കേരളോപകാരി 1881
കേരളോപകാരി (1881) |
[ 3 ] Vol. VIII. MAY 1881. No.5.
ഒരു വൎഷത്തേക്കുള്ള പത്രികവിലക്രമം.
ഉ. | അ. | |
മലയാളത്തുള്ള മിഷൻ സ്ഥലങ്ങളിൽനിന്നോ, കൊച്ചി തിരുവനന്തപുരം മുതലായസ്ഥലങ്ങളിൽനിന്നോ വാങ്ങുന്ന ഓരോ പ്രതിക്കു ... |
0 | 12 |
മംഗലപുരത്തിൽനിന്നു നേരേ ടപ്പാൽ വഴിയായി അയക്കുന്ന ഒരു പ്രതിക്കു. | 1 | 0 |
അഞ്ചു പ്രതികൾ ടപ്പാൽവഴിയായിട്ട് ഒരേ മേൽവിലാസമായി അയക്കുന്നതാ യിരുന്നാൽ ടപ്പാൽകൂലി ഇളെച്ചുള്ള വില......... |
3 | 12 |
പത്ത് പ്രതികൾ ടപ്പാൽവഴിയായിട്ട് ഒരേ മേൽവിലാസത്തിന്മേൽ അയക്കുന്നതാ യിരുന്നാൽ, ടപ്പാൽകൂലി കൂടാതേയും ഒരു പ്രതി ഇനാമായും സമ്മതി ച്ചിട്ട്, പത്ത് പ്രതികളുടെ വില മാത്രം ..... |
7 | 8 |
Terms of Subscription for one year | Rs | As |
One copy at the Mission Stations in Malabar, Cochin and Travancore... | 0 | 12 |
One copy forwarded by post from Mangalore.... | 1 | 0 |
Five copies to one address by post, free of postage .... | 3 | 12 |
Ten copies to one address by post, free of postage and one copy free.. | 7 | 8 |
CONTENTS
Page | ||
സമുദ്രത്തിൽനിന്നു രക്ഷപ്പെട്ടതു | Saved at Sea, A Light-House Story. | 65 |
ജ്ഞാനോദയപ്രത്യുത്തരം | Refutation of Dawn of Spiritual Light | 68 |
മേലദ്ധ്യക്ഷനായ ഒത്തൊ ഷൊത്ത് സായ്പ വൎകളുടെ വിയോഗാലാപനം |
Farewell-Address of the Rev. Otto Schott | 70 |
ലോകത്തിലുള്ള ഒരു അതിശയമായ ഗുഹ | The cave of Antiparos or Oliaros | 73 |
ശിശുശാലകളിലും അകംഭാഗത്തിലും കഴി ക്കേണ്ടുന്ന ചോദ്യോത്തരം |
The Bible in the Nursery and in Infant Schools...... |
75 |
യേശു സ്തുതിഭാജനം | The Lord Jesus Worthy of Praise | 76 |
യൂരോപയിലെ കൃഷികരണങ്ങൾ | European Agricultural Implements . | 77 |
വൎത്തമാനച്ചുരുക്കം | Summary of News..... | 78 |
പുതുപുസ്തകങ്ങൾ.
The BOOK OF PSALMS, translated out of the Hebrew, by Rev. Dr.
H. Gundert. (Second Revised Edition)........... Price 2 Annas
ബോധകനും പണ്ഡിതനുമായ ഗുണ്ടൎത്ത് സായ്പ് എബ്രായഭാഷയിൽ പൊരുൾതിരിച്ച
സങ്കീൎത്തനങ്ങൾ.... വില ൨ അണ
BY THE SAME AUTHOR.
The poetical Books of the Old Testament
including JOB, The PSALMS, PROVERBS, ECCLESIASTES
and the SONG OF SOLOMON.
(Second Revised Edition.)
ഇയ്യോബ്ബ്, സങ്കീൎത്തനങ്ങൾ, സദൃശങ്ങൾ, സഭാപ്രസംഗി,
ശലോമോന്റേ അത്യുത്തമഗീതം
എന്നീ പഴയനിയമപുസ്തകങ്ങൾ അച്ചടിച്ചു തിൎന്നു.
(തിരുത്തിയ രണ്ടാം അടിപ്പു.)
Price 6 Annas. വില ൬ അണ.
The publications of the Basel Mission Press may be obtained
at the following Depots:
ബാസൽ മിശ്ശൻ അച്ചുക്കൂടത്തിൽനിന്നടിച്ചു പ്രസിദ്ധമാക്കിയ
രചനകൾ വിറ്റുവരുന്ന സ്ഥലങ്ങളാവിതു:
മംഗലപുരം | . | . | . | മിശ്ശൻ പുസ്തകഷാപ്പു (Book & Tract Depository) |
കണ്ണനൂർ | . | . | . | മിശ്ശൻ ഷാപ്പിൽ (mission Shop) |
തലശ്ശേരി. | . | . | . | മീഗ് ഉപദേഷ്ടാവു. (Rev. M. Mieg) |
ചോമ്പാല | . | . | . | വൽത്തർ ഉപദേഷ്ടാവു (Rev. S. Walter) |
കോഴിക്കോടു | . | . | . | ജൌസ് ഉപദേഷ്ടാവു (Rev. J. Jaus) |
കടക്കൽ | . | . | . | കീൻലെ ഉപദേഷ്ടാവു (Rev. G. Kǘhnle |
പാലക്കാടു. | . | . | . | ബഹ്മൻ ഉപദേഷ്ടാവു (Rev. H. Bachman) |
കോട്ടയം | . | . | . | ചൎച്ച്മിശ്ശൻ പുസ്തകശാല (C. M. Book Depot) |
Vol. VIII MAY 1881. No. 5.
SAVED AT SEA, A LIGHT-HOUSE STORY.
(By the Rev. C. Müller.)
സമുദ്രത്തിൽ നിന്നു രക്ഷപ്പെട്ടതു, ഒരു വിളക്കുമാടക്കഥ.
൩. അദ്ധ്യായം.
കെട്ടു രക്ഷിച്ചതു. (൫൧ാം ഭാഗത്തിൽനിന്നു തുടൎച്ച)
ഏകദേശം ഒരു മിനുട്ടു കഴിഞ്ഞാറെ ഞാൻ കണ്ട കറുത്ത വസ്തു ഞ
ങ്ങളുടെ സമീപത്തൂടെ നീന്തിക്കടന്നു. അതു മറിഞ്ഞുകിടക്കുന്ന ഒരു തോ
ണിതന്നേ, എന്നു കണ്ടു. അവരുടെ തോണി പോയ്പോയി, ജേമ്സേ വലി
ച്ചുകൊൾക, എന്നു മുത്തച്ഛൻ പറഞ്ഞു: തോണിയിൽ ആൾ ഉണ്ടായി
രുന്നുവോ? എന്നു ഞാൻ ചോദിച്ചു. ഇല്ല എൻമകനേ, അവർ അതി
നെ വെള്ളത്തിൽ ഇറക്കിയപ്പോൾ ഓളങ്ങൾ അതിനെ വലിച്ചു കൊണ്ടു
പോയി, എന്നു അവൻ പറഞ്ഞു. പിന്നെ ഞങ്ങൾ തോണിയെ വിട്ടു ക
പ്പലിന്റെ പാതിവഴിയായപ്പോൾ കപ്പക്കാർ ഞങ്ങളെ കണ്ടു, ഒരു വെടി
ക്കമ്പിനെ പൊട്ടിച്ചു. അധികം അടുക്കുമ്പോൾ കപ്പൽ വലിയതും
അതിന്മേൽ ആൾ നടക്കുന്നതും ഉണ്ടു എന്നു ഞങ്ങൾ കണ്ടു. ഹാ നിൎഭാ
ഗ്യമുള്ള ജനമേ, ജേമ്സേ ഉറക്കേ വലിക്ക, എന്നു മുത്തച്ഛൻ പിന്നേയും
വ്യസനിച്ചു പറഞ്ഞു. ക്രമേണ ഞങ്ങൾ കപ്പൽ മുഴുവനേ കണ്ടു . അതു
എൻസ്ലിപ്പാറമേൽ ഉറച്ചുനിന്നു, അതിന്റെ പിമ്പുറം വെള്ളത്തിൽ മു
ങ്ങിക്കിടന്നു, തിരകൾ ഭയങ്കരമായി അതിന്റെ നേരേ തള്ളുകയും ചെയ്തു.
പല ആളുകളും കപ്പലിന്റെ കയറുകളെയും മുറിഞ്ഞ പാമരങ്ങളെയും
പിടിച്ചുനിന്നു. ജീവനോളം ആ കാഴ്ച എന്റെ ഒാൎമ്മ വിടുകയില്ല. മുത്ത
ച്ഛനും ജേമ്സും അത്യുത്സാഹം കഴിച്ചു തണ്ടു വലിച്ചു, തോണിയെ കപ്പ
ലിന്റെ അരികത്തു എത്തിച്ചു എങ്കിലും കാറ്റിന്റെയും വെള്ളത്തിന്റെ
യും ഉരുസൽ നിമിത്തം അതിൽ കണ്ട ജനങ്ങളോടു സംസാരിപ്പാൻ ക
ഴിഞ്ഞില്ല. പലവട്ടവും തോണിയെ കപ്പലിന്റെ നീളഭാഗത്താക്കുവാൻ
ശ്രമിച്ചതു തിരകളുടെ തള്ളുനിമിത്തം അസാദ്ധ്യമായാറെ ഉരുക്കാർ ഞ [ 6 ] ങ്ങൾക്കു ഒരു കയറു എറിഞ്ഞു ചാടി. അതിനെ ഞാൻ പ്രയാസത്തോ
ടെ പിടിച്ചാറെ, മുത്തഛ്ശൻ അതിനെ തോണിയോടു കെട്ടി ഉറപ്പിച്ചു.
എന്നാറെ അവൻ ജേമ്സേ ഉറക്കേ വലിക്ക, നാം എങ്ങിനേ എങ്കിലും ചി
ലരെ ഇറക്കി കൊണ്ടു പോകേണം, എന്നു ചൊല്ലി തോണിയെ കഴിയുന്നിട
ത്തോളം അടുക്കി പിടിച്ചു. അപ്പോൾ കയറു ഉറപ്പിച്ചിരുന്ന ഭാഗത്തു
ആണുങ്ങളും പെണ്ണുങ്ങളും തിക്കിത്തിരക്കി കൂടുന്നതു ഞാൻ നോക്കി കാണു
കയാൽ ഞാൻ വളരേ വ്യസനിച്ചു. ഇവരെ എല്ലാവരെയും ഒരുമിച്ചു
കൊണ്ടു പോകുവാൻ പാടില്ലല്ലോ, തോണി നിറഞ്ഞാൽ നാം കയറി
നെ അറുക്കേണം എന്നു മുത്തഛ്ശൻ ക്ലേശത്തോടെ പറഞ്ഞു. ഇങ്ങി
നേ ഞങ്ങൾ കപ്പലിന്റെ അരികിൽ തന്നേ ഇരിക്കകൊണ്ടു തിരകൾ വ
രുന്നതിന്നിടയിൽ ആളുകൾ തോണിയിലേക്കു തുള്ളിച്ചാടുവാൻ സംഗതി
ഉണ്ടായി, അസാരം ഒരു ശാന്തതയും സംഭവിച്ചു തുടങ്ങി. ഇവിടേ ഒന്നാ
മതു വരുന്നുണ്ടു, ജേമ്സേ നോക്കിക്കൊള്ളു എന്നു മുത്തഛ്ശൻ പറഞ്ഞ
പ്പോൾ കയറിന്റെ സമീപം ഒരാൾ നിന്നു, തഞ്ചം നോക്കി കൈയിൽ
പിടിച്ചിരിക്കുന്ന ഒരു കെട്ടിനെ ഞങ്ങളുടെ തോണിയിലേക്കു എറിഞ്ഞു
കളഞ്ഞു. അതിനെ കണ്ടിട്ടു മുത്തശ്ശൻ കൈ രണ്ടും മലൎത്തി കെട്ടിനെ
പിടിച്ചു: ഇതിൽ ഒരു കുട്ടി ഉണ്ടല്ലോ എന്നു പറഞ്ഞു, എന്റെ കൈ
യിൽ വെച്ചു തന്നു. ഞാൻ അതിനെ വാങ്ങി തോണിയുടെ അടിയിൽ
എന്റെ അരികിൽ കിടത്തി. എന്നാൽ മറെറാന്നു വരിക, വേഗം എൻ
മക്കളേ, എന്നു മുത്തഛ്ശൻ പറഞ്ഞപ്പോൾ, ജേമ്സ് അവന്റെെ കൈ തട്ടി:
സന്തിയേ ഒന്നു നോക്കുക, എന്നു വിറച്ചുംകൊണ്ടു പറഞ്ഞപ്പോൾ മു
ത്തഛ്ശൻ പിന്നോക്കം മറിഞ്ഞു നോക്കി ഭയങ്കരമുള്ളൊരു തിര വരുന്നതു
കണ്ടു . ഒരു നൊടി താമസം എങ്കിൽ അത്തിര ഞങ്ങളുടെ തോണിയെ
ഉരുവിന്മേൽ ഉന്തിത്തള്ളി പൊളിച്ചുകളയും എന്നു അവൻ അറിഞ്ഞു,
കയറു വിട്ടു തിര ഞങ്ങളുടെ അരികിൽ എത്തുമ്മുമ്പേ പ്രയാസേന കപ്പ
ലിന്റെ വഴിയിൽ നിന്നു തെറ്റിപ്പോയി. തിര എൻസ്ലിപ്പാറമേൽ ത
ള്ളി വീണപ്പോൾ ഇടിപോലെ ഭയങ്കരമായ ഒരു മുഴക്കം മുഴങ്ങിയതിനാ
ൽ എനിക്കു ഏകദേശം ശ്വാസം മുട്ടിപ്പോകയും ചെയ്തു. തിര കടന്ന
ശേഷം: നാം മടങ്ങിച്ചെന്നു മററും ചിലരെ കൊണ്ടു പോകുവാൻ നോ
ക്കുക, എന്നു മുത്തഛ്ശൻ പറഞ്ഞാറെ ഞങ്ങൾ തോണിയെ തിരിച്ചു ചു
ററും നോക്കിയപ്പോൾ, കപ്പലിനെ കാണുന്നില്ല, ആ ഭയങ്കരമുള്ള തിര
അതിനെ തകൎത്തു കഷണംകഷണമാക്കി കളഞ്ഞിരുന്നു. കപ്പലും അ
തിലുള്ള എപ്പേൎപ്പെട്ടതും കടലിന്റെ അടിയിൽ മുങ്ങിക്കിടക്കുന്നു അല്പം
ചില മരക്കണ്ടങ്ങൾ മാത്രം വെള്ളത്തിന്മീതേ പൊങ്ങി നീന്തുകയും ചെ
യ്തു. വല്ലവരെയും വെള്ളത്തിൽനിന്നു എടുത്തു രക്ഷിപ്പാൻ സംഗതി ഉ
[ 7 ] ണ്ടാകും എന്നു വിചാരിച്ചു കപ്പൽ വീണ സ്ഥലത്തിൽ മടങ്ങി ചെല്ലു
വാൻ മുത്തഛ്ശനും ജേമ്സും വളരേ അദ്ധ്വാനിച്ചു, എങ്കിലും ഓളം ഞങ്ങ
ളെ ഏകദേശം ഒരു നാഴിക ദൂരം വലിച്ചു കൊണ്ടു പോയതിനാലും, കാ
റ്റു വൎദ്ധിച്ചതിനാലും വളരേ താമസം വന്നു. എത്തിയപ്പോൾ ഞങ്ങൾ
അങ്ങിടിങ്ങിടു ഓടി ചുററും നോക്കി നീളത്തിരഞ്ഞു അദ്ധ്വാനിച്ചു, എ
ങ്കിലും ജീവൻ എല്ലാം തീൎന്നുപോയി എന്നു നിശ്ചയം വന്നാറെ, മഹാ
ക്ലേശത്തോടെ കരെക്കു മടങ്ങിച്ചെല്ലുവാൻ പുറപ്പെട്ടു. എന്റെ അരി
കിൽ കിടക്കുന്ന ഈ ചെറിയ കുട്ടി അല്ലാതെ ആ കപ്പലിൽ ഉണ്ടായിരു
ന്ന എല്ലാ ജീവാത്മാക്കളും നശിച്ചുവല്ലോ, എന്നു ഞാൻ ഓൎത്തു പൊട്ടി
ക്കരഞ്ഞു, കുനിഞ്ഞു കുട്ടി മെല്ലെ കരയുന്നതിനെ കേട്ടു, എങ്കിലും ഒരു
കമ്പിളിയിൽ കെട്ടി ഉറപ്പിച്ചതുകൊണ്ടു, അതിനെ കാണ്മാൻ കഴിഞ്ഞി
ല്ല. ദ്വീപിൽ എത്തുവാൻ ഞങ്ങൾ വളരേ പ്രയാസപ്പെട്ടു എങ്കിലും
കാററു അനുകൂലം ആകകൊണ്ടു പോകുംപോലെയുള്ള കഷ്ടം ഉണ്ടായി
ല്ല. എന്നിട്ടും കടൽ വളരേ ഉണ്ടാകകൊണ്ടു ഞങ്ങൾ ഇടക്കിട ഭ്രമിച്ചു
പോയി. ഞാൻ വിളക്കുമാടവിളക്കുകളെ നോക്കി തോണി നേരേ നട
ത്തിച്ചു. ആ ഇഷ്ടവിളക്കുകൾ അടുക്കുമളവിൽ ഞങ്ങൾ ആശ്വസിച്ചു
തുടങ്ങി. ക്രമേണ പാതാരത്തെയും അതിന്മേൽ നിന്നു ഞങ്ങളെ കാത്തു
കൊണ്ടിരിക്കുന്ന ജേമ്സിന്റെ ഭാൎയ്യയെയും കണ്ടു. തോണിയെ വിട്ടു പടി
ക്കോണിയിൽകൂടി കയറിയപ്പോൾ അവൾ ഞങ്ങളെ നോക്കി: നിങ്ങൾ
ആരെയും രക്ഷിച്ചു കൊണ്ടുവന്നില്ലയോ? എന്നു ചോദിച്ചു. ഒരു ചെ
റിയ കുട്ടിമാത്രം ഉണ്ടു, ജേമ്സേ നമ്മാൽ കഴിയുന്നതു നാം ചെയ്തുവല്ലോ
എന്നു മുത്തഛ്ശൻ ദുഃഖിച്ചു പറഞ്ഞു. വീട്ടിന്റെ നേരേ നടന്നപ്പോൾ
ജേമ്സ് തണ്ടുകൾ എടുത്തു മുത്തഛന്റെ
പിന്നാലേ ചെന്നു, ഞാനോ
കെട്ടു കൈയിൽ പിടിച്ചു വഴിയേ നടന്നു. ജേമ്സിന്റെ ഭാൎയ്യ കുട്ടിയെ എ
ന്റെ കൈമേൽനിന്നു എടുത്തു കമ്പിളിയെ അഴിച്ചു നീക്കുവാൻ ഭാവിച്ച
പ്പോൾ, മുത്തഛ്ശൻ വിരോധിച്ചു: ഇവിടേ വളരേ ശീതം ഉണ്ടാകകൊ
ണ്ടു , അങ്ങിനേ തന്നേ വീട്ടിലേക്കു കൊണ്ടു പോകേണം, എന്നു പറ
ഞ്ഞു. കെട്ടിന്റെ തലക്കൽ ശ്വാസം വലിപ്പാൻ ഒരു പൊത്തു ഉണ്ടാ
യി, അതിൽകൂടി ഞാൻ അകത്തു നോക്കി ചെറിയ ഒരു മൂക്കും അടെച്ചി
രിക്കുന്ന രണ്ടു കണ്ണുകളും അല്ലാതെ ഒന്നും കണ്ടില്ല. കരച്ചിൽ മാറിയതു
കൊണ്ടു കുട്ടി ഉറങ്ങിപ്പോയി, എന്നു ഞാൻ വിചാരിച്ചു. വീട്ടിൽ എത്തി
യാറെ ജേമ്സിന്റെ ഭാൎയ്യ അതിനെ മടിയിൽ കിടത്തി കമ്പിളിയെ അഴി
ച്ചു നീക്കി, കണ്ണുനീർ ഒഴുക്കി: ഹാ എന്റെ ദൈവമേ, ഒരു ചെറിയ പെ
ൺകുട്ടി തന്നേ എന്നു പറഞ്ഞു. ഒരു നല്ല കുട്ടി തന്നേ എന്നു മുത്തഛ്ശ
നും പറഞ്ഞു ആശ്വസിക്കുകയും ചെയ്തു.
(ശേഷം പിന്നാലേ.) [ 8 ] REFUTATION OF "THE DAWN OF SPIRITUAL LIGHT."
ജ്ഞാനോദയപ്രത്യുത്തരം.
കന്യാകുമാരി തുടങ്ങി ഗോകൎണ്ണപൎയ്യന്തം കുടിയിരിക്കുന്ന ഹിന്തുക്കളേ!
നിങ്ങൾക്കിപ്പോൾ അഷ്ടാവധാനിമതഖണ്ഡനവെങ്കിടഗിരിശാസ്ത്രിയാർ
ജ്ഞാനോദയം എന്ന ഒരു പുസ്തകത്തെ അച്ചടിച്ചു പ്രസിദ്ധം ചെയ്തത്
ഞങ്ങൾക്കും കാണായ് വന്നു അയാളുടെ ഈ ജ്ഞാനോദയം അച്ചടിപ്പിച്ചു
പ്രസിദ്ധമാക്കാനുള്ള ബുദ്ധി അദ്ദേഹത്തിനു എവിടേനിന്നു കിട്ടി? അ
വരുടെ മാൎഗ്ഗാചാൎയ്യനായ വ്യാസനിൽനിന്നോ പരാശരനിൽനിന്നോ വ
സിഷ്ഠനിൽനിന്നോ സ്വായംഭുവൻമനുവിൽനിന്നോ അല്ല ജൈമിനി
കപിലൻ എന്നീവകക്കാരിൽനിന്നോ ഹിന്തുക്കളുടെ യാതൊരു പണ്ഡിത
രിൽനിന്നോ കിട്ടിയതല്ലല്ലോ. ഇംഗ്ലിഷാധികാരം ഇവിടേ വരുന്നതിന്നു
മുമ്പേയുള്ള ഏതൊരു കാലത്തിൽ ഏതൊരു ഹിന്തുഗ്രന്ഥം അച്ചടിച്ചു
പ്രസിദ്ധം ചെയ്തിട്ടുണ്ടു? അങ്ങിനേയില്ലെങ്കിൽ താൻ അജ്ഞാനികളെ
ന്നും ദുൎബ്ബലന്മാരെന്നും ധിക്കരിച്ചു പറയുന്ന യുരോപ്യരിൽനിന്നല്ലയോ
ഈ വിദ്യ പഠിച്ചതു. അങ്ങിനേ ആയാൽ തന്റെ ഈ പ്രബന്ധം പ്രസി
ദ്ധപ്പെടുത്തുന്നതിന്നു ആധാരമായ യുരോപ്യവിദ്യയോടു താൻ കെട്ടപ്പെട്ട
വനായല്ലോ. എന്നാൽ കെട്ടിയ മരത്തോടു കുത്തുന്നതു ഏതു മൃഗത്തിന്നു
പററിയതു? പോത്തിന്നല്ലയോ. എന്നാൽ ഈ ശാസ്ത്രിയാർ ഒരു പോത്താ
യ്പോകുന്നതു വലിയ സങ്കടം ദൈവസാദൃശ്യത്തിൽ ഉണ്ടാക്കപ്പെട്ട മനുഷ്യ
ൻ ഒരു ഹീനമൃഗമായി തീരുന്നതു എത്ര പരിതപിക്കപ്പെടത്തക്കകാൎയ്യം.
2-ാമതു. ഈ ആൾ തൻ ജ്ഞാനോദയം എന്ന പുസ്തകത്തിന്റെ
ആരംഭത്തിൽ എഴുതിയ ഒരു ശ്ലോകത്തിൽ ഭൂതനാഥന്റെ മകനായ ഗ
ണനാഥനോടു ഹിന്തുമതത്തിന്റെെ വെളിച്ചംകൊണ്ടു കേരളത്തിലേ ഇ
രുട്ടു നീങ്ങിപ്പോകേണമെന്നും ക്രിസ്തുമതത്തിന്റെ വെളിച്ചം അസ്തമിച്ചു
പോകേണമെന്നും അപേക്ഷിച്ചിരിക്കുന്നു. ആ അപേക്ഷ ഒരിക്കലും സാ
ധിക്കാത്ത ഒരു കാൎയ്യം. താൻ ആരോടപേക്ഷിച്ചുവോ ആ ഗണനാഥ
ന്നെങ്കിലും തനിക്കെങ്കിലും കഴിയാത്ത കാൎയ്യം അത്രേ. എന്നാൽ തനി
ക്കെത്താത്ത കാൎയ്യത്തെ കുറിച്ചു നഷ്ടം തിരിയുന്നതിനെക്കൊണ്ടു ഞങ്ങ
ൾക്കു എത്ര ദുഃഖം.
3-ാമതു. ഇദ്ദേഹം തന്റെ വാക്കുകളെ ഉറപ്പിപ്പാനായി എടുത്തു പറ
യുന്ന ഉപനിഷദ്വാക്യങ്ങൾ മുഴുവനും താൻ പഠിച്ചിട്ടുണ്ടോ ? അല്ല അ
വററിൽ ഏതാനും അഭ്യസിച്ചിട്ടുണ്ടോ? അല്ലെങ്കിൽ ഈ ഉപനിഷദ്വാക്യ
ങ്ങൾ പണ്ടു ശൈവന്മാർ വൈഷ്ണവന്മാരോടു തൎക്കിക്കേണ്ടതിന്നു എഴുതി
യ വല്ല എഴുത്തുകളിൽനിന്നു താൻ എടുത്തെഴുതിയതോ ? എങ്ങിനേ ആ
യാലും കൊള്ളാം ആ ഉപനിഷത്തുകളിൽ അതിനെ ഉണ്ടാക്കിയവരുടെ [ 9 ] പേരുകളും കൊടുത്തിട്ടുണ്ടു. അവർ പ്രാകൃതമനുഷ്യന്മാരോ ദൈവികമനു
ഷ്യന്മാരോ ആയതിനെ അറിയേണ്ടുന്നതിന്നു അവരുടെ ഉത്ഭവവും നട
പ്പാചാരങ്ങളും അറിവാൻ ആവശ്യമുണ്ടു. പിന്നേ താൻ തന്റെ വാക്കി
നെ ഉറപ്പിപ്പാനായി ബൈബിളിൽനിന്നു അനേകം വാക്കുകളെ എടുക്കു
ന്നു. ആ വാക്കുകളാകുന്ന വിശിഷ്ടമുത്തുകളെ കാല്ക്കീഴിട്ട് ചവിട്ടി, അതി
നെ അറിയിച്ചവരെ ചീന്തിക്കളവാൻ പുറപ്പെടുന്നതു പന്നിയുടെ സ്വ
ഭാവം ആകയാൽ ശാസ്ത്രിയാരെ തൊട്ടു ഞങ്ങൾ പിന്നേയും മഹാകണ്ണീർ
പൊഴിക്കേണ്ടി ഇരിക്കുന്നു. ദൈവവചനം വായിച്ചും, അതിനെ അറിയാ
തെ ദുഷിച്ചുപറയുന്നതിനെ തൊട്ടു ഞങ്ങൾക്കൊരു പുതുമ തോന്നുന്നില്ല.
അപ്രകാരമുള്ളവർ മുമ്പുണ്ടായി കഴിഞ്ഞു പോയി. ഇപ്പോഴും ഉണ്ടെന്നു
കാണായ് വരുന്നു. ഇവർ സ്വപ്നാവസ്ഥയിലായി ജഡത്തെ മലിനമാക്കു
ന്നു, കൎത്തൃത്വത്തെ നിരസിക്കുന്നു, തേജസ്സുകളെ ദുഷിച്ചു ചൊല്ലുന്നു, ത
ങ്ങൾ അറിയാത്തവയെല്ലാം ദുഷിച്ചു പറയുന്നു. ബുദ്ധിയില്ലാത്ത മൃഗ
ങ്ങളെപ്പോലെ എന്തെല്ലാം പ്രാകൃതമായി ബോധിക്കുന്നു, അവററിൽ
കെട്ടുപോകുന്നു എന്നും ദൈവവചനത്തിൽ ഉണ്ടു. ഈ വകക്കാൎക്കു അ
നേകം പേരുകൾ ദൈവവചനത്തിൽ പറയപ്പെട്ടിരിക്കുന്നു: കാററുകൾ
അടിച്ചു നീർ ചൊരിയാതെ കടക്കുന്ന മേഘങ്ങൾ, കായ്ക്കും കാലം കഴി
ഞ്ഞ അഫലവൃക്ഷങ്ങൾ, തങ്ങളുടെ നാണക്കേടുകളെ നുരെച്ചു തള്ളുന്ന
കടലിലേ കൊടുന്തിരകൾ, അന്ധതമസ്സു നിത്യതെക്കായി കാക്കപ്പെട്ടുള്ള ഭ്ര
മനക്ഷത്രങ്ങൾ എന്നും തന്നേ. ഇവരെക്കുറിച്ചു ഒന്നാം മനുഷ്യൻ തൊട്ടു
ഏഴാം കരുന്തലയിൽ ഉണ്ടായ ഹാനോൿ എന്ന ദൈവമനുഷ്യൻ പ്രവ
ചിച്ച താവിതു: ഇതാ കൎത്താവ് തന്റെ വിശുദ്ധ ലക്ഷങ്ങളോടും കൂട
വന്നതു, എല്ലാവൎക്കും ന്യായം വിസ്തരിപ്പാനും ഭക്തികേടായി ചെയ്ത സക
ല അധൎമ്മക്രിയകൾ നിമിത്തവും, പാപികൾ തനിക്ക് ചൊന്ന സകല നിഷ്ഠുരങ്ങൾ നിമിത്തവും, [അവരുടെ] അഭക്തരെ ഒക്കേയും ബോധം വരു
ത്തി ശാസിപ്പാനും എന്നത്രേ. ഇവർ തങ്ങളുടെ മോഹങ്ങളെ അനുസരി
ച്ചു നടക്ക കൊണ്ടു പിറുപിറുപ്പുകാരും ആവലാധിക്കാരും ആകുന്നു. പ്ര
യോജനം വിചാരിച്ചു മുഖസ്തുതി ആചരിച്ചുകൊണ്ടു അവരുടെ വായി
അതിമാനുഷം ചൊല്ലുന്നു. അന്ത്യകാലത്തിൽ തങ്ങളുടെ ഭക്തിഹീനമോ
ഹങ്ങളിൻപ്രകാരം നടക്കുന്ന പരിഹാസക്കാരും ഉണ്ടാകുമെന്നു അപൊ
സ്തലരാൽ പ്രവചിക്കപ്പെട്ടതു ഈ ശാസ്ത്രിയാരാലും നിവൃത്തിയായ് വരുന്നു.
ഇനി അനേകം എഴുതുവാനുണ്ടു യേശുവെ തൊട്ടു ആദിമലബദ്ധൻ ആ
കുന്നു എന്നും മറ്റും ഇദ്ദേഹം ആ പാതിരിയോടു പറഞ്ഞതിനെ പറ്റി;
ഇപ്പോഴല്ല വേറൊരിക്കൽ നോക്കാം. സമയം പോരായ്കയാൽ ഇപ്പോൾ
മതിയാക്കുന്നു.
- P. Chandren. [ 10 ] FAREWELL-ADDRESS OF THE REV. O. SCHOTT
TO THE BASEL GERMAN EVANGELICAL MISSION CHURCHES IN INDIA.
മേലദ്ധ്യക്ഷനായ ഒത്തൊ ഷൊത്ത് സായ്പവൎകൾ ഹിന്തുസ്ഥാന
ത്തിലേ ബാസൽ ഗർമ്മാന സുവിശേഷ പ്രേരണസഭകളോടു മംഗലപുര
ത്തിലേ ശാന്തിപ്പള്ളിയിൽ മാൎച്ച് ൨൦ാം തിയ്യതിയിൽ
പറഞ്ഞ വിയോഗാലപനം.
മംഗലപുരത്തിലേ ശാന്തിപ്പള്ളി.
കൎത്താവായ യേശുക്രിസ്തനിൽ പ്രിയ സഭക്കാരേ! തിരികേ വിലാത്തി
യിലേക്കു പോകുന്ന സമയം ഇനിക്കു അടുക്കയാൽ നിങ്ങളെ ഒരിക്കൽ ക
ണ്ടു നിങ്ങളോടു സ്വസ്തിവചനങ്ങളെ പറയേണ്ടതിന്നു ഞാൻ ആഗ്ര
ഹിക്കുന്നു.
ഈ നാട്ടിൽ എത്തി മംഗലപുരത്തേ സഭയെ നടാടേ വന്ദിച്ചപ്പോ
ൾ ശേഷം സഭകളെയും കൂട വന്ദിച്ചിരുന്നു. ഇങ്ങനേ അവസാനമായി
മംഗലാപുരത്തേ സഭയെ കണ്ടു വിടവാങ്ങി എല്ലാ സഭകളോടു സ്വസ്തി
മൊഴികളെ പറവാൻ ആശിക്കുന്നു. ഈ സഭയും ശേഷമുള്ള സഭകളും
എന്നെ സന്തോഷാഡംബരങ്ങളോടു കൈക്കൊണ്ടിരിക്കുന്നു. ആയതു എ
ന്റെ നിമിത്തം അല്ല മിശ്ശൊന്മൂലമായി നിങ്ങൾക്കുണ്ടായ് വന്ന നന്മകളെ
ഓൎത്തുകൊണ്ടു നന്ദികാണിക്കേണ്ടതിനു നിങ്ങൾ ചെയ്തു എന്നു ഇനിക്കു
ബോധിച്ചിരിക്കയാൽ ഈ പ്രവൃത്തിയെ ആരംഭിച്ച പിതാക്കൾക്കു നിങ്ങ
ൾ ഒപ്പിച്ച കൃതജ്ഞതാഫലത്തെ അവരുടെ അനന്തരവനായി അനുഭ
വിച്ചതേയുള്ളൂ. എന്നാൽ ക്രിസ്തന്റെ താഴ്മയിൽ ഇനിക്കു നടക്കേണ്ടതി
നു മനസ്സാകയാൽ നിങ്ങളെ പിരിഞ്ഞു പോകുമ്പോൾ എനിക്കായി യാ [ 11 ] തൊരു തമാശ ചെയ്യരുതെന്നു എന്റെ അപേക്ഷ. ക്രിസ്തനാൽ ഉള്ളി
സംസൎഗ്ഗത്തെ ഓൎത്തു നാം തമ്മിൽ കൈകൊടുത്തു അന്യോന്യം കണ്ണുക
ളിൽ നോക്കി അനുഗ്രഹവാക്കു പറഞ്ഞു വേർപെട്ടു പോകുക. ഭാരതഖ
ണ്ഡത്തിൽ പ്രയാണത്തിലും ഓരോ സ്ഥലങ്ങളിലും ഉള്ള എന്റെ അനു
ഭവത്തെ വിചാരിച്ചു കൊള്ളുമ്പോൾ ഞാൻ പൂൎണ്ണഹൃദയത്തോടേ കൎത്താ
വിനോടു സ്തോത്രം ചൊല്ലുന്നു. കൎത്താവു തന്റെ കരുണയാൽ നമുക്കു
നൽകിയ ഓരോ സഭകളെ കാണേണ്ടതിന്നു ഇടവന്നു. അതിൽ പല ഊക്കി
ല്ലാത്ത തൈകൾ ഉണ്ടെങ്കിലും അവ കൎത്താവിൻറ നടതല എന്നു ക
ണ്ടു ഞാൻ മകിഴുന്നു. അവിടവിടേ തെറ്റുകളും കുറവുകളുമുണ്ടായാലും
ബാലശിക്ഷയും പത്ഥ്യോപദേശവും നടത്തുന്ന ദൈവത്തിന്റെ ആത്മാ
വും അവിടവിടേ വ്യാപരിക്കുന്നതു കൂടാതേ കൎത്താവിനെ പട്ടാങ്ങായും
ഹൃദയപൂൎവ്വമായും സ്നേഹിക്കുന്ന ദേവമക്കളും ഉണ്ടു എന്നുണൎന്നു ഞാൻ
ആശ്വസിക്കുന്നു. നിങ്ങളിൽ ഓരോരുത്തരോടു നിങ്ങളുടെ ഭാഷയെ അ
റിയായ്ക യാൽ സംസാരിക്കാൻ കഴിവുവരാത്തതുകൊണ്ടു ഇനിക്കു പെരു
ത്തു സങ്കടം തോന്നുന്നു എന്നുവരികിലും ഞാൻ കണ്ടു കേട്ട പലതിലും
ജീവപൎയ്യന്തം സന്തോഷിപ്പാനേ പാടുള്ളൂ. മിശ്ശനിലേ കഷ്ടങ്ങളിൽ ഏ
താനും രുചിനോക്കുവാൻ ഇടവന്നതിനാൽ ഞാൻ വിശേഷിച്ചു എന്റെ
കൎത്താവിനെ വണങ്ങിപ്പുകഴ്ത്തുന്നു. ഇനിക്കായും നാം എല്ലാവരും കോ
ലുന്ന മിശ്ശൻവേലെക്കായും അതിൽനിന്നു വല്ല ഫലം ഫലിക്കേണ്ടതിനു
ഞാൻ കാംക്ഷിച്ചിരിക്കുന്നു.
തീൎച്ചെക്കായി ഞാൻ എന്തു ചൊല്ലു? ഞാനും മിശ്ശൻപ്രവൃത്തിക്കാരും
ഇത്രോടം ചെയ്തതിൽ ഈ സുവിശേഷപ്രകടനത്തെ അധികം എരിവോ
ടു നടത്തേണം എന്നു വെച്ചു തമ്മിൽ ഒത്തുപോയി. നിങ്ങളും തമ്മിൽ
തമ്മിൽ ഏകോപിച്ചു വരേണ്ടതോ ഇനിമേലാൽ ദൈവത്തിന്റെ കൃപ
യുള്ള വിളിക്കു അധികം വിധേയന്മാരായി ഇരിപ്പാൻ തന്നേ. അപോസ്ത
ലനായ യോഹന്നാൻ പറഞ്ഞപ്രകാരം:" പൈതങ്ങളേ അവനിൽ ഇ
രിപ്പിൻ"എന്നു ഞാനും നിങ്ങളോടു അപേക്ഷിച്ചു വിളിക്കുന്നു.
ഒടുവിൽ ബാസലിലേ മിശ്ശനിൽ കൎത്താവു ഇനിക്കു സമ്മാനിച്ച ഉ
ദ്യോഗപ്രകാരവും സമസ്തമിശ്ശൻസ്നേഹിതന്മാരുടെ നാമത്തിലും ഞാൻ
നിങ്ങളെ അനുഗ്രഹിക്കുന്നു.
യഹോവ നിങ്ങളെ അനുഗ്രഹിക്കുക. ആയവൻ തന്റെ സ്വൎഗ്ഗീ
യ പവിത്ര ആലയത്തിൽനിന്നു നിങ്ങൾക്കു പരിശുദ്ധാത്മാവിന്റെ ദാന
ത്തെ ഏകുകയും ഈ സഭെക്കു ഒരുമയും സമാധാനവും നല്കുകയും ആ
ബാലവൃദ്ധം ഓരോ ആത്മാവിനു ഇഹത്തിൽ വേണ്ടുന്നതു സമ്മാനിക്കുക
യും ചെയ്തു. യഹോവ നിങ്ങളെ കാക്കുക. ജഡമോഹം കാണ്മോഹം [ 12 ] സംസാരത്തിൻവമ്പു എന്നീ ശത്രുക്കളെക്കൊണ്ടു ദൈവത്തിന്റെ കൃഷി
യെയും തോട്ടത്തെയും നശിപ്പിപ്പാൻ ഉത്സാഹിക്കുന്ന സാത്താനിൽനി
ന്നു ദൈവം ഈ നടതലയെ കാത്തുകൊള്ളണമേ.അന്ധകാരബലങ്ങ
ളോടുള്ള അങ്കപ്പോരിൽ കൎത്താവു നിങ്ങൾക്കു പിന്തുണയായിരിക്കുക. യ
ഹോവ തിരുമുഖത്തെ നിങ്ങളിലേക്കു പ്രകാശിപ്പിക്കുക. തിരുസു
വിശേഷത്തിൻറെ വെളിച്ചം ഈ നഗരത്തെയും നാട്ടിനെയും പ്രകാശി
പ്പിക്കേണമേ. കൎത്താവു നിങ്ങളിൽ ഓരോരുത്തൎക്കു തന്റെ വിശുദ്ധമു
ള്ള മാൎഗ്ഗത്തെ കാണിച്ചു നിങ്ങൾ ബുദ്ധിമുട്ടി വലയുമ്പോൾ താന്തന്നേ നി
ങ്ങളുടെ നായകനും വഴികാട്ടിയും ആയിരിക്കുക. യഹോവ നിങ്ങൾക്കു
കരുണ ചെയ്തു. കൎത്താവു നിങ്ങളെ അനുഗ്രഹിച്ചു. ക്രിസ്തന്മൂലമായിട്ടു
ള്ള പാപമോചനപരസ്യവും ദുതും ഈ സഭയിൽ അതിവിശേഷമായ
വൎത്തമാനം ആകുക. നിങ്ങൾ ആ കരുണാബ്ധിയിൽനിന്നു നിത്യം കോ
രി നിങ്ങളുടെ ആത്മാക്കൾക്കു സ്വാസ്ഥ്യവും തൃപ്തിയും വരിക. യഹോ
വ തിരുമുഖത്തെ നിങ്ങളുടെ മേൽ ആക്കുക. തിരുദയാകടാക്ഷം നി
ങ്ങളെ എല്ലാകഷ്ടത്തിൽ ആശ്വസിപ്പിക്കുക. അവന്റെ മുഖപ്രകാശ
ത്തിൽനിന്നു നിങ്ങൾക്കു പുതുജീവനും ധൈൎയ്യവും വരിക. യഹോവ നി
ങ്ങൾക്കു സമാധാനം ഇടുമാറാക, ലോകത്തിന്നു കൊടുപ്പാനും അ
പഹരിപ്പാനും വഹിയാത്ത ദൈവസമാധാനം നിങ്ങൾക്കുണ്ടായ്‌വരിക, ന
ല്ല മനസ്സാക്ഷിയെ കാത്തു പ്രാൎത്ഥനെക്കായി ഉത്സാഹിപ്പിക്കുന്ന സമാധാ
നത്തെ കൎത്താവു നിങ്ങൾക്കു ഏകുക. അതോ നിങ്ങൾക്കും ദൈവത്തി
ന്നും നിങ്ങളുടെ കൎത്താവിനും ഇടയിൽ യാതൊരു വിഘ്നവും ഇല്ലാത്തവാ
റു തെളിഞ്ഞാരു മനസ്സാക്ഷി തന്നേ. ആയതിനെ നിങ്ങൾ നന്നായി
കാത്തുകൊണ്ടു ഇഹത്തിലേ പടയും പോരും തീൎന്നാൽ നിങ്ങൾ ഹൎഷ
ത്തോടേ പരമസമാധാനസാമ്രാജ്യത്തിൽ ചേരേണ്ടതിന്നു തന്നേ. ആ
മെൻ. കൎത്താവു നമ്മെ എല്ലാവരെയും തന്റെ മഹാദിവസത്തിൽ പ
രമലോകൈകഭക്തസഭയോടേ കൂട്ടിച്ചേൎത്തു തന്റെ പുകഴ്ചകളെ അറിയി
ക്കയും തന്റെ മകിഴ്ചകളെ യുഗാദികാലത്തോളം ദൎശിക്കയും ചെയ്യുമാറാ
ക്കേണമേ. തഥാസ്തു. ആമെൻ.*
നമ്മുടെ പ്രിയതമ അദ്ധ്യക്ഷന്നും നമുക്കുമുള്ള സ്നേഹക്കെട്ടു അഴി
ഞ്ഞു പോകാതെ മുറുകിക്കൊണ്ടുവരേണമേ. നാം അവരുടെ ഭാരത്തെ
ഓൎത്തു അവൎക്കു വേണ്ടി പ്രാൎത്ഥിച്ചുകൊൾകേ ആവു. [ 13 ] THE CAVE OF ANTIPAROS OR OLIAROS.
ലോകത്തിലുള്ള ഒരു അതിശയമായ ഗുഹ.
മനുഷ്യർ അറിയുന്ന ഗുഹകളിൽ വെച്ചു അന്തീപരൊസ് എന്ന
ദ്വീപിൽ 1300 അടി നീളവും 100 അടി അകലവും 80 അടി ഉയരവുമു
ള്ള ഗുഹ ഉണ്ടു . ആയതു 37ാം വടക്കേ നീളപ്പടിയിലും 25ാം കിഴക്കേ അകല
പ്പടിയിലും യവനരാജ്യത്തിന്റെ കിഴക്കേ ഭാഗത്തിലേ ആൎചിപെലഗോ
എന്ന ദ്വീപുക്കൂട്ടത്തിൽ കിടക്കുന്നു. ഈ വിശേഷവും കീൎത്തിയുമുള്ള ഗുഹ
180 വൎഷങ്ങൾക്കു മുമ്പേ ഇതല്യക്കാരനായ മഗ്നെ (Magne) എന്നവൻ യ
വനരാജ്യത്തിന്റെ സമീപത്തുള്ള അന്തീപരൊസ് ദ്വീപിൽ ചെന്നു ക
ണ്ടെഴുതിയ അത്ഭുതങ്ങളെ താഴേ ചുരുക്കത്തിൽ പറയുന്നു.
മേപ്പടി ദ്വീപിലുള്ള ജനങ്ങൾ ഈ ഗുഹയുടെ ഉത്തരഭാഗത്തു അതി
ഭയങ്കരമായ ഒരു ബിംബം ഉണ്ടെന്നു എന്നോടു പറകകൊണ്ടു ഞാനും
എന്റെ ഒരു സ്നേഹിതനുമായി അതിനെ കാണ്മാൻ ആഗ്രഹിച്ചു പുറ
പ്പെട്ടു ആ ദ്വീപിൽ ചെന്നിറങ്ങി അവിടേ മഹാവിശേഷവും കൌതുക
വുമു ള്ള പറമ്പുകളെയും ചില ചെറു മലകളെയും നോക്കിക്കൊണ്ടു നാ
ലുനാഴികവഴി ചെന്നാറെ ചെറുതായ ഒരു മലയും അതിന്റെ ഒരു മറി
യിൽ ഒരു ഗുഹയെയും കണ്ടു. ഞങ്ങൾ കൌതുകത്തോടെ കാണ്മാൻ
ചെന്ന ഗുഹ ഇതു തന്നേ എങ്കിലും അതിൻറ ഉമ്മരപ്പടി ഭയങ്കരമായ
ഒരു മൃഗത്തിന്റെ വായിപോലെ കാൺകെയാൽ മനസ്സിൽ മഹാഭയവും
ചഞ്ചലവും തോന്നിയതിനാൽ അതിനെ കാണ്മാനുള്ള ആശ വിട്ടു അ
ല്പനേരം സ്തംഭിച്ചുനിന്നു ഇങ്ങിനേ കുറഞ്ഞാന്നു കഴിച്ചതിൽ പിന്നേ
ധൈൎയ്യം പൂണ്ടു പതുക്കേ പതുക്കേ അകത്തു കടന്നു ഏകദേശം 20 കോൽ
വഴി ചെന്നപ്പോൾ മുമ്പേ ബിംബം എന്നു കേട്ടിരുന്ന ഒരു കല്ലിനെ ക
ണ്ടു. ബുദ്ധി ഇല്ലാത്ത ജനങ്ങൾ ഭയംകൊണ്ടു വിഗ്രഹം എന്നു പറ
ഞ്ഞതു ഗുഹായുടെ മേൽഭാഗത്തു വെള്ളം വീഴുക കാരണത്താൽ ഒരു നീ
ൎക്കൽക്കമ്പി (stalactite) ക്രമേണ വളൎന്നു വന്നു എന്നു ഞങ്ങൾ വേഗ
ത്തിൽ കണ്ടറിഞ്ഞു. ഈ അപൂൎവ്വമുള്ള കാഴ്ചയെ കാൺകെകൊണ്ടു ഭൂമിക്ക
കമേ ഉള്ള കാൎയ്യങ്ങളെ കാണേണം എന്നുള്ള ആഗ്രഹം ജനിച്ചു ഞങ്ങ
ൾ അധികം അകത്തു കടന്നു ചെല്ലുന്തോറും മുമ്പേ കാണാത്ത ഓരോ
അതിശയങ്ങൾ കാണ്മാറായി. വെളുത്തതായും പച്ചനിറമായും ഇരിക്കുന്ന
കല്ലുകളും വൃക്ഷങ്ങളും തൈകളും ആ ഗുഹയു ടെ വീഥികളിൽ ക്രമംപോ
ലെ വളൎന്നു കൊമ്പുകളോടു കൂടെ അകത്തു ഇരുഭാഗത്തും നില്ക്കുന്നുണ്ടു.
ഇവ ഒക്കെയും തന്നാലേ ഉണ്ടായതുകൊണ്ടു ഞങ്ങൾക്കും അധികം ആശ്ച
ൎയ്യം തോന്നി, എന്നാൽ ഞങ്ങൾ ആ ദൈവാലയത്തിന്റെ ഉമ്മരഭാഗ
ത്തു മാത്രമേ ചെന്നിട്ടുള്ളൂ എന്നതുകൊണ്ടു അതുവരെയും ഞങ്ങൾ കണ്ട
[ 14 ]
വിചിത്രവസ്തുക്കൾ ഒക്കെയും ആ ഗുഹയു ടെ അകത്തുള്ളതിനോടു ഉപമി
പ്പാൻ എന്തു മാത്രം. ഉള്ളോട്ടു ചെല്ലുന്തോറും വെളിച്ചം മങ്ങി മങ്ങി
പ്രകാശം കുറഞ്ഞ ദിക്കിൽ ഒരു ഭാഗത്തു രണ്ടു കോൽ വീതിയിൽ ഞങ്ങ
ൾ ഒരു പഴുതിനെ കണ്ടു അതു വെള്ളമുള്ള ദിക്കെന്നു ആ നാട്ടുകാരിൽ
ഒരുവൻ പറഞ്ഞു. അപ്പോൾ ഞങ്ങൾ ചില കല്ലുകളെ അതിലേക്കു ഉ
രുട്ടി അവ ഉരുണ്ടു വെള്ളത്തിൽ വീണപ്രകാരം തോന്നി. ഈ നിശ്ചയം
നല്ലവണ്ണം ആരെങ്കിലും അറിഞ്ഞുവന്നാൽ തക്ക സമ്മാനം കൊടുക്കും
എന്നു പറഞ്ഞു അതിന്നായി ഞങ്ങളുടെ കൂട്ടത്തിൽനിന്നു ഒരു കപ്പൽക്കാ
രനെ സമ്മതിപ്പിച്ചു അവന്റെ കൈയിൽ ഒരു പന്തവും കൊടുത്തു അ
കത്തോട്ടു അയച്ചു. ഇങ്ങിനേ അര നാഴിക കഴിഞ്ഞശേഷം അവൻ അ
തിൽനിന്നു അമാനുഷനിൎമ്മിതമായ ചില വസ്തുക്കളെ ഞങ്ങളുടെ അടു
ക്കൽ കൊണ്ടു വന്നു. ഇങ്ങിനെയുള്ള ചരക്കുകൾകൊണ്ടു ആ സ്ഥലം
നിറഞ്ഞിരിക്കുന്നു എന്നു പറകകൊണ്ടു ഞാനും ആ പഴുതിൽ കൂടി കട
ന്നു 50 കോൽ വഴി ഉള്ളോട്ടു ചെന്നാറെ അതിന്നു കീഴേ വിസ്താരമുള്ളൊ
രു സ്ഥലം കണ്ടു അതിൽ ഇറങ്ങുവാൻ പാടില്ലാതെ നേരേ കുത്തനയാ
കകൊണ്ടു ഞങ്ങൾ മടങ്ങിവന്നു ഒരു ഏണിയെയും വെളിച്ചത്തിന്നായി
ചില പന്തങ്ങളെയും ഉണ്ടാക്കി എല്ലാവരും കൂടി അവിടേക്കു ചെന്നു.
