ജ്യോത്സ്നികാ വിഷവൈദ്യം
ജ്യോത്സ്നികാ വിഷവൈദ്യം (വൈദ്യം) രചന: (1927) |
[ 1 ]
വിഷവൈദ്യം
[ 2 ]
ശ്രീരാമവൎമ്മഗ്രന്ഥാവലി
ഔഷധങ്ങളുടെ പേരുകളോടും പ്രസ്താവനയോടും കൂടി
പ്രസിദ്ധപ്പെടുത്തുന്നതു.Ramanuja Printing House Ltd., Trichur.
പകർപ്പവകാശം കമ്മറ്റിക്കു മാത്രം |
വില അണ൮. |
ധൎമ്മാൎത്ഥസുഖരൂപങ്ങളായ ത്രിവൎഗ്ഗങ്ങളുടെ സിദ്ധികൊണ്ടാണല്ലോ മനുഷ്യൎക്കു ജന്മസാഫല്യമുണ്ടാകുന്നത്. ത്രിവൎഗ്ഗസിദ്ധിക്ക് ആയുസ്സും ആരോഗ്യവും അത്യാവശ്യമാണ്. ആയുരാരോഗ്യങ്ങളെ സാധിപ്പിക്കുകയാകുന്നു ആയുൎവ്വേദമെന്ന വൈദ്യശാസ്ത്രത്തിന്റെ പ്രയോജനം. അന്നപാനാദികളായ ആഹാരങ്ങളുടെയും, സ്നാനഭോജനനിദ്രാദികളായ വിഹാരങ്ങളുടെയും ദോഷങ്ങൾ നിമിത്തം വാതപിത്താദി ത്രിദോഷങ്ങൾ കോപിച്ചു നാനാരൂപങ്ങളായ രോഗങ്ങളുണ്ടാകുന്നു. രോഗങ്ങൾ ആശുകാരികളെന്നും, ചിരകാരികളെന്നും രണ്ടുപ്രകാരത്തിലുണ്ട്. അവയിൽ ആശുകാരികളായ ജ്വരാതിസാരാദികൾക്കും ചിരകാരികളായ വാതവ്യാധ്യശ്മരീകഷ്ഠാദികൾക്കും പ്രത്യേകം ലക്ഷണങ്ങളും ചികിത്സകളും വിധിക്കുന്നതുപോലെ അതിശീഘ്രകാരികളും ദുഷ്പ്രതികാൎയ്യങ്ങളുമായ വിഷദോഷങ്ങൾക്കും വൈദ്യശാസ്ത്രത്തിൽ ലക്ഷണങ്ങളും ചികിത്സകളും വിധിച്ചിട്ടുണ്ട്.
അഷ്ടാംഗഹൃദയത്തിൽ ൧൧൫- മുതൽ൧൧൮- വരെ നാലധ്യായങ്ങളെക്കൊണ്ടു സ്ഥാവരജംഗമങ്ങളിൽനിന്നുണ്ടാകുന്ന സാമാന്യവിഷയങ്ങൾക്കെല്ലാം ലക്ഷണങ്ങളും ചികിത്സകളും വിധിച്ചിട്ടുണ്ടെങ്കിലും ശാസ്ത്ര നിപുണരായവൈദ്യന്മാർപോലും അതുപ്രകാരം വിഷചികിത്സ ചെയ്കപതിവില്ല. [ 4 ] വിന്ധ്യഹിമാലയാദി പൎവ്വതസാനുക്കളിൽ അധിവസിച്ചിരുന്ന ആൎയ്യപുരാതനന്മാരായ ആചാൎയ്യന്മാർ അവരുടെ പരിതഃപ്രദേശങ്ങളിലെ സ്ഥാവരജംഗമങ്ങളിൽനിന്നു മനുഷ്യന്റെ ആയുരാരോഗ്യങ്ങൾക്ക് അനുകൂലങ്ങളും പ്രതികൂലങ്ങളുമായ ഗുണദോഷഭാഗങ്ങളെ കണ്ടുപിടിച്ചു ഗ്രഹിക്കേണ്ടവയേയും ത്യജിക്കേണ്ടവയേയും നിർദ്ദേശിച്ചു. ശാസ്ത്രനിൎമ്മാണം ചെയ്തപോലെ തന്നെ സഹ്യപൎവ്വതത്തിന്റെ പടിഞ്ഞാറേച്ചെരിവിലുള്ള കാടുകളിൽ കുടികൊണ്ടിരുന്ന പണ്ടത്തെ ദ്രാവിഡന്മാരായ മലയാളികളും അവരുടെ ചുറ്റും മുറ്റിക്കൂടിയിരുന്ന ജന്തുക്കൾ മരങ്ങൾ ,വള്ളികൾ,ചെടികൾ മുതലായവയിൽ നിന്നും തങ്ങൾക്കുണ്ടാകുന്ന ഇഷ്ടകഷ്ടഫലഞ്ഞലെ സൂക്ഷിച്ചറിഞ്ഞു പ്രവൃത്തി നിവൃത്തിമാൎഗ്ഗങ്ങളെ നിരൂപിക്കുകയും നിയമിക്കുകയും ചെയ്തിരുന്നുവെന്ന് ഊഹിപ്പാൻധാരാളം ലക്ഷ്യങ്ങളും ലക്ഷണങ്ങളുമുണ്ട്. ഈവക സംഗതികളെല്ലാം ഇച്ചെചെറിയ പ്രസ്താവനയിൽ വിസ്തരിക്കുന്നത് അസംഗതമാണല്ലൊ.
എന്നാൽ അന്യ ദേശങ്ങളെ അപേക്ഷിച്ചു മലയാളത്തിൽ അസംഖ്യമായിക്കാണപ്പെടുന്ന സൎപ്പാദി വിഷജന്തുക്കളുടെ ഉപദ്രവത്തെ തടുപ്പാനും വിഷങ്ങളെ പരിഹരിപ്പാനും അത്യാവശ്യമായ വിഷചികിത്സയിൽ കുടുംബപാരമ്പൎയ്യവഴിക്കും ശിഷ്യപരമ്പരമാൎഗ്ഗമായും ഉപദേശപാടവം സിദ്ധിച്ചിട്ടുള്ള യോഗ്യന്മാർ മലയാളികളിൽ ഇന്നും അനേകം പേരുണ്ട്. മദ്ധ്യകേരളത്തിൽ അടുത്ത കാലത്തു ജീവിച്ചിരുന്ന കോക്കര നമ്പൂതിരിയുടെ ശിഷ്യന്മാരാണു കൊച്ചിയിൽ ഇപ്പോൾ രാജ്യഭാരം ചെയ്യുന്ന മഹാരാജാവു തിരു [ 5 ] മനസ്സുകൊണ്ടും,അവിടത്തെ അനുജനും മിടുക്കൻ തമ്പുരാനെന്നു പ്രസിദ്ധനുമായ ഇപ്പോഴത്തെ വീരകേരളതമ്പുരാൻ തിരുമനസ്സുകൊണ്ടും, ആ സ്വരൂപത്തിൽ തന്നെ ഒമ്പതാംകൂറായ കൊച്ചുണ്ണിത്തമ്പുരാൻ തിരുമനസ്സുകൊണ്ടു മേൽപ്പറഞ്ഞ വീരകേരളതമ്പുരാൻ തിരുമനസ്സിലെ ശിഷ്യനും ,വിഷവൈദ്യത്തിനായിട്ടുതന്നെ ദീക്ഷിച്ചിരിക്കുന്ന പരമകാരുണികനുമാണു്. തൃശ്ശിവപേരൂരിൽനിന്ന് അൽപം തെക്കുഭാഗത്തുള്ള 'മാളികക്കൽ' കൎത്താക്കന്മാൎക്കു വിഷവൈദ്യം കുടുംബ പാരമ്പൎയ്യമായിട്ടുള്ളതാണു്.
കൊടുങ്ങല്ലൂർതാലൂക്കിൽ പുല്ലൂറ്റുവില്ലേജിൽ 'ചേന്നാട്ടു' കൊച്ചുണ്ണിമേനോൻ ആശാന്റെ ശിഷ്യന്മാരായിരുന്ന കഴിഞ്ഞുപോയ അലങ്കാരത്തുനാരായണമാരാരു്, രാമമാരാരു് ,ചക്കനാട്ടു കൃഷ്ണൻ നായരു് ഇവരെല്ലാവരും വിഷവൈദ്യവിഷയത്തിൽ മന്ത്രംകൊണ്ടും ഔഷധം കൊണ്ടും അപൂൎവ്വങ്ങളായ അനേകം പ്രയോഗങ്ങൾ ചെയ്തു പ്രസിദ്ധി നേടിയവരായിരുന്നു.
തൃശ്ശിവപേരൂർ വടക്കുന്നാഥക്ഷേത്രത്തിലെ ശാന്തിക്കാരും ബ്രിട്ടീഷുമലബാറിൽ കുറുമ്പ്രനാട്ടു താലൂക്കുകാരുമായ നമ്പൂതിരിമാരിൽ ചിലർ സുപ്രസിദ്ധന്മാരായ വിഷഹാരികളായിരുന്നു. അവരിലോ അവരുടെ ശിഷ്യന്മാരിലോ ഒരാളായിരുന്നു ജഗൽപ്രസിദ്ധനായ സാക്ഷാൽ 'കാരാട്ടു' നമ്പൂതിരി.'ജ്യോത്സ്നികാ' എന്ന ഈ ഗ്രന്ഥം അദ്ദേഹത്തിന്റെ കൃതിയാണെന്നാണു് ഐതിഹ്യം. ഈഗ്രന്ഥത്തിൽ പതിനെട്ടാമത്തേതായ 'പാരമ്പൎയ്യാധികാര'ത്തിൽനിന്നു [ 6 ] താഴെ ഉദ്ധരിക്കുന്ന ൫- മുതൽ ൧൧- വരെ ശ്ലോകങ്ങളെക്കൊണ്ടു ഗൃന്ഥകൎത്താവിന്റെ കാലവും ഗൃഹനാമവും ഒഴികെ വേറെ പല സംഗതികളും സിദ്ധിക്കുന്നുണ്ടു്.
"തത്ര കാശ്യപഗോത്രത്തിൽ സംഭവിച്ചഗുരുൎമ്മമ
ശ്രീഗിരീശപുരീശസ്യ സേവായാം തല്പരസ്സവൈ
യസ്യ വാഗമൃതേനൈവ വിഷാവിഷ്ടാസ്സുഖീ ഭവേൽ
താദൃസസ്യ ഗുരോരാസീദാത്മജഃ സ്വാത്മസന്നിഭഃ
താവുഭൌ വാസുദേവാഖ്യൌ വാസുദേവശിവപ്രിയൌ
സ്വകൎമ്മണാച തപസാ ദ്യോതമാനൌദ്വിജോത്തമൌ
കാശ്യപാന്വയവീൎയ്യച്ച സമ്പ്രദായബലേന ച
വിഷസംഹരണേ ദക്ഷാ-വേതൌ ഭൂസുരസത്തമൌ
താഭ്യാം ഗുരുഭ്യാമാജ്‍പ്തഃകൃപയാ വൈദ്യകൎമ്മണി
വിശേഷാന്മാതുലേനാപി നിയുക്തോ ഹംസയോഗിനാ
തേഷാം കൃപാവലാവാപ്തവൈദ്യലേശേന നിൎമ്മിതാ
'നാരായണേന' ഭഷേയം ചികിത്സാ 'ജ്യോത്സികാ' ഭിധാ"
"യദൃച്ഛയാ കേട്ടുകൊണ്ടു വശമാക്കിയ മന്ത്രവും
ഛന്നനായിപ്പഠിച്ചുള്ള മന്ത്രവും പുനരങ്ങിനെ
അന്യന്നു പറയും നേരം കേട്ടമന്ത്രമതും തഥാ
പത്രത്തിലെഴുതിക്കണ്ടു ഗ്രഹിച്ചീടിന മന്ത്രവും
ജപിച്ചീടുകിലത്യന്തം നാശമുണ്ടാം നൃണാമിഹ
തസ്മാൽ ഗുരുമുഖാൽ ലഭ്യം മന്ത്രം തു സുഖമിച്ഛതാ".
ഈഗ്രന്ഥം ഇതിനു മുൻപിൽ അച്ചടിച്ചിട്ടില്ലെന്നു പറവാൻ തരമില്ല. അച്ചടിച്ച കാലവും, അച്ചു കൂടത്തിന്റെ പേരും കൂടാതെ അബദ്ധമയമായ ഒരു പഴയ പുസ്തകം കണ്ടിട്ടുണ്ടു്. അതും വേറേ ചില കയ്യെഴുത്തു ഗ്രന്ഥങ്ങളും കൂടി വായിച്ചു കഴിയുന്നതും പിഴതീൎത്താണ് ഇതു തയാറാക്കീട്ടുള്ളതു്. വിശേഷിച്ച് ഇതിലുള്ള മരുന്നുകളുടെ പേരുകളെ അകാരാദിക്രമത്തിൽ ചേൎത്തു്, അവയ്ക്കെല്ലാം മലയാളത്തിൽ നടപ്പുള്ള പേരുകളെയും ഇതിൽ കൊടുത്തിട്ടുണ്ടു്.
ഈ വിഷയത്തിൽ മഹാമഹിമശ്രീ കൊച്ചി വീരകേരളതമ്പുരാൻ തിരുമനസ്സിലെ ശിഷ്യനും, തൃശ്ശിവപേരൂർ വി ജി ഹൈസ്ക്കൂൾ ഒന്നാം അസിസ്റ്റന്റുമായ പി. രാമക്കുറുപ്പ് ബി. എ. എൽ. ടി. അവർകൾ എന്നെ പല പ്രകാരത്തിൽ സഹായിച്ചിട്ടുള്ളതു കൊണ്ടു ഹൃദയപൂൎവ്വം ഞാൻ അദ്ദേഹത്തിനു നന്ദി പറഞ്ഞു കൊള്ളുന്നു.
ഭാഷാപരിഷ്കരണക്കമ്മറ്റി ആപ്പീസ്,
തൃശ്ശിവപേരൂർ. ൨൦-൫-൧൧൦൨. |
align="right"| പണ്ഡിതർ
കെ. പരമേശ്വരമേനോൻ. |
വന്ദേ വരദമാചാൎയ്യമന്തരായോപശാന്തയേ
ഗണനാഥം ച ഗോവിന്ദം കുമാരകമലോത്ഭവൌ. ൧
മുടിയിൽ തിങ്കളും പാമ്പും മടിയിൽ ഗൌരിയും സദാ
കുടികൊണ്ടൊരു ദേവൻതന്നടിയാം പങ്കജം ഭജേ. ൨
ഗത്വാ സ്വൎഗ്ഗമതന്ദ്രിതസ്സുരവരം
ജിത്വാ സുധാം ബാഹു ഭിർ
ൎദ്ധൃത്വാ മാതരമേത്യ വിദ്രുതതരം
ദത്വാശു തസ്യൈ തതഃ.
ഹൃത്വാ ദാസ്യമനേകകദ്രുതനയാൻ
ഹത്വാ മുഹൂൎമ്മാതരം
നത്വാ യസ്തു വരാജതേ തമനിശം
വന്ദേ ഖഗാധീശ്വരം. ൩
യേന വിഷ്ണോൎദ്ധ്വജം സാക്ഷാദ്രാജതേ പരമാത്മനഃ
തസ്മൈ നമോസ്തു സതതം ഗരുഡായ മഹാത്മനേ. ൪
വിഷപീഡതരായുള്ള നരാണാം ഹിത സിദ്ധയേ
തച്ചികിത്സാം പ്രവക്ഷ്യാമി പ്രസന്നാസ്തു സരസ്വതീ. ൫
ഗുരുദേവദ്വിജാതീനാം ഭക്തഃ ശുദ്ധോദയാപരഃ
സ്വകൎമ്മാഭിരതഃ കര്യാൽ ഗരപാഡിതരക്ഷണം ൬
തഥാബഹുജനദ്രോഹം ചെയ്വോനും ബ്രഹ്മഹാവിനും
സ്വധൎമ്മാചാരമൎയ്യാദാഹീനനും ദ്വിഷതാമപി. ൭
കൃതഘ്നഭീരു ശോകാൎത്തചണ്ഡാനാം വ്യഗ്രചേതസാം
ഗതായുഷ്മാനുമവ്വണ്ണമവിധേയനുമങ്ങിനെ. ൮
രാജകോപമതുള്ളോനും ഹീനോപകരണന്നഥ
രാജവിദ്വേഷീണാം തന്നെ പ്പരീക്ഷിക്കുന്നവന്നപി ൯
ചികിത്സിപ്പാൻ തുടങ്ങൊല്ലാ വിപര്യാസമതാം ഫലം
സമ്യഗ്വിലാര്യ നിതരാമൊഴിഞ്ഞീടുക ബുദ്ധിമാൻ. ൧0
ഗുരു ദ്വിജമഹീപാലബന്ധുപാന്ഥവിപശ്ചിതാം
രക്ഷണാ യത്നതഃ കുര്യാൽ ഗവാം ചാപി മഹീയസാം ൧൧
ടാനയാഗാദികൎമ്മങ്ങൾ പലതും ചെയ്കിലും തഥാ
വിഷൎത്തരക്ഷണത്തോടു സമമല്ലെന്നു കേൾപ്പിതു്. ൧൨
തസ്മാദാരഭൂതാംചേതീ മനുഷ്യാണാം വിശേഷതഃ
അവിഘ്നമസ്തു വിഖ്യാത കീൎത്തിശ്ച ഭുവനേഷ്വിഹ ൧൩
സ്ഥാവരം ജംഗമം ചേതി വിഷം രണ്ടു പ്രകാരമാം
സ്ഥാവരം ലതവൃക്ഷാദി സംഭവം വിഷമുച്യതേ. ൧൪
ജംഗമം സൎപ്പ കീടാഖുലൂതാദിജനിതം വിദുഃ
വിഷമുള്ളൊരു ജന്തുക്കൾ പലതുണ്ടിഹ ഭൂമിയിൽ ൧൫
പാമ്പും മൂഷികനും തേളും ചിലന്തീ കീരി പൂച്ചയും
മണ്ഡൂക മൎക്കടാശ്വങ്ങൾ വിശ്വ കദ്രുക്കളും പുനഃ. ൧൬
നരന്മാരരണാ ഗൌളി കൃകലാസം കടന്നലും
അട്ട തേരട്ടയും തൊട്ടാലൊട്ടി വേട്ടാളിയൻ ഝഷം. ൧൭
മറ്റും പലതുമുണ്ടേവം വിഷമുള്ളതു ഭൂതലേ
തത്തച്ചിഹ്നം ചികിത്സാം ച ജ്ഞാത്വാ കര്യാൽ ഭിഷഗ്വരഃ. ൧൮
അതിൽ പ്രധാനം പാമ്പിന്റെ വിഷത്തിന്നതു കൊണ്ടു ഞാൻ
മുമ്പിനാലതിനുള്ളൊരു ലക്ഷണങ്ങൾ ചികിത്സയും .
ചൊല്ലുന്നു പിഴയെന്നാലും ക്ഷമിച്ചീടുവർ .സൂരികൾ
കുറ്റം മറ്റുള്ളവൻ ചൊന്നാലെന്തു ചേതം നമുക്കിഹ.
ആദൌ ശ്വാസവിഭാഗം ച ദൂത ചേഷ്ടകളും തഥാ
നിന്നു ചൊന്നോരു ദേശത്തിൻ ഭേദവും വചനങ്ങളും ൨൧
വൎജ്ജ്യങ്ങളായ താരങ്ങൾ തിഥി വാരങ്ങളും തഥാ
ദുഷ്ടയോഗങ്ങൾ ദോഷാമാം ബലാബലവിശേഷവും ൨൨
ഉപശ്രുതിയതിൽ ചേൎന്നശുഭാശുഭ ഫലങ്ങളും
നല്ലതല്ലാത്ത ശകുനം തഥാ കല്യാണമായതും ൨൩
കാലഭേദമതും പിന്നെ നിന്ദ്യമായ പ്രദേശവും
മൎമ്മസ്ഥാനമതും തദ്വൽ ദന്തക്ഷതവിശേഷവും ൨൪
തേഷാം ഗന്ദം വിഷാണാം ച വേഗവും വൎണ്ണഭേദവും
ധാതുക്കളിൽ വിഷം ചെന്നാലുണ്ടാകുന്ന വികാരവും ൨൫
മൃതി വന്നീടുമെന്നുള്ള തറിയേണ്ടും പ്രകാരവും
മൃത്യു വന്നൊരു ദേഹത്തിന്നുള്ള ലക്ഷണവും തഥാ ൨൬
സിദ്ധൌഷധങ്ങളും നസ്യപാനലേപാഞ്ജനാദിനാം
ക്രമവും ധാര ചെയ്യേണ്ടും പ്രകാരങ്ങളുമങ്ങിനെ ൨൭
പത്ഥ്യാശനത്തിൻ വസ്തുക്കളപത്ഥ്യാശനവസ്തുവും
ആജ്യതൈലാദിപാകത്തിന്നൌഷധങ്ങൾ ക്രമങ്ങളും ൨൮
സ്വേദാപ്ലവാദികർമ്മാണി രക്തം നീക്കും പ്രകാരവും
ഔഷധങ്ങൾചതച്ചിട്ടു ധൂപിക്കേണ്ടും പ്രകാരവും ൨൯
സൎപ്പോല്പത്തിയതും തേഷാം ദേഹലക്ഷണവും പുനഃ
വസിച്ചീടുന്ന ദേശം ച സഞ്ചരിക്കുന്ന കാലവും. ൩൦
ഭക്ഷണദ്രവ്യവും പിന്നെ വീക്ഷണാദി വിശേഷവും
ഗമനത്തിങ്കലുള്ളോരു ഭേദവും വൎണ്ണ ഭേദവും. 31
തത്ര തത്ര പറഞ്ഞീടുന്നുണ്ടു മറ്റുളളതും പുനഃ
അറിഞ്ഞതെല്ലാം ചൊല്ലുന്നനസ്മൽ ശ്രീ ഗുരവേ നമഃ 32
ഇതി ജ്യോത്സ്നികാ നാമവിഷചികിത്സായാം
ഗുരു ഗണേശാദ്യഭിവന്ദനാധികാരഃ
ഉഷസ്യുത്ഥായ സ്വസ്ഥാൎത്മാ പ്രാണായാമപരായണഃ
വിചിന്തയേൽ സ്വമാത്മാനം ചേദസാനന്ന്യഗാമിനാ. ൧
ബാഹ്യാദികം ച കൎത്തവ്യം തത്തൽ സൎവ്വം പുനഃ ക്രമാൽ
സ്വാചാര്യവാക്യനിഷ്ഠാത്മാ കര്യാൽക്ഷ്വേളപ്രതിക്രിയാം.
ആയില്യം ചിത്രയും കേട്ടതൊട്ടു മൂമ്മൂന്നു നാളിഹ
നാലുനാളാദിയിൽ പിന്നെ തിരുവാതിരയോണവും. ൩
പൂരുരുട്ടാൎതിയും പറ്റാ ഫണിദംശേ വിശേഷതഃ
ചതുൎത്ഥ്യഷ്ടമിയും വാവും നവമീ പതിനാങ്കപി. ൪
പഞ്ചമീ ച തഥാ കഷ്ടം കൃഷ്ണപക്ഷേ വിശേഷതഃ
വാരങ്ങളവയും ചൊല്ലാം കഷ്ടമദ്ധ്യമ ഭേദവും. ൫
മന്ദാരവാരം കഷ്ടം ച സൂൎയ്യവാരം ച മദ്ധ്യമം
പരിവേഷോപരാഗൌ ച വൎജ്ജ്യൌ സോമാൎക്കയോരപി.
വിഷ്ടിയും ജന്മനക്ഷത്രം മുന്നാലും കഷ്ടമെത്രയും
അഞ്ചാം നാളുമതിനേഴാം നാളിവയും ശുഭമല്ലിഹ. ൭
പ്രദോഷേ സംക്രമേ ചൈവ സന്ധ്യാ സ്വപി വിശേഷതഃ
അഷ്ടമക്ഷേ ചതത്രൈവ ചന്ദ്രൻ നിൽക്കുന്ന നേരവും ൮
കുജമന്ദാഹിഗുളികത്രികോണം ദൃഷ്ടിയും തഥാ
തേഷമുദയവും പറ്റാ സൎപ്പ ദംശേ നൃണാമിഹ. ൯
ശുഭഗ്രഹാണാം ദൃഷ്ട്യാദി ഭവിച്ചീടുകിലുത്തമം
ചന്ദ്രദൃഷ്ട്യുദയം രണ്ടും വിശേഷിച്ചും ശുഭപ്രദം. ൧൦
ഓരോനാളിന്നു നാലു നാഴികാ വിഷമുണ്ടതും
നന്നല്ലെന്നു ധരിക്കേണം വിഷദംശേ മൃതിപ്രദം. ൧൧
സൂൎയ്യവാരേ മകം വന്നാൽ സോമവാരേ വിശാഖവും
കുജവാരേ തഥാ ചാർദ്രാ ബുധവാരേ ചമൂലവും. ൧൨
ഗുരുവാരേ ച ചതയം ഭൃഗുവാരേ ച രോഹിണീ
മന്ദവാരത്തോടുത്രാടം കൂടിയാൽ മൃത്യുയോഗമാം ൧൩
പന്തിരണ്ടും പതിനൊന്നുമഞ്ചും രണ്ടുമൊരാറപി
എട്ടുമൊമ്പതുമീസംഖ്യവന്ന പക്കം പുനഃക്രമാൽ ൧൪
സൂൎയ്യാദിവാരം തന്നോടങ്ങൊന്നിച്ചാൽ ദദ്ധയോഗമാം
മൃത്യുദഗ്ദ്ധ്വാദിടോഗങ്ങൾ കഷ്ടം മൃത്യുപ്രദങ്ങൾ പോൽ ൧൫
അൎക്കൻ നിൽക്കുന്ന നാൾ കഷ്ടമൊമ്പതാം നാളുമങ്ങിനെ
പതിനഞ്ചാകുമന്നാളും കഷ്ടം കീഴേതുമങ്ങിനെ. ൧൬
തൃക്കേട്ട ചോതിയും ച്ത്ര ഭരണ്യാശ്ലേഷകൃത്തികാ
പൂരത്രയം ച ചതയമിന്നാളൊന്നും വരും പുനഃ ൧൭
ആൎയ്യസൂൎയ്യാൎക്കപുത്രാണാമൊരു വാരമതും വരും
ദ്വാദശീ ഷഷ്ഠിയും ഭൂയശ്ചതുൎത്ഥീ ച നവമ്യപി. ൧൮
ഇച്ചൊന്ന നാലു പക്കത്തിലൊരുപക്കമതും വരും
മൂന്നും കൂടി വരുന്നാകിൽ വിഷപ്പെട്ടാൽ മരിച്ചുപോം. ൧൯
വെളുത്ത വസ്ത്രം പുഷ്പങ്ങൾ ധരിച്ചോൻ നിർമ്മലൻ തഥാ
വാക്കിന്നിടൎച്ചകൂടാതെ ചൊല്ലുന്നോനും പ്രസന്നനും . ൨൦
വൎണ്ണലിംഗങ്ങളൊന്നായി വരുന്നോനും സമൎത്ഥനും
ദൂതരായി വരുന്നാകിൽ ശുഭമക്കാൎയ്യമെത്രയും
മാൎഗ്ഗം വിട്ടു വരുന്നോനും ദീനനും ശസ്ത്രപാണിയും
കൃഷ്ണരക്തങ്ങളാം വസ്ത്രകുസുമാദി ധരിച്ചവൻ. ൨൨
യഷ്ടി പാശാദികൾ കയ്യിൽ ധരിച്ചോനെണ്ണ തേച്ചവൻ
തുൎണ്ണഗൽഗദവാക്യങ്ങൾ ചൊല്ലുന്നോനും തഥൈവ ച.
കാൽകരങ്ങൾ പിണപ്പോനും കരയുന്നവനും പുനഃ
ശുഷ്കകാഷ്ഠാശ്രിതന്മാരുമാൎദ്രവസ്ത്രമുടുത്തവൻ. ൨൪
വസ്ത്രം ചുമലിലിട്ടോനും കേശപാശമഴിച്ചവൻ
നഖസ്തനാക്ഷിഗുഹ്യാദി മൎദ്ദിക്കുന്നവനേകനും . ൨൫
അംഗവൈകല്യമുള്ളോനും മാണിയും മുണ്ഡിതൻ തഥാ
ദൂതന്മാരിവരായീടിലശുഭം തന്നെ കേവലം. ൨൬
വനേ ശൂന്യാലയേ വാപി ശ്മശാനേ ജലസന്നിധൌ
ഛന്നദേശേ തഥാപ്യുക്തോ യതി മൃത്യുൎഭവിഷ്യതി. ൨൭
പിതൃകാൎയ്യേ ച യാത്രായാം വിവാദേ ക്ഷൌരകൎമ്മണി
സ്നാനാശനേ ച നിദ്രായാമശുദ്ധസമയേ തഥാ. ൨൮
ബുദ്ധിക്കുണൎച്ചയില്ലാതെ വസിച്ചീടുന്ന നേരവും
വന്നു ചൊല്ലീടുകിൽ പാരം കഷ്ടം കാര്യമതെത്രയും. ൨൯
കിഴക്കാദിയതായുള്ള നാലുദിക്കിങ്കലൊന്നിലോ
ദൂതൻ നിന്നു പറഞ്ഞീടിൽ നല്ല സൎപ്പം കടിച്ചതു്. ൩൦
തഥാ കോണേഷു നിന്നിട്ടു ചൊന്നാൽ ഘോണസമായ് വരും
അവറ്റിൻ മദ്ധ്യഭാഗത്തും നിന്നീടിൽ പാമ്പു രാജിലം. ൩൧
അതിലും സൂക്ഷ്മമായുള്ളോരന്തരത്തിങ്കൽ നില്ക്കിലോ
എലിതേളാദിയായുള്ള ജന്തുവാൽ കടി പെട്ടതു്. ൩൨
വായൂകോണേ ചതുഷ്പാത്തങ്ങെന്നും ചൊല്ലീട്ടുമുണ്ടിഹ
മുമ്പിൽ നിന്നു പറഞ്ഞീടിൽ സൎപ്പം ബ്രാഹ്മണവംശമാം.
ദക്ഷിണേ രാജസൎപ്പം താൻ പൃഷ്ഠഭാഗേ ച വൈശ്യനാം
സവ്യഭാഗത്തു നിന്നീടിൽ ശൂദ്രസൎപ്പം കടിച്ചതു്. ൩൪
ദക്ഷിണാംഘ്രിയുറച്ചിട്ടു നിന്നു ചൊന്നാൽ പുമാനഹി
രണ്ടു കാലുമുറച്ചിട്ടു നിന്നാൽ പാമ്പു നപുംസകം. ൩൫
തഥാ കല്പിക്ക പെണ്ണെന്നും വാമഭാഗമുറച്ചിടിൽ
ശ്വാസം കൊണ്ടുമതീവണ്ണം കണ്ടുകൊൾവൂ യഥാവലേ.
ശ്വാസം മേൽപ്പോട്ടു കൊള്ളുമ്പോൾ ചൊന്നാൽ ജീവിക്കുമങ്ങവൻ
വിപരീതമതായീടിൽ ഫലവും വിപരീതമാം.
ശ്വാസം നില്ക്കുന്ന ഭാഗത്തിന്നന്യഭാഗെ കടിച്ചതു്
ദൂതൻ തൊട്ടോരുഭാഗത്തങ്ങെന്നും കല്പിക്കണം തഥാ. ൩൮
കൎക്കടാദ്യാറുമാസത്തിൽ പൂൎവ്വപക്ഷത്തിലൊക്കെയും
വലത്തേഭാഗമാം ദംശം പുരുഷന്മാൎക്കതൊക്കെയും ൩൯
കൃഷ്ണപക്ഷേ കടിച്ചീടിലിടത്തേഭാഗമായ് വരും
ഭാഗം മറിച്ചു കാണേണം മകരാദ്യാറുമാസവും. ൪൦
വ്യത്യാസമായികല്പിപ്പൂ ഭാഗം നാരീജനത്തിന്
മുമ്പിൽ വച്ച പുറത്തെന്നും കല്പിക്കാം കടി കൊണ്ടതു് ൪൧
ശ്വാസം ദൂതനുമങ്ങിടത്തു വരുകിൽ
ചിന്തിച്ചു കാകോളമ-
ങ്ങില്ലെന്നുള്ളതു ചൊൽക മുമ്പിലുടനേ
ദഷ്ടന്റെ പേർ ചൊല്കിലും
പാമ്പിൻ പേരുരചെയ്കിലുണ്ടു വിഷവും
തീൎത്തീടലാമഞ്ജസാ
ദക്ഷേ താനവിടന്നു പോകിലധികം
മോഹിച്ചു നഞ്ചേറ്റവൻ. ൪൨
ദൂതൻ മാരുതനും വലത്തുവരുകിൽ
സ്വല്പം വിഷം, തീർക്കലാ-
മാദൌ ദഷ്ടകനാമധേയമതിനെ-
ചൊന്നാലുമവ്വണ്ണമേ
ഇത്ഥം ചൊല്ലിയിടത്തു പോകിലർവിട-
ന്നന്ന്യൻ വിഷം നീക്കിനാൻ
പാമ്പിൻപേരുരചെയ്കീലുണ്ടു മരണം
താനെന്നുമോൎത്തീടണം ൪൩
ദീനം ചൊന്നവനും തനിക്കു ശരവും
വേറിട്ടു നിന്നീടുകിൽ
ചൊല്ലാമാതുരനാശു തന്നെ മരണം
വന്നീടുമെന്നുള്ളതും
ഒന്നിച്ചത്ര വസിച്ചിതെങ്കിലവന-
ങ്ങായുസ്സുമാരോഗ്യവും
വൎദ്ധിച്ചീടുമതോൎത്തു കാങ്കെ വിഷവും
വേഗേന നീക്കീടലാം. ൪൪
മുമ്പിൽച്ചൊല്ലിയൊരക്ഷരങ്ങളഖിലം
മൂന്നിൽ കിഴിച്ചിട്ടുടൻ
ശേഷിച്ചൊന്നു വരുന്നതാകിലധികം
വേഗേന നീക്കാം വിഷം
രണ്ടായീടുകിലേറ്റമുണ്ടു വിഷവും
തീൎക്കാം പണിപ്പെട്ടതും
മൂന്നാകിൽ ഫലമില്ലവന്റെ ജനനി-
ക്കുണ്ടായ് വരും കണ്ണുനീർ. ൪൫
എട്ടിൽക്കണ്ടു കിഴിക്ക ചൊന്ന വചനം
മുമ്പേതു മുന്നെക്കണ
ക്കെന്നാലുള്ള ഫലങ്ങളും ലിപികളിൽ
ചൊല്ലാം ക്രമത്താൽ പുനം
മൂൎഖൻ മണ്ഡലി രാദ്ധ് വിയന്തിരകുലം
ചാഖുക്കൾ കീടങ്ങളും
ഭോഷ്ക്കും നിൎവിഷമേവമെട്ടു ഫലവും
ചിന്തിച്ചു കൊൾവൂ ഭിഷക് ൪൬
പല്ലൊന്നു പറഞ്ഞു പറകിൽ 'ക' കാരം
വാക്യാദി 'കീ' യാകിലതിന്നു രണ്ടും
മൂന്നും തറച്ചു പറകിൽ 'ക' കാരം
കേ യെന്നതിന്നുണ്ട ഥ നാലു പല്ലും ൪൭
ശേഷിപ്പു വൎണ്ണങ്ങളുമിപ്രകാരം
നിനച്ചു കൊൾവൂ വചനാദിയിങ്കൽ
ദീൎഘങ്ങളോടേ പറയുന്നതെങ്കിൽ
രണ്ടാമതും കിഞ്ചന പാഞ്ഞുവെന്നും ൪൮
മരുൽകൃശാന്തൃ ധരണീജലങ്ങൾ
വൎഗ്ഗേഷു നന്നാലുടനക്ഷരങ്ങൾ
നപുംസകം പഞ്ചമമായ വൎണ്ണം
സ്വരങ്ങൾ ഭൂമ്യംബുമയങ്ങൾ തദ്വൽ. ൪൯
വൎഗ്ഗങ്ങളെല്ലാമിഹ ദേഹമല്ലോ
സ്വരങ്ങൾ ജീവങ്ങളുമെന്നു കേൾപ്പൂ
തസ്മാൽ സ്വരത്തോടഥ കൂടിയുള്ള
വൎണ്ണങ്ങൾ വാക്യാദിയതിൽ ഗുണങ്ങൾ. ൫൦
ജലാക്ഷരങ്ങൾ വചനേ ശുഭങ്ങൾ
ധരാക്ഷരം മദ്ധ്യമപക്ഷമല്ലോ
നന്നല്ല വൎണ്ണം മരുദഗ്നിമാരേ-
ത,ത്യന്തകഷ്ടങ്ങൾ നപുംസകങ്ങൾ ൫൧
ഉദ്യാനദേശേ ജലസന്നിധൌ ച
ശൂന്യാലയേ ഭൂരുഹകോടരേ ച
ചതുഷ്പഥേ ദേവഗൃഹേ ശ്മശാനേ
വല്മീകദേശേ ഗഹനേ സഭായാം. ൫൨
ഉദുംബരാശ്വത്ഥവടാക്ഷമൂലേ
ദ്വീപേ ഗിരൌ ചൈത്യതലേ പ്രപായാം
ഗ്രാമാവസാനേ പശുവേശ്മസൌധേ
തഥാ തൃണൌഘേ ƒപി ച ജീൎണ്ണ കൂപേ. ൫൩
പ്രാകാരദേശേ ƒ പ്യഥ ജംബുമൂലേ
തഥാ ച വേണൌ ഖലു വേത്ര കുഞ്ജേ
രഥ്യാവസാനേ നനു ശിഗ്രുമൂലേ
സൎപ്പേണ ദഷ്ടോ യദി മൃത്യുമേതി ൫൪
മൂൎദ്ധാ ലലാടം കവിൾനാസികേ ച
ശ്രോത്രദ്വയം നേത്രയുഗം കപോലം
കണ്ഠം കരദ്വന്ദ്വതലം കുചാന്തം
ഹൃൽപാൎശ്വദേശം ഭുജമസ്തകേ ച. ൫൫
കക്ഷദ്വയം കക്ഷ്യപി നാഭിദേശം
ഗുഹ്യം മുഴങ്കാൽ പദഗുൽഫയുഗ്മം
എന്നിങ്ങിനേ ചൊല്ലിയ മൎമ്മദേശേ
വിഷം പതിഞ്ഞാൽ വിഷമം ശമിപ്പാൻ ൫൬
പുറപ്പെടുന്നേരമടിച്ചു പാറ്റാൻ
തുനിഞ്ഞതാകിൽ ഗുണമില്ലൂ ചെന്നാൽ
ഗമിയ്ക്കയെന്നും ഗമിയായ്കയെന്നും
വിളിച്ചുചൊല്ലീടിലുമപ്രകാരം. ൫൭
വധിച്ചുവെന്നുള്ള വചസ്സു കേൾപ്പൂ
തഥാ ശപിക്കും രവവും ശ്രവിപ്പൂ
ക്ഷുതം ശ്രവിപ്പൂ കലഹം ശ്രവിപ്പൂ
നിനച്ചതെല്ലാം ഗമിയാതിരിപ്പൂ. ൫൮
മുറിച്ചു പോയീ വഴി പൂച്ചയെങ്കിൽ
കുറിച്ചയപ്പൂ തുനിയൊല്ല പോവാൻ
നിറച്ച കുംഭം പൊടിയാകിലും താ-
നുറച്ചു വേണം പറയാം വിശേഷാൽ ൫൯
വഴിക്കു പാമ്പെക്കണികണ്ടു ചെന്നാൽ
ഒഴിച്ചു കൂടാ വിഷമോൎക്ക വേണം
കുഴിക്കു കണ്ടെന്നു പറഞ്ഞു കൊണ്ടാൽ
പിഴയ്ക്കയില്ലാ കളവല്ല ചൊല്ലാം ൬൦
കല്യാണവാക്യം ഗജമേഘനാദം
ഗീതം ച ശംഖദ്ധ്വനി വാദ്യഘോഷം
ചകോരകേകീപികകാകവേദ-
ദ്ധ്വാനങ്ങളത്യന്തഗുണം പ്രയാണേ ൬൧
വെണ്ണീറെണ്ണ തിലം കപാലമഹിഷൌ
കാഷ്ഠങ്ങളോട്ടക്കലം
കാൎപ്പാസം കപിയുപ്പു ശില്പി ജടിലൌ
മാംസാസ്ഥി മലിനാംബരൻ മഴു പിതൃ-
പ്രീതിക്കു വേണ്ടുന്നതും
മാൎഗ്ഗേ താനെതിരിട്ടു കാൺകിലശുഭം
വിപ്രം തഥാ ചാൎദ്വയം. ൬൨
കന്ന്യാരാജഗജാംബുഗോക്കൾ ഫലവും
വേശ്യാപി വിപ്രദ്വയം
ക്ഷീരം രൂപ്യസുവൎണ്ണ ശംഖദധിമ-
ദ്യാജ്യധ്വജം ഭേരിയും
ഛത്രം തണ്ഡുലവും വെളുത്ത കുസുമം
കത്തുന്ന തീ ബാലനും
നേരേ താൻ ശകുനങ്ങൾ പോന്നുവരികിൽ
സൌഖ്യം പ്രയാണേ ഫലം. ൬൩
ഇതി ജ്യോത്സ്നികാ ചികിത്സായാം
ദൂതലക്ഷണാധികാരഃ-
ലക്ഷണം
തരിപ്പും വീക്കവും ചൂടും ചൊറിച്ചിൽ കനവും വ്രണേ
ഉണ്ടെങ്കിൽ വിഷമുള്ളോന്നതില്ലയെങ്കിൽ വിഷം നഹി. ൧
മേലെല്ലാം കനവും പാരം രോമകമ്പം ച നിദ്രയും
അംഗസാദവുമുണ്ടാകിൽ വ്യാപിച്ചു വിഷമെങ്ങുമേ. ൨
ദൎവ്വീകരൻ കടിച്ചീടിൽ കറുക്കും വ്രണമേറ്റവും
രൂക്ഷവും പാരമേറിടും ശുഷ്കമായും വരും തഥാ. ൩
വ്രണത്തിൽ വീക്കവും ചൂടും പീതമാകിയ വൎണ്ണവും
കാണാം മണ്ഡലിയാകുന്ന പാമ്പു ദംശിച്ചതെങ്കിലോ. ൪
തഥാ വെളുത്തു വീങ്ങീടും കൊഴുത്തുള്ളൊരു ചോരയും
ശീതവും കൂടെയുണ്ടാകും വിഷേ രഞ്ജില സംഭവേ. ൫
സങ്കരൻ കടിവായാകിൽ ലക്ഷണം മിശ്രമായ്‍വരും
കുരാളീ മകരീ കാളരാത്രീ ച യമദൂതികാ. ൬
ഇച്ചൊന്ന നാലു പല്ലിനും വിഷവൃദ്ധി യഥാക്രമം
മുമ്പിൽച്ചൊന്നതിടത്തേപ്പല്ലഥ രണ്ടു വലത്തുമാം ൭
കരാളിപ്പൽ തറച്ചീടിൽ ഗോഷ്പദാങ്കിതമാം വ്രണം
കാളാഗരുസമം ഗന്ധം വിഷവും സ്വൽപ്പമായ് വരും ൮
മകരിപ്പല്ലുതൻ പുണ്ണു കുലവില്ലൊടു തുല്യമാം
ഘ്രാണം കുഴമ്പുപോലാകും വിഷവും നീക്കലാം ദ്രുതം ൯
പുള്ളിൻ പാദത്തിനോടൊക്കും കാളരാത്രിയുടേ വ്രണം
ഗന്ധവും ചന്ദനം പോലെ പണിപ്പെട്ടു വിഷം കെടും. ൧൦
യമദൂതി പതിച്ചീടിൽ വീക്കവും ക്ഷീരഗന്ധവും
നീലിച്ച ചോരയും കാണാം സാധ്യമല്ലതു നീക്കുവാൻ ൧൧
വൎഷ ശീതോഷ്ണകാലത്തും തഥാ ബാല്യാദി മൂന്നിലും
മൂൎഖാദിമൂന്നു പാമ്പിന്നങ്ങേറ്റമുണ്ടാം വിഷം തുലോം
ഋത്വോരാദ്യന്തകാലത്തങ്ങോഴഴുദിവസം ക്രമാൽ
ഋതു സന്ധിയതാം കാലമേറ്റമുണ്ടാം തദാ വിഷം ൧൩
പൂൎവാഹ്നേ ബലവാൻ ബാലോ മദ്ധ്യാഹ്നേ ച തഥാ യുവാ
വൃദ്ധനാകിയ പാമ്പിന്നങ്ങപരാഹ്നേ ബലം വിദുഃ ൧൪
രാത്രിയിങ്കലുമീവണ്ണം കണ്ടുകൊൾവൂ ബലങ്ങളെ
സങ്കരന്നു സദാകാലം ബലമുണ്ടു വിഷത്തിനു് ൧൫
ഏറ്റം വേഗേന വ്യാപിക്കും രൂക്ഷമായും വരും തഥാ
വാതകോപമതുണ്ടാകും നല്ല പാമ്പിൻ വിഷത്തിനു്. ൧൬
ഉഷ്ണിച്ചു പിത്തകോപത്തോടേറ്റം വീക്കവുമിങ്ങനെ
സങ്കടം പലതുണ്ടാകും മണ്ഡലീനാം വിഷത്തിനു്. ൧൭
ദേഹേ ശീതവുമത്യൎത്ഥം കഫത്തിന്റെ വികാരവും
രാജിലത്തിൻ വിഷത്തിന്നു പാരം ദാരുണമായ് വരും. ൧൮
എല്ലാ ദോഷവുമൊന്നിച്ചു സന്നിപാതപ്രകോപവും
കൂടെയുണ്ടായ് വരും പിന്നെസ്സങ്കരന്റെ വിഷത്തിന്. ൧൯
ദൃഷ്ടിയും മുഖവും വാക്കും ദേഹത്തിന്റെ തളൎച്ചയും
മറ്റും പല വികാരങ്ങളെല്ലാം സൂക്ഷിച്ചുകൊള്ളണം. ൨൦
വിഷങ്ങൾക്കൊക്കെയും പാരം ഗതിഭേദമതോർക്കണം
പുളി തൊട്ടൊരു പാലിന്റെ വികാരങ്ങൾ കണക്കെയാം ൨൧
.
കടിപെട്ട പ്രദേശത്തു നിൽക്കും മാത്രാശരും വിഷം
അവിടുന്നുടനേ പിന്നെ വായുവോടു കലൎന്നത്. ൨൨
നെറ്റിമേൽചെന്നു വ്യാപിക്കും പിന്നെ കണ്ണിൽ പരന്നിടും
അവിടുന്നു മുഖത്തെല്ലാം പരക്കും പിന്നെ നാഡിയിൽ ൨൩
എല്ലാം കടന്നു വ്യാപിച്ചിട്ടവിടന്നു പുനഃക്രമാൽ
ധാതുക്കളിൽ കടന്നീടുംപാനീയേ തൈലബിന്ദുവൽ ൨൪
ഒരു ധാതുവതിങ്കന്നങ്ങന്ന്യധാതുവതിൽ ക്രമാൽ
കടന്നു ചെല്ലുന്നതിനു ചൊല്ലുന്നൂ 'വേഗ'മെന്നിഹ. ൨൫
ചൎമ്മ രക്തം തഥാ മാംസം മേദസ്സും പുനരസ്ഥിയും
മജ്ജ ശുക്ലവുമീവണ്ണമേഴു ധാതുക്കളും ക്രമാൽ ൨൬
അന്തരാന്തരമായിട്ടു വസിക്കും സൎവ്വദേഹിനാം
ഓരോ വികാരഭേദങ്ങൾ വിഷം കൊണ്ടിവയേഴിനും ൨൭
ഉണ്ടായി വരും ക്ഷണം കൊണ്ടു നോക്കിക്കണ്ടവയൊക്കെയും
ഇന്നധാതുവിലുൾപ്പുക്കു വിഷമെന്നറിവൂ ഭിഷക് ൨൮
വിഷം ചൎമ്മത്തിൽ നിൽക്കുമ്പോളുണ്ടാകും രോമഹൎഷണം
രക്തത്തിങ്കലതായീടിൽ വിയൎക്കും ദേഹമേറ്റവും ൨൯
നിറപ്പകൎച്ചയും കൂടെ കാണാം മാംസത്തിലെത്തുകിൽ
മേദസ്സിങ്കൽ കടക്കുമ്പോൾ ഛൎദ്ദിയും വിറയും വരും ൩൦
.
അസ്ഥിയിൽ കണ്ണു കാണാതാം കഴുത്തും കുഴയും പുനഃ
എക്കിട്ടം ദീൎഘനിശ്വാസം രണ്ടും മജ്ജയിലെത്തുകിൽ.
മോഹവും മൃതിയും ശുക്ലേ വിഷം ചേൎന്നാൽ വരും ദ്രുതം
കടി കൊണ്ടപ്പൊഴേ തന്നെ മോഹിച്ചൂ ദഷ്ടനെങ്കിലോ.
ഉള്ളടങ്ങിയിരിപ്പുണ്ടു ജീവനെന്നുപദേശമാം
കൂടെക്കൂടെ വിയൎത്തീടും ജാള്യവും കമ്പവും വരും. ൩൩
തളരും സന്ധികൾ പിന്നെ വരണ്ടീടും മുഖം തുലോം
ദീൎഘനിസ്വാസവും കാണാം വിറയ്ക്കും ദേഹമേറ്റവും. ൩൪
നെഞ്ഞു നൊന്തു കനത്തീടും വിഭ്രമം ചിത്തനേത്രയോഃ
ഛൎദ്ദിക്കും കഫപിത്തങ്ങൾ നീലിക്കും നഖദന്തവും ൩൫
ജിഹ്വാധരങ്ങളും പാരം കറുക്കും കഫവും വരും
പറയും മൂക്കിലേക്കൂടെ കടക്കണ്ണു ചുവന്നീടും ൩൬
പുണ്ണും ചുവന്നു നീലിച്ചു വട്ടമായ് വീങ്ങുമേറ്റവും
ഹസ്തദ്വന്ദ്വതലേ കക്ഷേ ചെവിക്കീഴിലുമങ്ങിനേ ൩൭
.
വെണ്ണീറിട്ടു തിരുമ്മീടിൽ കാണാം ദന്തക്ഷതങ്ങളെ
നാനാവികൃതികൾ മറ്റും കൂടക്കൂടെ വരും ദ്രുതം ൩൮
.
ഈവണ്ണമെല്ലാം കാണുമ്പോൾ സമീപിച്ചു വിനാശവും
മലമൂത്രമൊഴിഞ്ഞപ്പോൾ ജീവൻ കാണാതിരിക്കിലോ ൩൯
യത്നങ്ങൾ വേണ്ടാ പിന്നൊന്നും മരണം തന്നെ നിശ്ചയം.
നെറ്റി കീറീടുകിൽ ചോരകാണാതേ താനിരിക്കിലും ൪൦
ചുരുങ്ങിക്കൃഷ്ണമായിട്ടു കാൺകിലും നീരു കൊണ്ടുടൻ
നനച്ചാലവിടേ രോമം പറ്റിത്തന്നെയിരിയ്ക്കിലും. ൪൧
വെള്ളത്തിലിട്ടാൽ താഴാതെ പൊങ്ങി നീൎമേലിരിയ്ക്കിലും
കോലെടുത്തു തൊടയ്ക്കൊന്നു കൊട്ടിയാൽ പിണരായ്കിലും
ഗുദനേത്രങ്ങളും വായും വികസിച്ചിട്ടിരിയ്ക്കിലും
ദൃഷ്ടി തന്മണികൾ രണ്ടും നട്ടു നേരേയിരിയ്ക്കിലും ൪൩
ദഷ്ടകന്നുള്ളിൽ നിന്നാശു വിട്ടു ജീവനതോൎക്കണം.
ഇത്ഥം ചൊല്ലിയ ലക്ഷണങ്ങളഖിലം
ചിന്തിച്ചു കണ്ടിട്ടുടൻ
തീൎക്കാം ക്ഷ്വേളമതെന്നു കാൺകിലവനേ
രക്ഷിക്ക മന്ത്രൌഷധൈഃ
സാധിക്കാത്തതിനാശു ചെന്നു നിതരാം
യത്നങ്ങൾ ചെയ്തീടൊലാ
ഭാഷിച്ചീടുവർ തന്നെയങ്ങനുദിനം
മറ്റില്ലതൊന്നേ ഫലം ൪൪
ഇതി ജ്യോത്സ്നികാ ചികിത്സായാം
ലക്ഷണാധികാരഃ.
ശ്രീഗുരോശ്ചരണാംഭോജം പ്രണമ്യ വിധവൽ സുധീഃ
ശ്രുത്വാഥ തന്മുഖാന്മന്ത്രം വൎണ്ണലക്ഷം ജപേൽ ക്രമാൽ ൧
ദിവ്യൌഷധാനി നിശ്ചിത്യ നിശ്ചലാത്മാ ഹ്യകണ്ഠിതഃ
വിഷപ്രതിക്രിയാം കര്യാൽ സ ച മന്ത്രൌഷധാദിഭിഃ ൨
വിഷം നശിക്കും മന്ത്രം കൊണ്ടൊടുങ്ങും ദുരിതങ്ങളും
ഭൂതഗ്രഹാദിപീഡാ ച മറ്റുള്ളാപൽഗണങ്ങളും ൩
അപമൃത്യു ജരാവ്യാധി രിപുദോഷാദിയൊക്കെയും
ശമിച്ചു പോകും വേഗേന സുഖാരോഗ്യാദിയും വരും ൪
സിദ്ധൌഷധങ്ങളെക്കൊണ്ടും സിദ്ധിക്കും ക്ഷ്വേളശാന്തിയേ
വൃദ്ധി ബുദ്ധിക്കുമുണ്ടാകും ശുദ്ധി ദേഹത്തിനും വരും
ക്രുദ്ധിച്ച ദോഷത്രയവുമടങ്ങും പൂൎവ്വവൽ ദ്രുതം
അനാമയത്വവും നിത്യം ഭവേദൌഷധസേവയാ. ൬
പാമ്പിനാൽ കടിപെട്ടാലങ്ങുടനേ വേണ്ടതൊക്കെയും
ചൊല്ലുന്നു ഗുപ്തമെന്നാലുമുപകാരാൎത്ഥമായിഹ. ൭
കടിച്ച പാമ്പിനെത്താനും പിടിപെട്ടു കടിയ്ക്കണം
ലഭിച്ചില്ലെന്നു വന്നീടിൽ കോലു താൻ കല്ലു താൻ ദ്രുതം ൮
എടുത്തു കൊണ്ടു പാമ്പെന്നു ചിന്തിച്ചിട്ടു കടിയ്ക്കണം
ശ്രോത്രദ്വന്ദ്വമലം ധൃത്വാ ഹസ്തേ കൃത്വാ പുനഃപുനഃ ൯
ആസ്യാംമ്പുനി വിമർദ്ദിച്ചു പിരട്ടു കടിവായതിൽ
ഉന്മുകംകൊണ്ടു ചുട്ടാലും വേണ്ടതില്ല വൃണങ്ങളെ ൧൦
ലോഹാദികൾ തപിപ്പിച്ചു പുണ്ണിൽ വച്ചീടിലും തഥാ
കൊത്തിക്കൊണ്ടവിടം ചാട്ടിക്കളഞ്ഞീടുകിലും ഗുണം
പാത്രങ്ങൾ കൊണ്ടും കൈകൊണ്ടും വെള്ളം തോരാതെ കണ്ടുടൻ
ധാര ചെയ്തീടിലും കൊള്ളാം ചോര കൊത്തി ത്യജിക്കലാം
കടിവായീന്നു മേൽപ്പോട്ടു വിഷം കേറുന്ന മുമ്പിലേ
ചെയ്തു കൊള്ളണമല്ലായ്കിൽ ഫലമില്ലെന്നതും വരും ൧൩
ദംശപ്രദേശേ നിൽക്കുമ്പോൾ ചെയ്തു കൊണ്ടീടുകിൽ ഗരം
പാകം ചെയ്തൊരു ബീജത്തിന്നങ്കുരം പോലെ പോയ്ക്കെടും.
ദംശാൽ മേല്പോട്ടു കേറീടിൽ ചെയ്തു കൊൾവൂ ചികിത്സകൾ
ചൎമ്മാദി മൂന്നു ധാതുക്കളതിൽ ചെന്ന വിഷം നൃണാം കട്ടി ൧൫
ഔഷധങ്ങൾ ചവച്ചിട്ടങ്ങൂതിയാലൊഴിയും ദ്രുതം
മേദസ്സിങ്കൽ കടന്നാലങ്ങസ്ഥിയിൽ ചെൽകിലും പുനം ൧൬
ദിവ്യൌഷധങ്ങൾ സേവിപ്പൂ തേപ്പൂ നഷ്ടമതാം വിഷം
മജ്ജ ശുക്ലമതിൽ ചെന്നാൽ ചൈവൂ നസ്യാഞ്ജനാദികൾ.
കാലമേറ്റം കഴിഞ്ഞോരു വിഷത്തെ പ്പോക്കുവാനിഹ
എണ്ണ നൈവെന്തെടുത്തിട്ടു പ്രയോഗിച്ചാലൊഴിഞ്ഞു പോം
വിശ്വദുസ്പൎശമരിച വിഷവേഗങ്ങളെന്നിവ
തുല്യം കൂട്ടി ച്ചവച്ചിട്ടു മൂവരൊന്നിച്ചുകൊണ്ടുടൻ ൧൯
ഊതു നൂറ്റമ്പതെണ്ണീട്ടു ശ്രോത്രയോൎമ്മൂർദ്ധനി ക്രമാൽ
എന്നാലൊഴിഞ്ഞുപോമാശു മൂന്നുധാതുവിലേ വിഷം ൨൦
കിംശുകഛദതോയത്തിൽ രാമഠം മരിചം വചാ
പേഷിച്ചു ലേപനം ചെയ്താൽ തീരും ദൎവ്വീകരൻ വിഷം ൧
ടങ്കണം ഗൃഹധൂമം ച മൂത്രേ പിഷ്ട്വാ പ്രലേപയേൽ ൨
ശിവമല്ലിയുടേ ജീൎണ്ണപത്രവും കായമെന്നിവ
രണ്ടും കൂട്ടിയരച്ചിട്ടു തേച്ചാൽ ഫണിവിഷം കെടും. ൩
മാതൃഘാതിയതിന്മൂലം കായവും നരവാരിണാ
പേഷിച്ചു ലേപനം ചെയ്താൽ ഫണിനാം വിഷമാശുപോം.
ലശൂനം മരിചം നല്ല രാമഠം ചുക്കു തിപ്പലി
അർക്കപത്രരസേ പിഷ്ട്വാ ലേപനാദ്യൈൎവ്വിഷം കെടും. ൫
ക്ഷ്വേളവേഗമതിൻ വേരും ചുക്കും കൂട്ടിയരച്ചുടൻ
കുടിപ്പൂ ലേപനം ചെയ് വൂ വിഷം നശ്യതിതൽക്ഷണാൽ. ൬
നീലിമൂലമരച്ചിട്ടു ശുദ്ധതോയേ പിബേത്തതഃ
ദംശപ്രദേശേ തേച്ചീടൂ തീൎന്നിടും വിഷമൊക്കയും ൭
വ്യോഷം തുല്യമരച്ചിട്ടു കുടിപ്പൂ കാഞ്ചികേ ജലേ
ശുദ്ധന്നോയേ ƒ ഫവാ സദ്യോ നശ്യതി ക്ഷ്വേളമൊക്കെയും.
അശ്വഗന്ധമരച്ചിട്ടു ശുദ്ധതോയേ പിബേദ്രുതം
നന്ത്യാൎവ്വട്ടമതിന്മൂലം മുളകും കൂട്ടിയും തഥാ. ൯
കരഞ്ജവേരുമവ്വണ്ണം മുളകോടു കലൎന്നുടൻ
അരച്ചു തേപ്പൂ സേവിപ്പൂ നഷ്ടമാം ക്ഷ്വേളമൊക്കവേ. ൧൦
തഥാ ശാൎങ്ങേഷ്ഠമൂലം ച മരിചേന സമം പിബേൽ
ഗുളൂചിതന്നുടേ മൂലം മുളകും കൂട്ടിയും തഥാ ൧൧
രച്ചു ചന്ദനാശീരം കുടിച്ചാലും വിഷം കെടും
ചെറു ചീരയതും നല്ലൊരശ്വഗന്ധമതും തഥാ. ൧൨
സൈന്ധവാൎക്കദലം പിഷ്ട്വാ പായയേന്നരവാരിണാ
സർവ്വദൎവ്വീവിഷം ഹന്ന്യാത്തിമിരം ഭാനുമാനിവ. ൧൩
ശിരീഷാൎക്കസമം ബീജം വ്യോഷവും തുല്യമായുടൻ
അർക്കക്ഷിരേ ƒ ഥ സംപിഷ്ട്വാ വിഷം പാനാദിനാ ഹരേൽ.
താംബൂലോന്മത്തപത്രാണാം രസേപിഷ്ട്വാഥസൈന്ധവം
നസ്യം ചെയ്താലുണൎന്നീടും വിഷസുപ്തകനഞ്ജസാ ൧൫
ഗുഞ്ജാബീജം ച മരിചമെരിഞ്ഞിക്കുരുവെന്നിവ
നൃജലേ ദ്രോണതോയേ വാ പിഷ്ട്വാ നസ്യാഞ്ജനേ ഹിതം
തളസീതുമ്പതൻ തോയേ മരിചം കൂട്ടി നസ്യമാം.
ഒറ്റയുള്ളി വചാ കായം നസ്യം: ചെയ്ക നരാംബുനാ ൧൭
രാമഠം മരിചം നല്ല സൈന്ധവം രസമെന്നിവ
നൃജലേ വാഥ വൈകുണ്ഠതോയേ നസ്യം പ്രബോധകൃൽ.
കയ്യന്നിച്ചാറ്റിൽ മരിചം നസ്യം ചെയ്താലുണൎന്നിടും
ഉള്ളിയും കായവും കൂട്ടി നസ്യം ച നരവാരിണാ ൧൯
ലശൂനം ടങ്കണം വ്യോഷം വചാകായങ്ങളെന്നിവ
തുമ്പച്ചാറ്റിലരച്ചിട്ടു ഗുളികീകൃത്യ. സംഗ്രഹേൽ. ൨൦
നസ്യാഞ്ജനാദി ചെയ്തീടിലുണരും വിഷമോഹിതൻ
കായം കയ്യന്നിനീർതണ്ടിലരയ്ക്കേണമിതേറ്റവും ൨൧
കാക്കമുട്ടയിലിട്ടിട്ടുണക്കിക്കൊണ്ടു പിന്നത്
തുളസീപത്രതോയേ വാ കിംശുക സമസമരസേ ƒഥവാ ൨൨
നൃജലേ ദ്രോണതോയേ വാശിഗൂപത്രരസേ ƒ പി വാ
നസ്യം ചെയ്താലുണൎന്നീടും വിഷമൂൎച്ഛ കലൎന്നവൻ ൨൩
മറ്റും പലതുമുണ്ടേവം നസ്യപരനാമികൾക്കിഹ
സമസ്തയോഗം ചൊല്ലുമ്പോൾ ചൊല്ലീടാമവയൊക്കെയും.
ഇതി ജ്യോത്സ്നികായാം
ദൎവീകരചികിത്സാധികാരഃ
മണ്ഡലിചികിത്സാരംഭം
---
ശ്വേതഃ കുഷ്ടശ്ച കുടിലോ മഹാൻ ഭൂയസ്തഥാ ഭ്രമഃ
സൂചിസ്തീഷ്ണശ്ച കൃഷ്ണശ്ച പിശാചോ ഹേമ ഏവ ച. ൧
വിസൎപ്പ: പീതനേത്രാഖ്യോ രാഗ കുംഭശ്ച ശോണിത:
ശോഫശ്ചൈവം പ്രസിദ്ധാസ്യുഭുവി ഷോഡശ ഘോണസാ:
ഇങ്ങിനെ പതിനാറുള്ള മണ്ഡലിയ്ക്കൊക്കെയും ക്രമാൽ
വേറിട്ടു ചൊല്ലീട്ടുണ്ടല്ലോ ലക്ഷണങ്ങൾ ചികിത്സയും . ൩
അവ സൂക്ഷിച്ചറിഞ്ഞീടാനെത്രയും പണിയുണ്ടിഹ
എന്നുവച്ചതിനൊന്നായി ച്ചൊന്നതുണ്ടതു ചൊല്ലുവൻ. ൪
നീലികാമൂലമാഹൃത്യ പിഷ്ട്വാ കോഷ്ണാംബുനാ പിബേൽ
തദേവ ലേപയേദ്ദംശേ മണ്ടലീനാം വിഷക്ഷയം.. ൫
കരഞ്ജമൂലം തന്മേലെത്തൊലി പിഷ്ട്വാ പ്രലേപയേൽ
കുടിപ്പൂ ഘോണസാനാം ച വിഷം നശ്യതി തൽക്ഷണാൽ .
ചന്ദന ശീതതോയേനകടിപ്പൂവിഷശാന്തയേ
നീൎപ്പാറകത്തിൻവേർമേൽത്തോൽ പിഷ്ട്വാ പീത്വാ വിഷം ഹരേൽ.
തഥാ പാതിരിമൂലം ച കുടിപ്പൂ ലേപയേച്ച തൽ
കാകോളജാലം ഹരതി ശശാങ്കസ്തിമിരം യഥാ. ൮
തഥാ വെങ്കാരവേർമേത്തോൽ കുടിച്ചാലും വിഷം കെടും
അവൽപ്പൊരി വചാ ശീതം കുടിച്ചാലും തഥൈവ ച. ൯
അരച്ചുതേപ്പൂ പുണ്ണിങ്കൽ മൂലം കാരസ്തരസ്യ ച
ഘോണസാനാം വിഷം തീരും ശാരിബാ വചയും തഥാ. ൧൦
മധുകം ചന്ദനം നല്ല രാമച്ചം സമമായുടൻ
നസ്യപാനാദി ചെയ്തീടിലൊഴിയും വിഷമഞ്ജ സാ ൧൧
കാൎത്തോട്ടികരളേകങ്ങൾ കുടിച്ചാൽ ഗരമാശു പോം
പുനൎന്നവാൎക്കമൂലങ്ങൾ ലിപ്ത്വാ പീത്വാവിഷം ജയേൽ ൧൨
ലോദ്ധ്രശീതനിശായുഗ്മ സരളാൎക്കസ്സ വില്വകാ:
മഞ്ജിഷ്ടാപാടലീമൂലസമേതാ ക്ഷ്വേളശാന്തയേ. ൧൩
തകരം ചന്ദനം കൊട്ടും മധു കാശീരശാരിബാ:
തുല്യാംശപാനാൽ കാകോളം ഹരേ ല്ലേപാദിനാ തഥാ.
