ഇന്ദ്യായിലെ സ്ത്രീജനങ്ങൾക്ക പ്രയോജനത്തിനായിട്ട ഒരു മദാമ്മ അവർകൾ എഴുതിയ ഇമ്പമായ ചരിത്രങ്ങൾ
ഇന്ദ്യായിലെ സ്ത്രീജനങ്ങൾക്ക പ്രയോജനത്തിനായിട്ട ഒരു മദാമ്മ അവൎകൾ എഴുതിയ ഇമ്പമായ ചരിത്രങ്ങൾ രചന: (1858), പരിഭാഷകൻ : ജോസഫ് പീറ്റ് |
[ 5 ] ഇന്ദ്യായിലെ
സ്ത്രീജനങ്ങൾക്ക
പ്രയോജനത്തിനായിട്ട
ഒരു മദാമ്മ അവൎകൾ
എഴുതിയ
ഇമ്പമായ ചരിത്രങ്ങൾ.
PHULMANI AND KARUNA
TRANSLATED BY THE
REV. JOSEPH PEET
MAVELICARA.
COTTAYAM: C. M. PRESS 1858 [ 7 ] ഫുൽമോനി എന്നും കോരുണ
എന്നും പേരായ
രണ്ട സ്ത്രീകളുടേ കഥ.
൧ാം അദ്ധ്യായം.
വളരെകാലംമുമ്പെ ഇന്ദ്യായിൽ ഗംഗാനദിയുടെ
തീരത്തുള്ള ഒരു സ്ഥലത്ത പാൎപ്പാനായിട്ട ഞാൻ
പോയി. അവിടെ നിന്ന ഏകദേശം രണ്ട നാഴിക
ദൂരെ ഒരു ചെറിയ ഗ്രാമത്തിൽ പാൎത്ത ചില നാട്ടു
ക്രിസ്ത്യാനികളുമായിട്ട ഇനിക്കുണ്ടായിരുന്ന സഹ
വാസത്തെ കുറിച്ച ഞാൻ പിന്നീട പലപ്പോഴും സ
ന്തോഷത്തോട വിചാരിക്കയുണ്ടായിരുന്നു. പ്ര
ത്യേകമായിട്ട അവരിൽ ദൈവഭയമുള്ള ഒരു കുഡും
ബൎക്കാരുടെ കാൎയ്യം ഞാൻ ഇപ്പോഴും നല്ലവണ്ണം ഓ
ൎക്കുന്നു. അത മുഖാന്തരം എന്റെ സ്വന്ത വിശ്വാസം
ബലപ്പെടുകയും, സുവിശേഷത്തെക്കുറിച്ചുള്ള സത്യ
ത്തെയും ഇനിക്കുള്ള മുറയെയും ഞാൻ പഠിക്കയും
ചെയ്തതകൂടാതെ, നാം കണ്ട പഠിക്കുന്നതിനായിട്ട
ശുദ്ധമുള്ള ആളുകളുടെ ദൃഷ്ടാന്തങ്ങൾ വേദപുസ്ത
കത്തിൽ എഴുതിയിരിക്കുന്നതിനാൽ മേല്പറഞ്ഞ
കുഡുംബക്കാരുടെ കഥയും അവൈടെ ഞാനുമായിട്ട
അറിമുഖംവന്ന മറ്റ ചിലരുടെ വസ്തുതയും ചുരുക്ക
മായിട്ട എഴുതുകയും എന്റെ സ്വദേശത്തുള്ള ക്രി
സ്ത്യാനി സഹോദരിമാരിൽ വല്ലവരും അതിനെ വാ
യിപ്പാൻ ഇടവരികയും ചെയ്താൽ, അവൎക്ക് ഉപകാ
രം വരാതെയിരിക്കയില്ല എന്ന വിചാരിച്ചിട്ട ൟ
കഥ എഴുതുന്നു. [ 8 ] ഞാൻ മേല്പറഞ്ഞ സ്ഥലത്ത എത്തിയതിന്റെ
ശേഷം, എന്റെ സ്നേഹിതന്മാരായിട്ട ഉത്തമന്മാരാ
യവരെ തെരിഞ്ഞെടുക്കണമെന്ന നിശ്ചയിച്ച,
ആദ്യം തന്നെ അവിടത്തെ മിശിയോനരിയെയും
അയാളുടെ ഭാൎയ്യയെയും ചെന്നകണ്ടു, അവരോട,
ദൈവഭയവും ഭക്തിയും ഉണ്ണവർ ഇവിടെ ആരുള്ളു
എന്ന, താല്പൎയ്യമായിട്ട ചോദിച്ചപ്പോൾ, അയ്യൊ! ഇ
വിടെയുള്ള വെള്ളക്കാരിൽ മാൎഗ്ഗത്തെക്കുറിച്ച അല്പ
മെങ്കിലും താല്പൎയ്യമുള്ള ഒന്നൊരണ്ടൊപേർ മാത്രമെ
യുള്ളൂ. ശേഷമ്പേരുടെ ഹൃദയങ്ങൾ ലോകകാൎയ്യങ്ങ
ളിലും അതിലെ കൌതുകങ്ങളിലും മുങ്ങിക്കിടക്കുന്നു.
എന്നാൽ ഇവിടെ കൊള്ളാകുന്ന ഒരു ചെറിയ നാ
ട്ടുക്രിസ്ത്യാനിസഭയുണ്ട. അതിൽ ചിലർ തങ്ങൾ അ
നുസരിച്ചിരിക്കുന്ന മാൎഗ്ഗത്തിന്ന സാക്ഷാൽ അല
ങ്കാരങ്ങൾ ആകുന്നു എന്ന പറഞ്ഞു. ഇതു കേട്ട ഉട
നെ ൟ കൊള്ളാകുന്ന ജനങ്ങലെക്കുരിച്ച വളരെ കാ
ൎയ്യങ്ങളെ ചോദിച്ചറിഞ്ഞിട്ട കഴിയുമെന്നുണ്ടായിരു
ന്നാൽ അവരുടെ ഗ്രാമത്തിലേക്ക വേഗത്തിൽചെ
ന്ന അവരെ കാണണമെന്ന നിശ്ചയിച്ചും കൊ
ണ്ട, മിശിയോനരിയുടെ വീട്ടിൽനിന്ന ഞാൻ പോ
യി.
ഇത ഉണ്ടായി കുറെ നാൾ കഴിഞ്ഞശേഷം, എ
ന്റെ ഭൎത്താവ ഒരു ദിക്കിൽ അത്യാവശ്യജോലിയാ
യിട്ട പോകയാൽ അന്ന വൈകുന്നേരം ഇനിക്ക
തനിച്ചിരിപ്പാൻ മനസ്സില്ലാതെ നാട്ടുക്രിസ്ത്യാനിക
ളെ കാണ്മാൻ പോകുന്നതിന്ന ഇപ്പോൾ നല്ല സമ
യം എന്ന തോന്നീട്ട, അവരിൽ ചിലരുമായി അറി
മുഖംപിടിപ്പാൻ ഒരു ശിപായിയെ കൂട്ടിക്കൊണ്ട ഞാ
ൻ കാൽനടെക്ക പുറപ്പെട്ടു.
ആ നാട്ടുക്രിസ്ത്യാനികൾ പാൎത്തഗ്രാമം എന്റെ
വീട്ടിൽനിന്ന ഒരുമൈൽ ദൂരെ ആയിരുന്നതിനാൽ [ 9 ] അവിടെ നടന്ന ചെന്നപ്പോൾ ഞാൻ ക്ഷീണിച്ച
തുടങ്ങി. ആ ഗ്രാമത്തിൽ കേറിയ ഉടനെ മൂന്നനാല
വൃത്തികെട്ട പുരയിടങ്ങളും പുരകളും ഞാൻ കണ്ടു.
അവയുടെ വാതില്ക്കൽ അനേകം പൈതങ്ങൾ തീ
രെ വസ്ത്രം കൂടാതെ, മൺപുരകളും മൺ തൂണുകളും
ഉണ്ടാക്കി കളിച്ച ആൎപ്പിട്ടുംകൊണ്ട നിന്നു. ക്രിസ്ത്യാ
നികളുടെയും അജ്ഞാനികളുടെയും വീടുകൾ തമ്മിൽ
വേർതിരിച്ച അറിയുന്നതിന്ന ഒരു വ്യത്യാസവും കാ
ണ്മാൻ ഇല്ലാഞ്ഞതിനാൽ, ആവീടുകൾക്ക അകത്ത
കേറുന്നതിന്ന ഇനിക്ക മനസ്സില്ലാതെ മുന്നോട്ടത
ന്നെ പോയി.
ഇങ്ങിനെ നടന്നപോകുമ്പോൾ നല്ല വൃത്തിയും
പാൎക്കുന്നതിന്ന സൌഖ്യവുമുള്ള ഒരു വീടു കണ്ടു. അ
തിനകത്ത പാൎക്കുന്നവരുടെ സഖ്യതയെ വരുത്തു
ന്നതിന ഒരു നല്ല സമയം വന്നുകൂടുകയും ചെയ്തു.
എങ്ങിനെ എന്നാൽ നല്ലതായ ഒരു പച്ചക്കിളി ആ
പുരയിടത്തിന്റെ കടമ്പയ്ക്ക അരികെ നിൽക്കുന്ന ഒ
രു മരത്തിന്റെ താഴത്തെ കൊമ്പത്ത ഇരുമ്പ കോലി
ന്മേൽ തൂങ്ങി കിടക്കുന്നത കണ്ട, ഇനിക്ക ആശ്ച
ൎയ്യം തോന്നി. രണ്ട കാക്കകൾകൂടെ ആ പക്ഷിയെ ന
ന്നാകൊത്തി നൊമ്പരപ്പെടുത്തിക്കൊണ്ടിരുന്നു. അ
തിന്റെ കാലിന്ന ഒരു തുടൽ ഇട്ടിരുന്നതിനാൽ ത
ന്നെത്താൻ രക്ഷിപ്പാൻ വഹിയാ എന്ന കണ്ടിട്ട,
ഞാൻ ആ ഇരിമ്പകോൽ മരത്തിന്റെ കൊമ്പിൽ
നിന്ന എടുത്ത കയ്യിൽ പിടിച്ചുംകൊണ്ട വീട്ടിനക
ത്ത കേറിയപ്പോൾ എന്റെ കാലോശക്കേട്ട വൃത്തി
യുള്ള ഒരു ഇടപ്രായക്കാരത്തി വെളിയില്വന്നു. അ
വളോട, ഇത നിന്റെ പക്ഷിയാകുന്നുവൊ? രണ്ട
കാക്കകൾ കൂടെ ഇതിനെ കൊത്തുന്നത കണ്ട ഞാൻ
എടുത്ത ഇവിടെ കൊണ്ടുവന്നിരിക്കുന്നു എന്ന പറ
ഞ്ഞപ്പോൾ അവൾ ഉത്തരമായിട്ട, അമ്മ ചെയ്തത [ 10 ] വലിയ ഉപകാരമാകുന്നു. എന്റെ മകൻ ആ കിളി
യെ സൂക്ഷിക്കാതെ, വെളിയിൽ ഇട്ടുംവച്ച പൊയ്ക്ക
ളഞ്ഞു. ഇനിക്ക ജോലി ധൃതിയായിരുന്നതകൊണ്ട
അതിന്റെ കരച്ചിൽ ഞാൻ കേട്ടതുമില്ല എന്ന പറ
ഞ്ഞത കൂടാതെ, ആ കിളിയുടെ എഴുന്നിരുന്ന തുവ
ലുകളെ തടവി ഒതുക്കി. കിളിയും അതിനെ വളൎത്തി
യവളെ നല്ലവണ്ണം അറിഞ്ഞഭാവം കാണിച്ചു. അ
ത എങ്ങിനെയെന്നാൽ കിളി അവളെ കൊത്തുന്ന
തിന്ന പകരം അവളുടെ മുണ്ടിന്റെ ഞെറിക്കകത്ത
മറെഞ്ഞ ഇരിപ്പാൻ ശ്രമിച്ചു. പിന്നത്തേതിൽ അ
വൾ എന്നോട പറഞ്ഞു, അയ്യൊ! മദാമ്മ ഞങ്ങളു
ടെ ഗ്രാമത്തിൽ വരുവാൻ ഇടവന്നത എങ്ങിനെ
എന്ന ഞാൻ ചോദിക്കട്ടെ. ഇതിന്ന മുമ്പിൽ പാതി
രിസായ്പിന്റെ മദാമ്മ അല്ലാതെ, പിന്നെ വലിയ
ആളുകളിൽ ആരും ഇവിടെ വന്നിട്ടില്ല എന്ന തോ
ന്നുന്നു. അതിന്ന ഞാൻ, "അങ്ങിനെയാകുന്നുഎങ്കി
ൽ ഇനിക്ക കുറെ ദുഃഖം ഉണ്ട. ഞാൻ മാന്തോപ്പി
ന്റെ മുകളിൽ കാണുന്ന വലിയ മാളികവീട്ടിൽ പാ
ൎപ്പാനായിട്ട കുറെ മുമ്പെ വന്ന പുത്തൻ അധികാരി
യുടെ ഭാൎയ്യ ആകുന്നു. ൟ ഗ്രാമത്തിലുള്ള ക്രിസ്ത്യാ
നികളുടെ വസ്തുത പാതിരിസായ്പ പറഞ്ഞതിനെ
കേൾക്കകൊണ്ട ഇവിടെ വന്ന നിങ്ങളിൽ ചിലരു
മായിട്ട ഞാൻ ഇവിടെ വരികയാകുന്നു" എന്ന പറഞ്ഞു.
അപ്പോൾ എന്റെ പുതിയ സഖി എന്നോട, മദാ
മ്മ കരേറിവന്ന വണ്ടി വെളിയിൽ കിടപ്പുണ്ട എ
ന്ന ഇനിക്ക തോന്നുന്നു. ഇല്ലയൊ? അതിന്ന ഞാൻ
ഇല്ല; ഇന്ന വൈകുമ്പാട ഉഴ്ണം ഏറെ ഇല്ലാത്തതി
നാൽ ഞാൻ ഒരു ശിപായ യെയും കൂട്ടിക്കൊണ്ട കാ
ൽനടക്ക വരികയായിരുന്നു. എങ്കിലും ഇനിക്ക ഇ
പ്പോൾ വളരെ ക്ഷീണം തോന്നുകകൊണ്ട എന്തെ [ 11 ] ങ്കിലും ഒന്ന ഇരിക്കുന്നതിന്ന കിട്ടിയാൽ കൊള്ളാം
എന്ന പറഞ്ഞ ഉടനെ ആ സ്ത്രീ വീട്ടിനകത്ത ഓടി
കേറി മാന്യന്മാർ വന്നൽ ഇരിപ്പാൻ കൊടുക്കുന്ന
തിനായിട്ട വെച്ചിരുന്ന ഒരു പഴയകസേര എടുത്ത
കൊണ്ടുവന്നു. അത് നല്ല വൃത്തിയുള്ളതായിരുന്നു
എന്നിട്ടും, അവൾ അവളുടെ മുണ്ടിന്റെ തുമ്പകൊ
ണ്ട അതിനെ തുടെച്ചുംവെച്ച, "മദാമ്മ ഇരുന്നാലും
ഞാൻ ഇത മുമ്പെതന്നെ തന്നേന്നെ എന്നാൽ ഒരു
അധികാരിയുടെ ഭാൎയ്യ എന്നെപോലെയുള്ള ഒരു ഗ
തിയില്ലാത്ത സ്ത്രീയുടെ വീട്ടിൽ ഇരിക്കുമെന്ന ഞാ
ൻ വിചാരിച്ചിരുന്നില്ല അതകൊണ്ടത്രെ തരാഞ്ഞ
ത" എന്ന പറഞ്ഞു. ഞാൻ എരുന്ന ഉടനെ ആ സ്ത്രീ
യുടെ കുഞ്ഞു ഉറക്കത്തിൽനിന്ന ഉണൎന്ന നിലവി
ളിക്കയാൽ അവൾ വീട്ടിനകത്ത കുഞ്ഞിനെ എടുത്ത
കൊണ്ടുവരുവാൻ പോയി. അന്നേരം ഇനിക്ക ആ
ചെറിയ പുരയിടത്തിൽ ഉണ്ടായിരുന്നത ഒക്കെ ഒ
ന്ന നോക്കി കാണുന്നതിന്ന കുറെനേരം ഉണ്ടായി.
ആ പുരയിടം നല്ലജാതിയായിട്ട മുളകൊണ്ടും പാ
കൊണ്ടും വേലികെട്ടി അടച്ചതായിരുന്നു. മുൻ വശ
ത്ത ഒരു തടത്തിൽ വെള്ളരി തഴെച്ച പടൎന്ന വന്നി
രുന്നു. ഒരുവശത്ത തൊഴുത്തിനകത്ത ഒരു പശുവും
ഒരു കാളക്കിടാവും മൺതൊട്ടിയിൽനിന്ന വയ്ക്കോ
ൽ തിന്നുകൊണ്ട നിന്നുരുന്നു. ആ തൊഴുത്തിന്ന
പ്പുറത്ത ഒരു മത്ത പടൎന്നവരുന്നുണ്ടായിരുന്നു. മറു
വശത്ത അടുക്കളയായിരുന്നു. അതിന്റെ കതക
പാതിതുറന്ന കിടന്നിരുന്നതിനാൽ, രണ്ടമൂന്ന ഓട്ടു
കിണ്ണങ്ങളും, പാനപാത്രങ്ങളും, വളരെ ചട്ടികളും ഇ
വഎല്ലാം പെരുമാറ്റത്തിനതയ്യാറാക്കി വച്ചിരുന്ന
പ്രകാരത്തിൽ അടുക്കിവച്ചിരുന്നു. ആ ചെറിയമു
റ്റം അപ്പോൾ അടിച്ചവാരിയെഉള്ളൂ. എന്നാൽ അ
ടിച്ചവാരുന്ന ചപ്പുംകുപ്പയും ഒരു കോണിൽ കൂട്ടുന്ന [ 12 ] ത പതിവായിരുന്നു എങ്കിലും അവിടെ ചപ്പുംകുപ്പ
യും ഒരു കോണില്പോലും കാണ്മാനില്ലാഞ്ഞു. വാ
തിലിന്റെ ഇരുവശത്തും ഇറമ്പടിക്ക പന്ത്രണ്ട ചെ
ടികൾ ചട്ടികളിൽ ചെച്ചിരുന്നു. അവയിൽ മൂ
ന്ന നാല, ഔഷധചെടികൾ ആയിരുന്നു. ശേ
ഷമുള്ളവ മറിഗോൽഡും, തുളസിയും ഗൊണ്ടാരാ
ജചെടികളും പൂത്തതുടങ്ങിയ ഒരു നല്ല ചീനപനി
നീർചെടിയും ആയിരുന്നു. ഇത്രയും നേരമായപ്പോ
ൾ എന്റെ പുത്തൻ സ്നേഹിതി വെളിയിൽ വന്ന
ഇരിക്കണമെന്ന ഞാൻ പറകയും ചെയ്തു. അ
പ്പോൾ അവൾ വന്ന ആ വാതില്പടിയിന്മേൽ ഇ
രുന്നു കുഞ്ഞിന്ന മുല കൊടുത്ത തുടങ്ങി. അത ഒ
രു വയസ്സ പ്രായവും സൌന്ദൎയ്യവും ഉള്ള ആൺകു
ഞ്ഞ ആയിരുന്നു. ആ കുഞ്ഞും തള്ളയും ഓരോകമ്പി
ളിച്ചട്ട ഇട്ടിട്ടുണ്ടായിരുന്നു എന്ന ഞാൻ അപ്പോൾ
കണ്ടു. ൟ ക്രമവും വിലസഹായവുമുള്ള ഉടുപ്പ ന
മ്മുടെ നാട്ടുക്രിസ്ത്യാനിസ്ത്രീകൾ എല്ലാവരും ധരിച്ചു
എങ്കിൽ കൊള്ളായിരുന്നു എന്ന അപ്പോൾ ഞാൻ മ
നസ്സിൽ വിചാരിക്കയുംചെയ്തു. പിന്നത്തേതിൽ
ഞാൻ ആ സ്ത്രീയോട, അവളുടെ ഭൎത്താവിന്റെ
തൊഴിലിനെയും, അവളുടെകുഡുംബക്കാരെയുംകു
റിച്ച ചോദിച്ചതുടങ്ങി. അവൾ ഉത്തരമായിട്ട പറ
ഞ്ഞത, എന്റെ ഭൎത്താവ പാതിരിസായ്പിന്റെ തപാ
ല്ക്കാരൻ ആകുന്നു. അവൻ പലസ്ഥലങ്ങളിൽ എഴു
ത്തുകൾ കൊണ്ടുപൊകയും പള്ളിക്കൂടംവകയ്ക്ക വ
രുന്ന ധൎമ്മദാനപ്പണങ്ങളെ ശേഖരിക്കയും, ചില
പ്പോൾ സായ്പിന്റെ വീട്ടുവകെക്ക വേണ്ടുന്ന കോ
പ്പുകൾ വാങ്ങിക്കുന്നതിന്ന കൽകത്തായിക്ക പോക
യുമുണ്ട. എന്റെപേര ഫുൽമോനി എന്നാകുന്നു.
ഇനിക്ക നാലമക്കൾ ഉണ്ട. രണ്ട ആണും രണ്ട
പെണ്ണും. എന്റെ പുതിയസ്നേഹിതി അവളുടെ സ [ 13 ] മാചാരങ്ങളെ ഇത്രത്തോളം പറഞ്ഞപ്പോൾ വൃത്തി
കെട്ട ദേഹവും പന്നത്തലമുടിയുമായിട്ട ഒരു സ്ത്രീ
പടിവാതിൽ ഹേമത്തോടെ തള്ളിതുറന്ന അകത്ത
കേറി കുറെനേരം എന്നെ സൂക്ഷിച്ചനോക്കിയശേ
ഷം ഒരു തിരക്കനോട്ടത്തോടെ ഫുൽമോനിയുടെ
നേരെ തിരിഞ്ഞ ഇത ആര? എന്ന ചോദിച്ചു. അ
പ്പോൾ ഫുൽമോനി ഇത പുത്തനായിട്ട വന്ന അ
ധികാരിയുടെ മദാമ്മ ആകുന്നു എന്ന പറഞ്ഞു. ഉട
നെ അവൾ, വിരണ്ട താണവീണ സലാംചെയ്തു.
പിന്നെ മറ്റവളോട, ഒരു പതിഞ്ഞസ്വരത്തിൽ ഫു
ൽമോനീ! നീ ഭാഗ്യവതിയാകുന്നു. ധ്വരമാരൊക്കെ
നനക്ക ഉപകാരംചെയ്യുന്നത അത്ഭുതംതന്നെ. ആ
രെങ്കിലും ഒരുമദാമ്മെക്ക എന്നോട ദയതോന്നിഎങ്കി
ൽ കൊള്ളായിരുന്നു, എന്ന പറയുന്നതിനെ ഞാൻ
കേട്ടു. ഫുൽമോനി, ഇത കേട്ടിട്ട, ഒന്നും ഉത്തരംപറയാ
തെ കൊള്ളാം കോരുണയെ! നീ ഇത്രതിടുക്കത്തോ
ടെ വന്നകാൎയ്യം എന്ത? എന്ന ചോദിച്ചു. അപ്പോൾ
അവൾ പറഞ്ഞത, നീ ഇനിക്ക ഒരുകറിക്ക അല്പം
എണ്ണ തരെണം. എന്റെവീട്ടിൽ ഒരു കാശുപോലും
കിടപ്പില്ല; എന്റെ മകൻ മുറെമീൻ പിടിച്ചുകൊ
ണ്ടുവന്നു. അത അത്താഴത്തിന കറിവെപ്പാനാകു
ന്നു. എന്റെ ഭൎത്താവ എത്ര അന്യായക്കാരൻ എന്ന
നിനക്ക അറിയാമല്ലൊ. അവൻ ചിലവിന്ന എ
ന്റെ കയ്യിൽ ഒരു പൈസാപോലും തരികയില്ല. അ
ത്താഴം തയ്യാറാക്കിയില്ല എങ്കിൽ രാമുഴുവനും കലമ്പു
കയും ചെയ്യും. അപ്പോൾ ഫുൽമോനിപറഞ്ഞു, ഇത
എല്ലാം കേട്ടതകൊണ്ട ഇനിക്ക ബഹുദുഃഖം ആകു
ന്നു എങ്കിലും ഇന്നകാലത്ത ദേവസഹായം ഉപദേ
ശി നിന്നെ വിളിച്ച പ്രസംഗിപ്പാൻ പോകുമ്പോ
ൾ അയാളുടെ ദീനക്കാരത്തിയായ ഭാൎയ്യയോടകൂടെ
നീ ഇരുന്നാൽ ഇന്നത്തേക്ക പത്ത കാശ നിനക്ക [ 14 ] തരാമെന്ന പറഞ്ഞതിനെ ഞാൻ കേട്ടന്ന ഇനിക്ക
തോന്നിയല്ലൊ. അത കേട്ട, കോരുണ ചിരിച്ചും കൊ
ണ്ട പറഞ്ഞു, അത ഉള്ളത തന്നെ. എന്നാൽ ഞാൻ
പോകാഞ്ഞതകൊണ്ട ദേവസഹായം തന്റെ ഭാ
ൎയ്യയോടകൂടെ ഇരിപ്പാൻ പരമായിയെ വിളിച്ചാക്കി.
ഞാനൊ മോശയുടെ ഭാൎയ്യ ഒരുമാസം മുമ്പെ ഒളിച്ച
ഓടിപ്പോയ കഥ മുഴുവൻ കേട്ട രസിച്ചകൊണ്ടിരു
ന്നുപോയി. അവളെ ഇന്നലെ കാളീപുരത്തവെച്ച
കണ്ടവസ്തുത നീ അറിഞ്ഞുവോ? അവിടെ അവൾ
ചുള്ളിൽ പെറുക്കി വിറ്റാകുന്നു ഉപജീവനം കഴി
ച്ചവരുന്നത. അവൾ ഇവിടെനിന്ന പോയപ്പോ
ൾ അവളുടെ ദേഹത്തിന്മേൾ ഉണ്ടായിരുന്ന ആഭ
രണങ്ങളുടെ കാൎയ്യത്തെക്കുറിച്ച ഒന്നും തന്നെ ഇപ്പോ
ൾ ഉരിയാടുന്നില്ല. അവ എല്ലാം ആദ്യം അവളോട
ബഗു ദയയായിരുന്ന ഒരു കിഴവിയുടെ വീട്ടിൽ ഉ
റങ്ങി കിടന്നപ്പോൾ, ആ കിഴവി എടുത്തുകൊണ്ട
താകുന്നു എന്ന വിചാരിച്ചിരിക്കയാകുന്നു. പിറ്റെ
ദിവസം കാലത്ത ചീവൎത്തനം എഴുനീറ്റ അവളു
ടെ ആഭരണങ്ങൾ പോയ്പോയി എന്ന കണ്ട കര
ഞ്ഞ തുടങ്ങിയപ്പോൾ ആ കിഴവി അവൾക്ക രണ്ട
രൂപാ കൊടുത്ത അവളെ പിടിച്ച വീട്ടിൽനിന്ന
വെളിയിൽ ഇറക്കി നീ --- കാൎയ്യത്തെ പറ്റി എന്റെ
ങ്കിലും സംസാരിക്കയുണ്ടായാൽ നിന്നെ ന്യായാധി
കാരിയുടെ അടുക്കൽ കൊണ്ടുകെന്ന എന്റെ ആ
ഭരണങ്ങൾ നീ മോഷ്ടിച്ച പ്രകാരത്തിൽ നിന്നെ കു
റ്റം ധരിപ്പിക്കുമെന്ന പറഞ്ഞു. ഇത എങ്ങിനെ ആ
യാലും അവൾ ആഭരണങ്ങളെ കൊണ്ടുവന്നില്ല എ
ങ്കിൽ അവളെ ക്കള്ളിയാക്കി ഢാണാവിൽ അയക്കു
മെന്ന അവളുടെ കെട്ടിയവൻ പറയുന്നു. അപ്പൊ
ൾ ഫുൽമോനി പറഞ്ഞത, അവന അങ്ങിനെ ചെ
യ്വാൻ വഹിയാ. എങ്ങിനെ എന്നാൽ ആ ആഭരണ [ 15 ] ങ്ങളിൽ ചിലത അവരുടെ വിവാഹത്തിങ്കൽ അവ
ൻ അവൾക്ക കൊടുത്തതാകുന്നു. അത തന്നെയുമ
ല്ല അവയിൽ ചിലത അവളുടെ സ്വന്ത അമ്മ അ
വൾക്ക സമ്മാനമായിട്ട കൊടുത്തു. അയ്യൊ! ചീവ
ൎത്തനത്തിന്റെ കാൎയ്യം കൊണ്ട ഇനിക്ക എല്ലായ്പോ
ഴും പരിതാപം തോന്നിയിരിക്കുന്നു. അവൾ ചെ
യ്ത ശരിയല്ല നിശ്ചയം തന്നെ എങ്കിലും, ഇത്രമേ
ൽ ക്രൂരത അവളോട ചെയ്വാൻ മുറയില്ല. പ്രത്ത്യേകം
അവളുടെ അമ്മാവിയമ്മ അവളോട ചെയ്തുവരുന്ന
ത ഒട്ടും ശരിയല്ല; ആ പാവപ്പെട്ട പെണ്ണിന്റെ ക
ഥ ഉള്ളത തന്നെ സംശയമില്ല്. അവൾ ഒളിച്ച ഓ
ടി പൊയ്ക്കളഞ്ഞത ബഹു ഭോഷത്വമായി പോയി,
എങ്കിലും അവൾ ദിവസം പ്രതി കൊള്ളുന്ന അടി
സഹിപ്പാൻ ബഹു പ്രയാസം തന്നെ. അതിന്ന
കോറുണ പറഞ്ഞു, ഒഹൊ ഫുൽമോനീ! അവൾ
പള്ളിക്കൂടത്തിൽ പഠിച്ച പെണ്ണങ്ങളിൽ ഒരുത്തി
യും, ഒരിക്കൽ നിന്റെ മകൾ സാറായുടെ സ്നേഹി
തിയും ആയിരുന്നതകൊണ്ട നീ അവളുടെ പക്ഷ
മെ പറകയുള്ളൂ. എന്നാൽ കാൎയ്യം ഞാൻ പറയാമ
ല്ലോ. പള്ളീക്കൂടത്തിൽ പഠിക്കുന്ന പെണ്ണുങ്ങൾ എ
ല്ലായ്പോഴും ഇങ്ങിനെ ആയിപ്പോകുന്നതകൊണ്ട ജ
നങ്ങൾ തങ്ങളുടെ ആണ്മക്കളെ കൊണ്ട ൟ പെ
ണ്ണുങ്ങളെ കെട്ടിക്കയില്ലെന്ന പറയുന്നു. അപ്പോൾ
ഫുൽമോനി അതൊക്കെ പാഴ്വാക്കാകുന്നു. പള്ളിക്കൂട
ത്തിൽ പഠിക്കുന്ന പൈതങ്ങൾക്ക ഒക്കെ പതിനാറും
പതിനേഴും വയസ്സാകുന്നതിനെ മുമ്പെ ഓരൊ ഭൎത്താ
ക്കന്മാർ ഉണ്ടാകുന്നില്ലയൊ? സാമാന്യമായിട്ട നോ
ക്കുമ്പോൾ അവരെ വിവാഹം ചെയ്യുന്നത ൟഗ്രാ
മത്തിൽ ഉള്ളതൊലേക്കും ഗ്രഹസ്ഥന്മാർ അല്ലയോ?
നമ്മുടെ ദേവസഹായം ഉപദേശിയുടെ ഭാൎയ്യയെ
യും, വേദമാണിക്കം കണക്കപിള്ളയുടെ ഭാൎയ്യയെ [ 16 ] യും, സുവിശേഷമുത്തുവിന്റെ രണ്ട മക്കളെയും
നോക്ക. അവർ പള്ളിക്കൂടത്തിൽ പഠിച്ച പെണ്ണു
ങ്ങളാകുന്നു എങ്കിലും അവരുടെ പേരിൽ കുറ്റം പറ
വാൻ എന്തുള്ളൂ" എന്നാൽ ചീവൎത്തനത്തിന്റെ
യും മോശയുടെയും കികാഹം ശരിയല്ലാതെയായി
പോയി. എങ്ങിനെയെന്നാൽ പാതിരിസായ്പിന്ന
അത വിരോധിമായിരുന്നു. ഞങ്ങളും അത മുടക്കുന്ന
തിന്ന ശ്രമിച്ചു. എന്നാൽ ചീവൎത്തനത്തിന്റെ അ
മ്മ ഒരു ഭോഷിയാകുന്നു. അത തന്നെയുമല്ല, ആ വ
ലിയ ആഭരണം സമ്മാനം കിട്ടിയതകൊണ്ട അവളു
ടെ കണ്ണ മയങ്ങിപ്പോയതിനാൽ അവൾ അവളുടെ
തന്നിഷ്ടപ്രകാരം കല്യാണം കഴിപ്പിച്ചകളഞ്ഞു. മോ
ശെക്ക നിലത്തെഴുത്തപോലും അറിവാൻവഹിയാ.
എന്നാൽ ചീവൎത്തനമൊ അവൾക്ക വീട്ടുവേലക്ക
ഇഷ്ടമില്ല എന്നു വരികിലും, വായനെക്ക മിടുക്കിക
ളായുള്ള പെണ്ണുങ്ങളിൽ ഒരുത്തിയാകുന്നു എന്നുള്ളത
നിനക്ക നല്ലവണ്ണം അറിയാമല്ലൊ. ഇങ്ങിനത്ത
വിവാഹംകൊണ്ട സൌഖ്യം വരുന്നത എങ്ങിനെ?
എന്നാൽ കള; ആ വൎത്തമാനം പറഞ്ഞിട്ട നമുക്ക
എന്ത കാൎയ്യം? പുരെക്കകത്ത കേറിവരിക, നിനക്ക
വേണ്ടുന്ന എണ്ണ തരാം. അത കേട്ട, കോരുണ ഫു
ൽമോനിയുടെ പുറകെ കേറി ചെന്നപ്പൊൾ അവ
ളുടെ മുണ്ടിന്റെ വിളുമ്പ കീറിയിരുന്നിടത്ത ആ
പനിനീർ ചെടി ഉടക്കി അതിന്റെ ഇളന്തണ്ട അ
ടിവരെയും ഒടിഞ്ഞുപോയതിനാൽ കോരുണ തനി
ക്ക പിണഞ്ഞ അബദ്ധത്തെ കുറിച്ച ദുഃഖിച്ച, അ
തിലെ മൊട്ടുകളും., പുഷ്പങ്ങളും സൂക്ഷത്തോടെ പറി
ച്ച ഉരിയാടാതെ നിന്നു. അന്നേരം ഫുൽമോനി ഒ
രു കൊച്ചുകിണ്ടിയിൽ എണ്ണയും കൊണ്ട വെളിയി
ല്വന്ന പുഷ്പചെടി ഒറിഞ്ഞ വീണുപോയത ക
ണ്ടിട്ട വളരെ ദുഃഖത്തോടും കൂടെ കോരുണയോട, [ 17 ] കോരുണേ! നീ എന്റെ സാറായുടെ പുഷ്പം കള
ഞ്ഞത വേണ്ടിയില്ലാഞ്ഞുവല്ലൊ എന്ന പറഞ്ഞു. അ
പ്പൊൾ കോരുണ, ഫുൽമോനീ! ഇത എന്നോട
ക്ഷമിച്ചുകൊള്ളെണം; ഇനിക്ക അതുകൊണ്ട ബ
ഹു ദുഃഖം തോന്നുന്നു. സാറായെ പ്രതി നീ ആ പു
ഷ്പത്തെ നന്നാ വിലമതിച്ചു വന്നു എന്ന ഇനിക്ക
അറിയാം. ഇത കേട്ട ഉടനെ ഫിൽമോനിയുടെ കോ
പം അടങ്ങി; അവൾ പുഞ്ചിരിയിട്ടും കൊണ്ട പറ
ഞ്ഞത എന്തെന്നാൽ, കൂട്ടാക്കേൺറ്റാ, അത പൊയ്ക്കോ
ട്ടെ. മനോഹരമായും. ആശ്വാസകരമായും ഉള്ള ഒരു
വേദവാക്യം ഇപ്പോൾ ഞാൻ ഓൎത്തു "പുല്ലവാടുക
യും പുഷ്പം ഉതിൎന്നു പോകയും ചെയ്യുന്നു; എന്നാൽ
യഹോവായുടെ വചനം എന്നന്നേക്കും നിലനി
ല്ക്കുന്നു." എന്നുള്ളത തന്നെ. കോരുണേ! എന്നെ
പോലെ നീ അതിനെ സാരം ഗ്രഹിച്ചു എങ്കിൽ
കൊള്ളായിരുന്നു എന്ന ഞാൻ ആഗ്രഹിക്കുന്നു എ
ന്ന പറകയും ചെയ്തു. കോരുണ ദീൎഘശ്വാസം ഇട്ടു.
ഞാൻ ഫുൽമോനിയെ പോലെ ആയി എങ്കിൽ
കൊള്ളായിരുന്നു എന്ന അവൾ പറഞ്ഞ പ്രകാരം
അവളുടെ മുഖഭാവംകൊണ്ട ഇനിക്ക തോന്നി എ
ങ്കിലും പോകെണം എന്നുള്ള ആഗ്രഹം മാത്രം അവ
ൾ കാണിച്ചു. പിന്നത്തേതിൽ അവളുടെ സ്നേഹി
തിക്ക സലാം പറകയും ഇനിക്ക താണിവീണ സ
ലം തരികയും ചെയ്തുംവെച്ച പോകയും ചെയ്തു.
മേൽ പറഞ്ഞ സംഭാഷണം കേട്ടതുകൊണ്ട, എ
ന്റെ പുത്തൻ മമതക്കാരിയോട, ഇനിക്ക പക്ഷം
കൂടിയതിനാൽ ഞാൻ അവളോട വീണ്ടും, ഇനിയും
നിന്റെ കഥ മുമ്പെ പറഞ്ഞ നിറുത്തിയതിന്റെ
ശേഷം തുടങ്ങി പറക. എന്നാൽ ആദ്യം തന്നെ
സാറാ ഇന്നാരെയ്യും, ഒടിഞ്ഞപോയ പുഷ്പം അവ
ളുടേത ആയി തീൎന്നത ആങ്ങിനെ എന്നും എന്നോ [ 18 ] ട പറക എന്നാൽ ഞാൻ പറഞ്ഞപ്പോൾ, ഫുൽമോനി
ഉത്തരമായിട്ട, മദാമ്മെ! സാറാ എന്റെ മൂത്ത മക
ൾ ആകുന്നു. അവൾക്ക ഇപ്പോൾ പതിനാറ വയ
സ്സുണ്ട. രണ്ട സംവത്സരം മുംബെ അവളുടെ അപ്പ
ന ഒരു കഠിന ദീനം വന്ന ഏകദേശം ആറ മാസ
ത്തോളം കിടപ്പിൽ ആയിപ്പോയി; അപ്പോൾ ഞ
ങ്ങൾക്ക ബഹു ബുദ്ധിമുട്ട ആയിരുന്നു. അക്കാലം
ഒക്കെ ൟ വീട്ടിൽ പയറും, അരിയും, ചീരയും അല്ലാ
തെ മറ്റൊന്നും വേവിച്ചിട്ടില്ലെന്ന പറയാം, എങ്കി
ലും ഞങ്ങൾക്ക കടം ഒട്ടും വന്നില്ല. കടം എന്ന പ
റയുന്നത ഇനിക്ക ബഹു ഭയം ആകുന്നു. ഒരു സ
ൎപ്പത്തെ കണ്ടാൽ ഇനിക്ക എത്ര ഭയമുണ്ടൊ അത്ര
യും ഭയം ഇനിക്ക കടത്തോടും ഉണ്ട. ഞങ്ങൾ എ
ങ്ങിനെ യാവന കഴിച്ച കൂട്ടി എന്ന പറയാം. ഇം
ഗ്ലീഷപള്ളിക്കൂടത്തിലെ ആശാനായ സത്യനാഥ
ൻ എന്നയാൾക്ക ഒരു കുശിനിക്കാരത്തി വേണമെ
ന്നുണ്ടായിരുന്നു. ആ വേല ഞാൻ ഏറ്റ, വീട സൂ
ക്ഷിക്കുന്നതിനും, അപ്പന്റെ അരികെ ഇരിക്കുന്ന
തിനും ആയിട്ട സാറായെ വീട്ടിൽ ആക്കിയും വെ
ച്ച ഞാൻ ദിവസം പ്രതി കുശിനി വേലെക്ക പോ
യി. അതിന ഇനിക്ക മാസം തോറും മൂന്ന രൂപാ
ശമ്പളം ഉണ്ടായിരുന്നു. ഇത കൂടാതെ പാൽ വിറ്റ
മാസന്തോറും ഒന്നര രൂപാ കൂടെ കിട്ടി വന്നിരുന്നു.
ഇത ഇത്രയും ഞങ്ങൾക്ക അരിയും, പയറും, ചില
പ്പോൾ ഒറോ മുണ്ടും വാങ്ങിക്കുന്നതിന പൊത്ത
വരുത്തം തികെഞ്ഞ പറ്റി. സാരായുടെ അപ്പന്ന
ദീനം വരുന്നതിന കുറെ മുമ്പെ പതിനാറ രൂപാ
ഞങ്ങളുടെ കയ്യിൽ മിച്ചം ഉണ്ടായിരുന്നു. അതിൽ
അഞ്ച രൂപാ ചിലവിട്ട ആ തൊഴുവം ഉണ്ടാക്കി.
ശേഷം രൂപാ കൊടുത്ത ആ പശുവിനെയും വാ
ങ്ങിച്ചും. ൟ ബുദ്ധിമുട്ട വരുവാൻ പോകുന്ന കഥ [ 19 ] ഞാൻ മുമ്പിൽകൂട്ടി അറിഞ്ഞിട്ടുണ്ടായിരുന്നു എങ്കിൽ
ആ ൧൬ രൂപായും ചിലവിടാതെ വെച്ചേച്ചേനെ
എങ്കിലും അത ചിലവിട്ടതകൊണ്ട ഗുണമെ വന്നു
ള്ളു. എങ്ങിനെ എന്നാൽ അതിൽ പിന്നെ ഇത വ
രെയും മാസം ഒന്നുക്ക ഒന്നരയും രണ്ടും രൂപാ വീ
തം കിട്ടി വരുന്നു. എന്നാൽ ഇത പോകട്ടെ. ഇനി
യും മുമ്പെ പറഞ്ഞതിന്റെ ശേഷം പറയാമല്ലൊ.
ആറുമാസം കഴിഞ്ഞപ്പൊൾ ദൈവകൃപയാൽ എ
ന്റെ ഭൎത്താവിന്റെ ദീനം സൌഖ്യമായി തുടങ്ങി,
വേല ചെയ്വാൻ ശേഷിയായി. എന്നാൽ അന്നേ
രം ഇരുപത്തനാല രൂപാ കൊടുക്കുന്നതിന നാട്ടു
വൈദ്യന്റെ ഒരു കുറിമാനം വന്നു. ഇതിന ഞങ്ങ
ളുടെ കയ്യിൽ ഒരു പാങ്ങും ഇല്ലാഞ്ഞു. അന്നേരം ഞ
ങ്ങളുടെ കയ്യിൽ ഇല്ല. എന്നാൽ ആ ഇടയിൽ
ഞങ്ങളുടെ പാതിരി സായ്പിന്റെ പെങ്ങൾ ഒരു മദാ
മ്മ ഇവിടെ വന്നു. ആ മദാമ്മ മദ്രാസിലെ ഡാ
ക്തരിന്റെ ഭാൎയ്യയും നല്ല ശീലക്കാരത്തിയും ആകു
ന്നു. എന്റെ ഭൎത്താവിന ദീനമാകുന്നതിന മുമ്പെ
എന്റെ മകൾ പാതിരിസായ്പിന്റെ മദാമ്മായുടെ പ
ള്ളിക്കൂടത്തിൽ ഊണ കഴിക്കയും അവിടെ പഠിക്ക
യും ചെയ്യുന്നത ആ മദാമ്മ പലപ്പോഴും കണ്ട അ
വളോട എപ്പോഴും ബഹു പക്ഷമായിരുന്നതിനാൽ
ഞങ്ങളുടെ ബുദ്ധിമുട്ടിന്റെ വിവരത്തെ കുറിച്ച
കേട്ടപ്പോൾ ആ മദാമ്മ എന്നെ ആളയച്ചാ വിളി
പ്പിച്ച, എന്നോട പറഞ്ഞത എന്റെന്നാൽ, സാറാ
എന്നോട കൂടെ മദ്രാസിന പോരട്ടെ. ഞാൻ അവ
ളെ ആയ വേല പഠിപ്പിക്കാം. അവളൊരു നല്ല
പെണ്ണാകകൊണ്ട അവളെ എന്റെ കുഞ്ഞുങ്ങൾക്ക
ആയയാക്കുവാൻ ഇനിക്ക ഇഷ്ടമുണ്ട. അവൾക്ക
ഞാൻ ഊണും ഉടുപ്പും ആദ്യം ഒരാണ്ടേക്ക മാസം [ 20 ] തോറും ഓരോ രൂപാ വീതവും ശമ്പളം കൊടുക്കാം.
നാട്ടുവൈദ്യന്റെ കഠിമാനത്തിൻ പ്രകാരമുള്ള പ
ണം കൊടുക്കുന്നതിന്ന നിന്റെ പക്കൽ ഇപ്പോൾ
ഗതിയില്ലാത്തതിനാൽ സാറായുടെ ഒരാണ്ടത്തെ
ശമ്പളം ഇപ്പോൾ മുമ്പകൂട്ടി തരുവാനും ഇനിക്ക മ
നസ്സുണ്ട. ആ പണം നിന്റെ ഇപ്പോഴത്തെ ബു
ദ്ധിമുട്ട തീൎക്കുന്നതിന്ന സഹായിക്കുമല്ലൊ എന്ന പ
റഞ്ഞു. ഞാൻ വീട്ടിൽ വന്ന, ൟ വൎത്തമാനം സാറ
യുടെ അപ്പനോട പറഞ്ഞു. എങ്കിലും വളരെ നാൾ
കഴിഞ്ഞതിൽ പിന്നെ മാത്രമെ സാറായെ അയപ്പാ
ൻ ഞങ്ങൾക്ക സമ്മതം ആയുള്ളൂ. ഞങ്ങളുടെ അയ
ൽക്കാർ ഒക്കെയും അതിന തീരെ വിരോധം ആയിരു
ന്നു. മാനക്കേടല്ലയൊ? ജനങ്ങൾ അറിഞ്ഞാൽ എ
ന്ത പറയും? പെണ്ണിനെ പാഴിൽ കളകയല്ലയൊ?
വൈദ്യന പണം വല്ലവരോടും വായിപ്പ വാങ്ങി
ച്ച കൊടുക്ക. എന്നാലും പെണ്ണിനെ ആയയായി
ട്ട അയക്കേണ്ടാ എന്നായിരുന്നു അവരുടെ വാക്ക.
എന്റെ മനസ്സും അങ്ങിനെ തന്നെ ആയിരുന്നു.
അപ്പോൾ സാറാ തന്നെ പറഞ്ഞു, ഞാൻ പോയി
നോക്കട്ടെ: നിങ്ങൾ പണം വായിപ്പ വാങ്ങിച്ചാൽ
അത വീട്ടുന്നതിന നിങ്ങൾക്ക ഇനിയും ഒരാണ്ട
ത്തേക്ക കൂടെ പയറും അരിയും അല്ലാതെ മറ്റൊ
ന്നും തിന്മാൻ ഇട വരികയില്ല. അത തന്നെയുമല്ല
അപ്പന ശരീരം നന്നാകത്തക്ക നല്ല ഭഷണം
ചെന്നില്ല എങ്കിൽ ബലം വരികയില്ലെന്ന വൈദ്യ
ൻ പറഞ്ഞിട്ടും ഉണ്ടല്ലൊ. ആയതകൊണ്ട ഞാൻ മ
ദ്രാസിന പോകട്ടെ. ൟ ജനങ്ങൾ പറയുന്നതിനെ
പ്രമാണിക്കേണ്ടാ. ഞാൻ ദൈവത്തെ ഭയപ്പെട്ട
സേവിച്ചാൻ ഇനിക്ക ഒരു ആപത്തും വരികയില്ല.
ഫുൽമോനി പിന്നെയും പറഞ്ഞത എന്റെന്നാ
ൽ, ഡംഭത്തോടും കൂടെ ഒരു കിഴവി എന്റെ അടു [ 21 ] ക്കൽ വന്ന എന്നോട, ഫുൽമോനീ! കഴിഞ്ഞ ആ
ണ്ടിൽ നിന്റെ മക്കളെ എന്റെ മകനായ മോശ
യെ കൊണ്ട വിവാഹം ചെയ്യിക്കുന്നതിന നിനക്ക
മനസ്സില്ലാഞ്ഞല്ലോ. ഇപ്പോഴൊ നിനക്ക ബുദ്ധിമു
ട്ടാകുന്നുവല്ലൊ. ൟ വിവാഹം ഇങ്ങിനെ തന്നെ ക
ഴിച്ചാൽ, നിനക്ക പരമസൌഖ്യം വരും സംശയമില്ല.
അങ്ങിനെ ഉറച്ചു എങ്കിൽ അവളെ മദ്രാസിന അ
യക്കാതെ, നമുക്ക വിവാഹം ഇപ്പോൾ കഴിക്കാം.
വൈദ്യനെ ജൊടുപ്പാനുള്ള പണം നിന്റെ മരുമക
ൻ കൊടുത്ത തീൎക്കയും ചെയ്യും എന്ന പറഞ്ഞു. അ
തിന്ന ഞാൻ ഇല്ല, ഇല്ല. നിന്റെ മകൻ ചാരായ
ക്കടയിൽ കൂടക്കൂടെ പോകുന്നത ഞാൻ കണ്ടിട്ടു
ണ്ട. പ്രു കുടിയനെ കൊണ്ട എന്റെ മകളെ വി
വാഹം ചെയ്യിക്കയില്ലെന്ന ഞാൻ ഒരു സംവത്സ
രം മുമ്പെ പറഞ്ഞത പോലെ ഇപ്പോഴും പറയുന്നു.
അവൾ ആയ വേലെക്ക പോകുന്നത ഇതിൽ നൂറി
രട്ടി നല്ലതാകുന്നു എന്ന പറഞ്ഞു. ഉടനെ ആ കിഴ
വി കടുങ്കോപത്തോടെ പോയി. സാറായെ ദൂരദിക്കി
ൽ അയപ്പാൻ ഞാൻ ആഗ്രഹിച്ചത അവൾക്ക ഗൎഭ
മുള്ളതകൊണ്ട, ഗോപ്യമായി പിള്ള അഴിപ്പാനാ
യിട്ട ആകുന്നു എന്ന ഒരു കള്ള ശ്രുതി പറഞ്ഞ പ്ര
സ്ഥാപപ്പെടുത്തി. ഞങ്ങൾ അത ഗണ്യമാക്കിയില്ല.
ഞങ്ങളുടെ ആശ്രയം ദൈവത്തിൽ ആയിരുന്നു.
അത ഉള്ളത എന്ന ആരും വിശ്വസിച്ചതും ഇല്ല.
എന്തെന്നാൽ എന്റെ മകൾ ഒരു പതിവൃതയായി
രുന്നു എന്ന എല്ലാവരും അറിഞ്ഞിട്ടുണ്ടായിരുന്നു.
ഫുൽമോനി പിന്നെയും പറഞ്ഞു, അമ്മെ! സാ
റായെ വിവാഹം ചെയ്വാൻ ആഗ്രഹിച്ച ബാല്യ
ക്കാരനെ കുറിച്ച ഇവിടെ വന്ന പറഞ്ഞ സ്ത്രീയു
ടെ മകൻ ൟ മോശ തന്നെ. അവന്റെ പാവ
പ്പെട്ട ഭാൎയ്യയുടെ വസ്തുതയെ കുറിച്ച അല്പം നിങ്ങ [ 22 ] ൾ കേട്ടല്ലൊ. അവൾ കൂടക്കൂടെ ഇവിടെ രഹസ്യ
മായിട്ട വന്ന കുറെ നേരം ഇരുന്ന അവളുടെ ദുഃ
ഖങ്ങളെ എന്നോട പറകയുണ്ട. അവൾ ഇവിടെ
വന്ന വിവരം വീട്ടുകാർ അറിഞ്ഞാൽ അവൾക്ക ത
ല്ല കൊള്ളൂമെന്നും അവൾ പറയും. എന്നാൽ ഇത
വിട്ടും വെച്ച നമുക്ക സാറായുടെ കഥ പറയാം.
അവളെ ആയ വേലെക്ക അയക്കുന്ന സംഗതി
യെ പറ്റി പാതിരി സായ്പിനോട ഗുണദോഷം
ചോദിപ്പാനായിട്ട ഞാൻ ചെന്നു. അയാൾ പറ
ഞ്ഞത ഇതാകുന്നു. ബങ്കാളത്തെ പെണ്ണുങ്ങളിൽ ൟ
വേലെക്ക കൊള്ളാമെന്ന ഇനിക്ക തോന്നുന്നവർ
തുലൊം ചുരുക്കമെയുള്ളു എങ്കിലും സാറായുടെ നടപ്പ
ൟ കഴിഞ്ഞ രണ്ടാണ്ടിൽ ഞാൻ സൂക്ഷ്ഹിച്ച നോ
ക്കിയാറെ അവൾക്ക് ദൈവഭയമുണ്ടെന്നും, അവ
ൾ സ്വശക്തിയിൽ ആശ്രയിക്കാതെ അവളുടെ ര
ക്ഷിതാവിന്റെ സഹായത്തിൽ ആശ്രയിക്കുന്നു
എന്നും ഇനിക്ക നല്ല ബോധം വന്നിരിക്കുന്നു.
ദൈവം തന്നെ നിങ്ങൾക്ക എന്നും, അത നിങ്ങ
ളുടെ സ്വമേധപ്രകാരം അന്ന്വേഷിച്ചതല്ല എന്നും
തോന്നുന്നു. ആകയാൽ അവളെ വിടുക തന്നെ ന
ല്ലത എന്ന ഞാൻ ഗുണദോഷം പറയുന്നു. ഞാനും
കാൎയ്യം അങ്ങിനെ തന്നെ വേണമെന്ന വ്യവസ്ഥ
യായിട്ട ഉറച്ചും കൊണ്ട വീട്ടിൽ വന്നു. അന്ന
വൈകുന്നേരം എന്നെ വൈദ്യന്ന കൊടുപ്പാനുണ്ടാ
യിരുന്ന പണം കൊടുത്തു. ഉടനെ സാറാ പോകു
ന്നതിന വട്ടം കൂട്ടുകയും ചെയ്തു. കഴിഞ്ഞ ആണ്ടി
ൽ ക്രിസ്തു ജനിച്ച പെരുനാൾ സമയത്ത അവൾ
ഇവിടെ വന്നു. ഇനിയും ആറ എട്ട മാസത്തിനകം
സാറായുടെ യജമാനസ്ത്രീ ഇവിടെ വരുമെന്ന പാ
തിരി സായ്പ എന്ന എന്നോട പറകയാൽ എന്റെ [ 23 ] പ്രിയമുള്ള കുഞ്ഞിനെ ഇനിക്ക ഒന്നുകൂടെ കാണാം
മദാമ്മെ!
നിങ്ങളും അവളെ അറിഞ്ഞാൽ അവളെ
സ്നേഹിക്കാതെ ഇരിക്കയില്ല.
ആ ചീനപനിനീർചെടി പൊയ്പോയതകൊണ്ട
ഇനിക്ക ബഹു ദുഃഖം തോന്നുന്നു. അത സാറാ വീ
ണ്ടും വരുമ്പോൾ പുഷ്പിച്ച കാണെണമെന്ന ആഗ്ര
ഹിച്ചിരുന്നതാകുന്നു. കഴിഞ്ഞ ആണ്ടിൽ അവൾ
വന്നപ്പോൾ അത കൂടെ കൊണ്ടുവന്ന, അമ്മെ, ഇ
ത എന്റെ യജമാനസ്ത്രീയുടെ തോട്ടക്കാരൻ തന്ന
ചെടി ആകുന്നു. അത ഇപ്പോൾ തൈ ആകുന്നു
എന്ന വരികിലും നിങ്ങൾ അതിനെ സൂക്ഷിച്ചാൽ
അത വളൎന്ന പൂക്കുകയും, വേദപുസ്തകത്തിലെ മ
നോഹരമായ ഒരു വാക്യത്തെ ഓൎമ്മപ്പെടുത്തുകയും
ചെയ്യും. ആയത "ഇന്ന ഇരിക്കുന്നതും നാളെ അ
ടുപ്പിൽ ഇടപ്പെടുന്നതുമായുള്ള പറമ്പിലെ പുല്ല ദൈ
വം ഇപ്രകാരം ഉടുപ്പിക്കുന്നു എങ്കിൽ, അല്പവിശ്വാ
സികളെ നിങ്ങളെ എത്രയും അധികം ഉടുപ്പിക്കും"?
എന്നുള്ളത തന്നെ. അങ്ങിനെ അമ്മെ, ബഹു വാ
ത്സല്യത്തോടുംകൂടെ ആ പൂച്ചെടിയെ വളൎത്തി. അത
എന്റെ മക്കലെക്കുറിച്ച എന്നെ ഓൎമ്മപ്പെടുത്തിയത
മാത്രമല്ല, ദൈവത്തിന്റെ സന്നിധിയിൽ തന്റെ
സ്വന്ത ജനങ്ങൾ കൈകളെയും പുഷ്പങ്ങളെയുംകാ
ൾ അധിക വിലയേറിയവരാകകൊണ്ട, ദുഃഖസമ
യത്തിൽ ദൈവത്തിൽ എൻശരണം വെക്കുന്നതി
ന്ന എന്നെ ദൈൎയ്യപ്പെടുത്തുകയും ചെയ്തു.
ൟ ചരിത്രത്തിൽ ഇനിക്ക ബഹു രസംതോന്നി
പ്പോയിഎന്നും, കുറെനേരം കൂടെയിരുന്ന അത കേ
ൾക്കുന്നതിന ഇനിക്ക മനസ്സവരാതെയിരിക്കയി
ല്ലെന്നും വായനക്കാരന്ന വിചാരിപ്പാൻ ഇടയുണ്ട,
എങ്കിലും അസ്തമനശോഭകഴിഞ്ഞ മിക്കവാറും ഇരു
ട്ട തുടങ്ങിയതകൊണ്ട എന്റെ ശിപായിക്ക എന്റെ [ 24 ] സൌഖ്യത്തെക്കുറിച്ച എന്നെക്കാൾ അധിക താല്പ
ൎയ്യമുണ്ടായിരുന്നതിനാൽ ഞാൻ തുലോം രാച്ചെല്ലു
വോളം താമസിച്ചുപോകുമെന്ന കണ്ടിട്ട, വീട്ടിൽ
ഓടിചെന്ന വണ്ടി കൊണ്ടുവരുവാൻ ചട്ടം കെട്ടി
യിരുന്നു. ഫുൽമോനി പുഷ്പത്തെക്കുറിച്ചുള്ള ൟ വ
ൎത്തമാനം പറഞ്ഞ നിൎത്തിയ ഉടനെ കുതിരകൾ
പോകുവാൻ തിടുക്കം വെക്കുന്നു എന്ന പറകയാൽ
എന്റെ സ്നേഹിതിയുമായിട്ട വിട്ടുപിരിയുന്നതിന്ന
ഇനിക്ക മനസ്സില്ലാഞ്ഞു എന്ന വരികിലും അവളു
മായിട്ടുള്ള ക്രിസ്ത്യാനിസംഭാഷണത്തിൽ ഇനിക്കു
ണ്ടായ സന്തോഷത്തെ കാട്ടുകയും അവളെ കൂടക്കൂ
ടെ വന്ന കാണാമെന്ന വാക്കുകൊടുക്കയും ചെയ്തും
വെച്ച യാത്രപറഞ്ഞ പോരുകയും ചെയ്തു.
ഞാൻ വണ്ടിയോടിച്ച വീട്ടിൽ പോരുംവഴിയിൽ
അനേകം വിചാരങ്ങൾ എന്റെ മനസ്സിൽ ഉണ്ടാ
യി. ഫുൽമോനി തന്നെ അസഹ്യപ്പെടുത്തിയ അ
യൽക്കാരോട കാണിച്ച ശീലം ഞാൻ വിചാരിച്ച
നോക്കിയപ്പോൾ ഇനിക്ക അവളെക്കാൾ അധികം
അറിവും ബോധവും ഉണ്ടെന്ന വരികിലും അവളെ
പോലെ സ്നേഹവും ക്ഷമയും ഉള്ളവളായിതീൎന്നാൻ
കൊള്ളായിരുന്നു എന്ന ആഗ്രഹിച്ചത കൂടാതെ, ഇ
നിക്കുള്ള ഭയങ്ങളയും സംശയങ്ങളെയും ഞാൻ ഓ
ൎത്തിട്ട അവയെ ഫുൽമോനിക്ക ദുഃഖ സമയത്ത
ദൈവത്തിൽ ഉണ്ടായിരുന്ന കപടമില്ലാത്ത വിശ്വാ
സത്തോടും ആശ്രയത്തോടും ശരിക്കൂട്ടിനോക്കിയ
പ്പോൾ കൎത്താവെ, എന്റെ അവിശ്വാസത്തിന്ന
സഹായിക്കെണമെന്ന മാത്രമെ ഇനിക്ക പറവാൻ
കഴിഞ്ഞുള്ളൂ. ആ ചെറിയ ഗ്രാമത്തിൽ ഞാൻ പോ
യി താമസിച്ച അല്പനേരത്തെ ഇടകൊണ്ട അവിട
ങ്ങളിൽ ശീലത്തെക്കുറിച്ച വിചാരിച്ചാൽ ഫുൽമോ
നിക്ക ശരിയായ ആളുകൾ ഇല്ല എന്ന ബോധം വ [ 25 ] രുവാൻ തക്കവണ്ണമുള്ള കാൎയ്യങ്ങൾ കണ്ട കേട്ടത
കൊണ്ട ഇനിക്ക ബഹുദുഃഖം ഉണ്ടായി. അവിടെയു
ള്ള എല്ലാവീടുകളിലും ദൈവത്തിന്നായി ഒരു ആല
യം കാണുന്നതവരെ ഞാൻ അടങ്ങി പാൎക്കാതെ ക
ഴിയുന്ന സാഹസം ചെയ്യത്തക്കവണ്ണം ദൈവാത്മാ
വ എന്നെ ഉദ്യോഗിപ്പിക്കയും ആത്മാക്കളോടുള്ള
അത്യന്തസ്നേഹം ഉണ്ടാകയും ചെയ്യെണമെന്ന ഞാ
ൻ താല്പൎയ്യത്തോടെ അപേക്ഷിച്ചു. ഞാൻ വീട്ടിൽ
ചെന്ന കുറെ ആശ്വസിച്ചതിന്റെ ശേഷം എന്റെ
മഹമ്മദക്കാരി ആയയെ വിളിച്ച, അവളോട ചീവ
ൎത്തനത്തിന്റെ കഖയാകട്ടെ, സാറ എനാ പേരായ
ആയയുടെ കഥയാകട്ടെ, ഒന്നും തന്നെ വിട്ടുകളയാ
തെ, ഞാൻ പൊയ ഇടത്ത ഉണ്ടായ സംഗതിയും
സംഭാഷണവും മുഴുവൻ വിവരംവിവരമായി പ
റഞ്ഞ കേൾപ്പിച്ചപ്പോൾ, അവൾക്ക ബഹു സ
ന്തോഷം തോന്നി, അമ്മെ, ഇനിയത്തെ തവണ
പോകുമ്പോൾ എന്നെ കൂടെ കൊണ്ടുപോകെണമെ
ന്ന അപേക്ഷിച്ചു. അങ്ങിനെ തന്നെ ചെയ്യാമെന്ന
ഞാൻ പറഞ്ഞുംവെച്ച ഉറക്കത്തിന്ന പോയി. അ
ന്നേരം ത്സടുതിയായിട്ട ഒരു കോടുങ്കാറ്റ അടിക്കയാ
ൽ എന്റെ ഭൎത്താവിന്ന എന്ത വന്നേക്കുനെമ്മ വി
ചാരിച്ച ഭയം തോന്നി. ഉടനെ സാറാ അവളുടെ
അമ്മെക്ക പറഞ്ഞു കൊടുത്ത ആ മനോഹരമായ
വേദവാക്യത്തെ ഞാൻ ഓൎത്ത കിടന്ന ഉറങ്ങുകയും
ചെയ്തു
൨ാം അദ്ധ്യായം.
മുമ്പിലത്തെ അദ്ധ്യായത്തിൽ പറഞ്ഞ സംഗതി
കൾ ഉണ്ടായി പത്തദിവസം കഴിഞ്ഞശേഷം, ഫു
ൽമോനിയുടെ വീട്ടിൽ വീണ്ടും പോകെണമെന്ന [ 26 ] ഇനിക്ക തോന്നി. അന്നെദിവസം കാറ്റുമ്മഴയും ഇ
ല്ലാതെ നല്ല തെളിവും, ഇന്ദ്യായിൽ വൎഷകാലത്തി
ന്റെ അന്ത്യത്തിങ്കൽ പതിവുള്ളപ്രകാരം ബഹു ശീ
തവും ഉള്ള ദിവസം ആയിരുന്നതിനാൽ അന്ന ഇം
സ്ലീഷ്കാൎക്ക തങ്ങളുടെ ജന്മദേശത്തെക്കുറിച്ച സ
ന്തോഷമായ നിനവുകൾ മനസ്സിൽ വരാതെയിരി
ക്കയില്ല. വെളിയിൽ നല്ല കാറ്റ ഉണ്ടാകകൊണ്ടും
ശനിയാഴ്ച ഉച്ചകഴിഞ്ഞ സമയം ആയിരുന്നതിനാ
ൽ, എന്റെല്ലാം ആയാലും ഫുൽമോനിയുടെ മക്കളെ
കാണാമെന്ന വിചാരിച്ചതകൊണ്ടും, ആയയെയും
ശിപായിയെയും കൂട്ടിക്കൊണ്ട ആ ക്രിസ്ത്യാനിഗ്രാ
മത്തിലേക്ക പോയി. എന്റെ സ്നേഹിതിയായ ഫു
ൽമോനിക്ക കൊടുക്കുന്നതിന്ന അപ്പോൾ പൂക്കളുള്ള
ഒരു വിശേഷമായ ഇംഗ്ലീഷചെടി പൂച്ചട്ടിയിൽ വെ
ച്ച ശിപായിയുടെ കൈവശമായി കൊണ്ടുപോയി.
എന്തെന്നാൽ ഫുൽമോനിക്ക പുഷ്പങ്ങളോട ബഹു
കൌതുകമായിരുന്നതും അത മുഖാന്തരം കൊള്ളാകു
ന്ന ചില നിനവുകൾ അവളുടെ മനസ്സിൽ ഉണ്ടാ
കുന്നതുംകണ്ട ഇനിക്ക ബഹു സന്തോഷമായിപൊ
യി. ചില ക്രിസ്ത്യാനികൾ ദിവസമ്പ്രതി സൃഷ്ടി
പ്പിന്റെ ഭംഗിയെ കണ്ടിട്ടും അവരെ സൃഷ്ടിച്ച
ദൈവത്തെക്കുറിച്ച തങ്ങളുടെ ഉള്ളിൽ വിചാരിക്ക
യാകട്ടെ, തൻ സൃഷ്ടിപ്പിൻ ക്രിയകൾ തന്റെ ദിവ്യ
വിചാരണെക്കും കൃപെക്കും സദൃശമായിരിക്കുന്നു
എന്നുള്ളത കാണുകയാകട്ടെ, ചെയ്യാത്തത ആശ്ച
ൎയ്യംതന്നെ. ഞാൻ കണ്ട ബങ്കാളസ്ത്രീകളിൽ ദൈവ
ത്തിന്റെ കൈവേലകളെ നോക്കി ഇപ്രകാരം ധ്യാ
നിക്ക ശീലമുള്ളവൾ ഫുൽമോനി മാത്രമെ ഉണ്ടായി
രുന്നുള്ളു. ഇനിക്കൊ ഒരൊ വസ്തുക്കളെക്കുറിച്ച ഇ
പ്രകാരം ധ്യാനിച്ച നല്ല ശീലമുള്ളത കൊണ്ട ഫുൽ
മോനിയിൽ ൟ ശീലം കാണ്കയാൽ എന്റെ ഹൃദ [ 27 ] യം അവളുടെ ഹൃദയത്തോടെ ഐക്യതപ്പെട്ടുപോ
യി എന്ന ഇനിക്ക തോന്നി. പ്രത്യേകമായിട്ട ഞാ
ൻ ഒരു ദിക്കിൽകൂടെ തനിച്ച നടക്കുമ്പോൾ ഒരു കാ
ട്ടപുഷ്പത്തെയാകട്ടെ കളയെയാകട്ടെ സൃഷ്ടിക്കപ്പെ
ട്ട എന്തൊരു വസ്തുവിനെയാകട്ടെ ഞാൻ കണ്ടാൽ
അതിന്മേൽ സൂക്ഷിച്ച നോക്കി അതിന്റെ ഭംഗി
യും ഉപകാരവും, ലക്ഷണവും ശോധനചെയ്തു, അ
തിൽ വിളങ്ങിയിരിക്കുന്ന ദൈവസ്നേഹത്തെയും
ജ്ഞാനത്തെയുംകുറിച്ച ചിന്തിക്കുന്നത ഇനിക്ക ഒരു
പതിവാകുന്നു. ഏറിയനാളായിട്ട സൃഷ്ടിക്കപ്പെട്ട ഒ
രുവസ്തു ചിലപ്പോൾ നമ്മുടെ ആത്മജീവന്റെയൊ,
ദൈവം നമ്മോട ഇന്ന പ്രകാരം വ്യാപരിക്കുന്നു എ
ന്നുള്ളതിന്റെയൊ ഒരു സദൃശമായിതീരുമല്ലൊ. ദൃ
ഷ്ടാന്തമായിട്ട, പലപ്രാവശ്യം തോട്ടക്കാരൻ ഓരൊ
സസ്യങ്ങളുടെ തല നറുക്കുന്നതിനെ ഞാൻ സൂക്ഷി
ച്ചപ്പൊൾ, "കൎത്താവതാൻ സ്നേഹിക്കുന്നവരെ ശി
ക്ഷിക്കുന്നു" എന്നും, "ഫലംതരുന്ന കൊമ്പ അത
അധികം ഫലം തരുന്നതിനായിട്ട അതിനെ ശുദ്ധം
ചെയ്യുന്നു" എന്നുമുള്ള വേദവാക്യങ്ങളെ ഞാൻ ഓ
ൎത്തു. പിന്നെ ശോഭയുള്ള സൂൎയ്യൻ അസ്തമിക്കുന്നത
കാണുമ്പോൾ അത വിശ്വാസിയുടെ മരണത്തി
ന്ന സദൃശമാകുന്നു എന്ന എന്റെ മനസ്സിൽ ഞാ
ൻ വിചാരിച്ചു. എങ്ങിനെ എന്നാൽ ആദിത്യൻ ഒ
രുദിവസം മുഴുവനും നന്നാപ്രകാശിച്ചശേഷം ആ
രും വിചാരിക്കാതെ അസ്തമിച്ചുപോകുന്നപ്രകാരം
ചില ക്രിസ്ത്യാനികൾ ദൈവത്തെ മഹത്വപ്പെടു
ത്തികൊണ്ട ഒരു ദീൎഘായുസ്സ കഴിച്ചതിന്റെശേഷം
ആരും വിചാരിക്കാതെ മരിച്ചുപോകുന്നു. മറ്റ ചി
ലർ ദുഃഖംകൊണ്ടും പ്രയാസംകൊണ്ടും കാൎമേഘത്തി
ങ്കീഴിൽ എന്ന പോലെ ഏരിയനാളായിട്ട നടന്ന
ശേഷം എല്ലാവരും കാണാത്തക്കവണ്ണമായി അവ [ 28 ] ർ ആനന്ദത്തോടും സന്തോഷത്തോടും കൂടെ മരിപ്പാ
ൻ ദൈവം ഇടവരുത്തുന്നു. ദൈവം താൻ ഗുപ്തന്മാ
രെന്ന വിളിക്കുന്ന വെറെ ചിലർ ഉണ്ട. അവർ പ
ക്ഷെ വിശ്വാസത്തിൽ ക്ഷീണന്മാരും മഴക്കാലത്ത
ആദിത്യൻ ഉദിക്കയും അസ്തമിക്കയും ചെയ്യുന്നത
മനുഷ്യർ അറിയാതെ ഇരിക്കുന്നതപൊലെ ഇവർ
ശോഭിക്കയും അസ്സ്തമിക്കയും ചെയ്യുന്നത ആരും അ
റികയില്ലായിരിക്കും. എങ്കിലും സൂൎയ്യൻ അസ്തമിച്ച
വീണ്ടും ശോഭയോടെ ഉദിക്കുന്നപ്രകാരം തന്നെ ഇ
ത്തരം വിശ്വാസികൾ എല്ലാവരും മഹത്വത്തോടെ ഉയിൎത്തഴുനീൽക്കുമെന്നുള്ളത നിശ്ചയംതന്നെ.
ൟ തവണ ഞാൻ ഫുൽമോനിയുടെ വീട്ടിൽ
പോയവഴി ഗംഗാനദിതീരത്തിങ്കൽകൂടെ ആയിരു
ന്നു. ഇതിന്റെ നീരൊഴുക്ക ചില ആറുകളുടേതിനെ
ക്കാൾ ബഹു ശക്തിയുള്ളതായിരുന്നതകൊണ്ട ഞാ
ൻ പോയവഴിയിൽ ആ കടുപ്പമുള്ള നീരൊഴുക്കെ
പ്പറ്റി ധ്യാനിച്ചത എന്തെന്നാൽ, മഹാനദിയെ! നീ
പരിശുദ്ധാത്മാവ മനുഷ്യന്റെ ഹൃദയത്തിൽ പ്രവൃ
ത്തിക്കുന്ന പ്രവൃത്തിക്ക സദൃശമുള്ളതാക്കുന്നു. നീ ഉ
ന്നതമായ ഹിമാലയ പൎവതങ്ങളിൽനിന്ന പുറപ്പെ
ട്ട ഒഴുകുന്നു. പരിശുദ്ധാത്മാവും ഉന്നതത്തിൽനിന്ന
ഇറങ്ങിവരുന്നതാകുന്നു. നിന്റെ ഒഴുക്കുകൾ ഒരുനാ
ളും വറ്റിപോകാതെയിരിക്കുന്നപ്രകാരം തന്നെ മനു
ഷ്യഹൃദയത്തിൽ ഉള്ള പരിശുദ്ധാത്മാവും, നിത്യജീ
വങ്കലേക്ക പൊങ്ങിവരുന്ന വെള്ളത്തിന്റെ ഒരു ഉ
റവയാകുന്നു. നിന്റെ വെള്ളത്താൽ സകല വസ്തു
ക്കളെയും നീ നനെക്കുന്നു. എന്നാൽ ശരീരത്തെ മാ
ത്രമെ ശുദ്ധംവരുത്തുവാൻ നിനക്ക കഴിവു. പരിശു
ദ്ധാത്മാവൊ സകല പാപത്തിൽനിന്നും അശുദ്ധ
തയിൽനിന്നും ഹൃദയത്തെ ശുദ്ധിയാകുന്നു. നീ ഭൂ
മിയെ ഫലവത്താക്കുന്നതപോലെ പരിശുദ്ധാത്മാ [ 29 ] വമൂലം മനുഷ്യർ കൃപയിൽ വളരുന്നു. മനസ്സുള്ളവ
ൎക്ക് എല്ലാവൎക്കും നിന്റെ വെള്ളത്തിൽ നിന്ന കുടി
ക്കാം. അത സൌജന്യമായിട്ട കിട്ടുന്നതാകുന്നു. പ
രിശുദ്ധാത്മാവ പറയുന്നത എന്തെന്നാൽ,
ദാഹമുള്ള
വൻ വരട്ടെ, ആൎക്കെങ്കിലും മനസ്സുണ്ടൊ അവൻ
ജീവന്റെ വെള്ളത്തിൽ നിന്ന കുടിക്കട്ടെ." നീ ബ
ഹു ലക്ഷം ആളുകളുടെ ജീവനെ രക്ഷിക്കുന്നു. പരി
ശുദ്ധത്മാവൊ ആക്രമങ്ങളിലും പാപങ്ങളിലും മരി
ച്ചിരിക്കുന്ന മനുഷ്യനെ ജീവിപ്പിക്കുന്നു. നീ നി
ന്റെ ഒഴുക്കിനെ തടയുന്ന തടങ്ങലുകളും വിരോധ
ങ്ങളും എല്ലാം തീൎത്ത മൊമ്പോട്ട പാഞ്ഞൊഴുകുന്ന പ്ര
കാരം തന്നെ പരിശുദ്ധത്മാവും ആ വലിയ തടങ്ങ
ൽ ആകുന്ന മനുഷ്യഹൃദയത്തിൽ ഉള്ള പാപസ്നേഹ
ത്തെ നീക്കിക്കളഞ്ഞ ദൈവേഷ്ടത്തിൻപ്രകാരം നട
പ്പാൻ ഹൃദയത്തെ ഉത്സാഹിപ്പിച്ച നിൎബന്ധിക്കുന്നു.
തീൎച്ചെക്ക മഹാനദിയെ! നീ ഒന്നിനാലും തടയപ്പെ
ടാതെ സമുദ്രത്തിൽ ചെന്ന വീഴുന്നപ്രകാരം പരി
ശുദ്ധാത്മാവും മനുഷ്യഹൃദയത്തിൽ താൻ ചെയ്യുന്ന
വേലയെ തികെച്ച; ആത്മാവിനെ ഭാഗ്യമുള്ളൊരു
നിത്യത്വമാകുന്ന സമുദ്രത്തിൽ ഇറക്കുന്നു.
ഇങ്ങിനെ ധ്യാനിച്ചും കൊണ്ട പോയതിനാൽ
ഞാൻ ഫുൽമോനിയുടെ വീട്ടിൽ ചെന്നെത്തിയത
അറിഞ്ഞില്ല. ഞാൻ അവിടെ ചെന്ന കേറിയ ഉട
നെ അഴുക്കുള്ള രണ്ട ചെറിയ പൈതങ്ങൾ വെളി
യിൽ ഓടിവന്ന ഞാൻ അകത്ത കേറുന്നതിനായി
ട്ട വാതിൽ തുറന്ന ഇട്ടും വെച്ച ഇനിക്ക സലാം ചെ
യ്തു. ആപൈതങ്ങളിൽ ഒന്ന ആണും ഒന്ന പെണ്ണും
ആയിരുന്നു. ചെറുക്കൻ അവന്റെ അമ്മയെ വിളി
പ്പാനായിട്ട അകത്ത പോയപ്പോൾ ഏജദേശം ഏ
ഴവയസ്സുള്ള ആ കൊച്ച പെണ്പൈതൽ മുമ്പിലത്തെ
തവണ അവളുടെ അമ്മ ചെയ്തപോലെ കസേ [ 30 ] ര എടുത്ത കൊണ്ടുവന്ന വീട്ടിന്റെ ഉൾമുറ്റത്ത ഇ
നിക്ക ഇരിപ്പാനിട്ട, ഏതണ്ട ചോദിച്ചറിവാൻ എ
ന്നുള്ള ഭാവത്തിൽ എന്റെ അരികെ നിന്നു. അവ
ളിൽ ഇനിക്ക പ്രസാദമായി. അവളുടെ മുഖം ഒരു
ചെറിയ വട്ടമുഖമായിരുന്നു. അവളെ കണ്ടാൽ ന
ല്ല സന്തോഷവും സൌഖ്യവുമുള്ള ഭാവം തോന്നും
അവളുടെ നീണ്ട കറുത്ത തലമുടി നല്ല ഭംഗിയായി
പിന്നി ശാബതദിവസത്തിനായിട്ട യത്നമായിരു
ന്നു. മറ്റുള്ള ബങ്കാളപൈതങ്ങൾ ചെയ്യുമായിരിക്കു
ന്നപ്രകാരം അവൾ ഓടിപൊയ്ക്കളയാതെ ആയയ്ക്ക
ഇരിപ്പാൻ ഒരു താണവങ്ക കൊണ്ടുവന്ന ഇടുംവെ
ച്ച, എന്നോട സന്തോഷമായി സംഭാഷിച്ചതുടങ്ങി.
നിന്റെ പേർ എന്താകുന്നു? എന്ന ഞാൻ അവളോ
ട ചോദിച്ചപ്പോൾ അവൾ എന്റെ പേർ സത്യ
ബോധിനി എന്ന ആകുന്നു. എന്റെ പേരിന്റെ
അൎത്ഥപ്രകാരം സത്യംസംസാരിപ്പാൻ ഞാൻ എല്ലാ
യ്പോഴും ശ്രമിക്കുന്നു എന്ന പറഞ്ഞു. അത നല്ല പേ
രതന്നെ: എന്നാൽ നിന്റെ ശീലം നിന്റെ പേരി
നൊട ഒത്തിരിക്കുന്നതിന്ന മാത്രമൊ നീ സത്യംസം
സാരിക്കുന്നത? എന്ന ഞാൻ ചോദിച്ചപ്പോൾ അവ
ൾ പുഞ്ചിരി ഇട്ടും ഇങ്ങിനെ ഓൎക്കാതെ പറഞ്ഞതി
നാൽ നാണിച്ചുംകൊണ്ട ഹേ! അങ്ങിനെ അല്ല.
