പ്രാർത്ഥനാസംഗ്രഹം (1857)

(പ്രാൎത്ഥനാസംഗ്രഹം (1857) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രാൎത്ഥനാസംഗ്രഹം (1857)

[ 5 ] കൎണ്ണാടകതുളുമലയാള
ദെശങ്ങളിലും ഗൎമ്മാന്യബൊധകരാൽ
ഉണ്ടായസുവിശെഷസഭകളിൽ
വായിച്ചുനടക്കുന്ന
പ്രാൎത്ഥനാസംഗ്രഹം

Prartthanasamgraha

Tellicherry

തലശ്ശെരിയിലെഛാപിതം

൧ ൮ ൫ ൭

1857. [ 7 ] പള്ളിപ്രാൎത്ഥനെക്കും സ്നാനം തിരുവത്താഴം മുതലായ സ
ഭാക്രിയകൾ്ക്കും മാതൃകയായുള്ള പ്രാൎത്ഥന ചട്ടംവെണംഎന്നുനമ്മു
ടെസംഘത്തിൽ ചെൎന്ന ബൊധകന്മാർ മിക്കവാറും ആഗ്രഹിച്ചിരിക്കു
ന്നു— സഭയുടെ ഗുണീകരണകാലത്തിൽ ഉണ്ടായിട്ട് അന്നുമുതല്ക്കൊ
ണ്ട് ഉപയൊഗിച്ചുവരുന്ന പ്രാൎത്ഥനകൾ പലതും നാം എല്ലാവരും ജനി
ച്ചും വളൎന്നും ഇരിക്കുന്ന സഭകളിൽ നടക്കുന്നതു കൂടാതെ ജാതിക
ളിൽ നിന്നും പുതുതായി ചെൎന്നു വരുന്ന സഭകൾ്ക്കു പ്രാൎത്ഥനയുടെ ഉപ
ദെശവും നല്ല ദൃഷ്ടാന്തങ്ങളുടെ സംക്ഷെപവും ആവശ്യം എന്നു നമു
ക്കു തൊന്നിയിരിക്കുന്നു— ഹൃദയത്തിൽ തൊന്നുമ്പൊലെ തന്റെ
വാക്കുകളെ കൊണ്ടു പ്രാൎത്ഥിക്കുന്നതു സംശയം കൂടാതെ നല്ലതും പ്ര
യൊജനവും ആകുന്നു എങ്കിലും— എഴുതിവെച്ചക്രമത്തെ അനുസ
രിച്ചുപ്രാൎത്ഥിക്കുന്നതും ദെവസ്തുതിക്കായും നല്ല ശക്തിയൊടും ഫല
ത്തൊടും നടക്കുന്നുഎന്നു പണ്ടും എല്ലാ സമയത്തും ദെവപുരുഷന്മാരി
ൽ പഴക്കം ഏറെയുള്ളവർ കണ്ടിരിക്കുന്നു—

അതുകൊണ്ടു കൎത്താവിൽ നമ്മെനടത്തുന്നസംഘക്കാർ നമ്മി
ൽ മൂവരെ നിയൊഗിച്ചു നമ്മുടെ സഭകളുടെ ഉപകാരത്തിന്നായി ഒ
രു പ്രാൎത്ഥനാസംഗ്രഹം ചമെക്കെണം എന്നു കല്പിച്ചിരിക്കുന്നു—
നമ്മെനടത്തുന്നവരും അവർ അയച്ച നാമും വെവ്വെറെ സഭകളിൽ
ഉത്ഭവിച്ചുവളൎന്നവരും പുറജാതികളിൽ സുവിശെഷ വ്യാപനത്തി
ന്നായി ഒരുമിച്ചു കൂടി അദ്ധ്വാനിക്കുന്നവരും ആകയാൽ—യൂരൊപാ
സഭകളിൽ നടക്കുന്ന അതതു വിശ്വാസപ്രമാണങ്ങളെയും നാനാസ്വീ
കാരങ്ങളെയും ഈരാജ്യക്കാരിൽ മാതൃകയാക്കി നടത്തുവാൻ മനസ്സു
തൊന്നീട്ടില്ല—എങ്കിലും ഈരാജ്യത്തിൽ നമ്മുടെ ശുശ്രൂഷയാൽ ചെ
ൎന്നുവന്ന സഭകൾ പ്രാൎത്ഥനയിലും ആരാധനയിലും ഒന്നിച്ചു കൂടി ക [ 8 ] ഴിയുന്നെടത്തൊളം ഏകാചാരത്തെ ആശ്രയിച്ചു നടന്നു സ്നെഹത്തി
ൽ ഒരുമനപ്പെട്ടിരിക്കെണ്ടതിന്നു നാനാ സഭക്കാരായ പല സജ്ജ
നങ്ങളുടെ പ്രാൎത്ഥനകളിൽ നിന്നും സാരമുള്ളവ ചെൎപ്പാൻ നിശ്ചയി
ച്ചിരിക്കുന്നു— സകല വ്യാഖ്യാനങ്ങളിലും ഉപദെശങ്ങളിലും ഐകമത്യം
പക്ഷെ എത്താത്തതായാലും ദെവാരാധനയിൽ നല്ല ഒരുമയെ അന്വെ
ഷിക്കുന്നതു ക്രീസ്തന്റെ ജീവനുള്ള അവയവങ്ങൾക്ക് കഴിയാത്ത
തല്ലല്ലോ—അത്രയല്ല പ്രാൎത്ഥനാസംഗ്രഹം എഴുതികൊടുത്താലും ഹൃ
ദയപ്രാൎത്ഥന ഒട്ടും നീക്കെണ്ടതല്ല സ്തൊത്ര യാചനകളിലും അവ
രവരുടെ സ്വാതന്ത്ര്യത്തി ന്നു മുടക്കം വരെണ്ടതും അല്ല എന്നതും കൂ
ടെ തുറന്നു ചൊല്ലുന്നു— ഇതിൽ വായിക്കുന്നതിനെക്കാൾ വാചകത്തി
ലുംഭാഷയിലും മാത്ര മല്ല അൎത്ഥത്തിലും സാരം ഏറെ ഉള്ളതു ആൎക്കുതൊ
ന്നിയാലും കൂ ടക്കൂടെ ഈ പുസ്തകം പ്രയൊഗിക്കാതെ അവസ്ഥെ
ക്കു തക്കവണ്ണംപ്രാൎത്ഥിപ്പാൻ മനസ്സു മുട്ടിയാലും ഇഷ്ടംപൊലെ ചെയ്തു
കൊൾ്ക— സ്നാനം അത്താഴം ഈ രണ്ടിൽ നടക്കെണ്ടും മൂലവാക്യങ്ങ
ളെമാത്രം എല്ലാടവും ഒരു പൊലെ ചൊല്ലെണ്ടതു— എങ്ങനെ ആയാ
ലും ഇതു തെറ്റില്ലാത്തതും എപ്പൊഴും മാറ്റാതെ പ്രയൊഗിക്കെണ്ടു
ന്നതുമായ സ്ഥിരപ്രമാണം എന്നല്ല ഇപ്പൊൾ പരീക്ഷ ചെയ്തു ദെവാ
നുഗ്രഹം ഉണ്ടായാൽ മെല്ക്കുമെൽ പിഴതീൎത്തു സമാപ്തിവരുത്തെണ്ടുന്ന
തത്രെ എന്നു വെച്ചു സഭകൾക്കു എല്പിച്ചു കൊടുക്കുന്നതു—

ഈ ആജ്ഞകളെ അനുസരിച്ചു സംഗ്രഹത്തെ ചമെപ്പാൻ
നി യുക്തരായ മൂവർ സ്വയമായി ഒന്നും തീൎക്കാതെ ഗൎമ്മാന്യ ശ്വിചസഭ
കളിൽ നടപ്പുള്ള പ്രാൎത്ഥനകളിൽ നിന്നു തെളിഞ്ഞവ തെരിഞ്ഞെടു
ത്തും ചെൎത്തും ഇരിക്കുന്നു— ഇന്ന പ്രാൎത്ഥനയെഇന്ന പള്ളിപ്പുസ്തകത്തി
ൽനിന്ന്എടുത്തിരിക്കുന്നുഎന്ന് അതതിൻ അവസാനത്തിൽഅക്ഷരങ്ങളാൽ
കുറിച്ചുകാണുന്നു— പ്രാൎത്ഥനകളും സഭാക്രീയകളും അല്ലാതെ നിത്യം വാ
യിക്കെണ്ടും സുവിശെഷലെഖനഖണ്ഡങ്ങളും കൎത്താവിന്റെ കഷ്ടാ [ 9 ] നുഭവചരിത്രവും വെദപാഠങ്ങളുടെ ക്രമവും ചെൎത്തിരിക്കുന്നു— സ്ഥി
രീകരണത്തിന്നുള്ള ഉപദെശം വിൎത്തമ്പൎഗ്ഗസഭകളിൽ നടക്കുന്നതി
ൽ നിന്ന് അല്പം സംക്ഷെപിച്ചിട്ടുള്ളതു— മാനു ഷമായ ഈ നിൎമ്മാണ
ത്തെ വായിച്ചു കെൾ്ക്കുന്നതിനാൽ അനെകം ഹൃദയങ്ങൾ്ക്കു ഒർ അനുഗ്ര
ഹം ഉണ്ടാകെണം എന്നുനാം സഭയുടെ കൎത്താവൊട് പ്രാൎത്ഥിച്ചു കൊ
ണ്ടു ഇതിനെ കൂട്ടുവെലക്കാൎക്കും സഭകൾക്കും ഏല്പിച്ചു കൊടുക്കുന്നു—

പ്രാൎത്ഥനാസംഗ്രഹത്തെ

രചിപ്പാൻ നിയുക്തരായ മൂവർ


ൾ്ക്കു [ 10 ] മൂലഗ്രന്ഥങ്ങളെ കുറിക്കുന്ന
അക്ഷരങ്ങളാവിതു.


1 Ae. Agende f. evang. Kirchen
2 A.W. Altwürtemberg. Kirchen-Buch.
3 Bn. Bern.Kirchen-Gebete.
4 Br. Braunschweig. Kirchen-Ordnung.
5 Bs. Basler Kirchen-Gebete.
6 C. P. Commonprayer.
7 Hs. Hess. Kirchen-Ag.
8 Lu. Luther.
9 Oest. Oestreich, Kirchen-Ag.
10 Sfh. Schaffhausen Kirchen-G.
11 Sl Sehleswig. Kirchen.
12 Stb. Strassburg. Kirchen-B.
13 Std. Stadische Kirchen-O.
14 U. Ulmer Kirchen-0.
15 Ub United Brethren's Liturgy.
16 W. Würtemb. Kirchen-Buch.
[ 11 ] ഒന്നാം അംശം

സഭാ പ്രാൎത്ഥനകൾ

ഭാഗം
I കൎത്താവിൻ ആഴ്ചയിൽ ഉച്ചെക്കു മുമ്പെയുള്ള പ്രാൎത്ഥന.
II കൎത്താവിൻ ആഴ്ചെക്കു ഉച്ചയിൽ പിന്നെയുള്ള പ്രാൎത്ഥന. ൧൫
III ബാലൊപദെശം ൨൨
A a, ഓരോ ഞായറാഴ്ച പ്രാൎത്ഥനകൾ ൨൪
b, ഉത്സവപ്രാൎത്ഥനകൾ ൨൩
B വിശെഷപ്രാൎത്ഥനകൾ ൪൭
C പ്രാൎത്ഥനെക്കു കൂടിവരുമ്പോൾ ൫൪
D വെദപാഠങ്ങൾ
I അതതു ദിവസത്തിനുള്ള സുവിശെഷലെഖനാംശങ്ങൾ ൬൪
II അറുപതു പള്ളിനാൾ്ക്കുള്ള വെദപാഠങ്ങൾ നാലുവൎഷങ്ങ
ൾ്ക്കുള്ളിൽ വായിപ്പാൻ വെൎത്തിരിച്ചതു ൭൪
III കഷ്ടാനുഭവചരിത്രം ൨൬

രണ്ടാം അംശം

സഭാക്രിയകൾ

I സ്നാനം
ഭാഗം
൧. സഭയിലുള്ള ശിശുസ്സാനം. ൧൧൫
൨. പ്രായമുള്ളവന്റെ സ്നാനം. ൧൨൪
II. സ്ഥിരീകരണം ൧൩൧
III. തിരുവത്താഴം ൧൩൭
[ 12 ]
IV. വിവാഹം ൧൫൪
V. ശവസംസ്കാരം ൧൩൧
VI. സഭാശുശ്രൂഷെക്കു ആക്കുക.
൧. ഉപബൊധകന്മാരെ അനുഗ്രഹിക്ക ൧൪൧
൨. ബൊധകന്മാൎക്കു ഹസ്താൎപ്പണം ൧൭൬
സ്ഥിരീകരണത്തിനുള്ള ഉപദെശം ൧൮൪
[ 13 ] സഭാപ്രാൎത്ഥനകൾ

I കൎത്താവിൻ ആഴ്ചയിൽ

ഉച്ചെക്കു മുമ്പെയുള്ള പ്രാൎത്ഥന

സാമാന്യവന്ദനങ്ങൾ

൧. നമ്മുടെ കൎത്താവായ യെശു ക്രീസ്തന്റെ കരുണയും ദൈ
വത്തിന്റെ സ്നെഹവും വിശുദ്ധാത്മാവിന്റെ കൂട്ടായ്മയും
നിങ്ങൾ എല്ലാവരൊടും കൂടെ ഇരിപ്പൂതാക— ആമെൻ
(൨ കൊ ൧൩)

൨.. നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കൎത്താവായ യെ
ശുക്രീസ്തനിൽനിന്നു, നിങ്ങൾ്ക്കു കരുണയും സമാധാനവും ഉ
ണ്ടാവൂതാക—ആമെൻ (൨ കൊ. ൧.)

൩. പിതാവായ ദൈവത്തിൽനിന്നും പിതാവിൻ പുത്രനാ
യ യെശു ക്രീസ്തൻ എന്ന കൎത്താവിൽനിന്നും സത്യത്തിലും
സ്നെഹത്തിലും നിങ്ങളൊടു കരുണ കനിവു സമാധാനവും
ഉണ്ടാവൂ— ആമെൻ (൨ യൊ)

൪. നമ്മുടെ ആരംഭം പിതാ പുത്രൻ വിശുദ്ധാത്മാവ് എന്നുള്ള
ദൈവനാമത്തിൽ ഉണ്ടായിരിക്കെണമെ—ആമെൻ

ഉത്സവവന്ദനങ്ങൾ

ആഗമനനാൾ— ൧) ദാവിദപുത്രനു ഹൊശിയന്ന— കൎത്താവിൻ
നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവനാക— അത്യുന്നതങ്ങളി
ൽ ഹൊശിയന്ന (മത്ഥ. ൨൧.) [ 14 ] ൨) പ്രമാണവും സൎവ്വഗ്രാഹ്യവും ആകുന്ന വചനം ആവിതു
ക്രീസ്തയെശു പാപികളെ രക്ഷിപ്പാൻ ലൊകത്തിൽ വന്നു
എന്നുള്ളതു (൧ തിമൊ.൧.)

തിരുജനനനാൾ. ൧) കണ്ടാലും സകല ജനത്തിന്നും ഉണ്ടാകും
മഹാസന്തൊഷം ഞാൻ നിങ്ങളൊടു സുവിശെഷിക്കുന്നു—
ഇന്നു തന്നെ കൎത്താവാകുന്ന ക്രീസ്തൻ എന്ന രക്ഷിതാവ്
ദാവിദിൻ നഗരത്തിൽ നിങ്ങൾ്ക്കായിട്ടു ജനിച്ചു (ലൂ ൨)

൨) ദൈവത്തിന്ന് അത്യുന്നതങ്ങളിൽ തെജസ്സും ഭൂമിയിൽ സ
മാധാ നവും മനുഷ്യരിൽ പ്രസാദവും ഉണ്ടു (ലൂ. ൨)

ആണ്ടു പിറപ്പു— ൧) ഇരിക്കുന്നവനും ഇരുന്നവനും വരുന്നവ
നും ആയവനിൽനിന്നും അവന്റെ സിംഹാസനത്തിൻ മുമ്പി
ലുള്ള ഏഴ് ആത്മാക്കളിൽ നിന്നും വിശ്വസ്തസാക്ഷിയും മരി
ച്ചവരിൽ ആദ്യജാതനും ഭൂമിരാജാ ക്കന്മാരെ വാഴുന്നവ
നും ആയ യെശുക്രീസ്തനിൽനിന്നും നിങ്ങൾ്ക്ക് കരുണയും സമാ
ധാനവും ഉണ്ടാക (വെളി. ൧)

൨) ദൈവം നമുക്ക് ആശ്രയവും ബലവും ആകുന്നു ക്ലെശങ്ങളി
ൽ അവൻ തുണ എന്ന് എറ്റം കാണപ്പെടുന്നു— അതുകൊണ്ടു ഭൂമിയെമാററുകിലും സമുദ്രമദ്ധ്യെ മലകൾ കുലുങ്ങിയാ
ലും നാം ഭയപ്പെടുകയില്ല (സങ്കീ ൪൬)

പ്രകാശനദിനം. എഴുനീറ്റു പ്രകാശമാക— നിന്റെ പ്രകാശം വന്നു
വല്ലൊ യ ഹൊവയുടെ തെജസ്സും നിന്റെ മെൽ ഉദിക്കുന്നു.
(യശ ൬0)

തിരുവെള്ളിയാഴ്ച—അറുക്കപ്പെട്ട കുഞ്ഞാടായവൻ ശക്തി ധനം
ജ്ഞാനം ഊ ക്കു ബഹുമാനം തെജസ്സനുഗ്രഹങ്ങളും ലഭി
പ്പാൻ പാത്രമാകുന്നു (വെളി ൫)

പുനരുത്ഥാനനാൾ—൧.) യെശുക്രീസ്തൻ മരിച്ചവരിൽനിന്ന് എഴു [ 15 ] നീറ്റതിനാൽ തന്റെ കനിവിൻ ആധിക്യപ്രകാരം നമ്മെ
വീണ്ടും ജനിപ്പിച്ചവനായി നമ്മുടെ കൎത്താവായ യെശുക്രീസ്ത
ന്റെ പിതാവായ ദൈവത്തിന്നു സ്തൊത്രം(൧ പെ ൧)

൨) ആടുകളുടെ വലിയ ഇടയനാകുന്ന നമ്മുടെ കൎത്താവായ യെ
ശുവെനിത്യനിയമത്തിന്റെ രക്തത്താൽ മരിച്ചവരിൽ നിന്നു
മടക്കി വരുത്തിയ സമാധാനത്തിന്റെ ദൈവം നിങ്ങളെ അവ
ന്റെ ഇഷ്ടം ചെയ്വാന്തക്കവണ്ണം സകല സല‌്ക്രിയയിലും യഥാ
സ്ഥാനപ്പെടു ത്തി നിങ്ങളിൽ തനിക്ക് പ്രസാദമുള്ളതിനെ യെ
ശുക്രീസ്തൻ മൂലം നടത്തിക്കെണമെ— ഇവന് എന്നെന്നെ
ക്കും തെജസ്സ് ഉണ്ടാവൂതാക. ആമെൻ(എബ്ര ൧൩)

സ്വൎഗ്ഗാരൊഹണനാൾ—ദൈവം ജയഘൊഷത്തൊടും, യഹൊവ കാഹ
ളനാദത്തൊടും ക രെറുന്നു. ദൈവത്തെ കീൎത്തിപ്പിൻ നമ്മുടെ രാജാ
വെ കീൎത്തിപ്പിൻ (സങ്കീ ൪൬)

പെന്തകൊസ്തനാൾ—നിങ്ങൾ പുത്രരാകകൊണ്ട് അബ്ബാ പിതാവെ
എന്നു വിളിക്കുന്ന സ്വ പുത്രന്റെ ആത്മാവിനെ ദൈവം
നമ്മുടെ ഹൃദയങ്ങളിൽഅയച്ചു (ഗല ൪)

ത്രിത്വത്തിന്നാൾ—സൎവ്വശക്തനായ യഹൊവ എന്ന ദൈവം വിശുദ്ധ
ൻ വിശുദ്ധൻ വിശുദ്ധൻ— ഭൂമി മുഴുവനും അവന്റെ തെ
ജസ്സുകൊണ്ടു നിറഞ്ഞിരിക്കുന്നു(വെളി.൪.യശ.൬) W

[പിന്നെ സ്തൊത്രമൊ പ്രാൎത്ഥനയൊ ഉള്ളൊരു
ശ്ലൊകം പാടുക]

പിന്നെ പ്രാൎത്ഥനാരംഭം.

വിളിക്കപ്പെട്ട വിശുദ്ധരായുള്ളൊരെ ദൈവമുമ്പിൽ നിങ്ങ
ളുടെ പ്രാൎത്ഥനയൊടും കൂടെ എത്തുവാൻ ഹൃദയങ്ങളെ ഉൎയത്തുവി
ൻ— ഇ വിടെയും നിശ്ചയമായി ദൈവഭവനവും സ്വൎഗ്ഗവാതിലും ഉ
ണ്ടു ഇ വിടെയും കൂടെ അത്യുന്നതന്റെ കരുണ വിളങ്ങുന്നുണ്ടു— [ 16 ] വചനം കൊണ്ടും വിലയെറിയ ചൊല്ക്കുറികളെകൊണ്ടും രാജ്യ
ത്തിന്റെ മക്കളിൽ സ്വൎഗ്ഗീയജ്ഞാനം ആകുന്ന നല്ല വെളിച്ച
ത്തെയും ബുദ്ധിയെ കടക്കുന്ന സമാധാനസന്തൊഷങ്ങൾ ഉള്ള ദി
വ്യജീവനെയും ഇവിടെ പരത്തുവാൻ പിതാവിനു പ്രീയപുത്ര
നൊടും വിശുദ്ധാത്മാവിനൊടും പ്രസാദം തൊന്നുന്നുണ്ടു— അപ്രകാ
രം തന്നെ സകല നന്മകൾക്കും ജീവനുള്ള ഉറവാകുന്ന ത്രിയെക
ദൈവത്തൊടു ചെരുവാനും പ്രാൎത്ഥനയും ആത്മികസ്തുതിയും ന
ല്ല ആരാധനയും കഴിപ്പാനും നിങ്ങൾ്ക്കും അനുവാദം ഉണ്ടു— ആകയാ
ൽ നാം ഹൃദയത്താഴ്മയൊടും മക്കൾക്കു പറ്റുന്ന ആശ്രയത്തൊടും കൂ
ടെ കൃപാസനത്തിൽ മുമ്പിൽ നിന്നുംകൊണ്ട് ഒന്നാമതു പാപങ്ങ
ളെ മനസ്താപം പൂണ്ട് ഏറ്റുപറയുമാറാക Sfh

പാപസ്വീകാരം

[എല്ലാവരും മുട്ടുകുത്തീട്ടു]

അരിഷ്ടപാപികളായഞങ്ങൾസ്വൎഗ്ഗസ്ഥാപിതാവായ ദൈവത്തി
ന്മുമ്പിൽ സങ്കടപ്പെട്ട് അറിയിക്കുന്നിതു— ഞങ്ങൾ നിന്റെ വി
ശുദ്ധ കല്പനകളെ പലവിധത്തിലും നിരന്തരമായി ലംഘിച്ചു
പൊന്നു— ആകാത്ത വിചാരങ്ങളാലും വാക്കുകളാലും ക്രിയകളാലും
നാനാപ്രകാരം അവിശ്വാസം കൃതഘ്നതവ്യാജങ്ങളാലും— എ
ല്ലാ നടപ്പിലും സഹൊദരസ്നെഹമില്ലായ്കയാലും വളരെ പാപം ചെ
യ്തിരിക്കുന്നു— അതുകൊണ്ടു നിന്റെ ശിക്ഷയാകുന്ന നിത്യ മര
ണത്തിന്നു ഞങ്ങൾ യൊഗ്യരായ്തീൎന്നു— എങ്കിലും ഈ സകല
പാപം നിമിത്തം ഞങ്ങൾ്ക്ക് അനുതാപവും മന:ക്ലെശവും ഉണ്ടു— ഞ
ങ്ങളുടെ കടങ്ങളെ കടക്കുന്ന ദെവകൃപയും കൎത്താവായ യെശുവി
ന്റെ പുണ്യ മാഹാത്മ്യവും അല്ലാതെ ഞങ്ങൾ ഒർ ആശ്വാസവും വ
ഴിയും കാണുന്നതും ഇല്ല— ഈ കൃപയെ അപെക്ഷിച്ചു ഞങ്ങൾ ചൊ [ 17 ] ല്ലുന്നിതു—പിതാവെ ഞാൻ സ്വൎഗ്ഗത്തിങ്കലും നിന്റെ മുമ്പിലും പാപം
ചെയ്തു ഇനി നിന്റെ മകൻ എന്നു വിളിക്കപ്പെടുവാൻ യൊഗ്യനു
മല്ല— എങ്കിലും എല്ലാ പാപത്തിന്നും ക്ഷമയും ദൈവത്തിങ്കലെ
പ്രാഗ ത്ഭ്യവും ആത്മാവിന്റെ വിശുദ്ധീകരണത്തിന്നു ശക്തിയും
സൌജന്യമായി ലഭിക്കെണം എന്നു യെശുക്രീസ്തന്റെ നാമത്തി
ൽ വന്നു യാചിക്കുന്നു— ആമെൻ Sl

അല്ലെങ്കിൽ

സൎവ്വശക്തിയും കൃപയും ഉള്ള നിത്യദൈവമെ ഞങ്ങടെ കൎത്താ
വും രക്ഷിതാവുമായ യെശുക്രീസ്തന്റെ പിതാവായുള്ളൊ
വെ അരിഷ്ടപാപികളായ ഞങ്ങൾ നിന്തിരുമുമ്പിൽ സങ്കട
പ്പെട്ട് അറിഞ്ഞും അറിയിച്ചും കൊള്ളുന്നിതു— ഞങ്ങൾ പാപത്തി
ൽ ഉത്ഭവിച്ചു ജനിക്കകൊണ്ടു സ്വഭാവത്താൽ കൊപത്തിൻ മ
ക്കൾ ആകുന്നു— ഞങ്ങളുടെ നടപ്പിൽ ഒക്കയും വിചാരത്താലും വാ
ക്കിനാലും ക്രിയയാലും നിന്നെ പലവിധെന കൊപിപ്പിച്ചിരിക്കു
ന്നു— ഞങ്ങളെ സൃഷ്ടിച്ചും രക്ഷിച്ചും വിശുദ്ധീകരിച്ചും പൊ
രുന്ന നിന്നെ പൂൎണ്ണഹൃദയത്തൊടും പൂൎണ്ണമനസ്സൊടും എല്ലാശക്തി
കളാലും സ്നെഹിച്ചിട്ടില്ല ഞങ്ങളെ പൊലെ തന്നെ കൂട്ടുകാരെ സ്നെ
ഹിച്ചതും ഇല്ല— ആകയാൽ നിന്റെ ക്രൊധത്തിന്നും ന്യായവിധിക്കും
നിത്യ മരണശാപങ്ങൾക്കും ഞങ്ങൾ പാത്രമാകുന്നു സ്പഷ്ടം0— എങ്കിലും
നിന്റെ അളവില്ലാത്ത കനിവിനെ ശരണമാക്കി ഞങ്ങൾ കരുണ
തേടി ഇരിക്കുന്നു— നിന്റെ പ്രീയപുത്രനും ഞങ്ങളുടെ കൎത്താവും
രക്ഷിതാവും ആകുന്ന യെശു ക്രീസ്തൻ നിമിത്തവും നിന്റെ വിശുദ്ധ
നാമത്തിന്റെ ബഹുമാനംനിമിത്തവും ഞങ്ങളിൽ കനിവുതൊന്നു
കയും സകല പാവം ക്ഷമിക്കയും ഹൃദയത്തിന്നു നല്ല പുതുക്കം നല്കു
കയും വെണ്ടു എന്നു ഞങ്ങൾ ഉണ്മയായി അപെക്ഷിക്കുന്നു— അല്ല [ 18 ] യൊ കൎത്താവെ അരിഷ്ട പാപികളായ ഞങ്ങളൊടുകരുണ ആ
കെണമെ— ആമെൻ hs

കെട്ടഴിപ്പിന്റെ വാചകം.

പാപങ്ങളെ ചൊല്ലി അനുതപിച്ചു ഞങ്ങളുടെ പ്രായശ്ചിത്ത
മാ കുന്ന ക്രീസ്തനിൽ വിശ്വസിച്ചും ഹൃദയത്തിന്നും നടപ്പിന്നും പു
തു ക്കം ആഗ്രഹിച്ചും കൊള്ളുന്ന നിങ്ങൾ എല്ലാവരും പാപമൊച
നം എന്നുള്ള ആശ്വാസത്തെ വിശുദ്ധ സുവിശെഷത്തിൽ നി
ന്നു കേട്ടു കൊൾ്വിൻ‌— സൎവ്വശക്തനായ ദൈവം നിങ്ങളിൽ കനിഞ്ഞി
ട്ടു ന മ്മുടെ പിഴകൾ നിമിത്തം ഏല്പിക്കപ്പെട്ടും നമ്മുടെ നീതീകരണ
ത്തി ന്നായി ഉണൎത്തപ്പെട്ടും ഇരിക്കുന്ന യെശു ക്രീസ്തൻ എന്ന പ്രീ
യപു ത്രൻമൂലം നിങ്ങളുടെ സകല പാപങ്ങളെയും ക്ഷമിച്ചു വി
ടുന്നു— ക്രീസ്തസഭയുടെ ശുശ്രൂഷക്കാരൻ എന്നു നിയമിക്കപ്പെട്ട
ഞാനും ക ൎത്താവായ യെശുവിന്റെ കല്പനപ്രകാരം സകല പാപ
ങ്ങൾ്ക്കും ഉള്ള മൊചനത്തെ നിങ്ങളൊട് അറിയിക്കുന്നതു പിതാവ് പു
ത്രൻ വിശുദ്ധാത്മാവ് എന്നീ ദൈവനാമത്തിൽ തന്നെ—


(നിങ്ങളിൽ അനുതാപമില്ലാത്തവരും അവിശ്വാസി
കളും ആയു ള്ളവൎക്കൊ പാപങ്ങൾ പിടിപ്പിക്കപ്പെട്ടിരിക്കുന്നു— അ
വർ മനം തിരി യാതെ പാൎത്താൽ ദെവകൊപവും ശിക്ഷയും അവരുടെ മെൽവ
സി ക്കും എന്നു കൂടെ അറിയിക്കുന്നതു നമ്മുടെ കൎത്താവും രക്ഷിതാവും ആ
കുന്ന യെശുക്രീസ്തന്റെ നാമത്തിൽ തന്നെ) ആമെൻ W(hs)


[പിന്നെ എല്ലാവരും നില്ക്കെ പ്രബൊധിപ്പിക്കുന്നിതു]

കനിവുള്ള ദൈവം കരുണ വിചാരിച്ചു അനുതപികളായ നിങ്ങളു
ടെ പാപങ്ങളെ മൊചിച്ചതു കൊണ്ടു വിശ്വാസമുള്ള ദൈവജാതി
യായുള്ളൊരെ നിങ്ങൾ ത്രീയെകദൈവത്തെ പുതുതാ യി പറ്റിക്കൊ
ണ്ട് എല്ലാകാലത്തും ഏതു സ്ഥലത്തും അവങ്കലുള്ള വിശ്വാസത്തെ [ 19 ] വാക്കിനാലും ക്രിയയാലും ഏറ്റു പറയെണം എന്നു നിങ്ങളെ പ്രബൊ
ധിപ്പിക്കുന്നു— അതുകൊണ്ട് നാം ഹൃദയങ്ങളെ ഉയൎത്തി ഒന്നിച്ചു പറ
ഞ്ഞു കൊൾ്വൂതാക—

വിശ്വാസപ്രമാണം

സ്വൎഗ്ഗങ്ങൾക്കും ഭൂമിക്കും സ്രഷ്ടാവായി സൎവ്വശക്തനായി പിതാവായി
രിക്കുന്ന ദൈവത്തിങ്കൽ ഞാൻ വിശ്വസിക്കുന്നു. അവന്റെ ഏക
പുത്രനായി നമ്മുടെ കൎത്താവായ യെശുക്രീസ്തങ്കലും ഞാൻ വിശ്വസിക്കു
ന്നു— ആയവൻ വിശുദ്ധാത്മാവിനാൽ മറിയ എന്ന കന്യകയിൽ ഉൽ
പാദിതനായി ജനിച്ചു— പൊന്ത്യപിലാതന്റെ താഴെ കഷ്ടമനുഭവി
ച്ചു ക്രൂശിക്കപ്പെട്ടു മരിച്ചു— അടക്കപ്പെട്ടു പാതാളത്തിൽ ഇറങ്ങി
മൂന്നാം ദിവസം ഉയിൎത്തെഴുനീറ്റു— സ്വൎഗ്ഗാരൊഹണമായി— സൎവ്വശ
ക്തിയുള്ള പിതാവായ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കുന്നു— അ
വിടെനിന്നു ജീവികളൊടും മരിച്ചവരൊടും ന്യായം വിസ്തരിപ്പാൻ വ
രികയും ചെയ്യും—

വിശുദ്ധാത്മാവിലും വിശുദ്ധന്മാരുടെ കൂട്ടായ്മയാകുന്ന ശുദ്ധ
സാധാരണ സഭയിലും— പാപമൊചനത്തിലും— ശരീരത്തൊടെ ജീ
വിച്ചെഴുനീല്ക്കുന്നതിലും— നിത്യ ജീവങ്കലും ഞാൻ വിശ്വസിക്കുന്നു— ആ
മെൻ.

