കൗടില്യന്റെ അർത്ഥശാസ്ത്രം
ധർമ്മസ്ഥീയം - മൂന്നാമധികരണം

[ 251 ] ധർമ്മസ്ഥീയം മൂന്നാമധികരണം


ഒന്നാമദ്ധ്യായം


അയ്മ്പത്തേഴും അയ്മ്പത്തെട്ടും പ്രകരണങ്ങൾ
വ്യവഹാരസ്ഥാപന, വിവാദപദനിബന്ധം
ധർമ്മസ്ഥന്മാർ (ധർമ്മാധികാരികൾ) മൂന്നുപേരും അമാത്യന്മാർ മൂന്നുപേരും ചേർന്ന് ജനപദങ്ങളുടെ സന്ധി, സംഗ്രഹണം,ദ്രോണമുഖം,സ്ഥാനീയം വ്യവഹാരങ്ങളെസ്സബേന്ധിച്ച് കാര്യങ്ങൾ ചെയ്യണം.

     *   തിരോഹിതങ്ങൾ (പ്രച്ഛന്നമായി ചെയ്തവ),അന്തരംഗാകൃയതങ്ങൾ(??ഹാന്തരഭാഗത്തിങ്കൽ വച്ച ചെയ്തവ),??നകരുകൃതങ്ങൾ???(രാത്രിയിൽ ചെയ്തവ),അരണ്യകൃതങ്ങൾ(കാട്ടിൽവെച്ച്ചെയ്തവ),ഉപധികൃതങ്ങൽ(വ്യഗമയി ചെയ്തവ),ഉപഹ്വരകൃതങ്ങൽ(വിജനസ്ഥലത്തുവച്ച ചെയ്തവ) ഏന്നിങ്ങനെയുള്ള 

ഇടപാടുകളെസ്സംബന്ധിച്ച വ്യവഹാരങ്ങളെ നിഷേധിക്കണം.അവയുടെ കർത്താവിന്നും കാരയിതാവിന്നും ‍‍പൂര്വ്വസാഹസം ദണ്ഡം ശ്രോതാക്കൾക്ക (സാക്ഷികൾക്ക്)ഓരോരുത്തർക്കും അതിൻറെ പകുതി ദണ്ഡം. ശ്രദ്ധേയന്മാർ(വിശ്വാസ്യന്മാർ;നിഷ്തപടന്മാർ) ആണെങ്കിലാകട്ടേ ദ്രവ്യവ്യപനയം(ദ്രവ്യഹാനി)മാത്രമേ ഉള്ളു.


. * തിരോഹിതങ്ങൾ സ്വാമിതിരോഹിതം(ഉടമസ്ഥന്റെ??????), ദേശതിരോഹിതം (കണ്ട സാക്ഷികളില്ലാതെ ചെയ്യുത്), കാലതിരോഹിതം (കാചഹരണം വന്നിട്ടു ചെയ്യുത്),ക്രിയാതിരോഹിതം (കമണലേഖ്യം) [ 252 ] ൨൫൨ ധർമ്മസ്ഥീയം മൂന്നാമധികരണം എന്നാൽ, പരോക്ഷമായിട്ടുള്ള ആധികർണ്ണഗ്രഹണം. (വസ്തു പണയപ്പെടുത്തിക്കൊണ്ടുള്ള ഋണാദാനം) സംബന്ധിച്ചവയോ, അവക്തവ്യകരങ്ങളോ(ആക്ഷേപത്തിനിട നൽകാത്തവ) ആയിട്ടുള്ള തിരോഹിതവ്യവഹാരങ്ങൾ സിദ്ധിക്കും( നിലനില്ക്കും). ദായം( ദായവിഭാഗം), നിക്ഷേപം ( വുദ്രവയ്ക്കാതെ സൂക്ഷിപ്പാനേല്പിച്ച വസ്തു), വിവാഹം എന്നിവയെസ്സംബന്ധിച്ച വ്യവഹാരങ്ങളും, വീട്ടിൽനിന്നുപുറത്തിറങ്ങാത്തവരായും,വ്യാധിതമാരായും അമൂഢസംജ്ഞക (സംദ്ഞാഹാനിവരാത്തവർ)ളായുമിരിക്കുന്ന സ്ത്രീകളുടെ വ്യവഹാരങ്ങളും അന്തരഗാരകൃതങ്ങളാകിലും സിദ്ധിക്കും. ,സാഹസം (കവച്ച്) ,അനുപ്രവേശം, കലഹം, വിവ്ഹം, രാജനിയോഗം എന്നിവ സംബന്ധിച്ച വ്യവഹാരങ്ങളും,പൂർവരാത്രവിയവഹാരികളുടെ (രാത്രിപൂർവ്വഭാഗത്തിൽ ഇടപാടുചെയ്യുന്ന വേശ്യാശൗണ്ഡികാദികളുുടെ) വ്യവഹിരങ്ങളും രാത്രികൃതങ്ങളായാലും സിദ്ധിക്കും. സാർത്ഥം (വണികസംഘം), വ്രജം (ഗോപന്മാർ), ആശ്രമം (ത്പസന്മാർ), വ്യാധന്മാർ,ചാരണന്മാർ, എന്നിവരുടെ വ്യവഹാരങ്ങളും അരണ്യകൃതങ്ങളായാലും സിദ്ധിക്കും. ഗൂഢാജീവികളുടെ (വ്യാജസ്വർണ്ണാദികൾകൊണ്ടു വ്യാപരിക്കുന്നവർ) വിഷയത്തിലുള്ള വ്യവഹാരങ്ങൾ ഉപധികൃതങ്ങളായാലും സിദ്ധിക്കും. ചിലർ അധികർണ്ണഗ്രഹണം എന്നു പദച്ഛദം ചെയ്കയും അന്യരുടെ കർണ്ണത്തിൽ ഗ്രഹിപ്പിച്ചിട്ടു ചെയ്യുന്ന ഇടപിട് എന്നർത്ഥം പാകയും ചെയ്യുന്നുണ്ട്. [ 253 ]

                     ൨൫൩

൫൭-ം ൫൮-ം പ്രകരണങ്ങൾ ഒന്നാം അധ്യായം മിഥസ്സമവായു ( സ്ത്രീപുരുഷന്മാരുടെ രഹസ്സമ്പ്രയോഗം) വിഷയത്തിലുളള വ്യവഹാരങ്ങൾ ഉപഹാരകൃതങ്ങളായാലും സിദ്ധിക്കും.ഇവയിൽനിന്നു വിപരീതങ്ങളായിട്ടുളള വ്യവഹാരങ്ങൾ സിദ്ധിക്കുകയില്ല.അപ്രകാരം തന്നെ അപാശ്രയവാന്മാരാൽ (അസ്വതന്ത്രന്മാരാൽ) ചെയ്യപ്പെട്ട, അതായതു പിതാവിരിക്കെ പുത്രനാലും പുത്രൻ കാര്യം നോക്കിയിരിക്കെ പിതാവിനാലും നിഷ്കുല (കുലഭ്രഷ്ടൻ)നായ ഭ്രതാവിനാലും അവിഭക്താംശനായ കനിഷ്ഠനാലും ഭർത്താവൊ പുത്രനൊ കാര്യക്ഷമനായുളളപ്പോൾ സ്ത്രീയാലും ദാസൻ, ആഹിതൻ (ഈടുവയ്ക്കപ്പെട്ടവൻ) എന്നിവരാലും അപ്രാപ്തവ്യവഹാരൻ (വ്യവഹാരപ്രാപ്തി വരാത്തവൻ) അതീതവ്യവഹാരൻ (വ്യവഹാരപ്രാപ്തികാലം കഴിഞ്ഞവൻ) എന്നിവരാലും അഭിശസ്തൻ (പാപകർമ്മദൂഷിതൻ),പ്രവ്രജിതൻ,വ്യംഗൻ,വ്യസനി (സ്ത്രീമദ്യാദിവ്യസനമുളളവൻ) എന്നിവരാലും ചെയ്യപ്പെട്ട വ്യവഹാരങ്ങളും സിദ്ധിക്കുകയില്ല. എന്നാൽ ഇതു നിസ്പഷ്ടവ്യവഹാരന്മാരായവരെ (വ്യവഹാരാധികാരം നൽകപ്പെട്ടവർ) ഒഴിച്ചുമാത്രമാണ് . അവരിൽവച്ചും [ 254 ] ധർമ്മസ്ഥീയം മൂന്നാമധികരം കാലത്തിലും സ്വകരണം കൊണ്ടു ചെയ്യപ്പെട്ടവയും, ചാരങ്ങൾ തികഞ്ഞവയും, ശുദ്ധന്മാരായ ദേശന്മാ (സാക്ഷികൾ)രോടുകൂടിയവയും, രൂപലക്ഷണപ്രമാണഗുണങ്ങൾ ദൃഷ്ടങ്ങളായിട്ടുള്ളവയുമായ എല്ലാ വ്യവഹാരങ്ങളും സിദ്ധിക്കും.* ഇവയുടെയീല്ലാം കരണം (പ്രമാണം), ആദേശ(തീറ്)ത്തെയും ആധി(പണയം)യേയും ഒഴിച്ചു, പശ്ചിമ (ഒടുവിൽ എഴുതിയത്)മായിട്ടുള്ളതാണ്. വിശ്വസ്യമായി സ്വീകരിക്കേണ്ടത്- ഇങ്ങനെ വ്യഹാരസ്ഥാപന സംവത്സരം, ഋതു, മാസം, പക്ഷം, ദിവസം(തിഥി), കരണം(തിഥ്യർദ്ധം),അധികരണം (വിചാരണചെയ്യുന്നസ്ഥാനം),ഋണം എന്നിവയേയും സമർത്ഥാവസ്ഥയെ (അർത്ഥസംബന്ധത്തെ) ചെയ്തവരായ വേദകാവേദകന്മാരുടെ (വാദിപ്രതിവാദികളുടെ)ദേശം, ഗ്രാമം, ജാതി, ഗോത്രം, നാമം, കർമ്മം എന്നിവയേയും എഴുതിയിട്ടു വദിപ്രതിവാദികളുടെ ചോദ്യങ്ങളെ അർത്ഥക്രമമനുസരിച്ചു ലേഖനം ചെയ്യണം. ലേഖനം ചെയ്തുകഴിഞ്ഞാൽ അവയെ വഴിപോലെ പരിശോധിക്കുകയും വേണം. ‌----------------------------------------‌--------------

  • താന്താങ്ങളൂടെ വർഗ്ഗതിലും ദേശത്തിലും ചെയ്തവ എന്നതിന്നു അരണ്യചരന്മാർ മുതലായവർ അരണ്യാദികളില്വെച്ചു ചെയ്തവ, കർമ്മകരാദികൾ കർമ്മകാരാടിസ്ഥനങ്ങളിൽ വെച്ചു ചെയ്തവ എന്നിത്യാദിരീത്യാ താർപര്യം ഗ്രഹിക്കേണ്ടതാണ്. താന്താങ്ങളുടെ വർഗ്ഗത്തിലും കാലത്തിലുമെന്നതിന്നു രാത്രിവ്യവഹാരികൾ രാത്രിയിൽ ചെയ്തവ,ദിവാവ്യവഹാരികൾ പകൽ ചെയ്തവ എന്നിങ്ങനെ തുടങ്ങി അർത്ഥം ഗ്രഹിക്കണം. ചാരങ്ങളെന്നാൽ എല്ലാ കരണങ്ങളിലും അത്യന്താപേക്ഷിതങ്ങളായ സ്ഥാനം കാലം, ഇരുകക്ഷികളുടേയും സാന്നിദ്ധ്യം മുതലായ സമുദാചാരങ്ങളെന്നർത്ഥം. രൂപം=ആകൃതി, ലക്ഷണം=തിരിച്ചറിവാനുഌഅ ചിഹ്നം, പ്രമാണം=അളവു, ഗുണം=ശുക്ലനീലത്വാദി ഇവ വ്യഹാരവിഷയമായ വസ്തുകളുടേതാകുന്നു. [ 255 ] 255

57ഉം 58ഉം പ്രകരണങ്ങൾ ഒന്നാം അധ്യായം മുൻപെഴുതിയ പാദത്തെ വിട്ടു വേറെ ഒരു പാദത്തിലേക്കു സംക്രമിക്കുക. മുപുപറഞ്ഞതിനെ പിൻപുപറഞ്ഞ അർത്ഥത്തോട് അഭിസന്ധാനംചെയ്യാതിരിക്കുക $ അനഭിഗ്രാഹ്യ (അദൂഷണീയം)മായിട്ടുഌഅ പരവാക്യത്തെ ദുഷിച്ചിട്ട് അതിനെ സമർത്ഥിക്കാതിരിക്കുക, ദേശനെ (സാക്ഷിയെ)നിർദ്ദേശിക്കാമെന്നു പ്രതിജ്ഞചെയ്തിട്ടു "നിർദ്ദേശിക്കുക" എന്നു പറഞ്ഞപ്പോൾ നിർദ്ദേശിക്കാതിരിക്കുക, ഹീനദേശനെ (പ്രതിജ്ഞചെയ്തതിനേക്കാൾ എണ്ണത്തിൽ കുറവായ സാക്ഷികളെ)യോ അദേസനെ (സാക്ഷിയാവാൻ പാടില്ലാത്തവനെ) യൊ സാക്ഷിയായിട്ടു നിർദ്ദേശിക്കുക, നിർദ്ദേശിക്ക്പ്പെട്ടവരിൽ നിന്ന് അന്യനായ, സാക്ഷിയെ ഹാജറാക്കുക, ഹാജറായ സാക്ഷി താൻ കണ്ട് അർത്ഥത്തെ പറയുമ്പോൾ "അങ്ങനെയല്ല്" എന്നു പറഞ്ഞു അനുസരിക്കുക, സാക്ഷികളാൽ നിർണ്ണയിക്കപ്പെട്ട കാര്യത്തെ സമ്മതിക്കാതിരിക്കുക, സംസാരിപ്പാൻ പാടില്ലാത്ത് സ്ഥലത്തുവച്ച് സാക്ഷികളുമായി തമ്മിൽ സംഭാഷണം ചെയ്യുക- ഇവയെല്ലാം# "പരോക്തഹേതുക്കളാകുന്നു" പരോക്തന്നു (പരാജിതന്ന്) വ്യഹഹാരപ്പെട്ട സംഖ്യയുടെ പഞ്ചബന്ധം (അഞ്ചിരട്ടി) ദണ്ഡം; സ്വയംവാദിക്കു (സാക്ഷിയില്ലായ്കയാൽ പരാജിതനായവന്ന്) ദശബന്ധം ദണ്ഡം; പുരുഷഭൃതി (അധികരണപുരുഷന്മാർക്കുള്ള വേതനം) അഷ്ട്മാംശം; പഥിഭക്തം (സാക്ഷികൾക്കുള്ളവഴിച്ചേലവ്) സാധനങ്ങളുടെ വിലയനുസരീച്ച്; ഇതു രണ്ടും നിയമ്യൻ (പരാജിതൻ) കൊടുക്കേണ്ടതാണ്.


  • വാക്പാരുഷ്യമെന്നോ മറ്റോ എഴുതിച്ചിട്ടു പിന്നെ ദണ്ഡപാരുഷ്യമെന്നോ മറ്റോ പറയുക.

$ആദ്യം പശുഹിരണ്യധാന്യങ്ങൾ എന്നോ മറ്റോ പറഞ്ഞിട്ടു പിന്നെ ഹിർണ്യമാത്രം എന്നോ മറ്റോ പറയുക.

  1. പരോക്തഹേതുക്കൾ= പരാജയഹേതുക്കൾ. [ 256 ] 256

ധർമ്മസ്തീയം മൂന്നാമധികരണം അഭിയുതന്നു (വ്യവഹാരത്തിൽ പ്രതിവാദിയായവന്ന്) അഭിയോക്താവിന്റെ മേൽ പ്രത്യഭിയോഗം (എതിർവ്യവഹാരം)ചെയ്വാൻ പാടില്ല. എന്നാൽ ഇതു കലഹം, സാഹസം, വണിക്സംഘം, എന്നിവയെ ഒഴിച്ചുമാത്രമാണ്.* ഒരുവനാൽ അഭിയുക്തനായിരിക്കുന്നവന്റെ പേരിൽ വേറേ ഒരഭിയോഗം കൊണ്ടുവരുന്നതിന്നും പാടില്ല പ്രതിവാദിയുടെ പ്രത്യുതി കേട്ടാൽ അതിന്ന് അന്നേദിവസംതന്നെ അഭിയോക്താവ് സമാധാനം പഋയാതിരിക്കുന്നപക്ഷം അയാൾ പരോക്തനായി ഭവിക്കും. എന്തുകൊണ്ടെന്നാൽ, അഭിയോക്താവ് കാര്യനിശ്ചയം ചെയ്തു വന്നവനായതുകൊണ്ടുതന്നെ. അഭിയുക്തൻ അങ്ങനെയല്ല. അവൻ വാദിയുടെ വാദം കേട്ടു സമാധാനം പറയാതിരുന്നാൽ മൂന്നു ദിവസ്മോ ഏഴുദിവസമോ പ്രതിവചനകാലം നൽകുന്നതാണ്. അതിന്നുമേൽ അവന്നു കുറഞ്ഞതു മൂന്നുപണമോ കവിഞ്ഞതു പന്ത്രണ്ടുപണമോ ദണ്ഡം വിധിക്കും. മൂന്നുപക്ഷം കഴിഞ്ഞിട്ടും പ്രതിവചനം പറയാതിരുന്നാൽ അവന്നു പരോക്തദണ്ഡം വിധിക്കുകയും, അവതെ വകയായി എന്തെല്ലാം ദ്രവ്യങ്ങളുണ്ടോ അവയിൽനിന്ന് അഭിയോക്താവിന്നു ചെല്ലേണ്ടതു കൊടുപ്പിക്കുകയുംവേണം. പക്ഷേ പ്രത്യുപകരണങ്ങൾ (ജീവികാർത്ഥമായ പണികൾക്കുള്ള കരി, നുകം മുതലായ ഉപകരണങ്ങൾ) ഇതിൽനിന്നു ഒഴിവാക്കേണ്ടതാണ്. അതുതന്നെ (പ്രതിവചനം പറയാത്ത, അഭിയുതന്നുള്ളതുതന്നെ) യാണ് അഭിയോക്താവിന്റെ സന്നിധിയിൽനിന്ന് നിഷ്പതനം ചെയ്യുന്ന (ചാടിപ്പോകുന്ന) അഭി


  • കലഹാദികളെ സംബന്ധിച്ചും വണീക്സംഘാദികൾക്കും പ്രത്യഭിയോഗം ചെയ്വാൻ വിരോധമില്ലെന്നു താത്പര്യം. [ 257 ] 257

57ഉം-58ഉം പ്രകരണങ്ങൾ ഒന്നാം അധ്യായം
യുക്ത്ന്നുമുള്ള ദണ്ഡം.അഭിയോക്താവണു'അങ്ങനെ നിഷ്പതനം ചെയ്യുന്നതെങ്കിൽ നിഷ്പതനസമയത്തുതന്നെ പരാജിതനായി ഭവിക്കും

വ്യവഹാരം നിലവിലുള്ളപ്പോൾ മരിച്ചുപോവുകയോ വ്യസനി(ആപത്തിൽപ്പെട്ടവൻ)യായിത്തീരുകയൊ ചെയ്ത അഭിയുക്ത്ന്റ ധനം സാക്ഷിവചന്മാർ(സാക്ഷികളാൽ പറയപ്പെട്ട അവകാശികൾ)വാങ്ങിക്കൊള്ളണം.
അഭിയുക്തൻ പരാജിതനായാൽ അഭിയോക്താവ് പരാജയദണ്ഡം കെട്ടി അവനെക്കൊണ്ട് രാജാവിനു വേണ്ടി കർമ്മം ചെയ്യിക്കണം അല്ലെങ്കിൽ ആധിയായിട്ട് ഇഷ്ട്മുള്ള മറ്റൊരുവനെ പ്രവേശിപ്പിക്കുകയുമാകാം അങ്ങനെകർമ്മകരണത്തിനായി നിയോഗിക്കുംബൊൾ അവനു രക്ഷോഘ്നങ്ങളായ രക്ഷകൾ ചെയ്കയും വേണം.ഇപ്രകാരം കർമ്മം ചെയ്യിക്കുന്നതു ബ്രാഹ്മണനെ ഒഴിച്ചു ശേഷമുള്ളവരെ മാത്രമേ പാടുള്ളു
ചതുർവ്വർണ്ണാശ്രമോപേരു-
ലോകാചാരങ്ങൾ കക്കയാൽ
മായുന്ന ധർമ്മങ്ങൾക്കെല്ലാം
രാജധർമ്മം പ്രവർത്തകം-
വിവാദത്തിന്നു കൽനാലു:
ധർമ്മവും,വ്യവഹാരവും,
ചരിത്രം,രാജനിയമം-
പിൻപുള്ളതിനിതിൽബ്ബലം.
അതിൽ സത്യസ്ഥിത്ം ധർമ്മം,
സാക്ഷിസ്ഥം വ്യവഹാരവും, [ 258 ] ധർമ്മസ്ഥീയം മൂന്നാമധികരണം

ചരിത്രം പുംസമൂഹസ്ഥം,
ശാസനം രാജദണ്ഡനം.

ധർമ്മേണ കാക്കും ഭൂപന്നു
സ്വധർമ്മംസ്വർഗ്ഗസാധകം;
മറിച്ചാം രക്ഷ ചെയ്യാഞ്ഞാൽ
മിത്ഥ്യാദണ്ഡമണയ്ക്കിലും.

പുത്രങ്കലും ശത്രുവിലും
ദൊഷംബോൽ സമമായക്രത്ം
ദണ്ഡമൊന്നണിഹപര-
ലൊകരക്ഷകമൊർക്കുകിൽ-

ധർമ്മത്താൽ, വ്യവഹാരത്താൽ,
സംസ്ഥയാൽ, ന്യായദർശനാൽ
ശാസിക്കിൽ ചതുരന്തോർവ്വി
ജയിക്കും ഭൂമിപാലകൻ.

സംസ്ഥയോടോ ധർമ്മശാസ്ത്ര-
ത്തോടോ രാജാനുശാസനം
വിരോധിക്കുന്നിടത്തർത്ഥം
ധർമ്മത്താൽ നിർണ്ണയിക്കണം

ശാസ്ത്രം ധർമ്മന്യായമോടു
വിരോധിച്ചുവരും വിധൗ
ന്യായം പ്രമാണമായീടും
ശാസ്ത്രം തത്ര വിലുപ്തമാം.

ദോഷം കാണുക, ദോഷത്തെ
സ്വയമായ് സംവദിക്കുക
ഇരുപക്ഷത്തിലും ചോദ്യ-
മൃജുവായിട്ടിരിക്കുക; [ 259 ] 259 അയ്മ്പത്തൊമ്പതാം പ്രകരണം രണ്ടാം അധ്യായം കാരണം കാണും, ശപഥ-
മിവയാമർത്ഥസാധകം
[ 260 ] കന്യകയെ അലങ്കരിച്ചിട്ട് വരന്നു കന്യകാദാനം ചെയ്തുകൊടുക്കുന്നതു ബ്രാഹ്മം എന്ന വിവാഹം. സഹധൎമ്മചൎയ്യ (സഹധൎമ്മശ്ചൎയ്യതാം എന്ന മന്ത്രം)യോടെ ചെയ്യുന്ന കന്യകാദാനം പ്രാജാപത്യം. വരന്റെ കയ്യിൽനിന്നു ഗോമിഥുനത്തെ വാങ്ങിയിട്ടു കന്യകയെ പ്രദാനം ചെയ്യുന്നതു് ആൎഷം. യജ്ഞവേദിയുടെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഋത്വിക്കിന്നായിക്കൊണ്ടു് കന്യകയെക്കൊടുക്കുന്നതു് ദൈവം. കന്യകയും വരനും സ്വേഛയോടെ സമ്മതിച്ചു മിഥസ്സമവായം (അന്യോന്യസംയോഗം) ചെയ്യുന്നതായാൽ ഗാൎന്ധവ്വം. വരന്റെ കയ്യിൽനിന്നു ശുൽക്കം വാങ്ങിയിട്ടു് കന്യകയെക്കൊടുക്കുന്നതായാൽ ആസുരം. ബലാൽക്കാരേണ കന്യകയെ അപഹരിച്ചുകൊണ്ടുപോകുന്നതായാൽ രാക്ഷസം. കന്യക ഉറങ്ങിക്കിടക്കുമ്പോഴോ മത്തയായിരിക്കുമ്പോഴോ അവളെ പിടിച്ചുകൊണ്ടുപോകുന്നതായാൽ പൈശാചം.

ഇവയിൽവച്ചു ആദ്യം പറഞ്ഞ നാലുവിധം വിവാഹങ്ങൾ പിതാവുപ്രമാണമായിട്ടുള്ളവയും ധൎമ്മ്യങ്ങളുമാണ്. ശേഷമുള്ളവ മാതാവും പിതാവും പ്രമാണമായിട്ടുള്ളവയത്രെ. എന്തുകൊണ്ടെന്നാൽ അവരിരുവരും കൂടിയാണല്ലോ കന്യകയുടെ ശുൽക്കത്തെ വാങ്ങുന്നതു്. അവരിൽവച്ച് ഒരാളില്ലെന്നുവരുമ്പോൾ മറ്റെ ആൾ കന്യാശുൽക്കം വാങ്ങുകയും ചെയ്യുന്നു.

ദ്വിതീയശുല്ക്കം (പ്രീതിവശാൽ കന്യകയ്ക്കു കൊടുക്കുന്ന ധനം) സ്ത്രീക്കുതന്നെ അവകാശപ്പെട്ടതായിരിക്കും. പ്രത്യാരോപണം (സന്തോഷം കൊണ്ടുള്ള ഭൂഷണാദിദാനം) എല്ലാവൎക്കും ചെയ്വാൻ വിരോധമില്ലാത്തതാണു്.

വൃത്തി (ഉപജീവനത്തിന്നുവേണ്ടിയുള്ള ഭൂമി, ഹിര [ 261 ] ണ്യം മുതലായതു്), ആബന്ധ്യം (ദേഹത്തിൽ ബന്ധിക്കുന്ന ഭൂഷണാദികൾ) എന്നിങ്ങനെ രണ്ടു വിധത്തിലാണു സ്ത്രീധനം. വൃത്തിയുടെ സംഖ്യ കവിഞ്ഞതു് രണ്ടായിരം പണമാകുന്നു. ആബന്ധ്യത്തിന്നു് ഇത്രയെന്നു നിയമമില്ല.

സ്ത്രീധനത്തെ തൻറെ പുത്രന്മാരുടേയും സ്നുഷ (പുത്രഭാൎയ്യമാർ)മാരുടേയും ഭൎമ്മ (പോഷണം)ത്തിലും ഭൎത്താവു് തൻറെ ജീവിതത്തിന്നു് പ്രതിവിധി ചെയ്യാതെ ദേശാന്തരത്തെക്കു പോയിരിക്കുമ്പോഴും ഭാൎയ്യയ്ക്കു് അനുഭവിക്കുവാൻ വിരോധമില്ല. പ്രതിരോധകൻ (പിടിച്ചു പറിക്കുന്ന കള്ളൻ), വ്യാധി, ദുൎഭിക്ഷം, ഭയം ​എന്നിവയുടെ പ്രതികാരത്തിങ്കലും ധൎമ്മകാൎയ്യത്തിങ്കലും ഭൎത്താവിനും സ്ത്രീധനം വിനിയോഗിക്കുവാൻ വിരോധമില്ല. ധൎമ്മിഷ്ഠങ്ങളായ വിവാഹങ്ങളിൽ (ബ്രാഹ്മാദികളായി ആദ്യം പറഞ്ഞ നാലു വിവാഹങ്ങളിൽ)കിട്ടിയ സ്ത്രീധനത്തിന്മേൽ, ദമ്പതിമാൎക്കു രണ്ടു പുത്രന്മാരുണ്ടായതിന്നുശേഷമോ അവർ രണ്ടു പേരും ചേൎന്നു മൂന്നു സംവത്സരം ഉപഭുജിച്ചതിന്നുശേഷമോ ചോദ്യമില്ല. ഗാന്ധൎവ്വം, ആസുരം എന്നീ വിവാഹങ്ങളിലെ സ്ത്രീധനങ്ങൾ ഉപഭുജിച്ചാൽ അവ രണ്ടും വൃദ്ധിയോടുകൂടി കൊടുപ്പിക്കേണ്ടതാണ്. രാക്ഷസം, പൈശാചം ​എന്നീ വിവാഹങ്ങളിലെ സ്ത്രീധനം ഉപഭുജിച്ചാൽ സ്തേയദണ്ഡം നൽകുകയും വേണം-ഇങ്ങനെ വിവാഹധൎമ്മം.

ഭൎത്താവു് മൃതനായാൽ, ധൎമ്മകാമയായിരിക്കുന്ന സ്ത്രീ അപ്പോൾത്തന്നെ ആഭരണം അഴിച്ചുവച്ചിട്ടു ശുൽക്കശേഷത്തെയും (അനുഭവിച്ചുകഴിഞ്ഞു ബാക്കിയുള്ള ശുൽക്കത്തെ) ആഭരണശേഷത്തേയും വാങ്ങേണ്ടതാണ്. അവയെ വാങ്ങിയിട്ടു പിന്നെ മറ്റൊരു ഭൎത്താവിനെ സ്വീകരിച്ചാൽ അതുരണ്ടും വൃദ്ധിയോടുകൂടി കൊടുപ്പിക്കേണ്ടതാകു [ 262 ] ന്നു. കുടുംബകാമ (സന്താനലബ്ധിയെ ആഗ്രഹിക്കുന്നവൾ) യാണെങ്കിൽ ശ്വശുരനും ഭൎത്താവും നൽകിയതായ ധനം നിവേശ (അന്യഭൎത്തൃസ്വീകാരം) കാലത്തിങ്കൽ അവൾക്കു ലഭിക്കുന്നതാണു്. നിവേശകാലത്തെ ദീൎഘപ്രവാസത്തെക്കുറിച്ചു പറയുമ്പോൾ വിവരിക്കുന്നതാണു്.

ശ്വശുരൻറെ അഭിമതത്തിന്നു വിപരീതമായി നിവേശം ചെയ്യപ്പെട്ടാൽ അവൾക്കു ശ്വശുരനും ഭൎത്താവും നൽകിയ ധനം പിടിച്ചടക്കേണ്ടതാണു്.

ഭൎത്താവിൻറെ മരണശേഷം ജ്ഞാതികളുടെ രക്ഷയിലിരിക്കുന്ന സ്ത്രീ അവരുടെ കയ്യിൽനിന്നു വിട്ടു നിവേശത്തെച്ചെയ്താൽ അവൾക്കു ശ്വശുരനും ഭൎത്താവും നൽകിയതായ ധനത്തെ ജ്ഞാതികൾ തങ്ങൾ ഏററുവാങ്ങിയതുപോലെ ദാനം ചെയ്യണം.

  • [1]ന്യായപ്രകാരം അന്യപുരുഷനെ പ്രാപ്തയായ സ്ത്രീയുടെ ധനത്തെ അവളെ പരിഗ്രഹിച്ച പുരുഷൻ സംരക്ഷിക്കണം.

ഒരു സ്ത്രീ വിന്ദമാനയായാൽ (അന്യഭൎത്താവിനെ സ്വീകരിക്കുന്നവളായാൽ) അവളുടെ പതിദായത്തെ (ഭൎത്താവു കൊടുത്ത ധനത്തെ) മടക്കിക്കൊടുപ്പിക്കണം. ധൎമ്മകാമയായിരിക്കുന്നപക്ഷം അതവൾക്ക് അനുഭവിക്കുകയും ചെയ്യാം. പുത്രവതിയായ സ്ത്രീ വിന്ദമാനയായാൽ സ്ത്രീധനം അവൾക്കു കിട്ടുകയില്ല. ആ സ്ത്രീധനം അവളുടെ പുത്രന്മാർ ഹരിക്കണം. പുത്രഭരണാൎത്ഥമായിട്ടു വിന്ദമാനയായാൽ സ്ത്രീധനത്തെ പുത്രന്മാർക്കുവേണ്ടി സ്ഫാതീകരിക്ക​ണം (വൎദ്ധിപ്പിക്ക​ണം). വളരെ പുരുഷന്മാരിൽനിന്ന് അനേ [ 263 ] കം പുത്രന്മാരുണ്ടായിട്ടുള്ള സ്ത്രീയുടെ സ്ത്രീധനം അവരുടെ പിതാക്കന്മാർ നൽകിയതുപോലെ അതാതു പുത്രന്മാരുടെ പേരിൽ ഉറപ്പിക്കണം. കാമകാരണീയം (ഇഷ്ടംപോലെ വിനിയോഗിക്കാവുന്നതു്) ആയിട്ടുള്ള സ്ത്രീധനം കൂടിയും, അന്യഭൎത്താവിനെ സ്വീകരിക്കുന്ന സ്ത്രീ, പുത്രന്റെ കയ്യിൽ കൊടുക്കണം.

അപുത്രയായിട്ടുള്ള സ്ത്രീ വിധവയായിത്തീൎന്നാൽ പതിശയനത്തെ പാലിച്ചുംകൊണ്ടു (പാതിവ്രത്യം ദീക്ഷിച്ചുംകൊണ്ടു) ഗുരുസമീപത്തിങ്കലിരുന്നു് ആയുഃക്ഷയംവരെ സ്ത്രീധനത്തെ നശിപ്പിക്കാതെ അനുഭവിക്കേണ്ടതാണു്. ആപത്തു സംഭവിക്കുമ്പോൾ ഉപയോഗിപ്പാനുള്ളതാണല്ലോ സ്ത്രീധനം. അതു അവളുടെ മരണശേഷം ദായാദങ്കൽ (ഭൎത്താവിന്റെ സപിണ്ഡങ്കൽ) ലയിക്കും. ഭൎത്താവു ജീവിച്ചിരിക്കുമ്പോൾ ഭാൎയ്യ മരിച്ചുപോയാൽ പുത്രന്മാരും പുത്രിമാരും സ്ത്രീധനത്തെ ഭാഗിച്ചെടുക്കണം. പുത്രന്മാരില്ലെങ്കിൽ പുത്രിമാൎക്കു ഭാഗിച്ചെടുക്കാം. പുത്രിമാരും ഇല്ലെങ്കിൽ ഭൎത്താവിന്നെടുക്കാം. ശുൽക്കം, അന്വാധേയം (പിതൃഗൃഹത്തിൽ നിന്നു കൊണ്ടുവന്നതു്) എന്നിവയും ബന്ധുക്കൾ കൊടുത്തതായ മററു ധനങ്ങളും ബാന്ധവന്മാർ ഹരിക്കണം_ഇങ്ങനെ സ്ത്രീധനകല്പം.

അപ്രജായമാനയോ അപുത്രയോ വന്ധ്യയോ ആയ ഭാൎയ്യയെ എട്ടു സംവത്സരവും, ബിന്ദു (ജീവനില്ലാത്ത കുട്ടികളെ പ്രസവിക്കുന്നവൾ) ആയവളെ പത്തു സംവത്സരവും, കന്യാപ്രസവിനിയായവളെ പന്ത്രണ്ടു സംവത്സരവും പുത്രനുണ്ടാകുമോ എന്നു പരീക്ഷിക്കുവാൻ വേണ്ടി കാത്തിരിക്കണം. അതിന്നുശേഷം പുത്രാൎത്ഥിയായ ഭൎത്താവു രണ്ടാമതൊരുവളെ വിവാഹം ചെയ്യാം. ഈ കാലനിയമത്തെ അതിക്രമിച്ചു പ്രവൃത്തിച്ചാൽ ശുൽക്കവും സ്ത്രീധനവും ആധിവേദനികത്തിൽ (രണ്ടാം വിവാഹത്തിന്നു കിട്ടുന്ന ധന [ 264 ] ത്തിൽ) പകുതിയും ആദ്യത്തെ ഭാൎയ്യക്കു കൊടുക്കണം. ഇരുപത്തിനാലുപണംവരെ വരുന്ന ദണ്ഡം രാജാവിന്നു അടയ്ക്കുകയും വേണം. ശുൽക്കവും സ്ത്രീധനവും ലഭിച്ചിട്ടില്ലാത്ത ആദ്യഭാൎയ്യക്കു ശുൽക്കവും സ്ത്രീധനവുമായിട്ടു് ആധിവേദനികത്തിന്നു തുല്യമായ ധനവും തക്കതായ വൃത്തിയും കൊടുത്താൽ അനേകം സ്ത്രീകളെ വേൾക്കുന്നതിന്നും വിരോധമില്ല. എന്തുകൊണ്ടെന്നാൽ സ്ത്രീകൾ പുത്രാൎത്ഥമാരാകകൊണ്ടുതന്നെ.

