ശ്രീ മയൂരസന്ദേശം മണിപ്രവാളം

(Mayoorasandesham എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശ്രീ മയൂരസന്ദേശം മണിപ്രവാളം

രചന:കേരളവർമ്മ വലിയ കോയിത്തമ്പുരാൻ (1895)
[ 1 ]
ശ്രീ

മയൂരസന്ദേശം

മണിപ്രവാളം

കേരളവൎമ്മാ, എഫ്, എമ്, യൂ, എമ്, ആർ, എ, എസ്.
വലിയകോയിത്തമ്പുരാൻ അവൎകളാൽ ഉണ്ടാക്കപ്പെട്ടതു
[ 2 ]
ശ്രീ
മയൂരസന്ദേശം
മണിപ്രവാളം

കേരളവർമ്മാ, എഫ്. എമ്. യൂ., എമ്.ആർ.എ.എസ് .
വലിയകോയിത്തമ്പുരാൻ അവർകളാൽ ഉണ്ടാക്കപ്പെട്ടതു

അവിടത്തേ ഭാഗിനേയനും ശിഷ്യനുമായ
എ. ആർ.രാജരാജവർമ്മാ,എം.എ.
കോയിത്തമ്പുരാൻ അവർകളാൽ ഉണ്ടാക്കപ്പെട്ട
മർമ്മപ്രകാശം
എന്ന വ്യാഖ്യാനത്തോടു കൂടേ അച്ചടിക്കപ്പെട്ടതു
മംഗലപുരം
ബാസൽ മിശ്ശൻ അച്ചുകൂടത്തിൽ
അച്ചടിക്കപ്പെട്ടതു്.
൧൦൭൦
[ 3 ]
PRINTED AT THE BASEL MISSION PRESS, MANGALORE.
1895.
[ 4 ]
ശ്രീ
മു ഖ വു ര.

ഹാകവിയായ കാളിദാസ൯ 'മേഘസന്ദേശം' എന്നൊരു വ്യാജേന ഗതാനുഗതികന്മാരായ ഭാവികവികളിലുള്ള കാരുണ്യാ- തിശയത്താലോ എന്നു തോന്നുമാറു ഒരു നൂതനകവിതാപദ്ധതി കണ്ടുപിടിച്ചതി൯േറ ശേഷം പ്രാചീനരിലും നവീനരിലും എത്രതന്നെ കവികൾ ആ വഴിയേ പുറപ്പെടുകയുണ്ടായിട്ടില്ല? സന്ദേശകാവ്യങ്ങൾ അന്നേ മുതൽ ആണു നടപ്പായതു. ഇപ്പോൾ തിരുവിതാങ്കോടു കൊട്ടാരം ലെെബ്രറി ഒന്നിൽ തന്നേ ഇതേ- വരെ പ്രസിദ്ധം ചെയ്തിട്ടില്ലാത്തതായ അ‍ഞ്ചു സന്ദേശങ്ങൾ കിടപ്പുള്ളതായി'ശുകസന്ദേശ'ത്തി൯േറ മുഖവുരയിൽ ശ്രീ വ‍ഞ്ചി- വിശാഖമഹാരാജാതിരുമനസ്സുകൊണ്ടു പ്രസ്താവിച്ചിരിക്കുന്നു. ആ പണ്ഡിതസാർവഭൌമനായ മഹാനുഭാവന്നു നമ്മുടേ ഈ 'മയൂരസന്ദേശം'കൂടി ഗണിക്കാനിടവരാ‍‍ഞ്ഞതു ഇക്കൃതിയുടേയും തൽകർത്താവി൯േറയും ഒരു ഭാഗ്യഹീനത തന്നേ എന്നു നാം അത്യന്തം വ്യസനിക്കുന്നു. കവിയ്ക്കാകട്ടേ--


ഈ ലോകത്തിൽ സുഖമസുഖവും മിത്രമായ് ത്താനിരിയ്ക്കും

മാലോകൎക്കും മതിമുഖി ! വരാറില്ലയോ മാലനേകം

എന്ന സ്വന്തസമാധാനം എവിടേയുമുണ്ടല്ലോ.

എന്നാൽ കവികുലകൂടസ്ഥനായ കാളിദാസരുടേ നവീന- പന്ഥാവിനു സാഫല്യം സിദ്ധിച്ചതു ഈ'മയൂരസന്ദേശ'ത്താലാ- കന്നുവെന്നു നിൎവിവാദമായ് തന്നേ പറയാം. സന്ദേശരാജ്യ- ത്തിൽ ഇതേവരെ 'ശുകസന്ദേശ'ത്തിന്നായിരുന്നു യൌവരാജ്യം. നമ്മുടേ കവിയെപ്പോലേ തന്നേ ലക്ഷ്മീദാസനും ശബ്ദത്തിലും അൎത്ഥത്തിലും ഒരു പോലേ ദൃഷ്ടിവച്ചിട്ടുണ്ടായിരുന്നു. [ 5 ]

"ദ്വിത്രാ: പത്രിപ്രവര പരകീയാവധി പ്രപേയേയുഃ",

'സ്തമേ ശുമ ന്മരതകമണിച്ഛദ്മനാ പദ്മനാഭ:",

'ശുക്ലെെഃ പക്ഷെെൎവിഹസിതഹസന്മല്ലികാ മല്ലികാക്ഷാഃ",

'തത്സേവാൎത്ഥം തരുണസഹിതാസ്മാമ്രപാദാരവിന്ദാഃ",

ഇത്യാദിശബ്ദവൈചിത്ര്യങ്ങളും,


"അസ്യ ബ്ത്രമഃ കിയദനവധേരുന്ന തിർയ്യാവതീ തേ

വിദ്വദ്ബു ദ്ധേരിവ വിപുലതാം ജ്ഞാസ്യസേ താവതീം ത്വം",

"പശ്യ ത്യാജ്യഃ കില പടുധിയാ പാക്ഷികോടപ്യന്തരായ:",

ഇത്യാദ്യർത്ഥവെെചിത്ര്യങ്ങളും അതിൽ അതിസുലഭങ്ങളാണു.

ഈ രണ്ടു കാവ്യങ്ങളേ തമ്മിലൊത്തു നോക്കിയതിൽ ഒരു അനു-

ഗതമായ വെെജാത്യം എ൯േറ ദൃഷ്ടിയിൽ പെട്ടതെന്തെന്നാൽ-

നമ്പൂതിരിക്കു ഒരു കല്പിതമായ ഇതിവൃത്തലേശത്തെ അവലമ്ബി-

ച്ചുകൊണ്ടു 'മേഘസന്ദേശ'ത്തിന്നെതിരായി ഒരു 'ശുകസന്ദേ-

ശ'ത്തേ നിർമ്മിച്ചു അതിന്മുഖേന കാളിദാസന്നു പ്രതിദ്വന്ദി-

യായി താ൯ ലക്ഷ്മീദാസനായ് ചമയണം എന്നാണുദ്ദേശ്യം.

തമ്പുരാനാകട്ടേ ത൯േറ ജീവചരിത്രത്തി൯േറ ഏതാനുമൊരംശം

സ്വചിത്തവൃത്തിയിൽ നിന്നും ഒരു കാവ്യത്തിലേയ്ക്കു പകർത്തി-

ക്കണ്ടു രസിക്കണമെന്നാണു വിചാരം. ലക്ഷ്മീദാസനെപ്പോലേ

വലിയകോയിതമ്പുരാ൯ അസംഭാവ്യവസ്തുവർണനം ചെയ്തു ഒരി

ടത്തും അവാസ്തവബുദ്ധിയേ ഉളവാക്കുന്നില്ല.


കണ്ടിട്ടാശാരികളതു പകർത്തിപ്രതിച്ഛായയാ തേ(ഉ-൨൧)

കൊട്ടാരത്തിൽ കൊടിയ പദമായൊരു സർവാധികാരം (ഉ-൭൩)

എന്നും മററും ചില ഭാവികാൎയ്യങ്ങളേ മു൯കൂട്ടി ദിവ്യമായ കവി-

ചക്ഷുസ്സുകൊണ്ടു കണ്ടിട്ടുണ്ടെന്നേ ഉള്ളൂ. "മയൂരസന്ദേശ'കർത്താ-

വി൯േറ വൎണനകളിൽ വണ്ടും ഞണ്ടും വടിവൊടു കളിക്കുന്ന

കച്ഛങ്ങളും "പിന്നിൽ കൂടിപ്പരിച്ചൊടണയും മററു ബോട്ടൊന്നു'

കണ്ടാൽ കെെവൎത്ത൪ തണ്ടു ചാണ്ടുന്നതും;" "സച്ചേലത്തെ-

സ്സരസമരയിൽ ചേർത്തു ൎവക്കീലന്മാ൪ കച്ചേരിയ്ക്കായ് ചെരിപ്പി-

ട്ടപോകന്നതും;" "നാനാവർണപ്രകടിതചമത്കാരമാം വേഷ-

മോടേ സേനാവൃന്ദം പെരുവഴി പകൎന്നീടുന്നതും" "കയ്യാലെ[ 6 ] ത്തിക്കതുകമിയലും കുട്ടികൾക്കും പറിക്കാവുന്ന ഫലശ്രേണിതു- ങ്ങുന്ന തൈമാവുകളും;" എന്നു വേണ്ട,ഓരോന്നു പ്രത്യേകം നോക്കിയാൽ വാസ്തവകഥനമാത്രമാകന്നു.പൌരസ്ത്യ കവികൾ ലൌകികവസ്തുക്കളേ നോക്കുന്നതു അതിശയോക്തി എന്ന ഭ്രത- ക്കണ്ണാടിയിൽ കൂടിയാണെന്നുളള അപവാദത്തേ ഈ ഖണ്ഡ- കാവ്യം നിശ്ശേഷമായ" നിൎമ്മാജനം ചെയ്തുവെന്നു ലേശം മടി കൂടാതേ ഞാൻ ശപഥം ചെയ്യുന്നു.

കാളിദാസകൃതിയോടു താരതമ്യം പരീക്ഷിക്കത്തക്ക യോഗ്യത സമ്പാദിക്ക തന്നേ ഒരു കാവ്യത്തിനുണ്ടാകാവുന്ന ഭാഗ്യത്തിന്റേ പരമകാഷുയാകുന്നു.' മയൂരസന്ദേശ'ത്തിന്നു ഈ യോഗ്യത സിദ്ധിച്ചിട്ടുണ്ടെന്നു ഞാൻ മാത്രമല്ല, ഇദാനീന്തനന്മാരായ കാവ്യരസികന്മാരിൽ ഒന്നാമനെന്നു തീൎച്ചപ്പെട്ടിട്ടുളള 'ഇന്ദുലേഖാ' കൎത്താവു കൂടി പ്രകടമായി സമ്മതിച്ചിരിക്കുന്നു. "ഈ പുസ്ത- കത്തിന്മേൽ അദ്ദേഹത്തിനുളള അളവില്ലാത്ത വാത്സല്യത്തിൻേറ വ്യപാരങ്ങൾ പലപ്രകാരങ്ങളിലും തങ്ങളെത്തന്നേ പ്രദശിപ്പി- ക്കുന്നതിൽ ഒന്നാണു മംഗലപുരം ബാസൽ മിഷ്യോൻ അച്ചു- കൂടത്തിൽ" ഇതിനേ നാനാചിത്രോപശോഭിതങ്ങളായ പത്ര- ങ്ങളിൽ സവിശേഷമായി അച്ചടിച്ചു പ്രസിദ്ധം ചെയ്തതു. കിം ബഹുനാ,


മണിപ്രവാളവ്യാപാരി

മന്നിലിക്കവിപുംഗവൻ |

നോട്ടക്കാരിലുമവ്വണ്ണം

നാട്ടോടേ ചന്തുമേനവൻ ||

എന്നാൽ 'മയൂരസന്ദേശ'ത്തിന്നു 'മേഘസന്ദേശ'ത്തേക്കാൾ ഒരു മാറ്റു് കൂടുകയില്ലയോ എന്നാണു എന്റേ തൎക്കം. പ്രാചീന- കാളിദാസൻ ശബ്ദഭംഗിയിൽ ലേശം മനസ്സു വച്ചിട്ടില്ല. നവീ- നകാളിദാസന്റേ സൂക്തികളിലാകട്ടേ ശബൂമോ അൎത്ഥമോ സരസതരമെന്നു ഒരുവന്നും പരിച്ഛേദിക്കാൻ പാടില്ലാ.ഗുരു- ജനംപക്ഷപാതം എന്നെ വ്യാമോഹിപ്പിക്കുന്നതല്ലെന്നു ഒന്നു രണ്ടു ​ഉദാഹരണങ്ങൾ മഹാജനങ്ങളേ ബോധപ്പെടുത്തും. [ 7 ] ൧. ദൂതനേ ആവൎജനം ചെയ്യന്നതിൽ-


'ജാതം വംശേ ഭുവനവിമിതേ പുഷ്കലാവൎത്തകാനം

ജാനാമി ത്വാം പ്രകൃതിപുരുഷം കാമരൂപം മഘോനഃ‌‌‍ |

രോനാൎത്ഥിത്വാം ത്വയി വിധിവശാദ്ദൂരബന്ധുൎഗ്ഗതോ ഹം

യാചാ മോഘാ വരമധിഗു​ണേ നാധമേ ലബ്ധകാമാ'||


'ധന്യവാത്മാവേ ഖഗവര ജയിച്ചാലുമുള്ളം കനിഞ്ഞി-

ട്ടന്യായത്താലഴലിലുഴലുന്നെന്നെ നീ താൻ തുണയ്ക്ക |

വന്യാവാസേ വിഹഗനിവഹേ ബാഹുലേയൻ ഗ്രഹിച്ചാ-

നന്യാസാ‌ധാരണഗുണഗണം കാങ്കയാൽ തന്നെ നിന്നേ'|| (പ്ര.൬.)

.

൨ .ദൂതന്റെ കൃത്യം സമഷ്ടിയായ് പ്രസ്താവിക്കുന്നതിൽ-


'മാൎഗ്ഗം താവച്ഛൃണു കഥയതസ്ഖ്വൽപ്രയാണാനുരൂപം

സ‍‍‍ന്ദേശം മേ തദനു ജലദ!ശ്രോഷ്യസി ശ്രോത്രപേയം |

ഖിന്ന‍ഃ ഖിന്നഃ ശിഖരിഷു പദം ന്യസ്യ ഗന്താസി യത്ര

ക്ഷീണഃ ക്ഷീണഃ പരിലഘുപയഃസ്രോതസാഞ്ചോപയുജ്യ' ||


'തന്ദേശം ചെന്നണവതിനു തേ ചൊല്ലുവേൻ മാൎഗ്ഗമാദൌ

സന്ദേശം ചൊന്നഥ സപദി ഞാൻ യാത്രയാക്കാം ഭവാനേ |

സന്ദേഹം വേണ്ടപരനുപകാരത്തിനാകാത്തതെങ്കിൽ

കിന്ദേഹം കൊണ്ടൊരു ഫലമിഹ പ്രാണിനാം ക്ഷോണിതന്നിൽ' || [(പ്ര.൧൬.)

൩ .തൽകാലോചിതം പ്രവൎത്തിക്കാനുപദേശിക്കുന്നതിൽ-


'ശബ്ദായന്തേ മധുരമനിലൈഃ കീചകാഃ പൂയ്യമാണാഃ

സംസക്താഭിസ്ത്രിപുരവിജയോ ഗീയതേ കിന്നരീഭിഃ ‌|

നിൎഹ്രാദസ്തേ മുരജ ഇവ ചേൽ കന്ദരേഷു ധ്വനിസ്സ്യാൽ

സംഗീതാൎത്ഥോ നനു പശുപതേസൂത്ര ഭാവീ സമഗ്ര: ||


'പാലിക്കാനായ് ഭുവനമഖിലം ഭ്രതലേ ജാതനായ-

ക്കാലിക്ക്രട്ടം കലിതകുതുകം കാത്ത കണ്ണന്നു ഭക്ത്യാ |

പീലിക്കോലൊന്നടിമലരിൽ നീ കാഴ്ചയായ് വച്ചിടേണം

മൌലിക്കെട്ടിൽ തിരുകമതിനെത്തീൎച്ചയായ് ഭക്തദാസൻ'|| (ഉ .൧൬.)

൪. ദ്രോഹിപ്പാൻ വരുന്ന കളിക്കൂട്ടരെത്തടുത്തടുത്തുനില്ക്കാൻ വഴി പറ- ഞ്ഞുകൊടുക്കുന്നതിൽ-


'തത്രാവശ്യം വലയകുലിശോദ്ഘട്ടനോദ്ഗീൎണതോയം

നേഷ്യന്തി ത്വാം സുരയുവതയോ യന്ത്രധാരാഗൃഹത്വം : |

താഭ്യോ മോക്ഷസൂവ യദി സഖേ ഘൎമ്മലബ്ധസ്യ ന സ്യാൽ

ക്രീഡാലോലാഃ ശ്രവണപരുഷൈൎഗ്ഗജിതൈൎഭാപയേസ്മാ' ||

[ 8 ]
'ക്രടിച്ചേ‍‍ൎന്നിട്ടൊരുവക കളിക്ക്രട്ടർ നിന്നെപ്പിടിക്കാ-

നോടിച്ചെങ്കിൽ പടുത‍‍യൊടു നീ പിന്തിരിഞ്ഞൂന്തികത്തിൽ |

ചാടിച്ചെന്നിച്ചതുരതയെഴും പീലിയബ്ബാലകന്മാർ

പേടിച്ചോടുംപടി ഝടിതിയൊന്നുച്ചലിപ്പിച്ചിടേണം' ‌‌‌‌|| (പൂ.൨൧)

൫. അഭിജ്ഞാനവാക്യത്തീൽ -


'ഭ്രയശ്ചാഹ ത്വമപി ശയനേ കണ്ഠലഗ്നാ പുരാ മേ

നിദ്രാം ഗത്വാ കിമപി രുഭതീ സസ്വരം വിപ്രബുദ്ധാ |

സാന്തഹാസം കഥിതമസകൃൽ പൃച്ഛതശ്ച ത്വയാ മേ ‌

ദൃഷ്ടഃ സ്വപ്നേ കിതവ രമയൻ കാമപി ത്വം മയേതി ||


'ലീലാരണൃേ വിഹഗമൃഗയാലോലനായേകദാ ഞാൻ

നീലാപാംഗേ! കമപി നിഹനിച്ചീടിനേൻ നീഡജത്തേ |

മാലാൎന്നാരാൽ മരുവുമിണയെക്കണ്ടു നീ താം ച നേതും

കാലാഗാരം സപദി കൃപയാ കാതരേ! ചൊല്ലിയില്ലേ || (ഉ. ൬൮.)

ആകപ്പാടെ നോക്കുമ്പാൾ വാസ്തവകൃത്രിമങ്ങൾക്കു തമ്മി- ലുളള അന്തരം ആൎക്കും അപലപിക്കാവുന്നതല്ലെന്നു നല്ല വണ്ണം ബോധപ്പെടുന്നുണ്ടു.ഉള്ളം കവിഞ്ഞു പായുന്ന സാഹിത്യ- സുധാസമുദ്രത്തിന്റേ തരംഗപരകളാലുള്ള തള്ളൽ പൊ റുക്കാതേ വലയുന്ന കവികു‍‍ഞ്ജരന്മാരിലുള്ള വാത്സല്യത്താൽ ആ പരമകാരുണികനായ കവിവൃദ്ധൻ സന്ദേശം എന്നു ഒരു അച്ചു് വാൎത്തിട്ടു എന്നാണു പറയേണ്ടതു. ഒരു ബഹിഷ്കൃത നായ യക്ഷൻ ഒരു മേഘത്തോടു യാചിക്കുന്നു, വിരഹിതയായ തന്റെ കാന്തയ്ക്കു ദൂതു ചെന്നു പറയണമെന്നു. യക്ഷൻ ​​ എന്നാലാരാണു ? ഉദ്യാനവാപീപൎവതാദിഹാരസ്ഥാനങ്ങളുടേ അധിഷുാതൃദേവതകളിലൊന്നെന്നേ പറയാൻ പാടുള്ളു. അവ ൻേറ നാടോ, മനുഷ്യസഞ്ചാരത്തിനു അപ്പുറത്തു കിടക്കുന്ന ഹിമവാന്റേ വടക്കുഭാഗമാകുന്ന അളകാപുരി. ദൂതനായിട്ടു കിട്ടിയതു ഒരു മേഘത്തേ ആണു.യക്ഷഗന്ധൎവാദികൾ ചില സമയം മനുഷ്യസ്ത്രീകളിൽ അധിവാസം ചെയ്യുമെന്നും ആ വിവരം അവരുടെ രാജാവായ വൈശ്രവണൻ അറി‍ഞ്ഞാൽ അവരേ അതിനു ശിക്ഷിക്കുമെന്നും മറ്റും കുഞ്ഞുങ്ങളോടു നാം [ 9 ] കഥ പറയാറു പതിവുണ്ട്. ഇപ്രകാരമുളള ഒരു കഥയേ എടുത്തു കാളിദാസൻ ഒരു പ്രൌഢജനമനോഹരമായ കാവ്യ- മാക്കിച്ചമച്ചുഗവെന്നോ, അല്ലാത്ത പക്ഷം വേശ്യാലമ്പടനായ ഇദ്ദേഹം ഒരു ദിവസം യദൃച്ഛയാ ഒരു സുന്ദരമായ കാർമേഘം തെക്കനിന്നും വടക്കോട്ടു പോകന്നതു നോക്കിക്കൊണ്ടു സന്നി- ഹിതയായ സ്വകാന്തയേ "ഭാതി ശ്രീരമണാവതാരദശകം ബാലേ ഭവത്യാഃ സ്തനേ" എന്നു മററും സമൎത്ഥിപ്പിച്ചിട്ടുളളതു പോലേ ഇങ്ങനേ ഒരു വിചിത്രമായ കാവ്യം ചമച്ചു വിനോദി- പ്പിച്ചു എന്നോ, മറേറാ ആയിരിക്കണം 'മേഘസന്ദേശ'ത്തിന്റെ ആഗമം.

'മയൂരസന്ദേശ' മാകട്ടേ അതിന്റേ കവിയായ മഹാനുഭാവന്നു എന്തോ ഒരു ദുൎദൈവവശാൽ ൨൦ വൎഷം മുമ്പു സംഭവിച്ച ഒരു ആപത്തിനെ കഥാവസ്തുവായി അവലംബിച്ചു പ്രവൎത്തിച്ചി- ട്ടുളളതാകുന്നു.ഈ സംഗതി മലയാളം ഒട്ടുക്കു പ്രസിദ്ധമാക യാൽ അതിനേപ്പറ്റി നാം ഇവിടേ പ്രസ്താവിക്കേണ്ടതില്ലാ.


"മുട്ടാതെല്ലാം നിയതി മുറപോൽ ചെയ്തീടുമ്പോ‍ൾ തടസ്ഥം

തട്ടാതറ്റൂ വിരഹമനയോൎന്നീലകണ്ഠന്നുമപ്പോൾ |

കൊട്ടാരത്തിൽ കൊടിയ പദമായോരു സൎവാധികാരം‌

കിട്ടാനുണ്ട‍ായുടനവസരം ശ്രീവിശാഖപ്രസാദാൽ ||"


തിരുവനന്തപുരം, ൧൦൭൦ കുംഭം ൫-ാം നു

വ്യാഖ്യാതാ

A.R Rajaraja varma. [ 10 ]
ശ്രീ

മ‍ യൂ ര സ ന്ദേ ശം.

മണിപ്രവാളം
സ വ്യാ ഖ്യാ നം


പൂൎവ്വഭാഗം.


൧.



ശ്രീമാ൯ വഞ്ചിക്ഷിതിപതി ഭുജഹങ്ഗൎക്ഷജ൯ ലക്ഷമിയാകും

സാമാന്യം വിട്ടെഴുമുരുഗുണാഭോഗയാം ഭാഗിനേയീം. |
പ്രേമാവാപ്രിയതമവിയോഗത്തിനാലാൎത്തയാക്കി
സ്സീമാതീതേ കദനജലധൗെ കേരളം തള്ളിവിട്ടാ൯.||


(വ്യാഖ്യാനപ്രാരംഭം)


ഗുരുപാദങ്ങൾ വന്ദിച്ചു

ഗുരുണൈവ പ്രണീതമാം |
സന്ദേശകാവ്യരത്നത്തിൽ
സവന്ദേഹങ്ങളകറ്റുവൻ ||


ശ്രീമാൻ വഞ്ചിക്ഷിതിപതി, ശ്രീ വഞ്ചിരാജ൯. ഭുജങ്ഗൎക്ഷജ൯, ആയില്യം തിരുനാൾ. "അശ്വതിയ്കുശ്വിനീദേവ൪ ഭരണിയ്കുു യമ൯ തഥാ" ഇത്യാദി നക്ഷത്രദേവതകളിൽ ആയില്യത്തിനു സൎപ്പത്താന്മാരാകന്നു ദേവത. സാമാന്യം വിട്ടെഴുമുരുഗുണാഭോഗയാം, സാമാന്യം വിട്ടു അസാമാന്യ- മായി എഴുന്ന ഉരുഗുണാഭോഗത്തോടു ബഹുഗുണമഹിമാവോടു കൂടിയ. ലക്ഷ്മി- യാകും ഭാഗിനേയീം, ലക്ഷ്മിയെന്ന അനന്തിരാവളെ. പ്രേമാവാസപ്രി- യതമവിയോഗത്തിനാൽ, സ്നേഹത്തിനിരിപ്പെടമായ ഭൎത്താവിന്റ വിര ഹത്താൽ. ആ൪ത്തിയാക്കി, ദുഃഖിതയാക്കീട്ടു. കേരളം, കേരളനെ തൽഭൎത്താ[ 11 ]

വായ കേരളവൎമ്മ വലിയ കോയിത്തമ്പുരാനെ, കേരളത്തെ മലയാളദേശത്തെ ത- ദ്വാസികളായ ജനങ്ങളെ എന്നും ഒരൎത്ഥം സ്ഫുരിക്കുന്നു സീമാതീതേ കദന- ജലധൗെ, അതിരില്ലാത്ത ദുഃഖമാകുന്ന സമുദ്രത്തിൽ. തളളിവിട്ടാ൯, ഉന്തി- അയച്ചാ൯. അസാമാന്യഗുണയായ ഭാഗിനേയിയുടെ കഷ്ടദശയേക്കൂടി ഗണി- ക്കാഞ്ഞതു കഠിനമെന്നും അവധി നിശ്ചയിക്കാതെ ശിക്ഷ കല്പിച്ചതു അധർൎമ്മമെന്നും ഈ വിധം ആപത്തു് അപ്രതീക്ഷിതമെന്നും ഇതിനാൽ മലയാളത്തിലേ ജനങ്ങ- ൾക്കു് അധികമായ ദുഃഖമുണ്ടായി എന്നും അതതു പദങ്ങളുടെ സ്വാരസ്യത്താൽ ധ്വനിയ്ക്കുന്നൂ. ആദിയിൽ ശ്രീശബ്ദപ്രയോഗത്താൽ കവി അധ്വേതൃശ്രോതാക്ക ൾക്കു് മംഗളമാശംസിക്കുന്നു. വൃത്തം സന്ദേശവൃത്തമെന്നു പ്രസിദ്ധമായ മന്ദാക്രാ- ന്ത. പരിപൂൎണ്ണമായ ദ്വിതീയാക്ഷരപ്രാസത്തിനും പുറകേ കാറ്വ്യജീവനായ വൃ ത്ത്യനുപ്രാസം ഈ ഗ്രന്ഥത്തിൽ നിയമേന കാണുന്നുണ്ടു. ദമ്പതിമാർക്കു അതൎക്കി- തവും അനിശ്ചിതാവസാനവുമായ വിരഹത്തിനു നിദാനമായിത്തീൎന്ന രാജഗതമായ സാഹസത്തിന്റെ വൎണ്ണനംകൊണ്ടു ഗ്രന്ഥമാരംഭിച്ചതു്, പ്രതിപാദ്യമായ വിപ്രലം- ഭശൃംഗാരത്തിനു വളരേ അനുഗുണമായി എന്നു കാണ്ക.

൨.



ഇഷ്ടപ്രാണേശ്വരിയുടെ വിയോഗത്തിനാലും നരേന്ദ്ര-

ദ്വിഷ്ടത്വത്താലൊരുവനുളവാംമാനനഷ്ടത്തിനാലും |

കഷ്ടപ്പെട്ടപ്പുരുഷനൊരു നാലഞ്ചു കൊല്ലം കഴിച്ചാൻ

ദിഷ്ടക്കേടാൽ വരുവതു പരീഹാരമില്ലാത്തതല്ലോ ||


'ഒരു നാലഞ്ചു കൊല്ല'മെന്നു ക്ണുപൂം ക്രുടാതെ നിർൎദ്ദേശിക്കയാൽ പ്രാണസ്നേഹി- തയായ നായികയുടെ വിരഹവും രാജദ്വേഷം മൂലമുളള മാനഹാനിയും സഹിച്ചു കൊണ്ടു കഴിച്ചുക്രുട്ടിയ കാലം സ്വല്പമായിരുന്നാലും ഇത്രയെന്നു പരിച്ഛേദിക്കാൻ പ്രയാസമെന്നു കാണിക്കുന്നു. എന്നാൽ ഇക്കഷ്ടമെല്ലാമെങ്ങനേ സഹിച്ചുവെന്ന- തിലേക്കു അർത്ഥാൎന്തരന്യാസംകൊണ്ടു സമാധാനം പറയുന്നു. 'കാലക്കേടുകൊണ്ടു വരുന്നതു സഹിക്കയേ നിർവ്വാഹമുള്ളുവല്ലോ' എന്നു, 'പുരുഷ൯ കഴിച്ചു' എന്ന- തിനാൽ സ്ത്രീക്കു പ്രകൃത്യാ ഉള്ള അബലത നിമിത്തം വിരഹം ദുസ്സഹതരമായിരിക്ക- ണമെന്നും അവളുടെ സ്ഥിതി അതിനാൽ എതുവിധമായിരിക്കുമെന്നറിവാനുള്ള ഉത്കണ്ഠയും വ്യഞ്ജിക്കുന്നു.



ആവിശ്ചിന്താഭരമവനരിപ്പാട്ടു വാണോരു കാലേ

സേവിക്കാനായ് ഗുഹനെയൊരുനാളാസ്ഥയാ പോയനേരം |

ഭാവിശ്രേയഃപിശുനശകുനം കണ്ടുപോൽ നീലകണ്ഠം

കോവില്ക്കെട്ടിൽ ക്വചന ഭഗവദ്വാഹനം മോഹനാങ്ഗം ||

[ 12 ]


ആവിശ്ചിന്താഭരം, വിരഹത്തിനെന്താണവസാനമെന്നു ആവിൎഭൂതമായ ചി- ന്താഭരത്തോടുകൂടുംവണ്ണം അവൻ (സ്വഗൃഹമായ) അരിപ്പാട്ടു വാണ കാലത്തിൽ ഒരു ദിവസം (ദേശാധിനാഥനായ) കുമാരസ്വാമിയെ വന്ദിപ്പാൻ പോയപ്പോൾ ശ്രേയസ്സു ഭാവിയായിരിക്കുന്നുവെന്നു സൂചിപ്പിക്കുന്ന ശകുനവും (പക്ഷിയുമാണല്ലോ!) സ്വാമിയുടെ വാഹനമാകയാൽ അമ്പലത്തിൽ തന്നെ ഒരേടത്തു രക്ഷിക്കപ്പെട്ടതും ആയ ഒരു മയിലിനെ യാദൃച്ഛയാ കണ്ടു കൂടി.

൪.