നിംബനീലീകരഞ്ജാനാം മൂലം പിഷ്ട്വാ തുപായയേൽ
ശീഘ്രം വിഷങ്ങളെല്ലാം പോം ലേപനാദിയതിന്നുമാം൧൫
പെരുങ്കുരുമ്പയും പാടക്കിഴങ്ങും സൈന്ധവം വചാ
സേവിപ്പൂ ലേപനം ചെയ് വൂ ദഷ്ടോ നഷ്ടവിഷോ ഭവേൽ.
കുപ്പമഞ്ഞളിലച്ചാറ്റിൽ ചുക്കും മുളക്മുള്ളിയും
കലൎന്നു നസ്യം ചെയ്താലങ്ങുണരും വിഷമൂൎഛിതൻ.൧൭
ഇരഞ്ഞിക്കുരുവും കായം സ്തന്യേ നസ്യം തഥൈവ ച
ഇന്തുപ്പും വ്യോഷവും കൂട്ടി നസ്യം ചെയ്താലുമങ്ങിനെ ൧൮
വയമ്പും മുളകും കൂട്ടി തുമ്പനീരിൽ കലൎന്നതു്
നസ്യം ചെയ്താലുണൎന്നീടും വിഷസുപ്തകനഞ്ജസാ ൧൯
കറുത്ത തുളസീശിഗ്രുപത്രങ്ങൾക്കുള്ള നീരതിൽ
സൈന്ധവം മുളകും കൂട്ടി നസ്യം മോഹവിനാശനം.൨൦
ഇന്ദ്രവല്ലീരസേ ചുക്കും വിഷവേഗം ച സൈന്ധവം
ഉള്ളിയും കൂട്ടി നസ്യം കൊണ്ടുണരും വിഷമോഹിതൻ.
തുമ്പയും തുളസീപത്രം മുളകും കൂട്ടിയും തഥാ
നൊച്ചിതുമ്പയതിൻ തോയേ മരിപം കൂട്ടി നസ്യമാം.൨൨
ഇരഞ്ഞിക്കുരുവും ചുക്കും മുളകും ലശൂനം സമം
സ്വാർത്മതോയേനെ നസ്യംകൊണ്ടുണരും മോഹിതൻ ദ്രുതം.
ശിരീഷബീജം മരിവം പിഷ്ട്വാ വെറ്റിലനീരതിൽ
എഴുതൂ കണ്ണിലെന്നാലു മുണരും ക്ഷ്വേളമോഹിതൻ ൨൪
പുരാണമരിചം തന്നെ പോരുമെന്നിഹ കേവന
തുളസീപത്രതോയത്തിൽ എരിഞ്ഞിക്കുരുവഞ്ചയേൽ.൨൫
ഇന്തുപ്പും തോരയും കൂട്ടിട്ടെഴുതാം കണ്ണിലഞ്ജനം
വ്യോഷം തന്നെ തഴച്ചിട്ടു മെഴുതാ മഞ്ജനം ദൃശോ:൨൬
ചിത്തഭ്രമം വരുന്നേരം രാമച്ചം ചന്ദനം പിബേൽ
പ്രസ്രവം മഞ്ഞളിച്ചീടിലുങ്ങിൻതോൽ കോഷ്ണവാരിയിൽ.
പനിയുണ്ടാകിലന്നേരം പുളിവേർ പാലിലും തഥാ
ഫലത്രയം കുടിക്കേണം ഛൎദ്ദിയുണ്ടാകിലപ്പൊഴേ൨൮
ഉഷ്ണിച്ചിട്ടു വലഞ്ഞീടിൽ രാമച്ചമിരുവേലിയും
തേപ്പൂ ചന്ദനവും കൂട്ടിസ്സൎവ്വാംഗം വിഷദഷ്ടടനെ.൨൯
ചോര ഛൎദ്ദിക്കിലന്നേരം പാലിൽ വേപ്പില പായയേൽ
കദംബത്തോൽ കുടിക്കേണം തഥാ രക്തം സരിച്ചിടിൽ-
നാനാസന്ധുക്കളിൽ പാരം തളൎച്ചയുളവാകിലോ
പുനൎന്നവം കുടിയ്ക്കേണം കോഷ്ണവാരിയതിൽ പുന:൩൧
ജഠരം വീൎത്തുപോയീടിൽ സൈന്ധവം ത്ര്യുഷണം
ദാഹിക്കിൽ കദളീകന്ദതോയവും ക്ഷീരവും പിബേൽ.൩൨
ലതീപത്രതോയത്തിൽ തൈലവും ചേൎത്തു പായയേൽ
ചോര തുപ്പുന്നതെല്ലാം പോം മൂക്കിലൂടെ വരുന്നതും.൩൩
രോമകൂപേഷു സൎവ്വാംഗം ചോര കാങ്കിലതിന്നിഹ
ശിഗ്രുമൂലം നുറുക്കിക്കൊണ്ടോട്ടിലിട്ടു വറുത്തതു്൩൪
പൊടിച്ചു പൊടിയാക്കീട്ടു കരടെല്ലാം കളഞ്ഞുടൻ
പശുവിൻനെയ്യിൽ മേളിച്ചു സൎവ്വാംഗം പരിമൎദ്ദയേൽ൩൫
മലമൂത്രങ്ങൾ പോകാതെ സങ്കടം വരികിൽ തദാ
പിപ്പല്യേലത്തരീ രണ്ടും നാളികേരോദകേ പിബേൽ.൩൬
കോഷ്ണതോയേ കുടിച്ചാലും മലമൂത്രമൊഴിഞ്ഞുപോം
ഇവകൊണ്ടുദരേ ധാര നിതരാം ചെയ്തിലും തഥാ.൩൭
മൂഷികാണാം മലം നല്ല വെള്ളരിക്കുരു വെന്നിവ
അരച്ചു നാഭിയിൻകീഴേ പുരട്ടീടുകിലും തഥാ.൩൮
പറിച്ചരപ്പൂ മണലി നാഭിക്കീഴേ തലോടുക
കരുനെച്ചിയുടേ വേരും മൂത്രദോഷേ പ്രലേപയേൽ. ൩൯
നന്നാറി ചന്ദനം നല്ല മധുകം മൂന്നുമൊപ്പമായ്
കഷായം വെച്ചു സേവിപ്പൂ കിഞ്ചിന്മധുസിതായുതം. ൪൦
രക്തദൂഷ്യങ്ങളെല്ലാം പോം തഥാ കുടചമൂലവും
ക്ഷീരേണ ക്ഷീരിവൃക്ഷാണാം കഷായം സസിതാകണം ൪൧
സേവിച്ചാൽ മണ്ഡലിക്ഷ്വേള രക്തദൂഷ്യം കെടും ദ്രുതം
തഥാ മഞ്ചട്ടി നന്നാറി പവിച്ചുള്ള കഷായവും. ൪൨
തിരുതാളിയുടേ പത്രം പിഷ്ട്വാ വെണ്ണയുമായത്
ചാലിച്ചു തലയിൽ തേച്ചാൽ കെടും രക്തസ്രവം തദാ. ൪൩
വെണ്ണയും തയിരും തേനും കൊട്ടം ത്രികടു സൈന്ധവം
ഗൃഹധൂമം ച മഞ്ചട്ടിപ്പൊടിയും മരമഞ്ഞളും. ൪൪
ഇച്ചൊന്നതെല്ലാമൊന്നിച്ചു കൂട്ടിച്ചാലിച്ചുകൊണ്ടഥ
സൎവ്വാംഗം തേച്ചു മൎദ്ദിപ്പൂ മണ്ഡവിക്ഷ്വേളമാശു പോം. ൪൫
രക്തമണ്ഡലിദഷ്ടന്നു വിശേഷിച്ചും ശുഭപ്രദം
പാലിൽ പചിച്ചരച്ചിട്ടു നെല്ലിത്തൊലിയതിൽ പുന:
മുസ്താ ചന്ദനവും ചേൎത്തു നെറ്റിമേൽ തേച്ചുകൊള്ളുക
നെറ്റിനോവുടനേ തീരും ജഠാം പുകയുന്നതും. ൪൭
നേത്രരോഗം ഭവിച്ചീടിലതും തീൎന്നീടുമഞ്ജസാ,
ചൊല്ലുവൻ വിഷവീക്കങ്ങൾ പോക്കുവാനൗെഷധങ്ങളെ.
പുനൎന്നവം മുരിങ്ങേടെ മൂലവും വാകമൂലവും
അമുക്കുരമതും കൂട്ടീട്ടരച്ചിട്ടു പുരട്ടുക ൪൯
അമ്പഴത്തൊലിയും തദ്വൽ വൂങ്ങിന്റെ തൊലിയും പുന:
തിന്ത്രിണിത്തൊലി മാവിന്റെ തൊലിയും കരളേകവും.
വയമ്പും പാടതൻവേരും മഞ്ഞളെന്നിവയൊക്കെയും
കാടിതന്നിലരച്ചിട്ടു തേച്ചാൽ വീക്കുമൊഴിഞ്ഞുപോം ൫൧
ഉന്മത്തിക്കാ തുരന്നിട്ടു കുരു പാതി കളഞ്ഞതിൽ
കുറഞ്ഞൊന്നുപ്പുമിട്ടിട്ടു കാടി വീഴ്ത്തി വെതുമ്പുക. ൫൨
അരച്ചു വീക്കമുള്ളേടത്തൊക്കെ ത്തൊട്ടു പുരട്ടുകിൽ
മണ്ഡലീവിഷവീക്കങ്ങളെല്ലാം പോയ്മറയും ദ്രുതം.൫൩
കൊട്ടം തകരവും നല്ല രാമച്ചം ചന്ദനം തഥാ
മധുകം ശാരിബാമൂലമെല്ലാം തുല്യമരച്ചുടൻ. ൫൪
തൊട്ടുതേച്ചാൽ കെടും വീക്കം കുടിച്ചാൽ വിഷവും കെടും
നസ്യത്തിന്നും ഗുണം തന്നെ മൂൎദ്ധാവിങ്കലുമാമത് ൫൫
തമിഴാമ യെരിക്കിന്റെ മൂലവും വിഷവേഗവും
ഞെരിഞ്ഞിൽ പാടതന്മൂലം വയമ്പും ചന്ദനം നിശാ. ൫൬
അഘോരി ഉങ്ങിൻതൊലിയും തുല്യമായിവയൊക്കെയും
കാടിതന്നിലരച്ചിട്ടു തേച്ചാൽ വീക്കമൊഴിഞ്ഞുപോം. ൫൭
ഇന്തുപ്പും പശുവിൻനെയ്യും കൂട്ടിപ്പുണ്ണിൽ തലോടുക
വീക്കവും ചൂടുമന്നോവുമൊഴിഞ്ഞീടുമശേഷവും ൫൮
മൃണാളം ദശപുഷ്പം ച വെമ്പാടയമൃതും നിശാ
ദീൎഘവൃന്തകരഞ്ജത്വക്തഥാ ശിഗ്രുരിരീഷയോ:൫൯
പുനൎന്നവം വചാ ഭൂയശ്ചന്ദനം ശാരിബാ കണാ
പത്ഥ്യാ ദാർവ്വീ ശംഭുമൂലപാഠാ മേഘരവം തഥാ. ൬൦
ഉശീരമമരീമൂലം മധുകം ശരപുംഖവും
തുല്യം കാടിയതിൽ പിഷ്ട്വാ തേപ്പൂ വീക്കമൊഴിഞ്ഞുപോം.
മാൎജ്ജാരവന്ദനീപത്രം കരുവേപ്പിന്റെ പത്രവും
വേലിപ്പരുത്തിയിലയും തഥാ മാൎത്താണ്ഡപത്രവും. ൬൧
തിന്ത്രിണ്യുമ്മത്തപത്രം ച കാൎത്തൊട്ടിയുടെ പത്രവും
ശിഗ്രുപത്രവുമൊപ്പിച്ചു കാടിനീരിലരച്ചുടൻ. ൬൩
യോജിപ്പിച്ചതിനോടൊപ്പമെരുമച്ചാണകം പുന:
കൂട്ടിച്ചാലിച്ചു രണ്ടായിട്ടംശിച്ചു കിഴി കെട്ടുക. ൬൪
മണ്പാത്രത്തിലതാക്കീട്ടു കാടി വീഴ്ത്തിപ്പതറ്റുക
ഗോമൂത്രത്തിൽ പചിച്ചാലും വേണ്ടതില്ലെന്നു കേചനം.
അടച്ചു പുക പോകാതെ പാകം ചെയ്തിട്ടെടുത്തുടൻ
കിഞ്ചിൽ ചൂടോടെ തടവൂ വീക്കമുള്ളേ ടമൊക്കെയും. ൬൬
പാരിച്ച വീക്കമായീടിൽ തടവൂ മൂന്നുനേരവും
ആജ്യം തൊട്ടു പുരട്ടീട്ടു കാച്ചിക്കൊൾകെന്നു കേചന ൬൭
ഇവയെല്ലാമിടിച്ചിട്ടു പിഴിഞ്ഞുള്ള ജലം പുന:
കാച്ചി ക്കവോഷ്ണമാകുമ്പോൾ ധാര ചെയ്തീടിലും ഗുണം.
ഇച്ചൊന്നതെല്ലാം പേഷിച്ചു പിരട്ടീടുകിലും തഥാ
വീക്ക മെല്ലാമൊഴിഞ്ഞീടു മേറെ നല്ലു കിഴിക്രിയാ. ൬൯
ചൊല്ലാം മണ്ഡലിതന്റെ വീക്കമുടനേ
നീങ്ങുന്ന സിദ്ധൗെഷധം
വുങ്ങിൻതോലൊടവൽപ്പൊരീ പുളിദലം
പാടക്കിഴങ്ങും വചാ
കൊഞ്ഞാണിന്തൊലി കാഞ്ഞിരത്തിലുളവാം
പുല്ലുണ്ണി നൽചന്ദനം
പിന്നെച്ചാരു കൊഴിഞ്ഞിൽവേരമരിവേർ
നെമ്മേനിവാകത്തൊലി, ൭൦
പശ്ചാത്തത്ര കഴഞ്ചിവേരഴകിനോ-
ടാകാശതാക്ഷ്യൻ പുന:
ചേൎന്നീടും മലർ പച്ചമഞ്ഞൾ ദശപു-
ഷ്പത്തോടു വ്രീഹിക്കരി
നല്ലോരീശ്വരമൂലിവേരതിനിയും
ചൊല്ലാം മുരിങ്ങാത്തൊലി
എന്നിത്യാദി സമേന കാടിസലിലേ
പിഷ്ട്വാ വ്രണേ ലേപയേൽ ൭൧
ശിഗ്രു പുനൎന്നവ മഞ്ഞൾ വയമ്പും
ചന്ദനപാടയോടീശ്വര മൂലി,
യഷ്ടി ശിരീഷ ഞരിഞ്ഞിലുമൊപ്പം
തേയ്ക്കിലുടൻ വിഷവീക്കമടങ്ങും. ൭൨
മാതൃഘാതി വചാ ശംഭുമൂലിയും ചന്ദനം നിശാ
വുങ്ങും രാമച്ചവും പിഷ്ട്വാ തേപ്പു വീക്കമൊഴിഞ്ഞുപോം.
ശുദ്ധതോയേ തഴച്ചിട്ടു കലക്കീട്ടഥ ചന്ദനം
ധാരയിട്ടാലൊഴിഞ്ഞീടും വിഷവൈഷമ്യമൊക്കെയും. ൭൪
കാക്കത്തൊണ്ടി കുറച്ചൂലി ശതമൂലീടെ മൂലവും
കാടിതന്നിലിടിച്ചിട്ടിട്ടതിനാൽ ധാര ചെയ്യണം. ൭൫
വിഷവും വീക്കവും പിന്നെ നോവും ചൂടു മഴൽച്ചയും
തോദം വേദന, യിത്യാദിയെല്ലാം പോം ധാരയാൽ ദൃഢം.
വീക്കം പാരമതായീടിൽ തൂക്കുധാര കഴിയ്ക്കണം
തൂക്കും പാത്രത്തിലിട്ടേച്ചാൽ ഗുണം നീംബദലം തുലോം. ൭൭
കാരസ്കരത്തിൻ പുല്ലുണ്ണി ചന്ദനം ശതമൂലിയും
കറ്റാഴനീരും കൂശ്മാണ്ഡലതാ ഏരണ്ഡപത്രവും ൭൮
ഒപ്പിച്ചു തോയേ ചേൎത്തിട്ടു ധാരചെയ് വൂ നിരന്തരം
ഉടനേ ചെയ്തുകൊണ്ടീടിൽ പൊള്ളുകില്ല വിഷക്ഷതം
ശോഫത്തിന്നും ഗുണം തന്നെ വിഷം പോവതിനും തഥാ
ഉഷ്ണിച്ചിട്ടുളവാകുന്ന സങ്കടം പലതും കെടും. ൮൦
നാല്പാമരങ്ങളൊപ്പിച്ചു കഷായം വെച്ചെടുത്തുടൻ
ദുൎവ്വാരസമതും പിന്നെ കദളീകന്ദതോയവും. ൮൧
എല്ലാം തുല്യം കലൎന്നിട്ടു കറുക്കൂ തീമ്മൽ വെച്ചത്
നാലൊന്നു കുറുകുന്നേരമതിൽ ച്ചന്ദനവും പുന:. ൮൨
അശ്വഗന്ധമതും നന്നായരച്ചിട്ടു കലക്കണം
മന്ദാഗ്നിയാൽ കുറുക്കീട്ടു ശൎക്കരപ്പാകമാകിയാൽ. ൮൩
വാങ്ങിക്കൊണ്ടൊരു പാത്രത്തിലാക്കി ത്തൊട്ടു പുരട്ടുക
വിഷവും വീക്കവും തീരും നോവും ദാഹമതും കെടും. ൮൪
വ്രണപ്പെട്ടുവതെന്നാകിൽ അതിന്റെ വിഷമങ്ങളും
ദുഷ്ടുമെല്ലാമൊഴിഞ്ഞീടും പൊള്ളാതാവതിനും ഗുണം.
ഏകനായകവേർമേൽത്തോൽ കഷായത്തിലുമങ്ങിനെ
ഉണ്ടാക്കീട്ടു പുരട്ടീടിൽ സങ്കടങ്ങളൊഴിഞ്ഞുപോം. ൮൬
അതിന്റെ വേർമേൽത്തോൽ തന്നെ വെള്ളം കൂടാതരച്ചുടൻ
കിഞ്ചിൽ കൃഷ്ണമതും കൂട്ടി പ്പുരട്ടൂ വ്രണനാശനം.
അതുതന്നെ വറുത്തീട്ടു പൊടിയാക്കിയെടുത്തുടൻ
പുണ്ണിലിട്ടിട്ടമൎത്തീടിലുടനേ പോം തദാ വ്രണം. ൮൮
കാഞ്ഞിരത്തിന്മെലുണ്ടാകും പുല്ലുണ്ണിയുടെ പത്രവും
തഥാ മോതിരവള്ളീടെ പത്രവും കൊണ്ടുവന്നുൻ ൮൯
ഒരോ മുറമിടിച്ചിട്ടു പിഴിവൂ നീരിലിട്ടത്
തീമ്മൽ വച്ചു കുറുക്കീട്ടു ശൎക്കരപ്പാകമാകിയാൽ ൯൦
മുത്താറിമലരിൻ ചൂൎണ്ണമിട്ടിളക്കേണമഞജസാ
തൊട്ടുതൊട്ടു പുരട്ടീടൂ മണ്ഡലിപ്പുണ്ണിനൊക്കെയും. ൯൧
ദുഷ്ടരക്തങ്ങളും നീരും കേടുമെല്ലാമകന്നുപോം
ദുൎഗന്ധമേറ്റമുണ്ടാകുമെന്നാദ്ദോഷങ്ങളാശൂ പോം. ൯൨
പിന്നെ പ്പുൺവളരാനുള്ള പ്രയോഗം ചെയ്തുകൊള്ളുക
എന്നാൽ കല ചൊറിഞ്ഞിട്ടു പൊട്ടുകില്ലൊരുനാളുമേ
പുരാണനാളികേരംജ്യം നാനാഴിയതു കാച്ചുവാൻ
ദുൎവ്വാരസം നാൽമടങ്ങു കല്ക്കംമധുകമേവ ച. ൯൪
കാച്ചിപ്പാകത്തിൽ വാങ്ങീട്ടു ധാര ചെയ് വൂ വ്രണേ പുന:
വൎത്തിയുംകൂടെയിട്ടെച്ചാൽ മണ്ഡലിപ്പുണ്ണുപോംദ്രുതം ൯൫
ബ്രഹ്മിയും ദൂൎവ്വയും കൂടെപ്പിഴിഞ്ഞുള്ളൊരു നീരതിൽ
പഴതായുള്ള തേങ്ങാനൈ കാച്ചൂകല്ക്കസ്യ മഞ്ഞളും.
നാല്പാമരത്തോൽ മധുകം വ്യോഷവും മലയോൽഭവം
തെച്ചിവേരുമതൊപ്പിച്ചു കൂട്ടി കാച്ചിയരിച്ചത് ൯൭
തുളിച്ചു കൊൾവൂ പുണ്ണിങ്കൽ ധാരയും വിഷനാശനം
തൽകല്ക്കം പരിമട്ടിച്ചു പുരട്ടിക്കൊൾകയും ഗുണം ൯൮
ഞട്ടാഞ്ഞടുങ്ങയും ദുൎവ്വാ ചെറുതാം കടലാടിയും
മുരുക്കിൻ പത്രവും പച്ചമഞ്ഞളും കൊണ്ടിടിച്ചുടൻ ൯൯
പിഴിഞ്ഞുണ്ടായതോയത്തിൽ തേങ്ങാനൈപാകമാചരേൽ
കല്ക്കത്തിന്നു വയമ്പേകനായകം മരമഞ്ഞളും. ൧൦൦
ചെറ്റിവേർ പാടതൻമൂലമുറിതൂക്കി കടുത്രയം
മഞ്ജിഷ്ഠാ ചന്ദനം ശ്യാമാ സമാംശം ചേൎത്തുകൊണ്ടിവ.
ന്തെടുത്തു വ്രണേ ധാര ചെയ് വൂ ക്ഷ്വേളക്ഷതം കെടും
ഏകനായകവേർമേൽ ത്തോൽ കഷായം വെച്ചെടുത്തതിൽ
നാലൊന്നു നെയ്യും ചേൎത്തിട്ടു ശനൈൎമ്മന്ദാഗ്നിനാ പചേൽ
കഷായനീരോടൊപ്പിച്ചു കറുകയ്ക്കുള്ള നീരതും ൧൦൩
ജാതീപത്രരസം പാതി പാതി നാരങ്ങാനീരതും
ചേൎത്തുകൊള്ളുക കല്ക്കത്തിന്നത്ര പൂൎവ്വോക്തമൂലവും. ൧൦൪
കാച്ചി വാങ്ങിപ്പുരട്ടിക്കൊൾകാശു തീരും വിഷവ്രണം
ക്രമാൽ സൂക്ഷിച്ചുകൊണ്ടേവം പചേന്മന്ദാഗ്നിനാ ഭിഷക്
പാകത്തിങ്കലരിച്ചിട്ടു ഹോമിപ്പൂ ദീപ്തവഹ്നിയിൽ
ഹോമശേഷമതാം തൈലം ഗുരുവന്ദനപൂൎവ്വകം. ൧൧൮
തൊട്ടുകൊണ്ടു ജപിച്ചിട്ടു ധാര ചെയ് വൂ വിഷക്ഷതേ
ദുഷ്ടരക്തജലസ്രാവദുൎഗ്ഗന്ധവിഷമാദിയും. ൧൧൯
വ്രണവും തത്സമീപത്തിന്നുണ്ടാകും ചൊറിയെന്നിവ
എല്ലാം ശമിച്ചുപോം ശീഘ്രം നാഡികൂച്ചുന്നതും തഥാ.
മണ്ഡലിപ്പുണ്ണിനത്യൎത്ഥം നന്നു മറ്റുള്ള പുണ്ണിനും
കല്ക്കം തന്നെ വ്രണം തീൎപ്പാൻ പോരും പിഷ്ട്വാ പിരട്ടുകിൽ
'പാരന്ത്യാദി' യതാമേതത്തൈലം മുഖ്യം വ്രണാപഹം
ആതുരന്റെ ശരീരത്തിൽ ദോഷവൈഷമ്യമോദൎത്തുടൻ.
യുക്തദിവ്യൗെഷധൈരേവ വ്യന്തരാഹിവിഷം ഹരേൽ
പൂവ്വാങ്കുറുന്തല മുയൽച്ചെവി വിഷ്ണു ദുൎവ്വാ
കയ്യന്ന്യുഴിഞ്ഞ തിരുതാളി നിലപ്പനാ ച
മുക്കുറ്റിയും ചെറുവുളാ ദശപുഷ്പനാമ-
മെല്ലാമറിഞ്ഞതിനു വന്ദന ചെയ്ക നിത്യം.
ഇതി ജ്യോത്സ്നികാചികിത്സായാം
മണ്ഡലിചികിത്സാധികാര:
രാജിലത്തിൻ വിഷത്തിനും ചൊല്ലുന്നൂ ഞാൻചികിത്സകൾ
വെള്ളംകാച്ചിയതിൽപിന്നെവിശ്വംപേഷിച്ചുപായയേൽ.
തിപ്പലീ സൈന്ധവം രണ്ടും തുല്യമായിട്ടരച്ചുടൻ
കവോഷ്ണമായ വെള്ളത്തിൽ കുടിപ്പൂ വിഷശാന്തയേ. ൨
വെളുത്ത ശകപുംഖത്തിൻ വേരരച്ചു കുടിയ്ക്കലാം
വയമ്പും മുളകും കൂട്ടിപേഷിച്ചിട്ടും കുടിയ്ക്കലാം. ൩
നാലൊന്നു ശുണ്ഠിയും കൂട്ടി നീലിക്ഷാമൂലവും തഥാ
ത്ര്യൂഷണം തന്നെ പേഷിച്ചു കുടിയ്ക്കാം കോഷ്ണവാരിയിൽ.
നാരകത്തിലുളായുള്ള പല്ലുണ്ണിയുടെ പത്രവും
ചുക്കും കൂട്ടിയരച്ചിട്ടു സേവിപ്പൂ രാൽ വിഷംകെടും. ൫
ഇന്തുപ്പും കണയും തേനിൽ തുല്യമായിട്ടരച്ചുടൻ
മയത്തിൻ ജലം തന്നിൽ കുടിപ്പൂ രാൽവിഷാപഹം. ൬
അരേണുകമതും നല്ല കൊട്ടവും ചുക്കു തിപ്പലി
മരിചം ഗൃഹധൂമം ച രോഹിണ്യതിവിഷാഭയാ- ൭
തേനും കോഷ്ണാംബുവും കൂട്ടീട്ടിവയെല്ലാമരച്ചുടൻ
കുടിപ്പൂ രാജിലോൽഭൂതവിഷമാശൂ ശമിച്ചുപോം. ൮
മരമഞ്ഞളതും നല്ല ഗോരോചനമതും പുന:
സൈന്ധവേന സമം പിഷ്ട്വാ കുടിപ്പൂ ഗരശാന്തയേ, ൯
നന്ത്യാൎവ്വട്ടമതിന്മൂലം രാജിലാനാം വിഷേ പിബേൽ
അരച്ചു ഗോപികാകന്ദം സ്വാത്മതോയേ പ്രലേപയേൽ,
തകരം ലശൂനം വ്യോഷം സമാംശമിവയൊക്കെയും
തുളസീപത്രതോയത്തിലരച്ചിട്ടു വിലേപയേൽ. ൧൧
കായം കണയുമിന്തുപ്പും നന്നാറി കരളേകവും
രസ്രവത്തിലരച്ചിട്ടു തൊട്ടുതേപ്പൂ വിഷക്ഷയം. ൧൨
പെരിങ്കുരുമ്പയും വേപ്പിൻതൊലിയും വിഷവേഗവും
വ്യോഷമിന്തുപ്പുമൊപ്പിച്ചു തേപ്പൂ ശേഷം കുടിച്ചിട്ടു. ൧൩
മൂൎദ്ധാവിങ്കലുമിട്ടീടാം നസ്യത്തിന്നും ഗുണം തഥാ
കഫമേറ്റമതുണ്ടാകിലമൃതം മുളകും സമം
അരച്ചു കോഷ്ണതോയത്തിൽ കുടിക്കിൽ കഫമാശു പോം
ഇഞ്ചിനീരിലരച്ചിട്ടു മരിചം തേനുമായുടൻ
കുടിച്ചാലുടനേ തീരും കഫവൈഷമ്യമൊക്കെയും. ൧൬ . വ്യോഷവും മാഷവും കണ്ണിലെഴുതൂ തുളസീരസേ
വിഷസുപ്തനുണൎന്നീടും തഥാ ബകുളബീജവും. ൧൭
എരിഞ്ഞിക്കുരുതൻബീജവും മരിചം കൂട്ടിയും തഥാ
നസ്യാഞ്ജനങ്ങൾ മുമ്പേവ യെല്ലാം യുക്ത്യാപ്രയോജയേൽ.
കാളോദരാഹി ദംശിച്ചാൽ ഗോപീചന്ദനമെന്നിവ
തുല്യാംശമായി പ്പേഷിച്ചു ലിപ്ത്വാ പീത്വാ വിഷംഹരേൽ
കരേളകം ച കയ്യുണ്ണി വചാകായങ്ങളെന്നിവ
പ്രസ്രവേ ഭൃഗംതോയേ വാ പിഷ്ട്വാ മൂൎദ്ധ്നി വിലേപയേൽ.
പാലിൽ പചിച്ചു നെല്ലിക്ക മൂൎദ്ധാവിങ്കലിടാം തഥാ
നന്നാരി ചന്ദനം കൂടെ യരച്ചിട്ടു മിടാം പുന: ൨
കൎപ്പൂരം നീലികാമൂലമുത്തമാംഗേ തലോടുക
തിരുതാളിയതും രണ്ടുമഞ്ഞളും കൂട്ടിയും തഥാ. ൩
നെന്മേനിവാകയും പാടക്കിഴങ്ങും നന്നു മൂൎദ്ധനി
ഇന്തുപ്പാകാശതാൎക്ഷ്യം ച കൂട്ടിയും തലമേലിടാം. ൪
[ 41 ]ബ്രഹ്മി രോഹിണി മുത്തങ്ങ പിഷ്ട്വാ ശിരസി ലേപയേൽ
ഗോപികാ ഗന്ധസാരം ച വെണ്ണയും കൂട്ടിയും തഥാ. ൫
ഉറിതൂക്കിയതും നല്ല മാഞ്ചി കൊട്ടമമുക്കുരം
അരച്ചു തലയിൽ തേപ്പൂ തഥാ മഞ്ചട്ടി ദുൎവ്വയും, ൬
കുരുമ്പ തകരം കായം യോജിപ്പിച്ചു മിടാം തഥാ
നിംബുദുൎവ്വാ കരഞ്ജത്തോ ലിവയും നന്നു മൂൎദ്ധനി. ൭
ചന്ദനോശീരസിന്ധുത്ഥ വിഷവേഗം കടുത്രയം
കയ്യുണ്ണിനീരിൽ പ്പേഷിച്ച മൂൎദ്ധാവിങ്കലിടാം തഥാ. ൮
സിരാവേധങ്ങൾ ചെയ്തിട്ടു രക്തം നീക്കുക ദഷ്ടനെ
ദംശിച്ചതിന്റെ മേൽഭാഗം കീറീട്ടും ചോര നീക്കണം. ൯
കന്മഷങ്ങളിരിക്കുന്ന സന്ധിയിങ്കന്നു മങ്ങിനെ
സ്കന്ധേ പ്രഷ്ഠേപ്യൂരുദേശേ ജാനുനോൎമ്മോക്ഷയേൽ ക്രമാൽ.
ഉള്ളംകൈ രണ്ടിലും തദ്വൽ പാദദ്വന്ദ്വതലത്തിലും
നെറ്റിമേൽനിന്നുവ്വേണം പഞ്ചസ്ഥാനങ്ങളിങ്ങിനെ. ൧൧
പ്രധാനമായി ച്ചൊല്ലുന്നു രക്തം നീക്കുവതിന്നിഹ
പ്രാണസന്ദേഹമെന്നാകിൽ മൂൎദ്ധാവിൽ കീറിനോക്കീടാം.
യുക്ത്യാ മറ്റുള്ള ദേശത്തും കീറേണ്ടിവരുമേകദാ
തത്തൽ കാലോചിതം ജ്ഞാത്വാ കയ്യാൽ പടുമതിഭിഷക്
ഓരോ ദേശത്തു കീറേണ്ടും ശസ്ത്രത്തിന്റെ ക്രമങ്ങളും
മൎമ്മവും മറ്റുമെല്ലാമേ നിർണ്ണയിച്ചാചരേദിദം. ൧൪
മത്തനും ക്ഷീണനും പിന്നെ ക്കാതരന്നും വിഷണ്ണനും
കൃശനും സ്ഥൂലദേഹിക്കും രോഗമുള്ളവനും തഥാ. ൧൫
പൈദാഹമേറ്റമുള്ളോൎക്കും വൃദ്ധനും ബാലകന്നപി
ണ്ടമുള്ള ജനത്തിന്നും കീറേടരുതു നാഡിയെ. ൧൬
ഇച്ചൊന്നവൎക്കു രക്തത്തെ കൊമ്പുവച്ചിട്ടു നീക്കണം
അട്ടയിട്ടും കളഞ്ഞീടാം സിരാവേധം വിവൎജ്ജയേൽ. ൧൭
ഏറ്റം നടന്നു വന്നോൎക്കും സംഗമക്ഷീണനും പുന:
രക്തം ശൃഗാദികൾകൊണ്ടും നീക്കൊല്ലെന്നുപദേശമാം.
ദഷ്ടന്റെ ദേഹത്തിങ്കന്നു രക്തം നാഴി കളഞ്ഞീടാം
അതിലേറ്റം കളഞ്ഞീടിൽ നാനാധാതുക്ഷയം വരും. ൧൯
ദുഷ്ടരക്തങ്ങളെല്ലാമേ നീക്കേണം തൽ കറുത്തതാം
കൗെസുംഭപുഷ്പവൎണ്ണത്തിൽ രക്തം കണ്ടാൽ സമാപയേൽ.
കാലാകാലങ്ങളും പിന്നെ ബലാബലവിശേഷവും
നിരൂപിച്ചതു ചെയ്യേണം ബുദ്ധിമാനായ മാനുഷൻ. ൨൧
വിഷാതുരന്റെ ഭുക്തിക്കു നവരത്തണ്ഡുലം ശുഭം
രണ്ടുമാസത്തിലുണ്ടാകും നെല്ലെല്ലാം ഗുണമേറ്റവും. ൨൨
വരകും തിനയും നന്നു കോദ്രവം മുളനെല്ലുമാം
ചെന്നെല്ലരിയുമവ്വണ്ണം മദ്ധ്യമം ചെറുപുഞ്ചപോൽ. ൨൩
ചൂൎണ്ണിച്ചു തിപ്പലീചുക്കു മന്നത്തിൽ ചേൎത്തുകൊണ്ടതു്
നെയ്യും ചെറുപരിപ്പോടും കൂടെ ഭക്ഷിക്ക ദഷ്ടകൻ. ൨൪
കേവലം ചോറുതാനുണ്ടാൽ മതിയെന്നിഹ കേചന
ഊണിന്നൊടുക്കമിന്തുപ്പും വ്യോഷവും കാടിയിൽ പിബേൽ
കഞ്ഞിയെന്നാലതിൽ ചുക്കു ചെറുചീര പുനൎന്നവം
ഇട്ടുകൊണ്ടിഹ വെച്ചിട്ടു ചെറുചൂടോടെ പായയേൽ. ൨൬
അമരീമൂലവും പിന്നെ ഞെരിഞ്ഞിൽ വാജിഗന്ധവും
കൂട്ടീട്ടു കഞ്ഞി വെച്ചീടാം തകരം കൂട്ടിയാം തഥാ. ൨൭
കറിയ്ക്കു ശാകവൎഗ്ഗത്തിൽ ചെറുചീര ഗുണം തുലോം
തഥാ വേലിപ്പരുത്തീടെ പത്രവും പുഷ്പവും ഗുണം. ൨൮
മീനാങ്ങാണിയതും കൊള്ളാം മഞ്ഞളും കപ്പമഞ്ഞളും
ജീവന്തീപത്രപുഷ്പം ച കരിന്താളിയതും തഥാ. ൨൯
കൂശ്മാണ്ഡം വെള്ളരിക്കായും കയ്പയ്ക്കാ ച പടോലവും
കൊള്ളാം ചുണ്ടങ്ങയും തദ്വൽ കണ്ടകാരിയതും പുന: ൩൦
കറുത്ത കദളിക്കായും കൊള്ളാം ദഷ്ടന്നു കൂട്ടുവാൻ
മാംസത്തിൽ കീരിതന്റേയും മുയലിന്റേതുമുത്തമം. ൩൧
കുയിൽമാംസമതും കൊള്ളാം പരൽമീനും തഥൈവ ച
മദ്ധ്യമം പുള്ളിമാനാമ ശല്യമാംസവുമങ്ങിനെ. ൩൨
മത്സ്യമാംസം വിഷം തന്നെ സ്തംഭിപ്പിക്കുമതേറ്റവും
വൎദ്ധിപ്പിക്കയതും ചെയ്യും മുള്ളു കൂടാതെ കൂട്ടകിൽ. ൩൩
ഇഞ്ചിയും ചെറുനാരങ്ങാ പഴേതാം കണ്ണിമാങ്ങയും
കൂടെ നന്നിഹ ദഷ്ടന്നു ഭുക്തിക്കെന്നാൎയ്യസമ്മതം. ൩൪
ഉള്ളി കായവുമിന്തുപ്പും മരിചം ചുക്കു മഞ്ഞളും
ചേൎത്തുകൊള്ളൂ കറിയ്ക്കെല്ലാം വിഷശാന്തികരം പരം.
ക്ഷീരനെനെയ്യാദിയ്യുള്ള പഞ്ചഗവ്യം വിഷാപഹം
കാലോചിതങ്ങളോൎക്കാഞ്ഞാലതുതന്നേന്ന്യഥാ,
ശാസ്ത്രേഷു മതഭേദങ്ങൾ പലതുണ്ടു ചികിത്സയിൽ
പ്രമാണമതിനാചാൎയ്യ നിയോഗം തന്നെ കേവലം. ൩൭
തൈലം താംബൂലമപ്പം ഗുളമൊടു പുളിയും
സൎഷപം തേങ്ങ മോരും
ക്ഷാരദ്രവ്യം ച മാംസം ദധിയൊടു സുരയും
ശാകമത്യന്തഭുക്തി
അത്യുഷ്ണം ചേക്ഷുദണ്ഡം പനസമവുമവിലും
തോര മാഷം കുലസ്ഥം
നിത്യം വൎജ്ജ്യം വിഷാൎത്തൈൎയ്യുവതിസുഖമഥോ
ദ്ധ്വാനധൂമാതപാശ്ച ൩൮
തൂഹിനപവനസേവാ ധൂളിയേല്ക്കെന്നതും മ-
റ്റരുതിഹ പദസഞ്ചാരങ്ങളും ദഷ്ടകാനാം
തദനു ബഹുലകോപം ചിത്തശോകം ത ഹാസം
പുനരിഹ പകൽനിദ്രാം ചാപി വൎജ്ജിക്ക ദഷ്ടൻ.
അത്യുച്ചം പറകെന്നതും പരിഹരേ-
ദ്വാപാദ ചിന്താം തഥാ
നിഷ്ഠൂരോക്തികൾ ശാപവാക്യമവയും
വൎജ്ജിക്ക കേൾക്കുന്നതും
പിന്നേ മാനസദേഹപീഡകൾ വരു-
ത്തീടുന്ന കൎമ്മങ്ങള-
ങ്ങെല്ലാം വൎജ്ജ്യമിതെന്നു തന്നെ നിതരാം
പ്രോക്തം ഭിഷഭ്രി: പുരാ. ൪൦
പ്രാബല്യത്തിൽ കുടിച്ചീടാ മൊഴക്കാഴക്കതാം ജലം
ബാലന്മാൎക്കതിലൎദ്ധം പോൽ കുടിക്കുന്നൗെഷധം പുന:
താന്നിക്കുതൻ പ്രമാണത്തിൽ കലക്കീട്ടു കുടിക്കണം
ലേഹ്യങ്ങളെല്ലാം മുമ്മൂന്നു കഴഞ്ചീതിഹ ഭക്ഷയേൽ. ൪൨
പുരട്ടുന്നൗെഷധം കേമം നെല്ലിനോടൊത്തിരിക്കണം
അഞ്ജനങ്ങൾ യവത്തോളം നീളത്തിലെഴുതൂ ദൃശോ: ൪൩
നസ്യങ്ങൾ നാസികയാം തു പന്തീരണ്ടീതു തുള്ളികൾ
രയും ചെയ്ക യാമാൎദ്ധം തദൎദ്ധമിതി കേചന. ൪൪
ഏരണ്ഡാങ്കോലപത്രങ്ങ ളടയ്ക്കാമണിയൻ പുന:
തിന്ത്രിണീ ഭൂമിതാലത്തിൻ പത്രവും നിംബപത്രവും. ൪൫
കരഞ്ജലാംഗലീവാക ബകുളത്തിന്റെ പത്രവും
ഇവയോരോന്നുമീരണ്ടും വിഷശക്തിക്കു തക്കത്. ൪൬
കാടിതന്നിൽ പതറ്റീട്ടു നാലൊന്നു കറുകീടിനാൽ
അതുകൊണ്ടു വിയൎപ്പിപ്പൂ യഥാന്യായം വിഷാൎത്തനെ ൪൭
മുനിവൃക്ഷകഷായേണ സ്വേദിപ്പിക്കാമതെന്നിയെ
തെന തന്നെ പചിച്ചിട്ടും വിയൎപ്പിക്കാം വിഷാൎത്തനെ. ൪൮
വിയൎപ്പുമാറിയാൽ തൈലം തേപ്പൂ കാച്ചിയതഞ്ജസാ
നന്നാറി വാകക്കുരുവും നൊച്ചി പൂവാങ്കുറുന്തല. ൪൯
ഇവയിട്ടു ജലംവെച്ചി ട്ടെട്ടൊന്നു കുറുകീടിനാൽ
അതുകൊണ്ടു കുളിപ്പിയ്ക്ക കോഷ്ണമാമ്പോൾ വിഷാൎത്തനെ
മഞ്ഞളും താന്നിതൻതോലും വിഷവേഗമതും പുന:
വേതു വച്ചുംകുളിപ്പിയ്ക്കാം കൊള്ളാം സ്വേദോക്തമായതും
വയമ്പും ലശുനം കിഞ്ചിൽ സൈന്ധവത്തിന്റെ ചൂൎണ്ണവും
പാറ്റിക്കൊള്ളൂ കുടിച്ചീടാ നുള്ള മന്ദോഷ്ണവാരിയിൽ. ൫൨
വിയൎപ്പിക്കയതും തദ്വൽ കുളിക്കെന്നുള്ളതും പുന:
പകലേ ചെയ്തുകൊള്ളേണം രാത്രിയിൽ പരിവൎജ്ജയേൽ.
പാലിൽ പചിച്ചു നെല്ലിക്കാ പിഷ്ട്വാ മൂൎദ്ധനി ലേപയേൽ
കുളിച്ചാലുടനേ ചുക്കും വാകമൂലമതും പിബേൽ.
അമരീനിംബപത്രങ്ങൾ വിതറിക്കൊണ്ടതിൽ പുന:
കിടന്നീടുക നന്നേറ്റം വിഷശാന്തിക്കു ദഷ്ടന് ൫൫
വിഷം നിൽക്കുന്നതിൽ മീതെയുള്ള ധാതുചികിത്സയെ
ചെയ്തുകൊള്ളേണ മല്ലായ്കിൽ വിഷം മേല്പോട്ടുപോം ദ്രുതം
സേവിച്ചോരൗെഷധത്തിന്നു വീൎയ്യം പോരാതെപോകിലും
ധാതുയോഗ്യമതല്ലാതെ ചികിത്സിച്ചീടിലും തഥാ. ൫൭
വിഷം ഭിന്നിച്ചു ഭിന്നിച്ചു സന്ധിതോറുമിരുന്നുപോം
അപ്പോൾ സന്ധുക്കളെല്ലാമേ തളരും കമ്പവും വരും. ൫൮
ദാഹവും മറ്റുദേഹത്തിൽ നാനാപീഡകളും വരും
മോഹം താനുളവായെന്നും വരും കാലവിളംബനേ. ൫൯
ഞട്ടാഞ്ഞടുങ്ങതന്മൂലം കഷായം വെച്ചു പാലതിൽ
കുടിച്ചാലുടനേ തീരും സ്തംഭിച്ച വിഷമൊക്കെയും. ൬൦
രസമോടു കലൎന്നീട്ടു സമൂലം നിലനാരകം
പേഷിച്ചെടുത്തു തേയ്ക്കേണം ദഷ്ടമാം ദേഹമൊക്കവേ.
സ്തംഭിച്ച വിഷമെല്ലാം പോം സന്ധിസാമാദിയും കെടും
തോയധാരയതും നന്നുവിഷശാന്തിക്കു കേവലം. ൬൨
വിഷവും ദാഹവും മോഹം ഭ്രാന്തുമാലസ്യമുഷ്ണവും
മറ്റുമെല്ലാം ശമിപ്പാനങ്ങേറ്റം നന്നു ജലം തുലോം. ൬൩
മുറിയാതെ വിറയ്ക്കോളം ജലധാര കഴിച്ചുടൻ
ജാള്യശാന്തിക്കു തോയത്തിൽ മരിചപ്പൊടി പായയേൽ ൬൪
ഔഷധങ്ങളതെല്ലാമേ തത്തത്സമയമോൎത്തുടൻ
ചെയ്തുകൊള്ളുകയും വേണം പശ്ചാൽ ഗരളശാന്തയേ. ൬൫
നീലീപത്രം തണ്ഡുലീയം രണ്ടും കുത്തിപ്പിഴിഞ്ഞുടൻ
പഞ്ചസാരയതും ചേൎത്തു ലേഹ്യമായ്പാകമാചരേൽ. ൧
വ്യോഷം തകരമിന്തുപ്പും സൂക്ഷ്മമായി പ്പൊടിച്ചതിൽ
പാകേ യോജിച്ചുകൊണ്ടാശു സേവിപ്പൂ വിഷനാശനം. ൨
ദശപുഷ്പം പിഴിഞ്ഞുള്ള തോയം തന്നിലുമങ്ങിനേ
സേവിപ്പൂ ലേഹ്യമുണ്ടാക്കി വിഷമാംശു ശമിച്ചുപോം. ൩
നീലികാമൂലവും പാടക്കിഴങ്ങും വിഷവേഗവും
ബ്രഹ്മിയും തുല്യമെല്ലാമേ കഷായം വെച്ചു കൊണ്ടതു്. ൪
എട്ടൊന്നായാൽ പിഴിഞ്ഞിട്ടു സിതയും ചേൎത്തുകൊണ്ടിഹ
ലേഹ്യം സമാചരേൽ പാകേ മധുവും ചേൎത്തുകൊള്ളണം.
വയമ്പും ചന്ദനം വ്യോഷമശ്വഗന്ധം ത്രിജാതകം
മുസ്താ സൈന്ധവകായങ്ങൾ ചൂൎണ്ണവും യോജേയേൽ തദാ.
സൎപ്പാദികൾവിഷത്തിന്നും മൂഷികാദിവിഷത്തിനും
നന്നേറ്റം കക്ഷിരോഗാദിയെല്ലാം പോവതിനും ഗുണം. ൭
വിഷശാന്തി വരുത്തുന്നൊരൗെഷധങ്ങൾ പചിച്ചുടൻ
യുക്ത്യാ നിൎമ്മിച്ചു ലേഹ്യങ്ങളെല്ലാം നന്നു വിഷാമയേ. ൮
ഇപ്പറഞ്ഞ മരുന്നെല്ലാം മുക്കുടിയ്ക്കു ഗുണം തഥാ
ആട്ടിൻമോർ തന്നെ കൊള്ളേണം മാഹിഷം ഗവ്യവും ത്യജേൽ
തൈലം ദൂൎവ്വാമൃതരസേ കാച്ചിത്തേപ്പൂ വിഷാപഹം
മധുകം ചന്ദനം രാത്രി ദ്വന്ദ്വവും കല്ക്കമായിഹ. ൧൦
തഥാ കയ്യുണ്ണിനീർതന്നിൽ കാച്ചും തൈലവുമുത്തമം
അതിന്നു കല്ക്കം മധുകം വാജിഗന്ധം വചാപി ച. ൧൧
ശതക്രതുലതാ നീലീപത്രങ്ങൾക്കുള്ള നീരതിൽ
തൈലം പചിയ്ക്ക കല്ക്കത്തിന്നുശീരം ദേവദാരുവും. ൧൨
ചന്ദനം യഷ്ടികാ ശ്യാമ തകരം മഞ്ഞളും തഥാ
മുസ്താ ഫലത്രയം കൊട്ടും സമാംശം ചേൎത്തു കൊണ്ടിവ:
മന്ദാഗ്നിയിൽ പചിച്ചിട്ടു പാകം സൂക്ഷിച്ചരിച്ചുടൻ
തേച്ചുകൊണ്ടു കുളിപ്പിയ്ക്ക നിശ്ശേഷവിഷനാശനം. ൧൪
ദുൎവ്വാനാല്പാമരത്തോയേ പചേത്തൈലം വിഷാപഹം
നന്നാറി ചന്ദനം നീലീ മേഘനാദം ച കല്ക്കമാം. ൧൫
അമൃതും ദശപുഷ്പങ്ങൾ പിഴിഞ്ഞുള്ള രസത്തിലും
കാച്ചിതേച്ചീടലാം തൈലം കല്ക്കത്തിന്നു കടുത്രയം. ൧൬
വിഷവേഗമതും പാടക്കിഴങ്ങും രണ്ടുമഞ്ഞളും
ചന്ദനം ശാരിബാമൂലം മുസ്താ രാസ്നാ ച മാഞ്ചിയും. ൧൭
തുല്യാംശമിവയെല്ലാമേ കൂട്ടി ക്കാാച്ചിയ തൈലവും
തേച്ചാൽ വിഷങ്ങളെല്ലാമേ തീരുമാരോഗ്യവും വരും. ൧൮
അമൃതിൻവള്ളി പാച്ചൊറ്റി വില്വം നെല്ലിക്കയെന്നിവ
പലം മുമ്മൂന്നിതോരോന്നു വെള്ളം പന്ത്രണ്ടു കൊണ്ടതിൽ.
കഷായം വെച്ചുകൊണ്ടാശു നാലൊന്നായാലതിൽ പുന:
നാനാഴിയെണ്ണയും ചേൎത്തിട്ടത്ര കയ്യുണ്ണിനീരതും.
ദൂൎവ്വാരസമതും പാലും രണ്ടുമോരോരിടങ്ങഴി
ചേൎത്തുകൊണ്ടതു കാച്ചേണം സൂക്ഷിച്ചു മൃദുവഹ്നിയിൽ ൨൧
ചന്ദനോശീരതകര സുരദാൎവ്വപി മാഞ്ചിയും
കൊട്ടം മഞ്ചട്ടി കൎപ്പൂര മശ്വഗന്ധം ജലം പുന: ൨൨
ഏലം പതിമുകം തദ്വന്മധുകം ചൎമ്മപത്രവും
കല്ക്കമായിവയെല്ലാമേ ചേൎത്തു കാച്ചിയരിച്ചതു്. ൫൩
തേച്ചുകൊൾക ഭുജംഗാനാം ത്രിവിധാനാം വിഷങ്ങളും
കീടാഖൂലൂതഗോധാദിജാതമായവയും പുന: ൨൪
സ്ഥാവരോത്ഥമതായുള്ള വിഷങ്ങൾ വിവിധങ്ങളും
തൈലേനാനേന തീൎന്നീടുമാശു മറ്റുള്ള രോഗവും. ൨൫
ചന്ദനം മധുകം രണ്ടും കഷായം വെച്ചതിൽ പുന:
തൈലം കാച്ചുക കല്ക്കത്തിന്നവയും നറുനീണ്ടിയും. ൨൬
നാനാവിഷാമയേ പത്ഥ്യമേതത്തൈലം പുരാതനേ
നൃണാം തു പൈത്തികക്ഷ്വേളേ രക്തദൂഷ്യേ വിശേഷതാ.
ഇടിച്ചു നീലീകാപത്രം പിഴിവൂ ചെറുചീരയും
നാഴിനെയ്ക്കതു നാനാഴി നീരും തന്മൂലകല്ക്കവും. ൨൮
വെന്തെടുത്തതു സേവിച്ചാൽ ഗരമെല്ലാമൊഴിഞ്ഞുപോം
അന്നത്തിൽ ക്കൂട്ടിയുണ്ടാലും വേണ്ടതില്ല വിഷം കെടും.
അവൽപ്പൊരി ക്ഷ്വേളവേഗ ക്വാഥേ ത്ര്യുഷണകല്ക്കിതേ
വിപചേൽ ഗോഘൃതം നാനാ വിഷശാന്തികരം പരം.
നീലീമൂലം പലം രണ്ടു വേപ്പിൻതോൽ പലമൊന്നിഹ
കരഞ്ജപത്രവും തദ്വൽ ചതുഷ പ്രസ്ഥജലേ പചേൽ.
നാലൊന്നു ശേഷമുള്ളപ്പോൾ നാഴിനെയ്യും പകൎന്നുടൻ
കല്ക്കത്തിന്നമരീമൂലം വചാ വ്യോഷം നിശാദ്വയം. ൩൨
യഷ്ടീ കലിംഗം സിന്ധുത്ഥ മശ്വഗന്ധം നതം പുന:
ചന്ദനം മുസ്തയും പാടക്കിഴങ്ങും വിഷവേഗവും. ൩൩
കൂട്ടി വെന്തിതു സേവിയ്ക്ക വിഷമേƒപി വിഷാമയേ
തൽക്ഷണാൽ ക്ഷ്വേളമഖിലം സൎപ്പമൂഷാദിസംഭവം.
ശാന്തിം പ്രയാതി മൎത്ത്യാനാ മസ്യ വീൎയ്യ പ്രഭാവത:
അമൃതോപമമത്യൎത്ഥം നാമ്നാ നീലീഘൃതം ത്വിദം. ൩൫
ബ്രഹ്മി കുത്തിപ്പിഴിഞ്ഞുള്ള തോയം നെയ്യിൽ ചതുൎഗ്ഗുണം
ലശൂനം ജീരകം രണ്ടു മിന്തുപ്പും വിഷവേഗവും ൩൬
പാഠാ ഹരിദ്രായുഗ്മം ച വചാ വ്യോഷം യവാഷകം
രോഹിണ്യദിവിഷാ പത്ഥ്യാ രാമഠം മലയോൽഭയം. ൩൭
കല്ക്കത്തിന്നിവ കൂട്ടീട്ടു വെന്തു സേവിയ്ക്ക നെയ്യിത്
സമസ്തവിഷരോഗങ്ങൾ ശൂലയും ഭക്തരോധവും. ൩൮
ബാലന്മാൎക്കിരകൊണ്ടുണ്ടാം ദണ്ഡവും പാണ്ഡു കാമില
ഇത്യാദിയെല്ലാം തീൎന്നീടും വൎദ്ധിക്കും ബുദ്ധി വിദ്യയും. ൩൯
പാഠാ ദാൎവ്വീ പടോലം ച പൎപ്പടം ബ്രഹ്മി നിംബവും
യവാഷം രോഹിണീ തുല്യമിവയെല്ലാം പചിച്ചുടൻ.
നാലൊന്നായാൽ പിഴിഞ്ഞിട്ടു ഘൃതവും ചേൎത്തുകൊണ്ടതിൽ
പാകേ ചന്ദനവും മുസ്താ പുത്തരിച്ചുണ്ടമൂലവും. ൪൧
കണാ കലിംഗം ത്രായന്തി കല്ക്കീകൃത്യ സമന്തത:
സൂക്ഷിച്ചരിപ്പൂ സേവിപ്പൂ നാനാവിഷവിനാശനം. ൪൨
വിശേഷാന്മണ്ഡലിക്ഷ്വേള ക്ഷതവും ദുഷ്ടരക്തവും
ശോഫ്ദുൎഗ്ഗന്ധതോയങ്ങൾ നിസ്രവിക്കുന്നതും കെടും.
മറ്റും കാകോളജാലത്താൽ സംഭവിക്കുന്ന പീഡകൾ
എല്ലാം ശമിച്ചുപോം ശീഘ്രം ദാഹാപസ്മാരവും തഥാ.
ചൊറികുഷ്ഠങ്ങൾ പാണ്ഡ്വാദി കാമിലാ ഭ്രമമെന്നിവ
മറ്റു ചിത്തപ്രകോപത്താലുണ്ടാകുന്നവയൊക്കെയും. ൪൫
തീൎന്നുപോം കാന്തിയും പുഷ്ടി ദേഹാരോഗ്യാദിയും വരും
ശുദ്ധമത്യന്തമേതത്തു ദേവൈരപി സുപൂജിതം. ൪൬
അമരീമൂല തോയം ച തൽപത്രരസവും സമം
ചതുൎഭാഗം ഘൃതം ചേൎത്തു പചേത്തന്മൂലകല്ക്കിതം
സേവിപ്പൂ വിശ്വൎകാകോളേ പൈത്തികേ തു വിശേഷത:
എണ്ണനൈ കാച്ചി വാങ്ങീട്ടു ഹോമിച്ചാലുള്ള ലക്ഷണം
പാവകൻ നീലവർണ്ണത്തിൽ ജ്വലിച്ചാൽ മരണം ഫലം. ൧
രക്തവൎണ്ണ മതായീടിൽ ഫലം ക്ലേശമതായ് വരും
നിരൎത്ഥം ഫലമാം പിന്നെ വെളുത്താകിലതിന്നിഹ. ൨
പിംഗലിച്ചുജ്വലിച്ചീടിൽ വരുമിച്ഛാഫലം ദ്രുതം
ആശ്രയങ്ങളതും കൂടെ ചിന്തിപ്പൂ മതിമാൻ ഭിഷക് ൩
അഗ്നിജ്വാല കിഴക്കോട്ടു പാഞ്ഞീടിൽ കാംക്ഷിതം വരും
അഗ്നികോണത്തതെന്നാകിൽ അഗ്നിഭീതിയതാം ഫലം. ൪
ദക്ഷിണേ പ്രാണനാശം ച കന്യായാം ചിത്തവിഭ്രമം
ശാന്തി തന്നെ ഫലം ചൊല്ലാം പാവകേ പശ്ചിമാശ്രിതേ.
വായുകോണത്തു ചാഞ്ഞീടിൽ ഗുണമില്ലിഹ രോഗിണാം
വഹ്നിജ്വാല വടക്കാകിൽ മൃതിയില്ല ശുഭം ഫലം. ൬
ഈശാനകോണത്താകുമ്പോൾ ഫലം മംഗലമായ് വരും
കത്തി ത്തെളിഞ്ഞു മോൽപ്പോട്ടു തന്നേ ജ്വാലകളെങ്കിലോ. ൭
രോഗശാന്തിയു മായുസ്സും മറ്റുള്ളിച്ഛകളും തഥാ
സദ്യോ ലഭിക്കും മൎത്ത്യാനാം പാവകസ്യ പ്രസാദത: ൮
വല്ലാതെ ശബ്ദവും പിന്നെ പൊട്ടലും പൊരി പാറലും
കൂടാതെ വലമേ കൂടെ ചുഴന്നാലേറ്റവും ഗുണം. ൯
പൂൎവ്വപക്ഷപ്രതിപദം മുതലായമൃതിൻ കലാ
വലത്തേ ഭാഗമേ കൂടെ ക്കയറും പുരുഷന്നിഹ. ൧൦
മറുഭാഗമിറങ്ങീടും കൃഷ്ണപക്ഷേ ക്രമാൽ പുന:
നാരിക്കിടത്തു ഭാഗത്തു കാണേണം സ്ഥാനമിങ്ങിനെ. ൧൧
സുധാകുല കരേറുന്നോ രംഗവും പറയാം ക്രമാൽ
അംഗുഷ്ഠം പാദവും സന്ധി ജാനു ഗുഹ്യം ച നാഭിയും. ൧൨
ഹൃദയം കുചവും കണ്ഠം നാസികാ നേത്രകൎണ്ണവും
ഭൂമദ്ധ്യം നെറ്റി മൂൎദ്ധാവും സ്ഥാനങ്ങൾ പതിനഞ്ചിവ. ൧൩
സുധായാ സ്സപ്തമേ സ്ഥാനേ വിഷവും നിൽക്കുമെപ്പൊഴും
സുധാകല വിമൎദ്ദിച്ചാൽ തീൎന്നു പോം വിഷമൊക്കെയും ൧൪
തഥാ വിഷാംഗം മൎദ്ദിച്ചാലേറെ വൎദ്ധിച്ചുപോം വിഷം
അതുകൊണ്ടതു ചെയ്യൊല്ലാ ചെയ്തീടിൽ പാപമായ് വരും
വിഷം നിൽക്കുന്നൊരംഗത്തിൽ കടിപ്പെട്ടുവതെങ്കിലോ
ശീഘ്രം മൃത്യു വരും രക്ഷ പലതും ചെയ്കിലും തദാ. ൧൬
സുധാകുലായാം ദംശിച്ചു ഗുളികൻ തന്നെയെങ്കിലും
വിഷപീഡകളുണ്ടാകയില്ല പീയൂഷ വീൎയ്യത: ൧൭
കണ്ഠത്തിൽ ക്ഷ്വേളമാകുമ്പോൾ ഭക്ഷിക്കുന്നവയൊക്കെയും
ക്ഷ്വേളാകാരം സ്മരിച്ചീടിൽ ക്ഷ്വേളമായ് പോം ഭുജിച്ചത്.
സുധാകുല വരും കാല മമൃതാം വിഷമെങ്കിലും
അതുകൊണ്ടമൃതായിട്ടു നിരൂപിച്ചു ഭുജിക്കണം. ൧൯
ഏവം സ്മരിച്ചു ഭക്ഷിച്ചാൽ ബുദ്ധി,പുഷ്ടി,ബലങ്ങളും
കാന്തി,യാരോഗ്യ,മായുസ്സും, വൎദ്ധിച്ചിടും സുഖാദിയും. ൧൦
ദു:ഖം,പമൃത്യു.പലിത,ജ്വരാ,തങ്കാദിയും കെടും
അമൃതിൻകുല ഗുഹ്യത്തിൽ വരുമ്പോൾ വശ്യമാം തദാ ൨൧
സുദാകുല വിമൎദ്ധിച്ചാൽ ചുംബിച്ചീടുകിലും തദാ
ഗാഢമായ് നോക്കിയെന്നാലും വശ്യായ ഭവതി ക്രമാൽ.
സുധാകലേടെ മദ്ധ്യത്തിൽ ചിന്തിപ്പൂ പ്രാണവായുവെ
നിത്യവും ദൃഢമായെന്നാ ലായുസ്സുണ്ടായ് വരും നൃണാം. ൨൩
൨൪
ആദൗെ പ്രജകളെപ്പണ്ടു സൃഷ്ടിച്ചിട്ടബ്ജസംഭവൻ
രക്ഷിച്ചീടുവതിനായി കല്പിച്ചാ നൗെഷധങ്ങളും ൨൫
ഒൗഷധങ്ങളെ ത്തന്നെയും
കല്പിച്ചാനോഷധീപാൎശ്വോ സുപ്രഭാ.
വിധി കൂടാതെകണ്ടാരാനൗെഷധങ്ങളെടുക്കിലോ
തേഷാം വീൎയ്യ ത്വയാ ഗ്രാഹ്യമിത്യാവഷ്ട ച തേന സാ.
അതുകൊണ്ടവളേ പൂൎവ്വം പ്രണമ്യവിധിവൽ സുധി:
ഒൗഷധത്തിന്റെ പാൎശ്വാത്തി യൎച്ചിച്ചു കുസുമാദികൾ ൨൮
പത്തുവട്ടം ജപിക്കേണം ഇദം പ്രാഞ്ജലിപൂൎവ്വകം
പ്രദക്ഷിണം പരിക്രമ്യ നമസ കൎയ്യാത്തദൗെഷധം ൨൯
[ഓം നമോ ഓഷധീഭ്യ: ഊൎജ്ജാവന്തോ ഭവിഷ്യഥ
തദ്വീയ്യ: കൃൽസ്ന്യകുരുദ്ധ്വം വച വച ഹന ഹന ദഹ
ദഹ മാരയ മാരയ തുഭ്യം നമ:]
ഇതുകൊണ്ടിപ്രകാരത്തി ലൗെഷധങ്ങളെടുക്കുക
വീര്യം പൂൎണ്ണമതാ മെന്ന മുദ്ധരിച്ചുള്ളൊരൗെഷധം
ഒന്നു കൂട്ടുക യെന്നാൽ മറ്റെല്ലാറ്റിന്നും ബലം വരും ൩൧
ഗുരുനാഥനെ വന്ദിച്ചിട്ടൗെഷധംതൊട്ടുകൊണ്ടുടൻ
ജപിപ്പൂ താക്ഷ്യമന്ത്രത്തെ സുധാഹൃദയവും പുന: ൩൨
ധാന്വന്തരാദി മന്ത്രങ്ങൾ യഥായോഗ്യം ജപിച്ചുടൻ
അമൃതാകെ നിരൂപിച്ചി ട്ടൗെഷധത്തെക്കൊടുക്കുക. ൩൩
ധന്വന്തരീം മഹാവിഷ്ണും ഗരുഡം പാവകം പുന:
മാൎത്താണ്ഡ മശ്വിനീദേവൗെ സുധാം മൃത്യുഞ്ജയം തഥാ.
അച്യുതം സ്കന്ദ മാചാൎയ്യ പാദപത്മം വിശേഷത:
ദൃഢമായി നിരൂപിച്ചിട്ടൗെഷധങ്ങൾ കുടിക്കണം. ൩൫
വിഷരോഗം ശമിപ്പാനും,മായുസ്സിന്റെ ബലത്തിനും
ഭക്തിപൂൎവ്വം കഴിപ്പിക്കവേണമീശ്വരസേവകൾ. ൩൬
ഗണനായകഹോമം ച ദഗ്ഗാപൂജയതും പുന:
ഭാസ്കരന്നു നമസ്കാരം മൂന്നുലക്ഷം ജപം തഥാ. ൩൭
ഗോപാലകം രുദ്രസൂക്തം പൗെരുഷം സൂക്തമേവ ച
ശംഖാഭിഷേകം ദേവേഷൂ നിവേദ്യം മധുരത്രയം. ൩൮
ധാന്വന്തരജപം തധ്വത്തദീയം ഹോമപൂജയും
മൃത്യുഞ്ജയാഖ്യം ഹോമം ച ശങ്കരന്നംബുധാരയും. ൩൯
ക്ഷീരധാരയതും നന്നു ശൂലിനീജപവും തഥാ
വിശേഷിച്ചു വിഷം തീൎപ്പാൻ ഗരുഡാഷ്ടോത്തരം ശതം.
