൊഴെങ്കിലും
സ്വപ്നത്തിൽ താനറിയാതെ എങ്കിലും
മറ്റൊന്നാക്കി പരിഹസിച്ചീടിലും130
മറ്റൊരുത്തർക്കുവെണ്ടിയിട്ടെങ്കിലും131
എതുദിക്കിലിരിക്കിലും തന്നുടെ
നാവുകൊണ്ടിതു ചൊല്ലിയന്നാകിലും
അതുമല്ലൊരുനെരം ഒരുദിനം
ചെവികൊണ്ടിതു കെട്ടുവെന്നാകിലും
ജന്മസാഫല്യമപ്പൊഴെവന്നുപൊം132
ബ്രഹ്മസായുജ്യം കിട്ടീടും എന്നല്ലൊ
ബാദരായണിതാനും വിശെഷിച്ചും133
ശ്രീധരാചാര്യരും പറഞ്ഞീടുന്നു
ശ്രീധരൻ താനരുൾ ചെയ്തിരിക്കവെ
ഗീതയിൽപറഞ്ഞീടിനാൻ ഇങ്ങിനെ
ആം എന്നുള്ളവർ ചൊല്ലുവിൻ നാമങ്ങൾ134
ആമൊദത്തൊടു ബ്രഹ്മത്തിൻ വൈഭവം135
ഇതിന്മീതെ പറയാവതല്ലിനി136
മതി ഉണ്ടെങ്കിലൊക്കമതിമതി
തിരുനാമമാഹാത്മ്യം പറഞ്ഞിതു
തിരുവുള്ളമാകെണം ഭഗവാനെ
വഴിഎങ്കിലും വഴികെടതെങ്കിലും
വന്ദിച്ചും കൊണ്ടുചൊല്ലിനെനിങ്ങിനെ. [ 105 ] ഓണപ്പാട്ട്

ആരൊമൽപൈങ്കിളി പെങ്കിടാവെ
പാരാതെ വന്നിങ്ങരികത്തിരി
എങ്ങുന്നുവന്നു കിളിക്കിടാവെ
തൃക്കാൽകരയിന്നു വന്നു ഞാനും
തൃക്കാൽകരയെന്തു വാർത്തയുള്ളു
എന്നതുകെട്ടു കിളിക്കിടാവും
നന്നായ്പറഞ്ഞു തുടങ്ങിയല്ലൊ
ശങ്കരൻ തന്റെ തിരുമകനും
പാൽമൊഴിമാതും തുണക്കെനിക്1
കൃഷ്ണണനുമെന്റെ ഗുരിക്കന്മാരും
ഉൾക്കാമ്പിൽവന്നിങ്ങുദിക്കവെണം
തൃക്കാൽക്കരശ്രീ മഹാദെവന്റെ2
ലീലകൾ കെൾപ്പിൻ മഹാലൊകരെ

3 ആരോമൽപ്പൈങ്കിളിപ്പെൺകിടാവേ 2

ആരോമൽപ്പൈങ്കിളിപ്പെൺകിടാവേ
പാരാതെ വന്നിങ്ങരികത്തിരി
എങ്ങുന്നുവന്നു കിളിക്കിടാവേ?
തൃക്കാക്കരെ നിന്നു വന്നു ഞാനും
തൃക്കാക്കരയെന്തു വാർത്തയുള്ളൂ?
എന്നതുകേട്ടുകിളിമകളും
നന്നായ് തെളിഞ്ഞു പറഞ്ഞുകൊണ്ടാൾ:
ശങ്കരൻ തന്റെ തിരുമകനും
ഭാരതീദേവിയുമെൻ ഗുരുക്കന്മാരും
ഉൾക്കാമ്പിൽ വന്നുതുണച്ചിടേണം
തൃക്കാക്കര ശ്രീ മഹാമന്നൻ-
കേളികൾ കേൾപ്പിൻ മഹാജനങ്ങൾ

നാരായണന്റെ കഥകളെല്ലാം
നാരദൻ ചൊല്ലി ഞാൻ കെൾപ്പതുണ്ട [ 106 ] മാബലി നാടുവാണീടും കാലം
ആധികൾ വ്യാധികളൊന്നുമില്ല
ബാലമരണങ്ങൾ കെൾപ്പാനില്ല
പത്തായിരത്താണ്ടിരിക്കുമല്ലൊ
നെല്ലിനു മുന്നു വിളയുമുണ്ടു
ദുഷ്ടരെ കൺകൊണ്ടുകാണ്മാനില്ല
നല്ലവരല്ലാതെയില്ല ആരും
ഭൂലോകമൊക്കെ കനകമത്രെ
ആലയമൊക്കയുമൊന്നുപൊലെ
സ്വർണ്ണരത്നങ്ങളണിഞ്ഞുകൊണ്ടു
നാരിമാർ ബാലന്മാർ വൃദ്ധന്മാരും
ആനന്ദത്തൊടെ വസിക്കും കാലം

ആ രാജമൗലീടെ ചെയ്തിയെല്ലാം
മാലോകർ ചൊല്ലിഞാൻ കേൾപ്പതുണ്ട്
മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും
ആധികൾ വ്യാധികളൊന്നുമില്ല
ബാലമരണങ്ങൾ കേൾപ്പാനില്ല
പത്തായിരമങ്ങിരിപ്പതുണ്ട്
എല്ലാ കൃഷികളുമൊന്നുപോലെ
നെല്ലിനു നൂറുവിളവതുണ്ട്
ദുഷ്ടരെകൺകൊണ്ടു കാണാനില്ല
നല്ലവരല്ലാതെയില്ല പാരിൽ
ഭൂലോകമൊക്കെയുമൊന്നുപോലെ
ആലയമൊക്കെയുമൊന്നുപോലെ
നല്ലകനകം കൊണ്ടെല്ലാപേരും
ആഭരണങ്ങളണിഞ്ഞുകൊണ്ട്
നാരിമാർ ബാലന്മാർ മറ്റുള്ളോരും
ആമോദത്തോടെ വസിക്കും കാലം

കള്ളക്കെടില്ല കളവുമില്ല
എള്ളൊളമില്ല പൊളിവചനം
വെള്ളിക്കൊലാദിചെറുനാഴിയും
എല്ലാം കണക്കുകളൊന്നുപൊലെ
നല്ല മഴപെയ്യും വെണ്ടുന്നെരം
വെദിയർ വെദവും സംഗീതവും
യാഗാദികർമ്മം മുടക്കീടാതെ [ 107 ] രക്ഷിച്ചു വാഴുന്ന കാലത്തിങ്കൽ
മാനുഷരൊടങ്ങരുളി ചെയ്തു
ശ്രീരാമദെവന്റെ തിരുനാളല്ലൊ
തിങ്ങളിലുള്ള തിരുവൊണങ്ങൾ
നിങ്ങളെല്ലാരുമനുസരിപ്പിൻ
അങ്ങിനെ ഓണം കഴിയും കാലം
ഇങ്ങിനെയൊന്നു പറയുന്നു ഞാൻ
തൃക്കാൽകരക്കു നാമൊക്കെച്ചെന്നു
തൃക്കാൽകരദെവൻ തന്നെക്കാണ്മാൻ

കള്ളവുമില്ല ചതിവുമില്ല
എളേളാളമില്ല പൊളിവചനം
വെള്ളിക്കോലാദികൾ നാഴികളും
എല്ലാം കണക്കതിൻ തുല്യമായി
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല
നല്ല മഴപെയ്യും വേണ്ടും കാലം
വേദികൾ വേദവും സംഗീതവും
യാഗങ്ങൾ കർമ്മങ്ങൾ മുടങ്ങിടാതെ
രക്ഷിച്ചു വാഴുന്ന കാലത്തിങ്കൽ
മാവേലിയെന്നോരു രാജാവല്ലോ
മാനുഷരോടങ്ങരുളിച്ചെയ്തു
അല്ലൽ കൈവിട്ടൊരു തിരുനാളിതല്ലൊ
തിരുസിംഹമാസത്തിരുവോണങ്ങൾ
നിങ്ങളെല്ലാരുമനുസരിപ്പിൻ
അങ്ങനെയോണം കഴിയും കാലം
തൃക്കാക്കരദേവനോണം കാണ്മാൻ

പൊകണമെന്നു പുറപ്പെട്ടപ്പൊൾ
നാരിമാർവൃദ്ധന്മാർ ബാലന്മാരും
തൃക്കാൽക്കരക്കൊക്ക വൈ4 നടന്നു
ദുഃഖിപ്പാനെതുമെളുതല്ലെന്നും
എന്നതുകെട്ടൊരു മാബലിയും
അന്നവർ തന്നൊടരുളിച്ചെയ്തു
ചെത്തിയടിച്ചു മെഴുകിത്തെച്ചു
നൽതറയിട്ടുകളും മെഴുകി
തുമ്പമലരാദി പുഷ്പങ്ങളും
അമ്പൊടെയിട്ടു വിചിത്രമായി
നാരിമാർ ബാലന്മാർ വൃദ്ധന്മാരും
ആക കുളിച്ചു കുറിയുമിട്ടു [ 108 ] അങ്ങിനെ പിന്നെയാതിങ്ങൾതൊറും5
ഓണങ്ങളൊക്കയുമൊന്നുപൊലെ
മാബലിരക്ഷിച്ചു വാഴുങ്കാലം
അക്കാലമൊക്കയുമൊന്നുപൊലെ

പോകണമെല്ലാരുമെന്നു വന്നു
ബാലന്മാർ വൃദ്ധന്മാർ മറ്റുള്ളോരും
തൃക്കാക്കരയ്ക്കു വഴി നടന്നു
ദുഃഖിപ്പാനേതുമെളുതല്ലെന്നും
എന്നതുകേട്ടുമാവേലിയും
മാനുഷരോടൊന്നരുളിച്ചെയ്തു:
ഇന്നു തുടങ്ങിനാമെല്ലാരും
ഇല്ലങ്ങൾതോറുമലങ്കരിച്ചും
ചെത്തിയടിച്ചു മെഴുകിത്തേച്ചും
നൽതറയിട്ടു കളമെഴുതി
തുമ്പമലരാദി പുഷ്പങ്ങളും
അമ്പോടണിയറ തന്നിൽ ചാർത്തി
പത്തുനാൾ മുമ്പേ വന്നത്തം തൊട്ടു-
മാങ്ങത്രയും ഘോഷങ്ങളെന്നേ വേണ്ടു
നാരിമാർ വൃദ്ധന്മാർ മറ്റുള്ളോരും
ആകെ കുളിച്ചവരുൺ കഴിഞ്ഞു
അങ്ങനെതന്നെയും ദിക്കുതോറും
ഘോഷങ്ങളൊക്കെയുമൊന്നുപോലെ

മാബലിമണ്ഡുപെക്ഷിച്ചശെഷം6
അക്കാലമായിരം ബ്രാഹ്മണരെ
നിത്യവുമൂട്ടിത്തുടങ്ങിയല്ലൊ7
അക്കഥകെട്ടൊരു മാബലിയും
ഖെദിച്ചു തന്റെ മനസ്സുകൊണ്ട
ചൊൽക്കൊണ്ടകണ്ണനൊടെവംചൊന്നാൻ
ഞാനുപെക്ഷിച്ചിങ്ങുപൊയശെഷം
മാനുഷരൊക്കെ വലഞ്ഞുവെല്ലൊ
ദെവകിനന്ദന ദെവദെവ
അച്ചൊമനെക്കുലചെയ്തവനെ
പാർത്ഥനുതെരുതെളിച്ചവനെ
കുചലെന്റവിൽ തിന്നൊനെ
മണ്ഡളന്നെന്നെ8 ചതിച്ചവനെ9
കുന്നുകുടയായ്പിടിച്ചവനെ
വിണ്ണൊർഭവനങ്ങൾ10 തീർത്തവനെ [ 109 ] നീലമുകിൽനിറം പൂണ്ടവനെ
കല്പാന്തകാലമൊരാലിന്മെലിൽ
ഉല്പന്നമൊടെ കിടന്നവനെ