നാം പ്രാൎത്ഥിക്ക

സൎവ്വശക്തിയുള്ള ദൈവവും സകല കരുണകൾ്ക്കും പിതാവുമായുള്ളൊ
വെ— നീ ഞങ്ങളിലും സകല മനുഷ്യരിലും കാട്ടിയ കൃപാവാത്സല്യ
ങ്ങൾ്ക്കായിക്കൊണ്ടു പാത്രമല്ലാത്ത അടിയങ്ങൾ താഴ്മയൊടെ സ്തൊ
ത്രം ചൊല്ലന്നു— ഞങ്ങളെ നീ സൃഷ്ടിച്ചു പാലിച്ചു ഐതികത്തിൽ അ
നുഗ്രഹിച്ചു കൊണ്ടതിനെ എല്ലാം ഞങ്ങൾ ഒൎത്തിട്ടൊഴികെ— ഞ [ 20 ] ളുടെ കൎത്താവാകുന്ന യെശു ക്രീസ്തനെ കൊണ്ടു നീ ലൊകത്തെ
വീണ്ടെടുത്തിട്ടുള്ള അളവില്ലാത്ത സ്നെഹത്തെയും— തിരുവചനവും
ചൊല്ക്കുറികളും ആകുന്ന ദാനത്തെയും— തെജസ്സിന്റെ പ്രത്യാ
ശയെയും ചൊല്ലി നിന്നെ വാഴ്ത്തുന്നുണ്ടു— ഇനി നിന്റെ കരുണകൾ
വെണ്ടുംവണ്ണം ബൊധിച്ചിട്ടു ഞങ്ങൾ നിൎവ്യാജമായ കൃതജ്ഞ
ത കാട്ടി തിരുസെവക്കായിട്ടു ഞങ്ങളെ മുഴുവൻ സമൎപ്പിച്ചും വാ
ഴുന്നാൾ ഒക്കയും വിശുദ്ധിയിലും നീതിയിലും നിന്റെ മുമ്പാകെ
നടന്നുകൊണ്ട് ഇങ്ങനെ അധരങ്ങളാൽ മാത്രമല്ല നടപ്പിനാ
ൽ തന്നെ നിന്റെ സ്തുതിയെ പരത്തുമാറാകെണ്ടതിന്നു— ഞങ്ങൾ
കൎത്താവായ യെശു ക്രീസ്തന്മൂലം നിന്നൊടപെക്ഷിക്കുന്നു— ആയ
വൻ നീയും വിശുദ്ധാത്മാവുമായി എന്നെക്കും സകല ബഹുമാനവും
തെജസ്സും അനുഭവിച്ചു വാഴെണമെ— ആമെൻ. Cp.

[A എന്ന അക്കത്തിലെ പ്രാൎത്ഥനകൾ ഒന്നൊ രണ്ടൊ
ഇവിടെ ചെൎത്തു വായിക്കാം— പിന്നെ
പക്ഷവാദങ്ങൾ ആവിതു]

സൎവ്വശക്തിയും നിത്യകനിവും ഉള്ള ദൈവവും ഞങ്ങളുടെ കൎത്താവാ
യ യെശു ക്രീസ്തന്റെ പിതാവും ആയുള്ളൊവെ— പ്രീയപുത്രൻ നി
മിത്തം കടാക്ഷിച്ചു തിരുവുള്ളം ഇങ്ങൊട്ട് ആക്കെണമെ— ദൈ
വമേ നിന്റെ ദയെക്ക് തക്കവണ്ണം ഞങ്ങളൊട് കൃപചെയ്തു നിൻക
നിവുകളുടെ പെരുമപ്രകാരം ഇങ്ങെദ്രോഹങ്ങളെ മാച്ചുകളക—
അടിയങ്ങളൊട് ന്യായ വിധിയിൽ പ്രവെശിയാതെ മദ്ധ്യസ്ഥ
നായ യെശുക്രീസ്തൻ നിമിത്തം ഞങ്ങളുടെ അകൃത്യം ഒക്കയും
ക്ഷമിക്കെണമെ— തിരുസഭയെ കരുതിനൊക്കി വചനത്തെ
യും കൃപാകരച്ചൊല്ക്കുറികളെയും കൂട്ടില്ലാതെ വെടിപ്പായി കാത്തു
കൊൾ്ക— നിന്റെ കൊയ്ത്തിൽ വിശ്വസ്തരായ വെലക്കാരെ അയച്ചു [ 21 ] തിരുവചനത്തിൻ ഘൊഷണത്തിന്നായി നിന്റെ ആത്മാവെ
യും ശക്തിയെയും നല്കി അതിനെ സകല രാജ്യങ്ങളിലും പ്ര
സ്താപിച്ചു പുറജാതികളെ മനം തിരിയുമാറാക്കി ഇസ്രയെലി
ൽ ചിതറിയ ആടുകളെ ചെൎത്തുകൊള്ളെണമെ— എല്ലാ ഇ
ടൎച്ചകളെയും തടുത്തു ഭ്രമമുള്ളവരെയും പാപത്തിൻ ചതി
യിൽ കുടുങ്ങിയവരെയും രക്ഷാവഴിയിൽ നടത്തി ഞങ്ങളെ
ശക്തീകരിച്ചു ലൊകത്തൊടും താന്താന്റെ ജഡത്തൊടും പൊ
രാടി ജയിപ്പാറാക്കെണമെ— ഞങ്ങളുടെ അധികാരസ്ഥ
ന്മാരെയും തിരുമുമ്പിൽ ഒൎക്കുന്നുണ്ടു (B.2., *)

അവൎക്കു ജ്ഞാനത്തിൻ ആത്മാവെ കൊടുത്തു ശുദ്ധവിചാര
ങ്ങളെ എത്തിച്ചും കൊണ്ട് ഈ ദെശത്തിൽ തെജസ്സ് വസി
പ്പാനും ക രുണാസത്യങ്ങളും നീതിസമാധാനങ്ങളും ഞങ്ങളിൽ
വാഴുവാനും സം ഗതി വരുത്തെണമെ— എല്ലാവൎക്കും ദിവസവൃത്തി
കൊടുത്തു ഞങ്ങ ളുടെ തൊഴിലും ഉത്സാഹവും അനുഗ്രഹിച്ചു വാ
നത്തിൽനിന്നു മഴക ളും ഫലപുഷ്ടിയുള്ള സമയങ്ങളും ഇറക്കെ
ണമെ— (B.3., ) നി ലത്തെ വിളയെ സൂക്ഷിക്ക— ഞങ്ങളുടെ
നാടു തന്റെ ഫലങ്ങളെ കാ യ്ക്കുമാറാക— വിവാഹകുഡുംബങ്ങ
ളിലും സമാധാനവും ഐകമത്യ വും പള്ളിയിലും വീട്ടിലും മക്ക
ളെ വളൎത്തുന്നതിന്നു സാമൎത്ഥ്യവും ജനിപ്പിച്ചു ഇളയവരുടെ ഹൃദ
യങ്ങളെ വിശുദ്ധാത്മാവെ കൊണ്ട് എല്ലാ നല്ല വഴികളിലും നട
ത്തുക— നാടും നഗരവും പിതാവായി ട്ടു പൊററി യുദ്ധകലഹങ്ങ
ൾ ക്ഷാമം രോഗം മുതലായ ദുസ്സമയങ്ങളും (ദുഷ്ടമൃഗഭയവും)
അഗ്നിഭയവും എല്ലാം അകറ്റി വല്ലാത്ത അപമൃത്യുവിൽനിന്നും ഞ

ഇവിടെയും മറ്റുള്ള സ്ഥലങ്ങളിലും B. എന്ന അക്കത്തിൽ
നിന്നു ആവശ്യംപോലെ ഓരൊന്നു ചെൎത്തു വായിക്കാം— [ 22 ] ങ്ങളെ കാത്തു വിശുദ്ധദൂതന്മാർ വഴിയിൽ ഞങ്ങളെ സൂക്ഷി
ച്ചു ചുറ്റും പാളയം ഇറങ്ങുമാറാക്കുക— ദരിദ്രരെയും അഗതി
കളെയും പൊററുക വിധവമാൎക്കും അനാഥൎക്കും തുണനില്ക്ക ബ
ലഹീനരെയും രൊഗികളെയും താങ്ങുക— (B.7) ആത്മിക സ
ങ്കടവും ഭയവും ഒക്കയും നീക്കുക— ഞങ്ങളുടെ രക്ഷയൊട് എതി
രിടുന്നത് ഒക്കയും ഞങ്ങൾ വിശ്വാസത്തിൽ ഊന്നി ജാഗരിച്ചും
പ്രാൎത്ഥിച്ചും കൊണ്ടു പൊരുതു തടുക്കുമാറാക— സ്നെഹസമാധാ
നങ്ങളിലും വിനയ സൌമ്യതകളിലും ഇന്ദ്രീയ ജയസുബൊ
ധങ്ങളിലും നടന്നു കൊണ്ടു ഞങ്ങൾ അവസാനത്തൊളം യെ
ശുവിൽ അത്രെ നിലനില്പാറാക— ഒടുക്കം ഈ ലൊകത്തെ
പിരിയുമ്പൊൾ മരണസങ്കടത്തിലും സൎവ്വശക്തിയുള്ള കരുണ
യാലെ തുണനില്ക്ക— ഞങ്ങൾ വിശ്വാസത്തിൽ നിദ്രകൊണ്ടു സ
മാധാനത്തൊടെ പ്രാണങ്ങളെ നിന്നിൽ ഭരമെല്പിക്കുമാറാക
തെജസ്സിന്റെ രാജ്യത്തിൽ ഞങ്ങളെ പ്രവെശിപ്പിച്ചു തിരു
മുഖത്തെ ആനന്ദത്തൊടെ കാണ്മാനും, സകല ദൂതരൊടും തെ
രിഞ്ഞെടുത്ത കൂട്ടത്തൊടും ഒന്നിച്ചു നിന്നെ എന്നെന്നെക്കും വാ
ഴ്ത്തി സ്തുതിപ്പാനും സംഗതി വരുത്തി രക്ഷിക്കെണമെ— ആ
മെൻ— W—

അല്ലായ്കിൽ

ഞങ്ങളുടെ കൎത്താവായ യെശു ക്രീസ്തന്റെ പിതാവായി കനി
വു നിറഞ്ഞ ദൈവമെ— നീ ഞങ്ങളിൽ ചെയ്ത എല്ലാ കരുണെ
ക്കും സൎവ്വവിശ്വസ്തതെക്കും ഞങ്ങൾ എമ്മാത്രം— കൎത്താവെ
ഞങ്ങളിൽ കനിഞ്ഞു പ്രീയപുത്രനായ യെശുവെ വിചാരി
ച്ചു ഞങ്ങളുടെ സകല പാപങ്ങളെയും പൊറുത്തു വിടെണമെ
— വിചാരവും ശങ്കയും ഇല്ലാത്ത സകല പാപികളെയും ഉണൎത്തി

2. [ 23 ] മാനസാന്തരപ്പെട്ടു ഹൃദങ്ങൾ നിങ്കലെക്ക് തിരിയുമാറാക്കുക—
പുതുതായി ജനിച്ചവർ അകമെ മനുഷ്യനിൽ ബലപ്പെട്ടു വളരു
വാനും യെശുക്രീസ്തന്റെ സുവിശെഷം വിശ്വസിക്കുന്നവന്ന് ഒ
ക്കയും രക്ഷെക്കു ദെവശക്തിയാകുന്നു എന്നത് അനുഭവത്താൽ
ബൊധിച്ചുറെപ്പാനും സംഗതി വരുത്തുക— ജീവനിലും മരണത്തി
ലും ഈ സുവിശെഷം ഞങ്ങൾക്ക് ഉത്തമജ്ഞാനവും ആശ്വാ
സവും ആയി തെളിയുക— അതിനെ ഞങ്ങൾക്കും സന്തതികൾ്ക്കും
കൂട്ടില്ലാതെ ശുദ്ധമായി കാത്തുകൊൾ്ക— ദിവ്യ സത്യത്തെ വെറുക്കു
ന്ന അവിശ്വാസത്തെയും യെശു എന്ന് ഏകമായ അടിസ്ഥാന
ത്തിൽനിന്നു തെറ്റിക്കുന്ന ഏതു ദുൎവ്വിശ്വാസത്തെയും അകറ്റി
ഞങ്ങളെ വിശ്വാസത്തിൽ രക്ഷിച്ചുകൊള്ളെണമെ

തിരുസഭെക്ക് എപ്പൊഴും പ്രകാശിതരും ഉത്സാഹികളും
ആയ ഉപദെഷ്ടാക്കളെ നല്കി അവൎക്കു വെലെക്കു വെണ്ടിയ
ധൈൎയ്യവും എരിവും പ്രാഗത്ഭ്യവും ശക്തിയും ഇറക്കുക— ഞങ്ങ
ൾ എല്ലാവരും വിശ്വാസത്തിലും ദൈവപുത്രന്റെ പരിജ്ഞാന
ത്തിലും ഐക്യത്തോടും തികഞ്ഞ പുരുഷത്വത്തൊടും ക്രീസ്തന്റെ
നിറവുള്ള പ്രായത്തിൻ അളവൊടും എത്തുവൊളം വിശുദ്ധ
രുടെ യഥാസ്ഥാനത്വത്തിനും ഇവ്വണ്ണം ശുശ്രൂഷയുടെ വെലയും
ക്രീസ്തശരീരത്തിന്റെ വീട്ടുവൎദ്ധനയും വരുവാനും ആയിട്ടത്രെ

വിശെഷിച്ചു മഹാദൈവവും കൎത്താധികൎത്താവുമായു
ള്ളൊവേ ഞങ്ങളുടെ രാജ്ഞിയായവളെ അനുഗ്രഹിച്ചുകൊ
ൾക— അവൾ്ക്കും മന്ത്രികൾ്ക്കും വിശെഷാൽ ഈ രാജ്യത്തിൽ മുൽപ്പെ
ട്ടവൎക്കും വാഴുന്ന വൎക്കും ക്രിസ്തീയ ജ്ഞാനത്തെയും പക്ഷപാത
മില്ലാതെ ന്യായം വി ധിക്കുന്ന സൂക്ഷ്മബുദ്ധിയെയും ഈ നാടുക
ളിൽ ദൊഷത്തെ നിറുത്തി നന്മയെ വൎദ്ധിപ്പിച്ചു ഭരിപ്പാൻ പ്രാ
പ്തിയെയും നല്കെണമെ—നിന്റെ കൃപയുടെ ബാഹുല്യ പ്രകാ [ 24 ] രം ഞങ്ങൾക്ക് എല്ലാവൎക്കും ദിവസ വൃത്തിക്കു തന്നും അവര
വരുടെ തൊഴിലും വൃാപാരവും അനുഗ്രഹിച്ചും നിലങ്ങളിൽ വി
തയെ വിളയിച്ചും തത്സമയത്തു വെ യിലും മഴയും അയച്ചും പുല
ൎത്തെണമെ— ഈ ദെശം കൂടെ നിന്റെ തെജസ്സുകൊണ്ടു നിറ
ഞ്ഞു ചമയുക— നീ ചെയ്ത നന്മകളെ ഞങ്ങൾ മറക്കാതെ ദരി
ദ്രരിലും സങ്കടപ്പെടുന്നവരിലും മനസ്സലിഞ്ഞു നീ കാണിച്ച ദയ
പൊലെ ഞങ്ങൾ കാണിച്ചും പ്രീയ പിതാവെ നീ കനിവുള്ള
വൻ ആകുംപ്രകാരം കനിവുള്ളവരായും വരുമാറാക—

വിലയെറിയ സമാധാനത്തെ ഞങ്ങളിൽ കാത്തുകൊ
ണ്ടു— വിവാ ഹസ്ഥന്മാൎക്കു ഒക്കയും ഐക്യവും അലംഭാവവും—
അമ്മയഛ്ശന്മാൎക്കു പ്രവൃത്തിയിൽ ഫലസിദ്ധിയും മക്കളെ വള
ൎത്തുന്നതിൽ ജ്ഞാനവും ഭാഗ്യവും ഏകെണമെ— കുട്ടികൾ മന
സ്സൊടെ അനുസരിച്ചും പിതാക്കളെ ഭയപ്പെട്ടും സ്നെഹിച്ചും വളരു
വാൻ അനുഗ്രഹം കൊടുക്ക— പണിക്കാരെ ശുദ്ധമനസ്സാക്ഷിയിൽ നി
ന്നെ സെവിപ്പാറാക്കുക— യജമാനന്മാരെ തങ്ങൾക്കും സ്വൎഗ്ഗത്തി
ൽ യജമാനൻ ഉണ്ടെന്നു വി ചാരിപ്പിക്ക— എല്ലാ മനുഷ്യരിലും
കടാക്ഷിച്ചും കൊള്ളെണമെ— വഴി തെറ്റി ഉഴലുന്നവരെ നെ
രെയുള്ള മാൎഗ്ഗത്തിലാക്കുക— ശത്രുക്കൾ്ക്കു തമ്മിൽ നിരപ്പു വരുത്തുക— ദുഃ
ഖിതന്മാരെ ആശ്വസിപ്പിക്ക— എളി യവരെ പൊററുക— വിധവ
മാരെയും അനാഥരെയും പുലൎത്തുക— നിരാധാരന്മാരെ താങ്ങുക—
രൊഗികൾക്കു ചികിത്സകനും ചാകുന്ന വൎക്കു ശരണവും ആയ്ചമക
— ഒടുക്കം ഞങ്ങളെ നിത്യസന്തൊഷത്തി ന്റെ രാജ്യത്തിൽ ഏറ്റു
കൊള്ളെണ്ടതു അവിടെ നിന്റെ മക്കളുടെ സകല കണ്ണീരും തു
ടെക്കയും ഹൃദയങ്ങളിലെ ആഗ്രഹം ഒക്കയും നിവൃത്തിക്കയും ചെയ്യു
മല്ലൊ— ഞങ്ങൾ യാചിക്കുന്നത് എല്ലാറ്റെയും യാചിക്കുന്നതിന്നു മീ
തെയും പ്രിയപുത്രനായ യെശുക്രീസ്തൻ നി മിത്തം കനിഞ്ഞ് അ [ 25 ] നുഷ്ഠിക്കെണമെ— ആമെൻ. W

[പിന്നെ കൎത്തൃ പ്രാൎത്ഥനചൊല്ലുമ്പൊൾ സഭക്കാർ ഓരൊ
രൊ അപെക്ഷയെ കെട്ട് ആവൎത്തിച്ചു പറക—

സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവെ— നിന്റെ നാമം വിശുദ്ധീ
കരിക്കപ്പെടെണമെ— നിന്റെ രാജ്യം വരെണമെ— നിന്റെഇ
ഷ്ടംസ്വ ൎഗ്ഗത്തിലെപൊലെ ഭൂമിയിലും നടക്കെണമെ— ഞങ്ങൾക്ക്
വെണ്ടുന്ന അപ്പം ഇന്നുതരെണമെ— ഞങ്ങളുടെ കടക്കാൎക്കു
ഞങ്ങളും വിടുന്നതു പൊലെ ഞങ്ങളുടെ കടങ്ങളെ വിട്ടുതരെണ
മെ— ഞങ്ങളെ പരീക്ഷയിൽ കടത്താതെ— ദൊഷത്തിൽ നിന്നു
ഞങ്ങളെ ഉദ്ധരിക്കെണമെ— രാജ്യവും ശക്തിയും തെജസ്സും
യുഗാദികളിലും നിണക്കല്ലൊ ആകുന്നു.ആമെൻ—

ഒരു ശ്ലൊകം പാടിയ ശെഷം അതതു ദിവസത്തി
നുള്ള വെദപാഠങ്ങളെ വായിക്കാവൂ. (D.)

പിന്നെ ഒരു പാട്ടു പാടുക. ശെഷം പ്രസംഗിക്ക— അതി
ന്റെ ആരംഭത്തിലും അവസാനത്തിലും മനസ്സു മുട്ടുമ്പൊ
ലെ പ്രാൎത്ഥിക്ക— അനന്തരം ഒരു ശ്ലൊകം പാടിച്ചു
തീൎന്നാൽ തിരുവത്താഴം വിവാഹം മുതലായതിനെ സം
ബന്ധിച്ചുള്ള പരസ്യങ്ങളെ അറിയിക്ക— ഒടുക്കം ഒർ
ആശീർവചനം ചൊല്ലുക]

ആശീൎവ്വചനങ്ങൾ

൧. യഹൊവ നിങ്ങളെ അനുഗ്രഹിച്ചു കാക്കുക; യഹൊവ തിരുമു
ഖത്തെ നിങ്ങളിലെക്കു പ്രകാശിപ്പിച്ചു കരുണ ചെയ്ക— യഹൊ
വ തിരുമുഖത്തെ നിങ്ങളുടെ മെൽ ആക്കി, നിങ്ങൾക്കു സമാ
ധാനം ഇടുമാറാക— (൪ മോ.൬.) ആമെൻ—

൨. എല്ലാബുദ്ധിയെയും കടക്കുന്ന ദൈവസമാധാനം നിങ്ങളു [ 26 ] ടെ ഹൃദയങ്ങളെയും നിനവുകളെയും ക്രീസ്തയെശുവിങ്ക
ൽ കാക്കുക(ഫിലി.൪.) ആ മെൻ—

൩. സമാധാനത്തിന്റെ ദൈവമായവൻ തന്നെ നിങ്ങ
ളെ അശെഷം വിശുദ്ധീകരിക്ക നിങ്ങളുടെ ആത്മാവും ദെ
ഹിയും ദെഹവും നമ്മുടെ കൎത്താവായ യെശു ക്രീസ്തന്റെ
പ്രത്യക്ഷതയിൽ അനിന്ദ്യമായി കാക്കപ്പെടാ—
(൧ തെസ്സ.൫.) ആമെൻ

൪. എന്നാൽ നമ്മെ കുറയ കഷ്ടപ്പെട്ടു എങ്കിൽ യെശു
ക്രീസ്തനിൽ തന്റെ നിത്യതെജസ്സിലെക്ക് വിളിച്ചവ
നായി സൎവ്വകൃപാവരമുടയ ദൈവം താൻ നിങ്ങളെ
യഥാസ്ഥാനത്തിലാക്കി ഉറപ്പിച്ചു ശക്തീകരിച്ചു അടി
സ്ഥാനപ്പെടുത്തുകയും ആം— അവന്നു തെജസ്സും ബല
വും യുഗാദിയുഗങ്ങളിൽ ഉണ്ടാവൂതാക— ആമെൻ(൧
പെ.൫.)

൫. എന്നാൽ ചൊദിക്കുന്നതിലും നിനെക്കുന്നതിലും അത്യ
ന്തം വരമായി ചെയ്വാൻ നമ്മിൽ വ്യാപരിക്കുന്ന ശക്തി
പ്രകാരം കഴിയുന്നവനു— സഭയകത്തു യുഗാദി കാലത്തി
ലെ സകല തലമുറകളൊളവും ക്രീസ്തയെശുവിങ്കൽ തെ
ജസ്സുണ്ടാവൂതാക— ആമെൻ. (എഫ. ൩) [ 27 ] II കൎത്താവിൻ ആഴ്ചെക്ക്

ഉച്ചയിൽപിന്നെയുള്ള പ്രാൎത്ഥന

[ഒരു വന്ദനം ചൊല്ലിയശെഷം ഒരു ശ്ലൊകത്തെ പാടു
ക പിന്നെ A. അക്കത്തിലെ പ്രാൎത്ഥനകളാൽ ഒന്ന്
എങ്കിലും ഇവിടെ കാണുന്നത് എങ്കിലും പ്രാൎത്ഥിക്ക]

സ്വൎഗ്ഗസ്ഥനായ പിതാവെ— നീ സ്വൎഗ്ഗീയ വിളി കൊണ്ടു ഞങ്ങളെ
വിളിച്ചതിനാലും രാജ്യ പുത്രരായി തിരു മുമ്പിൽ വീണ്ടും വരുവാ
ൻ അനുവദിക്കുന്നതിനാലും ഞങ്ങൾ സ്തൊത്രം ചൊല്ലുന്നു— ക
ൎത്താവെ നീ വിശുദ്ധനും കരുണാസമ്പന്നനും അത്രെ— ഞങ്ങളൊ
ഈ വിളിയുടെ വലിപ്പത്തെയും ധന്യതയെയും കൃതജ്ഞരായി
വിചാരിക്കായ്കയാൽ ലജ്ജിക്കെണ്ടതാകുന്നു— അയ്യൊ ഞങ്ങ
ൾ വിശുദ്ധാത്മാവിന്റെ കൃപാവ്യാപാരങ്ങളൊട് എത്രവട്ടം മറുത്തു
—തിരുവചനത്തിന്റെ വിത്ത് എത്രവട്ടം പ്രപഞ്ചമൊഹം ജഡചിന്ത
അവിശ്വാസം ഈ മുള്ളുകളിൽ അകപ്പെട്ടു ഞെരുങ്ങി മുടിഞ്ഞു
പൊയി— പ്രീയരക്ഷിതാവെ ഞങ്ങളുടെ കൃതഘ്നതെക്കു യൊഗ്യ
മായ ശിക്ഷയെ വിധിക്കല്ലെ— നിന്റെ സത്യത്തിൻ വെളിച്ചത്തെ
ഇവിടെ നിന്നു നീക്കരുതേ— നിന്റെ കരുണാ രാജ്യത്തിന്നു ഇങ്ങു
മാറ്റം വരുത്തരുതെ— ദയയുള്ള ദൈവമെ പ്രീയപുത്രന്റെ ര
ക്തം കൊണ്ടു ഞങ്ങളുടെ സകല അധൎമ്മങ്ങളെയും മാച്ചു കളയെ
ണമെ— ഞങ്ങളിൽ കനിഞ്ഞു വിശുദ്ധവചനത്തെയും ചൊല്ക്കുറി
കളെയും ഇനിയും കൂട്ടില്ലാതെ നിൎമ്മലമായി ഈ സഭയിൽ കാത്തു നട
ത്തിക്ക— പുതിയഹൃദയത്തെ ഞങ്ങളിൽ സൃഷ്ടിക്ക— നിന്നെ സ്തുതി
ച്ചും കനിവിൻ സമൃദ്ധിയെ അപെക്ഷിച്ചും കൊണ്ടു തിരുവചന
ത്തിൻ ശക്തിയാൽ പ്രകാശവും വിശുദ്ധിയും നിത്യജീവന്റെ നി [ 28 ] ശ്ചയവും നിറഞ്ഞു വഴിയുന്നതിൽ ആഗ്രഹം ജനിപ്പിക്ക— ഇ
ങ്ങനെ സംഭവിക്കെണ്ടതിന്നു നിന്റെ ഹൃദയപ്രകാരമുള്ള ബൊ
ധകരെയും ഇടയന്മാരെയും തിരുസഭെക്ക് കൊടുത്തരുളുക— ഒ
രൊരൊ കുടികളിൽ നിന്റെ ആത്മാമുഖെന വാഴുക— പള്ളികളി
ൽ കെൾ്പിക്കുന്നവരെയും പഠിക്കുന്നവരെയും അനുഗ്രഹിക്ക— എല്ലാ
ക്രിസ്തീയ അധികാരങ്ങൾക്കും ജ്ഞാനവും പ്രാപ്തിയും നല്കി അവർ
കല്പിക്കുന്നതും നടത്തുന്നതും ഒക്കയും നിന്റെ ബഹുമാനത്തിന്നും
തിരുസഭയുടെ പരിപാലനത്തിന്നും വൎദ്ധനെക്കും സത്യവിശ്വാ
സവും ശുദ്ധനടപ്പും എങ്ങും വ്യാപിക്കുന്നതിന്നും അനുകൂലമായി തീരു
മാറാക്കെണമെ— ഈ രാജ്യത്തെ മുഴുവൻ കടാക്ഷിക്കയാ
വു— നിന്റെ ജനത്തെ ആദരിച്ചു കൊണ്ടു തിരുവവകാശത്തിന്റെ
ശെഷിപ്പു നാണിച്ചു പൊകാതവണ്ണം രക്ഷിക്കെണമെ— തിരു
സഭയൊടു കലഹിച്ചു വരുന്ന സകല ഉപായത്തെയും സാഹസ
ത്തെയും ഇല്ലാതാക്കുക— നിന്തിരു നാമത്തെ ഏറ്റുപറഞ്ഞിട്ട് ഉപ
ദ്രവപ്പെട്ടും ക്ലെശിച്ചും പൊകുന്നവരെ ബലപ്പെടുത്തി ഉദ്ധരിക്ക— ഭൂ
മിയിൽ മനുഷ്യർ വസിപ്പെടത്തൊളം നിന്റെ സുവിശെഷവെ
ളിച്ചത്തെ സകലഹൃദയങ്ങളിലും പ്രകാശിപ്പിച്ചു ദുഃഖിതർ അനാ
ഥർ രൊഗികൾ ദരിദ്രർ മുതലായവരുടെ സങ്കടത്തെ അച്ഛനാ
യിട്ടു കുറിക്കൊണ്ടു വിചാരിക്ക— ഭൂമിയുടെ ഫലങ്ങളെയും കാത്തു
കൊൾ്ക— ഇഹജീവനത്തിന്റെ ആവശ്യവും ആശ്വാസവും സംബ
ന്ധിച്ചുള്ളത് ഒക്കയും ദിവ്യവരങ്ങളുടെ നിറവിൽ നിന്ന് ഇറക്കി
പൊരുകയല്ലാതെ— ഒടുക്കം ഈ അരിഷ്ടതയുടെ താഴ്വരയിൽ
നിന്നു നിന്റെ നിത്യ സ്വസ്ഥതയിൽ പ്രവെശിപ്പിച്ചു ഞങ്ങ
ളുടെ കൎത്താവായ യെശുക്രീസ്തൻമൂലം എന്നെക്കും രക്ഷി
ക്കെണമെ. ആമെൻ. W. Sfh.

അല്ലഎങ്കിൽ [ 29 ] സൎവ്വശക്തിയുള്ള ദൈവവും ഞങ്ങളുടെ കൎത്താവായ യെശു ക്രീസ്ത
ന്റെ പിതാവും സ്വൎഗ്ഗങ്ങളിലും ഭൂമിയിലും ഉള്ള കുഡുംബത്തിന്ന്
ഒക്കയും പെർ വരുവാൻ ഹെതുവുമായുള്ളൊവെ— അടിയങ്ങൾ
തിരുമുഖത്തിൻ മുമ്പിൽ നിന്നു ഹൃദയങ്ങളുടെ സ്തൊത്ര ബലിക
ളെ കഴിക്കുന്നുണ്ടു—

നിന്റെ സാദൃശ്യത്തിൽ ഞങ്ങളെ സൃഷ്ടിച്ചു ചെറുപ്പം മുത
ൽ ഇന്നെവരെ യാതൊരു പുണ്യവും യൊഗ്യതയും ഇല്ലാത്തവരായ
ഞങ്ങളെ ആത്മാവിലും ശരീരത്തിലും ഉള്ള നന്മകളെ കൊണ്ട്
അനുഗ്രഹിച്ചതിനാൽ പിതാവെ ഞങ്ങൾ സ്തുതിക്കുന്നു— വി
ശെഷാൽ നീമനമഴഞ്ഞു അരിഷ്ടപാപികളെ കനിഞ്ഞു കൊണ്ടു
പ്രിയപുത്രനായ യെശു ക്രീസ്തനെ ഞങ്ങൾ്ക്കു സമ്മാനിച്ചയക്കയാലും
—ഇന്നും വിശ്വാസികളുടെ ഹൃദയങ്ങളിൽ നിന്റെ വിശുദ്ധാത്മാ
വിനെ അയച്ചു പൊന്നു അവററിൽ ആശ്വാസ സമാധാനങ്ങളെ
യും നിത്യ ജീവന്റെ പ്രത്യാശയെയും നിറെക്കുന്നതിനാലും ഞങ്ങ
ൾ നിന്നെ വാഴ്ത്തുന്നു— ഞങ്ങളുടെ ദൈവമായ കൎത്താവെ ഈ സകല
കൃപകൾ നിമിത്തവും ഇങ്ങെ സ്തൊത്ര ബലികളെ പ്രസാദിച്ചു പ
രിഗ്രഹിക്കേണമെ—

ഇനി ഞങ്ങൾ അപേക്ഷിക്കുന്നിതു— നിന്നെ അറിയാത്ത
നിൎഭയരായ പാപികളെ തിരുവചനത്തിന്റെ ഒച്ചയെ കെൾ്പീച്ചു
ണൎത്തി സൎവ്വ സഭയിലും നിന്റെ ജീവിപ്പിക്കുന്ന ആത്മാവെ പകരെ
ണമെ— മരണത്തിന്റെ നിഴലിൽ ഇരിക്കുന്ന സകല ജാതി ക
ളിലും മനസ്സലിഞ്ഞു തിരുവെളിച്ചത്തെയും സത്യത്തെയും അയ
ക്കുക— എല്ലാ രാജ്യങ്ങളിലും സുവിശെഷദൂതന്മാരെ പാലിച്ചു നട
ത്തി വെലെക്കു വെണ്ടുന്ന ജ്ഞാനവും ശക്തിയും ക്ഷാന്തിയും ഏ
കെണമെ—

യെശു ക്രീസ്തന്റെ പിതാവെ സാധാരണ സഭയുടെ ആഗ്ര

3. [ 30 ] ഹത്തെ ഒക്കയും ഞങ്ങൾ നിങ്കൽ സൎമപ്പിച്ചുവിടുന്നു— എല്ലാ ക്രിസ്തീ
യ) അധികാരങ്ങളെയും ഞങ്ങൾ ഒൎത്തപെക്ഷിക്കുന്നിതു— അവർ
തിരുമനസ്സിൻ പ്രകാരം നാടുകളെ ഭരിപ്പാനായി അവരെ നി
ന്റെ ആത്മാവിനാൽ നടത്തുക— തിരുവചനത്തിന്നു വിശ്വസ്ത ശു
ശ്രൂഷക്കാരെ ഉദിപ്പിച്ചു അവരെ തന്റെവ അല്ല നിന്റെ മാ
നത്തെയും ആട്ടി ങ്കൂട്ടത്തിന്റെ രക്ഷയെയും അന്വെഷിപ്പാറാ
ക്കുക— വിവാഹസ്ഥന്മാൎക്കു ജീവനൊടും ദൈവഭക്തിയൊടും
ചെരുന്നവ ഒക്കയും സമ്മാനിച്ചു പിതാക്കൾ കുട്ടികളെ നിന്റെ ഭ
യത്തിൽ വളൎത്തുവാനും മക്കൾ കൃതജ്ഞരായി അനുസരിച്ചട
ങ്ങുവാനും അനുഗ്രഹിച്ചു കൊൾ്കെവെണ്ടു— സൌഖ്യവും സമൃദ്ധി
യും വരുന്ന വെനലും മഴയും നല്കി നിലത്തിൻ ഫലങ്ങളെ വിളയി
ച്ചു മഹാവ്യാധി യുദ്ധം മുതലായ ബാധകളെ ദയ ചെയ്തു നീക്കെ
ണമേ— രൊഗികൾ പീഡിതർ അഗതികൾ ദരിദ്രർ വിധവമാർ
അനാഥർ ഇത്യാദികൾ്ക്ക് എല്ലാം നീ ഏകസഹായവും, ഉറപ്പുള്ള ആ
ധാരവും മതിയായുള്ള ആശ്വാസവും ആയ്വിളങ്ങി സകല ദുഃഖ
ക്ലെശങ്ങൾ്ക്കും ഭാഗ്യമുള്ള അറുതി വരുത്തുക— നിന്റെ പ്രജകളെ
ഉപദ്രവിച്ചു നിൎബ്ബന്ധിക്കുന്ന സാഹസങ്ങളെ എപ്പെരും തടുത്തു സ
ഭെക്കു തൂണും നിഴലും ആയെഴുന്ന്വ്ല്ലുക— ഞങ്ങൾ്ക്കും സന്തതി
കൾ്ക്കും വലിയ പരീക്ഷാസമയത്തിലും നിന്റെ സുവിശെഷ സത്യ
ത്തെയും ദിവ്യസമാധാനത്തെയും രക്ഷിച്ചു കാത്തു സമാധാന പ്ര
ഭുവായ യെശു ക്രീസ്തൻ എന്ന നിന്റെ പ്രീയപുത്രനും ഞങ്ങളു
ടെ കൎത്താവും ആയവനെ കൊണ്ടു ഞങ്ങളെ പൊററി വാഴെണമെ
— ആമെൻ W. bs.