വിഷ്ണുസാഹസ്രനാമം ച പൂജയും സ്കന്ദസേവയും
ഖഗേശ്വരപ്രീതി തന്നെ കഴിച്ചീടിൽ ഗുണം തുലോം. ൪൧
വിപ്രഭോജനവും വേണം ഭിഷഗ്ഗണകപൂജയും
മറ്റുള്ള സജ്ജനങ്ങൾക്കും പ്രസാദത്തെ വരുത്തണം, ൪൨
ഗ്രഹദേവാദിപൂജാ ച ബലിയും തർപ്പണങ്ങളും
യഥാശക്തി കഴിക്കേണം മറ്റുള്ളീശ്വരസേവയും. ൪൩
ക്രിയാവസാനേ ശക്തിക്കു തക്ക ദക്ഷിണ ചെയ്തുടൻ
പ്രസാധിപ്പിക്കയും വേണം കല്യാണഫലസിദ്ധയേ. ൪൪
കുലചന്ദ്ര:, കരഘ്നശ്ച വിഷഘാതി,ഭയാനക:,
ക്രൂരോ,ƒ ഗ്ര,ശ്ച കുമുദോ , മേഘനാദ , ശ്ച ഭൂതക:. ൧
തീക്ഷ്ണ , സ്സുദൎശ , സ്സിംഹാസ്യ , സ്സുദന്ത , സ്സുമുഖ, സ്തഥാ
ഏകചാരീ , സുഗൎഭ, ശ്ച കീൎത്തിതാംഷ്ഷാഡശാഖവ : ൨
ഏവം മൂഷികവംശങ്ങൾ പതിനാറുണ്ടവറ്റിന്
ഓരോ കാലത്തിലോരോന്നിന്നേറ്റമുണ്ടാം വിഷം തുലോം.
പതിനാറെലികൾക്കുള്ള വിഷമോരോരോ ധാതുവിൽ
കടന്നാലതിനുള്ളോരു ലക്ഷണങ്ങൾ ചികിത്സയും. ൪
വേറിട്ടു ചൊന്നതെല്ലാം താനറിവാൻ പണിയേറ്റവും
ആകയാലിഹ സാമാന്യം ചികിത്സാ ലക്ഷണങ്ങളും. ൫
ചൊല്ലുന്നൂ പ്രാണിനാം സാക്ഷാദുപകാരാൎത്ഥമായിഹ
ഇവറ്റിൻ പല്ലു പെട്ടാലും ശുക്ലാ ദേഹേ പതിക്കിലും. ൬
നഖങ്ങൾകൊണ്ടു ദേഹത്തിൽ മുറിഞ്ഞീടുകിലും തഥാ
ശവശുക്ലാദി വീണുള്ളതുപജീവിച്ചിതാകിലും. ൭
വിഷപീഡകളുണ്ടാകും ക്രമത്താൽ പ്രാണികൾക്കിഹ
കുടിച്ചൊരു പ്രദേശത്തു തഴമ്പായിട്ടിരിക്കിലും. ൮
പുൺ പെട്ടിട്ടതുണങ്ങാതെ നൊമ്പരത്തോടിരിക്കിലും
വിഷമുണ്ടതു ദഷ്ടന്റെ ദേഹത്തിങ്കലതോൎക്കണം. ൯
ദംശപ്രദേശേ വീങ്ങീടും നൊമ്പരങ്ങളുളാം തൂലോം
തലനോവോടു പനിയും കക്ഷിവേദനയും തഥാ ൧൦
രുചിയൊന്നിലുമില്ലാതെ വന്നീടും നേത്രരോഗവും
കമ്പവും കഫവും ശീതം തഥാ സൎവാങ്കസാദവും. ൧൧
മേലെല്ലാം വട്ടമായിട്ടു പൊട്ടും കൂഞ്ചൊറിയും പുന:
നൊമ്പരങ്ങൾ ശരീരത്തിലെല്ലാം വൎദ്ധിച്ചുവന്നിടും ൧൨
ആതപേച്ഛയമുണ്ടാകും മൂക്കിലീടേ ജലം വരും
മലമൂത്രങ്ങൾ ബന്ധിക്കും പീഡകൾ പലതും വരും ൧൩
എലിതൻ നഖദന്താദി തട്ടിയാലവനപ്പോഴേ
കൈയ്യുണ്ണിവെള്ളം മൂൎദ്ധാവിൽ തേച്ചീടിൽ വിഷമാശുപോം
കാൎപ്പാസപല്ലവം തൈലേ പേഷിച്ചിട്ടു കുടിക്കിലും
തഥാ തൈലത്തിലാകാശതാക്ഷ്യചൂൎണ്ണം കുടിക്കിലും ൧൫
കാൎപ്പാസപത്രം ക്ഷീരത്തിൽ പിഴിഞ്ഞിട്ടതിലപ്പൊഴേ
കിഞ്ചിൽ ചൂൎണ്ണമതും കൂട്ടികൊടുപ്പൂ മൂഷികാൎത്തന് ൧൬
കഴുത്തോളംജലേ നിന്നു കുടിച്ചപ്പാത്രമഞ്ജസാ
മൂൎദ്ധാവിനെ ക്കടത്തീട്ടു പിമ്പോട്ടെക്കങ്ങെറിഞ്ഞിടൂ ൧൭
ശീതപ്പെട്ടു വിറപ്പോളം മുങ്ങവേണം യഥാബലം
ദിനത്രയ മതീവണ്ണം ചെയ്തുകൊള്ളൂ വിഷംകെടും ൧൮
ഒന്നരദിവസംചെല്ലും മുമ്പിലേ ചെയ്തുകൊള്ളണം
അല്ലായ്ക്കിലൗെഷധം മറ്റു കുടിയ്ക്കേണം പുരട്ടണം ൧൯
ചെറുചീര സമൂലത്തെ കാടിനീരിൽ പിബേത്തത:
തഥാ ശിരീഷപഞ്ചാംഗം പായയേൽ ക്ഷ്വേളശാന്തയേ.
അങ്കോലമൂലം ക്ഷീരത്തിൽ കുടിപ്പൂ കാഞ്ചികേ ƒ ഥവാ
തദ്വച്ചാരണയും നീലീമൂലവും ചെറുചീരയും ൨൧
തുല്യമായി കുടിപ്പിപ്പു വ്രണേ തേപ്പൂ വിഷാപഹം
ശ്വേതാൎക്കമൂലം ഗന്ധം ച ഗോക്ഷീരേ പായയേത്തഥാ
ഉന്മത്താൎക്കദലം വേലിപ്പരുത്തിക്കുള്ള പത്രവും
പിഴിഞ്ഞ നീരിൽ കായത്തെ മേളിച്ചിട്ടു പുരട്ടുക. ൨൩
കടുത്രയം കുടിയ്ക്കേണം തഥാ സൈന്ധവ ചന്ദനേ
ലേപനം ചെയ്കയും വേണം വിഷശാന്തിക്കു ദഷ്ടനു് ൧൪
കരളേക മഘോരീടെ മൂലവും ചന്ദനം വചാ
നന്നാറി പാടതൻവേരും ശംഖപുഷ്പ, മവൽപ്പൊരി. ൨൫
ഇവയെല്ലാം സമം കൂട്ടൂ തത്തുല്യം വെള്ളടമ്പുതൻ-
പത്രവും കൂട്ടി ഗോക്ഷീരേ പിഷ്ട്വാ സപ്തദിനം പിബേൽ
ലേപനാദികളും ചെയ്ക വീക്കവും തീൎന്നുപോം ദ്രുതം
നാനാമൂഷികദോഷങ്ങൾ വിദ്രുതം പോയ് മറഞ്ഞിടും ൨൭
പൊഴപ്പരത്തിത്തോലിന്റെ രസത്തിൽ തഴുതാമയും
മുരിങ്ങാത്തൊലി കൊഞ്ഞാണിത്തൊലിയും കരളേകവും
വയമ്പും ചന്ദനം പാടിക്കിഴങ്ങും ഗൃഹധൂമവും
പിഷ്ട്വാ സൎവ്വാംഗവും തേപ്പു നഷ്ടമാം മൗെഷികം വിഷം.
കഴഞ്ചോരോന്നു കൊള്ളെണം കറയാതെ ഫലത്രയം
ചൂണ്ടവേർ മുക്കഴഞ്ചാവൂ പൊടിച്ചിട്ടിവയൊക്കയും. ൩൦
കള്ളിപ്പാലിലുരുക്കീട്ടു കുപ്പിപ്പാത്രത്തിലിട്ടുടൻ
അടച്ചാതപമുള്ളേടം വച്ചുകൊണ്ടതുണക്കുക. ൩൧
പൊടിച്ചു പൊടിയാക്കീട്ടു മുമ്പിലുണ്ണുന്നചോറതിൽ
നെയ്യും പൊടിയതും ചേൎത്തു ഭക്ഷിപ്പൂ വിഷമാശൂ പോം
ഉപ്പുനീരിൽ നനച്ചിട്ടു തിലം തോലു കളഞ്ഞുടൻ
ചുക്കുമൊപ്പിച്ചു ചൂൎണ്ണിച്ചു മേളിച്ചു ഗുളമോടത്. ൩൩
സേവിച്ചുകൊണ്ടാലാൎത്തന്നു വൈരസ്യങ്ങളകന്നു പോം.
പശുവിൻപാലിലെട്ടൊന്നു കള്ളിപ്പാലു കലൎന്നുടൻ. ൩൪
കാച്ചിക്കൊണ്ടൊറ തൊട്ടിട്ടു ദധിയാക്കി ക്കലക്കുക
ഉദ്ധൃത്യ വെണ്ണ സേവിച്ചാലൊഴിയും മൗൊഷികം വിഷം.
ശിവമല്ലിയുടേ വേരും പുഷ്പവും ചന്ദനം വചാ
വിഷവേഗം തഥാ പാടക്കിഴങ്ങും മരമഞ്ഞളും ൩൬
മത്തങ്ങാ രോഹിണീ വ്യോഷ പൃഥുകഴപ്പൊരിയെന്നിവ
തുല്യമായിപ്പൊടിച്ചിട്ടു സേവിപ്പൂ തേനുമായതു് ൩൭
മറന്നുപോയേനിന്തുപ്പം കൂട്ടിക്കൊൾക പൊടിച്ചതിൽ
അനേന നശ്യതി ക്ഷ്വേളം തിമിരം ഹി യഥേന്ദുനാ. ൩൬
പറിച്ചു തൂക്കൂ പുകയത്തൎക്കപത്രം വെളുത്തത്
പുകയേറ്റം പിടിച്ചാലങ്ങെടുത്തിട്ടു പൊടിച്ചതിൽ. ൩൯
നാലൊന്നു സൈന്ധവം ചേൎപ്പൂ തദൎദ്ധം ടങ്കണം തഥാ
തേനിൽക്കുഴച്ചു സേവിപ്പൂ സമസ്താഖുവിഷാപഹം. ൪൦
പൊരിച്ചാനയടീമൂലം ശതമൂലീടെ കന്ദവും
കൊട്ടത്തേങ്ങാപ്പുറന്തോലും നീലിച്ചുള്ള കരിമ്പതും. ൪൧
തൂക്കിത്തുല്യമതാക്കീട്ടു വറുത്തിട്ടങ്ങരച്ചത്
തൊട്ടു തേച്ചാലൊഴിഞ്ഞീടും വീക്കം മൗെഷികദോഷജം.
വീക്കം പാരമതായീടിൽ മണ്ഡലിക്കു പറഞ്ഞവ
മരുന്നും ധാരയും ചെയ്താലൊഴിയും വിഷവീക്കവും. ൪൩
ജലദോശീരശീതം ച വിശ്വം പൎപ്പടതോയവും
കഷായം വെന്തു സേവിച്ചാൽ പനി ശീഘ്രമൊഴിഞ്ഞു പോം
നീലീ,കരഞ്ജ, പിചുമന്ദ,ശിരീഷ,ശിഗ്രു-
മുസ്തൊ, ഗ്ര, വിശ്വ, സുരഭ്രരുഹ, ചന്ദനാനി
ഏഭിസ മാംശസഹിതൈ: പരിപക്വമംഭ:
ശീഘ്രം വിനാശയതി മൃഷികാദോഷജാതം. ൪൫
പാഠാ , ശിരീഷ , പൃഥുകാഖ്യ,വചാ, ഹരിദ്രാ,
കുഷ്ഠാ,ബ്ദ,വിശ്വ,മധുകൈ.സ്സമഭാഗയുക്തൈ:
ക്വാഥോ ഹരത്യഖിലമൂഷികദോഷജാതം
ക്ഷ്വേളം ക്ഷണേന ദഹനോ ഹിയഥാ തൃണൗെഘം.
പഞ്ചാംഗം ച ശിരീഷജം ത്രികടുകം
കാകോളവേഗം വചാ
പത്ഥ്യാ ചന്ദന,വാജിഗന്ധ,തകരോ,
ശീരാ,ബ്ദ,നിംബത്വച:
സംക്വാഥ്യാശു സമാംശമത്ര തു ജലേ-
പേത്യൽ സമസ്തം പ്രഗേ
പീത്വാ സൈന്ധവസംയുക്തം പരിഹരേൽ
കാകോളമാഖൂത്ഭവം ൪൭
നാലിടങ്ങഴി കൊള്ളേണം കറുകക്കുള്ള നീരത്
നാനാഴിയെണ്ണയും ചേൎത്തു കാച്ചൂ കല്ക്കസ്യ യഷ്ടിയാം. ൪൮
ദശപുഷ്പം പിഴിഞ്ഞുള്ള തോയേ കാച്ചുകിലും ഗുണം
തഥാ ഭൃംഗാമൃതരസേ കാച്ചിക്കൊണ്ടുള്ള തൈലവും. ൪൯
മൂഷികാൎത്തനു തേച്ചിട്ടു കുളിപ്പാൻ ഗുണമേറ്റവും
കുളിച്ചാലപ്പൊഴേ നല്ലൊരൗെഷധത്തെ ക്കുടിക്കണം. ൫൦
സങ്കടം പലതും പാര മേറീടിലവനപ്പൊഴേ
ഛൎദ്ദിപ്പിക്ക ഗുണം ശീഘ്രം സരിപ്പിച്ചീടിലും തഥാ. ൫൧
നില നാരകമൂലത്തെ ക്ഷീരംതന്നിൽ കുടിക്കിലോ
ആഖുജാതമതായുള്ള വിഷം ഛൎദ്ദിച്ചു പോം നൃണാം, ൫൨
തഥൈവ മഹിഷീതക്രേ കുടിപ്പൂ പേച്ചരക്കുരു
കാടിയിൽ പുന്നബീജത്തെ കുടിച്ചാലും വമിച്ചുപോം. ൫൩
കരുവള്ളീയുടേ മൂലം വിരകിൻ കുരുവും തഥാ
ഇവയൊന്നെണ്ണയിൽ പീത്വാ വിഷം ഛൎദ്ദിച്ചു പോം ദ്രുതം.
കാലമേറെ ക്കഴിഞ്ഞീടി ലിവയൊന്നു കൊടുത്തുടൻ
എണ്ണ തേച്ചിളവൈയിലത്തു നിൎത്തീടൂ വിഷദഷ്ടനെ. ൫൫
എന്നാൽ ഛൎദ്ദിച്ചു പോയീടു മാഖൂനാം വിഷമൊക്കെയും
ചന്ദനം ശുദ്ധതോയത്തിൽ കുടിച്ചാൽ ഛൎദ്ദി നിന്നുപോം.
പരിപ്പും മലരും ചുക്കും ബലാ വില്വം ച ധാന്യവും
കഷായം വെച്ചു സേവിച്ചാൽ ചൎദ്ദിയെല്ലാ മിളച്ചുപോം.
കാവിക്കല്ലഞ്ജനക്കല്ലും ചുക്കും തിപ്പലി യഷ്ടിയും
ധാത്രീഫലമതും തേനിൽ സേവിച്ചാൽ ഛൎദ്ദി നിന്നു പോം.
ആവണക്കെണ്ണയും പാലും കുടിയ്ക്കിലിളകും മലം
തഥാ ച കൊന്ന സേവിപ്പൂ കാഞ്ഞവെള്ളമതിൽ പുന:
അമൃതും പൂഗവും പത്ഥ്യാ കഷായം ചുക്കു,മായുടൻ
വെച്ചു സേവിച്ചു കൊൾകെന്നാൽ ഉടനേ സരണം വരും
കമ്പിപ്പാലയുടേ വേർമേൽ തൊലിയും നൽക്കടുക്കയും
അമൃതും ചുക്കുമായ് വെച്ച കഷായം തു വിരേചകം. ൬൧
സ്നാനം ചന്ദനപാനം ച ദധിഭോജന,മെന്നിവ
ചെയ്തുകൊണ്ടാൽ ശമിച്ചീടും സരണം ചൗെഷധോത്ഭവം.
കഷായം വെച്ചു നല്ലോരു കരളേക, മവൽപ്പൊരി
നാലൊന്നായാൽ പിഴിഞ്ഞിട്ട ങ്ങതിൽ നാലൊന്നു നെയ്യതും
പകൎന്നു വെന്തു കൊള്ളേണം കല്ക്കത്തിന്നു കടുത്രയം
സേവിച്ചാൽ മൂഷികക്ഷ്വേള മൊഴിഞ്ഞീടുമശേഷവും
കൊട്ടം കമിഴുതൻവേരും കഷായം വെച്ചതിൽ പുന:
വെന്തുകൊള്ളാം ഘൃതം കല്ക്കം മധുകം മുന്തിരിങ്ങയും.
സമം നെയ്യോടു ഗോമൂത്രം കൂട്ടി വെന്തു കുടിക്കണം
തഥാ ബ്രഹ്മീ രസേ വെന്തു സേവിച്ചാലും ഗുണം തുലോം.
വൃശ്ചികാനും വിഷത്തിന്റെ ലക്ഷണങ്ങൾ ചികിത്സയു
കിഞ്ചിൽ ചുരുക്കിച്ചൊല്ലുന്നേൻ ജനങ്ങൾക്കറിവാനിഹ. ൧
അനിശം കമ്പമുണ്ടാകും ഛൎദ്ദിബുദ്ധിഭ്രമങ്ങളും
ശൂലയും സ്വേദവും പാരം പനിയും രോമഭേദവും. ൨
ദംശേ വേദനയും പാരിച്ചഴലും രക്തവൎണ്ണവും
നാനാവൃശ്ചികജന്തുക്കൾ വിഷത്തിന്നുള വായ് വരും. ൩
ആദൗെ ശൃംഗജളൂകാദി കൊണ്ടു രക്തം കളഞ്ഞുടൻ
അശ്വഗന്ധ,കരഞ്ജങ്ങൾ പായയേന്നസ്യമാചരേൽ. ൪
പുളി മോരിലരിച്ചിട്ടു വേപ്പിന്തോൽ മുളകെന്നിവ
കാച്ചി ക്കവോഷ‌്ണമാകുമ്പോൾ അതിനാൽ ധാര കൊള്ളുക.
കരഞ്ജ,തിന്ത്രിണീ,കാരസ്കരത്തിൻ പത്രമെന്നിവ
പിഴിഞ്ഞ നീരിലിന്തുപ്പു,ങ്ങെഴുതൂ കണ്ണു രണ്ടിലും. ൬
ഹസ്തംകൊണ്ടു പിഴിഞ്ഞിട്ടു വുങ്ങിന്റേ പത്രമഞ്ജസാ
കണ്ണിലും മൂക്കിലും പിന്നെ വായിലും കടിവായിലും. ൭
പ്രയോഗിച്ചാൽ വിഷം തീരും വൃശ്ചികോത്ഥമതൊക്കെയും
തഥാ താംബൂലവും കായം കൂട്ടിക്കൊണ്ടു പിഴിഞ്ഞതും.
ബാലകക്കുടപിഞ്ഛങ്ങൾ ഇന്തുപ്പും തിലകല്ക്കവും
ചതച്ചിട്ടു പുകച്ചീടിൽ തീൎന്നീടും തേൾവിഷം ദ്രുതം. ൯
വേപ്പിൻ പത്രമതും നല്ല മഞ്ഞളും നരകേശവും
ഉമിയും കള്ളിതൻ പത്രം പനയോല യുഴിഞ്ഞയും. ൧൦
കൂട്ടി പ്പുകച്ചുകൊണ്ടാലും വിഷം വൃശ്ചികജം കെടും
തഥാ ദാൎവ്വീരാമഠാനാം ധൂപവും നന്നു കേവലം. ൧൧
ചിലന്തിക്കുള്ള ചിഹ്നങ്ങളൗെഷധങ്ങളുമങ്ങിനെ
സാമാന്യമിഹ ചൊല്ലുന്നേൻ വിംശതിക്കും ക്രമാൽ പുന:
ശേഷം നാലുണ്ട , വററിന്നു ചികിത്സാ നാസ്തി ഭൂതലേ
നാലിലൊന്നിനെയങ്ങോട്ടു കണ്ടാൽ ചത്തീടുമഞ്ജസാ. ൧൩
ഇങ്ങോട്ടു കണ്ടാൽ ചത്തീടു , മൊന്നു മറ്റേവനും പുന:
ഛായകൊണ്ടു ഹനിച്ചീടും ഗന്ധംകൊണ്ടൊരുവൻ തഥാ.
മറ്റുള്ളതു ചികിത്സിച്ചാൽ ക്രമത്താൽ ഭേദവും വരും
മന്ത്രൗെഷധങ്ങൾകൊണ്ടേഷാം വിഷശാന്തി വരുത്തണം.
ദംശപ്രദേശേ പുളകം ശോഫവും സ്ഫോടസംഘവും
തീവ്രവേദനയും പാരം ശിരോരോഗവു മങ്ങിനെ. ൧൬
വൎണ്ണഭേദവു മുണ്ടാകും ജ്വരവും പാരമായ് വരും
ലൂതാജാതവിഷത്തിന്ന ങ്ങീവണ്ണം ലക്ഷണം വിദു: ൧൭
രക്തം വിമുല്യ തുളസിം രജനീം തേച്ചുകൊള്ളണം
പാലിൽ കലക്കി സ്സേവിപ്പൂ തദേവ വിഷശാന്തയേ. ൧൮
ഓട്ടിൻ പാത്രമതിൽ കായം താംബൂലാംബുനി മർദ്ദയേൽ
തേച്ചുകൊണ്ടാലുണങ്ങീടു, മരുത്തിട്ടുള്ളതൊക്കെയും. ൧൯
ശിരീഷനീലിമൂലങ്ങൾ തൽപത്രാംബുവതിൽ പുന:
പായയേ ല്ലെപയേൽ ശീഘ്രം വിഷം നശ്യതി ലൂതജം. ൨൦
ചെറുചീര സമൂലത്തെ തേച്ചുകൊണ്ടു കുടിക്കിലും
കൊട്ടം രാമച്ചവും നീലീമൂലവും ഗന്ധസാരവും. ൨൧
പാലിൽ കുടിച്ചു തേച്ചാലിങ്ങടങ്ങും ലൂതികാവിഷം
നന്നാരിനീലീമൂലങ്ങൾ ധാരയും പാനവും ഗുണം. ൨൨
കാട്ടുകയ്പയുടേ പത്രം തുളസീദലവും സമം
നസ്യാഞ്ജനാദി ചെയ്തീടിൽ ചിലന്തീവിഷവും കെടും. ൨൩
നീലീദളമതും നല്ല തുളസീ കരിനൊച്ചിയും
പിഴിഞ്ഞുണ്ടായ വെള്ളത്തിൽ വെന്തുകൊള്ളൂ ഘൃതം ഭിഷക്
കല്ക്കത്തിന്നുള്ളിയും വ്യോഷം അശ്വഗന്ധം ച ചന്ദനം
മധുകം തകരം കൊട്ടം നന്നാരി കരളേകവും. ൨൫
തുല്യമായിവ യെല്ലാമേ കൂട്ടി വെന്തതരിച്ചുടൻ
സേവിച്ചുകൊണ്ടാൽ തീൎന്നീടും ലൂതജം വിഷസഞ്ചയം
ഇവറ്റിൻവേർ കഷായം വെച്ചതിലും വെന്തു കൊള്ളലാം
ഇച്ചൊന്ന പോലെ തേങ്ങാനൈ കാച്ചിത്തേച്ചീടിലുംതഥാ.
കീരിക്കുള്ള വിഷംകൊണ്ടു ഗളഭംഗം വരും നൃണാം
ദന്തോഷ്ഠങ്ങൾ കറുത്തീടും തഥാ താലുപ്രദേശവും. ൨൮
വാക്കിന്നിടൎച്ചയും കാണാം ചുകക്കും നേത്രയുഗ്മവും
തീവ്രജ്വരം മഹാപീഡ പലതും പാരമായ് വരും. ൨൯
വേലിപ്പരുത്തിതൻപത്രം ഫലവും പുഷ്പമൂലവും
നാലുമൊപ്പിച്ചരച്ചിട്ടു പായയേല്ലേപയേദ്രുതം. ൩൦
നീലികാപത്രവും വേരും തേച്ചുകൊണ്ടു കുടിക്കിലും
കീരിതന്റെ വിഷം തീരും പാരം പാരിച്ചതെങ്കിലും. ൩൧
കരുനൊച്ചിയു മീവണ്ണം ചെയ്തുകൊണ്ടാൽ വിഷം കെടും
ഇവറ്റാലെണ്ണനൈ വെന്തു പ്രയോഗിക്ക വിഷാപഹം.
മാൎജ്ജാരവിഷ , മേറ്റീടിൽ കറുക്കും താലുനാഭികൾ
ചൊറിയും കടികൊണ്ടേടം നാലുഭാഗമരുത്തിടും. ൩൩
പനിയും ഛൎദ്ദിയും സ്വേദം പെരുതായിവരും തഥാ
ഏരണ്ഡമൂലവും നല്ല പത്ഥ്യാ പൊൻകാര,മെന്നിവ. ൩൪
തേനിൽ തേച്ചു കുടിപ്പിപ്പൂ തഥാ വ്യോഷം സസൈന്ധവം
കയ്യുണ്ണിനീരിൽ കായത്തെ മേളിച്ചിട്ടു പുരട്ടുക. ൩൫
ഇതിനാ,ലാജ്യതൈലാദി പാകം ചെയ്തതു,മുത്തമം
മാൎജ്ജാരവിഷമെല്ലാം പോ , മിച്ചൊന്നൗെഷധസേവയാൽ.
നരാണാം നായു് , ദംശിച്ചാൽ കറുക്കും രക്തവും വ്രണേ
രക്തസ്രുതിയു,മുണ്ടാകും വീക്കവും പനിയും തഥാ. ൩൭
ഭീതിയും ദേഹദുൎഗ്ഗന്ധവും സന്ധിസാദം ശിരോഗദം
സരണം മലബന്ധം വാ ഭവിക്കും ശ്വവിഷത്തിനു്. ൩൮
അങ്കോലമൂലം തച്ചൎമ്മ, മൊപ്പം കാഞ്ചികനീരതിൽ
പാനലേപാദി ചെയ്തീടിൽ കെടും ശ്വവിഷ,മഞ്ജസാ.
എണ്ണ,നൈ,ലേഹ്യ,മിത്യാദി ക്കങ്കോലം തന്നെ കൊള്ളുക
കഷായം നീലികാമൂലം കുടിപ്പിക്ക സസൈന്ധവം. ൪൦
രിഗ്രുപത്രമതും നല്ല മഞ്ഞളും മരമഞ്ഞളും
ദൂൎവ്വാരസമതിൽ പിഷ്ട്വാ തേച്ചുകൊൾവൂ വിഷാപഹം.
ശുദ്ധദൂൎവ്വാരസേ തേങ്ങാനൈ കാച്ചി ദ്ധാരകൊള്ളുക
ധുകം ചന്ദനം ജാതിപത്രിയും കൽക്കമായിഹ. ൪൨
ഭ്രാന്തുള്ളതു കടിച്ചീടിൽ ഛൎദ്ദിപ്പിക്ക യഥാബലം
സരിപ്പിച്ചീടിലും കൊള്ളാം കുടിപ്പിക്ക കഷായനീർ. ൪൩
ഛൎദ്ദിപ്പാനും സരിപ്പാനും മൂഷികന്റെ ചികിത്സയിൽ
ചൊന്നപോലുള്ളതെല്ലാമേ പ്രവൎത്തിപ്പൂ ശുനാം വിഷേ.
നീലീ,കരഞ്ജ,തുളസീ,പിചുമന്ദ,ലോധ്ര,-
ദാൎവ്വീ,യവാഷ, ബൃഹതീദ്വയ,പൎപ്പടാദ്യൈ:
വ്യോഷം,ശിരീഷ,സുരദാൎവ്വ,പി തുല്യഭാഗൈ-
സ്സിദ്ധം പയ: പരിഹരേ ദ്വിഷവിഭ്രമം ച. ൪൫
കരഞ്ജപത്രവും തോലും വേരും കൊണ്ടു കഷായവും
വെച്ചെടുത്തു കുടിപ്പിപ്പൂ ബുദ്ധിഭ്രമമതുംകെടും. ൪൬
കരഞ്ജനനീലീമൂലങ്ങൾ കഷായം തേനുമായുടൻ
സേവിച്ചാൽ വിഷവും ഭ്രാന്തും തീൎന്നീടും വിശ്വകദ്രുജം, ൪൭
ഏവം ക്രോഷ്ടകകാകോളേ ചെയ് വൂ ബുദ്ധിഭ്രംമ ƒപി ച
മന്ത്രയന്ത്രാദികൾ കൊണ്ടും രക്ഷ കല്പിച്ചുകൊള്ളണം. ൪൮
അശ്വദഷ്ടന്നു ദംശത്തിൽ വേദനാ രുധിരസ്രുതി
കണ്മിഴിപ്പാൻ വശക്കേടും സദാ സൎവ്വാംഗ സാദവും. ൪൯
പാരമുണ്ടായ് വരും പിന്നെ ദാഹവും ഭ്രമവും തഥാ
അമുക്കുരമതും നല്ല വയമ്പും ലോദ്ധ്ര ചൎമ്മവും. ൫൦
ക്ഷീരേ പേക്ഷിച്ചു സേവിപ്പൂ ലേപനാദിയു മാചരേൽ
വാജിദന്തോത്ഭവക്ഷ്വേളം തൽക്ഷണാദേവ നശ്യതി. ൫൧
ദംശേ വേദനയത്യൎത്ഥമുണ്ടാകും വാനരേ വിഷേ
ചിറിയും പല്ലുമങ്ങെല്ലാം കറുക്കും കൃഷ്ണരക്തവും ൫൨
ദംശപ്രദേശാൽ വന്നീടും ശരീരം വാടുമേറ്റവും
രോമഭേദമതും കാണാം മേലെല്ലാം വൎണ്ണഭേദവും: ൫൩
നെൻമേനിവാകതൻ വേരും തോലും പത്രം ച പുഷ്പവും
കായയും തുല്യമായിട്ടു പായയേ ല്ലേപയേ ദ്രുതം. ൫൪
മൎത്ത്യദന്തവിഷത്തിന്നു്മൂകത്വം വരു മഞ്ജസാ
പനിയും ഗാത്രഭേദം ച ശ്യാമത്വം ചോഷ്ഠദന്തയോം ൫൫
സന്ധു നൊന്തു കനത്തീടും ലാലാസ്രതിയു മങ്ങിനെ
വൎണ്ണഭേദം മുഖത്തുണ്ടാം ചുവക്കും നയനദ്വയം. ൫൬
നീലീമൂലമതും നല്ല നന്നാറി ചെറുചീരയും
പാലിൽ പിഷ്ട്വാ പിരട്ടീട്ടു കുടിപ്പൂ തദ്വിഷാപഹം.
ഇവയോരോന്നുതാൻ പൊരു,മൊന്നിച്ചാകിൽ ഗുണം തുലോം
നസ്യാഞ്ജനാദിയും ചെയ് വൂ നരണാം വിഷമാശു പോം..
മണ്ഡൂകത്തിൻ വിഷത്തിന്നു് ദംശേ പാരം ചൊറിച്ചിലും
നാലുഭാഗത്തു മങ്ങേറ്റം പൊള്ളീടും തീവ്രജൂൎത്തിയും ൫൯
മന:ക്ലേശമതും നോവും വീക്കവും പാരമായ് വരും.
ചുക്കും തിപ്പലിയും നല്ല കായവും മുളകെന്നിവ. ൬൦
കൂട്ടിക്കൊണ്ട,തരച്ചിട്ടു കുടിപ്പൂ ലേപയേ ച്ച തൽ
മണ്ഡൂകദന്തസഞ്ജാത വിഷ,മെല്ലാ മൊഴിഞ്ഞുപോം. ൬൧
അരണേടെ വിഷത്തിന്നു മേലെല്ലാം കാശുവട്ടമായ്
പൊടുക്കും കൃഷ്ണമായിട്ടു ചുവന്നിട്ടാകിലും തഥാ. ൬൨
പനിയും നൊമ്പരം പാരമംഗസാദാ,മരോചകം
ശീതം മുഖത്തു ദുൎഗ്ഗന്ധം മലബന്ധവു,മായ് വരും. ൬൩
ദീൎഘവൃന്തമതിൻ തോലും മുരിങ്ങാത്തൊലിയും തഥാ
നെന്മേനിവാകത്തൊലിയും തഥാ നീംബകരഞ്ജയോ:
സൎവ്വാംഗം തേച്ചു സേവിപ്പൂ ധൂപിപ്പൂ ധാരചെയ്തിടു
നീലീമൂലകഷായത്തെ കുടിച്ചീടുകയും ഗുണം. ൬൫
ഉറിതൂക്കിയുടേ വേരും ഗൃഹധൂമവുമായത്
ദുൎവ്വാനീരിലരച്ചിട്ടു സൎവ്വാംഗം തേക്കയും ഗുണം. ൬൬
കൃകലാസവിഷത്തിന്നും ലക്ഷണങ്ങൾ ചികിത്സയും
മിക്കവാറു മതീവണ്ണം കണ്ടുകൊൾവൂ യഥാവലേ. ൬൭
ഗൗെളിതന്റെ വിഷത്തിന്നു കക്ഷിരോഗം ചൊറിച്ചിലും
പണപ്രമാണം മേലെല്ലാം പൊടുക്കും വറളും ചിറി. ൬൮
അഘോരി കരളേകം ച നന്നാറിയമരീ തഥാ
പാനലേപാദി ചെയ്തീടിൽ പല്ലിതൻ വിഷമാശു പോം.
കടന്നൽ കുത്തുകിൽ പാരം കടയും വീക്കവും വരും
രോമഭേദവുമുണ്ടാകും വരും സൎവ്വാംഗസാദവും. ൭൦
പിഷ്ട്വാ മുക്കുറ്റി സൎവ്വാംഗം നവനീതേ കലൎന്നത്.
തേച്ച ശേഷം വിഴുങ്ങീടൂ തദ്വിഷം നശ്യതി ക്ഷണാൽ.
ഞൊങ്ങണംപുല്ലു മീവണ്ണം നീലീമൂലദലങ്ങളും
കൃഷ്ണമായുള്ള തുളസീ മൂലവും പത്രവും തഥാ. ൭൨
മേലെല്ലാം തേച്ചുകൊണ്ടീടിൽ കടന്നൽക്കൂടെ,ടുത്തിടാം
നീലീ തുളസികാ രണ്ടും കടന്നൽ വിഷനാശനം. ൭൩
തേരട്ടവിഷമാകുമ്പോൾ വട്ടത്തിൽ തോലുപോയതിൽ
അരുത്തിട്ടു ചൊറിഞ്ഞീടും ക്രമത്താൽ വളരും പുന: ൭൪
വ്യോഷം ശിരീഷപഞ്ചാംഗം പായയേ ല്ലേപയേദ് വ്ര ണ
പുത്തരിച്ചുണ്ടതൻ പത്രം കേതകീദല , മെന്നിവ. ൭൫
തേങ്ങനെയ്യിൽ വറുത്തിട്ടി പേഷിച്ചാശു പിരട്ടുക.
തൊട്ടാർതൊട്ടിവിഷത്തിന്നു , മീവണ്ണം ചെയ്തുകൊള്ളുക
ചെറുചീരയതുംകൊണ്ടു പാനലേപാദിയും ഗുണം. ൭൬
അട്ടക്കുള്ള വിഷത്തിന്നു ചൊറിയും ചോരയും വരും
നന്നാറി മഞ്ഞളും നെയ്യും ജളൂകവിഷനാശനാം. ൭൭
കടച്ചലുണ്ടാ , മത്യൎത്ഥം വ്രണേ വേദനയും തഥാ
പനിരോമാഞ്ചവും വീക്കം മത്സ്യക്ഷ്വേളോൽ ഭവേൽ]
തത്ര കാരസ്ക്കരത്തിന്റെ വേരും തിരിയൂ മഞ്ജസാ
ഇടിച്ചിട്ടു ജലംകൊണ്ടു ധാര ചെയ്ക നിരന്തരം. ൭൯
ആരണ്യസൎഷപം വേരോടിടിച്ചിട്ടു കഷായമായ്
വെച്ചെടുത്തു പുകച്ചീടിൽകടച്ചൽ ക്ഷണമേ കെടും. ൮൦
തദേവ ലേപയേ,ച്ഛീഘ്രം സവ്യോഷം രാമഠാന്വിതം
പുനൎന്നവാമരതരു ലേപയേ , ച്ഛോഫശാന്തയേ. ൮൧
പാലിൽ പ്പുഴുങ്ങി പ്പേഷിച്ചി, ട്ടുമൃതും ദശപുഷ്പവും
തേച്ചകൊണ്ടാൽ ക്ഷണേനൈുവ പൃഥുരോമവിഷം കെടും
ഭൃംഗം കൊത്തുകിലപ്പോഴേ കടയും വീക്കവും വരും
പുന്നാടകനിശായുഗ്മം ലേപയേ ത്തദ്വിഷാപഹം. ൮൩
ഫല,പുഷ്പ,ദലൈ,ൎമ്മൂല, നിൎയ്യാസ,രസ,ചൎമ്മഭി:,
കന്ദ,ബീജ, പയോഭി,ശ്ച ഭവേൽസ്ഥാവരജം വിഷം. ൮൪
ഏവം പത്തുപ്രകാരത്തി ലുണ്ടാകുന്ന വിഷത്തിനു്
ലക്ഷണങ്ങളതും ചൊല്ലാം ചികിത്സാപി വിശേഷത:
വീക്കമുണ്ടാം ചൂടു പാരം പനിയും ചിത്തശോകവും
സാദവും മോഹവും ഛൎദ്ദി ശോഷം വിൺമൂത്രരോധവും.
ചെറുചീരയുടേ മൂലം തണ്ടും പത്രമതും സമം
ശുദ്ധകാഞ്ചികതോയത്തിൽ പാനലേപനമുത്തമം. ൮൭
നീലികാമൂലമിന്തുപ്പും തഥാ പീത്വാ പ്രലേപയേൽ
ഇവകൊണ്ടു കഷായം വെച്ചതുകൊണ്ടു കുളിക്കണം. ൮൮
ഇച്ചൊന്നൗെഷധമെണ്ണയ്ക്കും നെയ് വെന്തീടാനു,മുത്തമം
ഇന്തുപ്പും വ്യോഷവും രണ്ടു മഞ്ഞളും കല്ക്കമാമിഹ. ൮൯
മിക്കവാറും വിഷത്തിന്നു ശതധൗെതഘൃതം ശുഭം
നാല്പാമരക്കഷായത്തിൽ ഘൃതമിട്ടു നിരന്തരം. ൯൦
കടയേണം ചുകപ്പോളം നൂറുനാഴിക യങ്ങിനെ
'ശതധൗെത ഘൃതം' ചേതി വിഷശോഫോഷ്ണശാന്തികൃൽ.
ചേർമരത്തിൻ വിഷത്തിന്നു താന്നിതൻ തോലരച്ചുടൻ
സൎവ്വാംഗം തേച്ചു സേവിപ്പൂ സദ്യോനഷ്ടമതാം വിഷം. ൯൨
മുക്കോൽപ്പക്കൊന്ന സേവിപ്പൂ സരണം പാരമായിടിൽ
ശതാവരി ജലം കൊണ്ടു ഗുദധാര കഴിക്കണം. ൯൩
കുടിച്ചീടുകയും വേണം കുളിക്കേണം തദംബുനി
നാഗദന്തിവിഷത്തിന്നു മീവണ്ണം ചെയ്തുകൊള്ളുക. ൯൪
പുഴപ്പരത്തിത്തോൽകൊണ്ടു കണ്ണാംപട്ടിവിഷംകെടും
മദ്യത്തിൻ മത്തു തീൎന്നീടും ചെറുനാരങ്ങകൊണ്ടുടൻ. ൯൫
കഞ്ചാവിന്നഥ കോവയ്ക്കാ നന്നെറ്റം വീൎയ്യശാന്തയേ,
അമീൻ മരുന്നു ചെന്നീടിൽ മതിഘ്നീമൂലവും ദലം. ൯൬
മേത്തോന്നിക്ക,മരീമൂലം നിൎവ്വിഷീ മരിചം തഥാ
പാഷാണ വിഷശാന്തിക്കു മദ്ധ്യമം കടുകു,ത്തമം ൯൭
നീലികാമൂലവും തദ്വൽമൃണാളം ചേ ƒ തി കേചന
പാരതിന്നു കൂശ്മാണ്ഡം പ്രത്യൗെഷധ,മിതീ,രിതം. ൯൮
ഏരണ്ഡത്തിരിയും നല്ല നവനീതം ശതാവരി
ആവലിന്റെ വിഷത്തിന്നും കൊടുവേലിക്കു,മാമിത്. ൯൯
കാഞ്ഞിരത്തിരിസേവിച്ചാൽപല്ലെല്ലാമെതൃ,കോർത്തുപോം
കാലും വിരലു,മങ്ങെല്ലാം കൂച്ചും കരവുമങ്ങിനെ. ൧൦൦
നിതൻ പല്ലവം പിഷ്ട്വാ കുടിപ്പൂ ലേപയേച്ച തൽ
വേഗം തീൎന്നീടു,മെന്നാല,ക്കൂച്ചലും,പല്ലു കോർത്തതും.
വത്സനാഭി കുടിച്ചീടിൽ നിൎവ്വിഷീ പരമൗെഷധം
മൂലം നീലീഭവം കൂടെ നന്നേറ്റം തദ്വിഷേ നൃണാം. ൧൦൨
ദധി മോരോന്നി,വറ്റിന്റെ കന്മഷം നീങ്ങുവാനിഹ
നന്നേറ്റംല പഴതായുള്ളോ,രുപ്പുമാങ്ങയു മണ്ടിയും. ൧൦൩
ധൂമപത്രം പിടിച്ചീടിൽ തേങ്ങാപ്പാൽകൊണ്ടു തീൎന്നുപോം
തഥാ ലവണതോയേന തൈലവീൎയ്യം കെടുംദ്രുതം. ൧൦൪
തേക്കിടാകൊണ്ടു തീൎന്നീടും പനസത്തിന്റെ കന്മഷം
തഥാ തദ്വീൎയ്യശാന്തിക്കു ചുക്കുംകൂടെ ഗ്ഗുണം തുലോം. ൧൦൫
പ്രത്യൗെഷധങ്ങൾ വേറിട്ടി , ട്ടെല്ലാറ്റിന്നു, മിരിക്കിലും
നാനാവിഷങ്ങൾ തീൎന്നീടും നീലീപാനവിലേപനാൽ. ൧൦൬
പശുക്കൾക്കു വിഷപ്പെട്ടാൽ കുലുക്കും തലയേറ്റവും
രോമഭേദവുമുണ്ടാകും ദംശേ ശോഫമതും തഥാ. ൧
അംഗസാദവുമത്യൎത്ഥം കണ്ണുകാണാതെയും വരും
പനിയും കൊടുതായീടും നടപ്പാനരുതാതെയാം. ൨
നുര പാരം ചൊരിഞ്ഞീടും വായിലും രണ്ടുമൂക്കിലും
തഥാ ദന്തങ്ങൾ ബന്ധിക്കും പൊരിയും രോമമേറ്റവും. ൩
ലോഹം ചുട്ടിട്ടെടുത്തിട്ടു ദംശേ വെച്ചീടുകഞ്ജസാ
ഛേദിക്ക ഗുണമെന്നാലും ഛേദിക്കരുത് ഗോക്കളെ. ൪
ന്തുപ്പും പശുവിൻ നെയ്യും വ്രണേ തേച്ചീടണം ദ്രുതം
വയമ്പും മരിചം നല്ല സൈന്ധവം ചുക്കു തിപ്പലി. ൫
തുല്യഭാഗ മരയ്ക്കേണം ശുദ്ധകാഞ്ചികനീരതിൽ
പാനലേപാദികൊണ്ടാശൂ പശുക്കൾക്കു വിഷം കെടും. ൬
നെന്മേനിവാകപഞ്ചാംഗം മൂലം നീലീഭവം പുന:
ചെറുചീരയതും രണ്ടുമഞ്ഞളും സമമായുടൻ ൭
കാടിനീരിലരച്ചിട്ടു സൎവ്വാംഗം പരിമൎദ്ദയേൽ
കോരിക്കൊണ്ടു കുടിപ്പിപ്പൂ സദ്യോ നഷ്ടമതാം വിഷം. ൮
മഞ്ജരീ നീലികാപത്ര,മശ്വഗന്ധം ച സൈന്ധവം
തുല്യാംശം പാനലേപാദ്യൈ:പശൂനാം വിഷ മാശു പോം
നെന്മേനിവാകതൻ വേരു,മുള്ളി കായം വചാ സമം
മുളകും കാടിയിൽ പിഷ്ട്വാ പാനാദ്യൈ ൎവ്വിഷനാശനം. ൧൦
ഉങ്ങിൻ തോലു,റിതൂക്കീടെ മൂലവും വ്യോഷ മെന്നിവ
കാഞ്ചികേ പാനലേപാദ്യൈ ൎന്നശ്യതീതി ഗവാം വിഷം.
വിഷം മോഹിച്ചുപോയെന്നാൽ നസ്യം ചെയ്താലുണൎന്നിടും
നരന്മാൎക്കു പറഞ്ഞുള്ള നസ്യം തന്നിവിടെക്കു മാം ൧൨
ഇച്ചൊന്നൗെഷധജാലങ്ങ,ളിടിച്ചിട്ടു ജലത്തിനാൽ
കുളിപ്പിക്ക യതും പത്ഥ്യം പുരട്ടീടാനു മാമിതു്. ൧൩
ലക്ഷണംകൊണ്ട റിഞ്ഞില്ല പാമ്പിനേ യെന്നിരിക്കിലോ
നോക്കിക്കൊണ്ടു വിചാരിപ്പൂ ദഷ്ടാനാം ദേഹമൊക്കെയും ൧
വൎണ്ണഭേദം വിഷത്തിന്റെ വേഗവും ദോഷവൃദ്ധിയും
മറ്റും ചിലതു സൂക്ഷിച്ചും ഗ്രഹിച്ചില്ലെങ്കിലും തദാ. ൨
കുടിക്കേണ്ടും മരുന്നെല്ലാം ചൊല്ലുന്നേ നതിനായിഹ
എല്ലാവിഷവു മെല്ലാൎക്കും തീൎന്നുപോ മിവകൊണ്ടുടൻ. ൩
വേലിപ്പരുത്തിതൻപത്രം പുഷ്പവും സമമായിഹ
തന്മൂലമപി ക്ഷീരത്തിൽ ദ്രുതം നാനാവിഷേ പിബേൽ. ൪
ക്ഷീരത്തി ലമരിമൂലം നിൎമ്മലേ കാഞ്ചികേ ƒപി വാ
കുടിപ്പൂ ലേപനം ചെയ് വൂ നിശ്ശേഷവിഷനാശനം. ൫
ചെറുചീരയതും നല്ലൊരമരീമൂലവും സമം
പാനലേപാദി ചെയ്തീടിൽ തീൎന്നീടും വിഷമൊക്കെയും. ൬
വാജിഗന്ധമതും രണ്ടുമഞ്ഞളും ചെറുചീരയും
ക്ഷീരേ തോയേ ƒപി വാ പീത്വാ സദ്യസ്സൎവ്വവിഷം ജയേൽ
കരഞ്ജം നീലികാ നിംബം മൂന്നും തുല്യമതായിഹ
പാനാദൈന്യൎശ്യതി ക്ഷ്വേളം യഥാ പാപം ത്രിമൂർത്തിഭി:
നിശാദ്വയം മേഘനാദം ധൂമവും സമമായിഹ
ലിപ്ത്വാ പീത്വാ ഹരേൽ സൎവ്വം വിഷം സ്ഥാവരജംഗമം.
ശുദ്ധിചെയ്തൊരു പൊങ്കാരം ശീതതോയേ കുടിക്കുക
പുരട്ടി നസ്യവും ചെയ് വൂ ഗരമെല്ലാമൊഴിഞ്ഞുപോം. ൧൦
അമുക്കുരമതും വ്യോഷം വയമ്പും വാകമൂലവും
നാനാവിഷേ കുടിച്ചീടാം കദളിക്കന്ദനീരതിൽ. ൧൧
നസ്യത്തിന്നും ഗുണം തന്നെ നേത്രത്തിങ്കലുമാ മിതു്
തൊട്ടുതേച്ചാ ലൊഴിഞ്ഞീടും വിഷവും വീക്കവും ദ്രുതം. ൧൨
കരളേകമതും ചുക്കും പീഷ്ട്വാ പീത്വാ പ്രലേപയേൽ
മസ്തകേ നാസികായാം ച പത്ഥ്യ മേതദ്വിഷേƒഖിലേ. ൧൩
തണ്ഡുലീയകമൂലം ച വാജിഗന്ധം ച ഗുല്ഗുലു
ഗൃഹധൂമം ച ഗോമൂത്രേ പായയേൽ ക്ഷ്വേളശാന്തയേ
ചന്ദനം നീലികാമൂലം കൊട്ടവും ചെറുചീരയും
പായയേൽ ലേപയേൽ ക്ഷീരേ നാനാവിഷവിനാശനം.
കായം വാ സൈന്ധവം വാഥ കൂട്ടിക്കൊൾകാൎക്കപത്രവും
പേഷിച്ചാത്മജലേ പീത്വാ ലിപ്ത്വാ സൎവ്വവിഷം ഹരേൽ.
ശിരീഷാൎക്കസമം രണ്ടിൻ ബീജവും വ്യോഷവും സമം
നസ്യപാനാദികൊണ്ടാശു തീൎന്നുപോം വിഷമൊക്കെയും.
അരക്കും കായവും ചുക്കും ഉള്ളിയും രണ്ടു മഞ്ഞളും
സൈന്ധവേന സമം മൂത്രേ വിഷം ലേപാദിനാ ഹരേൽ.
വ്യോഷ,മശ്വാരിയും പാടക്കിഴങ്ങും നീലിയും തഥാ
പെരുങ്കുരുമ്പയും വ്യോഷം വയമ്പും കൂട്ടിയും തഥാ. ൧൯
തേറ്റാമ്പര,ലരച്ചിട്ടു കലക്കിക്കൊണ്ടതിൽ പുന:
നിൎമ്മലം വസ്ത്രശകലം മുക്കിക്കൊണ്ടാറ്റു കാറ്റതിൽ.
ഏവം മുക്കിയുണക്കേണ മെട്ടുപത്തൂഴ,മത്തുണി
തൈലം തന്നിൽ തിരുമ്പീട്ടു നസ്യാ,ദുത്തിഷ്ഠതേ വിഷീ.
ഹരീതകീ തഥാ ലോധ്രം വേപ്പും കായവു മെന്നിവ
നാനാവിഷോപശാന്തിക്കു ചെയ്വൂ പാനാദികക്രിയാ:
മുരുക്കുതന്മേൽത്തോൽ തന്നെ കാഞ്ചികാംബുനി മർദ്ദയേൽ
പാനലേപാദികൊണ്ടാശു തീൎന്നു പോം വിഷ,മൊക്കെയും
വ്യോഷവും കായവും തുമ്പനീരതിൽ പരിമൎദ്ദയേൽ
നസ്യാഞ്ജനേ തഥാ കൃത്വാ വിഷമോഹവിനാശനം. ൨൪
വെങ്കുന്നിക്കുരുവും കായ , മെരിഞ്ഞിക്കുരുബീജവും
ശിഗ്രുപത്രരസംതന്നിൽ പിഷ്ട്വാ നസ്യാഞ്ജനേ ഹിതം.
വയമ്പും കായവും നല്ല ശ്വേതമാം മരിചം സമം
താംബൂലനീരിൽ പേഷിച്ചു ചെയ്വൂ നസ്യാഞ്ജനങ്ങളെ.
രീഷപുഷ്പസ്വരസേ ഭാവിതം മരിചം സിതം
നസ്യാഞ്ജനാദിനാ ഭൂയശ്ശീഘ്ര,മുത്തിഷ്ഠതേ വിഷീ. ൨൭
വെങ്കുന്നിക്കുരുവും വഹ്നിശിഖയും രാമഠം വചാ
ശുദ്ധകാഞ്ചികതോയത്തി ലഞ്ജനാദ്യൈ ൎവ്വിഷം കെടും.
വചാ,ശ്വഗന്ധം ത്രികടു വാകമൂലം ച ചന്ദനം
രംഭാകന്ദജലേ പിഷ്ട്വാ വിഷം പാനാദിനാ ഹരേൽ. ൨൯
വുങ്ങിൻ കുരുവതിൻബീജം ചുക്കും മുളകും തിപ്പലി
വേപ്പിൻതോൽ വിഷവേഗം ച കാളകൂടാപഹം ഭവേൽ
കോശാതകീ വചാ ഹിംഗു ശിരീഷം വ്യോഷ , മെന്നിവ
അൎക്കക്ഷീരേ ƒപി സംപിഷ്ട്വാ പ്യജമൂത്രേ ƒഥവാ പുന:
കണ്ണിൽ താംബൂലനീർതന്നിൽ നസ്യം തുമ്പയുടേ ജലേ
ശ ഗ്രുവല്ക്കരസേ പാനം നിശ്ശേഷവിഷനാശനം. ൩൨
പൊടിച്ചിക്ഷ്വാകുസൎവ്വാംഗം കായമോടുകലൎന്നത്
നസ്യം ചെയ്താലുണൎന്നീടും വിഷമോഹിതനഞ്ജസാ. ൩൩
മാതൃഘാതിയുടേ മൂലം കാടിയിൽ വിഷനാശനം
മുയൽച്ചെവിയതും തുമ്പ തുളസീ ശക്രവല്ലിയും. ൩൪
മാൎജ്ജാരവന്ദിനീപത്രം തഥാ പൂവ്വാങ്കുറുന്തല
ഇവയെല്ലാം സമം കണ്ടു പിഴിഞ്ഞുണ്ടായ നീരതിൽ. ൩൫
മരിചം തിപ്പലീ ചുക്കു മേലത്തരിയു മെന്നിവ
ചൂൎണ്ണിച്ചു കൂട്ടി നക്കീടിൽ വിഷ മെല്ലാ മൊഴിഞ്ഞു പോം.
വയമ്പും തകരം കൊട്ടം ചന്ദനം പത്മകേസരം
ധുൎദ്ധൂ രബീജവും തുല്യം കാടിതന്നിലരച്ചുടൻ ൩൭
തൊട്ടു തേച്ചാ, ലുണങ്ങിപ്പോം വിസൎപ്പം ക്ഷ്വേളസംഭവം
നാല്പാമരത്തിൻതോലും മധുകോ,ശീര ,ചന്ദനം. ൩൮
ദൂൎവ്വാ ച നീലികാമൂലം കാടിതന്നിലരച്ചുടൻ
തൊട്ടു പൂശുകി ,ലോടിപ്പോം വിസൎപ്പം വിഷസംഭവം.
ചന്ദ്രശേഖരമൂലീടെ പത്രവും കായവും സമം
തിരുമ്മീട്ടതിനാൽ മൂക്കും വായുംപൊത്തി യമൎത്തു ടൻ
പിടിച്ചുകൊൾവൂ മുന്നൂഴം കാളകൂടവിനാശനം
വ്യോഷം തകരവും കൊട്ടം മാഞ്ചി യിന്തുപ്പ,രേണുകം.
തുളസീ ശാരിബാ മുസ്താ യഷ്ടി ഹിംഗു നിശ്വാദ്വയം
വിളംഗ മേലത്തരിയും തുല്യഭാഗ , മിതൊക്കെയും. ൪൨
പ്ലാശിൻതോൽ തന്റെ നീർതന്നി , ലരയ്ക്കേണം ദിനദ്വയം
പ്ലാശിന്റെ കറയും കൂട്ടീട്ടൊരുപാത്രത്തിലിട്ടുടൻ ൪൩
പാകം ചെയ്യുന്നതിൽ ക്കൂടെയിട്ടു വേവിച്ചുകൊള്ളുക
ഗോശൃംഗേ സംഗ്രഹേ ദേതൽ ഗരളഘ്നരസായസം. ൪൪
തൊട്ടു കിഞ്ചിൽ പിരട്ടീടിൽ തീൎന്നുപോം വിഷമൊക്കെയും
നസ്യപാനാദിയതിനും ഗുണം ഗുപ്തമിതേറ്റവും. ൪൫
ദേവദാരു നിശാദ്വന്ദം തകരം മധുകം വചാ
കന്മദം മുളകും വുങ്ങും ശിരീഷാ , ൎക്ക .കണാസ്സമം ൪൬
മുമ്പേതു പോലെ സൂക്ഷിപ്പൂ ഗോശൃംഗാന്തേ വിഷാപഥം
ശിരീഷ, മേലത്തരിയും അരക്കും മാഞ്ച്യ , രേണുകം. ൪൭
യഷ്ടീ , പകന്ദ ,സിന്ധൂത്ഥം ത്ര്യൂഷണം കാട്ടുവെള്ളരി
ദാൎവ്വീ മഞ്ചട്ടി ചൂൎണ്ണം ച മഞ്ഞളെന്നിവ യൊക്കെയും. ൪൮
പൂൎവ്വവൽ ശൃംഗസംസ്ഥാപ്യം വിഷേഷു പരമൗെഷധം
ഏതൽ , സൎവ്വം ച ധൂപേ ƒ പി കയ്യാൽ ക്ഷ്വേളോപശാന്തയേ
നന്ത്യാർവട്ടമതിൻമൂലം വടക്കോട്ടു ഗമിച്ചതു്
ഗ്രഹണാരംഭകാലത്തെ ങ്ങെടുപ്പൂ ശസ്ത്രകം വിനാ, ൫൦
സ്തംഭിച്ചനേരവും പിന്നെയൊഴിയുമ്പൊഴു,മങ്ങിനെ
രച്ചു ഗുളികീകൃത്യസംഗ്രഹേച്ശുദ്ധഭാജനേ
ആദിയ്ക്കതു കുടിപ്പിച്ചാൽ ദഷ്ടന്നു വിഷമേറെയാം
സ്തംഭിപ്പിക്കും തഥാ ക്ഷ്വേളം സ്തംഭനത്തിലെടുത്തത് ൫൨
തഥാ മോചനകാലത്തേതൊഴിക്കും വിഷമൊക്കെയും
ആദിയ്ക്ക, താചരിയ്ക്കൊല്ലാ പ്രയോഗം ഗുപ്തമാ, മിതു് ൫൩
നെന്മേനിവാകപഞ്ചാംഗം കൃഷ്ണപഞ്ചമിനാളുടൻ
ഇരിമ്പു തട്ടാതേകണ്ടങ്ങെടുപ്പൂ തുല്യമായിത്: ൫൪
ഗോമൂത്രേ ƒപ്യജമൂത്രേ വാ മൎദ്ദയേദ്ദിവസത്രയം
ഗുളികീകൃത്യ നിഴലി,ലുണക്കിക്കൊണ്ടു സംഗ്രഹേൽ. ൫൫
അനേനാ , ഞ്ജനപാനാദ്യൈൎവ്വിഷീ ഭവതി നിൎവ്വിഷ:
ഗുപ്തമത്യന്തമേതത്തു ശാസ്ത്രേഷു ച മനീഷിഭി: ൫൬
ജാതവത്സമലം കൊട്ടം രണ്ടും തുല്യം കലൎന്നുടൻ
പൂൎവ്വവൽ ഗുളീകീകൃത്യ പ്രയോക്തവ്യം വിഷേ ƒഖിലേ. ൫൭
വയമ്പു കായം വെള്ളുള്ളി വ്യോഷവും സമമായിഹ
കാഞ്ചികേ ഗുളികീകൎയ്യാൽ പൂൎവ്വവിഷനാശനം. ൫൮
ല്വസ്യ മൂലം സൂരസസ്യ പുഷ്പം
ഫലം കരഞ്ചസ്യ നതം സുരാഹ്വം
ഫലത്രയം വ്യോഷ,നിശാദ്വയം ച
ബയ്തസ്യ മൂത്രേണ സുസൂക്ഷ്മപിഷ്ടം. ൪൯
ഭുജംഗ,ലൂതോ,ന്ദുരു,വൃശ്ചികാ,ദ്യൈ-
ൎവ്വിഷൂചികാ,ജീൎണ്ണ,ഗര,ജ്വരൈശ്ച
ആൎത്താൻ നരാൻ ഭൂതവിധർഷിതാംശ്ച
സ്വസ്തീകരോത്യ,ഞ്ജന.പാന,നസ്യൈ:. ൬൦
ഹിംഗ്വ,ശ്വഗന്ധ,സിന്ധൂത്ഥ,മെരുമക്കന്നുതന്മലം
തിപ്പലീ മുളകും ചുക്കും സമഭാഗ,മിതൊക്കെയും. ൬൧
പേഷിച്ചു സപ്തദിവസമെരിക്കിൻ പാലതിൽ പുന:
ഉരുട്ടിക്കൊണ്ടു ,ണക്കീട്ടു കേവലം നിഴൽതന്നിലേ. ൬൨
വിഷാൎത്തനിതു സേവിച്ചാലോടിപ്പോം വിഷമൊക്കെയും
ഛൎദ്ദിച്ചുപോയിയെന്നാകിൽ ഗതി നാമജപം നൃണാം.
രസ,ജംബീരബീജങ്ങ,ളൊപ്പം പേച്ചരനീരതിൽ
പേഷിച്ചു തീൎത്ത വടക,മശേഷവിഷനാശനം. ൬൪
ഗോരോചനവുമിന്തുപ്പും മരമഞ്ഞൾ കടുത്രയം
പൊങ്കാരം നിൎവ്വിഷീ കായ,മശ്വഗന്ധം നതം വചാ. ൬൫
പാരതും ഗരുഡദ്വന്ദ്വം ചന്ദനം വിഷവേഗവും
പത്ഥ്യാ പാശുപതം ദുൎവ്വാ സമഭാഗ , മിതൊക്കെയും. ൬൬
നാരങ്ങാനീർ പിഴിഞ്ഞിട്ടു മൎദ്ദിപ്പൂ ദിവസത്രയം
കുന്നിക്കുരുപ്രമാണത്തിലുരുട്ടിക്കൊണ്ടു ,ണക്കുക. ൬൭
വിഷാമയേഷു സൎവ്വേഷു സുഖദം വടകം ത്വിദം
സഞ്ചിതവ്യം പ്രയത്നേന നാമ്നാ 'തരുണഭാസ്കരം'. ൬൮
രസം ചായില്യവും പിന്നെ പ്പാഷാണം രണ്ടുകൂട്ടവും
വജ്രനാഗം വയമ്പോടു തുരിശും മനയോലയും. ൬൯
ഗന്ധകം സാഗരൈരണ്ഡക്കുരുവും നിൎവ്വിഷീ പുന:
ത്വേതമായുള്ള പൊങ്കാരം തഥാ പൊന്നരിതാരവും. ൭൦
തുല്യാംശം ചെറുനാരങ്ങാനീരതിൽ പേഷയേൽ ക്രമാൽ
ഗുളികീകൃത്യ മൂൎദ്ധാവിൽ പുരട്ടു മോഹ,മാശു പോം. ൭൨
തഥാ പീത്വാ വ്രണേ ലിപ്ത്വാ ജയേൽ കാകോള സഞ്ചയം
പവിത്ര , മേത , ദ്വടകം സഞ്ചിതവ്യം പ്രയത്നത: ൭൨
നാഭീ നിൎവ്വിഷ ,പാഷാണം ,രസ,ഗന്ധക,ടങ്കണം
തുത്തും മനശ്ശിലാ ഹിംഗു തുരിശും സൈന്ധവം വചാ
അശ്വഗന്ധം വിഷം വ്യോഷം ത്രിഫലാനി ച മിശ്രിതം
വേതാൎക്കമൂലം നേൎവ്വാളം ഗരുഡദ്വയമിശ്രിതം.
ഈശ്വരീമൂലമാശ്രിത്യ ദശപുഷ്പേണ മിശ്രിതം
സൎവ്വാണി സമഭാഗാനി ജംബീരരസമൎദ്ദിതം. ൭൫
ദിനത്രയം മൎദ്ദയിത്വാ തിലമാത്രേണ ലേപയേൽ
ജിഹ്വാഗ്രേ ലേപനം മാത്രം തൽക്ഷണാ, ദേവ നശ്യതി.
തച്ശേഷം വ്രണലേപേന തൽ സൎവ്വവിഷനാശനം
പൊങ്കാരം താമ്രകാരം ച നൽകാരം നവസാരവും. ൭൭
തുത്തും തുരിശു പാഷാണം രസം ത്രികടു സൈന്ധവം
ഗന്ധകം വജ്രനാഗം ച വാജിഗന്ധം പകുന്നയും. ൭൮
കാൎത്തൊട്ടി കരളേകം ച കരിനൊച്ചിയുഴിഞ്ഞയും
നീലീ പുഷ്കരമൂലം ച തൃത്താ കൃഷ്ണമതായതും.
ഉങ്ങിൻതോൽ ഗിരിഗന്ധം ച ബലാശ്വം കാഞ്ഞിരസ്യ വേർ
സിന്ധുവേരണ്ഡബീജങ്ങ ളേകോനൈസ്രിംശദൗെഷധൈ:.
തൂക്കിതുല്യമതാക്കീട്ടു യോജിപ്പൂ രയസി ക്ഷിപേൽ
അൎക്കസ്നഹിഗവാം ക്ഷീരം മൂന്നും യോജിച്ചു തുല്യമായ് ൮൧
തസ്മിൻ ക്ഷിപ്ത്വാ ദ്വിസപ്താഹം പശ്ചാദുദ്ധ്യത്യപേഷയേൽ
കുഴച്ചു ഗുളികീകൃത്യ ശോഷയേൽ നിഴൽതന്നിലേ. ൮൨
വിഷവേഗാൽ പരം വേഗമസ്യാ അസ്തീതി തദ്വിദ:
നാമ്നാ 'മൃത്യുഞ്ജയാഖ്യൈ 'ഷാ സൎവ്വോൽകൃഷ്ടാ സുഖപ്രദാ.
പാൽതൂത്തും ഗന്ധകം നല്ല തുരിശും നീറ്റുമുട്ടയും
വേതമാം കുന്നിതൻബീജം പുരാണമുളകും പുന: ൮൪
ഇരഞ്ഞിക്കുരുബീജം ച എല്ലാമോരോകഴഞ്ചതാം
ഗോമൂത്രത്തിൽ പചിയ്ക്കേണം കരിഞ്ഞീടാതെകണ്ടതു്.
പണത്തൂക്കം ചതുഷ് ഷഷ്ടി രസം താംബൂലനീരതിൽ
താലത്തിലാക്കി മൎദ്ദിപ്പൂ കുറയാതെ ദിനത്രയം. ൮൬
പിന്നെ നന്നായരയ്ക്കേണമതു മൂന്നുദിനം ക്രമാൽ
വേവിച്ചു മുമ്പേവെച്ചുള്ളോ രൗെഷധങ്ങളുമിട്ടുടൻ. ൮൭
പേഷിച്ചുകൊള്ളൂ തൊണ്ണൂറു നാഴികാ പിന്നെയും ക്രമാൽ
ഉരുട്ടിക്കൊണ്ടുണക്കേണം കുന്നിമാത്രമനാതപേ ൮൮
ദഷ്ടൻ മോഹിച്ചുവെന്നാകി,ലതു വെറ്റിലനീരതിൽ
പാതി,യമ്പോടരച്ചിട്ട,ങ്ങൊരുകണ്ണിൽ വിലേപയേൽ.