അനേകം വിവാഹംചെയ്ത പുരുഷന്റെ ഭാൎയ്യമാൎക്കു് ഒരേ കാലത്തിങ്കൽ തീൎത്ഥം (ഋതുപ്രാപ്തി) സംഭവിച്ചാൽ വിവാഹക്രമമനുസരിച്ചു് ആദ്യം വിവാഹം ചെയ്തവളോ ജീവൽപുത്രയോ ആയവളെ ആദ്യം ഗമിക്കണം.

തീൎത്ഥത്തെ മറച്ചുവയ്ക്കുകയും ഭൎത്താവിനെ അഭിഗമിക്കാതിരിക്കുകയും ചെയ്യുന്നവൾക്കു തൊണ്ണൂററാറുപണം ദണ്ഡം. പുത്രവതി, ധൎമ്മകാമ, വന്ധ്യ, ബിന്ദു, നീരജസ്ക (ഋതുപ്രാപ്തി മാറിയവൾ) എന്നിങ്ങനെയുള്ളവളെ അവൾ അകാമയാണെങ്കിൽ ഗമിക്കരുതു്; പുരുഷൻ അകാമനാണെങ്കിലും ഗമിക്കരുതു്. കുഷ്ഠിനിയോ ഉന്മത്തയോ ആയിട്ടുള്ളവളേയും ഗമിക്കരുതു്. സ്ത്രീയാകട്ടെ പുത്രോൽപത്തിക്കു വേണ്ടി അപ്രകാരമുള്ള ഭൎത്താവിനേയും ഗമിക്കണം.

നീചനായ്തീൎന്നവൻ, നാടു
വിട്ടവൻ, രാജകില്‌ബിഷി,
പ്രാണഘ്നൻ, പതിതൻ, ക്ലീബ,-
നീദൃശൻ ത്യാജ്യനാം പതി.


കൌടില്യൻെറ അൎത്ഥശാസ്ത്രത്തിൽ, ധൎമ്മസ്ഥീയമെന്ന മൂന്നാ
മധികരണത്തിൽ, വിവാഹസംയുക്തത്തിൽ വിവാഹ
ധൎമ്മം__സ്ത്രീധനകല്പം__ആധിവേദനികം
എന്ന രണ്ടാമധ്യായം.

[ 265 ] മൂന്നാം അധ്യായം.


'ശുശ്രുഷ,ഭർമ്മം ,പാരുഷ്യം ,ദ്വേഷം ,അതിചരം, ഉപകാരവ്യവഹാരപ്രതിഷേധം.'

പന്ത്രണ്ടു വയസ്സായ സ്ത്രീ പ്രാപ്തവ്യവഹാരയാകും പതിനാറുവയസ്സായ പുരുഷനും വ്യവഹാരപ്രപ്തിവരും. അതിന്നുമേൽ ശുശ്രുഷ ചെയ്യാതിരുന്നാൽ (ഗുരുജനങ്ങളെ അനുസരിക്കാതിരുന്നാൽ ) സ്ത്രീക്കുപന്ത്രണ്ടുപണം ദണ്ഡം പുരുഷന് അതിലിരട്ടി ദണ്ഡം. ഒരുസ്ത്രീക്കുള്ള ഭർമ്മണ്യ (ചെലവിനുള്ള ധനം ) ഇ ത്രകാലത്തേക്കിന്നതെന്നു നിർദ്ദേശിക്കാതിരിക്കുമ്പോൾ അ വൾക്കുള്ള ഗ്രാസാച്ഛാദനം( അന്നവസ്ത്രങ്ങൾ) ഒരോ ആൾക്കുമുള്ള വീതമനുസരിച്ചൊ സവിശേഷമായോ കൊ ടുക്കണം.കാലനിർദ്ദേശം ചെയ്തിട്ടുള്ള പക്ഷം അതുതന്നെ സംഖ്യകണക്കാക്കികൊടുക്കണം . ബന്ധവും(കൊടു പ്പാൻ ബാക്കിയുള്ളത്)കൊടുക്കണം.ശൂൽക്കം,സ്ത്രീധനം, ആധിവേദനികം എന്നിവ അവൾ വാങ്ങിയിട്ടില്ലെങ്കിൽ ആയതിനും ബന്ധം കൊടുക്കേണ്ടതാണ്. ശ്വാശൂ രകുലത്തിൽ പ്രവേശിക്കുകയോ ഭാഗം വാങ്ങുകയോ ചെയ്തിട്ടുണ്ടെങ്കിൽ പിന്നെ ഭർത്താവിന്റെ പേരിൽ ചേലവിനുള്ള അഭിയോഗം കൊണ്ടുചെല്ലുവാൻ പാടില്ല-ഇങ്ങനെ ഭർമ്മം. ഭാർയ്യ അവിനിതയായിരുന്നാൽ "നഗ്നേ,വിനഗ്നേ,നൃംഗേ, അപിതൃകേ ( അച്ഛനില്ലാത്തവളെ ) ,അമാതൃകേ " എന്നിങ്ങനെ സംബോധന ചെയ്ത് വിനയം ഗ്രഹിപ്പിക്കണം . വേണുദലം (മുളവടി),കയറു,കയ്യ എന്നിവയിൽ ഒന്നികൊണ്ട് പുരുഷത്തിങ്കൽ മൂന്നിപ്രവശ്യം അടിക്കുകയും ചെയ്യാം. ഇതിനെ അതിക്രമിച്ചുനടന്നാൽ വാക്പാരുഷ്യത്തിന്നും ദണ്ഡാപാരുഷ്യത്തിനുമുള്ള ദണ്ഡങ്ങളിൽ

34. [ 266 ] ൨൬൬ ധർമ്മസ്ഥീയം മൂന്നാമധികരണം പകുതി ഭർത്താവിനു വിധിക്കുന്നതാണ്. ഭർത്താവ് ബാ ഹ്യവിഹാരങ്ങളിൽ ഏർപ്പെടുകകാരണം സ്ത്രീക്കു ഈർഷ തോന്നുവാൻ ദ്വാരങ്ങളുണ്ടാകുമ്പോൾ മേൽപ്പറഞ്ഞതുത ന്നെയാണ് സ്ത്രീക്കു ഭർത്താവിങ്കലും പ്രയോഗിക്കുവാനുള്ള തു്. എന്നാൽ അവളുടെ സഗതിയിൽ അത്യന്തം (ദ ണ്ഡം) വാകാരുഷ്യത്തിന്നും ഒന്ധപാരുഷ്യത്തിനുമുള്ളതു തികച്ചും വിധിക്കുന്നതാണ്. ഇങ്ങനെ പാരുഷ്യം.

ഭർത്താവിനെ ശേഷിക്കുന്ന വെറുക്കുന്ന സ്ത്രീ എഴ് ആർത്തവങ്ങൾ (ഋതുകാലങ്ങൾ) മുഴുവൻ ഭർത്താവിനെ അഭി ഗമിക്കാതിരുന്നിട്ടു പിന്നെ അമിഗമിക്കേണമെന്നു തോ ന്നിയാൽ അപ്പോൾത്തന്നെ ആഭരണം ഭർത്താവിൻറെ ക

യ്യിൽ ന്യാസമായിക്കൊടുത്തിട്ട' അന്യസ്ത്രീയോടുകൂടി ശ

യിക്കുന്ന അദ്ദേഹത്തിൻറ സമീപത്തു പശ്ചാത്താപത്തോ ടുകൂടി ചെല്ലണം, ഭർത്താവു സ്ത്രീയെ ദ്വേഷിക്കുന്നതായാൽ ഭിക്ഷുകി, അന്യാധി ( സ്ത്രീധനം സൂ ചഷിക്കുന്നവൻ), ജ്ഞാ തി എന്നിവരിൽ ആരുടെയെങ്കിലും ഗൃഹത്തിങ്കൽ ഏക യായി പാക്കുന്ന ഭാട്ടയുടെ സമീപത്തിൽ പശ്ചാത്താപ ത്തോടുകൂടി ചെല്ലണം. ഭർത്താവ് അന്യസ്ത്രീയോടുകൂടി സംഗമിക്കുകയോ സവയായ അപസപ്പയെ (ഭൂതിയെ)

ഉപഗമിക്കുകയോ ചെയ്തതിന്നു അടയാളമുണ്ടായിട്ടും മി 

ത്ഥ്യാവാദം ചെയ്യുന്നതായാൽ അദ്ദേഹം പന്ത്രണ്ടു പണം കൊടുക്കണം.

ഭാര്യയെ മോചിക്കുവാൻ ഇഷ്ടമില്ലാത്ത ഭർത്താവിന്നു തന്നെ ശേഷിക്കുന്ന ഭാര്യയേയോ, ഭർത്താവിനെ മോചി പ്പാൻ ഇഷ്ടമില്ലാത്ത ഭാര്യക്കു തന്നെ ദേഷിക്കുന്ന ഭാ ർത്താവിനേയോ ഉപേക്ഷിക്കുവാൻ പാടുള്ളതല്ല. പരസ്പരം ദ്വേ ഷമുണ്ടായാൽ മാത്രമേ അവക്കു മോക്ഷം (മോചനം) ചെയ്യുാൻ പാടുള്ളൂ. സ്ത്രീയുടെ വിപ്രകാരം (അപരാധം) [ 267 ] കൊണ്ടു പുരുഷൻ മോക്ഷത്തെ ഇച്ഛിച്ചാൽ അവളുടെ കയ്യിൽനിന്നു വാങ്ങിയ സ്ത്രീധനം അദ്ദേഹം അവൾക്കു കൊടുക്കണം. പുരുഷന്റെ വിപ്രകാരം കാരണം സ്ത്രീ മോക്ഷത്തെ ഇച്ഛിക്കുന്നപക്ഷം അവളോടു വാങ്ങിയ സ്ത്രീധനം കൊടുക്കേണ്ടതില്ല. ധൎമ്മവിവാഹങ്ങൾക്കു (ബ്രാഹ്മാദിവിവാഹങ്ങൾക്കു) മോക്ഷം അനുവദിക്കുകയുമില്ല-- ഇങ്ങനെ ദ്വേഷം.

ഭൎത്താവിനാൽ പ്രതിഷേധിക്കപ്പെട്ട സ്ത്രീ ദൎപ്പക്രീഡയിലും മദ്യക്രീഡയിലും ഏൎപ്പെടുന്നതായാൽ മൂന്നു പണം ദണ്ഡം കൊടുക്കണം. പകൽ, സ്ത്രീകൾ നടത്തുന്ന പ്രേക്ഷകളോ വിഹാരങ്ങളോ (ഉദ്യാനക്രീഡകൾ) കാണ്മാൻപോയാൽ ആറുപണം ദണ്ഡം; പുരുഷന്മാർ നടത്തുന്ന പ്രേക്ഷാവിഹാരങ്ങളെ കാണ്മാൻപോയാൽ പന്ത്രണ്ടു പണം ദണ്ഡം. രാത്രിയിലാണെങ്കിൽ ഇവയുടെ ഇരട്ടി ദണ്ഡം. ഭൎത്താവുറങ്ങിക്കിടക്കുമ്പോഴോ മത്തനായിരിക്കുമ്പോഴോ ഗൃഹത്തിൽനിന്നു പുറത്തുപോകയോ ഭൎത്താവിന്നു വാതിൽ തുറന്നുകൊടുക്കാതിരിക്കുകയോ ചെയ്യുന്നവൾക്കു പന്ത്രണ്ടു പണം ദണ്ഡം. രാത്രിയിങ്കൽ നിഷ്കാസനം ചെയ്താൽ അതിലിരട്ടി. സ്ത്രീപുരുഷന്മാർ മൈഥുനാൎത്ഥമായിട്ടു് അസഭ്യമായിട്ടുള്ള ശൃംഗാരചേഷ്ടകൾ കാണിക്കുകയോ, രഹസിങ്കൽവച്ചു് അശ്ലീലസംഭാഷണം ചെയ്കയോ ചെയ്താൽ ഇരുപത്തിനാലുപണം സ്ത്രീക്കു ദണ്ഡം; പുരുഷന്നു അതിലിരട്ടി. കേശം, നീവി (മടിക്കുത്തു്), ദന്തം, നഖം എന്നിവയിൽപ്പിടിച്ചാൽ സ്ത്രീക്കു് പൂൎവ്വസാഹസം ദണ്ഡം; പുരുഷന്നാണെങ്കിൽ അതിലിരട്ടി. ശങ്കിതസ്ഥാനത്തുവച്ചു സംഭാഷണം ചെയ്താൽ പണത്തിന്റെ സ്ഥാനത്തു് ശിഫാദണ്ഡം (അടിശ്ശിക്ഷ) വിധിക്കുന്നതാണു്. അങ്ങനെ ചെയ്യുന്ന സ്ത്രീകളുടെ രണ്ടു പാൎശ്വഭാഗങ്ങളിലും ഗ്രാമമധ്യത്തിൽവച്ചു ചണ്ഡാലനെക്കൊണ്ടു് അയ്യഞ്ചടി അടിപ്പി [ 268 ] ൨൬൮ ധർമ്മസ്ഥീയം മൂന്നാമധികരണം ക്കണം. ഓരോ അടിക്കും ഓരോ പണം ശൂൽക്കമായിക്കൊടുക്കുന്ന പക്ഷം ഈ അടിശ്ശിക്ഷയിൽനിന്നു് ഒഴിവാക്കുകയും ചെയ്യാം.-ഇങ്ങനെ അതിചാരം.

അന്യോന്യം ഒരുപകാരവും പാടില്ലെന്നു നിഷേധിക്കപ്പെട്ട സ്ത്രീപുരുഷൻമാർക്കു ക്ഷുദ്രദ്രവ്യങ്ങൾ ഉപകാരമായിക്കൊടുത്താൽ പന്ത്രണ്ടു പണവും, സ്ഥൂലദ്രവ്യങ്ങൾ കൊടുത്താൽ ഇരുപത്തിനാലുപണവും, സ്വർണ്ണമോ സ്വർണ്ണനാണ്യമോ കൊടുത്താൽ അയമ്പത്തിനാലു പണവും സ്ത്രീക്കു ദണ്ഡം : പുരുഷനാണെങ്കിൽ അതിലിരട്ടി .അതന്നെ അഗമ്യന്മാരായ സ്ത്രീപുരുഷന്മാർക്കാണു് ചെയ്തതെങ്കിൽ മേൽപറഞ്ഞതിൽ പകുതിയാണ് ദണ്ഡം. പ്രതിഷിദ്ധന്മാരായ പുരുഷന്മാർക്കാണ് [ 269 ]  
          നാലാം അധ്യായം

നിഷ്പതനം,പത്ഥ്യനുസരണം,ഹ്രസ്വപ്രവാസO,

        ദീർഘപ്രവാസം. 

ഭർത്താവിൻറെ വിപ്രകാരം (അപരാധം)കാരണമായി ട്ടല്ലാതെ ഭർതൃഗൃഹത്തിങ്കൽനിന്നു നിഷ്പതനംചെയ്ത (പുറ ത്തേക്കുപോയ) സ്ത്രീക്കു" ആറുപണം ദണ്ഡഠ; പോകരുതെന്നു നിഷേധിച്ചിട്ടാണ് പോയതെങ്കിൽ പന്ത്രണ്ടു പണം.പ്രതിവേശഗൃഹO (അയൽഗൃഹം) കടന്നുപോയെങ്കിൽ ആറുപണം. പ്രാതിവേശികൻ, ഭിക്ഷു, വൈദേഹകൻ എന്നിവർക്കു താമസിപ്പാൻ സ്ഥലമോ ഭിക്ഷയോ കൊടുക്കുകയോ അവരുടെ പണ്യo വാങ്ങുകയോ ചെയ്താൽ പന്ത്രണ്ടുപണം ദണ്ഡo; ഗൃഹത്തിൽ കടക്കരുതെന്നു നിഷേധിക്കപ്പെട്ടവരായ പ്രാതിവേശികാദികളോടാണ് ഈ വക ഇടപാടുകൾ ചെയ്തതെങ്കിൽ പൂർവ്വസാഹസദണ്ഡം. പരഗൃഹങ്ങളെ (അയൽവക്കത്തുള്ള വീടുകളെ) അതിക്രമിച്ചു പോയെങ്കിൽ ഇരുപത്തിനാലുപണം ദണ്ഡം. പരന്റെ ഭാര്യയ്ക്കു, ആപത്തുകളിലൊഴികെ, താമസിപ്പാൻ സ്ഥലം കൊടുത്താൽ നൂറുപണം ദണ്ഡം. വാരണംചെയ്തിട്ടോ അറിയാതെകണ്ടോ ആണ് അവൾ വന്നതെങ്കിൽ ദോഷമില്ല.

    പതിവിപ്രകാരം (ഭർത്താവിന്റെ അപരാധം)കാര ണം ഭർത്താവിന്റെ ജ്ഞാതിയോ സുഖാവസ്ഥനോ (ഗൃഹസ്ഥനോ), ഗ്രാമികനോ, അന്വാധിയോ ( സ്ത്രീധനം സൂക്ഷിക്കുന്നവൻ)ആയ പുരുഷന്റെയോ,ഭിക്ഷുകിയോ ജ്ഞാതിയോ ആയ സ്ത്രീയുടേയൊ ഗൃഹങ്ങളിലൊന്നിൽ പുരുഷന്മാരില്ലാത്തപ്പോൾ പോകുന്നതിന്നു ദോഷമില്ലെന്നു ആചാര്യന്മാർ പറയുന്നു.എന്നാൽ ജ്ഞാതിഗൃഹത്തിലേക്കു പോകുന്നതിൽ അവിടെ പുരുഷന്മാരുള്ള പക്ഷവും ദോഷമില്ലെ [ 270 ] ൨൭൦

ധർസ്ഥീയം മൂന്നാമധികരണം ന്നാണ് കൌടില്യമതം. എന്തുകൊണ്ടെന്നാൽ, സാധ്വിജനത്തിന്നു ശലം(വ്യഭിചരണം)എങ്ങനെ സംഭവിക്കും? എളുപ്പത്തിൽ അതു് അറിവാൻ കഴിയുന്നതുമാണല്ലോ. മരണം, വ്യാധി, വ്യസനം, ഗഭം എന്നിവ നിമിത്തമായിട്ടു ജ്ഞാതികലഗമനം അപ്രതിഷിദ്ധം തന്നെയാണ്. ആവക നിമിത്തം പോകുന്ന സ്ത്രീയെ വാരണംചെയ്യുന്ന പുരുഷന്നു പന്ത്രണ്ടുപണം ദണ്ഡം. എന്നാൽ ആവക നിമിത്തങ്ങളിലും സംഗതി മറച്ചുവച്ചുംകൊണ്ടു പോകുന്നതായാൽ സ്ത്രീ ധനം പിടിച്ചടക്കുന്നതാണ്. ജ്ഞാതികൾ അവളെ സ്വഗൃഹത്തിൽ ഒളിച്ചിരുത്തുന്നതായാൽ അവക്കു ചെല്ലേണ്ടുന്ന ശുൽക്കശേഷം നഷ്ടപ്പെടുന്നതുമാണ്. ഇങ്ങനെ നിഷ്പതനം. ഭത്തൃഗൃഹത്തിൽനിന്നു നിഷ്തിച്ചിട്ടു മറെറാരു ഗ്രാമത്തിലേക്കു പോയാൽ പന്ത്രണ്ടുപണം ദണ്ഡം കൊടുക്കേണ്ടതും സ്ഥാപ്യകാരണം (ഭർത്താവിന്റെ കയ്യിൽ ന്യാസമായി കൊടുത്തിട്ടുള്ള ആഭരണം) നഷ്ടപ്പെടുന്നതുമാണ്. ഗമ്യനായ (കൂടെപ്പോകാവുന്ന) പുരുഷനോടുകൂടി പുറപ്പെട്ടുപോയാൽ ഇരുപത്തിനാലുപണം ദണ്ഡം കൊടുക്കേണ്ടതും ഭജേദാനം (ചെലവിനു കൊടുക്കൽ), തീത്ഥഗമനം (ഋതുകാലത്തിങ്കൽ ഗമിക്കൽ) എന്നിവയൊഴികെ ഭത്താവുമായിട്ടുള്ള സവ്വ ധമ്മങ്ങൾക്കുമുള്ള അധികാരം ഇല്ലാതാകുന്നതുമാണ്. അങ്ങനെ ഒരു സ്ത്രീയെ ഗ്രാമാന്തരത്തിലേക്കു കൊണ്ടുപോകുന്ന പുരുഷന്നു്', അവൻ സ്ത്രീക്കു തുലമായ ശ്രഷ്ഠതയുള്ളവനാണെങ്കിൽ, സാഹസം ദണ്ഡം. പാപീയാൻ (ശ്രേഷ്ഠതകുറഞ്ഞവൻ) ആണെങ്കിൽ മധ്യമ സാഹസം ദന്ധം. ബന്ധുവാണു കൊണ്ടുപോകുന്നതെങ്കിൽ ദണ്ഡമില്ല. എന്നാലും കൊണ്ടുപോകരുതെന്നു വിലക്കീട്ടു പിന്നെ കൊണ്ടുപോകുന്നതായാൽ പകുതി ദണ്ഡം. ഉണ്ടായിരിക്കുന്നതാണ്. മാഗ്ഗത്തിങ്കലോ വ്യന്തരത്തിങ്ക [ 271 ] ൨൭൧ അയ്മ്പത്തൊമ്പതാം പ്രകരണം നാലാം അധ്യായം ലോ (വഴിയിൽനിന്നുവിട്ട സ്ഥലം) ഗൂഢപ്രദേശത്തേക്കു ഗമിക്കുന്നതായാൽ മൈഥുനാർത്ഥമാണ് അതെന്ന് മനസ്സിലാക്കണം. ശങ്കിതനോ പ്രതിഷിദ്ധനോ ആയ പുരുഷനോടു കൂടി പത്ഥ്യനുസരണം (വഴിയിൽ പിൻതുടർന്നു പോവുക) ചെയ്താൽ സംഗ്രഹണമാണ് അതെന്ന് അറിയണം. താളാവചരൻ, ചാരണൻ, മത്സ്യബന്ധകൻ, ലുബ്ധകൻ, ഗോപാലൻ, ശൗണ്ഡികൻ എന്നിവരുടെയും പ്രസൃഷ്ടിസ്ത്രീകന്മാരായ (സ്തീകളോടുകീടി സഞ്ചിരിക്കുന്നവരായ) മറ്റുള്ളവരുടെയും സ്ത്രീകൾക്കു പത്ഥ്യനുസരണം ദോഷമാകയില്ല. എന്നാൽ അവരിലും ഭർത്താവിന്റെ പ്രതിഷേധമുണ്ടായിട്ടു ഒറു സ്ത്രീയെക്കൊണ്ടുപോകുന്ന പുരഷന്നും അങ്ങനെ പോകുന്ന സ്ത്രീക്കും പകുതി ദണ്ഡം വീതം വിധിക്കുന്നതാണ്. ഇങ്ങനെ പത്ഥ്യനുസരണം. ഹ്രസ്വപ്രവാസികളായ (വേഗം മടങ്ങിവരാമെന്നു നിശ്ചയിച്ച് ദേശാന്തരത്തേക്കുപോയ) ശൂദ്രൻ, വൈശ്യൻ, ക്ഷത്രിയൻ, ബ്രാഹ്മണൻ എന്നിവരുടെ അപ്രജാതന്മാരായ (പ്രസവിച്ചിട്ടില്ലാത്ത) ഭാര്യമാർ സംവത്സരോത്തരമായ കാലം. ഭർത്താവിന്റെ വരവിനെ പ്രതീക്ഷിച്ചിരിക്കണം ക്ഷമിക്കണം. പ്രവാസകാലത്തേക്കു വേണ്ടതു പ്രതിവിധാനം ചെയ്തിട്ടാണ് ഭർത്താക്കൻമാർ പോയതെങ്കിൽ മേൽപറഞ്ഞതിന്റെ ഇരട്ടി കാലം പ്രതീക്ഷിക്കണം. പ്രതിവിധാനം ചെയ്യാതെ ഭർത്താവു ദേശാന്തരത്തേക്കുപോയ സ്ത്രീ

  • സ്ത്രീസംഗ്രഹത്തിനുള്ള ദണ്ഡം കൽപിക്കണമെന്നർത്ഥം
  • ശൂദ്രഭാര്യ ഒരു സംവത്സരവും, വൈശ്യഭാര്യ രണ്ടു സംവത്സരവും, ക്ഷത്രിയഭാര്യ മൂന്നു സംവത്സരവും, ബ്രാഹ്മണഭാര്യ നാലുസംവത്സരവുമെന്നർത്ഥം. [ 272 ] കളെ ധനവാന്മാരായ അവരുടെ ബന്ധുക്കൾ കവിഞ്ഞതു നാലൊ എട്ടോ സംവത്സരംകാലം ഭരിക്കണം. അതിന്നുമേൽ

യഥാദത്തമായിട്ടുള്ളതിനെ വാങ്ങിയിട്ടു വിട്ടയയ്ക്കണം.

വിദ്യാധ്യയനത്തിനുവേണ്ടി ദേശാന്തരത്തേക്കു പോയ ബ്രാഹ്മണനെ അദ്ദേഹത്തിന്റെ അപ്രജാതയായ ഭാൎയ്യ പത്തു സംവത്സരവും, പ്രജാതയായിട്ടുള്ളവൾ പന്ത്രണ്ടു സംവത്സരവും പ്രതീക്ഷിച്ചിരിക്കണം. രാജപുരുഷനെ ആയുഃക്ഷയംവരേയും പ്രതീക്ഷിച്ചിരിക്കണം. അങ്ങനെ പ്രതീക്ഷിച്ചിരുന്നതിനുശേഷം സവൎണ്ണനായ പുരുഷങ്കൽനിന്നു ഗൎഭം ധരിച്ചു പ്രജാതയായാൽ സ്ത്രീ അപവാദത്തെ പ്രാപിക്കയില്ല. ബന്ധുകുടുംബത്തിൽ സമ്പത്തില്ലാതിരിക്കയും സുഖാവസ്ഥന്മാർ തങ്ങളുടെ രക്ഷയിൽനിന്നു വിട്ടയയ്ക്കുകയും ചെയ്താൽ ജീവിതനിൎവ്വഹണത്തിന്നുവേണ്ടി സ്ത്രീക്കു യഥേഷ്ടം ഒരു പുരുഷനെ സ്വീകരിക്കാവുന്നതാണു്; ആപൽഗതയായിരുന്നാൽ ആപന്നിവാരണത്തിന്നായിക്കൊണ്ടും പുരുഷനെ സ്വീകരിക്കാം.

ധൎമ്മവിവാഹമനുസരിച്ചു വേൾക്കപ്പെട്ട കുമാരിയായ ഭാൎയ്യ, തന്നോടു പറയാതെ ദേശാന്തരത്തേക്കു പോയ ഭൎത്താവിനെ, അദ്ദേഹത്തിന്റെ വൎത്തമാനം കേൾക്കാത്തപക്ഷം, ഏഴു തീൎത്ഥങ്ങൾ (ഋതുകാലങ്ങൾ) പ്രതീക്ഷിച്ചിരിക്കണം; വൎത്തമാനം കേൾക്കുന്നപക്ഷം ഒരു സംവത്സരം പ്രതീക്ഷിക്കണം. വിവരം പറഞ്ഞിട്ടു ദേശാന്തരംപോയ ഭൎത്താവിനെ, അദ്ദേഹത്തിന്റെ വൎത്തമാനം കേൾക്കാത്തപക്ഷം, അഞ്ചു തീൎത്ഥകാലവും വൎത്തമാനം കേൾക്കുന്നപക്ഷം പത്തു തീൎത്ഥകാലവും പ്രതീക്ഷിക്കണം. ശുൽക്കത്തിൽ ഏതാനും ഭാഗംമാത്രം തന്നു ദേശാന്തരം പോയ ഭൎത്താവിനെ, വൎത്തമാനം കേൾക്കാത്തപക്ഷം മൂന്നു തീൎത്ഥ [ 273 ] കാലവും കേൾക്കുന്ന പക്ഷം ഏഴു തീൎത്ഥകാലവും കാത്തിരിക്കണം. ശുൽക്കം മുഴുവനും കൊടുത്തിട്ടു പ്രോഷിതനായ ഭൎത്താവിനെ, അദ്ദേഹത്തിന്റെ വിവരം കേൾക്കാത്തപക്ഷം അഞ്ചു തീൎത്ഥകാലവും, കേൾക്കുന്നപക്ഷം പത്തു തീൎത്ഥകാലവും പ്രതീക്ഷിച്ചിരിക്കണം. അതിന്നുശേഷം ധൎമ്മസ്ഥന്മാരുടെ അനുവാദത്തോടുകൂടി യഥേഷ്ടം മറ്റൊരു പുരുഷനെ പരിഗ്രഹിക്കാം. തീൎത്ഥോപരോധം (ഋതുകാലത്തെ ഉപരോധിക്കൽ) ധൎമ്മവധമാണെന്നാണു കൌടില്യന്റെ അഭിപ്രായം.

ദീൎഘവാസം ചെയ്തിട്ടു പ്രവജിക്കുകയോ മരിച്ചുപോകയോ ചെയ്തവന്റെ ഭാൎയ്യ അപ്രജാതയാണെങ്കിൽ ഏഴു തീത്ഥകാലവും പ്രജാതയാണെങ്കിൽ ഒരു സംവത്സരവും പ്രതീക്ഷിച്ചിരിക്കണം. അതിന്നുമേൽ പുത്രാൎത്ഥമായിട്ടു് ഭൎത്താവിന്റെ സോദരനെ പരിഗ്രഹിക്കാം. ഭൎത്തൃസോദരന്മാർ വളരെപ്പേരുണ്ടെങ്കിൽ അടുത്ത സോദരനെ, അല്ലെങ്കിൽ ധാൎമ്മികനൊ ഭരണനിപുണനൊ കനിഷ്ഠനൊ അഭാൎയ്യനൊ ആയിട്ടുള്ള സോദരനെ ഗമിക്കണം. ഭൎത്താവിന്നു സോദരനില്ലാത്തപക്ഷം അസോദൎയ്യനോ, സപിണ്ഡനോ, കുല്യനോ ആയിട്ടുള്ളവനെ ഗമിക്കണം. അങ്ങനെയുള്ളവർ അധികം പേരുണ്ടെങ്കിൽ അവരിൽവച്ചു് ആസന്നനായിട്ടുള്ളവനെഗ്ഗമിക്കണം. ഇതുതന്നെയാണു് ക്രമം.

ഇദ്ദയാദരെ വിട്ടുള്ള
വേദനം ജാരകൎമ്മമാം;
ജാരസ്ത്രീദാതൃവേത്താക്കൾ-
ക്കതിൽ സംഗ്രഹദണ്ഡനം.

കൌടില്യന്റെ അൎത്ഥശാസ്ത്രത്തിൽ, ധൎമ്മസ്ഥീയമെന്ന മൂന്നാ
മധികരണത്തിൽ, വിവാഹസംയുക്തത്തിൽ, നിഷ്ഫതനം__
പത്ഥ്യനുസരണം__ഹ്രസ്വപ്രവാസം__ദീൎഘപ്രവാസം എന്ന
നാലാം അധ്യായം.

[ 274 ] അഞ്ചാം അദ്ധ്യായം

അറുപതാം പ്രകരണം ദായവിഭാഗം- ദായക്രമം പിതൃമാന്മാരായ പുത്രന്മാർ, പിതാവും മാതാവും ജീവിച്ചിരിക്കുമ്പോൾ, അനീശ്വരന്മാർ (അസ്വാതന്ത്രന്മാർ) ആകുന്നു. അവർക്ക് മാതാപിതാക്കന്മാരുടെ കാലശേഷം, പിതൃദ്രവ്യങ്ങളുടെ ദായവിഭാഗം ചെയ്യാവുന്നതാണ്. സ്വയമാർജ്ജിത ദ്രവ്യം ഭാഗിക്കുവാൻ പാടുള്ളതല്ല. എന്നാൽ സ്വയമാർജ്ജിതദ്രവ്യം പിതൃദ്രവ്യത്തിങ്കൽനിന്നുണ്ടായതാണെങ്കിൽ ഭാഗിക്കാം. അവിഭക്തോപഗതന്മാർ (ഭാഗിക്കാതെ മരിച്ചുപോയവർ) ആയിട്ടുള്ളവരുടെ പുത്രന്മാരും പൗത്രന്മാരും, നാലാം പുരുഷാന്തരം വരെ അവിച്ഛിന്നമായി ഭവിക്കുന്നു. വിച്ഛിന്നപിണ്ഡന്മാരായാൽ പിന്നെ എല്ലാരും സമമായി സ്വത്തിനെ ഭാഗിക്കണം. പിതൃദ്രവ്യം ഇല്ലാതെയോ ഉള്ളത് ഭാഗിച്ചിട്ടോ ഏക കുടുംബമായി ജീവിച്ചു പോരുന്നവർക്ക് പിന്നെയും ഭാഗം ചെയ്യാവുന്നതാണ്. ജീവിച്ചു പോരുന്നവർക്ക് പിന്നെയും ഭാഗം ചെയ്യാവുന്നതാണ് ആ ഭാഗത്തിൽ യാതൊരുവന്റെ പ്രയത്നത്താൽ ഭാഗം വർധിച്ചുവോ അവനു രണ്ടംശം ലഭിക്കുന്നതാണ്. അപുത്രനായിട്ടു മരിച്ചു പോയവന്റെ ദ്രവ്യം സോദരയ്യന്മാരായ ഭ്രാതാക്കന്മാരോ സഹജീവികളോ ഹരിക്കും. കന്യകമാർക്കും അത് ഹരിക്കാവുന്നതാണ്. പുത്രവായനായിട്ട് മരിച്ചുപോയവന്റെ ദായം ധര്മിഷ്ടവിവാഹകളിൽ ജനിച്ച പുത്രന്മാരോ, പുത്രന്മാരില്ലെങ്കിൽ പുത്രിമാരോ എടുക്കേണ്ടതാണ്. പുത്രന്മാരും പു [ 275 ] ത്രിമാരുമില്ലാത്തപക്ഷം, അച്ഛൻ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ, അദ്ദേഹത്തിന്നെടുക്കാം. അച്ഛനില്ലാത്തപക്ഷം ഭ്രാതാക്കന്മാരോ, അവരുമില്ലെങ്കിൽ ഭ്രാതൃപുത്രന്മാരോ അതിന്നവകാശികളാകും. പിതാവില്ലാത്ത അനേകം ഭ്രാതാക്കന്മാരുണ്ടെങ്കിൽ അവർ സമമായി ഭാഗിക്കണം. അപ്രകാരമുള്ള ഭ്രാതാക്കന്മാരുടെ പുത്രന്മാൎക്കു പിതാവിങ്കൽനിന്നു ഓരോ അംശം ലഭിക്കുന്നതാണ് *. സോദൎയ്യന്മാരായ ഭ്രാതാക്കന്മാർ അനേകം പിതാക്കന്മാരുടെ മക്കളാണെങ്കിൽ അവൎക്കു പിതാവിങ്കൽ നിന്നാണു ദായവിഭാഗം. മരിച്ചുപോയ ഒരാളുടെ പിതാവും, ഭ്രാതാവും, ഭ്രാതൃപുത്രന്മാരുമുണ്ടെങ്കിൽ അവരിൽ ആദ്യംപറഞ്ഞവരുള്ളപ്പോൾ രണ്ടാമതു പറഞ്ഞവർ അംശഗ്രഹണത്തിൽ സ്വതന്ത്രന്മാരല്ല. ജ്യേഷ്ഠനുള്ളപ്പോൾ കനിഷ്ഠനും ഇങ്ങനെതന്നെ.