സത്യംസംസാരിക്കെണമെന്നും സകല അസത്യ
വാദികൾക്കും അഗ്നിയും ഗന്ധകവും കത്തുന്ന ക
ടലിൽ തങ്ങളുടെ ഓഹരി ഉണ്ടാകുമെന്നും ദൈവം
കല്പിച്ചിരിക്കുന്നതകൊണ്ടത്രെ ഞാൻ സത്യം സംസാ
രിക്കുന്നത എന്നും അവൾ പറഞ്ഞു. ആ വേദവാ
ക്യം നിന്നെ പഠിപ്പിച്ചത ആരെന്ന ഞാൻ ചോദി
ച്ചു. അതിന്ന അവൾ ഉത്തരമായിട്ട പറഞ്ഞു, അ
ത്താഴം കഴിഞ്ഞിട്ട അപ്പൻ ഞങ്ങളെ വേദവാക്യം
പഠിപ്പിക്കയും അൎത്ഥം നല്ലതിന്വണ്ണം പറഞ്ഞത [ 31 ] രികയും ചെയ്യുന്നതകൊണ്ട വേദപുസ്തകത്തിൽ
സത്യത്തെക്കുറിച്ചുള്ള വേദവാക്യങ്ങൾ ഒക്കെയും ഇ
നിക്ക അറിയാമെന്ന തോന്നുന്നു. അവയിൽ ഇനി
ക്ക ഇമ്പമായിട്ടുള്ളത "ഞാൻ വഴിയും സത്യവും ജീ
വനും ആകുന്നു," എന്നുള്ളത തന്നെ, അത യേശു
വിന്റെ വാക്കാകുന്നു. കഴിഞ്ഞ ഞായറാഴ്ച ൟ വാ
ക്യത്തിന്റെ അൎത്ഥം അപ്പൻ ഞങ്ങളോട പറഞ്ഞ
കേൾപ്പിച്ചു എന്ന പറഞ്ഞു. ഞങ്ങൾ ഇങ്ങിനെ സം
ഭാഷിച്ചകൊണ്ട നിൽക്കുന്നസമയത്ത ആ ചെറുക്ക
ൻ വെളിയിൽ വന്ന അവന്റെ പെങ്ങളുടെ അരി
കെനിന്ന, അമ്മ പുരെക്കകം മെഴുകുകയാകുന്നു, അ
ല്പനേരത്തിനകം മെഴുകി തീൎത്തുംവെച്ച പുറത്ത വ
രും എന്നിങ്ങിനെ പറഞ്ഞു. അപ്പോൾഞാൻ, ഇരി
ക്കട്ട, നിന്റെ പേർ എന്ത? എന്ന ചോദിച്ചു. [ആ
ചെറുക്കനെ കണ്ടാൽ നല്ല ബുദ്ധികൂൎമ്മതയുള്ളവനെ
ന്ന തോന്നും. അവന്റെ പെങ്ങളെക്കാൾ ഏകദേ
ശം രണ്ട വയസ്സ കൂടെ അധിക പ്രായം കാണും.]
മദാമ്മെ! എന്റെ പേർ ശുദ്ധൻ അന്ന ആകുന്നു എ
ന്ന അവൻ ഉടനെ പറഞ്ഞു. അപ്പോൾ സത്യബോ
ധിനി പറഞ്ഞു. അവൻ ശുദ്ധൻ എന്ന പറഞ്ഞത
ശരിതന്നെ. ശുദ്ധതയെകുറിച്ചുള്ള വേദവാക്യങ്ങൾ
എല്ലാം അവന അറിയാംതാനും. ശുദ്ധതയും സത്യ
വും തമ്മിൽ സഹോദരനും സഹോദരിയും ആകുന്നു
എന്നും, അവ രണ്ടും തമ്മിൽ വേർപിരിഞ്ഞ ഇരുന്നു
കൂടാഎന്നും, പാതിരിസായ്പിന്റെ മദാമ്മ ഇന്നലെ
പറഞ്ഞു. അതകൊണ്ട മുമ്പിലത്തേതിലും അധികം
ഞങ്ങളുടെ പേരിനോട ഇനിക്ക പക്ഷമുണ്ട. പി
ന്നെ അവൾ കൈകൊട്ടി മുറ്റത്തിന ചുറ്റും നടന്ന
ആടികൊണ്ട, ഹാ! ഞങ്ങളുടെ പെർ എത്ര വിശേഷ
മാകുന്നു എന്ന ഉച്ചത്തിൽ പറകകൂടെ ചെയ്തു. ഞാ
ൻ ഇതിന്ന മുമ്പിൽ വളരെ ബങ്കാളപിള്ളേരെ ക [ 32 ] ണ്ടിട്ടുണ്ട, എന്നാൽ അവർ ആരും ഇത്രനല്ല ബോ
ധത്തോടെ പറയുന്നത ഞാൻ കേട്ടിട്ടില്ലായ്കയാൽ
എന്റെ കണ്ണുകൾ കണ്ണുനീരുകൾകൊണ്ട നിറയ
പ്പെടുകയും, പിന്നെ "പിതാവെ ശിശുക്കളുടെയും, മു
ലകുടിക്കുന്നവരുടെയും വായിനിന്ന നീ സ്തുതി
യെ പൂൎണ്ണമാക്കിയതകൊണ്ട, നിന്നെ ഞാൻ സ്തുതി
ക്കുന്നു എന്ന എന്റെ ഉള്ളിൽ ഞാൻ പറകയും ചെ
യ്തു. എന്നാൽ ഞാൻ ഇള്ളംകൊണ്ട പറഞ്ഞതിനെ
ആ പൈതങ്ങൾ അറിഞ്നില്ല. അവരുടെ അമ്മയു
ടെ ജോലിതീൎന്ന വരുന്നതവരെക്കും സമയം ആ
കുന്നിടത്തോളം സന്തോഷത്തൊടെ കഴിച്ചുകൂട്ടെണ
മെന്ന അവർ ആഗ്രഹിച്ചപ്രകാരം അവരുടെ ഭാ
വംകൊണ്ട ഇനിക്ക തോന്നുകയും ചെയ്തു. അന്നേ
രം ശുദ്ധൻ എന്നോട മദാമ്മെ! കുറെദിവസംമുമ്പെ
കോരുണ എന്ന ചീത്ത സ്ത്രീ ഞങ്ങളുടെ സഹോദ
രിയുടെ പുഷ്പചെടിയ കളഞ്ഞപ്പോൾ ഇവിടെ വ
ന്നിരുന്നത നിങ്ങൾ അല്ലാഞ്ഞൊ? ഞ്ങ്ങൾ ഇവിടെ
വന്നിരുന്നു എന്നും അപ്പോൾ അമ്മ സാറായുടെ വ
ൎത്തമാനം എല്ലാം നിങ്ങളെ പറഞ്ഞ കേൾപ്പിച്ചു എ
ന്നും ഞങ്ങളോട അമ്മ പറഞ്ഞു. അന്നേറ്റം ഞാൻ ഉ
വ്വ, ഞാൻ ഇവിടെ വന്നിരുന്നു. ഒടിഞ്ഞപോയചീന
പനിനീർചെടിനിന്ന ആ ഇടത്ത വെക്കുന്നതിന്ന
നല്ലതിൽ ഒര ഇംഗ്ലീഷചെടി ഞാൻ കൊണ്ടുവന്നി
ട്ടുണ്ട അപ്പോൾ ശിപായി ആ വിശേഷപ്പെട്ട ചെ
ടിയെ കാണിച്ചു. അവർ അത കൺറ്റ ആശ്ചൎയ്യപ്പെ
ടുകയും ചെയ്തു. ഉടനെ ശുദ്ധൻ പറഞ്ഞു, ഇത വെ
ക്കുന്നതിനായിട്ട ആ പനിനീർചെടിയെ നാം വെ
ട്ടിക്കളഞ്ഞുകൂടാ. എന്തെന്നാൽ അമ്മ തിനെ താല്പ
ൎയ്യത്തോടെ സൂക്ഷിച്ചുകൊൺറ്റുവരുന്നു. അതതന്നെ
യുമല്ല, അത ഇപ്പോൾ വഴങ്ങിപ്പോയിരിക്കുന്നതി
നാൽ അതിൽനിന്ന വേറൊരു പാഠം പഠിപ്പാനു [ 33 ] ണ്ടെന്നും അമ്മ പറയുന്നു. അപ്പോൾ സത്യബോ
ധിനി ചോദിച്ചത, ആ പാഠം എന്താകുന്നു? മറ്റു
ള്ള ചെടികളിൽനിന്ന പഠിപ്പാനിണ്ടെന്ന അമ്മ പ
റയുന്നപഠം എല്ലാം ഇനിക്ക അറിയാമെന്ന തോ
ന്നുന്നു. അതിന്ന ശുദ്ധൻ ഉത്തരമായിട്ട, അമ്മ പ
റയുന്നത ഇതാകുന്നു. ആ ചെടിയെപോലെ ഞാൻ
ഉണ്ടങ്ങിയ കൊമ്പായി ഒഓകാതെയിരിപ്പാനായി
ട്ട, ആ ചെടി കാണിമ്പോൾ ഇനിക്ക പാപം ചെയ്‌വാ
ൻ ഭയം തോന്നും എന്നതന്നെ. ഇത പറഞ്ഞപ്പോ
ൾ ആ പൈതങ്ങൾക്ക നന്നാ വിചാരംകൊണ്ടപ്ര
കാരം തോന്നു. പിന്നീട സത്യഭോഷിനി പറഞ്ഞു,
ഹാ!ചീനപ്പനിനീർചെടി നിൽക്കട്ടെ, അത വെട്ടിക്ക
ളയെണ്ടാ. ആ വിശേഷപ്പെട്ട ഇംഗ്ലീഷ ചെടി അ
തിനരികെയിം വെക്കാമല്ലൊ. എന്തെന്നാൽ ആ
പനിനീർ ചെടിയിൽനിന്ന പഠിപ്പാനുള്ള ഭയങ്കര
മായ പാഠം ഇനിക്കും ശുദ്ധനും കൂടക്കൂടെ ഓൎപ്പാ
നുണ്ട. അതിന്റെ ശേഷം അവൾ മറന്നപോയ ഏ
തണ്ട ഒര കാൎയ്യത്തെ പെട്ടന്ന ഓൎത്തപ്രകാരം തോ
ന്നി. ഉടനെ എന്റെ ആയയെ കൈകാട്ടി വിളിച്ചും
കൊണ്ട അട്ക്കളെക്കകത്ത കേറിപ്പോകയും ചെയ്തു.
അപ്പോൾ ഞാൻ ശുദ്ധനോട, ഇന്റെ അമ്മെക്ക
ഇന്ന ഇത്ര വളരെ ജോലി എന്താകുന്നു? കഴിഞ്ഞ
തവണ ഞാൻ വന്നപ്പോൾ ൟ സമയത്ത അവ
ളുടെ ജോലി എല്ലാം തീൎന്ന സ്വസ്ഥമായിരുന്നു എ
ന്ന തോന്നിയല്ലൊ, എന്ന പറഞ്ഞു, അന്നേരം അ
വൻ പറഞ്ഞു അത ശരിതന്നെ. പതിവായിട്ട ൟ
സമയത്ത അമ്മയുടെ ജോലി തീരും. എന്നാൽ ഇ
ന്ന ആഴ്ചയുടെ ഒടുക്കത്തെ ദിവസമാകുന്നു. ശനി
യാഴ്ചതോറും അമ്മെക്ക ജോലി വളരെയുണ്ട. ഇന്ന
ഞങ്ങൾ പള്ളിക്കൂടത്തിൽനിന്ന വന്നതില്പിന്നെ
അമ്മ എന്തെല്ലാം ജോലി തീൎത്തു എന്ന ഞാൻ പ [ 34 ] റയാമല്ലൊ. പന്ത്രണ്ടമണിക്ക ആദ്യംതന്നെ സത്യ
ബോധിനിയെ കുളത്തിൽ കൊണ്ടുപേയി അവളു
ടെ നീണ്ടതലമുടി ചവൽകാരംകൊണ്ട തേച്ച കഴു
കിയുംവെച്ച തിരിച്ച വരുന്നവഴി അലക്കുകാരന്റെ
വീട്ടിൽകേറി ഞങ്ങളുടെ മുണ്ടുകൾ കൊണ്ടുവന്നു. അ
പ്പന്റെ അങ്കൃക്കായും എന്റെ ചട്ടയും വളരെ കീറി
പ്പോയതിനാൽ നാളെ പള്ളിയിൽ പോകുന്നവകെ
ക്ക അത ഇടന്തന്നെ തയ്ച നന്നാക്കി. അത കഴി
ഞ്ഞ ഉടനെ മുറ്റം അടിക്കുന്നതിനും പുരകൾ മൂന്നും
മെഴുകുന്നതിനും തുടങ്ങി. ഇപ്പോൾ വലിയ പുരയു
ടെ അകത്തെ കിടക്കമുറി ഒഴികെ ശേഷം എല്ലാട
വും മെഴുകിതീൎത്തു എന്നിരിക്കുന്നു. ശനിയാഴ്ച അ
മ്മെക്ക ജോലി വളരെയുള്ളതകൊണ്ട പുര മെഴുകു
ന്നത മറ്റ ഏതെങ്കിലും ഒരു ദിവസം ആകട്ടെ എ
ന്ന അപ്പൻ പലപ്പോഴും പറഞ്ഞിട്ടുണ്ടു. എങ്കിലും
ഇന്നെ ദിവസം മാത്രമെ അമ്മ മെഴുകുകയുള്ളു. എ
ന്തെന്നാം ഞായറാഴ്ച കാലത്തെ പ്രസംഗം കഴി
ഞ്ഞിട്ട ചിലർ ഇവിടെവന്ന തിണ്ണെക്ക ഇരുന്ന കാ
ലത്ത കേട്ട പ്രസംഗത്തെക്കുറിച്ച തമ്മിൽ സംസാരി
ക്കയും സങ്കീൎത്തനം പാടുകയും അമ്മ അവൎക്ക പുക
യിലയും പലഹാരവും കൊടുത്തശേഷം ചുരുക്ക
ത്തിൽ ഒരു പ്രാൎത്ഥന കഴിക്കയും ചെയ്തുംവെച്ച അ
വരവരുടെ വീട്ടിൽ പോക പതിവുണ്ട. ഇങ്ങിനെ
ശാബതദിവസത്തിൽ വളരെ ആളുകൾ ഇവിടെ വ
രുന്നതാകകൊണ്ട വീട നല്ല വൃത്തിയായിട്ട കിട
ക്കെണമെന്നാകുന്നു അമ്മയുടെ ആഗ്രഹം. എന്തെ
ന്നാൽ ക്രിസ്ത്യാനി സ്ത്രീകൾ ഒക്കയും നല്ല സൂക്ഷ
ക്കാർ ആയിരിക്കെണം എന്ന അമ്മ പറയുന്നു. ഇ
ങ്ങിനെ ഞങ്ങൾ സംസാരിച്ചകൊണ്ടിരിക്കുന്ന സ
മയത്ത ഫുൽമോനിവന്നു, അപ്പോൾ ശുദ്ധൻ അ
വന്റെ പെങ്ങളും ആയയും എന്ത ചെയ്കയായിരു [ 35 ] ന്നു എന്ന കാണ്മാനായിട്ട ഓടി. ഫുൽമോനിയുടെ
വസ്ത്രം മുമ്പിലത്തെതവണ കണ്ടതപോലെ വെള്ള
യല്ലാഞ്ഞു. അവൾ വേലകൊണ്ട നന്നാമുഷിഞ്ഞ
ഭാവമുള്ളവളായിരുന്നു. എന്നുട്ടും അവൾ പുഞ്ചിരി
യോടും കൂടെ ഇനിക്ക സലാം തന്ന മദാമ്മെ! ഇന്ന
ശനിയാഴ്ച അല്ലാഞ്ഞുഎന്നുവരികിൽ നിങ്ങൾ വ
ന്നൗടനെ ഞാൻ വെളിയിൽ വന്നേനെ എന്ന പ
റഞ്ഞു. അന്നേരം ഞാൻ അവളോട, ഇപ്പോൾ നി
ന്റെ വേല എല്ലാം തീൎന്നൊ ഫുൽമൊനീ? എന്ന
ചോദിച്ചു. അതന്ന അവൾ മുഴുവനും തീൎന്നില്ല മ
ദാമ്മെ! ഇനി നാളത്തെവകെക്ക ഒരു കറിവെപ്പാ
നുണ്ട എന്ന പറഞ്ഞതകേട്ട ഇനിക്ക ആശ്ചൎയ്യം
തോന്നി. നാളെത്തെവകെക്കൊ? എന്ന ചോദിച്ച
പ്പോൾ, അവൾ ഉത്തരമായിട്ട ശനിയാഴ്ച ചെയ്യാ
കുന്നത ഒന്നും ഞായറാഴ്ച ചെയ്ക ഞങ്ങളുടെ വീട്ടി
ൽ ചട്ടമില്ല. അതകൊൺറ്റ ശനിയാഴ്ചതോറും ഞങ്ങ
ൾ കുറെശ്ശെ ഇറച്ചി വാങ്ങിച്ച കറിവെക്കുക പതി
വാകുന്നു. അത മീൻ പോലെ ചീത്തയായിപോകാ
തെ രൺറ്റദിവസത്തേക്ക ഇരിക്കുന്നത തന്നെയുമല്ല
കുഞ്ഞുങ്ങൾക്ക അത ഒരു വിരുന്ന ആകുന്നുതാനും.
വേനൽകാലത്ത ഞങ്ങൾ പയറതന്നെ തീന്നുകയ
ല്ലാതെ അന്ന ഒന്നും വാങ്ങിക്ക പതിവില്ല എന്ന പ
റഞ്ഞു. ഉടനെ ഞാൻ അവളോട ഫുൽമോനീ! നി
ന്നെ ഞാൻ നിറുത്തി താമസിപ്പിക്കയില്ല. ശാബത
ദിവസത്തെവകെക്ക തലെദിവസംതന്നെ വട്ടംകൂട്ടു
ന്നത കൊള്ളാം. നിന്റെ മക്കളെ ഇങ്ങൊട്ട അയ
ച്ചുംവെച്ച നീ പോയി നിന്റെ വേല തീൎക്കെവേ
ണ്ടു എന്ന പറഞ്ഞപ്പോൾ സലാം ചെയ്തു പോകുവാ
ൻ ഭാവിച്ചാറെ, ആ പുത്തൻ പൂച്ചെടിയുടെ അല
ങ്കാരംകണ്ട അവളുടെ കണ്ണ മയങ്ങി മദാമ്മെ! ഞാ
ൻ നട്ട വളൎത്തുന്ന പൂച്ചെടികളോട കൂടെ ൟ പൂച്ചെ [ 36 ] ടി കണ്ടിട്ട അത നിങ്ങൾ കൊണ്ടുവന്നതായിരിക്കും
എന്ന തോന്നുന്നു. ഇത ബഹു ഭംഗിയുള്ളത തന്നെ
"ശലോമോൻ തന്റെ മഹത്വത്തിൽ ഒക്കെയും ഇവ
യിൽ ഒന്നപോലെ അലങ്കരിക്കപ്പെട്ടിരുന്നുല്ല" ല്ലൊ
എന്ന പറഞ്ഞ അടുക്കളെക്കകത്ത കേറി പിള്ളേരെ
യും ആയയെയും എന്റെ അടുക്കൽ അയക്കയും
ചെയ്തു. ആയ വന്ന ഉടനെ അമ്മെ! ൟ പൈതങ്ങ
ൾ എന്നെ ക്രിസ്ത്യാനി ആക്കുവന്ന് ശ്രമിച്ചു എ
ന്ന പറഞ്ഞത ഞാൻ കേട്ട ഉടനെ ചിരിച്ചുംകൊണ്ട
അത ഒവ്വൊ സത്യബോഷിനീ! നീ എന്റെ ആയ
യോട എന്ത ചെയ്തു? നീ നിന്റെ കഞ്ഞിയിൽ പ
ങ്ക അവളെ കുടിപ്പിച്ചായിരിക്കുമെന്ന തോന്നുന്നു
എന്ന പറഞ്ഞപ്പോൾ, ആയ സത്യബോധിനിയു
ടെപേൎക്ക ഉത്തരം പറഞ്ഞത എന്തെന്നാൽ, അതി
ല്ലമ്മെ, അവൾ എന്നൊട ദയയും മൎയ്യാദയുമെ കാ
ണിച്ചുള്ളു, ഇനിക്ക പുകവലിണ്ടീട്ട മുമ്പിൽ ആരും
കൈകാൎയ്യം ചെയ്തിട്ടില്ലാത്ത ഒരു പുത്തൻ (ഹുക്കാ)
ആകുന്നുതന്നത. എന്നാലൊ അവൾ ക്രിസ്ത്യാനി
കളുടെ പുസ്തകത്തിൽനിന്ന ചില വാക്കുകളും അവ
യുടെ അൎത്ഥങ്ങളും എന്നെ പറഞ്ഞ കേൾപ്പിച്ചു. അ
വയിൽ ചില വാക്കുകൾ ബഹു ഇമ്പമായിരുന്നുതാ
നും അവയെ മദാമ്മയെ പറഞ്ഞുകേൾപ്പിക്ക, സത്യ
ബോധിനീ! ഉടനെ സത്യബോധിനി മദാമ്മെ! ആ
യെക്ക ൟ വാക്യം ബഹു പക്ഷമായിപോയി. അ
തെന്തെന്നാൽ "ഒരുത്തൻ തന്റെ സ്നേഹിതന്മാൎക്ക
വേണ്ടി തൻ ജീവനെ വെക്കുന്നതിനെക്കാൾ അ
ധികസ്നേഹം ആൎക്കുമില്ല. ഞാൻ കല്പിക്കുന്നത എ
ന്തെങ്കിലും ചെയ്താൽ നിങ്ങൾ എന്റെ സ്നേഹിത
ന്മാർ ആകുന്നു." ആയ പാപനിവാരണത്തിൻവഴി
യെക്കുറിച്ച പലപ്പോഴും കേട്ടിട്ടുൺറ്റായിരുന്നു എങ്കി
ലും, ൟ നല്ലപൈതങ്ങളുടെ വായിൽനിന്ന കേട്ട [ 37 ] പ്പോൾ അവളുടെ മനസ്സിൽ കോളുകൊണ്ടതപോ
ലെ ഇതിന്ന മുമ്പിൽ ഞാൻ കണ്ടിട്ടില്ല. അവൾ ഉരി
യാടാതെനിന്നുഎന്നുവരികിലും, അവളുടെ കണ്ണിൽ
കണ്ണുനീര നിറഞ്ഞതിന്നു. ഞാൻ ആ പൈതങ്ങളോ
ട സംസാരിക്കെണമെന്ന അവൾക്ക ആഗ്രഹമുള്ള
പ്രകാരം തോന്നുകയും ചെയ്തു. എന്നാൽ അവർ
ശാബത ദിവസത്തെ ശുദ്ധമായി ആചരിക്കുന്നത
ഇന്നപ്രകാരമെന്ന കേട്ടതകൊണ്ട ഇനിക്ക ബഹു
സന്തോഷമായിരുന്നു. അതിനെ കുറിച്ച കുറെക്കൂടെ
കേൾക്കെണമെന്ന ആഗ്രഹിച്ചിട്ട, ശുദ്ധാ നിങ്ങൾ
ശാബതദിവസം മുഴുവനും ആചരിക്കുന്നത എങ്ങി
നെയെന്ന എന്നോട പറക എന്ന പറഞ്ഞപ്പോൾ
അവൻ ഉത്തരമായിട്ട, അതിനെകുറിച്ച വിവരം
പറയണമെങ്കിൽ ഇന്ന രാത്രിതുടങ്ങിയുള്ള വസ്തു
ത പറയെണമല്ലൊ. എന്തെന്നാൽ ശാബതദിവ
സം തുടങ്ങുന്നത ശനിയാഴ്ചരാത്രിയിൽ ആകുന്നു എ
ന്ന അപ്പൻ പറയുന്നു. ഇന്ന രാത്രിയിൽ ഞങ്ങളു
ടെ അത്താഴം കഴിഞ്ഞ അമ്മയുടെ വീട്ടുവേല തീരു
മ്പോൾ ഞങ്ങൾ സങ്കീൎത്തനങ്ങൾ പാടുകയും പി
ന്നീട അപ്പൻ വേദവാക്യത്തിൽനിന്ന ഒരു അദ്ധ്യാ
യം വായിക്കയും ചെയ്തശേഷം നാളത്തെ ദൈവശു
ശ്രൂഷയെ അനുഗ്രഹിക്കേണമെന്ന ദൈവത്തോട
അപേക്ഷിക്കും. ആ അപേക്ഷയിൽ ഞങ്ങൾ പട്ട
ക്കാരന്നവേണ്ടിയും അവനിൽനിന്ന കേൾക്കുന്ന
വചനങ്ങളെ സ്വീകരിച്ച അവയാൽ പ്രയോജനം
വരേണ്ടുന്നതിന്ന ഞങ്ങളുടെ ഹൃദയങ്ങളെ ഒരുക്കേ
ണമെന്ന ഞങ്ങളുടെ തനതപേൎക്ക വേണ്ടിയും പ്രാ
ൎത്ഥിക്കയും ചെയ്യും എന്ന പറഞ്ഞു. ഉടനെ സത്യബോ
ധിനി പറഞ്ഞത എന്തെന്നാൽ, ശാബതദിവസം
തുടങ്ങുന്നത എങ്ങിനെയെന്ന ഞാൻ പറയാമല്ലൊ.
അന്നകാലത്ത ചോറമാത്രം തയ്യാറായാൽ മതി. അ [ 38 ] തകൊണ്ട മുത്താഴം വേഗത്തിൽ കഴിയും. അത കഴി
യുന്നഉടനെ അപ്പൻ ചുരുക്കത്തിൽ ഒരു പ്രാൎത്ഥന
കഴിക്കും. പിന്നെ ഞങ്ങൾ എല്ലാവരും വെള്ളമുണ്ട
മാറി പുര പൂട്ടിയുംവെച്ച പള്ളിയിൽ പോകും. പ
ള്ളിയിൽനിന്ന വന്ന ശേഷം ശുദ്ധൻ മുമ്പെ പറ
ഞ്ഞതപോലെ ഏതാനുമ്പേർ ഇവിടെ കൂടിവരിക
യും സംസാരിക്കയുംചെയ്യും. അപ്പോൾ ഞാനും ശു
ദ്ധനും ഒരു വേദവാക്യവും ഒരു പാട്ടും കാണാപാഠം
പഠിച്ച, ജനങ്ങൾ പോയശേഷം, അവ അപ്പനെ
ചൊല്ലി കേൾപ്പിക്കും. അപ്പോൾ യോസേഫ, മോ
ശ, ദാവീദ, ദാനിയെൽ മുതലായവരുടെ കഥ ഞ
ങ്ങളോട പറഞ്ഞ കേൾപ്പിക്കയും ഞങ്ങൾക്ക അത
കേട്ട ബഹു സന്തോഷമായിരിക്കയും ചെയ്യും. ഇത
കൊള്ളാമല്ലൊ എന്ന ഞാൻ പറഞ്ഞത കൂടാതെ ന
മ്മുടെ മിശിയോൻ സമൂഹക്കാർ എല്ലാവരുംകൂടെ ൟ
ഒരു കുഡുംബക്കാരെ അല്ലാതെ മറ്റ യാതൊരുത്ത
രെയും ക്രിസ്ത്യാനി സഭയോട ചേൎത്തിട്ടില്ലെങ്കിലും
അവരുടെ വേല നിഷ്ഫലമായിപോകയില്ലെന്ന എ
ന്റെ മനസ്സിൽ അപ്പോൾ ഞാൻ വിചാരിക്കയും
ചെയ്തു. അപ്പോൾ ഞാൻ ശുദ്ധനോട ആ ദിവസ
ത്തെ മുഷുവനും കഴിക്കുന്നത ഇന്നപ്രകാരമെന്നുള്ള
ത നീ പറഞ്ഞ തീൎക്ക എന്ന പറഞ്ഞപ്പോൾ, അവ
ൻ എന്നോട അഞ്ചരമണിക്ക അപ്പനും ഞാനും പ
ള്ളിയിൽ പോകും. എന്നാൽ അമ്മയും സത്യബോ
ധിനിയും വീട്ടിൽ ഇരുന്ന അമ്മ അത്താഴം തയ്യാറാ
ക്കുകയും സതുബോധിനി ഞങ്ങളുടെ കൊച്ച സ
ഹോദരനായ പ്രിയനാഥനെ സൂക്ഷിക്കയുംചെയ്യും
അവന സ്ത്യബോധിനിയോട ബഹു പക്ഷം ആ
കയാൽ അവളെ കാണുമ്പോൾ ഒക്കയും അവന്റെ
കൈകൊട്ടി തുടങ്ങും. പിന്നെ രാത്രിയിൽ ഞങ്ങൾ
സങ്കീൎത്തനങ്ങൾ പാടുകയും പരദേശി മോക്ഷയാ [ 39 ] ത്രപുസ്തകം ഞാൻ ഉറക്കെ വായിക്കയും ചെയ്ത ശേ
ഷം പ്രാൎത്ഥിച്ചുംവെച്ച ഉറക്കത്തിന പോകയും ചെ
യ്യുന്നു. നിങ്ങളുടെ അപ്പൻ ചോദ്യം ചോദിച്ച നിങ്ങ
ളെ പഠിപ്പിക്കുന്നത കൻടെങ്കിൽ കൊള്ളായിരുന്നു
എന്ന ഇനിക്ക ആഗ്രഹമുള്ളതകൊണ്ട നിങ്ങളെ പ
ഠിപ്പിക്കുന്ന സമയത്ത ഞാൻ വരുന്നതിന അവൻ
സമ്മതിക്കുമൊ എന്ത തോന്നുന്നു? എന്ന ചോദിച്ച
പ്പോൾ, ശുദ്ധൻ ഉത്തരമായിട്ട ഉവ്വ സമ്മതിക്കും.
എന്നാൽ നിങ്ങൾ വന്നാൽ ഞങ്ങളുടെ പാഠം നി
ങ്ങൾ കേൾക്കെണം എന്ന പറകയല്ലാതെ, നിങ്ങ
ൾ ഇരിക്കെ അപ്പൻ പഠിപ്പിക്കയില്ല എന്ന തോന്നു
ന്നു എന്ന പറഞ്ഞു. അപ്പോൾ സത്യബോധിനിപ
റഞ്ഞത, നിങ്ങൾ നല്ലൊരു മദാമ്മ ആകകൊണ്ട
ഞാൻ പഠിക്കുന്ന വാക്യങ്ങളും ജ്ഞാനകീൎത്തനങ്ങളും
നിങ്ങളെ ചൊല്ലി കേൾപ്പിക്കെണമെന്ന ഇനിക്കും
ആഗ്രഹമുണ്ട. എന്നാൽ നിങ്ങൾക്ക ബങ്കാളഭാഷ
അറിവാൻ വഹിയാത്തതകൊണ്ട എങ്ങിനെ? അതി
ന്ന ഞാൻ അവളോട പറഞ്ഞു, ഇനിക്ക ബങ്കാള
ഭാഷ അറിവാൻ വഹിയാ എന്ന നിന്നോട ആര
പറഞ്ഞു? ഞാൻ അറിയുന്നതിൽ ഒരു കൊച്ചുപെ
ണ്ണിനെക്കാൾ നല്ലവണ്ണം ഞാൻ വായിച്ചാലൊ?
അപ്പോൾ സത്യബോധിനി ഒരു ലജ്ജാഭാവത്തോ
ടുംകൂടെ പറഞ്ഞത എന്തന്നാൽ പാതിരിസായ്പന്മാ
രുടെ മദാമ്മാമാൎക്ക മാത്രമെ ബങ്കാളഭാഷ അറിയാ
വു എന്ന വിചാരിച്ചു. നിങ്ങൾ പാതിരിസായ്പിന്റെ
മദാമ്മ അല്ലല്ലൊ. അല്ല, എന്നാൽ ൟ പാവപ്പെട്ട
നാട്ടുകാരുടെആത്മാക്കളെ ഞാൻ സ്നേഹിക്കുന്നു. ഞാ
ൻ പാതിരിസായ്പിന്റെ മദാമ്മ അല്ലെന്നുവരികിലും
നാട്ടുകാൎക്ക ഗുണം ചെയ്യുന്നത എന്റെ മുറയാകുന്നു
എന്ന വെച്ച, അതിനായിട്ട ൟ ബങ്കാളഭാഷ പ
ഠിക്കുന്നതിന ഞാൻ വളരെ പ്രയാസപ്പെട്ടു. ഞാൻ [ 40 ] നിങ്ങളെ പാഠം കേൾക്കെണമെന്ന നിങ്ങൾക്ക ആ
ഗ്രഹമുള്ളതാകകൊണ്ട, ഒരിക്കൽ ഞാൻ വന്ന നി
ങ്ങളെ കേൾക്കാം; അപ്പോൾ ഇനിക്ക എത്ര പഠിത്വ
മുണ്ടെന്ന നിനക്ക അറിയാം. എന്നാൽ ഇപ്പോൾ
നേരം പോയതകൊണ്ട ഞാൻ പോകട്ടെ, എന്നി
ങ്ങിനെ പറഞ്ഞുംകൊണ്ട ഞാൻ ആ പൈതങ്ങൾ
ക്ക കാൽ രൂപാ വീതം കൊടുത്തു. ആ കാൽ രൂപാ
കൊണ്ട അവൎക്ക ബഹു പ്രസാദം തോന്നി. ഞാൻ
ആ ഗ്രാമം വിടുത്തതവരെ എന്റെ കൂടെ പോരുക
യും ഞങ്ങളെ കണ്ട കുരച്ച പട്ടികളെ എല്ലാം അടി
ച്ച ഓറ്റിക്കയും ചെയ്തു. വീട്ടിൽ ചെന്നിട്ട ശാബതദി
വസത്തിൽ ആത്മാവിൻ പ്രകാരം നടപ്പാൻ എന്നെ
ബലപ്പെടുത്തെണമെന്ന അപേക്ഷിച്ചും കൊണ്ട
അന്ന രാത്രിയിൽ ഞാൻ ഉറങ്ങുവാൻ പോയി. കട്ടി
ലിൽ കിടക്കുമ്പോൾ എന്റെ ഉള്ളിലെ അപേക്ഷ
ഇപ്രകാരമായിരുന്നു. ദൈവമെ, എന്റെ ആയുസ്സി
ൻനാൾ അവസാനിക്കുമ്പോൾ ഞാൻ വിശ്വാസ
ത്തോടെ എന്റെ ഓട്ടത്തെ പൂൎണ്ണമാക്കുന്നവളായും,
കൃപകൊണ്ടും കരുണകൊണ്ടും പാപികൾക്കായിട്ട
നീ സമ്പാദിച്ചിരിക്കുന്ന നിന്റെ വീണ്ടെടുപ്പ മൂലം
നിൻ തിരുമുമ്പാകെ എന്നേക്കും അനുഭവിപ്പാനുള്ള
നിത്യശാബതയിൽ പ്രവേശിപ്പാൻ ഒരുങ്ങിയിരിക്കു
ന്നവളായും കണ്ടെത്തപ്പെടുവാനായിട്ട നീ എന്നെ
വഴി കാണിക്കുന്നവനും എന്റെ രക്ഷയുടെ ദൈവ
വും ആയിരിക്കേണമെ.
൩ ആം അദ്ധ്യായം.
പിറ്റെദിവസം കാലത്തെ ആയ എന്റെ അടു
ക്കൽ വന്ന പറഞ്ഞു, ഗ്രാമത്തിൽ നിന്ന ഒരു ക്രി
സ്ത്യാനിസ്ത്രീ, മദാമ്മയെ കണ്ട ഒരു കാൎയ്യം ബോധി [ 41 ] പ്പിപ്പാനുണ്ടെന്നും പറഞ്ഞ നിൽക്കുന്നു. അവൾ ഇ
ന്നലെ നമ്മൾ കണ്ട ജനങ്ങളെപോലെ അല്ല; അ
വൾ ഉടുത്തിരിക്കുന്ന വസ്ത്രംതന്നെയും തുലോം മു
ഷിഞ്ഞതാകകൊണ്ട, അവളെ ഞാൻ മുഠിക്കകത്ത
കൊണ്ടുവരാതെ വെറാന്തയിൽ ഇരുത്തിയിരിക്കുന്നു.
ഉടനെ ഞാൻ ആയയോട, കൊള്ളാം അവൾ താമ
സിക്കട്ടെ, അല്പനേരത്തിനകം ഞാൻ ചെന്ന കാ
ണാം എന്ന പറഞ്ഞു. എന്നൽ ഞാൻ ചെന്നപ്പോ
ൾ ആദ്യം ഫുൽമോനിയുടെ വീട്ടില്വെച്ച ഞാൻ
കണ്ടറിമുഖമുള്ള കോരുണ എന്ന അറിഞ്ഞ ഇനിക്ക
ആശ്ചൎയ്യം തോന്നി. എന്നാൽ അവൾ വന്ന കാൎയ്യം
ഇന്നതെന്ന ഇനിക്ക വേഗത്തിൽ മനസ്സിലായി.
ഞാൻ ശുദ്ധന്നും സത്യബോധിനിക്കും ഇനാമായി
ട്ട കൊടുത്ത കാൽരൂപായെ കോരുണ കണ്ട, അവ
ൾ ഇവിടെ വന്നാൽ അത പോലെ ഒരു സമ്മാനം
കിട്ടുമെന്ന വിചാരിച്ചതകൊണ്ടത്രെ വന്നത. ആക
യാൽ അവൾ എന്നെ കണ്ട ഉടനെ കണ്ണുനീർ
പൊഴിച്ച, നിങ്ങൾ ദരിദ്രൎക്ക അപ്പനും അമ്മയും, അ
വരുടെ സങ്കേതവും ആകുന്നു. നിങ്ങളുടെ നിഴലിൻ
കീഴെ പാപപ്പെട്ടവർ പാൎത്തകൊള്ളട്ടെ ഇന്നലെ ദ്ര
വ്യസ്ഥന്മാരുടെ മക്കൾക്ക നിങ്ങൾ ധൎമ്മം കൊടുത്തു
വല്ലോ; ഞാൻ ബഹു ദരിദ്രക്കാരിയാകകൊണ്ട, ഇ
നിക്ക വല്ലതും തന്നെ കഴിവു എന്ന പറഞ്ഞു. അഗ
തിയായ കോരുണയുടെ നിലയെ കണ്ട ഇനിക്ക
ബഹു ദുഃഖംതോന്നി എങ്കിലും അവൾ, തങ്ങളുടെ
സ്വന്തകുറ്റംകൊണ്ട താനെതന്നെ തങ്ങൾക്ക ദരി
ദ്രതയെ വരുത്തിയിരിക്കുന്ന മടിയുള്ള സ്ത്രീകളിൽ ഒ
രുത്തിയാകുന്നു എന്ന, മുമ്പിലത്തെതവണ കേട്ടറി
ഞ്ഞ കാൎയ്യംകൊണ്ട ഇനിക്ക നല്ല ബോധംവന്നിരി
ക്കുന്നു. അത അന്നെയുമല്ല, ആ ചെറു ഗ്രാമക്കാരു
ടെ വസ്തുത ഇന്നപ്രകാരമെന്ന വിവരമറിയാതെ [ 42 ] ധൎമ്മം കൊടുത്താൽ അത അവൎക്ക ഗുണമായി തീരാ
തെ അവരിൽ അസൂയയും, ദ്രവ്യാഗ്രഹവും വൎദ്ധി
ക്കെയുള്ളു എന്ന കണ്ടിട്ട, ഞാൻ കോരണയോട,
കൊരുണെ! നീ ഞായറാഴ്ച കാലത്തെ പള്ളിയിൽ
പോകുവാൻ ഒരുങ്ങുന്നതിന്ന പകരം, ൟ അഴുക്കവ
സ്ത്രത്തോടുംകൂടെ ഇവിടെ വന്ന നിൽക്കുനത കണ്ടി
ട്ട, ഇനിക്ക ബഹു ദുഃഖം തോന്നുന്നു. ഞാൻ നിന്റെ
വീട്ടിൽ വന്ന നിന്റെ കാൎയ്യം തിരക്കിയറിഞ്ഞല്ലാ
തെ നിനക്ക ഒന്നും തരികയില്ല നിശ്ചയം എന്ന പ
റഞ്ഞു. അപ്പോൾ കൊരുണ കരഞ്ഞും കൊണ്ട ഞാ
ൻ അഗതിയാകുന്നു സത്യം; എന്റെ ഭൎത്താവ ഒരു
ദുൎമ്മാൎഗ്ഗക്കാരനും, മദ്യപാനിയും ആകുന്നു. അവൻ
നല്ലവേലക്കാരനും ദിവസം ഒന്നുക്ക കാൽ രൂപാ
വീതം ദേഹണ്ഡിച്ചുണ്ടാക്കുവാൻ പ്രാപ്തനുമാകുന്നു
എന്ന വരികിലും ചിലവിന്ന യാതൊന്നും വീട്ടിൽ
കൊണ്ടുവരുന്നില്ല എന്ന തന്നെ പറയാം. എന്റെ
വസ്ത്രം അഴുക്കായതിനെ കുറിച്ച നിങ്ങൾ പറഞ്ഞു
വല്ലൊ. ഞാൻ ഉടുത്തിരിക്കുന്നത കൂടാതെ ഇനിക്ക
ഒരു മുണ്ട മാത്രമെയുള്ളു. അത അലക്കുകാരന്റെ പ
റ്റിൽ കൊടുത്തിട്ട രണ്ട ആഴ്ചായായി. അലക്കുവക
യ്ക്ക പ്രു പൈസാ കൊടുത്തല്ലാതെ അവൻ തരിക
യില്ല. പൈസായിക്ക ഞാൻ എന്ത വേണ്ടു? എന്ന
പറഞ്ഞപ്പോൾ, ഞാൻ അവളോട, കോരുണെ, അ
തകൊണ്ടാകുന്നു എങ്കിൽ ഇതാ ഒരു പൈസാ. ഇത
കൊണ്ടുചെന്ന അലക്കുകാരന്ന കൊടുത്ത നിന്റെ
വെള്ളമുണ്ട വാങ്ങി ഉടുത്തുംകൊണ്ട പള്ളീയിൽ പോ
എന്ന പറഞ്ഞു. എന്നാൽ കോറുണെക്ക പള്ളിയിൽ
പോകുവാൻ മനസ്സില്ലാഞ്ഞു. അവൾ ആ പൈസാ
എടുത്തുംകൊണ്ട മദാമ്മെ ഇനിയും വല്ലതും കൂടെ ത
ന്നാട്ടെ; എന്റെ കുഞ്ഞ വീട്ടിൽ ദീനമായിട്ട കിടക്കു
ന്നു. അവനെ ഇഷ്ടമുള്ളത വല്ലതും വാങ്ങിച്ച കൊടു [ 43 ] ക്കുന്നതിന എന്റെ കയ്യിൽ ഒന്നുമില്ല എന്ന പറ
ഞ്ഞു. അത കേട്ട ഞാൻ അവളോട നിന്റെ കൊ
ച്ചിന ദീനം ആകകൊണ്ട ഇനിക്ക ദുഃഖംതന്നെ.
എന്നാൽ ആകാൎയ്യം നീ മുമ്പെ പറയാഞ്ഞത എന്ത
കൊണ്ട? എന്ന പറഞ്ഞ, അവൾക്ക ഒരു റൊട്ടിയും,
കുറെ കൽകണ്ടവും, കുറെ ചാമ അറിയും കൊടുത്ത
നീ ഇപ്പോൾതന്നെ വീട്ടിൽ പോ, ൟ റൊട്ടിയും ചാ
മ അരിയും നിന്റെ കൊച്ചിന കൊള്ളാം, നാളെ
വൈകുന്നേരം ഞാൻ നിന്റെ വീട്ടിൽ വന്ന, ഏത
പ്രകാരത്തിൽ നിനക്ക സഹായം ചെയ്യണം എ
ന്ന നോക്കട്ടെ എന്ന പറഞ്ഞു. ഇത കേട്ടൗടനെ
കോരുണ ഇനിക്ക സലാം ചെയ്തു യാത്ര പറഞ്ഞ
പോകയും ചെയ്തു: എങ്കിലും അവൾ പോയത സ
നുഷ്ടിഭാവത്തോടെ അല്ലാഞ്ഞു. അവളുടെ മുഖത്ത
നോക്കിയാറെ, അവളുടെ ആഗ്രഹം പണം വേണ
മെന്നായിരുന്നു എന്ന ഞാൻ കണ്ടു. എന്നാൽ പ
ണം കൊടുത്താൽ അത മുഖാന്തരം അവൾ ശാബ
ത ലംഘിക്കുന്നതിന ഇടവന്നേക്കുമെന്നുള്ള ഭയം
കൊണ്ട അത്രെ ഞാൻ പണം കൊടുക്കയില്ല എന്ന
നിശ്ചയിച്ചത. പിറ്റെ ദിവസം വൈകുന്നേരത്ത
ഞാൻ വണ്ടിയിൽ കേറി, ആ ഗ്രാമത്തിൽ ചെന്ന
തിരക്കം ചെയ്തതിന്റെശേഷം കോരുണ പാൎത്തവ
രുന്ന വൃത്തികെട്ട വീട കണ്ടു. ഹാ! ഫുൽമോനിയു
ടെ വൃത്തിയുള്ള വീടും ഇതും തമ്മിൽ എത്രവ്യത്യാസം.
ൟ വീടിനോട ചേൎന്നതായിട്ട ഒരു അടുക്കള ഉണ്ടാ
യിരുന്നു. എന്നാൽ അതിന്റെ മേച്ചിൽ തീരെ പഴ
തായി ചിലയിടം കേറ്റ വന്ന പൊളിഞ്ഞ പോയ
തിനാൽ അടുക്കള സാമാനങ്ങൾ ഒക്കെയും വെളിയി
ൽ ഒരു ചെറിയ തിണ്ണെക്ക വെച്ചിരുന്നു. ഞാൻ ചെ
ന്ന കേറിയ ഉടനെ കോരുണ ഏതാണ്ട അടുപ്പിന്മേ
ൽ വെച്ച തീ പറ്റിച്ചതിനാൽ പുകകൊണ്ട അക [ 44 ] ത്ത കേറുവാൻ വഹിയാഞ്ഞു. പുരെക്ക തന്നെയും
വളരെ അറ്റകുറ്റങ്ങൾ തീൎപ്പാൻ ഉണ്ടായിരുന്നു.
മുറ്റവും കണ്ടാൽ ബഹു വൃത്തികേട ആയിരുന്നു എ
ങ്കിലും, ഞാൻ അവിടെ തന്നെ നിൽക്കേണ്ടിവന്നു;
എന്തെന്നാൽ അവിടെ ഇരിപ്പാൻ ഒന്നും ഇല്ലായി
രുന്നു. ഒരുവങ്ക ഉണ്ടായിരുന്നത അന്ന കാലത്ത പി
ള്ളേർ ഒടിച്ചുകളഞ്ഞു എന്ന കോരുണ പറഞ്ഞു. ൟ
വീട കണ്ടാൽ അത്യന്ത ദാരിദ്ര്യഭാവം തോന്നും എ
ങ്കിലും, അതിൽ പാൎക്കുന്നവർ ഭോഷന്മാരാകകൊ
ണ്ട ഒരു നീച നായെ വളൎത്തിയിരുന്നു. അത എ
ന്നെ കണ്ട ഉടനെ ഭയങ്കരമായിട്ട കുരെച്ച തുടങ്ങി
യതിനാൽ അതിന്റെ കുരെച്ചിൽ നിൎത്തുന്നതിനാ
യിട്ട കുറെനേരം സാഹസം കഴിക്കേണ്ടിവന്നു. ഇ
താ ഞാൻ വന്നിരിക്കുന്നു; ഞാൻ ഇന്ന വരുമെന്ന
നീ അറിഞ്ഞിരുന്നതകൊണ്ട നീ നിന്നെ തന്നെയും
നിന്റെ വീട്ടിനെയും അല്പം വൃത്തിയാക്കുമെന്ന
ഞാൻ വിചാരിച്ചു. പിന്നെ അവൾ മുമ്പെ ഉടുത്തി
രുന്ന മുഴിഞ്ഞ വസ്ത്രം തന്നെ ഉടുത്തിരുന്നതിനാ
ൽ നീ അലക്കുകാരന്റെ പക്കൽ നിന്ന വാങ്ങിച്ച
വെള്ളമുണ്ട എവിടെ? എന്ന ചോദിച്ചപ്പോൾ അ
വൾ ഉത്തരമായിട്ട, മദാമ്മെ, മുണ്ട വാങ്ങിക്കുന്നത
വേറൊരുദിവസം ആയിക്കിള്ളാം എന്ന വെച്ച
വീട്ടിൽ വെറ്റില തിന്മാൻ ഇല്ലാഞ്ഞിട്ട നിങ്ങൾ ത
ന്ന പൈസാ കൊടുത്ത വെറ്റിലയും പുകയിലയും
വാങ്ങിച്ചു. മദാമ്മേ! അത കൂടാതെ ഞങ്ങൾക്ക സാ
ധിപ്പാൻ വഹിയാ എന്ന നിങ്ങൾക്ക അറിയാമ
ല്ലോ എന്ന പറഞ്ഞു. ഉടനെ ഞാൻ അവളോട, ഇ
വ രണ്ട കൂട്ടവും തങ്ങൾ പട്ടിണി കിടക്കുന്നു എന്ന
ഭാവം നടിക്കുന്നവൎക്ക തീരെ അനാവശ്യമായുള്ള വ
സ്തുക്കൾ തന്നെ. അതതന്നെയുമല്ല, അവ വാങ്ങി
പ്പാൻ നീ തെരുവിൽ പോയതിനാൽ ശാബത ലം [ 45 ] ഘനം ചെയ്തകൊണ്ട ഇനിക്ക ബഹു ദുഃഖം തോ
ന്നുന്നു എന്ന ഞാൻ പറഞ്ഞു. അപ്പോൾ അവൾ,
അല്ലാതെ ഞാൻ എന്ത ചെയ്യുന്നു മദാമ്മേ! അഗതി
കളാകുന്ന ഞങ്ങൾക്ക അധിക ഭക്തിമാന്മാരായിരി
പ്പാൻ കഴിയുന്നതല്ല. അതതന്നെയുമല്ല, മറ്റ അ
നേകം ക്രിസ്ത്യാാനികളും ഇങ്ങിനെ ചെയ്യുന്നുണ്ട എ
ന്ന പറഞ്ഞപ്പോൾ ഞാൻ, അനേകമ്പേർ അങ്ങി
നെ ചെയ്യുന്നതകൊണ്ട നീയും ചെയ്യുന്നത ശരി
യാകയില്ല. നിന്റെ അയൽക്കാരിയായ ഫുൽമോനി
യുടെ ദൃഷ്ടാന്തം നീ കണ്ട പഠിക്കാത്തത എന്തകൊ
ണ്ട? എന്ന ചോദിച്ചു. ഉടനെ കോരുണ പറഞ്ഞു,
അവക്കെപോലെയുള്ള ക്രിസ്ത്യാനികൾ തുലോം ചു
രുക്കമെയുള്ളു. എന്ന തന്നെയല്ല, അവൾ ആസ്തി
യുള്ളവൾ ആകകൊണ്ട ഞങ്ങളാൽ ചെയ്വാൻ കഴി
യാത്ത അനേകം കാൎയ്യങ്ങൾ അവൾക്ക ചെയ്വാൻ
കഴിയുമെന്ന പറഞ്ഞതിന്ന പ്രത്യുത്തരമായിട്ട ഞാ
ൻ അവളോട, ഫുൽമോനി ആസ്തിയുള്ളവൾ എന്ന
ഇപ്പോൾ രണ്ട പ്രാവശ്യം ഞാൻ കേട്ടാറെ നിനക്ക
അവളോട അല്പം പൈശൂന്യം ഉണ്ടെന്ന ഇനിക്ക
തോന്നുന്നു. അവളുടെ ഭൎത്താവിന്ന ഏഴ രൂപായെ
ശമ്പളം ഉള്ളു. എന്ന നിനാക്ക വല്ലവണ്ണം അറിയാമ
ല്ലൊ. പിന്നെ ഫുൽമോനിയുടെ വൈഭവവും ദേഹ
പ്രയത്നവിം കൊണ്ടത്രെ കാൎയ്യങ്ങൾ നല്ലതിൻവണ്ണം
നടന്ന പോകുന്നത. എന്നാൽ സകലത്തിലും പ്ര
ധാനമായിട്ട "ആദ്യം ദൈവത്തിന്റെ രാജ്യത്തെ
യും അവന്റെ നീതിയെയും അന്വേഷിപ്പിൻ; അ
പ്പോൾ ൟ വസ്തുക്കൾ ഒക്കെയും നിങ്ങൾക്ക നല്ക
പ്പെടും" എന്ന പറഞ്ഞിരിക്കുന്ന ദൈവത്തിന്റെ
സകല വഴികളിലും ആ കുഡുംബക്കാൽ നടക്കുന്നു.
അതുലൊണ്ട "ദൈവത്തിന്റെ അനുഗ്രഹം അവരു
ടെ കോട്റ്റയിലും അവരുടെ നിക്ഷേപത്തിലും" ഉണ്ടെ [ 46 ] ന്ന സ്പഷ്ടമാകുന്നു എന്ന പറഞ്ഞു. ഉടനെ കോരു
ണ പറഞ്ഞു, അത ശരിതന്നെ ആയിരിക്കും; എന്നാ
ൽ ഫുൽമോനിയെ എന്നോട ശരിക്കൂട്ടുവാൻ ഇല്ല: അ
വളുടെ ഭൎത്താവ നല്ല മൎയ്യാദക്കാരൻ; എന്റെ ഭൎത്താ
വൊ മദ്യപാനി. അവൻ എന്നോട ചെയ്യുന്ന പാ
ട നിങ്ങൾ അറിഞ്ഞാൽ നിങ്ങൾക്ക എന്നോട അലി
വ തോന്നാതെ ഇരിക്കയില്ല. ഇത കേട്ടപ്പോൾ ഇ
നിക്ക പരിതാപം തോന്നി ഞാൻ പറഞ്ഞു, കോരു
ണേ! നിന്റെ ഭൎത്താവ നിന്നോട ദയകേട കാണി
ച്ചാൽ അത ക്ഷമയോടെ സഹിക്കെ നിൎവാഹമുള്ളു.
എന്തെന്നാൽ നിന്റെ വിവാഹഭൎത്താവിൽനിന്ന
നിന്നെ വേർതിരിപ്പാൻ ആൎക്കും കഴിയുന്നതല്ല. എ
ന്നാൽ ആ കാൎയ്യം വിടുക. ദീനമായി കിടക്കുന്നു എ
ന്ന നീ പറഞ്ഞ ആ കൊച്ചൻ എവിടെ? ൟ ചോ
ദ്യം കേട്ടപ്പോൾ അവൾക്ക അല്പം അന്ധാളിപ്പ തോ
ന്നിയ വിധത്തിൽ പറഞ്ഞു, മദാമ്മേ! അവന ക
ളിക്കുന്നു. അവൻ വലിയ മുട്ടാളൻ ആകകൊണ്ട ക
ല്പിക്കുന്നപ്രകാരം ചെയ്കയില്ല. ഇന്നലെ ദീനമാ
യിരുന്നവന ഇത്ര ക്ഷണത്തിൽ സൌഖ്യം വന്ന
ത ആശ്ചൎയ്യംതന്നെ. നീ എന്നോട പറഞ്ഞത നേര
ല്ല എന്ന തോന്നുന്നു. ഇത കേട്ടപ്പോൾ കോരുണ
നന്നാ ലജ്ജിച്ച പറഞ്ഞു, മദാമ്മേ! രണ്ട ആഴ്ച മു
മ്പെ കൊച്ചിന ദീനം എത്ര കട്ടിയായിരുന്നു എന്ന
അയൽവാസികളോട ചോദിച്ചാൽ പറയും. എന്നാ
ൽ ദൈവകൃപകൊണ്ട ഇപ്പോൾ അവന ഒന്നിനൊ
ന്നിന സൌഖ്യമായിവരുന്നു. ഇത പറഞ്ഞ നിൎത്തി
യ ഉടനെ ഏകദേശം പത്ത വയസ്സ പ്രായവും, ഇ
രുണ്ട നിരവുമുള്ള ഒരു ചെറുക്കൻ അവിടെ ഓടിവ
ന്ന കേറി. അവന വസ്ത്രമായിട്ട അവന്റെ അ
രയിൽ ഒരു മുഴിഞ്ഞ കീറിയ തുണിയല്ലാതെ ഒന്നു [ 47 ] മില്ലാഞ്ഞു. കോരുണ അവനെ കണ്ടൗടനെ കുഞ്ഞെ,
വന്ന, ഇന്നലെ നിനക്ക അപ്പംകൊടുത്തയച്ച ദയ
യുള്ള മദാമ്മയ്ക്ക ഒരു സലാം കൊടുക്ക എന്ന പറ
ഞ്ഞപ്പോൾ ചെറുക്കൻ അവളോട, ഞാൻ എന്തിനാ
കുന്നു അവൎക്ക സലാം കൊടുക്കുന്നത. നിങ്ങൾ അ
പ്പം എന്നെ തീറ്റിയില്ലെന്ന അറിയാമല്ലൊ. മദാ
മ്മേ! ഇവിടെ ബോക്കൽ എന്ന പേരുള്ള ഒരു സ്ത്രീ
യുടെ കൊച്ചിനെ ദീനമായി കിടക്കുന്നു. അവൾക്ക
ആ അപ്പം രണ്ട പൈസായ്ക്ക വിറ്റ അ പൈസാ
യ്ക്ക അമ്മ പുകയില വാങ്ങിക്കയും ചെയ്തു. മദാമ്മേ!
ഒരു ദിവസം അവൾ എത്ര ചുരുട്ട വലിക്കുമെന്ന
കേട്ടാൽ നിങ്ങൾക്ക ആശ്ചൎയ്യം തോന്നും. പകൽ മുഴു
വനും വലിക്കുന്നത കൂടാതെ, രാത്രിയിൽ ഒരു നൂറ
പ്രാവശ്യത്തോളം എന്നോട ചെറുക്കാ, എഴുനീറ്റ ഇ
രുന്ന പുകയില ചുരുട്ടുക എന്ന പറയും ൟ ചുരു
ട്ട വലികൊണ്ടാകുന്നു അപ്പൻ പലപ്പോഴും അവ
ളോട ഗൎവ്വിക്കുന്നത. ഇത പറഞ്ഞപ്പോൾ കോരുണ
ആ ചെറുക്കനോട, നീ വലിയ ഭോഷ്ക്കകാരൻ എ
ന്ന പറഞ്ഞ അവറ്റെ ചെകിട്ടത്ത ഒരു അടി അ
ടിച്ചു, എന്നാൽ കാൎയ്യത്തിന്റെ പരമാൎത്ഥം എങ്ങി
നെ ഇരിക്കുന്നു എന്ന ഞാൻ അറിഞ്ഞു. ആ ചെറു
ക്കൻ പറഞ്ഞത സത്യംതന്നെ. എന്നാൽ അവന്റെ
തള്ള അവനെ അടിച്ചത, അവളുടെ കുറ്റങ്ങൾ ഞാ
ൻ കേട്ടാൻ അവൾക്ക ഞാൻ ഒന്നും കൊടുക്കയില്ല
എന്ന വിചാരിച്ചിട്ടത്രെ. ഇതകൊണ്ട ഇനിക്ക ബ
ഹു അദൈൎയ്യം തോന്നിപ്പോയി, എങ്കിലും "അവരു
ടെ ജഡത്തിൽനിന്ന കല്ലായുള്ള ഹൃദയത്തെ ഞാൻ
എടുത്ത കളഞ്ഞ, മാംസമ്പോലെയുള്ള ഒരു ഹൃദയ
ത്തെ കൊടുക്കും" എന്നുള്ള ദൈവവാഗ്ദത്തത്തെ ഓ
ൎത്തിട്ട കോരുണയെ ത്യജിച്ചകളയാതെ പ്രാൎത്ഥനയാ
ലും നല്ല ഗുണദോഷത്താലും അവളെ ക്രിസ്തുവിന്റെ [ 48 ] അടുക്കൽ ആകൎഷിക്കുന്നതിന്ന ഞാൻ വിചാരിച്ചു.
ആകയാൽ ഞാൻ കോരുണയോട, നിനക്ക ഒരു
വേലയും ചെയ്വാൻ വഹിയായൊ? എന്ന ചോദി
ച്ചു അതിന്ന ഉത്തരമായിട്ട അവൾ എന്നോട, മ
ദാമ്മേ!ഞാൻ ഏത വേല ചെയ്യേണ്ടു? എന്ന പ
റഞ്ഞപ്പോൾ നിനക്ക തയ്യൽ അറിയാമൊ? എന്ന
ഞാൻ ചോദിച്ചു. ഉവ്വ, തൂവാൽ മുതലായ പ്രയാസം
കുറഞ്ഞ തയ്യൽ ഇനിക്ക്ക അറിയാം എന്ന അവൾ
പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച ആറ ഡസൻ തൂവാ
ല ഒന്നിച്ച ഞാൻ വാങ്ങിച്ചു. എന്റെ തയ്യൽക്കാരൻ
ഒരു പൈസായിക്ക ഒരു തൂവാല വിതം തൈച്ച ത
രുമെന്ന വരികിലും നീ അത തൈച്ച തന്നൽ അ
തിൽ ഇരട്ടികൂലി നിനക്ക തരാം. ആ ആറ ഡ
സൻ തൂവാല മുഴുവനും നീ തൈച്ചാൽ രണ്ടെകാൽ
രൂപാ നിനക്ക സമ്പാദിക്കാം. അത കൊണ്ട നിന
ക്ക നല്ലതിൽ ഒരു മുറിയും, നിന്റെ ആണ്മക്കൾക്ക
ഇരുപേൎക്കും ഓരൊ കുറിയമുണ്ടും വാങ്ങിക്കാം. അ
പ്പോൾ കോരുണ പറഞ്ഞു, നിങ്ങൾ പ്രു വലിയ
മദാമ്മ ആകകൊണ്ട ഒരു അഗതിയാകുന്ന എന്നെ
കൊണ്ട വേല എടുപ്പിക്കാതെ ധൎമ്മമായിട്ട ഒരു രൂ
പാ ഇനിക്ക തരുവാൻ കഴികയില്ലയൊ? വേല എ
ടുത്താൽ കൂലി എല്ലാവൎക്കും കിട്ടും. അതിന ഇനിക്ക
നേരമില്ല. എന്റെ വീട്ടു വേല തന്നെ ചെയ്യുന്നതി
ന ഇനിക്ക നേരമില്ലാതെയിരിക്കുമ്പോൾ തൂവാല
തൈക്കുന്നത എങ്ങിനെ? അവളോട, അങ്ങിനെയാ
കുന്നു എങ്കിൽ ഒരു പ്രകാരത്തിലും നിനക്ക സഹാ
യം ചെയ്യുന്നത യോഗ്യമല്ല; എന്തെന്നാൽ "ഒരു
ത്തന വേല ചെയ്വാൻ മനസ്സില്ലെങ്കിൽ അവൻ ഭ
ക്ഷിക്കയുമരുത" എന്ന വേദപുസ്തകം പറയുന്നു. സ
ലാം ഞാൻ പോകട്ടെ എന്ന പറഞ്ഞു. ഇതിങ്കൽ
കോരുണെക്ക വളരെ ഇശ്ചാഭംഗം തോന്നിയതകൊ [ 49 ] ണ്ട, ഞാൻ അവളോട, നിനക്ക തൂവാല തൈക്കാ
മൊ എന്നു ഒന്നുകൂടെ വിചാരിക്ക. ചെയ്യുമെങ്കിൽ
എന്റെ പല്ലക്കുകാരൻ വശം ഞാൻ അവയെ കൊ
ടുത്തയക്കാം. അതിന്ന കോരുണ പറഞ്ഞു, വേണ്ടാ
മദാമ്മേ, ഇനിക്ക നേരമില്ലാത്തത കൊണ്ട തൈച്ച
തീൎപ്പാൻ വഹിയാ. അത തന്നെയുമല്ല നിങ്ങളുടെ
കൃപയൊ വേലയൊ ഇല്ലെങ്കിൽ ഞങ്ങൾ പട്ടിണി
യായൊ പോകുമെന്ന വിചാരിച്ചു പോകേണ്ടാ. ദൈ
വം ഞങ്ങൾക്ക ഇതുവരെയും യാവന തന്നതപോ
ലെ ഇനിയും തരും. ഇതുകേട്ട ഉടനെ ഞാൻ കോ
രുണയോട, ഞാൻ ഇവിടെ വന്നതകൊണ്ട ഒരു
പ്രയോജനവും വരാഞ്ഞാതിനാൽ ഇനിക്ക വളരെ
ദുഃഖമായി എന്ന വറഞ്ഞുംവെച്ച ചെറുക്കനോട,
നീ മടിയായിരിക്കാതെ എന്റെ മുമ്പെ ഓടി, മോശ
പാൎക്കുന്നത ഇന്നയിടത്ത എന്ന കാണിച്ചാൽ നി
നക്ക നാല പൈസാ തരാമെന്ന ഞാൻ പറഞ്ഞു.
ഇതു കേട്ട ഉടനെ, ആ ചെറുക്കൻ പ്രസാദിച്ച സ
ന്തോഷത്തോട കൂടെ വഴികാട്ടിതരികയും ചെയ്തു. ഒ
ടുക്കം ആ ഗ്രാമത്തിലുള്ളതിലേക്ക വലിയ വീടുക
ളിൽ ഒന്നിൽ ഞങ്ങൾ വന്നെത്തി. ഉടനെ എന്നോ
ട കൂടെ വന്ന ആ ചെറുക്കനെ പറഞ്ഞയക്കയും ചെ
യ്തു. എന്നാൽ അവൻ നടന്ന പോകുന്നത ക
ണ്ടാറെ അവന സൌഖ്യം വന്നിട്ട വളരെ നാ
ളായി എന്ന ഇനിക്ക തോന്നിപ്പോയി. ആ വീട്ടി
ന്റെ പടിപ്പുരവാതിൽക്കൽ ചെന്നപ്പോൾ ഒരു സ്ത്രീ
ഉറക്കെ കരയുന്നതിനെയും, വേറൊരു ആൾ ഞര
ങ്ങുന്നതിനെയും കേട്ടു. ഇങ്ങിനെ ദീനകായി കിട
ക്കുന്ന വീടുകളിൽ ചെന്ന, അവരോട കൂടെ പരിത
പിക്കുന്നത ആ നാട്ടുകാൎക്ക ഇഷ്ടമാകുന്നു എന്ന
ഞാൻ അറിഞ്ഞിരുന്നു. എന്നതകൊണ്ട തീരെ അ
റിമുഖമില്ലാത്ത ആളുകളുടെ വീട്ടിൽ അവരോട ചോ [ 50 ] ദിക്കാതെ കേറിച്ചെല്ലുന്നത മൎയ്യാദകേട എന്ന ഇം
ഗ്ലാണ്ടിൽ വിചാരിക്കുന്നത പോലെ ഇവിടെ വെ
ച്ച ഞാൻ വിചാരിച്ചില്ല. ആകയാൽ പടിപ്പുര ത
ള്ളിതുറന്ന അകത്ത കേറിയപ്പോൾ, വിട നിറെ
ആളുകൾ ഇരിക്കുന്നത കണ്ടു. ഇനിക്ക ആ ഗ്രാമ
ത്തിൽ വരത്ത പോക്ക ഉണ്ടെന്ന എല്ലാവരും അറി
ഞ്ഞിരുന്നതകൊൺറ്റ എന്നെ കണ്ടപ്പോൾ അവ
ൎക്ക ആശ്ചൎയ്യം തോന്നിയില്ല. ഞാൻ ചെന്ന കേറി
യ ഉടനെ പ്രാണസങ്കടത്തോടെ കരഞ്ഞുകൊണ്ടി
രുന്ന ഒരു കിഴവി, അവരുടെ അനൎത്ഥ കാലത്ത
ഞാൻ അവരെ കാണ്മാൻ ചെന്നതകൊണ്ട ഇനി
ക്ക വന്ദനം ചെയ്തു, എന്നോട മദാമ്മെ! നിങ്ങൾ
എന്റെ മകന്റെ ദീനവിവരം കേട്ട വന്നു എന്ന
ഇനിക്ക തോന്നുന്നു. അതിന്ന ഉത്താരമായിട്ട, ഞാ
ൻ അവളോട ഇല്ല, ഞാൻ യദൃശ്ചയാൽ വരികയാ
യിരുന്നു എങ്കിലും, ഞാൻ വന്നതകൊണ്ട അല്പം
പ്രയോജനം കാണുമെന്ന ഇനിക്ക തോന്നുന്നതി
നാൽ നിന്റെ മകനെ കാണുന്നതിന ഇനിക്ക ആ
ഗ്രഹം ഉൺറ്റ. ഇത കേട്ട ഉടനെ അവിടെ കൂടിയി
രുന്ന അയൽക്കാരൊക്കെയും ഞാൻ അകത്തോട്ട കേ
റുന്നതിന സ്ഥലം തന്നു; കിഴവി അവളുടെ മക
ന്റെ അരികെ ഇനിക്ക ഇരിപ്പാൻ ഒരു വങ്ക ഇടു
കയും ചെയ്തു; മോശയെ ഞാൻ ആദ്യം കണ്ടത ഇ
ത്തവണ ആയിരുന്നു. ൟ മോശ എന്നവൻ ഫു
ൽമോനി മുമ്പെ ഒരു സംഗതിയിൽ പറഞ്ഞ ബാലി
ഭക്കാരൻ ആകുന്നു എന്ന വായനക്കാർ ഓൎക്കുമല്ലൊ.
അവന ഏകദേശം ആറ മണിക്കൂറ മുമ്പെ നടപ്പു
ദീനമാകുന്ന കഠിന രോഗം പിടിച്ച മരിപ്പാറായി.
നിങ്ങൾ അവന എന്റെല്ലാം മരുന്നുകൾ കൊടുത്തു എ
ന്ന ഞാൻ ചോദിച്ചപ്പോൾ, ആ കിഴവി, മദാമ്മേ!
എല്ലാ മരുന്നും കൊടുത്തു. എല്ലാവരും കൊള്ളാമെന്ന [ 51 ] പറഞ്ഞ മരുന്ന ഒക്കെയും കൊടുത്തു എന്ന പറഞ്ഞു.
ഉടനെ ഞാൻ അവളോട, അത തീരെ വേണ്ടിയില്ലാ
ഞ്ഞു. എന്തെന്നാൽ ഒരു മരുന്ന മറ്റൊന്നിന്റെ
വീൎയ്യം എടുത്ത കളയുന്നു എന്നുള്ളതിന തൎക്കമില്ല
ല്ലൊ. ഇങ്ങിനെ പറഞ്ഞകൊണ്ടിരുക്കുമ്പോൾ നാ
ട്ടു വദ്യൻ കേറിവന്നു. അതിന മുമ്പെ അവൻ
അവിടെ വന്ന, ആ വീട്ടകാരെകൊണ്ട നാല രൂ
പാ ഉടമ്പടിചെയ്യിച്ച, ചികിത്സ തുടങ്ങിയും വെച്ച
പുറത്ത തിണ്ണെക്ക ഇറങ്ങി ഹുക്കാ വലിച്ച ശേഷം
പുരെക്കകത്ത വീണ്ടും കേറിവന്ന, എന്നോട, മദാ
മ്മേ! പല വക മരുന്നുകൾ കൊടുത്ത കൂടാ എന്ന
ഞാൻ അവരോട പറഞ്ഞാറെ അവർ കേട്ടില്ല. ഇ
ത ബങ്കാളസ്ത്രീകളൂടെ ശീലമാക്കൂന്നു. അവൎക്ക ബു
ദ്ധിയില്ല. ആ ചെറുക്കന എന്തെങ്കിലും ഒന്ന വന്നു
പോയാൽ അത അവരുടെ സ്വന്ത കുറ്റം കൊണ്ടാ
കുന്നു എന്ന അവർ അറിയുന്നില്ല. എന്റെ ഔഷ
ധം കൊണ്ട എല്ലായ്പോഴും സൌഖ്യം വന്ന കണ്ടിട്ടു
ണ്ട. ആ ഔഷധംകൊണ്ടകഴിഞ്ഞ ആഴ്ച ഒരു സ്ത്രീക്ക
സൌഖ്യമായി. അവൾ ചത്ത പോകുമെന്ന അവ
ളുടെ ഭൎത്താവ വിചാരിച്ചിരുന്നതായിരുന്നു എന്ന
പറഞ്ഞു. അതിന്ന ഞാൻ അവനോട, വൈദ്യാ, അ
ങ്ങിനെ പറയരുത. അത നിന്റെ ഔഷധം കൊ
ണ്ടല്ല; ദൈവത്തിന്റെ അനുഗ്രഹം കൊണ്ടത്രെ
അവൾക്ക പൂൎണ്ണ ദൌഖ്യം വന്നത എന്ന പറ
ഞ്ഞു. ഉടനെ അവൻ, അത ശരിതന്നെ; ദൈവ
ത്തെ കൂടാതെ നമുക്ക എന്ത ചെയ്വാൻ കഴിയും? എ
ന്ന പറഞ്ഞു. അപ്പോൾ ഞാൻ ആ ചാകാറായികി
ടന്ന ആളിന്റെ കൈ പിടിച്ച, "ദൈവത്തെ കൂടാ
തെ നമുക്ക എന്ത ചെയ്വാൻ കഴിയും"? എന്നുള്ള സാ
ക്ഷിയെ ഒരു അജ്ഞാനിയുടെ വായിൽനിന്ന നീ
കേട്ടുവല്ലൊ. ആകയാൽ നിന്റെ ൟ ദുഃഖസമയ [ 52 ] ത്ത ദൈവം നിന്നോട കൂടെ ഉണ്ടെന്ന ഞാൻ വി
ശ്വസിക്കുന്നു. ഇതിന്ന അവൻ പറഞ്ഞു, മദാമ്മേ!
അവൻ എന്നോട കൂടെ ഉണ്ടെങ്കിൽ ഭയം വേണ്ടാ
യല്ലോ. എന്നാൽ അവൻ എന്നോട കൂടെയില്ല. പി
ശാച എന്റെ അരികെയിരുന്ന നിന്റെ ദുഷ്പ്രവൃ
ത്തികൾക്ക തക്ക ഫലം ഇപ്പോൾ നിനക്ക കിട്ടുമെ
ന്ന എന്നോട മന്ത്രിക്കുന്ന പ്രകാരം തോന്നുന്നു. ഇ
തെ കേട്ട ഉടനെ അയൽകാൎക്ക ഭയം തോന്നിയ ഭാ
വം കണ്ടു. അവരിൽ വളരെ പേർ ഏകശബ്ദത്തോ
ട കൂടെ പറഞ്ഞത എന്തെന്നാൽ, ശീഘ്രത്തിൽ ഒ
രു ഇരുമ്പ നുറുക്ക കൊണ്ടുവന്ന അവന്റെ അരി
കെ വക്ക. ഒരു പിച്ചാങ്കത്തിയൊ ഒരു കത്രികയൊ
എന്തായാലും മോശമില്ല; ശീഘ്രത്തിൽ വേണമെ
ന്നെയുള്ളു. എന്നാൽ മൊശ കണ്ണു തിറന്ന പറഞ്ഞു,
സ്നേഹിതന്മാരെ, നിങ്ങൾ ക്രിസ്ത്യാനികളായിരുന്നും
കൊണ്ട ഇങ്ങിനത്ത കാൎയ്യങ്ങളെ ഇപ്പോഴും പ്രമാ
ണിക്കുന്നുണൊ? അതകൊണ്ട ഇനിക്ക ഒരു പ്ര
യോജനവും വരികയില്ല. അല്പം പോലുമില്ല. പി
ശാച ഇരിക്കുന്നത ഇവിടെയാകുന്നു: ഇവിടെ എ
ന്റെ ഹൃദയത്തിൽ തന്നെ. ഹാ!ഞാൻ ആയുസ്സോ
ടിരുന്നപ്പോൾ പിശാചിനെ സേവിക്കാതെ ദൈ
വത്തെ സേവിച്ചിരുന്നെങ്കിൽ ഇനിക്ക ഇപ്പോൾ
എത്ര ഭാഗ്യമായിരുന്നേനെ. ഇങ്ങിനെ പറഞ്ഞും
വെച്ച, അവൻ ബഹു വിന്മിഷ്ടത്തൊട കൂടെ കുറെ
വെള്ളം കൊണ്ടുവരെണമെന്ന ഉറക്കെ വിളിച്ച പ
റഞ്ഞു. വെള്ളം കൊടുത്താൽ വൈഷമ്മ്യം ഉണ്ടെ
ന്ന അയൽക്കാരൊക്കെ പറഞ്ഞു. എന്നാൽ അത വ
രികയില്ലെന്ന ഞാൻ നന്നായി അറിഞ്ഞുരുന്നതി
നാൽ നാട്ടു വൈദ്യനെ പറഞ്ഞ സമ്മതപ്പെടുത്തി.
അവനും ഇവൻ രക്ഷപ്പെടുമെന്ന ഒരു ആശ ഇ
ല്ലാഞ്ഞതകൊണ്ട അതിന്ന അനുവദിച്ചതിനാൽ ഒ [ 53 ] രു മൊന്തയിൽ കുറെ വെള്ളം ഞാൻ പിടിച്ച കൊ
ടുത്തു. അവൻ നന്നാ കുടിച്ച അല്പം ആശ്വാസപ്പെ
ടുകയും ചെയ്തു. കുറെ നേരം കഴിഞ്ഞപ്പോൾ അവ
ൻ കണ്ണുതുറന്ന ചീവൎത്തനം എവിടെ? എന്ന ചോ
ദിച്ചു. അന്നേരത്തെ കുഴപ്പം കൊണ്ട ഇനിക്ക ത
ന്നെയും അവളെ പറ്റി ഓൎമ്മചെന്നില്ല. എങ്കിലും
അന്നേരം ഞാൻ കിഴവിയോട, നിന്റെ മരുമകൾ
എവിടെ? എപ്പോൾ അവൾ ഇവിറെ ഇല്ലാത്തരു
ബഹു ആശ്ചൎയ്യം തന്നെ. ഇങ്ങിനെയുള്ള സമയ
ത്ത അവൾ അവളുടെ ഭൎത്താവിന്റെ അരികെ ഇ
രിക്കേണ്ടുന്നതാകുന്നു നിശ്ചയം എന്ന പറഞ്ഞപ്പോ
ൾ കിഴവി ഉത്തരമായിട്ട, അവൾ ഇവിടെ നിന്ന
പോയിട്ട പത്ത വിനാഴികയായി. എന്റെ മകനു
മായിട്ട കണ്ട സംസാരിക്കുന്നതിന ഫുൽമോനിയെ
വിളിച്ച കൊണ്ടുവരുവാൻ അവൾ പോകയായി
രുന്നു. ഇപ്പോൾ തന്നെ അവർ ഇരുവരും വരുമെ
ന്ന തോന്നുന്നു. ഉടനെ അവൾ പറഞ്ഞ പ്രകാരം
തന്നെ അവർ വരികയും ച്യ്തു. ഫുൽമോനി, ചാ
കാറായി കിടക്കുന്ന ആളിന്റെ അരികെ ഓടി ചെ
ന്നപ്പോൾ കരഞ്ഞ പോയി. അവർ തമ്മിൽ ഉ
ണ്ടായിരുന്ന മുഷിച്ചിൽ എല്ലാം മാറിപ്പോയി. അ
വൾ തന്റെ കൈ അവന്റെ തലയിൽ കീഴിട്ട
അവന്റെ തലയെ അല്പം പൊക്കി വെച്ച ശേ
ഷം അയ്യൊ! അയ്യൊ! മോശയെ, നീ കുഞ്ഞാ
യിരുന്നപ്പോൾ ഞാൻ നിന്നെ എടുത്തകൊണ്ട ന
ടക്കയും നീ എന്നെ അമ്മെ എന്ന വിളിച്ചും കൊ
ണ്ട എന്റെ വീട്ടിൽ വന്ന പലഹാരം തിന്നുകയും
ചെയ്തിട്ടുണ്ട. എന്റെ ചെറുക്കാ, ഇപ്പോൾ നിനക്ക
സംഭവിച്ചത എന്ത? മോശയെ, നീ കൎത്താവായ
യേശുവിൽ പൂൎണ്ണഹൃദയത്തോടെ വിശ്വസിക്ക; നീ
നരകത്തിൽ മുങ്ങിപ്പോകുന്നു എങ്കിലും നിന്നെ ര [ 54 ] ക്ഷിക്കുന്നതിനായിട്ട അവൻ തന്റെ കയ്യെ നീട്ടി
ക്കൊണ്ടിരിക്കുന്നു. ആ കയ്യെ പിടിച്ചകൊൾക. അത
നിന്നെ സ്വൎഗ്ഗത്തിലേക്ക ആകൎഷിച്ച കൊണ്ടു പോ
കും. യേശുക്രിസ്തുവിനോട ഒരു ചെറിയ പ്രാൎത്ഥന ക
ഴിക്ക. പ്രാൎത്ഥിക്ക എന്റെ കിഞ്ഞെ! അപ്പോൾ മോ
ശ വിറെച്ചുകൊണ്ട പറഞ്ഞു, ഇല്ല, അമ്മെ, ഇല്ല, എ
ന്റെ രക്ഷയുടെ നാൾ കഴിഞ്ഞ പോയി, അഴിഞ്ഞ
പോയി. യേശു എന്നെ ചെവികൊള്ളുകയില്ല. ഇനി
ക്ക അവനോട പ്രാൎത്ഥിപ്പാനും വഹിയാ. എന്നാലും
ഞാൻ ചീവൎത്തനത്തിനോട മാപ്പ ചോദിക്കും. പാ
വപ്പെട്ട ചീവൎത്തനമെ, ഞാൻ പലപ്പോഴും നി
ന്നോട കാഠിന്യം പ്രവൃത്തിച്ചിട്ടുൺറ്റ. ഇപ്പോൾ ഞാ
ൻ ചാകുകയാകകൊണ്ട അത എന്നോട നീ ക്ഷമി
ച്ചുകൊള്ളെണം. എന്റെ വീടും അതിലുള്ള സകല
വും നിനക്ക ഇരിക്കട്ടെ. എന്നാൽ നിന്റെ അമ്മാവി
യമ്മയോടദയയായിരിക്കെണം. അവൾ ചിലപ്പോ
ൾ നിന്നോട ദയകേട കാണിക്കും, എങ്കിലും നീ കു
റെ സഹിക്കെണം. അവൾ എന്റെ അമ്മയാകു
ന്നു എന്ന ഓൎത്തിട്ട, അവളുടെ വാൎദ്ധക്യത്തിൽ നീ
അവളെ ഉപേക്ഷിക്കരുത. പിന്നെ അവൻ ഫുൽ
മോനിയെ നോക്കി പറഞ്ഞു, നിങ്ങളെ പോലെ ഒരു
ഉത്തമ ക്രിസ്ത്യാനിസ്ത്രീ ആകുന്നതിനും, നിങ്ങൾ ഇ
ന്ന കാണിച്ചതപോലെ അവളുടെ ശത്രുക്കളെ കൂടെ
സ്നേഹിക്കുന്നതിന്നും പഠിപ്പിക്കുമല്ലൊ. പിന്നെ കു
റെ നേരം ഉരിയാടാതിരുന്നതിന്റെ ശേഷം അവ
ൻ പിന്നെയും പറഞ്ഞു, ഫുൽമോനിയമ്മെ! ചീവ
ൎത്തനം പ്രസവിക്കുമ്പോൾ അവൾക്ക സുഖമാകുംവ
ണ്ണം അവളുടെ കുറവുകൾ ഒക്കെ നോക്കുകയും, കു
ഞ്ഞ മുലകുടി മാറുന്ന ഉടനെ ദൈവത്തെയും, മോക്ഷ
ത്തെയും കുറിച്ച പഠിപ്പിക്കപ്പെടേണ്ടുന്നതിന്ന, അ [ 55 ] തിനെ പാതിരി സായ്പിന്റെ മദാമ്മായെ ഏല്പിക്കയും
ചെയ്യേണമെ. ഇപ്പോൾ ഞാൻ എന്റെ ലോകജോ
ലികളെ ഒതുക്കിയിരിക്കുന്നു. എന്നാൽ എന്റെ നിത്യ
അരിഷ്ടതയെ നീക്കുവാൻ ഞാൻ എന്ത ചെയ്യേണ്ടു?