[അതിന്റെശെഷം വെദപാഠം വായിച്ചു പാട്ടുപാ
ടിച്ച അനന്തരം മനസ്സു മുട്ടുംപൊലെ പ്രാൎത്ഥിച്ചു പ്ര
സംഗിക്ക—ഒടുക്കം ഹൃദയത്തിൽ നിന്നു പ്രാൎത്ഥിച്ചു ക

3. [ 31 ] ൎത്തൃ പ്രാൎത്ഥന ചൊല്ലി ചൊല്ലിച്ചു ഒരു ശ്ലൊകംപാടിച്ചു
തീൎച്ചെക്ക് ആശീൎവ്വചനം ഒന്നിനെ കെൾ്പിക്കുക]

p.13 [ 32 ] III.ബാലൊപദെശം.

ഞായറാഴ്ചതൊറും ബാലൊപദെശം എന്ന ആരാ
ധന കൊണ്ടാ ടുക— ഒരു വന്ദനം ചൊല്ലി പാട്ടു പാടി
ച്ചശെഷം ഈ പ്രാൎത്ഥനയെ പ്രാൎത്ഥിക്ക—

ഞങ്ങളുടെ കൎത്താവായ യെശു ക്രീസ്തനെ വലിയ പ്രവാചകനും
അല്പമതികളുടെ ഉപദെഷ്ടാവും ആയുള്ളൊവെ— നീയും ബാ
ല്യത്തിങ്കൽ പന്ത്രണ്ടു വയസ്സായപ്പൊൾ ഗുരുക്കന്മാരുടെ നടുവി
ൽ ഇരുന്നു. അവൎക്കു ചെവികൊടുക്കയും, അവരൊടു ചൊദിക്ക
യും ചെയ്തുവല്ലോ. ഞങ്ങൾ ഇവിടെ കൂടി വന്നിരിക്കുന്നതു ദൈ
വഭക്തിയുടെ ഉപദെശത്തെയും, രക്ഷാകരമായ ക്രിസ്തുമതത്തി
ന്റെ സാരാംശങ്ങളെയും കെൾ്പാൻ മാത്രമല്ല— ചൊദ്യങ്ങൾക്ക് ഉത്ത
രം പറവാനും നിന്റെ ജ്ഞാനത്തിൽ വെരൂന്നി വീട്ടു വൎദ്ധന ല
ഭിപ്പാനും ആകുന്നു— ഇതിന്നായിട്ടു നിന്റെ വിശുദ്ധാത്മാവി
ന്റെ കരുണ നല്കെണമെ— നിന്റെ ധൎമ്മൊപദെശത്തിലെ അതി
ശയങ്ങളെ കാണെണ്ടതിന്നു ഞങ്ങളുടെ കണ്ണുകളെയും ഹൃദയ
ങ്ങളെയും തുറക്കെണമെ—നിന്റെ വിശുദ്ധ വചനത്തെ മെല്ക്കു
മെൽ അധികം ഗ്രഹിക്കെണ്ടതിന്നു ഞങ്ങൾ്ക്കു ബുദ്ധികളെ തുറന്നു
തരെണമെ— ഇപ്രകാരം ഞങ്ങൾ കൎത്താവായ യെശുവെ നീ മൂല
ക്കല്ലാകുന്ന ആലയത്തിൽ അപൊസ്തലപ്രവാചകന്മാരുടെ അടി
സ്ഥാനത്തിന്മേൽ കെട്ടപ്പെട്ടു വളൎന്നു പിശാചിന്റെയും ലൊകത്തി
ന്റെയും സകല പർീക്ഷകൾ്ക്കും തെറ്റി ജയം കൊണ്ടു ആത്മാക്ക
ളുടെ രക്ഷയാകുന്ന വിശ്വാസത്തിന്റെ ലാക്കിൽ എത്തെണ്ടതി
ന്നു കരുണ ചെയ്തു പരിപാലിക്കെണമെ— ആമെൻ W

അല്ല എങ്കിൽ [ 33 ] കനിവെറിയവനും ഏകജ്ഞാനിയുമായ പിതാവും ദൈവവും ആ
യുള്ളോവെ— ഞങ്ങൾ പാപത്തിലും അറിയായ്മയിലും ജനിക്കയാൽ
ഏകദൈവമായ നിന്നെയും നീലൊകത്തിൽ അയച്ച യെശുക്രീസ്ത
നെയും അറിയുന്നതിൽ നിത്യജീവൻഉണ്ടായിരിക്കുന്നു എങ്കി
ലും ഈ രണ്ടുംബൊധിപ്പാൻ ഞങ്ങളാൽ കഴിയാതിരിക്കെ— ഒരു ബാ
ലൻ ഈ കുറവിനെ തീൎപ്പത് എങ്ങിനെ— ചെറുപ്പം മുതൽ നിന്നൊ
ടുചെരുവാൻ തന്റെ ഒട്ടത്തെ ദൊഷമകറ്റി ക്രമത്തിലാക്കു
ന്നതു എങ്ങിനെ— നിന്റെ വചനത്തെ സൂക്ഷിക്കുന്നതിനാലല്ലൊ
ആയതത്രെ ഞങ്ങളുടെ കാലുകൾ്ക്കു ദീപവും മാൎഗ്ഗത്തിങ്കൽ വെളിച്ചവും ആകുന്നതു— അതുകൊണ്ട് ഞങ്ങ
ൾ ഈ ഭൂമിമെൽ പരദെശികളും അതിഥികളും ആയി കടന്നു തീ
രുവൊളം തിരുവചനം ഞങ്ങളിൽനിന്നു. മറെക്കരുതെ— ജ്ഞാ
നത്തിന്റെ ആത്മാവെ തന്നു ഞങ്ങൾ നിന്റെ പരമാൎത്ഥത്തെ ശു
ദ്ധമായി ഗ്രഹിക്കെണ്ടതിന്ന് ഉള്ളങ്ങളെ പ്രകാശിപ്പിക്കെണമെ
സത്യത്തെ ഗ്രഹിച്ച പ്രകാരം ഞങ്ങൾ നിവൃത്തിച്ചും നിന്റെ സന്നി
ധിയിൽ പ്രസാദം വരുത്തിനടന്നും കൊള്ളെണ്ടതിന്നു ഹൃദയങ്ങ
ളെ പുതുക്കയും ചെയ്ക— ഇത് ഒക്കയും ഞങ്ങൾ യാചിക്കുന്നതു പിതാ
വൊട് എത്തുവാൻ ഏക വഴിയും സത്യവും ജീവനും ആയിരിക്കുന്ന യെ
ശുക്രീസ്തൻ എന്ന കൎത്താവിന്മൂലമത്രെ— ആയവന്റെ നാമത്തിൽ ഞ
ങ്ങൾ ഇനിയും വിളിച്ചപെക്ഷിക്കുന്നു— സ്വൎഗ്ഗസ്ഥനായ - Sfh.

[പിന്നെ ചൊദ്യൊത്തരത്താലെ ഉപദെശവും അനന്ത
രംഹൃദയ പ്രാൎത്ഥനയുംചെയ്ക— പാടിയശെഷംആശീൎവ്വച
നവും ചൊല്ലെ ണ്ടതു— വളരെകുട്ടികൾ ഉള്ള സ്ഥലത്തിൽ
ഹൃദയ പ്രാൎത്ഥനെക്കു പകരം ഇതിനെയും.

വായിക്കാം.

ഞങ്ങളുടെ കൎത്താവായ യഹൊവെ നിന്റെ പ്രതാപത്തെ വാ [ 34 ] നങ്ങളിന്മെൽ ഇട്ടവനെ— നിൻ നാമം ഭൂമിയിൽ ഒക്കയും എത്ര നിറ
ന്നിരിക്കുന്നു— ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽ
നിന്നു നീ നിണക്ക് ബലത്തെയും സ്തൊത്രത്തെയും നിൎമ്മിച്ചു ഞങ്ങ
ളെ നീ എത്ര വാത്സല്യത്തൊടെ വിളിച്ചു ക്ഷണിച്ചിരിക്കുന്നു— എന്മക
നെ എന്റെ വെദധൎമ്മത്തെ മറക്കാതെ നിന്റെഹൃദയം എൻ കല്പനക
ളെ സൂക്ഷിക്കാവു— അവ ദീൎഘനാളുകളും ജീവന്റെ ആണ്ടുകളുംസമാ
ധാനവും നിണക്കു കൂട്ടിവെക്കും— അവറ്റെ കഴുത്തിൽ കെട്ടിക്കൊൾ
ക ഹൃദയപലകമെലും എഴുതുക— എന്നാൽ ദൈവത്തിന്റെയും
മനുഷ്യരുടെയും കണ്ണുകളിൽ കരുണയും ഭാഗ്യസിദ്ധിയും കണ്ടെ
ത്തും— എന്നതല്ലാതെ നിന്റെ ഏകജാതനായ യെശുക്രീസ്തൻ
പൈതങ്ങളെ തനിക്കു കൊണ്ടുവരുവാൻ എത്ര താല്പൎയ്യത്തൊടെ
ചൊദിച്ചും ഇപ്രകാരമുള്ളവൎക്കു ദെവരാജ്യം ഉണ്ടെന്നു ചൊല്ലി
അനുഗ്രഹിച്ചും ഇരിക്കുന്നു— നീ ചെറുപ്പത്തിൽ ഞങ്ങളെയും ആ
കൎഷിച്ചു വിശുദ്ധസ്നാനത്താൽ ദെവപുത്രത്വത്തിൻ വാഗ്ദത്തം തന്ന
ത് ഒഴികെ— നീ വെളിപ്പെടുത്തിയ ദിവ്യവചനങ്ങളാകുന്ന കൂട്ടില്ലാത
പാലുകൊണ്ടു നിത്യം പുലൎത്തി വിശുദ്ധ സഞ്ചാരത്തിൽ നടത്തിവരുന്ന
തുകൊണ്ടു ഞങ്ങൾ ഹൃദയത്തിൽ നിന്നു സ്തുതിക്കുന്നുണ്ടു— ഇനി
ഞങ്ങൾ ഏറ്റവും വെണ്ടികൊള്ളുന്നിതു— ഞങ്ങൾ വളരുന്തൊറും
ആത്മാവിൽ ശക്തിപ്പെട്ടു വൎദ്ധിക്കയാവു— വിശ്വസ്ത ദൈവമായ
പിതാവെ നിന്നൊടും നിന്നെ സെവിക്കുന്ന സകല മനുഷ്യരൊടും
ഞങ്ങൾ പ്രസാദം വരുത്തി കരുണയിൽ വളരുമാറാക— ഇപ്രകാരം
നിന്നെ അറിഞ്ഞും സെവിച്ചും നിന്നാൽ ജീവിച്ചും പൊരുന്ന ജാതി
ജനിച്ചു വൎദ്ധിക്കയും ഞങ്ങളുടെ കൎത്താവും രക്ഷിതാവും ആയ യെശു
ക്രീസ്തന്മൂലം അവന്റെ വലിയ നാൾ വരെ നില്ക്കയും ചെയ്വൂതാക—
ആമെൻ. Sfh.

അല്ലഎങ്കിൽ [ 35 ] കരുണയുള്ള ദൈവമായ പിതാവെ നീ ഞങ്ങൾക്കു വീണ്ടും ര ക്ഷാമാ
ൎഗ്ഗത്തെ ഗ്രഹിപ്പിച്ചു തന്നതു കൊണ്ടു ഞങ്ങൾ സ്തൊത്രം ചൊല്ലുന്നു. കേ
ട്ട വചനത്തിന്മെൽ നിന്റെ അനുഗ്രഹം വെക്കുക— വലിയവരും
ചെറിയവരും എപ്പെരും അതിനെ നല്ല ഹൃദയത്തൊ ടെ സൂക്ഷിപ്പാ
ൻസംഗതിവരുത്തെണമെ— നിന്റെ വചനവും ആത്മാവും ഞങ്ങ
ളിൽനിന്നും മക്കളിൽനിന്നും മാറിപൊകയില്ല എന്നുള്ള വാഗ്ദത്ത
ത്തിന്നു നിവൃത്തി വരുത്തുക— തിരുവചനത്തെ കാത്തുകൊണ്ടാലല്ലാ
തെ നടപ്പു നിൎദ്ദൊഷമായ്വരികയില്ല എന്നു ഞ ങ്ങളുടെ കുട്ടികൾക്ക്
ചെറുപ്പത്തിൽ തന്നെ ഉപദെശിക്ക— അവർ ബാല്യത്തിലും തങ്ങളു
ടെ സ്രഷ്ടാവെ ഒൎക്കെണ്ടതിന്നും— അതി വിശുദ്ധ ബാലനായ യെശു
വിന്റെ മാതൃകപ്രകാരം പ്രായത്തിൽ വളരുന്തൊറും ജ്ഞാനത്തി
ലും നിന്നൊടും മനുഷ്യരൊടും കൃപയിലും വൎദ്ധിക്കെണ്ടതിന്നും ഇവ്വ
ണ്ണം ഇഹത്തിലും പരത്തിലും വിടാത്ത സൌഖ്യം സാധിക്കെണ്ടതിന്നും
കരുണ ചെയ്യെണമെ— പ്രിയ പുത്രനായ യെശുക്രിസ്തവിനെ വിചാ
രിച്ചു ഞങ്ങളെ കെൾക്കയാവു— ആമെൻ. W [ 36 ] A. a.,

ഒരൊ ഞായറാഴ്ച പ്രാൎത്ഥനകൾ.

൧.,

ഞങ്ങളുടെ ദൈവമായ യഹൊവെ നീ വെളിച്ചമാകുന്നു ഇരിട്ടു
നിന്നിൽ ഒട്ടും ഇല്ല— നീ ഏകജാതനായ പുത്രനെ ഈ ലൊകത്തി
ൽ അയച്ചത് അവനെ പിഞ്ചെല്ലുന്നവൻ ആരും ഇരിട്ടിൽ നട
ക്കാതെ ജീവന്റെ വെളിച്ചമുള്ളവനായിരിക്കെണ്ടതിന്നത്രെ—
ഇന്നും കൂടെ നിന്റെ വെളിച്ചവും സത്യവും ഞങ്ങളെ നടത്തെ
ണ്ടതിന്നു അയ ക്കുക— ഇന്നും ഞങ്ങളിൽ അറിയിക്കുന്ന നിന്റെ
വചനം ഞങ്ങളുടെ കാല്ക്കു ദീപവും വഴിയിൽ വെളിച്ചവും ആയ്ചമ
ക— താന്താന്റെ ഹൃദയത്തിന്റെ അവസ്ഥ ഇന്നത് എന്നു ഞ
ങ്ങൾ്ക്കു വെളിപ്പെടുത്തിതരിക— തന്നെത്താൻ ചതിക്കുന്ന മായായെ
അകറ്റുക— അഹംഭാവത്തെ ഇടിക്കുക ഞങ്ങളെ ഉയൎത്തുവാ
ൻ കഴിയെണ്ടതിന്നു താഴ്ത്തിവെക്കുക— നല്ല ദാനങ്ങളും തിക
ഞ്ഞവരങ്ങളും ഞങ്ങളിൽ നിറെച്ചും താനും ഞങ്ങളിൽ വ
സിച്ചും കൊൾ്വാൻ വെണ്ടി ജഡത്തിലെയും ആത്മാവിലെയും
സകല കന്മഷത്തിൽ നിന്നും ഞങ്ങളെ വെടിപ്പാക്കെണമെ— ഞ
ങ്ങളെ നിന്റെ ദിവ്യപ്രതിമയാക്കി രൂപാന്തരപ്പെടുത്തി നിന്റെ
അത്യന്തജ്ഞാനത്തെ ഞങ്ങൾക്ക് ഇപ്പൊൾ തന്നെ നിത്യജീവ
ന്റെ ഉറവാക്കി ചമെക്കെണമേ— നിണക്കു വെൎത്തിരിച്ചുള്ള
ഈ ആഴ്ചയെ സമൃദ്ധിയായി അനുഗ്രഹിക്ക— ഇന്നു നിന്റെ വ
ചനത്തെ വായിച്ചും കെട്ടും പ്രസ്താവിച്ചും കൊള്ളുന്ന എല്ലാരിലും
നിന്റെ ആത്മാവ് കൊണ്ടു ശക്തിയൊടെ പ്രവൃത്തിക്ക— നിന്റെ വി
ലയെറിയ സുവിശെഷത്തെ നിന്ദിക്കുന്നവരൊടും നീ പൊരുതും [ 37 ] ജയിച്ചും കൊൾ്ക— ഇങ്ങിനെ നിന്റെ നാമം വിശുദ്ധീകരിക്കപ്പെടുകയും
തിരു രാജ്യം പരന്നുവരികയും പല ആത്മാക്കൾ്ക്കും നിത്യരക്ഷ സാധി
ക്കയും ആകെണമേ— സ്വൎഗ്ഗസ്ഥനായ പിതാവെ നിന്റെ പുത്രനും
ഞങ്ങളുടെ കൎത്താവും ആയ യെശു ക്രീസ്തനെ വിചാരിച്ചു ഞങ്ങളു
ടെ യാചനകളെ കെട്ടരുളെണമെ— ആമെൻ. W

൨.,

സ്വൎഗ്ഗസ്ഥപിതാവായ ദൈവമെ— ഇന്നു നിന്റെ സ്വസ്ഥനാ
ളാകകൊണ്ടു ഞങ്ങൾ മുഴുമനസ്സൊടും നിന്റെ വചനം കെട്ടും പ
രിഗ്രഹിച്ചും കൊണ്ട് ഈ ദിവസത്തെ വെണ്ടും വണ്ണം വിശുദ്ധീക
രിപ്പാനും നിന്റെ വചനത്താൽ ഞങ്ങൾ വിശുദ്ധീകരിക്കപ്പെടുവാ
നും നിന്റെ നല്ല ആത്മാവെ അയച്ചു ഞങ്ങളെ പ്രകാശിപ്പി
ച്ചു നട ത്തെണമെ— നിന്റെ വചനത്തിന്നു ശുശ്രൂഷക്കാരായവർ
ഒക്കയും യെശുക്രീസ്തന്റെ സുവിശെഷത്തെ കൂട്ടില്ലാതെ വെടിപ്പാ
യി അറിയിച്ചും തങ്ങളും അതിനാൽ ജീവിച്ചും ഇരിക്കെണ്ടതി
ന്നു വിശുദ്ധാത്മാവിന്റെ വെളിച്ചത്തെയും ശക്തിയെയും അവ
ൎക്കു നല്കെണമെ— ഈദിവസത്തിന്റെ അനുഗ്രഹങ്ങൾ എല്ലാ
വൎക്കും വിശെഷാൽ സങ്കടക്കാൎക്കും ഭാരംചുമക്കുന്നവൎക്കും രൊ
ഗികൾക്കും മരിക്കുന്നവൎക്കും വെണ്ടുവോളം അനുഭവമായ്വരെണമെ—
ഞങ്ങൾ നിന്റെ പ്രീയപുത്രനായ യെശുക്രീസ്തനിൽ മുറ്റും ആശ്ര
യിച്ചും ആശവെച്ചും കൊണ്ടു തിരുവചനപ്രകാരം നടപ്പാനും എല്ലാ
ഇടൎച്ചകളെയും സൂക്ഷിച്ചൊഴിച്ചു ഞങ്ങളുടെ രക്ഷിതാവെവി
ടാതെ പിഞ്ചെല്വാനും പ്രയാണത്തിന്റെ ഒടുവിൽ നിന്റെ സ്വൎഗ്ഗീ
യ രാജ്യത്തിൽ പൂകുവാനും നിന്റെ കരുണ ഇറക്കി തരെണ
മെ— ആമെൻ. W

൩.,

വിശ്വസിക്കുന്ന ഹൃദയങ്ങൾ്ക്കെല്ലാം ശ്രെഷ്ഠവിശ്രാമവും ഭാഗ്യ

4. [ 38 ] സ്ഥാനവും ആകുന്ന യെശുവെ— അദ്ധ്വാനിച്ചും ഭാരം ചുമ
ന്നും നടക്കുന്നൊരെ ഒക്കയും എന്റെ അടുക്കെ വരുവിൻഎ
ന്നാൽ നിങ്ങളുടെ ദെഹികൾക്കു വിശ്രാമം കണ്ടെത്തും എന്നുള്ള
തു നിന്റെ വാക്കാകുന്നുവല്ലൊ— അതുകൊണ്ട് ഹൃദയത്തിന്ന്
ഈ ലൊകത്തിൽ ഒരു തൃപ്തിയും കാണാത്ത ഞങ്ങൾ നിന്റെ
അടുക്കൽ ചെല്ലുന്നു. കൎത്താവായ യെശുവെ നിന്റെ ജീവ
നാലും കഷ്ട മരണങ്ങളാലും നീ ലൊകത്തെ ജയിച്ചുവല്ലൊ—
ഞങ്ങളുടെ ദെഹികൾ നിന്റെ സ്നെഹത്തിലും ആശ്വാസത്തി
ലും സമാധാനത്തിലും സ്വസ്ഥത കൊണ്ടാടുമാറാക്കെണം എന്ന
തു ഞങ്ങളുടെ യാചന തന്നെ— ഞങ്ങൾ നിന്നെ ഉള്ള വണ്ണം
അറിഞ്ഞും നിന്നെ മാത്രം വാഞ്ഛിച്ചും നിന്നിൽ ആനന്ദിച്ചും
സുഖിച്ചും കൊണ്ടിരിപ്പാൻ സംഗതിവരുത്തുക— ഒടുക്കം തിരുമു
ഖത്തൊടു സന്തൊഷങ്ങളുടെ തൃപ്തിയും, നിൻ വലങ്കൈയാൽ എ
ന്നും കൌതുകങ്ങളും ഉള്ള നിത്യ സ്വസ്ഥതയിലെക്കു പ്രവെശി
പ്പിക്കയാവു— ആമെൻ. W

൪.,

നിത്യത്തൊളം ഞങ്ങൾക്കു രക്ഷയും ആശ്വാസവും ആകുന്ന
ദൈവവും പിതാവും ആയുള്ളൊവെ— വിശുദ്ധ ഭയത്തൊടെ
തിരുമുമ്പിൽ ആരാധിച്ചു കൊൾവാൻ ഞങ്ങൾ നിന്റെ കരുണ
യാലെ കൂടി വന്നിരിക്കുന്നു— ഞങ്ങൾ പൊടിയും ഭസ്മവും എ
ന്നിട്ടും നിന്നൊടു പറവാൻ തുനിഞ്ഞിരിക്കുന്നു— എന്റെ മുഖ
ത്തെ അന്വെഷിപ്പിൻ എന്നു നീ കല്പിച്ചിരിക്കയാൽ ഞങ്ങൾ നി
ന്റെ മുഖത്തെ അന്വെഷിച്ചും നിന്റെ സത്യവചനത്തെ മുറു
ക പിടിച്ചും ഇരിക്കുന്നു— യഹൊവെ നിന്നെ വാഴ്ത്തുന്ന ശബ്ദം കെ
ൾപിച്ചും നിന്റെ അതിശയങ്ങളെ ഒക്കയും വൎണ്ണിച്ചും പൊരുന്ന
നിന്റെ ഭവനത്തിലെ പാൎപ്പും, നിന്റെ തെജസ്സിൻ വാസസ്ഥല [ 39 ] വും ഞങ്ങൾ സ്നെഹിക്കുന്നു— ദൈവവും ഞങ്ങളുടെ കൎത്താവും
ആയ യെശു ക്രീസ്തന്റെ പിതാവു മായുള്ളൊവെ നീ വാഴ്ത്തപ്പെ
ട്ടവനാക— സ്വൎല്ലൊകങ്ങളിലെ സകല ആത്മിക അനുഗ്രഹത്താ
ലും നീ ഞങ്ങളെ ക്രിസ്തുങ്കൽ പണ്ടെ അനുഗ്രഹിച്ചുവന്നുവല്ലൊ
അവനിലും അവന്മൂലവും ഇന്നും എന്നും അനുഗ്രഹിച്ചു പൊരെ
ണമെ— ഞങ്ങൾ നിത്യവും യഹൊവയുടെ അനുഗ്രഹമുള്ളവരാ
യിരിക്ക— ഞങ്ങളെ സകല സത്യത്തിലും നടത്തെണ്ടതിന്നു നി
ന്റെ വിശുദ്ധാത്മാവിനെ അയക്കുക— ഞങ്ങളെ വിശ്വാസത്തി
ൽ വെരൂന്നിപ്പാൻ കരുണാത്മാവെയും— നിന്റെ കൂട്ടായ്മയെ ഉറ
പ്പിപ്പാൻ പ്രാൎത്ഥനാത്മാവെയും നല്ല പൊരാട്ടത്തിന്നായി ബല
പ്പെടുത്തുവാൻ ശക്ത്യാത്മാവെയും— ഞങ്ങളുടെ ഹൃദയങ്ങളെയും
നിനവുകളെയും നിത്യജീവങ്കലെക്ക് ക്രീസ്ത യേശുവിങ്കൽ കാപ്പാ
ൻ പ്രത്യാശയുടെയും സമാധാനത്തിന്റെയും ആത്മാവെയും
ഇറക്കി തരെണമെ— ആമെൻ. W

൫.

സൎവ്വത്തിന്നും മീതെ സ്തുതിക്കപ്പെടുന്ന കൎത്താവെ നീ വിശുദ്ധവച
നത്തെ ഒക്കയും എഴുതിച്ചതു ഞങ്ങളുടെ ഉപദെശത്തിന്നാകുന്നു
വല്ലൊ— അതിനെ ഞങ്ങൾ വായിച്ചും കെട്ടും ധ്യാനിച്ചും പഠിച്ചും ഹൃ
ദയങ്ങളിൽ സംഗ്രഹിച്ചും കൊൾ്ക അല്ലാതെ ആ വക ചെയ്യുന്തൊ
റും തിരുവചനത്തിന്റെ ആശ്വാസത്താലും ക്ഷാന്തിയാലും നിത്യ
ജീവന്റെ ഭാഗ്യമുള്ള ആശയെ കൈക്കലാക്കി വിടാതെ പിടി
ച്ചുകൊൾവാൻ കൃപ ചെയ്യെണമെ— ആയതിനെ ഞങ്ങളുടെ ക
ൎത്താവായ യെശു ക്രീസ്തമൂലം നീ സമ്മാനിച്ചു തന്നുവല്ലൊ— ആ
മെൻ— C P

൬.,

പ്രിയ ദൈവമെ— പിശാചിന്റെ ക്രിയകളെ അഴിപ്പാനും ഞങ്ങ [ 40 ] ളെ നിന്റെ മക്കളും നിത്യജീവനു അവകാശികളും ആക്കുവാനും
തന്നെ സ്തുത്യനായ നിന്റെ പുത്രൻ പ്രത്യക്ഷനായ്വന്നുവല്ലൊ—
ഈ പ്രത്യാശഉണ്ടായിട്ടുള്ള ഞങ്ങൾ്ക്ക് ആയവൻ നിൎമ്മലൻ ആകു
മ്പൊലെ ഉള്ളങ്ങളെ നിൎമ്മലീകരിപ്പാൻ കരുണ ചെയ്യെണമെ—
എന്നാൽ അവൻ ശക്തിയൊടും മഹാതെജസ്സൊടും തിരികെ
വന്നു വിളങ്ങുമ്പൊൾ ഞങ്ങൾ അവനൊടു സദൃശരായി അവ
ന്റെ നിത്യമുള്ള തെജൊ രാജ്യത്തിൽ കൂടെണ്ടതിന്നു സംഗ
തി വരികെ ആവൂ— ആയതിൽ അവൻ പിതാവെ നിന്നൊടും
വിശുദ്ധാത്മാവെ നിന്നൊടും കൂടെ ഏക ദൈവമായി എന്നെക്കും
ജീവിച്ചും വാണും കൊണ്ടിരിക്കുന്നു— ആമെൻ C P

b., ഉത്സവപ്രാൎത്ഥനകൾ

ആഗമനനാൾ

൧.,

നിത്യവും സൎവ്വശക്തിയും ഉള്ള ദൈവമേ— കാല സമ്പൂൎണ്ണത വന്നെ
ടത്തു നിന്റെ ഏകജാതനായ യെശു ക്രീസ്തനെ ഞങ്ങളുടെ ഇട
യിലെക്ക് ഇറങ്ങി വരുവാൻ നീ അയച്ചതുകൊണ്ടു ഞങ്ങൾ മ
നഃപൂൎവ്വമായി സ്തുതിക്കുന്നു— ഇങ്ങനെ അവൻ ജഡത്തിൽ വ
ന്നതു ഞങ്ങൾ്ക്കു നിത്യാശ്വാസമായി ചമവാനും അവൻ ലൊക
ത്തിൽ കിഴിഞ്ഞതു അരിഷ്ടപാപികളായ ഞങ്ങളെ രക്ഷിക്കേ
ണ്ടതിന്നത്രെ എന്നു വിശ്വസിച്ചുറപ്പിപ്പാനും കരുണ ചെയ്തുന
ല്കെണമെ— വിശ്വസ്തനായ ദൈവമേ ഇന്നും കൂടെ അവൻ തിരു
വചനത്താലും വിശുദ്ധചൊല്ക്കുറികളാലും ഞങ്ങളുടെ ഇടയിൽ വ
രുമാറാക— ഞങ്ങൾ നിന്റെ ശക്തിമൂലം ഈ ഹൃദയങ്ങളെ ഒ
രുക്കി അവനു നിത്യവാസസ്ഥലമാക്കെണ്ടതിന്നു സംഗതി വരുത്തു [ 41 ] കെ ആവു— അവൻ പിന്നെയും ഒടുക്കത്തെ സന്ദശത്തിന്നായി വരു
വാനുള്ളതിനെ ഞങ്ങൾ വാഞ്ഛിക്കയും അവൻ ന്യായവിധിക്കാ
യി ഇറങ്ങുമ്പൊൾ സന്തൊഷത്തൊടെ എതിരെല്ക്കയും, നിത്യതെ
ജസ്സിന്റെ രാജ്യത്തിൽ അവനൊടു കൂടെ പ്രവെശിക്കയും ചെ
യ്യെണ്ടതിന്നു ഞങ്ങളുടെ നിനവുകളെയും ചിന്തകളെയും ഉണ
ൎത്തി ഉത്സാഹിപ്പിക്കെണമെ— നിത്യരാജാവായുള്ള നിണക്കും നി
ന്നൊടു ഒന്നിച്ചു ജീവിച്ചും വാണുംകൊണ്ടിരിക്കുന്ന പുത്രനും ആയ്ക്കൊ
ണ്ട് ഇന്നു മുതൽ യുഗാദികാലത്തിലെ സകല തലമുറകളൊളവും
സഭയകത്തു തെജസ്സുണ്ടാവൂതാക— ആമെൻ W