കൊണ്ടൽക്കോളാൽ കലിതകുതുകം പീലിയെല്ലാം പരത്തി-

ക്കൊണ്ടക്കേകിപ‍്രവരനഴകോടാട്ടമാടുന്ന ഭംഗീം ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌|

കണ്ടക്കാമീ നിജകമ‍‍നിയാം നീലവേണീം നിനച്ചി-

ട്ടിണ്ടൽക്കേറ്റം വശഗനവിടെത്തന്നെ മിണ്ടാതെ നിന്നാൻ||


കൊണ്ടൽക്കോൾ, മ‍‍‍‍‍ഴക്കാറു. മിണ്ടാതെ,നായികാസ്മരണത്താൽ പുതുതാ- ക്കിച്ചെയ്യപ്പെട്ട ഉൽകണ്ഠയോടേ. മയിലാട്ടം മുതലായ വർഷത്തുവിലേ ഉദ്ദീപന- ങ്ങളെ നായികയെങ്ങനെ സഹിക്കുമെന്നുള്ള ആധിയാലാണു് 'ഇണ്ടൽക്കേറ്റം വശഗ'നായതു. മയിൽപീലി കണ്ടപ്പോൾ നീലവേണിയെ ഓൎത്തുകൊണ്ടു ' സ്മൃതി മാ൯ എന്ന അലങ്കാ​രം. വാസ്തവമായിട്ടു അക്കാലത്തു് അരിപ്പാട്ടു് സുബ്രഹ്മണ്യ- ക്ഷേത്രത്തിൽ ഒരു മയിലിനെ അടച്ചു സൂക്ഷിച്ചിരുന്നു.

൫.



സന്താപഘ്നം സകലജഗതാം സ്കന്ദനേ വന്ദനം ചെ-

യ്തെന്തായാലും വിഷമമിതിനാലൊന്നുമില്ലെന്നുറച്ചു |

ചിന്താമഗ്നൻ ചിരമവിടെ നിന്നമ്മയൂരത്തൊടേവം

ഹന്താത്യന്തം പരവശതയാലന്തരങ്ഗേണ ചൊന്നാൻ ||

ചിന്താമഗ്നനായി നിന്നതിന്റെ ശേഷം എന്തു ചെയ്തുവെന്നു പറയുന്നു. സന്താപഘ്നം,എല്ലാ ജനങ്ങളുടേയും താപത്തെ ശമിപ്പിക്കുന്ന. ഇതിനാൽ ഈദൃശനായ ദേവനെ വന്ദിക്കുന്നതുകൊണ്ടു് തന്റെ സന്താപം ശമിക്കുമെന്നു സിദ്ധിക്കുന്നു. എന്തായാലും ,കാൎയ്യം ഫലിച്ചാലും ഇല്ലെങ്കിലും മനോരാജ്യം വിചാരി ക്കുന്നതിനു വിരോധമില്ലല്ലൊ. സന്ദേശം ഏതുവിധത്തിൽ വേണം ചെയ് വാൻ എന്നു ആലോചിക്കുന്നതിനു വേണ്ടിയാണു 'ചിന്താമഗ്നനായി ചിരമവിടെത്തന്നെ നിന്നത്'.'അത്യന്തം പരവശതയാലാണു തിൎയ്യക്കായ മയിലിനോടു സംസാരി- ക്കാൻ പുറപ്പെട്ടതു. ഇങ്ങനേയും വന്നുപോകുന്നല്ലോ എന്നു ആശ്ചൎയ്യം 'ഹന്ത' ശബ്ദത്താൽ വെളിപ്പെടുന്നു.സ്കന്ദവാഹനമായ മയൂരത്തിനു ദേവസംബന്ധേന [ 13 ] ഐശ്വൎയ്യമൂള്ളതുകൊണ്ടു അതിനു മനസ്സിൽ ചെയ്യുന്ന പ്രാൎത്ഥനയെയും അറിവാ൯ കഴിയുന്നതിനാലും തിൎയ്യഗാമന്ത്രണം കണ്ടു തടസ്ഥന്മാൎക്കു തന്റെ ചാപല്യത്തെ പരിഹസിപ്പാൻ ഇടകൊടുക്കരുത് എന്നുള്ള കരുതലിനാലും ആണു മനസ്സുകൊണ്ടു ചൊന്നതു്.



ധന്യാത്മാവേ!ഖഗവര!ജയിച്ചാലുമുള്ളം കനി‍ഞ്ഞി-

ട്ടന്യായത്താലഴലിലുഴലുന്നെന്നെ ‌നീ താൻ തുണയ്ക്ക |

വന്യാവാസേ വിഹഗനിവഹേ ബാഹുലേയൻ ഗ്രഹിച്ചാ-

നന്യാസാധരണഗുണഗണം കാണ്കയാൽ തന്നെ നിന്നേ ||

'ഏവം ചൊന്നാൻ'എന്നതിനേത്തന്നെ എങ്ങനെ എന്നു ഗൃന്ഥശേക്ഷം കൊണ്ടു വിവരിക്കുന്നു. മഹാജനാചാരം പ്രമാണിച്ചും ഈശ്വരവാഹനമെന്ന ഭക്തിയാലും ആശീസ്സ് ചെയ്യുന്നു. 'ധന്യാത്മാവേ ഖഗവര ജയിച്ചാലു'മെ‌ന്നു .അഴൽ,കത്തി- ക്കാളുന്ന പോലേയുള്ള താപം. ഈ വിധം തപിക്കുന്നവനിൽ ധന്യനായ നിനക്കു കനിവുതോന്നാതിരിക്കയില്ലല്ലോ.ഭഗവാൻ നിന്നെ വാഹനമായിട്ടു തിരിഞ്ഞെടുക്ക യാൽ 'നീ താ൯ തുണയ്ക്കണം' എന്നു ഞാൻ നിൎബ്ബന്ധിക്കുന്നതു്. വന്യാവാസം, വനി അല്ലെങ്കിൽ വന്യം (വനസമൂഹം) ആകന്ന ആവാസത്തോടു കൂടിയത്. വിഹ- ഗനിവഹം, പക്ഷിക്കൂട്ടം. സപ്തമിക്കു അതിൽ വച്ചു എന്നൎത്ഥം.


പാരിൽ പാൎത്താലിഹ ഫണികുലന്തന്നിൽ നിന്നോടു തുല്യം

വൈരിത്വം പൂണ്ടൊരു പതഗമാം പത്രമേറിച്ചരിക്കും |

ശൌരിക്കും ത്വം പ്രതി മമതയാൽ തന്നെ നിൻപൃഷുലഗ്നം

ഭൂരിശ്രീ ചേൎന്നൊരു തനുരുഹം മുൎദ്ധ്നി ചൂടുന്നു ദേവൻ ||

മയൂരത്തിന്റെ വിശിഷ്ടത്വത്തെ തന്നേ പിന്നയും പ്രതിപാദിക്കുന്നു. ഫണി- കുുലം സൎപ്പവംശം . പത്രം,വാഹനം,ഗരുഡ൯ നി൯പൃഷുലഗ്നം ഭൂരി- ശ്രീ ചേൎന്നൊരു തനുരുഹം,നിന്റെ പൃഷുത്തിൽ ചേൎന്ന പ്രകാശമാനമായ ഒരുതൂവൽ, പീലി, പൃഷുരോമത്തെ മൂൎദ്ധാവിൽ ചൂടുന്നു എന്നു പറഞ്ഞതിനാലും 'നിന്നോടു തുല്യം ഫണികുലത്തിൽ വൈരിത്വം പൂണ്ട പക്ഷി' പൎയ്യായോക്ത രീതിയിൽ ഗരുഡനെ വർണിച്ചതിനാലും വിഷ്ണു നിന്നെ ലഭിയ്ക്കാഞ്ഞതിനാലാണു ഗരുഡനെ സ്വീകരിച്ചതെന്നും ഇപ്പൊഴും അട്ടേവനു നിന്നേക്കുറിച്ചു ബഹുമാന- ത്തിനു കറവില്ലെന്നും ധ്വനിക്കുന്നു. [ 14 ]


ആകാരത്തിൻ സുഷമയിതുപോലേതു പക്ഷിക്കു പാരിൽ?

കേകാരാവം ശ്രവണസുഖദം കേൾക്കിലോ തൃപ്തിയാകാ |

ലോകാനന്ദപ്രദമസദൃശം നൃത്തവും തേ ശകന്തേ!

ശോകാനാം മേ ശുഭഗുണ! ഭവാനീശനാം നാശനായ ||

അനന്തരം "യത്രാകൃതിസൂത്ര ഗുണാ വസന്തി"എന്നു സാമുദ്രികലക്ഷണപ്ര- കാരവും മയിൽ ഗുണവാനെന്നു സാധിക്കുന്നു. ആകൃതിസൗെന്ദൎയ്യം ഒരു പക്ഷിക്കും നിന്നെപ്പോലെയില്ല; മധുരമായ നിന്റെ ശബ്ദം(കേകാരാവം) കേട്ടാലോ പിന്നെ ഒരിക്കലും മതിയാവുകയില്ലാ. ഹേ ശകന്തേ! അല്ലയോ പക്ഷീ ! ഒരു ലോകാ- നന്ദപ്രദമസദൃശം നൃത്തവും, നിസ്ഥുല്യമായ നിന്റെ ആട്ടവും ലോകത്തിനു ആനന്ദം കൊടുക്കുന്നതാകുന്നു(അതിനാൽ)ഇച്ചൊന്ന ലക്ഷണങ്ങളാൽ ശുഭഗുണ- നായുള്ളോവേ! ഭവാൻ മേ ശോകാനാം നാശനായ, എന്റെ ദു:ഖനിവൃ- ത്തിക്കു. ഈശനാം, സമൎത്ഥനാകും. മഹാത്മാക്കൾക്കു എല്ലാം ശക്യമാണല്ലൊ.



ദൂനം ദൂരസ്ഥിതദയിതനായേതുമാശ്വാസമില്ലാ-

തേനം ദീനം ജനമനു കനി‍ഞ്ഞൊന്നു ചെയ്താലുമിപ്പോൾ |

സ്യാനന്ദൂരം പുരവരമതിൽ ചെന്നു മൽപ്രാണനാഥ-

യ്കാനന്ദം നീയരുളുക പറഞ്ഞെന്റെ സന്ദേശവാക്യം |;


ശോകനാശനത്തിനുള്ള ഉപായം പറയുന്നു. ദൂരസ്ഥിതദയിതനായി (ബഹു- വ്രീഹി) ദയിത ദൂരത്തിരിക്കയാൽ. 'ഏതുമാശ്വാസമില്ലാതെ ദൂതനായ്', ദു:ഖിത- നായ്,ദീനനായിരിക്കുന്ന .ഏനം ജനം ഈ ആളെ എന്നെ. അനു കുറിച്ചു . കനിഞ്ഞ് ഇപ്പോൾ ഒന്നു, ഈ ഒരു കായ്യം ചെയ്താലും . എന്തെന്നു ഉത്തരാ- ൎദ്ധത്തിൽ പറയുന്നു .സ്യാനന്ദൂരം തിരുവനന്തപുരം . അരുളുക കൊടുക്കുക.

൧൦


പക്ഷിശ്രേഷ്ഠ !സ്വയമവിടെ നീ പോകിലെൻ പ്രാണനാഥാം

ലക്ഷിച്ചന്യാദൃശസുഷമകൊണ്ടാശു ഭൂലോകലക്ഷ്മീം |

അക്ഷിദ്വന്ദ്വം തവ സഫലമാം കി‍ഞ്ച തൽപ്രാണനെസ്സം-

രക്ഷിച്ചുണ്ടാമൊരു ഗുരുതരം പുണ്യവും ഗണ്യമല്ലോ ||

കാൎയ്യത്തിൻെറ സ്വഭാവം നോക്കിയാൽ ഇതു് ചെയ്യുന്നതിനു് നിനക്ക് മടി തോന്നാനും പാടില്ലെന്നു പറയുന്നു . അവിടെപ്പോയാൽ നിനക്കും കാൎയ്യസാധ്യ മുണ്ടാവും . എങ്ങനേ? പ്രധാനമായിട്ടു മഹാലക്ഷ്മിയുടെ അവതാരം പോലെ മഹാ[ 15 ] ത്മാവായ ആ രാജ്ഞിയെ കണ്ടിട്ടുള്ള നയനസാഫല്യം ;അതോടുകൂടി അങ്ങനേ- യുള്ള ആളിന്റെ ജീവരക്ഷയെന്ന മഹാസുകൃതം; തഥാച സ്വാൎത്ഥം മാത്രം നോ- ക്കുന്ന പക്ഷവും ഇക്കാൎയ്യം ചെയ്യേണ്ടതു് തന്നേ എന്നു താല്പൎയ്യം

൧൧


കല്യാവേശാൽ കലുഷമതിയാമെന്റെ ചാപല്യമൂലം‌

കല്യാണാംഗിക്കതികഠിനമാമല്ലലേവം പിണഞ്ഞൂ |

കല്യാ ദൈവാൽ കഥമപി സമുന്മൂലിതസ്വാന്താശല്യാ

കല്യാ നിന്നാൽ പരമിഹ മമ ക്ഷേമവാൎത്താം നിവേദ്യ ||

ഇത്ര മഹാഭാഗമായ രാജ്ഞിക്കു എന്നാലീവിധം ആപത്തു് ​എങ്ങനേ നേരിടും‌ എന്നു മയിലിനു തോന്നാവുന്ന ചോദ്യത്തിനു് അതിനും നിമിത്തം ഞാനാണു്, അ‌- തിനാൽ തന്നെ ആണു് എനിക്കു ഇത്ര നിൎബ്ബന്ധവും എന്ന അഭിപ്രായത്തിൽ ഉത്തരം പറയുന്നു. കല്യാവേശം , കലിയുടെ ആവേശം . എനിക്കും എന്തോ തല്ക്കാ- ലമുണ്ടായ കലിബാധയാൽ അങ്ങനേ ഒരു ചാപല്യത്തിനു (അവിവേകത്തിനു) ഇ- ടയായി എന്നേ ഒള്ളു എന്നു ഭാവം . ദൈവാൽ കല്യാ, ഈശ്വരാനുഗ്രഹം കൊണ്ടു കുശലിനിയായിരിക്കുന്ന അവൾ. ഇഹ മമ ക്ഷേമവാൎത്താം നി- വേദ്യ, ഇവിടേ എനിക്കു ക്ഷേമമെന്ന വൎത്തമാനം അറിയിച്ചിട്ടു. നിന്നാൽ പരം, നിന്നാൽ തന്നേ. കഥമപി സമുന്മൂലിതസ്വാന്തശല്യാ കല്യാ, ഏതുവിധേന ​എങ്കിലും മനശ്ശല്യമിലാത്തവളാക്കിച്ചേെയ്യപ്പേടേണ്ടവളാകുന്നു. എ- ന്മൂലമാണപത്തെങ്കിലും എന്റെ ക്ഷേമവാൎത്ത അറിഞ്ഞേമഹാരാജ്ഞിക്കു മനശ്ശല്യ- ത്തിനു കുറവുവരൂ എന്നു നിൎദേശിക്കയാൽ നായികയുടെ അനുരാഗാതിശയവും ക്ഷ- മയും ഗാംഭീൎയ്യവും മറ്റും ധ്വനിക്കുന്നു.

൧൨



തത്താദൃക്കാം നരപതിഭയം കൊണ്ടു മറ്റാരുമിപ്പോ-

ളെത്താനും തൽപുരമതിൽ മഹാരാജ്ഞിയേക്കാണുവാനും |

വൃത്താന്തം മേ പറവതിനുമാളല്ല നീ തന്നെ വേണം

ചിത്താശ്വാസം രുചിരചികുരയ്ക്കേുകവാൻ കേകിവൎയ്യ! ||

'നിന്നാൽ പരം കല്യം' എന്നു പരിച്ഛേദിച്ചു പറഞ്ഞതിനെ സമൎത്ഥിക്കുന്നു. രാജഭയത്താൽ സാധാരണന്മാൎക്കു ഈ അവസരത്തിൽ ഇക്കാൎയ്യം സാധ്യമല്ലാ. എ‌- ന്തുകൊണ്ടെന്നാൽ ഒന്നാമതു് അവിടെ ചെല്ലുക ദുർഘടം, ചെന്നാൽ രാജ്ഞിയെക്കാ- ണുക, കണ്ടാൽ എന്റെ ദൂതു് പറക; നിനക്കോ പിന്നെ പക്ഷിയും ഈശ്വരാംശ- വുമാകയാൽ രാജഭയം വേണ്ടല്ലോ എന്നു ഹൃദയം . അതിനാൽ ആ സൂന്ദരിയ്ക്കു നീ

തന്നെ ആശ്വാസമേകണം. കേകിവൎയ്യ! മയൂരശ്രേഷ്ഠ ! എന്നു സംബോധനം. [ 16 ]
൧൩.


കോടക്കാർകോണ്ടിരുളിയലുമീയംബരം കാണവേ മാൻ-

പേടക്കണ്ണാൾ വിരഹവിധുരീഭാവമാൎന്നെന്റെ നാഥാ|

കൂടക്കൂടക്കരയുമതിനാലാശു നീയന്തികേ ചെ-

ന്നാടൽക്കെല്ലാമറുതിയുളവാക്കേണമെൻക്ഷേമമോതി ||

ഈ വർ‍ൎഷത്തുൂവിന്റെ സ്ഥിതി നോക്കുമ്പോൾ ആ വിരഹിണിക്കു ഇപ്പോൾ ദുഃഖം ദുസ്സഹമായിരിക്കുമെന്നു തോന്നുന്നു അതിനാൽ ശീഘ്രം തന്നേ ആശ്വസി- പ്പിക്കുക ആവശ്യമെന്നുപദേശിക്കുന്നു. 'കോട' എന്നാൽ പടിഞ്ഞാറൻ കാററു്- അതിനാൽ കോടക്കാർ, കാലവൎഷത്തിലേ മഴക്കാർ, വിരഹവിധുരീഭാവം, വിരഹംകൊണ്ടുള്ള ഉഴൽച . നാഥാ പ്രാണനാഥാ. അന്തികേ, സമീപ- ത്തിൽ ,ആടൽ ഉൽകണ്ഠാ.

൧൪.


ഇക്കാലത്തെൻകുശലമതിനായുൾക്കുരുന്നിൽ കുമാരൻ-

തൃക്കാലേത്താനൊരു ശരണമായോർത്തു നിത്യം ഭജന്തീ |

മുക്കാലുന്നാൾ വ്രതവുമൊരുതിങ്കൾക്കു കയ്ക്കൊണ്ടിരിക്കു-

ന്നക്കാർവേണിയ്ക്കകതളിർ തണുപ്പിക്ക ചിക്കെന്നു ചെന്നു ||


കുമാരൻതൃക്കാൽ ,കുമാരസ്വാമിയുടെ തൃപ്പാദമെന്നു ഷഷ്ഠീതൽപുരുഷൻ. മുക്കാലുംനാൾ വ്രതവുമൊരുതിങ്കൾക്കു കയ്കൊണ്ടു, മാസത്തിൽ പാതി- യിലധികവും ദിവസവും വ്രതാനുഷ്ടാനങ്ങളോടുകൂടി. അകതളിർ തണുപ്പിക്ക, മനസ്സിനു ആശ്വാസം കൊടുക്കുക. ഈ മഴക്കാലത്തേ ശൈത്യംകൊണ്ടൊന്നും ആ വിരഹിണിയുടെ മനം കുുളുൎക്കയില്ലെന്നു ധ്വനിക്കുന്നു. ചിക്കെന്നു, ഉടൻ തന്നേ ഗുഹവാഹനമായ നിനക്കു അദ്ദേവൻെറ ഭക്തയായ രാജ്ഞിയെ ആശ്വ- സിപ്പിക്കുന്നതിൽ ബാധ്യതയുമുണ്ടെന്നു കൂടി സ്ഫുരിക്കുന്നു.

൧൫.


പ്രേയാനാമെൻ ചിരവിരഹമാം പ്രൗഢചണ്ഡാതപത്താ-

ലായാസപ്പെട്ടതിവിവശയായ് പിച്ചിപോൽ വാടി വാഴും |

ജയായാ മേ പ്രിയസഖ ! ഭവാനെൻെറ സന്ദേശമാകും-

തോയാസാരാൽ ത്വരിതമരുളീടേണമുത്താപശാന്തിം ||

പ്രേയാൻ, ഏറ്റവും പ്രിയൻ. പ്രൗഢചണ്ഡാതപം ,കഠിനമായ വെയിൽ, വാഴും, 'ജയായ:" എന്ന ഷഷ്ഠ്യന്തത്തിൻെറ വിശേഷണം. തോയാ- സാരം, മഴ. ഉത്താപം, ദാരുണമായ ദു​​​​‍‍ഖം, ചൂടെന്നും. വെയിൽകൊണ്ടു [ 17 ] വാടിയ പിച്ചികൊടിക്കു മഴവെള്ളം വീണുവേണമല്ലോ കുളിർമ ഉണ്ടാകുവാൻ, പിച്ചി പൂക്കുന്നത് വൎഷകാലത്താകുന്നു. രുപസങ്കീൎണമായ ഉപമാലങ്കാരം, 'പ്രേയാനാമെൻ ചിരവിരഹമാം പ്രൗഢചണ്ഡാതപത്താൽ' എന്നു ശിഥിലസമാസം രുപകഗൎഭമായ കൎമ്മധാരയൻ. പരിചയംകൊണ്ടുണ്ടായ സൗെഹാൎദത്താലാണ് 'പ്രിയസഖ' എന്നു മയിലിനെ സംബോധനം ചെയുന്നതു്.

൧൬.


തന്ദേശം ചെന്നണവതിനു തേ ചൊല്ലുവേൻ മാൎഗ്ഗമാദൌ

സന്ദേശം ചൊന്നഥ സപദി ഞാൻ യാത്രയാക്കാം ഭവാനേ |

സന്ദേഹം വേണ്ടപരനുപകാരത്തിനാകാത്തതെങ്കിൽ

കിന്ദേഹം കൊണ്ടൊരു ഫലമിഹപ്രാണിനാം ക്ഷോണിതന്നിൽ ||

൧൬.

തന്ദേശമിത്യാദിപൂൎവാൎദ്ധം "യാത്രയ്കൊത്തൊരു താവളങ്ങളെയുരയ്ക്കുന്നേൻ നിന- ക്കാദ്യമായ് ദൂതിൻവാചകമങ്ങടുത്തു് പുറമേ ചൊല്ലിത്തരാം ഭംഗിയായ്" എന്ന മേഖസന്ദേശശ്ലോകാൎദ്ധത്തിൻെറ സ്ഥാനത്തിൽ ചെയ്തിരിക്കുന്നു. ഉത്തരാൎദ്ധത്തിൽ "പരോപകാരാൎത്ഥമിദം ശരീരം "എന്ന പഴഞ്ചൊല്ലിൻെറ താല്പൎയ്യംകൊണ്ടു മയൂര- ത്തെ പിന്നെയും സ്വകൃത്യസാധനത്തിനു പ്രോൽസാഹിപ്പിക്കുന്നു. തം ദേശം ചെന്നണവതിനു, ആ ദേശത്തു ചെന്നു ചേരുന്നതിനു, 'യാത്രയാക്കുക' പറഞ്ഞ- യക്കുക എന്നു സമസ്തക്രിയ കിന്ദേഹം കൊണ്ടൊരുഫലം ദേഹംകൊ- ണ്ടെന്തൊരു ഫലം ? ​ഒരു ഫലവും ഇല്ലാ.

൧൭


പ്രേമം നമ്മോടനുപധികലൎന്നീടുമസ്മൽപ്രിയായാ:

ക്ഷേമം നന്നായ് വരുവതിനു നീ തെല്ലു കഷ്ടപ്പെടേണം |

ആമന്ത്രിച്ചിത്രിദശപൃതനാധീശനാമീശസ്ത്രനും

നീ മന്ദിക്കാതുടനടി പുറപ്പെട്ടുകൊണ്ടാലുമിപ്പോൾ ||

പരോപകാരശ്രദ്ധയാൽ വഴിയാത്രയിലുണ്ടാകാവുന്ന കഷ്ടപ്പാടു ഒന്നും കൂട്ടാ- ക്കാതെ ഉടൻ തന്നേ പുറപ്പെടാനുപദേശിക്കുന്നു .നമ്മോടു, എന്നോടു. സുഹൃ- ത്തുകളുമായുള്ള സങ്കഥകളിൽ ഉത്തമസൎവനാമത്തിനു ഏകത്വത്തിലും ബഹുവചനം വരാം .അനുപധി ,നിൎവ്യാജമായ, പ്രേമം കലൎന്നീടുന്ന അസ്മൽപ്രിയയ്ക്കു നന്നായ് ക്ഷേമം വരുവതിനു വേണ്ടി നീ സ്വല്പം ശ്രമപ്പെടണം. അവിടേ പോയ് വരണം. ആ മന്ത്രിച്ചിത്രിദശപൃതനാധീശനാമീശസ്ത്രനും ദേവ- സേനനായകാനായ സുബ്രഹ്മണ്യസ്വാമിയോടു യാത്ര ചോദിച്ചുകൊണ്ടു. നീ മന്ദി- ക്കാതെ അമാന്തിക്കാതെ. ഉടനടി, ഇപ്പോൾ തന്നേ പുറപ്പെട്ടുകൊ- ണ്ടാലും മയിലിനു യാത്രയ്ക്കു ഒരുങ്ങാനൊന്നുമില്ലല്ലോ. "ശുഭസ്യ ശീഘ്രം" എന്നല്ലേ പ്രമാണവും, സ്വാമിയേ വന്ദിച്ചുംകൊണ്ടു പോയാൽ കാൎയ്യസിദ്ധിയും

നിശ്ചയം തന്നെ. [ 18 ]
൧൮


നാട്ടിൽക്കൂടിക്കുരുതി വഴി പോകേണമല്ലെ‍ങ്കലാൎക്കും

കൂട്ടിൽ കൊള്ളിപ്പതിനു കൊതിയാം കോമളാകാര! നിന്നേ |

കാട്ടിൽപ്പോകന്നളവു ധവളാപാംഗിമാർ കണ്ടുകൂടി-

പ്പാട്ടിൽ പാൎപ്പിച്ചിടുവരിതവൎക്കാകിലുത്സാഹകാലം ||

ഇനി സമഷ്ടിയായ് യാത്രയ്ക്കുള്ള മാൎഗ്ഗമുപദേശിക്കുന്നു. 'കോമളാകാര' എന്ന സംബോധനംകൊണ്ടു മയിലിനേ കൂട്ടിൽ പിടിച്ചു ഇടുന്നതിനു ആളുകൾക്കു കൊതി തോന്നാനുള്ള കാരണം കാണിക്കുന്നു. ധവളാപാംഗിമാർ, പെൺമയിലു- കൾ; മയിലിന്റെ കണ്ണിന്ററ്റം വെളുത്തിരിക്കും, അതിനാൽ ഇപ്പേർ സിദ്ധിച്ചു- പാട്ടിൽ പാൎപ്പിക്കുക, സ്വാധീനപ്പെടുത്തുക. ഇതു്, ഈ വർഷത്തു .അവൎക്കു; മയൂരികൾക്കു ഉത്സാഹകാലവുമാണല്ലോ.

൧൯


ഏടാകൂടം വളരെയിടനാടോടെ പോകുന്നതാകിൽ

കൂടാ കൂടപ്രകൃതികൾ കുടിയ്ക്കാരിടയ്ക്കേറയില്ലാ |

വാടാവല്യാം വിടപികളിലും പാൎത്തു പാരാതെ പോകാം

വാടാവള്ളിക്കുടിലുകളിലും വിശ്രമിച്ചശ്രമം താൻ ||

നാട്ടിലും കാട്ടിലും കൂടിപ്പോകാൻ പാടില്ലെങ്കിൽ പിന്നേ ​​ഏതു വഴിയാണു പോകേണ്ടതെന്നു പറയുന്നു. കേവലം നാടും കേവലം കാടും അല്ലാത്ത പ്രദേശം 'ഏടനാടു' അവിടെക്കൂടി പോകുന്ന പക്ഷം, വളരെ ഏടാകൂടം, ദുർഘടം, കൂടാ, സംഭവിക്കയില്ല .എന്തുകൊണ്ടെന്നാൽ, കൂടപ്രകൃതികൾ, കപട ശീലന്മാരായ കുടിക്കാർ ഇടയ്ക്കേറെ ഇല്ലാ , അത് തന്നേയുമല്ലാ, വേറെ സൊ- കൎയ്യങ്ങളുമുണ്ടെന്നു ഉത്തരാൎദ്ധംകൊണ്ടു കാണിക്കുന്നു .വാടാവല്യാം, വാടങ്ങ- ളുടേ ഉദ്യാനങ്ങളുടേ; ആവലി, നിര; അതിലും വിടപികളിലും വൃക്ഷങ്ങ- ളിലും; പാരാതേ, സ്വൈരം ,പാൎത്തു്, താമസിച്ചു ,പോകാം, വഴിയാത്ര ചെയ്കാം. അതിൻവണ്ണം തന്നെ വാടാവള്ളിക്കുടിലുകളിലും, അമ്ലാനങ്ങളായ ലതാഗൃഹങ്ങളിലും; വിശ്രമിച്ച ശ്രമം താൻ, ആയാസം കൂടാതെ തന്നെ പോകാം. 'വാടാ വള്ളി' എന്നിടത്ത് 'വാടാ' എന്ന പേരെച്ചം നിഷേധത്തിലാകയാൽ ലുപ്തം; 'വാടാ വിളക്കു' ഇത്യാദി നോക്കുക.

2 [ 19 ]
൨൦


സ്വൈരം പോലേ സുരസരണിയിൽ കൂടി നേരെ പറന്ന-

ദ്ദൂരം പോകുുന്നതിനു പണിയുണ്ടാക്കുവോന്നാകിലും തേ |

പാരം പിന്നിൽ ഘനമിയലുമിപ്പിഞ്ഛികാസഞ്ചയത്തിൻ ഭാരം പാക്കിൽ പരമുപകരിക്കാതിരിക്കില്ല ചിലപ്പോൾ ||

തേപാരം പിന്നിൽ ഘനമിയലുമിപ്പിഞരികാസഞ്ചയത്തിൻഭാരം , പിൻഭാരമേറുന്ന നിൻേറ പീലിക്കെട്ട്. സ്വൈരംപോലേ സുരസരണി- യിൽ കൂടി നേരെ പറന്നദ്ദൂരം പോകുന്നതിനു പണിയുണ്ടാക്കുവോന്നാകിലും സ്വച്ഛന്ദമായിട്ടു് ആകാശത്തിലുടേ ഒന്നിച്ചു അത്രയും ദൂരം പറക്കുന്നതിനു പ്രയാ- സമുണ്ടാക്കുന്ന ഒരു വസ്തുവാണെങ്കിലും, ചിലപ്പോൾ ഏറ്റമുപകരിക്കാതിരിക്കയില്ലാ. ഉണ്ടാക്കുവോന്നു= ഉണ്ടാക്കുമൊന്നു=ഉണ്ടാക്കുന്ന ഒന്നു; അനുസ്വാരത്തിനു വാദേ- ശവും ഒകാരത്തിനു ദീൎഘവും വിശേഷപ്രക്രിയാ.

൨൧


കൂടിച്ചേൎന്നിട്ടൊരു വക കളിക്കൂട്ടർ നിന്നെപ്പിടിക്കാ-

നോടിച്ചെങ്കിൽപടുതയൊടു നീ പിന്തിരിഞ്ഞന്തികത്തിൽ |

ചാടിച്ചെന്നിച്ചതുരതയെഴും പീലിയബ്ബാലകന്മാർ

പേടിച്ചോടുംപടി ഝടിതിയൊന്നുച്ചലിപ്പിച്ചിടേണം ||

'ചിലപ്പോൾ ഉപകരിക്കാതിരിക്കാ' എന്നു പറഞ്ഞതിനു തന്നേ ഒരു ദൃഷ്ടാന്തം കാണിക്കുന്നു .കളിക്കുട്ടർ,കളിച്ചുനടക്കുന്ന പിള്ളർ. ഉച്ചലിപ്പിക്കുക , ഉയൎത്തിവിടുക . കുട്ടികളെ പേടിപ്പിക്കാൻ ഇത്രയും മതിയാകുമല്ലോ. കൺകെട്ടു വിദ്യക്കാർ തങ്ങളുടെ കയ്യിലിരിക്കുന്ന പീലി എളക്കുന്നതുകൊണ്ടു് വിശേഷവസ്തക്ക- ളേ ഝടിതി നിൎമ്മിച്ചു കാണികൾക്കു ഭയവിസ്മയങ്ങളേ ഉളവാക്കുന്നതുപോലെ എന്നു കൂടി ശബ്ദസ്വാരസ്യത്താൽ സ്ഫുരിക്കുന്നു.