അയ്യൊ! അയ്യൊ! നരകത്തിൽ എന്നന്നേക്കും പാ
ൎക്കുന്നത ഞാൻ എങ്ങിനെ സഹിക്കും? ഇത കേട്ട ഉ
ടനെ, അവന്റെ ഭാൎയ്യ അവന്റെ മടിയിൽ വീണ
ഉച്ചത്തിൽ കരഞ്ഞ പറഞ്ഞു, നീ നരകത്തിൽ പോ
കുന്നത എന്തിന? നീ നരകത്തിൽ പോകയില്ല. ഫു
ൽമോനിയമ്മ പറഞ്ഞ പ്രകാരം യേശുവിന്റെ ക
യ്യെ പിടിച്ചുകൊൾക, പൈടിച്ചുകൊൾക. എന്നാൽ
മൊശ തലകുലുക്കി പറഞ്ഞു, ഇല്ല, ഇല്ല; യേശു എ
ന്നെ കൈക്കൊള്ളുകയും രക്ഷിക്കയും ഇല്ല. എന്റെ
രക്ഷയുടെ നാൽ കഴിഞ്ഞുപോയി, കഴിഞ്ഞുപോയി;
അയ്യൊ! അയ്യൊ! ഞാൻ എന്ത ചെയ്യേണ്ടു? ഇതി
ന്റെ ശേഷം അവൻ മലൎന്ന ചരിഞ്ഞ കുറെ നേ
രത്തിനിടയിൽ അവന്റെ ആത്മാവ ഒരുക്കപ്പെടാ
തെ സകല ഭൂമിയുടെയും വിധികൎത്താവിന്റെ ന്യാ
യാസനത്തിന്റെ മുമ്പാകെ നില്പാൻ പോകയും ചെ
യ്തു.
അന്ന വൈകുന്നേരത്ത ഞാൻ വീട്ടിൽനിന്ന
പോയപ്പോൾ ൟ ദുഃഖകാഴ്ച കാണ്മാൻ ഇടവരു
മെന്ന ഞാൻ വിചാരിച്ചിരുന്നില്ല അത കണ്ടത
കൊണ്ട എന്റെ ഉള്ളിൽ ബഹു വിഷാദം കൊണ്ടു.
ചീവൎത്തനവും കിഴവിയും ശവത്തിന്മേൽ വീണ,
ബങ്കാളഷ്റ്റ്രീകൾ ചെയ്തുവരുന്ന പ്രകാരം തങ്ങളുടെ
തലകളെ കല്ലിന്മേൽ അടിക്കയും, ഉച്ചത്തിൽ നില
വിളിച്ച ആ ചത്തപോയവനിൽ ഉണ്ടായിരുന്നത
ല്ലാതെയുള്ള സുകൃതങ്ങൾ അവനിൽ ഉണ്ടായിരുന്നു
എന്നും പറഞ്ഞ പ്രലാപിക്കയും ചെയ്തു. ഫുൽമോ
നി ഉമ്മരത്ത ഇരുന്ന തന്റെ കഒകൊണ്ട മുഖം [ 56 ] മൂടി വെളിയിൽ കേൾക്കാതവണ്ണം കരകയായിരു
ന്നു. അപ്പോൾ ദയശീലനും ഗ്രഹസ്ഥനും ഞാൻ
മുമ്പെ കണ്ടിട്ടില്ലാത്തവനുമായി ഏകദേശം അമ്പ
ത വയസ്സുള്ള ഒരു ആൾ കേറിവന്ന, വിഷാദഭാവ
ത്തോടെ ഫുൽമോനിയുടെ അടുക്കൽ ചെന്ന, രണ്ട
മൂന്ന വിനാഴിക നേരത്തേക്ക അവളോട പതുക്കെ
സംസാരിച്ചും വെച്ച അവളുടെ വസ്ത്രത്തിന്റെ വി
ളുമ്പകൊണ്ട അവളുടെ കണ്ണുനീരിനെ തുടെച്ചതി
ന്റെ ശേഷം അവിടെ കൂടിയിരുന്ന സംസാരിച്ച
അരവം വെച്ച ആളുകളോട, നിങ്ങൾ ഇനിയും ഇ
വിടെ ഇരിക്കുന്നതകൊണ്ട ഒരു പ്രയോജനവും ഇ
ല്ലാത്തതിനാൽ വീടുകളിൽ പോക തന്നെ നല്ലത എ
ന്ന പറഞ്ഞു. ഞാനും കണ്ടപ്രകാരം അവരുടെ വൃ
ഥാൻ ഉള്ള സംസാരം കൊണ്ട രോഗിക്ക മരണ
സമയത്ത അസഹ്യമല്ലാതെ ഒരു ഗുണവും ഉണ്ടാ
യില്ല. അവർ തമ്മിൽ പിരിഞ്ഞ പോയ വഴിക്ക ത
ങ്ങളുടെ സ്നേഹിതൻ മരിച്ചതിന്റെ കാരണത്തെ
പറ്റി പല വിധത്തിൽ സംസാരിക്കുന്നതിനെ ഞാ
ൻ കേട്ടു. ചിലർ അവൻ ലഹരിയുള്ള പാനീയങ്ങ
ളെ അധികം കുടിച്ചതകൊണ്ട ചത്തപോയി എ
ന്നും, മറ്റ ചിലർ, അവൻ അന്ന കാലത്ത കുളിക
ഴിഞ്ഞ പർഹിവിൻ പ്രകാരമുള്ളതിൽ അധികം തൈ
രും മോരും കൂട്ടിയതകൊണ്ട ചത്തപോയി എന്നും
പറഞ്ഞു. എന്നാൽ രണ്ട കിഴവികൾ പറഞ്ഞത,
അവൻ മരിച്ചത തീരെ നടപ്പുദീനം കൊണ്ടല്ല. ന
ടപ്പുദീനം രണ്ട മണിക്കൂറിന്ന മുമ്പെ ഭേദം വന്ന
പോയി. മദാമ്മ അവിടെ ഉണ്ടായിരുന്നതകൊണ്ട
മന്ത്രവാദികളെ വിളിച്ച കൊണ്ടുവന്ന പിശാചിന്ന
ക്ഷുദ്രപ്രയോഗങ്ങൾ കഴിക്കാഞ്ഞതിനാൽ പിശാച
അവനെ ഞെക്കി കൊല്ലുകയത്രെ ആയിരുന്നു. ആ
ദുഃഖ വീട്ടുകാരോട ഇത്ര ദയയും സ്നേഹവും കാണി [ 57 ] ച്ചത ആരെന്ന ഞാൻ ഫുൽമോനിയോട ചോദിച്ച
പ്പോൾ ഞാൻ വിചാരിച്ചിരുന്നപ്രകാരം തന്നെ
അത അവളുടെ ഭൎത്താവാകുന്നു എന്ന അവൾ പ
റഞ്ഞു. അവൻ ചത്തപോയവന്റെ ശേഷക്കാരി
ൽ രണ്ട പേരോടും കൂടെ ശവസംസ്കാരത്തിന്ന ഭാ
വിച്ചു. അപ്പോൾ ഞാൻ ആ വീട്ടുകാൎക്ക ദ്രവ്യസ
ഹായം കൊണ്ട ആവശ്യമില്ലെന്ന അറിഞ്ഞിട്ട, സം
സ്കാരം കഴിഞ്ഞ അവരെ വന്ന കാണാമെന്ന വാ
ക്ക കൊടുത്ത യാത്ര പറഞ്ഞ പോരുകയും ചെയ്തു.
ൟ ദുഃഖ കാഴ്ചയെ കണ്ടും വെച്ച തിരികെ വീ
ട്ടിൽ വന്നപ്പോൾ ഭയങ്കരമായ ചില വിചാരങ്ങ
ൾ എന്റെ മനസ്സിൽ ഉണ്ടായത കൂടാതെ, മരണ
ത്തോടും നിത്യത്വത്തോടും ഞാൻ നന്നാ സമീപിച്ചി
രിക്കുന്നു എന്ന ഇനിക്ക തോന്നിപോയി. ആയു
സ്സിന്റെ പ്രഭാതത്തിൽ ജീവനുള്ളവരുടെ ദേശത്ത
നിന്ന ഛേദിക്കപ്പെടുകയും, പാപത്തിൽ മരിക്കയാ
ൽ എന്നന്നേക്കും ആത്മനഷ്ടം വരികയും ചെയ്ത
ഒരുത്തന്റെ മരണത്തെ കുറിച്ച ഞാൻ വിചാരി
ച്ചാറെ അവന്റെ അവസ്ഥ മഹാഭയങ്കരം തന്നെ.
അവന്റെ അല്പായുസ്സിനെ അപ്രയോജനമായി
കഴിച്ചതിനാൽ അവന വന്ന ആത്മനഷ്ടമാകുന്ന
അവസാനം എത്ര ഭയങ്കരം! അയ്യൊ! അയ്യൊ! മ
നുഷ്യർ സുവിശേഷത്തെ അറിഞ്ഞിട്ടും ൟ ഭയങ്ക
ര അവസാനം പക്ഷെ അവൎക്ക വരുമെന്നും പാ
പം മുഖാന്തരം അവർ എന്നന്നേക്കും നരകത്തി
ൽ കിടന്ന നശിപ്പാൻ ഇടവരുമെന്നും അവർ വി
ചാരിക്കുന്നില്ല. ദുഷ്ടന്മാർ നരകത്തിലേക്ക തിരിക്ക
പ്പെടുമെന്നും, പുത്രനിൽ വിശ്വസിക്കാത്തവൻ ജീ
വനെ കാണുകയ ല്ലെന്നും, ദൈവത്തിന്റെ കോ
പം അവന്റെ മേൽ നിലനിൽക്കുന്നു എന്നും ദൈ
വം സ്പഷ്ടമായിട്ട അരുളിചെയ്തിട്ടുണ്ട. ഹാ! ദൈവ [ 58 ] ത്തിന്റെ കോപവും, നമ്മെ രക്ഷിപ്പാൻ ആഗ്ര
ഹിച്ചിട്ടും നാം തള്ളിക്കളഞ്ഞവനും, തന്റെ കല്പന
യെ നടത്തിപ്പാൻ സൎവശക്തിയുള്ളവനും, ദോഷ
ത്തെ വെറുക്കുന്നവനുമായ കുഞ്ഞാടിന്റെ കോപ
വും സഹിക്കുന്നത എത്ര ഭയങ്കരമായ ശിക്ഷ അ
യ്യൊ! അയ്യൊ! ക്രിസ്ത്യാനികൾ എന്ന പേർ പറ
ഞ്ഞിട്ടും ൟ സത്യങ്ങൾക്ക ശ്രദ്ധകൊടുക്കാത്തവർ
എത്ര പേർ ഉണ്ട. "സ്വസ്ഥമുള്ളവൎക്ക വൈദ്യനെ
കൊണ്ട ആവശ്യമില്ല രോഗികാളായുള്ളവൎക്കെയുള്ളു."
എന്നാൽ എത്ര ആയിരം പേർ പാപമാകുന്ന വ്യാ
ധി പിടിച്ചിട്ടും തങ്ങൾക്ക സൌഖ്യമെന്ന പറഞ്ഞ
സൌഖ്യപ്പെടുവാനായിട്ട മഹാ വൈദ്യന്റെ അടു
ക്കൽ ചെല്ലുന്നില്ല. ഇങ്ങിനെ ചെയ്യുന്നത ഉപേ
ക്ഷകൊണ്ടാകുന്നു. അവർ ഫെലിക്സിനെ പോലെ
പിന്നീട അനുതപിച്ച കൊള്ളാമെന്ന നിശ്ചയിച്ച
ഒന്നിനൊന്നിന താമസിക്കയും ആ സമയം വരു
ന്നതിന മുമ്പെ മരിച്ച പോകയും ചെയ്യുന്നു. എ
ന്നാൽ ആരും തന്നെ ലോക കാൎയ്യങ്ങളിൽ ഇത്ര
ഭോഷത്വം കാണിക്കുന്നില്ല. മേടമാസത്തിൽ ഉണ
ങ്ങി കടുത്ത കിടക്കുന്ന ഭൂമിയിൽ മഴ പെയ്യുമ്പോൾ
ഒരുത്തനും നിലം ഉഴുവിക്കുന്നതിന ഉപേക്ഷ വി
ചാരിക്കുന്നില്ല. ഉഴുന്നതിനുള്ള സമയം അപ്പോൾ
ആകുന്നു എന്നും അപ്പോൾ ഉദാരതകാണിച്ചാൽ
കൊയിത്ത കാലത്ത കൊയ്ക ഇല്ലെന്നും അവർ അ
റിയുന്നു. എന്നാലൊ മനുഷ്യർ രക്ഷയുടെ നാളി
നെ ഉപേക്ഷിക്കയും നിരാശയോട മരിച്ച നഷ്ടമാ
യി പോകയും ചെയ്യുന്നു. ചിലർ മേൽ പറഞ്ഞ ബാ
ലിഭക്കാരനെ പോലെ സത്യത്തെ അറിഞ്ഞിട്ടും അ
തിനെ അനുസരിക്കുന്നില്ല. പാപം തെറ്റ എന്ന
അവർ അറിഞ്ഞിട്ടും അതിനെ തന്നെ ചെയ്തുവ
രുന്നു. യേശുക്രിസ്തു ഏക വീണ്ടെടുപ്പുകാരൻ എന്ന [ 59 ] അറിഞ്ഞിട്ടും അവന്റെ അടുക്കൽ ചെല്ലുവാൻ അ
വൎക്ക മനസ്സില്ല എന്ന തന്നെയുമല്ല, ഭയം കൂടാതെ
പാപം ചെയ്വാനായിട്ട തങ്ങളുടെ സാക്ഷാൽ ഉള്ള
അവസ്ഥയെ കാണാതെയിരിപ്പാൻ അവർ തങ്ങ
ളുടെ കണ്ണുകളെ അടെച്ച കളകയും ചെയ്യുന്നു. കപ്പ
ൎന്നഹോം, ബെതസയിദാ, കോറാസിൻ എന്നുള്ളദി
ക്കുകാർ ദൈവ പുത്രനെ തള്ളികളഞ്ഞത ഇപ്രകാര
മായിരുന്നു. ഇന്നെ വരെയും അനേകായിരം പേ
ർ അവരുടെ ദുഷ്ടദൃഷ്ടാന്തങ്ങളെ കണ്ട പഠിക്കുന്നു.
അയ്യൊ! അവിശ്വാസമാകുന്ന ൟ പാപം, സുവി
ശേഷത്തെ പരസ്യമായി ധിക്കരിക്കുന്ന ൟ പാ
പം തന്നെ മനുഷ്യർ ചെയ്യുന്നതിലേക്ക വലിയ
പാപവും അധിക ശിക്ഷെക്ക ഇടവരുത്തുന്നുതുമാ
കുന്നു. "യജമാനന്റെ ഇഷ്ടം അറിഞ്ഞുംകൊണ്ട
അതിനെ ചെയ്യാത്ത ഭൃത്യൻ അനേകം അടികൾ
കൊള്ളും" ഹാ! മനുഷ്യർ ബുദ്ധിമാന്മാരായിരുന്ന,
ൟ ഭയബ്കരകാൎയ്യങ്ങളെ കുറിച്ച വിചാരിച്ചു എങ്കി
ൽ കൊള്ളായിരുന്നു.
൪ അദ്ധ്യായം.
മുമ്പിലത്തെ അദ്ധ്യായത്തിൽ പറഞ്ഞ സംഗതി
കൾ സംഭവിച്ച രണ്ട ദിവസം കഴിഞ്ഞശേഷം മ
രിച്ച പോയ മോശയുടെ വീട്ടിൽ ഞാൻ ചെല്ലാമെ
ന്ന പറഞ്ഞിരുന്ന പ്രകാരം വീൺറ്റും പോയി. ഞാ
ൻ ൟ വേള ചെന്നതകൊണ്ട ആ വീട്ടുകാൎക്ക എ
ന്നെകൊണ്ട അല്പ ഉപകാരം ഉണ്ടായി നിശ്ചയം.
എന്തെന്നാൽ തിരക്കം ചെയ്തശേഷം ചീവൎത്തന
ത്തന അവളുടെ ഭൎത്താവിന്റെ ശവസംസ്കാരം ക
ഴിഞ്ഞ ഉടനെ പ്രസവവേദന തുടങ്ങി ഇരുപത്ത
നാല മണി നേരത്തോളം ആയാരെയും പ്രസവ [ 60 ] ത്തിന്റെഭാവം കാണ്മാനില്ലെന്ന കേട്ടിട്ട, ഞാൻ വീ
ട്ടിന്റെ അകത്ത കേറി ചെന്നപ്പോൾ മുമ്പിലത്തെ
തവണ കണ്ടതപോലെ വളരെ സ്ത്രീകൾ ഒന്നിച്ച
കൂടിയിരുന്ന, വേഗത്തിൽ പ്രസവിക്കേണ്ടിയവകെ
ക്ക ഇന്നിന്നത ചെയ്യെണമെന്ന അവരവൎക്ക തോ
ന്നിയ ഭോഷത്വങ്ങൾ പറഞ്ഞുകൊണ്ടിരുന്നത
കേട്ടു. എന്നാൽ പ്രസവം ശീഘ്രം ഉണ്ടാകാതെ ഒ
ന്നിനൊന്നിന അധികം താമസിക്കയും തള്ളയുടെ
വ്യസനം കൂടുകയും ചെയ്തതെയുള്ളു. ക്രിസ്ത്യാനികൾ
എന്ന പേർ പറയുന്നവരിൽ ഉണ്ടായിരുന്ന ഭോ
ഷത്വവും മൂഢ ഭക്തിയും കണ്ട ഇനിക്ക ബഹുവെ
റുപ്പതോന്നിപ്പോയി. എന്നാൽ അവരിൽ ൟ ഭോ
ഷത്വം ഞാൻ കണ്ടത ൟ തവണമാത്രമല്ല. രണ്ട
മൂന്ന മാസത്തിന മുമ്പ ഒരു മൂങ്ങാ ചീവൎത്തനത്തി
ന്റെ തലെക്ക മേലെ ഘോരമായി മൂളിക്കൊണ്ട പ
റന്ന പോയി എന്ന ചീവൎത്തനം പറകയാൽ മ
റ്റൊരു മൂങ്ങാ എതിർ വഴിയായി തള്ളയുടെ തലെ
ക്ക മീതെ കൂടെ പറന്ന വന്നല്ലാതെ കുഞ്ഞ പിറക്കു
കയില്ലെന്ന എല്ലാവരും പറക ഉണ്ടായി. അപ്പൊ
ൾ ഒരു കിഴവി പറഞ്ഞു, മൂങ്ങായെ കുറിച്ചുള്ള മൂഢ
ഭക്തി ഒരു വേള ഉള്ളതായിരിക്കും എന്നിരിക്കട്ടെ. എ
ന്നാൽ എന്റെ സഹോദരിയുടെ തലെക്ക മീതെ കൂ
ടെ ഞങ്ങൾ എല്ലാവരും ഇരിക്കെ ഒരു മൂങ്ങാ പറ
ന്ന പോയിട്ടും രൺറ്റ മണിക്കൂറ കഴിഞ്ഞ ഉടനെ
അവൾ പ്രസവിച്ചതിനെ ഞാൻ കണ്ടല്ലൊ. ഉട
നെ ചീവൎത്തവം പറഞ്ഞു, ശരിയായിട്ട മൂങ്ങാതിരി
കെ വന്നായിരിക്കെണം; നിങ്ങൾ അത കണ്ടില്ലാ
യിരിക്കും. അതിന്ന ഉത്തരമായിട്ട കിഴവി, മൂങ്ങാ
തിരിച്ച വന്നില്ല നിശ്ചയം. പ്രസവം ഉണ്ടായത ത
ന്നെ ഉച്ചെക്കായിരുന്നു. ഉച്ചെക്ക മൂങ്ങാ പറക്കുമൊ?
എന്നാൽ ചീവൎത്തനം പ്രസവിപ്പാൻ താമസിക്കു [ 61 ] ന്ന കാരണം ഞാൻ പറയാം. അവൾ ഇന്നാൾ ഒ
ളിച്ച ഓടിപ്പോയപ്പോൾ ഒരു കിഴവിയുടെ കൂടെ പാ
ൎത്തു എന്നും, അവൾ ഉറങ്ങികിടന്ന സമയത്ത ആ
കിഴവി അവളുടെ ആഭരണം മോഷ്ടിച്ചെടുത്തു എ
ന്നും കേട്ടുവല്ലൊ. അവൾ ഉണൎന്നപ്പോൾ അവളെ
വീണ്ടും ഉറക്കുന്നതിന വല്ലതും ക്ഷുദ്രം ചെയ്തായി
രിക്കെണം. അങ്ങിനെ തന്നെ അവൾ പ്രസവി
ക്കാതെയിരിക്കുന്നതിനും വല്ലതും ചെയ്തായിരിക്കെ
ണം എന്നുള്ളതിന സന്ദേഹമില്ല. ഇത ആശ്ചൎയ്യ
വും നൂതനവുമാകയാൽ ഉള്ളതായിരിക്കുമെന്ന ഉട
നടി എല്ലാവരും സമ്മതിച്ചു. മോശയുടെ അമ്മയു
ടെ ഭാവത്തിൽ തള്ളെക്ക എന്ത തന്നെ വന്നാലും
വേണ്ട്വതില്ല, അവളുടെ മകന്റെ കുഞ്ഞിനെ ചും
ബിക്കെണമെന്ന അവൾക്ക അത്യാശയായിരുന്നു
എന്ന പറഞ്ഞു. അവളുടെ ആശെക്ക ഭംഗംവരാ
തെയിരിപ്പാനായിട്ട ആ ക്ഷുദ്രസ്ത്രീയുടെ പാദത്തി
ങ്കൽ വീണ, അവൾ ചെയ്തിരിക്കുന്ന ക്ഷുദ്രം നീക്കു
ന്നതിന അപേക്ഷിപ്പാൻ കാലിപുരത്തിന്ന ഒരാ
ളയക്കെണമെന്ന പറഞ്ഞപ്പോൾ ചീവൎത്തനം പ
റഞ്ഞു, കാലിപുരത്തിന പോയി വരുന്നതിന നാ
ല ദിവസം ഉൺറ്റ. ദൈവകടാക്ഷമില്ലെങ്കിൽ ഞാ
ൻ നാളത്തേക്കു മുമ്പിൽ മരിച്ചുപോകുമെന്നിരിക്കു
ന്നു പിന്നെ അവൾ എന്റെ നേരെ തിരിഞ്ഞ പ
റഞ്ഞു. മദാമ്മേ! ആ ജപിച്ച എണ്ണയും വെള്ളവും
കുടിച്ചിട്ട ഇനിക്ക ഛൎദ്ദി വരുന്നതിനാൽ അവ ഇനി
യും തരരുതെന്ന പറയെണം. അവിടെ ഇരുന്ന
സ്ത്രീകളിൽ ഒരുത്തി, അതകൊണ്ട ഒരു ഉപകാരവും
വരാഞ്ഞതിനാൽ അത ഇനി നിനക്ക തരികയില്ല
എന്ന പറഞ്ഞത ഞാൻ കേട്ട, അവൾക്ക വല്ലതും
ഭക്ഷണം കൊടുക്കെണമല്ലൊ എന്ന പറഞ്ഞു. ഉട
നെ അവളുടെ അമ്മാവിഅമ്മ പറഞ്ഞു, അത ഭോ [ 62 ] ഷത്വം: പ്രസവം ആദ്യം കഴിയട്ടെ; ഭക്ഷണത്തെ
ക്കുറിച്ച പിന്നീട വിചാരിച്ചകൊള്ളം. ഇത കേട്ട ഉ
ടനെ ഇനിക്ക കോപം വന്ന, പറഞ്ഞു, ദിഷ്ടയും
ഭോഷിയും ആയസ്ത്രീയെ! നിന്റെ മരുമകളെനോ
ക്ക; ഭക്ഷണക്കുറവകൊണ്ട അവൾ വേഗത്തിൽ
തളൎന്നപോകും: അപ്പോൾ എന്ത സംഭവിക്കും എ
ന്ന നിനക്ക തോന്നുന്നു. പിന്നെ ഞാൻ അയൽകാ
രുടെ നേരെ തിരിഞ്ഞ, നിങ്ങളുടെ വീടുകളിൽ നല്ല
കഞ്ഞിയുണ്ടെങ്കിൽ കുറെ കൊണ്ടുവരുവിൻ, എന്ന
പറഞ്ഞപ്പോൾ, ഒരു ചെറുപ്പക്കാരത്തികൊണ്ടുവരു
നായിട്ട ഓടിപ്പോയി. എന്നാൽ വയസ്സു ചെ
ന്ന സ്ത്രീകൾ തലകളെ കുലുക്കി പറഞ്ഞു, ഇതൊ
ക്കെയും മദാമ്മമാൎക്കെ കൊള്ളാവു. ഇങ്ങിനത്ത സ
മയത്ത ബാങ്കാള സ്ത്രീകൾ അവരുടെ ജാതിമൎയ്യദ
പ്രകാരം തന്നെ ചെയ്യെണം. നിങ്ങൾ പെണ്ണിന
കഞ്ഞിമുതലായത കൊടുക്ക എന്ന എന്നാൽ അവ
ൾ മരിച്ച പോകും നിശ്ചയം. ഇതിന ഞാൻ ഒന്നും
പറഞ്ഞില്ല. കഞ്ഞിക്ക പോയ സ്ത്രീ വന്നപ്പോൾ ഒ
രു പാത്രം നിറെ പകൎന്ന കൊടുത്തു. അവൾ അത
ആഗ്രഹത്തോട കുടിച്ചാറെ ഇപ്പോൾ ഇനിക്ക കു
റെ ബലം ഉള്ളതകൊണ്ട എന്നെ കിടത്തിയാൽ പ്ര
സവം വേഗത്തിൽ ഉണ്ടാകുമെന്ന തോന്നുന്നു എ
ന്ന പറഞ്ഞു. അവർ മൂന്ന മണി നേരത്തിൽ അ
ധികം അവളെ മുഴങ്കാലിൽ നിറുത്തിയതിനാൽ അ
വൾക്ക ബഹു ക്ഷീണംവരികകൊണ്ട ഞാ വയ
റ്റാട്ടിയോട, ചീവൎത്തനം കിടപ്പാൻ പറഞ്ഞാൽ ഒ
രു വൈഷമ്മ്യവുമില്ല. ഇംഗ്ലണ്ടിൽ കൂടക്കൂടെ അ
ങ്ങിനെ ച്യ്കയുണ്ട എന്ന പറഞ്ഞു. എങ്കിലും അ
ത വയറ്റാട്ടിക്ക ഇഷ്ടമാകാഞ്ഞതകൊണ്ട, നിങ്ങൾ
ഇംഗ്ലീഷകാരോട നാട്ടുകാരെ ശരിക്കൂട്ടുന്നു. ഇനിക്ക്
ഇനിയും ആ കാൎയ്യത്തിൽ ഏൎപ്പാടില്ല; നിങ്ങൾ ത [ 63 ] ന്നെ ഉത്തരവാദം പറഞ്ഞകൊള്ളണം. അങ്ങിനെ
യാകട്ടെ, ഞാൻ ചെയ്യുന്നതകൊണ്ട ഗുണം വരി
കെയുള്ളു എന്ന ഇനിക്ക നല്ല നിശ്ചയം ഉണ്ടു. എ
ന്ന പറഞ്ഞ, ആ സ്ത്രീയെ ഇടത്തവശമായി കിട
ത്തി, അവളുടെ അരെക്ക മുറുകെ കെട്ടിയിരുന്ന കെ
ട്ട അഴിച്ചപ്പോൾ കുഞ്ഞ മേൽ കേറിപോകുമെന്ന
അവർ പറഞ്ഞു. എന്നാൽ ചീവൎത്തനമൊ, മദാമ്മ
യ്ക്ക അത നല്ലവണ്ണം അറിയാം അവരുടെ മനസ്സു
പോലെ ചെയ്യട്ടെ എന്ന പറഞ്ഞു. പിന്നത്തേതിൽ
ഞാൻ അവൾക്ക പല പ്രാവശ്യം പാൽ കാച്ചികുടി
പ്പാൻ കൊടുത്തു. വേഗത്തിൽ പ്രസവിക്കുമെന്നു
ള്ള ലക്ഷണം കാണുകയും ചെയ്തു. വയറ്റാട്ടി ഇത
കണ്ട കുറെ പുകഴ്ചലഭിക്കെണമെന്ന ആഗ്രഹിച്ചി
ട്ട, എന്നോട മദാമ്മെ! ഞാൻ എന്റെ കൈ പ്ര
യോഗിപ്പാൻ നിങ്ങൾ സമ്മതിക്കുമെന്നുണ്ടെങ്കിൽ
ഒരു ക്ഷണത്തിൽ കാൎയ്യം എല്ലാം നേരെയാക്കുമെ
ന്ന പറഞ്ഞു. എന്നാൽ ഇതിന മുമ്പിൽ മൂന്ന പ്രാ
വശ്യം അവൾ നോക്കിയാറെ അതുകൊണ്ട ആ
സ്ത്രീയുടെ വ്യസനം വൎദ്ധിച്ചതല്ലാതെ ഒരു ഫലവും
വരാഞ്ഞതിനാൽ ഞാൻ അവളോട, ഉത്തരമായിട്ട,
വേണ്ടാ, കുഞ്ഞ താനെ തന്നെ പിറന്നകൊള്ളും എ
ന്ന പറഞ്ഞു. അങ്ങിനെ തന്നെ കുറഞ്ഞൊരു നേ
രം കഴിഞ്ഞപ്പോൾ ഒരുപെണ്കുഞ്ഞ ജീവനോട പി
റക്കയും ചെയ്തു. ഇത കണ്ടിട്ട, തള്ളെക്ക ചെയ്ത ഔ
ഷധ പ്രയോഗങ്ങൾ വിചാരിച്ചാറെ ഇനിക്ക ആ
ശ്ചൎയ്യം തോന്നിപ്പോയി. എന്തെന്നാൽ ഇതിന മുമ്പി
ൽ ഒരിക്കൽ ൟ നാട്ടുസ്ത്രീകളിൽ ഒരുത്തിയുടെ പ്ര
സവ സമയത്ത ഞാൻ കൂടെ ഉണ്ടായിരുന്നാറെ
അവൾ പ്രസവിച്ച കുഞ്ഞ മരിച്ചപോയി. അ
ത മനുഷ്യപ്രകാരം പറയുമ്പോൾ അവളുടെ സ്നേ
ഹിതമാരുടെ അവിവെക പ്രവൃത്തി കൊണ്ടായി [ 64 ] രുന്നു എന്ന പറയാം. എന്നാൽ ചീവൎത്തനം പ്ര
സവിച്ച കഴിഞ്ഞ ഉടനെ അവിടെ ഇരുന്നവരും
പ്രത്യേകം ചീവൎത്തനവും ഇനിക്ക വളരെ ആശീ
ൎവാദങ്ങൾ ചെയ്തു. എന്നാൽ മഹത്വം ദൈവത്തിന
കൊടുത്ത നന്ദിയായിരിപ്പാൻ ഞാൻ ചീവൎത്തന
ത്തോട പറഞ്ഞു. അപ്പോൾ പിറന്ന വീണ കുഞ്ഞി
ന്റെ അമ്മൂമ്മയും കുഞ്ഞിനെ മടിയിൽ വെച്ചകൊ
ണ്ട, അതിന്റെ അപ്പൻ മരിച്ചപോയ വസ്തുത പ
റഞ്ഞ പ്രലാപിച്ചും കൊണ്ട, ഞങ്ങളുടെ അപ്പനും അ
മ്മയും രക്ഷകാരിയും നിങ്ങൾ ആകുന്നു എന്ന പ
റഞ്ഞു.
അന്നേരം അവിടെ വളരെ സ്ത്രീകൾ ഉണ്ടായിരു
ന്നതിനാൽ അവരുടെ അനേക മൂഢഭക്തിയെ കു
റിച്ച ഞാൻ അല്പം സംസാരിച്ചു. ഒന്നാമത തന്നെ
ഞാൻ അവരോട പറഞ്ഞു, നിങ്ങൾ നിങ്ങളുടെ മൂ
ഢഭക്തികൊണ്ട ദൈവത്തെ അപമാനിക്കയാകു
ന്നു. നിങ്ങളുടെ ജീവൻ ദൈവത്തിന്റെ കൈകളി
ൽ ഇരിക്കുന്നു എന്നും, അവന്റെ തിരു ഇഷ്ടത്തി
ൻ പ്രകാരം എന്തെങ്കിലും ചെയ്യാമെന്നും, നിങ്ങളു
ടെ നാവകൊൺറ്റ നിങ്ങൾ അനുസരിച്ച പറയുന്നു
എങ്കിലും തള്ളയും കുഞ്ഞുമായ രൺറ്റ പേരുടെ വില
യേറിയ ജീവൻ, ഉപദ്രവിപ്പാൻ വഹിയാത്ത പ
ക്ഷിയായ മൂങ്ങായുടെ അധികാരത്തിൽ ഇരിക്കു
ന്നു എന്നും, ആ പക്ഷിക്ക ബോധിച്ച പ്രകാരം
അവരുടെ ജീവനെ എടുപ്പാനും കൊടുപ്പാനും കഴി
യുമെന്നും നിങ്ങളിൽ ചിലർ വിചാരിച്ചുവല്ലൊ. മ
റ്റ ചിലർ, കളിയും പിടിച്ചുപറിക്കാരിയുമായ ഒരു
ദുഷ്ട കിഴവിക്ക ജീവന്നും മരനത്തിന്നും അധിക്കാര
മുണ്ടെന്ന പറഞ്ഞ അവളെ വിശ്വൈകനാഥനാ
ക്കിയല്ലൊ. ഇപ്രകാരമുള്ള മൂഢഭക്തികൾ തീരെ ഭോ
ഷത്വമായിട്ടുള്ളതാകുന്നു എന്ന ഇന്ന നിങ്ങൾ ക [ 65 ] ണ്ട ബോധിച്ച സാക്ഷിയാലും, നിങ്ങളുടെ അയ
ൽകാരിൽ ഒരുത്തി അവളുടെ സഹോദരിയുടെ പ്ര
സവത്തെ കുറിച്ച പറഞ്ഞ കേട്ടതിനാലും, മറ്റ അ
നേക ദൃഷ്ടാന്തങ്ങളാലും സാക്ഷിക്കാകുന്നതാകുന്നു.
ഇനിക്ക ഒന്നാമത ഗൎഭമായിരുന്ന സമയത്ത സൌ
ഖ്യക്കേടകൊണ്ടും, ഉഷ്ണംകൊണ്ടും, ഒരു കിളിവാതി
ലിന്റെ മുന്വശത്തിള്ള വെറാന്തയിൽ കട്ടിൽവെ
ച്ചിട്ട അവിടെ വളരെ നേരം ഉറക്കം കൂടാതെ കിട
ക്കുകയും രാത്രിതോറും ഒരു മൂങ്ങാവന്ന കിളിവാതി
ലിന്റെ ചട്ടത്തിൻ കീഴിൽ ഇരുന്ന മൂളുകയും അ
തിന്റെ ശബ്ദം കേട്ട ഞാൻ എഴുനീറ്റ അതിനെ
വിരട്ടി ഓടിക്കയും ചെയ്തിട്ടുൺറ്റ എങ്കിലും, അത
കൊണ്ട ഇനിക്കാകട്ടെ കുഞ്ഞിനാകട്ടെ ഒരു ഉപദ്ര
വവും ഉൺറ്റായില്ല. ഇത സംഭവിച്ച ഒരു കാൎയ്യമാക
കൊണ്ടത്രെ ഞാൻ പറഞ്ഞത. വിചാരണ ബുദ്ധി
ക്കും, മാൎഗ്ഗത്തിന്നും, പരസ്യമായി നടന്ന കാൎയ്യങ്ങ
ൾക്കും വിരോധമായുള്ള വിശ്വാസം ഭോഷികൾ
ക്കല്ലാതെ ബുദ്ധിയുള്ള സ്ത്രീകള്ള്ക്ക ചേരുന്നതല്ല എ
ന്ന ഓൎത്തകൊൾകെ വേണ്ടു. അത തന്നെയുമല്ല, ന
മ്മുടെ ദൈവം വൈരാഗ്യമുള്ള ദൈവമാകയാൽ
സാത്താന എങ്കിലും മനുഷ്യൎക്ക എങ്കിലും മൃഗങ്ങൾ
ക്ക എങ്കിലും തന്റെ ദിവ്യ ലക്ഷണങ്ങൾ ഉണ്ടെ
ന്ന പറയുന്നവരെ ശിക്ഷിക്കാതെ വിടുകയില്ല. യാ
തൊന്നിന എങ്കിലും ദൈവലക്ഷണങ്ങൾ ഉണ്ടെ
ന്ന വിചാരിക്കുന്നത ക്രിസ്ത്യാനികൾക്ക ഒട്ടും യു
ക്തമല്ല. മേലും ദൈവം തങ്ങളുടെ പിതാവും ആപ
ത്ത സമയത്ത തങ്ങളെ സഹായിപ്പാൻ കഴിയുന്ന
ഏകസഹായിയും എന്ന വെച്ച അവനിൽ ആശ്ര
യിക്കയും ക്രിസ്തുമുഖാന്തരം അവനോട അപേക്ഷി
ക്കയും ചെയ്യുന്നതിന മാത്രമെ മുറയുള്ളു.
പിന്നെ ഞാൻ അവൎക്ക സലാം പറഞ്ഞത കൂടാ [ 66 ] തെ ചീവൎത്തനത്തിനെയും കുഞ്ഞിനെയും നന്നാ
സൂക്ഷിച്ചുകൊള്ളണമെന്നും ഞാൻ തിരികെ വരു
മ്പോൾ ഇരുമ്പ നുറുക്ക, പഴഞ്ചെരിപ്പ, ചൂല മുതലാ
യ വസ്തുക്കൾ പിശാചിനെ വിരട്ടി ഓടിപ്പാനായി
ട്ട വാതുക്കൽ കെട്ടി തൂക്കികിടക്കുന്നത കാണ്മാൻ ഇട
വരരുതെന്നും പറഞ്ഞു. അയ്യൊ! ഇങ്ങിനെയുള്ള സ
മയങ്ങളിൽ ഇവിടെ ക്രിസ്ത്യാനികൾ എന്ന പറയു
ന്നവരുടെ ഇടയിൽ ഇത സാധാരണമായിട്ട നട
ക്കുന്നതാകുന്നു എങ്കിലും അത തീരെ വേണ്ടാത്തത
തന്നെ.
ഞാൻ വീട്ടിൽ തിരിച്ചപോകുന്ന വഴിയിൽ വൃ
ത്തിയുള്ളതും വൈക്കോൽകൊണ്ട മേഞ്ഞതുമായ ഒ
രു ചെറിയ വീട കാണുകയും, അവിടെ ഒരു പൈ
തൽ ശുദ്ധമുള്ള യോഹന്നാന്റെ ആറാം അദ്ധ്യാ
യം ഉറക്കെ വായിക്കുന്ന ശബ്ദം തെളിവായിട്ട കേ
ൾക്കയും ചെയ്തു. ഇനിക്ക ആ വീട്ടിൽ കേറാതെ
പോകുവാൻ വഹിയാഞ്ഞു: എന്തെന്നാൽ ദൈവ
വചനം എന്റെ ചെവിക്ക എല്ലായ്പോഴും ബഹു ഇ
മ്പവും, ആ വചനത്തെ സ്നേഹിക്കുന്നവരോട, ഇ
നിക്ക എന്റെ സ്വദേശത്തോടും, ചാൎച്ചക്കാരോടും
ഉള്ളതിനെക്കാൾ അധിക സ്നേഹവും ഉണ്ട. ആക
യാൽ ഞാൻ അകത്ത കേറട്ടെ എന്ന ചോദിച്ച
പ്പോൾ കേറിവരികെവേണ്ടു എന്ന അകത്ത നി
ന്ന ഒരാൾ പറകയും, അത കേട്ട ഞാൻ കേറിചെന്ന
പ്പോൾ വേള്ളിപോലെ നരച്ചതലമുടിയുള്ള ഒരു കി
ഴവി എഴുനീറ്റ, മദാമ്മെ, എന്ത വേണം? എന്ന
ചോദിച്ചു. അതിന്ന ഉത്തരമായിട്ട ഞാൻ പറഞ്ഞു,
ഒന്നും വേണ്ടാ. ഞാൻ ൟ വഴിയെ കൂടെ പോയ
പ്പോൾ ൟ വീട്ടിൽ ദൈവവചനം വായിക്കുന്ന
ശബ്ദം കേട്ട, ഇവിടെ എന്റെ ആത്മാവ ഏറ്റവും
സ്നേഹിക്കുന്നവനായ നമ്മുടെ വിലയേറിയ ര [ 67 ] ക്ഷിതാവിനെ കുറിച്ച സംസാരിപ്പാൻ മനസ്സുള്ള
വർ ഉണ്ടായിരിക്കുമെന്ന വിചാരിച്ചിട്ട ഇവിടെ വ
രികയാരുന്നു. അങ്ങിനെയാകുന്നു എങ്കിൽ നിങ്ങൾ
വരികെവേണ്ടു; നിങ്ങളെ സന്തോഷത്തോടെ അം
ഗീകരിച്ചകൊള്ളാം; ഇങ്ങിനെ വഴിപോക്കരെ സ
ൽക്കരിച്ചവേളയിൽ, പലരും അറിയാതെ ദൈവദൂത
ന്മാരെ സൽക്കരിച്ചപ്രകാരം വേദപുസ്തകം പറയു
ന്നുണ്ടല്ലൊ എന്ന ആ കിഴവി പറഞ്ഞു. ആ അഗ
തിയായ സ്ത്രീ കാണിച്ച ക്രിസ്ത്യാനിമാൎഗ്ഗത്തിന്നടു
ത്തെ ആചാരമൎയ്യാദകളെ കൺറ്റ ഇനിക്ക ആശ്ചൎയ്യം
തോന്നിപ്പോയി. എന്നാൽ സാക്ഷാൽ ഉള്ള ക്രിസ്ത്യാ
നിമാൎഗ്ഗം ഏതെല്ലാം ദിക്കിൽ ഉണ്ടൊ, ആദിക്കിൽ ഒ
ക്കെയും ആ മാൎഗ്ഗത്തെ അനുസരിക്കുന്നവൎക്ക ദയ
യും മൎയ്യാദയുമുള്ളൊരു സ്നേഹ ശീലം കാണും. അത
ആ മാൎഗ്ഗത്തിന്റെ ഫലം തന്നെ. ഞാൻ ആ വീട്ടി
ൽ കേറിയ ഉടൻ തന്നെ ആ കിഴവിയെ വേദവാ
ക്യം വായിച്ചു കേൾപ്പിച്ചുകൊണ്ടിരുന്ന ചെറിയ
പെണ്പൈ തൽ വേഗത്തിൽ ഓടിപൊയ്ക്കളഞ്ഞത
കൊണ്ട അവൾ ഇന്നാരെന്ന ഞാൻ അറിഞ്ഞില്ല.
എന്നാൽ അവൾ ക്ഷണത്തിൽ തിരിച്ച വന്നപ്പോ
ൾ, എന്റെ സ്നേഹിതിയായ സത്യബോധിനി എ
ന്ന അറിഞ്ഞു. അവൾ ആ നല്ല കിഴവിയുടെ വീ
ട്ടിൽ കസേര ഇല്ലെന്ന കണ്ടിട്ട, അതിന്റെ സമീ
പത്തുള്ള വീട അവരുടെ വീടാകയാൽ, അവിടെ
ഓടി ചെന്ന അവരുടെ സ്വന്ത കസേര കൊണ്ടു
വന്ന ഇനിക്ക ഇരിപ്പാൻ ഇട്ടു. എന്റെ കൊച്ചു
പെണ്ണെ! നീ ഇപ്രകാരം നന്മ ചെയ്യുന്നത കാണ്ക
യാൽ ഇനിക്ക ബഹു സന്തോഷം തോന്നുന്നു എ
ന്ന ഞാൻ അവളോട പറഞ്ഞാറെ, ഓ, അമ്മുമ്മയു
ടെ കണ്ണിന കാഴ്ച കുറവായിട്ട ഞാൻ വന്ന അവ
രെ വായിച്ചുകേൾപ്പിക്കയാകുന്നു എന്ന പറഞ്ഞ [ 68 ] പ്പോൾ, ആ പ്രവൃത്തിയാൽ അവൾക്ക പുണ്യംവ
രുമെന്ന സ്വപ്നത്തില്പോലും അവൾ വിചാരിച്ചി
ല്ലെന്ന അവളുടെ ഭാവം കൊണ്ട ഞാൻ കണ്ടറി
ഞ്ഞു. കിഴവിയും ആ പെണ്ണിനെ കുറിച്ച മദാമ്മേ!
ഇവൾ ഒരു നല്ല പെണ്പൈതൽ ആകുന്നു; ഇത കൂ
ടാതെ, മറ്റ അനേകം അല്പ കാൎയ്യങ്ങൾ അവൾ ഇ
നിക്ക ചെയ്തതരുന്നുണ്ട: ദൈവം അവൾക്ക പ്രതി
ഫലം കൊടുക്കും നിശ്ചയം. ഇത തന്നെയല്ല, ഇ
വൾക്ക ഒരു അമ്മയുണ്ട; അവൾ ഏലിശബേത്തി
നെ പോലെ കൎത്താവിന്റെ സകല കല്പനകളിലും
ചട്ടങ്ങളിലും കുറ്റം കൂടാതെ നടക്കുന്നവളാകുന്നു.
ദരിദ്രനെ ഓൎക്കുന്നവൻ ഭാഗ്യവാൻ എന്ന അവ
ളുടെ മകളാകുന്ന ഇവളെ പഠിപ്പിച്ചതും അവൾ ത
ന്നെ. ആ വയസ്സചെന്ന സ്ത്രീയോട ഞാൻ അല്പ
നേരം സംസാരിച്ചതിനിടയിൽ ശരിയായിട്ടും ചേ
ൎച്ചയായിട്ടും ഉള്ള മൂന്ന വേദവാക്യങ്ങൾ അവളിൽ
നിന്ന കേട്ടതിനാൽ ഞാൻ വിസ്മയിച്ചു. എന്നാൽ
അവളുമായിട്ട കുറെകൂടെ മുഖപരിചയം വന്നശേ
ഷം വേദപുസ്തകം അവളുടെ ഭക്ഷണവും പാനീ
യവും രാപകൽ ഉള്ള ധ്യാനവും ആകുന്നു എന്ന
ഞാൻ അറിഞ്ഞു. ഹാ! ൟ നാട്ടിലെ ക്രിസ്ത്യാനി
സ്ത്രീകളിൽ വളരെ പേർ തങ്ങളുടെ വേദപുസ്തക
ത്തെ തീരെ വായിക്കാതിരിക്കുന്നു. അതിലുള്ള ചരി
ത്രങ്ങളെ വായിച്ചാൽ അവൎക്ക എത്ര ഇമ്പം തോ
ന്നും എന്ന തന്നെയല്ല, പിശാചുക്കളെയും ക്ഷുദ്ര
ക്കാരെയും പറ്റി ഭോഷത്വമായുള്ള കഥകൾ അവ
രുടെ പൈതങ്ങളെ പറഞ്ഞ പഠിപ്പിക്കുന്നതിന പ
കരം ഇതിൽ നിന്ന എത്ര നല്ല കഥകൾ അവരെ
പറഞ്ഞ കേൾപ്പിക്കാം. ദുഃഖസമയത്ത ദാവിദി
ന്റെ സങ്കീൎത്തനങ്ങളും, ദീൎഘദൎശിമാരുടെ ബുദ്ധിയു
പദേശങ്ങളും കായിച്ചാൽ എത്ര ആശ്വാസമുൺറ്റാകും [ 69 ] അങ്ങിനെ തന്നെ ക്രിസ്തുവിന്റെ ജീവവൎത്തമാന
മാകുന്ന സുവിശേഷവും, ലേഖനങ്ങളും വായി
ച്ചാലൊ അവരുടെ സ്വന്ത നടപ്പിനെ ക്രമപ്പെടു
ത്തുവാൻ അനേക ദൃഷ്ടാന്തങ്ങളും, കല്പനകളും, അ
തിൽ അടങ്ങിയിരിക്കുന്നു.
പിന്നതേതിൽ പരമായി എന്ന ആ കിഴവിപ
റഞ്ഞു, മദാമ്മേ! നിങ്ങൾ വന്നപ്പോൾ ഞങ്ങൾ വാ
യിച്ചുകൊണ്ടിരുന്ന വാക്യത്തിന്റെ അൎത്ഥം അറി
വാൻ നന്നാ പ്രയാസപ്പെട്ടു. ദയയുണ്ടായിട്ട അ
തിന്റെ അൎത്ഥം തെളിയിച്ചുതന്നാൽ വലിയ ഉപ
കാരമായി. ആ വാക്യം ഇതാകുന്നു. "എന്റെ മാം
സം ഭക്ഷിക്കയും എന്റെ രക്തം കുടിക്കയും ചെയ്യു
ന്നവൻ എന്നിലും ഞാൻ അവനിലും വസിക്കു
ന്നു" എന്നുള്ളത തന്നെ. യഹോദന്മാർ ചോദിച്ചത
പോലെ അവന തന്റെ മാംസം നമുക്ക ഭക്ഷിക്കു
ന്നതിന തരുവാൻ കഴിയുന്നത എങ്ങിനെയെന്ന
ഞാൻ ചോദിക്കുന്നില്ല. എന്തെന്നാൽ യേശു ഇത
സദൃശമായിട്ടൊ ആത്മ അൎത്ഥത്തിലൊ പറഞ്ഞതാ
കുന്നു എന്ന ഇനിക്ക അറിയാം. എങ്കിലും അതി
ന്റെ അൎത്ഥം ഇന്നതെന്നുള്ളത ഇനിക്ക നല്ല നി
ശ്ചയം പോരാ.
പിന്നെ വീണ്ടും ജനിക്കാത്ത ഹൃദയമുള്ളവരോട
തെളിയിച്ച പറഞ്ഞ മനസ്സിലാക്കുവാൻ കഴിയാത്ത
തായുള്ള ൟ വാക്യത്തിന്റെ തെളിവായും നേരായു
മുള്ള അൎത്ഥം പറഞ്ഞ കേൾപ്പിപ്പാൻ എന്നെ പ്രാ
പ്തിപ്പെടുത്തണമെ ഞാൻ ഹൃദയത്തിൽ അ
പേക്ഷിച്ചശേഷം പറഞ്ഞത എന്തെന്നാൽ, ആത്മാ
വ ജീവിക്കെണമെന്നുണ്ടങ്കിൽ ഭക്ഷണം കൂടി
യെ കഴിവു. ജീവനുള്ള ആത്മാവിന്റെ ജീവഭക്ഷ
ണം വിശ്വാസത്താൽ യേശുവിനെ കൈക്കൊള്ളു
ന്നത ആകുന്നു. ദൈവത്തിന്റെ മക്കളുടെ ആത്മാ [ 70 ] ക്കൾക്ക ൟ ഭക്ഷണത്തിന ആവശ്യവും ആഗ്രഹ
വും ഉണ്ട. അതില്ലെങ്കിൽ ആത്മാക്കൾ തളൎന്ന ന
ശിച്ചുപോകും. ആകയാൽ സത്യ ഭക്ഷണമാകുന്ന
യേശുവിൻ ശരീരത്തെയും സത്യപാനീയമാകുന്ന
യേശുവിൻ രക്തത്തെയും സാക്ഷാലുള്ള ക്രിസ്ത്യാനി
കൾ വിശ്വാസത്തോട വാങ്ങി ഭക്ഷിച്ച കുടിക്കെ
ണം. അവയാൽ പോഷിപ്പിക്കപ്പെടെണമെന്നു
ള്ള ആഗ്രഹത്തോട കൂടെ തന്നെ അവയെ കൈ
ക്കൊള്ളുകയും വേണം. ആത്മാവ ശരീരത്തെ പോ
ലെ അല്ല. അത ക്രിസ്തുവിനെ ഭക്ഷിക്കയും കുടിക്ക
യും ചെയ്യുന്നത ആത്മാവിന്നടുത്ത പ്രവൃത്തികളാകു
ന്ന ധ്യാനം, പ്രാൎത്ഥന, താഴാഴ്മ, നന്ദി, സ്നേഹം മു
തലായവയെകൊണ്ട ധ്യാനിക്കയും ഉപജീവിക്കയും
ചെയ്യുന്നതാകുന്നു. ഒരു വിരുന്ന ഒരുക്കപ്പെട്ടിരിക്കു
ന്നു എന്ന കേട്ടതകൊണ്ട മാത്രമൊ, അല്ലെങ്കിൽ അ
നവധി ഭക്ഷണ സാധനം കണ്ടതകൊണ്ട മാത്ര
മൊ ശരീരം പോഷിപ്പിക്കപ്പെടുകയില്ല. തക്കതായി
ട്ടുള്ള ഭക്ഷണം വാങ്ങിച്ച ഭക്ഷിച്ചു എങ്കിൽ മാത്ര
മെ ശരീരം വളരുകയുള്ളു. അപ്രകാരം കുരിശിൽ ത
റെക്കപ്പെട്ട രക്ഷിതാവിനെ ലോകക്കാരോട അറി
യിക്കപ്പെടുകയും, അവൻ മുഖാന്തരമുള്ള പാപനി
വാരണത്തെ കുറിച്ച പലർ കേൾക്കയും, കാണുക
യും, ചെയ്യുമായിരിക്കും. എന്നാൽ ൟ ഉപദേശത്തെ
വിശ്വാസത്തോടെ ഭക്ഷിക്കയൊ, കൈക്കൊള്ളുക
യൊ ചെയ്യുന്ന ആ അത്മാവിന മാത്രമെ, അതു
കൊണ്ട ജീവനൊ ഉപകാരമൊ ലഭിക്കയുള്ളു. ഞാ
ൻ പറഞ്ഞ നിറുത്തിയ ഉടനെ പരമായി പറ
ഞ്ഞു, അമ്മേ! നിങ്ങൾക്ക വന്ദനം; ഇപ്പോൾ ഇ
തിന്റെ അൎത്ഥം നല്ല തെളിവായിരിക്കയാൽ ഇനി
ക്ക ബഹു സന്തോഷവും തോന്നുന്നു. എന്തെന്നാ
ൽ ഞാൻ അറിവോട കൂടെ ക്രിസ്തുവിൽ വിശ്വസി [ 71 ] ക്കയും, അവനെ എന്റെ ഹൃദയത്തിൽ കൈക്കൊള്ളു
കയും, അവന്റെ വചനത്താൽ പോഷിപ്പിക്കപ്പെ
ടുകയും ചെയ്യുന്നു എന്ന ഇനിക്ക തോന്നുന്നു. അ
മ്മേ! ഞാൻ ൟ വീട്ടിൽ എത്രനാളായിട്ട തനിച്ച
പാൎത്ത വരുന്നുണ്ട. എന്റെ വിലയേറിയ രക്ഷിതാ
വ ഇല്ലെങ്കിൽ ഇനിക്ക എന്ത ചെയ്യാം. എന്നാൽ
അവൻ എന്നോടകൂടെ ഇരിക്കുന്നതിനാൽ സകല
വും ലഘുവും സന്തോഷവുമായി തോരുന്നു. ഇത കേ
ട്ട ഉടനെ ഞാൻ അവളോട, പരമായീ! ഞാൻ പല
പ്പോഴും വന്ന നിന്നെ കാണാം: എന്തെന്നാൽ നീ
ക്രിസ്തുവിൽ എന്റെ സഹോദരിയും മഹത്വത്തിൽ
എന്നോട കൂട്ടവകാശിയും ആകുന്നു എന്ന ഞാൻ ക
ണ്ടിരിക്കുന്നു. എന്നാൽ നീ ബഹു അഗതിയെന്ന
തോന്നുന്നു: നിനക്ക ശേഷക്കാര ആരുംതന്നെ ഇ
ല്ലയൊ? ഇതിന്ന അവൾ ഉത്തരമായിട്ട, മദാമ്മെ!
ശിശുവായിരുന്നപ്പോൾ മുലകൊടുത്ത വളൎത്തിയ
ഒരു സയ്പ കൽകത്തായിൽ ഇനിക്ക ഉണ്ട. അയാൾ
ഇനിക്ക മാസ്സന്തോറും മൂന്ന രൂപാവീതം കൊടുത്ത
യക്കയും, ൟ വീടിന്റെ അറ്റകുറ്റം തീൎക്കയും ചെ
യ്യുന്നുണ്ട. അതകൊണ്ട നിങ്ങൾ വിചാരിക്കുന്നത
പോലെ തന്നെ ഞാൻ അത്ര അഗതിയല്ല. എന്റെ
ജന്മദേശം ബഹുദൂരമാകുന്നു; അമ്പത്തരണ്ട വൎഷം
മുമ്പെ ഞാൻ കൽകത്തായിൽ ഒരു ദ്വരയുടെ വീട്ടി
ൽ പോയി അയാളുടെ കുഞ്ഞിന മുലകൊടുത്ത വള
ൎത്തി. ആ വീട്ടിൽ ഒരു ചെറുപ്പക്കാരത്തി മദാമ്മ ഉ
ണ്ടായിരുന്നു. അവർ എന്നപ്രതി ബഹു സാഹ
സം കഴിച്ച, അവരുടെ സ്വന്ത മാൎഗ്ഗകാൎയ്യങ്ങൾ എ
ല്ലാം എന്നെ പഠിപ്പിച്ചു. അങ്ങിനെ ക്രമംകൊണ്ട
ക്രിസ്ത്യാനി മാൎഗ്ഗത്തിന്റെ സത്യം ഇനിക്ക നല്ല
ബോധം വന്നു, എന്ന വരികിലും, മനുഷ്യരുടെ മു
മ്പാകേ അനുസരിച്ച പറവാൻ ഇനിക്ക ധൈൎയ്യം [ 72 ] പോരാഞ്ഞു. ഞാൻ മുലകൊടുത്ത വളൎത്തിയ കൊച്ച
ചെറുക്കന പതിനഞ്ച മാസം പ്രായം ആയപ്പോൾ
അവന്റെ മുലകുടി മാറ്റെണമെന്ന എന്റെ യജ
മാനസ്ത്രീ ഭാവിച്ചു. എന്നാൽ എന്റെ സ്വന്തമക്ക
ളെക്കാൾ അധികം ആ ചെറുക്കനെ ഞാൻ സ്നേഹി
ച്ചതകൊണ്ട, അവനെ വിറുപിരിയുന്നത ഇനിക്ക
ദുഃഖം ആയിരുന്നതിനാൽ അവന ചെയ്യേണ്ടുന്ന
ഒരു കാൎയ്യം പോലും ഞാൻ മറ്റൊനുത്തരെകൊണ്ടും
ചെയ്യിക്കാതെ ഞാൻ തന്നെ ചെയ്തുവന്നു. അവൻ
പകൽ മുഴുവനും എന്റെ അരികെ ഇരിക്കയും, ഞാ
ൻ അവനോട സംസാരിക്കയും, അവനെ പാടികേ
ൾപ്പിക്കയും, രൂപകടലാസ കാണിക്കയും ചെയ്ത
അവനെ സന്തോഷിപ്പിച്ചകൊണ്ട വന്നതിനാൽ
അവനെ എന്നോട മുമ്പിലത്തേതിലും അധികം പ്രി
യമായിപോയി. വിശേഷിച്ചും ഞാൻ വീട്ടിൽ
പോയാൽ വിഗ്രഹങ്ങൾക്ക മുമ്പാകെ സാഷ്ടാംഗം
വീഴേണ്ടിവരുമെന്ന വെച്ച വീട്ടിൽ പോകുന്നതി
ന ഇനിക്ക ഭയവുമായിരുന്നു. വിഗ്രഹങ്ങളിൽ ഇ
നിക്ക വിശ്വാസമില്ലാതെയിരുന്നു എന്ന തന്നെയുമ
ല്ല, വിഗ്രഹാരാധന ദൈവത്തിന്റെ മുമ്പാകെ ഒരു
വലിയ പാപം എന്ന ഇനിക്ക തൊന്നുകയും ചെ
യ്തു. ഇങ്ങിനെയിരിക്കുമ്പോൾ ഒരുദിവസി കാലത്ത
ഇനിക്ക ബഹു വാത്സല്യമായിരുന്ന എന്റെ യോ
ഹന്നാൻ കുഞ്ഞിന നടപ്പുദീനംവന്ന പിടിപെട്ടു.
ആ ദീനത്തിൽനിന്ന സൌഖ്യം പരികയില്ലെന്ന
വൈദ്യൻ പറകൊണ്ട, ഇനിക്ക ഉണ്ടായ ദുഃഖം
പറയാവതല്ല. അന്നേരം ഞാൻ എന്റെ വിഗ്രഹ
ങ്ങളെക്കുറിച്ച വിചാരിക്കാതെ, പൈതലിന്റെ ദീനം
സൌഖ്യമാക്കെണമെന്ന ക്രിസ്ത്യാനികളുടെ ദൈവ
ത്തോട ഉച്ചത്തിൽ പ്രാൎത്ഥിച്ചു. അതിനെ ഞങ്ങളുടെ
കൊച്ചുമാദാമ്മ കേട്ട, എന്നോട സൌഖ്യകാലത്ത അ [ 73 ] ല്പ ഉപദ്രവം ഭയന്ന, ദൈവത്തെ ഏറ്റപറയാതെ
ഇരുന്ന നിങ്ങൾ ആപത്തകാലത്ത അവനോട അ
പേക്ഷിച്ചാൽ അവൻ നിങ്ങളെ കേൾക്കുമെന്നു
ണ്ടോ? എന്ന ചോദിച്ചവാക്ക എന്റെ മനസ്സിൽ
നന്നാ പറ്റി. അതിനെ മുമ്പെതന്നെ യത്നമാക്ക
പ്പെട്ടും, മയംവരുത്തപ്പെട്ടുമിരിക്കുന്ന എന്റെ ഹൃദ
യത്തിൽ പരിശുദ്ധാത്മാവ ഉപയോഗമാക്കി ഫലി
പ്പിച്ചതിനാൽ അപ്പോൾ അവിടെ കൂടെയുൺറ്റായി
രുന്ന അജ്ഞാനികളായ ആയയും പല്ലക്കുകാരനും
കേൾക്കെ, ദൈവമെ, ഞാൻ ഒരു ക്രിസ്ത്യാനി ആ
കുന്നു; പൈതങ്ങളുടെ അപേക്ഷയും കൂടെ കേൾക്കാ
മെന്ന നീ വാഗ്ദത്തം ചെയ്തിരിക്കകൊണ്ട, എന്റെ
അപേക്ഷക്ക ശ്രദ്ധകൊടുപ്പാൻ തിരുമനസ്സാകെ
ണമെന്ന ഞാൻ അപേക്ഷിച്ചു. എന്റെ യോഹന്നാ
ൻ കുഞ്ഞിനെ സൌഖ്യമാകയും, ഒരു മാസത്തിനകം
അവന മുമ്പിലത്തെപോലെ ആരോഗ്യം വരികയും
ചെയ്തു. ഇത്രയും പറഞ്ഞപ്പോൾ അവളുടെ കണ്ണു
കളിൽ കണ്ണുനീർ നിറഞ്ഞുകൊണ്ട, ഞാൻ ക്രിസ്ത്യാ
നി ആകുന്നു എന്ന അനുസരിച്ച പറഞ്ഞ നാൾമു
തൽ ഇതുവരെയും അമ്പത സംവത്സരമായിട്ട ക്രി
സ്തുവിനെ സേവിച്ചവരുന്നു. അവന്റെ നിമിത്ത
മായിട്ട എന്റെ അപ്പനെയും, അമ്മയെയും, മൂന്ന
വിലയേറിയ മക്കളെയും ഞാൻ ഉപേക്ഷിച്ചു എന്ന
വരികിലും, ഇനിക്ക പശ്ചാത്താപം തോന്നീട്ടില്ല. അ
വൎക്കെല്ലാവൎക്കും പകരം യേശു എന്റെ സ്നേഹിത
നായിരിക്കുന്നതിനാൽ അത ഇനിക്ക മതി. യോഹ
ന്നാങ്കുഞ്ഞിന സൌഖ്യമായശേഷവും ഞാൻ
ജ്ഞാനസ്നാനം ഏല്ക്കുന്നതിന്ന വ്യവസ്ഥയായി നി
ശ്ചയിച്ചിരിക്കുന്നു എന്ന എന്റെ മദാമ്മ അറിഞ്ഞ
പ്പോൾ, എന്റെ ഭൎത്താവിനെ ആളയച്ച വരുത്തി,
ൟ വൎത്തമാനം അവനോട അറിയിച്ചു. ഞാൻത [ 74 ] ന്നെ പറയുന്നതിന ധൈൎയ്യം പോരാത്തതിനാൽ
അത്രെ അവരെകൊണ്ട പറയിച്ചത. എങ്കിലും അവ
ർ പറഞ്ഞത എന്റെ ഭൎത്താവ വിശ്വസിക്കാതെ,
ഞാൻ തന്നെ അത പറഞ്ഞ കേൾക്കെണമെന്ന പ
റഞ്ഞു. അങ്ങിനെ ചെയ്യുന്നതിന ദൈവം ഇനിക്ക
കൃപ തരികയും ചെയ്തു. എന്നാലൊ ഞാൻ ക്രിസ്ത്യാ
നി ആകുന്നതിന നിശ്ചയമായി ഉറെച്ചിരിക്കുന്നു
എന്ന അവൻ കേട്ടപ്പോൾ അവൻ നന്നാകോപി
ച്ച, സകലവിധമായുള്ള ശാപംകൊണ്ട എന്നെ പ്രാ
കി, ഞാൻ ഇങ്ങിനെ കിശ്ചയിച്ചത മഹാ ഹീനമാ
യ ചില കാരണങ്ങളെപ്രതി ആകുന്നു എന്നും ദു
ഷിപറഞ്ഞ, എന്റെ മുഖത്ത, തുപ്പെണമെന്ന ത
ന്റെ സ്വന്തമക്കളോട കല്പിക്കയും ചെയ്തു. എന്നാൽ
അവരൊ, അവരുടെ അപ്പനെക്കാൽ അധിക അ
ലിള്ളവരായിരുന്നതിനാൽ ഒരു തള്ളയുടെ മനസ്സ
ഉരുകത്തക്കവണ്ണമായിട്ട എന്റെ കഴുത്തിന്മേൽ കെ
ട്ടിപ്പിടിച്ച കരഞ്ഞും കൊണ്ട പറഞ്ഞത എന്തെന്നാൽ,
അയ്യൊ അമ്മെ! നിങ്ങൾ ക്രിസ്ത്യാനി ആകരുത. ക്രി
സ്ത്യാനി ആയാൽ നിങ്ങളുടെ ജാതിയിൽനിന്ന ത
ള്ളപ്പെടുകയും, ആരും നിങ്ങളോട കൂടെ പന്തിഭോജ
നം കഴികയുമില്ലാത്തതാകയാൽ ഞങ്ങളോട കൂടെ വ
രിക. ഞങ്നൾ ഏറിയ നാളായി നിങ്ങൾക്കായിട്ട, കാ
ത്തുകൊണ്ടിരിക്കുന്നു. ഞങ്ങളെ ആളയച്ച ഇവിടെ
വരുത്തിയത നിങ്ങളെ വീട്ടിൽ കൊണ്ടുപോകുന്നതി
നാകുന്നു എന്ന വിചാരിച്ചിട്ട, നിങ്ങൾ ധ്വരയുടെ
വീട്ടിൽ ആയതില്പിന്നെ ഇതവരയും അപ്പം തി
ന്നാറില്ലെന്നും പറഞ്ഞ അമ്മുമ്മ ബഹു വിശേഷ
പ്പെട്ട അപ്പം ചുടുന്നു. ഹാ! ഞങ്ങളോടകൂടെ വാഅ
മ്മെ. എന്തെല്ലാം തന്നെ ആയാലും ഞങ്ങളോട കൂ
ടെ വന്നെകഴിവു. മദാമ്മെ! അത ഇനിക്ക ഒരു പ
രീക്ഷസമയം ആയിരുന്നു എങ്കിലും ഞാൻ ആ പ [ 75 ] രീക്ഷെക്ക സമ്മതിക്കാതെ അവരോട, എന്റെ മക്ക
ളെ! നിങ്ങളോട കൂടെ പോരുന്നതിന ഞാൻ ഒരുങ്ങി
തന്നെ ഇരിക്കുന്നു. എന്നാൽ ഞാൻ ക്രിസ്ത്യാനി ആ
യെ കഴിവു; ഇനിക്ക വിഗ്രഹങ്ങളെ വന്ദിച്ചുകൂടാ:
അവയെ വന്ദിക്കാമെന്ന ഞാൻ വാക്ക കൊടുത്തല്ലാ
തെ നിങ്ങളുടെ അപ്പൻ എന്ന വീട്ടിൽ കൊണ്ടു
പോകയില്ലല്ലൊ എന്ന പറഞ്ഞപ്പോൾ, അവൻ കോ
പത്തോടും കൂടെ വ്യാകുലം കൊണ്ട നിറഞ്ഞിരുന്ന എ
ന്നോട, കഠിനഹൃദയക്കാരീ, നിന്നെ ഞാൻ കൊണ്ടു
പോകയില്ല നിശ്ചയം എന്നിങ്ങിനെ പറഞ്ഞ, എ
ന്റെ പൈതങ്ങളെ എന്റെ കയ്യിൽനിന്ന പിടിച്ച
വലിച്ച കൊണ്ടുപോയി. എന്റെ കൊച്ചപെണ്ണ എ
ന്നോടകൂടെ പാൎപ്പാൻ ആഗ്രഹിക്കയും, അവൾ എ
ന്റെ അടുക്കൽ ഇരിക്കട്ടെ എന്ന നന്നാ നിൎബന്ധി
ച്ച അപേക്ഷിക്കയും ചെയ്തിരുന്നു, എങ്കിലും അവ
ൻ അനുസരിക്കാതെ അവളെ കൂട്ടിച്ചുംകൊണ്ട അ
ക്ഷണം തന്നെ പോയ്ക്കളഞ്ഞു. അതിൽപിന്നെ ഇ
തവരെയും അവരെകുറിച്ച ഒന്നുംതന്നെ കേൾപ്പാ
റില്ല. എങ്കിലും അവർ മരിക്കുന്നതിനമുമ്പെ അവ
രെ ക്രിസ്ത്യാനികളാക്കെണമെന്ന ഞാൻ ഇപ്പോഴും
ദിവത്തോട അപേക്ഷ്ഹിച്ചുവരുന്നു. ഞാൻ ക്രിസ്ത്യാ
നിമാൎഗ്ഗം അനുസരിച്ചതിൽപിന്നെ ആദ്യം തന്നെ
എന്റെ കൊച്ചുസായ്പിന്റെ വീട്ടുകാരിൽ ഒരാളി
നോടും പിന്നീട് വേറൊരു ആളിനോടും കൂടെ പാ
ൎത്തവന്നു. എന്റെ സായ്പ ഇപ്പോൾ നല്ല ദൈവഭ
ക്തൻ ആകുന്നു. അയാൾക്ക ഏഴമക്കളും ഉണ്ട. കു
ഞ്ഞായിരുന്നപ്പോൾ മുല കൊടുത്ത വളൎത്തിയ എ
ന്നോട ഇപ്പോൾ ബഹു പക്ഷംതന്നെ. ഏറിയനാ
ൾ ഞാൻ ആയാളോട കൂടെ തന്നെ പാൎക്കയും ചെ
യ്തു. എന്നാൽ ആറവൎഷംമുമ്പെ അദ്ദേഹം എന്നെ
ഇവിടെ കൊണ്ടുവന്ന ൟ വീട വെപ്പിച്ചെ, അതി [ 76 ] ൽ ആക്കി മാസന്തോറും അടുത്തുണും കല്പിച്ച തരു
ന്നു. കൽകത്തായിൽ അദ്ദേഹത്തിനെ അജ്ഞാന
വേലക്കാരോട കൂടെ പാൎക്കുന്നതിനെക്കാൾ ഇവി
ടെ ക്രിസ്ത്യാനി സ്നേഹിതന്മാരുടെ ഇടയിൽ പാൎക്കു
ന്നത എന്റെ വയസ്സകാലത്തിൽ ഇനിക്ക അധി
ക സന്തോഷമായിരിക്കുമെന്ന വിചാരിച്ചിട്ടത്രെ
അയാൾ എന്നെ ഇവിടെ ആക്കിയത. അങ്ങിനെ
തന്നെ ഇനിക്ക ബഹു സന്തോഷം ആകുന്നുതാനും.
പാതിരിസായ്പിന്റെ മദാമ്മെക്ക എ
ന്നോട ബഹു സ്നേഹമാകയാൽ മാസത്തിൽ ഒരിക്ക
ൽ എന്നെ വന്ന കാളുകയും, എന്റെ കൊച്ചുസാ
യ്പ കൊടുത്തയക്കുന്നപണം അപ്പോൾകൂടെ കൊണ്ടു
വന്ന തരികയും ചെയ്യുന്നു, ഫുൽമോനിയും അവളു
ടെ വീട്ടുകാരും എന്നോട കാണിക്കുന്ന ദയ പറവാ
ൻ കഴിയുന്നതിൽ അധികമാകുന്നു. സത്യബോധി
നിയുടെ അപ്പൻ എന്നെ അമ്മ എന്നും ആ പൈ
തങ്ങൾ എന്നെ അമ്മുമ്മ എന്നും വിളിക്കുന്നു. ഇ
ങ്ങിനെ അവർ വിളിക്കുക മാത്രമല്ല, സ്വന്തപുത്രന്മാ
രും പുത്രിമാരും ചെയ്യേണ്ടുന്ന മുറ അവർ നല്ലവ
ണ്ണം ഇനിക്ക ചെയ്തുംവരുന്നു. ഞാൻ ഇവിടെ വ
ന്നതില്പിന്നെ എന്റെ കൊച്ചുസായ്പിനെ രണ്ട
പ്രാവശ്യം കണ്ടിട്ടുണ്ട. അയാൾ ൟ ആറ്റുവഴി
പോകുമ്പോൾ ബോട്ട അടുപ്പിച്ച എന്നെ വന്ന കാ
ണുകയുണ്ട. ഞങ്ങൾ തമ്മിൽ കാണുമ്പോൾ ഒക്കെ
യും ഇരുപാട്ടുകാൎക്കും ബഹു സന്തോഷംതന്നെ. ഞ
ങ്ങൾ പ്രാൎത്ഥിച്ചുംകൊണ്ട പിരികയും ചെയ്യുന്നു. അ
ങ്ങിനെതന്നെ നിങ്ങളും ഇവിടെനിന്ന പോകുന്ന
തിനമുമ്പെ എന്നോടകൂടെ പ്രാൎത്ഥിക്കുമെന്ന ഇനിക്ക
തോന്നുന്നു എന്ന അവളോട പറഞ്ഞു. അവളുടെ
അപേക്ഷപ്രകാരംതന്നെ ഞാൻ അവളോട കൂടെ
പ്രാൎത്ഥിച്ചു. ആ പ്രാൎത്ഥനയിൽ മേലാൽ ഞങ്ങൾ ഇ [ 77 ] രുപെരും തമ്മിൽ കണ്ട സംസാരിപ്പാൻ ഇടവരെ
ണമെന്നും അതിന പരമപിതാവിന്റെ അനുഗ്ര
ഹം നല്കെണമെന്നും വിശേഷാൽ അപേക്ഷിക്കകൂ
ടെ ചെയ്തു. ഞങ്ങൾ മുട്ടിന്മേൽനിന്ന എഴുനീറ്റ ഉട
നെ അവൾ എന്നോട മദാമ്മെ! നിങ്ങൾ ചിലപ്പോ
ൾ എന്നെ വന്ന കണ്ട, വേദപുസ്തകത്തിന്റെ അ
ൎത്ഥം പറഞ്ഞ തരുന്നതിനും അഗതിയാകുന്ന എന്നോ
ട കൂടെ സാഷ്ടാംഗംവീണ അപേക്ഷിക്കുന്നതിനും,
നിങ്ങൾക്ക സാക്ഷാൽ ആഗ്രഹം ഉണ്ടെങ്കിൽ അ
പ്പോൾ ദാവീദിനെപോലെ "കണ്ടാലും എന്റെ പാ
നപാത്രം കവിഞ്ഞ ഒഴുകുന്നു" എന്ന ഇനിക്ക നേ
രായിട്ട പറയാം. ൟ മനോഹരമായ വാൎത്ത മുഴുവ
നും വയസ്സചെന്ന പരമായി എന്നോട പറഞ്ഞ
പ്രകാരംതന്നെ ഞാൻ എഴുതിയിരിക്കുന്നു. ഞാൻ
അതിനോട ഒന്നും കൂട്ടി പറഞ്ഞെകഴിവുഎന്നില്ല
ല്ലൊ. പിന്നത്തേതിൽ ഞാൻ എന്റെ വീട്ടിൽനിന്ന
ബഹുദൂരം പോന്നുപോയി എന്ന കണ്ടിട്ട, ക്രിസ്തു
വിന്റെ ആ ശിഷ്യത്തിയുമായിട്ട സ്നേഹത്തോട
യാത്രപറഞ്ഞ വണ്ടിയിൽ കേറി ഓടിച്ചു. ഞാൻ വീ
ട്ടിലേക്ക തിരിച്ച പോകുന്ന വഴിയിൽ എന്റെ മന
സ്സിൽ ഉണ്ടായ വിചാരങ്ങൾ എളുപ്പത്തിൽ വൎണ്ണി
ച്ച പറയാകുന്നത അല്ല. എന്നാൽ ഞങ്ങൾക്കുണ്ടാ
യിരുന്നതപോലെയുള്ള സന്തോഷം ൟ അജ്ഞാന
വനാന്തരെ ആൎക്ക ഉണ്ടായിട്ടുണ്ടൊ, അവർ മാത്ര
മെ ആ വിചാരങ്ങളെ എളുപ്പത്തിൽ അറികയുള്ളു.
ഒരു ആത്മാവതന്നെ, സഭയുടെ കൎത്താവും തലവ
നുമായ രിക്കുന്ന ക്രിസ്തുവിൽ ശരീരത്തിന്റെ അവ
യവങ്ങളെ എല്ലാം കൂട്ടിച്ചേൎക്കുന്നു എന്ന നമുക്ക ന
ല്ല ബോധത്തോട കൂടിയ അറിവ ഉണ്ടാകുമ്പോൾ,
ആ അറിവ യേശുവിന്റെ രക്തത്തിൽ നമുക്ക ത
ന്നെ അവകാശം ഉണ്ടെന്ന ഒരു നല്ല സാക്ഷിയാ [ 78 ] ക്കുന്നു. ലോകത്തിൽ ഇനിക്കുള്ള സകല ബന്ധുക്ക
ളോടും ചാൎച്ചക്കാരോടും ഉള്ളതിനെക്കാൾ അധിക
സ്നേഹമാകുന്ന പാശം കൊണ്ട ൟ സ്ത്രീയും ഞാനും
തമ്മിൽ കെട്ടപെട്ടുപോയി എന്ന ഇനിക്ക തോന്നി.