ജീവദ്വിഭാഗത്തിൽ (താൻ ജീവിച്ചിരിക്കുമ്പോൾ ചെയ്യുന്ന ഭാഗത്തിൽ) പിതാവു പുത്രന്മാരിൽ ഒരുവന്നു വിശേഷം കല്പിക്കരുതു്. പുത്രന്മാരിൽ ഏതെങ്കിലും ഒരുവനെ അകാരണമായിട്ട് നിൎവ്വിഭജിക്കുക (ഭാഗം കൊടുക്കാതിരിക്കുക)യും ചെയ്യരുതു്. പിതാവിന്നു ധനമൊന്നുമില്ലാത്തപക്ഷം പുത്രന്മാരിൽ ജ്യേഷ്ഠന്മാർ കനിഷ്ഠന്മാരെ അനുഗ്രഹിക്കണം. എന്നാൽ ഇതു് ആ കനിഷ്ഠന്മാർ ദുർവൃത്തന്മാരല്ലെങ്കിൽ മാത്രമേ ചെയ്യേണ്ടതുള്ളൂ.

ദ്രവ്യാവകാശികൾക്കു വ്യവഹാരപ്രാപ്തി വന്നതിന്നു


  • ഉദാഹരണം-മൂന്നു ഭ്രാതാക്കന്മാർ സ്വത്തു ഭാഗിക്കാതെ മരിച്ചുപോയി. അവരിൽ ജ്യേഷ്ഠന്നു മൂന്നു പുത്രന്മാരും മധ്യമന്നു രണ്ടു പുത്രന്മാരും കനിഷ്ഠന്നു് ഒരു പുത്രനുംകൂടി ആകെ ആറു പുത്രന്മാരുണ്ടു്. ഇങ്ങനെ വരുമ്പോൾ ഭാഗിക്കുവാനുള്ള ദ്രവ്യം ആറംശമായി ഭാഗിക്കുകയില്ല. അവരുടെ പിതാക്കന്മാൎക്കു് മൂന്നംശമായി ഭാഗിച്ചു് അതിൽ ഒരംശം ജ്യേഷ്ഠന്റെ മൂന്നു പുത്രന്മാൎക്കും, ഒരംശം മധ്യമന്റെ രണ്ടു പുത്രന്മാൎക്കും, ഒരംശം കനിഷ്ഠന്റെ ഒരു പുത്രന്നും കൊടുക്കുന്നതാണ്. [ 276 ] ൨൭൬

ധർമ്മസ്ഥീയം മൂന്നാമധികരണം ശേഷമാണു വിഭാഗം ചെയ്യേണ്ടതു്. അതിന്നു മുൻപു ഭാ ഗിക്കുന്നതായാൽ അപ്രാപ്തവ്യവഹാരന്മാരായവർക്കുള്ള അംശം അവർക്കു വ്യവഹാരപ്രാപ്തിവരുന്നതുവരെ ദേയവി ശുദ്ധമായിട്ട് (ഋണബാധ്യതകൂടാതെകണ്ടു) മാതൃബന്ധു ക്കളുടെയോ ഗ്രാമവൃദ്ധന്മാരുടേയോ കയ്യിൽ സ്ഥാപിക്ക ണം. പ്രോഷിതൻ(ദേശാന്തരം പോയവൻ)ആയവന്നു ള്ള ഭാഗവും ഇങ്ങനെതന്നെ ചെയ്യണം. അസന്നിവിഷ്ട ന്മാർ(വിവാഹം കഴിയാത്തവർ‍)ആയിട്ടുള്ളവർക്കു വിവാ ഹം കഴിഞ്ഞവർക്കു വേണ്ടിവന്നേടത്തോളം നൈവേശനി കം(വിവാഹച്ചെലവു്) നൽകണം . കന്യകമാർക്കു അ പ്രകാരംതന്നെ പ്രാദാനികവും (പെണ്കൊടയ്ക്കുവേണ്ട ദ്ര വ്യം)കൊടുക്കണം .

        ഋണവും മുതലും രണ്ടും സമമായിട്ടു ഭാഗിക്കേണ്ടതാ

ണ്. നിഷ്കിഞ്ചനന്മാർ(മുതലൊന്നുമില്ലാത്തവർ) [ 277 ] അറുപതാം പ്രകരണം അഞ്ചാം അധ്യായം മ്മിൽ വർഞ്ചിക്കപ്പെട്ടത്) അന്തർഹിതമോ (മറച്ചുവയ്ക്കപ്പെട്ടത്)അവിജ്ഞാതോൽപ്പന്നമോ (അറിയാതെ കിടന്നിട്ട് അറിഞ്ഞു പിടിച്ചത്)ആയിട്ടുള്ള ദ്രവ്യത്തെ പിന്നേയും ഭാഗിക്കണം. അദായാദകമായ(അവകാശിയില്ലാത്ത)ദ്രവയത്തെ സ്ത്രീയുടെ ജീവിതനിർവഹണത്തിനു വേണ്ടതും മരിച്ചവന്റെ പ്രേതകാര്യത്തിനു വേണ്ടതും കഴിച്ചു , രാജാവു ഹരിക്കണം. എന്നാൽ ഇതു ശ്രോതിയൻമാരുടെ ദ്രവ്യത്തിന്നു ബാധകമല്ല. ശ്രോത്രിയദ്രവ്യത്തിന്ന് അവകാശികളില്ലാതെ വന്നാൽ അതു ത്രൈവിദ്യൻമാർക്കു (മൂന്നു വേദങ്ങളിലും അധീതികളായവർക്കു )ദാനം ചെയ്യെണം. പതിതനായവൻ,പതിതങ്കൽ നിന്നു ജനിച്ചവൻ, ക്ലീബൻ എന്നിങ്ങനെയുള്ളനർക്കു ദ്രവ്യാംശത്തിനു അവകാശമില്ല. ജഡൻ,ഉത്തമൻ,അന്ധവൻ, കുഷ്ഠി എന്നിവർക്കും അങ്ങനെത്തന്നെ. എന്നാൽ ആ ജഡാദികൾ വിലാഹം ചെയ്തിട്ടുണ്ടെങ്കിൽ അവരുടെ ജഡത്വാദി ദോഷമില്ലാത്ത മക്കൾക്ക് അംശം ലഭിക്കും. മറ്റുള്ളവർക്ക് അന്നവസ്ത്രങ്ങൾ മാത്രമേ ലഭിക്കുകയുള്ളൂ. അതും പതിനാറൻമാരായവരെ ഒഴിച്ചു മാറ്റാം. അജഡാദികൾ വേറിട്ടു ബീജശക്തി നശിക്കുകിൽ ബാന്ധവൻമാർ ജനിപ്പിച്ച പുത്രരാമംശഭാഗികൾ കൗടല്യന്റെ അർത്ഥശാസ്ത്രത്തിൽ ധർമ്മസ്ഥീയമെന്ന മൂന്നാമധികരണത്തിൽ, ദായവിഭാഗത്തിൽ ദായക്രമം എന്ന അഞ്ചാം അദ്ധ്യായം. [ 278 ] ഒരു സ്ത്രീയുടെ പുത്രന്മാരിൽ ജ്യേഷ്ഠന്നുള്ള അംശം ബ്രാഹ്മണർക്കു ആടുകൾ ; ക്ഷത്രിയർക്കു കുതിരകൾ; വൈശ്യർക്കു പശുക്കൾ; ശൂദ്രർക്കു കുറിയാടുകൾ കാണലിംഗങ്ങളായിട്ടുള്ള (ഒരു കണ്ണുപൊട്ടുക തുടങ്ങിയ അംഗവൈകല്യമുള്ളവ) ആടുകൾ മുതലായവ പുത്രന്മാരിൽ മധ്യമന്നുള്ള അംശമാണ്; ഭിന്നവർണ്ണങ്ങൾ ( പല നിറങ്ങളോടു കൂടിയവ) ആയിട്ടുള്ളവ കനിഷ്ഠന്നുള്ള അംശമാകുന്നു. നാൽക്കാലികളില്ലാത്തപക്ഷം രത്നങ്ങളൊഴിച്ചു ശേഷമുള്ള ദ്രവ്യങ്ങളുടെ പത്തിലൊരു ഭാഗം ജ്യേഷ്ഠന്നു് അധികാംശമായിട്ടെടുക്കാം. എന്തുകൊണ്ടെന്നാൽ, ജ്യേഷ്ഠപുത്രൻ സ്വധാപാശം (പിതൃകർമ്മമാകുന്ന പാശം ) ബന്ധിച്ചിട്ടുള്ളവനായതുകൊണ്ടുതന്നെ _ ഇങ്ങനെയാണ് ഉശനസ്സിന്റെ മതപ്രകാരമുള്ള വിഭാഗം.

അച്ഛൻ ഉപയോഗിച്ചിരുന്ന പരിവാപ (ഉപകരണങ്ങൾ ) ത്തിൽ നിന്നു യാനവും ആഭരണവും ജ്യേഷ്ഠാംശം ശയനവും ആസനവും ഭുക്തകാംസ്യവും ( ഉണ്ണുന്ന ഓട്ടുകിണ്ണം) മധ്യമാംശം കറുത്ത ധാന്യവും ആയസവും (ഇരുമ്പുകൊണ്ടുള്ള വസ്തുക്കൾ) ഗൃഹോപകരണവും കാളയും വണ്ടിയും കനിഷ്ഠാംശം ഇവ കഴിച്ചു ശേഷമുമുള്ള ദ്രവ്യങ്ങളോ ദ്രവ്യമോ എല്ലാ പുത്രന്മാർക്കും സമമായിട്ടു ഭാഗിക്കണം ഭഗിനിമാർ അദായാദകൾ ( ദായത്തിൽ അംശം കിട്ടുവാൻ അവകാശമില്ലാത്തവർ ) ആണ് എന്നാൽ അവർക്കു അമ്മ ഉപയോഗിച്ചിരുന്ന പരിവാപത്തിൽ നിന്നു ഭുക്തകാംസ്യവും ആഭരണവും ലഭിപ്പാനവകാശമുണ്ട്.

ജ്യേഷ്ഠൻ മാനുഷഹീനൻ( പൗെരുഷമില്ലാത്തവൻ) ആണെങ്കിൽ മേൽപ്പറഞ്ഞതിൽ നിന്നു മൂന്നിലൊരു ഭാഗ [ 279 ] ൨൭൯

അറുപതാം പ്രകരണം  ആറാം അദ്ധ്യായം  വും, അന്യായവൃത്തിയോ  ധർമ്മകാര്യങ്ങളെ കൈവെടിഞ്ഞവനോ ആണെങ്കിൽ നാലിലോരു ഭാഗവും മാത്രമേ അവന്നു ജ്യേഷ്ഠാംശമായി ലഭിക്കയുള്ളൂ. കാമചാരൻ(തോന്നിയതുപോലെ നടക്കുന്നവൻ) ആണെങ്കിൽ ജ്യേഷ്ഠാംശം വുഴുവനും നഷ്ടപ്പെടുന്നതുമാണ്.  ഇതുകൊണ്ടു മധ്യമന്റെയും കനിഷ്ടന്റെയും കാര്യം പറഞ്ഞുകഴിഞ്ഞു. മധ്യമകനിഷ്ടൻമാരിഴ്‍വച്ചു മാനുഷോപേതനായിട്ടുള്ളവന്നു മേൽപ്പറഞ്ഞ ജ്യേഷ്ഠാംശം മുഴുവനും നഷ്ടപ്പെടുന്നതുമാണു്.  ഇതുകൊണ്ടു മധ്യമന്റെയും കനിഷ്ഠന്റെയും കാര്യം പറഞ്ഞു കഴിഞ്ഞു. മധ്യമകനിഷ്ഠന്മാരിൽവച്ചു മാനുഷോപേതനായിട്ടുള്ളവന്നു മേൽപറഞ്ഞ ജ്യേഷ്ഠാംശത്തിൽനിന്നു പകുതി ലഭിക്കുന്നതാണ്.  ഒരച്ഛന്നു് അനേകം സ്ത്രീകളിൽ ജനിച്ച പുത്രന്മാരിൽവച്ച്, അമ്മമാരുടെ ഇടയിൽ ഒരുവൾ സംസ്കൃത( ബ്രഹ്മാദിവിധിപ്രകാരം വേട്ടവൾ) യാണ് മറ്റൊരുവൾ അസംസ്കൃതയാണ് എന്നോ ഒരാൾ കന്യ (വിവാഹത്തിന്നു മുമ്പു അക്ഷതയോനി)യാണ് മറ്റൊരാൾ കൃതക്രിയ (വിവാാഹത്തിന്നു മുമ്പു ക്ഷതയോനി) യാണ്എന്നോ വ്യത്യാസമില്ലാത്തപക്ഷം, പൂർവ്വജനനം കൊണ്ടാണ് ജ്യേഷ്ഠത്വം പൂർവ്വജനനം കൊണ്ടാണ് ജ്യേഷ്ഠത്വവും തീർച്ചയാക്കേണ്ടതു്. ഒരു സ്ത്രീ ഇരട്ടപെറ്റുണ്ടായ രണ്ടു പുത്രന്മാരും ജ്യേഷ്ഠത്വവും  പൂർവ്വജനനംകൊണ്ടാണ് തീരുമാനിക്കേണ്ടതു്.   സൂതൻ( ബ്രാഹ്മണിയിൽ ക്ഷത്രിയനു പിറന്നവൻ), മാഗധൻ( ക്ഷത്രിയസ്തീയിൽ വൈശ്യന്നു പിറന്നവൻ), വ്രാത്യൻ( ഉപനയനംചെയ്യാതെ വിവാഹം ചെയ്ത ബ്രാഹ്മണന്നു സവർണ്ണസ്ത്രീയിൽ പിറന്നവൻ ), രഥകാരൻ എന്നിവരുടെ അനേകസ്ത്രീജാതകന്മാർക്ക് ഐശ്വര്യം.  അമ്മമാർക്കു വ്യത്യാസമള്ളപക്ഷം പൂർവ്വജനനംകോണ്ടല്ല മാതാവിന്റെ ഭേദംകോണ്ടാണ് ജ്യേഷ്ടത്വം കണക്കാക്കേണ്ടത്. സംസ്കൃതശായ മാതാവിന്റെ പുത്രന്നു ഉത്തരകാലത്തിൽ ജനിച്ചാലും അസംസ്കൃതയുടെ പുത്രനെ അപേക്ഷച്ചും , കന്യാപുത്രന്നു കൃതക്രീയയുടെ പുത്രനെ അപേക്ഷച്ചും ജ്യേഷ്ടത്വംഉണ്ടെന്നർത്ഥം. [ 280 ] ൨൮൦

ധർമ്മസ്ഥീയം മൂന്നാമധികരണം (ആളുടെ ശക്തി) അനുസരിച്ചാണ് ദായവിഭാഗം ശേഷമുള്ളവർ ഐശ്വർയ്യവാനവനെ ആശ്രയിച്ചു ജീവിക്കണം എല്ലാവരും അനീശ്വരന്മാരാണെങ്കിൽ സമമായിട്ടു ഭാഗിക്കണം

        ഒരുവനും നാലുവർണ്ണങ്ങളിലും വിവാഹം ചെയ്തു പുത്രന്മാരുണ്ടായിട്ടുണ്ടെങ്കിൽ 

അവരിൽവച്ചു ബ്രാഹ്മണീപുത്രന്നു നാലംശവും,ക്ഷത്രിയപുത്രന്നു മൂന്നംശവും,വൈശ്യപുത്രന്നു രണ്ടംശവും ,ശൂദ്രപപത്രന്നു ഒരംശവും കിട്ടുവാനവകാശമുള്ളതു്. ഇപ്പറഞ്ഞതുകൊണ്ട് ,ക്ഷത്രയന്നു മൂന്നുവർണ്ണങ്ങളിലുള്ള പുത്രന്മാരുടെയും വൈശ്യന്നു രണ്ടുവർണ്ണങ്ങളിലുള്ള പുത്രന്മാരുടെയും അംശവിഭാഗം പറഞ്ഞു കഴിഞ്ഞു.

             ബ്രാഹ്മണന്റെ സ്വത്തിന്മേൽ അനന്തരാപുത്രന്നു(അടുത്തവ‍‍ർണ്ണത്തിലുള്ള സ്ത്രീയിലുണ്ടായ പുത്രന്നു്) തുല്യമായ അംശവിഭാഗം ലഭിക്കും. ക്ഷത്രിയവൈശ്യന്മാരുടെ സ്വത്തിന്മേൽ അനന്തരപുത്രന്നു അ‍ർദ്ധാംശമേ ലഭിക്കുകയുള്ളൂ 
  കാർയ്യം നോക്കുവാൻ ശക്തനായിട്ടുള്ളതാരോ അവനുമാത്രമെ ഭാഗമുള്ളുവെന്നർത്ഥം. ക്ഷത്രയന്നു മൂന്നുവർണ്ണങ്ങളിലും പുത്രന്മാരുണ്ടെങ്കിൽ പിതൃദ്രവ്യം ആറംശമായി ഭാഗിച്ചു മൂന്നംശവും, വൈശ്യപുത്രന്നു രണ്ടംശവും, ശൂദ്രപുത്രന്നു ഒരംശവും നൽകണം.വൈശ്യപുത്രന്നു രണ്ടുവർങ്ങളിലും പുത്രന്മാരുണ്ടെങ്കുിൽ മൂന്നംശമായി ഭാഗിച്ചു രണ്ടുഭാഗം വൈശ്യപുത്രന്നും ഒരുഭാഗം ശൂദ്രപുത്തന്നും കൊടുക്കണമെന്നർത്ഥം.
         ബ്രാഹ്മണന്നു സ്വവർണ്ണത്തിലും അനന്തരവർണ്ണമായ ക്ഷത്രിയവർണ് [ 281 ] ൨൩൧

അറുപതാം പ്രകരണം ഏഴാം അധ്യയം ന്നാൽ മാനുഷോപേതനായ പുത്രന്നു" തുല്യാംശം കല്പിക്കുന്നതിന്നും വിരോധമില്ല. സവർണ്ണയും അസവർണ്ണയുമായ രണ്ടു ഭാർയ്യമാരിൽ ഏകപുത്രൻ മാത്രമേ ഉള്ളുവെങ്കിൽ ആ പുത്രൻ പിതാവിന്റെ എല്ലാ ദ്രവ്യത്തേയും ഹരിക്കുകയും, ബന്ധുക്കളെ(പിതാവിനാൽ ഭരിക്കപ്പെടേണ്ടവരെ) ഭരിക്കുകയും ചെയ്യണം. എന്നാൽ ബ്രാഹ്മണർക്കു പാരശവനായിട്ടുള്ള (ശൂദ്രസ്ത്രീയിൽപ്പിറന്ന) പുത്രന്നു' , താൻ പിതാവിൻെറ ഏകപുത്രനാണെന്നിരിക്കിലും, പിതൃദ്രവ്യത്തിൽനിന്നു മൂന്നിലൊരംശം മാത്രമേ ലഭിക്കുകയുള്ളൂ. ശേഷം രണ്ടംശങ്ങൾ പിതൃക്രിയ ചെയ്യേണ്ടുന്ന കാരണത്താൽ പിതാവിൻെറ സപിണ്ഡനോ ആസന്നനായ കുല്യനോ (സോദകൻ) ഹരിക്കേണ്ടതാണു്. അങ്ങനെ ആരൂമില്ലെങ്കിൽ പിതാവിൻെറ ആചാര‍്‍‍യ്യനോ ശിഷ്യനോ ആ രണ്ടംശങ്ങൾക്കു അവകാശികളായിരിക്കും.

 തൽക്ഷേത്രത്തിൽ നിയോഗത്താൽ
 മാതൃബന്ധു, സഗോത്രനോ
 പുത്രൻതന്നെജ്ജനിപ്പിച്ചി-
 ട്ടവന്നായേകിടാം ധനം.
ഏഴാം അധ്യായം.
പുത്രവിഭാഗം.
 അന്യന്റെ പരിഗ്രഹത്തിൽ ഉത്സർജ്ജിക്കപ്പെട്ട ബീജം(ഒരുവന്റെ ഭാർയ്യയിൽ മറ്റൊരുവന്നുണ്ടായ പുത്രൻ) ക്ഷേത്രിയുടെ (അവളുടെ ഭർത്താവിന്റെ) തന്നെ ബീജമാ
*36 [ 282 ] ധ‍ർമ്മസ്ഥീയം

മൂന്നാമധികരണം ണെന്ന് ആചാര്യന്മാർ അഭിപ്രായപെടുന്നു. മതാവു ഭസ്ര (ഉല, ബീജാധാരമാത്രം) യാണെന്നും, രേതസ്സ് ആരുടേയോ അവന്റെയാണ് സന്താനം എന്നും മറ്റുചിലർ പറയുന്നു. രണ്ടുംഉള്ളതാണെന്നാണ് കൌടില്യമതം. വിവാഹസംസ്കാരം ചെയ്തിട്ടുള്ള [ 283 ] രിൽവച്ചു സ്വയംജാതനായ ഔരസപുത്രൻ പിതാവിന്റെയും ബന്ധുക്കളുടേയും ദായാദൻ (മുതലവകാശി)ആകുന്നു. പരജാതനായ പുത്രൻ സംസ്ക്കൎത്താവിന്റെ ദായാദനായിരിക്കും; അവൻ ബന്ധുക്കളുടെ ദായാദനാകയില്ല. മാതാപിതാക്കന്മാരാൽ മന്ത്രോദകപൂൎവ്വമായിട്ടു് ദത്തനായ (നൽകപ്പെട്ട) പുത്രൻ ദത്തൻ; അവൻ ഔരസപുത്രനോടു തുല്യനാകുന്നു. സ്വമനസ്സാലേയോ ബന്ധുക്കളുടെ ഉപദേശപ്രകാരമോ പുത്രനായിട്ടു വന്നവൻ ഉപഗതൻ; പുത്രനായി അധികാരപ്പെടുത്തപ്പെട്ടവൻ കൃതകൻ; വിലകൊടുത്തു അന്യനോടു വാങ്ങിയവൻ ക്രീതൻ.

ഔരസനായിട്ടൊരു പുത്രനുണ്ടായാൽ സവൎണ്ണന്മാരായി വേറെയുള്ള പുത്രന്മാൎക്കു് പിതൃദ്രവ്യത്തിന്റെ മൂന്നിലൊരംശം മാത്രമേ ലഭിക്കുകയുള്ളൂ *[2]. അസവൎണ്ണന്മാരായ പുത്രന്മാൎക്കാകട്ടെ ഗ്രാസാച്ഛാദനം മാത്രമേ കിട്ടുകയുള്ളൂ.

ബ്രാഹ്മണക്ഷത്രിയൎക്കു തങ്ങളുടെ അടുത്ത വൎണ്ണത്തിലുണ്ടായ പുത്രന്മാർ സവൎണ്ണന്മാരും, അടുത്തതിന്റെ പിന്നത്തെ വൎണ്ണത്തിലുണ്ടായവർ അസവൎണ്ണന്മാരുമാകുന്നു. ബ്രാഹ്മണന്നു വൈശ്യയിലുണ്ടായ പുത്രൻ അംബഷ്ഠൻ; ശൂദ്രയിലുണ്ടായവൻ നിഷാദൻ അല്ലെങ്കിൽ പാരശവൻ. ക്ഷത്രിയനു ശൂദ്രയിലുണ്ടായ പുത്രൻ ഉഗ്രൻ. വൈശ്യനു ശൂദ്രയിലുണ്ടായ പുത്രൻ ശൂദ്രൻ തന്നെ. അചരിതവ്രതന്മാരായ (ഉപനയനം ചെയ്യാത്തവർ) ബ്രാഹ്മണക്ഷത്രിയവൈശ്യന്മാരിൽനിന്നു സവൎണ്ണസ്ത്രീകളിലുണ്ടായ പുത്രന്മാർ വ്രാത്യന്മാരാകുന്നു-ഇങ്ങനെ അനുലോമന്മാർ.

ശൂദ്രങ്കൽനിന്നു പ്രതിലോമന്മാരായിട്ടു ജനിച്ച പുത്രന്മാർ യഥാക്രമം ആയോഗവനും, ക്ഷത്തനും, ചണ്ഡാല [ 284 ] നുമാകുന്നു. വൈശ്യങ്കൽനിന്നു മേൽപ്രകാരം ജനിച്ചവർ മാഗധനും, വൈദേഹകനുമത്രെ. ക്ഷത്രിയങ്കൽനിന്നു മേൽപ്രകാരം ജനിച്ചവൻ സൂതൻ*[3]. പൌരാണികനായിട്ടുള്ള സൂതനും മാഗധനും ഇവരിൽനിന്നു ഭിന്നന്മാരാകുന്നു. അവൎക്കു ബ്രാഹ്മണരെക്കാളും ക്ഷത്രിയരെക്കാളും ഉൽക്കൎഷമുണ്ടു്. ഇവരാണു പ്രതിലോമന്മാർ. പ്രതിലോമന്മാരുണ്ടാകുന്നതു രാജാവ് സ്വധൎമ്മത്തെ അതിക്രമിക്കുക കാരണമായിട്ടാകുന്നു.

ഉഗ്രങ്കൽനിന്നു നിഷാദസ്ത്രീയിൽ പിറന്ന പുത്രൻ കുക്കുടൻ; വിപരീതമായവൻ (നിഷാദങ്കൽനിന്നു ഉഗ്രകന്യകയിൽ പിറന്നവൻ) പുൽക്കസൻ. വൈദേഹകന്യകയിൽ അംബഷ്ഠങ്കൽനിന്നു ജനിച്ചവൻ വൈണ്യൻ; മറിച്ച് (അംബഷ്ഠസ്ത്രീയിൽ വൈദേഹകങ്കൽനിന്നു) ജനിച്ചവൻ കുശീലവൻ. ക്ഷത്രസ്ത്രീയിൽ ഉഗ്രങ്കൽനിന്നു ജനിച്ചവൻ ശ്വപാകൻ. ഇവരും ഇതുപോലെയുള്ള മറ്റു സങ്കരജന്മാരും അന്തരാളന്മാർ (സമ്മിശ്രജാതികൾ) എന്നു പറയപ്പെടുന്നു. ഇവരിൽവച്ചു വൈണ്യൻ കൎമ്മവശാൽ രഥകാരനെന്നും പറയപ്പെടുന്നു. അന്തരാളന്മാൎക്കു താന്താങ്ങളുടെ ജാതിയിൽ മാത്രമേ വിവാഹം പാടുള്ളൂ. പൂൎവ്വാപരഗാമിത്വവും (പൂൎവ്വജാതിക്കാരൻ അപരജാതി സ്ത്രീയെ ഗമിക്കുക) പൂൎവ്വന്മാരുടെ ആചാരത്തെ അനുവൎത്തിക്കുകയുമാണവരുടെ സ്വധൎമ്മങ്ങളായി സ്ഥാപിക്കേണ്ടതു്. അഥവാ ചണ്ഡാലന്മാരൊഴിച്ചുള്ള എല്ലാ അന്തരാളന്മാരും ശൂദ്രസധൎമ്മാക്കൾ (ശൂദ്രതുല്യമായ ധൎമ്മത്തോടുകൂടിയ


[ 285 ] അറുപത്തൊന്നാം പ്രകരണം എട്ടാം അധ്യായം
  വർ) ആകുന്നൂ രാജാവ് [ 286 ] ബന്ധമില്ലാത്ത ഗൃഹങ്ങൾക്കു മറ്റേ ഗൃഹത്തിന്റെ ചുമരിൽനിന്നു രണ്ടരത്നിയോ മൂന്നു പദമോ വിട്ടിട്ടു പാദത്തിങ്കൽ (അടിയിൽ) ബന്ധനം ഉണ്ടാക്കിക്കണം. ഗൃഹോചിതമായിട്ടുള്ള അവസ്കരം (കുപ്പ), ഭ്രമം (വെള്ളം പോകാനുള്ള ഓവു്), ഉദപാനം (കിണറു്) എന്നിവ അവയ്ക്കു പറ്റിയ സ്ഥാനങ്ങളില്ലാതെ ഉണ്ടാക്കിക്കരുതു്.

എന്നാൽ ഇതു്, പ്രസവിച്ചു പത്തുദിവസം കഴിയുന്നതുവരെയുള്ള സൂതികാകൂപത്തെ (വേതുവെള്ളക്കുഴി) ഒഴിച്ചുള്ളവയ്ക്കു മാത്രമേ ബാധകമാകയുള്ളൂ. ഈ വിധിയെ തെറ്റിച്ചുനടന്നാൽ പൂൎവ്വസാഹസം ദണ്ഡം.

ഇപ്പറഞ്ഞതുകൊണ്ടുതന്നെ കല്യാണകൃത്യങ്ങളിൽ (വിവാഹം മുതലായ അടിയന്തരങ്ങളിൽ) ഉണ്ടാക്കുന്ന വിറകുപുര, ആചാമം (വെള്ളക്കുണ്ടു്), ജലമാൎഗ്ഗം മുതലായവയുടെ കാൎയ്യവും പറഞ്ഞുകഴിഞ്ഞു.

അയൽഗൃഹത്തിന്റെ ഭിത്തിയിൽനിന്നു മൂന്നു പദമോ ഒന്നര അരത്നിയോ വിട്ടു വേണം ഉദകമാൎഗ്ഗം (ഓവു്) നിൎമ്മിക്കുവാൻ. അതു ഗാഢപ്രസൃതമായോ (തടസ്ഥം കൂടാതെ ഒഴുകത്തക്കതു്) പ്രസ്രവണത്തിൽ (വരിവെള്ളച്ചാലിൽ) ചെന്നു വീഴത്തക്കതോ ആയിരിക്കണം. ഇതിനെ അതിക്രമിച്ചു നടന്നാൽ അയ്‌മ്പത്തിനാലു പണം ദണ്ഡം.

അയൽഗൃഹത്തിന്റെ ഭിത്തിയിൽനിന്നു ഒരു പദമോ ഒരരത്നിയോ വിട്ടിട്ടുവേണം ചക്രിസ്ഥാനം (കോഴി മുതലായവയുടെ കുണ്ട), ചതുഷ്പദസ്ഥാനം (നാൽക്കാലികളുടെ തൊഴുത്തു്), അഗ്നിഷ്ഠം (അടുപ്പ്), ഉദഞ്ജരസ്ഥാനം (വെള്ളപ്പീപ്പയുടെ സ്ഥാനം), രോചനി, കുട്ടനി എന്നിവയെ സ്ഥാപിക്കുവാൻ. ഇതിനെ അതിക്രമിച്ചാൽ ഇരുപത്തിനാലുപണം ദണ്ഡം. [ 287 ]

അറുപത്തൊന്നാം പ്രകരണം എട്ടാം അധ്യായം

രണ്ടുവാസ്തുകങ്ങൾ ( ഗൃഹങ്ങൾ ) അടുത്തടുത്തായി വന്നാൽ, അവ ഏതുവിധമുള്ളവയായാലും , രണ്ടിനും തമ്മിൽ ഒരു കിഷ്കുുവോ മൂന്ന് പദമോ അന് [ 288 ] ൨൮൮

ധർമ്മസ്ഥീയം മൂന്നാമധികരണം ണ്ഡം.ഖാതം(കുഴി),സോപാനം (കല്പട),പ്രണാളി(ജലനിർഗ്ഗമാർഗ്ഗം),നിശ്രേണി(കോണി), അവസ്കരം എന്നിവയുടെ ഭാഗങ്ങളെക്കൊണ്ടു പുറമെയുള്ളവർക്ക് ബാധവരുത്തുകയോ, മറ്റുള്ളവന്നു തന്റെ സ്ഥലം ഉപയോഗിക്കുന്നതിൽ തടസ്ഥം വരുത്തുകയോ ചെയ്താലും ദണ്ഡം ഇതുതന്നെ. പരഗൃഹത്തിന്റെ ഭിത്തിയെ വെള്ളം വിട്ടു നാശപ്പെടുത്തുന്നവന്നു പന്ത്രണ്ടുപണം ദണ്ഡം.മലമൂത്രങ്ങളെക്കൊണ്ടു് പരഗൃഹത്തിലെ ഭിത്തിക്കു കേടുവരുത്തിയാൽ അതിലിരട്ടി ദണ്ഡം. മഴപെയ്യുമ്പോൾ കെട്ടിനിൽക്കുന്ന വെള്ളം പ്രമാളീദ്വാരേണ പുറത്തേക്കു വിടേണ്ടതാണ്. അതു ചെയ്യാതിരുന്നാൽ പന്ത്രണ്ടു പണം ദണ്ഡം. ഒരു ഗൃഹത്തിൽ നിശ്ചിതകാലാവധിക്കുശേഷം ഉടമസ്ഥന്റെ നിഷേധമുണ്ടായിട്ടും കൂട്ടാക്കാതെ താമസിക്കുന്ന അപക്രയിയ്ക്കും (വാടകക്കാരന്നു്) നിശ്ചിതകാലാവധിക്കു മുമ്പിൽ അവനെ നിരസിക്കുന്ന ഉടമസ്ഥനും തമ്മിൽ വാക്പാരുഷ്യം, സ്തേയം, സാഹസം(ബലാൽക്കാരം), സംഗ്രഹണം(സ്ത്രീസംഗ്രഹണം), മിത്ഥ്യാഭോഗം എന്നിവയുണ്ടാകാത്തപക്ഷം, രണ്ടുപേർക്കും പന്ത്രണ്ടുപണം ദണ്ഡം.ക്ലിപ്തമായ കാലത്തിന്നു മുമ്പിൽ വീടുപേക്ഷിച്ചുപോകുന്നവൻ ഉടമസ്ഥന്നു് വർഷാവക്രയം(സംവത്സരം തികയുന്നതുവരെയുള്ള വാടക) കൊടുക്കുകയും വേണം. എല്ലാവർക്കുംകൂടിയുള്ള ഗൃഹത്തിന്റെ സംരക്ഷണത്തിൽ ഒരുവൻ സാഹായ്യം ചെയ്യാതിരിക്കുകയോ ആ ഗൃഹത്തിന്റെ സാമാന്യമായ(എല്ലാവർക്കും കൂടിയുള്ള) ഉപഭോഗത്തെ ഉപരോധിക്കുകയോ ചെയ്യുന്നതായാൽ അവന്നു പന്ത്രണ്ടുപണം ദണ്ഡം.സർവ്വസാമാന്യമായ ഗൃഹത്തിന്നു നാശംവരുത്തുന്നവന്ന് അതിലിരട്ടി ദണ്ഡം. [ 289 ] ൨൮൯ അറുപത്തൊന്നാം പ്രകരണം ഒമ്പതാം അധ്യായം ദ്വാരം,മുറ്റം,കുപ്പ,യഗ്നി ശാല,കുട്ടനശാലയും, തുറന്ന സർ [ 290 ] ധർന്മസ്ഥീയം മൂന്നാമധികരണം കൊണ്ടു സാമന്തന്മാരായ ഗ്രാമവൃദ്ധന്മാർ കേൾക്കേ "ഈ സ്ഥലം ഇന്ന വിലയ്കുു വാങ്ങുവാനാളുണ്ടോ" ഇന്നിങ്ങനെ മൂന്നുപ്രാവശ്യം ഉറക്കെ വിളിച്ചുചോദിക്കണം.അതിനു ശേഷം മറ്റുളളവരുടെ തടസ്സമില്ലായിരുന്നാൽ ക്രേതാവിന്നു അതു വാങ്ങാവുന്നതാണ്.ക്രേതാക്കന്മാർ തമ്മിൽ സ്പർദ്ധിച്ച വില വർദ്ധിപ്പിച്ചാൽ ആ വർദ്ധിപ്പിച്ച വില ശൂൽക്കത്തോടുകൂടി രാജാവിൻെറ കോശത്തിലേക്കു പോകേണ്ടതാണ്.വിക്രയത്തിൽ പ്രതിക്രോഷ്ടാവു(ലേലത്തിൽ വിളിക്കുന്നവൻ) ആരോ അവനാണു ശുൽക്കം അടക്കേണ്ടതു .അസ്വാമി (ധനമില്ലാത്തവൻ) പ്രതിക്രോശം(ലേലം വിളി) ചെയ്താൽ ഇരുപത്തിനാലുപണം ദണ്ഢം. പ്രതിക്രോശനം കഴി‍‍ഞ്ഞാൽ ഏഴു ദിവസം കഴി‍‍യുന്നതു വരെ പ്രതിക്രോഷ്ടാവ് (ലേലത്തിൽ കൊണ്ടവൻ) വരാത്തപക്ഷം പ്രതിക്രഷ്ടൻ (ആരോടു ലേലത്തിൽ വാങ്ങുന്നുവോ അവൻ ) വേറെ ഒരാൾക്കു വിൽക്കുന്നതിനു വിരോധമില്ല . പ്രതിക്രുഷ്ടൻ ഇതിനെഅതിക്രമിച്ചു നടന്നാൽ വാസ്തുവിഷയമായ വിക്രയത്തി‍ങ്കൽ ഇരുനൂരു പണം ദണ്ഡം: വാസ്തുവൊഴിച്ചുളള മറ്റു ദ്രവ്യങ്ങളുടെ വിക്രയത്തിങ്കലാണെങ്കിൽ ഇരുപത്തിനാലു പണം ദണ്ഡം -ഇങ്ങനെ വാസ്തുവിക്രയം.