൨൨.


നിഷ്കാസിച്ചാലകലെയൊഴിയാതുഗ്രനാഗങ്ങളേറും-

മുഷ്കാലെത്തിക്കുടിയിടകളിൽ സഞ്ചരിക്കുന്നതാകിൽ |

നിഷ്കാരുണ്യം വഴിയിലവയേ നിഗ്രഹിച്ചഞ്ജസാ നീ

ദുഷ്കാലത്തേക്കളക സുമതേ! തത്ര വാഴും ജനാനാം ||

ചേതമില്ലാത്ത ഉപകാരം എപ്പൊഴും ചെയ്യേണ്ടതാണെന്നു ഉപദേശിക്കുന്നു. നിഷ്കാസിക്കു ,തള്ളിപ്പുറത്തുകളക. നിഷ്കാരുണ്യം ,നിൎദയം, ദുഷ്ടനിഗ്ര- ഹത്തിൽ ദയവിചാരിച്ചുകൂടല്ലോ .വഴിയിൽ ,നീ പോകുന്ന വഴിക്കു. അതിനു [ 20 ] വേണ്ടി ഇടയിൽ താമസം ആവിശ്യമില്ല. അ ഞ്ജ സാ, ഉ‍‍‍ടൻ, സുമതേ! ബുദ്ധിശാലിൻ എന്നു സംബോധനം; ഈ വക എണ്ണങ്ങളിൽ സ്വയം തന്നേ- ഉചിതം നോക്കി നീ പ്രവർത്തിച്ചുകൊള്ളും എന്നും കാണിക്കുന്നു

൨൩



രണ്ടും മൂന്നും തവണ കൃഷിയേററുന്ന കണ്ടങ്ങളേയും

വണ്ടും ഞണ്ടും വടിവൊടു കളിക്കുന്ന കച്ഛങ്ങളേയും ‌‌‌‌‌‌‌‌|

തണ്ടും കെട്ടിത്തരമൊടു ചരിക്കുന്ന വള്ളങ്ങളേയും

കണ്ടുംകൊണ്ടച്ചറുപുഴകൾതൻ തീരമാൎഗ്ഗേണ പോക!


രണ്ടും മൂന്നും തവണ അരിപ്പാടുനിന്നു തെക്കുള്ള കണ്ടങ്ങൾ വിരിപ്പുനി- ലങ്ങളാകുന്നു.കച്ഛങ്ങൾ ,വെള്ളം കെട്ടിനില്ക്കുന്ന താഴ്ന്ന പ്രദേശങ്ങൾ,പ്രാ- യേണ ഈ മാതിരി ഇടങ്ങളിൽ ആമ്പൽ മുതലായ പുഷ്പങ്ങൾ കാണും; അതി- നാലാണു വണ്ടിനിവിടെ പ്രസക്തി . ചെറുപുഴകൾ,ഇടത്തോടുകൾ ;ഇവ - യിലൂടേ പ്രഭുക്കന്മാർ സാധാരണയായ് തണ്ടുവച്ച ഓടിവള്ളങ്ങളിൽ സ‍ഞ്ചരിക്കാ- റുണ്ടു.ഈ വൎണ്ണനകൊണ്ടു മയിൽ കായങ്കുളത്തുകായൽവഴി പോകാതെ സ്വല്പം കിഴക്കോട്ടു വന്നു്പത്തിയൂർ മുതലായ ദിക്കിലൂടെ പോകണമെന്നാണു കവിയ്ക്കുദ്ദേ- ശ്യമെന്നു തോന്നുന്നു.

൨൪



വഞ്ചിക്ഷോണിയ്ക്കൊരു തിലകമാമപ്പുരത്തേയ്ക്കു പോകും-

വഞ്ചിക്കൂട്ടം വരുമളവിലത്തോട്ടുവാരത്തൊതുങ്ങി |

വഞ്ചിയ്ക്കേണം വളരെ മരനീരുള്ളിലുണ്ടാകമൂലം

വ‍ഞ്ചിത്തഭ്രാന്തെഴുമരയരാം നാവികക്കൎയ്യരേ നീ‌‌‌‌‌‌ ||

വഞ്ചിക്ഷോണിയ്ക്കൊരു തിലകമാമപുരത്തേയ്ക്കു, തിരുവനന്തപുര- ത്തേക്കു്,തോട്ടുവാരം,തോട്ടിൻകര; മരനീർ ,മദ്യം, ഇത് നീചന്മാരുടേ ഭാഷയെ അനുകരിച്ചു പറഞ്ഞതാണു. വഞ്ചിത്തഭ്രാന്ത്,വലുതായ മദം;അ- വർ മദിച്ചിരിക്കയാൽ. നീ വള്ളത്തിൽ കയറുന്നതു് അവർ അറികയില്ലെന്നു താ- പ്പൎയ്യം, കുടിയന്മാരേ വഞ്ചിക്കുന്നതിൽ ദോഷമില്ലെന്നും അഭിപ്രായം. നാവി- കക്കയ്യർ,ദുഷ്ടരായ വള്ളക്കാർ

2* [ 21 ]
൨൫.


നീലത്വം ചേൎന്നെഴുമിലകളാൽ നിൻെറ കണ്ഠാഭയോലും-

സാലത്തിന്മേൽ പരിചൊടു പറന്നെത്തിയക്കുല്യതൻെറ |

കൂലത്തേ വിട്ടൊരുതരണിതൻപാമരത്തിൽ കരേറി-

ക്കോലത്തേ നൽപ്പടുതയിലുറപ്പിച്ചു നീ വാണുകൊൾക ||

വഞ്ചിക്കാനുള്ള വിധം പറയുന്നു. വള്ളങ്ങൾകടന്നു പോകുമ്പോൾ നീ- തോട്ടുവക്കിൽ ​ഒരു പച്ച മരത്തിൽ പതുങ്ങിയിരുന്നാൽ അതിൻെറ ഇലയും നിൻെറ സാധാരണ തൂവലുകളും ഒരേ നിറമാകയാൽ അവർ നിന്നെക്കാണുകയില്ലാ. തരം നോക്കി നിനക്കു വള്ളത്തിൻെറ പാമരത്തിൽ പറന്നിരിക്കയുമാം

൨൬.


കണ്ടാലാൎക്കും കൃതകപതഗം തന്നെയാണെന്നതല്ലാ-

തുണ്ടാകൊല്ലാ മനമതിൽ മറിച്ചെണ്ണമൎവ്വണ്ണമായി |

മിണ്ടാതേകണ്ടതിനു മുകളിൽ ചേൎന്ന ചേണാൎന്ന നിന്നെ-

ക്കൊണ്ടാടും കണ്ടിരുകരയിലും നോക്കിനിൽക്കുന്ന ലോകം ||

കൃതകപതഗം ,കൃത്രിമപക്ഷി; അലങ്കാരത്തിനായി ഉണ്ടാക്കി വച്ച പക്ഷി - പ്രതിമ, എണ്ണം, വിചാരം;വിശ്വാസം;ഈ അൎത്ഥത്തിനു തമിഴിലാണു അ- ധികം പ്രസിദ്ധി. കൊണ്ടാടും കണ്ടിരുകരയിലും നോക്കിനിൽക്കുന്ന ലോകം . നിൻേറ സാമൎത്ഥ്യവും വെളിവില്ലാത്ത അരയരുടേ മൂഢതയും ഓൎത്തു വി- സ്മയിക്കയും നിൻെറ രൂപസൗെന്ദൎയ്യത്തേ കണ്ടു് അഭിനന്ദിക്കയും ചെയ്യും.

൨൭.


ദൂരം മാൎഗ്ഗം ദുരധിഗമമായുള്ളതേവം കടക്കും-

നേരം ജാതിപ്രകൃതിയെ നിയന്ത്രിച്ചിടാതന്തരാ നീ |

നീരന്ധ്രാംഭോധരനിരയതിന്നാൎപ്പു കേട്ടാൎഭടിയ്ക്കാ-

യാരംഭിച്ചാലതുടനശുഭോദൎക്കമാം തർക്കമില്ല ||

വഞ്ചിക്കാൻ പുറപ്പെടുന്നവൻ സദാ സൂക്ഷിച്ചിരിക്കേണ്ടതാണെന്നു മയിലിനേ രണ്ടു ശ്ലോകംകൊണ്ടു ഓൎമ്മിപ്പിക്കുന്നു.ദുരധിഗമം,കടക്കാൻ പ്രയാസമുള്ളത്; ഇതുകൊണ്ടു് കരുതിയിരിക്കാഞ്ഞാൽ തെററുണ്ടെന്നു കാണിക്കുന്നു.ജാതിപ്ര- കൃതി,ജാതിസ്വഭാവം;മയിൽ 'മേഘനാഥാനുലാസി'യാണല്ലോ.നിയന്ത്രിക്ക, അടക്കുക;അന്തരാ,മധ്യേ ;നീരന്ധ്രാംഭോധരനിരയതിന്നാൎപ്പു ഇടി- മുഴക്കം;ആൎഭടി , നൃത്തം, അശുഭോദൎക്കം ; അമംഗളഫലം;നിന്നേ അ- വർ പിടികൂടിയേക്കും; കായലിൻെറ നടുവിൽ വച്ചാണെങ്കിൽ നിനക്കു പറന്നു

പൊയ്ക്കളയാനും തരം കാണുകയില്ല. [ 22 ]
൨൮.


കോപത്താൽ നീ കുതി തൂടരൊലാ പന്നഗത്തെക്കുറിച്ചാ-

ലാപത്തേക്കേട്ടതുമപകടം തന്നയാം പന്നഗാരേ |

ആപല്ലാഭം ഫലമയി സഖേ ! ഭോഗഭുക്കാംവയസ്സിൻ-

ചാപല്യത്തേസ്സപദി നിയമിയ്ക്കായ്കിലെന്നാപ്തവാക്യം ||

ഇതിലും അധികം സംഭാവ്യമായ മറ്റൊരു അപകടത്തേക്കരുതാൻ പറയുന്നു. പന്നഗത്തെക്കുറിച്ചാലാപത്തേക്കേട്ടു , പന്നഗം എന്നാൽ ഒാല പരമ്പു മുത- ലായതുകൊണ്ടു ഉണ്ടാക്കുന്ന വള്ളത്തിന്റേ മൂടി ;ശ്ലേഷംകൊണ്ടു സൎപ്പമെന്നുമൎത്ഥം. 'പന്നഗം പൊക്കിയിടണം ,താഴ്ത്തിയിടണം ,മാറ്റിവയ്ക്കണം ,' ഇത്യാദി വള്ളക്കാ- രുടേ സംസാരം കേട്ടു പാമ്പിനേപ്പറ്റിയാണു് അവർ പറയുന്നതു് എന്നു ഭ്രമിച്ച് , നീ കോപത്താൽ കുതി തുടരൊലാ ,പരിഭ്രമിക്കരുതു്  ; (എന്തുകൊണ്ടെ- ന്നാൽ) അതുമപകടം തന്നയാം അതും വിഷമമായിത്തീരും; പൂൎവശ്ലോക- ത്തിൽ ചൊന്നതിനേ സമുച്ചയിക്കാനായിട്ടു 'അതും'എന്നു പറഞ്ഞു . പന്നഗാരേ! സൎപ്പശത്രോ! എന്നു സാഭിപ്രായസംബോധനം. ആപ്തവാക്യപ്രമാണംകൊണ്ടു് ഉത്തരാൎദ്ധത്തിൽ ഈ ഉപദേശത്തേ ബലപ്പെടുത്തുന്നു. അയി! സഖേ! എടോ ചെങ്ങാതീ! ഭോഗഭുക്കാം സുഖങ്ങളേ അനുഭവിക്കുന്ന; വയസ്സിൻ, യൌവ നത്തിൻെറ; ചാപല്യത്തേ, സപദി, ഉടൻ;നിയമിക്കായ്കിൽ, തടുക്കാഞ്ഞാൽ ;(അതി ന്റെ) ഫലം ആചല്ലാഭമാകുന്നു എന്നാണു്ആപ്തവാക്യം. യൌവനത്തിലേ ചോരത്തിളപ്പുകൊണ്ടു തോന്നുന്നതൊക്കേയും പ്രവൎത്തിച്ചാൽ മേലിൽ അതിൽനിന്നു വളരേ ആപത്തുകൾക്കു ഇടവരുമെന്നാണു ഹിതോപദേശം എന്നു താല്പൎയ്യം. അതിനാൽ നീ സാഹസമായിട്ടൊന്നും പ്രവൎത്തിക്കരുതെന്നു ഭാവം. ഇതിനു പുറമേ ഭോഗശബ്ദത്തിനു സൎപ്പശരീരമെന്നും ഭുക്ക് ശബ്ദത്തിനു ഭക്ഷിക്കുന്നവനെന്നും വയ- സ്സെന്നതിനു പക്ഷി എന്നും കൂടി അൎത്ഥം ഉള്ളതിനാൽ ശ്ലേഷമഹിമാവുകൊണ്ടു ഭോഗഭുക്കാം വയസ്സിൻെറ, പാമ്പുതീനിപ്പക്ഷിയായ മയിലിൻെറ ചാപല്യത്തേ, തടുക്കാഞ്ഞാൽ ആപത്തിനു ഇടയാകുമെന്നു കൂടി ഒരൎത്ഥാന്തരം സ്പഷ്ടമായിട്ടുളവാ കുന്നു. ഏവഞ്ച മയൂരത്തേ ഒരു കാൎയ്യസിദ്ധിയ്ക്കായി പറ‍ഞ്ഞയക്കുന്ന പക്ഷം അതി- ൻെറ സഹജചാപല്യത്തിനു കൂടി നിവൃത്തി ആലോചിക്കേണ്ടതാണെന്നാണു് ആ പ്തന്മാർ പറയുന്നത് , അതിനാലാണു നിന്നോടു ഞാനിത്രയും നിൎബന്ധിക്കുന്നതു് എന്നൊരൎത്ഥാന്തരം കൂടി ഇവിടെ സ്ഫുടമാകുന്നു. ഒരു ഞെട്ടിൽ തന്നേ ഇരട്ടയായിട്ടു രണ്ടു പഴം ഉണ്ടാകുന്നതുപോലേ ഒരേ ശബ്ദധാരയിൽ രണ്ടു അൎത്ഥത്തിനു അനു- ഭവം വരുന്നതു ശ്ലെഷാലങ്കാരമെന്നു ആലങ്കാരികന്മാർ പറയുന്നു. ഇവിടേ രണ്ടു അൎത്ഥവും പ്രകൃതമാകയാൽ ഇത് അതിൽ തന്നേ പ്രകൃതശ്ലേഷമെന്ന വകഭേദമാ- കുന്നു. വള്ളത്തിന്റേ മേല്പുര എന്നൎത്ഥമായ പന്നകശബ്ദം വസ്തുത: കകാരാന്തമാ- ണെങ്കിലും സംസ്കൃതത്തിൽ 'ബവയോരഭേദ:' ഇത്യാദി വിനിമയങ്ങ[ 23 ]

ളുള്ളതുപോലേ ദ്രാവിഡവംശജാതയായ മലയാള ഭാഷയിൽ വൎഗ്ഗങ്ങളിലേ പ്രഥമതൃ- തീയാക്ഷരങ്ങൾക്കു അഭേദം കല്പിക്കുന്നതിനു വിരോധമില്ലാത്തതിനാൽ പന്നഗ- മെന്നു ശകാരാന്തമായിട്ടുമുച്ചരിക്കാം.അല്ലെങ്കിൽ മറിച്ചു സൎപ്പാൎത്ഥകമായ പന്ന- ഗശബ്ദത്തേ കൂടി തത്ഭവപ്രക്രിയയാൽ കകാരാന്തമാക്കാം. ഏതു വിധമായാലും ശ്ലേഷം സാധു തന്നേ. സൎപ്പവാചി പന്നഗശബ്ദം തത്ഭവമല്ലാ, തത്സമമേ ആവൂ എന്നു വിചാരിക്കുന്ന പക്ഷവും മദ്യപാനികളായ അരയർ പന്നകം എന്നതിനു പകരം പന്നഗം എന്നു അക്ഷരവ്യക്തി ക്രടാതേ പുലമ്പുന്നു എന്നും സമാധാന- പ്പെടാമല്ലോ.

൨൯.


തോട്ടിൽക്കൂടി ത്വരിതതരമത്തോണി ചൊവ്വായൊഴുക്കിൻ-

പാട്ടിൽക്കൂടീട്ടഴകൊടൊഴുകിക്കായലിൽ ചെന്നു ചേർന്നാൽ‌‌ |

ബോട്ടിൽക്കേറിബ്ബഹുസരസമായ് പാട്ടു പാടിച്ചു പോകുും

നാട്ടിൽ കേൾപ്പുള്ളവർ ചിലർ നിനക്കക്ഷിലക്ഷീഭവിക്കും‌‌‌‌‌ ||

പാട്ടു പാടിച്ചു,ബോട്ടുകാർ പാടിക്കൊണ്ടാണല്ലോ തണ്ടു പിടിക്കുന്നതു്. നാ- ട്ടിൽ കേൾപ്പുള്ളവർ, പ്രഭുക്കന്മാർ കവിക്കു ഈ സംഗതി ബഹുശഃ പരിചി തമാകയാൽ അതിസുന്ദരമായ ബന്ധത്തിൽ അനുഭവരസം തുളുമ്പുന്നതു പോലേ തോന്നുന്നു. ഒരു ദൂതനേ അയക്കുന്നതിനു പകരം തനിക്കു തന്നേ ബോട്ടിൽ കേറി വൎണ്ണിക്കുന്ന മട്ടിൽ പ്രിയാസവിധത്തിലേക്കു പോകുവാൻ ​​എന്നു സാധിക്കും?എന്നുള്ള ഉൽകണ്ഠയും വ്യഞ്ജിക്കുന്നു. അക്ഷിലക്ഷീഭവിക്ക, കാണുമാറാകുക.

൩൦.


വീണയ്ക്കൊക്കും സ്വരമൊടു വിനോദങ്ങളോരൊന്നുരയ്ക്കും

പ്രാണപ്രേഷ്ഠ പ്രണയിനികളോടൊത്തു ബോട്ടിന്റെ തട്ടിൽ‌‌‌‌ |

വാണക്കായൽക്കരകളിലെഴും കാഴ്ച കണ്ടുല്ലസിക്കും

ഹുണന്മാരേക്മ ഗതിലക! തേ കണ്ടൊരാനന്ദമുണ്ടാം ||

പ്രാണപ്രേഷ്ഠ പ്രണയിനികൾ, അത്യന്തമിഷ്ടകളായ ഭാൎയ്യമാർ. തട്ടിൽ, മേൽതട്ടിൽ;വാണു്:അക്കായൽക്കരകളിൽ എന്നു പദച്ഛേദം. ഹൂണന്മാർ, ധ്വരമാർ. ഈ വിരഹിയായ എന്നേ കണ്ടിട്ടുണ്ടാകുന്ന വൈമനസ്യം നിനക്കു ഇപ്രകാരം സുഖിക്കുന്ന ആ കാമുകന്മാരേ കാണുമ്പോൾ പോകുമെന്നു താല്പൎയം. ദാമ്പത്യസുഖം പോലും നാട്ടകാൎക്കു യൂറോപ്യന്മാരേപ്പോലെ പാടില്ലാത്തതു ശോച- നീയം തന്നേ. [ 24 ]

൩൧.


മാനാതീതപ്രഥിമ കലരും ബോട്ടുതണ്ടും പിടിച്ച-

ന്യൂനാടോപത്തൊടു വിപുലമാം കായൽ താണ്ടുന്ന കണ്ടാൽ |

മൈനാകം തൻചിറകുകൾ വിരിച്ചാശു വാരാശിമധ‍‍്യ-

സ്ഥാനാദുൎവീമണവതിനൊരുമ്പിട്ടിടുന്നെന്നുതോന്നും ||

മാനാതീതപ്രഥിമ, അളവറ്റ വലിപ്പം; അന്യൂനാടോപം, വലുതായ- ആഡംബരം; താണ്ടുക ,കടക്കുക; വാരാശിമധ്യസ്ഥാനാൽ സമുദ്രമധ്യ- ത്തിൽനിന്നു് ;ഉൎവീം; ഭൂമിയേ; പണ്ടു ഇന്ദ്രൻ പൎവതങ്ങളുടേ ചിറകു മുറിച്ച- കാലത്തു സമുദ്രരാജാവിൻേറ സഖ്യത്താൽ മൈനാകം മാത്രം ആഴിയിൽ മുങ്ങിക്കി- ടന്നു് ആ ആപത്തിൽനിന്നും പിഴച്ചൂ എന്നു പുരാണം പ്രമാണിച്ചു വലിയ ബോട്ടു താളത്തിൽ തണ്ടും പിടിച്ചു വേഗത്തിൽ പായുന്നതിനേ മൈനാകം ചിറകു വിരിച്ചു- കൊണ്ടു സമുദ്രമധ്യത്തിൽനിന്നു കരകേറാനായ് പറന്നു വരുന്നതിനോടുൽപ്രേക്ഷി- ച്ചിരിക്കുന്നു

൩൨..


പിന്നിൽക്കൂടിപരിചൊടണയും മറ്റു ബോട്ടൊന്നു കണ്ടാൽ-

മുന്നിൽ പോകുന്നതിനു മുറുകിതണ്ടു ചാണ്ടിതുടങ്ങും |

തെന്നിച്ചംഭസ്സതിലതിരയം ബോട്ടു പായിക്കുമുള്ളം-

തന്നിൽ തിങ്ങുന്നഹമഹമികയ്ക്കൊത്തു കൈവൎത്തരപ്പോൾ ||

അനന്തരം രണ്ടു ശ്ലോകംകൊണ്ടു ബോട്ടുകാരുടേ സ്വഭാവം വൎണ്ണിക്കുന്നു. അഹമഹമിക, 'ഞാൻ മുമ്പേ ഞാൻ മുമ്പേ' എന്നുള്ള തിരക്കു്; എൻെറ ബോട്ടു- മുമ്പിൽ നിൽക്കണമെന്നുള്ള സ്പൎദ്ധ കൈവൎത്തർ, അരയർ

൩൩.


കള്ളം കൈവിട്ടരയരളവറ്റുള്ള കയ്യൂക്കു കയ്ക്കൊ-

ണ്ടുള്ളന്തന്നിൽ സ്മയരഭരിതരായ് മൽസരിക്കും ദശായാം |

വെള്ളം തള്ളിത്തകൃതിയിൽ വരും ബോട്ടുതാൻ കൂട്ടുമോളം

വള്ളം മുക്കുന്നതിനു മതിയാമായതോൎത്തിടണം നീ ||

സ്മയഭരിതർ ,ഗൎവിഷുന്മാർ; തകൃതിയിൽ, തകൎത്തുംകൊണ്ടു ,ആൎഭാട-

ത്തോടേ. [ 25 ]
൩൪


കാണിക്കേണം കിമപി സഹജം പാടവം നീ വസിക്കും-

തോണിയ്ക്കേതെങ്കിലുമപകടം നേരിടുന്നാകിലപ്പോൾ |

ത്രാണിയ്ക്കാകുംവിധമൊടു വിചിത്രം പതത്രം പരത്തി

ക്ഷീണിയ്ക്കാതക്ഷണമണയണം കായലിന്നക്കരയ്ക്കു ||

സഹജം പാടവം പക്ഷിക്കു മനുഷ്യാപേക്ഷയാ ഉള്ള വിശേഷസാമൎത്ഥ‍ൃം; ആ സാമൎത്ഥ്യത്തെ തന്നേ ഉത്തരാൎദ്ധംകൊണ്ടു വിവരിക്കുന്നു ത്രാണി ,ശേഷി; പതത്രം, ചിറക ; "സവ ; സ്വാൎത്ഥം സമീഹതേ എന്നു പ്രമാണമുണ്ടല്ലോ.

൩൫


പൊങ്ങിപ്പോയിപരിചൊടു പറന്നക്കരക്കുന്നിലെത്തി-

ത്തിങ്ങിച്ചേർന്നുള്ളൊരു തരുകലേ തങ്ങി നീയങ്ങിരിക്കേ |

മുങ്ങിപ്പാഥസ്സതിൽ വലയുമത്തോണിതൻ ഛായ കാണാം‍

മങ്ങിദൂരത്തതിനു ഭവതാ ഭാവുകം പ്രാർത്ഥനീയം ||

പൊങ്ങിപ്പോയി , പക്ഷികൾക്കു ദൂരത്തേക്കു പറക്കേണമെങ്കിൽ ഇങ്ങനേ- ആയാലേ സൗെകൎയ്യമുള്ളു .ഛായാ, വടിവു്; അതിനു ഭവതാ ഭാവുകം- പ്രാൎത്ഥനീയം, അത്തോണിക്കു നീ ശ്രേയസ്സിനേ പ്രാൎത്ഥിക്കണം. മുങ്ങിപ്പോ- യെങ്കിലും തനിക്കു ഉപകരിച്ച തോണിക്കു ആളപായം മുതലായ ആപത്തു് ഒന്നും വരരുതെന്നു പ്രാൎത്ഥിച്ചു തൻെറ കൃതജ്ഞതയേ പ്രകാശിപ്പിക്കണമെന്നു താല്പൎയ്യം

൩൬.


ചാരത്തോടിച്ചകിതശശപോതങ്ങൾ ചാടുന്ന കായൽ-

ത്തീരത്തോേടേ സമധരണിയിൽ സത്വരം ചേന്നിറങ്ങി |

കേരത്തോട്ടം പനസവനവും പുക്കു നാലഞ്ചു നല്വം-

ദൂരത്തോളം നടതുടരുകിൽ ദൃശ്യമാം കൊല്ലമഗ്രേ ||

ഇനിക്കുറഞ്ഞൊന്നു ദൂരം കരവഴിയേ പോകാൻ പറയുന്നു .ചകിതശശ- പോതങ്ങൾ, ഭീരുക്കളായ മുയൽക്കുട്ടിക്കൾ ; കായൽക്കര മലംപ്രദേശമാകുന്നു. കുന്നുക്കഴിഞ്ഞാൽ സമഭൂമിയിൽ തെങ്ങിൻ തോട്ടവും പിലാവിൻ കൂട്ടവും ധാരാള- മുണ്ടു് നാലഞ്ചു നല്വം, ഉദ്ദേശം രണ്ടുനാഴികാ, ഒരുനല്വം നാനൂറു (൪൦൦) മുഴമാകുന്നു. രണ്ടുനാഴികയോളം ചെല്ലുമ്പോൾ കൊല്ലം കാണാമെന്നു പറഞ്ഞതി- നാൽ വള്ളം മുങ്ങുമെന്നു പറഞ്ഞതു അഷ്ട്മുടിക്കായലിൽ പൊഴിയ്ക്കടുത്തെങ്ങാനുമാ- യിരിക്കണം. [ 26 ]

൩൭.


തത്രാനല്പം മഹിമകലരും മന്ദിരേ ഹുണവൎയ്യൻ

സത്രാ മിത്രങ്ങളൊടു സരസം വാണിടുന്നാകിലപ്പോൾ |

ചിത്രാകാര കൊടിമരമതിൽ കൂറൊടക്കൂറ കാണാം

സുത്രാമാവിൻ സുഷമതമമാം വില്ലുതൻ തെല്ലു പോലേ ||

ഇനി ആ ശ്ലോകം കൊണ്ടു കൊല്ലത്തേ വൎണ്ണിക്കുന്നു. തത്രാനാല്പം മഹിമ- കലരും മന്ദിരേ റസിഡൻസിയിൽ; ഹൂണവൎയ്യൻ, ധ്വരമാരിൽ മുഖ്യൻ, റസിഡന്റു; സത്രാമിത്രങ്ങളൊടു, ബന്ധുക്കളൊരുമിച്ചു; അപ്പോൾ, ആ അവസരത്തിൽ വാഴുന്നെങ്കിൽ സുത്രാമാവിൻ സുഷമാതമമാം വില്ലുതൻ- തെല്ലുപോലേ ,ഏറ്റവും സുന്ദരമായ ഇന്ദ്രചാപഖണ്ഡംപോലെ ചിത്രകാരമായ, അക്ക്രുറ, പതാകാ; കൊടിമരത്തിൽ കൂറോടേ കാണാം. വൎഷചിഹ്നമായ ഇന്ദ്ര- ധനുസ്സ് മയിലിനു ഇഷ്ടമാണല്ലോ. റസിഡന്റു അവിടെത്താമസിക്കുമ്പോഴേ- കൊടിക്കൂറ ധ്വജത്തിൽ തൂക്കാറൊള്ളൂ.

൩൮.


മദ്ധ്വാസക്തഭ്രമരമുഖരാരാമമധ്യത്തിലുള്ളോ-

രദ്ധ്വാവിൽ പുക്കനവഹിതനായങ്ങുമിങ്ങും നടന്നാൽ |

വദ്ധ്വാ ചേൎന്നിട്ടതുവഴി വരും വല്യ സായിപ്പു നിന്നെ-

ബ്ബദ്ധ്വാ പാൎപ്പിച്ചിടുമദയമായഞ്ജസാ പഞ്ജരത്തിൽ ||

റസിഡൻസിതോട്ടത്തിൽ സൂക്ഷിച്ചു വേണം നടക്കാൻ എന്നു പറയുന്നു. മദ്ധ്വാസക്തഭ്രമരമുഖരാരാമമധ്യത്തിലുള്ളോരധ്വാവിൽ , തേൻകുടി- ക്കുന്ന വണ്ടുകളാൽ ശബ്ദായമാനമായ തോട്ടത്തിന്റേ നടുവിലുള്ള‌ വഴിയിൽ; പുക്കു, ചെന്നു; അനവഹിതനായ്, കരുതൽ കൂടാതേ അങ്ങുമിങ്ങും നടന്നാൽ, വദ്ധ്വാ ചേൎന്നിട്ടതുവഴിവരും വല്യസായിപ്പു, ഭാൎയ്യയുമൊരുമിച്ചു അവി- ടേ നടക്കാൻ വരുന്ന റസിഡന്റു; നിന്നേ ബധ്വാ, പിടിച്ചുകെട്ടി ;പാൎപ്പി- ച്ചിടുമദയമായഞ്ജസാ പഞ്ജരത്തിൽ, ദയകൂടാതേ വേഗത്തിൽ കൂട്ടിൽ പാൎപ്പിക്കും ധ്വരമാൎക്കു ഈ വകയിൽ വളരേ കൗതുകമുണ്ടു്.

൩൯.


തോക്കും താങ്ങിത്തദനുചരരാം ഹൂണരൊന്നിച്ചു നേരം-

പോക്കും തീറ്റിയ്ക്കൊരു വകയുമായെന്നു വേട്ടയ്ക്കു തക്കം |

നോക്കുന്നേരത്തകലയുമിരുന്നീടൊലാ നീയകാലേ

ചാക്കുണ്ടാകാമൊരു ശകലവും ലാക്കു തെറ്റില്ലവൎക്കു ||


                                                                                   3 [ 27 ] റസിഡൻറിൻെറ ആൾക്കാരായ ധ്വരമാർ അപ്പോൾ അവിടെ വേട്ടക്കു ഭാവി-

ക്കുന്ന അവസരമാണെങ്കിൽ അടുക്കലെങ്ങുമേ നിൽക്കരുത്, എന്തുകൊണ്ടെന്നാൽ- അവർ ദൂരത്തിരിക്കുന്ന പക്ഷിയേയും വെടിവെയ്ക്കാൻ സമൎത്ഥന്മാരാണു്. അതി- നാൽ അപമൃത്യുവരാതേ സൂക്ഷിക്കണം, തെറ്റില്ല; തെറ്റുകയില്ലെന്നു വടക്കൻ പ്രയോഗം.