ഏണി ചാരി ഓരോരുത്തരായി ഇറങ്ങി ഞങ്ങളുടെ കൈകളിൽ ഉണ്ടാ
യിരുന്ന പന്തങ്ങൾ ഒക്കയും കൊളുത്തിയാറെ ആ സ്ഥലവിശേഷത്തെ
ഏതിനോടു ഒപ്പിക്കേണ്ടു എന്നു എനിക്കു തോന്നി പന്തങ്ങളുടെ വെളി
ച്ചം ആ സ്ഥലത്തു പ്രകാശിക്കകൊണ്ടു കണ്ണിന്നു മുമ്പേ ഒരിക്കലും ഉ
ണ്ടാകാത്ത ആനന്ദം ഉണ്ടായി അതിന്റെ അകത്തും നാലു ഭാഗങ്ങളി
ലും മുകളിലും കണ്ണാടിക്കൊത്ത നിൎമ്മ ലവും കടുപ്പവുമായിരിക്കുന്ന സ്ഫടി
കച്ചുവരുകൾ പൂൎണ്ണമായിരിക്കയാൽ അതിന്മേൽ തട്ടിയ വെളിച്ചത്താൽ
നാലു ഭാഗത്തും നോക്കിയാൽ കണ്ണിന്നു കൂച്ചലും മനസ്സിന്നു ആനന്ദവും
തോന്നത്തക്ക മനോഹരമുള്ള ഒരു ഭവനം പോലെ ആയിരുന്നു. അതി
ന്റെ അടി നിൎമ്മലമായ സ്ഫടികംകൊണ്ടു മുററും പാവിയും ഇടക്കിടേ
സ്ഫ ടികത്തൂണുകളും നടുവിൽ സിംഹാസനങ്ങളും പീഠങ്ങളുംകൊണ്ടു നി
റഞ്ഞിരിക്കുന്നതല്ലാതെ മററും അനേക വസ്തുക്കളെ കണ്ടാൽ മനുഷ്യൻ
നിൎമ്മിച്ച ഓരോ വസ്തുക്കളെ നാണിപ്പിപ്പാൻ ഉണ്ടാക്കിയതു എന്നു തോ
ന്നിപ്പോകും. ഞങ്ങൾ അവിടേനിന്നു ചില മനോഹരഗീതങ്ങൾ പാടി
സംസാരിച്ചപ്പോൾ ഗുഹയുടെ മുഴക്കംകൊണ്ടു സ്വരങ്ങൾ ഏററവും വ
ലുതായി തോന്നി. അതിൽ പിന്നെ ഒരു വെടിവെച്ചപ്പോൾ ഭയങ്കരമാ
യ മുഴക്കം കൊണ്ടും മാറെറാലികൊണ്ടും ഞങ്ങളുടെ ചെവികൾ അടെ
ച്ചു പോയി. ഇതിന്റെ നടുവിൽ ആറു കോൽ ഉയരത്തിൽ സ്ഫടികംകൊ
[ 15 ] ണ്ടു ഒരു പീഠം പോലെ ഉണ്ടായിരുന്നു. അതിന്മേൽ ചില സ്ഫടികക്കൊ
മ്പുകൾ പുറപ്പെട്ടതു കണ്ടാൽ മെഴുകുതിരി കത്തിച്ചുവെപ്പാൻ ഉള്ളവയോ
എന്നു തോന്നും അതല്ലാതെ ദൈവാലയത്തിൽ വേണ്ടുന്ന ഉപകരണങ്ങ
ൾ പോലെയും ഏറിയ വസ്തുക്കൾ അതിൽ കാൺകകൊണ്ടു ഞങ്ങൾ അവി
ടേവെച്ചു ഒരു പ്രാൎത്ഥനകഴിച്ചു. അത്രയുമല്ല ഈ വിസ്താരമുള്ള ഗുഹയു
ടെ കീഴ്പോട്ടു മറെറാരുസ്ഥലം കാണ്മാൻ ഉണ്ടായിരുന്നു. അതിലേക്കു ഇ
റങ്ങിച്ചെല്ലുവാൻ ഏകദേശം 50 കോൽ താഴ്ചയുള്ളതുകൊണ്ടു ഒരു ആലാ
ത്ത് കെട്ടിപ്പിടിച്ചു ഞാനും മുൻപറഞ്ഞ കപ്പലക്കാരനും ഇറങ്ങി അടിയിൽ
ചെന്നാറെ താഴേ നനഞ്ഞ മണ്ണുള്ളതുകൊണ്ടു നിലത്തു ചവിട്ടുമ്പോൾ
നിലം പട്ടുപോയി അപ്പോൾ എന്റെ കൈക്കൽ ഉണ്ടായിരുന്ന വടി
കൊണ്ടു നിലത്തൂ ന്നിയാറെ അതു രണ്ടു കോൽ അടിയോളം ചെന്നു അവി
ടേയും സ്ഫടികനിൎമ്മലമായ വിശേഷവസ്തുക്കളും ഒത്തനടുവിൽ ഒരു സ്ഫടി
കപീഠവും ഉണ്ടായിരുന്നു. അതിൽ പിന്നേ ഞങ്ങൾ മേപ്പടി ആലാ
ത്തിൽ കൂടി മേല്പെട്ടു വന്നു എല്ലാവരും ഒരുമിച്ചു കൂടി മുമ്പേ ഗുഹയിൽ
ഇറങ്ങിയ പ്രകാരം തന്നെ കയറിവരുമ്പോൾ അതിൻറ ഉമ്മരഭാഗത്തു
യവനഭാഷയിൽ എഴുതിക്കൊത്തിയ ചില വചനങ്ങൾ ഉണ്ടായിരുന്നു
ആയതു ബഹുപൂൎവ്വത്തിൽ എഴുതിയതാകയാൽ തിരിച്ചറിവാൻ പ്രയാസം
തന്നേ. ഈ എഴുത്തു 2000 വൎഷം മുമ്പേ അലക്ഷന്തർ മഹാരാജാവിന്റെ
കാലത്തു യവനരിൽ ഒരുവനായ അന്തിഫെത്ത് എന്നവൻ ഈ ഗുഹയി
ലേക്കു ചെന്നു അവിടത്തേ വിശേഷങ്ങളെ കണ്ടു എന്നത്രേ എഴുതിയിരി
ക്കുന്നതു ഈ ദ്വീപു പരൊസ് ദ്വീപിന്നെതിരേ (anti) ഇരിക്കയാൽ അ
തിനു അന്തീപരൊസ് എന്ന പേർ വന്നു.*
K.M. R.
(ലോകത്തിലെ ഏഴത്ഭുതങ്ങൾ എന്ന പുസ്തകത്തിൽനിന്നു)
THE BIBLE IN THE NURSERY & IN INFANT SCHOOLS. (7.) ശിശുശാലകളിലും അകംഭാഗത്തിലും കഴിക്കേണ്ടുന്ന ചോദ്യോത്തരം. (൭.)
ചോദ്യങ്ങൾ.
21. നോഹ പെട്ടകത്തിന്നു ചുറ്റിലും കണ്ണാടിവാതിൽ ഒന്നും വെക്കാതെ മുകളിൽ മാത്രം
കണ്ണാടിവാതിൽ വെക്കേണം എന്നു ദൈവം കല്പിച്ച സംഗതി എന്തു എന്നു വിചാ
രിക്കാം?
22. എല്ലാവിധ ജന്തുക്കളിൽനിന്നും ഈരണ്ടീരണ്ടായി നോഹ പെട്ടകത്തിൽ
ചേൎത്തിരി
ക്കേ മീനുകളിൽനിന്നു ഒന്നിനെയും ചേൎക്കാത്ത സംഗതി എന്തു? [ 16 ] 23. റിബേക്ക ഹെരോദിയ എന്നീ സ്ത്രീകളുടെ സ്വഭാവത്തിൽ വലിയ വ്യത്യാസം ഉള്ള
തു കൂടാതെ വല്ല സമത്വവും ഉണ്ടോ?
24. a. ചുംബനത്താൽ വേറെ മനുഷ്യരെ മരണത്തിന്നു എല്പിച്ച രണ്ടാളുകളും,
b. അതിനാൽ മരിച്ചുപോയ ആളുകളും ആർ?
G. W.
THE LORD JESUS WORTHY OF PRAISE.
യേശു സ്തുതിഭാജനം.
കാമോദരി. പല്ലവം. ആദിതാളം.
ദേവൻ യേശുമാത്രം
സതതം സേവാപാത്രം.
അനുപല്ലവി.
നാവും വാക്കും ഇല്ല
നരരാൽ തൻകീൎത്തി ചൊല്ലാൻ:—
താം താം താം— തധൃമിധ— തജന്തറും — തകധണം —താരി
ധകപാ—മാഗാരീസനിധാസാ—രീഗമപധ—നീധനിധപ—
ധാപധപമ— ധോന്തകരീ—തരിത്തജണുത്ത—തക—
ധീനുധ—ഗമപധസാ—സരിസസ-നീധപ—തോന്തക—
താധിത്തധികിണതോം—താധിത്തധികിണധോം—താ
ധിത്തധികിണതോം—തധികിണധോം— ദേവൻ.
ചരണങ്ങൾ.
ഹാവാ പണ്ടു ഭുജിച്ച
കനിയാൽ വരുത്തിവെച്ച
ജീവനാംശം ലഭിച്ച
തിന്മ പെട്ടോരിൽ വെച്ച
ദൈവതത്വ കരുണ — ദിവ്യസ്നേഹവും ബഹു-—രീ–രീ–രീ
തീരേ നിൎബന്ധിച്ച—താൽ ജഗത്തുദിച്ച
പാരം നീതിയാൎന്നവൻ— ദേവൻ.
൨.
പാടി വാഴ്ത്തീനെല്ലാരും
പരൻ യേശു എന്നിന്നേരം
വാടിനില്ക്കായ് വിനാരും
വരുവിൻ കുമ്പിടീൻ സാരം
കോടി ദൂതരോടണെഞ്ഞീടുന്നു വിരെഞ്ഞവൻ—രീ–രീ–രീ
ഗുണംകെട്ടോൎക്കു ശിക്ഷ—കൂട്ടും നീതിയുച്ചം
പണിഞ്ഞോൎക്കു മാനുവേൽ— ദേവൻ.
൩.
ദൂതർ ഘോഷിച്ചീടുന്നു
ത്വരിതം വരും താനെന്നു
ഭേദം വരുകില്ലൊന്നും
പെരികേ താമസമെന്നു
ബോധമഴിഞ്ഞു ജഗത്തോടുലയിച്ചീടായ്വിൻ—രീ–രീ–രീ
ബുദ്ധിയോടൊരുങ്ങീൻ—സത്യത്തിൽ ഞെരുങ്ങീൻ
പുനരാകും മാജയം— ദേവൻ.
M. Walsalam. [ 17 ] EUROPEAN AGRICULTURAL IMPLEMENTS.
യുരോപയിലേ കൃഷികരണങ്ങൾ.
A Plough.
A Harrow.
കൃഷി ചെയ്യുന്ന കാലം അടുത്തിരിക്കയാൽ ചിലൎക്കു യുരോപയിൽ
എല്ലാടവും നടപ്പായ കൃഷിസാധനങ്ങളിൽ രണ്ടിനെ കാണിക്കുന്നു. മേ
ലേത്തതു അവിടുത്തേ കരി അഥവാ ഞേങ്ങോലും താഴേത്തതു ആ നാട്ടി
ലേ വറണ്ടിയും അത്രേ. ഈ പണിയായുധങ്ങൾ മേൽക്കാണിച്ച ചേലി
ൽ മലയാളത്തിൽ പററുന്നില്ല എങ്കിലും കേരളത്തിലേ ഇപ്പോഴത്തേ കൃ
ഷിസാധനങ്ങളെ നന്നാക്കി തിരുത്തേണ്ടതിനു സംഗതി ഉണ്ടു എന്നു കൃ
ഷിക്കാൎക്കും തോന്നുമല്ലോ. [ 18 ] SUMMARY OF NEWS.
വൎത്തമാനച്ചുരുക്കം.
പ്രിയ വായനക്കാരേ! ബാസൽ ഗൎമ്മന്യ മിശ്ശ്യന്റെ ൪൧ാം റിപ്പോൎത്ത് എൻറെ കൈ യിൽ എത്തിയതുകൊണ്ടു ഒന്നാമതു അതിന്റെ സംക്ഷേപം നിങ്ങളോടു അറിയിപ്പാൻ പോ കുന്നു. അതിൻപ്രകാരം തലക്കാലത്തു 69 ബോ ധകർ കൎത്താവിന്റെ വേലയെ നടത്തുന്നുണ്ടു 14 പേർ സൌഖ്യത്തിന്നായി വിലാത്തിയിൽ ഇരിക്കുന്നു. അതുകൂടാതെ നാട്ടുകാരിൽനിന്നു 206 ആളുകൾ വേലയിൽ സഹായിക്കുന്നു. നാ ട്ടുപാതിരിമാർ 8, ഉപദേശിമാർ 69 ഗുരുനാ ഥന്മാർ 70, ഗുരുക്കത്തികൾ 25, ഹിന്തുക്കളായ ഗു രുക്കന്മാർ 31, പുറജാതികളിൽനിന്നു ക്രിസ്തീയ സഭയിൽ ചേൎന്നവർ 287 പേർ ഇവരിൽ 167 പ്രായമുള്ളവരും 120 കുട്ടികളും തന്നേയാകുന്നു ആകയാൽ നമ്മുടെ സഭകളിൽ ഇപ്പോൾ 7337 പേർ, കഴിഞ്ഞകൊല്ലത്തിന്റെ ആരംഭത്തിൽ 7051 ഉണ്ടായി. നമ്മുടെ 20 മിശ്ശൻ സ്ഥാനങ്ങ ളിൽ 68 സ്കൂളുകൾ സ്ഥാപിക്കപ്പെട്ടു, ഇവയി ൽ 3288 കുട്ടികൾ പഠിച്ചു വരുന്നു. 944 ക്രിസ്തീയ ആൺകുട്ടികൾ, 783 ക്രിസ്തീയ പെൺ കുട്ടികൾ, 1405 ഹിന്തുക്കളുടെ ആൺകുട്ടിക ൾ, 156 ഹിന്തുക്കളുടെ പെൺകുട്ടികൾ, എന്നത്രേ. നമ്മുടെ സഭകളിൽ നാം സാധാരണ മായി അധികം വിശ്വാസത്തെയും കൎത്താവി ങ്കലേക്കുള്ള സ്നേഹത്തെയും കാണ്മാൻ ആഗ്രഹി ക്കുന്നെങ്കിലും, "ആകംകാലം ചെയ്തതു ചാകും കാലം കാണാം" എന്നുള്ള പഴഞ്ചൊൽ പ്രകാ രം നാം ഈ റിപ്പോൎത്തിൽ വായിക്കുന്നു. ര ണ്ടാളുടെ മരണത്തിൻ വിവരം ഈ ക്രിസ്തീയ സഭകളിൽ സന്മരണവിദ്യ പഠിച്ചവർ ഉണ്ടു. എന്നു കാണിക്കുന്നു, ഒരാൾ സന്തോഷത്തോടും വിശ്വാസത്തോടും മരിപ്പാൻ പഠിച്ചാൽ അ വൻ വെറുതെ ജീവിച്ചിട്ടില്ല നിശ്ചയം. ക ണ്ണുനീരിൽ വെച്ചു ഒരു പുരുഷന്റെ പൂൎണ്ണ ശ ക്തിയോടു കൂടെ തന്റെ പ്രവൃത്തിയെ നട ത്തുന്ന ഒരു വിശ്വസ്തനെ കൎത്താവു വിളിച്ച പ്പോൾ "ഇതാ ഞാൻ ഹാജരായിരിക്കുന്നു" |
എന്നു സത്യ പ്രകാരം ഉത്തരം പറവാൻ അ വന്നു പാട്ടുണ്ടായി കോഴിക്കോട്ടിലോ മുടിയ നായ പുത്രനെ പോലെ ദുൎമ്മാൎഗ്ഗത്തിൽ നടന്നു വലഞ്ഞു പോയശേഷം ഒടുക്കാത്തേ നാഴികയി ൽ രക്ഷിതാവിന്റെ തൃക്കൈ പിടിച്ച ഒരു ബാ ല്യക്കാരനും ആനന്ദത്തോടെ തന്റെ കൎത്താ വിന്റെ സന്നിധാനത്തിൽ ചേൎന്നു എന്നു നാം വായിക്കുന്നു. സുവിശേഷം ഹിന്തുക്കളുടെ ഇ ടയിൽ അറിയിച്ച ബോധകർ പല സ്ഥലങ്ങ ളിൽ മുമുക്ഷക്കളായ ആത്മാക്കളെ കണ്ടെത്തി യാലും "നാടോടുമ്പോൾ നടുവേ" എന്നുള്ള പഴഞ്ചൊൽ മിക്ക പേൎക്കും പ്രമാണം എന്നു തോ ന്നുന്നു. ഈ മിശ്ശന്റെ സ്കൂളുകൾ നല്ലവണ്ണം ശോഭിക്കുന്നു എന്നു പറയാം. അവർ 5 ഇംഗ്ലി ഷ് സ്കൂളുകളെയും ഹിന്തുക്കൾക്കു വേണ്ടി 11 മലയാള എഴുത്തുപള്ളികളെയും സഭക്കാൎക്കു 28 ശാലകളെയും അനാഥൎക്കായിട്ടു 12 സങ്കേത സ്ഥലങ്ങളെയും 2 മദ്ധ്യശാലകളെയും 3 ഗുരു ക്കശാലകളെയും ഉപദേശിമാരെ ശീലിപ്പി ക്കേണ്ടതിന്നു ഒരു വിദ്യാശാലയെയും സ്ഥാപി ച്ചു നടത്തുകയും ചെയ്യുന്നു. കഴിഞ്ഞ വൎഷത്തി ൽ മലയായ്മയിൽ അച്ചടിക്കപ്പെട്ട പുസ്തകങ്ങ ളിൽ ബോധകനും പണ്ഡിതനുമായ ഗുണ്ടൎത്ത് സായ്പ് എബ്രായഭാഷയിൽ പൊതു തിരിച്ച പഴയനിയമത്തിന്റെ പവിത്രലേഖകൾ എ ന്ന പുസ്തകം വിശിഷ്ടം. നമ്മുടെ കേരളോപ കാരിയുടെ വായനക്കാരുടെ സംഖ്യ ഇനി വ ൎദ്ധിച്ചാൽ കൊള്ളാം. മലയാള ഭാഷയിൽ ജ നങ്ങൾക്കു വിറ്റ പുസ്തകങ്ങളുടെ വില ഏക ദേശം 2,800 ക. തന്നേ. ഈ മിശ്യന്റെ മേല ദ്ധ്യക്ഷനായ ഷൊത്ത് സായ്പവർകൾ അവരു ടെ യാത്രയിൽ വിലാത്തിയിലേക്കു എഴുതിയ ചില വിശിഷ്ടകുത്തുകളും ഈ റിപ്പോൎത്തിൽ വായിപ്പാൻ ഉണ്ടു, മിശ്ശ്യന്റെ ചെലവു 21 4,941 ഉറുപ്പിക തന്നേ. സായ്പ്മാരും നാട്ടുകാരും മി ശ്ശ്യന്നു വേണ്ടി കൊടുത്തതു കൂടെ റിപ്പോൎത്തി ൽ അടങ്ങിയിരിക്കുന്നു. |
രുസ്സ്യ ചക്രവൎത്തിയുടെ മരണത്തെക്കൊണ്ടു ഇപ്പോൾ അധികമായി വിവരങ്ങൾ എത്തി യിരിക്കുന്നു ചിലദിവസങ്ങൾക്കു മുമ്പേ മഹാ ന്മാർ കാൎയ്യത്തെ കുറിച്ചു വല്ലതും കേട്ടതു കൊ ണ്ടു വളരേ സൂക്ഷിച്ചു പ്രത്യേകമായി കുലപാ |
ടെ ആളുകൾ വന്നു ചില വാക്കും ചോദിച്ചപ്പോ ൾ ചക്രവൎത്തിയുടെ ഉത്തരം ആൎക്കും തിരിഞ്ഞി ട്ടില്ല. അദ്ദേഹം രണ്ടു വട്ടം "ശീതം, ശീതം," എന്നു പറയുന്നതല്ലാതെ അവർ കൈസരെ അല്പം ചികിത്സചെയ്യേണ്ടതിന്നു ഒരു അടുത്ത വീട്ടിൽ കൊണ്ടു പോവാൻ ഭാവിച്ചപ്പോൾ ചക്രവൎത്തി "എന്റെ കോവിലകത്തു എന്നെ കൊണ്ടുപോയിട്ടു ഞാൻ അവിടേ മരിക്കട്ടേ" എന്നു മെല്ലമെല്ലേ പറഞ്ഞു. കോവിലകത്തു എത്തിയ ശേഷം വൈദ്യന്മാർ രക്തത്തിന്റെ ഞരമ്പുകളെ അടെച്ചു കെട്ടി നീൎക്കട്ടയും വ ളരേ ഉണൎച്ച വരുത്തുന്ന ഒരു ഔഷധവും ന ൽകിയതിനാൽ സുബോധം അല്പസമയത്തിന്നാ യി വന്നിരിക്കേ ഒടുക്കത്തേ ഒപ്രുശുമ കൊണ്ടാ ടി അന്തരിക്കയും ചെയ്തു. ഒന്നും മിണ്ടാതെ ജ നസമൂഹം കോവിലകത്തിന്റെ ചുററിൽ നി ന്നു ഏകദേശം 4 മണിക്കു മുകളിലുള്ള കൊടിമ രത്തിൻ പാതി താഴ്ത്തുന്നതു അവർ കണ്ടപ്പോ ൾ രാജ്യത്തിന്റെ നായകനും പിതാവും കഴി ഞ്ഞു എന്നു അറിഞ്ഞു ദുഃഖിച്ചു വാൎത്ത സൎക്കാർ |
വധിച്ചു കളയും എന്നു ശങ്കയും നാണവും കൂടാ തെ പ്രശംസിക്കുന്നു. ഈ പിശാചിൻ മക്കളു ടെ അഭിപ്രായവും ആലോചനയും ഒക്കയും സൎവ്വസാക്ഷിയാകുന്ന ദൈവം നിഷ്ഫലമാക്കു വാൻ തക്കവണ്ണം എല്ലാ മൎയ്യാദസ്ഥരും ദൈവ ഭക്തരും പ്രാൎത്ഥിക്കേണ്ടതു.
|
ചക്രവൎത്തിയുടെ അപമൃത്യുവിനെക്കൊണ്ടു ഈ വയസ്സുള്ള കൈസർ വലുതായ ഒരു ക്ലേശം അനുഭവിക്കേണ്ടി വന്നു. ഇംഗ്ലന്തിൽനിന്നു ദുഃഖകരമായ വൎത്തമാനം മാൎച്ചമാസത്തിന്റെ ഒടുക്കത്തെ ദിവസത്തി |
കേരളോപകാരി
രചകന്റെമേൽ വിലാസം
Rev. E. Dies, Balamattha
Mangalore.
വൎത്തമാനച്ചുരുക്കത്തിൻ രചകന്റെ മേൽവിലാസം
Rev. F. Frohnmeyer, Calicut
മലയാളത്തിലേ
പ്രസിദ്ധപത്രികകൾ.
൧. പശ്ചിമതാരകയും കേരളപതാകയും, The Wes-
tern Star & Malabar Standard. ഈ പത്രിക 1865ാമ
തിൽ ആരംഭിച്ചു മാസത്തിൽ രണ്ടു പ്രാവശ്യം കൊച്ചിയിൽ അച്ചടിക്കുന്നു.
൨ മലയാളമിത്രം,The Friend of Malabar. ഈ
പത്രിക 1878ാമതിൽ തുടങ്ങി മാസത്തിൽ ഒരിക്കൽ കോട്ടയത്തേ ചൎച്ച
മിശനിൽനിന്നു അച്ചടിച്ചുവരുന്നു അതിൽ മിശ്ശൻവൎത്തമാനങ്ങളുമുണ്ടു.
൩. കേരളമിത്രം, The Friend of Keralam. ഈ
പത്രിക 1881 ജനുവരി 1ാം നു–ആരംഭിച്ചു ശനിയാഴ്ചതോറും കൊച്ചി
യിൽനിന്നു അച്ചടിക്കുന്നു. [ 22 ] ALMANAC May 1881.
പഞ്ചാംഗം
മേടം ൨൦ - ഇടവം ൧൯. ൧൦൫൬.
പെസഹയിൽ ൨ാം ൡ.
ചതുർത്ഥി.
ഷഷ്ഠിവ്രതം.
പെസഹയിൽ ൩ാം ൡ.
മുളയങ്കാവു വേല ൩ നാൾ.
ഏകാദശിവ്രതം
പ്രദോഷവ്രതം.
വൃഷഭസങ്ക്രമം. നാഴിക ൩൨.
പൌൎണ്ണ.രാത്രി മ. ൩. മി.൨൫.
പെസഹയിൽ ൪ാം ൡ.
സംകഷ്ട ചതുർത്ഥിവ്രതം.
കിഴക്കോട്ടു അഷ്ടമി.
പെസഹയിൽ ൫ാം ൡ.
മടിയങ്കൂലോത്തു കലശം.
ചക്രവൎത്തിനി തിരുന്നാൾ.
പ്രദോഷവ്രതം.
സ്വൎഗ്ഗാരോഹണം.
അമാവാ.രാ.മ.൪. മി.൩൮.
സ്വൎഗ്ഗാ. ക. ൧ാം ൡ ജ്യേഷ്ഠമാ.
സാരംഭം. ഗ്രീഷ്മൎത്ത്വരാംഭം.
[ 23 ] AN ILLUSTRATED MALAYALAM MAGAZINE.
(PUBLISHED EVERY MONTH)
Vol. | VIII. | JUNE 1881. | No. 6. |
ഒരു വൎഷത്തേക്കുള്ള പത്രികവിലക്രമം.
ഉ. | അ. | |
മലയാളത്തുള്ള മിഷൻ സ്ഥലങ്ങളിൽനിന്നോ, കൊച്ചി തിരുവനന്തപുരം മുതലായസ്ഥലങ്ങളിൽനിന്നോ വാങ്ങുന്ന ഓരോ പ്രതിക്കു ... |
0 | 12 |
മംഗലപുരത്തിൽനിന്നു നേരേ ടപ്പാൽ വഴിയായി അയക്കുന്ന ഒരു പ്രതിക്കു. | 1 | 0 |
അഞ്ചു പ്രതികൾ ടപ്പാൽവഴിയായിട്ട് ഒരേ മേൽവിലാസമായി അയക്കുന്നതാ യിരുന്നാൽ ടപ്പാൽകൂലി ഇളെച്ചുള്ള വില......... |
3 | 12 |
പത്ത് പ്രതികൾ ടപ്പാൽവഴിയായിട്ട് ഒരേ മേൽവിലാസത്തിന്മേൽ അയക്കുന്നതാ യിരുന്നാൽ, ടപ്പാൽകൂലി കൂടാതെയും ഒരു പ്രതി ഇനാമായും സമ്മതി ച്ചിട്ട്, പത്ത് പ്രതികളുടെ വില മാത്രം ..... |
7 | 8 |
Terms of Subscription for one year | Rs | As |
One copy at the Mission Stations in Malabar, Cochin and Travancore... | 0 | 12 |
One copy forwarded by post from Mangalore.... | 1 | 0 |
Five copies to one address by post, free of postage .... | 3 | 12 |
Ten copies to one address by post, free of postage and one copy free.. | 7 | 8 |
CONTENTS
Page | ||
സമുദ്രത്തിൽനിന്നു രക്ഷപെട്ടതു | Saved at Sea, A Light-House Story. | 81 |
പവിഴം | Corals.......... | 81 |
ശിശുശാലകളിലും അകംഭാഗത്തിലും കഴി ക്കേണ്ടുന്ന ചോദ്യോത്തരം |
The Bible in the Nursery and in infant Schools............ |
87 |
ചിയോൻ കല്യാണഗീതം | Zion`s Songs of Marriage............. | 88 |
ജിബ്രാൽത്താർ | Gibraltar......... | 91 |
വൎത്തമാനച്ചുരുക്കം | Summary of News..... | 93 |
പുതുപുസ്തകങ്ങൾ.
The BOOK OF PSALMS, translated out of the Hberew, by Rev. Dr.
H. Gundert. (Second Revised Edition) ....... Price 2 Annas
ബോധകനും പണ്ഡിതനുമായ ഗുണ്ടൎത്ത് സായ്പ് എബ്രായഭാഷയിൽ പൊരുൾതിരിച്ച
സങ്കീർത്തനങ്ങൾ.................. വില ൨ അണ
BY THE SAME AUTHOR.
The poetical Books of the Old Testament
including JOB, the PSALMS, PROVERBS,ECCLESIASTES
and the SONG OF SOLOMON
(Second Revised Edition.)
ഇയ്യോബ്, സങ്കീൎത്തനങ്ങൾ, സദൃശങ്ങൾ, സഭാപ്രസംഗി,
ശലോമോന്റെ അത്യുത്തമഗീതം
എന്നീപഴയനിയമപുസ്തകങ്ങൾ അച്ചടിച്ചു തീൎന്നു.
(തിരുത്തിയ രണ്ടാം അടിപ്പു.)
Price 6 Annas.
വില ൬ അണ.
The Publications of the Basel Mission Press may be obtained
at the following Depots:
ബാസൽ മിശ്ശൻ അച്ചുക്കൂടത്തിൽനിന്നടിച്ചു പ്രസിദ്ധമാക്കിയ
രചനകൾ വിറ്റുവരുന്ന സ്ഥലങ്ങളാവിതു:
മംഗലാപുരം ....... മിശ്ശൻ പുസ്തകഷാപ്പു (Books & Tract Depository)
കണ്ണനൂർ.............. മിശ്ശൻ ഷാപ്പിൽ (Mission Shop)
തലശ്ശേരി.......മീഗ് ഉപദേഷ്ടാവു (Rev. M. Mieg)
ചോമ്പാല.......വൽത്തർ ഉപദേഷ്ടാവു (Rev. S. Walter)
കോഴിക്കോടു....... യൌസ് ഉപദേഷ്ടാവു (Rev. J. Jaus)
കടക്കൽ...........കീൻലെ ഉപദേഷ്ടാവു (Rev. G. Kühnle)
പാലക്കാടു.......... ബഹ്മൻ ഉപദേഷ്ടാവു (Rev. H. Bachmann)
കോട്ടയം......ചൎച്ച്മിശ്ശൻ പുസ്തകശാല (C. M. Book Depot)
[ 25 ] AN ILLUSTRATED MALAYALAM MAGAZINE.
Vol. | VIII. | JUNE 1881. | No. 6. |
SAVED AT SEA, A LIGHT-HOUSE STORY.
(By the Rev.C.Muller.)
സമുദ്രത്തിൽ നിന്നു രക്ഷപ്പെട്ടതു, ഒരു വിളക്കുമാടക്കഥ.
൪. അദ്ധ്യായം.
ചെറിയ തിമ്പി.
(൬൭ാം ഭാഗത്തിൽനിന്നു തുടൎച്ച.)
ഇത്ര നല്ല കുട്ടിയെ കണ്ടപ്രകാരം എനിക്കു ഓൎമ്മ ഇല്ല. തലമുടി
ചെമ്പിച്ചതും മുഖം ചുവന്നതും കണ്ണുകൾ നീലനിറമുള്ളവയും ആയിരു
ന്നു. ഞങ്ങൾ വിസ്മയിച്ചു നോക്കിക്കൊണ്ടിരിക്കുമ്പോൾ, അവൾ ഉണൎന്നു ക
ണ്ണുതുറന്നു, ആളെ അറിയായ്ക കൊണ്ടു സങ്കടപ്പെട്ടു കരഞ്ഞു. ഹാ കഷ്ടം
കുട്ടി അമ്മയെ ഓൎത്തു കരയുന്നു, എന്നു ജേമ്സിന്റെ ഭാൎയ്യ പറഞ്ഞതു കേ
ട്ടു: അമ്മേ, അമ്മേ എന്നു തിണ്ണം വിളിച്ചു കരഞ്ഞപ്പോൾ ജേമ്സിന്റെ ഭാ
ൎയ്യയും പൊട്ടി കുട്ടിയെക്കാളും കരഞ്ഞു. എൻ പ്രിയയേ നീ കരയല്ല.
ഈ തൊഴിലിനെ കുട്ടി കണ്ടാൽ, അവൾ പേടിച്ചു അധികം കരയും, എ
ന്നു ജേമ്സ് പറഞ്ഞിട്ടും അവൾ അടങ്ങിയില്ല: ഹാ എൻ ഭൎത്താവേ, ന
മ്മുടെ ചെറിയ കുട്ടി ഇങ്ങിനേയുള്ള സങ്കടത്തിൽ അകപ്പെട്ടിട്ടു എന്നെ
വിളിച്ചെങ്കിലോ, എന്നു വളരേ വ്യസനിച്ചും കരഞ്ഞും കൊണ്ടു പറഞ്ഞു.
എന്നാറെ മുത്തഛ്ശൻ കുട്ടിയെ അവളുടെ കൈയിൽനിന്നു എടുത്തു, എ
ന്റെ മടിയിൽ ആക്കി, ജേമസിന്റെ ഭാൎയ്യയെ നോക്കി: മറിയമ്മേ മുത്താഴത്തി
നു വല്ലതും ഉണ്ടാക്കി എങ്കിൽ കൊള്ളായിരുന്നു, കുട്ടിക്കു ശീതിക്കയും വിശ
ക്കയും ചെയ്യുന്നു, ഞങ്ങൾക്കു മൂവൎക്കും അങ്ങിനേ തന്നേ, എന്നു പറഞ്ഞു.
ഇതിനെ അവൾ കേട്ട ഉടനേ അടുക്കളയിൽ ചെന്നു തീ കത്തിച്ചു. പി
ന്നേ അവൾ സ്വന്തവീട്ടിലേക്കു പാഞ്ഞു, പണിക്കാരത്തി കുട്ടികളെ ന
ല്ല വണ്ണം നോക്കുന്നുവോ എന്നു അന്വേഷിച്ചു, അല്പം താമസിച്ചാറെ
ഞങ്ങളുടെ മുത്താഴത്തിന്നായി ഒരു കണ്ടം ഇറച്ചിയെ കൊണ്ടു വന്നു. ഞാ
ൻ തീയുടെ അരികത്തു ഒരു നാല്ക്കാലിയുടെ മേൽ ഇരുന്നു, കുട്ടിയെ എ
[ 26 ] ന്റെ മടിയിൽ ഇരുത്തി, അവൾ ഏകദേശം രണ്ടു വയസ്സും നല്ല സൌ
ഖ്യവും ശക്തിയുമുള്ള കുട്ടി തന്നേ. ക്രമേണ അവൾ കരച്ചിൽ മാററി, എ
ന്നെ പേടിയാതെ എൻ മാറിൽ ചാരിയിരുന്നു. വല്ലവരും അരികത്തു
വന്നെങ്കിൽ മുഖം എന്റെ ഉടുപ്പിൽ മറെച്ചുവെക്കും. ജേമ്്സിന്റെ ഭാൎയ്യ കൊ
ണ്ടു വന്ന പാലും അപ്പവും ഞാൻ തന്നേ കുട്ടിയുടെ വായിൽ കൊടുക്കേ
ണ്ടിവന്നു. അവളുടെ കണ്ണു വളരേ മയങ്ങുകകൊണ്ടു കുട്ടിക്കു രാത്രിയിൽ
ഉറക്കം കിട്ടിയില്ല, അവളെ കട്ടിലിൽ വെച്ചു ഉറക്കുകവേണം, എന്നു മു
ത്തഛ്ശൻ ജേമ്്സിന്റെ ഭാൎയ്യയോടു പറഞ്ഞാറെ, ഞാൻ അവളെ എന്റെ
കട്ടിയുടെ കിടക്കയിൽ തന്നേ കിടത്തിക്കോള്ളാം എന്നു അവൾ പറഞ്ഞു
കുട്ടിയെ എന്റെ മടിയിൽനിന്നു എടുപ്പാൻ നോക്കിയപ്പോൾ, കുട്ടി മു
മ്പേ പോലെ വളരേ കരഞ്ഞു. എന്നാൽ കുട്ടി ഇവിടേ ഇരിക്കട്ടേ, അ
വൾ അലിക്കിനോടു ഇണങ്ങിപ്പോയി, എന്നു മുത്തഛ്ശൻ പറഞ്ഞു ജേ
മ്സിന്റെ ഭാൎയ്യയെ പറഞ്ഞയച്ചു. പിന്നേ ഞങ്ങളുടെ വീട്ടിൽ അവൾക്കാ
യിട്ടു ഒരു കിടക്കയെ വിരിച്ചാറെ, ജേമ്സിന്റെ ഭാൎയ്യ തന്റെ കുട്ടിയുടെ ഒരു
തുണിയെ കൊണ്ടുവന്നു, അവളുടെ ഉടുപ്പിനെ നീക്കി അവളെ കഴുകി തു
ണിയെ ഉടുപ്പിച്ചു കിടക്കയിൽ കിടത്തി. പിന്നേ അവൾ കൈനീട്ടി: കൈ
പിടിക്ക, തിമ്പിയുടെ ചെറിയ കൈ പിടിക്ക എന്നു പറഞ്ഞു. ഇതു അ
വളുടെ വായിൽനിന്നു വീണ ഒന്നാം വാക്കു തന്നേ. അവൾ എന്തു പറ
ഞ്ഞു, എന്നു ജേമ്സിന്റെ ഭാൎയ്യ ചോദിച്ചു. ഞാൻ അവളുടെ കൈ പിടി
ക്കേണം, തിമ്പിയുടെ ചെറിയ കൈ തന്നേ എന്നു കുട്ടി പറഞ്ഞു,
എന്നു ഞാൻ പറഞ്ഞാറെ, എന്നാൽ തിമ്പി എന്നതു അവളുടെ പേർ:
കുട്ടിയേ അവർ നിന്നെ തിമ്പി എന്നുതന്നേ വിളിച്ചുവോ, എന്നു ജേമ്സി
ന്റെ ഭാൎയ്യ ചോദിച്ചു എങ്കിലും കുട്ടി ഒന്നും മിണ്ടാതെ ഉറങ്ങിപ്പോയി.
അവളുടെ കൈ വിട്ടാൽ ഉണരും എന്നു ഞാൻ സംശയിച്ചതുകൊണ്ടു കു
റയ നേരം അങ്ങിനേ തന്നേ അവളുടെ അരികത്തു ഇരുന്നു. ജേമ്സിന്റെ
ഭാൎയ്യ അവളുടെ ഉടുപ്പിനെ മടക്കി വെച്ചപ്പോൾ: ഇതു വിശേഷമു ള്ള വ
സ്ത്രം, ഈ കുട്ടി ഒരു ധനവാന്റെ മകൾ ആയിരിക്കേണം. ഇതാ ഈ കു
പ്പായത്തിന്മേൽ ഓർ എഴുത്തു കാണുന്നു എന്നു പറഞ്ഞു എനിക്കു കാട്ടി.
അപ്പോൾ ഞാൻ കുട്ടിയുടെ കൈയെ മെല്ലേ വിട്ടു അതിനെ തലയണ
മേൽ വെച്ചു, ആ എഴുത്തിനെ നോക്കി “വില്ലിയർ' എന്നു വായിച്ചു.
എന്നാൽ അതു തന്നേ അവളുടെ കുഡുംബപ്പേർ. അയ്യോ അവളുടെ
അമ്മയപ്പന്മാർ സമുദ്രത്തിന്റെ അടിയിൽ മരിച്ചു കിടക്കുന്നുവല്ലോ.
ഇതുപോലെ ഒരു കഷ്ടം ഉണ്ടോ. എന്റെ ചെറിയവൾ ഇങ്ങിനേ ആ
യെങ്കിലോ. അയ്യോ എനിക്കു സഹിച്ചുകൂടാ, എന്നു ചൊല്ലി കരഞ്ഞും
[ 27 ] കൊണ്ടു വീട്ടിൽ ചെന്നു, തന്റെ ശിശുവിനെ മടിയിൽ കിടത്തി കണ്ണു
നീർ വാൎത്തു വാൎത്തു കൊണ്ടിരുന്നു
മുത്തഛ്ശൻ കഴിഞ്ഞ രാത്രിയിലേ അദ്ധ്വാനം കൊണ്ടു വളരേ ക്ഷീ
ണിച്ചിരിക്കയാൽ, അവൻ ഉറക്കറയിൽ ചെന്നു കിടന്നുറങ്ങി. ഞാനോ കു
ട്ടിയുടെ അരികത്തു തന്നേ ഇരുന്നു. അവൾ ഇങ്ങനേ സൌഖ്യത്തോടെ
ഉറങ്ങുന്നതു ഞാൻ കണ്ടു : അയ്യോ ഈ ചെറിയ കുട്ടി ഈ വിധത്തിൽ അ
നാഥയായി പോയല്ലോ, എന്നു വിചാരിച്ചു പൊട്ടിക്കരഞ്ഞു. ക്രമേണ
ഞാനും കണ്ണും മയങ്ങി നിദ്ര പൂണ്ടു നല്ലവണ്ണം ഉറങ്ങുകയും ചെയ്തു. ര
ണ്ടു മൂന്നു മണിക്കൂറു കഴിഞ്ഞാറെ വല്ലവരും എന്റെ മുടിയെ പിടിച്ചു
വലിച്ചു: കുഞ്ഞനേ എഴുനീലക്ക, എഴുനീലക്ക എന്നു വിലിച്ചതിനാൽ ഞാ
ൻ ഉണൎന്നു കണ്ണു തുറക്കുമ്പോൾ, എന്നെ സന്തോഷഭാവത്തോടെ നോ
ക്കുന്ന കുട്ടിയുടെ മുഖം കണ്ടു : നീ വേഗം എഴുനീററു വാ, എന്നു അവൾ
പിന്നെയും പറഞ്ഞാറെ, ഞാൻ എഴുനീററിരുന്നു. അതിനെ കണ്ടിട്ടു
അവൾ കിടക്കയെ വിട്ടു എന്റെ മടിയിൽ വന്നു ചാരി, തിമ്പിക്കു ഉടുപ്പു
വെച്ചു തരേണം എന്നു പറഞ്ഞു. ഞാൻ അവൾക്കു കാലുറയെയും ചെ
രിപ്പുകളെയും ഇട്ടശേഷം ജേമ്സിന്റെ ഭാൎയ്യ വന്നു അവളെ ഉടുപ്പിച്ചു. ഞ
ങ്ങൾ ഉറങ്ങിയ നേരത്തിൽ കൊടുങ്കാറ്റു തളൎന്നു വെയിൽ നല്ലവണ്ണം പ്ര
കാശിച്ചു. പിന്നേ ഞാൻ തീൻ ഉണ്ടാക്കിയ സമയത്തു കുട്ടി എന്റെ
കൂട ഇരുന്നു, അടുക്കളയിൽ ചുററും പാഞ്ഞു കളിച്ചു. മുത്തഛ്ശൻ ഇനി
ഉറങ്ങി, അവനെ വിളിച്ചുണൎത്തുവാൻ എനിക്കു മനസ്സില്ല. ജേമ്സിന്റെ
ഭാൎയ്യ കുട്ടിക്കായിട്ടു ഒരു കഞ്ഞി ഉണ്ടാക്കി കൊണ്ടു വന്നു. ഞാൻ കരണ്ടി
എടുത്തു നേരത്തേ പോലെ തീൻ അവളുടെ വായിൽ കൊടുപ്പാൻ നോ
ക്കിയപ്പോൾ: തിമ്പി കരണ്ടി എന്നു അവൾ പറഞ്ഞു, അതിനെ എ
ന്റെ കൈയിൽനിന്നു വാങ്ങി, നല്ല വെടിപ്പോടേ തിന്നു. നീ ഒരു നല്ല
കുട്ടി, ദൈവം നിണ ക്കു അനുഗ്രഹം നല്കുക എന്നു ജേമ്സിന്റെ ഭാൎയ്യ പ
റഞ്ഞു. ദൈവം നിന്നെയും അനുഗ്രഹിക്കുക എന്നു കുട്ടി ഉത്തരം ചൊ
ല്ലിയാറെ ഈ വാക്കു കുട്ടി തന്റെ അമ്മയോടു പഠിച്ചു നിശ്ചയം, എന്നു
ആയവൾ കരഞ്ഞും കൊണ്ടു പറഞ്ഞു. തീൻ കഴിഞ്ഞാറെ കുട്ടി മുത്ത
ഛ്ശന്റെ തൊപ്പിയിട്ട് എന്റെ തുണിയും ഉടുത്തു: തിമ്പി നടക്ക, തിമ്പി
നടക്ക എന്നു ചൊല്ലിക്കൊണ്ടു വാതിലക്കൽ ചെന്നു നിന്നു. അപ്പോൾ ജേ
മ്സിന്റെ ഭാൎയ്യ എന്നെ നോക്കി: നീ അവളെ അല്പം പുറത്തു കൊണ്ടു പോ
യാൽ നല്ലതു എന്നു പറഞ്ഞു വീട്ടിൽ പാഞ്ഞു, തന്റെ ചെറിയ കുട്ടി
യുടെ ഒരു തൊപ്പിയും ഉടുപ്പും കൊണ്ടു വന്നു അവളെ ഉടുപ്പിച്ചു. പിന്നേ
അവൾ വളരേ സന്തോഷിച്ചു, എന്നോടുകൂടെ തോട്ടത്തിൽ ചെന്നു ചു
ററും പാഞ്ഞു പൂക്കൾ പറിച്ചും കല്ലു പെറുക്കിയും എന്റെ അരികത്തു
[ 28 ] വന്നു: തിമ്പിയെ പിടിച്ചു എന്നു ചൊല്ലിയും കൊണ്ടു കളിച്ചുകൊണ്ടിരു
ന്നു. കുട്ടിയോടു കളിക്കുന്നതിന്നി ടയിൽ ഞാൻ എൻസ്ലിപ്പാറയെ നോക്കി.
അതിന്മേൽ തള്ളി വീഴുന്ന തിരകളെ കണ്ടു , ചേതം വന്ന കപ്പലിൽ ഉ
ണ്ടായിരുന്ന ആളുകളെയും കുട്ടിയുടെ അമ്മയപ്പന്മാരെയും ഓൎത്തു: ഹാ
പ്രിയ കുട്ടിയേ, നിണക്കു വന്ന വലിയ ചേതം നീ അറിയുന്നില്ലല്ലോ, എ
ന്നു വിചാരിച്ചു ഏററവും വ്യസനിച്ചു.
(ശേഷം പിന്നാലേ.)
CORALS.
പവിഴം.
സമുദ്രത്തിൽ പവിഴം എങ്ങിനേയുണ്ടാകുന്നു എന്നുള്ളതിനെ പണ്ടു
ള്ളോർ അശേഷം അറിയാതിരുന്നു. ചിലർ ആയതു ഒരു കടൽച്ചെടി
എന്നും അതിലുള്ള പ്രാണിയെ അതിൻ പുഷ്പമെന്നും വിചാരിച്ചു.
വേറെ ചിലർ കടൽത്തിരമാലകൾ കരെക്കലെക്കുമ്പോൾ അതിന്റെ ഉപ്പ്
വേറെ പദാൎത്ഥങ്ങളോടു ചേൎന്നു പവിഴമായ്തീൎന്നു എന്നു ഊഹിച്ചിരുന്നു.
ഇപ്പോഴോ ആയതു ഒരു ചെറു പ്രാണി ചെയ്യുന്ന ചുണ്ണക്കരിദ്രാവകം
കൊണ്ടു ഉണ്ടാകുന്നു എന്നും ആ പ്രാണിയിൽനിന്നു തന്നേ ജനിക്കുന്ന ഒ
രുവക പശ (ജലദിം) കൊണ്ടു ആയതു ഉരുക്കൂടുന്നു എന്നും കണ്ടിരിക്കു
ന്നു. ഈ പ്രാണി എങ്ങും തനിച്ചിരിക്കാതേ ഒരു വങ്കൂട്ടമായി കൂടിച്ചേ
ൎന്നിരിക്കുന്നതല്ലാതേ ഇവയെല്ലാം ചിലന്തിനൂലിനോടോത്ത ഒരു ഞരമ്പു
മണ്ഡലത്താൽ അന്യോന്യം ചേൎന്നിരിക്കുന്നു. ഇങ്ങിനേ ഓരോ പ്രാണി
[ 29 ] കൾ പ്രത്യേകം പ്രത്യേകമായി ഒരു ചെടിയിലേ പൂക്കൾ പോലേ ത
മ്മിൽ തമ്മിൽ തുടൎന്നിരുന്നാലും ഓരോന്നിന്നു പ്രത്യേകമുള്ള വ്യാപാരം ഉ
ണ്ടെന്നും കണ്ടിരിക്കുന്നു. ഒരു തൊടുപ്പായിരിക്കുന്ന നാളങ്ങൾ ആ പ്രാ
ണിക്കുടം മുഴുവൻ വ്യാപിച്ചു ഏകപോഷണത്തൊഴിൽ തന്നേ. അവ
റെറ മുഴുവൻ ഒന്നിച്ചു നടത്തി വരുന്നതിനാൽ രക്തച്ചാട്ടം, ജീവത്വം,
പോഷണം എന്നിവററിൽ ആയവററിനു സാധാരണം ഉണ്ടു. എന്നാൽ
ഒരു പ്രാണിക്കു മുറിവു തട്ടിയാൽ ആ വേദന മറേറതിനും ഉണ്ടാകുന്ന
പ്രകാരം കാണായ്കയാൽ സ്പൎശേന്ദ്രിയം അവററിനു പൊതുവിൽ ഇല്ലെന്നു
തെളിയുന്നു. ഈ ചെറു പ്രാണികൾ മേല്പറഞ്ഞ ചുണ്ണക്കരിദ്രാവകം
ഉണ്ടാകുന്നതിൽ രാപ്പകൽ ഏററവും പ്രയത്നിച്ചു വരുന്നു. ആയവ അ
വറേറ ചരതിച്ചു വെക്കുമ്പോൾ ആയതു കട്ടിയും ഉറപ്പമുള്ളതായിത്തീൎന്നു
കല്ലിച്ചു പോകുന്നു.
പവിഴത്തിൽ കറുപ്പു, ചുവപ്പു, മഞ്ഞൾ, വെള്ള എന്നിങ്ങിനേ
പല വകകൾ ഉണ്ടു. ഇതിൽ കരിമ്പവിഴം അത്രേ ബഹു അപൂൎവ്വം. പൂൎവ്വ
ത്തിൽ ഇതിനേ ലക്ഷണം പറയുന്നവർ തങ്ങളുടെ ശകുനാലിന്മേൽ
കെട്ടിക്കൊള്ളമാറുണ്ടു. ചെമ്പവിഴം അധികം ശോഭയുള്ളതാക കൊണ്ടു
ആയതിനെ ആഭരണങ്ങൾക്കു ഉപയോഗിക്കയാൽ വിലയുയൎന്നതു തന്നേ.
പവിഴപ്രാണികൾ നാല്പതിൽ പരം വൎഗ്ഗങ്ങൾ ഉണ്ടു. അവ എല്ലാം
ഓരോ വക പവിഴങ്ങളെ ഉണ്ടാക്കുന്നു. അതാതു വൎഗ്ഗത്തിന്നു തക്കവണ്ണം
ആയവ ഉണ്ടാക്കുന്ന പവിഴവും ഭേദിച്ചിരിക്കും. വ്യാപാരത്തിൽ സാധാര
ണമായി ഉപയോഗിക്കുന്നതു ചന്തമുള്ള പവിഴം തന്നേ. ആയതു കട്ടി
യും തടിയുമുള്ളതാകുന്നു. ആയതിൻറ ഗുരുത്വം ഹേതുവായിട്ടു ആ പ
വിഴപ്പുററു കടൽ അലകളുടെ ഉഗ്രകോപത്തെ കൂട്ടാക്കുന്നില്ല. മേല്പറ
ഞ്ഞ പ്രാണികൾ കോടാകോടികളായി തൊഴിൽ ചെയ്യുന്നതിനെ നോ
ക്കിയാൽ അവയെല്ലാം മാനുഷദേഹത്തിൽ അലങ്കാരമായണിഞ്ഞ പു
ഷ്പ ങ്ങളോടൊത്തിരിക്കും.
പവിഴവൎഗ്ഗങ്ങളിൽ അധികം സാധാരണമായതു വെള്ളത്തരം പവിഴ
മത്രേ. ആയതു പവിഴപ്രാണികൾ സഞ്ചരിക്കുന്ന എല്ലാവിടങ്ങളിലും
കാണാം. എന്നാൽ പ്രാണികളുടെ ഉറവിടം അതൃത്തിപ്പെട്ടതെന്നു നാം
അറിയേണം. സമുദ്രത്തിലെങ്ങും ആയതിനെ കാണുകയില്ല. നിരക്ഷ
രേഖെക്കു മൂന്നു നാലിലി അപ്പുറം ഇവറെറ കണ്ടെത്തുകയില്ല. മഹാശാ
ന്തസമുദ്രത്തിൻ തെക്കു ആയവ ബഹു വിസ്തീൎണ്ണമായി ചുറുക്കോടെ വ്യാ
പരിച്ചു പോരുന്നു. ഈ പ്രാണികൾ സമുദ്രത്തിന്റെ അത്യഗാധത്തിലും
വെള്ളത്തിന്റെ മേൽഭാഗത്തും സഞ്ചരിക്കുകയില്ല എങ്കിലും ചിലപ്പോൾ
1,200 അടി ആഴമുള്ള ദിക്കിലും കൂടെ പവിഴപ്പുറ്റ് കണ്ടിരിക്കുന്നു. പവി
[ 30 ] ഴപ്രാണികൾ വ്യാപരിപ്പാൻ തുടങ്ങിയ ശേഷം കടലിന്റെ നില ക്രമേ
ണ താണു പോയതു പോലേ തന്നേ അതിന്നു ഹേതു എന്നു ചിലർ ഊ
ഹിക്കുന്നു. അത്രയുമല്ല സമുദ്രത്തിൽ നീരേറ്റം അധികരിക്കുമ്പോൾ പ
വിഴപ്രാണി കടൽമട്ടത്തിന്നു മേൽ വേല ചെയ്കയില്ല ആകയാൽ ആ
യതിൻറ മുഴു വേല കടലിന്നു അകത്തു ജലപ്പരപ്പിൽ മാത്രം നടന്നു വ
രുന്നു. ഇത്ര ഹീനമായ പ്രാണികളുടെ കൂട്ടത്തെക്കൊണ്ടു ഏററവും വ
ലിയ പവിഴപ്പാറകളും ദ്വിപുകളും കടലിൽ ഉണ്ടായി വരുന്നതു അത്യത്ഭു
തം തന്നേ.