എന്നാലപ്പുറമംഗത്തിൽ ജീവനുണ്ടാം പുനസ്തഥാ
മറ്റെക്കണ്ണിലു,മഞ്ജിച്ചാ,ലൊഴിയും വിഷമൊക്കെയും. ൯൦
ഉള്ളിൽ ജീവനതില്ലായ്കിൽ നേത്രമെല്ലാം വെളുത്തുപോം
മൃത്യുഞ്ജയാഞ്ജന'ന്ത്വേതൽ പ്രസിദ്ധം ക്ഷേളനാശനം
അഞ്ജനക്കല്ലു,മിന്തുപ്പും പാൽതൂത്തും സ്വർണ്ണകാരവും
വ്യോഷവും പാരതം നീലീബീജവും താമ്രചൂൎണ്ണവും. ൯൨
ശംഖചൂൎണ്ണവു,മെല്ലാമേ കഴഞ്ചൊന്നര കൊള്ളുക
നാഗദന്തിയുടേ ബീജം തൂക്കീട്ടൊരുകഴഞ്ചിഹ. ൯൩
അതിൽ പാതി മുരിങ്ങേടെ ബീജവും ചേൎത്തുകൊണ്ടതു്
ചെറുനാരങ്ങാനീർ തന്നിൽ മൎദ്ദിപ്പൂ ദിവസത്രയം. ൯൪
എല്ലാം തുല്യമതായിട്ടും കൂട്ടീടാമെന്നു കേചന
എങ്കിൽ പാരതവും നീലീബീജവും പരിവൎജ്ജയേൽ. ൯൫
സൂക്ഷിച്ചരച്ചുകൊണ്ടാശു ഗുളികീകൃത്യ പിന്നതു്
സൂര്യരശ്മി തൊടാതേകണ്ടുണക്കിക്കൊണ്ടു സംഗ്രഹേൽ:
തിലപ്രമാണം ക്ഷ്വേളാൎത്ത ന്നെഴുതൂ രണ്ടുകണ്ണിലും
അഷ്ടാദശ വിഷം തീരും തിമിരം പടലങ്ങളും. ൯൭
കാപവും സന്നിപാതങ്ങൾ വിവിധങ്ങളാശു പോം
യക്ഷരാക്ഷസഗന്ധൎവ്വ ഭൂതപ്രേതാദികാംസ്തഥാ. ൯൮
ശാചാടീൻ ജയിച്ചീടാം ഇതുകൊണ്ടിഹ സത്വരം
ഹൃദ്യമത്യന്തമേതത്തു നാമ്നാപി 'ഗരുഡാഞ്ജനം'. ൯൯
സിന്ധൂത്ഥം ചന്ദനം മാഞ്ചി തിപ്പലീ മുളകും പുന:
മധുകം പത്മവും തുല്യം ഗോമൂത്രത്തിലരയ്ക്കുക. ൧൦൦
നാരങ്ങാനീരിലും കൂടെ യരച്ചാൽ ഗുണമേറ്റവും
ഗുളികാ പൂൎവ്വവൽ കാൎയ്യാ വിഷമോഹാഞ്ജനായ ച ൧൦൧
അമരീ തുളസീ ദന്തീ ശിഗ്രു നിംബ ശിരീഷജം,
ബീജം മരിചവും തദ്വൽ ബകുളത്തിന്റെ ബീജവും ൧൦൨
ഗുഞ്ജാ.കരഞ്ജാസഞ്ജാത,മെല്ലാമോരോ കഴഞ്ചതാം
പാൽത്തുത്തും രണ്ടരത്തൂക്കം കഴഞ്ചപ്പോലെ ടങ്കണം
അഞ്ജനക്കല്ലു,മിന്തുപ്പും മൊന്നേകാലാം കഴഞ്ചിഹ
തൂക്കിക്കൊണ്ടിവയെല്ലാമേ പതിനേഴര നിഷ്ക്കവും ൧൦൪
നാരാങ്ങാനീരിലും പിന്നെ തളസീദള നീര ലും
മൎദ്ദിച്ചുകൊള്ളൂ തൊണ്ണൂറു നാഴികാനേരമിങ്ങിനേ. ൧൦൫
പിന്നെഗ്ഗുളികയാക്കീട്ടു സൂക്ഷിപ്പു ശുദ്ധഭാജനേ
വിഷമോഹം കലർന്നോൎക്ക,ങ്ങെഴുതൂ,നേത്രയോരിദം. ൧൦൬
വിഷവും മോഹവും നാനാനേത്രരോഗം ച ബാധയും,
സദ്യോ നശിക്കും മൎത്ത്യാനാം ദശബീജാഞ്ജനം ത്വിദം.
മുരിങ്ങതന്മേലുണ്ടാകും മുളകും ബകുളാസ്തിയും
നാരങ്ങാനീരിൽ പേഷിച്ചു കണ്ണിൽ തേപ്പൂ വിഷാപാഠം.
ബൎഹിബൎഹം തിലം മഞ്ഞൾ കാൎപ്പാസക്കുരുവെന്നിവ
ഉമിയിൽ ചേൎത്തു ധൂപിപ്പൂ സത്വരം വിഷനാശനം. ൧൦൯
കള്ളിനിംബങ്ങൾതൻപത്രം നരകേശം ച മഞ്ഞളും
ഉമിക്കൂട്ടിക്കലർന്നിട്ടു ദംശേ ധൂപം വിഷാപഹം. ൧൧൦
തിലകല്ക്കം ച സിന്ധൂത്ഥം ചരണായുധപിഞ്ഛവും
പിഞ്ഛമതും കൂട്ടി പുകച്ചാൽ ഗരളം കെടും. ൧൧൧
മൃഗചൎമ്മം തിലം പോത്രീവിഷ്ഠയും ബൎഹിപിഞ്ഛവും
വിഷാമയേഷു ധൂപിച്ചാൽ ക്ഷയിക്കും വിഷമപ്പൊഴേ.
മാൎജ്ജാരാസ്ഥി മയിൽപ്പീലി വ്യോഷം നകുലരോമവും
ആട്ടിൻപാലിൽ നനച്ചിട്ടു ധൂപിച്ചാൽ ഗരമാശു പോം
ശിഖിപിഞ്ഛാ വചാ ഹിംഗു ലശുനം മരിചം പുന:
ചൂൎണ്ണിച്ചു കീരിതന്നെല്ലും വിഷാൎത്തേ ധൂപമാചരേൽ ൧൧൪
വിശ്വം ച ലോദ്ധ്രം മരിചം കൊന്ന മാലൂരവല്ക്കവും
പച്ചോലപാമ്പുതന്നെല്ലാം ധൂപയേദ്വിഷശാന്തയേ. ൧൧൫
ഇച്ചൊന്നൗെഷധവും രണ്ടു മുഖൎമാമുരഗാസ്ഥിയും
തീയിലിട്ടു പുകച്ചീടൂ നഷ്ടമാം വിഷമൊക്കെയും. ൧൧൬
പാഠാ , നിൎഗ്ഗുണ്ഡികാ ,ങ്കോല,പൎണ്ണൈശ്ച ലശൂനം സമം
മൎദ്ദിച്ചുകൊണ്ടു ധൂപിച്ചാൽ ഗരളാമയനാശനം. ൧൧൭
വയമ്പു കൊടും തകരം തേറ്റാമ്പരലതിൻ തൊലി
സൈന്ധവം കടലക്കായും ശൂലിഗൃഞ്ജാഫലങ്ങളും. ൧൧൮
വിഷവേഗമതിൻ വേരും ശിഖിപിഞ്ഛങ്ങളെന്നിവ
തുല്യമായതിനോടൊപ്പം യോജിപ്പൂ മാതൃഘാതിയും. ൧൨൦
അൎദ്ധാംശം ലശൂനം ചേൎപ്പൂ തദൎദ്ധം രാമഠം പുന:
ചകോര,ശ്യേന,പക്ഷങ്ങൾ, പുട്ടൽപീരം സമൂലവും. ൧൨൨
അതിലാറൊന്നി,രിഞ്ഞിത്തോൽ,അരക്കെ ,ട്ടൊന്നു കൂട്ടുക
മുമ്പിൽ ചെന്നൗെഷധത്തോടു കൂട്ടി മേളിച്ചൎകൊണ്ടിത്
പുകച്ചാൽ വിഷമെല്ലാം പോം തഥാ വേറിട്ടുമാമിത്
അപരാഹ്നേ പ്രദോഷേ വാ പൂകപ്പൂ സന്ധ്യയോർദ്വയൊ:
ഉറിതൂക്കിയുടേ മൂലം പലം നാല്പതു കൊള്ളുക
വെള്ളം ടങ്ങഴിയോരോന്നു കണ്ടുകൊൾവൂ പലത്തിനു്. ൧
കഷായം വെച്ചരിച്ചിട്ടു നാലൊന്നായാ , ലതിൽ പുന:
നാഴി നല്ലെണ്ണയും കൂട്ടി കുറുക്കു മൃദുവഹ്നിയിൽ ൨
കഷായം വെച്ച വേർ തന്നെ കല്ക്കത്തിനും കലക്കുക
കം സൂക്ഷിച്ചരിച്ചിട്ടു സംഗ്രഹിപ്പൂ പ്രയത്നത: ൩
താംബൂലത്തിൽ പിരട്ടീട്ടു വിഷാൎത്തൻ തിന്നുകൊള്ളുകിൽ
നാനാവിഷങ്ങളും തീരും തൽക്ഷണാദേവ നിൎണ്ണയം ൪
മയൂരശിഖയും ബൎഹിബൎഹവും തുണിതന്നിലേ
എരിക്കിൻപഞ്ഞിയും കൂട്ടി തിരിയാക്കി ത്തെരച്ചതു് ൫
ഇതിൽ മുക്കി ക്കൊളുത്തീട്ടു പുകപ്പൂ രണ്ടുമൂക്കിലും
വായിലും കൂടെയെന്നാകിൽ ക്ഷയിക്കും വിഷമൊക്കെയും
ദന്തക്ഷതസമീപത്തെ രോമരാശി പൊരിച്ചുടൻ
തൊട്ടുതേച്ചീടിലും ക്ഷ്വേളം തീൎന്നുപോ,മപ്രയാസത: ൭
ദാൎവ്വീ ഫലത്രയം തുമ്പ പ്രസൂനം ബകളാസ്ഥിയും
അരച്ചു തുണിയിൽ തേച്ചിട്ടതിനാൽ മഷി വെച്ചുടൻ ൮
എഴുതൂ കണ്ണിലെന്നാലും ഗുണം തന്നെ വിഷാമയേ
ഏതത്തു വസ്ത്രശകലം ,നസ്യമസ്മിൻ വിഷാപഹം. ൯
രസ,മിന്തുപ്പു പൊങ്കാരം കണ്ടാമൃഗവിഷാണവും
കായം ശിരീഷനിൎയ്യാസം നിൎവ്വിഷം കരളേകവും ൧൦
സമം നാരങ്ങാനീർതന്നിലരച്ചു ദിവസത്രയം
മുരിങ്ങതന്നുടേ മൂലം പുറന്തോലു കളഞ്ഞുടൻ ൧൧
അടുക്കടുക്കൽ കൊത്തിക്കൊണ്ടതിന്മേൽതേച്ചുകൊണ്ടിതു്
എരിക്കുനൂലിനാൽ ബന്ധിച്ചടുപ്പേറത്തു തൂക്കുക ൧൨
ധൂമം കേമം പിടിച്ചാലങ്ങെടുത്തിട്ടതു സാദരം
ചുരണ്ടിക്കൊണ്ടതെല്ലാമേ കിഞ്ചിൽ തോലോടു കൂടവേ..
സൂക്ഷമമായി പ്പൊടിച്ചിട്ടു സംഗ്രഹേൽ സ്വച്ശഭാജനേ
ദഷ്ടൻ മോഹിച്ചിടുന്നാകിൽ പണത്തൂക്ക,മെടുത്തതു്. ൧൪
രണ്ടുകണ്ണിലുമിട്ടേപ്പൂ തുല്യമായി പ്പകുത്തുത്
രണ്ടുനാഴിക ചെല്ലുമ്പോൾ കശ്മലം പോയുണൎന്നിടും ൧൫
ഉഷ്ണിച്ചു വേദനപ്പെട്ടു ജലേ വീഴാനൊരുമ്പെടും
പിടിച്ചു വയ്പൂ യാമാൎദ്ധം ചെന്നാലുഷ്ണം ശമിച്ചിടും ൧൬
നസ്യം ചെയ്തീടിലും ശീഘ്രമുണരും വിഷമോഹിതൻ
തഥാ പാനം തഥാ ലേപം കരോതു നിഖിലേ വിഷേ. ൧൭
സദ്യ സ്സ്വസ്ഥോ ഭവേദ്ദഷ്ടൻ ചൂൎണ്ണരാജപ്രഭാവത:
ഏതച്ചൂൎണ്ണം ഗുരോൎല്ലബ്ധമവാച്യം യസ്യ കസ്യപിൽ. ൧൮
ശിര ശ്ചിത്വാ ഹത്വാ ദ്വിമുഖഭുജഗം കത്രപി, ദമും
പിധായാധ സ്സമ്യങ്മൃദുതരമൃദാ രക്ഷ്യ മനിശം
ചിരാതീതേ ധൃത്വാ മൃദമപി ച താമസ്ഥിസഹിതാം
തത:പിഷ്ട്വാ ലേപപ്രമുഖവിധിനാ നശ്യതി ഗരാ. ൧൯
ഇരുത്തലപ്പാമ്പെ യടിച്ചു കൊന്നി-
ട്ടടച്ചു വയ് പൂ മണലിട്ടുമൂടി
തന്മാംസചർമ്മങ്ങളതൊക്കവേ താൻ
ദ്രവിച്ചപോംകാല മെടുത്തുകൊള്ളൂ. ൨൦
തദസ്ഥിയും മണ്ണുമതൊക്കെ യൊപ്പം
പൊടിച്ചു സൂക്ഷിച്ചൊരു വേണുപാത്രേ
വിഷപ്പെടുന്നേര മരച്ചു കിഞ്ചിൽ
തലോടുകെന്നാലുടനേ വിഷം പോം. ൨൧
ചതുരശ്രമതായിട്ടങ്ങരയോളം കഴിയ്ക്കണം
അതിൽ കാഞ്ഞിരവൃക്ഷത്തിൻ തോലും പത്രങ്ങളും സമം.
ഇടിച്ചിട്ടു നികത്തീട്ടു മണ്ണുകൊണ്ടാശു മൂടുക
തൽപക്വങ്ങൾ പിഴിഞ്ഞുള്ള രസം മൎദ്ദിച്ചുകൊണ്ടതു്.
മീതേ പകൎന്നു ദിവസ,മേഴു ചെന്നാൽ ശുഭേ ദിനേ
വെളുത്ത വേളതൻ ബീജം നട്ടുകൊണ്ടു നനയ്ക്കുക. ൨൪
നാലുകോണത്തു മോരോരോ കാഞ്ഞിരക്കുറ്റി യിട്ടുടൻ
കോടിനൂൽകൊണ്ടു ചുറ്റേണം ദൎഭകൊണ്ടും യഥാക്രമം.
ദിനം തോറുമതൎച്ചിപ്പൂ ജപിപ്പൂ ജലവും പുന:
ദീപവും വച്ചുകൊള്ളേണം സന്ധ്യയിങ്കൽ ദിനംപ്രതി ൨൬
പൂവും കായും നിറച്ചായാലാതിന്നധികവീൎയ്യവും
ജീവനും കൂടെയുണ്ടായീതെന്നും ചിന്തിച്ചുകൊള്ളുക. ൨൭
ഏകഭോജനവും ചെയ്തു ശുദ്ധമായി ദ്ദിനത്രയം
നാലാം ദിവസമുത്ഥായ പുഷ്പം തണ്ഡുഖമെന്നിവ, ൨൮
അൎച്ചി,ച്ചതു വലം വച്ചു കൂപ്പിനിന്നു ജപിച്ചുടൻ
പൊരിച്ചെടുത്തി,ട്ടതിനാൽ പ്രയോഗം പലതുണ്ടിഹ ൨൯
അരച്ചു ഗുളികീകൃത്യ സമൂലം തുളസീജലേ
കന്നിപ്രമാണം സേവിപ്പൂ നിശ്ശേഷവിഷനാശനം ൩൦
രോമകൂപേഷൂ സൎവ്വാഗം ചോര കാങ്കി ലതിന്നിഹ
എരുമച്ചാണകനീരിൽ സമൂലം കണ്ടരച്ചതു് ൩൧
സൎവ്വാംഗം ലേപനം ചെയ് വൂ കുടിപ്പിപ്പൂ നൃകേ ƒ പി വാ
രക്തദൂഷ്യങ്ങളെല്ലാംപോം തീരും കാകോളവും ദ്രുതം ൩൨
കൎണ്ണങ്ങളുടെ രക്തങ്ങളുടനേ വന്നുതെങ്കിലോ
നാലുനാഴിക ചെല്ലുമ്പോൾ വ്ഷമിക്കു,മതോൎക്കണം ൩൩
ഗോമൂത്രത്തിലരച്ചിട്ടു ദംശിച്ചേടം പിരട്ടുക
പ്രസവത്തിൽ തഥാ നസ്യം ചെയ്തുകൊൾകതു നന്നിഹ
തഥാ വെറ്റിലനീർതന്നിൽ തഴച്ചഞ്ജരമാചരേൽ
കണ്ണിന്നനക്കമില്ലാഞ്ഞാൽ ശിവനേ ഗതി നിൎണ്ണയം ൩൫
മനശ്ശിലയതും വ്യോഷം സമൂലം ശുദ്ധവേളയും
തുല്യം കൂട്ടി യരക്കേണം കള്ളിതൻപാലതിൽ ച്ചിരം
ചതുരക്കള്ളിതൻപാലി , ലെരിക്കിൻപാലിലും തഥാ
താംബൂലനീരിലും പിഷ്ട്വാ തുണിയിൽ തേച്ചുകൊള്ളുക
ഓരോരരവു ചെല്ലുമ്പോൾ ഉണക്കിക്കൊണ്ടരയ്ക്കണം
ഉണക്കെന്നുള്ളതോ പിന്നെ വെയിലത്തരുതേതുമേ ൩൮
തുണിയെ തിരിയാക്കിക്കൊണ്ടുണങ്ങീട്ടങ്ങു സംഗ്രഹേൽ
ദഷ്ടന്നു മോഹമുണ്ടാകിൽ തിരി കത്തിച്ചു നെയ്യതിൽ ൩൯
മൂക്കിൽ പുക കരേറ്റീടൂ ഏഴുവട്ട മതങ്ങിനെ
കുഴൽ വച്ചൂതി നന്നായി മൂക്കുരണ്ടും പിടിക്കുക ൪൦
അപ്പോൾ കമ്ണു മിഴിച്ചീടും മിഴിയായ്കിൽ വരും മൃതി
വിഷവും പുകയും ദംശേ കാണാം ജീവനിരിക്കിലോ ൪൧
ദേഹം കൃഷ്ണമതായീടിൽ മൃതി തന്നെ വരും ദ്രുതം
തദ്വസ്ത്രം രണ്ടു വിരലിന്നകലം തുമ്പനീരതിൽ ൪൨
തുളസീനീരിലും കൂടി പിഴിഞ്ഞിട്ടതി,ലഞ്ജസാ
ഗോഘൃതം കാശുവട്ടത്തിൽ പകൎന്നിട്ടു കുടിക്കുക ൪൩
ക്ഷ്വേളജാല , മശേഷം പോം മൃതി യുണ്ടെങ്കി, ലപ്പൊഴേ
രോമകൂപേഷു വന്നീടും സേവിച്ചോരൌഷധം നൃണാം ൪൪
ഏതൽ സമൂലം ച്ചൂൎണ്ണിച്ച മുന്തിരിങ്ങയതും പുന:
പുരാണമുളകും വ്യോഷം താക്ഷ്യചൂൎണ്ണവു, മെന്നിവ ൪൫
സമാംശം പൊടി വസ്രൂത്തിലിട്ടിരച്ചിട്ടെ,ടുത്തുടൻ
സംഗ്രഹേചൂംഗപാത്രേഷു വിമലേഷു ഭിഷഗ്വര: ൪൬
വിഷാൎത്ത,നാഗമിച്ചീടിൽ പിഴിഞ്ഞാശു മുയൽച്ചെവി
പാത്രത്തിലാക്കി ദ്രഷ്ടന്റെ വാമഹസ്തേ കൊടുക്കുക
മറ്റേ ക്കൈകൊണ്ടു ചൂൎണ്ണത്തെ കാശുവട്ട മതിൽ ക്ഷിപേൽ
തജ്ജലം കൃഷ്ണമായീടിൽ മരിച്ചീടുമസംശയം. ൪൮
അല്ലായ്ക്കിലതു സേവിച്ചാൽ ക്ഷയിക്കും ക്ഷ്വേളവും ദൃഢം
തൽ ച്ചുൎണ്ണം കുഴൽ വച്ചിട്ടു മൂക്കിലൂതിക്കരേറ്റുക. ൪൯
മോഹിച്ചവ, നുണൎന്നീടും ഇറങ്ങീടും വിഷങ്ങളും
അത്യന്തം ശുദ്ധമേതത്തു ദേയം ശുദ്ധായ കേവലം. ൫൦
ആനപ്പിണ്ടി മയിൽപ്പീലി കൊഴിഞ്ഞിൽ കരളേകവും
ശുഷ്കമാം ഗോമയം വേളയിവയെല്ലാമെടുത്തുടൻ. ൫൧
മൂൎദ്ധാവിങ്കന്നു കീഴ്പോട്ടെയ്ക്കഴിവൂ നഷ്ടമാം വിഷം
അതുപിന്നെ വ്രണത്തിന്റെ കിഞ്ചിൽ ദൂരേ വിനിക്ഷിപേൽ
ദേവതാപീഢയും ബാലഗ്രഹപീഢ വിഷങ്ങളും.
യക്ഷഗന്ധൎവ്വഭൂതാദിബാധയും തീൎന്നുപോം ദൃഢം. ൫൩
ശുദ്ധവേളയിടിച്ചിട്ടു സമൂലം പിഴിവൂ ജലേ
തീമ്മേൽ വെച്ചു കുറുക്കീട്ടു പാതി വറ്റുകി ലപ്പഴേ. ൫൪
വിഷസുപ്തനുൎണന്നീടും മല്ലെങ്കിൽ ജീവനില്ലയാം
എത്രയും ബുദ്ധിമുട്ടീടിൽ ചെയ്യാ,മരുതതെന്നിയേ. ൫൫
ലേഹാ,നജ്യ, തൈല, ഗുളിക, യാദിയായതിനൊക്കെയും
ഏകാംശം വേളയും ക്രടെ ക്രട്ടിക്കൊൾവൂ സമൂലവും. ൫൬
ഗുപ്തമേതത്തു ശാസ്ത്രേഷു വിഷാണാം പരമൌഷധം
ഗുരൂപൎദേശതോ ജ്ഞാത്വാ തത്തൽ കൎമ്മ സമാചരേൽ.
കാഞ്ഞിരത്തിൻ പഴത്തിന്റെ പശമൎദ്ദിച്ചെടുത്തുടൻ
ഏഴുനാൾ വെയിലത്താക്കീ,ട്ടുണക്കേണ,മതിൽ പുന: ൫൮
വയമ്പും പെരുതാം കായം മേത്തോന്നിക്കന്ദമെന്നിവ
തൂക്കിപ്പാതിയതിൽകുട്ടി മൎദ്ദിപ്പു ദിവസത്രയം, ൫൯
തസ്മിൻ പുന: സോമനാദികായം നാലോന്നു ചേൎത്തുടൻ
ചതുരക്കള്ളിതൻ പാലിൽ മൎദ്ദിപ്പു ദിവസത്രയം ൬൦
തേങ്ങാത്തൊണ്ടിയിലാക്കീട്ടു സൂക്ഷിപ്പു യത്നത: പുന:
കയ്യിന്മേൽ തേച്ചുകൊണ്ടീടിൽ എല്ലാസ്സൎപ്പം പിടിക്കലാം.
ഇതു നസ്യത്തിനും നന്നു മോഹവും വിഷവും കെടും
മൎദ്ദിച്ചു കടികൊണ്ടേടം പിരട്ടീടുവതിന്നുമാം. ൬൨
മുരിങ്ങവേർമേൽത്തൊലിയും വയമ്പും കായവും പുന:
ത്ര്യൂഷണം ച തഥാ ദുഗ്ദ്ധി നീലീമൂലവു, മെന്നിവ. ൬൩
കാടിതന്നിലരച്ചിട്ടു കയ്യിന്മേൽ തേച്ചുകൊണ്ടതു്
പിടിച്ചുകൊണ്ടാൽ പാമ്പൊന്നും കടിച്ചീടുകയില്ലിഹ.
പാനലേപാഞ്ജനാദിയ്ക്കും നന്നേറ്റം വിഷസങ്കടേ
ധൂപിച്ചകൊൾകയതിനാലെന്നാലും തീൎന്നുപോം വിഷം.
കാഞ്ഞിരത്തിൻ മുരട്ടുണ്ടായതിന്മേലാശ്രയിച്ചെഴും
കരളേകമതിന്മൂലം പേഷിച്ചിട്ടു ഭുജങ്ങളിൽ ൬൬
തേച്ചുകൊണ്ടു ഭുജംഗത്തെ പിടിച്ചിട്ടു കളിയ്ക്കലാം
കടിയാ വാ പിളൎന്നീടാ തഥാ നാഗങ്ങളൊന്നുമേ. ൬൭
സ്ഫോടികാമൂലവും ദൂൎവ്വാ രണ്ടും കൂട്ടിച്ചവച്ചുടൻ
ഊതിക്കൊൾക മുഖത്തെന്നാൽ പാമ്പൊന്നും വാപിളൎന്നിടാ,
വ്യോഷവും വിഷവേഗത്തിൻവേരും വായി,ലിരിയ്ക്കിലോ
അവനെപ്പാമ്പു കടിയാ കടിച്ചീടിൽ വിഷം നഹി. ൬൯
അങ്കുരിച്ചുയരപ്പെട്ട കാരസ്കരമതിൻ കരു
ഇലപോക്കി ക്കരേ ചേൎത്തു പിടിച്ചാൽ കടിയാ ഫണി ൭൦
ഉരുക്കോ വളയോ തീൎത്തിട്ടതിലാക്കി ധരിയ്ക്കിലും
വിഷഭീതി വരാ നൂനം പിഷ്ട്വാ തേപ്പു വിഷാപഹം. ൭൧
വെളളം തട്ടാതങ്കുരിച്ചു നില്ക്കുന്ന കരുവളളിതൻ
മൂലംപൊരിച്ചു കാട്ടീടിൽ പാഞ്ഞുപോം സൎപ്പ , മൊക്കെയും
വിലദ്വാരത്തിലിട്ടേച്ചാൽ അതിൽപ്പാമ്പു കിടന്നിടാ
അമ്മരുന്നു കൊടുത്തീടിൽ സ്തംഭിച്ചീടും ഭുജംഗമം. ൭൩
അതു പേഷിച്ചു തേച്ചാലും കുടിച്ചീടുകിലും തഥാ
വിഷപീഡകളെല്ലാം പോം ക്ഷിപ്ര,മൌഷധവീൎയ്യത: ൭൪
ചതുരക്കള്ളിതന്മൂലം വടക്കോട്ടാശ്രയിച്ചതു്
ധൃത്വാ കൎക്കടമസത്തിൽ സൂൎയ്യവാരേƒയസാ വിനാ. ൭൫
ധരിച്ചുകൊണ്ടാൽ സൎപ്പാദി കകോളങ്ങ,ളകപ്പെടാ
ചിത്രനാൾ പനമേലിത്തിൾ പറിച്ചിട്ടു ധരിക്കിലും. ൭൬
ഏതന്മൎദ്ദിച്ചു തേച്ചാലും കുടിച്ചീടുകിലും പുന;
ക്ഷ്വേളമെല്ലാ , മൊഴിഞ്ഞീടും ദഷ്ടാനാം ക്ഷിപ്രമേവ ച ൭൭
കുന്നമുക്കിയുടേ മൂലം ശസ്ത്രം കൂടാതെടുത്തുടൻ
അംഗുലീയത്തിലാക്കീട്ടു വിരൽമേലിട്ടുകൊണ്ടതു്. ൭൮
ചവിട്ടീടുകിലും താവൽ കുടിച്ചീടാ ഭുജംഗമം
വെളുത്തിരിക്കും കൂമുള്ളിൻ മൂലം കൊണ്ടന്നു കാട്ടുക. ൭൯
കടത്തീടുകിലും തദ്വൽ ഗമിച്ചീടാ ഭുജംഗമം
പൊരിച്ചിട്ടഞ്ജലികരം പാലിൽപ്പേഷിച്ചുകൊണ്ടതു്. ൮൦
കയ്യിൽ വെച്ചതു കാട്ടീടിൽ വരും ചാരത്തു പാമ്പുകൾ
കാടിയിൽ ത്രുടി പേഷിച്ചു തളിച്ചാൽ പാമ്പു പോം ദ്രുതം.
ഉള്ളിയും കപ്പൽമുളകും കായവും നാരകത്തില
കൂട്ടിപ്പുകച്ചാൽ പാമ്പെല്ലാം മറ്റൊരേടത്തു പാഞ്ഞുപോം
പ്രണമ്യ ദന്തിരാജസ്യ വദനം സദനം ശ്രിയ:
വക്ഷ്യേ സൎപ്പാന്വയോല്പത്തിം ഭാഷയാ കേരളാഖ്യയാ. ൧
അനന്തോ ഗുളികശ്ചൈവ വാസുകീ ശംഖപാലക:
തക്ഷകശ്ച മഹാപത്മ: പത്മ: കാൎക്കോടകസ്തഥാ. ൨
നാലു വംശത്തിലും കൂടെ യെട്ടു നാഗങ്ങളിങ്ങിനെ
സംഭവിച്ചതു പോൽ പണ്ടേ ഭീമകാമശരീരികൾ. ൩
വിപ്രസൎപ്പങ്ങളാകുന്നു ശേഷനും ഗുളികാഹിയും
വൈശ്വാനരന്റെ പുത്രന്മാർ വൎണ്ണവും വഹ്നിപോലെയാം
സഹസ്രം കുറയാതുണ്ടു ഫണ , നിച്ചൊന്നവൎക്കി,ഹ
ഫണങ്ങൾക്കൊക്കെയും പാൎത്താൽ ചക്രംപോലടയാളമാം
ഇന്ദ്രാത്മജന്മാരാകുന്നൂ വാസുകീ ശംഖപാലകൗെ
വൎണ്ണവും പീതമായുള്ളൂ രാജസൎപ്പങ്ങളാമവർ. ൬
മസ്തകങ്ങളുമെണ്ണൂറീതുണ്ടു പോ,ലടയാളവും
ലാംഗലംപോലെയാകുന്നു ഫണങ്ങൾക്കെന്നു കേൽപ്പിതു്.
തക്ഷകശ്ച മഹാപത്മ , സ്തതോ വായുസുതാവുഭൗെ
വൈശ്യജാതികളാകുന്നു ദേഹവും ശ്യാമവൎണ്ണമാം. ൮
അഞ്ഞൂറു ഫണവും തേഷാം ഛത്രംപോലടയാളവും
ശുദ്രജാതികളായീടും പത്മകാൎക്കോടകാഹികൾ. ൯
അവർക്കു താതൻ വരുണൻ ദേഹവൎണ്ണം വെളുത്തുമാം
തയോ:ഫണങ്ങൾ മുന്നൂറീ,തവറ്റിൽ സ്വസ്തികാംങ്കവും
എട്ടുപേൎക്കും സുതന്മാരങ്ങഞ്ഞറീതുളവായി പോൽ
അജരാമരണാസ്സൎവ്വേ താതതുല്യാ ഭുജംഗമാ: ൧൧
അവൎക്കും മക്കളുണ്ടായീ സംഖ്യ കൂടാതെ പാമ്പുകൾ
മിക്കതും കൊന്നു ഭക്ഷിച്ചാൻ വൈനതേയൻ മഹാബലൻ
അനന്തൻ വിഷ്ണുവെ ച്ചെന്നു സേവിച്ചാൻ ക്ഷീരസാഗരേ
തഥാ വാസുകി ചെന്നിട്ടു ശങ്കരം ശരണം യയൗെ ൧൩
ഇന്ദ്രനെ ച്ചെന്നു സേവിച്ചാൻ തക്ഷകൻ താനുമങ്ങിനെ
ശേഷിച്ചവർ ഭയപ്പെട്ടു നാനാദേശാന്തരങ്ങളിൽ ൧൪
പുക്കൊളിച്ചു വസിച്ചീടുന്നുണ്ടു പോലിന്നു,മങ്ങിനെ
പാരാവാരോദരേ ശൈലകന്ദരേ ബലിമന്ദിരേ ൧൫
ഇന്ദ്രാലയേ ച ഭ്രമൗെ ച വസിച്ചീടുന്നു ഭോഗികൾ
മുക് വൻ,മണ്ഡലി,രാജീല, മിവർ ഭ്രമൗെ വസിച്ചവർ
വേന്തിരന്മാരുമുണ്ടായീ തവറ്റിൽ സ്സങ്കരങ്ങളായ്
മുക്ഖന്മാരിരുപത്താറു ജാതി മണ്ഡലി ഷോഡശ ൨൭
രാജിലം പതിമുന്നുണ്ടു മൂവേഴു,ണ്ട,ങ്ങു, വേന്തിരൻ
കൎക്കടാദിത്രിമാസത്തിലുണ്ടാം സൎപ്പിക്കു ഗൎഭവും ൨൮
നാലുമാസം തികഞ്ഞീടുംനേരം മുട്ടയിടും ക്രമാൽ
ഏഴേഴു മുട്ട മുന്നേടത്തിരുപത്തൊന്നതങ്ങിനെ ൧൯
ചുകന്നും പീതമായിട്ടും മിശ്രമായിട്ടു,മാമത്
ചുകന്നതെല്ലാം സ്ത്രീലിംഗം പുരുഷൻ പീതമായതു് ൨൦
മിശ്രമായിട്ടിരിയ്ക്കുന്നതെല്ലാം ജാതി നപുംസകം
അവിടെ ക്കാത്തു നിന്നീടും മുട്ടയിട്ടൊരു പാമ്പുതാൻ ൨൧
പതിനഞ്ചുദിനം ചെന്നാലണ്ഡം പൊട്ടി ശ്ശിശുക്കളാം
നീലമഞ്ചംഗുലം ദേഹം ചുകന്നു തല കൃഷ്ണമാം
താൻതന്നെയെല്ലാം തിന്നീടും മൂന്നിനെ ത്തിൻകയില്ല പോൽ
എന്നതിൽ സ്രീയതാമൊന്നു പുരുഷൻ പിന്നെ മറ്റതു്
നപുംസക, മതായിട്ടു മൂന്നിലൊന്നുവരും ദൃഢം
ഏഴു രാത്രി കഴിഞ്ഞാലീ മൂന്നും കണ്ണു മിഴിച്ചിടും ൨൪
പിന്നെപഞ്ച ദിനം ചെന്നാൽ സുബോധമുളവായ് വരും
തടാ സൂൎയ്യനെ നോക്കീട്ടു ഭജിക്കും ദൃഢമായവർ ൨൫
ഏവം വിംശതിനാൾ ചെന്നാൽ പല്ലു,മുപ്പത്തുരണ്ടു,ളാം
നാലുണ്ടതിൽ വിഷപ്പല്ലു വാമദക്ഷിണപാൎശ്വാഗാ: ൨൬
'കരാളീ' 'മകരീ' 'കാളരാത്രീ' ച 'യമദൂതികാ'
ഇച്ചൊന്ന നാലുപല്ലിന്നും വിഷവൃദ്ധി യഥാക്രമം ൨൭
ഒരുമാസേന സിദ്ധിക്കും , പിന്നെ മാതാവു പോംവഴി
സഞ്ചരിക്കും സദാകാലം തള്ളയെപ്പിരിയും പുന: ൨൮
ആറുമാസം കഴിഞ്ഞീടിൽ തോൽ കിഴിക്കും ക്രമാൽ പുന:
കൈമളം നീളമുണ്ടാകും വത്സരാൎദ്ധേന പാമ്പുകൾ ൨൯
ഇച്ചൊന്ന കാലത്തല്ലാതെ ജനിക്കും വേന്തിരാഹികൾ
മൂക്ഖാദിമൂന്നു പാമ്പിന്നും വാതപിത്തകഫ ക്രമം ൩൦
ദോഷം മിശ്രമതായീടും വേന്തിരാഹിക്കു,തൊക്കവേ
ഫണവും വേഗവും പാരമുണ്ടാം ദൎവ്വീകരാഹിനാം ൩൧
നീളം ചുരുങ്ങി മേലെല്ലാം മണ്ഡലാകാരരേഖയും
ശീഘ്രം ഗമിച്ചുകൂടാതെ കാണാം മണ്ഡലിജാതിയെ ൩൨
നീളത്തിലും വിലങ്ങത്തും ബഹുരേഖകൾ പൂണ്ടുടൻ
സ്നേഹം പിരണ്ടപോലാകും രാജിലങ്ങളതൊക്കെയും. ൩൩
പാമ്പിന്നിരുപുറം കൂടി പ്പാദമുണ്ടി,രുപത്തുനാൽ
അത്യന്തം ചെറുതായുളളു കാണുവാൻ പണിയേറ്റവും
നേത്രങ്ങൾകൊണ്ടുശബ്ദത്തെഗ്രഹിക്കുംകൎണ്ണമില്ലപോൽ
ജീഹ്വാഗ്രം രണ്ടതാം പാമ്പിന്നൊക്കയ്യും കോപവും ബഹു
ഇടിയും മയിലും പൂച്ച പന്നി ചെന്നായ കീരിയും
തഥാ ശ്യേന,ചകോരാ,ദിയൊന്നും കൊന്നില്ല യെങ്കിലോ
നൂറ്റെട്ടുവത്സരം പിന്നെയൊരുപന്തണ്ടുവൎഷവും
ജീവിച്ചിരിക്കും സൎപ്പങ്ങളൊക്കെയും ധരണീതലേ. ൩൭
സൎപ്പലക്ഷണാദ്യധികാരം.
ശേഷാദൃഷ്ടഭുജംഗാനാം പ്രവക്ഷ്യേ ദേഹലക്ഷണം
സഞ്ചാരസമയം ചൈഷാം നിവാസസ്ഥല,മപ്യഥ. ൧
അനന്തന്നു ശിരസ്സിങ്കൽ കണ്ണിലും വിന്ദു,വുണ്ടിഹ
സ്തബ്ധങ്ങളാകും നേത്രങ്ങളിവണ്ണം ലക്ഷണങ്ങളാം. ൨
വാസുകിക്കു, ത്തമാംഗത്തിൽ സ്വസ്തികം പോലെ രേഖയും
ഇടത്തേ ഭാഗമേ കൂടെ വീക്ഷണങ്ങളും മായ് വരും. ൩
തക്ഷകാഹി വലത്തുടെ കടാക്ഷിക്കും മുഹുൎമ്മുഹു:
അവന്നു വേഗവും പാരം മൂൎദ്ധാവിൽ പഞ്ച വിന്ദവും. ൪
ശുലരേഖ ശിരസ്സിങ്കലുരസ്യ,ദ്ധേന്ദുേരേഖയും
കണ്ഠേ രേഖ സദാ യാനമപി കാൎക്കാോടകന്നിഹ. ൫
പുച്ശമേറ്റമിളക്കീടും പത്മനാം ഫണിനായകൻ
അവന്നു മസ്തകത്തിങ്കൽ പത്മം പോലുളള രേഖയും. ൬
നിമേഷവും സദാകാലം കണ്ഠത്തിൽ മൂന്നു രേഖയും
ഇന്ദീവരാങ്കവും മൂൎദ്ധിനി മഹാപത്മന്നു ലക്ഷണം. ൭
ശംഖപാലന്നു മൂൎദ്ധാവിൽ ശംഖുപോലുള്ള രേഖയും
ഭീഷണാകാരമായുള്ള നോക്കു,മുണ്ടാം പുന: പുന: ൮
നിശ്വാസോച്ഛ്വാസശബ്ഗങ്ങൾ പാരമാം ഗുളികന്നിഹ
തത്തജ്ജാതിയിലുള്ളോൎക്കു മീവണ്ണംതന്നെ ലക്ഷണം. ൯
പൂൎവ്വാഹ്നേസഞ്ചരിച്ചീടും വിപ്രസൎപ്പങ്ങളൊക്കെയും
ഭക്ഷിക്കും വായുവെത്തന്നെ ചൊല്ലാം വാഴുന്ന ദേശവും. ൧൦
നിധിനിക്ഷേപധാന്യാദി സംഗ്രഹിക്കുന്ന ശാലയിൽ
പൎവ്വതേഷു വനോഷ്വവ സന്തതം ച വസന്തി തേ ൧൧
രാജസൎപ്പങ്ങൾ മദ്ധ്യാഹ്നേ സഞ്ചരിക്കും ഭയം വിനാ
അവൎക്കു ഭക്ഷണത്തിന്നു മൂഷികന്മാരുമായ് വരും ൧൨
പ്രാകാരങ്ങളിലും തദ്വൽ പുണ്യവൃക്ഷങ്ങൾ തന്നിലും
വസിക്കും രാജസൎപ്പങ്ങൾ പത്മഷണ്ഡാദിയിങ്കലും. ൧൩
തഥാ സായാഹ്നകാലത്തു ചരിക്കും വൈശ്യജാതികൾ
ഭക്ഷണത്തിന്നു മണ്ഡൂകമാകുമിച്ചൊന്നവർക്കിഹ. ൧൪
തെരുവീഥിയിലും നാനാ ഭൂരുഹങ്ങളിലും പുന:
പുരമുറ്റത്ത,ടുത്തേടം,കൂടെ വാഴും സദൈവ തേ ൧൫
ശ്രൂദ്രാദികൾക്കു സഞ്ചാരം രാത്രിയിങ്ക,ലതായ് വരും
ലഭിച്ചതെല്ലാം ഭക്ഷിക്കും വാണീടും ജലസന്നിധൗെ. ൧൬
യജ്ഞാലയേ പശുഗൃഹേ ജീൎണ്ണകൂപേ ചതുഷ്പഥേ
കണ്ടകാഢ്യദ്രുമേഷ്വേവ ദ്വീപേഷു ച വസന്തി തേ. ൧൭
മണവും മാൎദ്ദവം പാരമുള്ള പുഷ്പങ്ങളൊക്കെയും
ഭക്ഷിക്കും ബ്രാഹ്മണന്മാരാം സൎപ്പജാതികളൊക്കവേ. ൧൮
തഥാ ഭൂപാലനാഗങ്ങൾ ഭുജിക്കുന്നവ ചൊല്ലുവാൻ
ക്ഷീരം തുഷാരതോയാദി സ്വാദുദ്രവ്യങ്ങളാമില്ല ൧൯
ഊരവ്യോരഗമെല്ലാമേ ഭക്ഷിക്കും ലവണാമിഷം
ഭേകാദി മുമ്പേ ചൊന്നുള്ള തവയും കണ്ടുകൊള്ളുക.{{കട്ടി-ശ്ലോ|൨൦]}
ശുദ്രജാതികളായീടും പന്നഗന്മാൎക്കൊരിക്കലും
ഭക്ഷണദ്രവ്യകൃത്യങ്ങളില്ല പോൽ ചൊല്ലുവാനിഹ. ൨൧
സഭായാം ദോഷഗ്രഹേ ച ക്ഷോത്ര ശൂന്യഗ്രഹേ തഥാ
പലാശാശ്വത്ഥവൃക്ഷോഷു വസന്തി ദ്വിജപന്നഗാ: ൨൨
കഡ്യാദൗെ ട രഥത്തിന്മേ,ലത്തി,യാൽ,പുളിതന്നിലും
ശിംശപാ,ൎജ്ജുന,വൃക്ഷേഷു വസന്തേവ്യ നൃപോരഗാ: ൨൩
മുരുക്കു,മിലവും,മറ്റും കണ്ടകാഢ്യദ്രുമങ്ങളിൽ
ജലകൂപത്തിലും കൂടെ വാണീടും വൈശ്യജാതികൾ. ൨൪
സൎവത്ര മേവും ശൂദ്രന്മാരായ സൎപ്പങ്ങളൊക്കെയും
വന്മീകത്തിലതെല്ലാരും വാണീടും സൎപ്പജാതികൾ. ൨൫
പുത്തൻമഴ വരും കാലം മൃദ് ഗന്ധാനുഭവവാശയാ
സഞ്ചരിക്കും സദാകാലം സൎവ്വേ സൎവ്വത്ര ഭോഗിന: ൨൬
ഊൎദ്ധ്വലോകത്തു നോക്കീടും വിപ്രസൎപ്പങ്ങളൊക്കെയും
നേരേ നോക്കും രാജസൎപ്പം രണ്ടുഭാഗത്തു വൈശ്യനും ൨൭
കീഴ്പോട്ടു ഭൂമിയേ നോക്കിയാടീടും ശുദ്രജാതികൾ
തങ്ങൾ തങ്ങൾ വസിക്കുന്ന ദേശത്തിങ്ക ,ന്നതൊക്കെയും.
സഞ്ചരിക്കുന്ന നേരത്തും കടിച്ചീടും ഭുജംഗമം
കാലദേശങ്ങൾ ചിന്തിച്ചു ജാതിയേ നിശ്ചയിക്കണം
പന്നഗങ്ങൾ കടിച്ചീടാൻ കാരണം പലതുണ്ടിഹ
ഭീതികൊണ്ടും കടിച്ചീടും മദംകൊണ്ടും തഥൈവ ച. ൨൯
വിശപ്പും ദാഹവും പാരം പെരുത്താലും കടിച്ചിടും
പുത്രനാശം വരുത്തീടുമെന്നോൎത്തും മുട്ടയിട്ടനാൾ. ൩൧
ർ
കടിക്കും പിന്നതല്ലാതെ സ്പൎശിച്ചാലും കടിച്ചിടും
ഭക്ഷണദ്രവ്യമെന്നോൎത്തു ദംശിച്ചീടും ഭുജംഗമം ൩൨
വിഷം വൎദ്ധിച്ചു സഹിയാതിരിക്കുംനേരവും തഥാ
ജന്മാന്തരങ്ങളിൽ ദ്വേഷമുള്ള പാമ്പും കടിച്ചിടും ൩൩
വൈരമുള്ളതു ദംശിച്ചാൽ വരും മരണ,മഞ്ജസാ
മദംകൊണ്ടു കടിച്ചാലും തഥാ തെക്കോട്ടു പോം ദൃഢം.
കോപിച്ചിട്ടാകിലും തദ്വൽ പിന്നെ ക്ഷുത്തുളള തെങ്കിലോ
വിഷമേറ്റമതുണ്ടാകും നിൎവ്വിഷം ഭീതസൎപ്പജം. ൩൫
മറ്റുള്ള ഹേതുവാലെങ്കിൽ ക്ഷിപ്രം നീക്കീടലാം വിഷം
വെള്ളത്തിൽ വീണപാമ്പിന്നു വിഷമേറ്റം ക്ഷയിച്ചുപോം
പേടിച്ചതിന്നും കാകോളം നിതരാം സ്വല്പമായ് വരും
ക്രീഡകൊണ്ടു തളൎന്നുള്ള പാമ്പിന്നും പുനരങ്ങിനെ ൩൭
പാഞ്ഞുപാഞ്ഞ , ന്യദേശത്തു ചെന്നതിന്നും കൃശം വ്ഷം
കീരിയോടേറ്റു തോറ്റിട്ടു പാഞ്ഞ പാമ്പതിന്നും തഥാ
മണ്ഡൂകാദികളെ ത്തിന്ന നേരവും സ്വല്പമാം വിഷം
വിഷശാന്തി വരുത്തുന്നോരൗെഷധത്തിന്റെ കീഴിലേ.
ചിരകാലം കിടന്നോരു പാമ്പിനും വിഷമല്പമാം
തേഷാം ബലാബലത്തിന്നു തക്കവണ്ണം ചികിത്സകൾ
ചെയ് വൂ മന്ത്രൗെഷധാദ്യൈശ്ച ഗുരുവാക്യക്രമാൽ ഭിഷക്
അനുവൎത്തി,ച്ചിറക്കേണം വിപ്രരാജാഹികൾ വിഷം ൪൧
അന്യസൎപ്പവിഷം വിദ്വാൻ ബലാൽക്കാരേണ സംഹരേൽ
ഇച്ചൊന്നതെല്ലാം ചിന്തിച്ചു രക്ഷിക്ക വിഷദഷ്ടനെ. ൪൨
വൎദ്ധിക്കും കീൎത്തി ,യായുസ്സും ലഭിക്കും മംഗലങ്ങളും.
പുരാ പ്രജാനാം രക്ഷാൎത്ഥം കമലോത്ഭവ,നഞ്ജസാ
വൈദ്യശാസ്ത്രങ്ങൾ നിൎമ്മിച്ചിട്ടവയെല്ലാം സലക്ഷണം ൧
ദക്ഷപ്രജാപതിക്കായി ക്കൊടുത്താ,നവനും പുന:
അശ്വിനീദേവകൾക്കൊക്കെ പ്പഠിപ്പിച്ചിതു സാദരം ൨
പുരുഹൂതനു , മവ്വണ്ണ മവരോടു ഗ്രഹിച്ചിതു്
അവനാൽ ദത്തമായ് വന്നി തത്രിപുത്രാദികൾക്കിഹ ൩
അത്രിമാമുനിപുത്രന്മാരാദിയായ മഹത്തുക്കൾ
മറ്റുള്ള മുനിമാൎക്കെല്ലാം ദ്വിജന്മാൎക്കും കൊടുത്തിതു് ൪
അവരോടു ഗ്രഹിച്ചിട്ടും പലരുണ്ടായി ഭൂമിയിൽ
പാരംപൎയ്യ, മതീവണ്ണം നിറഞ്ഞൂ ധരണീതലേ ൫
തത്ര കാശ്യപഗോത്രത്തിൽ സംഭവിച്ച ഗുരുൎമ്മമ
- 'ശ്രീഗിരീശപുരീശസ്യ' പൂജായാം തൽപര: സ വൈ ൬
യസ്യ വാഗമൃതേനൈവ വിഷാവിഷ്ട: സുഖീ ഭവേൽ
താദൃശസ്യ ഗുരോരാസീദാത്മജ: സ്വാത്മ സന്നിഭ: ൭
താവുഭൗെ വാസുദേവാഖ്യൗെ വാസുദേവശിവപ്രിയൗെ
സ്വകൎമ്മണാ ച തപസാ ദ്യോതമാനൗെ ദ്വിജോത്തമൗെ
കാശ്യപാന്വയവീൎയ്യാച്ച സംപ്രദായബലേന ച
വിഷസംഹരണേ ദക്ഷാ വേതൗെ ഭൂസുരസത്തമൗെ ൯
താഭ്യാം ഗുരുഭ്യാ , മാജ്ഞപ്ത: കൃപയാ വൈദ്യകൎമ്മണി
വിശേഷാ , ന്മാതുലേനാ പി നിയുക്തോഹംസയോഗിനാ.
തേഷാം കൃപാബലാവാപ്ത വൈദ്യലേശേന നിൎമ്മിതാ
"നാരായണേന' ഭാഷേ ƒ യം ചികിത്സാ 'ജ്യോത്സ്നികാ' ഭിധാ.
ആചായ്യകരുണാപൂൎണ്ണ സുധാഭാനു , വതെപ്പൊഴും
ആധാരമായ് ഭവിക്കേണം മദുക്തജ്യോത്സ്നികയ്ക്കിഹ. ൧൨
സാധുക്ക , ളിതിലേതാനും പിഴയുണ്ടെങ്കിലൊക്കെയും
പാലിൽ കീലാലവിന്ദുക്ക ളെന്നപോലോൎത്തുകൊള്ളുവിൻ.
കല്യാണമായ വാക്യത്തിലകല്യാണ,മിരിക്കലും
---
തൃശ്ശിവപേരൂർ വടക്കുംനാഥന്റെ
അതും കല്യാണമായീടും വാല്മീകേരനുഭൂതിവൽ. ൧൪
തസ്മാൽ ഗുരൂണാം ദേവാനാം സതാം ച വിദുഷാ , മപി
അസ്തു സമ്യക് സദാമോദ, സ്തേഭ്യ:പ്രതിദിനം നമ: ൧൫
ഇയം ലോകോപകാൎത്ഥം ചികിത്സാ ജ്യോത്സ്നികാനിശം
ഗുരോരദഭ്ര കാരുണ്യാദ്വിലസത്വ, വനീതലേ. ൧൬
പേരപത്രം പിഴിഞ്ഞുള്ള നീരുതന്നെ കുടിക്കിലും
ചെറുചീരപിഴിഞ്ഞുള്ള നീരിൽകായം കുടിക്കിലും
വെറ്റിലപ്പാമ്പുതൻക്ഷ്വേളമറ്റുപോകുമശേഷവും.
മൊഴച്ചെവി(മുയൽച്ചെവി)സമൂലം പിഴിഞ്ഞ വെ
ള്ളം ദഷ്ടകൻ മോഹിച്ചാലപ്പോൾ അവന്റെ ഒരു കണ്ണിൽ
പകർന്നാൽ അവൻ മരിച്ചിരിക്കുന്നുവെങ്കിൽ അവന്റെ മ
റ്റേ കണ്ണിൽ കാണാം ;ജീവൻ ശരീരത്തിലുണ്ടെങ്കിൽ കാ
ണുകയില്ല; ദഷ്ടകൻ മോഹിച്ചാൽ വൈയത്തിന്റെ പ
ത്രം പിഴിഞ്ഞ വെള്ളം നാഭിദ്വാരത്തിൽ പകൎന്നു വിരലു
കൊണ്ട് ഊന്നിയാൽ മരിച്ചിരിക്കുന്നുവെങ്കിൽ ആ വെ
ള്ളം മൂത്രദ്വാരത്തിൽക്കൂടെ പുറപ്പെടും; ഇതു രണ്ടും പ
രീക്ഷാ.