൪൦.


ഹൃദ്യാനന്ദം നിരുപമതമം നൾകമദ്ദിവ്യമായോ-

രുദ്യാനത്തിൻ സുഖമനുഭവിക്കേണമെന്നെണ്ണമെങ്കിൽ |

ഹൃദ്യാകാര! സ്ഥിതിയൊരു നികുഞ്ജത്തിലാക്കീടണം നീ

പദ്യാപാൎശ്വസ്ഥലികളിലിറങ്ങാതെയന്തൎഹിതാത്മാ ||

പദ്യാപാൎശ്വസ്ഥലികളിലിറങ്ങാതെയന്തൎഹിതാത്മാ, നടക്കാനുള്ള വഴികളുടേ ഇരുപുറവും ഇറങ്ങാതെ മറഞ്ഞിരുന്നുകൊണ്ടു്; അവിടയേ സായ്പ- ന്മാർ അധികം നടക്കുക പതിവൊള്ളു. ഹൃദ്യാകാര! സുന്തരാക്രതേ ! എന്നു സാഭിപ്രായസംബോധനം .വിരൂപമായ കാക്കയ്ക്കും മറ്റും ഇപ്പേടി വേണ്ടല്ലോ.

൪൧.


മല്ലീജാതിപ്രഭൃതികുസുമസ്മേരമായുല്ലസിക്കും

സല്ലീലാഭി: ‍കിസലയകരം കൊണ്ടു നിന്നെത്തലോടും

വല്ലീനാം നീ പരിചയരസം പൂണ്ടു കൌതൂഹലത്താ-

ലുല്ലീഢാത്മാ ചിരതരമിരുന്നങ്ങമാന്തിച്ചിടൊല്ലാ ||

മുല്ല പിച്ചി മുതലായ പുഷ്പങ്ങളാൽ പുഞ്ചിരി തൂകും പോലേ പ്രകാശിക്കയും- നല്ല വിലാസങ്ങളോടു കൂടി കരംപോലിരിക്കുന്ന തളിർകൊണ്ടു (ഉപമിതസമാസം) നിന്നേ തലോടുകയും ചെയ്യുന്ന വല്ലികളുടേ പരിചയരസം ,സഹവാസസൌഖ്യം, പൂണ്ടു് അധികമായി രസിച്ചു വളരെ നേരമിരുന്നമാന്തിക്കരുതു്. 'കുസുമസ്മേരം,' 'കിസലയകരംകൊണ്ടു് തലോടും,' 'പരിചയരസം പൂണ്ടു,' ഇത്യാദി വാചകങ്ങ- ളിലേ അൎത്ഥസ്വാരസ്യംകൊണ്ടും 'വല്ലീനാം' എന്നു സ്ത്രീലിങ്ഗംകൊണ്ടും വിലാസി- നിമാരൊരുമിച്ചു രമിക്കുന്ന ഒരു ദക്ഷിണനായകന്റേ വൃത്താന്തം സ്ഫുടമായിസ്ഫുരി- ക്കയാൽ സമാസോക്തിയലങ്കാരം. അതിൽനിന്നും താൻ ഇത് പോലെ സുഖിച്ചി- രുന്നിടുള്ള അവസരങ്ങളുടെ സ്മരണത്തിനു പ്രതീതിയുണ്ടാകയാൽ സ്മതിമദലംകാരം

വ്യഞ്ജിക്കുന്നത്കൊണ്ടു അലംകാരേണാലംകാരധ്വനി. [ 28 ]
൪൨..


തഞ്ചം നോക്കിപ്പുനരഥ പുറപ്പെട്ടു താൎത്തേൻ കുടിച്ചും

ചഞ്ചൽപത്രാഹതിപതിതമാം ചാരുപക്വം ഭുജിച്ചും |

അഞ്ചന്നഞ്ചിക്കണമരികിലാശ്രാമധാമത്തിലെത്തീ-

ട്ടഞ്ചമ്പൻ തന്നുടെ ജനകനാമംബുജാക്ഷം സമക്ഷം ||

തഞ്ചം നോക്കിപ്പുനരഥ പുറപ്പെട്ടു്, സായിപ്പും മറ്റും അടുക്കലില്ലാത്ത തരം നോക്കി ലതാഗൃഹത്തിനു വെളിയിലിറങ്ങി ; താൎത്തേൻ കുടിച്ചും; ചഞ്ചൽ പത്രാ- ഹതിപതിതമാം ചാരുപക്ക്വം ഭുജിച്ചും, ഇളകുന്ന ചിറകുകൾ അടിക്കും- പോൾ വീഴന്ന നല്ല പഴങ്ങളേ തിന്നും; അ‍ഞ്ചൻ, സഞ്ചരിച്ചുകൊണ്ടു, അരികി- ലാശ്രാമമെന്ന ക്ഷേത്രത്തിലെത്തീട്ടു് , അഞ്ചമ്പൻ തന്നുടെ ജനകനാമം- ബൂജാക്ഷം സമക്ഷം , കൃഷ്ണസ്വാമിയേ പ്രത്യക്ഷമായി ; അഞ്ചിക്കണം, പൂജിക്കണം ; റസിഡൻസിയുടേ നേരേ വടക്കുവശത്തു് തന്നേ ആണു് ആശ്രാമ- ക്ഷേത്രം, മയൂരം കായലിൻെറ കിഴക്കേ കരയിൽ കൂടിവരുന്നതിനാലാദ്യം റസിഡൻ- സിയിൽ വന്നിറങ്ങുന്നു

൪൩.



വിശ്രാന്തിയ്ക്കായ് വിരവൊടവിടെത്തന്നെ നീ താമസിച്ചാൽ

വിശ്രാണിക്കും തവ വിതതമാം കൗെതുകം കാതുകൾക്കു |

സുശ്രാവ്യത്വം കലരുമനവധ്യാനകധ്വാനധാടീ.

മിശ്രാ നാഗസ്വരവിസൃമരാ കാകളീ കേകരാജ ! ||

നീ വിശ്രമിക്കാനായിട്ടു അവിടെത്തന്നേ താമസിക്കുന്ന പക്ഷം, സുശ്രാ- വ്യത്വം കലരുമനവധ്യാനകധ്വാനധാടീമിശ്രാ, ശ്രുതിമധുരയായ അന വധി ആനകവാദ്യങ്ങളുടേ ധ്വാനധാടിയോടു (ശബ്ദഘോഷത്തോടു) മിശ്രാ , കലൎന്ന; നാഗസ്വരവിസൃമരാ, നാഗസ്വരത്തിൽ നിന്നു പുറപ്പെടുന്ന; കാകളീ, മധുരമായ സൂക്ഷ്മശബ്ദം ; തവ , നിൻേറ; കാതുകൾക്കു വിതതമാം കൊ- തുകും വിശ്രാണിക്കും, ചെവിക്കു അധികമായ ആനന്ദം നൽകും.

൪൪.


നന്ദന്നാനാസുജനനയനാനന്ദിയായ് പിന്നയും സ്വ-

ച്ഛന്ദം നാഗാശനവര ! പറന്നക്കരച്ചെന്നവശ്യം! |

മന്ദസ്മേരാനനകമലയാം മാതുരാനന്ദവല്യാ‌

വന്ദസ്വ ത്വം ചരണയുഗളം ചന്ദ്രചൂഡാമണേശ്ച ||

[ 29 ] പിന്നയും നീ, നന്ദന്നാനാസുജനയനാനന്ദിയായ്, കൊണ്ടാടുന്നവ-

വരായ അനേകം സുജനങ്ങളുടേ കണ്ണുകളേ ആനന്ദപ്പിക്കുന്നവനായ്;മയിലിനേ ക്കാണുക എല്ലാവൎക്കും നയനോത്സവകരമാണെങ്കിലും ദുൎജനങ്ങൾക്കു അതിനെക്കാ ണുമ്പോൾ പിടിച്ചുകൂട്ടിലാക്കണമെന്നോ വെടി വയ്ക്കണമെന്നോ ഉള്ള ഉത്സാഹ മാണു നയനാനന്ദത്തേക്കാൾ അധികം ജനിക്കുന്നതു എന്ന അഭിപ്രായത്തിൽ 'സുജനനയനാനന്ദി'യെന്നു പ്രത്യേകിച്ചു പറഞ്ഞു.സ്വച്ഛന്ദം,സ്വൈര്യം,പറന്നു്, അവശ്യമക്കരേച്ചെന്നു; മന്ദസ്മേരാനനകമലയാം, മന്ദസ്മിതസുന്ദരമുഖിയായ, ആനന്ദവല്യാ മാതുഃ, ആനന്ദവല്ലീദേവിയുടേയും,ചന്ദ്രചൂ‍‍‍‍‍‍‍‍‍‍ഡാമണിയുടേയും, ചരണയുഗളം വന്ദസ്വ. കായലിന്റേ പട‍‍‍ഞ്ഞാറേക്കരയിലാണു ആനന്ദവല്ലീ- ശ്വരമെന്ന ക്ഷേത്രം. ഇവിടേ പേർകൊണ്ടു തന്നേ വെളിപ്പെടുംപ്രകാരം ദേവ- നേയും ദേവിയേയും പ്രതിഷ്ഠിച്ചിട്ടുണ്ട്.

൪൫.


സത്തന്മാരപ്പൊഴുതഹിഭുജം നീലകണ്ഠം ഖഗാനാ-

മുത്തംസത്വം ദധതമരികിൽ കണ്ടു സന്തുഷ്ടരാകും |

നൃത്തം ചെയ്യുന്നതിനിഹ യഥാകാലമുത്സാഹവന്തം

ചിത്തം തന്നിൽ ഗുഹനൊടധികപ്രേമവന്തം ഭവന്തം ||

സത്തന്മാർ അപ്പൊഴുത് ഭവന്തം കണ്ടു് സന്തുഷ്ടരാകുമെന്നന്വയം. എ‍ങ്ങനേ- യിരിക്കുന്ന ഭവാനേ? അഹിഭുജം, പാമ്പുതീനിയായ; നീലകണ്ഠം, കഴുത്ത് നീലിച്ചവനായ; ഖഗാനാമുത്തംസത്വം ദധതം, പക്ഷിശ്രേഷുനായ; നൃത്തം ചെയുന്നതിനിഹ യഥാകാലമുത്സാഹവന്തം, വൎഷഋ‍തുവിൽ നൃത്തം ചെയ്യാനുത്സാഹിയായ. ചിത്തം തന്നിൽ ഗുഹനൊടധികപ്രേമ- വന്തം, തന്റെ സ്വാമിയായ വേലായുധനിൽ അധികസ്നേഹമുള്ളവനായ. ശ്ലേഷംകൊണ്ടു വേറേ ഒരു അൎത്ഥവും കൂടിയുണ്ട്. എ‍ങ്ങനേ? ഭവം തം എന്നു പദച്ഛേദം. തംഭവം, ആശ്രീപരമേശ്വരനേക്കണ്ടു, സത്തന്മാർ(അവിടേ) 'സന്തുഷ്ടരാകും' സന്തോഷിക്കാറുണ്ട് എന്നു ശീലഭാവി. അവിടേ സജ്ജനങ്ങൾ എന്നും ശിവദൎശനം ചെയ്തു സുഖിക്കുന്നു എന്നു ക്ഷേത്രവൎണ്ണന. എവ്വണ്ണമെല്ലാമി- രിക്കുന്ന ഭവനേ? അഹിഭുജം, അഹി, സൎപ്പം ഭുജത്തിൽ (കൈത്തണ്ടിൽ) ഉള്ളവൻ; നീലക്കണ്ഠം, സ്പഷ്ടം;ഖഗാനാമുത്തംസത്വം ദധതം, ഖഗന്മാർ ദേവന്മാർ; നൃത്തം ചെയ്യുന്നതിനിഹ യഥാകാലമുത്സാഹവന്തം, ഭഗവാനു നിത്യം സന്ധ്യയ്ക്കു ന‍‍ൃത്തമുണ്ടല്ലോ; ചിത്തം തന്നിൽ ഗുഹനൊടധികപ്രേ- മവന്തം, ഗുഹൻ പുത്രനാണല്ലോ; രണ്ടൎത്ഥവും പ്രകൃതമാകയാൽ പ്രകൃതശ്ലേഷം. [ 30 ]

൪൬.


സച്ചേലത്തെസ്സരസമരയിൽ ചേൎത്തുടുത്തിട്ടുടുപ്പി-

ട്ടച്ചേലൊത്തുള്ളൊരു കുടയുമായത്തലക്കെട്ടുമായി |

കച്ചേരിക്കായ് പരിചൊടു ചെരിപ്പിട്ടു പോകുന്ന ലോകം

ത്വച്ചേതസ്സിൽ കുതുകമുളവാക്കീടുമപ്പട്ടണത്തിൽ ||

ഇനി ക്ഷേത്രത്തിനു അടുത്തു തന്നേ ഉള്ള കച്ചേരിയ്ക്കു പോകുന്ന വക്കീലന്മാ- രേയും മററും വൎണ്ണിക്കുന്നു. ലോകം; ആളുകൾ; ഇവരുടെ വേഷം വൎണ്ണിച്ചി- ട്ടുള്ളതിന്റേ സ്വാരസ്യം നോക്കുമ്പോൾ 'കോലം' എന്നു മറിച്ചു വായിച്ചാലും തര- ക്കേടില്ലെന്നു തോന്നുന്നു.'അകുട' 'അത്തലക്കെട്ടു' എന്നു ചുണ്ടിച്ചൊല്ലുകയാൽ അ- വയുടെ വൈലക്ഷണ്യം വെളിപ്പെടുന്നു.ഈ വേഷമെല്ലാം കൂടിക്കണ്ടാൽ വേഷ- ധാരി ഒരു വക്കീലാണെന്നു പറയാതേ തന്നേ ഗ്രഹിക്കാം.

൪൭.


കൊല്ലം കണ്ടാലൊരുവനവിടെത്തന്നെ പാൎക്കാൻ കൊതിച്ചി-

ട്ടില്ലം വേണ്ടെന്നതു കരുതുമെന്നുള്ള ചൊല്ലുള്ളതത്രേ |

കൊല്ലംതോറും പല പല പരിഷ്കാരമേററപ്പുരം കേ-

ളുല്ലംംഘിക്കുന്നഹഹ വിഭവം കൊണ്ടുതാം രാജധാനീം ||

'കൊല്ലം കണ്ടാലില്ലം വേണ്ട' എന്നുള്ള പഴഞ്ചൊല്ല്(ഉള്ളത്)സത്യം തന്നേ' എന്തുകൊണ്ടെന്നുത്തരാൎദ്ധംകൊണ്ടു സമൎത്ഥിക്കുന്നു.താം രാജധാനീം, പ്ര- ധാനപട്ടണമായ തിരുവനന്തപുരത്തേ; ഉല്ലംഘിക്കുന്നു,അതിക്രമിക്കുന്നു.

൪൮.


മങ്ങാതെങ്ങും മഹിതതരയാം മന്ദിരശ്രേണി കൊണ്ടും

മുങ്ങാനേററം മുദമരുളിടും മുഗ്ദ്ധപാഥസ്സു കൊണ്ടും |

അങ്ങാടിയ്ക്കുള്ളനുപമിതയാം പുഷ്ടികൊണ്ടും നിനച്ചാ-

ലങ്ങാവാസത്തിനു ബഹുസുഖം തന്നെ സന്ദേഹമില്ല ||

പഴഞ്ചൊല്ലിനേത്തന്നേ സ്പഷ്ടമായിട്ടു സമൎത്ഥിക്കുന്നു. പാൎക്കാൻ നല്ല ഗൃഹ- ങ്ങളും ,കളിപ്പാൻ നല്ല വെള്ളവും,,ആവശ്യപ്പെട്ടതൊക്കെയും വാങ്ങാൻ വലിയ ഒരു

അങ്ങാടിയും ഉണ്ടെങ്കിൽ ഇതിലധികംമെന്താണു ദേശസുഖത്തിനു വേണ്ടുന്നതു്? [ 31 ]
൪ൻ.


ശൃംഗാഗ്രം കൊണ്ടു‍‍‍പരി ഗഗനം ലേഖനം ചെയ്തു നിൽക്കും-

തുംഗാഗാരങ്ങളിലതുലമാം കൗതുകത്തോടജസ്രം |

അംഗാഭിഖ്യാജിതരതികളാമംഗനാഭിസ്സലീലം

ശൃംഗാരം പൂണ്ടവിടെ മരുവും യോഗ്യരേ ഭാഗ്യവാന്മാർ ||

ശൃംഗാഗ്ര‍ങ്ങൾകൊണ്ടു മാളികകൾ ആകാശത്തിൽ ഉരസുമെന്നും ,അംഗശോഭ- കൊണ്ടു അംഗനമാർ രതിദേവിയേ ജയിക്കുമെന്നും,കൊല്ലവാസികളേ ഭാഗ്യവാ- ന്മാരാകുന്നുവൊള്ളൂ എന്നും,സംബന്ധമില്ലാത്തിടത്തു സംബന്ധമുണ്ടാക്കിയതിനാൽ അതിശയോക്തി.

ദ്രം.


പള്ളിക്കൂടം പലതു വലുതാം പാളയം പള്ളി കള്ള-

പ്പുള്ളിക്കാരെത്തടവിലിടുവാനുള്ള ജേലാശുുപത്രി |

തള്ളിക്കേറിദ്വിജരണയുമായൂട്ടുമപ്പട്ടണത്തി-

ന്നുള്ളിൽ കാണാമൊരു കുറി പറന്നൊക്കെ നീ നോക്കിയാലും ||

ആ നഗരത്തിൽ കാണ്മാനുള്ള കാഴ്ചകളെ വിവരിക്കുന്നു. ജേൽ,കാരാഗ്രഹം, ഇംഗ്ലീഷ് വാക്ക്,ആശുപത്രി,ആതുരശാലാ;'ഹാസ്പിററൽ' എന്ന ഇംഗ്ലീഷിന്റെ തദ്ഭവം.

ദ്ര൧.


പട്ടാളക്കാരതി പരുഷരായങ്ങും മിങ്ങും നടക്കും-

മുട്ടാളന്മാർ മതിമുഖികളേ മുക്കിൽ മുട്ടുന്നകണ്ടാൽ |

തട്ടാതപ്പോളവമതിയവർക്കായവറേറടെ കർണ്ണം

പൊട്ടാനാകുംപടി രട സകൃദ്ധീര ! മാർജാരകണ്ഠ ! ||

അതിപരുഷർ, നിഷ്തണ്ടകന്മാർ; മുക്കിൽമുട്ടുക,വല്ലമൂലയിലും തനിച്ചു- കണ്ടെത്തുക; കണ്ടെത്തി സാഹസം പ്രവൎത്തിക്കാനാരംഭിക്കുക എന്നെടത്തോളമ- ൎത്ഥമുണ്ടു.തട്ടാതെ, തട്ടാതിരിപ്പാൻവേണ്ടി എന്നു താല്പൎയ്യം.സകൃൽരട, നീ ഒന്നു ശബ്ദിച്ചാലും; ബലവാന്മാരും ദുഷ്പ്രവൃത്തിക്കു ഭാവിക്കുമ്പോൾ ദുൎബ്ബലന്മാരെ- പ്പേടിക്കുമല്ലോ.മാൎജാരകണ്ഠ: കേകാളിൎവിഷ്കിരോ നൎത്തനപ്രിയഃ" എന്നു വൈ- ജയന്തീകോശപ്രകാരം 'മാൎജാരകണ്ഠപദം' മയൂരപൎയ്യായമാകുന്നു.ഇതിന്റേ ആഗമം കേകയ്ക്കും മാൎജാരശബൃത്തിനും ഉള്ള സാമ്യമായിരിക്കണം.പൂച്ചയുടെേ കരച്ചലിനു [ 32 ] ഭാഷയിലേ അനുകരണം 'ഇങ്ങേയാവോ ' എന്നാണല്ലൊ. അതിനാൽ കേകയ്ക്കു- 'ഇങ്ങേ, ഈ പരസ്ത്രീകളുടേ അടുക്കലേ; ആവോ? ; ഈവക പ്രവൃത്തി പാടൊള്ളൊ?' എന്നു അൎത്ഥം കല്പിക്കാവുന്നതിനാൽ മയിലിനു ഇവരേ തടുക്കാൻ സൗെകൎയ്യതിശ- യവും കൂടി ഉണ്ടാക്കിത്തീൎക്കാമെന്നു തോന്നുന്നു. പട്ടാളക്കാർ ഈ വിധം അന്യായം പ്രവൃത്തിക്കാറുണ്ടെന്നുള്ളതു് വൎത്തമാനപത്രങ്ങൾ വായിക്കുന്നവരുടേ ചെവിക്കു- ഒരിക്കലും പുത്തരിയാവുന്നതല്ലാ.

൫൨.


ചാകുന്നേറജ്ജനമഹികളാലാസ്ഥലത്തെന്നു കേൾപ്പു-

ണ്ടാകന്നേടത്തറു തിയതിനാലായവററയ്ക്കു ചെയ്ക |

ഏകന്നേവൻ ബഹുജനഹിതം മററുകാൎയ്യത്തിനായി-

പ്പോകന്നേരം നിയതമവനേ ബുദ്ധിമാനിദ്ധരണ്യാം ||

'ചാകുന്നു ഏറേ' പദച്ഛേദം ഇവി‍ടേ ലോപസന്ധി വരികയില്ലെന്നു ചിലർ ഈ മാതിരി പ്രയോഗങ്ങൾക്കു സാധുത്വം കേരളപാണിനീയത്തിൽ സമൎത്ഥിച്ചിട്ടുണ്ടു.

൫൩.



ശ്രീമത്ത്വത്താൽ മദമൊടു ജഗൽപ്രാണനേത്തിന്നു നന്നായ്

സാമൎത്ഥ്യത്തോടഹിഭയമുദിപ്പിച്ചു ഭൂമീപതിയ്ക്കം |

കേമത്വം പൂണ്ടനൃജൂഗതിയാമബ്ഭ ജംഗദ്വിജിഹ്വ-

സ്തോമത്തോടസ്ത്വയി തവ സഖേ! സാധ ബോധം വിരോധം ||

സൎപ്പദ്വേഷം ശ്ലാഘ്യം തന്നെ ആണെന്നു സമൎത്ഥിക്കുന്നു. അയിസഖേ! തവ, നിനക്കു്; അബ്ഭുജംഗദ്വിജിഹ്വസ്തോമത്തോടു, ആ ഇഴഞ്ഞു നട- ക്കുന്ന സൎപ്പക്കൂട്ടത്തോടു; സാധുവിരോധം, നല്ലവെെരം, അബാധം, നിൎബാധം, ധാരാളം;അസ്തു ഭവിക്കട്ടേ; ഭുജംഗദ്വിജിഹ്വശബ്ദങ്ങൾ രണ്ടും സൎപ്പ- പൎയ്യായങ്ങളാണെങ്കിലും അവയവാൎത്ഥത്തിൽ ഭേദമുള്ളതിനാൽ പൊനരുക്ത്യദോഷ- ത്തിനുപ്രസക്തിയില്ലാ;ഭുജംഗമെന്നതിനാൽവെെലക്ഷണ്യവും ദ്വിജ്വിഹ്വമെന്നതി- നാൽ പരദ്രോഹത്തിനു സൌകൎയ്യവും ദ്യോതിക്കുന്നു . ഇവ വിരോധാൎഹങ്ങളാണെന്നു സാഭിപ്രായവിശേഷണങ്ങളേക്കൊണ്ടു സമൎത്ഥിക്കുന്നു. ശ്രീമത്ത്വത്താൽ, വിഷ- മുള്ളതിനാൽ മദമൊടു ജഗൽപ്രാണനേ നന്നായ് തിന്നു, വായുവിനേ യഥേഷ്ടം ഭക്ഷിച്ചു്; പാമ്പു വിഷങ്കൊണ്ടു ജനങ്ങളുടേ പ്രാണഹാനി വരുത്തുമല്ലോ. സാമൎത്ഥ്യത്തോടുരാജാവിനും സൎപ്പഭയമുണ്ടാക്കി ; ഇതരന്മാരിൽനിന്നു ഭയം വേണ്ടാ- ത്ത രാജാവിനും പാമ്പിനേ പേടിക്കേണമല്ലോ.വിശേഷിച്ചും ആയില്യം തിരു-[ 33 ] നാൾ മഹാരജാവിനു സൎപ്പഭയമസാമാന്യ മായുണ്ടായിരുന്നു. ഈവിശേഷണത്താൽ- സൎപ്പം പണ്ഡിതപാമരനിൎവിശേഷം പരോപദ്രവി എന്നു വന്നു കൂടുന്നു. കേമ- ത്വം പൂണ്ടു, ഇതൊക്കയും മിടുക്കെന്നു നിനച്ചു് ; അനൃജൂഗതിയാം ;വക്രമാ- യിത്തന്നേ നടക്കുന്നതായ. ശ്ലേഷംകൊണ്ടു ഇവിടേ അൎത്ഥാന്തരവും ഉളവാക്കുന്നു. തഥാഹി, ഭുജംഗന്മാരായ, വിടവൃത്തികളായ, ദ്വിജിഹ്വന്മാരുടേ, എഷണിക്കാരുടേ കൂട്ടത്തോടു നിനക്കു നല്ല വിരോധമുണ്ടാകട്ടേ. അവർ എങ്ങ- നേയുള്ളവർ ? ധനമദംകൊണ്ടു വളരേ ആളുകൾക്കു പ്രാണഹാനിക്കു തുല്യമായ് ഉപദ്രവങ്ങൾ ചെയ്തും ,ഏഷണിയിലുള്ള സാമൎത്ഥ്യത്താൽ രാജാവിനു സ്വപക്ഷ- ഭയം ജനിപ്പിച്ചും മഹാകേമന്മാരെന്നുള്ള നാട്യത്തോടേ ദുൎമ്മാർഗങ്ങളിൽ പ്രവൎത്തി- ക്കുന്ന, എന്നു് .രാവണനെ വിഭീഷണനിൽനിന്നുണ്ടായപോലുള്ള ഭയമാണു അഹി- ഭയം, 'മഹീഭുജാമഹിഭയം സ്വപക്ഷപ്രഭവം ഭയം" എന്ന് അമരമുണ്ടു. തനിക്കു- ഇൗ അനൎത്ഥത്തിനു ഇടയായതു ഈ വക ഏ‍‍ഷണിക്കാർ നിമിത്തമാകയാൽ അവരുടേ- നേരെ സ്വോപകാരിയായ നിനക്കു ദ്വേഷം തോന്നട്ടേ എന്നു കവിഹൃദയം. 'സാധ്വബാധം'എന്നു ഒറ്റപ്പദമാക്കീട്ടു, അധ്വാബാധത്തോടു കൂടിയ വിരോധം, അവരുടേ വഴികളേ അടയ്ക്കുന്നതായ വിരോധം‌ എന്നു വ്യാഖ്യാനിക്കാം. പിശുന- ന്മാരുടേ വഴി അടച്ചേ കാൎയ്യസിദ്ധി വരുവൊള്ളല്ലോ. ഇത്യലമതിപ്രസംഗേന.

൫൪.


ചുറ്റിക്കണ്ടാനഗരമവിടം വിട്ടു വള്ളത്തിലൊന്നിൽ

പറ്റിക്കൂടിപ്പുനരപി കടന്നശ്രമം ഭൂരി ദൂരം |

കുറ്റിക്കാടും വയലുമതിലംഘിച്ചു നീ പോകിൽ മാൎഗ്ഗം

തെറ്റിക്കൂടാ വടിവൊടുടനേ വൎക്കലച്ചെന്നു ചേരാം ||

മാർഗ്ഗം തെറ്റികൂടാ, വഴിപിഴക്കാൻ പാടില്ലാ. കൊല്ലത്തുനിന്നു വൎക്കല നേരേ തെക്കു തന്നേ ആകുന്നു.

൫൫.


ഒന്നിച്ചോരോ വിടപികൾ വളൎന്നുന്നമിച്ചുല്ലസിക്കും

കുന്നിൽ ചക്രായുധനുടെ മഹാക്ഷേത്രമത്യന്തഹൃദ്യം |

ഇന്നിദ്ധാത്രീതലമതിഖ്യാതിമൽ തത്ര കാണാ-

മുന്നിദ്രാണാഭയൊടു കനകസ്തുപികാദീപിതാശം ||


ഉന്നമിക്ക, ഉയരുക. ചക്രായുധൻ, ‍ജനാൎദനസ്വാമി. ഉന്നിദ്രാണഭ, മാഴ്കാതേ വിലസുന്ന പ്രകാശം. [ 34 ]

൫൬.


നല്ലോരൂറ്റുണ്ടമലജലമക്കുന്നിൽ നിന്നൂറിടുന്നു

കല്ലോലാസ്ഫാലനമുഖരമാമാഴിതൻ തീരമാരാൽ |

സല്ലോകൎക്കസ്സലിലമധികം നല്ലതാണെന്നു തോന്നീ-

ട്ടല്ലോ പാരം പ്രിയതയതിലിന്നോൎക്കിലുണ്ടായിടുന്നൂ ||

ഊറ്റുണ്ടു് ഊറിടുന്നു, ഊറ്റു ഊറിടുന്നുണ്ടു് എന്നു യോജന. "മേൽക്കു മേലും വ്യവഹിതമായുമാമനുപ്രയോഗം"എന്ന സൂത്രത്താൽ കാലാനു പ്രയോഗ- ത്തിനു വ്യവധാനം വന്നിരിക്കുന്നു. തീരമാരാൽ തീരത്തിനടുത്തു. "അന്യാ- രാദിതരൎത്തേ" എന്ന പാണിനിസൂത്രത്താൽ തീരാൽ എന്നു പഞ്ചമി വരേണ്ടതാ- ണെങ്കിലും 'അപ്സപസ്തീൎത്ഥമാരാൽ' (ശാകന്തളം) ഇത്യാദി മഹാകവിപ്രയോഗ- സ്വാരസ്യത്താൽ വ്യകരണാന്തരേണ ഇപ്രയോഗം സാധു തന്നേ. സല്ലോക- ൎക്കസ്സലിലമധികം നല്ലതാണെന്നു തോന്നീട്ടല്ലോ പാരം പ്രിയത- യതിലിന്നോൎക്കിലുണ്ടായിടുന്നു, കടപുറത്തുള്ള പുണ്യതീൎത്ഥമെന്നും ആരോ- ഗ്യകരമെന്നും കരുതി പലപ്രകാരത്തിലും ആളുകൾ അതിനെ ആദരിക്കുന്നു.

൫൭.


നോക്കേണം നീ മലമുകളിൽ നിന്നാഴിയീ വൎഷകാല-

ത്തുക്കേറീടുന്നൊരുതിരയടിച്ചെ ത്തിടുന്നത്തടത്തേ |

തുക്കേയുള്ളക്കൊടുമുടിയിടിഞ്ഞങ്ങു വീണിട്ടു ക‍ഷ്ടം

ചാക്കേകീട്ടുണ്ടനവധിജനങ്ങൾക്കു പണ്ടപ്രദേശം ||

നീ മലമുകളിൽന്നിന്നു തടത്തേ നോക്കണമെന്നു അന്വയം. ഈ വൎഷകാലത്തു് ആഴി ഏറെയൂക്കുള്ള തിരമാല അടിച്ചു് എത്തുന്ന എന്നു തടവിശേഷണം. 'എത്തി- ടുന്ന' എന്നു അധികരണമൎത്ഥത്തിൽ പേരച്ചം. ഏതിൽ എത്തുന്നോ അങ്ങനേ- യുള്ള എന്നു അൎത്ഥം. ഉത്തരാൎദ്ധം കൊണ്ടു അവിടേ നടക്കുന്നത് സൂക്ഷിച്ചു വേണ- മെന്നു പറയുന്നു. വീണിട്ടു, വീഴുകയാൽ, എന്നു ഹേത്വൎത്ഥത്തിൽ മുൻവിന- യെച്ചം. 'എത്തിടുന്ന അത്തടം' എന്നിടത്തു് പേരെച്ചപ്രത്യയമായും ഒററയായും

രണ്ടു ചുട്ടെഴുത്തു ചേൎന്നുവരുമ്പോൾ ഒന്നിനു ലോപം. [ 35 ]
൫൮.