ഞങ്ങൾക്ക തമ്മിലുള്ള ൟ അടുപ്പം നിത്യമായി നി
ല്ക്കുന്നതാകുന്നു എന്ന തന്നെയുമല്ല, താമസയാതെ
സ്വൎഗ്ഗരാജ്യത്തിൽ ആട്ടിൽകുട്ടിയുടെ കല്ല്യാണവിരു
ന്നിനഞങ്ങൾ ഒന്നിച്ച ഇരിക്കേണ്ടിവരും എന്നുള്ള
വിചാരം എന്റെ മനസ്സിൽ നന്നായിട്ടുണ്ടാകയും
ചെയ്തു.
൫ാം അദ്ധ്യായം.
പാവപ്പെട്ട കോരുണയെ ഞാൻ മറന്നുകളഞ്ഞു
എന്നൊ, അവൾ നന്നായി വരുമെന്നുള്ളത ആശ
യില്ലാത്ത കാൎയ്യം എന്ന ഞാൻ വിചാരിച്ചകളഞ്ഞു
എന്നൊ വായനക്കാൎക്ക തോന്നിപോകുമായിരിക്കും.
എന്നാൽ കാൎയ്യം അങ്ങിനെയല്ലാഞ്ഞു. അവളുടെ വൃ
ത്തികെട്ട വീടിനെയും മുഴിഞ്ഞ മുഖഭാവത്തെയും കു
റിച്ചുള്ള ഓൎമ്മ പലപ്പോഴും എന്റെ മനസ്സിന വിരോ
ധമായിട്ട എന്റെ ഉള്ളിൽ ഉണ്ടായി. എന്നാൽ അ
വളുടെ കാൎയ്യം ദിവസമ്പ്രതി ദൈവത്തോട പ്രാൎത്ഥ
നയിൽ ഞാൻ ബോധിപ്പിച്ചവന്നു എങ്കിലും, അ
വൾക്ക നിലനില്ക്കത്തക്ക ഒരു ഉപകാരം ചെയ്തു
കൊടുക്കുന്നതിന ഏതെങ്കിലും ഒരുവഴി നോക്കിയ
ല്ലാതെ അവളെ ചെന്ന കാണുകയില്ലെന്ന വെച്ച
അവളുടെ വീട്ടിൽ ഞാൻ പോകാതിരുന്നു. മുമ്പ ഞാ
ൻ അവിടെ ചെന്നപ്പോൾ കണ്ട കൊച്ചു ചെറുക്ക
ൻ ധൈൎയ്യവും ഉണൎച്ചയും ഉള്ളവൻ എന്ന തോ
ന്നിയത കൂടാതെ അവന്ന ഒരു ജ്യേഷ്ടൻ ഉണ്ടെ
ന്നും കേട്ടിരുന്നതിനാൽ, ഏത വിധത്തിൽ എങ്കിലും [ 79 ] ആ പൈതങ്ങളെ വേലചെയ്വാൻ ശീലിപ്പിച്ചാൽ
അതകൊണ്ട അവൎക്ക വളരെ ഉപകാരവും അവരു
ടെ പാവപ്പെട്ട തള്ളെക്ക വലിയതിൽ ഒരു സഹായ
വുമായി തീരുമെന്ന എന്റെ മനസ്സിൽ ഞാൻ വി
ചാരിക്കയാൽ, കോരുണയുടെ മക്കൾക്ക മേട്ടിവേലെ
ക്കാകട്ടെ പല്ലക്ക വേലെക്കാകട്ടെ ഇഷ്ടമുണ്ടെന്ന വ
രികിൽ അവരെ എന്റെ വീട്ടിൽ കൊണ്ടുവന്ന ആ
വേലെക്ക ശീലിപ്പിക്കെണമെന്ന വിചാരിച്ചും കൊ
ണ്ട ഒട്ടുംതന്നെ താമസിയാതെ കോരുണയുടെ വീ
ട്ടിൽ പോയി. എന്നാൽ അവിടെ ചെന്നപ്പോൾ ക
ണ്ട കാശ്ച ബഹു കഷ്ടംതന്നെ: കോരുണ വാതിൽ
പടിയേൽ ബഹു ദുഃഖത്തോടെ കരഞ്ഞുംകൊണ്ടിരി
ക്കയും അവളുടെ നെറ്റിക്ക ഒരു വലിയ മുറിപാടി
ൽനിന്ന രക്തം ഒഴുകി ചെകിട്ടത്ത കൂടെ ഒലിക്കയും
ചെയ്തു. എന്ന കണ്ട ഉടനെ അവൾ എന്നോട, മ
ദാമ്മെ! നിങ്ങൾ ഇപ്പോൾ വന്നതകൊണ്ട ഇനിക്ക
ബഹു സന്തോഷം. എന്റെ അരിഷ്ട അവസ്ഥയെ
നിങ്ങൾ കണ്ടല്ലൊ. ൟ നിൎഭാഗ്യകാരിയാകുന്ന ഇ
നിക്ക വൃത്തിയുള്ള വീടും നല്ല മുണ്ടും ഉണ്ടാകുന്നത
എങ്ങിനെ? പട്ടിണിതന്നെ എങ്കിലും നല്ല ഭയവാ
ക്കുണ്ടെങ്കിൽ അത സഹിക്കാം. എന്നാൽ കൂടക്കൂടെ
ശണ്ഠയിടുകയും അടികൊള്ളുകയും ചെയ്യുന്നത ഇ
നിക്ക സഹിപ്പാൻ വഹിയാ. ഞാൻ ജീവിച്ചിരിക്കു
ന്നതിനെക്കാൾ ചത്ത പോക തന്നെ നല്ലതെന്ന
ഇനിക്ക തോന്നുന്നു എന്ന പറഞ്ഞപ്പോൾ, ഞാൻ
എന്റെ കുപ്പായ ഉറയിൽനിന്ന ലേശ എടുത്ത അ
വിടെ ഒരു മൺപാത്രത്തിൽ ഇരുന്ന തണുത്ത വെ
ള്ളത്തിൽ അതിനെ മുക്കി രക്തപരവ നിൎത്തുന്നതി
ന തലയിൽ വെച്ചുംവച്ച, അവളോട ദയയായിട്ട
പറഞ്ഞു, കോരുണയെ നിനക്ക സംഭവിച്ചത എ
ന്ത? അതെല്ലാം വിവരമായിട്ട എന്നോട പറക എ [ 80 ] ന്ന ദയയോട പറഞ്ഞു. അതിന്ന അവൾ ഉത്തര
മായിട്ട മദാമ്മെ! ഇന്ന ഞാൻ ഉന്നും ഭക്ഷിക്കയു
ണ്ടായിട്ടില്ല. ഉച്ച കഴിഞ്ഞശേഷം ഞാൻ ഫുൽമോ
നിയോട രണ്ട പൈസാ ഇരന്ന വാങ്ങിച്ച ആപൈ
സാകൊണ്ട കുറെ മീൻ വാങ്ങിച്ച കഴുകി വൈകീട്ട
കറി വെക്കെണമെന്ന നിശ്ചയിച്ച ആ കാണുന്ന
കൊട്ടയിൽ വെച്ചു. അപ്പോൾ എന്റെ ഭൎത്താവ മ
റ്റ രണ്ട മൂന്നപേരോട കൂടെ കുട്ടിച്ചും കൊണ്ട വന്ന
ഭക്ഷണം തയ്യാറാകൊ? എന്ന ചോദിച്ചു. അതിന്ന
ഞാൻ ഉത്തരമായിട്ട, നാലുമണിക്ക ഭക്ഷണം പ
തിവുണ്ടൊ? അത തന്നെയുമല്ല, ഭക്ഷണക്കാൎയ്യം
ചോദിക്കുന്നതിന ഞാൻ ചിലവിന വല്ലതും എ
ന്റെ കയ്യിൽ തന്നിട്ടുണ്ടൊ? എന്ന ചോദുച്ചു. ഉടനെ
അവൻ എന്നോട, ഏതെങ്കിലും നീ നിന്റെ തനത
കാൎയ്യം കരുതിയല്ലൊ. അതകൊണ്ട ൟ മീൻ ഞാൻ
നിനക്ക ഉപകാരമാക്കി തീൎക്കയില്ല എന്ന പറഞ്ഞ,
ആ മീൻ കൊട്ട എടുത്ത എച്ചിൽ കുഴിയിൽ കുടഞ്ഞു
കളഞ്ഞു. പിന്നീട കൂട്ടുകാരോട, സ്നേഹിതന്മാരെ, വ
രുകിൻ; നമുക്ക പോകാം. നമ്മുടെ കയ്യിൽ വളരെ
പൈസായുള്ളതകൊണ്ട, ഇവൾ ഭക്ഷണം തന്നി
ല്ല എങ്കിലും തരുന്നവരണ്ട, അവരെ നാം അറിക
യും ചെയ്യുമല്ലൊ എന്ന പറഞ്ഞ എന്നെ അടിച്ചും
വെച്ച പ്പൊകയും ചെയ്തു എന്ന പറഞ്ഞു. ഇത അ
വൾ പറഞ്ഞ ഉടനെ ഞാൻ അവളോട, അവൻ
എച്ചിൽകുഴിയിൽ മീൻ കുടഞ്ഞുകളഞ്ഞപ്പോൾ നീ
അവനോട ഒന്നും പറഞ്ഞില്ലയൊ? എന്ന ചോദിച്ചു.
അതിന്ന അവൾ പറഞ്ഞു, ഉവ്വ മദാമ്മെ, ഞാൻ വ
ളരെ അധിക്ഷേപവാക്കുകൾ പറഞ്ഞു. ഇങ്ങിനെ
ചെയ്താൽ സമ്മതിക്കുന്നത ആര? ഒന്നും ഇല്ലാത്ത
പ്പോൾ ഞാൻ എന്തെങ്കിലും ഉണ്ടാക്കികൊടുത്താൽ
അത സന്തോഷത്തോടെ ഭക്ഷിക്കും. എന്നാൽ എ [ 81 ] പ്പോഴെങ്കിലും അവൻ വേല എടുത്ത കുറെ പൈ
സാ കിട്ടുമ്പോൾ അവന്റെ പടുതി ഇതാകുന്നു. ഇ
ന്ന അവന്റെ കൈയ്യിൽ ഉണ്ടായിരുന്ന പൈസാ
എല്ലാം നാളേക്കുമുമ്പിൽ കുടിച്ചായിട്ടും ദുഷ്ടസ്ത്രീകൾ
ക്ക കൊടുത്തായിട്ടും ചിലവഴിക്കും. അപ്പോൾ ഞാൻ
പറഞ്ഞു കോരുണയെ! അവൻ കുടിച്ചിരുന്നതിനാ
ൽ അവൻ ചെയ്ത ഇന്നതെന്ന അറിഞ്ഞില്ലല്ലൊ.
അത തന്നെയല്ല, അധിക്ഷേപം പറഞ്ഞതകൊ
ണ്ട നിന്റെ ഭൎത്താവിന കോപം വരുത്തുകയും നീ
അടികൊള്ളുകയും ചെയ്തതല്ലാതെ എന്ത പ്രയോജന
നം ഉള്ളു. അതിന്ന കോരുണ ഉത്തരമായിട്ട, മദാ
മ്മെ! ഫുൽമോനിയും ഇത പലപ്പോഴും എന്നോട
പറകയുണ്ടായിട്ടുണ്ട. അത കേട്ട ഇനിയത്തെ തവ
ണ എന്റെ ഭൎത്താവിനോട ദയയായിട്ട ഉത്തരം
പറയെണം എന്ന പലപ്പോഴും ഞാൻ എന്റെ ഉ
ള്ളിൽ വിചാരിച്ചിട്ടുമുണ്ട എന്നാൽ അവൻ കുടിച്ചും
കൊണ്ട ഒരു മൃഗത്തെപോലെ സുബോധമില്ലാതെ
വീട്ടിൽ വരുമ്പോൾ അവനോട ഇനിക്ക ദയയായി
ട്ട പറവാൻ വഹിയാ. അതെന്തകൊണൊ ഞാൻ
അറിയുന്നില്ല. അത പക്ഷെ ഞാൻ മുൻകോപ
ശീലക്കാരത്തിയാകുന്നത കൊണ്ടായിരിക്കും. അത
തന്നയുമല്ല, കടുപ്പം പ്രവൃത്തിക്കയും സംസാരിക്ക
യും ചെയ്യുമ്പോൾ, ആൎക്കെങ്കിലും കോപം വരാതിരി
ക്കയില്ല. എന്റെ ഭൎത്താവ പ്രകൃതിയാൽ ഒരു ദയ
ശീലൻ എന്ന ഫുൽമോനി ഇന്നലെ എന്നോട പ
റകയുണ്ടായി. അവൾ പറഞ്ഞതിന്റെ താല്പൎയ്യം ഇ
ന്നതെന്ന ഇനിക്ക മനസ്സിലായില്ല: അവൻ ഒരി
ക്കൽ പോലും എന്നോട അല്പദയകാണിച്ചിട്ടില്ല. എ
ന്നാൽ ഫുൽമോനിക്ക, ഉത്തമശിലക്കാരനായോരു ഭ
ൎത്താവുള്ളതകൊണ്ട അവൾ എന്നോട അങ്ങിനെ
പറയുന്നത ശരിയല്ല. അവളുടെ ഭൎത്താവ എന്റെ [ 82 ] ഭൎത്താവിനെപോലെ ആയിരുന്നെങ്കിൽ അവൾ
അങ്ങിനെ പറകയില്ലായിരുന്നു. ഇത കേട്ട ഉടനെ
ഞാൻ അവളോട, കോരുണയെ! നിന്റെ ഭൎത്താവ
ഒരു ദുശ്ശീലക്കാരനെന്നുള്ളതിന സന്ദിഗദം ഇല്ല എ
ങ്കിലും അവൻ നിന്റെ വിവാഹഭൎത്താവാകകൊ
ണ്ട ഇപ്പോൾ നിനക്ക അവനെ ഉപേക്ഷിച്ചു കൂടാ,
അവനെ നന്നാക്കുന്നതിന വഴി എന്തുള്ളു എന്ന
നോക്കുക തന്നെ വേണ്ടുന്നത. എന്നാൽ കോപവാ
ക്ക പറഞ്ഞതകൊണ്ട അവൻ ഒരുനാളും നന്നായി
വരികയില്ല നിശ്ചയം. പിന്നെ ഭാൎയ്യ നല്ലവളായിരു
ന്ന വീട നല്ല വൃത്തിയാക്കിയിടുകയും, ദയവാക്ക പ
റകയും ചെയ്താൻ, അവന്റെ ശീലം അല്പം നന്നാ
യി വരികയില്ലെന്ന ആൎക്കു പറയാം. എന്നാൽ കോ
രുണയെ! നമ്മോട ദോഷം ചെയ്യുന്നവരെ സ്നേ
ഹിക്കുന്നത ബഹു പ്രയാസംതന്നെ. അങ്ങിനെ
ചെയ്യുന്നതിന ശത്രുക്കൾക്കുവേണ്ടി തന്റെ ജീവ
നെ കൊടുത്ത ക്രിസ്തുവിന്റെ ശീലം നമുക്കുണ്ടങ്കി
ൽ മാത്രമെ കഴിവു എന്നും പറയാം. ഹാ കോരുണ
യെ! കാലക്രമംകൊണ്ട നീ ഒരു സത്യക്രിസ്ത്യാനി
യായി തീൎന്നു എങ്കിൽ അപ്പോൾ നിന്റെ ഭൎത്താവും
നല്ല ശീലക്കാരനായി വരുമെന്ന ആശപ്പെടുന്നതി
നിടയുണ്ട. എന്തെന്നാൽ ൟ താഴെ വരുന്ന വാക്യ
ങ്ങൾ അൎത്ഥംകൂടാതെയല്ല പറഞ്ഞിരിക്കുന്നത. അവ
ഏതേതെന്നാൽ "മൃദുവായുള്ള ഉത്തരം കോപത്തെ
ശമിപ്പിക്കുന്നു." 'ഒരു നീതിമാനായ പുരുഷന്റെ
യൊ സ്ത്രീ യുടെയൊ പ്രാൎത്ഥന വളരെ സാധിക്കു
ന്നു." "അവിശ്വാസിയായ ഭൎത്താവ ഭാൎയ്യയാൽ ശു
ദ്ധമാക്കപെടുന്നു എന്നുള്ളവ തന്നെ. ആകയാൽ
നീ ഒരു സത്യക്രിസ്താനിയായിരുന്നാൽ അവൻ
നിന്നോട ചെയ്യുന്ന ദോഷത്തിന നീ അവനോട
നന്മ പകരം ചെയ്കയും, അവന്റെ പേൎക്കുവേണ്ടി [ 83 ] പ്രാൎത്ഥിക്കയും ചെയ്യും. അവൻ സത്യമായി മനസ്സ
തിരിഞ്ഞില്ല എന്നുവരികിലും നിന്റെ നിമിത്തമായി
ട്ട ദൈവം അവനെ ദുഷ്ടതയിൽനിന്ന തടുക്കും എ
ന്ന പറഞ്ഞപ്പോൾ, കോരുണ പിന്നെയും കണ്ണു
നീര പൊഴിച്ച പറഞ്ഞു, മദാമ്മെ! അവൻ നന്നാ
യി വരുമെന്ന ഇനിക്ക ഒട്ടും ആശയില്ല; അവൻ
നന്നായില്ലെങ്കിലും ഞാൻ ഒരു സത്യക്രിസ്ത്യാനി
ആയെങ്കിൽ കൊള്ളായിരുന്നു എന്ന ചിലപ്പോ
ൾ ഞാൻ നന്നാ ആഗ്രഹിക്കയുണ്ട. ഇഹലോകത്തി
ൽ ഇനിക്ക വളരെ അരിഷ്ടതയുണ്ടായിട്ടുണ്ട എന്ന
ദൈവത്തിന അറിയാം. ഇതിനെക്കാൾ ഭാഗ്യമായി
ട്ടും മഹിമയായിട്ടും ഉള്ള വേറൊരു ലോകത്തിന്നായി
ട്ട കാത്തിരിപ്പാനിണ്ടെന്ന വരികിൽ അത ഇനിക്ക
ബഹു ആശ്വാസമായിരിക്കും. എന്നാൽ ക്രിസ്തുവി
ന്റെ സേവ തുലോം കടുപ്പമായിട്ടുള്ള സേവ ആകു
ന്നു. അവൻ കല്പിക്കുന്നത മുഴുവനും ചെയ്വാൻ എ
ന്നാൽ ശേഷിയല്ല. ഇത കേട്ട ഉടനെ, ഞാൻ കോ
രുണയോട പറഞ്ഞു, കോരുണയെ! ക്രിസ്തുവിന്റെ
സേവ കഠിനമായിട്ടുള്ളത തന്നെയോ? വേദപുസ്ത
കത്തിൽ പറയുന്നത, "കൎത്താവായ യേശുവിൽ വി
ശ്വസിക്ക അപ്പോൾ നീ രക്ഷിക്കപ്പെടും" എന്നാകു
ന്നു. അതിന്ന കോരുണ ഉത്തരം പറഞ്ഞത എന്തെ
ന്നാൽ, ക്രിസ്തുവിൽ വിശ്വസിക്കുന്നത എളുപ്പംത
ന്നെ; ഞാൻ വിശ്വസിക്കുന്നുണ്ടതാനും. എന്നാൽ
അവന്റെ കല്പനകളെ പ്രമാണിക്കുന്നത തന്നെ
അസാദ്ധ്യകാൎയ്യം ഇതിന്ന ഞാൻ അവളോട, അ
യ്യൊ കോരുണയെ! നീ പറഞ്ഞത പുതിയതാക്കപ്പെ
ടാത്ത ഹൃദയമുള്ളവർ പറയുന്നതപോലിരിക്കുന്നു.
പരിശുദ്ധാത്മാവ ക്രിസ്തുവിന്റെ കാൎയ്യങ്ങളിൽ നി
ന്ന എടുത്ത നിന്നെ കാണിക്കുമാറകട്ടെ. വിശ്വസി
ക്കുന്നു എന്ന നീ പറയുന്നു; എന്നാൽ നീ ചെയ്യു [ 84 ] ന്നത എന്റ? നീ പാപിയും അഗതിയും ആകുന്നു
എന്നും, നരകത്തിൽ നിത്യശിക്ഷെക്ക പാത്രമുള്ളവ
ളാകുന്നു എന്നും വിചാരിച്ച, നിന്നെ രക്ഷിപ്പാനാ
യിട്ട യേശു തന്റെ വിലയേറിയ രക്തം നൽകി എ
ന്നും നീ വിശ്വസിച്ചു എന്നവരികിൽ ആ വിശ്വാ
സത്തോടുകൂടെ നിന്നിൽ സ്നേഹവും ഉണ്ടായേനെ:
അങ്ങിനെ ക്രിഷ്റ്റുവിനെ നീ സ്നേഹിച്ചു എങ്കിൽ അ
വന്റെ കല്പനകൾ ഭാരമല്ല എന്ന എളുപ്പത്തിൽ
നീ അറികയും ചെയ്തേനെ. എന്നാൽ കോരുണയെ
നിന്റെ വിശ്വാസം ഏതപോലിരിക്കുന്നു എന്ന പ
റയാം. സൎവരോഗങ്ങളും സൌഖ്യമാക്കുവാൻ ഇന്ന
വൈദ്യൻ സമൎത്ഥൻ എന്ന വിശ്വാസമുണ്ട എങ്കി
ലും, തനിക്ക പൂൎണ്ണസൌഖ്യമായിരിക്കുന്നു എന്ന വി
ചാരിച്ചിട്ട വൈദ്യനെകൊണ്ട ആവശ്യമില്ലെന്ന ക
രുതി വൈദ്യനെ പ്രമാണിക്കാതെയും, അവനോട
നന്ദിയില്ലാതെയും, അവന്റെ കുറിപ്പടിപ്രകാരം
ചെയ്യാതെയും ഉള്ള ഒരു മനുഷ്യനോട സദൃശമുള്ള
വൾ ആകുന്നു. എന്നാൽ ക്രിസ്ത്യാനിയുടെ വിശ്വാ
സവും ഇതും തമ്മിൽ വളരെ വ്യത്യാസമുണ്ട. ക്രി
സ്ത്യാനി രോഗംകൊണ്ട മരിപ്പാറായ ഒരു മനുഷ്യ
നോട സദൃശനാകുന്നു. ആരോഗക്കാരൻ ഭൂമിയിലു
ള്ള ഔഷധങ്ങൾ ഒക്കെയും സേവിച്ചാറെയും ഒരു
ഭേദവും വരാതെ, ഒന്നിനൊന്നിന ദീനം വൎദ്ധിച്ച
മരിച്ചുപോകുമെന്നുള്ള ഭീതികൊണ്ട ഒരു കേൾവി
പ്പെട്ട വൈദ്യന്റെ അടുക്കൽ ചെന്ന ദീനവിവരം
ബോധിപ്പിക്കയും വൈദ്യൻ അവന്റെ വേദന
ശമിപ്പിച്ച, രോഗം സൌഖ്യമാക്കുകയും ചെയ്കയാ
ൽ ആ ദീനക്കാരന തന്നെ രക്ഷിച്ച വൈദ്യനോട
എത്ര സ്നേഹവും നന്ദിയും കാണും. വൈദ്യന ചി
റ്റായ്മ ചെയ്യുന്നതിനൊ, അല്ലെങ്കിൽ വൈദ്യൻ ചെ
യ്ത ഉപകാരത്തിന എന്തെങ്കിലും പകരം ചെയ്യുന്ന [ 85 ] തിനൊ അവന എത്ര സന്തോഷമായിരിക്കും? കോ
രുണയെ! ദൈവത്തിൽനിന്ന സത്യമായി ജനിച്ചി
ട്ടുള്ള ഒരുത്തന്റെ വിശ്വാസം ഇതപോലിരിക്കുന്നു.
അത മനോരാജ്യംകൊണ്ടുള്ള വിശ്വാസം അല്ല; പ
രിജ്ഞാനം കൊണ്ട പരീക്ഷിച്ച അറിഞ്ഞ വിശ്വാ
സംഅത്രെ. കോരുണയെ! നീയും ഞാനും ലോകക്കാ
രെല്ലാവരും പാപമാകുന്ന രോഗംകൊണ്ട ബാധി
ക്കപ്പെട്ടിരിക്കയാൽ നിന്റെ രോഗത്തെ നീ അറി
വാൻ സംഗതി വരുത്തെണമെന്ന ദൈവത്തോട
അപേക്ഷിക്ക. ആപ്പോൾ നീ പരമ വൈദ്യന്റെ
അടുക്കൽ ഓടിച്ചെല്ലുകയും അവനാൽ സൌഖ്യം
പ്രാപിക്കയും ചെയ്യും ഇങ്ങിനെ സൌഖ്യം പ്രാപി
ച്ചശേഷം, അവന്റെ കല്പനകളെ എല്ലാം പ്രമാണി
ക്കുന്നതിന വേണ്ടുന്ന ബലവും, കൃപയും, നന്ദിയും
അവൻ നിനക്ക തരികയും ചെയ്യും. ഇത ഇത്രയും
കേട്ടപ്പോൾ കോരുണ കീഴ്പോട്ട കുനിഞ്ഞ മിണ്ടാ
തെയിരുന്നു. ദൈവം അവളെ നന്നാക്കുന്നതിന ക
രുണയോട നിശ്ചയിച്ചിട്ടുണ്ടായിരുന്നു എങ്കിലും,
അവൾ തങ്കമ്പോലെ ആയി തീരുന്നതിന മുമ്പെ
കഠിന ഉപദ്രവമാകുന്ന അഗ്നിചൂളയാൽ സ്ഫുടം ചെ
യ്യപ്പെടേണ്ടിവന്നു.
ഞങ്ങൾ സംസാരിച്ചപ്പോൾ ഞാനും കോരുണ
യും അല്ലാതെ പിന്നെ ആരും കൂടെ ഇല്ലാഞ്ഞു. എ
ന്നാൽ ഇപ്പോൾ കോരുണയുടെ ആണ്മക്കൾ രണ്ടും
വീട്ടിൽ വന്ന കേറി അവരിൽ ഇളയവൻ ഇനിക്ക
സലാം ചെയ്തു. മൂത്തവൻ പതിനാൽ പതിനഞ്ച
വയസ്സ പ്രായമായി, ഉഗ്രഭാവിയും, ദുശ്ശീലനുമാ
യിരുന്നു. അവൻ വന്ന ഉടനെ ഒരു വെറുംകുപ്പി
എടുത്തുംകൊണ്ട ഓടി പൊയ്ക്കളഞ്ഞു. അവന്റെ അ
മ്മ പിറകെ ചെന്ന, കയ്യെപിടിച്ച യോസേഫേ! ഇ
ന്ന അത്താഴത്തിന ഒന്നുമില്ലാത്തതിനാൽ നിന്റെ [ 86 ] കയ്യിൽ പൈസാ ഉണ്ടെങ്കിൽ അത നിന്റെ അപ്പ
നെപോലെ ചാരായം കുടിപ്പാൻ ചിലവാക്കികള
യാതെ ഇങ്ങ തരിക എന്ന പറഞ്ഞപ്പോൾ, ആ വി
കൃതിചെറുക്കൻ ഉത്തരമായിട്ട, ഞാൻ ഇന്ന പഞ്ചീ
സ കളിച്ച നാല ചക്രം നേടി എടുത്തിട്ടുൺറ്റ. അത നി
ങ്ങൾക്ക വേണമല്ലെയൊ? അത കൊടുത്ത ഞാൻ ചാ
രായം വാങ്ങിച്ച കുടിച്ചാൽ പിന്നെ ഇനിക്ക അ
ത്താഴം വേണമെന്നില്ല. നിങ്ങളുടെ കാൎയ്യത്തിന നി
ങ്ങൾ തന്നെ നോക്കിക്കൊൾവിൻ എന്ന പറഞ്ഞ
അവൻ തന്റെ കൈ ഉതറിച്ചുംവെച്ച ഓടിപൊയ്ക്ക
ളഞ്ഞു. അവന്റെ അനുജനും അവന്റെ പിറകെ
പൊയ്ക്കളവാൻ ഭാവിച്ചാറെ, ഞാൻ അവനെ നി
റുത്തി പറഞ്ഞു നിന്റെ ജേഷ്ടൻ ഒരു ദുഷ്ടൻ ആ
കുന്നു എന്ന ഇനിക്ക തോന്നുന്നു. അവന്റെ കാൎയ്യം
കൊണ്ട നിന്റെ അമ്മ കരയുന്നത നോക്ക. നീയും
അവനെപോലെ ദുഷ്ടനായാൽ നിന്റെ അമ്മ എ
ന്ത ചെയ്യേണ്ടു? ഉടനെ ആ ചെറുക്കൻ പറഞ്ഞു,
എന്റെ കയ്യിൽ പൈസാ ഉണ്ടെങ്കിൽ ഞാൻ അ
മ്മെക്ക കൊടുക്കും, മുമ്പൊരിക്കൽ മോശയുടെ വീട
കാണിച്ചുതന്നതിന മദാമ്മ ഇനിക്ക നാല പൈ
സാ തന്നതിൽ രണ്ട ഞാൻ അമ്മയ്ക്ക കൊടുത്തു. എ
ന്നാൽ എന്തകൊണ്ടൊ ഞാൻ ചൂതുകളിക്ക പോയാ
ൽ തോല്ക്കയല്ല്ലാതെ ഒരിക്കലും ജയിക്കുന്നില്ല. ഇത
കേട്ടൗടനെ ഞാൻ അവനോട, ചൂതകളിയിൽ നീ
ജയിക്കുന്നില്ല എന്ന കേട്ടതകൊണ്ട ഇനിക്ക ബഹു
സന്തോഷം. അതെന്തന്നാൽ ദ്രവ്യം സമ്പാദിക്കുന്ന
തിന ചൂതകളിയേക്കാൾ നല്ലതായിട്ടുള്ള വേറൊരു
വഴിയുണെന്ന ഞാൻ പറഞ്ഞപ്പോൾ, ആ ചെറുക്ക
ൻ ഉത്തരമായിട്ട ത ഏതെന്ന കേൾക്കട്ടെ. ചില
പ്പോൾ ഞാൻ ധ്വരമാരുടെ വകെക്കായിട്ട ചന്തയി
ൽനിന്ന കോപ്പുകൾ ചുമന്ന കൊണ്ടുപോയി അ [ 87 ] വരുടെ വീടുകളിൽ കൊടുക്കുക പതിവുൺറ്റ. എന്നാ
ൽ അത തുലോം ദീൎഘവഴി എന്ന തന്നെയല്ല, ചുമ
ട്ടകൂലി മൂന്ന പൈസാ തരാമെന്ന മേട്ടിമാർ പറയും
എങ്കിലും, ഒടുക്കം ഒരു പൈസായെ തരികയുള്ളു എന്ന
പറഞ്ഞ നിൎത്തിയ ഉടനെ ഞാൻ അവനോട, ഒരു
തലപ്പാവും, അങ്ക്രക്കായും, കാൽച്ചട്ടയും തന്ന നി
ന്നെ മേട്ടിയാക്കിയാലൊ? എന്ന ചോദിച്ചു. എന്നാ
റെ അവൻ സന്തോഷഭാവത്തോടുംകൂടെ പറഞ്ഞു,
അതിന്ന ഇനിക്ക ഏറ്റവും ഇഷ്ടംതന്നെ. നിങ്ങൾ
എന്നെ ആ വേലെക എടുക്കുമെന്നുണ്ടായിരുന്നാ
ൽ, തൽക്ഷണം തന്നെ ഞാൻ കൂടെ പോരാം. കോ
രുണയും ഇത കേട്ട ഉടനെ പറഞ്ഞു, മദാമ്മ്വ്വ്! അ
വനെ കൊണ്ടുപോകുന്നതിന നിങ്ങൾക്ക ദയതോ
ന്നിയാൽ വലിയതിൽ ഒരു ഉപകാരംതന്നെ. എ
ന്റെ ൟ ആലോചനയെ അവർ അംഗീകരിച്ച
തിനാൽ ഇനിക്ക സന്തോഷംതോന്നീട്ട, കൊള്ളാം,
അവൻ കൂടെ പോരട്ടെ. ഞാൻ അവന്ന ഭക്ഷണ
വും ഉടുപ്പും കൊടുത്ത മേട്ടിവേല പഠിപ്പിക്കാം അ
വൻ നല്ല ശീലക്കാരനായിരുന്ന, മേലാൽ ചൂതുകളി
ക്കാതെ ഇരിക്കുമെന്നുണ്ടെങ്കിൽ മൂന്നമാസം കഴി
ഞ്ഞിട്ട മാസംതോറും ഓരോ രൂപാവീതം ശമ്പളവും
കൊടുക്കാം എന്ന പറഞ്ഞു. ആ ചെറുക്കൻ ഇത
കേട്ടൗടനെ സന്തോഷത്തോട പറഞ്ഞതെന്തെന്നാ
ൽ, ഇനിയും ഞാൻ ഒരുനാളും ചൂതുകളിക്ക പോകയു
ണ്ടാകയില്ല. മാസം ഓരോ രൂപാവീതം കിട്ടിയാൽ
പിന്നെ ഞാൻ ചൂതകളിക്ക പോകേണ്ടിയ കാൎയ്യം
ഇല്ലല്ലൊ. കാൎയ്യങ്ങൾ ഇങ്ങിനെ നിശ്ചയിച്ച, ചെറു
ക്കനെ പിറ്റെദിവസി കാലത്ത എന്റെ അടുക്കൽ
ആയക്കുന്നതിന്ന കോരുണയെ ചട്ടംകെട്ടിയതി
ന്റെ ശേഷം ഞാൻ അവളോട, നിന്റെ മകൽ യോ
സേഫിനെ നന്നാക്കികൊണ്ടുവരുന്നത ബഹു പ്ര [ 88 ] യാസമെന്ന ഇന്ന കണ്ടകാൎയ്യംകൊണ്ട ഞാൻ ശ
ങ്കിക്കുന്നു എങ്കിലും മേല്പറഞ്ഞപ്രകാരം ഒക്കെയും
സമ്മതിച്ച നിൽക്കുന്നതിന്ന അവന മനസ്സാകുന്നു
എങ്കിൽ അവനെയും ൟ വേലെക്ക കൊള്ളിക്കാമൊ
എന്ന ശോധനചെയ്ത നോക്കുന്നതിന്ന ഇനിക്ക
വിരോധമില്ല എന്ന പറഞ്ഞു. ഇത കേട്ട ഉടനെ
കോരുന പറഞ്ഞത എന്തെന്നാൽ, അയ്യൊ അമ്മെ!
യോസേഫ ഒരുനാളും വേലയെടുക്കയുൺറ്റാകയില്ല.
അവൻ അവന്റെ അപ്പനെക്കാൾ വഷളനാകുന്നു.
എന്തെന്നാൽ എന്റെ അമ്മാവിയമ്മ ജീവിച്ചിരു
ന്ന നാളൊക്കെയും എന്റെ ഭൎത്താവ അവളെ രക്ഷി
ച്ചുകൊണ്ടുവന്നു എന്ന വരികിലും, എന്റെ മകന്ന
എന്നെക്കുറിച്ച തീരെ താല്പൎയ്യമില്ല. അവനെ എന്റെ
വീട്ടിൽനിന്ന തള്ളിക്കളയുന്നതിന്ന ന്യായമുൺറ്റ എ
ങ്കിലും, അവൻ എന്റെ മകനാകകൊണ്ട ഇനിക്ക
അങ്ങിനെ ചെയ്തുകൂടാ അപ്പോൾ ഞാൻ അവളോ
ട, കോരുണയെ! ഇനിക്ക നിന്നെപ്രതി ദുഃഖംതോ
ന്നുന്നു, എങ്കിലും ഇത എല്ലാം നിന്റെ സ്വന്ത കു
റ്റംകൊണ്ടാകുന്നു. കുറെനാൾ മുമ്പെ സത്യം സം
സാരിച്ചതിന്നായിട്ട നീ ആ ചെറുക്കനെ അടിച്ച,
അവനെ ഭോഷ്കകാരൻ എന്ന വിളിച്ചത ഞാൻ മ
റന്നപോയില്ല മാതാപിതാക്കന്മാർ ഇങ്ങിനെ ചെ
യ്യുന്നു എങ്കിൽ മക്കൾ വഷളായിപോകുന്നതിന സം
ശയമുണ്ടൊ? എന്ന പറഞ്ഞപ്പോൾ, കോരുണ ദീ
ൎഘശ്വാസം ഇട്ട പറഞ്ഞു, പക്ഷെ അത എന്റെ കു
റ്റംകൊൺറ്റായിരിക്കും; എന്നാൽ യോസേഫ ഞങ്ങ
ളുടെ മൂത്ത മകനാകുന്നു: അവൻ ഉണ്ടായതില്പി
ന്നെ അഞ്ച സംവത്സരത്തേക്ക ഞങ്ങൾക്ക വേറെ
മക്കളില്ലായ്കയാൽ അവനോടുള്ള വാത്സല്യംകൊണ്ട
അവൻ കുറ്റം ചെയ്യുമ്പോൾ അവനെ ശിക്ഷിക്കു
ന്നതിന ഞങ്ങൾക്ക മനസ്സില്ലാഞ്ഞു. ഇതിനാൽ അ [ 89 ] ത്രെ അവൻ മഹാ ദുശ്ശീലക്കാരനായിതീൎന്നത, ഉട
നെ ഞാൻ പറഞ്ഞു, കോരുണയെ, ഇതകൊണ്ടാ
കുന്നു നാം ദൈവകല്പനയെ അനുസരിക്കാതെയി
രിക്കുമ്പോൾ "അവനെ വടികൊണ്ട അടിച്ച അവ
ന്റെ ആത്മാവിനെ നരകത്തിൽനിന്ന രക്ഷിക്ക
എന്ന ദൈവം പറയുന്നത. എന്നാൽ നീ ഇപ്രകാ
രം ചെയ്യാഞ്ഞതിനാൽ, നീ വാത്സല്ലിച്ച വളൎത്തിയ
ആ പൈതൽ തന്നെ നിനക്ക വിരോധം നോക്കു
ൻ നു; ഇപ്പോൾ അവൻ എന്റെയും നിന്റെയും ആ
ജ്ഞയിൽ അനുസരിക്കാത്തവിധം ആയിപോയി
എന്ന തോന്നുന്നു: ആകയാൽ അവനെ നന്നാക്കു
ന്നതിന്ന എന്ത വഴിയുള്ളു എന്ന എന്റെ ഭൎത്താവി
നൊട ചോദിക്കട്ടെ. എന്നാൽ വീട്ടിൽ പൊകുന്നതി
ന സസ്മയമായി എന്ന കണ്ടിട്ട, ൟ തവന അവ
ൾക്ക അല്പ ദ്രവ്യസഹായം ചെയ്തു കൊടുത്താൽ അ
ത പ്രയോജനമായി തീരുമൊ ഉല്ലയൊ എന്നിങ്ങി
നെ എന്റെ മനസ്സിൽ ആലോചിച്ചു. അപ്പോൾ
കോരുണ എന്നോട, മദാമ്മേ! മുമ്പിൽ നിങ്ങൾ ഇ
നിക്ക തൈപ്പാൻ തരാമെന്ന പറഞ്ഞ തൂവാല ഇ
പ്പോൾ കൈവശമുണ്ടൊ എന്ന ഭീതിയോടെ ചോദി
ച്ചു. ഇല്ല, അവ എല്ലാം തൈച്ച തീൎന്നിട്ട ഏറിയനാ
ളായി. അവയെകുറിച്ച ഇപ്പോൾ നീ ചോദിച്ചതി
ന്റെ താല്പൎയ്യം എന്തെന്ന ചോദിച്ചപ്പോൾ അവൾ
ഉത്തരമായിട്ട, എന്റെ ഭൎത്താവും മകനും ഇനിക്ക
ചിലവിന്ന യാതൊന്നും തരായ്കയാൽ ഞാന്തന്നെ
വല്ലതും ഉപായം നോക്കിയുല്ല എന്നവരികിൽ പ
ട്ടിണിയായിപൊകുന്നതിന ഇടവരുന്നതാകകൊ
ണ്ട, ആ തൂവാല കിട്ടിയെങ്കിൽ തൈക്കായിരുന്നു
എന്ന വിചാരിച്ചിട്ടത്രെ ഞാൻ ചോദിച്ചത എന്ന
പറഞ്ഞു. കോരുബ്ബയുടെ ശീലത്തിന്ന ഇത്രയും ഒരു
മാറ്റംവന്ന കണ്ടതിനാൽ ഇനിക്ക സന്തോഷംതോ [ 90 ] ന്നിയതകൂടാതെ ആളുകളുടെ വസ്തുത മുഴുവൻ വിവ
രം തിരിച്ചറിയാതെ ധൎമ്മം കൊടുത്താൽ, അതകൊ
ണ്ട വാങ്ങിക്കുന്ന ആളുകൾക്ക ഗുണത്തെക്കാൾ അ
ധികദോഷത്തിനെ ഇടയുണ്ടെന്ന ഇനിക്ക മുമ്പില
ത്തേതിലും ബോധം വരികയും ചെയ്തു. ദൃഷ്ടാന്തമാ
യിട്ട, കോരുണെക്ക ഞാൻ ഒരു രൂപാ ഇന്നാം കൊ
ടുത്തിരുന്നു എങ്കിൽ തയ്യല്വേലെക്ക അവൾ അ
പേക്ഷിക്കയില്ലായിരുന്നു നിശ്ചയം. സാക്ഷാൽ നി
ലനില്ക്കത്തക്ക ഒരു സഹായം ദരിദ്രൎക്ക ചെയ്ത കൊ
ടുക്കുന്നത, വേല എടുത്ത തങ്ങളെതന്നെ സഹായി
പ്പാനുള്ള വഴി അവരെ പഠിപ്പിക്കുന്നത തന്നെ. ആ
കയാൽ കോരുണയെ അധൈൎയ്യപ്പെടുത്താതെയി
രിപ്പാനായിട്ട ഞാൻ അവളോട, കോരുണയെ! തൂ
വാലക്കൽ എല്ലം തയ്ചു തീൎന്നുപോയി എങ്കിലും, ഒരു
കുത്ത പടവശീലത്തുണു ഇരിപ്പുണ്ട. അത കട്ടിൽ
തുപ്പട്ടിയായി മുറിക്കട്ടെ, നാളെ കാലത്ത നിന്റെ ചെ
റുക്കനെയും കൊണ്ട നീതന്നെ വന്നാൽ അത തയ്പാൻ
തരാം; തയ്യൽ വേല ചെയ്വാൻ നീ നിശ്ചയിച്ചിരുക്ക
കൊണ്ട നിനക്ക ചിലവിന ബഹു ബുദ്ധിമുട്ടാകുന്നു
എന്ന ഞാൻ അറികയാൽ കൂലിവകയിൽ ഒരു രൂപാ
ഇപ്പോൾ ഞാൻ മുമ്പിൽകൂടി അച്ചാരമായിട്ട തരുന്നു
എന്ന പറഞ്ഞു. കോരുണ ആ രൂപാ സന്തോഷ
ത്തോടെ വാങ്ങിച്ച സലാം ചെയ്കയും ചെയ്തു.
എന്റെ ചെറിയ സ്നേഹിതന്മാരായ ശുദ്ധനും
സത്യബോധിനിക്കും കുറെ പലഹാരം ഞാൻ വാ
ങ്ങിച്ചിട്ടുണ്ടായിരുന്നതിനാൽ ആ പലഹാരം അവ
ൎക്ക കൊടുക്കെണമെന്ന കരുതി ഫുൽമോനിയുടെ വീ
ട്ടിൽ കേറിയപ്പോൾ, ആ പൈതങ്ങളുടെ അപ്പനാ
യ ഭാഗ്യനാഥൻ അപ്പോൾ അവിടെ ഉണ്ടായിരു
ന്നു. അവനും അവന്റെ ഭാൎയ്യയായ ഫുൽമോനി
യും കുറെ രൂപായും പൈസായും അരികെവെ [ 91 ] ച്ച കണക്ക നോക്കികൊണ്ടിരുന്നതിനാൽ ഞാൻ ഒ
ന്ന രണ്ടവിനാഴികനെരം വാതുക്കൽ നിന്നാറെ അ
വർ എന്നെ കണ്ടില്ല; പിന്നീട ഞാൻ അകത്ത കേ
റിയ ഉടനെ അവരിരുവരും എഴുനീറ്റു. ഫുൽമോനി
രൂപായും പൈസായും എടുത്തകൊണ്ട എന്നോട,
മദാമ്മേ! എന്റെ ഭൎത്താവ ഇപ്പോൾ ശമ്പളം വാ
ങ്ങിച്ചുംകൊണ്ട വന്നെയുള്ളു; അത ഉപകാരമാകുംവ
ണ്ണം ചിലവഴിക്കുന്നത എങ്ങിനെയെന്ന ഞങ്ങൾ
കണക്കുകൂട്ടുകയായിരുന്നു എന്ന പറഞ്ഞപ്പോൾ
ഞാൻ അവളോട പറഞ്ഞു, എന്നാൽ കൂട്ടുകെവേണ്ടു;
നിങ്ങളുടെ വേലെക്ക വിഘ്നം വരുത്തുന്നതിന ഇനി
ക്ക മനസ്സില്ല: ബങ്കാളത്തവാർ വീട്ടചിലവ നടത്തു
ന്നത ഇന്നപ്രകാരമെന്ന കണ്ടെങ്കിൽ കൊള്ളായി
രുന്നു എന്ന ആഗ്രഹവുമുണ്ട: അതതന്നെയുമല്ല,
നിങ്ങളുടെ അയൽക്കാരത്തിയായ കോരുണയുടെ കാ
ൎയ്യങ്ങൾ നേരാംവണ്ണം നടത്തുന്നതിന അവൾക്ക
സഹായിക്കെണമെന്ന വളരെ വാഞ്ഛയുള്ളതിനാ
ൽ നിങ്ങളുടെ ചിലവിന്റെ ഖണ്ഡിതം അറിഞ്ഞാ
ൻ അതിന എളുപ്പമുണ്ടല്ലൊ. ഇങ്ങിനെ ബഹുനേ
രം പറഞ്ഞ അവരെ സമ്മതം വരുത്തിയതിന്റെ
ശേഷം ഭാഗ്യനാഥനും ഫുൽമോനിയും പിന്നെയും
കണക്ക കൂട്ടുവാനിരുന്നു. ഭാഗ്യനാഥൻ പറഞ്ഞതെ
ന്തെന്നാൽ, സായ്പിന്റെ പറ്റിൽ നിറുത്തിയിരിക്കു
ന്ന രൂപായോടു കൂടെ അരു രൂപാ --- മാസവും നിറു
ത്തിട്ടുണ്ട. (അത ഇപ്പോൾ ആകെ ൧൪ രൂപാ കാ
ണും) ശേഷം ൬ രൂപായും ഇതാ ഇരിക്കുന്നു. നി
ന്റെ കയ്യിൽ എത്ര ഉണ്ട? കേൾക്കട്ടെ: അതിന്ന, ഫു
ൽമോനി, പാല്വിറ്റവക ൩ രൂപായും ൧൨ അണാ
യും ഉള്ളതിൽ ഒരു രൂപായും ൧൨ അണായും പശു
വിന വൈക്കോലിന്റെപേൎക്ക ചിലവായത നീക്കി
രണ്ട രൂപായുൺറ്റ എന്ന പറഞ്ഞു. അപ്പോൾ ഭാഗ്യ [ 92 ] നാഥൻ അവളോട, നിനക്ക ആ പൈസാ എവി
ടെകിട്ടി എന്ന ചോദിച്ചു. ഉടനെ ഫുൽമോനി ഉത്ത
രമായിട്ട പറഞ്ഞു, കോരുണക്ക ഒരു കച്ചമുറി വാ
ങ്ങിക്കുന്നതിന പത്ത അണാ ഞാൻ സ്വരൂപിച്ചി
ട്ടുണ്ട. അവൾക്ക ൟ കുളിരകാലത്ത കച്ചമുറി ഇല്ലാ
ത്തത കണ്ടിട്ട, ഇനിക്ക ബഹു ദുഃഖം തോന്നിപ്പോ
യി. ൟ പത്ത അണായിൽ ൬. അണാ സത്യനാഥ
ൻ പിള്ളയുടെ ഭാൎയ്യെക്ക മൂന്ന ചട്ടതൈച്ച കൊടുത്ത
തിന കിട്ടിയതാകുന്നു; ശേഷം അണാ നാലും മു
മ്പൊരുസമയത്ത ൟ മദാമ്മ നമ്മുടെ മക്കൾക്ക ര
ണ്ടപേൎക്കും നന്നാല അണാ കൊടുത്തതിൽ ൟ ര
ണ്ട അണാ അവർ തന്നതാകുന്നു: എന്തെന്നാൽ ഒ
രു കച്ചമുറി വാങ്ങിക്കുന്നതിന കുറെനാളായി ഞാൻ
ഉദ്യോഗിക്കുന്ന വിവരം അവർ അറിഞ്ഞിട്ടുണ്ടായി
രുന്നു. ഇത കേട്ട ഉടനെ ഭാഗ്യനാഥൻ പറഞ്ഞു, നി
ന്റെ ആഗ്രഹം സാധിച്ച കാണ്കയാൽ ഇനിക്ക
സന്തോഷം തോന്നുന്നു. എന്നാൽ ൟ മാസത്തിൽ
എല്ലാംകൂടെ ഒമ്പത രൂപായും പത്ത അണായും വര
വുണ്ട. അതിൽ മിച്ചം വെക്കുന്ന രൂപാ ൧. കോരുണ
യുടെ കച്ചമുറിവകെക്ക ചിലവഅണാ പത്ത. സക്ര
മെന്ത വകെക്ക അണാ ൨. ഇങ്ങിനെ ആകെ ചിലവ ഒ
രു രൂപായും ൧൪ അണായും നീക്കിശേഷം ൭ രൂപാ
യും ൧൨ അണായും ഉണ്ട; ഇല്ലയൊ? കുറെനേരം
കണക്ക കൂട്ടിയതിന്റെ ശേഷം ഫുൽമോനി പറഞ്ഞു,
ഉവ്വ ശരിതന്നെ; എന്നാൽ ശുദ്ധന്റെ വലിയ
വേദപുസ്തകം വകെക്ക മാസംതോറും ൟ രണ്ട അ
ണാ നമ്മൾ എടുത്ത കെക്കുന്ന വിവരം നീ മറന്ന
പ്പോയല്ലോ. ഉടനെ ഭാഗ്യനാഥൻ അത ശരിത
ന്നെ; ഞാൻ ആ കാൎയ്യം മറന്നപോയി: ഇതകൂടാതെ
നമ്മുടെ സമീപത്തുള്ള അജ്ഞാതഗ്രാമത്തിൽ ഒരു ദ [ 93 ] രിദ്രനെ ഞാൻ ഇന്ന കണ്ടു; അവന നാല അണാ
കൊടുത്തെകഴിവു: ഇങ്ങിനെ വകരണ്ടിൽ ആറ അ
ണായും പോകെ, വീട്ടുചിലവുവകെക്ക ഏഴ രൂപാ
യും ആറ അണായും ഉണ്ട. അതുകൊണ്ട കാൎയ്യം ശ
രിയിടുന്നതിന നിന്നാൽ ശേഷിയെന്ന ഞാൻ അ
റിയുന്നു എന്ന പറഞ്ഞു. അപ്പോൾ ഫുൽമോനി ചി
രിച്ചുംകൊണ്ട, ഓഹൊ! അതകൂടാതെ നമ്മുടെ പ്രി
യനാഥൻകുഞ്ഞിനെ ഒരു അങ്ക്രക്കായിക്ക കുറെ ശീല
ത്തരവുംകൂടെ വാങ്ങിക്കാമെന്ന തോന്നുന്നു: എന്നാ
ൽ അതിന പണം പോരായെന്നുണ്ടെങ്കിൽ ഞാൻ
സത്യനാഥന്റെ ഭാൎയ്യക്ക എന്തെങ്കിലും തയ്യൽവേല
ചെയ്തു കൊടുത്തിട്ടെങ്കിലും അത സാധിക്കും എന്ന
പറഞ്ഞു. പിന്നത്തേതിൽ ധൎമ്മവകെക്കുള്ള പണം
എല്ലാം ഭാഗ്യനാഥൻ എടുത്തുംകൊണ്ട വീട്ടുചിലവി
നുള്ളത എല്ലാം അവന്റെ ഭാൎയ്യവശം ഏല്പിച്ച "യ
ഹോവാ നമ്മുടെ ഇടയൻ ആകുന്നു, നമുക്ക ഏറെ
കുറവുണ്ടാകയില്ല; അവൻ നമ്മുടെ ദിനംപ്രതിയു
ള്ള അപ്പം നമുക്ക തന്നിരിക്കുന്നു" എന്ന പറഞ്ഞു.
ഞാൻ ഇവിടെ കണ്ട കാഴ്ചയെ കുറെ മുമ്പെ കോരു
ണയുടെ വീട്ടിൽ കണ്ടതിനോട ശരികൂട്ടി നോക്കി
യപ്പോൾ എന്റെ മനസ്സിൽ ഞാൻ ധ്യാനിച്ചത എ
ന്തെന്നാൽ, "ദൈവഭക്തനായ മനുഷ്യൻ സന്തോ
ഷകരമായ വഴിയിലും, സമാധാനത്തിന്റെ ഊടു
വഴികളിലും നടക്കുന്നു നിശ്ചയം: എന്നാൽ ദിഷ്ടന്മാ
ർ അലയുന്ന സമുദ്രം പോലെ ചേറും ചെളിയും
മേല്പോട്ട കളയുന്നു."
അപ്പോൾ ഫുൽമോനി പൈതങ്ങളെ കാണാഞ്ഞി
ട്ട വിഷാദത്തോടുംകൂടെ വെളിയിൽ ഇറങ്ങിനോക്കി
പറഞ്ഞത, അവൎക്ക വല്ലതും അബദ്ധം വന്നുവൊ,
ഇല്ലയൊ, അരമണിക്കൂറ മുമ്പ അവർ വീറിൽ വ
രേണ്ടുന്നതായിരുന്നുവല്ലൊ. അപ്പോൾ ഭാഗ്യനാഥ [ 94 ] നും വെളിയിൽ ഇറങ്ങി നോക്കി, ഉടനെ അവന്റെ
മുഖഭാവം മാറി ക്രൂരനോട്ടം നോക്കിയതിനാൽ
ഏതാണ്ടൊ അനിഷ്ടമായിട്ടുള്ളത കൺറ്റപ്രകാരം
തോന്നി. അവന്റെ ദയയുള്ള മുഖം ഇങ്ങിനെ മാ
റിയത ഞാൻ കണ്ടിട്ടില്ല. ഉടന്തന്നെ പരമ്പചെ
റ്റയിൽ ചൊരുകിയിരുന്ന ഒരു ചെറിയ ചൂരവടി
എടുത്തുംകൊണ്ട ശ്രീഘ്രത്തിൽ പോയി. അതകണ്ട
ഫുൽമോനി, ദൈവമെ! എന്റെ കുഞ്ഞിനെ സാത്താ
ന്റെ കയ്യിൽനിന്ന രക്ഷിമ്മേണമെ എന്ന കരഞ്ഞു
കൊണ്ട അപേക്ഷിച്ചു. ഇതെല്ലാം ഉണ്ടായത ഒരു
മാത്രനേരംകൊണ്ടായിരുന്നതിനാൽ ൟ ധൃതി കണ്ട
ഇനിക്ക ബ്രമം തോന്നുകയാൽ ഇതിന്റെ കാരണം
എന്തെന്ന അറിയുന്നതിന ആകുന്നിടത്തോളം വേ
ഗത്തിൽ ഭാഗ്യനാഥന്റെ പുറകെ ഞാനും പോയി.
ശുദ്ധനും സത്യബോധിനിയും വരുംവഴിയിൽ കോ
രുണയുടെ മകൻ യോസേഫ പൈസാ എറികയും
അത ശുദ്ധൻ പിടിപ്പാൻ ശ്രമിക്കയും ആയിരുന്നു.
ഭാഗ്യനാഥൻ ഇത കണ്ട ഉടനെ അടുത്ത ചെന്നി
ട്ട ചൂരവടികൊണ്ട ശുദ്ധന്റെ പുറത്ത രണ്ട അടി
അടിച്ച അവന്റെ കൈക്ക പിടിച്ച അവനെ വീ
ട്ടിൽ കൊണ്ടുവന്ന ഉടനെ ശുദ്ധൻ ഭാഗ്യനാഥനോ
ട, അപ്പാ! ഗൎവ്വിക്കേണ്ടാ, ഗൎവ്വിക്കേണ്ടാ; അത എ
ന്റെ കുറ്റം അല്ലാഞ്ഞു നിശ്ചയം എന്ന പറഞ്ഞു.
അപ്പോൾ അവന്റെ അപ്പൻ രൂക്ഷതയോടുകൂടെ
പറഞ്ഞു, എന്ത? നീ ദുഷ്ടസഖിത്വം കൂടിയത നിന്റെ
കുറ്റമല്ലയൊ? നീ പചൂതകളി പഠിച്ചത നിന്റെ കു
റ്റം അല്ലയൊ? നീ ദ്രവ്യം മോഹിച്ചത നിന്റെ കു
റ്റം അല്ലെയൊ? ആ കുറ്റം നീ മറെപ്പാൻ ശ്രമിക്കു
ന്നതിനാൽ നിന്റെ ദോഷത്തെകൂട്ടരുതെ. അന്നേ
രം സത്യബോധിനി അവളുടെ കൈ ശുദ്ധന്റെ
കഴുത്തിൻ ചുറ്റിപിടിച്ച അവന്റെ ചെകിട്ടത്ത ഉ [ 95 ] മ്മകൊടുത്ത, എന്റെ പ്രിയമുള്ള ശുദ്ധാ! ആ ദുഷ്ട
യോസേഫിന നിന്നോട കാൎയ്യമില്ലാഞ്ഞല്ലൊ എന്ന
പറഞ്ഞു. ശുദ്ധൻ അടികൊണ്ടപ്പൊൾ കരഞ്ഞില്ല
എന്ന വരികിലും, സത്യബോധിനി പറഞ്ഞ വാക്ക
കേട്ടപ്പോൾ അവന്റെ കണ്ണ രണ്ടും കണ്ണുനീര നി
റഞ്ഞു. അപ്പോൾ ഭാഗ്യനാഥൻ സത്യബോധിനി
യോട, സത്യഭോധിനി! ഇരി: ശുദ്ധനോട ഞാൻ
ചില ചോദ്യം ചോദിക്കാം, അവൻ ഉത്തരം പറയ
ട്ടെ എന്ന പറഞ്ഞു. സത്യബോധിനി ഉറക്കെ ഏ
ങ്ങലടിച്ചുംകൊണ്ട, അവളുടെ അപ്പൻ പറഞ്ഞപ്ര
കാരം ഇരിക്കയും ചെയ്തു. പിന്നെ ഭാഗ്യനാഥൻ ശു
ദ്ധന്റെനേരെ തിരിഞ്ഞ അവനോട, നീ ആ ദുഷ്ട
ചെറുക്കനോട കൂടെ കൂടുവാൻ ഇടവന്നത എങ്ങി
നെ? എന്ന ചോദിച്ചു. അതിന്ന ശുദ്ധൻ ഉത്തരമാ
യിട്ട, അവന്തന്നെ എന്റെ അടുക്കൽ വന്നു; ഞാ
ൻ അവനെ വിട്ടുപോരുവാൻ ഭാവിച്ചാറെ അവ
ൻ സമ്മതിച്ചില്ല എന്ന പറഞ്ഞത കേട്ട, അവന്റെ
അപ്പൻ അവനോട, നീ എന്തകൊണ്ട അവനെ
വിട്ടേച്ച വീട്ടിൽ പോരാഞ്ഞു? എന്ന ചോദിച്ചാറെ,
ശുദ്ധൻ, അപ്പാ! എന്റെ പൈസാ അവന്റെ ക
യ്യിൽ അകപ്പെട്ടപോയതെകൊണ്ടായിരുന്നു. ഇന്ന
ഇനിക്ക പള്ളിക്കൂടത്തിൽവെച്ച ൪ പൈസാ സമ്മാ
നം കിട്ടി; അത യോസേഫ തട്ടിപ്പറിച്ചകളഞ്ഞു എ
ന്ന ഏങ്ങലിടിച്ചുംകൊണ്ട പറഞ്ഞു. അപ്പോൾ ഭാ
ഗ്യനാഥൻ അവനോട, നീ ചൂതകളിക്കുന്നത ഞാ
ൻ കണ്ടില്ലയോ? എന്ന ചോദിച്ചു. അതിന്ന ശുദ്ധ
ൻ, ഇല്ല അപ്പാ, ഞാൻ ചൂതകളിച്ചില്ല; ബ്ജാൻ ചൂത
കളിക്കെണമെന്നും കളിക്കുന്നത ഒത്താൽ എന്റെ
പൈസാ ഇനിക്ക തന്നേക്കാമെന്നും, ഒത്തില്ലെങ്കി
ൽ അവന്തന്നെ അത എടുക്കുമന്നും യോസേഫ
എന്നോട പറഞ്ഞതെയുള്ളു എന്ന പറഞ്ഞ ഉടനെ [ 96 ] ഭാഗ്യനാഥൻ അവനോട, നീ കളിച്ചില്ലയൊ? നി
ശ്ചയം പറക എന്ന പറഞ്ഞു. അതിന്ന ശുദ്ധൻ,
ഇല്ല അപ്പാ, ഞാൻ എന്റെ പൈസാ കരസ്ഥമാ
ക്കുവാൻ ശ്രമിച്ചതല്ലാതെ ചൂതകളിച്ചിട്ടില്ല എന്ന
പറഞ്ഞു. അത കേട്ട അപ്പൻ അവനോട കൊള്ളാം
ശുദ്ധാ! ഇക്കാൎയ്യത്തിൽ ഞാൻ വിചാരിച്ചടത്തോളം
ദോഷം നീ ചെയ്തിട്ടില്ലാത്തതകൊണ്ട ഇനിക്ക സ
ന്തോഷം തന്നെ എങ്കിലും, ഇതിൽ ദോഷത്തിന്റെ
കാഴ്ചയുണ്ടായിരുന്നു. ആ കാഴ്ചകൂടെ നാം ഒഴിഞ്ഞിരി
ക്കെണമെന്നുള്ളത നിനക്ക അറിയാമല്ലൊ. അത ത
ന്നെയുമല്ല, ആ ദുഷ്ടചെറുക്കനോട കൂടെ ഒരു വി
നാഴികനേരമെങ്കിലും നീ താമസിച്ചിട്ടുണ്ടെങ്കിൽ
അതതന്നെദോഷം. ൟ ദോഷവും പൈസായുംകൂ
ടെ ശരിക്കൂട്ടിനോക്കിയാൻ പൈസാ എന്തുള്ളു? ആ
പൈസാ നിന്നിൽനിന്ന കൈക്കലാക്കിയ ചെറുക്ക
ൻ നിന്നെക്കാൾ വലിയവനും ആരോഗ്യശാലിയും
ആകയാൽ അത തിരികെ കിട്ടുമെന്ന വിചാരിപ്പാ
ൻ ഇടയില്ലാഞ്ഞല്ലൊ. ആ പൈസാ പോയതകൊ
ണ്ട ഇനിക്ക സന്തോഷമെയുള്ളു. എന്ന പറഞ്ഞു.
അപ്പോൾ അവന്റെ അമ്മ പറഞ്ഞത, ഹേ ശുദ്ധാ!
ശുദ്ധാ! നീ ആ ദുഷ്ടചെറുക്കനോട കൂടെ താമസി
ക്കാഞ്ഞതകൊണ്ട ആ പൈസാ പോയ്പോക്കുമെന്നു
ണ്ടെങ്കിൽ പോകട്ടെ എന്ന വിചാരിപ്പാൻ മാത്രമെ
ഉള്ളല്ലൊ. ആ ചെറുക്കനോടകൂടെ സംസൎഗ്ഗം ചെയ്യ
രുതെന്ന നിന്റെ അപ്പൻ നിന്നോട വിലക്കീട്ടുള്ള
ത നിനക്ക അറിയാമല്ലൊ. എന്നാൽ നീ ദ്രവ്യകാം
ക്ഷകൊണ്ട ഇങ്ങിനെ ച്യ്തതായിരിക്കുമെന്ന ഇ
നിക്ക തോന്നുന്നു. "ദ്രവ്യസ്നേഹം സകല പാപത്തി
ന്റെയും മൂലം ആകുന്നു" വല്ലൊ. അതിന്ന ശുദ്ധൻ,
ഉത്തരമായിട്ട, ഇല്ല അമ്മെ, പൈസായെകുറിച്ച.
ഞാൻ അത്ര വിചാരപ്പെടുന്നുല്ല എങ്കിലും അത എ [ 97 ] ന്നിൽനിന്ന ബലാല്ക്കാരമായി പിടിച്ചപറിച്ചത ഇ
നിക്ക ബോധിച്ചില്ല; യോസേഫ അങ്ങിനെ ചെ
യ്തത ബഹു തെറ്റായിരുന്നു നിശ്ചയംതന്നെ. അ
പ്പോൾ അവന്റെ അമ്മ, അത തെറ്റതന്നെ സം
ശയം ഇല്ല, എങ്കിലും അതകൊണ്ട നീ ചെയ്ത ശ
രിയെന്ന വരികയില്ലല്ലൊ. "എന്നെ പരീക്ഷയിലേ
ക്ക അകപ്പെടുത്തരുതെന്ന" ഇന്ന കാലത്ത നീ അ
പേക്ഷിച്ചില്ലയൊ? അങ്ങിനെ അപേക്ഷിച്ചുംകൊ
ണ്ട നീതന്നെ പരീക്ഷയിൽ വീണു. നിന്റെ അപ്പ
ൻ നിന്നെകണ്ടില്ലാഞ്ഞു എങ്കിൽ നീ ചൂതകളി തുടങ്ങു
കയും ചൂതകളിക്കുന്ന ദുഷ്ടശീലവും, അതിനോട കൂ
ടെ സകലവിധ പാപങ്ങളും ചെയ്ത ശീലിക്കുന്നതി
ന്ന ഇടയായിതീൎന്നേനെ എന്ന പറഞ്ഞു. അതിൽ
പിന്നെ ശുദ്ധൻ തന്റെ പേരിൽ കുറ്റം ഇല്ലെന്ന
പറവാൻ തുനിയാതെ അവന്റെ അപ്പനോട അ
പ്പാ! ഇത്തവണ എന്നോട ക്ഷമിച്ചാൽ മേലാൽ
സൂക്ഷിച്ച നടക്കാമെന്ന പറഞ്ഞു. അപ്പോൾ ഭാഗ്യ
നാഥനും ഫുൽമോനിയും അവനെ അകത്തെ മുറി
യിൽ കൊണ്ടുപോയി. സത്യബോധിനിക്ക അത ക
ണ്ടാറെ ആശ്വാസം തോന്നി എന്നോട, ദൈവം ശു
ദ്ധന മാപ്പ കൊടുക്കെണമെന്ന അപേക്ഷിപ്പാനാ
യിരുന്നു അപ്പനും അമ്മയും പോയത; ഇങ്ങിനെ
അപേക്ഷ കഴിഞ്ഞിട്ട അവർ മുമ്പിലത്തെപോലെ
തന്നെ അവനെ സ്നേഹിക്കും: ഗൎവ്വ ഒക്കെ തീരുക
യും ചെയ്യും. ഞങ്ങൾ ദോഷം ചെയ്യുമ്പോൾ ഒക്കെ
യും അവർ ഇങ്ങിനെ ചെയ്ക പതിവാകുന്നു എന്ന
പറഞ്ഞു. ഇന്ദ്യായിലുള്ള ക്രിസ്ത്യാനിമാതാപിതാക
ന്മാരെ, നിങ്ങളും പോയി അപ്രകാരംതന്നെ ചെയ്‌വി
ൻ. ഇനിയും ഞാൻ അവിടെ താമസിക്കുന്നത യു
ക്തമല്ലെന്ന വിചാരിച്ചിട്ട, ഞാൻ കൊണ്ടുപോയി
രുന്ന പലഹാരം സത്യബോധിനിയും അവളുടെ [ 98 ] ആങ്ങളയും കൂടെ എടുത്തകൊൾവാനായിട്ട അവളു
ടെ കയ്യിൽ കൊടുത്തുംവെച്ച അവളുടെ അപ്പന്നും
അമെക്കും എന്റെ സലാം പറയെണം എന്നും പ
റഞ്ഞ വീട്ടിലേക്ക പോരുകയും ചെയ്തു.
ഹാ! ക്രിസ്ത്യാനിമാതാപിതാക്കന്മാർ തങ്ങളുടെ മക്ക
ളുടെ കഴിവില്ലാത്ത ആത്മാക്കളെ ദൈവം അവരു
ടെ പക്കൽ ഭരമേല്പിച്ചിരിക്കുന്നു എന്നുള്ള ഭയങ്കര
മായ് ചുമതലയും, ഉന്നതമായ പദവിയും അവർ
നേരായിട്ട വിലമതിച്ചിരുന്നു എങ്കിൽ എത്ര നല്ല
കാൎയ്യമായിരുന്നു! ക്രിസ്ത്യാനിമാതാപിതാക്കന്മാരായു
ള്ളോരെ! നിങ്ങൾ നിങ്ങളുടെ മക്കളെ ദൈവഭയത്തി
ൽ വളൎത്തുവാനുള്ളവരാകുന്നു എന്ന ഒൎത്തുകൊൾ
വിൻ. ആകയാൽ ഞങ്ങൾ താല്പൎയ്യത്തോടെ നിങ്ങ
ളോട അപേക്ഷിക്കുന്നത എന്തെന്നാൽ, നിങ്ങളുടെ
മക്കൾ കുറ്റംചെയ്യുമ്പോൾ അവൎക്ക ഗുണദോഷം
പറഞ്ഞുകൊടുക്കയും, ആവശ്യമ്പോലെ അവരെ ശി
ക്ഷിക്കയും, അവൎക്കവേണ്ടി പ്രാൎത്ഥിക്കയും, അവർ
പരീക്ഷയിൽ അകപ്പെടാതെയിരിപ്പാനായിട്ട നി
ങ്ങളാൽ കഴിയുന്നിടത്തോളം അവരെ സൂക്ഷിക്ക
യും, പാപവും ശുദ്ധതയും ഇന്നിന്നതെന്ന പറഞ്ഞ
കൊടുക്കയും, സകലത്തിലും പ്രധാനമായിട്ട, നിങ്ങ
ൾ ക്രിഷ്റ്റുവിന്റെ പിന്നടിയിൽ നടക്കുന്നപ്രകാരം
അവർ നിങ്ങളുടെ പിന്നടിയിൽ നടക്കുന്നതിന
അവൎക്ക ഒരു നല്ല ദൃഷ്ടാന്തം വെക്കയും ചെയ്‌വിൻ.
൬ാം അദ്ധ്യായം.
പിറ്റെദിവസി രവിലെ ആ കൊച്ചചെറുക്ക
നും, അവന്റെ അമ്മയായ കോരുണയും കൂടെ എ
ന്റെ വീട്ടിൽ വന്ന, ഞാൻ അവരെ കൺറ്റൗടനെ
ആ കൊച്ചു ചെറുക്കന്റെ പേൎക്ക നാലജോട മേട്ടി [ 99 ] ഉടുപ്പ തെക്കുന്നതിന ഞാൻ എന്റെ തയ്യൽക്കാര
നെ ചട്ടംകെട്ടി. അവന്ന ഉടുപ്പ തൈക്കുന്നതിന
അളവ എടുത്തപ്പോൾ അവന്റെ ഭാവംകണ്ട ഇ
നിക്ക അതിശയംതൊന്നി. ആ ചെറുക്കൻ ഇതിനു
മുമ്പിൽ ജീൎണ്ണവസ്ത്രമെ ഉടുത്തിട്ടുള്ളു. ഇപ്പോളൊ ന
ല്ല നേരിയ ശീലത്തരംകൊണ്ട തൈച്ച ഉടുപ്പ ഇട്ട
നടപ്പാൻ പോകുന്നു എന്ന അറിഞ്നിട്ട, അവൻ
ഒരു ധ്വര എന്ന അവന തോന്നിപ്പോയി. എന്നാൽ
കോരുണക്ക ദുഃഖമെ ഉണ്ടായിരുന്നുള്ളു. അവൾ
വിഷാദഭാവത്തോടുംകൂടെ ആ കട്ടിൽതുപ്പട്ടികളെ
എണ്ണിമടക്കി, പിന്നീട എന്നോട മദാമ്മേ! നിങ്ങൾ
ചിലപ്പോൾ എന്നെ വന്ന കാണുകയും, എന്റെ
പേൎക്കവേണ്ടി പ്രാൎത്ഥിക്കയും ചെയ്യുമെന്ന ഞാൻ വി
ചാരിക്കുന്നു. എന്റെ കൊച്ചചെറുക്കനൊ, അവ
നെ ഞാൻ നിങ്ങളുടെ പറ്റിൽ ഏല്പിച്ചിരിക്കകൊ
ണ്ട, അവൻ ഇനിമെൽ എന്റേതല്ല എന്ന പറഞ്ഞ
പ്പോൾ, ഞാൻ അവളോട കോരുനയെ! നിന്നെ
ഞാൻ ആദ്യം ഫുൽമോനിയുടെ വീട്ടില്വെച്ച ക
ണ്ടനാൾമുതൽ ഇതവരെ നിന്റെ പേൎക്ക വേണ്ടി
പ്രാൎത്ഥിച്ചുവരുന്നു; നീ ഒരു സത്യക്രിസ്ത്യാനിയായി
തീരേണമെന്നാകുന്നു എന്റെ പ്രാധാന ആഗ്രഹം:
നീ അങ്ങിനെ ആയിവരുമെന്നും, നിന്റെ ഭൎത്താവി
നോടകൂടെ സന്തോഷമായി പാൎത്ത കാണ്മാൻ ഇട
വരുമെന്നും ഞാൻ ഇച്ഛിക്കുന്നു. അവൻ ഇന്നലെ
രാത്രിയിൽ വീട്ടിൽ വരികയുണ്ടായൊ? ഇല്ല മദാ
മ്മെ! എന്ന വൈകുന്നതിന മുമ്പിൽ വരുമെന്ന ഇ
നിക്ക തോന്നുന്നില്ല; വരുമ്പോൾ വിശന്നായിരിക്കും
വരുന്നത; അത്താഴം കാലമായിട്ടില്ലെങ്കിൽ ഇന്ന
ലത്തെപോലെ വഴക്കമുണ്ടായേക്കും അതിന്ന ഞാ
ൻ അവളോട, ഇന്ന അങ്ങിനെയുണ്ടായേ കഴിവു
എന്നില്ലല്ലൊ; ഇന്ന നല്ല കോടിയായിട്ട അത്താഴം [ 100 ] ഉൺറ്റാക്കുവാൻ നിന്റെ കയ്യിൽ പണം ഉണ്ടാകയാ
ൽ ഇത്തവണ നല്ലവണ്ണം പെരുമാറി സകലവും
നല്ല വൃത്തിയാക്കിയിട്ട നിന്റെ ഭൎത്താവിനെ കാ
ണുന്ന ഉടനെ വന്നാട്ടെ, എന്ന പിഞ്ചിരിയോടും കു
ടെ പറകെവേണ്ടു. ചീത്ത ഭൎത്താവിനെ നല്ലവനാ
ക്കുന്നതിന എന്റെ ൟ ഔഷധം പരീക്ഷിച്ച
നോക്ക; അതുകൊൺറ്റ ഫലം വരുമൊ എന്ന കാണ
ട്ടെ എന്ന പറഞ്ഞപ്പോൾ, കോരുണ ദുഃഖത്തോടെ
മദാമ്മെ! നിങ്ങളെ ഇഷ്ടപ്പെടുത്തുന്നതിനായിട്ട അ
ങ്ങിനെ ചെയ്യാം. എന്നാൽ ഒന്നകൊണ്ടും അവൻ
നന്നാകുമെന്ന ഇനിക്ക തോന്നുന്നില്ല എന്ന പറ
ഞ്ഞു. അതിന്ന ഞാൻ അവളോട, നീ പരീക്ഷിച്ച
നോക്കുകതന്നെ. ദൈവത്താൽ സകലവും കഴിയു
ന്നവയാകുന്നു എന്ന ഓൎത്തകൊള്ളുക എന്ന പറ
ഞ്ഞ ഉടനെ അവൾ സലാം ചെയ്ത, പോകുവാൻ
ഭാവിച്ചപ്പോൾ, പരമായി പറഞ്ഞയച്ച ഒരു വൎത്ത
മാനം ഓൎത്തിട്ട തിരിഞ്ഞ നിന്ന, മദാമ്മേ! പരമാ
യിക്ക ദീനം കടുപ്പമായി കിടക്കുന്നു; നിങ്ങളെ കണ്ടു
എങ്കിൽ കൊള്ളായിരുന്നു എന്ന ബഹു അപേക്ഷ
യായിരുക്കുന്ന വിവരം എന്നോട പറഞ്ഞയച്ചു എ
ന്ന പറഞ്ഞു. ഇന്ന വൈകുന്നേരത്തതന്നെ ഞാൻ
അവളെ ചെന്ന കാണും. ൟ വിവരം മുമ്പെ അറി
യാഞ്ഞതകൊണ്ടുള്ള ദുഃഖമെയുള്ളു എന്ന ഞാൻ ഉ
ത്തരം പറകയും ചെയ്തു. വയസ്സചെന്ന പരമായി
യും ഞാനും തമ്മിൽ ആദ്യം കണ്ടതില്പിന്നെ പല
പ്രാവശ്യം ഞങ്ങൾ തമ്മിൽ കാണുകയുണ്ടായി: അ
തിനാൽ ഇനിക്ക അവളോടുള്ള സ്നേഹവും അവളെ
യുള്ള ബഹുമാനവും വൎദ്ധിച്ചതെയുള്ളു. അന്ന വൈ
കുന്നേരത്ത ഞാൻ യാത്രതിരിച്ചു. അവൾക്ക കൊടു
ക്കുന്നതിനായിട്ട കുറെ മാതളനാരെങ്ങായും എടുത്തും
കൊണ്ട പുറകെ വരെണമെന്ന ഞാൻ ആയയോ [ 101 ] ട പറകയുംചെയ്തു. ഞാനും ആയയുംകൂടെ ഫുൽമോ
നിയുടെ വീട്ടിൽ പോയനാൾമുതൽ ആയയ്ക്ക ക്രി
സ്ത്യാനിമാൎഗ്ഗത്തോട ഉണ്ടായിരുന്ന വിരോധം ക്ര
മത്തിന കുറെഞ്ഞ വരികയും, എന്നെ അറിയിക്കാ
തെ അവൾ പലപ്പോഴും ഫുൽമോനിയുടെ വീട്ടിൽ
പോകയും, ചിലപ്പോൾ ശുദ്ധനും സത്യബോധി
നിയും കൂടെ എന്റെ വളെപ്പിനകത്ത ആയ പാൎക്കു
ന്ന ചെറിയവീട്ടിൽ വന്ന, ആയ ഉണ്ടാക്കുന്ന രു
ചികരമായ പലഹാരം അവരുടെ കൈനിറെ കൊ
ണ്ടുപോകയും ചെയ്യുന്നത ഞാൻ കണ്ടിട്ടുണ്ട. ഇങ്ങി
നെയുള്ള അടയാളങ്ങളാലും, അവളുടെ സൌമ്യത
യും അടക്കവും ഉള്ള നടപ്പിനാലും, പരിശുദ്ധാത്മാ
വ തൻ വേലയെ അവളുടെ ഹൃദയത്തിൽ നടത്തു
ന്നുണ്ടായിരുന്നു. എന്ന ഇനിക്ക നല്ല ബോധമായി
എങ്കിലും, മുമ്പ വേദകാൎയ്യങ്ങളെക്കുറിച്ച അവളോട
പറയുമ്പോൾ അവളുടെ ഹൃദയത്തിൽ അവയെ
കൈക്കൊള്ളാതെ ഞാൻ അവളുടെ യജമാനസ്ത്രീ
ആകുന്നു എന്ന വിചാരിച്ചിട്ട, പുറമെ അവയെ
അനിസരിച്ചതെയുള്ളു എന്ന അറിഞ്ഞിരുന്നതിനാൽ
ൟ കാൎയ്യങ്ങളെക്കുറിച്ച ഞാൻ അവളോട അധികം
സംസാരിച്ചില്ല. ആകയാൽ ഞാൻ അവളോട പറ
യുന്നതിനെക്കാൾ ഫുൽമോനിയും അവളുടെ മക്കളും
പറകതന്നെ നല്ലതെന്ന ഞാൻ വിചാരിച്ചു. എന്നാ
ൽ ക്രിസ്ത്യാനിമാൎഗ്ഗത്തിൻപ്രകാരം മറ്റുള്ളവർ നട
ക്കുന്ന നല്ല ദൃഷ്ടാന്തത്തെ ആയ കാണെനമെന്ന
ഇനിക്ക ബഹു അപേക്ഷയായിരുന്നു. അതകൊ
ണ്ട പരമായിയുടെ വീട്ടിൽ നല്ലകാൎയ്യങ്ങൾ വല്ലതും
കേൾക്കുന്നതിന ഇടവരുമെന്ന ഇനിക്ക നിശ്ചയ
മുണ്ടായിരുന്നതിനാൽ, അവിടെ ആയയെകൂടെ
കൊണ്ടുപോകുന്നതിന സംഗതി വന്നതുകൊണ്ട
ഇനിക്ക ബഹു സന്തോഷം ആയിരുന്നു. [ 102 ] ഞങ്ങൾ അവിടെ ചെന്നപ്പോൾ ഫിൽമോനി അ
വളുടെ സ്നേഹിതയുടെ വീട്ടിന്റെ തിണ്ണെക്ക കുറെ
ചാമക്കഞ്ഞി വെച്ചുകൊണ്ടിരിക്കുന്നതിനെ കണ്ടു.