അക്ഷബീജം=താന്നിക്കാപ്പരിപ്പു്
അഞ്ജലികരം=തൊട്ടാവാടി (മുക്കുറ്റി)
അതിവിഷം=അതിവിടയം
അബ്ദം=മുത്തങ്ങാക്കിഴങ്ങു്
അഭയം=കടുക്ക
അമരതരു=രേവതാരം
അമീൻ=കറപ്പു്
അൎക്ക=എരുക്കു്
അശ്മാരി=പാഷാണഭേദി
അശ്വഗന്ധം-അമുക്കുരം
അശ്വാരി=ചൊപ്പുന്നയരി
ആകാശതാർക്ഷ്യം=ഗരുഡക്കൊടി(കരളകം)
ആരണ്യസൎഷപം=കാട്ടുകടുകു്
ഇക്ഷുദണ്ഡം=കരിമ്പു്
ഇക്ഷ്വാക=പേച്ചുര
ഇന്ദ്രവല്ലി=ഉഴിഞ്ഞ
ഈശ്വരമൂലീ=കരളകം(നെയ്യുണ്ണി)
ഈശ്വരീമൂലം=അണലിവേരു്
ഉഗ്രാ=വയമ്പു്
ഉന്മത്തം=ഉമ്മത്തു് [ 101 ] ഉരഗാസ്ഥി=പാമ്പിന്റെ എല്ല്
ഉറിതൂക്കി=കരളകം
ഉശീരം=രാമച്ചം
ഏരണ്ഡം=അവണക്ക്
ഏലം=ഏലത്തരി
കണാ=തിപ്പലി
കദളി=വാഴ
കദംബം=കടമ്പ്
കയ്യന്നി=കയ്യുണ്ണി(കുഞ്ഞുണ്ണി)
കരഞ്ജം=ഉങ്ങ്
കറ്റാഴ=കാറുവാഴ
കലിംഗം=കടകപ്പലേയരി
കാകോളവേഗം=കരളകം
കാഞ്ചികം=കാടി
കാൎപ്പാസപല്ലവം=പഞ്ഞിമരത്തളിര്
കാരസ്തരം=കാഞ്ഞിരം
കിംശുകം=മുരുക്ക്(പിലരശ്ച്)
കടചം=കടകപ്പലെയരിട
കുറുച്ചുലി=ഒരു പച്ച മരുന്ന്
കുലത്ഥം=മുതിര
കുഷ്ഠം=കൊട്ടം
കൂശ്മാണ്ഡം=കുമ്പളങ്ങാ
കൃഷ്ണാകൃഷ്ണം=കറുപ്പ്(കുരുമുളക്) [ 102 ]
കേകിപിഞ്ഛം=മയിൽപ്പീലി
കേതകീ=പൂക്കൈത
കോശാതകീ=പുട്ടൽപ്പീരം
ക്ഷീരീവൃക്ഷം=നാല്പാമരം(അത്തി,ഇത്തി,അരയാൽ,പേരാൽ)
ക്ഷ്വേളവേഗം=കരളകം
ഗന്ധസാരം=ചന്ദനം
ഗരുഡദ്വയം=ഗരുഡപ്പച്ചയും,പാൽഗരുഡപ്പച്ചയും
ഗിരിഗന്ധ=കന്മദം
ഗുഞ്ജ=കുന്നി
ഗുഞ്ജാഹലം,ഗുഞ്ജാബീജം=കുന്നിക്കുരു
ഗുളം=ശർക്കര
ഗുളൂ പീ=ചിറ്റമൃത്
ഗൃഹധൂമം=ഇല്ലിനക്കരി=(അട്ടക്കരി)
ഗോപികാകന്ദം=നറുനീണ്ടിക്കിഴങ്ങ്
ഗോപീ=നറുനീണ്ടി(നന്നാരി)
ഗോമയം=ചാണകം
ചന്ദനയുഗ്മ=ചന്ദനവും,രക്തചന്ദനവും
ചന്ദ്രശേഖരമൂലി=വെളുത്തഎരുക്ക്
ചരണായുധപിഞ്ഛം=കോഴിപ്പീലി
ചാരണാ=തമിഴാമ=തഴുതാമ
ചൂൎണ്ണ=ചുണ്ണാമ്പു്
ചെറ്റി=ചെത്തി=(തെച്ചി)
ജടാ=ജടാമാഞ്ചി [ 103 ]
ജലം=ഇരിവേലി
ജലദം=മുത്തങ്ങ
ജാതവത്സമലം=കറ്റുചാണകം
ജാതീപത്രരസം=പിച്ചകത്തിലനീർ
ജംബീരബീജം=ചെറുനാരങ്ങാക്കുരു
ടങ്കണം=പൊൻകാരം
തണ്ഡുലീയം=ചെറുചീര
താംബൂലം=വെറ്റില
താമ്രചൂൎണ്ണ=ചെമ്പുഭസ്മം
താൎക്ഷ്യചൂൎണ്ണ=ഇല്ലനക്കരി
തിന്ത്രിണി=വാളമ്പുളി
തോയം=ഇരിവേലി
ത്രായന്തീ=ബ്രഹ്മീ
ത്രിജാതം=ഏലം,ഏലവങ്ങം,പച്ചില
ത്രുടി=ചിറ്റേലം
ദന്തീ=നാഗദന്തി
ദശപുഷ്പം=പൂവാംകുറന്തല,മുയൽച്ചെവി,കൃഷ്ണക്രാന്തി,കറുക,കഞ്ഞുണ്ണി,ഉഴിഞ്ഞ,
തിരുതാളി,നിലപ്പന,മുക്കുറ്റി,ചെറുവുള
ദാൎവ്വീ=മരമഞ്ഞൾ
ദീൎഘവൃന്തം=പലകപ്പയ്യാനി
ദുഗ്ദ്ധം=പാൽ
ദുഗ്ദ്ധി=കല്ക്കരി
ദുസ്പൎശം=കൊടിത്തൂവ്വാ
ദുൎവ്വാ=കറുക [ 104 ]
ദേവദാരു=തേവതാരം
ദ്രോണതോയം=തുമ്പച്ചാറ്
ധാത്രീഫല=നെല്ലിക്ക
ധൂമം=ഇല്ലനക്കരി
ധൂമപത്ര=പുകയില
ധുൎധൂരബീജ=ഉമ്മത്തിൻകായ
നകുലരോമം=കീരിരോമം
നത=തകരം
നന്നാറ=നറുനീണ്ടിക്കിഴങ്ങ്
നരവാര=മൂത്രം
നാഭി=കസ്തൂരി(പൊക്കിൾ)
നിംബം=വേപ്പ്
നിൎഗ്ഗുണ്ഡികം=കരിനൊച്ചി
നിൎവ്വശി
നിൎവ്വിഷാ }=ഒരു ലാട മരുന്നു്
നിൎവ്വിഷീ
നിശാ=മഞ്ഞൾ
നിശായുഗ്മം=മഞ്ഞളും മരമഞ്ഞളും
നീറ്റുമുട്ട=പുളിയുറുമ്പിന്റെ മുട്ട
നീലീ=അമരി
നീലീമൂലം=അമരിവേർ
നൃജലം=മൂത്രം
പകുന്ന=ത്രികോല്പക്കൊന്ന
പംക്തിപുഷ്പം
} =ദശപുഷ്പംപംക്തിസൂനം [ 105 ]
പഞ്ചഗവ്യം=പശുവിന്റെ പാൽ ,വെണ്ണ , മോരു് , മൂത്രം , ചാണകം
പത്ഥ്യാ=കടുക്ക
പത്മകേസരം=താമരയല്ലി
പനസം=ചക്ക
പൎണ്ണം,പത്രം,ദലം }=ഇല
പാടലി=പാതിരി
പാഠാ=പാടക്കിഴങ്ങു്
പാരതം=രസം
പാരന്തീ=തെച്ചി-ചെത്തി-ചൊറി
പാശുപതം=വെള്ളെരുക്കു്
പിചുമന്ദ =വേപ്പു്
പിഞ്ഛം=പീലീ
പിപ്പലി=തിപ്പലി
പുനൎന്നവം=തഴുതാമ-(തവിഴാമ)
പുന്നബീജം,പുന്നാടകം }=ചെറുപ്പുന്നയരി
പുരാണനാളികേരാജ്യം=പഴയ തേങ്ങാവെളിച്ചെണ്ണ
പുരാണമരിചം=പഴമുളകു്
പുല്ലാഞ്ഞി=പുല്ലാനി
പുല്ലുണ്ണി=ഇത്തിക്കണ്ണി
പുഴപ്പരത്തി=കടപ്പരത്തി-പൂപ്പരത്തി-പൂവ്വരശു
പൂഗം=അടയ്ക്ക (പാക്കു്)
പൃഥുകാഖ്യം=അവൽപ്പൊരി
പോത്രീവിഷ്ഠാ=പന്നിച്ചാണകം [ 106 ]
ഫലത്രയം=ത്രിഫലം-(കടുക്ക, നെല്ലിക്ക, താന്നിക്ക)
ബകുളം=എരഞ്ഞി-ഏലഞ്ഞി
ബൎഹിബൎഹം,ബൎഹിശിഖാ } =മയിൽപ്പീലി
ബലാ=കുറുന്തോട്ടിവേരു
ബസ്തമൂത്രം=ആട്ടിൽമൂത്രം
ബൃഹതീദ്വയം=ചെറുവഴുതിനയും , വെൾവഴുതിനയും
ഭൂമിതാലം=നിലപ്പന
ഭൃംഗം=കുഞ്ഞുണ്ണി
ഭൃംഗതോയം=കുഞ്ഞുണ്ണിനീരു്
മഞ്ജരീ=കിലുകിലുപ്പ
മഞ്ജിഷ്ഠ=മഞ്ചെട്ടിപ്പൊടി
മതിഘ്നീ=കോവൽവേരു്
മധു=തേൻ
മധുകം=എരട്ടിമധുരം
മനശ്ശിലാ=മനയോല
മയൂരശിഖാ=പാടക്കിഴങ്ങു്
മരിചം=കുരുമുളകു്
മലയോത്ഭവം=ചന്ദനം
മാതൃഘാതി=കിലുകിലുപ്പ
മാൎജ്ജാരവന്ദിനി=കുപ്പമഞ്ഞൾ
മാലതി=പിച്ചകം
മാലൂരവല്ക്കം=കൂവളത്തൊലി
മാഷം=ഉഴുന്നു്
മുനിവൃക്ഷം=അകത്തിമരം [ 107 ]
മുസ്താ=മുത്തങ്ങ
മൃഗചൎമ്മം=മാൻതോൽ
മേഘനാദം,മേഘരവം} =ചെറുചീര
യവാഷകം=കൊടിത്തൂവ്വ
യഷ്ടി=എരട്ടിമധുരം
രജനി=മഞ്ഞൾ
രാത്രിദ്വന്ദ്വം=മഞ്ഞളും,മരമഞ്ഞളും
രാമഠം=കായം
രാസ്നാ=അരത്ത
രോഹിണീ=കടുകുരോഹിണി
ലശൂനം=ഉള്ളി
ലാംഗലീ=മേത്തോന്നി
ലോധ്രം=പാച്ചോറ്റി
വചാ=വയമ്പു്
വഹ്നിശിഖാ=മേത്തോന്നി
വാജിഗന്ധം=അമുക്കുരം
വില്വം=കൂവളം
വിശ്വം=ചുക്ക്
വിഷം=ഇരവേലി-(വത്സനാളി)
വിഷ്ണു=കൃഷ്ണക്രാന്തി
വിളംഗം=വിഴലേരി
വൈകുണ്ഠതോയം=തുമ്പച്ചാറ്
വൈരി=ഏകനായകം
വ്യോഷം=ത്രികടു-(ചുക്ക്,മുളക്,തിപ്പലി) [ 108 ]
വ്രീഹിക്കരി=ഉമിക്കരി
ശക്രവല്ലീ
ശതക്രതുലതാ }=ഉഴിഞ്ഞ
ശതമൂലി=ശതാവരിക്കിഴങ്ങ്
ശരപുംഖം=കൊഴിഞ്ഞിൽവേര്
ശാൎങ്ഗേഷ്ഠമൂലം=കാക്കത്തൊണ്ടിവേര്
ശാരിബാ=നറുനീണ്ടിക്കിഴങ്ങ്(നന്നാറിക്കിഴങ്ങ്)
ശിഗ്രു=മുരിങ്ങ
ശിരീഷം=നെന്മേനിവാക
ശിരീഷനിൎയ്യാസം=വാകയുടെ പശ
ശിരീഷപഞ്ചാംഗം=വാകയുടെ വേര്;തൊലി;ഇല; പൂവ്; കായ;
ശിരീഷപുഷ്പ=വാകപ്പൂവ്
ശിവമല്ലീ=വെള്ളെരുക്ക്
ശീതം=ഇരുവേലി(ചന്ദനം)
ശൂലീ
ശംഭുമൂലം } =ഈശ്വര മൂലി(കരളകം)
ശ്യാമാ=തിപ്പലി
ശ്യേനം=കഴുകൻ
ശ്വേതാൎക്കമൂലം=വെള്ളെരുക്കിൻവേർ
സരളം=ചരളം
സൎഷപം=കടുക്
സിതാ=പഞ്ചസാര(മുല്ല)
സിന്ധുസ്നായീ=കടലാടി
സിന്ധൂത്ഥം
സൈന്ധവം } =ഇന്തുപ്പ് [ 109 ]
സുരഭൂരുഹം,സുരാ,സുരാഹം=തേവതാരം
സുരസാ=ഏലവങ്ങത്തൊലി
സ്ഫോടികം=ഞെട്ടാഞെടിയൻ
ഹരിദ്രാ=മഞ്ഞൾ
ഹരിദ്രായുഗ്മം=മഞ്ഞളും,മരമഞ്ഞളും
ഹിംഗു=കായം
താളുകളിലേക്ക് പകർത്തേണ്ടുന്ന ഉള്ളടക്കം
തിരുത്തുക'ജ്യോത്സ്നികാ'കട്ടികൂട്ടിയ എഴുത്ത്
വിഷവൈദ്യം
[1]അഭിവന്ദനാധികാരം
ഹരിഃ ശ്രീ ഗണപതയേ നമഃ
അവിഘ്നമസ്തു
മംഗളം
ജ്യോ1.1/ വന്ദേ വരദമാചാർയ്യമന്തരായോപശാന്തയേ
ഗണനാഥം ച ഗോവിന്ദം കുമാരകമലോത്ഭവൌ 1
ജ്യോ1.2/ മുടിയിൽ തിങ്കളും പാമ്പും മടിയിൽ ഗൌരിയും സദാ
കുടി കൊണ്ടൊരു ദേവൻ തന്നടിയാം പങ്കജം ഭജേ 2
ജ്യോ1.3/ ഗത്വാ സ്വർഗ്ഗമതന്ദ്രിതസ്സുരവരം
ജിത്വാ സുധാം ബാഹുഭിർ-
ദ്ധൃത്വാ മാതരമേത്യ വിദ്രുതതരം
ദത്വാശു തസ്യൈ തതഃ
ഹൃത്വാ ദാസ്യമനേകകദ്രുതനയാൻ
ഹത്വാ മുഹൂർമ്മാതരം
നത്വാ യസ്തു വിരാജതേ തമനിശം
വന്ദേ ഖഗാധീശ്വരം 3
ജ്യോ1.4/ യേന വിഷ്ണോർദ്ധ്വജം സാക്ഷാദ്രാജതേ പരമാത്മനഃ
തസ്മൈ നമോസ്തു സതതം ഗരുഡായ മഹാത്മനേ 4
പ്രതിജ്ഞാ
ജ്യോ1.5/ വിഷപീഡിതരായുള്ള നരാണാം ഹിതസിദ്ധയേ
തച്ചികിത്സാം പ്രവക്ഷ്യാമി പ്രസന്നാസ്തു സരസ്വതീ 5
ജ്യോ1.6/ ഗുരുദേവദ്വിജാതീനാം ഭക്തഃ ശുദ്ധോ ദയാപരഃ
സ്വകർമ്മാഭിരതഃ കുര്യാൽ ഗരപീഡിതരക്ഷണം 6
ജ്യോ1.7/ തഥാ ബഹുജനദ്രോഹം ചെയ്‌വോനും ബ്രഹ്മഹാവിനും
സ്വധർമ്മാചാരമര്യാദാഹീനനും ദ്വിഷതാമപി 7
ജ്യോ1.8/ കൃതഘ്നഭീരുശോകാർത്ത ചണ്ഡാനാം വ്യഗ്രചേതസാം
ഗതായുഷ്മാനുമവ്വണ്ണമവിധേയനുമങ്ങിനെ 8
ജ്യോ1.9/ രാജകോപമതുള്ളോനും ഹീനോപകരണന്നഥ
രാജവിദ്വേഷിണാം തന്നെപ്പരീക്ഷിക്കുന്നവന്നപി 9
ജ്യോ1.10/ ചികിത്സിപ്പാൻ തുടങ്ങൊല്ലാ വിപര്യാസമതാം ഫലം
സമ്യഗ്വിചാര്യ നിതരാമൊഴിഞ്ഞീടുക ബുദ്ധിമാൻ 10
ജ്യോ1.11/ ഗുരുദ്വിജമഹീപാലബന്ധുപാന്ഥവിപശ്ചിതാം
രക്ഷണം യത്നതഃ കുര്യാൽ ഗവാം ചാപി മഹീയസാം 11
ജ്യോ1.12/ ദാനയാഗാദി കർമ്മങ്ങൾ പലതും ചെയ്കിലും തഥാ
വിഷാർത്തരക്ഷണത്തോടു സമമല്ലെന്നു കേൾപ്പിതുx 12
ജ്യോ1.13/ തസ്മാദാരഭതാം ചേതി മനുഷ്യാണാം വിശേഷതഃ
അവിഘ്നമസ്തു വിഖ്യാതകീർത്തിശ്ച ഭുവനേഷ്വിഹ 13
ജ്യോ1.14/ സ്ഥാവരം ജംഗമം ചേതി വിഷം രണ്ടുപ്രകാരമാം
സ്ഥാവരം ലതവൃക്ഷാദിസംഭവം വിഷമുച്യതേ 14
ജ്യോ1.15/ ജംഗമം സർപ്പകീടാഖു ലൂതാദിജനിതം വിദുഃ
വിഷമുള്ളോരു ജന്തുക്കൾ പലതുണ്ടിഹ ഭൂമിയിൽ 15
ജ്യോ1.16/ പാമ്പും മൂഷികനും തേളും ചിലന്തീ കീരി പൂച്ചയും
മണ്ഡൂകമർക്കടാശ്വങ്ങൾ വിശ്വകദ്രുക്കളും പുനഃ 16
ജ്യോ1.17/ നരന്മാരരണാ ഗൌളി കൃകലാസം കടന്നലും
അട്ട തേരട്ടയും തൊട്ടാലൊട്ടി വേട്ടാളിയൻ ഝഷം 17
ജ്യോ1.18/ മറ്റും പലതുമുണ്ടേവം വിഷമുള്ളതു ഭൂതലേ
തത്തച്ചിഹ്നം ചികിത്സാം ച ജ്ഞാത്വാ കുര്യാൽ ഭിഷഗ്വരഃ 18
ജ്യോ1.19/ അതിൽ പ്രധാനം പാമ്പിൻ്റെ വിഷത്തിന്നതുകൊണ്ടു ഞാൻ
മുമ്പിനാലതിനുള്ളോരു ലക്ഷണങ്ങൾ ചികിത്സയും 19
ജ്യോ1.20/ ചൊല്ലുന്നു പിഴയെന്നാലും ക്ഷമിച്ചീടുവർ സൂരികൾ
കുറ്റം മറ്റുള്ളവൻ ചൊന്നാലെന്തു ചേതം നമുക്കിഹ 20
വിഷയാനുക്രമണികാ
ജ്യോ1.21/ ആദൌ ശ്വാസവിഭാഗം ച ദൂതചേഷ്ടകളും തഥാ
നിന്നുചൊന്നോരു ദേശത്തിന് ഭേദവും വചനങ്ങളും 21
ജ്യോ1.22/ വര്ജ്ജ്യങ്ങളായ താരങ്ങള് തിഥിവാരങ്ങളും തഥാ
ദുഷ്ടയോഗങ്ങള് ദോഷാണാം ബലാബലവിഷേഷവും 22
ജ്യോ1.23/ ഉപശ്രുതിയതില് ചേര്ന്ന ശുഭാശുഭഫലങ്ങളും
നല്ലതല്ലാത്ത ശകുനം തഥാ കല്യാണമായതും 23
ജ്യോ1.24/ കാലഭേദമതും പിന്നെ നിന്ദ്യമായ പ്രദേശവും
മര്മ്മസ്ഥാനമതും തദ്വല് ദന്തക്ഷതവിശേഷവും 24
ജ്യോ1.25/ തേഷാം ഗന്ധം വിഷാണാം ച വേഗവും വര്ണ്ണഭേദവും
ധാതുക്കളില് വിഷം ചെന്നാലുണ്ടാകുന്ന വികാരവും 25
ജ്യോ1.26/ മൃതി വന്നീടുമെന്നുള്ളതറിയേണ്ടും പ്രകാരവും
മൃത്യു വന്നൊരു ദേഹത്തിന്നുള്ള ലക്ഷണവും തഥാ 26
ജ്യോ1.27/ സിദ്ധൌഷധങ്ങളും നസ്യപാനലേപാഞ്ജനാദിനാം
ക്രമവും ധാര ചെയ്യേണ്ടും പ്രകാരങ്ങളുമങ്ങിനെ 27
ജ്യോ1.28/ പത്ഥ്യാശനത്തിന്വസ്തുക്കളപത്ഥ്യാശനവസ്തുവും
ആജ്യതൈലാദിപാകത്തിന്നൌഷധങ്ങള് ക്രമങ്ങളും 28
ജ്യോ1.29/ സ്വേദാപ്ലവാദികര്മ്മാണി രക്തം നീക്കും പ്രകാരവും
ഔഷധങ്ങള് ചതച്ചിട്ടു ധൂപിക്കേണ്ടും പ്രകാരവും 29
ജ്യോ1.30/ സര്പ്പോല്പത്തിയതും തേഷാം ദേഹലക്ഷണവും പുനഃ
വസിച്ചീടുന്ന ദേഷം ച സഞ്ചരിക്കുന്ന കാലവും 30
ജ്യോ1.31/ ഭക്ഷണദ്രവ്യവും പിന്നെ വീക്ഷണാദിവിശേഷവും
ഗമനത്തിങ്കലുള്ളോരു ഭേദവും വര്ണ്ണഭേദവും 31
ജ്യോ1.32/ (ജനനത്തിങ്കലുള്ളോരു ഭേദവും മന്ത്രഭേദവും)
തത്ര തത്ര പരഞ്ഞീടുന്നുണ്ടു മറ്റുള്ളതും പുനഃ
അറിഞ്ഞതെല്ലാം ചൊല്ലുന്നേനസ്മല് ശ്രീഗുരവേ നമഃ 32
ഇതി ജ്യോത്സ്നികാനാമവിഷചികിത്സായാം ഗുരുഗണേശാദ്യഭിവന്ദനാധികാരഃ
[2]ദൂതലക്ഷണാധികാരം
ജ്യോ2.1/ ഉഷസ്യുത്ഥായ സ്വസ്ഥാത്മാ പ്രാണായാമപരായണഃ
വിചിന്തയേല് സ്വമാത്മാനം ചേതസാനന്ന്യഗാമിനാ 1
ജ്യോ2.2/ ബാഹ്യാദികം ച കര്ത്തവ്യം തത്തല് സര്വ്വം പുനഃ ക്രമാല്
സ്വാചാര്യ്യവാക്യനിഷ്ഠാത്മാ കുര്യ്യാല് ക്ഷ്വേളപ്രതിക്രിയാം 2
ജ്യോ2.3/ ആയില്യം ചിത്രയും കേട്ടതൊട്ടു മുമ്മൂന്നു നാളിഹ
നാലുനാളാദിയില് പിന്നെ തിരുവാതിരയോണവും 3
ജ്യോ2.4/ പൂരൂരട്ടാതിയും പറ്റാ ഫണിദംശേ വിശേഷതഃ
ചതുര്ത്ഥ്യഷ്ടമിയും വാവും നവമീ പതിനാങ്കപി 4
ജ്യോ2.5/ പഞ്ചമീ ച തഥാ കഷ്ടം കൃഷ്ണപക്ഷേ വിശേഷതഃ
വാരങ്ങളവയും ചൊല്ലാം കഷ്ടമദ്ധ്യമഭേദവും 5
ജ്യോ2.6/ മന്ദാരവാരം കഷ്ടം ച സൂര്യ്യവാരം ച മദ്ധ്യമം
പരിവേഷോപരാഗൌ ച വര്ജ്ജൌ സോമാര്ക്കയോരപി 6
ജ്യോ2.7/ വിഷ്ടിയും ജന്മനക്ഷത്രം മുന്നാളും കഷ്ടമെത്രയും
അഞ്ചാം നാളുമിതേഴാന്നാളിവയും ശുഭമല്ലിഹ 7
ജ്യോ2.8/ പ്രദോഷേ സംക്രമേ ചൈവ സന്ധ്യാസ്വപി വിശേഷതഃ
അഷ്ടമര്ക്ഷേ ച തത്രൈവ ചന്ദ്രന് നില്ക്കുന്ന നേരവും 8
ജ്യോ2.9/ കുജമന്ദാഹിഗുളികത്രികോണം ദൃഷ്ടിയും തഥാ
തേഷാമുദയവും പറ്റാ സര്പ്പദംശേ നൃണാമിഹ 9
ജ്യോ2.10/ ശുഭഗ്രഹാണാം ദൃഷ്ട്യാദി ഭവിച്ചീടുകിലുത്തമം
ചന്ദ്രദൃഷ്ട്യുദയം രണ്ടും വിശേഷിച്ചും ശുഭപ്രദം 10
ജ്യോ2.11/ ഓരോ നാളിന്നുനന്നാലുനാഴികാ വിഷമുണ്ടതും
നന്നല്ലെന്നു ധരിക്കേണം വിഷദംശേ മൃതിപ്രദം 11
ജ്യോ2.12/ സൂര്യ്യവാരേ മകം വന്നാല് സോമവാരേ വിശാഖവും
കുജവാരേ തഥാ ചാര്ദ്രാ ബുധവാരേ ച മൂലവും 12
ജ്യോ2.13/ ഗുരുവാരേ ച ചതയം ഭൃഗുവാരേ ച രോഹിണീ
മന്ദവാരത്തൊടുത്ത്രാടം കൂടിയാല് മൃത്യുയോഗമാം 13
ജ്യോ2.14/ പന്തിരണ്ടും പതിനൊന്നുമഞ്ചും രണ്ടുമൊരാറപി
എട്ടുമൊമ്പതുമീസ്സംഖ്യ വന്ന പക്കം പുനഃ ക്രമാല് 14
ജ്യോ2.15/ സൂര്യ്യാദിവാരം തന്നോടങ്ങൊന്നിച്ചാല് ദഗ്ധയോഗമാം
മൃത്യുദഗ്ധാദിയോഗങ്ങള് കഷ്ടം മൃത്യുപ്രദങ്ങള് പോല് 15
ജ്യോ2.16/ അര്ക്കന് നില്ക്കുന്ന നാള് കഷ്ടമൊമ്പതാം നാളുമങ്ങിനെ
പതിനഞ്ചാകുമന്നാളും കഷ്ടം കീഴേതുമങ്ങിനെ 16
ജ്യോ2.17/ തൃക്കേട്ട ചോതിയും ചിത്ര ഭരണ്യാശ്ലേഷകൃത്തികാ
പൂരത്രയം ച ചതയമിന്നാളൊന്നും വരും പുനഃ 17
ജ്യോ2.18/ ആര്യ്യസൂര്യ്യാര്ക്കപുത്രാണാമൊരു വാരമതും വരും
ദ്വാദശീ ഷഷ്ഠിയും ഭൂതശ്ചതുര്ത്ഥീ ച നവമ്യപി 18
ജ്യോ2.19/ ഇച്ചൊന്ന നാലുപക്കത്തിലൊരു പക്കമതും വരും
മൂന്നും കൂടി വരുന്നാകില് വിഷപ്പേട്ടാല് മരിച്ചുപോം 19
ജ്യോ2.20/ വെളുത്ത വസ്ത്രം പുഷ്പങ്ങള് ധരിച്ചോന് നിര്മ്മലന് തഥാ
വാക്കിന്നിടര്ച്ച കൂടാതെ ചൊല്ലുന്നോനും പ്രസന്നനും 20
ജ്യോ2.21/ വര്ണ്ണലിംഗങ്ങളൊന്നായി വരുന്നോനും സമര്ത്ഥനും
ദൂതരായി വരുന്നാകില് ശുഭമക്കാര്യ്യ മെത്രയും 21
ജ്യോ2.22/ മാര്ഗ്ഗം വിട്ടു വരുന്നോനും ദീനനും ശസ്ത്രപാണിയും
കൃഷ്ണരക്തങ്ങളാം വസ്ത്രകുസുമാദി ധരിച്ചവന് 22
ജ്യോ2.23/ യഷ്ടിപാശാദികള് കയ്യില് ധരിച്ചോനെണ്ണതേച്ചവന്
തൂര്ണ്ണഗല്ഗദവാക്യങ്ങള് ചൊല്ലുന്നോനും തഥൈവ ച 23
ജ്യോ2.24/ കാല്കരങ്ങള് പിണപ്പോനും കരയുന്നവനും പുനഃ
ശുഷ്കകാഷ്ഠാശ്രിതന്മാരുമാര്ദ്രവസ്ത്രമുടുത്തവന് 24
ജ്യോ2.25/ വസ്ത്രംചുമലിലിട്ടോനും കേശപാശമഴിച്ചവന്
നഖസ്തനാക്ഷിഗുഹ്യാദി മര്ദ്ദിക്കുന്നവനേകനും 25
ജ്യോ2.26/ അംഗവൈകല്യമുള്ളോനും മാണിയും മുണ്ഡിതന് തഥാ
ദൂതന്മാരിവരായീടില് അശുഭം തന്നെ കേവലം 26
ജ്യോ2.27/ വനേ ശൂന്യാലയേ വാപി ശ്മശാനേ ജലസന്നിധൌ
ഛന്നദേശേ തഥാപ്യുക്തോ യദി മൃത്യുര്ഭവിഷ്യതി 27
ജ്യോ2.28/ പിഋകാര്യ്യേ ച യാത്രായാം വിവാദേ ക്ഷൌരകര്മ്മണി
സ്നാനാശനേ ച നിദ്രായാമശുദ്ധസമയേ തഥാ 28
ജ്യോ2.29/ ബുദ്ധിക്കുണര്ച്ചയില്ലാതെ വസിച്ചീടുന്ന നേരവും
വന്നുചൊല്ലീടുകില് പാരം കഷ്ടം കാര്യ്യമതെത്രയും 29
ജ്യോ2.30/ കിഴക്കാദിയതായുള്ള നാലുദിക്കിങ്കലൊന്നിലോ
ദൂതന് നിന്നു പരഞ്ഞീടില് നല്ല സര്പ്പം കടിച്ചത്x 30
ജ്യോ2.31/ തഥാ കോണേഷു നിന്നിട്ടു ചൊന്നാല് ഘോണസമായ്വരും
അവറ്റിന് മദ്ധ്യഭാഗത്തുനിന്നീടില് പാമ്പു രാജിലം 31
ജ്യോ2.32/ അതിലും സൂക്ഷ്മമായുള്ളോരന്തരത്തിങ്കല് നില്ക്കിലോ
എലിതേളാദിയായുള്ള ജന്തുവാല്കടി പെട്ടത്x 32
ജ്യോ2.33/ വായുകോണേ ചതുഷ്പാത്തങ്ങെന്നും ചൊല്ലീട്ടുമുണ്ടിഹ
മുമ്പില് നിന്നു പറഞ്ഞീടില് സര്പ്പം ബ്രാഹ്മണവംശമാം 33
ജ്യോ2.34/ ദക്ഷിണേ രാജസര്പ്പം താന് പൃഷ്ഠഭാഗേ ച വൈശ്യനാം
സവ്യഭാഗത്തു നിന്നീടില് ശൂദ്രസര്പ്പം കടിച്ചത്x 34
ജ്യോ2.35/ ദക്ഷിണാംഘ്രിയുറച്ചിട്ടു നിന്നുചൊന്നാല് പുമാനഹി
രണ്ടുകാലുമുറച്ചിട്ടു നിന്നാല് പാമ്പു നപുംസകം 35
ജ്യോ2.36/ തഥാ കല്പിക്ക പെണ്ണെന്നും വാമഭാഗമുറച്ചിടില്
ശ്വാസം കൊണ്ടുമതീവണ്ണം കണ്ടുകൊള്വൂ യഥാവലേ 36
ജ്യോ2.37/ ശ്വാസം മേല്പോട്ടുകൊള്ളുമ്പോള് ചൊന്നാല് ജീവിക്കുമങ്ങവന്
വിപരീതമതായീടില് ഫലവും വിപരീതമാം 37
ജ്യോ2.38/ ശ്വാസം നില്ക്കുന്നഭാഗത്തിന്നന്യഭാഗെ കടിച്ചത്x
ദൂതന് തൊട്ടോരുഭാഗത്തങ്ങെന്നും കല്പിക്കണം തഥാ 38
ജ്യോ2.39/ കര്ക്കടാദ്യാറുമാസത്തില് പൂര്വ്വപക്ഷത്തിലൊക്കെയും
വലത്തേ ഭാഗമാം ദംശം പുരുഷന്മാര്ക്കതൊക്കെയും 39
ജ്യോ2.40/ കൃഷ്ണപക്ഷേ കടിച്ചീടിലിടത്തേ ഭാഗമായ് വരും
ഭാഗം മറിച്ചു കാണേണം മകരാദ്യാറുമാസവും 40
ജ്യോ2.41/ വ്യത്യാസമായിക്കല്പിപ്പൂ ഭാഗം നാരീജനത്തിന്x
മുമ്പില്വച്ച പുറത്തെന്നും കല്പിക്കാം കടികൊണ്ടത്x 41
ജ്യോ2.42/ ശ്വാസം ദൂതനുമങ്ങിടത്തുവരുകില്
ചിന്തിച്ചു കാകോളമങ്ങില്ലെന്നുള്ളതു ചൊല്ക മുമ്പിലുടനേ
ദഷ്ടന്റെ പേര് ചൊല്കിലും
പാമ്പിന് പേരുരചെയ്കിലുണ്ടു വിഷവും
തീര്ത്തീടലാമഞ്ജസാ
ദക്ഷേ താനവിടന്നു പോകിലധികം
മോഹിച്ചു നഞ്ചേറ്റവന് 42
ജ്യോ2.43/ ദൂതന് മാരുതനും വലത്തു വരുകില്
സ്വല്പം വിഷം തീര്ക്കലാജ്യോത്സ്നികാ
മാദൌ ദഷ്ടകനാമധേയമതിനെച്ചൊന്നാലുമവ്വണ്ണമേ
ഇത്ഥം ചൊല്ലിയിടത്തുപോകിലവിടന്നന്യന്
വിഷം നീക്കിനാന്
പാമ്പിന് പേരുരചെയ്കിലുണ്ടു മരണം
താനെന്നുമോര്ത്തീടണം 43
ജ്യോ2.44/ ദീനം ചൊന്നവനും തനിക്കു ശരവും
വേറിട്ടു നിന്നീടുകില്
ചൊല്ലാമാതുരനാശു തന്നെ മരണം
വന്നീടുമെന്നുള്ളതും
ഒന്നിച്ചത്ര വസിച്ചിതെങ്കിലവനങ്ങായുസ്സുമാരോഗ്യവും
വര്ദ്ധിച്ചീടുമതോര്ത്തു കാണ്ക വിഷവും
വേഗേന നീക്കീടിലാം 44
ജ്യോ2.45/ മുമ്പില് ചൊല്ലിയൊരക്ഷരങ്ങളഖിലം
മൂന്നില് കിഴിച്ചിട്ടുടന്
ശേഷിച്ചൊന്നു വരുന്നതാകിലധികം
വേഗേന നീക്കാം വിഷം
രണ്ടായീടുകിലേറ്റമുണ്ടു വിഷവും
തീര്ക്കാം പണിപ്പെട്ടതും
മൂന്നാകില് ഫലമില്ലവന്റെ ജനനിക്കുണ്ടായ്വരും
കണ്ണുനീര് 45
ജ്യോ2.46/ എട്ടില്ക്കണ്ടു കിഴിക്ക ചൊന്നവചനം
മുമ്പേതുമുന്നെക്കണക്കെന്നാലുള്ള
ഫലങ്ങളും ലിപികളില്
ചൊല്ലാം ക്രമത്താല് പുനഃ
മൂര്ഖന് മണ്ഡലിരാഡ്x വിയന്തിരകുലം
ചാഖുക്കള് കീടങ്ങളും
ഭോഷ്ക്കും നിര്വ്വിഷ,മേവമെട്ടു ഫലവും
ചിന്തിച്ചുകൊള്വൂ ഭിഷക്x 46
ജ്യോ2.47/ പല്ലൊന്നു പാഞ്ഞൂ പറകില് \81എക\81ള്കാരം
വാക്യാദി \81എകീ\81ള്യാകിലതിന്നു രണ്ടും
മൂന്നും തറച്ചൂ പറകില് \81എകു\81ള്കാരം
\81എകേ\81ള്യെന്നതിന്നുണ്ടഥ നാലു പല്ലും 47
ജ്യോ2.48/ ശേഷിപ്പുവര്ണ്ണങ്ങളുമിപ്രകാരം
നിഅച്ചുകൊള്വൂ വചനാദിയിങ്കല്
ദീര്ഘങ്ങളോടെ പറയുന്നതെങ്കില്
രണ്ടാമതും കിഞ്ചന പാഞ്ഞുവെന്നും 48
ജ്യോ2.49/ മരുല്കൃശാനൂധരണീജലങ്ങള്
വര്ഗ്ഗേഷു നന്നാലുടനക്ഷരങ്ങള്
നപുംസകം പഞ്ചമമായ വര്ണ്ണം
സ്വരങ്ങള് ഭൂമ്യംബുമയങ്ങള് തദ്വല് 49
ജ്യോ2.50/ വര്ഗ്ഗങ്ങളെല്ലാമിഹ ദേഹമല്ലോ
സ്വരങ്ങള് ജീവങ്ങളുമെന്നു കേള്പ്പൂ
തസ്മാല് സ്വരത്തോടഥ കൂടിയുള്ള
വര്ണ്ണങ്ങള് വാക്യാദിയതില് ഗുണങ്ങള് 50
ജ്യോ2.51/ ജലാക്ഷരങ്ങള് വചനേ ശുഭങ്ങള്
ധരാക്ഷരം മധ്യമപക്ഷമല്ലോ
നന്നല്ല വര്ണ്ണം മരുദഗ്നിമാരേതത്യന്തകഷ്ടങള്
നപുംസകങ്ങള് 51
ജ്യോ2.52/ ഉദ്യാനദേശേ ജലസന്നിധൌ ച
ശൂന്യാലയേ ഭൂരുഹകോടരേ ച
ചതുഷ്പഥേ ദേവഗൃഹേ ശ്മശാനേ
വല്മീകദേശേ ഗഹനേ സഭായാം 52
ജ്യോ2.53/ ഉദുംബരാശ്വത്ഥവടാക്ഷമൂലേ
ദ്വീപേ ഗിരൌ ചൈത്യതലേ പ്രപായാം
ഗ്രാമാവസാനേ പശുവേശ്മസൌധേ
തഥാ തൃണൌഘേ+അപി ച ജീര്ണ്ണകൂപേ 53
ജ്യോ2.54/ പ്രാകാരദേശേ+അപ്യഥ ജംബുമൂലേ
തഥാ ച വേണൌ ഖലു വേത്രകുഞ്ജേ
രഥ്യാവസാനേ നനു ശിഗ്രുമൂലേ
സര്പ്പേണ ദഷ്ടോ യദി മൃത്യുമേതി 54
ജ്യോ2.55/ മൂര്ദ്ധാ ലലാടം കവിള് നാസികേ ച
ശ്രോത്രദ്വയം നേത്രയുഗം കപോലം
കണ്ഠം കരദ്വന്ദ്വതലം കുചാന്തം
ഹൃല്പാര്ശ്വദേശം ഭുജമസ്തകേ ച 55
ജ്യോ2.56/ കക്ഷദ്വയം കുക്ഷ്യപി നാഭിദേശം
ഗുഹ്യം മുഴങ്കാല് പദഗുല്ഫയുഗ്മം
എന്നിങ്ങിനേ ചെല്ലിയ മര്മ്മദേശേ
വിഷം പതിഞ്ഞാല് വിഷമം ശമിപ്പാന് 56
ജ്യോ2.57/ പുറപ്പെടുന്നേരമടിച്ചുപാറ്റാന്
തുനിഞ്ഞതാകില് ഗുണമില്ല ചെന്നാല്
\81എഗമിയ്ക്ക\81ള്യെന്നും \81എഗമിയായ്ക\81ള്യെന്നും
വിളിച്ചു ചൊല്ലീടിലുമിപ്രകാരം 57
2.58/ വധിച്ചുവെന്നുള്ള വചസ്സു കേള്പ്പൂ
തഥാ ശപിക്കും രവവും ശ്രവിപ്പൂ
ക്ഷുതം ശ്രവിപ്പൂ കലഹം ശ്രവിപ്പൂ
നിനച്ചതെല്ലാം ഗമിയാതിരിപ്പൂ 58
ജ്യോ2.59/ മുറിച്ചുപോയീ വഴിപൂച്ചയെങ്കില്
കുറിച്ചയപ്പൂ തുനിയൊല്ല പോവാന്
നിറച്ച കുംഭം പൊടിയാകിലും താനുരച്ചു
വേണം പറയാം വിശേഷാല് 59
ജ്യോ2.60/ വഴിക്കു പാമ്പെക്കണികണ്ടു ചെന്നാലൊഴിച്ചുകൂടാ
വിഷമോര്ക്കവേണം
\81എകുഴിയ്ക്ക\81ള് കുണ്ടെന്നു പരഞ്ഞുകൊണ്ടാല്
പിഴക്കയില്ലാ കളവൊല്ല ചൊല്ലാം 60
ജ്യോ2.61/ കല്യാണവാക്യം ഗജമേഘനാദം
ഗീതം ച ശംഖധ്വനി വാദ്യഘോഷം
ചകോരകേകീപികകാകവേദധ്വാനങ്ങളത്യന്തഗുണം
പ്രയാണേ 61
ജ്യോ2.62/ വെണ്ണീറെണ്ണ തിലം കപാലമഹിഷൌ
കാഷ്ഠങ്ങളോട്ടക്കലം
കാര്പ്പാസം കപിയുപ്പു ശില്പ്പിജടിലൌ
മാംസാസ്ഥി ഗോമായുവും
അത്യര്ത്ഥം മലിനാംബരന് മഴു പിതൃപ്രീതിക്കു
വേണ്ടുന്നതും
മാര്ഗ്ഗേ താനെതിരിട്ടു കാണ്കിലശുഭം
വിപ്രം തഥാ ചാദ്വയം 62
ജ്യോ2.63/ കന്യാരാജഗജാംബുഗോക്കള് ഫലവും
വേശ്യാപി വിപ്രദ്വയം
ക്ഷീരം രൂപ്യസുവര്ണ്ണശംഖദധിമധ്വാജ്യധ്വജം
ഭേരിയും
ഛത്രം തണ്ഡുലവും വെളുത്ത കുസുമം
കത്തുന്നതീ ബാലനും
നേരേ താന് ശകുനങ്ങള് പോന്നുവരികില്
സൌഖ്യം പ്രയാണേ ഫലം 63
ഇതി ജ്യോത്സ്നികാചികിത്സായാം ദൂതലക്ഷണാധികാരഃ
[3]ലക്ഷണം
ജ്യോ3.1/ തരിപ്പും വീക്കവും ചൂടും ചൊരിച്ചില് കനവും വ്രണേ
ഉണ്ടെങ്കില് വിഷമുള്ളോന്നതില്ലയെങ്കില് വിഷം നഹി 1
ജ്യോ3.2/ മേലെല്ലാം കനവും പാരം രോമകമ്പം ച നിദ്രയും
അംഗസാദവുമുണ്ടാകില് വ്യാപിച്ചൂ വിഷമെങ്ങുമേ 2
ജ്യോ3.3/ ദര്വ്വീകരന് കടിച്ചീടില് കറുക്കും വ്രണമേറ്റവും
രൂക്ഷവും പാരമേറീടും ശുഷ്കമായും വരും തഥാ 3
ജ്യോ3.4/ വ്രണത്തില് വീകവും ചൂടും പീതമാകിയ വര്ണ്ണവും
കാണാം മണ്ഡലിയാകുന്ന പാമ്പു ദംശിച്ചതെങ്കിലോ 4
ജ്യോ3.5/ തഥാ വെളുത്തുവീങ്ങീടും കൊഴുത്തുള്ളൊരു ചോരയും
ശീതവും കൂടെയുണ്ടാകും വിഷേ രാജിലസംഭവേ 5
ജ്യോ3.6/ സങ്കരന് കടിവായാകില് ലക്ഷണമ് മിശ്രമായ്വരും
കരാളീ മകരീ കാളരാത്രീ ച യമദൂതികാ 6
ജ്യോ3.7/ ഇച്ചൊന്ന നാലുപല്ലിന്നും വിഷവൃദ്ധി യഥാക്രമം
മുമ്പില്(ള്?)ചൊന്നതിടത്തേപ്പല്ലഥ രണ്ടു വലത്തുമാം 7
ജ്യോ3.8/ കരാളിപ്പല്തറച്ചീടില് ഗോഷ്പാദാങ്കിതമാം വ്രണം
കാളാഗരുസമം ഗന്ധം വിഷവും സ്വല്പമായ്വരും 8
ജ്യോ3.9/ മകരിപ്പല്ലുതന് പുണ്ണു കുലവില്ലൊടു തുല്യമാം
ഘ്രാണം കുഴമ്പുപോലാകും വിഷവും നീക്കലാം ദ്രുതം 9
ജ്യോ3.10/ പുള്ളിന് പാദത്തിനോടൊക്കും കാളരാത്രിയുതേ വ്രണം
ഗന്ധവും ചന്ദനം പോലെ പണിപ്പെട്ടു വിഷം കെടും 10
ജ്യോ3.11/ യമദൂതി പതിച്ചീടില് വീക്കവും ക്ഷീരഗന്ധവും
നീലിച്ച ചോരയും കാണാം സാധ്യമല്ലതു നീക്കുവാന് 11
ജ്യോ3.12/ വര്ഷശീതോഷ്ണകാലത്തും തഥാ ബാല്യാദിമൂന്നിലും
മൂര്ഖാദിമൂന്നു പാമ്പിന്നങ്ങേറ്റ്മുണ്ടാം വിഷം തുലോം 12
ജ്യോ3.13/ ഋത്വാരാദ്യ്ന്തകാലത്തങ്ങേഴേഴുദിവസം ക്രമാല്
ഋതുസന്ധിയതാം കാലമേറ്റമുണ്ടാം(അം) തദാ വിഷം 13
ജ്യോ3.14/ പൂര്വ്വാഹ്നേ ബലവാന് ബാലോ മ്ദ്ധ്യാഹ്നേ ച തഥാ യുവാ
വൃദ്ധനാകിയ പാമ്പിന്നങ്ങപരാഹ്നേ ബലം വിധുഃ 14
ജ്യോ3.15/ രാത്രിയിങ്കലുമീവണ്ണം കണ്ടുകൊള്വ്വൂ ബലങ്ങളെ
സങ്കരന്നു സദാ കാലം ബലമുണ്ടു വിഷത്തിന്x 15
ജ്യോ3.16/ ഏറ്റം വേഗേന വ്യാപിക്കും രൂക്ഷമായും വരും തഥാ
വാതകോപമതുണ്ടാകും നല്ല പാമ്പിന് വിഷത്തിന്x 16
ജ്യോ3.17/ ഉഷ്ണിച്ചു പിത്തകോപത്തോടേറ്റം വീക്കവുമങ്ങിനെ
സങ്കടം പലതുണ്ടാകും മണ്ഡലീനാം വിഷത്തിന്x 17
ജ്യോ3.18/ ദേഹേ ശീതവുമത്യര്ത്ഥം കഫത്തിന്റെവികാരവും
രാജിലത്തിന് വിഷത്തിന്നു പാരം ദാരുണമായ്വരും 18
ജ്യോ3.19/ എല്ലദോഷവുമൊന്നിച്ചു സന്നിപാതപ്രകോപവും
കൂടെയുണ്ടായ്വരും പിന്നെസ്സങ്കരന്റെ വിഷത്തിന്x 19
ജ്യോ3.20/ ദൃഷ്ടിയും മുഖവും വാക്കും ദേഹത്തിന്റെ തളര്ച്ചയും
മറ്റും പല വികാരങ്ങളെല്ലാം സൂക്ഷിച്ചു കൊള്ളണം 20
ജ്യോ3.21/ വിഷങ്ങള്ക്കൊക്കെയും പാരം ഗതിഭേദമതോര്ക്കണം
പുളിതൊട്ടൊരു പാലിന്റെ വികാരങ്ങള് കണക്കെയാം 21
ജ്യോ3.22/ കടിപെട്ട പ്രദേഷത്തു നില്ക്കും മാത്രാഷതം വിഷം
അവിടന്നുടനേ പിന്നെ വായുവോടു കലര്ന്നത്x 22
ജ്യോ3.23/ നെറ്റിമേല് ചെന്നുവ്യാപിക്കും പിന്നെ കണ്ണില് പരന്നിടും
അവിടന്നു മുഖത്തെല്ലാം പരക്കും പിന്നെ നാദിയില് 23
ജ്യോ3.24/ എല്ലാം കടന്നു വ്യാപിച്ചിട്ടവിടന്നു പുനഃ ക്രമാല്
ധാതുക്കളില് കടന്നീടും പാനീയേ തൈലബിന്ദുവല് 24
ജ്യോ3.25/ ഒരുധാതുവതിങ്കന്നങ്ങന്ന്യധാതുവതില് ക്രമാല്
കടന്നുചെല്ലുന്നതിനു ചൊല്ലുന്നൂ \81എവേഗ\81ള്മെന്നിഹ 25
ജ്യോ3.26/ ചര്മ്മരക്തം തഥാ മാംസം മേദസ്സും പുനരസ്ഥിയും
മജ്ജ ശുക്ലവുമീവണ്ണമേഴുധാതുക്കളും ക്രമാല് 26
ജ്യോ3.27/ അന്തരാന്തരമായിട്ടു വസിക്കും സര്വ്വദേഹിനാം
ഓരോ വികാരഭേദങ്ങള് വിഷം കൊണ്ടിവയേഴിനും 27
ജ്യോ3.28/ ഉണ്ടായ്വരും ക്ഷണം കൊണ്ടു നോക്കിക്കണ്ടവയൊക്കെയും
ഇന്നധാതുവിലുള്പ്പുക്കൂ വിഷമെന്നറിവൂ ഭിഷക്x 28
ജ്യോ3.29/ വിഷം ചര്മ്മത്തില്നില്ക്കുമ്പോളുണ്ടാകും രോമഹര്ഷണം
രക്തത്തിങ്കലതായീടില് വിയര്ക്കും ദേഹമേറ്റ്വും 29
ജ്യോ3.30/ നിറപ്പകര്ച്ചയും കൂടെ കാണാം മാംസത്തിലെത്തുകില്
മേദസ്സിങ്കല് കടക്കുമ്പോള് ഛര്ദ്ദിയും വിറയും വരും 30
ജ്യോ3.31/ അസ്ഥിയില് കണ്ണുകാണാതാം കഴുത്തും കുഴയും പുനഃ
എക്കിട്ടം ദീര്ഘനിശ്വാസം രണ്ടും മജ്ജയിലെത്തുകില് 31
ജ്യോ3.32/ മോഹവും മൃതിയും ശുക്ലേ വിഷം ചേര്ന്നാല് വരും ദ്രുതം
കടികൊണ്തപ്പൊഴേത്തന്നെ മോഹിച്ചൂ ദഷ്ടനെങ്കിലോ 32
ജ്യോ3.33/ ഉള്ളടങ്ങിയിരിപ്പുണ്ടു ജീവനെന്നുപദേശമാം
കൂടെക്കൂടെ വിയര്ത്തീടും ജാള്യവും കമ്പവും വരും 33
ജ്യോ3.34/ തളരും സന്ധികള് പിന്നെ വരണ്ടീടും മുഖം തുലോം
ദീര്ഘനിശ്വാസവും കാണാം വിയര്ക്കും ദേഹമേറ്റവും 34
ജ്യോ3.35/ നെഞ്ഞു നൊന്തു കനത്തീടും വിഭ്രമം ചിത്തനേത്രയോഃ
ഛര്ദ്ദിക്കും കഫപിത്തങ്ങള് നീലിക്കും നഖദന്തവും 35
ജ്യോ3.36/ ജിഹ്വാധരങ്ങളും പാരം കറുക്കും കഫവും വരും
പറയും മൂക്കിലേക്കൂടെ കടക്കാണ്ണു ചുവന്നിടും 36
ജ്യോ3.37/ പുണ്ണും ചുവന്നു നീലിച്ചു വട്ടമായ്x വീങ്ങുമേറ്റവും
ഹസ്തദ്വന്ദതലേ കക്ഷേ ചെവിക്കീഴിലുമങ്ങിനെ 37
ജ്യോ3.38/ വെണ്ണീറിട്ടു തിരുമ്മീടില് കാണാം ദന്തക്ഷതങ്ങലെ
നാനാവികൃതികള് മറ്റും കൂടെക്കൂടെ വരും ദ്രുതം 38
ജ്യോ3.39/ ഈവണ്ണമെല്ലാം കാണുമ്പോള് സമീപിച്ചു വിനാശവും
മലമൂത്രമൊഴിഞ്ഞപ്പൊള് ജീവന് കാണാതിരിക്കിലോ 39
ജ്യോ3.40/ യത്നങ്ങള് വേണ്ടാ പിന്നൊന്നും മരണം തന്നെ നിശ്ചയം
നെറ്റികീരീടുകില് ചോര കാണാതേ താനിരിക്കിലും 40
ജ്യോ3.41/ ചുരുങ്ങിക്കൃഷ്ണമായിട്ടു കാണ്കിലും നീരുകൊണ്ടുടന്
നനച്ചാലവിടേ രോമം പറ്റിത്തന്നെയിരിയ്ക്കിലും 41
ജ്യോ3.42/ വെള്ളത്തിലിട്ടാല് താഴാതെ പൊങ്ങി നീര്മേലിരിയ്ക്കിലും
കോലെടുത്തു തൊടയ്ക്കൊന്നു കൊട്ടിയാല് പിണരായ്കിലും 42
ജ്യോ3.43/ ഗുദനേത്രങ്ങളും വായും വികസിച്ചിട്ടിരിയ്ക്കിലും
ദൃഷ്ടിതന്മണികള് രണ്ടും നട്ടു നേരേയിരിയ്ക്കിലും 43
ജ്യോ3.44/ ദഷ്ടകന്നുള്ളില് നിന്നാശു വിട്ടൂ ജീവനതോര്ക്കണം
ഇത്ഥം ചൊല്ലിയ ലക്ഷണങ്ങളഖിലം
ചിന്തിച്ചു കണ്ടിട്ടുടന്
തീര്ക്കാം ക്ഷ്വേളമതെന്നു കാണ്കിലവനേ
രക്ഷിയ്ക്ക മന്ത്രൌഷധൈഃ
സാധിക്കാത്തതിനാശു ചെന്നു നിതരാം
യത്നങ്ങള് ചെയ്തീടൊലാ
ഭാഷിച്ചീടുവര് തന്നെയങ്ങനുദിനം
മറ്റില്ലതൊന്നേ ഫലം 44
ഇതി ജ്യോത്സ്നികാചികിത്സായാം ലക്ഷണാധികാരഃ
[4]ചികിത്സാക്രമം
ചികിത്സാരംഭം
ജ്യോ4.1/ ശ്രീഗുരോശ്ചരണാംഭോജമ് പ്രണമ്യ വിധിവല് സുധീഃ
ശ്രുത്വാഥ തന്മുഖാന്മന്ത്രം വര്ണ്ണലക്ഷം ജപേല് ക്രമാല് 1
ജ്യോ4.2/ ദിവ്യൌഷധാനി നിശ്ചിത്ത്യ നിശ്ചലാത്മാ ഹ്യകുണ്ഠിതഃ
വിഷപ്രതിക്രിയാം കുര്യ്യാല് സ ച മന്ഥ്രൌഷധാദിഭിഃ 2
ജ്യോ4.3/ വിഷം നശിക്കും മന്ത്രം കൊണ്ടൊടുങ്ങും ദുരിതങ്ങളും
ഭൂതഗ്രഹാദിപീദാ ച മറ്റുള്ളാപല്ഗണങ്ങലും 3
ജ്യോ4.4/ അപമൃത്യുജരാവ്യാധി രിപുദോഷാദിയൊക്കെയും
ശമിച്ചുപോകും വേഗേന സുഖാരോഗ്യാദിയും വരും 4
ജ്യോ4.5/ സിദ്ധൌഷധങ്ങലെക്കൊണ്തും സിദ്ധിക്കും ക്ഷ്വേളശാന്തിയേ
വൃദ്ധി ബുദ്ധിക്കുമുണ്താകും ശുദ്ധി ദേഹത്തിനും വരും 5
ജ്യോ4.6/ ക്രുദ്ധിച്ച ദോഷത്രയവുമടങ്ങും പൂര്വ്വവല് ദ്രുതമ്
അനാമയത്വവും നിത്യം ഭവേദൌഷധസേവയാ 6
ജ്യോ4.7/ പാമ്പിനാല് കടിപെട്ടാലങ്ങുടനേ വേണ്ടതൊക്കെയും
ചൊല്ലുന്നു ഗുപ്തമെന്നാലുമുപകാരാര്ത്ഥമായിഹ 7
ജ്യോ4.8/ കടിച്ച പാമ്പിനെത്താനും പിടിപെട്ടു കടിയ്കാണം
ലഭിച്ചില്ലെന്നു വന്നീടില് കോലു താന് കല്ലു താന് ദ്രുതം 8
ജ്യോ4.9/ എടുത്തുകൊണ്തു പാമ്പെന്നു ചിന്തിച്ചിട്ടു കടിയ്ക്കണം
ശൃഓത്രദ്വദ്വമലം ധൃത്വാ ഹസ്തേ കൃത്വാ പുനഃ പുനഃ 9
ജ്യോ4.10/ ആസ്യാംബുനി വിമര്ദ്ദിച്ചു പിരട്ടൂ കടിവായതില്
ഉന്മുകം കൊണ്തു ചുട്ടാലും വേണ്ടതില്ല വൃഅണങ്ങളെ 10
ജ്യോ4.11/ ലോഹാദികള് തപിപ്പിച്ചു പുണ്ണില് വച്ചീടിലും തഥാ
കൊത്തിക്കൊണ്ടവിടം ചാട്ടിക്കളഞ്ഞീടുകിലും ഗുണം 11
ജ്യോ4.12/ പാത്രങ്ങള്ക്കൊണ്ടും കൈകൊണ്ടും വെള്ളം തോരാതെകണ്ടുടന്
ധാര ചെയ്തീടിലും കൊള്ളാം ചോര കൊത്തിത്യജിക്കലം 12
ജ്യോ4.13/ കടിവായീന്നു മേല്പോട്ടു വിഷം കേറുന്ന മുമ്പിലേ
ചെയ്തുകൊള്ളേണമല്ലായ്കില് ഫലമില്ലെന്നതും വരും 13
ജ്യോ4.14/ ദംശപ്രദേശേ നില്ക്കുമ്പോള് ചെയ്തുകൊണ്ടീടുകില് ഗരം
പാകം ചെയ്തൊരു ബീജത്തിന്നങ്കുരം പോലെ പോയ്ക്കെടും 14
ജ്യോ4.15/ ദംശാല് മേല്പോട്ടു കേറീടില് ചെയ്തുകൊള്വൂ ചികിത്സകള്
ചര്മ്മാദിമൂന്നുധാതുക്കളതില് ചെന്ന വിഷം നൃണാം 15
ജ്യോ4.16/ ഔഷധങ്ങള് ചവച്ചിട്ടങ്ങൂതിയാലൊഴിയും ദ്രുതം
മേദസ്സിങ്കല് കടന്നാലങ്ങസ്ഥിയില് ചെല്കിലും പുനഃ 16
ജ്യോ4.17/ ദിവ്യൌഷധങ്ങള് സേവിപ്പൂ തേപ്പൂ നഷ്ടമതാം വിഷം
മജ്ജശുകൢഅമതില് ചെന്നാല് ചെയ്വൂ നസ്യാഞ്ജനാദികള് 17
ജ്യോ4.18/ കാലമേറ്റം കഴിന്ഞ്ഞോരു വിഷത്തെപ്പോക്കുവാനിഹ
എണ്ണനെയ്വെന്തെടുത്തിട്ടു പ്രയോഗിച്ചാലൊഴിഞ്ഞു പോം 18
ജ്യോ4.19/ വിശ്വദുസ്പര്ശമരിച വിഷവേഗങ്ങളെന്നിവ
തുല്യം കൂട്ടിച്ചവച്ചിട്ടു മൂവ്വരൊന്നിച്ചു കൊണ്ടുടന് 19
ജ്യോ4.20/ ഊതൂ നൂറ്റമ്പതെണ്ണീ ട്ടു ശ്രോത്രയോര്മ്മൂര്ധനി ക്രമാല്
എന്നാലൊഴിഞ്ഞ്പോമാശു മൂന്നുധാതുവിലേ വിഷം 20
[5]ദര്വ്വീകരവിഷത്തിന്x
ജ്യോ5.1/ കിംശുകഛദതോയത്തില് രാമഠം മരിചം വചാ
പേഷിച്ചു ലേപനംചെയ്താല് തീരും ദര്വ്വീകരന് വിഷം 1
ജ്യോ5.2/ ടങ്കണം ഗൃഹധൂമം ച മൂത്രഏ പിഷ്ത്വാ പ്രലേപയേ 2
ജ്യോ5.3/ ശിവമല്ലിയുടേ ജീര്ണ്ണപത്രവും കായമെന്നിവ
രണ്ടും കൂട്ടിയരച്ചിട്ടു തേച്ചാല് ഫണിവിഷം കെടും 3
ജ്യോ5.4/ മാതൃഘാതിയതിന്മൂലം കായവും നരവാരിണാ
പേഷിച്ചു ലേപനം ചെയ്താല് ഫണിനാം വിഷമാശുപോം 4
ജ്യോ5.5/ ലശുനം മരിചം നല്ല രാമഠം ചുക്കു തിപ്പലി
അര്ക്കപത്രരസേ പിഷ്ട്വാ ലേപനാദ്യൈര്വ്വിഷം കെടും 5
ജ്യോ5.6/ ക്ഷ്വേളവേഗമതിന്വേരും ചുക്കും കൂട്ടിയരച്ചുടന്
കുടിപ്പൂ ലേപനം ചെയ്വൂ വിഷം നഷ്യതി തല്ക്ഷണാല് 6
ജ്യോ5.7/ നീലീമൂലമരച്ചിട്ടു ശുദ്ധതോയേ പിബേത്തതഃ
ദംശപ്രദേശേ തേച്ചീടൂ തീര്ന്നിടും വിഷമൊക്കെയും 7
ജ്യോ5.8/ വ്യോഷം തുല്യമരച്ചിട്ടു കുടിപ്പൂ കാഞ്ചികേ ജലേ
ശുദ്ധതോയേ+അഥവാ സദ്യോ നശ്യതി ക്ഷ്വേളമൊക്കെയും 8
ജ്യോ5.9/ അശ്വഗന്ധമരച്ചിട്ടു ശുദ്ധതോയേ പിബേദ്രുതം
നന്ത്യാര്വട്ടമതിന്മൂലം മുളകും കൂട്ടിയും തഥാ 9
ജ്യോ5.10/ കരഞ്ജവേരുമവ്വണ്ണം മുളകോടു കലര്ന്നുടന്
അരച്ചു തേപ്പൂ സേവിപ്പൂ നഷ്ടമാം ക്ഷ്വേളമൊക്കവേ 10
ജ്യോ5.11/ തഥാ ശാര്ങ്ങേഷ്ടമൂലം ച മരിചേന സമം പിബേല്
ഗുളൂചിതന്നുടേ മൂലം മുളകും കൂട്ടിയും തഥാ 11
ജ്യോ5.12/ അരച്ചു ചന്ദനോശീരം കുടിച്ചാലും വിഷം കെടും
ചെറുചീരയതും നല്ലൊരശ്വഗന്ധമതും തഥാ 12
ജ്യോ5.13/ സൈന്ധവാര്ക്കദലം പിഷ്ത്വാ പായയേന്നരവാരിണാ
സര്വ്വദര്വ്വീവിഷം ഹന്ന്യാത്തിമിരം ഭാനുമാനിവ 13
ജ്യോ5.14/ ശിരീഷാര്ക്കസമം ബീജം വ്യോഷവും തുല്യമായുടന്
അര്ക്കക്ഷീരേ+അഥ സംപിഷ്ത്വാ വിഷം പാനാദിനാ ഹരേല് 14
ജ്യോ5.15/ താംബൂലോന്മത്തപത്രാണാം രസേ പിഷ്ത്വാഥ സൈന്ധവം
നസ്യം ചെയ്താലുണര്ന്നീടും വിഷസുപ്തകന്ഞ്ജസാ 15
ജ്യോ5.16/ ഗുഞ്ജാബീജം ച മരിചമെരിഞ്ഞിക്കുരുവെന്നിവ
നൃജലേ ദ്രോണതോയേ വാ പിഷ്ട്വാ നസ്യാഞ്ജനേ ഹിതം 16
ജ്യോ5.17/ തുളസീതുമ്പതന് തോയേ മരിചം കൂട്ടി നസ്യമാം
ഒറ്റയുള്ളി വചാ കായം നസ്യം ചെയ്ക നരാംബുനാ 17
ജ്യോ5.18/ രാമഠം മരിചം നല്ല സൈന്ധവം രസമെന്നിവ
നൃജലേ വാഥ വൈകുണ്ഠതോയേ നസ്യം പ്രബോധകൃല് 18
ജ്യോ5.19/ കയ്യന്നിച്ചാറ്റില് മരിചം നസ്യം ചെയ്താലുണര്ന്നിടും
ഉള്ളിയും കായവും കൂട്ടി നസ്യം ച നരവാരിണാ 19
ജ്യോ5.20/ ലശുണം ടങ്കണം വ്യോഷം വചാകായങ്ങളെന്നിവ
തുമ്പച്ചാറ്റിലരച്ചിട്ടു ഗുളികീകൃത്യ സംഗ്രഹേല് 20
ജ്യോ5.21/ കാക്കമുട്ടയിലിട്ടിട്ടങ്ങുണക്കിക്കൊണ്ടു പിന്നതു
തുളസീപത്രതോയേ വാ കിംശുകസ്വരസേ+അഥവാ 21
ജ്യോ5.22/ നൃജലേ ദ്രോണതോയേ വാ ശിഗ്രുപത്രരസേ+അപി വാ
നസ്യം ചെയ്താലുണര്ന്നീടും വിഷമൂര്ച്ഛ കലര്ന്നവന് 22
ജ്യോ5.23/ മറ്റും പലതുമുണ്ടേവം നസ്യപാനാദികള്ക്കിഹ
സമസ്തയോഗം ചൊല്ലുമ്പോള് ചൊല്ലിടാമവയൊക്കയും 23
ഇതി ജ്യോത്സ്നികാചികിത്സായാം ദര്വ്വീകരചികിത്സാധികാരഃ
[6]മണ്ഡലിചികിത്സാരംഭം
ജ്യോ6.1/ ശ്വേതഃ കഷ്ട്ശ്ച കുടിലോ മഹാന് ഭൂയസ്തഥാ ഭ്രമഃ
സൂചീസ്തീക്ഷ്ണശ്ച കൃഷ്ണശ്ച പിശാചോ ഹേമ ഏവ ച 1
ജ്യോ6.2/ വിസര്പ്പഃ പീതനേത്രാഖ്യോ രാഗഃ കുംഭശ്ച ശോണിതഃ
ശോഫശ്ചൈവം പ്രസിദ്ധാസ്യുര്ഭുവി ഷോഡശഘോണസാഃ 2
ജ്യോ6.3/ ഇങ്ങിനേ പതിനാറുള്ള മണ്ഡലിയ്ക്കൊക്കയും ക്രമാല്
വേറിട്ടു ചൊല്ലീട്ടുണ്ടല്ലോ ലക്ഷണങ്ങള് ചികിത്സയും 3
ജ്യോ6.4/ അവ സൂക്ഷിച്ചറിഞ്ഞീടാനെത്രയും പണിയുണ്ടിഹ
എന്നുവച്ചതിനൊന്നായിച്ചൊന്നതുണ്ടതു ചൊല്ലുവന് 4
ജ്യോ6.5/ നീലികാമൂലമാഹൃത്യ പിഷ്ത്വാ കോഷ്ണാംബുനാ പിബേല്
തദേവ ലേപയേദ്ദംശേ മണ്ഡലീനാം വിഷക്ഷയം 5
ജ്യോ6.6/ കരഞ്ജമൂലം തന്മേലെത്തൊലി പിഷ്ത്വാ പ്രലേപയേല്
കുടിപ്പൂ ഘോണസാനാം ച വിഷം നശ്യതി തല്ക്ഷണാല് 6
ജ്യോ6.7/ ചന്ദനം ശീതതോയേന കുടിപ്പൂ വിഷശാന്തയേ
നീര്പ്പാറകത്തിന്വേര്മേല്ത്തോല് പിഷ്ത്വാ പീത്വാ വിഷം ഹരേല് 7
ജ്യോ6.8/ തഥാ പാതിരിമൂലം ച കുടിപ്പൂ ലേപയേച്ച തല്