      രണ്ടു ഗ്രാമങ്ങയുടെ സീമയെക്കുറിച്ചു വിവാദം നേരിട്ടാൽ സാമന്തന്മാരോ , അഞ്ചു ഗ്രാമങ്ങളിലോ പത്തു ഗ്രാമങ്ങളിലോ വസിക്കുന്ന വൃദ്ധന്മാരോ പരിശോധിച്ചു, സ്ഥാവരങ്ങളോ  കൃത്രിമങ്ങളോ ആയ സേതുക്കൾ ( സീമാ ചിഹ്നങ്ങൾ ) കല്പിച്ചിട്ടു വാദം നിർണ്ണയിക്കണം . വൃദ്ധന്മാരായ കർഷകന്മാരോ , ഗോപാലകന്മാരോ , പൂർവ്വഭക്തികന്മാരോ ( മുൻകൈവശക്കാർ) ,സ്ഥലത്തിനടുത്തു അതിരിനെസ്സംബന്ധിച്ചറിവുളളവരായിട്ടുളള ഒന്നോ  അധികമോ ആ [ 291 ] ളുകളോ സീമാസേതുക്കൾ ഇന്നിന്നവയാണെന്നു നിൎദ്ദേശിക്കുകയും, പിന്നെ വിപരീതവേഷം ധരിച്ചു സ്ഥലത്തുചെന്നു സീമയെക്കാണിക്കുകയും ചെയ്യണം. ആദ്യം നിൎദ്ദേശിച്ച അടയാളങ്ങൾ കാണാത്തപക്ഷം അവൎക്കു് ആയിരം പണം ദണ്ഡം. സീമയെ നിൎണ്ണയിച്ചതിനുശേഷം അതിനെ അപഹരിക്കുകയോ സീമാചിഹ്നങ്ങളെ നശിപ്പിക്കുകയോ ചെയ്യുന്നവൎക്കും അതുതന്നെ ദണ്ഡം. സേതുവും, ഭോഗവും (കൈവശം) തീരെ നശിച്ചുപോയിട്ടുള്ള വഹകളെ രാജാവ് ജനങ്ങൾക്കുപകാരം വരുമാറു വിഭജിക്കണം.

ക്ഷേത്രങ്ങളെപ്പറ്റിയുള്ള വിവാദത്തെ സാമന്തന്മാരായ ഗ്രാമവൃദ്ധന്മാർ നിൎണ്ണയിക്കണം. അവർ രണ്ടു പക്ഷക്കാരായി വന്നാൽ ഏതു പക്ഷത്തിലാണോ ശുചികളും ജനസമ്മതന്മാരുമായ അധികം പേർ ചേൎന്നിരിക്കുന്നതു് ആ പക്ഷമനുസരിച്ചു നിൎണ്ണയിക്കണം. അല്ലെങ്കിൽ മധ്യമപക്ഷമനുസരിച്ചു രണ്ടു ഭാഗത്തേക്കും സമമായി വിഭജിക്കണം. ഇതു രണ്ടും കക്ഷികൾ സമ്മതിക്കാത്തപക്ഷം വാദത്തിൽപ്പെട്ട വാസ്തു രാജാവിന്നെടുക്കാം. പ്രനഷ്ടസ്വാമികം (ഉടമസ്ഥനെ കാണാത്തതു്) ആയ വാസ്തുവും രാജാവിന്നെടുക്കാം. അല്ലെങ്കിൽ ജനങ്ങൾക്കുപകാരമാകുമാറു് വിഭജിക്കുകയുമാകാം.

ഒരാളുടെ വാസ്തുവിനെ മറ്റൊരാൾ ബലാൽക്കാരേണ കൈവശപ്പെടുത്തിയാൽ സ്തേയദണ്ഡം; കാരണമുണ്ടായിട്ടു കൈവശപ്പെടുത്തിയാൽ അവന്റെ പ്രയാസം (ദേഹദണ്ഡം), ആജീവം (അനുഭവം) എന്നിവയെ സംഖ്യകൊണ്ടു കണക്കാക്കി ബന്ധം (ഋണധനം കഴിച്ചു ബാക്കിയുള്ളതു്) ഉടമസ്ഥന്നു കൊടുക്കണം. മൎയ്യാദയെ അപഹരിച്ചാൽ പൂൎവ്വസാഹസം ദണ്ഡം; മൎയ്യാദയെ ഭേദിച്ചാൽ ഇരുപത്തിനാലുപണം ദണ്ഡം. [ 292 ] ഇപ്പറഞ്ഞതുകൊണ്ടുതന്നെ തപോവനം, വിവീതം, മഹാപഥം (പെരുവഴി), ശ്മശാനം, ദേവാലയം, യജ്ഞസ്ഥാനം, പുണ്യസ്ഥാനം എന്നിവ സംബന്ധിച്ച വിവാദങ്ങളേയും പറഞ്ഞു കഴിഞ്ഞു-ഇങ്ങനെ മൎയ്യാദാസ്ഥാപനം.

എല്ലാ വിവാദങ്ങൾക്കും കാരണം സാമന്തന്മാർ (അയൽവാസ്തുവിന്റെ ഉടമസ്ഥന്മാർ) ആയിരിക്കും.*[4] അതിൽവച്ചു വിവീതം, സ്ഥലം, കേദാരം (വയൽ), ഷണ്ഡം, ഖലം (നെല്ലു കൊയ്തുവച്ചു മെതിയ്ക്കുന്ന കളം), വേശ്മം (ഗൃഹം), വാഹനകോഷ്ഠം (ഗവാശ്വാദിസ്ഥാനം) എന്നിവയിൽ മുൻപുമുൻപു പറഞ്ഞവ പിൻപു പിൻപു പറഞ്ഞവയിൽനിന്നുള്ള ആബാധത്തെ (പീഡയെ) സഹിക്കണം.

ബ്രഹ്മാരണ്യം, സോമാരണ്യം, ദേവാലയം, യജ്ഞസ്ഥാനം, പുണ്യസ്ഥാനം, എന്നിവയൊഴികെ എല്ലാ സ്ഥലപ്രദേശങ്ങളിലുമുള്ള ജലാധാരം, പരിവാഹം, കേദാരം എന്നിവയെ ഉപയോഗിക്കുമ്പോൾ പരക്ഷേത്രത്തിൽ കൃഷി ചെയ്തുണ്ടാക്കിയ വിളയ്ക്കു ഹിംസചെയ്താൽ അതു ചെയ്തവൻ നഷ്ടത്തിന്നു തക്കതായ മൂല്യം കൊടുക്കണം. കേദാരം, ആരാമം, സേതുബന്ധം എന്നിവയ്ക്കു തമ്മിൽത്തമ്മിൽ ഹിംസ ചെയ്താൽ നഷ്ടം വന്നതിന്റെ ഇരട്ടി ദണ്ഡം.

പിന്നീടുണ്ടാക്കിയതായ അധരതടാക (താഴത്തെ ഭൂമിയിലുള്ള തടാകം)ത്തിലെ വെള്ളം കൊണ്ടു് ഉപരിതടാകത്തിലെ വെള്ളത്താൽ നനച്ചിരുന്ന കേദാരത്തെ ആപ്ലാവനം ചെയ്യരുതു്. പിന്നീടുണ്ടാക്കിയ ഉപരിതടാകത്തിലെ വെള്ളംകൊണ്ടു മുൻപുതന്നെയുള്ളതായ അധരതടാകത്തിലെ പുരാസ്രാവത്തെ (പ്രവാഹസ്രൂതിയെ) തടുക്കുക


[ 293 ] യുമരുതു്. എന്നാൽ; മൂന്നുവൎഷം കാലമായിട്ടു കൃഷിക്കു വെള്ളം തിരിക്കുവാൻ ഉപയോഗിച്ചു വരുന്നില്ലാത്ത തടാകത്തെസ്സംബന്ധിച്ചിടത്തോളം ഇതു ബാധകമല്ല. ഈ വിധിയെ അതിക്രമിച്ചു നടന്നാൽ പൂൎവ്വസാഹസം ദണ്ഡം. തടാകത്തെ വാമനം (വെള്ളം മുഴുവൻ ചോൎത്തു വറ്റിക്കുക) ചെയ്താലും ദണ്ഡം ഇതുതന്നെ. ആപത്തുകളിലൊഴികെ അഞ്ചു സംവത്സരകാലം ഉപയോഗിക്കാതെ ഉപേക്ഷിച്ചു കളഞ്ഞ സേതുബന്ധത്തിന്മേൽ അതിന്റെ ഉടമസ്ഥന്നുള്ള സ്വാമ്യം നശിച്ചുപോകുന്നതാണു്.

കൃഷിസ്ഥലത്തിന്റെ ആവശ്യത്തിന്നു തടാകങ്ങൾ, സേതുബന്ധങ്ങൾ, എന്നിവ പുതുതായി നിൎമ്മിക്കുമ്പോൾ അഞ്ചു സംവത്സരത്തേക്കു പരിഹാരം അനുവദിക്കേണ്ടതാണു്; കേടുവന്നു് ഉപയോഗിക്കാതെ കിടന്നിരുന്നവയെ കേടുപോക്കി നവീകരിക്കുമ്പോൾ നാലു സംവത്സരത്തേക്കു പരിഹാരം നൽകണം. സമുപാരൂഢങ്ങ (തൃണാദികളെക്കൊണ്ടു നികന്നവ) ളായ അവയെ നവീകരിക്കുമ്പോൾ മൂന്നു വൎഷത്തേക്കു പരിഹാരം നൽകണം. സ്ഥലത്തിന്റെ സ്വാമ്യത്തെ ആധാനം ചെയ്യുമ്പോഴും വിക്രയം ചെയ്യുമ്പോഴും ഉള്ള നവീകരണത്തിങ്കൽ രണ്ടു വൎഷത്തേക്കു പരിഹാരം നൽകണം.

വാതപ്രാവൃത്തിമം (കാറ്റുകൊണ്ടു വെള്ളം തേങ്ങിനനയ്ക്കുന്നതു), നന്ദ്യായതനം (കാളത്തേക്കു തേവി നനയ്ക്കുന്നതു്), നിബന്ധായതനം (സേതുബന്ധത്തിൽനിന്നു വെള്ളം തിരിച്ചുനനയ്ക്കുന്നതു്), തടാകം (തടാകജലത്താൽ നനയ്ക്കുന്നതു്) എന്നിങ്ങനെയുള്ള ഭൂമികൾക്കും കേദാരം, ആരാമം, ഷണ്ഡവാപം എന്നിവയ്ക്കും അവയിൽനിന്നുണ്ടാകുന്ന സസ്യവൎണ്ണങ്ങളുടെ ആധിക്യവും ഭാഗത്തിന്റെ ആധിക്യവുമനുസരിച്ചു തടാകസേതുക്കളുടെ ഉടമസ്ഥന്മാൎക്കു [ 294 ] ൨൯൪ ധർമ്മസ്ഥീയം മൂന്നാമധികരണം അംശം നൽകണം. മറ്റുള്ളവർക്കു അവരിൽനിന്ന് ഉപകാരത്തിന്റെ അവസ്ഥപോലെ നൽകേണ്ടതാണ്. തടാകങ്ങളും [ 295 ] നം, ചൈത്യം, ദേവാലയം എന്നിവ നിൎമ്മിക്കുകയോ പൂൎവ്വാനുവൃത്തമായിട്ടുള്ള ധൎമ്മസേതുവിനെ പണയപ്പെടുത്തുകയോ വിൽക്കുകയോ പണയപ്പെടുത്താനും വിൽക്കുവാനും പ്രേരിപ്പിക്കുകയും ചെയ്യുന്നുവനു മധ്യമസാഹസം ദണ്ഡം. അങ്ങനെയുള്ള ഇടപാടുകളിൽ സാക്ഷികളായിരിക്കുന്നവൎക്കു ഉത്തമസാഹസം ദണ്ഡം. എന്നാൽ, കേടുവന്നു് ഉപയോഗിക്കാതെ കിടക്കുന്ന ധൎമ്മസേതുവിന്റെ കാൎയ്യത്തിൽ ഇതു ബാധകമല്ല. അങ്ങനെയുള്ള ധൎമ്മസേതുവിനെ നന്നാക്കിക്കുവാൻ ഉടമസ്ഥന്മാരില്ലാത്തപക്ഷം ഗ്രാമവാസികളോ പുണ്യശീലന്മാരായിട്ടുള്ളവരോ (ധൎമ്മിഷ്ഠന്മാർ) അതിനെ സംസ്കരിച്ചു നേരെയാക്കണം.

പഥിപ്രമാണം (വഴികളുടെ മാനം) ദുൎഗ്ഗനിവേശപ്രകരണത്തിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ടു്. അവയിൽവച്ചു ക്ഷുദ്രപശുമാൎഗ്ഗത്തേയും മനുഷ്യമാൎഗ്ഗത്തേയും രോധിക്കുന്നവന്നു പന്ത്രണ്ടുപണം ദണ്ഡം. മഹാപശുപഥ (ഗവാശ്വാദിമാൎഗ്ഗം)ത്തെ രോധിക്കുന്നവന്നു ഇരുപത്തിനാലു പണം; ഹസ്തിമാൎഗ്ഗത്തേയും കൃഷിഭൂമിയിലേക്കുള്ള മാൎഗ്ഗത്തേയും രോധിക്കുന്നവന്നു അയ്പത്തിനാലുപണം; സേതുമാൎഗ്ഗത്തേയും വനമാൎഗ്ഗത്തേയും രോധിക്കുന്നവന്നു അറുനൂറുപണം*. ശ്മശാനമാൎഗ്ഗത്തേയും ഗ്രാമമാൎഗ്ഗത്തേയും രോധിക്കുന്നവന്നു ഇരുനൂറുപണം; ദ്രോണമുഖമാൎഗ്ഗത്തെ രോധിക്കുന്നവന്നു അഞ്ഞൂറുപണം; സ്ഥാനീയമാൎഗ്ഗം, രാഷ്ട്രമാൎഗ്ഗം, വിവീതമാൎഗ്ഗം എന്നിവയെ രോധിക്കുന്നവന്നു് ആയിരം പണം. ഈ മാൎഗ്ഗങ്ങളെ അതികൎഷണം (ഉഴുതു വലുപ്പം കുറയ്ക്കുക) ചെയ്താൽ മേൽപ്പറഞ്ഞതിന്റെ നാലിലൊന്നു


  • അറുനൂറുപണമെന്നു കാണുന്നതു യുക്തിക്കു യോജിക്കുന്നില്ല. അതു ദണ്ഡസംഖ്യയുടെ വൃദ്ധിയിൽ ക്രമഭംഗമായിത്തോന്നുന്നു. [ 296 ] വീതം ദണ്ഡം; ഉഴുതു കൃഷിപ്പണി ചെയ്താൽ പൂൎവ്വോക്തളായ ദണ്ഡങ്ങൾതന്നെ.

വിത്തുവിതയ്ക്കേണ്ടകാലത്തു ക്ഷേത്രം കൎഷകന്നു ഏല്പിച്ചു കൊടുക്കാത്ത ക്ഷേത്രികന്നും (നിലമുടമസ്ഥന്ന്) ഏറ്റുവാങ്ങിയിട്ടു കൃഷിചെയ്യാതെ ഉപേക്ഷിച്ചുകളയുന്ന ഉപവാസന്നും (കൎഷകന്നു്) പന്ത്രണ്ടുപണം ദണ്ഡം. എന്നാൽ ക്ഷേത്രദോഷം, ഉപനിപാതം (ചോരാദികളിൽ നിന്നുള്ള പീഡ), അവിഷഹ്യം (സഹിപ്പാൻ വയ്യാത്ത രോഗം മുതലായത്) എന്നിവ നിമിത്തമായിട്ടാണ് അങ്ങനെ ചെയ്തതെങ്കിൽ ദണ്ഡമില്ല.

കരദന്മാർ (കരം കൊടുക്കുന്നവർ) ഭൂമിയെ പണയം കൊടുക്കുകയോ വിൽക്കുകയോ ചെയ്യുന്നതു് കരദന്മാൎക്കു മാത്രമേ പാടുള്ളൂ. ബ്രഹ്മദേയികന്മാർ (ബ്രഹ്മദേയമായ ഭൂമിയുടെ ഉടമസ്ഥന്മാർ) അവയെ പണയപ്പെടുത്തുകയോ വിൽക്കുകയോ ചെയ്യുന്നതു് ബ്രഹ്മദേയികന്മാൎക്കു മാത്രമേ പാടുള്ളൂ. ഇതിന്നു വിപരീതമായിച്ചെയ്താൽ പൂൎവ്വസാഹസം ദണ്ഡം. കരദനായിട്ടുള്ളവൻ പണയമോ വിക്രയമോ വഴിയായി അകരദഗ്രാമത്തിൽ പ്രവേശിച്ചു പാൎപ്പുറപ്പിച്ചാലും ഇതുതന്നെ ദണ്ഡം. കരദഗ്രാമത്തിൽ പ്രവേശിച്ചാലാകട്ടെ അവന്നു വിക്രേതാവിന്റെ ഗൃഹം ഒഴികെയുള്ള എല്ലാ ദ്രവ്യങ്ങളിലും പ്രാകാമ്യം (സ്വാതന്ത്ര്യം) ഉണ്ടായിരിക്കുന്നതാണു്. ഭൂമിയെ വിറ്റവൻ ഗൃഹംകൂടി വിൽക്കുന്നപക്ഷം അതു ഭൂമിയെ വാങ്ങിയവന്നു മാത്രമേ കൊടുക്കുവാൻ പാടുള്ളൂ. അനാദേയമായ (ഒഴിപ്പിക്കാൻ പാടില്ലാത്ത) നിലത്തിൽ ഉടമസ്ഥൻ കൃഷിചെയ്യാതിരിക്കുമ്പോൾ മറ്റൊരുത്തൻ അതേറ്റുവാങ്ങി കൃഷിചെയ്താൽ അവൻ അഞ്ചുസംവത്സരം അനുഭവിച്ചതിന്നുശേഷം താൻചെയ്ത പ്രയാസത്തിന്നു നിഷ്ക്രയം (പ്രതിഫലം) വാ [ 297 ] ങ്ങിയിട്ടു തിരികെ കൊടുക്കണം. അകരദന്മാർ സ്വഗ്രാമം വിട്ടു പരഗ്രാമത്തിൽ വസിക്കുന്നതായാൽ അവൎക്കു ഭൂമിയുടെ ഭോഗം മാത്രമേ ഉണ്ടാകയുള്ളൂ.

ഗ്രാമകാൎയ്യത്തിന്നായി ഗ്രാമികൻ (ഗ്രാമമുഖ്യൻ) വല്ല ദിക്കിലേക്കും പോകുമ്പോൾ ഉപവാസന്മാർ ഊഴമിട്ടു അവനെ അനുഗമിക്കണം. അനുഗമിക്കാത്തവർ ഗ്രാമികൻ പോകുന്ന ഓരോ യോജനയ്ക്കും ഒന്നരപ്പണം വീതമുള്ള ദണ്ഡം കൊടുക്കണം. സ്തേനനോ പാരദാരികനോ അല്ലാത്ത ഒരുവനെ ഗ്രാമത്തിൽനിന്നു ആട്ടിക്കളയുന്ന ഗ്രാമികന്നു് ഇരുപത്തിനാലു പണം ദണ്ഡം; അങ്ങനെ ചെയ്യുന്ന ഗ്രാമക്കാൎക്കു് ഉത്തമസാഹസം ദണ്ഡം. ഗ്രാമത്തിൽനിന്നു നിരസിക്കപ്പെട്ടവൻ വീണ്ടും അതിൽ പ്രവേശിച്ചാലുള്ള ദണ്ഡം അധിഗമനത്തിൽ * പറഞ്ഞു കഴിഞ്ഞു.

ഓരോ ഗ്രാമത്തിൽനിന്നും നൂറു വിൽപ്പാടു വിട്ടു നാലുപുറവും സ്തംഭങ്ങളെക്കൊണ്ട് ഉപസാലം (ഉപപ്രാകാരം; ;ചെറിയ മതിൽ) നിൎമ്മിക്കേണ്ടതാണു്.

പശുക്കൾക്കു മേയേണ്ടതിന്നായി വിവീതം, മാലം (ഉയൎന്ന ഭൂതലം), വനം എന്നിവ ഒരോ ഗ്രാമത്തിലും തിരിച്ചുകൊടുത്തു ഗ്രാമജനങ്ങളെ അനുഗ്രഹിക്കണം. വിവീതത്തിൽ വന്നു തിന്നുപോകുന്ന ഒട്ടകങ്ങൾക്കും പോത്തുകൾക്കും ഓരോന്നിനും കാൽപ്പണം വീതം വസൂലാക്കണം; പശുക്കൾക്കും കുതിരകൾക്കും കഴുതകൾക്കും അരക്കാൽപ്പണംവീതം; ക്ഷുദ്രപശുക്കൾക്കു മാഹാണിപ്പണം വീതമേ വാങ്ങാവൂ. തിന്നുകഴിഞ്ഞിട്ടു പിന്നേയും വിവീതത്തിൽത്തന്നെ കിടക്കുന്ന ഒട്ടകം മുതലായവയ്ക്കു മേൽപ്പറഞ്ഞതിന്റെ ഇരട്ടിവീതം ദണ്ഡം വസൂലാക്കണം; രാത്രിയിൽ


  • അധിഗമനം പ്രവേശം, മുകളിൽ പരഗ്രാമപ്രവേശത്തിന്നു പറഞ്ഞ ദണ്ഡംതന്നെയാണു് ഇതിന്നും ദണ്ഡമെന്നു താൽപൎയ്യം. [ 298 ] വിവീതത്തിൽത്തന്നെ കിടക്കുന്നവയ്ക്കു നാലിരട്ടി വീതം വസൂലാക്കണം. എന്നാൽ ഗ്രാമത്തിലെ കൂറ്റൻ, ദേവന്റെ കൂറ്റൻ, പ്രസവിച്ചിട്ടു പത്തുദിവസംകഴിയാത്ത ധേനു, വൃദ്ധവൃഷഭങ്ങൾ, ഗോവൃഷങ്ങൾ എന്നിവയ്ക്കു ദണ്ഡം വിധിക്കുവാൻ പാടില്ല. പശു മുതലായവ സസ്യങ്ങളെ തിന്നു നശിപ്പിച്ചാൽ നശിപ്പിച്ചതിന്റെ വില ആകെയുള്ള ഉൽപത്തിയുടെ തോതുകൊണ്ടു കണക്കാക്കി അതിന്റെ ഇരട്ടി ഉടമസ്ഥന്നു കൊടുക്കണം. വിവീതത്തിന്റെ സ്വാമിയെ അറിയിക്കാതെ അതിൽ പശുക്കളെ മേയ്ക്കുന്നവന്നു പന്ത്രണ്ടുപണം ദണ്ഡം. വിവീതത്തിൽ മേച്ചിരുന്ന പശുക്കളെ സ്വാമിയുടെ അനുവാദം കൂടാതെ അതിൽനിന്നു കൊണ്ടു പോകുന്നവന്നു ഇരുപത്തിനാലു പണം ദണ്ഡം. അതിൽപ്പകുതി അവയെ പാലിക്കുന്നവൎക്കും ദണ്ഡം. അതു തന്നെയാണു ഷണ്ഡത്തെ (വാഴ മുതലായവയുടെ തോട്ടത്തെ) പശുക്കൾ തിന്നുന്നതിനും ദണ്ഡം. വാടം (വേലി) പൊളിച്ചു തോട്ടത്തിൽ കടന്നു തിന്നാൽ അതിലിരട്ടി ദണ്ഡം. ഗൃഹം, കളം, വലയം (കുണ്ട) എന്നിവയിലുള്ള ധാന്യങ്ങളെ പശുക്കൾ തിന്നാലും അതുതന്നെ ദണ്ഡം. കന്നുകാലികൾ വിളതിന്നുന്ന എല്ലാ സംഗതിയിലും നഷ്ടം വകവച്ചു കൊടുക്കുകയും വേണം.

അഭയവനത്തിലെ മൃഗങ്ങളോ പരിഗൃഹീതങ്ങളായ മൃഗങ്ങളോ സസ്യങ്ങളെ ഭക്ഷിക്കുന്നതായാൽ സ്വാമിയെ വിവരം അറിയിച്ചു് അവയെ ഉപദ്രവമേല്പിക്കാതെ പ്രതിക്ഷേധിക്കണം. പശുക്കളാണെങ്കിൽ കയറും വടിയും ഉപയോഗിച്ചു വാരണംചെയ്യണം. മറ്റുപ്രകാരത്തിൽ അവയ്ക്കു ദണ്ഡമേല്പിച്ചാൽ ദണ്ഡപാരുഷ്യത്തിനുള്ള ദണ്ഡങ്ങൾ വിധിക്കുന്നതാണു്. പ്രാൎത്ഥയമാനങ്ങളോ (എതിരിടുന്നവ) മുമ്പു ജനങ്ങളേ ഉപദ്രവിച്ചിട്ടുള്ളവയൊ ആയ [ 299 ] വയെ എല്ലാ ഉപായങ്ങളും പ്രയോഗിച്ചു് ഒതുക്കി അയയ്ക്കണം-ഇങ്ങനെ ക്ഷേത്രപഥഹിംസ.

ഗ്രാമത്തിന്നുവേണ്ടിയുള്ള ഒരു പ്രവൃത്തി ചെയ്യാമെന്നു സമ്മതിച്ചിട്ടു പിന്നെ അതു ചെയ്യാതിരിക്കുന്ന കൎഷകന്നുള്ള ദണ്ഡം ആ ഗ്രാമക്കാൎക്കുതന്നെ എടുക്കാവുന്നതാണു്. * അങ്ങനെയുള്ള കൎഷകൻ കൎമ്മം ചെയ്യാതിരുന്നാൽ കൎമ്മവേതനത്തിന്റെ ഇരട്ടി ദണ്ഡമടയ്ക്കണം. അവന്റെ വേതനത്തിന്നു ഗ്രാമക്കാരെല്ലാവരും കൊടുക്കേണ്ട ഹിരണ്യത്തെ ഒരുവൻ കൊടുക്കാതിരുന്നാൽ പ്രത്യംശത്തിന്റെ (ഓരോരുത്തന്നും വരുന്ന അംശത്തിന്റെ) ഇരട്ടിയും, പ്രവഹണങ്ങളിൽ (ഗോഷ്ഠീഭോജനാദികളിൽ) ഭക്ഷ്യപേയങ്ങൾ കൊടുക്കാതിരുന്നാൽ അതിന്റെ ഇരട്ടിയും കൊടുക്കണം.

എല്ലാവൎക്കുംകൂടി കാണ്മാൻ വേണ്ടി നടത്തുന്ന പ്രേക്ഷയിൽ (നാടകം മുതലായ കാഴ്ചയിൽ) ഒരുവൻ അംശം കൊടുക്കാതിരുന്നാൽ അവനോ അവന്റെ ആളുകളോ അതു കാണ്മാൻ പാടില്ല. പ്രച്ഛന്നമായിട്ടു കേൾക്കുകയോ കാണുകയോ ചെയ്താൽ വീതപ്രകാരം താൻ കൊടുക്കേണ്ട അംശത്തിന്റെ ഇരട്ടി കൊടുക്കണം; സൎവ്വക്കും ഹിതമായ ഒരു കൎമ്മത്തിൽ ഒരുത്തൻ പ്രതിബന്ധംചെയ്താൽ അവനും സ്വാംശത്തിന്റെ ഇരട്ടി കൊടുക്കണം.

സൎവ്വഹിതമായ കൎമ്മത്തെച്ചെയ്വാൻ ഒരുത്തൻ പറയുന്നതായാൽ അവന്റെ ആജ്ഞയെ മറ്റുള്ളവർ അനുസരിച്ചു നടക്കണം. അതുചെയ്യാതിരുന്നാൽ പന്ത്രണ്ടുപണം ദണ്ഡം. സൎവ്വഹിതമായ കാൎയ്യം പറയുന്നവനെ എല്ലാവരും ഒത്തുചേൎന്നു് ഉപദ്രവിച്ചാൽ അവരോരോരുത്തൎക്കും ആ അപരാധത്തിന്നുള്ള ദണ്ഡത്തിന്റെ ഇരട്ടി ദണ്ഡം, അ


  • അതു രാജാവിന്നു ചെല്ലേണ്ടതല്ലെന്നു സാരം. [ 300 ] ൩൧൧

ധർമ്മസ്ഥീയം മൂന്നാമധികരണം.

ങ്ങനെ ഉപദ്രവിക്കുന്നവരിൽവച്ചു  വിശിഷ്ടൻ ( ശ്രേഷ്ഠൻ) ആയിട്ടുളളവൻ ദണ്ഡവും വിശിഷ്യമായിട്ടടയ്ക്കണം.  ബ്രഹ്മണങ്കൽ നിന്നു തുടങ്ങിയാണ്  ഇവരുടെ (സാമയികന്മാരുടെ ) ജ്യേഷ്ടത്വം കണക്കാക്കേണ്ടത്.  സാമ.ികന്മാരിൽവച്ചു ബ്രാഹ്മണവർഗ്ഗക്കാർ തങ്ങൾക്കിച്ഛയില്ലാത്തപക്ഷം പ്രവഹണങ്ങളിൽ കർമ്മം ചെയ്യേണ്ടതില്ല. എങ്കിലും അവർക്ക് അംശം ലഭിക്കുകയും ചെയ്യും
   .  ഇപ്പറഞ്ഞതുകൊണ്ടു ദേശസംഘങ്ങൾ, ജാതിസംഘങ്ങൾ, കുലസംഘങ്ങൾ എന്നിവയ്ക്കുളള സമയത്തിന്റെ (കൂട്ടായി ചെയ്യുന്ന വ്യവസ്ഥയുടെ ) അനപാകർമ്മവും(അപരിത്യാഗം; ആവശ്യാനുഷ്ഠാനം) പറഞ്ഞുകഴിഞ്ഞു.
  രാജാവു, കൂട്ടായ് നാട്ടിന്നു
  ഹിതമാം ചിറ, പാലവും,
  ഗ്രാമശോഭാരക്ഷകളും
   ചെയ് വോർക്കു ഹിതമേകണം.

കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ, ധർമ്മസ്ഥീയമെന്ന മൂന്നാമധികരണത്തിൽ ,വാസ്തുകത്തിൽ, വിവീതക്ഷേത്രപഥഹിംസ-സമയാപനപകർമ്മം എന്ന പത്താമധ്യായം.

                                                         പതിനൊന്നാം അധ്യായം
                                                            ------------------------
                                                           അറുപത്തിമൂന്നാം പ്രകരണം, 
                                                                  ഋണാദാനം
നൂറുപണത്തിനു ധർമ്മ്യമായ മാസവൃദ്ധി( മാസപ്പലിശ) ഒന്നേകാൽപ്പണം വീതം ; കാന്താരഗൻമാരുടെ ( കാന്താരമാർഗ്ഗത്തൂടെ ചരക്കുകൊണ്ടുപോയി വ്യാപരിക്കുന്ന [ 301 ]                                    ൩൦൧

അറുപത്തിമൂന്നാം പ്രകരണം പതിനൊന്നാം അധ്യായം വണിക്കുകളുടെ) പലിശ പത്തുപണം വീതം; സാമുദ്രന്മാരുടെ (കടൽക്കച്ചവടക്കാരുടെ)പലിശ ഇരുപതുപണം വീതം. ഇതിൽനിന്നു കവിഞ്ഞ് പലിശ വാങ്ങിയാൽ കർത്താവിന്നും കാരയിതാവിന്നും പൂർവ്വസാഹസം ദണ്ഡം; അതിലെ സാക്ഷികൾക്കു ഒരോരുത്തന്നും അതിൽപ്പകുതിവീതം ദണ്ഡം. രാജാവ് അയോഗക്ഷമഹൻ ( പ്രജകളുടെ യോഗക്ഷേമങ്ങളെ നോക്കാത്തവൻ) ആയിരിക്കുമ്പോൾ ധനികന്റെയും(കടംകൊടുക്കുന്നവൻ)ധാരണികന്റെയും(കടംവാങ്ങുന്നവൻ)ചരിത്രത്തെ നോക്കിയിട്ടുവേണം ഇടപാടുകൾ ചെയ്‌വാൻ.

                  ധാന്യവൃദ്ധി(നെൽപ്പലിശ)സസ്യങ്ങളുടെ നിഷ്പത്തികാലത്തിങ്കൽ ഉപാർദ്ധ(ഒന്നരവരെ)യാകുന്നു. അതിന്നുമേൽ മൂല്യകരണം(വിലത്തരമാക്കൽ)കൊണ്ടു മാത്രമേ വർദ്ധിക്കുകയുള്ളു*.മൂല്യകരണത്തിങ്കൽ പ്രക്ഷേപ(മുതലിനോടുകൂട്ടിച്ചേർത്ത പലിശ)ത്തിന്റെ വൃദ്ധി ഉദയ(മുതലിന്റെ പലിശ)ത്തിന്റെ പകുതിയേ വരുവാൻ പാടുള്ളു$.ധാന്യവൃദ്ധി, അതു വാങ്ങേണ്ട കാലത്തു വാങ്ങാതിരുന്നാൽ,ഒരു വർഷത്തേക്കുള്ളതു മാത്രമേ കൊടുക്കേണ്ടതുള്ളൂ. 

______________________________________________

  • നെല്ലിന്നു പലിശ കൂട്ടേണ്ടതു സസ്യനിഷ്പത്തികാലത്തോളമാകുന്നു.വാങ്ങിയത് എന്നായിരുന്നാലും അതിന്നു സസ്യനിഷ്പത്തികാലം വരെയ്ക്കു പകുതി പലിശ കൂടും. പിന്നെയും പലിശ കൂട്ടേണ്ടിവന്നാൽ അതുവരെയുള്ള പലിശയോടുകൂടിയ ധാന്യം വിലയിരുത്തി പണമാക്കുകയും,ആ പണത്തിന്നു ഇത്ര വീതം പലിശ എന്ന് വ്യവസ്ഥചെയ്യുകയും വേണം. ഇങ്ങനെയല്ലാതെ സസ്യനിഷ്പത്തികാലത്തിന്നു മേൽ ധാന്യമായിട്ടു പലിശ കൂട്ടുവാൻ പാടില്ലന്നു താൽപ്പര്യം.

