സത്യവെദ ഇതിഹാസം

രചന:ഹെർമൻ ഗുണ്ടർട്ട് (1844)

[ 3 ] ശ്രീപിത്രെ പുത്രായച സദാത്മനെച നമഃ

സത്യവെദ ഇതിഹാസം

ഒന്നാമത്തംശം.

മൊശെ നബി എഴുതിയ യൊനി എന്നിട്ടുള്ള

പ്രഥമഖണ്ഡത്തിന്റെ സാരം॥

പൂൎവസംസ്ഥസ്സമസ്താനാം ഗ്രന്ഥാനാംയൊനിരെവച।
ൟശബുദ്ധെസ്സപഞ്ചാംശശ്ശാസ്ത്രാഖ്യൊമൊശിനാകൃതഃ
യൊന്യാഖ്യാദിമതൽസ്കന്ധെ സൎവഭൂതഗണസ്യഹി।
സൃഷ്ടിരുക്താദമാദീനാം ചാദിമാനാംകഥാനൃണാം॥
തൽപാപപതനംഭദ്രാവശെഷസ്ത്വീശ്വരപ്രിയഃ।
വിപ്ലവാച്ചപരെനൊഹൊൽപന്നമാനവവൎണ്ണനം॥
തതൊബ്രഹെശഹകയൊൎയ്യാ കൊബസ്യചകീൎത്തനം।
തമ്മിശ്രഗതിപൎയ്യന്തം സൎവവംശാശിഷൊപിച॥
(ശ്രീഖൃഷ്ടസംഗീതം ൧ പൎവ, ൧൩ അദ്ധ്യ.)

൧ ലൊക സൃഷ്ടിയുടെ വിവരം (൧ മൊ. ൧. ൨)

ആദ്യമില്ലാത്തവനും തന്റെ ഇഷ്ടപ്രകാരം എല്ലാറ്റെയും
ചെയ്തുകൊണ്ടിരിക്കുന്നവനുമായ യഹൊവാ എന്ന ദൈ
വം ആദിയിൽ തന്റെ തിരുവാക്കിൻ ശക്തികൊണ്ട പര
ലൊകത്തെയും ഭൂലൊകത്തെയും ഉണ്ടാക്കി. തന്റെ ശക്തി
യുടെ വചനത്താലവയെ വഹിച്ചുകൊണ്ടുമിരിക്കുന്നു.

നക്ഷത്ര സൈന്യങ്ങളിൽ നിവാസികളായിട്ട എണ്ണിക്കൂ
ടാത്ത സത്ഭൂതവൎഗ്ഗങ്ങളെസൃഷ്ടിച്ചു അവരവൎക്ക തന്റെ തി
രുമനസ്സ പ്രകാരം ദിവ്യ തെജസ്സാകുന്ന ജീവൻ വെളിച്ചം
ശക്തിമുതലായ വരങ്ങളെ വിഭാഗിച്ചകൊടുത്തതെയുള്ളു അ
വൎക്ക ദൈവ സൈന്യം എന്നും ദൈവദൂതന്മാർ എന്നും എ
ല്ലാ സ്ഥലങ്ങളിലും അവന്റെ ഇഷ്ടത്തെ പ്രവൃത്തിക്കുന്ന
ശുശ്രൂഷക്കാർ എന്നും ഉള്ള പെരുകളെകൊടുത്തു ഖരുബി
മാർ സെരാഫിമാർ ൟ രണ്ട വൎണ്ണപെരുണ്ട മറ്റും ചില
തുണ്ടായിരിക്കും ആണും പെണ്ണുമുള്ള ഭെദം അവൎക്കില്ല സൂ
ക്ഷ്മദെഹമുണ്ട. ഇത സംബന്ധിച്ചുള്ള സംഗതികളെ ഇ
[ 4 ] പ്പൊൾ വിവരമായി അറിയിപ്പാൻ ദൈവത്തിന്ന ഇഷ്ടം
തൊന്നീട്ടില്ല. ൟ ഭൂമിയുടെ പൂൎവാവസ്ഥ സംശയം കൂടാതെ
നിശ്ചയിപ്പാൻ പാടില്ലതാനും. ആദിയിൽ ഗ്രഹ ചന്ദ്രന്മാ
രൊടും കൂടെ മൂന്നാമത്തെ ഗ്രഹമായിരിക്കുന്ന ൟ ഭൂഗൊള
ത്തെ സൎവെശ്വരൻ എത്രയും തെജസ്സുള്ളൊരു സരാഫിന്റെ
കയ്യിലെല്പിച്ചു അവനെ ൟ മണ്ഡലത്തിന്ന രാജാവാക്കി
വെച്ചതെന്നു തൊന്നുന്നു. ദൊഷം ചെയ്തു തുടങ്ങിയതവൻ
തന്നെ. അവൻ പൂൎവ സത്യത്തിലും അനുസരണത്തിലും നി
ല്ക്കാതെ തന്നെതാൻ ദെവനാക്കി, അറ്റ ഭൂതങ്ങളൊടും സ
ൎവെശ്വരന്റെ നുകം ഉപെക്ഷിക്കെണം എന്ന കല്പിച്ചു അ
വരെയും ദ്രൊഹം ചെയ്യിച്ചുകൊണ്ടിരിക്കുമ്പൊൾ, ദൈവ
കല്പനയാൽ അവരെല്ലാവരും പതിതന്മാരായി ഇരിട്ടുള്ള
ഒരു കാരാഗൃഹത്തിന്നുൾപ്പെട്ടു ൟ വണ്ണം ഉണ്ടായിരിക്കു
ന്ന ദുൎഭൂതങ്ങൾക്ക പിശാചെന്നും അവരുടെ പ്രഭുവായ
സരാഫിന്ന സാത്താൻ, ശൈത്താൻ, അഭിശാപി എന്നും
നാമധെയമുണ്ടായിവന്നു. അവന്റെ വീഴ്ചയിനാൽ അ
വന്റെ മണ്ഡലമായ ഭൂലൊകം തെജസ്സും രൂപവുമില്ലാ
തെ പാഴായി കിടന്നു: അഗാധവെള്ളത്തിൻ മീതെ അന്ധ
കാരം മൂടിക്കൊണ്ടിരുന്നു.

മനുഷ്യജാതിയെയും അതിന്നുതക്ക വാസസ്ഥലത്തെ
യും സൃഷ്ടിക്കെണമെന്ന ദൈവം വെച്ചു എല്ലാറ്റെയും ക്ഷ
ണത്തിലുണ്ടാക്കുവാൻ പ്രാപ്തിയുണ്ടായിട്ടും സൃഷ്ടിക്രമം
തൊന്നെണ്ടുന്നതിന്ന ആറ ദിവസത്തിന്നകം ൟ ഭൂലൊകം
ഉണ്ടാക്കിയ വക കെൾക്കുക ദൈവാത്മാ വെള്ളങ്ങളുടെ മീ
തെ ആവസിച്ചിരിക്കുമ്പൊൾ പ്രകാശം ഉണ്ടാകട്ടെ എന്ന
ദൈവം കല്പിച്ചു പ്രകാശവും ഉണ്ടായി പ്രകാശത്തെയും ഇ
രിട്ടിനെയും അവൻ വെർതിരിച്ചു പകലും രാത്രിയും ഉണ്ടാക്കു
വാൻ സംഗതി വരുത്തുകയും ചെയ്തു രണ്ടാം ദിവസത്തിൽ
തട്ടുണ്ടാക്കി, തട്ടിന്റെ കീഴിലുള്ള വെള്ളങ്ങളെയും തട്ടിന്റെ
മെലിലുള്ള വെള്ളങ്ങളെയും വെർതിരിച്ചിട്ട ആകാശം എ
ന്ന പെർവിളിച്ചു. മൂന്നാം ദിവസത്തിൽ ആകാശത്തി
ന്റെ കീഴിലുള്ള വെള്ളങ്ങൾ ഒരു സ്ഥലത്ത കൂടുകയും ഉണ
ങ്ങിയ നിലം ഉയൎന്നുവന്ന കാണപ്പെടുകയും ചെയ്തു. ഉ
ണങ്ങിയ നിലത്തിന്ന ഭൂമി എന്നും വെള്ളങ്ങളുടെ കൂട്ടത്തി
ന്ന സമുദ്രം എന്നും പെർ വിളിച്ചു. ഭൂമിയിന്മെൽ പുല്ലുക
ളെയും വിത്തുള്ള സസ്യങ്ങളെയും വിത്തുഫലത്തെ കൊടു
[ 5 ] ക്കുന്ന വൃക്ഷങ്ങളെയും മുളപ്പിച്ചു നാലാം ദിവസത്തിൽ
ദൈവം കാലഭെദങ്ങളെ അറിയിപ്പാൻ ആദിത്യചന്ദ്രന്മാ
രെയും നക്ഷത്രങ്ങളെയും തൊന്നിച്ചു. അഞ്ചാം ദിവസ
ത്തിൽ ദൈവം വെള്ളങ്ങളിൽ നീന്തുന്ന സകല വിധ പുഴു
മീൻ ജന്തുക്കളെയും ആകാശത്തിൽ പറക്കുന്ന സകല വിധ
പക്ഷികളെയും ഉണ്ടാക്കി നിങ്ങൾ വൎദ്ധിച്ച സമുദ്രത്തെ
യും ഭൂമിയെയും നിറവിൻ എന്ന അനുഗ്രഹിക്കയും ചെയ്തു.

ആറാം ദിവസത്തിൽ ദൈവം പലജാതിയായ കാട്ടുമൃഗ
ങ്ങളെയും മറ്റും നാല്ക്കാലിമൃഗങ്ങളെയും ഭൂമിയിൽനിന്ന ഉ
ണ്ടാക്കുവാൻ കല്പിച്ചതിന്റെ ശെഷംസമുദ്രത്തിൽ മത്സ്യങ്ങ
ളെയും ആകാശത്തിൽ പക്ഷികളെയും മൃഗജാതികളെയും നി
ലത്തിലിഴയുന്ന ജന്തുക്കളെ ഒക്കെയും വാണു കൊള്ളുന്ന
തിന്ന നമ്മുടെ രൂപത്തിൻ പ്രകാരം മനുഷ്യനെ നാമുണ്ടാ
ക്കെണം എന്നവെച്ച മനുഷ്യ ദെഹത്തെ മണ്ണകൊണ്ട മ
നഞ്ഞു ജീവാംശങ്ങളുള്ള തന്റെ ശ്വാസത്തെ മൂക്കിൽ
ഊതി അവനെ ജീവാത്മാവാക്കുകയും ചെയ്തു. അനന്ത
രം എദൻ എന്നും മുഖ്യമായ ഒരു തൊട്ടമുണ്ടാക്കി മനുഷ്യ
നെ അതിൽ വെച്ചു പലവൃക്ഷഫല സസ്യങ്ങളെ മനുഷ്യ
ന്റെ ഭൊജനത്തിനായികൊണ്ട കൊടുത്തു. പിന്നെ
ദൈവം താൻ സൃഷ്ടിച്ചതൊക്കെയും ആദാമെന്നിട്ടുള്ള
ആ മനുഷ്യന്ന കാണിച്ചു അവൻ തന്നെ മൃഗജാതികൾ
ക്ക പെർ വിളിക്കെണം എന്ന കല്പിച്ചാറെ മറ്റ ജീവി
കളൊക്കെയും ആണും പെണ്ണുമായി കണ്ടിട്ടും തനിക്ക ത
ക്ക ഒരിണ കിട്ടിയില്ല എന്നതകൊണ്ട ദൈവം മനുഷ്യന്ന
ഉറക്കം വരുത്തി അവന്റെ വാരിയെല്ലുകളിൽ ഒന്ന എടുത്ത
പുരുഷന്റെ എല്ലും മാംസവുമായിട്ട ഒരു സ്ത്രീയെയുണ്ടാ
ക്കി ഇരിവരൊടും നിങ്ങൾ വൎദ്ധിച്ച ഭൂമിയെ നിറഞ്ഞ അ
ടക്കികൊൾവിൻ എന്നു പറഞ്ഞ അനുഗ്രഹിച്ചതിന്റെ
ശെഷം താൻ സൃഷ്ടിച്ചിട്ടുള്ളതൊക്കെയും ദൈവം നൊക്കീ
ട്ട അവ എറ്റവും നല്ലവ എന്ന കണ്ടു ആറാം ദിവസത്തെ
കൎമ്മത്തെ തീൎത്തു എഴാം ദിവസത്തിൽ നിവൃത്തനായിരുന്നു
ആ ദിവസത്തെ അനുഗ്രഹിച്ച ആഴ്ചയിൽ വിശിഷ്ടമെ
ന്ന കല്പിക്കയും ചെയ്തു. ശനിയാഴ്ചയായിരിക്കുന്ന ൟ ദി
വസത്തിന്ന വെദഭാഷകളിൽ വിശ്രാമദിവസം നിവൃ
ത്തിനാൾ എന്ന അൎത്ഥമുള്ള ശാബതെന്ന പെരുണ്ട. ഭൂ
ലൊകായുസ്സ ഒരു ആഴ്ചവട്ടത്തൊട തുല്യമാകുന്നെന്നും ഇ
[ 6 ] പ്പൊഴത്തെ കാലങ്ങളിലുണ്ടായ പ്രവൃത്തി പ്രയാസഭെദ
ങ്ങളും തികഞ്ഞ വന്നതിന്റെ ശെഷം നിവൃത്തിയും സ
ന്ധിയുമുള്ള ഒരു വിശിഷ്ടയുഗം വരും എന്നും ഇങ്ങിനെ
യുള്ള രഹസ്യങ്ങളെ ശാബതെന്നും വെദവാക്കിന്റെ അ
ൎത്ഥം അറിയിക്കുന്നെന്നറിക.

൨ പാപൊല്പത്തി (൧ മൊ ൨, - ൩)
ആദ്യമാതാപിതാക്കന്മാർ ദൊഷം ഒട്ടുമറിയാതെ ദൈവ
ത്തെ സ്നെഹിച്ച അവന്റെ കല്പനപ്രകാരം നടന്നുകൊ
ണ്ടകാലത്ത നഗ്നന്മാരായിട്ടും നാണമില്ലാതെ ഇരുന്ന
തൊട്ടത്തിൽ വെല ചെയ്തു അതിനെ കാത്തു അതിന്റെ
ഫലങ്ങളെ യഥെഷ്ടം ഭക്ഷിച്ചുകൊള്ളുകയും ചെയ്തു. അ
വരുടെ അനുസരണത്തിന്ന പരീക്ഷ വരണ്ടുന്നതിന്ന
ദൈവം അവൎക്ക രണ്ട വിശെഷ വൃക്ഷങ്ങളെ കാട്ടി ഒന്നി
ന്ന ജീവ വൃക്ഷം എന്ന പെരും അതിന്റെ പഴം തിന്നു
ന്നവർ എന്നെന്നെക്കും ജീവിക്കും എന്നവരവും കൊടുത്തു,
മറ്റെ മരത്തിന്ന ഗുണദൊഷങ്ങളെ അറിയത്തക്ക വൃക്ഷം
എന്ന പെരവിളിച്ചു ഇതിൽ നീ ഭക്ഷിക്കരുത, തൊടുകയും
അരുത, ഭക്ഷിക്കും ദിവസം നീ മരിക്കും നിശ്ചയം എന്ന ക
ല്പിക്കയും ചെയ്തു.

അങ്ങിനെ ഇരിക്കുമ്പൊൾ രാജ്യദ്രൊഹം ചെയ്ത പിശാ
ചായി ചമഞ്ഞ വിശിഷ്ട ദെവദൂതൻ കൌശലമുള്ള സ
ൎപ്പരൂപമെടുത്ത തൊട്ടത്തിൽ പറന്ന വന്ന സ്ത്രീയെ നൊ
ക്കിയാറെ നിങ്ങൾ സകല വൃക്ഷത്തിൻനിന്ന ഭക്ഷിക്കരു
തെന്ന ദൈവം നിശ്ചയമായി അരുളിചെയ്തിട്ടുണ്ടൊ എ
ന്ന ചൊദിച്ചപ്പൊൾ സ്ത്രീ പറഞ്ഞു തൊട്ടത്തിലിരിക്കുന്ന
ഫലം ഒക്കെയും നിങ്ങൾ ഭക്ഷിക്കാം എന്നും അതിന്റെ
നടുവിൽ ഇരിക്കുന്ന ഒരു വൃക്ഷത്തിൻ ഫലത്തെ മാത്രം
തൊടുകയും ഭക്ഷിക്കയും അരുതെന്നും ഭക്ഷിച്ചാൽ മരിക്കും
എന്നും ദൈവത്തിന്റെ അരുളപ്പാടാകുന്നു എന്നാറെ പാ
മ്പ നിങ്ങൾ മരിക്കയില്ല എന്നും നിങ്ങൾ ഭക്ഷിക്കുമ്പൊ
ഴെക്ക നിങ്ങളുടെ കണ്ണുകൾ തുറക്കപ്പെടും എന്നും ഗുണദൊ
ഷങ്ങളെ അറിഞ്ഞ ദൈവത്തെ പൊലെ ഇരിക്കും എന്നും
അറിഞ്ഞതുകൊണ്ടത്രെ ആയവൻ നിങ്ങളെ നിഷെധി
ച്ചു എന്ന നിശ്ചയിച്ച പറഞ്ഞപ്പൊൾ ആ വൃക്ഷത്തിൻ
ഫലം കാഴ്ചക്ക യൊഗ്യവും ഭക്ഷണത്തിന്ന നല്ലതും ബു
ദ്ധിവൎദ്ധനവും ആയിരിക്കും എന്ന സ്ത്രീ കണ്ടു ഫലത്തെ
[ 7 ] പറിച്ച ഭക്ഷിച്ചു തന്റെ ഭൎത്താവിന്ന കൊടുത്താറെ അവ
നും ഭക്ഷിച്ചു. അപ്പൊൾ അവർ ഇരുവരുടെ കണ്ണുകളും തു
റന്നു അവർ നഗ്നന്മാരെന്ന അറിഞ്ഞു ഇലകളെ കൂട്ടി തു
ന്നി തങ്ങൾക്ക ഉടുപ്പുകളെ ഉണ്ടാക്കി.

പിന്നെ പകൽ കുളിരുള്ള സമയത്ത ദൈവമായ യ
ഹോവാ തൊട്ടത്തിൽ സഞ്ചരിക്കുമ്പൊൾ ആദാമും അവ
ന്റെ ഭാൎയ്യയും ആയവന്റെ ശബ്ദം കെട്ടിട്ട അവന്റെ സ
ന്നിധിയിൽനിന്ന ഒടി തൊട്ടത്തിലെ വൃക്ഷങ്ങളുടെ ഇട
യിൽ ഒളിച്ചു അപ്പൊൾ യഹൊവാ ആദാമിനെ നി എവി
ടെയിരിക്കുന്നു അന്ന വിളിച്ചു പറഞ്ഞു അതിന്ന അവൻ
പറഞ്ഞ നിന്റെ ശബ്ദത്തെ കെട്ടു ഞാൻ നഗ്നനാകകൊ
ണ്ട ഭയപ്പെട്ട ഒളിച്ചു എന്നാറെ ദൈവം നീ നഗ്നനെന്ന
നിന്നൊട അറിയിച്ചത ആര ഭക്ഷിക്കരുതെന്ന ഞാൻ നി
ഷെധിച്ച വൃക്ഷത്തിൻ ഫലം നീ ഭക്ഷിച്ചിട്ടല്ലൊ എന്ന
ചൊദിച്ചതിന്റെ ശെഷം ആദാം പറഞ്ഞു നീ എന്നൊട കൂ
ടെ ഇരിപ്പാൻ തന്നിട്ടുള്ള സ്ത്രീയായവൾ വൃക്ഷത്തിൻ ഫലം
ഇനിക്ക തന്നു ഞാൻ ഭക്ഷിക്കയും ചെയ്തു. അപ്പൊൾ ദൈ
വം സ്ത്രീയൊട നീ ചെയ്തിട്ടുള്ളത എന്തെന്ന ചൊദിച്ചു അതി
ന്ന സ്ത്രീ‌സൎപ്പം എന്നെ ചതിച്ചതകൊണ്ട ഞാൻ ഭക്ഷിച്ചു
എന്ന പറഞ്ഞു.

പിന്നെ ദൈവം പാമ്പിനൊട പറഞ്ഞു നീ ഇതിനെ
ചെയ്തതുകൊണ്ട എല്ല ജന്തുക്കളെക്കാളും ഞാൻ നിന്നെ ശ
പിക്കുന്നു നീ ജീവിച്ചിരിക്കുന്നവരെക്കും നീ ഉരസ്സകൊ
ണ്ട നടന്ന പൊടിതിന്നും ഞാനും നിനക്കും സ്ത്രീക്കും നി
ന്റെ സന്തതിക്കും അവളുടെ സന്തതിക്കും ശത്രുത്വം ഉ
ണ്ടാക്കും നീ അവരുടെ മടമ്പ ചതെക്കും അവർ നിന്റെ
തലയെ ചതെക്കും എന്ന കല്പിച്ച ശെഷം സ്ത്രീയൊട
നിന്റെ ഗൎഭധാരണത്തെയും ദുഃഖത്തെയും ഞാൻ എ
റ്റവും വൎദ്ധിപ്പിക്കും നീ വെദനയൊടെ പൈതങ്ങളെ
പ്രസവിക്കയും അവൻ നിന്റെ മെൽ വാഴുകയും ചെയ്യും എ
ന്ന കല്പിച്ചാറെ ആദാമിനൊട നീ നിന്റെ ഭാൎയ്യയുടെ വാ
ക്ക അനുസരിച്ച എന്റെ വാക്കിനെ ഉപെക്ഷിച്ച ആ ഫ
ലം ഭക്ഷിച്ചതകൊണ്ട നിന്റെ നിമിത്തം ഭൂമിക്ക ശാപമു
ണ്ട നിന്റെ ആയുസ്സുള്ള നാൾ എല്ലാം ദുഃഖത്തൊട കൂടെ
അതിന്റെ ഫലം നീ ഭക്ഷിക്കും അത നിനക്ക മുള്ളുകളെ [ 8 ] യും പറക്കാരകളെയും മുളപ്പിക്കും നിലത്തുള്ള സസ്യത്തെ
നീ ഭക്ഷിക്കും നീ നിലത്തനിന്ന എടുത്തിട്ട പൊടി ആകു
ന്നു പൊടിയിൽ പിന്നെയും ചെരുകയും ചെയ്യും നിന്റെ
മുഖത്തെ വിയൎപ്പൊട കൂടെ നീ അപ്പം ഭക്ഷിക്കും എന്ന
കല്പിച്ചത തീൎത്തു ആദാമിനും അവന്റെ ഭാൎയ്യെക്കും പാപ
ശാന്തിയുടെ വഴിയെ കാണിച്ചു ആട്ടിന്ന മരണം വരുത്തി
തൊൽകൊണ്ടുള്ള കുപ്പായങ്ങളെ ഉണ്ടാക്കി അവരെ ഉടുപ്പി
ക്കയും ചെയ്തു. മനുഷ്യരെ ക്ഷണത്തിൽ കൊല്ലാതെ പാ
മ്പിനെ ജയിപ്പാനുള്ള ഒരു സന്തതിയെ അവൎക്കു പറഞ്ഞ
കൊടുത്തതകൊണ്ട ആദാം ഭാൎയ്യക്ക ഹവ്വ എന്ന പെർ
വിളിച്ചു അതിന്ന ജീവനുള്ളവൎക്ക മാതാവ എന്നൎത്ഥമുണ്ട.

അനന്തരം യഹൊവാ മനുഷ്യൻ നമ്മെ പൊലെ ഗുണ
ദൊഷങ്ങളെ തിരിച്ചറിയുവനല്ലൊ എന്ന ചൊല്ലി ആയ
വൻ തന്റെ കൈ നീട്ടാതെയും ജീവവൃക്ഷത്തിൽനിന്ന
പറിച്ച ഭക്ഷിക്കാതെയും ദിവ്യ ജീവഹതന്നെങ്കിലും എന്നെ
ക്കും ദെഹജീവനെ രക്ഷിക്കാതെയും ഇരിപ്പാനായിട്ട യ
ഹൊവാ അവനെ പുറത്താക്കി ജീവ വൃക്ഷത്തിന്ന വഴി
യെ കാക്കെണം എന്ന ഖരുബിമാരൊട കല്പിച്ച അവ
രെ എദൻ തൊട്ടത്തിന കിഴക്കാക്കി വെച്ചു എല്ലാടവും തിരി
ഞ്ഞ മുന്നുന്ന അഗ്നിവാളിനെയും സ്ഥാപിക്കയും ചെയ്തു.


൩ ഭ്രാതൃഹത്യാ (൧ മൊ. ൪.)
ആദാമിന്റെ ഭാൎയ്യയായ ഹവ്വാ പ്രസവിച്ചവരും പി
ന്നെയും ജനിച്ച മനുഷ്യരെല്ലാവരും പാപിയായ ആദാമി
ന്റെ സാദൃശ്യത്തൊടെഉണ്ടായി ആദ്യ മക്കളിൽ ജ്യെഷ്ഠനാ
യ കയിൻ നിലത്തെ കൃഷി ചെയ്യുന്നവനും അവന്റെ
അനുജനായ ഹബൽ ആടുകളെ മെയ്ക്കുന്നവനുമായി തീ
ൎന്നു ഒരു ദിവസം ഇരിവരും ബലിയിടെണം എന്ന വെ
ച്ച വന്നപ്പൊൾ അയിൻ തന്റെ ഇഷ്ടം കൊണ്ട ദൈവം
കല്പിക്കാത്ത ഫലങ്ങളെയും പുഷ്പങ്ങളെയും യഹൊവായി
ക്കു കാഴ്ചയായി കൊണ്ടുവന്നിട്ട ഹബൽആട്ടിൻ കൂട്ടത്തിലു
ള്ള കടിഞ്ഞൂൽ കുട്ടികളും അതിന്റെ മെദസ്സും ബലിയിട്ട
പ്പൊൾ യഹൊവാ കയിന്റെത പരിഗ്രഹിക്കാതെ ഹബ
ലിലും അവന്റെ കാഴ്ചയിലും ആദരിച്ചത കയിൻ കണ്ടാ
റെ ഏറ്റവും കൊപ്പിച്ച മുഖപ്രസാദം കൂടാതെ നിൽകയും
ചെയ്തു. എന്തിന്ന നിനക്ക കൊപമുണ്ടാകുന്നു എന്തിന
നിന്റെ മുഖം ക്ഷീണിക്കുന്നു നീ നന്മ ചെയ്യുന്നെങ്കിൽ ഗു
[ 9 ] ണമുണ്ടാകയില്ലയൊ നന്മ ചെയ്യാഞ്ഞാൽ പാപവ്യാഘ്രം
വാതിൽകൽ കിടക്കയും നിന്റെ മെൽ ആഗ്രഹം വെക്കുക
യും ചെയ്യുന്നല്ലൊ ആയവനെ നീ ഭരിക്കെണംഎന്നീവ
ണ്ണം യഹൊവാ പറഞ്ഞത കെട്ടിട്ടും കയിൻ അനുജനൊട
സ്നെഹത്തൊട സംസാരിച്ച അവനെ പറമ്പിൽ കൂട്ടിക്കൊ
ണ്ടുപൊയി കൊല്ലുകയും ചെയ്തു.

നിന്റെ അനുജനായ ഹബൽ എവ്വിടെ എന്നയഹൊ
വാ ചൊദിച്ചതിന്ന ഞാൻ അറിയുന്നില്ല എന്നും അനുജ
ന്റെ കാവല്ക്കാരൻ ഞാനൊ എന്നും കയിൻ പറഞ്ഞാറെ
യഹൊവാ അരുളിചെയ്തു നീ എന്തു ചെയ്തു നിന്റെ അനു
ജന്റെരക്തം നിലത്തനിന്ന എന്നൊട നിലവിളിക്കുന്നു ഭ്രാ
തൃഹത്യദൊഷം കൊണ്ട രക്തം കുടിച്ചിട്ടുള്ള ഭൂമിയിൽനിന്ന
നീ ശപിക്കപ്പെട്ടവൻ, കൃഷി ചെയ്യുമ്പൊൾ അത തന്റെ
സാരം നിനക്ക തരികയില്ല ഭൂമിയിൽ നീ ഉഴലുന്നവനും അ
ലയുന്നവനും ആകും എന്ന കല്പിച്ചപ്പൊൾ കയിൻ ദൈ
വത്തൊട പറഞ്ഞു എന്റെ പാപം ക്ഷമിച്ച കഴിയാത്തവ
ണ്ണം വലിയതായിരിക്കുന്നു ഇപ്പൊൾ കാണുന്നവനെല്ലാം
എന്നെ കൊല്ലും. എന്നാറെ യഹൊവാ അവനൊട ആരെ
ങ്കിലും കയിനെ കൊന്നാൽ അവന്ന ഏഴിരട്ടിച്ച ശിക്ഷവ
രും എന്ന കല്പിക്കുന്നതുമല്ലാതെ കാണുന്നവർ അവനെ
കൊല്ലാതിരിപ്പാൻ അവന്റെ മുഖത്തിൽ ഒരു അടയാളം
വെക്കയും ചെയ്തു പിന്നെ കയിൻ യഹൊവായുടെ തി
രുമുമ്പിൽനിന്ന പുറപ്പെട്ട തന്റെ ഭാൎയ്യയൊട നൊദെന്ന
നാട്ടിൽ പോയി അവിടെ കുട്ടികളൊട പാൎത്തു ഒര പട്ടണം
ഉണ്ടാക്കി അതിന്ന ആദ്യാജാതനായ ഹനൊക്കിന്റെ പെർ
വിളിക്കയും ചെയ്തു എങ്കിലും ആദാമിന നൂറ്റിമുപ്പത വയ
സ്സായപ്പൊൾ ഹവ്വ പിന്നെയും ഒരു പുത്രനെ പ്രസവി
ച്ചു ഹബെലിന്ന പകരം ൟ സന്തതിയെ ദൈവം തന്നു
എന്നസന്തൊഷിച്ച ശെത്തെന്ന പെർവിളിക്കയും ചെയ്തു.

ആദമ്യരുടെ വംശക്രമവും വയസ്സിന്റെ സംഖ്യയും
ഞാൻ ചൊല്ലുന്നു.

നാമങ്ങൾ ജനനം മരണം ജീവകാലം
ആദാം ൧൩൦ ൯൩൦
ശെത്ത ൧൩൦ ൧൦൪൨ ൯൧൨
എനൊഷ ൨൩൫ ൧൧൪൦ ൯൦൫
കയിനാൻ ൩൨൫ ൧൨൩൫ ൯൧൦
[ 10 ]
മഹളെൽ ൩൯൫ ൧൨൯൦ ൮൯൫
യാരദ ൮൬൦ ൧൪൨൨ ൯൬൨
എനൊൿ ൬൨൨ ൯൮൭ ൩൬൫
മത്തുശല ൬൮൭ ൧൬൫൬ ൯൬൯
ലമെൿ ൮൭൪ ൧൬൫൧ ൭൭൭
നൊഹ ൧൦൫൬ ൨൦൦൬ ൯൫൦

ആദ്യം തുടങ്ങി ദൈവം ഭക്തിയുള്ള ചിലർക്കു തന്റെ ചി
ത്ത രഹസ്യത്തെ കാണിച്ച അവർ തതിനെ തങ്ങൾ ത
ങ്ങൾ വംശക്കാൎക്ക അറിയിപ്പാനായിട്ട ബഹു സാന്നിദ്ധ്യ
വും വളരെ ആയുസ്സും അവൎക്ക നല്കുകയും ചെയ്തു മൂന്നാമത
നായ എനൊഷിരിക്കും കാലത്തിങ്കൽ ദൈവ പെരും ത
ത്വവും അറിയിച്ച പ്രസംഗിച്ച തുടങ്ങി എഴാമതനായ എ
നൊൿ ദൈവത്തൊട സ്നെഹിതനായി നടന്നു ഇതാ ക
ൎത്താവ സകലൎക്കും ന്യായം വിധിപ്പാനും ഭക്തിയില്ലാത്ത
വരെ ശിക്ഷിപ്പാനും വളരെ സൈന്യങ്ങളായ തന്റെ പ
രിശുദ്ധന്മാരൊടും കൂടെ വരുന്നുണ്ട എന്നും മറ്റും പല പ്ര
കാരത്തിലും പ്രസംഗിച്ചും തന്റെ നടക്കകൊണ്ട ദൈവ
ത്തെ പ്രസാദിപ്പിച്ചും കൊണ്ട മുന്നൂറ്റുപത്തഞ്ച വയസ്സാ
യി ഉടലൊട കൂടെ ദൈവത്താൽ എടുക്കപ്പെടുകയും ചെയ്തു.

ആദമഃപ്രഥമന്നൃണാം ഹവാചാപ്യസ്യപഞ്ജരാൽ।
സൃഷ്ടാപാപാൽപരെവ്യക്തം സാന്ത്വംതൽപ്രാപതുൎവി
ഭൊഃ॥
നരാഭ്യമാദിസൃഷ്ടാഭ്യാം മഹാനാഗകുമന്ത്രണാൽ ।
പാപാബ്ധൌപതിതാഭ്യാം വാഗ്ദയയൈഷാവിഭ്രദിതാ॥
സപത്യാധുനാനാൎയ്യാദണ്ഡിതായാമയാസുതഃ।
ഹന്യാന്നാഗശിരഃപൂൎവം തെനാപ്യാഹതപാൎഷ്ണികഃ॥
നരൈസ്താഭ്യാംസമുത്ഭൂതൈ രഗ്ര്യൈരെഷാതുവാൿശ്രും
താ
പുണ്യൈരല്പൈരപീഷ്ടാചജഗത്യംഹഃപരിപ്ലുതെ॥
തസ്യാഃസമ്പൂരകംവിദ്ധി വാചശ്ശബ്ദംകിലെശ്വരം
അവതീൎണ്ണംതഥാചൈവ നാരീമാത്രസുതീകൃതം॥
ആദമ്യെഷ്ഠസുവാഗ്ദത്തം ധാൎമ്മികാഹബാലാദയഃ
തദരക്ഷന്നപജ്ഞാത മപികൈനാദിഭിശ്ശഠൈഃ॥
[ 11 ] വ്യാപ്തായാംതദൃതംധൎമ്മീന്ന്യൻഹനൊകഉപാദിശൽ॥
ശെഷെതുൎവീസ്ഥിതാഘൌഘ തിക്രാന്തൈ സഹനം
വിഭൊഃ
ആഗതംസലിലംഘൊരം മഗ്നഭൂശൈലവെശ്മകം॥
കെവലഃപ്രലയാന്നൊഹ സ്സസപ്തപരിവാരകഃ।
വിഭൊനിമ്മിതയാജ്ഞാതൊ നാവാധൎമ്മ്യഃപ്രരക്ഷിതഃ॥
യൊമനുൎബ്രാഹ്മണൈഃപ്രൊക്തൊ നൂത്നസൃഷ്ടൊൎവ്യ
ധീശ്വരഃ॥
ഭുവനെത്ഭ്യഃപുനൎജ്ജാതെ ത്രികുലാനാംപിതാനൃണാം॥
യാപിതാജ്ജ്യെഷ്ഠപുത്രാദ്ധിതുരുഷ്കായവനാശ്ശകാഃ।
അന്യെപിചകനിഷ്ഠാത്തു ഖാമാന്മൈശ്രകനാനകാഃ॥
മദ്ധ്യമാത്തുപ്രിയാല്പുത്രാൽ സെമനാമ്നസ്സമുത്ഥിതാഃ।
കല്ദായാരബസൂരാദ്യാമിശ്രാൽ പ്രാഗ്ദിശ്യബസ്ഥിതാഃ॥
എതൽഗൊത്രൊത്ഭവൊപ്യാസീന്നാഗ മൂൎദ്ധവിമൎദിനഃ।
ആദിവംശൊബ്രഹൊഭാവീ ശ്രെഷ്ഠൊവിശ്വാസിനാം
പിതാ॥
(ശ്രീഖൃഷ്ടസംഗീത. പൎവ ൧. അദ്ധ്യ ൧൦.)

൪. ജലപ്രലയം (൧ മൊ. ൫-൯.)

ആദാം തുടങ്ങിയുള്ള പത്ത തലമുറകളുടെ കാലത്ത മനു
ഷ്യർ എറെ വർദ്ധിച്ചകൊണ്ടിരിക്കുന്നതുമല്ലാതെ മനുഷ്യർ
എല്ലാവരും അധിക ആയുസ്സുള്ളവരായിരിക്കകൊണ്ട അ
വർ യാത്രയായി പൊയി പല ദെശങ്ങളിൽ കുടിയെറി
നിറഞ്ഞ പാൎക്കയും ചെയ്തു അങ്ങിനെ ഇരിക്കുമ്പൊൾ കി
ഴക്ക ഖണ്ഡങ്ങളിൽ വസിച്ചിരിക്കുന്ന കയിന്യർ പടി
ഞ്ഞാറെ ദിക്കിൽ പാൎത്തുകൊണ്ടിരുന്ന ശെത്ത വംശക്കാ
രൊട ചെൎന്നു. എഴാമത്തെ തലമുറയിൽ ജനിച്ച കയി
ന്യ പ്രഭുവായ ലാമക്ക ആദ്യം രണ്ട സ്ത്രീകളെ വിവാഹം
ചെയ്തു, തന്റെ പുത്രന്മാരൊട കുടെ ചെമ്പ ഇരിമ്പ, പൊൻ
തുടങ്ങിയുള്ള പണികളെ എടുത്തു വാദ്യങ്ങളിനാലും ആയു
ധങ്ങളിനാലും ആഭരണ സമ്പത്തിനാലും പ്രാപ്തിയുള്ളവ
നായി തീൎന്നപ്പൊൾ കയിനെക്കാളും പിശാച ശാഠ്യം പി
ടിച്ചവനായി ദൈവത്തെ വിരൊധിച്ചു. ആയതുകൊണ്ട
അക്കാലം തുടങ്ങി കയിന്യൎക്ക ശുദ്ധമനുഷ്യരെന്നും നര പു
ത്രരെന്നും പെരുണ്ടായി. ദെവവാക്ക ഇഷ്ടത്തൊട കെട്ട
ദെവാത്മാവിനെ അനുസരിക്കുന്ന ശെത്തിയൎക്ക ദെവ പു
[ 12 ] ത്രരെന്ന പെർ വിളിക്കയും ചെയ്തു. രണ്ട ജാതിക്കാര ത
മ്മിൽ കണ്ട ചെൎന്ന വന്നപ്പൊൾ ശെത്തിയരിൽ യൌവ്വ
നമുള്ളവർ പിതാക്കന്മാരുടെ വാക്കിനെ നിരസിച്ചു സൌ
ന്ദൎയ്യവും ആഭരണവും പൂണ്ട നരപുത്രികളെ ഇഷ്ടം പൊ
ലെ എടുത്തുകൊണ്ടിരുന്നു ദെവവാക്ക ക്രിയകളും മറന്നു
പൊയി, ലൊകം കാമം അക്രമം കുല മറ്റും മഹാ പാപ
ങ്ങൾ കൊണ്ട നിറഞ്ഞ, ജനക്കൂട്ടം വൎദ്ധിച്ച അളവിൽ ദു
ഷ്ടതയും വൎദ്ധിച്ചു വന്നു.

അപ്പൊൾ യഹൊവാ അറിയിച്ച അരുളിചെയ്തത ഇ
ങ്ങിനെ മാംസസ്വഭാവമായിരിക്കുന്ന മനുഷ്യരൊട എ
ന്റെ ആത്മാവ എപ്പൊഴും വിവാദിക്കുമാറില്ല അവൎക്കായി
കൊണ്ട ഇനിയും നൂറ്റിരുപത സംവത്സരം വരെയും താ
മസിക്കുന്നു. എന്നാറെ അക്കാലത്തുള്ള മനുഷ്യൎക്ക വെദ
വും നീതിശാസ്ത്രവും എഴുതിയിട്ടില്ലായ്കകൊണ്ട യഹൊവാ
തന്റെ ആത്മാവകൊണ്ട അവൎക്ക ബൊധം വരുത്തി മാം
സ ഇശ്ചയെ വിരൊധിച്ചിട്ടും കഠിന ശിക്ഷകളെ കൊ
ണ്ട ഉപദ്രവിക്കാതെ ഇരുന്നു അതിന്റെ ശെഷം ഞാൻ സൃ
ഷ്ടിച്ച മനുഷ്യരെ ഇപ്പൊൾ ഭൂമിയിൽനിന്ന നശിപ്പിക്കും
എന്നും പത്താമതനായ നൊഹ* തന്റെ വംശക്കാരിൽ
നീതിമാനും ഉത്തമനുമായി എന്നൊടഐക്യമായി നടന്നത
കൊണ്ട അവന്ന എന്റെ കൃപ ലഭിക്കണം എന്നും നിശ്ച
യിച്ചിട്ട നൊഹിനൊട പറഞ്ഞ നിലത്തുള്ള ജീവിക
ളൊക്കെയും നശിക്കെണ്ടതിന്ന ഞാൻ ഭൂമിയിന്മെൽ ജല
പെരുക്കം വരുത്തും ആയതകൊണ്ട നീയും നിന്റെ ഭാൎയ്യ
പുത്രന്മാരും പുത്ര ഭാൎയ്യമാരും ഒരു പെട്ടകത്തിലെക്ക പ്ര
വെശിക്കെണം പിന്നെയും നിന്നൊട കൂടെ ജീവനൊട ര
ക്ഷിപ്പാനായിട്ട സകല ജന്തുക്കളിൽ ആണും പെണ്ണുമാ
യി ൟരണ്ടിരണ്ട ഞാൻ പെട്ടകത്തിലെക്ക വരുത്തും നി
ങ്ങൾക്കും അവറ്റിന്നും ഭക്ഷിപ്പാൻ വെണ്ടുന്നതെല്ലാം
ശെഖരിക്കയും വെണം ഇതിന്നായിട്ട നീ ൩൦൦ മുഴം നീള
വും ൫൦ മുഴം വീതിയും ൩൦ മുഴം ഉയരവും ഉള്ള പെട്ടകം ഉ
ണ്ടാക്കി അതിൽ മൂന്ന തട്ടുകളെയും ഭാഗത്തിൽ ഒരു വാതി
ലിനെയും ഉണ്ടാക്കുകയും വെണം ഇങ്ങിനെയുള്ള ദെവ
കല്പനയെ എല്ലാവരൊടും അറിയിച്ചപ്പൊൾ ലൊകർ ഒ
ക്കെയും പരിഹസിച്ച നിന്ദിച്ച പറഞ്ഞു നൊഹ ദെവക
[ 13 ] ല്പനപ്രകാരം സകലവും പണിയിച്ച തീൎക്കയും ചെയ്തു.

ഭൂലൊകമുണ്ടായ (൧൬൫൬) ആണ്ടിൽ, നൊഹയുടെ
(൬൦൦) വയസ്സിങ്കൽ രണ്ടാം തിങ്ങളായ തുലാമാസം പ
ത്താം തിയ്യതി ദെവകല്പനയുണ്ടാകകൊണ്ട നൊഹതുടങ്ങി
യുള്ളവർ പെട്ടകത്തിനകത്ത പ്രവെശിച്ചു അതിന്റെ ശെ
ഷം (൧൭) തിയ്യതി മഹാ ആഴത്തിലെ ഉറവകൾ ഒക്കെയും
പിളൎന്നു ആകാശത്തിലുള്ള ജലദ്വാരങ്ങളും തുറന്നു അ
പ്പൊൾ (൪൦) പകലം രാവും ഭൂമിയിന്മെൽ മഴയുണ്ടായാ
റെ വെള്ളങ്ങൾ വൎദ്ധിച്ച പെട്ടകത്തെ മെല്പെട്ട പൊക്കി
പിന്നെയും വളരെ അധികപ്പെട്ടവന്നു ആകാശത്തിൻ
കീഴിലുള്ള മലകളെ ഒക്കെയും മൂടി അവറ്റിൽ അത്യുന്നത
ശിഖരത്തിന്മെൽനിന്നു (൧൫) മുഴം ഉയരം മൊല്പെട്ട വെ
ള്ളങ്ങൾ വൎദ്ധിച്ചു. അപ്പൊൾ സകല മൃഗങ്ങളും പക്ഷി
കളും ഇഴവ ജന്തുക്കളും ഒട്ടൊഴിയാതെ കണ്ടുള്ള മനുഷ്യരും
ചത്തുപൊയി പെട്ടകം മാത്രം വെള്ളങ്ങളുടെ മീതെ ഒഴുകി.
അങ്ങിനെ വെള്ളങ്ങൾ ഭൂമിയുടെ മെൽ (൧൫൦) ദിവസ
ത്തൊളം നിന്നാറെ വെള്ളം കുറഞ്ഞ പൊകെണം എന്ന
ദൈവം കല്പിച്ചതകൊണ്ട ഏഴാം മാസം (൧൭) തിയതി പെ
ട്ടകം അൎമ്മിണ്യ ദെശത്തിലിരിക്കുന്ന അറരാത്തെന്ന മല
യിൽ ഇരുന്നു പത്താം മാസം വരെയും വെള്ളങ്ങൽ കൂട
ക്കൂടെ കുറഞ്ഞു ആ പത്താം മാസം ഒന്നാം തിയ്യതി മല
ശിഖരങ്ങൾ കണ്ടു പിന്നെ (൪൦) ദിവസം കഴിഞ്ഞാറെ
നൊഹ ഒരു മലങ്കാക്കയെ പുറത്ത വിട്ട ആയത ഭൂമിമെൽ
നിന്ന വെള്ളം വറ്റിപൊകുന്നത വരെയും പൊകുന്നതും
വരുന്നതുമായിരിക്കകൊണ്ട പ്രാവിനെയും വിട്ടു അത സു
ഖമുള്ള സ്ഥലം കാണാതെ നൊഹ അടുക്കൽ തിരിച്ചു വ
ന്നു എഴ ദിവസത്തിന്റെ ശെഷം ആ പ്രാവിനെ പി
ന്നെയും പുറത്ത വിട്ടാറെ അത വൈകുന്നെരത്ത അവന്ന
ഒരു ഒലിവവൃക്ഷത്തിന്റെ ഇലയെ കൊത്തിക്കൊണ്ടു വ
ന്നു അവൻ പിന്നെയും മറ്റ എഴ ദിവസം പാൎത്തിട്ട പ്രാ
വിനെ പുറത്ത വിട്ടാറെ അത മടങ്ങി വന്നിട്ടില്ല ഭൂമിമെൽ
നിന്ന വെള്ളങ്ങൾ വറ്റിപ്പൊയി എന്ന നൊഹ കണ്ട
പ്പൊൾ ഒന്നാം മാസം ഒന്നാം തിയ്യതി പെട്ടകത്തിന്റെ
മെൽതട്ടിനെ നീക്കി ഉണങ്ങിയ സ്ഥലത്തെ കണ്ടു (൧൬
൫൭) ആണ്ടിൽ രണ്ടാം മാസം (൨൭) തിയ്യതി താനും കു
ഡുംബക്കാരും ജന്തുക്കളൊടും കൂടെ പുറത്ത വന്നുകൊള്ളെ
[ 14 ] ണം എന്നുണ്ടായ ദൈവകല്പന പ്രകാരം ആ പെട്ടകം വി
ട്ട പുറത്ത വരികയും ചെയ്തു.

അനന്തരം നൊഹ യഹൊവായിക്ക ഹൊമബലിക
ളെ കഴിച്ചപ്പൊൾ ഉണ്ടായി വന്ന ദൈവ പരുളപ്പാട മ
നുഷ്യ നിമിത്തമായി ഞാൻ ഭൂമിയെ പിന്നെയും ജലപെ
രുക്കം കൊണ്ട ശപിക്കയില്ല ഇപ്പൊൾ ചെയ്തപ്രകാരം സ
കല ജീവാത്മാവിനെയും ശിക്ഷിക്കയും ഇല്ല ഭൂമിയുള്ള
നാൾ ഒക്കെയും വിതയും കൊയിത്തും ശീതവും ഉഷ്ണവും
വെനൽ കാലവും വൎഷകാലവും പകലും രാവും ഇവറ്റി
ന്ന നീക്കം വരികയില്ല എന്നതിന്റെ ശെഷം നൊഹ
യെ അനുഗ്രഹിച്ചു മഴ പെയ്യുന്നതിനാലെ പെടിയുണ്ടാക
രുത എന്നതിന്ന അടയാളമായിട്ട മെഘത്തിങ്കൽ ശൊഭയു
ള്ള മഴവില്ലിനെ ഉണ്ടാക്കി വെച്ച ഇത എനിക്കും ഭൂമിക്കുമു
ള്ള നിൎണ്ണയത്തിന്ന മുദ്രയായിരിക്കും എന്ന കല്പിച്ചു മനു
ഷ്യർ മൃഗജാതികളെ ജീവനൊട രക്ഷിച്ചതുകൊണ്ട ഇനി
മെലാൽ ചീരമുതലായത പൊല എല്ലാ മാംസങ്ങളെ
യും തിന്നുകൊള്ളാം അവകൊന്ന തിന്നുന്നത ഒരു ദൊ
ഷമില്ല എന്നും മനുഷ്യനെ മനുഷ്യൻ കൊല്ലുമ്പൊൾ അ
വന്ന മരണ ശിക്ഷ വെണ്ടു എന്നും അരുളിചെയ്തു മറ്റും
ചില ആചാരങ്ങളെ കൊടുത്തു മനുഷ്യരുടെ വലിപ്പത്തെ
യും സ്വെശ്ചയെയും അടക്കി ശരീര ശക്തിക്കും ആകാശ
സൌഖ്യത്തിന്നും ദീൎഘായുസ്സിന്നും വളരെ മാറ്റവും താഴ്ച
യും വരുത്തി ഇപ്പൊഴത്തെ യുഗത്തിലും ഭൂമിയെ പരിപാ
ലിച്ചു രക്ഷിച്ചു വരികയും ചെയ്യുന്നു.

പിന്നെ നൊഹ ഭൂമിയിൽ കൃഷിചെയ്വാൻ തുടങ്ങി ഒരു
മുന്തിരിങ്ങാത്തൊട്ടം ഉണ്ടാക്കി ആയതിലുണ്ടായ രസത്തെ
അവൻ കുടിച്ചു വെറിയായിരുന്നു കൂടാരത്തിനകത്ത വ
സ്ത്രം നീങ്ങികിടന്നപ്പൊൾ അവന്റെ പുത്രനായ ഹാം പി
താവിന്റെ നഗ്നതയെ കണ്ടു നിന്ദിച്ച രണ്ട സഹൊദര
ന്മാരൊടും അറിയിച്ചു. എന്നാറെ ശെമും യാഫെത്തും
ഒരു വസ്ത്രം എടുത്ത തങ്ങളുടെ ഇരുപെരുടെ തൊളുകളിലും
ഇട്ട പിന്നൊട്ട വന്ന തങ്ങളുടെ പിതാവിന്റെ നഗ്നത
യെ മറച്ചു. പിന്നെ നൊഹ മദ്യലഹരിയിൽനിന്ന സു
ബൊധമായി ഇളയ പുത്രൻ തന്നൊട ചെയ്തതിനെ അ
റിഞ്ഞിട്ട ദുഃഖിച്ചു പറഞ്ഞിതു ഹാമ്യർ ശപിക്കപ്പെട്ടവരാ
യി ജ്യെഷ്ഠാനുജന്മാൎക്ക ദാസന്മാരായി തീരും, ശെമി
[ 15 ] ന്റെ ദൈവമായ യഹൊവായിക്ക സ്തുതിയുണ്ടാകട്ടെ ക
നാൻ അവന്റെ ദാസനാകും, യഫെത്തിനെ ദൈവം
വൎദ്ധിപ്പിക്കും അവൻ ശെമിന്റെ വാസസ്ഥലങ്ങളിൽ
പാൎക്കും കനാൻ അവന്റെ ദാസനായി പൊകും. എന്നി
ങ്ങിനെ ഉള്ള ദെവ വാക്കിന്റെ അൎത്ഥമിതാകുന്നു ഇപ്പൊ
ഴുണ്ടാകുന്ന മൂന്ന മനുഷ്യജാതികളിൽ ഹാമ്യർ താണുപൊ
യി മറ്റവയ്ക്ക വംശമായി തീരും അതിലുണ്ടായ കനാൻ
എന്ന ഗൊത്രം എല്ലാറ്റിലും ഹീനമായി പൊകും. ദൈ
വത്തിന്നിഷ്ടമുള്ള ജാതി ശെമിന്റെ കുഡുംബമാം ആയ
തിൽ ലൊകരക്ഷിതാവായ യെശുവിന്ന അവതാരജനന
മുണ്ടാകും യാഫെത്തിയൎക്ക ഭൂമി എല്ലാടവും കടന്ന പൊകു
വാനും ലൌകീകത്തിങ്കൽ ഉത്സാഹികളായി സാമ്രാജ്യം പ്രാ
പിപ്പാനും അനുഗ്രഹം കൊടുത്തു. അതുംവണ്ണം നടക്ക
യും ചെയ്തു.

൫. നൊഹ്യരുടെ അവസ്ഥ (൧ മൊ. ൧൦, ൧൧.)
നൊഹ ജലപ്രലയത്തിന്റെ ശെഷം മുന്നൂറ്റമ്പതസം
വതരമിരുന്നു തൊള്ളായിരത്തമ്പതാം വയസ്സിൽ മരിച്ചു,
അവന്റെ ഇഷ്ടപുത്രനായ ശെം തന്റെ വംശത്തിൽ പ
ത്ത തലമുറവരെക്കും കണ്ടു അഞ്ഞൂറാം വയസ്സിങ്കൽ മരി
ച്ചു. അവന്റെ പുത്രനായ അൎപ്പക്സാദ ൩൩൮ വയസ്സിൽ ക
ഴിഞ്ഞപൊയി. അവന്റെ പൌത്രനായ എബർ (൪൬൪) വ
യസ്സൊളം ജീവിച്ചു. ആ തലമുറ ഇരിക്കുന്ന കാലത്തിങ്കൽ മ
നുഷ്യർ പാപാധിക്യത്താൽ ശക്തിഹീനരായി തീരുകകൊ
ണ്ട ൨൩൦ വയസ്സിൽ അധികം ഒരുത്തരും ഇരുന്നില്ല അ
പ്പൊൾ ഹാം സന്തതിയിൽ ഉണ്ടായ ശക്തിമാന്മാരായ വീ
രന്മാർ നീർ നിറഞ്ഞ കാട്ടപ്രദെശങ്ങളിൽ എറെ വൎദ്ധിച്ച
സൎപ്പങ്ങളെയും ദുഷ്ടമൃഗങ്ങളെയും നായാട്ടിൽ വധിച്ചും അ
ന്യ പുരുഷന്മാരെ ഭരിച്ചും പ്രഭുക്കളായി വന്നുതുടങ്ങി അവ
രിൽ ഹാമിന്റെ പൌത്രനായ നിമ്രൊൎദ ജലപ്രലയത്തി
ന്റെ ശെഷം നൂറ്റെണ്പതാം സംവത്സരത്തിൽ നായാട്ടി
ന്ന നായകനായി ചമഞ്ഞ ഫ്രാത്തുതീഗ്രി നദികൾക്ക നടു
വെയുള്ള പ്രദെശത്തിൽ കൃഷിക്കാരെ ഭരിച്ചു രക്ഷിക്കയും
ചെയ്തു.

ആ കാലത്തൊളം എല്ലാവൎക്കും ഒരു ഭാഷ ഇരുന്നപ്പൊൾ
ശീനാർ എന്ന പെരുള്ള ആ താണ പ്രദെശത്തിൽ കുടി
യിരുന്നവർ ഇനി നാം ഭൂമിമെൽ ചിതറപ്പെടാതെ ഇ
[ 16 ] രിപ്പാനും നൊഹ്യരുടെ സകല ജാതികൾക്കും സ്മരണചി
ഹ്നം ഉണ്ടാകുവാനായിട്ടും ഒരു നഗരത്തെയും അതിൽ ആ
കാശത്തൊളം എത്തുന്ന മുകളുള്ള ഒരു ഗൊപുരത്തെയും പ
ണിയിക്ക വരുവിൻ വരുവിൻ എന്ന പറഞ്ഞ പണി
ചെയ്യുമ്പൊൾ യഹൊവായിക്ക ഇഷ്ടമില്ലായ്കകൊണ്ട അ
വനിറങ്ങിവന്നു അവരുടെ പണിയെ നൊക്കി എല്ലാവ
ൎക്കും ഒരു ഭാഷയും ഒരു വിചാരവും ഉണ്ടല്ലൊ ഇങ്ങി
നെ അവർ ചെയ്‌വാൻ തുടങ്ങിയ പ്രവൃത്തി സാധിക്കു
ന്നെങ്കിൽ മടിക്കുന്ന അവരുടെ നിരൂപണങ്ങളെ ആര
വിരൊധിക്കും എന്ന വിചാരിച്ച നിശ്ചയിച്ചു ഒരൊരൊത്ത
രുടെ വാക്കുകൾ തമ്മിൽ അറിയാതെയിരിപ്പാൻ തക്കവ
ണ്ണം ഭാഷകളെ വെവ്വെറാക്കി അവർ ആ സ്ഥലത്തെ വി
ട്ട പട്ടണവും ഗൊപുരവും മുഴുവനാക്കി തീൎക്കതെ ഭൂമി എ
ങ്ങും ഛിന്നഭിന്നമായി പൊവാൻ വ്യവസ്ഥ വരുത്തി. പട്ട
ണത്തിന്ന ബാബൽ എന പെരുണ്ടായി ആയതിന്ന ക
ലക്കം എന്നൎത്ഥം എന്നറിക ൟ ബാബല എന്നിട്ടുള്ള രാ
ജ്യം രാജ്യങ്ങളിൽ ഒന്നാമത ഭൂമിയെല്ലാടവും ഉണ്ടായിരു
ന്ന നാനാജാതി വെഷ ഭാഷാദിഭെദങ്ങൾക്ക ഇത കാര
ണമായി വന്നു.

ആരരത്ത മലയുടെ താഴ്വരയിങ്കൽ ഇരിക്കുന്ന ശീനാർ
എന്ന പ്രദെശം വിട്ട ഹാമിന്റെ വംശക്കാർ തെക്ക പൊ
യി കപ്പൽ വഴിയായിട്ടും പലദെശങ്ങൾക്ക പൊയി നിറ
ഞ്ഞ കുടിയെരുകയും ചെയ്തു. അവരിൽ നിന്നുണ്ടായ ജാ
തികൾ കനാനർ,കാപ്രികൾ മിസ്രായക്കാർ, ൟദ്രാവിഡ
രും മുതലായ കറുത്ത മനുഷ്യരുമാം. ൟഹാമ്യർ രാജ്യതെ
ജസ്സും ജ്യൊതിഷം തുടങ്ങീട്ടുള്ള ലൊകജ്ഞാനവും വൎദ്ധിച്ചി
രിക്കും കാലം ദെവകല്പനകളെയും പൂൎവ പ്രൊക്തങ്ങളെയും
തൃണീകരിച്ച തങ്ങളുടെ ഇഷ്ടപ്രകാരം ദെവപൂജകളെ സ
ങ്കല്പിച്ചു അനന്തരം ദൈവത്തെ അറിഞ്ഞാറെയും കൃതജ്ഞ
ന്മാരായി തീരാതെ അവന്റെ സ്തുതി ശുശ്രൂഷകളെ മറ
ന്നപ്പൊൾ തങ്ങൾ ജ്ഞാനികളാകുന്നു എന്ന മദിച്ച പറ
ഞ്ഞ വന്നകാലത്തിൽ ദൈവശാപത്താൽ ബുദ്ധികെടായു
ള്ള അവരുടെ ഹൃദയങ്ങൾ ഇരിണ്ട പൊയിട്ട ദെവനെ
കൻ മാത്രമുണ്ടെന്നറിഞ്ഞിട്ടും രാജഗുരുജ്ഞാനി ഇവരുടെ
ദുൎബാധത്താൽ നക്ഷത്രഭെദങ്ങളെയും പ്രാണിബിംബ
ങ്ങളെയും വെച്ച പൂജിച്ച തുടങ്ങുകയും ചെയ്തു അപ്പൊൾ
[ 17 ] അവരുടെ രാജ്യങ്ങളൊക്ക വാടിപൊയി, ദെവസാന്നി
ദ്ധ്യമില്ലാതെ പൊയി, ആ ദെശങ്ങളിലെങ്ങും ദുൎഭൂതങ്ങ
ളുടെ പ്രഭുവായ ശൈത്താൻ തന്റെ അന്ധകാര രാജ്യ
ത്തെ സ്ഥാപിച്ചിട്ടുണ്ട. ഇങ്ങിനെ ഹാമ്യരുടെ അവസ്ഥ.

യാഫെത്യർ ആരരത്ത മല വിട്ട വടക്ക പടിഞ്ഞാറു ദി
ക്കിലും പൊയി വസിച്ചു. അവരുടെ ദെശങ്ങൾ ശൈത്യ
ഭൂമിയാകകൊണ്ട അവർ വെള്ളക്കാരായി തീൎന്നു. അവ
രും മിക്കവാറും ദൈവജ്ഞാനത്തെ മറന്ന തൻ ഇഷ്ട പ്ര
കാരം ഒരൊ ജാതികൾക്ക പ്രിയ ആരാധനകളെ സങ്കൽപ്പി
ച്ചു. പിന്നെ ശെം ഗൊത്രത്തിലുണ്ടായ യൂദന്മാരിൽ ലൊ
കരക്ഷിതാവായ യെശു അവതരിച്ചപ്പൊൾ അവർ വച
നത്തെ സന്തൊഷത്തൊടും കൂടെ ധരിച്ചു ക്രിസ്തിയരായി
തീൎന്നു ആ യവനക്കാർ, റൊമർ, തുയിച്ചർ, ഇങ്ക്രിശ, പ്രാഞ്ചി,
പൊൎത്തുഗീശ, രൂശ്യർ തുടങ്ങീട്ടുള്ളവർ യാഫെത്യരാകുന്നത.

ശെമിന്റെ വംശക്കാർ ആദ്യത്തിങ്കൽ കുറെ വൎദ്ധി
ച്ചു പിതാമഹന്മാരുടെ ദെശത്തിങ്കൽ പാൎത്തു മിക്കവാറും
കന്നകാലിക്കൂട്ടങ്ങളെ സമ്പാദിച്ച മെച്ചുകൊണ്ട ജീവനം
കഴിച്ചു. അവരിൽ ചിലൎക്ക ദൈവം തന്റെ ചിത്ത രഹ
സ്യത്തെ കാണിച്ചു. ശെമിൽ നിന്നുണ്ടായവർ യഹൂദ
ന്മാർ ആരബർ പാർസികൾ നസ്രാണി മുതലായവർ.

ൟ പറഞ്ഞ പൂൎവ്വചരിതം ദെവവചനത്താൽ അറി
ഞ്ഞ വരികകൊണ്ട അതിനൊട ഭെദമായിരിക്കുന്ന ശാ
സ്ത്രൊക്തങ്ങൾ മെലെ വിശ്വാസം വെക്കരുത. ആദ്യം യ
ഹൊവായുണ്ടാക്കിയ മനുഷ്യൻ പരിശുദ്ധവും ഭാഗ്യവും
ജ്ഞാനവും ഉള്ളവനായി തന്റെ സ്രഷ്ടാവൊട ഐക്യമാ
യിരിക്കും കാലം അവൻ പിശാചിന്റെ ചതിവാക്കിനെ
അനുസരിച്ചുകൊണ്ട പാപത്തിന്നടിമയായി തീരുകയും
തനിക്കുണ്ടായ ദിവ്യജീവാനുഭവം വിടുകയും ചെയ്തു യ
ഹൊവാ പാപികളുടെ മരണത്തെ അല്ല അവർ മനസ്സ
തിരിച്ച ജീവിക്കുന്നതിനെ ആഗ്രഹിക്ക കൊണ്ട തനിക്ക
ആവശ്യമുള്ള കാലത്തങ്കിൽ പാപമരണങ്ങളെയും പിശാ
ചിനെയും ജയിച്ചു ആദാം മൂലമായി മരിച്ച സകലരെ
യും ജീവിപ്പിപ്പാനായ്കൊണ്ട സൎവ സ്നെഹശക്തിയുള്ളൊ
രു രക്ഷിതാവ മനുഷ്യജന്മമായി വരും എന്ന വാഗ്ദത്തം
ചെയ്തു. ആ സന്തൊഷവാക്ക അന്ധകാരസ്ഥരായ പൂ
[ 18 ] ൎവന്മാക്ക ദൂരത്തനിന്ന കാണുന്ന പ്രകാശമായിരുന്നു. ദൈ
വഭക്തിയുള്ളവർ വിശ്വാസത്തിനാലെ എത്ര വലുതായുള്ള
രക്ഷയായി വരുമെന്നറിഞ്ഞ സന്തൊഷിച്ച അതിനെപുത്ര
പൌത്രന്മാരൊടുമറിയിച്ചു ഇങ്ങിനെ ആദാം എഴാമത്തെ
പൌത്രനായി ജനിച്ച ലാമക്കിന്ന അറിയിക്കയും ലാമൿ
തന്റെ പുത്രനായ നൊഹയുടെ മൂന്ന മക്കളൊടും ആയ
വർ ശെമിയരിൽ പത്താമത്തവനായ ആബ്രഹാമൊടും മ
റ്റും ചിതറിപൊയ വംശക്കാരൊടും ബൊധിപ്പിക്കുമാറാ
യിരുന്നു. ചിലർ വിശ്വസിച്ചു മിക്കവാറുമുള്ള മറ്റെയ
വർ ദൈവത്തെ വിട്ട പിരിഞ്ഞ അന്ധകാരത്തിൽ നടന്ന
വന്നു. ദൈവച്ചൊൽ കെട്ട അനുസരിച്ച നടക്കുന്നവൻ
യാതൊരുജാതിക്കാരൻ ഭാഗ്യവാൻ ദെവപ്രകാശത്തെ അ
വൻ ദൎശിക്കും. മനുഷ്യ കല്പിതങ്ങളെ ധരിച്ചുകൊണ്ടുള്ള
വർ എവരൊ അവരെ കൊപരാഗാദികളും മരണഭീതിയും.
വെർപെട്ടുപൊകയില്ല എന്നെല്ലാവരും അറിക.
ശ്രീ യെശു ക്രിസ്തുവിന്റെ പിതാമഹന്മാരായ
ശെമിയരുടെ വംശക്രമവും വയസ്സും ചൊല്ലുന്നിത.