കാകോളജാലം ഹരതി ശശാങ്കസ്തിമിരം യഥാ 8
ജ്യോ6.9/ തഥാ വെങ്കാരവേര്മേല്ത്തോല് കുടിച്ചാലും വിഷം കെടും
അവല്പ്പൊരി വചാ ശീതം കുടിച്ചാലും തഥൈവ ച 9
ജ്യോ6.10/ അരച്ചു തേപ്പൂ പുണ്ണിങ്കല് മൂലം കാരസ്കരസ്യ ച
ഘോണസാനാം വിഷം തീരും ശാരിബാ വചയും തഥാ 10
ജ്യോ6.11/ മധുകം ചന്ദനം നല്ല രാമച്ചം സമമായുടന്
നസ്യപാനാദി ചെയ്തീടിലൊഴിയും വിഷമഞ്ജസാ 11
ജ്യോ6.12/ കാര്ത്തൊട്ടികരളേകങ്ങള് കുടിച്ചാല് ഗരമാശു പോം
പുനര്ന്നവാര്ക്കമൂലങ്ങള് ലിപ്ത്വാ പീത്വാ വിഷം ജയേല് 12
ജ്യോ6.13/ ലോദ്ധ്രശീതനിശായുഗ്മ സരളാര്ക്കാസ്സവില്വകാഃ
മഞ്ജിഷ്ഠാപാടലീമൂലസമേതാഃ ക്ഷ്വേളശാന്തയേ 13
ജ്യോ6.14/ തകരം ചന്ദനം കൊട്ടം മധുകോശീരശാരിബാഃ
തുല്യാംശപാനാല് കാകോളം ഹരേല്ലേപാദിനാ തഥാ 14
ജ്യോ6.15/ നിംബനീലീകരഞ്ജാനാം മൂലം പിഷ്ട്വാ തു പായയേല്
ശീഘ്രം വിഷങ്ങളെല്ലാം പോം ലേപനാദിയതിന്നുമാം 15
ജ്യോ6.16/ പെരുങ്കുരുമ്പയും പാടക്കിഴങ്ങും സൈന്ധവം വചാ
സേവിപ്പൂ ലേപനം ചെയ്വൂ ദഷ്ടോ നഷ്ടവിഷോ ഭവേല് 16
ജ്യോ6.17/ കുപ്പമഞ്ഞളിലച്ചാറ്റില് ചുക്കും മുളകുമുള്ളിയും
കലര്ന്നു നസ്യം ചെയ്താലങ്ങുണരും വിഷമൂര്ഛിതന് 17
ജ്യോ6.18/ ഇരഞ്ഞിക്കുരുവും കായം സ്തന്യേ നസ്യം തഥൈവ ച
ഇന്തുപ്പും വ്യോഷവും കൂട്ടി നസ്യം ചെയ്താലുമങ്ങിനെ 18
ജ്യോ6.19/ വയമ്പും മുളകും കൂട്ടി തുമ്പനീരില് കലര്ന്നത്x
നസ്യം ചെയ്താലുണര്ന്നീടും വിഷസുപ്തകനഞ്ജസാ 19
ജ്യോ6.20/ കറുത്തതുളസീശിഗ്രുപത്രങ്ങള്ക്കുള്ള നീരതില്
സൈന്ധവം മുളകും കൂട്ടി നസ്യം മോഹവിനാഷനം 20
ജ്യോ6.21/ ഇന്ദ്രവല്ലീരസേ ചുക്കും വിഷവേഗം ച സൈന്ധവം
ഉള്ളിയും കൂട്ടി നസ്യംകൊണ്ടുണരും വിഷമോഹിതന് 21
ജ്യോ6.22/ തുമ്പയും തുളസീപത്രം മുളകുമ് കുട്ടിയും തഥാ
നൊച്ചിതുമ്പയതിന് തോയേ മരിചം കൂട്ടി നസ്യമാം 22
ജ്യോ6.23/ ഇരഞ്ഞിക്കുരുവും ചുക്കും മുളകും ലശുനം സമം
സ്വാത്മതോയേന നസ്യം കൊണ്ടുണരും മോഹിതന് ദ്രുതം 23
ജ്യോ6.24/ ശിരീഷബീജം മരിചം പിഷ്ത്വാ വെറ്റിലനീരതില്
എഴുതൂ കണ്ണിലെന്നാലുമുണരും ക്ഷ്വേളമോഹിതന് 24
ജ്യോ6.25/ പുരാണമരിചം തന്നെ പോരുമെന്നിഹ കേചന
തുള്സീപത്രതൊയത്തില് എരിഞ്ഞിക്കുരുവഞ്ജയേല് 25
ജ്യോ6.26/ ഇന്തുപ്പും തോരയും കൂട്ടീട്ടെഴുതാം കണ്ണിലഞ്ജനം
വ്യോഷം തന്നെ തഴച്ചീട്ടുമെഴുതാമ്ഞ്ജനം ദൃശോഃ 26
ജ്യോ6.27/ ചിത്തഭ്രമം വരുന്നേരം രാമച്ചം ചന്ദനം പിബേല്
പ്രസ്രവം മഞ്ഞളിച്ചീടിലുങ്ങിന്തോല് കോഷ്ണവാരിയില് 27
ജ്യോ6.28/ പനിയുണ്ടാകിലന്നേരം പുളിവേര് പാലിലും തഥാ
ഫലത്രയം കുടിക്കേണം ഛര്ദ്ദിയുണ്ടാകിലപ്പൊഴേ 28
ജ്യോ6.29/ ഉഷ്ണിച്ചിട്ടുവലഞ്ഞീടില് രാമച്ചമിരുവേലിയും
തേപ്പൂ ചന്ദനവും കൂട്ടിസ്സര്വ്വാംഗം വിഷദഷ്ടനെ 29
ജ്യോ6.30/ ചോര ഛര്ദ്ദിക്കിലന്നേരം പാലില് വേപീല പായയേല്
കദംബത്തോല് കുടിക്കേണം തദാ രക്തം സരിച്ചിടില് 30
ജ്യോ6.31/ നാനാസന്ധുക്കളില് പാരം തളര്ച്ചയുളവാകിലോ
പുനര്ന്നവം കുടിക്കേണം കോഷ്ണവാരിയതില് പുനഃ 31
ജ്യോ6.32/ ജഠരം വീര്ത്തുപോയീടില് സൈന്ധവം ത്ര്യൂഷണം തഥാ
ദഹിക്കില് കദളീകന്ദതോയവും ക്ഷീരവും പിബേല് 32
ജ്യോ6.33/ മാലതീപത്രതോയത്തില് തൈല്വും ചേര്ത്തുപായയേല്
ചോര തുപ്പൂന്നതെല്ലാം പോം മൂക്കിലൂടെ വരുന്നതും 33
ജ്യോ6.34/ രോമകൂപേഷു സര്വ്വാംഗം ചോരകാണ്കിലതിന്നിഹ
ശിഗ്രുമൂലം നുറുക്കിക്കൊണ്ടോട്ടിലിട്ടുവറുത്തത്x 34
ജ്യോ6.35/ പൊടിച്ചു പൊടിയാക്കീട്ടു കരടെല്ലാം കളഞ്ഞുടണ്
പശുവിന് നെയ്യില് മേളിച്ചു സര്വ്വാംഗം പരിമര്ദ്ദയേല് 35
ജ്യോ6.36/ മലമൂത്രങ്ങള് പോകാതെ സങ്കടമ് വരികില് തദാ
പിപ്പല്യേലത്തരി രണ്ടും നാളികേരോദകേ പിബേല് 36
ജ്യോ6.37/ കോഷ്ണതോയേ കുടിച്ചാലും മലമൂത്രമൊഴിഞ്ഞുപോം
ഇവകൊണ്ടുദരേ ധാര നിതരാം ചെയ്കിലും തഥാ 37
ജ്യോ6.38/ മൂഷികാണാം മലം നല്ല വെള്ളരിക്കുരുവെനിവ
അരച്ചുനാഭിയിന് കീഴെ പുരട്ടീടുകിലും തഥാ 38
ജ്യോ6.39/ പറിച്ചരപ്പൂ മണലി നാഭിക്കീഴേ തലോടുക
കരുനൊച്ചിയുടേ വേരും മൂത്രദോഷേ പ്രലേപയേല് 39
ജ്യോ6.40/ നന്നാറി ചന്ദനം നല്ല മധുകം മൂന്നുമൊപ്പമായ്x
കഷായം വെച്ചു സേവിപ്പൂ കിഞ്ചിന്മധുസിതായുതം 40
ജ്യോ6.41/ രക്തദൂഷ്യങ്ങളെല്ലാം പോം തഥാ കുട്ചമൂലവും
ക്ഷീരേണ ക്ഷീരിവൃക്ഷാണാം കഷായം സസിതാകണം 41
ജ്യോ6.42/ സേവിച്ചാല് മണ്ഡലിക്ഷ്വേളരക്തദൂഷ്യം കെടും ദ്രുതം
തഥാ മഞ്ജട്ടി നന്നാറി പചിച്ചുള്ള കഷായവും 42
ജ്യോ6.43/ തിരുതാളിയുടേ പത്രം പിഷ്ത്വാ വെണ്ണയുമായത്x
ചാലിച്ചു തലയില് തേച്ചാല് കെടും രക്തസ്രവം തദാ 43
ജ്യോ6.44/ വെണ്ണയും തയിരും തേനും കൊട്ടം ത്രികടു സൈന്ധവം
ഗൃഹധൂമം ച മഞ്ജട്ടിപ്പൊടിയും മരമഞ്ഞളും 44
ജ്യോ6.45/ ഇച്ചൊന്നതെല്ലാമൊന്നിച്ചു കൂട്ടിച്ചാലിച്ചുകൊണ്ടഥ
സര്വ്വംഗം തേച്ചു മര്ദ്ദിപ്പു മണ്ഡലിക്ഷ്വേളമാശു പോം 45
ജ്യോ6.46/ രക്തമണ്ഡലിദഷ്ടന്നു വിശേഷിച്ചും ശുഭപ്രദം
പാലില് പചിച്ചരച്ചിട്ടു നെല്ലിത്തൊലിയതില് പുനഃ 46
ജ്യോ6.47/ മുസ്താചന്ദനവും ചേര്ത്തു നെറ്റിമേല് തേച്ചുകൊള്ളുക
നെറ്റിനോവുടനേ തീരും ജഠരം പുകയുന്നതും 47
ജ്യോ6.48/ നേത്രരോഗം ഭവിച്ചീടിലതും തീര്ന്നിടുമഞ്ജസാ
ചൊല്ലുവന് വിഷവീക്കങ്ങള് പോക്കുവാനൌഷധങ്ങളെ 48
ജ്യോ6.49/ പുനര്ന്നവം മുരിങ്ങേടെ മൂലവും വാകമൂലവും
അമുക്കുരമതും കൂട്ടീട്ടരച്ചിട്ടു പുരട്ടുക 49
ജ്യോ6.50/ അമ്പാഴത്തൊലിയും തദ്വല് വുങ്ങിന്തെ തൊലിയും പുനഃ
തിന്ത്രിണിത്തൊലി മാവിന്റെ തൊലിയും കരളേകവും 50
ജ്യോ6.51/ വയമ്പും പാടതന് വേരും മഞ്ഞളെന്നിവയൊക്കെയും
കാടിതന്നിലരച്ചിട്ടു തേച്ചാല് വീക്കമൊഴിഞ്ഞുപോം 51
ജ്യോ6.52/ ഉന്മത്തിക്കാ തുരന്നിട്ടു കുരു പാതി കളഞ്ജതില്
കുറഞ്ഞൊന്നുപ്പുമിട്ടിട്ടു കാടി വീഴ്ത്തി വെതുമ്പുക 52
ജ്യോ6.53/ അരച്ഛുവീക്കമുള്ളേടത്തൊക്കെത്തൊട്ടു പുരട്ടുകില്
ംഅണ്ഡ്ലീവിഷവീക്കങ്ങളെല്ലാം പോയ്മറയും ദ്രുതം 53
ജ്യോ6.54/ കൊട്ടം തകരവും നല്ല രാമച്ചം ചന്ദനം തഥാ
മധുകം ശാരിബാമൂലമെല്ലാം തുല്യമരച്ചുടന് 54
ജ്യോ6.55/ തൊട്ടുതേച്ചാല് കെടും വീക്കം കുടിച്ചാഅല് വിഷവും കെടും
നസ്യത്തിന്നും ഗുണം തന്നെ മൂര്ദ്ധാവിങ്കലുമാമത്x 55
ജ്യോ6.56/ തമിഴാമ യെരിക്കിന്റെ മൂലവും വിഷവേഗവും
ഞെരിഞ്ഞില് പാടതന്മൂലം വയമ്പും ചന്ദനം നിശാ 56
ജ്യോ6.57/ അഘോരി ഉങ്ങിന്തൊലിയും തുല്യമായിവയൊക്കെയും
കാടിതന്നിലരച്ചിട്ടു തേച്ചാല് വീകമൊഴിഞ്ഞുപോം 57
ജ്യോ6.58/ ഇന്തുപ്പും പശുവിന്നെയ്യും കൂട്ടിപ്പുണ്ണില് തലോടുക
വീകവും ചൂടുമന്നോവുമൊഴിഞ്ഞീടുമശേഷവും 58
ജ്യോ6.59/ മൃണാളം ദശപുഷ്പം ച വേമ്പാടയമൃതും നിശാ
ദീര്ഘവൃന്തകരഞ്ജത്വക്തഥാ ശിഗ്രുശിരീഷയോഃ 59
ജ്യോ6.60/ പുനര്ന്നവം വചാ ഭൂയശ്ചന്ദനം ശാരിബാ കണാ
പത്ഥ്യാ ദാര്വ്വീ ശംഭുമൂലപാഠാമേഘരവം തഥാ 60
ജ്യോ6.61/ ഉശീരമമരീമൂലം മധുകം ശരപും ഖവും
തുല്യം കാടിയതില് പിഷ്ത്വാ തേപ്പൂ വീക്കമൊഴിഞ്ഞുപോം 61
ജ്യോ6.62/ മാര്ജ്ജാരവന്ദിനീപത്രം കരുവേപ്പിന്റെ പത്രവും
വേലിപ്പരുത്തിയിലയും തഥാ മാര്ത്താണ്ഡപത്രവും 62
ജ്യോ6.63/ തിന്ത്രിണ്യുമ്മത്തപത്രം ച കാര്ത്തൊട്ടിയുടെ പത്രവും
ശിഗ്രുപത്രവുമൊപ്പിച്ചു കാടിനീരിലരച്ചുടന് 63
ജ്യോ6.64/ യോജിപ്പിച്ചതിനോടൊപ്പമെരുമച്ചാണകം പുനഃ
കൂട്ടിച്ചാലിച്ചു രണ്ടായിട്ടംശിച്ചു കിഴി കെട്ടുക 64
ജ്യോ6.65/ മണ്പാത്രത്തിലാക്കീട്ടു കാടി വീഴ്ത്തിപ്പതറ്റുക
ഗോമൂത്രത്തില് പചിച്ചാലും വേണ്ടതില്ലെന്നു കേചന 65
ജ്യോ6.66/ അടച്ചു പുക പോകാതെ പാകം ചെയ്തിട്ടെടുത്തുടന്
കിഞ്ചില് ചൂടോടെ തടവൂ വീക്കമുള്ളേടമൊക്കെയും 66
ജ്യോ6.67/ പാരിച്ച വീക്കമായീടില് തടവൂ മൂന്നുനേരവും
ആജ്യം തൊട്ടു പുരട്ടീട്ടു കാച്ചിക്കൊള്കെന്നു കേചന 67
ജ്യോ6.68/ ഇവയെല്ലാമിടിച്ചിട്ടു പിഴിഞ്ഞുള്ള ജലം പുനഃ
കാച്ചിക്കവോഷ്ണമാകുമ്പോള് ധാര ചെയ്തീടിലും ഗുണം 68
ജ്യോ6.69/ ഇച്ചൊന്നതെല്ലാം പേഷിച്ചു പിരട്ടീടുകിലും തഥാ
വീക്കമെല്ലാമൊഴിഞ്ഞീടുമേറെ നല്ലൂ കിഴിക്രിയാ 69
ജ്യോ6.70/ ചൊല്ലാം മണ്ഡലിതന്റെ വീക്കമുടനേ നീങ്ങുന്ന സിദ്ധൌഷധം
വുങ്ങിന്റെ തോലോടവല്പ്പൊരീ പുളിദലം പാടക്കിഴങ്ങും വചാ
കൊഞ്ഞാണിന്തൊലി കാഞ്ഞിരത്തിലുളവാം പുല്ലുണ്ണി നല്ച്ചന്ദനം
പിന്നെച്ചാരു കൊഴിഞ്ഞില്വേരമരിവേര് നെന്മേനിവാകത്തൊലി 70
ജ്യോ6.71/ പശ്ചാത്തത്ര കഴഞ്ചിവേരഴകിനോടാകാശതാര്ക്ഷ്യന് പുനഃ
ചേര്ന്നീടും മലര് പച്ചമഞ്ഞള് ദശപുഷ്പത്തോടു വ്രീഹിക്കരി
നല്ലോരീശ്വ്രമൂലിവേരതിനിയും
ചൊല്ലാം മുരിങ്ങാത്തൊലി
എന്നിത്യാദി സമേന കാടിസലിലേ
പിഷ്ത്വ വ്രണേ ലേപയേല് 71
ജ്യോ6.72/ ശിഗ്രു പുനര്ന്നവ മഞ്ഞള് വയമ്പും
ചന്ദനപാടയൊടീശ്വരമൂലി
യഷ്ടിശിരീഷഞരിഞ്ഞിലുമൊപ്പം
തേയ്ക്കിലുടന് വിഷവീക്കമടങ്ങും 72
ജ്യോ6.73/ മാതൃഘാതി വചാ ശംഭുമൂലിയും ചന്ദനം നിശാ
വുങ്ങും രാമച്ചവും പിഷ്ട്വ തേപ്പൂ വീക്കമൊഴിഞ്ഞുപോം 73
ജ്യോ6.74/ ശുദ്ധതോയേ തഴച്ചിട്ടു കലക്കീട്ടഥ ചന്ദനം
ധാരയിട്ടാലൊഴിഞ്ഞീടും വിഷവൈഷമ്യമൊക്കയും 74
ജ്യോ6.75/ കാക്കത്തൊണ്ടി കുരുച്ചൂലി ശതമൂലീടെ മൂലവും
കടിതന്നിലിടിച്ചിട്ടിട്ടതിനാല് ധാര ചെയ്യണം 75
ജ്യോ6.76/ വിഷവും വീക്കവും പിന്നെ നോവും ചൂടുമഴല്ച്ചയും
തോദം വേദന ഇത്യാദിയെല്ലാം പോം ധാരയാല് ദൃഢം 76
ജ്യോ6.77/ വീക്കം പാരമതായീടില് തൂക്കുധാര കഴിക്കണം
തൂക്കും പാത്രത്തിലിട്ടേച്ചാല് ഗുണം നിംബദലം തുലോം 77
ജ്യോ6.78/ കാരസ്കരത്തിന്പുല്ലുണ്ണി ചന്ദനം ശതമൂലിയും
കറ്റാഴനീരും കൂശ്മാണ്ഡലതാ ഏരണ്ഡപത്രവും 78
ജ്യോ6.79/ ഒപ്പിച്ചു തോയേ ചേര്ത്തിട്ടു ധാരചെയ്വൂ നിരന്തരം
ഉടനേചെയ്തു കൊണ്തീടില് പൊള്ളുകില്ല വിഷക്ഷതം 79
ജ്യോ6.80/ ശോഫത്തിന്നും ഗുണം തന്നെ വിഷം പോവതിനും തഥാ
ഉഷ്ണിച്ചിട്ടുളവാകുന്ന സങ്കടം പലതും കെടും 80
ജ്യോ6.81/ നാല്പാമരങ്ങളൊപ്പിച്ചു കഷായം വെച്ചെടുത്തുടന്
ദൂര്വ്വാരസമതും പിന്നെ കദളീകന്ദതോയവും 81
ജ്യോ6.82/ എല്ലാം തുല്യം കലര്ന്നിട്ടു കുറുക്കൂ തീമ്മല് വെച്ചത്x
നാലൊന്നു കുറുകുന്നേരമതില് ചന്ദനവും പുനഃ 82
ജ്യോ6.83/ അശ്വഗന്ധമതും നന്നായരച്ചിട്ടു കലക്കണം
മന്ദാഗ്നിയാല് കുറുക്കീട്ടു ശര്ക്കരപ്പാകമാകിയാല് 83
ജ്യോ6.84/ വാങ്ങിക്കൊണ്ടൊരു പാത്രത്തിലാക്കിത്തൊട്ടു പുരട്ടുക
വിഷവും വീക്കവും തീരും നോവും ദാഹമതും കെടും 84
ജ്യോ6.85/ വ്രണപ്പെട്ടുവതെന്നാകില് അതിന്റെ വിഷമങ്ങളും
ദുഷ്ടുമെല്ലമൊഴിഞ്ഞീടും പൊള്ളാവതിനും ഗുണം 85
ജ്യോ6.86/ ഏകനായകവേര്മേല്ത്തോല് തന്നെ വെള്ളം കൂടാതരച്ചുടന്
കിന്ഞ്ചില് കൃഷ്ണമതും കൂട്ടിപ്പുരട്ടൂ വ്രണനാശനം 86
ജ്യോ6.87/ അതുതന്നെ വറുത്തീട്ടു പൊടിയാക്കിയെടുത്തുടന്
പുണ്ണിലിട്ടിട്ടമര്ത്തീടിലുടനേ പോം തദാ വ്രണം 87
ജ്യോ6.88/ കാഞ്ഞിരത്തിന്മേലുണ്താകും പുല്ലുണ്ണിയുടെ പത്രവും
തഥാമോതിരവള്ളീടെ പത്രവും കൊണ്ടുവന്നുടന് 88
ജ്യോ6.89/ ഓരോമുറമിടിച്ചിട്ടു പിഴിവൂ നീരിലിട്ടത്x
തീമ്മല് വച്ചുകുറുക്കീട്ടു ശര്ക്കരപ്പാകമാകിയാല് 89
ജ്യോ6.90/ മുത്താറിമലരിന്ചൂര്ണ്ണമിട്ടിളക്കേണമഞ്ജസാ
തൊട്ടുതൊട്ടു പുരട്ടീട്ടു മണ്ഡലിപ്പുണ്ണിനൊക്കയും 90
ജ്യോ6.91/ ദുഷ്ടരക്തങ്ങളും നീരും കേടുമെല്ലാമകന്നു പോം
ദുര്ഗ്ഗന്ധമേറ്റമുണ്ടാകുമെന്നാദ്ദോഷങ്ങളാശുപോം 91
ജ്യോ6.92/ പിന്നെപ്പുണ് വരളാനുള്ള പ്രയോഗം ചെയ്തുകൊള്ളുക
എന്നല് കല ചൊറിഞ്ഞീട്ടു പൊട്ടുകില്ലൊരുനാളുമേ 92
ജ്യോ6.93/ പുരാണനാളികേരാജ്യം നാനാഴിയതു കാച്ചുവാന്
ദൂര്വ്വാരസം നാല് മടങ്ങു കല്ക്കം മധുകമേവ ച 93
ജ്യോ6.94/ കാച്ചിപ്പാകത്തില് വാങ്ങീട്ടു ധാരചെയ്വൂ വ്രണേ പുനഃ
വര്ത്തിയും കൂടെയിട്ടേച്ചാല് മണ്ഡലിപ്പുണ്ണുപോം ദ്രുതം 94
ജ്യോ6.95/ ബ്രഹ്മിയും ദൂര്വ്വയും കൂടെപ്പിഴിഞ്ഞുള്ളൊരു നീരതില്
പഴതായുള്ള തേങ്ങനൈ കാച്ചൂ കല്ക്കസ്യ മഞ്ഞളും 95
ജ്യോ6.96/ നാല്പാമരത്തോല് മധുകം വ്യോഷവും മലയോല്ഭവം
തെച്ചിവേരുമതൊപ്പിച്ചു കൂടിക്കാച്ചിയരച്ചത്x 96
ജ്യോ6.97/ തുളിച്ചുകൊള്വൂ പുണ്ണിങ്കല് ധാരയും വിഷനാശനം
തല്കല്ക്കം പരിമര്ദ്ദിച്ചു പുരട്ടിക്കൊള്കയും ഗുണം 97
ജ്യോ6.98/ ഞട്ടാഞടുങ്ങയും ദൂര്വ്വാ ചെറുതാം കടലാടിയും
മുരുക്കിന് പത്രവും പച്ചമഞ്ഞളും കൊണ്ടിടിച്ചുടന് 98
ജ്യോ6.99/ പിഴിഞ്ഞുണ്ടായതോയത്തില് തേങ്ങാനൈപാകമാചരേല്
കല്ക്കത്തിന്നു വയമ്പേകനായകം മരമഞ്ഞളും 99
ജ്യോ6.100/ ചെറ്റിവേര് പാടതന്മൂലമുറിതൂക്കി കടുത്രയം
മഞ്ജിഷ്ഠാ ചന്ദനം ശ്യാമാ സമാംശം ചേര്ത്തുകൊണ്ടിവ 100
ജ്യോ6.101/ വെന്തെടുത്തു വ്രണേ ധാര ചെയ്വൂ ക്ഷ്വേളക്ഷതം കെടും
ഏകനായക വേര്മേല്ത്തോല് കഷായം വെച്ചെടുത്തതില് 101
ജ്യോ6.102/ നാലൊന്നു നെയ്യും ചേര്ത്തിട്ടു ശനൈര്മ്മന്ദാഗ്നിനാ പചേല്
കഷായനീരോടൊപ്പിച്ചു കറുകക്കുള്ളനീരതും 102
ജ്യോ6.103/ ജാതിപത്രരസം പാതി പാതി നാരങ്ങനീരതും
ചേര്ത്തുകൊള്ളുക കല്ക്കത്തിന്നത്ര പൂര്വ്വൊക്തമൂലവും 103
ജ്യോ6.104/ കാച്ചിവാങ്ങിപ്പുരട്ടിക്കൊള്കാശു തീരും വിഷവ്രണം
തഥാ പങ്xക്തി പ്രസൂനങ്ങള് പിഴിഞ്ഞുണ്ടായ നീരിലും 104
ജ്യോ6.105/ കാച്ചിക്കൊള്ളാം തത്ര കല്ക്കം കാഞ്ഞിരത്തിന്റെ പല്ലവം
നന്മഞ്ഞളപി വെമ്പാടും താമ്പൂലം യഷ്ടി ശാരിബാ 105
ജ്യോ6.106/ അഘോരി നീലികാമൂലം വചാ ചന്ദനയുഗ്മവും
കൂട്ടി വെന്തു നിഷിഞ്ചേത്തദ്x വ്രണശോധനരോപണം 106
ജ്യോ6.107/ ഇതിന്റെ കല്ക്കവും നന്നു പേഷിച്ചിട്ടുപുരട്ടുവാന്
പാരന്തിവൈരീമൂലങ്ങള് നാല്പാമരതിന് തൊലി 107
ജ്യോ6.108/ പലമോരോന്നിതെല്ലാമങ്ങാറിടങ്ങഴി നീരതില്
കഷായം വെച്ചെടുത്തിട്ടു നാലൊന്നായാലതില് പുനഃ 108
ജ്യോ6.109/ നാനാഴി നാളികേരാജ്യം പഴതായതു ചേര്ത്തുടന്
പാകം ചെയ്വൂ തത്ര പിന്നെ ചെറുനാരങ്ങനീരതും 109
ജ്യോ6.110/ പിച്ചകത്തിലതന് നീരും രണ്ടുമോരോരിടങ്ങഴി
ദൂര്വ്വാരസം തു തൈലാര്ദ്ധം കൂട്ടിക്കൊള്കയതില് പുനഃ 110
ജ്യോ6.111/ സ്ഫോടികാ ബ്രഹ്മി പുല്ലാഞ്ഞി പര്പ്പടം കിംശുകച്ഛദം
സിന്ധുസ്നായീ പച്ചമഞ്ഞള് പേച്ചുരത്തിന്റെ പത്രവും 111
ജ്യോ6.112/ തുല്യം കണ്ടു പിഴിഞ്ഞുള്ള വെള്ളവും രണ്ടിടങ്ങഴി
ചേര്ത്തു കൊണ്ടിഹ കല്ക്കത്തിന്നശ്വഗന്ധം നതം വചാ 112
ജ്യോ6.113/ പാഠാ ഹരിദ്രായുഗ്മം ച ചന്ദനം വിഷവേഗവും
ത്രിഫലാ രൊഹിണീ ശ്യാമാ മധുകം ത്ര്യൂഷണം ജടാ 113
ജ്യോ6.114/ നാല്പ്പാമരത്തോല് പുല്ലാഞ്ഞിക്കായും വെറ്റിലയെന്നിവ
ഓരോ വെള്ളിപ്പണത്തൂക്കമെല്ലാം പേഷിച്ചുകൊണ്ടതില് 114
ജ്യോ6.115/ യോജിച്ചു കാച്ചിക്കൊള്ളേണമഥ കര്പ്പൂരവും പുനഃ
തുരിശും കൃഷ്ണമിമ്മൂന്നും തൂക്കം മഞ്ചാടിയോടിട 115
ജ്യോ6.116/ അക്ഷബീജം കഴഞ്ചൊന്നു മര്ദ്ദയിത്വാ തു യോജയേല്
ക്രമാല് സൂക്ഷിച്ചുകൊണ്ടേവം പചേന്മന്ദാഗ്നിനാ ഭിഷക്x 116
ജ്യോ6.117/ പാകത്തിങ്കലരച്ചിട്ടു ഹോമിപ്പൂ ദീപ്തവഹ്നിയില്
ഹോമശേഷമതാം തൈലം ഗുരുവന്ദനപൂര്വ്വകം 117
ജ്യോ6.118/ തൊട്ടുകൊണ്ടു ജപിച്ചിട്ടു ധാരചെയ്വൂ വിഷക്ഷതേ
ദുഷ്ടരക്തജലസ്രാവദുര്ഗ്ഗന്ധവിഷമാദിയും 118
ജ്യോ6.119/ വ്രണവും തത്സമീപത്തിന്നുണ്ടാകും ചൊറിയെന്നിവ
എല്ലാം ശമിച്ചുപോം ശീഘ്രം നാദികൂച്ചുന്നതും തഥാ 119
ജ്യോ6.120/ മണ്ദലിപ്പുണ്ണിന്നത്യര്ത്ഥം നന്നു മറ്റുള്ള പുണ്ണിനും
കല്ക്കം തന്നെ വ്രണം തീര്പ്പാന് പോരും പിഷ്ത്വാ പിരട്ടുകില് 120
ജ്യോ6.121/ \81എപാരന്ത്യാദി\81ള്യതാമേതത്തൈലം മുഖ്യം വ്രണാപഹം
ആതുരന്റെ ശരീരത്തില് ദോഷവൈഷമ്യമോര്ത്തുടന് 121
ജ്യോ6.122/? യുക്തദിവ്യൌഷധൈരേവ വ്യന്തിരാഹിവിഷമ് ഹരേല്
ജ്യോ6.123/? പൂവ്വാങ്കുറുന്തല മുയല്ച്ചെവി വിഷ്ണുദൂര്വ്വാ
കയ്യുന്ന്യുഴിഞ്ഞ തിരുതാളി നിലപ്പനാ ച
മുക്കുറ്റിയും ചെറുവുളാ ദശപുഷ്പനാമമെല്ലാമറിഞ്ഞതിനു
വന്ദന ചെയ്ക നിത്യം
ഇതി ജ്യോത്സ്നികാ ചികിത്സായാം മണ്ഡലിചികിത്സാധികാരഃ
[7]രാജിലവിഷത്തിന്ന്x
ജ്യോ7.1/ രാജിലത്തിന് വിഷത്തിന്നും ചൊല്ലൂന്നൂ ഞാന് ചികിത്സകള്
വെള്ളംകാച്ചിയതില്പിന്നെ വിശ്വം പേഷിച്ചുപായയേല് 1
ജ്യോ7.2/ തിപ്പലീ സൈന്ധവം രണ്ടും തുല്യമായിട്ടരച്ചുടന്
കവോഷ്ണമായ വെള്ളത്തില് കുടിപ്പൂ വിഷശാന്തയേ 2
ജ്യോ7.3/ വെളുത്ത ശരപുംഖത്തിന് വേരരച്ചു കുടിക്കലാം
വയമ്പും മുളകും കൂട്ടിപ്പേഷിച്ചിട്ടും കുടിക്കലാം 3
ജ്യോ7.4/ നാലൊന്നു ശുണ്ഠിയും കൂട്ടി നീലികാമൂലവും തഥാ
ത്ര്യൂഷണം തന്നെ പേഷിച്ചു കുടിക്കാം കോഷ്ണവാരിയില് 4
ജ്യോ7.5/ നാരകത്തിലുളായുള്ള പുല്ലുണ്ണിയുടെ പത്രവും
ചുക്കും കൂട്ടിയരച്ചിട്ടു സേവിപ്പു രാല്വിഷം കെടും 5
ജ്യോ7.6/ ഇന്തുപ്പും കണയും തേനില് തുല്യമായിട്ടരച്ചുടന്
ഗോമയത്തിന് ജലം തന്നില് കുടിപ്പൂ രാല്വിഷാപഹം 6
ജ്യോ7.7/ അരേണുകമതും നല്ല കൊട്ടവും ചുക്കു തിപ്പലി
മരിചം ഗൃഹധൂമം ച രോഹിണ്യതിവിഷാഭ്യാ 7
ജ്യോ7.8/ തേനും കോഷ്ണാംബുവും കൂട്ടീത്തിവയെല്ലാമരച്ചുടന്
കുടിപ്പൂ രാജിലോല്ഭൂതവിഷമാശു ശമിച്ചുപോം 8
ജ്യോ7.9/ മരമഞ്ഞളതും നല്ല ഗോരോചനമതും പുനഃ
സൈന്ധവേന സമം പിഷ്ത്വാ കുടിപ്പൂ ഗരശാന്തയേ 9
ജ്യോ7.10/ നന്ത്യാര്വ്വട്ടമതിന്മൂലം രാജിലാനാം വിഷേ പിബേല്
അരച്ചു ഗോപികാകന്ദം സ്വാത്മതോയേ പ്രലേപയേല് 10
ജ്യോ7.11/ തകരം ലശുനം വ്യോഷം സമാംശമിവയൊക്കെയും
തുളസീപത്രതോയത്തിലരച്ചിട്ടു വിലേപയേല് 11
ജ്യോ7.12/ കായം കണയുമിന്തുപ്പും നന്നാറി കരളേകവും
പ്രസ്രവത്തിലരച്ചിട്ടു തൊട്ടുതേപ്പൂ വിഷക്ഷയം 12
ജ്യോ7.13/ പെരിങ്കുരുമ്പയും വേപ്പിന്തൊലിയും വിഷവേഗവും
വ്യോഷമിന്തുപ്പുമൊപ്പിച്ചു തേപ്പൂ ശേഷം കുടിച്ചിടൂ 13
ജ്യോ7.14/ മൂര്ദ്ധാവിങ്കലുമിട്ടീടാം നസ്യത്തിന്നും ഗുണം തഥാ
രാജിലത്തിന്കുലത്തിന്റെ കാകോളമഖിലം കെടും 14
ജ്യോ7.15/ കഫമേറ്റമതുണ്ടാകിലമൃതും മുളകും സമം
അരച്ചു കോഷ്ണതോയത്തില് കുടിക്കില് കഫമാശുപോം 15
ജ്യോ7.16/ ഇന്ഞ്ചിനീരിലരച്ചിട്ടു മരിചം തേനുമായുടന്
കുടിച്ചാലുടനേ തീരും കഫവൈഷമ്യമൊക്കെയും 16
ജ്യോ7.17/ വ്യോഷവും മാഷവും കണ്ണിലെഴുതൂ തുളസീരസേ
വിഷസുപ്തനുണര്ന്നീടും തഥാ ബകുളബീജവും 17
ജ്യോ7.18/ എരിഞ്ഞിക്കുരുതന്ബീജം മരിചം കൂട്ടിയും തഥാ
നസ്യാഞ്ജനങ്ങള് മുമ്പേവയെല്ലാം യുക്ത്യാ പ്രയോജയേല് 18
ജ്യോ7.19/ കാളോദരാഹി ദംശിച്ചല് ഗോപീചന്ദനമെന്നിവ
തുല്യാംശമായിപ്പേഷിച്ചു ലിപ്ത്വാ വിഷം ഹരേല് 19
ഇതി ജ്യോത്സ്നികാ ചികിത്സായാം രാജിലചികിത്സാധികാരഃ
[8]ചികിത്സാക്രമാധികാരം
ജ്യോ8.1/ കരളേകം ച കയ്യുണ്ണി വചാ കായങ്ങളെന്നിവ
പ്രസ്രവേ ഭൃംഗതോയേ വാ പിഷ്ട്വാ മൂര്ദ്ധ്നി വ്വിലേപയേല് 1
ജ്യോ8.2/ പാഅലില് പചിച്ചു നെല്ലിക്ക മൂര്ദ്ധാവിങ്കലിടാം തഥാ
നന്നാരി ചന്ദനം കൂടെയരച്ചിട്ടുമിടാം പുനഃ 2
ജ്യോ8.3/ കര്പ്പൂരം നീലികാമൂലമുത്തമാംഗേ തലോടുക
തിരുതാളിയതും രണ്ടുമഞ്ഞളും കൂട്ടിയും തഥാ 3
ജ്യോ8.4/ നെന്മേനിവാകയും പാടക്കിഴങ്ങും നാന്നു മൂര്ദ്ധനി
ഇന്തുപ്പാകാശതാര്ക്ഷ്യം ച കൂട്ടിയും തലമേലിടാം 4
ജ്യോ8.5/ ബ്രഹ്മി രോഹിണി മുത്തങ്ങ പിഷ്ട്വാ ശിരസി ലേപയേല്
ഗോപികാ ഗന്ധ്സാരം ച വെണ്ണയും കൂട്ടിയും തഥാ 5
ജ്യോ8.6/ ഉറിതൂക്കിയതും നല്ല മാഞ്ചി കൊട്ടമമുക്കുരം
അരച്ചു തലയില് തേപ്പൂ തഥാ മഞ്ചട്ടി ദൂര്വ്വയും 6
ജ്യോ8.7/ കുരുമ്പ തകരം കായം യോജിപ്പിച്ചുമിടാം തഥാ
നിംബദൂര്വ്വാ കരഞ്ജത്തോലിവയും നാന്നു മൂര്ദ്ധനി 7
ജ്യോ8.8/ ചന്ദനോശീരസിന്ധൂത്ഥ വിഷവേഗം കടുത്രയം
കയ്യുണ്ണിനീരില്പ്പേസിച്ചു മൂര്ദ്ധാവിങ്കലിടാം തഥാ 8
ജ്യോ8.9/ സിരാവേധങ്ങള് ചെയ്തിട്ടും രക്തം നീക്കുക ദഷ്ടനെ
ദംശിച്ചതിന്റെ മേല്ഭാഗം കീറീട്ടും ചോരനീക്കണം 9
ജ്യോ8.10/ കന്മഷങ്ങളിരിക്കുന്ന സന്ധിയിങ്കന്നുമങ്ങിനെ
സ്കന്ധേ പൃഷ്ഠേപ്യൂരുദേശേ ജാനുനോര്മ്മോക്ഷയേല് ക്രമാല് 10
ജ്യോ8.11/ ഉള്ളംകൈ രണ്ടിലും തദ്വല് പാദദ്വന്ദ്വതലത്തിലും
നെറ്റിമേല്നിന്നുമവ്വണ്ണം പഞ്ചസ്ഥാനങ്ങളിങ്ങനെ 11
ജ്യോ8.12/ പ്രധാനമായിച്ചൊല്ലുന്നു രക്തം നീക്കുവതിന്നിഹ
പ്രാണസന്ദേഹമെന്നാകില് മൂര്ദ്ധാവില് കീറി നോക്കിടാം 12
ജ്യോ8.13/ യുക്ത്യാ മറ്റുള്ള ദേശത്തു കീറേണ്ടിവരുമേകദാ
തത്തല് കാലോചിതം ഞ്ജാത്വകുര്യാല് പടുമതിര്ഭിഷക് 13
ജ്യോ8.14/ ഓരോദേശത്തുകീറേണ്ടും ശസ്ത്രത്തിന്റെ ക്രമങ്ങളും
മര്മ്മവും മറ്റുമെല്ലാമേ നിര്ണ്ണയിച്ചാചരേദിദം 14
ജ്യോ8.15/ മത്തനും ക്ഷീണനും പിന്നെക്കാതരന്നും വിഷണ്ണനും
കൃശനും സ്ഥൂലദേഹിക്കും രോഗമുള്ളവനും തഥാ 15
ജ്യോ8.16/ പൈദാഹമേറ്റമുള്ളോര്ക്കും വൃദ്ധനും ബാലകന്നപി
ഗര്ഭമുള്ള ജനത്തിന്നും കീറീടരുതു നാദിയെ 16
ജ്യോ8.17/ ഇച്ചൊന്നവര്ക്കു രക്തത്തെ കൊംപുവച്ചിട്ടു നീക്കണം
അട്ടയിട്ടും കളഞ്ഞീടാം സിരാവേധം വിവര്ജ്ജയേല് 17
ജ്യോ8.18/ ഏറ്റം നടന്നുവന്നോര്ക്കും സംഗമക്ഷീണനും പുനഃ
രക്തം ശൃംഗാദികള്ക്കൊണ്ടും നീക്കൊല്ലെന്നുപദേശമാം 18
ജ്യോ8.19/ ദഷ്ടന്റെ ദേഹത്തിങ്കന്നു രക്തം നാഴി കളഞ്ഞീടാം
അതിലേറ്റം കളഞ്ഞീടില് നാനാധാതുക്ഷയം വരും 19
ജ്യോ8.20/ ദുഷ്ടരക്തങ്ങളെല്ലാമേ നീകേണം തല് കറുത്തതാം
കൌസുംഭപുഷ്പവര്ണ്ണത്തില് രക്തം കണ്ടാല് സമാപയേല് 20
ജ്യോ8.21/ കാലാകാലങ്ങളും പിന്നെബലാബലവിശേഷവും
നിരൂപിച്ചതുചെയ്യേണം ബുദ്ധിമാനായ മാനുഷന് 21
ജ്യോ8.22/ വിഷാതുരന്റെ ഭുക്തിക്കു നവരത്തണ്ഡുലം ശുഭം
രണ്ടുമാസത്തിലുണ്ടാകും നെല്ലെല്ലാം ഗുണമേറ്റവും 22
ജ്യോ8.23/ വരകും തിനയും നന്നു കോദ്രവം മുളനെല്ലുമാം
ചെന്നെല്ലരിയുമവ്വണ്ണം മദ്ധ്യമം ചെറുപുഞ്ചപോല് 23
ജ്യോ8.24/ ചൂര്ര്ണ്ണിച്ചു തിപ്പലീചുക്കുമന്നത്തില് ചേര്ത്തുകൊണ്ടത്x
നെയ്യും ചെരുപരിപ്പോതും കൂടെ ഭക്ഷിക്ക ദഷ്ടകന് 24
ജ്യോ8.25/ കേവലം ചോറുതാനുണ്ടാല് മതിയെന്നിഹ കേചന
ഊണിന്നൊടുക്കമിന്തുപ്പും വ്യോഷവും കാടിയില് പിബേല് 25
ജ്യോ8.26/ കഞ്ഞിയെന്നാലതില് ചുക്കു ചെറുചീര പുനര്ന്നവം
ഇട്ടുകൊണ്ടിഹ വെച്ചിട്ടു ചെറുചൂടോടെ പായയേല് 26
ജ്യോ8.27/ അമരീമൂലവും പിന്നെ ജെരിജ്ജില് വാജിഗന്ധവും
കൂട്ടീട്ടു കഞ്ഞി വെച്ചീടാം തകരം കൂട്ടിയും തഥാ 27
ജ്യോ8.28/ കറിക്കു ശാകവര്ഗ്ഗത്തില് ചെറുചീര ഗുണം തുലോം
തഥാ വേലിപ്പരുത്തീടെ പത്രവും പുഷ്പവും ഗുണം 28
ജ്യോ8.29/ മീനങ്ങാണിയതും കൊള്ളാം മുത്തളും കുപ്പമഞ്ഞളും
ജീവന്തീപത്രപുഷ്പം ച കരിന്താളിയതും തഥാ 29
ജ്യോ8.30/ കൂശ്മാണ്ഡം വെള്ളരിക്കായും കയ്പ്പക്കാ ച പടോലവും
കൊള്ളാം ചുണ്ടങ്ങയും തദ്വല് കണ്ടരിക്കയതും പുനഃ 30
ജ്യോ8.31/ കറുത്ത കദളിക്കായും കൊള്ളാം ദഷ്ടന്നു കൂട്ടുവാന്
മാംസത്തില് കീരിതന്റേയും മയിലിന്റേതുമുത്തമം 31
ജ്യോ8.32/ കുയില്മാംസമതും കൊള്ളാം പരല്മീനും തഥൈവ ച
മദ്ധ്യമം പുള്ളിമാനാമ ശല്യമാംസവുമങ്ങിനെ 32
ജ്യോ8.33/ മത്സ്യമാംസം വിഷം തന്നെ സ്തംഭിപ്പിക്കുമതേറ്റവും
വര്ദ്ധിപ്പിക്കയതും ചെയ്യും മുള്ളുകൂടാതെ കൂട്ടുകില് 33
ജ്യോ8.34/ ഇഞ്ചിയും ചെറുനാരങ്ങാ പഴേതാം കണ്ണിമാങ്ങയും
കൂടെ നന്നിഹ ദഷ്ടന്നു ഭുക്തിക്കെന്നാര്യ്യസമ്മതം 34
ജ്യോ8.35/ ഉള്ളി കായവുമിന്തുപ്പും മരിചം ചുക്കു മഞ്ഞളും
ചേര്ത്തുകൊള്ളൂ കറിക്കെല്ലാം വിഷശാന്തികരം പരം 35
ജ്യോ8.36/ ക്ഷീരനെയ്യാദിയായുള്ള പഞ്ചഗവ്യം വിഷാപഹം
കാലോചിതങ്ങളോര്ക്കാഞ്ഞാലതുതന്നേന്ന്യഥാ ഭവേല് 36
ജ്യോ8.37/ ശാസ്ത്രേഷു മതഭേദങ്ങള് പലതുണ്ടു ചികിത്സയില്
പ്രമാണമതിനാചാര്യ്യനിയോഗം തന്നെ കേവലം 37
ജ്യോ8.38/ തൈലം താംബൂലമപ്പം ഗുളമൊടു പുളിയും
സര്ഷപം തേങ്ങ്ഗ മോരും
ക്ഷാരദ്രവ്യം ച മാംസം ദധിയൊടു സുരയും
ശാകമത്യന്തഭുക്തി
അത്യുഷ്ണം ചേക്ഷു ദണ്ഡം പനസവുമവിലും
തോര മാഷം കുലസ്ഥം
നിത്യം വര്ജ്ജ്യം വിഷാര്ത്തൈര്യുവതിസുഖമഥോ
ദ്ധ്വാനധൂമാതപാശ്ച 38
ജ്യോ8.39/ തുഹിനപവനസേവാ ധൂളിയേല്ക്കെന്നതും
മറ്റരുതിഹപദസഞ്ചാരങ്ങളും ദഷ്ടകാനാം
തദനു ബഹുലകോപം ചിത്തശോകം ച ഹാസം
പുനരിഹ പകല്നിദ്രാം ചാപി വര്ജ്ജിക്ക ദഷ്ടന് 39
ജ്യോ8.40/ അത്യുച്ചം പറ കെന്നതും പരിഹരേദ്വ്യാപാദചിന്താം
തഥാ നിഷ്ഠൂര്രോക്തികള് ശാപവാക്യമവയും
വര്ജ്ജിക്ക കേള്ക്കുന്നതും പിന്നേ മാനസദേഹപീദകള് വരുത്തീടുന്ന
കര്മ്മങളങ്ങെല്ലാം വര്ജ്ജ്യമിതെന്നു തന്നെ നിതരാം
പ്രോക്തം ഭിഷക്ഭിഃ പുരാ 40
ജ്യോ8.41/ പ്രാബല്യത്തില് കുടിച്ചിടാം മൊഴക്കാഴക്കതാം ജലം
ബാലന്മാര്ക്കതിലര്ദ്ധം പോല് കുടിക്കുന്നൊഉഷധം പുനഃ 41
ജ്യോ8.42/ താന്നിക്കതന് പ്രമാണത്തില് കലക്കീട്ടു കുടിക്കണം
ലേഹ്യങ്ങളെല്ലാം മുമ്മൂന്നു കഴഞ്ചീതിഹ ഭക്ഷയേല് 42
ജ്യോ8.43/ പുരട്ടുന്നൌഷധം കേമം നെല്ലിനോടൊത്തിരിക്കണം
അഞ്ജനങ്ങള് യവത്തോളം നീളത്തിലെഴുതൂ ദൃശോഃ 43
ജ്യോ8.44/ നസ്യങ്ങള് നാസികയാം തു പന്തിരണ്ടീതു തുള്ളികള്
ധാരയും ചെയ്ക യാമാര്ദ്ധം തദര്ദ്ധമിതി കേചന 44
ജ്യോ8.45/ ഏരണ്ഡാങ്കോലപത്രങ്ങളടക്കാമണിയന് പുനഃ
തിന്ത്രിണീ ഭൂമിതാലത്തിന് പത്രവും നിംബപത്രവും 45
ജ്യോ8.46/ കരഞ്ജലാംഗലീവാക ബകുളത്തിന്റെ പത്രവും
ഇവയോരോന്നുമ്മീരണ്ടും വിഷശക്തിക്കു തക്കത്x 46
ജ്യോ8.47/ കാടി തന്നില് പതറ്റീട്ടു നാലൊന്നു കുറുകീടിനാല്
അതുകൊണ്ടു വിയര്പ്പിപ്പൂ യഥാന്യായം വിഷാര്ത്തനെ 47
ജ്യോ8.48/ മുനിവൃക്ഷകഷായേണ സ്വേദിപ്പിക്കാമതെന്നിയെ
തെന തന്നെ പചിച്ചിട്ടും വിയര്പ്പിക്കാം വിഷാര്ത്തനെ 48
ജ്യോ8.49/ വിയര്പ്പു മാറിയാല് തൈലം തേപ്പൂ കാച്ചിയതഞ്ജസാ
നന്നറി വാകക്കുരുവും നൊച്ചി പൂവ്വാങ്കുറുന്തല 49
ജ്യോ8.50/ ഇവയിട്ടിട്ടു ജലം വെച്ചിട്ടെട്ടൊന്നു കുറുകീടിനാല്
അതുകൊണ്ടു കുളിപ്പിക്ക കോഷ്ണമാമ്പോള് വിഷാര്ത്തനെ 50
ജ്യോ8.51/ മഞ്ഞളും താനിതന് തോലും വിഷവേഗമതും പുനഃ
വേതു വെച്ചും കുളിപ്പിക്കാം കൊള്ളാം സ്വേദോക്തമായതും 51
ജ്യോ8.52/ വയമ്പും ലശുനം കിഞ്ചില് സൈന്ധ്വത്തിന്റെ ചൂര്ണ്ണവും
പാറ്റിക്കൊള്ളു കുടിച്ചീടാനുള്ള മന്ദോഷ്ണവാരിയില് 52
ജ്യോ8.53/ വിയര്പ്പിക്കയതും തദ്വല് കുളിക്കെന്നുള്ളതും പുനഃ
പകലേ ചെയ്തു കൊള്ളേണം രാത്ര്യില് പരിവര്ജ്ജയേല് 53
ജ്യോ8.54/ പാലില് പചിച്ചു നെല്ലിക്കാ പിഷ്ത്വാ മൂര്ദ്ധനി ലേപയേല്
കുളിച്ചാലുടനെ ചുക്കും വാകമൂലമതും പിബേല് 54
ജ്യോ8.55/ അമരീനിംബപത്രങ്ങള് വിതറിക്കൊണ്ടതില് പുനഃ
കിടന്നീടുക നനേറ്റം വിഷശാന്തിക്കു ദഷ്ടന്x 55
ജ്യോ8.56/ വിഷം നില്ക്കുന്നതിന് മീതേയുള്ള ധാതു ചികിത്സയെ
ചെയ്തുകൊള്ളേണമല്ലായ്കില് വിഷം മേല്പ്പൊട്ടുപോം ദ്രുതം 56
ജ്യോ8.57/ സേവിച്ചോരൌഷധത്തിന്നും വീര്യ്യം പോരാതെപോകിലും
ധാതുയോഗ്യമതല്ലാതെ ചികിത്സിച്ചീടുകിലും തഥാ 57
ജ്യോ8.58/ വിഷം ഭിന്നിച്ചു ഭിന്നിച്ചു സന്ധിതോറുമിരുന്നുപോം
അപ്പോള് സന്ധുക്കളെല്ലാമേ തളരും കമ്പവും വരും 58
ജ്യോ8.59/ ദാഹവും മറ്റു ദേഹത്തില് നാനാപീദകളും വരും
മോഹം താനുളവായെന്നും വരും കാലവിളംബനേ 59
ജ്യോ8.60/ ഞട്ടാഞടുങ്ങതന്മൂലം കഷായം വെച്ചുപാലതില്
കുടിച്ചാലുടനേ തീരും സ്തംഭിച്ച വിഷമൊക്കയും 60
ജ്യോ8.61/ രസ്മോടുകലര്ന്നീട്ടു സമൂലം നിലനാരകം
പേഷിച്ചെടുത്തു തേക്കേണം ദഷ്ടമാം ദേഹമൊക്കവേ 61
ജ്യോ8.62/ സ്തംഭിച്ച വിഷമെല്ലാം പോം സന്ധിസാദാദിയും കെടും
തോയധാരയതും നന്നു വിഷശാന്തിക്കു കേവലം 62
ജ്യോ8.63/ വിഷവും ദാഹവും മോഹം ഭ്രാന്തുമാലസ്യമുഷ്ണവും
മറ്റുമെല്ലാം സമിപ്പാനങ്ങേറ്റം നന്നു ജലം തുലോം 63
ജ്യോ8.64/ മുറിയാതെ വിറക്കോളം ജലധാര കഴിച്ചുടന്
ജാള്യശാന്തിക്കു തോയത്തില് മരിചപ്പൊടി പായയേല് 64
ജ്യോ8.65/ ഔഷധങ്ങളതെല്ലാമേ തത്തത്സമയമോര്ത്തുടന്
ചെയ്തുകൊള്ളുകയും വേണം പശ്ചാല് ഗരളശാന്തയേ 65
ഇതി ജ്യോത്സ്നികാചികിത്സായാം ചികിത്സാക്രമാധികാരഃ
[9]ലേഹ്യതൈലാദിക്രമം
ജ്യോ9.1/ നീലീപത്രം തണ്ഡുലീയം രണ്ടും കുട്ടിപ്പിഴിഞ്ഞുടന്
പഞ്ചസ്സരയതും ചേര്തു ലേഹ്യമായ്പകമാചരേല് 1
ജ്യോ9.2/ വ്യോഷം തകരമിന്തുപ്പും സൂക്ഷ്മമായിപ്പൊടിച്ചതില്
പാകേ യോജിച്ചു കൊണ്ടാശു സേവിപ്പൂ വിഷനാശനം 2
ജ്യോ9.3/ ദശപുഷ്പം പിഴിഞ്ഞുള്ളതോയം തന്നിലുമങ്ങിനേ
സേവിപ്പൂ ലേഹ്യമുണ്ടാക്കി വിഷമാശു ശമിച്ചുപോം 3
ജ്യോ9.4/ നീലികാമുലവും പാടക്കിഴങ്ങും വിഷവേഗവും
ബ്രഹ്മിയും തുല്യമെല്ലാമേ കഷായം വെച്ചു കൊണ്ടത്x 4
ജ്യോ9.5/ എട്ടൊന്നായാല് പിഴിഞ്ഞിട്ടു സിതയും ചേര്ത്തുകൊണ്ടിഹ
ലേഹ്യം സമാചരേല് പാകേ മധുവും ചേര്ത്തു കൊള്ളണം 5
ജ്യോ9.6/ വയമ്പും ചന്ദനം വ്യോഷം അശ്വഗന്ധം ത്രിജാതകം
മുസ്താസൈന്ധ്വകായങ്ങള് ചൂര്ണ്ണവും യോജയേല് തദാ 6
ജ്യോ9.7/ സര്പ്പാദികള് വിഷത്തിന്നും മൂഷികാദിവിഷത്തിനും
നന്നേറ്റം കുക്ഷിരോഗാദിയെല്ലാം പോവതിനും ഗുണം 7
ജ്യോ9.8/ വിഷശാന്തി വരുത്തുന്നോരൌഷധങ്ങ്ള് പചിച്ചുടന്
യുക്ത്യാ നിര്മ്മിച്ചു ലേഹ്യങ്ങളെല്ലാം നന്നു വിഷാമയേ 8
ജ്യോ9.9/ ഇപ്പറഞ്ഞ മരുന്നെല്ലം മുക്കുടിക്കും ഗുണം തഥാ
ആട്ടിന് മോര് തന്നെ കൊള്ളേണം മാഹിഷം ഗവ്യവും ത്യജേല് 9
ജ്യോ9.10/ തൈലം ദൂര്വ്വാമൃതരസേ കാച്ചിത്തേപ്പൂ വിഷാപഹം
മധുകം ചന്ദനം രാത്രിദ്വദ്വവും കല്ക്കമായിഹ 10
ജ്യോ9.11/ തഥാ കയ്യുണ്ണി നീര്ത്തന്നില് കാച്ചും തൈലവുമുത്തമം
അതിന്നുകല്ക്കം മധുകം വാജിഗന്ധം വചാപി ച 11
ജ്യോ9.12/ ശതക്രതുലതാനീലീപത്രങ്ങള്ക്കുള്ള നീരതില്
തൈലം പചിക്ക കല്ക്കത്തിന്നുശീരം ദേവദാരുവും 12
ജ്യോ9.13/ ചന്ദനം യഷ്ടികാ ശ്യാമാ തകരം മഞ്ഞളും തഥാ
മുസ്താ ഫലത്രയം കൊട്ടം സമാംശം ചേര്ത്തുകൊണ്ടിഹ 13
ജ്യോ9.14/ മന്ദാഗ്നിയില് പചിച്ചിട്ടു പാകം സൂക്ഷിച്ചരിച്ചുടന്
തേച്ചുകൊണ്ടു കുളിപ്പിക്ക നിശ്ശേഷവിഷനാശനം 14
ജ്യോ9.15/ ദൂര്വ്വാനാല്പാമരത്തൊയ്യേ പചേത്തൈലം വിഷാപഹം
നന്നാറിചന്ദനം നീലീമേഘനാദം ച കല്ക്കമാം 15
ജ്യോ9.16/ അമൃതും ദശപുഷ്പങ്ഗള് പിഴിഞ്ഞുള്ള രസത്തിലും
കാച്ചിത്തേച്ചീടലാം തൈലം കല്ക്കത്തിന്നു കടുത്രയം 16
ജ്യോ9.17/ വിഷവേഗമതും പാടക്കിഴങ്ങും രണ്ടുമഞ്ഞളും
ചന്ദനം ശാരിബാമൂലം മുസ്താഅ രസ്നാ ച മാഞ്ചിയും 17
ജ്യോ9.18/ തുല്യാംശമം ഇവയെല്ലാമേ കൂട്ടിക്കാച്ചിയ തൈലവും
തേച്ചാല് വിഷങ്ങളെല്ലാമേ തീരും അരോഗ്യവും വരും 18
ജ്യോ9.19/ അമൃതിന്വള്ളി പാച്ചൊറ്റി വില്വം നെല്ലിക്കയെന്നിവ
പലം മുമ്മൂന്നിതോരോന്നു വെള്ളം പന്ത്രണ്ടു കൊണ്ടതില് 19
ജ്യോ9.20/ കഷായം വെച്ചു കൊണ്ടാശു നാലൊന്നായാലതില് പുനഃ
നാനാഴിയെണ്ണയും ചേര്ത്തിട്ടത്ര കയ്യുണ്ണി നീരതും 20
ജ്യോ9.21/ ദൂര്വ്വരസമതും പാലും രണ്ടുമോരോരിടങ്ങഴി
ചേര്ത്തുകൊണ്ടതു കാച്ചേണം സൂക്ഷിച്ചു മൃദുവഹ്നിയില് 21
ജ്യോ9.22/ ചന്ദനോശീരതകരസുരദാര്വ്വപി മാജ്ഞിയും
കൊട്ടം മഞ്ചട്ടി കര്പ്പൂരമശ്വഗന്ധം ജലം പുനഃ 22
ജ്യോ9.23/ ഏലം പതിമുകം തദ്വന്മധുകം ചര്മ്മപത്രവും
കല്ക്കമായിവയെല്ലാമേ ചേര്ത്തു കാച്ചിയരച്ചത്x 23
ജ്യോ9.24/ തേച്ചുകൊള്ക ഭുജംഗാനാം ത്രിവിധാനാം വിഷങ്ങളും
കീടാഖുലൂതഗോധാദി ജാതമായവയും പുനഃ 24
ജ്യോ9.25/ സ്ഥാവരോത്ഥമതായുള്ള വിഷങ്ങള് വിവിധങ്ങളും
തൈലേനാനേന തീര്ര്ന്നിടുമാശു മറ്റുള്ള രോഗവും 25
ജ്യോ9.26/ ചന്ദനം മധുകം രണ്ടും കഷായം വെച്ചതില് പുനഃ
തൈലം കാച്ചുക കല്ക്കത്തിന്നവയും നറുനീണ്ടിയും 26
ജ്യോ9.27/ നാനാവിഷാമയേ പത്ഥ്യമേതത്തൈലം പുരാതനേ
നൃണാം തു പൈത്തിക ക്ഷ്വേളേ രക്തദൂഷ്യേ വിശേഷതഃ 27
ജ്യോ9.28/ ഇടിച്ചു നീലികാപത്രം പിഴിവൂ ചെറുചീരയും
നാഴിനെയ്ക്കതു നാനാഴിനീരും തന്മൂലകല്ക്കവും 28
ജ്യോ9.29/ വെന്തെടുത്തതു സേവിച്ചാല് ഗരമെല്ലാമൊഴിഞ്ഞു പോം
അന്നത്തില്ക്കൂട്ടിയുണ്ടാലും വെണ്ടതില്ല വിഷം കെടും 29
ജ്യോ9.30/ അവല്പ്പൊരി ക്ഷ്വേളവേഗ ക്വാഥേ ത്ര്യൂഷണകല്ക്കിതേ
വിപചേല് ഗോഘൃതം നാനാ വിഷശാന്തികരം പരം 30
ജ്യോ9.31/ നീലീമൂലം പലം രണ്ടു വേപ്പിന്തോല് പലമൊന്നിഹ
കരഞ്ജപത്രവും തദ്വല് ചതുഷ്പ്രസ്ഥജലേ പചേല് 31
ജ്യോ9.32/ നാലൊന്നുശേഷമുള്ളപ്പൊള് നാഴി നെയ്യും പകര്ന്നുടന്
കല്ക്കത്തിന്നമരീ മൂലം വചാ വ്യോഷം നിശാദ്വയം 32
ജ്യോ9.33/ യഷ്ടീകലിംഗം സിന്ധൂത്ഥമശ്വഗന്ധം നതം പുനഃ
ചന്ദനം മുസ്തയും പാടക്കിഴങ്ങും വിഷവേഗവും 33
ജ്യോ9.34/ കൂട്ടി വെന്തിതുസേവിക്ക വിഷമേ+അപി വിഷാമയേ
തല്ക്ഷണാല് ക്ഷ്വേളമഖിലം സര്പ്പമൂഷാദി സംഭ്വം 34
ജ്യോ9.35/ ശാന്തിം പ്രയാതി മര്ത്യാനാമസ്യവീര്യ്യപ്രഭാവതഃ
അമൃതോപമമത്യര്ത്ഥം നാമ്നാ നീലീഘൃതം ത്വിദം 35
ജ്യോ9.36/ ബ്രഹ്മികുത്തിപ്പിഴിഞ്ഞു തോയം നെയ്യില് ചതുര്ഗ്ഗുണം
ലശുനം ജീരകം രണ്ടുമിന്തുപ്പും വിഷവേഗവും 36
ജ്യോ9.37/ പാഠാ ഹരിദ്രായുഗ്മം ച വചാ വ്യോഷം യവാഷകം
രോഹിണ്യതിവിഷാ പത്ഥ്യാ രാമഠം മലയോല്ഭവം 37
ജ്യോ9.38/ കല്ക്കത്തിന്നിവ കൂട്ടീട്ടു വെന്തുസേവിക്ക നെയ്യിത്x
സമസ്തവിഷരോഗള് ശൂലയും ഭക്തരോധവും 38
ജ്യോ9.39/ ബാലന്മാര്ക്കിരകൊണ്ടുണ്ടാം ദണ്ഡവും പാണ്ഡു കാമില
ഇത്യാദിയെല്ലാം തീര്ന്നീടും വര്ദ്ധിക്കും ബുദ്ധിവിദ്യയും 39
ജ്യോ9.40/ പാഠാ ദാര്വ്വീ പടോലം ച പര്പ്പടം ബ്രഹ്മി നിംബവും
യവാഷം രോഹിണീ തുല്യമിവയെല്ലാം പചിച്ചുടന് 40
ജ്യോ9.41/ നാലൊന്നായാല് പിഴിഞ്ഞിട്ടു ഘൃതവും ചേര്ത്തുകൊണ്ടതില്
പാകേ ചന്ദനവും മുസ്താ പുത്തിരിച്ചുണ്ടമൂലവും 41
ജ്യോ9.42/ കണാ കലിംഗം ത്രായന്തീ കല്ക്കീകൃത്യ സമന്തതഃ
സൂക്സിച്ചരിച്ചു സേവിപ്പൂ നാനാ വിഷവിനാശനം 42
ജ്യോ9.43/ വിശേഷാന്മണ്ഡലിക്ഷ്വേള ക്ഷതവും ദുഷ്ടരക്തവും
ശോഫദുര്ഗ്ഗന്ധതോയങ്ങള് നിസ്സ്രവിക്കുന്നതും കെടും 43
ജ്യോ9.44/ മറ്റും കാകോളജാലത്താല് സംഭ്വിക്കുന്ന പീദകള്
എല്ലാം ശമിച്ചുപോം ശീഘ്രം ദാഹാപസ്മാരവും തഥാ 44
ജ്യോ9.45/ ചൊറി കുഷ്ഠങ്ങള് പാണ്ഡ്വാദി കാമിലാ ഭ്രമമെന്നിവ
മറ്റു ചിത്തപ്രകോപത്താലുണ്ടാകുന്നവയൊക്കയും 45
ജ്യോ9.46/ തീര്ന്നുപോം കാന്തിയും പുഷ്ടി ദേഹാരോഗ്യാദിയും വരും
ശുദ്ധമത്യന്തമേതത്തു ദേവൈരപി സുപൂജിതം 46
ജ്യോ9.47/ അമരീമൂലതോയം ച തല്പത്രരസവും സമം
ചതുര്ഭാഗം ഘൃതം ചേര്ത്തു പചേത്തന്മൂലകല്ക്കിതം
സേവിപ്പൂ വിശ്വകാകോളേ പൈത്തികേ തു വിശേഷതഃ 47?