നാം അറിയുന്ന പവിഴപ്പാറകളിൽ അത്യന്തവലിപ്പമുള്ളൊ ന്നു ഔ
സ്ത്രാല്യ ദ്വീപിന്നു സമരേഖയായി നീണ്ടു കിടക്കുന്നു. അതിന്നു 1,000 നാ
ഴിക നീളവും മേല്പടി ദ്വീപിൻ കരയിൽനിന്നു 20—60 ഒാളം നാഴിക ദൂ
രവും ഉണ്ടു . ന്യൂകലെദോന്യ എന്ന ദ്വീപാന്തരങ്ങളിൽ 400 നാഴിക നീള
മുള്ള വേറൊരു പവിഴപ്പാറയുമുണ്ടു. ഹിന്തുസമുദ്രത്തിലുള്ള മാലദ്വീപു
കൾ 470 നാഴിക നീളവും ശരാശരിക്കു 50 നാഴിക അകലവുമുള്ളതാകു
ന്നു. ആയവയെല്ലാം പവിഴപ്പാറകളെക്കൊണ്ടു ഉളവായവയത്രേ. ആ
കൂട്ടത്തിൽ ഉള്ളൊരു വലിയ ദ്വീപിന്നു 88 നാഴിക നീളവും 20 നാഴിക
വീതിയും ഉണ്ടു. അനേകം സ്ഥലങ്ങളിൽ ഈ പവിഴപ്പാറകൾ ദ്വീപുക
ൾക്കു ചുററും വാടികളെ രൂപിക്കുന്നു. കടലലകൾ പവിഴപ്പാറകളുടെ
മേൽ അലെച്ചു ആ ദ്വീപുകളുടെ അരികിൽ ബഹു ആഴമായ ഇടുകര
കളെ ഉണ്ടാക്കുന്നു. അവിടങ്ങളിൽ അനവധി മീൻ ഉണ്ടാകും താനും
തെൻസമുദ്രദ്വീപുകളീൽ അനേകം ഇങ്ങിനേയുള്ളവയാകുന്നു. ആക
യാൽ അവിടേ കൂടക്കൂടെ കപ്പലോട്ടത്തിന്നു വളരേ അപായം നേരിടുന്നു.
എങ്ങിനെ എന്നാൽ ആഴമുള്ള നീറ്റിൽ കപ്പൽ വേഗതയോടെ ഓടി
ക്കൊണ്ടു ചെല്ലുമ്പോൾ നിനയാതെ ആയതു പവിഴപ്പറയോടു അടിച്ചു
തകൎന്നുപോകുന്നു.
പവിഴപ്രാണികൾ ദ്വീപുകളെ ഉണ്ടാക്കുന്നു. മുൻപറഞ്ഞപ്രകാരം
ഈ പ്രാണികൾകടൽമട്ടത്തിന്നു മേൽ പ്രവൃത്തിക്കയില്ല. ആകയാൽ അ
വറ്റാൽ നിവൃത്തിപ്പാൻ പാടുള്ള പൂൎണ്ണ ഉയരം സാധിപ്പിച്ച ശേഷം അ
തിന്റെ നാനാ ഭാഗത്തുമുള്ള പ്രവൃത്തികളെ നടത്തി ആയതിനെ വി
സ്തീർണ്ണമാക്കും. അതിന്മേൽ തിരമാലകൾ അലെച്ചു കൊണ്ടിരിക്കയാൽ അ
തിന്റെ കഷണങ്ങൾ അടൎന്നു വീണു കുഴികളെ നികത്തി അതിന്നു ഉറ
പ്പു വരുത്തും. പിന്നെ മണലും കടൽപ്പാശിയും ചണ്ടിചവറുകളും മറ്റും
അതിന്മേൾ വന്നു നിറയും കാലക്രമേണ അവിടേ നിലം കാണുമാറാകു
മ്പോൾ കടൽപ്പക്ഷികൾ അതിൽ ചെന്നു കൂടു കെട്ടും. പിന്നെ കാടും
ചെടിയും അതിൽ മുളച്ചുവളരും തകൎന്ന കപ്പൽക്കഷണങ്ങളെ കടലടി
[ 31 ] ച്ചു അതിന്മേൽ കൊണ്ടു കയററും. കടപ്പുള്ളുകൾ പല വിത്തുകളെയും
അതിന്മേൽ കോത്തിക്കൊണ്ടിടും. ഇങ്ങിനേ ഈ അല്പപ്രാണികളുടെ മൂ
ലം കാലക്രമേണ ഒരു വലിയ ദ്വീപുണ്ടായി വരികയും ചെയ്യും. അങ്ങി
നെ യിരിക്കുമ്പോൾ ദിക്കു വിട്ടുലയൂന്നൊരു ദാശൻ അതിൽ കരകയറും.
അതിനാൽ ആ ദ്വീപിൽ മനുഷ്യരുടെ കുടിയേററം ഉണ്ടാകയും ചെയ്യും.
ഇവ്വണ്ണം പവിഴദ്വീപുകൾ ഉണ്ടാകുന്നു. ഇതിൽ പലതും വെള്ളത്തിൽ
മുങ്ങിയിരിക്കും. ചിലതു ഉയൎന്നിരുന്നാലും സസ്യങ്ങൾ മുളക്കാതിരിക്കും.
വേറെ ചിലതിൽ സസ്യങ്ങൾ മുളച്ചിരുന്നാലും നിവാസികൾ ഉണ്ടാക
യില്ല. ചില ദ്വീപുകളിലോ മനുഷ്യർ കുടിയേറി പാൎക്കുന്നു താനും. തെ
ൻസമുദ്രത്തിൽ പത്തിരുപതു കൊല്ലത്തിന്നു മുമ്പെ ഒരു ദ്വീപു പൊങ്ങി
പുല്ലും ചെടിയും മുളച്ചു മനുഷ്യരും ചെന്നു കുടിയേറി. ഇതിന്നെല്ലാം
വേണ്ടി സാധാരണമായി 300 വൎഷങ്ങൾ കഴിഞ്ഞിരിക്കേണ്ടതാവശ്യം.
മേല്പടി ദ്വീപുകൾ അതിവേഗത്തിൽ കടലിൽ അമൎന്നു പോകും.
സമുദ്രത്തിന്റെ അഗാധത്തിൽ മുങ്ങിപ്പോയൊരു ദ്വീപിനെ ഒരു മാലൂ
മി പരിശോധിച്ചു. അപ്പോൾ അതിൽ വീടുകൾ തോട്ടങ്ങൾ സമാധി
കൾ എന്നിവയുടെ അടയാളങ്ങൾ കണ്ടു. കടലിന്നും പവിഴപ്രാണിക
ൾക്കും ഇടവിടാത്ത പോരാട്ടം ഉണ്ടു . സമുദ്ര ഉഗ്രത്തെ പവിഴം ജയി
ച്ചാൽ ദ്വീപുകൾ പൊങ്ങിവരും. സമുദ്രം ജയിച്ചുവെങ്കിലോ അവറെറ
ആഴ്ത്തിക്കളയും താനും. ആകയാൽ ഒരു പവിഴപ്പുറ്റുയൎത്തേ ണ്ടതിന്നു
അതിൻറ ചെറു പ്രാണികൾ ഏകോപിച്ചു ശുഷ്ക്കാന്തിയോടെ അഗാധ
ത്തിൽ ഇറങ്ങി ഒരു ദ്വീപിനെ ഉയൎത്തും. ആയതിനെ കടൽ ഇടിച്ചാൽ
ആയവ തളരാതെ മറെറാന്നിനെ രൂപിക്കയും ചെയ്യും. ഇതത്രേ ചില
ദ്വീപുകളുടെ ക്ഷയത്തിന്നും പുതു ദ്വീപുകളുടെ പൊങ്ങലിനും ഹേതുവാ
യിരിക്കുന്നതു.
THE BIBLE IN THE NURSERY & IN INFANT SCHOOLS. (7.)
ശിശുശാലകളിലും അകംഭാഗത്തിലും കഴിക്കേണ്ടുന്ന ചോദ്യോത്തരം. (൭.)
(൭൫ -ാം ഭാഗത്തിന്റെ തുടൎച്ച)
ഉത്തരങ്ങൾ
21. ജലപ്രളയത്താൽ വന്ന കൊടിയ നാശത്തെ സ്വന്ത കണ്ണാലെ കണ്ടു പൊറുക്കുന്നതു
നോഹെക്കു കഴിവില്ലാത്തതായിരുന്നു എന്നു ദൈവം അറികയാൽ ആണ് എന്നൂ
ഹിക്കാം.
22. മീൻജാതി പെരുവെള്ളത്തിലും ജീവിക്കുമല്ലോ.
23. ഈ രണ്ടു സ്ത്രീകൾ അഛ്ശന്മാൎക്കു അനിഷ്ടമായ ആലോചനയെ കുട്ടികൾക്കു പഠി
പ്പിച്ചു കൊടുത്തു.
24. a. യോവാബും (2 ശമുവേൽ 20; 9. 10), യൂദ ഇസ്കരിയോത്തും (മത്തായി 26; 48. 49).
b. അമാസായും, ക്രിസ്തനും, [ 32 ] ZION'S SONG OF MARRIAGE.
ചീയോൻ കല്യാണഗീതം.
ക്രിസ്തു.
൧. കന്നിമണി സുന്ദരാംഗി, കാവിൽ മേവും പെൺ കുയിലേ,
ചന്തമുള്ള പെൺകൊടിയേ, ചാലവേ .ചീയോനേ കേൾക്ക.
൨. ഗോത്രപ്പൂങ്കാവിൻ വനത്തിൽ, കാത്തിരിക്കും പൈങ്കിളിയേ,
പൂതമാം തിരുമലരേ, പെണ്മണിയേ പെണ്ണേ രാഹേൽ.
൩. പ്രേമം പൂണ്ടു നിന്നെ തേടി,പ്രേരിതനായ്പാരിടത്തിൽ
വന്നതാൽ നീ ഇന്നുടനേ, വന്നുകൊൾ ചീയോൻ മലെക്കു.
൪. പോക പോരു പെണ്ണേ രാഹേൽ, പൊന്മലച്ചീയോനിലേക്കു
ദൈവത്തിൻ കുഞ്ഞാടു തന്റെ, ദിവ്യ, വേളിഘോഷത്തിന്നു.
൫. ആത്മപ്രാണസ്നേഹിതയേ, അമ്പുതഞ്ചും പ്രാണനാഥേ.
എന്നെ പിഞ്ചേൎന്നീടു ബാലേ, ഏദൻ പരദീസിലേക്കു.
൬. എദൻപരദീസു തന്നിൽ, മോദമുണ്ടു ഭാഗ്യമുണ്ടു
നാശമറ്റ വാസമുണ്ടു, ജീവദത്തരുവുമുണ്ടു.
൭. പോരിക നീ പെണ്ണേ രാഹേൽ, പൊൻഗിരി ചീയോൻമലെക്കു
തന്നുകൊൾ വലങ്കരത്തെ, സമ്മതിക്കാമോദത്തോടെ.
൮. ഏദനാം പൂങ്കാവനത്തിൽ, ഏതു കുറവായതുള്ളു.
നാരിമണി നാൾ മുഴവൻ,വാഴ്ത്തി വാഴാം നിത്യമങ്ങു.
ചീയോൻ.
൯. എന്തരുളി തമ്പുരാനേ, എന്തിനായിട്ടീവിവാദം?
കന്യകയായി ഞാനിരിക്കേ, കൈകൊടുപ്പാൻ ചൊൽകയോതാൻ?
൧൦. ചിത്രവാക്കുരെച്ചു കൊണ്ടു, മിത്രമാക്കാൻ വന്നിതോ താൻ ?
ദാരമാമോ ഞാൻ ഭവാനു, ദാഹമുണ്ടോ നെഞ്ചകത്തിൽ ?
൧൧. കൂടവരാൻ ചൊല്ലിയല്ലോ, കൂടുമോ ഗോത്രമിതിന്നു?
തേടി എന്നെ കൊണ്ടുപോവാൻ, ന്യായമുണ്ടോ നീതിയുണ്ടോ?
൧൨. ഏതൊരൂർ നീ തമ്പുരാനേ, എങ്ങു നിന്നിങ്ങേക്കു വന്നു?
എന്തു നീ എൻ കൈ പിടിപ്പാൻ, ഏവയെല്ലാം സ്വന്തമുണ്ടു?
൧൩. മടങ്ങിച്ചീയോൻ വന്മലെക്കു, വന്നു കൊൾവാൻ ചൊല്ലിയല്ലോ
പഴിക്കുമല്ലോ യൂദർ കണ്ടാൽ, പകയരാകെ കൂടിനിന്നു.
൧൪. ദൂരദേശം ചേർന്നുകൊൾവാൻ, സമ്മതിക്കാ എൻ ഇനക്കാർ.
അക്രമത്താൽ യൂദർ നിന്നെ, ആധിയേററി കൊൽകയില്ലേ?
൧൫. കെട്ടുമവർ കള്ളനെ പോൽ, കാൽ കരങ്ങളെ തുളെച്ചു
കഷ്ടമാം കഴുമരത്തിൽ, കൊല്ലുമതാൽ പോയ്ക്കളക.
൧൬. "ദൂരദൎശിമാരെഴുതി, ചീയോന്മണവാളൻ തന്റെ
കഷ്ടസങ്കടങ്ങളിതു, നഷ്ടമാക്കാൻ ആവതില്ല."
ക്രിസ്തു.
൧൭. എന്തു കഷ്ടം വന്നു പെട്ടാൽ, എങ്ങിനെ മറച്ചു നിന്നെ?
ചീയോൻ കുമാരിയേനിന്നെ, ചേൎത്തു കൊൾവാൻ ജീവനേകും.
[ 33 ] ൧൮. നീ എനിക്കരുമ അത്രേ, നിൻ ഉയിർ വിശിഷ്ടമല്ലോ
മന്നിടത്തിൽ നിന്നെ വിട്ടു, മന്നനായിരിപ്പെനോ ഞാൻ?
൧൯. നിന്നുയിക്കായെന്നുയിരും, നിന്നുടല്ക്കായെന്നുടലും
ഇന്നിലത്തിലേ ബലിയായി, ഏകുവാൻ ഞാൻ വന്നു സത്യം.
൨൦. വിട്ടു പരമണ്ഡലത്തെ, വിട്ടു പരമാസനത്തെ
മണ്ണിടത്തിൽ വന്നു തല, ചായ്ക്കുവാനും ദേശമററു.
൨൧. ഏററവും തേജസ്സു വിട്ടു, ഏറിയ മഹത്വമിട്ടു
ഉത്തമേ ഞാൻ വന്നു നിന്നെ, ഉയിർ കൊടുത്തും വേൾപ്പതിന്നായി.
൨൨. വന്നതെല്ലാം ഞാൻ സഹിപ്പൻ, വമ്പനിൽ നിന്നുദ്ധരിപ്പൻ
നിന്റെ പ്രേമമൊന്നു മാത്രം, എങ്കലുറച്ചെങ്കിൽ പോരും.
൨൩. എൻ പ്രിയയാം തേനേമാനേ, എന്റെ കൂടെ വന്നു കൊൾക.
ചാരുശീലേ വരിക വേഗം, ചാലവേ എന്നോട്ടുലാവേ.
൨൪. കൂടി നടന്നിങ്ങു പോരൂ, പോകനാം ചീയോൻ മലെക്കു
മായമററ സ്നേഹിതയേ, പൂരണമേ പെണ്ണേ രാഹേൽ,
ചീയോൻ.
൨൫. ചിത്രമാക്കുരച്ചു കൊണ്ടു, ചിന്ത വേണ്ട തമ്പുരാനേ
എന്തുപായം ചൊല്ലിയാലും, എത്തുകയില്ലൊന്നു കൊണ്ടും.
൨൬. ശാലേം പട്ടണത്തിൽ വാഴും, ദാവിദ്രാജൻ പുത്രിഞാനേ
മാനസമിളക്കിയാലും, മാലയിട്ടു കിട്ടുമെന്നോ?
൨൭. ലോകവാസികൾ വണങ്ങും, ലോകമൊക്കയും അടക്കും
സാലൊമോ ഭ്രാതാവു മമ, താൻ അറിഞ്ഞിതില്ലയെന്നോ?
൨൮. എങ്ങൾ കലം യൂദകുലം, എബ്രായൎജ്ജാതിയല്ലോ
അതിഥിയായ് വന്നീടുവോൎക്കു, ആകുമേം വിവാഹമിങ്ങു
൨൯. ഗാലിലാവൂർതച്ചനോടു, മംഗലപ്രവേശമാമോ?
പക്ഷമററു ചൊൽക നാഥ, നച്ചറത്തിൽ നന്മയുണ്ടോ?
൩൦. പാന്ഥനോടു വാണിരിപ്പാൻ, ബന്ധമുണ്ടോ ചൊൽക വേണ്ടൂ?
ചഞ്ചലമുണ്ടാകയില്ലേ, ചഞ്ചലാക്ഷിമാൎക്കു ചൊൽക ?
൩൧. കള്ളനേ പോൽ വന്നവനെ കള്ളിയിൽ കടത്തുകയോ ?
ഉള്ള രൂപം മാററിവന്ന വേഷധാരി തമ്പുരാനേ.
൩൨. ജാതിവിട്ട ജാതിവന്നു, നാട്ടു വിട്ടു കാടു ചേൎന്നു
പാഴരാമരിഷ്ടരെയോ വേട്ടു ഞാനും പോക വേണ്ടു.
ക്രിസ്തു ( ഹെസ. ൧ന്ന).
൩൩. എന്തുരെച്ചു എന്തുചൊല്ലി മായെരുശലേംമകളേ
നിന്നുടെ പൂൎവ്വോത്തരങ്ങൾ ചൊല്ലിടാം ഞാൻ കേൾക്ക ഇപ്പോൾ.
൩൪. നീ കനാനിൽ താൻ പിറന്നു നിൻ പിതാവു മോറിയാൻ താൻ.
ഹിത്തിയക്കാരി നിൻ മാതാ സോദരി സോദോം ശമൎയ്യ
൩൫. നിൻ പിറപ്പിൽ നിന്റെ പൊക്കിൾ കുത്തിരിച്ചു കഴുകിയില്ല
നിൻ മേനിക്കു മൃദുത്വം കിട്ടി വസ്ത്രം ഇട്ടതില്ല.
൩൬. ഉപ്പിനാൽ ശുദ്ധീകരിപ്പാൻ ഉൾപ്രസാദം തോന്നിയില്ല
ഏവരും നിൻകാഴ്ചയിങ്കൽ ഏകമായ് വെറുത്തു വിട്ടാൽ
[ 34 ] ൩൭. നീ ജനിച്ച നാളിൽ നിന്നെ ഏവരും വെറുത്തതാലേ
നിന്നുടൽ കുരൂപതയിൽ ചാടിനാർ പുറവെളിയിൽ.
൩൮. പാഴിടത്തിൽ വീണു കേണു ചോരയിൽ കിടന്നനിന്നെ
ചാലവേ ദൎശ്ശിച്ചു ജീവൻ ഏകിഞാനടുത്തുവന്നു.
൩൯. നീ മലത്തിൽ ആണ്ട നാളിൽ നിന്നടുക്കേ ഞാനണഞ്ഞു
ജീവനുണ്ടാകെന്നു ചൊല്ലി പോന്നതു മറന്നിതോ നീ.
൪൦. നഗ്നത മറപ്പതിന്നായി വസ്ത്രമേകി ഞാൻ നിണക്കു
സ്വൎണ്ണ നവരത്നമുള്ള ആഭരണമിട്ടു നിന്നിൽ
൪൧. അന്നു നിന്നിൽ പ്രേമമുണ്ടായി കണ്ടതാൽ ഞാൻ നിന്നുടനെ
ആണയിട്ടു മൽകരത്തെ ഏകിനിന്നെ ഭാൎയ്യയാക്കി
൪൨. നിൻ നിണത്തിൽ നിന്നെടുത്തു ശുദ്ധമായ്കഴുകിനിന്നെ
ഉന്നതനാം ഞാൻ സുസ്നേഹം കൊണ്ടു തേച്ചതോൎത്തതില്ലേ.
൪൩. ആടകൾ പലതു നൽകി ഹാരമോതിരാദി ഏകി.
കങ്കണം കുണുക്കു നല്ല ചന്തമോടെ നൽകിയില്ലേ?
൪൪. മാനമാം കിരീടമേകി മാനസേ മറന്നിതോ നീ
മായെരുശലേംമകളേ മായമോ നിൻ പൂൎവ്വഭൂതം.
ചീയോൻ.
൪൫. അച്ചടക്കമററു ചൊല്ലും വാക്കുകളെ കേൾക്കുമോ ഞാൻ
നെഞ്ചകം കവരുമാറു കന്നമിട്ടു കൊൾകയോ താൻ.
൪൬. കന്നി തവ മാതാ നിന്നെ ഗൎഭമായിരുന്ന കാലേ
മന്നവനഗുസ്തനുടെ കല്പനയാൽ ചാൎത്തലിന്നു.
൪൭.നച്ചറത്തൂർ വിട്ടു മാതാ ദീൎഗ്ഘയാത്രാഭാരമോടെ
ബെത്ലഹേമിലെത്തിയന്നു സത്രമൊഴിവില്ലതാലേ.
൪൮. ഈറ്റുനോവണഞ്ഞുതിനാൽ ഹീനനായ്നീ മൺപിറപ്പാൻ.
വേറിടമില്ലായ്ക കൊണ്ടു പാഴിടത്തിൽ പുക്കവളും.
൪൯. മാട്ടുകൊട്ടിൽക്കുൾക്കടന്നു മാനവ പെററന്നു നിന്നെ
ജീൎണ്ണവസ്ത്രം ചുറ്റി വെച്ചു തൊട്ടിയിൽ കിടത്തിയില്ലേ?
൫൦. ആലയിൽ പിറന്നവനെ ആന്തരമായി ഞാൻ വരിച്ചാൽ
ആട്ടുമല്ലോ ലോകരാകെ ആകുലം വളൎത്തുമാറു.
൫൧. മിസ്രയിലേക്കോടിയല്ലോ പേടി പൂണ്ടോരോദ തന്നെ
മിശ്രമോ നിൻ പൌരുഷങ്ങൾ വിശ്രമിച്ചു ചൊൽക നാഥ.
൫൨. സമറിയസ്ത്രീയോടു ചെന്നു കെഞ്ചി നീ തണ്ണീർ കുടിപ്പാൻ
ഹീനമുണ്ടാം ആയതിനാൽ മേല്ക്കുലമാമിങ്ങുമുററും.
൫൩. കഴുതമേൽ കരേറി എന്നെ കൈപിടിപ്പാൻ വന്നിതോ നീ
കൊള്ളുമിതു ലോകമെങ്ങും കോലടിച്ചു പാടുവാനായി.
൫൪. അക്കഴുതക്കുട്ടി തന്നെ ആക്കമോടെ കിട്ടിയതാൽ
ഉല്ലസിക്ക നീയെനിക്കോ ലജ്ജയുണ്ടെന്നുള്ളതോൎക്ക.
൫൫. ലഭ്യമോ ഞങ്ങൾക്കിതിനാൽ ലാഭമോ സന്തോഷഭാഗ്യം
ഒററിയായി ചീയോനെ വേൾപ്പാൻ ഓങ്ങിവന്ന മാനവനേ.
൫൬. പോരും പോരും തൎക്ക വാദം പോയ് വിടുക വേലനോക്കി
വാളുകൊണ്ടു മാലകറ്റാൻ വേണ്ട ഭാവം പോക പോക.
[ 35 ] ക്രിസ്തു.
൫൭. കല്ലുതാനോ നിന്മനസ്സുരുകയില്ലേ പെണ്ണേരാഹേൽ
പാറയോനിൻ മാനസം ചൊൽ പാരമിളകാത്തതോ ചൊൽ.
൫൮. കാരിരിമ്പുരുക്കു ചെമ്പോ കാലമിളകാത്തനെഞ്ഞു
കടുക്കരുതെൻ തേനേമാനേ കപടമററു വന്നുകോൾ നീ.
൫൯. കോഴി തൻകുഞ്ഞുങ്ങളെ പോൽ ചേൎത്തു കൊൾവാൻ വാഞ്ഛ പൂണ്ടു
വാനിലേ മഹത്വമിട്ടു വന്നു ഞാൻ നിന്നെ വരിപ്പാൻ.
൬൦. എത്രവട്ടം നിന്നെ ചേൎത്തു പാൎത്തു കൊണ്ടിരിപ്പതിന്നായി
മൽപ്രിയമെല്ലാം നിനക്കു അപ്രിയമായ് വന്നിതോ ചൊൽ.
GIBRALTAR
ജിബ്രല്ത്താർ.
യൂരോപ ആഫ്രിക്ക എന്നീ ഖണ്ഡങ്ങൾക്കിടയിൽ ഒരു കടൽ ഉണ്ടു.
അതു ധരാ (terma) ആകുന്ന ഭൂമിക്കിടയിൽ (മദ്ധ്യ media) കിടക്കയാൽ
അതിനു മദ്ധ്യധരാന്യാഴി (Mediterranean Sea) എന്ന പേർ നല്ലവണ്ണം
പററുന്നു.
കിഴക്കേ ഭാരതഖണ്ഡക്കാൎക്കു ഇന്ത്യാസമുദ്രത്തിൽനിന്നു അറവിക്കടലും
ചെങ്കടലും വഴിയായി സുവെജ്ക്കീറുത്തോട്ടിൽ കൂടി പത്തുവൎഷത്തിന്റെ
ഇങ്ങോട്ടു മാത്രം മദ്ധ്യധരാന്യാഴിയിൽ കടപ്പാൻ കഴിവുവന്നുള്ളു. എന്നാ
ൽ ഈ കടലിനു പടിഞ്ഞാറേ വിളുമ്പിൽ ഒരു സ്വാഭാവികവാതിൽ ഉണ്ടു.
അതിനു ജിബ്രല്ത്താർകടൽവഴി എന്നു പറയുന്നു. അതിനാൽ മദ്ധ്യധരാ
ന്യാഴി അത്ലന്തികസമുദ്രത്തോടു ഇണങ്ങിയിരിക്കുന്നു. ഈ കൈവഴിയു
ടെ തെക്കു ആഫ്രിക്കാഖണ്ഡത്തിലേ മരൊക്കോസാമ്രാജ്യത്തിന്റെ മുനമ്പും
[ 36 ] (സിയുത Ceuta) വടക്കു യുരോപയിലേ സ്പാന്യരാജ്യത്തിന്റെ. മുനമ്പും
(ജിബ്രലക്കാർ) അഞ്ചുനാഴികയോളം തമ്മിൽ അടുക്കുന്നു. ഈ വാതിൽ ഉ
ള്ളവൻ മദ്ധ്യധരാന്യാഴിയുടെ താക്കോല്ക്കാരനായി മനസ്സുള്ള കപ്പൽ തടു
ത്തുവെക്കാം. മുമ്പേ സ്പാന്യർ മലകൂടിയ ഇരുമുനമ്പിനെ കൈവശപ്പെ
ടുത്തി ഉറപ്പിച്ചിരുന്നു. 1704ഇലോ സ്പാന്യൎക്കും ഇംഗ്ലിഷ്ക്കാൎക്കും ഉണ്ടായ
യുദ്ധത്തിൽ ജിബ്രല്ത്താർ ഇംഗ്ലിഷ് സ്വാധീനത്തിൽ വന്നു. സ്പാന്യരും പ
രന്ത്രീസ്ക്കാരുമായി ജിബ്രല്ത്താർ കോട്ടയെ 1779 ജൂൺ 21-ാം നു- തൊട്ടു 1788
ഫിബ്രുവരി 6-ാം നു വരേ ഇങ്ങനേ ഏകദേശം മൂന്നര വൎഷത്തോളം
നിരോധിച്ചു എങ്കിലും അതിനെ പിടിക്കാൻ കഴിഞ്ഞില്ല.
എന്നാൽ ചരിത്രത്തെ നോക്കുവിൻ. ആയിരത്തു നാന്നൂറു കാലടി
ഉയൎന്ന പാറ അതാ. വടക്കോട്ടും കിഴക്കോട്ടും കടുന്തൂക്കമായും പടിഞ്ഞാറോ
ട്ടു പടിപടിയായും തെക്കോട്ടു കോടു തുടങ്ങി ഏകദേശം ആയിരം അടി
യോളം ഏറക്കുറയ കുത്തനെയായും പിന്നേ ചാമ്പ്രയായും നില്ക്കുന്നു.പാ
റ മുകളിൽ ഗോപുരമതിലുകളും പാറയുടെ ഉള്ളിൽ വമ്പിച്ച അറകളും
അവിടവിടേ കടലിലേക്കു നോക്കുന്ന പീരങ്കിത്തോക്കുകളും പടിഞ്ഞാറും
വിശേഷിച്ചു തെക്കും ആവശ്യമുള്ളേടത്തെല്ലാം ഗാംഭീൎയ്യമായ മതിലുകളും
ഓരോ തളങ്ങളിൽ കാളന്തോക്കുകളും ഗൎഭംകലക്കികളും കാണാം. ഈ കോ
ട്ട ഭൂലോകത്തിലേ കോട്ടകളിൽ വെച്ചു ബലമേറിയതും കയറിപ്പിടിപ്പാൻ
കൂടാത്തതും എന്നു മേൽപ്പറഞ്ഞ മൂന്നര വഷത്തിന്റെ നിരോധത്താൽ
തെളിയും. അഞ്ചു നാഴിക ദൂരത്തോളം ഉണ്ട തെറിപ്പിക്കുന്ന കാളന്തോക്കു
കൾ ഉണ്ടു എന്നു ഓൎത്താൽ ഇംഗ്ലിഷ്ക്കാൎക്കു ആ കടൽവഴിയിൽ കൂടി കട
പ്പാൻ ഭാവിക്കുന്ന ചെറു തോണിയെയും കൂടെ നശിപ്പിപ്പാൻ വകയുണ്ടു
എന്നു ബോധിക്കും. കോട്ടയെ 3-5,000 പടയാളികളെക്കൊണ്ടു കാക്കുന്നു.
പാറയുടെ പടിഞ്ഞാറേ അടിയിൽ ജിബ്രലത്താർ എന്ന നഗരം നല്ല തുറ
മുഖത്തു കിടക്കുന്നു. 1871-ാമതിൽ അവിടേ 18,695 ആൾ പാൎത്തു. ക്രി
സ്ത്യാനൎക്ക് ഓരോ പള്ളികൾ ഉണ്ടാകുന്നതു കൂടാതെ യഹൂദൎക്കു മൂന്നു പ
ള്ളികളും ആഫ്രിക്കാവിൽനിന്നു വന്ന മുഹമ്മദീയൎക്കു ഒരു പള്ളിയും ഉണ്ടു.
അവിടേ 1872-ാമതിൽ നടന്ന കച്ചവടം ആകട്ടേ 10,40,000 രൂ. ഇറക്കുമ
തിയും1,11,89,000 കയററുമതിയും കാണിക്കുന്നു. ഇങ്ങനേ പത്തിരട്ടിച്ചക
യറ്റുമതി എന്നത്രേ.* ആ സ്ഥലം ചെറിയതെങ്കിലും സ്പാന്യരാജ്യത്തിൽ
വിശ്വാസം നിമിത്തം ഹിംസ അനുഭവിച്ച തെററുവാൻ കഴിവു വന്ന ഓ
രോ സുവിശേഷക്രിസ്ത്യാനൎക്കു ഇംഗ്ലിഷ് വാഴ്ചെക്കാധീനമായ ജിബ്രലത്താരിൽ
എത്തിയശേഷം സ്വാതന്ത്ര്യപ്രകാരം നടപ്പാൻ സംഗതിവന്നതു വിചാരി
ച്ചാൽ ആ കോയ്മയെ അവിടേ ആക്കിയ ദൈവത്തെ സ്തുതിപ്പാനേ പാടുള്ളൂ.
[ 37 ] SUMMARY OF NEWS.
വൎത്തമാനച്ചുരുക്കം.
പ്രിയ വായനക്കാരേ! ഒന്നാമതു പാലക്കാ ട്ടിൽനിന്നു എനിക്കു കിട്ടിയ കത്തിന്നു ഒരു മ റുപടി വേണം. ആ കത്തിൽ ഒരു സ്നേഹിതൻ ഏപ്രിൽ മാസത്തിന്റെ കേരളോപകാരിയി ൽ ഒരു പശുവിനെ തൊട്ടു വിവരിച്ചതു പര മാൎത്ഥമോ പൊളിയോ എന്നു ചോദിക്കുന്നു. അ തു പൊള്ളു എന്നു വരികിൽ ചതിക്കപ്പെട്ടവൻ ഞാൻ തന്നേ. വല്ലതും പൊള്ളു എന്നു ഞാൻ അറിഞ്ഞാൽ കേരളോപകാരിയിൽ പ്രസിദ്ധ മാക്കുന്നില്ലല്ലോ. ഞാൻ ഈ വൃത്താന്തം എടു ത്ത വൎത്തമാനക്കടലാസ്സു ആശ്രയിപ്പാന്തക്കതാ യ ആധാരം തന്നെ. ഇത്ര പണം ആ കൃഷി ക്കാരന്നു കിട്ടിയതെങ്ങിനേയെന്നു ഞാൻ അ റിയാഞ്ഞാലും യുരോപയിൽ കാൎയ്യം ബോധി പ്പാൻ ഇത്ര പ്രയാസം കാണുന്നില്ല. വിലാ ത്തിയിൽ പലപ്പോഴും കൃഷിപ്പണിയിൽ വള രേ സന്തോഷിക്കുന്ന കുലീനരോ പട്ടണക്കാ രോ പണം ശേഖരിച്ചു കൃഷിക്കാരെ ഉത്സാഹി പ്പിക്കേണ്ടതിന്നു ഒരു ഉത്സവം കഴിക്കയും ഉ ത്സവസ്ഥലത്തേക്കു ഏറ്റവും നല്ല കന്നുകാലി കളെ കൊണ്ടുവരുന്ന ആളുകൾക്കു ഒരു വിരു തു കൊടുക്കയും ചെയ്യും. അതുകൂടാതെ വള രേ പറമ്പുകളുടെ ഉടമസ്ഥന്മാർ നല്ല മാതിരി പശുക്കളെ കിട്ടേണ്ടതിന്നു എത്രത്തോളം കൊടു ക്കും ! ഒരൊറ്റ പശുവിന്റെ വില മാത്രമല്ല ഇതിന്റെ സന്തതികളെക്കൊണ്ടു പലവൎഷങ്ങ ൾക്കകം ക്രമേണ ഉളവാകുന്ന ലാഭം അവർ വിചാരിച്ചു വിശേഷമാതിരി ജനിപ്പിക്കുന്ന വയെ പെരുത്തു വിലെക്കു വാങ്ങും. ബീക്കൻ്സ ഫീല്ദ്എന്ന മഹാരാജ്ഞിയുടെ |
ൎത്താവും ആയതിനാൽ അതിന്നു യോഗ്യൻ എ ന്നു ഏകദേശം എല്ലാവൎക്കും സമ്മതം. ഈ മ ഹാന്റെ ജീവചരിത്രത്തിൽനിന്നു ഓരല്പം അ റിയുന്നെങ്കിൽ വേണ്ടതില്ല. അദ്ദേഹം ഉത്ഭവ പ്രകാരം ഒരു യഹൂദൻ. 1747 ഇൽ മൂത്തഛ്ശൻ വേനീസ്സ് പട്ടണത്തിൽനിന്നു ലണ്ടനിലേക്കു വന്നു. അതിന്നു മുമ്പ് കുഡുംബം സ്പാന്യരാജ്യ ത്തിൽ പാൎത്തിരുന്നു. അവിടേവെച്ചുരോമസഭ യഹൂദരെ ഹിംസിപ്പാന്തുടങ്ങിയപ്പോൾ കൎത്താ വിന്റെ പൂൎവന്മാർ ആ രാജ്യത്തെ വിട്ടു (വേ നിസ്സ് ) വെനേത്യപട്ടണത്തിൽ കുടിയേറിയി രുന്നു. അവർ ഇംഗ്ലന്തിൽ എത്തിയാറെ മന്ത്രി യുടെ അഛ്ശൻ 18 വയസ്സുള്ള ഒരു ബാല്യക്കാര നായിരുന്നു. അഛ്ശൻ കീൎത്തിപ്പെട്ട ഗ്രന്ഥക ൎത്താവായ്തീൎന്നു. പുത്രൻ പറഞ്ഞപ്രകാരം തന്റെ ജീവനാൾ പുസ്തകങ്ങളുടെ ഇടയിൽ ഒരു പുസ്ത കശാലയിൽ കഴിച്ചു. ബീക്കൻ്സ് ഫീല്ദ് കൎത്താ വു 12 വയസ്സായപ്പോൾ അഛ്ശൻ സഭയുടെ മൂ പ്പരോടു അല്പം കലഹിച്ചു ക്രിസ്തീയസഭയിൽ ചേൎന്നു (കേ. VII 63-ാം ഭാഗം). ഈ മഹാൻ സാധാരണമായ വഴിയിൽ നടക്കാതെ എത്ര യോ ഉയൎന്നലാക്കിൽ എത്തി. ഒരു വിദ്യാശാ ലയിൽ പഠിക്കാതെ അവർ വലിയ വിദ്വാൻ ആയ്‌ത്തീൎന്നു. യൌവനകാലത്തിൽ തന്നേ പ ല പുതു കഥകളെ സങ്കല്പിച്ചു എഴുതിയ ശേഷം, 33 വയസ്സുള്ളവനായി രാജ്യസഭയിൽ പ്രതിനി ധിയായി പ്രവേശിച്ചു. ഒന്നാം പ്രാവശ്യം ഒ രു പ്രസംഗം കഴിച്ചപ്പോൾ അനേകരുടെ പ രിഹാസത്താൽ ഇളകിപ്പോകാതെ “ഞാൻ ഇ പ്പോൾ തീൎക്കുന്നെങ്കിലും നിങ്ങൾ എന്നെ കേ ൾക്കുന്ന ദിവസം വരും നിശ്ചയം” എന്നു ഒരു പ്രവാചകനെ പോലെ മുൻ അറിയിച്ചു. രാ ജ്യസഭയിൽ എപ്പോഴും സൎക്കാരുടെ പക്ഷ ത്തിൽനിന്നു കോയ്മയുടെ ഞായങ്ങൾക്കായി ത ൎക്കിക്കുമളവിൽ അവർ പല വിശിഷ്ട പുസ്ത കങ്ങളെ എഴുതി പ്രസിദ്ധമാക്കി. 1868 ഇൽ ഒന്നാം വട്ടം രാജ്യത്തിന്റെ പ്രധാനമന്ത്രിയാ യി ചമഞ്ഞശേഷം ഗ്ലേദ് സ്തൻസായ്പ് അവർ |
കൾ ജയിച്ചു മേൽപ്പറഞ്ഞ സ്ഥാനത്തിൽ പ്ര വേശിച്ചു. ബീക്കൻ്സ ഫീല്ദ 1874 ഇൽ രണ്ടാം പ്രാവശ്യം രാജ്യത്തിന്റെ വ്യവസ്ഥകളെ നട ത്തുവാൻ തുടങ്ങീട്ടും ആറു വൎഷം കഴിഞ്ഞ ശേഷം, ഗ്ലെദ്സ്തൻ സായ്പ് അവർകളുടെ പ്ര യത്നം വീണ്ടും സാധിച്ചു. ബീക്കൻ്സ് ഫീല്ദ പ തിതൻ ആയാലും സൎവ്വശ്ലാഘിതനായി അന്ത രിക്കയും ചെയ്തു. അതാതു രാജ്യങ്ങളിൽനിന്നു അതൃപ്തരും മ ഇംഗ്ലിഷ്ക്കാരും പ്രാഞ്ച്കാരും അത്യത്ഭുത രുസ്സ്യരുടെ ഇടയിൽ ഇനിയും വളരേ തര |
ക്ഷിപ്പാൻ പുതിയ ചക്രവൎത്തി നന്നേ സൂക്ഷി ച്ചതു കൊണ്ടു ആൎക്കും ഹാനി വന്നില്ല. പുതിയ ചക്രവൎത്തിക്കു യാതൊരു സുഖമില്ല; ആരിൽ ആശ്രയിക്കാമെന്നറിയുന്നില്ലല്ലോ. ദിവസേന അദ്ദേഹത്തിന്റെ കുപ്പായസഞ്ചിയിൽ ഭീഷ ണിക്കത്തുകൾ ഉണ്ടു എന്നും, ചക്രവൎത്തി പ്ര യോഗിക്കുന്ന വിളക്കുകളിൽ ചില ദുഷ്ടർ ഒരു വല്ലാത്ത തരം വെടിമരുന്നു വെച്ചു എന്നും കേ ൾക്കുന്നെങ്കിൽ സ്വന്ത കോവിലകത്തിൽ പോ ലും മത്സരക്കാരും വൈരികളും നുഴഞ്ഞു വന്നു എന്നു കാണാം. എന്നിട്ടും ചക്രവൎത്തി ഭയപ്പെ ടാതെ പിതാവിനെ കൊന്നതിൽ കൈയിട്ട 5 ദുഷ്ടരെ തൂക്കിക്കളവാൻ കല്പിച്ചതു ശരി ത ന്നേ. ഈ നീചൎക്കു പേടി കാണിക്കുന്നതു തോ ല്മയുടെ ആരംഭമത്രേ. കയറു പൊട്ടിപ്പോയ തുകൊണ്ടു അവരിൽ ഒരുത്തനെ മൂന്നു പ്രാവ ശ്യം തൂക്കേണ്ടിവന്നു. എന്നാൽ ഈ 5 കുറ്റ ക്കാരിൽ ഒന്നു ഒരു കുലീനന്റെ മകളായിരു ന്നു. പുരുഷന്മാരായ കുലപാതകർ തൂക്കുമ രത്തെ കണ്ടു ഒരല്പം ഭയം കാട്ടീട്ടും ആ സ്ത്രീ ഒട്ടും പേടിയും ദുഃഖവും കാണിക്കാതെ മന്ദഹാ സം പൂണ്ടു പരലോകത്തേക്കു യാത്രയായി. പി ശാചിനു തന്നെ സേവിക്കുന്നവരെ ജീപൎയ്യ ന്തം വഞ്ചനയിൽ ഉറപ്പിക്കാം. മരണ ശേഷം അവർ കണ്ണു തുറന്നു തങ്ങൾ ആരുടെ കയ്യിൽ വീണു എന്നു കാണുകയും ചെയ്യും. ഞാൻ പുതി യ ചക്രവൎത്തിയെ കുറിച്ചു ഒന്നും അറിയിക്കട്ടേ. ഒരു നായകൻ മുമ്പേത്ത ചക്രവൎത്തിയെ ത ന്റെ രക്തത്തിൽ കിടക്കുന്നതു കണ്ട ഉടനേ അങ്കിയെ കഴിച്ചു ചക്രവൎത്തിയെ മൂടി ആ രാ ജ്യത്തിന്റെ കൈപ്പുള്ള ശീതത്തെ വിചാരി ക്കാതെ അങ്കിഹീനനായി സ്വന്തവീട്ടിൽ പോയി. പുതിയ ചക്രവൎത്തി ഇതു കേട്ടപ്പോ ൾ ആ നായകനെ ഉയൎന്നസ്ഥാനത്തിൽ ആ ക്കി, പുതിയ അങ്കിയെ വാങ്ങണ്ടതിന്നു 1200 ഉറുപ്പിക സമ്മതിച്ചു കൊടുത്താറെ വിശ്വസ്ത നായ എന്റെ അഛ്ശന്റെ രക്തത്തെക്കൊണ്ടു കറപ്പെട്ട ആ പഴയ അങ്കി എനിക്കു വേണം എന്നു പറഞ്ഞു പോൽ. പ്രാഞ്ച്കാരും തങ്ങളുടെ രാജ്യത്തെ വലുതാ |
ക്കുവാൻ നോക്കുന്നു. തൂനിസ്സ് രാജ്യത്തിലുള്ള ഒരു ഗോത്രം (ക്രുമീർ) പ്രാഞ്ച്കാരുടെ അതി രുകളെ അതിക്രമിച്ചു അല്ജേരിയ എന്ന ദേശ ത്തിൽ പ്രവേശിച്ചു കവൎച്ച ചെയ്തു. പ്രാഞ്ച് കാർ ഈ ഗോത്രത്തെ ശിക്ഷിപ്പാനായി പുറ പ്പെട്ടതല്ലാതെ തൂനിസ്സ് രാജ്യത്തിന്റെ സുല്ത്താ നെ പ്രാഞ്ച്കാരോടു ചേൎന്നു ആ ജാതിയെ ബുദ്ധി ഉപദേശിപ്പാൻ അപേക്ഷിച്ചപ്പോൾ ആ സുല്ത്താൻ ഇതിൽ സമ്മതിക്കാതെ പ്രാഞ്ച് കാരുടെ നേരേ വട്ടം കൂട്ടി. ഈ ചെറിയ സു ല്ത്താൻ ഇതിനാൽ രാജ്യാധിപത്യത്തെയും ഒരു വലിയ ഗൎവ്വത്തെയും കാണിക്കുന്നെങ്കിലും ഇ സ്തംമ്പൂലിലുള്ള മേൽവിചാരിയുടെ കല്പന കേ ൾക്കാതെയും ഇതാല്യരുടെ സഹായത്തിൽ ആ ശ്രയിക്കാതെയും കാൎയ്യത്തിൽ അധികം ആ ലോചിച്ചു എങ്കിൽ നന്നായിരുന്നു. പ്രാഞ്ച്കാർ ഖേപ്പ് എന്ന വിശിഷ്ട പട്ടണത്തെ പിടിച്ചു തൂനിസ്സ് എന്ന മുഖ്യ പട്ടണത്തിന്റെ സമീപ ത്തിൽ എത്തിയിരിക്കുന്നു എന്നു കേൾക്കുന്നെ ങ്കിൽ യുദ്ധം വേഗം തീൎന്നു പോകും എന്നു തോ ന്നുന്നു. എന്നാൽ പ്രാഞ്ച്കാരോടു മൎയ്യാദപ്രകാ രം ഓരല്പം സഹായിക്കുന്നതിനു പകരമായി അവരുടെ മേൽവിചാരം സഹിക്കേണ്ടിവരും താനും. നിത്‌സ (നൈസ് ) എന്ന പട്ടണത്തിലുള്ള ഗൎമ്മാനരാജ്യത്തിൽ യഹൂദരുടെ നേരെയു രുമേന്യർ തങ്ങളുടെ പ്രഭുവിനെ മഹാസ |
പുതിയ രാജാവു ഇതിൽ സമ്മതിക്കയും ചെയ്തു.
ഘിയൊസ്സ് എന്ന ദ്വീപിൽ ഭയങ്കരമായ ഹിന്തുരാജ്യത്തെക്കുറിച്ചു ഒടുക്കം വല്ലതും അ |
ഹിന്തുക്കളും മുസ്സൽമാനരും തമ്മിൽ തമ്മിൽ എ പ്പോഴും കലഹിച്ചശേഷം, ഈ തകരാർ ഇപ്പോ ൾ കഠിനമായി തീൎന്നു എന്നു കേൾക്കുന്നു. ഹിന്തു ക്കൾ മുസ്സൽമാനരുടെ പറമ്പുകളിൽ പന്നിയി റച്ചിയും ഇവർ ഹിന്തുക്കളുടെ പറമ്പുകളിൽ പശുവിറച്ചിയും ചാടിക്കളയുന്നതിനാൽ അ ന്യോന്യം കോപിപ്പിക്കാൻ നോക്കുന്നു. അങ്ങി നേ തന്നേ ബൊംബായിൽവെച്ചു അവിടേയു ള്ള നാട്ടുപടയാളികൾ (Sepoys) പൊലീസ്കാ രോടു കലശൽ കൂടി. ഇവർ വെള്ളക്കാരാകു ന്ന പൊലീസ്കാരെ സഹായത്തിനായി വിളി ച്ചപ്പോൾ ആ പടയാളികൾ തങ്ങളുടെ പാള യത്തിൽ ഒാടി തോക്കു വാൾ തുടങ്ങിയുള്ളതു വാങ്ങി എല്ലാ പൊലീസ്കാരെ വളഞ്ഞു അവർ പോകുവാൻ സമ്മതിച്ചില്ല. ഒടുക്കം സൈന്യ ങ്ങൾ വന്നു അവരെ കീഴടക്കി. അങ്ങിനെ ക്രമം പകെച്ചു എപ്പോഴും മത്സരിപ്പാൻ ശ്രമി ക്കുന്ന ആളുകൾ ഇംഗ്ലിഷ്‌ക്കോയ്മയെക്കൊണ്ടു തങ്ങൾക്കു വന്ന എത്രയോ ഉപകാരങ്ങളെയും നല്ല സുഖത്തെയും ഒരിക്കലും ഓൎക്കുന്നില്ല എന്നു തോന്നുന്നു. ഞാൻ ചില കാൎയ്യങ്ങളെ മാത്രം സൂ ചിപ്പിക്കട്ടേ! ഇംഗ്ലിഷ്കാർ വരുംമുമ്പേ വയസ്സു ള്ള അമ്മയഛ്ശന്മാരെ പുറത്താക്കി കൊല്ലുക, ഉടന്തടിയായ്മരിപ്പിക്ക, കുട്ടികളെ മുതലയുടെ വായിൽ ചാടിക്കൊടുക്ക, മനുഷ്യരെ ബലിക ഴിക്ക, ബിംബങ്ങളുടെ രഥങ്ങൾ ഓടുമ്പോൾ ചക്രങ്ങളുടെ ചുവട്ടിൽ കിടന്നു മരിക്ക, പുണ്യ നദികളിൽ തുള്ളിമരിക്ക, സ്വന്ത നാവു അരി യുക, കത്തിമേൽ വീഴുക, ന്യായാധിപതിമാർ കുറ്റക്കാർ കുറ്റം സ്വീകരിക്കേണ്ടതിന്നു ക്രൂര മായി ദണ്ഡിപ്പിക്ക, കുറ്റക്കാരെ ഭയങ്കരഭേദ്യ ത്താൽ പീഡിപ്പിച്ചു കൊല്ലുക, മനുഷ്യരെ അ ടിമകളാക്കി ഉപദ്രവിക്ക, താണ ജാതിക്കാൎക്കു ഒരു ഉദ്യോഗം കൊടുക്കാതെയും, അവരുടെ സാക്ഷ്യംപോലും കൂട്ടാക്കാതെയും ഇരിക്ക എ ന്നിവയും മറ്റും നടപ്പായിരുന്നുവല്ലോ. അതൊ ക്കെയും നീങ്ങിപ്പോയതു ഇംഗ്ലിഷ് വാഴ്ച കൊ ണ്ടത്രേ. ഇംഗ്ലിഷ്കാരുടെ ചരിത്രത്തെ നോക്കു ന്നെങ്കിൽ ആ വല്ലാത്ത ആചാരങ്ങളിൽ പലതും പണ്ടുപണ്ടേ തങ്ങളുടെ ഇടയിലും നടപ്പായി |
രുന്നു. ക്രിസ്തുമാൎഗ്ഗം മാത്രം മനുഷ്യരുടെ ഏകോ ത്ഭവത്തെയും, ദൈവമുമ്പാകെ മനുഷ്യൎക്കു ജാ ത്യാ യാതൊരു ഭേദമില്ലെന്നും, നീ നിന്റെ കൂട്ടു കാരനെ നിന്നെപ്പോലെ സ്നേഹിച്ചു വിലമതി ക്കേണമെന്നും ഉപദേശിക്കുന്നു. ഇംഗ്ലിഷ്കാർക്രി സ്ത്യാനികളായിട്ടു മാത്രം ഈ പലവിധമായ ഉ പകാരങ്ങളെ കൊണ്ടുവന്നു എന്നറിക. അതു പലപ്പോഴും താണ സ്ഥിതിയിലും ഉയൎന്ന സ്ഥാ നങ്ങളിലും ക്രിസ്തുമാൎഗ്ഗത്തിന്റെ അനുഗ്രഹങ്ങ ളെയും ഉപകാരങ്ങളെയും അനുഭവിച്ചിട്ടും, യേശുവിന്റെ നാമത്തെ ഉപേക്ഷിക്കുന്ന കൃത ഘ്നർ ഓൎക്കുന്നില്ലല്ലോ. ഈ യേശുവിനാൽ മാ ത്രം സുഖത്തോടെ ജീവനാൾ കഴിക്കുന്നതല്ലാ തെ ഭയം കൂടാതെ ഒാരോ അവസ്ഥയിൽ മരി പ്പാൻ പാടുള്ളതാണ്. അതു നമ്മുടെ പത്രത്തി ന്നു ഒരു സ്നേഹിതനാകുന്ന മംഗലപുരത്തിൽ പാൎത്തുവന്നിരുന്ന ബുൎക്ക്‌ഹാൎത്ത് സായ്പും അനുഭ വിച്ചു എന്നു ഞാൻ ആശിക്കുന്നു. ആ സായ്പ് സൌഖ്യക്കേട് നിമിത്തം മംഗലപുരത്തിൽനി ന്നു തീക്കപ്പൽ കയറി ബെങ്കളൂരിലേക്കു യാത്ര ചെയ്‌വാൻ ഭാവിച്ചിരുന്നു എങ്കിലും ഈ ലാക്കിൽ എത്തുന്നതിന്നു മുമ്പേ ഏറ്റവും നല്ല വൈദ്യ നാകുന്ന നമ്മുടെ കൎത്താവു പ്രിയ സായ്പിനെ യാതൊരു സുഖക്കേടും വേദനയും ഇല്ലാത്ത സ്ഥലത്തേക്കു കൊണ്ടുപോകുന്നതിനാൽ മഹാ വിശ്രാമത്തിലെത്തിക്കയും ചെയ്തു. മേയി 11-ാം തിയ്യതിയിൽചോലാൎപ്പേട്ട എന്ന സ്ഥേഷനിൽ തീവണ്ടിയിൽവെച്ചു പ്രിയ സായ്പു കഴിഞ്ഞു, അവിടേ തന്നേ ശവസംസ്കാരം കഴിഞ്ഞു. ഒരു പ്രിയ പാതിരിസായ്പു മാത്രമല്ല തീവ ണ്ടിയുടെ ഉദ്യോഗസ്ഥരും വണ്ടി എപ്പോ ൾ എങ്കിലും നിന്നാൽ മരിക്കുമാറാകുന്ന ഈ സായ്പിന്നു ഒാരോ സഹായവും ഉപായവും ചെയ്‌വാൻ ബദ്ധപ്പെട്ടു എന്നു നാം സന്തോഷ ത്തോടും നന്ദിഭാവത്തോടും കൂടെ വായിച്ചു. ഏതുസ്ഥലത്തിൽനിന്നു കൎത്താവു നമ്മെ ഒരു നാൾ വിളിക്കുമെന്നറിയുന്നില്ല. അതു എവി ടേ ആയാലും അവന്റെ വിളി കേട്ടിട്ടു “അ തേ പ്രിയകൎത്താവേ ഞാൻ സന്തോഷത്തോ ടെ വരും” എന്നു ഉത്തരം പറയേണ്ടതിന്നു ദൈവം തന്നെ നമ്മെ ഒരുക്കുമാറാകട്ടേ. എന്നു നിങ്ങളുടെ L. J. Fr. |
Rev. E. Diez, Balmattha
Mangalore.