ജനനം മരണം ജീവകാലം
നൊഹ ൧൦൫൬ ൨൦൦൬ ൯൫൦
നൊഹ്യനായശെം ൧൫൫൮ ൨൧൫൮ ൬൦൦
അൎപ്പക്സാൎദ ൧൬൫൮ ൨൦൯൬ ൪൩൮
ശലാഹ ൧൬൯൩ ൨൧൨൬ ൪൩൩
എബർ ൧൭൨൩ ൨൧൮൭ ൪൬൪
പെലഗ ൧൭൫൭ ൧൯൯൬ ൨൩൯

[ൟ പെലെഗ ജനിക്കും കാലത്ത ജാതൊകളൊക്കെ
ബാബൽ നഗരത്തെ വിട്ട ചിതറിപൊയി]

റെയു ൧൭൮൭ ൨൦൨൬ ൨൩൯
ശെറുഗ ൧൮൧൯ ൨൦൪൯ ൨൩൦
നൊഹൊൻ ൧൮൪൯ ൧൯൯൭ ൧൪൮
തെരഹ ൧൮൭൮ ൨൦൮൩ ൨൦൫
ആബ്രഹാം ൧൯൪൮ ൨൧൨൩ ൧൯൫

ഇങ്ങിനെ ആദാം പടയ്ക്കപ്പെട്ട ൟരായിരാമത സംവ
ത്സരത്തിൽ അബ്രഹാം ഉണ്ടായി അബ്രഹാം മുതൽകൊ
ണ്ട ശ്രീ യെശുവിന്റെ ജനനത്തൊളം ൟരായിരം സം
വത്സരം കഴിഞ്ഞതുമുള്ളു ശാസ്ത്ര ഗണിതത്തെ സൂക്ഷി
ച്ച നൊക്കിയാൽ നാല യുഗങ്ങളുടെ പരമാൎത്ഥത്തെ തെളി
[ 19 ] യിച്ച പറയാം കൃതയുഗം സ്വൎഗ്ഗലൊകത്തിങ്കൽ എണ്ണി
കഴിയാത്ത കാലം വരെയുണ്ടായിട്ടും ഭൂലൊകത്തിങ്കൽ പാ
പ മരണങ്ങളെ കൂടാത്ത കുറെ ദിവസങ്ങളത്രെ ഇരുന്നത
കൊണ്ട ആദാം ഹവ്വാ എദൻ തൊട്ടത്തിൽ ദെവസന്നി
ധിയിങ്കൽ വസിച്ച കാലം കൃതയുഗമെന്നും ചൊല്ലുന്നു.
പാപം ചെയ്ത ദിവസം തുടങ്ങി ജലപ്രലയത്തൊളം കഴി
ഞ്ഞ ആയിരത്തറുനൂറ്റമ്പത്താറ സംവത്സരം ത്രെതായു
ഗത്തൊട തുല്യമായി വരുന്നു. അപ്പൊൾ മനുഷ്യവയസ്സ
തൊള്ളായിരത്തിന്ന അധികപ്പെട്ടു വ്യാധികളില്ല, അല്പനക
ളും ശിക്ഷകളുമില്ല. അവസാനത്തിൽ പറഞ്ഞ നൊഹ്യരു
ടെ കാലങ്ങളായ മുന്നൂറ സംവത്സരം ദ്വാപരയുഗം എന്ന
പറവാൻ സംഗതി തൊന്നുന്നു മനുഷ്യരുടെ ജീവകാലം
ഇരുനൂറും, മുന്നൂറുമായി കഴിഞ്ഞ ബിംബാരാധനയും ജാ
തിഭെദങ്ങളും ക്രമെണ ലൊകത്തിൽ അക്രമിച്ചുകൊണ്ടിരു
ന്നു. ഇപ്പൊൾ കലിയുഗം ഉണ്ടല്ലൊ എന്ന ൟ ഈ ദെശ
ക്കാർ പറയുന്നു. അവരുടെ ൟ വാക്കിൽ സത്യവും അ
സത്യവും കൂടെ ഉണ്ട. ശ്രീ യെശു ക്രിസ്തു അബ്രഹാം ജാ
തിയിങ്കൽ അവതരിച്ചതിന്റെ മുമ്പിലുള്ള ൟരായിരം സം
വത്സരം എല്ലാം അന്ധകാരം ഊഴി എങ്ങും മൂടികിടന്നു അ
ത കലിയുഗം ആ രക്ഷിതാവിന്റെ വെളിച്ചം കാണാതെ
കണ്ട ഋഷി പ്രൊക്തങ്ങളാലുണ്ടായ കാരിരുളിൽ വസിക്കു
ന്നവൎക്കും ഇന്നത്തെ ദിവസത്തൊളം കലിയത്രെയാകുന്ന
ത. ശ്രീ യെശുവിന്റെ മധുരത്തെ രുചികണ്ട അവൻ
പിന്നെയും വരുന്നതിന്ന കാത്തിരിക്കുന്ന നാനാജാതിക്കാ
ൎക്ക അവന്റെ തിരുരക്തപരിശാന്തികൊണ്ട കലികഴിഞ്ഞ
പൊയി സദ്വിശ്വാസയുഗം ഉണ്ടായി വൎദ്ധിച്ച വന്ന
ത ആയിരത്തെണ്ണൂറ്റനല്പതാം സംവത്സരം ആകുന്ന
ത ൟ ൧൦൧൫ കൊല്ലത്തിലെന്നറിക. ഇങ്ങിനെ:

കൃത, ആദാമിന്റെ ആദ്യസ്ഥാനം.
ത്രെത, ജലപ്രലയത്തൊളം ൧൬൫൫
ദ്വാപര, നൊഹ്യരുടെ കാലം ൩൦൦
കലി, അബ്രഹാം തുടങ്ങി ശ്രീയെശുജന്മത്തൊളം ൨൦൦൦
സദ്വിശ്വാസയുഗം ൧൮൪൦
ആക മനുഷ്യജാതിയുണ്ടായിരിക്കുന്ന<lb />സംവത്സരം: ൫൭൯൬
[ 20 ] യഃ പുത്രസ്സഹപിത്രെകൊനാദിരീശസ്സദാസ്ഥിതഃ।

നമസ്തസ്മൈ നമസ്തസ്മൈ സൎവാഗ്രൊല്പത്തയെ
നമഃ॥
യെനയുക്തൊഖിലാംസൃഷ്ടിമാക്രമജ്ജഗതാംപിതാ।
നമസ്തസ്മൈ നമസ്തസ്മൈ ശക്തെശായനമൊ നമഃ॥
യസ്സമസ്തജനെഭ്യൊപിജീവനാത്മപ്രകാശദഃ।
നമസ്തസ്മൈനമസ്തസ്മൈസച്ചിദ്വിംബായവൈനമഃ॥
യഃസ്തുതൊപ്യൂൎദ്ധ്വലൊകസ്ഥൈരെമെഭൂവാസിഭിസ്സദാ
നമസ്തസമൈനമസ്തസ്മൈംരംശബുദ്ധാത്മനെനമഃ॥
മൃത്യുപതിതെപ്യാദ്യെനൃണാമൊക്താപ്രതിശ്രുതഃ।
നമസ്തസ്മൈനമസ്തസ്മൈനമൊനൂത്നാദമായഹി॥
യഃപാപദുഃഖമദ്ധ്യെപിനിത്യസാന്ത്വംസുധൎമ്മിണാം।
നമസ്തസ്മൈനമസ്തസ്മൈനാഗമൂൎദ്ധപ്ശിതെനമഃ॥
യസ്യാനുസൎഗ്ഗലക്ഷ്മാസിദ്വിപ്ലവൊമല നാശകഃ।
നമസ്തസ്മൈനമസ്തസ്മൈവസുധാനുസൃജെനമഃ॥
യദൎത്ഥെനൂത്നവംശൊപിതതൊഭൂദാദമാദ്യഥാ।
നമസ്തസ്മൈ നമസ്തസ്മൈ യുഗപിത്രെനമൊ നമഃ॥
[ 21 ] വിശ്വാസി പിതാക്കന്മാരുടെ കഥ

മൊശയുടെ പ്രഥമ ഗ്രന്ഥത്തിൽ ഉള്ള തെരഹ

യിസ്‌ഹാക്ക യാക്കൊബ ഇവരുടെ ഉല്പത്തികൾ

അറിയിക്കുന്നത

ശിഷ്യഃ പിതാവൈശ്രെഷ്ഠവംശസ്യ സൎവവിശ്വാ
[സിനാഞ്ചകഃ॥
ഗുരുഃ ക്രിസ്തൊത്ഭവയുഗാൽപൂൎവെബ്ദസഹസ്രദ്വയെ
[കലൌ।
ശതാധികസഹസ്രാന്തെത്യജത്സ്വൎച്ചാംവിഭൊർനൃഷ്ഠ॥
തദാദെശെസമുത്ഭൂതംകല്ദായാഖ്യെതമാബ്രഹം।
സൂൎയ്യെന്ദുഭാൎച്ചയാവ്യാപ്തെഭ്യുവാചെശദംവചഃ॥
സ്വദെശംത്വംപരിത്യജ്യസ്വാത്മീയാഞ്ചാപിസൎവതഃ।
സ്വപിതുൎഭവനം ചാപിയാഹിമദ്ദെശ്യനീവൃതം॥
മഹാ വംശായതെചൈനം ദാസ്യാമ്യാശിഃ പ്രദൊഖി
[ലം।
ത്വദ്വംശീയാച്ചസൎവെപിജനാഃപ്രാപ്സ്യ ന്തിമംഗലം॥
ശ്രുത്വെദംമന്യമാനസ്സസൎവവിശ്വാസിനാംപിതാ।
കനാനാഖ്യംപലെസ്തീന്യം സ്വാജ്ജാതംനീവൃതംയ
[യൌ॥
ബന്ധുവൎഗ്ഗെചസംത്യക്തെവിഭുവാക്യപ്രതീതിതഃ।
വൃദ്ധൊപിവൃദ്ധഭാൎയ്യശ്ചപുത്രംസമുദപാദയൽ॥

൧. അബ്രാമിനെ ദൈവം വിളിച്ചത

ജലപ്രളയത്തിന്റെ ശെഷം മനുഷ്യർ എറ്റവും പെ
രുകി കൂട്ടം കൂട്ടമായിട്ട പിരിഞ്ഞ അതാത രാജ്യങ്ങളെ ഉണ്ടാ
ക്കി അതാത നക്ഷത്രഭൂതങ്ങളെയും പല പ്രാണിബിം
ബങ്ങളെയും വെച്ചു പൂജിച്ചുതുടങ്ങുമ്പൊൾ ദൈവം അ
വൎക്ക കുറിയിരിപ്പാനുള്ള അതിരുകളെയും വൎദ്ധിച്ചുവരും
കാലങ്ങളെയും നിശ്ചയിച്ചിട്ടും മുമ്പെ ചെയ്തതുപൊലെ
തന്റെ ആത്മാവ കൊണ്ട അവരുടെ മാംസത്തൊടു വി
[ 22 ] വാദിക്കാതെ സകല ജാതികളെയും തങ്ങൾക്ക ഇഷ്ട വ
ഴികളിൽ നടപ്പാൻ സമ്മതിച്ചു ഒരു ജാതിയെ മാത്രം
തെരിഞ്ഞെടുക്കുകയും ചെയ്തു. ശെമിന്റെ പ്രപൌ
ത്രനായ എബരിൽനിന്നുണ്ടാകകൊണ്ട ആ ജാതിക്ക
എബ്രായകാർ എന്നു പെർ വന്നു. എബരുടെ പ്ര
പൌത്രന്റെ പൌത്രൻ തെരഹ എന്നവനാകുന്നു. ക
ല്ദായ ദെശത്തിൽ വൎദ്ധിച്ചു വന്ന ദുൎമ്മാൎഗ്ഗത്താൽ അവ
ന്ന അനിഷ്ടം തൊന്നിയപ്പൊൾ അവൻ പടിഞ്ഞാറെ
ദിക്കിൽ പൊയി കുടിയിരിക്കണം എന്നുവെച്ച യാത്ര
പുറപ്പെട്ടു പൊയി മരിക്കയും ചെയ്തു. അവന്റെ മൂന്ന
പുത്രന്മാരിൽ ദെവസ്നെഹിതൻ എന്ന പെരും പ്രസിദ്ധി
യുമുള്ള അബ്രാം ആകുന്നു മാപ്പിള്ളമാർ ഇബ്രഹീം ന
ബി എന്ന പറയുന്നു അവനെ ദൈവം വിളിച്ചു പറഞ്ഞു
അച്ചന്റെ ഭവനത്തെയും ജന്മദെശത്തെയും ബന്ധുജ
നങ്ങളെയും നീ വിട്ട പുറപ്പെട്ടു ഞാൻ നിണക്ക കാണി
ക്കും ദെശത്തിന്ന പൊക അവിടെ ഞാൻ നിന്നെ അ
നുഗ്രഹിച്ചു വലിയ ജാതിയാക്കി നിന്റെ നാമത്തിന്ന
നിത്യകീൎത്തിയെയും സൎവ വംശങ്ങൾക്കും നിന്നാൽ മംഗ
ലത്തെയും വരുത്തും നിന്നെ അനുഗ്രഹിക്കുന്നവരെ
ഞാൻ അനുഗ്രഹിക്കും നിന്നെ ശപിക്കുന്നവരെ ഞാൻ
ശപിക്കും എന്നത കെട്ട അബ്രാം ഭാൎയ്യയായ സാരയെ
യും തന്റെ അനുജന്റെ പുത്രനായ ലൊത്തനെയും കൂ
ട്ടികൊണ്ട കനാൻ ദെശത്തിലെക്ക വരുവാൽ പുറപ്പെട്ടു
പൊയി അന്ന അവന്ന ൭൫ വയസ്സായിരുന്നു. നൊഹ
൧൫ സംവത്സരത്തിന്ന മുമ്പിൽ മരിച്ചുപൊയി ശെം പി
ന്നെയും നൂറ വൎഷത്തിലധികം ജീവിച്ചിരുന്നു.

ആ കനാൻ രാജ്യം അറബിരാജ്യത്തിന്ന വടക്ക ശീ
തൊഷ്ണഭൂമികളുടെ നടുവിൽ ഇരിക്കുന്നു. കെരളത്തിൽനി
ന്ന കപ്പൽവഴിയായി അവിടെ പൊവാൻ എകദെശം
൨൦ ദിവസം വെണ്ടിവരും ൟ കെരളത്തെക്കാളും അല്പം
വിസ്താരം ചുരുങ്ങിയതാകുന്നു. അവിടെ ലിബനൊൻ
മുതലായ മലകളിൽ ചെമ്പിരിമ്പുതുടങ്ങിയിട്ടുള്ള ലൊഹങ്ങ
ളും ദെവദാരുമുതലായ ഉത്തമ വൃക്ഷങ്ങളും വളരെ ഉണ്ടു
പാലും തെനും അധികം ഉണ്ടാകെണ്ടതിന്ന പല പുല്ലു
കളും പുഷ്പങ്ങളും ഉള്ള വനപ്രദെശങ്ങളും മുന്തിരിങ്ങ കാ
രക്ക ൟത്ത അത്തി ഒലിവിൻപഴം മുതലായ വിശിഷ്ട
[ 23 ] ഫലങ്ങളും ചെഞ്ചല്യം കായം മറ്റും ദിവ്യൌഷധങ്ങളും
യവഗൊധൂമാദി ധാന്യങ്ങളും കുന്നുകളുടെ താഴ്വരകളിൽ
വൎദ്ധിക്കുന്നു. യൎദൻ തുടങ്ങിയുള്ള പുഴകളിലും പൊയ്കക
ളിലും വളരെ വെള്ളങ്ങളും മത്സ്യങ്ങളും ഉപ്പും മറ്റും പല
വിശിഷ്ട സാധനങ്ങളും ഉണ്ടാകകൊണ്ടും ആ രാജ്യം എ
ല്ലാ ഖണ്ഡങ്ങളെക്കാളും എറ്റവും ഉത്തമസ്ഥലം എന്ന
ദൈവം കല്പിച്ചിരിക്കുന്നു. അവിടെ കന്നി തുലാമാസ
ങ്ങളിൽ ആദ്യ വൎഷവും മെടമാസത്തിൽ രണ്ടാം വൎഷവും
ഉണ്ടാകുന്നു. അതിന്റെ ശെഷമത്രെ ധാന്യങ്ങളെ മൂ
ൎന്നെടുത്തുവരുന്നു. ഇതല്ലാതെ അവിടെ ഉണ്ടാകുന്ന പ
ല ഭൂഫലങ്ങളും പുറരാജ്യക്കാൎക്ക വിറ്റും പല ചരക്കുകൾ
വാങ്ങിയും കച്ചവടം ചെയ്തു വൎദ്ധിപ്പാനും അവിടെ പ്ര
കാശിച്ച സത്യ ദെവകഥയും മാൎഗ്ഗവും അന്യ ദെശക്കാ
രൊട ക്ഷണത്തിൽ അറിയിപ്പാനും അന്യ രാജ്യങ്ങളെ
സ്വാധീനമാക്കി രക്ഷിപ്പാനും ആ രാജ്യം ൟ പടിഞ്ഞാ
റെ സമുദ്രത്തിന്നും വിലാത്തി സമുദ്രത്തിന്നും നടുവിൽ
എറ്റവും യുക്തസ്ഥലമാകുന്നു. ആയത ഭൂമണ്ഡലത്തിൽ
ദൈവത്തിന്ന എക രാജധാനി എന്ന പൊലെ ഇരിക്കു
ന്നു. ഇപ്പൊൾ മറന്ന പ്രകാരം ഇരിക്കുന്നെങ്കിലും മെ
ലാൽ ദൈവം നിത്യ താല്പൎയ്യം കൊണ്ട ആ ദെശത്തെ ഒ
ൎക്കും എന്ന കല്പിച്ചു എന്നറിക.

അക്കാലത്തിൽ ഖാം ജാതിക്കാരായ കനാന്യർ ആ വാ
ഗ്ദത്ത ദെശത്തിൽ ഇരിക്കകൊണ്ട അബ്രാം ശിഖെം സ
മീപത്തൊളം വന്നു നിന്നാറെ ദൈവം പ്രത്യക്ഷനായി
ഞാൻ ൟ ദെശത്തെ നിന്റെ സന്തതിക്ക കൊടുക്കും എ
ന്ന വാക്കിനെ ഉറപ്പിച്ചു. അതിന്റെ ശെഷം അബ്രാം
അവിടെ തന്നെ യഹൊവായ്ക്ക ഒരു ബലിപീഠം പണി
ചെയ്തു വന്ദിച്ചകൊണ്ടിരുന്നു. ക്ഷാമകാലം ഉണ്ടായ
പ്പൊൾ അവൻ തെക്കൊട്ട പൊയി ഖാം ജാതിക്കാർ കു
ടിയിരിക്കുന്ന മിസ്ര എന്ന പുഷ്ടിയുള്ള രാജ്യത്തിങ്കൽ വ
ന്നു ചില കാലം പാൎത്തു കന്നുകാലിക്കൂട്ടങ്ങളിലും വെള്ളി
പൊൻ തുടങ്ങീട്ടുള്ളവയിലും മഹാ സമ്പന്നനായി ചമ
ഞ്ഞ കനാൻ ദെശത്തെക്കു തിരിച്ച പൊന്നെത്തുകയും
ചെയ്തു. അവനൊട കൂട വന്ന ലൊത്തന്നും സമ്പത്ത
വളരെ ഉണ്ടായിരിക്കകൊണ്ട അവർ ഒന്നിച്ച വസിപ്പാ
നായി ആ ഭൂമി പൊരാതെ ഇരുന്നു ഇരിവരുടെ മൃഗകൂ
[ 24 ] ട്ടങ്ങളെ പാലിക്കുന്ന പണിക്കാർ തമ്മിൽ കലശൽ ഉണ്ടാ
യപ്പൊൾ എനിക്കും നിണക്കും നമ്മുടെ ദാസന്മാൎക്കും ത
മ്മിൽ വിവാദം ഉണ്ടാകരുതെ നാം സഹൊദരന്മാരല്ലൊ
ആകുന്നത ദെശം ഒക്കെയും നിന്റെ മുമ്പാകെ ഇരിക്കു
ന്നില്ലെയൊ നീ എന്നെ വിട്ടു ഇടത്തഭാഗത്തെക്ക മാറി
പൊകുന്നെങ്കിൽ ഞാൻ വലത്തഭാഗത്തെക്ക പൊകും വ
ലത്ത ഭാഗത്തെക്ക നീപൊകുന്നെങ്കിൽ ഇടത്തഭാഗത്തെക്ക
പൊകാം എന്ന അബ്രാം പറഞ്ഞിട്ടു ലൊത്തൻ കിഴ
ക്കെ ദെശം തൊട്ടം പൊലെ എന കണ്ടു യൎദൻ പുഴ ഒ
ഴുകുന്ന ആ സമ ഭൂമിയിൽ ഇറങ്ങി ദുഷ്ടന്മാരുടെ കുടിക
ളുള്ള സദൊം പട്ടണത്തിൽ പാൎക്കയും ചെയ്തു. അബ്രാം
ദെവനുഗ്രഹത്തൊട കൂട കനാൻ മലപ്രദെശത്ത സ
ഞ്ചരിച്ച വന്നു. കുറെ കാലം കഴിഞ്ഞ ശെഷം പാൎസി രാ
ജാവായ ഖദുർലയൊമരും മറ്റ ചില രാജാക്കന്മാരും
ബാബലിൽനിന്ന വന്ന സദൊമിൽ രാജാവൊട യുദ്ധം
ചെയ്തു ജയിച്ച ആ പട്ടണത്തിൽ ഇരുന്ന സകല മനു
ഷ്യരെയും പദാൎത്ഥങ്ങളെയും അപഹരിച്ചു ലൊത്തനെ
സംസാരത്തൊടും കൂടെ തടവിലാക്കി കൊണ്ടുപൊകയും ചെ
യ്തു. ആയത അബ്രാം കെട്ടാറെ തന്റെ പണിക്കാരിൽ
൩൧൮ പെരെയും കൂട്ടി കൊണ്ട അവരുടെ വഴിയെ ഒടി
പൊയി രാത്രിയിൽ അവരെ ഒടിച്ച സമ്പത്തുകളെ ഒക്ക
യും ലൊത്തനെയും മടക്കി കൊണ്ടുവരൊമ്പൊൾ ശാലെ
മിൽ യാജകനും രാജാവുമായ മർഖിസദെക്ക അപ്പവും
വീഞ്ഞമദ്യവും എതിരെ വന്ന കൊടുത്തു സ്വൎഗ്ഗത്തിന്നും
ഭൂമിക്കും അത്യുന്നതനാഥനായ ദൈവത്താൽ അബ്രാമി
ന്ന അനുഗ്രഹം ഉണ്ടാകട്ടെ എന്നും ശത്രുക്കളെ നിന്റെ
കയ്യിൽ എല്പിച്ചിട്ടുള്ള അത്യുന്നത ദൈവത്തിന്ന സ്തൊത്രം
ഭവിക്കട്ടെ എന്നും ആശീൎവാദം പറഞ്ഞു ആയവന്ന ആ
ബ്രാം സകലത്തിൽനിന്നും പത്തിൽ ഒന്ന കൊടുത്തുകൊ
ണ്ടിരുന്നു. ‌-ൟ മൽഖിസദക്കെ എന്ന പെൎക്കു നീതിരാ
ജാവെന്നൎത്ഥം ഉണ്ടു - അബ്രാമെക്കാളും വലിയവനാക
കൊണ്ടും ക്രിസ്തിവിന്റെ മുൻ കുറിയായി ശലെം എന്ന
യരുശലെമിൽ വാഴുകകൊണ്ടും അവൻ ശെം എന്ന ത
ന്നെ ചിലർ ഊഹിച്ചിരിക്കുന്നു.
[ 25 ] അബ്രാമിന്റെ വംശം <lb />

നൊഹ<lb /> യാഫെത്ത ശെം ഖാം<lb /> പ്രപൌത്രൻ എബർ<lb />

പ്രപൌത്രന്റെ പൌത്രൻ തെരഹ<lb /> അബ്രാം നാഹൊർ ഹരാൻ<lb /> യിഷ്മയെൽ യിസഹാക്ക ബെതുവെൽ ലൊത്തൻ<lb /> യാക്കൊബ രിബക്കാ ലാബാൻ അമ്മൊൻ<lb /> ഏസാവ മൊവാബ<lb /> ലെയ<lb /> രാഹെൽ<lb />

൨. അബ്രാമിന്റെ വിശ്വാസം<lb /> ശ്രീയെഷ്ഠരുവാച<lb />

അബ്രഹസ്തുപിതാവൊപിമദ്വാസരദിദൃക്ഷയാ। <lb /> ഉല്ലലാസൈവതദൃഷ്ടിംപ്രാപ്നുവാംശ്ചാപ്യമൊദത॥<lb />

ആ പടയിലുണ്ടായ കൊള്ളയിൽ ഒന്നും വെക്കാതെ ഒ<lb /> ക്കെയും സദൊം രാജവിന്റെ കൈയിൽ എല്പിച്ചിട്ട<lb /> പ്പൊൾ അബ്രാം ഒരു ദൎശനത്തിൽ യഹൊവയുടെ<lb /> വാക്കു കെട്ടിതു അബ്രാമെ ഭയപ്പെടരുതെ നിണക്ക പലി<lb /> ശയും മഹാ പ്രതിഫലവും ഞാൻ തന്നെ ആകുന്നു എ<lb /> ന്ന കെട്ടാറെ അബ്രാം ദുഃഖത്തൊടു കൎത്താവായ യഹൊ<lb /> വയെ നീ എനിക്ക സന്തതിയെ തന്നിട്ടില്ലല്ലൊ മറ്റുള്ള<lb /> വരം കൊണ്ട എനിക്ക എന്താകുന്നു എന്ന പറഞ്ഞാറെ<lb /> നിന്റെ സന്തതിയെ ആകാശത്തു നക്ഷത്രങ്ങളെ പൊ<lb /> ലെ ഞാൻ വൎദ്ധിപ്പിക്കും എന്ന യഹൊവ അരുളിചെ<lb /> യ്തു. ആയതു അവൻ പരിഗ്രഹിച്ചു യഹൊവയിൽ വി<lb /> ശ്വസിച്ചു ദെവപ്രസാദം വരുത്തുകയും ചെയ്തു അതു<lb /> ഹെതുവായിട്ടു അവന്നു തൊണ്ണൂറ്റൊമ്പത വയസ്സായ<lb /> പ്പൊൾ യഹൊവാ പ്രത്യക്ഷനായി കല്പിച്ചതു ഞാൻ സ<lb /> [ 26 ] ൎവശക്തിയുള്ള ദൈവം എന്റെ മുമ്പാകെ നടന്നുകൊണ്ട
പൂൎണ്ണ ഗുണവാനായിരിക്കെണം എന്നാലെ നിന്നൊട
എന്റെ നിൎണ്ണയം ഞാൻ സ്ഥാപിക്കുന്നുള്ളു വളരെ ജാ
തികൾക്കും നീ പിതാവായിചമയും ആയതുകൊണ്ട നി
ന്റെ പെർ അബ്രാം എന്നല്ല കൂട്ടത്തിന്റെ അച്ചൻ എ
ന്നർത്ഥമുള്ള അബ്രഹാം എന്ന വിളിക്കും നിന്റെ ഭാൎയ്യയാ
യ സാരായ്ക്കും ഇനി രാജ്ഞിഎന്നൎത്ഥമുള്ള സാരാ എന്ന
പെരുണ്ടാവൂ അവളും തന്നെ നിണക്ക ഒരു പുത്രനെ പ്ര
സവിക്കും ൟ എന്റെ കറാരുടെ അടയാളമായിട്ട നിണ
ക്കും നിന്റെ സന്തതിക്കും ചെലകൎമ്മം നടപ്പായി ചെ
യ്തുവരെണം എന്ന ദൈവം ആണയിട്ടരുളിചെയ്തു. സാ
രാ എന്നവൾ തന്നെ നിണക്ക ഒരു പുത്രനെ പ്രസവി
ക്കും എന്ന കല്പിച്ചതിന്റെ കാരണം എന്തെന്നാൽ പ
തിമൂന്ന വൎഷത്തിന്ന മുമ്പിൽ സാരാ പ്രസവിക്കായ്ക
കൊണ്ട വളരെ സംശയം തൊന്നിയപ്പൊൾ ദാസിയാ
യ ഒരു മിസ്രകാരത്തിയെ കണ്ടു ഇവളെ കൊണ്ട നിണ
ക്ക മക്കൾ കിട്ടുന്നെങ്കിൽ എന്റെ മക്കളായി ഭവിക്കും എ
ന്ന ഭൎത്താവൊടു പറഞ്ഞു ആയവളെ അവന്ന സ്ത്രീയാ
യിട്ടും കൊടുത്തു അബ്രാം ആ പെൺചൊൽ കെട്ട അ
നുസരിച്ചതുകൊണ്ട അവന്ന ദാസിപുത്രനായ ഇഷ്മ
യെൽ ജനിച്ചു. കാട്ടുകഴുത എന്നപൊലെ അവൻ ത
ന്നിഷ്ടക്കാരനായി നടക്കും എന്ന ദെവ വാക്യം അവന്നു
ഉണ്ടാകയും ചെയ്തു. പിന്നെയും അബ്രാം ൟ പുത്രൻ
മതി ഇവനെ കൈകൊള്ളേണമെ എന്ന യഹൊവ
യൊട അപെക്ഷിച്ചപ്പൊൾ പന്ത്രണ്ട പ്രഭുക്കളെ അവൻ
ജനിപ്പിക്കും പ്രധാന ജാതിയുമായി തീരും എന്ന യഹൊ
വ വാഗ്ദത്തം പറഞ്ഞിട്ടും ഇനിയത്തെ ആണ്ടിൽ സാ
രാ നിണക്ക പ്രസവിപ്പാനുള്ള മകനൊടത്രെ എനിക്ക
മമതയും നിയമവും ഉണ്ടായിരിക്കും എന്നരുളിചെയ്തു.
അന്ന അബ്രാം പുത്ര ദാസന്മാരൊടും കൂടി ചെലകൎമ്മം
കഴിച്ചതിന്റെ ശെഷം - ഒരു ദിവസം ഉച്ചെക്ക കൂടാര
വാതുക്കൽ ഇരുന്ന മൂന്ന ആൾ തന്റെ അടുക്കൽ വ
രുന്നതു കണ്ടാറെ മരത്തിന്റെ നിഴലിൽ നിങ്ങൾ ആ
ശ്വസിച്ചു അല്പം തിന്നു കുടിച്ചുകൊള്ളെണം എന്ന അ
പെക്ഷിച്ചു കന്നുകുട്ടിയെ പാകം ചെയ്യിച്ച അപ്പം വെ
ണ്ണെയിൽ പാൽ ഒക്കെയും അവരുടെ മുമ്പാകെ വെച്ചിട്ടു താ
[ 27 ] നും അടുത്തുനിന്ന അവർ ഭക്ഷിക്കുന്നതിനെ കണ്ടുകൊ
ണ്ടിരിക്കുമ്പൊൾ അവരിൽ വെച്ചു പ്രധാനനായൊരു
ത്തൻ പറഞ്ഞു ഒരു സംവത്സരത്തിന്റെ ശെഷം ഞാൻ
ഇങ്ങൊട്ട മടങ്ങി വരും അപ്പൊൾ നിന്റെ ഭാൎയ്യയ്ക്ക് ഒരു
പുത്രൻ ഉണ്ടാകും എന്ന വാക്കിനെ അവന്റെ പിന്നിൽ
കൂടാര വാതുക്കൽ ഇരുന്ന സാരാ കെട്ടു തൊണ്ണൂറ വയസ്സു
ള്ളവൾക്ക എങ്ങിനെ കുട്ടി ഉണ്ടാകും എന്ന വിചാരിച്ചു
ഉള്ളം കൊണ്ട ചിരിച്ചു ഞാൻ പറഞ്ഞതിനെ സാരാ കെ
ട്ടിട്ട ചിരിച്ചുവല്ലൊ യഹൊവയാൽ കഴിയാത്ത കാൎയ്യം ഉ
ണ്ടൊ എന്ന യഹൊവ പറഞ്ഞു വാക്കശിക്ഷകഴിച്ചു
ചിരിപ്പു എന്നൎത്ഥമുള്ള യിസ്‌ഹാക്ക സാരയുടെ പുത്രനായി
ജനിക്കും എന്നുള്ള വാഗ്ദത്തത്തെ ഉറപ്പിച്ചു.- അതിന്റെ
ശെഷം ആ പുരുഷന്മാർ അവിടെനിന്ന സദൊമിലെ
ക്ക പുറപ്പെടുകക്കണ്ടു അബ്രഹാം കൂടെ പൊയി അനു
വാദം വാങ്ങുമ്പൊൾ യഹൊവ അവനൊട ഇന്നു
ഞാൻ ചെയ്‌വാൻ ഇരിക്കുന്നതിനെ അബ്രഹാമിൽനി
ന്ന മറക്കരുതെന്ന തൊന്നി മഹാ ജാതിയും മറ്റെല്ലാ ജാ
തികൾക്കും അനുഗ്രഹ സ്വരൂപനുമായി തീരുന്നവൻ
അവൻ താനല്ലൊ മക്കൾ കുഡുംബക്കാരൊടും യഹൊ
വായുടെ പ്രവൃത്തികളെ അവൻ അറിയിച്ചു നീതിയും ധ
ൎമ്മവും പ്രമാണിച്ച നടത്തിക്കും. സദൊം ഗമൊറ ൟ ര
ണ്ട പട്ടണക്കാരുടെ മഹാ പാപം കഠിന നിലവിളി പൊ
ലെ ചെവിക്ക നെരെ വരുന്നതു കൊണ്ട ഞാൻ അവ
രെ നൊക്കി കണ്ടു നശിപ്പിക്കയും ചെയ്യും എന്ന യഹൊ
വ പറഞ്ഞു അല്ലയൊ സൎവഭൂന്യായാധിപതിയായു
ള്ളൊവെ നീ ദുഷ്ടന്മാരൊടു കൂടെ നീതിമാനെയും നശി
പ്പിക്കുമൊ പക്ഷെ ആ പട്ടണങ്ങളിൽ ൫൦ നീതിമാന്മാർ
ഉണ്ടായാൻ അവർ ഹെതുവായിട്ട ക്ഷമിക്കാതിരിക്കു
മൊ എന്ന അബ്രഹാം ചൊദിച്ചാറെ സദൊമിൽ ൫൦
നീതിമാന്മാരെ ഞാൻ കാണുന്നെങ്കിൽ ക്ഷമിക്കും എന്ന
യഹൊവ കല്പിച്ചു. അബ്രഹാം പിന്നെയും പൊടിയും
വെണ്ണീറുമായിട്ടും ഞാൻ ഇപ്പൊൾ കൎത്താവിനൊട സം
സാരിപ്പാൻ തുടങ്ങിയല്ലൊ ൫൦ നീതിമാന്മാരിൽ ൫ പെർ
കുറഞ്ഞുപൊയെങ്കിലൊ അഞ്ച പെരുടെ കുറവ നിമി
ത്തം പട്ടണത്തെ നീ നശിപ്പിക്കുമൊ എന്ന ചൊദിച്ചാ
റെ നാല്പത്തഞ്ചപെരെ കണ്ടാൽ സശിപ്പിക്കയില്ല എന്ന
[ 28 ] അരുളപ്പാട കെട്ടതിന്റെ ശെഷം അല്ലയൊ കൎത്താവെ
അവരിൽ ൪൦ എങ്കിലും ൩൦ അങ്കിലും ൨൦ എങ്കിലും ഉണ്ടാ
യാൽ ക്ഷമിക്കുമൊ എന്നിങ്ങിനെ ക്രമെണ അപെക്ഷി
ച്ച പൊരുമ്പൊൾ അപ്രകാരം ആകട്ടെ എന്ന യഹൊ
വ സമ്മതിച്ചു. ഒടുക്കം ഞാൻ ഒന്നും കൂടെ അപെക്ഷിക്കു
ന്നു പത്ത പെർ മാത്രം ഉണ്ടായാൽ ക്ഷമിക്കുമൊ എന്ന
ചൊദിച്ചപ്പൊൾ അങ്ങിനെ ആയാലും ഞാൻ നശിപ്പി
ക്കയില്ല എന്ന യഹൊവ ചൊല്ലിതീൎത്തു മറകയും ചെ
യ്തു മറ്റെ രണ്ടുപെർ സദൊമെ നൊക്കി പൊയിട്ട ആ
ബ്രഹാം തന്റെ സ്ഥലത്തിന്നു മടങ്ങി വന്നു.

ഭ്യുസെനാൎച്ചാനിമഗ്നെഷ്ഠത്വവശിഷ്ടെഷുതൽകുലെ।
സത്യെശംമെനിരെകെപിദത്തമൊക്തൃപ്രതിശ്രവം॥
യദ്വദ്രാജാകനാനെപിപരമെശ്ചരയാജകഃ।
ഏകാകീധൎമ്മരാജാൎത്ഥമല്കീശദകനാമകഃ॥
യരുഷലെമദെശെയൊബ്രഹായാപ്യരിസഞ്ജിതെ।
ഭദാവാശിഷമുൽകൃഷ്ടാംയഥാശ്രെയാൻകനീയസെ॥
അബ്രഹഭ്രാതൃജൊയദ്വല്ലൊത്തൊഭ്രഷ്ടപുരെസ്തിതഃ।
ഘുമൂരസദുമാദീനാംരക്ഷിതഃപാപദണ്ഡതഃ॥

൩. സദൊം ഗമൊറ പട്ടണങ്ങളുടെ നാശം

ആ രണ്ട ദൂതന്മാർ വൈകുന്നെരത്ത സദൊം പട്ടണ
ത്തിൽ ചെന്നപ്പൊൾ ലൊത്തൻ അവരെ കണ്ടു തൊഴു
തു നിങ്ങൾ എന്റെ വീട്ടിൽ രാത്രി പാൎത്തുകൊൾക എന്ന
അപെക്ഷിച്ചാറെ അവർ സമമതിച്ചു വീട്ടിൽ വരികയും
ചെയ്തു. അവരെ സർക്കരിച്ചതിന്റെ ശെഷം പട്ടണ
ത്തിൽ കുട്ടികൾ മുതലായി വയസന്മാർ വരെയുള്ള അ
തിരാഗികളായ മനുഷ്യർ ഒക്കെയും ഒഊടി ചെന്ന ആ ഭവ
നത്തെ വളഞ്ഞകൊണ്ട എറ്റവും സൌന്ദൎയ്യമുള്ള ൟ ര
ണ്ട വഴിപൊക്കരെ ഞങ്ങളുടെ ഇശ്ചയ്ക്ക തരെണം എന്ന
ക്രുദ്ധിച്ച പറഞ്ഞപ്പൊൾ. ലൊത്തൻ പുറത്ത വന്നു വാ
തിൽ അടച്ച ഇപ്രകാരം ദൊഷം ചെയ്‌വാൻ വിചാരിക്ക
രുതെന്ന പറഞ്ഞാറെ അവർ എറ്റവും കൊപിച്ചു അവ
രെ പിടിച്ച തിക്കി വാതിൽ പൊളിപ്പാൻ അടുത്തുവന്നു.
ഉടനെ ആ ദൂതന്മാർ കൈകളെ നീട്ടി ലൊത്തിനെ അക
ത്തെക്ക വലിച്ച വാതിൽ അടച്ച പുറത്തുള്ളവൎക്ക എല്ലാവ
[ 29 ] ൎക്കും അന്ധത പിടിപ്പിക്കയും ചെയ്തു. അങ്ങിനെ അവർ
വാതിൽ അന്വെഷിച്ച നടക്കുമ്പൊൾ മഹാ പാപികളു
ടെ ൟ പട്ടണം നശിപ്പിപ്പാൻ ദൈവം ഞങ്ങളെ അയ
ച്ചു ഇവിടെ നിണക്ക മറ്റ വല്ലവരും ഉണ്ടൊ മരുമക
നൊ പുത്രിമാരൊ വല്ലവർ ഉണ്ടെങ്കിൽ അവരും നീയും
ക്ഷണത്തിങ്കൽ പട്ടണം വിട്ടു പുറത്ത പൊകെണം എ
ന്ന ദൂതന്മാർ പറഞ്ഞതിനെ കെട്ടിട്ട, പുത്രിമാരെ കെട്ടുവാൻ
നിയമിച്ചിരുന്ന പുരുഷന്മാരൊട ലൊത്തൻ ആ കാൎയ്യം
അറികിച്ചു. ദൈവം ൟ പട്ടണം നശിപ്പിക്കും എന്ന
പറഞ്ഞതു മറ്റും അവൎക്ക കളിവാക്കായി തൊന്നി. പി
ന്നെ നെരം പുലരുമ്പൊൾ ദൂതന്മാർ ലൊത്തനെ ബദ്ധ
പ്പെടുത്തി ൟ പട്ടണക്കാരുടെ പാപത്താൽ നീയും നശി
ച്ച പൊകെണമൊ പൊകെണ്ടയെങ്കിൽ ഭാൎയ്യാ പുത്രിമാ
രെ മാത്രം കൂട്ടികൊണ്ടു വെഗം പൊയിക്കൊള്ളണം എ
ന്ന പറഞ്ഞ ശെഷവും താമസിച്ചാറെ ദെവാനുഗ്രഹ
ത്താൻ അവർ അവന്റെ കൈയും ഭാൎയ്യയുടെ കൈയും
പിടിച്ചു പുത്രിമാരൊട കുടി പുറത്ത കൊണ്ടു പൊയി അ
യക്കുകയും ചെയ്തു. പ്രാണരക്ഷയ്ക്കായിട്ട പാഞ്ഞ പൊ
ക മറിഞ്ഞ നൊക്കരുത എന്നും സമഭൂമിയിൽ എങ്ങും
നില്കയും അരുത എന്നും വിളിച്ചരുളിചെയ്തു. ലൊത്ത
ന്റെ ഭാൎയ്യ വഴിയിൽ നിന്നു മറിഞ്ഞ നൊക്കിയപ്പൊൾ
അവൾ ചത്ത ഉപ്പുതുണായി തീരുകയും ചെയ്തു. മറ്റെ
യവർ സൊവാർ എന്ന ഊരിലെത്തും കാലത്തു സൂൎയ്യൻ
ഉദിച്ചപ്പൊൾ യഹൊവ സദൊം മുതലായ പട്ടണങ്ങൾ
മെൽ സ്വൎഗ്ഗത്തിലുള്ള യഹൊവയിൽയിന്ന ഗന്ധക
ത്തെയും അഗ്നിയെയും വൎഷിപ്പിച്ചു അവറ്റെ ചരാചര
ങ്ങളൊടും കൂട സമഭൂമിയും ഒക്കവെ മറിച്ചു കളഞ്ഞു.
ആ സ്ഥലം കടലായി തീൎന്നു ശവക്കടൽ എന്നും ഉപ്പു
പൊയ്ക എന്നും പെരും ഉണ്ടായി. ഇങ്ങിനെ അതിക്രമ
ക്കാരെ ദൈവം ശിക്ഷിച്ചു നീതിമാന്മാരെ ഉദ്ധരിക്കും എ
ന്നുള്ളതിന്നു ആ പാഴായ ദെശം സ്ഥിര അടയാളമായി
ഉന്നും കാണ്മാനുണ്ടു. ലൊത്തന്റെ മക്കൾ അവനൊട
കൂട ഒരു ഗുഹയിങ്കൽ പാൎക്കും കാലത്തു പുത്രസമ്പത്ത
ആഗ്രഹിച്ചു അധൎമ്മവശാൽ ഗൎഭം ഉണ്ടായതിൽ രണ്ട
ജാതികൾക്ക പിതാക്കന്മാരാകുന്ന മൊവാബ അമ്മൊൻ
എന്ന പുത്രന്മാർ ജനിച്ച ആ ദിക്കുൽ വളരുകയുംചെയ്തു.
[ 30 ] യഥാകാലെഹിനൊഹസ്യതന്നാവാരൊഹണാവധി।
ഭുക്തിപാനവിവാഹാദിപ്രവൃത്തെഷ്വഖിലെഷ്വപി॥
ഭൂമിവാസിഷ്ഠനിശ്ശങ്കംതതൊകസ്മാൽജലപ്ലവഃ।
സൎവപ്രളയകാൎയ്യായാൽതഥാസ്വാഹെനരാത്മജഃ॥
യഥാലൊത്തസ്യകാലെവാസദൂമപുരവാസിഷ്ഠ।
തസ്യനിൎഗ്ഗതിപൎയ്യന്തം ഭുഞ്ജാനെഷ്വതിനിൎഭയം॥
വിക്രീണത്സുതഥാക്രീണത്സ്വലായാൻരചയത്സുച।
വപത്സുചാപതൽഗന്ധാശ്മാഗ്നിവൎഷൊഖിലാന്തകഃ॥
അന്തരീക്ഷാത്തഥാസമ്യഗാത്മീയദിവസഹഠാൽ।
ദുഷ്ടനാശീനൃപുത്രൊപിഹ്യവാഭാസിഷ്യതെഭുവി॥
ദിനെമുഷ്മിൻഗൃഹാൽസ്വീയാദ്യഃ സ്യാൽ ബഹിരവ
[സ്ഥിതഃ।
സ്വദ്രവ്യംബഹിരാനെതുംഗ്രഹംമാപ്രതിയാതുസഃ॥
പത്നീംസ്മരതലൊത്തസ്യയാജ്വലൽപുരമീക്ഷിതും।
പരാവൃത്താസ്മൃതെശാജ്ഞാപാക്യസ്തംഭൊഭവത്തദാ॥

൪. അബ്രഹ പുത്ര ജനനം

ദാസിപുത്രനായ ഇശ്മയെൽ ജനിച്ചിട്ടു ൧൩ ആണ്ടിൽ
ദൈവം അബ്രഹാമിനൊട അറിയിച്ച കാലം വന്ന
പ്പൊൾ വൃദ്ധയായ സാരാ ഗൎഭം ധരിച്ചു നൂറുവയസ്സുള്ള
ഭൎത്താവിന്ന ഒരു പുത്രനെ പ്രസവിച്ചു. എട്ടാം ദിവസ
ത്തിൽ അച്ചൻ അവനെ ചെലകൎമ്മം കഴിച്ചു യിസ്‌ഹാക്ക
എന്ന പെർ വിളിക്കയും ചെയ്തു. മൂന്നാം വയസ്സിൽ അ
വന്നു ഒരു അടിയന്തരം കഴിക്കുന്ന ദിവസത്തിങ്കൽ ഇ
ശ്മയെൽ പരിഹസിക്കുന്നതിനെ സാരാ കണ്ടു. ൟ ദാ
സിപുത്രൻ എന്റെ മകനൊടുകൂടെ അവകാശിയാകയി
ല്ല അടിമയെയും അവളുടെ മകനെയും പുറത്ത തള്ളുക
എന്ന അബ്രഹാമിനൊട പറഞ്ഞതു അവന്നു എറ്റം
അനിഷ്ടമായി വന്നു എന്നാറെ ദൈവം കല്പിക്കുന്നത
വൻ കെട്ടതെന്തെന്നാൽ അടിമസ്ത്രീയെ കുറിച്ചു സാരാ
പറഞ്ഞതുകൊണ്ടു അപ്രിയം തൊന്നരുതു ഞാൻ കല്പിച്ച
വിശിഷ്ട സന്തതി ഇസ്‌ഹാക്കിൽനിന്നുണ്ടാകും ആയത
കൊണ്ടു സാരയുടെ വാക്ക എല്ലാം നീ അനുസരിക്ക ദാസി
പുത്രനും നിങ്കൽനിന്നു ജനിച്ചവനാകകൊണ്ടു അവനെ
യും ഞാൻ വിചാരിച്ച ഒരു ജാതിയാക്കും എന്നരുളി
[ 31 ] ചെയ്തശെഷം അബ്രഹാം അപ്പവും വെള്ളത്തുരുത്തിയും
എടുത്ത ഹാഗാരിന്നു കൊടുത്തു അവളെ പുത്രനൊടു കൂട
അയക്കയും ചെയ്തു അവൾ പൊയിട്ട കാട്ടിൽ ഉഴന്ന വ
ലഞ്ഞു തൊലിൽ ഉള്ള വെള്ളം ശിലവായതിൽ പിന്നെ
മകൻ ദാഹിച്ചു വലഞ്ഞിരുന്നു. ആയവനെ കാട്ടിൽ ഒ
രു മരത്തിന്റെ ചുവട്ടിൽ കിടത്തി ബാലന്റെ മരണം
ഞാൻ നൊക്കയില്ല എന്ന വെച്ചു ദൂരത്തപൊയി നിന്നു
ഉറക്ക നിലവിളിച്ച കരകയും ചെയ്തു. ബാലന്റെ ഞര
ക്കം ദൈവം കെട്ടിട്ട ഒരു ദൂതൻ ആകശത്തനിന്നു ഹാ
ഗാരിനെ വിളിച്ചു നിണക്ക എന്തു വെണം പെടിക്കരുത
ബാലന്റെ ശബ്ദം യഹൊവ കെൾക്ക കൊണ്ടു എഴുനീ
റ്റു ബാലനെ എടുത്തു കൈയിൽ പിടിച്ചുകൊൾക എ
ന്നു പറഞ്ഞതു കെട്ടു അവൾ അപ്രകാരം ചെയ്തു. പി
ന്നെ ദൈവം അവൾക്ക കണ്ണു തുറന്നാറെ ഉറവുവെള്ളം
കണ്ടു അതിൽ നിന്നു നീർ കൊരി ബാലനെ കുടിപ്പിച്ചു
ദൈവം അവനൊട കൂടെ ഉണ്ടാകകൊണ്ടു അവൻ വള
ൎന്ന കാട്ടിൽ പാൎത്തു വില്ലാളിയും ബലവാനുമായിതീൎന്നു
അവന്റെ പുത്രരായി പന്ത്രണ്ടു പ്രഭുക്കൾ ജനിച്ചതുമല്ലാ
തെ മുഹമ്മതു വംശവും മറ്റെ അറബി വംശക്കാരും അ
വരിൽ നിന്നുണ്ടായി കാട്ടുകഴുതയ്ക്കുള്ള സ്വഭാവം എല്ലാവ
രിലും കാണ്മാനുണ്ടു ഇന്നും ചെലാസംസ്കാരവും പ്രമാ
ണിച്ചുകൊണ്ടിരിക്കുന്നു.

ശെഫൊഗ്രത്വൿപരിച്ശെദശ്ചിഹ്നംയൊവിഭുസംവി
[ദഃ
പുംനാമകരണംചാദ്യൊധൎമ്മസംസ്കാരഎവസഃ
യംചകാരെശ്വരാദിഷ്ടൊ ബ്രഹൊവിശ്വാസിനാംപി
[താ
ബാലമീശഹകംസ്വീയാം ശ്ചെഷ്മയെലാദികാഖിലാ
[ൻ
ഇഷ്മയെലൊത്ഭുവാസ്തസ്മാദാരബാസ്തെഭ്യഎവച
ജാതൊമുഹമ്മദഃപശ്ചാൽഖൃഷ്ടിയാഹിതശാസ്ത്രകൃൽ
അതശ്ചാപ്യഖിലാവൎഗ്ഗാസ്തദസത്യാദ്ധ്വഗാമിനഃ
സംസ്കാരംസംലഭന്തെമും പൊഗണ്ഡാഇഷ്മയെലവ
[ൽ
സംവിദ്ദായാംശിനസ്ത്വൊനംസ്വപിതെശഹകൊയഥാ
[ 32 ] അഷ്ടമെഹ്നിതഥാപ്രാപുസ്സഛ്ശ്രദ്ധാധൎമ്മലക്ഷണം॥
തദ്വംശീയാദതൊപ്യഗ്ര്യാദ്യസ്മാൽപ്രാപ്യംഹിമംഗലം।
അബ്രഹഭ്യാഃസുവിശ്വാസഃ സൎവവംശെഷുമെനി
രെ॥

൫. ഇഷാകിനെ ബലിക്കായൎപ്പിച്ചത

ൟ കാൎയ്യങ്ങൾ കഴിഞ്ഞതിന്റെ ശെഷം ദൈവം അ
ബ്രഹാമിനെ പരീക്ഷിക്കെണ്ടതിന്നു അല്ലയൊ നിണ
ക്ക എറ്റവും പ്രിയനായ ഇഷാക്കിനെ നീ ഇപ്പൊൾ കൂ
ട്ടികൊണ്ടു മൊറിയ ദെശത്തെക്ക ചെന്ന ഞാൻ കാണി
ക്കുന്ന മലശിഖരത്തിന്മെൽ അവനെ ഹൊമബലിയാ
യി കഴിക്ക എന്നു പറഞ്ഞു. അപ്പൊൾ അബ്രഹാം അ
തികാലത്തെ എഴിന്നീറ്റു കഴുതെക്ക ജീൻ കെട്ടി ബലിക്ക
വിറക കീറിച്ചു മകനെയും രണ്ടു പണിക്കാരെയും കൂട്ടി
കൊണ്ടു ദൈവം കല്പിച്ച ദെശത്തെക്ക പൊകയും ചെ
യ്തു. മൂന്നാം ദിവസം ആ മല കണ്ടപ്പൊൾ ഇവിടെ ക
ഴുതയൊട കൂടെ ഇരിപ്പിൻ ഞാനും പുത്രനും അങ്ങൊട്ടു
ചെന്ന വന്ദിച്ചു തീൎത്തു മടങ്ങിവരാം എന്ന കല്പിച്ചു വി
റകെടുത്തു യിഷാക്കിന്റെ ചുമലിൽ വെച്ചു തന്റെ കൈ
യിൽ അഗ്നിയും പിശ്ശാംകത്തിയും എടുത്തു ഇരിവരും ഒ
ന്നിച്ചു നടക്കയും ചെയ്തു. നടക്കുമ്പൊൾ യിസ്‌ഹാക്ക പറ
ഞ്ഞു അല്ലയൊ ജനക തീയും വിറകും ഉണ്ടല്ലൊ ഹൊമ
ബലിക്കായിട്ടു ആട്ടിൻ കുട്ടി എവിടെ എന്നു ചൊദിച്ച
തിന്നു എന്റെ പുത്രനെ ഹൊമബലിക്കായി ദൈവം ത
നിക്ക തന്നെ ഒരാട്ടിൻകുട്ടിയെ നൊക്കികൊള്ളും എന്നാ
ബ്രഹം ഉത്തരം കല്പിക്കയും ചെയ്തു. ഇരിവരും ഒന്നിച്ചു
നടന്നു ദൈവം കല്പിച്ച ദിക്കിൽ എത്തിയാറെ അബ്ര
ഹാം ബലിപീഠം പണിചെയ്തു വിറകു അടുക്കി തന്റെ
പുത്രനെ കെട്ടി പീഠത്തിൽ വിറകിന്മീതെ കിടത്തുകയും
ചെയ്തു. അനന്തരം കൈനീട്ടിപുത്രനെ അറുക്കെണ്ടതിന്നു
കത്തി എടുത്ത സമയത്തിങ്കൽ യഹൊവയുടെ ദൂതൻ ആ
കാശത്തുനിന്നു പറഞ്ഞതുകെട്ടു അബ്രഹാമെ അബ്രഹാ
മെ ൟ കുഞ്ഞന്റെ മെൽ നിന്റെ കൈ വെക്കരുതെ നീ
ദൈവത്തെ കുറിച്ച ഭയമുള്ളവനാകുന്നു എന്ന ഇപ്പൊൾ
ഞാനറിയുന്നു എന്ന കെട്ടതുകൊണ്ടു അബ്രഹാം നൊക്കു
മ്പൊൾ പിന്നിൽ ഒരാണാട്ടിനെ കാട്ടിൽ കൊമ്പു കുടുങ്ങി
[ 33 ] കണ്ടു ചെന്നു പിടിച്ചു മകന്നു പകരം അതിനെ ഹൊമ
ബലി കഴിച്ചു. പിന്നെ യഹൊവയുടെ ദൂതൻ ആകാശ
ത്തുനിന്നു അബ്രഹാമിനൊട വിളിച്ചു പറഞ്ഞ അതിപ്രി
യമുള്ള എകപുത്രനെ വിരൊധിക്കാതെ അൎപ്പിച്ചതുകൊ
ണ്ടു ഞാൻ നിന്നെ അനുഗ്രഹിക്കും എന്നു നിന്റെ സ
ന്തതിയെ ആകാശത്തുള്ള നക്ഷത്രങ്ങളെ പൊലെയും ക
ടൽകരയിലെ മണൽ പൊലെയും വൎദ്ധിപ്പിച്ചു നിന്റെ
സന്തതികൊണ്ടു ഭൂമിയിലുള്ള എല്ലാ ജാതികളെയും അനു
ഗ്രഹിക്കും എനു ഞാൻ എന്നെ തന്നെ ആണയിട്ടു എ
ന്നിപ്രകാരം യഹൊവ കല്പിച്ചു. അബ്രഹാം തൻ പുത്ര
നൊട കൂട പൊയി ദാസന്മാരൊടും ചേൎന്നു ബെർശബ
യ്ക്കു പൊന്നു അവിടെ പാൎക്കയും ചെയ്തു.
൬. സാരാ മരിച്ചതു

അബ്രഹാം (൬൦) വയസ്സ വരെക്കും കനാൻ ദെശ
ത്തിൽ പാർക്കും കാലം അതിൽ ഒരടിനിലം പൊലും ഇല്ലാ
തെ ആടുകാളകളെയും മറ്റും അങ്ങിടിങ്ങിട കൊണ്ടുപൊ
യി മെച്ചു കനാന്യരുടെ ഇടയിൽ അന്യ പരദെശിയുമാ
യിരുന്നു അങ്ങിനെ ഇരിക്കുമ്പൊൾ സാരാ ഹെബ്രൊ
നിൽനിന്നു മരിച്ചാറെ ശവം അടക്കുന്നതിന്നു തനിക്ക
ഒർ സ്ഥലമില്ലായ്കകൊണ്ടു ഹെത്തഗൊത്രക്കാരൊട നിങ്ങ
ളുടെ ഇടയിൽ ശവം അടക്കുന്നതിന്നു എനിക്ക ഒർ തൊ
ട്ടം അനുഭവമായിട്ടു തന്നാൽ ഭാൎയ്യയെ ഞാൻ കുഴിച്ചിട്ടു
കൊള്ളാം എന്നു പറഞ്ഞപ്പൊൾ ഞങ്ങളുടെ ഗുഹകളിൽ
വെച്ചു നിണക്കിഷ്ടമായതിൽ മരിച്ചവളെ കുഴിച്ചിടുക അ
തിന്നു ഞങ്ങൾ വിരൊധം പറയുന്നില്ല എന്നവർ കല്പി
ച്ചാറെ വില കൊടുക്കാതെ ഒരു നിലം എടുപ്പാൻ ഇഷ്ട
മില്ലായ്കകൊണ്ടു തന്റെ ഇഷ്ടപ്രകാരം ഹെബ്രൊനിലു
ള്ള ഒരിരട്ടിഗുഹയെയും തൊട്ടത്തെയും അബ്രഹാമിന്നു
കൊടുത്തു നാന്നൂറ രൂപ്പിക തൂക്കം വെള്ളി ആവർ വാ
ങ്ങുകയും ചെയ്തു അബ്രഹാം ഭാൎയ്യയായ സാരായെ ആ
നിലത്തെ ഗുഹയിങ്കൽ കുഴിച്ചിട്ടു അതിനെ തനിക്കും കു
ഡുംബത്തിന്നും ശ്മശാനം എന്നു കല്പിക്കകൊണ്ടു മുഹമ്മത
മാൎഗ്ഗക്കാർ ആ പട്ടണം മഹാ പരിശുദ്ധം എന്നു വിചാ
രിച്ചു അതിന്നു അബ്രഹാമുടെ നാമങ്ങളിൽ ഒന്നു എടു
ത്തു (ദെവസ്നെഹിതൻ എന്നൎത്ഥമുള്ള) ഹലീൽ എന്നു
പെർ വിളിച്ചുവരുന്നുണ്ടു.
[ 34 ] ൭. ഇസ്‌ഹാക്ക വിവാഹം കഴിച്ചത
അബ്രഹാം വൃദ്ധനായ കാലത്തിങ്കൽ തന്റെ പുത്ര
ന്നു വിവാഹം കഴിപ്പിക്കെണം എന്നു വെച്ചു ശുശ്രൂഷ
ക്കാരിൽ വിശ്വാസമുള്ളവനായ എലിയെസരെ വരുത്തി
ൟ കനാന്യ സ്ത്രീകളിൽ ഇസ്‌ഹാക്കിന്നു ഒരു ഭാൎയ്യയെ എ
ടുക്കരുത പദാനറാമിലുള്ള എന്റെ ബന്ധുക്കളെ ചെ
ന്നു കണ്ടു ഒരു സ്ത്രീയെ എടുക്കണം എന്ന ഞാൻ ആകാ
ശഭൂമികളുടെ ദൈവമായ യഹോവയെ ആണയിട്ടിരി
ക്കുന്നു എന്ന പറഞ്ഞു. പിന്നെ ആ വൃദ്ധൻ യജമാന
ന്റെ നല്ല വസ്തുക്കളിൽ ചിലതു വാങ്ങി ഒട്ടകങ്ങളുടെ മു
കളിൽ കയെറ്റി പദാനറാം ദെശത്തുള്ള നാഹൊർ എ
ന്നവന്റെ പട്ടണത്തിന്നായി കൊണ്ടുപൊയി അവിടെ
വൈകുന്നെരം ഒരു കിണറ്റിന്റെരികെ എത്തി ഒട്ടകങ്ങ
ളെ ഇരുത്തി പ്രാൎത്ഥിപ്പാൻ തുടങ്ങി അല്ലയൊ അബ്ര
ഹാമുടെ ദൈവമെ ഞാൻ കിണറ്റിന്നരികെ എത്തി നി
ൽകുന്നു ൟ പട്ടണക്കാരുടെ പുത്രിമാർ വെള്ളം കൊരു
വാൻ വരുവാറുണ്ടു അതിൽ യാതൊരുത്തിയൊടു കുടി
പ്പാൻ തരെണ്ടതിന്നു പാത്രം ഇറക്കുക എന്നു ഞാൻ അ
പെക്ഷിക്കുമ്പൊൾ നിണക്കും ഒട്ടകങ്ങൾക്കും കുടിപ്പാൻ
ഞാൻ തരാം എന്നു പറയുന്ന ആ സ്ത്രീ തന്നെ നീ നി
ന്റെ ഭൃത്യനായ ഇസ്‌ഹാക്കിന്ന നിയമിച്ചവളായിരിപ്പാൻ
സംഗതി വരുത്തെണമെ എന്നാൽ എന്റെ യജമാന
നൊട നീ കൃപ ചെയ്തവൻ എന്ന ഞാൻ അറിയും എ
ന്നീപ്രകാരം പറഞ്ഞ തീരും മുമ്പെ അബ്രഹാമുടെ ഉട
പിറന്നവന്റെ മകനായ ബെതുവെലിന്നു പുത്രിയായ
രിബക്കാ പാത്രം ചുമലിൽ വെച്ചുകൊണ്ടു പുറപ്പെട്ടു വ
ന്നു. അവൾ കിണറ്റിൽ ഇറങ്ങി പാത്രം നിറച്ചുകൊണ്ടു
കരെറി വന്നപ്പൊൾ ഭൃത്യൻ അവളെ എതിരെല്പാൻ ഒടി
കൊറെ വെള്ളം തന്നു എന്നെ ആശ്വസിപ്പിക്ക എന്നു
പറഞ്ഞതിന്നു കുടുക്ക കൎത്താവെ എന്നവൾ ചൊല്ലി പാ
ത്രം ഇറക്കി കുടിപ്പാൻ കൊടുത്തു കഴിഞ്ഞാറെ ഒട്ടകങ്ങൾ
കുടിച്ചു തീരുവൊളം ഞാൻ കൊരി ഒഴിക്കാം എന്നവൾ പ
റഞ്ഞു ബദ്ധപ്പെട്ടു വെള്ളം പാത്തിയിൽ മതിയാവൊളം
ഒഴിച്ചു ആയതു കണ്ടവൻ അതിശയിച്ചു ഉരിയാടാതിരു
ന്ന ശെഷം അവൾക്ക അര രൂപ്പിക തൂക്കം പൊൻകൊ
ണ്ടുള്ളൊരു മൂക്കുത്തിയും പത്തുരൂപ്പിക തൂക്കം പൊന്നു
[ 35 ] കൊണ്ടുള്ള കൈവളകളെയും കൊടുത്തു. നീ ആരുടെ പുത്രി
എന്നും നിങ്ങളുടെ ഭവനത്തിൽ രാത്രി പാൎപ്പാൻ സ്ഥലമു
ണ്ടൊ എന്നും ചൊദിച്ചതിന്നുത്തരമായി അവൾ നാഹൊ
രുടെ പുത്രനായ ബെതുവെൾ എന്റെയച്ചൻ എന്നും
വൈക്കൊലും തീനും വെണ്ടുവൊളം വീട്ടിൽ ഉണ്ടു രാത്രി
പാൎപ്പാൻ സ്ഥലവും ഉണ്ടു എന്നും പറഞ്ഞതുകെട്ടു അവൻ
തല കുമ്പിട്ടു യഹൊവയെ വന്ദിച്ചു പറഞ്ഞു ഹെ ആ
ബ്രഹാമുടെ ദൈവമെ നിന്റെ കരുണയും സത്യവും യ
ജമാനങ്കൽനിന്നു നീക്കാതെ അവന്റെ വംശക്കാരുടെ
അകത്ത ഇത്രെ വെഗത്തിൽ നീ എന്നെ പ്രവെശിപ്പി
ച്ചതുകൊണ്ടു ഞാൻ സ്തുതിക്കുന്നു എന്നു വന്ദിക്കും കാല
ത്തിൽ ആ കന്യകാ അമ്മയുടെ വീട്ടിൽ ഒടിചെന്നു വസ്തു
ത ഉണൎത്തിച്ചു. അപ്പൊൾ അവളുടെ അനുജനായ ലാ
ബാൻ ആ ആഭരണങ്ങളെ കണ്ടിട്ടു കൊടുത്ത ആളെ ഒ
ടി ചെന്ന കണ്ടു അല്ലെയൊ ദെവാനുഗ്രഹത്തൊടു കൂടിയ
വനെ പുറത്ത എന്തിന്നായി നിൽകുന്നു അകത്തെക്ക വ
രിക എന്നു ചൊല്ലി അവനെ വിളിച്ചു കൊണ്ടുപൊയി
വീട്ടിൽ ആക്കി ഭക്ഷണവും വരുത്തി വെച്ചാറെ എന്റെ
വൎത്തമാനം പറയുന്നതിന്നു മുമ്പെ ഞാൻ ഭക്ഷിക്കയില്ല
എന്നവൻ പറഞ്ഞപ്പൊൾ വൎത്തമാനം പറഞ്ഞാലും എ
ന്ന ലാബാൻ കല്പിച്ചു അങ്ങിനെ തന്റെ അവസ്ഥ ഒ
ക്കയും കിണറ്റിന്റെ സമീപത്തുണ്ടായതും വിവരമായി
അറിയിച്ചത കെട്ട അവളുടെ അച്ചനും അനുജനും ഇതു
ദവ കല്പന ആകുന്നെന്നും കണ്ടാലും രിബക്കാ നിന്റെ
മുമ്പാകെ നിൽകുന്നുണ്ടല്ലൊ അവളെ കൂട്ടികൊണ്ടുപൊക
യഹൊവാ കല്പിച്ചപ്രകാരം അവൾ നിന്റെ ഇളയ യ
ജമാനന്നു ഭാൎയ്യയാകട്ടെ എന്നും ഒരുമിച്ചു പറഞ്ഞു ആ
വചനങ്ങളെ കെട്ടാറെ എലിയെസർ നിലത്തൊളം കു
മ്പിട്ടു യഹൊവയെ വന്ദിച്ചു എറിയ വസ്ത്രാഭരണങ്ങളെ
എടുത്തു രിബക്കയുടെ കൈയിലും സംബന്ധക്കാരുടെ
കൈയിലും കൊടുക്കയും ചെയ്തു. പിന്നെ എല്ലാവരും ഭ
ക്ഷിച്ചു രാത്രി പാൎത്തു എഴുനീറ്റാറെ യജമാനന്റെ നാ
ട്ടിലെക്ക എന്നെ പറഞ്ഞയക്കെണം എന്നു ഭൃത്യൻ ചൊ
ദിച്ചപ്പൊൾ ൟ പുരുഷനൊട നീ കുട പൊകുമൊ എന്ന
അവർ രിബക്കെ വിളിച്ചു ചൊദിച്ചു പൊകാം എന്നു അ
വൾ പരഞ്ഞതിന്നു നീ കൊടി ജനങ്ങൾക്ക മാതാവായി
[ 36 ] ഭവിക്കട്ടെ എന്നു അവരവളെ അനുഗ്രഹിച്ചു ദാസിക
ളൊടും കൂടെ പറഞ്ഞയച്ചു ഭൃത്യൻ അവളെ കൂട്ടിക്കൊണ്ടു
പൊയി യജമാനൻ പാൎക്കുന്ന ദെശത്തിന്നു അടുത്തു
ചെന്നപ്പൊൾ യിസ്‌ഹാക്ക വൈകുന്നെരത്ത ധ്യാനിപ്പാ
നായിട്ടു പറമ്പിൽ പുറത്ത പൊയി സൂക്ഷിച്ച നൊക്കു
മ്പൊൾ ഒട്ടകങ്ങൾ വരുന്നതു കണ്ടു എതിരെ പൊയി രി
ബക്കയും യിസ്‌ഹാക്കിനെ കണ്ടിട്ടു ഇവർ ആർ എന്നു ചൊ
ദിച്ചാറെ ഇവർ തന്നെ എന്റെ യജമാനൻ എന്നു ഭൃ
ത്യൻ പറഞ്ഞവുടനെ അവൾ ഉട്ടകത്തിന്റെ പുറത്തനി
ന്നു ഇറങ്ങി മൂടുപടം കൊണ്ടു തന്നെ മൂടി വന്ദിച്ച യി
സ്‌ഹാക്ക അവളെ അമ്മ പാൎത്തിരുന്ന കൂടാരത്തിൽ കൂട്ടികൊ
ണ്ടുപൊയി വിവാഹം കഴിച്ചുകൊണ്ടു മാതൃമരണ ദുഃഖം
തീൎക്കയും ചെയ്തു. അവന്ന അക്കാലത്തു നാല്പത വയ
സ്സായിരുന്നു അബ്രഹാമും പിന്നെയും കെടുര എന്നവ
ളെ വിവാഹം കഴിച്ചതിനാൽ മെദാൻ മീദ്യാൻ ദെദാൻ
ശെബാ മുതലായ അറബിജാതികൾക്കും കാരണനായി
തീൎന്നു ഇങ്ങിനെ ഉണ്ടായ പുത്ര പൌത്രന്മാരെ കാഴ്ചകളെ
കൊടുത്തു കിഴക്കൊട്ടു വിട്ടയച്ചു അവകാശം ഒക്കെയും വാ
ഗ്ദത്തപുത്രനായ യിസ്‌ഹാക്കിന്നു ഏല്പിച്ചു കൊടുത്തു അതി
ന്റെ ശെഷം ദൈവ മിത്രനായ അബ്രഹാം ൧൭൫ ആം
വയസ്സിങ്കൽ മരിച്ചു തന്റെ ജനത്തൊടെ ചെരുകയും
ചെയ്തു.