൨.,

കനിവും വിശ്വസ്തതയും നിറഞ്ഞ ദൈവമെ— ഏകജാതനായ പു
ത്രനെ പഴയ നിയമത്തിലെ പിതാക്കൾ്ക്കു വാഗ്ദത്തം ചെയ്തും വിശുദ്ധ
പ്രവാചകരെ കൊണ്ടു മുന്നറിയിച്ചും കാല സമ്പൂൎണ്ണത വന്നെടത്തു
ലൊകത്തിൽ അയച്ചും കൊണ്ടു നിന്റെ ഇഷ്ടത്തെയും ആലൊ
ചനയെയും വെളിപ്പെടുത്തി ഭൂമിയിലെ സകല ജാതികളിലും
നിന്റെ അനുഗ്രഹത്തെ വരുത്തി പരത്തിയത് നിമിത്തം ഞ
ങ്ങൾ സ്തൊത്രവും പുകഴ്ചയും ചൊല്ലുന്നു— അവനായി ഞങ്ങളും ഹൃ
ദയങ്ങളെ മനസ്സൊടെ തുറന്നിട്ടു അവൻ ഇങ്ങു പ്രവെശിച്ചും താ
ൻ സ്വൎഗ്ഗത്തിൽ നിന്നു കൊണ്ടു വന്ന രക്ഷാകരദാനങ്ങളൊടും കൂടെ
ഞങ്ങളിൽ നിത്യം വസിച്ചും നില നിന്നും കൊള്ളെണ്ടതിന്നു നിന്റെ
കരുണയെ സമൃദ്ധിയായി തരെണമെ— അവൻ തിരുവചനത്താ
ലും ആത്മാവിനാലും ഇടവിടാതെ ഞങ്ങളുടെ ഉള്ളങ്ങളൊട് പറക
യും പാപങ്ങളുടെ അധികാരത്തെ ഞങ്ങളിൽ സംഹരിക്കയും തി
കവുവന്നുള്ള നീതിമാന്മാരുടെ കൂട്ടത്തിൽ ഞങ്ങളെ ചെൎക്കയും ചെ
യ്യെണമെ— നിന്റെ വിശ്വസ്തതെക്കു തക്കവണ്ണം ഞങ്ങളെ അ
വസാനം വരെയും ഉറപ്പിച്ചു കാത്തു ഞങ്ങളുടെ കൎത്താവായ യെ [ 42 ] ശുക്രീസ്തന്റെ നാളിൽ കുറ്റം ചുമത്തപ്പെടാത്തവരാക്കി തീൎക്കെണമെ
ആമെൻ— W

തിരുജനനനാൾ

സ്വൎഗ്ഗസ്ഥാപിതാവും കൎത്താവുമായ ദൈവമേ— നീ അനാദിയായിട്ടു
നിന്റെ ഏകജാതനെ ഞങ്ങളുടെ രക്ഷെക്കായി നിയമിച്ചു കാ
ലസമ്പൂൎണ്ണതയിൽ മനുഷ്യനായി പിറപ്പിച്ചതു കൊണ്ടു ഞ
ങ്ങൾ ഹൃ ദയത്തിൽ നിന്നു സ്തുതിയും പുകഴ്ചയും ചൊല്ലുന്നു— നി
ന്റെ കരുണാധനം ഹെതുവായി നീ അവനെ ഈ അരിഷ്ട ജാ
തിക്കു സമ്മാനിച്ചതു ജഡികമായ പിറപ്പിലെ കെടിന്നുശുദ്ധിവ
ന്നിട്ടു ഞങ്ങൾ ധൎമ്മ ത്തിന്റെ ശാപത്തിൽനിന്നും പാപമരണങ്ങ
ളുടെ അധികാരത്തിൽ നിന്നും ഉദ്ധരിക്കപ്പെട്ടു നിന്റെ മക്കളും
സ്വൎഗ്ഗരാജ്യത്തിന്റെ അവകാശികളും ആയ്തീരെണ്ടതിന്നത്രെ—
കനിവുള്ള പിതാവെ നിന്റെ പ്രിയപുത്രന്റെ വിശുദ്ധമുള്ള അ
വതാരത്താൽ ഞങ്ങൾ എല്ലായ്പൊഴും ആശ്വസിച്ചും ആനന്ദിച്ചും
കൊൾ്വാൻ ദയ ചെയ്തു ഞങ്ങളെ ആ രക്ഷിതാവിന്റെ അറിവിൽ
വെരൂന്നിക്കയും ഉറപ്പിക്കയും ചെയ്യെണ്ടു എന്നു അപെക്ഷിക്കുന്നു—
ആത്മാവിൽനിന്നു ഞങ്ങൾ വീണ്ടും ജനിച്ചിട്ടു അനുസരണമുള്ള
മക്കളായി നിനക്ക് എന്നും ജീവിച്ചും സെവിച്ചും കൊണ്ട് ഒടുക്കം എ
ല്ലാ ദൂതന്മാരൊടും തെരിഞ്ഞെടുത്ത കൂട്ടത്തൊടും ഒന്നിച്ചു നിന്നെ
എന്നും സ്തുതിച്ചും പുകണ്ണും പൊരെണ്ടതിന്നു കൃപ ചെയ്യെണമെ—
ആമെൻ— W

൨.,

ഞങ്ങളുടെ കൎത്താവായ യെശുക്രീസ്തന്റെ പിതാവായി സൎവ്വശക്തി
യുള്ള ദൈവമെ— നിന്തിരുനാമത്തിന്നു എന്നും സ്തൊത്രം ഭവിപ്പൂ
താക— നീ ഞങ്ങളൊടു വലിയവ ചെയ്കയാൽ ഞങ്ങൾ ആനന്ദിക്കുന്നു. [ 43 ] ഞങ്ങൾ്ക്കല്ലൊ കൎത്താവാകുന്ന ക്രീസ്തൻ എന്ന രക്ഷിതാവ് ഇന്നു ജനിച്ചി
രിക്കുന്നു— ഇപ്രകാരം നീ ഞങ്ങളെ സ്നെഹിച്ചു പ്രീയ പുത്രനെ ഞങ്ങൾ
അവന്മൂലം ജീവിക്കെണ്ടതിന്നു ഇഹലൊകത്തിൽ അയച്ചിരിക്കയാ
ൽ ഞങ്ങൾ പൂൎണ്ണമനസ്സൊടെ സ്തുതിക്കുന്നു— കൎത്താവായ യെശുവെ നി
ണക്കു സ്തൊത്രവും നമസ്കാരവും ഉണ്ടാവൂതാക— ഞങ്ങൾ ദെവപുത്രർ
ആകെണ്ടതിന്നു നീ മനുഷ്യപുത്രനായ്വന്നു— നിന്റെ ദാരിദ്ര്യത്താ
ൽ ഞങ്ങൾ സമ്പന്നർ ആകെണ്ടതിന്നു നീ ദരിദ്രനായ്വന്നു— നിന്നാ
ൽ ഞങ്ങൾ ദെവസാദൃശ്യമായി പുതുക്കപ്പെടെണ്ടതിന്നു നീ ദാസരൂ
പം എടുത്തു കിഴിഞ്ഞു വന്നു— ഞങ്ങൾ എല്ലാവരും അന്ധകാരത്തിലും
മരണനിഴലിലും ഇരുന്നു നീയൊ ദൈവത്തിന്റെ കരൾ അലിയുന്ന
കനിവിനെ ഞങ്ങളിൽ ആക്കി സമാധാന സന്തൊഷങ്ങളെ ഇ
റക്കി ഞങ്ങളും നിന്റെ നിറവിൽ നിന്നു കൃപെക്കു വെണ്ടി കൃപ
കൈക്കൊള്ളുന്നു— അതു കൊണ്ടു ഞങ്ങളുടെ ദെഹി ഉല്ലസിച്ചും ദൈവ
ത്തിന്നു അത്യുന്നതങ്ങളിൽ തെജസ്സും ഭൂമിയിൽ സമാധാനവും മനു
ഷ്യരിൽ പ്രസാദവും ഉണ്ടെന്നു സ്തുതിക്കുന്നു—

ഹാ ഞങ്ങളുടെ കൎത്താവും രക്ഷിതാവും ആയവനെ— നി
ന്നെ കാംക്ഷിക്കുന്ന ഈ ഹൃദയങ്ങളിൽ അകമ്പുക്കു നിന്റെ സ്വൎഗ്ഗീ
യവരങ്ങളെല്ലാം ഞങ്ങളിൽ നിറെക്കെണമെ— നിന്റെ ആത്മാ
വ് കൊ ണ്ട് ഞങ്ങളെ നടത്തുക— നിന്റെ കൃപകൊണ്ടു പാപവ്യാധി
ക്കു ചികിത്സിച്ചു ഭെദം വരുത്തുക— വിശ്വസ്തനായ ത്രാണകൎത്താവെ
സകല ദുഃഖത്തിലും ആശ്വാസവും— എല്ലാ ഞെരുക്കത്തിലും സഹായ
വും— ഈ ദുഷ്ടലൊകത്തിലെ പരീക്ഷകളിൽ ശക്തിയും— ഒടുക്ക
ത്തെ പൊരാട്ടത്തിൽ ധന്യമായ പ്രത്യാശയും നല്കെണമെ. യെശുവെ
ഞങ്ങളെ കനിഞ്ഞു കൊണ്ടു നിന്റെ സമാധാനം തരികെ ആവു—
ആമെൻ W

ആണ്ടുപിറപ്പു [ 44 ] സ്വൎഗ്ഗസ്ഥാപിതാവായ ദൈവമെ നീ പ്രീയ പുത്രനെ ഈലൊ ക
ത്തിൽ അയച്ചു അവനെ പരിഛ്ശെദനകൊണ്ടു സ്വവംശത്തി
ന്റെ സഭയൊടു ചെൎക്കുന്ന ദിവസം ആ വിലയെറിയ യെശുനാമം
വിളിപ്പിച്ചതു കൊണ്ടു ഞങ്ങൾ സ്തൊത്രം ചൊല്ലുന്നു— നീ വിശുദ്ധ
നിയമത്തെ ഒൎത്തു അബ്രഹാവംശത്തിൽ ഭൂജാതികൾ്ക്കു എല്ലാം
അനുഗ്രഹം വരെണം എന്നുള്ള വാഗ്ദത്തത്തിന്നു നിവൃത്തി വരു
ത്തി ഇരിക്കുന്നു— അതു കൊണ്ടു നിന്റെ ശെഷം വാഗ്ദത്തങ്ങ
ളും എല്ലാം ക്രീസ്തയെശുവിൽ ഉവ്വ എന്നും ആമെൻ എന്നും വ
രെണ്ടതാകുന്നു— അവൻ ജഡത്തിൽ വിളങ്ങിയതിനാലും യെ
ശു എന്ന നാമത്തിന്റെ ശക്തിയാലും ഞങ്ങൾ്ക്കു സ്ഥിര വിശ്വാസം
മൂലമായി നിത്യമുള്ള ആശ്വാസവും പഴയ മനുഷ്യനെ വീഴ്ക്കുന്ന
തിനാൽ പുതിയ വൎഷത്തിന്നു നല്ലൊരാരംഭവും നിന്റെ കൃപ
യുള്ള പരിപാലനത്തിനാൽ സമാധാനമുള്ള അവസാനവും വ
രെണ്ടതിന്നു വിശുദ്ധാത്മാവ് കൊണ്ട് ഞങ്ങളിൽ വ്യാപരിക്കെ
ണം എന്നു വളരെ യാചിക്കുന്നു— യഹൊവെ ഞങ്ങളുടെ വര
വും പൊക്കും ഇന്നുമുതൽ എന്നെക്കും കാത്തരുളെണമെ—
ആമെൻ— W

൨.,

കൎത്താവെ നീ തലമുറ തലമുറയായിട്ടു ഞങ്ങൾ്ക്കു ശരണമാ യി
രിക്കുന്നു— മലകൾ ജനിച്ചതിന്നും നീ ഭൂമിയെയും ഉലകിനെയും
നിൎമ്മിച്ചതിന്നും മുമ്പെ യുഗം മുതൽ യുഗയത്തൊളവും ദെവനെ നീ
ഉണ്ടു— ഞങ്ങൾ ഇന്നലെ തുടങ്ങി പൊടിയും ഭസ്മവും ആകുന്നു—
ഞങ്ങളുടെ ആയുസ്സ് നിന്റെ മുമ്പാകെ ഇല്ലാത്തതു പൊലെ
തന്നെ— നീയൊ അനന്യനത്രെ നിന്റെ ആണ്ടുകൾ തീരുകയും
ഇല്ല— ഞങ്ങൾ പാപികൾ ആകുന്നു ഞങ്ങളുടെ ദ്രൊഹം തിരുമു
മ്പിൽ വെളിപ്പെട്ടിരിക്കുന്നു— നീയൊ യഹൊവെ ഞങ്ങളുടെ [ 45 ] പിതാവ്— ഞങ്ങളുടെ വീണ്ടെടുപ്പുകാരൻ എന്നതു യുഗം മുതൽ നിന്റെ
പെർതന്നെ— നിന്റെ മഹാക്രിയകളെ പറവാനും നിന്റെ സ്തുത്യ
പണികളെ ഒക്കയും വൎണ്ണിപ്പാനും ആർ പൊരും— നീ ഞങ്ങളിൽ
ചെയ്യുന്ന ഉപകാരങ്ങൾ്ക്ക് എല്ലാം ആർ പകരം ചെയ്യും— നിൻദയഎ
ത്ര വിലയെറിയതു ദൈവമെ മനുഷ്യപുത്രർ നിന്റെ ചിറകുക
ളുടെ നിഴലിൽ ആശ്രയിച്ചും കൊള്ളുന്നു— നീ ഞങ്ങൾ്ക്ക് എന്നും
തുണയും തണലും ആകകൊണ്ടു കരുണയാലെ ഞങ്ങളിൽ ഉദി
പ്പിച്ച വൎഷത്തിന്റെ ആരംഭത്തിൽ ഞങ്ങളുടെ ആത്മാവ് നി
ന്നെ അന്വെഷിക്കുന്നു— ഞങ്ങൾക്ക് ഇനി ഉണ്ടാകെണ്ടുന്ന ദിവ
സങ്ങൾ നിന്റെ പുസ്തകത്തിൽ എഴുതി കിടക്കുന്നു— തിരുക്കൈ
കളിൽ ഞങ്ങൾ ജീവനും ജഡവും ദെഹിയും ആത്മാവും എല്ലാം
ഭരമെല്പിക്കുന്നു— നിന്റെ ഏകജാതനായ യെശു ക്രീസ്തനെ ഇന്നും ഞങ്ങളുടെ ഹൃദയങ്ങളിൽ പുതുതായി ഉദിപ്പിക്കെണമെ— അവ
നല്ലൊ വെളിച്ചവും ജീവനും വരുത്തുന്ന നീതി സൂൎയ്യനായി ഉദി
ച്ചു— ഞങ്ങൾ കാലിടറാതെ നെരെഉള്ളചാലിൽകൂടി നടക്കെ
ണ്ടതിന്നു വിശുദ്ധാത്മാവിനെ ഞങ്ങളുടെ പ്രയാണത്തിൽ വഴി
കാട്ടിയായിട്ടു തരെണമെ— ഉറ ക്കവും തൂക്കവും വരാത്ത ഇസ്ര
യെലിൻ കാവലാളനെ നിന്റെ സൎവ്വശക്തിയുള്ള പരിപാല
നത്തിൽ ഞങ്ങളെയും ചെൎത്തുകൊണ്ടു എല്ലാ വഴികളിലും ഞങ്ങ
ളുടെ ജീവനു വെളിച്ചവും ഊക്കുമായിരിക്കെണമെ— നിത്യദൈ
വമെ ഞങ്ങളെ കൈവിടൊല്ലാ നിന്റെ രക്ഷയെ ഞങ്ങൾ കാ
ത്തു നില്ക്കുന്നു— അല്ലയൊ യഹൊവെ രക്ഷിക്കെണമെ— അല്ല
യൊ യഹൊവെ സാധിപ്പിക്കെണമെ (സങ്കീ.൧൧൮) ആ
മെൻ. W.

പ്രകാശനദിനം. [ 46 ] വെളിച്ചങ്ങളുടെ പിതാവായുള്ളൊവെ ഇരുളിലും മരണനിഴലി
ലും ഇരിക്കുന്നവൎക്കു വിളങ്ങി ഞങ്ങളുടെ കാലുകളെ സമാധാനവ
ഴിയിൽ നടത്തെണ്ടതിന്നു ഉയരത്തിൽ നിന്ന് അരുണൊദയം ഞ
ങ്ങളെ ദൎശിച്ചു വന്ന നിന്റെ കരളിൻ കനിവിനെ ഞങ്ങൾ വാ
ഴ്ത്തി സ്തുതിക്കുന്നു— ഞങ്ങളുടെ സമാധാനമായ ക്രീസ്തൻ നിന്റെ
കരു ണയാൽ ലഭിച്ചിരിക്കുന്നു— നിന്റെ ബഹുവിധമായ ജ്ഞാ
നവും ദയയും ആകുന്ന നിക്ഷെപം അറിയായ്വരെണ്ടുന്നൊരു
സഭയെ അവൻ ഭൂമിയിലെ വംശങ്ങളിൽ നിന്നു തനിക്കു ചെ
ൎത്തിരിക്കുന്നു— കനിവുള്ള പിതാവെ ഞങ്ങൾ നിന്റെ ജന
വും നിന്റെ മക്കളും എന്ന നാമം പ്രാപിച്ചുള്ള അവാച്യമായ
ഉപകാരത്തിന്നു സ്തൊത്രംതന്നെ ചൊല്ലുന്നു— നിന്റെ വാത്സല്യം
ഉദിച്ചു വന്നിട്ടുള്ള നിന്റെ ഏകജാതനു സ്തുതിയും ആരാധന
യും ആകുന്ന സത്യ ബലികളെ കഴിപ്പാൻ ഞങ്ങളെ സമൎത്ഥ
രാക്കെണമെ— ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും
ആത്മാവിനെ നല്കി നിന്നെ അറിയുമാറാക്കി ഞങ്ങളുടെ ഹൃ
ദയക്കണ്ണുകളെ പ്രകാശിപ്പിച്ചിട്ടു വിശുദ്ധരിൽ നിന്റെ വി
ളിയാലുള്ള ആശ ഇന്നത് എന്നും നിന്റെ കരുണയുടെ അ
ത്യന്തധനം ഇന്നതെന്നും ഗ്രഹിപ്പിക്കെണമെ— നിന്റെ രാ
ജ്യം നിത്യം പരത്തി പൊന്നു ഭൂമിയുടെ അറ്റങ്ങളിലെ ജാ
തികൾ നിന്റെ വെളിച്ചം കണ്ടു അവൎക്കു മെൽ ഉദിക്കുന്നശൊ
ഭയാൽ ആനന്ദിപ്പാൻ ദയചെയ്യെണമെ— നിന്റെ കൃപയു
ടെ ആദ്യഫലം ലഭിച്ചുള്ള ഞങ്ങളെ വിശുദ്ധാത്മാവിനാൽ നട
ത്തി വെളിച്ചമക്കളായി നിന്റെ പ്രകാശത്തിൽ സഞ്ചരിക്കുമാ
റാക്കി ഇരിട്ടിന്റെ നിഷ്ഫലക്രിയകളെ വെറുപ്പിക്കെണമെ— ഒ
ടുക്കം ഞങ്ങളെ നിന്റെ സിംഹാസനത്തെ ചൂഴുന്ന വെളിച്ചത്തി
ൽ കടത്തി യെശുക്രീസ്തന്റെ മുഖത്തിൽ നിൻ തെജസ്സെകാ [ 47 ] ണുകയും എന്നെന്നെക്കും നിന്നെ സ്തുതിക്കയും ചെയ്യുമാറാക്കെ
ണമെ-— ആമെൻ. W

൨.,

നിത്യദൈവമെ നല്ല ദാനവും തികഞ്ഞ വരവും എല്ലാം ഇറങ്ങി
വരുന്ന വെളിച്ചങ്ങളുടെ പിതാവായുള്ളൊവെ— നിന്റെ ഏക
ജാതനായ യെശു ക്രീസ്തൻ എന്ന കൎത്താവിനെ മനുഷ്യരുടെ സ
ത്യവെളിച്ചമായി ഈ ലൊകത്തിൽ അയച്ചു അവന്മൂലം എല്ലാ വം
ശങ്ങൾക്കും നിന്നെ വെളിപ്പെടുത്തി വിശുദ്ധസുവിശെഷത്താൽ
ഞങ്ങളെയും ഇരിട്ടിൽനിന്നു നിന്റെ അത്ഭുത പ്രകാശത്തി
ലെക്കു വിളിച്ച കാരണത്താൽ ഞങ്ങൾ സ്തുതിക്കുന്നു— ഇനിമെ
ലാൽ ദയചെയ്തു ആ ദിവ്യവെളിച്ചത്തെ ഞങ്ങളിൽ വിളങ്ങി
ക്കയല്ലാതെ ഇഹലൊകത്തി ന്റെ ഇരിട്ടിനെ സത്യത്തിന്റെ വിശ്വ
സ്ത സാക്ഷികളെ കൊണ്ടു പ്രകാശിപ്പിക്കയും എല്ലാ കണ്ണുകൾക്കും
നിന്നെയും നീ അയച്ച പുത്രനായ യെശുവിനെയും തെളിയി
ക്കയും ചെയ്യെണമെ— സകല ജഡത്തിന്മെലും നിൻ ആത്മാ
വിനെ പകൎന്നു തിരുവചനത്തിന്നു വഴിയും വാതിലും തുറന്നു അ
തിനാൽ എല്ലാടത്തും ഹൃദയങ്ങളെ പുതുക്കി ശുദ്ധീകരിച്ചു തണുപ്പി
ച്ചു രക്ഷിച്ചു പൊരെണമെ—

മനസ്സലിവിൻ പിതാവെ നിന്റെ വലിയ കൊയ്ത്തിന്നായി
പ്രവൃത്തിക്കാരെ വിളിച്ചുദിപ്പിച്ചു ദൂതരെ അയച്ചു ജാതികളെ
ഇരിട്ടിൽ നിന്നു നിന്റെ വെളിച്ചത്തിലെക്കു തിരിപ്പിക്കെണ
മെ— നിന്റെ ദാസന്മാൎക്കു എല്ലാ പൊരാട്ടത്തിലും ധൈൎയ്യം കൂട്ടി
സകല ഭയത്തിലും താങ്ങി അവരുടെ വചനത്തിന്മെൽ നിന്റെ
ശക്തിയെ ഇറക്കി പാൎപ്പിച്ചു ഇങ്ങനെ അവരുടെ യുദ്ധത്തിൽ നീ
യെ കൂടി പുറപ്പെട്ടു ബിംബാരാധനകളെ മുടിച്ചു കളയെണമെ-
എന്നാൽ ജാതികൾ നിനക്കു തെജസ്സു കൊടുക്കയും, ദൂരയുള്ള ദ്വീപുക [ 48 ] ളും രാജ്യങ്ങളും നിന്റെ കീൎത്തിയെ പരത്തുകയും കൎത്താധികൎത്താ
വെ നിന്റെ രാജ്യം വരികയും നിന്റെ ഇഷ്ടം സ്വൎഗ്ഗത്തിലെ പൊ
ലെ ഭൂമിയിലും നടക്കയും ചെയ്വാറാക്കെണമെ— ആമെൻ. W

തിരുവെളളിയാഴ്ച

ദൈവത്തിൻ കുഞ്ഞാടായുള്ള യെശു ക്രീസ്തനെ— നീ ലൊകത്തി
ന്റെ പാപം ചുമന്നെടുത്തു തിരുകഷ്ട മരണങ്ങളാൽ ഞങ്ങൾ‌്ക്കു
വെണ്ടി പ്രായശ്ചിത്ത ബലിയായി ചമകകകൊണ്ടു ഞങ്ങൾ മനസ്സൊ
ടെ സ്തുതിക്കുന്നു-— നീ പാപികളുടെ കൈകളിൽ നിന്നെ തന്നെ ഏല്പി
ച്ചു ഞങ്ങൾ‌്ക്കു വെണ്ടി പരിഹാസവും തല്ലും തുപ്പും മുൾ‌്ക്കിരീടവും ക്രൂശിലെ
ദണ്ഡവും അത്യാസന്ന യാതനയും അനുഭവിച്ചുവല്ലൊ— ഈ വി
ശുദ്ധ കഷ്ടതയും മരണവും ഞങ്ങൾ ധ്യാനിച്ചു പാ ൎത്തുകൊണ്ടു ഉ
ള്ളിൽ താഴ്ത്തപ്പെട്ടും എല്ലാ പരീക്ഷകളിലും ഊന്നി നിന്നും പാപ
ത്തെയും ലൊകത്തെയും ചെറുക്കുന്നതിൽ ഉറെച്ചും ജീവനിലും
മരണത്തിലും ആശ്വസിച്ചും കൊണ്ടിരിപ്പാൻ കരുണനല്കെണ
മെ— പ്രീയ രക്ഷിതാവെ നിന്റെ കാൽ വടുക്കളിൽ പിൻചെല്ലു
വാനായി നീ ഞങ്ങൾ‌്ക്ക് ഒരു പ്രമാണം വെച്ചുവിട്ടിരിക്കുന്നു— വി
ശ്വാസത്തിന്റെ നായകനും തികവു വരുത്തുന്നവനും ആയ നി
ന്നെ ഞങ്ങൾ നൊക്കിക്കൊണ്ടു ഞങ്ങൾ‌്ക്ക് മുൻകിടക്കുന്ന പൊർ
പ്പാച്ചലെ ക്ഷാന്തിയൊടെ കഴിച്ചൊടുവാനും ദെഹികളുടെ രക്ഷ
യാകുന്ന വിശ്വാസത്തിൻ അന്ത്യത്തെ പ്രാപിപ്പാനും നിന്റെ
ചൊല്ലി മുടിയാത്ത സ്നെഹത്തിന്നായി എന്നും സ്തുതിച്ചു വാഴ്ത്തുവാ
നും കരുണ ചെയ്തു രക്ഷിക്കെണമെ— ആമെൻ. W

൨.,

കൎത്താവായ യെശുവെ നീ ഞങ്ങളുടെ ജഡരക്തങ്ങൾ എടുത്തു മരണത്തി
ന്റെ അധികാരിയാകുന്ന പിശാചിനെ തിരുമരണത്താൽ നീക്കി മരണ [ 49 ] ഭീതിയാൽ ജീവപൎയ്യന്തം ദാസ്യത്തിൽ ഉൾ‌്പെട്ട ഞങ്ങളെ ഉദ്ധരിച്ച
തു കൊണ്ടു ഞങ്ങൾ പൂൎണ്ണമനസ്സൊടെ വന്ദനവും സ്തൊത്രവും ചൊ
ല്ലുന്നു— ഞങ്ങൾ ഇനി നിന്റെ മരണത്തിന്റെ കൂട്ടായ്മയാൽ ഞ
ങ്ങൾക്കും പാപത്തിന്നും മരിച്ചു മെലാൽ നിന്നൊട് ഒന്നിച്ചു ജീവ
ന്റെ പുതുക്കത്തിൽ നടക്കെണ്ടതിന്നു കരുണചെ യ്തു. താങ്ങെണമെ—
മരണനെരത്തിലും ഞങ്ങൾ നിന്റെ വിലയെറി യപുണ്യത്തിൽ
ആശ്രയിച്ചു സന്തൊഷിപ്പാനും താഴ്മയൊടെ അ പെക്ഷിക്കു
ന്നു— അന്നു ഞങ്ങളുടെ ദെഹികളെ തിരുകൈയിൽ ചെൎത്തു
കൊള്ളെണമെ— വിശ്വസ്ത രക്ഷിതാവായ യെശുവെ നീ ഞങ്ങ
ളെ വീണ്ടു കൊണ്ടിരിക്കുന്നുവല്ലൊ— ആമെൻ W

മ്പ.,

ഞങ്ങളുടെ കൎത്താവായ യെശു ക്രീസ്തന്റെ പിതാവായുള്ളൊ
വെ— ഞങ്ങൾക്കു വെണ്ടി നീ ഏകജാതനെ മരണത്തിൽ ഏല്പി
ച്ചു കൊടുത്തു അവനിൽ വിശ്വസിക്കുന്നവൻ എല്ലാം നശിക്കാ
തെ നിത്യ ജീവനുള്ളവനാവാൻ സംഗതി വരുത്തുകയാൽ ഞങ്ങ
ൾ സ്തുതി ചൊല്ലുന്നു. ഞങ്ങൾ്ക്കു സമാധാനം വരുന്ന ശിക്ഷയെ നീ
അവന്മെൽ ആക്കി അവന്റെ അടിപ്പിണരാൽ ഞങ്ങൾ സൌ
ഖ്യപ്പെട്ടിരിക്കുന്നു— മനസ്സലിവിൻ പിതാവെ പാപത്തിൻ കറപ
റ്റീട്ടുള്ള ഞങ്ങളുടെ സ്വഭാവരൂപത്തിലല്ല നിന്റെ പ്രെമമുള്ള
വിശുദ്ധ പുത്ര നിൽ അത്രെ ഞങ്ങളെ നൊക്കി അവൻ ഗഥശ
മനിലും ഗൊല്ഗഥ യിലും വെച്ചു ഞങ്ങൾ്ക്കു വെണ്ടി കഴിച്ചിട്ടുള്ള ൟ
ടാൎന്ന ബലിയെ വിചാരിച്ചു എണ്ണി തീരാത്ത വങ്കടത്തെ ക്ഷമി
ച്ചു ഞങ്ങളെ കൈക്കൊള്ളെണമെ—

നീയൊ പ്രിയ യെശുവെ നിന്റെ അഗാധസ്നെഹത്തെ
ഇന്നു കണ്ണിന്മുമ്പിലാക്കി തൊന്നിച്ചു ഈ ശീത ഹൃദയങ്ങളിൽ
നിന്റെ പ്രെമമാകുന്ന ജ്വാലയെ കത്തിച്ചു മരണപൎയ്യന്തം സ്നെ [ 50 ] ഹിച്ചുള്ള നിന്നെ സൎവ്വത്തി മീതെ ഉറ്റു സ്നെഹിപ്പാറാക്കെണമെ—
നിന്റെ കഷ്ടങ്ങളെ അനുതാപമുള്ള ഹൃദയത്തൊടും ജീവനുള്ള
വിശ്വാസത്തൊടും നൊക്കി കരുതികൊൾ്വാൻ കരുണ നല്കെണ
മെ— ഞങ്ങളുടെ നെരെ പാപങ്ങൾ എഴുനീറ്റു നിന്റെ കല്പനയും
സ്വന്ത മനസ്സാക്ഷിയും കുറ്റം ചുമത്തി ശപിക്കുന്തൊറും തിരു
ക്രൂശിന്റെ ചുവട്ടിൽ ഞങ്ങൾക്കു ശരണം നല്കെണമെ— സ്വൎഗ്ഗങ്ങ
ളിൽ കടന്ന മഹാപുരൊഹിതനെ പണ്ടു പ്രാൎത്ഥിച്ചതുപൊലെ
പിതാവെ ഇവൎക്കു ക്ഷമിച്ചു വിടെണമെ എന്നു ഞങ്ങൾക്കു വെ
ണ്ടി വിടാതെ പ്രാൎത്ഥിച്ചു കൊണ്ടു മദ്ധ്യസ്ഥം ചെയ്തു പൊരെണ
മെ—

വിശ്വസ്ത രക്ഷിതാവെ നിന്റെ മരണത്തിന്റെ ശക്തി
യെ ഞങ്ങളിൽ നടത്തി ഞങ്ങൾ പാപത്തെ പകെച്ചു വെറുത്തു
ജഡത്തെ അതിന്റെ രാഗമൊഹങ്ങളൊടും ക്രൂശിച്ചു ഇഹലൊക
ത്തിൽ നിണക്കായി മാത്രം ജീവിച്ചിരിക്കു മാറാക്കെണമെ— നി
ന്റെ കഷ്ടങ്ങളുടെ കൂട്ടായ്മയിൽ ഞങ്ങളെ നടത്തുവാൻ തൊ
ന്നിയാൽ ഞങ്ങൾ നിന്നൊട് ഒന്നിച്ച് സ്ഥിരപ്പെട്ടു സഹിപ്പാനും
ഒടുക്കം നിന്റെ തെജസ്സിൽ കൂടി വാഴ്വാനും വരം നല്കി രക്ഷി
ക്കെണമെ— ആമെൻ b s. W.