പരമായിക്ക ദീനം ബഹു കലശലായി നന്നാ മെ
ലിഞ്ഞുപോകയും ചെയ്തു. അവൾ എന്നെ കണ്ടൗ
ടനെ മുഖപ്രസാദത്തോടുംകൂടെ, മദാമ്മെ! ഞാൻ താ
മസിയാതെ വീട്ടിൽ പോകുമെന്ന തോന്നുന്നു: ൟ
ദീനം എന്റെ സ്വൎഗ്ഗസ്ഥനായ പിതാവ എന്നെ
തന്റെ സ്വൎണ്ണരാജധാനിയിൽ കൂട്ടിക്കൊണ്ടുപോകു
ന്നതിന അയച്ച ദൂതാകുന്നു.
ൟ മാറ്റത്തിൽ നിനക്ക സന്തോഷമല്ലയൊ പ
രമായി? എന്ന ഞാൻ ചോദിച്ചപ്പോൾ, അവൾ എ
തിരുത്തരമായിട്ട, ഉവ്വ മദാമ്മെ! സന്തോഷംതന്നെ
സംശയമില്ല. ആ മാറ്റംകൊണ്ട ഞാൻ എങ്ങിനെ
യായിതീരുനെമ്മ വിചാരിപ്പിൻ. ഇപ്പോൾ ഞാൻ
പാൎക്കുന്നത ൟ അരിഷ്ടതയായ വീട്ടിൽ ആകുന്നു.
അപ്പോഴൊ, ഞാൻ യേശുവിനോട കൂടെ വാഴും. ഇ
വിടെ ഞാൻ പാപവും ശരീരരോഗവുംകൊണ്ട ബാ
ധിക്കപ്പെട്ടിരിക്കുന്നു; അവിടെയൊ, ഞാൻ മഹത്താ
യും അഴിവില്ലാത്തതായുമുള്ളൊരു ദേഹമ്പൂണ്ട, ദിവ്യ
സിംഹാസനത്തിന്മുമ്പാകെ കുറ്റംകൂടാതെ നിൽക്കും.
ഹാ മദാമ്മെ! സ്വൎഗ്ഗത്തിലെ പ്രധാനഭാഗ്യം എന്ന
തെന്ന എന്റെ മനസ്സിൽ തോന്നുന്നത എന്തെന്ന
പറയാം. അവിടെ നമ്മിൽ ആകട്ടെ, മറ്റുള്ളവരിൽ
ആകട്ടെ പാപം തീരെ ഇല്ല. ഹാ! അത എത്ര ഭാഗ്യ
മേറിയ സ്ഥലം!
അതെ പരമായി! സ്വൎഗ്ഗം ഭാഗ്യമേറിയ സ്ഥലം
തന്നെ തൎക്കമില്ല. എന്നാൽ ആ സ്ഥലം നിനക്കായി
ട്ട സമ്പാദിച്ചിരിക്കുന്ന ആ പ്രിയരക്ഷിതാവ നീ
മരണനിഴലിൻ താഴ്വരയെ കടക്കുന്ന ൟ സമയ
ത്ത നിന്റെ ഹൃദയത്തിൽ വിലയേറിയവൻ അല്ല [ 103 ] യൊ? അതിന്ന പരമായി, ഉവ്വ മദാമ്മേ! "അവ
ന്റെ കോലും അവന്റെ വടിയുമായവതന്നെ എ
ന്നെ ആശ്വസിപ്പിക്കുന്നു."
ഹാ! കുരിശിന്മേൽ കൊല്ലപ്പെട്ട ആട്ടിൽകുട്ടി ത
ന്നെ എന്റെ ലാഭം. ഹാ യേശുവെ! സാത്താന്റെ
കയ്യിൽനിന്ന നിന്റെ സ്വന്ത വിലയേറിയ രക്തം
കൊണ്ട എന്നെ രക്ഷിച്ചതിനായിട്ട, നിൻ തിരു
നാമം സ്തുതിക്കപ്പെടട്ടെ. ഹാ! നിന്റെ സ്നേഹം എത്ര
അത്ഭുതമായിട്ടുള്ളത. അതിന്റെ ഉയരവും ആഴവും
നീളവും വീതിയും ഇത്രമേൽ എന്ന ആൎക്ക പറവാൻ
കഴിയും.
ഇത ഇത്രയും പറഞ്ഞപ്പോൾ പരമായി ക്ഷീ
ണിച്ച തലയിണമേൽ വീണു. അപ്പോൾ ആയ
അവൾക്ക ഒരു മാതളനാരകപ്പഴം നീട്ടി. അത വേ
ണമെന്ന പരമായി പറകയാൽ, ആയ അത തൊ
ലിച്ച കൊടുത്തു. അവളുടെ കയ്യിൽനിന്ന പരമായി
അതിനെ വാങ്ങിച്ചപ്പോൾ അവൾ മനോകുണ്ഠിത
ത്തോടും, താല്പൎയ്യത്തോടുംകൂട, ആയയെ, നീ ഒരു ക്രി
സ്ത്യാനി അല്ലെന്ന തോന്നുന്നു എന്ന പറഞ്ഞു. അ
ല്ല, ഞാൻ ഒരു മഹമ്മദകാരത്തി ആകുന്നു എന്ന ആ
യ പറഞ്ഞപ്പോൾ, ആ വൃദ്ധസ്തീ ആയയുടെ ത
ലെക്ക കൈവെച്ച അങ്ങിനെയെങ്കിൽ യേശുക്രിസ്തു
തന്നെ സത്യരക്ഷിതാവ എന്നും, അവന്റെ മാൎഗ്ഗം
മാത്രം സത്യമുള്ളതെന്നും എന്റെ ൟ മരണശ്വാസ
ത്തോടുംകൂടെ ഞാൻ സാക്ഷിപ്പെടുത്തുന്നു. ഇങ്ങി
നെ ചെയ്യുന്നതിന ദൈവം ഇനിക്ക സംഗതി വരു
ത്തിയിരിക്കയാൽ അവനെ ഞാൻ വാഴ്ത്തുന്നു. ആ
യയെ എന്നെ നോക്ക; രണ്ടമൂന്ന ദിവസിക്കകം
ഞാൻ എന്റെ നിത്യവീട്ടിലേക്ക കൊണ്ടുപോകപ്പെ
ടും. എന്നാൽ അതകൊണ്ട ഇനിക്ക ഒട്ടും ഭയമില്ല. [ 104 ] ൟ ലോകത്തിൽ അല്പകാലംകൂടെ പാൎപ്പാൻ എ
ന്നെ മനസ്സവരുത്തുന്നതിനായിട്ട, അനേകായിരം
രൂപാതന്നെ ഇനിക്ക തരാമെന്ന പറഞ്ഞാലും ഇ
വീടംവിട്ട പോകെണമെന്ന ഞാൻ ആഗ്രഹിക്കു.
അതെന്തെന്ന പറയാം. ഞാൻ ചെയ്ത നീതിക്കടുത്ത
പ്രവൃത്തികളുടെ പ്രതിഫലനമായിട്ട സ്വൎഗ്ഗം ഇനിക്ക
കിട്ടുവാൻ പോകുന്നതകൊണ്ടല്ല. ആയയെ, നിങ്ങ
ളുടെ കോറാൻപുസ്തകം പറയുന്നത എന്തെന്നാൽ,
നീതിയെ പ്രവൃത്തിക്കുന്നവർ അതിനാലെ സ്വൎഗ്ഗം
പ്രാപിക്കും എന്നും, പാപി നരകത്തിൽ തള്ളപ്പെടു
മെന്നും ആകുന്നു. എന്നാൽ ആയയെ ഇങ്ങിനെ നീ
തിക്കടുത്ത പ്രവൃത്തികൾ ചെയ്ത, അവയാൽ നിന
ക്ക എങ്കിലും, ഇനിക്ക എങ്കിലും, മറ്റ യാതൊരു പു
രുഷന്ന എങ്കിലും, സ്ത്രീക്ക എങ്കിലും സ്വൎഗ്ഗത്തിൽ
പോകുവാൻ കഴിയുമൊ? അയ്യൊ! കഴികയില്ല. എ
ന്തെന്നാൽ എല്ലാവരും പാപം ചെയ്തിരിക്കുന്നു.
ദിവസന്തോറും നാഴികതോറും നാം പാപംചെയ്യു
ന്നു. നീതിയെ പ്രവൃത്തിപ്പാൻ നമ്മുടെ സ്വശക്തി
യാൽ കഴിയുന്നതല്ലായ്കകൊണ്ട പുണ്യപ്രവൃത്തിക
ൾ ചെയ്താൽ അവയാൽ രക്ഷിക്കപ്പെടാമെന്ന നി
ങ്ങളുടെ കോറാനിൽ പറയുന്നത എന്തപോലെ എ
ന്ന പറയാം. നാം ഒരു മുടന്തനെ കണ്ട, അവനോട
നീ മരിക്കാതെ രക്ഷപെടെണമെന്നുണ്ടങ്കിൽ ഓ
ടി ചാടെണമെന്നൊ, അല്ലെങ്കിൽ ഒരു കുരുടനെ ക
ണ്ട അവനോട, നീ ഒരു വിശേഷമായ ചരിത്രം വ
രെക്കെണമെന്നൊ പറയുന്നതപോലെ ഇരിക്കുന്നു.
എന്നാൽ ഇങ്ങിനെ ചെയ്യുന്നതിന്ന ആ കുരുടന്നാ
കട്ടെ, മുടന്തന്നാകട്ടെ കഴികയില്ലെന്നുള്ള വിവരം
നമുക്ക ഇല്ലാവൎക്കും അറിയാമല്ലൊ. ആകയാൽ അവ
രുടെ രക്ഷെക്കു വേറൊരു വഴി ഉണ്ടായില്ലെങ്കിൽ
അവർ ചാകേ നിൎവാഹമുള്ള എന്നാൽ മഹമ്മദമാ [ 105 ] ൎഗ്ഗത്തിൽ അതിന ഒരു വഴിയും കാണുന്നില്ല. നീതി
യെ പ്രവൃത്തിക്ക, അപ്പോൾ ജീവിക്കും എന്നാകുന്നു
കോറാൻ പറയുന്നത. എന്നാൽ പാപിയായ മനു
ഷ്യന ദോഷമെ ചെയ്വാൻ കഴികയുള്ളു: ആകയാ
ൽ അവൻ മരിച്ചെകഴിവു. ഉന്നാമത പറഞ്ഞത
പോലെ, നീതി പ്രവൃത്തിപ്പാൻ കഴികയില്ലെന്നുള്ള
ത സത്യംതന്നെ എങ്കിൽ, രണ്ടാമത പറഞ്ഞതപോ
ലെ മരിക്കെണമെന്ന പറഞ്ഞതും സത്യംതന്നെ. എ
ന്നാൽ ദൈവം കരുണയുള്ളവനാകകൊണ്ട, അ
നേകം പാപങ്ങളെ ക്ഷമിക്കും എന്നും മഹമ്മദ പറ
യുന്നു. അങ്ങിനെയായാൽ, അവന്റെ നീകിക്ക ത
ൎപ്പണം വരുന്നത എങ്ങിനെ? ഒരു നീതിയുള്ള ന്യാ
യാധിപതി ഒരു കുറ്റത്തെയും ശിക്ഷിക്കാതെ വിടു
കയില്ല. കുറ്റക്കാരുടെ അപേക്ഷകൾക്കും നിലവി
ളികൾക്കും അവൻ ശ്രദ്ധിക്ക എന്ന വന്നാൽ ബ
ഹിജനം അവനെ സ്തുതിക്കാതെ കുറ്റപ്പെടുത്തുകെ
യുള്ളു. മേലും സകല പാപവും ദൈവത്തിന്റെ സ
ന്നിധിയിൽ വെറുപ്പാകുന്നു എന്നും, പാപം ഒക്കെ
യും ശിക്ഷിക്കപ്പെടും എന്നും ദൈവം അരുളിചെയ്തി
രിക്കയാൽ നാം ശിക്ഷയെ ഒഴിഞ്ഞിരിക്കും എന്ന
വിചാരിക്കുന്നത എങ്ങിനെ? ഇതൊക്കെയും ആയ
ശ്രദ്ധയോടെ കേട്ടു. എന്നാൽ പരമായി ഇങ്ങിനെ
സംസാരിക്കുന്നതിനാൽ, അവളുടെ ശിഷ്ടമുള്ള അ
ല്പായുസ്സ വേഗത്തിൽ കുറഞ്ഞുപോകുന്നതാകകൊ
ണ്ട, സംസാരം നിൎത്തെണമെന്ന ഞാൻ പറഞ്ഞു.
അപ്പോൾ അവളുടെ സ്നേഹിതിയായ ഫുൽമോനി
കൊണ്ടുവന്ന ചാമകഞ്ഞിയിൽ കുറ്രെ കുടിച്ചശേ
ഷം പിന്നെയും പറഞ്ഞതെന്തെന്നാൽ, അങ്ങിനെ
അല്ല മദാമ്മേ! ഞാൻ കുറെകൂടെ പറയട്ടെ. മഹമ്മദ
മാൎഗ്ഗത്താൽ പാപികളകുന്ന മനുഷ്യൎക്ക രക്ഷയുണ്ടാ
കയില്ലെന്ന ഞാൻ ആയയോട പറഞ്ഞിരിക്കുന്നു. [ 106 ] പാപനിവാരണത്തിനായിട്ടുള്ള ആ വലിയ ബലി
യെക്കുറിച്ച, ഞാൻ ഇതവരെയും അവളോട പറഞ്ഞി
ട്ടില്ല. ആയയെകേട്ടുകൊൾക. ദൈവമായിരുന്നയേ
ശു, മനുഷ്യൎക്ക ന്യായപ്രമാണം നിവൃത്തിപ്പാൻ ക
ഴികയില്ലെന്നും, അവരെല്ലാവരും അക്രമത്തിൽ ന
ശിച്ചപോകുന്നു എന്നും കണ്ടിട്ട, അവരുടെ പേൎക്ക
ന്യായപ്രമാണത്തെ നിവൃത്തിയാക്കുവാനും, മരണ
ത്താൽ പാപത്തിന്റെ ശിക്ഷയെ സഹിപ്പാനുമാ
യിട്ട ഭൂമിയിലേക്ക ഇറങ്ങി, മനുഷ്യനായി തീൎന്നു;
നീതിമാനായവൻ നീതികെട്ടവൎക്കവേണ്ടി മരിച്ചു.
ആയയെ! ദൈവത്തിന മാത്രമെ ൟ പാപപരിഹാ
രം ഉണ്ടാക്കുവാൻ കഴിവു എന്ന ഓൎത്തുകൊൾക. ഒ
രു മനുഷ്യനാലും അത കഴിയുന്നതല്ല, എന്തെന്നാ
ൽ എല്ലാമനുഷ്യരും താന്താങ്ങളുടെ സ്വന്ത ശിക്ഷ
യെ സഹിക്കേണ്ടിയവരാകുന്നു. സൃഷ്ടിക്കപ്പെട്ട ഒ
രു ദൈവദൂതനാലും കഴിയുന്നതല്ല; എന്തെന്നാൽ ഒ
രു ദൈവദൂതന്റെ മരണംകൊണ്ട ലോകൎക്ക എല്ലാ
വൎക്കും ജീവൻ കൊടുപ്പാൻ കഴിയുന്നതല്ല. ആകയാ
ൽ ദൈവത്തിന മാത്രമെ അത ചെയ്വാൻ കഴിവു.
അവന്റെ ജീവൻ അനേകായിരം ലോകങ്ങളിലെ
കുടിയാന്മാരുടെ ജീവന്റെക്കാൾ വിലയേറിയതായി
രുന്നതിനാൽ അവന്റെ മരണംകൊണ്ട മനുഷ്യ
രെ വീണ്ടെടുപ്പാൻ കഴിയുന്നതായിരുന്നു. അങ്ങി
നെ അവൻ മരണത്തെ സഹിക്കയും ചെയ്തു. ഹാ!
ആയയെ! ഇത്ര അത്ഭുതമായ സ്നേഹത്തെക്കുറിച്ച
കേട്ടിട്ടുണ്ടൊ? ക്രിസ്തു തന്റെ ശത്രുക്കൾക്ക വേണ്ടി
മരിച്ചു. ഇനി പാപികൾക്ക യേശു തങ്ങളുടെ രക്ഷി
താവെന്ന അനിസരിച്ച പറകയും, അവരുടെ സ്വ
ന്തനീതിയിൽ ആശ്രയിക്കാതെ യേശുവിൻ നീതി
യിൽ ആശ്രയിക്കയും മാത്രമെ വേണ്ടി: അപ്പോൾ
ദൈവം അവരെ നീതിമാന്മാരായിട്ട സ്വീകരിക്കയും [ 107 ] ചെയ്യും. ഹാ! ആയയെ, നീ ഒരു ക്രിസ്താനിയായി
രിക്ക. യേശുവിൻ വിശ്വസിച്ച, നിന്റെ കുറ്റത്തി
നായിട്ട അവൻ പ്രായശ്ചിത്തം ഒടുക്കിയിരിക്കുന്നു
എന്ന അനുസരിച്ച പറക. എന്റെ കുറ്റത്തിനായി
ട്ട പ്രായശ്ചിത്തം അവൻ ഒടുക്കിയിരിക്കുന്നു എന്ന
ഇനിക്ക ബോധമുള്ളതിനാൽ, ഇനമേൽ ന്യായാ
ധിപതിയുടെ മുമ്പാകെ നില്പാൻ ഇനിക്ക ഭയമില്ല.
അവൻ ഇനി എന്നെ കുറ്റം വിധിക്കയില്ല: എന്തെ
ന്നാൻ എന്റെ പാപത്തിനുള്ള ശിക്ഷ എന്റെ അ
നുഗ്രഹിക്കപ്പെട്ട രക്ഷിതാവ സഹിച്ചിരിക്കുന്നു. അ
തകൊണ്ട "എന്റെ പിതാവിനാൽ അനുഗ്രഹിക്ക
പ്പെട്ടവളെ വരിക; ലോകത്തിന്റെ ആദിമുതൽ നി
നക്കായിട്ട ഒരുക്കപ്പെട്ടിരിക്കുന്ന രാജ്യത്തെ അവകാ
ശമായി അനുഭവിക്ക" എന്ന അവൻ എന്നോട പ
റയും എന്ന ഇനിക്ക പൂൎണ്ണനിശ്ചയം ഉണ്ട. ആയ
യെ! നിന്നെ സ്വൎഗ്ഗത്തിൽ എതിരേറ്റെങ്കിൽ കൊ
ള്ളായിരുന്നു. ഹാ! എന്റെ ആശെക്ക ഭംഗം വരുത്ത
രുറ്റെ. അപ്പോൾ ആയ വാവിട്ട കരഞ്ഞ പറഞ്ഞ
തെന്തെന്നാൽ, നീയും ഫുൽമോനിയും അവളുടെ മ
ക്കളും എന്നെ മിക്കവാറും ക്രിസ്ത്യാനിയാക്കിയിരിക്കു
ന്നു. എന്നാൽ ഞാൻ അങ്ങിനെയാകുമൊ, ഇല്ലയൊ
എന്ന ഇനിക്ക ഇപ്പോൾ നിശ്ചയം പറവാൻ വ
ഹിയാ. ഒരു കാൎയ്യം ഞാൻ അറിയുന്നു. മരണസമ
യത്ത ഇത്രമേൽ സന്തോഷം ഇനിക്ക ഉണ്ടാകുമെ
ങ്കിൽ, അപ്പോൾ ഞാൻ ഭാഗ്യവതിയെന്ന ഇനിക്ക
തോന്നും നിശ്ചയം. അപ്പോൾ പരമായി പറഞ്ഞു,
വിശ്വനിക്ക വിശ്വസിക്ക. ൟ വാക്കുകൾ അവ
ളുടെ വായിൽനിന്ന വീണ ഉടനെ അവൾക്ക ഒരു മന്ദം വന്നു. പരമായിക്ക പെട്ടെന്ന ഉണ്ടായ ദീന
ത്തെക്കുറിച്ച അന്നേരം ഞാൻ ഫുൽമോനിയോട
ചോദിച്ചപ്പോൾ, അവൾ പറഞ്ഞത എന്തെന്നാൽ, [ 108 ] മദാമ്മേ! ഇന്നലെ വൈകുന്നേരം നിങ്ങൾ ഇവിടെ
നിന്നപോയതില്പിന്നെ ഞാൻ ഇവിടെ വരികയു
ണ്ടായി. അപ്പോൾ പരമായിക്ക പകൽമുഴുവനും ജ്വ
രം ബഹു കട്ടിയായിരുന്നു എന്നും, അവൾ അത ആ
രെയും അറിയിച്ചില്ലെന്നും കണ്ടിട്ട, ൟ വിവരം
പാതിരിസായ്പിനെ ബോധിപ്പിപ്പാൻ ശുദ്ധന്റെ
അപ്പനെ അയച്ചു. പാതിരിസായ്പിന്റെ അപേക്ഷ
പ്രകാരം ഇവിടെ ഇംഗ്ലീഷ ഡാക്തർസാഉപ ഇ
വിടെ വന്ന, മരുന്ന കൊടുത്തവരുന്നു, എങ്കിലും വ
യസ്സകൊണ്ട ദേഹത്തിന ബലക്ഷയം വന്നപോ
യതിനാൽ, ൟ കഠിനരോഗത്തിൽനിന്ന രക്ഷപെ
ടുന്നത അസാദ്ധ്യം എന്ന സായ്പ പറകയുണ്ടായി.
ചുറ്റിലും ഇരിക്കുന്ന സ്ത്രീകളിൽ മിക്കപേൎക്കും പര
മായിയോട ബഹു ദയാകയാൽ അവളുടെ അടു
ക്കൽനിന്ന ഒരിക്കലും ആളൊഴിഞ്ഞിട്ടില്ല. ഇന്നലെ
രാത്രി ഞാൻ തന്നെ ഇവിടെ ഉണ്ടായിരുന്നു: ഇന്ന
രാത്രിയിൽ ചീവൎത്തനം വന്ന ഇരിക്കാമെന്ന പറ
ഞ്ഞു. മദാമ്മേ! ൟ ഇട്ട നിങ്ങൾ ചീവൎത്തനത്തി
നെ കാണ്മാറുണ്ടൊ? എന്ന അവൾ ചോദിച്ചു. ൟ
കാണ്മാറില്ലെന്നും കഴിഞ്ഞതവണ ഞാൻ അ
വളെ കണ്ടപ്പോൾ അവളുടെ ശീലം മുമ്പിലത്തേതി
ൽ വളരെ വന്നായി എന്ന ഇനിക്ക തോന്നു എ
ന്നും ഞാൻ പറഞ്ഞപ്പോൾ അവൾ ഉത്തരമായിട്ട,
അത ശരിതന്നെ മദാമ്മേ! അവൾ ദൈവത്തിൽ
നിന്ന ജനിച്ചിരിക്കുന്നു എന്ന താമസിയാതെ പറ
യുന്നതിന്ന ഇടവരുമെന്ന തോന്നുന്നു. നിങ്ങളുടെ
ഗുണദോഷങ്ങൾകൊണ്ട അവൾക്ക വളരെ ഗു
ണം കണ്ടിരിക്കുന്നു. അതെ, നിങ്ങൾ ഇവിടെ വ
രത്തപോക്ക ഉള്ളതകൊണ്ട ൟ ഗ്രാമക്കാൎക്ക ആക
പ്പാടെ ഗുണം കാണ്മാനുണ്ട നിശ്ചയം. അതിന്ന
ഞാൻ ഉത്തരമായിട്ട, ഫുൽമോനീ! നമുക്കല്ല, ദൈവ [ 109 ] ത്തിന്റെ തിരുനാമത്തിന തന്നെ മഹത്വം ഒക്കെ
കൊടുത്തുകൊൾക. എന്നാൽ മുഖസ്തുതി പറയെണ
മെന്ന ഞാൻ ഭാവിക്കുന്നില്ല എങ്കിലും കാൎയ്യ പറ
യാമല്ലൊ. ദൈവവചനമാകുന്ന നല്ല വിത്ത ഞാ
ൻ വിതച്ച സ്ഥലങ്ങളിൽ നീ എന്റെ സഹായക്കാ
രിയായി ഇരിക്കാതെയും, നിന്റെ നല്ല ഗുണദോ
ഷം കൊണ്ടും, പ്രാൎത്ഥനകൊണ്ടും, ദയകൊണ്ടും ആ
വിത്തിനെ നനെക്കാതെയും ഇരുന്നു എങ്കിൽ, അ
ത സൂക്ഷക്കുറവകൊണ്ടും, വളക്കുറവകൊണ്ടും ഉണ
ങ്ങി നശിച്ചുപോയേനെ. ഹാ! നമ്മുടെ നാട്ടസഭക
ളിൽ ദൈവഭക്തിയുള്ള സ്ത്രീകൾ ആയുള്ളവർ വഴി
തെറ്റിപോയവൎക്ക ഗുണദോഷം പറഞ്ഞകൊടുക്ക
യും ബലഹീനന്മാരായ ശിഷ്യരെ ഉത്സാഹിപ്പിക്ക
യും, തങ്ങളുടെ അയല്പക്കത്തുള്ള അജ്ഞാനികൾ
ക്ക തങ്ങളാൽ ആകുന്ന നന്മ ചെയ്വാൻ ശ്രമിക്കയും
ചെയ്യുന്നത തങ്ങളുടെ മുറ ആകുന്നു എന്ന വിചാരി
ച്ചെങ്കിൽ എത്ര നല്ല കാൎയ്യമായിരുന്നു. യോറോപ്പിലെ
ക്രിസ്ത്യാനികളുടേതിനെക്കാൾ നാട്ടുക്രിസ്ത്യാനികളു
ടെ ഗുണദോഷംകൊണ്ട, ൟ അജ്ഞാനികൾക്ക
അധികം ഗുണം വരുന്നത്തിന ഇടയുണ്ട. എങ്ങിനെ
യെന്നാൽ നാട്ടുകാർ ഗുണദോഷം പറയുമ്പോൾ,
ഇവർ ഒരിക്കൽ ഞങ്ങളെപ്പോലെയുള്ളവരും അജ്ഞാ
നിമാൎഗ്ഗത്തിന്റെ സാരം അറിഞ്ഞവരുമായിരുന്നു:
എന്നാൽ ഇവർ ൟ പുത്തൻ മാൎഗ്ഗത്തെ പരീക്ഷി
ച്ചറിഞ്ഞശേഷം അത പഴയതിനെക്കാൾ നല്ലതെ
ന്ന കണ്ടിരിക്കുന്നു എന്ന അവർ വിചാരിക്കും എ
ന്ന ഞാൻ പറഞ്ഞപ്പോൾ, ഫുൽമോനി അത ശരി
തന്നെ എന്ന ഇനിക്ക തോന്നുന്നു. ഇങ്ങിനെ ചെ
യ്യുന്നതിന മാൎഗ്ഗത്തിന്റെ ശക്തിയെ തങ്ങളുടെ സ്വ
ന്ത ആത്മാവിൽ സത്യമായിട്ട അറിയുന്ന സ്ത്രീകൾ
വേണം. ഇങ്ങിനെയുള്ളവർ മറ്റുള്ളവരെയും അത [ 110 ] അറിയികുന്നതിന ഉദ്യോഗിക്കാതെ ഇരിക്കയില്ല.
ഹാ മദാമ്മേ! യാതൊരുത്തൻ എങ്കിലും ഒരു കഠിന
വ്യാധിയിൽനിന്ന അത്ഭുതമായൊ രക്ഷിക്കപ്പെട്ടിട്ട,
തന്റെ സ്നേഹിതന്മാർ ആ വ്യാധിയാൽ തന്നെ
നൊമ്പരപ്പെടുന്നു എന്ന അറിഞ്ഞാൽ, ആ വൈദ്യ
നെ കുറിച്ച അവരോട പറകയില്ലയൊ? ഇങ്ങിനെ
തന്നെ യേശു മഹാവൈദ്യനാകുന്നു എന്നും, പാപ
ത്തിന്റെ ശക്തിയിൽനിന്ന അവൻ എന്നെ രക്ഷി
ച്ചു എന്നും ഒരു ആൾ അറിഞ്ഞാൽ ശേഷം നശി
ച്ചുപോകുന്ന പാപികളോട, ആ രക്ഷിതാവിനെ കു
റിച്ച അവൻ പറയേണ്ടുന്നതാകുന്നു. എന്റെ അ
ഭിപ്രായം പറയാമല്ലൊ. യാതൊരു ക്രിസ്ത്യാനി എ
ങ്കിലും തന്റെ രക്ഷിതാവിന്റെ നാമധെയം ഒരി
ക്കല്പോലും പറയുന്നത ഞാൻ കേൾക്കാതിരിക്കു
മ്പോൾ അവൻ ഒരു ക്രിസ്ത്യാനിതന്നെയൊ എന്ന
ഇനിക്ക സംശയം തോന്നിപോകുന്നു എന്ന പറ
ഞ്ഞു. ഇത കേട്ടൗടനെ ഞാൻ അവളോട, ഫുൽമോ
നിയേ! നീ പറഞ്ഞത സുത്യംതന്നെ. ചില ആളുക
ൾ ജാത്യാൻ ഭീരുശീലക്കാരാകയാൽ മാൎഗ്ഗത്തെക്കുറി
ച്ച പറയുന്നതിന മറ്റുള്ളവരെ പോലെ ധൈൎയ്യം
അവൎക്ക കാണുകയില്ല. എന്നാൽ ഇവൎക്ക തന്നെയും
പാപികൾ ദൈവത്തിന്റെ ന്യായപ്രമാണത്തെ
ലംഘിക്കുന്നത കാണുമ്പോൾ, മിണ്ടാതെയിരിപ്പാ
ൻ മനസ്സ വരികയില്ല.
പരമായി പിന്നെയും മന്ദമ്പിടിച്ച കിടന്നതിനാ
ൽ അവളെ ഭദ്രമായി സൂക്ഷിക്കുന്നതിന ചട്ടംകെ
ട്ടി. അവൾക്ക രുചികരമായ പദാൎത്ഥങ്ങൾ വല്ലതും
വേണമെന്ന ഇശ്ചതോന്നിയാൽ ആ വകെക്കായി
ട്ട രണ്ടരൂപാ ഫുൽമോനിവശം ഏല്പിച്ചുംവെച്ച യാ
ത്രപറഞ്ഞപ്പോൾ "ഞാൻ സമാധാനം നിങ്ങൾക്ക
വെച്ചേക്കുന്നു, ഇനിക്കുള്ള സമാധാനം ഞാൻ നി [ 111 ] ങ്ങൾക്ക തരുന്നു: ലോകം തരുന്നതപോലെയല്ല ഞാ
ൻ നിങ്ങൾക്ക തരുന്നത, നിങ്ങളുടെ ഹൃദയം ചഞ്ച
ലപ്പെടരുത, വ്യാകുലപ്പെടുകയും അരുത' എന്ന ര
ക്ഷിതാവ പറഞ്ഞ വാഗ്ദത്തം നമ്മുടെ വൃദ്ധസ്നേ
ഹിതിയുടെ പക്ഷത്തിൽ എത്ര ശരിയായിട്ട നിവൃ
ത്തിക്കപ്പെട്ടിരിക്കുന്നു എന്ന വിചാരിക്കയും ചെയ്തു.
പോരുംവഴിയിൽ കോരുണയുടെ വീട്ടിൽ കേറി
യാറെ അവളുടെ ഭൎത്താവ തിണ്ണെക്ക ഇരുന്ന ചോ
റ ഉണ്ണുന്നത കണ്ടു. കോരുണ അവനോട, അവരു
ടെ കൊച്ചനെ ഞാൻ വീട്ടുവേലെക്ക ആക്കിയ വി
വരത്തെയും, എന്റെ വലിയ ബങ്ക്ലാവിനെയും അ
നേകം വേലക്കാരെയും, കുറിച്ച ഒരു സ്നേഹസ്വര
ത്തിൽ പറയുന്നതിനെയും കേട്ടു. അവൾ എന്നെ
കണ്ട ഉടനെ ഓടി ഒരു വങ്ക എടുത്ത കൊണ്ടുവന്ന,
ഞാൻ തയ്യൽ വേലെക്ക കൊടുത്ത രൂപ്പാകൊണ്ട അ
വൾ ആദ്യം വാങ്ങിച്ച വസ്തു ആ വങ്ക ആയിരു
ന്നു എന്ന എന്നോട പറകയും ചെയ്തു. ആ വങ്ക
തീരുമാനം എന്നെ പ്രതി വാങ്ങിച്ചതാകകൊണ്ട ആ
കാൎയ്യം ഇനിക്ക ബോധിച്ചു, എന്തെന്നാൽ ഞാൻ
കൂടക്കൂടെ അവിടെ ചെല്ലുന്നത കൊള്ളാമെന്ന അ
വൾ വിചാരിച്ചിരുന്നു എന്നുള്ളത ഇതിനാൽ അറി
യാമല്ലൊ. എന്നാൽ കോരുണയും അവളുടെ ഭൎത്താ
വും തമ്മിൽ ഒന്നാമത രമ്യമായി കണ്ടത, അന്നെ
ദികസി ആയിരുന്നതിനാൽ അന്നരാത്രി അവർ
തനിച്ചിരിക്കുന്നത നന്ന എന്ന വിചാരിച്ചിട്ട, ഇ
ന്ന ഞാൻ ഏറെ താമസിക്കുന്നില്ല; ഞാൻ ഇവി
ടെ കേറിയത കൊച്ചൻ സൌഖ്യമായിട്ട ഇരിക്കു
ന്നു എന്ന പറവാൻ മാത്രം ആകുന്നു: മേശക്കത്തിയും
മുള്ളും തുടക്കുന്നത പഠിപ്പാൻ അവനെ ആക്കിയി
രിക്കുന്നു എന്ന പറഞ്ഞ, പോരികയും ചെയ്തു. കോ
രുണയുടെ വീട്ടുകാൎയ്യം ഇങ്ങിനെ അല്പം എങ്കിലും [ 112 ] നന്നായി കണ്ടതകൊണ്ട ഇനിക്ക ബഹു സന്തോ
ഷം തോന്നി. "കൎത്താവെ, നിന്റെ ദാസന്മാരെ സം
ബന്ധിച്ചുള്ള നിന്റെ വേലയെ നീ പൂൎണ്ണമാക്കേ
ണമെ" എന്ന അപേക്ഷിക്കയും ചെയ്തു. എന്നാൽ
കുറെഞ്ഞോരു നേരത്തിനകം ആ വീട്ടിൽ ഞാൻ ക
ണ്ടിട്ടുള്ളതിലേക്ക ദുഃഖമേറിയ കാഴ്ച കാണ്മാൻ ഇട
വരുമെന്നുള്ളത അല്പം പോലും വിചാരിച്ചിരുന്നില്ല.
എന്തെന്നാൽ പിറ്റെ ദിവസം രാവിലെ ഞാൻ
വിലാസുവാൻ പോയിവരുമ്പോൾ, ആ കൊച്ചൻ
കരഞ്ഞും ഭ്രമിച്ചും കൊണ്ട എന്റെ അടുക്കൽ വന്ന
മദാമ്മേ! എന്റെ ജ്യേഷ്ഠൻ വെള്ളത്തിൽ മുങ്ങി ച
ത്തുപോയി എന്ന എന്റെ അയല്പക്കത്തുള്ള ഒരു
ചെറുക്കൻപറകയാൽ വീട്ടിൽ പോകുന്നതിന ഇനി
ക്ക അനുവാദം തരെണമെന്ന പറഞ്ഞു. ഭക്തിഹീ
നനായ ആ ബാല്യക്കാരന്റെ നാശത്തെ ഓൎത്ത
ഞാൻ നടുങ്ങിപ്പോയി എങ്കിലും, ബുഃഖമെല്ലം അമ
ൎത്തിവെച്ച ഞാൻ ആ ചെറുക്കനോട, ൟ ദുഃഖ
വൎത്തമാനം ഉള്ളതൊ, കള്ളമൊ എന്ന അറിവാനാ
യിട്ട ഇപ്പോൾതന്നെ നമുക്ക ഗ്രാമത്തിൽ പോകെ
ണം; നീ ഓടിചെന്ന, വണ്ടി കൊണ്ടുവരുവാൻ വ
ണ്ടിക്കാരനോട പറക: അല്പനേരത്തിനകം ഞങ്ങൾ
കോരുണയുടെ വീട്ടിൽ ചെന്നു ചേരുകയും ചെയ്തു.
അപ്പോൾ മുറ്റം നിറെ ആളുകൾ നിന്നിരുന്നു; അ
വരിൽ പൊല്ലീസ ഉധ്യോഗസ്ഥന്മാരും വളരെ ഉണ്ടാ
യിരുന്നു. മോഷണം എന്നും, കുലപാതകം എന്നു
മുള്ള വാക്കുകൾ എല്ലാവരും പറയുന്നതും കേട്ടു. എ
ന്നാൽ ചിലർ പറഞ്ഞത, "കൊള്ളാം, ഇവർ ക്രിസ്ത്യാ
നികളും ഇവരുടെ മാൎഗ്ഗം ശുദ്ധമെന്ന പറയുന്നവ
രും ആകുന്നുവല്ലൊ." കൊച്ചൻ വീട്ടിനകത്ത ഓടി
പോയി എന്നാൽ ഞാനൊ, കാൎയ്യത്തിന്റെ പരമാ
ൎത്ഥം മുഴുവൻ അറിഞ്ഞല്ലാതെ ആൾകൂട്ടത്തിൽ ചെ [ 113 ] ന്ന കേറുകയില്ലെന്നവെച്ച പോല്ലീസ്സ ശേവുകരി
ൽ ഒരുത്തനെ വിളിച്ച, ൟ വീട്ടുകാരുടെ മകൻ മു
ങ്ങിചത്തപോയി എന്ന കേട്ടത സത്യം തന്നെയൊ?
എന്ന ചോദിച്ചു. അതിന്ന അവൻ ഉത്തരമായിട്ട
ഉവ്വ മദാമ്മെ! അത സത്യം തന്നെ; ശവം അകത്ത
കിടപ്പുൺറ്റ. യോസേഫ എന്ന പേരായ ൟ ബാ
ല്യക്കാരനും ഒരു അജ്ഞാനിയും കൂടെ ഇന്നലെ രാ
ത്രിയിൽ സത്യ നാഥൻ ഉപദേശിയുടെ വീട്ടിന്റെ
ചുവര ഇടിച്ച, അകത്ത കേറി ആയാളുടെ ഭാൎയ്യയു
ടെ ആഭരണങ്ങൾ മോഷ്ടിപ്പാൻ ഭാവിച്ചപ്പോൾ
ആ സ്ത്രീ ഉണരുകയും, അത കണ്ട അവരിൽ ഒരു
ത്തൻ അവളുടെ വിലാപ്പുറത്ത കുത്തി, ഉപദേശി
അവളുടെ നിലവിളി കേട്ട ഉണരുകയാൽ കള്ളന്മാ
ർ അത കണ്ട അക്ഷണംതന്നെ ഓടി പൊയ്ക്കള
ഞ്ഞു. ഉപദേശി അവരുടെ പുറകെ ചെന്നു എന്ന
വരികിലും, അന്ന രാത്രി ഇരിട്ടും മഞ്നും ആയിരു
ന്നതിനാൽ അവരുടെ കാലോശകേട്ടതല്ലാതെ അ
വരെ കാണ്മാൻ വഹിയാഞ്ഞു എന്നും, ഉടനടി വെ
ള്ളം തെറിക്കയാൽ അവർ വലിയ കുളത്തിന്റെ അ
രികഹ്ത ആയിരുന്നു എന്ന അറിഞ്ഞപ്രകാരവും ഉ
പദേശി പറഞ്ഞു. യോസേഫ മുമ്പെ ഓടിചെന്ന
കുളത്തിൽ വീണുകളഞ്ഞ്. അവന്റെ നെറ്റിയിൽ
ഒരു വലിയ മുറിവ കാണ്മാനുള്ളതകൊണ്ട കല്പടമേ
ൽ വീണ മരവിച്ചപോയി എന്ന ഞങ്ങൾ ഊഹി
ച്ചിരിക്കുന്നു. അങ്ങിനെയല്ലെങ്കിൽ അവൻ നീന്തി
ന സമൎത്ഥൻ ആകകൊണ്ട കുടിച്ച ചാകുന്നതിന
ഇടയില്ല. മറ്റെ കള്ളൻ പുറകോട്ട ഇടറി വീഴുകയാ
ൽ ഉപദേശി അവനെ പിടികൂടി, അപ്പോൾ ഞങ്ങ
ൾ ചെന്ന അവനെ പിടിച്ച കെട്ടുകയ്ം ചെയ്തു.
യോസേഫിന്റെ ശവം ഇന്ന കാലത്ത മാത്രമെ ക
ണ്ടുള്ളു: ഇങ്ങിനെയുള്ള മോഷണകാൎയ്യങ്ങളിൽ അ [ 114 ] വൻ ഏൎപ്പെട്ടിരുന്ന വിവരം അവന്റെ അമ്മയപ്പ
ന്മാർ അറിഞ്ഞിട്ടില്ല എന്ന അവർ പറയുന്നു എന്നാ
ൽ എങ്ങിനെ ആയാാലും അവർ അധികാരിയുടെ
അടുക്കൽ പോയെകഴിവു. ഉപദേശിയുടെ ഭാൎയ്യ ച
ത്തപോകുമെന്നതന്നെ തോന്നുന്നു; അവളെ കുത്തി
യത ആയിരുന്നു എന്ന ഡാണാവിൽ
കിടക്കുന്ന കള്ളൻ പറയുന്നു. എന്നാൽ എന്റെ അ
ഭിപ്രായം അങ്ങിനെയല്ല അത അവന്തന്നെ ചെ
യ്തതായിരിക്കെണം; എന്തെന്നാൽ യോസേഫ തു
ലോം ചെറുപ്പമാകയാൽ ഇങ്ങിനെയുള്ള കാൎയ്യം ചെ
യ്ത ശീലമ്പോരാ: ഇവനൊ മുമ്പൊരിക്കൽ ഒരു സം
ഗതിവശാൽ അഞ്ചവൎഷം ഡാണാവിൽ കിടന്ന
കൊടിയ ചണ്ഡാലൻ ആകുന്നു: ഇതുവരെയും അ
വൻ നല്ല മൎയ്യാദ പഠിക്കാഞ്ഞതിനാൽ ഇത്തവണ
അവനെ തൂക്കുന്നതിന ഉത്തരവ ആകുമെന്ന തോ
ന്നുന്നു. എന്നാൽ അധികാരി ഇവിടെ ഇല്ലാത്തത
കോണ്ട ഇത ഒരു തക്കം എന്ന കള്ളന്മാർ വിചാരി
ച്ചു: എന്തകൊണ്ടെന്നാൽ അദ്ദേഹം ഇവിടെ ഉ
ണ്ടായിരുന്നു എങ്കിൽ, ഇവിടെനിന്ന അഞ്ഞൂര നാ
ഴിക ദൂരെയുണ്ടാകുന്ന മോഷണംകൂടെ തന്റെ ശ
യനമുറിയിൽ ഇരുന്ന കണ്ടുപിടിക്കുന്നതിന ബു
ദ്ധി ഒണ്ടെന്ന അവർ നല്ലവണ്ണം അറിഞ്ഞു. വേ
റൊരു സമയത്തായിരുന്നു എങ്കിൽ അവന്റെ ൟ
സ്തുത്യവാക്ക കേട്ട ഞാൻ ചിരിച്ചേനെ. എന്നാൽ
അപ്പോൾ ഞാൻ ബഹു ദുഃഖത്തോടെ ഇരുന്നതി
നാൽ ചിരിക്കാതെ, സായ്പ ഇവിടെ ഇല്ലാത്തതകൊ
ണ്ട ഇനിക്ക ബഹു ദുഃഖംതോന്നുന്നു; വരുമ്പോൾ
ൟ വിവരം കേട്ട മനസ്താപമായിരിക്കും എന്ന ഞാ
ൻ പറഞ്ഞതെയുള്ളൂ. ശേഷം പേരോട ചോദിച്ചാറെ
ൟ ശേവുകൻ പറഞ്ഞത ശരിതന്നെ എന്ന അറി
ഞ്ഞു. കോരുണ ഉച്ചത്തിൽ നിലവിളിച്ചത ഇനിക്ക [ 115 ] വെളിയിൽ കേൾക്കായിരുന്നു; അവൾ വിഷാദിച്ചി
രിക്കയാൽ അവളുടെ മുഖത്ത നോക്കുന്നതിന ഇനി
ക്ക ബഹു ദുഃഖമായിരുന്നു എന്ന വായനക്കാൎക്ക അ
റിയാമല്ലൊ. ൟ ആപത്ത ഉണ്ടായത ഒരു വൎഷം മു
മ്പെ ആയിരുന്നു എങ്കിൽ എല്ലാ തള്ളമാരെയും പോ
ലെ അവളും തന്റെ മകൻ ചത്തപോയി എന്ന ഓ
ൎത്ത ദുഃഖിക്ക്കുമായിരുന്നു; അത തന്നെയുമല്ല ഒരു ക
ള്ളന്ന അല്ലെങ്കിൽ പക്ഷെ ഒരു കുലപാതകന്ന ത
ള്ളയായിരിക്കുന്നത മാനഹാനിയെന്നും വിചാരി
ക്കുമായിരുന്നു: അവനെ സന്മാൎഗ്ഗശീലമായി വള
ൎത്താഞ്ഞത അവളുടെ കുറ്റമായിരുന്നു എന്ന വിചാ
രിച്ചും അവന്റെ അഴിവില്ലാത്ത ആത്മാവിന്റെ
നാശത്തെ വിചാരിച്ചും മനൊചഞ്ചലം കാണുമയി
ല്ലായിരുന്നേനെ. എന്നാൽ കുറെമുമ്പെ മാൎഗ്ഗത്തെ
കുറിച്ച തെളിവായിട്ടുള്ള അറിവ അവൾക്ക ഉണ്ടാ
യതിനാൽ പുതുവാൎച്ചയായി ഉണരപ്പെട്ട അവളു
ടെ എമനസ്സാക്ഷി അവളെ കുറ്റപ്പെടുത്തിയതകൊ
ണ്ട ഞാൻ അകത്തോട്ട കേറിചെന്ന ഉടനെ അവ
ൾ ഉച്ചത്തിൽ നിലവിളിക്കുന്നതിനെ കേട്ടാറെ അ
വളുടെ ആധികൊണ്ട അവൾക്ക ഭ്രാന്ത പിടിച്ചു എ
ന്ന ഇനിക്ക തോന്നിപ്പോയി. അവൾ നിലവിളിച്ച
പറഞ്ഞത എന്തെന്നാൽ, അവൻ കുലപാതകൻ എ
ന്ന പറഞ്ഞത ആര? ഇല്ല, ഇല്ല, അവനല്ല കുല
പാതകൻ ഞാൻ തന്നെ കുലപാതകി; എന്നെ അ
ധികാരിയുടെ അടുക്കൽ കൊണ്ടുപോയി കുറ്റം ധരി
പ്പിച്ച തൂക്കിക്കട്ടെ: ദൈവം എന്നെ നരകത്തിൽ ത
ള്ളി കുലപാതകന്റെ ശിക്ഷ എന്നെ ഏല്പിച്ചാൽ
അതിന ഞാൻ പാത്രമാകുന്നു. അയ്യൊ! അയ്യൊ! ത
ള്ളയായ ഞാൻ തന്നെ എന്റെ കുഞ്ഞിനെ കൊന്നു
വല്ലൊ; അവനെ ദൈവമഹത്വത്തിനായിട്ട വള
ൎത്താഞ്ഞതിനാൽ അവന്റെ ശരീരത്തെയും ആത്മാ [ 116 ] വിനെയും ഞാൻ നശിപ്പിച്ചുവല്ലൊ. അവൻ ശാ
ബതദിവസത്തെ ലംഘിക്കുന്നതിനും അവന്റെ ഉ
ള്ളിൽ കോപവും ദ്രവ്യാഗ്രഹവും വളൎന്ന വേരുന്നയ്ക്കു
ന്നതിനും ഞാൻ സമ്മതിച്ചുവല്ലൊ; അവൻ ഇനി
ക്കുള്ളത മോഷ്ടിക്കുന്നതിനും അവന്റെ അനുജനെ
ഞെരുക്കുന്നതിനും ഞാൻ സമ്മതിച്ചത കൂടാതെ ചൂ
തകളി മുതലായ ലീലകൾ ദൈവകല്പനക്ക വി
രോധമാകുന്നു എന്ന അവനോട ഒരിക്കല്പോലും
പറഞ്ഞ കേൾപ്പിക്കാതെ ആ കളിവകെക്ക പണ
വും ഞാൻ അനുവദിച്ച കൊടുത്തുവല്ലൊ: ഇവ എ
ല്ലാം അവനോടുള്ള വാത്സല്യംകൊണ്ടല്ലോ ഞാൻ
ചെയ്തത. ഹാ! അത ഇപ്പോൾ എത്ര പരിഹാസമാ
യി തീൎന്നിരിക്കുന്നു! ആ വാത്സല്യം കൊണ്ട എന്റെ
കുഞ്ഞിനെ ഞാൻ നശിപ്പിച്ചതിനാൽ ഇനിക്ക ഹാ
കഷ്ടം! എന്റെ സമന്മാരുടെ മുഖത്ത നോക്കുകയും
പ്രാൎത്ഥനയിൽ എന്റെ ഹൃദയത്തെ ദൈവത്തിങ്ക
ലേക്ക ഉയൎത്തുകയും ചെയ്യുന്നത എങ്ങിനെ? ഹാ!
ഞാൻ എന്ത ചെയ്യേണ്ടു? ജീവിച്ചിരിക്കുന്നതിന ഇ
നിക്ക മനസ്സില്ല. മരിക്കുന്നതിന ഇനിക്ക ഭയവുമാ
കുന്നു: എന്തെന്നാൽ ഇനിയത്തെ ലോകത്തിൽ എ
ന്റെ മകനെ ഞാൻ കാണുമ്പോൾ അവൻ എന്നെ
കുറ്റംവിധിക്കും. കൎത്താവേ! നിന്റെ സന്നിധിയി
ൽനിന്ന ഞാൻ എടിടേക്ക പോകേണ്ടു? ഇങ്ങിനെ
പറഞ്ഞശേഷം അവൾ അവളുടെ ഇളയമകനെ
നോക്കി അവനോട, കൊച്ചുചെറുക്കാ, നിന്റെ ജ്യേ
ഷ്ടന്റെ ആത്മാവിനെ നശിപ്പിച്ചപ്രകാരം നി
ന്റെ ആത്മാവിനെ നശിപ്പിക്കയില്ല; നിന്റെ ആ
ത്മാവിനെയും നശിപ്പിപ്പാൻ ഞാൻ ആരംഭിച്ച
പ്പോൾ എന്റെ കണ്ണുകൾ തുറക്കപ്പെട്ടു. നിന്നെ
നീതിയുടെ വഴിയിൽ നടത്തുന്നതിന ഇനിക്ക ത്രാ
ണിയില്ലാത്തതിനാൽ മദാമ്മവശം നിന്നെ ഏല്പി [ 117 ] ച്ചിരിക്കുന്നു: നല്ലത ഇന്നത എന്ന അവർ നിന്നെ
പഠിപ്പിക്കും: അവൎക്ക മകനായിരിക്ക. ഞാനൊ പൈ
തങ്ങളെ വളൎത്തുവാൻ യോഗ്യതയുള്ളവളല്ല എന്നെ
പറഞ്ഞിട്ട, ആ ശവത്തിന്റെ നേരെ തിരിഞ്ഞ അ
തിനെ ചുംബിച്ച, അതിന്റെ മുഖത്ത തടവി പറ
ഞ്ഞത എന്തെന്നാൽ, ഏതൊരു തള്ളെക്കും അശുദ്ധ
പ്പെടാത്ത ഒരു ശിശു ഉണ്ടായി, ആ ശിശു അവളു
ടെ മടിയിൽ ഇരുന്ന ചാകുന്നുണ്ടായിരുന്നാൽ, അ
വളുടെ അടുക്കൽ പോയി അവൾക്ക സന്തോഷം
സന്തോഷം എന്ന പറക; അവൾ ആ ശിശുവി
ന്റെ ശവത്തെ കുളിപ്പിച്ച എണ്ണ പൂശി പുഷ്പാല
ങ്കാരം ചെയ്യുമ്പോൾ അവൾ അവളുടെ കിഞ്ഞിനെ
ഒരു കല്ല്യാണ വിരുന്നുന്ന ചമയിക്കുമ്പോഴത്തെ
പോലെ സന്തോഷിപ്പാൻ അവളോട പറക: അവ
ളുടെ സ്നേഹിതന്മാർ ആ ശവത്തെ സംസ്കാരത്തി
ന്ന കൊണ്ടുപോകുമ്പോൾ ആ ഘോഷയാത്രയുടെ
പുറകെ അവൾ കൂടെ ചെന്ന ആ ശവത്തെ അതി
ന്റെ വിശ്രമസ്ഥലമാകുന്ന ശവക്കുഴിയിൽ ഇറക്കു
ന്നത കണ്ട മന്ദസ്മിതം ച്യ്കെ വേണ്ടു എന്ന അ
വളോട പറക. എന്തെന്നാൽ അവളുടെ പൈതൽ
പോരാട്ടം എല്ലാം തികെച്ച, ദൈവത്തിന്റെ സ്വൎണ്ണ
മാളികയിം വാസംചെയ്യുന്നു. എന്നാൽ അവൾക്ക
ദുഃഖം കാണെണമെന്നുണ്ടെങ്കിൽ എന്റെ അടുക്ക
ൽ വരട്ടെ. ഹാ! എന്മകനെ നീ എവിടെ? നിന്റെ
ആത്മാവിനെ നശിപ്പിച്ചത ആര? അത നിന്റെ
അമ്മയായ ഞാന്തന്നെ, ഞാൻ തന്നെ. പിന്നെ
കോരുണക്ക ദുഃഖം സഹിയല്ലാഞ്ഞിട്ട ബോധക്ഷ
യമായി അവൾ നിലത്ത വീണു. അപ്പോൾ എല്ലാ
വരും മൌനമായിരുന്നു; തള്ളമാരുടെ എല്ലാവരുടെ
യും കണ്ണുകളിൽ കണ്ണുനീര നിറഞ്ഞു. തന്തമാരൊ
ക്കെ ആകാശത്തിലേക്ക കണ്ണ ഉരൎത്തുകയു ചെയ്തു [ 118 ] അശുദ്ധിയുടെ ഫലങ്ങളും പാപത്തിൻ വഴികളുമാ
യ അത്യന്ത അരിഷ്ടത അപ്പോൾ തെളിവായി. അ
ത എല്ലാവൎക്കും ഭയങ്കരമായ ഒരു പാഠം ആയിരു
ന്നു. അതുവരെയും എല്ലാവരും മൌനമായിരുന്നു
എങ്കിലും അപ്പോൾ ആ മരിച്ചുപോയ ഭാഗ്യഹീന
നായ ചെറുക്കന്റെ അപ്പൻ ഒരു ദീൎഘശ്വാസമിട്ടു.
അവൻ തലെദിവസി രാത്രിയിൽ എങ്ങും പോകാ
തെ വീട്ടിൽതന്നെ സുബോധത്തോടെ പാൎക്കയാ
യിരുന്നു. അത വിചാരിക്കുമ്പോൾ അവന്റെ കുറ്റ
ത്തിന്റെ പൂൎണ്ണശിക്ഷ അവന്തന്നെ അറിയത്ത
ക്കവിധത്തിൽ അവനെ ആക്കുന്നതിന ദൈവം
നിശ്ചയിച്ചിരുന്നു എന്ന തോന്നുന്നു. എന്നാൽ അ
വന്റെ കഠിനഹൃദയം അവന്റെ ഭാൎയ്യയുടെ ഹൃദ
യമ്പോലെ അല്ലാഞ്ഞതിനാൽ ൟ സംഗതിയാൽ
ദൈവം പഠിപ്പിച്ച പാഠംകൊണ്ട അവന്റെ ഹൃദ
യത്തിൽ പശ്ചാത്താപം തോന്നിയില്ല. അവൻ സ്വ
ഭാവപ്രകാരം ദുഃഖിച്ച കരഞ്ഞതല്ലാതെ ഇതിൽനി
ന്ന കോരുണ പഠിച്ചപാഠം അവൻ പ്ഠിഹ്ചില്ല. അ
വൻ അവളെ നിലത്തിൽനിന്ന താങ്ങി പൊക്കിയ
പ്പോൾ അവൾക്ക സുബോധം വരുന്നതിനായിട്ട
ഞാൻ അവളുടെമേൽ വച്ചവെള്ളം തളിക്കയും എ
ന്റെ മൂക്കിൽ വലിക്കുന്ന മരുന്നകുപ്പി അവളുടെ
മൂക്കിൽ പിടിക്കയും ചെയ്തു. അപ്പോൾ അവൻ
കോരുണയോട മന്ത്രിച്ചതെന്തെന്നാൽ, കോരുണ
യെ! നീ പറഞ്ഞത ബഹു നുദ്ധിഹീനതയായി
പ്പോയി: ശേഷം പേരുടെ മക്കൾ കുടിച്ച ചാകുന്നത
പോലെ മാത്രമെ നമ്മുടെ മകനും ചെത്തുള്ളു. അത
ദൈവത്തിന്റെ ഹിതമാകയാൽ നമുക്ക അതിന്ന
നിൎവ്വഹമില്ല എന്ന പറഞ്ഞ ഉടനെ അവ്ല് ഒരു
ക്ഷീണസ്വരത്തിൽ പറഞ്ഞതാവിത, ൟ ഇടയി
ൽ ഞാൻ വേദപുസ്തകം വായിച്ചതപോലെ നീയും [ 119 ] വായിക്കയും നീതിമാനായ ഏലിയുടെ മക്കൾ വഷ
ളായിപ്പോയാറെ ഏലി അവരെ ശാസിച്ച നന്നാ
ക്കാഞ്ഞതിനാൽ ദൈവം അവന്റെ കുഡുംബത്തെ
അശേഷം നശിപ്പിച്ചവിവരം നീ അറികയും ചെ
യ്തിരുന്നുഎങ്കിൽ ഞാൻ പറഞ്ഞത ബുദ്ധിഹീനത
എന്ന നീ പറകയില്ലാഞ്ഞു. ഞാൻ തന്നെ എന്റെ
ഹൃദയത്തിൽ ഒരു തീകത്തിച്ചിരിക്കുന്നു; അത എന്ന
ന്നേക്കും എരിഞ്ഞെകഴിവു എന്ന പറഞ്ഞപ്പോൾ
ഫുൽമോനി കേറിവന്ന എന്നോട മന്ത്രിച്ചത എ
ന്തെന്നാൽ, ൟ കാൎയ്യത്തിന്റെ വസ്തുത ഇന്നപ്ര
കാരം ഇരിക്കുന്നു എന്ന ഇനിക്ക അറിയാം; എങ്കി
ലും നമ്മുടെ വൃദ്ധസ്നേഹിതയെ തനിച്ച ഇട്ടുകൂടാ:
അവൾ നിത്യത്വത്തിന്റെ വിളുമ്പത്ത ഇരിക്കുന്നു;
നിങ്ങളെ കൊണ്ടുവരുവാനായിട്ട എന്നെ പറഞ്ഞ
യച്ചുമിരിക്കുന്നു. മദാമ്മേ! കോരുണയെ നമ്മോടകൂ
ടെ കൊണ്ടുപോയാൽ പരമായിയുടെ പരിശുദ്ധ
സംഭാഷണംകൊണ്ട അവളുടെ മനസ്സിന്ന ശാന്ത
തയും ഗുണവും ഉണ്ടാകയില്ലയി? എന്നാൽ പര
മായിയുടെ അടുക്കൽ നിങ്ങളുടെ ആയ അലാതെ
പിന്നെ ആരും ഇല്ലാത്തതിനാൽ നമുക്ക ശിഘ്രം
പോയെകഴിവു: ശേഷം പേരൊക്കെയും അവളെ
കുറിച്ച വിചാരിക്കാതെ ൟ ദുൎമ്മരണക്കാൎയ്യത്തിൽ
ഏൎപ്പെട്ടുപോയിരിക്കുന്നു; എന്റെ ഭൎത്താവിനെ പാ
തിരിസായ്പ അവൎകൾ ഇന്നലെ രാത്രിയിൽ ഒരു അ
ടിയെന്തിരജോലിയായിട്ട കൽകത്തായിക്ക അയച്ചി
രിക്കുന്നു എന്ന പറഞ്ഞപ്പോൾ ഇനിക്ക വിസ്മയം
തോന്നീട്ട, എന്റെ ആയ പരമായിയുടെ അടുക്കൽ
ഉണ്ടൊ? അവൾ അവിടെ എപ്പോൾ വന്നു? എന്ന
ചോദിച്ചാറെ, ഫുൽമോനി ഉത്തരമായിട്ട, മദാമ്മെ!
അവൾ വന്നിട്ട അരമണിനേരമായി; അവൾ വ
ന്നതില്പിന്നെ ഇതുവരെയും കഞ്ഞനിലം തണുപ്പു [ 120 ] ള്ള മഴവെള്ളത്തെ വേഗത്തിൽ കുടിക്കുന്നതപോ
ലെ ആ ചാകാറായ ക്രിസ്ത്യാനിയുടെ വായിൽനി
ന്ന വീഴുന്ന വാക്കുകളെ ആഗ്രഹത്തോട കേൾക്ക
യായിർന്നു എന്ന പറഞ്ഞു. കോരുണ അപ്പോൾ
വാവിട്ട കരയാതെ ദുഃഖത്തോടുംകൂടെ കൈകെട്ടിയും
തന്റെ മരിച്ച മകനെ നോക്കിയുംകൊണ്ട ഇരുന്നി
രുന്നു. ഫുൽമോനിയും ഞാനുംകീടെ അവളുടെ ഓരൊ
കൈക്ക പിടിച്ച അവളെയും കൂട്ടികൊണ്ടുപോയി.
ഞങ്ങൾ അവളെ എവിടെ കൊണ്ടുപ്പൊകുന്നു എ
ന്ന ചോദിക്കകൂടെ ചെയ്യാതെ ഞങ്ങൾ പരമായി
യുടെ വീട്ടിൽചെന്ന കേറുന്നതവരെ അവൾ ഞ
ങ്ങളുടെ പുറകേ ഉരികാടാതെ വരികയും ചെയ്തു.
പരമായി എന്നെ കണ്ട ഉടനെ അവളുടെ പതി
വിൻപ്രകാരമുള്ള സന്തോഷഭാവം കാണിച്ച, മദാ
മ്മേ! നിങ്ങൾ എന്റെ മരണം കാണ്മാൻ വരിക
യായിരുന്നൊവൊ? എന്ന ചോദിച്ചതിന്ന ഉത്തരമാ
യിട്ട ഞാൻ അവളോട, ഇനിയും സ്വൎഗ്ഗത്തിൽ ന
മ്മൾ എതിരേൽക്കുന്നതവരെക്ക നിനക്ക സലാംപറ
വാൻ ഞാൻ വിരികയായിരുന്നു എന്ന പറഞ്ഞു. അ
വളുടെ മരണം അടുത്തിരുന്നതിനാൽ അവൾക്ക
അല്പവാക്ക മാത്രമെ പറവാൻ കഴിഞ്ഞുള്ളു; അതും
ഉറക്കെയല്ലാഞ്ഞു. അന്ന കാലത്ത ഉണ്ടായ വൎത്തമാ
നം അവളോട ആരും അറിയിച്ചില്ല: ആ ഭയങ്കര
സംഗതി കേട്ടാൽ അവളുടെ മനസ്സിന്ന ചഞ്ചലം
വരുമെന്ന വിചാരിച്ചിട്ടത്രെ ഫുൽമോനി ആ വി
വരം പറയാഞ്ഞത എന്നാലും അവൾ തത്സമയ
ത്ത കോരുണയോട ഒരു വാക്ക പറയണമെന്ന
ഇനിക്ക വളരെ ആഗ്രഹമായിരുന്നു എങ്കിലും പര
മായി അവളെ അറിയാഞ്ഞതിനാൽ ഞാൻ അവ
ളോട, പരമായി, തന്റെ പാപത്തെകുറിച്ച ബോ
ധം വന്നിരിക്കുന്ന ഒരു സ്ത്രീ ഇവിടെ ഉണ്ട. അവ [ 121 ] ളുടെ പാപത്തെ ദൈവം ക്ഷമിക്കയില്ലെന്ന സന്ദേ
ഹിച്ച ഭയപ്പെടുകയാൽ അവളോട നിന്റെ മരണ
സമയത്തുള്ള ഗുണദോഷം എന്താകുന്നു എന്ന
ചോദിച്ചപ്പോൾ, അവൾ നന്നാ സാഹസംകഴിച്ച
തന്റെ ശബ്ദം ഉയൎത്തി പറഞ്ഞതെന്തെന്നാൽ, നീ
കൎത്താവായ യേശുവിൽ വിശ്വസിക്കമാത്രം ചെയ്താ
ൽ, കുരിശിന്മേൽ ആണികൊണ്ട തറെക്കപ്പെട്ടത
ന്റെ കൈ എടുത്ത നിന്റെ പാപങ്ങൾ ഒക്കെയും
എഴുതപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ ഓൎമ്മപുസ്തക
ത്തിൽനിന്ന അവയെ മായിച്ചുകളയും; ആകയാൽ
ദൈവം ഇനി നിന്റെ പാപങ്ങളെ കാണുകയില്ല:
എന്തെന്നാൽ ക്രിസ്തുവിന്റെ രക്തം അവയെ മൂടി
ക്കളയും. അപ്പോൾ കോരുണ നിരാശയോടുംകൂടെ
പറഞ്ഞെതെന്തെന്നാൽ, യേശു എന്റെ പാപങ്ങൾ
മായിച്ചുകളകയുല്ല; ഞാൻ നരകത്തിൽ പോകെയു
ള്ളു ഇനിക്ക അറിയാം. അതിന്ന ആചാകാറായ സ്ത്രീ
ഉത്തരമായിട്ട ഇല്ല, ഇല്ല, "നിന്റെ പാപങ്ങൾ ക
ടിഞ്ചുവപ്പ ആയിരുന്നാലും അവ ഉറച്ച മഞ്ഞപോ
ലെ വെണ്മയായിരിക്കും; അവ രക്താംബരംപോ
ലെ ചുവപ്പുള്ളവ ആയിരുന്നാലും അവ പഞ്ഞി
പോലെ ആകും" എന്ന പറഞ്ഞു. പിന്നത്തേതിൽ
അവൾ കണ്ണടെച്ചു കുറെനേരം തീരെ അനങ്ങാതെ
കിടന്നു. എന്നാൽ ചിലപ്പോൾ അവൾ യേശുവെ!
നീ എത്രവിലയേറിയവനാകുന്നു! ഹാ! സ്വൎഗ്ഗം എ
ത്ര ഭാഗ്യസ്ഥലം ആകുന്നു, യേശിവെ! നിന്റെ ര
ക്തവും നീതിയുംതന്നെ എന്റെ സൌന്ദൎയ്യവും എ
ന്റെ മഹത്തായിള്ള ഉടുപ്പും ആകുന്നു: ഹേ മരണ
മെ! നിന്റെ മൂൎച്ച എവിടെ? അത എന്നെ കുത്തു
ന്നില്ലല്ലൊ; എന്റെ രക്ഷിതാവ അതിനെ എടുത്ത
കളഞ്ഞു എന്നിങ്ങനെ മന്ത്രിക്കുന്നത ഞങ്ങൾ കേട്ടു.
ൟ നേരം ഒക്കെയും എന്റെ ആയ കരയായിരു [ 122 ] ന്നു. പിന്നെ അവൾ പരമായിയെ ഉണൎത്തുവാൻ
ശ്രമിച്ച പറഞ്ഞതെന്തെന്നാൽ, പരമായിഅമ്മെ!
ഞാൻ പറയുന്നത കേൾക്ക; നിങ്ങൾ മരിക്കുന്നതി
ന മുമെ എന്റെ വാക്കിന്ന ശ്രദ്ധകൊടുക്കെണ
മെ: നിങ്ങളുടെ മരണത്താലെ ഞാൻ ഒരു ക്രിസ്ത്യാ
നി ആയി തീൎന്നിരിക്കുന്നു: ഇപ്പോൾ തന്നെ ഞാൻ
ഒരു ക്രിസ്ത്യാനി ആകുന്നു. പരമായി ൟ വാക്കുക
ളെ കേട്ടായിരിക്കെണം; എന്തെന്നാൽ എന്റെ പി
താവേ! ഞാൻ നിനക്ക സ്തോത്രം ചെയ്യുന്നു എന്ന
അവൾ മുഖപ്രസാദത്തോടുംകൂടെ പറകയുണ്ടായി.
മരണമയക്കം ശീഘ്രത്തിൽ വരികയാൽ അവളുടെ
പഞ്ചെന്ദ്രിയങ്ങൾക്ക ശക്തിക്ഷയം വന്നപോയി
എങ്കിലും അവൾ, ഞാൻ പോകുന്നു; പ്രിയമുള്ള ഫു
ൽമോനീ! എന്റെ തലയെ നിൻ മടൊയിൽ വെക്ക
ട്ടെ; നിന്റെ മേലും, നിന്റെ വീട്ടുകാരുടെ മേലും,
മദാമ്മെ നിങ്ങളുടെമേലും എന്റെ ആശീൎവാദം ഇ
രിക്കുന്നു. കൎത്താവായ യേശുവെ, വരിക, വരിക;
അവന്റെ കോലും വടിയുമായവതന്നെ എന്നെ
ആശ്വസിപ്പിക്കുന്നു. ഹാ! സമാധാനം, സമാധാനം,
മഹത്വം, മഹത്വം എന്നിങ്ങനെ മന്ത്രിക്കുന്നതിനെ
കേട്ടു. ൟ ഒടുക്കത്തെവാക്ക അവളുടെ
വായിൽനി
ന്ന വീണ ഉടനെ അവൾ അവളുടെ കൎത്താവിന്റെ
സന്തോഷത്തിലേക്ക പ്രവേശിക്കയും ചെയ്തു. ശാ
ന്തമായിട്ട കിടക്കുന്ന ആ വശത്തെ ഞാൻ നോക്കി,
അതിൽ കുറെ മുമ്പെ വാസംചെയ്തിരുന്ന ആത്മാവ
സ്വൎഗ്ഗസേനകളുടെ ആരവത്തോടുംകൂടെ വീണ്ടെടു
ക്കപ്പെട്ടവരുടെ വാസസ്ഥലത്ത ഉൾപ്രവേശിച്ച ത
ങ്കകിരീടത്തെ ധരിച്ച അവളുടെ പ്രിയമുള്ള രക്ഷി
താവിന്റെ പാദത്തിങ്കൽ സാഷ്ടാംഗംവീണ വന്ദി
ക്കുന്നതിനെയും കുറിച്ച വിചാരിച്ചപ്പോൾ ഇനി
ക്ക ഒട്ടും കരച്ചിൽ അല്ല, സന്തോഷം അത്രെ ഉണ്ടാ [ 123 ] യിപറഞ്ഞതെന്തെന്നാൽ, "ഞാൻ നീതിമാന്മാരുടെ
മരണമായി മരിക്കട്ടെ; എന്റെ അവസാനവും അ
വളുടേതപോലെ ആകട്ടെ."
പിന്നെ ഫുൽമോനിയും, കോരുണയും, ആയയും,
ഞാനുംകൂടെ മരിച്ചപോയ ഞങ്ങളുടെ സ്നേഹിതിയു
ടെ കിടക്കെക്ക ചിറ്റും മുട്ടുകുത്തി, അന്നെദിനം ഉ
ണ്ടായ മുഖ്യമായ സംഗതികൾ ആയയുടെയും കോ
രുണയുടെയും മനസ്സിൽ പതിഞ്ഞ, അതിനാൽ അ
വർ ആട്ടിൻകുഞ്ഞിനെ സത്യമായി പിന്തുടരുവാൻ
ഇടവരുത്തേണമെന്ന താല്പൎയ്യത്തോടുംകൂടെ ഞാൻ
ചുരുക്കമായി പ്രാൎത്ഥിച്ചു. പരമായിക്ക ദീനമായി കി
ടന്ന സമയത്ത അവളെ കൂടക്കൂടെ വന്ന കാണുക
യും, അന്നെദിവസം കോരുണയുടെ വീട്ടിൽ താമ
സിപ്പാൻ ഇടവരികയും ചെയ്ത പാതിരിസായ്പ അ
പ്പോൾ അവിടെ വരികയും പരമായി ജയസന്തോ
ഷത്തോടുംകൂടെ മഹത്വത്തിൽ പ്രവേശിച്ചവസ്തുത
ഞാൻ ആയാളിനോട പറഞ്ഞ കേൾപ്പിക്കയും ചെ
യ്തു. അപ്പോൾ ആ നല്ലമനുഷ്യൻ സന്തോഷവും
സന്താപവും കൂടെ കലൎന്ന വിധത്തിൽ കരഞ്ഞ പറ
ഞ്ഞതെന്തെന്നാൽ, അതെ അവൾ ഒരു സത്യക്രി
സ്ത്യാനി ആയിരുന്നു, അവളിൽ ഒരു വഞ്ചനയും ഇ
ല്ലാഞ്ഞു. അന്ന രാത്രിയിൽതന്നെ അവളെ ഒരു വി
ശേഷമായ കറുത്ത ശവപ്പെട്ടിയിൽ വെച്ച അടക്കു
കയും ചെയ്തു. അവളെ അടക്കുവാൻ കൊണ്ടുപോ
യപ്പോൾ ആ ഗ്രാമത്തിലുള്ളവർ മിക്കപേരും പാതി
രിസായ്പിന്റെയും എന്റെയും വീട്ടിൽ ഉള്ളവർ എ
ല്ലാവരുംകൂടെ പോയിട്ടുണ്ടായിരുന്നു. കുറെകാലം ക
ഴിഞ്ഞശേഷം എന്റെ ഭൎത്താവ അവളുടെ ശവക്കല്ല
റമേൽ ഒരു വെണ്മട്ടക്കല്ല പതിപ്പിച്ച അതിന്മേൽ അ
വളുടെ പേരും താഴെവരുന്ന വേദവാക്യം കൊ
ത്തി എഴുതിച്ചു. അതായത "ഇപ്രകാരമുള്ള വിശ്വാ [ 124 ] സം ഞാൻ ഇസ്രായേലിലും കണ്ടില്ല. പിന്നെയും
ഞാൻ നിങ്ങളോട പറയുന്നു, പലർ കിഴക്കുനിന്നും
പടിഞ്ഞാറുനിന്നും വന്ന അബ്രഹാമിനോടും ഇസ്‌ഹാ
ക്കിനോടും യാക്കോബിനോടും കൂടെ സ്വൎഗ്ഗരാജ്യത്തി
ൽ ഇരിക്കും എന്നാൽ രാജ്യത്തിന്റെ പുത്രന്മാരൊ പു
റത്ത തള്ളപ്പെടും താനും. "മത്തായി ൮ അ.൧൦ വാ.
൭ാം അദ്ധ്യായം
മുമ്പിലത്തെ അദ്ധ്യായത്തിൽ പറഞ്ഞ കണ്ഠത്വ
മായ സംഗതികൾ കണ്ടതകൊണ്ട കുറെദിവസ
ത്തേക്ക ഇനിക്ക ബഹു സൌഖ്യക്കേടാകയാൽ ഗ്രാ
മത്തിലുള്ള എന്റെ സ്നേഹിതന്മാരെ ചെന്ന കാണ്മാ
ൻ വഹിയായിരുന്നു എങ്കിലും മാൎഗ്ഗകാൎയ്യത്തെകുറി
ച്ച ഞാൻ ആയയുമായിട്ട വളരെ വിശിഷ്ടമായ
സംഭാഷണങ്ങൾ കഴിച്ചു. അവൾ ഏറിയനാളായി
എന്നെ വിശ്വാസത്തോടെ സേവിച്ചതിനാൽ ഇനി
ക്ക അവളോട ബഹു സ്നേഹമായിരുന്നു. എന്നാൽ
ഇപ്പോഴൊ, ഞാൻ വിശ്വസിക്കുന്ന അനുഗ്രഹിക്ക
പ്പെട്ട കൎത്താവിൽതന്നെ അവളും വിശ്വസിക്കയും,
ഞാൻ അനുഭവിപ്പാൻ പോകുന്ന മഹത്തായുള്ള
അവകാശത്തിന അവളും ഓഹരിക്കാരി ആകുവാൻ
പോകുകയും ചെയ്യുന്നു എന്ന കണ്ടതിനാൽ അവളോടു
ള്ള എന്റെ സ്നേഹം മുമ്പിലത്തേതിലും അധികം വ
ൎദ്ധിച്ചു. അവൾ ഒരു ദൂരദേശത്തിൽനിന്ന വന്നവളാ
കയാൽ അപ്പോൾ ഞങ്ങൾ പാൎത്തിരുന്ന ദിക്കിൽ അ
വൾക്ക സംബന്ധക്കാർ ആരുംതന്നെ ഇല്ലാഞ്ഞു. അ
വൾ ഒരു വിധവയും പ്രസവിച്ചിട്ടില്ലാത്തവളും ആ
യൊരുന്നു; അതകൊണ്ട പരമായിയെപോലെ ഏറി
യനാൾ സ്നേഹിച്ചുവന്ന സ്നേഹിതന്മാരെ വിട്ട പി
രിയെണമല്ലൊ എന്നുള്ള ദുഃഖം അവൾക്ക വിചാരി [ 125 ] പ്പാൻ ഇല്ലായിരുന്നു. എന്നാലും അവളുടെ മനസ്സി
ൽ വളരെ പോരാട്ടം ഉണ്ടായതില്പിന്നെ മാത്രമെ
അവളുടെ സ്വജാതി ഉപേക്ഷിപ്പാൻ അവൾക്ക മ
നസ്സ വന്നുള്ളു. ആ കാൎയ്യം ഉടനടി ചെയ്യാതെ കു
റെ താമസിച്ച നന്നാ വിചാരിച്ചിട്ടമാത്രമെ ഖണ്ഡി
ക്കാവു എന്ന ഞാൻ ഗുണദോഷം പറഞ്ഞതകൊ
ണ്ട വിശേഷാലും. അവൾ ക്രിസ്ത്യാനി ആകുന്നതി
ന മനസ്സ വെച്ച നാൾ മുതൽ കൂട്ടിവായന പഠിപ്പാ
ൻ ശ്രമിച്ച തുടങ്ങി. ഒരു ദിവസി ഉച്ചകഴിഞ്ഞ സമ
യത്ത അവൾ എന്റെ അരികെ ഇരുന്നുംകൊണ്ട
മുമ്മൂന്ന അക്ഷരം കൂട്ടിവായിക്കുമ്പോൾ ഞാൻ അ
വളോട ആയയെ! നീ ക്രിസ്ത്യാനി ആകുന്നതിന
ആദ്യം മനസ്സവെച്ച കാരണം എന്തെന്ന ചോദി
ച്ചു. അതിന്ന അവൾ ഉത്തരം പറഞ്ഞതെന്തെന്നാ
ൽ, മദാമ്മേ! ഫുൽമോനിയുടെ മക്കളുടെ നല്ല നട
പ്പും പ്രത്യേകമായിട്ട അവർ പൈതങ്ങൾ ആയിരു
ന്നിട്ടും മാൎഗ്ഗകാൎയ്യങ്ങളിൽ അവൎക്കുണ്ടായിരുന്ന താ
ല്പൎയ്യവും വിചാരിച്ചതിനാൽ അത്രെ. അവർ ഏതെ
ങ്കിലും ഒരു അല്പകുറ്റം ചെയ്യുമ്പോൾ അതിനെകുറി
ച്ച അധികമായി ദുഃഖിക്കയും, അത ദൈവത്തിന
കോപം ആകുന്നു എന്നവെച്ച ഭയപ്പെടുകയും ചെ
യ്തത കണ്ടാറെ, കാൎയ്യം അങ്ങിനെയെങ്കിൽ ദൈവ
കല്പനയെ എല്ലാം നാൾതോറും ലംഘിക്കുന്ന ൟ പാ
പിയായ ഇനിക്ക എന്ത വന്നേക്കും എന്ന ഞാൻ
വിചാരിപ്പാൻ തുടങ്ങി. ൟ പാപബോധത്തോടും
കൂടെ, എന്റെ പാപം പരിഹരിക്കപ്പെടുന്നില്ലഎങ്കി
ൽ ഞാൻ തീരെ ആശിച്ചുപോകുമെന്നുള്ള വിചാര
വും ഇനിക്ക ഉണ്ടായി. ൟ പാപപരിഹാരത്തെ കു
റിച്ച ഫുൽമോനിയുടെ മക്കൾ പലപ്പോഴും എന്നോ
ട പറകയുണ്ടായി. യേശുവിന്റെ സ്നേഹത്തെകുറി
ച്ച ഞാൻ അവരോട ചോദിച്ചറികയും, അവർ പേ [ 126 ] ദവാക്യങ്ങളെയും ജ്ഞാനപ്പാട്ടുകളേയും എന്നെ വാ
യിച്ച കേൾപ്പിക്കയും ചെയ്തതിനാൽ ക്രമംകൊണ്ട
ആ രക്ഷിതാവിനോട ഇനിക്കും സ്നേഹം ഉണ്ടായി
തുടങ്ങി: എങ്കിലും അവന്റെ മരണം കൊണ്ട പാപി
ക്ക രക്ഷയുണ്ടാകുന്നത എങ്ങിനെ എന്നുള്ള പൂൎണ്ണ
അറിവ ഇനിക്ക ഇല്ലാഞ്ഞു. എന്നാൽ പരമായി ത
ന്റെ മരണസമയത്ത അതിനെ കുറിച്ച കോരുണ
യോട വിസ്തരിച്ച പറഞ്ഞത കേട്ടപ്പോൾ ക്രിസ്തുവി
ന്റെ രക്തംമൂലം പാപിയുടെ പാപം ക്ഷമിക്കപ്പെ
ടുകയും അവൻ ദൈവസന്നിധിയിൽ നീതമാനാ
യി എണ്ണപ്പെടുകയും ചെയ്യുന്നു എന്ന ഞാൻ അറി
ഞ്ഞു. ഇനിയും ഇത്രവലിയ രക്ഷയെകുറിച്ച ഉപേ
ക്ഷ വിചാരിച്ചകൂടാ എന്ന അപ്പോൾ ഇനിക്ക തോ
ന്നി. യേശുവിന്റെ രക്തം ഒലിക്കുന്ന കൈ ദൈവ
ത്തിന്റെ ഓൎമ്മപുസ്തകത്തിൽനിന്ന പാപങ്ങളെ മാ
യിച്ചകളയുന്നു എന്ന പരമായി പറഞ്ഞ സദൃശവാ
ക്ക ബഹു വിശേഷമായിരുന്നു. അത ഹഹു വി
ശേഷം ആയിരുന്നു എന്ന ഇനിക്കും അപ്പോൾ
തോന്നി. ഹാ! പരമായി ഇത പറഞ്ഞപ്പോൾ അ
വളുടെ പാപങ്ങൾ ഇങ്ങിനെ മായിക്കപ്പെട്ടിരിക്കു
ന്നു എന്ന അവൾക്ക എത്ര നിശ്ചയമുണ്ടായിരുന്നു
എന്ന ഞാൻ പറഞ്ഞു. ആ മരണം പ്രാപിച്ച ശു
ദ്ധസ്ത്രീയുടെ പേര കേട്ടൗടനെ ആയ കണ്ണുനീരൊ
ഴുക്കി പറഞ്ഞതെന്തെന്നാൽ, മദാമ്മേ! നമ്മൾ അ
വളുമായിട്ട രണ്ട പ്രാവശ്യം അണ്ട സംസാരിച്ചത
പലപ്പോഴും ഞാൻ ഓൎക്ക്കുന്നുണ്ട: ഹാ! ക്രിസ്ത്യാനി
സ്ത്രീകൾ ഒക്കെയും പരമായിയെയും ഫുൽമോനി
യേയും പോലെ ആയിരുന്നെങ്കിൽ, ഹിന്ദുമാൎഗ്ഗക്കാ
രും മഹമ്മദക്കാരും എല്ലാം ക്രിസ്ത്യാനികളായിതീൎന്നേ
നെ. ഇങ്ങിനെ ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കു
മ്പോൾ, ആരാണ്ടൊ വന്ന ആയയെ വിളിച്ചു: അ [ 127 ] ത സത്യബോധിനി എന്ന അറിഞ്ഞിട്ട, അവളോട
അകത്ത വരുവാൻ പറഞ്ഞപ്പോൾ അവൾ കേറിവ
ന്ന മദാമ്മേ! ഞങ്ങൾ പള്ളിക്കൂടത്തിൽനിന്ന വരു
ന്ന വഴിയിൽ ഇവിടെ കേറി നിങ്ങൾക്ക സൌഖ്യം
ഉണ്ടൊ എന്ന ആയയോട ചോദിക്കെണമെന്ന അ
മ്മ പറഞ്ഞയച്ചു. അതിന്ന ഞാൻ ഉത്തരമായിട്ട, എ
ന്റെ കൊച്ചുപെണ്ണെ ഇനിക്ക സൌഖ്യം ഉണ്ട: അ
തിനാൽ നിങ്ങൾ ഇവിടെ കുറെ താമസിക്കെ വേ
ണ്ടി: ശുദ്ധനും അകത്ത വരുവാൻ പറക എന്ന
പറഞ്ഞു. ഉടനെ ശുദ്ധൻ കേറിവന്ന അവന്റെ
പതിവിൻപ്രകാരം ആചാരത്തോട സലാം തന്നു.