എകംരംശഹകെബ്രാഹൊനെതരെഷ്ഠതുകെഷ്ഠചിൽ
ഇഷ്മയെലാദിപുത്രഷ്ഠസ്വസംവിദ്ദായമാദധൌ॥
തംസംജീവയിതുംഭ്ര‌യഃശക്തസ്യെശസ്യചാജ്ഞയാ
ആദിവംശംസുതം ഹൊതും സുപ്രിയംപ്രസ്തുതൊഭവ
[ൽ॥
നിരൂദ്ധസ്ത്വീശദയയാപുത്രംസംലഭ്യജീവിതം
പരംവിനയഹെതൊസ്സതദാപ്രാപാശിഷംവിഭൊഃ॥
തസ്മിംസ്തുസുന്ധരെദെശെ സ്വൊൽപാദ്യെഭ്യഃപ്രതി
[ശ്രുതെ
ഉദാസീനൊവസൽപ്രെതെപിതരീശഹകസ്തദാ॥
തത്രസൊജനയൽപുത്രൌ യാകൊബൈസാവനാമ
കൗ
തയൊൎജ്യെഷ്ഠസ്തുനപ്രൊപ്നൊ ദെസാവഃ പൈതൃകാശി
ഷം॥
[ 37 ] ൮. ഇസ്‌ഹാക്കിന്റെ പുത്രസമ്പത്തു

ഇസ്‌ഹാക്കിന്നറുപത വയസ്സാവൊളം രിബക്കാ മച്ചി
യായിരുന്നതുകൊണ്ടു അവൻ അവൾക്കായികൊണ്ടു
യഹൊവയൊടപെക്ഷിച്ചാറെ ദവാനുഗ്രഹത്താൽ അ
വൾ ഗൎഭം ധരിച്ചു അങ്ങിനെ ഇരിക്കും കാലം ദൈവ
ത്തൊടവൾ ഒന്ന ചൊദിച്ചപ്പൊൾ നിന്റെ ഗൎഭത്തിൽ
പ്രധാനജാതികളായി വരുന്ന രണ്ടു ബാലന്മാരുണ്ടു അ
വരിൽ വലിയവൻ ചെറിയവനെ സെവിക്കും എന്നു
കല്പിച്ച പ്രകാരം തന്നെ അവൾ രണ്ടു പുത്രന്മാരെ പ്ര
സവിക്കയും ചെയ്തു. മൂത്തവന്നു എസാവെന്നും ഇളയ
വന്നു യാകൊബെന്നും പെർ വിളിച്ചു എസാവ നായാ
ട്ടുക്കാരനായി കാട്ടിൽ സഞ്ചരിച്ചു കൊണ്ടു പലവിധ മാം
സങ്ങളെ കൊണ്ടു വന്നു വൃദ്ധനായ അച്ചന്ന പ്രസാദം
വരുത്തി യാക്കൊബ പിതാക്കളുടെ മുറപ്രകാരം കൂടാരങ്ങ
ളിൽ പാൎത്തു ആടുംമാഠും മെച്ചുകൊണ്ടു ദവഭക്തനും മാ
താവിന്നു വളരെ പ്രിയനുമായി തീൎന്നു. ഒർ ദിവസം എ
സാവ നായാട്ടിന്നു പൊയി ആലസ്യത്തൊട്ടു വരുമ്പൊൾ
അനുജനെ അടുക്കളയിൽ കണ്ടിട്ടു ആ ചുവന്നു കാണു
ന്നത എനിക്ക തിന്മാൻ തരെണം എന്നു ചൊദിച്ചാറെ
നീ ജനന ഗുരുത്വത്തെ ഇപ്പൊൾ എനിക്ക കൊടുത്താൽ
ൟ പുഴുങ്ങിവെച്ച പയറ ഞാൻ തരാം എന്നു യാക്കൊ
ബ പറഞ്ഞിട്ടു എസാവ ഞാനും മരിക്കെണ്ടതല്ലൊ ൟ ജ
നന ഗുരുത്വം കൊണ്ടു എനിക്ക എന്തു എന്നും ആ ഗുരു
ത്വം നിണക്ക തന്നുപൊയി എടുത്തുകൊണ്ടാലും എന്നും
സത്യം ചെയ്തു കൊടുത്തു അതിനെ യാക്കൊബ പരിഗ്ര
ഹിച്ചു പയറും അപ്പവും വിളമ്പി കൊടുത്തപ്പൊൾ ആ
യവൻ ഭക്ഷിച്ച കുടിച്ചു എഴുനീറ്റു പൊകയും ചെയ്തു.
ഇപ്രകാരം എസാവ തന്റെ ജനന ഗുരുത്വത്തെ നിര
സിച്ചതും അല്ലാതെ കണ്ടു അച്ചന്റെ സമ്മതം കൂടാതെ
ചങ്ങാതികളായ കനാന്യരിൽ രണ്ടു സ്ത്രീകളെ കെട്ടിക്കൊ
ണ്ടതിനാൽ മാതാപിതാക്കന്മാൎക്ക വളരെ മനസ്താപമുണ്ടാ
ക്കുകയും ചെയ്തു. ഇങ്ങിനെയുണ്ടായ നിത്യ കലഹത്തി
നാലും ചുറ്റുമുള്ള ജനങ്ങളുടെ അസൂയയാലും നൂറു വയ
സ്സായിരിക്കുന്ന ഇസ്‌ഹാക്കിന്നു മനഃപീഡ എറെ സം
ഭവിച്ചിട്ടും തന്റെ ശാന്തികൊണ്ടും ദവാനുഗ്രഹം കൊ
[ 38 ] ണ്ടും ദെശക്കാരുടെ ഉപദ്രവം ഒക്കയും അടങ്ങി സമ്പത്തു
വളരെ വർദ്ധിച്ചു ശത്രുക്കളും ബന്ധുക്കളായി നീൎന്നു. നൂ
റ്റമുപ്പതെഴാം വയസ്സിൽ കണ്ണിന്റെ കാഴ്ച ചുരുങ്ങി വ
രികയാൽ അവൻ എസാവിനെ വിളിച്ചു ഞാൻ വൃദ്ധ
നാകയാൽ മരണ സമയം അടുത്തിരിക്കും എന്നും ഇ
പ്പൊൾ നീ നായാട്ടു കഴിച്ചു നല്ല മാംസം കൊണ്ടുവന്നു
ഇഷ്ടമായിട്ടുള്ളതിനെ പാകം ചെയ്യിച്ചു ഭക്ഷിപ്പാറാക്കി
തരണം അതിന്റെ ശെഷം നിന്നെ ഞാൻ അനുഗ്ര
ഹിക്കും എന്നും പറഞ്ഞു ജ്യെഷ്ഠനെ അയച്ചതിനെ അ
മ്മ കെട്ടാറെ ആ വൎത്തമാനം ഒക്കയും തെന്റെ പ്രിയപു
ത്രനൊടു അറിയിച്ചു പിതാവിന്നിഷ്ടമുള്ളത ഞാനും ഉ
ണ്ടാക്കിതരാം അതിനെ നീ കൊണ്ടുപൊയി അച്ചന്നു
കൊടുത്തു പ്രസാദം വരുത്തി അച്ചന്റെ അനുഗ്രഹം വാ
ങ്ങെണം എന്നു പറഞ്ഞപ്പൊൾ ജ്യെഷ്ഠന്നു തടിച്ച രൊ
മവും എനിക്ക നെരിയതായും ഉള്ളതിനെ അച്ചൻ അറി
ഞ്ഞതാകകൊണ്ടു എന്നെ തൊട്ടു നൊക്കുമ്പൊൾ ഞാൻ
ചതിയൻ എന്നറിഞ്ഞ അനുഗ്രഹത്തെയല്ല ശാപത്തെ
തരും എന്നു പറഞ്ഞതു കെട്ടു ഭയപ്പെടെണ്ട ശാപം ഒ
ക്ക എന്റെ മെൽ വരട്ടെ ഞാൻ പറഞ്ഞപ്രകാരം നീ ചെ
യ്ക എന്നു അമ്മ പറഞ്ഞ വെള്ളാട്ടിങ്കുട്ടിയെ കൊല്ലി
ച്ചെടുത്ത തൊൽ അവന്റെ കൈക്കഴുത്തുകളിന്മെൽ ഇ
ട്ടു ജ്യെഷ്ഠന്റെ വസ്ത്രങ്ങളെ ഉടുപ്പിച്ചു താനുണ്ടാക്കിയ രു
ചിയുള്ള പദാൎത്ഥങ്ങളെയും എടുപ്പിക്കയും ചെയ്തു. പിന്നെ
അവൻ വീട്ടിൽ പ്രവെശിച്ചു എന്റെ അച്ച എന്ന പറ
ഞ്ഞാറെ അവൻ പുത്ര നീ ആർ എന്നു ചൊദിച്ചപ്പൊൾ
ഞാൻ നിൻറാദ്യജാതനായ എസാവ എന്നൊടു കല്പിച്ച
പ്രകാരം ചെയ്തുകൊണ്ടു എഴുനീറ്റിരുന്നു ൟ കൊണ്ടുവ
ന്നതു ഭക്ഷിച്ചിട്ടു എന്നെ അരുഗ്രഹിക്കെണമെ എന്ന
പെക്ഷിച്ചപ്പൊൾ ഇസ്‌ഹാക്കവനെ തൊട്ടുനൊക്കി ശബ്ദം
യാകൊബിന്റെ ശബ്ദം കൈകൾ എസാവിന്റെ കൈ
കൾ എന്നും നീ എസാവുതന്നെയൊ എന്നും ചൊദിച്ച
തിന്നു ഞാന്തന്നെ എന്നു പറഞ്ഞ ഉടനെ അവൻ ഭക്ഷി
ച്ചു കുടിച്ചതിന്റെ ശെഷം പുത്ര നീ അടുത്തുവന്നു എ
ന്നെ ചുംബിക്ക എന്ന കല്പിച്ചപ്രകാരം ചുംബിച്ചപ്പൊൾ
അല്ലെയൊ പുത്ര ദൈവം ആകാശത്തെ മഞ്ഞിൽനിന്നും
ഭൂമിയുടെ പുഷ്ടിയിൽനിന്നും വളരെ ധാന്യവും രസവും
[ 39 ] നിണക്ക തരുമാറാക്കട്ടെ ജനങ്ങൾ നിന്നെ സെവിക്ക
യും ജാതികൾ നിന്നെ വണങ്ങുകയും ചെയ്യട്ടെ നീ സ
ഹൊദരന്മാൎക്കും യജമാനനായി വൎദ്ധിക്കെണമെ നി
ന്നെ ശപിക്കുന്നവന്നു ശാപവും അനുഗ്രഹിക്കുന്നവ
ന്നു അനുഗ്രഹവും വരെണമെ എന്നിപ്രകാരമുള്ള ആ
ശീൎവ ദത്തൊട കൂട യാക്കൊബ പുറപ്പെട്ടപ്പൊൾ ജ്യെഷ്ഠ
നും നായാട്ടുകഴിച്ചു വന്നു പിതാവ കല്പിച്ചതുണ്ടാക്കി
കൊണ്ടു ചെന്നു അച്ചന്റെ അരികിൽ വെച്ചു പിതാവെ
എന്നെ അനുഗ്രഹിക്കെണ്ടുന്നതിന്നു എഴുന്നീറ്റു ഭക്ഷി
ക്കെണം എന്നു പറഞ്ഞത കെട്ടു ഇസ്‌ഹാക്ക ഏറ്റവും വി
റെച്ചു മാനിറച്ചി മുമ്പെ കൊണ്ടുവന്നവൻ എവിടെ അ
വനെ ഞാൻ അനുഗ്രഹിച്ചിട്ടുള്ളു ആ അനുഗ്രഹവും അ
വന്നുണ്ടായിരിക്കും നിശ്ചയം എന്നു പറഞ്ഞപ്പൊൾ എ
സാവ വ്യസനപ്പെട്ടു നിലവിളിച്ചു അച്ച എന്നെയും കൂ
ടെ അനുഗ്രഹിക്കെണം എന്നപെക്ഷിച്ചതിന്നു അനു
ജൻ വന്നു കൌശലം കൊണ്ടു നിന്റെ അനുഗ്രഹം അ
പഹരിച്ചു എന്നച്ചൻ പറഞ്ഞാറെ ൟ രണ്ടു പ്രാവശ്യം
ആ ചതിയൻ എന്നെ സ്ഥാനഭ്രഷ്ടനാക്കി നീ എനിക്കും
ഒരനുഗ്രഹം വെച്ചിട്ടില്ലയൊ എന്നു ചൊദിച്ചു അതിന്നു
യിസ്‌ഹാക്ക പ്രഭുത്വവും രസധാന്യങ്ങളും അവന്നു ഞാൻ
കൊടുത്തിരിക്കകൊണ്ടു നിണക്ക ഞാൻ എന്ത ചെയ്യെണ്ടു
എന്ന പറഞ്ഞാറെ ഒരനുഗ്രഹമത്രെ നിണക്കള്ളു അച്ച
എന്നെയും കുടെ അനുഗ്രഹിക്കെണം എന്നു എസാവു
ചൊല്ലിക്കരഞ്ഞുകൊണ്ടിരിക്കുമ്പൊൾ പിതാവ നീ കുടി
യിരിക്കും ഭൂമിയിൽ പുഷ്ടിയും ആകാശത്തിൽ മഞ്ഞും വാൾ
കൊണ്ടുപജീവനവും നിണക്കുണ്ടാകും അനുജനെ നീ
സെവിച്ചിട്ടും അവന്റെ നുകത്തെ പറിച്ചു കളവാനുള്ള
കാലം വരും എന്നിങ്ങിനെ എസാവിനെ അനുഗ്രഹിച്ചു
ൟ നടന്നതിനെ എസാവ മറക്കാതെ അനുജനെ ദ്വെ
ഷിച്ചു അച്ചന്റെ പുലദിവസം കഴിഞ്ഞാൽ യാക്കൊ
ബിനെ ഞാൻ കൊല്ലും എന്നു പറഞ്ഞതിനെ അമ്മ കെ
ട്ടിട്ടു അനുജനെ വിളിച്ചു എന്റെ പുത്ര നീ ബദ്ധപ്പെട്ടു
ഒടിപൊയി ഹരാനിലുള്ള എന്റെ ആങ്ങളയൊട കൂടെ
പാൎക്കെണമെ ജ്യെഷ്ഠന്റെ കൊപത്തിന്നു ശാന്തിവരു
മ്പൊൾ ഞാൻ ആളെ അയച്ചു നിന്നെ വരുത്താം ഒരു
ദിവസത്തിൽ നിങ്ങളിരിവരും എനിക്കില്ലാതെ പൊകുന്ന
[ 40 ] തെന്തിന്നു എന്നു പറഞ്ഞതിൽ പിന്നെ ഭൎത്താവിനെ
ചെന്നു ൟ ദെശകാരത്തികളെ യാക്കൊബും വിവാഹം
കഴിക്കുന്നെങ്കിൽ ഞാൻ ജീവിച്ചിരിക്കുന്നതിൽ എന്തസാ
രം എന്നിങ്ങിനെ സംസാരിച്ചപ്പൊൾ ഇസ്‌ഹാക്ക യാക്കൊ
ബിനെ വിളിച്ചനുഗ്രഹിച്ചു ൟ കനാന്യരിൽ നീ സ്ത്രീ
യെ കെട്ടാതെ അമ്മ ജനിച്ച ദെശത്തെക്ക ചെന്നു ലാ
ബാന്തെ പുത്രിമാരിൽ ഒരുത്തിയെ കൈക്കൊള്ളെണം എ
ന്നാൽ സൎവശക്തനായ ദൈവം നിണക്കും നിന്റെ സ
ന്തതിക്കും അബ്രഹാമുടെ അനുഗ്രഹത്തെ നൽകി നീ സ
ഞ്ചരിക്കുന്ന ഭൂമിയെ അവകാശമാക്കി കൊടുത്തു നിന്നെ
ഏറ്റവും വൎദ്ധിപ്പിക്കയും ചെയ്യും എന്നു കല്പിച്ചയക്കയും
ചെയ്തു.

൯. യാക്കൊബുടെ പ്രയാണ വിവരം

യാക്കൊബ പുറപ്പെട്ട ഹരാന്നു നെരെ പൊയി ആദി
ത്യനസ്തമിച്ചപ്പൊൾ ഒരു സ്ഥലത്തു രാത്രി പാൎത്തു കല്ല
തലയണയാക്കിവെച്ച കിടന്നുറങ്ങുമ്പൊൾ ഒരു കനാവു
കണ്ടതെന്തെന്നാൽ ദെവദൂതന്മാർ കരെറിയും ഇറങ്ങിയും
കൊണ്ടിരിക്കുന്ന ഒരു കൊവണി ഭൂമിയിൽനിന്നു ആകാ
ശത്തൊളം ഉയൎത്തി വെച്ചിട്ടുണ്ടായിരുന്നു അതിന്മീതെ
യഹൊവ നിന്നു പറഞ്ഞ വചനം അബ്രഹാം ഇസ്‌ഹാ
ക്ക എന്ന നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹൊ
വ നാനാകുന്നു നിണക്കും നിന്റെ സന്തതിക്കും നീ കി
ടക്കുന്ന ഭൂമിയെ ഞാൻ തരും നിന്റെ സന്തതി ഭൂമണ്ഡ
ലത്തിൽ എല്ലാടവും വൎദ്ധിച്ചു സകല വംശങ്ങൾക്കും അ
നുഗ്രഹമായിതീരും ഇപ്പൊൾ നീ പൊകുന്ന എല്ലാദിക്കി
ലും ഞാൻ നിന്റെ കൂടെ ഉണ്ടായി നിന്നെ കാത്തു ൟ
രാജ്യത്തെക്ക പിന്നെയും വരുത്തി കല്പിച്ചപ്രകാരം ഒക്കെ
യും നിണക്കു വരുവൊളത്തിന്നു നിന്നെ കൈവിടാതെ
രക്ഷിക്കും എന്ന കെട്ടപ്പൊൾ യാക്കൊബുണൎന്നു ഭയ
പ്പെട്ടു ഇത ദെവസ്ഥലം എന്നും എത്ര ഭയങ്കരം എന്നും
സ്വർഗ്ഗത്തിന്റെ വാതിലെന്നും പറഞ്ഞ നന്ന രാവിലെ
എഴുന്നീറ്റു തെന്റെ അണകല്ലിനെ തൂണാക്കി നിറുത്തി
എണ്ണ ഒഴിച്ചു ദെവാലയം എന്നൎത്ഥമുള്ള ബെത്തെൽ എ
ന്നു പെർ വിളിക്കയും ചെയ്തു. പിന്നെയും പ്രയാണം
ചെയ്തു കാടുകളെയും വലിയ പുഴകളെയും കടന്നുപൊയി
[ 41 ] ട്ടു ഒരു ദിവസം ദൂരത്തിൽ പട്ടണവും അരികെ കിണറും ആ
ട്ടിങ്കൂട്ടങ്ങളും കണ്ടപ്പൊൾ മെയ്ക്കുന്നവരൊട നിങ്ങൾ
എവിടെയുള്ളവർ എന്നു ചൊദിച്ചതിന്നു ഹരാൻ ഊർക്കാ
രെന്നു പറഞ്ഞാറെ നാഹൊരിന്റെ മകനായ ലാബാ
നെ അറിയാമൊ എന്നു ചൊദിച്ചപ്പൊൾ അറിയും അ
വൻ സുഖമായിരിക്കുന്നു അതാ അവന്റെ മകൾ അടു
കളൊട കൂട വരുന്നു എന്നു പറഞ്ഞതുകെട്ടു അവൾ വെ
ള്ളത്തിന്നായിട്ടു വരുന്നതു കണ്ട ഉടനെ യാക്കൊബ കി
ണറ്റിൽ മൂട്ടുകല്ല ഉരുട്ടി അമ്മാമ്മന്റെ ആടുകളെ വെ
ള്ളം കുടിപ്പിച്ചു രാഹെൽ എന്ന പെരായിട്ട ആ മകളെ
ചുംബിച്ചു കരഞ്ഞു നിന്റെ അച്ചന്റെ പെങ്ങളായ രി
ബക്ക എന്റെ അമ്മ എന്ന അറിയിക്കയും ചെയ്തു അ
വളൊടിച്ചെന്നു അവസ്ഥ ഗ്രഹിപ്പിച്ചതു ലാബാൻ കെ
ട്ടു വന്നെതിരെറ്റു മരുമകനെ ചുംബിച്ചു വീട്ടിൽ കൂട്ടി
കൊണ്ടുപൊയി വൎത്തമാനം ഒക്കെയും അറിഞ്ഞു നീ എ
ന്റെ മാംസവും അസ്ഥിയുമാകുന്നു സത്യം എന്നു പറ
ഞ്ഞ തന്നൊടു പാൎപ്പിക്കയും ചെയ്തു. ഒരു മാസം കഴിഞ്ഞ
ശെഷം മരുമകനാകകൊണ്ടു നീ വൃഥാ എന്നെ സെവി
ക്കെണമൊ നിണക്ക എന്ത കൂലി വെണം എന്നു ലാ
ബാൻ ചൊദിച്ചതിന്ന നിന്റെ ഇളയ മകളായ രാഹ
ലിന്നായിട്ടു ഞാൻ ഏഴുവൎഷം നിന്നെ സെവിക്കാം എ
ന്നു പറഞ്ഞു നിശ്ചയിച്ചപ്രകാരം പാൎത്തു. ആ സുന്ദരി
യെ വളരെ സ്നേഹിക്ക കൊണ്ടു ഉത്സാഹത്തൊട സെവി
ച്ചു എഴുവൎഷം അല്പകാലം പൊലെ കഴിക്കയും ചെയ്തു.
അനന്തരം ലാബാൻ അടിയന്തരം നിശ്ചയിച്ചു രാത്രി
യിൽ കൌശലം കൊണ്ടു മൂത്തമകളെ വിവാഹം കഴിപ്പി
ച്ചതിൽ പിറ്റെ ദിവസം നീ എന്നെ ചതിച്ചത എന്തെ
ന്നു യാക്കൊബ ചൊദിച്ചാറെ ഇളയവളെ മുമ്പെ കല്യാ
ണം കഴിച്ചു കൊടുക്കുന്നതു നടപ്പല്ല എന്നും ഇനിയും എ
ഴു ദിവസം കഴിഞ്ഞാൽ ഇളയവളെ കൂടെ തരാം എന്നും
അതിന്നു മുമ്പെത്തപ്രകാരം ഇനിയും ഏഴുവൎഷം എന്റെ
അടുക്കൽ തെന്നെ പാൎക്കെണ്ടിവരും എന്നും പറഞ്ഞ താമ
സിപ്പിച്ചു അവ്വണ്ണം തന്നെ രണ്ടു കല്യാണം കഴിച്ചു പാ
ൎത്തതിന്റെ ശെഷം ലെയാ എന്ന ജ്യെഷ്ഠത്തിയെ സ്നെ
ഹിക്കാതെ രാഹലിങ്കൽ അധിക മമത ഭാവിച്ചതു കൊ
ണ്ടു ദെവകടക്ഷത്താൽ ജ്യെഷ്ഠത്തി രൂബെൻ ശിമ്യൊൻ
[ 42 ] ലെവി യഹൂദാ ഇസഖാർ സബുലൂൻ എന്നാറു പുത്ര
ന്മാരെയും ദീനാ എന്ന പുത്രിയെയും പ്രസവിച്ചു അതു
കൂടാതെ ദാസി പുത്രന്മാരായിട്ടു ദാൻ നഫ്താലി ഗാൎദ അ
ശെർ എന്നു നാല്‌വരും ജനിച്ചതിന്റെ ശെഷം രാഹലു
ടെ വലിപ്പം താണുപൊയി എന്നു ദൈവമറിഞ്ഞ അവ
ളിൽ എത്രയും മാഹാത്മ്യമുള്ള യൊസെഫെന്ന പുത്രനെ
ജനിപ്പിക്കയും ചെയ്തു. ഇങ്ങിനെ യൊസെഫിന്റെ ജ
നനത്തൊളം ൰൪ വൎഷം പാൎത്തതിന്റെ ശെഷം എ
ന്റെ ഭാൎയ്യാപുത്രന്മാരൊട കൂട എന്നെ എന്റെ ദെശത്തെ
ക്കയക്കെണം എന്നപെക്ഷിച്ചപ്പൊൾ ലാബാൻ നി
ന്റെ സംസൎഗ്ഗ നിമിത്തം ദൈവം എന്നെ അനുഗ്രഹി
ച്ചു നിശ്ചയം എന്നും ഇനിയും കുറെ കാലം പാൎക്കെണ്ട
തിന്ന ദയ ഉണ്ടായിരിക്കണം എന്നും നിണക്കാവശ്യമു
ള്ള ശമ്പളം നിശ്ചയിച്ചാൽ ഞാൻ തരാം എന്നും പറ
ഞ്ഞാറെ ഒരു നിറമുള്ള ആടുകളിൽ വളവുരെഖയും മറുവു
മുള്ളത ജനിച്ചാൽ അതൊക്കയും എന്റെ ശമ്പളമാകട്ടെ
എന്നു യാക്കൊബിന്റെ വാക്ക ലാബാൻ സമ്മതിക്കയും
ചെയ്തു. അപ്രകാരം പാൎക്കും കാലത്തിങ്കൽ ദൈവാനുഗ്ര
ഹം കൊണ്ടു അവന്നു ആടുകളും ഒട്ടകങ്ങളും കഴുതകളും
ദാസിദാസന്മാരും വളരെ വൎദ്ധിച്ചുവന്നു.

അച്ചന്നുള്ളതൊക്കയും യാക്കൊബ എടുത്തുകളഞ്ഞു എ
ന്ന ലാബാന്റെ പുത്രർ പറഞ്ഞ വാക്കുകൾ കെൾക്ക
കൊണ്ടും ലാബാന്റെ മുഖപ്രസാദം മുമ്പെത്തപൊലെ
അല്ലാതെ കാണ്കകൊണ്ടും സ്വദെശത്തെക്ക പൊകെ
ണം ഞാൻ നിണക്ക സഹായം എന്ന ദെവനിയൊഗം
ഉണ്ടാകകൊണ്ടും ആയവർ ഭാൎയ്യമാരെ ആട്ടിൻകൂട്ടത്തി
ന്റെ അടുക്കൽ വരുത്തി എന്നാൽ ആവൊളം അദ്ധ്വാ
നം ചെയ്തു സെവിച്ചിട്ടും നിങ്ങളുടെ അച്ചന്റെ ഭാവം
എന്റെ നെരെ മുമ്പെ പൊലെ അല്ല കാണുന്നു എന്നും
അവൻ പത്ത വട്ടം വഞ്ചിച്ചു എന്റെ ശമ്പളം മാറ്റീട്ടും
എനിക്ക ദൊഷം വരുവാൻ ദൈവം അനുസരിച്ചിട്ടില്ല
എന്നും ദെവ നിയൊഗവും പറഞ്ഞപ്പൊൾ അച്ചൻ ന
മ്മെ വിറ്റുകളകകൊണ്ടു അവന്റെ വീട്ടിൽ ഞങ്ങൾക്ക
ഒഹരിയും അവകാശവും ഇനിയില്ല ദെവകല്പനപ്രകാ
രം ഒക്കെയും ചെയ്തു എന്നവർ പറകയും ചെയ്തു. അന
ന്തരം യാകൊബ ഭാൎയ്യാപുത്രന്മാരെ ഒട്ടകപുറത്തു കരെ
[ 43 ] റ്റി താൻ സമ്പാദിച്ച മൃഗക്കൂട്ടങ്ങളെയും മറ്റും എടുത്തു ക
നാൻ ദെശത്തിൽ പിതാവിന്റെ അടുക്കൽ പൊകെണ്ട
തിന്ന യാത്രയായപ്പൊൾ രാഹൽ ആരും ഗ്രഹിക്കാതെ
പിതാവിന്റെ വിഗ്രഹങ്ങളെ കട്ടു പുറപ്പെട്ടു എല്ലാവരും
പുഴകടന്നു ഗില്യാൎദ്ദ പൎവതത്തെ നൊക്കി സഞ്ചരിക്കയും
ചെയ്തു അയ്യവസ്ഥ മൂന്നാം ദിവസം ലാബാനറിഞ്ഞാ
റെ സഹൊദനന്മാരൊട കൂടി എഴ ദിവസത്തെ വഴി അ
വന്റെ പിന്നാലെ ഒടിചെന്നു ആ പൎവതത്തിൽ അവ
നെ കണ്ടെത്തീട്ടു നീ എന്നെ അറിയിക്കാതെ ചതിച്ചു എ
ന്റെ പുത്രിമാരെ ഒളിച്ചു കൊണ്ടുപൊന്നതെന്ത ഞാൻ
സന്തൊഷിച്ചു അവരെ ചിംബിച്ചു നിന്നെ വാദ്യഘൊ
ഷങ്ങളൊടു കൂടി അയപ്പാൻ ഭാവിച്ചിരുന്നു ൟ ബുദ്ധി
കെടിന്നു നിവൃത്തി വരുത്തുവാൻ എനിക്ക ശക്തിയുണ്ടാ
യിരുന്നു എങ്കിലും യാക്കൊബിനൊട ഒന്നും വിചാരിക്ക
രുതെന്ന കഴിഞ്ഞ രാത്രിയിൽ ദൈവം എന്നെ അറിയി
ച്ചിരിക്കുന്നു എന്നും പൊകുന്നെങ്കിലും വിഗ്രഹങ്ങളെ
മൊഷ്ടിച്ചത എന്തിന്ന എന്നും പറഞ്ഞാറെ ഞാർ ഭയം
കൊണ്ടു അറിയിക്കാതെ പൊന്നു പക്ഷെ നിന്റെ പുത്രി
മാരെ ബലാൽക രെണ എടുക്കുകയല്ലൊ ഒള്ളു എന്നും ഞ
ങ്ങളിൽ ആരുടെ പക്കൽ എങ്കിലും നിണക്കുള്ള വല്ല സാ
ധനം ഉണ്ടെങ്കിൽ എടുത്തുകൊള്ളാം കള്ളൻ ജീവനൊട രി
ക്കരുതെന്നും യാക്കൊബ പറഞ്ഞപ്പൊൾ ലാബാൻ എ
ല്ലാകൂടാരങ്ങളിൽ ശോധന ചെയ്തിട്ടു രാഹലിന്റെ അ
ടുക്കൽ വന്ന് ഉടനെ ഞാൻ തീണ്ടാതിരുന്നതുകൊണ്ടു എ
ഴുന്നീല്പാൻ കഴിവില്ലാതെ വന്നിരിക്കുന്നു എന്നു കൌശ
ലം പറഞ്ഞ സമ്മതിപ്പിച്ചതിനാൽ പ്രതിമകളെ കണ്ടു
കിട്ടിയതുമില്ല അപ്പൊൾ യാക്കൊബ കൊപിച്ചു നീ ഇത്ര
ദെഷ്യത്തൊടെ എന്റെ വഴിയെ ഒടി വരെണ്ടതിന്നു എ
ന്ത ദൊഷം ചെയ്തു ഇരുപതു വൎഷം നിന്റെ കൂട പാൎക്കു
ന്ന സമയത്തിൽ രാപകൽ മഞ്ഞും മഴയും വെയിലും ഉ
റക്കും ഞാൻ സഹിച്ചു നീ പത്തുവട്ടം ശമ്പളം മാറ്റീട്ടും വ
ളരെ അദ്ധ്വാനിച്ചു നിന്നെ സെവിച്ചു പിതൃപിതാമഹ
ന്മാരുടെ ദൈവം എനിക്കില്ലാതെ ഇരുന്നെങ്കിൽ ഇപ്പൊൾ
എന്നെ പഴുതെ അയക്കുമായിരുന്നുവൊ സൎവ സാക്ഷി
യായ ദൈവം അതുകൊണ്ടു തന്നെ ശാസിച്ചു എന്ന
യാക്കൊബ പറകയും ചെയ്തു. അപ്പൊൾ ലാബാൻ ഞാ
[ 44 ] നിവൎക്കിന്നു എന്ത ചെയ്യെണ്ടു വരിക നമ്മൾ തമ്മിൽ ഒ
രു കറാർ ചെയ്ക എന്നു പറഞ്ഞ പ്രകാരം ഇരിവരും ഒരു
തുണ നിൎത്തി കല്ലെടുത്തു കുന്നുകൂട്ടി അതിന്മെൽ വെച്ചു ഭ
ക്ഷിച്ചു ഇതു നമുക്ക എന്നെക്കും സാക്ഷിയും അതിരും മ
മതയ്ക്ക ഹെതുവുമാകുന്നു എന്നു ആണയിട്ടു ബലി ക
ഴിച്ചതിന്റെ ശെഷം ലാബാൻ പിറ്റാം ദിവസം എഴു
ന്നീറ്റു പുത്രന്മാരെയും പുത്രിമാരെയും ചുംബിച്ചു അനുഗ്ര
ഹിച്ചു യാത്ര പറഞ്ഞ സ്വദെശത്തെക്ക പൊകയും ചെയ്തു.

യാക്കൊബും മലയിലിറങ്ങി യാത്രയായി ദൈവദൂ
തന്മാർ രണ്ടു സൈന്യമായി തന്നെ എതിരെൽക്കുന്നതു
കണ്ടു സന്തൊഷിച്ച ശെഷം ജ്യെഷ്ഠന്റെ ഭാവം അ
റിവാനും സന്തൊഷിപ്പിപ്പാനും വഴിക്കൽനിന്നു ദൂത
ന്മാരെ അയച്ചു തന്റെ വൎത്തമാരം അറിയിച്ചപ്പൊൾ
ഞാൻ അവനെ എതിരെല്പാരായി നാനൂറു പെരൊടു
കൂട വരുന്നെന്നു ചൊല്ലു അയച്ചതു കെട്ടു ഭാൎയ്യാപുത്ര
ന്മാരെ കൊല്ലും എന്നു വിചാരിച്ചു ഏറ്റവും പെടിച്ചു
ദുഃഖിച്ചു എന്റെ പിതാക്കന്മാരുടെ ദൈവമെ ദെശത്തെ
ക്ക തന്നെ പൊക എന്നും നന്മ ചെയ്യും എന്നും കല്പിച്ച
കൎത്താവെ നീ ചെയ്തുവന്ന എല്ലാ കരുണകൾക്കും ക
ല്പിച്ച വാഗ്ദത്തങ്ങൾക്കും ഞാൻ എത്രയും അപാത്രം ഒരു
വടിയൊട ഞാനെകനായി ൟ യൎദെനെ കടന്നു ഇ
പ്പൊൾ രണ്ടു കൂട്ടവുമായി മടങ്ങി വന്നു എന്റെ സ
ഹൊദരന്റെ കൈയിൽനിന്നു അടിയനെ രക്ഷിക്കെ
ണമെ എന്നപെക്ഷിച്ചു പിന്നെ എസാവിനെ പ്രസാ
ദിപ്പിപ്പാൻ കൂട്ടങ്ങളിൽനിന്നു വിശിഷ്ഠങ്ങളായ ഒട്ടകങ്ങ
ളെയും മറ്റും സമ്മാനമായി എടുത്തു മുമ്പെ അയച്ചു രാ
ത്രിയിൽ ഭാൎയ്യാപുത്രാദികളെ യബൊക്ക എന്ന പുഴ കട
ത്തി താന്തന്നെ ഇക്കരെ ഉണ്ടായിരുന്നുള്ളു അപ്പൊളൊ
രു പുരുഷനു ദയമാകുവൊളം അവനൊട പൊരുതു ജയി
ക്കാത്ത അവസ്ഥ കണ്ടാറെ യാക്കൊബിന്റെ തുടത്തടം
തൊട്ടു ഉളുക്കിയതിന്റെ ശെഷവും ജയിക്കായ്ക കൊണ്ടു
ഉഷസ്സുവന്നു എന്നെ വിട്ടയക്ക എന്ന പറഞ്ഞാറെ അനു
ഗ്രഹിച്ചല്ലാതെ അയക്കയില്ല എന്നു പറഞ്ഞപ്പൊൾ അ
വന്റെ പെർ ചൊദിച്ചറിഞ്ഞ (ചതിയനെന്നൎത്ഥമായ)
യാക്കൊബ എന്നല്ല നിന്റെ പെരെന്നും ദൈവത്തൊ
ടും മനുഷ്യരൊടും പൊരുതു ജയിച്ചതിനാൽ (ദൈവ പ്രഭു
[ 45 ] വായ) ഇസ്രായെൽ എന്നും പെർ വിളിച്ചതിൽ പിന്നെ
നിന്റെ പെരെന്തെന്നു ചൊദിച്ചാറെ എന്റെ പെരറി
യുന്നത എന്തിന്നെന്നു പറഞ്ഞ അവനെ അനുഗ്രഹിക്ക
യും ചെയ്തു ആ സ്ഥലത്തിന്നവൻ ദെവമുഖം കണ്ടു
സൌഖ്യമായതിനാൽ പനിയെൽ എന്നു പെർ വിളിച്ചു
ഉദയ കാലത്തിങ്കൽ മുടന്തി നടന്നു ഭാൎയ്യാപുത്രന്മാരുടെ
അരികെ എത്തുകയും ചെയ്തു.

അനന്തരം എസാവ നാനൂറളുകളുകായി വരുന്നതു ക
ണ്ടാറെ യാക്കൊബ മക്കളെ അമ്മമാരുടെ സമീതത്തി
ങ്കൽ വിഭാഗിച്ചാക്കി താൻ മുമ്പായി പൊയി ചെരുന്ന
തുവരെ എഴു വട്ടം കുമ്പിട്ടപ്പൊൾ എസാവ ഒടിവന്നവ
നെ ആലിംഗനം ചെയ്തു കഴുത്തിൽ കെട്ടിപിടി
ച്ചു ചുംബിച്ചു അവർ കരകയും ചെയ്തു അപ്പൊൾ സ്ത്രീ
കളെയും മക്കളെയും കണ്ടു ഇവരാർ എന്ന ചൊദിച്ചതി
ന്നു ദൈവം അടിയന്നു തന്ന മക്കൾ എന്നു പറയുമ്പൊൾ
ലെയയും രാഹലും മക്കളും വന്ന കുമ്പിടുകയും ചെയ്തു
മുമ്പെ അയച്ചാപാളയം ഒക്ക എന്തിനെന്നു ചൊദിച്ചാ
റെ തങ്ങളുടെ കൃപ ഉണ്ടാകെണ്ടതിന്നാകുന്നെന്ന പറ
ഞ്ഞപ്പൊൾ സഹൊദര എനിക്കും വളരെ ഉണ്ടെന്ന എ
സാവ വിരൊധിച്ചിട്ടും നിന്റെ മുഖം ദെവമുഖം പൊ
ലെ കണ്ട എങ്കൽ കരുണയും ശാന്തിയുമുണ്ടാകകൊണ്ടു
എന്റെ സമ്മാനം വാങ്ങണം എന്നപെക്ഷിച്ച നിൎബ
ന്ധിച്ചപ്പൊൾ എസാവ സമ്മതിക്കയും ചെയ്തു പിന്നെ
എസാവ നാം പുറപ്പെടുക എന്നു പറഞ്ഞപ്പൊൾ ഇവർ
പൈതങ്ങളാകുന്നു എന്നും പാൽ കൊടുക്കുന്ന ആടുകളും
പശുക്കളും കൂട ഉണ്ടെന്നും അറിയുന്നല്ലൊ അവറ്റെഅതി
വെഗം ഒടിച്ചാൽ ചത്തുപൊകും താങ്ങൾ മുമ്പെ പൊകെ
ണമെന്ന ഞാനപെക്ഷിക്കുന്നു ഞാൻ വഴിയെ വരാം എ
ന്ന വാക്കനുസരിച്ചു എസാവ സ്വദെശമായ ശെയിരി
നെ കുറിച്ച പൊയി യാക്കൊബ യാത്രപുറപ്പെട്ടു യൎദൻ
താഴ്വരയിൽ സുഖൊത്തെന്ന പുരകളെ കെട്ടി പാൎത്തു ആ
യാസം തീർത്ത ശെഷം യൎദെൻ പുഴകടന്ന കനാൻ ദെശ
ത്ത എത്തി ശിഖെം പട്ടണത്തിന്നു മുമ്പിൽ പാളയമിട്ടു ആ
ദെശത്തിന്നു പ്രഭുവായ ഹമൊരൊട ഒരു നിലം വാങ്ങി ഇ
സ്രയെലിന്റെ ശക്തനായ ദൈവത്തിന്നു ബലിപീഠം

ഉണ്ടാക്കി പാൎക്കുമ്പൊൾ ഉണ്ടായ വിഘ്നമെന്തെന്നാൽ
[ 46 ]