പുനരുത്ഥാനനാൾ

മഹാരക്ഷിതാവായ യെശു ക്രീസ്തനെ തിരുനാമത്തിന്റെ തെജ
സ്സിന്നായും എല്ലാ വിശ്വാസികളുടെ ആശ്വാസത്തിന്നായും നീ ജ
യം കൊണ്ടു ശവക്കുഴിയെ വിട്ടു വരികയാൽ നിനക്കു സ്തൊത്രം.
നി ന്റെ ബഹുമാനത്തിന്നായുള്ള ഈ പെരുനാളിൽ നിന്നെ
യൊഗ്യമാം വണ്ണം പുകഴുന്നത് എങ്ങനെ— ഞങ്ങൾ വിശ്വസിച്ചവ
ൻ ഇന്നവൻ എന്നു നിന്റെ ജയം ഹെതുവായിട്ടു അറിഞ്ഞു [ 51 ] വന്നു— ഞങ്ങളെയും അന്നാൾവരെയും കാത്തുകൊൾവാൻ നീ ശക്ത
ൻ എന്നതും സ്പഷ്ടം തന്നെ— നീ ന്യായവിധിയിൽനിന്ന് എടുക്കപ്പെ
ട്ടതിനാൽ ഞങ്ങളുടെ മെൽ ഇരുന്ന ശിക്ഷാശാപം എല്ലാം നീങ്ങി
പ്പൊയല്ലൊ— നിന്നൊടു കൂടെ ജീവന്റെ പുതുക്കത്തിന്നായി ഞ
ങ്ങൾ എഴുനീറ്റാൽ തന്നെ— ഹാ യെശു കൎത്താവെ നീ പുനരുത്ഥാ
നവും ജീവനും ആകുന്നു എന്നിട്ടു നിന്നെ വിശ്വസിച്ചാശ്രയിക്കു
ന്ന ഞങ്ങളിലും ജീവിച്ചിരിക്കെണമെ— നിന്റെ വിശുദ്ധാത്മാ
വിൻ ശക്തികൊണ്ടു ഞങ്ങളെ പാപനിദ്രയിൽനിന്നു ഉണൎത്തി
ഈ മരണശരീരത്തിൽ നിറയുന്ന ദുൎമ്മൊഹത്തെ തീരെ കൊ
ന്നു സത്യമാനസാന്തരത്താലും നിൎവ്യാജമായ വിശ്വാസത്താലും ജീ
വന്റെ പുതുക്കത്തിൽ നിന്തിരു മുമ്പിൽ നടപ്പാറാക്കെണ
മെ— ഊററമുള്ള വീരാ ഞങ്ങളിലുള്ള ലൊകത്തെ ജയിച്ചട
ക്കി വാഗ്ദത്തപ്രകാരം ചെറിയ ആട്ടിങ്കൂട്ടത്തിന്റെ നടുവിൽ
പാൎത്തു കൊണ്ടു സമാധാനം ബലം ജയം ആശ്വാസം ആനന്ദം
തുടങ്ങിയുള്ള സ്വൎഗ്ഗീയ നിധികൾ എല്ലാം മറഞ്ഞു കിടക്കുന്ന നി
ന്റെ അത്ഭുതമായ ജീവനെ ഞങ്ങളിൽ നിറെച്ചു തരെ
ണമെ—

ഞങ്ങളുടെ ശിരസ്സായ യെശുവെ നീ വിളങ്ങി വരുമ്പൊ
ഴെക്ക് ഞങ്ങളും നിന്നൊടു കൂടെ തെജസ്സിൽ വിളങ്ങും— ഈ ക്ഷ
യമുള്ളതു അക്ഷയത്തെയും ഈ ചാകുന്നത് ചാകായ്മയെയും ധരി
ക്കുമല്ലൊ— ഇപ്പൊൾ പൊരുതു ഞെരുങ്ങി വലഞ്ഞവർ എങ്കിലും
നിന്റെ പുനരുത്ഥാനത്തിൽ ആശ്രയിച്ചു തെറുന്നവർ എല്ലാം അ
ന്ന് ഒരുമിച്ചു സ്തുതിപ്പിതു— ഹെ മരണമെ നിൻ വിഷമുൾ എവിടെ
പാതാളമെ നിൻ ജയം എവിടെ— നമ്മുടെ കൎത്താവായ യെശുക്രീ
സ്തനെകൊണ്ടു നമുക്കു ജയത്തെ നല്കുന്ന ദൈവത്തിന്നു സ്തൊ
ത്രം— ആമെൻ. W [ 52 ] ൨.,

യെശു ക്രീസ്തന്നും ഞങ്ങൾക്കും പിതാവും ദൈവവുമായുള്ളൊ
വെ പ്രീയപുത്രനെ നീ മരിച്ചവരിൽനിന്ന് ഉണൎത്തി തെജസ്സും
മാനവും അണിയിച്ചു സ്വൎല്ലൊകങ്ങളിൽ നിന്റെ വലഭാഗത്തു
ഇരുത്തി സഭെക്ക് എന്നും ശിരസ്സും ഭൎത്താവുമാക്കി വെച്ചതുകൊ
ണ്ടു ഞങ്ങൾ വാഴ്ത്തി സ്തുതിക്കുന്നു— ക്രീസ്തയെശുവിൽ നീ ഞങ്ങ
ളെ സ്നെഹിച്ചു പാപങ്ങളിൽ മരിച്ച വരായപ്പൊൾ അവനൊടു കൂ
ടെ ഉയിൎപ്പിച്ചുണൎത്തി സ്വൎല്ലൊകങ്ങളിൽ കൂടെ ഇരുത്തുകയും
ചെയ്ത നിന്റെ മഹാവാത്സല്യത്തിന്നു സ്തൊത്രം— കൎത്താവായ
യെശുവേ നീ മരിച്ചവനായി ഇനി യുഗാദി യുഗങ്ങളൊളവും ജീവി
ച്ചിരിക്കുന്നവനാകയാൽ നിണക്കും സ്തൊത്രവും വന്ദനവും ഉണ്ടാ
ക— ഞാൻ ജീവിച്ചിരിക്കുന്നു നിങ്ങളും ജീവിച്ചിരിക്കും എന്നു ഞ
ങ്ങളൊട് അരുളിച്ചെയ്കയാൽ നിന്നൊട് കൂടെ ഞങ്ങളെ സത്യജീ
വന്നും മഹാജയത്തിന്നും നിന്റെ മരണത്തിന്റെ വിലയെറിയ
ഫലങ്ങൾക്കും പങ്കാളികളാക്കി തീൎക്കുന്നു— ഇനി ഞങ്ങൾ്ക്കായി ത
ന്നെ അല്ല ഞങ്ങൾക്കു വെണ്ടി മരിച്ച് ഉയിൎത്ത് എഴുനീറ്റ നിണ
ക്കായി തന്നെ ജീവിക്കെണ്ടതി ന്നു ഞങ്ങളിൽ വ്യാപരിക്കെണ
മെ— ഉറങ്ങുന്നവനെ ഉണൎന്നു മരിച്ചവരിൽനിന്നു എഴുനീല്ക്ക എ
ന്നാൽ ക്രീസ്തൻ നിണക്ക് ഉജ്ജ്വലിക്കും എന്നുള്ള കരുണാശ
ബ്ദത്തെ എല്ലാ മനുഷ്യരൊടും എത്തിച്ചരുളെണമെ— പ്രീയ പി
താവെ— ആടുകളുടെ വലിയ ഇടയനാകുന്ന ഞങ്ങളുടെ കൎത്താ
വായ യെശുവെ നിത്യ നിയമത്തിന്റെ രക്തത്താൽ മരിച്ച
വരിൽ നിന്നു മടക്കി വരുത്തിയ സമാധാനത്തിന്റെ ദൈവമാ
യുള്ളൊവെ— നിന്റെ ഇഷ്ടം ചെയ്വാന്തക്കവണ്ണം ഞങ്ങളെ സ
കല സൽക്രിയയിലും യഥാസ്ഥാനപ്പെടുത്തി നിണക്കു പ്രസാദമുള്ള
തിനെ പ്രിയ പുത്രനായ യെശു ക്രീസ്തമൂലം ഞങ്ങളിൽ നടത്തെ [ 53 ] ണമെ— ആയവന് യുഗാദി യുഗങ്ങളൊളം സ്തൊത്രവും ബഹുമാനവും
ഭവിപ്പൂതാക— ആമെൻ bs. W

സ്വൎഗ്ഗാരൊഹണനാൾ

സകല മനുഷ്യൎക്കും ഏകരക്ഷിതാവും കൎത്താവുമായ യെശു ക്രീ സ്ത
നെ ഞങ്ങളുടെ വീണ്ടെടുപ്പിന്റെ പ്രവൃത്തിയെ നീ തീൎത്തു സ്വൎഗ്ഗ
ത്തെക്ക് എഴുന്നെള്ളി പിതാവിൻ വലഭാഗത്തിരുന്നിരിക്കുന്നു
വല്ലൊ— നിന്റെ വഴിയെ ഞങ്ങൾ വിശ്വാസത്തൊടെ നൊക്കി നി
ന്റെ തെജസ്സിങ്കൽ സന്തൊഷിക്കുന്നു— ഇനി ഞങ്ങളുടെ ഹൃദയ
ങ്ങളെ ഈ അഴിവുള്ള ലൊകത്തൊട് അകറ്റി കീഴെതിനെ ഒക്ക
യും നിരസിച്ചു നിന്നിലുള്ള നിത്യധനത്തെ ആശിച്ചു വാഞ്ഛി
പ്പാന്തക്കവണ്ണം ഞങ്ങളെ കടാക്ഷിക്കെണമെ— ഞങ്ങളുടെ മ
നസ്സു സ്വൎഗ്ഗത്തിൽ വസിച്ചു ഭൂമിയിലുള്ളവ അല്ല മെലെവ തന്നെ
അന്വെഷിപ്പാൻ ഞങ്ങൾക്കു കൃപ ചെയ്യെണമെ— ഈ അരി
ഷ്ടമുള്ള ആയുഷ്കാലം തീൎന്ന ശെഷം ഞങ്ങളുടെ ദെഹികൾ
നിന്നൊട് എത്തി നിവസിച്ചു വാഴുവാനും ഞങ്ങളുടെ തലയും രാ
ജാവുമാകുന്ന നിന്റെ തെജസ്സു കണ്ടു എന്നും വണങ്ങുവാനും
ദയ ചെയ്തു രക്ഷിക്കെണമെ— ആമെൻ W

൨.,

സൎവ്വശക്തിയുള്ള ദൈവമെ നിന്റെ ഏകജാതനായ പുത്ര
നും ഞങ്ങളുടെ രക്ഷിതാവും ആയവൻ ഇന്നു സ്വൎഗ്ഗത്തെക്ക് എ
ടുക്കപ്പെട്ടുവല്ലൊ— അവനൊട് കൂടെ ഞങ്ങൾ്ക്കും സ്വൎഗ്ഗാരൊഹണം
നല്കെണമെ— ഇപ്പൊൾ നെരുള്ള പ്രാൎത്ഥനയാലും ജീവനുള്ള
വിശ്വാസത്താലും ഭക്തിയെറുന്ന നടപ്പിനാലും നിത്യ ഭവനത്തെ
വാഞ്ഛിക്കുന്ന ആശയാലും ഒടുവിൽ നല്ല മരണത്താലും ധന്യമാ
യ പുനരുത്ഥാനത്താലും ഞങ്ങളെയും യെശു ക്രീസ്തൻ നിമി

6. [ 54 ] ത്തം സ്വൎഗ്ഗത്തെക്കു കരേറ്റിക്കൊള്ളെണമെ— ആമെൻ. W

൩.,

കൎത്താവായ യെശുവെ നീ ഉയരത്തിൽ കരെറി സ്വൎഗ്ഗസ്ഥപിതാവി
ന്റെ വലത്തു ഭാഗത്തു ഇരുന്നുവല്ലൊ— പാപമരണങ്ങളുടെ കൈ
കളിൽനിന്നു ഞങ്ങളെ വിടുവിച്ചു ഞങ്ങളുടെ ഭാഗ്യത്തിന്റെ ശത്രു
ക്കളെ ഒക്കയും ജയിച്ചു കാല്ക്കീഴാക്കിയതിനാൽ ഞങ്ങൾ സന്തൊ
ഷിച്ചു വാഴ്ത്തുന്നു— സ്വൎഗ്ഗത്തിലും ഭൂമിയിലും സകലാധികാരവും നി
ണക്കു നല്കപ്പെട്ടതു കൊണ്ടു തിരുസഭയെ പരിപാലിച്ചു ലൊക
ത്തിൻ അറ്റങ്ങൾ വരെയും പരത്തിക്കൊൾ്കെ ആവു— നിന്റെ വി
ശ്വസ്തരെ ആശ്വസിപ്പിച്ചു വിശുദ്ധീകരണം തികെച്ചു തരികയും
വാഗ്ദത്ത പ്രകാരം നിന്റെ വചനത്താലും ആത്മാവിനാലും ഞങ്ങ
ളൊടു കൂടെ പാൎക്കയും തെജസ്സൊടെ പ്രത്യക്ഷനാകുന്ന നാളി
ൽ ഞങ്ങളെയും ചെൎത്തു കൊണ്ടു പിതാവിൻ ഭവനത്തിൽ ആ
ക്കി പാൎപ്പിക്കയും ചെയ്യെണമെ— ആമെൻ W

പെന്തകൊസ്തനാൾ

വിശ്വസ്തരുടെ ഹൃദയങ്ങളെ വിശുദ്ധാത്മാവെകൊണ്ടു പ്രകാശിപ്പി
ച്ച് ഉപദെശിച്ചു തിരുസഭയെ ചെൎത്തു കൊണ്ട സത്യദൈവമെ— ഞ
ങ്ങളും ആ ആത്മാവിൽ തന്നെ ചെൎന്നു നടക്കെണ്ടതിന്നും അ
വന്റെ കൃപാശക്തിയാലും നിത്യ തുണയാലും ഹൃദയങ്ങൾക്ക്
ശുദ്ധി വന്നു വികടങ്ങളിൽ നിന്നു തെറ്റെണ്ടതിന്നും കരുണ
ചെയ്യെണമെ— ശത്രുക്കൾ എത്ര തന്നെ വിരൊധിച്ചാലും തിരു
സഭ ഒന്നിലും വഴി വിട്ടു പൊകാതവണ്ണം സകല സത്യത്തിലും
വഴി നടത്തിച്ചു കൊണ്ടു പ്രീയ പുത്രനായ യെശുക്രീസ്തന്റെ ശു
ഭമായ വാഗ്ദത്തം നിവൃത്തിച്ചു തരെണമെ— ആയവൻ നിന്നൊ
ടു കൂടെ ആ സദാത്മാവിന്റെ ഒരുമയിൽ തന്നെ സത്യദൈ [ 55 ] വമായി എന്നും ജീവിച്ചും വാണും കൊണ്ടിരിക്കുന്നു— ആമെൻ W

൨.,

ഞങ്ങളുടെ കൎത്താവായ യെശുവിന്റെ പിതാവായ ദൈവമെ
നീ വാഗ്ദത്തം ചെയ്ത കാൎയ്യസ്ഥനെ ഈ ലൊകത്തിൽ അയച്ചു
സ്വൎഗ്ഗീയ അവകാശത്തിന്റെ പണയവും അച്ചാരവും ആയി
ഞങ്ങൾ്ക്കു തരികയാൽ നിനക്കു സ്തൊത്രം ഭവിപ്പൂതാക— ക്രീ
സ്ത യെശുവിലുള്ള സഭയുടെ മെൽ നിന്റെ ആത്മാവിനെ
ധാരാളമായി പകൎന്നു ഹൃദയങ്ങളുടെ അകത്തു നിന്റെ രാജ്യം
സ്ഥാപിച്ചു ഞങ്ങളെ ഇരിട്ടിൽ നിന്നു വെളിച്ചത്തെക്കും പാപ
ദാസ്യത്തിൽ നിന്നു നിന്റെ മക്കളുടെ തെജസ്സാകുന്ന സ്വാ
തന്ത്ര്യത്തിലെക്കും നടത്തി പൊരെണമെ—

വിശുദ്ധാത്മാവായുള്ളൊവെ നീയെ വന്നു ഞങ്ങളിൽ ആ
രൊടും നിന്നെ തന്നെ സാക്ഷി കൂടാതെ വിടൊല്ലാ— എല്ലാ വി
ശ്വാസികളിലും നിന്റെ വരങ്ങളെ നിറെക്കയും ഇരുമനസ്സുള്ള
വരെ നിന്നെ മാത്രം അനുസരിപ്പിക്കയും പാപങ്ങളിൽ ഉറങ്ങി
ചത്തവരെ പുതിയ ജീവങ്കലെക്ക് ഉണൎത്തുകയും ചെയ്ക— ഞ
ങ്ങളുടെ ബലഹീനതെക്ക് തുണനിന്നു ഞങ്ങൾ പരീക്ഷയിൽ
അകപ്പെടായ്വാൻ ഉണൎന്നും പ്രാൎത്ഥിച്ചും കൊൾ്വാൻ പഠിപ്പിച്ചു
വിശ്വാസം സ്നെഹം അനുസരണം ക്ഷാന്തി ഇവറ്റിൽ ഞ
ങ്ങളെ സ്ഥിരീകരിക്കെണമെ— യെശുവിനെ ഞങ്ങളിൽ
തെജസ്കരിക്കയും അവന്റെ ശീരത്തിൽ ഞങ്ങൾ അവയ
വങ്ങളും ദൈവമക്കളും ആകുന്നു എന്നു ഞങ്ങളുടെ ആത്മാ
വിനൊടു കൂടെ സാക്ഷ്യം പറകയും ചെയ്കെവെണ്ടു—

അന്ധകാരത്തിലും മരണനിഴലിലും ഇരിക്കുന്നവരുടെ മെ
ലും നിന്റെ മഹാപ്രകാശം ഉദിപ്പൂതാക— തിരുസുവിശെഷത്തെ
നീളെ അറിയിച്ചു നിന്റെ വങ്ക്രീയകളെ സകല ഭാഷകളിലും പ്ര [ 56 ] സ്താവിപ്പാൻ തക്കവണ്ണം വട്ടം കൂട്ടെണമെ— യെശു ക്രീസ്ത
ന്റെ നാമത്തിൽ വിശ്വസിക്കുന്നവരുടെ കൂട്ടത്തൊടു ദിനമ്പ്രതി ആ
ത്മാക്കളെ ചെൎക്കെ ആവൂ— സൎവ്വ സഭകളിലും താൻ ഒരുമയുടെ
കെട്ടായിരിക്ക— ഏക ശരീരത്തിൽ ആവാൻ ഞങ്ങളെ വിളിച്ച
പ്രകാരം എല്ലാവരും വിശ്വാസത്തിലും ദെവപുത്രന്റെ പരിജ്ഞാ
നത്തിലും ഐക്യത്തൊടും തികഞ്ഞ പുരുഷത്വത്തൊടും ക്രീസ്ത
ന്റെ നിറവുള്ള പ്രായത്തിൻ അളവൊടും എത്തുമാറാക്കി ഒർ
ഇടയനും ഒർ ആട്ടിങ്കൂട്ടവും എന്ന വാഗ്ദത്തം നിവൃത്തിച്ചു തരെണ
മെ— ദൈവം സകലത്തിലും സകലവും ആകെണ്ടതിന്നു തന്നെ.
ആമെൻ— bs. W.

ത്രീത്വത്തിന്നാൾ

എന്നും സ്തുത്യനായ വിശുദ്ധ ദൈവമെ നിന്റെ സ്വഭാവത്തിന്റെ
വലിയ രഹസ്യം നീ കരുണ ചെയ്തു വെളിപ്പെടുത്തി നീ പിതാവും
പുത്രനും ആത്മാവുമായി ഏക സത്യ ദൈവമാകുന്നു എന്നുള്ള
വിശ്വാസ പ്രമാണത്തെ അറിയിച്ചു ഇപ്രകാരം സ്വീകരിപ്പാനും
ആരാധിപ്പാനും പഠിപ്പിച്ചതുകൊണ്ടു നിനക്ക് സ്തൊത്രം— ഈ
ദിവ്യമായ അറിവിനെ ഞങ്ങളിൽ പാലിച്ചുറപ്പിച്ചു സകല ദുൎമ്മത
ങ്ങളിൽ നിന്നും ഞങ്ങളെ തെറ്റിച്ചു രക്ഷിക്കെണമെ— നിത്യ
ദൈവമെ നിന്റെ വാത്സല്യത്താൽ ഞങ്ങളെ സൃഷ്ടിച്ചും വീണ്ടെടുത്തും
വിശുദ്ധീകരിച്ചും കൊണ്ട പ്രകാരം തന്നെ നിന്റെ സ്നെഹവും
കൃപയും കൂട്ടായ്മയും ഇടവിടാതെ അനുഭവിപ്പിച്ചു പൊരെണമെ—
ഒടുവിൽ നിന്റെ തെജൊരാജ്യത്തിൽ ഞങ്ങളെ ചെൎത്തു കൊ
ൾ്കെയാവൂ— ഇവിടെ വിശ്വസിച്ചതിനെ ഞങ്ങൾ അവിടെ കണ്ണാ
ലെ കണ്ടു സകല ദൂതരൊടും തെരിഞ്ഞെടുത്തവരൊടും ഒന്നിച്ചു
നിത്യ ത്ര്യെക ദൈവമായ നിന്നെ എന്നും വാഴ്ത്തി സ്തുതിപ്പാനായ്ത [ 57 ] ന്നെ— ആമെൻ. W

ഒരു സഭയെ സ്ഥാപിച്ച ദിവസത്തിന്റെ ഓൎമ്മെക്കായി

(അടുത്ത ഞായറാഴ്ചയിൽ പ്രാൎത്ഥിക്കെണ്ടെതു)

സ്വൎഗ്ഗസ്ഥ പിതാവായ യഹൊവെ— തിരുവചനത്താലും നിന്റെ വി
ശുദ്ധാത്മാവിനാലും നീ വൎഷം മുമ്പെ ഇവിടെ ഒരു സഭയെ സ്ഥാ
പിച്ചു ഇന്നെവരെയും പാലിച്ചു ധന്യമായ സുവിശെഷത്തിൻ ഘൊ
ഷണത്തെയും ഒരുമിച്ചു പ്രാൎത്ഥിക്കുന്ന സ്ഥലത്തെയും കാത്തരു
ളിയതു കൊണ്ടു നിണക്കു സ്തൊത്രം— ഇത്ര കാലം എല്ലാം നീ നട്ടും ന
നെച്ചും വളമിട്ടും വന്നിരിക്കുന്നു എങ്കിലും ഫലങ്ങൾ ചുരുക്കം ത
ന്നെ കഷ്ടം— അതു കൊണ്ടു ഞങ്ങൾ തിരുമുമ്പിൽ നാണിച്ചു വീ
ണു എല്ലാ മടിവിന്നും അവിശ്വസ്തതെക്കും നീ ക്ഷമ കല്പിച്ചുഞങ്ങ
ളുടെ വിശ്വാസവും സ്നെഹവും പ്രീയ പുത്രനായ യെശു ക്രീസ്തന്റെ രക്തത്താലെ പുതുക്കി തരെണം എന്നു യാചിക്കുന്നു— സത്യവി
ശ്വാസത്തിന്റെ സ്ഥിരമായ അടിസ്ഥാനത്തിന്മെലും സകല വിശു
ദ്ധരുടെ കൂട്ടായ്മയിലും ഞങ്ങളെയും സന്തതികളെയും സ്ഥാപി
ച്ചു രക്ഷിക്കെണമെ— നല്ല ഉപദെഷ്ടാക്കന്മാർ നിന്റെ ദാനമത്രെ—
ആട്ടിങ്കൂട്ടത്തെ സൂക്ഷിച്ചു മെച്ചും സത്യവചനത്തെ നെരെ വിഭാ
ഗിച്ചും ദെവാലൊചനയെ ഒട്ടും മറെച്ചു വെക്കാ തെ സമയത്തി
ലും അസമയത്തിലും ഘൊഷിച്ചും തെരിഞ്ഞെടുത്തവൎക്കു വെ
ണ്ടി സകലവും സഹിച്ചും കൊള്ളുന്ന വിശ്വസ്ത വീട്ടു വിചാരക
രെ നിത്യം ആക്കി വെക്കെണമെ— കെൾക്കുന്നവരുടെ ഹൃദയ
ങ്ങളെ നിന്റെ കൃപയാലെ നടത്തി വചനത്തെ സന്തൊഷ
ത്തൊടും കൂട കെട്ടുകൊൾ്കയല്ലാതെ ചെയ്വാനും ഉത്സാഹിപ്പിക്കെ
ണമെ— എല്ലാടത്തും നിന്റെ രാജ്യത്തെ വ്യാപിപ്പിക്ക— ഈ സ്ഥ
ലത്തിലും വെദഘൊഷണത്തെ അനുഗ്രഹിക്ക— ഞങ്ങളുടെ ഭവ
നങ്ങളിലും നിന്റെ വചനം ഐശ്യൎയ്യമായി വസിപ്പാറാക്കുക— [ 58 ] ശെഷം ഞങ്ങൾ എപ്പെരും നിന്റെ സ്വൎഗ്ഗീയ ആലയം പ്രവെശി
ച്ചു വിശുദ്ധ അലങ്കാരത്തിൽ നിന്നെ സെവിച്ചും നിന്റെ തെജസ്സു
കണ്ടും കൊണ്ടിരിപ്പാൻ ഞങ്ങളുടെ കൎത്താവായ യെശു ക്രീസ്ത
നെ കൊണ്ടു കരുണ ചെയ്തു രക്ഷിക്കെണമെ— ആമെൻ. W [ 59 ] B.വിശെഷപ്രാൎത്ഥനകൾ

൧.,

ദെവവരാജ്യംവ്യാപിപ്പാൻവെണ്ടി

കനിവുള്ള ദൈവമെ നീ സകല മനുഷ്യരെയും സൃഷ്ടിച്ചവനും സൃ
ഷ്ടികളിൽ ഒന്നിനെ എങ്കിലും ദ്വെഷിക്കാത്തവനും ആകുന്നതല്ലാ
തെ പാപിയുടെ മരണത്തിൽ അല്ല അവൻ മനന്തിരിഞ്ഞു ജീവി
ക്കയിൽ അത്രെ പ്രസാദിക്കുന്നവനല്ലൊ ആകുന്നു— എല്ലാ യഹൂ
ദന്മാരൊടും മുസല്മാനരൊടും അവിശ്വാസികളൊടും ദുൎമ്മതക്കാരൊ
ടും കൃപ ചെയ്തു സകല അറിയായ്മ ഹൃദയകാഠിന്യം തിരുവചനത്തിൻ
ഉപെക്ഷ മുതലായ പിശാചിൻ കെട്ടുകളെ അഴിച്ചു വിടുവിക്കെ
ണമെ— കരുണയുള്ള ദൈവമെ അവരെ നിന്റെ തൊഴുത്തിലെ
ക്കു കൂട്ടി നടത്തി സത്യമായുള്ള ഇസ്രയെലിൽ ശെഷിച്ചവരൊടും
ചെൎത്തു ഒരിടയനു കീഴിൽ ഒരു കൂട്ടമാക്കി രക്ഷിക്കെണമെ—
ആ ഇടയനൊ നിന്നൊടും വിശുദ്ധാത്മാവിനൊടും ഒന്നിച്ചു ഏക
ദൈവമായി എന്നെന്നെക്കും ജീവിച്ചു വാഴുന്ന ഞങ്ങളുടെ കൎത്താ
വായ യെശു ക്രീസ്തനത്രെ— ആയവന് എന്നും സ്തൊത്രവും ബഹുമാ
നവും ഭവിപ്പൂതാക ആമെൻ— C P.

അല്ലെങ്കിൽ

ഞങ്ങളുടെ കൎത്താവായ യെശു ക്രീസ്തന്റെ പിതാവായുള്ളൊവെ— നി
ന്റെ പുത്രനിൽ തന്നെ നിന്റെ മക്കൾ ആകുവാനും അവനിൽ ജീ
വനും വഴിച്ചലും ഉണ്ടാവാനും ഞങ്ങൾക്ക് അധികാരം തന്നതു കൊ
ണ്ടു നിനക്കു സ്തൊത്രം— എല്ലാ ബുദ്ധിയെയും കടക്കുന്ന നിന്റെ സ
മാധാനം നിന്റെ പ്രീയ പുത്രന്റെ സഭയിൽനിന്നു സൎവ്വലൊക [ 60 ] ത്തിലും പുറപ്പെട്ടു പരപ്പൂതാക— അനെക ജാതികൾ്ക്കു ഇന്നെവരെയും
നിന്റെ കൃപാപ്രകാശം ഉദിച്ചിട്ടില്ല— അതുകൊണ്ടു നീ കരുണ ചെ
യ്തു തിരുവചനത്തെ എങ്ങും അറിയിപ്പാൻ ആളയച്ചു ഞങ്ങളെയും
ആ വെലെക്കായി ഉത്സാഹിപ്പിച്ചു നിത്യ പക്ഷവാദത്താലും ഔ
ദാൎയ്യത്തൊടെ വിരഞ്ഞു കൊടുക്കുന്നതിനാലും അതിൽ കൂട്ടാ
ളികൾ ആക്കി തീൎത്തു കൃതജ്ഞതയുടെ ബലികളെ കഴിപ്പിക്കെണ
മെ— നിന്റെ രക്ഷയുടെ ദൂതന്മാൎക്കു തുണനിന്നുഅവരുടെ ശു
ശ്രൂഷയാൽ തിരുരാജ്യത്തിന്റെ അതിരുകളെ വിസ്താരമാക്കി തി
രുനാമത്തിന്റെ അറിവിനെയും ആരാധനയെയും വെരൂന്നുമാ
റാക്കുക— നിന്റെ ദൂതന്മാരെ എല്ലാം കൊണ്ടും വിശുദ്ധീകരിച്ചു
നിന്റെ ബഹുമാനത്തിന്നു തക്ക പാത്രങ്ങളാക്കി തീൎക്കയാവു— അ
ജ്ഞാനത്തിൽ മുങ്ങിയ വംശങ്ങൾ അവരെ സന്തൊഷത്തൊടും
കൈക്കൊണ്ടു ചെവി കൊടുക്കെണ്ടതിന്നു മുമ്പിൽ കൂട്ടി വഴി ഒരു
ക്കെണമെ— തിരുവചനത്തിന്നു പലെടത്തും വാതിൽ തുറന്നു നീ
അതിനെ അയച്ചു വിട്ട കാൎയ്യത്തെ സഫലമാക്കുകെവെണ്ടു— എ
ല്ലാ സഭകളിലും വിശ്വാസം സ്നെഹം ജ്ഞാനം ശക്തി മുതലായവ
രങ്ങളെ വൎദ്ധിപ്പിച്ചു തിരുനാമത്തിന്നു ഉദയം മുതൽ അസ്തമയം
വരെ മഹത്വം ഉണ്ടാവാനും എല്ലാ നാവും യെശു ക്രീസ്തൻ കൎത്താ
വ് എന്നു നിന്റെ തെജസ്സിന്നായി ഏറ്റു പറവാനും, കൊപ്പു കൂ
ട്ടി എന്നെക്കും രക്ഷിക്കെണമെ— ആമെൻ. W

൨.,

രാജ്യാധികാരികൾക്കു വെണ്ടി

സൎവ്വശക്തിയുള്ള നിത്യ ദൈവമെ രാജാക്കൾ അധികാരികൾ മു
തലായ മഹാന്മാരുടെ ഹൃദയങ്ങൾ തിരുക്കൈയിൽ തന്നെ ഉണ്ടെ
ന്നും നീ അവറ്റെ നീൎതൊടുകളെ പൊലെ തിരിച്ചു നടത്തുന്നു എ [ 61 ] ന്നും നിന്റെ വചനത്താൽ അറിഞ്ഞിരിക്കകൊണ്ടു ഞങ്ങൾ താഴ്മ
യൊടെ യാചിക്കുന്നിതു— നിന്റെ ദാസിയായ ഞങ്ങളുടെ രാജ്ഞി
യുടെ ഹൃദയത്തെയും എല്ലാ നാടുവാഴികൾ അധികാരസ്ഥരുടെ ഹൃ
ദയങ്ങളെയും നീ കൈക്കലാക്കി അവരുടെ സകല വിചാരങ്ങളെ
യും വാക്കു ക്രിയകളെയും നടത്തി സൎവ്വത്തിലും നിന്റെ ബഹുമാനവും
യശസ്സും അന്വെഷിപ്പാറാക്കി അവരുടെ വിചാരണയിൽ ഭരമെ
ല്പിച്ച നിന്റെ ജനം സൎവ്വ ഭക്തിയൊടും സാവധാനവും സ്വസ്ഥ
തയും ഉള്ള ജീവനം കഴിപ്പാൻ സംഗതി വരുത്തെണമെ— അവ
ൎക്കും സ്വൎഗ്ഗത്തിൽ യജമാനൻ ഉണ്ടെന്നും കണക്കു ബൊധിപ്പി
ക്കെണ്ടുന്ന മഹാദിവസം ഉണ്ടെന്നും ബൊധം വരുത്തി തങ്ങളുടെ
ആത്മാക്കളെ നീ നിയമിച്ച വഴിയിൽ രക്ഷിക്കെണ്ടതിന്നു കൃപ ന
ല്കെണമെ— കനിവുള്ള പിതാവെ ഞങ്ങളുടെ കൎത്താവായ യെശു
ക്രീസ്തനെ നൊക്കി ഞങ്ങളെ കെൾ്ക്കെണമെ— ആമെൻ C P

൩.,

ഫലധാന്യാദികൾക്കു വെണ്ടി

സൎവ്വശക്തിയുള്ള ദൈവമെ കനിവുള്ള പിതാവെ നിന്റെ ദി
വ്യ ശക്തിയാലെ സകലവും സൃഷ്ടിച്ചു ജീവനുള്ള എവയും പ്രസാ
ദത്താൽ തൃപ്തിയാക്കുന്നവനാകയാൽ ഇങ്ങെ നിലം പറമ്പുക
ളിലും നിന്റെ അനുഗ്രഹത്തെ കല്പിച്ചു (വിതെക്കു— കൊയ്ത്തിന്നു)
നല്ല സമയവും (വെണ്ടുന്നമഴയും) ഫലപുഷ്ടിയും തന്നു മനുഷ്യ
ന്റെ സമ്രക്ഷണത്തിന്നായുള്ള നിന്റെ സകല ദാനങ്ങളെയും
കരുണയാലെ നല്കി കാത്തു സഫലമാക്കി തീൎക്കെണമെ— എ
ങ്ങിനെ എങ്കിലും നിന്റെ വചനത്തെ ഞങ്ങളുടെ ഹൃദയങ്ങ
ളിൽ നട്ടു ഞങ്ങളെ നിത്യ ജീവനായി നീതിയുടെ ഫലങ്ങ
ളെ വെണ്ടുവൊളം വിളയിപ്പിക്കെണമെ— നിന്റെ സമ്മാനങ്ങ [ 62 ] ൾ ഒക്കയും ഞങ്ങൾ നന്നിയുള്ള മനസ്സൊടെ കൈക്കൊണ്ട് അനു
ഭവിക്കെണ്ടതിന്നു ഞങ്ങളുടെ കൎത്താവായ യെശു ക്രീസ്തമ്മൂലം ഞ
ങ്ങളുടെ ഹൃദയങ്ങളെ നിനക്കു തന്നെ ഒരുക്കി രക്ഷിക്കെണ
മെ— ആമെൻ. W

൪.,

സങ്കടത്തിങ്കൽ ഉദ്ധാരണത്തിനുവെണ്ടി

ഞങ്ങളുടെ ദൈവവും പിതാവുമാകുന്ന കൎത്താവെ അഗാധങ്ങളി
ൽ നിന്നു ഞങ്ങൾ നിന്നൊടു നിലവിളിക്കുന്നു— ഞങ്ങളുടെ ശബ്ദം
കെട്ടു ഞങ്ങളുടെ യാചനാ വിളികൾക്കായി ചെവി ചാച്ചു ഈ അ
കപ്പെടുന്ന ക്ലെശങ്ങളിൽ കനിഞ്ഞു നൊക്കെണമെ— കൎത്താവെ
നീ അകൃത്യങ്ങളെ സൂക്ഷിച്ചു നൊക്കി കണക്കിട്ടാൽ തിരുമുമ്പി
ൽ നില നില്ക്കുന്നവൻ ആർ— എങ്കിലും നിങ്കൽ ഞങ്ങൾ ആശ്ര
യിക്കുന്നു കൃപയും മൊചനവും നിന്നൊടു സമൃദ്ധിയായിട്ടുണ്ടു—
എന്നിട്ടു കരുണ ചെയ്തു കൊണ്ടു ഇപ്പൊൾ നീ ഞങ്ങളെ സന്ദൎശിച്ച്
അകപ്പെടുത്തിയ സങ്കടത്തെ ശമിപ്പിച്ചു അധികമുള്ള ക്ലെശങ്ങ
ൾ പറ്റാത വണ്ണം പരിപാലിക്കെണമെ— ഞെരുക്കത്തിലുള്ളവരെ
താങ്ങി ആദരിച്ചു വിടുവിക്കെണമെ— ഈ സകല കഷ്ട ദുഃഖ
ങ്ങളാലും ഞങ്ങളുടെ ഹൃദയങ്ങളെ വലിച്ചു നിന്നൊടു തന്നെ അ
ടുപ്പിക്കെണമെ— ഇപ്പൊൾ കണ്ണീരൊടെ വിതെക്കുന്നവർ ഒരിക്ക
ൽ നിത്യ സന്തൊഷത്തൊടെ കൊയ്യുമാറാകെവെണ്ടു— യെശു
ക്രീസ്തന്നിമിത്തം ഞങ്ങളെ ചെവികൊണ്ടു ഉത്തരം അരുളിച്ചെ
യ്യെണമെ— ആമെൻ— W

൫.,

പട ക്കാലത്തിൽ

7. [ 63 ] സൎവ്വശക്തിയുള്ള ദൈവമെ സകല രാജാക്കളെയും ഭരിക്കുന്ന രാ
ജാവും എല്ലാ കാൎയ്യങ്ങളെയും നടത്തുന്ന ആദികാരണനുമായുള്ളൊ
വെ— നിന്റെ ശക്തിയൊട് എതിൎക്കുന്ന സൃഷ്ടി ഒന്നും ഇല്ല— പാപി
കളെ ശിക്ഷിപ്പാനും അനുതാപികളെ കനിഞ്ഞുകൊൾ്വാനും എ
കസമൎത്ഥനായവൻ നീ തന്നെ— ഞങ്ങളെ ശത്രുക്കളുടെ കൈ
യിൽ നിന്നു രക്ഷിപ്പാൻ കടാക്ഷിക്കെണമെ— അവരുടെ വലി
പ്പത്തെ താഴ്ത്തി ദ്വെഷത്തെ ശമിപ്പിച്ചു ഉപായങ്ങളെ പഴുതിലാ
ക്കെണമെ— നിന്റെ തുണയാൽ സകല ആപത്തും അകറ്റി ഞങ്ങ
ളെ പരിപാലിച്ചു ജയം നല്കുന്ന നിന്നെ എന്നും സ്തുതിപ്പാറാക്കെണ
മെ— നിന്റെ ഏകജാതനും ഞങ്ങളുടെ കൎത്താവുമാകുന്ന യെശു
ക്രീസ്തന്റെ പുണ്യം നിമിത്തമെ ഞങ്ങളെ കെട്ടരുളെണമെ— ആ
മെൻ. C P.