വൎത്തമാനച്ചുരുക്കത്തിൻ രചകന്റെ മേൽവിലാസം
Rev. F. Frohnmeyer, Calicut.
മലയാളത്തിലേ
പ്രസിദ്ധ പത്രികകൾ.
൧. പശ്ചിമതാരകയും കേരളപതാകയും, The Wes-
tern Star & Malabar Standard. ഈ പത്രിക 1865ാമ
തിൽ ആരംഭിച്ചു മാസത്തിൽ രണ്ടു പ്രാവശ്യം കൊച്ചിയിൽ അച്ചടിക്കുന്നു.
൨. മലയാളമിത്രം, The Friend of Malabar. ഈ
പത്രിക 1878ാമതിൽ തുടങ്ങി മാസത്തിൽ ഒരിക്കൽ കോട്ടയത്തേ ചൎച്ച
മിശ്ശനിൽനിന്നു അച്ചടിച്ചുവരുന്നു. അതിൽ മിശ്ശൻവൎത്തമാനങ്ങളുമുണ്ടു.
൩. കേരളമിത്രം, The Friend of Keralam. ഈ
പത്രിക 1881 ജനുവരി 1ാം നു ആരംഭിച്ചു. ശനിയാഴ്ചതോറും കൊച്ചി
യിൽനിന്നു അച്ചടിക്കുന്നു. [ 42 ] ALMANAC. June 1881.
പഞ്ചാംഗം
ഇടവം ൨൦ — മിഥുനം ൧൮. ൧൦൫൬.
ഇംഗ്ലിഷ് | മലയാളം | കൊല്ലം ൧൦൫൬ | വിശേഷദിവസങ്ങൾ | |||||
തിയ്യതി | ആഴ്ച | തിയ്യതി | മാസം | നക്ഷത്രം | തിഥി | |||
1 | ബു | ൨൦ | ജ്യേഷ്ഠ ശുക്ലപ. ഇടവം. | പൂ | ൬൦ | ച | ൧൪ | ചതുൎത്ഥി. |
2 | വ്യ | ൨൧ | പൂ | ൪꠲ | പ | ൧൮꠲ | ||
3 | വെ | ൨൨ | ആ | ൧൦꠰ | ഷ | ൨൩꠰ | ഷഷ്ഠിവ്രതം. | |
4 | ശ | ൨൩ | മ | ൧൫꠰ | സ | ൨൭ | ||
5 | ഞ | ൨൪ | പൂ | ൧൯꠲ | അ | ൩൧꠰ | പെന്തക്കോസ്ത്. രോഹിണി | |
6 | തി | ൨൫ | ഉ | ൨൩꠱ | ന | ൩൨꠰ | ഞാറ്റു വേല കഴിയും. | |
7 | ചൊ | ൨൬ | അ | ൨൬ | ദ | ൩൩꠰ | ||
8 | ബു | ൨൭ | ചി | ൨൭꠱ | ഏ | ൩൩ | ഏകാദശിവ്രതം. | |
9 | വ്യ | ൨൮ | ചോ | ൩൨꠰ | ദ്വാ | ൩൧꠰ | പ്രദോഷവ്രതം. | |
10 | വെ | ൨൯ | വി | ൨൬꠲ | ത്ര | ൨൮꠰ | ||
11 | ശ | ൩൦ | അ | ൨൪꠲ | പ | ൨൨꠱ | ||
12 | ഞ | ൩൧ | 🌝 | തൃ | ൨൧꠱ | വ | ൧൬꠲ | ത്രിത്വനാൾ. പൌൎണ്ണമാസി |
13 | തി | ൧ | ജ്യേഷ്ഠ കൃ. പ. മിഥുനം ൧൦൫൬ | മൂ | ൧൮꠰ | പ്ര | ൧൩꠱ | പകൽ മ. ൧൧ മി. ൫൮. മി |
14 | ചൊ | ൨ | പൂ | ൧൪꠰ | ദ്വി | ൭꠲ | ഥുന സങ്ക്രമം നാ. ൫൬. | |
15 | ബു | ൩ | ഉ | ൧൦ | തൃ | ꠲ | സംകഷ്ട ചതുൎത്ഥിവ്രതം. | |
16 | വ്യ | ൪ | തി | ൫꠱ | പ | ൫൩꠱ | ||
17 | വെ | ൫ | അ | ൧꠱ | ഷ | ൪൭ | ||
18 | ശ | ൬ | പൂ | ൫൭꠲ | സ | ൪൨ | ||
19 | ഞ | ൭ | ഉ | ൫൫ | അ | ൩൬ | ത്രിത്വം ക. ൧-ാം ൡ | |
20 | തി | ൮ | രേ | ൫൩ | ന | ൩൧꠲ | ||
21 | ചൊ | ൯ | അ | ൫൨ | ദ | ൨൯ | ||
22 | ബു | ൧൦ | ഭ | ൫൨꠰ | ഏ | ൨൭꠰ | എകാദശിവ്രതം. | |
23 | വ്യ | ൧൧ | കാ | ൫൩꠲ | ദ്വാ | ൨൭ | പ്രദോഷവ്രതം. | |
24 | വെ | ൧൨ | രോ | ൫൬꠰ | ത്ര | ൨൮ | ||
25 | ശ | ൧൩ | മ | ൬൦ | പ | ൩൦ | ||
26 | ഞ | ൧൪ | മ | ൪꠱ | വ | ൩൩꠰ | ത്രിത്വം ക. ൨-ാം ൡ. | |
27 | തി | ൧൫ | 🌚 | തി | ൧൦꠰ | പ്ര | ൩൭ | അമാവാസി ഉ. പി. മ. ൭ മി. |
28 | ചൊ | ൧൬ | പു | ൧൫꠰ | ദ്വി | ൪൧꠰ | ൬. ആഷാഢമാസാരംഭം. | |
29 | ബു | ൧൭ | പൂ | ൨൧꠰ | തൃ | ൪൬ | ||
30 | വ്യ | ൧൮ | ആ | ൨൬꠱ | ച | ൫൦꠱ | ചതുൎത്ഥി |
(PUBLISHED EVERY MONTH)
Vol. VIII. JULY 1881. No. 7.
ഒരു വൎഷത്തേക്കുള്ള പത്രികവിലക്രമം.
ഉ. | അ. | |
മലയാളത്തുള്ള മിഷൻ സ്ഥലങ്ങളിൽനിന്നോ, കൊച്ചി തിരുവനന്തപുരം മുതലായസ്ഥലങ്ങളിൽനിന്നോ വാങ്ങുന്ന ഓരോ പ്രതിക്കു ... |
0 | 12 |
മംഗലപുരത്തിൽനിന്നു നേരേ ടപ്പാൽ വഴിയായി അയക്കുന്ന ഒരു പ്രതിക്കു. | 1 | 0 |
അഞ്ചു പ്രതികൾ ടപ്പാൽവഴിയായിട്ട് ഒരേ മേൽവിലാസമായി അയക്കുന്നതാ യിരുന്നാൽ ടപ്പാൽകൂലി ഇളെച്ചുള്ള വില......... |
3 | 12 |
പത്ത് പ്രതികൾ ടപ്പാൽവഴിയായിട്ട് ഒരേ മേൽവിലാസത്തിന്മേൽ അയക്കുന്നതാ യിരുന്നാൽ, ടപ്പാൽകൂലി കൂടാതെയും ഒരു പ്രതി ഇനാമായും സമ്മതി ച്ചിട്ട്, പത്ത് പ്രതികളുടെ വില മാത്രം ..... |
7 | 8 |
Terms of Subscription for one year | Rs | As |
One copy at the Mission Stations in Malabar, Cochin and Travancore... | 0 | 12 |
One copy forwarded by post from Mangalore.... | 1 | 0 |
Five copies to one address by post, free of postage .... | 3 | 12 |
Ten copies to one address by post, free of postage and one copy free.. | 7 | 8 |
CONTENTS
Page | ||
സമുദ്രത്തിൽനിന്നു രക്ഷപ്പെട്ടതു | Saved at Sea, A Light-House Story. | 97 |
ജ്ഞാനേന്ദ്രിയങ്ങൾ | The Senses...... | 100 |
വേദധ്യാനം | A Meditation...... | 102 |
ജലഭയരോഗചികിത്സ | A Cure of Hydrophobia...... | 107 |
വിലയേറിയ പൊരുൾ ആത്മാവ് | The Excellency of the gift of the Holy Ghost......... | 108 |
കൎദ്ദർ | The Kurds | 109 |
വൎത്തമാനച്ചുരുക്കം | Summary of News..... | 110 |
H. Gundert. (Second Revised Edition) . . . . . . . Price 2 Annas
ബോധകനും പണ്ഡിതനുമായ ഗുണ്ടൎത്ത് സായ്പ് എബ്രായഭാഷയിൽ പൊരുൾ തിരിച്ച
സങ്കീർത്തനങ്ങൾ . . . . . . . . . . വില ൨. അണ
BY THE SAME AUTHOR.
The poetical Books of the Old Testament
including JOB, the PSALMS, PROVERBS, ECCLESIASTES
and the SONG OF SOLOMON.
(Second Revised Edition)
ഇയ്യോബ്, സങ്കീൎത്തനങ്ങൾ, സദൃശങ്ങൾ, സഭാപ്രസംഗി,
ശലോമോന്റെ അത്യുത്തമഗീതം
എന്നീപഴയനിയമപുസ്തകങ്ങൾ അച്ചടിച്ചു തീൎന്നു.
(തിരുത്തിയ രണ്ടാം അടിപ്പു.)
Price 6 Annas. വില ൬ അണ.
POLYGLOTT VOCABULARY
ENGLISH, GERMAN, CANARESE, TULU & MALAYALAM
CONTAINING
1600 OF THE MOST USUAL WORDS OF THE LANGUAGE
CLASSIFIED UNDER PRACTICAL HEADINGS
AND
PRINTED IN PARALLEL COLUMNS
BOTH IN THE VERNACULAR AND IN ROMAN LETTERS
WITH
A FULL ALPHABETICAL INDEX IN ENGLISH,
A KEY TO THE PRONUNCIATION, &c.
Price One Rupee. [ 45 ] കേരളോപകാരി
AN ILLUSTRATED MALAYALAM MAGAZINE.
Vol. VIII. JULY 1881. No. 7.
SAVED AT SEA, A LIGHT-HOUSE STORY
(By the Rev. C. Müller.)
സമുദ്രത്തിൽ നിന്നു രക്ഷപ്പെട്ടതു; ഒരു വിളക്കുമാടക്കഥ.
൫. അദ്ധ്യായം.
മങ്ങാത്ത രവിരശ്മി.
(൮൪–ാം ഭാഗത്തിൽനിന്നു തുടൎച്ച.)
മുത്തഛ്ശനും ജേമ്സും വിളക്കുമാടക്കാവലറയിൽ തീക്കാഞ്ഞുകൊണ്ടിരി
ക്കുമ്പോൾ ഞാനും അവരുടെ അരികത്തു ഇരുന്നു, കുട്ടിയെ എന്റെ മടി
യിൽ ഇരുത്തി, ഒരു പഴയ ചിത്രപ്പുസ്തകം കാട്ടി. ആയതിൽ അവൾ വ
ളരേ രസിച്ചു, ഓരോ ചിത്രപ്പടത്തെ നോക്കി, അനേകം സന്തോഷവാ
ക്കുകളെ സംസാരിച്ചു.
അപ്പോൾ ജേമ്സ് എന്റെ മുത്തഛ്ശനോടു : സെന്തിയേ, നാം ഈ കു
ട്ടിയെക്കൊണ്ടു എന്തു വേണ്ടു?
മുത്തഛ്ശൻ: എന്തു വേണ്ടു ? അവളെ ഇവിടേ പാൎപ്പിച്ചു നല്ലവണ്ണം ര
ക്ഷിക്കേണം. അല്ലയോ കുട്ടിയേ, എന്നു ചൊല്ലി അവളെ തല
യിൽ തട്ടി ഓമനിച്ചപ്പോൾ: പാൎപ്പിച്ചു രക്ഷിക്കേണം എന്നു കുട്ടി
യും പറഞ്ഞു.
ജേമസ് : ഈ കുട്ടിക്കു എവിടേ എങ്കിലും സംബന്ധക്കാർ ഉണ്ടാകും; അവൎക്കു
നാം വൎത്തമാനം എഴുതി അയക്കേണം.
മുത്തഛ്ശൻ: പേരും രാജ്യവും അറിയാഞ്ഞാൽ, അവൎക്കു എങ്ങിനേ വൎത്ത
മാനം അയക്കേണ്ടു?
ജേമസ്: ചേതം വന്ന കപ്പലിന്റെ പേർ നമ്മുടെ കപ്പിത്താൻ അറിയും
അതിന്റെ ഉടമക്കാർ ആർ എന്നു നമ്മോടു പറകയും ചെയ്യും.
ആയവരുടെ കൈയിൽ കപ്പലിൽ കയറിയിരുന്ന യാത്രക്കാരുടെ
യും കപ്പക്കാരുടെയും പേർ വിവരം പട്ടിക ഉണ്ടാകാതിരിക്കയി [ 46 ] ല്ല. എന്നാൽ അവരുടെ കൈയാൽ കുട്ടിയുടെ സംബന്ധക്കാൎക്കു
വൎത്തമാനം അയക്കയും ചെയ്യാം.
മുത്തഛ്ശൻ: അങ്ങിനെ ആകട്ടേ, എന്നാൽ കുട്ടിയുടെ അമ്മയപ്പന്മാർ ക
ടലിന്റെ അടിയിൽ കിടക്കുന്നു എങ്കിൽ, മററാരും അവളെ കൊ
ണ്ടു പോകരുതു, എന്നു എന്റെ അപേക്ഷ.
ജേമ്സ് : എനിക്കു ഇത്ര വലിയ ഒരു കൂട്ടം കുട്ടികൾ വീട്ടിൽ ഉണ്ടായിരുന്നി
ല്ല എങ്കിൽ, ഞാൻ അവളെ സന്തോഷത്തോടെ പാൎപ്പിക്കുമാ
യിരുന്നു.
മുത്തഛ്ശൻ: നിന്റെ വീടു കുട്ടികൾകൊണ്ടു നിറഞ്ഞിരിക്കുന്നതു എനിക്കു
അറിയാമല്ലോ. എന്നാൽ ഈ കുട്ടി എന്റെ കൂടെ പാൎക്കട്ടേ.
നിന്റെ ഭാൎയ്യ അവളുടെ ഉടുപ്പും മററും അസാരം വിചാരിച്ചാൽ
മതി.
ജേമ്സ്: അതിനെ അവൾ നല്ല മനസ്സോടെ ചെയ്യും. അവൾ ഏകദേ
ശം ഇന്നു മുഴുവനും ഈ കുട്ടിയെ വിചാരിച്ചുകൊണ്ടിരുന്നു.
പിറേറ തിങ്കളാഴ്ച തീക്കപ്പൽ എത്തിയ ഉടനേ മുത്തഛ്ശൻ ചേതം
വന്ന കപ്പലിന്റെ യും കുട്ടിയുടെയും വിവരം കപ്പിത്താനോടു അറിയിച്ചു,
കപ്പലിന്റെ ഉടയക്കാരുടെ പേർ അന്വേഷിച്ചു, തന്നോടു അറിയിക്കേ
ണം എന്നും അപേക്ഷിച്ചു. അയ്യോ ഈ കുട്ടിയെ കൊണ്ടു പോകുവാൻ
വിചാരിക്കുന്ന ആൾ ഒരു നാളും ഈ ദ്വീപിൽ എത്തരുതു, എന്നു ഞാൻ
എത്രയോ വിചാരിച്ചു. ഇത്ര നല്ല ശീലമുള്ള കുട്ടിയെ ഞാൻ കണ്ടപ്രകാ
രം എനിക്കു ഓൎമ്മ ഇല്ല. മോന്തിക്കു
ജേമ്സിന്റെ ഭാൎയ്യ വന്നു അവളുടെ മു
ഖവും കൈയും കഴുകി രാത്രിയുടുപ്പിനെ ഉടുപ്പിച്ച ശേഷം, അവൾ എ
ന്റെ അരികത്തു വന്നു. ചെറിയ തിമ്പി ദൈവത്തോടു സംസാരിക്ക വേ
ണം എന്നു ചൊല്ലി മുട്ടുകുത്തി: നല്ല ഇടയനായ യേശുവേ, നിന്റെ കു
ഞ്ഞാടിനെ നോക്കി വിചാരിച്ചു, പുലരുവോളം കാത്തു രക്ഷിക്കേണമേ
എന്നു പ്രാൎത്ഥിക്കും. ഇതു അവളുടെ അമ്മ അവൾക്കു പഠിപ്പിച്ചു കൊടുത്ത
പ്രാൎത്ഥന എന്നു ഞാൻ നിശ്ചയിച്ചു, അതിൽ വളരേ രസിച്ചു; സ്വകാ
ൎയ്യമായി ഞാൻ ഒരിക്കലും പ്രാൎത്ഥിച്ചതുമില്ല. എന്റെ അമ്മ ജീവിച്ചു
എങ്കിൽ, അവൾ എന്നെ പഠിപ്പിക്കും എന്നു ഞാൻ വിചാരിച്ചു. ആ
കാലത്തു ഞാൻ ദൈവവചനം അല്പം മാത്രമേ അറിഞ്ഞുള്ളു. മുത്തഛ്ശനു
ഒരു വലിയ വേദ(ബൈബൽ)പുസ്തകം ഉണ്ടു എങ്കിലും അവൻ അതി
നെ ഓരലങ്കാരത്തിന്നായി വലിപ്പുപെട്ടിയുടെ മുകളിൽ വെച്ചതല്ലാതെ
വായിച്ചതുമില്ല. വിചാരിച്ചതുമില്ല , ചിലപ്പോൾ ഞാൻ അതിനെ എടു
ത്തു, നേരംപോക്കിന്നായി അതിലുള്ള ചിത്രങ്ങളെ നോക്കിയാറെ, അതി
ന്റെ സ്ഥലത്തേക്കു മടക്കി വെച്ചു. നമ്മുടെ ദ്വീപിൽ ഞായറാഴ്ച എല്ലാ [ 47 ] ആഴ്ചകളെ പോലേ തന്നേ. മുത്തഛ്ശൻ തോട്ടപ്പണി എടുക്കയും വൎത്തമാ
നപത്രികകളെ വായിക്കയും ഞാൻ പാറകളുടെ ഇടയിൽ നടന്നു കളിക്ക
യും പാഠം പഠിക്കയും വീട്ടിൽ പണി എടുക്കയും ചെയ്യും. ഞങ്ങൾക്കു പ
ള്ളി ഇല്ല, കൎത്താവിൻ ദിവസത്തെ വിശേഷിപ്പിക്കുന്ന ഒരു കാൎയ്യവുമില്ല.
ഇങ്ങിനേ ഞങ്ങൾ ഏകദേശം മൃഗങ്ങളെപ്പോലേ നാൾ കഴിച്ചു പോന്നു.
ആ ഭയങ്കരമുള്ള രാത്രിയിൽ ഞങ്ങൾ ചേതം വന്ന കപ്പലിനോടു കൂട സ
മുദ്രത്തിന്റെ അടിയിലേക്കു ആണുപോയി എങ്കിൽ ഞങ്ങളുടെ ജീവാത്മാ
ക്കളുടെ ഓഹരി ഇപ്പോൾ എന്തുപോൽ, എന്നു ഞാൻ ഇപ്പോൾ തന്നേ
പലപ്പോഴും വിചാരിച്ചു വിറക്കുന്നു. ദൈവം ഞങ്ങളെ ഇരുവരെയും ഇ
നിയും കുറയക്കാലം ജീവനോടെ രക്ഷിച്ചതുകൊണ്ടു ഞാൻ അവനെ സ്തു
തിക്കേണ്ടുന്നതു എങ്ങിനേ? മുത്തഛ്ശൻ പരമാൎത്ഥവും ദയാശീലവുമുള്ള
ഒരു കിഴവൻ തന്നേ, എങ്കിലും സ്വൎഗ്ഗത്തേക്കു പോകുവാൻ യേശുവത്രേ
വഴി, എന്നു താൻ അറിഞ്ഞില്ല വിചാരിച്ചതുമില്ല.
ചെറിയ തിമ്പി എപ്പോഴും എന്റെ കൂട തന്നേ, ജേമ്സിന്റെ കുട്ടിക
ളെ അവൾ ഭയപ്പെട്ടു അവരുടെ ഇടയിൽ പെരുമാറിയില്ല. ദിവസേന
അവൾ ചില പുതിയ വാക്കുകളെ പഠിപ്പിച്ചു, തന്റെ ഭാഷകൊണ്ടു ഞങ്ങ
ളെ എത്രയോ രസിപ്പിക്കും. ഇങ്ങിനേ ആ കുട്ടി തന്റെ പല മനോഹര
വഴികൾകൊണ്ടു ഞങ്ങൾക്കു ബഹുപ്രിയമുള്ളതാകകൊണ്ടു ഞങ്ങൾ ക
പ്പലിന്റെ ഉടയവരുടെ മറുവടി നിമിത്തം വളരേ ഭയപ്പെട്ടുനിന്നു. അവ
രുടെ കത്തു എത്തിയ തിങ്കൾ മഹാമഴയുള്ള നാൾ തന്നേ, എന്നിട്ടും
ഞാൻ രാവിലേ തുടങ്ങി പാതാരത്തിന്മേൽ നിന്നു തീക്കപ്പലിന്നായി കാ
ത്തിരുന്നു. അതു എത്തിയ ഉടനേ കപ്പിത്താൻ കത്തിനെ എന്റെ കൈ
യിൽ തന്നാറെ, ഞാൻ വീട്ടിലേക്കു പാഞ്ഞു അതിനെ മുത്തഛ്ശനു ഏല്പി
ച്ചു. ചെറിയ തിമ്പി അവന്റെ കാൽക്കൽ ഇരുന്നു കടലാസിന്റെ ഒരു ക
ണ്ടം തന്റെ വിരലിനെ ചുററി കെട്ടി. എന്നെ കണ്ടപ്പോൾ അവൾ എ
ഴുനീറ്റു എന്റെ അരികത്തു പാഞ്ഞുവന്നു. ഹാ ഈ കുട്ടി ഇപ്പോൾ തീ
ക്കപ്പലിൽ കയറി ഞങ്ങളെ വിട്ടു പോകേണം, എന്ന വൎത്തമാനം ആ ക
ത്തിൽ ഉണ്ടെങ്കിലോ, എന്നു ഞാൻ വിചാരിച്ചു സങ്കടപ്പെട്ടു.
മുത്തഛ്ശൻ കത്തു തുറന്നു വായിച്ചു. ചേതം വന്ന കപ്പലിനു വേണ്ടി
ഞങ്ങൾ ചെയ്തതിൻ നിമിത്തം ഉടയക്കാർ ഞങ്ങൾക്കു വളരേ നന്ദി പ
റഞ്ഞു, വില്ലിയർ എന്ന പേരുള്ള ആൾ ആ കപ്പലിൽ കയറിയിരുന്നി
ല്ല. കപ്പൽ കലികാതയുടെ തുറമുഖത്തുനിന്നു വന്നതാകകൊണ്ടു , ആ ന
ഗരത്തിലേക്കു കത്തു എഴുതി അയച്ചു, കുട്ടിയുടെ വൎത്തമാനം അറിവാൻ
സംഗതി ഉണ്ടോ എന്നു നോക്കും; അതിന്റെ ഇടയിൽ നിങ്ങൾ കുട്ടിയെ
നല്ലവണ്ണം വിചാരിച്ചു രക്ഷിച്ചുകൊള്ളേണം. അതിനെ നിങ്ങൾ വെറു
[ 48 ] തെ ചെയ്യേണ്ട, നല്ലൊരു സമ്മാനം ഉണ്ടാകും എന്നു എഴുതി. എന്നതി
നെ ഞാൻ കേട്ടു വളരേ സന്തോഷിച്ചു, എന്നാൽ കുട്ടി ഇപ്പോൾ പോകു
ന്നില്ല, എന്നു പറഞ്ഞു. പോകുന്നില്ല അവളെ കൂടാതെ നമുക്കു കഴിക
യില്ല, അവരുടെ സമ്മാനം എനിക്കു ആവശ്യമില്ല, എന്നു മുത്തഛ്ശൻ
ചൊല്ലി, കുട്ടിയെ കൈയിൽ എടുത്തു ഒരു മുത്തു കൊടുത്തു, ഇതത്രേ എ
ന്റെ സമ്മാനം എന്നു പറകയും ചെയ്തു.
XI. THE SENSES.
൧൧. ജ്ഞാനേന്ദ്രിയങ്ങൾ.
(൫൬–ാം ഭാഗത്തിൽനിന്നു തുടൎച്ച.)
[ 49 ] ജ്ഞാനേന്ദ്രിയങ്ങളുടെ കേന്ദ്രമാകുന്ന ബുദ്ധി തലച്ചോറ്റിൽ ഇരിക്കു
ന്നു. മജ്ജാതന്തുക്കൾ ദേഹത്തിൽ മുച്ചൂടും ഇരിക്കകൊണ്ടു നമ്മെ ചുറ്റി
യിരിക്കുന്ന ലോകത്തിന്റെ സ്വഭാവഗുണങ്ങളെ അവ ഹേതുവായി ബു
ദ്ധിയാൽ മനസ്സിൽ അറിയും. ജ്ഞാനേന്ദ്രിയങ്ങൾ രണ്ടു വിധം. ഒന്നു
വസ്തുക്കളെ തൊടുവാനും മറേറതു അവറ്റിൻ ഗുണങ്ങളെ തലച്ചോറ്റിൽ
എത്തിപ്പാനും തന്നേ. സ്പൎശനഗുണം ത്വക്കിന്നു എല്ലാടവും ഉണ്ടു . എ
ന്നാൽ ദേഹാംശങ്ങളുടെ വിശേഷത്തിനും മജ്ജാതന്തുക്കളുടെ ആധിക്യ
ത്തിനും തക്ക പ്രകാരം അതു ഏറുകയും കുറകയുമാം. തലമുടിനഖങ്ങൾ
ക്കു മജ്ജാതന്തുക്കൾ ഇല്ലായ്ക കൊണ്ടു വേദന തട്ടിക്കാതേ അവറ്റെ മുറി
ക്കാം. തോലിൻ അകമേയുള്ള അസ്ഥികൾക്കും മാംസപേശികൾക്കും
ബന്ധനങ്ങൾക്കും മജ്ജാതന്തുക്കളും സ്പൎശേന്ദ്രിയഗുണവും ചുരുക്കമാകും
വണ്ണം സ്പൎശം കുറയും. അക്രമമുള്ള പ്രയോഗം ദീനം ഇത്യാദി സംഗതിക
ളാൽ ജ്ഞാനേന്ദ്രിയങ്ങളുടെ മജ്ജാതന്തുക്കൾക്കു അനക്കവും ഇളക്കവും ത
ട്ടുകയാൽ അവറ്റിനു വേദന പറ്റുന്നു. നാവു ഭക്ഷണത്തിന്റെ ഗുണ
ങ്ങളെയും സ്പൎശനത്താൽ വസ്തുക്കളുടെ വിവിധങ്ങളെയും മൂക്കു സമീപ
ത്തുള്ള പദാൎത്ഥങ്ങളുടെ വാസനയെയും ചെവി കാററിൽകൂടിചെല്ലുന്ന
ധ്വനികളെയും കണ്ണു വെളിച്ചത്തെയും കോടാകോടി ദൂരമുള്ള നക്ഷത്ര
ങ്ങളുടെ പ്രകാശത്തെയും അറിയിക്കുന്നു എന്നു ഓൎത്താൽ ജ്ഞാനേന്ദ്രിയ
ങ്ങൾ ദൂരത്തും സമീപത്തുമുള്ള സൎവ്വവസ്തുക്കളുടെ പ്രകൃതിഗുണത്തെ
ബോധിപ്പിക്കുന്നതുകൊണ്ടു അവറ്റാൽ ചൊല്ലറ്റ ഉപകാരം ഉണ്ടു എ
ന്നു ഗ്രഹിക്കും. ഏററവും ആശ്ചൎയ്യമായി ചമഞ്ഞിരിക്കുന്ന ഇന്ദ്രിയങ്ങളു
ടെ പേരുകൾ ആവിതു: സ്പൎശനം,1) ജിഹ്വാ2 ) (നാവു), ഘ്രാണം,3) ശ്രോ
ത്രം,4) ദൃഷ്ടി5) എന്നിവ തന്നേ. ഇവറ്റിൽ താണതരമായ സ്പൎശേന്ദ്രിയ
ത്തെക്കൊണ്ടു വിവരിപ്പാൻ ആരംഭിക്കാം.
൧. സ്പൎശേന്ദ്രിയം The Sense of Touch.
ഒരു വസ്തു മൃദുവോ കടുപ്പമോ തണുപ്പോ ഉഷ്ണമോ എന്നു മുഴുത്തോലി
നാൽ തിരിച്ചറിയുന്നെങ്കിലും സ്പൎശിപ്പാനുള്ള പ്രത്യേകപ്രാപ്തി വിരലുകളു
ടെ അറ്റങ്ങളിലത്രേ. രക്തനാഡികളും മജ്ജാതന്തുക്കളും നിറഞ്ഞ ഈ അ
റ്റങ്ങൾ ഏററവും മൃദുവായ തോൽകൊണ്ടു മൂടിയിരിക്കുന്നതുമല്ലാതെ ഉറ
പ്പിന്നായിട്ടു മേൽപ്പുറത്തു നഖങ്ങൾകൊണ്ടു പൊതിഞ്ഞിരിക്കുന്നു. വിര
ലുകൾക്കു കൂടാതേ അധരങ്ങളിലും നാവിലും സ്പൎശിക്കുന്ന ശക്തി അധികമാ
യിട്ടുണ്ടു. ഉണൎവ്വു6) എവിടേ അധികമോ അവിടേ അധികം മജ്ജാതന്തു
[ 50 ] ക്കളെ കാണ്മൂ എന്നു പറയാം. എന്നാൽ സ്പൎശിപ്പാനായി ഇതും പോരാ.
ഭൂതക്കണ്ണാടിയെക്കൊണ്ടു ശരീരത്തെ സൂക്ഷിച്ചു നോക്കിയാൽ ഒരു ചതുര
ശ്രാംഗുലത്തിന്നകത്തു ഇരുപതിനായിരത്തിൽ പരമായിട്ടു അണുപ്രായമാ
യ പിണ്ഡങ്ങളെ 7) കാണാം. ഇവറ്റിനുള്ളിൽ തൊട്ടപദാൎത്ഥങ്ങളുടെ വസ്തു
തയെ ബു ദ്ധിയോടു അറിയിക്കുന്ന ഏററവും നേൎമ്മയായ മജ്ജാതന്തുക്കൾ ശാ
ഖോപശാഖകളായി വ്യാപിച്ചുകിടക്കുന്നു. പ്രത്യേകമായി സ്പൎശിപ്പാൻവേ
ണ്ടി നിൎമ്മിച്ച മനുഷ്യക്കൈ ആശ്ചൎയ്യമായോർ ആയുധം. കൈകളുടെ സഹാ
യത്താൽ മനുഷ്യർ പാൎക്കുവാനായി പുരകളെ കെട്ടുകയും ഉടുപ്പാനായി വ
ങ്ങളെ ഉണ്ടാക്കുകയും ധാന്യങ്ങളെ വിതെക്കുകയും ചെയ്യുന്നതൊഴികേ
ഹസ്തംകൊണ്ടു നിവൃത്തിക്കുന്ന കൌശലപ്രവൃത്തികൾക്കു സംഖ്യയില്ലാ.
മൃഗങ്ങൾ എതിൎപ്പാനും എതിരിടുവാനും പ്രകൃത്യാ ആയുധങ്ങളോടു കൂടേ
പിറക്കുന്നു. ചിലതിനു കൊമ്പും മറ്റേവറ്റിനു കുളമ്പും വേറെ ചിലതി
നു തേററയും പല്ലുകളും വേഗതയും മറ്റും ഉണ്ടായിരിക്കേ മനുഷ്യൻ മാ
ത്രം ബലഹീനനായി ആയുധംകൂടാതെ ജനിക്കുന്നു. ഇതെന്തുകൊണ്ടു എ
ന്നു ചോദിച്ചാൽ – സമസ്തമൃഗവൎഗ്ഗത്തെക്കാളും അതിവിശിഷ്ട ഹസ്തവും
ബുദ്ധിപ്രാബല്യവുമുള്ള മനുഷ്യൻ കണ്ട മൃഗങ്ങളെ പിടിപ്പാനും മരുക്കു
വാനും കീഴടക്കിവെപ്പാനും പ്രാപ്തിയുള്ളവനാകയാൽ എന്നേ പറയേണ്ടു.
7)Papillae. (ശേഷം പിന്നാലെ.) Lbdfr.
A MEDITATION. (13.)
൧൩. വേദധ്യാനം.
THE CHOSEN PEOPLE.
തെരിഞ്ഞെടുത്തൊരു ജനം.
“നിങ്ങളോ അന്ധകാരത്തിൽനിന്നു തന്റെ അത്ഭുതപ്രകാശത്തിലേ
ക്കു നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ വൎണ്ണിപ്പാൻ തക്കവണ്ണം
തെരിഞ്ഞെടുത്തൊരു ജാതിയും രാജകീയ പുരോഹിതകുലവും വിശുദ്ധ
വംശവും പ്രത്യേകം സമ്പാദിച്ച പ്രജയും ആകുന്നു" 1 പേത്രൻ 2, 9. എ
ന്നാൽ നാം വിചാരിപ്പാൻ പോകുന്നതു:
Ι. തെരിഞ്ഞെടുത്തൊരു ജനത്തിന്റെ സ്ഥാനം.
ഈ ആധാരവചനത്തിന്നു മുഞ്ചെല്ലുന്ന വചനങ്ങളെ നോക്കിയാൽ
പേത്രൻ അപൊസ്തലൻ ദൈവരാജ്യത്തെ പണിയിക്കേണ്ടിയ ഇസ്രയേ
ല്യരെക്കൊണ്ടു സംസാരിക്കുന്നു. യഹോവ അവരുടെ വലിപ്പത്തെയോ
ബഹുത്വത്തെയോ വിചാരിച്ചു അവരെ തെരിഞ്ഞടുത്തില്ല എന്നു മോ
ശ ഇസ്രയേല്യരോടു തെളിവായറിയിച്ചു: 5 മോ. 7. 7. 8. നിങ്ങൾ സംഖ്യ
[ 51 ] യിൽ സകലജനങ്ങളെക്കാളും അധികമുള്ളവരാകകൊണ്ടല്ല യഹോവ
നിങ്ങളിൽ പ്രിയപ്പെട്ടനിങ്ങളെ തെരിഞ്ഞെടുത്തതു. അവൻ നിങ്ങളെ
സ്നേഹിച്ചതുകൊണ്ടും താൻ നിങ്ങളുടെ പിതാക്കന്മാരോടു ഏററിട്ടുള്ള
ആണയെ പ്രമാണിക്കുന്നതുകൊണ്ടും അത്രേ ഇതിനെ ചെയ്തിരിക്കുന്നു.
ഈ തെരിഞ്ഞെടുപ്പിന്റെ അനുഗ്രഹത്തെ അവൎക്കു വരുത്തുവാൻ ദൈ
വം എന്തെല്ലാം ചെയ്തു ! എങ്കിലോ ഇസ്രയേൽ വാഗ്ദത്തപുത്രന്നു(ക്രി
സ്തു യേശു)വിരോധമായി "ഞങ്ങൾക്കു കൈസർ അല്ലാതെ രാജാവില്ല"
എന്നു കലഹിച്ച നാൾ മുതൽ ദൈവം അവൎക്കു ഉപേക്ഷണച്ചീട്ടു കൊ
ടുത്തു. എന്നാൽ കാട്ടുമാവിൽ നാട്ടുമാവിന്റെ ഇളങ്കൊമ്പിനെ വെട്ടി
ച്ചൊട്ടിച്ചാൽ മുരടു ദോഷമുള്ളതാകിലും അതിന്റെ ജീവചൈതന്യത്താൽ
ഈ കൊമ്പുകൾ വളൎന്നു വരുന്നതു കൂടാതേ ആ പടുമരത്തിൻ ചാറുനീ
രുകൾ അത്ഭുതമായി വിശുദ്ധീകരിക്കപ്പെട്ടു നല്ല ഫലങ്ങളെ ഉണ്ടാക്കു
വാൻ തക്കതായി തീരുകയും ചെയ്യുന്നു.
അങ്ങനേ ആയാലും നമ്മെ തൊട്ടു ഈ സാദൃശ്യത്തിന്റെ സത്യം
നേരേ മറിച്ചുള്ളതാകുന്നു. പടുമരത്തിൻ ചുള്ളികളായ നമ്മെ വെട്ടി ന
ല്ല മരത്തിൽ ഒട്ടിച്ചിരിക്കുന്നു (രോമർ 11, 17.). ആ മരത്തിൻ ജീവസാര
ങ്ങളെക്കൊണ്ടു നാം ജീവിക്കുന്നു എന്നു വരികിൽ നമ്മിൽ സത്യവിശ്വാ
സനീതിശുദ്ധിസ്നേഹാദികൾ കായ്ചു കണ്ടാൽ അതു ഓർ അത്ഭുതം ആ
യിരിക്കയില്ലേയോ? പടു മരത്തിൻ രസത്തെ വലിക്കുന്ന നല്ല കൊമ്പു
നല്ല ഫലത്തെ കായ്ചാൽ ആരും വിസ്മയിക്കുന്നതു കേൾക്കാറില്ല, എ
ങ്കിലും സത്യമുന്തിരിവള്ളിയായ ക്രിസ്തനിൽ കൊമ്പായി ചേൎത്ത ഒരു ക്രി
സ്ത്യാനൻ യേശുക്രിസ്തന്റെ സ്വഭാവപ്പകൎച്ചയിൽ നടക്കുന്നതു കണ്ടാൽ
എല്ലാവരും അത്ഭുതപ്പെടുന്നു. ഇതിനാൽ കണ്ടോ മനുഷ്യരുടെ ഭോഷ
ത്വം എത്ര വലുതാകുന്നു! ഈ സാദൃശ്യത്തിൻ പ്രകാരം നാം ദൈവത്തി
ന്റെ സ്നേഹം മൂലം ഇസ്രയേൽ എന്ന നല്ല മുരട്ടിന്മേൽ ഒട്ടിച്ചിരിക്കുന്നു.
പഴയ ഇസ്രയേൽ ഉലകത്തിന്നു എല്ലാ ദൈവാനുഗ്രഹങ്ങളെ ചുമക്കുന്ന
വാഹനം ആയിരിക്കേണ്ടിയ പ്രകാരവും അവർ പാരിടത്തെ മുഴുവൻ യ
ഹോവെക്കു കീഴടക്കേണ്ടിയ വിധത്തിലും തന്നേ ക്രിസ്ത്യാനരും ലോക
ത്തിൽ ദൈവാനുഗ്രഹങ്ങളെ വഹിച്ചു ദൈവവാഴ്ചയെ എല്ലാ മനുഷ്യരുടെ
ഹൃദയങ്ങളിൽ സമാപിപ്പാൻ കടമ്പെട്ടിരിക്കുന്നു.
എന്നാൽ നാം ഈ കടത്തെ ഓൎത്തു നമ്മുടെ വിളിക്കു യോഗ്യമായി
നടക്കുന്നുവോ? നമുക്കു എന്തൊരു മനസ്സ് വേണം എന്നതിനെ കാണി
ക്കുന്ന ഒരു സംഗതിയെ പറയട്ടേ: ഗൎമ്മാനനാടുകൾ ഒന്നിൽ കഴിഞ്ഞ
നൂററാണ്ടിന്റെ ഒടുക്കം വിശ്വാസവീൎയ്യവാനായൊരു ഉപദേഷ്ടാവു ജീവി
ച്ചിരുന്നു. അന്നു വേട്ടക്കാരനും താന്തൊന്നിയും ആയ ഒരു രോമകത്തോ
[ 52 ] ലിക്കപ്രഭു അവിടേ വാണിരുന്നു. അദ്ദേഹം ആ ഉപദേഷ്ടാവിനെ ത
ന്റെ സൽഗുണങ്ങൾ നിമിത്തം വളരേ മാനിച്ചു തന്റെ തിരുനാൾ പി
റന്നാൽ ദിവസം എല്ലാദൈവാലയങ്ങളിൽ പ്രാൎത്ഥന നടത്തിക്കാറുണ്ടു.
ഇങ്ങനേ ഒരു നാൾ ആ പ്രഭു ശവാരിയായി എഴുന്നെള്ളുമ്പോൾ ആ ഉപ
ദേഷ്ടാവിനെ വഴിയിൽ എതിരേററു: നമ്മുടെ ജനനനാളിൽ എന്തു പ്ര
സംഗിച്ചു? എന്നു ചോദിച്ചതിന്നു ഉപദേഷ്ടാവു: പ്രഭുവേ യോഗ്യമുള്ള വി
ചാരങ്ങൾ പ്രഭുക്കന്മാൎക്കുണ്ടായിരിക്കണം എന്നത്രേ എൻ പ്രസംഗപ്പൊ
രുൾ ആയിരുന്നു എന്നു പറഞ്ഞതിനെ കേട്ട പ്രഭു വന്ദനം ചൊല്ലി മി
ണ്ടാതേ പോകയും ചെയ്തു. ആകയാൽ ക്രിസ്ത്യാനൻ ക്രിസ്ത്യാനസ്ഥാന
ത്തിന്നു യോഗ്യമായി നടക്കേണം എന്നു സ്പഷ്ടം.
ഈ സംഗതിയാൽ ഉളവായിവരുന്ന ചില ചോദ്യങ്ങൾ ആവിതു:
൧. ഇന്നുള്ള ക്രിസ്ത്യാനർ മണ്ണാശയിൽ പൂണ്ടു കിടപ്പാൻ എന്തു?
൨.സ്വൎഗ്ഗീയ വിചാരത്തിന്നു ഇത്ര കുറവു വരുവാൻ സംഗതി എന്തു?
൩. നാം ദൈവമക്കളും തെരിഞ്ഞെടുക്കപ്പെട്ട ജാതിയും ആയിരി
ക്കേ പലപ്പോഴും ചീത്തവാക്കുകളും പൊട്ടച്ചൊല്ലുകളും കെട്ട നി
സ്സാരവാദങ്ങളും പിണക്കങ്ങളും എങ്ങിനേ ജനിച്ചു കൂടും?
൪. ക്രൂശിനെ പേറുവാൻ വിളിക്കപ്പെട്ടവൎക്കു ഒരു നീരസവാക്കു പോ
ലും ചൊടിക്കാതേ വിഴുങ്ങുവാൻ കഴിവില്ലാത്തതു എന്തു?
ഈ വക ചോദ്യങ്ങൾക്കെല്ലാം ഓർ ഉത്തരം മാത്രമേയുള്ളു. അതാ
വിതു: സ്വൎഗ്ഗ ത്തിന്റെ അവകാശികളായ നമുക്കു അവിടേ ചരതിച്ചു
വെച്ചു കിടക്കുന്ന മാനമഹത്വങ്ങളെ വേണ്ടും പോലേ ലാക്കാക്കി കുറി
ക്കൊള്ളായ്കയാൽ അത്രേ. മത്തായി 5, 5 പ്രകാരം ദൈവമക്കൾ ഭൂമിയു
ടെ അവകാശികളും എഫെ. 1, 14. മു. സ്വൎഗ്ഗീയ തേജസ്സിന്റെ അവകാശി
കളും ആകുന്നു. ആകയാൽ 1 യോ. 3, 2 പറയുന്നതു: പ്രിയമുള്ളവരേ
നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു; ഇന്നതു ആകും എന്നു ഇതുവരേ
പ്രസിദ്ധമായതുമില്ല, പ്രസിദ്ധമാകിലോ നാം അവനെ ഉള്ളവണ്ണം കാ
ണ്മതിനാൽ അവനോടു സദൃശന്മാരാക്കും എന്നുണ്ടു.
ഇങ്ങിനേയുള്ള നമ്മുടെ വലിപ്പത്തെ ഓൎത്താൽ നാം ഈ ലോകത്തി
ലേ എല്ലാ കഷ്ട സങ്കടങ്ങൾക്കെതിരേ മഹാധന്യരും വലിയ ജന്മികളും
ആകുന്നു എന്നു വെച്ചു എല്ലാ താഴ്മ വിശ്വാസസ്നേഹങ്ങളിൽ നടക്കേ
ണ്ടതു. എന്നാൽ പൌലപൊസ്തലൻ 2 കൊറി. 6, 1— 10ഇൽ പറയുന്ന
അനുഭവങ്ങൾ നമ്മുടെ ഓഹരി ആകയാൽ നമ്മുടെ പേർ സ്വൎഗ്ഗത്തിൽ
എഴുതപ്പെട്ടിരിക്കകൊണ്ടു നമുക്കു അത്യന്തം സന്തോഷിപ്പാൻ സംഗതി
യുണ്ടു .
[ 53 ] ΙΙ. തെരിഞ്ഞെടുത്തൊരു ജനത്തിന്റെ ഉദ്യോഗം
൧. ആയതിനെ അപൊസ്തലൻ ഇവിടേ ഏററവും നന്നായി വൎണ്ണി
ക്കുന്നു. എങ്ങനേ എന്നാൽ : ഈ തെരിഞ്ഞെടുക്കപ്പെട്ട ജനം ഒന്നാമതു
തങ്ങളെ വിളിച്ചവന്റെ സല്ഗുണങ്ങളെ വൎണ്ണി ക്കേണം. അവയാകട്ടേ
ദൈവം താൻ വെളിപ്പെടുത്തിയ പ്രകാരം ആവിതു: 2 മോ. 84, 6 — 7 "യ
ഹോവ അവന്റെ (മോശയുടെ) മുമ്പേ കടന്നു പ്രസിദ്ധപ്പെടുത്തിയതു
എന്തെന്നാൽ : യഹോവ, യഹോവയായ ദൈവം കരുണയുള്ളവനും കൃ
പയുള്ളവനും ദീൎഘശാന്തനും നന്മയിലും സത്യത്തിലും സമൃദ്ധിയുള്ളവ
നും ആയിരങ്ങൾക്കു കരുണയെ പ്രമാണിക്കുന്നവനും അന്യാ യത്തെയും അ
തിക്രമത്തെയും പാപത്തെയും ക്ഷമിക്കുന്നവനും കുററമുള്ളവനെ കുററമി
ല്ലാതാക്കിത്തീൎക്കാതെ പിതാക്കന്മാരുടെ അതിക്രമത്തെ പുത്രന്മാരുടെ മേ
ലും പുത്രന്മാരുടെ പുത്രരുടെ മേലും മൂന്നാമത്തേതും നാലാമത്തേതുമായ
തലമുറ വരേയും ചോദിക്കുന്നവനും ആകുന്നു."
എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവൎക്കു അവനെ വൎണ്ണിക്കുന്നതു എ
ത്രയും ഇമ്പമുള്ള വേലയാകുന്നു. സാധാരണമായി നോക്കിയാലോ ആ
യതു പലൎക്കും ഒരു വലിയ ദാസപ്രവൃത്തിപോലേ തോന്നുന്നു. ഇതിന്റെ
ഹേതു എന്തു എന്നു നമ്മുടെ അയല്വക്കത്തുള്ള വിഗ്രഹാരാധികളെ നോ
ക്കിയാൽ ബോധിക്കും. അന്തിക്കും മോന്തിക്കും രാമനാമമോ മറേറാ ചൊ
ല്ലിയാൽ മതി. പിന്നെ എന്തു ചെയ്താലും വേണ്ടതില്ല. എന്നാൽ ദൈ
വജനമോ അപ്രകാരം ആകരുതു. അവരോടല്ലോ യേശുക്രിസ്തൻ അരു
ളിച്ചെയ്യുന്നിതു: മത്താ. 5, 13–14. "നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു, നിങ്ങൾ
ലോകത്തിന്റെ വെളിച്ചമാകുന്നു." ആയതു ഇന്നേക്കും നാളേക്കും മാത്രമ
ല്ല എന്നേക്കും തന്നെ ആയിരിക്കേണ്ടതു. ആത്മപ്രകാരം ക്രിസ്ത്യാനർ ഉ
പ്പും വെളിച്ചവും ആയിത്തീരുന്നു. തങ്ങൾ തന്നെ പണ്ടു രുചികെട്ടവരും ഇ
രുൾ പൂണ്ടവരും ആയിരുന്നതിനാൽ ഈ കോട്ടവും വികടവും ഉള്ള തല
മുറയോടു മനസ്സലിവു തോന്നി ഇന്നു വരേ കൂരിരുട്ടുകൊണ്ടു മൂടിയവൎക്കു ത
ങ്ങൾക്കുള്ള രസവെളിച്ചങ്ങളാൽ മേൽപ്പറഞ്ഞ ദിവ്യഗുണങ്ങളെയും വ
ൎണ്ണി ക്കേണ്ടതാകുന്നു. ആ ഗുണത്തെ തങ്ങൾ അനുഭവിച്ചറിയുന്നതിൽ തേ
റിയിരിക്കകൊണ്ടു ഒരു നാളും നാഴികയും മാത്രമല്ല ജീവപൎയ്യന്തം തങ്ങൾ
തന്നേ മറഞ്ഞിരിപ്പാൻ കഴിയാത്ത ദൈവച്ചൊല്ലായി വിളങ്ങേണ്ടതാകു
ന്നു. നാം ഇപ്രകാരമുള്ളവരായി തീരേണം എന്നു വരികിൽ നാം സകല
ദൈവനിറവിനോളം നിറഞ്ഞു വരേണ്ടതു അത്യാവശ്യം തന്നേ എഫെ.