ഹമൊരെന്ന പ്രഭുവിന്റെ പുത്രൻ ലെയയുടെ മകളാ
യ ദീനയെ കണ്ടു ബലാൽകാരെണ എടുത്തു കൊണ്ടുപൊ
യി സമ്മതം വരുത്തി പാൎപ്പിച്ചതിനാൽ അവളുടെ സ
ഹൊദരന്മാർ വളരെ കൊപിച്ചു ആ പ്രഭുവും പുത്രന്റെ
അത്യാഗ്രഹം കണ്ടു ഇസ്രയെൽ പാളയത്തിൽ ചെന്ന
ദീനയെ തരെണം എന്നും അന്ന്യൊന്യം കൊള്ളകൊടുക്ക
ചെയ്തു കൊള്ളാം എന്നും രണ്ടു വകക്കാരും ഒരു ജാതിയാ
യി ചമഞ്ഞ സുഖെന പാൎക്കാം എന്നും താല്പൎയ്യമായി
ചൊദിച്ചപ്പൊൾ ചെലാകൎമ്മം ചെയ്യാത്തവൎക്ക സ്ത്രീകളെ
കൊടുക്കുന്നത ഞങ്ങൾക്ക കുറവാകുന്നു ആയതു കഴിച്ചാ
ൽ വിചാരിക്കാം എന്ന വ്യാപ്തിയായി പറഞ്ഞാറെ ഹ
മൊർ സ്വദെശക്കാരെല്ലാവരെയും സമ്മതിപ്പിച്ചു ചെലാ
മൎമ്മം സടത്തിയ മൂന്നാം ദിവസം ദീനയുടെ സഹൊദര
ന്മാരായ ശിമ്യൊനും ലെവിയും പട്ടണത്തിൽ ചെന്ന പ
ട്ടണക്കാരെയും ആ പ്രഭുവിനെയും വെട്ടികൊന്നു സഹൊ
ദരിയ അവന്റെ ഭവനത്തിൽനിന്ന കൂട്ടി കൊണ്ടുപൊ
രുകയും ശെഷം യാക്കൊബിന്റെ പുത്രന്മാരും പട്ടണ
ത്തിൽ കടന്നു അവരുടെ സകല സമ്പത്തുകളും കൈ
ക്കലാക്കി സ്ത്രീകളെയും അടിമപ്പെടുത്തുകയും ചെയ്തു അ
പ്പൊൾ യാക്കൊബ നിങ്ങൾ എന്നെ നാറ്റിച്ചുകളഞ്ഞു
കനാന്യർ വന്ന എന്നെയും വംശത്തെയും നശിപ്പിക്കു
മല്ലൊ എന്ന പറഞ്ഞ ദുഃഖിച്ചാറെ ഞങ്ങളുടെ പെങ്ങളെ
പരസ്ത്രീയെ പൊലെ ചെയ്യാമൊ എന്നവർ പറഞ്ഞു.
ഇങ്ങിനെ ചഞ്ചലപ്പെട്ടിരിക്കുമ്പൊൾ നീ ബെത്തെ
ലിന്നു പൊയി അവിടെ ബലിപീഠമുണ്ടാക്കിയിരിക്ക എ
ന്ന ദെവകല്പന അനുസരിച്ചു തന്റെ കുഡുംബക്കാരൊട
എന്തെ ആദ്യ സങ്കടങ്ങളെ നീക്കി പ്രയാണത്തിൽ എന്നെ
രക്ഷിച്ച ദൈവത്തിന്നു ഞാൻ ഒരു ബലിപീഠം ഉണ്ടാക്കും
അതുകൊണ്ടു അന്യ ദൈവങ്ങളെ നീക്കിക്കളഞ്ഞ
ശുദ്ധിവരുത്തുവിൻ എന്ന കല്പിച്ചപ്പൊൾ അവർ കൊ
ടുത്ത ബിംബങ്ങളെയും കുണുക്കുകളെയും യാക്കൊബെ
ടുത്തു ഒരു മരത്തിൻ കീഴിൽ കുഴിച്ചു വെച്ചു പൊകുമ്പൊൾ
ദെവമുഖെന മഹാ ഭയം ഉണ്ടായതിനാൽ നാട്ടുകാർ അ
വരുടെ പിന്നാലെ ചെന്നു ഒരു വിരൊധം ചെയ്‌വാൻ
സംഗതി വരാതെ ബെത്തെലിൽ എത്തി അന്നന്നുണ്ടാ
കുന്ന സകല സങ്കടങ്ങളും തീൎത്തു രക്ഷിച്ചുവരുന്ന ദൈ
[ 47 ] വത്തിന്ന ഒരു ബലിപീഠമുണ്ടാക്കി പാൎക്കയും ചെയ്തു. പിന്നെ ദൈവം പ്രത്യക്ഷമായിട്ടു ഇനിമെൽ നിണ
ക്ക ഇസ്രയെൽ എന്ന പെരാകുന്നു നീ വളരെ വൎദ്ധിക്ക
നിങ്കൽനിന്ന പല വംശങ്ങളും രാജാക്കന്മാരും ഉണ്ടാക
ആബ്രഹാമിന്നും ഇസ്‌ഹാക്കിന്നും കൊടുത്ത ദെശം നിണ
ക്കും നിന്റെ സന്തതിക്കും തരും എന്നനുഗ്രഹിച്ചു മറ
ഞ്ഞതിന്റെ ശെഷം ആ സ്ഥലത്തിൽ ഒരു കൽത്തൂണ
നിറുത്തി കാഴ്ചക്കാഴിക്കയും ചെയ്തു പിന്നെയും യാത്രയാ
യി വഴിക്കൽനിന്ന രാഹലിന്നു കഠിന പ്രസവവെദന
യുണ്ടായി ബന്യമീനെ പെറ്റവുടനെ മരിച്ചു അവളെ
ബെതലഹെമിൽ തന്നെ അടക്കി കല്ലറയ്ക്ക തൂണുമിട്ടു പി
ന്നെയും പുറപ്പെട്ടപ്പൊൾ ജ്യെഷ്ഠ പുത്രനായ രൂബൻ
ബില്ഹയൊട കൂട ശയിച്ച വൎത്തമാനം യാക്കൊബറിഞ്ഞു
വിഷാദത്തൊടും കൂട പിതാക്കന്മാരുടെ ദെശമായ ഹെ
ബ്രൊനിൽ എത്തി അച്ചനെ കണ്ടു പത്ത വൎഷത്തിലധികം
അവന്റെ സമീപം തന്നെ കൂടാരം അടിച്ചു പാ
ൎത്തതിന്റെ ശെഷം നൂറ്റെണ്പതു വയസ്സായി വൃദ്ധനായ ഇസ്‌ഹാക്ക മരി
ച്ചു എശാവു യാക്കൊബും വന്നു അവനെ അടക്കുകയും
ചെയ്തു. രൌബിനൊ നാമ ശിമ്മ്യൊനൊ ലെവിശ്ചാപിതതഃ
[പരെ
യഹൂദൊ ജബുലൂനൊപി തഥൈവെസഷ്കരാദിധഃ॥
ദാനശ്ചനപ്തലീശ്ചാപി ഗദാസെര എവച।
സൎവ്വപ്രെഷ്ഠൌച യൊസെഫൊ ബിന്യമീനശ്ചശെ
[ഷജഃ॥
ഇസ്രയെലീയവംശാനാം ഭവ്യാസ്തെ പിതരസ്തദാ।
അന്യജാതെഷുമന്ദെഷു ന്യവസൻ ദൂഷ്യവെശ്മകാഃ॥
൰. യൊസെഫ മുതലായ ഇസ്രായെല്യരുടെ
അവസ്ഥ അച്ചൻ മരിച്ചപ്പൊൾ എസാവ വാഗ്ദത്ത ദെശത്തെ
വിട്ടു ഇഷ്മയെൽവംശത്തിൽ വിശ്വസിച്ച സംഗതിയാൽ
പുത്രകളത്ര ഭൃത്യാദി സമ്പത്തുകളൊടും കൂടതെക്ക ശെയിർ
പൎവ്വതത്തിന്മെൽ പൊയി ഗുഹാവാസികളായ ഹൊരിയ
[ 48 ] രൊട ഒന്നിച്ച കുടിയിരുന്നു പുത്രപൌത്രന്മാരും വൎദ്ധിച്ചു
ഹൊരിയരെ ആട്ടിക്കളഞ്ഞ ആ എദൊം രാജ്യത്തെക്ക അ
വകാശികളായ അവർ പ്രഭുക്കന്മാരായും വാണു. യാക്കൊ
ബ പിതാക്കന്മാരിരുന്ന കനാൻ ദെശത്തിൽ കൂടാരം അ
ടിച്ചു ദെവകല്പന പ്രകാരം ആ രാജ്യം സ്വാധീനമായിവ
രും എന്നു വിചാരിച്ചു പാൎക്കും കാലത്തിൽ കുഡുംബങ്ങ
ളൊടും കൂട ആ ദെശത്തെ വിട്ടു ഇരുനൂറു വൎഷം മിസ്ര
രാജ്യത്തിൽ കുടിയിരിപ്പാൻ സംഗതി വന്നു. അതിന്റെ കാരണം "നിന്റെ സന്തതി അന്യരാജ്യത്ത
നാനൂറ സംവത്സരം പരദെശികളായി ഉപദ്രവം സഹി
ച്ചു സെവിച്ചിരിക്കെണ്ടിവരും അതിന്റെ ശെഷം ഉപദ്ര
വക്കാരായവരെ ശിക്ഷിച്ചു ഞാൻ നിണക്കുള്ളവരെ സ
മ്പത്തുകളൊടും കൂട പുറപ്പെടിക്കും അപ്പൊഴെക്ക തന്നെ ക
നാന്യരുടെ മഹാ പാപങ്ങൾ പഴുത്തു വരുവാനുള്ളതാക
കൊണ്ടും ൟ ദെശം നിണക്ക തന്നെ സ്വാധീനമാക്കി ത
രികയും ചെയ്യും" എന്നിങ്ങിനെ അബ്രാമൊട ദൈവ ക
ല്പന മുമ്പെയുണ്ടായതുകൊണ്ടത്രെ ആകുന്നു. ഇപ്പൊൾ ഇസ്രയെൽ കുഡുംബം മിസ്രദെശത്തിങ്കൽ
ഇറങ്ങി പൊയി പാൎത്തതിന്റെ കാരണം പറയുന്നു.
ഭ്രാത്രീൎഷ്യയാസവിക്രീതൊ യൊസൊഫൊ മിശ്രമഭ്യ
[ഗാൽ।
ദെശഐഗുപ്തനാമാസകീൎത്തിതൊ യവനൈഃപുരാ॥
പ്രത്യബ്ദംനീലനദ്യംബുസമ്പന്നവ്രീഹിപാലിതഃ।
നാനാശാസ്ത്രാകരൊവിപ്രൈൎമന്ത്രജ്ഞൈൎമുണ്ഡിതൈ
[ൎവൃതഃ॥
തത്രെശാനുഗ്രഹാദ്ധൎമ്മീസസ്വദാസ്യത ഉദ്ധൃതഃ।
രാജ്ഞൊപിപ്രിയതാംയാതഃശ്രെഷ്ഠാമാതൃത്വമെവച॥
മനശ്യഫ്രൈമനാമ്നൊശ്ചജാതയൊഃപുത്രയൊസ്തതഃ।
സവൃദ്ധംവിതരംസ്വീയംഭ്രാതൄശ്ചൈഗുപ്തമാഹ്വയൽ॥
തെസപുത്രാസ്സഭാൎയ്യാശ്ചാനുഗൃഹീതാമഹീഭുജാ।
തദ്ദത്തൊൎവ്യാംവസന്തശ്ചാവൎദ്ധന്തക്രമശൊഭൃശം॥
രാഹലുടെ മകനായ യൊസെഫ അച്ചന്നു അധികം
ഇഷ്ടനായതു കണ്ടിട്ടും തങ്ങളുടെ ദുൎവൃത്തികളെ അച്ചനൊ
ട പറയുന്നെന്നു തൊന്നുക കൊണ്ടും ഒരങ്കിയെ ഉണ്ടാ
ക്കിച്ചു കൊടുത്തതുകൊണ്ടും ജ്യെഷ്ഠെന്മാർ വൈരം ഭാവി
[ 49 ] ച്ചിരിക്കുമ്പൊൾ അവൻ സഹൊദരന്മാരൊട ഞാൻ ക
ണ്ട ഒരു സ്വപ്നം കെൾക്കെണം എന്നും നാം കറ്റ കെട്ടി
കൊണ്ടിരിക്കുമ്പൊൾ നടുവിൽ നിവിൎന്നു നിന്ന എന്റെ
കറ്റയെ നിങ്ങളുടെ കറ്റകൾ ചിറ്റും നിന്നു വണങ്ങി
യതിനെ കണ്ടു എന്നും പറഞ്ഞാറെ നിന്നെ ഞങ്ങൾ വ
ണങ്ങുമാറാകുമൊ എന്നവർ കൊപിച്ചു പറഞ്ഞ എറ്റ
വും ദ്വെഷിക്കയും ചെയ്തു പ്പിന്നെ ആദിത്യചന്ദ്രന്മാ
രും പതിനൊന്ന നക്ഷത്രങ്ങളും എന്നെ കുമ്പിട്ടത സ്വ
പ്നത്തിൽ കണ്ടു എന്നും പറഞ്ഞപ്പൊൾ മാതാ പിതാക്ക
ന്മാർ കൂടെ നിന്നെ വണങ്ങെണ്ടിവരുമൊ എന്നച്ചൻ
ശാസിച്ചു വിചാരിച്ചിരിക്കുമ്പൊൾ ഒരു ദിവസം അച്ച
ന്റെ നിയൊഗത്താൽ വൎത്തമാനം അറിയെണ്ടതിന്നു
തങ്ങളുടെ അടുക്കൽ ശിഖെമിൽ വരുന്ന യൊസെഫിനെ
സഹൊദരന്മാർ കണ്ടാറെ സ്വപ്നക്കാരൻ വരുന്നുണ്ടു അ
വനെ കൊല്ലെണം പിന്നെ സ്വപ്നത്തിന്റെ സാരം അ
റിയാമല്ലൊ എന്നു പറഞ്ഞപ്പൊൾ കൈകൊണ്ടു കൊല്ല
രുതെന്നു രൂബൻ വിരൊധിച്ചതിനെ അനുസരിച്ചു അ
വന്റെ അങ്കിയെ അഴിച്ചെടുത്തു അവനെ വെള്ളമില്ലാ
ത്ത പൊട്ടക്കുഴിയിൽ എടുത്തിട്ടും ആട്ടിൽകൂട്ടങ്ങളുടെ അടു
ക്കലെക്കു പൊകയും ചെയ്തു അനന്തരം ഇഷ്മയെല്യരും
മിദ്യാന്യരും ഒട്ടകങ്ങളിൽ ചരക്കുകളെ കരയെറ്റിയ കച്ചവ
ടത്തിന്നായി ഗില്യാദിൽനിന്നു തെക്കൊട്ട പൊകുന്നത
കണ്ടപ്പൊൾ യഹൂദ മുതലായ സഹൊദരന്മാർ എല്ലാവ
രും കൂടി രുബനെ അറിയിക്കാതെ ബാലനെ ആ കുഴി
യിൽനിന്നു കരെറ്റി കൊണ്ടുപൊയി ഇരുപത രൂപ്പിക
ക്ക കച്ചവടക്കാൎക്ക വിൽകയും ചെയ്തു പിന്നെ രൂബൻ
വന്നു കുഴിയിൽ നൊക്കിയാറെ യൊസെഫിനെ കാണാ
യ്കയാൽ വളരെ വിഷാദിച്ചു സഹൊദരന്മാരെ അറിയി
ച്ചു വിചാരിച്ചപ്പൊൾ അവർ ആ അങ്കിയെ ആട്ടിൻ
ചൊരയിൽ മുക്കി കൊടുത്തയച്ചു അച്ചനെ കാണിച്ചു കാ
ട്ടിൽ വെച്ച ൟ അങ്കി കിട്ടി ഇതു പുത്രന്റെ അങ്കിയൊ
അല്ലയൊ എന്ന നൊക്കി അറിയെണം എന്നും പറയി
ച്ചു യാക്കൊബായതു നൊക്കി ഇത എന്റെ മകന്റെ അ
ങ്കി തന്നെ എന്നും അവനെ ഒരു ദുഷ്ടമൃഗം കൊന്നു ഭ
ക്ഷിച്ചുകളഞ്ഞു നിശ്ചയം എന്നും പറഞ്ഞ വസ്ത്രം കീറി
ചാക്കുശീലയും കെട്ടി ഏറിയ ദിവസം മകനെ വിചാരി
[ 50 ] ച്ചു ദുഃഖിച്ചുകൊണ്ടിരുന്നു ആ ദുഃഖം നീക്കെണ്ടതിന്നു പു
ത്രന്മാരെല്ലാവരും വന്നു വളരെ പ്രയത്നം ചെയ്തിട്ടും അ
വൻ ആശ്വസിക്കാതെ പുത്രനൊട കൂടെ ശവക്കുഴിയിൽ
ഇറങ്ങുകെ ഉള്ളു എന്നു തന്നെ പറഞ്ഞു കരഞ്ഞും കൊ
ണ്ടിരുന്നു പിന്നെ യഹൂദ ആ വീട വിട്ടു കനാന്യരിൽ
നിന്നെടുത്ത സ്ത്രീയൊട കൂടി പാൎത്തു താനും ദുഷ്ടപുത്രന്മാ
രെജനിപ്പിച്ചു വളൎത്തി അവരുടെ മഹാ പാപങ്ങളെയും
മരണത്തെയും ഒൎത്തു തെന്റെ പാപങ്ങളെ വിചാരിച്ചിരി
പ്പാൻ സംഗതി വന്നു. ആ കച്ചവടക്കാർ പതിനെഴു വയസ്സായ യൊസെ
ഫിനെ മിസ്ര എന്ന മഹാ രാജ്യത്തിൽ പൊണ്ടുപൊയി
രാജാമന്ത്രിയായ പൊതിപാരിന്നു വിൽകുകയും ചെയ്തു ആ
മന്ത്രി യൊസെഫിന്റെ ബുദ്ധിവിശെഷവും സത്യവും
വിചാരിച്ചു അവങ്കൽ വളരെ വാത്സല്യം ഉണ്ടായതിനാൽ
കാൎയ്യങ്ങളൊക്കെയും അവങ്കൽ ഏല്പിച്ചു ദൈവാനുഗ്രഹം
കൊണ്ടു വളരെ വൎദ്ധിച്ചു നടന്നുവരും കാലം യജമാന
ന്റെ ഭാൎയ്യ യൊസെഫിന്റെ സൌന്ദൎയ്യം കണ്ടു കാം
ക്ഷിച്ചു പല വട്ടമപെക്ഷിച്ചിട്ടും ൟ അന്യദെശത്തിങ്കൽ
ദൈവം തുണയായിട്ടു എനിക്കിത്ര നന്മ ഉണ്ടായിരിക്കു
ന്നു അവന്നു വിരൊധമായി ഇത്ര വലിയ പാപം ഞാ
നെങ്ങിനെ ചെയ്യെണ്ടു എന്ന യൊസെഫ പറഞ്ഞു അ
വളുടെ സമിപത്ത ചെല്ലാതിരുന്നു ഒരു ദിവസം ഭവന
ത്തിലാരിമുല്ലാത്ത സമയത്തിങ്കൽ അവളവന്റെ വസ്ത്രം
പിടിച്ചുവലിച്ചിട്ടു അവനനുസരിക്കാതെ ഒടിപൊകയാൽ
അവൾ വളരെ കൊപിച്ച നിലവിളിച്ചു ൟ എബ്രയ
ദാസൻ എന്നെ പരിഹസിച്ചു എന്ന നിലവിളി കെട്ട
വന്നവരൊടും ഭൎത്താവൊടും വളരെ നീരസമായി പറ
ഞ്ഞതു കെട്ടാറെ അവനും പരമാൎത്ഥമറിയാതെ കൊപിച്ചു
യൊസെഫിനെ തടവിൽ വെപ്പിച്ചു അവിടെയും ദൈ
വം കൂടെ ഉണ്ടായിരുന്നു അതൊകൊണ്ടു കാരാഗൃഹപ്രമാ
ണിക്ക അവങ്കൽ സ്നെഹമുണ്ടായി തടവുകാരെഒക്കെയും
അവങ്കൽ ഏല്പിച്ചു അവനും അവൎക്കു വെണ്ടുന്നതൊക്ക
യും ചെയ്തു കൊണ്ടിരുന്നു. അക്കാലത്തിങ്കൽ മിസ്രാരാജാവ തന്റെ നെരെ മന്ത്രി
കൾ ചെയ്ത ദ്രൊഹം അറിഞ്ഞു മദ്യപ്രമാണിയെയും
അപ്പപ്രമാണിയെയും തടവിൽ വെച്ചപ്പൊൾ അവൎക്കും
[ 51 ] യൊസെഫ ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നു ഒരു നാൾ
രാവിലെ അവർ വിഷാദിച്ചിരിക്കുന്നത കണ്ടു അതി
ന്റെ ഹെതുവെ ചൊദിച്ചാറെ ഞങ്ങൾ ഒരൊ സ്വപ്നം
കണ്ടു അതിന്റെ അൎത്ഥം പറയുന്നവരെ കിട്ടുന്നില്ല എ
ന്ന പറഞ്ഞതിന്നു അൎത്ഥം അറിയിക്കുന്നത ദെവകാൎയ്യമ
ല്ലൊ ആകുന്നു എങ്കിലും സ്വപ്നപ്രകാരം കെൾക്കട്ടെ എ
ന്ന ചൊദിച്ചു അപ്പൊൾ മൂന്നു കൊമ്പുകളൊടും തളിൎത്ത
പൂവിടൎന്നു കുലകൾ പഴുത്ത ഒരു മുന്തിരിങ്ങാ വള്ളിയെ ക
ണ്ടു ആ പഴങ്ങൾ പിഴിഞ്ഞു പാനപാത്രത്തിൽ ആക്കി
യജമാനന്റെ കൈയിൽ കൊടുത്തു എന്നും കണ്ടു ഇ
ങ്ങിനെ മദ്യപ്രമാണി പറഞ്ഞപ്പൊൾ ആ മൂന്ന കൊമ്പ
മൂന്നു ദിവസമാകുന്നു ഇനി മൂന്നു ദിവസത്തിലകം നി
ന്നെ നിന്റെ സ്ഥാനത്ത നിറുത്തും അനന്തരം നീ പാ
നപാത്രത്തെ രാജാവിന്റെ കൈയിൽ കൊടുത്തു സുഖ
മായിരിക്കുമ്പൊൾ എന്നെ ഒൎത്തു വസ്തുത അറിയിക്കെ
ണം എബ്രയക്കാരുടെ ദെശത്തിൽനിന്നു എന്നെ മൊ
ഷ്ടിച്ചു വില്ക്കെണ്ടുന്നതിന്നും ഇവിടെ തടവിൽ പാൎപ്പി
ക്കെണ്ടതിന്നും ഞാൻ ഒന്നും ചെയ്തിട്ടില്ല എന്ന യൊസെ
ഫ അവനൊട പറഞ്ഞ പിന്നെ അപ്പപ്രമാണിയും
വെണ്മയുള്ള മൂന്നകൊട്ട എന്റെ തലയിൽ ഉണ്ടായിരു
ന്നു മെലെ വെച്ച കൊട്ടയിൽ ഉണ്ടായ നല്ലതരമായ അ
പ്പങ്ങളെ പക്ഷികൾ കൊത്തി തിന്നു എന്നും കണ്ടു എന്ന
പറഞ്ഞപ്പൊൾ മൂന്നു കൊട്ട മൂന്നു ദിവസമാകുന്നു മൂന്നു
ദിവസത്തിലകം നിന്നെ ഒരു മരത്തിന്മെൽ തൂക്കിക്കും പ
ക്ഷികൾ നിന്റെ മാംസം തിന്നും എന്നവനൊടു പറ
ഞ്ഞ അതിന്റെ മൂന്നാം ദിവസം ആ രാജാവൊരു സദ്യ
കഴിച്ചു തടവക്കാരായ ഇരിവരെയും വരുത്തി മദ്യപ്രമാ
ണിയെ സ്വസ്ഥാനത്ത നിറുത്തി അപ്പപ്രമാണിയെ തൂ
ക്കിച്ചു യൊസെഫ പറഞ്ഞ പ്രകാരം ഒക്കെയും ഒത്തുവരി
കയും ചെയ്തു എങ്കിലും മദ്യപ്രമാണി യൊസെഫിനെ
ഒൎമ്മ വെച്ചതുമില്ല.
പിന്നെ രണ്ടു വൎഷം കഴിഞ്ഞ ശെഷം ആ രാജാവ*
ഒരുനാൾ രണ്ടു സ്വപ്നം കണ്ടിട്ടു ഉദയകാലത്തിങ്കൽ മ
ന്ത്രവാദികളെയും വിദ്വാന്മാരെയും ഒക്ക വരുത്തി ചൊദി
ച്ചാറെ അൎത്ഥ പറഞ്ഞറിയായ്കയാൽ വളരെ വിഷാദിച്ചി
[ 52 ] രിക്കുമ്പൊൾ മദ്യപ്രമാണിയുടെ വാക്കിനാൽ യൊസെ
ഫിനെ വരുത്തുവാൻ ആളയച്ചു അവൻ ക്ഷൌരം ക
ഴിച്ചു വസ്ത്രങ്ങളും മാറ്റി രാജാവിന്റെരികെ വന്നു നിന്നു
അനന്തരം രാജാവ ഞാൻ സ്വപ്നം കണ്ടു സ്വപ്നങ്ങളുടെ
അൎത്ഥം നീ സൂക്ഷ്മമായി പറയുന്നവനെന്നു കെട്ടു എന്നു
പറഞ്ഞതിന്നു ഞാനായിട്ടല്ല അറിയിക്കുന്നത ദൈവമ
ത്രെ ആകുന്നു അവൻ ശുഭമായ ഉത്തരം അരുളിചെയ്യും
എന്നു യൊസെഫ പറഞ്ഞാറെ രാജാവ സ്വപ്നന്രകാരം
അറിയിച്ചു ഞാൻ നീലനദിയുടെ കരമെൽ നിന്നിരുന്നു
അപ്പൊൾ പുഷ്ടിയും സൌന്ദൎയ്യവും ഉള്ള എഴു പശുക്കൾ
ആ പുഴയിൽനിന്നു കരെറി മെഞ്ഞിരുന്നു അവറ്റിന്റെ
വഴിയെ മുൻ കാണാത്ത അവലക്ഷണ രൂപമുള്ള മെലി
ഞ്ഞ ഏഴു പശുക്കളും കരെറി പുഷ്ടിയുള്ള ഏഴു പശുക്കളെ
ഭക്ഷിച്ചുകളഞ്ഞിട്ടും ഭക്ഷിച്ചു എന്നറിവാനുണ്ടായതുമില്ല
ഇങ്ങിനെ സ്വപ്നം കണ്ടുറങ്ങി പിന്നെയും നല്ല മണിയു
ള്ള ഏഴു കതിരുകൾ ഒരു തണ്ടിന്മെൽ മുളച്ചുണ്ടായി കണ്ടു
ഉണങ്ങി കരിഞ്ഞ പതിരായ ൭ കതിരുകളും മുളച്ചു ആ എ
ഴു നല്ല കതിരുകളെ വിഴുങ്ങികളഞ്ഞു എങ്ങിനെ കണ്ട ര
ണ്ടു സ്വപ്നങ്ങളുടെ അൎത്ഥത്തെ മന്ത്രവാദികളൊട ചൊദി
ച്ചു അവരാരും പറഞ്ഞില്ല അപ്പൊൾ യൊസെഫ പറ
ഞ്ഞു ആ സ്വപ്നങ്ങൾ രണ്ടും ഒന്നു തന്നെ ആ എഴു നല്ല
പശുക്കളും നല്ല കതിരുകളും ഏഴു വൎഷങ്ങളാകുന്നു മെലി
ച്ചിലുള്ള പശുക്കളും പതിരായുള്ള കതിരുകളും ക്ഷാമമുള്ള എ
ഴു വൎഷങ്ങളാകുന്നു കെട്ടാലും ൟ നാട്ടിൽ എല്ലാടവും ധാ
ന്യപരിപൂൎണ്ണമായ ഏഴു വൎഷം വരുന്നു അതിന്റെ ശെ
ഷം ക്ഷാമമുള്ള എഴു വൎഷവും വരും ആ ക്ഷാമത്തിൽ പ
രിപൂൎണ്ണത ഒക്കെയും വിട്ടു വളരെ ദുഃഖം വരും രണ്ടു വട്ടം
സ്വപ്നം കാണിച്ചതിനാൽ ദൈവം സ്ഥിരമാക്കി നിശ്ച
യിച്ചതെന്നും ഇപ്പൊൾ തന്നെ ആരംഭിച്ചതെന്നും
അറിയിച്ചിരിക്കുന്നു അതുകൊണ്ട രാജാവവർകൾ ബുദ്ധി
യും ജ്ഞാനവുമുള്ള ഒരു മനുഷ്യനെ ൟ നാട്ടിൽ അധി
കാരി ആക്കി പരിപൂൎണ്ണ വൎഷങ്ങളിൽ വിളവിൽ അഞ്ചാ
ലൊന്നു വാങ്ങി രാജാവ വളരെ ധാന്യങ്ങളെ സ്വരൂപി
ച്ചു സൂക്ഷിക്ക എന്നാൽ ക്ഷാമം കൊണ്ടു നശിക്കയില്ല
ഇപ്രകാരം പറഞ്ഞതു കെട്ടാറെ രാജാവ മന്ത്രികളെ നൊ
ക്കി ദെവാത്മാവുള്ള ൟ മനുഷ്യനെ പൊലെ ഒരുത്തനെ
[ 53 ] കിട്ടുമൊ എന്നരിളിചെയ്തു ദൈവം ഇത ഒക്കയും നിന്നെ
അറിയിച്ചിരിക്കകൊണ്ടു നിന്നെ പൊലെ വിശെഷ
ജ്ഞാനമുള്ളവൻ ഒരുത്തനുമില്ല ഞാനീനാട്ടിൽ നിന്നെ
സൎവാധികാൎയ്യസ്ഥൻ ആക്കുന്നു രാജാസനത്തിൽ മാ
ത്രം ഞാൻ വലിയവനാകുന്നു എന്നും രാജാവ യൊ
സെഫൊട കല്പിച്ചു തന്റെ മുദ്രാമൊതിരം ഊരി യൊ
സെഫിന്റെ വിരൽകിട്ടു നെരിയ വസ്ത്രങ്ങളെയും ധരി
പ്പിച്ചു പൊൻ മാലയെയും കഴുത്തിലിട്ടു തന്റെ രണ്ടാം
തെരിൽ കരെറ്റി ഇവന്റെ മുമ്പാകെ മുട്ടുകുത്തുവിൻ ഇ
വൻ രാജ്യാധികാരി എന്നെല്ലാവരൊടും വിളിച്ചു പറയി
ച്ചു ലൊകരക്ഷിതാവെന്നൎത്ഥമുള്ള പ്സൊത്തമ്പാനെഹ എ
ന്നു പെരും വിളിച്ചു ഒരു പവിപ്രന്റെ മകളായ ആസനാ
ത്തെ വിവാഹവും കഴിപ്പിച്ചു അപ്പൊൾ മുപ്പതവയസ്സിൽ
ഇളമസ്ഥാനിയായ യൊസെഫ മിസ്രനാടു വലം വെച്ചു
ഏഴു നല്ല വൎഷങ്ങളിൽ വളരെ വിളഞ്ഞുണ്ടായ ധാന്യങ്ങ
ളൊക്കെയും അളവില്ലാത്ത വൎണ്ണം സ്വരൂപിച്ചു അതാതുപട്ട
ണങ്ങളിൽ സൂക്ഷിച്ചു ക്ഷാമവൎഷങ്ങൾ വരുമ്മുമ്പെ രണ്ടു
പുത്രന്മാരുണ്ടായി [മുമ്പിലുണ്ടായ സുഖദുഃഖങ്ങളെ ദൈ
വം] മറപ്പിച്ചു എന്നൎത്ഥമുള്ള മനശ്ശെ എന്ന പെർ ജ്യെഷ്ഠ
ന്നും [ദുഃഖിച്ച ദെശത്തിങ്കൽ തന്നെ] വൎദ്ധിച്ചു എന്നൎത്ഥമുള്ള
എഫ്രയിം എന്ന പെർ അനുജന്നുംവിളിച്ചു ക്ഷാമവ
ൎഷങ്ങൾ വന്നുതുടങ്ങി എല്ലാ രാജ്യങ്ങളിലും ക്ഷാമമുണ്ടായ
പ്പൊൾമിസ്രക്കാർ രാജസന്നിധിങ്കൽ വന്നു നിലവിളിച്ച
പ്പൊൾ പ്സൊത്തമ്പാനെഹ അടുക്കൽ ചെന്നു അവൻ പ
റയും പ്രകാരം ചെയ്വിൻ എന്നു കല്പിച്ചാറെ അവർ ചെ
ന്നപ്പൊൾ പാണ്ടിശാലകളെ ഒക്കെയും തുറന്നു നാട്ടുകാൎക്കും
അന്യദെശക്കാൎക്കും വളരെ ധാന്യങ്ങളെ വില്ക്കയും ചെയ്തു. കനാനിലും വളരെ ഞെരിക്കം ഉണ്ടായപ്പൊൾ യാ
ക്കൊബ പുത്രന്മാർ തമ്മിൽ തമ്മിൽ നൊക്കുന്നത കണ്ടാ
റെ നിങ്ങളും മിസ്രയിൽ പൊയി ധാന്യം കൊണ്ടുവരു
കിൻ എന്ന കല്പിച്ച പ്രകാരം ബിന്യമീനെ കൂടാതെ
ശെഷം പത്താളും ആ ദെശക്കാരൊടും കൂട ധാന്യത്തിന്നു
മിസ്രയിൽ പൊയി രാജ്യാധികാരിയുടെ സന്നിധിയി
ങ്കൽ ചെന്നു വണങ്ങി അപ്പൊൾ ജ്യെഷ്ഠന്മാരെ അറി
ഞ്ഞിട്ടും അറിയാത്തവെനെന്ന പൊലെ നിങ്ങൾ എവിടെ
യുള്ളവർ എന്നും എന്തിന്നായി വന്നവർ എന്നും ചൊ
[ 54 ] ദിച്ചറിഞ്ഞപ്പൊൾ നിങ്ങൾ ഒറ്റുകാരാകുന്നു എന്നു കഠി
നമായി പറഞ്ഞു അതു കെട്ടാറെ കൎത്താവെ അടിയങ്ങൾ
ധാന്യം വാങ്ങുവാൻ വന്നവർ കനാനിൽ പാൎക്കുന്ന ഒ
രുത്തന്റെ പുത്രന്മാർ പന്ത്രണ്ടാളുകളിൽ ഞങ്ങൾ ൰ ആൾ
ആകുന്നു ഇളയവൻ അച്ചന്റെ കൂട തന്നെ ഇരിക്കുന്നു
അവന്റെ ജ്യെഷ്ഠനില്ല ഞങ്ങൾ ഒറ്റുകാരല്ല നെരുള്ളവർ
തന്നെ എന്നിങ്ങിനെ പെടിച്ചു പറഞ്ഞതു കെട്ടു നിങ്ങൾ
ക്കു നെരുണ്ടെങ്കിൽ ഒരുത്തൻ പൊയി അനുജനെ കൊ
ണ്ടുവന്നു കാണിച്ചാൽ നിങ്ങളെ വിടാം അല്ലാതെ രാജാ
വാണ വിടുക ഇല്ല എന്നു അധികാരി കല്പിച്ചു മൂന്നു ദി
വസം തടവിൽ പാൎപ്പിക്കയും ചെയ്തു നാലാം ദിവസം
അവരൊട ഞാൻ ദൈവത്തെ ശങ്കിക്കുന്നു അതൊകൊണ്ടു
ഒരു വഴിപറയാം ഒരുത്തനെ ഇവിടെ ഇരുത്തി നിങ്ങൾ
ധാന്യം കൊണ്ടുപൊയി കൊടുത്തു ഇളയ അനുജനെ ഇ
ങ്ങൊട്ട കൊണ്ടുവരുവിൻ എന്നാൽ നിങ്ങളുടെ വാക്ക പ്ര
മാണിക്കാം മരിക്കാതെയും ഇരിക്കും എന്നു കല്പിച്ചതുകെ
ട്ടാറെ അവർ തമ്മിൽ തമ്മിൽ പറഞ്ഞിത ഇതൊക്ക നാം
നമ്മുടെ സഹൊദരനൊട ചെയ്ത കുറ്റമാകുന്നു സത്യം
അവനപെക്ഷിച്ചപ്പൊൾ അവന്റെ ദുഃഖം കണ്ടാറെ
യും അനുസരിക്കാതെ ഇരുന്നുവല്ലൊ അതുകൊണ്ട ൟ
ദുഃഖം നമുക്ക വന്നിരിക്കുന്നു എന്നവരും പൈതലിന്നു
വിരൊധം ചെയ്യരുതെന്നു ഞാൻ പറഞ്ഞതു നിങ്ങൾ
കെട്ടില്ല അവന്റെ രക്തം ഇപ്പൊൾ ചൊദിക്കുന്നു എന്ന
രൂബനും പറഞ്ഞ മുമ്പെ ദ്വിവാചി മുഖാന്തരം സംസാ
കിച്ചതിനാൽ ഇതിനെ ഒക്കയും അധികാരി കെട്ടറിഞ്ഞ
എന്നവർ വിചാരിച്ചില്ല യൊസെഫ അവരെ വിട്ടു
പൊയി കരഞ്ഞ പിന്നെയും വന്നു അവരിൽ ശൂരനാ
യ ശിമ്യൊനെ വദലാക്കി എടുത്തു പിടിച്ചുകെട്ടിച്ചു മറ്റെ
യവരുടെ ചാക്കുകളിൽ ധാന്യം നിറെപ്പാനും അവരുടെ
ദ്രവ്യം അതിൽ തെന്നെ ഇടുവാനും വഴിച്ചിലവിന്നും കൊടു
പ്പാനും കല്പിച്ചു അവരും ധാന്യം കൊണ്ടുപൊയി വഴി
അമ്പലത്തിൽ വെച്ചു കഴുതയ്ക്ക തീൻ കൊടുപ്പാൻ ഒരു
ത്തൻ ചാാക്കഴിച്ച അതിൽ തെന്റെ ദ്രവ്യം കണ്ടപ്പൊൾ
എന്റെ ദ്രവ്യം എനിക്ക തന്നു അതു ചാക്കിലുണ്ടു എന്ന പ
റഞ്ഞാറെ അവർ വളരെ ക്ഷീണിച്ചു ദൈവം നമുക്കിപ്രകാ
രം ചെയ്തതെന്തു എന്നു തമ്മിൽ പറഞ്ഞ അച്ചനെ ചെന്നു
[ 55 ] കണ്ടു വസ്തുത അറിയിച്ചു ബിന്യമീനെ കൊണ്ടുവന്നാൽ
തടവിലുള്ളവനെ വിടാം നിങ്ങൾക്കും ഒരു വിരൊധംകുടാ
തെ ഇവിടെ വ്യാപാരവും ചെയ്യാം എന്നധികാരി കല്പിച്ച
പ്രകാരവും കെൾപ്പിച്ചു ചാക്കുകളെ ഒഴിക്കുമ്പൊൾ അവ
നവന്റെ ദ്രവ്യം കണ്ടാറെ അവരും അച്ചനും വളരെ ഭ്രമിച്ചു
അപ്പൊൾ യാക്കൊബ നിങ്ങൾ എന്നെ മക്കളില്ലാത്ത
കനാക്കി വെച്ചു യൊസെഫും ശിമ്യൊനും ഇല്ലാതെ ആ
യി ബിന്യമീനെയും കൊണ്ടുപൊകും ഇതൊക്കയും എനി
ക്ക വിരൊധമാകുന്നെന്നു പറഞ്ഞതു കെട്ടാറെ രൂബെൻ
അനുജനെ എന്നൊട കുടെ അയച്ചാൽ ഞാൻ കൊണ്ട
വന്നില്ല എങ്കിൽ എന്റെ രണ്ടു പുത്രന്മാരെ കൊന്നുകളക
എന്നു പറഞ്ഞിട്ടും എന്റെ മകൻ നിങ്ങളെ കൂട പൊരി
കയില്ല അവനൊരുത്തൻ ശെഷിച്ചിരിക്കുന്നു വഴിയിൽ
ആപത്തു വന്നാൽ നിങ്ങൾ എന്നെ ശവക്കുഴിയിൽ ഇറ
ക്കെണ്ടി വരും എന്നു യാക്കൊബ പറകയും ചെയ്തു. പിന്നെ കൊണ്ടുവന്ന ധാന്യം തീൎന്നപ്പൊൾ ഇനിയും
പൊയി കൊറെ കൂടെ കൊണ്ടുവരുവിൻ എന്നു യാക്കൊ
ബ കല്പിച്ചപ്പൊൾ അനുജനെ കൂടാതെ വന്നാൽ എ
ന്റെ മുഖം കാണുക ഇല്ല എന്ന ആ അധികാരി കല്പിച്ചി
രിക്കകൊണ്ടു അവനെ കൂടെ അയച്ചെങ്കിൽ പൊയി കൊ
ണ്ടുവരും ഇല്ലെങ്കിൽ പൊക ഇല്ല എന്നു യഹൂദ പറഞ്ഞു
ഇനിയും ഒരനുജനുണ്ട എന്ന എന്തിനറിയിച്ചു ഇത്ര
ദൊഷം എന്തിന്നു ചെയ്തു എന്നു പറഞ്ഞാറെ നിങ്ങളു
ടെ അച്ചനിനിയുമിരിക്കുന്നുവൊ ഇനിയും ഒരനുജനു
ണ്ടൊ എന്നെല്ലാ വൎത്തമാനവും താല്പൎയ്യമായി ചൊദിച്ച
തിന്നു തക്കവൎണ്ണം ഞങ്ങളും അറിയിച്ചു അനുജനെ കൂ
ട കൊണ്ടുചെല്ലുവാൻ കല്പിക്കും എന്ന അറിഞ്ഞിരുന്നു
വൊ നാം എല്ലാവരും ജീവിച്ചിരിക്കെണം എങ്കിൽ താമ
സം കൂടാതെ അനുജനെ കൂടെ അയച്ചാൽ പൊയി കൊ
ണ്ടുവരാം അതിന്നു ഞാൻ ജാമിൻ ആകുന്നു വന്നീല
എങ്കിൽ എന്നും ഞാൻ കുറ്റക്കാരനാകും ഇപ്രാകാരം യ
ഹൂദ പറഞ്ഞത കെട്ടാറെ അങ്ങിനെ എങ്കിൽ അങ്ങിനെ
ചെയ്‌വിൻ -ൟ ദെശത്തിങ്കലെ തെനും നല്ല പഴങ്ങളും ദി
വ്യൌഷധങ്ങളും മറ്റും സമ്മാനമായി കൊണ്ടുപൊകു
വിൽ ഇരട്ട ദ്രവ്യവും എടുത്തു അനുജനെയും കൂട്ടികൊൾ
വിൻ സൎവശക്തനായ ദൈവം രണ്ടു മക്കളെയും കൂട അ
[ 56 ] യപ്പാൻ ആ അധികാരിക്ക കൃപ ഉണ്ടാകുമാറാകട്ടെ
ഞാൻ പുത്രനില്ലാത്തവനെ പൊലെ ആയി എന്നു പറ
ഞ്ഞ അവരെ അയക്കയും ചെയ്തു. അപ്രകാരം അവർ പുറപ്പെട്ടു മിസ്രയിൽ ചെന്നു ബി
ന്യമീനൊട കൂട വരുന്നതു യൊസെഫ കണ്ടാറെ കാൎയ്യ
സ്ഥനൊട നീ ഇവരെ വീട്ടിൽ കൂട്ടികൊണ്ടു പൊക ഉച്ച
യ്ക്കുള്ള ഭക്ഷണം അവൎക്കു കൂടെ നല്ലവണ്ണം ഒരുക്കുക
എന്നു കല്പിച്ചു അങ്ങിനെ അവരെ കൊണ്ടുപൊയപ്പൊൾ
ആദ്യം കണ്ട ദ്രവ്യം നിമിത്തം നമ്മെ അടിമകളാക്കി കഴുത
കളെയും എടുക്കെണ്ടതിന്നാകുന്നു എന്നു വെച്ചു ഭയപ്പെട്ടു
യജമാനനെ ഞങ്ങളിരട്ട ദ്രവ്യം കൊണ്ട വന്നിരിക്കുന്നു
എന്നും അതിന്റെ സംഗതിയും അവർ പറഞ്ഞതിന്നു വെ
ണ്ടതില്ല ദൈവം നിങ്ങൾക്ക നിക്ഷെപമത്രെതന്നത ധാ
ന്യ വില ഇവിടവന്നിരിക്കുന്നു എന്നവൻ പറഞ്ഞ വീട്ടി
ലാക്കി ശിമ്യൊനെയും വരുത്തി സൽകരിച്ചു ഉച്ചെക്ക യൊ
സെഫ വന്നപ്പൊൾ അവർ കുമ്പിട്ട വെച്ച സമ്മാനം
നൊക്കാതെ ആ കിഴവൻ സുഖമായിരിക്കുന്നുവൊ ഇനി
യും ജീവിച്ചിരിക്കുന്നുവൊ എന്നു ചൊദിച്ചാറെ സുഖം ത
ന്നെ എന്നവർ പറഞ്ഞു പിന്നെയും വന്ദിച്ചു പിന്നെ
ബിന്യനീനെ നൊക്കി ഇവനൊനിങ്ങൾ പറഞ്ഞ അ
ജൻ എന്നു ചൊദിച്ചു ദൈവം നിണക്ക കൃപ ചെയ്യട്ടെ
എന്നനുഗ്രഹിച്ചു മനസ്സലിഞ്ഞ പൊകയാൽ ബദ്ധപ്പെ
ട്ട അറയിൽ ചെന്നു കരഞ്ഞമുഖം കഴുകി വന്നു തന്നെ
അടക്കി ഭക്ഷണം വെപ്പിൻ എന്ന കല്പിച്ചു മുസ്രകാൎക്ക
ജാതിഭെദമുണ്ടാകയാൽ ഭക്ഷണം പ്രത്യെകം തനിക്കും
ദെശക്കാൎക്കും സഹൊദരന്മാൎക്കും രണ്ടു പന്തിയായും വെ
പ്പിച്ചു ജെഷ്ഠാനുജ പ്രകാരം ഇരുത്തിയതിനാൽ അവർ
അതിശയിച്ചു തന്റെ മുമ്പിൽനിന്നു കൊടുത്തയച്ച ഒഹ
രിയിൽ ബിന്യനീന്നു അധികമഞ്ചു ഒഹരി അയച്ചു അ
വർ സുഖെന ഭക്ഷിച്ചു സന്തൊഷിക്കയും ചെയ്തു. പിന്നെ കാൎയ്യസ്ഥനൊട ഇവരുടെ ചാക്കുകൾ പിടി
ക്കുന്ന ധാന്യവും കൊണ്ടുവന്ന ദ്രവ്യവും ഇളയവന്റെ
ചാക്കിൽ എന്റെ വെള്ളി പാനപാത്രവും കൂടെ ഇടുക എ
ന്നു കല്പിച്ചപ്രകാരം അവൻ ചെയ്തു പിറ്റെനാൾ രാ
വിലെ അവരെ ധാന്യവും കൊടുത്തയച്ചു ദൂരെ പൊകും
മുമ്പെ അധികാരിയുടെ കല്പനപ്രകാരം കാൎയ്യസ്ഥൻ ഒടി
[ 57 ] ചെന്നു ഗുണത്തിന്നു പകരം ദൊഷമൊ വിചാരിച്ചു ല
ക്ഷണമറിയുന്ന യജമാനന്റെ പാനപാത്രം നിങ്ങൾ
എന്തിന്നു കട്ടു എന്നു ചൊദിച്ചാറെ അടിയങ്ങൾ ഒരിക്ക
ലും ചെയ്കയില്ല മുമ്പെ ചാക്കുകളിൽ കണ്ട ദ്രവ്യം കൊ
ണ്ടുവന്ന ഞങ്ങൾ യജമാനന്റെ പൊന്നെങ്കിലും വെ
ള്ളി എങ്കിലും മൊഷ്ടിക്കുമൊ അതു ആരുടെ പക്കൽ
കാണുന്നുവൊ അവൻ മരിക്കട്ടെ ഞങ്ങളും അടിമകളാകും
എന്നു പറഞ്ഞു കട്ടവൻ അടിമ ആകട്ടെ എന്നവൻ പ
റഞ്ഞു ശൊദന ചെയ്തു ബിന്യാമീന്റെ ചാക്കിൽ ആ
പാത്രം കണ്ടപ്പൊൾ എല്ലാവരും മടങ്ങി വീട്ടിൽ ചെന്നു
അധികാരിയെ കണ്ടു നമസ്ത്രിച്ചു ആയവൻ ഇത എ
ന്തിന്നു ചെയ്തു എനിക്ക ലക്ഷണമറിയാം എന്നു തൊ
ന്നീട്ടില്ലയൊ എന്ന കല്പിച്ചപ്പൊൾ യഹൂദാ കൎത്താവൊ
ട എന്ത പറയെണ്ടു ഞങ്ങൾ ശുദ്ധന്മാർ എന്നെങ്ങിനെ
അറിയിക്കെണ്ടു അടിയങ്ങളുടെ അകൃത്യം ദൈവം കണ്ടെ
ത്തി ഇപ്പൊൾ എല്ലാവരും കൎത്താവിന്നടിമകൾ എന്നറി
യിച്ചാറെ പാത്രം എടുത്തവൻ മാത്രം അടിമയായാൽ മ
തി നിങ്ങൾ സുഖെന പൊവിൻ എന്നു കല്പിച്ചതു കെട്ടാ
റെ യഹൂദ മുമ്പിലൊട്ട ചെന്നു പറഞ്ഞു കൎത്താവെ
കൊപിക്കരുതെ ഞാൻ ഒന്നപെക്ഷിക്കുന്നു ഇവനെ കൂട്ടി
കൊണ്ടു വരെണം എന്നു തങ്ങളുടെ നിയൊഗം കിഴവ
നായ അച്ചനൊട പറഞ്ഞാറെ എനിക്ക രണ്ടു മക്കൾ ഉ
ള്ളതിൽ ഒരുത്തൻ എന്നെ വിട്ടുപൊയാറെ ഇതുവരെയും
കണ്ടില്ല ഇനി ഇവനെ ഉള്ളു എന്നും അയക്ക ഇല്ല എ
ന്നും പറഞ്ഞപ്പൊൾ ഒരു വിഘ്നം കൂടാതെ ഞാൻ കൂട്ടിക്കൊ
ണ്ടു വരാം എന്നു ഞാൻ ജാമീൻ നിന്നു കൊണ്ടുവന്നതാ
കുന്നു ഇവനെ കൂടാതെ ചെന്നു കാണുമ്പൊൾ അച്ച
ന്റെ ആത്മാവ പൈതലിങ്കൽ ചെൎന്നിരിക്കകൊണ്ടു ക്ഷ
ണത്തിൽ മരിച്ചുകളയും അതുകൊണ്ടു ഇവന്നു പകരം
ഞാൻ അടിമയായി പാൎക്കാം പൈതലിവരൊട കൂട
പൊകട്ടെ ഞാൻ അങ്ങിനെ അച്ചനെ ചെന്നു കാണും. അപ്പൊൾ യൊസെഫ തന്നെ അടക്കുവാൻ കഴിയാ
യ്കയാൽ ചുറ്റുമുള്ളവരെ പുറത്താക്കിച്ചു എങ്കിലും നാട്ടുകാ
രും രാജകുഡുംബവും കെൾക്കുമാറു ഉറക്കന കരഞ്ഞു
സഹൊദരന്മാരൊട ഞാൻ യൊസെഫാകുന്നു അച്ചനി
[ 58 ] നിയും ഇരിക്കുന്നുവൊ എന്ന പറഞ്ഞാറെ അവർ ഭയ
പ്പെട്ട ഉത്തരം പറയായ്കയാൽ അടുത്തുവരുവാൻ അപെ
ക്ഷിച്ചു അടുത്തു ചെന്നപ്പൊൾ നിങ്ങൾ വിറ്റ കളഞ്ഞ
അനുജൻ ഞാനാകുന്നു സത്യം വിൽകകൊണ്ടു ഇപ്പൊൾ
ദിഃഖിക്കരുതു നിങ്ങളല്ല ദൈവം തന്നെ നിങ്ങളുടെ വലി
യ രക്ഷയ്ക്കായിട്ടു മുമ്പെ എന്നെ അയച്ചു ൟ രാജ്യാധി
കാരി ആക്കിയിരിക്കുന്നു രണ്ടു വൎഷം ക്ഷാമമുണ്ടായി ഇ
നിയും ൫ വൎഷം ഉണ്ടാകും ഉടനെ ചെന്നു നിന്റെ മക
നിനി ഇരിക്കുന്നു ദൈവം മിസ്രയിലെക്ക കൎത്താവാക്കി
വെച്ചിരിക്കുന്നു എന്നും എന്റെ അവസ്ഥ കണ്ടു കെട്ടതി
നെ ഒക്കെയും അച്ചനെ അറിയിച്ചു താമസിക്കാതെ കൂട്ടി
കൊണ്ടു വരുവിൽ നിങ്ങളും സകലസം സാരത്തൊടും കൂട
വന്നു ഗൊഷൻ ദെശത്തെ എന്റെ സമീപത്ത ഇരിക്കാം
ഞാൻ വെണ്ടുംവണ്ണം രക്ഷിക്കും എന്ന പറഞ്ഞാറെ അ
വനും അനുജനും കഴുത്തു കെട്ടിപ്പിടിച്ചു കരഞ്ഞു ജ്യെഷ്ഠന്മാ
രെയും ചുംബിച്ചു കരഞ്ഞു അന്യൊന്യം സംസാരിക്കയും
ചെയ്തു ആ വൎത്തമാനം രാജാവ കെട്ടാറെ പ്രസാദിച്ചു
യൊസെഫിനെ വരുത്തി നിന്റെ അച്ചനെ കുഡുംബ
ങ്ങളെയും കൂട്ടി ഉടനെ വരുത്തുവാൻ പറക അതിന്നു വെ
ണ്ടത ഒക്കെയും ഇവിടെ നിന്നു കൊടുത്തയക്ക എന്ന പല്പി
ച്ചപ്രകാരം അവൎക്ക ദ്രവ്യവും അന്നവസ്ത്രാദികളും കൊടു
ത്തു വഴിക്കൽനിന്നു ശണ്ഠ കൂടരുതെന്നും പറഞ്ഞയച്ചു. അവരും പുറപ്പെട്ട അച്ചന്റെ അടുക്കൽ ചെന്നു യൊ
സെഫിനിയും ഇരിക്കുന്നു മിസ്രാധികാരിയാകുന്നു എന്ന
റിയച്ചപ്പൊൾ അവൻ പ്രമാണിക്കാതെ ഇരുന്നു അ
തിന്റെ ശെഷം കൊടുത്തയച്ച രാജതെരുംമറ്റും കണ്ട
പ്പൊൾ മതി എന്റെ മകനിരിക്കുന്നു ഞാൻ മരിക്കും മു
മ്പെ അവനെ പൊയി കാണും എന്ന യിസ്രയെൽ ക
ല്പിക്കയും ചെയ്തു പിന്നെ യിസ്രായെൽ കുഡുംബങ്ങളെ
യും കൂട്ടി സകലത്തൊടും കൂടി പുറപ്പെട്ടു വാഗ്ദത്ത ദെശ
ത്തിന്റെ തെക്കെ അതിരായ ബെൎശബയ്ക്ക എത്തിയിട്ടു
അവിടെ പാൎത്തിരുന്ന അച്ചന്റെ ദൈവത്തിന്നു ബലി
കഴിച്ചു രാത്രിയിൽ ദൈവം ഇസ്രയെലിനൊടു ഞാൻ
നിന്റെച്ചന്റെ ദൈവമാകുന്നു നീ ഇറങ്ങി മിസ്രയിലെ
ക്ക പൊവാൻ ഭയപ്പെടെണ്ട ഞാൻ നിന്റെ കൂടെ പൊരുന്നു
നിന്നെ വലിയ ജാതി ആക്കി ഇങ്ങൊട്ടുതന്നെ വ
[ 59 ] രുത്തും നിശ്ചയം യൊസെഫ തന്റെ കൈ കൊണ്ടു നി
ന്റെ കൺ മൂടുകയും ചെയ്യും എന്ന കല്പിച്ചാറെ അവി
ടെ നിന്നു തെരിലെറി പുറപ്പെട്ട വഴിക്കൽനിന്നു യഹൂദ
യെ അയച്ചു യൊസെഫൊടു വൎത്തമാനം അറിയിച്ച
പ്പൊൾ യൊസെഫ ചെന്നു ഗൊഷൻ ദെശത്ത അച്ച
നെ എതിരെറ്റു കണ്ടാറെ അച്ചന്റെ കഴുത്ത കെട്ടി പി
ടിച്ചു എറിയ നെരം കരഞ്ഞതിൽ പിന്നെ നിന്റെ മുഖം
കണ്ടുവല്ലൊ ഇനി മരിച്ചാൽ വെണ്ടതില്ല എന്നച്ചൻ പ
റഞ്ഞ അനന്തരം യൊസെഫ ആടുമെയ്ക്കുന്നത മിസ്രകാ
ൎക്ക രസകെടാകകൊണ്ടു നിങ്ങൾ ൟ ഗൊഷൻ ദെശത്ത
തന്നെ പാൎക്കെണ്ടിവരും എന്ന സഹൊദരന്മാരൊട പറ
ഞ്ഞ അവിടെ പാൎപ്പിച്ചു താൻ രാജ സന്നിധിയിങ്കൽ ചെന്നു
അച്ചനും കുഡുംബവും ഗൊഷൻ ദെശത്തെ
ത്തി ഇരിക്കുന്നു എന്നുണൎത്തിക്കയും ചെയ്തു സഹൊദര
ന്മാരിൽ ൫ പെരെ വരുത്തി കാണിച്ചപ്പൊൾ നിങ്ങളു
ടെ തൊഴിൽ എന്തെന്ന അരുളിചെയ്താറെ അടിയങ്ങൾ
ഇടയന്മാരാകുന്നു കനാൻ ദെശത്ത മെച്ചിൽ ഇല്ലാതെ
പൊയതിനാൽ ഇവിടെ പാൎപ്പാനായി വന്നു എന്ന
ബൊധിപ്പിച്ചാറെ അവരെ ൟ നാട്ടിൽ നിണക്ക ഒത്ത
സ്ഥലത്ത പാൎപ്പിക്ക ഗൊഷൻ ദെശത്ത തന്നെ ഇരിക്ക
ട്ടെ അവരിൽ സമൎത്ഥന്മാരെ എന്റെ ആടുമാടുകൾക്ക പ്ര
മാണികളാക്കി കൊൾക എന്നും കല്പിച്ചു പിന്നെ അച്ച
നെ അകത്ത വരുത്തി കാണിച്ചു രാജാവെ അനുഗ്രഹി
ച്ചാറെ രാജാ യാക്കൊബൊടു എത്ര വയസ്സായി എന്ന
ചൊദിച്ചു സഞ്ചാര വൎഷങ്ങൾ ഇപ്പൊൾ നൂറ്റിമുപ്പതാ
കുന്നു അതിൽ ജീവിത വൎഷങ്ങൾ അല്പം അതുവും
ദൊഷമിശ്രമായിരുന്നു പിതാക്കന്മാരുടെ സഞ്ചാര കാല
ത്തിൽ ഉണ്ടായ ജീവിത വൎഷ ദിവസങ്ങളെ എത്തിയിട്ടി
ല്ല എന്നറിയിച്ച അനുഗ്രഹിച്ച പുറപ്പെട്ടു പിന്നെ യൊ
സെഫ അച്ചൻ മുതലായവരെ കല്പിച്ച ദെശത്തിങ്കൽ
കുടിയിരുത്തിഅവസ്ഥപൊലെരക്ഷിച്ചു വന്നു ഇങ്ങിനെ
മിസ്രയിലിറങ്ങി പാൎത്തവരിൽ ഭാൎയ്യമാർ ഒഴികെയാക്കൊ
ബും പുത്രപൌത്രന്മാരും കൂടി ആകെ ൭൦ പെരാകുന്നു അ
വിടെ ദെവ കല്പനപ്രകാരം അവർ വൎദ്ധിക്കയും ചെയ്തു. പിന്നെ ക്ഷാമം വൎദ്ധിച്ചു മിസ്രക്കാർ വലഞ്ഞപ്പൊൾ
യൊസെഫ അവരുടെ ദ്രവ്യം ഒക്കയും വാങ്ങി രാജഭ
[ 60 ] ണ്ഡാരത്തിൽ ചെൎത്ത പ്രജകളെ പൊഷിപ്പിച്ചു വന്ന
ശെഷം ദ്രവ്യം ഇല്ലായ്കയാൽ നാട്ടിലുള്ള കന്നുകാലി മുത
ലായവറ്റെയും നിലം പറമ്പുകളെയും ശരീരങ്ങളെയും
വിലെക്കു വാങ്ങി ധാന്യം കൊടുത്തു ക്ഷാമം കഴിവൊള
വും അവരെ രക്ഷിച്ചുവന്നു ആ വൎഷം മുതൽ മിസ്രനാ
ട്ടിൽ എല്ലാടവും രാജാവ ഭൂമി അവകാശി ആയി വിപ്ര
ജാതിക്കാൎക്ക മുമ്പെ നിശ്ചയിച്ച നിലം പറമ്പുകൾ ഒഴി
കെ വെറെ പ്രജകൾക്ക ഭൂമിയവകാശമില്ല ആണ്ടുതൊ
റും വിളവിൽ അഞ്ചിൽ ഒന്നു രാജഭൊഗം കൊടുപ്പാൻ
നിശ്ചയിച്ചു കൃഷി നടത്തിച്ചു ഭരിച്ചു വരികയും ചെയ്തു. ഇസ്രയെൽ ൰൭ വൎഷം മിസ്രയിൽ പാൎത്തു മരണ കാ
ലം സമീപിച്ചപ്പൊൾ യൊസെഫിനെ വരുത്തി പറ
ഞ്ഞു നിന്റെ കൃപ ഇണ്ടെങ്കിൽ മരിച്ചാൽ എന്നെ ഇവി
ടെ വെക്കരുത ഞാൻ അച്ചന്മാരൊട കൂട കിടക്കും നീ എ
ന്നെ കൊണ്ടുപൊയി അവരെ വെച്ച സ്ഥലത്ത വെക്കു
ക അപ്രകാരം സത്യം ചെയ്‌വാൻ ഞാനപെക്ഷിക്കുന്നു
എന്നാറെ അവനും അപ്രകാരം ചെയ്യാം എന്നാണയിട്ട
പ്പൊൾ ഇസ്രയെൽ കട്ടിലിൻ തലയ്കൽ കുമ്പിട്ടു ദൈവ
ത്തെ വന്ദിക്കയും ചെയ്തു അനന്തരം യൊസെഫെ അച്ച
ന്നു ദീനം എന്ന കെട്ടപ്പൊൾ രണ്ടു മക്കളെയും കൂട്ടി അ
വനെ ചെന്നു കണ്ടാറെ യിസ്രായെൽ തന്നെ ഉറപ്പിച്ചു
കട്ടിലിന്മെൽ ഇരുന്നു പറഞ്ഞു സൎവ ശക്തിയുള്ള ദൈ
വം എന്നെ അനുഗ്രഹിച്ചു ഞാൻ നിന്നെ വളരെ വൎദ്ധി
പ്പിക്കും കനാൻ ദെശത്തെയും എന്നെക്കും തരും എന്നു
കല്പിച്ചിരിക്കുന്നു അതിന്നായിട്ട നിന്റെ രണ്ടു മക്കളും
രൂബൻ ശിമ്യൊൻ എന്നവരെ പൊലെ എനിക്കുള്ളവ
രാകും എന്ന പറഞ്ഞ മനശ്ശെയും എഫ്രയിമെയും കണ്ടാ
റെ ഇവരാർ എന്ന ചൊദിച്ചപ്പൊൾ ദൈവം എനിക്ക
തന്ന മക്കൾ എന്ന യൊസെഫ പറഞ്ഞ അവരെ അരി
കിലാക്കിയപ്പൊൾ അവരെ ചുംബിച്ചു തടവി യൊസെ
ഫിനൊട നിന്റെ മുഖം തന്നെ കാണും എന്നു ഞാൻ
നിരൂപിച്ചില്ല ദൈവം നിന്റെ സന്തരിയെയും കാണു
മാറാക്കിയല്ലൊ എന്നു പറഞ്ഞു പിന്നെ വലത്തെ കൈ
അനുജന്റെ തലമെലും ഇടത്തെ കൈ ജ്യെഷ്ഠന്റെ ത
ലമെലും വെച്ചനുഗ്രഹിച്ചു അച്ചന്മാർ കണ്ടു നടന്ന ദൈ
വമെ എന്നെ ഇന്നെവരെയും വളൎത്തിയ യഹൊവായെ
[ 61 ] സകല ദൊഷങ്ങളിൽ നിന്നും എന്നെ വീണ്ടെടുത്ത ദൂത
നുമായവനെ ൟ കുഞ്ഞുങ്ങളെ അനുഗ്രഹിക്കെണമെ
ഇവർ ദെശമദ്ധ്യത്തിൽ വളൎന്നിരിക്കെണമെ എന്നു പറ
ഞ്ഞാറെ വിലങ്ങത്തിൽ അല്ല ക്രമത്തിൽ കൈ വെച്ചനു
ഗ്രഹിക്കെണം എന്ന യൊസെഫപെക്ഷിച്ചപ്പൊൾ അ
വൻ വിരൊധിച്ച ഞാനറിയുന്നു ൟ ജ്യെഷ്ഠനും വൎദ്ധി
ച്ചു സംഘമാകും എങ്കിലും അനുജൻ അധികം വൎദ്ധിച്ചു
മുമ്പനായി തീരും എന്നും മറ്റും അവരെ തൊട്ടു അനുഗ്ര
ഹിച്ചു യൊസെഫിനൊട ഞാനിതാ മരിക്കുന്നു ദൈവം
നിങ്ങളൊട കൂട നിന്ന അച്ചന്മാരുടെ ദെശത്തിങ്കൽ ത
ന്നെ ഇരുത്തും എന്ന പറഞ്ഞയച്ചു. അതിന്റെ ശെഷം യാക്കൊബ പന്ത്രണ്ടു മക്കളെയും
വിളിച്ചു ഒരുമിച്ചടുത്തു വരുവിൻ യാക്കൊബിൻ പുത്രന്മാ
രെ ഒടുവിൽ വരുവാനുള്ളതിനെ ഞാനറിയിക്കും നിങ്ങ
ളുടെ അച്ചനായ ഇസ്രയെലിന്റെ വാക്ക ചെവികൊൾ
വിൻ. രൂബ നീ എന്റെ മൂത്തമകൻ വെള്ളം പൊലെ
ഇളക്കമായി എന്റെ കിടക്ക അശുദ്ധമാകിയതു കൊണ്ടു
നീ മുമ്പനാകയില്ല. ശിമ്യൊനും ലെവിയും ഒരു വകക്കാർ
ഒരു വീരനെ കൊന്നു ഒരു മതിലുമിടിച്ചു കളഞ്ഞ അവരു
ടെ രഹസ്യത്തിന്നും ക്രൂരതെക്കും ശാപമായി വെർപിരി
ഞ്ഞിരിക്കും. യഹൂദ നിന്നെ സഹൊദരന്മാർ പുകഴ്ത്തിന
മസ്കരിക്കും ശത്രുക്കളുടെ കഴുത്തിൽ നിന്റെ കൈ വീഴും
നീ സിംഹക്കുട്ടി ആകുന്നു ശീലൊ* വരുവൊളത്തിന്നു രാ
ജദണ്ഡം യഹൂദയിൽനിന്നും ന്യായകൎത്താവ അവന്റെ
സന്തതിയിൽ നിന്നും നീങ്ങി പൊകയില്ല ആ വരുന്നവ
നൊട [എല്ലാ] ജാതികളും ചെരും. സെബുലുൻ കടൽ
അരികെ ശീദൊൻ വരയൊളം കുടിയിരിക്കും. ഇസ
ഖാർ സ്വസ്ഥത്തെ കാംക്ഷിച്ചു ദാസനായി തീരുന്ന
കഴുത. ദാൻ ന്യായ വിസ്താരത്തിങ്കൽ സമൎത്ഥനെങ്കിലും
ശത്രുക്കൾക്ക സൎപ്പമായി തീരും. ഗാദ ആദ്യം തൊറ്റു പി
ന്നെ ജയിക്കും. അശെരിൽനിന്നു പുഷ്ടിയുള്ള ആഹാര
മുണ്ടാകും. നപ്തലി† സന്തൊഷവാക്കുകളെ തരുവാൻ
പുറത്ത വിട്ട ഒരു മാനാകുന്നു. യൊസെഫ കിണറ്റി [ 62 ] ന്റെ അരികെ നിത്യഫലം തരുന്ന ഒരു വള്ളി ആകുന്നു
മൂടിയാലും ചുവരിന്റെ മീതെ പടൎന്നു കയറും വില്ലന്മാർ
ദ്വെഷിച്ചെയ്തു എങ്കിലും അവന്റെ വില്ലും കൈകളും ഉ
റപ്പായി നിന്നു ശക്തിയുള്ള ദൈവത്തിന്റെ കൈകൊ
ണ്ടു അതിന്നു ശക്തി വൎദ്ധിച്ചു അതിൽനിന്നു യിസ്രയെ
ലിനെ മെയ്ക്കുന്നവനും അതിന്നു കല്ലുമായവൻ നിൻ പി
താവിൻ ദൈവം മെൽകീഴുള്ള അനുഗ്രഹങ്ങളെക്കാൾ
പെരുക്കി നിന്റെ നെറുകയിൽ വെക്കെണമെ സഹൊ
ദരന്മാരിൽ ഉൽകൃഷ്ടനായവനെ. ബിന്യമീൻ രാവിലെ
ഇര ഭക്ഷിച്ച വൈകുന്നെരത്തു കവൎച്ചയെ ഒഹരിയാ
ക്കുന്ന ചെന്നായാകുന്നു. ഇങ്ങിനെ അവസ്ഥപൊലെ അവരെ അനുഗ്രഹിച്ചു
യഹൊവയെ നിങ്കൽനിന്നു രക്ഷയ്ക്കായി ഞാൻ കാത്തി
രിക്കുന്നെന്നു പ്രാൎത്ഥിച്ച ശെഷം അബ്രഹാം വിലെക്കു
വാങ്ങിയ നിലത്തു മാതാപിതാക്കന്മാരെ വെച്ച ഗുഹ
യിൽ എന്നെ ലെയയുടെ അരികിൽ അടക്കുവിൻ എന്ന
കല്പിച്ചു കട്ടിലിന്മെൽ കിടന്നു പ്രാണനെ വിട്ടു തന്റെ ജ
നത്തൊടും ചെരുകയും ചെയ്തു യൊസെഫ അച്ചന്റെ
മുഖത്ത കരഞ്ഞ വീണു മിസ്രക്കാരുടെ മൎയ്യാദപ്രകാരം
വെടിയുപ്പും കൎപ്പൂരം തമ്രാണി മുതലായവയും ചെൎത്തു
വെള്ളവസ്ത്രങ്ങളെ ചുറ്റിച്ചു ആ ശവത്തെ കാത്തുകൊ
ണ്ടിരുന്നു ദുഃഖ ദിവസങ്ങൾ കഴിഞ്ഞാറെ യൊസെഫ
അച്ചനുമായി ചെയ്ത സത്യപ്രകാരം രാജാവെ ഉണൎത്തി
പ്പിച്ചു കല്പന ആയതിന്റെ ശെഷം ശവം എടുപ്പിച്ചു കു
തിര മുതലായ വാഹനങ്ങളെറി പുറപ്പെട്ടു കുഡുംബങ്ങ
ളൊടും പ്രമാണികളൊടും കൂട കനാൻ ദെശത്തെ എത്തി
അച്ചനെ നിശ്ചയിച്ച ഗുഹയിൽ വെക്കുകയും ചെയ്തു. അനന്തരം അവർ എല്ലാവരും മിസ്രയിലെക്ക എത്തി
പാൎത്തപ്പൊൾ സഹൊദരന്മാർ ഭയപ്പെട്ട യൊസെഫി
നെ നമസ്കരിച്ച അല്ലയൊ ഞങ്ങളുടെ ദ്രൊഹങ്ങളെ അ
ച്ചനെ വിചാരിച്ചു ക്ഷമിക്കെണമെ ഞങ്ങൾ ദാസന്മാരാ
കുന്നു എന്നപെക്ഷിച്ചപ്പൊൾ അവനും കരഞ്ഞ നി
ങ്ങൾ ഭയപ്പെടെണ്ട എന്ന പറഞ്ഞു ഞാൻ ദൈവമൊ
നിങ്ങൾ എനിക്ക ദൊഷം വിചാരിച്ചു വളരെ ജ
നങ്ങളെ ജീവനൊടെ രക്ഷിക്കുമാറാക്കുകയും ചെയ്തു
[ 63 ] ഞാൻ ഇനിയും നിങ്ങളെയും പൈതങ്ങളെയും വെണ്ടും
വണ്ണം വളൎത്തും അവരെ ഇപ്രകാരം ആശ്വസിപ്പിച്ചു
പ്രിയമായി തന്നെ സംസാരിച്ച ശെഷം കുഡുംബങ്ങ
ളൊട കൂട മിസ്രയിൽ സുഖെന വസിച്ചു അവൻ നൂറ്റുപ
ത്ത സംവത്സരം ജീവിച്ചിരുന്നു എഫ്രയിമുടെ പ്രപൌ
ത്രന്മാരെയും മനശ്ശെയുടെ പൌത്രരെയും കണ്ടു ദൈ
വം നിങ്ങളെ സ്പഷ്ടമാക്കുംവണ്ണം വിചാരിച്ചു താനച്ചന്മാ
രൊട ആണയിട്ട ദെശത്തെക്ക പൊകുമാറാക്കും നിശ്ചയം
അപ്പൊൾ എന്റെ അസ്ഥികളെ കൂട്ടി കൊണ്ടുപൊകെ
ണം എന്ന ഇസ്രായെല്യരെ കൊണ്ട ആണയിടുവിച്ചു മ
രിച്ചപ്പൊൾ മിസ്രാചാരപ്രകാരം സുഗന്ധവൎസ്സങ്ങളെയി
ട്ടു ശരീരം കാത്തു ഒരു ശവപ്പെട്ടിയിൽ വെക്കയും ചെയ്തു. വിശ്വാസിപിതാക്കന്മാരുടെ കാലം ഇങ്ങിനെ തീൎന്നു
ദെവ വാക്കിനെ വിശ്വസിച്ചു അബ്രാം ജന്മദെശം വി
ട്ടു പുറപ്പെട്ട നാൾ തുടങ്ങി യിസ്രയെല്യൎക്ക ന്യായപ്രമാ
ണം അറിയിച്ച ദിവസത്തൊളം വാഗ്ദത്ത വൎഷങ്ങൾ നാ
നൂറ്റുമുപ്പത (൪൩൦) [ക്രിസ്തു ജനിക്കുന്നതിനുമുമ്പിൽ ൧൯
൨൭ - ൧൪൯൭ വൎഷങ്ങൾക്ക നടുവിൽ] ഇവയുടെ വിവര
മാവിത.

നൊഹയുടെ മരണം ൧൯൩൭
൭൦ വസസ്സായ അബ്രാം കൽദായദെശം വി
ട്ടുപൊയത
൧൯൨൭
അബ്രാം ഹരാൻ ഊരെ വിട്ടത ൧൯൨൨
ഇശ്മയെൽ ജനിച്ചത ൧൯൧൧
ചെലാകൎമ്മം ൧൮൯൮
[അബ്രാമിന്റെ സന്തതി പരദെശികളാ
യി സഞ്ചരിച്ച ൪൦൦ സംവത്സരങ്ങളുടെ
ആരംഭമായി] ഇസ്‌ഹാക്കിന്റെ ജനനം
൧൮൯൭
സാരാ മരിച്ചത ൧൮൬൦
ഇസ്‌ഹാക്കിന്റെ വിവാഹം ൧൮൫൭
എസാവും യാക്കൊബും ജനിച്ചത ൧൮൩൭
അബ്രഹാം മരിച്ചത ൧൮൨൨
ശെമിന്റെ മരണം ൧൭൮൭
എബരിന്റെ മരണം ൧൭൫൮
യൊസെഫ ജനിച്ചത ൧൭൪൬
ഇസ്‌ഹാക്കിന്റെ മരണം ൧൭൦൭
യൊസെഫ മിസ്രാധികാരിയായ്ത ൧൭൧൬
[ 64 ]
ഇസ്രയെൽ കുഡുംബം മിസ്രയിൽ പൊയ്ത ൧൭൦൭
യാക്കൊബിന്റെ മരണം ൧൬൯൦
യൊസെഫിന്റെ മരണം ൧൬൩൬

ഇവരൊക്കയും വാഗ്ദത്തങ്ങളെ പരിഗ്രഹിച്ചു ദൂരത്തി
ങ്കൽനിന്നു കണ്ട അശ്ലെഷിച്ചു ശവസ്ഥലം ഒഴിച്ചു ഭൂമി
അവകാരം പ്രാപിയാതെ പരദെശികളായി സഞ്ചരി
ച്ചു കൂടാരങ്ങളിൽ പാൎത്തു ദൈവം കൊടുപ്പാൻ ഇശ്ചിച്ച ദി
വ്യ പുത്രന്റെ വരവിനെയും അവന്റെ മഹത്വമുള്ള രാ
ജ്യത്തെയും കാത്തുകൊണ്ടിരുന്നവരാകുന്നു വിശ്വാസ
ത്തൊടു കൂടി മരിച്ചിട്ടും അവർ ഇന്നും ജീവിക്കുന്നു യഹൊ
വ അവരെ സ്നെഹിക്കകൊണ്ടു അബ്രഹാം ഇസ്‌ഹാക്ക
യാക്കൊബ ഇവരുടെ ദൈവം എന്നു പെർ എടുപ്പാൻ
ലജ്ജപ്പെടാതെ വളരെ ബഹുമാനിച്ചിരിക്കുന്നതും അല്ലാ
തെ അവൎക്ക പറഞ്ഞ കൊടുത്തതിന്നു മെലായിട്ട നുവൃ
ത്തി വരുത്തും നിശ്ചയം
അഹമീശൊബ്രഹസ്യാസ്മീശഹകസ്യെശഎവച।
യാക്കൊബാഖ്യെസ്രയെലസ്യാ ഹമെവെശൊനിരന്ത
[രം॥
ഇത്യുക്തംബഹുധായെനനമൃതാനാംസംരംശ്വരഃ।
ജീവതാംത്വഖിലാശ്ചൈതെജീവന്ത്യഗ്രെസ്യനിത്യശഃ॥
[ലൂക്ക ൨൦. ൩൭, ൩൮.]
യൽകൃതെബ്രഹആഹൂതഃപൈതൃകംഭവനംജഹൌ।
നമസ്തസൈനമസ്തസ്മൈകുലസന്നായിനെനമഃ॥
യദ്വിംബഃസംവിദൊഭാഗീശഹകഃസ്ഥവിരാത്മജഃ।
നമസ്തസ്മൈനമസ്തസ്മൈപ്രതിശ്രുതിഭുവെനമഃ॥
യൽപ്രതീത്യാപതം‌മൃത്യൊ സ്ത്രാംവിശ്വാസിനാംപി
[താ।
നമസ്തസ്മൈനമസ്തസ്മൈപുനൎജ്ജീവവതെനമഃ॥
യദൃഷ്ടിംപ്രാപയാകൊബ സ്സംപിദ്ദായാൎഹകൊത്ഥയ
[ൻ।
നമസ്തസ്മൈനമസ്തസ്മൈഇസ്രയെലരുചെനമഃ॥
യസ്യവിംബൊപിയൊസെഫൊ ഭ്രാത്രസ്തൊ വിഭുവ
ൎദ്ധിതഃ।
നമസ്തസ്മൈനമസ്തസ്മൈലബ്ധാന്ത്യസ്ഥിതയെനമഃ॥
യംയഹൂദകുലൊൽപാദ്യംമുമുഷുസ്തൽപിതാജഗൌ।
നമസ്തസ്മൈനമസ്തസ്മൈനിത്യരാജ്യാധികാരിനെ॥
[ 65 ] സത്യവെദ ഇതിഹാസം

മൊശയുടെ കാലം എന്ന രണ്ടാം അംശം

നിസ്സൃത്യാവ്യെദ്വിതീയെസ്മിൻസ്കന്ധെകഥിതംഅത്ഭു
[തം।
നിൎദ്ദയാന്മിശ്രഭൂമീശാൽ സദ്വൎഗ്ഗസ്യവിമൊചനം॥
മുക്താനാംഅപവാദശ്ചപ്രാന്തരെപിചപാലനം।
ൟശദത്തംമഹാശാസ്ത്രം സീനായാദ്രൌചമൊസ
[യെ॥
ലെവികാഖ്യെതൃതീയെതുസ്കന്ധആദിശ്യതെസ്ഫുടം।
കിംകാൎയ്യംയജ്വൻഭിഃകിഞ്ചാപ്യാചൎയ്യംഇസ്രയെലജൈഃ॥

൧. മിസ്രയിലുള്ള ഇസ്രയെല്യരുടെ അവസ്ഥ.

ഇസ്രയെൽ പുത്രന്മാർ ൭൦ ആളുകൾ മിസ്രയിൽ ഇ
റങ്ങി പാൎത്തു ദെവാനുഗ്രഹത്താലെ ഏറ്റവും വൎദ്ധിച്ചു
നാട്ടിൽ നിറഞ്ഞുകൊണ്ടിരുന്നു. ലെവി എന്ന ഇസ്ര
യെൽ പുത്രൻ ൧൩൮ വയസ്സൊളം ജീവിച്ചു പലരെയും
അകൃത്യത്തിങ്കൽനിന്ന തിരിച്ചുകൊണ്ടിരുന്നു. എഫ്രയിം
എന്ന യൊസെഫിന്റെ പ്രിയ പുത്രൻ വയസ്സനായ
പ്പൊൾ അവന്റെ പൌത്രരിൽ ചിലർ കനാനിൽ ചെ
ന്നു ഗാഥ ഊൎക്കാരുടെ മൃഗ കൂട്ടങ്ങളെ കവരെണ്ടതിന്നാ
യിട്ട തുനിഞ്ഞപ്പൊൾ അവർ യുദ്ധത്തിൽ മരിച്ചുപൊ
യതിനാൽ എഫ്രയിം എറിയ ദിവസം ദുഃഖിച്ചു മരിച്ചു.
ഇവർ എല്ലാവരും മരിച്ചതിന്റെ ശെഷം യൊസെഫി
ന്റെ അവസ്ഥ അറിയാത്ത പുതിയ രാജാവ മിസ്രയിൽ
ഉത്ഭവിച്ചു കിഴക്കെ രാജ്യങ്ങളിലുള്ള ഇടയന്മാൎക്ക ഞങ്ങ
ളിൽ വംശശത്രുത്വം അല്ലൊ ആകുന്നു ഞങ്ങളിലും ആ
ധിക്യം ഉണ്ടായ്‌വന്ന ൟ ഇസ്രയെലർ അവരൊടു ചെ
ൎന്നു ഞങ്ങളുടെ നെരെ മത്സരിക്കാതെ ഇരിപ്പാൻ ഒരുപാ
യം വിചാരിക്കെണം എന്ന വെച്ചു. പ്രജകളുടെ സ
മ്മതത്താൽ ഇസ്രയെലൎക്ക ഭാര പ്രവൃത്തികളെ കല്പിച്ചു
മുഖ്യന്മാരെ കൊണ്ടു മിനക്കെടാതെ ഒടു കുമ്മായമുണ്ടാക്കു
ക ചക്രം ചവിട്ടുക മുതലായ കഠിനമായ വെല എടുപ്പി
[ 66 ] ച്ചു. എന്നിട്ടും ജനങ്ങളെ ഉപദ്രവിക്കും തൊറും അവർ
പെരുകി വൎദ്ധിച്ചതിനാൽ മിസ്രക്കാൎക്ക് അധികം വ്യസ
നം ഉണ്ടായി. അപ്പൊൾ ആ രാജാവ ഇസ്രയെലരു
ടെ കുട്ടി എടുക്കുന്ന സ്തീകളൊട പ്രസവകാലത്തിങ്കൽ
ആണ്ങ്കുഞ്ഞ എങ്കിൽ കൊല്ലെണം എന്നും പെൺ എങ്കിൽ
ജീവിച്ചിരിക്കട്ടെ എന്നും കല്പിച്ചു. ആയവർ ദൈവ
ത്തെ ഭയപ്പെട്ടു രാജകല്പന ബഹുമാനിക്കാതെ ആണ്ങ്കു
ഞ്ഞികളെ രക്ഷിച്ചുകൊണ്ടിരുന്നു ദൈവം അവരെയും
കുഡുംബത്തെയും വൎദ്ധിപ്പിക്കയും ചെയ്തു.

൨. മൊശയുടെ ഉത്ഭവം.

മൊസിൎനാമപ്രപൌതസ്സലെവ്യഃക്രൂരനൃപാജ്ഞയാ।
ഹന്തവ്യഃ ശൈശവെവാരൊ രാജപുത്ര്യൊദ്ധൃതൊഭ॥
വൽ
പാലിതശ്ചതയാസൎവ്വംമൈശ്രജ്ഞാനംസശിക്ഷിതഃ।
നൈഛ്ശദീശദ്വിഷാംഭാഗംവൎഗ്ഗഭക്ത്യാപാലായിതഃ॥

അപ്പൊൾ രാജാവ സകല മിസ്രക്കാരൊടും ഇസ്രയെ
ലൎക്ക ഉണ്ടാകുന്ന ആണ്ങ്കുഞ്ഞികളെ ഒക്കയും നിങ്ങൾ പു
ഴയിൽ ചാടെണം എന്നു കല്പിച്ചു. അപ്രകാരം വളരെ
മരിക്കുന്ന സമയം ലെവിഗൊത്രക്കാരനായ അമ്രാമിന്നു
സുന്ദരനായ ഒരു പുത്രൻ ജനിച്ചു. അമ്മയായ യൊകെ
ബദ ദൈവത്തെ ആശ്രയിച്ചു അവനെ ൩ മാസം ഒ
ളിച്ചു വെച്ചു. പിന്നെ ഒളിപ്പാൻ കഴിയാഞ്ഞപ്പൊൾ ഒ
ടപ്പെട്ടി വാങ്ങി പശ തെച്ചു കുഞ്ഞനെ അതിൽ കിടത്തി
നദീതീരത്ത ചമ്മി ഉള്ള ദിക്കിൽ വെച്ചു ഭാവി അറിയെ
ണ്ടതിന്നായി ബാലന്റെ സഹൊദരിയെ പാൎപ്പിച്ചു.
അനന്തരം ആ രാജാവിന്റെ പുത്രി ദാസിമാരൊടും പു
ഴയിൽ കുളിപ്പാൻ വന്നു ആ പെട്ടി കണ്ടപ്പൊൾ ദാസി
യെ അയച്ചു പെട്ടിയെ വരുത്തി തുറന്നാറെ കരയുന്ന
കുഞ്ഞനെ കണ്ടു. അവൾ മനസ്സലിഞ്ഞു ഇത എബ്ര
യ ബാലൻ എന്നു പറഞ്ഞതിനെ കെട്ടപ്പൊൾ സഹൊ
ദരി അടുത്തുവന്നു മുല കൊടുക്കെണ്ടതിന്നു എബ്രയ
സ്ത്രീയെ വിളിക്കെണമൊ എന്നു ചൊദിച്ചു കല്പന വാ
ങ്ങി അമ്മയെ വരുത്തിയതിന്റെ ശെഷം. രാജപുത്രി
[ 67 ] ൟ കുഞ്ഞനെ കൊണ്ടുപൊയി മുല കൊടുത്തു എനിക്കാ
യി വളൎത്തെണം ഞാൻ ശമ്പളം തരാം എന്നു പറഞ്ഞു
എല്പിക്കയും ചെയ്തു. കുഞ്ഞൻ മുതിൎന്നപ്പൊൾ രാജപുത്രി
അവനെ വാങ്ങി തനിക്കു പുത്രനാക്കി വെച്ചു വെള്ളത്തിൽ
നിന്ന എടുത്തു എന്നൎത്ഥമുള്ള മൊശെ എന്ന പെരും വി
ളിച്ചു. അവൻ മിസ്രക്കാരുടെ സകല വിദ്യകളെയും പ
ഠിച്ചു. രാജ്യകാൎയ്യങ്ങളും ശീലിച്ചു വാക്കിലും ക്രിയയിലും
പ്രാപ്തനായപ്പൊൾ മിസ്രയിലുള്ള ധനങ്ങളെയും രാജകു
മാരസ്ഥാനത്തെയും പാപത്തിന്റെ അനിത്യമായ അനു
ഭവത്തെയും ആശിക്കാതെ ദൈവജനമായ ഇസ്രയെലി
ന്ന അപ്പൊഴുള്ള നിന്ദയെയും വരുവാനുള്ള വാഗ്ദത്ത കാ
ൎയ്യത്തെയും അംഗീകരിക്കയും ചെയ്തു. ൪൦ വയസ്സായ
പ്പൊൾ സഹൊദരന്മാരെ ചെന്നു അവരുടെ ഭാരപ്രവൃ
ത്തികളെയും നൊക്കി അവരിൽ ഒരുത്തനെ മിസ്രക്കാരൻ
അടിച്ചുകൊണ്ടിരിക്കുന്നതിനെ കണ്ടാറെ. അങ്ങിടിങ്ങി
ട നൊക്കീട്ട ആരെയും കാണാതെ ഇരുന്നപ്പൊൾ ആ
മിസ്രകരനെ കൊന്ന മണലിൽ കുഴിച്ചിട്ടു. ദൈവം
എന്റെ കൈകൊണ്ട ഇസ്രയെലൎക്ക രക്ഷ വരുത്തും എ
ന്ന അവർ കാണും എന്ന മൊശ വിചാരിച്ചു പിറ്റെ
ദിവസവും പുറത്തു ചെന്നപ്പൊൾ, രണ്ട എബ്രയക്കാ
രുടെ കലഹം കണ്ടാറെ നിങ്ങൾ സഹൊദരന്മാർ അല്ല
യൊ നീ കൂറ്റുകാരനെ എന്തിന്നടിക്കുന്നു എന്ന പറഞ്ഞു
അവരെ ഐക്യമാക്കുവാൻ വിചാരിക്കുന്നെരം. അന്യാ
യം ചെയ്തവൻ അവനൊട നിന്നെ ഞങ്ങളിൽ പ്രഭുവാ
ക്കിയവൻ ആർ നീ ഇന്നലെ മിസ്രകാരനെ കൊന്നപ്ര
കാരം എന്നെയും കൊല്ലുമൊ എന്നു പറഞ്ഞു. ആ കാൎയ്യം
പ്രസിദ്ധമായി രാജാവും അറിഞ്ഞു കൊല്ലുവാൻ ഭാവി
ച്ചപ്പൊൾ മൊശെ ഒടി പൊയി മിദ്യാനിൽ എത്തി. ഒ
രു കിണറ്റിന്റെ അരികെ ഇരുന്നപ്പൊൾ ആ നാട്ടിലെ
ആചാൎയ്യന്റെ ൭ പുത്രിമാർ വന്നു ആടുകൾക്ക വെള്ളം
കൊരി തൊട്ടികളെ നിറച്ചാറെ വെറെ ഇടയന്മാർ വന്ന
അവരെ ആട്ടിയപ്പൊൾ മൊശെ അവരെ രക്ഷിച്ചു ആ
ടുകളെ വെള്ളം കുടിപ്പിക്കയും ചെയ്തു. കന്യകമാർ ആ
പരദെശിയുടെ അവസ്ഥ അച്ചനായ യിത്രൊവിനെ
അറിയിച്ചപ്പൊൾ അവൻ എവിടെ അവനെ ഭക്ഷണ
ത്തിന്നായി വിളിപ്പിൻ എന്നു പറഞ്ഞു വരുത്തി പാൎപ്പി
[ 68 ] ച്ചു തന്റെ പുത്രിയായ സിപ്പൊരയെയും കൊടുത്തു. അ
വളിൽ ഒരു പുത്രൻ ജനിച്ചപ്പൊൾ അച്ചൻ ഞാൻ ഇ
വിടെ പരദെശി എന്നൎത്ഥമുള്ള ഗെൎശൊം എന്ന പെർ
വിളിച്ചു. ൪൦ വൎഷം പാൎത്തിരിക്കയും ചെയ്തു.

൩. ദൈവം മൊശയെ നിയൊഗിച്ചത.