൬.,

മഹാവ്യാധിയിൽ

സൎവ്വശക്തിയുള്ള ദൈവമെ പണ്ടു നിന്റെ ജനം മൊശ അഹരൊന്മാ
രുടെ നെരെ മത്സരിച്ച സമയം നീ രൊഗം അയച്ചു ശിക്ഷിച്ചതല്ലാ
തെ ദാവിദ്രാജാവിന്റെ കാലത്തിൽ വല്ലാത്ത വ്യാധി കൊണ്ടു ദ
ണ്ഡിപ്പിച്ചു എഴുപതുനായിരം ആളുകളെ സംഹരിച്ചു നീക്കി ശെ
ഷമുള്ളവരെ ദയ കാണിച്ചു രക്ഷിച്ച പ്രകാരം എല്ലാം ഞങ്ങൾ
കെട്ടിരിക്കുന്നു— അരിഷ്ട പാപികളായ ഞങ്ങളിൽ ഇപ്പൊൾ
വന്ന മഹാ വ്യാധിയും കൊടിയചാക്കും നൊക്കി വിചാരിച്ചു ഞങ്ങ
ളുടെ പാപങ്ങളെയും അതിക്രമങ്ങളെയുമല്ല നിന്റെ സ്വന്ത ക
രുണയും ദയയും ഒൎത്തു ഞങ്ങളിൽ കനിഞ്ഞിരിക്കെണമെ— പണ്ടു
നീ പരിഹാരബലിയെ അംഗീകരിച്ചു സംഹാരം നടത്തുന്ന ദൂതനെ
വിലക്കി ദണ്ഡത്തെ നിറുത്തിയ പ്രകാരം തന്നെ ഞങ്ങളുടെ കൎത്താ [ 64 ] വായ യെശു ക്രിസ്തുവിനെ നൊക്കി ഈ ബാധയെയും മഹാരൊ
ഗത്തെയും നിറുത്തി പ്രസാദിച്ചരുളെണമെ— ആമെൻ CP

൭.,

രൊഗിക്കുവെണ്ടി

കനിവെറിയ ദൈവമെ അന്യൊന്യം പകൎന്നു പ്രാൎത്ഥിപ്പിൻ എ
ന്നു തിരുവചനത്തിൽ കല്പിച്ചു കിടക്കയാൽ ഞങ്ങളുടെ സഭയിലു
ള്ള ഈ വ്യാധിക്കാരന്-(ക്കാരത്തിക്കു) വെണ്ടി നിന്നൊട് യാചി
പ്പാൻതുനിയുന്നു— നീ ദയയൊടെ വിചാരിക്കുന്ന അപ്പൻ എ
ന്നും യെശുക്രീസ്തങ്കൽ ആരെഎങ്കിലും കൈക്കൊണ്ടു രക്ഷിക്കു
ന്നവൻ എന്നും കാണിച്ചു അവനെ (ളെ) ആശ്വസിപ്പിച്ചു താ
ങ്ങി ക്ഷമയൊടും സൌമ്യതയൊടും സ്വ കഷ്ടങ്ങളെ സഹിപ്പാ
ൻ ബലപ്പെടുത്തെണമെ— തിരുവാഗ്ദത്തങ്ങളുടെ ശബ്ദം കൊ
ണ്ട് ആ വലഞ്ഞുപൊയ ദെഹിയെ തണുപ്പിച്ചു പൊററി സങ്കട
ത്തിൽ ഉള്ള മക്കളൊടു നീ വാത്സല്യമുള്ള അപ്പൻ എന്നും തല്കാ
ലത്തുസഹായിച്ചുദ്ധരിക്കുന്നവൻ എന്നും സ്വ പുത്രരിൽ ഒട്ടൊ
ഴിയാതെ സകലവും നന്നാക്കുന്നവൻ എന്നും കാണിച്ചു നിന്റെ
സമാധാനം നിറെച്ചുകൊടുക്കെണമെ— ആമെൻ. W

൮.,

ഉദ്ധരിച്ചതിന്നു സ്തൊത്രം

ഞങ്ങളുടെ ദൈവമായ യഹൊവെ മനുഷ്യപുത്രർ നിന്റെ ചിറ
കുകളുടെ നിഴലിൽ ആശ്രയിച്ചു കൊള്ളുന്നതാൽ നിൻ ദയ എത്ര
വിലയെറിയതു— നീ വലുതായ ഭയത്തെ ഞങ്ങളിൽ വരുത്തി
പീഡിപ്പിച്ചു ഞങ്ങൾക്കു പിണഞ്ഞമഹാകഷ്ടങ്ങളിൽ നീ ത
ന്നെ ഞങ്ങൾ്ക്കു തുണ നിന്നില്ല എങ്കിൽ ഞങ്ങൾ തീൎന്നു പൊയി എ [ 65 ] ന്നായിരിക്കും— യഹൊവെ ബഹുമാനവും സ്തൊത്രവും നിണക്കു
പറ്റുന്നു— നിന്റെ പലിശ ഞങ്ങളെ മൂടി നിന്റെ കൈയൂക്കു
താങ്ങി തെറ്റിച്ചിരിക്കുന്നു— സ്വൎഗ്ഗഭൂമികളെയും ഉണ്ടാക്കിയ
യഹൊവാനാമത്തിൽ അത്രെ ഞങ്ങളുടെ ശരണം— ഏക
നായി അതിശയങ്ങളെ ചെയ്യുന്ന ദൈവമായ യഹൊവ വാഴ്ത്ത
പ്പെട്ടവനാക— നിന്റെ വിശുദ്ധ നാമത്തിന്നു എന്നും സ്തൊ
ത്രം ഭവിപ്പൂതാക— ആമെൻ W. U [ 66 ] C. പ്രാൎത്ഥനെക്കുകൂടിവരുമ്പൊൾ

1.സാധാരണപ്രാൎത്ഥന.

കൎത്താവെ കനിഞ്ഞു കൊള്ളെണമെ
ക്രീസ്ത കനിഞ്ഞു കൊള്ളെണമെ
കൎത്താവെ കനിഞ്ഞു കൊള്ളെണമെ
സ്വൎഗ്ഗസ്ഥപിതാവായ യഹൊവാദൈവമെ
ലൊകരക്ഷിതാവെന്നപുത്രനായയഹൊവാദൈവമെ
വിശുദ്ധാത്മാവായ യഹൊവാ ദൈവമെ
ഞങ്ങളെ കനിഞ്ഞു കൊള്ളെണമെ
കരുണ ഉണ്ടായി രക്ഷിക്കെണമെ
പ്രീയ ദൈവമായ കൎത്താവെ കരുണ ഉണ്ടായി ഞങ്ങൾ്ക്കു തുണെക്കെണമെ

സകല പാപത്തിൽനിന്നും
എല്ലാ ബുദ്ധിമയക്കത്തിൽനിന്നും
എല്ലാ തിന്മയിൽനിന്നും
പ്രീയ ദൈവമായ യഹൊവെ ഞങ്ങളെ കാക്കെണമെ
പിശാചിന്റെ ചതികൌശലത്തിൽ നിന്നും
ക്ഷണത്തിൽ തട്ടുന്ന ദുൎമ്മരണത്തിൽ നിന്നും
മഹാരൊഗത്തിന്നും ക്ഷാമത്തിങ്കന്നും
യുദ്ധഹിംസകളിൽനിന്നും
കലഹമത്സരങ്ങളിൽനിന്നും
ചാഴി പുഴു ഇടികളിൽനിന്നും
തീപ്പെടി പെരുവെള്ളത്തിൽനിന്നും
പ്രീയ ദൈവമായ യഹൊവെ ഞങ്ങളെ കാക്കെണമെ
നിന്റെ പുണ്യത്തിൻ ഉപെക്ഷയിൽ നിന്നും [ 67 ] സകല സ്വ പ്രീതിയിൽനിന്നും
പാപത്തിൻ വഞ്ചനയിങ്കന്നും
നിത്യമരണത്തിൽ നിന്നും
പ്രീയ ദൈവമായ യഹൊവെ ഞങ്ങളെ കാക്കെണമെ
നിന്റെ ദാസരൂപദാരിദ്ര്യങ്ങളാലും
നിൻ ബലഹീനതാ വെദനകളാലും
നിന്റെ സകല പരീക്ഷകളാലും
നിൻ അത്യാസന്നത്തിലെ രക്തസ്വെദത്താലും
നിന്റെ ചങ്ങല പരിഹാസ തല്ലുകളാലും
നിന്റെ ക്രൂശു കഷ്ടങ്ങളാലും
നിൻ വിലയെറിയ മരണത്താലും
തെജസ്സുള്ള ഉത്ഥാനാരൊഹണങ്ങളാലും
വിശുദ്ധാത്മാവിന്റെ വരവിനാലും
ഞങ്ങളുടെ മരണനെരത്തിലും
അവസാന ന്യായവിധിയിലും
പ്രിയ ദൈവമായ യഹൊവെ ഞങ്ങൾ്ക്കു തുണെക്കെണമെ—
ഞങ്ങളെ ചെവിക്കൊൾകെ വെണ്ടു എന്ന്
അരിഷ്ട പാപികളായ ഞങ്ങൾ യാചിക്കുന്നു—
പ്രീയ കൎത്താവും ദൈവമായുള്ളൊവെ
നിന്തിരുസഭയെ നടത്തി ഭരിക്കയും
നിൻ നാമം എടുത്തവൎക്കു ഏവൎക്കും
തിരുകുരിശിന്റെ രഹസ്യം വെളിപ്പെടുത്തുകയും
എല്ലാ ദൈവമക്കളെയും ഒർ ആത്മാവിൽ യൊജിപ്പിക്കയും
തിരുസഭയുടെ ശുശ്രൂഷക്കാർ ഇടയന്മാരെ ഒക്കയും
സൌഖ്യവചനത്തിലും വിശുദ്ധനടപ്പിലും കാത്തു രക്ഷിക്കയും
എല്ലാ മതഭെദങ്ങളെയും ഇടൎച്ചകളെയും വിലക്കയും [ 68 ] തെറ്റി ഉഴന്നവരെ തിരിച്ചു വരുത്തുകയും
സാത്താനെ ഞങ്ങളുടെ കാല്ക്കീഴെ ചതെക്കയും
വിശ്വസ്ത വെലക്കാരെ നിൻ കൊയ്ത്തിൽ അയക്കയും
വചനത്തൊടു നിന്റെ ആത്മാവും ശക്തിയും കൂട്ടുകയും
ഇടിഞ്ഞു ചതഞ്ഞവരെ എല്ലാം താങ്ങി തണുപ്പിക്കയും

ഞങ്ങളെ ചെവിക്കൊൾ്കയും ചെയ്ക
പ്രീയ കൎത്താവും ദൈവവും ആയുള്ളൊവെ
സകല ജാതികൾ്ക്കും പ്രകാശവും ആശ്വാസവും ആയുള്ളൊവെ
കരമെലും സമുദ്രത്തിലും ഉള്ള നിന്റെ ദൂതന്മാരെ സൂക്ഷിക്ക
അവരുടെ സാക്ഷ്യവാക്കിന്മെൽ ആത്മാവും അഗ്നിയും ഇറക്കുക
ജാതികളിൽനിന്നു നിണക്കായി ചെൎത്തവരെ പാലിക്ക
ജാതികളിൽ ശേഷിച്ചവരെയും സന്ദൎശ്ശിക്ക
നിൻ ജനമായ ഇസ്രയെലെ അന്ധതയിൽ നിന്നു വിടുവിക്ക
ഇഷ്മയെലും നിന്റെ മുമ്പാകെ ജീവിച്ചിരിപ്പൂതാക

പ്രീയ കൎത്താവും ദൈവവും ആയുള്ളൊവെ
ഞങ്ങളെ ചെവിക്കൊള്ളെണമെ
സകല രാജാക്കന്മാൎക്കും സന്ധിയും ഐക്യതയും നല്കുക
ഞങ്ങളുടെ രാജ്ഞിയെയും രാജകുഡുംബത്തെയും മന്ത്രിഭൃത്യ
രെയും നടത്തി പരിപാലിക്ക
ഞങ്ങളുടെ ദെശം ഊരും നാടും
സഭകളും പാഠശാലകളും എല്ലാം
വിവാഹവും പുത്രസമ്പത്തും
ഒക്കെ അനുഗ്രഹിച്ചു കൊള്ളെണമെ
പ്രീയകൎത്താവും ദൈവവും ആയുള്ളൊവെ
ഞങ്ങളെ ചെവികൊള്ളെണമെ—
സങ്കടഞെരുക്കങ്ങളിലുള്ളവൎക്കെല്ലാം [ 69 ] നിന്റെ സഹായത്തൊടെ വിളങ്ങിവന്നു
ഗൎഭിണികൾക്കും മുലകുടിപ്പിക്കുന്നവൎക്കും
ശുഭഫലവും തഴെപ്പും ഏകുക
ശിശുക്കളെയും രൊഗികളെയും പൊററുക
ബലഹീനരെയും വയസ്സന്മാരെയും താങ്ങുക
കുറ്റമില്ലാതെ തടവിലായവരെ വിടുവിക്ക
സകല വിധവമാരെയും അനാഥരെയും
എളിയവരെയും അഗതികളെയും
പാലിച്ചു സമ്രക്ഷണ ചെയ്ക
യാത്രക്കാൎക്കും അപകടം ഒഴിപ്പിച്ചു
എല്ലാ മനുഷ്യരിലും കനിഞ്ഞു കൊണ്ടു
പ്രീയ കൎത്താവും ദൈവവും ആയുള്ളൊവെ
ഞങ്ങളെ ചെവിക്കൊള്ളെണമെ
ഞങ്ങളെദ്വെഷിച്ചുനാണം കെടുത്തുഹിംസിക്കുന്നവൎക്കു
പാപം ക്ഷമിച്ചും മനംതിരിച്ചും കൊടുത്തു
നിലത്തിൻ അനുഭവം കല്പിച്ചു രക്ഷിച്ചു
ഞങ്ങളുടെ കൈത്തൊഴിൽ എല്ലാം സഫലമാക്കി
കരുണയാലെ ഞങ്ങളെ ചെവിക്കൊള്ളെണമെ
പ്രീയ കൎത്താവും ദൈവവും ആയുള്ളൊവെ
ദെവപുത്രനായ യെശു ക്രീസ്തനെ
ഞങ്ങളൊടു കരുണ ചെയ്യെണമെ
ലൊകത്തിൻ പാപത്തെ ചുമന്നെടുക്കുന്ന ദൈവത്തിൻ കുഞ്ഞാടെ
ഞങ്ങളൊടു കരുണ ചെയ്യെണമെ
ലൊകത്തിൻ പാപത്തെ ചുമന്നെടുക്കുന്ന ദൈവത്തിൻ കുഞ്ഞാടെ
നിത്യ സമാധാനം ഞങ്ങൾക്ക് ഏകെണമെ
ക്രീസ്ത ഞങ്ങളെ കെട്ടരുളേണമെ [ 70 ] കൎത്താവെ കരുണ ഉണ്ടാകെണമെ
ക്രിസ്തുവെ ഞങ്ങളെ കെട്ടരുളെണമെ
കൎത്താവെ ഞങ്ങളൊടു കരുണ ചെയ്യെണമെ

(കത്തൃപ്രാൎത്ഥനയുടെശെഷം
ഈഅവസാനംചൊല്ലുക)

സൎവ്വശക്തിയുള്ള ദൈവമെ ൟ സമയത്ത് ഞങ്ങൾഏകമന
സ്സൊടെ നിന്നൊട് അപെക്ഷിപ്പാൻ നീ കൃപ തന്നിരിക്കുന്നു— രണ്ടു
മൂന്നു പെർ നിന്റെ നാമത്തിലെക്കു ഒരുമിച്ചുകൂടുന്ന ഏതുസ്ഥ
ലത്തും യാചിച്ച പ്രകാരം തരുവാൻ വാഗ്ദത്തം ചെയ്തിരിക്കുന്നു
വല്ലൊ— ഇന്നും കൎത്താവെ അടിയങ്ങളുടെ ആഗ്രഹങ്ങളെയും
അപെക്ഷകളെയും ഞങ്ങൾക്കു നന്നാകുംവണ്ണം നിവൃത്തി വ
രുത്തി ഇഹലൊകത്തിൽ നിന്റെ സത്യജ്ഞാനവും പരലൊ
കത്തിൽ നിത്യ ജീവനും തരെണമെ— ആമെൻ.

നമ്മുടെ കൎത്താവായ യെശു ക്രീസ്തന്റെ കരുണയും
ദൈവത്തിൻ സ്നെഹവും വിശുദ്ധാത്മാവിൻ കൂട്ടായ്മയും നാം എ
ല്ലാവരൊടും കൂടെ ഇരിപ്പൂതാക— ആമെൻ. W. Ub.

2. അല്ലെങ്കിൽ

കൎത്താവും ദൈവവുമായുള്ള യഹൊവെ കനിഞ്ഞും മനസ്സലി
ഞ്ഞും ഇരിക്കുന്നവനെ ദീൎഘക്ഷമാവാൻ കരുണാ സമ്പന്നൻ
ഭക്തന്മാരിൽ ആയിരത്തൊളം കരുണ സൂക്ഷിച്ചും അകൃത്യ
ദ്രൊഹപാപങ്ങളെ പൊറുത്തും കൊള്ളുന്നവനെ— നീ ആരെയും കു
റ്റമില്ലാതാക്കി വെക്കുന്നവനല്ല അന്യ ഭക്തിയെ സഹിക്കാത്ത
ഉഗ്രദൈവമത്രെ— ഭയത്തൊടും ആശ്രയത്തൊടും ഞങ്ങൾ നി
ന്റെ വിശുദ്ധ സമ്മുഖത്തിലെക്കുവരുന്നു— ശരീരാത്മാക്കൾക്കും സമൃദ്ധി
യായി തന്ന സകല അനുഗ്രഹങ്ങൾക്കും ഒരൊ സങ്കടത്തിൽ ഉണ്ടാ [ 71 ] യ ആശ്വാസങ്ങൾക്കും ശിക്ഷാഫലങ്ങൾക്കും ഞങ്ങൾ സ്തൊത്രവും ഉ
പചാരവും ചൊല്ലുന്നു— അയ്യൊ കൎത്താവെ നീ ചെയ്തു വന്ന എല്ലാ ക
രുണകൾക്കും ദിവസമ്പ്രതികാട്ടുന്ന വിശ്വസ്തതെക്കും ഞങ്ങൾ എത്ര
യും അപാത്രം— ഞങ്ങൾ തീൎന്നുപൊകാതിരിക്കുന്നതു നിന്റെ കരു
ണകൾ കൊണ്ടാകുന്നു— ഇന്നും നിന്റെ കനിവു മുടിയാതെ രാവി
ലെ രാവിലെ പുതുതായും വിശ്വാസ്യത വലുതായും ഇരിക്കുന്നു— ഞ
ങ്ങൾ പലപ്രകാരത്തിൽ മനന്തിരിയാതെയും തെററുകളെ മാ
റ്റാതെയും നിണക്ക് അറിയും പ്രകാരം പാപങ്ങളെ അധികമാ
ക്കി നിന്റെ കൊപത്തിന്നു സാക്ഷാൽ ഹെതുവരുത്തുന്നു എങ്കിലും
നീ ഒരപ്പനെക്കാളും അധികം പൊറുത്തും കനിഞ്ഞും കൊണ്ടിരി
ക്കുന്നു— ഫലം തരാത്ത വൃക്ഷത്തിന്റെ ചുവട്ടിൽ നിന്റെ കൊടാ
ലി ഇരിക്കുന്നു എങ്കിലും— യെശുക്രീസ്തന്റെ പക്ഷവാദം നീ കുറി
ക്കൊണ്ടു ഞങ്ങളെ ഇതുവരെയും ഛെദിക്കാതെ നില്പിക്കുന്നു— പ
ക്ഷെ നിന്റെ ദയയും ദീൎഘക്ഷാന്തിയും ഞങ്ങളെ മാനസാ
ന്തരത്തിലെക്കു നടത്തുമൊ മാറ്റം വന്ന ഹൃദയത്തിന്നു തക്ക ഫല
ങ്ങളെ ഞങ്ങളുടെ നടപ്പിൽ കാണുമൊ എന്നുവെച്ചത്രേ—

അതുകൊണ്ടു സ്വൎഗ്ഗസ്ഥനായ പ്രിയ പിതാവെ ഞങ്ങളെ
ഈ വലിയ ഉപകാരം വെണ്ടുംവണ്ണം അറിയുമാറാക്കുക— നിന്റെ
കരുണാസമൃദ്ധിയെ ഞങ്ങൾ ചവിട്ടിക്കളയാതെയും നിന്റെ അ
നുഗ്രഹങ്ങൾക്കു അപാത്രമായ്പൊകാതെയും നിന്റെ കരുണയിൽ
ഊന്നിക്കൊണ്ടു സത്യവിശ്വാസത്താൽ ശുദ്ധമനസ്സാക്ഷിയൊടും
ശുദ്ധീകരണത്തിങ്കൽ നിത്യ ഉത്സാഹത്തൊടും അവസാനംവരെ
നില്ക്കാകെണമെ— അതിന്നായി ഞങ്ങൾ എല്ലാവരിലും സത്യമാ
നസാന്തരം ഉണ്ടാക്കി ഹൃദയത്തെയും ഭാവവിചാരങ്ങളെയും മാ
റ്റി ഞങ്ങൾ ആരും മനഃപൂൎവ്വമായി പാപം ചെയ്യാതെയും നി
ന്നെ ദുഃഖിപ്പിക്കാതെയും ഇരുന്നു വിശുദ്ധ ദൈവമെ നിണക്ക് [ 72 ] ഹിതമല്ലാത്തത് എല്ലാം തള്ളിക്കളഞ്ഞു നിന്നൊട് നിരപ്പും സമാധാ
നവും ഉണ്ടു എന്നുള്ള സാക്ഷ്യത്തെ ഞങ്ങളുടെ ഉള്ളങ്ങളിൽ പ്രാപി
ച്ചു കാക്കു മാറാവാൻ വിടാതെ പ്രവൃത്തിച്ചു പൊരെണമെ— അതു
കൊണ്ടു സൎവ്വശക്തിയുള്ള ദൈവമെ നിന്റെ കൃപയും അതിനാ
ൽ ഫലിക്കുന്ന അനുഗ്രഹങ്ങളും മങ്ങി മറഞ്ഞു പൊവാനുള്ള ഇ
ടൎച്ചകളെ ഒക്കയും തടുത്തു നിറുത്തെണമെ—

വിശെഷിച്ചു സകല നാടുവാഴ്ചയെയും അനുഗ്രഹിക്ക—
(ഇവിടെ പക്ഷെ രാജ്ഞിക്കു വെണ്ടി പ്രാൎത്ഥന) സഭകളിൽ എങ്ങും സ
ത്യവചനത്തെ നന്നായി ശുശ്രൂഷിക്കുന്നവരെ ഉദിപ്പിച്ചു പാൎപ്പിക്ക—
അവരെ നിന്റെ ഹൃദയ പ്രകാരമുള്ള ഇടയരാക്കി തീൎക്ക— നിന്റെ
സമാധാനത്തിൻ സുവിശെഷത്തെ അവരെ കൊണ്ടു ദിവ്യശുദ്ധി
യിലും ശക്തിയിലും അറിയിപ്പിക്ക— എഴുത്തു പള്ളികളിലും വീടുക
ൾതൊറും ബാലന്മാരെ വളൎത്തി പഠിപ്പിക്കുന്നതിനെ അനുഗ്രഹി
ക്ക— ആ ഘനമുള്ള വെലയിൽ അദ്ധ്വാനിക്കുന്നവൎക്കു ജ്ഞാന
വും വിശ്വാസ്യതയും ക്ഷാന്തിയും നല്കുക— ലൊകത്തിൽ നിറയു
ന്ന ഇടൎച്ചകളാലും ദുൎമ്മാൎഗ്ഗങ്ങളാലും വയസ്സുകുറഞ്ഞവർ കെട്ടുപൊ
കായ്വാൻ നീ തന്നെ അവരെ സൂക്ഷിച്ചു പാലിക്ക— രാജ്യത്തിലും
കുടികൾതോറും എല്ലാടത്തും എല്ലാ വിധത്തിലും ഞങ്ങൾ്ക്കു സമാധാ
നം നല്കുക— സഭയിൽ സകല ഛിദ്രങ്ങളെയും വിലക്കുക— തിരു
സഭെക്കു വീട്ടു വൎദ്ധനയും യുഗസമാപ്തിയോളം വ്യാപിച്ചു പൊരുന്ന
വളൎച്ചയും ഏകുക— അതിൻ ശത്രുക്കൾ വിചാരിക്കുന്ന ഉപായ
വിരൊധങ്ങളെയും ചെറുക്കുക— വിലയെറിയ സുവിശെഷപ
രമാൎത്ഥമാകുന്ന ഉപനിധിയെ ഞങ്ങളിൽ നിന്നു നീക്കിക്കള
വാൻ ഞങ്ങളുടെ കൃതഘ്നതയാലും ഉദാസീനതയാലും വള
രെ കാരണം ഉണ്ടെങ്കിലും ദയയാലെ അതിനെ ഞങ്ങളൊട്
പാൎപ്പിച്ചു തിരുവചനത്തെ ധാരാളമായി വസിപ്പിച്ചു സന്തതി [ 73 ] കൾക്കും കൂടെ നിന്റെ നിയമത്തിൽ കൂട്ടവകാശവും നിന്റെ നാമത്തി
ൻ അറിവും സ്തുതിയും നീട്ടി കൊടുക്ക—

ഞങ്ങളൊട് സമമാനമുള്ള വിശ്വാസം കിട്ടിയവർ ആകയാ
ൽ, ഹിംസയിലും ഉപദ്രവഞെരുക്കങ്ങളിലും അകപ്പെട്ടു പൊകുന്ന
വരെ കനിഞ്ഞു കൊണ്ടു അവൎക്കു മന്ത്രിയും ശരണവും തുണയു
മായ്നില്ക്ക— ഒരു ശരീരത്തിലെ അവയവങ്ങൾ എന്നു വെച്ചു ഞങ്ങ
ൾ എപ്പൊഴും പ്രാൎത്ഥനയിൽ അവരെ ഒൎത്തു കൊൾ്വാനും ഇവിടെ
യും പരീക്ഷാ സമയത്തിന്നായി ഒരുങ്ങി നില്പാനും നിൻ കൃപ
യാലെ ഞങ്ങളെ ഉണൎത്തുക— നിന്നൊടു സ്നാനത്താലുള്ള സമാ
ധാന നിയമത്തെ ഞങ്ങൾ കാത്തു കരുതി കൊണ്ടു കൃപാസാധനങ്ങ
ൾ ആകുന്ന തിരുവചനവും വിശുദ്ധ ചൊല്ക്കുറികളും ഭക്തിയുടെ വെ
ഷം ധരിക്കുന്ന വ്യാജക്കാരെ പൊലെ അനുഭവിക്കാതെ സകല ഉ
പെക്ഷാ പാപത്തിൽ നിന്നും ഒഴിഞ്ഞു കൊൾ്വാൻ കരുണ നല്കെണ
മെ.