മാവേലിമന്നൻ മരിച്ചശേഷം
മോടികളൊക്കെയും മാറിയല്ലൊ
അക്കഥകേട്ടോരു മാവേലിയും
ചോദിച്ചു തന്റെ മനസ്സുകൊണ്ടു
ഖേദിച്ചു പാരം മനസ്സുമുട്ടി
ഊഴിക്കുടയരോടേവമോതി:
എന്നുടെ ഭൂമിയടക്കം ചെയ്തു
ഞാനിങ്ങുപേക്ഷിച്ചുപോന്നശേഷം
മാനുഷരൊക്കെ വലഞ്ഞിതല്ലോ!
ദേവകീസൂനുവാം വാസുദേവം
അമ്മാവനെക്കൊലചെയ്തവനെ
ആമ്പാടിതന്നിൽ വളർന്നവനെ
നാരിമാർ പോർമുലയുണ്ടവനെ
നാരിമാർ കൂറ കവർന്നവനെ
കാലികൾ മേച്ചു നടന്നവനെ
കുന്നുകൊടയായി പിടിച്ചവനെ
കുചേലന്റവിൽവാരിത്തിന്നവനെ
പാർത്ഥന്റെ തേരു തെളിച്ചവനെ
പെണ്ണുങ്ങളെച്ചതിചെയ്തവനെ

ദെവകിനന്ദനദെവദെവ
ഇങ്ങിനെയാക്കുവാനെന്തുമൂലം
മാബലിചൊന്നതു കെട്ടനെരം
ദെവദെവശനരുളി ചെയ്തു
ഖെദിക്കവെണ്ടനീ മാബലിയെ
കാലമൊരാണ്ടിലൊരുദിവസം
വന്നു മനുഷ്യരെക്കണ്ടുകൊൾക
ചിങ്ങമാസത്തിലൊരൊണം കാണ്മാൻ
അന്നുവരുമെന്നരുളിച്ചെയ്തു
നാരിമാർ ബാലന്മാർ വൃദ്ധന്മാരും
ഗൊവന്മാർ ഗൊവാലനാരിമാരും
എല്ലാരും കെൾക്കഞാൻ ചൊന്നതെല്ലാം
ചിങ്ങമാസത്തിലൊരൊണം കാണ്മാൻ
മാബലിതാനും വരുമിവിടെ
പണ്ടെത്തതിലും വിചിത്രമായി
വെണ്ടുന്നതെല്ലാമൊരുക്കീടെണം [ 110 ] സേവിച്ചു വാഴുന്ന രാജവീരാ!
തേവരാട്ടേയിതിനെന്തുമൂലം?
മന്നവന്തന്മൊഴികേട്ടനേരം
മാധവഭക്തനാം തമ്പുരാനും
ആതങ്കം പൂണ്ടങ്ങരുളിച്ചെയ്തു:
ഖേദിക്കവേണ്ടയെൻരാജമൗലേ!
കൊല്ലമൊരാദിതിങ്ങൾതോറും
ചൊല്ലുപാരും നിന്തിരുവടി
വെച്ചചട്ടങ്ങൾ കെട്ടീ മുറപോലെ
ചിങ്ങമാസത്തിലെ തിരുവോണത്തുന്നാൾ
മാനുഷരെല്ലാരും മേളിക്കുന്നു
മാനുഷരേ വന്നുകണ്ടുകൊള്ളാം
മാനിയായുള്ളോരു മന്നരാജാ!
അങ്ങനെതന്നേ വരുന്നുമന്നൻ
മാധവൻ ധർമ്മജൻ താനും കൂടി
മംഗലമാർന്നങ്ങിരിക്കുന്നു നൽ
ചിങ്ങമാസത്തിലെ തിരുവോണത്തുന്നാൾ
മാവേലിതാനും വരുമവിടെ
പണ്ടേതിനേക്കാൾ മോടിയായി
വേണ്ടുന്നതൊക്കെയുമൊരുക്കിടേണം.

ചെത്തിയടിച്ചു വഴിനടകൾ
ചുറ്റും കിളച്ചങ്ങുവെലികെട്ടി
വെണ്മെയിൽ ചൊരും11 നിലകളെല്ലാം
പൊന്മയമാക്കി മെഴുകീടെണം
കുമ്മായം കൊണ്ടുമെഴുകുന്നൊരും
ചെമ്മണ്ണുകൊണ്ടു തറപിടിച്ചു
അങ്ങിനെയെല്ലാമലംകരിച്ചു
ആനന്ദമെന്നെ പറവാനുള്ളു
അണ്ടവില്ലൊടു കടുന്തുടിയും
തുംബുരുവീണകൾ താളവുമായി12
മദ്ദളം ചെണ്ടയുടുക്കുകളും
നല്ല കുഴൽവിളിച്ചിമ്പരാഗം
പന്തടിയിത്തരമൊടുഘൊഷം
നാരിമാർബാലന്മാർ വൃദ്ധന്മാരും
ലീലകൾ പൂണ്ടു വസിക്കും കാലം
മന്ദം വളച്ച വളപ്പകത്തു

ചെത്തിയടിച്ചു വഴിനടപ്പാൻ
ചെഞ്ചെളിചേരും നിലങ്ങളെല്ലാം [ 111 ] ഉൺമയിൽ ചെത്തി വെളിപ്പിക്കയും
വെൺമണൽ തൂവിദേശമെല്ലാടോം
കുമ്മായംകൊണ്ടു മെഴുകുന്നോരും
ചെമ്മണ്ണുകൊണ്ടുതറപിടിച്ചും
മുറ്റത്തു വട്ടക്കളവുമിട്ടു
ഗോമയം കൊണ്ടു മെഴുകിത്തേച്ചും
പുഷ്പങ്ങൾകൊണ്ട് മതിൽ വളച്ചും
ആർപ്പുവിളിച്ചുമലങ്കരിച്ചും
എത്രയും ഘോഷങ്ങളോക്കേ വേണം
ആണ്ടവില്ലമ്പുകടന്തുടിയും
തുംബുരുവീണ കുഴൽനാദവും
മദ്ദളം ചെണ്ടമുരശുടുക്കും
നല്ല കുഴൽവീണ ചിന്തുരാഗം
വാളമേറുമമ്മാനമാട്ടമെല്ലാം
ഇത്തരമോരോരോ മേളത്തോടെ
ചിത്തമോദത്താൽ തരുണിമാരും
ലീലകലർന്നു മരുവുങ്കാലം
മാനം വളച്ച വളപ്പകത്തു

നല്ല നഗരങ്ങളെല്ലാടവും
നെല്ലുമരിയും പലതരത്തിൽ
ആടുകളാനകുതിരകളും
കെട്ടിവരും പൊന്നിനറ്റമില്ല
ചെലത്തരങ്ങളും വെണ്ടുവൊളം
നീലക്കവിണിയും ചിറ്റാടയും
കൈക്കൊളൻ ചെല പുറക്കിളിയും13
മറുകരസൊമനും വെണ്ടുമുണ്ട
നഗരിയിൽ നല്ലത കൊഴിക്കൊടൻ
സൊമൻകിഴക്കൻ വടക്കൻ തെക്കൻ
നല്ല മണൽ പാടൻ ചൊയിയും14
ചീനത്തെമുണ്ടുകൾ വെണ്ടുവൊളം
ചെലത്തരങ്ങളും വെണ്ടുവൊളം
പച്ചക്കുലയും പഴുകുലയും
പപ്പിടക്കെട്ടുകൾ വെണ്ടുവൊളം15
ജീരകമുള്ളികടുമുളകും
വെറ്റിലകെട്ടൊടു നാളീകെരം
ശർക്കരതെനൊടു പഞ്ചസാര

നല്ല കനകം കൊണ്ടെല്ലാരും നെല്ലരിയും
വേണ്ടുന്ന വാണിഭമൊന്നുപോലെ [ 112 ] ആനകുതിരകളാടുമാടും
കിട്ടിവരുന്നതിനറ്റമില്ല
ശീലത്തരങ്ങളും വേണ്ടുവോളം
നിലക്കവുണികളും വേണ്ടുവോളം
നല്ലോണം ഘോഷിപ്പാൻ നല്പൊഴുത്തൻ
കായംകുളംചേല പോർക്കളയിൽ
ജീരകം നല്ല കടുമുളകും ശർക്കര
തേനൊടുംപഞ്ചാരവേണ്ടുവോളം
തന്റെ കണവനോടൊന്നുചൊന്നു
ചേലയെനിക്കൊന്നുവേണമെങ്കിൽ
രണ്ടാംതരം തന്നെ വേണമല്ലോ
കണ്ടാലും നല്ലവിശേഷംവേണം
ഇങ്ങനെ കേട്ടപ്പോൾ മറ്റൊരുത്തി
ഉടുവാത്തൊരുചേല വേണമല്ലൊ
കേടുവരാതെയിരുന്നു പോട്ടെ

എണ്ണനെയ്യൊടു വെളിച്ചെണ്ണയും
എണ്ണമില്ലാതൊളമെന്നെ വെണ്ടു
ചെന്നങ്ങുകൊണ്ടും കൊടുത്തുംവാങ്ങി
വെണ്ടുന്തരങ്ങളു വെണ്ടുവൊളം
ഞാനിതു ചൊന്നാലൊ ഒടുക്കമില്ല
മാനിനിമാരുടെ വാക്കുകെൾപ്പിൻ
മാരനൊടൊന്നു പറയുമാറ്റ
ചെലയെനിക്കൊന്നു വെണമെങ്കിൽ
നീളം കുറീഞ്ഞിന്നങ്ങെറവെണം16
വീതിയിലൊട്ടും കുറഞ്ഞീടാതെ
രണ്ടരതന്നെ അകലം വെണം കണ്ടാലും നല്ല വിശെഷം വെണം
നാലു ഭാഗത്തുകരയും വെണം
എന്നതു കെട്ടപ്പൊൾ മറ്റൊരുത്തി
തന്റെ കണവനൊടൊന്നു ചൊല്ലി
ദൂരം വൈ നിങ്ങളും പൊകുന്നാകിൽ
പൂരാടംനാൾക്കിങ്ങു വന്നീടെണം

എന്നതുകേട്ടപ്പൊൾ മറ്റൊരുത്തി
കാരണം കേൾപ്പിൻ ഞാൻ ചൊന്നവാർത്ത
ചേലതരത്തിനു വേണമെങ്കിൽ
പൂരത്തും നാൾക്കു വരണം നിങ്ങൾ
നീരാളിക്കൊത്തൊരു ചേല വേണം
അന്നേരം മറ്റൊരു കന്യകയും [ 113 ] തന്നുടെ മാതാവിനോടു ചൊന്നാൾ:
ഓണപ്പുടവയെനിക്കില്ലമ്മേ
നാണക്കേടായിട്ടുവന്നുകൂടി
അച്ഛൻകൊണ്ടുന്നതെനിക്കു വേണ്ട
എന്റെ മകൾ കണ്ടിരുന്നുപോട്ടെ
ഓണം കഴിഞ്ഞും എനിക്കു വേണ്ട
ഇങ്ങനെ നാരിമാർ ബാലന്മാരും
ഭംഗികളോരോന്നു ചൊല്ലിക്കൊണ്ടു
കാതിലയോലയും തക്കകളും
കൈവളമോതിരം താലികളും

വീരാളിക്കൊത്തൊരു ചെലവെണം
നെരത്രെ ഞാനിതു ചൊല്ലീടുന്നു
പിന്നെപ്പറഞ്ഞു പിണങ്ങിപ്പൊണ്ട
എന്നെക്കുറയകൃപയുണ്ടെങ്കിൽ
അന്നെരംകണ്ടാലറിഞ്ഞുകൊള്ളാം
എന്നതുകെട്ടൊരു നാരിയപ്പൊൾ
തന്റെ കണവനൊടൊന്നുചൊല്ലി
വല്ലതും ഞാനൊന്നു ചൊല്ലുന്നാകിൽ
നല്ലതെന്നുള്ളതു തൊന്നുന്നില്ല
ചെയ്യിക്കച്ചായെന്നെനിക്കുവെണ്ട
നല്ല കവിണിയാലൊന്നു വെണം
എന്നതു കെട്ടപ്പൊൾ മറ്റൊരുത്തി
തന്റെ കണവനൊടൊന്നു ചൊല്ലി
ചെലയാലൊന്നിങ്ങു വെണമെങ്കിൽ
ഈടുള്ള ചെലകൾ വാങ്ങിക്കൊൾവിൻ