വേഗത്തിൽപ്പോയഥ മധുരിപോൎമ്മന്ദിരം പുണ്യാ-

ഭോഗത്തേപ്പൂണ്ടഹിശയനനാം ദേവനെസ്സേവ ചെയ്ക |

നാഗത്താന്മാർ വലിയവടമൂലത്തിലങ്ങൊത്തു വാഴു-

ന്നാഗസ്സുണ്ടാക്കരുതവരെ നീ ഹന്ത ബാധിച്ചു സാധൂൻ ||

ഉടനേ ക്ഷേത്രത്തിൽ ചെന്നു പുണ്യത്തിന്റെ പരിപൂൎത്തിയെ പ്രാപിച്ച് ജനാൎദനസ്വാമിയേവന്ദിക്കണം. മുൻചൊന്നതോൎത്തു് അവിടെയുള്ള സൎപ്പങ്ങളെ ദ്രോഹിക്കാൻ പുറപ്പെ‍ടരുതു്, എന്തുകൊണ്ടെന്നാർ അവര്പരോപദ്രവികളല്ല,‌‌‌ സാധുക്കളാണു. വാസ്തവത്തിൽ അവിടേ കല്ലുകൊണ്ടുണ്ടാക്കിയ നാഗപ്രതിമക- ളാണല്ലോ അധികം.

൫൯.


നീഹാരാഭം നിരുപമരസം നീരമാസ്വാദ്യ നൽപു-

ല്ലാഹാരം ചെയ്തഹരഹരപക്ലേശമായ് കേശവന്റേ |

ഗേഹാസന്നസ്ഥലിയതിലതിസ്വൈരമായ് സഞ്ചരിക്കും

മാഹാസംഘം മനസി നിതരാമേകമാനന്ദമാൎക്കും ||

നീഹാരാഭം, മഞ്ഞു് പോലേേ വെളുത്ത;ഗേഹാസന്നസ്ഥലി,മതിലകം; മാഹാസംഘം, പശുക്കൂട്ടം; വൎക്കലപ്പശുവെന്നു പ്രസിദ്ധമാണ്.

൬൦.


കാന്തിക്കാതൽക്കൊലുമ കലരും കഞ്ജനേത്രന്റെ ബിംബം

ശാന്തിക്കാരൻ ക്ഷിതിസുരവരൻ ഭംഗിയോടുത്തമാം‍‍ഗേ |

ഏന്തിപ്പോതകുന്നൊരു പുതുയേക്കാങ്കിലാനന്ദസിസിന്ധൌ

നീന്തി സ്വാന്തം തവ നിരവധൌ താന്തമാകും നിതാന്തം ||

കൊ‌ലുമ, അതിശയം,ആ‍ഡംബരം;'കൊലു'എന്ന ധാതുവിൽനിന്നു തന്മാത്ര- തദ്ധിതൻ. ഉത്തമാംഗേ ഏന്തി, ശിരസ്സിൽ എടുത്തു് ; "വെണ്മഴുവേന്തിയ- രാമൻ" ഇത്യാദി പ്രയോഗം നോക്കുക. നിത്യമുള്ള ശിവേലിയിൽ ശാന്തിക്കാരൻ ബിബം തലയിൽ വച്ചാണു എഴുന്നള്ളിയ്ക്ക പതിവു. അവധിയില്ലാത്ത ആനന്ദ- സിന്ധുവിൽ നീന്തീട്ടു നിന്റെ സ്വാന്തം, മനസ്സു; നിതാന്തം താന്തമാകം, ഏറ്റം ക്ഷീണിക്കും; സമുദ്രത്തിൽ നീന്തുവോർ എളുപ്പത്തിൽ കുഴയുമല്ലോ. നിനക്കു ആനന്ദപാരവശ്യമുണ്ടാകുമെന്നു താൽപൎയ്യം . [ 36 ]

൬൧..


പുണ്യക്ഷേത്രത്തിനു പുറമെയങ്ങൊണ്ടു സാന്ദ്രപ്രരോഹ-

ത്തൃണ്യക്ഷോണീപരിസരമതിൽ സാരമാമഗ്രഹാരം ശ|

ഗുണ്യന്മാരായ് ഗുരുവിനയരായ് ശ്രോത്രിയന്മാരിലഗ്രേ-

ഗണ്യന്മാരായ് ഗതകലുഷരായുള്ള ധാത്രീസുരാണാം ||

സാന്ദ്രപ്രരോഹത്തൃണ്യക്ഷോണീപരിസരം ,നിബിഡമായ് മുളച്ചു നിൽക്കുന്ന പുൽതകിടിയോടു ക്രടിയ ഭ്രഭാഗം ; ഗുണ്യന്മാർ ഗുണവാന്മാർ; ശ്രോത്രിയന്മാർ, വേദാദ്ധ്യായികൾ;ഗുരുകലുഷന്മാർ, പാപമില്ലാത്തവർ; ധാത്രീസുരാണാം ബ്രാഹ്മണരുടെ ; ക്ഷേത്രത്തിന്റെ മുൻവശത്തു അല്പം- തെക്കു മാറി ഒരു അഗ്രഹാരമുണ്ട്.

൬൨.


കല്യൻ ഹുണപ്രവരനൊരുവൻ കാരുധൌരേനാരാൽ

കല്യയ്ക്കായിഗ്ഗിരിനിര തുരക്കുന്നതും ചെന്നുകാണ്ക |

തുല്യം മറ്റില്ലലകിലതിനോടത്തുരങ്കങ്ങൾ തീൎന്നാൽ

ശല്യം വേണ്ടാ സരണിമുഴുവൻ തോണിയിൽ തന്നെ പോകാം ||

കല്യൻ ഹൂണപ്രവരനൊരുവൻകാരു ധൌരേയൻ, ഹെഡ് ഇഞ്ചി- നീർസായ്പു; ആരാൽ , അടുത്ത് ; കല്യാ തോടു; ഇക്കാലം തുരങ്കങ്ങളുടേ വേല - നടക്കുന്ന അവസരമായിരുന്നു . ഇതുപോലേ തോടായുള്ള ഇൻഡ്യയിൽ- മറ്റെങ്ങുമില്ല. ഇതു രണ്ടും തീൎന്നതിന്റേ ശേഷം ഇപ്പോൾ തിരൂപ്പാണ്ടി മുതൽ തിരുവനന്തപുരം വരേ ഒന്നായി ജലമാൎഗ്ഗേണ സഞ്ചരിക്കാമെന്നുള്ളതു് അനുഭ-വ മാണല്ലോ.

൬൩.


എല്ലാമീക്ഷിച്ചവിടെ വഴിയേ തെല്ലു ദൂരം പറന്നി-

ട്ടുല്ലാസത്തോടൊരിതരണിയിൽ ചാടി നീ കൂടിയെന്നാൽ |

ഇല്ലായാസം ത്രിചതുരമണിക്കൂറിനുള്ളിൽ സഖേലം

ചെല്ലാമെല്ലാവരുമറിയുമാവേളിയാം കായൽ തന്നിൽ ||

വൎക്കലനിന്നു പുറപ്പെടാൻ പറയുന്നു.തരണി,വള്ളം;ത്രിചതുരം, മൂന്നു നാല്;വൎക്കലനിന്നു വേളിയിലേക്കു ൧൮ മയിലേ ഒള്ളൂ. "എല്ലാവരുമറിയും' എന്നു വിശേഷണം ചെയ്തതു് അതിന്റേ സൗെന്ദൎയ്യാതിശയത്താലാകുന്നു. നഗര- വാസികൾ ഇവിടേ വള്ളംകളിക്കാനും മറ്റും പോകാറുണ്ടു.കവിക്കു ഈ കാ- യൽക്കര വളരേ പ്രിയമായ വിനോദസ്ഥലമായിരുന്നുവെന്നു അടുത്തശ്ലോകത്താൽ

വെളിപ്പെടുന്നു. [ 37 ]
൬൪.


പാറക്കുട്ടം പരമവിടെയൊണ്ടുന്നതം ചേർന്നു കൂടി-

ക്കാറംഭസ്സേക്കവരുവതിനായ് വന്നിറങ്ങുന്നവണ്ണം |

കൂറത്യന്തം മനസി കലരും കൂട്ടരോടൊത്തു ‍‍ഞാൻ പ-

ണ്ടേറക്കൌതുഹലമൊടു കളിച്ചീടുമാറുണ്ടതിന്മേൽ ||

അവിടേ പരമുന്നതം, ​​ഏറ്റമുന്നതമായ; പാറക്ക്രട്ടം,കാർമേഘം വെള്ള മെടുക്കാൻ വന്നിറങ്ങുന്ന മാതിരിയിൽ ചേർന്നു ക്രടീട്ടുണ്ടു. കളിച്ചീടുമാറുണ്ട്; 'പണ്ട്' എന്നു കൂടിപ്പറഞ്ഞതിനാൽ കളിക്കാറുണ്ടായിരുവെന്നു താല്പർയ്യം.

൬൫.


കുന്നിന്നങ്ങേപ്പുറമടവിയാണയതിൽ പോയതന്ദ്രം

കന്നിച്ചീടും കതുകമൊടും ഞാൻ കൂട്ടി നായാട്ടുകാരേ |

പന്നിക്കൂട്ടം പുലിയിതുകളേ വേട്ടയാടീട്ടയത്നം

കൊന്നിട്ടുണ്ടന്നതിലൊരു രസം സ്വല്പമല്ലിപ്പൊഴും മേ ||

സ്പഷ്ടം. വാച‍്യാർത്ഥചർവണക്ഷണത്തിൽകവിഗതയായ ഉൽകണ്ഠയ്ക്കു പ്രതീ- തിവരുന്നതിനാൽ ഭാവധ്വനി.

൬൬.


വഞ്ചിക്ഷോണീവലരിപുപുരീപ്രാന്തദേശത്തിലെത്താൻ

കി‍ഞ്ചിദ്ദൂരേ കിലികിലരവം പൂണ്ട താലങ്ങൾ കണ്ടാൽ |

വഞ്ചിയ്ക്കാമന്ത്രണമതു കഴിച്ചിട്ടു നീ വിട്ടതേറ്റം-

നെഞ്ചിൽ കൌതൂഹലമൊടു തടുധ്വാവിലൂടേ ഗമിക്ക ||

കിലികിലരവം ​എന്നു അനുകരണം. ആമന്ത്രണം‍, യാത്ര പറയൽ ; വടക്കുനിന്നു വരുന്നവർക്കു തിരുവനന്തപുരം അടുത്തു എന്നള്ളതിലേക്കു ഒരു- ലക്ഷണം തോട്ടുവക്കിൽ കാണുന്ന പനക്കൂട്ടമാകുന്നു. [ 38 ]

൬൭.


മേളിപ്പേറും പനകളുടെയും മറ്റുവൃക്ഷങ്ങടേയും

മോളിൽക്കേറിപ്പരിചൊടു പറന്നൊന്നിൽ നിന്നൊന്നണഞ്ഞു |

കേളിഷ്ടം പോലയി മരുവിയും കേളിസൌധോപരിഷ്ടാൽ

കോളിൽച്ചെന്നീടുക തിരുവനന്താഖ്യമാമപ്പുരത്തിൽ ||

'വൃക്ഷങ്ങടേ' എന്നും 'മോളിൽ' എന്നുമുള്ളതു വൃക്ഷങ്ങളുടേ എന്നും മുകളിൽ എന്നും പറയേണ്ടതfന്റേ സങ്കോചിതരൂപങ്ങളാകുന്നു. കോളിൽ, അതുവഴി, ക്രമേണ, സൊകൎയ്യത്തിൽ, എന്നു വിഭക്തിപ്രതിരൂപകമവ്യയം .തിരുവന- ന്താഖ്യമാമപ്പുരം,തിരുവനന്തമെന്നു പേരുള്ള അപ്പുരം,തിരുവനന്തപുരം.

൬൮.


ഭംഗം കൂടാതനിശമരവിന്ദേക്ഷണൻ തന്നുരസ്സാം

രംഗം തന്നിൽ കൃതനടനയാമിന്ദിരായാ വിലാസാൽ |

മംഗല്യശ്രീമഹിതവിഭവഭ്രാജിതാം രാജധാനീ-

മംഗ സ്വൈരം പ്രവിശ പലതും തത്ര കാണാം വിശേഷം ||

വിഘ്നംക്രടാതെ എന്നും താമരക്കണ്ണനായ ശ്രീപത്മനാഭന്റെ മാൎവിടമാകുന്ന രംഗത്തിൽ നൃത്തം ചെയ്യുന്ന ലക്ഷ്മിയുടേ വിലാസത്താൽ മംഗലരൂപങ്ങളായ വിഭവങ്ങളേക്കൊണ്ടു ശോഭിക്കുന്ന അപ്പുരിയിൽ നീ സ്വച്ഛന്ദം പ്രവേശിച്ചാലും. 'അംഗ'എന്ന അവ്യയം സംംബോധനാൎത്ഥകം. ശ്രീപത്മനാഭസാന്നിദ്ധ്യത്താൽ അവിടേ സമ്പത്തു എന്നും പരിപൂൎണ്ണയായിരിക്കുന്നുവെന്നു താല്പൎയ്യം.


മൎമ്മപ്രകാശമെന്ന മയൂരസന്ദേശവ്യാഖ്യാനത്തിൽ
പൂൎവസന്ദേശവ്യാഖ്യാനം സമാപ്തം..


ശൂ ഭ മ സ്തു.

[ 39 ]
ശ്രീ
മ യൂ ര സ ന്ദേ ശം.

മണിപ്രവാളം

സവ്യാഖ്യാനം

ഉത്തരഭാഗം

൧.



ശ്രീലറസ്യത്താലെഴുമഴകുഞ്ചച്ചമുൾപ്പുക്കു വാഴം

ലോലാക്ഷീണാമണികുഴലതിപ്പീലിപോലുല്ലസിച്ചും | നീലാശ്ശശ്രീ തഴുകിന തളം നിൻഗളച്ഛായമായും ലീലാസൌധപ്രകരമെതിരാം തത്ര തേ ചിത്രപത്ര! ||

"പലതും തത്ര കാരണം വിശേഷം" എന്നു വൂവഭാഗാന്തത്തിൽ സമഷ്ടിയായ്സൂചിപ്പിച്ചതിനേത്തന്നേ വിസ്സരിക്കുന്നു.(ഹേ)ചിത്രപത്ര!തത്ര ലീലാ-സൌധപ്രകരം തേ (നിനക്കു) എതിരാം അവിടത്തേ മേടകൾ നിന്നോടു ഇല്യമായിരിക്കും;എതിരായ് കാരണം എന്നു മത്ഥമാവം., ശേഷം മൂന്നു പാടംകൊണ്ട ഇല്യതയേ സാധിക്കുന്നു ശ്രീലാസ്യത്താൻ മയൂരപക്ഷത്തിൽ ശ്രീലമായശ്രീമത്തായ, ആസ്യത്താൽ മുഖത്താൽ,. മറ്റേടത്ത് ശ്രീമായ,നീലാശ്മശ്രീ, നീലക്കല്ലിൻ ശോഭ,. ശ്ശഷസങ്കീണ്ണയായ കപ്പിതോപമം. ഈ ഉത്തര-സന്ദേശപ്രാരംഭം മേഘസന്ദേശത്തേ അനുകരിക്കുന്നു,.,മിന്നൽക്കാമ്പിനു തമ്പിമാർ,അതിലേ ശ്ലോകം നോക്കുക. [ 40 ]
൨.


ഉല്ലാസത്തോടവിടെ മരുവം പൂൎണ്ണചന്ദ്രാസ്യമാരാം

മല്ലാക്ഷീണാം ഗണമുപവനസ്തോമമസ്തോകശോഭം

എല്ലാമോൎക്കിൽ പ്രതിഫലിതായായ് പശ്ചിമാംഭോധിതന്നിൽ

ചൊല്ലാൎന്നീടും സുരനഗരിതാൻ കണ്ടിടുന്നെന്നു തോന്നും ||

അവിടേയുളള സ്ത്രീകളുടേ വീസ്മയനീയമായ രൂപലാവണ്യവും പൂന്തോട്ടങ്ങളുടേ അഴകം മറ്റും ഒാൎത്തു് നോക്കുന്വോൾ അമരാവതി തന്നേ അടുത്തുളള പടിഞ്ഞാറേ- സമുദ്രത്തിൽപ്രതിഫലിച്ചുകാണുന്നതാണോ അപ്പുരി എന്നു തോന്നപ്പോകമെന്നു ഉൽപ്രേക്ഷ.

൩.


കന്നൽക്കണ്ണാൾമണികളവിടെക്കളള മോടേ കടാക്ഷ-

ക്കന്നക്കോലാൽ തരുണരുടെയുൾത്തിട്ടിനേബ്ഭിന്നമാക്കി |

സന്നദ്ധം തൽഗതമഥ കവൎന്നാശു ധൈൎയ്യം സമസ്തം

ഖിന്നത്വം ചേൎത്തതനുവിവശീഭാവമേകുന്നു തേഷാം ||

കടാക്ഷമകുന്ന കന്നക്കോലെന്നു രുപകം.കന്നക്കോലെന്നാൽ കളളന്മാർ - ഭിത്തി തുരക്കാനുപയോഗിക്കന്ന യന്ത്രം .ഉൾത്തട്ടിനേ, ഉൾത്തട്ടാകുന്ന ഉൾ- ത്തട്ട്,മനസ്സാകുന്ന അന്തൎഗ്ഗ്യഹം എന്നു ശ്ലിഷ്ടരൂപകം . സന്ന​ദ്ധം, ബലേന- ബന്ധിക്കപ്പെട്ടതു്,രൊക്കം തയ്യാറുളളതു് എന്നും. തൽഗതം,ആ ഉൾത്തട്ടിലിരി- ക്കുന്ന;ധൈൎയ്യം,ധനസ്ഥാനീയം;അതനു കാമൻ, അനല്പമെന്നും .സ്ത്രീകൾ കടാക്ഷങ്ങളേക്കൊണ്ടു മനസ്സിളക്കി ധൈൎയ്യം പോക്കുന്നതിനേ കവൎച്ചക്കാർ കന്ന- ക്കോലാൽ ഭിത്തി തുരന്നു വീട്ടിനുളളിലുളള ദ്രവ്യത്തേ അപഹരിക്കുന്നതിനു സദൃശ- മാക്കി വൎണ്ണിച്ചിരിക്കുന്നു. ദ്രവ്യം മോഷണം പോയാൽ ഉടമസ്ഥൎക്കു വരുന്നതുപോലേ ധൈൎയ്യഹാനിയിൽ ഇവൎക്കും 'അതനുവിവശീഭാവവും' ഉണ്ടാകന്നു.

൪.


വൃത്രാരാതേരധിവസതിയാം പത്തനംതന്നിലോൎത്താൽ

ചിത്രാകാരാ ചിരതരമിരിക്കുന്നിതേകൈവ രംഭാ |

പത്രാവല്യാ പരിലസിതമായ് പന്നഗാധീശപുൎയ്യാം

തത്രാസംഖ്യം പ്രതിനവമതായുണ്ടു രംഭാകദംബം ||

[ 41 ] ഇന്ദ്രനഗരിയായ അമരാവതിയിൽ വളരേ നാളായിട്ടും ഒരു രംഭയേ ഉണ്ടാ-

യിട്ടുള്ളൂ, ഇത്തിരുവനന്തപുരത്തോ പുത്തൻപുത്തനായിട്ടും അനവധി രംഭകളുണ്ടാ- യിക്കൊണ്ടിരിക്കുന്നുവെന്നു അമരാവതിയേക്കാൾ ഇപ്പുരിക്കു ഉൽകൎഷം ശ്ലേഷഭംഗ്യാ പ്രതിപാദിച്ചിരിക്കുന്നു. 'പത്രാവല്യാ പരിലസിക്കുക' എന്ന വിശേഷണത്താൽ രണ്ടുതരം രമ്ഭകൾക്കും സാധൎമ്മ്യവും സിദ്ധിക്കുന്നു. രംഭാ, ഒരിടത്തു അപ്സരസ്ത്രീ; മറ്റേടത്തു് വാഴ ;അതിൻവണ്ണം പത്രാവലി പത്തീക്കീറ്റു്, ഇലക്കൂടമെന്നും.

൫.


തങ്കത്താർതൻതതിലളിതമാം ദന്തശില്പോല്ല സൽപ-

ല്യങ്കത്തിന്മേൽ പരിചൊടുപവേശിച്ചു പങ്കേരുഹാക്ഷീം |

അങ്കത്തിൽചേർത്തനുകനനുകമ്പിച്ച ബാലാമണച്ച-

ക്കൊങ്കത്തട്ടേത്തഴുകുമഴകും തത്ര കാണേണ്ടതത്രേ ||

തങ്കത്താർ തൻ തതിലളിതമാം ദന്തശില്പൊല്ലസൽ പല്യങ്കത്തി- ന്മേൽ, പൊൽത്താമരകൊണ്ടു അലംകരിച്ചതും ദന്തവേലകൊണ്ടു ശോഭിക്കുന്നതു- മായ കട്ടിലിന്മേൽ .അനുകൻ, കാമുകൻ, ഭർത്താവ് .അനുകമ്പിച്ചു ദയവു- ചെയ്തു; നായിക ബാലയാകയാൽ നിൎദയവിഹാരത്തേ സഹിക്കയില്ലല്ലോ കാണേ- ണ്ടതു, പക്ഷിയായ മയൂരത്തിനു ഇതൊക്കയും നേരെ ചെന്നു നോക്കിരസിക്കാമല്ലോ. ഈ വൎണ്ണന പുരിയിലേ ഐശ്വര്യപുഷ്ടിക്കും വാസസൗെഖ്യത്തിനും ഉപലക്ഷണ- മാകുന്നു.

൬.


മാരക്രീഡാമഹലഹളയിൽ ജാലമാൎഗ്ഗേണ ലീലാ-

ഗാരക്രോഡേ നിഭൃതഗതിയായെത്തി നിത്യം നിശായാം |

വാരസ്ത്രീണാം വപു‍ഷി വിലസും സ്വേദബിന്ദുക്കളാകം-

ഹാരസ്തോമം ഹരതി വിരുതേറുന്ന ചോരൻ സമീരൻ ||

മഹം, ഉത്സവം, ജാലമാൎഗ്ഗം, കിളിവാതിൽ, ഗൂഢമാൎഗ്ഗമെന്നും. ക്രോ- ഡം ,അന്തൎഭാഗം. നിഭൃതഗതി മന്ദഗതി ഒളിച്ചെന്നും ഹാരസ്തോമം, മുത്തുമാല. ഹരതി അപഹരിക്കുന്നു, നശിപ്പിക്കുന്നു, കവരുന്നുവെന്നും. ചോ- രൻ സമീരൻ ,വായുവാകുന്ന കള്ളൻ. ഉത്സവദ്ധിറുതികളിലാണല്ലോ കള്ള- ന്മാൎക്കു കവൎച്ചയ്ക്കുതരം. വായുസുരതശ്രാന്തകളായ സ്ത്രീകളുടേ ദേഹത്തിലുള്ള വിയ- ൎപ്പുത്തുള്ളികളേ ശമിപ്പിക്കുന്നതു് കവിദുൃഷ്ട്യാ ചോരൻ മുത്തുമാല കവരുന്നതിനോടു തുല്യമായിരിക്കുന്നു. ഈ രൂപകാലംകാരത്താൽ അവിടേ ഈ മാതിരിയേ, കവൎച്ച- ക്കേസ്സുകളൊള്ളു ,മററു പട്ടണങ്ങളിലേപ്പോലേ ചോരഭയമില്ലെന്നു ധ്വനിക്കുന്ന-

തിനാൽ അലംകാരേണ വസ്തുധ്വനി. [ 42 ]
൭.


നാളീകാക്ഷീമണികൾ നവസൌരഭ്യനൽകൈതകാളീ-

ധൂളീകൂടം ധുതമനിലനാൽ കൂടിടും നിഷ്കുടത്തിൽ |

ആളീലോകപ്രകൃതദയിതോദന്തമാകൎണ്ണ്യ മന്ദം

കേളീലോലാശയകൾ നടകൊള്ളുന്നതും തത്ര കാണാം ||

യുവതികളവിടേ തോഴിമാരുമൊരുമിചു തോട്ടങ്ങളിൽ നേരംപോക്കും സംസാരിച്ചുകൊണ്ടു ലാത്തുന്നതിനേ വൎണ്ണിക്കുന്നു. നാളീകാക്ഷീമണികൾ, സുന്ദരികൾ. നവസൗെരഭ്യ നൽകൈതകാളീധൂളീകൂടം, പുതുമണമുള്ള നല്ല കൈതപ്പൂവിൻേറ പൊടി കൂട്ടമായി പറന്നു നടക്കുന്നതു. ധുതമനില- നാൽ, വായുവിനാൽ അടിച്ചു പറത്തപ്പെട്ടതെന്നു ധൂളീകൂടത്തിൻേറ വിശേഷണം, നിഷ്കുടം ഉദ്യാനം ആളീലോകപ്രകൃതദയിതോദന്തം, സഖിമാരാൽ പ്രസ്താവിക്കപ്പെട്ട നായകവൃത്താന്തം.

൮.


കോട്ടംതീൎന്നോരുടൽവടിവെഴം കോമളാംഗീജനത്തിൻ-

കൂട്ടം തിങ്ങും കുതുകമതിനാൽ കൂടുമുത്സാഹമോടേ |

തോട്ടംതന്നിൽ തുടരെ വിലസും പൂച്ചെടിത്തട്ടിനൊട്ടും

വാട്ടം തട്ടാതുചിതമുപചാരങ്ങൾ ചെയ്യുന്നു ചട്ടം ||

തിങ്ങും കുതുകമതിനാൽ, നിബിഡകൊതുഹലത്താൽ; വെള്ളം കോരി നനയ്ക്ക, വളമിടുക, തടംനന്നാക്കുക , കള പറിക്ക മുതലായതിനു തോട്ടകാരുണ്ടെ- ങ്കിലും പുച്ചെടികളേ സ്വയമുപചരിക്കുന്നതു് കൗെതുകത്താൽ മാത്രമെന്നു താല്പൎയ്യം. ചട്ടം, നിത്യമായ്.

൯.


ആതങ്കത്താലധികവിധുരീഭാവമുൾക്കൊണ്ട പാന്ഥ-

വ്രാതം ഗാഢത്വരയൊടു ഗൃഹാഭ്യന്തരംതന്നിലാക്കും |

മാതംഗൌഘം മദതരളിതം മാൎഗ്ഗമദ്ധ്യേ വരുമ്പോൾ

സ്ഫീതം കൌതൂഹലമുദിതമാം കാളികാശങ്കയാ തേ ||

ഇനി രാജാവിന്റേ ആന,കുതിര, തേർ, കാലാൾ, എന്ന സേനാസാമഗ്രിയേ- പ്രത്യേകം വൎണ്ണിക്കുന്നു. ആതങ്കത്താലധികവിധുരീഭാവമുൾ ക്കൊണ്ട- ഭീരുക്കളായ ; [നഗരത്തിലേക്കു നാടാടേ വരുന്ന ഗ്രാമീണന്മാരും മറ്റും ആനക്കൂട്ടം

5 [ 43 ] കണ്ടിരിക്കയില്ലല്ലോ] പാന്ഥവ്രാതം , വഴിക്കാതടേ കൂട്ടത്തെ : ഗാഢത്വര- യൊടു , അതിവേഗേന ; ഗൃഹാഭ്യന്തരംതന്നിലാക്കും , വീട്ടിനകത്തേയ്ക്കോ- ടിക്കുന്നതായ [ആനയേ ഭയന്നു വഴിക്കാർ ഇരുപുറത്തുമുള്ള വീടുകളിലേക്കു- സ്വയം കേറുന്നു . അതിലേയ്ക്കു കാരണമായ എന്നൎത്ഥം] മദതരളിതം മാതം ഗൗെഘം , മദയാനക്കുട്ടം , മാൎഗ്ഗമദ്ധ്യേ വരുമ്പോൾ; തേ, നിനക്കു ; കാളി- കാശങ്കയാ, മേഘമാല എന്നുള്ള ശങ്കയാൽ ; സ്ഫീതം കൗെതുഹലമുദിതമാം, വളരേ കൗെതുകമുളവാകും ആനയ്ക്കും മേഘത്തിനും ആകൃതിസാമ്യമുള്ളതിനു പുറമെ പൂൎവ്വാൎദ്ധത്തിലേ വിശേഷണംകൊണ്ടു ക്രിയാസാമ്യവും ശ്ലേഷദ്വാരാ സമ്പാ- ദിച്ചിരിക്കുന്നു . മേഘം വിരഹവിദധുരന്മാരായ പാന്ഥന്മാരേ സ്വഗൃഹത്തിലേക്കു- ഉന്തി അയക്കുമെന്നു കവിപ്രസിദ്ധമാണല്ലോ. " കാന്താകാർകുഴൽ ചിക്കിടാതെ വഴിയിൽ കേഴുന്ന മാലോകരേഗ്ഗാംഭീൎയ്യത്തൊടു മൂളിയില്ലമതിലേയ്ക്കോടിപ്പവൻ ഞാനെടോ " എന്നു മേഘം തന്നേ തൻേറ സ്വഭാവത്തേ വൎണ്ണിക്കുന്നു. [മേഘദൂതു- ഉത്തര-൩൬.]

൧൦.


യോജിക്കുന്നോരമലകവചോഷ്ണീഷഭംഗ്യാ കരത്തിൽ

ഭ്രാജിക്കും നല്ല സിലതയു മായുൽഭടാടോപമോടേ|

ആജിക്കൂൎജസ്വലത കലരും സാദിസംഘേന നീതം

വാജിക്കൂട്ടം വരുവതു തവാമന്ദമാനന്ദമേകും||

കവചം , ചട്ട ; ഉഷ്ണീഷം , തൊപ്പി ; അസിലതാ , ഖഡ്ഗം ; ആജി യുദ്ധം ; ഊൎജസ്വലത , ചാതുൎയ്യം ; സാദിസംഘം , തുറുപ്പുകൾ ; തിരുനവനന്ത പുരത്തുള്ള തുറുപ്പുകാരുടേ ആകൃതിയും മറ്റും ഭംഗിയായ് വൎണ്ണിച്ചിരിക്കുന്നതിനാൽ സ്വഭാവോക്തി അലംകാരം

൧൧.


ചന്ദ്രപ്രഖ്യം മുഖമബലമാർ കാട്ടവേ ജാലമാൎഗ്ഗേ-

ഷ്വിന്ദ്രശ്രീയുള്ളൊരു രസികരാം ലോകരേറിച്ചരിക്കും|

മന്ദ്രധ്വാനാനുകൃതഘനനിൎഘോഷമാം സ്യന്ദനൌഘം

ത്വന്ദ്രഷ്ടാസി പ്രസൃമരമുദാ മേഘനാദാനുലാസിൻ !||

മന്ദ്രധ്വാനാനുകൃതഘനനിൎഘോഷമാം , ഗംഭീരശബ്ദംകൊണ്ടു ഇടി- മുഴക്കത്തേ ; അനുകരിക്കുന്ന ; സ്യന്ദനൗെഘം , തേർക്കൂട്ടത്തേ ; പ്രസൃമരമുദാ, ഏറ്റം കൗെതുകത്തോടേ ; ത്വംദ്രഷ്ടാസി , നീകാണും .ചരിക്കുമെന്ന പേരെച്ചം സ്യന്ദനേൗഘവിശേഷണം . മേഘനാദാനുലാസിൻ ! എന്ന സാഭിപ്രാ[ 44 ] ​​യസംബോധനം ; മേഘനാദത്തിനു ‍‍‍‍ചേൎന്ന നൃത്തം ചെയ്യുന്നവൻ എന്നൎത്ഥം‍, ഇതു മയി‍ലിന്റേ സംജ‍ഞയൂമാണു ; ശിഖാവളശ്ശിഖീകേകീമേഘനാളാനുലാസ്യപി" എന്നു അമരം .