മരുജ്വാലാന്തരാന്മൊസിർനിയുക്തഃപ്രഭുനാതദാ।
സഹദ്രാത്രാഹരൊണെന മൈശ്രം നൂത്നനൃപം യ
[യൌ॥

അനന്തരം ആ മിസ്രരാജാവ മരിച്ചു ഇസ്രയെലർ
ദാസ്യം നിമിത്തം ഞരങ്ങി നിലവിളിക്കുന്നതിനെ ദൈ
വം കെട്ടു അബ്രഹാം യിസ്‌ഹാക്ക യാക്കൊബ എന്നിവ
രൊടുള്ള കറാറിനെ ഒൎത്തു അവരെ കടക്ഷിച്ചു അവ
സ്ഥ അറികയും ചെയ്തു. അക്കാലം മൊശെ യിത്രൊ
വിന്റെ ആട്ടിൻ കൂട്ടത്തെ പടിഞ്ഞാറെ മരു ഭൂമിയിൽ
ആക്കി മെച്ചു ദെവ പൎവതമായ ഹൊറെബൊളം വന്നു.
അവിടെ യഹൊവയുടെ ദൂതൻ മുൾപടൎപ്പിൻ നടുവിൽ
അഗ്നിജ്വാലയിൽ പ്രത്യക്ഷനായി കണ്ടു. കത്തുന്നു എ
ങ്കിലും അത വെന്തുപൊകാതിരിപ്പാൻ സംഗതി എന്ത എ
ന്നു വിചാരിച്ചു മൊശെ അടുക്കുമ്പൊൾ അതിൽനിന്ന
ദൈവം മൊശെ മൊശെ എന്നു വിളിക്കുന്നതിനെ കെട്ടു
ചെരിപ്പുകളെ അഴിച്ചു നിന്നു. ഞാൻ നിന്റെ പിതാ
വിൻ ദൈവം ആകുന്നു ഞാൻ അബ്രഹാം യിസ്‌ഹാക്കാ
യാക്കൊബ എന്നവരുടെയും ദൈവം എന്ന പറഞ്ഞ
പ്പൊൾ മൊശെ പെടിച്ചു മുഖം മറച്ചു. അനന്തരം യ
ഹൊവ മിസ്രയിലുള്ള എന്റെ ജനത്തിന്റെ പീഡ
ഞാൻ കണ്ടു കണ്ടു മിസ്രക്കാർ ഉപദ്രവിക്കുന്ന പ്രകാര
വും കണ്ടു അവരുടെ നിലവിളിയെയും കെട്ടു ദുഃഖങ്ങ
ളെയും അറിയുന്നു. അവരെ മിസ്രക്കാരുടെ കൈയിൽ
നിന്ന വിടുവിച്ചു വിസ്താരമായ നല്ല ദെശത്തിൽ ആ
ക്കുവാൻ ഞാൻ ഇറങ്ങി വന്നിരിക്കുന്നു അത കനാന്യർ
ഹിത്യർ അകൊൎയ്യർ പെരിജ്യർ ഹിവ്യർ യബുസ്യർ എ
ന്നിവർ പാൎക്കുന്ന പാലും തെനും ഒഴുകുന്ന ദെശമാകു
ന്നു. ഇപ്പൊൾ നീ എൻ ജനത്തെ മിസ്രയിൽനിന്നു
[ 69 ] പുറപ്പെടുവിക്കെണ്ടതിന്നു ഞാൻ നിന്നെ രാജ സന്നി
ധിയിങ്കൽ അയക്കാം എന്നരുളിചെയ്തു. മൊശെ ഞാൻ
രാജാവിനെ ചെന്നു കണ്ടു ഇസ്രയെലെരെ കൂട്ടി കൊണ്ടു
വരുവാൻ ഞാൻ മതിയൊ എന്ന പറഞ്ഞാറെ, ഞാൻ
നിന്നൊട കൂട ഇരിക്കുകയാൽ സാദ്ധ്യം തന്നെ നീ അവ
രെ കൂട്ടി കൊണ്ടുവരുമ്പൊൾ ൟ മലമെൽ നിങ്ങൾ ദൈ
വത്തെ സെവിക്കും എന്നുള്ളത അടയാളം ആകും. എ
ന്നതു കെട്ടു മൊശെ പറഞ്ഞു ഞാൻ ഇസ്രയെലരെ ചെ
ന്നു നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ അയ
ച്ചിരിക്കുന്നു എന്നു ചൊല്ലുമ്പൊൾ അവന്റെ നാമം ചൊ
ദിച്ചാൽ ഞാൻ എന്തു പറയെണ്ടു. അതിന്നു ദൈവം ക
ല്പിച്ചു ഇരിക്കുന്നവനായിരിക്കുന്നെൻ (എഹ്യെഎന്ന)
ഇരിക്കുന്നെൻ എന്നവൻ എന്നെ നിങ്ങളുടെ അരികിൽ
അയച്ചിരിക്കുന്നു എന്നും, നിങ്ങളുടെ പിതാക്കന്മാർ അ
ബ്രഹാം യിസ്‌ഹാക്ക യാക്കൊബ്ബ എന്നവരുടെ ദൈവ
മാകിയ യഹൊവ എന്നെ അയച്ചിരിക്കുന്നു എന്നും, ഇ
തു എപ്പൊഴും എന്റെ പെരും എല്ലാ തലമുറക്കുമുള്ള പ്ര
സ്താപവും ആകുന്നു എന്നും പറയെണം. നീ ചെന്നു
ഇപ്രകാരം ഒക്കയും ഇസ്രയെലിലെ മൂപ്പന്മാരൊടും അ
റിയിക്ക അവർ അനുസരിക്കും പിന്നെ നീ അവരുമാ
യി രാജാവെ ചെന്നു കണ്ടു എബ്രയരുടെ ദൈവമായ
യഹൊവ ഞങ്ങളെ എതിരെറ്റു എന്നു ബൊധിപ്പിച്ചു
അവന്നു ബലി കഴിപ്പാൻ മരു ഭൂമിയിൽ ൩ ദിവസം
വഴി ദൂരം പൊകെണ്ടതിന്നു കല്പന അപെക്ഷിക്കെണം
എന്നാലും രാജാവ സമ്മതിക്കയില്ല എന്ന ഞാൻ അറി
യുന്നു ഞാൻ കൈ നീട്ടി സകല അതിശയങ്ങളെ വിട്ടയ
ക്കും. അപ്പൊൾ നിങ്ങൾ പഴുതെ പൊകാതെ ഇരി
പ്പാൻ മിസ്രക്കാരൊട വസ്ത്രാഭരണങ്ങളെ ചൊദിച്ചാൻ
നിങ്ങൾക്ക തരുവാനുള്ള കൃപയെ ഞാൻ ഉണ്ടാക്കും.

അനന്തരം മൊശെ പറഞ്ഞു അവർ എന്നെ വിശ്വ
സിക്കാതെ യഹൊവ പ്രത്യക്ഷനായിട്ടില്ല എന്നു പറ
യും. അപ്പൊൾ യഹൊവയുടെ കല്പന ഉണ്ടായി കൈ
യിലുള്ള ദണ്ഡിനെ നിലത്തിട്ടു സൎപ്പമായ്തീരുന്നതു ക
ണ്ടു പെടിച്ചു. പിന്നെ അരുളിചെയ്തപ്രകാരം അതിൻ
വാൽ പിടിച്ചാറെ ദണ്ഡായ്തീരും എന്നുള്ള വരം വാങ്ങി.
[ 70 ] അതിന്റെ ശെഷവും കൈ മാറിലിടുക എന്ന കല്പന കെ
ട്ടാറെ അപ്രകാരം ചെയ്തു എടുത്തു നൊക്കുമ്പൊൾ വെ
ളുപ്പു രൊഗമായി കണ്ടു. പിന്നെയും അപ്രകാരം ചെ
യ്യെണം എന്ന കെട്ട അനുസരിച്ചാറെ സ്വസ്ഥമായ്തീ
ൎന്നു. ഒരടയാളം വിശ്വസിക്കാഞ്ഞാൽ രണ്ടാമതെ വിശ്വ
സിപ്പിക്കും. രണ്ടും വിശ്വസിക്കാതെ ഇരുന്നാൽ നീല
നദിയിലെ വെള്ളം കൊരി കരമെൽ ഒഴിക്കെണം എ
ന്നാൽ രക്തമായ്ചമയും എന്ന യഹൊവ അരുളിചെയ്തു.

പിന്നെയും മൊശെ എന്റെ കൎത്താവെ ഞാൻ പ
ണ്ടും വാചാലൻ അല്ല ഇപ്പൊഴും അടിയനൊട സംസാ
രിച്ചതിന്റെ ശെഷവും ആയില്ല തടിച്ചവായും നാവുമു
ള്ളവൻ ആകുന്നു. എന്ന പറഞ്ഞപ്പൊൾ മനുഷ്യന്നു
വായി വെച്ചത ആർ ഊമനെയും ചെവിടനെയും കുരു
ടനെയും ആർ വെക്കുന്നു ഞാൻ അല്ലയൊ, നീ പൊ
ക പറയെണ്ടുന്നതിനെ ഞാൻ ഉപദെശിക്കും വായ്തുണ
യായും ഇരിക്കും എന്നുള്ള കല്പന കെട്ട ശെഷവും എ
ന്റെ കൎത്താവെ അയപ്പാന്തക്കവനെ അയപ്പാൻ അ
പെക്ഷിക്കുന്നു എന്നു പറഞ്ഞപ്പൊൾ യഹൊവ കൊ
പിച്ചു ഖണ്ഡിതമായി കല്പിച്ചു. നിന്റെ ജ്യെഷ്ഠനായ
അഹരൊൻ വാഗ്മി ആകുന്നു. അതാ നിന്നെ എതി
രെല്പാൻ പുറപ്പെട്ടു വരുന്നു നിന്നെ കണ്ടാൽ അവൻ
സന്തൊഷിക്കും അവനൊട നീ സംസാരിച്ചിട്ട ചെയ്യെ
ണ്ടുന്നതിനെ ഞാൻ നിങ്ങൾക്ക കാണിക്കും കാലം അ
വൻ നിണക്ക പ്രവാചകനായും നീ അവന്നു ദൈവ
മായും ഇരിക്കൂം. കല്പിച്ച അടയാളങ്ങളെ ചെയ്‌വാൻ ൟ
ദണ്ഡിനെ കൈയിൽ പിടിച്ചുകൊൾക.

എന്നതിന്റെ ശെഷം മൊശെ മടങ്ങി യിത്രൊവിനെ
ചെന്നു കണ്ടു മിസ്രയിലെ സഹൊദരന്മാരെ കാണ്മാൻ
സമ്മതം വാങ്ങിയാറെ, നിന്നെ കൊല്ലുവാൻ അന്വെ
ഷിച്ചവർ എല്ലാവരും മരിച്ചു അതുകൊണ്ട മിസ്രയിലെ
ക്ക മടങ്ങി പൊക എന്നു ദൈവനിയൊഗം ഉണ്ടായ
പ്പൊൾ, രണ്ടാമതും ഒരു പുത്രൻ ജനിച്ചതിനാൽ സ
ന്തൊഷിച്ചു (രാജാവിൻ വാളിൽനിന്നുദ്ധരിച്ച) ദൈവം
എനിക്ക സഹായം എന്നൎത്ഥമുള്ള എലിയെജർ എന്നു പെ
രിട്ടു ഭാൎയ്യാ പുത്രന്മാരെ കഴുത പുറത്ത കരെറ്റി ദൈവം
കല്പിച്ച ദണ്ഡിനെയും ധരിച്ചു മിസ്രയിലെക്ക പുറപ്പെ
[ 71 ] ടുകയും ചെയ്തു. മിസ്രയിൽ എത്തുമ്പൊൾ നീ രാജാ
വൊട പറയെണ്ടത ഇപ്രകാരമാകുന്നു ഇസ്രയെൽ
എൻ മകൻ എന്റെ മുൻ കുട്ടി എന്നെ സെവിപ്പാനാ
യി അവനെ വിട്ടയക്ക നീ വിരൊദിക്കുന്നു എങ്കിൽ
നിന്റെ മുൻ കുട്ടിയെ തന്നെ ഞാൻ കൊല്ലും എന്ന യ
ഹൊവയുടെ കല്പന കെട്ടതിന്റെ ശെഷം, വഴിയിൽ
വെച്ചു യഹൊവ മൊശയെ കൊല്ലുവാൻ ഭാവിച്ചു. ഭാ
ൎയ്യ കാരണം അറിഞ്ഞു മകന്റെ അഗ്രചൎമ്മത്തെ ഛെദി
ച്ചു അവന്റെ കാലുകളിൽ തൊടുവിച്ചു നീ എനിക്ക രക്ത
മണവാളൻ സത്യം അന്നു പറഞ്ഞു ദൈവവും അവനെ
വിട്ടൊഴികയും ചെയ്തു. (അന്നു തുടങ്ങി മുറികല്യാണ
ത്തിൽ രക്ത മണവാളൻ എന്ന പെർ നടപ്പായി വ
ന്നു). അനന്തരം അഹറൊൻ യഹൊവയുടെ കല്പന
യാൽ ദെവ പൎവതത്തൊളം ചെന്നു അനുജനെ എതിരെ
റ്റു ചുംബിച്ചപ്പൊൾ മൊശെ യഹൊവയുടെ അരുള
പ്പാട ഒക്കയും അഹറൊനെ അറിയിച്ചു ഇരുവരും മിസ്ര
യിൽ എത്തി. ഇസ്രയെലരുടെ മൂപ്പന്മാരെ ഒക്കയും വ
രുത്തി ദെവ വചനങ്ങളെ എല്ലാം പറഞ്ഞു അടയാളങ്ങ
ളെയും കാണിച്ചാറെ, ജനങ്ങൾ യഹൊവ ഞങ്ങളെ ക
ടാക്ഷിച്ചു എന്നു വിശ്വസിച്ചു വണങ്ങുകയും ചെയ്തു.

൪. മൊശെ രാജാവെ ചെന്നു കണ്ടത.

പിന്നെ എണ്പതും എണ്പത്തുമൂന്നും വയസ്സുള്ള സ
ഹൊദരന്മാർ ഇരുവരും രാജാവെ കണ്ടു വനത്തിൽ വെ
ച്ചു ഒരു ഉത്സവത്തിന്നു എൻ ജനത്തെ വിട്ടയക്കെണം
എന്നു ഇസ്രയെൽ ദൈവമായ യഹൊവയുടെ കല്പന
എന്നുണൎത്തിച്ചു. ഞാൻ അനുസരിക്കെണ്ടുന്ന യഹൊ
വ ആർ ഞാൻ യഹൊവയെ അറിയുന്നില്ല ഇസ്രയെ
ലരെ വിടുകയുമില്ല എന്നും എന്തിന്നു നിങ്ങൾ ജനങ്ങ
ളെ മിനക്കെടീക്കുന്നു നിങ്ങളുടെ വെലെക്ക പൊവിൻ എ
ന്നും പറഞ്ഞയക്കുന്നതും അല്ലാതെ, അന്നുതന്നെ വി
ചാരിപ്പുകാരൊട ജനങ്ങൾ. മടിയുള്ളവരാകകൊണ്ടു ഞ
ങ്ങൾ പൊയി ദൈവത്തിന്നു ബലി കഴിക്കട്ടെ എന്നു
നിലവിളിച്ചു പറയുന്നു കള്ളവാക്കുകളെ പ്രമാണിക്കാതെ
ഇരിപ്പാൻ വെല അധികമാക്കെണം മുമ്പിലത്തകണക്ക
[ 72 ] പ്രകാരം ഒടുണ്ടാക്കെണം വൈക്കൊൽ അവർ തന്നെ
കൊണ്ടു വരട്ടെ എന്നു കല്പിക്കയും ചെയ്തു. ൟ കല്പന
വിചാരിപ്പുകാർ അറിയിച്ച ശെഷം ജനങ്ങൾ വയലു
കളിൽ പൊയി തണ്ടുപുല്ലില്ലായ്കകൊണ്ടു താളടിയെ പൊ
രിച്ചു കൂട്ടുവാൻ ശ്രമിക്കുമ്പൊൾ വിചാരിപ്പുകാർ അവ
രെ മുമ്പെത്ത പ്രകാരം ഒടുകൾ ദിവസെന തീൎക്കണ്ടതി
ന്നു നിൎബന്ധിച്ചു തീൎക്കാഞ്ഞതിനാൽ ഇസ്രയെലിൽ മെ
നൊന്മാരെ അടിക്കുകയും ചെയ്തു. ആയവർ രാജാവൊ
ട സങ്കടം അറിയിക്കുമ്പൊൾ നിങ്ങൾ മടിയന്മാർ മടി
യന്മാർ ആകയാൽ യഹൊവെക്ക ബലി കഴിക്കെണം
എന്നു പറയുന്നു ഇപ്പൊൾ പൊയി വെല ചെയ്‌വിൻ
വൈക്കൊൽ തരികയില്ല ഒട്ടിൻ കണക്കു എല്പിക്കെണം
താനും എന്നു ഖണ്ഡിച്ചു പറഞ്ഞു. അവർ പുറപ്പെട്ടു വ
ഴിയിൽ വെച്ച മൊശയെയും അഹറൊനെയും കണ്ടു പ
റഞ്ഞ യഹൊവ നിങ്ങളെ നൊക്കി വിധിക്കട്ടെ നിങ്ങൾ
രാജാവിന്നും മന്ത്രികൾക്കും ഞങ്ങളെ നാറ്റിച്ചു കളഞ്ഞു
കൊല്ലെണ്ടതിന്നും വാളിനെ കൊടുത്തു.

അപ്പൊൾ മൊശെ മടങ്ങി ഹെ കൎത്താവെ ൟ ജന
ത്തിന്ന എന്തിന്നു ദൊഷം വരുത്തി ൟഎന്നെ അയച്ച
ത എന്തിന്ന ഞാൻ നിന്റെ നാമത്തിൽ വന്നു രാജാ
വൊട സംസാരിച്ചന്നുമുതൽ അവൻ ൟ ജനത്തൊട
അധിക ദൊഷം ചെയ്തു നീ ജനത്തെ വിടുവിച്ചതും ഇ
ല്ല എന്നു പറഞ്ഞു. അനന്തരം ദൈവം കല്പിച്ചു ഞാൻ
രാജാവെ ചെയ്യുന്നതു നീ കാണും എന്റെ കൈയൂക്ക
അറിഞ്ഞാൽ അവൻ അവരെ വിട്ടാട്ടികളയും ചെയ്യും
എന്നും, ഞാൻ യഹൊവ, സൎവ്വശക്തനായ ദൈവമാ
യി അബ്രഹാം യിസ്‌ഹാക്ക യാക്കൊബ എന്നവൎക്ക ഞാൻ
പ്രത്യക്ഷനായി യഹൊവ എന്ന നാമമായി ഞാൻ അ
വരാൽ അറിയപ്പെട്ടില്ല. അവർ പാൎത്തിരുന്ന കനാൻ
ദെശത്തെ കൊടുപ്പാനായി ഞാൻ അവരൊട കറാർ ചെ
യ്തു ഇപ്പൊഴും മിസ്രക്കാർ അടിമപ്പെടുത്തിയ ഇസ്രയെ
ലരുടെ ഞരക്കം ഞാൻ കെട്ടു കറാരെയും ഒൎത്തിരിക്കുന്നു
അതു നിമിത്തം നീ ഇസ്രയെലരൊട ഞാൻ യഹൊവ
ആകുന്നു നീട്ടിയ കൈകൊണ്ടും മഹാ ശിക്ഷകളെ കൊ
ണ്ടും ഞാൻ നിങ്ങളെ വീണ്ടും അടിമയിൽനിന്നുദ്ധഹരി
ച്ചു എൻ ജനമാക്കി എടുത്തു നിങ്ങൾക്ക ദൈവമായിരി
[ 73 ] ക്കും ഞാൻ പിതാക്കന്മാരൊട ആണയിട്ടിട്ടുള്ള ദെശത്തെ
ക്ക നിങ്ങളെ കൊണ്ടുപൊയി നിങ്ങൾക്ക അവകാശമാ
ക്കിയും തരും ഞാൻ യഹൊവ എന്ന അറിയിക്കെണം.
ൟ കെട്ട പ്രകാരം ഇസ്രയെലരൊട സംസാരിച്ചാറെ
അവർ ആത്മാവിലും അടിമവെലയിലും ഉള്ള അസഹ്യം
കൊണ്ട ആയത കെട്ടില്ല. അതുകൊണ്ട രാജാവിനെ
കണ്ടു പറയെണം എന്ന യഹൊവ കല്പിച്ചപ്പൊൾ മൊ
ശെ പറഞ്ഞു, ഇസ്രയെലർ തന്നെ കെട്ടില്ലല്ലൊ രാജാ
വ പരിചയം ഇല്ലാത്ത എന്നെ എങ്ങിനെ അനുസരി
ക്കും. എന്നു കെട്ടാറെ കാണ്ക ഞാൻ നിന്നെ രാജാവി
ന്ന ദൈവം ആക്കി സഹൊദരൻ നിന്നെ പ്രവാച
കൻ ആക്കും. ഞാൻ കല്പിക്കുന്നതിനെ ഒക്കയും നീ പറ
കയും അഹറൊൻ രാജാവൊട സംസാരിക്കയും വെണം.
രാജാവ് ഹൃദയ കാഠിന്യം കൊണ്ട ആയതു അനുസരിക്ക
ഇല്ല എന്നാൽ ഞാൻ എന്റെ കൈ മിസ്രയിലെക്ക നീട്ടി
അനെക അത്ഭുതങ്ങളെ കൊണ്ട ഞാൻ യഹൊവ എന്ന
ബൊധം വരുത്തി എന്റെ സെനകളെ പുറപ്പെടുവിക്ക
യും ചെയ്യും എന്ന യഹൊവ കല്പിച്ചു.

൫ മിസ്രയിലെ ബാധകൾ.

ദാസാൻ മൊചയിതും ഭ്രപം നെച്ശന്തം വാക്യതസ്ക
[യൊഃ।
ഭ്രീമൈഃ കൎമ്മഭിർ ൟശസ്യ ദൎശനയാമാസതുർബലം॥

അതിന്റെ ശെഷം ഇരിവരും രാജാവിനെ ചെന്നു
കണ്ടു സംസാരിച്ചപ്പൊൾ ഒരത്ഭുതം കാണിപ്പിൻ എന്ന
ചൊദിച്ചാറെ അഹറൊൻ രാജസഭയിൽ ദണ്ഡിനെ ഇ
ട്ട ഉടനെ സൎപ്പമായ്തീൎന്നു. രാജാവ വരുത്തിയ മന്ത്രവാ
ദികളും അപ്രകാരം ദണ്ഡുകളെ ഇട്ടപ്പൊൾ അവയും
സൎപ്പങ്ങളായ്തീൎന്നു. അപ്പൊൾ അഹറൊന്റെ ദണ്ഡ
ഇവരുടെ ദണ്ഡുകളെ വിഴുങ്ങികളഞ്ഞിട്ടും രാജാവിന്റെ
മനസ്സ മഠിനമായ്തീരുകകൊണ്ടു അവൻ അവരെ അനു
രിക്കാതെ ഇരുന്നു.

൧. പിന്നെയും ദൈവകല്പന പ്രകാരം അവർ രാജാ
വെ

അറിയിച്ചു നീലനദി തീരത്തിങ്കൽ പൊയി ആ ദ
[ 74 ] ണ്ഡുകൊണ്ട വെള്ളങ്ങളിന്മെൽ അടിച്ചപ്പൊൾ വെള്ളം
രക്തമായി മത്സ്യങ്ങൾ ചത്തു നാറിയും കണ്ടാറെ, മിസ്ര
യിലെ മന്ത്രവാദികളും അപ്രകാരം ചെയ്കയാൽ രാജാ
വ അതിനെ ബഹുമാനിയാതെ മടങ്ങി സ്വഗൃഹത്തെ
പ്രവെശിച്ചു. മിസ്രക്കാർ എല്ലാവരും വെള്ളം കുടിപ്പാ
നായി പുഴയുടെ ചുറ്റും കുഴിച്ചു വെള്ളം ഉണ്ടാക്കുകയും
ചെയ്തു.

൨. പിന്നെയും രാജാവ ദെവജനത്തെ വിട്ടയപ്പാൻ
വിരൊധിച്ചപ്പൊൾ ദെവനിയൊഗത്താൻ അഹരൊൻ
നദി മെൽ കൈയും ദണ്ഡും നീട്ടിയ ശെഷം വെള്ള
ത്തിൽനിന്ന തവളകൾ കരെറി മിസ്ര രാജ്യത്തിൽ നി
റഞ്ഞു എല്ലാ ഭവനങ്ങളിലും വ്യാപിക്കയും ചെയ്തു. അപ്രകാരം
മന്ത്രവാദികളും ക്ഷുദ്രശക്തി കൊണ്ട തവളകളെ കരെ
റ്റി ഇരിക്കുന്നു എങ്കിലും രാജാവ ൟ ബാധ നീ
ക്കെണ്ടതിന്നായി യഹൊവയൊട അപെക്ഷിക്കണം എ
ന്ന മൊശെയെ മുട്ടിച്ചു. ആയവൻ യഹൊവയെ പ്രാൎത്ഥി
ച്ചിട്ട വീടു പറമ്പുകളിൽ ഉള്ള തവളകൾ ഒക്കയും മരിച്ചു
ആശ്വാസം ഉണ്ടായതു രാജാവ കണ്ടാറെ പിന്നെയും ഹൃ
ദയം കഠിനമാക്കി ചെവികൊള്ളാതെ ഇരുന്നു.

൩. അനന്തരം ദെവകല്പനയാലെ അഹറൊൻ മൺ
പൊടി അടിച്ചു മനുഷ്യരെയും ജന്തുക്കളെയും ബാധിക്കെ
ണ്ടതിന്ന പെൻ ആക്കി തീൎത്തു. അപ്രകാരം ഉണ്ടാക്കു
വാൻ മന്ത്രവാദികളും ശ്രമിച്ചിട്ടും കഴിയാതിരുന്നപ്പൊൾ
ഇതു ദൈവത്തിന്റെ വിരൽ എന്ന പറഞ്ഞു എങ്കിലും
രാജാവ അനുസരിച്ചില്ല.

൪. അതിന്റെ ശെഷവും യഹൊവ പൊന്തകളെ നി
ൎമ്മിച്ചയച്ചു. അവയഹൊവയുടെ ജനം പാൎക്കുന്ന ഗൊ
ശൻ ദെശത്തെ മാത്രം വ്യാപിക്കാതെ രാജാവിനെയും പ്ര
ജകളെയും വളരെ ബാധിച്ചപ്പൊൾ, രാജാവ നിങ്ങളു
ടെ ദൈവത്തിന്ന ഇവിടെ തന്നെ ബലി കഴിപ്പിൻ എ
ന്ന മൊശയെ വിളിച്ചു കല്പിച്ചു. മിസ്രക്കാരിൽ നിഷെ
ധിച്ചതിനെ വധിച്ചു ഞങ്ങളുടെ ദൈവത്തിന്ന ബലി
കഴിച്ചാൽ മിസ്രക്കാർ ഞങ്ങളെ എറിഞ്ഞു കൊല്ലുകഇല്ല
യൊ ആയതു വെണ്ടാ കല്പിച്ച പ്രകാരം ൩ ദിവസത്തെ
വഴി ദൂരം വനത്തിൽ പൊയി യഹൊവെക്ക ബലി ക
[ 75 ] ഴിക്കും എന്ന മൊശെ പറഞ്ഞു. രാജാവ അപ്രകാരം സ
മ്മതിച്ചു അധികം ദൂരത്ത പൊകരുത എനിക്കായ്ക്കൊണ്ടും
പ്രാൎത്ഥിപ്പിൻ എന്ന കല്പിച്ചാറെ മൊശെ ഇനി വഞ്ചി
ക്കരുതെ എന്ന പറഞ്ഞു യഹൊവയൊട അപെക്ഷിച്ച
പ്പൊൾ പൊന്തകൾ എല്ലാം നീങ്ങിപ്പൊകയും ചെയ്തു.
പിനെയും രാജാവിന്റെ ഹൃദയം കഠിനം ആകയാൽ
ജനത്തെ വിട്ടയച്ചതും ഇല്ല.

൫. അനന്തരം യഹൊവ മിസ്രക്കാരുടെ എല്ലാ മൃഗ
സംഘങ്ങളിൽ മഹാ വ്യാധി പിടിക്കെണ്ടതിന്ന ഒരു ദി
വസം നിശ്ചയിച്ച കുതിര കഴുത ഒട്ടകങ്ങളും ആടുകന്നു
കാലികളും വളരെ മരിക്കയും ചെയ്തു. ഗൊശനിലെ അ
വസ്ഥ രാജാവ അന്വെഷിച്ചപ്പൊൾ ഇസ്രയെലരുടെ
മൃഗകൂട്ടങ്ങളിൽ ഒന്നും മരിച്ചില്ല എന്നറിഞ്ഞാറെയും മന
സ്സിന്ന ഇളക്കം വന്നില്ല

൬. പിന്നെയും ദെവവല്പന ഉണ്ടായിട്ട മൊശെ കൈ
നിറയ അടുപ്പിലെ ചാരം വാരി രാജാവിൻ മുമ്പാകെ
മെല്പട്ട ചാടിയപ്പൊൾ മനുഷ്യരിലും മൃഗങ്ങളിലും വ്രണ
ത്തെ ഉണ്ടാക്കുന്ന പരുക്കൾ ജനിച്ചു. മന്ത്രവാദികൾ
ക്കും പരുക്കൾ ഉണ്ടാകയാൽ മൊശയുടെ മുമ്പിൽ നില്പാൻ
വഹിയാതെ ആയി. അതുവും നിഷ്ഫലം ആകയാൽ
യഹൊവ രാജാവൊട ഞാൻ കൈ നീട്ടി നിന്നെയും പ്ര
ജകളെയും ശിക്ഷിപ്പാൻ വിചാരിച്ചാൻ നിങ്ങൾ ഭൂമി
യിൽ ഇല്ലാതെ പൊകും എങ്കിലും എന്റെ ശക്തി കാ
ണിപ്പാനും എന്റെ നാമം എല്ലാടവും അറിയിപ്പാനും
ഞാൻ നിന്നെ നില്പിച്ചിരിക്കുന്നത എന്ന പറയിച്ചു.

൭. മുമ്പിൽ ഉണ്ടാകാത്ത മന്മഴ ഞാൻ നാളെ ൟ സ
മയം വൎഷിപ്പിക്കും അതികൊണ്ട വെളിയിൽ ഇരിക്കുന്ന
നിന്റെ മൃഗങ്ങളെയും മറ്റും വീട്ടിൽ ആക്കികൊൾക അ
ല്ലാഞ്ഞാൽ ചെത്തുപൊകും എന്നറിയിച്ചപ്പൊൾ, രാജാ
വിന്റെ ആളുകളിൽ യഹൊവാവാക്യത്തെ ബഹുമാനി
ച്ചവർ തങ്ങൾക്കുള്ള ജന്തുക്കളെ വീട്ടിലെക്ക ഒടുമാറാക്കി
. കല്പിച്ച സമയത്തിങ്കൽ മൊശെ ദണ്ഡിനെ നീട്ടിയ ഉ
ടനെ ഇടിമുഴക്കവും മിന്നൽ പിണരും കന്മഴയും ഉണ്ടാ
യി ഗൊശൻ ദെശത്ത ഒഴികെ എല്ലാടവും നാശം വരു
ത്തിവയലിലുള്ള സസ്യങ്ങളെയും മരങ്ങളെയും തകൎത്തു ക
ളഞ്ഞു മൃഗങ്ങളെയും മനുഷ്യരെയും കൊന്നു. അപ്പൊൾ
[ 76 ] രാജാവ മൊശയെയും അഹറൊനെയും വരുത്തി ഞാൻ
പാപം ചെയ്തു യഹൊവ നീതിമാൻ ഞാനും എന്റെ
ജനവും ദൊഷവാന്മാർ ഇടിയും കന്മഴയും മതിയാക്കെ
ണ്ടതിന്ന യഹൊവയൊടപെക്ഷിപ്പിൻ താമസം കൂടാ
തെ നിങ്ങളെ വിട്ടയക്കും സത്യം എന്ന പറഞ്ഞു. അ
നന്തരം മൊശെ പറഞ്ഞു നീയും മന്ത്രികളും യഹൊവ
യായ ദൈവത്തെ ഇനിയും ഭയപ്പെടുക ഇല്ല എന്നറി
യുന്നു എങ്കിലും ഭൂമി യഹൊവെക്കുള്ളത എന്ന തെളിവാ
കെണ്ടതിന്ന ഞാൻ കൈ മലൎത്തി പ്രാൎത്ഥിച്ച മഴയെ ഒ
ഴിപ്പിക്കാം എന്ന പറഞ്ഞു. അപ്രകാരം ഇടിയും മഴയും
ഒഴിഞ്ഞതു രാജാവ കണ്ടപ്പൊൾ പിന്നെയും പാപം അ
ധികമായി ഹൃദയകാഠിന്യം വന്നതിനാൽ ഇസ്രയെല
രെ വിട്ടയച്ചതുമില്ല

൮. പിന്നെയും അവർ ഇരുവരും രാജാവിനെ ചെ
ന്നു കണ്ടു എബ്രയരുടെ ദൈവമായ യഹൊവ കല്പിക്കു
ന്നതു, എന്റെ മുമ്പാകെ നീ നിന്നെ എത്രൊടം താഴ്ത്താതെ
ഇരിക്കും. എന്റെ ശുശ്രൂഷെക്ക എൻ ജനത്തെ വിട്ട
യക്ക, ആയതിന്ന വിരൊധിക്കുന്നു എങ്കിൽ നിന്റെ ഭൂ
മിയിൽ ആലിപ്പഴം ശെഷിപ്പിച്ച പച്ചയായതിനെ ഒ
ക്കയും തിന്നുകളയുന്ന തുള്ളങ്കൂട്ടത്തെ ഞാൻ വരുത്തും
എന്നും മറ്റും ദെവകല്പന പറഞ്ഞുപൊയി. അപ്പൊൾ
മന്ത്രികൾ മിസ്ര നശിക്കും എന്ന വിചാരിച്ചു വളരെ
അപെക്ഷിക്കകൊണ്ട രാജാവ മൊശെയെ വരുത്തി,
നിങ്ങൾ പൊയി യഹൊവയെ സെവിക്കാം പൊകെ
ണ്ടുന്നവർ ആർ എന്ന ചൊദിച്ചപ്പൊൾ, യഹൊവയു
ടെ പെരുന്നാളിന്ന ഞങ്ങൾ സകല സംസാരത്തൊടുംകൂട
പൊകും എന്ന കെട്ടാറെ അങ്ങിനെ അല്ല പുരുഷന്മാർ
മാത്രമെ പൊകെണ്ടു എന്ന അപമാനിച്ചു പറഞ്ഞു പുറ
ത്താക്കി. അപ്പൊൾ മൊശെ ദണ്ഡിനെ നീട്ടിയപ്പൊൾ
യഹൊവ രാപ്പകൽ മുഷുവൻ കിഴക്കൻ കാറ്റ അടിപ്പി
ച്ചു പുലരുമ്പൊൾ തുള്ളൻ കൂട്ടത്തെ വരുത്തി. അവ മിസ്ര
യിൽ എല്ലാടവും ക്യാപിച്ച ഇരുന്നു നിലം കാണാതെ
ആക്കി പച്ചയായ്തിനെ ഒക്കയും തിന്നുകളഞ്ഞു. അ
പ്പൊൾ രാജാവ ബദ്ധപ്പെട്ട പാപം ഏറ്റു പറഞ്ഞു
ൟ മരണത്തെ നീക്കെണ്ടതിന്ന അപെക്ഷിച്ചപ്പൊ
ൾ മൊശെ പ്രാൎത്ഥിച്ചതിന്റെ ശെഷം യഹൊവ പടി
[ 77 ] ഞ്ഞാറെ കാറ്റിനെ അടിപ്പിച്ചു തുള്ളങ്കൂട്ടത്തെ എടുത്ത
ചെങ്കടലിലെക്കിട്ടുകളഞ്ഞു. അപ്രകാരമായിട്ടും രാജാവ
ഇസ്രയെലരെ വിട്ടയച്ചില്ല.

൯. പിന്നെയും മൊശെ കൈ നീട്ടിയാറെ യഹൊവ
(തീക്കാറ്റും) കൂരിരിട്ടും ഉണ്ടാക്കി ൩ ദിവസം വരെയും മ
നുഷ്യർ തമ്മിൽ കാണാതെയും ആരും സഞ്ചരിക്കാതെ
യും ആക്കിവെച്ചു ഇസ്രയെലരുടെ വാസസ്ഥലങ്ങളിൽ
മാത്രം വെളിച്ചം കൊടുക്കയും ചെയ്തു. അപ്പൊൾ രാജാ
വ നിങ്ങൾ കുഞ്ഞിക്കുട്ടികളൊടും പുറപ്പെടുക കന്നുകാ
ലികൾ മാത്രം ഇരിക്കട്ടെ എന്ന കല്പിച്ചപ്പൊൾ യഹൊ
വെക്ക ബലികഴിക്കെണ്ടതിന്ന് ഇന്നതു വെണം എന്ന
അറിയായ്കകൊണ്ട ഞങ്ങളുടെ മൃഗക്കൂട്ടങ്ങൾ ഒരു കുളമ്പും
ശെഷിക്കാതെ കൂട പൊരെണം എന്ന തീൎത്തുപറഞ്ഞാ
റെ, രാജാവ നീ പൊ നിന്റെ മുഖം കാണരുത കാണു
ന്ന ദിവസത്തിൽ നീ മരിക്കും എന്ന കല്പിച്ചു.

൧൦. കല്പനപ്രകാരം ആകട്ടെ ഞാൻ വരിക ഇല്ല എ
ങ്കിലും കൎത്താവിന്റെ വചനം കെൾക്കെണം രാജാവി
ന്മെലും രാജ്യത്തിന്മെലും ഇനിയും ഒരു ബാധ വരുത്തും.
അൎദ്ധരാത്രിയിൽ ഞാൻ മിസ്രയിൽ കൂടിപൊയി രാജ
കുമാരൻ മുതൽ ദാസിപുത്രൻ വരെയും മിസ്രയിലുള്ള
മുൻകുട്ടികളെ ഒക്കയും മൃഗങ്ങളിലെ കടിഞ്ഞൂൽ ഒക്കെയും
മരിക്കും. മിസ്രയിൽ ഒരിക്കലും കെൾക്കാത്ത മഹാ
നിലവിളി ഉണ്ടാകും എൻ ജനങ്ങളിൽ ശ്വാവിൻ ശബ്ദം
പൊലും കെൾക്ക ഇല്ല. ഇങ്ങിനെ രണ്ടിലും യഹൊവ
ചെയ്യുന്ന വ്യത്യാസം അറിയും അപ്പൊൾ ൟ മന്ത്രികൾ
വന്നു എന്റെ കാൽ പിടിച്ചു ജനങ്ങളൊടും കൂട പുറപ്പെടും
എന്നു പറഞ്ഞു കൊപിച്ചു പൊകയും ചെയ്തു. യഹൊ
വ മിസ്രയിൽ വളരെ അത്ഭുതങ്ങളെ കാണിച്ചു ഇസ്ര
യെലരുടെ പുത്രപൌത്രന്മാൎക്കും അറിഞ്ഞ വരെണ്ടതി
ന്ന രാജാവിന്ന ഹൃദയകാഠിന്യം വരുത്തിയത ആകുന്നു.
[ 78 ] ൬ പെസഹ രാത്രിയിലെ പുറപ്പാട.

തദൎത്ഥംവിവിധാപത്ഭിർഐഗുപ്തസമഭിപ്ലുതെ।
ചരമെനിഖിലാസ്തസ്മാദൈസ്രയെലാവിനിൎഗ്ഗതാഃ॥

അനന്തരം യഹൊവ മൊശ അഹറൊന്മാരൊട കല്പി
ച്ചു (മീനമെടങ്ങളുടെ മദ്ധ്യേ ഉള്ള) ൟ ആബിബ എ
ന്ന (ചന്ദ്ര) മാസം നിങ്ങൾക്ക ആദ്യ മാസമായിരിക്കെ
ണം അതിൽ പത്താം തിയ്യതി അച്ചനുള്ള വീടുതൊറും കു
റ്റം ഇല്ലാത്തതും ഒരു വയസ്സുള്ളതുമായ ആണാട്ടിങ്കുട്ടി
യെ എടുത്ത വെളുത്ത വാവാകുന്ന ൧൪ ആം തിയ്യതി വ
രെയും സൂക്ഷിച്ചിരിക്കെണം അന്നു സന്ധ്യാസമയത്ത
അതിനെ കൊന്ന രക്തം എടുത്ത അതിനെ ഭക്ഷിക്കുന്ന
ഒരൊ വീട്ടിലെ കട്ടിളക്കാൽ രണ്ടിലും മെലെ കുറുമ്പടിയി
ലും തെക്കെണം. ആ രാത്രിയിൽ മാംസം വറുത്ത ഒര
സ്ഥിയും ഉടെക്കാതെ പുളിപ്പില്ലാത്ത അപ്പങ്ങളൊടും
കൈപ്പചീരകളൊടും കൂട ഭക്ഷിക്കെണം അതിൽ അല്പ
വും ശെഷിപ്പാക്കി വെക്കരുത ഉണ്ടെങ്കിൽ ചുട്ടുകളകെ
ആവു. ഭക്ഷിക്കുമ്പൊൾ പ്രയാണത്തിന്നായി ബദ്ധ
പ്പാടൊടും കൂട നടുക്കെട്ടും ചെരിപ്പുകളും വടികളും ധരിച്ചി
രിക്കെണം. വാതിൽക പുറത്ത ഇറങ്ങുകയും അരുത. അ
ത യഹൊവ കടക്കുന്നു എന്നൎത്ഥമുള്ള പെസഹ നാൾ
ആകുന്നു. ആ രാത്രിയിൽ ഞാൻ മിസ്രയിൽ കടന്ന മ
നുഷ്യരിലും മൃഗങ്ങളിലും ഉള്ള കടിഞ്ഞൂലുകളെ ഒക്കെയും
കൊല്ലും. അപ്പൊൾ നിങ്ങൾ ഇരിക്കുന്ന വീടുകളിൽ ര
ക്തം കണ്ടാൽ ഒഴിഞ്ഞു കടന്നു പൊകും ആ ബാധ നി
ങ്ങളിൽ വരികയും ഇല്ല. ആകയാൽ ആ ദിവസം നി
ങ്ങൾ ഒൎത്ത നിത്യ കല്പനയായി ആചരിക്കയും വെണം.
എന്നിങ്ങിനെ ഇസ്രയെലർ കെട്ടു കുമ്പിട്ട കല്പിച്ച പ്ര
കാരം തന്നെ അനുഷ്ഠിച്ചു.

അന്ന അൎദ്ധരാത്രിയിൽ യഹൊവ രാജാവിന്റെ പ്ര
ഥമപുത്രന്മുതൽ ദാസപുത്രൻ വരെയും ഉള്ള കടിഞ്ഞൂൽ
സന്തതികളെ ഒക്കയും കൊന്നു. ഒരാൾ മരിക്കാതെ ഒരു
വീടും ഉണ്ടായിരുന്നില്ല മിസ്രയിൽ എല്ലാടവും മഹാ നി
ലവിളി ഉണ്ടാകയും ചെയ്തു. അപ്പൊൾ രാജാവ മൊശ
അഹറൊന്മാരെ വരുത്തി നിങ്ങൾ ജനങ്ങളൊടും കൂട പു
[ 79 ] റപ്പെട്ട പൊയി പറഞ്ഞ പ്രകാരം യഹൊവക്ക ബലി
കഴിപ്പിൻ ആടുകളെയും കന്നുകാലികളെയും കൊണ്ടു
പൊയി എന്നെയും അനുഗ്രഹിപ്പിൻ എന്ന കൽപിച്ചു.
മിസ്രക്കാരും ഞങ്ങൾ എല്ലാവരും മരിക്കുന്നു വെഗം പൊ
വിൻ എന്ന അവരെ വളരെ നിർബന്ധിച്ചയക്കയും
ചെയ്തു. അതുകൊണ്ട ജനങ്ങൾ പുളിക്കാത്ത കുഴച്ച മാ
വിനെ ശീലകളിൽ കെട്ടി കൊണ്ടുപൊയി യഹൊവ ക
ല്പിച്ചപ്രകാരം മിസ്രക്കാരൊടു പൊൻ വെള്ളി ആഭരണ
ങ്ങളെയും വസ്ത്രങ്ങളെയും ചൊദിച്ചു വാങ്ങി, സത്യപ്ര
കാരം യൊസെഫിന്റെ അസ്ഥികളെയും എടുത്തു മൃഗ
കൂട്ടങ്ങളെയും ചെൎത്തു കൊണ്ടു കുട്ടികൾ ഒഴികെ ആറു ല
ക്ഷം പുരുഷന്മാർ കാൽനടയായി പുറപ്പെട്ടു. ഇപ്രകാ
രം എബ്രയർ മിസ്രയിൽ വന്നു പാൎത്ത നാന്നൂറ്റു മുപ്പ
ത വൎഷത്തിന്റെ അവസാനത്തിങ്കൽ യഹൊവയുടെ
സൈന്യങ്ങൾ പെസഹരാത്രിയിൽ തന്നെ മിസ്രയിൽ
നിന്ന പുറപ്പെട്ടു പൊയി. അടിമ ഭവനത്തിൽനിന്ന ര
ക്ഷിച്ചതിന്റെ ഒൎമ്മെക്കായിട്ട വർഷം തൊറും പെസഹ
എന്ന ൭ ദിവസങ്ങളിലുള്ള ഉത്സവം ആചരിക്കുന്നതും
അല്ലാതെ മനുഷ്യരിലും മൃഗങ്ങളിലും ഉള്ള കടിഞ്ഞൂൽ ഒക്ക
യും തനിക്ക വെൎത്തിരിച്ച സമർപ്പിക്കെണം എന്ന ഇസ്ര
യെൽക്ക ദെവകല്പന ഉണ്ടാകയും ചെയ്തു.

ഇസ്രയെൽ പ്രയാണത്തിങ്കൽ അടുത്ത വഴിയായി
വടക്കിഴക്കൊട്ട പൊയാൽ ഫലിഷ്ടരൊട യുദ്ധം ഉണ്ടാ
കും അതിനാൽ ഭയപ്പെട്ടു മിസ്രയിലെക്ക മടങ്ങി പൊ
കും എന്നു വെച്ചു യഹൊവ അവരെ കിഴക്കൊട്ട ചെങ്ക
ടലിന്റെ നെരെ നടത്തി രാപ്പകൽ അവർ സഞ്ചരിക്കെ
ണ്ടതിന്ന പകൽ മെഘത്തൂണിലും രാത്രിയിൽ അഗ്നിത്തൂ
ണിലും വിളങ്ങി അവർക്ക മുമ്പായിട്ട നടന്നു. വളഞ്ഞ
വഴിക്കലെ പൊയി എന്ന രാജാവ കെട്ട മനസ്സ ഭെദി
ച്ചു അവർ കവലപ്പെട്ടു തെറ്റി പൊയി നിശ്ചയം എ
ന്നും അടിമകളെ വിട്ടയച്ചത എന്തു എന്നും ചൊല്ലി അ
വരുടെ വഴിയെ ചെല്ലേണ്ടതിന്നു സൈന്യത്തൊടു കല്പി
ച്ചു. ആ സൈന്യം അറുനൂറു രഥങ്ങളൊടും കുതിരകളൊ
ടും മറ്റും പിന്തുടർന്നു ചെങ്കടൽ പുറത്തുള്ള ഇസ്രയെലരു
ടെ പാളയത്തിൽ എത്തുകയും ചെയ്തു. ശത്രു അടുത്തു വ
രുന്നതു കണ്ടാറെ ഇസ്രയെലർ വളരെ ഭയപ്പെട്ടു നില
[ 80 ] വിളിച്ചു മൊശയൊട ഞങ്ങളെ വനത്തിൽ മരിക്കെണ്ട
തിന്ന കൂട്ടി കൊണ്ടു വന്നുവൊ മിസ്രയിൽ കുഴിച്ചിടുവാൻ
സ്ഥലം ഇല്ലയൊ ഇവിടെ മരിക്കുന്നതിനെക്കാൾ മിസ്ര
ക്ക‍ാൎക്ക വെല ചെയ്യുന്നതത്രെ നല്ലത എന്നും മറ്റും പറ
ഞ്ഞപ്പൊൾ. മൊശെ നിങ്ങൾ ഭയപ്പടാതെ ഇരിപ്പിൻ
മിണ്ടാതെ നിലനിന്ന യഹൊവ ചെയ്യുന്ന രക്ഷയെ
നൊക്കിക്കൊൾവിൻ യഹൊവ നിങ്ങൾക്ക വെണ്ടി യു
ദ്ധം ചെയ്യും ൟ മിസ്രക്കാരെ മെലാൽ കാണുകയും ഇ
ല്ല എന്നു പറഞ്ഞു. യഹൊവ മൊശയൊട നീ എന്തി
ന്നായി എന്നെ വിളിക്കുന്നു നെരെ നടക്കെണം എന്ന
ഇസ്രയേലരൊട പറഞ്ഞു ദണ്ഡുകൊണ്ടു സമുദ്രത്തെ വി
ഭാഗിക്ക എന്നാൽ ഇസ്രയെലർ അതിന്നടുവിൽ കൂടി ക
ടന്നുപൊകുമാറാകും മിസ്രക്കാർ എന്റെ വൈഭവം കാ
ണുമാറാകും എന്നരുളിചെയ്തവാറെ. മെഘതൂണിലുള്ള
ദെവദൂതൻ ഇസ്രയെലരുടെ മുമ്പുവിട്ടു രണ്ട സൈന്യ
ങ്ങളുടെ നടുവിൽ വന്നു രാത്രി മുഴുവനും ഇസ്രയെലൎക്ക
വെളിച്ചവും മറ്റവൎക്ക ഇരിട്ടും ആയി നിന്നുകൊണ്ടിരു
ന്നു. മൊശെ ചെങ്കടലിന്മെൽ കൈ നീട്ടിയപ്പൊൾ യ
ഹൊവ കിഴക്കങ്കാറ്റിനാൽ വെള്ളത്തെ രണ്ട ഭാഗവുമാ
ക്കീട്ട ഇസ്രയെലർ അതിന്നടുവിൽ കൂടി കടന്നു. മിസ്ര
ക്കാർ പിന്തുടൎന്ന തെർ കുതിരകളൊടും കൂട ചെന്നപ്പൊൾ
പുലർകാലെ യഹൊവ മേഘാഗ്നിത്തൂണിൽനിന്ന മിസ്ര
സൈന്യം നൊക്കി വൈഷമ്യം വരുത്തി തെർ ഉരുളുകളെ
നീക്കിക്കളഞ്ഞു പ്രയാസെന സഞ്ചരിക്കുമാറാക്കി. അ
പ്പൊൾ മിസ്രക്കാർ നാം ഒടിപൊക യഹൊവ ഇസ്രയെ
ൽക്ക വെണ്ടി യുദ്ധം ചെയ്യുന്നു എന്ന തമ്മിൽ പറഞ്ഞ ഉ
ടനെ, നീ കടലിന്മെൽ കൈ നീട്ടുക എന്ന യഹൊവ
യുടെ കല്പന കെട്ടു മൊശെ കൈ നീട്ടി സമുദ്രം തിരിച്ചു
വന്നിട്ട മിസ്രക്കാർ അതിന്റെ നെരെ ഒടി ആരും ശെ
ഷിക്കാതെ എല്ലാവരും വെള്ളത്തിൽ മുഴുകിപൊകയും ചെ
യ്തു. ഇപ്രകാരം യഹൊവയുടെ രക്ഷാശക്തിയെ ഇസ്ര
യെലർ കണ്ട ഭയവിശ്വാസങ്ങളൊടും കൂട സ്തുതിക്കയും
ചെയ്തു. ആയതഎന്തെന്നാൽ,

യഹൊവ ഏറ്റവും പ്രബലപ്പെടുകകൊണ്ട ഞാൻ
അവനെ സ്തുതിക്കും കുതിരയെയും അതിന്മെൽ ഇരുന്ന
വനെയും സമുദ്രത്തിൽ കളഞ്ഞിരിക്കുന്നു. എനിക്ക ബ
[ 81 ] ലവും ഗീതവും യാ: തന്നെ. അവൻ എനിക്ക രക്ഷ
യായി, വൎണ്ണിക്കെണ്ടുന്ന എന്റെ ദൈവവും ഞാൻ ഉ
യൎത്തുവാൻ തക്ക പിതൃദൈവവും അവൻ തന്നെ. യ
ഹൊവ യൊദ്ധാവ. യഹൊവ എന്ന തൻപെർ. ഫാ
രൊവിന്റെ രഥബലങ്ങളെ അവൻ സമുദ്രത്തിൽ തള്ളി
മഹാരഥന്മാരും ചെങ്കടലിൽ മുങ്ങി. തിരമാലകൾ അ
വരെ മൂടി അല്ലുപൊലെ അവർ ആഴങ്ങളിൽ ഇറങ്ങി.
യഹൊവെ നിന്റെ വലങ്കൈ ശക്തി പൂണ്ടു ശത്രുവെ ച
തെക്കുന്നു. മാനമഹത്വത്താൽ നീ മാറ്റാന്മാരെ കളയുന്നു
നാസാവായുവാൽ വെള്ളങ്ങൾ ചിറപ്പൊലെ
നിവിൎന്നു, തിരകൾ സമുദ്രത്തിൻ ഉള്ളിലും ഉറച്ചുനിന്നു.
ശത്രു പറഞ്ഞു ഞാൻ പിന്തുടരും പിടിക്കും കവൎച്ചയെ പ
കുക്കും എനിക്ക അവരെ കൊണ്ടു തൃപ്തിവരും ഞാൻ വാൾ
ഊരും എൻ കൈ അവരെ നിഗ്രഹിക്കും. നീ കാറ്റൂതി സ
മുദ്രം അവരെ മൂടി ൟ പൊലെ പെരുവെള്ളത്തിൽ അ
വർ മുങ്ങി. യഹൊവെ ദെവന്മാരിൽ നിന്നെ പൊലെ
ആർ. പരിശുദ്ധതയിൽ ഉൽകൃഷടനും സ്തുതികളിൽ ഭയാ
നകനും അതിശയം പ്രവർത്തിക്കുന്നവനും നിന്നെ പൊ
ലെ ആർ. നീ വീണ്ടെടുത്ത ജനത്തെ കരുണയാൽ വരു
ത്തി നിന്റെ വിശുദ്ധ വാസഭൂമിയിലെക്ക ശക്തിയാൽ
അവരെ നടത്തി. ജാതികൾ കെട്ടു വിറെക്കുന്നു വിലക്കം
ഫലിഷടരെ പിടിച്ചു എദൊമിലെ മൂപ്പർ നടുങ്ങി മൊവാ
ബിലെ മുമ്പരെ ഞെട്ടൽ എശും കനാനിലെ പ്രജകൾ
എല്ലാം ദ്രവിച്ചുപൊകുന്നു. യഹൊവയെ നിന്റെ ജനം
കടക്കുവൊളം ഭയവും അഞ്ചലും അവരുടെ മെൽ വീഴും.
നിന്റെ കരവല്ലഭത്വം നിമിത്തം അവർ കല്ലു പൊലെ
സ്തംഭിച്ചിരിക്കും. നീ മെടിച്ച ജനത്തെ ഉള്ളിൽ കടത്തി
നിന്റെ അവകാശമലയിലും യഹൊവ വസിപ്പാൻ ഉ
ണ്ടാക്കിയ സ്ഥാനത്തും നാഥ നിന്റെ കൈകൾ നിൎമ്മിച്ച
ശുഭസ്ഥലത്തും അവരെ നടുവൊളം അത്രെ. യഹൊ
വ എന്നന്നെക്കും രാജാവായി വാഴുക. എന്നിങ്ങിനെ
മൊശെയുടെ ഗാനം അല്ലാതെ മറിയം എന്ന സഹൊദരി
യും തപ്പ എടുത്തു എല്ലാസ്ത്രീകളുമായി ഗീതനൃത്തങ്ങളൊ
ടും കൂടെ പുറപ്പെട്ടു യഹൊവയെ സ്തുതിക്കയും ചെയ്തു.
[ 82 ] ൭. മരുഭൂമിയിലെ യാത്ര.

ദിനെ മെഘനെ താംസ്തീശോ വഹ്നിനാനീശിചാന
[യൻ।
വിഭിന്നംതൽകൃതെപ്യബ്ധിംശുഷ്കൊൎവ്വിവദതാരയൽ॥
സരഥാശ്വാംസ്ത്വതൊ മൈശ്രാൻപ്രഗ്രഹായാനുഗ
[ഛശതഃ।
ഭുയഃസമ്മിലിതെ തസ്മിൻ അബ്ധൗ സമ്യഗമജ്ജ
[യൽ॥

ഇസ്രയെലർ ചെങ്കടൽ വിട്ടു വെള്ളമില്ലാത്ത ഭൂമി
യിൽ കൂടി ൩ ദിവസം നടന്നു മാറായിൽ എത്തിയ
പ്പൊൾ വെള്ളം സാധിച്ചു എങ്കിലും കൈപ്പുരസം കൊ
ണ്ട കുടിപ്പാൻ വഹിയാതെ ഇരുന്നു. അപ്പൊൾ ജനം
എന്തു കുടിക്കെണ്ടു എന്ന മൊശയൊട വെറുത്തു പറഞ്ഞാ
റെ മൊശെ പ്രാൎത്ഥിച്ചു യഹൊവ കാണിച്ച മരത്തെ
വെള്ളത്തിൽ ഇട്ടപ്പൊൾ വെള്ളം മധുരമായി വന്നു. അ
വിടെ മൊശെ ജനത്തൊട യഹൊവയുടെ ശബ്ദത്തെ
നീ കെട്ടു കെട്ടു അവന്നു വിഹിതമായ്തിനെ ചെയ്താൽ മി
സ്രയിൽ വരുത്തിയ ദണ്ഡങ്ങളിൽ ഒന്നും നിന്റെ മെൽ
ആക്കുക ഇല്ല യഹൊവയായ ഞാൻ നിന്റെ ചികി
ത്സകൻ ആകുന്നു എന്നു കല്പിച്ചു. പുറപ്പെട്ടു (൧൨) ഉറ
വുകളും (൭0)ൟന്തൽ പനകളും ഉണ്ടായ എലിമിൽ ഇ
റങ്ങുകയും ചെയ്തു.

അവിടെനിന്നു പുറപ്പെട്ടു ൨ആം മാസം ൧൫ തിയ്യതി
സീനിൽ എത്തിയപ്പൊൾ ജനം മുഷിച്ചൽ ആയി ഞ
ങ്ങൾ ഇറച്ചി ചുട്ടും അപ്പം നിറയ തിന്നും ഇരുന്ന മി
സ്രയിൽ ചത്തെങ്കിൽ നന്നായിരുന്നു പട്ടിണി ഇട്ടു
കൊല്ലുവാൻ ഞങ്ങളെ കൂട്ടി കൊണ്ടുവന്നിരിക്കുന്നു എ
ന്നു നായകന്മാർ ഇരുവരൊടും പറഞ്ഞു. അപ്പൊൾ ദെ
വകല്പന പ്രകാരം മൊശെ നിങ്ങൾ വെറുത്തു പറഞ്ഞ
തു യഹൊവ കെട്ടിരിക്കുന്നതു ഞങ്ങൾ എന്തു ഞങ്ങളെ
അല്ല യഹൊവയെ തന്നെ നിങ്ങൾ വെറുത്തു പറഞ്ഞു
യഹൊവ വൈയ്യുന്നെരത്തു ഇറച്ചിയെയും രാവിലെ
അപ്പത്തെയും നിറയുവൊളം വൎഷിപ്പിക്കും എന്ന പറ
ഞ്ഞു. അന്നു വൈയ്യുന്നെരം കാടപക്ഷികൾ കരെറിവ
ന്നു പാളയത്തെ മൂടി. രാവിലെ മഞ്ഞ ആറിയതിന്റെ
[ 83 ] ശെഷം ഉറച്ച പനിപ്പൊടി പൊലെ ഒരു സാധനം നീ
ളെ കണ്ടിട്ട അറിയാഞ്ഞു മാൻഹു (ഇത എന്ത) എന്ന
അവർ തമ്മിൽ തമ്മിൽ പറഞ്ഞു. ഇത യഹൊവ നി
ങ്ങൾക്ക ആകാശത്തുനിന്ന ഭക്ഷിപ്പാൻ തന്നിരിക്കുന്ന
അന്നം ആകുന്നു അവനവൻ ഭക്ഷിപ്പാൻ മാത്രം ഒരൊ
ഇടങ്ങാഴീച്ച കൂട്ടിചെൎക്ക എന്ന മൊശെ പറഞ്ഞാറെ; അ
വർ അപ്രകാരം ചെയ്തു ചെൎക്കുന്നതിൽ എറക്കുറവുണ്ടാ
യെങ്കിലും അളന്നപ്പൊൾ അധികം ഇല്ലാതെ ഒരൊരു
ത്തൻ ചെൎത്തതു അവനവന്റെ വിശപ്പു തീൎപ്പാൻ മതി
യായി കണ്ടു. പിറ്റെനാളത്തെക്ക ഒട്ടും ശെഷിപ്പിക്കരു
ത എന്ന മൊശെ കൽപ്പിച്ചിട്ടും ചിലർ അനുസരിക്കതെ
കുറയ ശെഷിപ്പിച്ചപ്പൊൾ പുഴുത്തു നാറി മൊശെ കൊ
പിക്കയും ചെയ്തു. ഇങ്ങിനെ ദിനം തൊറും രാവിലെ ചെ
ൎത്തു വന്നു. ചെൎക്കാത്തതു വെയിൽ മൂത്തപ്പൊൾ ഉരുകി
പൊയി. ശാബതു ദിവസത്തിൽ സ്വസ്ഥമായിരിക്കെ
ണ്ടതിനു വെള്ളിയാഴ്ച അവർ ൟരണ്ട ഇടങ്ങാഴീച്ച
ചെൎത്തു അനുവാദപ്രകാരം പാതി സൂക്ഷിച്ചു വെച്ചാറെ
അതു കൃമിച്ചതും നാറിയതും ഇല്ല. എഴാം ദിവസത്തിൽ
അതിനെ കാണുക ഇല്ല എന്നു പറഞ്ഞിട്ടും ചിലർ ചെ
ൎക്കെണ്ടതിനായി പുറപ്പെട്ടാറെ കണ്ടെത്തി ഇല്ല യഹൊ
വ ക്രുദ്ധിക്കയും ചെയ്തു. ഇപ്രകാരം ഉണ്ടായ മന്ന എ
ന്ന ആഹാരം വെളുത്തും കൊത്തമ്പാലയരി പൊലെയും
തെൻ കൂടിയ ദൊശ പൊലെ രുചികരമായും ഇരുന്നു.
കനാൻ ദെശത്തിന്റെ അതിൎക്ക എത്തുവൊളം ൪0 വ
ൎഷം വരെയും ഇസ്രയെലൎക്ക ഇതുതന്നെ ആഹാരമായി
രുന്നു. അതിൽ അഹറൊൻ ഒരു പാത്രം നിറച്ചു വരുവാ
നുള്ള സന്തതികൾക്കു വിചാരത്തിനായിട്ടു സൂക്ഷിച്ചു
വെച്ചു.

അനന്തരം രഫിദിമിൽ എത്തിയപ്പൊൾ വെള്ളം ഇ
ല്ലാതെ വലഞ്ഞു. നീ ഞങ്ങളെയും കുട്ടികളെയും ദാഹം
പിടിപ്പിച്ചു കൊല്ലുവാൻ എന്തിന്നു കൂട്ടി കൊണ്ടുവന്നു കു
ടിപ്പാൻ വെള്ളം തരെണം യഹൊവ ഞങ്ങളിൽ ഉണ്ടൊ
ഇല്ലയൊ എന്നു മത്സരിച്ചു പറയുമ്പൊൾ, മൊശെ എ
ന്തിന്നു എന്നൊട വിവാദിക്കുന്നു യഹൊവയെ എന്തി
ന്നു പരീക്ഷിക്കുന്നു എന്ന അവരൊടും ൟ ജനത്തൊ
ട ഞാൻ എന്തു ചെയ്യെണ്ടു അവർ എന്നെ കല്ലെറിയും
[ 84 ] എന്ന യഹൊവയൊടും പറഞ്ഞപ്പൊൾ, നീ മൂപ്പന്മാ
രൊടു കൂട ചെന്നു നദിയെ അടിച്ചിട്ടുള്ള ദണ്ഡുകൊണ്ടു
പാറയെ അടിച്ചാൽ അതിൽനിന്ന വെള്ളം വരും, എ
ന്ന യഹൊവ അരുളിചെയ്തപ്രകാരം മൊശെ ചെയ്തു
വെള്ളം ഉണ്ടാക്കി ആ സ്ഥലത്തിന്നു (പരീക്ഷാവിവാദ
ങ്ങൾ എന്നൎത്ഥമുള്ള) മസ്സാമരീബ എന്നു പെർ വിളിക്ക
യും ചെയ്തു.

ജനങ്ങൾ തളൎന്ന സമയം കുന്നു വാഴികളായ അമലെ
ക്യർ വന്നു പിന്നിൽ ഉള്ളവരെ കൊന്നു കവൎന്ന സംഗ
തിയാൽ യുദ്ധം വെണ്ടിവന്നപ്പൊൾ, മൊശെ തന്റെ
ഭൃത്യനായ യൊശുവയെ വിളിച്ചു. നിണക്ക വെണ്ടുന്ന പു
രുഷരെ തെരിഞ്ഞെടുത്തു പട കൂട്ടി നാള പൊരുതുക
ഞാൻ ദിവ്യദണ്ഡിനെ കൈകൊണ്ടു കുന്നിന്മുകളിൽ നി
ൽക്കും എന്നു കൽപ്പിച്ചു. പൊരുണ്ടായതിന്റെ ശെഷം മൊ
ശെ കുന്നിന്മുകളിൽ നിന്നു പ്രാൎത്ഥിച്ചു കൈ പൊങ്ങിച്ചി
രിക്കുമ്പൊൾ ഇസ്രയെലിന്നു വീൎയ്യം വൎദ്ധിച്ചു കൈ താ
ഴ്ത്തിയപ്പൊൾ ശത്രു പ്രബലിച്ചു. കൈ തളൎന്നു താഴ്ത്തിയ
പ്പൊൾ മൊശെ കല്ലിൽ ഇരുന്നിട്ട അഹറൊനും (ജ്യെ
ഷ്ടത്തിയുടെ ഭൎത്താവായ) ഹൂരും ഇടവലം നിന്നു അ
സ്തമിക്കുവൊളം മൊശെയുടെ കൈകളെ താങ്ങി ഇരുന്നു
അമലെക്ക തൊൽക്കയും ചെയ്തു. യഹൊവ മൊശെയൊട
ൟ വൎത്തമാനം യൊശുവ മുതലായവരുടെ ഒൎമ്മെക്കായി
ട്ട എഴുതി വെച്ചുകൊൾക എന്നു കല്പിച്ചതും അല്ലാതെ,
യഹൊവയുടെ സിംഹാസനത്തിന്റെ നെരെ കൈ ഉ
യൎത്തുകകൊണ്ടു അമലെക്കിന്റെ ഒൎമ്മ മാച്ചു കളവൊളം
യഹൊവ വിടാതെ പൊരാടും എന്ന മൊശെ പറഞ്ഞു
ഒരു ബലിപീഠം ഉണ്ടാക്കി (യഹൊവ എൻ കൊടി എ
ന്നൎത്ഥമുള്ള) യഹൊവനിസ്സി എന്ന പെർ വിളിക്കയും
ചെയ്തു.