പൊന്നരഞ്ഞാൺ കാഞ്ഞാലി ചുറ്റുവളകളും
കാലാഴിയും നല്ല കാൽച്ചിലമ്പും
പിന്നൽ മടക്കുമരത്താലിയും
ഈവകയോരോന്നുല്ലാസമായി
പൗരുഷമോടെയൊരുക്കീടുന്നു
നായകവീരന്മാർക്കറ്റമില്ല
എന്നതു കേട്ടോരു കന്യകയും
അത്തം കഴിഞ്ഞു നാൾ നാലഞ്ചുചെന്നാൽ
വേണ്ടുന്നതെല്ലാമൊരുക്കിടേണം
ഉത്രാടമസ്തമിച്ചീടുമ്പോൾ
ഹസ്തീമുഖവനു വേണ്ടതെല്ലാം
നല്ല കരുപ്പെട്ടി നാരങ്ങയും
ദീപധൂപങ്ങളും പുഷ്പവുമെല്ലാം
ഇത്തരമോരോന്നൊരുക്കിടേണം [ 114 ] നാളെക് നല്ലതു വാങ്ങിക്കൊൾവിൻ
എന്നതു കെട്ടപ്പൊൾ മറ്റൊരുത്തി
തന്റെ കണവനൊടൊന്നു ചൊല്ലി
നീലക്കവിണിയും വെണ്ടെനിക്
കൈക്കൊളൻ ചെലയാലൊന്നുവെണം
എന്നതുകെട്ടപ്പൊൾ മറ്റൊരുത്തി
തന്റെ കണവനൊടൊന്നു ചൊല്ലി
ചെലയെനിക്കൊന്നു മുമ്പെയുണ്ടു
മീതെയിടുന്നൊരു മുണ്ടവെണം
എന്നാൽ മതിയെനിക്കെന്റെ കാന്ത
ഇങ്ങിനെനാരിമാർ വാക്കുകെട്ടു.
ബാലത്തരുണിമാർ വാക്കുകെൾപ്പിൻ
നീലക്കവിണിയാലൊന്നുവെണം
ഇങ്ങിനെ കെട്ടൊരു കന്യകയും
മാതാവൊടെവം പറഞ്ഞീടുന്നു

നൽത്തറനന്നായണിഞ്ഞുകൊണ്ടു
ലിംഗമവിടെയെഴുന്നള്ളിച്ചു
പട്ടോടുപൂപ്പട്ടു വച്ചതിന്മേൽ
വെള്ളവും കൊണ്ടന്നു വട്ടകയിൽ
കൗരവയായ് നാരിമാർ നീർതളിച്ചു
ആണ്ടവില്ലമ്പുകടുന്തുടിയും
കണയമ്പുകെട്ടിട്ടു നിന്നിട്ടുണ്ടു
ബാലന്മാർ വന്നു നിറഞ്ഞവിടെ
ദേവനും മന്നനും ദേവിമാരും
ആകവേവന്നു നിറഞ്ഞവിടെ
നെല്ലുമരിയും നിറപറവച്ചു
നല്ലകനകം നിറച്ചുവച്ചു
നല്ലിളനീർവെട്ടികലാശവുമാടി
ആനന്ദമെന്നതേ പറയാനുള്ളൂ
മാവേലിമന്നൻ മഹാദേവനും
മാനുഷികവൈകുണ്ഠത്തേക്കെഴുന്നള്ളത്തെന്ന്
ദേവലേകങ്ങളിൽ കേട്ട്നേരം
ദേവനാരിമാരും വന്നിവിടെ

ഓണവും വന്നിങ്ങടുത്തുവല്ലൊ
ഓണപ്പുട[വ]17യെനിക്കില്ലാഞ്ഞിട്ട
നാണക്കെടായിട്ടു വന്നുകൂടും
എന്റെ പുടവയുടുത്തൊ നീയും [ 115 ] ഓണം കഴിഞ്ഞാലെനിക്കുവെണ്ടും
ചാലിയകച്ചയെന്തുനാട്ടിലില്ലെ
ഇങ്ങിനെനാരിമാർ ബാലന്മാരും
ഭംഗികളൊരൊന്നെ ചൊല്ലിക്കൂടും
കാതിലതൊടയും കൈവളയും
മാലയും താലിയും മൊതിരവും
മിന്നിക്കടകം മണിക്കുടയും
പൊന്നും ചിലമ്പും തരിവളയും
കാഞ്ചികൾ നൂപുരം കാൽവളയും
പച്ചച്ചരടും പവിഴമാലാ
കെട്ടുന്ന നാരിമാർക്കറ്റമില്ല
അന്നൊരു നാരി പറഞ്ഞാളെവം
മാലയും താലിയെനിക്കില്ലല്ലൊ

നക്ഷത്രാദികളും വന്നിവിടെ
നാരദൻതന്നെയും കൈക്കലേന്തി
നാരായണന്റെയെഴുന്നള്ളത്തു
'തുഞ്ചത്തുരാമനും' കാണായ്വന്നു
തൃക്കാക്കര കണ്ടതുകഴിഞ്ഞു
ബാലന്മാർ വൃദ്ധന്മാർ നാരിമാരും
നാഗന്മാർ വീരന്മാർ നായകന്മാരും
വെള്ളാനരണ്ടുമിരുപുറവും
ശങ്കരൻതന്റെയെഴുന്നള്ളത്തു
ശംഖനാദങ്ങൾ മുഴങ്ങിക്കൊണ്ടു
നാരിമാരാടിപ്പാടിക്കൊണ്ടു
നാരദൻ വീണയും വായിച്ചിട്ടു
പാടിത്തുടങ്ങുന്നു ദേവകളും
മാവേലിതാനും മഹാദേവനും
വൈകുണ്ഠലോകത്തെഴുന്നള്ളുവാൻ
മാവേലിപോകുന്ന നേരത്തുങ്കൽ
നിന്നുകരയുന്നു മാനുഷരും

നാണക്കെടായിട്ടു വന്നുകൂടും
മംഗല്യം തെച്ചുവെളുക്കക്കെട്ടി
വസ്ത്രം വെളുത്താൽ മതിമകളെ
വസ്ത്രം പലതരമെന്നെ വെണ്ടും18

ഖേദിക്കേണ്ടനിങ്ങൾ മാനുഷരെ
ഏഴുനാൾ ചെന്നേ ഞാൻ പോകയുള്ളു [ 116 ] എന്നതു കേട്ടു മാനുഷരും
നന്നായ് തെളിഞ്ഞു മനസ്സുകൊണ്ടു

അത്തം കഴിഞ്ഞു നാളഞ്ചു ചെന്നാൽ
ഉത്രാടമസ്തമിച്ചിടുന്നെരം
ആനമുഖവനുവെണ്ടുവൊളം
പുത്തവിലൊടു നെരിപ്പടയും
നല്ല കരിമ്പൊടു നാരങ്ങയും
വെള്ളരി വെറ്റില ചെമ്പഴുക്ക
വെള്ളിവിളക്കും കൊളുത്തിവെച്ചി
കെവലാനന്ദായ്ചമഞ്ഞുകൊണ്ട
നാരിമാർ വന്നു നിറഞ്ഞവിടെ
പൂവറുത്തുംകൊണ്ട പിള്ളരവന്ന
നല്ല കടുന്തുടി കയ്യലകും
കൊണ്ടു വന്നീടുന്നു ബാലന്മാരും
നിൽക്കുന്ന നാരി ഞെറിഞ്ഞുടുത്തു
നല്ലൊന്നുപൊലെയതുള്ളകാലം
വെള്ള ഗജത്തിൽ കഴുത്തിലെറി
ലൊകം കുലുങ്ങിന വാദ്യങ്ങളും
ശംഖനിദാനം മുഴക്കിക്കൊണ്ട
തെക്കെക്കരയിന്നു ദെവന്മാരും
ആദിത്യദെവനും വന്നവിടെ
നാരദൻ വീണയും വായിച്ചിട്ട
നാരായണന്റെ എഴുന്നള്ളത്തും
പാടുന്ന താളത്തിൽ നൃത്തെംവെച്ചു
പാടിത്തുടങ്ങിനാർ ദെവകളും
നാരിമാരാട്ടവും പാട്ടവുമുണ്ട-
ആഘൊഷമെന്നെ പറവാനുള്ളം
വെള്ളം നരങ്ങിരിപാട്ടത്തിന്ന
പിന്നെയഭിഷെകം ചെയ്തുകൊണ്ട
ലൊകങ്ങൾ കണ്ടു തെളിഞ്ഞശെഷം
അന്നെരം ദെവനരുളിച്ചെയ്തു-
കാലമൊരാണ്ടിലൊരു ദിവസം
നിങ്ങളെക്കാണ്മാൻ വരുന്നു ഞാനും
ശ്രീമഹാദെവൻ പൊന്നദിക്കുനൊക്കി
അന്നു കരയുന്നു മാനുഷരും [ 117 ] ഖെദിക്കവെണ്ടയെൻ മാനുഷരെ
ഏഴുനാൾ ചൊന്നാൽ ഞാൻ പൊകുന്നുള്ളും
ഇക്കഥചൊന്നൊരു തത്തതാനും
പാടിപ്പുറന്നുടൻ കൈലാസത്തിൽ
മെല്ലവെ പൊയിസ്സുഖിച്ചിരുന്നു.

ഇതി ഓണപ്പാട്ട സമാപ്ത
ശ്രീഗണപതയെ നമഃ
ശുഭമസ്തു [ 118 ] കുറിപ്പുകൾ

തിരുവങ്ങാട്ടഞ്ചടി

1. 'അണു' എന്ന് ആദ്യം എഴുതിയിരുന്നത് 'അരു' എന്നു തിരുത്തി 'അരൂപം' എന്ന്
അർത്ഥം നല്കിയിരിക്കുന്നു. തുടർന്നും തിരുത്തിയ പാഠമാണ് സ്വീകരിക്കുന്നത്.
കുറിപ്പുകളിൽ ആദ്യപാഠവും നല്കിയിരിക്കുന്നു.
2. 'പുല്ലായുമ്മുമ്പിൽ' എന്നത് 'നെഞ്ചായെനല്ലൊ’ എന്നു തിരുത്തിയിരിക്കുന്നു.
3. 'മീനായുഞ്ചെമ്മെ’ (മീനായും + ചെമ്മെ) എന്നാവാം ശരിയായ പാഠം.
4. ഓരോ ഖണ്ഡത്തിന്റെയും അവസാനം 'തിരു' എന്നു നല്കിയിരിക്കുന്നു. ‘തിരുവ
ങ്ങാടാണ്ടെഴും ശ്രീരാമദെവ' എന്നു പൂരിപ്പിക്കണം.
5. 'അറിവില്ല' എന്നതിനു മുകളിൽ 'കുറവില്ല' എന്നും താഴെ 'ഗുണമില്ല' എന്നും
എഴുതിയിരിക്കുന്നു. 'കുറവില്ല' എന്നപാഠം സ്വീകരിക്കുന്നു.
6. 'കീറിപ്പുളർന്നു' എന്നും വായിക്കാം.
7. ‘സ്തുതിച്ചങ്ങിരിപ്പാൻ' എന്ന് ആദ്യപാഠം.
8. ‘സ്തുതിക്കുന്നുതെന്തെ'-ആദ്യപാഠം.
9. ഈ വരിക്കുനേരെ 'യമദൂതർ, തച്ചു പൊളിപ്പാനും വാരാ' എന്നുകൂടി എഴുതിയിട്ടുണ്ട്.
ഇതുകൂടി ചേർത്താൽ മറ്റു ഖണ്ഡങ്ങളെ അപേക്ഷിച്ച് ഒരു വരി കൂടുതലാകും.
'നാമം സ്തുതിച്ചു പിഴയാതിരിപ്പാൻ' എന്നതിനു പകരമാവാം ഈ വരി.
10. നിനക്കുന്ന-ആദ്യപാഠം.
11. പൊവാർ-ആദ്യപാഠം.
പാട്ടുകൾക്ക് 8,9 എന്നു നമ്പറിട്ടശേഷം യഥാക്രമം 'ഏകാന്ത', 'ഐമ്പതു'
എന്നിങ്ങനെ തുടങ്ങിവച്ചിരിക്കുന്നു.

കണ്ണിപ്പറമ്പഞ്ചടി

1. ക.വ. എന്നത് ആദ്യഖണ്ഡത്തിലെപ്പോലെ 'കണ്ണിപ്പറമ്പിൽ വാണരുളീടും' എന്നു
പൂരിപ്പിക്കണം. പൂർണമായ ഈരടി:

'ഉറുതിതങ്കിന കണ്ണിപ്പറമ്പിൽ വാണരുളീടും
ഉരഗഭൂഷണൻ തന്നെ നിന നീ നെഞ്ചെ'.