$ധാന്യത്തെ വിലത്തരമാക്കുമ്പോൾ മൂലധാന്യത്തിന്റെ വിലയും വൃദ്ധിധാന്യത്തിന്റെ വിലയും കൂടിയ ഒരു സംഖ്യയാണല്ലേ ഉണ്ടാവുക. ഇവയിൽ വൃദ്ധിധാന്യത്തിന്റെ വ മൂല്യധാന്യത്തിന്റെ വിലയ്ക്കുള്ള പലിശയുടെ പകുതിയിലധികം പലിശ വരുവാൻ പാടില്ലെന്നു സാരം. [ 302 ] ൩൦൨ ധർമ്മസ്ഥീയം മൂന്നാമധികരണം

                          ചിരപ്രവാസം ചെയ്കയോ, സംസ്തംഭിപ്പിക്കുക(കൊടുക്കാതെ ഇൌട്ടം കൂട്ടുക)യൊ ചെയ്തവൻ അപ്രകാരമുള്ള ധാന്യത്തിന്റെ വിലയുടെ ഇരട്ടി കൊടുക്കണം. ആദ്യം പലിശ നിശ്ചയിക്കാതെ പിന്നീടു പലിശ  ചോദിക്കുകയോ, ആദ്യം നിശ്ചയിച്ചതിനേക്കാൾ പിന്നീടു പലിശ വർദ്ധിപ്പിക്കുകയോ, മൂല്യം(മൂലധനം)തന്നെ പലിശയും കൂടി കൂടിയേടത്തോളമുണ്ടെന്നു സാക്ഷികളെക്കൊണ്ടു പറയിക്കുകയോ ചെയ്യുന്നവന്ന് ബന്ധചതുർഗ്ഗുണം(മൂലധനത്തിന്റെ നാലിരട്ടി)ദണ്ഡം. കൊടുത്തതിന്റെ നാലിരട്ടി സംഖ്യയ്ക്കു സാക്ഷികളെ തെളിയിക്കുന്നതായാൽ അഭൂതചതുർഗ്ഗുണം(സാക്ഷികൾ പറയുന്നതായ ആ ഇല്ലാത്ത സംഖ്യയുടെ നാലിരട്ടി)ദണ്ഡം. അപ്രകാരമുള്ള ദണ്ഡത്തിന്റെ മൂന്നിലൊരംശം ആദാതാവും(കടംവാങ്ങിയവൻ), ശേഷം ഭാഗങ്ങൾ പ്രദാതാവും(കടംകൊടുത്തവൻ) കൊടുക്കേണ്ടതാണ്.
                   ദീർഗ്ഘസത്രത്തിൽ(വളരെക്കാലത്തേക്കുള്ള

യാഗത്തിൽ) ഏർപ്പെട്ടവൻ, വ്യാധിപിടിപെട്ടവൻ, ഗുരുകുലവാസത്താൽ ഉപരോധിക്കപ്പെട്ടവൻ, ബാലൻ(വ്യവഹാരപ്രാപ്തിവരാത്തവൻ), അസാരൻ(ലോകരീതി അറിയാത്തവൻ)എന്നിങ്ങനെയെല്ലാമിരിക്കുന്നവർ കൊടുത്തുതീർക്കേണ്ടതായ ഋണത്തിന്നു പലിശയില്ല. ഋണം വീട്ടിത്തീർക്കുവാൻ ഒരുങ്ങുമ്പോൾ അതു വാങ്ങാത്തവന്നു പന്ത്രണ്ടു പണം ദണ്ഡം കാരണം പറഞ്ഞിട്ടാണ് വാങ്ങാതിരിക്കുന്നതെങ്കിൽ അതു മേലാൽ പലിശ കൂടാതെ അന്യനായ ഒരു പുരുഷന്റ കയ്യിൽ ഏല്പിക്കേണ്ടതാണ്.

                 പത്തുസംവത്സരം കാലം ഉപേക്ഷിക്കപ്പെട്ടതായ ഋണം തിരിച്ചു വാങ്ങുവാൻ പാടില്ല. എന്നാൽ ബാലൻ, വൃദ്ധൻ,വ്യാധിതൻ, വ്യസനി, പ്രേഷിതൻ എന്നിവരെ [ 303 ]                                     ൩൦൩

അറുപത്തിമൂന്നാം പ്രകരണം പതിനൊന്നാം അധ്യായം സംബന്ധിച്ചും ദേശത്യാഗംചെയ്ക, രാജ്യവിഭ്രമം (നാട്ടനർത്ഥം) എന്നീ സംഗതികളിലും ഈ വിധി ബാധകമല്ല.

                 ഋണം വാങ്ങിയവൻ മരിചുപോയാൽ കുുസീദം (പലിശയോടു കൂടിയ ഋണം) അവന്റെ പുത്രന്മാരോ, രികഹരന്മാരായ(മുതലിനെ പിൻതുടരുന്ന) ദായാദന്മാരോ, സഹഗ്രാഹികളോ(കടംവാങ്ങുന്നതിൽ കൂട്ടുകൂടിയവർ), ജാമ്യക്കാരോ കൊടുത്തു തീർക്കണം. ഇപ്രകാരമല്ലാത്ത പ്രാതിഭാവ്യം(ജാമ്യം) സാധുവാകുന്നതല്ല. ബാലകന്മാരുടെ പ്രാതിഭാവ്യം നിസ്സാരമാകുന്നു. ദേശകാലങ്ങളെ നിർദ്ദേശിച്ചിട്ടില്ലാത്ത(ഇന്ന സ്ഥലത്ത്‌,ഇന്നകാലത്ത് തിരികെ കൊടുക്കാമെന്നു നിർണ്ണയിക്കാത്ത)ഋണം അതുവാങ്ങിയതിന്റെ പുത്രന്മാരോ, പൌത്രന്മാരോ, മുതലവകാശികളായ ദായദന്മാരോ കൊടുത്തു തീർക്കണം. ദേശകാലങ്ങളെ നിർദ്ദേശിക്കാതേയും ജീവിതം, വിവാഹം, ഭൂമി എന്നിവയെ പ്രാതിഭാവ്യപ്പെടുത്തിയും ഒരുവൻ വാങ്ങിയ കടം അവന്റെ പുത്രന്മാരോ പൌത്രന്മാരോ വഹിക്കേണ്ടതാണ്.
                പല ഋണങ്ങളുടെ സമവായത്തിൽ ഒരുവന്റെ പേരിൽ രണ്ടു കടക്കാർ ഒരേ കാലത്തു അഭിയോഗം ചെയ്‌വാൻ പാടില്ല. എന്നാൽ കടം വാങ്ങിയവൻ സ്വദേശം വിട്ടുപോകുവാൻ പുറപ്പെടുന്ന സംഗതിയിൽ ഇതു ബാധകമല്ല. പല ഋണങ്ങളുമുള്ളപ്പോൾ അവ വാങ്ങിയതിന്റെ ക്രമത്തിൽ ഒാരോന്നും വീട്ടേണ്ടതാണ്. അല്ലെങ്കിൽ, രാജാവിനുള്ള ദ്രവ്യത്തേയും ശ്രോത്രിയന്നുള്ള  ദ്രവ്യത്തേയും ആദ്യം വീട്ടുകയുമാകാം. 
             ഭാര്യാഭർത്താക്കന്മാർ തമ്മിലോ, പിതാവും പുത്രനും തമ്മിലോ, അവിഭക്തന്മാരായ ഭ്രാതാക്കന്മാർ തമ്മിലോ വാങ്ങിയതായ ഋണം അസാദ്ധ്യം(വ്യവഹാരം കൊണ്ടുപിരിക്കുവാൻ വയ്യാത്തത്)ആകുന്നു. [ 304 ]                                        ൩൦൪

ധർമ്മസ്ഥീയം മൂന്നാമധികരണം

                 കർഷകന്മാർ, രാജപുരുഷന്മാർ എന്നിവതെ പ്രവ‍ൃത്തി സമയങ്ങളിൽ അഭിയോഗം സംബന്ധിച്ചു പിടിക്കുവാൻ പാടില്ല. ഭർത്താവിന്റെ കടത്തിന്ന് അതു തീർക്കുവാൻ ഏറ്റിട്ടില്ലാത്ത ഭാര്യയേയും പിടിക്കുവാൻ പാടില്ല. എന്നാൻ ഇതു ഗോപാലകന്മാരുടേയും, അർദ്ധസീതികന്മാരുടേയും(വിളവിൽ പകുതിക്കു പണിചെയ്യുന്നവർ) സ്‌ത്രീകളെ ഒഴിച്ചുമാത്രമാണ്.ഭർത്താവാകട്ടെ ഭാര്യ വാങ്ങിയ കടം തീർക്കാതെ സമ്മതിച്ചിട്ടില്ലെങ്കിൽകൂടി, അവനെ പിടിക്കാവുന്നതാണ്
                   ധനികന്റെ വാദത്തെ ധാരണികൻ സമ്മതിക്കുന്നതാൽ വ്യവഹാരനിർണ്ണയം ഉത്തമമാകുന്നു. സമ്മതിക്കുന്നില്ലെങ്കിലാകട്ടെ അതിങ്കൽ സാക്ഷികൾ പ്രമണമാണ്. സാക്ഷികൾ പ്രാത്യയികന്മാരും(വിശ്വാസ്യന്മാർ)ശുചികളും സമ്മതന്മാരും ആയിരിക്കണം. ചുരുങ്ങിയത് മുന്നു സാക്ഷികൾ ഉണ്ടായിരിക്കേണ്ടതാണ്. ഋണത്തിന്റെ കാര്യത്തിൽ ഇരുകക്ഷികളും സമ്മതിക്കുന്നപക്ഷം രണ്ടു സാക്ഷികളായാലും മതിയാകുന്നതാണ്. എന്നാൽ ഒരിക്കലും ഒരു സാക്ഷി മാത്രമാകുവാൻ പാടില്ല. 
                 സ്യാലൻ, സഹായൻ(കൂട്ടുകാരൻ), ആബദ്ധൻ(തടവുകാരൻ), ധനികൻ, ധാരണികൻ, ശത്രു, നൃംഗൻ, ധൃതധ്രണ്ഡൻ(ദണ്ഡമനുഭവിച്ചവൻ)എന്നിവരെ സാക്ഷികളാക്കുവാൻ പാടില്ല. മുൻപ് അവ്യവഹാർയ്യന്മാരായി പറയപ്പെട്ടവരും*സാക്ഷികളാവാൻ പാടില്ല. രാജാവ്, ശ്രോത്രിയൻ, ഗ്രാമഭൂതകൻ, കുഷ്ഠരോഗി, വ്രണമുള്ളവൻ, പതിതൻ, ചണ്ഡാലൻ, കുഝിതകർമ്മം ചെയ്തവൻ,

_____________________________________________________

*അവ്യവഹാർയ്യന്മാരായി പറയപ്പെട്ടവർ, ഭാര്യാഭർത്താക്കന്മാർ, പിതാപുത്രന്മാർ തുടങ്ങി തമ്മിൽത്തമ്മിൽ വ്യവഹാരം ചെയ്‌വാൻ പാടില്ലാത്തവരെന്നു മുൻപു പറയപ്പെട്ടവർ. [ 305 ] അന്ധൻ, ബധിരൻ, മൂകൻ, അഹംവാദി(ഞാൻ സാക്ഷിയാകാമെന്നു പറഞ്ഞു വന്നവൻ), സ്ത്രീ, രാജപുരുഷൻ എന്നിവർക്കും സാക്ഷികളാകുവാൻ പാടില്ല. സ്വവർഗ്യന്മാർ ഒഴിച്ചുള്ളവരെ വേണം സാക്ഷികളാക്കുവാൻ.
    

എന്നാൽ പാരുഷ്യം, സ്തേയം, സ്ത്രീസംഗ്രഹണം എന്നിവയിൽ ശത്രുവും, സ്യാലനും, സഹായനും ഒഴികെയുള്ളവർക്കു സാക്ഷികളാകാം .രഹസ്യവ്യവഹാരങ്ങളിൽ യദൃച്ഛയാ സംഗതി കേട്ടോ കണ്ടോ അറിഞ്ഞ ഒരു സ്ത്രീയോ ഒരു പുരുഷനോ സാക്ഷിയാവുന്നതു രാജാവിനേയും താപസനേയും ഒഴിച്ചുള്ളവർക്കു മാത്രമേ പാടുള്ളൂ.

സ്വാമികൾ ഭൃത്യന്മാർക്കും, ഋത്വിക്കുകളും ആചാര്യന്മാരും ശിഷ്യന്മാർക്കും, മാതാപിതാക്കന്മാർ പുത്രന്മാർ‍ക്കും നിഗ്രഹം (ബലാൽക്കാരം) കൂടാതെ സാക്ഷ്യം വഹിക്കാം; മറ്റുള്ളവർ അവർക്കും (ഭൃത്യാദികൾ സ്വാമ്യാദികൾക്കും) സാക്ഷ്യം വഹിക്കാം. ഇപ്പറഞ്ഞവർ പരസ്പരം ചെയ്യുന്ന അഭിയോഗങ്ങളിൽ ഉത്തമന്മാരായവർ(സ്വാമി, ഋത്വിക്ക് തുടങ്ങിയവർ)പരാജിതന്മാരായാൽ അഭിയുക്തസംഖ്യയുടെ പത്തിരട്ടിയും, അവരന്മാർ( ഭ‍ൃത്യശിഷ്യാദികൾ) പരാജിതന്മാരായാൽ അഞ്ചിരട്ടിയും മറ്റേവർക്കു കൊടുക്കണം_ഇങ്ങനെ സാക്ഷ്യാധികാരം.

ബ്രാഹ്മണരേയും, ഉദകുംഭ(ജലകുംഭ) ത്തെയും അഗ്നിയേയും മുൻനിർത്തിക്കൊണ്ടു വേണം സാക്ഷികളെ സ്വീകരിക്കുവാൻ. അവിടെവച്ചു ബ്രാമണനായ സാക്ഷിയോടു "സത്യം പറയൂ" എന്നു പറയണം.ക്ഷത്രിയനോ വൈശ്യനോ ആയ സാക്ഷിയേടു " അസത്യം പറഞ്ഞാൽ നിനക്ക് ഇഷ്ടാപൂർത്തങ്ങളുടെ* ഫലം കിട്ടുകയില്ല, കലവും

___________________________________________________________________________

  • ഇഷ്ടാപൂർത്തിങ്ങൾ ഇഷ്ടവും പൂർത്തവും .ഇഷ്ടമെന്നാൽ യാഗം; പൂർത്തം കൃപതടാകാമിനിർമ്മാണം. [ 306 ] ധർമ്മസ്ഥീയം മൂന്നാമധികരണം

കയ്യിലെടുത്ത ശത്രുവിന്റെ ഗൃഹത്തിൽ ഭിക്ഷാർത്ഥിയായിട്ടു പോകയും ചെയ്യും എന്നു പറയണം. ശൂദ്രനായ സാക്ഷിയോടു അസത്യം പറഞ്ഞാൽ ജന്മമരണാന്തരത്തിൽച്ചെയ്ത പുണ്യത്തിന്റെ ഫലം രാജാവിന്നു പോകും. രാജാവിന്റെ പാപം നിങ്ങൾക്കും കിട്ടും. ദണ്ഡവും നിങ്ങളെ പിൻതുടരും. പിന്നീടെങ്കിലും കാണുകയും കേൾക്കുകയും ചെയ്തതുപോലെ സത്യം അറിയുകയും ചെയ്യും. അതുകൊണ്ടു നിങ്ങൾ ഒരുമിച്ചു മന്ത്രണം ചെയ്തു സത്യത്തെ പറയുവിൻ. എന്നു പറയണം. ഏഴു ദിവസം കഴിഞ്ഞിട്ടും സാക്ഷികൾ സത്യത്തെ പറയാതിരുന്നാൽ അവർക്കു ഓരോ ദിവസത്തേയ്ക്കു പന്ത്രണ്ടു പണം വീതം ദണ്ഡം. മൂന്നു പക്ഷങ്ങൾക്കു ശേഷം സാക്ഷികൾ സത്യം ബോധിപ്പിക്കാതിരിക്കുകയും വേറേ വിധത്തിൽ വാസ്തവം മനസ്സിലാക്കുകയും ചെയ്താൽ സാക്ഷികൾ അജിയോഗദ്രവ്യം മുഴുവനും കൊടുക്കണം.

  സാക്ഷികളുടെ വാക്കുകൾ തമ്മിൽത്തമ്മിൽ വ്യത്യാസം കാണുന്നതായാൽ ഏതുപക്ഷത്തിലാണോ ശുചികളും ജനസമ്മതന്മാരുമായ അധികം പേരുള്ളത് ആപക്ഷത്തെ ഉയർത്തിപ്പിടിച്ചു നിർണ്ണയം ചെയ്യണം. അതല്ലെങ്കിൽ മധ്യപക്ഷത്തെ സ്വീകരിക്കുന്നതിനും വിരോധമില്ല. അതിനെ ഇരുകക്ഷികളും സമ്മതിക്കാത്തപക്ഷം അഭിയാഗദ്രവ്യം രാജാവിന്നെടുക്കാം. സാക്ഷികൾ അഭിയോഗത്തിൽ പറയുന്നതിനേക്കാൾ ദ്രവ്യസംഖ്യ കുറച്ചു പറയുന്നപക്ഷം അഭിയോക്താവ് (വാദി) അഭിയോഗത്തിൽ അധികമായിപ്പറഞ്ഞ ദ്രവ്യത്തിന്റെ ബന്ധം അടയ്ക്കണം. സാക്ഷികൾ ദ്രവ്യസംഖ്യ അധികമായിപ്പറഞ്ഞാൽ ആ അധികമായ സംഖ്യ രാജാവിന്നെടുക്കാം. അഭിയോക്താവിന്റെ ബാലിശ്യം (വിഡ്ഡിത്തം) കാരണം ദുഃശ്രുതമോ (നേരേ കേൾ [ 307 ] ക്കപ്പെടാത്തതു്) ദുർലിഖിതമോ (നേരെ എഴുതപ്പെടാത്തതു്) ആയിട്ടുള്ളതും പ്രേതാഭിനിവേശം (ബന്ധുമരണദുഃഖത്താലുള്ള മനോഭ്രമം) നിമിത്തം വേണ്ടതുപോലെ എഴുതിയിട്ടില്ലാത്തതുമായ വ്യവഹാരത്തെക്കണ്ടാൽ അതിന്റെ നിൎണ്ണയം സാക്ഷികളെ പ്രമാണിച്ചിട്ടുതന്നെ ചെയ്യണം.

സാക്ഷികൾ ബാലിശ്യം കാരണം ഇടപാടിന്റെ ദേശം, കാലം, കാൎയ്യം എന്നിവയെപ്പറ്റി വെറെ വേറെ ചോദിക്കുമ്പോൾ മാറി മാറി പറഞ്ഞാൽ ക്രമത്തിൽ * പൂൎവ്വസാഹസം, മധ്യമസാഹസം, ഉത്തമസാഹസം എന്നീ ദണ്ഡങ്ങൾ അവൎക്കു വിധിക്കേണമെന്നു് ഉശനസ്സിന്റെ ശിഷ്യന്മാർ പറയുന്നു.

കൂടസാക്ഷികൾ (കള്ളസ്സാക്ഷികൾ) ഇല്ലാത്തതായ ഒരൎത്ഥത്തെ ഉള്ളതായിക്കല്പിക്കുകയോ, ഉള്ളതായ അൎത്ഥത്തെ ഇല്ലാതെകണ്ടാക്കുകയോ ചെയ്താൽ ആ അൎത്ഥത്തിന്റെ പത്തിരട്ടി അവൎക്കു ദണ്ഡം വിധിക്കേണമെന്നു മനുശിഷ്യന്മാർ.

ബാലിശ്യം നിമിത്തം വാസ്തവമായ സംഗതിയെ വിസംവദിക്കന്നവരായ സാക്ഷികളെ ചിത്രഘാതം (ചിത്രവധം) ചെയ്യേണമെന്നു ബൃഹസ്പതിശിഷ്യന്മാർ.

അരുതെന്നു കൗടില്യമതം. ധ്രുവന്മാരായ $ സാക്ഷികളെയാണ് വിസ്തരിക്കേണ്ടതു്. അങ്ങനെയുള്ളവർ സാക്ഷ്യത്തിന്നു വിളിച്ചിട്ടു സാക്ഷ്യം പറയാതിരുന്നാൽ അവൎക്കിരുപത്തിനാലു പണം ദണ്ഡം വിധിക്കണം; ധ്രുവന്മാരല്ലാത്തവൎക്കു അതിൽപ്പകുതിയും വിധിക്കണം.


  • ദേശം മാറ്റിപ്പറഞ്ഞാൽ പൂൎവ്വസാഹസം; കാലം മാറ്റിപ്പറഞ്ഞാൽ മദ്ധ്യമസാഹസം, കാൎയ്യം മാറ്റിപ്പറഞ്ഞാൽ ഉത്തമസാഹസം എന്നു താൽപൎയ്യം.

$ ധ്രുവന്മാർ=ഇടപാടു നടന്നതിന്റെ അയൽപക്കത്തുള്ള നാല്പതു കുടുംബക്കാർ [ 308 ] ൩൦൮ ധർമ്മസ്ഥീയം മൂന്നാമധികരണം

 ദേശകാലസമീപസ്ഥ-
 രായോരൈസ്സാക്ഷിയാക്കണം;
 ദൂരസേ്ഥാനാഗതന്മാരെ
 സ്വാമിവാക്യാൽ വരുത്തണം.

കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ ധർമ്മസ്ഥായമെന്ന് മൂന്നാമധികരണത്തിൽ, ഋണാദാനമെന്ന പതിനൊന്നാമധ്യായം.


പന്ത്രണ്ടാം അധ്യായം

അറുപത്തിനാലാം പ്രകരണം.

 ഔപനിധികം

ഋണത്തെപ്പറഞ്ഞതുകൊണ്ടുതന്നെ ഉപനിധി (സൂക്ഷിപ്പാനേൽപ്പിച്ച ദ്രവ്യം) യേയും പറഞ്ഞുകഴിഞ്ഞു. ശത്രുസൈന്യമോ ആടവികസൈന്യമോ വന്നു ദുർഗ്ഗത്തേയും രാഷ്ട്രത്തേയും നശിപ്പിക്കുക, പ്രതിരധകൻമാർ ഗ്രാമത്തേയും സാർത്ഥ(വണിക്സംഘം) ത്തേയും വ്രജട്ടേയും നശിപ്പിക്കുക, ചക്രയുക്തമായ( രാജ്യത്തിനൊട്ടാകെയുളള) നാശം സംഭവിക്കുക, ഗ്രാമമദ്ധ്യത്തിൽ അഗ്നിബാദയോ വെള്ളപ്പൊക്കമോ ഉണ്ടാവുക, അഗ്നിബാധയിൽ അനിഹാര്യങ്ഹളായ( നീക്കം ചെയ്യാൻ സാധിക്കാത്ത) വസ്തുക്കളെക്കഴിച്ചു കപ്യവസ്തുക്കളെ കുറഞ്ഞൊന്നുമാത്രം നീ


  • ഋണം യോതൊരുപ്രകാരം അതു വാങ്ങിയവന്റെ പുത്രാദികൾ മടക്കിക്കൊടുക്കണനെന്നും, കൊടുക്കാത്തപക്ഷം സാക്ഷിവാക്യാദികളെ പ്രമാണമാക്കി ധർമ്മസ്ഥൻമാർ കൊടുപ്പിക്കണമെന്നും പറഞ്ഞുവോ അതുപ്രകാരം ഇപനിധിയെ സംബന്ധിച്ചും ചെയ്യേണമെന്നു താൽപര്യം. ുപനിധിയെപ്പോലെ തന്നെ ആധികളേയും ഗ്രഹിക്കേണ്ടതാകുന്നു. [ 309 ] അറുപത്തിനാലാം പ്രകരണം പന്ത്രണ്ടാം അധ്യായം

ക്കം ചെയ്യാതിരിക്കുകയോ ദ്രവ്യങ്ങളുടെ ഏതാനും ഭാഗം നീക്കം ചെയ്തപ്പോഴേയ്ക്കു ജ്വാലാവേഗംകൊണ്ട് ഉപരോ ധം നേരിടുകയോ ചെയ്ത, കപ്പൽ വെള്ളത്തിൽ മുങ്ങിപ്പോ കയോ അതിൽ കള്ളന്മാർ കടന്നു കൊള്ളചെയ്കയോ ചെ യ്ക എന്നീ സംഗതികളിൽ സ്വയമുപാരൂഢ ( ആത്മരക്ഷ കിട്ടിയവൻ) നായവൻ ഉപാനിധിയെ മടക്കിക്കൊടുക്കേ ണ്ടതില്ല. ഉപനിധിയെ സ്വന്തം ആവശ്യത്തിന്നുപയോഗി ക്കുന്നവൻ ദേശകാലാനുരൂപമായ ഭോഗവേതനം (അഴക്കു കൂലി) അതിൻെറ ഉടമസ്ഥന്നും, പന്ത്രണ്ടുപണം ദണ്ഡം രാജാവിനും കൊടുക്കണം. താനുപയോഗിച്ചതുകൊണ്ടു് ഉപനിധിയായ ദ്രവ്യം നശിച്ചുപോകയോ ചീത്തയായി പ്പോകയോ ചെയ്താൽ ഉടമസ്ഥന്നു നഷ്ടം വച്ചുകൊടുക്കു ന്നതിന്നു പുറമെ, രാജാവിന്നു് ഇരുപത്തിനാലുപണം ദ ണ്ഡമടയ്ക്കുകയും ചെയ്യണം. മറ്റൊരു പ്രകാരത്തിൽ നി ഷ്പതനം ( അന്യസ്ഥലത്തേക്ക് കൊണ്ടുപോവുക) ചെയ്താ ലും ഇരുപത്തിനാലുപണം ദണ്ഡം. ഉപനിധി ഏററുവാ ങ്ങിയവൻ മരിച്ചുപോകയോ ആപത്തിലകപ്പെടുകയോ ചെയ്താൽ അത്ര തിരികെ ചോദിക്കുവാൻ പാടില്ല. ഉപനിധാതാവി ന്നു കൊടുക്കുകയും അതിൻെറ നാലിരട്ടി ഉപനിധാതാവി കൊടുക്കുകയും അതിൻെറ അഞ്ചിലൊന്നു രാജാവിന്നു ദണ്ഡമായി കൊടുക്കുകയും വേണം. ദ്രവ്യത്തെ പരിവർത്ത നം ചെയ്താൽ അതിൻെറ വിലയ്ക്കു തുല്യമായ ദ്രവ്യം കൊടുക്കണം. ഇപ്പറഞ്ഞതു കൊണ്ടുതന്നെ ആധി (പണയദ്രവ്യം) നശിക്കുകയോ, സ്വയം ഉപയോഗിക്കുകയോ, വിക്രയം ചെയ്കയോ, സ്വന്തം ആവശ്യത്തിന്നു പണയം വയ്കുക [ 310 ] യോ, അപഹരിക്കുകയോ ചെയ്താലുള്ള വിധിയും പറഞ്ഞുകഴിഞ്ഞു.

സോപകാരമായ (അനുഭവമുള്ളതായ) ആധി ഒരിക്കലും നശിക്കുകയില്ല; അതിന്റെ മൂല്യം വൎദ്ധിക്കുകയുമില്ല. നിരുപകാരമായ ആധി നശിച്ചുപോകയും, അതിന്റെ മൂല്യം വൎദ്ധിക്കുകയും ചെയ്യും. [എന്നാൽ ഇതു് നിസൎഗ്ഗം (ഉപയോഗിക്കുവാനനുവാദം) ഉള്ളതിനെ ഒഴിച്ചുമാത്രമാണു്.] *

ആധിയായിക്കൊടുത്ത ദ്രവ്യത്തെ മടക്കിവാങ്ങുവാൻ ഒരുങ്ങിവന്ന ഉടമസ്ഥന്നു് അതു മടക്കിക്കൊടുക്കാതിരുന്നാൽ അങ്ങനെ ചെയ്തവന്നു് പന്ത്രണ്ടുപണം ദണ്ഡം. പ്രയോജക (ഋണദാതാവ്)ന്റെ അസന്നിധാനത്തിങ്കൽ, ഗ്രാമവൃദ്ധന്മാരുടെ കയ്യിൽ നിഷ്ക്ക്രയം (പ്രതിമൂല്യം) സ്ഥാപിച്ചിട്ടു് ആധിയെ മടക്കിവാങ്ങാവുന്നതാണു്. അല്ലാത്തപക്ഷം, നിഷ്ക്ക്രയം സ്ഥാപിക്കുന്നതോടുകൂടി മേലാൽ പലിശയില്ലാത്തവിധം ആധിക്ക് വില കണക്കാക്കിയോ, ആധിക്ക് നാശവും വിലക്കുറവും വരികയില്ലെന്നു കരണം (രേഖ) ചെയ്യിച്ചോ അതു അവിടെത്തന്നെ സൂക്ഷിക്കുന്നതിനും വിരോധമില്ല. വിനാശം ഭവിക്കുമെന്നു ഭയമുണ്ടായാൽ ധൎമ്മസ്ഥന്മാരുടെ അനുവാദം വാങ്ങി ധാരണികന്റെ (അധമൎണ്ണന്റെ) മുമ്പിൽവച്ചു് വൎദ്ധിച്ച വിലയ്ക്കു വിൽക്കുകയും ചെയ്യാം. അതുമല്ലെങ്കിൽ ആധിപാലന്റെ (പണയ സാധനം സൂക്ഷിക്കുന്നവന്റെ) അഭിപ്രായം പ്രമാണിച്ചു് പ്രവൃത്തിക്കാം.

സ്ഥാവരമായിട്ടുള്ള ആധി പ്രയാസഭോഗ്യം (പ്രയ


അടയാളത്തിന്നകത്തുള്ള വാക്യം ചില മൂലഗ്രന്ഥങ്ങളിൽ കാണുന്നില്ല. നിരുപകാരമായ വസ്തു ഉപയോഗിക്കുവാൻ അനുവാദംവാങ്ങുകയെന്നത് അസംഭാവ്യമാകയാൽ ഇതു പ്രക്ഷിപ്തമായിരിക്കണം [ 311 ] ത്നം ചെയ്തു് അനുഭാവിക്കാവുന്നതു്; ഭൂമി മുതലായതു്), ഫലഭോഗ്യം (സ്വപ്രയത്നം കൂടാതെ ഫലമനുഭവിക്കാവുന്നതു്) എന്നിങ്ങനെ ഭേദിക്കുന്നു. അങ്ങനെയുള്ള ആജീവത്തെ (ആധിയെ) പ്രക്ഷേപവൃദ്ധിമൂല്യം (പലിശ കൂട്ടുകയാലുള്ള മൂല്യവൃദ്ധി) കൂടാത്തവിധത്തിലും സ്വതേയുള്ള മൂല്യത്തിന്നു ക്ഷയം വരാത്തവിധത്തിലും പ്രത്യൎപ്പിക്കണം. അനുവാദം കൂടാതെ ആധിയെ ഉപഭുജിക്കുന്നവൻ താനനുഭവിച്ചേടത്തോളമുള്ളതിന്റെ മൂല്യം കൊടുക്കുകയും ബന്ധം (ദണ്ഡം) രാജാവിന്നു നൽകുകയും വേണം. ആധിയെസ്സംബന്ധിച്ചു ശേഷമുള്ള സംഗതികൾ ഉപനിധിയെപ്പറഞ്ഞതുകൊണ്ടു തന്നെ പറഞ്ഞുകഴിഞ്ഞു.

ഇതുകൊണ്ടുതന്നെ ആദേശം (മറ്റൊരാൾക്കു കൊടുപ്പാനേല്പിച്ച ദ്രവ്യം), അന്വാധി (മറ്റൊരു സ്ഥലത്തു് എത്തിച്ചുതരുവാൻ ഏല്പിച്ച ദ്രവ്യം) എന്നിവയും പറഞ്ഞുകഴിഞ്ഞു. അന്വാധിയുംകൊണ്ടു പോകുന്നവൻ വണിക്സംഘത്തോടൊരുമിച്ചു പോയി ചോരന്മാർ പിടിച്ചുപറിച്ചുവിടുകയോ നിൎദ്ദേശിക്കപ്പെട്ട സ്ഥലത്തു എത്തുവാൻ സാധിക്കാതെ വരികയോ ചെയ്താൽ അന്വാധിയെ അവനോടു ചോദിക്കുവാൻ പാടില്ല. അവൻ മാൎഗ്ഗമധ്യത്തിൽവച്ചു മരിച്ചുപോയെങ്കിൽ അവന്റെ ദായാദനും അതിന്നുത്തരവാദിയാകയില്ല. ശേഷം ഉപനിധിയെപ്പറഞ്ഞതുകൊണ്ടുതന്നെ പറയപ്പെട്ടു.

യാചിതകം (എരവൽ വാങ്ങിയതു), അവക്രീതകം (വാടകയ്ക്കു വാങ്ങിയതു) എന്നിവ വാങ്ങുമ്പോൾ യാതൊരുവിധത്തിലിരുന്നുവോ അതേ വിധത്തിൽത്തന്നെ മടക്കിക്കൊടുക്കണം. ഭ്രേഷം (വീഴ്ച) പറ്റുകയാലോ ഉപനിപാതം നിമിത്തമോ പറഞ്ഞുവച്ച ദേശകാലങ്ങളെത്തെറ്റിച്ചു കൊടുക്കുകയോ നശിച്ചുപോകയോ ചീത്തയാകയോ [ 312 ] ചെയ്താൽ വാങ്ങിയവൻ ഉത്തരവാദിയാകയില്ല. ശേഷം ഉപനിധിയെപ്പറഞ്ഞതുകൊണ്ടു പറഞ്ഞുകഴിഞ്ഞു.

വൈയാവൃത്യവിക്രയം (ചില്ലറ വില്പന) എങ്ങനെയെന്നാൽ-വൈയാവൃത്യകരന്മാർ തങ്ങളുടെ സ്വാമി നിദ്ദേശിച്ച സ്ഥലത്തും സമയത്തുംവച്ച് പണ്യത്തെ വിൽക്കുകയും, വിറ്റുകിട്ടിയ മൂല്യവും ലാഭവും കൊടുക്കുകയും ചെയ്യണം. [ശേഷം ഉപനിധിയെപ്പറഞ്ഞതുകൊണ്ടു പറഞ്ഞു കഴിഞ്ഞു *] സ്ഥലകാലങ്ങളെ അതിക്രമിച്ചാൽ, പണ്യം തന്ന കാലത്തെ വില കണക്കാക്കി പരിഹീണമായ (കുറഞ്ഞ) വിലയും ലാഭവും കൊടുക്കണം. പറഞ്ഞു നിശ്ചയിച്ചതുപോലെയാണു് വിൽക്കുന്നതെങ്കിൽ ഇതു രണ്ടും കൊടുക്കേണ്ടതില്ല, വില മാത്രമേ കൊടുക്കേണ്ടു. അഘപതനം (വിലയിടിവു) കാരണം കുറവു നേരിട്ടാൽ കുറഞ്ഞതിന്നനുസരിച്ചു വില കുറച്ചുകൊടുത്താൽ മതി. സംവ്യവഹാരികന്മാരുടെ (അന്യപണ്യങ്ങളെ വിറ്റു ജീവിക്കുന്നവർ) വിഷയത്തിൽ, അവർ വിശ്വാസ്യന്മാരും രാജാവിനാൽ വിലക്കപ്പെടാത്തവരുമായിരിക്കുമ്പോൾ, ഭ്രേഷവും ഉപനിപാതവും കാരണം നശിക്കുകയോ കുറഞ്ഞുപോകയോ ചെയ്ത പണ്യത്തിന്റെ വിലയുംകൂടി അവർ കൊടുക്കേണ്ടതില്ല. ദേശകാലാന്തരിതങ്ങളായ (അന്യദേശത്തും അന്യകാലത്തും വിൽക്കുവാൻ ഏല്പിക്കപ്പെട്ടവ) പണ്യങ്ങൾക്കാകട്ടേ ക്ഷയവ്യയങ്ങൾ കഴിച്ചുള്ള വിലയും ലാഭവും കൊടുക്കുകയും വേണം. പണ്യങ്ങൾ പലതുമുണ്ടെങ്കിൽ അവയുടെ പ്രത്യംശവും കൊടുക്കണം. ശേഷം ഉപനിധിയെപ്പറഞ്ഞതുകൊണ്ടു പറഞ്ഞുകഴിഞ്ഞു-ഇങ്ങനെ വൈയാവൃത്യവിക്രയെം;

നിക്ഷേപവും ഉപനിധിയെപ്പറഞ്ഞതുകൊണ്ടു പറ


ഇതു പ്രക്ഷിപ്തമായിരിക്കണം [ 313 ] ഞ്ഞു കഴിഞ്ഞു. ഒരാൾ നിക്ഷേപിച്ചതായ നിക്ഷേപം മറ്റൊരാൾക്കു് ഏല്പിച്ചുകൊടുത്താൽ അങ്ങനെ ചെയ്തവൻ നഷ്ടം കൊടുക്കേണ്ടി വരും. കാരുക്കൾ നിക്ഷേപത്തെ അപഹരിക്കുന്നതിൽ അവരുടെ പൂൎവ്വാപദാനവും (പൂൎവ്വചരിത്രം) നിക്ഷേപമേല്പിച്ചു കൊടുത്തവരുടെ വചനവും തന്നെ പ്രമാണം. കാരുക്കൾ സ്വതേതന്നെ അശുചിസ്വഭാവക്കാരാണു്. അവരുമായിച്ചെയ്യുന്ന നിക്ഷേപധൎമ്മം കരണപൂൎവ്വ (രേഖാമൂലം) മായിട്ടു ചെയ്കയും പതിവില്ല. കരണഹീനമായ നിക്ഷേപത്തെ കാരു നിഷേധിച്ചു പറയുന്നതായാൽ, നിക്ഷേപ്താവിന്നു രഹസ്യമായി അപേക്ഷിച്ചു ധൎമ്മസ്ഥന്മാരുടെ അനുവാദം വാങ്ങി, താൻ നിക്ഷേപം കൊടുക്കുമ്പോൾ ഗൂഢമായ ഭിത്തിയിൽ ഇരുത്തിയിരുന്ന സാക്ഷികളെ ഹാജരാക്കാവുന്നതാണു്.