൧൨.


നാനാവൎണ്ണുപ്രകടിതചമൽകരമാം വേഷമോടേ

സേനവൃന്ദം പെരുവഴി പകൎന്നീടവേ പാൎത്തു കണ്ടാൽ| ‌

ശൌനാസീരം സപ‍‍‍‍‍ദി നഭസശ്ചാപമിങ്ങാപതിച്ചോ?

ജാനമ്യേവം ജനമനമതിൽ ജാതമാകം വിതൎക്കം||

‌‌‌‌‌

ചുവന്നകുപ്പായവൂം, വെളുത്ത വാറുകളും, കറുപ്പു കലൎന്ന കാൽചട്ടയൂം മറ്റും കൊണ്ടൂ ചിത്രവൎണ്ണമൂളള പട്ടാളക്കാർ തെരുവൂകളൂടേ‍ മുക്കിൽ വളഞ്ഞു വിലങ്ങുന്നതു കണ്ടാൽ; ശൗെനാസീരം , പാപം , ഇന്ദ്രചാപം ; നഭസ : , ആകാശത്തു നിന്നും : സപദി ഇങ്ങാപതിച്ചോ , ഭൂമിയിലേയ്ക്കു ഇറങ്ങിവന്നുവോ ; ഏവം , എന്നു ; ജനമനമതിൽ ജാതമാകം വിതൎക്കം , ജനങ്ങൾക്കു സംശയം തോന്നും ; ജാനാമി , എന്നു ​ഞാൻ ഉൽപ്രക്ഷിക്കുന്നു . സ്വ​ഭാവോക്തിക്കും ഉൽ- പ്രേക്ഷയ്ക്കും കൂടി സംസൃഷ്ടി,

൧൩.


നേരേ കോട്ടയ്ക്കരികുവഴിയായ് പോയി നീയങ്ങു പൂൎവ-

ദ്വാരേണ ദ്രാക പുരമതിനകം പൂക്കു പൂരിച്ച ഭക്ത്യാ|

പാരേവാഗ്വൎത്തിനമുദധിജാധി‍ഷ്ഠിതോരസ്സഥലം പാ-

രിരേഴിന്നും പരിവൃഢമൂപാസിക്ക പാഥോജനാഭം||

ഇങ്ങനേ ഹ. ശ്ലോകം കൊണ്ടു നഗരവൎണ്ണന ചെയ്തിട്ടു അവിടേ ആദ്യമേ ശ്രീപത്മനാഭനേ വന്ദിക്കാനുപദേശിക്കുന്നു . പുൎവ്വദ്വാരേ​ണ, കിഴക്കേ കോട്ട- വാതിൽവഴിയേ; ഇതു ശിഷ്ടാചാരാനുരോധേന ചെയ്ത ഉപദേശമാകുന്നു. പാരേവാഗ്വൎത്തിനം , വാക്കുകൾക്കു് അവിഷയമായ ഉമധിജാധിഷ്ഠി- തോരസ്സഥലം, ലക്ഷ്മി മാറിടത്തിലുളളവൻ.

൧൪.


കാരാഗാരാകലിതസുരനാം ദൈത്യനേ നിഗ്രഹിക്കാൻ

ഘോ‍രാകാരാധികഭയദനായ പാരിലാത്താവതാരം|

പാരാവാരാദുരുതരരവം ഭക്തലോകാനുകമ്പാ-

പൂരാധാരായിതഹൃദയമാരാധയാരാന്നൃസിംഹം‌||

. [ 45 ] കാരാഗാരാകലിതരസുരനാം , ദേവകളേ കാരാഗൃഹത്തിൽ ബന്ധിച്ച-

വനായ ; ദൈത്യനേ , അസുരനേ , ഹിരണൃകശിപുവിനേ ; നിഗ്രഹിപ്പാൻ (വേണ്ടി) ഘോരാകാരാധികഭയദനായ് പാരിലാത്താവതാരം , ഘോരമായ ആകൃതികൊണ്ടു ഭയങ്കരനായിട്ടു ഭുമിയിൽ അവതരിച്ചവനും ; പാരാ- വാരാടുരുതരരവം , സമുദ്രത്തേക്കാൾ ഗംഭീരതരമായ അട്ടഹാസമുള്ളവനും ; ഭക്തലോകാനുകമ്പാപൂരാധാരായിതഹൃദയം , ഭക്തന്മാരേപ്പററിയുള്ള ദയാപൂരത്തിനു ആധാരമായ മനസ്സുള്ളവനും ആയ , നൃസിംഹം ആരാൽ ആരാധയ , അടുത്തു് തന്നേയുള്ള നൃസിംഹസ്വാമിയേ സേവിച്ചാലും.

൧൫.


സംസാരാംഭോനിധി കരകടന്നീടുവാൻ കാംക്ഷയേറും

പുംസാ രാഗാദികളകലെ വിട്ടെപ്പൊഴും സേവ്യമാനം|

തം സാരാർത്ഥം നിഗമവചസാം തത്ത്വമസ്യാദിമാനാം

കംസാരാതിം കലയ കലുഷം തീൎത്തു കാത്തീടുവാനായ്||

പുംസാ , പുരുഷനാൽ , ആളാൽ ; തം സാരാൎത്ഥം നിഗമവചസാം തത്ത്വമസ്യാഭിമാനാം , " തത്ത്വമസി ശ്വേതകേതോ " ഇത്യാദി ശ്രുതിവാക്യങ്ങ ളുടേ പൊരുളായവൻ ; കംസാരാതിം കലയ , ശ്രീ കൃഷ്ണനേ വന്ദിച്ചാലും .

൧൬.


പാലിക്കാനായ് ഭുവനമഖിലം ഭ്രതലേ ജാതനായ-

ക്കാലിക്കൂട്ടം കലിതകുതുകം കാത്ത കണ്ണന്നു ഭക്ത്യാ|

പീലിക്കോലൊന്നടിമലരിൽ നീ കാഴ്ചയായ് വച്ചിടേണം

മൗെലിക്കെട്ടിൽ തിരുകുമതിനെത്തീൎച്ചയായ് ഭക്തദാസൻ||

ശ്രീകൃഷ്ണന്നു ആൻപാടിയിൽ പശുക്കളെ മേച്ചു നടന്നകാലത്തിൽ മയിൽ പീലി ചൂടുന്നത് വളരെ പ്രിയമായിരുന്നു. സ്വാമിദൎശനം ചെയ്യുമ്പോൾ കാണിക്ക ഇടേണ്ടതാവശ്യമാണല്ലോ. ഭക്തദംസൻ, എന്നു സാഭിപ്രായവിശേഷണം. ഭക്തിരസപരിപൂൎണ്ണമായ ഈ ശ്ലോകത്തിൻെറ ബന്ധഭംഗിയും, അനായാസപ്രസ്യ- മരമായ പ്രാസവിലാസവും, അർത്ഥൌചിത്യപരിപൂൎത്തിയും,ലാളിത്യപരമകാഷ്ഠയും, സംസ്കൃതപദവെെരള്യവും എല്ലാം ക്രടി നോക്കുമ്പോൾ മണിപ്രവാളശ്ലോകത്തിനു ഇതിലധികം ജാത്യം വരാനിലെന്നു തീൎച്ചപ്പെടുത്തുന്നു. ഇച്ചൊന്ന ഗുണങ്ങളെല്ലാം ഇക്കാവ്യത്തിലേ മിക്ക ശ്ലോകങ്ങളിലും നിരന്തരം കാണുന്നതാകയാൽ പ്രകൃതപ- ദ്യത്തേ സ്ഥാലീപുലാകന്യയേന മദ്ധ്യേ പ്രത്യേകിച്ച എടുത്തു കാണിച്ചതേ ഉള്ളു-

എന്നു വായനക്കാരെ അറിയിച്ചു കൊള്ളുന്നു [ 46 ]
൧൭.


സ്വച്ഛന്ദം നീ തദനു ഭഗവന്മന്ദിരത്തി൯പുറത്തായ്

സ്വച്ഛശ്രീയാമനവധി ഗ്യഹം കാണുമധ്വാവിലൂടേ|

ഗച്ഛ൯ കൂപക്കരമഠമതിൽ ചെന്നു കൂപ്പും ജനങ്ങൾ-

ക്കിച്ഛയ്ക്കൊക്കും വരമരുളുമദ്ദുൎഗയേയും നമിക്ക||

ഭഗവന്മന്ദിരത്തി൯ പുറത്തായ്, മതിൽക്കു വെളിയിൽ ; സ്വച്ഛ ശ്രീ- യാമനവധിഗൃഹം കാണുമധ്വാവിലൂടേ ഗച്ഛ൯ , പടിഞ്ഞാറേ ഗോപുരം ഇറങ്ങി വടക്കോട്ടു വന്നു് ' കൂപക്കരമഠം ' എന്ന ക്ഷേത്രത്തിൽ ചെന്നിട്ടു് ; കൂപ്പും ജനങ്ങൾക്കിച്ഛയ്ക്കൊക്കും വരമരുളുമദ്ദുൎഗ്ഗയേയുംനമിക്കു , ഭക്തന്മാർക്കു വരദയായ ദുൎഗ്ഗാദേവിയെയും വന്ദിക്കണം.

൧൮.


ദേവാരാതിക്ഷപണചണയാം ദേവിത൯സേവചെയ്തി-

ട്ടാവാക്കേ നീ വടിവൊടു പടിഞ്ഞാട്ടു കിഞ്ചിൽ ഗമിച്ചാൽ|

തേവാരത്തെന്നഭിധ കലരുന്നോരു കോയിക്കൽ കാണാ-

മാവാസം മൽപ്രിയയുടയതാണെന്നു ബോധിച്ചുകൊൾക||

ദേവാരാതിക്ഷപണചണ അസുരവിനാശനി ; വടിവൊടു പടി- ഞ്ഞാട്ടു കിഞ്ചിൽ ഗമിച്ചാൽ നേരേ സ്വല്പം പടിഞ്ഞാട്ടു പോയാൽ തേവാ രത്തെന്നഭിധ കലരുന്നോരു കോയിക്കൽ , തേവാരത്തുകോയിക്കൽ എന്ന കൊട്ടാരം ; ആവാസം , വാസസ്ഥലം ; കവി ഇവിടേ മയൂരത്തിനു ദേവാരാധന ക്രമമുപദേശിച്ചതു് തന്റേ പതിവനുസരിച്ചാകുന്നു.

൧൯.


ചാരത്തോരോവശമതിലെഴും ചന്ദ്രശാലാന്തരാളേ

ദ്വാരത്തിന്മേലസമസുഷമാഡംബരം കംബുരത്നം|

ശുരത്വം പൂണ്ടൊരു ഹരിയുഗത്തി൯െറ മധ്യത്തിലദ്ധാ

ധീര ! ത്വം കണ്ടറിക മരലോകേന്ദിരാമന്ദിരത്തേ|‌‌‌‌‌|

ഇനി തെററിപ്പോകാതിരിപ്പാ൯ വേണ്ടി നായികാഗൃഹത്തിനു ലക്ഷണം പറ- യുന്നു. ചന്ദ്രശാല , മടപ്പാവു ; അസമസുഷമാഡംബരം കംബു രത്നം, അസാധാരണശോഭയുള്ള ശംഖുമുദ്ര ; ഹരിയുഗം , രണ്ടു സിംഹങ്ങൾ ; അദ്ധാ, നേരേ ; ഹേ ധീര ! അചഞ്ചലബുദ്ധേ ! എന്നു സംബുദ്ധി ; നിനക്കു ഈ ഒരു ലക്ഷണംകൊണ്ടു തന്നേ അക്കൊട്ടാരം തിരിച്ചറിവാ൯ കഴിയുമെന്നു താല്പൎയ്യം, നരലോകേന്ദിരാമന്ദിരത്തേ , ഭ്രലോകലക്ഷ്മിയായ രാജ്ഞിയുടേ വാസഭവ-

നത്തേ ; കൊട്ടാരത്തി൯െറ തെക്കേവാതിലിലാണു ഈ ചിത്രമുള്ളതു്. [ 47 ]
൨൦.


സമ്യക്കായ് ത്താൻ നിയതസമയേ തോയസേകം നിമിത്തം

തിമ്യത്താകും തടമൊടഭിശോഭിച്ചിടും പുഷ്പവാട്യാ|

രമ്യത്വം പുണ്ടവിടെ വലഭിത്തിൻെറ ഹൎമ്മ്യത്തിനാലും

നമ്യശ്രീയായ് വിലസതി മഹാരാജ്ഞിതൻസൌധവൎയ്യം||

തിമൃത്തു്, നനവുളളത്, അഭിശോഭിച്ചിടും പുഷ്പവാട്യാ , ചുറ്റും ശോഭിയ്ക്കുന്ന പുന്തോട്ടത്താൽ ; വലഭിത്തിൻെറ ഹൎമ്മ്യം, വൈജയന്തം; സൌ- ധവൎയ്യം , ഉത്തമമായമായമാളിക; വിലസതി , ശോഭിയ്ക്കുന്നു.

൨൧.


മണ്ടിച്ചെന്നങ്ങതിനു മുകളിൽചേൎന്നിരിക്കുന്ന നിന്നെ-

ക്കൊണ്ടിന്ധാനം ശിഖിപരിവൃഢ ! ശ്രീഭരം ശീഭരം തം|

കണ്ടിട്ടാശാരികളതു പകൎത്തി പ്രതിച്ഛായയാ തേ

പണ്ടില്ലാത്തോരഴകിനിയനേകാലയങ്ങ‍ൾക്കു ചേൎക്കും||

ഇന്ധാനം, ജ്വലിച്ചിയങ്ങുന്നതു ; ശീഭരം പ്രവൃദ്ധം ; പ്രതിച്ഛായ- യാതേ മയൂരപ്രതിമകൊണ്ടു ; പണ്ടില്ലാത്തോരഴകിനിയനേകാലയങ്ങൾക്കു ചേൎക്കും നീ മുകളിൽ ചെന്നിരിക്കുന്നതു് ആ മാളികയ്ക്കു ഒരു നല്ല അലങ്കാരത്തി- ന്നായിത്തീരുന്നതിനാൽ ശില്പികൾ അതു കണ്ടു് ഇനി മേൽ പണിയുന്ന മേട- കൾക്കു ഈ ഒരു വൈചിത്രൃം കൂടി ചെയ്യേണ്ടതാണെന്നു ഗ്രഹിച്ചു് അതിൻവണ്ണം പ്രവൎത്തിക്കും. വാസ്തവത്തിൽ പിന്നീടു പണി ചെയ്തിട്ടുള്ള മഹാരാജാ തിരുമന- സ്സിലേ ശ്രകൃഷ്ണവിലാസം മാളികയിലും മറ്റും മയിൽപാവകളേ ഉ​ണ്ടാക്കി വെച്ചിൃ ട്ടുമുണ്ടു്. അതിനാൽ ഇവിടേ ഹെതൂൽപ്രേക്ഷ ധ്വനിക്കുന്നു

൨൨.


വാസായാസ്മദ്ദയിത ഹിതമൊപ്പിച്ചു തീൎപ്പിച്ചതാമ-

പ്രാസാദത്തിൽ ശബളമുകുരശ്രേണികപ്തം കവാടം|

ഭാസാമുച്ചൈസ്തരവിസരണംകൊണ്ടു നിൻ‍ബൎഹഭാര-

ശ്രീസാദൃശ്യം കലരുമതിസൌന്ദൎയ്യചാതുൎയ്യധുൎയ്യം||

ശബളമുകരശ്രേണികപ്തം , പലനിറമുളള കണ്ണാടികളാൽ ചമയ്കപ്പെ ട്ടതു് ; ഭാസാമുച്ചൈസ്തരവിസരണം, ഉയരുന്ന കാന്തിക്കതിരുകൾ.അതി- സൗെന്ദൎയ്യചാതുൎയ്യധുൎയ്യം ,വളരേ അഴകും വേലയ്ക്കു വൃത്തിയുമുള്ള , എന്നു കവാടവിശേഷണം. കണ്ണാടിവാതിലിൽനിന്നു നെടുകേ പുറപ്പെടുന്ന നാനാ [ 48 ] വൎണ്ണങ്ങളായ രശ്മിസൂത്രങ്ങൾ മയൂരബൎഹത്തിനൊത്തിരിക്കണമല്ലോ. ഇതിനാൽ ആ വാതിൽവഴിയെേ ചെന്നാൽ നിനക്കു ഗുഢമായിത്തന്നേ ദൂത്യം നടത്താമെന്നു ഒരുപദേശം ധ്വനിക്കുന്നു. മീലിതാലങ്കാരരൂപമായ ഈ വ്യംഗ്യാൎത്ഥം കവാടം ബൎഹിതുല്യമാകമെന്നുള്ള ഉപമയിൽനിന്നു ജനിക്കുന്നതാകയാൽ അലങ്കാരേണാ- ലങ്കാരധ്വനി .

൨൩


പ്രത്യഗ്രശ്രീഭരിതമവനീഭൎത്ത്രിതൻപത്തനത്തിൽ-

പ്രത്യഗ്ഭാഗത്തതിരുചിരമായുണ്ടു നീരാഴിയാരാൽ|

നിത്യം തന്വീമണിയുടെ തനുസ്പൎശഭാഗ്യാതിരേകാ-

ലത്യന്തം തത്സലിലമതിനോടുണ്ടെനിയ്ക്കു ഭ്യസ്ത്രയ||

ഇനി രാജ്ഞീദൎശനം കാത്തിരിയ്ക്കുന്ന മയിലിനു നേരം പോക്കിനായി അവി- ടേയ്ക്കുള്ള ഒാരോ കാഴ്ചകൾ നോക്കാൻ പറയുന്നു .പുതു ശോഭകൊണ്ടു നിറഞ്ഞതായ ആ രാജ്ഞീപ്രാസാദത്തിൻെറ പടിഞ്ഞാറുവശത്തു് അടുക്കൽതന്നേ ഒരു ഭംഗിയുള്ള നീരാഴിയുണ്ടു. ഉത്തരാൎദ്ധംകോണ്ടു നായികയ്ക്കു നിയമേന സ്നാനം ഈ നീരാഴി- യിലാണെന്നുള്ള ഒരു സാധാരണ സംഗതിയേ കവിദൃഷ്ട്യാ വൎണ്ണിച്ചിരിക്കുന്നു. അചേതനാമായ ജലത്തോടു അസൂയയുണ്ടെന്നു അസംബന്ധേ സംബന്ധകല്പനം ചെയ്കയാൽ ഉളവായ അതിശയോക്ത്യലംകാരത്തിൽനിന്നു അനുരാഗാതിശയവും വിരഹാസഹനതയും ധ്വനിക്കുന്നു.

൨൪.


അസ്താലസ്യം മമ കമനി താൻ നട്ടു വാത്സല്യമോടേ

ഹസ്താബ്ജത്താലരുളുമുപചാരങ്ങളാൽ പുഷ്ടശോഭം|

ശസ്താഭിഖ്യാപരിമിളൽപുഷ്പവല്ലീസമൂഹം

വിസ്താരം പൂണ്ടൊരു തടമതിൽ കാണുമന്നിഷ്കുടത്തിൽ||

അസ്താലസ്യം, മടിയെന്നിയേ; വളമിടുക മുതലായതു ഉപചാരങ്ങൾ, ശസ്മാഭിഖ്യാപരിമളമിളൽ പുഷ്പവല്ലീസമൂഹം, ശസ്തയായ , പ്രശസ്തയായ ; അഭിഖ്യയോടും ശോഭയോടും പരിമളത്തോടും ഗന്ധത്തോടും മിളത്തുകളായ പുഷ്പ- ങ്ങളോടും കൂടിയതായ വല്ലീസമൂഹം, വള്ളിക്കൂട്ടം, കൎത്താവു. കാണും , കാണാകും ;

നിഷ്കുടം, ഉദ്യാനം. [ 49 ]
൨൫



കയ്യ്യാലെത്തിക്കുതുകമിയലും കുുട്ടികൾക്കും പറിക്കാൻ

വയ്യ്യാതല്ലാതുരുതരഫലശ്രേണി തൂങ്ങിക്കിടക്കും |

തയ്യ്യായുള്ളോരനവധി രസാലാളി വിസ്മേരമാക്കി-

ച്ചെയ്യ്യാതേ കണ്ടവിടെയൊരുവൻേറയുമില്ലന്തരങ്ഗം ||

കൗെതുകമുള്ള കുട്ടികൾക്കു കൂടി കൈകൊണ്ടെത്തിപ്പറിക്കത്തക്കവിധത്തിൽ വലിയ മാങ്ങകൾ തൂങ്ങിക്കിടക്കുന്നതായ അനവധി മാന്തയ്യിൻകൂട്ടം അവിടേ എല്ലാ ജനങ്ങളുടേയും മനസ്സിൽ വിസ്മയം ഉണ്ടാക്കുന്നു . മാളികയുടേ കിഴക്കു വശത്തു അനവധി ഒട്ടുമാവുകൾ നിൽപ്പുണ്ടു്.

൨൬



മൂലത്തിൽതൊട്ടുപരി വിടപശ്രേണിയോളം ഫലത്തിൻ-

ജാലത്തേക്കൊണ്ടതിനിബിഡമായ് ഭംഗിയോടുല്ലസിക്കും|

ബാലത്വം പൂണ്ടൊരു പനസവൃക്ഷൌഘവും കാണുമങ്ങി-

ക്കാലത്തന്യസ്ഥലമതിലതിനൊപ്പമുണ്ടാകയില്ല||

മാവിനെ വൎണ്ണിച്ചതുപോലെ പിലാവിനേയും വൎണ്ണിക്കുന്നു . അവിടെയുള്ള പിലാവുകളിൽ വൎഷകാലത്തും ധാരാളം കാകൾ കാണും .

൨൭



ചാരുത്വത്താൽ പൂരുതരമദം പൂണ്ടു പൂമേനിയാൾത-

ന്നുരുദ്വന്ദ്വത്തൊടു പൊരുതുവാനാഞ്ഞടുത്താത്തഭാഗം|

ആരുദ്ധം സൽ ബഹിരുപവനംതന്നിൽ മോചകാദംബം

ഭീരുത്വത്തോടവിടെ മരുവുന്നേറ്റവും ജാതജാള്യം||

അവിടേ, മോചാകദംബം, വാഴക്കൂട്ടം , ബഹിരുപവനന്തന്നിൽ, പുറന്തോട്ടത്തിൽ ; ആരുദ്ധം സൽ , നാട്ടപ്പെട്ടതായിട്ടു , (തടവിൽ പാൎപ്പിക്കപ്പെട്ടതെന്നും) . ഏറ്റവും​ ജാതജാള്യം , അധികം തണുപ്പുള്ളതായിട്ടു ; വളം നല്ല- വണ്ണം ചെയ്കയാൽ കുളുൎത്ത് എന്ന് താപ്പൎയ്യം . (അവമാനം സിദ്ധിച്ചതായിട്ടെന്നും). ഭീരുത്വത്തോടു മരുവുന്നു , ചെടികളുടെ ഇടയിൽ അങ്ങുമിങ്ങും നില്ക്കുന്നു. (പേടിച്ചുനില്ക്കുന്നുവെന്നും). ഇങ്ങനെ നില്ക്കുന്നതിലേക്കു പൂൎവ്വാൎദ്ധത്തിൽ ഹേതുവി നേ ഉൽപ്രേക്ഷിക്കുന്നു. ശോഭാമദം കൈക്കൊണ്ടു മൃദുലഗാത്രിയായ രാജ്ഞിയുടെേ തുടകളുമായി പടവെട്ടാൻ ഒരുമ്പെട്ടു മടങ്ങിപ്പോയിട്ടാണോ എന്നു തോന്നുമെന്നു് . യുദ്ധത്തിൽ പരാജിതനു ഈ അവസ്ഥയെല്ലാം വരുമല്ലോ. ഊരുവിനും വാഴയ്ക്കും ‍‍‍‍‍‍‍‍‍‍ [ 50 ] ആകൃതിസാമ‍്യവും പ്രസിദ്ധമാണല്ലോ. വാചകശബ്ദപ്രയോഗമില്ലാത്തതിനാൽ ഗമ്യോൽപ്രേക്ഷ. 'പൊരുതുവാൻ' എന്നതു് 'പൊരുതു' എന്നുള്ള നവീന ധാ- തുവിന്റെ പിൻവിനയെച്ചം. "മന്മഥൻ നിൎന്മൂലം നമ്മെ പൊരുതുന്നതു" എന്നു കൃഷ്ണഗാഥയിലും "ഒന്നു പൊരേണം നമുക്കിന്നു്" എന്നു നളചരിതത്തിലും കാണും പോലെ ധാതു 'പൊരു' എന്നാണെങ്കിലും നവീനന്മാർ 'പൊരുതുകയേ' കൂടി സ്വീ- കരിച്ചിട്ടുണ്ട്. "രാമനും രാവണനും പൊരുതുംവണ്ണം" എന്നു ഭാരതത്തിൽ എഴു ത്തച്ഛൻ. 'പൊരുകുവാൻ' എന്നു തന്നേ വായിച്ചാലും വിരോധമില്ലാ.

൨൮.



സാരാമോദപ്രസവനികരം സഞ്ചരത്സത്സമീരം

ധാരാളോദ്യത്സുമധുരഫലം കീരസംരാവരമ്യം|

പാരാതീതപ്രതിനവലതാഗാരസൌന്ദൎയ്യമാരാ-

ദാരാമം തേ സുഖമതിതരാമിന്ദ്രിയങ്ങൾക്കു നൾകും||

ആരാദാരാമം, അടുത്തുള്ള ആ തോട്ടം; തേ നിന്റെ ഇന്ദ്രിയങ്ങൾക്കു , പക്ഷുശ്രോത്രത്വഗ്ജിഹ്വാഘ്രാണങ്ങൾ എന്ന അഞ്ചു ജ്ഞാനേന്ദ്രിയങ്ങൾക്കു; അതി- തരാം, ഏറ്റം; സുഖം നൾകും. ഓരോ ഇന്ദ്രിയത്തിനും സുഖം ഉണ്ടാ കുന്നതിനേ ഓരോ വിശേഷണം കൊണ്ടു സമൎത്ഥിക്കുന്നു . സാരാമോദാപ്രസ- വനികരം , സുഗന്ധിപുഷ്പ സമൂഹമുള്ള, എന്നു മൂക്കിനു; സഞ്ചരൽസൽസമീരം, നല്ല കാറ്റു വീശുന്ന, എന്നു ത്വക്കിനു; ധാരാളോദ്യത്സുമധുരഫലം, മധുര- ഫലസമൃദ്ധിയുള്ള, എന്നു ജിഹ്വയ്ക്കു; കീരസംരാവരമ്യം, കിളികളുടേ നാദം കൊണ്ടു മനോഹരം, എന്നു ചെവിക്കു; പാരാതീതപ്രതിനവലതാഗാര- സൌന്ദൎയ്യം പാരാതീതമായ (അതിരില്ലാത്തതായ )പ്രതിനവലതാഗാരസൌന്ദ- ൎയ്യത്തോടു(പുതുലതാഗൃഹചമത്കാരത്തോടു )കൂടിയ, എന്നു കണ്ണിനു.

൨൯.



സ്വൈരം വാണീടുകിലവിടെ നീ സായമുള്ളൂരിൽ നിന്നെൻ-

സാരംഗാക്ഷീമണി രമണി സാ ഷണ്മുഖസ്വാമിതന്നേ|

പാരം ഭക്ത്യാ പരിചൊടു ഭജിച്ചാഗമിക്കും തിരിച്ച-

ന്നേരം നേത്രത്തിനു തവ സഖേ! ജന്മസാഫല്യമുണ്ടാം||


‌സായം, സന്ധ്യയ്ക്കു; ഉള്ളൂർ ,ഇതു്നഗരത്തിൽനിന്നും മൂന്നു നാഴിക വടക്കുള്ള ഒരു വേലായുധക്ഷേത്രമാകുന്നു. സാരംഗാക്ഷീമണി രമണി സാ, മാൻക ണ്ണിമാരിൽ ഒന്നാമതായ ആ സ്ത്രീ, രാജ്ഞീ, അന്നേരം നേത്രത്തിനു തവ സഖേ! ജന്മസാഫല്യമുണ്ടാം, ആ രാജ്ഞിയെ കാണുമ്പോൾ നിനക്കു കണ്ണു

ണ്ടായതിന്റെ ഫലം സിദ്ധിക്കും. [ 51 ]
൩൦.



വേഗാലെത്തും രഥമതിലെഴുന്നള്ളിയെൻപ്രാണനാഥാ

സ്വാഗാരത്തിൻ നടയതിലിറങ്ങീടുമായന്തരത്തിൽ|

നാഗാരാതേ ! തിരുവുടൽ നഭോവീഥിയേ വിട്ടു ഭ്രമീ-

ഭാഗായാനസ്പുഹയൊടു വരും മിന്നൽ പോലൊന്നു കാണാം||

തിരുവുടൽ, 'കാണാം' എന്നതിന്റെ കൎമ്മ; മധ്യേ 'ആകാശം വിട്ടു ഭ്രമി- യിലേക്കു വരുന്ന മിന്നലു പോലേ' എന്നുപമ. ഇത്രയും പരിഭ്രമിക്കുന്നതിനുള്ള കാരണം അടുത്ത ശ്ലോകത്തിൽ വ്യക്തപ്പെടുത്തും..

൩൧.



സൂക്ഷിച്ചംഗം പ്രതി സുരുചിരസ്ഫാരസൌന്ദൎയ്യസാരം

ഭ്രക്ഷിദ്വംശത്തിനു തിലകമാം പ്രേയസീമസൂദീയാം|

വീക്ഷിക്കാനപ്പൊഴുതവസരം കിട്ടുകില്ലൊട്ടുമംഭോ-

ജാക്ഷിയ്ക്കോരോ നിയമമതിനായാശു പോകേണ്ടതുണ്ടാം||

സുരുചിരസ്ഫാരസൌന്ദൎയ്യസാരം; അതിരമ്യമായും പ്രവൃദ്ധമായും ഉള്ള സൌന്ദൎയ്യസാരത്തോടുകൂടിയ എന്നുഅംഗത്തിന്റേ വിശേഷണം. ഭ്രക്ഷിദ്വംശം , രാജകുടുംബം.

൩൨.



പള്ളിക്കെട്ടിൻദിനമതുമുതൽ പുള്ളിമാൻകണ്ണിയെന്നിൽ

കൊള്ളിച്ചീടും കൊടിയ മമതയ്ക്കൊത്തു മംഗല്യപൂജാം|

ഉള്ളിൽ ശ്രദ്ധാഭരമൊടു കഴിച്ചുറ്റ ഭക്ത്യാ പ്രമീളാം

തള്ളിസ്സേവിച്ചിടുംമഥ വിനാ ഛത്മനാ പത്മനാഭം||

പ്രമീളാം, മടിയേ; വിനാ ഛത്മനാ, കള്ളമെന്നിയേ.

൩൩.