അവർ രണ്ടപേരും എന്റെ വലിയ മുഖക്കണ്ണാടി
കണ്ട, അത മുമ്പെ കണ്ടിട്ടില്ലാത്ത ഒരു വസ്തുവാക
യാൽ വിസ്മയം തോന്നിപ്പോയി. സത്യ ബോധിനി
സന്തോഷംകൊണ്ട കൈ കൊട്ടി പറഞ്ഞതെന്തെ
ന്നാൽ, ഞാൻ ഇവിടെ ഒരു മുഖഛായയുള്ള രണ്ട
ആയമാരെയും രണ്ട മദാമ്മമാരെയും കണ്ടു എന്ന
അമ്മയോട പറയും; അതിന്റെ സാരം അവർ ഗ്ര
ഹിക്കയുമില്ല. പിന്നെ എന്റെ ഉടുപ്പമേശമേൽ
സൌരഭ്യക്കുപ്പികൾ കണ്ട അവർ അത്ഭുതപ്പെട്ടു. ആ
തൈലങ്ങളുടെ വാസന മണക്കുന്നതിന ഞാൻ അ
വരോട പറഞ്ഞ അവയിൽ ഔഡകൊലൊൻ എ
ന്ന പേരുള്ള തൈലത്തിൽ കുറെ അവരുടെ ഉടുപ്പി
ന്മേൽ തളിച്ചപ്പോൾ അവർ നന്നാ പ്രസാദിച്ചു:
എങ്കിലും അവൈടെ കണ്ടതിൽ ഒന്നിനെയും ആഗ്ര
ഹിക്കയെങ്കിലും തൊടുകയെങ്കിലും ചെയ്തില്ല. അ
പ്പോൾ ഞാൻ ദീനക്കാരി എന്ന ശുദ്ധൻ ഓൎത്തിട്ട,
മദാമ്മേ! നിങ്ങളെ അസഹ്യപ്പെടുത്താതെ ഞങ്ങൾ
പോകുന്നു എന്ന പറഞ്ഞത കേട്ട ഞാൻ സന്തോ
ഷിച്ച അവനോട നിങ്ങൾ പോകെണ്ടാ; കുറെ നേ
രം കൂടെ ഇരുന്ന ഇന്ന നിങ്ങൾ പള്ളിക്കൂടത്തിൽ [ 128 ] പഠിച്ച പാഠം ചൊല്ലി കേൾപ്പിക്ക എന്ന പറഞ്ഞ
പ്പോൾ സത്യബോധിനി ഉത്തരമായിട്ട, ഒരു ഞായ
റാഴ്ച ഞങ്ങൾ പഠിക്കുന്ന വേദവാക്യങ്ങളെ കേൾ
ക്കുന്നതിന വരാമെന്ന കുറെ നാൾ മുമ്പെ നിങ്ങൾ
പറഞ്ഞത ഓൎക്കുന്നുണ്ടൊ? ഇതുവരെയും വരായ്കയാ
ൽ കഴിഞ്ഞ ഞായറാഴ്ച ഞങ്ങൾ പഠിച്ച വിശേഷ
മായ വേദവാക്യങ്ങളെ ഇപ്പോൾ കേൾപ്പാൻ മന
സ്സുണ്ടൊ? എന്ന ചോദിച്ചു. ഉവ്വ്വ ആ വേദവാക്യ
ങ്ങളും, അവയെ കുറിച്ച നിങ്ങളുടെ അപ്പൻ വിസ്ത
രിച്ച പറഞ്ഞതും കേൽപ്പാൻ ഇനിക്ക വളരെ ആ
ഗ്രഹം ഉണ്ടെന്ന പറഞ്ഞു. അപ്പോൾ സത്യബോ
ധിനി ആദ്യം ചൊല്ലേണമെന്ന ചിചാരിച്ചിട്ട
കൈ കട്ടി നിന്നു; ശുദ്ധൻ അത കണ്ട അവന്റെ
കൊച്ചു സഹോദരിയെ ഇഷ്ടപ്പെടുത്തുവാനായിട്ട
മിണ്ടാതെ നിന്നു. പിന്നീട സത്യബോധിനി ചൊ
ല്ലിത്തുടങ്ങിയത എന്തെന്നാൽ "പൈതൽ നടക്കേ
ണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; എന്നാ
ൽ അവൻ വൃദ്ധനാകുമ്പോൾ അതിനെ വിട്ടുമാറുക
യില്ല." "ഭോഷത്വം ഒരു പൈതലിന്റെ ഹൃദയത്തി
ൽ ബന്ധിക്കപ്പെട്ടിരിക്കുന്നു, ശിക്ഷെക്കുള്ള കോൽ
അതിനെ അവനിൽനിന്ന ദൂരത്താക്കും" സുഭാഷി.
൨൨ അ. ൧൫ വാ.
"പൈതങ്ങളെ നിങ്ങളുടെ മാതാപിതാക്കന്മാരോ
ട കൎത്താവിൽ അനുസരിച്ചിരിപ്പിൻ എന്തകൊണ്ടെ
ന്നാൽ ഇത മൎയ്യാദയായിട്ടുള്ളതാകുന്നു." എഫെസി.
൬ അ. ൧ വാ.
"ചെറിയ പൈതങ്ങൾ എന്റെ അടുക്കൽ വരു
വാൻ സമ്മതിപ്പിൻ അവരെ വിരോധിക്കയും അരു
ത; എന്തകൊണ്ടെന്നാൽ ദൈവത്തിനെ രാജ്യം ഇ
പ്രകാരമുള്ളവരുടെ ആകുന്നു." മൎക്കോ. ൧൦ അ.
൧൪ വാ. [ 129 ] സത്യബോധിനി ചൊല്ലി നിറുത്തിയ ഉടനെ അ
വൾ എന്റെ മുഖത്തനോക്കി പറഞ്ഞത എന്തെന്നാ
ൽ ൟ ഒടുക്കത്തെ വാക്യം എല്ലാറ്റിലും വിശേഷമാ
കുന്നു. "പൈതങ്ങൾ എന്റെ അടുക്കൽ വരുവാൻ
സമ്മതിപ്പിൻ" എന്ന യേശു പറഞ്ഞത ബഹു സ്നേ
ഹമല്ലയൊ? ഞാൻ അവനെ അധികമായി സ്നേഹി
ക്കുന്നു. അപ്പോൾ എന്റെയും മനസ്സ ഉരുകി എ
ന്റെ കണ്ണിൽകൂടെ കണ്ണുനീര പൊഴിഞ്ഞു. അവൾ
അത കണ്ട ഉടനെ തന്റെ മുണ്ടിന്റെ വിളുമ്പകൊ
ണ്ട അതിനെ തിടെച്ച കലഞ്ഞു. അപ്പോൾ ശുദ്ധ
ൻ അവളോട, സത്യബോധിനീ! പൈതങ്ങൾ ത
ങ്ങളുടെ മാതാപിതാക്കന്മാരെ അനുസരിച്ചതിന്നാ
യിട്ട ൟ ജന്മത്തില്വെച്ച തന്നെ പ്രതിഫലം ലഭി
ച്ചതിനെക്കുറിച്ച വേദപുസ്തകത്തിൽ നാം വായിച്ച
ദൃഷ്ടാന്തങ്ങൾ മറന്നുപോകരുറ്റെ എന്ന പറഞ്ഞു.
ഉടനെ സത്യബോധിനി പറഞ്ഞത, അവയെ എ
ല്ലാം ഞാൻ ഓൎക്കുന്നില്ല; ഞാൻ തന്നെ കണ്ടുപിടി
ച്ച ദൃഷ്ടാന്തങ്ങൾ രണ്ടും ഞാൻ മറക്കാഞ്ഞതിനാൽ
അവരെ ഞാൻ പറഞ്ഞുകേൾപ്പിക്കാം. ഏതേതെ
ന്നാൽ യോസേഫ തന്റെ പിതാവിന്റെ വാക്ക
അനുസരിച്ച ദോതാനിൽ തന്റെ സഹോദരന്മാരെ
അന്വേഷിച്ച പോയതിനാൽ എജിപ്തദേശത്തിൽ
കൊണ്ടുപോകപ്പെടുകയും അവിടെ ഒരു രാജാവി
നെ പോലെ ആയി തീരുകയും ചെയ്തു. ശാവുലും ത
ന്റെ പിതാവിന്റെ കല്പനപ്രകാരം കാണാതെ
പോയ കഴുതകളെ അന്വേഷിച്ചുപോയി തിരിച്ചുവ
രുന്നതിന മുമ്പെ ഇസ്രയേൽകാരുടെ രാജാവ ആക്ക
പ്പെട്ടു. ൟ ദൃഷ്ടാന്തങ്ങളോട കൂടെ അവൾ പറഞ്ഞ
അൎത്ഥവും കേട്ട ഇനിക്ക ചിരിവന്നപോയതിനാൽ
ഞാൻ അവളോട നീ നിന്റെ മാതാപിതാക്കന്മാരെ
അനുസരിച്ചാൽ ഒരു കൊച്ചുരാജ്ഞി ആകുമെന്നു [ 130 ] ണ്ടൊ? എന്ന മന്ദഹാസത്തോടെ ചോദിച്ചു. അതി
ന്ന അവൾ ഭക്തിയോട ഉത്തരം പറഞ്ഞതെന്തെ
ന്നാൽ, ഇല്ല, ഞാൻ എന്റെ മാതാപിതാക്കന്മാരെ
അനുസരിച്ചാൽ ദൈവം എന്നെ സ്നേഹിക്കും; അ
തിൽ വലിയ ബഹുമാനം ഇനിക്ക വേണ്ടാ. ഇനി
യും ശുദ്ധൻ ചൊല്ലുന്നത കേൾപ്പിൻ: അവൻ എ
ന്നെക്കാൾ നല്ലവണ്ണം ചൊല്ലി കേൾപ്പിക്കും.
അപ്പോൾ ശുദ്ധൻ നല്ല ആദരവോടെ കൈ കെ
ട്ടി പുറകോട്ട മാറിനിന്ന ചൊല്ലിതുടങ്ങിയത എന്തെ
ന്നാൽ "യഹോവായെകുറിച്ചുള്ള ഭയം ജ്ഞാനത്തി
ന്റെ ആരംഭം ആകുന്നു. എന്നാൽ ബുദ്ധിഹീനന്മാ
ർ ജ്ഞാനത്തെയും വിദ്യയെയും നിരസിക്കുന്നു."
സുഭാഷി. ൧ അ. ഗ്ര വാ.
"എന്റെ പുത്രാ, പാപികൾ നിന്നെ വശീകരി
ക്കുന്നു എങ്കിൽ നീ സമ്മതിക്കരുത. എന്റെ പുത്രാ
വഴിയിൽ അവരോട കൂടെ നടക്കരുത, നിന്റെ പാ
ദത്തെ അവരുടെ ഊടുവഴിയിൽനിന്ന വിലക്കി
കൊൾക." സുഭാഷി. ൧ അ. ൧൦, ൧൫ വാ.
"ഭോഷനായ പുത്രൻ തന്റെ പിതാവിന വ്യ
സനവും തന്നെ പ്രസവിച്ചവൾക്ക കൈപ്പും ആ
കുന്നു." സുഭാഷി. ൧൭ അ. ൨൫ വാ.
"ഞാൻ നല്ല ഇടയനാകുന്നു, നല്ല ഇടയൻ ത
ന്റെ ജീവനെ ആടുകൾക്ക വേണ്ടി കൊടുക്കുന്നു;
എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു, അ
ത്രയുമല്ല ഞാൻ അവരെ അറിയുന്നു; അവയും എ
ന്റെ പിന്നാലെ വരുന്നു. വിശേഷിച്ചും ഞാൻ
അവെക്ക നിത്യജീവനെ കൊടുക്കുന്നു, അവ ഒരു
നാളും നശിച്ചുപോകയുമില്ല, ഒരുത്തനും അവയെ
എന്റെ കയ്യിൽനിന്ന പറിച്ചുകളകയുമില്ല. യോഹ
ന്നാൻ. ൧൦ അ, ൧൧, ൨൭, ൧൮.
"ഞാൻ മുന്തിരിങ്ങാവള്ളി ആകുന്നുനിങ്ങൾ കൊ [ 131 ] മ്പുകൾ ആകുന്നു; യാതൊരുത്തൻ എന്നിലും ഞാ
ൻ അവനിലും വസിക്കുന്നുവൊ, അവൻ വളരെ
ഫലം തരുന്നു; അതെന്തകൊണ്ടെന്നാൽ എന്നെകൂടാ
തെ നിങ്ങൾക്ക ഒന്നും ചെയ്വാൻ കഴികയില്ല. യോ
ഹ. ൧൫, ൫.
ശുദ്ധൻ ൟ വാക്യങ്ങളെ ചൊല്ലിതീൎന്നപ്പോൾ
ഞാൻ അവനോട യേശുക്രിസ്തുതന്നെ ഇടയൻ എ
ന്ന വിളിക്കുന്ന കാരണം എന്തെന്ന പറയാമൊ?
എന്ന ചോദിച്ചു. അതിന്ന അവൻ ഉത്തരമായിട്ട,
ഉവ്വ മദാമ്മേ! ഒരു ഇടയൻ തന്റെ ആടുകളെ ഭ
ദ്രമായി സൂക്ഷിക്കുന്നതപോലെ, യേശു തന്റെ ജ
നങ്ങളെ ജാഗ്രതയായിട്ട സൂക്ഷിക്കുന്നതകൊണ്ടാ
കുന്നു. വേദപുസ്തകത്തിലെ ഒരു വാക്യത്തിൽ പി
ശാചിനെ ഗൎജ്ജിക്കുന്ന സിംഹം എന്ന പറഞ്ഞി
രിക്കുന്നു. ഇവന്റെ ശക്തിയിൽനിന്ന യേശു ത
ന്റെ ജനങ്ങളെ രക്ഷിക്കുന്നു. ശക്തി എന്ന പറ
ഞ്ഞത അവന്റെ പരീക്ഷയോട എതൃത്ത നിൽക്കു
ന്നതിന്ന അവരെ സഹായിക്കുന്നു എന്നതന്നെ.
അപ്പോൾ സത്യബോധിനി ഇടയിൽ പറഞ്ഞത
എന്തെന്നാൽ, അപ്പൻ പറഞ്ഞ ആട്ടിങ്കുട്ടിയെ കു
റിച്ച നീ മറന്നപോയി. നല്ല ദയയുള്ള ഇടയൻ
ആട്ടിങ്കുട്ടികൾ തളരുമ്പോൾ അവയെ തന്റെ
തോലിൽ വെച്ചുകൊണ്ട പോകുന്നതപോലെ യേ
ശുവും ചെയ്യുന്നു. "ചെറിയ പൈതങ്ങൾ എന്റെ
അടുക്കൽ വരുവാൻ സമ്മതിപ്പിൻ" എന്ന അവൻ
പറകയും ചെയ്യുന്നു. അപ്പോൾ ഞാൻ ഉത്തരമായി
ട്ട അത ശരിതന്നെ സത്യബോധിനീ: അത തന്നെ
യുമല്ല, യേശു താൻ തന്നെ ഒരു ചെറിയ പൈതൽ
ആയിരുന്നതിനാൽ പൈതങ്ങളുടെ ബലഹീനതക
ളെ എല്ലാം അവന ശരിയായിട്ട അറിയാം. ഇത കേ
ട്ട അവളുടെ ചെറിയ മുഖം സന്തോഷംകൊണ്ട [ 132 ] തെളിഞ്ഞ പറഞ്ഞതെന്തെന്നാൽ അത പരമാൎത്ഥം
തന്നെ. ഞാൻ പ്രാൎത്ഥിക്കുമ്പോൾ ഒക്കെയും ഇതി
നെക്കുറിച്ച വിചാരിക്കുന്നുണ്ട. പുതുതായി പിടിക്ക
പ്പെട്ട ഒരു കടുവായെ കാണുന്നതിനായിട്ട ഞങ്ങ
ളെ ആറ്റിന അക്കരെ കൊണ്ടുപോകാമെന്ന പാ
തിരി സായ്പിന്റെ മദാമ്മ പറകയാൽ അന്ന മഴ
പെയ്യരുതെന്ന ആഗ്രഹിച്ചു; എങ്കിലും മഴ പെയ്യി
ക്കരുതെന്ന ദൈവത്തോട പ്രാൎത്ഥിച്ചാൻ ഞാൻ ഒ
രു ഭോഷിയും ദുഷ്ടയും ആകുന്നു എന്ന ദൈവം
വിചാരിച്ചേക്കും എന്ന ആദ്യം ഞാൻ ഭയന്നു. പി
ന്നീട യേശു. ഒരിക്കൽ ഒരു ചെറുപൈതൽ ആയി
രുന്നതിനാൽ കടുവായെ കാണ്മാൻ ആഗ്രഹിച്ചാ
യിരിക്കും എന്ന വിചാരിച്ചട്ട ഞാൻ അപേക്ഷി
ക്കയും എന്റെ അപേക്ഷപ്രകാരം അന്ന മഴ പെ
യ്യാതിരിക്കയും ചെയ്തു. അപ്പൻ ഇത കേട്ടാറെ അ
ത ശരിയായിപോയി എന്നും "നമ്മുടെ ബലഹീ
നതകളിൽ കൂടെ പരിതപിപ്പാൻ കഴിയാത്ത ഒരു പ്ര
ധാനാചാൎയ്യൻ നമുക്ക ഇല്ല." (എബ്രായ. ൪ ൧൫.)
മുതിൎന്നവരെപോലെ തന്നെ പൈതങ്ങൾക്കും താ
ന്താങ്ങൾക്ക ആവശ്യമുള്ള കാൎയ്യങ്ങളെ അവനോട
ചോദിക്കാമെന്നും പറഞ്ഞു എന്ന ശുദ്ധൻ പറ
ഞ്ഞതിനെ കേട്ട, ഞാൻ അവനോട, ശുദ്ധാ, നി
ന്റെ അപ്പൻ പറഞ്ഞത ശരിതന്നെ. എന്നാൽ
അത വിട. ക്രിസ്തുവിൽ വസിക്കുന്നു എന്നുള്ളതിന
അവൻ അൎത്ഥം പറഞ്ഞത എന്ത? എന്ന ചോദിച്ചു. നാം യേശുവിനെ വിട്ട പിരിയാതെ എപ്പോഴും അ
വനോട അടുത്ത നില്ക്കണമെന്ന തന്നെ എന്ന
ശുദ്ധൻ ഉത്തരം പറഞ്ഞു. നാം യേശുവിനെ വിട്ട
പിരിയാതെ ഇരിക്കുന്നത എന്തിനായിട്ട? എന്ന
ഞാൻ ചോദിച്ചു. അതിന്ന ശുദ്ധൻ ഉത്തരമായി
ട്ട, നാം യേശുവിനെ വിട്ട പിരിഞ്ഞാൽ അവ [ 133 ] ന്റെ കൃപ നമുക്ക ഇല്ലായിരിക്കും. അവന്റെ കൃ
പയില്ലെങ്കിൽ ശുദ്ധമുള്ളവരായിരുന്നുകൂടാ. എന്തെ
ന്നാൽ നമ്മെക്കൊണ്ട ദോഷം ചെയ്യിപ്പിപ്പാനായി
ട്ട സാത്താൻ എപ്പോഴും നമ്മെ പരീക്ഷിക്കുന്നു.
നമ്മുടെ ഹൃദയം ദുഷ്ടതയുള്ളതാകയാൽ യേശു ന
മ്മെ സഹായിക്കുന്നില്ലെങ്കിൽ ദൈവത്തെക്കാൾ അ
ധികം സാത്താനെ പിന്തുടരുന്നതിന നമുക്ക മന
സ്സ വന്നപോകും.
ഇങ്ങിനെ ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്ന
തിനാൽ നേരം പോയത അറിഞ്ഞില്ല. ആ പൈ
തങ്ങളുടെ തള്ള അവരെ അന്വേഷിച്ച കാത്തിരി
ക്കുന്നു എന്ന ഞാനും, അങ്ങിനെതന്നെ പൈത
ങ്ങളും തീരെ മറന്നുപോയി. കുറെ നേരമായപ്പോൾ
ഒരാൾ താഴത്തെ വെറാന്തയിൽ നടക്കുന്ന കാലോ
ശ കേട്ട, അത ആരെന്ന തിരക്കിയപ്പോൾ ഫുൽ
മോനി തന്റെ പൈതങ്ങളെ അന്വേഷിച്ച വരി
കയായിരുന്നു എന്ന അറിഞ്ഞു. പൈതങ്ങൾ എ
ന്നോട സംസാരിക്കയാകുന്നു എന്ന കണ്ടിട്ട അ
വൾക്ക ഒട്ടും അനിഷ്ടം തോന്നിയില്ല. എന്നാൻ അ
വർ എന്നെ അസഹ്യപ്പെടുത്തി എന്റെ സമയം
കളയുന്നു എന്ന വിചാരിച്ചിട്ട മദാമ്മെ! പൈത
ങ്ങൾ ഏറിയ നേരമായൊ നിങ്ങളെ അസഹ്യപ്പെടു
ത്തുന്നതകൊണ്ട അവരെ ഇപ്പൊൾതന്നെ ഞാൻ
വീട്ടിൽ കൊണ്ടുപോകട്ടെ എന്ന പറഞ്ഞു. അതി
ന്ന ഞാൻ ഉത്തരമായിട്ട, അവർ എന്നെ അസ
ഹ്യപ്പെടുത്തീട്ടില്ല; ഞാൻ ദൈവത്തെക്കുറിച്ചും കോ
ക്ഷത്തെക്കുറിച്ചും അവരോട പറകയായിരുന്നു: ക്രി
സ്തുവിന്റെ തൊഴുത്തിലുള്ള കുഞ്ഞാടുകളെ മേയി
ക്കുന്നതിന ശരിയായിട്ട ദൈവത്തിന്ന ഇഷ്ടമായ
വേല മറ്റൊന്നുമില്ല. അപ്പോൾ ആ പൈതങ്ങൾ
ഞാൻ വളൎത്തിയ ഒരു വലിയ ചുവന്ന കിളിയെ [ 134 ] കാണ്മാൻ വെറാന്തയിൽ ഇറങ്ങി പോകയാൽ
ഞാൻ ഫുൽമോനിയോട, നീ ൟ പൈതങ്ങളെ
ദൈവത്തിന്റെ വകെക്കായിട്ട വളൎത്തിയതകൊണ്ട
ദൈവത്തിന്റെ ആശീൎവാദം നിന്റെ മേൽ ഇരി
ക്കും നിശ്ചയം: എന്തെന്നാൽ മാൎഗ്ഗസംബന്ധമായ
കാൎയ്യങ്ങൾ പഠിക്കുന്നതിനും തങ്ങളുടെ സ്വൎഗ്ഗസ്ഥ
നായ് പിതാവിന ഇഷ്ടമുള്ളവയെ ചെയ്യുന്നതിനും
എല്ലായ്പോഴും ശ്രമിപ്പാനും അവൎക്ക ആഗ്രഹമുണ്ടെ
ന്ന തോന്നുന്നു. അപ്പോൾ ഫുൽമോനിയുടെ ഹൃദയം
നന്ദികൊണ്ട നിറഞ്ഞ പറഞ്ഞതാവിത, ശമുയേലി
നെ ചെറുപ്രായംമുതലെ അവന്റെ അമ്മയപ്പന്മാ
ർ ദൈവത്തിനായിട്ട കൊടുക്കയാൽ അവനെയും,
തീമൊഥെയുസ ചെറുപ്രായത്തിൽ തന്നെ വേദപു
സ്തകം പഠിച്ചിരുന്നതകൊണ്ട അവനെയും ദൈവം
അനുഗ്രഹിച്ച വിവരം വായിക്കുമ്പോൾ ഞങ്ങൾ
ദൈവത്തെ സ്തുതിപ്പാനുള്ളവരാകുന്നു. ഞങ്ങൾ ഞ
ങ്ങളുടെ ആശ്രയത്തെ കൎത്താവിൽ വെക്കുകയും ഞ
ങ്ങളുടെ പൈതങ്ങളെ അവനായിട്ട വളൎത്തുന്നതി
ന ഞങ്ങളെ പഠിപ്പിക്കെണമെന്നും ശമുയേലിന്നും
തീമോഥെയുസിന്നും നൽകിയ അനുഗ്രഹത്തെ അവ
ൎക്കും നല്കണമെന്നും ഞങ്ങൾ പ്രാൎത്ഥിക്കയും ചെ
യ്യുന്നു. അതിന്ന ഞാൻ ഉത്തരമായിട്ട ഹുൽമോനീ!
അവൻ നിങ്ങളുടെ ആശെക്ക ഭംഗം വരുത്തുകയി
ല്ല. "എന്നെ സ്നേഹിക്കുന്നവരെ ഞാൻ സ്നേഹിക്കും,"
എന്ന അവൻ അരുളിചെയ്തിരിക്കുന്നു. അവങ്കൽ
ആശ്രയം വെച്ചവരെ അവൻ വെറുതെ വിട്ടയച്ചി
ട്ടുമില്ല. നിന്റെ മക്കളെ നന്നാകുന്നതിനായിട്ട നീ
കഴിക്കയും, നിന്നെപ്പോലെ അവളും ദൈവാനുഗ്ര
ഹത്തിന്നായിട്ട അപേക്ഷിക്കയും ചെയ്തിരുന്നുഎങ്കി
ൽ ഇപ്പോൾ അവളുടെ ഹൃദയത്തിലുള്ള വ്യാകുലം [ 135 ] അവൾക്ക ഉണ്ടാകാഞ്ഞേനെ. കുറഞ്ഞപക്ഷം അവ
ളുടെ മകന്റെ രക്തത്തിൽനിന്ന അവളുടെ സ്വന്ത
ആത്മാവെങ്കിലും ഒഴിഞ്ഞിരിക്കുമായിരുന്നു എന്ന
പറഞ്ഞപ്പോൾ പൈതങ്ങൾ വരികയാൽ ഫുൽമോ
നി വീട്ടിൽ പോകുന്നതിന എഴുനീറ്റു. ഹാ! ൟ സാ
ധുശീലക്കാരിയായ സ്തീയോടും അവളുടെ മക്കളോ
ടും ഞാൻ സംസാരിച്ച ചുരുക്കമായ സംഭാഷണം
എന്റെ ഹൃദയത്തിന്ന എത്ര സന്തോഷമായിരുന്നു:
ആകയാൽ എന്റെ ഹൃദയത്തിൽ ഞാൻ ധ്യാനിച്ച
ത എന്തെന്നാൽ, ഹിന്ദുദേശത്തിൽ ഇങ്ങിനെ ദൈ
വഭക്തിയുള്ള ആളുകളെ കണ്ടത ഇതിനെക്കാൾ ന
ല്ലതായിട്ടുള കാലം വരുമെന്നുള്ളതിന ഒരു അച്ചാ
റ്റം ആകുന്നു. ആകാലത്തിൽ ഒന്ന രണ്ട പേർ മാ
ത്രമല്ല, കൂരിരുളാൽ മൂടപ്പെട്ട ഇന്ദ്യായിലെ കുടിക
ളിൽ അനേകായിരം പേർ ദൈവനാമത്തിൽ വിളി
ക്കും. കൎത്താവേ ഇപ്രകാരമുള്ള കാലത്തെ ശീഘ്രത്തി
ൽ വരുത്തുകയും ൟ അനുഗ്രഹിക്കപ്പെട്ട വേല
യെ നടത്തിന്നതിന നിന്റെ ദാസിയെ ഒരു വി
റകുവെട്ടുകാരിയൊ വെള്ളം കോരുന്നവളൊ ആയി
ട്ടെങ്കിലും ഏൎപ്പെടുത്തിക്കൊള്ളേണമെ.
ഏകദേശം ആറ ആഴ്ച കഴിഞ്ഞപ്പോൾ ഇനിക്ക
മുമ്പിലത്തെ പോലെ നടക്കാറായതിനാൽ ആദ്യംത
ന്നെ ഞാൻ കോരുണയുടെ വീട്ടിൽ പോയാറെ അ
വൾക്ക എന്നെ കണ്ടതകൊണ്ട സന്തോഷമായി
രുന്നു എങ്കിലും മുമ്പിലത്തെ തവണ ഞങ്ങൾ തമ്മി
ൽ കണ്ടപ്പോൾ ഉണ്ടായ കാൎയ്യം ഓൎത്ത അവളുടെ
കണ്ണിൽ കൂടെ കണ്ണുനീർ വന്ന പറഞ്ഞത എന്തെ
ന്നാൽ, മദാമ്മേ! എന്റെ നിൎഭാഗ്യം എത്ര കഠിനം.
ഞാൻ അരിഷ്ടയാകുന്നു. അങ്ങിനെ തന്നെ അവ
ളെ കണ്ടാറെ ബഹു അലസലും പരവശവും ക്ഷീ
ണവും തോന്നി. ആകയാൽ കഴിഞ്ഞ ദുഃഖവൎത്തമാ [ 136 ] നത്തെ കുറിച്ച പറയാതെ ഇരിക്ക തന്നെ നല്ലതെ
ന്ന വിചാരിച്ചിട്ട, ഞാൻ അവളോട കോറുണയെ!
നിനക്ക ഇപ്പോൾ വേണ്ടുന്നത ആത്മഭക്ഷണം
ആകുന്നു: എന്നാൽ നിന്റെ നിൎഭാഗ്യം കട്ടിയാകു
ന്നു എന്ന സങ്കടം പറഞ്ഞുംകൊണ്ട നടന്നാൽ
ആ ഭക്ഷണം കണ്ടുകിട്ടുകയില്ല. അതിനാൽ നീ
നിന്റെ ഹൃദയത്തെ ദൈവവഴികൾക്ക വിരോധ
മായൊ കഠിനപ്പെടുത്തുകെയുള്ളു: നിന്റെ കണ്ണുനീ
രും വൃഥാവായിപോകും. ലോകത്തിൽ ദുഃഖം വരു
ന്നതിനുള്ള കാരണം എന്തെന്ന നിനക്ക പറയാ
മോ/ അതിന്ന അവൾ ഉത്തരമായിട്ട പാപം തന്നെ
അതിന്റെ കാരണം എന്ന പറഞ്ഞു. അതെ ശരിത
ന്നെ; ആകയാൽ ദൂഃഖംതീരുന്നതിനുള്ള വഴി അ
തിന്റെ കാരണമാകുന്ന പാപങ്ങളെ കുറിച്ച ദുഃ
ഖിച്ച കരകയും അവയെ ഉപേക്ഷിക്കയും ചെ
യ്യുന്നത തന്നെ. "ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ, അ
തെന്തകൊണ്ടെന്നാൽ അവർ ആശ്വസിക്കപ്പെ
ടും" എന്ന യേശു പറഞ്ഞിരിക്കുന്നു. മത്തായി. ൫. ൪.
പാപത്തെ കുറിച്ച ദുഃഖിക്കുന്നവർ ഭാഗ്യവാന്മാരെ
ന്ന ആകുന്നു അതിന്റെ അൎത്ഥം. എന്തെന്നാൽ
ഞാൻ മുമ്പൊരിക്കൽ പറഞ്ഞതപോലെ നമ്മുടെ
വ്യാധിയെ നാം അറിഞ്ഞ അതിന്ന തക്കതായിട്ടു
ള്ള ഔഷധം സേവിക്കാതെ ഇരുന്നാൽ ആ രോ
ഗം സൌഖ്യം ആകുകയില്ല, എന്ന ഞാൻ പറഞ്ഞു.
ഉടനെ അവൾ, അത സത്യം തന്നെ എന്നാൽ ഇ
നിക്ക ൟ നിൎഭാഗ്യം ഒക്കെയും വന്നിരിക്കുന്നത
എന്റെ സ്വന്ത കുറ്റം കൊണ്ടല്ല; അവയിൽ മിക്ക
തും എന്റെ ഭൎത്താവിന്റെ കുറ്റം കൊണ്ടത്രെ. ദൃ
ഷ്ടാന്തമായിട്ട, ഇന്നതന്നെ ഭക്ഷണസാധനം വാ
ങ്ങിപ്പാനായിട്ട പണം ഹോദിച്ചുംകൊണ്ട ചാരാ
യകടവരെക്കും അവന്റെ പിന്നാലെ ചെന്നാറെ [ 137 ] അവൻ എന്നെ അധിക്ഷേപം പറഞ്ഞ വിട്ടതെ
യുള്ളു.
അപ്പോൾ ഞാൻ അവളോട, കോറുണെ! അവ
ൻ വീട്ടിൽ വരുമ്പോൾ അവന സന്തോഷം വരു
ത്തുവാൻ ശ്രമിക്ക; എന്നാൽ അവൻ വീട വിട്ട
പോകാതെ താൻ ദേഹണ്ഡിച്ച ഉണ്ടാക്കുന്ന പണം
നിന്റെ കയ്യിൽ തരുമായിരിക്കും എന്ന പറഞ്ഞതി
ന്ന കോരുണ എന്നോട, അത വ്ഹെയ്യേണ്ടുന്നത എ
ങ്ങിനെയെന്ന ഇനിക്ക അറിവാൻ വഹിയാ; എ
ന്നെ ചൊല്ലി നടത്തിന്നതിന വല്ലവരും ഉണ്ടെങ്കി
ൽ കൊള്ളായിരുന്നു എന്ന പറജയാൽ ഞാൻ ഉത്ത
രമായിട്ട എന്റെ ആലോചനപ്രകാരം ചെയ്‌വാൻ
നിനക്ക മനസ്സുണ്ടെങ്കിൽ ഞാൻ എന്നാൽ കഴിയു
ന്ന സഹായം ചെയ്യാം. ആദ്യം തന്നെ ദൈവത്തി
ന്റെ കല്പനകളെ മനഃപാഠം പഠിച്ച അതിൻപ്രകാ
രം ചെയ്വാൻ ശ്രമിക്ക; ശാഭതദിവസത്തെ ശുദ്ധ
മായി ആചരിച്ച അന്നെദിവസി കൎത്താവിന്റെ
ആലയത്തിൽ പോക: അങ്ങിനെ നീ എല്ലായ്പോഴും
ചെയ്തിരുന്നെങ്കിൽ സത്യമാൎഗ്ഗത്തെ കുറിച്ച നിനക്ക
ഇപ്പോഴുള്ളതപോലെയുള്ള അറിവകേട ഇല്ലായിരു
ന്നേനെ എന്ന പറഞ്ഞു. ഉടനെ കോരുണ മദാമ്മേ!
ഇനിക്ക വെള്ളവസ്ത്രമില്ലാതെ ഞാൻ പള്ളിയിൽ
പോകുന്നത അങ്ങിനെ? എന്ന ചോദിച്ചു. അതിന്ന
ഞാൻ അവളോട, എല്ലായ്പോഴും പ്രത്യേകം കൎത്താവി
ന്റെ ദിവസത്തിലും വൃത്തിയായിട്ടിരിപ്പാൻ ആഗ്ര
ഹിക്കുന്നത കൊള്ളാം; എന്നാൽ നല്ല വസ്ത്രമില്ലെന്ന
വെച്ച പള്ളിയിൽ പോകാതിരിക്കുന്നതിനെക്കാൾ ദി
വസമ്പ്രതി ഉടുത്തവരുന്നതിനോട കൂടെ എങ്കിലും
പോകതന്നെ നല്ലത. എന്തെന്നാൽ ശരീരം ഏറെ
സാരമുള്ളതല്ല: ആത്മാവ ക്രിസ്തുവിന്റെ നീതിയിൽ
ധരിക്കപ്പെടുന്നതതന്നെ വലിയ കാൎയ്യം, " യഹോ [ 138 ] വായുടെ പൎവതത്തിലേക്ക ആര കരേറും? അവ
ന്റെ ശുദ്ധമുള്ള സ്ഥലത്ത ആര നിലനിൽക്കും? "എ
ന്ന ദാവീദ ചോദിക്കുമ്പോൾ ദൈവം തന്നെ അതി
ന്ന ഉത്തരം പറയുന്നതെന്തെന്നാൽ, "വെടിപ്പുള്ള
കൈകളും ശുദ്ധഹൃദയവുമുള്ളവനായി, തന്റെ ആ
ത്മാവിനെ മായയിലേക്ക കരേറ്റാതെയും വഞ്ചന
യായി ആണയിടാതെയും ഉള്ളവന്തന്നെ. "സങ്കീ.
൨൪. ൪. മേലും കോരുണയെ ! നിന്റെ അഴുക്കവസ്ത്ര
ത്തോടുകൂടെ ഒരാൾകൂട്ടത്തിന്റെ അടുക്കൽ ചെല്ലു
ന്നതിന നിനക്ക മനസ്സില്ലെങ്കിൽ, നിന്റെ സകല
അശുദ്ധപാപങ്ങളോടും കൂടെ കൎത്താവിന്റെയും,
അവന്റെ പരിശുദ്ധ ദൂതന്മാരുടെയും മുമ്പാകെ കാ
ണപ്പെടേണ്ടിവരുന്ന ആ ദിവസത്തിൽ നീ എന്ത
ചെയ്യും> എന്നാൽ നിനക്ക വൃത്തിയായിരിപ്പാൻ എ
ന്തെങ്കിലും നോക്കരുതൊ?
അപ്പോൾ കോരുണ പറഞ്ഞു, അതെങ്ങിനെ?
എന്റെ ഭൎത്താവ ഇനിക്ക ഭക്ഷണം പോലും തരാ
തിരിക്കുമ്പോൾ ഞാൻ വസ്ത്രം വാങ്ങിക്കുന്നത എ
ങ്ങിനെ? അത തന്നെയുമല്ല ഞാൻ ദാഇവത്തോട
അപേക്ഷിച്ചാൽ ഫലവുമില്ല. എന്റെ പാപപ്പെട്ട
ചെറുക്കന്റെ ആത്മാവിനെ നശിപ്പിച്ചതിനാൽ
ക്ഷമിക്കപ്പെടാത്ത ഒരു കൊടിയ പാപത്തെ ഞാൻ
ചെയ്തിരിക്കകൊണ്ട, അവനോട കൂടെ ഞാൻ നരക
ത്തിൽ ശീഘ്രം കഷ്ടമനുഭവിക്കേണ്ടിവരും എന്ന
ഞാൻ അറിയുന്നു.
അപ്പോൾ ഞാൻ അവളോട, കോരുണയെ! പ
രമായി മരണസമയത്ത പറഞ്ഞ ഗുണദോഷത്തെ
നീ ഇത്ര ശീഘ്രം മറന്നപോയൊ? എന്ന ചോദിച്ചു.
ഇല്ല മദാമ്മെ! അവൾ പറഞ്ഞ ഇമ്പമായ വാകു
കളെ ഞാൻ മറക്കാാതെ പലപ്പോഴും ഞാൻ എന്നോ
ട തന്നെ പറഞ്ഞവരുന്നു: എന്നാൽ യേശുവിന്റെ [ 139 ] രക്തത്തിന എന്നെപോലെയുള്ള കൊടിയ പാപി
യുടെ പാപത്തെ കഴുകി ശുദ്ധമാക്കുവാൻ കഴിയു
മെന്ന ഇനിക്ക തോന്നുന്നില്ല; ഇല്ല, ഒന്നുംതന്നെ
എന്റെ പാപത്തെ ശുദ്ധീകരിക്കയില്ല എന്ന കോ
രുണ പറഞ്ഞപ്പോൾ ഞാൻ അവളോട, കോരുണ
യെ! ഉവ്വ, അതിന്ന നിന്റെ പാപത്തെ ശുദ്ധീക
രിപ്പാൻ കഴിയും സംശയമില്ല. "യേശുവിന്റെ ര
ക്തം സകല പാപത്തിൽനിന്നും ശുദ്ധീകരിക്കുന്നു"
എന്നുള്ളത നിന്നെ ബോധം വരുത്തെണമെന്ന
നീ ദിനമ്പ്രതി അപേക്ഷിച്ചുകൊള്ളുമെന്ന എന്നോ
ട വാഗ്ദത്തം ചെയ്യുമൊ? എന്ന ചോദിച്ചു.
കോരുണ അങ്ങിനെ വാഗ്ദത്തം ചെയ്കയിൽ ഞാ
ൻ അവളോട, എന്റെ ഗുണദോഷപ്രകാരം ചെയ്യാ
മെന്ന നിനക്ക സമ്മതം ആകയാൽ, നിന്റെ ഭൎത്താ
വ വീട്ടിൽ വരുമ്പോൾ സന്തോഷം വരുത്തുവാൻ
ഇന്നത വേണമെന്ന ഞാൻ പറയാം. നിന്റെ
സ്വന്ത നടപ്പിനെ മാറ്റിതുടങ്ങുക; പക്ഷെ ആദ്യം
അവൻ അത അറികയില്ലായിരിക്കും, അങ്കിലും ക്ര
മേണ അറിയുന്നതിന ഇടവരും. നീ വൃത്തിയും ഉ
ത്സാഹവും സമാധാനശീലവും ഉള്ളവളായിരിക്ക. ഫു
ൽമോനി ഭാഗ്യനാഥന്ന ചെയ്യുന്നതപോലെ നീ
യും നിന്റെ ഭൎത്താവ നിന്നോട ഒരു അന്യായവും
ചെയ്തിട്ടില്ലാത്തപ്രകാരത്തിൽ അവന സൌഖ്യമാ
കുംവണ്ണം സകലവും യത്നമാക്കുകയും, നേരായിട്ടു
ള്ള വഴിയിൽ നടപ്പാൻ നിങ്ങളെ സഹായിക്കെണ
മെന്നും, നിങ്ങളുടെ ഇരുവരുടെയും ഹൃദയങ്ങളെ
ദൈവത്തിങ്കലേക്ക തിരിക്കെണമെന്നും പ്രാൎത്ഥിക്ക
യും ചെയ്താൽ അല്പനാൾക്കകം നിന്റെ വീട്ടകാൎയ്യ
ത്തിന വ്യത്യാസം വരികയില്ലയൊ എന്ന പരീക്ഷി
ച്ചുനോക്കുക. നിന്റെ കൊച്ചുചെറുക്കനൊ അവൻ
മിക്കപ്പോഴും എന്റെ വിചാരത്തിങ്കീഴാകുന്നു എ [ 140 ] ങ്കിലും നീ അവന്റെ തള്ളയും അവന്നായിട്ട ദൈ
വത്തോട ഉത്തരവാദിയും ആകയാൽ നീ ഇതുവ
രെയും പാപത്തിൽ നടക്കയായിരുന്നു എന്നും ഇ
പ്പോൾ ശുദ്ധതയുടെ വഴിയെ അന്വേഷിപ്പാൻ
ആഗ്രഹിക്കുന്നു എന്നും അവനോട പറഞ്ഞാൽ, അ
തിന്നായിട്ട അവൻ നിന്നെ ബഹുമാനിക്കാതെയി
രിക്കയില്ല; എന്തെന്നാൽ ക്രിസ്ത്യാനികൾ ദൈവകല്പ
യിൻപ്രകാരം ചെയ്യാതെയിരിക്കുമ്പോൾ, അവർ
ചെയ്യേണ്ടുന്നതിനെ ചെയ്യാതെ വിടുകയാകുന്നു എ
ന്നുള്ളത അവന്ന നല്ലവണ്ണം അറിയാം: നിനക്ക
വളരെ പ്രയാസങ്ങൾ കാണുമെന്ന വരികിലും, ഞാ
ൻ പറഞ്ഞ ൟ പുതിയ ചട്ടത്തിൻപ്രകാരം ചെ
യ്വാൻ ഇന്നതന്നെ ശ്രമിക്ക. പക്ഷെ നിന്റെ ഭ
ൎത്താവ ഇപ്പോൾ കുടിച്ച സുബോധമില്ലാതെ ചാ
രായകടയിൽ കിട്ശക്കുകയായിരിക്കും; എങ്കിലും വൈ
കീട്ട അവൻ വീട്ടിൽ വരുന്നതിന മുമ്പെ സകലവും
മോടിയാക്കി ഇടുക: അതിന്ന നിന്റെ കയ്യിൽ പ
ണം ഇല്ലെന്ന ഞാൻ അറികയാൽ ഇപ്പോൾ രണ്ട
രൂപാ തരുന്നു. അത ഞാൻ തരുന്നത നീയും നി
ന്റെ ഭൎത്താവുംകൂടെ വൃത്തിയായിട്ടുള്ളൊറു വീട്ടിൽ
സൌഖ്യത്തോടെ രാത്രികാലങ്ങളിൽ പാൎക്കരും വെ
ള്ളവസ്ത്രങ്ങൾ ധരിച്ച കയ്യോട കൈപിടിച്ച പള്ളി
യിൽ പോകയും ചെയ്യുന്നത കാണ്മാൻ ഇട വരു
ത്തേണമെന്ന താല്പൎയ്യത്തോട അപേക്ഷിച്ചുംകൊ
ണ്ട ആകുന്നു. ഇത കേട്ട ഉടനെ കോരുണയുടെ
മുഖം സന്തോഷത്താൽ നിറഞ്ഞ പറഞ്ഞു, ഹാ!
അതിന ഇടവരുമൊ? ഞങ്ങളുടെ വീട ഭാഗ്യനാ
ഥന്റെയും ഫുൽമോനിയുടെയും വീടപോലെആ
യി തീരുമൊ? എന്ന പറഞ്ഞപ്പോൾ ഞാൻ അവ
ളോട, ഉവ്വ, കോരുണെ! അങ്ങിനെ ആയി തീൎന്നേ
ക്കും: എന്നാൽ നീ ഉണൎന്നകൊണ്ട പ്രാൎത്ഥിക്കെണം. [ 141 ] നിന്റെമേൽതന്നെ ഒരു കാവൽ വെക്കുക; നിന്റെ
സ്വന്ത ഹൃദയതെഹെ സൂക്ഷിച്ചിട്ട, നിനക്ക പ്രയാസ
മെന്ന തോന്നുന്ന ചില അല്പകാൎയ്യങ്ങൾ ഇന്നപ്ര
കാരം നടത്തണമെന്ന ഫുൽമോനിയോട ആലോ
ചനചോദിക്ക എന്ന പറഞ്ഞു. ഉടനെ കോരുണയു
ടെ ഭൎത്താവ കുടിച്ച സുബോധമില്ലാത്ത വിധത്തി
ൽ ഒരു ചൌക്കദാരനാൽ വീട്ടിൽ കൊണ്ടുവരപ്പെട്ടു:
അപ്പോൾ കോരുണയുടെ മുഖം കോപ്പംകൊണ്ടു നി
റഞ്ഞു. ചൌക്കദാര അത കണ്ട കോരുണയെ വി
ലക്കായ്കയാൽ, ഞാൻ കോരുണയോട, സൂക്ഷിക്ക,
സൂക്ഷിക്ക, സുബോധമില്ലാത്ത ഒരാളിനെ ശാസി
ച്ചിട്ട പ്രയോജനമില്ല; അവനെ സാവധാനത്തിൽ
കിടത്തുക; കാലത്ത അവൻ എഴുനീൽക്കുമ്പോഴും അ
വനെ കുറ്റപ്പെടുത്തെണ്ടാ എന്ന ചെവിയിൽ പ
റഞ്ഞ ഞാൻ ഒരു കാവൽക്കാരനെപോലെ അവിടെ
നിന്നപ്പോൾ, അവൾ ഒരു മെത്തയും പായും തല
യിണയും കൊണ്ടുവന്ന പുറയുടെ ഒരു കോണിൽ
ഇട്ട കിടന്നുറങ്ങുന്നതിന അവനോട അപേക്ഷി
ച്ചു. അവളുടെ പതിവിൻപ്രകാരമുള്ള ശീലം മാറിക
ണ്ടതിനാൽ അവൻ തന്റെ വീട്ടിൽ അല്ലെന്ന വി
ചാരിച്ചിട്ട, ൟ സ്ത്രീ ദയശീലക്കാരിയും ൟ വീട വൃ
ത്തിയുള്ളതുമാകകൊണ്ട ഞാൻ ഇനിയും ഇവിടെ
വരുന്നുണ്ട എന്ന താനെതന്നെ പറഞ്ഞ സ്വസ്ഥ
മായിട്ട കിടക്കുകയും ചെയ്തു. കോരുണ പിന്നെയും
തിണ്ണെക്ക ഇറങ്ങി വന്നപ്പോൾ, ഞാൻ അവളോട,
ഇന്ന നേരം വൈകിപ്പോയി എങ്കിലും നിന്റെ ഭ
ൎത്താവിനെ നാളെ കാലത്ത ഭക്ഷണം വകെക്ക കു
റെ മീൽമുതലായത ഇന്നതന്നെ വാങ്ങിച്ച വച്ചു
കൊള്ളെണം; നിന്റെ വീട്ടുകാൎയ്യങ്ങൾ നന്നാക്കുന്ന
തിനായിട്ട ഞാൻ പറഞ്ഞ മുറകൾ താല്പൎയ്യമായിട്ട
വിചാരിച്ച അവയിൽ സ്ഥിരമായി നിന്നുകൊള്ളുക. [ 142 ] വളരെ പ്രയാസങ്ങൾ വരും എങ്കിലും ദൈവേഷ്ട
ത്തെയും, നിന്റെ സ്വന്ത വലഹീനതയെയും, പാ
പത്തെയും നീ വിചാരിച്ചാൽ ദൈവസഹായത്തി
നായിട്ട ഇടവിടാതെ നീ അപേക്ഷിക്കും; ദൈവം
നിന്നെ സഹായിക്കയും ചെയ്യും എന്ന പറഞ്ഞു. ഉ
ടനെ കോരുണ ദീൎഘശ്വാസമിട്ട വിചാരത്തോടെ
പറഞ്ഞതെന്തെന്നാൽ നല്ലശിലമായി ഇരിക്കെണ
മെന്ന എന്റെ ഭൎത്താവിന കൂടെ ആഗ്രഹമില്ലാതെ
ഞാൻ തന്നെ ശ്രമിച്ചാൽ ഫലം എന്ത? അതകൊ
ണ്ട ഏറെ സൌഖ്യം വരികയില്ല. അതിന്ന ഞാൻ
അവളോട പറഞ്ഞു, കോരുണയെ, നിന്റെ ഭൎത്താ
വ നന്നാകെണമെങ്കിൽ നിന്റെ സ്നേഹവും ദയ
യും കണ്ട വേണം. ഒരുവേള അവൻ നന്നാകുന്ന
തിന ഭാവമില്ലെങ്കിലും, നീ നിന്റെ സ്വന്തകാൎയ്യ
ത്തിന ദൈവത്തോടെ ഉത്തരവാദം പറവാനുള്ളവ
ളല്ലയൊ? നീ അവന്റെ സൃഷ്ടി ആകയാൽ നീ അ
വനെ അനുസരിക്കയും സ്നേഹിക്കയും ചെയ്യുന്നത
നിന്റെ മുറയാകുന്നുവല്ലൊ; ഇതതന്നെ നിന്റെ
നടപ്പിനുള്ള പ്രമാണം: ൟ മുഖ്യമായ കാരണം വി
ചാരിച്ചിട്ട മാത്രമെ നീ നിന്റെ നടപ്പ മാറ്റാവു.
എന്നാൽ ഇത വിട്ട നിന്റെ ഭൎത്താവ മൎയ്യാദക്കാര
നായി ഇരിക്കെണമെന്നും വീട്ടകാൎയ്യങ്ങൾ നല്ലവ
ണ്ണം നടക്കെണമെന്നും ഉള്ള നീചകാരണം വിചാ
രിച്ചിട്ട മാത്രം നല്ലവണ്ണം നടക്കുന്നതിന ശ്രമിക്ക
യെന്ന വന്നാൽ നിന്റെ പ്രയത്നം സാധിക്കയി
ല്ല നിശ്ചയം: അധൈൎയ്യം തോന്നത്തക്ക കാൎയ്യം ഉ
ണ്ടാകുമ്പോൾ പണ്ടത്തെ യഹൂദന്മാരെപോലെ "യ
ഹോവായിക്ക ശുശ്രൂഷ ചെയ്യുന്നത വ്യൎത്ഥം ആകു
ന്നു; ഞങ്ങൾ അവന്റെ കല്പനകളെ പ്രമാണിച്ച
തകൊണ്ടും, സൈന്യങ്ങളുടെ യഹോവായിക്ക മുമ്പാ
കെ ബുഃഖിച്ച നടന്നതകൊണ്ടും എന്ത പ്രയോജന [ 143 ] മുള്ളു?" എന്ന നീ പറയും. എന്നാൽ ക്രിസ്തുവിനോടു
ള്ള സ്നേഹം വിചാരിച്ചിട്ട നല്ലവണ്ണം നടക്കെണ
മെന്ന ശ്രമിക്കുന്നവരൊ, തങ്ങളുടെ പാപങ്ങൾ
ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നും, ഇഹലോകത്തിൽ
തങ്ങൾ ഭാഗ്യമുള്ളവരല്ലെന്ന വരികിലും ഇനിയ
ത്തെലോകത്തിൽ ഭാഗ്യമുള്ളവരാകുമെന്നും ഉള്ള
ബോധം അവൎക്ക ഉള്ളതകൊണ്ട അവർ ഒരുനാളും
അധൈൎയ്യപ്പെട്ടുപോകയില്ല. ഇത കേട്ട കോരുണ
നിലവിളിച്ചുംകൊണ്ട പറഞ്ഞു, ഉവ്വ ശരിതന്നെ: എ
ന്റെ പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നു എന്നും,
ഒടുക്കം ഇനിക്ക സ്വൎഗ്ഗത്തിൽ ചെന്ന ചേരാമെന്നും
ആശയമുണ്ടെങ്കിൽ ഭൂമിയിൽ ഇനിക്ക സംഭവിക്കു
ന്നതിനെകുറിച്ച ഞാൻ വിചാരിക്കയില്ല. ഞാൻ
അനേകം പാപങ്ങൾ ചെയ്തിട്ടുണ്ട; എങ്കിലും ദൈ
വത്തിന എന്റെ ആത്മാവിന്മേൽ കരുണയുണ്ടാകു
മെന്ന ഇനിക്ക ബോധമുണ്ടായി തുടങ്ങിയതിനാൽ
ഇതമുതൽ രാവും പകലും ഞാൻ അവനോട അപേ
ക്ഷിക്കും. പാപിയാകുന്ന ഇനിക്ക ഗുണദോഷം
പറഞ്ഞുതന്ന എന്നെ പഠിപ്പിച്ചതിനാൽ കൎത്താവ
നിങ്ങളെ അനുഗ്രഹിക്കയും ചെയ്യും.
അപ്പോൾ ഞാൻ കോരുണയോട, കോരുണ
യെ നിന്റെ നല്ല നിശ്ചയങ്ങളിൽ നിന്നെ സ്ഥി
രപ്പെടുത്തുകയും, നിന്റെ പാപങ്ങളെ ക്ഷമിക്കയും
നിന്റെ ഹൃദയം നന്ദികൊണ്ട നിറെക്കയും, നി
ന്നെയും നിന്റെ ഭൎത്താവിനെയും നിന്റെ കൊ
ച്ചുചെറുക്കനെയും മനസ്സതിരിക്കയും ചെയ്യെണ
മെന്ന നമുക്ക മുട്ടുകുത്തി ദൈവത്തോട അപേക്ഷി
ക്കാം എന്ന പറഞ്ഞാറെ, അവർ ഉവ്വ, ദൈവസ
ഹായം കൂടാതെ എന്നാൽ തന്നെ ഇനിക്ക ഒന്നും
ചെയ്‌വാൻ വഹിയാത്തതകൊണ്ട നകുമ്മ പ്രാൎത്ഥി
ച്ചെ കഴിവു എന്ന പറഞ്ഞു. പ്രാൎത്ഥനയിൽ അവ [ 144 ] ളുടെ ആവശ്യങ്ങളെ ഒക്കെയും ഞാൻ അല്പ വാക്കി
ൽ അടക്കി; മുട്ടിന്മേൽ നിന്ന എഴുനീറ്റപ്പോൾ അ
വൾ ക്ണ്ണുനീരിൽ കുളിച്ചിരുന്നു.
ദൈവം അവളെ ചൂളയിൽ ഇട്ട ശോധന ചെ
യ്കയും അവളുടെ പാപകഠിനതയെ കുറിച്ച അവ
ളെ ബോധം വരുത്തുകയും ചെയ്തതിനാൽ താമസി
യാതെ അവൻ അവൾക്ക അനുതാപത്തെയും ആ
ശ്വാസത്തെയും സന്തോഷത്തെയും നല്കുമെന്ന
എന്റെ മനസ്സിൽ നിശ്ചയിച്ചിട്ട, നേരം തുലോം
വൈകിയതകൊണ്ട ഹൃദയസന്തോഷത്തോടു കൂ
ടെ അവളോട യാത്രപറഞ്ഞ പിരികയും ചെയ്തു.
ബങ്കാളത്തിള്ള ഒരു കവിതക്കാരൻ പറയുന്നത
പോലെ "നീതിമാന്മാർ ശോധനചെയ്യപ്പെടുമ്പോ
ൾ അവർ സന്തോഷിക്കും എന്നുള്ളത നിശ്ചയം ത
ന്നെ". ആകാശങ്ങളും ഇതിന്ന സാക്ഷിപ്പെടുത്തു
ന്നു, "രാവ മുമ്പിം, പകൽ പിമ്പും അല്ലയൊ"? എല്ലാ
കാൎയ്യങ്ങളിലും അവന്റെ സത്യം നാം കാണുന്നു
ണ്ട. പൊന്നും വെള്ളിയുമൊ, അവ അഗ്നിയിൽ ഇ
ട്ട സ്പുടം ചെയ്യപ്പെടുന്നില്ലയൊ?
൮ാം അദ്ധ്യായം
കോരുണയുടെ ആത്മയവസ്ഥ എങ്ങിനെയിരി
ക്കുന്നു എന്ന അറിവാാൻ ആഗ്രഹമാകയാൽ രണ്ട
ദിവസം കഴിഞ്ഞാറെ പിന്നെയും ഞാൻ അവളു
ടെ വീട്ടിൽ പോയി. അവളുടെ വീട കാഴ്ചക്ക മു
മ്പിലത്തേതിലും ഭംഗിയായിരുന്നു എങ്കിലും ഫുൽ
മോനിയുടേതിനോട ശരിയല്ല. മുറ്റം അടിച്ചു വാ
രി ഇട്ടിരുന്നു എന്ന വരികിലും ചപ്പുംകുപ്പയും ദൂ
രെകളയാതെ ഒരു കോണിൽ കൂട്ടിയിരിക്കയായിരു [ 145 ] ന്നു. വീണ്ടും അന്ന മെഴുകീട്ടുണ്ടായിരുന്നു നിശ്ചയം;
എന്നാൽ ചാണകവും വെള്ളവും ഇരുന്ന പാത്രം
ഫുൽമോനിയുടെ വീട്ടിലെ പോലെ പിൻ വശത്ത
വെക്കുന്നതിന പകരം വീട്ടിന്റെ മുന്വശത്തെ
തിണ്ണെക്ക വെച്ചിരുന്നു. കോരുണ എന്നെ കണ്ട
ഉടനെ സന്തോഷത്തോടെ ആചാരം ചെയ്തു. അ
വളുടെ വസ്ത്രം പരുക്കൻ എങ്കിലും വെള്ളയായിരു
ന്നു; അത ഫുൽമോനി അവൾക്ക സമ്മാനം കൊടു
ത്തത തന്നെ. അവളുടെ തലമുടി നല്ലവണ്ണം ചീ
കികെട്ടിയിരുന്നു. ഞാൻ ചെന്നപ്പോൾ അവൾ ഒ
രു പഴയമുണ്ട വെട്ടി ചട്ടതൈച്ചുകൊണ്ടിരിക്കയാ
യിരുന്നു. തയ്യൽ മിനുസവും ചട്ട അവളുടെ ദേഹ
ത്തിന്ന പതവും അല്ലാഞ്ഞു എങ്കിലും അവളാൽ ക
ഴിയുന്നത അവൾ ചെയ്തതകൊണ്ട ഞാൻ സന്തോ
ഷിച്ച ചിരിച്ചപ്പോൾ അവൾ പ്രസാദത്തോടും കൂ
ടെ മദമ്മേ! വരുന്ന ഞായറാഴ്ച പള്ളിയിൽ പോ
കുന്നതിന ചട്ട വേണ്ടുന്നതാകയാൽ എന്റെ സ്വ
ന്ത മാതൃകപ്രകാരം ഞാൻ ഒന്ന തൈക്കയാകുന്നു
എന്ന പറഞ്ഞപ്പോൾ അത വേണ്ടുന്നത തന്നെയെ
ന്നും വൃത്തിയായിട്ടിരിക്കുന്നതിന നീ വിചാരിക്കു
ന്നതപോലെയുള്ള പ്രയാസം കാണുകയില്ലെന്നും
ഞാൻ പറഞ്ഞു. ഉടനെ കോരുണ, മദാമ്മേ! അതി
ന്ന ഏറെ പ്രയാസമില്ല ശരി തന്നെ: ആഴ്ചതോറും
ഏകദേശം കാൽ രൂപ്പായോളം സമ്പാദിക്കുന്നതി
ന ഒരു വഴി ഉണ്ടെന്ന ഫുൽമോനി എന്നോട പ
റഞ്ഞും. ൟ പണം ഞാൻ സ്വരൂപിച്ച വെച്ചാൽ
ഒരു മാസത്തിനകം പള്ളിയിൽ പോകുന്ന വകെ
ക്ക ഒരു നല്ല കച്ച മുറി വാങ്ങിക്കാം എന്ന പറക
യാൽ ഞാൻ സന്തോഷപ്പെട്ട, നീ എങ്ങിനെ അ
ത സമ്പാദിക്കും എന്ന ഞാൻ ചോദിച്ചതിന്ന ഉ
ത്തരമായിട്ട, ൟ ഗ്രാമത്തിൽ കൂലിക്കാരെകൊണ്ട [ 146 ] ആഴ്ചയിൽ ഒരിക്കൽ പുരമെഴുകിക്കയും തവണ ഒ
ന്നുക്ക നാല പൈസാവീതം കൊടുക്കയും ചെയ്യു
ന്ന സ്ത്രീകൾ അനവധി ഉണ്ട. ഇവരിൽ നാല
പേരോട ഒരു അജ്ഞാനിയെകൊണ്ട ൟ വേല
ചെയ്യിക്കാതെ, പതിവിൻ പ്രകാരം എന്നെ കൊ
ണ്ട ചെയ്യിക്കെണമെന്ന ഫുൽമോനി പറഞ്ഞാൽ
അവർ സമ്മതിക്കാതിരിക്കയില്ല എന്ന അവൾ പ
റയുന്നു. ഇത നീച വേല തന്നെ; ഇനിക്ക അത
വെറുപ്പാകകൊണ്ട എന്റെ സ്വന്ത വീട മെഴുകു
ന്നത തന്നെ അപൂൎവ്വം: ഇപ്പോൾ ശേഷം പേരു
ടെ വീട മെഴുകെണമെന്ന വന്നിരിക്കുന്നുവല്ലൊ
എന്ന പറഞ്ഞു. അപ്പോൾ ഞാൻ അവളോട അ
ത കൂട്ടാക്കെണ്ടാ; നീ ചെയ്യുന്നത ശരിയാകുന്നു എ
ന്നുള്ള ബോധം നിനക്ക ഉണ്ടാകും: അപ്പോൾ ആ
വേലെക്ക നിനക്ക തന്നെത്താൻ ഇമ്പം തോന്നുക
യും ചെയ്യും. അത തന്നെയുമല്ല, നീ നിന്റെ ദുഃ
ഖത്തെ കുറിച്ച വിചാരിക്കാതെ ഓരൊ ജോലിയി
ൽ എത്രയും ഏൎപ്പെട്ടിരിക്കുന്നുവൊ അത്രയും നല്ല
ത. എന്നാൽ ഇനിയും നിന്റെ ഭൎത്താവിനെ ഇ
ന്നലെ നീ എങ്ങിനെ വശത്താക്കി എന്ന പറക.
ഉടനെ അവൾ പറഞ്ഞ തുടങ്ങി, മദാമ്മെ! അവ
ൻ പതിവിൻ പ്രകാരം ക്ഷീണത്തോടും ബുദ്ധി
മാന്ദ്യത്തോടും കൂടെ ഉണൎന്ന താൻ ഇന്നിടത്ത ഇ
രിക്കുന്നു എന്ന അറിയാത്ത ഭാവത്തിൽ ചുറ്റിലും
നോക്കൊകൊണ്ടും ഹുക്കാ വലിച്ചുകൊണ്ടും കുറെ
നേരം ഇരുന്ന ശേഷം ഞാൻ അവന്റെ തുവ
ൎത്തുമുണ്ടും കുറെ എണ്ണയും കൊടുത്ത കുളത്തിൽപോ
യി കുളിച്ചാൻ തിരിച്ചുവരുമ്പോൾ ഞാൻ ഭക്ഷണം
ഒരുക്കി വെക്കാം എന്ന പറഞ്ഞപ്പോൾ, അവൻ ഉ
ത്തരമായിട്ട, കോരുണയെ! ഇത ഒരു നൂതനകാൎയ്യ
മാകുന്നുവല്ലൊ; എന്റെ സൌഖ്യത്തെ കുറിച്ച നി [ 147 ] നക്ക താല്പൎയ്യം തോന്നുന്നതിന കാരണം എന്ത? നി
നക്ക കുറെ പണം വേണമെന്ന തോന്നുന്നു: എ
ന്റെ കയ്യിൽ ഒരു കാശപോലും ഇല്ലാത്തതിനാൽ
കുറെ താമസിക്കെ വിൎവാഹമുള്ളു. എങ്കിലും നിന്റെ
ഗുണദോഷം ഞാൻ കേൾക്കാം എന്നും പറഞ്ഞ
എണ്ണയും മറ്റും വാങ്ങിച്ചുംകൊണ്ട കളിപ്പാൻ
പോയി. അവന സൌഖ്യം വരുത്തുന്നതിനായിട്ട
ഞാൻ വളരെ സാഹസം കഴിച്ച് എങ്കിലും അവ
ൻ എന്നോട തക്ക നന്ദികാണിച്ചില്ല എന്ന ഞാൻ
വിചാരിച്ചു. ഇഗ്ങിനെ അവനോട പറവാനും ഞാ
ൻ ഭാവിച്ചപ്പോൾ അവൻ എത്ര മൎയ്യാദകെട്ടവനാ
യിരുന്നാലും ഞാൻ ദയ കാണിക്ക തന്നെ നല്ലെതെ
ന്ന നിങ്ങൾ പറഞ്ഞ ഗുണദോഷം ഞാൻ ഓൎത്ത
മിണ്ടാതെയിരുന്നു അവൻ തിരിച്ച വന്നപ്പോൾ
വീട വൃത്തിയായിട്ട കിടക്കുന്നതും ചോറും കറിയും
തിണ്ണെക്ക വിളമ്പി വെച്ചിരിക്കുന്നതും കണ്ട ആ
ശ്ചൎയ്യപ്പെട്ട ഉമ്മാനിരുന്നു. കുറെ നേരം കഴിഞ്ഞ
പ്പോൾ എന്നോട, കോരണയെ! ഇന്ന ഇത്ര മോ
ടിവരുത്തുവാൻ കാരണം എന്ത? എന്ന ചോദിച്ചു.
അതിന്ന ഞാൻ ഉത്തരമായിട്ട നിന്നെ പ്രസാദി
പ്പിക്കെണമെന്ന ഇനിക്ക ആഗ്രഹമുള്ളു. എന്ന
പറഞ്ഞ കേട്ട, അവൻ എതിരുത്തരമായിട്ട എ
ന്നെ പ്രസാദിപ്പിപ്പാനൊ? അത എന്റെ പണം
കൈക്കലാക്കുന്നതിനുള്ള സമ്പ്രദായം ആകുന്നു ഇ
നിക്ക അറിയാം. കൊള്ളാം ഞാൻ നോക്കട്ടെ എന്ന
പറഞ്ഞ അവന്റെ അരയിൽ എല്ലായ്പോഴും കെട്ടി
യിരിക്കുന്ന ഒരു ചെറിയ തോൽ സഞ്ചിയിൽ നോ
ക്കീട്ട ഇതാ നാല പൈസാ ഇത മാത്രമെ എന്റെ
കയ്യിൽ ഉള്ളു; ഇത എടുത്ത കൊള്ളുകെവേണ്ടു എന്നും
പറഞ്ഞ സന്തോഷത്തോട ആ പൈസാ എന്റെ
അടുക്കൽ എറിഞ്ഞപ്പോൾ ഞാൻ അവനോട ഇത [ 148 ] അല്പമെയുള്ളു എന്ന വരികിലും മേലാൽ അധികം
കിട്ടുമെന്നുള്ളതിന ഒരു അച്ചാരമായിരിക്കയാൽ ന
ന്ദിയോടെ ഇതിനെ ഞാൻ സ്വീകരിക്കുന്നു എന്ന പ
റഞ്ഞു. അവൻ ഇത ഗണ്യമാക്കാതെ എന്നോട ഇ
നിക്ക ഒരു തലക്കുന്നകൊണ്ട ബഹു സൌഖ്യക്കേടാ
കയാൽ വൈകീട്ടും കുറെ ഭക്ഷണം തരാമെങ്കിൽ
ഇന്ന ഞാൻ വേലെക്ക പോകാതിരിക്കാം എന്ന പ
റഞ്ഞപ്പോൾ, ഉവ്വ, തരാമെന്ന ഞാൻ പറകയും ചെ
യ്തു. നിങ്ങൾ രണ്ട രൂപാ തന്ന വിവിഅരം പറഞ്ഞാൽ
അത ചിലവാക്കുന്നതവരെ വേലെക്ക പോകയില്ല
എന്ന വിചാരിച്ചിട്ട ആ വിവരം ഞാൻ പറഞ്ഞില്ല.
അപ്പോൾ ഞാൻ അവളോട, കോരുണയെ! അത
ബുദ്ധിയായിപ്പോയി. നിന്റെ ഭൎത്താവ ഇന്നലെ
മുഴുവനും വീട്ടിൽതന്നെ താമസിക്കയല്ലാഞ്ഞൊ? അ
തെ മദാമ്മേ, അവൻ ചുമ്മാതെ ഇരിക്കാതെ വീട്ടി
ന്ന ചുരുമുള്ള കയ്യാല നന്നാക്കി: അതകൊണ്ടാകു
ന്നു ഇത ഇന്ന വൃത്തിയായിട്ട കാണപ്പെടുന്നത.
അന്നേരം ഞാൻ അവളോട, കാൎയ്യം ഇങ്ങിനെ ഇരി
ക്കയിൽ നിന്റെ ഭൎത്താവ നിന്റെ വേലെക്ക അ
ല്പംപോലും വിഘ്നം വരുത്താതെ നിനക്ക ഒത്താശ
ചെയ്യുന്നപ്രകാരം തോന്നുന്നുവല്ലൊ എന്ന പറ
ഞ്ഞ ഉടനെ അവൾ ഉത്തരമായിട്ട, അങ്ങിനെയെ
ന്ന അത്ര ശരിയായിട്ട പറഞ്ഞകൂടാ. എന്തെന്നാൽ
അവനെ കൂട്ടികൊണ്ടുപോകുന്നതിന അവന്റെ ദു
ഷ്ട സഖിമാർ ഇന്നലെ വൈകുന്നേരത്ത വന്നാ
റെ ആദ്യം പോരുന്നാതില്ലെന്ന പറഞ്ഞു, എങ്കിലും പി
ന്നീട സമ്മതിച്ച അവരോട കൂടെ പോയി. എന്നാ
ലും ഉമ്പത മണിക്ക വീട്ടിൽ വന്നപ്പോൾ കുറെ അ
ധികം കുടിച്ചിട്ടുണ്ടായിരുന്നു എങ്കിലും തീരെ ബോ
ധക്ഷയം വരത്തക്കവണ്ണം കുടിച്ചിട്ടില്ലാഞ്ഞു. അ
പ്പോൾ ഞാൻ അവളോട, ഇന്ന അവൻ എവിടെ [ 149 ] പോയി? എന്ന ചോദിച്ചാറെ കാലത്ത ഏകദേശം
പത്തമണിസമയത്ത വേലെക്ക എന്നും പറഞ്ഞ
പോയി. അവൻ പറഞ്ഞത ശരിതന്നെയൊ എന്ന
കാണട്ടെ എന്ന പറഞ്ഞ ഉടനെ ഞാൻ അവളോട
കഴിഞ്ഞതവണ നമ്മൾ തമ്മിൽ കണ്ടതില്പിന്നെ
നീയും നിന്റെ ഭൎത്താവും തമ്മിൽ വാക്കുതൎക്കങ്ങൾ
ഉണ്ടായിട്ടുണ്ടോ? എന്ന ചോദിച്ചു. അതിന്ന അവ
ൾ ഇല്ല എന്ന ഉത്തരം പറഞ്ഞു എങ്കിലും ആദ്യംമു
തൽ തന്നെ അവൾ ഇങ്ങിനെ അവളുടെ ഭൎത്താ
വിനോട ദയ ചെയ്തിരുന്നു എങ്കിൽ അവൎക്ക ഇരു
പെൎക്കും സൌഖ്യത്തോടെ പാൎക്കായിരുന്നു എന്ന
വിചാരിക്കയാൽ കീഴ്പോട്ട നോക്കികൊണ്ടിരുന്നു.
അപ്പോൾ ഞാൻ അവളോട ഫുൽമൊനി ൟ ഇ
ട ഇവിട വരാറുണ്ടൊ? എന്ന ചോദിച്ചു. ഉടനെ
കോരുണ ഉത്തരമായിട്ട അവൾ ഇന്ന തന്നെ ഏ
കദേശം രണ്ട മണി നേരത്തോളം ഇവിടെ ആയി
രുന്നു. അവൾ ഇവിടെ വന്ന കേറിയ ഉടനെ ഇ
വിടത്തെ വിശേഷം കണ്ട ആശ്ചൎയ്യപ്പെടുകയാൽ
ഉണ്ടായ വിവരങ്ങൾ ഒക്കെയും ഞാൻ വഴിപോലെ
പറഞ്ഞ കേൾപ്പിച്ചു; അവളെ ഒരു ദൃഷ്ടാന്തക്കാരിയും
ആലോചനക്കാരിയും ആയിട്ട ആക്കിക്കൊള്ളുന്നതി
ന ആഗ്രഹമുണ്ടെന്നും അറിയിച്ചു. ഇത കേട്ടപ്പോ
ൾ അവൾ സന്തോഷം കൊണ്ട കരയുന്നഭാവത്തിൽ
ഭാഗ്യനാഥൻ വീട്ടിൽ കുഞ്ഞിനെയും കൊണ്ട ഇരി
ക്കുന്നു എന്നും പറഞ്ഞ ഇവിടെ ഇരുന്ന, ദൈവം
അരുളിചെയ്തതിനെകുറിച്ച എന്നോട നല്ലവണ്ണം പ
റഞ്ഞു: അത ബഹു ഇമ്പമായിരുന്നുതാനും. അവൾ
മുമ്പിൾ പറഞ്ഞിട്ടുള്ളതിനെക്കാൾ ഇത്തവണ ഇനി
ക്ക അധികം മനസ്സിലാകയും ചെയ്തു. പിന്നത്തേ
തിൽ അവൾ താഴെ വരുന്ന വേദവാക്യം എന്നെ
മനഃപാഠം പഠിപ്പിച്ചു. അതായത "സകല കൈപ്പും [ 150 ] ക്രോധവും, കോപവും കലമ്പലും, ദൂഷണവും, സക
ല ൟൎഷ്യയോടുംകൂടെ നിങ്ങളിൽനിന്ന ഒഴിഞ്ഞ
പോകട്ടെ: നിങ്ങൾ തമ്മിൽതമ്മിൽ ദയയുള്ളവരായി
മനസ്സലിവുള്ളവരായി ദൈവം ക്രിസ്തുവിന്റെ നി
മിത്തം നിങ്ങളോട ക്ഷമിച്ചതപോലെ തമ്മിൽതമ്മി
ൽ ക്ഷമിക്കുന്നവരായിരിപ്പിൻ" എന്നുള്ളത തന്നെ.