വനമധ്യത്തിൽവച്ചോ യാത്രാമധ്യത്തിൽവച്ചോ വിശ്വാസത്തിന്മേൽ മറ്റാരും കാണാതെകണ്ടു് വൃദ്ധനും രോഗിയുമായ ഒരു വൈദേഹകൻ കൃതലക്ഷണമായ (മുദ്ര വച്ച) ഒരു ദ്രവ്യം ഒരാളുടെ കയ്യിൽ നിക്ഷേപിച്ചു പോയിരിക്കാം. അവന്റെ പ്രതിദേശം (സന്ദേശം) അനുസരിച്ചു അവന്റെ പുത്രനോ ഭ്രാതാവോ വന്നു് ആ നിക്ഷേപം യാചിക്കും. അപ്പോൾ നിക്ഷേപം കൊടുത്തുവെങ്കിൽ അതു വാങ്ങിയവന്നു് ശുദ്ധിവരും; കൊടുത്തില്ലെങ്കിൽ നിക്ഷേപം കൊടുക്കുന്നതിന്നു പുറമെ, സ്തേയദണ്ഡം അടയ്ക്കുകകൂടിച്ചെയ്യണം. ദൂരയാത്ര പുറപ്പെട്ടിരിക്കുന്ന വിശ്വസ്തനായ ഒരുവൻ ഒരാളുടെ കയ്യിൽ മുദ്രവച്ചതായ ഒരു ദ്രവ്യത്തെ നിക്ഷേപിച്ചു പുറപ്പെട്ടിരിക്കാം; പിന്നീടു കാലാന്തരത്തിങ്കൽ അവൻ മടങ്ങിവന്നു നിക്ഷേപം ആവശ്യപ്പെടും, അപ്പോൾ അതു കൊടുത്തുവെങ്കിൽ വാങ്ങിയവൻ ശുചിയാകും; മറിച്ചായാൽ നിക്ഷേപവും സ്തേയദണ്ഡവും [ 314 ] കൊടുക്കേണ്ടി വരും. നിക്ഷേപം ഏറ്റുവാങ്ങിയവന്റെ ഗൃഹത്തിൽ യഥോക്തലക്ഷണമായ ദ്രവ്യം കണ്ടെത്തിയാൽ അതു പ്രത്യാനയിക്കുകയും ചെയ്യാം. ബാലിശപ്രായനായ ഒരുവൻ രാത്രിയിങ്കൽ വിലപിടച്ച ഒരു ദ്രവ്യവും കൊണ്ടു പോകുമ്പോൾ രാജദായികൾ (രാജപുരുഷന്മാർ) പിടിച്ചുവെങ്കിലോ എന്നു ഭയപ്പെട്ടു് ആ ദ്രവ്യം മറ്റൊരുവന്റെ കയ്യിൽ ഏല്പിച്ചുപോയിരിക്കാം. ആ നിക്ഷേപ്താവു് സംഗതിവശാൽ ബന്ധനാഗാരത്തിൽ പെടുകയും ദ്രവ്യം ആവശ്യപ്പെടുകയും ചെയ്തേക്കും. അപ്പോൾ കൊടുത്തുവെങ്കിൽ അവൻ ശുചിയാകും; ഇല്ലെങ്കിൽ നിക്ഷേപവും സ്തേയദണ്ഡവും കൊടുക്കേണ്ടിവരും.

ഒരുവന്റെ കൈവശമുള്ള ഒരു ദ്രവ്യം കണ്ടു് പ്രത്യഭിജ്ഞാനമുണ്ടായി അവന്റെ ഗൃഹത്തിൽച്ചെന്നിട്ടു് ഒരാൾ ആ ദ്രവ്യത്തേയും അതു കൊടുത്ത ആളേയും ആവശ്യപ്പെട്ടേക്കാം. രണ്ടിലൊന്നു കൊടുക്കാത്തപക്ഷം മേൽപ്പറഞ്ഞതുപോലെ ചെയ്യണം.

ഈ സംഗതികളിൽ ദ്രവ്യങ്ങളുടെ ആഗമത്തെക്കുറിച്ചാണു് പ്രതിവാദികളോടു ധൎമ്മസ്ഥന്മാർ ചോദിക്കേണ്ടത്. അവർ പറയുന്ന സംഗതിയെ വ്യവഹാര (ന്യായ) ങ്ങളെക്കൊണ്ടു് ഉപലിംഗനം (അനുമാനം) ചെയ്കയും, അഭിയോക്താവിന്നു് അഭിയുക്തദ്രവ്യം നിക്ഷേപിക്കുവാൻ തക്ക സാമൎത്ഥ്യം (യോഗ്യത) ഉണ്ടോ എന്നു നോക്കുകയും വേണം.

ഇതുകൊണ്ടു് മിഥസ്സമവായവും (രഹസ്സിങ്കൽവച്ചുള്ള സംയോഗം; ഗാന്ധൎവ്വവിവാഹാദി) പറയപ്പെട്ടു. [ 315 ]
ദേശം, കാലം, സംഖ്യാ-

രൂപങ്ങളുമോതിവച്ചു സാക്ഷിയൊടും
വെളിവായും ചെയ്തീടണ-
മിടപാടുകൾ നിജ്ജനത്തിലന്യരിലും
കൗടില്യന്റെ അത്ഥശാസ്ത്രത്തിൽ, ധൎമ്മസ്ഥീയമെന്ന
മൂന്നാമധികരണത്തിൽ, ഔപനിധികമെന്ന

പന്ത്രണ്ടാമധ്യായം

പതിമ്മൂന്നാം അധ്യായം

അറുപത്തഞ്ചാം പ്രകരണം
ദാസകൎമ്മകരകല്പം.

ഉദരദാസനെ (ചോറുകൊടുത്തു പോറ്റുന്ന ദാസനെ) ഒഴിച്ചു ആൎയ്യജീവിതനായും വ്യവഹാരപ്രാപ്തി വരാത്തവനായുമുള്ള ഒരു ശൂദ്രനെ അവന്റെ സ്വജനം വിക്രയം ചെയ്കയോ പണയപ്പെടുത്തുകയോ ചെയ്യുന്നതായാൽ പന്ത്രണ്ടു പണം ദണ്ഡം; അപ്രകാരമുള്ള ഒരു വൈശ്യനെ അങ്ങനെ ചെയ്താൽ അതിലിരട്ടി ദണ്ഡം; ക്ഷത്രിയനെയായാൽ മൂന്നിരട്ടി; ബ്രാഹ്മണനെയാണെങ്കിൽ നാലിരട്ടി. സ്വജനമല്ലാത്തവനാണു് മേൽപ്രകാരം ചെയ്തതെങ്കിൽ അതു ചെയ്തവന്നും ക്രേതാക്കൾ (വാങ്ങിയവർ)ക്കും ശ്രോതാക്കൾ (സാക്ഷികൾക്കും)ക്കും യഥാക്രമം പൂൎവ്വസാഹസം, മധ്യമസാഹസം, ഉത്തമസാഹസം, വധം എന്നിവ ദണ്ഡങ്ങൾ *

മ്ലേച്ഛന്മാൎക്കു് (അനാൎയ്യമാൎക്കു്) തങ്ങളുടെ സന്താന


* ശുദ്രനെ ആധനം ചെയ്താൽ പൂൎവ്വസാഹസവും വൈശ്യനെയായാൽ മദ്ധ്യമസാഹസവും ക്ഷത്രിയനെയാണെങ്കിൽ ഉത്തമസാഹസവും, ബ്രാഹ്മണനെയായാൽ വധവുമാണ് ദണ്ഡങ്ങളെന്നു താല്പൎയ്യം [ 316 ] ത്തെ വിൽക്കുകയോ പണയപ്പെടുത്തുകയോ ചെയ്യുന്നതിൽ ദോഷമില്ല. എന്നാൽ ആൎയ്യനായിട്ടുള്ള ഒരുവന്നു് ഒരിക്കലും ദാസത്വം വരുത്തുവാൻ പാടില്ല. അഥവാ, കുടുംബത്തിന്നു ബന്ധനമോ ആൎയ്യന്മാരായ അനേകംപേൎക്കു ആപത്തോ സംഭവിക്കുമ്പോൾ ആൎയ്യനായ ഒരുവനെ അവന്റെ സ്വജനങ്ങൾ ആധാനംചെയ്താൽ (പണയപ്പെടുത്തിയാൽ) നിഷ്ക്രയം (പ്രതിമൂല്യം) സമ്പാദിച്ചു് അങ്ങനെ ആധാനം ചെയ്യപ്പെട്ടവരിൽവച്ചു് ബാലനായിട്ടുള്ളവനേയോ സാഹായ്യ്യദാനം ചെയ്തിട്ടുള്ളവനേയോ ആദ്യം നിഷ്ക്രയിക്കണം (മോചിപ്പിക്കണം.)

ആത്മാധാതാവു് (തന്നത്താൻ പണയപ്പെടുത്തിയവൻ) ഒരിക്കൽ നിഷ്പതിതനായാൽ (ചാടിപ്പോയാൽ) അവൻ പിന്നെ എന്നെന്നും ദാസനായിരിക്കും; മറ്റൊരുത്തനാൽ ആധാനം ചെയ്യപ്പെട്ടവൻ രണ്ടു പ്രാവശ്യം നിഷ്പതിതനായാൽപ്പിന്നെ എന്നെന്നും ദാസനായിരിക്കും; രണ്ടുപേരും (തന്നത്താൻ പണയപ്പെടുത്തിയവനും അന്യനാൽ പണയമാക്കപ്പെട്ടവനും) ഒരിക്കലായാലും അന്യദേശത്തെക്കു പോയെങ്കിൽ എന്നെന്നും ദാസന്മാരായിത്തന്നെയിരിക്കും.

ദാസന്റെ ധനം അപഹരിക്കുകയോ അവന്റെ ആൎയ്യത്വത്തെ അപഹരിക്കുകയോ ചെയ്യുന്നവന്നു് അൎദ്ധദണ്ഡം (ആൎയ്യന്റെ വിക്രയാധാനങ്ങളിൽ പറഞ്ഞതിന്റെ പകുതി ദണ്ഡം) വിധിക്കണം. പണയമായിക്കൊടുക്കപ്പെട്ടവൻ വാങ്ങിയവന്റെ ദോഷത്താൽ ചാടിപ്പോകയോ, മരിച്ചുപോകയോ, വ്യസനിയായിത്തീരുകയോ ചെയ്താൽ അവന്റെ മൂല്യം ആധാതാവിനു ലഭിക്കേണ്ടതാണു്.

ആധാനം ചെയ്യപ്പെട്ട ഒരു പുരുഷനെക്കൊണ്ടു് ശ [ 317 ] ൩൧൭ അറുപത്തഞ്ചാം പ്രകരണം പതിമൂന്നാം അധ്യായം വം എടുപ്പിക്കുയോ മലമൂത്രങ്ങളും ഉച്ഛിഷ്ടവും (എച്ചിൽ) എടുപ്പിക്കയോ ചെയ്യുന്നതായാലും, അങ്ങനെയുള്ള സ്ത്രീകളെ നഗ്നസ്നാപനം (നഗ്നമായി കുളിപ്പിക്കുക), ദണ്ധപ്രേഷണം (വടികൊണ്ടടിക്കുക), അതിക്രമണം (ചാരിത്രദൂഷണം) എന്നിവ ചെയ്യുന്നതായാലും അവരെ വാങ്ങുമ്പോൾ ധനികൻ കൊടുത്ത മൂല്യം നശിച്ചുപോകുന്നതാണ്. ധാത്രി(ഉപമാതാവ്),പരിചാരിക,അർദ്ധസീതിക (കർഷകസ്ത്രീ), ഉപചാരിക എന്നിങ്ങനെയുള്ള സ്ത്രീകളെയാണ് മേൽപ്രകാരം ചെയ്യുന്ന അഭിജാതനായ ദാസനോട് അതിക്രമം പ്രവൃത്തിച്ചാൽ അവർ അപക്രമണം(ഓടിപ്പോകുക) ചെയ്യുന്നതിൽ ദോഷമില്ല. ധനികൻ തന്റെ അധീനതയിലിരിക്കുന്ന ധാത്രിയേയോ ആഹിതിക (ആധാനം ചെയ്യപ്പെട്ടവൾ) യെയോ, അവൾക്കിങ്ങോട്ടു കാമമില്ലാത്തപക്ഷം, ഗമിച്ചാൽ പൂർവ്വസാഹസം ദണ്ധം; പരവശയായിരിക്കുന്നവളെയാണ് മേൽപ്രകാരം ചെയ്തതെങ്കിൽ മധ്യമ സാഹസം ദണ്ധം.കന്യകയോ ആഹിതികയോ ആയവളെ തന്നത്താൻ ദുഷിപ്പിക്കുകയോ ദുഷിപ്പിക്കുന്നതിന്ന് മറ്റൊരുവനെ പ്രേരിപ്പിക്കുകയോ ചെയ്താൽ അവൻ കൊടുത്ത മൂല്യം നഷ്ടപ്പെടുന്നതും, ശുല്ക്കവും രാജാവിന്നു ശുൽക്കത്തിന്റെ ഇരട്ടി ദണ്ധവും കൊടുക്കേണ്ടി വരുന്നതുമാണ്.

    ആത്മവിക്രയിയുടെ (തന്നത്താൻ വിറ്റവന്റെ) സന്തതി ആര്യയായിത്തന്നെ ഇരിക്കുമെന്നു അറിയേണ്ടതാണ്. ആത്മവിക്രയി തന്റെ സ്വാമിയുടെ പ്രവൃത്തിക്കു വിരോധം വരാതെ 

സമ്പാദിച്ച ധനം അവന്റേതായിത്തന്നെ ഇരിക്കും. അവന്നു പിതാവിന്റെ ദായം ല [ 318 ] ഭിക്കുകയും ചെയ്യും. സ്വാമിയോടു വാങ്ങിയ മൂല്യം മടക്കിക്കൊടുത്താൽ അവന്നു് ആൎയ്യത്വം ലഭിക്കുന്നതുമാണു്. ഇതുകൊണ്ടു് ഉദരദാസനേയും ആഹിതനേയും പറഞ്ഞുകഴിഞ്ഞു. *

ആത്മവിക്രയിക്കു ദാസ്യമോചനം ലഭിക്കുന്നതിന്നുള്ള നിഷ്ക്രയദ്രവ്യം അവൻ വാങ്ങിയിട്ടുള്ളതിന്നനുരൂപമായ സംഖ്യയാകുന്നു. ദണ്ഡപ്രണീതൻ (ദണ്ഡം വിധിക്കുകയാൽ ദാസനാക്കപ്പെട്ടവൻ) കൎമ്മംചെയ്തു ദണ്ഡത്തെ തീൎക്കേണ്ടതാണു്.

അഭിജാതനായിട്ടുള്ള ധ്വജാഹൃതൻ (യുദ്ധത്തിൽപിടിച്ചു ദാസനാക്കപ്പെട്ടവൻ) താൻ എത്രകാലം കൎമ്മംചെയ്തുവോ അതിന്നനുരൂപമായിട്ടുള്ള ഒരു മൂല്യം നിശ്ചയിച്ചു ആ മൂല്യത്തിന്റെ പകുതി കൊടുത്താൽ ദാസ്യത്തിൽനിന്നു മോചിക്കുന്നതാണു്.

ഗൃഹജാതൻ (സ്വാമിഗൃഹത്തിൽവച്ചു പിറന്നവൻ), ദായാഗതൻ, ലബ്ധൻ, ക്രീതൻ എന്നിങ്ങനെയുള്ളവരിലൊരു ദാസനെ, അവൻ എട്ടു വയസ്സു തികയാത്തവനും ബന്ധുഹീനനും അകാമനുമായിരിക്കുമ്പോൾ, നീചമായ പ്രവൃത്തിയിൽ നിയോഗിക്കുകയോ വിദേശത്തിങ്കൽ വിക്രയം ചെയ്കയോ ആധാനം ചെയ്കയോ ചെയ്യുന്നവന്നും അവനെ വാങ്ങുന്നവനും വാങ്ങുന്നതിൽ സാക്ഷിയായിരിക്കുന്നവന്നും പൂൎവ്വസാഹസം ദണ്ഡം. ഗൎഭിണിയായ ഒരു ദാസിയെ ഗൎഭഭരണത്തിന്നുവേണ്ട ദ്രവ്യം കൊടുക്കാതെ വിക്രയം ചെയ്കയോ ആധാനം ചെയ്കയോ ചെയ്യുന്ന സംഗതിയിലും ദണ്ഡം ഇതുതന്നെ.


  • ഉദരദാസന്നും ആഹിതന്നും സ്വപ്രയത്നത്താൽ സമ്പാദിച്ച ധനവും പിതൃദായവും ലഭിയ്ക്കുന്നതിന്നും മൂല്യം കൊടുത്താൽ ദാസ്യത്തിൽനിന്നു മോചിക്കുന്നതിന്നും അധികാരമുണ്ടെന്നു താല്പൎയ്യം. [ 319 ] ൩൧൯

അറുപത്തഞ്ചാം പ്രകരണം പതിമൂന്നാം അദ്ധ്യായം ദാസൻ അനുരൂപമായ നിഷ്ക്രയം കൊടുക്കുമ്പോൾ അവനെ മോചിപ്പിച്ചു് ആര്യനാക്കിച്ചെയ്യാത്ത സ്വാമിക്കു പന്ത്രണ്ടു പണം ദണ്ഡം. അകാരണമായി തടങ്ങൽ ചെയ്യുന്നതായാലും ദണ്ഡം അതുതന്നെ. ദാസന്റെ സ്വത്തിന്നു ജ്ഞാതികളില്ലെങ്കിൽ സ്വാമി അവകാശിയാകും. സ്വാമിക്കു തന്റെ ദാസിയിൽ പുത്രൻ ജനിച്ചാൽ അവനും അവന്റെ അമ്മയും ദാസ്യത്തിൽനിന്നു വേർപെട്ടവരായിത്തീരും. അങ്ങനെയുള്ള മാതാവ് ഗൃഹാസക്തയായിട്ടു കുടുംബകാര്യത്തെ ചിന്തിക്കുന്നവളാണെങ്കിൽ അവളുടെ മാതാവും ഭ്രാതാവും സോദരിയും അദാസരായി ഭവിക്കുന്നതാണ്. ദാസനേയോ ദാസിയേയോ ഒരിക്കൽ നിഷ്ക്രയം കൊടുത്തു വീണ്ടടുത്തിട്ടു പിന്നെയും വിക്രയം ചെയ്കയോ ആധാനം ചെയ്കയോ ചെയ്യുന്നവനും പന്ത്രണ്ടു പണം ദണ്ഡം. അവർ വിക്രയാധാനങ്ങളെച്ചെയ്വാൻ സ്വയം സമ്മതിച്ചിട്ടാണെങ്കിൽ ദണ്ഡമില്ല - ഇങ്ങനെ ദാസകല്പം. കർമ്മകരന്റെ കർമ്മസംബന്ധത്തെ ( കര്മ്മം ചെയ്യുന്നതിൽ അവനും സ്വാമിയും തമ്മിലുള്ള ഏർപ്പാടിനെ ) അടുത്തുള്ളവർ അറിഞ്ഞിരിക്കണം. ഒരു കർമ്മകാരന്നു സ്വാമിയുമായിപ്പറഞ്ഞു നിശ്ചയിച്ച വേതനം ലഭിക്കുന്നതാണ്. പറഞ്ഞു നിശ്ചയിക്കാതിരുന്നാൽ പ്രവൃത്തിയുടേയും പ്രവൃത്തി ചെയ്ത കാലത്തിന്റെയും സ്തിതിക്കനുസരിച്ച് വേതനം ലഭിക്കും. വേതനം നിസ്ചയിക്കാത്ത പക്ഷം കർഷകനായ കർമ്മകരന്നു. സസ്യങ്ങളുടേയും, ഗോപാലകനായിട്ടുള്ളവന്നും നെയ്യിന്റെയും, വൈദേഹകനായിട്ടുള്ളവന്നു താൻ വിറ്റ പണ്യങ്ങളുടേയും പത്തിലൊരുഭാഗം വേതനമായിട്ടു ലഭിക്കും. വേതനം പറഞ്ഞു നിശ്ച [ 320 ] ൩൨൪

ധർമ്മസ്ഥീയം മൂന്നാമധികരണം യിച്ചിട്ടുണ്ടെങ്കിലാകട്ടെ പറഞ്ഞപ്രകാരമുള്ളതു കിട്ടുന്നതാണ്. കാരുക്കൾ, ശില്പികൾ, കശീലവൻമാർ, ചികിത്സകന്മാർ, വാഗ്ജീവനന്മാർ, പരിചാരകന്മാർ മുതലായിട്ടുള്ള ആശാകാരികന്മാരുടെ (ആശയനുസരിച്ചു കർമ്മംചെയ്യുന്നവരുടെ) വർഗ്ഗമാകട്ടെ തദ്വിധനായ മറ്റൊരുത്തൻ ചെയ്യുന്നതുപോലെ കർമ്മം ചെയ്യേണ്ടതും, കുശലന്മാർ( വിദഗ്ധന്മാർ) കല്പിക്കുമ്പോലെയുള്ള വേതനം അവർക്കു് കൊടുക്കേണ്ടതുമാണു്. കർമ്മവേതനത്തിന്റെ കാര്യത്തിൽ സാക്ഷികൾ തന്നെ പ്രമാണം. സാക്ഷികളില്ലാത്തപക്ഷം കർമ്മകാരന്മാരെക്കൊണ്ടു് പണിയെടുപ്പിച്ചതാരോ അവനെവിസ്തരിക്കണം. വേതനം നൽകാതിരുന്നാൽ ന്യായപ്രകാരം കൊടുക്കേണ്ടതിന്റെപത്തിരട്ടിയോ, അല്ലെങ്കിൽ ആറുപണമോ ദണ്ഡം. നദീവേഗം, അഗ്നിജ്വാല, ചോരബാധ, വ്യാളപീഡ എന്നിവയിൽപ്പെട്ട സമയത്തു് ഒരുവൻ ആർത്തനായിട്ടു തന്റെ സർവ്വസ്വത്തേയം ഭാര്യാപുത്രന്മാരേയും തന്നേയും അടിമയാക്കിത്തരാമെന്നു മറ്റൊരാളോടു വിളിച്ചുപറയുകയും അവൻ ആയാളെ രക്ഷപ്പെടുത്തുകയും ചെയ്താൽ അങ്ങനെ രക്ഷപ്പെട്ടവൻ രക്ഷിച്ചവന്നു കുശലന്മാർ പറയുന്നതായ പ്രതിഫലം കൊടുത്താൽ മതിയ്കുന്നതാണ്. ഇതുകൊണ്ടു് എല്ലാസംഗതികളിലും ആർത്തദാനത്തിന്നുള്ള അനുളയങ്ങൾ പറഞ്ഞുകഴിഞ്ഞു. [ 321 ]

സംഗം തെളിയുകിൽബ്ഭോഗം
പുംശ്ചലിക്കു ലഭിച്ചിടും;
കൂട്ടിപ്പറഞ്ഞാൽ ദണ്ഡിക്കും
ദൌൎമ്മത്യം കാട്ടിയെങ്കിലും.


കൌടില്ല്യന്റെ അൎത്ഥശാസ്ത്രത്തിൽ, ധൎമ്മസ്ഥീയമെന്ന

മൂന്നാമധികരണത്തിൽ, ദാസകൎമ്മകരകല്പമെന്ന
പതിമ്മൂന്നാമദ്ധ്യായം.


പതിന്നാലാം അധ്യായം

അറുപത്താറാം പ്രകരണം
കൎമ്മകരകല്പം, സംഭൂയസമുത്ഥാനം

വേതനം വാങ്ങിയിട്ടു കൎമ്മം ചെയ്യാതിരിക്കുന്ന ഭൃതകന്നു പന്ത്രണ്ടു പണം ദണ്ഡം; കാരണം കൂടാതെയാണ് കൎമ്മം ചെയ്യാത്തതെങ്കിൽ സംരോധിച്ചു കൎമ്മം ചെയ്യിക്കണം.

അശക്തനാകകൊണ്ടോ, കുത്സിതകൎമ്മത്തിന്നു നിയോഗിച്ചതുകൊണ്ടോ, വ്യാധിയോ വ്യസനമോ സംഭവിക്കുകകൊണ്ടോ ആണ് കൎമ്മം ചെയ്യാത്തതെങ്കിൽ അനുശയമോ (മോചനം), അന്യനെക്കൊണ്ടു ചെയ്യിപ്പാനനുവാദമോ ലഭിക്കും. അല്ലെങ്കിൽ, അവന്റെ ചെലവിന്മേൽ അന്യനെക്കൊണ്ടു കൎമ്മം ചെയ്യിക്കുവാൻ ഭൎത്താവിന്നു (സ്വാമിക്കു്) അധികാരം സിദ്ധിക്കും.

"നിങ്ങൾ അന്യനെക്കൊണ്ടു കൎമ്മം ചെയ്യിക്കരുതു്; ഞാൻ അന്യന്റെ പ്രവൃത്തി ചെയ്കയുമില്ല" എന്നിങ്ങനെ രണ്ടുപേരും തമ്മിൽ അവരോധം (സമയബന്ധം) ചെയ്തിട്ടുള്ളപ്പോൾ കൎമ്മം ചെയ്യിക്കാതിരിക്കുന്ന സ്വാമി [ 322 ] ൩൨൨ ധർമ്മസ്ഥീയം മൂന്നാമധികരണം കക്കും, ചെയ്യാതിരിക്കുന്ന ഭൃതകന്നും പന്ത്രണ്ടു പണം ദണ്ഡം. വേതനം വാങ്ങിയവൻ സ്വാമിയുടെ കർമ്മം നിഷ്ഠാപനം(സമാപനം) ചെയ്യുന്നതിന്നുമുമ്പ് അദ്ദേഹത്തിന്റെ ഇച്ഛകൂടാതെ മറ്റൊരേടത്തു് കർമ്മം ചെയ്യരുതു്. കർമ്മം ചെയ്വാനൊരുങ്ങി വന്ന ഭൃതകനെക്കൊണ്ടു സ്വാമി അതു ചെയ്യിക്കാതിരുന്നാൽ ആകർമ്മം ചെയ്തതായിത്തന്നെ വിചാരിക്കണമെന്നു് ആചാര്യന്മാർ അഭിപ്ര‍ായപ്പെടുന്നു. അരുതെന്നു കൗടില്യമതം. ചെയ്ത പണിക്കാണു വേതനം, ചെയ്യാത്തതിനല്ല. അല്പമെങ്കിലും ചെയ്യിച്ചിട്ടു പിന്നെ ചെയ്യിക്കാതിരിക്കുന്നതായാൽ ആ പ്രവൃത്തി ചെയ്തതായിട്ടുതന്നെ വിചാരിക്കാം. ദേശകാലങ്ങളെ തെറ്റിച്ചോ പറഞ്ഞതുപോലെയല്ലാതെയോ ചെയ്ത പ്രവൃത്തി, സ്വാമിക്കു ഇഷ്ടമല്ലാത്തപക്ഷം, ചെയ്തതായി സമ്മതിക്കുകയില്ല. പറഞ്ഞുവച്ചതിൽ കൂടുതലായ പ്രവൃത്തി, ഭൂതകനെക്കൊണ്ടു സ്വാമി ചെയ്യിച്ചുവെങ്കിൽഅവന്റെ പ്രയാസത്തെ നിഷ്ഫലമാക്കുവാനും പാടില്ല. ഇതുകൊണ്ടുതന്നെ സംഘഭൃതന്മാരുടെ( സംഘമായിച്ചേർന്ന് അന്യന്റെ പ്രവൃത്തിചെയ്യുന്നവർ) കാര്യവും പറഞ്ഞുകഴിഞ്ഞു. അവരുടെ ആധി(സമയബന്ധം) പ്രവൃത്തി മുഴുമിക്കാൻ നിശ്ചയിച്ച കാലത്തിന്നുശേഷം ഏഴുദിവസത്തേക്കുകൂടി നിൽക്കുന്നതാണ്. അതിനുശേഷം മറ്റൊരു ഭൃതകസംഘത്തെ വരുത്തി പ്രവൃത്തി മുഴമിക്കാവുന്നതാണ്. സ്വാമിയെ അറിയിക്കാതെകൊണ്ട് ഒരുവനെ നീക്കുവാനോ കൂട്ടുവാനോ സംഘത്തിന്നധികാരമില്ല. ഇതിനെ അതിക്രവിച്ചു നടന്നാൽ സംഘത്തിന്നു ഇരുപത്തിനാലു പണം ദണ്ഡം, അങ്ങനെ സംഘത്തിൽനിന്നു പോയവന്നു അതിൽ പകുതി ദണ്ഡം- ഇങ്ങനെ ഭൃതകാധികാരം. [ 323 ] സംഘഭൃതന്മാർ, സംഭൂയസമുത്ഥാക്കൾ (സംഘമായിച്ചേൎന്നു കൃഷി, കച്ചവടം മുതലായവ ചെയ്യുന്നവർ) എന്നിവർ അന്യോന്യം പറഞ്ഞു നിശ്ചയിച്ചപോലെയോ, എല്ലാവരും സമമായിട്ടോ ലാഭത്തെ വിഭജിക്കണം.

കൎഷകന്മാരും കച്ചവടക്കാരും, സസ്യങ്ങളുടേയോ പണ്യങ്ങളുടേയോ ആരംഭത്തിന്നും അവസാനത്തിന്നുമിടയിൽ ഒരുവൻ സന്ന(വ്യാധിതൻ)നായിത്തീൎന്നാൽ അവൻ ചെയ്തേടത്തോളമുള്ള കൎമ്മത്തിന്റെ പ്രത്യംശം കൊടുക്കണം. അവൻ തന്റെ പകരത്തിന്നു മറ്റൊരാളെ ആക്കിയിട്ടുണ്ടെങ്കിൽ മുഴുവൻ അംശവും കൊടുക്കണം. പണ്യങ്ങളെല്ലാമെടുത്തു യാത്ര പുറപ്പെടുവാൻ ഭാവിക്കുമ്പോൾ ഒരുവൻ സന്നനായെങ്കിൽ അവന്റെ പ്രത്യംശം അപ്പോൾത്തന്നെ കൊടുക്കണം. എന്തുകൊണ്ടെന്നാൽ, വഴിയിൽ പണ്യങ്ങളുടെ സിദ്ധിയുമസിദ്ധിയും അനിശ്ചിതമാണല്ലോ. കൂട്ടായിട്ടുള്ള കൎമ്മം ആരംഭിച്ചതിന്നുശേഷം സ്വസ്ഥനായിട്ടുള്ള ഒരുവൻ വിട്ടുപോയാലാകട്ടേ അവന്നു പന്ത്രണ്ടു പണം ദണ്ഡം. സംഭൂയസമുത്ഥാക്കളിൽവച്ചു് ഒരുവന്നു കൂട്ടത്തിൽനിന്നു പിരിഞ്ഞു പോകുവാൻ സ്വാതന്ത്ര്യമില്ല.

കൂട്ടമായിച്ചേൎന്നു ചോരവൃത്തി ചെയ്യുന്നവരിൽവച്ചു് ഒരുവനെയാകട്ടെ, അവന്ന് അഭയവും കൂട്ടക്കാർ കൊടുപ്പാൻ നിശ്ചയിച്ചിട്ടുള്ള പ്രത്യംശം കൊടുക്കാമെന്നു പറഞ്ഞു പരിഗ്രഹിച്ചു് അവൻമുഖേന മറ്റു ചോരന്മാരെ പിടിക്കുകയും, അവന്നു നിശ്ചയപ്രകാരം പ്രത്യംശവും അഭയവും നൽകുകയും വേണം. അവൻ പിന്നീടു ചോരകൎമ്മം ചെയ്കയോ അന്യദേശത്തേക്കു പോകയോ ചെയ്താൽ പ്രവാസനം (നാടുകടത്തൽ) ചെയ്യണം, മഹാപരാധങ്ങൾ ചെയ്തലാകട്ടെ ദൂഷ്യരെപ്പോലെ വധിക്കണം. [ 324 ] കൂട്ടായിച്ചേൎന്നു യജ്ഞകൎമ്മം ചെയ്യുന്ന യാജകന്മാർ തങ്ങളോരോരുത്തൎക്കും പ്രത്യേകമായുള്ള പ്രചാരദ്രവ്യം (ദക്ഷിണ) ഒഴിച്ചു ശേഷമുള്ള വേതനത്തെ പറഞ്ഞുനിശ്ചയിച്ചതുപോലെയോ, സമമായോ വിഭജിക്കണം. അഗ്നിഷ്ടോമം മുതലായ ക്രതുക്കളിൽ "ദീക്ഷണം" കഴിഞ്ഞതിന്നുമേൽ യാജകൻ സന്നനായാൽ അദ്ദേഹത്തിന്നു കിട്ടേണ്ടതിന്റെ അഞ്ചിലൊരംശം ലഭിക്കും; "സോമവിക്രയം" കഴിഞ്ഞതിന്നു ശേഷമായാൽ നാലിലൊരംശം ലഭിക്കും; "മധ്യമോപാസത്തി"ലെ "പ്രവർഗ്യോദ്വാസനം" കഴിഞ്ഞതിന്നു ശേഷമാണെങ്കിൽ മൂന്നിലൊരംശം ലഭിക്കും; "മധ്യമോപസത്തു" കഴിഞ്ഞിട്ടാണെങ്കിൽ പകുതി അംശം ലഭിക്കും. സുത്യമെന്ന ക്രതുവിൽ "പ്രാതസ്സവനം" കഴിഞ്ഞതിന്നു ശേഷമായാൽ മുക്കാലംശവും, "മാധ്യംദിനസവനം" കഴിഞ്ഞതിൽപ്പിന്നെയായാൽ മുഴുവൻ അംശവും യാജകന്നു ലഭിക്കും. മാധ്യംദിനസവനം കഴിഞ്ഞാൽ ദക്ഷിണകളെല്ലാം കിട്ടിക്കഴിയുമല്ലൊ. ബൃഹസ്പതിസവനമൊഴിച്ചുള്ളവയിലെല്ലാം സവനം തോറും ദക്ഷിണകൾ കൊടുക്കുന്നതാണല്ലൊ. ഇതിനെ പറഞ്ഞതുകൊണ്ടു് അഹൎഗ്ഗണദക്ഷിണകളുടെ കാൎയ്യവും പറഞ്ഞുകഴിഞ്ഞു.

വ്യാധിതന്മാരായിത്തീൎന്ന ഭൃതകന്മാരുടെ കൎമ്മങ്ങൾ പത്തഹോരാത്രം കഴിയുന്നതുവരെ ശേഷമുള്ള ഭൃതകന്മാർ നിൎവ്വഹിക്കണം. അല്ലെങ്കിൽ അവൎക്കു വിശ്വാസമുള്ള മറ്റാൎക്കെങ്കിലും അതു നിൎവ്വഹിക്കുന്നതിന്നും വിരോധമില്ല.

യജ്ഞകൎമ്മം സമാപ്തമാകുന്നതിന്നു മുമ്പു യജമാനൻ വ്യാധിതനായിച്ചമഞ്ഞാൽ ഋത്വിക്കുകൾ കൎമ്മത്തെ സമാപിപ്പിച്ചു ദക്ഷിണയെ എടുത്തുകൊള്ളണം.