2. പൂർണമായ വരികൾ:

'തെളിമാതങ്കിന കണ്ണിപ്പറമ്പിൽ വാണരുളീടും
തെളിവുറ്റ ശിവന്തന്നെ നിനനീനെഞ്ചെ.'
തുടർന്നുള്ള ഖണ്ഡങ്ങളിലും അവസാന ഈരടി ഈ രീതിയിൽ പൂരിപ്പിക്കാം.

3. വളുതം = കപടം എന്ന് അർത്ഥം നല്കിയിരിക്കുന്നു
4. കയി = കൈ
5. 'വിചാരമറ്റെഴും കണ്ണിപ്പറമ്പിൽ വാണരുളീടും

....................................നിനനീനെഞ്ചെ'
വിട്ടുപോയ ഭാഗം പൂരിപ്പിക്കാനുള്ള സൂചകങ്ങൾ നല്കിയിട്ടില്ല.

6. 'കാളകൂടം കണ്ഠത്തിലുള്ളവൻ' എന്ന അർത്ഥത്തിലാവാം ഈ പ്രയോഗം.

പൊന്മേരിഅഞ്ചടി

* മൂലപാഠത്തിൽ, താളാധിഷ്ഠിതവും ക്ലിപ്തവുമായ ഒരു വിഭജനം ദുഷ്കരമാകുന്ന
രീതിയിൽ തുടർച്ചയായി എഴുതിയിരിക്കുന്നതിനാൽ വരികളുടെ ഒരേകദേശ
വിഭജനക്രമം മാത്രമാണ് ഈ അഞ്ചടിയിൽ പിന്തുടരുന്നത്.
1. 'പൊന്മെരിയിലമർന്നീടിന ശിവനെ മമ ശിവപാദമെ ശരണം' എന്നു പൂരിപ്പിക്കാം.
അടുത്തഖണ്ഡത്തിലും ഈ രീതി പിന്തുടരാം. പക്ഷേ നാല്, അഞ്ച് ഖണ്ഡങ്ങളിൽ
ഇങ്ങനെ പൂരിപ്പിക്കുമ്പോൾ താളപരമായ ക്ലിഷ്ടത അനുഭവപ്പെടുന്നു.
[ 119 ]
2. കള = കല
3. ഖണ്ഡം അപൂർണം. ഈ വരിക്കുനേരേ 'to praise oh! thy name' എന്ന് അർത്ഥം
നല്കിയിരിക്കുന്നു.

ചെറുകുന്നഞ്ചടി

* ഈ അഞ്ചടി പാഠഭേദങ്ങളോടെ ഇന്നും പ്രചാരത്തിലുണ്ട്. ഓരോ വരിക്കും ശേഷം

'സുന്ദരരൂപേ ഗിരിതനയേ ചെറു-
കുന്നിലമർന്നെഴുമമ്മേ ജയജയ'
എന്നുകൂടി ചൊല്ലുമ്പോൾ ചേർക്കാറുണ്ട്. കൂടാതെ അവസാനം,
'നിത്യവുമിസ്തുതി ചൊല്ലുന്നോർക്കും
ഭക്തിയുറച്ചിതുകേൾക്കുന്നോർക്കും
നിത്യം ഭോജനമലസിവരാതെ
വരമരുളേണം പരമേശ്വരിജയ'
എന്നും ചൊല്ലാറുണ്ട്.

1. താളഭദ്രതയ്ക്ക് 'ജയ' ഒന്നുമതി
2. പാഠഭേദം - വേരായ്മരുവിന
3. പാ.ഭേ. - വെക്കം
4. പാ.ഭേ. - കൊലചെയ്തോരു
5. പാ.ഭേ. - വിളമ്പവളേ
6. പാ.ഭേ. - നല്കിന
7. പാ.ഭേ. - തോന്നാകേണം

ഗുരുനാഥസ്തുതി

മുകളിൽ തിരുത്തിയിട്ടും വെട്ടാതെ നല്കിയിരിക്കുന്ന ആദ്യപാഠങ്ങളിൽ
പ്രസക്തമായവ താഴെ കൊടുത്തിരിക്കുന്നു.
1. ആദ്യപാഠം : പാദരെണുക്കളെൻ
2. ആ.പാ : മാലിന്യം പൊക്കീട്ടു നന്മ വരുത്തെണം
3. ആ.പാ : പ്രശംസിക്കും
4. ആ.പാ : ഭക്തിമുഴുത്തുടൻ ആകാംക്ഷയൊടങ്ങു ശുശൂഷിച്ചാൽ
5. ആ.പാ. : സുഖിച്ചങ്ങിരിക്കുമ്പൊൾ
6. ആ.പാ : ഒതി

സൂര്യസ്തുതി

ഈ സ്തുതി ഇന്നും പ്രചാരത്തിലുണ്ട്. പ്രചാരത്തിലുള്ള പാട്ടിലെ പ്രകടമായ
വ്യത്യാസങ്ങൾ പാഠഭേദങ്ങളെന്നനിലയിൽ താഴെ കൊടുക്കുന്നു.
1. പാ.ഭേ. : 'ഇണ്ടൽ നാളിൽ പെരുകിവരുന്നിതു
2. പാ.ഭേ. : 'കണ്ഠമായ’
3. പാ.ഭേ. : 'കണ്ടതില്ല'
4. പാ.ഭേ. : 'ഈശ്വരചികിത്സിപ്പാനുമാളില്ല
വാച്ചനാശങ്ങൾ കൊണ്ടും കഴിവരാ'
5. പാ.ഭേ. : 'ഗാംഭീര്യാർണ്ണവ കേൾമെയ്യിലെങ്ങുമേ'
6. പാ.ഭേ. : വമ്പുപോലുള്ള വ്യാധിപിടിപെട്ടു
7. പാ.ഭേ. : ഇല്ലിനിപ്പാർക്കുമ്പോൾ
8. പാ.ഭേ. : സഹിപ്പാനുമാളല്ലേ
9. പാ.ഭേ. : ഏഴുലകിങ്കലും
10. പാ.ഭേ. : ദൃഷ്ടമായ
11. പാ.ഭേ. : വെട്ടം കാട്ടുവാൻ
12. പാ.ഭേ. : ഏടലർ
[ 120 ] 13. പാ.ഭേ. : കോടക്കാർമുകിൽവർണ്ണനും

14. 'വിണ്ണൊരും' എന്നവാക്ക് മുകളിലുള്ള വരിയിൽ ചേരേണ്ടതാണ്.
15. പാ.ഭേ. : കേടറ്റീടിന
16. പാ.ഭേ. : മുടങ്ങിയശനവും
17. പാ.ഭേ. : വശംകെടുന്നിങ്ങനെ
18. പാ.ഭേ. : ശയ്യ തന്നിൽ
19. ഈ വരിക്കുശേഷം ഒരു ഖണ്ഡം കൂടി പ്രചാരത്തിലുണ്ട്.
'ഒട്ടൊഴിയാതെയുള്ള മഹാവ്യാധി
കഷ്ടമെന്നു പറയുന്നതു കേട്ടാൽ
ചുട്ടുനീറിയെരിയുമെന്മാനസം
ആദിത്യഭഗവാനെ വണങ്ങുന്നേൻ
20. ഇനിയുള്ള ഭാഗം പ്രചാരത്തിലുള്ളതിങ്ങനെയാണ്:
ഓർത്താലെന്തുപൊരുളെൻ ജഗന്നാഥ
മാർത്താണ്ഡവിഭോ ദീനദയാനിധേ
ചിത്തകാരുണ്യമെങ്കലുണ്ടാകണം
ആദിത്യഭഗവാനെ വണങ്ങുന്നേൻ
ഔഷധങ്ങളുമൊന്നറിയുന്നീല
സേവിപ്പാനുമാളല്ല വഴിപോലെ
ഈ വണ്ണം സ്തുതിയാദരാൽ ചെയ്യുന്നേൻ
ആദിത്യഭഗവാനെ വണങ്ങുന്നേൻ
അർക്ക!മേലിൽ മരണസമയത്തു
തൃക്കുഴലിണയോടങ്ങു ചേരുവാൻ
തൃക്കൺപാർത്തങ്ങനുഗ്രഹിച്ചീടണം
ആദിത്യഭഗവാനെ വണങ്ങുന്നേൻ
ആദിനാഥാ ജഗന്നിവാസാവിഭോ
ജ്യോതിരൂപ ശുഭഗ്രഹപുംഗവ
വ്യാധി നിഗ്രഹനിർമ്മല നിത്യവും
ആദിത്യഭഗവാനെ വണങ്ങുന്നേൻ
ആദിത്യഭഗവാന്റെ പ്രസാദംകൊ-
ണ്ടായുസ്സുണ്ടായ് വരേണം കിടാങ്ങൾക്ക്
ആധിയും മഹാവ്യാധിയും കൂടാതെ
രക്ഷിച്ചിടണമെന്റെ ഭഗവാനേ.
തൃശ്ശംബരം സ്തുതി
1. 'നിമ്പാദം’ താഴത്തെ വരിയിൽ ചേരേണ്ടതാണ്
നാരായണസ്തുതി
1. കൊടി-കോടി എന്നു വായിക്കണം
2. വരികൾ അപൂർണം: പ്രസക്തമായ വർണ്യവസ്തുക്കൾമാത്രം നല്കിയിരിക്കുന്നു.
ഈ കീർത്തനത്തിന്റെ മറ്റൊരു പാഠം ഉള്ളൂർ ഉദ്ധരിച്ചിട്ടുണ്ട്. അതിൽ 'പുരി
കുഴൽ', 'മകരകുഴലിണ' എന്നീ വാക്കുകൾ സൂചിപ്പിക്കുന്ന വരികൾ ഇങ്ങനെ
യാണ്:
'പരിമളമിയലും പുരികുഴൽ പേരാ-
മിരുൾ മുകിൽ നികരം കാണാകേണം'
'മികവും ശോഭാപൂർത്തികലർന്നൊരു
മകരക്കുഴലിണ കാണാകേണം."
[ 121 ] കൃഷ്ണസ്തുതി

1, ‘നീ ഒഴിഞ്ഞില്ലാഗതി ഗൊവിന്ദരാമരാമ’ എന്നതാവാം എടുത്തു ചേർക്കേണ്ട വരി.
പക്ഷേ തുടർന്നുള്ള പല ഭാഗങ്ങളിലും ആവർത്തിക്കേണ്ട ഭാഗം ഏതെന്നു
വ്യക്തമല്ല.
2. 'എകെണം' എന്ന് അർത്ഥം നല്കിയിരിക്കുന്നു.

കൃഷ്ണസ്തുതി

1. 'പച്ചക്കല്ലൊത്ത-തിരുമേനിയും-നിന്റെ

പിച്ചക്കളികളും-കാണുമാറാകണം
എന്ന ഈരടി 'റഡ്യാർകീർത്തന'ങ്ങളിൽ നിന്നും ഉദ്ധരിച്ചശേഷം അപ്പൻതമ്പുരാൻ
പറയുന്നു: 'കാണാകേണം' എന്നും 'കാണുമാറാകണം' എന്നും രണ്ടുപാഠമുണ്ട്.
ആദ്യത്തെ പാഠം മഞ്ജരിയും രണ്ടാമത്തെ ശ്ശഥകാകളിയും ആകുന്നു."
[രാമവർമ്മ അപ്പൻ തമ്പുരാൻ, ദ്രാവിഡവൃത്തങ്ങളും അവയുടെ ദശാപരിണാ
മങ്ങളും (മാതൃഭൂമി, കോഴിക്കോട്, 1987), പു. 28.]
ഓരോ ഈരടിക്കും ശേഷം,
'ശ്രീപത്മനാഭാ മുകുന്ദാ മുരാന്തക
നാരായണാ നിന്മൈ കാണുമാറാകണം'
എന്ന് ആവർത്തിക്കാറുണ്ട്.