വിശേഷിച്ചും ക്രിസ്തു നമ്മോട കാണിച്ച വലിയ
സ്നേഹത്തെകുറിച്ചും എന്നോട വളരെനേരം സം
സാരിച്ചു. യേശു എന്റെ പാപങ്ങളെ ക്ഷമിച്ച പ
ക്ഷെ എന്നെ മോക്ഷത്തിൽ കൊണ്ടുപോകുമായിരി
ക്കും എന്ന അവൾ സംസാരിച്ചപ്പോൾ അത ഉള്ള
തായിരിക്കും എന്ന ഞാൻ വിചാരിച്ചു; എങ്കിലും അ
വൾ പോയ ഉടനെ വേറൊരു സ്ത്രീ വന്ന അവർ
എല്ലാവരും എന്നെ പർഹിവായിട്ട വിളിച്ചുവരുന്ന
പ്രകാരം യോസേഫിന്റെ അമ്മെ, എന്ന വിളിച്ച
പ്പോൾ, ഞാൻ അവന്റെ അമ്മയായിരുന്നത ശരി
തന്നെ എങ്കിലും അവനെ ഞാൻ നശിപ്പിച്ചുകള
ഞ്ഞല്ലൊ എന്ന ഓൎത്ത സങ്കടപ്പെട്ട ദൈവം എന്നെ
സ്വൎഗ്ഗത്തിൽ കൊണ്ടുപോക എന്ന വന്നാലും അവി
ടെ ഇനിക്ക സന്തോഷമായിരിപ്പാൻ കഴിയുന്നത
ല്ല എന്നും ഞാൻ വിചാരിക്കയുണ്ടായി എന്ന പറ
ഞ്ഞു. ഉടനെ ഞാൻ കോരുണയോട നിന്റെ പാ
പം വലിയതാകുന്നു സത്യം തന്നെ, അതിനെ കുറി
ച്ച നീ നിസ്സാരമായി വിചാരിപ്പാൻ ഞാൻ സമ്മ
തിക്കയുമില്ല: എന്നാലും ആ സമയത്ത സുവിശേഷ
ത്തിന്റെ വിലയെയും അതിന്റെ ശക്തിയെയും നീ
തന്നെ അറിഞ്ഞിട്ടില്ലാഞ്ഞതിനാൽ തങ്ങളുടെ മക്ക
ളുടെ ആത്മസൌഖ്യത്തെക്കുറിച്ച തീരെ ഉപേക്ഷയാ
യി വിചാരിക്കുന്നപ്രകാരം ഞാൻ കണ്ടിട്ടുള്ള ചില
ക്രിസ്ത്യാനികളെപോലെ തന്നെ നിന്നെകുറ്റം പ
റവാനില്ല. ഹാ! അവർ തങ്ങളെതന്നെ അധികമാ [ 151 ] യി കുറ്റപ്പെടുത്തുവാനുള്ളവരാകുന്നു. അവരുടെ ചു
മതലയും ബഹു ഭയങ്കരം തന്നെ. നിയൊ അനുത
പിച്ച വിശ്വസിക്കയും മേലാൽ നല്ലവണ്ണം ചെയ്ക
യും തന്നെ വേണ്ടുന്നത. നിനക്ക ഇനിയും വേറൊ
രു മകനുള്ളതാകയാൽ അവനെ പഠിപ്പിച്ച നീതി
യുടെ വഴിയിൽ അവനെ നടത്തുക. അപ്പോൾ ദൈ
വം നിന്റെ ശുശ്രൂഷയെ കൈ കൊണ്ട യേശുക്രി
സ്തുവിൻ നിമിത്തമായിട്ട നിന്റെ കഴിഞ്ഞ കുറ്റ
ങ്ങൾ നിന്റെപേരിൽ ചുമത്തുകയില്ല എന്ന പറ
ഞ്ഞു. ഇത കേട്ട കോരുണ കണ്ണുനീര തുവൎത്തിക്കള
ഞ്ഞ, മദാമ്മെ!എന്റെ ഇളയ മകന്റെ കാൎയ്യമൊ
അവനെയും അവന്റെ ജ്യേഷ്ഠനെയും കുറിച്ച ഞാ
ൻ ഉപേക്ഷ വിചാരിച്ചത എന്റെ പേരിൽ കാൎയ്യ
കുറവിള്ളതായിരുന്നു എന്ന ഞാൻ അവനോട പറ
ഞ്ഞതകൂടാതെ, യേശുക്രിസ്തു ഇന്നാരെന്നും അവ
നിൽ വിശ്വസിച്ച അവനെ സ്നേഹിക്കെണമെന്നും
എന്നാൽ കഴിയുന്നതപോലെ അവനെ ഗ്രഹിപ്പി
ക്കയും ചെയ്തു എന്ന പറഞ്ഞപ്പോൾ ഞാൻ ഉത്തര
മായിട്ട കൊള്ളാം കോരുണയെ! അത നീ ചെയ്യേ
ണ്ടുന്നതതന്നെ. ഇപ്രകാരമുള്ള പ്രവൃത്തികളാൽ ന
മുക്ക സ്വൎഗ്ഗമോക്ഷം സമ്പാദിപ്പാൻ കഴികയില്ല സ
ത്യം തന്നെ. എന്നാലൊ, അവ കൊൎന്നെല്ലിയൂസി
ന്റെ പ്രാൎത്ഥനകളും ധൎമ്മങ്ങളും പോലെ നാം ദൈ
വത്തെ സേവിപ്പാനും സ്നേഹിപ്പാനും ആഗ്രഹിക്കു
ന്നു എന്നുള്ളതിന ദൈവത്തിന്റെ മുമ്പാകെ ഒരു
സാക്ഷിയാകുന്നു. എന്നാൽ ഫുൽമോനി ഇത കൂടാ
തെ വല്ലതും പറഞ്ഞുവൊ? എന്ന ഞാൻ ചോദിച്ചു.
അതിന കോരുണ പറഞ്ഞു ഉവ്വ, അവൾ ഇനിക്ക
വളരെ ഗുണദോഷം പറഞ്ഞതരികയും പിന്നീട
ഞങ്ങൾ ഒരുമിച്ച മുട്ടുകുത്തി മുമ്പിലത്തേതിലും അ
ധികം ദൈവത്തെ സ്നേഹിക്കുന്നതിനും സേവിക്കു [ 152 ] ന്നതിനും എന്നെ പ്രാപ്തിപ്പെടുത്തേണമെന്ന അ
വൾ അപേക്ഷിക്കയും ചെയ്തു. കടശിയിൽ പോകു
ന്ന സമയത്ത നിന്റെ ദിവസേനയുള്ള നടപ്പിനെ
ക്രമപ്പെടുത്തുവാനായിട്ട ദൈവവചനത്തിൽനിന്ന
ഏതാനും വാക്യങ്ങളെ നിനക്ക എഴുതി തരെണമെ
ന്ന ശുദ്ധന്റെ അപ്പനോട പറയാമെന്നും അവൾ
എന്നോട പറഞ്ഞു. മദാമ്മേ! ആ വാക്യങ്ങൾ ഇതാ
എന്നും പറഞ്ഞ ഒരു നാൾ വിശേഷപ്പെട്ട കടലാസ
കോരുണ എന്റെ കയ്യിൽ തന്നു. ആ കടലാസിൽ
താഴെ വരുന്ന വേദവാക്യങ്ങളെ ഭംഗിയും വലിപ്പ
വുമായിട്ടുള്ള അക്ഷരങ്ങളിൽ ഭാഗ്യനാഥൻ എഴുതി
യിരുന്നു. അവ വേദത്തിൽനിന്ന തെരിഞ്ഞെടുക്ക
പ്പെട്ട നല്ല മുറകളും, നടപ്പുരീതികളും ആയിരുന്ന
തിനാൽ അവ ഇന്നിന്ന അദ്ധ്യായങ്ങളിലും വാ
ക്യങ്ങളിലും ആകുന്നു എന്ന ഞാൻ അന്നേരം കുറി
ച്ച കൊടുത്തു: അവ വായനക്കാരുടെ ഉപകാരത്തി
ന്നായിട്ട വിവരം വഴി താഴെ എഴുതുകയും ചെയ്യുന്നു.
വിവാഹം ചെയ്യപ്പെടുകയും, മക്കളെ പ്രസവി
ക്കയും ചെയ്തിട്ടുള്ള ഒരു ക്രിസ്ത്യാനിസ്ത്രീയുടെ
നടപ്പിനെ ക്രമപ്പെടുത്തുവാനുള്ള ചട്ടങ്ങൾ.
അവൾ ദൈവത്തോട ചെയ്വാനുള്ള മുറ.
൧മത. "യഹോവായെ എല്ലായ്പോഴും നിന്റെ മു
മ്പിൽ വെച്ചുകൊൾക." സങ്കീ. ൧൬. ൮.
൨മത. "ഇടവിടാതെ പ്രാൎത്ഥിക്ക" ൧ തെസ്സ. ൫
൧൭.
൩മത. "നിന്റെ പൂൎണ്ണഹൃദയത്തോടെ യഹോ
വായിൽ ആശ്രയിക്ക നിന്റെ സ്വന്ത ബുദ്ധിയി
ൽ ചാരുകയും അരുത. നിന്റെ എല്ലാ വഴികളിലും
അവനെ അറിച്ചുകൊൾക: അപ്പോൾ അവൻ [ 153 ] നിന്റെ വഴികളെ നേരെയാക്കും" സുഭാഷി. ൩
൫, ൬. വാ.
൪ആമത. "നിങ്ങൾ ക്രിസ്തുവിനുള്ളവരാകുന്നു എ
ന്ന ഓൎത്തുകൊള്ളുക." ൧ കോറി. ൩. ൨൩.
൫മത. "അതകൊണ്ട നിങ്ങൾ ഭക്ഷിക്കയൊ കു
ടിക്കയൊ എന്തെങ്കിലും ചെയ്താലും സകലവും ദൈ
വത്തിന മഹത്വത്തിനായിട്ട ചെയ്വിൻ." ൧ കോറി.
൧൦.
൩൧.
അവൾ അവളുടെ വീട്ടുകാരോട
ചെയ്യേണ്ടുന്ന മുറ.
൬മത. "നിന്റെ ഭവനക്കാരുടെ വഴികളെ നല്ല
വണ്ണം നോക്കുക; മടിയുടെ അപ്പത്തെ ഭക്ഷിക്ക
യും അരുത," സുഭാഷി. ൩൧. ൨൭.
൭മത. "പ്രവൃത്തിയിൽ മടിയില്ലാത്തവരായി, ആ
ത്മാവിൽ ശുഷ്കാന്തിയുള്ളവരായി, കൎത്താവിനെ ശു
ശ്രൂഷിക്കുന്നവരായി ഇരിക്ക." റോമാ. ൧൨ അ. ൧൧.
൮മത. "ഭാൎയ്യമാരെ കൎത്താവിനോട എന്നപോ
ലെ നിങ്ങളുടെ സ്വന്ത ഭൎത്താക്കന്മാരോട അനുസ
രിച്ചിരിപ്പിൻ." എഫെ. ൫. ൨൨.
൯ മത. "നിങ്ങളുടെ മക്കളെ ബാല്യശിക്ഷയോ
ടും കൎത്താവിന്റെ ഉപദേശവാക്യത്തോടും, അവൎത്തു
കമാത്രം ചെയ്‌വിൻ." എഫെ. ൬൪.
അവളുടെ അയല്ക്കാരോട ചെയ്യേണ്ടുന്ന മുറ.
൧൦ മത. "നിന്റെ വായിനെ ജ്ഞാനത്തോട കൂ
ടെ തുറക്ക; നിന്റെ നാവിന്മേൽ ദയയുള്ള ന്യായ
പ്രമാണം ഇരിക്കയും ചെയ്യട്ടെ." സുഭാഷി. ൩൧ അ.
൨൬ വാ.
൧൧ മത. "നിങ്ങൾ പഴയമനുഷ്യനെ അവന്റെ പ്രവൃത്തികളോട കൂടെ നീക്കികളകകൊണ്ടും, തന്നെ
സൃഷ്ടിച്ചവന്റെ സാദൃശം പോലെ അറിവിൽ പു [ 154 ] തുതാക്കപ്പെട്ട പുതിയ മനുഷ്യനെ ധരിച്ചതകൊ
ൺറ്റും തമ്മിൽ തമ്മിൽ ഭോഷ്ക പറയരുത. അതുകൊ
ണ്ട നിങ്ങൾ ദൈവത്താൽ തെരിഞ്ഞെടുക്കപ്പെട്ട
ശുദ്ധിമാന്മാരായും ഇഷ്ടന്മാരായും ഉള്ളവരെന്നപോ
ലെ കരുണകളുള്ള മനസ്സുകളെയും, ദയയെയും, മ
നോവിനയത്തെയും, സൌമ്യതയെയും, ദീൎഘക്ഷമ
യെയും ധരിച്ചുകൊണ്ട തമ്മിൽ തമ്മിൽ സഹിക്ക
യും ഒരുത്തന്റെ നേരെ ഒരുത്തന ഒരു വഴക്കുണ്ടാ
യാൽ തമ്മിൽതമ്മിൽ ക്ഷമിക്കയും ചെയ്വിൻ. ക്രി
സ്തു നിങ്ങളോട ക്ഷമിച്ചതപോലെ നിങ്ങളും ചെ
യ്വിൻ" കൊലോസ്സി. ൩. ൯, ൧൦, ൧൨, ൧൩. വാക്യ
ങ്ങൾ.
൧൨മത. "തമ്മിൽതമ്മിൽ സ്നേഹിക്കുന്നതല്ലാതെ
മറ്റൊന്നും ആരോടും കടംപെടരുത. ഓരോരുത്ത
ൻ അവനവന്റെ സ്വന്തകാൎയ്യങ്നലെ അല്ല, ഓരോ
രുത്തൻ മറ്റുള്ളവരുടെ കാൎയ്യങ്ങളെ കൂടെ നോക്കെ
ണം." റോമാ. ൧൩. ൮. ഫിലിപ്പി. ൨൪.
൧൩മത. "അതുകൊണ്ട നിങ്ങൾക്ക സമയമുള്ള
പ്പോൾ എല്ലാവൎക്കും വിശേഷാൽ വിശ്വാസത്തി
ന്റെ ഭവനക്കാരായുള്ളവൎക്കും നന്മ ചെയ്ക." ഗ
ലാത്തി. ൬. ൧൦.
മേൽ എഴുതിയ വാക്യങ്ങളെ വായിച്ച ശേഷം
ഞാൻ കോരുണയുടെ നേരെ തിരിഞ്ഞ ൟ വാക്യ
ങ്ങളെ നീ നിന്റെ നടപ്പിന്റെ പ്രമാണമാക്കി
വെക്കെണമെന്നും, ഫുൽമോനി നിന്റെ സ്നേഹി
തിയാകകൊണ്ട നീ ഭാഗ്യവതിയെന്നും അവളുടെ
ആലോചനകളെ തള്ളിക്കളകയൊ അവളുടെ നല്ല
ഗുണദോഷങ്ങളാൽ പ്രയോജനം വരുത്താതെ ഇ
രിക്കയൊ ചെയ്താൽ ഉത്തരവാദം പറവാനുള്ള വ
ളാകുന്നു എന്നും പറഞ്ഞപ്പോൾ, കോരുണ വിചാ
രിച്ചുംകൊണ്ടനിന്നതല്ലാതെ ഒന്നും പറയായ്കയാൽ, [ 155 ] ൟ വാക്യങ്ങളുടെ സാരം നിനക്ക അറിയാമൊ എ
ന്ന ചോദിച്ചു. അതിന്ന അവൾ ഉത്തരമായിട്ട, അ
വയെ ശുദ്ധൻ ഇന്ന കൊണ്ടുവന്ന തന്നപ്പോൾ
തുടങ്ങി ഇതുവരെയും വിചാരിച്ചാറെ അവയിൽ
രണ്ട വാക്യം കുറെ പ്രയാസമെന്ന തോന്നുന്നു. എ
ന്ന പറകയാൽ ഞാൻ അവളോട, അവ ഏതല്ലാ
മാകുന്നു കോരുണയെ? ഞാൻ സന്തോഷത്തോട
അവയെ വിസ്തരിച്ചു പറകയും അവയുടെ രഹസ്യം
നിന്റെ ഹൃദയത്തിന വെളിപ്പെടുത്തുന്നതിന അ
പേക്ഷിക്കയും ചെയ്യാമെന്ന പറഞ്ഞു. അപ്പോൾ
കോരുണ മദാമ്മെ! നാലാമത്തെ ചട്ടത്തിൽ, "നി
ങ്ങൾ ക്രിസ്തുവിനുള്ളവരാകുന്നു എന്ന ഓൎത്തുകൊ
ള്ളുവാൻ" പറയുന്നു. എന്നാൽ നാം ഇത ഇടവിടാ
തെ ഓൎക്കുന്നത എന്തിനായിട്ടാകുന്നു? ഉടനെ ഞാ
ൻ അവളോട പറഞ്ഞു, കോരുണയെ! നിന്നെ ദു
ഷ്ടമനുഷ്യർ പിടികൂടി ഢാണാവിൽ ഇടുകയും, നി
നക്ക ൟ ടായിട്ട പതിനായിരം രൂപാ കൊടുക്കുന്ന
തിന ഒരു ആൾ ഇല്ലെങ്കിൽ നിന്നെ കുലെക്ക തീ
ൎപ്പാക്കയും ച്യ്കഎന്നവന്നാൽ നീ എന്ത ചെയ്യും?
നിന്റെ പക്കലൊ പണമില്ല; ൟ വലിയ തുക
യിൽ നൂറിട്ട ഒരു പങ്ക കൊടുക്കുന്നതിന പോലും
നിന്റെ സ്നേഹിതന്മാരാൽ ശേഷിയല്ലെന്ന നീ
അറികകൊണ്ട അവരോട ചോദിപ്പാൻ നിനക്ക
മനസ്സും ഇല്ല. ആകയാൽ മരണത്തിന ഒരുങ്ങി ഇ
രിക്ക മാത്രമെ നിന്നാൽ നിൎവാഹമുള്ളു. ഇങ്ങിനെ
യിരിക്കുമ്പോൾ കുലെക്കായിട്ട ആരാച്ചാര വാളും
കൊണ്ട അടുത്തവരികയും ഭയങ്കരങ്ങളുടെരാജാവാ
യ മരണം നിന്നെ പിടികൂടുമെന്ന നീ വിചാരിച്ചു
കൊണ്ട നിൽക്കയും ചെയ്യുന്ന ആ അത്യാപത്തസമ
യത്ത ഒരു അന്യൻ വന്ന സ്നേഹമുഖഭാവത്തോടും
കൂടെ നിന്നെ നോക്കി, മരണശിക്ഷെക്ക തീൎപ്പാക്ക [ 156 ] പ്പെട്ട കുറ്റക്കാരീ! നിനക്ക ജീവിക്കെണമെന്ന ആ
ഗ്രഹമുണ്ടൊ? അങ്ങിനേയുണ്ടായിരുന്നാൽ എന്നെ
സേവിച്ചുകൊള്ളാമെന്നും എന്റെ ചട്ടങ്ങളെ അ
നുസരിച്ചുകൊള്ളാമെന്നും നീ സമ്മതിച്ച ഉടമ്പടി
ചെയ്താൽ നിന്റെ പേൎക്കുള്ള പണം മുഴുവനും ഞാ
ൻ ഒടുക്കി നിന്നെ വീണ്ടുവിടാം; ഞാൻ നിന്നെ
വിലകൊടുത്റ്റ വാങ്ങിച്ചിരിക്കയാൽ നീ ഇനിക്കുള്ള
വളാകുന്നു എന്ന ഓൎത്തുകൊള്ളുകയും വേണം; എ
ന്നാൽ എന്റെ കല്പനകൾ ഭാരമായിരിക്കുമെന്നും
ഇനിക്ക നീ ചെയ്യേണ്ടുന്ന വേല നീചമായ അടി
മവേലയായിരിക്കും എന്നും നീ വിചാരിച്ചുപോക
രുത: നേരെ മറിച്ച ഞാൻ എന്തെങ്കിലും നിന്നോട
കല്പിച്ചാൻ അത എല്ലായ്പോഴും നിന്റെ സ്വന്ത ഭാ
ഗ്യത്തിന്ന ഉതകുന്നതായിരിക്കുമെന്ന കരുതികൊ
ൾകെ വേണ്ടു എന്നിങ്ങിനെ ദയയായിട്ട നിന്നോ
ട പറകയും ചെയ്താൽ ൟ ദയയുള്ള രക്ഷകനോ
ട നീ എന്ത ചെയ്യെണം എന്ന ഞാൻ ചോദി
ക്കട്ടെ. ഉടനെ കോരുണ ഉത്തരമായിട്ട ഹാ! ശരിവ
രെ അവന്റെ ഉടമ്പടികൾക്ക ഞാൻ സന്തോഷ
ത്തോടെ സമ്മതിച്ച മേലാൽ എന്നും അവനോട ബ
ഹു നന്ദിയായിട്ട ഇരിക്കയും തന്നെ വേണ്ടുന്നത.
ഉവ്വ, അത ന്യായം തന്നെ എന്നാൽ കുറെ മാസം
കഴിഞ്ഞ ശേഷം നീ അവന്റ്ഗെ വേലവിട്ടുംകളഞ്ഞ
അവന്റെ ശത്രുവിന്റെ കൂലിവേലക്കാരനായിരു
ന്നാൽ നിന്റെ നടപ്പ എങ്ങിനെയുള്ളത എന്ന വി
ചാരിക്കപ്പെടും? എന്ന ഞാൻ ചോദിച്ചു. അങ്ങിൻ
നെ ചെയ്താൽ ഞാൻ ബഹു നന്ദികെട്ട ദ്രോഹി എ
ന്ന വിചാരിക്കപ്പെടും എന്ന കോരുണ ഉത്തരം പ
റകയും ചെയ്തു. അത കേട്ട ഞാൻ അവളോട, ശരി
തന്നെ, എന്നാൽ ഇപ്രകാരമുള്ള നന്ദികേട നിന്റെ
ഹൃദയത്തിൽ ഉണ്ടാകാതെയിരിപ്പാനായിട്ട നീ എ [ 157 ] ന്ത ചെയ്യണമെന്ന തോന്നുന്നു? ഉടനെ കോരു
ണ ഉത്തരമായിട്ട, ഇനിക്ക സംഭവിപ്പാനിരുന്ന
ഭയങ്കരമായ മരണത്തെയും അതിൽനിന്ന എന്റെ
ദയയുള്ള ഉപകാരി എന്നെ രക്ഷിച്ചതിനെയും, അ
വൻ എന്നെ വിലെക്ക വാങ്ങിച്ചിരിക്കകൊണ്ട
ഞാൻ അവനുള്ളവനായി തീരുകയാൽ ഇനിയും മ
റ്റൊരുത്തനെ സേവിക്കുന്നതിന മുറിയില്ല എന്നും
ഞാൻ സദാ വിചാരിക്കേണ്ടുന്നതാകുന്നു എന്ന പ
റഞ്ഞു. അപ്പോൾ ഞാൻ അവളോട കോരുണയെ!
നീ ചോദിച്ച ചോദ്യത്തിന്ന ഉത്തരം ൟ ഉദാഹ
രണത്താൽ നിന്നെകൊണ്ട തന്നെ ഞാൻ പറയി
ച്ചു എന്നിരിക്കുന്നുവല്ലൊ. നീ ക്രിസ്തുവിനിള്ളവളാകു
ന്നു എന്ന ഓൎക്കെണമെന്നുള്ള വേദവാക്യം ഒരു പ്ര
മാണമായിട്ട ഫുൽമോനി നിനക്ക തരുവാൻ കാര
ണമെന്തെന്ന ഇപ്പോൾ നിനക്ക അറിയാമെന്ന
തോന്നുന്നു. ഉടനെ കോരുണ സന്തോഷത്തോട
പറഞ്ഞതെന്തെന്നാൽ, ഉവ്വ, അതിന്റെ സാരം ഇ
പ്പോൾ ഇനിക്ക മനസ്സിലായി; ഞാൻ അക്രമങ്ങ
ളിലും പാപങ്ങളിലും മരിച്ച നരകത്തിൽ പോകാറാ
യിരുന്നപ്പോൾ യേശു കുരിശിന്മെൽ മരിച്ച എന്റെ
പാപത്തിന്റെ ശിക്ഷയെ അവൻ ഏറ്റ, പതിനാ
യിരം രൂപാകൊണ്ടല്ല, തന്റെ സ്വന്ത തിരുരകതം
കൊണ്ട തന്നെ എന്നെ വീണ്ടെടുത്തിരിക്കയാൽ ഞാ
ൻ അവന്നുള്ളവൻ ആകുന്നു: അവന്റെ ശത്രുവാ
യ പിശാചിനെ സേവിക്കുന്നതിനും ഇങ്ങിനെ
നരകത്തിൽ നിന്ന എന്റെ ആത്മാവിനെ രക്ഷിച്ച
രക്ഷിതാവിനോടുള്ള എന്റെ ഉടമ്പടി ലംഘിക്കുന്ന
തിനും, ഇടവരാതെയിരിപ്പാനായിട്ട ഇതിനെ കുറി
ച്ച എല്ലായ്പോഴും ഞാൻ ഓൎക്കെണ്ടുന്നത തന്നെ. കോ
രുണ ഇത പറഞ്ഞപ്പോൾ കൎത്താവ എന്തെ പ്രാ
ൎത്ഥനയെ കേട്ട ക്രിസ്തുവിനോടുള്ള സംബന്ധത്തെ [ 158 ] കുറിച്ച എന്റെ സ്നേഹിതിക്ക നല്ല തെളിവായുള്ള
അറിവ കൊടുത്തതിനാൽ എന്റെ ഹൃദയം നന്ദി
കൊണ്ട നിറഞ്ഞിട്ട സന്തോഷമുഖത്തോടും കണ്ണു
നീരോടും കൂടെ കോരുണയോട, കൊള്ളാം കോരുണ
യെ! നിനക്ക അൎത്ഥം അറിവാൻ പ്രയാസമായിരി
ക്കുന്ന മറ്റെ വാക്യം ഏതാകുന്നു എന്ന ചോദിച്ചു.
കോരുണ ഉത്തരമായിട്ട "നിങ്ങൾ ഭക്ഷിക്കയൊ കു
ടിക്കയൊ എന്തെല്ലാം തന്നെ ചെയ്താലും അവയെ
ല്ലാം ദൈവത്തിന്റെ മഹത്വത്തിനായിട്ട ചെയ്‌വിൻ"
എന്നുള്ളത തന്നെ. ദൈവത്തിനും നമുക്കും തമ്മിലു
ള്ള സംബന്ധത്തോട തീരെ അസംബന്ധമായുള്ള
അനേകം സാധാരണകാൎയ്യങ്ങൾ നാം ദിവസംപ്ര
തി നമ്മുടെ സ്വച്ശപ്രകാരം ചെയ്യുന്നുണ്ട; ദൃഷ്ടാന്ത
മായിട്ട മേലെഴുതിയവാക്യത്തിൽ പറയുന്നപ്രകാരം
നാം ഭക്ഷിക്കയും കുടിക്കയും ചെയ്യുന്നു: എന്നാൽ
അത ദൈവമഹത്വത്തിന്നായിട്ട ചെയ്യെണ്ടുന്നത
എങ്ങിനെ? അതിന്ന ഞാൻ എതിരുത്തരമായിട്ട, അ
പ്പോസ്തോലൻ ൟ കാൎയ്യത്തെ ഇവിടെ പറഞ്ഞി
രിക്കുന്നത ബഹു കട്ടിയോടാകുന്നു. അതിന്റെ ആ
ന്തരാൎത്ഥം എന്തെന്ന പറയാം; സകല കാൎയ്യങ്ങളും,
ഭക്ഷിക്കയും കുടിക്കയുമാകുന്ന അത്യല്പകായ കാൎയ്യം
കൂടെ ദൈവമഹത്വത്തിന്നായിട്ട ചെയ്യെണം എ
ന്ന തന്നെ. കോരുണയെ് ഇത ബഹു ആശ്ചൎയ്യമെ
ന്ന നിനക്ക തോന്നുന്നു എങ്കിലും അത ചെയ്യാകു
ന്ന കാൎയ്യം തന്നെ. അനേകം ക്രിസ്ത്യാനകൾ ഇ
തിനെ നിസ്സാരമായി വിചാരിക്കുന്നു. ദൃഷ്ടാന്തമാ
യിട്ട ഭക്തിഹിനനായ മനുഷ്യൻ ഭുജിക്കുന്നത കേ
വലം അവന്റെ മാംസേച്ശക്കായിട്ടാകുന്നു; അവ
ന തൃപ്തി വന്നാലും പിന്നെയും മതിവിട്ട ഭക്ഷിച്ച
അവന്റെ ദേഹത്തിന മടിയും ക്ഷീണവും വരുത്തു
ന്നതിനാൽ ആ ദേഹത്തെ ദൈവസേവെക്ക കൊ [ 159 ] ള്ളരുതാത്തതാക്കി തീൎക്കുന്നു. എന്നാലൊ സത്യക്രി
സ്ത്യാനി ഭക്ഷിക്കുന്നത പരിപാകത്തോടാകുന്നു;
ദൈവം സൃഷ്ടിച്ച വസ്തുക്കളെ അവൻ അനുഭവിക്കു
മ്പോൾ ദൈവം കൊടുത്ത ആഹാരത്താൽ പോഷി
പ്പിക്കപ്പെടുകയും ബലപ്പെടുകയും ചെയ്യുന്ന ത
ന്റെ ദേഹം ദൈവത്തിനുള്ളതാകയാൽ അത ദൈ
വസേവെക്ക മാത്രമെ പ്രയോഗിക്കാവു എന്ന വി
ചാരിക്കും. അങ്ങിനെ തന്നെ പാരീയത്തെ കുറി
ച്ചു; തളൎച്ച തിൎക്കുന്നതും നിൎമ്മലൗള്ളതുമായി വെ
ള്ളം എന്ന ഒരു പാനീയത്തെ ദൈവം മനുഷ്യന്ന
കൊടുത്തിട്ടുണ്ട: അതിനെമാത്രം മനുഷ്യൻ കുടിക്കു
മ്പോൾ ഒക്കെയും അവന്റെ ബുദ്ധിശക്തികൾക്ക
മന്ദം വരാതെ തെളിവായി നിൽക്കയും അവയെ ദൈ
വമഹത്വത്തിന്നായിട്ട പ്രയോഗിപ്പാൻ അവൻ
പ്രാപ്തനാകയും ചെയ്യുന്നു. എന്നാൽ അവൻ ലഹ
രിയുള്ള പാനങ്ങളെ കുടിച്ച തുടങ്ങുമ്പോൾ അവൻ
അവയെ പിശാചിന്ന മഹിമെക്കും അവന്ന ല
ജ്ജക്കും അവന്റെ ശരീരത്തിന്നും ആത്മാവിന്നും
നഷ്ടത്തിനും ആയി കുടിക്കുന്നു. കോരുണയെ! ദൈ
വമഹിമെക്കായി നമുക്ക പ്രയോഗിക്കാകുന്ന അല്പ
കാൎയ്യങ്ങൾ മറ്റ അനേകമുണ്ട; നിന്നെ ധൈൎയ്യപ്പെ
ടുത്തുന്നതിനായിട്ട ഒരു ദൃഷ്ടാന്തവും പറയാം. ഇന്ന
തന്നെ നീ ചട്ട തൈക്കുന്നത ഞാൻ കണ്ടു: ദൈവാ
ലയത്തിൽ പോകുന്നത നിന്റെ മുറയാകുന്നു എ
ന്ന നീ അറികയാലത്രെ അത നീ ചെയ്യുന്നു എ
ന്ന നീ പറകയും ചെയ്തുവല്ലൊ. "സകലവും വെ
ടിപ്പോടും ക്രമത്തോടും ചെയ്യപ്പെടട്ടെ" എന ദൈ
വവചനത്തിൽ പറകയാൽ വെടിപ്പുള്ള വസ്ത്രം ധ
രിച്ചും കൊണ്ട പള്ളിയിൽ പോകുന്നത മുറയാകുന്നു
എന്ന നീ അറിയുന്നു; അത നിമിത്തമായിട്ടത്രെ നീ
ആചട്ടയും തൈപ്പാൻ തുടങ്ങിയത്: ആകയാൽ ആ [ 160 ] ചട്ട നീ ഉണ്ടാക്കിയത ദൈവമഹത്വത്തിനായിട്ടാ
കുന്നു എന്ന പറയാം. നിന്റെ ഭൎത്താവിനെ അനു
സരിച്ചിരിക്ക; അങ്ങിനെ ചെയ്താൽ നീ ദൈവത്തെ
അനുസരിക്കയും അവനെ മഹത്വപ്പെടുത്തുകയും
ചെയ്യും. നിന്റെ പൈതൽ ദൈവത്തെ മഹത്വ
പ്പെടുത്തുവാനായിട്ട ദൈവത്തിൻ വഴികളെ നീ
അവന ഉപദേശിക്ക. ദരിദ്രന്മാരോട കനിവ കാ
ണിക്കുന്നത ദൈവത്തിന ഇഷ്ടമാകയാൽ അവ
രോട ദയയായിരിക്ക: നിന്റെ സ്വഭാവേനെയുള്ള
സൽഗുണവിചാരത്തെയൊ മായാമോഹത്തെയൊ
തൃപ്തിപ്പെടുത്തുവാനായിട്ട അങ്ങിനെ ചെയ്കയും അ
രുത. ദരിദ്രന്മാരായ ക്രിസ്ത്യാനികൾ നിന്റെ രക്ഷി
താവിനുള്ളവരാകയാൽ അവരോട പ്രത്യേകമായി
ട്ട ദയയായിരിക്ക നിന്റെ കൊടുക്കൽ വാങ്ങലുകളി
ൽ ഒക്കെയും പരമാൎത്ഥമുള്ളവളായിരിക്ക: നീ ഒരു ക
ള്ളിയെന്ന വിളിക്കപ്പെട്ടുപോകുമെന്ന ശങ്കിച്ചല്ല
"നീ മോഷ്ടിക്കരുത" എന്ന ദൈവം കല്പിച്ചിരിക്ക
കൊണ്ടത്രെ. ഇപ്പോൾ ആ വാക്യത്തിന്റെ അൎത്ഥം
നിനക്ക തെളിവായൊ കോരുണയെ? എന്ന ചോ
ദിച്ചു. കോരുണ സന്തുഷ്ടിഭാവം കാണിക്കയും ചെ
യ്തു. ഞാൻ കുറെനേരംകൂടെ സംസാരിച്ചേനെ; എ
ന്നാൽ കോരുണയുടെ ഭൎത്താവ അപ്പോൾ വയൽ
വഴിയായി വരികയാൽ ഞാൻ സംസാരം നിൎത്തി
ക്കളഞ്ഞു. ഉടനെ അത ആരെന്ന അറിവാനായിട്ട
കോരുണ എഴുനീറ്റ നോക്കിയാറെ അവൻ കൂട്ടുകാ
രില്ലാതെ തനിച്ച വെളുത്ത മുണ്ടോടും സ്ഥിരമായ
നടപ്പോടും കൂടെ വരുന്നതിനെ കണ്ട അവളുടെ മു
ഖം സന്തോഷത്താൽ വിളങ്ങി പറഞ്ഞതെന്തെന്നാ
ൽ ഇന്ന അവന്ന സുബോധമുണ്ട; അവൻ എ
ന്റെ ബാല്യപ്രായത്തിലെ ഭൎത്താവാകയാം മദ്യ
പാനമാകുന്ന ദുഷ്ടനടപ്പിനെ മാറ്റിയെങ്കിൽ ഇനി [ 161 ] ക്ക അവനെ ഇതിലുമധികമായി സ്നേഹിക്കാമായി
രുന്നു. ഇത കേട്ട ഞാൻ പ്രസാദിച്ചു എങ്കിലും നന്നാ
യിവരുന്നതിനുള്ള ആരംഭം കണ്ട ഉടനെ വിവാഹ
സംന്ധമായ ൟ സ്നേഹം അവരിൽ ഉണ്ടായ
തിനാൽ ഇനിക്ക ഒട്ടും ആശ്ചൎയ്യം തോന്നിയില്ല. പി
ന്നീട ഞാൻ കോരുണയോട നിന്റെ ഭൎത്താവിന
ആദ്യം വേണ്ടുന്നത ഹുക്കാ ആയിരിക്കുമെന്ന ഇനി
ക്ക തോന്നുകയാൽ ശീഘ്രത്തിൽ അത തയ്യാറാക്കുക
എന്ന പറഞ്ഞും വെച്ച സ്നേഹത്തോട യാത്രചോദി
ച്ചും കൊണ്ട പടിവാതില്ക്കൽ വന്നപ്പോൾ ആ മനു
ഷ്യൻ എന്നെ എതിറേറ്റ ബഹു ആദരവോട സ
ലാം ചെയ്കയും ചെയ്തു. കോരുണ ഊഹിച്ചപ്രകാരം
തന്നെ അവൻ കുടിച്ചിട്ടില്ലായിരുന്നു. ഭാൎയ്യ വീട്ടുകാ
ൎയ്യം ഭദ്രപ്പെടുത്തിതുടങ്ങി എന്ന കൺറ്റ മൂന്നാമ്പക്കം
അവളുടെ ഭൎത്താവ മദ്യപാനം വിട്ട സുബോധ
ത്തോടെ വീട്ടിൽ വന്നവിവരം വിചാരിച്ചിട്ട, ഭാൎയ്യ
മാരായുള്ളോരെ ഇതിൽനിന്ന ഒരു പാഠം പഠിപ്പിൻ.
ഞാൻ വണ്ടിയിൽ കേറുവാൻ ഭാവിച്ചപ്പോൾ
കോരുണയുടെ അയല്പക്കത്ത പാൎക്കുന്ന ഫുൽമോ
നി ഓടിവന്ന സന്തോഷത്തോടുംകൂടെ എന്നോട മ
ദാമ്മേ! സാറാ ൟ ഇട വരും. പാതിരിസായ്പിന്റെ
പെങ്ങൾ ഒരാഴ്ചെക്കകം ഇവിടെ വരുമന്നും വന്നാ
ൽ രണ്ട മാസത്തോളം താമസിക്കുമെന്നും ആ മദാ
മ്മ എഴുത്ത കൊടുത്തയച്ചിരിക്കുന്നപ്രകാരം പാതി
രിസായ്പ ഇന്ന എന്നോട പറകയുണ്ടായി. മദാമ്മേ!
ഞങ്ങളോട ദയയായിരിക്കുന്ന നിങ്ങൾക്ക സാറായെ
കാണാമല്ലൊ. ജനങ്ങൾ അവളെ ബഹു രൂപിണി
എന്ന വിളിക്കുന്നു: എന്നാൽ അവളെ കാണുമ്പോൾ
നിങ്ങൾക്ക തന്നെ അറിയാം. നിങ്ങൾക്ക വണക്കം
ചെയ്വാനായിട്ട ഞാൻ അവളെ നിങ്ങളുടെ ബങ്ക്ലാ
വിൽ കൊണ്ടുവരെണമൊ? അതൊ നിങ്ങൾ ഒരു ദി [ 162 ] വസി വൈകീട്ട ഇങ്ങോട്ട വരുമൊ? എന്ന ചോദി
ച്ചു. ഉടനെ ഞാൻ ഉത്തരമായിട്ട, അങ്ങിനെ തന്നെ
നീ അവളെ ബങ്ക്ലാവിൽ കൊണ്ടുവരെണ്ടാ; ഞാൻ
തന്നെ ഇങ്ങോട്ട വന്ന അവളെ അവളുടെ സഹോ
ദരന്മാരോടും ജ്യേഷ്ഠാനുജത്തിമാരോടും കൂടെ ഒന്നി
ച്ച കണ്ട നിങ്ങളോടകൂടെ പൂൎണ്ണമായി സന്തോഷി
ക്കാം. ഞാൻ നിന്നെ കാണ്കയുണ്ടായ നാൾ തുടങ്ങി
ഇതുവരെയും സാറായെ കാണുന്നതിന ആഗ്രഹി
ച്ചുവരുന്നു; അവളുടെ പൂച്ചെടി ഒടിഞ്ഞപോയ വി
വരം ഇപ്പോഴും ഞാൻ മറന്നപോയിട്ടില്ല എന്ന പ
റഞ്ഞു. അപ്പോൾ ഫുൽമോനി മദാമ്മേ! അത ഉണ്ടാ
യിട്ട ഇപ്പോൾ ബഹു നാളായതുകൊണ്ട നിങ്ങൾ
മറന്ന പോയായിരിക്കും എന്ന ഞാൻ വിചാരിച്ചു
എന്ന പറഞ്ഞാറെ ഞാൻ ഉത്തരമായിട്ട ഇല്ല, ഇല്ല,
അതുണ്ടായിട്ട ഇപ്പോൾ ഒരു സംവത്സരം ആയി
എങ്കിലും അത ഇപ്പോളുണ്ടായ കാൎയ്യം എന്ന പോലെ
ഞാൻ നല്ല വണ്ണം ഓൎക്കുന്നു. ഫുൽമോനീ! ഞാൻ ഒ
രു മദാമ്മയും നീ ഒരു പാവപ്പെട്ട ബങ്കാളസ്ത്രീയും
ആകുന്നു എന്ന വരികിലും അന്ന നമ്മൾ തമ്മിൽ
കണ്ട സംസാരിപ്പാൻ ഇടവന്നതിനായിട്ട എത്രപ്രാ
വശ്യം ഞാൻ ദൈവത്തിന സ്തോത്രം ചെയ്തിട്ടുണ്ട.
നമുക്ക തമ്മിൽ ഉണ്ടായ സഹവാസം വിചാരിച്ചാ
റെ പലപ്പോഴും എന്റെ ആത്മാവിന്ന ആശ്വാസ
വും എന്റെ കൈകൾക്ക ബലവും ഉണ്ടായിട്ടുണ്ട
എന്ന പറഞ്ഞു. ഉടനെ ആ നല്ല സ്ത്രീയുടെ കണ്ണി
ൽകൂടെ കണ്ണുനീര പൊഴിഞ്ഞ പറഞ്ഞത, മദാമ്മേ!
നിങ്ങൾ ബഹു ദയയുള്ളവളാകുന്നു; നിങ്ങൾ ഇവി
ടെ പാൎപ്പാൻ വന്നതിൽ പിന്നെ ഉണ്ടായിട്ടുള്ള ഗു
ണം എല്ലാം ഇന്ന കാലത്ത ഞാൻ കണക്കകൂട്ടി നോ
ക്കി. അപ്പോൾ ഞാൻ അവളോട അങ്ങിനെയല്ല ഫു
ൽമോനി! കൎത്താവും അവന്റെ ആത്മാവും തന്നെ [ 163 ] അതിനെ ചെയ്തു: എന്നാൽ നമ്മളെക്കൊണ്ട അത
ചെയ്യിച്ചതിനായിട്ട നാം നന്ദിയായിരിക്കയും വേ
ണം. ഞാൻ മുമ്പിൽ ഒരു സമയത്ത പറഞ്ഞതപോ
ലെ ഇപ്പോഴും എന്റെ ഹൃദയത്തിൽ തോന്നുന്നത പ
റയാം. ൟ വേലക്ക അധികഫലം വന്നത നിന്റെ
ഗുണദോഷവു, പ്രാൎത്ഥനയും, നല്ലനടപ്പും, ദയശീ
ലവും കൊണ്ട ആകുന്നു. കൎത്താവിന്റെ കരുണക
ളെകുറിച്ച വിചാരിക്കുന്നത കൊള്ളാകുന്ന കാൎയ്യമാ
കയാൽ ൟ ആണ്ടിൽ അവൻ നമുക്ക ചെയ്തിരിക്കു
ന്ന നന്മകളെ ധനചെയ്തു നോക്കാം. ആദ്യം
തന്നെ എന്റെ ആയയെ നോക്ക; മഹമ്മദകാര
ത്തിയായിരുന്ന അവൾ ഇപ്പോൾ യേശുവിൻൽ വി
ശ്വസിക്കുന്നവളായി തീൎന്നിരിക്കുന്നു; ഫുൽമോനീ!
അവൾ മനസ്സതിരിയുന്നതിനുള്ള പ്രധാന കാര
ണം നിന്റെ പൈതങ്ങൾ മുഖാന്തരം ആയിരുന്നു
എന്ന അവൾ പറയുന്നു. (അതവരെയും കരഞ്ഞു
കൊണ്ടിരുന്ന ഫുൽമോനി അപ്പോൾ സ്വൎഗ്ഗത്തി
ലേക്ക നോക്കി, എന്റെ പിതാവെ ഞാൻ നിനക്ക
സ്തോത്രം ചെയ്യുന്നു എന്ന പറഞ്ഞു.) ഇരികൂടാതെ
ചീവൎത്തനം എന്നവളുടെ കാൎയ്യം നോക്ക; അവൾ
മനോസന്തോഷവും പ്രയോജനവും ഉള്ള ഒരു ക്രി
സ്ത്യാനിയും ദൈവഭക്തിയുള്ളോരു മാതാവും, അവ
ളോട ഇപ്പോഴും ബഹു കാഠിന്യം പ്രവൃത്തിക്കുന്ന
കിഴവിയായ അവളുടെ അമ്മ വിയമ്മയെ നന്നാ
അനുസരിക്കുന്നവളും ആയി തീൎന്നിരിക്കുന്നു. ഫുൽ
മോനീ! അവൾ മുഴുവനും വിശ്വാസത്തിൽ നിന്റെ
മകൾ തന്നെ ആകുന്നു; എന്തെന്നാൽ ഞാൻ അവ
ളെ അധികം കണ്ടിട്ടില്ലെന്നുള്ളത നിനക്ക അറിയാ
മല്ലൊ എന്ന ഞാൻ പറഞ്ഞ നിൎത്തിയ ഉടനെ അ
വൾ ഉത്തരമായിട്ട. മദാമ്മേ അവളുടെ ഭൎത്താവി
ന്റെ ഭയങ്കരമായ മരണവും, അതകഴിഞ്ഞ ഉടനെ [ 164 ] അവളുടെ പ്രസവവേദനയിൽനിന്ന അവൾ അ
ത്ഭുതമായി രക്ഷിക്കപ്പെട്ടതും വിചാരിച്ചിട്ടത്രെ അ
വൾ മനസ്സതിരിഞ്ഞത എന്ന അവൾ എന്നോട
പലപ്രാവശ്യം പറഞ്ഞിട്ടുണ്ട എന്ന പറഞ്ഞു. ഫുൽ
മോനി അവൾക്ക ചെല്ലേണ്ടുന്ന പുകഴ്ചയെ അം
ഗീകരിപ്പാൻ മനസ്സില്ലാത്ത പ്രകാരത്തിൽ എന്നോ
ട, മദാമ്മേ! ഇനിയും കോരുണയുടെ വസ്തു വി
ചാരിക്കാം. എന്റെ പ്രിയസ്നെഹിതയായ പാവ
പ്പെട്ട കോരുണ കേവലം നിങ്ങൾക്കുള്ളവൾ തന്നെ
ആകുന്നു; ഒടുക്കത്തെ ദിവസമാകുന്ന വലിയ നാ
ളിൽ അവൾ നിങ്ങൾക്ക സന്തോഷത്തിന്റെ ഒരു
മിന്നുന്ന കിരീടം ആയിരിക്കും: എന്തെന്നാൽ അവ
ൾ സ്നേഹഹൃദയക്കാരി ആകയാൽ അവൾ സത്യ
ക്രിസ്ത്യാനിയായി തീരുമെന്നുണ്ടെങ്കിൽ അപ്രയോ
ജനക്കാരി ആയിരിക്കയില്ല നിശ്ചയം എന്ന പറഞ്ഞു.
ഉടനെ ഞാൻ ഉത്തരമായിട്ട ഇരിക്കും അങ്ങിനെ
തന്നെ തോന്നുന്നു, എന്നാലും ഞാൻ വിചാരിക്കെ
ണമെന്ന നീ ആഗ്രഹിക്കുന്നപ്രകാരം അവൾ മു
ഴുവനും ഇനിക്കുള്ളവളല്ല: എങ്കിലും അവൾ നന്നാ
യിവരുമെന്ന നിനക്ക ആശയില്ലായൊ ഫുൽമോനീ?
എന്ന ഞാൻ ചോദിച്ചു. അഹ്റ്റിന്ന അവൾ പറ
ഞ്ഞു, ഉവ്വ, ഇനിക്ക നല്ല ആശയുണ്ട; അവൾ അ
വളുടെ രക്ഷിതാാവിൽ ആശ്രയിച്ചുംകൊണ്ട ദോ
ഷം ചെയ്യുന്നതിനെ വിട്ടൊഴിഞ്ഞ ഗുണം ചെയ്യാ
ൻ പഠിക്കുന്നതിന ശ്രമിക്കയാൽ അത സാധിക്കാ
തെ ഇരിക്കയില്ല എന്ന തോന്നുന്നു: ക്രിസ്തുവും അ
പ്രകാരം പറയുന്നില്ലയൊ? ഉടനെ ഞാൻ അവളോ
ട അവൾക്കുണ്ടായ കഠിനൗപദ്രവത്താൽ അവൾ
ദിവ്യകാൎയ്യങ്ങളെ കുറിച്ച വിചാരിക്കുന്നതിന ഇട
യായി തീൎന്നു എന്ന പറഞ്ഞപ്പോൾ, അവൾ ഉത്ത
രമായിട്ട, അതെ ഇനിക്കും അങ്ങിനെ തോന്നുന്നു. [ 165 ] ഹാ! നുകത്തിന നമ്മുടെ കഴുത്തുകളെ ചായിക്കുന്ന
തിന മുമ വടിയും അഗ്നിയും നമുക്ക എല്ലാവൎക്കും
എത്ര ആവശ്യമായിരിക്കുന്നു; അദാമ്മേ കോരുണ സ
ത്യക്രിസ്ത്യാനി ആയി തീരുമെങ്കിൽ അവളുടെ ഭൎത്താ
വും നന്നായി വരും എന്ന വിചാരിക്കുന്നതിന ഇ
ടയുണ്ട എന്ന ഇനിക്ക തോന്നുന്നു എന്ന പറഞ്ഞു.
അതിന്ന ഞാൻ അവളോട, അത ശരിതന്നെ എ
ന്ന ഞാനും വിചാരിക്കുന്നു: ആകയാൽ ഇനിയും
നാം ഉത്സാഹിക്കേണ്ടുന്നത അവന്റെ ഹൃദയത്തെ
തിരിപ്പാനാകുന്നു: അവനോട കൂടകൂടെ സംസാരി
ക്കുന്നതിന നമുക്ക ഇടയാകയില്ലായിരിക്കും എങ്കി
ലും അവന്ന വേണ്ടി പ്രാൎത്ഥിപ്പാൻ നമുക്ക കഴിയു
മല്ലൊ . "ഭൂമിയിൽ ഏതകാൎയ്യത്തെപറ്റി എങ്കിലും നി
ങ്ങളിൽ രണ്ടുപേർ ഒന്നിച്ച കൂടി അപേക്ഷിച്ചാൽ
സ്വൎഗ്ഗസ്ഥനായ എന്റെ പിതാവ അത നിങ്ങൾ
ക്ക ചെയ്തു തരും എന്ന യേശു പറകയും ചെയ്തിട്ടു
ണ്ടല്ലൊ. പിന്നീട ഞങ്ങൾ വേർപിരിഞ്ഞഞങ്ങളുടെ
വീടുകളിലേക്ക പോയി. അന്ന രാത്രി ആ കഠിന
പാപിയെകുറിച്ച ഞങ്ങൾ ഇരുപേരും മറന്നുപോ
കാതെ കൃപാസിംഹാസനത്തിങ്കൽ ബോധിപ്പിക്ക
യും ചെയ്തു.
൯ാം അദ്ധ്യായം.
ൟ ചരിത്രം വേഗത്തിൽ അവസാനിപ്പിക്കെ
ണ്ടിവന്നിരിക്കുന്നു; എങ്കിലും ഇതിന്റെ തുടസ്സത്തി
ൽ ഫുൽമോനിയുടെയും ഭാഗ്യനാഥന്റെയും മൂത്ത
മകളായ സാറാ എന്ന പൈണൈപതലിന്ന തന്റെ
മാതാപിതാക്കന്മാരോടുണ്ടായ സ്നേഹത്തെയും, ക
പടമില്ലാത്ത ദൈവഭക്തിയെയും കുറിച്ച അവളു
ടെ അമ്മ പറഞ്ഞ വൃത്താന്തങ്ങൾ വായിച്ചതിനാ [ 166 ] ൽ വായനക്കാൎക്ക അവളുടെ കാൎയ്യം കുറെ കൂടെ കേട്ടു
എങ്കിൽ കൊള്ളായിരുന്നു എന്ന ആഗ്രഹമിരിക്കുന്ന
പ്രകാരം ഇനിക്ക തോന്നുകയാൽ അവളുടെ വി
ശേഷങ്ങൾ അല്പം പറയുന്നതിന മുമ്പ ൟ കഥ
അവസാനിപ്പിപ്പാൻ ഇനിക്ക മനസ്സില്ല. കഴിഞ്ഞ
തവണ ഫുൽമോനിയും ഞാനും തമ്മിൽ കണ്ട സം
സാരിച്ചതിന്റെ പിറ്റെ ഞായറാഴ്ച ഒരു അന്യ മ
ദാമ്മ പാതിരിസായ്പിന്റെ മദാമ്മയോട കൂടെ പ
ള്ളിയിൽ വന്നത കണ്ടാറെ അവർ പാതിരിസായ്പി
ന്റെ പെങ്ങളും സാറായുടെ യജമാനസ്ത്രീയും ആ
കുന്നു എന്ന ഞാൻ സങ്കല്പിക്കയാൽ പിറ്റെ ദിവ
സി വൈകുന്നേരത്ത ഫുൽമോനിയുടെ മകളെ ചെ
ന്ന കാണെനമെന്ന നിശ്ചയിച്ച അവിടെ ചെ
ന്നപ്പോൾ ഞാൻ വണ്ടിയിൽനിന്ന ഇറങ്ങുന്നത
ഫുൽമോനി കണ്ട ഉടനെ എന്നെ സ്വീകരിക്കുന്ന
തിനായിട്ട അവൾ ഓടുവന്നു. ആപ്പോൾ ഞാൻ
അവളോട, ഫുൽമോനീ നിന്റെ മകൾ ക്ഷേമത്തോ
ട വന്ന ചേൎന്നുവൊ? എന്ന ചോദിച്ചു. ഉവ്വ, മദാ
മ്മെ, അതിനായിട്ട ദൈവത്തിന്ന സ്തോത്രം ഉണ്ടാ
കട്ടെ: അവൾ ശരീരാകൃതിയിലും അതിനെക്കാൾ
പ്രധാനമായിട്ട മനോലങ്കാരത്തിലും മുമ്പിലത്തേ
തിലും കുറെ നന്നായി എന്ന ഇനിക്ക തോന്നുന്നു
എന്ന പറഞ്ഞു. ഉടനെ ഞാൻ അവളോട, അത
അവളിൽ കാണെണമെന്ന നീ ആശപ്പെടുവാൻ
മുറയുണ്ട: "എന്തെന്നാൽ നീതിമാന്മാൎക്ക നന്നായി
രിക്കും എന്ന അവരോട പറക" എന്ന ദൈവം ത
ന്നെയും പറയുന്നു. നിന്റെ മകളെ ദൈവത്തി
ന്റെ വകെക്കായിട്ട നീ വളൎത്തിയതിനാൽ ദൈ
വത്തെ നീ ബഹുമാനിച്ചിരിക്കകൊണ്ട അവനും
നിന്നെ ബഹുമാനിച്ച അവളെ നിന്റെ ശിഷ്ടാ
യുസ്സിൽ നിനക്ക സന്തോഷവും പുകഴ്ചയുമാക്കി [ 167 ] തീൎത്തിരിക്കുന്നു. ഞാൻ ചെന്ന വസ്തുത അതവരെ
യും സാറാ അറിഞ്ഞില്ല; ഞാൻ ചെന്നപ്പോൾ അ
വൾ തിണ്ണെക്ക ഇരിക്കയായിരുന്നു; സത്യബോ
ധിനി അവളുടെ ജേഷ്ഠത്തിയുടെ മുടിയിൽ തലയും
വെച്ചുകൊണ്ട കിടക്കയും ശുദ്ധൻ അവളുടെ അരി
കെ ഇരിക്കയും ആയിരുന്നു: അവൾ തന്റെ ജ്യേ
ഷ്ഠത്തിയുടെ ചെകിട്ടത്ത തടകികൊണ്ട, സാറയെ!
നീ മുമ്പിൽ നല്ല കഥകൾ പറകയുണ്ടായിരുന്നുവ
ല്ലൊ; അത പോലെ ഒരു നല്ല കഥ ഇപ്പോൾ പ
റക കേൾക്കട്ടെ എന്ന പറകയും ചെയ്തു. അപ്പോ
ൾ അവൾ എന്നെ കണ്ടു; ഇടനെ സാറാ എഴുനീ
റ്റ ഇനിക്ക സലാം ചെയ്തു. അവൾ ബഹു രൂപി
ണിയെന്ന അവളുടെ അയൽക്കാർ പറഞ്ഞത ശരി
തന്നെ എന്ന ഇനിക്ക അപ്പോൾ ബോധിച്ചു: അ
വൾ നല്ല സുന്ദരിയും മുഖതെളിവുമുള്ളവളും കാൎയ്യാ
ദികൾക്ക മിടുക്കിയും ആയിരുന്നു മദാമ്മമാരെ ക
ണ്ടസംസാരിച്ച നല്ല ശീലമുള്ളവളാകയാൽ ശങ്ക
തീരെയില്ലാഞ്ഞു: എന്നാൽ തന്റേടം ഒട്ടും കാണി
ച്ചില്ല താനും. അവളെ കണ്ട ഉടനെ ഞാൻ അവ
ളോട സാറായെ! നിന്നെ കാണുന്നതിന്ന ഏറിയ
നാളായി ആഗ്രഹിക്കയാൽ ഇപ്പോൾ കണ്ടതകൊ
ണ്ട ഇനിക്ക സന്തോഷം തോന്നുന്നു: ഞാൻ ഇ
ന്നാരെന്ന നീ അറിഞ്ഞിരിക്കുമല്ലൊ എന്ന പറ
ഞ്ഞു. അപ്പോൾ അവൾ ഉത്തരമായിട്ട, ഉവ്വ മദാ
മ്മെ എന്റെ അനുജത്തിയോടും, ആങ്ങളയോടും,
അമ്മയപ്പന്മാരോടും നിങ്ങൾ ചെയ്തിരിക്കുന്ന ദ
യ അവർ എന്നോട പറഞ്ഞ ഞാൻ അറിഞ്ഞിരി
ക്കുന്നു: അതിന ദൈവം നിങ്ങൾക്ക പ്രതിഫലം
നല്കും എന്ന പറഞ്ഞ ഉടനെ അവളുടെ കണ്ണി
ൽ കണ്ണുനീര നിറഞ്ഞത സത്യബോധിനി കണ്ട
അവളുടെ മുണ്ടിന്റെ വിളുമ്പകൊണ്ട അതിനെ [ 168 ] തുടെച്ച, ജ്യേഷ്ഠത്തി, സന്തോഷ സമയത്ത നീ ക
രയെണ്ടാ എന്ന പറഞ്ഞുംവെച്ച, ആ സംഗതി
വിട്ട വേറൊരു കാൎയ്യം പറഞ്ഞുതുടങ്ങുന്നതിനാ
യിട്ട എന്നോട മദാമ്മേ! സാറാ കല്ക്കത്തായിൽനി
ന്ന ഞങ്ങൾക്ക കൊണ്ടുവന്നിട്ടുള്ള വിശേഷ പദാ
ൎത്ഥങ്ങളെ എല്ലാം കാണ്മാൻ മനസ്സുണ്ടൊ? എന്ന
ചോദിച്ചു. ഉവ്വ എന്ന ഞാൻ പറകയാൽ അവ
ൾ ഓടിചെന്ന അവയെ എടുത്ത കൊണ്ടുവന്നു.
അവയിൽ അവളുടെ പേൎക്കായിട്ട മദാമ്മമാരുടെ
ഉടുപ്പിട്ട ഒരു മരപ്പാവയും പൌഴങ്ങളാൽ അലങ്ക
രിക്കപ്പെട്ട രണ്ട മെഴുകവളകളും, അവളുടെ ആ
ങ്ങള പഠിത്വത്തിന ഉത്സാഹമുള്ളവനായിരുന്നതി
നാൽ അവന്റെ പേൎക്ക സഭചരിത്രം എന്ന ഒരു
പുസ്തകവും, പുസ്തകങ്ങൾ വച്ച സൂക്ഷിക്കുന്നതി
ന പൂട്ടുള്ള ഒരു പെട്ടിയും, ഭാഗ്യനാഥന്റെ പേ
ൎക്ക ബഹുവിശേഷമായ ഒരു ആങ്ക്രകായും ഉണ്ടാ
യിരുന്നു: ആ അങ്ക്രകായിന്മേൽ സാറാ അവളുടെ
യജമാനന്റെ മൂന്ന പഴയ സൂൎയ്യപടകുപ്പായങ്ങ
ളിന്മേൽ ഉണ്ടായിരുന്ന പുഷ്പ തയ്യൽകളെ വെട്ടി
വെച്ച തൈച്ചിട്ടുണ്ടായിരുന്നു. അത കണ്ട സത്യ
ബോധിനി എന്നോട മദാമ്മെ! ൟ ചട്ട, ഇടുമ്പോ
ൾ അപ്പനെ കണ്ടാൽ ഒരു പ്രഭുവെന്ന തോന്നി
പ്പോകും എന്ന പറഞ്ഞു. ഉടനെ സാറാ അവളോട
അതിന അപ്പന യോഗ്യതയുമുണ്ട; ഞാൻ കൽക്കത്താ
യിൽ വളരെ പ്രഭുക്കന്മാരെ കണ്ടിട്ടുണ്ട: എന്നാൽ
ആ പേരിന അപ്പനെക്കായിൽ അധിക യോഗ്യത
യുള്ളവരായിട്ട ഞാൻ ആരെയും കണ്ടിട്ടില്ല. ഉത്ത
മശീലവും, മൎയ്യാദയും ആയിരിക്കയും ദരിദ്രന്മാരോ
ടും ഗ്രഹസ്ഥന്മാരോടും ഒരുപോലെ എല്ലായ്പോഴും ദ
യയായിരിക്കയും ചെയ്യുന്നത തന്നെ സത്യപ്രഭുവി
നുള്ള ലക്ഷണം. ൟ ലക്ഷണങ്ങൾ ഒക്കെയും അ [ 169 ] പ്പനുണ്ട എന്ന ഇനിക്ക നല്ല നിശ്ചയമുണ്ട: നിന
ക്ക എന്ത തോന്നുന്നു? ഉടന്തന്നെ മറ്റെ പൈത
ങ്ങൾ രണ്ടപേരും കൂടെ അത ശരിതന്നെ എന്ന പ
റഞ്ഞു. ഭാഗ്യവർഹിയായ അമ്മ ഇത കേട്ട സന്തോ
ഷിച്ചിരിക്കയായിറ്റുന്നു എങ്കിലും ഒന്നും പറയാതെ
അവളുടെ പേൎക്ക സാറാ കൊണ്ടുവന്ന രുന്നതായി
മൂന്ന രൂപാ വിലയുള്ള ബഹു മേത്തരമായ ഒരു ശ
ല്ലാവ എടുത്ത കാണിച്ചു: ആ ശല്ലാവ സാറാ സൂ
ക്ഷിച്ച കുഞ്ഞുങ്ങളിൽ ഒന്നിന്റെ പിറന്നാളിന്ന അ
വൾക്ക സമ്മാനം കിട്ടിയതായിരുന്നു. ഇത കൂടാതെ
പരമനാഥങ്കുഞ്ഞിന്ന രണ്ട കുപ്പായവും ഒരു കു
ല്ലംതൊപ്പിയും കൊണ്ടുവന്നിട്ടുണ്ടായിരുന്നു. ൟവ
കസമ്മാനങ്ങൾ ഒക്കെയും ബഹു വിശേഷമായി
തന്നതകൊണ്ട ഇനിക്ക ആശ്ചൎയ്യം തോന്നിപ്പോ
യി. ൟ സമ്മാനങ്ങളെക്കാൾ വിലമതിക്കത്തക്കത
അവളുടെ സ്നേഹശീലമായിരുന്നു എന്തെന്നാൽ
ആ വസ്തുക്കൾ ഒക്കെയും കൈകാൎയ്യം ചെയ്യുമ്പോൾ
നശിച്ചുപോകുന്നവയാകുന്നു എന്നാലൊ അവ
യെ കൊടുക്കുന്നതിന അവൾക്ക മനസ്സു തോന്നി
യത അവരോടുള്ള സ്നേഹം മുഖാന്തരമാകയാൽ ആ
സ്നേഹം ദൈവസിംഹാസനത്തിങ്കലേക്ക കരേറി
ചെല്ലുകയും സുഗന്ധവാസനയുള്ള ബലിപൂജയാ
യിട്ട അംഗീകരിക്കപ്പെടുകയും ചെയ്യും. സാറായോ
ട ഒരു സംഭാഷണം തുടങ്ങെണമെന്ന ആഗ്രഹി
ച്ചിട്ട ഞാൻ അവളോട ആ അങ്ക്രക്കാ തൈച്ച തീരു
ന്നതിന ഏറിയനാൾ ചെന്നായിരിക്കെണമെന്ന
ഇനിക്കതോന്നുന്നു; അതിന അകശീല ഇട്ടിട്ടുണ്ട;
ആ സൂൎയ്യപടതൈയ്യൽ ബഹു പ്രയാസവുമാകുന്നു
എന്ന പറഞ്ഞു. അതിന്ന അവൾ ഉത്തരമായിട്ട ഉ
വ്വ, മദമ്മേ! കുഞ്ഞുങ്ങൾ ഉറഞ്ഞിയശേഷമെ ഇനി
ക്ക തൈപ്പാൻ നേരമുണ്ടായിരുന്നുള്ളു: അതിനാൽ [ 170 ] ആറ ആഴ്ചകൊണ്ട മാത്രമെ അത തൈച്ച തീൎന്നുള്ളു.
എങ്കിലും അത പ്രയാസവേലയെന്ന ഇനിക്ക തോ
ന്നിയില്ല: എന്തെന്നാൽ അത തൈച്ചപ്പോൾ ഒക്കെ
യും എന്റെ വിചാരം വീടിനെകുറിച്ചും അപ്പൻ അ
ത ഇട്ടുംകൊണ്ട നടക്കുന്നത കാണുമ്പോൾ ഇനിക്ക
ഉണ്ടാകുന്ന സന്തോഷത്തെകുറിച്ചും ആയിരുന്നു.
ഇന്നലെ പള്ളിയിൽ പോയ സമയത്ത അപ്പൻ
അത ഇട്ടുംകൊണ്ട കണ്ണുനീരോട എന്നെ നോക്കി
എന്റെ മകളെ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ
എന്ന പറഞ്ഞ ഇനിക്ക വലുതായിട്ടുള്ള ഒരു പ്ര
തിഫലം ആയിരുന്നു. (ഹാ! സാറാ; നമ്മുടെ സഭ
കൾക്ക അലങ്കാരവും, ദുഷ്ടതയും വിക്കടവുമുള്ള ൟ
ലോകത്തിൽ ദൈവത്തെ സേവിക്കുന്ന സന്തതി
യും ആയിട്ട ഇരിപ്പാൻ നിന്നെപ്പോലെയുള്ള പുത്രി
മാർ അനവധി ഇല്ലാത്തത എന്തകൊണ്ട? എന്ന എ
ന്റെ ഉള്ളിൽ ഞാൻ അപ്പോൾ ചിന്തിക്കയും ചെ
യ്തു) പിന്നെ ഞാൻ അവളോട നീ തനിച്ചിരുന്ന
തയ്ക്കയായിരുന്നുവൊ? എന്ന ചോദിച്ചപ്പോൾ അ
വൾ പറഞ്ഞു, ഉവ്വ, മദാമ്മേ! ഇനിക്ക സഖിയാ
യിട്ട ഒരു മഹമ്മദകാരത്തി ആയയുണ്ടായിരുന്നു:
എങ്കിലും അവൾ പൈതങ്ങളെ കേൾക്കെ ചേൎച്ചയ
ല്ലാത്ത കാൎയ്യങ്ങൾ സംസാരിക്കയാൽ ആറ മാസം മു
മ്പെ എന്റെ മദാമ്മ അവളെ മാറ്റിക്കളഞ്ഞു. ഉട
നെ ഞാൻ അവളോട, നിന്നോട ചോദിക്കെണമെ
ന്ന ആഗ്രഹിച്ചിരുന്ന കാൎയ്യം ഇത തന്നെ: ശേഷം
വേലക്കാരോട കൂടെ നീ പാൎത്തകൊണ്ടത എങ്ങിനെ
അവരെല്ലാവരും അജ്ഞാനികളൊ മഹമ്മദകാരൊ
ആയിരിക്കുമല്ലൊ. അപ്പോൾ അവൾ പറഞ്ഞു, ഉ
വ്വ, അവരിൽ വയസ്സചെന്ന ഒരു തോട്ടക്കാരനും
അവന്റെ ഭാൎയ്യയും ഒഴികെ ശേഷം പേരൊക്കയും
അജ്ഞാനികളും മഹമ്മദകാരും തന്നെ; ഇവർ രണ്ട [ 171 ] പേരും നല്ല ക്രിസ്ത്യാനികളും എന്നോട ബഹു ദയ
യുമുള്ളവരാകുന്നു: ഞാൻ ക്രിസ്ത്യാനിയായിരുന്നത
കൊണ്ട ശേഷംവേലക്കാൎക്ക ആദ്യം എന്നോട തീ
രെ ഇഷ്ടമല്ലാഞ്ഞു. എന്നാൽ ഇപ്പോൾ അവരും
ഞാനുമായിട്ട പഴകിപ്പോയതകൊണ്ട ഞങ്ങൾ രമ്മ്യ
മായിട്ട തന്നെ നടക്കുന്നു. ഇനിക്ക വരേണ്ടുന്ന പ
രീക്ഷകൾ എല്ലാം ആദ്യം തന്നെ വന്ന സംഭവിച്ചു:
എങ്ങിനെയെന്നാൽ എന്റെ പാതിവ്രത്യത്തിന ഭം
ഗംവരുത്തുവാൻ ഒരു ബാല്യക്കാരൻ മേട്ടി പല
പ്പോഴും എന്നെ നിൎബന്ധിക്കയാൽ ആ കാൎയ്യം ഞാ
ൻ മദാമ്മയോട ബോധിപ്പിക്കേണ്ടിവന്നു: എന്നാ
ൽ സായ്പ അവൎകൾ ശേഷം വേലക്കാരെല്ലാവരും
കാൺ!കെ അവനെ പരസ്യമായി അവമാനിച്ച ശേ
വത്തിൽനിന്ന മാറ്റുകയാൽ ആ മതിരിയുള്ള പരീ
ക്ഷ അതിൽപിന്നെ ഇനിക്ക ഉണ്ടായിട്ടില്ല. കുശി
നിമേട്ടിയെന്ന വേറൊരു വലിയ കള്ളൻ ഉണ്ടായി
രുന്നു. പേനാക്കത്തികളും കത്രികകളും പൈസാക
ളും കൂടക്കൂടെ മോഷണം പോകയാൽ എല്ലാവരും കു
ശിനിമേട്ടിയെ സംശയിച്ചു എങ്കിലും സാക്ഷി ഒ
ന്നും ഇല്ലാഞ്ഞു. കടശിയിൽ ഒരു ദിവസി അവൻ
തെരുവിൽനിന്ന മൂന്ന ചോതന വെളിച്ചെണ്ണ വാ
ങ്ങിച്ചു കൊണ്ടുവരുന്ന വെളിച്ചെണ്ണ വേഗത്തിൽ
എത്തി കാണ്കെയാൽ നീ അത അളന്ന നോക്കെണ
മെന്ന എണ്ണോട പറഞ്ഞു. ഇത കുശിനിമേട്ടിക്ക ഇ
ഷ്ടമല്ലായ്കയാൽ അവൻ എന്നോട ഞാൻ ആ എണ്ണ
അളന്ന നോക്കാതെ കിടങ്ങിൽ ഇരിക്കുന്ന വലിയ
ഭരണിയിൽ ഒഴിച്ചുവച്ച അളവ ശരിയായിരിക്കു
ന്നു എന്ന മദാമ്മെ ബോധിപ്പിച്ചാൽ അര രൂപാ
ഇനാം തരാമെന്ന പറകയുണ്ടായി. ആ അരരൂപാ
ഞാൻ വാങ്ങിക്ക എന്ന വന്നാൽ അത ഞാൻ ദൈ [ 172 ] വകല്പനയെ ലംഘിക്കുന്നതിനും ആ അജ്ഞാനിയാ
യ കുശിനിമേട്ടിയുടെ മുമ്പാകെ ക്രിസ്ത്യാനിമാൎഗ്ഗ
ത്തെ അവമാനിക്കുന്നതിനും ഹേതുവായി തീരു
കയല്ലാതെ അതിനാൽ ഇനിക്ക ഗുണം വരികയി
ല്ലെന്ന ഞാൻ അറിഞ്ഞിരുന്നതിനാൽ ആ ഇനാം
വാങ്ങിക്കാതെ എണ്ണ അളന്ന നോക്കിയപ്പോൾ അ
ര ചോതന കുറവ കാണുകകൊണ്ട അവൻ നാല
രൂപാ ലാഭമെടുത്തു എന്ന അറിഞ്ഞ ആ വിവരം
മദാമ്മയെ ബോധിപ്പിച്ചാറെ തരകപണത്തിന്റെ
വീതം ഇനിക്ക കൂടെ തരെണമെന്ന ഞാൻ ചോദി
ച്ചിട്ട അവൻ തരായ്കയാൽ കാരുഷ്യം കൊണ്ട ഞാ
ൻ കബന്ധം പറകയായിരുന്നു എന്ന അവൻ തീ
രെ തള്ളിപറഞ്ഞുകളഞ്ഞു. ആ എണ്ണ രണ്ടാംപ്രാവ
ശ്യം അളന്ന നോക്കിക്കയില്ലെന്ന വിചാരിച്ചിട്ടത്രെ
ഇങ്ങിനെ പറഞ്ഞത. എന്നാലൊ മദാമ്മ നീതിചെ
യ്വാൻ ഇഷ്ടമുള്ളവളായിരുന്നു: സംശയം കൊണ്ട മാ
ത്രം ഒരുത്തനെ കുറ്റക്കാരനാക്കുകയില്ല എങ്കിലും
അവന്റെ കുറ്റം കൺറ്റുപിടിച്ചാൻ അത തനിക്ക തീ
രെ വെറുപ്പാകുന്നു എന്ന കാണിക്ക ശീലമുള്ളവളാ
കയാൽ എണ്ണ വീണ്ടും അളന്ന നോക്കിയപ്പോൾ
കുറവ കാൺ!കകൊണ്ട ആ ദുഷ്ടവേലക്കാരനെ ഉട
ൻതന്നെ മാറ്റിക്കളഞ്ഞു. പിന്നെ എന്നെ പരീക്ഷി
ക്കയും അസഹ്യപ്പെടുത്തുകയും ചെയ്ത ഒരാൾ മാത്ര
മെ ഉണ്ടായിരുന്നുള്ളു. അത വയസ്സചെന്ന ഒരു
ആയ ആയിരുന്നു: അവളെ മദാമ്മെക്ക ബഹു ഇ
ഷ്ടവും അവൾ നല്ല ദയശീലക്കാരിയും ആയിരുന്നു
എങ്കിലും ചട്ടത്തിന വിരോധമായിട്ട അവൾ നാട്ടു
പലഹാരങ്ങൾ കൊണ്ടുവന്ന പൈതങ്ങൾക്ക കൊ
ടുക്കയും ആ വിവരം മദാമ്മയോട പറയതുതെന്ന
അവരോട വിലക്കുകയും ചെയ്തുവന്നു. ഇതിനാൽ
പൈതങ്ങൾ വഞ്ചന പഠിക്കയും ഞാൻ ദയകെട്ടവ [ 173 ] ൾ എന്ന വിചാരിച്ചിട്ട വയസ്സചെന്ന ആയയോ
ടുള്ളതപൊലെ എന്നോട സ്നേഹവും ഇല്ലാഞ്ഞു. ഇ
തിന ഞാൻ എന്തവേണ്ടു എന്ന ഇനിക്ക അറിവാ
ൻ വഹിയാഞ്ഞതിനാൽ ഞാൻ ചെയ്യേണ്ടുന്ന മുറ
എന്നെ കാണിച്ച തരെണമെന്ന ഞാൻ ദൈവ
ത്തോട അപേക്ഷിച്ചു. ആ ആയ എന്നോട ദയയു
ള്ളവളും ഓരോ കാൎയ്യം ഇന്നപ്രകാരം ചെയ്യെണമെ
ന്ന ഇനിക്ക കാണിച്ചതന്നവളും ആകയാൽ അവ
ളുടെ കാൎയ്യം മദാമ്മയോട പറയുന്നതിന ഇനിക്ക മ
നസ്സില്ലാഞ്ഞു. കടശിയിൽ മദാമ്മ തന്നെ കാൎയ്യം മുഴു
വനും അറിയുന്നതിന ഇടവന്നു; എങ്ങിനെയെന്നാ
ൽ ഒരുദിവസി വൈകുന്നേരം മദാമ്മ നടപ്പാൻ
പോയി; അപ്പോൾ ആറാട്ടുസമയം ആയിരുന്നതി
നാൽ കുഞ്ഞുങ്ങളെയും കൊണ്ട നമുക്ക ആറാട്ടു കാ
ണ്മാൻ പോകാമെന്ന ആയ എന്നോട പറഞ്ഞു. മ
ദാമ്മ ൟ വിവരം കേട്ടാൽ എന്ത പറയും എന്ന
ഞാൻ ചോദിച്ചാറെ, അവൾ ഉത്തരമായിട്ട, മദാമ്മ
അത അറിഞ്ഞിട്ട ആവശ്യമില്ല വരിക നമുക്ക പോ
കാം എന്ന പറഞ്ഞപ്പോൾ, ഞാൻ എതിരുത്തരമാ
യിട്ട, നിനക്ക ആറാട്ട കാണെനമെന്നുണ്ടെങ്കിൽ
പൈതങ്ങളെ എന്റെ അരികെ ആക്കിയും വെച്ച
തനിച്ച പോകേ വേണ്ടി എന്ന പറഞ്ഞു. ഉടനെ
അവൾ എന്നോട നീ കൂടെ പോരുന്നില്ലെങ്കിൽ
ഞാൻ പോയ വിവരം നീ മദാമ്മയെ അറിയിക്കും
എന്ന പറഞ്ഞപ്പോൾ ഞാൻ അവളോട, ഇല്ല,
പൈതങ്ങളെക്കൂടെ നീ കൊണ്ടുപോകുന്നുണ്ടെങ്കിൽ
ഞാൻ പറയും നിശ്ചയം; എന്നാൽ അവരെ കൊ
ണ്ടുപോകാതിരുന്നാൽ അതിനെകുറിച്ച ഞാൻ ഒന്നും
തന്നെ പറകയില്ല. ഇങ്ങിനെ സമ്മതിച്ച അവൾ
പോയി: എന്നാൽ ഞങ്ങൾ സംസാരിച്ചത ഒന്നും
കൊച്ച മേറികുഞ്ഞിന മനസ്സിലാകയില്ലെന്ന ഞ [ 174 ] ങ്ങൾ വിചാരിച്ചു എങ്കിലും, ആറാട്ട എന്നത ഒരു
വിശേഷകാൎയ്യമെന്നും അത കാണുന്നതിന ഞാൻ
അവളെ സമ്മതിച്ചില്ലെമ്മും അവൾക്ക മനസ്സി
ലാകയാൽ നന്നാ കോപിച്ച കരഞ്ഞും കൊണ്ട നി
ൽക്കുമ്പോൾ മദാമ്മ വന്നു. ഉടനെ അവൾ ഏങ്ങൽ
അടിച്ചുംകൊണ്ട മദാമ്മയുടെ അടുക്കൽ ഓടിചെന്ന
അമ്മെ, വയസ്സചെന്ന ആയ നല്ലവളും, സാറാബ
ഹു ചീത്തയും ആകുന്നു, സാറായോട ഇനിക്ക ഇഷ്ട
മില്ല; ഞാൻ ആറാട്ട കാണ്മാൻ പോകുന്നതിന അ
വൾ സമ്മതിച്ചില്ല എന്ന പറഞ്ഞു. മദാമ്മെക്ക ഇത
തീരെ മനസ്സിലായ്കയാൽ എന്നോട ചോദിച്ച
പ്പോൾ --- കാൎയ്യത്തെകുറിച്ച ഞാൻ ഒന്നുംതന്നെ
പറകയില്ലെന്ന ആയെക്ക വാക്ക കൊടുത്തുപോയി:
ബൊട്ടിലെർ അതെല്ലാം കേട്ടിട്ടുണ്ട എന്ന പറഞ്ഞു.