3, 19. ആകയാൽ നമ്മുടെ ദൈവം കരുണയും കൃപയുമുള്ളവനാകുമ്പോ
ലേ നിങ്ങളും ആക, അവൻ ദീൎഘശാന്തനും നന്മയിലും സത്യത്തിലും സ
മൃദ്ധിയുള്ളവനും ആകുംകണക്കേ നിങ്ങളും ആയി വരിക. അവൻ വിശു
[ 54 ] ദ്ധനും നീതിമാനും സ്നേഹപൂൎണ്ണനും ആകുംവണ്ണം ഇഹത്തിൽ നിങ്ങളും
ആകുകേ വേണ്ടു.
ഇങ്ങനേ മുഴുവൻ ആയിത്തീരുവാൻ കഴിവില്ല എന്നു വരികിലും ആ
വോളം ആഗുണങ്ങളെ കിട്ടാൻ ശ്രമിക്കേണ്ടതു. അതിനാൽ നാം നമ്മെ
അന്ധകാരത്തിൽനിന്നു വെളിച്ചത്തിലേക്കു വിളിച്ചവന്റെ സൽഗുണങ്ങ
ളെ വൎണ്ണി പ്പാൻ തക്കവരായി തീരുകയും ചെയ്യും; അത്രയുമല്ല:
൨. ഒരു രാജകീയ പുരോഹിതകുലവുമായിട്ടു ദൈവത്തിന്റെ സൽഗു
ണങ്ങളെ അറിയിക്കുകയും വേണം എന്നു രണ്ടാമതു നാം ഈ വചനത്തിൽ
കാണുന്നു. എങ്കിലും സമയച്ചുരുക്കംകൊണ്ടു ചില സൂചകങ്ങളെ മാത്രം
കൊടുപ്പാൻ പോകുന്നുള്ളു. പഴയനിയമത്തിലേ പുരോഹിതന്മാൎക്കു ബലി
കഴിക്ക, ധൂപംകാട്ടുക, പക്ഷവാദംചെയ്ക എന്നീ വേലകൾ ഉണ്ടായിരുന്ന
തു കൊണ്ടു എല്ലാ മഹാപുരോഹിതന്മാർ (അഹരോന്യർ) ഇസ്രയേൽ
ഗോത്രങ്ങളുടെ എല്ലാ പേരുകളെ വഹിക്കുന്ന മാൎപ്പതക്കവും ചുമൽപ്പത
ക്കങ്ങളും പൂണ്ടിരുന്നതു കൂടാതെ അവൎക്കു മാറിടത്തിൽ വെളിച്ചവും ന്യാ
യവും നിത്യം വിളങ്ങിക്കൊണ്ടിരുന്നു (2 മോശ 28, 29, 30.) എന്നുള്ളതു ഏ
തു സത്യക്രിസ്ത്യാനൻ അറിയാതേ ഇരിക്കും? എന്നാൽ ല്യേവർ ചെയ്തതു
പോലേ നമുക്കും ആടുമാടുകളെയും പ്രാവുകളെയും മററും ബലികഴി
പ്പാൻ ആവശ്യമില്ലാ, എന്നാലും രോമർ 12, 1. പ്രകാരം നാം നമ്മുടെ
ശരീരങ്ങളെ ജീവിക്കുന്നതും വിശുദ്ധവും ദൈവത്തിന്നു പ്രസാദം വരുത്തു
ന്നതുമായ ബലിയറക്കി കഴിക്കേണ്ടതു. ക്രിസ്ത്യാനർ അല്ലോ ആത്മികപു
രോഹിതരായിട്ടു തങ്ങളുടെ ദുൎമ്മോഹാദികളെ അറുത്തു തങ്ങൾതന്നേ ച
ത്തു ജീവനുള്ളാരു ബലിയായി തീരുകയും എല്ലാ സൽക്രിയകളാൽ സൌ
രഭ്യവാസന പുറപ്പെടുവിപ്പാൻ തങ്ങളെത്തന്നേ പരിശുദ്ധാത്മാവിൽ ഭര
മേല്പിച്ചു കൊടുക്കുകയും വേണ്ടതു. ഇങ്ങനേ ക്രിസ്ത്യാനരുടെ ജീവകാലം മു
ഴുവൻ കഴിച്ചുവരുന്ന ബലികൎമ്മങ്ങൾ ഉണ്ടുപോൽ; ആയതിൽ അവർ
തങ്ങളുടെ എല്ലാ ശക്തികളെയും ദൈവദാനങ്ങളാകുന്ന പ്രാപ്തികളെയും
അതിന്റെ അനുഭവങ്ങളോടുകൂടേ ദൈവത്തിന്നു അൎപ്പിച്ചു പോരുന്നു.
ഇപ്രകാരം അവർ പ്രാൎത്ഥനയിലും പൊതുവിലുള്ള ദൈവാരാധനയിലും
തങ്ങളെത്തന്നെ വീണ്ടും ദൈവസേവെക്കു സമ്പത്തോടു കൂട ഭരമേല്പിക്കു
ന്നതുകൊണ്ടു ആയതുംകൂടേ ഒരു ബലിയായി തീരുന്നു. ആയതു ദൈവത്തി
ന്നു സ്തോത്രത്തെ ബലിയായി കഴിച്ചുകൊണ്ടു മഹോന്നതന്നു നിന്റെ നേ
ൎച്ചകളെ ഒപ്പിക്ക എന്നുള്ള സങ്കീൎത്തനവാക്കിൻ (50, 14) പ്രകാരം തന്നേ.
ഇതിനെ ചെയ്വാൻ പ്രാപ്തിയില്ലാത്ത ക്രിസ്ത്യാനൻ ആർ? ഏററവും എ
ളിയവനായ വിശ്വാസിക്കും കൂടേ മേൽച്ചൊല്ലിയ പ്രകാരം ദൈവത്തെ
തൻ, ജീവാവസ്ഥകൊണ്ടും ആത്മികബലികൾകൊണ്ടും വൎണ്ണിപ്പാൻ
[ 55 ] വേണ്ടുവോളം കഴിവുണ്ടു . ഇത്രവലിയ തക്കത്തെ നമുക്കു വരുത്തിത്തന്ന
ദയാലുവായ നമ്മുടെ കൎത്താവിന്നു സ്തുതി മാനമഹത്വങ്ങൾ എന്നേക്കും
ഉണ്ടാവൂ താക. ആമെൻ. J.Lffr.
൧.വീണ്ടെടുപ്പിനായെനിക്കു യാഗം ആകിയ മഹാപുരോഹിത! എന്റെ ഉള്ളിലും നിൻ അനുരാഗം കൊണ്ടു ബലി നീ നടത്തുക. |
൩. ആകയാൽ എൻ ഇഷ്ടം വെട്ടിക്കൊന്നും ഹൃദയം പറിച്ചും അരുളി എന്റെ വേദനാവിളികൾ ഒന്നും കൂട്ടാക്കാതേ ചെയ്ത നിൻ പണി. |
൨.സ്നേഹത്തിൽ ജനിച്ചതേ അല്ലാതേ സ്നേഹം ഏതിനെയും കൈക്കൊള്ളാ; നിന്റേ കൈയിൽ കൂടി നടക്കാതേ ഉള്ളത് ഒട്ടും അഛ്ശനോടെത്താ. |
൪. ബലിപീഠത്തിങ്കൽ കനൽ കൂട്ടി എന്നെ കെട്ടിവെച്ചു മുഴുവൻ; ശേഷമില്ലാതോളം അഗ്നി മുട്ടി ദഹിപ്പിക്ക പ്രിയരക്ഷകൻ! |
൫. അഛ്ശന്നിങ്ങനേ ബലി രുചിക്കും;
ഗ്രാഹ്യമല്ലോ നിൻ ക്രിയ എല്ലാം;
ഇപ്രകാരം ഭൂമിമേൽ എനിക്കും
ദൈവത്തിന്നു യാഗം അൎപ്പിക്കാം.
A CURE OF HYDROPIOBIA.
ജലഭയരോഗചികിത്സ.
ഭ്രാന്തന്നായി നരി മുതലായ മൃഗങ്ങളാൽ തീണ്ടിപ്പോയവൎക്കു നല്ലൊ
രു മരുന്നുച്ചാൎത്തു ആവിതു.
1. ഒരു രൂപ്പികത്തുക്കത്തിന്റെ കരിയുമ്മത്തിൻ (നീല ഉമ്മത്തം
Datura fastuosa) ഇലയുടെ ചാറും.
2. രണ്ടു ഉറുപ്പികത്തൂക്കം അരിയും.
3. ഓരുറുപ്പികത്തൂക്കം എള്ളെണ്ണയും (sesamum, Gnghelly seed,
Hindustani " till").
4. ഓരുറുപ്പികത്തൂക്കം പുതുതായി പറിച്ച തേങ്ങയുടെ കാമ്പും.
5. ഓരുറുപ്പികത്തൂക്കം തെങ്ങിൻ ചക്കരയോ പനച്ചക്കരയോ (jag–
ree, Hindustani "gurh").
ഇതു മുതിൎന്നവർക്കു. കുട്ടികൾക്കു പ്രായത്തിനു തക്കവണ്ണം ഉമ്മത്തിൻ
ഇലയുടെ നീരും മററും കുറെക്കേണ്ടതു.
സേവിക്കേണ്ടുന്നവിധം.— അഞ്ചാറു ദിവസം കടിപെട്ട ശേഷം
വെറും വയറ്റിൽ സേവിക്കേണം.
അനുഭവം.— മരുന്നു സേവിച്ചു രണ്ടു മൂന്നു മണിക്കൂറു കഴിഞ്ഞ ശേ
ഷം കടിയേററവൻ നായിൻ ഭ്രാന്തു പിടിച്ചവരുടെ ഗോഷ്ഠികളെ ചില
മണിക്കൂറോളം കാണിക്കുന്നു എങ്കിലും ഒന്നും പേടിപ്പാനില്ല.
[ 56 ] പത്ഥ്യം. — ദീനക്കാരൻ ചോദിച്ചല്ലാതെ ഭക്ഷിപ്പാൻ ഒന്നും കൊടുക്ക
രുതു. ചോദിച്ചാൽ വെറും ചോറേ കൊടുക്കാവു. ആറു മാസത്തോളം
മീൻ ഇറച്ചിവകകളെ തൊടരുതു. ആ സമയത്തോളം തണ്ണീർ കുടിക്ക
യും പച്ചവെള്ളത്തിൽ കുളിക്കയും ചെയ്ക. ഇതു ഒരു രോമപ്പാതിരിയാർ
പരീക്ഷിച്ചു പ്രസിദ്ധമാക്കിയ മരുന്നു. അദ്ദേഹം പേക്കുറുനരിക്കടി ഏററ
പത്തു പേരെ നോക്കി അവർക്കു ഇതിനാൽ ഗുണം വരുത്തി. ആ സമയം
വിഷം തീണ്ടിയ വേറെ ഇരുപതു ആളുകൾ ഈ മരുന്നു സേവിക്കാതെ
മരിച്ചു പോൽ. Mudr. Mail 17th June 1881.
THE EXCELLENCY OF THE GIFT OF THE HOLY GHOST.
വിലയേറിയ പൊരുൾ ആത്മാവ്.
രാഗം ധനാസരി.അടന്തതാളം
പല്ലവം.
പൊരുളൊന്നുണ്ടിഹമ്മിതിൽ— അവ മതിപ്പാൻ
പൊരുളൊന്നും ഭുവികാണ്മില്ല.
അനുപല്ലവം.
മരുവുന്നഗുണംസദാ—തജ്ഞാനം മഹാത്മം.
ഉരുവു ജഡം അതിന്നു—സഞ്ചാരം വ്യയമാത്മം—പൊരു.
ചരണങ്ങൾ
1. നശിപ്പിച്ചാൽ ആത്മം പിന്നെ—വീണ്ടെടുപ്പിന്നു,
വശിച്ചാലും വകയില്ലൊന്നും
വസിച്ചാലും വിപിനേ മുറ്റും—ആയുസ്സുകാലം.
നശിക്കല്ലാ വേറൊന്നില്ല.
വിശ്വം മേവുന്ന ഈശൻ— നൽകും പ്രധാനവേദം
വിശ്വത്തിൻ നരൻ വിശ്വ—സിപ്പാനുള്ളാരു ബോധം.—പൊരു.
2. വേദം പ്രധാനം തന്നേ— ആത്മാവിന്നു
ഭേദമെന്ന്യേ ഔഷധം
നാദം അതിൻ ധ്വനികൾ— അഖിലവും
ബോധം വരും ഔഷധം.
കാതം കാവടികെട്ടി എവിടേ ചെന്നാലും നിൻ
ഖേദം ദുൎച്ചിതം വിട്ടു ഭേദമായ്വരുമോ ചൊൽ. — പൊരു.
3. പരൻ വാഴും പരത്തിൽ എന്നും— വാഴണമെങ്കിൽ
പരനാഥൻ വരം തരണം.
നരൻ ജഡാമുടിവളൎത്തി—തപസ്സുചെയ്താൽ
വരുമോ ഭക്തി ദയാഗുണം
മരിച്ചാൽ പിൻ അതുകൊണ്ടു ഘോരനരകം നീങ്ങാ
ധരണിയിൽ ഇതു കണ്ടു—അരുൾവേദം ശരി വാങ്ങു—പൊരു
ആ. ആഭരണം. [ 57 ] THE KURDS. കുൎദ്ദർ.
കുൎദ്ദരുടെ തലവന്മാർ.
മേലേ ചിത്രത്തെ നോക്കിയാൽ ആ മനുഷ്യരുടെ കൊക്കുമൂക്കും മുരം
മീശയും പോരിന്നു ഒരുമ്പാടുള്ള മുഖഭാവവും ആയുധങ്ങളും മതി കൂച്ചൽ
പിടിപ്പിപ്പാൻ. ഇവരുടെ പിതാമഹന്മാൎക്കു ഖൽദയർ എന്നു പേർ. ആ
യവർ നെബുകദ്‌നേസരിന്റെ കാലത്തു ഏകദേശം ൬൦൦ വൎഷം ക്രിസ്താ
ബ്ദത്തിനു മുമ്പേ തിഗ്രിനദിയുടെ കിഴക്കുള്ള പൎവ്വതത്തിൽനിന്നും മലപ്ര
ദേശത്തിൽനിന്നും ഇറങ്ങി ഫ്രാത്ത് തിഗിനദികളുടെ സമഭൂമിയിൽ പാ
ൎത്തുവന്ന സുഖപ്രിയന്മാരെ ജയിച്ചു ഖൽദായരാജ്യത്തെ സ്ഥാപിച്ച ശേ
ഷം ഏറിയ യുദ്ധങ്ങളെ നടത്തിയതിൽ ഇസ്രയേൽ യഹൂദരാജ്യങ്ങളെ ആ
ക്രമിച്ചു ജയിച്ചിരിക്കുന്നു. ഹബക്കുൿപ്രവാചകൻ (ഏക. ൬൨൬ ക്രി.മു.)
ഇവരുടെ ഭയങ്കരമുള്ള കാഴ്ചയും വരവുംകൊണ്ടു പറയുന്നതാവിതു (൧, ൬ ഇത്യാദി) :
"ഞാൻ കൈപ്പും വേഗവും ഉള്ള ആ ജാതിയായ ഖൽദയരെ ഉയൎത്തുന്നു. അവർ തങ്ങൾ
ക്കല്ലാത്ത വാസസ്ഥലങ്ങളെ അനുഭവിപ്പാൻ ദേശത്തിന്റെ വീഥിയിൽകൂടെ കടന്നു വരും. അ
വർ ഘോരവും ഭയരവുമുള്ളവർ . . . . . . . അവരുടെ കുതിരകൾ വള്ളിപ്പുലികളെക്കാൾ വേ
ഗവും അസ്തമിക്കുന്ന സമയത്തു സഞ്ചരിക്കുന്ന ഓനായ്ക്കളെക്കാൾ ഉഗ്രതയും ഉള്ളവ ആകുന്നു.
അവരുടെ കുതിരക്കാർ പരക്കും അവരുടെ കുതിരക്കാർ ദൂരത്തുനിന്നു വരും. അവർ ഭക്ഷിപ്പാൻ
ബദ്ധപ്പെടുന്ന കഴുകനെന്ന പോലെ പറന്നു വരും ഇത്യാദി,
ഇവരുടെ ഭാഷെക്കു എബ്രായ അറവി മുതലായ ഭാഷകളോടു ഉറ്റ സംബന്ധം ഉണ്ടു.
ഖദായരാജ്യം നശിച്ചു എങ്കിലും അവരുടെ സന്തതിയായ കുൎദ്ദർ എ
ന്ന ജാതി ഇന്നുമു ണ്ടു . ഇവർ തിഗ്രിനദിയുടെ കിഴക്കുള്ള കുൎദ്ദപൎവ്വ തങ്ങളിൽ
പാൎക്കുന്നു. പൎവ്വതങ്ങൾ എന്നു പറയുന്നതോ ഹിമവാൻ തുടങ്ങിയ പൎവ്വത
[ 58 ] ങ്ങളെ പോലേ കൊടുമുടികളിൽ വേനൽക്കാലത്തുംകൂടേ ഹിമം ഉരുകി
പ്പോകായ്കയാൽ അത്രേ. മിക്ക കുൎദ്ദർ റൂമിസുൽത്താനും ഏറിയവർ പാ
ൎസിഷാവിന്നും ഒരു വിധത്തിൽ മാത്രം കീഴ്പെടുന്നുള്ളു. തോന്നുമ്പോൾ എ
ല്ലാം അവർ മത്സരിക്കുന്നു. കേരളോപകാരി ഇന്നാൾ അവരുടെ ദ്രോഹം
കൊണ്ടു പറഞ്ഞുവല്ലോ. മൂൎഖഭാവത്തെ ശമിപ്പിക്കുന്ന ക്രിസ്തുമതത്തെയല്ല
അതിനെ വൎദ്ധിപ്പിക്കുന്ന മുഹമ്മതുമതത്തെ കൈക്കൊൾകയാൽ ഹബക്കു
ൿ തങ്ങളുടെ പൂൎവന്മാരെക്കൊണ്ടു എഴുതിയതിൽ അവർ ഗുണപ്പെടാതേ
ക്രൂരതയെ നടത്തുവാനും ക്രിസ്ത്യാനരെ ഒടുക്കുവാനും അവൎക്കു ശങ്കയില്ല.
എന്നാലും അവർ സുവിശേഷത്തിനും കീഴ്പെടും. യശായപ്രവാചകൻ
ഇവരെ ചൊല്ലി പറയുന്നതു എന്തെന്നാൽ (൧൯, ൨൩):
ആ നാളിൽ മിസ്രയിൽനിന്നു അശ്ശ്രൂരിലേക്കു ഒരു പെരുവഴി ഉണ്ടാകും അശ്ശ്രൂൎക്കാരൻ മിസ്ര
യിലേക്കും മിസ്രക്കാരൻ അശ്ശ്രൂരിലേക്കും വരും മിസ്രക്കാർ അശ്ശ്രൂൎക്കാരോടുകൂടെ സേവിക്കയും ചെ
യ്യും. ആ നാളിൽ ഇസ്രയേൽദേശത്തിന്റെ നടുവിൽ അനുഗ്രഹമായിട്ടു മിസ്രയോടും അശ്ശ്രൂൎയ്യയോ
ടുംകൂടേ മൂന്നാമതു ആയിരിക്കും. അക്കാലം വേഗം വരേണമേ. Bibl. Geography Calw. 1870.
SUMMARY OF NEWS.
വൎത്തമാനച്ചുരുക്കം.
പ്രിയവായനക്കാരേ! കഴിഞ്ഞമാസത്തി ന്റെ കത്തിനെ വിട്ടയച്ച ഉടനേ നീലഗിരി യിൽനിന്നു ഏറ്റവും ദുഃഖകരമായ ഒരു വൎത്ത മാനം എത്തി. നമ്മുടെ നാടുവാഴിയായിരുന്ന ശ്രീ ആദാം സായ്പവൎകൾ മേയിമാസം 20-ാം ൲യിൽ മരിച്ചു എന്നതു ഇപ്പോൾ എപ്പേരും അറിയുന്നുവല്ലോ. അദ്ദേഹം കുതിരപ്പന്തയം കാണേണ്ടതിന്നു വെല്ലിങ്തൻ എന്ന സ്ഥല ത്തേക്കു ചെന്നാറെ അശ്വത്തിൽനിന്നു മോ ഹിച്ചു വീണു. നാടുവാഴിയെ ഉടനേ കൊ ണ്ടുപോയി അഞ്ചു പ്രാപ്തിയുള്ള വൈദ്യന്മാർ ഓരൊന്നു നോക്കീട്ടും ജീവനെ രക്ഷിപ്പാൻ ക ഴിഞ്ഞില്ലാ. അവരിൽ ഒരുവനെ കമ്പിമൂലമാ യി മദ്രാസിൽനിന്നു പ്രത്യേകവണ്ടിയിൽ വി ളിപ്പിച്ചിരുന്നു. കീൎത്തിപ്പെട്ട വേറൊരു വൈ ദ്യൻ അന്നു അടിക്കുന്ന ഭയങ്കരമായ കൊടുങ്കാ റ്റിനെ കൂട്ടാക്കാതെ കോതഗിരിയിൽനിന്നു ഒ ത്തയിൽ വന്നെത്തിയവനായിരുന്നു. നാടുവാ ഴിയുടെ ദീനമോ പഴകിയ പിത്തോപദ്രവം ത ന്നേ. ഒന്നിനാലും ഗുണമില്ല എന്നു അദ്ദേഹം കണ്ടപ്പോൾ നിരാശയിൽ അകപ്പെടാതേയും, സ്വന്തനീതിയിൽ ആശ്രയിക്കാതേയും ഏകാ ശ്രയമാകുന്ന യേശുവിൻ തൃക്കെ വിശ്വാസ |
ത്താൽ മുറുകെ പിടിക്കുന്ന പാപിയായി ഈ ക ൎത്താവിൻ കൃപയെ മാത്രം അന്വേഷിച്ചു. മര ണത്തിന്റെ വിശിഷ്ടനാഴിക അടുത്തു വരു മ്പോൾ രാജാവോ നാടുവാഴിയോ കൂലിക്കാര നോ ആൎക്കായാലും ജയശാലിയായ ദൈവപു ത്രന്റെ കരുണയാൽ മാത്രം മരണത്തിൻ ഇ രുട്ടുള്ള താഴ്വരയൂടെ കടപ്പാൻ പാടുള്ളു. അതു നമ്മുടെ നാടുവാഴി ഏറ്റവും നന്നായി അറി ഞ്ഞു. തന്നെ മരണത്തിന്നായി ഒരുക്കുവാൻ വ ന്ന മദ്രാസസംസ്ഥാനത്തിന്റെ മേലദ്ധ്യക്ഷ നോടു കൂട കൂടേ: ഹാ! യേശുവിൻ കൃപയല്ലാ തേ എനിക്കു മറ്റൊന്നും ശേഷിപ്പില്ലാ എന്നു പറഞ്ഞിരിക്കുന്നു പോൽ. ആ അദ്ധ്യക്ഷൻ ചെറുപ്പത്തിൽ നാടുവാഴിയോടു കൂട പാഠശാ ലയിൽ പഠിച്ചവരായിരുന്നു എന്നു കേൾക്കുന്നു. നാടുവാഴി മദാമ്മയുടെ ക്ലേശം കണ്ടപ്പോൾ സ്വന്തവേദനയും പാടും മറന്നു ഭാൎയ്യയെ ആശ്വസിപ്പിപ്പാൻ ശ്രമിച്ചിരുന്നു. നാടുവാഴി അന്തരിച്ചാറെ മദാമ്മ ഹിന്തുരാജ്യത്തെ വിട്ടു സ്വദേശത്തേക്കു യാത്രയായി. അംഗ്ലക്കോയ്മ ചില മാസം കഴിഞ്ഞിട്ടു നാടുവാഴിയുടെ ശവം കുഴിച്ചെടുത്തു ഇംഗ്ലന്തിലേക്കു കൊണ്ടുപോ വാൻ ഭാവിക്കുന്നു പോൽ. നാടുവാഴി അന്ത |
രിച്ചതിനാൽ ആലോചനയോഗത്തിൽ അറി വും വയസ്സും ഏറിയ ആലോചനക്കാരൻ ധൎമ്മ പ്രകാരം വാഴ്ച അനന്തരവനാകുന്നു. അവ്വണ്ണം മഹാരാജ്ഞി പുതുവാഴിയെ നിയോഗിക്കുംവ രേ ഹദ്ദൽസ്തൻ(Hudleston) സായ്പവർകൾ നാടുവാഴി സ്ഥാനം ഏല്ക്കും. ഹിന്തുരാജ്യത്തിന്റെ വേറെ വൎത്തമാന ഒരു മനുഷ്യൻ എത്രത്തോളം കഠിനൻ ആ |
ധിപൻ അവന്നു അഞ്ചു വൎഷം കഠിന തടവു വിധിച്ചപ്പോൾ അവൻ തന്റെ ചെരിപ്പെടു ത്തു ആ സായ്പിന്റെ മുഖത്തു എറിഞ്ഞുകളഞ്ഞു. ആ ശിക്ഷ തീൎന്ന ശേഷം ഈ ദുഷ്ടൻ ഒരു ചെ റിയ കുട്ടിയുടെ ആഭരണത്തെ അപഹരിച്ചതു കൊണ്ടു വീണ്ടും ന്യായാധിപതിയുടെ മുമ്പാകേ നില്ക്കേണ്ടി വന്നു. വിസ്താരം നടക്കുമ്പോൾ അവൻ ഇടവിടാതെ ചിലെക്കയും, ജീവപൎയ്യ ന്തം നാടുകടത്തും എന്ന വിധി കേട്ടപ്പോൾ അ ണ്ടമാൻ ദ്വീപുകളെ കാണേണ്ടതിനു ഞാൻ വ ളരേ സന്തോഷിക്കുന്നു എന്നു പറകയും ചെയ്തു. ഇംഗ്ലണ്ടിൽവെച്ചു നമ്മുടെ നാടുവാഴിയുടെ ഐൎല്ലാന്തരുടെ ക്രോധം തീൎന്നിട്ടില്ല. കൊ പ്രാഞ്ചികാരുടെ യുദ്ധം തീൎന്നു എന്നു പറ |
ഞ്ചികാരുടെ സമ്മതം ആവശ്യമാകും. ഇതുവ രേ മേൽവിചാരം നടത്തിയ സുൽത്താൻ ഈ ഉഭയസമ്മതത്തിൽ സന്തോഷിക്കാതെ ചെറി യ സുൽത്താനെ സ്ഥാനഭ്രഷ്ടനാക്കിക്കളഞ്ഞു എന്നു കേൾക്കുന്നു. തുൎക്കരാജ്യത്തിൽ ചില വൎഷത്തിന്നു മുമ്പേ ഔസ്ത്ര്യ രാജ്യത്തിൽ വളരേ സന്തോഷം ഉ രുസ്സ്യ രാജ്യത്തിൽ തരക്കേടും ക്രമക്കേടും വ |
വിൽ ആക്കേണ്ടി വന്നതു താൻ നഹിസ്ഥരു ടെ (Nihilists) കൂട്ടുകെട്ടിൽ കുടുങ്ങിപ്പോക യാൽ ആകുന്നു. പുതിയ ചക്രവൎത്തിയെ നീ ക്കി സ്വന്ത അഛ്ശനെ വാഴിക്കത്തക്ക മത്സര ത്തിന്നു ഉപായം പ്രയോഗിച്ചു എന്നും തനിക്കു കീഴ്പെട്ടവരെ നഹിസ്ഥയോഗത്തോടു ചേരേ ണ്ടതിന്നു ഉത്സാഹിപ്പിച്ചു എന്നും കേട്ടാൽ ച ക്രവൎത്തിയോടു അയ്യോഭാവം തോന്നുവാൻ ന ല്ല സംഗതിയുണ്ടു. ആ മഹാപ്രഭുവിന്റെ സ്വഭാവം തെളിയിക്കേണ്ടതിന്നു ഒരു ദൃഷ്ടാ ന്തം മതി. അദ്ദേഹം സേനാപതിയായി പട യോടും കൂടെ മരുഭൂമിയിൽ കൂടി സഞ്ചരിച്ചു വെള്ളം കിട്ടാതെ എല്ലാവരും ചില നാളോളം ദാഹത്താൽ നന്നാവലഞ്ഞു കഷ്ടപ്പെടുമ്പോൾ പടയാളികൾ ഒരു കിണർ കണ്ടെത്തിയാറെ കൊൻസ്തന്തീൻപ്രഭു വേഗത്തിൽ ചെന്നു ദാഹം തീൎത്തതല്ലാതെ മറ്റാൎക്കും ഒരു തുള്ളിവെള്ളം കി ട്ടുന്നതിന്നു മുമ്പേ ആ കിണറ്റിൽ ഇറങ്ങി കുളിച്ചു. എന്നു വേണ്ടാ ദാഹിക്കുന്നവർ പെ രുത്തു വിലെക്കു ഈ വെള്ളം മേടിക്കണമെന്നു ഈ നികൃഷ്ടൻ കല്പിച്ചതിനാൽ താൻ വളരേ പണം സമ്പാദിച്ചു പോൽ. സിഖന്തർരാജാ വിന്റെ ശീലം 2000 സംവത്സരങ്ങൾക്കു മുമ്പേ അങ്ങനേയല്ല. ദാഹശാന്ത്യൎത്ഥം ഒരു ഭടൻ ഒരു മുരട വെള്ളം രാജാവിന്നു സന്തോഷ ത്തോടേ കൊണ്ടുവന്നപ്പോൾ ആ മന്നൻ അ തിനെ വാങ്ങാതെ നിങ്ങൾക്കു വെള്ളം ഇല്ലാ ഞ്ഞാൽ ഞാനും കുടിക്കയില്ലാ എന്നു പറഞ്ഞു വെള്ളം ഊത്തു ദാഹം കെടുക്കാതെ സഹിച്ചു കൊണ്ടിരുന്നു. രുസ്സ രാജ്യത്തിലും പ്രജകൾ യഹൂദരുടെ |
കേരളോപകാരി
രചകന്റെ മേൽവിലാസം
Rev. E. Diez, Balmattha
Mangalore.
വൎത്തമാനച്ചുരുക്കത്തിൻ രചകന്റെ മേൽവിലാസം
Rev. J. Frohnmeyer, Calicut.
The publications of the Basel Mission Press may be obtained
at the following Depots:
ബാസൽ മിശ്ശൻ അച്ചുക്കൂടത്തിൽനിന്നടിച്ചു പ്രസിദ്ധമാക്കിയ
രചനകൾ വിറ്റുവരുന്ന സ്ഥലങ്ങളാവിതു:
മംഗലപുരം . . . | മിശ്ശൻ പുസ്തകഷാപ്പു (Book & Tract Depository) |
കണ്ണനൂർ . . . | മിശ്ശൻ ഷാപ്പിൽ (mission Shop) |
തലശ്ശേരി . . . | മീഗ് ഉപദേഷ്ടാവു. (Rev. M. Mieg) |
ചോമ്പാല . . . | വൽത്തർ ഉപദേഷ്ടാവു (Rev. S. Walter) |
കോഴിക്കോടു . . . | യൌസ് ഉപദേഷ്ടാവു (Rev. J. Jaus) |
കടക്കൽ . . . | കീൻലെ ഉപദേഷ്ടാവു (Rev. G. Kǘhnle |
പാലക്കാടു . . . | ബഹ്മൻ ഉപദേഷ്ടാവു (Rev. H. Bachman) |
കോട്ടയം . . . | ചൎച്ച്മിശ്ശൻ പുസ്തകശാല (C. M. Book Depot) |
പഞ്ചാംഗം മിഥുനം ൧൯ – കൎക്കടകം ൧൭. ൧൦൫൬.
ഇംഗ്ലിഷ് | മലയാളം | കൊല്ലം ൧൦൫൬ | വിശേഷദിവസങ്ങൾ | |||||
തിയ്യതി | ആഴ്ച | തിയ്യതി | മാസം | നക്ഷത്രം | തിഥി | |||
1 | വെ | ൧൯ | ആഷാഢ ശു. പ. മിഥുനം | മ | ൩൨꠰ | പ | ൫൪꠱ | ഫസലിയാരംഭം. |
2 | ശ | ൨൦ | പൂ | ൬൭꠰ | ഷ | ൬൦ | ഷഷ്ഠിവ്രതം. | |
3 | ഞ | ൨൧ | ഉ | ൪൨꠰ | ഷ | ꠲ | ത്രിത്വം ക. ൩-ാം ഞ. | |
4 | തി | ൨൨ | അ | ൪൪꠰ | സ | ൨꠱ | ||
5 | ചൊ | ൨൩ | ചി | ൪൬꠱ | അ | ൨꠲ | ||
6 | ബു | ൨൪ | ചോ | ൪൭꠰ | ന | ൨ | മെഹറാജ്. | |
7 | വ്യ | ൨൫ | വി | ൪൭ | ഏ | ൫൯꠱ | ||
8 | വെ | ൨൬ | അ | ൪൫꠲ | ദ്വാ | ൫൧꠰ | ഏകാദശിവ്രതം. | |
9 | ശ | ൨൭ | തൃ | ൪൪ | ത്ര | ൫൧꠲ | പ്രദോഷവ്രതം. | |
10 | ഞ | ൨൮ | മൂ | ൪൦ | പ | ൪൬꠰ | ത്രിത്വം ക. ൪-ാം ഞ. | |
11 | തി | ൨൯ | 🌝 | പൂ | ൩൬꠰ | വ | ൪൦ | രാത്രി മ. ൭ മി. ൧൬ പൌ. |
12 | ചൊ | ൩൦ | ആഷാഢ. കൃ. പ. ൧൦൫൬ | ഉ | ൩൨ | പ്ര | ൩൩꠱ | സ്ഥാലീപാകം. |
13 | ബു | ൩൧ | തി | ൨൭꠱ | ദ്വി | ൨൬꠱ | മറിയമഗ്ദലേന. | |
14 | വ്യ | ൩൨ | അ | ൨൩꠰ | തൃ | ൧൯꠲ | ൩൨ നാഴികെക്കു സങ്ക്രമം. സം | |
15 | വെ | ൧ | ച | ൧൯꠰ | ച | ൧൩꠲ | കഷ്ട ചതുൎത്ഥി. തിരുവന | |
16 | ശ | ൨ | പൂ | ൧൬ | പ | ൮ | ന്ത കൎക്കടകശീവേലി. | |
17 | ഞ | ൩ | ഉ | ൧൩꠱ | ഷ | ൩꠱ | ത്രിത്വം ക. ൫-ാം ഞ. | |
18 | തി | ൪ | രേ | ൧൨ | അ | ൫൯꠲ | ||
19 | ചൊ | ൫ | അ | ൧൧꠱ | ന | ൫൭꠱ | മൎഗ്ഗറേത്ത നാൾ | |
20 | ബു | ൬ | ഭ | ൧൨꠰ | ദ | ൫൬꠱ | ||
21 | വ്യ | ൭ | കാ | ൧൪꠰ | ഏ | ൫൬꠲ | ||
22 | വെ | ൮ | രോ | ൧൭꠰ | ദ്വാ | ൬൦ | ഏകാദശിവ്രതം. | |
23 | ശ | ൯ | മ | ൨൧꠰ | ദ്വാ | ꠲ | പ്രദോഷവ്രതം. | |
24 | ഞ | ൧൦ | തി | ൨൬ | ത്ര | ൪꠰ | ത്രിത്വം ക. ൬-ാം ഞ. | |
25 | തി | ൧൧ | പു | ൩൧꠱ | പ | ൮꠰ | അമാവാസി. യാക്കോബ്. | |
26 | ചൊ | ൧൨ | 🌚 | പൂ | ൩൭꠰ | വ | ൧൨꠲ | പിതൃകൎമ്മം. സ്ഥാലീപാകം. |
27 | ബു | ൧൩ | കൎക്കടകം | ആ | ൪൩ | പ്ര | ൧൭꠰ | ശ്രാവണമാസാരംഭം. |
28 | വ്യ | ൧൪ | മ | ൪൮꠲ | ദ്വി | ൨൨꠱ | വൎഷൎത്ത്വാരംഭം. | |
29 | വെ | ൧൪ | പൂ | ൫൪ | തൃ | ൨൫꠲ | ||
30 | ശ | ൧൬ | ഉ | ൬൦ | ച | ൨൮꠲ | ചതുൎത്ഥി | |
31 | ഞ | ൧൭ | ഉ | ൨꠰ | പ | ൩൧ | ത്രിത്വം ക. ൭-ാം ഞ. |
(PUBLISHED EVERY MONTH)
Vol. VIII. SEPTEMBER 1881. No.9.
ഒരു വൎഷത്തേക്കുള്ള പത്രികവിലക്രമം.
ഉ. | അ. | |
മലയാളത്തുള്ള മിഷൻ സ്ഥലങ്ങളിൽനിന്നോ, കൊച്ചി തിരുവനന്തപുരം മുതലായസ്ഥലങ്ങളിൽനിന്നോ വാങ്ങുന്ന ഓരോ പ്രതിക്കു ... |
0 | 12 |
മംഗലപുരത്തിൽനിന്നു നേരേ ടപ്പാൽ വഴിയായി അയക്കുന്ന ഒരു പ്രതിക്കു. | 1 | 0 |
അഞ്ചു പ്രതികൾ ടപ്പാൽവഴിയായിട്ട് ഒരേ മേൽവിലാസമായി അയക്കുന്നതാ യിരുന്നാൽ ടപ്പാൽകൂലി ഇളെച്ചുള്ള വില......... |
3 | 12 |
പത്ത് പ്രതികൾ ടപ്പാൽവഴിയായിട്ട് ഒരേ മേൽവിലാസത്തിന്മേൽ അയക്കുന്നതാ യിരുന്നാൽ, ടപ്പാൽകൂലി കൂടാതെയും ഒരു പ്രതി ഇനാമായും സമ്മതി ച്ചിട്ട്, പത്ത് പ്രതികളുടെ വില മാത്രം ..... |
7 | 8 |
Terms of Subscription for one year | Rs | As |
One copy at the Mission Stations in Malabar, Cochin and Travancore... | 0 | 12 |
One copy forwarded by post from Mangalore.... | 1 | 0 |
Five copies to one address by post, free of postage .... | 3 | 12 |
Ten copies to one address by post, free of postage and one copy free.. | 7 | 8 |
CONTENTS
Page | ||
സമുദ്രത്തിൽനിന്നു രക്ഷപെട്ടതു | Saved at Sea, A Light-House Story. | 129 |
പശ്ചാത്താപപ്രാൎത്ഥനാദിവസം | Day of Huniliation.... | 132 |
ശിശുശാലകളിലും അകംഭാഗത്തിലും കഴി ക്കേണ്ടുന്ന ചോദ്യോത്തരം |
The Bible in the Nursery & in Infant Schools ..... |
134 |
ഒരു ശകുനക്കാരൻ | An Ominousness | 134 |
മൌനലോകത്തിലേ അന്വേഷണം | In the Silent World ...... | 135 |
൧൧ ജ്ഞാനേന്ദ്രിയങ്ങൾ | XI. The Senses | 137 |
മാർപാപ്പാവു പതിമൂന്നാം ലേയോവും സു വിശേഷസഭയും |
Pope Leo XIII and the Evangelical Churches ..... |
140 |
വൎത്തമാനച്ചുരുക്കം | Summary of News..... | 142 |
H. Gundert. (Second Revised Edition) . . . . . . . Price 2 Annas
ബോധകനും പണ്ഡിതനുമായ ഗുണ്ടൎത്ത് സായ്പ് എബ്രായഭാഷയിൽ പൊരുൾ തിരിച്ച
സങ്കീർത്തനങ്ങൾ . . . . . . . . . . വില ൨. അണ
BY THE SAME AUTHOR.
The poetical Books of the Old Testament
including JOB, the PSALMS, PROVERBS, ECCLESIASTES
and the SONG OF SOLOMON.
(Second Revised Edition)
ഇയ്യോബ്, സങ്കീൎത്തനങ്ങൾ, സദൃശങ്ങൾ, സഭാപ്രസംഗി,
ശലോമോന്റേ അത്യുത്തമഗീതം
എന്നീ പഴയനിയമപുസ്തകങ്ങൾ അച്ചടിച്ചു തീൎന്നു.
(തിരുത്തിയ രണ്ടാം അടിപ്പു.)
Price 6 Annas. വില ൬ അണ.
POLYGLOTT VOCABULARY
ENGLISH, GERMAN, CANARESE, TULU & MALAYALAM
CONTAINING
1600 OF THE MOST USUAL WORDS OF THE LANGUAGE
CLASSIFIED UNDER PRACTICAL HEADINGS
AND
PRINTED IN PARALLEL COLUMNS
BOTH IN THE VERNACULAR AND IN ROMAN LETTERS
WITH
A FULL ALPHABETICAL INDEX IN ENGLISH,
A KEY TO THE PRONUNCIATION, &c.
Price One Rupee. [ 65 ] AN ILLUSTRATED MALAYALAM MAGAZINE.
Vol. | VIII | SEPTEMBER 1881. | No. 9. |
SAVED AT SEA, A LIGHT-HOUSE STORY.
(By the Fev. C. Miller.)
സമുദ്രത്തിൽ നിന്നു രക്ഷപ്പെട്ടതു, ഒ രു വിളക്കു മാടക്കഥ.
൩. അദ്ധ്യായം.
(൧൧൬—ാം ഭാഗത്തിൽനിന്നു തുടൎച്ച)
തീക്കപ്പൽ ഇപ്പോൾ തന്നേ പുറപ്പെടും, വേഗം ചെല്ലേണം എന്നു
പറഞ്ഞതു കേട്ടു സായ്പന്മാർ ഇരുവരും എഴുനീറ്റു വിട വാങ്ങിയതിൽ
ദേവിസ്‌സായ്പു മുത്തച്ശ ന്റെ കൈ പിടിച്ചു: സ്നേഹിതാ, നിങ്ങൾ വെറും
പൂഴിമേൽ വീടു കെട്ടുകകൊണ്ടു, അതു പെരിങ്കാറ്റിൽ നിലനില്ക്കയില്ല നി
ശ്ചയം, എന്നു പറഞ്ഞു പോകയും ചെയ്തു.
പിന്നെ ഞാൻ പാതാരത്തോളം അവരുടെ വഴിയേ നടന്നു കപ്പൽ
പുറപ്പെടുവോളം അവിടേനിന്നു നോക്കിക്കൊണ്ടിരുന്നു.
അല്പം താമസം ഉണ്ടാകകൊണ്ടു ദേവിസ്‌സായ്പു ഒരു കണ്ടം കടലാ
സ്സിന്മേൽ ചില വാക്കുകളെ എഴുതി അതിനെ മടക്കി ഒരു കപ്പക്കാരന്റെ
കൈയാൽ എനിക്കു അയച്ചു. അപ്പോൾ കപ്പൽ പുറപ്പെടുകയും ചെയ്തു.
൭. അദ്ധ്യായം.
ബഹു മഞ്ഞു ഇറങ്ങിയ ദിനം.
മൂത്ത സായ്പു എനിക്കു എഴുതി അയച്ച ചെറിയ കത്തു ഈ നാളോ
ളം എന്റെ അടുക്കൽ ഉണ്ടു , ഒരു നിധി പോലേ ഞാൻ അതിനെ സൂ
ക്ഷിച്ചു വെച്ചിരിക്കുന്നു. എഴുത്തിന്റെ വാചകം ഇതത്രേ:
ഉറപ്പേറിയ ക്രിസ്ത പാറമേൽ നിൽക്കും ഞാൻ
ശേഷം നിലം ഒക്കെയും ചതിവുള്ള പൂഴിതാൻ.
എഴുത്തിനെ ഞാൻ നോക്കി വായിച്ചു പലതും വിചാരിച്ചു കൊണ്ടു
മെല്ലവേ വീട്ടിലേക്കു ചെന്നു. മുത്തച്ഛൻ ജേമ്സിനോടു കൂടേ ഒരു പണിക്കു
പോയിരുന്നതുകൊണ്ടു എഴുത്തു ഉടനേ കാണിപ്പാൻ സംഗതി വന്നില്ല.
ചെറിയ തിമ്പിയെ നോക്കുന്നതിൻ ഇടയിൽ ഞാൻ അതിനെ പലപ്പോ
[ 66 ] ഴും നോക്കി വായിച്ചു അൎത്ഥം ഗ്രഹിപ്പാൻ എത്രയോ ആഗ്രഹിച്ചു നിന്നു.
വൈകുന്നേരം മിക്കതും മുത്തഛ്ശനും ജേമ്സും കാവലറയിൽ കയറി ചെന്നു
തീ കാഞ്ഞുകൊണ്ടു ഓരോ വൎത്തമാനവും പറഞ്ഞു കൊണ്ടിരുന്നു. തി
മ്പി ഉറങ്ങു വാൻ പോകുന്നതുവരേയും ഞാൻ അവളെ അവരുടെ അരിക
ത്താക്കി വെക്കും. വിളക്കുമാടത്തിലേ പടിയിൽ കയറുന്നതിൽ അവൾ
വളരേ രസിച്ചു ഓരോ ചവിട്ടുകല്ലു കയറുംതോറും “മേലോട്ടു" എന്നു
ചൊല്ലിക്കൊണ്ടു കയറി മീത്തൽ എത്തിയാൽ ബഹുപ്രസാദത്തോടേ മു
റിയുടെ അകത്തു ചെല്ലും. ആ വൈകുന്നേ രവും മുത്തഛ്ശനും ജേമ്സും പ
ണി വിട്ടു മടങ്ങി വന്നാറേ ഇരുവരും കാവലറയിൽ കയറിച്ചെന്നു തീ കാ
ഞ്ഞു കൊണ്ടിരിക്കുമ്പോൾ, ഞാനും കുട്ടിയോടുകൂടേ അവരുടെ അരികത്തു
ചെന്നു നിന്നു. അപ്പോൾ അവർ ആ രണ്ടു സായ്പമാരെ കുറിച്ചു തന്നേ
സംസാരിച്ചു കൊണ്ടിരിക്കുന്നു. പാറയെക്കൊണ്ടു മൂത്ത സായ്പ് പറഞ്ഞ
വാക്കു എനിക്കു ഒരു രഹസ്യമത്രേ: തുമ്പില്ലാത്ത വാക്കല്ലയോ ജേമ്സേ എ
ന്നു മുത്തഛൻ ചൊല്ലിയാറേ, ഞാൻ അരികത്തു ചെന്നു എനിക്കു കിട്ടി
യ കടലാസിനെ അവൻറെ കൈയിൽ വെച്ചു: ഇതാ മൂത്ത സായ്പ് എ
നിക്കു തന്ന ഈ എഴുത്തിനെ നോക്കി വായിക്കേണം, എന്നു അപേക്ഷി
ച്ചു. എഴുത്തിനെ മുത്തഛ്ശൻ വാങ്ങി ഉറക്കെ വായിച്ചതാവിതു:
ഉറപ്പേറിയ ക്രിസ്തു പാറമേൽ നിൽക്കും ഞാൻ
ശേഷം നിലം ഒക്കെയും ചതിവുള്ള പൂഴിതാൻ.
എന്നാൽ ഇതു എന്തു? സ്നേഹിതാ നീ പൂഴിമേലത്രേ. പൂഴിമേൽ ത
ന്നേ; പെരിങ്കാ ററിൽ അതു നില്ക്കുന്നില്ല നിശ്ചയം, എന്നു ആ സായ്പു എ
ന്നോടു പറഞ്ഞു കൊണ്ടിരുന്നു. ജേമ്സേ, അവന്റെ വാക്കു നിങ്ങളും കേട്ടു
വോ? എന്നു മുത്തച്ശ ൻ പറഞ്ഞു.
ജേമ്സ് : അവന്റെ വാക്കു ഞാൻ കേട്ടു അൎത്ഥവും ഗ്രഹിച്ചു എന്നു ത
ന്നേ; അല്ല, അതിനെ കുറിച്ചു വളരേ വിചാരിക്കയും ചെയ്തു .
മുത്തഛ്ശൻ: എന്നാൽ ആ വാക്കിന്റെ അൎത്ഥം എന്തു?
ജേമ്സ് : ആ വാക്കിന്റെ അൎത്ഥം ഇതത്രേ: നാം ക്രിസ്തുവിന്റെ അടുക്കൽ
ചെല്ലാഞ്ഞാൽ സ്വൎഗ്ഗം ഇല്ല. അവിടേക്കു ചെല്ലുവാനായി വേറേ
ഒരു വഴിയുമില്ല.
ഉറപ്പേറിയ ക്രിസ്തു പാറമേൽ നില്ക്കും ഞാൻ
ശേഷം നിലം ഒക്കെയും ചതിവുള്ള പൂഴിതാൻ.
എന്നീവാക്കിന്റെ അൎത്ഥം അതു തന്നേ.
മുത്തഛ്ശ ൻ: എന്നാൽ കഴിയുന്നിടത്തോളം പുണ്യം ചെയ്താൽ സ്വൎഗ്ഗമി
ല്ല, എന്നു നിങ്ങൾ പറവാൻ പോകുന്നുവോ ?
ജേമ്സ് : സ്വൎഗ്ഗം ഇല്ല. സ്വൎഗ്ഗത്തേക്കു പോകുവാൻ ഒരു വഴിയേയുള്ളു ക്രി
സ്തുവത്രേ.
[ 67 ] മുത്തച്ശൻ : ഇതുപോലെ നിങ്ങൾ മുമ്പേ സംസാരിച്ചില്ലല്ലോ ജേമ്സേ!
ജേമ്സ്: സംസാരിച്ചില്ല, ഈ ദ്വീപിൽ വന്നശേഷം ഈ വക വിചാരവും
സംസാരവും വിട്ടുപോയതു എന്റെ കുറവത്രേ. വളരേ നാൾ മു
മ്പേ മരിച്ച എന്റെ അമ്മ എനിക്കു സത്യത്തെ ഉപദേശിച്ചു
തന്നു, എങ്കിലും അവളുടെ വാക്കുപോലേ ഞാൻ ഇതുവരേയും
നടക്കാത്തതു നിമിത്തം ഞാൻ ഇന്നു ക്ലേശിക്കുന്നു. എന്നതിന്റെ
ശേഷം ജേമ്സ് ഒന്നും മിണ്ടാതേ ധ്യാനിച്ചുകൊണ്ടിരുന്നു. മുത്ത
ച്ശൻ വൎത്തമാനപത്രികയെ നോക്കി വായിച്ചു പലതും സംസാ
രിച്ചു. എങ്കിലും ജേമ്സ് ഓർ ഉത്തരവും ഏകീട്ടില്ല.
ഓരോ മാസത്തിന്റെ ഒടുവുള്ള വെള്ളിയാഴ്ചെ ക്കു വിളക്കുമാടക്കാവലാ
ളികളിൽ ഒരുവൻ കരെക്കു ചെല്ലുവാൻ അനുവാദം ഉണ്ടു. ഇങ്ങിനേ ചെ
ല്ലുന്നവൻ വൈകുന്നേരം ഏഴു മണി മുട്ടും മുമ്പേ ദ്വീപിൽ എത്തേണം,
മുത്തച്ശനും ജേമ്സും മാറിമാറിച്ചെല്ലും. മുത്തച്ശന്റെ ദിവസം ആകുമ്പോ
ൾ അവൻ എന്നെയും കൊണ്ടു പോയി, കരയിൽ ഓരോ വിശേഷങ്ങളെ
കാട്ടുകകൊണ്ടു , ആ നാൾ ഓർ ഉത്സവം എന്നു എനിക്കു തോന്നിയിരുന്നു.
പിറേറ വെള്ളിയാഴ്ച ജേമ്സിന്റെ ദിവസം തന്നേ. അവൻ അന്നു രാവി
ലേ യാത്രയാകുമ്പോൾ ഞങ്ങൾ എല്ലാവരും അവനോടുകൂടേ പാതാര
ത്തിനു ചെന്നു തോണിയുടെ കോപ്പുകളെ ഇടുന്നതിൽ ഞാൻ സഹായി
ച്ചപ്പോൾ അവൻ എന്നോടു: കുട്ടിയേ ആ മൂത്ത സായ്പു നിണക്കു തന്ന
എഴുത്തിനെ നല്ലവണ്ണം സൂക്ഷിച്ചു വെക്കേണം. അവൻ പറഞ്ഞതെ
ല്ലാം സത്യം തന്നേ, വിടാതേ ഞാൻ അതിനെ വിചാരിച്ചുകൊണ്ടിരുന്നു.
ഇപ്പോൾ പാറമേൽ ഇരിക്കുന്നു എന്നു വിശ്വസിക്കയും ചെയ്യുന്നു എന്നു ..
ചൊല്ലി തോണിയിൽ കയറി കരയെ വിട്ടു ഓടിത്തുടങ്ങി. പാതാരത്തി
ന്മേൽ ഞാൻ നിന്നു അവന്റെ വഴിയെ നോക്കിയപ്പോൾ:
ഉറപ്പേറിയ ക്രിസ്ത പാറമേൽ നില്ക്കും ഞാൻ
ശേഷം നിലം ഒക്കെയും ചതിവുള്ള പൂഴിതാൻ.