ഇതി ജ്യോത്സ്നികാ ചികിത്സായാം ലേഹ്യതൈലാദിക്രമാധികാരഃ
സുധാകലാദി നിരൂപണം
[10]അഗ്നിലക്ഷണം
ജ്യോ10.1/ എണ്ണ നൈ വെന്തുകാച്ചീടു ഹോമിച്ചാലുള്ള ലക്ഷണം
പാവകന് നീല വര്ണ്ണത്തില് ജ്വലിച്ചാല് മരണം ഫലം 1
ജ്യോ10.2/ രക്തവര്ണ്ണമതായീടില് ഫലം ക്ലേശമതായ്വരും
നിരര്ത്ഥം ഫലമാം പിന്നെ വെളുത്താകിലതിന്നിഹ 2
ജ്യോ10.3/ പിംഗലിച്ചു ജ്വലിച്ചീടില് വരുമിച്ഛാഫലം ദ്രുതം
ആശ്രയങ്ങളതും കൂടെ ചിന്തിപ്പൂ മതിമാന്ഭിഷക് 3
ജ്യോ10.4/ അഗ്നിജ്വാല കിഴക്കോട്ടു പാഞ്ഞീടില് കാംക്ഷിതം വരും
അഗ്നികോണത്തതെന്നാകില് അഗ്നിഭീതിയതാം ഫലം 4
ജ്യോ10.5/ ദക്ഷിണേ പ്രാണനാശം ച കന്യാനാം ചിത്തവിഭ്രമം
ശാന്തിതന്നെ ഫലം ചെല്ലാം പാവകേ പശ്ചിമാശ്രയേ 5
ജ്യോ10.6/ വായുകോണത്തു ചാഞ്ഞീടില് ഗുണമില്ലിഹ രോഗിണാം
വഹ്നിജ്വാല വടക്കാകില് മൃതിയില്ല ശുഭം ഫലം 6
ജ്യോ10.7/ ഈശാനകോണത്താകുമ്പോള് ഫലം മംഗലമായ്വരും
കത്തിത്തെളിഞ്ഞു മേല്പ്പോട്ടു തന്നേ ജ്വാലകളെങ്കിലോ 7
ജ്യോ10.8/ രോഗശാന്തിയുമായുസ്സും മറ്റുള്ളിച്ഛകളും തഥാ
സദ്യോലഭിക്കും മര്ത്ത്യാനാം പാവകസ്യ പ്രസാദതഃ 8
ജ്യോ10.9/ വല്ലാതെ ശബ്ദവും പിന്നെ പൊട്ടലും പൊരിപാറലും
കൂടാതെകൂടാതെ വലമേ കൂടെ ചുഴന്നാലേറ്റവും ഗുണം 9
ജ്യോ10.10/ പൂര്വ്വപക്ഷപ്രതിപദം മുതലായമൃതിന് കലാ
വലത്തേ ഭാഗമേ കൂതെക്കയറും പുരുഷന്നിഹ 10
ജ്യോ10.11/ മറുഭാഗമിറങ്ങീടും കൃഷ്ണപക്ഷേ ക്രമാല് പുനഃ
നാരിക്കിടത്തുഭാഗത്തു കാണേണം സ്ഥാനമിങ്ങിനെ 11
ജ്യോ10.12/ സുധാകല കരേറുന്നോരംഗവും പറയാം ക്രമാല്
അംഗുഷ്ഠം പാദവും സന്ധി ജാനു ഗുഹ്യം ച നാഭിയും 12
ജ്യോ10.13/ ഹൃദയം കുചവും കണ്ഠം നാസികാ നേത്രകര്ണ്ണവും
ഭ്രൂമദ്ധ്യം നെറ്റി മൂര്ദ്ധാവും സ്ഥാനങ്ങള് പതിനഞ്ചിവ 13
ജ്യോ10.14/ സുധായാസ്സപ്തമേ സ്ഥാനേ വിഷവും നില്ക്കുമെപ്പൊഴും
സുധാകല വിമര്ദ്ദിച്ചാല് തീര്ന്നുപോം വിഷമൊക്കയും 14
ജ്യോ10.15/ തഥാ വിഷാംഗം മര്ദ്ദിച്ചാലേറെ വര്ദ്ധിച്ചു പോം വിഷമ്
അതുകൊണ്ടതു ചെയ്യൊല്ലാ ചെയ്തീടില് പാപമായ്വരും 15
ജ്യോ10.16/ വിഷം നില്ക്കുന്നൊരംഗത്തില് കടി പെട്ടുവതെങ്കിലോ
ശീഘ്രം മൃത്യു വരും രക്ഷ പലതും ചെയ്കിലും തദാ 16
ജ്യോ10.17/ സുധാകലായാം ദംശിച്ചു ഗുളികന് തന്നെയെങ്കിലും
വിഷപീഡകളുണ്ടാകയില്ല പീയൂഷവീര്യ്യതഃ 17
ജ്യോ10.18/ കണ്ഠത്തില് ക്ഷ്വേളമാകുമ്പോള് ഭക്ഷിക്കുനവയൊക്കെയും
ക്ഷ്വേളാകാരം സ്മരിച്ചീടില് ക്ഷ്വേളമായ്പോം ഭുജിച്ചത്x 18
ജ്യോ10.19/ സുധാകലവരും കാലമമൃതാം വിഷമെങ്കിലും
അതുകൊണ്ടമൃതായിട്ടു നിരൂപിച്ചു ഭുജിക്കണം 19
ജ്യോ10.20/ ഏവം സ്മരിച്ചു ഭക്ഷിച്ചാല് ബുദ്ധി പുഷ്ടി ബലങ്ങളും
കാന്തിയാരോഗ്യമായുസ്സും വര്ദ്ധിച്ചീടും സുഖാദിയും 20
ജ്യോ10.21/ ദുഖാപമൃത്യു പലിത ജ്വരാതങ്കാദിയും കെടും
അമൃതിന് കല ഗുഹ്യ്ത്തിങ്കല് വരുമ്പോള് വശ്യമാം തദാ 21
ജ്യോ10.22/ സുധാകല വിമര്ദ്ദിച്ചാല് ചുംബിച്ചീടുകിലും തദാ
ഗാഢമായ് നോക്കിയെന്നാലും വശ്യമായ് ഭവതി ക്രമാല് 22
ജ്യോ10.23/ സുധാകലേടെ മദ്ധ്യത്തില് ചിന്തിപ്പൂ പ്രാണവായുവെ
നിത്യവും ദൃഢ്മായെന്നാലായുസ്സുണ്ടായ്വരും നൃണാം 23
ജ്യോ10.24/ കാന്തിയും പുഷ്ടിയും ശ്രീയും വയസ്തംഭമതും വരും
സമ്പത്തേജോദേഹരക്ഷാകരമായും വരും പരം 24
ഔഷധഗ്ര്ഹണവിധി
ജ്യോ10.25/ ആദൌ പ്രജകളേപ്പണ്ടു സൃഷ്ടിച്ചിട്ടബ്ജസംഭവന്
രക്ഷിച്ചീടുവതിന്നായി കല്പ്പിച്ചാനൌഷധങ്ങളും 25
ജ്യോ10.26/ ഔഷധങ്ങളെ രക്ഷിപ്പാനൊരു ദേവത തന്നെയും
കല്പ്പിച്ചാനോഷധീപാര്ശ്വേ സാപി നാമ്നാപി സുപ്രഭാ 26
ജ്യോ10.27/ വിധി കൂടാതെകണ്ടാരാനൌഷധങ്ങളെടുക്കിലോ
\81എതേഷാം വീര്യ്യം ത്വയാ ഗ്രാഹ്യം\81ള് ഇത്യാചഷ്ട ച തേന സാ 27
ജ്യോ10.28/ അതുകൊണ്ടവളേ പൂര്വ്വം പ്രണമ്യ വിധിവല് സുധീഃ
ഔഷധത്തിന്റെ പാര്ശ്വത്തിലര്ച്ചിച്ചു കുസുമാദികള് 28
ജ്യോ10.29/ പത്തുവട്ടം ജപിക്കേണം ഇദം പ്രാഞ്ജലി പൂര്വ്വകം
പ്രദക്ഷിണം പരിക്രമ്യ നമസ്കുര്യ്യാത്തദൌഷധം 29
(മന്ത്രം)
[ ഔം നമോ ഓഷധീഭ്യഃ ഊര്ജ്ജാവന്തോ ഭവിഷ്യഥ തദ്വീര്യൈഃ കൃല്സ്ന്യ
കുരുദ്ദ്വം വച വച ഹന ഹന ദഹ ദഹ മാരയ മാരയ തുഭ്യം നമഃ]
ജ്യോ10.30/ ഇതുകൊണ്ടിപ്രകാരത്തിലൌഷധങ്ങളെടുക്കുക
വീര്യ്യം പൂഋണ്ണമതാലൌഷധങ്ങള്ക്കതൊക്കെയും 30
ജ്യോ10.31/ ഒരുയോഗത്തിലീവണ്ണമുദ്ധരിച്ചുള്ളൊരൌഷധം
ഒന്നു കൂട്ടുകയെന്നാല് മറ്റെല്ലാറ്റിനും ബലം വരും 31
ജ്യോ10.32/ ഗുരുനാഥനെ വന്ദിച്ചിട്ടൌഷധം തൊട്ടുകൊണ്ടുടന്
ജപിപ്പൂ \81എതാര്ക്ഷ്യമന്ത്ര\81ള്ത്തെ \81എസുധാഹൃദയ\81ള്വും പുനഃ 32
ജ്യോ10.33/ ധാന്വന്തരാദി മന്ത്രങ്ങള് യഥായോഗ്യം ജപിച്ചുടന്
അമൃതാകെ നിരൂപിച്ചിട്ടൌഷധത്തെക്കൊടുക്കുക 33
ജ്യോ10.34/ ധന്വന്തരീം മഹാവിഷ്ണും ഗരുഡം പാവകം പുനഃ
മാര്ത്താണ്ഡമശ്വിനീദേവം സുധാം മൃത്യുഞ്ജയം തഥാ 34
ജ്യോ10.35/ അച്യുതം സ്കന്ദമാചാര്യ്യപാദപദ്മം വിശേഷതഃ
ദൃഢമായി നിരൂപിച്ചിട്ടൌഷധങ്ങള് കുടിക്കണം 35
ജ്യോ10.36/ വിഷരോഗം ശമിപ്പാനുമായുസ്സിന്റെ ബലത്തിനും
ഭക്തിപൂര്വ്വം കഴിപ്പിക്കവേണമീശ്വരസേവകള് 36
ജ്യോ10.37/ ഗണനായക ഹോമം ച ദുര്ഗ്ഗാപൂജയതും പുനഃ
ഭാസ്കരന്നു നമസ്കാരം മൂന്നു ലക്ഷം ജപം തഥാ 37
ജ്യോ10.38/ ഗോപാലകം രുദ്രസൂക്തം പൌരുഷം സൂക്തമേവ ച
ശംഖാഭിഷേകം ദേവേഷു നിവേദ്യം മധുരത്രയം 38
ജ്യോ10.39/ ധാന്വന്തരജപം തദ്വത്തദീയം ഹോമപൂജയും
മൃത്യുഞ്ജയാഖ്യം ഹോമം ച ശങ്കരന്നംബുധാരയും 39
ജ്യോ10.40/ ക്ഷീരധാരയതും നന്നു ശൂലിനീജപവും തഥാ
വിശേഷിച്ചു വിഷം തീര്പ്പാന് ഗരുദാഷ്ടോത്തരം ശതം 40
ജ്യോ10.41/ വിഷ്ണുസാഹസ്രനാമം ച പോജയും സ്കന്ദസേവയും
ഖഗേശ്വരപ്രീതി തന്നെ കഴിച്ചീടില് ഗുണം തുലോം 41
ജ്യോ10.42/ വിപ്രഭോജനവും വേണം ഭിഷഗ്ഗണകപൂജയും
മറ്റുള്ള സജ്ജനങ്ങള്ക്കും പ്രസാദത്തെ വരുത്തണം 42
ജ്യോ10.43/ ഗ്രഹദേവാദിപൂജാ ച ബലിയും തര്പ്പണങ്ങളും
യഥാ ശക്തി കഴിക്കേണം മറ്റുള്ളീശ്വരസേവയും 43
ജ്യോ10.44/ ക്രിയാവസാനേ ശക്തിക്കു തക്ക ദക്ഷിണ ചെയ്തുടന്
പ്രസാദിപ്പിക്കയും വേണം കല്യാണഫലസിദ്ധയേ 44
ഇതി ജ്യോത്സ്നികാ ചികിത്സായാം സുധാകലാദിനിരൂപണാധികാരഃ
[11]ആഖുവിഷത്തിന്ന്x
ജ്യോ11.1/ കുഅലചന്ദ്രഃ കരഘ്നശ്ച വിഷഘാതി ഭയാനകഃ
ക്രൂരോ+അപ്യുഗ്രശ്ച കുമുദോ മെഘനാദഃ ഭയാനക്ഃ 1
ജ്യോ11.2/ തീക്ഷ്ണസ്സുദര്ശസ്സിംഹാസ്യസ്സുദന്തസ്സുമുഖസ്തഥാ
ഏകചാരീ സുഗര്ഭ്ശ്ച കീര്ത്തിതാഷ്ഷോഡശാഖ്വഃ 2
ജ്യോ11.3/ ഏവം മൂഷികവംശങ്ങള് പതിനാറുണ്ടവറ്റിന്x
ഓരോകാലത്തിലോന്നന്നേറ്റമുണ്ടാം വിഷം തുലോം 3
ജ്യോ11.4/ പതിനാറെലികള്ക്കുള്ള വിഷമോരോരൊധാതുവില്
കടന്നലതിനുള്ളോരു ലക്ഷണങ്ങള് ചികിത്സയും 4
ജ്യോ11.5/ വേറിട്ടു ചൊന്നതെല്ലാം താനറിവാന് പണിയേറ്റവും
ആകയാലിഹ സാമാന്യം ചികിത്സാ ലക്ഷണങ്ങളും 5
ജ്യോ11.6/ ചൊല്ലുന്നൂ പ്രാണിനാം സാക്ഷാദുപകാരാര്ത്ഥമായിഹ
ഇവറ്റിന് പല്ലുപെട്ടാലും ശുക്ലം ദേഹേ പതിക്കിലും 6
ജ്യോ11.7/ നഖങ്ങള്ക്കൊണ്ടു ദെഹത്തില് മുറിഞ്ഞീടുകിലും തഥാ
ശവശുക്ലാദി വീണുള്ളതുപജീവിച്ചിതാകിലും 7
ജ്യോ11.8/ വിഷപീഡകളുണ്ടാകും ക്രമ്ത്താല് പ്രാണികള്ക്കിഹ
കടിച്ചൊരു പ്രദേശത്തു തഴമ്പായിട്ടിരിക്കിലും 8
ജ്യോ11.9/ പുണ്പേട്ടിട്ടതുണങ്ങാതെ നൊമ്പരത്തോടിരിക്കിലും
വിഷമുണ്ടതു ദഷ്ടന്റെ ദേഹത്തിങ്കലതോര്ര്ക്കണം 9
ജ്യോ11.10/ ദംശപ്രദേശേ വീങ്ങീടും നൊമ്പരങ്ങളുളാം തുലോം
തലനോവോടു പനിയും കുക്ഷിവേദനയും തഥാ 10
ജ്യോ11.11/ രുചിയൊന്നിലുമില്ലാതെ വന്നീടും നേത്രരോഗവും
കമ്പവും കഫവും ശീതം തഥാ സര്വ്വാംഗസാദവും 11
ജ്യോ11.12/ മേലെല്ലാം വട്ടമായിട്ടു പൊട്ടും കൂഞ്ചൊറിയും പുനഃ
നൊമ്പരങ്ങള് ശരീരത്തിലെല്ലാം വര്ദ്ധിച്ചു വന്നിടും 12
ജ്യോ11.13/ ആതപേച്ഛയതുണ്ടാകും മൂക്കിലൂടെ ജലം വരും
മലമൂത്രങ്ങള് ബന്ധിക്കും പീഡകള് പലതും വരും 13
ജ്യോ11.14/ എലിതന് നഖദന്താദി തട്ടിയാലവനപ്പൊഴേ
കയ്യുണ്ണിവെള്ളം മൂര്ദ്ധാവില് തേച്ചീടില് വിഷമാശു പോം 14
ജ്യോ11.15/ കാര്പ്പാസപല്ലവം തൈലേ പേഷിച്ചിട്ടു കുടിക്കിലും
തഥാ തൈലത്തിലാകാശതാര്ക്ഷ്യചൂര്ണ്ണം കുടിക്കിലും 15
ജ്യോ11.16/ കാര്പ്പാസപത്രം ക്ഷീരത്തില് പിഴിഞ്ഞിട്ടതിലപ്പൊഴേ
കിഞ്ചില് ചൂരണ്ണമതും കൂട്ടി കൊടുപ്പൂ മൂഷികാര്ത്തന്x 16
ജ്യോ11.17/ കഴുത്തോളം ജലേ നിന്നു കുടിച്ചാപ്പാത്ത്രമഞ്ജസാ
മൂര്ദ്ധാവിനെക്കടത്തീട്ടു പിമ്പോട്ടെക്കങ്ങെറിഞ്ഞിടൂ 17
ജ്യോ11.18/ ശീതപ്പെട്ടു വിറപ്പോളം മുങ്ങവേണം യഥാബലം
ദിനത്രയമതീവണ്ണം ചെയ്തുകൊള്ളു വിഷം കെടും 18
ജ്യോ11.19/ ഒന്നരദ്ദിവസം ചെല്ലും മുമ്പിലേ ചെയ്തുകൊള്ളണം
അല്ലായ്കിലൌഷധം മറ്റു കുടിക്കേണം പുരട്ടണം 19
ജ്യോ11.20/ ചെറുചീര സമൂലത്തെ കാടിനീരില് പിബേത്തതഃ
തഥാ ശിരീഷപഞ്ചാംഗം പായയേല് ക്ഷ്വേളശാന്തയേ 20
ജ്യോ11.21/ അങ്കോലമൂലം ക്ഷീരത്തില് കുടിപ്പൂ കാഞ്ചികേ+അഥവാ
തദ്വച്ചാരണയും നീലീമൂലവും ചെറുചീരയും 21
ജ്യോ11.22/ തുല്യമായി കുടിപ്പൂ വ്രണേ തേപ്പൂ വിഷാപഹം
ശ്വേതാര്ക്കമൂലം ഗന്ധം ച ഗോക്ഷീരേ പായയേത്തഥാ 22
ജ്യോ11.23/ ഉന്മത്താര്ക്കദലം വേലിപ്പരുത്തിക്കുള്ള പത്ര്വും
പിഴിഞ്ഞ നീരില് കായത്തെ മേളിച്ചിട്ടു പുരട്ടുക 23
ജ്യോ11.24/ കടുത്രയം കുടിക്കേണം തഥാ സൈന്ധവചന്ദനേ
ലേപനം ചെയ്കയും വേണം വിഷശാന്തിക്കു ദഷ്ടന്x 24
ജ്യോ11.25/ കരളേകമഘോരീടെ മൂലവും ചന്ദനം വചാ
നനാറി പാടതന്വേരും ശംഖ്പുഷ്പമവല്പ്പൊരി 25
ജ്യോ11.26/ ഇവയെല്ലാം സമം കൂട്ടൂ തത്തുല്യാ വെള്ളടമ്പുതന്പത്രവും
കൂട്ടി ഗൊക്ഷീരേ പിഷ്ട്വാ സപ്തദിനം പിബേല് 26
ജ്യോ11.27/ ലേപനാദികളും ചെയ്ക വീക്കവും തീര്ന്നുപോം ദ്രുതം
നാനാ മൂഷികദോഷങ്ങള് വിദ്രുതം പോയ്മറഞ്ഞിടും 27
ജ്യോ11.28/ പോഴപ്പരത്തിത്തോലിന്റെ രസത്തില് തഴുതാമയും
മുരിങ്ങാത്തോലി കൊഞ്ഞാണിത്തൊലിയും കരളേകവും 28
ജ്യോ11.29/ വയമ്പും ചന്ദനം പാടക്കിഴങ്ങും ഗൃഹധൂമവും
പിഷ്ട്വാ സര്വ്വാംഗവും തേപ്പൂ നഷ്ടമാം മൌഷികം വിഷം 29
ജ്യോ11.30/ കഴഞ്ചോരോന്നു കൊള്ളേണം കുറയാതെ ഫലത്രയം
ചുണ്ടവേര് മുക്കഴഞ്ചാവൂ പൊടിച്ചിട്ടിവയൊക്കയും 30
ജ്യോ11.31/ കള്ളിപ്പാലിലുരുക്കീട്ടു കുപ്പിപ്പാത്രത്തിലിട്ടുടന്
അടച്ചാതപമുള്ളേടം വച്ചുകൊണ്ടതുണക്കുക 31
ജ്യോ11.32/ പൊടിച്ചു പൊടിയാക്കീട്ടു മുമ്പിലുണ്ണുന്ന ചോറതില്
നെയ്യും പൊടിയതും ചേര്ത്തു ഭ്ക്ഷിപ്പു വിഷമാശു പോം 32
ജ്യോ11.33/ ഉപ്പുനീരില് നനച്ചിട്ടു തിലം തോലു കളഞ്ഞുടന്
ചുക്കുമൊപ്പിച്ചു ചൂര്ണ്ണിച്ചു മേളിച്ചു ഗുളമോടത്x 33
ജ്യോ11.34/ സേവിച്ചുകൊണ്ടാലാര്ത്തന്നു വൈരസ്യങ്ങളകന്നു പോം
പശുവിന് പാലിലെട്ടൊന്നു കള്ളിപ്പാലു കലര്ന്നുടന് 34
ജ്യോ11.35/ കാച്ചിക്കൊണ്ടൊറ തൊട്ടിട്ടു ദധിയാക്കിക്കലക്കുക
ഉദ്ധൃത്യ വെണ്ണ സേവിച്ചാലൊഴിയും മൌഷികം വിഷം 35
ജ്യോ11.36/ ശിവമല്ലിയുടേ വേരും പുഷ്പവും ചന്ദനം വചാ
വിഷവേഗം തഥാ പാടക്കിഴങ്ങും മരമഞ്ഞളും 36
ജ്യോ11.37/ മത്തങ്ങാ രോഹിണീ വ്യോഷപൃഥുകപ്പൊരിയെന്നിവ
തുല്യമായിപ്പൊടിച്ചിട്ടു സേവിപ്പൂ തേനുമായത്x 37
ജ്യോ11.38/ മറന്നുപോയേനിന്തുപ്പും കൂട്ടിക്കൊള്ക പൊടിച്ചതില്
അനേന നശ്യതി ക്ഷ്വേളം തിമിരം ഹി യഥേന്ദുനാ 38
ജ്യോ11.39/ പറിച്ചു തൂക്കൂ പുകയത്തര്ക്കപത്രം വെളുത്തത്x
പുകയേറ്റം പിടിച്ചാലങ്ങെടുത്തിട്ടു പൊടിച്ചതില് 39
ജ്യോ11.40/ നാലൊന്നു സൈന്ധവം ചേര്പ്പൂ തദര്ധം ടങ്കണം തഥാ
തേനില്ക്കുഴച്ചു സേവിപ്പൂ സമസ്താഖു വിഷാപഹം 40
ജ്യോ11.41/ പൊരിച്ചാനയടീമൂലം ശതമൂലീടെ കന്ദവും
കൊട്ടത്തേങ്ങാപ്പുറന്തോലും നീലിച്ചുള കരിമ്പതും 41
ജ്യോ11.42/ തൂക്കിത്തുല്യമതാക്കീട്ടു വറുത്തിട്ടങ്ങരച്ചത്x
തൊട്ടുടേച്ചാലൊഴിഞ്ഞീടും വിഷം മൌഷികദോഷഞമ് 42
ജ്യോ11.43/ വീക്കം പാരമതായീടില് മണ്ഡലിക്കു പറഞ്ഞവ
മരുന്നും ധാരയും ചെയ്താലൊഴിയും വിഷവീക്കവും 43
ജ്യോ11.44/ ജലദോശീരശീതം ച വിശവം പര്പ്പടതോയവും
കഷായം വെന്തു സേവിച്ചാല് പനി ശീഘ്രമൊഴിഞ്ഞു പോം 44
ജ്യോ11.45/ നീലീ കരഞ്ജ പിചുമന്ദ ശിരീഷ ശിഗ്രുമുസ്തോഗ്രവിശ്വ
സുരഭൂരുഹ ചന്ദനാനി
ഏഭിഃ സമാംശസഹിതൈഃ പരിപക്വമംഭഃ
ശീഘ്രം വിനാശയതി മൂഷികദോഷജാതം 45
ജ്യോ11.46/ പാഠാശിരീഷപൃഥുകാഖ്യാ വചാഹരിദ്രാ
കുഷ്ഠാബ്ദവിശ്വമധുകൈസ്സമഭാഗയുക്തൈഃ
ക്വാഥോഹരത്യ്ഖിലമൂഷികദോഷജാതം
ക്ഷ്വേളം ക്ഷണേന ദഹനോ ഹി യഥാ തൃണൌഘം 46
ജ്യോ11.47/ പഞ്ചാംഗം ച ശിരീഷജം ത്രികടുകം
കാകോളവേഗം വചാ
പത്ഥ്യാ ചന്ദന വാജിഗന്ധ തകരോ
ശീരാബ്ദ നിംബത്വചഃ
സംക്വാത്ഥ്യാശു സമാംശമത്ര തു ജലേപ്യേതല്
സമസ്തം പ്രഗേ
പീത്വാ സൈന്ധവസംയുതം പരിഹരേല്
കാകോളമ്ഖൂത്ഭവം 47
ജ്യോ11.48/ നാലിടങ്ങഴി കൊള്ളേണം കറുകക്കുള്ള നീരത്x
നാനാഴിയെണ്ണയും ചേര്ത്തു കാച്ചൂ കല്ക്കസ്യ യഷ്ടിയാം 48
ജ്യോ11.49/ ദശപുഷ്പം പിഴിഞ്ഞുള്ള തോയേ കാച്ചുകിലും ഗുണം
തഥാ ഭൃംഗാമൃതരസേ കാച്ചിക്കൊണ്ടുള്ള തൈലവും 49
ജ്യോ11.50/ മൂഷികാര്ത്തനു തേച്ചിട്ടു കുളിപ്പാന് ഗുണമേറ്റവും
കുളിപ്പിച്ചാലപ്പൊഴേ നല്ലൊരൌഷധത്തെ കുടിക്കണം 50
ജ്യോ11.51/ സങ്കടം പലതും പാരമേറ്റീടിലവനപ്പൊഴേ
ഛര്ദ്ദിപ്പിക്ക ഗുണം ശീഘ്രം സരിപ്പിച്ചീടിലും തഥാ 51
ജ്യോ11.52/ നിലനാരകമൂലത്തെ ക്ഷീരം തന്നെ കുടിക്കിലോ
ആഖുജാതമതായുള്ള വിഷം ഛര്ദ്ദിച്ചുപോം നൃണാം 52
ജ്യോ11.53/ തഥൈവ മഹിഷീതക്രേ കുടിപ്പൂ പേച്ചുരക്കുരു
കാടിയില് പുന്നബീജത്തെക്കുടിച്ചാലും വമിച്ചു പോം 53
ജ്യോ11.54/ കരുവള്ളിയുടെ മൂലം വിരകിന് മൂലവും തഥാ
ഇവയൊന്നെണ്ണയില് പീത്വാ വിഷം ഛര്ദ്ദിചൂ പോം ദ്രുടം 54
ജ്യോ11.55/ കാലമേറെക്കഴിഞ്ഞീടിലിവയൊന്നു കൊടുത്തുടന്
എണ്ണതേച്ചിളവൈലത്തു നിര്ത്തീടൂ വിഷദഷ്ടനെ 55
ജ്യോ11.56/ എന്നാല് ഛര്ദ്ദിച്ചു പോയീടും ആഖൂനാം വിഷമൊക്കെയും
ചന്ദനം ശുദ്ധതോയത്തില് കുടിച്ചാല് ഛര്ദ്ദി നിന്നു പോം 56
ജ്യോ11.57/ പരിപ്പുമ് മലരുമ് ചുക്കും ബലാവില്വം ച ധാന്യവും
കഷായം വെച്ചു സേവിച്ചാല് ഛര്ദ്ദിയെല്ലാമിളച്ചു പോം 57
ജ്യോ11.58/ കാവിക്കല്ലഞ്ജനക്കല്ലും ചുക്കും തിപ്പലി യഷ്ടിയും
ധാത്രീഫലമതും സേവിച്ചാല് ഛര്ദ്ദി നിന്നു പോം 58
ജ്യോ11.59/ ആവണക്കെണ്ണയും പാലും കുടിക്കിലിളകും മലം
തഥാ ച കൊന്ന സേവിപ്പൂ കാഞ്ഞ വെള്ളമതില് പുനഃ 59
ജ്യോ11.60/ അമൃതും പൂഗവും പത്ഥ്യാ കഷായം ചുക്കുമായുടന്
വെച്ചു സേവിച്ചുകൊള്കെന്നല് ഉടനേ സരണം വരും 60
ജ്യോ11.61/ കമ്പിപ്പാലയുടെ വേര്മേല്ത്തൊലിയും നല്ക്കടുക്കയും
അമൃതും ചുക്കുമായ്വെച്ച കഷായം തു വിരേചകം 61
ജ്യോ11.62/ സ്നാനം ചന്ദനപാനം ച ദധിഭോജനമെന്നിവ
ചെയ്തുകൊണ്ടാല് ശമിച്ചീടും സരണം ചൌഷധോല്ഭവം 62
ജ്യോ11.63/ കഷായം വെച്ചു നല്ലോരു കരളേകമവല്പ്പൊരി
നാലൊന്നായാല് പിഴിഞ്ഞിട്ടങ്ങതിനാലൊന്നു നെയ്യതും 63
ജ്യോ11.64/ പകര്ന്നു വെന്തു കൊള്ളേണം കല്ക്കത്തിന്നു കടുത്രയം
സേവിച്ചല് മൂഷികക്ഷ്വേളമൊഴിഞ്ഞീടുമശേഷവും 64
ജ്യോ11.65/ കൊട്ടം കുമിഴുതന്വേരും കഷായം വെച്ചതില് പുനഃ
വെന്തുകൊള്ളാം ഘൃതം കല്ക്കം മധുകം മുന്തിരിങ്ങയും 65
ജ്യോ11.66/ സമം നെയ്യോടു ഗോമൂത്രം കൂട്ടി വെന്തു കുടിക്കണം
തഥാ ബ്രഹ്മീരസേ വെന്തു സേവിച്ചാലും ഗുണം തുലോം 66
ഇതി ജ്യോത്സ്നികാ ചികിത്സായാം ആഖുവിഷചികിത്സാധികാരഃ
[12] വൃശ്ചികാദിചികിത്സാധികാരം
ജ്യോ12.1/ വൃശ്ചികാനാം വിഷത്തിന്റെ ലക്ഷണങ്ങള് ചികിത്സയും
കിഞ്ചില് ചുരുക്കിച്ചൊല്ലുന്നേന് ജനങ്ങള്ക്കറിവാനിഹ 1
ജ്യോ12.2/ അനിശം കമ്പമുണ്ടാകും ഛര്ദ്ദിബുദ്ധിഭ്രമങ്ങളും
ശൂലയും സ്വേദവും പാരം പനിയും രോമഭേദവും 2
ജ്യോ12.3/ ദംശേ വേദനയും പാരിച്ചഴലും രക്തവര്ണ്ണവും
നാനാവൃശ്ചികജന്തുക്കള് വിഷത്തിന്നുളവായ്വരും 3
ജ്യോ12.4/ ആദൌ ശൃംഗജളൂകാദി കൊണ്ടു രക്തം കളഞ്ഞുടന്
അശ്വഗന്ധകരഞ്ജങ്ങള് പായയേന്നസ്യമാചരേല് 4
ജ്യോ12.5/ പുളിമോരിലരച്ചിട്ടു വേപ്പിന്തോല് മുളകെന്നിവ
കാച്ചിക്കവോഷ്ണമാകുംപോള് അതിനാല് ധാര കൊള്ളുക 5
ജ്യോ12.6/ കരഞ്ജതിന്ത്രിണീകാരസ്കരത്തിന് പത്രമെന്നിവ
പിഴിഞ്ഞനീരിലിന്തുപ്പങ്ങെഴുതൂ കണ്ണു രണ്ടിലും 6
ജ്യോ12.7/ ഹസ്തം കൊണ്ടു പിഴിഞ്ഞിട്ടു വുങ്ങിന്റേ പത്രമഞ്ജസാ
കണ്ണിലും മൂക്കിലും പിന്നെ വായിലും കടിവായിലും 7
ജ്യോ12.8/ പ്രയോഗിച്ചാല് വിഷം തീരും വൃശിചികോത്ഥമതൊക്കെയും
തഥാ താംബൂലവും കായം കൂട്ടിക്കൊണ്ടു പിഴിഞ്ഞതും 8
ജ്യോ12.9/ ബാലകുക്കുട പിഞ്ഛങ്ങള് ഇന്തുപ്പും തിലകല്ക്കവും
ചതച്ചിട്ടു പുകച്ചീടില് തീര്ന്നിടും തേള്വിഷം ദ്രുതം 9
ജ്യോ12.10/ വേപ്പിന് പത്രമതും നല്ലമഞ്ഞളും നരകേശവും
ഉമിയും കള്ളിതന് പത്രം പനയോലയുഴിഞ്ഞയും 10
ജ്യോ12.11/ കൂട്ടിപ്പുകച്ചു കൊണ്ടാലും വിഷം വൃശ്ചികജം കെടും
തഥാ ദാവ്വീരാമഠാനാം ധൂപവും നന്നു കേവലം 11
ചിലന്തിവിഷത്തിന്x
ജ്യോ12.12/ ചിലന്തിക്കുള്ള ചിന്ഹങ്ങാലൌഷധങ്ങളുമങ്ങിനെ
സാമാന്യമിഹ ചൊല്ലുന്നേന് വിം ശതിക്കും ക്രമാല് പുനഃ 12
ജ്യോ12.13/ ശേഷം നാലുണ്ടവറ്റിന്നു ചികിത്സാ നാസ്തി ഭൂതലേ
നാലിലിലൊന്നിനെയങ്ങോട്ടു കണ്ടാല് ചത്തിടുമഞ്ജസാ 13
ജ്യോ12.14/ ഇങ്ങോട്ടു കണ്ടാല് ചത്തീടുമൊന്നു മറ്റേവനും പുനഃ
ഛായ കൊണ്ടു ഹനിച്ചീടും ഗന്ധം കൊണ്ടൊരുവന് തഥാ 14
ജ്യോ12.15/ മറ്റുള്ളതു ചികിത്സിച്ചാല് ക്രമത്താല് ഭേദവും വരും
മന്ത്രൌഷധങ്ങള് കൊണ്ടശേഷാം വിഷശാന്തി വരുത്തണം 15
ജ്യോ12.16/ ദംശപ്രദേശേ പുളകം ശോഫവും സ്ഫോടസംഘവും
തീവ്രവേദനയും പാരം ശിരോരോഗവുമങ്ങിനെ 16
ജ്യോ12.17/ വര്ണ്ണഭേദവുമുണ്ടാകും ജ്വരവും പാരമായ്വരും
ലൂതജാതവിഷത്തിന്നങ്ങീവണ്ണം ലക്ഷണം വിദുഃ 17
ജ്യോ12.18/ രക്തം വിമുച്യ തുളസീം രജനീം തേച്ചുകൊള്ളണം
പാലില് കലക്കി സെവിപ്പൂ തദേവ വിഷശാന്തയേ 18
ജ്യോ12.19/ ഓട്ടിന് പാത്രമതില് കായം താംബൂലാംബുനി മര്ദ്ദയേല്
തേച്ചുകൊണ്ടാലുണങ്ങീടുമരുത്തിട്ടുള്ളതൊക്കെയും 19
ജ്യോ12.20/ ശിരീഷനീലീമൂലങ്ങള് തല്പത്രാംബുവതില് പുനഃ
പായയേല്ലേപയേല് ശീഘ്രം വിഷം നശ്യതി ലൂതജം 20
ജ്യോ12.21/ ചെറുചീരസമൂലത്തെ തേച്ചുകൊണ്ടു കുടിക്കിലും
കൊട്ടം രാമച്ചവും നീലീമൂലവും ഗന്ധസാരവും 21
ജ്യോ12.22/ പാലില് കുടിച്ചുതേച്ചലങ്ങടങ്ങും ലൂതികാവിഷം
നന്നാരി നീലികാമുലങ്ങള് ധാരയും പാനവും ഗുണം 22
ജ്യോ12.23/ കാട്ടുകയ്പ്പയുടെ പത്രം തുളസീദലവും സമം
നസ്യാഞ്ജനാദി ചെയ്തീടില് ചിലന്തീ വിഷവും കെടും 23
ജ്യോ12.24/ നീലീദളമതും നല്ല തുളസീ കരിനൊച്ചിയും
പിഴിഞ്ഞുണ്ടായവെള്ളത്തില് വെന്തുകൊള്ളൂ ഘൃതം ഭിഷക് 24
ജ്യോ12.25/ കല്ക്കത്തിന്നുള്ളിയും വ്യോഷം അശ്വഗന്ധം ച ചന്ദനം
മധുകം തകരം കൊട്ടം നന്നാറി കരളേകവും 25
ജ്യോ12.26/ തുല്യമായിവയെല്ലാമേ കൂട്ടി വെന്തതരിച്ചുടന്
സേവിച്ചു കൊണ്ടാല് തീര്ന്നീടും ലൂതജം വിഷസഞ്ചയം 26
ജ്യോ12.27/ ഇവറ്റിന് വേര് കഷായം വെച്ചതിലും വെന്തുകൊള്ളലാം
ഇച്ചൊന്ന പോലെ തേങ്ങാനൈ കാച്ചിത്തേച്ചീടിലും തഥാ 27
കീരിവിഷത്തിന്ന്x
ജ്യോ12.28/ കീരിക്കുള്ള വിഷം കൊണ്ടു ഗളഭംഗം വരും നൃണാം
ദന്തോഷ്ഠങ്ങള് കറുത്തീടും തഥാ താലുപ്രദേശവും 28
ജ്യോ12.29/ വാക്കിന്നിടര്ച്ചയും കാണാം ചുകക്കും നേത്രയുഗ്മവും
തീവ്രജ്വരം മഹാപീഡ പല്തും പാരമായ്വരും 29
ജ്യോ12.30/ വേലിപ്പരുത്തിതന്പത്രം ഫലവും പുഷ്പമൂലവും
നാലുമൊപ്പിച്ചരച്ചിട്ടു പായയേല്ലേപയേദ്ദ്രുതം 30
ജ്യോ12.31/ നീലികാപത്രവും വേരും തേച്ചുകൊണ്ടു കുടിക്കിലും
കീരിതന്റെ വിഷം തീരും പാരം പാരിച്ചതെങ്കിലും 31
ജ്യോ12.32/ കരുനൊച്ചിയുമീവണ്ണം ചെയ്തുകൊണ്ടാല് വിഷം കെടും
ഇവറ്റാലെണ്ണനൈ വെന്തു പ്രയോഗിക്ക വിഷാപഹം 32
മാര്ജ്ജാരവിഷത്തിന്ന്x
ജ്യോ12.33/ മാര്ജ്ജാരവിഷമേറ്റീടില് കറുക്കും താലുനാഭികള്
ചൊറിയും കടികൊണ്ടേടം നാലുഭാഗമരുത്തിടും 33
ജ്യോ12.34/ പനിയും ഛര്ദ്ദിയും സ്വേദം പെരുതായിവരും തഥാ
ഏരണ്ഡമൂലവും നല്ലപത്ഥ്യാ പൊന്കാരമെന്നിവ 34
ജ്യോ12.35/ തേനില് തേച്ചു കുടിപ്പിപ്പൂ തഥാ വ്യോഷം സസൈന്ധവം
കയ്യുണ്ണിനീരില് കായത്തെ മേളിച്ചിട്ടു പുരട്ടുക 35
ജ്യോ12.36/ ഇതിനാലാജ്യതൈലാദി പാകം ചെയ്തതുമുത്തമം
മാര്ജ്ജാരവിഷമെല്ലാം പോമിച്ചൊന്നൌഷധസേവയാല് 36
ശ്വവിഷത്തിന്ന്x
ജ്യോ12.37/ നരാണാം നായ് ദംശിച്ചാല് കറുക്കും രക്തവും വ്രണേ
രക്തസ്രുതിയുമുണ്ടാകും വീക്കവും പനിയും തഥാ 37
ജ്യോ12.38/ ഭീതിയും ദേഹദുര്ഗ്ഗന്ധം സന്ധിസാദം ശിരോഗദം
സരണം മലബന്ധം വാ ഭവിക്കും ശ്വവിഷത്തിന്x 38
ജ്യോ12.39/ അങ്കോലമൂലം തച്ചര്മ്മമൊപ്പം കാഞ്ചികനീരതില്
പാനലേപാദി ചെയ്തീടില് കെടും ശ്വവിഷമഞ്ജസാ 39
ജ്യോ12.40/ എണ്ണനൈലേഹ്യമിത്യാദിക്കങ്കോലം തന്നെ കൊള്ളുക
കഷായം നീലികാമൂലം കുടിപ്പിക്ക സസൈന്ധവം 40
ജ്യോ12.41/ ശിഗ്രുപത്രമതും നല്ല മഞ്ഞളും മരമഞ്ഞളും
ദൂര്വ്വാരസമതില് പിഷ്ട്വാ തേച്ചുകൊള്വൂ വിഷാപഹം 41
ജ്യോ12.42/ ശുദ്ധദൂര്വ്വാരസേ തേങ്ങാനൈ കാച്ചിദ്ധാരകൊള്ളുക
മധുകം ചന്ദനം ജാതിപത്രിയും കല്ക്കമായിഹ 42
ജ്യോ12.43/ ഭ്രാന്തുള്ളതു കടിച്ചീടില് ഛര്ദ്ദിപ്പിക്ക യഥാ ബലം
സരിപ്പിച്ചീടിലും കൊള്ളാം കുടിപ്പിക്ക കഷായ നീര് 43
ജ്യോ12.44/ ഛര്ദ്ദിപ്പാനും സരിപ്പാനും മൂഷികന്റെ ചികിത്സയില്
ചൊന്നപോലുള്ളതെല്ലാമേ പ്രവര്ത്തിപ്പൂ ശുനാം വിസെ 44
ജ്യോ12.45/ നീലീ കരഞ്ജ തുളസീ പിചുമന്ദ ലോധ്രദാര്വ്വീ
യവാഷബൃഹതീദ്വയപര്പ്പടാബ്ദൈഃ
വ്യോഷം ശിരീഷസുരദാര്വ്വപി തുല്യഭാഗൈസ്സിദ്ധം
പയഃ പരിഹരേദ്വിഷവിഭ്രമം ച 45
ജ്യോ12.46/ കരഞ്ജപത്രവും തോലും വേരും കൊണ്ടു കഷായവും
വെച്ചെടുത്തു കുടിപ്പിപ്പൂ ബുദ്ധിഭ്രമമതും കെടും 46
ജ്യോ12.47/ കരഞ്ജനീലീമൂലങ്ങള് കഷായം തേനുമായുടന്
സേവിച്ചാല് വിഷവും ഭ്രാന്തും തീര്ന്നിടും വിശ്വകദ്രുജം 47
ജ്യോ12.48/ ഏവം ക്രോഷ്ടുകകാകോളേ ചെയ്വൂ ബുദ്ധിഭ്രമേ+അപി ച
മന്ത്രയന്ത്രാദികള് കൊണ്ടും രക്ഷ കല്പ്പിച്ചു കൊള്ളണം 48
അശ്വവിഷത്തിന്ന്x
ജ്യോ12.49/ അശ്വദഷ്ടന്നു ദംശത്തില് വേദനാ രുധിരസ്രുതി
കണ്മിഴിപ്പാന് വശക്കേടും സദാ സര്വ്വാംഗസാദവും 49
ജ്യോ12.50/ പാരമുണ്ടായ്വരും പിന്നെ ദാഹവും ഭ്രമവും തഥാ
അമുക്കുരമതും നല്ല വയമ്പും ലോധ്രചര്മ്മവും 50
ജ്യോ12.51/ ക്ഷീരേ പേഷിച്ചു സേവിപ്പൂ ലേപനാദിയുമാചരേല്
വാജിദന്തോത്ഭ്വക്ഷ്വേളം തല്ക്ഷണാദേവ നസ്യതി 51
വാനരവിഷത്തിന്ന്x
ജ്യോ12.52/ ദംശേ വേദനയത്യര്ത്ഥമുണ്ടാകും വാനരേ വിഷേ
ചിറിയും പല്ലുമങ്ങെല്ലാം കറക്കും കൃഷ്ണരക്തവും 52
ജ്യോ12.53/ ദംശപ്രദേശാല് വന്നീടും ശരീരം വാടുമേറ്റവും
രോമഭേദമതും കാണാം മേലെല്ലാം വര്ണ്ണഭേദവും 53
ജ്യോ12.54/ നെന്മേനിവാകതന്മൂലം തോലും പത്രം ച പുഷ്പവും
കായയും തുല്യമായിട്ടു പായയേല്ലേപയേല് ദ്രുതം 54
മര്ത്ത്യദന്തവിഷത്തിന്ന്x
ജ്യോ12.55/ മര്ത്ത്യദന്തവിഷത്തിന്നു മൂകത്വം വരുമഞ്ജസാ
പനിയും ഗാത്രഭേദം ച ശ്യാമത്വംചോഷ്ഠദന്തയോഃ 55
ജ്യോ12.56/ സന്ധുനൊന്തും കനത്തീടും ലാലാസ്രുതിയുമങ്ങിനെ
വര്ണ്ണഭേദം മുഖത്തുണ്ടാം ചുവക്കും നയനദ്വയം 56
ജ്യോ12.57/ നീലീമൂലമതും നല്ല നന്നാറി ചെറുചീരയും
പാലില് പിഷ്ത്വാ പിരട്ടീട്ടു കുടിപ്പൂ തദ്വിഷാപഹം 57
ജ്യോ12.58/ ഇവയോരോന്നുതാന് പോരുമൊന്നിച്ചാകില് ഗുണം തുലോം
നസ്യാഞ്ജനാദിയും ചെയ്വൂ നരാണാം വിഷമശു പോം 58
മണ്ഡൂകവിഷത്തിന്ന്x
ജ്യോ12.59/ മണ്ഡൂകത്തിന് വിഷത്തിന്നു ദംശേ പാരം ചൊറിച്ചിലും
നാലുഭാഗത്തുമങ്ങേറ്റം പൊള്ളീടും തീവ്രജൂര്ത്തിയും 59
ജ്യോ12.60/ മനഃക്ലേശമതും നോവും വീക്കവും പാരമായ്വരും
ചുക്കും തിപ്പലിയും നല്ല കായം മുളകെന്നിവ 60
ജ്യോ12.61/ കൂട്ടിക്കൊണ്ടതരച്ചിട്ടു കുടിപ്പൂ ലേപയേച്ച തല്
മണ്ഡൂകദന്തസഞ്ജാതവിഷമെല്ലാമൊഴിഞ്ഞു പോം 61
അരണവിഷത്തിന്ന്x
ജ്യോ12.62/ അരണേടെ വിഷത്തിന്നു മേലെല്ലാം ക്കശുവട്ടമായ്
പൊടുക്കും കൃഷ്ണമായിട്ടു ചുവന്നിട്ടാകിലും തഥാ 62
ജ്യോ12.63/ പനിയും നൊമ്പരം പാരം അംഗസാദമരോചകം
ശീതം മുഖത്തു ദുര്ഗ്ഗന്ധം മലബന്ധവുമായ്വരും 63
ജ്യോ12.64/ ദീര്ഘവൃന്തമതിന് തോലും മുരിങ്ങത്തൊലിയും തഥാ
നെന്മേനിവാകത്തൊലിയും തഥാ നിംബകരഞ്ജയോഃ 64
ജ്യോ12.65/ സര്വ്വാംഗം തേച്ചു സേവിപ്പൂ ധൂപിപ്പൂ ധാര ചെയ്തിടൂ
നീലീമൂലകഷായത്തെ കുടിച്ചീടുകയും ഗുണം 65
ജ്യോ12.66/ ഉറിതൂക്കിയുടെ വേരും ഗൃഹദൂമവുമായത്x
ദൂര്വ്വാനീരിലരച്ചിട്ടു സര്വ്വാംഗം തേകയും ഗുണം 66
കൃകലാസ(ഓന്തു)വിഷത്തിന്ന്x
ജ്യോ12.67/ കൃകലാസവിഷത്തിന്നും ലക്ഷണങ്ങള് ചികിത്സയും
മിക്കവാറുമതീവണ്ണം കണ്ടുകൊള്വൂ യഥാവലേ 67
ഗൌളീവിഷത്തിന്ന്x
ജ്യോ12.68/ ഗൌളിതന്റെ വിഷത്തിന്ന്x കുക്ഷിരോഗം ചൊറിച്ചിലും
പണപ്രമാണം മേലെല്ലാം പൊടുക്കും വറളും ചിറി 68
ജ്യോ12.69/ അഗോരികരളേകം ച നന്നാറിയമരീ തഥാ
പാനലേപാദി ചെയ്തീടില് പല്ലിതന് വിഷമാശുപോം 69
കടന്നല്വിസത്തിന്ന്x
ജ്യോ12.70/ കടന്നല് കുത്തുകില് പാരം കടയും വീക്കവും വരും
രോമഭേദമതുണ്ടാകും വരും സര്വ്വാംഗസാദവും 70
ജ്യോ12.71/ പിഷ്ട്വാ മുക്കുറ്റി സര്വ്വാംഗം നവനീതേ കലര്ന്നത്x
തേച്ചശേഷം വിഴുങ്ങീടൂ തദ്വിഷം നശ്യതി ക്ഷണാല് 71
ജ്യോ12.72/ ഞൊങ്ങണം പുല്ലുമീവണ്ണം നീലീമൂലദലങ്ങളും
കൃഷ്ണമായുള്ള തുളസീമൂലവും പത്രവും തഥാ 72
ജ്യോ12.73/ മേലെല്ലാം തേച്ചുകൊണ്ടീടില് കടന്നല്ക്കൂടെടുത്തിടാം
നീലീതുളസികാ രണ്ടും കടന്നല് വിഷനാശനം 73
തേരട്ടവിഷത്തിന്ന്x
ജ്യോ12.74/ തേരട്ടവിഷമാകുമ്പോള് വട്ടത്തില് തോലുപോയതില്
അരുത്തീട്ടു ചൊറിഞ്ഞീടും ക്രമത്താല് വളരും പുനഃ 74
ജ്യോ12.75/ വ്യോഷം ശിരീഷപഞ്ചാംഗം പായയേല്ലേപയേദ്വ്രണേ
പുത്തിരിച്ചുണ്ട തന്പത്രം കേതകീദലമെന്നിവ 75
തേങ്ങനെയ്യില് വറുത്തിട്ടു പേഷിച്ചാശു പുരട്ടുക?
(തൊട്ടാലൊട്ടി) തൊട്ടാര്തൊട്ടിവിഷത്തിന്ന്x
ജ്യോ12.76/ തൊട്ടാര്തൊട്ടിവിഷത്തിന്നുമീവണ്ണം ചെയ്തുകൊള്ളുക
ചെറുചീരയതും കൊണ്ടു പാനലെപാദിയും ഗുണം 76
അട്ടവിഷത്തിന്ന്x
ജ്യോ12.77/ അട്ടക്കുള്ള വിഷത്തിന്നു ചൊറിയും ചോരയും വരും
നന്നാറി മഞ്ഞളും നെയ്യും ജളൂകവിഷനാശനം 77
മത്സ്യവിഷത്തിന്ന്x
ജ്യോ12.78/ കടച്ചിലുണ്ടാമത്ത്യര്ത്ഥം വ്രണേ വേദനയും തഥാ
പനിരോമാഞ്ചവും വീക്കം മത്സ്യക്ഷ്വേളോത്ഭവേ ഭവേല് 78
ജ്യോ12.79/ തത്ര കാരസ്കരത്തിന്റെ വേരും തിരിയുമഞ്ജസാ
ഇടിച്ചിട്ടു ജലം കൊണ്ടു ധാര ചെയ്ക നിരന്തരം 79
ജ്യോ12.80/ ആരണ്യസര്ഷപം വേരോടിടിച്ചിട്ടു കഷായമായ്
വെച്ചെടുത്തു പുകച്ചീടില് കടച്ചില് ക്ഷണമേ കെടും 80
ജ്യോ12.81/ തദേവ ലേപയേച്ഛീഘ്രം സവ്യോഷം രാമഠാന്വിതം
പൂനര്ന്നവാമരതരു ലേപയേച്ഛോപശാന്തയേ 81
ജ്യോ12.82/ പാലില്പ്പുഴുങ്ങിപ്പേഷിച്ചിട്ടമൃതും ദശപുഷ്പവും
തേച്ചുകൊണ്ടാല് ക്ഷണേനേവ പൃഥുരോമ വിഷം കെടും 82
ഭൃംഗവിഷത്തിന്ന്x
ജ്യോ12.83/ ഭൃംഗം കൊത്തുകിലപ്പൊഴേ കടയും വീക്കവും വരും
പുന്നാടകനിശായുഗ്മം ലേപയേത്തദ്വിഷാപഹം 83
സ്ഥാവരവിഷത്തിന്ന്x
ജ്യോ12.84/ ഫലപുഷ്പദലൈര്മ്മൂലനിര്യ്യാസരസചര്മ്മഭിഃ
കന്ദബീജപയോഭിശ്ച ഭവേല് സ്ഥാവരജം വിഷം 84
ജ്യോ12.85/ ഏവം പത്ഥുപ്രകാരത്തിലുണ്ടാകുന്ന വിഷത്തിന്x
ലക്ഷണഗ്ഗളതും ചൊല്ലാം ചികിത്സാപി വിശേഷഥഃ 85
ജ്യോ12.86/ വീക്കമുണ്ടാം ചൂടു പാരം പനിയും ചിത്തശോകവും
സാദവും മോഹവും ഛര്ദ്ദിശോഷം വിണ്മൂത്രരോധവും 86
ജ്യോ12.87/ ചെറുചീരയുടേ മൂലം തണ്ടും പത്രമതും സമം
ശുദ്ധകാഞ്ചികതോയത്തില് പാനലേപനമുത്തമം 87
ജ്യോ12.88/ നീലികാമൂലമിന്തുപ്പും തഥാ പീത്വാ പ്രലേപയേല്
ഇവകൊണ്ടു കഷായം വെച്ചതുകൊണ്ടു കുളിക്കണം 88
ജ്യോ12.89/ ഇച്ചൊന്നൌഷധമെണ്ണക്കും നൈവെന്തീടാനുമുത്തമം
ഇന്തുപ്പും വ്യോഷവും രണ്ടു മഞ്ഞളും കല്ക്കമാമിഹ 89
ജ്യോ12.90/ മിക്കവാറും വിഷത്തിന്നു ശതധൌത ഘൃതം ശുഭം
നാല്പ്പമരക്കഷായത്തില് ഘൃതമിട്ടു നിരന്തരം 90
ജ്യോ12.91/ കടയേണം ചുകപ്പോളം നൂറു നാഴികയങ്ങിനേ
\81എശതധൌത ഘൃതം\81ള് ചേതി വിഷശോഫോഷണശാന്തികൃല് 91
പ്രത്യൌഷധവിധികള്
ജ്യോ12.92/ ചേര്മരത്തിന് വിഷത്തിന്നു താന്നിതന് തോലരച്ചുടാന്
സര്വ്വാംഗം തേച്ചു സേവിപ്പൂ സദ്യോനഷ്ടമതാം വിഷം 92
ജ്യോ12.93/ മുക്കോല്പ്പക്കൊന്ന സേവിച്ചു സരണം പാരമായിടില്
ശതാവരീജലം കൊണ്ടു ഗുദധാര കഴിക്കണം 93
ജ്യോ12.94/ കുടിച്ചീടുകയും വേണം കുളിക്കേണം തദംബുനി
നാഗദന്തിവിഷത്തിന്നുമീവണ്ണം ചെയ്തുകൊള്ളുക 94
ജ്യോ12.95/ പുഴപ്പരത്തിത്തോല് കൊണ്ടു കണ്ണാംപട്ടി വിഷം കെടും
മദ്യത്തിന് മത്തു തീര്ന്നീടും ചെറുനാരങ്ങ കൊണ്ടുടന് 95
ജ്യോ12.96/ കഞ്ചാവിന്നഥ കോവക്കാ നന്നേറ്റം വീര്യശാന്തയേ
അമീന്മരുന്നു ചെന്നീടില് മതിഘ്നീമൂലവും ദലം 96
ജ്യോ12.97/ മേത്തോന്നിക്കമരീമൂലം നിര്വ്വിഷീ മരിചം തഥാ
പാഷാണവിഷശാന്തിക്കു മധ്യ്മം കടുകുത്തമം 97
ജ്യോ12.98/ നീലികാമൂലവും തദ്വല് മൃണാളം ചേ+ഇതി കേചന
പാരതത്തിന്നു കൂശ്മാണ്ഡം പ്രത്യൌഷധമിതീരിതം 98
ജ്യോ12.99/ ഏരണ്ഡത്തിരിയും നല്ല നവനീതം ശവതാവരി
ആവലിന്റെ വിഷത്തിന്നും കൊടുവേലിക്കുമാമിത്x 99
ജ്യോ12.100/ കാഞ്ഞിരത്തിരി സേവിച്ചാല് പല്ലെല്ലാമെതൃകോര്ത്തുപോം
കാലും വിരലുമങ്ങെല്ലാം കൂച്ചും കരവുമങ്ങിനെ 100
ജ്യോ12.101/ കുന്നിതന് പല്ലവം പിഷ്ത്വാ കുടിപ്പൂ ലേപയേച്ച തല്
വേഗം തീര്ന്നീടുമെന്നാലക്കൂച്ചലും പല്ലു കോര്ത്തതും 101
ജ്യോ12.102/ വത്സനാഭി കുടിച്ചീടില് നിര്വ്വിഷീ പരമൌഷധം
മൂലം നീലീഭവം കൂടെ നനേറ്റം തദ്വിഷേ നൃണാം 102
ജ്യോ12.103/ ദധിമോരൊന്നിവട്ടിന്റെ കന്മഷം നീങ്ങുവാനിഹ
നന്നേറ്റം പഴതായുള്ളോരുപ്പുമാങ്ങയുമണ്ടിയും 103
ജ്യോ12.104/ ധൂമപത്രം പിടിച്ചീടില് തേങ്ങാപ്പാല് കൊണ്ടു തീര്ന്നിടും
തഥാ ലവണതോയേന തൈലവീര്യ്യം കെടും ദ്രുതം 104
ജ്യോ12.105/ തേക്കിടാ കൊണ്ടു തീര്ന്നീടും പനസത്തിന്റെ കന്മഷം
തഥാ തദ്വീര്യ്യശാന്തിക്കു ചുക്കും കൂടെഗ്ഗുണം തുലോം 105
ജ്യോ12.106/ പ്രത്യൌഷധങ്ങള് വേറിട്ടിട്ടെല്ലാറ്റിന്നുമിരിക്കിലും
നാനാ വിഷങ്ങള് തീര്ന്നീടും നീലിപാനവിലേപനാല് 106
ഇതി വൃശ്ചികാദിചികിത്സാധികാരഃ
[13]പശുക്കള്ക്കു വിഷപ്പെട്ടാല്
ജ്യോ13.1/ പശുക്കള്ക്കു വിഷപ്പെട്ടാല് കുലുക്കും തലയേറ്റവും
രോമഭേദമതുണ്ടാകും ദംശേ ശോഫമതും തഥാ 1
ജ്യോ13.2/ അംഗസാദവുമത്യര്ത്ഥം കണ്ണുകാണാതെയും വരും
പനിയും കൊടുതായീടും നട്പാനരുതാതെയാം 2
ജ്യോ13.3/ നുര പാരം ചൊരിഞ്ഞീടും വായിലും രണ്ടു മൂക്കിലും
തഥാ ദന്തങ്ങള് ബന്ധിക്കും പൊരിയും രോമമേറ്റവും 3
ജ്യോ13.4/ ലോഹം ചുട്ടിട്ടെടുത്തിട്ടു ദംശേ വെച്ചീടുകഞ്ജസാ
ഛേദിക്ക ഗുണമെന്നാലും ഛേദിക്കരുതു ഗോക്കളേ 4
ജ്യോ13.5/ ഇന്തുപൂം പശുവിന് നെയ്യും വ്രണേ തേച്ചീടണം ദ്രുതം
വയമ്പും മരിചം നല്ല സൈന്ധവം ചുക്കു തിപ്പലി 5
ജ്യോ13.6/ തുല്യഭാഗമരക്കേണം ശുദ്ധ കാഞ്ചികനീരതില്
പാനലേപാദി കൊണ്ടാശു പശുക്കള്ക്കു വിഷം കെടും 6
ജ്യോ13.7/ നെന്മേനിവാകപഞ്ചാംഗം മൂലം നീലീഭവം തഥാ
ചെറുചീരയതും രണ്ടു മഞ്ഞളും സമമായുടന് 7
ജ്യോ13.8/ കാടിനീരിലരച്ചിട്ടു സര്വ്വാംഗം പരിമര്ദ്ദയേല്
കോരിക്കൊണ്ടു കുടിപ്പിപ്പൂ സദ്യോനഷ്ടമതാം വിഷം 8
ജ്യോ13.9/ മഞ്ജരീ നീലികാപത്രമശ്വഗന്ധം ച സൈന്ധവം
തുല്യാംശം പാനലേപാദ്യൈഃ പശൂനാം വിഷമാശുപോം 9
ജ്യോ13.10/ നെന്മേനി വാകതന് വേരുമുള്ളികായം വചം സമം
മുളകും കാടിയില് പിഷ്ട്വാ പാനാദ്യൈര്വ്വിഷനാശനം 10
ജ്യോ13.11/ ഉങ്ങിന്തോലു ഉറിതൂഉക്കീടെ മൂലവും വ്യോഷമെന്നിവ
കാഞ്ചികേ പാനലേപാദ്യൈര്ന്നശ്യതീതി ഗവാം വിഷം 11
ജ്യോ13.12/ വിഷം മോഹിച്ചുപോയെന്നാല് നസ്യം ചെയ്താലുണര്ന്നിടും
നരന്മാര്ക്കു പറഞ്ഞുള്ള നസ്യം തന്നിവിടെക്കുമാം 12
ജ്യോ13.13/ ഇച്ചൊന്നൌഷധജാലങ്ങളിടിച്ചിട്ട ജലത്തിനാല്
കുളിപ്പിക്കയതും പത്ഥ്യം പുരട്ടീടാനുമാമത്x 13
ഇതി ഗവാം ചികിത്സാധികാരഃ
എല്ലാ വിഷത്തിനും
[14]സാമാന്യ ചികിത്സകള്
ജ്യോ14.1/ ലക്ഷണം കൊണ്ടറിഞ്ഞില്ല പാമ്പിനേയെന്നിരിക്കിലോ
നോക്കിക്കൊണ്ടു വിചാരിപ്പൂ ദഷ്ടനാം ദേഹമൊക്കെയും 1
ജ്യോ14.2/ വഋണ്ണഭേദം വിഷത്തിന്റെ വേഗവും ദോഷവൃദ്ധിയും
മറ്റും ചിലതു സൂക്ഷിച്ചും ഗ്രഹിച്ചില്ലെങ്കിലും തഥാ 2
ജ്യോ14.3/ കുടിക്കേണ്ടും മരുന്നെല്ലാം ചൊല്ലുന്നേനതിനായിഹ
എല്ലാ വിഷവുമെല്ലാര്ക്കും തീര്ന്നുപോമിവകൊണ്ടുടന് 3
ജ്യോ14.4/ വേലിപ്പരുത്തിതന്പത്രം പുഷ്പവും സമമായിഹ
തന്മൂലമപി ക്ഷീരത്തില് ദ്രുതം നാനാ വിഷേ പിബേല് 4
ജ്യോ14.5/ ക്ഷീരത്തിലമരീ മൂലം നിര്മ്മലേ കാഞ്ചികേ+അപിവാ
കുടിപ്പൂ ലേപനം ചെയ്വൂ നിശ്ശേഷവിഷനാശനം 5
ജ്യോ14.6/ ചെറുചീരയതും നല്ലൊരമരീമൂലവും സമം
പാനലേപാദി ചെയ്തീടില് തീര്ന്നിടും വിഷമൊക്കെയും 6
ജ്യോ14.7/ വാജിഗന്ധ്മതും നല്ല മഞ്ഞളും ചെറുചീരയും
ക്ഷീരതോയേ+ അപി വാ പീത്വാ സദ്യസ്സര്വ്വവിഷം ജയേല് 7
ജ്യോ14.8/ കരഞ്ജം നീലികാതുല്യം മൂന്നും തുല്യമതായിഹ
പനാദ്യൈര്ന്നശ്യതി ക്ഷ്വേളം യഥാ പാപം ത്രിമൂര്ത്തിഭിഃ 8
ജ്യോ14.9/ നിശാദ്വയം മേഘനാദം ധൂമവും സമമായിഹ
ലിപ്ത്വാ പീത്വാ ജയേല് സര്വ്വം വിഷം സ്താവരജംഗമം 9
ജ്യോ14.10/ ശുദ്ധിചെയ്തൊരു പൊങ്കാരം ശീതതോയേ കുടിക്കുക
പുരട്ടി നയ്സവും ചെയ്വൂ ഗരമെല്ലാമൊഴിഞ്ഞുപോം 10
ജ്യോ14.11/ അമുക്കുരമതും വ്യോഷം വയമ്പും വാകമൂലവും
നാനാവിഷേ കുടിച്ചീടാം കദളിക്കന്ദനീരതില് 11
ജ്യോ14.12/ നസ്യത്തിന്നും ഗുണം തന്നെ നേത്രത്തിങ്കലുമാമിത്x
തൊട്ടു തേച്ചാലൊഴിഞ്ഞിടും വിഷവും വീക്കവും ദ്രുതം 12
ജ്യോ14.13/ കരളേകമതും ചുക്കും പിഷ്ട്വാ പീത്വാ പ്രലേപയേല്
മസ്തകേ നാസികായാം ച പത്ഥ്യമേതദ്വിഷേ+ അഖിലേ 13
ജ്യോ14.14/ തണ്ഡുലീയകമൂലം ച വാജിഗന്ധം ച ഗുല്xഗുലു
ഗൃഹദൂമം ച ഗോമൂത്രേ പായയേല് ക്ഷ്വേളശാന്ത്യേ 14
ജ്യോ14.15/ ച്നദനം നീലികാമൂലം കൊട്ടവും ചെറുചീരയും
പായയേല് ലേപയേല് ക്ഷീരേ നാനാവിഷവിനാശനം 15
ജ്യോ14.16/ കായം വാ സൈന്ധവം വാ+അഥ കൂട്ടിക്കൊള്കാര്ക്കപത്രവും
പേഷിച്ചത്മജലേ പീത്വാ ലിപ്ത്വാ സര്വ്വവിഷം ഹരേല് 16
ജ്യോ14.17/ ശിരീഷാര്ക്കസുമം രണ്ടില് ബീജവും വ്യോഷവും സമം
നസ്യപാനാദി കൊണ്ടാശു തീര്ന്നുപോം വിഷമൊക്കെയും 17
ജ്യോ14.18/ അരക്കും കായവും ചുക്കും ഉള്ളിയും രണ്ടു മഞ്ഞളും
സൈന്ധവേന സമം മൂത്രേ വിഷം ലേപാദിനാ ഹരേല് 18
ജ്യോ14.19/ വ്യോഷമ്ശ്വാരിയും പാടക്കിഴങ്ങും നീലിയും തഥാ
പെരുങ്കുരുമ്പയും വ്യോഷം വയമ്പും കൂട്ടിയും തഥാ 19
ജ്യോ14.20/ തേറ്റാമ്പരലരച്ചിട്ടു കലക്കിക്കൊണ്ടതില് പുനഃ
നിര്മ്മലം വസ്ത്രശകലം മുക്കിക്കൊണ്ടാറ്റുകാറ്റതില് 20
ജ്യോ14.21/ ഏവം മുക്കിയുണക്കേണം എട്ടുപത്തുപത്തൂഴമത്തുണി
തൈലം തന്നില് തിരുമ്പീട്ടു നസ്യാദുത്തിഷ്ഠതേ വിഷീ 21
ജ്യോ14.22/ ഹരീതകീ തഥാ ലോധ്രം വേപ്പും കായവുമെന്നിവ
നാന്നവിഷോപശാന്തിക്കു ചെയ്വൂ പാനാദികക്രിയാഃ 22
ജ്യോ14.23/ മുരുക്കുതന്മേല്ത്തോല് തന്നെ കാഞ്ചികാംബുനി മര്ദ്ദയേല്
പാനലേപാദികൊന്ടാശു തീര്ന്നു പോഒം വിഷമൊക്കെയും 23
ജ്യോ14.24/ വ്യോഷവും കായവും തുമ്പനീരതില് പരിമര്ദ്ദയേല്
നസ്യാഞ്ജനേ തഥാ കൃത്വാ വിഷമോഹവിനാശനം 24
ജ്യോ14.25/ വെങ്കുന്നിക്കുരുവും കായമെരിഞ്ഞിക്കുരുബീജവും
ശിഗ്രുപത്രരസം തന്നില് പിഷ്ട്വാ നസ്യാഞ്ജനേ ഹിതം 25
ജ്യോ14.26/ വയമ്പും കായവും നല്ല ശ്വേതമാം മരിചം സമം
താംബൂലനീരില് പെഷിച്ചു ചെയ്വൂ നസ്യാഞ്ജനങ്ങളെ 26
ജ്യോ14.27/ ശിരീഷപുഷ്പസ്വരസേ ഭാവിതം മരിചം സിതം
നസ്യാഞ്ജനാദിനാ ഭൂയശ്ശീഘ്രമുത്തിഷ്ഠതേ വിഷീ 27
ജ്യോ14.28/ വെങ്കുന്നിക്കുരുവും വഹ്നിശിഖയും രാമഠം വചാ
ശുധകാഞ്ചികതോയത്തില് അഞ്ജനാദ്യൈര്വ്വിഷം കെടും 28
ജ്യോ14.29/ വച്ചാശ്വഗന്ധം ത്രികടു വാകമൂലം ച ചന്ദനം
രംഭാകന്ദജലേ പിഷ്ട്വാ വിഷം പാനാദിനാ ഹരേല് 29
ജ്യോ14.30/ വുങ്ങിന്കുരുതന് ബീജം ചുക്കും മുളകു തിപ്പലി
വേപ്പിന്തോല് വിഷവേഗം ച കാളകൂടാപഹം ഭവേല് 30
ജ്യോ14.31/ കോശാതകീ വചാ ഹിംഗു ശിരീഷം വ്യോഷമെന്നിവ
അര്ക്കക്ഷീരേ+ അപി സംപിഷ്ത്വാ+അപ്യജമൂത്രേ+അഥവാ പുനഃ 31
ജ്യോ14.32/ കണ്ണില് താംബൂലനീര്തന്നില് നസ്യം തുമ്പയുടേ ജലേ
ശിഗ്രുവല്ക്കരസേ പാനം നിശ്ശേഷവിഷനാശനം 32
ജ്യോ14.33/ പൊടിച്ചിക്ഷ്വാകു സര്വ്വംഗം കായമോടു കലര്ന്നത്x
നസ്യം ചെയ്താലുണര്ന്നീടും വിഷമോഹിതനഞ്ജസാ 33
ജ്യോ14.34/ മാതൃഘാതിയുടേ മൂലം കാടിയില് വിഷനാശനം
മുയല്ച്ചെവിയതും തുമ്പ തുളസീ ശക്രവല്ലിയും 34
ജ്യോ14.35/ മാര്ഞ്ഞരവന്ദിനീപത്രം തഥാ പുവ്വാങ്കുറുന്തല
ഇവയെല്ലാം സമം കണ്ടു പിഴിഞ്ഞുണ്ടായനീരതില് 35