ഉടനെ അവൻ മദാമ്മയെ ഇഷ്ടപ്പെടുത്തുവാനായി
ട്ട അവരുടെ മുമ്പിൽ വന്ന ഉണ്ടായ വസ്തുത മുഴുവ
ൻ ബോധിപ്പിച്ചു; പിറ്റെ ദിവസം ആ ആയയെ
ശേവത്തിൽനിന്ന മദാമ്മ മാറ്റിക്കളകയും ചെയ്തു:
എങ്കിലും അവൾക്ക അല്പ അടുത്തുൺവച്ചിട്ടുണ്ട. അ
വൾ മാസത്തിൽ ഒരിക്കൽ അവിടെ വരികയും അ
പ്പോൾ ഞങ്ങൾ രമ്യത്തോട സംസാരിക്കയും ചെയ്യു
ന്നുണ്ട. അവൾക്ക പകരം ഒരു ചെറുപ്പക്കാരി ആ
യയെ ആക്കി: അവൾ കുറെ നാളത്തേക്ക നല്ലവ
ണ്ണം നടക്കയും ഇനിക്ക ഒരു തോഴിയായിരിക്കയും
ചെയ്തു. എന്നാൽ അവൾ മേരിക്കുഞ്ഞിനോട അ
ശുദ്ധമായ ചില കഥകൾ പറഞ്ഞുകേൾപ്പിക്കുന്നു
എന്ന ഞാൻ കേട്ടപ്പോൾ ആ കുഞ്ഞിന്റെ മന
സ്സിനെ വഷളാക്കുന്നതിനെക്കാൾ വേലയെല്ലാം
ഞാൻ തന്നെ നോക്കിക്കൊള്ളാം എന്ന മദാമ്മയോ
ട പറഞ്ഞു. അവളെയും മാറ്റിയതില്പിന്നെ ഞാ
ൻ തനിച്ച മാത്രമെയുള്ളു: എന്നാൽ ഇനിക്ക സ [ 175 ] ഖിയായിട്ട ഇവിടങ്ങളിൽനിന്ന ഒരു ക്രിസ്ത്യാനി
പെണ്ണിനെ എടുക്കാമെന്ന എന്റെ യജമാനസ്ത്രീ
പറഞ്ഞിട്ടുണ്ട. മദാമ്മെ! പെണ്പൈതങ്ങളെ വിട്ടിന
വെളിയിൽ അയക്കാതെ പുരെക്കകത്ത ഇട്ട അടെ
ക്കണമെന്ന ൟ ദിക്കുവാസികൾ പറയുന്നു; എ
ന്നാൽ ഹൃദയത്തിനുള്ള പൂട്ടപോലെ ബലമായ പൂ
ട്ടും സുകൃതത്തിന്ന സ്നേഹത്തെപോലെ ഉറെപ്പുള്ള
കാവലും ക്രിസ്തുവിനെ ആയുധവൎഗ്ഗങ്ങളോട ശരി
യായിട്ടുള്ള ആയുധങ്ങളും ഇല്ല. സാത്താന്റെ വ
ശീകരങ്ങൾക്ക ചെവികൊടുക്കരുത എന്ന നാം നി
ശ്ചയിച്ചാൽ അവൻ നമ്മെ വിട്ട ഓടിപോകും എ
ന്ന പറഞ്ഞു. ഉടനെ ഞാൻ ഉത്തരമായിട്ട, സാറാ
യെ! നീ പറഞ്ഞത ശരിതന്നെ. ക്രിസ്ത്യാനിസ്ത്രീക
ൾക്ക ജനങ്ങളോട സംസൎഗ്ഗം വേണമെന്ന ഇനിക്ക
തോന്നുന്നു; അവർ അന്യപുരുഷന്മാരുടെ കൂട്ടത്തിൽ
ഒരു നാഴിക പോലും ഇരിക്കുന്നതിന അവരുടെ ഭ
ൎത്താക്കന്മാൎക്ക വിശ്വാസം പോരാ എന്ന അവർ അ
റിഞ്ഞാൽ അവൎക്കും അവരുടെ ഭൎത്താക്കന്മാൎക്കും വേ
ണ്ടുന്ന അന്യോന്യസ്നേഹവും വിശ്വാസവും കുറയു
ന്നതിന ഇടയുണ്ട: ഭാൎയ്യെക്ക സൂക്ഷ്മക്കുറവും വരു
മെന്ന ഇനിക്ക തോന്നുന്നു. എങ്ങിനെയെന്നാൽ
ഞാൻ സുകൃത്തോടെ ഏറിയനാൾ ഇരുന്നത എ
ന്റെ ഭൎത്താവിന അറിയാം, എന്നിട്ടും അവന്ന എ
ന്നെ വിശ്വാസം പോരായല്ലൊ; എനിമേലാൽ അ
വനെ ഇഷ്ടപ്പെടുത്തുവാൻ ശ്രമിക്കുന്നു എങ്കിലും
ഫലം എന്തുള്ളു; എന്നിങ്ങനെ അവൾ വിചാരിക്കു
മായിരിക്കും വിശേഷിച്ചും പുരുഷന്മാരോട അല്പം
എങ്കിലും സഹവാസം ഉണ്ടായാൽ അതിനാൽ അ
റിവും ബോധവും വൎധിക്കുന്നതിന ഇടയുണ്ട; ന
മ്മുടെ എല്ലാവരുടെയും മാതാവായ ഹവ്വായെ സൃ
ഷ്ടിച്ചപ്പോൾ, മനുഷ്യന ശുശ്രൂഷ ചെയ്യുന്നതിനും [ 176 ] ഗ്രഹപരിപാലനം ചെയ്യുന്നതിനുമായിട്ടൊ, അല്ലെ
ങ്കിൽ അവന മക്കളുടെ പ്രസവിക്കുന്നതിനായിട്ട മാ
ത്രമൊ ഒരാളിനെ ഞാൻ സൃഷ്ടിക്കും എന്ന ദൈവം
പറഞ്ഞില്ല; ഞാൻ അവന്ന ഒരു സഹായത്തെ ഉ
ണ്ടാക്കും എന്നത്രെ ദൈവം പറഞ്ഞത. വിദ്യാഭ്യാ
സമുള്ള ഒരു പുരുഷന്ന തീരെ അറിവില്ലാത്തവളും
മനുഷ്യരോട പരിചായമില്ലാത്തവളുമായ ഒരു സ്ത്രീ
കൊള്ളാകുന്ന സഹായമായിരിക്കുന്നത എങ്ങിനെ?
വിദ്വാന്മാരോടു വിശേഹ്സാൽ പല ദിക്കുകാരോടും
ജാതികളോടും ഉള്ള സംസൎഗ്ഗംകൊണ്ട ബുദ്ധിക്കും
അറിവിന്നും വിശാലത വരുമെന്നുള്ളത എല്ലാവരും
സമ്മതിച്ചിരിക്കുന്ന ഒരു കാൎയ്യമാകുന്നു: ആകയാൽ
ഇങ്ങിനെയുള്ള ഉപകാരങ്ങൾ തങ്ങളുടെ ഭാൎയ്യമാൎക്ക
ഉണ്ടാകുന്നതിന ക്രിസ്ത്യാനി ഭൎത്താക്കന്മാർ വിരോ
ധിച്ചുകൂടാ. കുറെവൎഷം മുമ്പെ ൟ നാട്ടുക്രിസ്ത്യാനി
കളുടെ ഇടയിൽ നടപ്പായിരുന്ന ഒരു ചട്ടം ഇപ്പോ
ൾ കുറഞ്ഞകുറഞ്ഞ വരുന്നതിനാൽ ഇനിക്ക സ
ന്തോഷം തോന്നുന്നു. അത ഇന്നത എന്ന പറയാം;
ചില ഭൎത്താക്കന്മാർ തങ്ങളുടെ ഭാൎയ്യമാർ വീട്ടുവേല
യ്ക്ക ഉപേക്ഷ വിചാരിക്കും എന ശങ്കിച്ച വേദപു
സ്തകം പോലും വായിപ്പാൻ പഠിക്കുന്നതിന അനു
വദിക്കയില്ല. ഇങ്ങിനെയുള്ള ഭൎത്താക്കന്മാൎക്ക മനു
ഷ്യർ എന്നുള്ള നാമധേയം ധരിക്കുന്നതിന യോ
ഗ്യതയില്ല; രക്ഷെക്ക ഞാനികളാക്കുന്ന സത്യത്തെ
തങ്ങളുടെ ഭാൎയ്യമാറ്റ് പഠിക്കുന്നതിന അവർ സമ്മ
തിക്കായ്കയാൽ അവർ മൃഗങ്ങൾ എന്ന തന്നെ വി
ളിക്കപ്പെടെണം. ഇങ്ങിനെ പറഞ്ഞ ഞാൻ ഫുൽ
മോരിയെ നോക്കി, അവളോട, നീ മിണ്ടാതെ നി
ൽക്കുന്നുലൊ? ൟ പുതിയ ഉപദേശങ്ങൾ നിനക്ക
സമ്മതമല്ലയൊ? എന്ന ചോദിച്ചു. ഉടനെ അവൾ
ഉത്തരമായിട്ട, മദാമ്മേ! വെള്ളക്കാർ ചെയ്യുന്നതെ [ 177 ] ല്ലാംതന്നെ വങ്കാളസ്ത്രീകൾ ചെയ്താൽ ശരിയാക
യില്ല: അതിന എല്ലാവരും വിരോധം പറകയും നി
ന്ദിക്കയും ചെയ്യും. ദൃഷ്ടാന്തമായിട്ട ഒരു ബങ്കാളസ്ത്രീ
കൈമെൽ കൈപിടിച്ച ഒരു പുരുഷനോടുകൂടെ ന
ടക്കുന്നത കണ്ടാൽ നിങ്ങൾക്ക റ്റന്നെയു വെറുപ്പ
തോന്നും എന്ന പറഞ്ഞു. അപ്പോൾ ഞാൻ അവ
ളോട ഫുല്പോനീ! തൽക്കാല അവസ്ഥയെ വിചാരി
ച്ച നോകുമ്പോൾ ഞങ്ങളെപോലെ നിങ്ങൾ പുരു
ഷന്മാരോട സഹവാസം ചെയ്യുന്നഹ്റ്റ ശരിയല്ലെന്ന
ഇനിക്കും തോന്നുന്നു; എന്തെന്നാൽ ഇത വരെയും
നിങ്ങൾ അതിന്ന യോഗ്യന്മാരായിട്ടില്ല എങ്കിലും
സകല കൃപയിലും നിങ്ങൾ വെള്ളക്കാരോട തുല്യ
വും അവരെക്കാൾ മുന്തിനിൽക്കുന്നവരും ആയി തീ
രുന്ന സമയം വരുമെന്ന തോന്നുന്നു. എന്നാൽ ക്രി
സ്ത്യാനി മാൎഗ്ഗത്തിന്റെ ഫലത്താൽ മാത്രമെ ൟ
ഗുണം ഉണ്ടാകയുള്ളു: അതിന്ന കുറെ സംവത്സരങ്ങ
ൾ കഴിയെണം താനും. നാറ്റു സ്ത്രീകളിൽ ചിലർ
സാക്ഷാൽ സുകൃതം ഇന്നതെന്ന അറിയുന്നില്ല: ഇ
തിനാൽ തന്നെ പുരിഷന്മാരോട കുറ്റമില്ലാത്ത സ
ഹവാസം ചെയ്വാൻ അവൎക്ക കഴിയാത്തത. ൟ
സുകൃതമെന്നത മൂടുപടമിട്ട മുഖത്തെ മൂടുന്നതല്ല;
വേണ്ടാസനവും അവലക്ഷണവുമായുള്ള സംസാ
രങ്ങളെയും യുക്തികളെയും കൊള്ളരുതാത്തതായുള്ള
വസ്ത്രാലങ്കാരങ്ങളെയും എല്ലാം ഒഴിന്നിരിക്കുന്നത
തന്നെ. ഇങ്ങിനെ സുകൃതത്തിന്നവേണ്ടുന്നതായുള്ള
ബോധം യാത്രു സ്ത്രീക്ക ഉണ്ടൊ, ഒരു പുരുഷൻ
അവളെകുറിച്ച അശുദ്ധനിനവുകൾ വിചാരിക്കു
ന്നതിന ഹേതുവായുള്ള ഒരു കാൎയ്യത്തെ അവൾ പ
റകയെങ്കിലും ചെയ്കയെങ്കിലും ഇല്ല. എന്നാ നാ
ട്ടുസ്ത്രീകൾ ഞങ്ങളോട ശരിയായിരുന്നെ കഴിവു എ
ന്ന ഇനിക്ക ആഗ്രഹമില്ല; എങ്കിലും ഇപ്പോൾ അ [ 178 ] വർ കാണിച്ചുവരുന്ന ബുദ്ധിഹീനമായും കപടമാ
യുമുള്ള ആ നാണത്തെ അവർ മാറ്റെണമെന്നെ
ഉള്ളു. ദൃഷ്ടാന്തമായിട്ട, ഭൎത്താവ വീട്ടിൽ ഇല്ലാത്ത
വേളയിൽ അവന്റെ സ്നേഹിതൻ അവിടെ വ
ന്നാൽ ചെറുപ്പക്കാരിയായ ഭാൎയ്യ അവനെ കാണു
ന്ന ഉടനെ ഒരു കാട്ടുമൃഗത്തെ കണ്ട വിരണ്ട ഓടി
പ്പോകുന്നതപോലെ മുഖം മൂടികൊണ്ട ഓടിപ്പോക
യാൽ അവൻ മനോവിഷാദത്തോടെ തിരിച്ചുപോ
കുന്നതിന ഇടവരികയും, പിന്നിട ഭൎത്താവ വീട്ടി
ൽ വരുമ്പോൾ ആ സ്ത്രീ അവളുടെ സുകൃത നടപ്പി
നെ കുറിച്ച പ്രശംസ പറകയും ചെയ്യുന്നു; ഇത കാ
രണത്താൽ മേലാൽ വീട്ടുകാരൻ അവിടെ ഉണ്ടെ
ന്ന പൂൎണ്ണനിശ്ചയം വരാതെ ആ വീട്ടിൽ കേറിക്കൂ
ടാ എന്ന ആ സ്നേഹിതൻ നിശ്ചയിക്കുന്നു. പക്ഷെ
പിന്നിട ഒരുനാളും അവൻ അവിടെ കേറുകയുമി
ല്ലായിരിക്കും. ഫുൽമോനി! ഇത മുഴുവനും പരമാൎത്ഥ
മാകുന്നു എന്ന നിനക്ക അറിയാമല്ലൊ. ഒരു മദാമ്മ
യുടെ അടുക്കൽ ഇങ്ങിനെ ഒരുത്തൻ വരിക എന്ന
വന്നാൽ അവൾ കിന്നരം വായിച്ചൊ ഏത വിധ
ത്തിൽ എങ്കിലും അവളുടെ ഭൎത്താവ വരുന്നതവരെ
ആ ആളിനെ ഉല്ലാസിപ്പിച്ചുകൊണ്ടിരിക്കും. എന്നാ
ൽ ഇവ ഒക്കെയും ഒരു നാട്ടുകാരത്തി ചെയ്തെ കഴി
വു എന്നില്ല; എങ്കിലും അവൾ വെളിയിൽ വന്നു
വീട്ടുകാരൻ അവിടെ ഇല്ലാഉകയാൽ പോയി വിന്നീ
ട വരെണമെന്ന ആചാരത്തോട പറയാമല്ലൊ.
അവളുടെ ഭൎത്താവ വരുന്നത വരെ അവന താമ
സിക്കാമെന്നുണ്ടെങ്കിൽ തിണ്ണെക്ക ഇരിപ്പാൻ ഇട്ടു
കൊടുക്കയും വെറ്റിലതിന്മാൻ കൊടുക്കയു ചെയ്തും
വെച്ച അവളുടെ വേലെക്ക പോകാമല്ലൊ. നാട്ടു
സ്ത്രീകളിൽ ചിലർ പ്രസംഗസമയത്ത പട്ടക്കാര
ന്റെ മുഖത്ത നോക്കാതെ തല കുനിച്ച ഇരിക്കകൂ [ 179 ] ടെ ചെയ്യുന്നത ഞാൻ കണ്ടിട്ടുണ്ട: ദൈവാരാധന
സമയത്ത ഞനഗങൾക്ക, ഇവരുടെ സൗന്ദൎയ്യത്തെ
കുറിച്ച വിചാരിക്കയല്ലാതെ മറ്റൊരു ജോലിയും
ഇല്ല എന്ന വർ ഊഹിക്കുന്നത എത്ര ഭോഷത്വം!
പിന്നെയും ബാലിഭസ്ത്രീകൾ തങ്ങളുടെ അമ്മയപ്പ
ന്മാരെയും അളിയന്മാരെയും കാണുമ്പോൾ തങ്ങളു
ടെ മുഖം മറെക്കുന്ന ചട്ടവും തീരെ മുദ്ധികേറ്റ ആ
കുന്നു. കുറഞ്ഞപക്ഷം വീട്ടിൽതന്നെയുള്ളവരോടുള്ള
ൟ മൎയ്യാദ എങ്കിലും നീക്കുവാൻ ഉള്ളതാകുന്നു. ബാ
ലിഭസ്ത്രീകൾ തങ്ങളുടെ സ്വന്ത അപ്പന്മാരോടുള്ളത
പോലെയുള്ള സ്നേഹത്തോടതന്നെ തങ്ങളുടെ അ
മ്മാവിഅപ്പന്മാരെയും വിചാരിക്കെണം. എന്നാൽ
അവരുടെ മുഖത്ത നോക്കാതെകണ്ടിരുന്നാൽ ൟ
സ്നേഹത്തെ അവർ എങ്ങിനെ കാണിക്കുന്നു? നാട്ടു
സ്ത്രീകളിൽ ഇങ്ങിനെയുള്ള നാണത്തെ ഞാൻ വള
രെ കണ്ടിട്ടുണ്ട: അതിൽ മുക്കതും തീരെ കള്ളമാകുന്നു:
എങ്ങിനെയെന്നാൽ ഒരു ബാലിഭസ്ത്രീക്ക അവളു
ടെ ഭൎത്താവിന്റെ വീട്ടിൽ വെച്ച ഉണ്ടായിരുന്ന ല
ജ്ജ കണ്ട ഇനിക്ക ദുഃഖം തോന്നിപ്പോയി; ആ
സ്ത്രീ തന്നെ ഒരിക്കൽ അവളുടെ അപ്പന്റെ വീട്ടി
ൽ ചെന്നപ്പോൾ അവളുടെ അപമൎയ്യാദ കണ്ട ഞാ
ൻ അവളെ ശാസിക്കേണ്ടിവന്നു. വേറൊരു കാൎയ്യം
കൊണ്ട ഇനിക്കപലപ്പോഴും വെറുപ്പ തോന്നീട്ടുണ്ട;
അത ൟ നാട്ടു സ്ത്രീകളുടെ സംസാരം കൊണ്ട ത
ന്നെ. അവർ പറയുന്ന കാൎയ്യങ്ങൾ മനസ്സിൽ വി
ചാരിപ്പാൻ പോലും ഞങ്ങൾക്ക ലജ്ജയാകുന്നു; അ
വരുടെ നികൃഷ്ടമായുള്ള സംസാരങ്ങളും ആ സം
സാരങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള മോഹനവാക്കുകളും, ന
യവഞ്ചനകളും ഞങ്ങൾക്ക അറിയാം. ഭൎത്താവ ത
ന്റെ ഭാൎയ്യ അന്യന്മാരെ നോക്കുന്നതിനപോലും സ
മ്മതിക്കാതിരിക്കുന്നു എങ്കിലും, നന്മതിന്മയുടെ ഉറ [ 180 ] വകളാകുന്ന ഹൃദയവും മനസ്സും അശുദ്ധപ്പെടാതി
രിക്കുന്നതിന കരുതി ചട്ടം കെട്ടിട്ടില്ല എന്ന ഇതിനാ
ൽ സ്പഷ്ടമാകുന്നുവല്ലൊ. ഞാൻ അറിഞ്ഞിരിക്കുന്ന
ഒരു കാൎയ്യം പറയാം; അതെന്തെന്നാൽ, ൟ നാട്ടുഭാ
ഷയെ നല്ലവണ്ണം അറിയാകുന്നതിൽ ഒരു മദാമ്മ
യോട ഇവിടത്തെ ദുൎവാക്കുകളിൽ ചിലത പരിഭാ
ഷപ്പെടുത്തി കേൾപ്പിക്കെണമെന്ന അവളുടെ സ്വ
ന്ത ഭൎത്താവ തന്നെ പറഞ്ഞാറെയും ആ വാക്കുകൾ
പറഞ്ഞാൽ അവളുടെ അധരങ്ങൾ അശുദ്ധമാകു
മെന്ന ഭയന്ന അവൾ പറഞ്ജില്ല. എന്നാൽ കൊ
ള്ളാകുന്നതെന്ന ദൈവം കല്പിച്ചിരിക്കുന്ന കാൎയ്യങ്ങ
ൾ കൊള്ളരുതാത്തവ ആക്കി തീൎക്കുന്നതിനനാട്ടുക്രി
സ്ത്യാഇകൾ തുനിയും എന്ന ഇനിക്ക തോന്നുന്നി
ല്ല. സ്ത്രീകൾ ജനസംഘത്തിൽ വന്നത സ്തുതിച്ച പ
റഞ്ഞിരിക്കുന്നപ്രകാരം അനേകം ദൃഷ്ടാന്തങ്ങൾ
വേദപുസ്തകത്തിൽ കാണ്കയാൽ നാട്ടാചാരപ്രകാ
രം സ്ത്രീകൾ വെളിയിൽ വന്നുകൂടാ എന്ന പറയുന്ന
തിന ന്യായമില്ല ദൃഷ്ടാന്തമായിട്ട, ശമുയെലിന്റെ
അമ്മയായ ഹന്നാ ദൈവാലയത്തിൽ പോയപ്ര
കാരം പറഞ്ഞിരിക്കുന്നു; അത ഒരു ഗോപ്യസ്ഥലമ
ല്ലല്ലൊ. സ്ത്രീകളിൽ നീ വാഴ്ത്തപ്പെട്ടവളാകുന്നു എന്ന
ദൈവദൂതൻ ആരെക്കുറിച്ച അരുളിചെയ്തുവൊ, ആ
കന്യകമറിയ യോസേഫിനാൽ വിവാഗം ചെയ്യ
പ്പെടുന്നതിന മുമ്പും അതിൽ പിന്നെയും പരസ്യ
മായി മനുഷ്യരുടെ ഇടയിൽ സഞ്ചരിച്ചു: ക്രിസ്തുവി
ന്റെ ശിഷ്യന്മാർ അവളുടെ ഉറ്റ സ്നേഹിതന്മാരും
ആയിരുന്നു. ലാസറസ മരിച്ചപ്പോൾ അവന്റെ
സഹോദരിമാരായ മാൎത്തായെയും മറിയയെയും ആ
ശ്വസിപ്പിപ്പാനായിട്ട വളരെ യഹൂദന്മാർ വീട്ടിൽ
വന്നാറെ അവരെ തള്ളിക്കളകയുണ്ടായില്ല: എന്നാ
രെയും യെശു ആ കുഢുംബക്കാരെ സ്നേഹിച്ച പ്ര [ 181 ] കാരം പറഞ്ഞിരിക്കുന്നു. പ്രിസ്കില്ലാ എന്നവൾ ഒരു
ബാലിഭനായ പ്രസംഗക്കാരനെ പഠിപ്പിച്ചുവല്ലൊ
മൎക്കോസിന്റെ അമ്മയായ മറിയ തന്റെ വീട്ടിൽ
ഒരു കൂടിപ്രാൎത്ഥന കഴിച്ചുവല്ലൊ. ഫെബ എന്നവ
ൾ മറിയയെയും പൌലുസിനെയും പിന്തുടൎന്നുവ
ല്ലൊ. പൌലുസിന്റെ അദ്ധ്വാനത്തില്വളരെ ബ
ഹുമാനപ്പെട്ട സ്ത്രീകൾ തന്നെ സഹായിച്ചിരിക്കു
ന്നപ്രകാരം പറയുന്നു. മറ്റ അനേക ദൃഷ്ടാന്തങ്ങ
ളും വേദപുസ്തകത്തിൽ കാണ്മാനുണ്ട; എന്നാൽ നാ
ട്ടുസ്ത്രീകൾ വെളിയിൽ സഞ്ചരിക്കാതെ ഗോപ്യമാ
യിരിക്കുന്നതിനാൽ മറ്റുള്ളവരോട ക്രിസ്ത്യാനിക്ക
ടുത്ത മുറകളാകുന്ന ദയയും ഉപകാരവും ചെയ്‌വാൻ
വഹിയാ: ഇങ്ങിനെ അവരുടെ പാരമ്പൎയ്യന്യായ
ങ്ങളാൽ ദൈവകല്പനകളെ ലംഘിക്കുന്നു. പ്രിയമു
ള്ള ഫുൽമോനീ! ഇപ്രകാരമുള്ള ചട്ടങ്ങളെ എല്ലാം
നാം ഉപേക്ഷിച്ച അപ്പോസ്തലൻ നമുക്ക പറഞ്ഞ
തന്നിരിക്കുന്ന മാതൃകപ്രകാരം നാം നടന്നാൽ കൊ
ള്ളാം. ലജ്ജാശീലത്തോടും പരിപാകത്തോടും അടക്ക
മുള്ള വസ്ത്രംകൊണ്ട നമുക്ക നമ്മളെതന്നെ അലങ്ക
രിക്കാം. നമ്മുടെ അലങ്കാരം തലമുടിപ്പിന്നലും പൊ
ന്നാഭരണങ്ങളെ ഇടുന്നതും വിലയേറിയ വസ്ത്ര
ങ്ങളെ ധരിക്കുന്നതും ആകരുത; ദൈവഭക്തിയുള്ള
സ്ത്രീകൾക്ക യോഗ്യമാകുന്ന സൽക്രിയകളായിരി
ക്കെണം. ഉടനെ ഫുൽമോനി എന്നോട, മദാമ്മെ!
ഇത എന്റെ നടപടിക്കുള്ള പ്രമാണമാകുന്നതിനും
എന്റെ മക്കളെ പഠിപ്പിക്കുന്നതിനും ഞാൻ എല്ലാ
യ്പോഴും ശ്രമിച്ചിട്ടുണ്ട എന്ന പറഞ്ഞു. അപ്പോൾ ഞാ
ൻ ഉത്തരമായിട്ട പറഞ്ഞു, ഉവ്വ എന്റെ പ്രിയസ്നേ
ഹിതീ, നീ ആദ്യംതന്നെ ദൈവത്തിന്റെ സകല
ആയുധവൎഗ്ഗംകൊണ്ട സാറായെ ധരിപ്പിക്കയും പി
ന്നീട അവന്റെ വചനത്തിൽ ആശ്രയിച്ചുംകൊ [ 182 ] ണ്ട ദുഷ്ടന്റെ അസ്ത്രങ്ങളെ തടുക്കുന്നതിന അവൾ
ക്ക പ്രാപ്തിയുണ്ടാകുമെന്നുള്ള നിശ്ചയത്തോടുംകൂടെ
അവളെ കല്ക്കത്തായിക്ക അയക്കയും ചെയ്തതിനാൽ
നീ അതിനെ ചെയ്തു എന്ന ഒരു സാക്ഷി ആകുന്നു.
ഞാൻ പറഞ്ഞ കാൎയ്യം നിന്നെയും നിന്റെ വീട്ടുകാ
രെയും സംബന്ധിച്ചല്ല പറഞ്ഞത. ഇങ്ങിനെ സം
സാരിച്ചുംകൊണ്ട ഒരു മണിനേരം ഫുൽമോനിയോ
ടും അവളുടെ മകളോടും കൂടെ ഞാൻ സന്തോഷ
ത്തോടെ താമസിച്ചു. എന്നാൽ ഞാൻ ചെന്നപ്പോ
ൾ സാറാ പറഞ്ഞുകൊണ്ടിരുന്ന കഥയുടെ ശേഷം
കേൾക്കുന്നതിന സത്യബോധിനി തിടുക്കംവെക്ക
യാൽ ഞാൻ യാത്രപറഞ്ഞ പോരികയും ചെയ്തു.
൧൦ാം അദ്ധ്യായം.
പിട്ടെമാസത്തിൽ ഞാൻ സാറായെ പല പ്രാ
വശ്യം കാണ്കയുണ്ടായി; അവൾചിലപ്പോൾ എ
ന്റെ ഉടുപ്പുമുറിയിൽ വന്നിരിക്കയും ആയയെ ത
യ്യൽ വേല പഠിപ്പിക്കയും ചെയ്തു വന്നതിനാൽ
ആയയ്ക്ക അവളോട ബഹു വാത്സല്യമായി തുടങ്ങി:
അവൾ വന്നപ്പോൾ ഒക്കെയും ഞങ്ങൾ തമ്മിൽ
സംസാരിക്കയും വേദകാൎയ്യങ്ങളിൽ അവൾക്ക ഉ
ണ്ടായിരുന്ന അറിവും പരിചനാവും കണ്ട ഇനി
ക്ക അത്ഭുതം തോന്നിപ്പോകയും ചെയ്തു. ആകയാ
ൽ അവൾ എന്നെ വിട്ടുപോകുന്ന കാൎയ്യം ഓൎക്കു
മ്പോൾ ഇനിക്ക ബഹു ദുഃഖം ആയിരുന്നതകൊ
ണ്ട സ്മിത്തമദാമ്മ അവൾക്ക കൊടുക്കുന്നതിൽ ഇ
രട്ടി ശമ്പളം കൊടുത്ത അവളെ എന്റെ വേലയി
ൽ ആക്കുന്നതിന, ഇനിക്ക മനസ്സുണ്ടായിരുന്നു എ
ങ്കിലും അവളുടെ മുമ്പിലത്തെ സ്നേഹിതിയും ഉപ
കാരിയുമായ സ്മിത്ത മദാമ്മെക്ക അത ഇഷ്ടമാക [ 183 ] യില്ലെന്ന വിചാരിച്ചിട്ട ഞാൻ പറഞ്ഞതുമില്ല.
ആ നന്ദിയുള്ള പെണ്ണിന തന്റെ യജമാന സ്ത്രീ
യോട പരമാൎഥസ്നേഹം ഉണ്ടായിരുന്നതിനാൽ
ഞാൻ പറഞ്ഞാലും അവൾ സമ്മതികയില്ലഞ്ഞേ
നെ. സ്മിത്ത മദാമ്മയെ ഞങ്ങളുടെ ദിക്കിൽ എല്ലാ
വൎക്കും സമ്മതമാകയാൽ ബ്ഞാൻ കൂടക്കൂടെ അവളുടെ
സഹോദരന്റെ വീട്ടിൽ പോയി അവളെ കണ്ടുവ
ന്നു. ഒരിക്കൽ ഞാൻ അവിടെ ചെന്നപ്പോൾ പാ
തിരിസായ്പ എന്നോട, ഹേ! മദാമ്മേ, നിങ്ങളുടെ
സ്നേഹിതൈയായ ഫുൽമോനിയുടെ വീട്ടിൽ സാറാ
യെ കൊണ്ടുള്ള അസഹ്യം അല്പമല്ല എന്ന പറ
ഞ്ഞപ്പോൾ, താൻ പറയുന്നതിന്റെ സാരം എന്തെ
ന്ന ഞാൻ ചോദിച്ചു. ഉടനെ അയാൾ ഉത്തരമാ
യിട്ട, അവളുടെ അപ്പനും അമ്മയും ഒരു വിവാഹ
കാൎയ്യം പറഞ്ഞാറെ അവൾക്ക തിൽ സമ്മതമില്ലാ
തെ സമ്മരിച്ച നില്ക്കുന്നു: എന്നാൽ കാൎയ്യത്തിന്റെ
വസ്തുത മുഴുവനും ഞാൻ പറയാം. കഴിഞ്ഞ ബുധ
നാഴ്ച സൌന്ദൎയ്യവും, ഗ്രഹസ്ഥമൎയ്യാദയുമുള്ള പ്രു ചെ
റുപ്പക്കാരൻ ഒരു ഭാൎയ്യ വേണമെന്ന ആഗ്രഹിച്ചും
കൊണ്ട കല്കത്തായിൽനിന്ന ഇവിടെ വന്നു; അ
വന്റെ ഇടവകപട്ടക്കാരന്റെ ശുപാശി കടലാ
സും അവന്റെ കയ്യിൽ ഉണ്ടായിരുന്നു: ഇവൻ മൂ
ന്ന സംവത്സരം മുമ്പെ ജ്ഞാനസ്നാനം ഏറ്റ ഒരു
ബ്രാഹ്മണനും ഇപ്പോൾ മാസം ഒന്നുക ഇരുപ
ത്തഞ്ച രൂപാ വീതം ശമ്പളം ഉള്ളവനും ആകുന്നു
എന്ന ആ എഴുത്തിൽ കാണ്കയാൽ ഇവർ സാറാ
യിക്ക തക്ക പുരുഷൻ ആകുന്നു എന്നും, അവളെ
വിട്ടിപിരിയുന്നതിന നിനക്ക മനസ്സ ഉണ്ടൊ എ
ന്നും ഞാൻ സ്മിത്തമദാമ്മയോട ചോദിച്ചാറെ, ആ
പെണ്ണിന ഉപകാരം വരുന്നത ഏത എങ്കിലും ചെ
യ്‌വാൻ ഇനിക്ക മനസ്സ തന്നെ എന്ന അവൾ പഠ [ 184 ] ഞ്ഞതിനാൽ ഉടനെ ഞാൻ ഭാഗ്യനാഥനെയും അ
വന്റെ ഭാൎയ്യയെയും ആളയച്ച വരുത്തി ആ വ
സ്തുത അവരോട പറകയും, ഇടവകപട്ടക്കാരന്റെ
എഴുത്ത പൊരുൾ തിരിച്ച അവരെ കേൾപ്പിക്കയും
ചെയ്തു. ആ ചെറുപ്പക്കാരൻ നല്ല ദൈവഭക്തൻ
എന്ന ആ എഴുത്തിൽ പറയുന്നുണ്ടൊ? എന്ന ഭാ
ഗ്യനാഥൻ രണ്ട പ്രാവശ്യം ചോദിച്ചു: ഉവ്വ എന്ന
ഞാൻ ഉത്തരം പറഞ്ഞു. സാറായിക്ക ഒരു നല്ല ഭ
ൎത്താവ ഇണ്ടായി എങ്കിൽ കൊള്ളായിരുന്നു എന്ന
അവർ ഏറിയനാൾ ആഗ്രഹിച്ചിരിക്കയാൽ ഇവ
ന്റെ വസ്തുത കേട്ടപ്പോൾ അവൻ സന്തോഷിച്ച ഇ
ന്നലെ വൈകീട്ടത്തെ ഭക്ഷണത്തിന അവരുടെ
വീട്ടിൽ ചെന്നെണമെന്ന അവനെ ക്ഷണിച്ചുംവ
ച്ച അവർ പോയി: അങ്ങിനെ തന്നെ ഇന്നലെ
നാൽ മണിക്ക നല്ല മോടിയായിട്ടുള്ള വസ്ത്രവും ധ
രിച്ച അവൻ പോകയും ചെയ്തു. സാറായെ കുറി
ച്ച വേണ്ടും വണ്ണം ഒക്കെയും ഞാൻ അവനോട പ
റഞ്ഞു; എന്നാൽ അവൻ കൽകത്തായിൽനിന്ന വ
ന്നു എന്നുള്ളതല്ലാതെ അവനെ കുറിച്ച ഒന്നും ത
ന്നെ അവൾ അറിയുന്നില്ല: അവളുടെ സൌന്ദ
ൎയ്യം കണ്ടാറെ അവന്ന ബോധിച്ചിട്ട, ൟ വസ്തുത
അവളെ അറിയിക്കെണമെന്ന അവളുടെ അമ്മ
യോട പറഞ്ഞു. എന്നാൽ ഫുൽമോനി ൟ വിവ
രം ഇന്ന കാലത്ത അവളോട പറഞ്ഞാറെ അവ
ൾക്ക അതിന തീരെ സമ്മതമില്ല: അവൾ അവ
നെയും അവൻ അവളെയും അറികയില്ല എന്നുള്ള
തല്ലാതെ വേറൊരു കാരണവും പറയുന്നതുമില്ല.
എന്നാൽ ഇത മതിയായിട്ടുള്ള ഒരു കാരണമെന്ന
ഫുൽമോനി സമ്മതിക്കുന്നില്ല: ഭാഗ്യനാഥൻ അ
വളെ വിവാഹം ചെയ്യുന്നതിന മുമ്പ അവനെ കു
റിച്ച അവൾ ഒന്നും തന്നെ അറിഞ്ഞില്ലെന്നും ഇ [ 185 ] പ്പോൾ അവരെ പോലെ സൌഖ്യം മറ്റാൎക്കും ഇ
ല്ലെന്നും അവൾ പറയുന്നു. ഫുൽമോനിയുടെ അ
ഭിപ്രായം ഇതാകുന്നു, ഒരു സ്ത്രീക്ക നല്ല ദൈവഭ
ക്തനും എല്ലാവരാലും സമ്മതനും ആയ ഒരു ഭൎത്താ
വുണ്ടെങ്കിൽ അവൾക്ക സൌഖ്യംവരും എന്ന ത
ന്നെ. അപ്പോൾ ഞാൻ ഉത്തരമായിട്ട, ആ നല്ല
സ്ത്രീ പറഞ്ഞത ശരി എന്ന ഇനിക്ക തോന്നുന്നില്ല;
തനിക്ക എന്ത തോന്നുന്നു? എന്ന ചോദിച്ചാറെ ആ
യാൾ പറഞ്ഞതെന്തെന്നാൽ, അത ശരി അല്ല നി
ശ്ചയം തന്നെ; യോറോപ്പകാൎക്ക അതപോരാ; ഭാ
ൎയ്യെക്കും ഭൎത്താവിനും തമ്മിൽ ബോധിക്കയും ഇരു
പാട്ടകാൎക്കും ശീലവും ബുദ്ധിവാസനയും യോജിക്ക
യും വേണം. എന്നാൽ നാട്ടുകാരുടെ തൽക്കാല അവ
സ്ഥ വിചാരിച്ചുനോക്കുമ്പോൾ ഒരു യൗവ്വനമുള്ള
സ്ത്രീക്ക പുരുഷന്മാരോട അടുപ്പം വഹിയാത്തതിനാ
ൽ അവളുടെ മാതാപിതാക്കമാരും പട്ടക്കാരനും കൊ
ള്ളാം എന്ന പറയുന്ന ഭൎത്താവിനെ സ്വീകരിച്ചുകൊ
ള്ളുക തന്നെ നന്ന. ഉടനെ ഞാൻ ഉത്തരമായിട്ട, അ
തിന്ന വേണ്ട്വതില്ലെന്ന ഇനിക്കും തോന്നുന്നു എ
ങ്കിലും നാട്ടുപെണ്ണുങ്ങൾ താന്താങ്ങൾക്ക ബോധി
ക്കുന്ന ഭൎത്താക്കന്മാരെ തങ്ങൾ തന്നെ തെരിഞ്ഞെ
ടുത്ത കണ്ടെങ്കിൽ കൊള്ളായിരുന്നു എന്ന ഇനിക്ക
ആഗ്രഹമുണ്ട. എന്നാൽ അത വിട്ടും വെച്ച ൟ വി
വാഹക്കാൎയ്യത്തിന്റെ അവനാസം എങ്ങിനെ? കേ
ൾക്കട്ടെ എന്ന ചോദിച്ചു. അപ്പോൾ പാതിരിസായ്പ
ഉത്തരമായിട്ട, ഞാൻ സാറായെ പറഞ്ഞ സമ്മതി
പ്പിക്കെണമെന്ന ഫുൽമോനി പറയുന്നു: അതിനാ
യിട്ട ഇന്ന വൈകുന്നേരം അവളെ ഫുൽമോനി ഇ
വിടെ കൊണ്ടുവരുവാൻ ഭാവിച്ചിരിക്കുന്നു: എന്നാ
ൽ ഇങ്ങിനെയുള്ള കാൎയ്യത്തിന ഞാൻ ഏൎപ്പെടുകയി
ല്ല; അവൾക്ക ഇതിൽ സമ്മതമില്ലാതെയിരിക്കുന്ന [ 186 ] തിന നേരായുള്ള കാരണം ഇന്നതെന്ന അവളെ
കൊണ്ട പറയിപ്പാൻ ശ്രമിക്കമാത്രം ചെയ്യും എ
ന്തെന്നാൽ അതിന്ന വേറെ ഏതാണ്ടൊ കാരണമു
ണ്ടെന്ന ഇനിക്ക തോന്നുന്നു എന്ന പറഞ്ഞു. ആ
പെണ്ണിന്റെ കാൎയ്യത്തിൽ ഇനിക്ക ബഹു താല്പൎയ്യം
തോന്നിയതിനാൽ അവൾ വന്ന സായ്പുമായിട്ട ക
ണ്ടുപറയുന്ന വിവരം അറിയുവോളം താമസിക്കത
ന്നെ എന്ന നിശ്ചയിച്ചു: ഏകദേശം ഒരു മണി നേ
രത്തിനകം അവർ വരികയും ചെയ്തു. വന്ന ഉടനെ
മുമ്പ ചില കാൎയ്യങ്ങൾ പറഞ്ഞതിന്റെ ശേഷം സാ
യ്പ സാറായോട, ആ യൗവ്വനക്കാരൻ നിന്നെ വി
വാഹം ചെയ്യുന്നതിന നിനക്ക സമ്മതമില്ലാത്തത
നീ അവനെ അറിയാത്തതകൊണ്ടമാത്രം ആകുന്നു
വൊ? അങ്ങിനെയായിരുന്നാൽ ശേഷം കാൎയ്യം ഉ
റെക്കുന്നതിന മുമ്പ നിങ്ങൾ തമ്മിൽ പരിചയിച്ച
അറിഞ്ഞാൽ ആ വിരോധം നീങ്ങിപ്പോകുമല്ലൊ.
സാക്ഷാൽ സാറായിക്ക മനസ്സില്ലാഞ്ഞ കാരണം
അതല്ലാഞ്ഞു. അവൾ ധൈൎയ്യത്തോട കൂടെ പറഞ്ഞ
തെന്തെന്നാൽ, സായ്പ ഇത്ര സ്പഷ്ടമായിട്ട എന്നോ
ട ചോദിക്കയാൽ അതിന്റെ രഹസ്യകാരണം ഞാ
ൻ പറഞ്ഞെകഴിവൂ: എന്റെ അയല്കാർ കേട്ടാൽ
എന്നെ നിന്ദിക്കുമെന്ന വിചാരിച്ചത്രെ അത ഞാ
ൻ മറെക്കുന്നത: എന്നാൽ ആ കാരണം മുറയാ
യിട്ടുള്ളത തന്നെയെന്ന എന്റെ മനോബോധ
ത്തിൽ തോന്നുന്നു. ഉടനെ അവളുടെ അമ്മ പറഞ്ഞു,
എന്റെ പൈതലെ ! നിന്റെ മനസ്സ ഏതപ്രകാര
മെന്ന പറക; ദൈവകല്പനെക്ക വിരോധം ഒന്നും
നീ ചെയ്യാതിരുന്നാൽ നിന്റെ അപ്പനും ഞാനും
നിന്നെ കുറ്റപ്പെടുത്തുകയില്ല: പിന്നെ ശേഷം പേ
രുടെ നിന്ദ നീ എന്തിന വകവെക്കുന്നു? ഞാനും
അവളോട, സാറാ, മാതാപിതാക്കന്മാരിൽനിന്ന മ [ 187 ] റെക്കുന്ന കാൎയ്യങ്ങൾകൊണ്ട വൈഴമ്യം വരുന്നതാ
കയാൽ ൟ വിവാഹത്തിന നിനക്ക മനസ്സില്ലാത്ത
കാരണങ്ങൾ പറകെ വേണ്ടു എന്ന പറഞ്ഞു. അ
പ്പോൾ അവൾ നിലത്ത നോക്കിക്കൊണ്ട കാരണം
ഇത തന്നെ; ഇനിക്ക പക്ഷം വേറൊരാളിനോട
ആകുന്നു: ആ യാളിനെ സ്മത്ത മദാമ്മ അറിയും: അ
വരുടെ തോട്ടക്കാരന്റെ മകൻ തന്നെ എന്ന പറ
ഞ്ഞു. ഉടനെ സ്മിത്തമദാമ്മ സൽഗുണനാഥൻ സാ
റായെ വിവാഹം ചെയ്താൽ കൊള്ളാമെന്ന ഞാൻ
പലപ്പോഴും വിചാരിച്ചിട്ടുണ്ട; എന്നാൽ സാറായി
ക്ക ഇപ്പോൾ പതിനേഴ വയസ്സുള്ളതാകയാൽ ഇനി
യും രണ്ട മൂന്ന സംവത്സരം കൂടെ താമസിക്കുന്ന
തിന വഹിയാ എന്ന ഞാൻ വിചാരിച്ചു. സൽ
ഗുണനാഥനൊ, പഠിത്വം കഴിഞ്ഞ വല്ലതും ജീവ
നത്തിൽ ആകെണമെങ്കിൽ രൺറ്റമൂന്ന സംവത്സ
രം കഴിയെണമെന്ന എന്റെ ഭൎത്താവ പറയുന്നു
എന്ന പറഞ്ഞു. ഉടനെ ഞൻ സ്മിത്ത മദാമ്മയോ
ട ൟ ബാലിഭക്കാരൻ ആരാകുന്നു എന്ന ചോ
ദിച്ചപ്പോൾ അവൾ പറഞ്ഞത എന്തെന്നാൽ, അ
വൻ വൃദ്ധനും നല്ല ക്രിസ്ത്യാനിയുമായ ഒരു തോ
ട്ടക്കാരന്റെ മകൽ ആകുന്നു; അവൻ കൊള്ളാകു
ന്നതിൽ ഒരു ബാലിഭക്കാരന്തന്നെ: ഓരോ സ
സ്യങ്ങളുടെ പേരുകളും തരങ്ങളും ഗുണങ്ങളും പഠി
പ്പാൻ നന്നാ ഉത്സാഹിക്കയാൽ അവന്റെ ബുദ്ധി
വാസനയെ എന്റെ ഭൎത്താവ അറിഞ്ഞിട്ട, അവ
ന്റെ സസ്യശാസ്ത്രം പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോ
ൾ അവൻ ഓട ചെന്ന അവൻ വരെച്ചുണ്ടാക്കി
ചായമിട്ടിരുന്ന പുഷ്പകടലാസ്സുകൾ കൊണ്ടുവന്നാ
റെ ബഹു മിനുസമായിരുന്നു; ആദ്യം ഒരാഴ്ച
യിൽ രണ്ടമണിനേരത്തേക്ക അവൻ ബങ്ക്ലാവി [ 188 ] ൽ വന്ന ചിത്രം വരയും സസ്യശാസ്ത്രവും പഠിക്ക
യുണ്ടായിരുന്നു: പിന്നീട എന്റെ ഭൎത്താവിന്റെ പ
ഠിത്വമുറിയിൽ ശവം കീറി ശോധനചെയ്യുന്ന ഭാ
വത്തിൽ വരെച്ചുണ്ടാക്കിയ ചില രൂപങ്നളെ കണ്ട
അതപോലെ വരെച്ചുണ്ടാക്കുവാൻപഠിക്കയും അത
കഴിഞ്ഞിട്ട ചികിത്സ പഠിപ്പാൻ തുടങ്ങുകയും ചെ
യ്തു. രൺറ്റ മൂന്ന സംവത്സരത്തിനകം അവൻ എ
ന്റെ ഭൎത്താവിന്റെ കീഴിൽ ഒരു വൈദ്യനായി തീ
രുകയൊ അല്ലെങ്കിൽ നൂറൊ ഇരുനൂറൊ രൂപാ ശ
മ്പളമായിട്ട സൎക്കാര ആശിപത്രിയിൽ ഒരു വൈദ്യ
നായി തീരുകയൊ ചെയ്യും; ഇത തന്നെയല്ല അവ
ൻ നല്ല ദൈവഭക്തനും മാതാപിതാക്കന്മാരെ അനു
സരിക്കുന്നവനും ആകുന്നു എന്ന പറഞ്ഞു. പിന്ന
ത്തേതിൽ അവൾ സാറായുടെ നേരെ തിരിഞ്ഞ അ
വളോട നീ അവനുമായിട്ട അറിമുഖമായത എങ്ങി
നെ? നീ അവനോട ഒന്നും സംസാരിച്ചുകൂടാ എന്ന
ഞാൻ കണിശമായി വിലക്കീട്ടുണ്ടായിരുന്നുവല്ലൊ
എന്ന ചോദിച്ചപ്പോൾ, ആ പെണ്ണ ഉത്തരമായിട്ട,
അതില്പിന്നെ ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ടില്ല:
എന്നാൽ എന്നെയല്ലാതെ മറ്റാരെയും വിവാഹം
ചെയ്കയില്ലെന്ന അവൻ പറഞ്ഞപ്രകാരം അവ
ന്റെ അമ്മ എന്നോട പറഞ്ഞു: അവൻ കെട്ടുന്നത
വരെയും ഞാൻ ക്ഷമിച്ച പാൎക്കെണമെന്ന എന്നെ
കൊണ്ട വാഗ്ദത്തം ചെയ്യിപ്പാൻ അവൾ ഉദ്യോഗി
ക്കയും ചെയ്തു. എന്നാൽ എന്റെ അമ്മയപ്പന്മാരോ
ട ചോദിക്കാതെ വാക്ക കൊടുപ്പാൻ ഇനിക്ക മനസ്സി
ല്ലഞ്ഞു; ഇത്തവന കൽകത്തായിക്ക തിരിച്ച പോ
കുന്നതിന മുമ്പ ആ കാൎയ്യത്തെകുറിച്ച അവരോട
ചോദിപ്പാൻ ഞാൻ ഭാവിച്ചിരിക്കുന്നു എങ്കിലും ഞാ
ൻ ഇനിയും ഏറെ താമസിക്കുന്നതിന അവർ സ
മ്മതിക്കയില്ലായിരിക്കും എന്ന ഭയന്ന ഇതവരെ [ 189 ] യും അവരോട് ചോദിച്ചില്ല. എന്തെന്നാൽ എന്നെ
കെട്ടിച്ച കണ്ടെങ്കിൽ കൊള്ളായിരുന്നു എന്നും ൟ
അവസ്ഥയിൽ ഞാൻ കല്ക്കത്തയിക്ക തിരിച്ചുപോ
കുന്നതിന് അവർക്ക ഇഷ്ടമില്ലെന്നും അമ്മ പലപ്രാ
വശ്യം എന്നോട് പറഞ്ഞിട്ടുണ്ട എന്നു പറഞ്ഞു. ഉട
നെ പാതിരിസായ്പ് അവളോട, സാറാ, ഇന്നലെ
കണ്ട ചെറുപ്പക്കാരനെക്കാൾ ഒട്ടുംതന്നെ അധിക
മായിട്ട ൟ സൽഗുണനാഥനെ നീ അറിയുന്നി
ല്ലെന്ന നിന്റെ ഭാവംകൊണ്ട തോന്നുന്നുവല്ലോ
എന്ന പറഞ്ഞു. അപ്പോൾ സാറാ ഉത്തരമായിട്ട,
സായ്പെ! അവനെ ദിവസവും ഞാൻ കാണുന്നുണ്ട;
അമ്മയപ്പന്മാരോട അവനുള്ള സ്നേഹവും, വൈകു
ന്നേരംതോറും സ്മിത്തമദാമ്മയുടെ ബങ്ക്ലാവ
വളപ്പിനകത്തുള്ള പുളിയുടെ കീഴെ ഇരുന്നുംകൊണ്ട ശേ
ഷം വേലക്കാരെ വേദപുസ്തകം വായിച്ച കേൾപ്പി
ക്കയും അതിന്റെ അർത്ഥം പറകയും ചെയ്യുന്നതി
നേയും ഞാൻ കാണുന്നുണ്ട. ഒരിക്കൽ മദാമ്മയുടെ
കുഞ്ഞ മരിച്ച സമയത്ത ഞാൻ കരഞ്ഞുകൊണ്ട നി
ല്ക്കുമ്പോൾ അവൻ ശവപ്പെട്ടിയുടെ മീതെ കുനി
ഞ്ഞുകൊണ്ട എന്നോട, സാറായെ, കരയണ്ടാ; ബ
ങ്ക്ലാവിന വടക്കുവശത്തുള്ള വലിയ തോട്ടത്തിൽ ഒ
രു പുഷ്പ്പത്തോട സായ്പിന കൗതുകം തോന്നുമ്പോ
ൾ ആ പുഷ്പത്തെ അവിടെനിന്ന പറിപ്പിച്ച സാ
യ്പിന്റെ പഠിത്വമുറിയുടെ മുൻവശത്തുള്ള ചെറിയ
തോട്ടത്തിൽ എന്റെ അപ്പനെകൊണ്ട നടുവിക്ക
യും, അതിനെ സായ്പതന്നെ നന്നാ സൂക്ഷിക്കുകയും
ചെയ്യുന്നതുപോലെ ൟ ഇളയ പുഷ്പമാകുന്ന കു
ഞ്ഞ മേൽ ദൈവത്തിനുള്ള സ്വന്ത ഉദാനത്തിൽ
പൂക്കുന്നതിനായിട്ട ദൈവം അതിനെ ഇവിടെനി
ന്ന മാറ്റി നടുകയായിരുന്നു എന്ന പറഞ്ഞു. ഉട
നെസ്മിത്തമദാമ്മ, ഏകദെശം എട്ടമാസം മുമ്പെമരി [ 190 ] ച്ചുപോയ തന്റെ കൊച്ചുകുഞ്ഞിനെ ഓർക്കയാൽ അ
വരുടെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു കൊണ്ട
ഹാ! ഇത്ര വിശേഷമായുള്ള സദൃശവാക്കാകു
ന്നു എന്ന പറഞ്ഞു. അപ്പോൾ സാറായും പറഞ്ഞ
ത എന്തെന്നാൽ ഉവ്വ, അത ബഹു വിശേഷം ത
ന്നെ; അതിനാൽ ഇനിക്ക അവനോട ഇഷ്ടം തോ
ന്നിപ്പോയി, അമ്മ എല്ലായ്പോഴും പുഷ്പങ്ങളോട ആ
ത്മകാൎയ്യങ്ങളെയൊ പ്രകൃതിയാലുള്ള കാൎയ്യങ്ങളെ
യൊ സാദൃശപ്പെടുത്തി പറകയാൽ അത എന്റെ
അമ്മയെ കുറിച്ച എന്നെ ഓർമ്മപ്പെടുത്തുകയും ചെ
യ്തു. അപ്പോൾ പാതിരിസായ്പ ഫുൽമോനിയോട,
ഫുൽമോനി! ൟ വിവരങ്ങൾ ഒക്കെയും നീ അറി
ഞ്ഞുവല്ലൊ; നീ എങ്ങിനെ നിശ്ചയിച്ചു? കേൾക്ക
ട്ടെ എന്ന ചോദിച്ചതിന്ന, ഫുൽമോനി ഉത്തരമാ
യിട്ട, സായ്പെ! മുൻപറഞ്ഞ പ്രകാരമുള്ളൊരു ഭൎത്താ
വ സാറായിക്ക ഉണ്ടാകുമെന്നുണ്ടെങ്കിൽ അതിന
ഇനിക്ക പൂർണ്ണസമ്മതം തന്നെ: അല്ലാതെ ഇനിക്ക
ഒന്നും പറവാനില്ല. അവൾക്ക ഏകദേശം ഇരുപ
ത വയസ്സായി പോകും എന്നുള്ളത ശരി തന്നെ;
എന്നാൽ കാര്യം ഒന്നും ഖണ്ഡിതമായി ഉറച്ചിട്ടി
ല്ലെങ്കിൽ അതുകൊണ്ട വേണ്ടതില്ല എന്ന പറ
ഞ്ഞു. ഉടനെ സ്മിത്ത മദാമ്മ, ഫുൽമോനിയോട,
കാര്യങ്ങൾ സാറാ പറഞ്ഞപ്രകാരമാകയാൽ ഞാ
ൻ കൽക്കത്തായിൽ തിരിച്ച ചെല്ലുന്ന ഉടനെ ൟ
കാര്യത്തിന്റെ നിശ്ചയം വരുത്തി ഉടമ്പടി ചെയ്യി
ക്കാമെന്ന് പറഞ്ഞപ്പോൾ സാറാ പിന്നെയു ബ
ഹുപ്രസാദത്തോടും കൂടെ അമ്മെ, ഇത ആയാൽ വേ
റൊരു ഗുണം കൂടെയുണ്ട. അമ്മാവിയപ്പന്മാരും അ
മ്മാവിയമ്മമാരും മരുമക്കളോടമിക്കപ്പോഴും കാഠിന്യം
പ്രവർത്തിക്കുന്ന വിവരം നിങ്ങൾക്ക അറിയാമല്ലൊ:
എന്നാൽ ഇക്കാര്യത്തിൽ അങ്ങിനെ വരുമെന്ന ഭ [ 191 ] യംവേണ്ടാ: സൽഗുണനാഥന്റെ അപ്പനും അമ്മ
യും നല്ല ശീലക്കാരാകയാൽ ഏറിയനാളായി ഞാൻ
അവരെ സ്നേഹിച്ചുവരുന്നു: എന്റെ സ്വന്ത അപ്പ
നും അമ്മയും എന്നെ കരുതുന്നതുപോലെ അവർ
എന്നെ കരുതുന്നു. വേറൊരു കാര്യംകൂടെയുണ്ട: ഇ
ന്നലെ കണ്ട ചെറുപ്പക്കാരൻ എന്നെ ഒരിക്കൽ മാ
ത്രം കാണുകയും ഞാൻ സംസാരിക്കുന്നത അവൻ
കേൾക്കാതെ എന്നെ വിവാഹം ചെയ്യുന്നതിന ആ
ഗ്രഹിക്കയാൽ എന്റെ സൗന്ദര്യം കണ്ട മാത്രം അ
വന ബോധിച്ചതായിരിക്കണം. അങ്ങിനെയല്ല
ല്ലൊ വേണ്ടുന്നത; നേരെമറിച്ച തോട്ടക്കാരന്റെ മ
കനൊ, അവൻ എന്നെ നല്ലവണ്ണം അറികയാൽ
പിന്നീട ഇശ്ചാഭംഗം തോന്നുന്നതിന ഇടയില്ല എ
ന്ന പറഞ്ഞു. അവൾ പറഞ്ഞത ന്യായമെന്ന ഞ
ങ്ങൾ എല്ലാവരും സമ്മതിച്ചു: കാര്യം അങ്ങിനെ ത
ന്നെ ഉറെക്കയാൽ ഫുൽമോനിയും സാറായും അവ
രുടെ വീട്ടിൽ പോകയും ചെയ്തു. അവൾ പോയ
ഉടനെ ഞാൻ പാതിരിസായ്പിനോട സാറാ പറഞ്ഞ
തിൽ കുറ്റം പറവാനുണ്ടൊ? എന്ന് ചോദിച്ചു. ഒരു
പ്രകാരത്തിലുമില്ല, അവൾ പറഞ്ഞത ന്യായം ത
ന്നെ; ദുസ്തൎക്കക്കാരനായ ഒരു കാവ്യന കൂടെയും അ
തിന വിരോധം പറവാൻ കഴികയില്ലെന്ന ആയാ
ൾ പറകയും ചെയ്തു. ഉടനെ സ്മിത്തമദാമ്മ ആ പെ
ണ്ണ എന്റെ സ്വാധീനത്തിൽനിന്ന പോകെണ്ടാ
ത്തതുകൊണ്ട ഇനിക്ക ബഹു സന്തോഷംതന്നെ:
വിവാഹം കഴിയുമ്പോൾ എന്റെ വളപ്പിനകത്ത
ഒരു പുര പണിയിച്ച കൊടുത്ത അവളെ എല്ലായ്പോ
ഴും എന്റെ അടുക്കൽ പാർപ്പിച്ചു എങ്കിൽ കൊള്ളാ
യിരുന്നു എന്ന് ഇനിക്ക തോന്നുന്നു എന്ന പറഞ്ഞ
പ്പോൾ, പാതിരിസായ്പ പറഞ്ഞത എന്തെന്നാൽ, ഇ
പ്പോൾ എല്ലാകൂട്ടക്കാർക്കും നല്ല സമ്മതമായെന്ന ഇരി [ 192 ] ക്കുന്നു: എന്നാൽ മറ്റെ ബാലിഭക്കാരനോട ഞാൻ
എന്തപറയേണ്ടു? ഉടനെ ഞാൻ ഉത്തരമായിട്ട, അ
വന്റെ കാൎയ്യം ഞാൻ വിചാരിച്ചുകൊണ്ടിരിക്കയാ
യിരുന്നു: സാറായിക്ക അവനോട നല്ല പ്രീതിയല്ലാ
ത്തതിനാൽ വേറൊരു പെണ്ണിനെ കെട്ടുന്നതിന
അവൻ മനസ്സവെക്കട്ടെ. ഇവൾ കഴിഞ്ഞാൽ പി
ന്നെ ൟ ഗ്രാമത്തിലുള്ളതിലേക്ക കൊള്ളാകുന്നത
മോശയുടെ ഭാൎയ്യയായിരുന്ന ചീവൎത്തനം ആകുന്നു:
ഒരു വിധവരെ വിവാഹം ചെയ്യുന്നതിന അവന
മനസ്സകേട ഇല്ലെങ്കിൽ ചീവൎത്തനം ആയാൽ വെ
ണ്ട്വതില്ലെന്ന തോന്നുന്നു എന്ന പറഞ്ഞു. അത കൊ
ള്ളാമെന്നപാതിരിസായ്പിനും ബോധിച്ചു. ചീവൎത്ത
നം നല്ല പഠിത്വം ചെന്ന പെണ്ണ ആയിരുന്നു; അ
വൾക്ക മുൻപെ അനൎത്ഥങ്ങളുടെ കാരണം,
അവളുടെ ഭൎത്താവ് ദുഷ്ടനും ആഭാസനും ആകകൊ
ണ്ട ആയിരുന്നു. അവൻ മരിച്ചതിൽ പിന്നെ അ
വൾ യേശുവിൻ സത്യശിഷ്യയായി തീർന്നു എന്നു
ള്ളതിന സംശയമില്ല; അവളുടെ സന്തോഷ ഭാവ
വും രഞ്ജന ശീലവും കണ്ടാൽ ഏതൊരു നല്ല ഭൎത്താ
വിനും സന്തോഷം തോന്നാതെയിരിക്കയില്ല. ൟ
വിവാഹം പറഞ്ഞനിശ്ചയിച്ചപ്പോൾ മണവാളന്നു
ണ്ടായ സന്തുഷ്ടിയും ചീവൎത്തനത്തിന തന്റെ അ
മ്മാവി അമ്മയുടെ നിൎഭാഗ്യമായ വീട്ടിൽനിന്ന പോ
കാമല്ലൊ എന്നുള്ള സന്തോഷവും ഞാൻ വൎണ്ണിച്ച
പറയുന്നില്ല. കുറുക്കിപ്പറയാമല്ലൊ; സാറായും ഞ
ങ്ങളും തമ്മിൽ ഉണ്ടായ മേൽപറഞ്ഞ സംഭാഷണം
കഴിഞ്ഞ ഒരു മാസത്തിനകം കൽക്കത്തയിൽനിന്ന
വന്ന ബാലിഭക്കാരനും ചീവൎത്തനവും തമ്മിൽ
വിവാഹം ചെയ്‌വാൻ പോകുന്നു എന്ന വിളിച്ച ചൊ
ല്ല കഴിഞ്ഞു. എന്നാൽ ചീവൎത്തനത്തിന്റെ മകളു
ടെ കാൎയം എന്ത വേണ്ടു എന്ന ഒരു തൎക്കമായിരു [ 193 ] ന്നു: അവളെ പാതിരിസായ്പിന്റെ പക്കൽ ഏല്പി
ക്കെണമെന്ന മോശ മരിപ്പാറായ സമയത്ത പറ
ഞ്ഞിട്ടുണ്ടായിരുന്നു എങ്കിലും അത ദൈവത്തെ ക
റിച്ചും മോക്ഷത്തെ കുറിച്ചും അവളെ പഠിപ്പിക്കേ
ണ്ടുന്നതിനായിട്ട തന്നെ എന്ന അപൻ പറഞ്ഞ
വാചകത്തിന്റെ ഒടുക്കത്തെ ഭാഗം ഞങ്ങൾ എല്ലാ
വരും ഓൎത്തു. മോശ ഇത പറഞ്ഞ സമയത്ത ചീവ
ൎത്തനം ദൈവത്തെ അറിഞ്ഞിട്ടില്ലാഞ്ഞു: എന്നാൽ
ഇപ്പോഴൊ തന്റെ കുഞ്ഞിനെ ദൈവത്തെ കുറിച്ച
പഠിപ്പിക്കുന്നതിന അവൾക്ക് നല്ല പ്രാപ്തിയുണ്ടാ
കകൊണ്ട ആ കുഞ്ഞിനെ കൂടെ അവൾ കല്ക്കത്താ
യിൽ കൊണ്ടുപോയി ശുദ്ധതയുടെ വഴിയിൽ അ
തിനെ നടത്തുക തന്നെ നല്ലത് എന്ന ഞങ്ങൾ നി
ശ്ചയിച്ചു: അങ്ങിനെ സമ്മതിക്കയും ചെയ്തു. എന്നാ
ൽ അതിന്റെ വയസ്സ ചെന്ന ദുഷ്ട അമ്മുമ്മ വി
രോധം പറഞ്ഞു എങ്കിലും ഫലിച്ചില്ല. ചീവൎത്തനം
തന്റെ ഭത്താവിന്റെ നിലം പുരയിടങ്ങളും വീടും
ആ കിഴവിക്ക തന്നെ ഒഴിഞ്ഞ കൊടുത്ത നിങ്ങളു
ടെ ജീവപൎയ്യന്തം നിങ്ങൾ തന്നെ ൟ വസ്തുവക
കൾ അനുഭവിക്കയും നിങ്ങൾ മരിക്കുമ്പോൾ നി
ങ്ങളുടെ മകന്റെ കുഞ്ഞിന കൊടുത്തുകൊള്ളുകയും
ചെയ്‌വിൻ; ഇനിക്ക അവ വേണ്ടാ എന്ന പറകയും
ചെയ്തു. അതകൊണ്ട ആ കിഴവി തന്റെ ശിഷ്ടാ
യുസ്സ ഐശ്വൎയ്യത്തോട തന്നെ കഴിച്ചു കൂട്ടി.
വിവാഹം ഒരു വൃാഴാഴ്ച ദിവസം ആയിരുന്നു;
അന്ന പിവാഹകൎമ്മത്തിന് മുമ്പ എന്റെ ആയ
യെ ജ്ഞാനസ്നാനം കഴിക്കണമെന്ന നിശ്ചയിച്ചു.
ആ ദിവസം ഇനിക്കും ആ ഗ്രാമക്കാൎക്കും ബഹു സ
ന്തോഷമുള്ള ഒരുദിവസി ആയിരുന്നു. നാട്ടുക്രിസ്ത്യാ
നികൾ തങ്ങൾക്ക് കടം വരുത്താതിരിക്കുന്ന വിധ
ത്തിൽ എന്തെങ്കിലും അല്പഘോഷം ഉണ്ടാക്കിയാൽ [ 194 ] വേണ്ട്വതില്ല എന്ന പാതിരിസായ്പ പറകയാൽ ചീ
വൎത്തനത്തിന്റെ പേൎക്ക ഒരു പിവാഹവിരുന്ന കഴി
ക്കുന്നതിന ഞാൻ നിശ്ചയിച്ചു. അവൾക്ക മാതാ
പിതാക്കന്മാർ ഇല്ലാഞ്ഞതിനാൽ ഭാഗ്യനാഥനെയും
ഫുൽമോനിയെയും കാൎയ്യങ്ങൾ എല്ലാം ഭരമേല്പിച്ചു;
ആവശ്യമുള്ള വസ്തുക്കൾ ഒക്കെയും വാങ്ങിക്കുന്ന
തിന ഭാഗ്യനാഥനെയും, പെരുമാറ്റത്തിന ഫുൽ
മോനിയെയും മറ്റ ചില സ്ത്രീകളെയും ചട്ടം കെ
ട്ടി: ആ ഗ്രാമത്തിലുള്ള ഒരു മൈതാന സ്ഥലത്ത
പന്തലുഇട്ടു. അത് സാറായും ശുദ്ധനും സത്യബോ
ധിനിയും കോരുണയുടെ ഇളയമകനും കൂടെ പുഷ്പം
കൊണ്ട നല്ല ഭംഗിയായി വിതാനിച്ചിരുന്നു. ആയ
യെയും ചിവൎത്തനത്തെയും എന്റെ വണ്ടിയിൽ ത
ന്നെ കയറ്റി പള്ളിയിൽ കൊണ്ടുപോയി, മണവാള
സ്ത്രീ നല്ലവിശേഷമായൊരു പട്ടകച്ചമുറി ഉടുത്താറെ
കാഴ്ചെക്ക ബഹു സുന്ദരി ആയിരുന്നു: എന്റെ വി
ശ്വസ്തയായ ആയയൊ നന്ദികൊണ്ടു നിറഞ്ഞിട്ട
ഞങ്ങൾ ഒരുമിച്ച വണ്ടിയോടിച്ച പോകുന്ന വഴി
യിൽ രണ്ട മൂന്ന പ്രാവശ്യം കൎത്താവെ, ഞാൻ നി
ന്നെ സ്തുതിക്കുന്നു എന്ന ഉച്ചത്തിൽ പറഞ്ഞു. ജ്ഞാ
നസ്നാനവും വിവാഹവും കഴിഞ്ഞ ശേഷം ഞങ്ങ
ൾ എല്ലാവരും കൂടെ ഗ്രാമത്തിൽ ചെന്നു; ഉടനെ
പച്ച വാഴയില ഇട്ട വിളമ്പും തുടങ്ങി: എല്ലാവരും
ഭക്ഷിച്ച സമ്പൂൎണ്ണന്മാരായ ശേഷം ഒരു കീൎത്തനം
പാടുകയും പാതിരIസായ്പ ആയയുടെയും മണവാള
ന്റെയും മണവാട്ടിയുടെയും പേൎക്ക വിശേഷമായ
ഒരു പ്രാൎത്ഥന കഴിക്കയും ചെയ്തു. ഏതാണ്ടൊ ഒ
രു സംഗതി വശാൽ സഭയിൽ നിന്നു പുറത്താക്ക
പ്പെട്ടിരുന്ന ഏതാനും ആളുകൾ ഒഴികെ ശേഷം പേ
ർ എല്ലാവരും അവിടെ കൂടിട്ടുമുണ്ടായിരുന്നു. ഒരു മാ
താവനുള്ളതിനെക്കാം അധികസ്നേഹം ഫുൽമോ [ 195 ] നിക്കു ചീവൎത്തനത്തിനോട ഉണ്ടായിരുന്നതിനാൽ
ചീവൎത്തനവും അപളുടെ ഭൎത്താവും ഫുൽമോനിയു
ടെ വീട്ടിൽ പോയി; അവർ പറെറദിവസി കാല
ത്ത കല്ക്കത്തായിക്കു കപ്പൽകേറി പോകുവാൻ നി
ശ്ചയിച്ചിരിക്കകൊണ്ട അവരെ രഹസ്യമായിട്ട ക
ണ്ട യാത്രചോദിക്കുന്നതിനും അല്പഗുണദോഷംവാ
ക്കുകൾ പറയുന്നതിനുമായിട്ട ഫുൽമോനിയുടെ വീ
ട വരെയും ഞാൻ കൂടെ പോയി. അവരോട യാത്ര
ചോദിച്ചുംകൊണ്ട വെളിയിൽ ഇറങ്ങിയപ്പോൾ
കോരുണ മേത്തരമായ ഒരു പട്ടകച്ചമുറി ഉടുത്തും
കൊണ്ട എന്റെ മുമ്പിൽ വന്ന, മദാമ്മെ! നിങ്ങൾ
ഇത് കണ്ടൊ? ഫുൽമോനി! നിയും നോക്ക; ഇന്ന
എന്റെ ഭാൎയ്യയെ കണ്ടാൽ ശേഷം പേരുടെ ഭാൎയ്യ
മാരെ പോലെ ഇരിക്കും; അത ന്ന അവൾക്ക് യോ
ഗ്യതയുമുണ്ട എന്നിങ്ങിനെ പറഞ്ഞു എന്റെ ഭൎത്താ
വ ഇന്ന കാലത്ത് ഇക്കച്ചമുറി ഇനിക്ക തന്നു. എ
ന്റെ വിവാഹനാൾ കഴിഞ്ഞതിൽപിന്നെ ഇത്രവി
ശേഷമായ കച്ചമുറി ഞാൻ ഉടുത്തിട്ടില്ല; ഇതിന്റെ വി
ല നാലരൂപാ ആകുന്നു: എന്നാൽ ഇപ്പോൾ അ
വൻ ദിവസംതോറും വേലെക്ക പോകുന്നത കൊ
ണ്ട അതിന്ന പാങ്ങുണ്ട്. പത്തരൂപാ വിലയുള്ളതി
ൽ ഒന്ന വാങ്ങിച്ച തരുന്നതിന ആഗ്രഹമുണ്ടെന്ന
അവൻ എന്നോട പറഞ്ഞു എങ്കിലും ഇത ഉള്ളത
കൊണ്ട മറ്റത കൂടിയെകഴിവു എന്ന ഇനിക്ക ആ
ഗ്രഹിമല്ല. അല്പമായിട്ടുള്ള ൟ താല്പൎയ്യം എന്നോട
തോന്നുവാൻ അവന്ന മനസ്സുവരുത്തിയ ആ സ്നേ
ഹംകൊണ്ട ഇനിക്ക സന്തോഷം തന്നെ എന്ന പ
റഞ്ഞു. അപളുടെ ദയശീലം കൊണ്ടു അവളുടെ ഭ
ൎത്താവ നല്ലവനായി തീൎന്ന എന്ന കാണിപ്പാൻ ഇ
ത വേണ്ടുവോളം മതിയായിരുന്നതിനാൽ ഫുൽമോ
നി സന്തോഷം കൊണ്ടു കൈകൊട്ടി “യഹോവാ [ 196 ] വാഴ്ത്തപ്പെട്ടവനാകട്ടെ; അവൻ മനുഷ്യരുടെ ഹൃദയ
ങ്ങളെ ഭരിക്കുന്നു” എന്ന പറഞ്ഞു. മുൻ പറഞ്ഞുസ
ന്തോഷകരമായ സംഗതി ഉണ്ടായ ഉടൻ തന്നെ
ഇക്കാൎയ്യവും കേട്ടിട്ട, എന്റെ മനസ്സ ഇളകിപ്പോക
കൊണ്ടു ഇനിക്ക ഒന്നും പറവാൻ പഹയാതെയാ
യിപ്പോയതിനാൽ ഞാൻ ഉരിയാടാതെ വീട്ടിലേക്കു
തിരിച്ചുപോയി.
ൟ പ്രിയമുള്ള നാട്ടുക്രിസ്താനികളുമായിട്ട ഇനി
ക്ക ഉണ്ടായിരുന്ന സഹവാസം രണ്ടു സംവത്സ
രത്തേക്ക കൂടെ നിന്നു. പിന്നീട തമ്മിൽ പിരിഞ്ഞ
പ്പോൾ ഇരുപാട്ടുകാക്കും ദുഃഖം തോന്നി; എങ്കിലും
ഞങ്ങൾ വീണ്ടും സ്വൎഗ്ഗത്തിൽ ഭാഗ്യത്തോടെ ചേ
രുമെന്നുള്ള ആശ ഞങ്ങൾക്ക ഉണ്ടായിരുന്നു. കോ
രുണ സത്യക്രിസ്ത്യാനിയായി തീൎന്നു എന്ന പ
റയാം; എങ്കിലും അവളുടെ ദൈവഭക്തിയോട കൂടെ
എല്ലായ്പോഴും ദുഃഖം കലൎന്നിട്ടുണ്ടായിരുന്നു. അവളു
ടെ മൂത്തമകന്റെ മരണം അവളുടെ മനസ്സിൽ കൂട
ക്കൂടെ ഓൎക്കയാൽ അവളുടെ സ്വന്തരക്ഷയെ കുറിച്ച
അവൾക്ക് സംശയങ്ങളും ഭയങ്ങളും ചിലപ്പോൾ ഉ
ണ്ടായിട്ടുണ്ട. ഇങ്ങനെയുള്ള സമയങ്ങളിൽ അവൾ
ക്ക ആശ്വാസമായിട്ട ദൈവവചനം മാത്രമെ ഉ
ണ്ടായിരുന്നുള്ളു; അതിനെ അവൾ ബഹു നേരം
വായിക്കുന്ന പ്രകാരം ഞാൻ കേട്ടിട്ടുണ്ട. കടശിയി
ൽ സാറായെ അവൾ ആഗ്രഹിച്ചിരുന്ന പുരുഷൻ
തന്നെ വിവാഹം കഴിക്കയും അവൾ രണ്ടസുന്ദരസു
തന്മാരെ പ്രസവിക്കുയും ഫുൽമോനി ചെയ്തത പോ
ലെ ഇവരെ അവൾ യഹോവായെ കുറിച്ചുള്ള ഭ
യത്തിൽ വളൎത്തുകയും ചെയ്തു എന്നും ഞാൻ പി
ന്നീട കേട്ടു.
ഇതിനെ വായിക്കുന്ന നട്ടുക്രിസ്താനികളെ! നി
ങ്ങളുടെ അവസ്ഥയും ൟ ചരിത്രത്തിൽ പറഞ്ഞിരി [ 197 ] ക്കുന്ന ആളുകളുടെ അവസ്ഥയോട ശരിയാകുന്നു.
അവരെ പോലെ നിങ്ങളിൽ മിക്കവരും മുമ്പെ അ
ജ്ഞാനികളും ഇപ്പോൾ ക്രിസ്ത്യാനിമാൎഗ്ഗക്കാരും ആ
കുന്നു. അവർ പാൎക്കുന്ന ദിക്കിൽ തന്നെ നിങ്ങളും
പാൎക്കുന്നു. ആ ക്രിസ്ത്യാനികൾ വിചാരിക്കയും പ്ര
വൃത്തിക്കയും ചെയ്തുവന്ന പ്രകാരം തന്നെ നിങ്ങ
ളും ചെയ്യുന്നു. അവൎക്കുള്ള ആചാരമൎയ്യാദകളൊക്കെ
യും നിങ്ങൾക്കും ഉണ്ടല്ലോ. ഫുൽമോനിയുടെ ശീ
ലം നിങ്ങൾക്ക കണ്ടപഠിപ്പാൻ കഴിയാത്തതല്ല; എ
ന്തെന്നാൽ ക്രിസ്തുവിനോടുള്ള സ്നേഹം കൊണ്ട നി
റഞ്ഞിരിക്കുന്ന യാതൊരു സ്ത്രീക്ക എങ്കിലും ചെയ്‌വാ
ൻ കഴിയാത്തത ഒന്നും തന്നെ അവൾ ചെയ്തിട്ടി
ല്ല. ആകയാൽ അവൾ യേശുവിനെ പിന്തുടൎന്നത
പോലെ തന്നെ നിങ്ങൾ അവളെ പിന്തുടരണമെ
ന്ന ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു. ഭാൎയ്യമാ
രായുള്ളോരെ! അവൾക്ക തന്റെ ഭൎത്താവിനോട ഉ
ണ്ടായിരുന്ന സ്നേഹവും അവളുടെ വൃത്തിയും ക്ര
മവും അവളുടെ പരമാൎത്ഥമായുള്ള വ്യാപാരങ്ങളും ദ
യയുള്ള വാക്കുകളും കണ്ടുപഠിപ്പിൻ. മാതാക്കന്മാരാ
യുള്ളോരെ! അവൾ തന്റെ പെതങ്ങളെ സന്മാ
ൎഗ്ഗമായി വളൎത്തുവാൻ ശ്രമിച്ചതും, അവൎക്കായിട്ട
അവൾ കഴിച്ച പ്രാൎത്ഥനകളും, അവൎക്ക് അവൾ
കാണിച്ച നല്ല ദൃഷ്ടാന്തവും കണ്ടുപഠിച്ചുകൊൾവി
ൻ. ക്രിസ്ത്യാനിസ്ത്രീകളായുള്ള നിങ്ങൾ എല്ലാവരും
അവൾ രോഗികളോടും ദരിദ്രന്മാരോടും കാണിച്ച
ദയയും പ്രത്യേകമായിട്ട അവരുടെ ആത്മാക്കളോട
അവൾക്ക ഉണ്ടായിരുന്ന സ്നേഹവും കണ്ടുപഠിക്കേ
ണ്ടുന്നതാകുന്നു. വൃദ്ധസ്ത്രീയായ പരമായിയുടെ വേ
ദപുസ്തകാഭ്യാസവും പ്രാത്ഥനാശീലവും നിങ്ങൾക
ണ്ടുപഠിച്ചുകൊൾവിൻ, വിചാരം കെട്ടവനായ മോ
ശ മരണത്തിന ഒരുങ്ങാതെയിരുന്ന സമയത്ത മ [ 198 ] രിച്ചുപോയ വിവരം നിങ്ങൾക്ക് ഒരു ഓൎമ്മയായി
ഇരിക്കട്ടെ. പാവപ്പെട്ട കോരുണ ദൈവഭക്തിയി
ൽ വളൎത്തുവാൻ ഉപേക്ഷ വിചാരിച്ച അവളുടെ മ
കന്റെ ശവത്തിന്മേൽ കുനിഞ്ഞ കിടന്ന പ്രാണ
സങ്കടത്തോടെ പ്രലാപിച്ച പ്രലാപം നിങ്ങൾ ഓ
ൎപ്പിൻ. ഏതവിധത്തിൽ എങ്കലും നിങ്ങൾ അവ
ളെ പോലെ പ്രവൃത്തിച്ച പോയിട്ടുണ്ടെങ്കിൽ അ
തിനായിട്ട നിങ്ങളുടെ മനസ്സാക്ഷി നിങ്ങളെ കുറ്റ
പ്പെടുത്തുന്നു എന്ന വിചാരിച്ചിട്ട ഏകരക്ഷിതാ
വാകുന്ന യേശുവിന്റെ അടുക്കൽ ഓടിചെല്ലുവി
ൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്ക ആശ്വാ
സം കണ്ടെത്തും. ഇത ഒക്കെയും നിങ്ങൾ ചെയ്താ
ൽ ൟ ചെറിയ പുസ്തകം വൃഥാവായി പോകയില്ല:
എന്തെന്നാൽ സ്വൎഗ്ഗത്തിലുള്ള ദൈവദൂതന്മാർ അ
നുതാപപ്പെടുന്ന ആത്മാക്കളെക്കുറിച്ച സന്തോഷി
ക്കയും ൟ പുസ്തകത്തെ എഴുതിയ ആളിന്റെ താ
ല്പൎയ്യമുള്ള അപേക്ഷകൾ അത്യുന്നതനായ ദൈവ
ത്തിന്റെ സിംഹാസനത്തിൻ മുമ്പാകെ കേൾക്ക
പ്പെടുകയും ഉത്തരം അരുളപ്പെടുകയും ചെയ്യും.
അവസാനം