ദൈവം മൊശെക്കും ഇസ്രയെലിന്നും വെണ്ടി ചെ
യ്തതിനെ ഒക്കയും മിദിയാനിലെ യിത്രൊ കെട്ടു മൊശെയു
ടെ ഭാൎയ്യയെയും ൨ പുത്രന്മാരെയും കൂട്ടി ദൈവ പൎവ്വത
ത്തിലെക്ക പുറപ്പെട്ടു സമീപിച്ചപ്പൊൾ മൊശെ എതി
രെറ്റു വന്ദിച്ചു ചുംബിച്ചു കൂടാരത്തിൽ പാൎപ്പിക്കയും
ചെയ്തു. യഹൊവ അതുവരെയും രക്ഷിച്ചപ്രകാരം ഒ
ക്കയും യിത്രൊ കെട്ടപ്പൊൾ സന്തൊഷിച്ചു എല്ലാ ദെവ
[ 85 ] ന്മാരിലും യഹൊവ വലിയവൻ എന്നു ഞാൻ ഇപ്പൊൾ
അറിയുന്നു എന്നു സ്തുതിച്ചു ബലികഴിച്ചു മൊശെ മുത
ലായ മൂപ്പന്മാരൊട കൂട യഹൊവാ മുഖെന ഭക്ഷിക്ക
യും ചെയ്തു. പിറ്റെനാൾ മൊശെ രാവിലെ തുടങ്ങി സ
ന്ധ്യയൊളം ന്യായവിസ്താരത്തിന്നായിരിക്കുന്നതു യി
ത്രൊ കണ്ടാറെ പറഞ്ഞതു, നീ ൟ ചെയ്യുന്നതു നന്നല്ല
ൟ പ്രവൃത്തിക്ക നീ ഏകനായിട്ട പൊരാ നിണക്കും ജ
നങ്ങൾക്കും ക്ഷീണത വളരും. എന്റെ നിയോഗം
കെൾക്ക നീ ജനത്തിനുവെണ്ടി ദൈവത്തിന്മുമ്പാകെ
നിന്നു കാൎയ്യങ്ങളെ അവനെ ഉണൎത്തിക്ക അവർ ചെ
യ്തു നടക്കെണ്ടുന്ന വഴിയെ കല്പനപ്രകാരം അവരെ അ
റിയിക്കയും ചെയ്ക. നിത്യകാൎയ്യങ്ങളെ നടത്തെണ്ടതിന്നു
അൎത്ഥാഗ്രഹം ഇല്ലാതെ ദൈവഭയവും സത്യവും ഉള്ള മെ
ധാവികളെ അവരൊധിച്ചു ആയിരം പെൎക്കും നൂറു പെ
ൎക്കും ൫0 പെൎക്കും ൧0 പെൎക്കും അധിപന്മാരാക്കി വെക്ക
വലിയ കാൎയ്യങ്ങളെ നിന്റെ അടുക്കൽ അയക്കട്ടെ, ഇപ്ര
കാരം ആയാൽ നിണക്ക ഭാരം ചുരുങ്ങും ദൈവം കല്പി
ച്ച വെലെക്ക കുറവു വരികയും ഇല്ല. ഇപ്രകാരം കെട്ട
തു മൊശെ അനുസരിച്ചു നടത്തിയതിന്റെ ശെഷം യി
ത്രൊ സ്വദെശത്തെക്ക മടങ്ങി പൊയി.

൮ സീനായ്മലയിലെ ന്യായപ്രമാണം

മൂന്നാം മാസത്തിൽ സീനായി ദെശത്തു വന്നപ്പൊൾ
പൎവ്വതത്തിന്റെ നെരെ പാളയം ഇറങ്ങി മൊശെ ദെവ
സന്നിധിയിലെക്ക കരെറി യഹൊവ അവനൊട വി
ളിച്ചു പറകയും ചെയ്തു. യാക്കൊബ കുഡുംബത്തൊടു
നീ ചൊല്ലെണ്ടുന്നത എന്തെന്നാൽ, ഞാൻ മിസ്രക്കാ
രൊട ചെയ്തതും നിങ്ങളെ കഴുകുചിറകിന്മെൽ താങ്ങി എ
ങ്കലെക്ക വരുത്തിയ പ്രകാരവും നിങ്ങൾ കണ്ടുവല്ലൊ
ഇപ്പൊൾ എൻ ശബ്ദത്തെ കെട്ടു എൻ കാറാരിനെ കൈ
കൊണ്ടാൽ നിങ്ങൾ എല്ലാ ജാതികളെക്കാളും എനിക്ക വി
ശിഷ്ട സമ്പത്തായിരിക്കും ഭൂമി എല്ലാം എനിക്കുള്ള നി
ങ്ങളൊ എനിക്ക ആചാൎയ്യ രാജത്വവും പരിശുദ്ധ ജാതി
യും ആക്കും എന്നിസ്രയെലരൊട പറയെണ്ടു. അപ്പൊൾ
മൊശെ വന്നു മൂപ്പന്മാരെ വിളിച്ചു കല്പനപ്രകാരം അ
[ 86 ] റിയിച്ചാറെ ജനം എല്ലാം ഒന്നിച്ചു യഹൊവ ചൊന്നത
ഒക്കെയും ഞങ്ങൾ ചെയ്യാം എന്നുത്തരം പറഞ്ഞു. അപ്ര
കാരം മൊശെ ഉണൎത്തിച്ചപ്പൊൾ യഹൊവ നീ ചെന്നു
ഇന്നും നാളയും ജനത്തിന്നു ശുദ്ധിയെ കല്പിച്ചു മൂന്നാം
ദിവസത്തിനായി ഒരുങ്ങുമാറാക്ക. പൎവതത്തിന്നു ചു
റ്റും അതിരുണ്ടാക്കി നിങ്ങൾ അതിൽ കരെറാതെ ഇരി
പ്പാൻ നൊക്കുവിൻ ജന്തുവൊ മനുഷ്യനൊ മലയടി
തൊടുന്നത എല്ലാം മരിക്കെണം എന്നു പറക: എന്നതു
കെട്ടാറെ മൊശെ ഇറങ്ങി ജനത്തെ ശുദ്ധീകരിച്ചു വസ്ത്ര
വും അലക്കിച്ചു ഒരുങ്ങുമാറാക്കയും ചെയ്തു.

മൂന്നാം ദിവസം പുലരുമ്പൊൾ കൊടുങ്കാറ്റും മിന്ന
ലുകളും ഇടിമുഴക്കവും കനത്ത മഴക്കാറും മഹാ കാഹള ശ
ബ്ദവും പൎവ്വതത്തിന്മെൽ ഉണ്ടായതിനാൽ പാളയത്തിൽ
ഉള്ള ജനം നടുങ്ങി. അപ്പൊൾ അഗ്നിയും ധൂമവും ചെ
ൎന്നു ഇളകി വിറെക്കുന്ന മലയിൽ ദൈവത്തെ എതിരെ
ല്പാൻ മോശെ ജനത്തെ പാളയത്തുനിന്നു നടത്തി മ
ലെക്ക താഴെ നില്പിച്ചു കാഹള ശബ്ദം ഏറ്റം വൎദ്ധി
ച്ചപ്പൊൾ ശിഘരത്തിൽ ഇറങ്ങിയ യഹൊവ മോശെയെ
വിളിച്ചാറെ അവൻ കരെറി സംസാരിക്കയും ചെയ്തു. ഇ
റങ്ങിയപ്പൊൾ ദൈവം ൟ വാക്യങ്ങൾ എല്ലാം അരുളി
ചെയ്തു.

൧. അടിമ വീടായ മിസ്രദേശത്തു നിന്നു നിന്നെ കൊ
ണ്ടുവന്നവനായ യഹൊവയായ ഞാൻ നിന്റെ ദൈ
വം ആകുന്നു. ഞാൻ അല്ലാതെ അന്യ ദൈവങ്ങൾ നി
ണക്കുണ്ടാകരുത.

൨. നിണക്ക ഒരു വിഗ്രഹത്തെയും ഉണ്ടാക്കരുത. അ
വറ്റെ കുമ്പിടുകയും സെവിക്കയും അരുത.

൩. നിന്റെ ദൈവമായ യഹൊവയുടെ നാമം വൃഥാ
എടുക്കരുത.
൪. സ്വസ്ത്ഥനാളിനെ ശുദ്ധീകരിപ്പാൻ ഒൎക്ക.

൫. നിന്റെ മാതാപിതാക്കന്മാരെ ബഹുമാനിക്ക.

൬. നീ കുലചെയ്യരുത.

൭. നീ വ്യഭിചാരം ചെയ്യരുത.

൮. നീ മോഷ്ടിക്കരുത.

൯. നിന്റെ കൂട്ടുകാരന്റെ നേരെ കള്ളസാക്ഷി പറ
യരുത.
[ 87 ] ൧൦. നിന്റെ കൂട്ടുകാരനുള്ളത യാതൊന്നിനെയും മൊ
ഹിക്കരുത.

ഇങ്ങിനെ ഒക്കെയും ജനം കാഹള മുഴക്കത്തൊടു കൂട കെ
ട്ടു മിന്നലും പുകയും കണ്ടപ്പൊൾ ഞെട്ടി മാറി മൊശെ
യൊട നീ ഞങ്ങളെ കെൾപ്പിക്ക ഞങ്ങൾ മരിക്കാതെ ഇ
രിപ്പാൻ ദെവഭാഷണം അരുത എന്ന പറഞ്ഞാറെ; ഭ
യപ്പടെണ്ട നിങ്ങളെ പരീക്ഷിപ്പാനും പാപത്തെ വി
രൊധിക്കുന്ന ദെവഭയം നിങ്ങളിൽ ഉണ്ടാവാനും ദൈ
വം വന്നിരിക്കുന്നതു എന്ന മൊശെ പറഞ്ഞു. ജനം ദൂ
രെ തെറ്റീട്ട മൊശെ ദൈവം ഇരിക്കുന്ന അന്ധകാര
ത്തെ അടുത്തു ഇസ്രയെലരൊട കല്പിക്കെണ്ടുന്ന ന്യായ
ങ്ങളെ കെട്ടത എന്തെന്നാൽ.

൧. മനുഷ്യനെ മുറി ഏല്പിച്ചു മരിപ്പിക്കുന്നവനെ കൊ
ല്ലുക വെണ്ടു. ൨. മാതാപിതാക്കന്മാരെ അടിക്കയൊ ശ
പിക്കയൊ ചെയ്യുന്നവനെ കൊല്ലുക വെണ്ടു. ൩. മനു
ഷ്യനെ മൊഷ്ടിക്കുന്നവനെ കൊല്ലുക വെണ്ടു. ൪. യ
ഹൊവക്കല്ലാതെ വല്ല ദെവന്നു ബലി കഴിക്കുന്നവ
നെ സംഹരിക്ക വെണ്ടു. ൫. ക്ഷുദ്രക്കാരിയെ ജീവ
നൊടെ വെക്കരുത. ൬. കലഹിച്ചു മുറി ഉണ്ടായാൽ പ്രാ
ണന്നു പകരം പ്രാണനും കണ്ണിനു പകരം കണ്ണും പ
ല്ലിന്നു പകരം പല്ലും കൈക്കു പകരം കൈയ്യും മറ്റും വെ
ക്കെണ്ടു. ൭. കന്യകയെ വശീകരിക്കുന്നവൻ അവളെ
ഭാൎയ്യയായി മെടിക്കെണം. ൮. എബ്രയ ദാസനെ മെ
ടിച്ചിട്ടു ൬ വൎഷം ശുശ്രൂഷിച്ചാൽ ഏഴാമതിൽ തന്റെട
ക്കാരനായി പുറപ്പടട്ടെ. ൯. ആറു വൎഷം കൃഷി ചെ
യ്ക എഴാമതിൽ നിലം പറമ്പുകളെ വെറുതെ ഇട്ടു വിള
ച്ചലിനെ ദരിദ്രന്മാൎക്കായി വിടുക. ൧൦. സംവത്സര
ത്തിൽ ൩ വട്ടം നിന്റെ പുരുഷന്മാർ എല്ലാം യഹൊവാ
സന്നിധിയിൽ വന്നു കാണെണ്ടു അക്കാലം ആരും നി
ന്റെ അതിരിനെ ആക്രമിപ്പാൻ മൊഹിക്കയും ഇല്ല.
൧൧. ഒരു കാളയെ മൊഷ്ടിച്ചാൽ ൫ കാള വീണ്ടു കൊടു
ക്കെണ്ടു. ൧൨. ദരിദ്രനായ ഇസ്രായെല്യനൊട പലിശ
യും പൊലുവും ചൊദിക്കാതെ വായിപ്പ കൊടുക്കെ വെ
ണ്ടു. ൧൩. പണയമായി വാങ്ങിയ വസ്ത്രം അസ്തമി
ക്കുമ്പൊൾ മടക്കി കൊടുക്കണം ഞാൻ കരുണാവാൻ
ആകുന്നു. ൧൪. ശത്രുവിന്റെ കാള തെറ്റി പൊയതൊ
[ 88 ] അവന്റെ കഴുത ചുമടൊടെ വീണു കിടക്കുന്നതൊ ക
ണ്ടാൽ സഹായിക്കെ വെണ്ടു. ൧൫. അനെക ജനങ്ങൾ
ക്ക സമ്മതം എന്നു വിചാരിച്ചു ന്യായം മറിക്കരുത. ൧൬.
കള്ള കാൎയ്യത്തിൽനിന്നു ദൂരെ തെറ്റി നിൎദ്ദൊഷവാനെ
കൊല്ലരുത ഞാൻ ദുഷ്ടനെ നീതിമാനാക്കുക ഇല്ലല്ലൊ.
൧൭. വ്യപഹാരത്തിൽ ദരിദ്രന്റെ ന്യായത്തെ മറിക്കരു
ത കാഴ്ചയുള്ളവരെ കുരുടരാക്കുന്ന യാതൊരു സമ്മാന
ത്തെയും വാങ്ങുകയും അരുത. ൧൮. നിങ്ങൾ മിസ്ര
യിൽ പരദെശികളായിരുന്ന അവസ്ഥയെ ഒൎത്തു പര
ദെശിയെ ഞെരിക്കയും ഉപദ്രവിക്കയും അരുത. ൧൯.
വിധവയൊ അനാഥനൊ ഒട്ടും ഹിംസിക്കരുത; ചെ
യ്താൽ അവരുടെ നിലവിളിയെ ഞാൻ കെൾക്കും നിശ്ച
യം. ൨൦. വഴിയിൽ നിന്നെ കാത്തു ഞാൻ ഒരുക്കിയ
ഭൂമിക്ക വരുത്തുവാൻ ഞാൻ നിന്റെ മുമ്പാകെ ഒരു ദൂത
നെ അയക്കുന്നു. ആയവങ്കൽ എന്നാമം ഇരിക്കയാൽ
അവൻ ദ്രൊഹങ്ങളെ പൊറുക്കായ്ക കൊണ്ടു അവനൊട
നീ മത്സരിക്കാതെ സൂക്ഷിച്ചു ചെവിക്കൊള്ളെണ്ടു. അ
വനെ കൊണ്ടു ഞാൻ കെൾപ്പിക്കുന്നതിനെ ഒക്കയും
ചെയ്താൽ അവൻ നിന്റെ മുമ്പാക നടക്കും ഞാൻ ശ
ത്രുക്കളെ ക്രമത്താലെ ആട്ടി നശിപ്പിക്കയും ചെയ്യും. എ
ന്നാൽ കനാന്യരൊടും അവരുടെ ദെവകളൊടും ഒട്ടും ചെ
ൎച്ച അരുത നിന്നെ പാപം ചെയ്യിക്കാതെ ഇരിപ്പാൻ
വെണ്ടി അവർ നിന്റെ ഭൂമിയിൽ പാൎക്കയും അരുത.

മൊശെ വന്നു ഇപ്രകാരം ഉള്ള ന്യായങ്ങളെ ൧൦ വാ
ക്യങ്ങളൊടും കൂട ജനത്തെ അറിയിച്ചപ്പൊൾ എല്ലാവരും
ഒന്നിച്ച യഹൊവ കല്പിച്ചത എല്ലാ ഞങ്ങൾ ചെയ്യാം
എന്ന സമ്മതിച്ചാറെ അന്നു യഹൊവയുടെ സകല വ
ചനങ്ങളെ എഴുതി വെച്ചു. രാവിലെ മണ്ണു കൂട്ടി ഗൊത്ര
ങ്ങ്ലുടെ എണ്ണപ്രകാരം ൪ പുറവും ൧൨ കത്തൂണുകളെ
സ്ഥാപിച്ച ഒരു ബലിപീഠം ഉണ്ടാക്കി ബാല്യക്കാരെ
കൊണ്ടു ബലികളെ കഴിപ്പിച്ചു രക്തം എടുത്തു പാതി പീ
ഠത്തിന്മെൽ തളിച്ചു പാതി വെച്ചു ദിവ്യ കറാരിനെ എഴു
തിയ പുസ്തകം ജനങ്ങൾ മുമ്പാകെ വായിച്ചാറെ യഹൊ
വ കല്പിച്ചത ഒക്കയും ഞങ്ങൾ അനുസരിച്ചു നടക്കും എ
ന്ന അവർ അനുവദിച്ചപ്പൊൾ, മൊശെ രക്തം എടുത്തു
കണ്ടാലും യഹൊവ നിങ്ങളൊടെ ൟ സകല വചനങ്ങ
[ 89 ] ളെയും ഉറപ്പിച്ച കറാരിനുള്ള രക്തം എന്നു ചൊല്ലി ജ
നത്തിന്മെൽ തളിക്കയും ചെയ്തു. അനന്തരം ദൈവം
ക്ഷണിച്ചപ്രകാരം മോശെ അഹറൊനെയും അവ
ന്റെ പുത്രന്മാരെയും ൭൦ മൂപ്പന്മാരെയും കൂട്ടി കൊണ്ടു മല
യിൽ കരെറിയപ്പൊൾ അവർ ഇസ്രയെലിന്റെ ദൈ
വത്തെ ദൎശിച്ചു അവന്റെ പാദങ്ങളിൻ കീഴ നീലമണി
ക്ക ഒത്ത ആകാശത്തെളിവ പോലെ കണ്ടു ഭയം എന്നി
യെ ദൈവത്തെ നൊക്കി ഭക്ഷിച്ചു കുടിക്കയും ചെയ്തു.
പിന്നെ മെഘത്തൈന്റെ ഉള്ളിൽ യഹൊവയുടെ തെജ
സ്സ അഗ്നി പൊലെ തൊന്നി ൬ ദിവസം മലയുടെ മുക
ളിൽ ആവസിച്ചതിന്റെ ശെഷം ദൈവം മൊശെയെ വി
ളിച്ചു ഞാൻ ന്യായപ്രമാണം എഴുതിയ ൨ കല്പലകകളെ
നിണക്ക തരെണ്ടതിന്നു കരെറിവാ എന്ന കല്പിച്ചപ്പൊൾ
മൊശെ കാൎയ്യാദികളെ അഹറൊൻ ഹൂർ എന്നിവരിൽ എ
ല്പിച്ചു ഭൃത്യനായ യൊശുവൊട കൂടി കരെറി മെഘത്തിൽ
പ്രവെശിച്ചു ൪൦ രാപ്പകൽ പാൎക്കയും ചെയ്തു.

൯ സ്വൎണ്ണവൃഷഭവും ദിവ്യവിഭൂതിദൎശനവും.

യഹൊവ മലമെൽനിന്നു ദിവ്യവാസസ്ഥലത്തിന്റെ
സ്വൎഗ്ഗീയ മാതൃകയെ മൊശെക്ക കാണിച്ചു അതുപൊലെ
ഇസ്രയെലർ ഒരു കൂടാരം ഉണ്ടാക്കുവാൻ വിവരം കല്പി
ച്ചു തീർന്നപ്പൊൾ തിരുവിരൽ കൊണ്ടു സാക്ഷി ആധാ
രമായി എഴുതിയ ൨ കല്പലകകളെ മൊശെക്ക കൊടുത്തു
അക്കാലം പാളയത്തിലുള്ളവർ താമസം സഹിയാഞ്ഞു ര
ക്ഷിതാവിനെ മറന്നു അഹറൊന്റെ നെരെ കൂട്ടം കൂടി
ഞങ്ങളെ പുറപ്പെടുവിച്ച ആൾ എന്തായി പൊയി എ
ന്നറിയുന്നില്ല ഞങ്ങൾക്ക മുന്നടക്കെണ്ടുന്ന ദെവരെ ഉ
ണ്ടാക്കെണം എന്ന പറഞ്ഞപ്പൊൾ, അഹറൊൻ ഭയ
പ്പെട്ടു സ്ത്രീകൾക്കും കുട്ടികൾക്കും ഉള്ള പൊൻ കുണുക്ക
എല്ലാം ചൊദിച്ചു വാങ്ങി വാൎപ്പിച്ചു കന്നിൻ സ്വരൂപം
ഉണ്ടാക്കിയാറെ ഹെ ഇസ്രായെലെ നിന്നെ മിസ്രയിൽ
നിന്നു പുറപ്പെടുവിച്ച ദെവർ ഇതു തന്നെ എന്ന വിളി
ച്ചതും അല്ലാതെ, അഹറൊൻ അതിന്ന ഒരു ബലിപീ
ഠം ഉണ്ടാക്കി നാള യഹൊവയുടെ പെരുന്നാൾ എന്നു
ഘൊഷിച്ചറിയിച്ചതിനാൽ, അവർ രാവിലെ കൂടി ബ
[ 90 ] ലിയും സദ്യകളും കഴിച്ചു ഭക്ഷിച്ചു കുടിപ്പാൻ ഇരുന്നു ക
ളിപ്പാൻ എഴുനിൽക്കയും ചെയ്തു. അന്ന യഹൊവ മൊശെ
യൊട വെഗം ഇറങ്ങി പൊക പുറപ്പെടുവിച്ച ജനം
ഞാൻ കല്പിച്ച വഴിയിൽനിന്നു വിരിഞ്ഞു തെറ്റി ക
ന്നിൻ സ്വരൂപം ചമച്ചു ഇതാ പുറപ്പെടുവിച്ച ദെവർ
എന്ന ബലി കഴിച്ചു വന്ദിച്ചിരിക്കുന്നു ഇവർ വണങ്ങാ
ത്ത കഴുത്തുള്ളവർ എന്നു ഞാൻ കണ്ടറിഞ്ഞു ഇന്നു അ
വരെ നിഗ്രഹിച്ചു നിന്നെ തന്നെ വലിയ ജാതി ആ
ക്കാം എന്നു പറഞ്ഞു. അപ്പൊൾ മൊശെ യാചിച്ചു പ
റഞ്ഞു തൃക്കൈ ബലം കൊണ്ടു പുറപ്പെടുവിച്ച ജനത്തി
ന്നു നെരെ നിന്റെ കൊപം ജ്വലിക്കുന്നത എന്തു ഇവ
രെ മുടിക്കെണ്ടതിന്നത്രെ ദൊഷത്തിന്നായി മലയൊളം
നടത്തി എന്നു മിസ്രക്കാർ പറയണമൊ തിരുമനസ്സെ തി
രിച്ചു ശമിക്കെണമെ അബ്രഹാം ഇസ്‌ഹാക്ക യാക്കൊബ
എന്ന നിന്റെ ദാസരെയും നിങ്ങളുടെ സന്തതിയെ ന
ക്ഷത്ര സംഖ്യയാക്കി വാഗ്ദത്ത രാജ്യം അവൎക്ക നിത്യാ
വകാശമാക്കി നൽകും എന്ന ആണയിട്ട പ്രകാരവും ഒ
ൎക്കെണമെ. എന്നാറ യഹൊവ മനസ്സ തിരിച്ചു മൊ
ശെയും ദൈവം എഴുതിയ ൨ കല്പലകകളെ എടുത്തുകൊ
ണ്ട ഇറങ്ങുകയും ചെയ്തു. പാളയത്തിൽ അടുത്താറെ
യൊശു ആൎപ്പുവിളിയെ കെട്ടു അതാ പൊർ വിളി എന്ന
പറഞ്ഞപ്പൊൾ മൊശെ ൟ കെൾക്കുന്നതു ജയധ്വ
നിയും അല്ല അപജയധ്വനിയും അല്ല പാട്ടിൻ ധ്വ
നി അത്രെ എന്നു പറഞ്ഞു അടിയൊളം ചെന്നതിന്റെ
ശെഷം, കന്നും നൃത്തങ്ങളെയും കണ്ടു ക്രുദ്ധിച്ചു കല്പല
കകളെ എറിഞ്ഞു പൊളിച്ചു കന്നിൻ സ്വരൂപത്തെ തീ
യിൽ ചുട്ടു പൊടിച്ചു ചൂൎണ്ണത്തെ എല്ലാവരും കുടിക്കുമാറു
തൊട്ടിൽ വിതറുകയും ചെയ്തു. ൟ ജനത്തിന്മെൽ മഹാ
ദൊഷം വരുത്തുക കൊണ്ടു മൊശെ അഹറൊനെ ശാ
സിച്ചു ദൈവം നിഗ്രഹിപ്പാൻ ഭാവിച്ചപ്പൊൾ അവ
ന്നു വെണ്ടി പ്രാൎത്ഥിച്ചു. പിന്നെയും ജനങ്ങൾ വശം
കെട്ടു ഭ്രമിക്കുന്നതു മൊശെ കണ്ടു വാതുക്കൽ നിന്നു കൊ
ണ്ടു യഹൊവക്കാരുള്ളു അവൻ ഇങ്ങു വരട്ടെ എന്ന
വിളിച്ചാറെ ലെവി ഗൊത്രക്കാർ അവനൊടെ ചെൎന്നു.
അവരൊട നിങ്ങൾക്ക ഇന്നു അനുഗ്രഹം ലഭിക്കെണ്ടതി
ന്നു എല്ലാവരും വാൾ എടുത്തു പാളയത്തിൽ കടന്നു ചെ
[ 91 ] രാത്തവരെ കൊല്ലുക മകനെയും സഹൊദരനെയും
തൊഴനെയും കൂട യഹൊവക്ക സമൎപ്പിക്കെണ്ടു, എന്ന
ദെവ കൽപ്പന പറഞ്ഞപ്പൊൾ ലെവ്യർ പുറപ്പെട്ടു മൂവാ
യിരം ജനത്തെ കൊല്ലുകയും ചെയ്തു.

പിറ്റെ ദിവസം മൊശെ ജനത്തൊട നിങ്ങൾ മഹാ
പാപം ചെയ്തതു മറെകാമൊ എന്നു നൊക്കുവാൻ ഞാൻ
യഹൊവയുടെ സന്നിധിയിങ്കൽ പൊകും എന്ന ചൊ
ല്ലി യഹൊവയെ ചെന്നു പ്രാൎത്ഥിച്ചു. അല്ലയൊ ‌ൟ ജ
നം മഹാ പാപം ചെയ്തു തങ്ങൾക്ക പൊൻ ദെവരെ ഉ
ണ്ടാക്കി ഇരിക്കുന്നു ഇപ്പൊൾ അവരുടെ പാപത്തെ ക്ഷ
മിച്ചുകൊണ്ടാലും അല്ലാഞ്ഞാൽ നീ എഴുതിയ പുസ്തക
ത്തിൽ നിന്നു എന്നെ മാച്ചു കളവൂതാക. എന്നാറെ യ
ഹൊവ എന്നിൽ പാപം ചെയ്തവനെ ഞാൻ മാച്ചു കള
യും. നീ പൊയി എന്റെ ദൂതൻ മുമ്പായിട്ട ജനത്തെ
നടത്തുക സമയത്തിങ്കൽ ഞാൻ അവരുടെ പാപത്തെ
വിചാരിക്കും ഇപ്പൊൾ കൂടി പൊരുകയും ഇല്ല എന്നു ക
ല്പിച്ചു. ൟ വൎത്തമാനം ജനങ്ങൾ കെട്ടാറെ ദുഃഖിച്ചു ആ
ഭരണങ്ങൾ എല്ലാം നീക്കുകയും ചെയ്തു.

അനന്തരം മൊശെ കുടാരത്തെ എടുത്തു പാളയത്തി
ന്നു പുറത്തടിപ്പിച്ചു അതിൽ പ്രവെശിപ്പിക്കുമ്പൊൾ മെഘ
ത്തൂൺ ഇറങ്ങി കൂടാരവാതുക്കൽ നിന്നു യഹൊവ സ
ഖിയൊട എന്ന പൊലെ മൊശെയൊട സംസാരിക്കുന്ന
തു ഇസ്രയെലർ താന്താങ്ങളുടെ വാതുക്കൽ നിന്നു കണ്ടു
വന്ദിക്കയും ചെയ്തു. പിന്നെ യഹൊവയെ അന്വെഷി
ക്കുന്ന എല്ലാവരും കൂടാരത്തിലെക്ക പൊകുമാറായി യൊ
ശു വിടാതെ അതിൽ പാൎക്കയും ചെയ്തു. മൊശെ ദൈവ
ത്തൊട സംഭാഷണം ചെയ്തു നീ എന്നോട ൟ ജന
ത്തെ നടത്തുവാൻ കല്പിച്ചു എന്റെ പെർ പറഞ്ഞറിയു
ന്നവൻ എങ്കിലും തുണെക്ക അയക്കുന്നവനെ അറിയി
ച്ചില്ല എന്നിൽ നിണക്ക കൃപ ഉണ്ടെങ്കിൽ നിന്നെ അ
റിവാന്തക്ക വഴിയെ അറിയിച്ചു ൟ ജാതിയെ നിന്റെ
ജനം എന്നും വിചാരിക്കെണമെ. എന്നാറെ യഹൊവ
എന്മുഖം പൊരും ഞാൻ നിണക്ക സ്വാസ്ഥ്യം വരുത്തു
കയും ചെയ്യും, എന്ന കെട്ടപ്പൊൾ മൊശെ പറഞ്ഞു നി
ന്മുഖം പൊരുന്നില്ല എങ്കിൽ ഞങ്ങളെ പുറപ്പെടുവിക്കാ
തെ ഇരിക്കെണം ഞങ്ങളിലുള്ള കരുണയും സകല ജാ
[ 92 ] തികളിലെ വിശിഷ്ടതയും നീ കൂട പൊരുന്നതിൽ അല്ലാ
തെ എന്തൊന്നു കൊണ്ടു സ്പഷ്ടം ആകും. അതിന്നു യ
ഹൊവ ഞാൻ നിന്നെ പെർകൊണ്ടറിഞ്ഞ കൃപ നിണ
ക്ക ലഭിച്ചതുകൊണ്ട ൟ പറഞ്ഞപ്രകാരം ചെയ്യാം, എ
ന്നു കെട്ടാറെ നിന്റെ തെജസ്സിനെ എനിക്ക കാണിച്ചാ
ലും എന്നപെക്ഷിച്ചതിന്നു യഹൊവ അരുളി ചെയ്തു,
എന്റെ മുഖം കണ്ടാൽ ജീവിപ്പാൻ കഴിക ഇല്ല ഇവി
ടെ പാറയിൽ ഒരു പിളൎപ്പുണ്ടു നീ അവിടെ നിന്നാൽ
ഞാൻ എന്റെ വിഭൂതി എല്ലാം നിന്റെ മുമ്പിൽ കടക്കു
മാറാക്കി കൈകൊണ്ടു നിന്നെ മൂടും കൈ എടുത്താൽ നീ
എന്റെ മുഖത്തെ അല്ല അവസാന ഭാഗത്തെ കാണും
യഹൊവാ നാമത്തെ ഘൊഷിച്ചറിയിക്കുന്നതിനെയും
കെൾക്കും എനിക്ക തൊന്നുന്നവനിൽ ഞാൻ കനിയും
ബൊധിച്ചവന്നു കരുണ ചെയ്യും.

ൟ കല്പനപ്രകാരം മൊശെ മുമ്പെ പൊലെ ൨ കല്പല
കകളെ ചെത്തി എടുത്തു ഉഷസ്സിങ്കൽ മലമെൽ കരെറി
യപ്പൊൾ യഹൊവ ഒരു മെഘത്തിൽ ഇറങ്ങി അവ
നൊട കൂട നിന്നു കടക്കുകയും യഹൊവാ നാമത്തെ
ഘൊഷിക്കയും ചെയ്തത എന്തെന്നാൽ, യഹൊവാ യ
ഹൊവ കനിഞ്ഞും മനസ്സലിഞ്ഞും ഉള്ള ദൈവം ദീൎഘ
ക്ഷമാവാൻ കരുണാ സത്യ സമ്പന്നൻ ഭക്തന്മാരിൽ
ആയിരത്തൊളം കരുണ സൂക്ഷിച്ചും അകൃത്യ ദ്രൊഹപാ
പങ്ങളെ പൊറുത്തും കൊള്ളുന്നവൻ ആരെയും കുറ്റമി
ല്ലാതെ ആക്കി വെക്കാതെ പിതൃദൊഷത്തെ പുത്ര പെഊ
ത്രന്മാരിൽ നാലാമത്തൊളം വിചാരിക്കുന്നവൻ അന്യ ഭ
ക്തിയെ സഹിക്കാത്ത ഉഗ്ര ദൈവമായ യഹൊവ, എ
ന്നും മറ്റും കെട്ടു നമസ്കരിച്ചു യഹൊവ കൂട പൊരെണം
എന്നപെക്ഷിച്ചു അനുഗ്രഹ കറാരിനെ പുതുതാക്കി ൪൦
രാപ്പകൽ ഉപവാസമായി ദൈവ സന്നിധിയിൽ പാ
ൎത്തു. യഹൊവ കല്പിച്ചു തീൎത്ത ൧൦ വാക്യങ്ങളെ പലകക
ളിൽ എഴുതിയാറെ മൊശെ അവറ്റെ വാങ്ങി ഇറങ്ങി വ
ന്നപ്പൊൾ, അഹറൊൻ മുതലായവർ അവന്റെ മുഖം
ദെവ സംസൎഗ്ഗം കൊണ്ടു രശ്മിമയമായി കണ്ടു ഭയപ്പെ
ട്ടു മാറി. അനന്തരം മൊശെ അവരെ വിളിച്ചു കാരണം
അറിഞ്ഞു മുഖം മൂടി ജനത്തൊടു കൽപനപ്രകാരം സംസാ
രിക്കയും ചെയ്തു. ഇങ്ങിനെ യഹൊവാസന്നിധിയിൽ
[ 93 ] ചെല്ലുംപൊൾ ഒക്കയും മൂടുപടം നീക്കി പ്രവെശിക്കും പു
റത്ത വരുമ്പൊൾ പിന്നെയും മൂടുകയും ചെയ്യും.

൧൦ സാക്ഷി കൂടാരം എന്ന പുണ്യസ്ഥലം.

ദൈവം മനുഷ്യരെ എതിരെറ്റു കൂടുന്ന കുറിനിലവും
ഇസ്രയെൽ ൧൨ ഗൊത്രങ്ങുടെ മദ്ധ്യെ തന്റെ പരിശു
ദ്ധിയെ പ്രകാശിപ്പിച്ചു പാൎത്തു വെളിച്ചവും ജീവത്വവും
കൊടുക്കുന്ന ഭവനവും സ്വൎഗ്ഗത്തിന്റെ പ്രതിബിംബ
വും ആയൊരു കൂടാരം ഉണ്ടാക്കുവാൻ കല്പിച്ചപ്പൊൾ
അതിന്റെ നിത്യ മാതിരിയെ ലൊകശില്പി ആകുന്ന ദെ
വവചനം മലയുടെ മുകളിൽ മൊശെക്ക കാണിച്ചു. അ
പ്രകാരം ചെയ്‌വാനായിട്ട ഇസ്രയെലരൊട മനഃപൂൎവമാ
യി തരുന്ന സാധനങ്ങൾ ചൊദിച്ചപ്പൊൾ എല്ലാവരും
പൊൻ വെള്ളി ചെമ്പും രത്നങ്ങളും ഗൊന്തമരങ്ങളും പ
ലനിറമായ നൂലും രൊമവും തൊലുകളും മറ്റും കൊണ്ടു
വന്നു യഹൊവെക്ക അൎപ്പിച്ചു. ശീലമുള്ള സ്ത്രീകളും പുരു
ഷന്മാരും ഉത്സാഹിച്ചു ദെവാത്മ പൂൎണ്ണനായ ബസല്യൽ
പണി നടത്തുന്ന പ്രകാരം പ്രവൃത്തിച്ചു കൊണ്ടിരുന്നു.

ആ ഭവനം ചതുരശ്രം ദീൎഘം ൩൦ മുളം വീതി ൧൦ മുളം
ഉയരം ൧൦ മുളം തെക്കും വടക്കും പടിഞ്ഞാറും ഉള്ള ൩ ഭി
ത്തികൾ ദ്രവിച്ചുപൊകാത്ത (൧൨ x ൪) ൪൮ ഗൊന്തമര
ങ്ങളെ കൊണ്ടു തീർത്തു.* ൟ മരങ്ങളെ പൊന്തകിടുകൊ

  • ഒരൊ എണ്ണത്തിനും അളവിനും ഉള്ള ഗൂഢാൎത്ഥ
    ത്തെ ഉദ്ധെശിച്ചു ചൊല്ലുവാൻ കാലം പൊര മുഖ്യമായതു
    ചുരുക്കി പറയാം. മൂന്നായതു യഹൊവാനാമത്തെ കുറി
    ക്കും. നാല എന്നുള്ളതും ചതുരശ്രവും കാലം ലൊകം തു
    ടങ്ങിയുള്ള ദെവസൃഷ്ടിക്ക അടയാളം. പത്തിൽ പരിപൂ
    ൎണ്ണതയും പുതിയ എകത്വവും സ്പഷ്ടം ആകുന്നു (അതു
    കൊണ്ടു ദശാംശം ദശവാക്യങ്ങൾ മറ്റും) ൫ പാതി പൂ
    ൎണ്ണതെക്ക വരും. ൭ എന്നുള്ള സംഖ്യ മൂന്നും നാലും കൊ
    ണ്ടുണ്ടാകയാൽ ലൊകത്തിനും ദൈവത്തിനും ഉള്ള സം
    ബന്ധത്തിന്റെ ലക്ഷണം ആണെക്കും കറാരിന്നും
    പ്രധാനം. ൧൨ എന്നുള്ളതു ൩ കൊണ്ടു ഗുണിച്ച നാല
    ത്രെ കറാർ മൂലം ദൈവത്തൊടെ ഇണങ്ങി ചെൎന്ന സഭ
    യുടെ അടയാളം.
    [ 94 ] ണ്ടു പൊതിഞ്ഞും ഒരൊ മരത്തിന്നു ൟ രണ്ടു കാലുകൾ
    ഉണ്ടാക്കി കാലുകളെ നിലത്തൊട സമമാക്കി വെച്ച വെ
    ള്ളിക്കട്ടിക്കുഴികളിൽ സ്ഥാപിച്ചു. മരങ്ങൾ ഒക്കയും ഇളക്കം
    വരാതെ ചെൎന്നു നിൽക്കെണ്ടതിന്നു മരംതൊറും മെൽകീ
    ഴായി മുമ്മൂന്നു പൊൻ വളകളും അവറ്റിൽ പൊൻ
    പൊതിഞ്ഞ വടീകളും ചെലുത്തി ചെൎത്തു.

മരപ്പണിക്ക മെൽ കീഴായി വിരിച്ച മൂടികൾ ൪. താ
ഴെ വിരി വിശെഷമുള്ളത. ൪ നിറം ഉള്ള നൂലുകളെ
കൊണ്ടും ഖരുബുകളുടെയും മനൊഹരപുഷ്പങ്ങളുടെയും
സ്വരൂപ പ്രകാരവും മെടഞ്ഞ ചമച്ചതു. ആ ൪ നിറ
ങ്ങൾ ദിവ്യ നാമങ്ങളെ പ്രകാശിപ്പിക്കും (സ്വൎഗ്ഗസ്ഥ
നായ യഹൊവക്ക നീലം, രാജാവായ ദൈവത്തിന്നു
ധൂമ്രം, ജീവനുള്ളവന്നു രക്തം, പരിശുദ്ധന്നു വെള്ള
എന്നിങ്ങിനെ ലക്ഷണമായി വരും.) ഖരുബുകളുടെ
സ്വരൂപത്തിന്നു ൪ മുഖം അതു ദെവസ്വരൂപം അല്ല
ലൊകത്തിൽ പ്രകാശിപ്പിച്ച ദിവ്യ ഗുണങ്ങളെ അറിയി
ക്കുന്നതു (അതിൽ സൃഷ്ടികൎമ്മത്തിനു വൃഷഭം, ജയശ
ക്തിക്കു സിംഹം, സൎവവ്യാപനത്തിനു കഴുകു, മനുഷ്യൻ
ജ്ഞാനത്തിന്നു എന്നും സങ്കല്പം.) ഭിത്തികളുടെ ഉള്ളു കാ
ണാതെ വിരിച്ച മൂടിക്ക സ്വൎഗ്ഗതുല്യമായ വാസസ്ഥലം
എന്നു പെർ. രണ്ടാം മൂടി വെള്ളാട്ടിൻ നെരിയ രൊമ
നൂൽ കൊണ്ടു മെടഞ്ഞ തമ്പുഭാഷയിൽ തീൎത്തു ഒന്നാമ
തിന്മെൽ വിരിച്ചു. ദൈവ, ഭൂമിയിൽ യിസ്രയെലരൊട
ചെൎന്നു സഞ്ചരിച്ചു വരുന്ന കൂടാരം എന്നു പെർ. ശെ
ഷിച്ച ൨ മൂടികൾ തൊൽ കൊണ്ടു തീൎത്തു ഒന്നിൽ നീല
വും ഒന്നിൽ ചുവപ്പും കയറ്റി മറവിന്നായി മീതെ വിരി
ച്ചു ചെമ്പുകുറ്റികൾ നാട്ടികയിറു കൂട്ടി കെട്ടുകയും ചെയ്തു.

I. പത്തുമുളം കൊണ്ട തികഞ്ഞ ചതുരശ്രമായ ഉൾമു
റി അതി പരിശുദ്ധം അതിൽ തന്നെ ദെവസാന്നിദ്ധ്യം.
൧. ദിവ്യ കറാരിന്റെ ആധാരം ആയി ൧൦ വാക്യങ്ങൾ
എഴുതീട്ടുള്ള കല്പലകകളെ യിസ്രയെലിന്റെ മുഖ്യ നിധി
ആക്കി പൊൻ പൊതിഞ്ഞ പെട്ടിയിൽ വെച്ചു സാക്ഷി
പ്പെട്ടകം എന്നു പെരും ഇട്ടു. ൨. ആ പെട്ടിയുടെ പൊ
ന്മൂടിയിൽ കുമ്പിടും പ്രകാരം ൨ പൊൻ ഖരുബുകൾ
ഉണ്ട അതിന്നിടയിൽ യഹൊവ ഇരുന്നു സംസാരിച്ചു
ജനം ന്യായപ്രമാണത്തെ ലംഘിച്ചു ചെയ്ത പാപ
[ 95 ] ങ്ങൾക്ക പരിശാന്തി ചെയ്കകൊണ്ടു മൂടിക്ക കൃപാസനം
എന്നു പെർ. ഉൾമുറിയെ മറെക്കെണ്ടതിന്നു ആദ്യ വിരി
ക്കൊത്ത അതിസുന്ദരമായ തിരശ്ശീല ൪ തൂണുകളിൽ തൂക്കി.

II. പുറ മുറിക്ക ശുദ്ധസ്ഥലം എന്നു പെർ നീളം ൨൦
മുളം അതിൽ സ്ഥാപിച്ച സാമാനങ്ങൾ മൂന്നു. ൧. പൊൻ
പൊതിഞ്ഞ ഒരു മെശ, അതിന്മെൽ വെച്ച ൧൨ അപ്പ
ങ്ങളെ ആചാൎയ്യന്മാർ സ്വസ്ഥ ദിവസം തൊറും ഭക്ഷി
ക്കെണം. ദൈവസമ്മുഖം കൊണ്ടു നിത്യ തൃപ്തി വരുന്ന
ജീവനത്തിന്നു അത തന്നെ അടയാളം. ൨. പൊൻ കൊ
ണ്ടുള്ള നിലവിളക്ക മരത്തിന്റെ ഭാക്ഷയിൽ തീൎത്തു പുഷ്പ
ഫലസ്വരൂപ പണികളെ കൊണ്ടലങ്കരിച്ചു. അതിൽ ൭
കൊമ്പുകളിൽ നിത്യം കത്തുന്ന ൭ വിളക്കുകൾ ദൈവ
ത്തിന്റെ ൭ ആത്മാക്കൾ ജനിപ്പിക്കുന്ന പ്രകാശത്തെ
യും അതു മൂലമായി ദെവ വചനം പുഷ്പിച്ചു ഫലിക്കു
ന്നതിനെയും അറിയിക്കുന്നു. ൩. പൊൻ പൊതിഞ്ഞ ച
തുരശ്രമായ ധൂപപീഠം. ദെവശ്വാസം നിറഞ്ഞു നാലു
നാമം സ്തുതിച്ചും പ്രാൎത്ഥിച്ചും സുഗന്ധമായി വ്യാപിക്കെ
ണം എന്നു വെച്ചു കണ്ടിവെണ്ണ മുതലായ ൪ സൗരഭ്യ
മുള്ള പശകൾ കൊണ്ടു അതിൽ ധൂപം കാട്ടെണം. ൟ
ശുദ്ധസ്ഥലത്തിന്റെ കിഴക്കെ പുറത്തു ൫ തൂണുകളി
ന്മെൽ തൂക്കിയ തിരശ്ശീല അത്രെ വാതിൽ ആകുന്നു.

III. ഭൂലൊകത്തിന്നടയാളമാകുന്ന പ്രാകാരം ൧൦൦ മുള
ന്നീളവും ൫൦ മുളം വിസ്താരവും ആക്കി. വെള്ളിക്കുടുമ
യും ചെമ്പുകാലും ഉള്ള (൭ * ൮) ൫൬ മരത്തൂണുകളെ ൫
മുളം ഉയരം ആക്കി ഐയഞ്ചു മുളം ദൂരത്ത സ്ഥാപിച്ചു
വെളളി വടികളെ കൊണ്ട തമ്മിൽ ചെൎത്തുറപ്പിച്ചു അ
തിൽ ൪ പുറത്തും വെള്ള വസ്ത്രങ്ങൾ തൂക്കി കിഴക്കെ നെ
റ്റിക്ക നടുവിലെ ൪ തൂണിന്മെൽ ൨൦ മുളം വരെ വെള്ള
മറയല്ല കൂടാരത്തിന്റെ പുറമെ ഉള്ളതുപൊലെ ൪ ശുഭ
നിറമുള്ള തിരശ്ശീലയെ തൂക്കി അതു തന്നെ വാതിൽ. പ്രാ
കാരം വാസസ്ഥലത്തിന്നു താണും ഭൂമിക്കൊത്തവണ്ണം
സ്വൎഗ്ഗത്തിന്നു മുൻ കുറിയും ആയി തൊന്നുവാൻ ൫ എ
ന്ന സംഖ്യ പ്രധാനം, കൂടാരത്തിലെ ദിവ്യസ്വൎണ്ണം അ
ല്ല അതിന്റെ ഛായയൊടുള്ള ചെമ്പു മാത്രം സാമാന
ങ്ങൾക്ക കൊള്ളാം. അതാകുന്നതു. ൧. ഹൊമ പീഠം ചെ
മ്പു പൊതിഞ്ഞ മരങ്ങളെ കൊണ്ടു ൩ മുളം ഉയരത്തിലും
[ 96 ] ൫ മുളം അകല നീളങ്ങളൊടും കൂടി ചതുരശ്രമായി ൪ ഭി
ത്തികളെ ചമച്ചു ഉള്ളിൽ മണ്ണു നിറച്ചു തീർത്തു. പീഠം (വെ
ദി, തറ) എന്നുള്ളത അനുഗ്രഹ വിശെഷം കൊണ്ട ദെ
വനാമത്തെ ഒൎമ്മപ്പെടുത്തുന്ന സ്ഥലം. ൪ കൊണിലും
൪ മൃഗക്കൊമ്പുകളുടെ സ്വരൂപവും ഉണ്ടു അവ ദിവ്യ വി
ഭൂതിക്കും ജയ യശ്ശസ്സിന്നും അടയാളം പാപിക്ക അഭ
യസ്ഥാനവുമാം. ൨. വെള്ളം നിറച്ചൊരു ചെമ്പു തൊ
ട്ടി പീഠത്തിനും ശുദ്ധസ്ഥലത്തിന്നും നടുവിൽ വെച്ചു.
ആചാൎയ്യന്മാർ അതിൽ പ്രവെശിപ്പാൻ കാലുകളെയും
ദൈവത്തെ സെവിപ്പാൻ കൈകളെയും കഴുകെണം.
പരിശുദ്ധനൊട വ്യാപരിക്കുന്നതിന്നു മുമ്പെ തങ്ങളെ ത
ന്നെ നൊക്കി ആത്മമലിനതയെ വിചാരിപ്പാൻ ഉപ
ദെശമായി ഉരിക്കു കണ്ണാടികൾ തൊട്ടിയിൽ ചെൎത്തു തീ
ൎത്തിരിക്കുന്നു.

ഇങ്ങിനെ മൊശെ രണ്ടാം വൎഷം ൧ മാസം ൧ തിയ്യ
തി ദെവകല്പന പ്രകാരം പണി തീൎത്തു അഭിഷെക തൈ
ലം കൊണ്ടു സകലത്തിന്നും ശുദ്ധി വരുത്തി. അപ്പൊൾ
മെഘം കൂടാരത്തെ മറെച്ചു യഹൊവയുടെ തെജസ്സ വാ
സസ്ഥലത്തെ നിറച്ചു പാൎത്തു. അന്നു തുടങ്ങി പ്രയാ
ണകാലത്തിൽ ഒക്കയും പകൽ മെഘവും രാത്രിയിൽ അ
ഗ്നിയും കൂടാരത്തിന്മെൽ ആവസിച്ചു കണ്ടു. മെഘം ഉയ
രുന്ന ദിവസം വരെയും അവർ അവിടെ തന്നെ പാൎത്തു
വരികയും, ഉയരുമ്പൊൾ പുറപ്പെടുകയും ചെയ്തു. മൊ
ശെ ദൈവത്തൊടു പറവാൻ പ്രവെശിക്കുമ്പൊൾ ഒക്ക
യും കൃപാസനത്തിന്മെൽ ഇരിക്കുന്ന ൨ ഖരുബുകളുടെ
നടുവിൽനിന്നു സംസാരിക്കുന്ന ശബ്ദത്തെ കെൾക്കും.

൧൧ ആചാൎയ്യർ എന്ന പുണ്യ പുരുഷന്മാർ.

ഇസ്രയെലർ എല്ലാവരും ദൈവത്തിന്നടുത്ത പരിശു
ദ്ധ സമ്പത്ത എന്ന വരികിലും യഹൊവ അവരിൽനിന്നു
മുങ്കുട്ടികളെ തെരിഞ്ഞെടുത്തു അവൎക്ക പകരം ലെവിഗൊ
ത്രക്കാരെ തന്നെ ശുശ്രൂഷിപ്പാൻ നിയൊഗിച്ചു. അവ
രിൽ മൂന്നു സ്ഥാനം കല്പിച്ചു. ലെവ്യർ തന്നെ സെവകർ
പ്രയാണ കാലത്തിൽ കൂടാരത്തിന്റെ ചുമടുകാർ. അവ
രിൽ കരെറിയവർ അഹറൊന്റെ സന്തതിയായ ആ
ചാൎയ്യർ. അവരിലും കരെറിയവൻ അഹറൊൻ എന്ന
[ 97 ] മഹാചാൎയ്യൻ. ഇവർ എല്ലാവരും ബ്രാഹ്മണരെ പൊ
ലെ ഭൂദെവന്മാരും വെദം മറച്ചു വെക്കുന്നവരും അല്ല
മൊശെ എല്പിച്ച ന്യായപ്രമാണത്തെ കാത്തും കെൾപ്പി
ച്ചും ആചരിച്ചാചരിപ്പിച്ചും സെവിക്കെണ്ടുന്നവർ. ആ
ചാൎയ്യസ്ഥാനം ആകുന്നതു യഹൊവ തനിക്ക താൻ എ
ടുത്തതും ദൈവത്തെ അടുക്കുന്നതും മനുഷ്യരെയും ബ
ലികളെയും അടുപ്പിക്കുന്നതും പരിശുദ്ധമുള്ളതും ആം.
ഇസ്രയെലൎക്ക വാഗ്ദത്തം ചെയ്ത രാജ്യത്തിൽ അവൎക്ക
വസിപ്പാൻ ൪൮ ഊരുകൾ അല്ലാതെ ദെശം കല്പിക്കാ
യ്ക കൊണ്ടു യഹൊവ മാത്രം അവൎക്ക അവകാശമായി.
ഭിക്ഷെക്കും പൊകരുത. രാജ്യത്തിന്നു ഒക്കയും ജന്മിയാ
യ യഹൊവ സകല നിലം പറമ്പുകളിലും മൃഗക്കൂട്ടങ്ങളി
ലും ദശാംശം വാങ്ങി ലെവ്യൎക്ക കൊടുത്തു അവരും അ
തിൽ പതാരം എടുത്തു ആചാൎയ്യന്മാൎക്ക കൊടുക്കും. അതു
കൂടാതെ ആദ്യ ഫലവും മിത്തും ബലിമൃഗങ്ങളിലെ ഊ
പ്പുകളും ആചാൎയ്യൎക്കുള്ളത. ദെവ ശുശ്രൂഷെക്കടുക്കുന്ന
വർ ൨൫ മുതൽ ൫൦ ഒളം വയസ്സുള്ളവർ. കുരുടൻ മുട
വൻ കൂനൻ മൂക്കുപതിയൻ മുതലായവർ പുണ്യകൎമ്മ
ത്തിന്നരുതാത്തവർ അനുഭവം ഉണ്ടു താനും.

ആചാൎയ്യസ്ഥാനത്തിന്നു മനശ്ശുദ്ധിയല്ല ദൈവം ധ
രിപ്പിച്ച വസ്ത്രം തന്നെ അടയാളം. ദെവ വെഷം വെ
ളിച്ചം. ആചാൎയ്യരുടെ വസ്ത്രം ൪ വിധം. ൧. വെള്ള ശ
ണനൂൽകൊണ്ടു മെടഞ്ഞു മൂട്ടാതെ ഉണ്ടാക്കി പ്രകാശ മ
യമായ മുഴുകുപ്പായം. ൨. ജീവാനന്ദ ചിഹ്നമായ പൂമ
ലർ വടിവിൽ തീൎത്ത ശണനൂൽ തൊപ്പി. ൩. ജനന
മരണ സംസാരത്തിൽ നാണിച്ചു മൂടിയവരായിരിക്കെ
ണ്ടതിന്നു ‌കൗ‌വീനം. ൪. നാലു ശുഭനിറമുള്ള നിടും മാർ
കച്ച കുപ്പായത്തിന്മെൽ കെട്ടിയാൽ പണിക്കടയാളം.
ശുദ്ധസ്ഥലത്തിൽ പരുമാരുന്നവൎക്ക ചെരിപ്പും അരുത.

മഹാചാൎയ്യന്റെ വസ്ത്രം ൮. അതിൽ ൪ എണ്ണം മുമ്പെ
പൊലെ തൊപ്പി മാത്രം നീളം കൊണ്ടു വിശെഷം. മ
റ്റെ നാലിന്നും സ്വൎണ്ണവെഷം എന്നു പൊർ. അവ
റ്റിൽ ൧. മെലങ്കി നീല വൎണ്ണത്തിൽ മെടഞ്ഞുണ്ടാക്കിയ
ത അതിന്റെ വിളുമ്പിൽ പൊന്മണികളും ൪ ശുഭനിറ
നൂൽ കൊണ്ടു ഉറുമാമ്പഴം പൊലെ തീൎത്ത ഞെത്തങ്ങളും
ദെവവചനങ്ങളെ ഘൊഷിച്ചറിയിക്കുന്നതിന്നടയാളം.
[ 98 ] ൨. എഫൊദ എന്ന സ്കന്ധവസ്ത്രം രാജചിഹ്നം. ൪ ശു
ഭനിറമുള്ള നൂലുകളും പൊന്നൂലുകളും ചെൎത്തു നെയ്തു
ണ്ടാക്കിയ ൨ ചെലകൾ മാറത്തും പുറത്തും കെട്ടി ചുമ
ലിൽ ൨ ഗൊമെധക കല്ലുകൾ കൊണ്ടുറപ്പിച്ചു. അതിൽ
ഗൊത്രങ്ങൾ ആറീത പെരുകൾ കൊത്തി എഴുതി ഇരിക്ക
കൊണ്ടു ൟ ൨ ചുമലിലും സ്വജനത്തെ ഭരിക്കുന്നു എ
ന്ന ഭാവം ജനിച്ചു. ൩. ന്യായകൎത്താവിന്നുള്ള ചിത്ര സ
ഞ്ചി. മുമ്പെത്തപ്രകാരം നെയ്തുണ്ടാക്കി ചതുരശ്രമായി
മടക്കി നെഞ്ഞത്തു കെട്ടി പൊൻ കുടുക്കുകളെ കൊണ്ടുറ
പ്പിച്ചു. അതിൻ പുറത്തു പൊന്തകിട്ടിൽ പതിച്ച ൧൨ ര
ത്നങ്ങൾ ഹൃദയത്തിൽ കരുതെണ്ടുന്ന ൧൨ ഗൊത്രങ്ങളു
ടെ മുദ്രയായി വെച്ചു. സഞ്ചിയുടെ ഉള്ളിൽ ഉരിം തുമ്മിം
എന്ന ൨ സാധനങ്ങളെ ഇട്ടതു ജനത്തിനു വെണ്ടി ദൈ
വത്തൊട ചൊദിക്കുമ്പൊൾ ദെവ പ്രകാശനവും പൂൎണ്ണ
മായ തീൎപ്പും വരും എന്നുള്ളതിന്ന അച്ചാരം. ൪. തല പാ
വിന്മെൽ നെറ്റിത്തടത്തിൽ കെട്ടിയ പൊൻ പട്ടം അതി
ന്മെലെഴുത്തു യഹൊവക്ക പരിശുദ്ധം എന്നൎത്ഥമുള്ള
കൊദശലയഹൊവ. ഇതത്രെ ഇസ്രയെലരുടെ നാ
മക്കുറി.

അവരുടെ സംസ്ക്കാരം പറയുന്നു. ലെവ്യർ തലയല്ലാ
തെ സൎവ്വാംഗ ക്ഷൗരം ചെയ്യിച്ചു കുളിച്ചു ശുദ്ധ വസ്ത്രം
ഉടുക്കെ ആവു. ആചാൎയ്യർ സ്നാനം ചെയ്തു ൪ വസ്ത്രം ഉ
ടുത്തിട്ട കണ്ടിവെണ്ണ കറുപ്പ വയമ്പു കാട്ടുലവ‌‌മ്ഗം ഇ
വ നാലും ചെൎത്തു കാച്ചി ഉണ്ടാക്കിയ ഒലിവെണ്ണ നെ
റ്റിമെൽ പൂശുക. മഹാചാൎയ്യന്റെ ശിരസ്സിൽ മെല്‌പടി
തൈലം കൊണ്ട അഭിഷെകം. ഇങ്ങിനെ ൩ വിധം. അ
ഭിഷെകം ദൈവത്തിന്റെ ശുദ്ധാത്മാവു പകരുന്നതി
ന്നു ദൃഷ്ടാന്തം. ആചാൎയ്യർ സ്വകുഡുംബക്കാരെ അല്ലാ
തെ മരിച്ചവരെ തൊടരുത മഹാചാൎയ്യൻ ദെവാഭിഷിക്ത
നാകകൊണ്ടു ശുദ്ധസ്ഥലത്തിൽ വിടാതെ പാൎക്ക മാതാ
പിതാക്കന്മാർ മരിച്ചാലും അവന്നു പുല ഇല്ല.

ഇവർ നടത്തുന്ന കൎമ്മം ബലി പുണ്യാഹങ്ങളും അ
നുഗ്രഹങ്ങളും. ബലി എന്നതിന്ന അടുത്തവർ അടുപ്പി
ക്കുന്നത എന്നൎത്ഥമുള്ള കൊൎബാൻ എന്ന പെർ. അതി
ന്നു കല്പിച്ച പദാൎത്ഥങ്ങൾ ആടുമാടുകളും, പ്രാവുകളും, ക
തിർമാവ അപ്പങ്ങളും, എണ്ണയും വീഞ്ഞും, എന്നിങ്ങിനെ
[ 99 ] ഇസ്രയെലിന്റെ പ്രധാന ദ്രവ്യം. ദെഹികളുടെ ജീ
വൻ രക്തത്തിൽ ആകകൊണ്ടു രക്തം ബലിക്ക പ്രധാ
നം അതാരും അനുഭവിക്കരുത. രക്തം ജീവസ്വരൂപമാ
കയാൽ പാപാത്മാവിനെ മൂടി മറെപ്പാൻ ദൈവം കല്പി
ച്ചതു, രക്തം കൂടാതെ പാപമൊചനവും ഇല്ല. അതല്ലാ
തെ കെടു വൎജ്ജിച്ചു ചാകായ്മക്കും കറാരിന്നും മുദ്രയാക്കു
ന്ന ഉപ്പും പരിശുദ്ധനാമത്തെ ഒൎമ്മ ആക്കുന്ന കുന്തുരു
ക്കവും എല്ലാ ബലികൾക്കും വെണം. ബലി കഴിക്കു
ന്ന ഇസ്രയെലൻ ശുദ്ധമൃഗത്തെ പീഠത്തൊടടുപ്പിച്ചു
അതിന്മെൽ കൈ വെച്ചു എനിക്ക സ്വന്തം മരിപ്പാൻ
കൊടുത്തെക്കുന്നു എന്നു വെച്ചു മറെക്കെണ്ടുന്ന പാപം
എറ്റു പറഞ്ഞു താൻ തന്നെ കൊല്ലും അപ്പൊൾ ആചാ
ൎയ്യൻ രക്തം എല്ലാം പാത്രത്തിൽ ആക്കി ൨ പീഠങ്ങളുടെ
നാലു പുറത്തെങ്കിലും ൪ കൊമ്പുകളിൽ എങ്കിലും അതി
പരിശുദ്ധ കൃപാസനത്തിൽ എങ്കിലും തളിച്ചു ഇങ്ങിനെ
പാപികളെ പരിശുദ്ധനൊട ഇണക്കം വരുത്തും. ശെ
ഷം അംശം എങ്കിലും മുഴുവൻ എങ്കിലും മാംസം പീഠത്തി
ന്മെൽ വെച്ചു അവിടെ നിത്യം ജ്വലിക്കുന്ന തീയിൽ ഇ
ട്ടു ദഹിപ്പിച്ചു ദൈവത്തൊളം കരെറ്റുക. പ്രധാന ബ
ലികൾ ൪ വിധം. ൧, മുഴുവനും കത്തി കരെറുന്ന ഹൊ
മബലി. ൨, സ്തുതിക്കായ്ക്കൊണ്ടും മനഃപ്രസാദം കൊ
ണ്ടും നെൎന്നും കൊടുത്തു സദ്യയൊടും കൂട കഴിക്കുന്ന സ
മാധാന ബലി. ൩, കരുതാതെ കൽപന ലംഘിച്ചതിന്നു
പാപ ബലി. ൪, താൻ അറിയിക്കുന്ന സ്വന്ത കുറ്റ
ങ്ങൾക്ക കുറ്റ ബലി. മറ്റും പല രീതികളും ഉണ്ട.

പാപം ഉള്ളവൎക്ക ബലിയും പാപഫലമായ മരണം
അനുഭവിക്കുന്നവൎക്ക പുണ്യാഹവും അത്യാവശ്യം. ബ
ലിയിൽ രക്തം എതുപ്രകാരം അപ്രകാരം പുണ്യാഹത്തി
ന്നുള്ള വെള്ളം പ്രധാനം. സംയൊഗം രജസ്സ രക്തസ്രാ
വം ശുക്ലപതനം മുതലായ ജനന സംബന്ധ കൎമ്മത്തി
ന്നും പാപദൎപ്പനമായ കുഷ്ഠരൊഗത്തിന്നും ശവത്തി
ന്നും പലവിധമായ പുല ഉണ്ടു. ആ വക തീരെണ്ടതി
ന്നു ബലിയൊട കൂട സ്നാനം ചെയ്താൽ ജീവനുള്ള ദെ
വസഭയിലും മടങ്ങി ചെരുവാനുള്ള യൊഗ്യത വരും.

അനുഗ്രഹപ്രകാരം അഹറൊൻ മുതലായവരൊടും
കല്പിച്ചതു.
[ 100 ] യഹൊവ നിന്നെ അനുഗ്രഹിച്ചു കാക്കെണമെ.
യഹൊവ മുഖത്തെ നിണക്ക പ്രകാശിപ്പിച്ചു നിങ്കൽ
കനിഞ്ഞിരിക്കെണമെ.
യഹൊവ മുഖത്തെ നിന്മെൽ ഉയൎത്തി നിണെക്ക സ
മാധാനം വരുത്തെണമെ.
എന്നിങ്ങനെ ദെവനാമത്തെ ഇസ്രയെലരുടെ മെൽ
വെച്ചാൽ ഞാൻ അവരെ അനുഗ്രഹിക്കും എന്ന ദൈവ
വാക്യം.

ഇപ്രകാരം മൊശെ അഹറൊനെയും പുത്രന്മാരെയും
സംസ്ക്കരിച്ചു അവൎക്കായി ബലി കഴിച്ചു ചൊര എടുത്തു
അവരുടെ വലത്തെ ചെവിക്കുന്നിയിലും വലത്തെകാൽ
കൈകളുടെ പെരുവിരലുകളിലും പിരട്ടി ചൊരയും അഭി
ഷെക തൈലവും വസ്ത്രങ്ങളിലും തളിച്ചു ൭ ദിവസം കൂ
ടാരത്തിൽ പാൎപ്പിച്ചു എട്ടാം ദിവസം അവരെ കൊണ്ടു
ബലികഴിപ്പിച്ചപ്പൊൾ ജനത്തെ അനുഗ്രഹിച്ചതിന്റെ
ശെഷം യഹൊവയുടെ തെജസ്സ പ്രത്യക്ഷമായി അ
ഗ്നി ഇറങ്ങി ഹൊമദ്രവ്യങ്ങളെ ദഹിപ്പിച്ചു ജനങ്ങൾ ക
ണ്ടാൎത്തു കുമ്പിടുകയും ചെയ്തു. അനന്തരം അഹറൊ
ന്റെ ൨ മക്കൾ യഹൊവ കല്പിക്കാത്ത അഗ്നിയെ ധൂ
പകലശത്തിൽ ഇട്ടു ധൂപം കാട്ടുവാൻ തുനിഞ്ഞപ്പൊൾ യ
ഹൊവസന്നിധിയിൽനിന്നു പുറപ്പട്ട അഗ്നിയാൽ മ
രിച്ചു. എന്നാറെ എന്നെ അടുക്കുന്നവരിൽ എന്റെ വി
ശുദ്ധിയെയും സകല ജനത്തിന്മുമ്പാകെ എന്റെ വൈ
ഭവത്തെയും ഞാൻ കാട്ടും എന്നു യഹൊവാവചനം ഇ
ത തന്നെ എന്നു മൊശെ പറഞ്ഞപ്പൊൾ അഹറൊൻ
മിണ്ടാതെ ഇരുന്നു ശെഷം ൨ മക്കളൊടും കൂട ദുഃഖം കാ
ട്ടാതെ കൂടാരത്തിൽ തന്നെ പാൎത്തു. അപ്പൊൾ യഹൊവ
അവനൊട നിങ്ങൾ ശുദ്ധാശുദ്ധങ്ങൾക്കും ധൎമ്മാധൎമ്മ
ങ്ങൾക്കും ഉള്ള ഭെദം തിരിച്ചറിഞ്ഞു ഇസ്രായെലൎക്ക ഉപ
ദെശിപ്പാന്തക്കവണ്ണം എന്നെ സെവിപ്പാൻ പ്രവെശി
ക്കുമ്പൊൾ മദ്യപാനം ഒട്ടും അരുത എന്നു കല്പിച്ചു. ഇതല്ലാ
തെ അഹറൊനും കൂട അന്തസ്താപം കൊണ്ടു ബലി ക്രമ
ത്തിൽനിന്നു തെറ്റി, ഇപ്രകാരം പുണ്യകൎമ്മങ്ങൾ തുടങ്ങു
ന്ന ദിവസംതന്നെ ൟ കല്പിച്ച കൎമ്മവും കല്പിച്ച പുരുഷ
ന്മാരും മതി അല്ല എന്നും പൂൎണ്ണത വരുത്തുന്ന അഭിഷി
ക്തന്നു ഒരു മുങ്കുറി മാത്രം എന്നും പ്രത്യക്ഷമായി വന്നു.
[ 101 ] ൧൨ പാളയ ക്രമവും കാല ക്രമവും

രണ്ടാം വൎഷം ൨ മാസം ൧ തിയ്യതി യഹൊവ ഇസ്ര
യെലരിൽ ൨൦ വയസ്സിനു മെല്പെട്ടുള്ള പുരുഷന്മാർ
എല്ലാവരെയും എണ്ണെണം എന്ന കല്പിച്ചപ്പൊൾ.