സ‌േവിച്ചംബാമഖിലജഗതാം സേവകാഭീഷ്ടദാത്രീ-

മാവിൎഭക്തി ത്രിഭുവനപിതാവായ തൽകാന്തനേയും|

ഭ്രവിണ്ണോരാൽ പരിചരിതയായ് ഭുക്തിചെയ്താശു ഭ്രയ-

സ്സാ വിശ്വസ്തപ്രിയസഖികളോടൊത്തു സൌധത്തിലെത്തും||

[ 52 ]

അഖിലജഗതാമംബാം , ജഗദംബയായ ദേവിയേ; ആവിൎഭക്തി, ഭക്തിയോടേ; ഭ്രവിണ്ണോരാൽ പരിചരിതയായ് ഭുക്തിചെയ്തു്, ഭോജ- നകാലത്തിലുള്ള പരിചാരങ്ങളെല്ലാം ബ്രാഹ്മണരാണല്ലോ ചെയ്ക പതിവു്.

൩൪.



മെല്ലെ മല്ലേക്ഷണ മണിയറയ്ക്കുള്ളിലെത്തികഴിഞ്ഞാൽ

ചെല്ലേണം നീ സമവഹിതനായ്സൌധവാതായനത്തിൽ|

അല്ലേശും തദ്വിവരമതിൽനിന്നപ്രതീഘാതമഗ്രേ

ചൊല്ലേറുന്നക്ഷിതികമലയെക്കാൺക ദീപാന്തികത്തിൽ||

സമവഹിതനായ്, സാവധാനമായിട്ടു്, സംഭ്രമിക്കാതേ. സൗെധവാ- തായനം, മു൯ചൊന്ന ജനൽവാതിൽ. അല്ലേശും, അകത്തുള്ള ദീപത്തി൯േറ നിഴലാൽ ഇരുളടഞ്ഞ; തദ്വിവരത്തിൽ, ആ വാതായനദ്വാരത്തിൽ; അപ്ര- തീഘാതം, തടവു കൂടാതേ; വിളക്കിനടുത്തു് നിൽക്കുന്നവരേ നിഴലിൽ നിൽക്കു- ന്നവർക്കു ഇങ്ങോട്ടു കാണാതേ അങ്ങോട്ടു കാണാമല്ലോ.

൩൫



പെണ്ണില്ലുൎവീതലമതിൽ മഹാരാജ്ഞിയെപ്പോലെയിപ്പോൾ

വിണ്ണിൽപോലും വിപുലഗുണസൽകീൎത്തിസംപൂൎത്തിയോൎത്താൽ|

എണ്ണിക്കൂടാത്തൊരു സുഷമയുള്ളോരു തന്മൂൎത്തിയാൎക്കും

കണ്ണിൽ ചേൎക്കും ഖഗവര! പരം ഹൎഷപീയൂഷവൎഷം||

എണ്ണിക്കൂടാത്ത, അനിൎവചനീയമായ; ഹൎഷപീയൂഷവൎഷം ആനന്ദ- മാകുന്ന അമൃതത്തിൻേറ വൎഷം; പൂൎവാൎദ്ധംകൊണ്ടു ആഭ്യന്തരഗുണങ്ങളേയും ഉത്ത- രാൎദ്ധംകൊണ്ടു ബാഹ്യമായ രൂപസൊന്ദൎയ്യത്തേയും വൎണ്ണിച്ചിരിക്കുന്നു.

൩൬.


ഒാജസ്സുൎജ്ജസ്വലമുലകിലില്ലേവമന്യാംഗനാനാം

തേജസ്സോടൊത്തുടലിനിതുപോലാൎക്കു സൌന്ദൎയ്യമോൎക്കിൽ|

സൌജന്യത്തേപ്പറകിലതസാധാരണം തന്നയാണേ

രാജന്യസ്ത്രീമണിയുടെ ഗുണൌഘങ്ങളന്യാദൃശങ്ങൾ||

[ 53 ] ഉൗൎജസ്വലം, ബലവത്തു്, ഉറപ്പുള്ളതു്, തീക്ഷ്ണം; രാജന്യസ്ത്രീമണി,

ക്ഷത്രിയസ്ത്രീകളിൽ ഉത്തമയായ രാജ്ഞി; അന്യായദൃശങ്ങൾ , മറ്റൊരാൾക്കും ഇതുപോലേ കാണാത്തേ മട്ടിൽ അപൂൎവങ്ങൾ; ഗുണൗെഘങ്ങളന്യാദൃശങ്ങൾ'എന്നുള്ള നാലാം പാദത്തേ ശിഷ്ടം മൂന്നു പാദങ്ങളേക്കൊണ്ടു സമർത്ഥിക്കുന്നതിനാൽ കാവ്യ- ലിംഗാലംകാരം.

൩൭.



ഹന്താനന്താപരിവൃഢ മഹൈശ്വൎയ്യസത്ത്വേപ്യപാസ്താ -

ഹന്താ ദന്താവളഗതി ദയാധീനചേതാ വിനീതാ|

സന്താപന്താർമധുമൊഴിയകറ്റീട്ടഭീഷ്ടങ്ങളെല്ലാം

സന്താനന്താനടിമലർപണിഞ്ഞീടുവോൎക്കേകിടുന്നൂ||

മഹൈശ്വൎയ്യസത്ത്വേഅപി അപാസ്താഹന്ത, മഹത്തായ ഐശ്വൎയ്യം ഇരിക്കിലും അഹങ്കാരത്തേ ത്യജിച്ചവൾ; ദന്താവളഗതി, ആനനടയാൾ; ദയാധീനചേതാം: ദയാലു : വിനീതാ, വിനയവതി; താർമധുമൊഴി, പൂന്തേൻവാണി ; അടിമലർ പണിഞ്ഞീടുവോൎക്കു സന്താനം താൻ, ആശ്രിതന്മാൎക്കു ഒരു കല്പവൃക്ഷം തന്നേ ആയുള്ളവൾ; ഈവണ്ണമെല്ലാമായിരിക്കുന്ന അനന്താപരിവൃഢ രാജ്ഞീ സന്താപമകറ്റിട്ടു (അൎത്ഥാൽ അടിമലർ പണി- ഞ്ഞീടുവോൎക്കു, അല്ലെങ്കിൽ എല്ലാവൎക്കും തന്നെ) അഭിഷ്ടങ്ങളെല്ലാമേകിടുന്നു.

൩൮



ദുൎമ്മാഗത്തിൽ ക്ഷണമപി മനോവൃത്തിയെത്താതെ നിത്യം

ധൎമ്മാസക്ത്യാ ധരണിരമയായീടുമെൻധൎമ്മപത്നീ|

നിൎമ്മായം സൽപഥനിരതയായ്ത്തന്നെ വൎത്തിച്ചിടുമ്പോൾ

മൎമ്മാവിത്താം വിരഹകദനം വന്നതെൻകൎമ്മമത്രേ||

എത്താതെ, പ്രവേശിക്കാതെ; ധൎമ്മാസക്ത്യാ, ധൎമ്മങ്ങളിൽ ശ്രദ്ധയോടെ, 'വൎത്തിച്ചിടുമ്പോൾ' എന്നതിൽ അന്വയം . ധരണിരമ, ഭൂലോകലക്ഷ്മി; ധൎമ്മ- പത്നീ, അഗ്നിസാക്ഷികമായ് വേൾക്കപ്പെട്ട ഭാൎയ്യ; ഇതിനാൽ എൻേറ പുണ്യ- പാപങ്ങൾക്കു രാജ്ഞിയും അംശഭാഗിനി എന്നു സമൎത്ഥിക്കുന്നു . നിൎമ്മായം, നിൎവ്യാജം; സത്പഥനിരത, സന്മാൎഗ്ഗപ്രവൃത്ത; മൎമ്മാവിത്തു് മൎമ്മങ്ങളേ വേധിക്കുന്നതു്, അതിദുസ്സഹമെന്നൎത്ഥം ; വിരഹകദനം, വിരഹദുംഖം; കൎമ്മം, ദുൎഭാഗ്യം . [ 54 ]

൩൯.


തണ്ടാർ പൊയ്കയ്ക്കു ശിശിരകരൻതന്റെ സാന്നിധ്യമില്ലാ-

തുണ്ടായീടും ദശയൊടു സമാവസ്ഥയാ മദ്വിയോഗേ|

വണ്ടാർപൂവേണികൾ പണിയുമെൻകാന്ത വാഴുന്നതയ്യോ

കണ്ടാലാരും കരയുമലിയും കല്ലിനൊത്തോരു ഹൃത്തും||

സൂൎയ്യയാവിരഹാതുരയായ പത്മിനിയ്ക്കൊപ്പം ഉഴലുന്ന വിരഹിണിയായ എൻ കാന്തയേക്കണ്ടാൽ കഠിനഹൃദയൻമാൎക്കും ദയ തോന്നിപ്പോകും പിന്നയാണോ നിന്നെപ്പോലുള്ള ഭയാലുക്കൾക്കു; സാന്നിധ്യമില്ലാതെ, ഇല്ലാഞ്ഞിട്ടു, എന്നു ഹേത്വൎത്ഥത്തിൽ നിഷേധവിനയെച്ഛം.

൪൦.



ആൎത്താ താൎത്തേൻമൊഴിയരികിലുള്ളിഷ്ടയാം ചേടിയോടെൻ-

വാൎത്താമാവൎത്തനമൊടനുയോഗിക്കുമുൽകണ്ഠമൂലം|

പാൎത്താലാരുള്ളൊരു തരുണിയിന്നിത്തരം ഭർത്തൃഭക്താ

മൂൎത്താ പുണ്യോൽകരപരിണതിഃ കേവലം സാ മദീയാ||

ഇഷ്ടയാം ചേടിയോടു, ഗംഭീർയ്യത്താൽ മാറ്റാരോടും ചാപല്യം പ്രകാ- ശിപ്പിക്കയില്ല എന്നു ഭാവം; ആവൎത്തനമൊടു, ചോദിച്ചത് തന്നേ പിന്നയും ചോദിക്കും; അതിലേയ്ക്കു കാരണം ഉൽകണ്ഠ, പ്രിയവൃത്താന്തശ്രവണത്തിലുള്ള അത്യാസക്തി; എന്നാൽ രാജ്ഞിയായ നായികയ്ക്കു ഇത്രയും ഭൎത്തൃഭക്തി വരുമോ എന്നു മയൂരത്തിനു തോന്നാവുന്ന സന്ദേഹത്തേ മൂന്നാം പാദംകൊണ്ടു നിരാകരിച്ചിട്ട് നാലാം പാദംകൊണ്ടു ഈദൃശനായികാലാഭം തന്റേ പൂൎവപുണ്യഫലം തന്നേ എന്നേ പറയാൻ കാണുന്നൊള്ളൂ എന്നു ഉപസംഹരിക്കുന്നു. മൂൎത്താ, മൂൎത്തിമതി പരിണതി, പരിണാമം.

൪൧.



വാണിദേവീ പരമുദിതമായോരു കൌതുഹലത്താൽ

ക്ഷോണീലോകേ സ്വയമവതരിച്ചെന്നൊരാശങ്കയേകും|

ഏണീശാബേക്ഷണ നിപുണമായ് വീണവായിക്കുമപ്പോൾ

വാണീടും നീയവിടെയമിതാനന്ദനിഷ്പന്ദനായി||

ഇങ്ങനേ നായികയുടേ സ്വഭാവത്തേ സാമാന്യരീത്യാ വൎണ്ണിച്ചിട്ടു തൽകാലാവ- സ്ഥയേ ഊഹിക്കുന്നു സരസ്വതിയുടേ അവതാരം തന്നയോ എന്നു ശങ്കിക്കപ്പെടാ- വുന്ന ആ സുന്ദരി ഒരു വേള ആ സമയത്തു് വീണ വായിക്കയായിരിക്കും. എന്നാൽ [ 55 ] അപ്പോൾ നീയതു കേട്ടു ആനന്ദനിശ്ചലനായി അവിടെനിന്നു പോകും. ആശങ്ക ഏകും, ഏകുന്നവളായ എന്നു പേരെച്ചം 'ഏണീശാബേക്ഷണ'യുടേ വിശേഷണം. വായിക്കും, വായിക്കുക, സംഭാവ്യമാണു്, എന്നു ശീലഭാവി.

൪൨.



ദുനം ചിത്തം ദുരിതഹരമാം നമപാരായണത്താ-

ലാനന്ദിപ്പിച്ചതിവിദൂഷി താൻ കീൎത്തനം തീൎത്തനേകം|

ഗാനം ചെയ്യുന്നളവിലളവില്ലാത്തൊരാനന്ദംപൂരേ

നൂനം മജ്ജിച്ചിടുമയി മയൂരേന്ദ്ര! കൎണ്ണേന്ദ്രിയം തേ||

വീണവായനയോടു ചേൎന്നു പാടുകയും ചെയ്യുമെന്നു പറയുന്നു. ദുനം, ദുഃഖിതം; ദുരിതഹരം, പാപഹരം, നൂനം, നിശ്ചിതം, ഉറപ്പായിട്ടു്. രാജ്ഞിക്കു് പാട്ടിലും വീണവായനയിലും ഉള്ള പാണ്ഡിത്യം അന്യാദൃശമാകുന്നു. അതിനാൽ ഇവിടേ കവി അതിശയോക്തിക്കു് ലേശം അവസരം കൊടുത്തിട്ടില്ലാ.

൪൩.



അല്പം പാടി ശ്രമമൊടബലാമൌലിത്നം ത്യജിച്ചാ-

കല്പം മൽപ്രേയസി മനസി മാമോൎത്തു നിശ്ശ്വസ്യ ദീൎഘം|

തല്പംതന്നിൽ പരിചൊടുപവേശിച്ചു തൽപാണിയാൽ താൻ

ശില്പം കല്പിച്ചെഴുമൊരു മദാലേഖ്യമാലോക്യ വാഴും||

ത്യജിച്ചാകല്പം, ആകല്പത്തേ(അലംകാരത്തേ) ത്യജിചിടു്; വിരഹാവസ്ഥ- യിലും സ്ഥാനത്തിനു ചേൎന്നതായ ഏതാനും അലങ്കാരം ആവശ്യമാണല്ലോ. തൽ- പാണിയാൽ താൻ ശില്പം കല്പിച്ചെഴും, ചിത്രമെഴുത്തിലും തുന്നൽപണി- യിലും മാറ്റും നായികയ്ക്ക് അസാധാരണമായ വാസനയുണ്ടു. മദാലേഖ്യം, എന്റേ പടം; ആലോക്യ,, നോക്കീട്ടു്, നോക്കിക്കൊണ്ടു എന്നു താല്പൎയ്യം

൪൪.


കാൎയ്യം നോക്കേണ്ടതു പലതുമുണ്ടാകകൊണ്ടും സ്വഭാവ-

സ്ഥൈൎയ്യം കൊണ്ടും പകലതു പണിപ്പെട്ടു സന്ധിച്ചുകൂട്ടും|

ധൈൎയ്യം പോക്കുന്നതു നിശയിലാണെൻപ്രിയയ്ക്കെൻവിയോഗം

സൂൎയ്യൻ പോകുന്നതു സുസഹമായീടുമോ പത്മിനിയ്ക്കു.||

[ 56 ] സന്ധിച്ചു കൂട്ടും, ഒരുവിധം കഴിച്ചുകൂട്ടും , 'അവൾ' കൎത്താവൎത്ഥ സിദ്ധം.

നാലാം പാദം ദൃഷ്ടാന്തം. "ഓരോരോ ഗൃഹ ജോലിയാൽ പകൽ പൊറുത്തീടാം വിയോഗാൎത്തിയേ സ്വൈരം വിശ്രമകാലമാമിരവിലാണമ്മാലിനേറ്റം ബലം" എന്നു മേഘദൂതിലേ അൎദ്ധത്തിനു ഇതിനോടു സാദൃശ്യം കാണുക.

൪൫.


പാപം മൂലം പരവശതയാ പാൎത്തിടുന്നിജ്ജനത്തേ

സ്വാപംതന്നിൽ കമലമിഴിയാൾ കാണുമെന്നാശയോടേ|

താപം പൂണ്ടത്തൃണകടമതിൽ പള്ളികൊണ്ടീടുമെന്നാൽ

കോപം കൊണ്ടക്കുടിലവിധി ഹാ നിദ്രയും നീക്കിവയ്ക്കും||

ദുരദൃഷ്ടത്താൽ പരാധീനനായ് വസിക്കുന്ന എന്നെ സ്വപ്നത്തിൽ കാണാമെ- ന്നുള്ള ആശയാൽ താപത്തോടേ പുല്ലുപായിൽ ആ വിരഹിണി കിടന്നു നോക്കും; എന്നാൽ ദുൎദെെവം നിദ്രയ്ക്കേ ഇടം കൊടുക്കുകയില്ലാ. ഹാ, കഷ്ടം; നിദ്രാച്ഛേദം എന്ന അവസ്ഥ ഇതിനാൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. 'തൃണകടമതിൽ പള്ളി- കൊണ്ടീടു' മെന്നതിനാൽ വിരഹവ്രതാനുഷ്ടാനം ഉക്തമായ്". ദൈവത്തിന്റേ നേ- രേ അസൂയ വ്യഞ്ജിക്കുന്നതിനാൽ ഭാവധ്വനി.

൪൬.


നിദ്രാസൗെഖ്യം നിയതി നിരസിച്ചീടവേ നീലവേണീ

മുദ്രാഹീനവ്യഥയൊടു മുഹുൎമുഞ്ചതീ മഞ്ചമധ്യം|

ഭദ്രാ സാ മൽപ്രിയതമയെഴുന്നേറ്റു ലാത്തും ഗവാക്ഷ-

ച്ഛിദ്രാഭ്യൎണ്ണേ തദനു തരുണാൎണ്ണോജകൎണ്ണേജപാക്ഷീ||


നിയതി, ദൈവം ച മുദ്രാഹീനവ്യഥ, നിരൎഗ്ഗളമായ ദു:ഖം ; മുഹു: , കൂട- ക്കൂടെ; മഞ്ചം, കട്ടിൽ ; ഗവാക്ഷച്ഛിദ്രാഭ്യൎണ്ണേ, ജനൽവാതലിന്റേ രന്ധ്രത്തിനു സമീപത്തു് ; കാറ്റുകൊണ്ടു താപശാന്തി ചെയ്വാനാണു ജനൽവാതലിനു കുറുക്കേ ലാത്തുന്നതു്. തരുണാൎണ്ണോജകൎണ്ണേജപാക്ഷീ , നല്ല തൊടമുള്ള താമരയി- തളിനു തുല്യമായ കണ്ണുള്ളവൾ. കൎണ്ണേജപൻ , ഏഷണിക്കാരൻ , കൎണ്ണത്തിൽ ജപിക്ക സൗെഹാൎദം അധികം ആയാലേ സാധിക്കൂ എന്നുവച്ച് ലക്ഷണയാ അന്ത- രംഗസഖി എന്നൎത്ഥം. അല്ലെങ്കിൽ നേരേ മറിച്ചു, ഏഷണികൂടുക അസൂയമൂലം പരശ്രീസഹിക്കവഹിയായ്കകൊണ്ടാകയാൽ വിരോധി എന്നൎത്ഥം. രണ്ടുവിധമാ- യാലും സാദൃശ്യത്തിൽ പൎയ്യവസാനം കവിസംകേതപ്രസിദ്ധമാകുന്നു. യദ്വാ, തരു- ണാൎണ്ണോജങ്ങൾ പോലുള്ളവയും കൎണ്ണേജപങ്ങളും (ചെവിയോളം നീണ്ടവയും ) [ 57 ] ആയുള്ള അക്ഷികളോടു കൂടിയവൾ എന്നു കൎമ്മധാരയോത്തരപദമായ ഉപമാ- സമാസം.

൪൭.


കോകീവാൎത്താ പ്രിയവിരഹിതാ കോമളാംഗീ തദാനീ-

മേകീഭൂതാ സഖികളകലെച്ചെന്നുറങ്ങുന്ന നേരം|

ഏകീടും തേ ധ്രുവമവസരം വാചികം മേ കഥിക്കാൻ

കേകീന്ദ്ര ! ത്വത്സവിധഗതയായ് നിന്നു സാ സന്നതാംസാ||

ഇത് തന്നയാണു് നിനക്കു സന്ദേശം ചൊല്ലാൻ നല്ല അവസരമെന്നുപദേശി- ക്കുന്നു. കോകീ ഇവ ആൎത്താ , ചക്രവാകിയെപ്പോലെ വിരഹവിവശാ. ഏ കീ- ഭൂതാ , ഏകാകിനിയായവൾ; അതിലേക്കു കാരണം സഖികളകലെച്ചെന്നുറ- ങ്ങുന്ന നേരം ; അവൾ ലാത്തുന്നതു് നീ ഇരിക്കുന്ന ജനലിനു കുറുക്കേ ആകയാൽ നിനക്കു പറയാൻ സൗെകൎയ്യമുണ്ടെന്നു താല്പൎയ്യം. സന്നതാംസാ, സുന്ദരീ.

൪൮.


അന്നേരം നീ പറക മൃദുവായുള്ള ഷഡ്ജസ്വരത്തിൽ

കുന്നേലുംനൽകുചകൾമണിയാം റാണിയോടിപ്രകാരം|

വന്നേനാൎയ്യേ! വിരവിനൊടരിപ്പാട്ടുനിന്നോതുവാനാ-

യിന്നേഷ ത്വൽകണവനുരചെയ്തോരുസന്ദേശവാചം||

മൃദുവായുള്ള ഷഡ്ജസ്വരത്തിൽ, " ഷഡ്ജം മയൂരോവദതി" എന്നു പ്രമാ- ണമുണ്ടു്; കുന്നേലും നല്കുചകൾമണി, കുന്നിനു ഏലുന്ന (ചേരുന്ന, ഒപ്പമാകുന്ന) നല്ല കുചങ്ങളുള്ളവരിൽ മണി (ഉത്തമ) ആയവൾ ; ഉപമാനപൂൎവപദാനേകപദ ബഹുവ്രീഹിയിൽനിന്നു തൽപുരുഷൻ ; റാണി, രാജ്ഞി, എന്നു ഹിന്ദുസ്താനി തത്സമം; പൎയ്യവസാനത്തിൽ സംസ്കൃതതത്ഭവം തന്നേ . ഇപ്രകാരം , ഏതുപ്ര- കാരമെന്നു ഉത്തരാൎദ്ധം വിവരണം.

൪൯.


ഏവം നീതാനമൃതമധുരം ചൊല്ലവേ പല്ലവാംഗീ

സാ വന്നീടും കുതുകമൊടടുത്തെത്രയും ചിത്രമോടേ|

ഭാവം നന്നായ് തെളിയുമളിവേണിക്കു വേലായുധൻ താ-

നീവണ്ണം മേ ശുഭമരുളിയെന്നാൎത്തിവിട്ടോൎത്തിടും സാ||

[ 58 ] അമൃതമധുരം, സ്വരവിശേഷത്താലും , വിശേഷിച്ചു 'അരിപ്പാട്ടുനിന്നുവന്നു'

എന്നുള്ള പ്രതിപാദ്യത്താലും; ചിത്രമോടേ, ആശ്ചൎയ്യത്തോടു കൂടേ; മയിൽ സംസാരിക്കുന്നതിനാലും നിരുവിച്ചിരിക്കാതേ ലഭിച്ച പ്രിയവാൎത്താശ്രവണത്താലും വിസ്മയം . വേലയുധൻതാൻ ഇത്യാദി , പകലേ ഉള്ളുരിൽ ചെന്നു സേ- വിച്ചസ്വാമിയുടേ പ്രസാദമാണിതു ​എന്നു നിശ്ചയിക്കും.

൫൦.


വല്ലീജാനിപ്രിയ! വസുമതീനായികാം വല്ലഭാം മേ

ചൊല്ലീടേണം പുനരപി ഭവാനേവമുല്ലാസമോടേ|

വല്ലീചില്ലി! ത്വദഭികനവൻ വാണിടുന്നല്ലൽ പോക്കി

ത്വല്ലീലാനുസ്മരണമതിനാലിപ്പൊഴുല്ലാഘനായ് താൻ||

വല്ലീജാനിപ്രിയ, വാഹനമാകയാൽ വേലായുധന്നു് ഇഷ്ടനായുള്ളോവേ. ഇതിനാൽ ദൂതിനു സ്ഥാനവലിപ്പം സൂചിക്കുന്നു. വാഹനഗാകയാൽ വേലായുധന്നു് ഇഷ്ടനായുള്ളോവേ.ഇതിനാൽ ദൂതിനു സ്ഥാനവലിപ്പം സൂചിക്കുന്നു.വസുമതീനായിക,,രാജ്ഞീ; ഇതിനാൽ നീ വിനയത്തോടേ വേണം സംസാരിക്കാൻ എന്നു ധ്വനിക്കുന്നു. ​ഉല്ലാസമോടേ, പ്രസന്നമുഖനായിട്ടു്; നിന്റേ മുഖഭാവംകൊണ്ടു ആണ് നീ വിശ്വസൂനോ വഞ്ചകനോ എന്നു രാജ്ഞി നിശ്ചയിക്കുന്നതു്. ഉത്തരാൎദ്ധം മയൂര- വാക്യം. വല്ലീചില്ലി വള്ളിപോലുളള ചില്ലിയുള്ളവൾ; ഈ സംബോധനത്താൽ സൌഭാഗ്യം വ്യഞ്ജിക്കുന്നു. ത്വദഭികൻ, നിന്റേ കാമുകൻ , സ്വാധീനനായ ഭൎത്താവു ആയ അവൻ ; ത്വല്ലീലാനുസ്മരണമതിനാൽ അല്ലൽ പോക്കി, നിൻ വിലാസങ്ങളേ ഒാൎത്തു രസിക്ക എന്നുളള വിനോദത്തോടു കൂടി; ഇതിനാൽ ത്വദേകപരായണനായ അവനിൽ നിനക്കു അന്യഥാ ബുദ്ധിക്കു ഒരിക്കലും അവ- കാശം വരികയില്ലെന്നു ആശ്വസനം തോന്നുന്നു. ഉല്ലാഘനായ് താൻ, ക്ഷേമത്തോടു തന്നേ; വാണിടുന്നു, ത്വദ്വിരഹവ്യഥയെന്നിയേ അവനു മറ്റു സുഖക്കേടൊന്നുമില്ല.

൫൧.


പങ്കം പോക്കും ഗുഹനുടെ പദം നിത്യമൎച്ചിച്ചപാസ്താ-

തങ്കം പാലിപ്പതിനു ഭവതീം പാരമൎത്ഥിച്ചു ദേവം |

തങ്കം പോലുള്ളൊരു തവ വപുസ്സെപ്പൊഴും ത്വൽപ്രിയൻ നി-

ശ്ശങ്കം പുൽകിസ്സുഖമനുഭവിക്കുന്നു സങ്കല്പശക്ത്യാ||

പങ്കം, പാപം; അപാസ്താതങ്കം, ഉപദ്രവങ്ങളേ ഒഴിച്ചു, എന്നു പാലി- പ്പതിന്റേ വിശേഷണം. എപ്പൊഴും നിശ്ശങ്കം പുൽകി, സങ്കപ്പത്തിലേ [ 59 ] ആലിംഗനാദികൾക്കു സ്ഥലകാലനിയമം വേണ്ടല്ലോ. "സംഗമവിരഹവിക്കല്പേ വരമിഹ വിരഹോന സംഗമസ്തസ്യാ: സംഗേ സൈകൈവ തഥാ ത്രിഭുവനമപി തന്മയം വിരഹേ."

൫൨.


അച്ഛിന്നൌഘം നയനസലിലം കൊണ്ടനച്ഛാസ്യനായി-

പ്പൃച്ഛിക്കുന്നൂ കുശലമയി തേ കാമുകൻ കോമളാംഗി !|

അച്ഛിദ്രം നിൻതിരുവടിയിരിക്കേണമെന്നൊന്നു താനാ-

ണിച്ഛിച്ചീടുന്നതവനരവിന്ദാക്ഷി ! സൎവോപരിഷ്ടാൽ||

അച്ഛിന്നൌഘം നയനസലിലംകൊണ്ടനച്ഛാസ്യനായി, ധാര മുറിയാതേ ഒലിക്കുന്ന കണ്ണീരാൽ കലുഷമുഖനായിട്ടു; ആ കാമുകൻ നിനക്കു കുശലം ചോദിക്കുന്നു. 'അയി കോമളാംഗി' എന്ന സംബോധനത്താൽ വിരഹക്ലേ- ശാനാൎഹത ധ്വനിക്കുന്നു. ഈ സ്ഥിതിയിലിരിക്കുന്നവൾക്കു എങ്ങനേ കുശലം സംഭാവ്യമെന്നുള്ള ആധിയാലാണു ചോദിക്കുമ്പോൾ അനവരതയായ് ബാഷ്പധാര പുറപ്പെടുന്നതു്. അച്ഛിദ്രം, അക്ഷതം , ആരോഗ്യത്തോടുകൂടേ; നിൻതിരു- വടി , നിൻ തൃപ്പാദം നീ എന്നതിനുള്ള ആചാരമൊഴി. സൎവൊപരിഷ്ടാൽ, എല്ലാറ്റിനുമുപരി.

൫൩.


തിണ്ടാടീടും പതഗമിതിനോടെൻെറ കാൎയം രഹസ്യം

മിണ്ടാനെന്തെൻപതി ബത! മുതിൎന്നെന്നു സന്ദേഹമേതും|

ഉണ്ടാകേണ്ടാ തിരുമനസി ഞാൻ ശ്രീവിശാഖൻെറ പത്രം

വണ്ടാർവേണി! തവ ച നിതരാം നന്മയിൽപ്രേമമില്ലേ ?||

കുശലപ്രശ്നാനന്തരം താൻ വിശ്വസ്തനെന്നു സമൎത്ഥിക്കാൻ ഉപദേശിക്കുന്നു. തിണ്ടാടീടും പതഗമിതിനോടു, അങ്ങുമിങ്ങുമലഞ്ഞു നടക്കുന്ന പക്ഷിയോടു; രഹസ്യം, ദൂതനോടു ഗോപ്യങ്ങളായ അഭിജ്ഞാനങ്ങളും മറ്റും ഉപദേശിക്കേണ്ടി- വരുമല്ലോ . തിരുമനസ്സിൽ സംശംയം തോന്നേണ്ടാ എന്നുപറഞ്ഞതിനേ 'ശ്രീ വിശാ- ഖൻെറ പത്രം' ഇത്യാദിനാ സമൎത്ഥിക്കുന്നു ഒന്നാമതു, ഞാൻ ശ്രീവിശാഖൻെറ വേലായുധസ്വാമിയുടേ പത്രം, വാഹനമാണു്. ഇതിനാൽ ഒരു രാജ്ഞിക്കു ദൂത്യം ചെയ്വാനൎഹനെന്നു സിദ്ധിക്കുന്നു. രണ്ടാമതു അയിസുന്ദരി ! നിനക്കും നന്മയിൽപ്രേമം, നല്ല മയിലിന്റേ നേരേ പ്രേമം (സ്നേഹം) ഇല്ലയോ? മയൂരം നിന്റേ ഇഷ്ടനുമാണല്ലോ. വാസ്തവത്തിൽ മയൂരസ്നേഹമുണ്ടോ എന്നു ചോദിക്കുമ്പോൾ 'നന്മയിൽ' നല്ല വസ്തുവിൽ പ്രേമം എന്നു അന്യഥാച്ഛേദം ചെയ്തിട്ടു ശ്ലേഷംകൊണ്ടു സമാധാനം. സഭംഗശ്ലേഷസങ്കീർണമായ കാവ്യലിംഗം. [ 60 ] അലങ്കാരം. ഇതിനു പുറമേകവി സംഗമാനന്തരകൃതമായ ഈ സന്ദേശത്തിൽ ഒരു മയൂരത്തേ ദൂതനാക്കി കല്പിച്ചതിന്റേ താല്പൎയ്യം വായനക്കാരേ അറിയിക്കുന്നതായും ഒരൎത്ഥം വ്യാഖ്യാനിക്കാം. എന്തുകൊണ്ടെന്നാൽ 'ഉണ്മയിൽ തന്നെ രാജ്ഞിക്കു നന്മ- യിൽ പ്രേമമൂലമായ്, ശ്രീവിശാഖന്റെ പത്രം താനീ വിശ്ലേഷാൎത്തിതീൎത്തുപോൽ". ശ്രീവിശാഖന്റേ പത്രം, ശ്രീവിശാഖമഹാരാജാവിന്റേ തിരുവെഴുത്തു് എന്നു ശ്ലേഷം.