2. പാ.ഭേ. : ‘പാലാഴിയിൽ പള്ളികൊള്ളും. ഭഗവാന്റെ'
3. പാ.ഭേ. : 'ഒച്ചപൂണ്ടെന്നുമേ'
4. പാ.ഭേ. : 'ചാന്തും തൊടുകുറി'
5. പാ.ഭേ. : 'ചഞ്ചലാപാംഗവും'
6. പാഠഭേദങ്ങൾ :

(1) 'പൂതനതന്മുലയുണ്ടതുപോലുള്ള ചാതുരിയും ചിത്തേ കാണുമാറാകണം.
(2) പൂതനതന്മുലയുണ്ടോരു പൈതലിൻ ചാതുരീയം ചിത്തേ കാണുമാറാകണം.
(3) പൂതനതന്മുലയുണ്ടൊരു പൈതലിൻ ചാതുരിയും മമകാണുമാറാകണം.

7. ഇതിന്റെ പൂർണരൂപം ഇന്നു പ്രചാരത്തിലുള്ളത്:

'പെൺപൈതൽ മാറി യശോദ വളർത്തുള്ളെ-
രാൺപൈതലേ നിന്നെ കാണുമാറാകണം.'

8. പാ.ഭേ. : പേരും വലുപ്പവും ചൊല്ലുവല്ലായ്കയും'
9. hunger എന്ന് അർത്ഥം നല്കിയിരിക്കുന്നു.
10. പാ.ഭേ. ‘അച്ചിമാർ'.
11. പ്രചാരത്തിലുള്ള പൂർണരൂപം:

'പൊന്നുംചിലമ്പും പുലിനഖമോതിരം
മിന്നുന്ന കൗസ്തുഭം കാണുമാറാകണം.'

12. പാ.ഭേ. : 'ലോകത്തെ'
13. പാ.ഭേ. : 'പാശം കൊണ്ടന്തകൻ.'

കൃഷ്ണസ്തുതി

1. ഉപായം എന്നർത്ഥം നല്കിയിരിക്കുന്നു.
2. കുര-കൂറ = വസ്ത്രം.

കൃഷ്ണസ്തുതി

1. 'കണികാണുംനേരം' എന്ന ഖണ്ഡമാണ് സാധാരണയായി ആദ്യംചൊല്ലിവരുന്നത്.
2. ഇന്നു പ്രചാരത്തിലുള്ള പാഠത്തിലെപ്പോലെ 'താൻ' എന്നുകൂടി ചേർത്താൽ
കൂടുതൽ താളഭദ്രമാകും.

കൃഷ്ണസ്തുതി

1. ഈ വരികളിൽ മറ്റുള്ളവയെ അപേക്ഷിച്ച മൂന്നു വർണങ്ങൾ കുറവ്
[ 122 ]
2. ഈ വരിയിൽ ഒരക്ഷരം കുറവ്.
3. (ഗ) ദ എന്നായിരിക്കണം.
4. ആട(ൽ) എന്നായിരിക്കണം.

പത്മനാഭസ്തുതി

ഈ സ്തുതിയിൽ ആദ്യത്തെ പതിനൊന്നുവരികൾ കൃഷ്ണാവതാരസംബന്ധിയും
രണ്ടു വരികൾ രാമകഥാസംബന്ധിയുമാണ്. ഇത് പടയണിയിലെ പുലവൃത്തത്തിൽ
പാടിക്കളിക്കാറുണ്ട് എന്ന് കടമ്മനിട്ട വാസുദേവൻപിള്ള (1993:78) രേഖപ്പെടു
ത്തുന്നു.

മുകുന്ദസ്തുതി

1. 'കൃഷ്ണ' എന്നു വലയങ്ങൾക്കുള്ളിൽ ചേർത്തിരിക്കുന്നത് പദ്യഭാഗത്തോടു
ചേർത്തുവായിച്ചാൽ താളം ശ്ശഥമാകും.
2. വലയത്തിനുള്ളിലെ വാക്കുകൂടി ചേർത്താൽ താളശൈഥില്യം.
3. 'ഐശ്വര്യമൊടു' എന്ന ആദ്യപാഠം സ്വരയോഗം ചെയ്തു താളാത്മകമാ
ക്കിയിരിക്കുന്നു.
4. ഇവിടെയും “ആശ്ചരിയമൊടു' എന്ന് സ്വരയോഗം ചെയ്യണം.
5. ആദ്യപാഠം-ഒരൊരൊന്നു.
6. ‘ഒരൊരൊന്നെ’ എന്നു പൂരിപ്പിക്കാം.
7. 5 1 എന്ന് അക്കത്തിലാണ് മൂലപാഠത്തിൽ.

ലക്ഷ്മീ പാർവ്വതീ സംവാദം

1. പാർവ്വതി, ലക്ഷ്മി എന്നതിനു പകരം P,L എന്നേ മൂലത്തിലുള്ളൂ.
2. ആദ്യപാഠം : രാവണൻ

ജ്ഞാനപ്പാന

1. 'പരമെശൻ ഒരാനതൻ വെഷമായി' എന്നു തുടങ്ങി

'കുടിപുക്കുവസിക്ക സരസ്വതി' എന്നുവരെയുള്ള
ആദ്യത്തെ ഇരുപത്തിനാലുവരികൾ ഇതുവരെ പ്രസിദ്ധീകരിക്കാത്തതാണ്.
പ്രസിദ്ധമായ പാഠം 'ഗുരുനാഥൻ തുണചെയ്ക സന്തതം' എന്നു തുടങ്ങുന്നു.

2. 'ആലങ്ങ' എന്നതിനു മുകളിൽ 'നാരങ്ങ' എന്നൊരു പാഠഭേദവും നിർദ്ദേശിച്ചി
രിക്കുന്നു.
3. 'ശിവം" എന്നതിനു 'ഹിതം' എന്നു പാഠഭേദം
4. 'ശിവപെരുരമെവും' എന്നു മറ്റൊരു പാഠം.
5. 'അനാരതം' എന്നതിനു 'വിരവൊടെ' എന്നു പാഠഭേദം.

പ്രസിദ്ധീകൃതമാകാത്ത ഭാഗത്തെ പാഠഭേദങ്ങൾ നോട്ടുബുക്കിൽ തന്നെ നൽകി
യിരിക്കുന്നതാണ്. ഇനിയുള്ള കുറിപ്പുകളിൽ പ്ര. പാ. ഭേ എന്നു നിർദ്ദേശിച്ചി
രിക്കുന്നത് പ്രസിദ്ധീകൃതപാഠങ്ങളിലെ പാഠഭേദങ്ങളാണ്.

6. പ്ര. പാ. ഭേ. തുണ ചെയ്തക
7. ഈ വരിക്കുശേഷമുള്ള പ്രസിദ്ധമായ നാലുവരി ഗുണ്ടർട്ടിന്റെ പാഠത്തിൽ
കാണുന്നില്ല. അവ:

'രണ്ടുനാലു ദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ
മാളികമുകളേറിയ മന്നന്റെ
തോളിൽ മാറാപ്പങ്ങാക്കുന്നതും ഭവാൻ'
ഇതിൽ നാലാംവരിക്ക് 'തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ’ എന്നു മറ്റൊരു
പാഠവുമുണ്ട്.

8. പ്ര. പാ. ഭേ:

'മുമ്പേ കണ്ടങ്ങറിയുന്നിതു ചിലർ'

[ 123 ]
9. തുടർന്നുള്ള നാലു വരികൾ. പ്ര. പാ. ഭേ:

'കർമ്മത്തിലധികാരി ജനങ്ങൾക്ക്
കർമ്മശാസ്ത്രങ്ങളുണ്ടു പലവിധം
ജ്ഞാനത്തിന്നധികാരിജനങ്ങൾക്ക്
ജ്ഞാനശാസ്ത്രങ്ങളും പലതുണ്ടല്ലൊ'.

10. പ്ര. പാ. ഭേ: 'ചുഴുന്നീടുന്ന'
11. പ്ര. പാ. ഭേ: 'മുക്തി വരുത്തുവാൻ'
12. പ്ര. പാ. ഭേ: ജ്യോതിസ്വരൂപമായ്
13. പ്ര. പാ. ഭേ: 'ഒന്നിനും'
14. പ്ര. പാ. ഭേ: 'ഒന്നെന്നുള്ളിലുറയ്ക്കും ജനങ്ങൾക്ക്'
15. പ്ര. പാ. ഭേ: 'ഒന്നുകൊണ്ടറിവാകുന്ന വസ്തുവായ്
16. പ്ര. പാ. ഭേ: (1) ഒന്നിലുമുറയ്ക്കാത്ത ജനങ്ങൾക്ക്

(2) ഒന്നിലുമറിയാത്ത ജനങ്ങൾക്ക്

17. പ്ര. പാ. ഭേ:

ഒന്നുപോലെയൊന്നില്ലാതെകണ്ടതിൽ
ഒന്നായുള്ളൊരു ജീവസ്വരൂപമായ്

18. പ്ര. പാ. ഭേ:

ഒന്നിലുമൊരുബന്ധമില്ലാതെയായ്
നിന്നവൻതന്നെ വിശ്വം ചമച്ചുപോൽ

19. പ്ര. പാ. ഭേ: വിശ്വമന്നേരത്ത്
20. പ്ര. പാ. ഭേ: ഒന്നുകൊണ്ടു ചമച്ചൊരു വിശ്വത്തിൽ
21. 'പാപ'കളും' എന്നേ കൈയെഴുത്തുപ്രതിയിലുള്ളു. 'പാപകർമ്മങ്ങളും' എന്നു
പുരിപ്പിച്ചിരിക്കുന്നു.
22. മൂന്ന് എന്നത് '3' എന്ന് അക്കത്തിലാണെഴുതിയിരിക്കുന്നത്.
23. '3' എന്ന് അക്കത്തിലാണ് കൈയെഴുത്തു പ്രതിയിൽ
24. പ്ര. പാ. ഭേ: (1) ഒന്നിരുമ്പിനാൽ ഭേദമത്രേയുള്ളു.

(2) ഒന്നിരുമ്പുകൊണ്ടെന്നത്രെ ഭേദങ്ങൾ

25. പ്ര. പാ. ഭേ:

(1) ഭുവനങ്ങളെ സ്യഷ്ടിക്കയെന്നതു
ഭുവനാന്ത്യപ്രളയം കഴിവോളം
(2) ഭുവനങ്ങളെ സൃഷ്ടിച്ചിരിക്കവേ
ദിവരാത്രം കഴിവോളമെന്നല്ലൊ.

26. പ്ര. പാ. ഭേ: 'ദിക്പാലന്മാരുമവ്വണമോരോരോ'
27. പ്ര. പാ. ഭേ: 'പുക്കും പുറപ്പെട്ടും'
28. പ്ര. പാ. ഭേ: 'ജീവൻ പോയ്
29. പ്ര. പാ. ഭേ: 'പിറന്നിട്ടു'
30. ഈ ഈരടി ചില പ്രസിദ്ധീകൃതപാഠങ്ങളിലില്ല.
31. പ്ര. പാ. ഭേ: 'മേൽപോട്ടു'
32. പ്ര. പാ. ഭേ: 'സ്വർഗ്ഗത്തിങ്കലിരുന്നുരമിച്ചുടൻ'
33. പ്ര. പാ. ഭേ: 'സുഖിച്ചങ്ങനെ പോയിടും കാലവും'
34. പ്ര. പാ. ഭേ: 'പരിപാകമൊരെളേളാളമില്ലവർ'
35. 'സൽക്കർമ്മംകൊണ്ടു...... നരകങ്ങളിൽ വെവ്വെറെ വീഴുന്നു' എന്ന ഭാഗത്തിനു
കാണുന്ന മറ്റൊരു പ്രസിദ്ധീകൃതപാഠം:

'സുകൃതങ്ങളുമൊക്കെയൊടുങ്ങുമ്പോൾ
പരിപാകവുമെള്ളോളമില്ലവർ

[ 124 ]
പരിചോടങ്ങിരുന്നിട്ടു ഭൂമിയിൽ

ജാതരായ് ദുരിതം ചെയ്തു ചത്തവർ
വന്നൊരദ്ദുരിതത്തിൻഫലമായി
പിന്നെപ്പോയ് നരകങ്ങളിൽ വീഴുന്നു'

36. പ്ര. പാ. ഭേ: 'സുരലോകത്തിൽ നിന്നൊരു'
37. പ്ര. പാ. ഭേ: 'ചെയ്തവൻ'
38. 'നരൻചത്തു......നൃപൻചത്തുകൃമിയായ് പിറക്കുന്നു'

എന്ന ഭാഗത്തിനുള്ള പ്ര. പാ. ഭേ:
അസുരന്മാർ സുരന്മാരായീടുന്നു
അമരന്മാർ മരങ്ങളായീടുന്നു
അജം ചത്തുഗജമായ് പിറക്കുന്നു
ദ്വിജൻ ചത്തു ദ്വിജമായ് പിറക്കുന്നു
നരിചത്തു നരനായ് പിറക്കുന്നു
നാരിചത്തുടനോരിയായ് പോകുന്നു
കൃപകൂടാതെ പീഡിപ്പിച്ചീടുന്ന
നൃപൻ ചത്തുകൃമിയായ് പിറക്കുന്നു
പ്രസിദ്ധീകൃതപാഠങ്ങളിൽ തന്നെ ‘ഗജംചത്തങ്ങജമായ്പിറക്കുന്നു.' ഗജംചത്തു
ദ്വിജമായ് പിറക്കുന്നു. "ഗജം ചത്തങ്ങജവുമായീടുന്നു' എന്നിങ്ങനെ വ്യത്യാസ
ങ്ങളുണ്ട്.