രൂബൻ ൪൬൫൦൦ എഫ്രയിം ൪൦൫൦൦
ശിമ്യൊൻ ൫൯൩൦൦ മനശ്ശെ ൩൨൨൦൦
ഗാദ ൪൫൬൫൦ ബിന്യമിൻ ൩൫൪൦൦
യഹൂദ ൭൪൬൦൦ ദാൻ ൬൨൭൦൦
ഇസഷ്ക്കാർ ൫൪൪൦൦ ആശർ ൪൧൫൦൦
ജബുലൂൻ ൫൭൪൦൦ നപ്തലി ൫൩൪൦൦

ഇങ്ങിനെ ൨൨൦൦൦ ലെവ്യരെ കൂടാതെ ൬൦൩൫൫൦
പെർ എന്നു കണ്ടു ഇവർ സാക്ഷികൂടാരത്തിന്റെ ൪ പു
റവും ൪ സംഘമായി ൪ കൊടിക്കൂറകളൊടും കൂട പാൎക്കെ
ണം എന്നും ഇന്നിന്ന ക്രമത്തിൽ പുറപ്പെടെണം എ
ന്നും നിയമിച്ചു.

പടിഞ്ഞാറ.
എഫ്രയിം മുതലായവർ
(൧൦൮൧൦൦.)

ഗൎശൊൻ.

തെക്കു.
രൂബൻ മുതലായവർ
(൧൫൧൪൫൦.)

കൊഹത്ത.

കൂടാരം

മെരാരി.
വടക്കു.
ദാൻ മുതലായവർ
(൧൫൭൬൦൦.)

മൊശെ അഹരൊന്യരും

കിഴക്കു.
യഹൂദ മുതലായവർ
(൧൮൬൪൦൦) [ 102 ] പിന്നെയും സഭ കൂട്ടത്തെയും യാത്രയെയും മറ്റും കു
റിക്കെണ്ടതിന്നു ആചാൎയ്യന്മാൎക്ക ൨ വെള്ളിക്കാഹളങ്ങളെ
ഉണ്ടാക്കിച്ചു ഒന്നൂതുമ്പൊൾ പ്രഭു സഭ കൂടെണം ൨ ഊ
തുമ്പൊൾ പുരുഷാരം എല്ലാം കൂടാരവാതുക്കൽ കൂടെണം
ഗംഭിരമായി ഊതിയാൽ കിഴക്കെ സംഘം യാത്ര പുറ
പ്പെടെണം പിന്നെയും ഗംഭീരമായൂതിയാൽ തെക്കുള്ള
വർ പുറപ്പെടെണം യുദ്ധത്തിനു പൊകുമ്പൊൾ ഗംഭീ
രമായൂതിയാൽ യഹൊവ നിങ്ങളെ ഒൎത്തു ശത്രുക്കളിൽനി
ന്നു രക്ഷിക്കും അപ്രകാരം സന്തൊഷ ദിവസത്തിലും
പെരുനാളിലും വാവിലും ബലികളുടെ മെലും നിങ്ങൾ
കാഹളം ഊതെണം അതു ദൈവത്തിന്മുമ്പാകെ ഒൎമ്മെ
ക്കായി വരും എന്നിങ്ങനെ കല്പന ഉണ്ടായി.

ആ രണ്ടാം മാസം ൨൦ തിയ്യതി മെഘം ഉയൎന്നതു ക
ണ്ടാറെ യഹൂദ മുതലായ ൪ പാളയവും കല്പിച്ചപ്രകാരം
സീനായിൽനിന്നു പുറപ്പെട്ടു വടക്കൊട്ടു പൊയി. അ
പ്പൊൾ മൊശെ മരുഭൂമി പരിചയമുള്ള മിദ്യാൻകാരനാ
യ അളിയനൊട ഞങ്ങളെ വിട്ടു പൊകൊല്ല കൂട പൊ
ന്നു ഞങ്ങൾക്ക കണ്ണായിരിക്കെണം ഞങ്ങൾക്ക യഹൊ
വ ചെയ്യുന്നപ്രകാരം തന്നെ ഞങ്ങളും നിണക്ക നന്മ
ചെയ്യും എന്നു പറഞ്ഞ സമ്മതം വരുത്തി. എന്നിട്ടും മ
നുഷ്യനല്ല മെഘത്തിലെ യഹൊവ തന്നെ ഇരുത്തുവാ
നും നടത്തുവാനും മതിയായനായകനായി വന്നു സാ
ക്ഷിപ്പെട്ടകം പുറപ്പെടുമ്പൊൾ മൊശെ വിളിച്ചു യഹൊ
വയെ എഴുനീൽക്ക നിന്റെ ശത്രുക്കൾ ചിതറി പൊയി
നിന്നെ പകെക്കുന്നവരും തിരുമുമ്പിൽനിന്നു മണ്ടി പൊ
കട്ടെ. പെട്ടകം താഴ്ത്തി പാൎക്കുമ്പൊൾ യഹൊവയെ ഇ
സ്രയെൽ ലക്ഷങ്ങളുടെ നടുവിൽ മടങ്ങി വരെണമെ
എന്നപെക്ഷിക്കും.

പുണ്യകാലങ്ങളുടെ വിവരം. കാലം മാറുന്നതു യ
ഹൊവ മാറാത്തവൻ. പ്രപഞ്ചത്തിലുള്ളവൎക്ക പ്രവൃത്തി
എതുപ്രകാരം അപ്രകാരം ദൈവത്തിലുള്ളവൎക്ക നിവൃ
ത്തി ആവശ്യം. പ്രവൃത്തിയെയും നിവൃത്തിയെയും വഴി
പ്പെടുത്തുന്ന പുണ്യകാലങ്ങൾ ൩ വിധം. ദിവ്യകറാരി
നെ ഒൎപ്പിക്കുന്ന ൭ എന്ന സംഖ്യ എല്ലാ കാലങ്ങളിലും
ഉണ്ട.
[ 103 ] I ശബത്ത എന്ന നിവൃത്തി കാലങ്ങൾ. ൧. ശബ
ത്ത ദിവസം. വെള്ളിയാഴ്ച മൂവന്തി തുടങ്ങി ശനി സ
ന്ധ്യയൊളം മനുഷ്യ മൃഗങ്ങൾക്കും സ്വസ്ഥത കല്പിച്ചു.
പ്രവൃത്തിക്കുന്നവന്നു മരണ ശിക്ഷ. ലൊകത്തെയും ഇ
സ്രയെലെയും സൃഷ്ടിച്ചു മിസ്രാദാസ്യത്തെ തീൎത്തു ആ
ശ്വാസം വരുത്തിയ ദൈവത്തെ ഒൎക്കെണം. ൨. ശബ
ത്ത മാസം ൭ മാസം കറുത്ത വാവിൽ കാഹളം ഊതി
കൃഷിപ്പണികൾ തീരുക കൊണ്ടും മഹാ പാപപരിഹാരം
അണയുക കൊണ്ടും നിവൃത്തി കല്പിക്കുന്ന ദെവശബ്ദ
ത്തെ കരുതെണം ൩. ശബത്ത വൎഷം. ഏഴാം കൊ
ല്ലം നിലത്തിന്നു എങ്ങും സ്വസ്ഥത. കൃഷിയും വിതയും
കൊയിത്തും ഇല്ല. തന്നെ വിളഞ്ഞതിനെ സാധുക്കൾ
ക്കും പരദെശികൾക്കും എടുക്കാം കടത്തിന്നു മുട്ടിക്കരുത.
ആ വൎഷത്തിലെ കൂടാരനാളിൽ വെദപ്രമാണം മുഷുവ
നും ഘൊഷിച്ചു പരസ്യമാക്കെണം. ൪. യൊബെൽ
എന്ന അമ്പതാം വൎഷം. അതിൽ ദെവ വിളിയായി മ
ഹാ കാഹള നാദത്തിടെ രാജ്യത്തിൽ എല്ലാടവും വിടുത
ല ഒഴിച്ചൽ സ്വാതന്ത്രം എന്നു ഘൊഷിച്ചറിയിക്കും. അ
ക്കാലം കൃഷിപ്പണിയും ഇല്ല. അനുഭവം വിറ്റ ജന്മങ്ങ
ളും ദാസരായി വിറ്റുപൊയ സാധുക്കളും ഒഴിഞ്ഞു യഥാ
സ്ഥാനം തിരിയെണം. അതിനാൽ യഹൊവ ജന്മി എ
ന്നും ഇസ്രയെലർ അവന്നു മാത്രം അടിയാരും കുടിയാ
രും എന്നും പ്രകാശമായ്‌വരും ദെവരാജ്യത്തിങ്കൽ സങ്കട
നിവൃത്തിയും സകലത്തിന്നു പുതുക്കവും സംഭവിക്കയും
ചെയ്യും.

II ഉത്സവങ്ങൾ മൂന്നിലും യഹൊവ ഇസ്രയെൽ പു
രുഷന്മാരെ ഒക്കയും കുറിച്ച വരുത്തുന്നു. ൧. പെസഹ
ദൈവം ഉദ്ധരിച്ചതിന്നും ഇസ്രയെലെ സൃഷ്ടിച്ചതിന്നും
സ്മരണദിവസം. പഴയതു നീക്കി പുളിപ്പില്ലാത്ത പുതു
മാവിനെ മാത്രം തിന്നെണം. അന്നു എല്ലാ സഭക്കാരും
ആചാൎയ്യസ്ഥാനത്തിൽ ആയി ആട്ടിങ്കുട്ടിയെ കൊണ്ടു
ബലികഴിച്ചു രക്തം തളിച്ചു മാംസം ഭക്ഷിക്കയും ചെയ്യും.
അപ്പൊൾ വസന്തകാലം. പുതുദാന്യം കൊണ്ടു വഴി
പാടു. ൨. വാരനാൾ. പെസഹാ തുടങ്ങി എഴെഴു ദിവ
സത്തിന്റെ ശെഷം പെന്തകൊസ്ത എന്ന അമ്പതാം
ദിവസം. കൊയിത്തു തീൎന്നിട്ടു മൂരുന്നവർ വഴിപാട ക
[ 104 ] ഴിക്കുന്നതല്ലാതെ പുളിപ്പുള്ള ൨ അപ്പങ്ങളെ അൎപ്പിക്കെ
ണം. യഹൊവ ഇസ്രയെലെ ജനിപ്പിച്ച നാൾ മുതൽക്ക
നിത്യ വൃത്തി കഴിപ്പിച്ചു പൊറ്റുന്നതും ഒൎക്കെണം. ആ
ദിവസത്തിൽ തന്നെ ന്യായപ്രമാണം യഹൊവ അറി
യിച്ചു എന്നും തൊന്നുന്നു. ൩. കൂടാരനാൾ. ൭ മാസത്തി
ലെ പൂൎണ്ണിമ തുടങ്ങി ഒലമടൽ ഒലിവ കൊമ്പു മുതലായ
വറ്റെ കൊണ്ടു കുടിഞ്ഞിലും കുടിലും ഉണ്ടാക്കി കൂടാരം എ
ന്നു ഭാവിച്ചു ൭ ദിവസം സഞ്ചാരികളെ പൊലെ പാ
ൎക്കെണം. മരുഭൂമിയിലെ സഞ്ചരിച്ച വഴിയിൽ യഹൊ
വ ശിക്ഷാ രക്ഷകളെ ചെയ്തു നിത്യാവകാശമായ ഭൂമി
യിൽ കുടി ഇരുത്തിയതിനെ അന്നു ഒൎത്തു സന്തൊഷി
ച്ചു ൭ ദിവസത്തിന്നകം ൭൦ കാളകളെ ഹൊമിക്കെണം.
പറമ്പുകളിലുള്ള അനുഭവങ്ങളുടെ എടുപ്പും തീരുക കൊ
ണ്ടും ബഹു സന്തൊഷം. എട്ടാം നാൾ സമൎപ്പണദിവ
സം അന്നു വെദപ്രമാണ വായിച്ചു തീൎക്ക.

III. മഹാ പാപ പരിഹാര ദിനം. ൭ മാസം ൧൦ തിയ്യ
തി ഇസ്രയെലർ എല്ലാവരും നൊമ്പ എടുത്തു അനുതാ
പത്തൊടും സന്യാസത്തൊടും കൂടി പാപങ്ങളെ ഒൎക്കെ
ണ്ടു. മഹാചാൎയ്യൻ അന്നു എല്ലാവൎക്കും വെണ്ടി പാപശാ
ന്തി വരുത്തുവാൻ സ്വൎണ്ണവസ്ത്രങ്ങളെ നീക്കി ൪ വെള്ള
വസ്ത്രങ്ങളെ ധരിച്ചു ആചാൎയ്യന്മാർ പുണ്യസ്ഥലം ജനം
ൟ മൂന്നിനും വെണ്ടി പ്രതിശാന്തി ചെയ്യും. അന്നു മാ
ത്രം അതി പരിശുദ്ധ സ്ഥലത്തിൽ പ്രവെശിക്കും ആ
ദ്യം തിരശ്ശീലക്കകത്ത ധൂപം കാട്ടി സാക്ഷിപ്പെട്ടകത്തെ
പുകകൊണ്ടു മറെക്കും പിന്നെ കാളരക്തത്തൊടും വന്നു
തനിക്കും അഹറൊന്യൎക്കും പ്രായശ്ചിത്തമായി ൭ വട്ടം
കൃപാസനത്തിങ്കൽ തളിക്കും. പിന്നെയും ൨ കൊലാടുക
ളിൽ നറുക്കിട്ട യഹൊവെക്ക വന്നതിനെ അപ്രകാരം ജ
നത്തിന്നു വെണ്ടി ബലികഴിക്കും. അസസെൽക്ക എന്ന
നറുക്ക വന്നതിന്മെൽ കൈവെച്ചു ജനത്തിന്റെ സക
ല പാപങ്ങളെയും എറ്റു പറഞ്ഞു തലമെൽ ആക്കി മരു
ഭൂമിയിലെക്ക വിട്ടയക്കും ഇങ്ങിനെ ദെവരാജ്യത്തിൽ
പാപങ്ങളെ ഇല്ലാതെ ആക്കും. ഇതിനെക്കാൾ ഇസ്ര
യെലൎക്ക ശ്രെഷ്ഠദിവസം ഇല്ല. ഒരു ദിവസത്തിൽ എല്ലാ
വൎക്കും വെണ്ടി സ്വശരീരം കൊണ്ടു പൂൎണ്ണബലിയെ ക
ഴിച്ചിട്ടുള്ള ദെവാഭിഷിക്തന്നു ഇതു മുങ്കുറിയായി വന്നു.
[ 105 ] സീനായപൎവ്വതെഗമ്യെവിദ്യുദ്ധൂമാശനീവൃതെ।
മൊസയെതായഥെശൊക്താസ്തഥാജ്ഞാഃ ശൃണുസാ
[മ്പ്രതം||
വിഭുസ്ത്വദീശൊസ്മ്യഹംഎവമിശ്രാത്ത്വാം നീതവാൻ
ബന്ധനവെശ്മതൊത്ര। അതൊമദാജ്ഞാപ്രഥമെയം
ൟശംകഞ്ചിന്നവിദ്യാഃഖലുമാംവിനെതി || ൧

മൂൎത്തിംതുകസ്യാപിദിവിക്ഷിതൌവാ പൃഥിവ്യധ
സ്ഥാംഭസിവാസതസ്ത്വം। സ്വാൎത്ഥെനക്കുൎയ്യാഃപ്രതി
മാത്മകാംതൽപ്രണാമകൃത്യൈനചസെവനായ|| വി
ഭൂസ്ത്വദീശൊസ്മ്യപരാസഹിഷ്ണുഃ പ്രചണ്ഡചിത്തെ
ശ്വരഎവയസ്മാൽ। മാംദ്രുഹ്യതാംചാപ്യഘദണ്ഡ
ദായീതൽപൗത്രപൗത്രാവധിവംശജെഭ്യഃ|| മാം
സ്നിഹ്യതാംത്വെവനൃണാംമദാജ്ഞാഃ സുപാലിനാംചാ
പിസതാംകൃതെഹം। ദയാലുതാംഭൂരിസഹസ്രവൃന്ദെ
പ്രദൎശയംസ്കൽപ്രിയഹൃൽസദെതി|| ൨

വിഭൊസ്ത്വദീശസ്യമൃഷൈവവക്ത്രെസന്നാമഭീമംന
നയെഃകദാചിൽ। യതൊവിഭൊർനാമമൃഷാനയെ
ദ്യസ്തംപാപഹീനംനഹിവെത്സ്യതീതി|| ൩

സപ്താഹശെഷംകിലവിശ്രമാഖ്യം സ്മരൈവപുണ്യീ
കരണായവാരം। സൎവ്വംഹിഷൾപൂൎവ്വദിനെഷുകൎമ്മ
ശ്രമാൽസമാച്ചൎയ്യനിജംപ്രവൃത്യാ|| വിശ്രാമമീശ
സ്യവിഭൊസ്തദാൎയ്യംരക്ഷെരകൎമ്മാതവചാത്മജൊപി।
പുത്രീചദാസൊഭൃതകഃപശുശ്ചദ്വാരാശ്രിതസ്തെപ്യതി
ഥിൎവിദെശീ|| വിഭുൎദ്ദിവംഹിക്ഷിതിമൎണ്ണവംതത്സഥി
തംചസൎവ്വംഷഡഹെസസൎജ്ജ। അതഃസ്വവിശ്രാമ
ദിനെന്യധാത്സവരാശിഷംപുണ്യമയീംകിലെതി|| ൪
ത്വമെവമാതാപിതരൗസ്വകീയൗ സമാദ്രിയെഥാഃ
സതതംനതാത്മാ। അതസ്ത്വദീയെശ്വരദത്തഭൂമൗഭ

വെദ്വയൊതീവചിരംതവെതി
നരംനഹന്യാഃഖലുകഞ്ചനെതി
നവാപ്രകുൎയ്യാവ്യഭിചാരമിത്ഥം।
ത്വംനാപിചൊരെരിതി

നാപിമിത്ഥ്യാ സാക്ഷ്യം നയെഃ സ്വപ്രതിവാസിനീ
തി|| ൯
നികെതനംസ്വപ്രതിവാസിനൊന ത്വംനാപിദാരാ
ൻഖലുതസ്യഗൃദ്ധ്യെഃ നതസ്യദാസീംഭൃതകംചഗാ
വംഖരംചകിഞ്ചിദ്വസുതസ്യചെതി|| ൧൦
[ 106 ] [ 107 ] മൊശെ എഴുതിയ നാലാം അഞ്ചാം ഖണ്ഡങ്ങളുടെ സാരം

സംഖ്യനാമ്നിചതുൎത്ഥെതുസ്കന്ധെസെനൈസ്രയെലി
[കാ।
മരുസ്ഥാവൎണ്യതെവാദാദണ്ഡാശ്ചാപ്യപ്രതീതിനാം॥
ജയാശ്ചവൈരിണാംരാജ്ഞാം അഹരൊനെമൃതെമ
[രൌ।
ലെവിപൌത്രെഥബല്യാമസ്യാശീരീശ്വരചൊദിതാ॥

൧൩. മരു ഭൂമിക്കടപ്പു.

ൟ കല്പനകളെയും വാഗ്ദത്തങ്ങളെയും ഒക്കവെ ഇസ്ര
യെലർ കെട്ടു ദത്തം ചെയ്ത ദെശത്തിന്നായി യഹൊവ
യുടെ സാന്നിദ്ധ്യത്തൊട കൂടി സഞ്ചരിക്കുന്ന സമയം
വിശ്വാസവും ക്ഷമയും ഇല്ലായ്കകൊണ്ടു പല ശിക്ഷക
ളും സംഭവിച്ചു. മത്സരിച്ചു പറയുന്ന ഒരു ദിക്കിൽ ദെവാ
ഗ്നി ജ്വലിച്ചു പാളയക്കാരെ കത്തിച്ചു തുടങ്ങുമ്പൊൾ മൊ
ശെയുടെ പ്രാൎത്ഥനയാൽ അത്രെ അഗ്നി കെട്ടു പൊയി.
ആ കത്തൽ എന്ന സ്ഥലത്തെ വിട്ടു സമ്മിശ്രജനം ദു
ൎമ്മൊഹങ്ങളെ പറഞ്ഞാറെ ഇസ്രയെലരും കരഞ്ഞ മാം
സം എങ്ങിനെ കിട്ടും മിസ്രയിൽ വെറുതെ ലഭിച്ചു തിന്ന
മത്സ്യങ്ങളെയും വെള്ളരിക്ക വത്തക്ക ഉള്ളി മുതലായവറ്റെ
യും ഒൎക്കുന്നു ഇപ്പൊൾ ഞങ്ങൾ വരണ്ടിരിക്കുന്നു ൟ മ
ന്ന അല്ലാതെ ഒന്നും കാണ്മാനും ഇല്ല. ഇത്യാദി വാക്കു
കൾ നീള പരക്കുന്നതു കെട്ടാറെ മൊശെ വിഷാദിച്ചു യ
ഹൊവെ അടിയനെ ദുഃഖിപ്പിക്കുന്നത എന്തു ൟ ജനങ്ങ
ളുടെ ഭാരം എല്ലാം എന്മെൽ വെക്കുന്നതു നിന്റെ കൃപ ത
ന്നെയൊ ഇവരെ എല്ലാവരെയും പെറ്റതു ഞാനൊ പെ
റ്റിരുന്നു എങ്കിൽ കുഞ്ഞിയെ പൊലെ കൈയ്യിൽ എടുത്തു
വാഗ്ദത്തദെശത്തെക്ക കൊണ്ടുപൊകായിരുന്നു. ഇവൎക്ക
മതിയാവൊളം മാംസം എവിടെ നിന്നു കിട്ടും അവരെ ഒ
ക്കത്തക്ക എടുപ്പാൻ എറ്റവും ഘനം ആകകൊണ്ടു കഴി
വില്ല എന്നും മറ്റും അപെക്ഷിച്ചപ്പൊൾ. യഹൊവ ക
ല്പിച്ചു നീ മൂപ്പരിൽ ൭൦ ആളെ എടുത്തു കൂടാര വാതുക്കൽ
[ 108 ] കൊണ്ടുവരെണം എന്നാൽ ഞാൻ നിന്മെലുള്ള ആത്മാ
വിൽ ഒരംശം എടുത്തു അവർ മെൽ വെച്ചു ചുമടിന്റെ
ഭാഗം വഹിപ്പാറക്കും. ജനങ്ങളൊടൊ നിങ്ങൾ കരഞ്ഞു
ആശിച്ച പ്രകാരം ആകും നാള മാംസം തരും നിങ്ങൾ
നാട്ടാധിപിടിച്ചു നടുവിൽ ഇരിക്കുന്ന യഹൊവയെ വെ
റുക്ക കൊണ്ടു ഒന്നും രണ്ടും പത്തും ദിവസം അല്ല ഒരു മാ
സം മുഴുവനും തന്നെ അറപ്പു വരുവൊളം മാംസം ഭക്ഷി
പ്പാറാക്കാം എന്നു പറയെണം. അപ്പൊൾ മൊശെ സംശ
യം ഉണൎത്തിച്ചാറെ യഹൊവയുടെ കൈ കുറുകി പൊ
യൊ എന്റെ വചന പ്രകാരം വരുമൊ ഇല്ലയൊ എന്ന
ക്ഷണത്തിൽ കാണും എന്നരുളിചെയ്തു. അനന്തരം
മൊശെ കല്പന പ്രകാരം ആചരിച്ചപ്പൊൾ യഹൊവയു
ടെ ആത്മാവ ൭0 പെരുടെ മെൽ ആവസിച്ച ദിവസം
തന്നെ അവർ പ്രവചിച്ചു. അവരിൽ ൨ പെർ കൂടാര വാ
തുക്കലെക്ക എത്തിയിട്ടില്ല എങ്കിലും പാളയത്തിൽ ആത്മ
വചനം ഘൊഷിക്കയും ചെയ്തു. ഇപ്രകാരം മൊശെയൊ
ടറിയിച്ചപ്പൊൾ അവന്റെ ഭൃത്യനായ യൊശുവ അവരെ
വിരൊധിപ്പാൻ ബുദ്ധി പറഞ്ഞാറെ മൊശെ അവനൊ
ട നിണക്ക അസൂയ തൊന്നുന്നുവൊ യഹൊവയുടെ ജ
നം എല്ലാവരും പ്രവാചികളും ദെവാത്മാവുള്ളവരും ആ
യ്വവന്നാൽ കൊള്ളായിരുന്നു എന്നപെക്ഷിച്ചു മൂപ്പരൊടും
പാളയത്തിലെക്ക മടങ്ങി ചെരുകയും ചെയ്തു. അനന്തരം
ദൈവം കാറ്റയച്ചു കടലിൽനിന്നു കാടക്കൂട്ടങ്ങളെ പാള
യത്തിന്മെൽ വരുത്തി ചുറ്റും ഭൂമിയിൽനിന്ന ൨ മുളം ഉയ
രത്തിൽ പറപ്പിച്ചു ജനം രണ്ടു ദിവസം മുഴുവനും കാടക
ളെ പിടിച്ചു കൂട്ടി പാളയത്തിന്നു ചുറ്റും ഇട്ടുണക്കി. ഭക്ഷി
ച്ചു തീരുമ്മുമ്പെ യഹൊവ കഠിന ബാധ കൊണ്ട അവ
രെ ശിക്ഷിച്ചതിനാൽ വളരെ മരിച്ചു അലൎച്ചക്കുഴി എന്ന
പെരായ സ്ഥലത്തു അടക്കി ശെഷിച്ചവർ ഹസരൊ
ത്തിൽ വന്നിരിക്കയും ചെയ്തു.

പിന്നെ ഭാൎയ്യ നിമിത്തം മൊശെക്ക സഹൊദരനാലും
സഹൊദരിയാലും വിരൊധം സംഭവിച്ചു. ആയവർ അ
വനൊടും മറ്റുള്ളവരൊടും സ്ത്രീയെ എടുത്തതു ഇസ്രയെൽ
വംശത്തിൽ നിന്നല്ലല്ലൊ എന്നും യഹൊവ മൊശെയിൽ
വെച്ചു മാത്രമെ പറഞ്ഞിട്ടുള്ളു ഞങ്ങളിലും അറിയിച്ചിട്ടി
ല്ലയൊ എന്നും മറ്റും പറഞ്ഞാറെ മഹാ സൌമ്യനായ
[ 109 ] മൊശെ പൊറുത്തു എങ്കിലും യഹൊവ കെട്ടു. ഉടനെ മൂവ
രൊടും കൂടാര വാതുക്കൽ വരുവാൻ കല്പിച്ചു വന്നപ്പൊൾ
താൻ മെഘത്തൂണിൽ ഇറങ്ങി അഹരൊനെയും മിൎയ്യാമെ
യും വിളിച്ചു. നിങ്ങൾ എന്റെ വചനങ്ങളെ കെൾപ്പിൻ
നിങ്ങളിൽ പ്രവാചകനുണ്ടായാൽ ഞാൻ ദൎശനത്തിൽ എ
ന്നെ അറിയിച്ചും സ്വപ്നത്തിൽ അവനൊട അരുളി ചെ
യ്യും. എൻ ദാസനായ മൊശെ അപ്രകാരമല്ല അവൻ
എന്റെ വീട്ടിൽ എല്ലാടവും വിശ്വസ്തനാകുന്നു. അഭി
മുഖനായി ഞാൻ അവനൊട സംസാരിക്കും കടമായല്ല കാ
ഴ്ചയായിട്ട തന്നെ പറയും യഹൊവാ രൂപത്തെ അവൻ
കാണും പിന്നെ എൻ ദാസന്നു വിരൊധം പറവാൻ ശ
ങ്കിക്കാഞ്ഞത എന്തു എന്നു പറഞ്ഞു കൊപിച്ചു പൊയി.
മെഘത്തൂൺ നീങ്ങുംപൊൾ അഹരൊൻ പെങ്ങളെ നൊ
ക്കി ശ്വെതകുഷ്ഠം പിടിച്ചു കണ്ടാറെ മൊശെയൊട ഹാ ക
ൎത്താവെ ഞങ്ങൾ മൂഢരായി ചെയ്ത പാപം ഞങ്ങളിൽ
ചുമത്തരുതെ ഗൎഭത്തിൽനിന്നു അഴുകി പുറപ്പെട്ട ചാപി
ള്ള പൊലെ ആക്കരുതെ എന്നു യാചിച്ചപ്പൊൾ. മൊശെ
യും ഹെ ദൈവമെ ഇവളെ സൌഖ്യമാക്കെണമെ എന്ന
പെക്ഷിച്ചു നിലവിളിച്ചു. അപ്പൊൾ യഹൊവ ഇവളുടെ
മുഖത്ത അ‌ഛ്ശൻ തുപ്പി എങ്കിൽ അവൾ ൭ ദിവസം നാ
ണിച്ചു പാൎക്കെണ്ടയൊ എന്നാൽ കുഷ്ഠരൊഗിണി ആക
കൊണ്ടു പാളയത്തിന്നു പുറമെ ൭ ദിവസം അടെച്ചിട്ട പി
ന്നെ ചെൎത്തു കൊള്ളട്ടെ. എന്നു കല്പിച്ച പ്രകാരം ൭ ദിവ
സം താമസിച്ചു പിന്നെ അവളെ കൂട്ടി കൊണ്ടു ഒക്കത്തക്ക
പുറപ്പെട്ടു കനാൻ ദെശത്തിന്റെ തെക്കെ അതിരിൽ എ
ത്തി പാരാനിൽ പാളയം ഇടുകയും ചെയ്തു.

൧൪. ഒറ്റുകാരുടെ നടപ്പു.

അനന്തരം യഹൊവ മൊശെയൊട കല്പിച്ചു ഗൊത്രങ്ങ
ളിൽനിന്നു ൧൨ ആളെ എടുത്തു കനാൻ ദെശത്തിങ്കൽ
ശൊധന ചെയ്യെണ്ടതിന്നയക്ക. എന്നതു കെട്ടു മൊശെ
യഹൂദയിൽ കലെബ എഫ്രയിമിൽ യൊശുവ മറ്റും ഒ
രൊ ഗൊത്രത്തിൽ ഒരൊ പ്രഭുവെ എടുത്തു നിങ്ങൾ മന
സ്സുറപ്പൊട പൊയി കനാൻ ദെശത്തെ നൊക്കി ഭൂമിയു
ടെ ഗുണദൊഷങ്ങളും മനുഷ്യവിശെഷങ്ങളും പട്ടണ
[ 110 ] ങ്ങളുടെ അവസ്ഥയും മറ്റും കണ്ടറിഞ്ഞ ആ ദെശത്തി
ലെ ഫലങ്ങളും കൊണ്ടു വരുവിൻ എന്നു കല്പിച്ചു. അപ്ര
കാരം അവർ പൊയി വടക്കെയതിരൊളം ശൊധന
ചെയ്തു ഉറുമാമ്പഴങ്ങളെയും അത്തിപ്പഴങ്ങളെയും തണ്ടിട്ട
കെട്ടിയ മുന്തിരിങ്ങാക്കുലയെയും കൂട വഹിച്ചു ഒരു മണ്ഡ
ലം കഴിഞ്ഞ ശെഷം വന്നു പൂൎണ്ണ സഭയിൽ വൎത്തമാനം
അറിയിച്ചു ഫലങ്ങളെയും കാണിച്ചു. ദെശം നല്ലതു അ
തിൽ പാലും തെനും ഒഴുകുന്നു ഫലവും ഇതാ. അതിൽ കു
ടി ഇരിക്കുന്നവർ തെക്കെ അമലെക്യർ മലകളിൽ ഹി
ത്ത്യർ യബുസ്യർ അമൊൎയ്യരും കടൽവക്കത്തും പുഴവക്ക
ത്തും കനാന്യരും ആകുന്നു. അവർ എവരും വമ്പന്മാർ
നഗരങ്ങൾക്ക വലിപ്പവും ഉറപ്പും എറ്റം ഉണ്ടു. എന്നും
മറ്റും പറഞ്ഞ ഭയം വരുത്തിയപ്പൊൾ കലെബ എഴുനീ
റ്റു നാം ക്ഷണത്തിൽ ചെന്നു അതിനെ വശത്താക്കെ
ണം ജയിപ്പാൻ കഴിയും കഴിയും എന്ന അമൎത്തി പറഞ്ഞു
എങ്കിലും. കൂടി പൊയവർ അങ്ങിനെ അല്ല നമുക്ക കഴിക
യില്ല ആ ദെശം പാൎക്കുന്നവരെ ഭക്ഷിച്ചു കളയും മനു
ഷ്യരും മഹാ ദീൎഘമുള്ളവർ ആകുന്നു അവിടെ ഉള്ള അ
ണാക്യരുടെ നെരെ നാം പുഴുക്കൾ അത്രെ. എന്നിങ്ങി
നെ അവശ്രുതി ഉണ്ടാക്കിയ ശെഷം മൊശെ നിന്നു അ
പ്പൻ മകനെ വഹിക്കുന്ന പ്രകാരം ദൈവം നിങ്ങളെ
ൟ വഴി എല്ലാം ചുമന്നു കൊണ്ടുവന്നല്ലൊ എന്ന ഒൎപ്പി
ച്ചിട്ടും സംഘം എല്ലാം നിലവിളീച്ചു രാത്രിയിൽ ഉറങ്ങാതെ
കരഞ്ഞിരുന്നു.

രാവിലെ അവർ മൊശെയുടെ നെരെ വിരൊധം പറ
ഞ്ഞു മിസ്രയിൽ വെച്ചൊ ൟ കാട്ടിൽ വെച്ചൊ മരിച്ചു
എങ്കിൽ കൊള്ളായിരുന്നു നാം തലവനെ ഉണ്ടാക്കി മട
ങ്ങി പൊക എന്നും മറ്റും സംസാരിച്ചു. അപ്പൊൾ മൊ
ശെയും അഹരൊനും സഭ മുമ്പാകെ കവിണ്ണ വീണ ഉട
നെ. യൊശുവും കലെബും ദുഃഖപരവശന്മാരായി വ
സ്ത്രങ്ങളെ ചീന്തി നെരിട്ടു വന്നു ഞങ്ങൾ കണ്ട ദെശം
എറ്റവും നല്ലതു യഹൊവയുടെ പ്രസാദം ഉണ്ടെങ്കിൽ
അവൻ അതിനെ തരും ആ ദെശക്കൎക്ക നിഴൽ ഇല്ല ന
മ്മൊട കൂട യഹൊവ ഉണ്ട ആകയാൽ അവരെ ഭയ
പ്പെടുകയും വിശെഷാൽ യഹൊവയൊട മത്സരിക്കയും
അരുതു എന്നു ഘൊഷിച്ചു പറഞ്ഞപ്പൊൾ. ഇവരെ കു
[ 111 ] ല്ലെറിവിൻ എന്ന വാക്ക പരക്കുമ്പൊൾ യഹൊവയുടെ
തെജസ്സ കൂടാരത്തിൽ പ്രകാശിച്ചുകണ്ട. ൟ ജനം എ
ത്രൊടം എന്നെ നിരസിക്കും വിശ്വസിക്കാതെയും ഇരി
ക്കും ഞാൻ അവരിൽ കൊടുമരണം വരുത്തി നിന്നെ മാ
ത്രം വലിയവനാക്കും എന്ന മൊശെയൊടരുളിചെയ്താറെ
മൊശെ അപെക്ഷിച്ചു. എന്നാൽ മിസ്രക്കാർ അതിനെ
കെട്ടു ൟ ജാതികളൊടും മറ്റും അറിയിച്ചു നിണക്കു കാ
ൎയ്യസാദ്ധ്യം വരുത്തുവാൻ കഴിവില്ല എന്ന പറയിക്കെ
ണമൊ. യഹൊവ കനിഞ്ഞും മനസ്സലിഞ്ഞും ഉള്ള ദൈ
വം ദീൎഘക്ഷമാവാൻ കരുണാസത്യസമ്പന്നൻ എന്നും മ
റ്റും (അദ്ധ്യ ൻ.) അറിയിച്ചപ്രകാരം മുമ്പെ പൊറുത്തതു
പൊലെ ഇപ്പൊഴും ക്ഷമിച്ചരുളെണമെ. എന്ന പ്രാൎത്ഥി
ച്ചപ്പൊൾ യഹൊവ കല്പിച്ചു. നിന്റെ വചന പ്രകാരം
ഞാൻ ക്ഷമിച്ചിരിക്കുന്നു. എൻ ജീവനാണ ഭൂമിയിൽ എ
ല്ലാം യഹൊവാതെജസ്സ നിറഞ്ഞിരിക്കും. മിസ്രയിലും വ
നത്തിലും വെച്ചു ചെയ്ത അത്ഭുതങ്ങളെ കണ്ട ൟ മനു
ഷ്യർ അനുസരിക്കാതെ പത്തു വട്ടം എന്നെ പരീക്ഷിച്ച
തുകൊണ്ടു വാഗ്ദത്തദെശം അവർ ആരും കാണ്ങ്കയില്ല
നിശ്ചയം. കലെബും യൊശുവും ഇരിവരും വെറൊരു
ആത്മാവുണ്ടായി എന്നെ പൂൎണ്ണമായി അനുസരിക്കകൊ
ണ്ടു ആ ദെശം പ്രവെശിച്ചനുഭവിക്കും. അല്ലാതെ ൨൦ വ
യസ്സിന്നു മെൽപ്പെട്ടുള്ള എല്ലാവരും ൟ വനത്തിൽ മരിച്ചു
വീഴും. കവൎന്ന പൊകും എന്ന പറഞ്ഞിട്ടുള്ള നിങ്ങളുടെ
മക്കൾ ൪൦ ദിവസത്തിലെ ദൊഷം നിമിത്തം ൪൦ വൎഷം
മരുഭൂമിയിൽ സഞ്ചരിച്ച ശെഷം ഞാൻ അവരെ അ
തിൽ വരുത്തി നിങ്ങൾ നിരസിച്ചതിനെ അനുഭവിക്കു
മാറാക്കും. നാളെ മടങ്ങി ചെങ്കടൽക്കു നെരെ പൊകുവിൻ.

ഇപ്രകാരം തീൎത്ത കല്പിച്ച ഉടനെ ഒറ്റുകാർ ൧൦ പെർ
മരിച്ചപ്പൊൾ ഇസ്രയെലർ എറ്റവും ദുഃഖിച്ചു രാവിലെ എ
ഴുന്നീറ്റ ഞങ്ങൾ പാപം ചെയ്തു, കല്പിച്ച സ്ഥലത്തെക്ക
ഇന്നു കരെറി പൊകാം എന്നു പറഞ്ഞു ഉടനെ യുദ്ധത്തി
ന്നു പുറപ്പെട്ടാറെ. മൊശെ വിരൊധിച്ചു ആജ്ഞയെ ലം
ഘിക്കുന്നത എന്തു അതു സാധിക്ക ഇല്ല യഹൊവ നി
ങ്ങളിൽ ഇല്ല നിങ്ങൾ കരെറരുത കരെറിപൊയാൽ അമ
ലെക്യരുടെ വാളിനാൽ വീഴും എന്നു പറഞ്ഞ ശെഷവും
അവർ മദിച്ചു നായകനെ വിട്ടു പുറപ്പെട്ടു. ഉടനെ മല
[ 112 ] വാഴികളായ അമലെക്യരും കനാന്യരും ഇറങ്ങിവന്നു അ
വരെ തൊല്പിച്ചു തെനീച്ചകളെ പൊലെ ഒടിക്കയും ചെ
യ്തു.

൧൫. കൊരഹിൻ മത്സരവും. അഹരൊന്റെ വടിയും.

ഇസ്രയെലർ വിഷാദിച്ചു തിരിഞ്ഞപ്പൊൾ ലെവിയിൽ
കൊരഹും രൂവനിൽ ദാതാൻ അബിരാം ഒൻ ഇങ്ങിനെ
൩ പ്രഭുക്കന്മാരും മറ്റും മഹാ ലൊകർ ൨൫൦ പെരും ദ്രൊ
ഹം വിചാരിച്ചു കൂട്ടം കൂടി മൊശെ അഹരൊന്മാരെ
യും എതിൎത്തു പറഞ്ഞു. ഇപ്പൊൾ മതി മതി സഭ എല്ലാവ
രും പരിശുദ്ധർ യഹൊവയും അവരിൽ ഉണ്ടു പിന്നെ
നിങ്ങൾ യഹൊവയുടെ കൂട്ടത്തിന്മെൽ ഉയൎന്നുകൊള്ളുന്ന
ത എന്തു. അതുകെട്ടാറെ മൊശെ കവിണ്ണ വീണു പാൎത്ത
ശെഷം കൊറഹിൻ സംഘത്തൊടു പറഞ്ഞു. നാള യ
ഹൊവ തനിക്കുള്ളവനും സമ്മതനും പരിശുദ്ധനും അടു
ത്ത ആചാൎയ്യനും ഇന്നവൻ എന്ന കാണിക്കും. നിങ്ങൾ
കലശങ്ങളെ എടുത്തു നാള ധൂപം കാട്ടുവിൻ അപ്പൊൾ
യഹൊവെക്കു ബൊധിക്കുന്നവൻ തന്നെ ആചാൎയ്യനാ
കും. ഹാ ലെവ്യരെ മതി മതി യഹൊവ നിങ്ങളെ കൂടാര
സെവെക്കായി വെൎതിരിച്ചു ഗൊത്രങ്ങൾക്ക മുമ്പാക്കി ത
ന്നൊടടുപ്പിച്ചതു അല്പകാൎയ്യമൊ ആചാൎയ്യത്വം കൂട വെ
ണമൊ. ൟ അഹരൊൻ എന്തു അവനൊടല്ല യഹൊവ
യൊടത്രെ എതിൎത്തു കൂട്ടം കൂടി ഇരിക്കുന്നതു.

അനന്തരം മൊശെ ദാതാനെയും അബിരാമെയും വിളി
പ്പാനയച്ചാറെ അവർ വരിക ഇല്ല എന്നും. പാലും തെനും
ഒഴുകുന്ന രാജ്യത്തിൽനിന്നു ഞങ്ങളെ പിഴുക്കി ൟ കാട്ടിൽ
കൊണ്ടു വന്നു കൊല്ലുന്നതു പൊരായൊ നിന്നെ തന്നെ
രാജാവും ആക്കുന്നുവൊ. നീ പറഞ്ഞ നിലം പറമ്പുകളെ
ഒന്നും സാധിച്ചില്ല ൟ പുരുഷരുടെ കണ്ണെടുത്തുകളയു
മൊ ഞങ്ങൾ വരിക ഇല്ല എന്നും മറുപടി അയച്ചതു കെ
ട്ടപ്പൊൾ. മൊശെ കൊപിച്ചു യഹൊവയെ അവരുടെ
വഴിപാടിനെ വിചാരിക്കരുതെ ഞാൻ അവരിൽ ഒരു ദുഃ
ഖവും വരുത്തീട്ടില്ല ഒന്നും അപഹരിച്ചിട്ടും ഇല്ല എന്നു പ്രാ
ൎത്ഥിക്കയും ചെയ്തു.

പിറ്റെ നാൾ കൊരഹ മുതലായവരും ൨൫൦ കലശ
[ 113 ] ങ്ങളെയും എടുത്തു തീയും ധൂപസാധനവും ഇട്ടു മത്സരിച്ച
പുരുഷാരവും എല്ലാം കുടാര വാതുക്കൽ മൊശെ അഹരൊ
നൊടും കൂട നിന്നപ്പൊൾ. യഹൊവയുടെ തെജസ്സ സ
ഭെക്കു പ്രത്യക്ഷമായി മൊശെ അഹരൊന്മാരൊടു. സം
ഹാരം അടുത്തിരിക്കുന്ന ൟ സഭയിൽനിന്നു നിങ്ങൾ
പിരിഞ്ഞു പൊകുവിൻ എന്നു കല്പിച്ചാറെ. അവർ കുമ്പി
ട്ടു പറഞ്ഞു ഹാ സകല ദെഹാത്മാക്കളുടയ ദൈവമെ ഒരു
ത്തന്റെ പാപം നിമിത്തം എല്ലാവരിലും കൊപിക്കെണ
മൊ? എന്നാറെ യഹൊവ മൊശെയെ അറിയിച്ചു ആ മാ
ത്സരികന്മാരുടെ ഇരിപ്പിന്റെ ചുറ്റിൽനിന്നു മാറി കൊ
ള്ളെണം എന്നും അവരുടെ ശിക്ഷയിൽ അകപ്പെടാതിരി
പ്പാൻ അവൎക്കുള്ളത യാതൊന്നിനെയും തൊടരുതെന്നും
സഭയൊടു കല്പിച്ചപ്പൊൾ എല്ലാവരും അപ്രകാരം ചെ
യ്തു. ദാതാൻ മുതലായവർ അതു കൂട്ടാക്കാതെ താന്താങ്ങടെ
വാതുക്കൽനിന്നു നൊക്കുമ്പൊൾ മൊശെ പറഞ്ഞു. എൻ
മനസ്സാലെ അല്ല യഹൊവ കല്പിച്ച പ്രകാരം അത്രെ
ഞാൻ വ്യാപരിച്ചിരിക്കുന്നത എന്നു നിങ്ങൾ ഇതിനാൽ
അറിയും എല്ലാവരും മരിക്കുന്ന പ്രകാരം ഇവൎക്ക ആപ
ത്തുണ്ടായാൽ യഹൊവ എന്നെ അയച്ചീല. യഹൊവ
ഭൂമി അവരെ വിഴുങ്ങുമാറാക്കിയാൽ ഇവർ യഹൊവയെ
തന്നെ നിരസിച്ചു എന്നു നിങ്ങൾ അറിയും. ഇപ്രകാരം
പറഞ്ഞു തീൎന്ന ഉടനെ ഭൂമി പിളൎന്നു അവരെയും അവ
രൊട കൂട നിൽക്കുന്നവരെയും സകല സമ്പത്തുകളെയും
വിഴുങ്ങികളഞ്ഞു അവർ നിലവിളിച്ചു പാതാളത്തിൽ ഇറ
ങ്ങിയാറെ ഭൂമി മൂടി ശെഷിച്ചവർ എല്ലാം ഒടി പൊയി.
അന്നെരം കൂടാര വാതുക്കൽ ധൂപം കാണിക്കുന്ന ൨൫൦
പെരെയും മെഘത്തൂണിൽ നിന്നു അഗ്നി ഇറങ്ങി ദഹിപ്പി
ക്കയും ചെയ്തു. അവരുടെ ചെപ്പുകലശങ്ങളെ കൊട്ടി ത
കിടുകളാക്കി ബലിപീഠത്തെ മൂടിയതിനാൽ ദെവനിയുക്ത
ന്മാർ അല്ലാതെ ആരും കൎമ്മം ചെയ്‌വാൻ തുനിയരുതു എ
ന്ന ഒൎമ്മയ്ക്കു നിത്യ ലക്ഷണം ഉണ്ടായി വന്നു.

പിറ്റെ ദിനം ഇസ്രയെലർ എല്ലാവരും മൊശെ അഹ
രൊന്മാരൊട അപ്രിയം ഭാവിച്ചു ദെവ ജനത്തെ നിങ്ങൾ
കൊന്നു കളഞ്ഞു എന്നു പറഞ്ഞു കൂടുമ്പൊൾ മെഘത്തൂ
ണിൽനിന്നു ഇരുവരൊടും ൟ സഭയെ വിടുവിൻ ഞാൻ
ക്ഷണത്തിൽ അവരെ നശിപ്പിക്കും എന്ന കല്പന ആയ
[ 114 ] പ്പൊൾ. അവർ കുമ്പിട്ടു പ്രാൎത്ഥിച്ചതും കൂടാതെ മൊശെ
സഹൊദരനൊട അല്ലയൊ ദെവകൊപം വിളങ്ങി മര
ണം തുടങ്ങി നീ കലശം എടുത്തു ധൂപം കാട്ടി സഭെക്കാ
യി പ്രായശ്ചിത്തം ചെയ്ക എന്നു പറഞ്ഞു. അപ്രകാരം
അഹരൊൻ ആചരിച്ചു സഭയുടെ മദ്ധ്യെ ഒടിച്ചെന്നു ബാ
ധ ഉണ്ടായതു കണ്ടു മരിച്ചവരുടെയും ജീവികളുടെയും ന
ടുവിൽനിന്നു ധൂപം കാട്ടി പരിഹാരം ചെയ്തതിനാൽ ബാ
ധ ശമിച്ചു. അന്നു മരിച്ചവർ ൧൪൭൦൦ പെരായിരുന്നു.

അനന്തരം ൧൨ ഗൊത്ര പ്രഭുക്കൾ ഒരൊ ദണ്ഡുകളിൽ
അവനവന്റെ പെർ എഴുതി അഹരൊൻ നാമം എഴുതി
യ ലെവി ദണ്ഡിനൊടു കൂട സാക്ഷിപ്പെട്ടകത്തിൻ മുമ്പാ
കെ വെക്കെണം എന്നാൽ യഹൊവെക്കു ബൊധിച്ചവ
ന്റെ ദണ്ഡു തളിൎക്കും എന്നു യഹൊവ അരുളി ചെയ്ത
പ്പൊൾ മൊശെ എല്ലാവരെയും അറിയിച്ചു ൧൨ പ്രഭുക്ക
ളൊടും ദണ്ഡുകളെ വാങ്ങി കല്പിച്ചപൊലെ വെക്കുകയും
ചെയ്തു. പിറ്റെ ദിവസം സാക്ഷികൂടാരത്തിൽ പ്രവെശി
ച്ചപ്പൊൾ ലെവിയിലെ അഹരൊന്റെ ദണ്ഡു തളിൎത്തും
പൂത്തും ബദാം കായ്ക്കളെ കാച്ചും കണ്ടു ദണ്ഡുകളെ എല്ലാം
പുറത്തു കൊണ്ടുവന്നു കൊടുത്തു. അഹരൊന്റെ ദണ്ഡ
ത്രെ കലഹക്കാരുടെ വിരൊധവാക്കും ബാധയും ഒഴിവാൻ
നിത്യം സാക്ഷിപ്പെട്ടകത്തൊടു കൂട വെച്ചിരിക്കെണം എ
ന്നു ദൈവം കൽപ്പിച്ചു മറ്റു ചില ആചാരങ്ങളെയും അഹ
രൊനൊടു തന്നെ അരുളിചെയ്തു. അന്നു തൊട്ടു മാത്സൎയ്യം
അടങ്ങി ഞങ്ങൾ ചാകുന്നു നശിക്കുന്നു അശെഷം ന
ശിക്കുന്നു ദെവ കൂടാരത്തെ അടുക്കുന്നവൻ എല്ലാം മരി
ക്കുന്നു ഞങ്ങളും മുറ്റും ചാകെണമൊ എന്നു പറഞ്ഞു സ
ഞ്ചരിക്കയും ചെയ്തു.

യെമിശ്രാന്നിൎഗ്ഗതാശ്ചാപിസൎവ്വെതെപ്രാന്തരെമൃതാഃ।
വിനാവിശ്വാസി‌നൌവീ‌രൗ യെഷൂകാലിബനാമ
[‌കൗ॥

൧൬. മരണത്തിന്നായുള്ള സഞ്ചാരവൎഷം ൩൮.

ൟ ഒളം അമൎന്നതിന്റെ ശെഷം ൩൮ വൎഷം സഞ്ചാ
രം തുടങ്ങി പുരുഷാരം ക്രമത്താലെ മരിക്കയും ചെയ്തു. അ
[ 115 ] തിലെ വിശെഷം സംക്ഷെപിച്ചു പറയുന്നതെ ഉള്ളു. മ
രുഭൂമിയിൽ ൧൭ സ്ഥലങ്ങളിൽ അവർ മെച്ചുകൊണ്ട പാൎക്ക
യും അവിടവിടെ എറിയ ശവങ്ങളെ സ്ഥാപിക്കയും ചെ
യ്തു. (൪ മൊശെ ൩൩.) ദെവകല്പനകൾക്കു വളരെ ലം
ഘനം വന്നുപൊയി. യഹൊവെക്ക ബലികളെയും വ
ഴിപാടുകളെയും കുറെച്ചു ദെവരാജാവിനെയും ഗ്രഹങ്ങ
ളെയും വെച്ചു പൂജിച്ചു ബിംബങ്ങളെ എഴുന്നെള്ളിച്ചും
( ആമ ൫. ) മിസ്രക്കാരുടെ അജ ദെവന്നു വെളിയിൽ
ഹൊമിച്ചും (൩ മൊ. ൧൭.) മിക്കവാറും താന്താങ്ങളുടെ ഇ
ഷ്ടപ്രകാരം അവർ നടന്നുകൊണ്ടിരുന്നു (൭ മൊ.൧൨.)
ഇവരിൽ കണ്ണുചിമ്മി പൊറുത്തു എങ്കിലും ദൈവം ബാ
ല്യക്കാരിൽ പ്രസാദിച്ചു ദെവഹിതം ചെയ്‌വാൻ അവൎക്കു
അഭ്യാസം വരുത്തിയതിനാൽ വിതെക്കാത്ത വനത്തിൽ
അവർ യഹൊവയെ പിന്തുടൎന്നു കല്യാണസ്ത്രീയുടെ വാ
ത്സല്യം പൊലെ കാണിച്ചു മുഴുവനും അവന്നുള്ളവരായി
വിശ്വാസത്തൊടു കൂട നടന്നു യുദ്ധ സമയം പ്രതീക്ഷി
ച്ചുകൊണ്ടിരുന്നു (യിറ. ൨.) ൟ അസഹ്യകാലത്തിങ്കൽ
മൊശെ യഹൊവയൊട പ്രാൎത്ഥിച്ചതു ഇപ്രകാരം.

കൎത്താവെ നീ തലമുറതലമുറയായിട്ടു ഞങ്ങൾക്ക ശര
ണമായിരിക്കുന്നു. മലകൾ ജനിച്ചതിന്നും ഭൂമിയും ഉല
കും ജനിപ്പിച്ചതിന്നും മുമ്പെയും അനാദിയായി എന്നെ
ക്കും ദൈവം നീ ആകുന്നു. നീ മനുഷ്യനെ പൊടിയൊ
ളം തിരിക്കുന്നു പിന്നെ ആദാം മക്കളെ മടങ്ങി വരുവിൻ
എന്നും പറയുന്നു. ആയിരം വൎഷമൊ നിന്റെ കണ്ണിൽ
ഇന്നലെ കടന്ന ദിവസം പൊലെയും രാത്രിയിലെ ഒരു
യാമവും ആകുന്നു. നീ അവരെ ഒഴുക്കികളയുന്നു. അവർ
ഉറക്കം അത്രെ രാവിലെ പൊടിച്ചു വളൎന്നു വൈയ്യുന്നെ
രം അറുത്തു വാടിയ പുല്ലുപൊലെയും ആകുന്നു. ഇപ്ര
കാരം ഞങ്ങൾ തീൎന്നുപൊകുന്നതു നിന്റെ കൊപത്താൽ
അല്ലൊ ആകുന്നു നിന്റെ ഊഷ്മാവാലും ഭ്രമിച്ചുപൊകു
ന്നു. നീ ഞങ്ങളുടെ അകൃത്യങ്ങളെ നിന്റെ നെരെയും ഞ
ങ്ങളുടെ ആന്തരത്തെ നിന്റെ മുഖപ്രകാശത്തിന്നു മുമ്പി
ലും ആക്കിയിരിക്കുന്നു. ൟ ഉഗ്രതകൊണ്ടു ഞങ്ങളുടെ ദി
വസങ്ങൾ എല്ലാം കഴിഞ്ഞുപൊയി ഞങ്ങളുടെ ആണ്ടുകളെ
ഒരു നിരൂപണം പൊലെ തികച്ചുകൊള്ളുന്നു. ഞങ്ങളുടെ
ജീവിത ദിവസങ്ങൾ ൭൦ വൎഷം. ആരൊഗ്യം നിമിത്തം എ
[ 116 ] ണ്പതാകിലും അതിന്റെ ആധിക്യം കൂട പ്രയാസവും മാ
യയും അത്രെ അതു വെഗത്തിൽ കടന്നിട്ടു ഞങ്ങൾ പറ
ന്നുപൊകുന്നു. നിന്റെ കൊപശക്തിയെയും ഉഗ്രതയെ
യും ഭയയുക്തപ്രകാരം അറിയുന്നവൻ ആർ. ജ്ഞാനഹൃദ
യത്തെ നിണക്കു കൊണ്ടുവരുവാന്തക്കവണ്ണം ഞങ്ങ
ളുടെ ദിവസങ്ങളെ എണ്ണുവാൻ ഗ്രഹിപ്പിക്കെണമെ. യ
ഹൊവയെ മടങ്ങി വരെണമെ. എത്രൊടം (താമസം)
നിന്റെ ദാസരിൽ അനുതപിക്കെണമെ. കാലത്തു ത
ന്നെ നിൻ കരുണയാലെ തൃപ്തി വരുത്തി ഞങ്ങൾ ഞങ്ങ
ളുടെ ജീവിതനാൾ ഒളം സ്തുതിച്ചു ആനന്ദിക്കുമാറാക്കെണ
മെ. ഞങ്ങളെ ദുഃഖിപ്പിച്ച നാളുകൾക്കും ദൊഷം കണ്ട
ആണ്ടുകൾക്കും തക്കവണ്ണം സന്തൊഷിപ്പിക്കെണമെ.
നിൻ ക്രിയ അടിയാരിലും നിൻ മഹത്വം പുത്രന്മാരിലും
കാണ്മാറാകട്ടെ. ഞങ്ങളുടെ ദൈവമായ യഹൊവയുടെ
മാധുൎയ്യം ഞങ്ങളുടെ മെൽ ഇരിക്കട്ടെ ഞങ്ങളുടെ കൈവെ
ലയെയും ഉറപ്പിക്കെണമെ അതെ ഞങ്ങൾക്കായി ൟ
കൈവെലയെ ഉറപ്പിക്കെണമെ. (സങ്കീ ൯൦)

൧൭. മിൎയ്യം അഹരൊൻ എന്നിവരുടെ മരണം

നാല്പതാം വൎഷം ഒന്നാം മാസം പിന്നെയും കനാൻ
അതിരിൽ എത്തുംപൊൾ ദെവ പ്രവാചിനിയായ മിൎയ്യം
വാൎദ്ധക്യത്തിങ്കൽ മരിച്ചു അവിടെ സ്ഥാപിക്കയും ചെയ്തു.

വെള്ളം ഇല്ലാതിരുന്നപ്പൊൾ അവർ മൊശെയഹരൊ
ന്മാരൊട മത്സരിച്ചു അച്ചന്മാരൊടു കൂടെ വനത്തിൽ മരി
ച്ചു എങ്കിൽ കൊള്ളായിരിരുന്നു എന്നും ഇവിടെ ധാന്യവും
പഴങ്ങളും വെള്ളവും ഇല്ല എന്നും മറ്റും പറഞ്ഞു മുറയിട്ട
പ്പൊൾ അവർ ഇരുവരും യഹൊവയൊട അപെക്ഷി
ച്ചാറെ. യഹൊവ പ്രത്യക്ഷനായിട്ടു ൟ സംഘം ഒക്കയും
കാൺങ്കെ നീ പാറയൊട പറക എന്നാൽ വെള്ളം ഒഴുക്കും
എന്നു കല്പിച്ചു. അപ്രകാരം മൊശെയും അഹരൊനും അ
വരെ കൂട്ടിയപ്പൊൾ മൊശെ കൈ ഉയൎത്തി ഹെ കലഹ
ക്കാരരെ ഇപ്പാറയിൽനിന്നു നിങ്ങൾക്ക വെള്ളം പുറപ്പെ
ടീക്കുമൊ എന്നു പറഞ്ഞ പാറയെ രണ്ടടിച്ചാറെ വെള്ളം
വളരെ പുറപ്പെട്ടു സംഘവും മൃഗങ്ങളും കുടിക്കയും ചെയ്തു.
അനന്തരം യഹൊവ അവരൊട നിങ്ങൾ അവിശ്വാസ
[ 117 ] ത്താൽ എന്നെ ജന മുഖാന്തരം ബഹുമാനിയാതെ ഇരി
ക്കകൊണ്ടു നിങ്ങൾ ൟ സംഘത്തെ വാഗ്ദത്തദെശത്തിൽ
പ്രവെശിപ്പിക്ക ഇല്ല എന്നു കല്പിച്ചു.

ആ വിവാദം ഉണ്ടായ കദെശിൽനിന്നു എദൊമിലെ
രാജാവിനെ കാണ്മാൻ ദൂതന്മാരെ അയച്ചു ഇസ്രയെലരു
ടെ വൎത്തമാനം ഒക്കയും അറിയിച്ചു ഞങ്ങൾ നിന്റെ ദെ
ശത്തിൽ രാജമാൎഗ്ഗത്തൂടെ പൊവാൻ വംശസ്നെഹത്തി
നാലെ സമ്മതിക്കെണം എന്നു യാചിച്ചപ്പൊൾ. എദൊം
ശങ്കിച്ചു നീ ഇതിലെ പൊകരുതു പൊയാൽ പട ഉണ്ടാ
കും എന്നു വിരൊധിച്ചാറെ ഞങ്ങൾ വയലിലും പറമ്പു
കളിലും ആക്രമിക്ക ഇല്ല കിണറ്റിലെ വെള്ളം പൊലും എ
ടുക്ക ഇല്ല വാങ്ങി എങ്കിൽ വില തരാം ഞങ്ങൾ കാൽനട
യായി നിരത്തു വഴിയൂടെ പൊകട്ടെ എന്നുള്ള അപെക്ഷ
യെയും അനുസരിയാതെ കടക്കരുത എന്നു ഖണ്ഡിച്ചു
പറഞ്ഞു സന്നാഹത്തൊടു കൂട പുറപ്പെടുകയും ചെയ്തു.
യഹൊവ എശാവിന്നു ശെയിർ മലയെ ജന്മമായ്ക്കൊടു
ക്കകൊണ്ടു ഇവരൊടു യുദ്ധം വെണ്ട എന്നുള്ള കല്പന നി
മിത്തം ഇസ്രയെലർ തെങ്കിഴക്ക ചെന്നു എദൊം രാജ്യം
ചുറ്റി പൊകെണ്ടി വന്നു. പൊകുമ്മുന്നെ കനാന്യ അതി
രിലെ രാജാവിനെ ജയിച്ചു മുന്നമുള്ള അപജയത്തിന്നു
പക വിളുകയും ചെയ്തു.

ആ വഴിയിൽ വെച്ചു ൧൨൩ വയസ്സുള്ള അഹരൊൻ
തന്റെ പൂൎവ്വന്മാരൊടു ചെരെണ്ടുന്ന സമയം വന്നു (൪൦
ആം വൎഷം ൫ മാസം ൧ തിയ്യതി) ദെവനിയൊഗപ്രകാ
രം മൊശെ അഹരൊനെയും അവന്റെ പുത്രനെയും കൂ
ട്ടികൊണ്ടു സംഘം എല്ലാം കാൺങ്കെ ഹൊർ മല എറി അ
ഹരൊന്റെ സ്ഥാനവസ്ത്രങ്ങളെ അഴിപ്പിച്ചു അവറ്റെ
എലാജരിനെ ഉടുപ്പിച്ചു. ഉടനെ അഹരൊൻ മുകൾ പര
പ്പിൽ വെച്ചു മരിച്ചു മൊശയും എലാജരും മലയിൽനിന്നി
റങ്ങി വന്നു ഇസ്രയെൽ വംശം എല്ലാം ൩൦ ദിവസം അ
വനെ കുറിച്ചു കരഞ്ഞിരുന്നു.

൧൮. യൎദ്ദെൻ പുഴയൊളം ഉള്ള യാത്ര.

ഹൊർ മലയെ വിട്ടു എദൊം രാജ്യം ചുറ്റിപൊവാൻ
തെക്കൊട്ടു നടക്കുമ്പൊൾ മാൎഗ്ഗഖെദം നിമിത്തം ജനങ്ങൾ
[ 118 ] വളരെ വലഞ്ഞു ൟ വനത്തിൽ മരിപ്പാൻ ഞങ്ങളെ എ
ന്തിന്നു കൂട്ടികൊണ്ടു വന്നു അപ്പവും വെള്ളവും ഇല്ല ൟ
നിസ്സാരമായ തീനിൽ ഉഴപ്പു വരുന്നു എന്നും മറ്റും യ
ഹൊവയുടെ നെരെ മത്സരിച്ചു പറഞ്ഞു. അപ്പൊൾ യ
ഹൊവ ജനമദ്ധ്യത്തിങ്കൽ നാഗങ്ങളെ അയച്ചു അവ ക
ടിച്ചു വളരെ ജനം മരിച്ചാറെ അവർ വന്നു മൊശയൊടു
ഞങ്ങൾ മത്സരിച്ചു പറഞ്ഞതു ദൊഷം തന്നെ എങ്കിലും
സൎപ്പങ്ങളെ നീക്കെണ്ടതിന്നു യഹൊവയൊടു പ്രാൎത്ഥിക്കെ
ണമെ എന്ന അപെക്ഷിച്ചപ്പൊൾ മൊശെ അവൎക്കുവെ
ണ്ടി പ്രാൎത്ഥിച്ചു. അനന്തരം യഹൊവ നീ സൎപ്പത്തെ
വാൎത്തുണ്ടാക്കി കൊടിമരത്തിന്മെൽ തൂക്കുക കടി എറ്റവൻ
അതിനെ നൊക്കുമ്പൊൾ ജീവിക്കും എന്ന കല്പന പ്രകാ
രം ചെമ്പുകൊണ്ടു സൎപ്പത്തെ ഉണ്ടാക്കി കൊടിമെൽ വെ
ച്ച ഉടനെ നൊക്കിയവർ എല്ലാം ജീവിച്ചു. ശാപ സ്വരൂ
പമായി മരത്തിന്മെൽ തൂക്കിയ ക്രിസ്തനെ വിശ്വാസ
ത്തൊടു നൊക്കിയാൽ ലഭിക്കുന്ന പുതിയ ജീവനത്തിന്നു
ഇതുതന്നെ മുങ്കുറി ആകുന്നു.