എന്നു അവൻ പാടിക്കൊണ്ടു പോകുന്നതിനെ ഞാൻ കേൾക്കയും
ചെയ്തു. തോണി കാണാതാകുവോളം ഞങ്ങൾ അവിടേ നിന്നു നോക്കി
ജേമ്സിന്റെ യാത്ര സഫലമായി വരട്ടേ എന്നു ചൊല്ലിക്കൊണ്ടു വീട്ടിലേ
ക്കു മടങ്ങി ചെന്നു.
ഉച്ചതിരിഞ്ഞശേഷം ഒരു വലിയ മഞ്ഞു ദ്വീപിന്മേൽ ഇറങ്ങിയതി
നാൽ പകൽ ഏകദേശം രാത്രിപോലെ ആയി. ചെറിയ തിമ്പി കുര
പ്പാൻ തുടങ്ങുകയാൽ ഞാൻ അവളെ മുറിയിൽ ആക്കി ചിത്രങ്ങളെ കാ
ണിച്ചതിനാൽ നേരം പോക്കി. ഇരുട്ടു വൎദ്ധിക്കകൊണ്ടു മുത്തച്ശൻ വിള
ക്കു മാടത്തിലേ വിളക്കുകളെ കൊളുത്തി. അതുപോലെ അസഹ്യമുള്ള ഒരു
[ 68 ] ദിവസം ഉണ്ടായതു എനിക്കു ഓൎമ്മയില്ല. വൈകുന്നേരമാകുമ്പോൾ ഭവ
നത്തിന്റെ പുറത്തു ഒരു വസ്തുവിനെയും കാണ്മാൻ കഴിഞ്ഞില്ല. ജേമ്സ്
എത്തിയെങ്കിൽ കൊള്ളായിരുന്നു എന്നു എല്ലാവരും വിചാരിച്ചുതുടങ്ങി.
അവൻ ഇതിനു മുമ്പേ എത്തും എന്നു ഞാൻ വിചാരിച്ചു എന്നു മുത്ത
ച്ശൻ പറഞ്ഞപ്പോൾ നാം ഇപ്പോൾ ചായ കുടിക്കുട്ടേ,അതിൻ ഇടയിൽ
അവൻ എത്തും എന്നു ഞാൻ പറഞ്ഞു. ചായ കുടിച്ചു തീൎന്നാറേ വാ
തിൽ തുറന്നു വന്നു. ജേമ്സ് എത്തി എന്നു ഞങ്ങൾ വിചാരിച്ചു വാതി
ൽക്ക ൽ ചെന്നു. എങ്കിലും ജേമ്സ് അല്ല, അവന്റെ ഭാൎയ്യ അകത്തു വന്നു:
എത്ര മണി എന്നു ചോദിച്ചു. ആറേകാൽ എന്നു മുത്തച്ശൻ പറഞ്ഞ
തുകേട്ടു, അയ്യോ എന്റെ ഭൎത്തവു ഇത്ര താമസിക്കുന്നതു എന്തു? എന്നു
അവൾ ചൊല്ലി ദുഃഖിച്ചും കൊണ്ടു മടങ്ങി ചെന്നു. പക്ഷേ ഞാൻ ഒന്നു
പാതാരത്തിനു ചെന്നു നോക്കട്ടേ, എന്നു മുത്തച്ശൻ പറഞ്ഞു പോയി
എങ്കിലും ഒരു വസ്തുവിനെയും കാണ്മാൻ കഴിയായ്ക കൊണ്ടു വേഗം മട
ങ്ങിവന്നു. മണി ഏഴു മുട്ടുന്നതിന്നു മുമ്പേ അവൻ എങ്ങിനേ എങ്കിലും
എത്തേണമല്ലോ. അതുകൊണ്ടു അവൻ ഇപ്പോൾ തന്നേ വരും എന്നു മു
ത്തച്ശൻ പറഞ്ഞു. നേരം ചെല്ലുംതോറും ജേമ്സിന്റെ ഭാൎയ്യ ചെറിയ കു
ട്ടിയെ കൈമേൽ എടുത്തുംകൊണ്ടു പിന്നെയും പിന്നേയും വാതിൽക്കൽ
ചെന്നു ഭൎത്താവു വരുന്നുണ്ടോ എന്നു നോക്കി എങ്കിലും അവൻ വന്നില്ല.
മണി ഏഴു മുട്ടിയപ്പോൾ മുത്തച്ശൻ ഒന്നു ഞെട്ടി: ഇതുപ്രകാരം ജേ
മ്സ് ഒരിക്കലും താമസിച്ചു നേരം തെറ്റിപ്പോയില്ല, എന്നു പറഞ്ഞു എഴു
നീററു രണ്ടാമതു പാതാരത്തിനു ചെല്ലുകയും ചെയ്തു.
(ശേഷം പിന്നാലെ.)
INVITATION TO JOIN IN A DAY OF HUMILIATION.
(18th September 1881.)
പശ്ചാത്താപപ്രാൎത്ഥനാദിവസം.
"നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കുന്നതിന്നും
നിങ്ങളുടെ പൂൎണ്ണഹൃദയത്തോടും പൂൎണ്ണ ആത്മാവോടും അവനെ സേവി
ക്കുന്നതിന്നും ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്ന എന്റെ കല്പനകളെ
ജാഗ്രതയോടേ അനുസരിച്ചാൽ നീ നിന്റെ ധാന്യത്തെയും വീഞ്ഞി
നെയും നിന്റെ എണ്ണയെയും ശേഖരിക്കേണ്ടതിന്നു ഞാൻ തല്ക്കാലത്ത്
നിങ്ങളുടെ ദേശത്തിൽ മഴയാകുന്ന മുൻ വൎഷവും പിൻവൎഷവും തരും ....
നിങ്ങളുടെ ഹൃദയം വഞ്ചനപ്പെടുകയും നിങ്ങൾ വിട്ടുമാറി അന്യദൈവ
ങ്ങളെ സേവിച്ചു അവയെ വന്ദിക്കയും, അപ്പോൾ യഹോവയുടെ കോ
പം നിങ്ങളുടെ മേൽ ജ്വലിക്കയും, മഴ പെയ്യാതേയും ഭൂമി തന്റെ ഫല
[ 69 ] ത്തെ തരാതേയും ആകാശത്തെ അവൻ അടെക്കയും യഹോവ നിങ്ങൾക്കു
തരുന്ന നല്ല ദേശത്ത്നിന്നു നിങ്ങൾ വേഗം നശിച്ചു പോകാതേ ഇരി
പ്പാനായിട്ടു ജാഗ്രതയായിരിപ്പിൻ.” (ആവൎത്തന പു: 10, 13 —17.)
ഈ വാക്കുകളിൽനിന്നു മഴയുടെ ക്രമത്തെ നിശ്ചയിക്കുന്നവനും അ
താത് സമയങ്ങളിൽ മഴ പെയ്യത്തക്കവണ്ണം ചെയ്യുന്നവനും ദൈവമത്രേ
എന്നു അറിഞ്ഞു കൊള്ളുന്നു. സാധാരണമായിട്ടു ദൈവം ശിഷ്ടരുടേയും
ദുഷ്ടരുടേയും മേൽ മഴ പെയ്യത്തക്കവണ്ണം വൎഷംതോറും ദേശത്തിൽ പ
ടിഞ്ഞാറുനിന്നും കിഴക്കുനിന്നും മഴ വരുത്തിയാലും തനിക്കു മനസ്സായാൽ
അതിനെ പിന്നോട്ടാക്കുവാനും കുറെച്ചുകളയുവാനും ഉള്ള സാമൎത്ഥ്യം
ഉണ്ടു എന്നുള്ളത് നമുക്കു ഈയിടേ അനുഭവത്താലേ സ്പഷ്ടമായിട്ടു കാ
ണ്മാൻ സംഗതി വന്നു. അവൻ ഇങ്ങിനേ ചെയ്യുന്നതിന്നുള്ള കാരണം
എന്തെന്നു മേലേ പറഞ്ഞ വാക്യത്തിൽനിന്നു അറിഞ്ഞു കൊള്ളാവു.
ആഹാബ്‌രാജാവിന്റെ കാലത്തിൽ 3വൎഷവും 6മാസവും വരെക്കും
മഴ പെയ്യാത്തത് ആ രാജാവ് ദൈവകല്പനയെ വിട്ടു വിഗ്രഹാരാധന ന
ടത്തിയതു നിമിത്തമാകുന്നു. പണ്ടു വിവിധസമയങ്ങളിലും വിവിധപ്രകാ
രങ്ങളിലും ദൈവം പാപികളെ ശിക്ഷിച്ചതു പോലേ ഇന്നും ചെയ്യുന്നു.
ഈ വൎഷത്തിൽ ദൈവം വെള്ളക്കുറവുകൊണ്ടു നമ്മെ ശിക്ഷിപ്പാൻ
ആരംഭിച്ചിരിക്കുന്നു. എങ്കിലും കഷ്ടം വൎദ്ധിക്കാതവണ്ണം തന്റേ ദയ
പ്രകാരം സാധുക്കളുടെ നിലവിളിയെ കേട്ട തക്കസമയത്തു മഴ പെയ്യി
പ്പാൻ തുടങ്ങിയിരിക്കുന്നു. അനേകർ അവനോടു പ്രാൎത്ഥിച്ചത്‌നിമിത്ത
മാകുന്നു മഴ പെയ്തതു എന്നതിന്നു യാതൊരു സംശയം ഇല്ല. നിങ്ങൾ
എന്റേ അടുക്കൽ തിരി ഞ്ഞു കൊണ്ടാൽ ഞാൻ നിങ്ങളാൽ കണ്ടെത്ത
പ്പെടും എന്ന വാഗ്ദത്തപ്രകാരം താൻ ചെയ്തു. അതു നമ്മുടെ പുണ്യമല്ല
അവന്റേ വെറും കരുണമാത്രം ആകുന്നു. ഇതെല്ലാം നാം വിചാരിച്ചു,
ഇനി മേലാലും നാം നമ്മെ തന്നേ താഴ്ത്തിക്കൊണ്ടു തിരുമുമ്പിൽ നടന്നു,
അവന്റേ മാനത്തിനു യോഗ്യമായി ജീവിക്കുന്നത് നമ്മുടെ പ്രയത്നമാ
യിരിക്കേണമേ.
ചിലവൎഷങ്ങൾക്കു മുമ്പേ നടത്തിപ്പോന്നപ്രകാരം ഈ വൎഷത്തിലും കൂ
ടേ ഇതേ സെപ്ടേമ്പർ മാസത്തിന്റെ മൂന്നാം ഞായറാഴ്ച 18ാം തിയ്യതി
യെ ഒരു പശ്ചാത്താപപ്രാൎത്ഥനാദിവസമായിട്ടു നാം ആചരിപ്പു. ക
ൎത്താവു താൻ നമ്മെ ഒരുക്കി പശ്ചാത്താപത്തിന്നായിട്ടുള്ള മനസ്സിനെ
യും, വിശ്വാസത്തെയും നമ്മിൽ ജനിപ്പിച്ച തന്റെ അനുഗ്രഹത്തെ
നല്കുകേയാവു.
A. M. സഭാപത്രത്തിൽനിന്നു.
[ 70 ] THE BIBLE IN THE NURSERY & IN INFANT SCHOOLS. (8).
ശിശുശാലകളിലും അകംഭാഗത്തിലും കഴിക്കേണ്ടുന്ന ചോദ്യോത്തരം. (൮.)
(൮൭–ാം ഭാഗത്തിന്റെ തുടൎച്ച.)
ചോദ്യങ്ങൾ.
25. യോസേഫിന്റെ ജീവചരിത്രത്തിൽനിന്നു യേശുക്രിസ്തന്നു മുങ്കുറിയായി നിൽക്കുന്ന
പത്തിരുപതു സംഗതികളോളം പറയാമോ ?
26. വെള്ളം കുടിക്കാതേ ദാഹം തീൎക്കയും, തളൎന്നിട്ടു സ്വസ്ഥത എടുക്കാതേ വിശ്രമിക്ക
യും, വിശന്നു ഭക്ഷണമില്ലാതേ ഇരിക്കേ തൃപ്തി പ്രാപിക്കയും, വിതകാലത്തിൽ പഴു
ത്തു വിളഞ്ഞ വിളവിനെ കൊയ്ത്തു കാണുകയും ചെയ്തവർ ആരായിരുന്നു എന്നും ഇ
വരെക്കൊണ്ടു എവിടേ വായിക്കുന്നു എന്നും പറഞ്ഞാലും.
G.W.
AN OMINOUSNESS.
ഒരു ശകുനക്കാരൻ.
തുള്ളപ്പാട്ടു.
A Song repeated by a Dancer.
(൬൦–ാം ഭാഗത്തിൽനിന്നു തുടൎച്ച.)
എന്നാൽ നാമവളരികേ പോവാമെന്നു നിനെച്ചഥ മന്ത്രിപ്രവരൻ |
പട്ടുകൾ പുടവകൾ ധനകനകങ്ങളും മൊട്ടൊഴിയാതൊരു ഭൂഷണഗണവും ||
പെട്ടന്നൊക്കെയെടുത്തഥ വലിയൊരു പെട്ടിയിലൊന്നിൽ നിറെച്ചതുപൂട്ടി |
ശകുനക്കാരൻ വീട്ടിനു പോവാൻ ശകുനം നല്ലതു നോക്കിക്കണ്ടു ||
വീട്ടാളൻ വിട്ടുള്ളൊരു സമയം ഒാട്ടാളനെ വിട്ടുടനെയറിഞ്ഞു |
പെട്ടിയെടുപ്പിച്ചവിടേന്നഥ മട്ടോലും മൊഴി തന്നെക്കണ്ടാൻ ||
തന്വീമണിയെക്കണ്ടൊരു നേരം തന്നെത്തന്നെ മറന്നിതു വിപ്രൻ |
പിന്നെയുമകമേ ധൈൎയ്യം പൂണ്ടഥ തന്നുടെ മനസി നിനെച്ചാനേവം |
അന്നന്നിവളുടെ രൂപഗുണങ്ങളെയൊന്നൊന്നേ വന്നെന്നൊടു പലരും |
ചൊന്നതു നേരം വാസ്ത വമല്ലതിവൎണ്ണനയത്രേയെന്നു നിനച്ചേൻ ||
ഇന്നു നിനച്ചാലങ്ങിനെയല്ലച്ചൊന്നവർ ചതുരന്മാരല്ലാത്രേ |
വായ്പോടിവളെ വൎണ്ണിപ്പതിനായ് വറ്റിപ്പതിനായ് വാക്ചാതുരിയില്ലവർകൾക്കേതും ||
തണ്ടാർമകളാം ലക്ഷ്മിയുമിവളെക്കണ്ടാലടിപണിയേണം നിയതം |
കൊണ്ടക്കെട്ടും ചുണ്ടിൻപ്രഭ വരിവണ്ടിനൊടൊക്കും കരുൾനിരനിരയും ||
കുണ്ഡലഷണ്ഡംകൊണ്ടു വിളങ്ങും ഗണ്ഡവുമഴകിയ കണ്ണിണമുനയും|
തുടുതുടവിലസും മുഖപങ് കജവും കൊടിനടുവടിവും പുരികക്കൊടിയും ||
മടുമൊഴിയാളുടെ ചടുഭാഷണവും പടുദൎശനവുമിതെല്ലാം കണ്ടാൽ |
മടുമലർശരപരവശരാകാതവർ വിടുവിഢ്ഢികളെന്നേ പറയേണ്ടു ||
അതിനാലിവളിൽ വലഞ്ഞതുമൂലം മതിമാനഹമെന്നേ വരികള്ളു|
ഇങ്ങിനെചിന്തിച്ചിങ്ഗിതമറിയാനങ്ഗനയോടു കഥിച്ചാനേവം ||
ബാലികമാർമുടിമാലികയേ നീ ചേലൊടു നമ്മുടെ വാണികൾ കേൾക്ക|
ലീലാവതി നിന്മൂലം മന്മഥമാലാലേഷ വലിയ പാരം ||
ലോലേ മയി കൃപയാലേ കുരു ശുഭശീലേ പതിയിൽ പോലേ കരുണാം |
[ 71 ] ബാലേ നവശിഫാലേ സുവിമലചേലേ മൃദുലകപോലേ ഭജമാം ||
കാലേ കുരു പരിരംഭം മുഹുരപി ചാലേ തരികധരാമൃതമയിതേ |
നിന്നുടെ കൂടേ സുരതാനുഭവം വന്നീടാൻ കൊതിയിന്നല്ലുള്ളിൽ ||
സുന്ദരി പണ്ടേയുണ്ടതു വന്നാലിന്നരനിനിയില്ലതിനൊരു കാംക്ഷാ |
അന്ന്യേ നേരെ മറിച്ചെന്നാകിൽ ധന്യേ കേളതിനത്രേ കാംക്ഷാ |
എന്നതിനാൽ കുരു ശരണാഗതനാമെന്നുടെ പ്രാണത്രാണനമയി നീ |
നിന്ദ്യേതരജനമാന്യേ യൌവതവന്ദ്യേ വന്നീടെന്നുടെയരികിൽ ||
കരുണാലയമേ കാമവ്യഥയാം വരുണാലയമധ്യേ പതിതോഹം |
തരുണീതല്ലജ ഹരിണീനയനേ മരണം മമ സംഹരണം ചെയ്ക ||
അരുണാരുണസരസീരുഹനിഭമാം ചരണം തവ മമ ശരണം സുദതി |
വ്യാഹാരം പുനരിങ്ങിനെ കേട്ടു നീഹാരാംശുവിനൊത്തൊരു വദനം ||
കോപാനലനാൽ കരിവാളിച്ചഥ കോപനമാർമണിയിങ്ങിനെ ചൊന്നാൾ. |
P. Satyarthi Pandit. (ശേഷം പിന്നാലേ.)
IN THE SILENT WORLD.
മൌനലോകത്തിലേ അന്വേഷണം.
(൧൨൬–ാം ഭാഗത്തിന്റെ തുടൎച്ച.)
പരന്ത്രീസ്സസംസ്ഥാപനപ്രകാരം ചെകിടരെ അടയാളങ്ങളാൽ പഠി
പ്പിക്കുന്ന ക്രമം ആവിതു: കരാക്ഷരങ്ങളെ1) ശീലിച്ച ശേഷം നാൾതോറും
കാണുന്ന വസ്തുക്ക (വിഷയങ്ങ)ളുടെ പേരും പിന്നേ വിശേഷണങ്ങളും ഭാ
വരൂപത്തിലോ വൎത്തമാനന്യൂനത്തിലോ ക്രിയാപദങ്ങളും പഠിപ്പിക്കുന്നതു
കൂടാതേ ഒരു കൂട്ടം ആംഗ്യ ങ്ങളെ കാണിച്ചു കൊടുക്കും. എന്നാൽ ആംഗ്യ
വും പൊറാട്ടും ചെകിടർ ശീലിച്ചു പ്രയോഗിക്കും അളവിൽ അവരുടെ നി
നവുകൾ വാക്കുകളുള്ള ഭാഷയിലേക്കല്ല കുറിപ്പുകളിലേക്കു നടക്കുകയാൽ
അവർ കാതു കേട്ടു സംസാരിക്കുന്നവരിൽനിന്നു അകന്നകന്നു ചെകിടരാ
യിട്ടുള്ളവരോടേ സംസൎഗ്ഗം ചെയ്യും.
൨. ഓഷ്ഠപ്രയോഗം.
മേലേതിലും ഗൎമ്മാനരിൽനടപ്പായ ഓഷ്ഠപ്രയോഗം അതിവിശേഷമു
ള്ളതു. മുങ്കാലങ്ങളിൽ ഇംഗ്ലന്തിലും ഹിസ്പാന്യയിലും ഓഷ്ഠ പ്രയോഗം നട
[ 72 ] പ്പായിരുന്നു എന്നു തോന്നുന്നു. എന്നാൽ ഗൎമ്മാനനായ അമ്മൻ വൈദ്യർ
ഈ പ്രയോഗത്തിനു പിന്തുണയായി നിന്നശേഷം മാത്രം അതിന്റെ മി
കവു അറിയായിവന്നുള്ളു. വിശേഷിച്ചു 1778-ാം വൎഷംതൊട്ടു ദരിദ്രനായ
ഹൈനിക്കെ2) എന്ന ഗൎമ്മാനൻ ഒന്നാം ചെകിടശാലയെ സഹ്സ നാട്ടിലേ
ലൈപ്സിഗ് പട്ടണത്തിൽ ഫ്രെദ്രിക് ആഗസ്ത് എന്ന മന്നന്റെ സഹായ
ത്താൽ സ്ഥാപിച്ചതിൽ പിന്നേ ആയതു ഏറിയ ശാലകൾക്കു തള്ളയും മാ
തിരിയുമായി തീൎന്നിരിക്കുന്നു. ഗൎമ്മാനസാമ്രാജ്യത്തിൽ ഏതു കുട്ടിയും കോ
യ്മയുടെ കല്പനയാൽ അക്ഷരാഭ്യാസം കഴിക്കേണ്ടതുകൊണ്ടും ഒരു ഗുരു
അധികം കുട്ടികളെ ഒരുമിച്ചു പഠിപ്പിപ്പാൻ പാടില്ലായ്കയാലും ഏകദേ
ശം ൫൦൦ — ൬൦൦ ഗുരുക്കന്മാർ ചെകിട്ടൂമരെ പഠിപ്പിപ്പാൻ അവിടേ ആവ
ശ്യം. ഗൎമ്മാന ഓഷ്ഠപ്രയോഗത്തിന്നു ഊമരെ സംസാരിപ്പിക്കുന്ന അഭ്യാ
സം എന്നേ പറയേണ്ടു.
ചെകിടരായി ജനിച്ചവരുടെ കുരൽനാഴിക്കും (wind-pipe) ഒച്ച പുറപ്പെ
ടുവിക്കുന്ന കരുവികൾക്കും യാതൊരു കേടില്ല. ഇരിമ്പും തൊഴിലും ഇരി
ക്ക കെടും എന്ന പോലേ ചെകിടർ ഭാഷയെ അഭ്യസിക്കാതേ ഇരുന്നാൽ
അവർ മൂക്കും അളവിൽ തങ്ങളുടെ കുരൽനാഴിക്കുള്ള ശബ്ദപ്രാപ്തി കുറ
ഞ്ഞു വരും. ചെകിടരെ അഭ്യസിപ്പിക്കുന്ന ക്രമം ആവിതു: ഒന്നാമതു നാദ
ക്കരുവികളെ ബലപ്പെടുത്തി വികസിപ്പിക്കേണം.3) പിന്നേ ചെകിടർ ഒ
ന്നും കേൾക്കാതേ കണ്ണുകൊണ്ടു സൂക്ഷിച്ചു നോക്കുന്നതു പതിവാകയാൽ
തങ്ങളോടു സംസാരിക്കുന്നവരുടെ മുഖത്തു ഉററു നോക്കിച്ചു ചുണ്ടിന്റെ
അനക്കയിളക്കങ്ങളെ നന്നായി കുറിക്കൊൾവാനും കാട്ടിയതു കാട്ടുവാനും
ശീലിപ്പിക്കേണം. ശ്രവണഞരമ്പു4) ചത്തതാകയാൽ കേൾവിക്കു നാദ
ബോധം ഇല്ലാ. ഇതിന്നു പകരമായി സംസാരിക്കുന്നവരുടെ തൊണ്ട താ
ടിയെല്ലു മുതലായതു തപ്പിത്തപ്പി നോക്കിച്ചു ഇന്നിന്ന സ്വരത്തിന്നു ഇ
ന്നിന്ന ഇളക്കങ്ങൾ ഉണ്ടു എന്നു സ്പൎശത്താൽ ഗ്രഹിപ്പിക്കും. ഗുരുക്കന്മാർ
പഠിപ്പിക്കുന്ന കുട്ടികളുടെ കൈ തങ്ങളുടെ തൊണ്ടക്കു കൊണ്ടു വന്നു അ
താതു സ്വരവ്യഞ്ജനങ്ങൾക്കു ഇന്നിന്ന തൊണ്ടമുതലായ അനക്കങ്ങൾ ഉ
ണ്ടെന്നു കാണിച്ചു തൊടുവിച്ചു ആ സ്വരവ്യഞ്ജനങ്ങളെ തങ്ങളുടെ തൊ
ണ്ട പിടിച്ചുണ്ടാക്കുവാൻ അഭ്യസിക്കുന്നതു കൂടാതേ അതിശബ്ദത്തോടല്ല
ക്രമമായി ശബ്ദിപ്പാനും ശീലം വരുത്തുന്നു. കൎണ്ണാടകരാജ്യത്തിലേ ബോ
ധകന്മാരിൽ ഒരുത്തൻ ചെകിട്ടൂമരെ പഠിപ്പിക്കുന്ന ഒരു ശാലയിൽ കണ്ടതു
സഭാപത്രത്തിൽ എഴുതിയതുക്കൊണ്ടു ആയതു കേരളോപകാരിവായന
ക്കാൎക്കും വിളമ്പിക്കൊടുപ്പാൻ മനസ്സു. [ 73 ] XI. THE SENSES.
൧൧. ജ്ഞാനേന്ദ്രിയങ്ങൾ.
(൧൧൯–ാം ഭാഗത്തിൽനിന്നു തുടൎച്ച.)
൪.) ശ്രോത്രേന്ദ്രിയം (കേൾവി )The Sense of Hearing.
നമ്മുടെ ചുറ്റുമുള്ള ശബ്ദങ്ങളെ ചെവിയുടെ അകത്തു കടത്തി കേ
ൾപിക്കുന്നതു എന്തു എന്നു അറിയാൻ തിരിഞ്ഞും മറിഞ്ഞും നോക്കുന്ന
തിനാൽ കേൾവിയും ദൃഷ്ടിയും നന്നായി സംബന്ധിച്ചിരിക്കുന്നു എന്നു
തെളിയുന്നു. ശബ്ദങ്ങൾക്കും വിഷയഭൂതമായ ചെവി മുൻ വിവരിച്ച ഇന്ദ്രിയ
ങ്ങളെക്കാൾ വിശേഷവും വിവിധവിഭാഗവുമായിരിക്കുന്ന1) ഒരു ഇന്ദ്രിയം
ആകുന്നു. അതിന്നു മൂന്നു മുഖ്യമായ അംശങ്ങൾ ഉണ്ടു. ബാഹ്യകൎണ്ണം (കാ
തു), മദ്ധ്യകൎണ്ണം (നടുച്ചെവി), അന്തഃ കൎണ്ണം (ഉൾച്ചെവി), എന്നിവ തന്നേ. [ 74 ] ബാഹ്യകൎണ്ണത്തിന്നു കൂൎച്ചകളെ (ഉപാസ്ഥികളെ)ക്കൊണ്ടു നിൎമ്മിക്ക
പ്പെട്ടതും നാദത്തെ പിടിച്ചു കൊള്ളുവാൻ ഉപയുക്തവുമായ കാതും മ
ദ്ധ്യകൎണ്ണത്തിലേക്കു ചെല്ലുന്ന ബാഹ്യനാളവും എന്നീ രണ്ടു കീഴ്പങ്കുകൾ ഉണ്ടു .
കാതിലേ ദശപ്പുകളെക്കൊണ്ടു അതിനെ മുമ്പോട്ടും പിമ്പോട്ടും മേലും കീ
ഴും ഇളക്കാം. മനുഷ്യൎക്കു അതു അല്പമായിട്ടു സാധിക്കുന്നു എങ്കിലും മുയൽ
മാൻ കുതിര പശ്വാദികൾക്കു കാതു തിരിക്കുന്നതിൽ വളരേ സ്വാധീനത
കാണുന്നു. ബാഹ്യനാളത്തിന്നു ഓരംഗുലം നീളമുണ്ടു. അതിന്റെ ഉള്ളിൽ
കാണുന്ന രോമങ്ങൾ ചെവിയിൽ കടപ്പാൻ നോക്കുന്ന പ്രാണികീടങ്ങളെ
തടുക്കുന്നു. അതുകൂടാതേ അനേകപിണ്ഡങ്ങളിൽനിന്നു ഉളവാകുന്ന ചെ
വിപ്പീ ഏററവും കൈപ്പുള്ളതാകയാൽ കീടവകകൾ അടുക്കുവാൻ തുനി
യുന്നില്ല.
*
നടുച്ചെവി (മദ്ധ്യകൎണ്ണം). തലയസ്ഥികളിൽ2) അക്രമരൂപമായ ചെ
റുഗുഹയിൽ നടുച്ചെവിയിരിപ്പൂ. മദ്ധ്യകൎണ്ണത്തിന്റെ പ്രവേശനത്തിൽ
ചെവിക്കുന്നി3) എന്നു കേൾവിക്കു ഉതകുന്നതായി നേരിയ ചൎമ്മം ചെണ്ട
ത്തോൽ കണക്കേ അസ്ഥികളോടു തൊടുത്തു അമൎത്തി വിരിച്ചുകിടക്കുന്നു.
അതു കൂടാതേ മദ്ധ്യകൎണ്ണഗുഹയിൽ രണ്ടു തുളകളെ കാണാം. ഒന്നു ചെവി
ക്കകത്തു കാററു കടപ്പാന്തക്കവണ്ണം തൊണ്ടയുടെ പിന്നിൽ ചെല്ലുന്ന അ
ന്തർനാളത്തിന്റെയും4) മറേറതു ചെവിയുടെ പിമ്പേ മൂലെക്കൊത്ത അ
സ്ഥിയിൽ കിടക്കുന്ന കുഴലിന്റെയും ദ്വാരം തന്നേ. 5) ചെവിക്കുന്നിയെ വ
ലിച്ചു നീട്ടുവാനും ചുളുക്കുവാനും വേണ്ടി ആ ഗുഹയിൽ വിശേഷമായ മൂ
ന്നു ചെറു എലുമ്പുകൾ ഉതകുന്നു അവയുടെ പേർ ഇവ്വണ്ണം: മുട്ടിയെല്ലു 6)
അടക്കല്ലെല്ലു 7 ), റക്കാബെല്ലു 8) എന്നു തന്നേ. ചെവിക്കുന്നിയെ വലിച്ചു
നീട്ടുന്നതിനാൽ ധ്വനി മൃദുവായും ചുളുക്കുന്നതിനാൽ ബലമായും തീരുന്നു.
ഉൾച്ചെവി (അന്തഃകൎണ്ണം). ആയതു ഏറിയ മടക്കുചുറകൾ ഉള്ള
തുകൊണ്ടു അതിന്നു വിഭ്രമകന്ദരം9) എന്നും പേർ പറയുന്നു. തലയോട്ടി
ന്റെ കല്ലിച്ച അംശത്തിൽ10) ഇരിക്കുന്ന ഉൾച്ചെവിക്കു (0) പൂമുഖം11)
(F ) ശംഖു (കംബു)12), (E) അൎദ്ധ വൃത്തച്ചാലുകൾ13) എന്നീ മൂന്നംശങ്ങളു
[ 75 ] ണ്ടു . ശംഖിൽ മാത്രം മൂവായിരത്തി
ൽ അധികം ചെറിയ കൎണ്ണേന്ദ്രിയ
മജ്ജാതന്തുക്കളും ശാഖകളും പലനീ
ളത്തിൽ വ്യാപിച്ചു കിടക്കുന്നു. അത
ല്ലാതേ സൂക്ഷ്മമായി കേൾപാന്ത
ക്കവണ്ണം നേൎമ്മയായ ഉള്ളൂരികൊ
ണ്ടു മൂടപ്പെട്ട ഈ ഗുഹകൾ നിൎമ്മ
ലജലപ്രായമുള്ള ഒരു ദ്രവംകൊണ്ടു
നിറഞ്ഞിരിക്കുന്നു.
*
കേൾപാനായിട്ടു മേല്പറഞ്ഞ വി
ശേഷമായ ഇന്ദ്രിയകരണങ്ങൾ ആ
വശ്യം തന്നേ. അനങ്ങുന്ന ഓരോ വസ്തു ഉൾച്ചെവിയെ കുലുക്കുന്നതിനാൽ
ധ്വനിയും നാദവും ഉളവാകുന്നു. ധ്വനികൾ ചെവിയിൽ എങ്ങിനേ എ
ത്തുന്നു എന്നു ചോദിച്ചാൽ കാററും പൊങ്ങിപ്പുള്ളതായ 14) ഓരോ വസ്തു
വും വായുവിൽ ആടുന്നതിനാൽ തന്നേ. ഒരു കല്ലു വെള്ളത്തിൽ ചാടുന്ന
തിനാൽ വൃത്താകാരമായ ചെറു ഓളങ്ങൾ മേലക്കുമേൽ അകന്നു വ്യാപി
ക്കും പ്രകാരം വസ്തുക്കളുടെ ഇളക്കവും കുലുക്കവും വൃത്താകാരമായി വാ
യുവിൽ പരന്നു കാതിൽ എത്തിയശേഷം ഉൾച്ചെവിയെ ഇളക്കുന്നതി
നാൽ കേൾപാൻ പാടുണ്ടു. എന്നാൽ ആവി വെള്ളം എന്നിത്യാദികളെ
ക്കാൾ ഉറപ്പുള്ള വസ്തുക്കൾ ധ്വനിയെ വേഗത്തിൽ നടത്തുന്നു. അതായ
തു വായുവിനെക്കാൾ വെള്ളം നാലു പ്രാവശ്യവും ഇരിമ്പു പതിനേഴു മട
ങ്ങും വേഗതയിൽ നാദത്തെ കടത്തുന്നു. ദൂരേ ഓടുന്ന കുതിരക്കൂട്ടത്തിന്റെ
യോ വൻതോക്കിൻ വെടിയുടെയോ ശബ്ദത്തെ സ്പഷ്ടമായി കേൾക്കേണ
മെങ്കിൽ ചെവിയെ നിലത്തോടു ചേൎത്തു വെക്കുന്നതിനാൽ ആകുന്നു എ
ന്നു എല്ലാവൎക്കും പരീക്ഷിച്ചറിയാം. ധ്വനി ഒരു വിനാഴികെക്കകം 1100
അടിയും, അഞ്ചു വിനാഴികകൊണ്ടു ഒരുനാഴികയും ദൂരം എത്തുന്നു. എ
ന്നാൽ എപ്പോഴും നേൎക്കുനേരേ ഓടുന്ന നാദത്തിരകൾ ചെല്ലുന്ന വഴി
യിൽ തടഞ്ഞു പോയാൽ അവിടേനിന്നു തള്ളപ്പെട്ടു നേരേ തിരിച്ചു മട
ങ്ങു ന്നതിനാൽ മാറെറാലി ഉണ്ടാകുന്നു.
നാം സാധാരണമായി കേൾക്കുന്ന ധ്വനികൾ ഒരു വിനാഴികയിൽ
100 തൊട്ടു 300ഓളം വട്ടമേ ആടുകയുള്ളു. എന്നാലും ആ സമയത്തു 60,000
പ്രാവശ്യത്തോളം ആടുന്ന എത്രയോ സൂക്ഷ്മമായ ഉച്ചമുള്ള ധ്വനികളെ
യും കൂടേ മാനുഷച്ചെവിക്കു കേൾപാൻ പാടുണ്ടു. മുഴക്കമുള്ള താണ സ്വ [ 76 ] രങ്ങൾക്കു ചുരുക്കവും ധ്വനികൾ ഉയരമായി തീരുംതോറും അധികവുമു
ള്ള ആട്ടം ഉണ്ടെന്നറിക. ചെപ്പിത്തോണ്ടികൊണ്ടു ചെവിപ്പീ എടുക്കുന്ന
തു അനേകവട്ടം കലശലുള്ള ദീനങ്ങൾക്കു ഹേതുവായി തീൎന്നതു കൊണ്ടു
ചെപ്പിത്തോണ്ടി അശേഷം പ്രയോഗിക്കാതിരിക്ക നല്ലൂ. ചെവിപ്പീ അ
ധികമെങ്കിൽ അതിനെ എടുപ്പാൻ അല്പം നല്ലെണ്ണയെ ചെവിയിൽ ഒഴി
ച്ചു കാതിനെ ഇളക്കി കുറേനേരം കഴിഞ്ഞിട്ടു ചെവിപ്പീ കഴുകി എടുക്കാം.
കൊതു, എറുമ്പു, പുഴു ഇത്യാദികൾ വല്ലപ്പോഴും ചെവിയിൽ കടന്നുപോ
യാൽ മേൽപറഞ്ഞ പ്രകാരം എണ്ണകൊണ്ടു പ്രയാസം കൂടാതേ അവയെ
കൊന്നു നീക്കുവാനും കഴിവുണ്ടു. E. Ibdfr.
POPE LEO XIII AND THE EVANGELICAL CHURCHES.
മാർപാപ്പാവായ പതിമൂന്നാം ലേയോവും സുവിശേഷസഭയും.
മേൽപറഞ്ഞ പാപ്പാവു രണ്ടു ലോകൈകപത്രങ്ങളെച്ചമെച്ചു ൧–ാമ
തിൽ താൻ പറയുന്നതാവിതു: നവീകരണം എന്നു പേൎപ്പെടുന്ന സഭാപ്പു
തുക്കം ആകട്ടേ സൎവ്വസാധാരണത്വം (Communism and Socialism) നഹിസ്ഥി
ത്വം (Nihilism) എന്നീ അറെപ്പുള്ള ഉപദേശങ്ങൾ ഉത്ഭവിക്കേണ്ടതിനു കാ
രണവും ഏറക്കുറയ മനുഷ്യവംശത്തിനു ശവക്കുഴിയും ആകുന്നു.
രുസ്സ്യ ചക്രവൎത്തി ചതികുലയാൽ അന്തരിച്ചതിനാൽ സുവിശേഷസ
ഭയെ ഹീനമാക്കി രോമസഭയെ തേജസ്കരിച്ചുംകൊണ്ടു സകലക്രിസ്തീയ
രാജാക്കന്മാരെ പാപ്പാവു നോക്കി: ഇതാ എങ്കലേക്കു തിരിഞ്ഞു കൊൾവിൻ
ഞാൻ നിങ്ങളെ അലമ്പലില്ലാതാക്കും എന്നു വിളിച്ചുപറയുന്നു. ചരിത്ര
ത്തെ നോക്കിയാലോ കാൎയ്യം വേറേ. കൈസൎക്കുള്ളവ കൈസൎക്കും കൊടു
ക്കുക എന്നു യേശുക്രിസ്തനും ഏതു ദേഹിയും ശ്രേഷ്ഠാധികാരങ്ങൾക്കു കീ
ഴടങ്ങുക എന്നു പൌൽഅപൊസ്തലനും (രോമർ൧൩, ൧) കല്പിച്ചിരിക്കേ
പാപ്പാക്കളെ പോലേ ഈ കല്പനെക്കു വിരോധമായി നടന്നതു മററാരുള്ളു.
എന്റെ രാജ്യം ഇഹത്തിൽനിന്നുള്ളതല്ല എന്നു കൎത്താവു പറഞ്ഞിരിക്കേ
ഭൂമി എല്ലാം സഭെക്കും പാപ്പാക്കൾക്കും കീഴ്പെടുത്തുവാൻ നോക്കിയതു പാ
പ്പാക്കളല്ലയോ. ആകയാൽ സ്വാമിദ്രോഹവും മമ്മോൻസേവയും ഉള്ള
പാപ്പാക്കളുടെ അനന്തരവർ: ഇവിടേ അല്ലാതേ മറെറങ്ങും രക്ഷയില്ല
എന്നു വിളിച്ചാലും മൂഢന്മാരേ വിശ്വസിപ്പു.
പിന്നേ രാജ്യങ്ങളെ കീഴ്മേൽമറിക്കുന്ന ഉപദേശങ്ങളോ സുവിശേഷ
സഭ പരിപാലിച്ചു കൈയാടുന്ന ദൈവവചനത്തിൽനിന്നു പുറപ്പെടുന്നു
എന്ന ധാൎഷ്ട്യമുള്ള സങ്കല്പം ആർ പ്രമാണിക്കും? പത്തുവൎഷംമുമ്പേ രോ
മകത്തോലിക്ക നഗരമായ പരീസിൽ സൎവ്വസാധാരണക്കാർ നടത്തിയ ദു
ഷ്കൎമ്മങ്ങൾ ആരും മറന്നില്ല. പോയ നൂററാണ്ടിൽ രോമകത്തോലിക്ക
[ 77 ] പരീസിലും (൧൭൮൯ തൊട്ടു) ശേഷം പരന്ത്രീസ്സനഗരങ്ങളിലും കോയ്മമറി
ച്ചലുള്ള പരന്ത്രീസ്സ്കാർ നടത്തിയ അറുകുലകളെ ലോകചരിത്രത്തിൽ
വായിക്കാമല്ലോ. രാജവധം കുലീനവധം രോമകത്തോക്കപാതിരിമാരെ
കൊല്ലുക ധനവാന്മാരെയും അനിഷ്ടന്മാരെയും നിഗ്രഹിച്ചു അവരുടെ
സമ്പത്തു കവരുക അല്ലാതേ ക്രിസ്താബ്ദത്തെ നീക്കി മാസങ്ങളുടെ പേ
രിനെ മാററി ആഴ്ച വട്ടത്തെ കളഞ്ഞു പ്രാൎത്ഥനയെയും രോമകത്തോലിക്ക
മതത്തെയും നിസ്സാരമെന്നു നിഷേധിച്ചിരിക്കുന്നു. ഏറിയ അദ്ധ്യക്ഷന്മാ
രും പാതിരിമാരും ക്രിസ്തനെ തള്ളിപ്പറഞ്ഞു പല മാനങ്കെട്ട പാതിരിമാർ
തങ്ങൾ ഇത്രോടം കാണിച്ചതു ചതിയും ചെപ്പടിക്കളിയും അത്രേ എന്ന
റിയിച്ചു സ്ഥാനത്തെ ഉപേക്ഷിച്ചു. ജനങ്ങളോ പൈശാചികവിഭ്രാന്തി
പിടിച്ചവരായി പള്ളിപ്പീഠങ്ങളെ തകൎത്തു പ്രസംഗ കുമ്പസാരപീഠങ്ങളെ
എരിച്ചു രൂപങ്ങൾക്കു അംഗഭംഗം വരുത്തി സഭാപാത്രങ്ങളെ അശുദ്ധ
മാക്കി പള്ളിമണികളെ ഉരുക്കി ശവപ്പെട്ടികളെ പൊളിച്ചു പള്ളിത്തട്ടുമുട്ടു
വിറകാക്കിക്കീറി പള്ളികളെ പാഴാക്കി അവററിൽ വിനോദത്തിന്നായി കുടി
ച്ചു അത്രോടം വിശുദ്ധമായതു തമാശയാക്കിക്കളഞ്ഞു. അതു പുറമേ ബു
ദ്ധിസേവയെ സങ്കല്പിച്ചു അനേകായിരസഭകളിൽ ഓരോ സ്ത്രീകളെ ബുദ്ധി
ദേവിമാരായി പ്രതിഷ്ഠിച്ചു ദൈവദൂഷണങ്ങൾ പറഞ്ഞും ദൈവത്തെ നി
ഷേ ധിച്ചും കൊണ്ടു ബുദ്ധിയുടെ വിശേഷതയും വൎണ്ണിക്കയും ചെയ്തു . അ
ത്രേ മതി ഏറപ്പറഞ്ഞാൽ ചോര തെറുത്തുപോകും. ആ രോമകത്തോലി
ക്കപരന്ത്രീസ്സ് രാജ്യത്തിൽനിന്നു സൎവ്വസാധാരണത്തിന്റെ വിഷം ശേഷം
വിലാത്തിയിലേക്കും പരന്നു പോയി എന്നതിനു ചരിത്രം സാക്ഷി പറഞ്ഞി
രിക്കേ ദൈവവചനത്തെ രോമസഭയിൽ പറയിങ്കീഴ് വെച്ചു ജീവനുള്ള
ദൈവത്തിന്റെ അരുളപ്പാടുകൾക്കു പകരമായി മാനുഷികജ്ഞാനക്കണ്ടെ
ത്തപ്പാടുകളെ ഉപദേശിച്ചു ജീവനുള്ള വിശ്വാസത്തെ ഘോഷിക്കായ്കയാല
ത്രേ ഈവക ദോഷങ്ങളുണ്ടായി എന്നു പാപ്പാവു സ്വീകരിക്കാതേ താൻ
ലോകൈകയഥാസ്ഥാപകൻ എന്നു നടിച്ചു വമ്പു മൊഴിയുന്നതു ദൈവാ
ത്മാവിൽനിന്നു ഉണ്ടായതല്ല എന്നും ആ കേടിനു സുവിശേഷസഭ കാര
ണം അല്ലെന്നും സ്പഷ്ടം.
സുവിശേഷസഭ എന്നതു രുസ്സ്യരാജ്യത്തിൽ ഉത്ഭവിച്ച നഹിസ്ഥത്വ
ത്തിനും ശശിയിലേ ശശത്തിനും ഹേതു എന്നു പറഞ്ഞാൽ ഒക്കും. സൎവ്വ
സാധാരണക്കാൎക്കും ഏതാനും സങ്കടം ഉണ്ടു എന്നു സുവിശേഷസഭ ക
ണ്ടു അന്യായത്തെ നന്നാക്കുവാനും ദൈവവചനംമൂലമായിട്ടുള്ള ദിവ്യശ
ക്തികൊണ്ടു അവരെ തെററുള്ള വഴികളിൽ തെറ്റിപ്പാനും നോക്കുന്നു.
ആയതു ദൈവകരുണയാൽ സാധിക്കയും ചെയ്യുന്നു.
(ശേഷം പിന്നാലേ.) [ 78 ] SUMMARY OF NEWS.
വൎത്തമാനച്ചുരുക്കം.
പ്രിയവായനക്കാരേ മുമ്പേത്ത സുല്ത്താനെ കൊന്നുകളഞ്ഞ കുറ്റക്കാരുടെ വിസ്താരം ഇ പ്പോൾ തീൎന്നു. അവർ ആ ദുഷ്ടത ചെയ്ത പ്ര കാരം തെളിഞ്ഞുവന്നതിനാൽ രണ്ടാൾക്കു കഠി നതടവും ശേഷിക്കുന്ന ൧൧ പേൎക്കു മരണശി ക്ഷയും വിധിച്ചിട്ടും സുൽത്താൻ മാപ്പ് കൊടു ത്തു ശിക്ഷയെ നാടുകടത്തലാക്കി മാറ്റിക്കള കയും ചെയ്തു. കഴിഞ്ഞു പോയ സുൽത്താന്റെ അമ്മ ഇന്നും ജീവനോടെ ഇരിക്കുന്നതുകൊണ്ടു വിസ്താരത്തിന്റെ തെളിവു കേട്ട ഉടനേ ഇ പ്പോഴത്തേ സുൽത്താന്നു കത്തയച്ചു മകന്റെ നിൎദ്ദോഷതയെ തെളിയിക്കേണ്ടതിന്നു ഇത്ര പ്രയത്നം ചെയ്തതിന്നിമിത്തം വളരേ ഉപചാ രവാക്കുകളെ പറഞ്ഞു പോൽ. തുൎക്കൎക്കും പ്രാ ഞ്ചിക്കാൎക്കും തല്ക്കാലം നല്ല ചേൎച്ചയില്ലാ. പ്രാ ഞ്ചിക്കാർ തൂനിസ് എന്ന ദേശത്തിൽ മേൽവി ചാരം നടത്തുവാൻ തുടങ്ങിയതുകൊണ്ടു ഒരു നാൾ പക്ഷേ മിസ്രദേശത്തെയും സ്വാധീ നമാക്കുവാൻ ആഗ്രഹിച്ചു തുൎക്കസാമ്രാജ്യത്തി ന്നു നഷ്ടം വരുത്തും എന്നു പ്രാഞ്ചിക്കാരിൽ സംശയിപ്പാൻ തുടങ്ങിയിരിക്കുന്നു. പ്രാഞ്ചി ക്കാരുടെ സ്ഥാനാപതി സുൽത്താനെ കാണ്മാൻ വന്നപ്പോൾ ഒരു മന്ത്രി സുൽത്താന്നു നിങ്ങളെ കാണ്മാൻ മനസ്സില്ല എന്നറിയിച്ചാറേ ആ സ്ഥാ നാപതി വളരേ മുഷിഞ്ഞു ഒരു വലിയരാജ്യ ത്തിന്റെ സ്ഥാനാപതിയെ ഇങ്ങിനേ അപ മാനിച്ചതിനാൽ എന്തുണ്ടാകും എന്നു നിങ്ങളു ടെ യജമാനൻ പിന്നേ കാണും എന്നുത്തരം പറഞ്ഞതു സുൽത്താൻ കേട്ട ശേഷം പ്രാഞ്ചി ക്കോയ്മയോടു വേഗം ഇണങ്ങിക്കൊൾകയും ചെയ്തു. പ്രാഞ്ചിക്കാർ സ്ഫാക്സ് (Sfax) എന്ന പട്ടണ |
പ്രാപ്തിയെയും ഉപായത്തെയും കാണിക്കുന്ന തുകൊണ്ടു വിലാത്തിയിൽ അഭ്യസിച്ച സേനാ പതികൾ കാൎയ്യം നടത്തുന്നു എന്നു തോന്നുന്നു. പട്ടണത്തെ ബലാല്ക്കാരേണ പിടിപ്പാനായി ട്ടു 5000 ആളുകൾ ആവശ്യം 600 മാത്രം പ്രാഞ്ചി ക്കാരുടെ കപ്പലുകളിൽ ഇരിക്കകൊണ്ടു കാ ൎയ്യം വേഗം തീൎപ്പാൻ പാടില്ലല്ലോ. തുൎക്കർ മാത്രമല്ല ഇതാല്യരും തൂനിസ് ദേശ ഇംഗ്ലന്തിൽനിന്നു ഭയങ്കരമായ ഒരു കലപാ |
തകത്തെ കുറിച്ചു. വൎത്തമാനം വന്നു. ബ്രൈ തോൻ എന്ന പട്ടണത്തിലേക്കു ഓടുന്ന ഒരു തീവണ്ടിയിൽ ആണ് അതു സംഭവിച്ചതു. ആ വണ്ടി ഒരു മലയുടെ ഉള്ളിൽ കൊത്തിയ വഴി യൂടേ ഓടിയ ശേഷം ഉദ്യോഗസ്ഥൻ വണ്ടി യുടെ ഒന്നാം തരത്തിലെ ഒരു മുറിയിൽ പ്ര വേശിച്ചപ്പോൾ വസ്ത്രങ്ങൾ ചോരപിരണ്ട ഒരാൾ അവിടേ കുത്തിരിക്കുന്നതു കണ്ടു ത ന്നോടു: അയ്യോ സുരംഗത്തിൽ ഉൾപ്പെട്ട ഉട നേ രണ്ടാൾ എന്റെ പണം കവരുവാനായി ട്ടു കൈത്തോക്കുകൊണ്ടു എന്നെ വെടിവെച്ചു എല്ലാം അപഹരിച്ചതിന്റെ ശേഷം പോയ്ക്ക ളഞ്ഞു എന്നു പറഞ്ഞു. ഉദ്യോഗസ്ഥൻ ഈ യാ ത്രക്കാരന്റെ ചെരിപ്പിൽ ഒരു പൊൻഘടി കാരം കണ്ടപ്പോൾ ഇതെന്തെന്നു ചോദിച്ചാറേ അദ്ദേഹം അതു കൂടേ ആ ദുഷ്ടർ എടുക്കും എ ന്നു ഞാൻ ഭയപ്പെട്ടു വേഗത്തിൽ ചെരിപ്പിൽ ഇട്ടു കളഞ്ഞു എന്നു പറഞ്ഞതു ഉദ്യോഗസ്ഥൻ വിശ്വസിച്ചു അവനിൽ ഒട്ടും സംശയിക്കാതേ അദ്ദേഹം ഇറങ്ങി വേറേ ദിക്കിലേക്കു പോകു വാൻ സമ്മതിച്ചു. ചില മണിക്കൂർ കഴിഞ്ഞ ശേഷമോ ആ സുരംഗത്തിൽ ഒരു മനുഷ്യന്റെ ശവം കണ്ടെത്തിയ പ്രകാരം ഒരു വൎത്തമാനം വന്നപ്പോൾ ആ യാത്രക്കാരൻ പറഞ്ഞതൊക്ക യും ശുദ്ധകളവെന്നും ഇവൻ തന്നേ കുലപാത കനായി വേറൊരുത്തനെ കൊന്നുകളഞ്ഞു എ ന്നും തെളിഞ്ഞു. അവൻ തെറ്റിപ്പോയിട്ടും ദൈവത്തിന്റെ കൈ ആ കൌശലക്കാരനെ ക ണ്ടെത്തി. ലൊണ്ടൻപട്ടണത്തിൽ ഒരു വിധ വയുടെ വീട്ടിൽ അദ്ദേഹം വന്നു ഒരു മുറി കൂലി ക്കു ചോദിച്ചു. ആ വിധവ സമ്മതിച്ചതിനാൽ അവൻ തന്റെ സാമാനങ്ങളെ മുറിയിൽ ആ ക്കിയ ശേഷം ആരും പിന്നേതിൽ അവനെ കണ്ടതും ഇല്ലാ. അവൻ രാത്രിയിൽ മാത്രം പു റത്തു പോകുന്നതല്ലാതേ കിളിവാതിൽ പോ ലും സൂക്ഷമത്തോടേ അടക്കുകയും അപ്പവും പാൽക്കട്ടിയും കൊണ്ടത്രേ ഉപജീവനം കഴി ക്കയും ചെയ്തുകൊണ്ടിരുന്നു. ഒടുക്കം ആ വിധ വ സംശയിച്ചു പക്ഷേ ഈ ആൾ ഒരു ചതി യൻ; നിശ്ചയിച്ച കൂലി എനിക്കു ഒരിക്കലും കി ട്ടുകയില്ല എന്നു ഭയപ്പെട്ടിട്ടു കാൎയ്യം സൎക്കാരോ |
ടു ഉണൎത്തിച്ചപ്പോൾ പോലീസ്‌ക്കാർ ശോധ ന ചെയ്താറേ ഈ ആൾ ആ കുലപാതകൻ തന്നെ എന്നു തുമ്പു കിട്ടിപോൽ.–വെസ്ത് മിൻ സ്തർ എന്നു കീൎത്തിപ്പെട്ട പള്ളിയിൽ അംഗ്ലക്കോ യ്മ ഈ രാജ്യത്തിന്റെ മുമ്പേത്ത ഉപരാജാവായ ലാരെൻ്സ എന്ന കൎത്താവിന്നു (Lord Lawrence) ഒരു ഓൎമ്മസ്തംഭം വെച്ചു എന്നു കേൾക്കുന്നു. ഇ തിന്മേലുള്ള എഴുത്തു എത്രയും വിശിഷ്ടം: “അ വൻ ദൈവത്തെ ഇത്ര ഭയപ്പെട്ടതുകൊണ്ടു മനു ഷ്യഭീതിയിൽനിന്നു ഏറ്റവും ഒഴിഞ്ഞവനാ യിരുന്നു എന്നത്രേ.” ദൈവം എന്നോടു കൂട എന്നു വരികിൽ എനിക്കു എതിരാർ എന്നു ധൈൎയ്യത്തോടേ പറവാൻ പാടുണ്ടല്ലോ! ഇം രുസ്സ്യ രാജ്യത്തിൽ തല്ക്കാലം അല്പം സ്വസ്ഥ |
ദ്ധ്യമായുള്ളു. അദ്ദേഹം ഈ മത്സരക്കാരെ എ ത്രയും പകെക്കുന്നതല്ലാതേ സ്വന്തമകൻ ഇവ രോടു ചേൎന്ന പ്രകാരം ഇപ്പോൾ പ്രസിദ്ധമാ കുന്നതിനാലും അവൻ ഏല്ക്കുന്ന ശിക്ഷകൊണ്ടും കുഡുംബം അപമാനിച്ചു പോകും എന്ന വിചാ രം ഈ കുലീനന്നു അസഹ്യമായി തോന്നുക യാൽ പോലീസ്കാർ കാണ്കേ താൻ കൈത്തോക്കു എടുത്തു മകനെ വെടിവെച്ചു കൊന്നുകളകയും ചെയ്തു. ന്യായാധിപതിമാർ ഈ അഛ്ശനെ ശിക്ഷിക്കാതേ വിട്ടയച്ചതു ആശ്ചൎയ്യം അല്ലേ! ബൊഹെമ്യ എന്ന ഔസ്ത്രിയസംസ്ഥാനത്തി ഗൎമ്മാനരാജ്യത്തിന്റെ ചക്രവൎത്തി സൌ |
തിനെ കൂടേക്കൂടേ മഷിക്കുപ്പിയിൽ മുക്കേണ മല്ലോ ? ചക്രവൎത്തിക്കു കിട്ടിയ (ഉരുക്കുലേ ഖനി) സ്തീൽപെൻകൊണ്ടഴുതിയാൽ അതു വേണ്ടാ. ആരും കാണാതൊരു ഉറവിൽനി ന്നു ആവശ്യം പോലേ മഷി ഒഴുകി തടയാതേ എഴുതാം. ചക്രവൎത്തി ഈ അത്ഭുതമായ പണി യെ കണ്ടപ്പോൾ അതു നല്ല പണി തന്നെയാ കുന്നു എന്നിട്ടും അധികമായി പ്രയോജനമുള്ള ഒരു (ലേഖനി) സ്തീൽപെൻ സങ്കല്പിപ്പാൻ ഞാൻ എപ്പോഴും ചിന്തിച്ചു പ്രയാസപ്പെടുന്നു. “വൎത്തമാനക്കടലാസ്സുകളുടെ രചകന്മാർ ഒരി ക്കലും കളവു എഴുതാതവണ്ണം പ്രയോഗിക്കേ ണ്ടുന്ന ഒരു തുവലോ സ്തീൽപെനോ കിട്ടിയാൽ എല്ലാ മനുഷ്യൎക്കും എത്രയും ഉപകാരം വരും” എന്നു പറഞ്ഞതു പരമാൎത്ഥം അത്രേ. ശാന്തസമുദ്രത്തിൽ കിടക്കുന്ന തഹായിതാവെ എന്നു നിങ്ങളുടെ L. J. Fr. |
കേരളോപകാരി
രചകന്റെ മേൽവിലാസം
Rev. E. Diez, Balmattha
mangalore.