ജ്യോ14.36/ മരിചം തിപ്പലീ ചുകുമേലത്തരിയുമെന്നിവ
ചൂഋണ്ണിച്ചു കൂട്ടി നക്കീടിലൃ വിഷമെല്ലാമൊഴിഞ്ഞുപോം 36
ജ്യോ14.37/ വയമ്പും തകരം കൊട്ടം ചന്ദനം പദ്മകേസരം
ധുര്ധൂര്ബീജവും തുല്യം കാടി തന്നിലരച്ചുടന് 37
ജ്യോ14.38/ തൊട്ടുതേച്ചാലുണങ്ങിപ്പോം വിസര്പ്പം ക്ഷ്വേളസംഭ്വം
നാല്പ്പാമരമതിന്തോലും മധുകോശീരചന്ദനം 38
ജ്യോ14.39/ ദൂര്വ്വാ ച നീലികാമൂലം കാടി തന്നിലരച്ചുടന്
തൊട്ടുപൂശുകിലോടിപ്പൊം വിസര്പ്പം വിസസംഭവം 39
ജ്യോ14.40/ ചന്ദ്രശേഖരമൂലീടെ പത്രവും കായവും സമം
തിരുമ്മീട്ടതിനാല് മൂക്കും വായും പൊത്തിയമര്ത്തുടന് 40
ജ്യോ14.41/ പിടിച്ചുകൊള്വ്വൂ മൂന്നൂഴം കാളകൂടവിനാശനം
വ്യോഷം തകരവും കൊട്ടം മാഞ്ചിയിന്തുപ്പുരേണുകം 41
ജ്യോ14.42/ തുളസീ ശാരിബാ മുസ്താ യസ്ടി ഹിംഗു നിശാദ്വയം
വിളംഗമേലത്തരിയും തുല്യഭാഗമിതൊക്കെയും 42
ജ്യോ14.43/ പ്ലാശിന് നീര്തന്നുലരക്കേണം ദിനദ്വയം
പ്ലാശിന്റെ കറയും കൂട്ടീട്ടൊരുപാത്രത്തിലിട്ടുടന് 43
ജ്യോ14.44/ പാകം ചെയ്യുന്നതില്ക്കുടെയിട്ടു വേവിച്ചുകൊള്ളുക
ഗോശൃംഗേ സംഗ്രഹേദേതല് ഗരളഘ്നരസായനം 44
ജ്യോ14.45/ തൊട്ടു കിഞ്ചില് പിരട്ടീടില് തീര്ന്നുപോം വിഷമൊക്കെയും
നസ്യപാനാദിയതിനും ഗുണം ഗുപ്തമിതേറ്റവും 45
ജ്യോ14.46/ ദേവദാരുനിശാദ്വന്ദ്വം തകരം മധുകം വചാ
കന്മദം മുളകും വുങ്ങും ശിരീഷാര്ക്കകണസ്സമം 46
ജ്യോ14.47/ മുമ്പേതുപോലെ സൂക്ഷിച്ചു ഗോശൃംഗാന്തേ വിസാപഹം
ശിഋഈഷമേലത്തരിയും അരക്കും മാഞ്ച്യരേണുകം 47
ജ്യോ14.48/ യഷ്ടീപകുന്ദ സിന്ധൂത്ഥം ത്ര്യൂഷണം കാട്ടുവെള്ളരി
ദാര്വ്വീ മഞ്ചട്ടിചൂര്ണ്ണം ച മഞ്ഞളെന്നിവയൊക്കെയും 48
ജ്യോ14.49/ പൂര്വ്വവല് ശൃംഗ സംസ്ഥാപ്യം വിഷേഷു പരമൌഷധം
ഏതല് സര്വ്വേപി ധൂപേ+ അപി കുര്യ്യാല് ക്ഷ്വേളോപശാന്തയേ 49
ജ്യോ14.50/ നന്ത്യാര്വട്ടമതിന്മൂലം വടക്കോട്ടു ഗമിച്ചത്x
ഗ്രഹണാരംഭകാലത്തങ്ങെടുപ്പൂ ശസ്ത്രകം വിനാ 50
ജ്യോ14.51/ സ്തംഭിച്ച നേരവും പിന്നെയൊഴിയുമ്പോഴുമങ്ങിനെ
അരച്ചു ഗുളികീകൃത്യ സംഗ്രഹേല് ശുദ്ധഭാജനേ 51
ജ്യോ14.52/ ആദിക്കിതു കുടിപ്പിച്ചാല് ദഷ്ടന്ന്x വിഷമേറെയാം
സ്തംഭിപ്പിക്കും വിഷം തഥാ ക്ഷ്വേളം സ്തംഭ്നത്തിലെടുത്തത്x 52
ജ്യോ14.53/ തഥാ മോചനകാലത്തേതൊഴിക്കും വിഷമൊക്കെയും
ആദിയ്ക്കതാചരിക്കൊല്ലാ പ്രയോഗം ഗുപ്തമാമിത്x 53
ജ്യോ14.54/ നെന്മേനിവാകപഞ്ചാംഗം കൃഷ്ണപഞ്ചമിണാളുടന്
ഇരിമ്പു തട്ടാതെയങ്ങെടുപ്പൂ തുല്യമായിത്x 54
ജ്യോ14.55/ ഗോമൂത്രേ+അപ്യജമൂത്രേ വാ മര്ദ്ദയേദ്ദിവസത്രയം
ഗുളികീകൃത്യ നിഴലിലുണക്കിക്കൊണ്ടു സംഗ്രഹേല് 55
ജ്യോ14.56/ അനെനാഞ്ജനപാനാദ്യൈര്വ്വിഷീ ഭവതി നിര്വ്വിഷഃ
ഗുപ്തമത്യ്ന്തമേതത്തു ശാസ്ത്രേഷു ച മനീഷിഭിഃ 56
ജ്യോ14.57/ ജാതവത്സമലം കൊട്ടം രണ്ടും തുല്യം കലര്ന്നുടന്
പൂര്വ്വവല് ഗുളികീകൃത്യ പ്രയോക്തവ്യം വിഷേ+അഖിലേ 57
ജ്യോ14.58/ വയമ്പു കായം വെള്ളുള്ളി വ്യോഷവും സമമായിഹ
കാഞ്ചികേ ഗുളികീകുര്യ്യാല് പൂര്വ്വവദ്വിഷനാശനം 58
ജ്യോ14.59/ വില്വസ്യ മൂലം സുരസസ്യ പുഷ്പം
ഫലം കരഞ്ജസ്യ നതം സുരാഹ്വം
ഫലത്രയം വ്യോഷനിശ്ശദ്വയം ച
ബസ്തസ്യ മൂത്രേണ സുസൂക്ഷ്മ പിഷ്ടം 59
ജ്യോ14.60/ ഭുജംഗ ലൂതോന്ദുരു വൃശ്ചികാദ്യൈവ്വിഷൂചികാ
ജീര്ണ്ണഗരജ്വരൈശ്ച
ആര്ത്താന് നരാന് ഭൂതവിധര്ഷിത്താംശ്ച
സ്വസ്ഥീകരോത്യഞ്ജനപാനനസ്യൈഃ 60
ജ്യോ14.61/ ഹിംഗ്വശ്വഗന്ധ സിന്ധൂത്ഥമെരുമക്കന്നു തന് മലം
തിപ്പലീ മുളകും ചുക്കും സമഭാഗമിതൊക്കെയും 61
ജ്യോ14.62/ പേഷിച്ചു സപ്തദിവസമെരിക്കിന്പാലതില് പുനഃ
ഉരുട്ടിക്കൊണ്ടുണക്കീട്ടു കേവലം നിഴല് തന്നിലേ 62
ജ്യോ14.63/ വിഷാര്ത്തന്നിതു സേവിച്ചാല് ഓടിപ്പോം വിഷമൊക്കെയും
ഛര്ദ്ദിച്ചുപോയിയെന്നാകില് ഗതി നാമജപം നൃണാം 63
ജ്യോ14.64/ രസജംബാളബീജങ്ങളൊപ്പം പേച്ചുരനീരതില്
പേഷിച്ചു തീര്ത്ത വടകം അശേഷവിഷനാശനം 64
ജ്യോ14.65/ ഗോരോചനവുമിന്തുപ്പും മരമഞ്ഞള് കടുത്രയം
പൊങ്കാരം നിര്വ്വിഷീകായം അശ്വഗന്ധം നതം വചാ 65
ജ്യോ14.66/ പാരതം ഗരുഡദ്വന്ദ്വം ചന്ദനം വിഷവേഗവും
പത്ഥ്യാ പാശുപതം മൂര്വ്വാ സമഭാഗമിതൊക്കെയും 66
ജ്യോ14.67/ നാരങ്ങനീര് പിഴിഞ്ഞിട്ടു മര്ദ്ദിപ്പൂ ദിവസത്രയം
കുന്നിക്കുരുപ്രമാണത്തിലുരുട്ടിക്കൊണ്ടുണക്കുക 67
ജ്യോ14.68/ വിഷാമയേഷു സര്വ്വേഷു സുഖദം വടകം ത്വിദം
സഞ്ചിതവ്യം പ്രയത്നേന നാമ്നാ \81എതരുണഭാസ്കരം\81ള് 68
ജ്യോ14.69/ രസം ചായില്യവും പിന്നെപ്പഷാണം രണ്ടു കൂട്ടവും
വജ്രനാഗം വയമ്പോടു തുരിശും മനയോലയും 69
ജ്യോ14.70/ ഗന്ധകം സാഗരൈരണ്ഡക്കുരുവും നിര്വ്വിഷീ പുനഃ
ശ്വേതമായുള്ള പൊങ്കാരം തഥാ പൊന്നരിതാരവും 70
ജ്യോ14.71/ തുല്യാംശം ചെറുനാരങ്ങാനീരതില് പേഷയേല് ക്രമാല്
ഗുളികീകൃത്യ മൂര്ദ്ധാവില് പുരട്ടൂ മോഹമാശു പോം 71
ജ്യോ14.72/ തഥാ പീത്വാ വ്രണേ ലിപ്ത്വാ ജയേല് കാകോള സഞ്ചയം
പവിത്രമേതദ്വടകം സഞ്ചിതവ്യം പ്രയത്നതഃ 72
ജ്യോ14.73/ നാഭീ നിര്വ്വിഷ പാഷാണം രസ ഗന്ധക ടങ്കണം
തുത്തും മനശ്ശിലാ ഹിംഗു തുരിശും സൈന്ധവം വചാ 73
ജ്യോ14.74/ അശ്വഗന്ധം വിഷം വ്യോഷം ത്രിഫലാനി ച മിശ്രിതം
ശ്വേതാര്ക്കമൂലം നേര്വ്വാളം ഗരുഡദ്വയമിശ്രിതം 74
ജ്യോ14.75/ ഈശ്വരീ മൂലമാശ്രിത്യ ദശപുഷ്പേണ മിശ്രിതം
സര്വ്വാണി സമഭാഗാനി ജംബീര രസമര്ദ്ദിതം 75
ജ്യോ14.76/ ദിനത്രയം മര്ദ്ദയിത്വാ തിലമാത്രേണ ലേപയേല്
ജിഹ്വാഗ്രേ ലേപനം മാത്രം തല്ക്ഷണാദേവ നശ്യതി 76
ജ്യോ14.77/ തച്ഛേഷം വ്രണലേപേന തല് സര്വ്വവിഷനാശനം
പൊങ്കാരം താമ്രകാരം ച നല്കാരം നവസാരവും 77
ജ്യോ14.78/ തുത്തും തുരിശു പാഷാണം രസം ത്രികടു സൈന്ധവം
ഗന്ധ്കം വജ്രനാഗം ച വാജിഗന്ധം പകുന്നയും 78
ജ്യോ14.79/ കാര്ത്തൊട്ടി കരളേകം ച കരിനൊച്ചിയുഴിഞ്ഞയും
നീലീ പുഷ്കരമൂലം ച ത്ര്ത്താ കൃഷ്ണമതായതും 79
ജ്യോ14.80/ ഉങ്ങിന്തോല് ദിരിഗന്ധം ച ബലാശ്വം കാഞ്ഞിരസ്യ വേര്
സിന്ധുവേര്ണ്ഡബീജങ്ങളേകോനൈസ്ത്രിംശദൌഷധൈഃ 80
ജ്യോ14.81/ തൂക്കിത്തുല്യമതാക്കീട്ടു യോജിപ്പൂ പയസി ക്ഷിപേല്
അര്ക്കസ്നുഹിഗവാം ക്ഷീരം മൂനും യോജിച്ചു തുല്യമായ്x 81
ജ്യോ14.82/ തസ്മിന് ക്ഷിപ്ത്വാ ദ്വിസപ്താഹം പശ്ചാദുദ്ധൃത്യ പേഷയേല്
കുഴച്ചു ഗുളികീകൃഥ്യ ശോഷയേല് നിഴല് തന്നിലേ 82
ജ്യോ14.83/ വിഷവേഗാല് പരം വേഗമസ്യാ+അസ്തീതി തദ്വിദഃ
നാമ്നാ മൃത്യുഞ്ജയാഖ്യൈഷാ സര്വ്വൊല്കൃഷ്ടാ സുഖപ്രദാ 83
ജ്യോ14.84/ പാല്തുത്തും ഗന്ധകം നല്ല തുരിശും നീറ്റുമുട്ടയും
ശ്വേതമാം കുന്നിതന് ബീജം പുരാണമുളകും പുനഃ 84
ജ്യോ14.85/ ഇരഞ്ഞ്Iക്കുരുബീജം ച എല്ലാമൊരോ കഴഞ്ചതാം
ഗോമൂത്രത്തില് പചിക്കേണം കരിഞ്ഞീടാതെ കണ്ടത്x 85
ജ്യോ14.86/ പണത്തൂക്കം ചതുഷ്ഷഷ്ടി രസം താംബൂലനീരതില്
താലത്തിലാക്കി മര്ദ്ദിപ്പൂ കുറയാതെ ദിനത്രയം 86
ജ്യോ14.87/ പിന്നേ നന്നായരകേണമതു മൂന്നുദിനം ക്രമാല്
വേവിച്ചു മുമ്പേ വെച്ചുള്ളോരൌഷധങ്ങളുമിട്ടുഅടന് 87
ജ്യോ14.88/ പേഷിച്ചു കൊള്ളൂ തൊണ്ണൂറു നാഴികാ പിന്നെയും ക്രമാല്
ഉരുട്ടിക്കൊണ്ടുണക്കേണം കുന്നിമാത്രമനാതപേ 88
ജ്യോ14.89/ ദഷ്ടന് മോഹിച്ചുവെന്നകിലതു വെറ്റിലനീരതില്
പാതിയമ്പോടരച്ചിട്ടങ്ങൊരു കണ്ണില് വിലേപയേല് 89
ജ്യോ14.90/ എന്നാലപ്പുറ്മംഗത്തില് ജീവനുണ്ടാം പുനസ്തഥാ
മറ്റേക്കണ്ണിലുമഞ്ജിച്ചാലൊഴിയും വിഷമൊക്കയും 90
ജ്യോ14.91/ ഉള്ളില് ജീവനതില്ലായ്കില് നേത്രമെല്ലാം വെളുത്തു പോം
\81എമൃതുഞ്ജയാഞ്ജന\81ള്ന്ത്വേതല് പ്രസിദ്ധം ക്ഷ്വേളനാശനം 91
ജ്യോ14.92/ അഞ്ജ്നക്കല്ലുമിന്തുപ്പും പാല്തുത്തും സ്വര്ണ്ണകാരവും
വ്യോഷവും പാരതം നീലീബീജവും താമ്രചൂര്ണ്ണവും 92
ജ്യോ14.93/ ശംഖച്ചുര്ണ്ണവുമെല്ലമേ കഴഞ്ചൊന്നര കൊള്ളുക
നാഗദന്തിയുടേ ബീജം തൂക്കീട്ടൊരു കഴഞ്ചിഹ 93
ജ്യോ14.94/ അതില് പാതി മുരിങ്ങേടെ ബീജവും ചേര്ത്തു കൊണ്ടത്x
ചെറുനാരങ്ങനീര്തന്നില് മര്ദ്ദിപ്പൂ ദിവസത്രയം 94
ജ്യോ14.95/ എല്ലാം തുല്യമതായീട്ടും കൂട്ടീടാമെന്നു കേചന
എങ്കില് പാരതവും നീലീബീജവും പരിവര്ജ്ജയേല് 95
ജ്യോ14.96/ സൂക്ഷിച്ചരച്ചു കൊണ്ടാശു ഗുളികീകൃത്യ പിന്നത്x
സൂര്യ്യരശ്മി തൊടാതേ കണ്ടുണക്കിക്കൊണ്തു സംഗ്രഹേല് 96
ജ്യോ14.97/ തിലപ്രമാണം ക്ഷ്വ്വെളാര്ത്തന്നെഴുതൂ രണ്ടു കണ്ണിലും
അഷ്ടാദശ വിഷം തീരും തിമിരം പടലങ്ങളും 97
ജ്യോ14.98/ കാചവും സന്നിപാതങ്ങള് വിവിധങ്ങളുമാശു പോം
യക്ഷരാക്ഷസഗന്ധര്വ്വ ഭൂതപ്രേതാദികാംസ്തഥാ 98
ജ്യോ14.99/ പിശാചാദീന് ജയിച്ചീടാം ഇതുകൊണ്ടിഹ സത്വരം
ഹൃദ്യമത്യന്തമേതത്തു നാമ്നാപി ഗരുഡാഞ്ജനം 99
ജ്യോ14.100/ സിന്ധൂത്ഥം ചന്ദനം മാഞ്ചി തിപ്പലീ മുളകും പുനഃ
മധുകം പദ്മവും തുല്യം ഗോമൂത്രത്തിലരക്കുക 100
ജ്യോ14.101/ നാരങ്ങനീരിലും കൂടെയരച്ചാല് ഗുണമേറ്റവും
ഗുളികാ പൂര്വ്വവല് കാര്യ്യാ വിഷമോഹാഞ്ജനായ ച 101
ജ്യോ14.102/ അമരീ തുളസീ ദന്തീ ശിഗ്രുനിംബശിരീഷജം
ബീജം മരിചവും തദ്വല് ബകുളത്തിന്റെ ബീജവും 102
ജ്യോ14.103/ ഗുഞ്ജാകരഞ്ജസഞ്ജാതമെല്ലാമോരോ കഴഞ്ചതാം
പാല്ത്തുത്തും രണ്ടരത്തൂക്കം കഴഞ്ചപ്പൊലെ ടങ്കണം 103
ജ്യോ14.104/ അഞ്ജനക്കല്ലുമിന്തുപ്പുമൊന്നേകാലാം കഴഞ്ചിഹ
തൂക്കിക്കൊണ്ടിവയെല്ലാമേ പതിനേഴര നിഷ്കവും 104
ജ്യോ14.105/ നാരങ്ഗനീരിലും പിന്നെ തുളസീദളനീരിലും
മര്ദ്ദിച്ചു കൊള്ളൂ തൊണ്ണുറു നാഴികാ നേരമിങ്ങിനേ 105
ജ്യോ14.106/ പിന്നെഗ്ഗുളികയാക്കീട്ടു സൂക്ഷിപ്പൂ ശുദ്ധഭാജനേ
വിഷമോഹം കലര്ന്നൊര്ക്കങ്ങെഴുതൂ നേത്രയോരിദം 106
ജ്യോ14.107/ വിഷവും മോഹവും നാനാനേത്രരോഗം ച ബാധയും
സദ്യോനശിക്കും മര്ത്ത്യാനാം ദശബീജാഞ്ജനം ത്വിദം 107
ജ്യോ14.108/ മുരിങ്ങതന്മേലുണ്ടാകും മുളകും ബകുളാസ്ഥിയും
നാരങ്ങനീരില് പേഷിച്ചു കണ്ണില് തേപ്പൂ വിഷാപഹം 108
ജ്യോ14.109/ ബര്ഹിബര്ഹം തിലം മഞ്ഞള് കാര്പ്പാസക്കുരുവെന്നിവ
ഉമിയില് ചേര്ത്തു ധൂപിപ്പൂ സത്വരം വിഷനാശനം 109
ജ്യോ14.110/ കള്ളിനിംബള് തന്പത്രം നരകേശം ച മഞ്ഞളും
ഉമികൂട്ടിക്കലര്ന്നിട്ടു ദംശേ ധൂപം വിഷാപഹം 110
ജ്യോ14.111/ തിലകല്ക്കം ച സിന്ധൂഥം ചരണായുധ പിഞ്ഛവും
കേകീപിഞ്ഛമതും കൂട്ടിപ്പുകച്ചല് ഗരളം കെടും 111
ജ്യോ14.112/ മൃഗചര്മ്മം തിലം പോത്രിവിഷ്ഠയും ബര്ഹിപിഞ്ഛവും
വിഷാമയേഷു ധൂപിച്ചല് ക്ഷയിക്കും വിഷമപ്പൊഴേ 112
ജ്യോ14.113/ മാര്ജ്ജാരാസ്ഥി മയില്പ്പീലി വ്യോഷം നകുലരോമവും
ആട്ടിന് പാലില് നനച്ചിട്ടു ധൂപിച്ചാല് ഗരമാശു പോം 113
ജ്യോ14.114/ ശിഖിപിഞ്ഛം വചാ ഹിംഗു ലശുനം മരിചം പുനഃ
ചൂര്ണ്ണിച്ചു കീരിതന്നെല്ലും വിഷാര്ത്തേ ധൂപമാചരേല് 114
ജ്യോ14.115/ വിശ്വം ച ലോധ്രം മരിചം കൊന്ന മാലൂരവല്ക്കൌം
പച്ചോലപ്പമ്പു തന്നെല്ലും ദൂപയേദ്വിഷശാന്തയേ 115
ജ്യോ14.116/ ഇച്ചൊന്നൌഷധവും രണ്ടു മുഖമാമുരഗാസ്ഥിയും
തീയിലിട്ടു പുകച്ചീടൂ നഷ്ടമാം വിഷമൊക്കയും 116
ജ്യോ14.117/ പാഠാനിര്ഗ്ഗുണ്ഡികാങ്കോലപര്ണ്ണൈശ്ച ലശുനം സമം
മര്ദ്ദിച്ചു കൊണ്ടു ധൂപിച്ചാല് ഗരളാമയനാശനം 117
ജ്യോ14.118/ വയമ്പുകൊട്ടം തകരം തേറ്റാമ്പരലതിന് തൊലി
സൈന്ധവം കടലക്കായും ശൂലിഗുഞ്ജാഫലങ്ങളും 118
ജ്യോ14.119/ വിഷവേഗമതിന് വേരും ശിഖിപിഞ്ഛങ്ങളെന്നിവ
തുല്യമായതീനോടൊപ്പം യോജിപ്പൂ മാതൃഘാതിയും 119
ജ്യോ14.120/ അര്ദ്ധാംശം ലശുനം ചേര്പ്പൂ തദര്ധം രാമഠം പുനഃ
മേളയിത്വാചരേദ്ധൂപം ഗരമാശു വിനശ്യതി 120
ജ്യോ14.121/ ഇതുകൊണ്ടു ഗൃഹം തന്നില് പുകച്ചാല് പാമ്പു പോം ദ്രുതം
ഗുളികീകൃത്യസേവിച്ചു കൊണ്ടാലും നന്നിതേറ്റവും 121
ജ്യോ14.122/ കരിനൊച്ചിയുടേ വേരും വേപ്പിന് കുരുവതും പുനഃ
ചകോരശ്യേനപക്ഷങ്ങള് പുട്ടല്പീരം സമൂലവും 122
ജ്യോ14.123/ അതിലാറൊന്നിരിഞ്ഞിത്തോല് അരക്കെട്ടൊന്നു കൂട്ടുക
മുമ്പില് ചെന്നൌഷധത്തൊടു കൂട്ടി മേളിച്ചു കൊണ്ടത്x 123
ജ്യോ14.124/ പുകച്ചാല് വിഷമെല്ലാം പോം തഥാ വേറിട്ടുമാമിത്x
അപരാഹ്നേ പ്രദോഷേ വാ പുകപ്പൂ സന്ധ്യഓര്ദ്വയോഃ 124
ഇതി ജ്യോത്സ്നികായാം ഔഷധാധികാരഃ
[15]സര്വ്വമഹാചികിത്സാധികാരം
ജ്യോ15.1/ ഉറിതൂക്കിയുടെ മൂലം പലം നാല്പതു കൊള്ളുക
വെള്ളം ടങ്ങഴിയോരോന്നു കണ്ടു കൊള്വൂ പലത്തിന്x 1
ജ്യോ15.2/ കഷായം വെച്ചരിച്ചീട്ടു നാലൊന്നായാലതില് പുനഃ
നാഴി നല്ലെണ്ണയും കൂട്ടി കുറുക്കു മൃദുവഹ്നിയില് 2
ജ്യോ15.3/ കഷായം വെച്ച വേറ് തന്നെ കല്ക്കത്തിന്നും കലക്കുക
പാകം സൂക്ഷിച്ചരിച്ചിട്ടു സംഗ്രഹിപ്പൂ പ്രയത്നതഃ 3
ജ്യോ15.4/ താംബൂലത്തില് പിരട്ടീട്ടു വിഷാര്ത്തന് തിന്നുകൊള്ളുകില്
നാനാവിഷങ്ങളും തീരും തല്ക്ഷണാദേവ നിര്ണ്ണയം 4
ജ്യോ15.5/ മയൂരശികഹ്യും ബര്ഹിബര്ഹവും തുണിതന്നിലേ
എരിക്കിന്പജ്ജിയും കൂട്ടി തിരിയാക്കിത്തെരച്ചത്x 5
ജ്യോ15.6/ ഇതില് മുക്കിക്കൊഴുത്തീട്ടു പുകപ്പൂ രണ്ടു മൂക്കിലും
വായിലും കൂടെയെന്നാകില് ക്ഷയിക്കും വിഷമൊക്കെയും 6
ജ്യോ15.7/ ദന്തക്ഷതസമീപത്തെ രോമരാശി പൊരിച്ചുടന്
തൊട്ടുതേച്ചീടിലും ക്ഷ്വേളം തീര്ന്നുപോമപ്രയാസതഃ 7
ജ്യോ15.8/ ദാര്വ്വീ ഫലത്രയം തുമ്പ പ്രസൂനം ബകുളാസ്ഥിയും
അരച്ചു തുണിയില് തേച്ചിട്ടതിനാല് മഷി വെച്ചുടന് 8
ജ്യോ15.9/ എഴുതൂ കണ്ണിലെന്നാലും ഗുണം തന്നെ വിഷാമയേ
ഏതത്തു വസ്ത്രശകലം നസ്യമസ്മിന് വിഷാപഹം 9
ജ്യോ15.10/ രസമിന്തുപ്പു പൊങ്കാരം കണ്ടാമൃഗവിഷാണവും
കായം ശിരീഷനിര്യ്യാസം നിര്വ്വിഷം കരളേകവും 10
ജ്യോ15.11/ സമം നാരങ്ങനീര്ര്തന്നിലരച്ചു ദിവസത്രയം
മുരിങ്ങതന്നുടേ മൂലം പുറന്തോലു കളഞ്ഞുടന് 11
ജ്യോ15.12/ അടുക്കടുക്കല് കൊത്തിക്കൊണ്ടതിന്മേല് തേച്ചു കൊണ്ടിത്x
എരുക്കുനൂലിനാല് ബന്ധിച്ചടുപ്പേറത്തു തൂക്കുക 12
ജ്യോ15.13/ ധൂമം കേമം പിടിച്ചാലങ്ങെടുത്തിട്ടതു സാദരം
ചുരണ്ടിക്കൊണ്ടതെല്ലാമേ കിഞ്ചില് തോലോടു കൂടവേ 13
ജ്യോ15.14/ സൂക്ഷ്മമായിപ്പൊടിച്ചിട്ടു സംഗ്രഹേല് സ്വച്ഛഭാജനേ
ദഷ്ടന് മോഹിച്ചിടുന്നാകില് പണത്തൂക്കമെടുത്തത്x 14
ജ്യോ15.15/ രണ്ടു കണ്ണിലുമിട്ടേപ്പൂ തുല്യമായിപ്പകുത്തത്x
രണ്ടു നാഴിക ചെല്ലുമ്പോള് കശ്മലം പോയുണര്ന്നിടും 15
ജ്യോ15.16/ ഉഷ്ണിച്ചു വേദനപ്പെട്ടു ജലേ വീഴാനൊരുമ്പെടും
പിടിച്ചു വെയ്പ്പൂ യാമാര്ദ്ധം ചെന്നാലുഷ്ണം ശമിച്ചിടും 16
ജ്യോ15.17/ നസ്യം ചെയ്തീടിലും ശീഘ്രമുണരും വിഷമോഹിതന്
തഥാ പാനം തഥാ ലേപം കരോതു നിഖിലേ വിഷേ 17
ജ്യോ15.18/ സദ്യസ്വസ്ഥോഭവേദ്ദഷ്ടന് ചൂര്ണ്ണരാജപ്രഭാവതഃ
ഏതച്ചുര്ണ്ണം ഗുരോര്ല്ലബ്ധമവാച്യം യസ്യ കസ്യചില് 18
ജ്യോ15.19/ സിദ്ധൌഷധപ്രയോഗം (ഒന്ന്x)
ശിരശ്ഛിത്വാ ഹത്വാ ദ്വിമുഖഭുജഗം കുത്രചിദമും
പിധായാധസ്സമ്യങ്ങ് മൃദുതരമൃദാരക്ഷ്യമനിശം
ചിരാതീതേ ധൃത്വാമൃദമപി ച താമസ്ഥിസഹിതാം
തതഃ പിഷ്ട്വാ ലേപപ്രമുഖവിധിനാ നശ്യതിഗരം 19
(ഭാഷാ)
ജ്യോ15.20/ ഇരുത്തലപ്പാമ്പെയടിച്ചു കൊന്നിട്ടതച്ചു വെയ്പ്പൂ മണലിട്ടു മൂടി
തന്മാംസചര്മ്മങ്ങളതൊക്കവേ താന് ദ്ര്വിച്ചുപോം കാലമെടുത്തു കൊള്ളൂ 20
ജ്യോ15.21/ തദസ്ഥിയും മണ്ണുമതൊക്കെയൊപ്പം
പൊടിച്ചു സൂക്ഷിച്ചൊരു വേണുപാത്രേ
വിഷപ്പെടുന്നേരമരച്ചുകിഞ്ചില്
തലോടുകെന്നാലുടനേ വിഷം പോം 21
(രണ്ട്x)
ജ്യോ15.22/ ചതുരശ്രമതായിട്ടങ്ങരയോളം കുഴിക്കണം
അതില് കാഞ്ഞിരവൃക്ഷത്തോലും പത്രങ്ങളും സമം 22
ജ്യോ15.23/ ഇടിച്ചിട്ടു നികത്തീട്ടു മണ്ണു കൊണ്ടാശു മൂടുക
തല്പക്വങ്ങള് പിഴിഞ്ഞുള്ള രസം മര്ദ്ദിച്ചു കൊണ്ടത്x 23
ജ്യോ15.24/ മീതേ പകര്ന്നു ദിവസമേഴുചെന്നാല് ശുഭേ ദിനേ
വെളുത്ത വേളതന്ബീജം നടുകൊണ്ടു നനക്കുക 24
ജ്യോ15.25/ നാലു കോണത്തുമോരോരോ കാഞ്ഞിരക്കുറ്റിയിട്ടുടന്
കോടിനൂല്കൊണ്ടു ചുറ്റേണം ദര്ഭകൊണ്ടും യഥാക്രമം 25
ജ്യോ15.26/ ദിനം തോറുമതര്ച്ചിപ്പൂ ജപിപ്പൂ ജലവും പുനഃ
ദീപവും വെച്ചു കൊള്ളേണം സന്ധ്യയിങ്കല് ദിനം പ്രതി 26
ജ്യോ15.27/ പൂവും കായും നിറച്ചായാലതിന്നധികവീര്യ്യവും
ജീവനും കൂടെയുണ്ടായീതെന്നും ചിന്തിച്ചു കൊള്ളുക 27
ജ്യോ15.28/ ഏകഭോജനവും ചെയ്തു ശുദ്ധമായിദ്ദിനത്രയം
നാലാംദിവസമുത്ഥായ പുഷ്പം തണ്ഡുലമെന്നിവ 28
ജ്യോ15.29/ അര്ച്ചിച്ചതു വലം വേച്ചു കൂപ്പിനിന്നു ജപിച്ചുടന്
പൊരിച്ചെടുത്തിട്ടതിനാല് പ്രയോഗം പലതുണ്ടിഹ 29
ജ്യോ15.30/ അരച്ചു ഗുളികീകൃത്യ സമൂലം തുളസീജലേ
കുന്നിപ്രമാണം സേവിപ്പൂ നിശ്ശേഷ വിഷനാശനം 30
ജ്യോ15.31/ രോമകൂപേഷു സര്VVഅംഗം ചോരക്കണ്കിലതിന്നിഹ
എരുമച്ചണകനീരില് സമൂലം കണ്ടരച്ചത്x 31
ജ്യോ15.32/ സര്വ്വംഗം ലേപനം ചെയ്വൂ കുടിപ്പിപ്പൂ നൃകേ+അപി വാ
രക്തദൂഷ്യങ്ങളെല്ലാം പോം തീരും കാകോളവും ദ്രുതം 32
ജ്യോ15.33/ കര്ണ്ണങ്ങളൂടെ രക്തങ്ങളുടനേ വന്നതെങ്കിലോ
നാലുനാഴികചെല്ലുമ്പോള് വിഷമിക്കുമതോര്ക്കണം 33
ജ്യോ15.34/ ഗോമൂത്രത്തിലരച്ചിട്ടു ദംശിച്ചെടം പിരട്ടുക
പ്രസ്രവത്തില് തഥാ നസ്യം ചെയ്തുകൊള്കതു നന്നിഹ 34
ജ്യോ15.35/ തഥാ വെറ്റിലനീര്തന്നില് തഴച്ചഞ്ജനമാചരേല്
കണിന്നനക്കമില്ലാഞ്ഞാല് ശിവനേ ഗതി നിര്ണ്ണയം 35
ജ്യോ15.36/ മനശ്ശിലയതും വ്യോഷവും ശുദ്ധവേളയും
തുല്യം കൂട്ടിയരക്കേണമ് കള്ളിതന്പാലതിച്ചിരം 36
ജ്യോ15.37/ ചതുരക്കള്ളിതന് പാലില് എരുക്കിന്പാലിലും തഥാ
താംബൂലനീരിലും പിഷ്ട്വാ തുണിയില് തേച്ചുകൊള്ളുക 37
ജ്യോ15.38/ ഓരോരരവു ചെല്ലുമ്പോള് ഉണക്കിക്കൊണ്ടതരക്കണം
ഉണക്കമെന്നുള്ളതോ പിന്നെ വെയിലത്തരുതേതുമേ 38
ജ്യോ15.39/ തുണിയേ തിരിയാക്കീട്ടങുണക്കിക്കൊണ്ടു സംഗ്രഹേല്
ദഷ്ടന്നു മോഹമുണ്ടാകില് തിരി കത്തിച്ചു നെയ്യതില് 39
ജ്യോ15.40/ മൂക്കില് പുക കരേറ്റീടൂ ഏഴുവട്ടമതങ്ങിനെ
കുഴല് വെച്ചൂതി നന്നായി മൂക്കു രണ്ടും പിടിക്കുക 40
ജ്യോ15.41/ അപ്പോള് കണ്ണു മിഴിച്ചീടും മിഴിയായ്കില് വരും മൃതി
വിഷവും പുകയും ദംശേ കാണാം ജീവനിരിക്കിലോ 41
ജ്യോ15.42/ ദേഹം കൃഷ്ണമതായീടില് മൃതിതന്നെ വരും ദ്രുതം
തദ്വസ്ത്രം രണ്ടു വിരലിന്നകലം തുമ്പനീരതില് 42
ജ്യോ15.43/ തുള്സീനിരിലും കൂടിപ്പിഴിഞ്ഞിട്ടതിലഞ്ജസാ
ഗോഘൃതം കാശുവട്ടത്തില് പകര്ന്നിട്ടങ്കുടിക്കുക 43
ജ്യോ15.44/ ക്ഷ്വേളജാലമശേഷം പോം മൃതിയുണ്ടെങ്കിലപ്പൊഴേ
രോമകൂപേഷു വന്നീടും സേവിച്ചോരൌഷധം നൃണാം 44
ജ്യോ15.45/ ഏതല് സമൂലം ചൂര്ണ്ണിച്ചു മുന്തിരിങ്ങയതും പുനഃ
പുരാണമുളകും വ്യോഷം താര്ക്ഷ്യചൂര്ണ്ണവുമെന്നിവ 45
ജ്യോ15.46/ സമാംശം പൊടി വസ്ത്രത്തിലിട്ടരിച്ചിട്ടെടുത്തുടന്
സംഗ്ര്ഹേല് ശൃംഗപാത്രേഷു വിമലേഷു ഭിഷഗ്വരഃ 46
ജ്യോ15.47/ വിഷാര്ത്തനാഗമിച്ചീടില് പിഴിഞ്ഞാശു മുയല്ച്ചെവി
പാത്രത്തിലാക്കി ദഷ്ടന്റെ വാമഹസ്തേ കൊടുക്കുക 47
ജ്യോ15.48/ മറ്റേക്കൈ കൊണ്ടു ചൂര്ണ്ണത്തെ കാശുവാട്ടമതില് ക്ഷിപേല്
തജ്ജലം കൃഷ്ണമായീടില് മരിച്ചീടുമസംശയം 48
ജ്യോ15.49/ അല്ലായ്കിലതു സേവിച്ചാല് ക്ഷയിക്കും ക്ഷ്വേളവും ദൃഢം
തല് ചൂര്ണ്ണം കുഴല് വെച്ചിട്ടു മൂക്കിലൂതിക്കരേറ്റുക 49
ജ്യോ15.50/ മോഹിച്ചവനുണര്ന്നീടും ഇറങ്ങീതും വിഷങ്ങളും
അത്യന്തം ശുദ്ധമേതത്തു ദേയം ശുദ്ധായ കേവലം 50
ജ്യോ15.51/ ആനപ്പിണ്ടി മയില്പ്പിലി കൊഴിഞ്ഞില് കരളേകവും
ശുഷ്കമാം ഗോമയം വേളയിവയെല്ലാമെടുത്തുടന് 51
ജ്യോ15.52/ മൂര്ര്ദ്ധ്വിങ്കന്നു കീഴ്പ്പോട്ടേയ്ക്കുഴിവൂ നഷ്ടമാം വിഷം
അതു പിന്നെ വ്രണത്തിന്റെ കിഞ്ചില് ദൂരേ വിനിക്ഷിപേല് 52
ജ്യോ15.53/ ദേവതാപീദയും ബാലഗ്ര്ഹപീദ വിഷങ്ങളും
യക്ഷഗന്ധര്വ്വഭൂതാദിബാധയും തീര്ന്നുപോം ദൃഢം 53
ജ്യോ15.54/ ശുദ്ധവേളയിടിച്ചിട്ടു സമൂലം പിഴിവൂ ജലേ
തീമ്മേല് വെച്ചു കുറുക്കീട്ടു പാതി വറ്റുകിലപ്പൊഴേ 54
ജ്യോ15.55/ വിഷസുപ്തനുണര്ന്നീടും അല്ലെങ്കില് ജീവനില്ലയാം
എത്രയും ബുദ്ധിമുട്ടീടില് ചെയ്യാമരുതതെന്നിയേ 55
ജ്യോ15.56/ ലേഹാജ്യതൈലഗുളികയായതിനൊക്കെയും
ഏകാംശം വേളയും കൂട്ടിക്കൊള്വൂ സമൂലവും 56
ജ്യോ15.57/ ഗുപ്തമേതത്തു ശാസ്ത്രേഷു വിഷാണാം പരമൌഷധം
ഗുരൂപദേശതോജ്ഞാത്വാ തത്തല് കര്മ്മ സമാചരേല് 57
ജ്യോ15.58/ കാഞ്ഞിരത്തിന് പഴത്തിന്റെ പശ മര്ദ്ദിച്ചെടുത്തുടന്
ഏശുനാള് വയിലത്താക്കീട്ടുണക്കേണമതില് പുനഃ 58
ജ്യോ15.59/ വയമ്പും പെരുതാം കായം മേത്തോന്നിക്കന്ദമെന്നിവ
തൂക്കിപ്പാതിയതില് കൂട്ടി മര്ദ്ദിപ്പൂ ദിവസത്രയം 59
ജ്യോ15.60/ തസ്മിന് പുനഃ സോമനാദികായം നാലൊന്നു ചേര്ത്തുടന്
ചതുരക്കള്ളിതന് പാലില് മര്ദ്ദിപ്പൂ ദിവസത്രയം 60
ജ്യോ15.61/ തേങ്ങാത്തൊണ്ഡിയിലാക്കീട്ടു സൂക്ഷിപ്പൂ യത്നതഃ പുനഃ
കയ്യിന്മേല് തേചുകൊണ്ടീടില് എല്ലാ സര്പ്പം പിടിക്കലാം 61
ജ്യോ15.62/ ഇതു നസ്യത്തിനും നന്നു മോഹവും വിഷവും കെടും
മര്ദ്ദിച്ചു കടികൊണ്ടേടം പിരട്ടീടുവതിന്നുമാം 62
ജ്യോ15.63/ മുരിങ്ങവേര്മേല്ത്തൊലിയും വയമ്പും കായവും പുനഃ
ത്ര്യൂഷണം ച തഥാ ദുഗ്ധീ നീലീമൂലവുമെന്നിവ 63
ജ്യോ15.64/ കാടിതന്നിലരച്ചിട്ടു കയ്യിന്മേല് തേച്ചു കൊണ്ടത്x
പിടിച്ചുകൊണ്ടാല് പാമ്പൊന്നും കടിച്ചീടുകയില്ലിഹ 64
ജ്യോ15.65/ പാനലേപാഞ്ജനാദിക്കും നന്നേറ്റം വിഷസങ്കടേ
ധൂപിച്ചുകൊള്കയതിനാലെന്നാലും തീര്ന്നുപോം വിഷം 65
ജ്യോ15.66/ കാഞ്ഞിരത്തിന് മുരട്ടുണ്ടായതിന്മേലാശ്രയിച്ചെഴും
കരളേകമതിന്മൂലം പേഷിച്ചിട്ടു ഭുജങ്ങളില് 66
ജ്യോ15.67/ തേച്ചുകൊണ്ടു ഭുജംഗത്തെ പിടിച്ചിട്ടു കളിക്കലാം
കടിയാ വാ പിളര്ന്നീടാ തഥാ നാഗങ്ങളൊന്നുമേ 67
ജ്യോ15.68/ സ്ഫോടികാമൂലവും ദൂര്വ്വാ രണ്ടും കൂട്ടിച്ചവച്ചുടന്
ഊതിക്കൊള്കമുഖ്ത്തെന്നാല് പാമ്പൊന്നും വാ പിളര്ന്നിടാ 68
ജ്യോ15.69/ വ്യോഷവും വിഷവേഗത്തിന്വേരും വായിലിരിക്കിലോ
അവനെപ്പാമ്പു കടിയാ കടിച്ചിടില് വിഷം നഹി 69
ജ്യോ15.70/ അങ്കുരിച്ചുയരപ്പെട്ട കാരസ്കരമതിന് കുരു
ഇലപോക്കി ക്കരേചേര്ത്തു പിടിച്ചാല് കടിയാ ഫണി 70
ജ്യോ15.71/ ഉരുക്കോ വളയോ തീര്ത്തിട്ടതിലാക്കി ധരിയ്ക്കിലും
വിഷഭീതി വരാ നൂനം പിഷ്ട്വാ തേപ്പൂ വിഷാപഹം 71
ജ്യോ15.72/ വെള്ളം തട്ടാതങ്കുരിച്ചു നില്ക്കുന്ന മൂരുവള്ളി തന്
മൂലം പൊരിച്ചുകാട്ടീടില് പാഞ്ഞുപോം സര്പ്പമൊക്കെയും 72
ജ്യോ15.73/ വിലദ്വാരത്തിലിട്ടേച്ചാല് അതില് പാമ്പു ക്ടന്നിടാ
അമ്മരുന്നു കൊടുത്തീടില് സ്തംഭിച്ചീടും ഭുജംഗമം 73
ജ്യോ15.74/ അതുപേഷിച്ചു തേച്ചാലും കുടിച്ചീടുകിലും തഥാ
വിഷപീദകളെല്ലാം പോം ക്ഷിപ്രമൌഷധവീര്യ്യതഃ 74
ജ്യോ15.75/ ചതുരക്കള്ളി തന്മൂലം വടക്കോട്ടാശ്രയിച്ചത്x
ധൃത്വാ കര്ക്കടമാസത്തില് സൂര്യ്യവാരേ+ അയസാ വിനാ 75
ജ്യോ15.76/ ധരിച്ചു കൊണ്താല് സര്പ്പാദി കാകോളങ്ങളകപ്പെടാ
ചിത്രനാള് പനമേലിത്തിള് പറിച്ചിട്ടു ധരിക്കിലും 76
ജ്യോ15.77/ ഏതന്മര്ദ്ദിച്ചു തേച്ചാലും കുടിച്ചീടുകിലും പുനഃ
ക്ഷ്വേളമെല്ലാം ഒഴിഞ്ഞീടും ദഷ്ടാനാം ക്ഷിപ്രമേവ ച 77
ജ്യോ15.78/ കുന്നമക്കിയുടേ മൂലം ശസ്ത്രം കൂടാതെടുത്തുടന്
അംഗുലീയത്തിലാക്കീട്ടു വിരല്മേലിട്ടു കൊണ്ടത്x 78
ജ്യോ15.79/ ചവിട്ടീടുകിലും താവല് കടിച്ചീടാ ഭുജംഗമം
വെളുത്തിരിക്കും കൂമുള്ളിന് മൂലം കൊണ്ടന്നു കാട്ടുക 79
ജ്യോ15.80/ കടത്തീടുകിലും തദ്വല് ഗമിച്ചീടാ ഭുജംഗമം
പൊരിച്ചിട്ടഞ്ജലീകരം പാലില്പ്പേഷിച്ചു കൊണ്ടത്x 80
ജ്യോ15.81/ കയ്യില് വെച്ചതു കാട്ടീടില് വരും ചാരത്തു പാമ്പുകള്
കാടിയില് ത്രുടി പേഷിച്ചു തളിച്ചാല് പാമ്പു പോം ദ്രുതം 81
ജ്യോ15.82/ ഉള്ളിയും കപ്പല്മുളകും കായവും നാരകത്തില
കൂട്ടിപ്പുകച്ചാല് പാമ്പെല്ലാം മറ്റൊരേടത്തു പാഞ്ഞു പോഅം 82
ഇതി ജ്യോത്സ്നികാ ചികിത്സായാം സര്വ്വമഹാചികിത്സാധികാരഃ
[16]സര്പ്പോല്പത്തി
ജ്യോ16.1/ പ്രണമ്യ ദന്തിരാജസ്യ വദനം സദനം ശ്രിയഃ
വക്ഷ്യേ സര്പ്പന്വയോല്പ്പത്തിം ഭാഷയാ കേരളാഖ്യയാ 1
ജ്യോ16.2/ അനന്തോഗുളികശ്ചൈവ വാസുകീ ശംഖ്പാലകഃ
തക്ഷകശ്ച മഹാപദ്മഃ പദ്മഃ കാര്ക്കോടകസ്തഥാ 2
ജ്യോ16.3/ നാലു വംശത്തിലും ക്കൂടെ എട്ടു നാഗങ്ങളിങ്ങിനെ
സംഭവിച്ചിതു പോല് പണ്ടു ഭീമകാമശരീരികള് 3
ജ്യോ16.4/ വിപ്രസര്പ്പങ്ങളാകുന്നു ശേഷനും ഗുളികാഹിയും
വൈശ്വാനരന്റെ പുത്രന്മാര് വര്ണ്ണവും വഹ്നി പോലെയാം 4
ജ്യോ16.5/ സഹസ്രം കുറയാതുണ്ടു ഫണമിച്ചൊന്നവര്ക്കിഹ
ഫണങ്ങള്ക്കൊക്കെയും പാര്ത്താല് ചക്രം പോലടയാളമാം 5
ജ്യോ16.6/ ഇന്ദ്രാത്മജന്മാരാകുന്നൂ വാസുകീ ശംഖപാലകൌ
വര്ണ്ണവും പീതമായുള്ളൂ രാജസര്പ്പങ്ങളാമവര് 6
ജ്യോ16.7/ മസ്തകങ്ങളുമെണ്ണൂറീതുണ്ടു പോല് അടയാളവും
ലാംഗലം പോലെയാകുന്നു ഫണങ്ങള്ക്കെന്നു കേള്പ്പിത്x 7
ജ്യോ16.8/ തക്ഷകശ്ച മഹാപദ്മസ്തതോ വായുസുതാവുഭൌ
വൈശ്യജാതികളാകുന്നു ദേഹവും ശ്യാമ വര്ണ്ണമാം 8
ജ്യോ16.9/ അഞ്ഞൂറു ഫണവും തേഷാം ഛത്രം പോഅലടയാളവും
ശൂദ്രജാതികളായീടും പദ്മകാര്ക്കോടകാഹികള് 9
ജ്യോ16.10/ അവര്ക്കു താതന് വരുണന് ദേഹവര്ണ്ണം വെളുത്തുമാം
തത്യോഃ ഫണങ്ങള് മുന്നൂറീതവറ്റില് സ്വസ്തികാങ്കവും 10
ജ്യോ16.11/ എട്ടുപേര്ക്കും സുതന്മാരഞ്ഞൂറീതുളവായിപോല്
അജരാ+അമരണാസ്സര്വ്വേ താതതുല്യാ ഭുജംഗമാഃ 11
ജ്യോ16.12/ അവര്ക്കും മക്കളുണ്ടായീ സംഖ്യകൂടാതെ പാമ്പുകള്
മിക്കതും കൊന്നു ഭക്ഷിച്ചാല് വൈനതേയന് മഹാബലന് 12
ജ്യോ16.13/ അനന്തന് വിഷ്ണുവെച്ചെന്നു സേവിച്ചാന് ക്ഷീരസാഗരേ
തഥാ വാസുകിചെന്നിട്ടു ശങ്കരം ശരണം യയൌ 13
ജ്യോ16.14/ ഇന്ദ്രനെച്ചെന്നു സേവിച്ചാന് തക്ഷകന് താനുമങ്ങിനെ
ശേഷിച്ചവര് ഭയപ്പെട്ടു നാനാദേശാന്തരങ്ങളില് 14
ജ്യോ16.15/ പുക്കൊളിച്ചു വസിച്ചീടുന്നുണ്ടു പോലിന്നുമങ്ങിനെ
പാരാവാരോദരേ ശൈലകന്ദരേ ബലിമന്ദിരേ 15
ജ്യോ16.16/ ഇന്ദ്രാലയെ ച ഭൂമൌ ച വസിച്ചീടുന്നു ഭോഗികള്
മൂര്ഖന് മണ്ഡലി രാജിലമിവര് ഭൂമൌ വസിച്ചവര് 16
ജ്യോ16.17/ വേന്തിരന്മാരുമുണ്ടായീതവറ്റിന് സങ്കരങ്ങളായ്
മൂര്ഖന്മാരിരുപത്തിയാറു ജാതി മണ്ഡലി ഷോഡശ 17
ജ്യോ16.18/ രാജിലം പതിമൂന്നുണ്ടു മൂവ്വേഴുണ്ടങ്ങു വേന്തിരന്
കര്ക്കടാദിത്രിമാസത്തിലുണ്ടാം സര്പ്പിക്കു ഗര്ഭവും 18
ജ്യോ16.19/ നാലുമാസം തികഞ്ഞീടുംനേരം മുട്ടയിടും ക്രമാല്
എഴേഴു മുട്ട മൂന്നേടത്തിരുപത്തൊന്നങ്ങിനെ 19
ജ്യോ16.20/ ചുകന്നും പീതമായിട്ടും മിശ്രമായിട്ടുമാമത്x
ചുകന്നതെല്ലാം സ്ത്രീലിംഗം പുരുഷന് പീതമായത്x 20
ജ്യോ16.21/ മിശ്രമായിട്ടിരിയ്ക്കുന്നതെല്ലാം ജാതി നപുംസകം
അവിടെക്കാത്തു നിന്നീടും മുട്ടയിട്ടൊരു പാമ്പു താന് 21
ജ്യോ16.22/ പതിനഞ്ചു ദിനം ചെന്നാലണ്ഡം പൊട്ടിശ്ശിശുക്കളാം
നീളമഞ്ചംഗുലം ദേഹം ചുകന്നു തല കൃഷ്ണമാം 22
ജ്യോ16.23/ താന്തന്നെയെല്ലാം തിന്നീടും മൂന്നിനെത്തിന്കയില്ല പോല്
എന്നതില് സ്ത്രീയതാമൊന്നു പുരുഷന് തന്നെ മറ്റത്x 23
ജ്യോ16.24/ നപുംസകമതായീട്ടു മൂനിലൊന്നു വരും ദൃഢം
ഏഴു രാത്രി കഴിഞ്ഞാലീ മൂന്നും കാണ്ണു മിഴിച്ചിടും 24
ജ്യോ16.25/ പിന്നെപതിനഞ്ചു ദിനം ചെന്നാല് സുബോധമുളവായ്വരും
തദാ സൂര്യ്യനേ നോക്കീട്ടു ഭജിക്കും ദൃഢമായവന് 25
ജ്യോ16.26/ ഏവം വിംശതി നാള് ചേന്നാല് പല്ലു മുപ്പത്തിരണ്ടുളാം
നാലുണ്ടതില് വിഷപ്പല്ല്x വാമദക്ഷിണപാര്ശ്വഗഃ 26
ജ്യോ16.27/ \81എകരാളീ\81ള് \81എമകരീ\81ള് \81എകാളരാത്രീ\81ള് ച \81എയമദൂതികാ\81ള്
ഇച്ചൊന്ന നാലുപല്ലിന്നും വിഷവൃദ്ധി യഥാക്രമം 27
ജ്യോ16.28/ ഒരുമാസേന സിദ്ധിക്കും പിന്നെ മാതാവു പോം വഴി
സഞ്ചരിക്കും സദാ കാലം തള്ളയേപ്പിരിയും പുനഃ 28
ജ്യോ16.29/ ആറു മാസം കഴിഞ്ഞീടില് തോല് കിഴിക്കും ക്രമാല് പുനഃ
കൈനീളം നീളമുണ്ടാകും വത്സരാര്ധേന പാമ്പുകള് 29
ജ്യോ16.30/ ഇച്ചൊന്ന കാലത്തല്ലാതെ ജനിക്കും വേന്തിരാഹികള്
മൂര്ഖാദി മൂനുപാമ്പിന്നും വാതപിത്തകഫം ക്രമം 30
ജ്യോ16.31/ ദോഷം മിശ്രമതായീടും വേന്തിരാഹിക്കതൊക്കവേ
ഫണവും വേഗവും പാരമുണ്ടാം ദര്വ്വീകരാഹിനാം 31
ജ്യോ16.32/ നീളം ചുരുങ്ങി മേലെല്ലാം മണ്ഡലാകാര രേഖയും
ശീഘ്രം ഗമിച്ചു കൂടാതെ കാണാം മണ്ഡലിജാതിയെ 32
ജ്യോ16.33/ നീളത്തിലും വിലങ്ങത്തും ബഹുരേഖകള് പൂണ്ടുടന്
സ്നേഹം പിരണ്ടപോലാകും രാജിലങ്ങളതൊക്കയും 33
ജ്യോ16.34/ പാമ്പിന്നിരുപുറം കൂടിപ്പാദമുണ്ടിരുപത്തുനാല്
അത്യന്തം ചെരുതായുള്ളൂ കാണ്മാന് പണിയേറ്റവും 34
ജ്യോ16.35/ നേത്രങ്ങള് കൊണ്ടു ശബ്ദത്തെഗ്രഹിക്കും കര്ണ്ണമില്ല പോല്
ജിഹ്വാഗ്രം രണ്ടതാം പാമ്പിന്നൊക്കെയും കോപവും ബഹു 35
ജ്യോ16.36/ ഇടിയും മയിലും പൂച്ച പന്നി ചെന്നായ കീരിയും
തഥാ ശ്യേന ചകോരാദിയൊന്നും കൊന്നില്ലയെങ്കിലോ 36
ജ്യോ16.37/ നൂറ്റെട്ടു വത്സരം പിന്നേയൊരു പന്ത്രണ്ടു വര്ഷവും
ജീവിച്ചിരിക്കും സര്പ്പങ്ങളൊക്കെയും ധരണീതലേ 37
ഇതി ജ്യോത്സ്നികാ ചികിത്സായാം നാഗോല്പ്പത്തിക്രമാധികാരഃ
[17]സര്പ്പലക്ഷണാദ്യ്ധികാരം
ജ്യോ17.1/ ശേഷാദ്യ്ഷട ഭുജംഗാനാം പ്രവക്ഷ്യേ ദേഹലക്ഷണം
സഞ്ചാരസമയം ചൈഷാം നിവാസസ്ഥലമപ്യഥ 1
ജ്യോ17.2/ അനന്തന്നു ശിരസ്സിങ്കല് കണ്ണിലും ബിന്ദുവുണ്ടിഹ
സ്തബ്ധങ്ഗളാകും നേത്രങ്ങളീവണ്ണം ലക്ഷണങ്ങളാം 2
ജ്യോ17.3/ വാസുകിയ്ക്കുത്തമാംഗത്തില് സ്വസ്തികം പോലെ രേഖയും
ഇടത്തേ ഭാഗമേ കൂടെ വീക്ഷണങ്ങളുമായ്വരും 3
ജ്യോ17.4/ തക്ഷകാഹി വലത്തൂടെ കടാക്ഷിക്കും മുഹുര്മ്മുഹുഃ
അവന്നു വേഗവും പാരം മൂര്ദ്ധാവില് പഞ്ചബിന്ദുവും 4
ജ്യോ17.5/ ശൂലരേഖശിരസ്സിങ്കലുരസ്സ്യര്ദ്ധേന്ദു രേഖയും
കണ്ഠരേഖ സദായാനമപി കാര്ക്കൊടകന്നിഹ 5
ജ്യോ17.6/ പുച്ഛമേറ്റമിളക്കീടും പദ്മനാം ഫണിനായകന്
അവ്ന്നു മസ്തകത്തിങ്കല് പദ്മം പോലുള്ള രേഖ്യും 6
ജ്യോ17.7/ നിമേഷവും സദാകാലം കണ്ഠത്തില് മൂന്നു രേഖയും
ഇന്ദീവരാങ്കവും മൂര്ദ്ധ്നി മഹാപദ്മന്നു ലക്ഷണം 7
ജ്യോ17.8/ ശംഖപ്പാലന്നു മൂര്ദ്ധാവില് ശംഖു പോലുള്ള രേഖ്യും
ഭീഷണാകാരമായുള്ള നോക്കുമുണ്ടാം പുനഃ പുനഃ 8
ജ്യോ17.9/ നിശ്വാസോച്ഛ്വാസശബ്ദങ്ങള് പാരമാംഗുളികന്നിഹ
തത്തജ്ജാതിയിലുള്ളൊര്ക്കുമീവണ്ണം തന്നെ ലക്ഷണം 9
ജ്യോ17.10/ പൂര്വ്വാഹ്നേ സഞ്ചരിച്ചീടും വിപ്രസര്പ്പങ്ങളൊകെയും
ഭക്ഷിക്കും വായുവെത്തന്നെ ചൊല്ലാം വാഴുന്ന ദേശവും 10
ജ്യോ17.11/ നിധിനിക്ഷെപധാന്യങ്ങള് സംഗ്രഹിക്കുന്ന ശാലയില്
പര്വ്വതേഷു വനേഷ്വേവ സന്തതം ച വസന്തി തേ 11
ജ്യോ17.12/ രാജസര്പ്പങ്ഗള് മദ്ധ്യഹനേ സഞ്ചരിക്കും ഭയം വിനാ
അവര്ക്കു ഭക്ഷണത്തിന്നു മൂഷികന്മാരുമായ്വരും 12
ജ്യോ17.13/ പ്രാകാരങ്ങളിലും തദ്വല് പുണ്യവൃക്ഷങ്ങള് തന്നിലും
വസിക്കും രാജസപ്പങ്ങള് പദ്മഷണ്ഡാദിയിങ്കലും 13
ജ്യോ17.14/ തഥാ സായാഹനകാലത്തു ചരിക്കും വൈശ്യജാതികള്
ഭക്ഷണത്തിന്നു മണ്ഡൂകമാകുമിച്ചൊന്നവര്ക്കിഹ 14
ജ്യോ17.15/ തെരുവീഥിയിലും നാനാ ഭൂരുഹങ്ങളിലും പുനഃ
പുരമുറ്റത്തടുത്തേടം കൂടെ വാഴും സദൈവ തേ 15
ജ്യോ17.16/ ശൂദ്രാദികള്ക്കു സഞ്ചാരം രാത്രിയിങ്കലതായ്വരും
ലഭിച്ചതെല്ലാം ഭക്ഷിക്കും വാണീടും ജലസന്നിധൌ 16
ജ്യോ17.17/ യജ്ഞാലയേ പശുഗൃഹേ ജീര്ണ്ണകൂപേ ചതുഷ്പഥേ
കണ്ടകാഢ്യദ്രുമേഷ്വേവ ദ്വീപേഷു ച വസന്തി തേ 17
ജ്യോ17.18/ മണവും മാര്ദ്ദവം പാരംമുള്ള പുഷ്പങ്ങളൊക്കെയും
ഭക്ഷിക്കും ബ്രാഃമണന്മാരാം സര്പ്പജാതികളൊക്കവേ 18
ജ്യോ17.19/ തഥാ ഭൂപാല നാഗങ്ങള് ഭുജിക്കുന്നവ ചൊല്ലുവന്
ക്ഷീരം തുഷാരതോയാദി സ്വാദുദ്രവ്യങ്ങളാമിവ 19
ജ്യോ17.20/ ഊരവ്യോരഗമെല്ലാമേ ഭക്ഷിക്കും ലവണാമിഷം
ഭേകാദി മുന്പേ ചൊന്നുള്ളതവയും കണ്ടുകൊള്ളുക 20
ജ്യോ17.21/ ശൂദ്രജാതികളായീടും പന്നഗന്മാര്ക്കൊരിക്കലും
ഭക്ഷണദ്ര്വ്യകൃത്യങ്ങളില്ലപോല് ചൊല്ലുവാനിഹ 21
ജ്യോ17.22/ സഭായാം ദേവഗേഹേ ച ക്ഷേത്രേ ശൂന്യഗൃഹേ തഥാ
പലാശാശ്വത്ഥവൃക്ഷേഷു വസന്തി ദ്വിജപന്നഗാഃ 22
ജ്യോ17.23/ കുഡ്യാദൌ ച രഥത്തിന്മേലത്തിയാല് പുളി തന്നിലും
ശിംശപാര്ജ്ജുനവൃക്ഷേഷു വസന്ത്യേവ നൃപോരഗാഃ 23
ജ്യോ17.24/ മുരുക്കുമിലവും മറ്റും കണ്ടകാഢ്യദ്രുമങ്ങളില്
ജലകൂപത്തിലും കൂടെ വാണിടും വൈശ്യജാതികള് 24
ജ്യോ17.25/ സര്വ്വത്രമേവും ശൂദ്രന്മാരായ സര്പ്പങ്ങളൊക്കയും
വല്മീകത്തിലിതെല്ലാരും വാണിടും സര്പ്പജാതികള് 25
ജ്യോ17.26/ പുത്തന് മഴ വരും കാലം മൃത്ഗന്ധാനുഭവാശയാ
സഞ്ചരിക്കും സദാ കാലം സര്വ്വേ സര്വ്വത്ര ഭോഗിനഃ 26
ജ്യോ17.27/ ഊര്ദ്ധ്വലോകത്തു നോക്കീടും വിപ്രസര്പ്പങ്ങളൊക്കയും
നേരേ നോക്കും രാജസര്പ്പം രണ്ടു ഭാഗത്തു വൈശ്യനും 27
ജ്യോ17.28/ കീഴ്പ്പോട്ടു ഭൂമിയേ നോക്കിയാടീടും ശൂദ്രജാതികള്
തങ്ങള് തങ്ങള് വസിക്കുന്ന ദേശത്തിങ്കന്നതൊക്കെയും 28
ജ്യോ17.29/ സഞ്ചരിക്കുന്ന നേരത്തും കടിച്ചീടും ഭുഞംഗമം
കാലദേശങ്ങള് ചിന്തിച്ചു ജാതിയേ നിശ്ചയിക്കണം 29
ജ്യോ17.30/ പന്നഗങ്ങള് കടിച്ചീടാന് കാരണം പലതുണ്ടിഹ
ഭീതികൊണ്ടും കടിച്ചിടും മദമ് കൊണ്ടും തഥൈവ ച 30
ജ്യോ17.31/ വിശപ്പും ദാഹവും പാരം പെരുത്താലും കടിച്ചിടും
പുത്രനാശം വരുത്തീടുമെന്നോര്ത്തും മുട്ടയിട്ട നാള് 31
ജ്യോ17.32/ കടിക്കും പിന്നതല്ലാതെ സ്പര്ശിച്ചാലും കടിച്ചിടും
ഭക്ഷണദ്രവ്യമെന്നോര്ത്തും ദംശിച്ചീടും ഭുജംഗമം 32
ജ്യോ17.33/ വിഷം വര്ദ്ധിച്ചു സഹിയാതിരികുന്നേരവും തഥാ
ജന്മാന്തരങ്ങളില് ദ്വേഷമുള്ള പാമ്പും കടിച്ചിടും 33
ജ്യോ17.34/ വൈരമുള്ളതു ദംശിച്ചല് വരും മരണമഞ്ജസാ
മദം കൊണ്ടുകടിച്ചാലും തഥാ തെക്കോട്ടു പോം ദൃഢം 34
ജ്യോ17.35/ കോപിച്ചിട്ടാകിലും തദ്വല് പിന്നെ ക്ഷുത്തുള്ളതെങ്കിലോ
വിഷമേറ്റമതുണ്ടാകും നിര്വ്വിഷം ഭീതസര്പ്പജം 35
ജ്യോ17.36/ മറ്റുള്ള ഹേതുവ്വാലെങ്കില് ക്ഷിപ്രം നീക്കീടലാം വിഷം
വെള്ളത്തില് വീണപ്പമ്പിന്നു വിഷമേറ്റം ക്ഷയിച്ചുപോം 36
ജ്യോ17.37/ പേടിച്ചതിന്നു കാകോളം നിതരാം സ്വല്പമായ്വരും
ക്രീഡകൊണ്ടു തളര്ന്നുള്ള പ്പമ്പിനും പുനരങ്ങിനെ 37
ജ്യോ17.38/ പാഞ്ഞു പാഞ്ഞന്യദേശത്തു പോന്നതിന്നും കൃശം വിഷം
കീരിയോടേറ്റുതോറ്റിട്ടു പാഞ്ഞ പാമ്പതിനും തഥാ 38
ജ്യോ17.39/ മണ്ഡൂകാദികളെത്തിന്ന നേരവും സ്വല്പമാം വിഷം
വിഷശാന്തി വരുത്തുന്നോരൌഷധ്ത്തിന്റെ കീഴിലോ 39
ജ്യോ17.40/ ചിരകാലം കിടന്നോരു പാമ്പിന്നും സ്വല്പമാം വിഷം
തേഷാം ബലാബലത്തിന്നു തക്കവണ്ണം ചികിത്സകള് 40
ജ്യോ17.41/ ചെയ്വൂ മന്ത്രൌഷധാദ്യൈശ്ച ഗുരുവാക്യക്രമാല് ഭിഷക്
അനുവര്ത്തിച്ചിറക്കേണം വിപ്രരാജാഹികള് വിഷം 41
ജ്യോ17.42/ അന്യസര്പ്പവിഷം വിദ്വാന് ബലാല്ക്കാരേണ സംഹരേല്
ഇച്ചൊന്നതെല്ലാം ചിന്തിച്ചു രക്ഷിക്ക വിഷദഷ്ടനെ 42
വര്ദ്ധിക്കും കീര്ത്തിയായുസ്സും ലഭിക്കും മംഗലങ്ങളും?
ഇതി ജ്യോത്സ്നികാ ചികിത്സായാം സര്പ്പലക്ഷണാദ്യധികാരഃ
[18]വൈദ്യപാരമ്പര്യ്യഃ
ജ്യോ18.1/ പുരാ പ്രജാനാം രക്ഷാര്ത്ഥം കമലോത്ഭവനഞ്ജസാ
വൈദ്യശാസ്ത്രങ്ങള് നിര്മ്മിച്ചിട്ടവയെല്ലാം സലക്ഷണം 1
ജ്യോ18.2/ ദക്ഷപ്രജാപതിക്കായി കൊടുത്താനവനും പുനഃ
അശ്വിനീദേവകള്ക്കൊക്കെ പഠിപ്പിച്ചതു സാദരം 2
ജ്യോ18.3/ പുരൂഹതനുമവ്വണ്ണമവരോടു ഗ്രഹിച്ചത്x
അവനാല് ദത്തമായ്വന്നിതത്രിപുത്രാദികള്ക്കിഹ 3
ജ്യോ18.4/ അത്രിമാമുനിപുത്രന്മാരാദിയായ മഹത്തുകള്
മറ്റുള്ള മുനിമാര്ക്കെല്ലാം ദ്വിജന്മാര്ക്കും കൊടുത്തിത്x 4
ജ്യോ18.5/ അവരോടു ഗ്രഹിച്ചിട്ടും പലരുണ്ടായി ഭൂമിയില്
തത്ര കാശ്യപഗോത്രത്തില് സംഭവിച്ചൂ ഗുരുര്മ്മമ 5
ജ്യോ18.6/ ശ്രീഗിരീശപുരീശസ്യ പൂജായാം തല്പരസ്സ വൈ
യസ്യ വാഗമൃതേനൈവ വിഷാവിഷ്ടഃ സുഖീ ഭവേല് 6
ജ്യോ18.7/ താദൃശസ്യ ഗുരോരാസീദാത്മജശ്ചാത്മസന്നിഭഃ
താവുഭൌ വാസുദേവാഖ്യൌ വസുദേവശിവപ്രിയൌ 7
ജ്യോ18.8/ സ്വകര്മ്മണാ ച തപസാ ദ്യോതമാനൌ ദ്വിജോത്തമൌ
കാശ്യപാന്വയവീര്യ്യാച്ച സമ്പ്രദായബലേന ച 8
ജ്യോ18.9/ വിഷസംഹരണേ ദക്ഷാവേതൌ ഭൂസുരസത്തമൌ
താഭ്യാം ഗുരുഭ്യാമാജ്ഞപ്തഃ കൃപയാ വൈദ്യകര്മ്മണി 9
ജ്യോ18.10/ വിശേഷാന്മാതുലേനാപി നിയുക്തോഹംസയോഗിനാ
തേഷാം കൃപാബലാദാപ്തവൈദ്യലേശേന നിര്മ്മിതാ 10
ജ്യോ18.11/ നാരായണേന ഭാഷേയം ചികിത്സാ ജ്യോത്സ്നികാഭിധാ
ആചാര്യ്യകരുണാപൂര്ണ്ണസുധാഭാനുവതെപ്പൊഴും 11
ജ്യോ18.12/ ആധാരമായ് ഭ്വിക്കേണം മദുക്തം ജ്യോത്സ്നികക്കിഹ
സാധുക്കളിലിതിലേതാനും പിഴയുണ്ടെങ്കിലൊക്കെയും 12
ജ്യോ18.13/ പാലില് കീലാലബിന്ദുക്കളെന്നപോലോര്ത്തു കൊള്ളുവിന്
കല്യാണമായ വാക്യത്തിലകല്യാണമിരിക്കിലും 13
ജ്യോ18.14/ അതും കല്യാണമായീടും വാല്മീകേരനുഭൂതിവത്x
തസ്മാല് ഗുരൂണാം ദെവാനാം സതാം ച വിദുഷാമപി 14
ജ്യോ18.15/ അസ്തു സമ്യക് സദാ മോദഃ തേഭ്യഃ പ്രതിദിനം നമഃ
ഇയം ലോകോപകാരാര്ത്ഥം ചികിത്സാ ജ്യോത്സ്നികാന്ഭിധാ 15
ഗുരോരദഭ്രകാരുണ്ണ്യാദ്വിലസത്വവനീതലേ?
ഇതി ജ്യോത്സ്നികാ ചികിത്സായാം വൈദ്യപാരമ്പ്ര്യ്യാധികാരഃ
Note
തിരുത്തുകPlease correct Chillaksharas in the above text. They can be searched by letter x (small).