39. പ്ര. പാ. ഭേ: 'മങ്ങുന്ന'
40. പ്ര. പാ. ഭേ: (1) ഭൂമിയീന്നത്രെ നേടുന്നു കർമ്മങ്ങൾ

(2) ഭൂമിയീന്നത്രെ നേടുന്നു ജീവന്മാർ

41. ഈ ഈരടിയുടെ സ്ഥാനത്തെ പ്ര. പാ. ഭേ:

'സീമയില്ലാത്തോളം പല കർമ്മങ്ങൾ
ഭൂമിയീന്നത്രെ നേടുന്നു ജീവന്മാർ
അങ്ങനെ ചെയ്തു നേടി മരിച്ചുടൻ
അന്യലോകങ്ങളോരോന്നിലോരോന്നിൽ
ചെന്നിരുന്നു ഭുജിക്കുന്നു ജീവന്മാർ
തങ്ങൾ ചെയ്തൊരു കർമ്മങ്ങൾ തൻഫലം'

42. 'തന്റെ' എന്നതിനുശേഷം ആവർത്തനത്തെ സൂചിപ്പിക്കുന്ന ഒരു ചിഹ്നം
നൽകിയിരിക്കുകയാണ് കൈയെഴുത്തുപ്രതിയിൽ. 'തന്റെ തന്റെ' എന്നുപൂരിപ്പി
ച്ചിരിക്കുന്നു.
43. പ്ര. പാ. ഭേ: കൊണ്ടു പോന്ന
44. പ്ര. പാ. ഭേ:

(1) കർമ്മങ്ങൾക്കു വിളനിലമാകിയ
(2) കർമ്മങ്ങൾക്കു വിഭവിയതാകിയ (പി. സോമൻ സ്വവ്യാഖ്യാനത്തിൽ നൽകിയി
രിക്കുന്ന പാഠഭേദം) (പി. സോമൻ, പൂന്താനം പാഠവും പഠനവും, കേരളഭാഷാ
ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം 1991)
(3) കർമ്മങ്ങൾക്കു വിളഭൂമിയാകിയ

45. 'കർമ്മബീജം വരട്ടികളഞ്ഞുടൻ

കർമ്മനാശം വരുത്തെണം എങ്കിലും
ഭാരതമായ ഖണ്ഡം ഒഴിഞ്ഞുള്ള
പാരിൽ എങ്ങും എളുതല്ല നിർണ്ണയം'.
എന്നു നാലു വരി കൈയെഴുത്തുപ്രതിയിൽ കാണുന്നുണ്ട്. പക്ഷേ 'കർമ്മനാശം
വരുത്തെണം എങ്കിലും' എന്ന വരിക്കുതാഴെ അടിവരയിട്ട് മറ്റുമൂന്നു വരികൾ

[ 125 ] ബ്രായ്ക്കറ്റിൽ നൽകിയിരിക്കുന്നതുകൊണ്ട് അവ ഈ സന്ദർഭത്തിലുള്ളതല്ലെ
ന്നുകരുതാം. മാത്രമല്ല. 'ബ്രഹ്മലൊകത്തിരിക്കും ജനങ്ങൾക്കും' എന്ന
വരിക്കുശേഷം

'കർമ്മബീജ-See above 1 2/1 lines and ജന്മ-യം'
എന്നെഴുതിയിരിക്കുന്നത് ഈ വരികളെ ഉദ്ദേശിച്ചാണെന്നു കാണാം. 'കർമ്മ
നാശം' 'ജന്മനാശം' എന്നാക്കണമെന്നത് മറ്റൊരു സൂചന. അപ്പോൾ പ്രസിദ്ധീ
കരിക്കപ്പെട്ട പാഠങ്ങളുമായി ഈ ഭാഗത്തിന് മൗലികമായ വ്യത്യാസമില്ല. 1 2/1
lines എന്നു മൂന്നുവരികളെപ്പറ്റി പറയുന്നത് ഒരീരടിയെ ഒരുവരിയായി കാണുന്ന
തു കൊണ്ടാണ്.

46. പ്ര. പാ. ഭേ: 'ഭക്തന്മാർക്കും'
47. പ്ര. പാ. ഭേ: സക്തരായ
48. പ്ര. പാ. ഭേ: 'വിശ്വമാതാവു ഭൂമിയറിഞ്ഞാലും'
49. പ്ര. പാ, ഭേ: 'പ്രത്യക്ഷേണ വിളങ്ങുന്നു ഭൂമിയായ്'
50. വൃത്തഭദ്രമാകണമെങ്കിൽ 'ട്ട' അടുത്തപാദത്തിലേക്കു മാറ്റണം.
51. ‘പതിന്നാല്' എന്നത് കൈയെഴുത്തുപ്രതിയിൽ അക്കത്തിലാണ്.
52. '7 ദ്വീപുകൾ' എന്നെഴുതിയിരുന്നത് ‘ഏഴു ദ്വീപുകൾ' എന്നാക്കിയിരിക്കുന്നു.

'സപ്തദ്വീപുകൾ' എന്ന് പ്രസിദ്ധീകൃതപാഠം.
പ്ര. പാ. ഭേ: 'സപ്തദ്വീപുകളുണ്ടതിലെത്രയും
ഉത്തമമെന്നു വാഴ്ത്തുന്നു പിന്നെയും'

53. ഒമ്പത് -'9' എന്ന് അക്കത്തിലാണ് കൈയെഴുത്തുപ്രതിയിൽ
54. പ്ര. പാ. ഭേ: കർമ്മക്ഷേത്രമെന്നല്ലോ പറയുന്നു.
55. പ്ര. പാ. ഭേ: കർമ്മബീജമിതീന്നുമുളയ്ക്കക്കേണ്ടൂ
56. പ്ര. പാ. ഭേ. ബ്രഹ്മലോകത്തിരിക്കുന്നവർകൾക്കും
57. 'കർമ്മബീജ see above 1 2/1 lines and ജന്മ-യം എന്ന് എഴുതിയിരിക്കുന്നത്
പൂരിപ്പിച്ചിരിക്കുന്നു (കുറിപ്പ് 45 കാണുക)
58. പ്ര. പാ. ഭേ: അത്രമുഖ്യമായുള്ളൊരു ഭാരതം
59. '4' എന്ന് അക്കത്തിൽ എഴുതിയിരുന്നത് 'നാല് എന്നാക്കിയിരിക്കുന്നു.
60. പ്ര. പാ. ഭേ: 'സുഖമേ തന്നെ’
61. പ്ര. പാ. ഭേ:
(1) തിരുനാമസങ്കീർത്തനമെന്നിമ-

റ്റേതുമില്ല പ്രയത്നമറിഞ്ഞാലും

(2) തിരുനാമസങ്കീർത്തനമെന്നിയേ-

യൊരു യത്നവും വേറില്ലറിഞ്ഞാലും

(3) തിരുനാമസങ്കീർത്തനമെന്നിയേ

മറ്റേതുമില്ലയത്നമറിഞ്ഞാലും

62. കൈയെഴുത്തുപ്രതിയിൽ 13 എന്ന് അക്കത്തിലെഴുതിയിരിക്കുന്നു.
63. '6' എന്ന് അക്കത്തിൽ
64. '8' എന്ന് അക്കത്തിൽ
65. '3' എന്ന് അക്കത്തിൽ
66. ആവതില്ലല്ലുപായം.......... ഭാഗ്യംപൊരാതെ പൊയല്ലൊ ദൈവമെ’ എന്നതിന് പ്ര.
പാ. ഭേ:
(1) 'അതിൽ വന്നൊരു പുല്ലായിട്ടെങ്കിലും

ഇതുകാലം ജനിച്ചുകൊണ്ടീടുവാൻ
യോഗ്യതവരുത്തീടുവാൻ തക്കൊരു
ഭാഗ്യം പോരാതെ പോയല്ലൊ ദൈവമേ'

[ 126 ]
(2) യോഗ്യത വരുത്തീടുവാൻ തക്കൊരു' എന്ന വരി ചില പാഠങ്ങളിലില്ല.
67. ‘ഭാരതഖണ്ഡത്തിങ്കൽ' എന്നതിന് 'Bhഖ'ത്തിങ്കൽ' എന്നേ കൈയെഴുത്തു
പ്രതിയിലുള്ളൂ.
68. പ്ര. പാ. ഭേ: 'പിറന്നൊരു'
69. പ്ര. പാ. ഭേ: 'നാം'
70. ‘ഭാരതം' എന്നതിന് Bhഎന്നു കൈയെഴുത്തു പ്രതിയിൽ ചുരുക്കിയെഴുതി
യിരിക്കുന്നു
71. പ്ര. പാ. ഭേ: 'നമ്മളെല്ലാം നരന്മാരുമല്ലയോ'
72. പ്ര. പാ. ഭേ: 'ഹരിനാമങ്ങൾ'
73. പ്ര. പാ. ഭേ: 'പേടി കുറകയോ'
74. പ്ര. പാ. ഭേ: 'നാവുകൂടാതെ ജാതന്മാരാകയോ'
75. പ്ര. പാ. ഭേ: 'നമുക്കിന്നി'
76. 'എത്രജന്മങ്ങൾ വിണ്ണിൽ കഴിഞ്ഞതും' എന്നതിന് 'എ-ജ-വിണ്ണിൽക....' എന്നേ
കൈയെഴുത്തു പ്രതിയിലുള്ളു.

'എത്രജന്മങ്ങൾ വിണ്ണിൽ.... പറന്നുനടന്നതും' എന്നഭാഗത്തിനുള്ള പ്ര. പാ. ഭേ:

(1) എത്രജന്മം മരങ്ങളായ്ക്ക് നിന്നതും

എത്രജന്മം മരിച്ചു നടന്നതും
എത്രജന്മം പറന്നു നടന്നതും

(2) എത്രജന്മം മരിച്ചു നടന്നതും' എന്നതിന് 'എത്രജന്മമരിച്ചു നടന്നതും' എന്ന്
മറ്റൊരു പാഠവും കാണാം.
77. പ്ര. പാ. ഭേ: "എത്രയും പണിപ്പെട്ടിങ്ങു മാതാവിൻ'
78. ഇവിടെയും അടുത്തവരിയിലും '10' എന്ന് അക്കത്തിലെഴുതിയിരിക്കുന്നു.
79. പ്ര. പാ. ഭേ: സിദ്ധമേ
80. പ്ര. പാ. ഭേ:
(1) ഓർത്തറിയാതെ പാടുപെടുന്നേരം
(2) ഓർത്തിരിക്കാതെ പെട്ടെന്നൊരുനേരം
81. പ്ര. പാ. ഭേ: 'പറയാവൂ'
82. പ്ര. പാ. ഭേ:' കീർത്തിച്ചുകൊൾക നല്ല തിരുനാമം'
83 പ്ര. പാ. ഭേ: 'നാണംകെട്ടുനടക്കുന്നിതു ചിലർ'
84. പ്ര. പാ. ഭേ: 'മദമത്സരം'
85. പ്ര. പാ. ഭേ: 'മതികെട്ടു നടക്കുന്നിതു ചിലർ'
86. പ്ര. പാ. ഭേ:
(1) കുഞ്ചിരാമൻ കളിക്കുന്നിതുചിലർ
(2) കുഞ്ചിരാമനായ് ചാടുന്നിതു ചിലർ
87. പ്ര. പാ. ഭേ: പുലർത്തുവാനായിട്ടു'
88. പ്ര. പാ. ഭേ: 'സന്ധ്യയോളം നടക്കുന്നിതുചിലർ'
89. 'പട്ടുകച്ചാ......ഗണികഭവനത്തിൽ' ഈ വരികൾ പ്രസിദ്ധീകൃതപാഠങ്ങളിലില്ല.
ഈ വരികളുടെ സ്ഥാനത്ത് ചില പ്രസിദ്ധീകൃതകൃതികളിൽ,

'കൊഞ്ചിക്കൊണ്ടു വളർത്തൊരു പൈതലേ
കഞ്ഞിക്കില്ലാഞ്ഞു വിൽക്കുന്നിതു ചിലർ'
എന്ന ഒരീരടി കാണുന്നു.