വൎത്തമാനച്ചുരുക്കത്തിൻ രചകന്റെ മേൽവിലാസം
Rev. F. Frohnmeyer, Calicut.
The publications of the Basel Mission Press may be obtained
at the following Depots:
ബാസൽ മിശ്ശൻ അച്ചുക്കൂടത്തിൽനിന്നടിച്ചു പ്രസിദ്ധമാക്കിയ
രചനകൾ വിറ്റുവരുന്ന സ്ഥലങ്ങളാവിതു:
മംഗലപുരം . . . | മിശ്ശൻ പുസ്തകഷാപ്പു (Book & Tract Depository) |
കണ്ണനൂർ . . . | മിശ്ശൻ ഷാപ്പിൽ (mission Shop) |
തലശ്ശേരി . . . | മീഗ് ഉപദേഷ്ടാവു. (Rev. M. Mieg) |
ചോമ്പാല . . . | വാഗ്നർ ഉപദേഷ്ടാവു (Rev. S. Walter) |
കോഴിക്കോടു . . . | യൌസ് ഉപദേഷ്ടാവു (Rev. J. Jaus) |
കടക്കൽ . . . | കീൻലെ ഉപദേഷ്ടാവു (Rev. G. Kǘhnle |
പാലക്കാടു . . . | ബഹ്മൻ ഉപദേഷ്ടാവു (Rev. H. Bachman) |
കോട്ടയം . . . | ചൎച്ച്മിശ്ശൻ പുസ്തകശാല (C. M. Book Depot) |
പഞ്ചാംഗം
ചിങ്ങം ൧൮ – കന്നി ൧൬. ൧൦൫൭.
ഇംഗ്ലിഷ് | മലയാളം | കൊല്ലം ൧൦൫൭ | വിശേഷദിവസങ്ങൾ | |||||
തിയ്യതി | ആഴ്ച | തിയ്യതി | മാസം | നക്ഷത്രം | തിഥി | |||
1 | വ്യ | ൧൮ | ചിങ്ങം ഭാ. ശു. പ. | അ | ൨൪꠲ | അ | ൫൬꠲ | |
2 | വെ | ൧൯ | തൃ | ൨൨꠱ | ന | ൩൨꠱ | ||
3 | ശ | ൨൦ | മൂ | ൧൯ | ദ | ൪൬꠲ | [൧൨-ാം ഞ. | |
4 | ഞ | ൨൧ | പൂ | ൧൫꠰ | ഏ | ൪൦꠲ | ഏകാദശിവ്രതം. ത്രിത്വം ക. | |
5 | തി | ൨൨ | ഉ | ൧൧ | ദ്വാ | ൩൪꠰ | പ്ര. വ്രതം. വാമനജയന്തി. | |
6 | ചൊ | ൨൩ | തി | ൬꠱ | ത്ര | ൨൭꠱ | ഓണം. തിരുവോണം. | |
7 | ബു | ൨൪ | അ | ൨꠰ | പ | ൨൦꠲ | പൌൎണ്ണമാസി. | |
8 | വ്യ | ൨൫ | 🌝 | പൂ | ൫൮꠰ | വ | ൧൪꠱ | സ്ഥാലീപാകം. |
9 | വെ | ൨൬ | ഭാദ്രപദ. കൃഷ്ണപക്ഷം. ൧൦൫൬ | ഉ | ൫൫ | പ്ര | ൯ | മഹാലയ പക്ഷാരംഭം. |
10 | ശ | ൨൭ | രേ | ൫൨꠰ | ദ്വി | ൪꠱ | ||
11 | ഞ | ൨൮ | അ | ൫൦꠲ | തൃ | ꠲ | ത്രി. ക. ൧൩-ാം ഞ. ൩൬ നാ | |
12 | തി | ൨൯ | ഭ | ൫൦꠰ | പ | ൫൮꠰ | പൂരം ഞാറ്റുവേല കഴിയും. | |
13 | ചൊ | ൩൦ | കാ | ൫൦꠲ | ഷ | ൫൭꠰ | ഷ. ൮. അഷ്ടകകാലാരംഭം.. | |
14 | ബു | ൩൧ | രോ | ൫൨꠱ | സ | ൫൭꠱ | ൩ നാഴികെക്കു സംങ്ക്രമം. | |
15 | വ്യ | ൧ | മ | ൫൫꠰ | അ | ൬൦ | കൊല്ലപ്പിറപ്പ് | |
16 | വെ | ൨ | തി | ൬൦ | അ | ꠱ | ||
17 | ശ | ൩ | തി | ൨꠲ | ന | ൪꠲ | ||
18 | ഞ | ൪ | പു | ൯꠰ | ദ | ൯ | ത്രിത്വം ക. ൧൪-ാം ഞ. | |
19 | തി | ൫ | പൂ | ൧൫ | ഏ | ൧൩꠱ | ഏകാദശിവ്രതം. | |
20 | ചൊ | ൬ | ആ | ൨൧ | ദ്വാ | ൧൮꠲ | പ്രദോഷവ്രതം. ആയില്യം. | |
21 | ബു | ൭ | മ | ൨൬꠱ | ത്ര | ൨൨꠲ | ||
22 | വ്യ | ൮ | പൂ | ൩൧꠲ | പ | ൨൬꠲ | ||
23 | വെ | ൯ | 🌚 | ഉ | ൩൬꠱ | വ | ൨൯꠰ | അമാവാസി മ. ൮. മി. ൫൮ |
24 | ശ | ൧൦ | കന്നി ൧൦൫൭ | അ | ൪൦꠰ | പ്ര | ൩൨꠲ | |
25 | ഞ | ൧൧ | ചി | ൪൩ | ദ്വി | ൩൪ | ത്രിത്വം ക. ൧൫-ാം ഞ. | |
26 | തി | ൧൨ | ചോ | ൪൪꠱ | തൃ | ൩൪ | ||
27 | ചൊ | ൧൩ | വി | ൪൫꠰ | ച | ൩൨꠲ | ചതുൎത്ഥിവ്രതം | |
28 | ബു | ൧൪ | അ | ൪൪꠱ | പ | ൩൧꠱ | ||
29 | വ്യ | ൧൫ | തൃ | ൪൨꠲ | ഷ | ൨൬꠲ | ഷഷ്ഠിവ്രതം. | |
30 | വെ | ൧൬ | മൂ | ൪൦ | സ | ൨൨ |
(PUBLISHED EVERY MONTH)
Vol. VIII. DECEMBER 1881. No.12.
ഒരു വൎഷത്തേക്കുള്ള പത്രികവിലക്രമം.
ഉ. | അ. | |
മലയാളത്തുള്ള മിഷൻ സ്ഥലങ്ങളിൽനിന്നോ, കൊച്ചി തിരുവനന്തപുരം മുതലായസ്ഥലങ്ങളിൽനിന്നോ വാങ്ങുന്ന ഓരോ പ്രതിക്കു ... |
0 | 12 |
മംഗലപുരത്തിൽനിന്നു നേരേ ടപ്പാൽ വഴിയായി അയക്കുന്ന ഒരു പ്രതിക്കു. | 1 | 0 |
അഞ്ചു പ്രതികൾ ടപ്പാൽവഴിയായിട്ട് ഒരേ മേൽവിലാസമായി അയക്കുന്നതാ യിരുന്നാൽ ടപ്പാൽകൂലി ഇളച്ചുള്ള വില......... |
3 | 12 |
പത്ത് പ്രതികൾ ടപ്പാൽവഴിയായിട്ട് ഒരേ മേൽവിലാസത്തിന്മേൽ അയക്കുന്നതാ യിരുന്നാൽ, ടപ്പാൽകൂലി കൂടാതെയും ഒരു പ്രതി ഇനാമായും സമ്മതി ച്ചിട്ട്, പത്ത് പ്രതികളുടെ വില മാത്രം ..... |
7 | 8 |
Terms of Subscription for one year | Rs | As |
One copy at the Mission Stations in Malabar, Cochin and Travancore... | 0 | 12 |
One copy forwarded by post from Mangalore.... | 1 | 0 |
Five copies to one address by post, free of postage .... | 3 | 12 |
Ten copies to one address by post, free of postage and one copy free.. | 7 | 8 |
CONTENTS
Page | ||
സമുദ്രത്തിൽനിന്നു രക്ഷപെട്ടതു | Saved at Sea, A Light-House Story. | 177 |
൧൨. ജ്ഞാനേന്ദ്രിയങ്ങൾ—ആത്മാവും ത ദ്വാപനഭാഷയും |
XII. The Senses ̜-Spirit and language | 182 |
നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ രണ്ടാം വരവു |
The Secord Advent of Our Lord Jesus Christ |
186 |
വർത്തമാനച്ചുരുക്കം | Summery of News | 190 |
പരസ്യം ഇത്യാദി | Notice, etc... | 193 |
MANGALORE
BASEL MISSION BOOK AND TRACT DEPOSITORY
1881 [ 84 ] New Publication.
പുതുപുസ്തകം.
ON THIE
MANAGEMENT OF LITTLE CHILDREN
ശിശുപരിപാലനം
അമ്മയഛ്ശന്മാൎക്കും ഗുരുനാഥന്മാൎക്കും ആയിട്ടുളള സൂചകങ്ങൾ
CONTENTS.
പൊരുളടക്കം
ഒന്നാം ഖണ്ഡം I Part. ദേശത്തിന്റെ രക്ഷ The Care of the Body
പോഷണം (Food). II. ഉടുപ്പു (Clothing). III. ശുദ്ധി (Cleanli
ness) V. അഭ്യാസം (Bodily Exercise). V. സ്വസ്ഥതയും ഉറക്ക
വും (Rest and sleep). VI. ഗോവസൂരിപ്രയോഗം (Vaccination).
രണ്ടാം ഖണ്ഡം II. Part. ദേഹിയുടെ പോററൽ The Care of the Soul
1. പക്ഷവാദപ്രാൎത്ഥന (Intercession). 2. സ്നേഹനന്ദികൾ (Affection
Thankfulness). 3. അനുസരണം (Obedience). 4. സത്യം
പറഞ്ഞു , (Truthfulness). 5. പ്രവൃത്തിക്കായ ജാഗ്രത (Diligence). 6. ശ്രദ്ധ
( Attention). 7. സംസാരാഭ്യാസം (Teaching to Speak ).
മൂന്നാം ഖണ്ഡം III. Part. ആത്മാവിന്റെ രക്ഷ Spiritual N ture.
A. ദൈവഭയത്തിലേക്കുള്ള നടത്തൽ (Ingrafting the Fear of God
B. ദൈവാനുസരണത്തിലേക്കുള്ള നടത്തൽ (Implanting Obedience to
God). C. ദൈവസ്നേഹത്തിലേക്കുള്ള നടത്തൽ (Implanting the love
of God). D. ദൈവാരാധനയിലേക്കുള്ള നടത്തൽ (Infusing Pleasure
in the Service of God).
നാലാം ഖണ്ഡം IV. Part. ശിശുപാലനാൎത്ഥമായ അഭ്യസനവേല
Education. A. പഠിപ്പും 10 ബു ദ്ധിപറയുന്നതും (Teaching & Exhortation).
B. മേൽ നോക്കും കാക്കലും Superintendence and Preservation). C. ശീ
ലിക്കലും പണിയും (Discipline and Work). D. സന്തോഷിപ്പിക്കലും
സമ്മാനവും (Encouragement and Reward). E. താരട്ടലും ശിക്ഷയും
(Threats and Punishment). F. പ്രാൎത്ഥനയും പക്ഷവാദവും (Prayer
and Intercession). G. മാതൃകയും ദൃഷ്ടാന്തവും (Pattern and Ex-
ample), ശിശുപരിപാലനാനുബന്ധം ( Medical Management of Children) [ 85 ] AN ILLUSTRATED MALAYALAM MAGAZINE.
Vol. | VIII | DECEMBER 1881. | No. 12. |
SAVED AT SEA, A LIGHT-HOUSE STORY.
(By the Fev. C. Miller.)
സമുദ്രത്തിൽ നിന്നു രക്ഷപ്പെട്ടതു, ഒരു വിളക്കുമാടക്കഥ.
(൧൬൫–ാം ഭാഗത്തിൽനിന്നു തുടൎച്ച)
ഈ കത്തിനെ വായിച്ചു കേട്ടശേഷം കുട്ടിയെ അയക്കുന്നില്ല, എന്നു
പറയാമോ? ഹാ അവൎക്കു എത്ര സന്തോഷം ഉണ്ടു, എന്നു മുത്തശ്ശൻ
പറഞ്ഞു. എന്നാൽ ഞാൻ കുട്ടിയെ എൻറെ മടിയിൽ ഇരുത്തി: തിമ്പി
യേ നിന്നെ കാണാൻ ആർ വരും? നിൻറെ അമ്മ വരും. ചെറിയ തി
മ്പിയെ കാണാൻ തന്നെ അമ്മ വരും എന്നു പറഞ്ഞു. അപ്പോൾ കുട്ടി
എന്നെ ഉററു നോക്കി രണ്ടു മൂന്നു വിനാഴിക വലിയ വിചാരത്താടേ ഇരു
ന്നാറേ തല കുലുക്കി: പ്രിയ അമ്മ ചെറിയ തിമ്പിയെ കാണാൻ വരും,
എന്നു പറഞ്ഞു സന്തോഷിച്ചു. എന്നതിനെ കണ്ടു ആ കിഴവനായ
സായ്പ് വളരേ പ്രസാദിച്ചു: അമ്മ ഇനി ഓൎമ്മയിൽ ഉണ്ടു എന്നു ചൊല്ലി
കൈകൊണ്ടു കുട്ടിയുടെ തലയെ തഴുകി.
അനന്തരം ഞങ്ങൾ മുത്താഴം കഴിച്ച തീന്നശേഷം സായ്പ് എന്നെ
നോക്കി: ആലിക്കേ ഞാൻ മുമ്പേ കൈയിൽ തന്നെ ചെറിയ എഴുത്തിനെ
വായിച്ചുവോ? എന്നു ചോദിച്ചു.
മുത്തഛ്ശൻ: അതേ സായ്പേ ഞങ്ങൾ അതിനെ വായിച്ചു. മുമ്പേ
ഇവിടെ വിളക്കുമാടപ്പണി എടുക്കുന്ന ജേമ്സും കൂടേ അതിനെ വായിച്ചു.
അവൻ മരിച്ച ദിവസം രാവിലേ ദ്വീപിനെ വിട്ടു പോകുന്ന സമയം: ഞാൻ
പാറമേൽ ഇരിക്കുന്നു എന്നു ചൊല്ലി തോണിയിൽ കയറി ഓടിച്ചു തുടങ്ങി.
ഞാനോ ഇന്നുവരെയും പൂഴിമേലത്രേ ഇരിക്കുന്നു. കൊടുങ്കാറ്റു വന്നു അ
ടിച്ചാൽ എൻറ കെട്ട് നിലനില്ക്കുന്നില്ല, എന്ന ഭയം എന്നെ വലക്കു
ന്നു. അതുകൊണ്ടു പൂഴിയെ വിട്ട പാറമേൽ കയറി വരേണ്ടതു എങ്ങിനേ,
എന്നു എന്നോടു പറയേണം എന്നു വളരെ അപേക്ഷിക്കുന്നു. | [ 86 ] സായ്പു: കൊടുങ്കാററു വന്നു അടിക്കുന്ന ദിവസത്തിൽ പൂഴി മേലത്രേ
നിൽക്കുന്നതു മഹാകഷ്ടമുള്ള കാൎയ്യം തന്നേ.
മുത്തഛ്ശൻ: സംശയമില്ല, രാത്രിയിൽ ഞാൻ എന്റെ കിടക്കയിൽ
കിടന്നു കാററു അടിക്കയും കടൽ മുഴങ്ങുകയും ചെയ്യുന്നതിനെ കേൾക്കു
മ്പോൾ: അയ്യോ അവസാനനാൾ എത്തി മഹാലോകരോടു ന്യായം വി
ധിപ്പാനായി കൎത്താവു ഇന്നു തന്നെ വരുന്നു എങ്കിൽ, ഞാൻ എവിടേ
നിൽക്കും, എന്നു വിചാരിച്ചു വിറെക്കുന്നു.
സായ്പു: നിങ്ങൾ പാറമേൽ കയറി ഇരുന്നാൽ ആ വക ഭയവും വിറ
യലും എല്ലാം നീങ്ങിപ്പോകും. കാറ്റും കടലും അതിക്രമിക്കുന്ന രാത്രി
യിൽ നിങ്ങൾ ഈ വിളക്കുമാടത്തിൽ ക്ഷേമത്തോടേ ഇരിക്കുന്നതുപോലേ
തന്നേ ക്രിസ്തുവിന്റെ അടുക്കൽ വന്നു, അവനിൽ ആശ്രയിക്കുന്നവർ എ
പ്പേരും മഹാവിധിനാൾ വരുമ്പോൾ ക്ഷേമത്തോടേ പാൎക്കും.
മുത്തഛ്ശൻ: മനസ്സിലായി എങ്കിലും പാറമേൽ കയറി വരുന്നതിന്റെ
പൊരുൾ എനിക്കു നല്ലവണ്ണം ബോധ്യമായില്ല.
സായ്പു: നിങ്ങൾ പാൎക്കുന്ന വീടു വെറും പൂഴിമേലത്രേ നിൽക്കയും കൊ
ടുങ്കാറ്റു വന്നു അടിച്ചാൽ അതു ഇടിഞ്ഞു വീഴും എന്നു നിങ്ങൾ അറിക
യും ചെയ്താൽ നിങ്ങൾ എന്തു ചെയ്യും?
മുത്തഛ്ശൻ: എന്തു ചെയ്യും എന്നോ? ഞാൻ വീട്ടിനെ മുഴുവനും പൊ
ളിച്ചു പാറമേൽ തന്നേ പണിയിക്കും.
സായ്പു: നിത്യജീവന്റെ പ്രത്യാശയെ നിങ്ങൾ സ്വന്തനീതി സൽക്രി
യമുതലായ പൂഴിക്കൂട്ടങ്ങളിന്മേൽ കെട്ടി പണിയിച്ചില്ലയോ?
മുത്തഛ്ശൻ: അതു അങ്ങിനേ തന്നേ.
സായ്പു: ആകയാൽ ആ പൂഴിക്കൂട്ടം എല്ലാം പൊളിച്ചു: ഞാൻ ഇന്നു
വരേ ഇരുന്നതുപോലേ ഇനിമേലും ഇരുന്നാൽ എനിക്കു നാശമത്രേ എ
ന്നു ചൊല്ലി രക്ഷക്കായി കൎത്താവായ യേശുക്രിസ്തുവിൽ ആശ്രയിച്ചുകൊ
ൾവിൻ. ഏതു കൊടുങ്കാററിലും ഉറപ്പായി നിൽക്കുന്ന പാറയും സ്വൎഗ്ഗത്തി
ന്റെ വഴിയും അവൻ തന്നേ. പാപിയായ നിങ്ങൾ അവിടേ എത്തു
വാൻ കഴിയേണ്ടതിനു അവൻ പ്രാണനെ വിട്ടു മരിച്ചു. ഇങ്ങിനേ അ
വൻ നിങ്ങൾക്കു വേണ്ടി ചെയ്തതിനെ വിശ്വാസത്താലേ മുറക പിടി
ച്ചാൽ നിങ്ങൾ പാറമേലത്രേ.
മുത്തഛ്ശൻ: പറഞ്ഞതിനെ നല്ലവണ്ണം ഗ്രഹിച്ചിരിക്കുന്നു.
സായ്പു: പറഞ്ഞതിനെ ഗ്രഹിച്ചുവോ. അങ്ങിനേ ചെയ്താൽ നി
ങ്ങൾ ഭാഗ്യവാൻ. നിങ്ങൾക്കു നല്ലതും നിശ്ചയവും നിശ്ചലവുമായ പ്ര
ത്യാശ ഉണ്ടാകും അവസാനനാളോ മരണദിവസമോ അടുത്തു വരുന്നതി [ 87 ] നെ കാണുമ്പോൾ: എന്റെ രക്ഷ സമീപമായി എന്നു നിങ്ങൾ ചൊ
ല്ലി സന്തോഷിക്കും.
അന്നു തീക്കപ്പൽ പോകുന്നതുവരേ സായ്പു എന്റെ മുത്തഛ്ശനോടു
സംസാരിച്ചതു എല്ലാം ഇനി എന്റെ ഓൎമ്മയിൽ നിന്നില്ല, എങ്കിലും
പോകും മുമ്പേ അവൻ ഞങ്ങളുമായി മുട്ടുകുത്തി: ആ വലിയ ദിവസ
ത്തിൽ ഞങ്ങൾ എല്ലാവരും പാറമേലത്രേ കണ്ടെത്തപ്പെടേണം എന്നു
പ്രാൎത്ഥിച്ചു.
പിന്നേ വൈകുന്നേരത്തു മുത്തഛ്ശൻ തന്റെ മുറിയിൽ ചെല്ലുമ്പോൾ
എന്റെ കൈ പിടിച്ചു: ആലിക്കേ
ഉറപ്പേറിയ ക്രിസ്തുപാറമേൽ നിലം ഞാൻ
ശേഷം നിലം ഒക്കെയും ചതിവുള്ള പൂഴിതാൻ.
എന്നു നമ്മുടെ ജേമ്സ് പാടി പോയതുപോലേ പറവാൻ കഴിയുന്നതു
വരേ ഞാൻ ഇന്നു ഉറങ്ങുകയില്ല എന്നു പറഞ്ഞു.
മുത്തഛ്ശൻ താൻ പറഞ്ഞപ്രകാരം ചെയ്തു എന്നു ഞാൻ വിശ്വ
സിക്കുന്നു.
൧൨. അദ്ധ്യായം.
രവിരശ്മി കൊണ്ടുപോകപ്പെട്ടതു.
കാറ്റും മഴയും പെരുകിയ ഒരു തിങ്കളാഴ്ച രാവിലെ കുട്ടിയെ പുറത്തു
കൊണ്ടു പോകുവാൻ കഴിയായ്കകൊണ്ടു, ഞാൻ അവളോടു കൂടെ മുറിയിൽ
ഇരുന്നു നേരംപോക്കിന്നായി ഉണ്ടകളിച്ചു. മുത്തഛ്ശൻ എന്റെ അഛ്ശ
നോടുകൂട പാതാരത്തിനു ചെന്നു തീക്കപ്പലിന്റെ വരവിന്നായിട്ടു കാത്തി
രുന്നു. അന്നു തിമ്പി നീലനിറമുള്ള കുപ്പായവും വെളുത്ത മേൽക്കുപ്പായവും
ഉടുത്തുംകൊണ്ടു സൌഖ്യത്തിന്റെയും ഉല്ലാസത്തിന്റെയും സ്വരൂപമാ
യി വിളങ്ങി. ഉണ്ട ഞാൻ കൈയിൽപിടിച്ചു മേലോട്ടു എറിയുംതോറും
അവൾ വലിയ സന്തോഷവും നിലവിളിയും കൊണ്ടു വഴിയെ പാഞ്ഞു
അതിനെ എടുത്തു വീണ്ടും ചാടേണ്ടതിനു പിന്നേയും പിന്നേയും എന്റെ
അടുക്കൽ കൊണ്ടു വരും. ഞങ്ങൾ അങ്ങിനേ കളിച്ചുകൊണ്ടിരിക്കുമ്പോൾ
എന്റെ അഛ്ശൻ മുറിയിൽ വന്നു: കുട്ടി ഇവിടെ ഉണ്ടോ? അവർ വരുന്നു
ണ്ടു എന്നു പറഞ്ഞു.
ആർ വരുന്നു? അഛ്ശാ, എന്നു ഞാൻ ചോദിച്ചു.
ചെറിയ തിമ്പിയുടെ അഛ്ശനും അമ്മയും വരുന്നു, അവർ നിന്റെ
മുത്തഛ്ശനോടുകൂടേ ഇങ്ങോട്ടു നടന്നു തോട്ടത്തിൽ എത്തിയിരിക്കുന്നു, എ
ന്നു അവൻ പറഞ്ഞു. എന്റെഅപ്പൻസംസാരിച്ചുകൊണ്ടിരുന്നപ്പോൾ
മുത്തഛ്ശൻ ഒരു സായ്പിനെയും മാതമ്മയെയും മുറിയുടെ അകത്തു കൊ
ണ്ടു വന്നു. മാതമ്മ കുട്ടിയെ കണ്ട ഉടനെ മുന്നോട്ടു ചെന്നു; കൈ രണ്ടും
തന്റെ മകളുടെ ചുറ്റും കെട്ടിവെച്ചു അവളെ മാറത്തു അണെച്ചു; ഇനി [ 88 ] ഒരുനാളും വിടുകയില്ല എന്ന ഭാവം കാട്ടി. പിന്നെ അവൾ കട്ടിയെ മടി
യിൽ ഇരുത്തി, കൈകൊണ്ടു തഴുകി അവളോടു സംസാരിച്ചു: അമ്മയെ
ഓൎക്കുന്നുവോ? എന്നു സങ്കടത്തോടെ ചോദിച്ചു. ആദ്യം തിമ്പി അസാരം
പേടിച്ചു തലയെ താഴ്ത്തി നിലത്തു നോക്കി ശങ്കിച്ചു, എങ്കിലും രണ്ടു മൂന്നു
വിനാഴിക കഴിഞ്ഞശേഷം അവൾ അമ്മയുടെ ശബ്ദം അറിഞ്ഞു പ്രസാ
ദിച്ചു. ചെറിയ തിമ്പിയേ: നീ എന്നെ അറിയുമോ? എൻ ഓമലേ. ഞാൻ
ആർ? എന്നു അമ്മ ചോദിച്ചപ്പോൾ പൈതൽ അവളുടെ മുഖത്തു നോ
ക്കി: പ്രിയ അമ്മ, തിമ്പിയുടെ പ്രിയ അമ്മ തന്നേ എന്നു ചൊല്ലി ത
ന്റെ ചെറിയ കൈകൊണ്ടു അവളുടെ മുഖത്തെ തഴുകിക്കൊണ്ടിരുന്നു.
ഈ സന്തോഷം എല്ലാം ഞാൻ കണ്ടപ്പോൾ: കുട്ടി ഞങ്ങളെ വിട്ടു പോകു
ന്നതു നിമിത്തം എനിക്കു ഇനി ദുഃഖം വേണ്ടാ എന്നു ഞാൻ നിശ്ചയിച്ചു.
ആ ദിവസം ദ്വീപുകാരായ ഞങ്ങൾക്കു ഒരു മഹോത്സവം തന്നേ.
വില്ലിയർ സായ്പും മാതമ്മയും ഞങ്ങൾക്കു വളരേ ദയ കാട്ടി, കുട്ടിക്കായിട്ടു
ഞങ്ങൾ ചെയ്തതിനു വേണ്ടി നന്ദി പറയുന്നതിനു ഒരു അവധിയില്ല. അ
വളെ കുപ്പലിൽ കയറ്റി അയച്ചപ്പോൾ അവൾ ദീനക്കാരത്തിയത്രേ, ഇ
പ്പോൾ അവളുടെ സൌഖ്യവും ശക്തിയും കണ്ടാൽ വേറെ ഒരു കുട്ടി എ
ന്നു തോന്നുവാൻ ഇട ഉണ്ടു, എന്നു അവർ പറയും. അമ്മ അവൾക്കു
പഠിപ്പിച്ചു കൊടുത്ത ചെറു പ്രാത്ഥനകളും പാഠങ്ങളും ഇനി ഓൎമ്മയിൽ
ഉണ്ടു, എന്നു കേട്ടപ്പോൾ അവർ പ്രത്യേകം സന്തോഷിച്ചു. മാതമമ കു
ട്ടിയെ നിത്യം നോക്കിക്കൊണ്ടു അവളുടെ വഴിയെ നടന്നു സായ്പുമായി സ
ന്തോഷിച്ചപ്രകാരം ഞാൻ ജീവനോളം ഓൎക്കുകയും ചെയ്യും.
എന്നാൽ ഇഹത്തിലേ ഏതു സന്തോഷവും അനിത്യമത്രേ. തീക്ക
പ്പൽ വേഗം പോകയാൽ അവർ അതിൽ കയറിയില്ല; ദിവസം മുഴുവനും
ഞങ്ങളോടു കൂടെ പാൎത്തു; എങ്കിലും വൈകുന്നേരത്തു അവരെ പൈതലി
നോടു കൂടെ കൊണ്ടു പോകേണ്ടതിനു വൻകരയിൽനിന്നു ഒരു തോണി
വന്നിരുന്നു.
പിരിഞ്ഞു പോകുന്ന സമയമായപ്പോൾ മുത്തഛ്ശൻ കുട്ടിയെ മടിയിൽ
ഇരുത്തി: ഹാ എന്റെ ഓമലേ; ഞാൻ നിന്നെ വിടുന്നതു എങ്ങിനേ? ഇ
ത്ര വലിയ ദുഃഖം എനിക്കു ഒരു നാളും ഉണ്ടായിരുന്നില്ല. എന്റെ രവിര
ശ്മിയേ ഇക്കിഴവന്റെ കണ്ണു ഇനി നിന്നെ നോക്കി തെളിഞ്ഞു പോകുവാൻ
കഴികയില്ലല്ലോ എന്നു മഹാവ്യസനത്തോടു ചൊല്ലി, സായ്പിനെ നോ
ക്കി: കുട്ടിയെ കൊണ്ടു പോകുന്നതുകൊണ്ടു നിങ്ങളോടു കോപിപ്പാൻ ന്യാ
യം ഉണ്ടായിരുന്നു എങ്കിൽ ഞാൻ വളരേ കോപിക്കുമായിരുന്നു എന്നു
പറഞ്ഞു. [ 89 ] സായ്പു: ഞാൻ മറ്റൊരു കുട്ടിയെ കൊണ്ടു പോകുവാൻ വിചാരിച്ചെ
ങ്കിലോ നിങ്ങൾ എന്തു പറയും?
മുത്തഛ്ശൻ: മറ്റൊരു കുട്ടിയെ കൊണ്ടു പോകുവാൻ വിചാരിക്കുന്നതു
എങ്ങിനേ?
സായ്പു: നിങ്ങളുടെ പൌത്രനല്ലയോ ഇവൻ, എന്നു ചൊല്ലി കൈ
എന്റെ തോളിൽ വെച്ചു, ഇത്ര നല്ല ബാലകൻ തന്റെ ദിവസങ്ങളെ
ഈ ഏകാന്ത ദിക്കിൽ വെറുതേ കഴിച്ചുകൊള്ളുന്നതു സങ്കടമത്രേ. അവ
നെ എന്നോടു കൂടെ അയച്ചാൽ ഞാൻ അവനെ നാലു സംവത്സരത്തേ
ക്കു നല്ലൊരു വിദ്യാശാലയിൽ ആക്കി പാൎപ്പിക്കും. അവിടെനിന്നു അവ
ന്റെ പഠിപ്പു തീൎന്നാൽ അവനു ഒരു ഉദ്യോഗം കൊടുപ്പിച്ചു നല്ല വഴിയി
ലാക്കും. ഇതിനു നിങ്ങളും കുട്ടിയുടെ അപ്പനും എന്തു പറയും?
മുത്തഛ്ശൻ: ഞാൻ എന്തു പറയേണ്ടു? നിങ്ങളുടെ ദയ അനവധി
തന്നേ, കുട്ടിക്കു സൌഭാഗ്യം വരുന്ന വഴി ഇതത്രേ എന്നും വിചാരിക്കാം,
എങ്കിലും എന്റെ കാൎയ്യം തീൎന്നശേഷം അവൻ എന്റെ പണി എടുക്കും
എന്നു ഞാൻ നിശ്ചയിച്ചിരുന്നു. എന്റെ അപ്പൻ: അഛ്ശ: നിങ്ങളുടെ പ
ണി എടുപ്പാൻ ഞാൻ ഉണ്ടല്ലോ. വില്ലിയർ സായ്പവർകൾ ആലിക്കിനെ
ഒരു വിദ്യാശാലയിൽ ആക്കി പാൎപ്പിക്കുന്നതിനെ നാം വളരേ സന്തോഷ
ത്തോടും കൃതജ്ഞതയോടും കൂടെ കൈക്കൊള്ളണ്ടതാകുന്നു.
മുത്തഛ്ശൻ: എന്നാൽ അങ്ങിനെ ആകട്ടേ, എന്റെ ഇഷ്ടം നടക്കേണ്ട.
ഞങ്ങളെ കണ്ടു പോകേണ്ടതിനു കുട്ടിക്കു ചിലപ്പോൾ കല്പന കിട്ടുമല്ലോ?
സായ്പു: അതിനു ഒരു വിരോധവും ഉണ്ടാകുന്നില്ല. തന്റെ വിടുതൽ
നാളുകളെ ഒക്കെയും ഇവിടെ നിങ്ങളോടുകൂടെ കഴിച്ചു, തന്റെ പഠിപ്പും
മറ്റും നിങ്ങൾ്ക്കു വിവരിച്ചു തരും. എന്നാറേ സായ്പു എന്നെ നോക്കി:
ആലിക്കേ നീ എന്തു പറയും? ഞങ്ങൾ പാൎപ്പാൻ പോകുന്ന നഗരത്തിൽ
വിശേഷമുളെളാരു വിദ്യാശാല ഉണ്ടു, അതിൽ നീ പാൎത്തു പഠിക്കുയും ചെ
യ്യും. പഠിപ്പില്ലാത്ത ദിവസങ്ങളിൽ നീ വീട്ടിൽ വന്നു ഞങ്ങളെയും കുട്ടി
യെയും കണ്ടു സന്തോഷിക്കും. എന്നാൽ നീ വരുമോ?
സന്തോഷത്തോടേ വരും എന്നു ഞാൻ പറഞ്ഞു.
സായ്പു: എന്നാൽ എല്ലാവൎക്കും പൂൎണ്ണസമ്മതമുണ്ടല്ലോ?
മുത്തഛ്ശൻ: പൂൎണ്ണസമ്മതം തന്നേ. എന്നാൽ ഇത്ര വലിയ ദയെക്കാ
യി ഞങ്ങൾ നിങ്ങൾക്കു പ്രത്യുപകാരം കാട്ടേണ്ടതു എങ്ങിനേ?
സായ്പു: എന്റെ കുട്ടിയെ സമുദ്രത്തിൽനിന്നു രക്ഷിച്ചവരായ നിങ്ങൾ
ക്കു യോഗ്യമായ പ്രത്യുപകാരത്തെ കാണിക്കുന്നതിനു ഞാൻ ആളോ? പ്ര
ത്യുപകാരം ചെയ്യുന്നവൻ കൎത്താവത്രേ. എന്നാൽ ആലിക്കു എപ്പോൾ
വരും ? [ 90 ] മുത്തഛ്ശൻ: അവൻ ഇനി ഒരു മാസം ഞങ്ങളോടു കൂടെ പാൎത്തെ
ങ്കിൽ കൊള്ളായിരുന്നു.
സായ്പു: പാൎക്കാം, ഒരു മാസം കഴിഞ്ഞാൽ വിദ്യാശാലയിലേ വിടുതൽ
തീരും, പുതിയ കുട്ടികളെ ചേൎക്കുന്ന സമയം അതു തന്നേ. എന്നാൽ ഒരു
മാസം കഴിഞ്ഞശേഷം നീ വരുമല്ലോ എന്നു സായ്പു എന്നോടു പറഞ്ഞു.
മാതമ്മയും ചെറിയ തിമ്പിയുമായി ഞങ്ങളോടു വിടവാങ്ങി തോണിയിൽ
കയറിപ്പോകയും ചെയ്തു.
ആ മാസം പലവിധവിചാരങ്ങളും ഒരുക്കങ്ങളുംകൊണ്ടു കഴിഞ്ഞു
പോയി. രാത്രിതോറും ഞങ്ങൾ മൂവരും കാവലറയിൽ കൂടി ഇരുന്നു, വരു
ന്ന കാലത്തെ കുറിച്ചു സംസാരിക്കും. പകലിൽ ഞാൻ ഞങ്ങളുടെ ചെ
റിയ തുരുത്തിയിൽ എങ്ങും സഞ്ചരിച്ചു എല്ലാ ഇടങ്ങളെയും നോക്കി: ഹാ
എന്റെ ഈ ജന്മഭൂമിയെ വിട്ടു അങ്ങുള്ള മഹാലോകത്തിൽ അകപ്പെട്ടാ
റേ എങ്ങിനെ ജീവിക്കും, എന്നു ഞാൻ വിചാരിച്ചു ക്ലേശിക്കും.
ദേവിസ്‌സായ്പു ഞങ്ങളെ കാണ്മാൻ വന്ന നാൾ മുതൽ വീട്ടിൽ ഒരു
വലിയ മാറ്റം സംഭവിച്ചിരുന്നു. മുത്തഛ്ശൻ ഞങ്ങളോടു കൂടെ ദൈവവ
ചനത്തെ വായിച്ചു വിവരിക്കയും പ്രാൎത്ഥിക്കയും കൎത്താവിന്റെ നാളിനെ
ശുദ്ധമായി ആചരിക്കയും ചെയ്യുന്നതു നടപ്പായി വന്നു. പഴയകാൎയ്യം ക
ഴിഞ്ഞു സകലവും പുതുതായി തീൎന്നു എന്നേ മുത്തഛ്ശനെ കുറിച്ചു പറയേ
ണ്ടു. മുമ്പേത്തതിൽ അധികം ഞാൻ അവനെ സ്നേഹിച്ചു; പിരിഞ്ഞു
പോകുന്നതിൽ എനിക്കു വളരേ സങ്കടം തോന്നി. അഛ്ശൻ വന്നില്ലെങ്കിൽ
നിങ്ങളെ വിടുവാൻ പാടില്ലായിരുന്നു, എന്നു ഞാൻ ഒരു ദിവസം അവ
നോടു പറഞ്ഞതിനു: നിന്റെ അഛ്ശൻ വന്നില്ലെങ്കിൽ നിന്നെ അയപ്പാൻ
എനിക്കു കഴിവില്ലായിരുന്നു. കൎത്താവു സകലത്തെയും മഹത്വത്തോടേ
നടത്തിച്ചു ഇനിയും നടത്തിക്കും എന്നു അവൻ പറഞ്ഞു.
ദ്വീപിനെ വിട്ടു പോകേണ്ടുന്ന ദിവസം എത്തിയപ്പോൾ പിതാക്ക
ന്മാർ ഇരുവരും എന്നെ ആശീൎവ്വദിച്ചു തീക്കപ്പലിലാക്കിയാറേ: എൻമക
നായ ആലിക്കേ, പാറമേൽ ഉറെച്ചു നില്ക്ക എന്നു മുത്തഛ്ശൻ ചൊല്ലി
എന്നെ പറഞ്ഞയച്ചു.
എന്റെ മുത്തഛ്ശന്റെ ഈ ഒടുവുള്ള വാക്കു എന്റെ ഓൎമ്മ ഒരു നാ
ളും വിടരുതേ.
സമാപ്തം.
XII. SPIRIT AND LANGUAGE.
൧൨. ആത്മാവും തദ്വ്യാപനഭാഷയും.
I. ദേഹവും അതിന്റെ അവസ്ഥയും എത്രയും അത്ഭുതമുള്ളതെ
ങ്കിലും അതിനെ താങ്ങി ജീവിപ്പിക്കുന്ന ആത്മാവു ഉത്തമമായതത്രേ. ആ [ 91 ] കയാൽ ഭാഷയെപ്പറ്റി വിവരിക്കുമ്മുമ്പേ ആത്മാവിനെ തൊട്ടു ചില വി
ശേഷങ്ങളെ സൂചിപ്പിക്കാം.
മനുഷ്യരുടെ ദേഹാവസ്ഥയും മൃഗങ്ങളുടേതും പലവിധേന ഒക്കുന്നെ
ങ്കിലും മനുഷ്യൻ ആത്മമൂലമായി അവറ്റെക്കാൾ ഏറെ ഉയൎന്നൊരു ജീവി
എന്നു സ്പഷ്ടം. അവൻ മരണശേഷം മൃഗങ്ങൾ എന്നപോലെ ഒന്നും
ഇല്ലാതെ പോകുന്നു എന്നല്ല, മാനുഷാത്മാവു എന്നേക്കും ജീവിച്ചിരിക്കും
താനും. ഈ ആത്മാവു മനുഷ്യന്നു ലഭിച്ച വാറു എങ്ങിനേ എന്നാൽ: യ
ഹോവയായ ദൈവം നിലത്തിലുള്ള മണ്ണുകൊണ്ടു മനുഷ്യനെ നിൎമ്മിച്ചി
ട്ടു അവന്നുള്ള മൂക്കിന്റെ ദ്വാരങ്ങളിൽ ജീവന്റെ ശ്വാസത്തെ ഊതിയതി
നാൽ മനുഷ്യൻ ജീവാത്മാവായി തീൎന്നു. എന്നീ ആധാരവാക്കിൽനിന്നു
മൂന്നു മുഖ്യസംഗതികൾ തെളിയുന്നു. 1. ദൈവം ശരീരത്തെ മണ്ണുകൊ
ണ്ടു നിൎമ്മിച്ചു എന്നും 2. അനിൎമ്മിതമായ ആത്മാവു ദൈവത്തിൽനി
ന്നു പുറപ്പെട്ടു ദൈവശ്വാസീയം ആകുന്നു എന്നും 3. ദേഹി ദേഹത്തെ
യും ആത്മാവെയും പരസ്പരം സംയോജിപ്പിക്കുന്നു എന്നും ഇവ തന്നേ.
മനുഷ്യന്റെ സൎവ്വാംഗത്തിൽ വ്യാപരിച്ചുകൊണ്ടു ഓരോ അവയവങ്ങളെ
നടത്തുന്നതും ദേഹവളൎച്ചയിൽ സംബന്ധിച്ചതുമായ അദൃശ്യവസ്തുവിന്നു
ദേഹി എന്നു പേർ. ദേഹത്തിലും അതിൻ വളൎച്ചയിലും ചേരാതേ ദി
വ്യകാൎയ്യങ്ങളിലേക്കു ചാഞ്ഞു അവറ്റെ ആഗ്രഹിച്ചുകൊണ്ടിരിക്കുന്ന അ
ദൃശ്യമായ വസ്തു ആത്മാവു. ജഡത്തിന്റെ മോഹങ്ങളെ ഒക്കെയും അനു
സരിച്ചു കൊണ്ടു ദൈവത്തിന്റേവ ബോധിക്കാത്ത മനുഷ്യൻ പ്രാണമയ
നും ദൈവകല്പനകളെ അനുഷ്ഠിച്ചുകൊള്ളുന്നവൻ ആത്മികമനുഷ്യനും
അത്രേ. പാപമൂലം ദേഹിയുടെ ഗുണങ്ങൾ ആകുന്ന ബുദ്ധിയും ഓൎമ്മ
ബലവും മറ്റും നന്ന കുറഞ്ഞു പോകയും അതിനു പകരമായി തന്നിഷ്ടം
ബുദ്ധിമാന്ദ്യം എന്നിത്യാദികൾ മനുഷ്യനെ നിറെക്കയും ചെയ്യുന്നു. ദേഹി
ശരീരത്തിന്റെ ജീവൻ ആകുംപ്രകാരം ആത്മാവു ദേഹിയുടെ ജീവൻ.
ദേഹം ദേഹി ആത്മാവു ഇവ എല്ലാമനുഷ്യൎക്കും ഉണ്ടുതാനും. എന്നാൽ
ഈ മൂന്നും ഒരുപോലെ വളൎന്നു വരികയില്ല. ആദ്യമായി ശരീരം പിന്നേ
ദേഹി ഒടുക്കം ജീവാത്മാവു ഇങ്ങിനേ ക്രമേണ അത്രേ വൎദ്ധിക്കും. ആത്മാ
വിൻ ഗുണങ്ങളോ ലൌകികമായ അഭ്യാസത്തിൽ ബലവും പരലോകവ
സ്തുക്കളെ ഗ്രഹിപ്പാനുള്ള പ്രാപ്തിയും ഇന്ദ്രിയങ്ങളെ അടക്കിക്കൊൾവാനു
ള്ള ശക്തിയും എന്നിവ അത്രേ. ആത്മാവിന്റെ കേന്ദ്രം ഹൃദയം; ഹൃദയ
ത്തിന്റെ അറിവു മനസ്സാക്ഷി തന്നേ. എന്നാൽ ഈ ആതമാവിന്റെ ജീ
വനും ഭയം ദുൎന്നടപ്പു ക്രോധം അഭിമാനം ശതൃത്വം മുതലായവറ്റാൽ കു
റഞ്ഞു കുറഞ്ഞു പോകയും പിശാചിന്റെ അധികാരത്തിൽ ഉൾപ്പെടുക
യും ചെയ. അതു നിമിത്തം വിദ്വാന്നുപോലും രക്ഷ പ്രാപിക്കേണ്ടതിന്നു [ 92 ] ഈ ആത്മാവു യഥാസ്ഥാനപ്പെടേണ്ടതു. മേലിൽനിന്നുള്ള ദൈവാത്മാ
വു മാനുഷാത്മാവിൽ വാസം ചെയ്യുന്നതിനാലത്രേ മനുഷ്യൻ മേലേവ
റ്റെ അന്വേഷിപ്പാനും ദൈവത്തിന്റെ സംസൎഗ്ഗം എന്ന സത്യമായ ലാ
ക്കിൽ എത്തുവാനും യോഗ്യതയുള്ളവനായ്തീരും. ഈ പുനൎജ്ജന്മത്തെ
ആത്മാവിന്നു ലഭിക്കുമ്പോൾ മരണത്തിന്റെ ശേഷം അതും ദേഹിയും
ദേഹവും പുതുതേജസ്സിലും മഹത്വത്തിലും വിളങ്ങും.