ഞങ്ങളുടെ മുട്ടുകളെ തീൎപ്പാൻ ശാരീരക അനുഗ്രഹത്തെ രാ
ജ്യത്തിൽ എങ്ങും പകരുക— കൃഷിയെയും നിലത്തിലെ ഉഭയങ്ങ
ളെയും തഴെപ്പിക്ക— നിവാസികളുടെ വൃത്തികളെ അനുഗ്രഹിച്ചിട്ടു
അവനവൻ താന്താന്റെ വിളിയിൽ ജാഗ്രതയായി വെലചെയ്തു മു
ട്ടുള്ളവനു വിഭാഗിച്ചു കൊടുപ്പാൻ ഉണ്ടാകെണ്ടതിന്നു സംഗതി വരു
ത്തെണമെ— ഇതു വരെയും നിന്റെ കനിവിൻ പെരിപ്പ പ്രകാരം
നീ ചെയ്തതു പൊലെ ഇനിയും വറുതി ക്ഷാമം പടകലഹം തീഭയം
ജലാധിക്യം മഹാവ്യാധി മൃഗബാധ മുതലായ ദണ്ഡങ്ങളെ വൎജ്ജി
ക്ക— നിന്റെ ശിക്ഷകൾക്കും ന്യായവിധികൾ്ക്കും ഹെതുവാകുന്ന ഞ
ങ്ങളുടെ പാപങ്ങളും അകൃത്യങ്ങളും എല്ലാം നിന്റെ പുത്രനായ
യെശു ക്രീസ്തൻ നിമിത്തം ക്ഷമിക്കുകെവെണ്ടു— ഞങ്ങളെ സന്ദ
ൎശിക്കുന്ന ഒരൊ ശിക്ഷകളും കഷ്ടങ്ങളും ഞങ്ങളെ മാനസാ [ 74 ] ന്തരത്തിലെക്കും സല്ഗുണത്തിലെക്കും ഉണൎത്തി നടത്തുകെ ആവൂ—

ഞങ്ങളുടെ സകല ശത്രുക്കളൊടും പകയരൊടും ക്ഷ
മിക്ക— എളിയ ആത്മാക്കൾ പലെടത്തും കുടുങ്ങി ക്കിടക്കുന്ന ഇരി
ട്ടിന്റെ കെട്ടുകളെ അഴിക്കുക— ദുഷ്ടന്മാരുടെ വെണ്ടാതനത്തി
ന്ന് ഒടുക്കം കല്പിക്ക നീതിമാന്മാൎക്കു ശക്തി കൂട്ടുക— ഭക്തിയുള്ളഹൃ
ദയത്തിന്ന് എല്ലാം നിന്റെ ദയ കാട്ടുക— വളഞ്ഞ വഴികളിൽ തെ
റ്റി പൊകുന്നവൎക്കു മനംതിരിപ്പിച്ചു അവൎക്കും ഞങ്ങൾക്ക് എല്ലാവ
ൎക്കും നിന്റെ സമാധാനംനല്കുക—

വീട്ടിലുള്ളവൎക്കു നീ നിഴലും യാത്രക്കാൎക്കു ചങ്ങാതവും ആക—
അഗതികൾ അനാഥ വിധവമാരെയും രാജ്യഭ്രഷ്ടർ പീഡിതരെ
യും രൊഗികൾ ചാവടുത്തവരെയും ഒക്കയും കനിഞ്ഞു കൊണ്ടു അവ
രെയും ഞങ്ങളെയും അനുതാപത്തിന്നു ഒരുമ്പെടുത്തി വിശ്വാസ
ത്തിൽ ഉറപ്പിച്ചു സ്നെഹത്തിൽ വെരൂന്നിച്ചു പ്രത്യാശയിൽ കുലുങ്ങാ
താക്കി തീൎക്കുക— അവൎക്കു പ്രാൎത്ഥനയിൽ ഉത്സാഹവും ക്രൂശി
ൻ കഷ്ടത്തിൽ ആശ്വാസവും പരീക്ഷയിൽ സ്ഥിരതയും പാപ
ത്തൊടുള്ള പൊരാട്ടത്തിൽ മിടുക്കും സ്വഗ്ഗീയ വിരുതിനെ തെടി ഒടു
ന്നതിൽ മനൊനിശ്ചയവും ദെവ ഭക്തിയെ അഭ്യസക്കുന്നതി
ൽ വിശ്വസ്തതയും ഉറപ്പും കൊടുത്തു സകല മനുഷ്യരിലും ക
നിവുണ്ടാകെണമെ—

വിശെഷിച്ച് ദൈവ ജനത്തിന്നു ഒരു ശബ്ബഅനുഭവം
ശെഷിപ്പിച്ചിരിക്കകൊണ്ടു നിന്റെ സ്വസ്ഥതയിൽ പ്രവെശിപ്പാ
ൻ ഞങ്ങൾ ശ്രമിച്ചു കൊള്ളെണ്ടതിന്നും ആരും കാലം വൈകി
പൊകാതിരിക്കെണ്ടതിന്നും ഞങ്ങളെ ഉത്സാഹിപ്പിക്കുന്ന നി
ന്റെ വിശുദ്ധാത്മാവെ തരെണമെ— അതു കൊണ്ടു ഞങ്ങൾ ശ
രീരത്തിൽ നിവസിക്കിലും നിൎവ്വസിക്കിലും ഉണൎന്നിരുന്നാലും ഉ
റങ്ങിയാലും ജീവിച്ചാലും മരിച്ചാലും നിനക്കുള്ളവരായെ ഇരി [ 75 ] ക്കാവു— എന്നതു ഞങ്ങളുടെ ഏക മദ്ധ്യസ്ഥനും വീണ്ടെടുപ്പുകാ
രനും പക്ഷ വാദിയും സമാധാന പ്രഭുവുമാകുന്ന യെശുക്രീസ്ത
ൻ നിമിത്തം തന്നെ യാചിക്കുന്നു— ആമെൻ W [ 76 ] D. വെദപാഠങ്ങൾ

I. അതതു ദിവസത്തിനുള്ള സുവി
ശെഷ ലെഖനാംശങ്ങൾ

൧. ആഗമനനാൾ ഒന്നാമതു
സു. മത്ഥ. 21, ൧-൯
ലെ. രൊ. 13, ൧൧-൧൪
൨. ആഗമനനാൾ രണ്ടാമതു
സു. ലൂ. 21, ൨൫-൩൬
ലെ. രൊ. 15, ൧-൧൩
൩. ആഗമനനാൾ മൂന്നാമതു
സു. മത്ത. 11, ൨-൧൦
ലെ. കൊലൊ. 4, ൧-൫
൪. ആഗമനനാൾ നാലാമതു
സു, യൊ. 1, ൧൯-൩൪
ലെ. ഫിലി. 4, ൪-൯
൫. ജനനനാൾ.
സു. ലൂ. 2, ൧-൧൧.
ലെ. തീത. 2, ൧൧-൧൪
൬. ജനന നാൾ രണ്ടാമതു
സു. യൊ. 1, ൧-൧൪
ലെ. ൧യൊ. 1, ൧-൧൦
൭. ജനന നാൾ്ക്കു പിന്നത്തെ ഞായറാഴ്ച
[ 77 ]
സു. ലൂ. 2, ൩൩-൪൦
ലെ. ഗല. 4, ൧-൭
൮. ആണ്ടുപിറപ്പു
ലൂ. 2, ൧൫-൨൧
യശ. 9, ൬-൭

അല്ലഎങ്കിൽ.

പുതിയ നിയമയത്തിൽ. എബ്ര. 13, ൮
എബ്ര. 13, ൧൪
എബ്ര. 10, ൩൫
വെളി. 2, ൧൦.
പഴയ നിയമത്തിൽ. സ 39, ൫-൬.
"90, ൧-൬
" 102, ൨൬-൨൮.
൯. ആണ്ടുപിറപ്പിനു പിന്നത്തെ ഞായറാഴ്ച.
സു. മത്ഥ. 3, ൧൩-൧൭
ലേ. തീത. 3, ൪-൭
൧൦. പ്രകാശനദിനം
മത്ഥ. 2, ൧-൧൨
യശ. 60, ൧-൬
൧൧. പ്രകാശത്തിന്നു പിമ്പു ഒന്നാമതു
ലൂ. 2, ൪൧-൫൨
രൊ. 12, ൧-൫
൧൨. പ്രകാശത്തിന്നു പിമ്പു രണ്ടാമതു
യൊ. 2, ൧-൧൧
രൊ. 12, ൬-൧൬
[ 78 ]
൧൩. പ്രകാശത്തിന്നു പിമ്പ് മൂന്നാമതു.
മത്ഥ. 8, ൧-൧൩.
രൊ. 12, ൧൭-൨൧.
൧൪. പ്രകാശത്തിന്നു പിമ്പ് നാലാന്നാമതു.
മത്ഥ. 8, ൨൩-൨൭.
രൊ. 13, ൧-൧൦.
൧൫. പ്രകാശത്തിന്നു പിമ്പ് അഞ്ചാമതു.
മത്ഥ. 13, ൨൪-൩൦, ൩൬-൪൩.
കൊല 3, ൧൨-൧൭.
൧൬. പ്രകാശത്തിന്നു പിമ്പ് ആറാമതു.
മത്ഥ. 17,൧-൯.
൨ പെ. 1, ൧൬-൨൧.
൧൭. സപ്തതിദിനം.
മത്ഥ. 19, ൨൭-൨൦, ൧൬.
൧ കൊ.9, ൨൪-൨൭.
൧൮. ഷഷ്ടിദിനം.
ലൂക്ക. 8, ൪-൧൫.
൨.കൊ. 11, ൧൯-൧൨, ൧൦.
൧൯. നൊമ്പിന്നു മുമ്പിലത്തെ ഞായറാഴ്ച.
ലൂക്ക. 18, ൩൧-൪൩.
൧കൊ. 13, ൧-൨൩.
൨൦. നൊമ്പിൽ ഒന്നാമതു.
മത്ഥ. 4, ൧-൧൧.
൨ കൊ. 6, ൧-൧൦
൨൧. നൊമ്പിൽ രണ്ടാമതു.
മത്ഥ. 15, ൨൧-൨൮
[ 79 ]
൧ തെ. 4, ൧-൧൨.
൨൨. നൊമ്പിൽ മൂന്നാമതു.
ലൂക്ക. 11, ൧൪-൨൮.
എഫ. 5, ൧-൧൪.
൨൩. നൊമ്പിൽ നാലാമതു.
യൊ. 6,൧-൫.
ഗല. 4, ൨൧-൩൧.
൨൪. നൊമ്പിൽ അഞ്ചാമതു.
യൊ. 8, ൪൬-൫൯.
എബ്ര. 9, ൧൧-൧൫.
൨൫. നഗരപ്രവെശനനാൾ.
മത്ഥ. 21, ൧-൯.
ഫിലി. 2, ൫-൧൧.
൨൬. ൨൭. തിരുവ്യാഴാഴ്ചയും തിരുവെള്ളിയാഴ്ചയും
കഷ്ടാനുഭവചരിത്രം.
൨൮. പുനരുത്ഥാനനാൾ.
മത്ഥ. 28, ൧-൧൦.
കൊല. 3, ൧-൭.
൨൯. പുനരുത്ഥാന തിങ്കളാഴ്ച.
ലൂക്ക. 24, ൧൩-൩൫.
അപ. 10, ൩൪-൪൧.
൩൦. പെസഹയിൽ ഒന്നാമതു.
യൊ. 20, ൧൯-൩൧.
൧ യൊ. 5, ൪-൧൩.
൩൧. പെസഹയിൽ രണ്ടാമതു.
യൊ. 10, ൧൧-൧൮.
[ 80 ]
൧ പെ. 2, ൧൯-൨൫.
൩൨. പെസഹയിൽ മൂന്നാമതു.
യൊ. 16, ൫-൧൫.
൧ പെ. 2, ൧൧-൧൭.
൩൩. പെസഹയിൽ നാലാമതു.
യൊ. 16, ൧൬-൨൩(പാതി)
യാക്കൊ. 1, ൧൨-൨൧.
൩൪. പെസഹയിൽ അഞ്ചാമതു.
യൊ. 16, ൨൩ (പാതി) ൩൩.
യാക്കൊ. 1, ൨൨-൨൭.
൩൫. സ്വൎഗ്ഗാരൊഹണനാൾ.
മാ. 16, ൧൪-൨൦
അപ. 1, ൧-൧൧.
൩൬. ആരൊഹണത്തിന്നു പിന്നത്തെ ഞായാറാഴ്ച.
യൊ. 15, ൨൬-൧൬, ൪.
൧ പെ. 4, ൭-൧൧.
൩൭. പെന്തക്കൊസ്തനാൾ.
യൊ. 14, ൨൩-൩൧.
അപൊ. 1, ൧-൧൮.
൩൮. പെന്തകൊസ്തതിങ്കളാഴ്ച.
യൊ. 7, ൩൭-൪൩.
അപൊ. 10, ൪൨-൪൮.
൩൯. ത്രിത്വനാൾ.
യൊ. 3, ൧-൧൫.
രൊ. 11, ൩൩-൩൬.
൪൦. ത്രിത്വത്തിൽ പിന്നെ ഒന്നാമതു.
[ 81 ]
ലൂ. 16, ൧൯-൩൧.
. ൧ യൊ. 4, ൭-൨൧.
൪൧. ത്രീത്വ പിൻ രണ്ടാമതു.
ലൂക്ക. 14, ൧൬-൨൪.
൧യൊ. 3, ൧൩.-൨൪.
൪൨. ത്രീത്വ പിൻ മൂന്നാമതു.
മത്ഥ. 5, ൧-൧൬.
൧ പെ 5, ൫-൧൧.
൪൩. ത്രീത്വ പിൻ നാലാമതു.
മത്ഥ. 5. ൧൭-൪൮.
രൊ. 8, ൧൮-൨൭.
൪൪. ത്രീത്വ പിൻ അഞ്ചാമതു.
മത്ഥ. 6, ൧-൧൮.
൧പെ. 3, ൮-൧൫.
൪൫. ത്രീത്വ പിൻ ആറാമതു.
മത്ഥ. 6, ൧൯-൩൪.
രൊ. 6, ൧-൧൧.
൪൬. ത്രീത്വ പിൻ ഏഴാമതു.
മത്ഥ. 7, ൧-൧൨.
രൊ. 6, ൧൯-൨൩.
൪൭. ത്രീത്വ പിൻ എട്ടാമതു.
മത്ഥ. 7, ൧൩-൨൯.
രൊ. 8, ൧൨-൧൭.
൪൮. ത്രീത്വ പിൻ ഒമ്പതാമതു.
ലൂക്ക. 16, ൧-൧൩.
൧ കൊ. 10, ൧-൧൪.
[ 82 ]
൪൯. ത്രീത്വ പിൻ പത്താമതു
ലൂ. 19, ൪൧-൪൮.
൧ കൊ. 12, ൧-൧൧.
൫൦. ത്രീത്വ പിൻ പതിനൊന്നാമതു
ലൂ. 18, ൯-൧൪.
൨ കൊ. 5, ൧-൧൦.
൫൧. ത്രീത്വ പിൻ പന്ത്രണ്ടാമതു
ലൂ. 15, ൧൧-൩൨.
൨. കൊ. 3, ൪-൧൧.
൫൨. ത്രീത്വ പിൻ പതിമൂന്നാമതു.
ലൂ. 10, ൨൩-൩൭.
ഗല. 3, ൧൫-൨൨.
൫൩. ത്രീത്വ പിൻ പതിനാലാമതു.
ലൂ. 17, ൧൧-൧൯.
ഗല. 5, ൧൬-൨൪.
൫൪. ത്രീത്വ പിൻ പതിനഞ്ചാമതു.
മത്ഥ. 18, ൧-൧൧.
ഗല. 5, ൨൫-൬, ൧൦.
൫൫. ത്രീത്വ പിൻ പതിനാറാമതു.
ലൂ. 7, ൧൧-൧൭.
എഫ. 3, ൧൪-൨൧
൫൬. ത്രീത്വ പിൻ പതിനേഴാമതു
ലൂ. 14, ൧-൧൧.
എഫ. 4, ൧-൬.
൫൭. ത്രീത്വ പിൻ പതിനെട്ടാമതു.
മത്ഥ. 22, ൩൪-൪൬.
[ 83 ]
൧ കൊ. 1, ൪-൯.
൫൮. ത്രീത്വ.പിൻ പത്തൊമ്പാമതു.
മത്ഥ. 9, ൧-൮.
എഫ. 4, ൧൭-൩൨.
൫൯. ത്രീത്വ.പിൻ ഇരുപതാമതു.
മത്ഥ. 22, ൧-൧൪.
എഫ. 5, ൧൫-൨൧.
൬൦. ത്രീത്വ.പിൻ ഇരുപത്തൊന്നാമതു.
യൊ. 4, ൬-൨൬.
എഫ. 6, ൧൦-൨൦.
൬൧. ത്രീത്വ.പിൻ ഇരുപത്തുരണ്ടാമതു.
മത്ഥ. 18, ൨൧-൩൫.
ഫിലി. 1, ൩ - ൧൧.
൬൨. ത്രീത്വ.പിൻ ഇരുപത്തുമൂന്നാമതു.
മത്ഥ. 22, ൧൫-൨൨.
ഫിലി. 3, ൧൭-൨൧.
൬൩. ത്രീത്വ.പിൻ ഇരുപത്തുനലാമതു.
മത്ഥ. 9, ൧൮-൨൬.
കൊല. 1, ൯-൧൪.
൬൪. ത്രീത്വ.പിൻ ഇരുപത്തഞ്ചാമതു.
ലൂ. 13. ൧-൯.
൧ തെസ്സ. 4, ൧൩-൧൮.
൬൫. ത്രീത്വ.പിൻ ഇരുപത്താറാമതു.
മത്ഥ. 25, ൩൧-൪൬.
൨. പെ. 3, ൩-൧൩.
൬൬. ത്രീത്വ.പിൻ ഇരുപത്തേഴാമതു.
[ 84 ]
മത്ഥ. 25, ൧- ൧൩.
൧ തെസ്സ. 5, ൧൪-൨൪.
[ 85 ] II. അറുപതുപള്ളിനാൾ്ക്കുള്ള വെദ

പാഠങ്ങൾനാലുവൎഷങ്ങൾ്ക്കുള്ളിൽ

വായിപ്പാൻവെൎത്തിരിച്ചതു [ 86 ] പഴയനിയമം.

ഒന്നാം ആണ്ടു രണ്ടാം ആണ്ടു
1. ൧ മൊ. 1-2, ൩. ൧ ശമു. 1-2, ൧൧.
2. " 2, ൪-൩൫. " 3-4, ൧൧
3. " 3. " 7-8.
4 " 4. " 9-10, ൧൧.
5. " 6-7, ൫. " 12.
6 " 7, ൧൧-8, ൨൨. " 15.
7. " 9. " 16.
8. " 12, ൧-൮. 13, ൫-൧൭ " 18, ൧-൧൪, 19, ൧-൧൨.
9. " 15-17, ൧-൧൬. " 20.
10. " 18. " 23, ൧൬-൧൮. 24,
11. " 19, ൧-൨൯. " 25, ൧-൪൨.
12. " 21, ൧-൧൩. 22, " 26.(൧ നാൾ. 12, ൧൬-൧൮.)
൧-൧൮.
13. " 28. " 28, ൩-൨൫, 31,
14. " 32. ൨ ശമു. 1-2, ൯.
15. " 44, ൧൪-45. ൧൫. " 5. ൧-൧൦. 6,
16 " 48, ൮-൧൬. 49. " 7.
൧-൨൮.
17. ൨. മൊ. 2-3, ൨൦. " 11, ൨൬-12, ൧൫.
18. " 4. " 15. 16, ൫-൧൪.
19. " 5-6, ൯. " 17.
20 " 12. ൧-൩൪, ൪൦-൫൧. " 18.
21. " 14, ൧൦-15, ൨൧. " 22.
22 " 16. " 24-23. ൧-൭.

10 [ 87 ]

പുതിയ നിയമം.
ഒന്നാം ആണ്ട് രണ്ടാം
1. മത്ഥ. 1 ലൂ. 16
2. ,, 2 . ,, 17
3. ,, 3 . ,, 18
4. ,, 4 ,, 19
5. ,, 5. ,, 20.
6. ,, 6. ,, 21.
7. ,, 7. ,, 22.
8. ,, 8 ,, 23.
9. ,, 9. ,, 24.
10. ,, 10. യൊ.1.
11. ,, 11. ,, 2.
12. ,, 12. ,, 3.
13. ,, 13. ,, 4.
14. ,, 14. ,, 5.
15. ,, 15. ,, 6.
16. ,, 16. ,, 7.
17. ,, 17. ,, 8.
18. ,, 18. ,, 9.
19. ,, 19. ,, 10.
20. ,, 20. ,, 11.
21. ,, 21. ,, 12.
22. ,, 22. ,, 13.
[ 88 ]
പഴയ നിയമം.
ഒന്നാം ആണ്ട് രണ്ടാം
23. ൨മൊ 17. ൧ നാൾ. 28, ൧-൧൪. ൨൦-29, ൨൩.
24. " 19-൨൦, 24. ൧ രാജ. 3 -4, ൨൯-൩൪.
25. " 23, ൨൦-24, ൧൮. " 8.
26. " 32-33, ൧൧ " 9, ൧-൯, 10, ൧-൨൫.
27. " 33, ൧൨-34, ൧൬. സങ്കീ. 72.
൨൭-൩൫.
28. ൩ മൊ. 19, ൧-28. ൩൨-൩൭. സുഭ. 2-3, ൧൮.
൨൦, ൧-൮.
29. ൪ മൊ. 6, ൨൨-൨൭. 9, ൧൫-൨൩ " 8-9,൧൨.
10,൧൧-൧൩. ൩൩-൩൬.
30. ,, 11. ,, 16.
31. ,, 12. ,, 21.
32. ,, 13, ൨൫-14. ,, 28.
33. ,, 16, ൧-൪൦. ൧രാജ. 11.
34. ,, 16, ൪൧-17, ,, 12
35. ,, 20-21, ൯. ,, 13.
36. ,, 22. 23, ൫-൧൨. ൨ നാളാ. 14-15.
37. ,, 23, ൧൬-24, ൨൫. ൧ രാജ. 17-18, ൨൨.
38. ൫ മൊ. 4, ൧-൪൦. ,, 18, ൨൦-19,
39. ,, 6. ,, 21.
40 ,, 7,൧-൧൫. 8. ,, 22, ൧-൪൦.
41. ,, 9, ൧-൮. ൨൪. 10, ൨ നാളാ. 20.
൧൨-൧൧, ൯.
42. ,, 14, ൧൮-൨൮. 12, ൨ രാജ. 1-2, ൨൦.
൨൯-൩൨.
43. ,, 13, ൧-൧൧. 18, ൯-൨൨. ,, 4.
44. ,, 28. ,, 5.
[ 89 ]
പുതിയ നിയമം.
ഒന്നാം ആണ്ട്. . രണ്ടാം ആണ്ട്.
23. മത്ഥ 23. യൊ 14.
24. ,, 24. ,, 15.
25. ,, 25. ,, 16.
26. ,, 26. ,, 17.
27. ,, 27. ,, 18.
28. ,, 28. ,, 19.
29. മാൎക്ക. 1. ,, 20.
30. ,, 2. ,, 21.
31. ,, 3. അപ്പൊ. 1.
32. ,, 4. ,, 2.
33. ,, 5. ,, 3.
34. ,, 6. ,, 4.
35. ,, 7. ,, 5
36. ,, 8. ,, 6.
37. ,, 9. ,, 7.
38. ,, 10. ,, 8.
39. ,, 11. ,, 9. ൧-൩൦.
40. ,, 12. ,, 9. ൩൧-10.൧൮.
41. ,, 13. ,, 10. ൧൯-൪൮.
42. ,, 14. ,, 11.
43. ,, 15. ,, 12.
44. ,, 16. ,, 13.
[ 90 ]
പഴയ നിയമം.
ഒന്നാം ആണ്ട്. രണ്ടാം ആണ്ട്
45. ൫മൊ 29. ൨രാജാ 6-7, ൭. ൧൬.
46. ,, 30. ,, 9. 10, ൧൮-൩൧.
47. ,, 32. ,, 11(൨ നാൾ. 24, ൧ ൧൫-൨൫.
48. ,, 33. 34. ,, 17.
49. യൊശു. ൧, ൧-൯. 2, ,, 18-19, ൭.
50. ,, 3, ൧൪-5, ൧. ,, 19, ൮-20, ൧൧
51. ,, 6. ,, 20, ൧൨-൨൧(൨ നാളാ. 33.)
52 ,, 24. ൨രാജ 22-23, ൬. ൨൫-൩൦,
53. ന്യായ. 2. യിറ. 52.
54 ,, 6. എജ്ര. 1. 2, ൬൪-3,
55. ,, 7 ,, 5.6.
56. ,, 9. ,, 7. 8, ൨൧-൩൨.
57. ,, 13. നെഹ. 1. 2.
58. ,, 16. ,, 4-5, ൧൩.
59. രൂഥ. 1. 2. ,, 6. 8, ൧-൧൨.
60. ,, 4. ,, 9.
[ 91 ]
പുതിയനിയമം.
ഒന്നാം ആണ്ട് രണ്ടാം ആണ്ട്
45. ലൂ. 1, ൧-൩൮. അപൊ. 14.
46. ,, 1, ൩൯-൮൦. ,, 15.
47. ,, 2. ,, 16.
48. ,, 3. ,, 17.
49. ,, 4. ,, 18.
50. ,, 5. ,, 19.
51. ,, 6. ,, 20.
52. ,, 7. ,, 21.
53. ,, 8 ,, 22.
54. ,, 9. ,, 23.
55. ,, 10. ,, 24.
56. ,, 11. ,, 25.
57. ,, 12. ,, 26.
58. ,, 13. ,, 27.
59. ,, 14. ,, 28.
60. ,, 15. രൊമ. 1.
[ 92 ] പഴയനിയമം.
മൂന്നാം ആണ്ട് നാലാം ആണ്ട്
1.യൊബ . 1. 2. യശ. 1.
2. ,, 7. 14, ൧-൧൫. ,, 2, 4, ൨-൬.
3 ,, 19. ,, 3, ൯-൧൫.5, ൧-൨൪.
4. ,, 33. ,, 7, ൧-൧൯, 9, ൧-൭.
5. സങ്കീ. 1. 2. ,, 10, ൫-൨൫. 11. 12.
6. ,, 3. 4. ,, 13, ൧൯-14, ൨൭.
7. ,, 8.9. ,, 25. 26.
8. ,, 14. 16. ,, 29. 30, ൧൫-൨൬.
9. ,, 15. 17. ,, 31, 32.
10. ,, 19. 23. ,, 33, ൧൩-34, ൮. 35,
11. ,, 22. ,, 40.
12. ,, 24. 25. ,, 42.
13. ,, 27. 28. ,, 43. 44, ൧-൮.
14. ,, 29. 30. ,, 45. 46.
15. ,, 31. ,, 49-50, ൩.
16. ,, 32. 36. ,, 50, ൪-51, ൧൬, 52, ൧-൧൨.
17. ,, 34. ,, 52, ൧൩-54,
18. ,, 37. ,, 55-56, ൮.
19. ,, 39. 41. ,, 59. 60.
20. ,, 40. ,, 61-63, ൬.
21. ,, 42. 43. ,, 63, ൭-64, ൧൨.
22. ,, 45. 47. ,, 65. 66.
[ 93 ] പുതിയനിയമം.
മൂന്നാം ആണ്ട്. നാലാം ആണ്ട്.
1. രൊ. 2. ൧ തെസ്സ. 1. 2.
2. ,, 3. ,, 3. 4.
3. ,, 4. ,, 5.
4. ,, 5. ൨. തെസ്സ. 1. 2.
5. ,, 6. ,, 3.
6. ,, 7. ൧ തിമൊ. 1.
7. ,, 8. ,, 2. 3.
8. ,, 9. ,, 4.
9. ,, 10. ,, 5.
10. ,, 11. ,, 6.
11. ,, 12. ൨ തിമൊ. 1.
12. ,, 13. ,, 2.
13. ,, 14. ,, 3. 4.
14. ,, 15. തീത. 1. 2.
15. ,, 16. ,, 3.
16. ൧ കൊ. 1. ഫിലെ
17. ,, 2. 3. എബ്ര. 1. 2.
18. ,, 4. ,, 3. 4.
19. ,, 5. 6. ,, 5. 6.
20. ,, 7. ,, 7.
21. ,, 8. 9. ,, 8. 9.
22. ,, 10. ,, 10.
[ 94 ]
മൂന്നാം ആണ്ട് നാലാം ആണ്ട്
23. സങ്കീ 46. 48. യിറ. 1. 2, ൧൩-൩൭.
24. ,, 49. 52. ,, 3-4, ൧൦.
25. ,, 50 ,, 5, ൧൯-൩൧. 6, ൧൬-൩൦.
26. ,, 51 ,, 8,൨൦-9, ൨൬.
27. ,, 57. 59. ,, 10.
28. ,, 60. 62. ,, 11, ൧൮-12,
29. ,, 65. 66. ,, 14, ൭-15,
30. ,, 68. ,, 16, ൧൪-17,൧൮.
31. ,, 69. ,, 18, ൧-൧൦. 19, ൧൪-20,൧൩.
32. ,, 71. ,, 23, ൧-൩൨.
33. ,, 73. ,, 26.
34. ,, 74. 75. ,, 30-31, ൧൪.
35. ,, 75-77. ,, 31, ൧൫-൪൦. 32, ൩൬-൪൪.
36. ,, 78. ,, 33
37. ,, 79. 80. ,, 36. 45
38. ,, 81. 82 ഹജ. 1-3, ൧൪.
39. ,, 84. 86. ,, 8-9.10, ൧൮-൨൦. 11, ൨൩.
40. ,, 85. 87. ,, 18
41. ,, 90. ,, 34
42. ,, 91. ,, 36, ൧൬-37, ൧൪, ൨൧-൨൮.
43. ,, 92. 95. ,, 43, ൧-൧൨. 44, ൧-൯. 47,
൧-൧൨.
44. ,, 93. 94. ദാനി. 2, ൨൬-൪൯. 3
[ 95 ] പുതിയനിയമം
മൂന്നാം ആണ്ട് നാലാം ആണ്ട്
23. ൧ കൊ. 11 എബ്ര. 11.
24. ,, 12. ,, 12.
25. ,, 13. ,, 13.
26. ,, 14. യാകൊ. 1.
27. ,, 15. ,, 2.
28. ,, 16. ,, 3. 4.
29. ൨. കൊ. 1. ,, 5.
30. ,, 2. ൧ പെ. 1.
31. ,, 3. ,, 2.
32. ,, 4. ,, 3.
33. ,, 5. ,, 4.5.
34. ,, 6. ൨. പെ. 1.
35. ,, 7. ,, 2. 3
36. ,, 8. 9. ൧ യൊ. 1. 2.
37. ,, 10 ,, .3
38. ,, 11 ,, .4
39 ,, 12 ,, .5
40. ,, 13. ൨.൩യൊ
41. ഗല .1 യൂദ.
42 ,, 2 വെളി.1
43. ,, 3 ,, 2
44. ,, 4 ,, 3
[ 96 ]
പഴയനിയമം.
മൂന്നാം ആണ്ട് നാലാം ആണ്ട്
45. സങ്കീ. 96. 97. ദാനി. 6.
46. ,, 98. 100. 101. ,, 7. 12. ൧-൪.
47. ,, 103. ,, 9.
48. ,, 104. ഹൊശ.4, ൧.൧൨.2, ൬-൨൩. ൪, ൧-൧൨. 5,
൧൨-6, ൭.
49. ,, 107. ,, 10, ൯-11, ൧൧.
50. ,, 109, 110. ,, 13, ൪-14,
51. ,, 111-113. യൊവെ. 2, ൧. ൧൧-൩൨. 3, ൧. ൧൪-
൨൧.
52. ,, 114. 115. 117. അമൊ. 3, ൧-൮. 5, ൧൮-൨൭. ൯, ൭-
൧൫.
53. ,, 116. 118. യൊന. 2-4.
54. ,, 119. മീക. 4-5, ൮. 6, ൧-൮. 7, ൮-൨൦.
55. ,, 121-124. ഹബ. ൧, ൧൨-2, ൧൪. ൨൦. 3, ൨-൬.
൧൭. ൧൯.
56. ,, 125-128. ഹഗ്ഗ. 1. 2.
57 ,, 131. 133. 138. ജക. 3. 4.
58. ,, 139. ,, 9. ൯-10, ൬. 11, ൪-൧൭. 13
൭-൯.
59. ,, 143. 145. ,, 12, ൧. ൯-൧൪. 13, ൧. 14,
൧-൧൧. ൧൬. ൨൦.
60. ,, 147. 148. മല. 1. ൬-2, ൧൦. ൧൭. 3, ൬. ൧൩-
4, ൬.
[ 97 ]
പുതിയ നിയമം
മൂന്നാം ആണ്ട് നാലാം ആണ്ട്
45. ഗല 5. വെളി.4. 5.
46. ,, 6. ,, 6.7.
47. എഫെ. 1. ,, 8. 9.
48. ,, 2. ,, 10.
49. ,, 3. ,, 11.
50. ,, 4. ,, 12.
51. ,, 5. ,, 13.
52. ,, 6. ,, 14.
53. ഫിലി. 1. ,, 15.
54. ,, 2. ,, 16.
55. ,, 3. ,, 17.
56. ,, 4. ,, 18.
57. കൊല. 1. ,, 19.
58. ,, 2. ,, 20.
59. ,, 3. ,, 21.
60. ,, 4. ,, 22.
[ 98 ] III. കഷ്ടാനുഭവചരിത്രം

൧., ആരംഭം(ശനിയാഴ്ച ൧ എപ്രീൽക്രീസ്താബ്ദം൩൦ )

യെശു മരിച്ചവരിൽനിന്ന് ഉണൎത്തിയ ലാജർ ഉള്ള ബൊത്ഥ
ന്യയിൽ പെസഹെക്ക് ആറുനാൾ മുമ്പെ വന്നാറെ— അവി
ടെ കുഷ്ഠരൊഗിയായ ശീമൊന്റെ വീട്ടിൽ അവന് അത്താ
ഴം ഉണ്ടാക്കി മൎത്ഥ ശുശ്രൂഷ ചെയ്തു— അവനൊട് കൂടെ ചാരി
ക്കൊണ്ടവരിൽ ലാജരും ചെൎന്നിരുന്നു— അപ്പൊൾ മറിയ വി
ലയെറിയ സ്വച്ഛ ജടാമാംസി തൈലം ഒരു റാത്തൽ ഉള്ള
ഭരണി എടുത്തു വന്നു ഭരണിയെ പൊളിച്ചു തൈലം അവ
ന്റെ തലമെൽ ഒഴിച്ചു കാലുകളിൽ പൂശി കാലുകളെ തന്റെ
തലമുടി കൊണ്ടു തുവൎത്തി— തൈലത്തിന്റെ സൌരഭ്യം വീട്ടി
ൽ നിറകയും ചെയ്തു— അതിന്ന് അവന്റെ ശിഷ്യരിൽ ഒരുത്ത
നായി അവനെ കാണിച്ചു കൊടുപ്പാനുള്ള യൂദാ ഇഷ്കൎയ്യൊ
ത എന്ന ശിമൊന്റെ മകൻ പറയുന്നു— ഈ തൈലം മുന്നൂ
റു ദ്രഹ്മെക്കു വിറ്റു ദരിദ്രൎക്കു കൊടുക്കാഞ്ഞത് എന്തിന്നു— എ
ന്നു ദരിദ്രരെ വിചാരം ഉണ്ടായിട്ടല്ല കള്ളനായി പണപ്പെട്ടി
യെ സൂക്ഷിച്ചും അതിൽ ഇടുന്നതു ചുമന്നും കൊണ്ടിട്ടത്രെ പറ
ഞ്ഞതു— മറ്റ് ചില ശിഷ്യരും മുഷിച്ചൽ ഭാവിച്ചു ഈ അഴി
ച്ചൽ എന്തിന്നു— ഈ തൈലം ഏറിയ വിലെക്കു വിറ്റു ദരി
ദ്രൎക്കു കൊടുപ്പാൻ സംഗതിയായല്ലൊ എന്ന് അവളൊട് പഴിച്ചു
പറഞ്ഞു— ആയതു യെശു അറിഞ്ഞു അവരൊടു പറഞ്ഞിതു—
ഇവളെ വിടുവിൻ സ്ത്രീക്ക് അലമ്പൽ ഉണ്ടാക്കുവാൻ എന്തു—
അവൾ എന്നിൽ നല്ല പ്രവൃത്തി ചെയ്തുവല്ലൊ— ദരിദ്രർ നിങ്ങ
ൾക്ക് എല്ലായ്പൊഴും അടുക്കെ ഉണ്ടു ഇഛ്ശിക്കുന്തൊറും അവൎക്കു [ 99 ] നന്മ ചെയ്യാമല്ലൊ— ഞാൻ എല്ലായ്പൊഴും അല്ലതാനും— ഇവൾ ആ
വതൊളം ചെയ്തു— ഈ തൈലം എന്റെ ദെഹത്തിന്മെൽ ആ
ക്കിയതിനാൽ ഇതു കുഴിച്ചിടുവാൻ മുമ്പിൽ കൂട്ടി തൈലം തെച്ചി
ട്ടുണ്ടു— ആമെൻ. ഞാൻ നിങ്ങളൊടുപറയുന്നു— ഈ സുവിശെ
ഷം സൎവ്വലൊകത്തും എവിടെ എല്ലാം ഘൊഷിക്കപ്പെട്ടാലും അവിടെ
ഇവൾ ചെയ്തതും അവളുടെ ഒൎമ്മെക്കായി പറയപ്പെടും (യൊ. ൧൨. മ
ത്ഥ. ൨൬. മാൎക്ക. ൧൪.)