90. 'അഗ്നിസാക്ഷിയായുള്ളൊരു പത്നിയെ' എന്ന് ആദ്യമെഴുതിയിരുന്നത് 'അഗ്നി
സാക്ഷിണിയായുള്ളൊരു പത്നിയെ' എന്ന് കൈയെഴുത്തുപ്രതിയിൽതന്നെ
തിരുത്തിയിട്ടുണ്ട്. പക്ഷേ ഈ തിരുത്തിയ വരിക്ക് വൃത്തഭംഗമുണ്ട്.

'അഗ്നിസാക്ഷിണിയായൊരു പത്നിയെ' എന്നു പ്ര. പാ. ഭേ.

[ 127 ]
91. 'ജന്മസാഫല്യം....തൊട്ടുതിന്നുന്നുപാപം ശിവശിവ'

തീക്ഷണമായ സമൂഹവിമർശനം ഉൾക്കൊള്ളുന്ന ഈ വരികൾ പ്രസിദ്ധീകൃ
തപാഠങ്ങളിൽ കാണുന്നില്ല.

92. പ്ര. പാ. ഭേ: 'വന്ദിതന്മാരെ'
93. പ്ര. പാ. ഭേ: 'നിന്ദിച്ചത്രേ'
94. വെദവിത്തുകൾ..... അത്ഭുതം’ ഈ ഈരടി പ്രസിദ്ധീകൃതപാഠങ്ങളിൽ കാണു
ന്നില്ല. ഈ സ്ഥാനത്തു കാണുന്ന

'കാൺക, നമ്മുടെ സംസാരംകൊണ്ടത്രെ
വിശ്വമീവണ്ണം നിൽപൂവെന്നും ചിലർ'
എന്ന ഈരടി കൈയെഴുത്തുപ്രതിയിൽ കാണുന്നില്ല. ഇതിന്റെ തുടർച്ചയായി
പ്രസിദ്ധീകൃതപാഠങ്ങളിലുള്ള
'ബ്രാഹ്മണ്യംകൊണ്ടു കുന്തിച്ചുകുന്തിച്ചു
ബ്രഹ്മാവുമെനിക്കൊവ്വായെന്നും ചിലർ'
‘അർത്ഥാശക്കു വിരുത്തുവിളിപ്പിപ്പാൻ
അഗ്നിഹോത്രാദിചെയ്യുന്നിതു ചിലർ'
എന്നീ ഈരടികൾ ഈഷൽഭേദത്തോടെ മറ്റൊരു സ്ഥാനത്തു കാണുന്നുണ്ട്.

95. പ്ര. പാ. ഭേ: 'തൃപ്തിയാകാ'
96. 'പത്ത്' എന്നത് കൈയെഴുത്തുപ്രതിയിൽ അക്കത്തിലാണ്.
97. "ആയിരം' എന്നത് അക്കത്തിൽ.
98 പ്ര. പാ. ഭേ: 'ഒത്തിടാ'
99. ‘അർത്ഥാശെക്കു..... ഇശ്ശിദൂർവ്വയെന്നും ചിലർ'
ഈ വരികൾ പൂർവ്വാപരക്രമവ്യത്യാസത്തോടെ പ്രസിദ്ധീകൃപാഠങ്ങളിൽ മറ്റൊരു
സ്ഥാനത്തു കാണുന്നുണ്ട് (കുറിപ്പ് 94 നോക്കുക)
100. 'ചിന്തിച്ചു' എന്നു രണ്ടുതവണ എഴുതുന്നതിനു പകരം ഒരുതവണയെഴുതിയ
ശേഷം ആവർത്തനം സൂചിപ്പിക്കുന്ന ചിഹ്നം നൽകിയിരിക്കുന്നു.
101. 'ഇശ്ശി ദൂർവ്വ'- നിസ്സാരം എന്ന അർത്ഥത്തിലുള്ള നമ്പൂതിരിഭാഷാശൈലി

പ്ര. പാ. ഭേ: 1) എനിക്കൊവ്വാ
2)എനിക്കൊക്കാ

102. പ്ര. പാ. ഭേ: വിദ്വാന്മാരായ് നടിക്കുന്നിതു ചിലർ
103. പ്ര. പാ. ഭേ: 'വാസമറിയാതെ'
104. പ്ര. പാ. ഭേ: 'കുറയുന്നിതായുസ്സും'
105. പ്ര. പാ. ഭേ: 'സദ്യയൊന്നും'
106. പ്ര. പാ. ഭേ:
(1) കാണമെന്നുമെടുപ്പിക്കരുതെന്നും'
(2) കാണമന്യന്നെടുപ്പിക്കരുതെന്നും
(3) കാണമന്നന്നെടുപ്പിക്കരുതെന്നും
107. 'മച്ചകമാക്കി..... പ്രത്യക്ഷമാക്കീടാതെ കഴിക്കണം'

ഈ പത്രണ്ടുവരികൾ പ്രസിദ്ധീകൃതപാഠങ്ങളിലില്ല. മനുഷ്യവിചാരവും വിധിയും
തമ്മിലുള്ള വൈരുദ്ധ്യം വിശദമാക്കാൻ സഹായിക്കുന്ന ഈ വരികളിലെ
നമ്പൂതിരി ഭാഷാഭേദവും ശ്രദ്ധേയം

108. പ്ര. പാ. ഭേ: 'എന്തിനിത്ര പറഞ്ഞു വിശേഷിച്ചും'

ഈ വരിക്കുശേഷം,
'കർമ്മത്തിന്റെ വലിപ്പവുമോരോരോ
ജന്മങ്ങൾ പലജാതികഴിഞ്ഞതും'
എന്നു രണ്ടുവരികൾ കൂടി പ്രസിദ്ധീകൃതപാഠങ്ങളിലുണ്ട്. അതിൽ

[ 128 ]
'ജന്മങ്ങൾ പലതും കഴിഞ്ഞെന്നതും'

എന്നൊരു പാഠഭേദവുമുണ്ട്.

109. പ്ര. പാ. ഭേ: 'ഭാരതഖണ്ഡത്തിന്റെ വലിപ്പവും'
110. 'അതിൽവന്നു' എന്ന് ആദ്യമെഴുതിയിരുന്നത്. 'ഇതിൽ വന്നു' എന്നു തിരുത്തിയി
രിക്കുന്നു 'അതിൽ വന്നു' എന്നു പ്ര. പാ. ഭേ.
111. 'ഇനിയുള്ള.... മെലിൽ വരാ എന്നും' -ഈ വരികൾ പ്രസിദ്ധീകൃതപാഠങ്ങളിൽ
സ്ഥാനം മാറിക്കാണുന്നു. ചില പാഠങ്ങളിൽ ഈ സ്ഥാനത്തുകാണുന്ന വരികൾ:

'ഇന്നു നാമസങ്കീർത്തനംകൊണ്ടുടൻ
വന്നുകൂടും പുരുഷാർത്ഥമെന്നതും
ഇന്നുതെറ്റിയാലിത്രയെളുപ്പമായ്
എന്നുമേലിലീവണ്ണം വരുമെന്നും
ഇനിയുള്ള നരകഭയങ്ങളും
ഇന്നുവേണ്ടും നിരൂപണമൊക്കെയും'
മറ്റുചില പാഠങ്ങളിൽ 'ഇന്നുതെറ്റിയാലിത്രയെളുപ്പമായ്
എന്നുമേലിലീവണ്ണംവരുമെന്നും' എന്നീ വരികൾ കാണുന്നില്ല.

112 പ്ര. പാ. ഭേ:
1) പോയ് വഴി പോയികാലം കളയാതെ
2) എന്തിനുവൃഥാകാലം കളയുന്നു
113. പ്ര. പാ. ഭേ:

വൈകുണ്ഠത്തിനു പൊയ്ക്കൊൾവിനെല്ലാരും

114. പ്ര. പാ. ഭേ: 'കൂടിയല്ലാപിറക്കുന്ന നേരത്തും'
115. പ്ര. പാ. ഭേ: 'അർത്ഥത്തിന്നുകൊതിക്കുന്നതെന്തു നാം'
116. ഭവനങ്ങളും ...... ഭൂതന്നെ'

പ്ര. പാ. ഭേ: 'ഭുവനത്തിലെ ഭൂതികളൊക്കെയും
ഭവനം നമുക്കായതിതുതന്നെ’

117. പ്ര. പാ. ഭേ: 'വിശ്വനാഥൻ പിതാവു നമുക്കെല്ലാം'
118. പ്ര. പാ. ഭേ: 'ഭക്ഷിച്ചീടുക തന്നെ പണിയുള്ളു'.
119. സക്തികൂടാതെ ... കഴിവൊളമിവ്വണ്ണം

പ്ര. പാ. ഭേ:
'സക്തികൂടാതെനാമങ്ങളെപ്പൊഴും
ഭക്തിപൂണ്ടു ജപിക്കണം നമ്മുടെ
സിദ്ധികാലം കഴിവോളമീവണ്ണം
ശ്രദ്ധയോടെ വസിക്കേണമേവരും'.

120. ‘മൊഹംതീർന്നു...... നടക്കണം' - ഈ വരികൾ ചില പാഠങ്ങളിലില്ല. പി. സോമ
ന്റെ വ്യാഖ്യാനത്തിൽ ആറുവരികൾക്കുശേഷം 'മോഹം തീർന്നു മനസ്സുലയി
ക്കുമ്പോൾ

സോഹമെന്നിട കൂടുന്നു ജീവനും'
എന്ന് അല്പവ്യത്യാസത്തോടെ ഈ വരികൾ കാണുന്നു.

121. ഈ ഈരടിയിൽ ഹരിഷാശ്രു, വരിഷാദികൾ എന്നു സ്വരയോഗം ചെയ്തു
ചൊല്ലുന്നതാണ് വൃത്തഭദ്രം.