യജ്ഞകൎമ്മം അസമാപ്തമായിരിക്കുമ്പോൾ യാജ്യനെ (യജമാനനെ) ത്യജിക്കുന്ന യാജകന്നും; യാജകനെ ത്യജിക്കുന്ന യാജ്യന്നും പൂൎവ്വസാഹസം ദണ്ഡം. [ 325 ]

അനഗ്നിയായ ശതഗു,-
വയജ്വാവാം സഹസ്രഗു,*
മദ്യപൻ വൃഷലീകാന്തൻ
ബ്രഹ്മഘ്നൻ, ഗുരുതല്പഗൻ
അസൽപ്രതിഗ്രഹരതൻ,
സ്തേനൻ, നിന്ദിതയാജകൻ-
ഇമ്മട്ടുള്ളോരെയന്യോന്യം
തള്ളാം സങ്കരകാരണാൽ

കൌടില്യന്റെ അൎത്ഥശാസ്ത്രത്തിൽ, ധൎമ്മസ്ഥീയമെന്ന

മൂന്നാമധികരണത്തിൽ, കൎമ്മകരകല്പം-സംഭൂയസമുത്ഥാനം

എന്ന പതിനാലാമധ്യായം.

പതിനഞ്ചാം അധ്യായം

അറുപത്തേഴാം പ്രകരണം.
വിക്രീതക്രീതാനുശയം.


ഒരു പണ്യത്തെ വിക്രയംചെയ്തിട്ടു പിന്നെ കൊടുക്കാതിരിക്കുന്നവന്നു പന്ത്രണ്ടു പണം ദണ്ഡം; എന്നാൽ ദോഷം, ഉപനിപാതം, അവിഷഹ്യം എന്നിവയിലാണു കൊടുക്കാത്തതെങ്കിൽ ഇതു ബാധകമല്ല.

ദോഷമെന്നാൽ പണ്യത്തിനുള്ള കേടാകുന്നു; രാജാവ്, ചോരന്മാർ, അഗ്നി, ജലം എന്നിവയിൽനിന്നു പണ്യത്തിന്നു സംഭവിക്കാവുന്ന അനൎത്ഥമത്രേ ഉപനിപാതം; പണ്യം ബഹുഗുണഹീനമോ (വളരെ മടങ്ങു വില ഇടിഞ്ഞതു) ആൎത്തകൃതമോ (രോഗിയാൽ നിൎമ്മിക്കപ്പെട്ടത്) ആയിരിക്കുകയാണ് അവിഷഹ്യം. [ 326 ] വണിക്കുകൾക്കു് ഒരു ദിവസമാണു് അനുശയ(വിറ്റതിനേയോ വാങ്ങിയതിനേയോ മോചിപ്പിക്കൽ)ത്തിന്നുള്ള കാലം. കൎഷകന്മാൎക്കു അതിന്നുള്ള കാലം മൂന്നു ദിവസം; ഗോരക്ഷകന്മാൎക്കു അഞ്ചു ദിവസം. വ്യാമിശ്രവൎണ്ണക്കാൎക്കും, ഉത്തമവൎണ്ണക്കാൎക്കും വൃത്തിയെ (ജീവിതനിൎവ്വഹണത്തിന്നുതകുന്ന ഭ്രമിയെ) വിക്രയംചെയ്യുന്നതിൽ ഏഴു ദിവസത്തെ അനുശയകാലമുണ്ടു്.

ആതിപാതികങ്ങൾ (കാലാതിപാതത്തെ സഹിക്കാത്തവ)യായ പണ്യങ്ങൾ അധികദിവസം കഴിഞ്ഞാൽ അന്യസ്ഥലത്തു കൊണ്ടുപോയി വിൽക്കുവാൻ പ്രയാസമുള്ളതുകൊണ്ടു് അവയ്ക്കു് അതിന്നു വിരോധം വരാത്തവിധത്തിൽ അനുശയം കല്പിക്കേണ്ടതാകുന്നു. ഇതിനെ അതിക്രമിച്ചു നടന്നാൽ ഇരുപത്തിനാലു പണമോ, അപ്രകാരം വിറ്റ പണ്യത്തിന്റെ വിലയിൽ പത്തിലൊരംശമോ ദണ്ഡം.

ഒരു പണ്യത്തെ വിലയ്ക്കു കൊണ്ടിട്ടു് അതിനെ സ്വീകരിക്കാതിരിക്കുന്നവന്നു്, പണ്യത്തിന്റെ ദോഷമോ ഉപനിപാതമോ അവിഷഹ്യമോ കാരണമായിട്ടല്ലാത്തപക്ഷം പന്ത്രണ്ടു പണം ദണ്ഡം. വിക്രേതാവിന്റെ സംഗതിയിൽ പറഞ്ഞതായ അനുശയംപോലെതന്നെയാണു് ക്രേതാവിന്റേയും അനുശയം.

വിവാഹങ്ങളേസ്സംബന്ധിച്ചാകട്ടെ ആദ്യത്തെ മൂന്നു വൎണ്ണങ്ങൾക്കും (ബ്രാഹ്മണക്ഷത്രിയവൈശ്യന്മാൎക്കു്) പാണിഗ്രഹണം കഴിയുന്നതിന്നുമുമ്പു് ഉപാവൎത്തനം (കന്യകയെ വേണ്ടെന്നുവയ്ക്കൽ) സിദ്ധമാകുന്നു (സാധുവാകുന്നു). ശൂദ്രൎക്കു് പ്രകൎമ്മം(സംയോഗം)വരെ കന്യകയെ ഉപാവൎത്തനം ചെയ്യാം. പാണിഗ്രഹണം കഴിഞ്ഞതിന്നുശേഷവും [ 327 ] സ്ത്രീപുരുഷന്മാൎക്കു് ഔപശായികമായ* ദോഷം ഉള്ളതായിക്കണ്ടാൽ ഉപാവൎത്തനം സിദ്ധമാകുന്നു. എന്നാൽ പ്രജോൽപാദനം കഴിഞ്ഞതിന്നുശേഷം ഉപാവൎത്തനം ചെയ്‌വാൻ പാടില്ല.

കന്യകയ്ക്കു് ഔപാശായികദോഷം ഉള്ളതിനെ പറയാതെകണ്ടു് അവളെ വിവാഹംചെയ്തു കൊടുക്കുന്നവന്നു് തൊണ്ണൂറ്റാറു പണം ദണ്ഡം. അവൻ ശുൽക്കം സ്ത്രീധനവും മടക്കിക്കൊടുക്കുകയും വേണം. വരദോഷമുള്ളതിനെ പറയാതെകണ്ടു കന്യകയെ വിവാഹം ചെയ്യുന്ന വരന്നു് മേൽപ്പറഞ്ഞതിന്റെ ഇരട്ടി ദണ്ഡം; അവന്നു ശുൽക്കവും സ്ത്രീധനും നഷ്ടപ്പെടുകയും ചെയ്യും.

ദ്വിപദങ്ങളുടേയും ചതുഷ്പദങ്ങളുടേയും വിക്രയത്തിങ്കൽ, കുഷ്ഠമുള്ളവയും മറ്റു വ്യാധികളുള്ളവയും അശുചികളുമായിട്ടുള്ളവയെ ഉത്സാഹവും ആരോഗ്യവുമുള്ളവയും ശുചികളുമാണെന്നു പറഞ്ഞു വിറ്റാൽ പന്ത്രണ്ടു പണം ദണ്ഡം.

ചതുഷ്പദങ്ങളുടെ ഉപാവൎത്തനത്തിന്നു മൂന്നു പക്ഷം കഴിയുന്നതുവരേയും, മനുഷ്യരുടെ ഉപാവൎത്തനത്തിന്ന് ഒരു സംവത്സരം തികയുന്നതുവരേയും കാലമുണ്ടു്. എന്തുകൊണ്ടെന്നാൽ, അത്രയും കാലം കൊണ്ടു' അവയുടെ ശൌചാ ശൌചങ്ങളെ അറിവാൻ സാധിക്കുന്നതുകൊണ്ടുതന്നെ.

കൊടുത്താനും കൊണ്ടവനും
ദോഷം പററാത്ത മട്ടിലായ്


  • ഔപശായികം ഉപശയത്തേസ്സംബന്ധിച്ചത്; സഹശയനത്തിന്നു വിരോധം വരുത്തുന്നത് എന്നു കാല്പൎയ്യം. സ്ത്രീക്കു യോനിദോഷം മുതലായതും പുരുഷന്നു ക്ലൈബ്യം മുതലായതുമാണ് ഔപശായികദോഷം. [ 328 ]

ധൎമ്മസ്ഥന്മാരനുശയം
ചെയ്‌വൂ ദാനക്രയങ്ങളിൽ.

കൌടില്യന്റെ അൎത്ഥശാസ്ത്രത്തിൽ, ധൎമ്മസ്ഥീയമെന്ന മൂന്നാമധികരണത്തിൽ, വിക്രീതക്രീതാനുശയമെന്നപതിനഞ്ചാം അധ്യായം.

പതിനാറാം അധ്യായം

അറുപത്തെട്ടു മുതൽ എഴുപതുകൂടി പ്രകരണങ്ങൾ.
ദത്താനപാകൎമ്മം, അസ്വാമിവിക്രയം,
സ്വസാമിസംബന്ധം.


ദത്തത്തിന്റെ (വാക്കാൽ ദാനംചെയ്യപ്പെട്ടതിന്റെ) അപ്രദാനം ഋണാദാനത്തെ പറഞ്ഞതുകൊണ്ടു പറഞ്ഞുകഴിഞ്ഞു. *

അവ്യവഹാൎയ്യം (വ്യവഹാരായോഗ്യം) ആയ വസ്തു ദത്തമായാൽ അതു് അനുശയത്തിനു വിഷയമായിരിക്കും. ഒരുവൻ തന്റെ സൎവ്വസ്വത്തേയും ഭാൎയ്യാപുത്രന്മാരേയും ആത്മാവിനെത്തന്നെയും ദാനം ചെയ്തുപോയാൽ ആദാനം അനുശയത്തിനു വിഷയമായിരിക്കും. ദുൎജ്ജനങ്ങളിൽ സജ്ജനബുദ്ധ്യാ ധൎമ്മദാനം ചെയ്താൽ അതും, ഔപഘാതികങ്ങളായ കൎമ്മങ്ങളിൻ ധനമ്മദാനം ചെയ്താൽ അതും അനുശയത്തിന്നു വിഷയമായിരിക്കും. അനുപകാരികളൊ അപകാരികളൊ ആയിട്ടുള്ളവരിൽ അൎത്ഥദാനംചെയ്താൽ അതും, അനൎഹജനങ്ങളിൽ കാമദാനം ചെയ്താൽ അതും അനുശയത്തിന്നു വിഷയമായിരിക്കും. ഈ വക


  • ദത്തമായ വസ്തു കൊടുത്തിട്ടില്ലെങ്കിൽ ഋണത്തെയെന്നപോലെ സക്ഷ്യോദികളേക്കൊണ്ടു നിൎണ്ണയിച്ചു കൊടുപ്പിക്കേണമെന്നു സാരം [ 329 ] സംഗതികളിൽ കുശലന്മാരായ ധൎമ്മസ്ഥന്മാർ, ദാതാവിന്നും പ്രതിഗ്രഹീതാവിന്നും ദോഷം വരുവാനിടയില്ലാത്ത വിധത്തിൽ അനുശയത്ത കല്പിക്കണം. *

ദണ്ഡധമോ ആക്രോശമോ അനൎത്ഥമോ നേരിടുമെന്നു പറഞ്ഞു ഭയപ്പെടുത്തി ഒരുവൻ മറെറാരുവനോടു ഭയദാനം വാങ്ങിയാൽ അതു വാങ്ങുന്നവന്നും കൊടുക്കുന്നവന്നും സ്തേയദണ്ഡം വിധിക്കണം. പരഹിംസയിങ്കൽ രോഷദാനം (ഹിംസകന്നു രോഷാൽപാദനം ചെയ്യുന്നതിനായുള്ള ദാനം), രാജാക്കന്മാരുടെ മേൽ ദൎപ്പദാനം (ദൎപ്പോൽപാദനത്തിന്നായുള്ള ദാനം) എന്നിവയിൽ ദാതാവിന്നും പ്രതിഗ്രഹീതാവിന്നും ഉത്തമസാഹസം ദണ്ഡം.

മരിച്ചുപോയ ഒരാളുടെ പ്രാതിഭാവ്യം (ജാമ്യം), ദണ്ഡശേഷം, ശുൽക്കശേഷം, ആക്ഷികം (.ചൂതുകളിയിൽ വാതുപറഞ്ഞ ദ്രവ്യം), സൌരികം (സുരാപാനം കൊണ്ടുണ്ടായ കടം), കാമദാനം എന്നിവയെ അവന്റെ രിക്ഥഹരനായ പുത്രനോ ദായാദനോ, തങ്ങൾ കൊടുക്കാൻ വിചാരിക്കുന്നില്ലെങ്കിൽ, കൊടുത്തുതീൎക്കേണ്ടതില്ല-ഇങ്ങനെ ദത്താനപാകൎമ്മം.

അസ്വാമിവിക്രയം (ഉടമസ്ഥനല്ലാത്തവൻ ചെയ്യുന്ന വില്പന) എങ്ങനെയെന്നാൽ:- നഷ്ടാപഹൃതമായ ഒരു ദ്രവ്യം ഒരുവന്റെ കയ്യിൽക്കണ്ടാൽ അതിന്റെ സ്വാമി (ഉടമസ്ഥൻ) അവനെ ധൎമ്മസ്ഥൻ മുഖേന പിടിപ്പിക്കണം. ധൎമ്മസ്ഥനെ അറിയിച്ചിട്ടായാൽ ദേശകാലാതിക്രമം നേരിടുമെന്നു കണ്ടാൽ താൻതന്നെ പിടിച്ചു ധൎമ്മസ്ഥന്റെ മുമ്പിൽ ഹാജരാക്കാവുന്നതാണ്. ധൎമ്മസ്ഥൻ


  • അനുശയമെന്നാൽ മോചിപ്പിക്കൽ, ഈ ഖണ്ഡികയിൽ പറയുന്ന ദാനങ്ങളല്ലാം ദുൎബ്ബലപ്പടുത്താവുന്നവയാണ്. അങ്ങനെ ദുൎബ്ബലപ്പെടുത്തുന്നതു ധൎമ്മസ്ഥന്മാർ മുഖേന വേണ്ടതാകുന്നു. [ 330 ] ദ്രവ്യം കൈവശമുള്ള അവനോടു "എവിടെനിന്നാണു നിനക്കിതു കിട്ടിയതു" എന്നു ചോദിക്കണം. അവൻ ആ ചാരക്രമത്തെ (ദ്രവ്യം തന്റെ കയ്യിൽ വന്ന ക്രമത്തെ) കാണിക്കുകയും തനിക്കതു വിക്രയം ചെയ്തവനെ കാണിക്കാതിരിക്കുകയും ചെയ്യുന്നപക്ഷം ആ ദ്രവ്യം കൊടുത്താൽ മോചിപ്പിക്കപ്പെടുന്നതാണ്. വിക്രേതാവിനെ കണ്ടെത്തുന്നപക്ഷം അവൻ ദ്രവ്യത്തിന്റെ മൂല്യവും സ്തേയദണ്ഡവും കൊടുക്കേണ്ടിവരും. വിക്രേതാവു് അപസാരത്തെ (അപരാധമുക്തിയെ) കാണിച്ചാൽ അവന്നും വിട്ടുപോകാവുന്നതാണു്. അപസാരം ഇല്ലാതാകുന്നതുവരെ ഇങ്ങനെ വിട്ടുപോകാവുന്നതാകുന്നു. അപസാരത്തിന്നു അറുതിവരുമ്പോൾ ദ്രവ്യമൂല്യവും സ്തേയദണ്ഡം നൽകേണ്ടിവരും *

നഷ്ടവസ്തുവിനെസ്സബന്ധിച്ചുള്ള സ്വകരണത്തെ (തന്റെ ഉടമസ്ഥതയെ കാണിക്കു ന്ന രേഖയെ) പ്രദൎശിപ്പിച്ചാൽ അങ്ങനെ പ്രദൎശിപ്പിക്കുന്നവന്നു നഷ്ടപ്രത്യാഹൃതമായ (കളഞ്ഞുകിട്ടിയ) ദ്രവ്യം ലഭിക്കുന്നതാണ്. സ്വകരണം കാണിക്കാതെ നഷ്ടമായ ഒരു വസ്തുവിന്മേൽ അവകാശം പറയുന്നവന്നു് അതിന്റെ അഞ്ചിരട്ടി ദണ്ഡം. ആ ദ്രവ്യം രാജാവിന്നു ചേരുന്നതുമാണു്. നഷ്ടാപഹൃതമായ ഒരു ദ്രവ്യം രാജാവിനെ അറിയിക്കാതെ എടുക്കുന്ന സ്വാമിക്കു പൂൎവ്വസാഹസം ദണ്ഡം.

കളഞ്ഞുകിട്ടിയ ദ്രവ്യം ശുൽക്കശാലയിൽ സൂക്ഷിക്കേണ്ടതാണ്. മൂന്നുപക്ഷം കഴിഞ്ഞതിന്നുമേൽ അതു അ [ 331 ] ഭിസാര (അന്വേഷിക്കുന്നവൻ)നില്ലാത്തതെന്ന നിലയിൽ രാജാവിന്നെടുക്കാം. സ്വകരണം ചെയ്താൽ ഉടമസ്ഥന്നു കൊടുക്കുകയുമാകാം. അപ്രകാരം ഉടമസ്ഥന്നു കൊടുക്കുന്ന വസ്തുക്കളിൽവച്ചു് ദ്വിപദങ്ങൾ(രണ്ടു കാലുള്ളവ; ദാസാദികൾ)ക്കു അഞ്ചു പണവും, ഒറ്റക്കുളമ്പുള്ള ജീവികൾക്കു നാലുപണവും, ഗോമഹിഷങ്ങൾക്കു രണ്ടുപണവും, ക്ഷുദ്രപശുക്കൾക്കു കാൽപണവും വീതം ഓരോ എണ്ണത്തിന്നു നിഷ്ക്രയം കൊടുക്കണം. രത്നം, സാരം, ഫൽഗു, കപ്യം എന്നിങ്ങനെയുള്ള വസ്തുക്കൾക്കു വിലയുടെ നൂറ്റിന്നഞ്ചുവീതമാണു് നിഷ്ക്രയം.

ശത്രുസൈന്യത്താലൊ ആടവികനാലോ അപഹൃതമായിട്ടുള്ള ദ്രവ്യങ്ങളെ രാജാവു വീണ്ടെടുത്താൽ അവ അതാതിന്റെ ഉടമസ്ഥന്മാൎക്കു കൊടുക്കണം.

ചോരഹൃതമായ ദ്രവ്യം തുമ്പുണ്ടായിട്ടും മുതൽ കിട്ടാതെ വന്നാൽ രാജാവു് സ്വദ്രവ്യങ്ങളിൽനിന്നെടുത്തു് അതുടമസ്ഥന്നു കൊടുക്കണം. വീണ്ടെടുത്തു കൊടുക്കുവാൻ തനിക്കു ശക്തിയില്ലാതെവന്നാൽ സ്വയംഗ്രാഹം (സ്വയമായി ചോരനെപ്പിടിക്കൽ) മുഖേന വീണ്ടെടുപ്പിക്കുകയോ, നിഷ്ക്രയം കൊടുക്കുകയോ ചെയ്യണം.

ശത്രുരാജ്യത്തുനിന്നു വിക്രമം പ്രകടിപ്പിച്ചു അപഹരിച്ചുകൊണ്ടുവന്ന ദ്രവ്യത്തെ രാജാവു കല്പിക്കുന്നതുപോലെ അതു കൊണ്ടുവന്നവന്നനുഭവിക്കാം. എന്നാൽ ആൎയ്യജീവിതന്മാരുടെ ദ്രവ്യങ്ങളും ദേവന്മാർ, ബ്രാഹ്മണർ, തപസ്വികൾ എന്നിവരുടെ ദ്രവ്യങ്ങളും ഒഴിച്ചുള്ള വസ്തുക്കൾ മാത്രമേ അങ്ങനെ അനുഭവിക്കാൻ പാടുള്ളൂ-ഇങ്ങനെ അസ്വാമിവിക്രയം.

സ്വസ്വാമിസംബന്ധം (മുതലുടമസ്ഥത) എങ്ങനെയെന്നാൽ:-ഉച്ഛിന്നദേശങ്ങളായ (സാക്ഷിയില്ലാത്തവ) ദ്രവ്യങ്ങൾക്കു ഭോഗാനുവൃത്തി തന്നെ സത്വത്തിങ്കൽ പ്രമാ [ 332 ] ണം *. ഒരുവൻ തന്റെ യാതൊരു ദ്രവ്യം അന്യന്മാരനുഭവിക്കുന്നതിനെ പത്തു സംവത്സരകാലം ഉപേക്ഷിച്ചിരിക്കുന്നുവോ അവന്ന് അതിന്മേലുള്ള സ്വാമ്യം നശിക്കുന്നതാണു്. എന്നാൽ ബാലൻ, വൃദ്ധൻ, വ്യാധിതൻ, വ്യസനി, പ്രോഷിതൻ എന്നിങ്ങനെയുള്ളവൎക്കും ദേശത്യാഗം (നാടു വിട്ടു പോവുക), രാജ്യവിഭ്രമം എന്നീ സംഗതികളിലും ഇതു ബാധകമല്ല.

ഇരുപതു സംവത്സരം അവിച്ഛിന്നമായി അന്യൻ കൈവശംവച്ചുവന്ന വാസ്തു (ഗൃഹം) വിനെ മടക്കിച്ചോദിക്കുവാൻ പാടില്ല. എന്നാൽ, രാജാക്കന്മാർ സന്നിഹിതരല്ലാത്തപ്പോൾ, ജ്ഞാതികളോ ശ്രോതിയന്മാരോ പാഷണ്ഡന്മാരോ പരവാസ്തുക്കളിൽ താമസിച്ചിരുന്നാൽ അവ കൈവശബലം കൊണ്ടു് അവൎക്കു കിട്ടുന്നതല്ല. ഉപനിധി, ആധി, നിധി, നിക്ഷേപം, സ്ത്രീ, സീമ, രാജദ്രവ്യം, ശ്രോതിയദ്രവ്യം എന്നിവയും ഇങ്ങനെതന്നെ.

ഒരു വാസ്തുവിൽ സ്ഥലം കുറവാണെങ്കിൽ അതിൽ വസിക്കുന്ന ആശ്രമികളോ പാഷണ്ഡന്മാരോ ആയവർ അന്യോന്യം ഉപദ്രവം വരാത്തവിധത്തിൽ താമസിക്കണം. അല്പമായ ഉപദ്രവത്തെ സഹിക്കുകയും വേണം. പൂൎവ്വാഗതനായിട്ടുള്ളവൻ നവാഗതന്നു വാസപൎയ്യായം (വാസാവകാശം) നൽകണം; നൽകാതിരുന്നാൽ അവനെ അതിൽനിന്നു നീക്കിക്കളയണം.

വാനപ്രസ്ഥൻ, യതി (സന്ന്യാസി), ബ്രഹ്മചാരി എന്നിവൎക്കു ക്രമത്തിൽ ആചാൎയ്യൻ, ശിഷ്യൻ, ധൎമ്മഭ്രാതാവു്, സതീൎത്ഥ്യൻ എന്നിവർ രിക്ഥഹരന്മാർ (ദായാദന്മാർ)


  • ഭോഗമെന്നാൽ കൈവശം വച്ചനുഭവിക്കൽ. ഒരുവന്റെ കൈവശമിരിക്കൽതന്നെയാണ് അവൻ ഉടമസ്ഥനാണെന്നതിന്നു പ്രമാണമെന്നൎത്ഥം. [ 333 ] ആയിരിക്കും. ഇവർ വിവാദപദങ്ങളിൽ അഭിയോഗത്തിൽ പരാജിതന്മാരായാൽ പരാജയദണ്ഡമായി എത്ര പണം അടയ്ക്കേണമോ അത്ര ദിവസം അവർ രാജാവിന്നു വേണ്ടി ക്ഷപണം (ഉപവാസം), അഭിഷേകം (സ്നാനം), അഗ്നികാൎയ്യം (ഹോമം), മഹാകൃച്ഛം (ചാന്ദ്രായണാദിമഹാവ്രതം) എന്നീ ശ്രേയസ്കരങ്ങളായ കൎമ്മങ്ങൾ അനുഷ്ഠിക്കണം. ഹിരണ്യവും സ്വൎണ്ണവും കൈവശമില്ലാത്ത പാഷണ്ഡന്മാർ സാധുക്കളാകുന്നു. അവർ അഭിയോഗങ്ങളിൽ പരാജിതരായാൽ പരാജയദണ്ഡത്തിനുപകരം ഉപവാസവ്രതാനുഷ്ഠാനങ്ങളെക്കൊണ്ടു രാജാവിനെ ആരാധിക്കണം. എന്നാൽ ഇതു് പാരുഷ്യം, സ്തേയം, സാഹസം, സംഗ്രഹണം എന്നീ കുറ്റങ്ങളിൽ ഒഴിച്ചുമാത്രമാണ്. അവയിൽ യഥോക്തങ്ങളായ ദണ്ഡങ്ങൾ തന്നെ വിധിക്കണം.

പ്രവജിച്ചു വൃഥാചാരം
ചെയ്വോരിൽദ്ദണ്ഡമേറ്റണം
അധൎമ്മഹതമാം ധൎമ്മം
രാജാവിനെ ഹനിച്ചീടും

കൌടില്യന്റെ അൎത്ഥശാസ്ത്രത്തിൽ, ധൎമ്മസ്ഥീയമെന്ന മൂന്നാമധികരണത്തിൽ, ദത്താനാപകമ്മം_അസ്വാമിവിക്രയം_സ്വസ്വാമിസംബന്ധം എന്ന പതിനാറാമധ്യായം.

പതിനേഴാം അധ്യായം

എഴുപത്തൊന്നാം പ്രകരണം.
സാഹസം


സാഹസം (പിടിച്ചുപറി) എന്നതു് അന്വയത്തോടു (അനുഗമനം) കൂടിയ പ്രസഭകൎമ്മം (ബലാൽഗ്രഹണം) [ 334 ] ആകുന്നു. * അന്വയത്തോടുകൂടാത്തതായാൽ സ്തേയമാകും. ഉടമസ്ഥനറിയാതെ ദ്രവ്യം എടുത്തു് അതിനെ നിഷേധിച്ചു പറയുന്നതും സ്തേയംതന്നെ.

രത്നം, സാരം, ഫല്ഗു, കുപ്യം എന്നീ വസ്തുക്കളുടെ സാഹസത്തിങ്കൽ അവയുടെ വിലയ്ക്കു സമമായ ദണ്ഡം വിധിക്കേണമെന്നു മനുശിഷ്യന്മാർ; വിലയുടെ ഇരട്ടി ദണ്ഡമെന്നു് ഉശനസ്സിന്റെ ശിഷ്യന്മാർ; അപരാധത്തിന്നു തക്കവിധമെന്നു കൗടില്യമതം.

പുഷ്പം, ഫലം, ശാകം, മൂലം, കന്ദം, പക്വാന്നം, ചൎമ്മം, വേണു, മൺപാത്രം മുതലായ ക്ഷുദ്രദ്രവ്യങ്ങളെ സാഹസം ചെയ്താൽ പന്ത്രണ്ടുപണം മുതൽ ഇരുപത്തിനാലുപണം വരെ ദണ്ഡം; ഇരുമ്പു്, മരം, രജ്ജുദ്രവ്യം (കയറുപിരിപ്പാനുള്ള സാധനങ്ങൾ), ക്ഷുദ്രപശുവാടങ്ങൾ മുതലായ സ്ഥൂലദ്രവ്യങ്ങളെ സാഹസം ചെയ്താൽ ഇരുപത്തിനാലുപണം മുതൽ നാല്പത്തെട്ടുപണം വരെ ദണ്ഡം; ചെമ്പു്, വൃത്തം (പിച്ചള), ഓട്, കാചം, ദന്തം (ആനക്കൊമ്പു്), പാത്രങ്ങൾ തുടങ്ങിയ സ്ഥൂലദ്രവ്യങ്ങളെ സാഹസം ചെയ്താൽ നാല്പത്തെട്ടുപണം മുതൽ തൊണ്ണൂറ്റാറുപണംവരെ ദണ്ഡം. ഇതാണ് പൂൎവ്വസാഹസദണ്ഡം. മഹാപശുക്കൾ, മനുഷ്യർ, ക്ഷേത്രം (വയൽ), ഗൃഹം, സ്വൎണ്ണം, സ്വൎണ്ണനാണ്യം, നേരിയവസ്ത്രം മുതലായ സ്ഥൂലദ്രവ്യങ്ങളുടെ സാഹസത്തിങ്കൽ ഇരുനൂറുപണം മുതൽ അഞ്ഞൂറുപണം വരെ ദണ്ഡം. ഇതാണ് മധ്യമസാഹസദണ്ഡം, സ്ത്രീയേയോ പുരുഷനേയോ ബലാൽക്കാരേണ പിടിച്ചു ബന്ധിക്കുകയോ, മറ്റൊരുത്തനെക്കൊണ്ടു ബന്ധിപ്പിക്കുകയോ, ബന്ധനത്തിലിരിക്കുന്ന അവരെ മോ [ 335 ] ചിപ്പിക്കുകയോ ചെയ്യുന്നവന്നു് അഞ്ഞൂറുപണം മുതൽക്കു ആയിരം പണംവരെ ദണ്ഡം. ഇതാണ് ഉത്തമസാഹസദണ്ഡമെന്നു ആചാൎയ്യന്മാർ പറയുന്നു.

യാതൊരുവൻ "ഞാനാണ് ഇതിങ്കൽ പ്രതിപത്താവു്(ഉത്തരവാദി)" എന്നു പറഞ്ഞു അന്യനെക്കൊണ്ടു സാഹസത്തെ ചെയ്യിക്കുന്നുവോ അവൻ അപരാധാനുരൂപമായി വേണ്ടതിന്റെ ഇരട്ടി ദണ്ഡം അടയ്ക്കണം; യാതൊരുവൻ "നീയെത്ര ഹിരണ്യം ഉപയോഗിക്കുന്നുവോ അത്ര ഹിരണ്യം ഞാൻതരാം" എന്നു പറഞ്ഞു മറ്റൊരുത്തനെക്കൊണ്ടു സാഹസത്തെച്ചെയ്യിക്കുന്നുവോ അവൻ നാലിരട്ടി ദണ്ഡം അടയ്ക്കണം.

യാതൊരുവൻ "ഞാൻ നിനക്കു ഇത്ര ദ്രവ്യം തരാം" എന്നിങ്ങനെ ദ്രവ്യസംഖ്യ നിശ്ചയിച്ചു അന്യനെക്കൊണ്ടു സാഹസം ചെയ്യിക്കുന്നുവോ അവൻ ആ നിശ്ചയിച്ച ഹിരണ്യവും, അതിന്നു പുറമെ ദണ്ഡവും കൊടുക്കണമെന്നു ബൃഹസ്പതിശിഷ്യന്മാർ പറയുന്നു. എന്നാൽ അവൻ അങ്ങനെ ചെയ്യിച്ചതിന്നു കോപമോ മദമോ (മദ്യപാനത്താലുള്ള ചിത്തഭ്രമം) മോഹമോ ആണ് കാരണമെന്നു വാദിക്കുന്നതായാൽ യഥോക്തമായ ദണ്ഡംമാത്രം അവനെക്കൊണ്ടു അടപ്പിക്കേണമെന്നാണ് കൗടില്യമതം.

എല്ലാ ദണ്ഡത്തിലും കൊൾവൂ
നൂറ്റിന്നെട്ടുള്ള രൂപവും,
നൂറിൽക്കവിഞ്ഞ ദണ്ഡത്തിൽ
വ്യാജി നൂറ്റിന്നൊരഞ്ചുമേ

പ്രജാദോഷബഹുത്വത്താൽ
നൃപദോഷം നിമിത്തമോ

[ 336 ]

ചെയ്യും രൂപം, വ്യാജിയിവ-
യധൎമ്മ്യം; ധൎമ്മ്യമുക്തവൽ.

കൌടില്യന്റെ അൎത്ഥശാസ്ത്രത്തിൽ, ധൎമ്മസ്ഥീയമെന്ന മൂന്നാമധികരണത്തിൽ, സാഹസം എന്ന പതിനേഴാമധ്യായം.

പതിനെട്ടാം അധ്യായം

എഴുപത്തിരണ്ടാം പ്രകരണം.
വാക്പാരുഷ്യം

ഉപവാദം (അംഗവൈകല്യാദികളെ പറയുക), കുത്സനം (കുഷ്ഠോന്മാദികളുണ്ടെന്നു പറയുക), അഭിഭൎത്സനം (ഭീഷണിവാക്ക്) എന്നിവയാണ് വാക്പാരുഷ്യം.

ഒരാളുടെ ശരീരം, പ്രകൃതി (സ്ത്രീപുരുഷാദിലിംഗങ്ങൾ), ശ്രുതം (അറിവ്), വൃത്തി, ജനപദം എന്നിവയിൽ വച്ചു ശരീരത്തെ ഉപവദിച്ചുംകൊണ്ട് കാണൻ (ഒറ്റക്കണ്ണൻ) ഖഞ്ജൻ (മുടന്തൻ) മുതലായിട്ടുള്ള വാക്കുകൾ പറഞ്ഞാൽ അതു സത്യമാണെങ്കിൽ മൂന്നു പണം ദണ്ഡം; അസത്യമാണെങ്കിൽ ആറു പണം ദണ്ഡം. കാണനോ ഖഞ്ജനോ മറ്റോ ആയിട്ടുള്ളവരെ ശോഭനാക്ഷൻ (സുന്ദരനേത്രൻ), ശോഭനദന്തൻ ഇത്യാദി വാക്കുകളെക്കൊണ്ട് സ്തുതിനിന്ദചെയ്താൽ പന്ത്രണ്ടു പണം ദണ്ഡം. കുഷ്ഠരോഗി, ഉന്മാദി, ക്ലീബൻ ഇത്യാദിവാക്കുകളെക്കൊണ്ടു കുത്സനം ചെയ്താലും ഇതുതന്നെ ദണ്ഡം.സത്യമായിട്ടുള്ള നിന്ദ, മിത്ഥ്യയായിട്ടുള്ള നിന്ദ, സ്തുതിനിന്ദ എന്നിവ തനിക്കു സമന്മാരായിട്ടുള്ളവരിൽ ചെയ്താൽ പന്ത്രണ്ടു പണം മുതൽക്ക പന്ത്രണ്ടീതപണം അധികമായിട്ട് ദണ്ഡം വിധിക്ക [ 337 ] ണം *.[5] വിശിഷ്ടന്മാരിൽ (തന്നേക്കാൾ യോഗ്യതയുള്ളവർ) ചെയ്താൽ സമന്മാരിൽ ചെയ്യുന്നതിന്നു പറഞ്ഞതിന്റെ പകുതി ദണ്ഡം; പരസ്ത്രീകളിൽ ചെയ്താൽ ഇരട്ടി ദണ്ഡം. എന്നാൽ പ്രമാദം, മദം, മോഹം മുതലായവ കാരണമായിട്ടാണ് ചെയ്തതെങ്കിൽ ഇപ്പറഞ്ഞ എല്ലാ ദണ്ഡങ്ങളും പകുതി വീതമേ വിധിക്കുവാൻ പാടുള്ളൂ.

കുഷ്ഠം, ഉന്മാദം എന്നിവ ഉണ്ടോ ഇല്ലയോ എന്ന കാൎയ്യത്തിൽ ചികിത്സകന്മാരും സമീപവാസികളായ ആളുകളുംതന്നെ പ്രമാണമാകുന്നു. സ്ത്രീക്കു ക്ലൈൂബ്യം ഉണ്ടായിരുന്നാൽ മൂത്രത്തിൽ ഫേനം ഊറിക്കാണുകയും, മലം വെള്ളത്തിൽ താഴ്ന്നുപോകയും ചെയ്യും.

ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ, അന്താവസായി (ചണ്ഡാളൻ) എന്നിവരിൽവച്ചു പിൻപുപിൻപു പറഞ്ഞവർ മുൻപു മുൻപു പറഞ്ഞവരെപ്പറ്റി പ്രകൃത്യുപവാദം (സ്ത്രീത്വപുംസ്ത്വാദികളെസ്സംബന്ധിച്ച നിന്ദ) ചെയ്താൽ മൂന്നു പണം മുതൽക്കു മുമ്മൂന്നു പണം അധികമായിട്ടുള്ള ദണ്ഡങ്ങൾ വിധിക്കണം; മുൻപു മുൻപു പറഞ്ഞവർ പിൻപു പിൻപു പറഞ്ഞവരെയാണ് പ്രകൃത്യുപവാദം ചെയ്തതെങ്കിൽ ഈരണ്ടു പണം കുറവായിട്ടുള്ള ദണ്ഡങ്ങൾ വിധിക്കണം. കുബ്രാഹ്മണൻ (നിന്ദ്യനായ ബ്രാഹ്മണൻ) എന്നു തുടങ്ങിയ വാക്കുകളെക്കൊണ്ടു കുത്സനം ചെയ്താലും ദണ്ഡം ഇതുതന്നെ.

ഇതിനെപ്പറഞ്ഞതുകൊണ്ടു വാഗ്ജിവനന്മാരെപ്പറ്റി ശ്രുതോപവാദം (അറിവിനെ നിന്ദിക്കുക) ചെയ്യുക, [ 338 ] കാരുക്കളേയും കുശീലവന്മാരേയും കുറിച്ച് വ‌‌‌‌‌ൃത്ത്യുപവാദം(തൊഴിലിനെ നിന്ദിക്കുക) ചെയ്യുക, പ്രാഗ്ഘൂണകന്മാർ (കിഴക്കെ ഹുണരാജ്യത്തുളളവർ*), ഗാന്ധാരന്മാർ മുതലായവരെക്കുറിച്ച് ജനപദോപവാദം (ദേശനിന്ദ) ചെയ്യുക എന്നിവയേയും പറഞ്ഞുകഴിഞ്ഞു.

യാതൊരുവൻ "നിന്നെ ഞാൻ ഇങ്ങനെ ചെയ്യും" എന്നുപറഞ്ഞ് മറ്റൊരുത്തനെ ആംഗ്യംകൊണ്ട് അഭിഭൎത്സനം ചെയ്യുമോ അവന്നു വാസ്തവത്തിൽ ഭത്സനം ചെയ്താൽ വിധിക്കേണ്ടുന്ന ദ്രവ്യത്തിന്റെ പകുതി ദണ്ഡം വിധിക്കണം. ആംഗ്യംകൊണ്ടു ഭീഷണിപ്പെടുത്തിയതുപോലെ പ്രവൃത്തിപ്പാൻ അശക്തനായിട്ടുള്ളവൻ, കോപമോ മദമോ മോഹമോ കാരണമായിട്ടാണ് അങ്ങനെ പറഞ്ഞതെന്നു വാദിക്കുന്നതായാൽ അവന്നു പന്ത്രണ്ടു പണം ദണ്ഡം വിധിക്കണം. സ്വതെ വൈരമുള്ളവനും അപകാരം ചെയ്വാൻ ശക്തനുമായിട്ടുള്ളവനാണു് മേൽപ്രകാരം പറയുന്നതെങ്കിൽ അവൻ ജീവിച്ചിരിക്കുന്ന കാലത്തോളം മൎയ്യാദക്കാരനായിരിക്കുമെന്നുള്ളതിലേക്കു ജാമ്യം കൊടുക്കുകയും വേണം.

ദേശഗ്രാമങ്ങളെയും,

കുലസംഘങ്ങളെയുമാവിധം തന്നെ
ദേവക്ഷേത്രങ്ങളെയും

കുത്സിച്ചാൽ പൂൎവ്വസാഹസാദി ദമം $
കൌടില്യന്റെ അൎത്ഥശാസ്ത്രത്തിൽ, ധൎമ്മസ്ഥീയമെന്ന

മൂന്നാമധികരണത്തിൽ, വാകപാരുഷ്യമെന്ന

പതിനെട്ടാം അധ്യായം.


* ഇതിനു "ചണ്ഡാലരാഷ്ട്രം" എന്നാണ് ഭാഷാടീകയിൽ അ൪ത്ഥം പറഞ്ഞു കാണുന്നത്.

$ ദേശഗ്രംമാദികളുടെ നിന്ദയിൽ യഥാക്രമം പൂൎവസാഹസം, മധ്യമസാഹസം, ഉത്തമസാഹസം എന്നിവ ദണ്ഡങ്ങളെന്നു താൽപൎയ്യം [ 339 ]
പത്തൊമ്പതാം അധ്യായം

എഴുപത്തിമൂന്നാം പ്രകരണം.
ദണ്ഡപാരുഷ്യം.


സ്പൎശനം, അവഗൂൎണ്ണം (​ഓങ്ങുക), പ്രഹതം (അടിക്കുക) ഇവയാണു് ദണ്ഡപാരുഷ്യം.

അന്യന്റെ നാഭിയുടെ താഴെയുളള അവയവങ്ങളെ കയ്യ്, ചളി, ഭസ്മം, പൊടി എന്നിവകൊണ്ട് സ്പൎശിക്കുന്നവന്നു മൂന്നു പണം ദണ്ഡം; അശുദ്ധങ്ങളായ അവയെക്കൊണ്ടുതന്നെയോ കാൽ, ഷ്ഠീവിക (തുപ്പൽ) എന്നിവകൊണ്ടോ സ്പൎശിക്കുന്നവന്നു് ആറുപണം ദണ്ഡം; ഛൎദ്ദി, മൂത്രം, പുരീഷാ മുതലായവകൊണ്ടു സ്പർശിക്കുന്നവന്നു് പന്ത്രണ്ടുപണം ദണ്ഡം . നാഭിയുടെ മേലെയുളള അവയവങ്ങളിൽ മേൽ പറഞ്ഞവകൊണ്ടു സ്പൎശിച്ചാൽ ഈ ദണ്ഡങ്ങൾ തന്നെ ഇരട്ടി; ശിരസ്സിങ്കൽ സ്പൎശിച്ചാൽ ഇവതന്നെ നാലിരട്ടി. ഇങ്ങനെയാണു് തനിക്കു സമന്മാരായവരിൽ സ്പൎശനം ചെയ്താലുളള ദണ്ഡം.

തന്നെക്കാൾ വിശിഷ്ടന്മാരായവരിൽ മേൽപ്പറഞ്ഞവയെച്ചെയ്താൽ മേൽപ്പറഞ്ഞ ദണ്ഡങ്ങൾ ഇരട്ടിയായിട്ടു വിധിക്കണം. തന്നെക്കാൾ ഹീനന്മാരായവരിൽ ചെയ്താൽ പകുതി ദണ്ഡങ്ങൾ മതിയാകുന്നതാണു്. പരസ്ത്രീകളിലായാൽ ഇരട്ടി വിധിക്കണം. പ്രമാദമദമോഹാദികൾ കാരണമായിട്ടാണു ചെയ്തതെങ്കിൽ പകുതിതന്നെ മതി.

പാദം, വസ്ത്രം, കയ്യു്, തലമുടി എന്നിവയിൽപ്പിടിച്ചാൽ ക്രമത്തിൽ ആറുപണം മുതൽക്കു് ആറാറുപണം അധികമായിട്ടുള്ള ദണ്ഡങ്ങൾ കല്പിക്കണം. പീഡനം (ഞെക്കുക), ആവേഷ്ടനം (ചുററിപ്പിടിക്കുക), അഞ്ജനം (മഷിതേയ്ക്കുക), പ്രകൎഷണം (പിടിച്ചുവലിക്കുക), അധ്യാസനം [ 340 ] (മേൽക്കയറിയിരിക്കുക) എന്നിവ ചെയ്താൽ പൂൎവ്വസാഹസം ദണ്ഡം. നിലത്തുവീഴ്ത്തി ഓടിപ്പോകുന്നവന്നു പൂൎവ്വസാഹസത്തിന്റെ പകുതി ദണ്ഡം.

ശുദ്രൻ ഏതംഗംകൊണ്ടു ബ്രാഹ്മണനെ അഭിഹനിക്കുന്നുവോ അവന്റെ ആ അംഗത്തെ ഛേദിച്ചുകളയണം; അവഗൂൎണ്ണം ചെയ്താൽ നിഷ്ക്രയം (ഛേദിക്കുന്നതിന്നു പകരമായ ദണ്ഡം) കൊടുത്താൽ മതി; സ്പൎശിക്കുക മാത്രം ചെയ്താൽ നിഷ്ക്രയത്തിൽ പകുതി കൊടുത്താൽ മതിയാകുന്നതാണു്. ഇതുകൊണ്ട് ചണ്ഡാലന്മാരുടെയും അശുചികളായ മറ്റുള്ളവരുടെയും കാൎയ്യം പറഞ്ഞുകഴിഞ്ഞു.

കൈകൊണ്ടു് അവഗൂൎണ്ണം ചെയ്താൽ ചുരുങ്ങിയതു മൂന്നു പണമോ കവിഞ്ഞതു പന്ത്രണ്ടു പണമോ ദണ്ഡം; കാലുകൊണ്ടായാൽ അതിലിരട്ടി ദണ്ഡം. ദു:ഖമുളവാക്കുന്നതായ ഒരു ദ്രവ്യംകൊണ്ടു് അവഗൂൎണ്ണം ചെയ്താൽ പൂൎവ്വസാഹസം ദണ്ഡം. പ്രാണാപായം വരുത്തുന്ന വസ്തുവിനെക്കൊണ്ട് അവഗൂൎണ്ണം ചെയ്താൽ മധ്യമസാഹസം ദണ്ഡം.

വടി, മൺകട്ട, കല്ല്, ഇരുമ്പുവടി, കയർ എന്നീ വസ്തുക്കളിലൊന്നുകൊണ്ടു് രക്തം പുറപ്പെടാത്ത വിധം ദു:ഖം (പരുക്കു് ) ഏല്പിക്കുന്നവന്നു് ഇരുപത്തിനാലു പണം ദണ്ഡം; രക്തം പുറപ്പെടുവിച്ചാൽ അതിലിരട്ടി ദണ്ഡം. എന്നാൽ ദുഷ്ടരക്തം പുറപ്പെടുന്നതിന്നു് ഇത് ബാധകമല്ല.

രക്തം പുറപ്പെടുവിക്കാതെകണ്ടു് ആൾ മൃതപ്രയാനാകുമാറു് അടിക്കുകയോ, കൈകാലുകൾക്കു പരാഞ്ചിക (ഒടിവു് മുതലായതു്) യെ ജനിപ്പിക്കുകയോ ചെയ്യുന്നവന്നു പൂൎവ്വസാഹസം ദണ്ഡം. കയ്യൊ കാലൊ പല്ലോ മുറിക്കുക, കാതോ മൂക്കോ ഛേദിക്കുക, ദുഷ്ടവ്രണങ്ങളൊഴികെയുളള വ്രണങ്ങളെ പിളർക്കുക എന്നിവ ചെയ്താലും പൂൎവ്വസാഹസം തന്നെ ദണ്ഡം. സക്ഥി(തുട)യൊ കഴുത്തോ മുറിപ്പെടുത്തു


[ 341 ] ക, കണ്ണുകൾ വ്രണപ്പെടുത്തുക, വാക്കു പറയുന്നതിനും ദേഹം കൊണ്ട് പ്രവൃത്തിക്കന്നതിന്നും ഭക്ഷണം കഴിക്കുന്നതിന്നും തടസ്ഥം വരുത്തുക എന്നിവ ചെയ്താൽ മധ്യമസാഹസദണ്ഡവും സമുത്ഥാനവ്യയവും (എഴുനേറ്റു നടക്കാറാകുന്നതുവരെയുള്ള ചികിത്സച്ചെലവു്) അടപ്പിക്കണം. ദേശകാലവിപത്തി * നേരിട്ടാൽ കുറ്റക്കാരനെ കണ്ടകശോധനത്തിന്നായിട്ടയയ്ക്കണം.

മഹാജനങ്ങൾ ഒത്തുചേൎന്നു് ഒരുത്തനെ പ്രഹരിച്ചാൽ അതിൽപ്പെട്ട ഒരോരുത്തനും സ്വതെ വേണ്ടതിന്റെ ഇരട്ടി ദണ്ഡം വിധിക്കണം.

കലഹം, അനുപ്രവേശം (കളവുമുതലൊതുക്കുക)എന്നീ അപരാധങ്ങൾക്കു കാലം പഴകിയാൽ പിന്നെ അഭിയോഗംചെയ്വാൻ പാടില്ലെന്ന് അചാൎയ്യന്മാർ പറയുന്നു. എന്നാൽ അപകാരം ചെയ്തവന്നു മോക്ഷം (മോചനം) അനുവദിക്കുവാൻ പാടില്ലെന്നാണ് കൌടില്യമതം.

കലഹം സംബന്ധിച്ച അഭിയോഗങ്ങളിൽ ആരാണൊ ആദ്യം ആവലാതി ബോധിപ്പിക്കുന്നതു് അവൻ ജയിക്കും; എന്തുകൊണ്ടെന്നാൽ സങ്കടം സഹിപ്പാൻ വയ്യാതാകുന്നവനാണവനാണല്ലോ അധികം വേഗത്തിൽ ഓടിവരിക-എന്ന് ആചാൎയ്യന്മാർ പറയുന്നു. അങ്ങനെയല്ലെന്നാണു് കൌടില്യന്റെ അഭിപ്രായം. മുമ്പിൽവന്നവനായാലും ശരി, പിന്നീട് വന്നവനായാലും ശരി, സാക്ഷികളാണു് പ്രമാണം. സാക്ഷികളില്ലാത്തപക്ഷം ഘാതം (അടികൊണ്ടുള്ള പരുക്കു്) കണ്ടൊ, കലഹോപലിംഗനം (കലഹത്തിന്റെ ഊഹം) കൊണ്ടോ പരമാൎത്ഥം നിൎണ്ണയിക്കണം.


  • ദേശകാലങ്ങൾ ശരിപ്പെടായ്കയാൽ അപരാധിയെപിടിപ്പാൻ സാധിക്കാതെവരുന്ന സംഗതിയിൽ കുറ്റംതെളിയിക്കുവാൻ കണ്ടകശോധനത്തിന്നയയ്ക്കണമെന്ന് താല്പൎയ്യം.

[ 342 ] ഘാതാഭിയോഗത്തിൽ പ്രതിവാദി അപ്പോൾത്തന്നെ പ്രതിവചനം പറയാതിരുന്നാൽ അന്നേദിവസംതന്നെ അവന്നു പശ്ചാൽക്കാരം (പരാജയം) ഭവിക്കുന്നതാണ്.

കലഹത്തിങ്കൽവച്ച് ൫വ്യത്തെ അപഹരിക്കുന്നവന്നു പത്തു പണം ദണ്ഡം; കലഹകാരികൾ ക്ഷു൫ക൫വ്യങ്ങൾക്കു ഹിംസ വരുത്തിയാൽ അവയും വേറെ അത്രയും അടപ്പിക്കുകയാണ് ദണ്ഡം. സ്ഥൂലക൫വ്യങ്ങൾക്കു ഹിംസ വരുത്തിയാൽ അവയും വേറെ അവയുടെ ഇരട്ടിയും അടപ്പിക്കണം. വസ്ത്രം, ആഭരണം, സ്വൎണ്ണം, സ്വൎണ്ണനാണ്യം, പാത്രങ്ങൾ എന്നിവയ്ക്കു ഹിംസ വരുത്തിയാൽ ആ സാധനങ്ങൾ വേറെ കൊടുപ്പിക്കുകയും പൂൎവ്വസാഹസദണ്ഡം അടപ്പിക്കുകയും വേണം.

അന്യന്റെ ഗൃഹഭിത്തിയെ അടിച്ച് ഇളക്കുന്നവന്നു മൂന്നു പണം ദണ്ഡം; അതിനെ മുറിക്കുകയോ പിളൎക്കുകയോ ചെയ്യുന്നവന്നു ആറു പണം ദണ്ഡം; വീഴ്ത്തുകയൊ ഭഞ്ജിക്കുകയൊ ചെയ്യുന്നവന്ന് പന്ത്രണ്ടു പണം ദണ്ഡം വിധിക്കുകയും, നാശം വന്നതു നേരെയാക്കുവാനുള്ള ചെലവു കൊടുപ്പിക്കുകയും ചെയ്യണം. ദു:ഖമുളവാക്കുന്നവസ്തുക്കൾ അന്യന്റെ ഗൃഹത്തിൽ പ്രക്ഷേപിക്കുന്നവന്നു പന്ത്രണ്ടു പണം ദണ്ഡം; പ്രാ​ണാപായംവരുത്തുന്ന വസ്തുക്കളെ പ്രക്ഷേപിക്കുന്നവന്നു പൂൎവ്വസാഹസം ദണ്ഡം.

ക്ഷു൫പശുക്കൾക്ക് വടി മുതലായവകൊണ്ട് ദു:ഖമുൽപാദിപ്പിക്കുന്നവന്നു് ഒരു പണമോ രണ്ടു പണമോ ദണ്ഡം; രക്തം പുറപ്പെടുവിച്ചാൽ അതിന്റെ ഇരട്ടി ദണ്ഡം. മഹാപശുക്കൾക്കാണെങ്കിൽ ഇപ്പറഞ്ഞ സ്ഥാനങ്ങളിൽ ഇരട്ടി ദണ്ഡം വിധിക്കുകയും, സമുത്ഥാനവ്യയം കൊടുപ്പിക്കുകയും ചെയ്യണം.

നഗരത്തിലെ ഉദ്യാനത്തിൽ പുഷ്പങ്ങളും ഫലങ്ങളും തണലും കൊടുക്കുന്നവയായുളള വൃക്ഷങ്ങളുടെ പ്രരോഹ [ 343 ] ങ്ങളെച്ഛേദിച്ചാൽ ആറുപണം; ക്ഷു൫ശാഖകളെച്ഛേദിച്ചാൽ പന്ത്രണ്ടു പണം; വലിയ കൊമ്പുകൾ മുറിച്ചാൽ ഇരുപത്തിനാലു പണം; സ്കന്ധം (തടി) മുറിച്ചാൽ പൂൎവ്വസാഹസം; മുഴുവനും ഛേദിച്ചാൽ മധ്യമസാഹസം. പൂവും കായും തണലുമുളള ചെടികളേയും വള്ളികളേയുമാണു മേൽപ്രകാരം ചെയ്തതെങ്കിൽ മേൽപ്പറഞ്ഞതിന്റെ പകുതി ദണ്ഡം. പുണ്യസ്ഥാനം, തപോവനം, ശ്മശാനം എന്നിവയിലെ വൃക്ഷങ്ങളെ മേൽപ്രകാരം ചെയ്താലും പകുതി ദണ്ഡം തന്നെ.

സീമവൃക്ഷങ്ങൾ, ചൈത്യങ്ങൾ,
കാണ്മാൻകൊള്ളുന്ന ശാഖികൾ,
രാജാരാമദ്രുമമിവ
മുറിച്ചാൽ ദ്വിഗുണം ദമം.

കൌടില്യന്റെ അൎത്ഥശാസ്ത്രത്തിൽ, ധൎമ്മസ്ഥീയമെന്ന

മൂന്നാമധികരണത്തിൽ, ദണ്ഡപാരുഷ്യമെന്ന

പത്തൊമ്പതാമദ്ധ്യായം.

ഇരുപതാം അധ്യായം

എഴുപത്തിനാലും എഴുപത്തഞ്ചും പ്രകരണങ്ങൾ.
ദ്യൂതസമാഹ്വയം, പ്രകീൎണ്ണകങ്ങൾ.


ദ്യൂതാധ്യക്ഷൻ ദ്യൂതത്തെ (ചൂതുകളിയെ) ഏകമുഖമാക്കിച്ചെയ്യണം. ഗൂഢാജീവികളെ (ഗൂഢവൃത്തികളായ ചോരാദികളെ) അറിയുന്നതിന്നുവേണ്ടി, അന്യസ്ഥലത്തു ചൂതുകളിക്കുന്നവന്നു പന്ത്രണ്ടു പണം ദണ്ഡം കല്പിക്കുകയും വേണം.

ദ്യൂതം സംബന്ധിച്ചുളള അഭിയോഗത്തിൽ ജേതാവി [ 344 ] ന്നു (ദ്യൂതത്തിൽ ജയിക്കുന്നവന്നു) പൂൎവ്വസാഹസദണ്ഡവും പരാജിതന്നു മധ്യമസാഹസദണ്ഡവും വിധിക്കേണമെന്നു ആചാൎയ്യന്മാർ അഭിപ്രായപ്പെടുന്നു. പരാജിതൻ ബാലിശപ്രായനാകയാൽ തനിക്കു ജയം ലഭിക്കണമെന്നു കാംക്ഷിച്ചു് പരാജയം വരുന്നതിനെ ക്ഷമിക്കാത്തതിനാലാണു് ഇങ്ങനെ ചെയ്യേണ്ടതെന്നാണ് അവരുടെ യുക്തി*. എന്നാൽ ഇതരുതെന്നാണു് കൌടില്യമതം. കാരണം, പരാജയം വന്നവന്നു് ഇരട്ടി ദണ്ഡം നിശ്ചയിക്കുന്നതായാൽ ആരുംതന്നെ അഭിയോഗത്തിന്നുവേണ്ടി രാജാവിന്റെ അടുത്തു ചെല്ലുകയില്ല എന്നതുതന്നെ. കിതവാന്മാർ (ചൂതുകളിക്കാർ) പ്രായേണ കൂടദേവനം (കളളച്ചൂതു്) കളിക്കുന്നവരായിരിക്കയും ചെയ്യും.

അവൎക്കു് വ്യാജമില്ലാത്ത കാകണികളേയും (ചുക്കിണികൾ) അക്ഷങ്ങളെയും (ചൂതുകരുക്കൾ) അധ്യക്ഷന്മാർ കളിസ്ഥലങ്ങളിൽ സ്ഥാപിക്കണം. അവയല്ലാതെ വേറെയുള്ള കാകണികളും അക്ഷങ്ങളും ഉപയോഗിക്കുന്നതായാൽ പന്ത്രണ്ടു പണം ദണ്ഡം. കൂടകർമ്മം (കപടമായിട്ടുള്ള കാകണികളുടെയും അക്ഷങ്ങളുടെയും നിൎമ്മാണം) ചെയ്താൽ പൂൎവ്വസാഹസദണ്ഡം വിധിക്കുകയും, ജിതമായ ദ്രവ്യത്തെ പ്രത്യാദാനം ചെയ്കയും ചെയ്യണം. ഉപധി (കരുക്കളിൽ വ്യാജപ്രയോഗം) ചെയ്താൽ സ്തേയദണ്ഡം വിധിക്കണം.

ചൂതുകളിയിൽ വാതുവച്ചു ജയിച്ച ദ്രവ്യത്തിൽനിന്നു നൂററിന്നഞ്ചുവീതവും കാകണികൾ, അക്ഷങ്ങൾ, അരലകൾ (ചൎമ്മപട്ടങ്ങൾ), ശലാകകൾ എന്നിവയുടെ അവ


  • ചൂതിൽ പരാജയം വന്നവൻ ചൂതുകളിയിൽ സാമൎത്ഥ്യമില്ലാത്തവനാണെന്നുളളത് നിശ്ചയമാണല്ലൊ. സാമൎത്ഥ്യമില്ലാത്തവൻ കളിക്കുമ്പോൾ അധൎമ്മ്യമായ വിധം കളിച്ചിരിക്കുവാൻ കാരണമുണ്ട്. അധൎമ്മ്യമായ ജയത്തിൽ തൽപരനാകയാലാണ് പരാജിതന്നു ദ്വിഗുണദണ്ഡമെന്നു സാരം. [ 345 ] ക്രയവും (വാടക), ജലം ഭൂമി കൎമ്മം എന്നിവയുടെ ക്രയവും അദ്ധ്യക്ഷൻ വസൂലാക്കണം. ചൂതുകളിക്കാർ ആധാനം ചെയ്കയോ വിക്രയം ചെയ്കയോ ചെയ്യുന്ന ദ്രവ്യങ്ങളെ അധ്യക്ഷൻ സ്വീകരിക്കണം. അക്ഷദോഷം, ഭൂമിദോഷം, ഹസ്തദോഷം എന്നിവയെ അധ്യക്ഷൻ പ്രതിഷേധിക്കാതിരുന്നാൽ അവയെ പ്രതിഷേധിക്കുമ്പോൾ താൻ വസൂലാക്കേണ്ടുന്ന ദണ്ഡത്തിന്റെ ഇരട്ടി അധ്യക്ഷന്നു ദണ്ഡം.

ഇതിനെപ്പറഞ്ഞതുകൊണ്ടു് വിദ്യാവിഷയമായും ശില്പവിഷയമായുമുള്ളതൊഴിച്ചു ശേഷമുള്ള എല്ലാവിധം സമാഹ്വയവും (പോരിനുവിളി) പറഞ്ഞു കഴിഞ്ഞു. *

പ്രകീൎണ്ണകമാവിതു:-എരവൽവാങ്ങിയതോ വാടകയ്ക്കു വാങ്ങിയതോ ആധാനമായി വാങ്ങിയതോ നിക്ഷേപമായി വാങ്ങിയതോ ആയ വസ്തുക്കൾ വാങ്ങുമ്പോൾ നിശ്ചയിച്ച സ്ഥലത്തും സമയത്തും കൊടുക്കാതിരിക്കുക, കൂട്ടായിച്ചേൎന്നു നിശ്ചയിച്ച യാമത്തിലോ (രാത്ര്യംശം) ഛായയിലോ (ഛായാനാളിക; പകലിന്റെ അംശം) ഒത്തു ചേൎന്നിരിക്കേണ്ടതിൽ സ്ഥലകാലങ്ങളെ തെറ്റിച്ചു നടക്കുക, ബ്രാഹ്മണനാണെന്നു വ്യാജം പറഞ്ഞു ഗുല്മദേയമോ (സൈന്യസങ്കേതത്തെക്കടന്നു പോകുമ്പോൾ കൊടുക്കേണ്ട ദ്രവ്യം) തരദേയമോ (കടവുകൂലി) കൊടുക്കാതെ പോവുക, പ്രതിവേശം (അടുത്ത ഗൃഹം) അനുപ്രവേശം (അനന്തരഗൃഹം) എന്നിവയിൽ ക്ഷണിക്കാതെ അതിന്നപ്പുറമുള്ള ഗൃഹങ്ങളിൽ ക്ഷണിക്കുക എന്നിവ ചെയ്താൽ പന്ത്രണ്ടു പണം ദണ്ഡം.

സന്ദിഷ്ടമായ (അന്യന്നു കൊടുപ്പാനേല്പിച്ച) വസ്തു


  • ദ്വിപദങ്ങളും ചതുഷ്പദങ്ങളുമായ പ്രാണികളെക്കൊണ്ടു പൊരുതിക്കുന്നതിലും ഇതു തന്നെയാണു് വ്യവസ്ഥയെന്നു സാരം. [ 346 ] വിനെ കൊടുക്കാതിരിക്കുന്നവനും, ഭ്രാതാവിന്റെ ഭാൎയ്യയെ കൈകൊണ്ടു തൊടുന്നവന്നും, മറ്റൊരുത്തൻ ഉപരോധിച്ചു വച്ചിരിക്കുന്ന ഗണികയെഗ്ഗമിക്കുന്നവന്നും, അന്യന്മാൎക്കു് നിന്ദ്യമായിത്തോന്നുന്ന പണ്യത്തെ വിൽക്കുന്നവന്നും, മുദ്രവച്ചിട്ടുള്ള ഗൃഹത്തെ ഭേദിക്കുന്നവന്നും, അയൽപക്കത്തുള്ള നാല്പതു കുടുംബങ്ങൾക്കുപദ്രവം വരുത്തുന്നവന്നും നാല്പത്തെട്ടു പണം ദണ്ഡം.

കലനീവി (കുടുംബത്തിന്നു പൊതുവിലുള്ള മൂലധനം) വാങ്ങിയിട്ടു നിഷേധിച്ചു പറയുക, സ്വച്ഛന്ദചാരിണിയായ വിധവയെ ബലാൽക്കാരേണ ഗമിക്കുക എന്നിവ ചെയ്യുന്നവന്നും, ആൎയ്യയായ സ്ത്രീയെ സ്പർശിക്കുന്ന ചണ്ഡാലന്നും, അടുത്തുള്ളവന്നു് ആപത്തു വരുമ്പോൾ ഓടിച്ചെല്ലാതിരിക്കുകയോ അകാരണമായി ഓടിച്ചെല്ലുകയോ ചെയ്യുന്നവന്നും, ശാക്യന്മാർ ആജീവകന്മാർ മുതലായവരെയോ ശുദ്രരെയോ പ്രവ്രജിതന്മാരെയോ ദേവപിതൃകാൎയ്യങ്ങളിൽ ഊട്ടുന്നവനും നൂറു പണം ദണ്ഡം.

അനുവാദം കൂടാതെ ശപഥവാക്യാനുയോഗം (ധൎമ്മസ്ഥന്മാർ മുമ്പാകെ സാക്ഷികളെക്കൊണ്ടു സത്യം ചെയ്യിക്കാനുള്ള ചോദ്യം) ചെയ്യുന്നവന്നും, യുക്തന്റെ (അധ്യക്ഷന്റെ) പ്രവൃത്തി ചെയ്യുന്ന അയുക്തനും, ക്ഷുദ്രപശുക്കളുടെയോ വൃക്ഷങ്ങളുടെയോ പുംസ്ത്വത്തെ (ബീജശക്തിയെ) നശിപ്പിക്കുന്നവന്നും, ദാസിയുടെ ഗൎഭത്തെ ഔഷധം കൊണ്ടു് അലസിപ്പിക്കുവന്നും പൂൎവ്വസാഹസം ദണ്ഡം.

പിതാവ്-പുത്രൻ, ഭാൎയ്യ-ഭൎത്താവ്, ഭ്രാതാവ്-ഭഗിനി, അമ്മാമൻ-മരുമകൻ, ശിഷ്യൻ-ഗുരു എന്നിവരിൽ ഒരാൾ മറ്റേ ആളെ, അവൻ പതിതനല്ലാത്തപക്ഷം, ഉപേക്ഷിക്കുന്നതായാൽ പൂൎവ്വസാഹസം ദണ്ഡം. സാൎത്ഥ [ 347 ] വാഹന്മാരോടുകൂടി യാത്രചെയ്യുന്ന ഒരാളെ അവർ ഗ്രാമമധ്യത്തിൽവച്ചു് ഉപേക്ഷിച്ചാൽ പൂൎവ്വസാഹസം ദണ്ഡം; വനമധ്യമത്തിൽവച്ചായാൽ മധ്യമസാഹസം ദണ്ഡം; വനമധ്യത്തിൽവച്ചു് ഭീഷണിപ്പെടുത്തി ഉപേക്ഷിക്കുന്നവന്നു് ഉത്തമസാഹസം ദണ്ഡം. കൂടെ പുറപ്പെട്ടുപോയിട്ടുപോയിട്ടുള്ള മറ്റുള്ളവൎക്കു് അൎദ്ധദണ്ഡം.

ബന്ധിപ്പാൻ പാടില്ലാത്ത ഒരാളെ ബന്ധിക്കുകയോ ബന്ധിപ്പിക്കുകയോ ചെയ്യുന്നവന്നും, ബദ്ധനായിട്ടുള്ളവനെ മോചിക്കുകയോ മോചിപ്പിക്കുകയോ ചെയ്യുന്നവന്നും, വ്യവഹാരപ്രാപ്തിവരാത്ത ബാലനെ ബന്ധിക്കുകയോ ബന്ധിപ്പിക്കുകയോ ചെയ്യുന്നവന്നും ആയിരം പണം ദണ്ഡം. ഇതിൽ ആളുടെയും അപരാധത്തിന്റെയും ഭേദമനുസരിച്ചു ദണ്ഡത്തിലും ഭേദം ചെയ്യണം. തീൎത്ഥയാത്രക്കാരൻ, തപസ്വി, രോഗി, വിശന്നുവലഞ്ഞവൻ, ദാഹിച്ചു പൊരിഞ്ഞവൻ, വഴിനടന്നു തളൎന്നവൻ, തിരോജനപദൻ (വിദേശീയൻ), ദണ്ഡഖേദി (ദണ്ഡമനുഭവിച്ച് ക്ലേശിക്കുന്നവൻ), നിഷ്കിഞ്ചനൻ (യാതൊരു ധനവും ഇല്ലാത്തവൻ)എന്നിവരെയാണെങ്കിൽ അനുഗ്രഹം നൽകുകയും ചെയ്യണം.

ദേവന്മാർ (ദേവാലയാധികൃതന്മാർ), ബ്രാഹ്മണർ, തപസ്വികൾ, സ്ത്രീകൾ, ബാലന്മാർ, വൃദ്ധന്മാർ, രോഗികൾ എന്നിവർ അനാഥന്മാരാകനിമിത്തം സങ്കടമുണ്ടായിട്ടും ധൎമ്മസ്ഥന്മാരുടെ മുമ്പാകെ ചെല്ലാത്തപക്ഷം അവരുടെ കാര്യങ്ങളെ ധൎമ്മസ്ഥന്മാർ തന്നെ ചെയ്യണം. അവരുടെ ദ്രവ്യം ദേശകാലാതിപാതമോ ഭോഗച്ഛലമോ (കൈവശവ്യത്യാസം) കാരണം അധികം വസൂലാക്കുകയുമരുതു്. വിദ്യ, ബുദ്ധി, പൌരുഷം, അഭിജനം (കുലം), കൎമ്മം എ [ 348 ] ന്നിവയുടെ ഉൽകൎഷം നോക്കി ധൎമ്മസ്ഥന്മാർ ആളുകളെ പൂജിക്കുകയും വേണം. [6]

ഇത്ഥം കാര്യയ്യങ്ങൾ ധർമ്മ​സ്ഥർ
സർവ്വഭാവസമാനരായ്
വിശ്വാസ്യയരായ് ലോകഹിത-
രായിച്ചെയ് വു ഛലം വിനം

കൌടില്യന്റെ അൎത്ഥശാസ്ത്രത്തിൽ, ധൎമ്മസ്ഥീയമെന്ന

മൂന്നാധികരണത്തിൽ, ദ്യൂതസമാഘയം _പ്രകീൎണ്ണങ്ങൾ

എന്ന ഇരുപതാമധ്യായം.


ധൎമ്മസ്ഥീയം മൂന്നാമധികരണം കഴിഞ്ഞു.




  1. ശാസ്ത്രത്തിൽ നിയോഗം ചെയ്വാൻ വിധിച്ചിട്ടുള്ള ദേവരാദികളെ സ്വീകരിച്ച സ്ത്രീയുടെ എന്നൎത്ഥം.
  2. മൂന്നിൽ രണ്ടംശം ഔരസനിരിക്കുമെന്നൎത്ഥം
  3. ശൂദ്രന്നു വൈശ്യയിൽ ജനിച്ചവൻ ആയോഗവനും, ക്ഷത്രിയയിൽ ജനിച്ചവൻ ക്ഷത്തനും, ബ്രാഹ്മണിയിൽ ജനിച്ചവൻ ചണ്ഡാലനും, വൈശ്യയിൽ ക്ഷത്രിയയിൽ ജനിച്ചവൻ മാഗധനും, ബ്രാഹ്മണിയിൽ ജനിച്ചവൻ വൈദേഹകനും, ക്ഷത്രിയന്നു ബ്രാഹ്മണിയിൽ ജനിച്ചവൻ സൂതനുമാണെന്നൎത്ഥം
  4. അയൽവാസ്തുവുടമസ്ഥന്മാർ പീഡചെയ്യുന്നതിനാലാണു വാസ്തുസംബന്ധമായ വിവാദങ്ങൾ ഉണ്ടാകുന്നതെന്നു സാരം.
  5. സത്യമായിട്ടുള്ള നിന്ദയിൽ പന്ത്രണ്ടു പണവും മിത്ഥ്യാനിന്ദയിൽ ഇരുപത്തിനാലു പണവും, സ്തുതിനിന്ദയിൽ മുപ്പത്താറു പണവും ദണ്ഡമെന്നു താൽപൎയ്യം.
  6. വലിയ വിദ്വാന്മാർ, വലിയ ബുദ്ധിമാന്മാർ, വലിയ പൗരുഷമുള്ളവർ, വലിയ കുലീനന്മാർ, വലിയ കൎമ്മം ചെയ്തവർ എന്നിവരെ ആസനദാമികളെക്കൊണ്ടു ബഹുമാനിക്കണമെന്നു സാരം.