൫൪.


താന്തൻ കാന്താവിരഹദഹനജ്വാലയാൽ ദഹ്യമാന-

സ്വാന്തൻ പൂന്തേൻമൊഴി! പിഴകളാൽ വിപ്രതീസാരമ‍‍ഗ്നൻ|

ശാന്തൻ സന്ദേശവുമവശമായ് മന്മുഖേന ത്വദീയൻ

കാന്തൻ ചിന്താതരളനരുളിച്ചെയ്തിടുന്നിപ്രകാരം||

താന്തൻ, ഖിന്നൻ; കാന്താവിരഹദഹനജ്വാലയാൽ ദഹ്യമാന- സ്വാന്തൻ വിരഹാഗ്നിയാൽ കത്തിക്കാളുന്ന മനസ്സോടു ക്രടിയവൻ; പിഴക- ളാൽ വിപ്രതീസാരമഗ്നൻ, താൻ ചെയ്ത തെറ്റുകളേ ഒാൎത്തു പശ്ചാത്താപ- ത്തിൽ മുഴുകിയവൻ; ശാന്തൻ, ഗൎവമടങ്ങിയവൻ ; അവശൻ, പരാധീനൻ; ചിന്താതരളൻ, മനോരാജ്യങ്ങളാൽ വ്യാകുലൻ; ഈ വിധമൊക്കയുമായിട്ടു നിന്റേ കാന്തൻ സന്ദേശത്തെയും മന്മുഖേന, ഞാൻ മുഖാന്തരം ഉപരി വിവരിക്കും പ്രകാരം അരുളിച്ചെയ്യുന്നു. മേൽ വരുന്ന ശ്ലോകങ്ങൾ നായകവാക്യ- മായിട്ടു തന്നെ മയൂരം പറയേണ്ടുന്നവയാകുന്നു.

൫൫.


മംഗള്യാംഗീമണിമകുടമേ! മൽപ്രിയേ! സാമ്പ്രതം നി-

ന്നംഗസ്പൎശം മ്മ സുലഭമല്ലെങ്കിലും നിങ്കലേറും|

സംഗത്തോടെന്മനമതു ലയിക്കുന്നു ഹാൎദത്തിനോൎത്താൽ

ഭംഗത്തിന്നല്ലുലകിൽ വിരഹം തുംഗതയ്ക്കേ നിമിത്തം||

എന്റേ മനസ്സു ഏറും വൎദ്ധിക്കുന്നതായ സംഗത്തോടു കൂടെ നിൻകൽ ലയിക്കുന്നു. വിരഹം മനസ്സംഗത്തേ ബലപ്പടുത്തുമെന്നു പ്രതിപാദിക്കുന്ന ഹാൎദത്തിനോൎത്താൽ ഇത്യാദി വാക്യം 'സ്നേഹത്തിന്നു വിരോധിയല്ല വിരഹം നേരോൎക്കിൽ നേരേ മറിച്ചേറീടും പ്രിയമി ച്ഛപോലനുഭവിക്കാത്തപ്പൊഴിഷ്ടങ്ങ

ളിൽ" എന്ന മേഘസന്ദേശശ്ലോകത്താൽ വ്യാഖ്യാതമായി. [ 61 ]
൫൬.


എന്നാലും ഞാനതിവിതതമാമാധിപാഥോധിപൂരേ

നന്നായിപ്പോൾ നളിനനയനേ ! വീണിതാ കേണിടുന്നേൻ

ഇന്നാരോടെൻവ്യസനമറിയിക്കുന്നു ഞാൻ? നിന്നുപാന്തേ

വന്നാലല്ലാതൊരു സുഖമെനിക്കില്ല പൊയ്യല്ല തെല്ലും||

എന്നാലും യുക്തികൊണ്ടു അടുത്ത ശ്ലോകത്തിൽ വിവരിച്ച വിധത്തിൽ സ്ഥാപിക്കാമെങ്കിലും; അതിവിതതമാമാധിപാഥോധിപൂരേ, ഏറ്റം വിശാലമായ ആധിയാകുന്ന ആഴിയിൽ; ഇന്നാരോടെൻ വ്യസനമറിയി- ക്കുന്നു ഞാൻ ? ആരോടു ഞാൻ ആവലാധി പറയേണ്ടു; ആവലാധി കേൾക്കേ- ണ്ടവൻ കേൾക്കാത്ത സ്ഥിതിക്കു സംഗമം എങ്ങനേ സാധിക്കും! വിരഹശാന്തി- വരാതേ സുഖവും ദുൎഘടമാകുന്നു.

൫൭.


കുന്നിച്ചീടും കുളുർമതിരുചാ സുന്ദരേ മന്തിരേ നാ-

മൊന്നിച്ചിന്ദീവരദളഗളഗ്രാഹിനേത്രേ ! സുഖേന|

ചെന്നിട്ടോരോ കളികളിലെഴും കൗതുകത്തോടു വാണോ-

രന്നിക്കഷ്ട സ്ഥിതി വരുവതായോൎത്തിരുന്നോ തരിമ്പും||

ഇന്തീവരദളഗളഗ്രാഹിനേത്രേ! കരിങ്കൂവളപ്പൂവിന്റേ എതളിനേ കഴുത്തിനു പിടിച്ചു തള്ളുന്ന കണ്ണുള്ളവളേ, തത്തുല്യനേത്രേ; വാണോരന്നു, വാണകാലത്തിൽ; തരിമ്പും, ലേശംപോലും; അപ്രതീക്ഷിതമായ് വന്നതാകയാൽ ഇൗ വിരഹം അതിദുസ്സഹമെന്നു ഭാവം.

൫൮.


ആപത്തേവം ബത വരുവതിന്നായതാക്ഷീമണേ! മൽ-

പാപത്തേത്താൻ പ്രബലതരമാം ഹേതുവായോൎത്തിടുന്നേൻ|

സ്വാപത്തേയും സുമുഖി! - യശനത്തേയുമുജ്ഡിച്ചു പശ്ചാ-

ത്താപത്തേ ഞാൻ പരമനുഭവിക്കുന്നു തന്മൂലമിപ്പോൾ||

തന്മൂലം, പാപമൂലം; വിരഹഹേതുഭുതമായ ആ പാപത്തിനു ഇടം കൊടു- ത്തല്ലോ എന്നു പശ്ചാത്താപം. അന്നു നിന്നോടു ഒരുമിച്ചു സ്വാപത്തേയും (ഉറക്കത്തേയും) അശനത്തേയും അനുഭവിച്ചിരുന്ന സ്ഥാനത്തു ഇന്നു പശ്ചാത്താപ-

ത്തേ ആണു അനുഭവിക്കുന്നതു എന്നു ഭാവം. [ 62 ]
൫൯.


ഗാഢപ്രേമ പ്രഗുണകരുണം രൂഢവാത്സല്യമെന്നോ-

ടൂഢസ്ഥമസ്ഫുടബഹുമതി ത്വം സദാ വാണിടുമ്പോൾ|

മൂഢത്വത്താൽ പല പിഴകൾ ഞാൻ ചെയ്തുപോയുളളതെല്ലാം

പ്രൌഢസ്ത്രീകൾക്കണിതിലകമേ! നീ പൊറുത്തീടവേണം||

അന്നു വിരഹം അസംഭാവ്യമെന്നുളള മദത്താൽ ഹിതാനുവൎത്തിനിയായ നിന്നിലും പ്രണയാപരാധങ്ങൾ ചെയ്തുപോയിട്ടുളളവയേ ക്ഷമിക്കേണമെന്നു പ്രാൎത്ഥിക്കുന്നു. ഗാഢപ്രേമ, അചഞ്ചലമായ അനുരാഗത്തോടു കൂടേ; പ്രഗുണ- കരുണം, സാമാന്യത്തിലിരട്ടി ദയയോടേ; രൂഢവാത്സല്യം, വേരുറച്ച വാത്സ- ല്യത്തോടു; ഊഢസ്ഥേമസ്ഫുടബഹുമതി, ഉൗഢസ്ഥേമാവായും (അത്യന്തം സ്ഥിരമായും) സ്ഫുടയായും ഇരിക്കുന്ന ബഹുമതിയോടെ.

൬൦.


നിഷ്കാരുണ്യം നരപരിവൃഢൻ തമ്പി ! തേ സന്നിധേൎമ്മാം

നിഷ്കാസിച്ചിട്ടതികഠിനമായ് ചെയ്ത നിൎബന്ധമെല്ലാം

നിഷ്കാലുഷ്യേ ! ധൃതിയൊടു തടുത്തോരു നിന്നോടു തുല്യം

നിഷ്കാപട്യം പതിഹിതകരീ നാരിയിപ്പാരിലുണ്ടോ? ||

രാജാവു ദയയെന്നിയേ എന്നേ നിൻറടുക്കൽനിന്നു ബഹിഷ്കരിച്ചിട്ടു അന്യപു- രുഷനെ സ്വീകരിക്കണമമെന്നു അതികഠിനമായി ചെയ്ക നിൎബന്ധത്തെ എല്ലാം ധൈൎയ്യത്തോടു കൂടി തടുത്തു നിൽക്കുന്ന നിനക്കു ഒപ്പം നിഷ്കപടമായി ഭൎത്തൃഹിതം ചെയ്യന്ന നാരി ഇന്നു ദുൎല്ലഭം തന്നേ. നിഷ്കാലുഷ്യേ, സൎവദാ എന്നിൽ പ്രസ- ന്നയായുള്ളോവേ ! എന്നു സംബോധനം. പൂൎവശ്ലോകത്തിൽ പറഞ്ഞ അപരാധ- ങ്ങളേ നീ ഗണിച്ചിട്ടില്ലെന്നു ഇതിനാൽ പ്രതിപാദിക്കുന്നു.

൬൧.


നാമീവണ്ണം വ്യഥയനുഭവിക്കുന്നതിന്നിന്നു ദൈവം

വാമീഭ്രതം വരതനു! വരുത്തിച്ചതാമീ വിയോഗം|

ഭൈമീസീതാപ്രഭൃതിസതികൾക്കുള്ള സൽകീൎത്തിയിപ്പോൾ

ഭൂമീനാഥേ ! തവ സുലഭയായീടുവാൻ ഹേതുവായി||

ഉർവശീശാപമുപകാരെമെന്ന മട്ടിൽ വിഷമാലങ്കാരരീത്യാ ഒരു വിധം സമാധാ- നപ്പെടുന്നു. നാം ഈ വിധം കഷ്ടപ്പെടണമെന്നു നിശ്ചയിച്ചു പ്രതികൂലമായദൈവം [ 63 ] സംഗതിവരുത്തിയ ഈ വിരഹം . നിനക്കു ദമയന്ത്യാദികളേപ്പോലേ പാതിവ്രത്യ- കീൎത്തിക്കു ഹേതുവായിത്തീൎന്നു . സീത ദമയന്തി മുതലായ രാജ്ഞികൾ വളരേക്കാലം വിരഹദു​;ഖം സഹിച്ചുവല്ലോ. ഇതേവരേ നിനക്കു സൌന്ദൎയ്യാദിഗുണങ്ങളാൽ മാത്രമേ സീതാദിസാമ്യമുണ്ടായിരുന്നൊളളു. ഇപ്പോൾ പാതിവ്രത്യനിഷ്ഠയിലും അതു സിദ്ധിച്ചുവെന്നു നിനക്കു ഇതിലും ഒരു ലാഭം തന്നേ എന്നു പറയാം. അതിനാൽ ദൈവപ്രാതികൂല്യമെന്നിലാണു അധികം ഫലിച്ചതെന്നു വ്യഞ്ജിക്കുന്നു.

൬൨.


പാതിവ്രത്രം പരമയി പയോജാക്ഷി ! യീ നാട്ടിലേ സ്ത്രീ-

ജാതിക്കില്ലെന്നൊരു പഴി ചിരാജ്ജാതമായുളളതിപ്പോൾ|

നീതിയ്ക്കൊക്കും നിജനടപടിച്ചെയ്തിയാൽ നീക്കി നീതാൻ

ഖ്യാതിയ്ക്കേറ്റം മതിമതി ! മഹാരാജ്ഞി! പാത്രീഭവിക്കും||

പാതിവ്രത്യം പരം, പാതിവ്രത്യം മാത്രം; ഈ നാട്ടിലേ സ്ത്രീജാതിക്കു, മരുമക്കത്തായമനുഷ്ഠിക്കന്ന കേരളസ്ത്രീകൾക്കു; മതിമതി! ബുദ്ധിമതി; എന്നു സംബുദ്ധി.

൬൩.


ഭീത്യാ മുക്താ പരജനിതായ പാരിടം പാലയന്തീ

നിത്യാ വിക്റ്റോറിയ നിരുപമശ്രീമതീ ശീമറാണീ|

പ്രീത്യാ നാൾകും ബഹുമതി മഹാലോകരെല്ലാം പുകഴ്ത്തും-

രീത്യാ സാധ്വീത്യസദൃശയശോലാഭവത്യൈ ഭവത്യൈ||

ബഹുമതിനൾകും, ബഹുമാനം തരും; പൂൎണ്ണക്രിയ. 'സി . എെ' ​എന്ന വിരുതു രാജ്ഞിക്കു ഉടൻ തന്നേ ലഭിച്ചല്ലോ. സാധ്വീത്യ സദൃശയ- ശോലാഭവത്യൈ ഭവത്യൈ , പതിവ്രതയെന്നു അനന്യസധാരണ കീൎത്തി ലഭിച്ചവളായ നിനക്കു.

൬൪.


ഏവഞ്ചിന്തിച്ചൊരുവിധമൊരാശ്വാസമുണ്ടാക്കിയാലും

ഹേ വഞ്ചിക്ഷ്മാവലരിപുകുലത്തിന്നൊരുത്തംസമുത്തേ ! |

ഹാ വഞ്ചിച്ചിക്കരിമുകിൽ നിരക്കുന്നകാലം ശുചാന്ധീ-

ഭാവഞ്ചിത്തേ ഭൃശമരുളിടുന്നൊണ്ടു മേ കൊണ്ടൽവേണി !||

[ 64 ] ഏവം, അടുത്തുകഴിഞ്ഞ മൂന്നു ശ്ലോകങ്ങളാൽ വിവരിച്ച പ്രകാരം; ഉണ്ടാ-

ക്കിയാലും നിൎമ്മിക്കാമെങ്കിലും; ഇക്കരിമുകിൽ നിരക്കുന്ന കാലം, വൎഷൎത്തു; വഞ്ചിച്ചു, ധൈൎയ്യം അപഹരിച്ചിട്ടു, എങ്ങനേ എന്നു അറികവഹിയാത്ത വിധ- ത്തിൽ; മേ ചിത്തേ, എന്റേ മനസ്സിൽ; ഭൃശം, ഏറ്റം; ശൂചാന്ധീഭാവത്തേ, ദുഃഖജന്യമായ വ്യാമോഹത്തേ അരുളിടുന്നുണ്ടു, ഇക്ഷണത്തിലും ചെയ്തുകൊണ്ടു തന്നേയിരിക്കുന്നു. ഹാ, എന്നു ശോകത്തിൽ. വഞ്ചിക്ഷ്മാവലരിപുകുലത്തിന്നൊ- രുത്തും സമുത്തേ! വഞ്ചിരാജവംശമൗെലിരത്നമേ, എന്നും കൊണ്ടൽവേണി! മേഘതുല്യകേശി എന്നും സാഭിപ്രായസംബോധനങ്ങൾ. യദ്വാ, 'ഉണ്ടാക്കിയാലും' എന്നു നിയോജകപ്രകാരത്തിലേ മധ്യമപുരുഷൈകവചനം: ഇത്തരമൊക്കെയും വി- ചാരിച്ചു നീ സമാധാനപ്പെട്ടു എന്നു നായികയേ ആശ്വസിപ്പിച്ചിട്ട് "ഹാ വഞ്ചിച്ച്" ഇത്യാദ്യുത്തരാൎദ്ധത്താൽ തനിക്കോ പിന്നെ സമാധാനം ഒന്നുമില്ലെന്നു മാത്രമല്ലാ, പ്രത്യുത കൊണ്ടൽവേണിയായ നിന്റെേ സ്മരണത്തിനു പ്രതിക്ഷണമവസരം കൊ- ടുക്കുന്ന ഈ വൎഷൎത്തുവാകുന്ന വിഭാവത്താൽ ഉദ്ദീപിതമായ വിരഹമഹാമോഹത്തിൽ ഞാൻ മുഴുകിപ്പോകുന്നുവെന്നു പിന്നയും വിലപിക്കുന്നു, എന്നു വ്യാഖ്യാനിക്കാം.

൬൫.


ഓൎത്തീടുന്നേനുടലിനെയുമക്കേശപാശത്തിനേയും

പാൎത്തീടുമ്പോൾ പടുതടിതമിക്കാളമേഘാളിയേയും|

ചേൎത്തീടുന്നു രണകണികയെച്ചേതസി സ്ഫീതയാക്കി-

ത്തീൎത്തീടുന്നൂ വിരഹരുജയേക്കഷ്ടമീ വൃഷ്ടികാലം||

വൎഷകാലത്തിന്റേ ഉദ്ദീപനതയേത്തന്നേ രണ്ടു ശ്ലോകംകൊണ്ടു വൎണ്ണിക്കുന്നു. പടുതടിതം, ചൊടിയുള്ള മിന്നൽപ്പിണരിനേ, പാൎക്കുമ്പോൾ ഉടലിനേയും, കാളമേഘാളിയേ പാൎക്കുമ്പോൾ കേശപാശത്തേയും ഓൎക്കുന്നേൻ എന്നു യഥാസംഖ്യം അന്വയം. ഈ വൃഷ്ടികാലം ചേതസ്സിൽ രണരണികയേ, ഉൽകണ്ഠയേ; ചേൎക്ക- യും വിരഹവേദനയേ സ്ഫീത (പ്രവൃദ്ധ) യാക്കി ചെയ്കയും ചെയ്യുന്നു. പൂൎവ്വാൎദ്ധത്തിൽ സ്മൃതിമദലങ്കാരം; ഉത്തരാൎദ്ധത്തിൽ സമുച്ചയാലങ്കാരം; രണ്ടിനും കൂടി സംസൃഷ്ടി.

൬൬.


ഓമൽപിച്ചിച്ചെടിലത മരുല്ലോളിതാ വൎഷബിന്ദു-

സ്തോമക്ലിന്നാ പുതുമലർ പതുക്കെ സ്ഫുടിപ്പിച്ചിടുമ്പോൾ|

പ്രേമക്രോധക്ഷുഭിത ഭവതീ ബാഷ്പധാരാവിലാംഗീ

ശ്രീമന്മന്ദസ്മിതസുമുഖിയാകുന്നതോൎമ്മിച്ചിടുന്നേൻ||

ഓമൽ പിച്ചിച്ചെടിലത, ഇളം പിച്ചിവള്ളി; നായികാസ്ഥാനീയാ. മരുല്ലോളിതാ , കാറ്റടിച്ചിളക്കപ്പെട്ടതു, (ആയിട്ടു്) ഇത്പ്രണയകലഹകൃത[ 65 ] മായ ക്ഷോഭത്തിന്റെ സ്ഥാനം വഹിക്കുന്നു;വൎഷബിന്ദുസ്തോമക്ലിന്നാ, മഴ- വെള്ളത്താൽ നനഞ്ഞതു (ആയിട്ടു്); ഇതു് 'ബാഷ്പധാരാവിലാംഗീ' എന്നതിനു എതിരാകുന്നു. പുതുമലർ, പുത്തൻ പൂക്കളേ; ആസന്നവികാസത്തേ ഉദ്ദേശിച്ചു ആണു 'മലർ' എന്നു പ്രയോഗിച്ചതു്. പതുക്കെ, ക്രമേണ; സ്ഫുടിക്കുമ്പോൾ, വിരിയിക്കുമ്പോൾ; ഇതു മന്ദസ്മിതോത്ഭേദത്തിന്റേ പ്രതിബിംബം, പൂൎവവൽ- സ്മൃതിമദലങ്കാരം.

൬൭,


പ്രാണേശിത്രി ! പ്രണയമസൃണേ! വല്ല ജോലിക്കുമായ് ഞാൻ

വാണേനെന്നാലൊരു പകലകന്നല്പദൂരേപ്യഗാരേ|

കേണേററ്റം നീ വലയൂവതു ഞാൻ കേൾപ്പതുണ്ടന്നതിന്നാ-

ലാണേ ‍ചേതസ്സതിചകിതമാകുന്നതേണേക്ഷണേ! മേ ||

ഇനി വിരഹാസഹത നിനക്കും തുല്യമെന്നു പറയുന്നു. പ്രാണേശിത്രി! പ്രാ- ണനാഥേ; പ്ര​ണയമസൃണേ! സ്നേഹംകൊണ്ടൂആൎദ്രഹൃദയേ; അഗാരേ, വാസ- ഗൃഹത്തിൽ. ക്ഷണികവിരഹം പോലുംപ്രണയചാപല്യത്താൽ സഹിക്കാത്തവൾ ഈ ദീൎഘവിപ്രവാസത്തേ എങ്ങനേ പൊറുക്കുമെന്നാണു എനിക്കു ഭയമെന്നു ഭാവം.

൬൮.



ലീലാരണ്യേ വിഹഗമൃഗയാലോലനായേകദാ ഞാൻ

നീലാപാംഗേ! കമപി നിഹനിച്ചീടിനേൻ നീഡജത്തേ ‌‌|

മാലാൎന്നാരാൽ മരുവുമിണയേക്ക​ണ്ടു നീ താം ച നേതും

കാലാഗാരം സപദി കൃപയാ കാതരേ! ചൊല്ലിയില്ലേ||

അനന്തരം ഭുതപ്രത്യായനത്തിനായ് ഒരു അഭിജ്ഞാനം (അടയാളവാക്കു) കൂടേ പറയുന്നു. ഒരിക്കൽ ഞാൻ തോട്ടത്തിൽ പക്ഷിവേട്ട ചെയ്യുമ്പോൾ ഒരു ആൺ- പക്ഷിയേ വെടിവെച്ചുകൊന്നു. അപ്പോൾ അതിന്റേ ഇണയായ പേട അടുത്തി- രുന്നു വ്യസനിക്കുന്നതു കണ്ടു് കനിഞ്ഞ് നീ അതിനേക്കൂടി യമലോകത്തേ പ്രാപി- പ്പിക്കാൻഎന്നോടു പറകയുണ്ടായില്ലയോ? ഇതിനാൽ വിരഹഭീതി നിനക്കു എത്ര- ത്തോളമുണ്ടെന്നു എനിക്കു നല്ലവണ്ണം അറിയാമെന്നു താല്പൎയ്യം,

൬൯.


ഈ ലോകത്തിൽ സുഖമസുഖവും മിശ്രമായ്ത്താനിരിയ്ക്കും

മാലോകൎക്കും മതിമുഖി! വരാറില്ലയോ മാലനേകം|

ആലോചിച്ചീവിധമവിധവേ! ചിത്തമാശ്വസ്തമാക്കി-

ക്കാലോപേതം കദനമതിനിക്കാണികൂടി ക്ഷമിക്ക||

[ 66 ] പിന്നെയും സമാധാനപ്പെടാൻ തന്നേ പറയുന്നു. മിശ്രമായ് താനി-

രിക്കും, ഇടകലൎന്നേ ഇരിക്കു: അവിധവേ, സുമംഗലി; ജീവന്നായ ഭൎത്താ- വിനോടു പതിവ്രതയ്ക്കു ഏതുകാലത്തെങ്കിലും ‍യോഗം വരാതെയിരിപ്പാൻ പാടി- ല്ലെന്നു താല്പൎയ്യം. കദനം, ദു:ഖം കാണി, ക്ഷണനേരം; നാം ചെയ്യുന്ന സൽക്കൎമ്മങ്ങൾ അചിരേണ ഫലിക്കാതിരിക്കയില്ലെന്നു ഹൃദയം. "ഏതിജീവന്തമാ നന്ദോ നരം വൎഷശതാദപി."

൭൦.


ധിരത്വത്താലനതിശയിതേ! പുരുഷന്മാരുമന്ത-

സ്സാരത്താൽ നിൻസദൃശത കലൎന്നേറയിപ്പാരിലില്ല |

നേരത്രേ ഞാൻ നിരുപമഗുണേ! നിന്റെ ധൈൎയ്യത്തെയാണി-

ന്നേരത്തോൎക്കുന്നതു ദൃഢതരാലംബമായംബുജാക്ഷി ! ||

എന്നാൽ വേദാന്തവേദ്യമായ ഈ തത്വജ്ഞാനം ഒരു സ്ത്രീക്കു വരാവുന്നതാണോ എന്ന ആശങ്കയെപ്പരിഹരിക്കുന്നു. ഹേസൎവ്വോൽകൃഷ്ടധൈൎയ്യശാലിനി, പുരുഷ- ന്മാരിലും നിന്നെപ്പോേലെ അന്തസ്സാരമുള്ളവൻ ചുരുക്കം. എനിക്കു കൂടിയും നിന്റേ ധൈൎയ്യമാണു ഈ കഷ്ടടപ്പാട്ടിൽ മുഖ്യമായ ഒരു അവലംബം . ഭാവംസ്പഷ്ടം. " നിരു- പമഗുണേ", "അംബുജാക്ഷി" എന്ന സംബോധനങ്ങൾ പ്രണയചാപല്യത്തേ ദ്യോതിപ്പിക്കുന്നു . ഈ സന്ദേശവാചികത്തിൽ സൎവ്വത്ര സംബോധനാ പ്രാചുൎയ്യം കാണുന്നതിനു ഇങ്ങനേ ഉപപത്തി ആലോചിച്ചു കൊള്ളേണ്ടതാകുന്നു.

൧െ.


ലോകത്രാണോദ്യതനവിരതം സേവയാലാവയോര-

സ്തോകപ്രീതാശയനുദയദൎക്കാഭനാം ശ്രീവിശാഘൻ|

കോകദ്വന്ദ്വത്തൊടു സദൃശമായ് സന്തപിക്കും നമുക്കി- ‍

ശ്ശോകത്തേത്തീൎത്തരുളുമുടനേ മംഗളം ഭംഗമെന്യേ||

ഈശ്വരപ്രസാദത്താൽ ശുഭം തന്നേ വരുമെന്നുപസംഹരിക്കുന്നു. അവി- രതം, എന്നും; ലോകത്രാണോദ്യതൻ, ലോകരക്ഷാദീക്ഷിതൻ സേവ- യാൽ ആശ്രയം ഹേതുവായിട്ട്; ആവയോ: നമ്മളിൽ; അസ്തോക പ്രീ- താശയൻ, അനല്പപ്രസാദമുള്ളവൻ; ഉദയദക്കാഭൻ നിറംകൊണ്ടു ബലാൎക്ക- തുല്യൻ; രാജപക്ഷത്തിൽ അഭ്യുദയോന്മുഖതയാൽ ബാലാൎക്കസാമ്യം. ഈദൃശനായ ശ്രീവിശാഖൻ, വേലായുധസ്വാമി; തല്ക്കാലം യുവരാജാവായ വിശാഖമഹാരാ-

ജാവെന്നും, ശേഷം സ്പഷ്ടം., [ 67 ]
൭൨.


ഇത്യേവം മദ്വചനമുരചെയ്താശ്വസിപ്പിച്ചു സാധ്വീം

സത്യേ വൎത്തിച്ചിടുമബലമാർമൊൗലിയാം വല്ലഭാം മേ|

പ്രത്യേകം തൽകുുശലവുമറിഞ്ഞെത്തിയെന്നോടു ചൊല്ലി-

ക്കൃത്യേ നിത്യേ കൃതമുഖ! സമുദ്യച്ഛ നീയിച്ഛ പോലേ||

നിത്യേ കൃത്യേ, പതിവായുള്ള സ്വന്തജോലിയിൽ നീ ഇച്ഛ പോലേ സമുദ്യച്ഛ ഉദ്യോഗിച്ചാലും, കൃതമുഖ! സമൎത്ഥ, എന്നു സംബോധനം.

൭൩.


മുട്ടാതെല്ലാം നിയതി മുറപോൽ ചെയ്തിടുമ്പോൾ തടസ്ഥം

തട്ടാതാവാമവിരഹിതരാം ദന്വതീ നീലകണ്ഠ|

കൊട്ടാരത്തിൽ കൊടിയ പദമായോരു സൎവാധികാരം

കിട്ടാനുണ്ടാം തരമഥ തവ ശ്രീവിശാഖപ്രസാദാൽ||

നിയതി, ഈശ്വരൻ; മുട്ടാതെല്ലാ കാൎയ്യങ്ങളും മുറയ്ക്കു നടത്തുമ്പോൾ ഒരു തടസ്ഥവും ക്രടാതെ ദമ്പതീ ആവാം, ദമ്പതികളായ ഞങ്ങൾ; അവിരഹി- തരാം, വിരഹം തീൎന്നു തങ്ങളിൽ ചേരും; ഹേ നീലകണ്ഠ, ഞങ്ങൾക്കു ഈ ഉപകാരം ചെയ്യുന്ന മയ്യൂരമേ; തവ, നിനക്കു; ശ്രീവിശാഖപ്രസാദാൽ, സ്വാമിയുടേ പ്രസാദത്താൽ, കൊട്ടാരത്തിൽ, സ്വാമിയുടെ സന്നിധാനത്തിൽ; കൊടിയ പദമായൊരു, ഉൽകൃഷ്ടസ്ഥാനമായ; സൎവാധികാരം, പരിവാരങ്ങ ളുടേ മേലധികാരം കിട്ടാൻ തരമുണ്ടു. ഭക്തന്മാരായ ഞങ്ങൾക്കുപകാരം ചെയ്ക- യാൽ സ്വാമി പ്രസാദിച്ചു് ‍ഞങ്ങളുടെ പ്രാൎത്ഥന സാധിപ്പിച്ചാൽ ഉടൻ നിനക്കും ഒരു വിശേഷസംഭാവന ചേയ്യാതിരിക്കയില്ലെന്നു ഭാവം. ഇതിനാൽ മയിലിനും പ്രത്യുപകാരം ലഭിക്കുമെന്നു സിദ്ധിച്ചു. ശ്ലേഷത്താൽ നീലകണ്ഠപ്പിള്ളയ്ക്കു വിശാഖ മഹാരാജാവു കൊട്ടാരത്തിൽ, സൎവ്വാധികാൎയ്യക്കാർ എന്ന ഉദ്യോഗം കൊടുക്കുമെന്നും ഒരൎത്ഥം. വിശാഖ മഹാരാജാവിനു രാജ്യഭാരം ലഭിച്ച ഉടനാണു് ഈ ദമ്പതിമാൎക്കു സംഗമവും നീലകണ്ഠപ്പിള്ളയ്ക്കു സൎവ്വാധികാരവും ലഭിച്ചതു്. വിരഹശാന്തിയ്ക്കു ഹേതുവായിത്തീൎന്നതു ശ്രീവിശാഖപ്രസാദമാകയാൽ ആ ശബ്ദത്തെഗ്രന്ഥാന്തത്തിൽ പ്രയോഗിച്ചതു അത്യന്തം ഉചിതമായി; ശ്രീ ശബ്ദം കൊണ്ടു മംഗലവുമായി. ശുഭം.

മയൂരസന്ദേശവ്യാഖ്യാനമായ മൎമ്മപ്രകാശത്തിൽ
ഉത്തരഭാഗം സമാപ്തം.



മയൂരസന്ദേശമണിപ്രവാളവും മടിച്ചിടാതിങ്ങു ചമച്ചു ‍ഞാനിതു|

മഹാജനങ്ങൾക്കു രസിക്കുമെങ്കിലീ മമ ശ്രമം നിഷ്ഫലമല്ല കേവലം||

ശുഭമസ്തു.