പ്ര. പാ. ഭേ:

1) ഹരിഷാശ്രുപരിപ്ലുതനായിട്ടു

പരുഷാദികളൊക്കെ സഹിച്ചുടൻ

2) ഹർഷാശ്രുവിൽ പരിപ്ലുതനായിട്ടു

പരുഷാദികളൊക്കെ സഹിച്ചുടൻ

[ 129 ]
122. പ്ര. പാ. ഭേ: 'നൃത്തം കുതിക്കണം'
123. പ്ര. പാ. ഭേ: 'ബ്രഹ്മത്തെക്കണ്ടിട്ടു'
124. പ്ര. പാ. ഭേ:
1) കുതിച്ചീടുന്നു ജീവനുമപ്പൊഴേ
2) കൊതിച്ചീടുന്നു ജീവനുമപ്പൊഴേ
125. പ്ര. പാ. ഭേ: 'സക്തിവേറിട്ടു'
126. പ്ര. പാ. ഭേ: 'സഞ്ചരിച്ചീടുമ്പോൾ'
127. പ്ര. പാ. ഭേ: 'തിരുനാമത്തിൻ മാഹാത്മ്യം കേട്ടാലും'
128. പ്ര. പാ. ഭേ: 'നാവു കൂടാതെ ജാതന്മാരാകിയ'
129. പ്ര. പാ. ഭേ:
1) മൂകന്മാരെയൊഴിച്ചുള്ള മാനുഷർ
2) മൂകരെയങ്ങൊഴിഞ്ഞുള്ള മാനുഷർ
130. പ്ര. പാ. ഭേ:

മറ്റൊന്നായി പരിഹസിച്ചെങ്കിലും

131. പ്ര. പാ. ഭേ: 'മറ്റൊരുത്തർക്കുവേണ്ടിയെന്നാകിലും
132. പ്ര. പാ. ഭേ: 'വന്നുപോയ്'
133. 'ബാദരായണി..... ഗീതയിൽ പറഞ്ഞീടിനാൻ ഇങ്ങനെ'

പ്ര. പാ. ഭേ:

1) ബാദരായണൻതാനും വിശേഷിച്ചും

ശ്രീധരാചാര്യനും പറഞ്ഞീടുന്നു
ശ്രീധരൻ താനരുൾ ചെയ്തിരിക്കുന്ന
ഗീതയിൽ പറഞ്ഞീടുന്നതിങ്ങനെ

2) ശ്രീധരാചാര്യന്താനും പറഞ്ഞിതു

ബാദരായണന്താനുമരുൾചെയ്തു
ഗീതയും പറഞ്ഞീടുന്നതിങ്ങനെ
വേദവും ബഹുമാനിച്ചു ചൊല്ലുന്നു',

134. പ്ര. പാ. ഭേ: 'ആമോദംപൂണ്ടു ചൊല്ലുവിൻ നാമങ്ങൾ'
135. പ്ര. പാ. ഭേ:
1) ആമോദത്തോടെ ചെല്ലുവിൻ ബ്രഹ്മത്തിൽ
2) ആമോദത്തോടെ ബ്രഹ്മത്തിൽ ചേരുവാൻ
3) ആനന്ദം പൂണ്ടു ബ്രഹ്മത്തിൽ ചേരുവിൻ
136. "ഇതിന്മീതെ..... ചൊല്ലിനെനിങ്ങനെ'

പ്ര. പാ. ഭേ:

1) ഇതിന്മീതെ പറയാവതൊന്നില്ലാ

മതിയുണ്ടെങ്കിലൊക്കെ മതിയിതു
തിരുനാമമാഹാത്മ്യം പറഞ്ഞിതു
തിരുവുള്ളമാകെന്റെ ഭഗവാനെ

2) മതിയുണ്ടെങ്കിലൊക്കെ മതിയിതു

തിരുനാമത്തിൻ മാഹാത്മ്യമാമിതു
പിഴയാകിലും പിഴകേടെന്നാകിലും
തിരുവുള്ളമരുൾക ഭഗവാനേ.

ഓണപ്പാട്ട്

1. 'പാൽമൊഴിമാതും.....ഗുരിക്കന്മാരും'

ഒന്നാം പാട്ടിലെ രണ്ടു വരികൾക്കുപകരം ശ്ശഥതാളമായ ഒരു വരിയേ രണ്ടാം
പാട്ടിലുള്ളൂ.

[ 130 ]
2. തൃക്കാൽക്കര......മഹാലൊകരെ'

തൃക്കാക്കരദേവന്റെ കഥയെന്നരീതിയിലാണ് ഒന്നാം പാട്ടിലെ ആഖ്യാനം.
മാവേലിയുടെചരിതമെന്ന നിലയിലാണ് രണ്ടാം പാട്ടിൽ. പക്ഷേ,കഥാഘടനയിൽ
പറയത്തക്ക വ്യത്യാസമില്ല.

3. കേരളഭാഷാഗാനങ്ങൾ വാല്യം രണ്ടിൽ 'ഓണപ്പാട്ടുകൾ' എന്ന വിഭാഗത്തിൽ
'ആരോമൽപ്പെങ്കിളിപ്പെൺകിടാവേ' എന്നു തുടങ്ങുന്ന രണ്ടു പാട്ടുകളുണ്ട്.
താളപരമായി സമാനതയുള്ള ഈ പാട്ടുകളിൽ രണ്ടാമത്തേതിനോടാണ്
ഗുണ്ടർട്ടിൽനിന്നു ലഭ്യമായ പാട്ടിന് കൂടുതൽ സാധർമ്മ്യം. ഗുണ്ടർട്ടിൽ നിന്നു
കിട്ടിയ ഓണപ്പാട്ടും കേരള ഭാഷാഗാനങ്ങൾ വാല്യം രണ്ടിലെ ഓണപ്പാട്ടും
ഇവിടെ സമാന്തരമായി നല്കിയിരിക്കുന്നു. ഇവ തമ്മിൽ പ്രമേയത്തിലും കുറെ
യേറെ വരികളുടെ കാര്യത്തിലും സമാനതയുണ്ട്. കുറിപ്പുകളിലെ പരാമർശ
ങ്ങളിൽ ഗുണ്ടർട്ടിൽ നിന്നു ലഭ്യമായ പാട്ടിനെ ഒന്നാം പാട്ടെന്നും കേരള ഭാഷാ
ഗാനങ്ങളിലെ പാട്ടിനെ രണ്ടാം പാട്ടെന്നും വ്യവഹരിക്കുന്നു.
4. 'വൈ'ക്ക് വഴി എന്ന് വാക്കിനു മുകളിൽ തന്നെ കൈയെഴുത്തുപ്രതിയിൽ
അർത്ഥം നല്കിയിരിക്കുന്നു.
5. 'അങ്ങിനെ വീണെയും തിങ്ങൾതൊറും" എന്നു കടലാസുപകർപ്പിൽ കാണുന്നു.
6. കടലാസു പകർപ്പിൽ മണ്ണുപെക്ഷിച്ചശെഷം എന്നാണ്.
7. ഈ സൂചന രണ്ടാം പാട്ടിലില്ല.
8. ആദ്യപാഠം: 'മണ്ണളന്നെന്നെ’
9. 'മന്നളന്നെന്നെ’ എന്നു കടലാസിൽ
10. 'വിണ്ണൊർഭവനങ്ങൾ' എന്നു കടലാസിൽ
11. 'ചുവർ' എന്നർത്ഥം നല്കിയിരിക്കുന്നു.
12. കടലാസുപകർപ്പിൽ 'തംബുരുവീണകൾ താളവുമായി'
13. പ്രമേയം ഏറെക്കുറെ സമാനമാണെങ്കിലും ഓണാഘോഷത്തിനുള്ള
പുറപ്പാടിന്റെ വർണന ഒന്നാം പാട്ടിൽ കുറേക്കുടി വിശദമാണ്.
14. കടലാസിൽ 'ചൊഴിയനും'
15. 'പപ്പടക്കെട്ടുകൾ' എന്നു കടലാസുപകർപ്പിൽ
16. 'കുറഞ്ഞൊന്നങ്ങൊന്നുവെണം' എന്നു കടലാസിൽ
17. 'ഓണപ്പുട'യെന്നെഴുതിയിട്ട് മുകളിൽ ‘വ’ എന്നുകൂടി എഴുതിയിരിക്കുന്നു.
18. ഓണപ്പാട്ടിന് ഓലയിലും കടലാസിലും രണ്ടു പകർപ്പുകളുള്ളതിൽ
കടലാസിലേത് ഇവിടെ അപൂർണമായി അവസാനിക്കുന്നു. തുടർന്നുള്ളഭാഗം
ഓലയിലുള്ളതാണ്.
[ 132 ] Tuebingen University Library

Malayalam Manuscript Series (TULMMS)
ജനറൽ എഡിറ്റർ ഡോ. സ്കറിയാ സക്കറിയ

1 പയ്യന്നൂർപ്പാട്ട്

ഏറ്റം പഴക്കമേറിയ സ്വതന്ത്രമലയാള സാഹിത്യകൃതി. ഭർത്താവിനോടു
കുടിപ്പക തീർക്കാൻ മകന്റെ തലയറുക്കുന്ന നീലകേശിയുടെ കഥ,
പ്രാചീന കേരളത്തിന്റെ സമുദ്രവാണിജ്യത്തെക്കുറിച്ചുള്ള വെളിപാട്.
എസ്. ഗുപ്തൻനായർ, എം. ലീലാവതി, ജോർജ് ബൗമാൻ, സ്കറിയാ
സക്കറിയ, പി. ആൻറണി (എഡിറ്റർ) എന്നിവരുടെ പഠനങ്ങൾ.

2 പഴശ്ശിരേഖകൾ

മലബാറിൽ ചുവടുറപ്പിക്കാൻ തുടങ്ങിയ ഇംഗ്ലീഷുകാരും നാട്ടുകാരും
തമ്മിലുണ്ടായ കത്തിടപാടുകൾ. പഴശ്ശിരാജയുടെ 24 കത്തുകളടക്കം 255
രേഖകൾ; തലശ്ശേരി രേഖകളിലെ ഒരു ഭാഗം. ഹെൻറിക് സ്റ്റീറ്റൻ ക്രോൺ,
ഹെർബർട്ട് കാൾ, എ. പി. ആൻഡ്രൂസുകുട്ടി, സ്കറിയാ സക്കറിയ,
ജോസഫ് സ്കറിയ (എഡിറ്റർ) എന്നിവരുടെ പഠനങ്ങൾ.

3 തച്ചോളിപ്പാട്ടുകൾ

ആദ്യത്തെ മലയാള നാടൻ പാട്ടു സമാഹാരം. ഡോ. ഹെർമ്മൻ ഗുണ്ടർട്ട്
ശേഖരിച്ചുപയോഗിച്ച തച്ചോളിപ്പാട്ടുകൾ. തലയെടുപ്പുള്ള സ്ത്രീകഥാ
പാത്രങ്ങളുടെ സാന്നിദ്ധ്യംകൊണ്ട് ശ്രദ്ധേയങ്ങളായ വീരഗാഥകൾ.
ആൽബ്രഷ്ട് ഫ്രൻസ്, സ്കറിയാ സക്കറിയ, പി. ആൻറണി (എഡിറ്റർ)
എന്നിവരുടെ പഠനങ്ങൾ.

4 അഞ്ചടി, ജ്ഞാനപ്പാന, ഓണപ്പാട്ട്

മലയാളഭാഷയിലെ മികവുറ്റ ഭക്തിസാഹിത്യമാതൃകകൾ. തിരുവങ്ങാട്ട
ഞ്ചടി, കണ്ണിപ്പറമ്പഞ്ചടി, പൊന്മരി അഞ്ചടി, കാഞ്ഞിരങ്ങാട്ടഞ്ചടി,
ചെറുകുന്ന് അഞ്ചടി, ഗുരുസ്തുതി, സൂര്യസ്തുതി, കൃഷ്ണസ്തുതികൾ....
പ്രചാരത്തിലിരിക്കുന്ന ജ്ഞാനപ്പാനയിൽനിന്ന് വിട്ടുപോയ
ഇരുപത്തിനാല് വരികൾകൂടി ഉൾക്കൊള്ളുന്ന ഗുണ്ടർട്ടിന്റെ പാഠം. ഇന്ന്
പാടിക്കേൾക്കുന്ന ഓണപ്പാട്ടിൽനിന്നു വ്യത്യസ്തമായ ശീലുകളോടുകൂടിയ
പഴയ പാഠം. ആൽബ്രഷ്ട് ഫ്രൻസ്, സ്കറിയാ സക്കറിയ, മനോജ് കുറൂർ
(എഡിറ്റർ) എന്നിവരുടെ പഠനങ്ങൾ,

5 തലശ്ശേരി രേഖകൾ

മലയാളത്തിൽ അച്ചടിയിലെത്തുന്ന ഏറ്റവും വലിയ രേഖാശേഖരം.
മലയാളികൾക്കുവേണ്ടി ഗുണ്ടർട്ട് ശേഖരിച്ചുവച്ച ചരിത്രരേഖകൾ. എ.ഡി.
1796-1800 വരെയുള്ള ഘട്ടത്തിൽ ഉത്തരമലബാറിലെ നാട്ടുരാജാക്കന്മാർ,
പ്രമാണികൾ, സാധാരണക്കാർ, ഇംഗ്ലീഷുകാർ ഇങ്ങനെ നാനാതരക്കാർ
എഴുതിയ 1429 കത്തുകൾ. പ്രാചീന മലബാറിലെ ആയിരക്കണക്കിന്
സ്ഥലങ്ങളും തറവാടുകളും വ്യക്തികളും ചെറുതും വലുതുമായ
സംഭവങ്ങളും ഒരു ചലച്ചിത്രത്തിലെന്നപോലെ ഇവിടെ പ്രത്യക്ഷപ്പെടുന്നു.
എഡിറ്റർ ജോസഫ് സ്കറിയ, ഹെൽമുട് നൺസ്, മിഖായേൽ ഫൊൺ
ഹോഫ്, സ്കറിയാ സക്കറിയ എന്നിവരുടെ പഠനങ്ങൾ, വിശദമായ പദ
സൂചിക.