തലയൊട്ടിൻ അടി
മൂക്കു
(Pharynx)
മിഴുങ്ങിടും
നാവു
ഉമിനീർപിണ്ഡങ്ങൾ
നാവെല്ലു
കൃകം എന്ന തൊണ്ടവായി
(Larynx)
ഭക്ഷണനാളം ഇരക്കുഴൽ
പലിശാകാരപിണ്ഡം
(Thyroid Gland)
ശ്വാസനാളം എന്ന കരൽ
നാഴി (Trachea)
II. ഈ ആത്മാവിന്റെ ഒരു വ്യാപനം ഭാഷ തന്നേ. ശബ്ദങ്ങളെ
പുറപ്പെടുവിപ്പാൻ മൃഗങ്ങൾക്കും പാടുണ്ടെങ്കിലും സംസാരിക്കുന്നതു ബു
ദ്ധിയും സ്വയംബോധവുമുള്ള മനുഷ്യൎക്കു മാത്രമേ കഴിയും. ശബ്ദം തൊ
ണ്ടയിൽനിന്നു തന്നേ ഉത്ഭവിക്കുന്നു. സാധാരണമായി ശ്വാസം കഴിക്കു
മ്പോൾ ശ്വാസം (കൃകദ്വാരത്തിൽ) തൊണ്ടവാതിലിൽ1) കൂടി വെറുതേ
പോകുന്നു. എന്നാൽ സംസാരിക്കുമ്പോൾ ശ്വാസകോശങ്ങളിൽനിന്നു
വരുന്ന വായു കൃകദ്വാരത്തിൻ അടിയിൽ നീണ്ടുകിടക്കുന്ന നാലു ഞാണു
കളെയും2) കണ്ഠത്തിന്റെ മേലുള്ള ഉപാസ്ഥികളെയും ഇളക്കി കൃകദ്വാര
ത്തിൽ കൂടി ചെല്ലുന്നതിനാൽ ശബ്ദിപ്പാനും ചെറുനാവു നാവു അധര
ങ്ങൾ മുതലായവറ്റിൻ പ്രയോഗത്താൽ സ്വരങ്ങളെയും വ്യഞ്ജനങ്ങളെ
യും അനേകവിധമായ നാദഭേദങ്ങളെയും ജനിപ്പിപ്പാനും പാടുണ്ടു. ഭക്ഷ
ണം കഴിക്കുമ്പോൾ അതു ശ്വാസക്കുഴലിൽ പ്രവേശിക്കാതെ ഇരിപ്പാൻ
അതിന്നു കവാടം3) എന്നൊരു അടപ്പണ്ടു. ഒരു പലകപോലെ വെച്ചുകി
ടക്കുന്ന തലയോട്ടിന്റെ മേല്പങ്കു ശബ്ദത്തെ ബലപ്പെടുത്തുവാൻ സഹാ
യിക്കുന്നു. വായിൽനിന്നു മൂക്കിൽ കൂടി തലയോട്ടിലേക്കു ചെല്ലുന്ന കുഴലു
കൾ ജലദോഷംകൊണ്ടു അടഞ്ഞാൽ ഒച്ച തെളിവില്ലാതേ പോകുന്നു എ [ 93 ] ന്നു എല്ലാവരും അറിയുന്നുണ്ടല്ലോ. പുറത്തു വിടുന്ന ശ്വാസത്തിന്റെയും
നെഞ്ചടകത്തിൻ മാംസപേശികളുടെയും ഊക്കുപ്രകാരം, ശബ്ദത്തിന്റെ
ബലം ഏറുകയോ കുറയുകയോ ചെയ്കകൊണ്ടു സ്ത്രീകൾ കുട്ടികൾ എന്നി
വരുടേതിൽ പുരുഷശബ്ദത്തിന്നു ബലം ഏറും. ഉയരമുള്ള സ്വരങ്ങളെ
പാടുമ്പോൾ കൃകകവാടം (തൊണ്ടവാതിൽ) ഏകദേശം അടഞ്ഞും താ
ഴ്ത്തിപ്പാടുന്നെങ്കിൽ മുഴുവനും തുറന്നും ഇരിക്കും. സംസാരിപ്പാൻ വേണ്ടിയു
ള്ള കരണങ്ങൾ എല്ലാ മനുഷ്യൎക്കും ഉണ്ടെങ്കിലും സംസാരിക്കുന്നതു ക്രമേ
ണ അത്ര ശീലിച്ചു കൂടൂ. സംസാരിച്ചു കേൾക്കുന്ന വാക്കുകളെ പൈ
തൽ മാതിരിയാക്കി തനിയെ സംസാരിപ്പാൻ ആരംഭിക്കുന്നതുകൊണ്ടു കേ
ൾവിയും ഭാഷയും തമ്മിൽ അടുത്ത സംബന്ധത്തിൽ ഇരിക്കുന്നു എന്നു
കാണുന്നു. ഊമനും ചെവിടനുമായ ഒരു കുട്ടിക്കു വാക്കുകളെ എങ്ങിനേ
രൂപിക്കേണം എന്നു ലേശംപോലും അറിയായ്കകൊണ്ടു അതു തന്നാലേ
ഒരിക്കലും സംസാരിപ്പാൻ ശീലിക്കുന്നില്ല.* വാക്കു പറവാൻ കഴിവുള്ളോ
രേ! "മധുരത്തിൽ വായ്മധുരം ഉത്തമം" എന്നു വിശേഷിച്ചു ഓൎക്കുക. മറ്റു
ള്ളവരുടെ സന്തോഷം നന്മ ഉപകാരം രക്ഷ ആശ്വാസം എന്നിത്യാദി
സൽകൎമ്മങ്ങൾക്കും ദൈവസ്തൊത്രത്തിന്നും ഭാഷയെ ഉപയോഗിച്ചാൽ പ
റഞ്ഞുകൂടാതവണ്ണം വലിയ അനുഗ്രഹം കിട്ടും. എന്നാൽ ദൈവത്തെ ദുഷി
ച്ചു നുണ ഏഷണി കളവു കള്ളാണ നാണംകെടുക്കൽ പ്രാക്കൽലീലാവാ
ക്കു മുതലായ വാവിഷ്ഠാണങ്ങളാൽ കൂട്ടുകാരനെ കെടുക്കുന്നവനു ഹാ കഷ്ടം.
പുളിങ്കുരു അണ്ടി മുതലായവ തൊണ്ടയിൻ അകത്തു കടന്ന ആളുടെ
സമീപം നില്ക്കുവൻ തന്റെ ഒരു കൈകൊണ്ടു അവന്റെ നെഞ്ഞി
നെ അമൎത്തി മറ്റേ കൈകൊണ്ടു പുറത്തു രണ്ടുമൂന്നു അടി അടിക്കേണം.
ഇതിനാൽ ആ വസ്തു പുറത്തു വരുന്നില്ലെങ്കിൽ ഒരു വിരൽ തൊണ്ടയിൽ
ഇട്ടു കുരെപ്പിക്കുകയോ ഛൎദ്ദിപ്പിക്കുകയോ ചെയ്തിട്ടു വെളിയിൽ വരുത്തുവാ
ൻ ശ്രമിക്കേണം. അതിനാലും സാദ്ധ്യമാകാഞ്ഞാൽ ചിലപ്പോൾ അ
തിനെ ഭക്ഷണനാളത്തിൽ കൂടി ജീൎണ്ണകോശത്തിലേക്കു തള്ളിക്കളവാൻ
പാടുണ്ടാകും. എന്നാൽ അതു ശ്വാസനാളത്തിൽ പ്രവേശിച്ചാൽ അസ
ഹ്യമായ ശ്വാസമ്മുട്ടൽ ഉണ്ടാകും. അപ്പോൾ താമസം എന്നിയേ സമ
ൎത്ഥനായ ഒരു വൈദ്യനെ വിളിപ്പിക്കുകയോ അദ്ദേഹത്തെ ഒരു വൈദ്യരു
ടെ അടുക്കേ കൊണ്ടു പോകുകയോ വേണ്ടതു. കുട്ടികൾ കണ്ടതു വായിൽ
ഇടായ്വാൻ സൂക്ഷിച്ചുകൊള്ളേണം. ഭക്ഷണസമയത്തു തുമ്പില്ലാത്ത നേര
മ്പോക്കു പറഞ്ഞു പൊട്ടിച്ചിരിപ്പിക്കുന്നതു ദോഷമായി വന്നുകൂടുവാൻ മ
തി എന്നു ഓൎത്താൽ നന്നു.
ശരീരശാസ്ത്രത്തിന്റെ സമാപ്തി. E. Lbdfr. [ 94 ] THE SECOND ADVENT OF OUR LORD JESUS CHRIST.
നമ്മുടെ കൎത്താവായ യേശു ക്രിസ്തന്റെ രണ്ടാം വരവു.
(൧൭൩. ആം ഭാഗത്തിൽനിന്നു തുടൎച്ച.)
b.) മേൽപറഞ്ഞ പ്രവാചകരിൽ പലൎക്കും ഓരോ സമയം സഭയു
ടെ ഉപകാരത്തിന്നു ഭാവ്യാദികളെ കുറിച്ചു ദിവ്യവെളിപ്പാടുകൾ ഉണ്ടായി
രുന്നു. "ആഗാബ് എന്നു പേരുള്ളവൻ എഴുനീറ്റു പ്രപഞ്ചം എങ്ങും
മഹാക്ഷാമം ഉണ്ടാകും എന്നു ആത്മാവിനാൽ സൂചിപ്പിച്ചു (നട.൧൧,
൧൮.)" എന്നും അദ്ദേഹം "ഈ അരക്കെട്ടുടയവനെ യരുശലേമിൽ യഹൂദ
ന്മാർ ഇപ്രകാരം കെട്ടി ജാതികളുടെ കൈയിൽ ഏല്പിക്കും എന്നു വിശു
ദ്ധാത്മാവു അരുളിച്ചെയ്യുന്നു (നട.൨൧,൧൨.)" എന്നും "വിശുദ്ധാത്മാവു പ
റഞ്ഞു: ഞാൻ ബൎന്നബാ ശൌൽ എന്നവരെ വിളിച്ചാക്കിയ പണിക്കാ
യിട്ടു അവരെ എനിക്കു വേൎത്തിരിപ്പിൻ (നട.൧൩,൨.)" എന്നും "ഞാൻ
ആത്മാവിനാൽ.... യാത്രയാകുന്നതു ചങ്ങലകളും ഉപദ്രവങ്ങളും എ
ന്നെ കാത്തിരിക്കുന്നു എന്നു വിശുദ്ധാത്മാവു നഗരം തോറും സാക്ഷ്യം ത
രുന്നതല്ലാതെ അവിടെ എനിക്കു തട്ടുവാനുള്ളവ അറിയാതെ കണ്ടാകുന്നു
(നട. ൨൦,൨൨.൨൩.)" എന്നും യരുശലേമിൽ കരേറിപ്പോകൊല്ല എന്നു
ആത്മമൂലമായിപറഞ്ഞു (സ്വന്തഅഭിപ്രായത്തെയും ചേൎത്തു!) നട.൨൧,
൪.) എന്നും മറ്റും ഉണ്ടല്ലോ. ആ പ്രവാചകന്മാർ ആത്മമൂലമായി പ
റഞ്ഞ അരുളപ്പാടുകളെ നോക്കിയാൽ അവ സഭയുടെ തൽക്കാലപ്രയോജ
നത്തിന്നായിട്ടും പിൻകാലങ്ങൾക്കു ആത്മാവിൻ വ്യാപാരസാക്ഷിക്കായി
ട്ടും അല്ലാതെ ഉപദേശസംബന്ധമുള്ളവയല്ല എന്നൂഹിപ്പാൻ ഇടയുണ്ടു.
സഭെക്കു ആത്മജീവൻ ഏറുന്ന കാലങ്ങളിലും പുതുക്കം വന്ന സമയങ്ങ
ളിലും വിശുദ്ധാത്മാവു ദീൎഘദൎശനങ്ങളെക്കൊണ്ടു പ്രവൃത്തിച്ചു എന്നു വി
ചാരിപ്പാൻ ഇടയുണ്ടു (തിട്ടമായി പറയുന്നില്ലേ), അവസാനകാലങ്ങളുടെ
കഷ്ടം ഉപദ്രവം മുതലായവറ്റിൽ ഉണ്ടാകും എന്നു വിചാരിക്കുന്നു. ആ
കയാൽ ആത്മാവിനെ പൊലിയായ്വിൻ പ്രവചനങ്ങളെ ധിക്കരിയായ്വിൻ
സകലത്തെ ശോധന ചെയ്വിൻ നല്ലതിനെ മുറുക പിടിപ്പിൻ (൧തെ
സ്സ. ൫, ൨൦. ൨൧.).
c.) എന്നാലും സത്യപ്രവാചകന്മാരെ അറിവാനും കള്ളപ്രവാചക
രിൽനിന്നു സൂക്ഷിച്ചിരിപ്പാനും ആവശ്യമാകയാൽ ദൈവം "ആത്മാക്കളെ
വകതിരിവുകൾ" (൧കൊ. ൧൨. ൧൦) കൊടുത്തതു "മറ്റേവർ വക തിരി
ക്കുക (൧കൊ. ൧൨, ൧൯)" എന്നു ആജ്ഞാപിച്ചു. അതു കൂടാതെ "സ
കലത്തെ ശൊധന ചെയ്വിൻ നല്ലതിനെ മുറുക പിടിപ്പിൻ (൧ തെസ്സ.
൫, ൧൯, ൨൦.)" എന്നും "എല്ലാ ആത്മാവിന്നും വിശ്വസിക്കാതെ ആത്മാ
ക്കൾ ദൈവത്തിൽനിന്നുള്ളവയോ എന്നു ശോധന ചെയ്വിൻ കള്ളപ്രവാ [ 95 ] ചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിട്ടുണ്ടല്ലോ (൧യോ. ൪, ൧.
൨.)" എന്നും "ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ നോക്കുവിൻ (മ
ത്ത. ൨൪, ൪)" എന്നും "കള്ളപ്രവാചകർ പലരും ഉദിച്ച് അനേക
രെ തെറ്റിക്കും (മത്ത. ൨൪,൧൧)" എന്നും മറ്റും കല്പിച്ചു കിടക്കുന്നതു മ
റക്കരുതേ. പഴയ നിയമത്തിൽ ൫മോ. ൧൩, ൧; ൧൮, ൯—൨൨. യശ.
൯,൧൫. ഇത്യാദികൾ ഉണ്ടല്ലോ.
d.) യേശു ക്രിസ്തന്റെ രണ്ടാം വരവിനെക്കൊണ്ടുള്ള ചെറുപുസ്തക
ത്തെ എഴുതിയവർ എങ്ങനേത്തവർ?
a. ജോൻ ജൂസ്തുസ്സ് എന്ന പുരുഷന്റെ തെറ്റുകളെയും വഞ്ചനങ്ങ
ളെയും ഏഴകോഴകളെയും ശാസിച്ചു ൧൮൮,൧ ഒക്തോബ്ര ൨–ാം൹ നു കൎത്താ
വു പ്രത്യക്ഷനാകും എന്നദ്ദേഹത്തിന്റെ ദീൎഘദൎശനത്തെ നമ്പുന്നില്ല
എന്നു പറഞ്ഞതു ശരിതന്നേ. അനുഭവം അവൎക്കു അനുകൂലമായി നി
ല്ക്കുന്നു.
b. എന്നാൽ ൧൮൮൧ ആമതിൽ കൎത്താവു വരുന്നു എന്നു തങ്ങൾ പ
റയുന്നതു തെറ്റു. എങ്ങനെ എന്നാൽ: അവരുടെ സങ്കല്പിതത്തെ ശേ
ഷം പേർ വിശ്വസിക്കേണ്ടതിനു ഷിപ്തൻ അമ്മയുടെ അമ്മായ്ശാസ്ത്രവും
മിസ്രയിലേ സ്തംഭസാക്ഷികളും തങ്ങളുടെ ഇടയിലുള്ള അനേകരുടെ ദീ
ൎഘദൎശന അശരീരിവാക്കു സ്വപ്നാദികളെയും പ്രമാണമാക്കിക്കൊണ്ടു ത
ങ്ങൾ സത്യപ്രവാചകർ എന്നു സിദ്ധാന്തിച്ചു "വാനവും ഭൂമിയും ഒഴി
ഞ്ഞു പോകും എന്റെ വചനങ്ങൾ ഒഴിഞ്ഞു പോകയും ഇല്ല താനും
മത്ത. ൧൪, ൩൫" എന്ന കൎത്താവിന്റെ വചനത്താൽ തങ്ങളുടെ കള
വിനെ ഉറപ്പിക്കാൻ നോക്കുന്നു. ഷിപ്തൻ അമ്മ ൧൪൮൮ ജൂലായി ൬–ാം
൹ യൊൎക്ക്ഷർ എന്ന നാട്ടിൽ ജനിച്ച ഇംഗ്ലിഷ്ക്കാരത്തി. അവളുടെ അ
മ്മായിശാസ്ത്രത്തിൽ പലൎക്കു താൽപൎയ്യം ആകകൊണ്ടു ഏകദേശം എട്ടു
വൎഷം മുമ്പേ അവളുടെ പാട്ടിനു നല്ല സമാപ്തിവേണം എന്നൊരുത്തൻ
വിചാരിച്ചു വിനോദത്തിൽ കളിച്ചും കൊണ്ടു ൧൮൮൧ ആമതിൽ ലോകാ
വസാനം ഉണ്ടാകും എന്നു ശ്ലോകം കെട്ടിക്കൂട്ടിച്ചേൎത്തതു ഈയിടേ ഏറ്റു
പറഞ്ഞ പ്രകാരം (Public Opinion) മുതലായ ഇംഗ്ലിഷ് പത്രികകളിൽ
വായിക്കാം. എങ്ങനെ ആയാലും വിശുദ്ധാത്മാവിനു അമ്മായ്ശാസ്ത്രവും
മിസ്രിസ്തംഭങ്ങളും കൊണ്ടു ആവശ്യമില്ല ഇവരെ സാക്ഷ്യത്തിനായി വി
ളിപ്പാൻ ബുദ്ധിമുട്ടുന്നതുമില്ല. എഴുത്തുകാരുടെ സ്വപ്നാദികൾ ഒരു പക
രുന്ന വ്യാധികണക്കേ ആറുവൎഷകാരെ ബാധിച്ചു കൊണ്ടു അവർ ചതി
പ്പെട്ടവരും ചതിക്കുന്നവരുമായി തീൎന്നു. തങ്ങളുടെ പൊള്ളും പൂളവും മ
റ്റവർ അംഗീകരിക്കേണ്ടതിനു അവറ്റെ കൎത്താവിൻ ഒരു വചനത്താൽ
ഉറപ്പിക്കുന്നത് എന്തൊരു ധാൎഷ്ട്യം. കരുണയിൽ സമ്പന്നനായ ദൈവം [ 96 ] ഇവർ സകലഭ്രമത്തിൽനിന്നുണൎന്നു കൎത്താവോടു നിരന്നു വരേണ്ടതിനു
ഇവൎക്കു കൃപനല്കേണമേ.
4. നാം മുമ്പേത്ത പ്രതിയിലും ഇവിടെയും കാണിച്ചതു മതി എല്ലാ
വൎക്കും ഇങ്ങനേത്തവരിൽനിന്നു സൂക്ഷിച്ചുകൊള്ളുന്നതു അത്യാവശ്യം എ
ന്നു ഗ്രഹിച്ചു തങ്ങളെ കാത്തു കൊള്ളുവാൻ "കൎത്താവിൻ നാൾ അടുത്ത
തെന്നു തോന്നുവാനായി നിങ്ങൾ വല്ല ആത്മാവോ ഞങ്ങളുടേതു എന്നു
കേൾക്കുന്ന വചനമോ ലേഖനമോ ഹേതുവായിട്ടു സുബോധം വിട്ടു വേ
ഗം കുലുങ്ങിച്ചാടുകയും ഞെട്ടിപ്പോകയും അരുതു. ആരും ഏതു വിധേ
ന എങ്കിലും നിങ്ങളെ ചതിക്കരുതേ ൨തെസ്സ.൨, ൨." "അതേ ഞാൻ
വേഗം വരുന്നു വെളി. ൨൨, ൨൦." ആത്മാവും കാന്തയും (യേശുവേ) വ
രിക എന്നു പറയുന്നു വെളി. ൨൦, ൧൫. എന്നതുകൊണ്ടു മേൽ കാണിച്ച
പുനൎജ്ജന്മവും ആത്മപ്പുതുക്കവും ആത്മിക നടപ്പും പോരാട്ടവും ക്രിസ്ത്യാ
നൎക്കു പ്രമാണം. അങ്ങിനേത്തവർ സ്വൎല്ലോകങ്ങളിൽ ഇരുത്തിയവരും
(എഫ. ൨, ൬) വാനങ്ങളിൽ രാജകാൎയ്യം ഉള്ളവരും (ഫിലി. ൩, ൨൦) ആ
കയാൽ കൎത്താവായ യേശുക്രിസ്തനെ സ്വൎഗ്ഗത്തിൽനിന്നു രക്ഷിതാവെന്നു
കാത്തു നില്ക്കുന്നു (ഫിലി. ൩, ൨൦) സത്യവിശ്വാസി സ്വകൎത്താവിനായി
ഇടവിടാതേ പ്രതീക്ഷിച്ചു നോക്കുന്ന സല്ലക്ഷണം നാം എല്ലാവരിലും
ഉണ്ടായ്വരേണമേ. സമാപ്തം.
BIBLE QUESTIONS. വേദചോദ്യങ്ങൾ.
Answers (8). ഉത്തരങ്ങൾ (൮).
25–ാം ചോദ്യത്തിന്നുള്ള ഉത്തരങ്ങൾ.
അതായതു: യോസേഫിൻ ജീവചരിത്രത്തിൽനിന്നു യേശുക്രിസ്തന്റെ കഷ്ടാനുഭവത്തി
ന്നു മുങ്കുറിയായി നില്ക്കുന്ന ചില സംഗതികൾ:
1. പിതാവായ യാക്കോബു യോസേഫിനെ സഹോദരന്മാരെ ചെന്നു കാണേണ്ടതിന്നു
അയച്ചിട്ടു, സഹോദരന്മാർ അവനെ പരിഹസിച്ചതല്ലാതേ കൊന്നു കളവാൻ നിശ്ച
യിച്ചതു. മത്തായി 21, 38.
2. തടവിൽ വെച്ചു യോസേഫ് രണ്ടു കുറ്റക്കാരുടെ ഇടയിൽ ഇരിക്കയും ആയവരിൽ
ഒരുത്തനോടു രക്ഷയെ പ്രവചിക്കയും മറ്റേവനോടു നാശത്തിൽ അകപ്പെടുന്നതു
അറിയിക്കയും ചെയ്തു. ലൂൿ 23, 39.—43.
3. ഫറവോ യോസേഫിനെയും (ആദ്യപുസ്തകം 41, 55) പിതാവായ ദൈവം യേശുക്രി
സ്തനെയും രക്ഷാകൎത്താവായി ചൂണ്ടിക്കാണിക്കുന്നു (യോ. 3, 16 ഇത്യാദി.).
4. ശത്രുക്കൾക്കു ക്ഷമിച്ചതു (ആദ്യപുസ്തകം 50, 19. ലൂൿ 23, 34.).
5. നീതിനിമിത്തം ഹിംസിക്കപ്പെട്ടതു.
6. മിസ്രരാജ്യത്തിൽ വന്നതു (മത്തായി 2, 13, 14. 15.). [ 97 ] 7. കാരാഗൃഹപ്രമാണി യോസഫിന്റെ ദൈവഭക്തിയെ തിരിച്ചറിഞ്ഞതു പോലേ
ശതാധിപൻ യേശുവിന്റെ നിൎദ്ദോഷത്തെയും പുത്രസ്ഥാനത്തെയും ഗ്രഹിച്ചു.
ലൂൿ.23, 47.
8. യോസേഫിനെ കവൎന്നതിന്നു മരണം (ആദ്യപുസ്തകം 37, 32) എന്നും ക്രിസ്തന്റെറ പു
നരുത്ഥാനത്തിന്നു കവൎച്ച (മത്തായി 28, 12, 13, 14) എന്നും ഈ പേരുകൾ വൈരി
കൾ ഇട്ടിരിക്കുന്നു.
9. മദ്യപ്രമാണി കാണിച്ച നന്ദികേടു ശിഷ്യർ ക്രിസ്തനെ വിട്ടു മണ്ടി ഓടിപ്പോയതിലും
പേത്രൻ മറുത്തു പറഞ്ഞതിലും വിളങ്ങുന്നു. (മാൎക്ക 14, 50, 68–72).
10. യോസേഫിന്റെ സഹോദരന്മാർ തന്നോടു ഭക്ഷിച്ചിട്ടും അവനെ അറിയാതെയും
അവന്റെ ആചാരങ്ങളെക്കൊണ്ടു ആശ്ചൎയ്യപ്പെടുകയും ചെയ്തതു എമ്മാവൂസിലേ
ശിഷ്യരിൽ ആവൎത്തിച്ചു കാണുന്നു. ലൂൿ 24.
11. അനുഭവിച്ച പരിഹാസം (ആദ്യപുസ്തകം 37, 19) യോഹ. 19, 40.
12. യോസേഫ് തന്റെ സഹോദരന്മാരെ സല്ക്കരിച്ചതു (ആദ്യപു. 45. യോഹ. 1:3).
13. സ്വന്തരാൽ തള്ളപ്പെട്ടതു (യോഹ. 7, 5. യോ. 1, 11).
14. പരീക്ഷയെ ജയിച്ചതു (മത്തായി 4, 1–10).
15. യോസേഫ് എന്ന ഏകന്റെ നീതിയാൽ അനേകൎക്കു രക്ഷ ഉണ്ടായതു (രോ. 5, 17–19).
16. താഴ്മയൂടെയും കഷ്ടങ്ങളൂടെയും തേജസ്സിൽ പ്രവേശിച്ചതു.
17. രാജസ്ഥാനവും പ്രവാചകനാമവും പുരോഹിതമാനവും ലഭിച്ചതു.
18. പണത്തിനു വില്ക്കപ്പെട്ടതു.
19. ആദ്യം ഹിംസിച്ചവനെ വൈരികൾ ഒടുക്കം കുമ്പിട്ടു വണങ്ങിയതു.
20. ശത്രുക്കൾ ദോഷമായി ആലോചിച്ചതു ദൈവം ഗുണത്തിന്നായി തിരുമാറാക്കിയതു
(ആദ്യപുസ്തകം 50, 19).
21. അവന്റെ വസ്ത്രത്തെ കവൎന്നതു. മാൎക്ക 15, 24.
22. രൂബനും പിലാത്തിനും മാനുഷഭയമുള്ളവരായി കാണപ്പെടുന്നു.
23. യോസേഫ് കഷ്ടങ്ങളിൽ ക്ഷാന്തിയുള്ളവനായതു.
24. അനുതപിക്കുന്ന സഹോദരന്മാരോടു സ്നേഹമായി സംസാരിച്ചതു (ആദ്യപുസ്തകം
50, 18–20. മാൎക്ക 16, 7. യോഹ. 21, 15–18.).
26–ാം ചോദ്യത്തിനുള്ള ഉത്തരങ്ങൾ.
a.) ശമൎയ്യക്കാരത്തി. യോഹന്നാൻ 4, 7, 28.
b.) യേശുക്രിസ്തൻ. യോഹന്നാൻ 4.
c.) യേശുക്രിസ്തൻ, യോഹന്നാൻ 4, 31–34.
d.) ക്രിസ്തനും ശിഷ്യരും. യോഹന്നാൻ 4, 30, 35.
New questions (9). പുതുചോദ്യങ്ങൾ (൯).
27. യേശുവിനെ സ്നേഹിച്ചുകൊണ്ടു മരത്തിന്മേൽ കയറിയവർ ആരായിരുന്നു?
28. യാക്കോബിന്റെ പുത്രനായ യോസേഫ് എന്ന പുരുഷന്റെറയും ശിംശോൻ എന്ന
നായകന്റെയും ദൈവഭക്തിയിൽ ഏതു വ്യത്യാസം കാണ്മാനുണ്ടു?
G. W. [ 98 ] SUMMARY OF NEWS.
വൎത്തമാനച്ചുരുക്കം.
മദ്രാസ് ഗവൎണ്ണർ റൈറ്റ് ഒനറബൾ ഗ്രാ ൻഡ് ഡഫ് സായ്പവൎകൾ നവമ്പർമാസാരം ഭത്തിൽ മദ്രാസിൽ വന്നു, തങ്ങളുടെ ഉദ്യോഗ ത്തെ കയ്യേറ്റു. ആ സമയം അവരുടെ മാ നത്തിന്നായി പതിനേഴു കാളന്തോക്കുവെടി യുണ്ടായി. ശ്രീ ഫ്രെദരിക്ക് സായ്പവൎകൾ മ ദ്രാസ് സംസ്ഥാനത്തിന്റെ കമാൻഡർ ഇൻ ചീഫ് അതായതു സൈന്യാധിപതിസ്ഥാനം ഏല്പാൻ ഇംഗ്ലാന്തിൽനിന്നു പുറപ്പെട്ടിരിക്കു ന്നു. നവമ്പർ 12-ാം തിയ്യതി തെക്കേ ഹിന്തു മധുരയിലേ തെരുവീഥികളിലേ അരുവി 1872-ാം വൎഷത്തിൽ അള്ളഹാബാദിൽ സ |
അവസാനം മുമ്പേ ചെയ്തപ്രകാരം എല്ലാ മി ഷനേരികളും സഭ കൂടിവരേണമെന്നു ഓൎമ്മ പ്പെടുത്തിയിരിക്കുന്നു. കാലികാതയിൽ സ്ത്രീകൾക്കായി ഒരു പുതി കാലികാതയിലേക്കു മക്കത്തുനിന്നു വന്ന ഒരു ചില സമയം മുമ്പേ രോമകത്തോലിക്കബി |
തി. അതിന്നു നെമസിസ് ഒരുങ്ങി പ്രാമാണ്യ ങ്ങളായ ഗ്രന്ഥങ്ങളിൽനിന്നു വാക്യങ്ങൾ എ ടുത്തു കാണിച്ചു, ഇരുപക്ഷങ്ങളിൽനിന്നും പ ഞ്ചായക്കാരെ നിയമിച്ചു നമ്മുടെ വിവാദത്തി ന്നു തീൎപ്പു വരുത്തേണം; അവരുടെ മുമ്പാകെ ഞാൻ എന്റെ വാക്കുകളെ ദൃഷ്ടാന്തപ്പെടുത്തി തന്നാൽ എനിക്കായി നിശ്ചയിച്ച ഇനാം തരേ ണമെന്നു പറഞ്ഞപ്പോൾ പാതർ ഡെലിങ്ങ് ഇവർ യുക്തി പ്രയോഗിച്ചു ഒഴിഞ്ഞുപോകുവാ നായിട്ടു ബൂസൻ ബൌം, എസ്ക്കൊബാർ മു തലായവർ എഴുതിയ പ്രാമാണ്യഗ്രന്ഥങ്ങൾ ത ന്റെ മുമ്പാകെ കൊണ്ടുവന്നു ആ വാക്യങ്ങളെ കാണിക്കേണം എന്നു പറയുന്നു. ഈ തൎക്ക ത്തിന്റെ തീൎപ്പു എന്തായോ ഇനിയും അറി ഞില്ല. ബിഷോപ്പ് മ്യൂറിൻ എന്നവർ ഫ്രീ മേസൻ എന്ന സംഘത്തെ കുറിച്ചു പറഞ്ഞകാ ൎയ്യം വാസ്തവ്യം തന്നെ. ഭൂതശ്രവണം (റ്റെലെഫൊൻ) എന്നു പറ ചിലകാലം മുമ്പേ കുറേ ക്രിസ്ത്യാനികൾ വ തപ്പാൽവക സംബന്ധമായി മണിഓൎഡർ |
ന്നതാകയാൽ ഇവ രണ്ടും സംസ്ഥാനങ്ങളിൽ സേവിങ്ങ്സ് ബേങ്ക് തപ്പാൽവക മൂലമായി ന ടക്കുന്നതല്ല. ഹിന്തുസ്ഥാനത്തിലേ മറ്റുള്ള ഭാ ഗങ്ങളിൽ ഓരോ തപ്പാൽക്കച്ചേരികളിൽ മ ണിഓൎഡരിനോടു കൂടേ സേവിങ്ങ്സ് ബേങ്കും ഉണ്ടാകും. ഈ ബേങ്കുകളിൽ നാലണയിൽ കുറച്ചു ഇടുവാൻ പാടില്ല. ൫ ഉറുപ്പികയോളം വൎദ്ധിച്ച ശേഷം അതിന്നു പലിശ നടക്കുന്ന താകുന്നു. പുരുഷന്മാരും സ്ത്രീകളും കുട്ടികളും കൂടേ കയ്യിൽ ശേഷിച്ച പണം ഈ വിധമാ യിട്ടു ഭദ്രമായി ഇട്ടുകൊൾവാൻ പാടുള്ളതാകു ന്നു. തനിക്കു ആവശ്യം എന്നു കണ്ടാൽ കൊടു ത്ത സംഖ്യ തിരിച്ചു വാങ്ങുന്നതിന്നു വിരോധ മില്ല. അറവിസ്ഥാനത്തിലേ തുറമുഖമായ ജെദ്ദാ മലഗാസ്കർദ്വീപിന്റെ രാജ്ഞിയവർകൾ മൂടി, സാങ്കി എന്നു എല്ലാടത്തും പ്രഖ്യാതി |
ത്ലാന്തിലും അതിൽപിന്നേ ഐൎല്ലാന്തിലും സു വിശേഷപ്രസംഗം ചെയ്യേണമെന്നു അവൎക്കു മനസ്സുണ്ടു. സ്വിച്ചൎല്ലാന്തിൽ എല്മാ എന്ന ഊരിൽ പിടു രോമപുരിയിൽനിന്നു വന്ന വൎത്തമാനമോ: റുഷ്യരാജ്യത്തിൽ മുമ്പിലേത്ത മഹാരാജാ കാസ്പ്യക്കടൽക്കരയിലേ ബാഖു എന്ന പട്ട പട്ടുകൊണ്ടു തോക്കുണ്ടാക്കുവാൻ കഴിയും എ |
ചീനക്കാർ തങ്ങളുടെ രാജ്യത്തു പരുത്തി യിൽനിന്നു നൂലും വസ്ത്രവും ഉണ്ടാക്കത്തക്കവ ണ്ണമുള്ള പണിപ്പുരകളെ തീൎക്കേണ്ടതിന്നു തിര ക്കോടെ അദ്ധ്വാനിക്കുന്നു. ഈ ദേശത്തിൽ ഇങ്ങിനേത്ത പണിപ്പരകൾ സഫലമുള്ള താ കയാൽ അവിടെയും സഫലമാകും എന്നുള്ളതി ന്നു സംശയമില്ല. മദ്രാസിൽനിന്നു ഹൊങ്ങ് കൊങ്ങ് ബന്തരിലേക്കും യൊക്കൊഹാമ എ ന്നതിലേക്കും മാസം മാസം വേണ്ടുന്നേടത്തോ ളം നൂലെത്തുന്നുണ്ടു. യാപ്പാനിൽ ബൌദ്ധമതത്തിന്റെ ബഹു തെക്കേ അമേരിക്കയിലേ ബ്രസീൽദേശ ചിലസമയം മുമ്പേ അമേരിക്കയിൽ അത്യു Translated from the “Sabhā Patra”. |
We beg to inform the subscribers of the “Keralopakari" that the Rev. L. J.
Frohnmeyer in Calicut has consented to the Editorship, beginning with the new
Subscription for 1882, and that our connection with the Paper as Editor
ceases from that date.
All communications and references are to be addressed to the new Editor.
Mangalore, 10th November 1881. E. Diez.
പരസ്യം.
പ്രിയ കേരളോപകാരി സ്നേഹിതന്മാരും വായനക്കാരുമായുള്ളോരേ!
കേരളോപകാരിയെ രചിക്കുന്ന പണിയെ വരുംകൊല്ലത്തിന്റെ ആരംഭ
ത്തോടു കൂടേ കോഴിക്കോട്ടിലേ ബോധകരായ ജൊൻ
ഫ്രോൻമയർ
സായ്പവൎകളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു. പ്രബന്ധം ലേഖനം ഓരോ
ഗുണാദ്ധ്വാനം കയ്യൊപ്പു മുതലായ വഴിയായി സഹായിച്ചു നിങ്ങൾക്കെ
ല്ലാവൎക്കും സ്നേഹോപചാരം പറയുന്നു. എല്ലാവൎക്കും സന്തോഷവും തൃ
പ്തിയും ഉപകാരവും വരുത്തേണം എന്ന ആശയോടേ അദ്ധ്വാനിച്ച ശേ
ഷം ഏകദേശം എട്ടു വയസ്സുള്ള കേരളോപകാരി എന്ന പൈതലിനെ ഇ
നിമേലാൽ നന്നായി സ്നേഹിച്ച പോററിവരേണ്ടതിനു നിങ്ങൾ എല്ലാ
വരോടു അപേക്ഷിക്കുന്നു എന്നു
മംഗലപുരത്തുനിന്നു ൧൮൮൧ നൊവെമ്പ്ര ൧൦-ാം ൹ നിങ്ങളുടെ ഉപകാരപ്രിയനായ
E. Diez.
കേരളോപകാരിയുടെ ഒരു പുതിയ കൊല്ലം തുടങ്ങുന്നതുകൊണ്ടു ഈ
ഉപകാരിയെ ഞങ്ങൾ പലപ്പോഴും ചെയ്തപ്രകാരം നമ്മുടെ എല്ലാ വാ
യനക്കാരുടെ രഞ്ജന ദയകളിലേക്കു ഏല്പിപ്പാൻ പോകുന്നു. ഈ ഉപകാ
രി തൻറെ നാമത്തിന്നു തക്കവണ്ണം എല്ലാ വായനക്കാൎക്കു ഉപകാരം ചെ
യ്തു അവരുടെ അഭീഷ്ടങ്ങൾക്കു സന്തുഷ്ടി വരുത്തുവാൻ എത്രയും താല്പ
ൎയ്യപ്പെടുന്നു എങ്കിലും മനുഷ്യരുടെ പലവിധമായ രുചിക്കു തൃപ്തിവരുത്തു
വാൻ എങ്ങിനേ കഴിയും? കേരളീയന്മാരുടെ വെവ്വേറെ രുചി അറിയേ
ണ്ടതിനു ഞാൻ പലപ്പോഴും കേരളോപകാരിയെ ശാസിക്കുന്നവരോടു "ഈ [ 102 ] ഉപകാരിയെക്കൊണ്ടു നിങ്ങൾ ആഗ്രഹിക്കുന്നതു എന്നോടു പറവിൻ"
എന്നു അന്വേഷിച്ചപ്പോൾ ഒന്നാം ആൾ നിഷേധിക്കുന്നതും രണ്ടാം ആ
ൾ വളരേ സ്തുതിച്ചു പറയുന്നതും ഈ കാൎയ്യത്തെത്തൊട്ടു കേരളോപകാരി
യിൽ അധികം വേണം എന്നു മൂന്നാമത്തവൻ അപേക്ഷിക്കുന്നതും അതു
തന്നേ തീരേ നിക്കിക്കളഞ്ഞാൽ കൊള്ളാം എന്നു നാലാം സ്നേഹിതൻ
ആലോചന പറയുന്നതും കേട്ടശേഷം ഉപകാരി എന്തു പാഠം പഠിച്ചു
എന്നു ചോദിച്ചാൽ : വായനക്കാരുടെയും വായിക്കാത്തവരുടെയും അനേ
ക ഇഷ്ടങ്ങൾ മനസ്സിൽ ധരിച്ചു കഴിയുന്നേടത്തോളം എല്ലാവരെ സ
ന്തോഷിപ്പിപ്പാൻ നോക്കുകയല്ലാതേ വെറുതേ കുററം വിധിക്കുന്നവരുടെ
വാക്കിനാൽ അമ്പരന്നു പോകരുതേ എന്നത്രേ. എല്ലാവൎക്കും തൃപ്തിവരു
ത്തിയ ഓരുപകാരിയെ ചൊല്ലി ഞാൻ ഒരിക്കലും കേട്ടിട്ടില്ലെങ്കിലും ഉപ
കാരിക്കു വേണ്ടി അധികമായി രഞ്ജന സമ്പാദിക്കാൻ വളരെ ഇഷ്ടം ഉ
ണ്ടു . നമുക്കു പുതിയ കൊല്ലത്തിൽ സഹായം ചെയ്യേണ്ടതിനു ചില
രോടു അപേക്ഷിച്ചു വളരേ ധൈൎയ്യപ്പെടുത്തുന്ന വാഗ്ദത്തങ്ങൾ എത്തിയി
രിക്കയാൽ സന്തോഷം. നാം എല്ലാവരും സ്നേഹിച്ചു മാനിച്ചു കൊള്ളു
ന്ന ബഹുമാനപ്പെട്ട ഗുണ്ടൎത്ത് പണ്ഡിതർപോലും വിലാത്തിയിൽ നട
ക്കുന്ന കാൎയ്യങ്ങളെപ്പറ്റി ചിലപ്പോൾ ഒരു പത്രം അയക്കും എന്നു ആശി
പ്പാൻ സംഗതി ഉണ്ടു.
ന്യായമായ ഇച്ഛകൾക്കു നാം സന്തോഷത്തോടു തൃപ്തിവരുത്തുവാൻ
നോക്കേണ്ടതിനു വായനക്കാരുടെ സംഖ്യ ഒന്നുകൂടേ വൎദ്ധിച്ചാൽ നന്നു. അ
തോ ഈ ഉപകാരിയുടെരചകന്നു ഒരു മാസപ്പടി കിട്ടേണ്ടതിന്നായിട്ടല്ല ഈ
രാജ്യക്കാരുടെ ഗുണത്തിന്നായിട്ടത്രേ ഉപകാരി കേരളദേശത്തുടെ സഞ്ച
രിക്കുന്നുള്ളൂ. പത്രങ്ങളെ വാങ്ങി വായിക്കുന്നതിനാലും പുതിയ വായന
ക്കാർ ചേരുവാനായി ശ്രമിക്കുന്നതിനാലും നിങ്ങൾ സ്വന്ത അഭിവൃദ്ധിക്കാ
യും രാജ്യത്തിന്റെ ഗുണത്തിന്നായും സഹായിക്കുന്നു നിശ്ചയം. അതുകൊ
ണ്ടു നേരംപോക്കുവാൻ മാത്രമല്ല നിങ്ങളുടെ ആലോചനയെ ഓരോ നല്ല
കാൎയ്യത്തിലേക്കു നടത്തുവാനും എന്നും അഴിയാത്ത സത്യത്തെ നിങ്ങളുടെ
മുമ്പാകേ വെക്കുവാനും താൽപൎയ്യപ്പെടുവാൻ ഇങ്ങേ മുതിൎച്ചെക്കുതകുവാ
റു എല്ലാവരുടെ പിന്തുണെക്കായി അപേക്ഷിച്ചു കാത്തിരിക്കുന്നു.
കോഴിക്കോട്ടുനിന്നു ൧൮൮൧ നൊവെമ്പ്ര ൧൦-ാം ൹ L. F. Frohnmeyer. [ 103 ] ൧൮൮൧ആമതിലേ
കേരളോപകാരിയുടെ പൊരുളടക്കം.
ഭാഗം
ആത്മാവും തദ്വ്യാപനഭാഷയും 182 ഒരു ശകുനകാരൻ 24. 60. 134 കയിരൊ 10 കുൎദ്ദർ 109 ക്രിസ്തന്നു സൂതി 36 ചിനങ്ങൽ 26 ചീയോൻ കല്യാണഗീതം 88 ജഡികാത്മികോത്സാഹങ്ങൾക്കു തമ്മിലു ജലഭയരോഗചികിത്സ 107 ജിബ്രാൽത്താർ 91 ജ്ഞാനേന്ദ്രിയങ്ങൾ 100. 116. 137. 149. 165 ജ്ഞാനോദയം 45 ജ്ഞാനോദയപ്രത്യുത്തരം 65 നമ്മുടെ കൎത്താവായ യേശുക്രിസ്തന്റെ ര നിനിവയിലേ കണ്ടെത്തപ്പാടുകൾ 37. 56 നീതിഘോഷകനായ മൎത്തിൻ ബോസ് 3. 25. 41 പത്തുരപ്പദ്യം 52 പല വാസസ്ഥലങ്ങൾ 9 പരസ്യം 193 പവിഴം 84 പശ്ചാത്താപപ്രാൎത്ഥനാദിവസം 132 ബ്രിതീയ സൎവ്വാശ്ചൎയ്യമയദ്രവ്യാലയം 28 |
ഭാഗം.
മലമൂത്രസ്വേദങ്ങളുടെ ഉൽപാദനവിസ മാർപാപ്പാവായ പതിമൂന്നാം ലേയോവും മേലദ്ധ്യക്ഷനായ ഒത്തോ ഷൊത്ത് സായ്പ മൌനലോകത്തിലേ അന്വേഷണം 124. 135 യുരോപയിലേ കൃഷികരണങ്ങൾ 77 യേശുസ്തുതിഭാജനം 76 രക്തസഞ്ചാരവും ശ്വാസോച്ഛ്വാസവും 4 ലോകത്തിലുള്ള ഒരു അതിശയമായ ഗുഹ 73 വൎത്തമാനച്ചുരുക്കം 13. 30. 47. 63. 78. 93. വലിയ ഒരു ആദായം 6 വിലയേറിയ പൊരുൾ ആത്മാവു 108 വേദധ്യാനം 102 ശരീരശാസ്ത്രം—(cf. ആത്മാവും തദ്വ്യാ ശിശുശാലകളിലും അകംഭാഗത്തിലും കഴി ശ്രേഷ്ഠഗുരുവിൻ മനന്തിരിവു 7 സമുദ്രത്തിൽനിന്നു രക്ഷപ്പെട്ടതു 49. 65. ക്ഷുദ്രം 61 |
Page
Advent, The Second, of Our Lord Jesus</lg> Christ 119. 168. 186 Agricultural Implements, European– 77 Anatomy, (see Secretions and Exere-</lg>tions, Senses, Spirit and Language). Bible, The–, in the Nursery and in</lg> Infant Schools 75. 87. 134. 188 Boos, Martin, A Preacher of Righteous-</lg>ness 3. 25. 41 Cairo 10 Cave of Antiparos, The–, or Aliaros. 73 Circulation and Respiration 4 Commandments, The Ten– 52 Contrast, The–, of Fleshly and Godly</lg> Zeal 157 Conversion, The–, of a Guru 17 Corals 84 Dawn of Spiritual Light, Refutation of– 65 Excavations, The–, of Niniveh 37. 56 Excellency, The–, of the Gift of the</lg> Holy Ghost 108 Farewell-Address of the Rev. Otto Schott 70 Gibraltar 91 Great Gain 6 |
Page
Humiliation, Day of– 132 Hydrophobia, A Cure of– 107 Kurds, The– 109 Many Mansions 9 Meditation, A– 102 Museum, The British– 28 New Year’s Greeting, Our– 1 News, Summary of– 13. 30. 47. 63. 78.</lg> 93. 110. 126. 142. 159. 173. 190 Notice 193 Ominousness, An– 24. 60. 134 Pope Leo XIII. and the Evangelical</lg> Churches 140. 152 Praise to Christ 36 Saved at Sea, or A Light-House Story</lg> 33. 49. 65. 81. 97. 113. 125. 146. 161. 177 Secretions and Excretions X. 21. 42. 43 Senses, The–, XI. 100. 116. 137. 149. 165 Silent World, In the– 114. 135 Sorcery, On– 61 Spirit and Language, XII. 182 Spiritual Light, The Dawn of– 45 Whining 26 Worthy of Praise, The Lord Jesus 76 Zion’s Song of Marriage 88 |
THE
Malayalam Almanac For 1882
with the usual Astronomical matter, a variety of reading and
useful information, and illustrated with a frontispiece of the
late Governor of Madras the Right Honorable W. P. Adam, and
portraits of the Viceroy of India, of the Maharajah of Mysore,of
General Roberts, etc., etc.
൧൮൮൨ ആമതിലേ
മലയാളപഞ്ചാംഗം
അച്ചടിച്ചു തീൎന്നിരിക്കുന്നു. കഴിഞ്ഞുപോയ മദ്രാസ്‌ഗവൎന്നർ സായ്പവ
ൎകളുടെ വലിയ ചിത്രവും വേറേ നാലു ചെറിയ ചിത്രങ്ങളും അതിൽ കാ
ണുന്നതു കൂടാതേ പഞ്ചാംഗം വൎത്തമാനച്ചുരുക്കും വൈദ്യവിഷയങ്ങൾ ഗ
ണിതഗതികൾ തപ്പാൽക്രമങ്ങൾ മുദ്രപത്രംആക്ട് ഇത്യാദികൾ ൮൦ ഭാഗ
ങ്ങളിൽ അടങ്ങിയിരിക്കുന്നു........ വില മൂന്നണ മാത്രം.
The publications of the Basel Mission Press may be obtained
at the following Depots:
ബാസൽ മിശ്ശൻ അച്ചുക്കൂടത്തിൽനിന്നടിച്ചു പ്രസിദ്ധമാക്കിയ
രചനകൾ വിറ്റുവരുന്ന സ്ഥലങ്ങളാവിതു:
മംഗലപുരം . . . | മിശ്ശൻ പുസ്തകഷാപ്പു (Book & Tract Depository) |
കണ്ണനൂർ . . . | മിശ്ശൻ ഷാപ്പിൽ (mission Shop) |
തലശ്ശേരി . . . | മീഗ് ഉപദേഷ്ടാവു. (Rev. M. Mieg) |
ചോമ്പാല . . . | വാഗ്നർ ഉപദേഷ്ടാവു (Rev. S. Walter) |
കോഴിക്കോടു . . . | യൌസ് ഉപദേഷ്ടാവു (Rev. J. Jaus) |
കടക്കൽ . . . | കീൻലെ ഉപദേഷ്ടാവു (Rev. G. Kǘhnle |
പാലക്കാടു . . . | ബഹ്മൻ ഉപദേഷ്ടാവു (Rev. H. Bachman) |
കോട്ടയം . . . | ചൎച്ച്മിശ്ശൻ പുസ്തകശാല (C. M. Book Depot) |
പഞ്ചാംഗം
വൃശ്ചികം ൧൭ – ധനു ൧൮. ൧൦൫൭.
ഇംഗ്ലിഷ് | മലയാളം | കൊല്ലം ൧൦൫൭ | വിശേഷദിവസങ്ങൾ | |||||
തിയ്യതി | ആഴ്ച | തിയ്യതി | മാസം | നക്ഷത്രം | തിഥി | |||
1 | വ്യ | ൧൭ | മാ. ശു. പ. | രേ | ൫൧꠰ | ഏ | ൫൧ | ഏകാദശിവ്രതം |
2 | വെ | ൧൮ | അ | ൪൮꠲ | ദ്വാ | ൪൬꠲ | ||
3 | ശ | ൧൯ | ഭ | ൪൭꠱ | ത്ര | ൩൩꠲ | പ്രദോഷവ്രതം | |
4 | ഞ | ൨൦ | കാ | ൪൭꠰ | പ | ൪൨ | ആഗമനം ക. ൨-ാം ഞ. | |
5 | തി | ൨൧ | 🌝 | രോ | ൪൮꠰ | വ | ൪൧꠱ | പൌൎണ്ണമാസി രാത്രി മ. ൧൦ |
6 | ചൊ | ൨൨ | മാ. കൃ. പ ൧൦൫൭ വൃശ്ചികം | മ | ൫൦꠱ | പ്ര | ൪൨꠲ | മി. ൧൬ |
7 | ബു | ൨൩ | തി | ൫൩꠲ | ദ്വി | ൪൪꠰ | ||
8 | വ്യ | ൨൪ | പു | ൬൦ | തൃ | ൫൨꠱ | മറിയയുടെ ശുദ്ധോല്പത്തി. | |
9 | വെ | ൨൫ | പു | ൨꠰ | ച | ൫൦꠱ | സംകൃഷ്ടചതുൎത്ഥി. | |
10 | ശ | ൨൬ | പൂ | ൮꠱ | പ | ൬൦ | പൂയം പിറന്നാൾ. | |
11 | ഞ | ൨൭ | ആ | ൧൪꠰ | പ | ꠲ | ആഗമനം. ക. ൩-ാം ഞ. | |
12 | തി | ൨൮ | മ | ൨൦ | ഷ | ൫꠲ | ||
13 | ചൊ | ൨൯ | പൂ | ൨൫꠱ | സ | ൧൦꠰ | ൫൫ നാഴികെക്കു സങ്ക്രമം. | |
14 | ബു | ൧ | ഉ | ൩൦꠲ | അ | ൧൪꠰ | ||
15 | വ്യ | ൨ | അ | ൩൫꠱ | ന | ൧൭꠱ | ||
16 | വെ | ൩ | ചി | ൩൮꠱ | ദ | ൧൯꠲ | ||
17 | ശ | ൪ | ചോ | ൪൧ | ഏ | ൨൧ | ഏകാദശിവ്രതം. | |
18 | ഞ | ൫ | വി | ൪൨꠰ | ദ്വാ | ൨൦꠲ | പ്രദോഷവ്രതം. ആഗമ. ക. | |
19 | തി | ൬ | അ | ൪൨꠰ | ത്ര | ൧൯꠰ | ൪-ാം ഞ | |
20 | ചൊ | ൭ | തൃ | ൪൦꠰ | പ | ൧൬꠲ | ||
21 | ബു | ൮ | 🌚 | മൂ | ൩൯꠰ | വ | ൧൨꠲ | അമാവാസി പകൽ മ. ൧൦ മി. |
22 | വ്യ | ൯ | പുഷ്യ ശു. പ. ധനു | പൂ | ൩൪꠱ | പ്ര | ൮ | ൯. തോമാസ് അപൊസ്തല [ൻ |
23 | വെ | ൧൦ | ഉ | ൩൨꠱ | ദ്വി | ൨꠰ | ||
24 | ശ | ൧൧ | തി | ൨൮꠰ | ച | ൫൬ | ചതുൎത്ഥി | |
25 | ഞ | ൧൨ | അ | ൨൪ | പ | ൪൯꠱ | തിരുജനനനാൾ. | |
26 | തി | ൧൩ | ച | ൧൯꠱ | ഷ | ൪൩ | ഷഷ്ഠിവ്രതം. സ്തേഫാൻ. | |
27 | ചൊ | ൧൪ | പൂ | ൧൫꠱ | സ | ൩൭ | യോഹന്നാൻ. സുവിശേഷകൻ | |
28 | ബു | ൧൫ | ഉ | ൧൨ | അ | ൩൦꠱ | കുറ്റഹീനർ നാൾ | |
29 | വ്യ | ൧൬ | രേ | ൯꠰ | ന | ൨൬꠲ | ||
30 | വെ | ൧൭ | അ | ൭꠰ | ദ | ൨൩ | ||
31 | ശ | ൧൮ | ഭ | ൬꠱ | ഏ | ൨൦꠲ | ക്രിസ്തീയവത്സരാവസാനം. |