തഥാതാമ്രകൃതംസൎപ്പംഔഷധായെസ്രയെലിനാം।
പ്രാന്തരെസൎപ്പദൃഷ്ടാനാം മൊസിഃസ്തംഭൊൎദ്ധമാൎപ്പ
[യൽ॥
അൎപ്പണീയംതഥൊൎദ്ധംചാചിരാദ്വിദ്ധിനരാത്മജം।
ക്ഷിതാനാംപാപഗരളൈ ശ്ചികിത്സാ‌സൗനൃണാമ
[പി॥
യസ്മിൻസംസ്ഥാപ്യവിശ്വാസം സൎപ്പദൃക്സംഘവ
[ത്തതഃ।
നമ്രിയെതനരഃകിന്തുപ്രാപ്നുയാന്നൂത്നജീവനം॥

ഇസ്രയെലർ തെക്കു എലാത്തുറയൊളം പൊയതിന്റെ
ശെഷം വടക്കൊട്ടു തിരിഞ്ഞപ്പൊൾ യഹൊവ കല്പിച്ചു
ഞാൻ എദൊമിന്നു ഹൊൎയ്യരുടെ നാടുകൊടുത്ത പ്രകാരം
മുമ്പെ നിടിയ ശരീരികൾ പാൎത്ത നാടുകളെ ലൊത്തപുത്ര
ന്മാൎക്കു കൊടുത്തിരിക്കുന്നു ആകയാൽ ആർ മുതലായ പ
ട്ടണങ്ങളും മൊവാബിനും റബ്ബത്ത മുതലായവയും അ
മ്മൊന്നും ജന്മം തന്നെ ഇവരെ ആക്രമിക്കരുത എന്നരുളി
ചെയ്ത പ്രകാരം അവർ അതിൎക്കരികിൽ അൎന്നൊൻ പുഴ
[ 119 ] യൊളം ചെന്നു. അതിന്റെ അക്കരെ വാഴുന്ന അമൊൎയ്യ
നായ സീഹൊൻ കുറഞ്ഞൊരു മുമ്പെ യൎദ്ദെന്നുകിഴക്കെ രാ
ജ്യത്തെ ജയിച്ചു മൊവാബ്യരെ തെക്കൊട്ടു നീക്കിയതിനാൽ
എറ്റവും മദിച്ചിരിക്കകൊണ്ടു. ഇസ്രയെൽ ദൂതരെ ക
ണ്ടപ്പൊൾ സ്വരാജ്യത്തിൽ കൂടി യാത്ര ചെയ്‌വാൻ സമ്മതി
ക്കാത്തതും അല്ലാതെ ഉടനെ സൈന്യങ്ങളൊട കൂട യുദ്ധ
ത്തിന്നു പുറപ്പെടുകയും ചെയ്തു. അപ്പൊൾ യഹൊവ
ഞാൻ ഇന്നു നിങ്ങൾക്ക ഒരു രാജ്യം അവകാശമാക്കിതരു
വാൻ തുടങ്ങുന്നു എന്നു കല്പിച്ചപ്പൊൾ ഇസ്രയെൽ ധൈ
ൎയ്യം പൂണ്ടു പട എറ്റു സീഹൊനെ ജയിച്ചു അൎന്നൊൻ മു
തൽ യബൊക്കാറുവരെയും ഉള്ള നാടും ഹെശ്ബൊൻ മുതലാ
യ പട്ടണങ്ങളും കൈവശമാക്കി വളരെ കൊള്ളയിടുകയും
ചെയ്തു. ഇപ്രകാരം യബൊക്ക വരെയും ചെന്നപ്പൊൾ
നെടിയ ശരീരികളിൽ ശെഷിച്ച ഒഗ രാജാവും ബാശാൻ
രാജ്യത്തിലെ സകല പ്രജകളൊടും കൂടി പുറപ്പെട്ടു എദ്ര
യിൽ വെച്ചു പൊരിന്നടുത്തപ്പൊൾ. നിങ്ങൾ ഭയപ്പെടരു
ത ഇവനെയും ഞാൻ നിങ്ങൾക്ക തന്നിരിക്കുന്നു എന്നു
ദെവ കല്പന ഉണ്ടായാറെ അവർ അവനെയും പ്രജകളെ
യും സംഹരിച്ചു ബാശാനിൽ പുറമതിലുള്ള പട്ടണങ്ങൾ
൬൦ഉം പിടിച്ചു. ഇപ്രകാരം അൎന്നൊൻ പുഴ മുതൽ ഹ
ൎമ്മൊൻ പൎവ്വതപൎയ്യന്തം യൎദ്ദെന്നു കിഴക്കെ ദെശങ്ങൾ ഒക്ക
യും സ്വാധീനമാക്കുകയും ചെയ്തു. അനന്തരം അവർ യ
ൎദ്ദെൻ നദിയെ കടക്കെണ്ടതിന്നു തെക്കെ സമഭൂമിയിൽ
കൂടി നദീ തീരത്തിങ്കൽ പാളയം ഇറങ്ങി ചില മാസം പാ
ൎക്കയും ചെയ്തു.

൧൯. ബില്യാംഎന്നപ്രവാചകൻ.

മൊവബ രാജാവായ ബാലാക്ക ൟ ചെയ്തതിനെ ഒ
ക്കയും വിചാരിച്ചു പ്രജകളെ പരവശന്മാരായും കണ്ടാ
റെ അയൽവക്കത്തുള്ള മിദ്യാൻ മൂപ്പരൊടു. ൟ വന്ന
സംഘം ചുറ്റുമുള്ളത ഒക്കയും കാള പുല്ലിനെ എന്ന പൊ
ലെ മെഞ്ഞുകളയും എന്നു പറഞ്ഞു സന്ധിച്ച ശെഷം
രണ്ടു പരിഷക്കാരും പ്രാത്തനദീതീരസ്ഥാനായ ബില്യാം
എന്ന പ്രവാചകനെ വിളിപ്പാൻ സമ്മാനങ്ങളൊടു കൂട
ദൂതരെ അയച്ച പറയിച്ചു. മിസ്രയിൽനിന്നു പുറപ്പെട്ട
[ 120 ] ഒരു വലിയ സംഘം എന്റെ നെരെ വന്നു പാൎക്കുന്നു
നിന്റെ ശാപവും അനുഗ്രഹവും രണ്ടും പറ്റും എന്നു അ
റിയുന്നു ആകയാൽ അവരെ പുറത്താക്കുവാൻ കഴിവുവ
രെണ്ടതിന്നു നീ വന്നു അവരെ ശപിക്കെണം. ഇപ്രകാ
രം കെട്ടാറെ ബില്യാം ദൂതരൊട നിങ്ങൾ ഇവിടെ പാ
ൎപ്പിൻ ദെവവാക്യപ്രകാരം നാള ഉത്തരം പറയാം എന്നു
പറഞ്ഞു പാൎപ്പിച്ചപ്പൊൾ ബില്യാമിനു ദൎശനം ഉണ്ടായി
വൎത്തമാനം ബൊധിപ്പിച്ചപ്പൊൾ നീ അവരൊടു പൊക
യും ഞാൻ അനുഗ്രഹിച്ച ജനത്തെ ശപിക്കയും അരുത
എന്നുദെവകല്പന ഉണ്ടാകയാൽ. ബില്യാം കാലത്തെ ദൂത
രൊട പറഞ്ഞു നിങ്ങൾ പൊകുവിൻ കൂട പൊരുവാൻ എ
നിക്ക അനുവാദം ഇല്ല എന്നു പറഞ്ഞയക്കുകയും ചെയ്തു.
ദൂതർ ബാലാക്കിനെ ഉണൎത്തിച്ചപ്പൊൾ രാജാവ അവ
രെക്കാൾ ആഢ്യന്മാരെ അയച്ചു വരെണം എന്നും നീ
കല്പിക്കുന്നത എല്ലാം ചെയ്യാം വളരെ ബഹുമാനിക്കാം എ
ന്നും അത്യന്തം പിന്നെയും അപെക്ഷിച്ചപ്പൊൾ ബി
ല്യാം പ്രഭുക്കന്മാരൊടു അരമന നിറയ പൊന്നും വെള്ളി
യും തന്നാലും ദെവവചനത്തെ ലംഘിപ്പാൻ ആവതല്ല
എന്നു പറഞ്ഞു എങ്കിലും മൊഹം നിമിത്തം അവരെ പാ
ൎപ്പിച്ചാറെ പൊകെണ്ടതിന്നു ദെവാനുവാദം ഉണ്ടായി.
ബില്യാം രാവിലെ കഴുത കയറി പ്രഭുക്കന്മാരൊടു കൂട പുറ
പ്പെടുകയും ചെയ്തു.

അവൻ പൊകുന്നത അനിഷ്ടമാകകൊണ്ടു യഹൊവ
യുടെ ദൂതൻ വഴിയിൽ അവന്നു വിരൊധിയായി നിന്നു.
അവൻ വാളുമായി വഴിയിൽ നിൽക്കുന്നതു കഴുത കണ്ടു മാറി
വയലിലെക്കു പൊയാറെ ബില്യാം അടിച്ചു വഴിക്കലാക്ക
യും ചെയ്തു. പിന്നെയും ദൂതൻ രണ്ടു മതിലുകളുടെയും ഇട
യിൽനിൽക്കുന്നതു കണ്ടപ്പൊൾ മതിലൊടുരുങ്ങിഅവന്റെ
കാലിനെ ഞെരുക്കിയാറെ പിന്നെയും അടിച്ചു. മൂന്നാമ
തും വഴിയില്ലാത്ത ഒരിടുക്കിൽനിന്ന ദൂതനെ കണ്ടപ്പൊൾ
കഴുത വീണു ബില്യാം കൊപിച്ചു അടികൂട്ടിയപ്പൊൾ മ
നുഷ്യവചനത്താൽ കഴുത പറഞ്ഞു തുടങ്ങി. ൟ മൂന്നുവ
ട്ടം അടിപ്പാൻ ഞാൻ എന്തു ചെയ്തു. എന്നു കെട്ടാറെ പരി
ഹസിച്ചതു കൊണ്ടത്രെ വാൾ ഉണ്ടെങ്കിൽ നിന്നെ കൊ
ല്ലുമായിരുന്നു എന്നു ബില്യാം പറഞ്ഞപ്പൊൾ ഇന്നു വ
രെയും നീ കയറിവന്ന നിന്റെ കഴുത ഞാൻ അല്ലയൊ
[ 121 ] മുമ്പെ ഇപ്രകാരം ചെയ്യുമാറുണ്ടൊ എന്നു ചൊദിച്ചതി
ന്നു ഇല്ല എന്നു പറയുമ്പൊൾ ദൈവം ബുദ്ധികെട്ട പ്ര
വാചകന്റെ കണ്ണു തുറന്നു അവൻ വാൾ ഒങ്ങി നിൽക്കു
ന്ന ദൂതനെ കണ്ടു നമസ്കരിക്കയും ചെയ്തു. അപ്പൊൾ
ദെവദൂതൻ അവനൊടു ൟ കഴുതയെ ൩ വട്ടം അടി
പ്പാൻ സംഗതി എന്തു നിണക്കു വിരൊധിയായി ഞാൻ
പുറപ്പെട്ടിരിക്കുന്നു നിന്റെ വഴി അശുഭം കഴുത മാത്രം
എന്നെ കണ്ടു മാറി ഇല്ല എങ്കിൽ നിന്നെ കൊന്നു അതി
നെ രക്ഷിക്കുമായിരുന്നു നിശ്ചയം എന്നു പറഞ്ഞു. അ
നന്തരം ബില്യാം ഞാൻ പാപം ചെയ്തു നീ വിരൊധി
യായി നിൽക്കുന്നത അറിഞ്ഞില്ല അനിഷ്ടം എങ്കിൽ മട
ങ്ങിപൊകം എന്നു പറഞ്ഞാറെ അവരൊട കൂട പൊക
ഞാൻ പറയിക്കുന്നതു മാത്രമെ പറയാവു എന്ന കല്പന
കെട്ടു പൊകയും ചെയ്തു. പ്രവാചകൻ വരുന്നു എന്നു
രാജാവ കെട്ടാറെ അവനെ എതിരെല്പാൻ അതിരൊളം
ചെന്നു കണ്ടു ആദ്യം എന്തു വരാതിരുന്നു ഞാൻ സമ്മാ
നിക്ക ഇല്ലായിരുന്നുവൊ എന്നു പറഞ്ഞപ്പൊൾ. ഞാൻ
വന്നിരിക്കുന്നുവല്ലൊ ദൈവം നാവിൽ തരുന്ന വചനം
മാത്രം ഞാൻ പറയും എന്നു ബില്യാം ചൊല്ലി ഇരുവരും
പൊയി.

സദ്യയും ബലിയും കഴിച്ച ശെഷം ബാലാക്ക ബി
ല്യാമിനെ കൂട്ടി കൊണ്ടു മലമെൽ നിറുത്തി ഇസ്രയെൽ
പാളയത്തെ കാണിക്കുമ്പൊൾ ദെവനിയൊഗം ഉണ്ടാ
യി തറയുടെ ചുറ്റും നിൽക്കുന്ന രാജാവൊടും പ്രഭുക്കന്മാ
രൊടും പറഞ്ഞു. ഇസ്രയെലെ ശപിക്കെണം എന്നു വെ
ച്ചു മൊവബ രാജാവ എന്നെ കിഴക്കെ മലയിൽനിന്നു വ
രുത്തി. ദൈവം ശപിക്കാത്തവനെ ഞാൻ എങ്ങിനെ ശ
പിക്കും ൟ കാണുന്ന ജനം തനിച്ചു പാൎക്കും ജാതികളു
ടെ എണ്ണത്തിൽ കൂടുകയും ഇല്ല യാക്കൊബിന്റെ പൊടി
യെ ആർ എണ്ണും. എന്റെ ആത്മാവ ൟ നെരുള്ളവരു
ടെ മരണം പൊലെ മരിക്കട്ടെ എന്റെ ശെഷവും അവ
ന്റെത എന്ന പൊലെ ഇരിക്കട്ടെ. എന്നതു കെട്ടപ്പൊൾ
ബാലാക്ക നീ എന്തു ചെയ്യുന്നു ശത്രുക്കളെ ശപിപ്പാനാ
യി ഞാൻ നിന്നെ വരുത്തി നീ അവരെ അനുഗ്രഹിക്കു
ന്നു എന്നു പറഞ്ഞാറെ യഹൊവ അറിയിച്ചതിനെ ഞാൻ
സൂക്ഷിക്കെണ്ടയൊ എന്നു ചൊന്ന ശെഷം പാളയത്തി
[ 122 ] ന്റെ അവസാനം മാത്രം കാണ്മാന്തക്കവണ്ണം മറ്റൊരു
കുന്നിന്മെൽ കൊണ്ടുപൊയി കൎമ്മം കഴിക്കയും ചെയ്തു.

ഇപ്പൊൾ യഹൊവ എന്തു കല്പിച്ചു എന്നു രാജാവ ചൊ
ദിച്ചാറെ. അല്ലയൊ ബാലാക്കെ എഴുനീറ്റു കെൾക്ക ദൈ
വം ഭൊഷ്ക്കുപറയുന്ന പുരുഷനല്ല പശ്ചാത്താപം തൊന്നു
ന്ന ആദാമ്യനും അല്ല ആയവൻ ചൊന്നതിനെ ചെയ്യാ
തെയും കല്പിച്ചതിനെ സ്ഥിരമാക്കാതെയും ഇരിക്കുമൊ അ
വൻ അനുഗ്രഹിച്ചു എനിക്കു മാറ്റികൂട. മായയും അ
ദ്ധ്വാനവും ഇസ്രയെലിൽ കാണ്മാനില്ല അവന്റെ ദൈ
വമായ യഹൊവ അവനൊടു കൂട ഉണ്ടു രാജനിമിത്തം
ഉള്ള ആൎപ്പും ഉണ്ടു അവരെ മിസ്രയിൽനിന്നു പുറപ്പെടീ
ച്ചവൻ ദെവൻ, ഘാണ്ടാമൃഗത്തിന്റെ വെഗതയും ഉണ്ടു.
യാക്കൊബിൽ ആഭിചാരമില്ല ഇസ്രയെലിൽ ശകുനവും
ഇല്ലല്ലൊ അവരിൽ ദൈവം എന്തു പ്രവൃത്തിച്ചു എന്നി
പ്പൊൾ ചൊല്ലപ്പെടും ഇതാ ജനം സിംഹം പൊലെ എ
ഴുനീറ്റു ഇര തിന്നുവൊളം കിടക്കതെ ഇരിക്കും. എന്നു
പറഞ്ഞപ്പൊൾ അവരെ ശപിക്കയും അനുഗ്രഹിക്കയും
വെണ്ട എന്നു രാജാവ കല്പിച്ചു പ്രവാചകനെ മറ്റൊരു
സ്ഥലത്തെക്കു കൊണ്ടുപൊയി മുമ്പെ പൊലെ കൎമ്മം ക
ഴിപ്പിച്ചു.

അനന്തരം ബില്യാം യഹൊവയുടെ അഭീഷ്ടം അറി
ഞ്ഞപ്പൊൾ ശകുനങ്ങളെ നൊക്കാതെ ഇസ്രയെലെ സ്തു
തിച്ചു. അവർ സുഖമായി കുടി ഇരുന്നു പരന്നു ജാതിക
ളെ ജയിക്കും അവരിൽ സൎവ്വ പ്രസിദ്ധനായ രാജാവു
ണ്ടായി രാജ്യം വളരുകയും ചെയ്യും എന്നും മറ്റും അറിയി
ച്ചപ്പൊൾ. ബാലാക്ക കൊപിച്ചു മണ്ടി പൊകെണം എ
ന്നു കല്പിച്ചു. അതിന്റെ ശെഷം ബില്യാം ഞാൻ പൊകു
ന്നു ൟ ജനം ഒടുവിൽ നിന്റെ പ്രജകളൊടു ചെയ്യുന്ന
തിന്നത എന്ന അറിയിക്കാം. ആ രാജാവിനെ ഞാൻ കാ
ണും സമീപിച്ചല്ല താനും ഇസ്രയെലിൽനിന്നു നക്ഷത്ര
വും ചെങ്കൊലുമായവൻ ഉദിച്ചു മൊവബ ദിക്കുകളെ എ
ല്ലാം ചതെച്ചു നിലവിളി ഘൊഷക്കാരെ സകലരെയും നി
ഗ്രഹിക്കും. എദൊം കൈവശമാകും. അമലെക് ജാതിക
ളിൽ ആദ്യൻ എങ്കിലും അവന്റെ ഒടുക്കം ക്ഷയം ആകു
ന്നു. കെന്യവംശം പാറമെൽ ഉറപ്പുള്ള കൂടു ചമെക്കുന്നു
എങ്കിലും അശൂർ നിന്നെ എത്രൊടം അടിമയാക്കും. അ
[ 123 ] യ്യൊ ദൈവം അപ്രകാരം ചെയ്യും അളവിൽ ആർ ജീവി
ച്ചിരിക്കും. പടിഞ്ഞാറ കിത്തിം ഭാഗത്തു നിന്നു കപ്പലു
കൾ വന്നു അശൂരിനെ താഴ്ത്തും എബരിനെയും താഴ്ത്തും ജ
യിച്ചവനും കൂട ക്ഷയിക്കും. എന്നിപ്രകാരം ഒരൊ ഭാവി
വൎത്തമാനങ്ങളെ പറഞ്ഞു അവർ ഇരുവരും വിട്ടു തങ്ങ
ടെ വഴിക്കു പൊകയും ചെയ്തു.

൨൦. മൊശെയുടെ വെലാവസാനം.

അനന്തരം ബില്യാം ഒരുപായം വിചാരിച്ചു ഇസ്ര
യെലെ ശപിപ്പാൻ ഇടവരായ്കകൊണ്ടു രാജാവിനൊട
ഇവരെ പാപം ചെയ്യിച്ചാൽ ദൈവവിരൊധം ഉണ്ടാകും
പരസ്ത്രീസംഗത്തിനും വിഗ്രഹാരധനെക്കും സംഗതി
വരുത്തെണം എന്നു ദുഷ്‌കൗശലം പറഞ്ഞ ചെയ്യിക്കയും
ചെയ്തു. മൊവാബ സ്ത്രീകൾ വന്നു ഇസ്രായെലരൊട
സംസൎഗ്ഗം തുടങ്ങി അവരും മദിച്ചു സംഗിച്ചു സ്ത്രീകൾ
ക്ഷണിക്കയാൽ ബലികൎമ്മങ്ങളിലും സദ്യകളിലുംചെൎന്നു
ഭക്ഷിച്ചു ബാൽപ്യൊർ മുതലായ മൊവാബ ദെവന്മാ
രെയും സെവിച്ചു നമസ്കരിച്ചു. അപ്പൊൾ യഹൊവയു
ടെ കൊപംജ്വലിച്ചു ജനങ്ങളിൽ ബാധപിടിച്ചു ൟ ദെവ
തയെ സംഗിച്ച മൂപ്പന്മാരെ എല്ലാം തൂക്കിക്കളഞ്ഞു ദെവ
കൊപത്തെ തീൎക്കെണം എന്ന കല്പന ഉണ്ടായി അതിനാൽ
സഭക്കാർ എല്ലാവരും കരഞ്ഞിരിക്കുമ്പൊൾ ശിമ്യൊനരിൽ
പ്രഭുവായ സിമ്രി മിദിയാനിൽ പ്രമാണിയുടെ മകളെ
കൊണ്ടുവന്നു എല്ലാവരും കാൺങ്കെ കൂടാരത്തിൽ ആക്കി.

അഹരൊന്റെ ‌പൗത്രനായ പിഹ്നാസ അതു കണ്ടാ
റെഎഴുനീറ്റു കുന്തവും എടുത്തുകൂടാരത്തിൽപ്രവെശിച്ചുനി
ൎലജ്ജന്മാരായ ഇരുവരെയും കുത്തികൊന്നു. അവന്റെശു
ഷ്കാന്തിയാൽ ദെവബാധ ഒഴിഞ്ഞു പിഹ്നാസിനും അ
വന്റെ സന്തതിക്കും നിത്യ ആചാൎയ്യസ്ഥാനം അവകാശ
മായി വരികയും ചെയ്തു.

ബാധകൊണ്ടു ൨൪൦൦൦ പെർ മരിച്ചതിന്റെ ശെഷം
കനാൻ ദെശം പ്രവെശിച്ചു കുടി ഇരിക്കെണ്ടുന്നവരുടെ
കണക്കു നൊക്കിയപ്പൊൾ ഇരുപതു വയസ്സിന്നു മെല്പെ
ട്ടുള്ളവർ ആക ൬൦൧൭൩൦ ആളുകളെ കണ്ടു. അവരിൽ യൊ
ശുവും കലെബും ഒഴികെ സീനായി വനത്തിൽ വെച്ചു എ
ണ്ണിയവരിൽ ഒരുത്തനും ശെഷിച്ചുണ്ടായിരുന്നില്ല. വന
ത്തിൽ വെച്ചു മരിക്കും എന്നു യഹൊവ കല്പിച്ചവരിൽ
[ 124 ] മൊശെ മാത്രം ഇരിക്ക കൊണ്ടു. യഹൊവ അവനൊടു
നീയും അഹരൊനും വിവാദവെള്ളം സംഗതിയായി എ
ന്റെ വചനം അനുസരിയായ്കകൊണ്ടു നീ ൟ മലമെൽ
കരെറി ഇസ്രയെലൎക്ക കൊടുത്ത ദെശം നൊക്കുക അതു
കണ്ട ശെഷം നീയും കൂടെ അഹരൊൻ എന്ന പൊലെ
നിന്റെ പൂൎവ്വന്മാരൊടു ചെരും എന്നു കല്പിച്ചപ്പൊൾ മൊ
ശെ പ്രാൎത്ഥിച്ചു. സകല ജഡത്തിലെ ആത്മാക്കൾക്കും
ദൈവമായ യഹൊവായെ നിന്റെ സഭ ഇടയനില്ലാത്ത
ആടുകളെന്ന പൊലെ വരരുതെ അവരുടെ പൊക്കിലും
വരവിലും മുമ്പായി നടക്കുന്ന ആളെ വെക്കെണമെ.
എന്നാറെ യഹൊവ നൂന്റെ മകനായ യൊശുവ ആ
ത്മാവുള്ള പുരുഷനാകകൊണ്ടു അവന്റെ മെൽ കൈവെ
ച്ചു അവനെ എലാജർ ആചാൎയ്യന്നും സഭെക്കും മുമ്പാക
നിറുത്തി അവന്ന കല്പന കൊടുത്തു എല്ലാവരും അനുസരി
ക്കെണ്ടതിന്നു നിന്റെ തെജസ്സ അവന്റെ മെൽ ആക്കെ
ണം അവൻ സകല സംശയത്തിലും എലാജരെ ചെന്നു
അവരെ ഊരിം ആചാരപ്രകാരം യഹൊവയൊട അ
ന്വെഷിക്കുമാറാക്കി അനുസരിച്ചു നടക്കെണം. എന്നു ക
ല്പിച്ച പ്രകാരം മൊശെ നടത്തി തന്റെ വെലയെയും
യൊശുവിങ്കൽ എല്പിക്കയും ചെയ്തു.

മരിക്കുമ്മുമ്പെ ഇനിയും ഒന്നു ചെയ്യെണം മിദ്യാനർ ക
ള്ള ദെവകളെക്കൊണ്ടും സ്ത്രീകളെ കൊണ്ടും ചെയ്യിച്ച
‌ കൗശലത്തിന്നു പ്രതിക്രിയ ചെയ്ക എന്നു നിയൊഗം ഉ
ണ്ടായാറെ. മൊശെ ഒരൊ ഗൊത്രങ്ങളിൽ പ്രത്യെകം ആ
യിരം ആളുകളെ എടുത്തു പിഹ്നാസിനെ തലവനാക്കി
കാഹളങ്ങളൊട കൂടെ ആചാൎയ്യന്മാരെയും അയച്ചു. അ
വർ പുറപ്പെട്ടു പൊരിൽ മിദ്യാനരെ ജയിച്ചു പുരുഷന്മാ
രെയും ചില രാജാക്കന്മാരെയും കള്ള പ്രവാചകനായ
ബില്യാമിനെയും കൊന്നു വളരെ കൊള്ളയും ഇട്ടു ആ ധ
നത്തിൽ പാതി യുദ്ധത്തിന്നു പൊയവൎക്കും പാതി പൊ
കാത്തവൎക്കും കൊടുത്തു ൫൦ഇൽ ഒരംശം ആചാൎയ്യന്മാ
ൎക്കും ലെവ്യൎക്കും വിഭാഗിച്ചു വെച്ചു.

അനന്തരം യൎദ്ദന്നിക്കരയിലുള്ള രാജ്യം കന്നുകാലികൾ
ക്ക് എറ്റവും വിശിഷ്ടമാകകൊണ്ടു രൂബൻ ഗാദ അര മ
നശ്ശ എന്ന ൨൪ ഗൊത്രക്കാർ വന്നു അപെക്ഷിച്ചപ്പൊൾ
മൊശെ സഹൊദരന്മാരെ പടെക്കയക്കയും നിങ്ങൾ ഇവി
ടെ ഇരിക്കയും ചെയ്യാമൊ എന്നും മറ്റും പറഞ്ഞതിന്നു.
[ 125 ] അവർ അപ്രകാരം വെണ്ടാ ഞങ്ങൾ കുഞ്ഞിക്കുട്ടികളെ
യും ആടുമാടുകളെയും പാൎപ്പിക്കെണ്ടതിന്നു പുറമതിലുക
ളെ പണിയിച്ച ഉടനെ ആയുധപാണികളായി സഹൊ
ദരരുടെ മുമ്പിൽ പുറപ്പെട്ട യുദ്ധം ചെയ്യാം അവൎക്കും കൂ
ടെ അവകാശം വരുവൊളം മടങ്ങിപൊകയും ഇല്ല. എ
ന്നിങ്ങിനെ പറഞ്ഞപ്പൊൾ മൊശെയും മറ്റും അപ്രകാരം
ആകട്ടെ എന്നു സമ്മതിച്ചു അവൎക്കു സീഹൊൻ ഒഗ ൟ
രണ്ട രാജാക്കന്മാരുടെ രാജ്യങ്ങളെ കൊടുത്തു അവർ പട്ട
ണങ്ങളെയും മറ്റും എടുപ്പിക്കയും ചെയ്തു. മറ്റെയവ
രൊട: യൎദ്ദൻ കടന്നു കനാനിൽ പ്രവെശിക്കുമ്പൊൾ നി
ങ്ങൾ കുടിയാന്മാർ എല്ലാവരെയും പുറത്താക്കി പ്രതിഷ്ഠക
ളെയും പ്രതിമകളെയും എല്ലാം നശിപ്പിച്ചു ആ രാജ്യം
അംശിച്ചു ശീട്ടെടുത്തു വന്ന ദെശങ്ങളിൽ അവരവർ കുടി
ഇരിക്കെണം. കനാന്യരെ ആട്ടികളയാതെ ഇരുന്നാൽ അ
വർ നിങ്ങൾക്കു മുള്ളുകളായി തീരും ഞാൻ അവരൊട
ചെയ്‌വാൻ ഭാവിച്ച പ്രകാരം നിങ്ങളൊട ചെയ്യെണ്ടിവ
രും. വിഭാഗിക്കെണ്ടുന്ന രാജ്യത്തിന്റെ അതിരുകൾ തെ
ക്ക ഉപ്പുപൊയ്കയുടെ തെക്കെ അറ്റം തുടങ്ങി മിസ്രത്തൊ
ടുവരെയും പടിഞ്ഞാറു സമുദ്രവും വടക്കു ലിബനൊൻ
ഹൎമ്മൊൻ മലകളും കിഴക്കു യൎദ്ദൻ പുഴയും അതിരായ ദെ
ശങ്ങള ൯൪ ഗൊത്രങ്ങൾക്കും എലാജർ യൊശുവും ൧൦
ഗൊത്രത്തലവന്മാരും കൂടെ പകുത്തു കൊടുക്കെണം. എ
ന്നിപ്രകാരം മൊശെ കല്പിച്ചു യൊശുവൊടു യഹൊവ
ൟ രണ്ടു രാജാക്കന്മാരൊടു ചെയ്തതിനെ നീ കണ്ടുവ
ല്ലൊ നീ ചെല്ലുന്ന രാജ്യങ്ങളിൽ ഒക്കയും യഹൊവ ഇപ്ര
കാരം തന്നെ ചെയ്യും അവരെ ഭയപ്പെടരുത യഹൊവ നി
ങ്ങൾക്കായി യുദ്ധം ചെയ്യും എന്നു പറകയും ചെയ്തു.

അക്കാലം മൊശെ അപെക്ഷിച്ചു കൎത്താവായ യഹൊ
വയെ നീ അടിയന്നു നിൻ മഹത്വത്തെയും വീൎയ്യ ബാ
ഹുവെയും കാണിച്ചു തുടങ്ങി നിന്റെ ക്രിയകൾക്കും ജ
യങ്ങൾക്കും തക്ക പ്രകാരം നടത്തുന്ന ദൈവം ഭൂമി ആ
കാശങ്ങളിലും ആരുള്ളു. എന്നെയും കടത്തി യൎദ്ദനക്ക
രെ നല്ല ദെശത്തെയും ൟ ശൊഭന മലകളെയും ലിബ
നൊനെയും കാട്ടെണമെ. എന്നാറെ യഹൊവ ആയ്തു
അനുസരിയാതെ മതി ഇനി ൟ കാൎയ്യത്തെ എന്നൊട പ
റയരുത നീ ൟ നദിയെ കടക്ക ഇല്ല പിസ്ഗ മലയിൽ ക
രെറി നാലു ഭാഗവും നൊക്കി നല്ലവണ്ണം കാൺങ്ക യൊ
[ 126 ] ശുവെയും ഉറപ്പിക്ക എന്നിങ്ങിനെ അരുളിചെയ്തു.

ചരമെത്വനുവാക്യാഖ്യെസ്കന്ധെസൊഗ്രഃപ്രവാചിനാം।
മൊസിരീശകൃതംസൎവ്വംവൎഗ്ഗാൎത്ഥെവക്ത്യനുക്രമാൽ॥
ശ്രെഷ്ഠാജ്ഞാശ്ചതതൊപ്യാഹസ്മാൎയ്യഗീതസമന്വിതാഃ।
ആശിഷംതദ്വിനീതെഭ്യൊവിരൊധിഭ്യസ്തഥാശപം॥
പരംചാത്മനിഭംഭവ്യംപരെപ്രൊച്യെശവാദിനം।
കനാനംശിഖരാദൃഷ്ട്വാമൃതൊദൃശ്യശവൊനരൈഃ॥

൨൧. കറാരിനെ നിനപ്പിക്ക.

൪൦ വൎഷം ൧൧മാസം ൧ തിയ്യതി മൊശെ ഇസ്രയെല
രൊടു ഉപദെശിച്ചത എന്തെന്നാൽ. ഇപ്പൊൾ ഇസ്രയെ
ലെ ഞാൻ ദെവനിയൊഗത്താൽ കൽപ്പിക്കുന്നതിനെ കെ
ൾക്ക യഹൊവയുടെ കല്പനകളൊട ഒന്നുംചെൎക്കയുംകുറെ
ക്കയും അരുതു അവറ്റെ പ്രമാണിക്ക ചെയ്‌വിൻ. അന്യ
ജാതികൾ ൟ കല്പനകൾ ഒക്കെയും കെട്ടു ഹാ എത്രെ ബു
ദ്ധിയും അറിവും ഉള്ള ജനം ൟ വംശം അത്രെ മഹത്വ
മുള്ളത എന്നു നിങ്ങളെ പറയും. അതു സത്യം നാം വിളി
ക്കുമ്പൊൾ ഒക്കെയും നമ്മെ സമീപിച്ചു വരുന്ന യഹൊ
വ എന്ന പൊലെ മറ്റുള്ള ജാതിക്ക ദെവസാന്നിദ്ധ്യം ഉ
ണ്ടൊ. ഇത്ര ന്യായമായുള്ള വെപ്പുകളുള്ള ജനവും എതുള്ളു.
നീ കണ്ട കാൎയ്യങ്ങളെയും അഗ്നി മദ്ധ്യത്തിങ്കൽനിന്നു ക
ല്പിച്ച ൧൦ വചനങ്ങളെയും ആയുസുള്ള നാൾ മറക്കാതെ
സൂക്ഷിച്ചു പുത്ര ‌‌‌‌പൗത്രന്മാൎക്കും ഉപദെശിച്ചുകൊൾക.
അന്യജാതികൾക്കുള്ള പ്രകാരം നിങ്ങൾ ഭൂമിയിലും വെ
ള്ളത്തിലും കാണുന്ന യാതൊന്നിന്റെ സ്വരൂപത്തെ എ
ങ്കിലും ആകാശത്തിലുള്ള ഗ്രഹ നക്ഷത്രങ്ങളെ എങ്കിലും
നൊക്കി വന്ദിക്കയും സെവിക്കയും അരുതല്ലൊ. യഹൊ
വ നിങ്ങളെ മിസ്ര എന്ന ചൂളയിൽനിന്നു എടുത്തു സ്വ
ജനം ആക്കി ഇരിക്കുന്നു. അവൻ ദഹിപ്പിക്കുന്ന അ
ഗ്നിയും ശുഷ്കാന്തിയുള്ള ദൈവവും ആകുന്നു. നിങ്ങൾ
കാലക്രമത്തിൽ വഷളന്മാരായി അവനെ കൊപിപ്പി
ച്ചാൽ നിങ്ങൾ പൊകുന്ന ദെശത്തുനിന്നു വെഗം നശി
ച്ചു അന്യ രാജ്യങ്ങളിൽ ചിതറി കുറഞ്ഞവരായിത്തീൎന്നു കല്ലും
മരവും ആയ ദെവകളെ സെവിച്ചു പൊകും എന്നു ഞാൻ
ആകശഭൂമികളെ സാക്ഷികളാക്കി പറയുന്നു. അപ്രകാ
രം എങ്കിലും അവിടെനിന്നു യഹൊവയെ പൂൎണ്ണഹൃദയം
കൊണ്ടു അന്വെഷിച്ചാൽ അവിടെയും കണ്ടെത്തും. അ
[ 127 ] വസാനദിവസങ്ങളിൽ നീ നന്നായി കുഴഞ്ഞ സകല
ശിക്ഷകളെയും അനുഭവിക്കുമ്പൊൾ നിന്റെ ദൈവത്തി
ലെക്കു തിരിഞ്ഞ അവന്റെ ശബ്ദത്തെ കെൾക്കും. അ
വൻ മനസ്സലിയുന്ന ദൈവം. നിന്നെ വിടാതെയും കെ
ടുക്കാതെയും താൻ പിതാക്കന്മാരൊട ചെയ്ത സത്യത്തെ
മറക്കാതെയും ഇരിക്കും. ദൈവം മനുഷ്യനെ സൃഷ്ടിച്ച
നാൾമുതൽ എവിടെ എങ്കിലും ദൈവം അഗ്നിമദ്ധ്യത്തിൽ
നിന്നു സംസാരിച്ചതിനെ ഒരു വംശം കെട്ടു ജീവിച്ച പ്ര
കാരവും ദൈവം എറ അതിശയങ്ങളെ കാണിച്ചു അന്യ
ജാതിയുടെ നടുവിൽനിന്നു ഒരു ജാതിയെ തനിക്കു പറി
ച്ചെടുപ്പാൻ തുനിഞ്ഞ പ്രകാരവും മുമ്പെ കെട്ടിട്ടുണ്ടൊ.
നീ മാത്രം അപ്രകാരം കണ്ടു മെലും കീഴും യഹൊവയെ
അല്ലാതെ മറ്റൊരു ദൈവം ഇല്ല എന്ന അറിയുന്നുവ
ല്ലൊ. അവന്റെ കല്പനകളെ പ്രമാണിച്ചാൽ നീയും സ
ന്തതിയും യഹൊവ എല്ലാ കാലത്തെക്കും നൽകുന്ന ഭൂമി
യിൽ സ്വൈരമായി വസിക്കും.

നമ്മുടെ ദൈവമായ യഹൊവ ഹൊരബ പൎവ്വതത്തിൽ
വെച്ചു സംസാരിച്ചു നമ്മൊട കറാർചെയ്തിരിക്കുന്നു. യ
ഹൊവ കല്പിച്ച പ്രകാരം ഒക്കയും ഞങ്ങൾ കെട്ടു നടക്കാം
എന്ന അന്നു നിങ്ങൾ പറഞ്ഞപ്പൊൾ യഹൊവ എന്നൊ
ടരുളിചെയ്തു. ഇവർ പറഞ്ഞത ഒക്കയും നന്നു എന്നെ
നിത്യം ശങ്കിച്ചു കല്പനകളെയും പ്രമാണിപ്പാന്തക്ക ഹൃദയം
ഇവൎക്കുണ്ടായാൽ കൊള്ളായിരുന്നു. എന്നാൽ ഇവൎക്കും
സന്തതിക്കും എന്നെക്കും ഗുണം വരും. എന്നതിനെ ഒൎത്തു
ഇടത്തും വലത്തും ചായാതെ അനുസരിച്ചിരിപ്പിൻ.

ഇസ്രയെലെ കെൾക്ക നമ്മുടെ ദൈവമായ യഹൊവ
എക യഹൊവ. അവനെ മുഴുമനസ്സുകൊണ്ടും പൂൎണ്ണ ശ
ക്തിയാലെയും സ്നെഹിക്കെണം. ൟ വചനങ്ങൾ നി
ന്റെ ഹൃദയത്തിൽ ധരിച്ചു മക്കളിലും സൂക്ഷ്മമായി ഉറ
പ്പിച്ചു വീട്ടിലും വഴിയിലും കിടപ്പിലും ഉണൎവിലും എല്ലാ
ടവും പറഞ്ഞും വീടു പട്ടണങ്ങളുടെ വാതിലുകളിലും എഴുതി
യും ഒൎമ്മവരുത്തെണം.

യഹൊവ നിന്നെ വാഗ്ദത്ത ദെശത്തിൽ വരുത്തി നീ
പണിയാത്ത നല്ല നഗരങ്ങളെയും നീ സ്വരൂപിക്കാത്ത
മുതൽ നിറഞ്ഞ വീടുകളെയും നീ വെട്ടാത്ത കിണറുകളെ
യും നീ നടാത്ത പറമ്പുകളെയും തരുമ്പൊൾ നീ തൃപ്ത
നായി ഉപകാരിയെ മറക്കാതെ ഇരിപ്പാൻ നൊക്കുക. അ
[ 128 ] വൻ നിന്നെ എല്ലാ ജാതികളിലും തനിക്കു പരിശുദ്ധ ജ
നമാക്കി വെൎത്തിരിച്ചതു ജനാധിക്യം കൊണ്ടല്ല നിങ്ങൾ
എല്ലാവരിലും ചുരുങ്ങിയവരല്ലൊ പിതാക്കന്മാരൊട ചെ
യ്ത സത്യം നിമിത്തം അത്രെ ചെയ്തിരിക്കുന്നതു. ആ രാ
ജ്യത്തിൽനിന്നു ധനം വൎദ്ധിക്കുമ്പൊൾ നീ മദിച്ചു എ
ന്റെ സാമൎത്ഥ്യവും ൟ കൈകളുടെ ബലവും ഇത ഒക്ക
യും സമ്പാദിച്ചു എന്നും ഭാവിക്കാതെ ഇരിപ്പാൻ ദൈവം
നിങ്ങളെ താഴ്ത്തി അപ്പം കൊണ്ടല്ല മന്ന കൊണ്ടു വളൎത്തി
പാറയിൽനിന്നു വെള്ളം പൊഴിച്ചു ൪൦ വൎഷത്തൊളം വ
സ്ത്രങ്ങൾ പഴക്കാതെയും കാൽ വീങ്ങാതെയും ഘൊരവ
നത്തിൽ കൂടി നടത്തി മനുഷ്യൻ സ്വപുത്രനെ ശിക്ഷി
ക്കും വണ്ണം യഹൊവെ നിന്നെ ശിക്ഷിച്ചു വളൎത്തിയും വ
രുന്നു. ആരാലും എതിൎത്തു കൂടാത്ത ജാതികളെ നിന്റെ മു
മ്പിൽനിന്നു യഹൊവ നീക്കിയ ശെഷം എന്റെ നീതി
നിമിത്തം ൟ രാജ്യം എനിക്കു അനുഭവമായ്തു എന്നും നി
രൂപിക്കയും അരുതു നിന്റെ നെരും നീതിയും നിമിത്തം
അല്ല അവരുടെ ദുഷ്ടത നിമിത്തം അത്രെ അവരെ നീ
ക്കുന്നതു. നീയൊ കഠിന കഴുത്തുള്ള ജനം യാത്രാദിവ
സം തുടങ്ങി ഇതു വരെയും ഞാൻ നിങ്ങളെ അറിഞ്ഞ
നാൾ മുതലായി നിങ്ങൾ മത്സരികൾ അല്ലൊ. കെട്ടാലും
ഭൂമി സ്വൎഗ്ഗങ്ങളും ആകാശമണ്ഡലങ്ങളും ഇവറ്റിലെ സ
കലവും നിന്റെ ദൈവമായ യഹൊവയ്ക്കുള്ളതു. അ
പ്രകാരം എങ്കിലും സകല ജാതികളിൽനിന്നും നിങ്ങളെ തെ
രിഞ്ഞെടുപ്പാൻ ഇഷ്ടം തൊന്നി ആകയാൽ നിങ്ങൾ ഹൃ
ദയത്തിലെ ചെലാകഴിച്ചു കഴുത്തിലെ കാഠിന്യം നീക്കു
വിൻ. യഹൊവ ദെവാധിദെവനും കൎത്ത്രധി കൎത്താവും
കൈക്കൂലി വാങ്ങാത്തവൻ മുഖപക്ഷം ഇല്ലാത്തവനും
ആകുന്നു. ആകയാൽ ശാപാനുഗ്രഹങ്ങൾ രണ്ടിനെയും
നിങ്ങളുടെ മുമ്പിൽ വെക്കുന്നു. അനുസരിച്ചാൽ അനുഗ്ര
ഹം അനുസരിയാതിരുന്നാൽ ശാപസമൂഹം തന്നെ.

ആകയാൽ ആ രാജ്യത്തിൽ പ്രവെശിച്ചാൽ ആ നാട്ടു
കാർ തങ്ങടെ ദൈവങ്ങളെ സെവിച്ചു പൊരുന്ന പ്രകാ
രം ചൊദിച്ചു വിചാരിക്കയും അരുതു. നീ അറിയാത്ത
ദൈവങ്ങളെ വിചാരിക്കെണം എന്നു ദൎശനക്കാരിൽ ആ
രെങ്കിലും ഉപദെശിച്ചാലും അവൻ ലക്ഷണം പറഞ്ഞു
ഒപ്പിച്ചാലും അതിനെ അനുസരിക്കരുത. ആ വകകൊ
ണ്ടു യഹൊവ നിങ്ങൾ സൎവ്വാത്മനാ തന്നെ സെവിക്കു
[ 129 ] മൊ എന്ന തന്നെ പരീക്ഷിക്കുന്നു. യഹൊവയെ വി
ടെണം എന്നു സഹൊദരൻ എങ്കിലും മകൻ എങ്കിലും
ഗൂഢമായി പറഞ്ഞാലും ദയ വിചാരിയാതെ അവനെ
കുല ചെയ്യെണം. കനാനിലെ ജനങ്ങൾ ലക്ഷണക്കാ
രെയും മന്ത്രവാദികളെയും അനുസരിച്ചു വരുന്നതു പൊ
ലെ യഹൊവ നിണക്കു കല്പിക്കാതെ നിന്റെ സഹൊദ
രന്മാരിൽനിന്നു എന്നൊടു സമനായ പ്രവാചകനെ ഉദി
പ്പിക്കും അവനെ ചെവിക്കൊള്ളെണം അവൻ എന്റെ
നാമത്തിൽ പറയുന്ന എന്റെ വചനങ്ങളെ യാതൊരു
ത്തൻഎങ്കിലുംകെൾക്കാതെഇരുന്നാൽ അവനൊടു ഞാൻ
ചൊദിക്കും എന്നു യഹൊവയുടെ അരുളപ്പാടു. മറഞ്ഞത
എല്ലാം നമ്മുടെ ദൈവമായ യഹൊവക്കുള്ളതു, വെളി
പ്പെട്ടതെല്ലാം നമുക്കും സന്തതിക്കും ഉള്ളതു നാം ൟ ന്യായ
പ്രമാണം സമസ്തം ചെയ്യെണ്ടുന്നതു തന്നെ. ഇന്നു നി
ന്നൊടു കല്പിക്കുന്ന ൟ നിയൊഗം മറപ്പൊരുളുംദൂരസ്ഥമാ
യതും അല്ലല്ലൊ. സ്വൎഗ്ഗത്തൊളം കരെറി അതിനെ വരു
ത്തെണ്ടതും അല്ല കടൽകടന്നിട്ടു ഇങ്ങൊട്ടു കൊണ്ടുവരെ
ണ്ടുന്ന സാധനവും അല്ലനീ ചെയ്യെണ്ടവചനം നിന്റെ
വായ്ക്കും ഹൃദയത്തിന്നും എറ്റവും സമീപമായിട്ടുണ്ടു.

ഇതാ ഞാൻ ഇന്നു നിന്റെ മുമ്പാകെ അനുഗ്രഹ ശാ
പങ്ങളെയും ഗുണദൊഷങ്ങളെയും ജീവമരണങ്ങളെയും
വെച്ചിരിക്കുന്നു. യഹൊവയെ സ്നെഹിച്ചു അവന്റെ
വാക്കു കെട്ടു അവനെ ചെൎന്നു നടക്കുന്നതു നിണക്കു ജീ
വനും അനുഗ്രഹവും തന്നെ. ഹൃദയം മാറി ചെവിക്കൊ
ള്ളാതിരുന്നാൽ നീ വാഗ്ദത്ത ദെശത്തിൽനിന്നു ഉടനെ ന
ശിച്ച സ്വാസ്ഥ്യം കൂടാതെ ഭൂമിയവസാനത്തൊളം ചിത
റിപൊയി എല്ലാ ജാതികളിലും നികൃഷ്ടനായും പരിഹാ
സ്യനായും തീരും. മെൽ പ്രകാരം ഒരൊ അനുഗ്രഹ ശാ
പങ്ങളെയും അനുഭവിച്ച ശെഷം എവിടെനിന്ന എങ്കി
ലും ബൊധം ഉണ്ടായി നീ യഹൊവയുടെ നെരെ തിരി
ഞ്ഞാൽഅവൻ കരുണ പൂണ്ടു ചിന്നിപൊയ ദിക്കുകളിൽ
നിന്നു നിന്നെ ഉദ്ധരിച്ച ൟ രാജ്യത്തിൽ തന്നെ വരുത്തി
ഹൃദയ ചെല കഴിച്ചു സൎവ്വാത്മനാ സ്നെഹിക്കുമാറാക്കും.
ൟ കറാരിന്നു ഭൂമി ആകാശങ്ങൾ തന്നെ സാക്ഷികൾ.

൨൨ യഹൊവ മൊശെയെ കൊണ്ടെഴുതിച്ച ഗാനം.

അനന്തരം മൊശെ ഇസ്രയെലരൊടെ ഞാൻ ഇന്നു
[ 130 ] ൧൨൦ വയസ്സുള്ളവനായ്തീൎന്നു ഇനിമെൽ സഞ്ചരിപ്പാൻ
കഴികയില്ല ൟ നദിയെ നീ കടക്കയില്ല എന്നു യഹൊ
വ കല്പിച്ചിട്ടും ഉണ്ടു എന്നു പറഞ്ഞു യൊശുവിന്നും ജന
ങ്ങൾക്കും ധൈൎയ്യം വരുത്തി ൫ ഗ്രന്ഥങ്ങൾ ചെൎത്തെഴുതി
യ പുസ്തകത്തെയും ലെവ്യൎക്കും ഇസ്രയെൽ മൂപ്പന്മാൎക്കും
എല്പിച്ചു സാക്ഷിപ്പെട്ടകത്തിന്റെ ഭാഗത്തു വെച്ചു സൂക്ഷി
ക്കെണം എന്നും എഴാം വൎഷാവസാനം വരുന്തൊറും ആ
ബാലവൃദ്ധം ഇസ്രയെൽ സ്ത്രീപുരുഷന്മാർ എല്ലാ യഹൊ
വയുടെ സന്നിധിസ്ഥലത്തുകൂടിവരുമ്പൊൾ ൟ ന്യായപ്ര
മാണത്തെ എല്ലാവരെയും വായിച്ചു കെൾപ്പിക്കണം എ
ന്നുംഅതുനിങ്ങൾക്കസാക്ഷിയായിനിൽക്കുംനിങ്ങളുടെശാ
ഠ്യത്തെ ഞാൻ അറിയുന്നു ഞാൻ ഇരിക്കുമ്പൊൾ തന്നെ
നിങ്ങൾ യഹൊവയൊടു മത്സരിച്ചുവല്ലൊ എന്റെ ശെ
ഷം എത്ര അധികം വരും എന്നും കല്പിച്ചാറെ. യഹൊവ
മൊശെയൊട നിണക്കു മരണ സമയം വന്നു യൊശുവൊ
ടു കൂട അടുത്തുവാ എന്നു വിളിച്ച ശെഷം ഇരുവരും സാ
ക്ഷികുടാത്തിങ്കൽ പ്രവെശിച്ചു. അനന്തരം യഹൊവ ക
ല്പിച്ചു. ൟ ജനത്തിന്നു സ്വാസ്ഥ്യം വരുമ്പൊൾ അവർ
എന്നെ ദുഷിച്ചും കറാരെ ലെംഘിച്ചും അന്യദെവങ്ങളെ
സെവിച്ചിട്ടു അനന്ത ദുഃഖങ്ങളിൽ അകപ്പെടും ഇന്നും അ
വൎക്കുള്ള നിനവിനെ ഞാൻ അറിയുന്നു. ഞാൻ ഇപ്പൊൾ
കല്പിക്കുന്ന ഗാനം എഴുതുവിൻ അതു ഇവരും സന്തതിക
ളും മറക്കയില്ല എനിക്കും അവൎക്കും അതു സാക്ഷിയായി
നിൽക്കും. എന്നു കെട്ടാറെ മൊശെ സഭക്കാർ എല്ലാവരും
കെൾക്കെ ൟ ഗാന വാക്യങ്ങളെ മുഴുവൻ പറഞ്ഞു.

ആകാശങ്ങളെ ചെവിക്കൊൾവിൻ ഞാൻ പറയും ഭൂ
മിയും കെൾക്ക. മഴ പൊലെ എന്റെ ഉപദെശം ചൊരി
യും മഞ്ഞു പുല്ലിന്മെൽ എന്ന പൊലെ വചനവും പാറും.
ഞാൻ യഹൊവാനാമത്തെ ഘൊഷിക്കും നമ്മുടെ ദൈ
വത്തിന്നു മഹത്വത്തെ കൊടുപ്പിൻ. അവൻ പാറ. അ
വന്റെ ക്രിയ തികഞ്ഞതു വഴികൾ എല്ലാം ന്യായം വക്ര
ത ഇല്ലാത്ത സത്യദൈവം നീതിയും നെരും ഉള്ളവൻ. അ
വന്റെ മക്കൾ അല്ല അവരിൽ കറയായി ഉരുട്ടും മറിവും
ഉള്ള വക അവന്റെ നെരെ വഷളത്വം വരുത്തി. ജ്ഞാ
നമില്ലാത്ത മൂഢ ജനമെ നിങ്ങൾ ഇപ്രകാരം യഹൊവെ
ക്കു പകരം ചെയ്യുന്നുവൊ. അവൻ നിന്നെ നിൎമ്മിച്ച
പിതാവല്ലയൊ നിന്നെ ഉണ്ടാക്കി ഉറപ്പിച്ചവനും അല്ല
[ 131 ] യൊ. പണ്ടത്തെ ദിവസങ്ങളെ ഒൎക്ക അച്ചനൊടും മൂപ്പ
ന്മാരൊടും അന്വെഷിക്ക അവർ അറിയിക്കുന്നതാവതു.
ഉന്നതൻ ആദാമ്യരെ പിരിച്ചു ജാതികളെ വെവ്വെറെ കു
ടി ഇരുത്തുമ്പൊൾ അവൻ ഇസ്രയെലരുടെ എണ്ണപ്രകാ
രം വംശങ്ങൾക്ക അതിരുകളെ വെച്ചു യഹൊവയുടെ
അംശം യാക്കൊബ തന്നെ. അവൻ അവനെ മരുഭൂമി
യിലും ഒളിയിടുന്ന ശൂന്യവനത്തിലും കണ്ടെത്തി പൊ
ത്തി പിടിച്ചു സൂക്ഷിച്ചു കൃഷ്ണമണിയെ പൊലെ കാത്തു
രക്ഷിച്ചു. കഴുകു തന്റെ കൂടു ഇളക്കി കുട്ടികളുടെ മെൽ
ആടി ചിറകു വിരിച്ചു അവറ്റെ വഹിക്കുന്നതു പൊ
ലെ യഹൊവ അന്യദൈവം കൂടാതെ എകനായി അവ
നെ വഴി നടത്തി വളൎത്തുകയും ചെയ്തു.

ബാലൻ തടിച്ചു മുഴുത്തു വന്നപ്പൊൾ കുടഞ്ഞു ചവി
ട്ടി തന്നെ ഉണ്ടാക്കിയ ദൈവത്തെ വിട്ടു തന്റെ രക്ഷാ
പാറയെ നിന്ദിച്ചു അന്യരെ സെവിച്ചു പിതാക്കന്മാരും
അറിയാത്ത പുതു മൂൎത്തികൾക്ക ബലികഴിക്കയാൽ അവ
ന്നു അസൂയയും കൊപവും ജനിപ്പിച്ചു. നിന്നെ ഉല്പാദി
ച്ച പാറയെ മറന്നതു യഹൊവ കണ്ടാറെ മക്കളെ വെറു
ത്തു പറഞ്ഞു. ഞാൻ എന്മുഖത്തെ അവൎക്കു മറെക്കും വി
ശ്വാസം ഇല്ലാത്ത ൟ പുത്രന്മാരുടെ അവസാനത്തെ
നൊക്കും. ദൈവമല്ലാത്തതിനാൽ അവർ എനിക്കു അസൂ
യ ഉണ്ടാക്കിയ പ്രകാരം ഞാനും ജനമല്ലാത്തവരാൽ അ
വർക്കു അസൂയ വരുത്തും എന്റെ കൊപാഗ്നി ജ്വലിച്ചു
അവരുടെ ദെശത്തെ കത്തിക്കും ദൊഷങ്ങളെ അവരുടെ
മെൽ കൂട്ടും എന്റെ അമ്പുകളെ അവരിൽ എയ്യും. അവർ
വിശപ്പുകൊണ്ടു വെന്തു ജ്വരത്താൽ മാഥ്ക്കും സിംഹദന്ത
ങ്ങളെയും സൎപ്പവിഷത്തെയും അവരിൽ പ്രയൊഗിക്കും
പുറമെ വാളും അകത്തു ഭയവും അവരെ സംഹരിക്കും.

അവർതിരിച്ചറിവില്ലാതെ ബൊധം കെട്ടജാതിയാകയാ
ൽഞാൻവിചാരിച്ചു ശത്രുക്കൾഞെളിഞ്ഞ ഞങ്ങളുടെകൈ
ഉയൎന്നു എന്നും ഇത ഒക്കയും യഹൊവ ചെയ്തതല്ല എ
ന്നും പറയും എന്നു തൊന്നി ഇല്ല എങ്കിൽ ഞാൻ അവ
രെ പാറ്റികളയുമായിരുന്നു. അവർ ബൊധമുള്ളവരായി
അവസാനകാലത്തെ വിചാരിക്കും എങ്കിൽ കൊള്ളായി
രുന്നു. അവരിൽ ആയിരത്തെ ഒടിപ്പാൻ ഒരുത്തനും
൧൦൦൦൦ത്തെമണ്ടിപ്പാൻ ഇരുവരും മതിയായി വന്നതു എ
ങ്ങിനെ. അവൎക്കു പാറയായ യഹൊവ അവരെ വിറ്റു
[ 132 ] എല്പിച്ച വെച്ചതിനാൽ അല്ലാതെ ആകുമൊ ശത്രുക്കളും കൂ
ട അവരുടെ പാറ നമ്മുടെ പാറപൊലെ അല്ല എന്ന വി
ധിക്കുമല്ലൊ. പക വിളുകയും പ്രതിക്രിയയും എനിക്കുള്ള
ത തക്കകാലത്തിൽ അവരുടെ കാൽ വഴുതും ആപദ്ദിവ
സം അവൎക്കു സമീപിച്ചു അവൎക്കു വിധിച്ചതും ബദ്ധ
പ്പെടുന്നു. യഹൊവ സ്വജനത്തിന്നു തുണയില്ല എന്നു
കണ്ടു വിസ്തരിച്ചു ഭൃത്യരെ കുറിച്ചനുതപിക്കും. അപ്പൊൾ
നിങ്ങൾ ആശ്രയിച്ച ദൈവങ്ങൾ എവിടെ അവ എഴുനീ
റ്റു നിങ്ങൾക്ക സഹായിക്കട്ടെ എന്നും കാണ്മിൻ തുല്യനി
ല്ലാതെ ഞാൻ ഞാൻ അവൻ ആകുന്നു ഞാൻ കൊല്ലും ജീ
വിപ്പിക്കയും ചെയ്യും മുറിക്കും സ്വസ്ഥതയെയും വരുത്തും
എൻ കൈയ്യിൽനിന്നു വിടുവിക്കുന്നവൻ ആരും ഇല്ലഎ
ന്നും പറയും. ഞാൻ കൈ ഉയൎത്തി എന്നെക്കും ജീവിക്കു
ന്നെൻ എന്നു കല്പിക്കുന്നു. അവന്റെ ജനവും ജാതികളുമാ
യുള്ളൊവെ ആൎപ്പിൻ സ്വഭൃത്യരുടെ രക്തപ്പകയെ അവൻ
വീട്ടി വിരൊധികളൊടു പകരം ചെയ്തു സ്വദെശത്തിന്മെ
ലും ജനത്തിന്മെലും പാപശാന്തി വരുത്തുകയും ചെയ്യും.

എന്നിപ്രകാരം മൊശെ എല്ലാവരൊടും ഘൊഷിച്ചറി
യിച്ചു ൟ ഉപദെശം വ്യൎത്ഥമല്ല നിങ്ങളുടെ ജീവനമാക
കൊണ്ടു മനസ്സിൽ ധരിച്ചു പ്രമാണിച്ചുകൊൾവിൻ എ
ന്നപെക്ഷിക്കയും ചെയ്തു.

ചരമംതുകനാനസ്യസമീപെദ്രാവുപസ്ഥിതഃ।
തദാമൊസിരപിപ്രെതംരംശശാസ്ത്രപ്രവാചകഃ॥

൨൩ മൊശെയുടെ അനുഗ്രഹവും മരണവും

ദെവമനുഷ്യനായ മൊശെ മരിക്കുമ്മുമ്പെ ഇസ്രയെ
ലരെ അനുഗ്രഹിച്ച പ്രകാരം പറയുന്നു.

യഹൊവ സീനായിൽനിന്നുദിച്ചു ലക്ഷം പരിശുദ്ധ
രിൽ വിളങ്ങി വന്നു അവന്റെ വലത്തു കൈയ്യിൽ നി
ന്നു അവൎക്ക അഗ്നിമയമായ വെപ്പുണ്ടായി. എന്നാലും
അവൻ ജനവത്സലൻ സത്യം എല്ലാപരിശുദ്ധരും നി
ന്റെ കരസ്ഥന്മാർ അവർ നിന്റെ കാൽക്കൽ ഇരുന്നു വ
ചനങ്ങളെ ഗ്രഹിക്കുന്നു. യാക്കൊബ സഭയുടെ ഉടമയാ
യ ന്യായപ്രമാണത്തെ മൊശെ ഞങ്ങളൊടു കല്പിച്ചു എ
ങ്കിലും ഇസ്രയെൽ ഗൊത്രങ്ങൾ തലവരുമായി വരു
മ്പൊൾ രാജാവും സംഭവിച്ചു.

൧. രൂബൻ മരിക്കാതെ ജീവിക്ക ആളുകളും ചുരുങ്ങി
വരട്ടെ.
[ 133 ] ൨. യഹൊവാ യഹൂദയുടെ ശബ്ദം കെട്ടു അവന്റെ ജ
നത്തിലെക്ക അവനെ കൊണ്ടുവരെണമെ നീ വിരൊധി
കളുടെ നെരെ തുണ നിന്നാൽ അവന്റെ കൈ അവ
ന്നു മതിയാകും.

൩. ലെവിയുടെ ബലത്തെ അനുഗ്രഹിച്ചു അവന്റെ
തൊഴിലിൽ പ്രസാദിക്കെണമെ മാതാപിതാക്കന്മാരെയും
സഹൊദരരെയും മക്കളെയും അറിയാതെ നിന്റെ വ
ചനം പ്രമാണിച്ചു കറാരെ സൂക്ഷിക്കകൊണ്ടു നിന്റെ
ഉരിം തുമ്മിമും ഇവനൊടു കൂട ഇരിക്ക, അവൻ നിന്റെ ന്യാ
യവും ഉപദെശവും ഇസ്രയെലെ അറിയിച്ചു ബലിധൂപ
ങ്ങളെയും നിണക്കായി കഴിച്ചു വരട്ടെ.

൪. ബിന്യമിന്റെ അനുഗ്രഹമൊ. യഹൊവാസ്നെ
ഹിതൻ അവനൊടു സ്വൈരമായി വസിച്ചു ദിവസെന
അവന്മെൽ ആഛാദിച്ചു അവന്റെ ഇരുഭാഗത്തിൻ ന
ടുവിൽ പാൎക്കും.

൫. ൬. യൊസെഫിന്റെ ദെശം യഹൊവാനുഗ്രഹ
ത്തൊടെ കൂട ഇരിക്കെണമെ സൂൎയ്യ ചന്ദ്ര സമുദ്രാകാശങ്ങ
ളാലും നീലമലകളാലും മറ്റും ഉല്പാദിക്കുന്ന അനുഭവ സാ
രവും മുൾപടൎപ്പിൽ പാൎത്തവന്റെ പ്രസാദവും യൊസെ
ഫിൻ തലമെൽ വരെണമെ.

൭. ജബുലൂനെ നീ യാത്രയായും. (൮) ഇസസ്ക്കാരെ
നീ കൂടാരങ്ങളിൽ പാൎത്തും സന്തൊഷിക്കെണമെ. ഇവർ
സമുദ്ര ഫലത്തെയും മണൽ മറച്ച നിധികളെയും കുടി
ച്ചു ജാതികളെ പൎവ്വതത്തിലെക്കു ക്ഷണിച്ചു നീതിബലി
കളെ അവിടെ കഴിപ്പിക്കും.

൯. ഗാദ ആദ്യദെശം നൊക്കി എടുത്തു സിംഹം പൊ
ലെ വസിക്കുന്നു. അവൻ യഹൊവയുടെ ന്യായത്തെ ഇ
സ്രയെലൊടു കൂട നടത്തി (സഹൊദരൎക്കു) വിസ്താരം വ
രുത്തുന്നവൻ.

൧൦. ദാൻ സിംഹക്കുട്ടി. അവൻ ബാശാനിൽനിന്ന
(അക്കരെക്കു) പായ്യും.

൧൧. നപ്തലി പ്രസാദ തൃപ്തൻ യഹൊവാനുഗ്രഹപൂ
ൎണ്ണൻ.

൧൨. ആശെർ മക്കളിൽ അനുഗ്രഹിക്കപ്പെട്ടവൻ സ
ഹൊദരപ്രസാദത്തൊട കൂടിയവൻ. നിന്റെ അഴികൾ
ഇരിമ്പു ചെമ്പുകളുമായി ജീവിത ദിവസം വരെയും സ്വാ
സ്ഥ്യവും ഉണ്ടായിരിക്കട്ടെ.
[ 134 ] ഇസ്രയെലിൻ ദൈവത്തൊടു തുല്യൻ ആരും ഇല്ല അ
വൻ ആശ്രയം. താഴെ താങ്ങുന്ന നിത്യഭുജങ്ങളും ഉണ്ടു.
അവൻ ശത്രുവിനെ നീക്കി നിന്നെ നിൎഭയനാക്കി കുടി
ഇരുത്തും. ഇസ്രയെലെ നീ ഭാഗ്യവാൻ യഹൊവ താൻ
വാളും പലിശയുമായിട്ടു ജയിക്കുന്ന ജനമെ നിണക്കു
സമൻ ആർ ശത്രുക്കൾ നിന്നെ വൎണ്ണിക്കും അവരുടെ
കുന്നുകളിലും നീ ചവിട്ടുകയും ചെയ്യും.

അനന്തരം മൊശെ കല്പനപ്രകാരം പിസ്ഗമുകളിൽ ക
രെറി യഹൊവ ഗില്യദ്ദെശവും പുഴക്കക്കര നപ്തലി മല
യെയും യൊസെഫിന്നു വരെണ്ടിയ മദ്ധ്യ രാജ്യത്തെയും
തെക്കെ യഹൂദനാട്ടെയും കടൽവര അവനെ കാണി
ച്ചു. ഞാൻ അബ്രഹാം ഇസ്ഹാക്ക യാക്കൊബ ഇവൎക്കു
വാഗ്ദത്തം ചെയ്ത ദെശം ഇതു തന്നെ ആയതിൽ നീ ക
ടക്ക ഇല്ല എങ്കിലും അതിനെ ഞാൻ നിന്നെ കാണുമാറാ
ക്കി എന്നു കല്പിച്ച സമയം. യഹൊവാ ദാസനായ മൊ
ശെ മരിച്ചു ദൈവം ആ ശവത്തെ ആരും അറിയാത്ത
സ്ഥലത്തടക്കി. മരണകാലത്തിങ്കൽ ൧൨൦ വയസ്സുള്ള
വൻ എങ്കിലും കണ്ണുകൾക്ക കൂൎമ്മ ചുരുങ്ങാതെയും ‌യൌ
വന്യം വിടാതെയും ഇരുന്നു. അവനെ പൊലെ യഹൊ
വ മുഖമായി പരിചയിച്ചിട്ടുള്ള മറ്റൊരു പ്രവാചകൻ
ഇസ്രയെലിൽ ക്രിസ്തുകാലം വരെയും ഉണ്ടായിട്ടില്ല. ഇ
സ്രയെലർ അതുകൊണ്ടു വളരെ ദുഃഖിച്ചു കരഞ്ഞു മുപ്പ
തു ദിവസം വിലാപം കഴിച്ചു മൊശെ കൈകളെ വെച്ച
തിനാൽ ജ്ഞാനാത്മാവ നിറഞ്ഞ യൊശുവെ അനുസരി
ച്ചു നടക്കയും ചെയ്തു.

യദൎത്ഥമാലുലൊചെസ്വാനീശഐഗുപ്തപീഡിതാൻ
സമസ്തസ്മൈനമസ്തസ്മൈതമൊബദ്ധമുചെനമഃ।
യൽബിംബസ്ത്രാണകൃത്തത്രാമലൊമെഷഉപാകൃതഃ
നമസ്തസ്മൈനമസ്തസ്മൈസദ്യജ്ഞബലയെനമഃ।
യന്മാഹാത്മ്യസ്യലക്ഷ്മാഭൂദബ്ധെസ്തരണമത്ഭുതം
നമസ്തസ്മൈനമസ്തസ്മൈമൃത്യബ്ധ്യുത്താരിണെനമഃ।
യെനാപിഗ്രാവനാകാഭ്യാംസദ്വൎഗ്ഗഃപാലിതൊമരൌ
നമസ്തസ്മൈനമസ്തസ്മൈസത്യാന്നൊത്സൎജ്ജിനെനമഃ।
യസ്താവല്ലൈവ്യശാസ്ത്രെണപ്രതികൃത്യെവദശിതഃ
നമസ്തസ്മൈനമസ്തസ്മൈശാസ്ത്രസിദ്ധികൃതെനമഃ।
യംപ്രൊചെശസ്ത്രാദൊപ്യന്തെമഹീയാംസംപ്രവാചക.
നമസ്തസ്മൈനമസ്തസ്മൈ‌മന്ത്രദായനമൊനമഃ।

"https://ml.wikisource.org/w/index.php?title=സത്യവെദ_ഇതിഹാസം&oldid=210313" എന്ന താളിൽനിന്ന് ശേഖരിച്ചത്