പെരുനാൾക്കു വന്നൊരു വലിയ പുരുഷാരം യെശു യരുശ
ലെമിൽ വരുന്നതു അറിഞ്ഞു പിറ്റെനാൾ ൟത്തപ്പനകളുടെ മട്ടൽ
എടുത്തും കൊണ്ടു അവനെ എതിരെല്പാൻ പുറപ്പെട്ടു പൊയി— ഹൊ
ശന്ന ഇസ്രയെലിൻ രാജാവായി കൎത്താവിൻ നാമത്തിൽ വരുന്നവ
ൻ വാഴ്ത്തപ്പെട്ടവനാക എന്നു ആൎത്തുകൊണ്ടിരുന്നു— യെശു ചെറിയ
കഴുതയെ കണ്ടിട്ടു അതിന്മെൽ കയറി ഇരുന്നു— ചിയൊൻപുത്രീ ഭ
യപ്പെടായ്ക കണ്ടാലും നിന്റെ രാജാവ് കഴുതക്കുട്ടിപ്പുറത്തു കയറി
ക്കൊണ്ടു വരുന്നു എന്ന് എഴുതിയിരിക്കുന്നപ്രകാരംതന്നെ— അ
വനൊടു കൂടി വന്ന സമൂഹമൊ അവൻ ലാജരെ കല്ലറയിൽ നിന്നു
വിളിച്ചു മരിച്ചവരിൽ നിന്ന് ഉൎണത്തി എന്നു സാക്ഷ്യം ചൊല്ലി
ക്കൊണ്ടിരുന്നു— അതുകൊണ്ടു ഈ അടയാളം ചെയ്തപ്രകാരം പു
രുഷാരം കെട്ടിട്ട് അവനെ എതിരെറ്റു കൂടി— പരീശർ നമു
ക്കു ഏതും ഫലിക്കുന്നില്ല എന്നു കണ്ടുവൊ ഇതാ ലൊകം അവന്റെ
പിന്നാലെ ആയ്പൊയി എന്നു തങ്ങളിൽ പറകയും ചെയ്തു(യൊ)

പിന്നെ പെസഹ എന്ന പെരുള്ള പുളിപ്പില്ലാത്തതിന്റെ
പെരുനാൾ അടുക്കുമ്പൊൾ യെശു തന്റെ ശിഷ്യന്മാരൊടു— രണ്ടു
ദിവസങ്ങളിൽ പിന്നെ പെസഹ ആകുന്നു എന്നറിയുന്നുവല്ലൊ
അന്നു മനുഷ്യപുത്രൻ ക്രൂശിക്കപ്പെടുവാൻഏല്പിക്കപ്പെടുന്നു
എന്നു പറഞ്ഞു— അപ്പൊൾ തന്നെ മഹാപുരൊഹിതരും ശാസ്ത്രി [ 100 ] കളും, ജനത്തിന്റെ മൂപ്പരും കയഫാഎന്നുള്ള മഹാപുരൊഹി
തന്റെ അരമനയിൽ വന്നു കൂടി നിരൂപിച്ചു ജനത്തെ ഭയപ്പെടു
ന്നതു കൊണ്ടു യെശുവെഉപായംകൊണ്ടു പിടിച്ചു കൊല്ലുവാൻ
വഴി അന്വെഷിച്ചു കൊണ്ടിട്ടും ജനത്തിൽ കലഹംഉണ്ടാകായ്വാ
ൻ പെരുനാളിൽ മാത്രം അരുതു എന്നു പറഞ്ഞു (മ. മാ.ലൂ. ൨൨.)

അന്നു പന്തിരുവരിൽ ഒരുത്തനായ യൂദാ ഇഷ്കൎയ്യൊതാ മ
ഹാ പുരൊഹിതരെ ചെന്നു കണ്ടു അവനെഇന്നപ്രകാരം അവൎക്കു
കാണിച്ചു തരാം എന്നു സംഭാഷണം ചെയ്തു എനിക്കു എന്തു തരുവാ
ൻ മനസ്സായ്യിരിക്കുന്നു എന്നാൽ അവനെ ഏല്പിച്ചുതരാം എന്നു പ
റഞ്ഞു. ആയതു അവർ കെട്ടു സന്തൊഷിച്ചു ദ്രവ്യം കൊടുപ്പാൻ
വാഗ്ദത്തം ചെയ്തു അവനു മുപ്പതു ശെക്കൽ തൂക്കി ക്കൊടുത്തു അവ
നും കൈകൊടുത്തശെഷം കൂട്ടം കൂടാതെ കണ്ട അവനെ ഏല്പിച്ചു
കൊടുപ്പാൻ തക്കം അന്വെഷിച്ചു വന്നു. (മ. മാ. ലൂ.)

൨., തിരുവത്താഴം(വ്യാഴാഴ്ച എപ്രീൽ)

പെസഹയെ അറുക്കെണ്ടുന്ന കാലമായി പുളിപ്പില്ലാത്തതിന്റെ നാ
ൾ ആയപ്പൊൾ— ശിഷ്യന്മാർ യെശുവിന്റെ അടുക്കെ വന്നു— നിണ
ക്കു ഞങ്ങൾ പെസഹ ഭക്ഷിപ്പാൻ എവിടെ ഒരുക്കെണ്ടതു എന്നു
പറഞ്ഞു— അവൻ പെത്രനെയും യൊഹന്നാനെയും നിയൊഗിച്ചുനി
ങ്ങൾ പട്ടണത്തിൽ ചെല്ലുമ്പൊൾ അതാ ഒരു കുടം വെള്ളം ചുമക്കു
ന്ന മനുഷ്യൻ നിങ്ങളെ എതിരെല്ക്കും— ആയവൻ കടക്കുന്ന വീ
ട്ടിലെക്കു പിഞ്ചെന്നു ആ വീടുടയവനൊടു പറവിൻ— എന്റെ സ
മയം അടുത്തിരിക്കുന്നു ഞാൻ ശിഷ്യരുമായി പെസഹ ഭക്ഷി
പ്പാനുള്ള ശാല എവിടെ എന്നു ഗുരു നിന്നൊടു പറയുന്നു, എന്നു
ചൊല്ലൂവിൻ— എന്നാൽ അവൻ ചായ്പണ വിരിച്ച് ഒരുക്കിയ വ
ന്മാളിക നിങ്ങൾക്കു കാണിക്കും— അവിടെ നമുക്കായി ഒരുക്കുവി [ 101 ] ൻ, എന്നു പറഞ്ഞു— ശിഷ്യന്മാർ പുറപ്പെട്ടു പട്ടണത്തിൽ വന്നു പറഞ്ഞപ്ര
കാരം കണ്ടു പെസഹ ഒരുക്കുകയും ചെയ്തു (മ. മാ. ലൂ.)

യെശു ഈ ലൊകം വിട്ടു പിതാവിന്നരികിൽ പൊകുവാനുള്ള
നാഴിക വന്നു എന്നറിഞ്ഞു ലൊകത്തിൽ തനിക്കുള്ളവരെ സ്നെഹി
ച്ച ശെഷം അവസാനത്തൊളവും അവരെ സ്നെഹിച്ചു— സന്ധ്യയായ
പ്പൊൾ അവൻ പന്തിരുവരൊടും കൂട വന്നു ചാരിക്കൊണ്ട ശെഷം, അ
വരൊടു പറഞ്ഞിതു— കഷ്ടപ്പെടും മുമ്പെ ഈ പെസഹ നിങ്ങളൊടു കൂ
ടെ ഭക്ഷിപ്പാൻ ഞാൻ വാഞ്ഛയൊടെ ആഗ്രഹിച്ചു— എങ്ങനെ എന്നാ
ൽ അതു ദൈവരാജ്യത്തിൽ പൂൎണ്ണമാകുവൊളം ഞാൻ ഇനി അതി
ൽ നിന്നു ഭക്ഷിക്കയില്ല എന്നു ഞാൻ നിങ്ങളൊടു പറയുന്നു— അത്താ
ഴം തുടങ്ങുംനെരം പിതാവ് തനിക്ക് സകലവും കൈക്കൽ തന്നു എന്നും
താൻ ദൈവത്തിൽ നിന്നു പുറപ്പെട്ടു വന്നു എന്നും ദൈവത്തിന്നടുക്കെ
ചെല്ലുന്നുഎന്നും യെശു അറിഞ്ഞിട്ടു— അത്താഴത്തിൽ നിന്നു എഴുനീറ്റു
വസ്ത്രങ്ങളെ ഊരിവെച്ചു ശീല എടുത്തുതന്റെ അരെക്കു കെട്ടി— പാ
ത്രത്തിൽ വെള്ളം ഒഴിച്ചു ശിഷ്യരുടെ കാലുകളെ കഴുകുവാനും അ
രെക്കു കെട്ടിയ ശീലകൊണ്ടു തുവൎത്തുവാനുംതുടങ്ങി— പിന്നെശിമൊ
ൻ പെത്രനടുക്കെ വരുമ്പൊൾ കൎത്താവെ നീ എന്റെ കാലുകളെ കഴു
കയൊ എന്ന് അവൻ പറഞ്ഞതിന്നു— ഞാൻ ചെയ്യുന്നതിനെ നീ
ഇന്ന് അറിയുന്നില്ല ഇതിൽ പിന്നെ അറിയും താനും എന്ന് ഉത്തരം
ചൊല്ലിയശെഷം— നീ എന്നും എന്റെ കാലുകളെ കഴുകയില്ല എ
ന്നു പെത്രൻ പറയുന്നു— യെശു ഉത്തരം ചൊല്ലിയതു ഞാൻ നിന്നെ
കഴുകാഞ്ഞാൽ നിണക്ക് എന്നിൽ പങ്ക് ഇല്ല— എന്നാറെ ശിമൊൻ
പെത്രൻ കൎത്താവെഎൻ കാലുകൾ മാത്രമല്ല കൈകളും തലയും കൂടെ എ
ന്നു പറയുന്നു— യെശു അവനൊടു കുളിച്ചിരിക്കുന്നവന് കാലുകൾ
അല്ലാതെ കഴുകുവാൻ ആവശ്യം ഇല്ല സൎവ്വാംഗം ശുദ്ധനാകുന്നു— നി
ങ്ങളും ശുദ്ധരാകുന്നു എല്ലാവരും അല്ലതാനും എന്നു പറയുന്നു— [ 102 ] തന്നെ കാണിച്ചു കൊടുക്കുന്നവനെ അറികകൊണ്ടെത്രെ എല്ലാവ
രും ശുദ്ധരല്ല എന്നു പറഞ്ഞതു— (യൊ. ലൂ.)

അവരുടെ കാലുകളെ കഴുകീട്ടു തന്റെ വസ്ത്രങ്ങളെ ധരി
ച്ചശെഷം അവൻ പിന്നെയും ചാരികൊണ്ട് അവരൊട് പറഞ്ഞി
തു— നിങ്ങളൊട് ചെയ്തത് ബൊധിക്കുന്നുവൊ നിങ്ങൾ എന്നെ ഗുരു
വെന്നും കൎത്താവെന്നും വിളിക്കുന്നു— ഞാൻ അപ്രകാരം ആകയാ
ൽ നന്നായി ചൊല്ലുന്നു— കൎത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ
കാലുകളെ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ കാലുകളെ
കഴുകെണ്ടതു— ഞാൻ നിങ്ങളൊട് ചെയ്തപ്രകാരം നിങ്ങളും ചെ
യ്യെണ്ടതിന്നല്ലൊ ഞാൻ നിങ്ങൾക്ക് ദൃഷ്ടാന്തംതന്നതു— ആമെൻ
ആമെൻ ഞാൻ നിങ്ങളൊട് ചൊല്ലുന്നിതു— തന്റെ കൎത്താവിനെക്കാ
ൾ ദാസൻ വലിയതല്ല തന്നെ അയച്ചവനെക്കാൾ ദൂതനും വലിയത
ല്ല— ഇവ നിങ്ങൾ അറിയുന്നു എങ്കിൽ ചെയ്താൽ ധന്യർ ആകുന്നു— നി
ങ്ങളെ എല്ലാവരെയും ചൊല്ലുന്നില്ല ഞാൻ തെരിഞ്ഞെടുത്തവരെ
അറിയുന്നു എന്നാൽ എന്നൊടു കൂടെ അപ്പം തിന്നുന്നവൻ എ
ന്റെ നെരെ മടമ്പ് ഉയൎത്തി എന്നുള്ള തിരുവെഴുത്തിന്നു പൂൎത്തി വ
രെണ്ടിയിരുന്നു— അതു സംഭവിക്കും മുമ്പെ ഞാൻ ഇന്നു നിങ്ങളൊട്
പറയുന്നതു സംഭവിച്ചാൽ ഞാൻ തന്നെ ആകുന്നു എന്നു നിങ്ങൾ വി
ശ്വസിപ്പാനായി തന്നെ— ആമെൻ ആമെൻ ഞാൻ നിങ്ങളൊടു
ചൊല്ലുന്നിതു ഞാൻ വല്ലപ്പൊഴും അയച്ചവനെകൈക്കൊള്ളുന്നവൻ
എന്നെ കൈക്കൊള്ളുന്നു എന്നെ കൈക്കൊള്ളുന്നവൻ എന്നെ അ
യച്ചവനെ കൈക്കൊള്ളുന്നു. (യൊ)

എന്നിട്ടു അവർ ഭക്ഷിക്കുമ്പൊൾ യെശു പാനപാത്രം എടുത്തു
വാഴ്ത്തി പറഞ്ഞു— ഇതു വാങ്ങി നിങ്ങളിൽ തന്നെ പങ്കിട്ടുകൊൾ്വിൻ— എ
ന്തെന്നാൽ ദെവരാജ്യം വരുവൊളം ഞാൻ മുന്തിരിവള്ളിയുടെ പി
റപ്പിൽ ൽനിന്നു കുടിക്കയില്ല എന്ന് ഞാൻ നിങ്ങളൊട് പറയുന്നു— [ 103 ] അവരിൽ എറ്റം വലിയവനായി തൊന്നുന്നവൻ ആർ എന്നതി
നെ ചൊല്ലി ഒരു തൎക്കവും അവരിൽ ഉണ്ടായി— അവരൊട് അവൻ പ
റഞ്ഞിതു— ജാതികളുടെ രാജാക്കന്മാർ അവരിൽ കൎത്തൃത്വം നട
ത്തുന്നു— അവരിൽ അധികരിക്കുന്നവർ ഉപകാരികൾ എന്നു വി
ളിക്കപ്പെടുന്നു— നിങ്ങളൊ അപ്രകാരം അല്ല— നിങ്ങളിൽ എറെ
വലുതായവൻ ഇളയവനെ പൊലെയും നടത്തുന്നവൻ ശുശ്രൂഷി
ക്കുന്നവനെപൊലെയും ആവൂ— എറെ വലുതായത് ആരു പൊൽ
ചാരിക്കൊണ്ടവനൊ ശുശ്രൂഷിക്കുന്നവനൊ— ചാരിക്കൊണ്ടവനല്ല
യൊ— ഞാനൊ നിങ്ങളുടെ ഇടയിൽ ശുശ്രൂഷിക്കുന്നവനെ പൊലെ
ആകുന്നു— എങ്കിലും എന്റെ പരീക്ഷകളിൽ എന്നൊടു കൂടെ പാൎത്തു
നിന്നവർ നിങ്ങളത്രെ— ഞാനും എൻ പിതാവ് എനിക്കു നിയമി
ച്ചതു പൊലെ രാജ്യത്തെ നിങ്ങൾക്ക് നിയമിച്ചു തരുന്നുണ്ടു— നിങ്ങ
ൾ എന്റെ രാജ്യത്തിൽ എൻ മെശയിൽ ഭക്ഷിച്ചു കുടിക്കയും ഇസ്ര
യെൽ ഗൊത്രങ്ങൾ പന്ത്രണ്ടിന്നും ന്യായം വിധിച്ചു സിംഹാസനങ്ങളി
ൽ ഇരിക്കയും ചെയ്വാന്തക്കവണ്ണമെ(ലൂ)

ഇവ പറഞ്ഞിട്ടു യെശു ആത്മാവിൽ കലങ്ങി ആമെൻ ആ
മെൻ ഞാൻ നിങ്ങളൊട് ചൊല്ലുന്നിതു നിങ്ങളിൽ ഒരുത്തൻ എ
ന്നെകാണിച്ചു കൊടുക്കും എന്നു സാക്ഷി പറഞ്ഞു— ആയവർ ദുഃഖി
ച്ചു ആരെകൊണ്ടു പറഞ്ഞു എന്നു മെരിങ്ങു തമ്മിൽ തമ്മിൽ നൊക്കി
പക്ഷെ ഞാനൊ ഞാനൊ എന്നു വെവ്വെറെ അവനൊടുചൊല്ലി തുട
ങ്ങി— അവരൊടു അവൻ പറഞ്ഞിതു പന്തിരുവരിൽ ഒരുവൻ എ
ന്നൊടു കൂടെ താലത്തിൽ കൈയിട്ടു മുക്കുന്നവൻ തന്നെ— ശിഷ്യരി
ൽ വെച്ച് യെശു സ്നെഹിക്കുന്ന ഒരുത്തൻ യെശുവിൻ മടിയൊടു ചാ
രിക്കൊണ്ടിരിക്കെ— ശിമൊൻ പെത്രൻ ആംഗികം കാട്ടി ഈ ചൊ
ല്ലിയത് ആരെകൊണ്ടു പറക എന്ന് അവനൊട് ചൊദിക്കുന്നു—
ആയവൻ യെശുവിൻ മാൎവ്വിടത്തിൽ (തല)ചരിച്ചു കൎത്താവെ ആ [ 104 ] ർ ആകുന്നു എന്നു ചൊദിച്ചതിന്നു യെശു ഞാൻ അപ്പഖണ്ഡം മുക്കി
കൊടുക്കുന്നവൻ തന്നെ എന്ന് ഉത്തരം പറഞ്ഞു ഖണ്ഡത്തെ മുക്കീ
ട്ടു ശിമൊന്യൻ യൂദാ ഇഷ്കൎയ്യൊതാവിന്നു കൊടുക്കുന്നു— ഖണ്ഡം വാ
ങ്ങിയശെഷം സാത്താൻ ഉടനെ അവനിൽ പ്രവെശിച്ചു— യെശു
പറഞ്ഞു തന്നെ കുറിച്ചു വിധിച്ച് എഴുതി കിടക്കുന്ന പ്രകാരം മനുഷ്യ
പുത്രൻ പൊകുന്നുസത്യം— മനുഷ്യ പുത്രനെ കാണിച്ചു കൊടുക്കുന്ന
മനുഷ്യനൊഹാ കഷ്ടം— ആ മനുഷ്യൻ ജനിച്ചില്ല എങ്കിൽ കൊള്ളായി
രുന്നു— എന്നാറെ അവനെ കാണിച്ചു കൊടുക്കുന്ന യൂദാ— റബ്ബീ ഞാ
നല്ലല്ലൊ എന്നുത്തരം ചൊല്ലിയതിന്നു നീ പറഞ്ഞുവല്ലൊ എന്നുരെ
ച്ചു— പിന്നെ നീ ചെയ്യുന്നത് അതിവെഗത്തിൽ ചെയ്ക എന്നു പറ
കയും ചെയ്തു— ആയതു ഇന്നതിനെ ചൊല്ലീട്ടുള്ള പ്രകാരം ചാരി ഇരു
ന്നവരിൽ ആരും അറിഞ്ഞില്ല— പണപ്പെട്ടി യൂദാവൊടുള്ളതാക
യാൽ പെരുനാൾ്ക്കു നമുക്കു വെണ്ടുന്നത് മെടിക്ക എന്നൊ ദരിദ്രൎക്കു എ
താനും കൊടുക്ക എന്നൊ യെശു അവനൊട് കല്പിക്കുന്ന പ്രകാരം
ചിലൎക്കു തൊന്നി— അവനൊ ഖണ്ഡം വാങ്ങി ക്ഷണത്തിൽ പുറ
പ്പെട്ടു പൊയി— അപ്പൊൾ രാത്രി ആയിരുന്നു— (യൊ.മ.മാ.ലൂ.)

അവൻ പുറപ്പെട്ടു പൊയപ്പൊൾ യെശു പറയുന്നിതു ഇ
പ്പൊൾ മനുഷ്യ പുത്രൻ തെജസ്കരിക്കപ്പെട്ടു അവനിൽ ദൈവവും തെ
ജസ്കരിക്കപ്പെട്ടു— ദൈവം അവനിൽ തെജസ്കരിക്കപ്പെട്ടു എങ്കി
ൽ ദൈവം അവനെ തന്നിൽ തന്നെ തെജസ്കരിക്കപ്പെടുന്നു തെ
ജസ്കരിക്കയും ചെയ്യും (യൊ.)

പിന്നെ യെശു അപ്പത്തെ എടുത്തു സ്തൊത്രം ചൊല്ലി നുറുക്കി
(ശിഷ്യൎക്കു കൊടുത്തു) പറഞ്ഞിത് വാങ്ങി ഭക്ഷിപ്പിൻ ഇത് നിങ്ങൾ്ക്ക്
വെണ്ടി നുറുക്കപ്പെടുന്ന എന്റെ ശരീരം ആകുന്നു എന്റെ ഓൎമ്മെക്കാ
യിട്ടു ഇതിനെ ചെയ്വിൻ— അപ്രകാരം തന്നെ അത്താഴം കഴിഞ്ഞ
ശെഷം പാനപാത്രത്തെയും എടുത്തു (വാഴ്ത്തി) പറഞ്ഞിതു— നിങ്ങ [ 105 ] ൾ എല്ലാവരും ഇതിൽനിന്നു കുടിപ്പിൻ ഈ പാത്രം എന്റെ രക്ത
ത്തിൽ പുതുനിയമം ആകുന്നു— ഇതു പാപമൊചനത്തിന്നായി നിങ്ങ
ൾക്കും അനെകൎക്കും വെണ്ടി ഒഴിച്ച എന്റെ രക്തം— ഇതിനെ കു
ടിക്കുന്തൊറും എന്റെ ഓൎമ്മെക്കായിട്ടു ചെയ്വിൻ— ഞാനൊനിങ്ങ
ളൊടു പറയുന്നിതു— മുന്തിരിവള്ളിയുടെ അനുഭവത്തെഎന്റെ
പിതാവിൻ രാജ്യത്തിൽ നിങ്ങളൊടുകൂടെ പുതുതായി കുടിക്കും
നാൾവരെ ഞാൻ ഇതിൽ നിന്ന് ഇനി കുടിക്കയില്ല. (മ. മ. ലൂ)

പൈതങ്ങളെ ഇനി അസാരമെ നിങ്ങളൊട് ഇരിക്കുന്നുള്ളു
നിങ്ങൾ എന്നെ അന്വെഷിക്കും— പിന്നെ ഞാൻ പൊകുന്ന എട
ത്തു നിങ്ങൾക്കു വന്നു കൂടാ എന്നു യഹൂദരൊട് പറഞ്ഞ പ്രകാരം ഇ
ന്നു നിങ്ങളൊടും ചൊല്ലുന്നു— നിങ്ങൾ തമ്മിൽ സ്നെഹിക്കെണം എന്ന്
ഒരു പുതിയ കല്പന നിങ്ങൾക്കു തരുന്നു— ഞാൻ നിങ്ങളെ സ്നെഹി
ച്ചത് പൊലെ നിങ്ങളും തമ്മിൽ സ്നെഹിക്ക എന്നത്രെ— നിങ്ങൾക്ക്
അന്യൊന്യം സ്നെഹം ഉണ്ടെങ്കിൽ അതു കൊണ്ടു നിങ്ങൾ എൻ ശി
ഷ്യർ എന്നു എല്ലാവൎക്കും ബൊധിക്കും— ശിമൊൻ പെത്രൻ അവ
നൊട് കൎത്താവെ നീ എവിടെ പൊകുന്നു എന്നു പറയുന്നതിന്നു— ഞാ
ൻ പൊകുന്നതിലേക്കു നിണക്ക് ഇപ്പൊൾ അനുഗമിച്ചു കൂടാ പി
ന്നെതിൽ നീ എന്നെ അനുഗമിക്കും താനും എന്നു യെശു ഉത്തരം
പറഞ്ഞു— പെത്രൻ അവനൊടു കൎത്താവെ ഇന്നു നിന്നെ അനുഗമി
ച്ചു കൂടാത്തത് എന്തു കൊണ്ടു— നിണക്കു വെണ്ടി എൻ പ്രാണനെ
വെച്ചു കളയും എന്നു പറഞ്ഞാറെ യെശു ഉത്തരം ചൊല്ലിയതു നിൻ
പ്രാണനെ എനിക്കു വെണ്ടി വെക്കുമൊ— ശിമൊനെ ശിമൊനെ ക
ണ്ടാലും സാത്താൻ നിങ്ങളെ കൊതമ്പ് പൊലെ ചെറുവാന്തക്കവ
ണ്ണം ചൊദിച്ചുപൊയി— ഞാനൊ നിന്റെ വിശ്വാസം ഒടുങ്ങി പൊ
കായ്വാൻ നിണക്കു വെണ്ടി യാചിച്ചു— പിന്നെ ഒരിക്കൽ തിരിഞ്ഞു
വന്നാൽ നിന്റെ സഹൊദരന്മാരെ ഉറപ്പിച്ചു കൊൾ്ക— എന്നതി [ 106 ] ന്ന് അവൻ കൎത്താവെ നിന്നൊടു കൂടെ തടവിലും ചാവിലും ചെല്ലു
വാൻ ഞാൻ ഒരുങ്ങി നില്ക്കുന്നു എന്നു പറഞ്ഞാറെ ചൊല്ലിയതു—
പെത്ര നീ എന്നെ അറിയുന്നില്ല എന്നു മൂന്നു വട്ടം തള്ളിപ്പറയും
മുമ്പെ പൂവങ്കൊഴി ഇന്നു കൂകയില്ല എന്നു ഞാൻ നിന്നൊട് പറ
യുന്നു (യൊ. ലൂ.)

പിന്നെ അവരൊട് പറഞ്ഞു നിങ്ങളെ മടിശ്ശീല പൊക്ക
ണം ചെരിപ്പുകൾ ഇവ കൂടാതെ അയച്ചപ്പൊൾ ഒട്ടു കുറവുണ്ടാ
യൊ— എന്നതിന്നു ഒട്ടും ഇല്ല എന്നു ചൊല്ലിയാറെ അവരൊട് പ
റഞ്ഞിതു— എങ്കിലൊ ഇപ്പൊൾ മടി ശ്ശീലയുള്ളവൻ അതു എ
ടുക്കുക— പൊക്കണവും അവ്വണ്ണം തന്നെ— ഇല്ലാത്തവൻ തന്റെ
വസ്ത്രം വിറ്റു വാൾ കൊള്ളുകയും ചെയ്ക— ദ്രൊഹികളൊടും എണ്ണ
പ്പെട്ടു എന്ന് എഴുതി കിടക്കുന്നതും കൂടെ എന്നിൽ തികഞ്ഞു വരെ
ണം എന്നു ഞാൻ നിങ്ങളൊട് പറയുന്നു സത്യം— കാരണം എ
ന്നെ കുറിച്ചുള്ളവററിന്നു തികവുണ്ടു— അവർ കൎത്താവെ ഇവിടെ
രണ്ടു വാൾ ഇതാ എന്നു ചൊല്ലിയാറെ മതി എന്ന് അവരൊടു പറ
ഞ്ഞു (മ. മാ. ലൂ.)

൩. ഗഥശെമനിലെപൊരാട്ടവും തൊട്ടത്തിൽ

പിടിപെട്ടതും

പിന്നെ അവർ സ്തൊത്രം പാടി യെശു ഏറിയൊന്നു(യൊ.൧ ൪ ൧ ൭)
പറഞ്ഞ ശെഷം അവൻ പുറപ്പെട്ടു മൎയ്യാദ പ്രകാരം കി
ദ്രൊൻ തൊടിന്ന് അക്കരെ ഒലിവ മലക്കൽ തൊട്ടം ഉള്ളതിൽ താ
ൻ ശിഷ്യരുമായി കടന്നു— അപ്പൊൾ യെശു അവരൊടു പറഞ്ഞു
ഈ രാത്രിയിൽ നിങ്ങൾ എല്ലാവരും എങ്കൽ ഇടറിപ്പൊകും— ഞാ
ൻ ഇടയനെ വെട്ടും കൂട്ടത്തിലെ ആടുകൾ ചിതറി പൊകയുമാം— [ 107 ] എന്ന് എഴുതിയിരിക്കുന്നുവല്ലൊ— ഞാൻ ഉണൎന്നു വന്ന ശെഷമൊ
നിങ്ങൾ്ക്കു മുമ്പെ ഗലീലെക്കു ചെല്ലും— എന്നതിന്നു പെത്രൻ ഉത്തരംപ
റഞ്ഞിതു— എല്ലാവരും നിങ്കൽ ഇടറിപൊയാൽ ഞാൻ ഒരുനാ
ളും ഇടറുകയില്ല— അവനൊട് യെശു ആമെൻ ഞാൻ നിന്നൊടു
ചൊല്ലുന്നിതു ഇന്നു രാത്രിയിൽ കൊഴി രണ്ടു കുറി കൂകുമ്മുമ്പെ നീ
മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു പറയുന്നു— അവനൊ നി
ന്നൊട് ഒന്നിച്ചു മരിക്കെണ്ടി വന്നാലും നിന്നെ തള്ളിപ്പറകയില്ല എ
ന്നു ഏറ്റം അധികം പറഞ്ഞു— അപ്രകാരം തന്നെ എല്ലാവരും പ
റഞ്ഞു വന്നു (മ. മാ. ലൂ. യൊ.)

അവർ ഗഥശെമന എന്ന പെരുള്ള തൊട്ടത്തിൽ വന്നു— അവി
ടെ യെശു പലപ്പൊഴും തന്റെ ശിഷ്യരൊടു ചെൎന്നിരിക്കയാൽ അ
വനെ കാണിച്ചു കൊടുക്കുന്ന യൂദാവും സ്ഥലത്തെ അറിഞ്ഞു— അ
തിൽ എത്തിയപ്പൊൾ യെശു ഞാൻ പൊയി അവിടെ പ്രാൎത്ഥി
ച്ചു തീരുവൊളം ഇവിടെ ഇരിപ്പിൻ— നിങ്ങൾ പരീഷയിൽ കട
ക്കാതിരിപ്പാൻ പ്രാൎത്ഥിപ്പിൻ എന്ന് അവരൊട് പറഞ്ഞു— പെ
ത്രനെയും യാക്കൊബ് യൊഹന്നാൻ എന്നവരെയും കൂട്ടിക്കൊണ്ടു
സ്തംഭിച്ചും ദുഃഖിച്ചും വലഞ്ഞും പൊവാൻ തുടങ്ങി— എന്റെ ദെഹി
മരണത്തൊളം അതി ദുഃഖപ്പെട്ടിരിക്കുന്നു— ഇവിടെ പാൎത്തുണൎന്നു
കൊൾ്വിൻ എന്ന് അവരൊടു പറഞ്ഞു— താൻ അവരെ വിട്ട് ഒരു ക
ല്ലെറു ദൂരത്തൊളം വാങ്ങി മുട്ടുകുത്തി നിലത്തു വീണു— കഴിയുന്നു എ
ങ്കിൽ ആ നാഴിക നീങ്ങിപ്പൊകെണം എന്നു പ്രാൎത്ഥിച്ചു— അബ്ബാ
പിതാവെനിന്നാൽ എല്ലാം കഴിയും ഈ പാനപാത്രം എന്നിൽനി
ന്നു നീക്കിക്കൊള്ളെണമെ എങ്കിലും ഞാൻ ഇച്ശിക്കുന്നതല്ല നീ ഇ
ച്ശിക്കുന്നത് അത്രെ ആവു എന്നു പറഞ്ഞു— പിന്നെ വന്നു അവർ
ഉറങ്ങുന്നതു കണ്ടു പെത്രനൊടു പറഞ്ഞു ശിമൊനേ ഉറങ്ങുന്നു
വൊ— ഒരു നാഴികയും ഉണൎന്നിരിപ്പാൻ കഴിഞ്ഞില്ലയൊ— പരീക്ഷ [ 108 ] യിൽ അകപ്പെടായ്വാൻ ഉൎണന്നും പ്രാൎത്ഥിച്ചും കൊൾ്വിൻ ആത്മാ
വ് മനഃപൂൎവ്വമുള്ളതു സത്യം ജഡം ബലഹീനമത്രെ— പിന്നെ
യും രണ്ടാമതു പൊയി എൻ പിതാവെ ഇതു ഞാൻ കുടിക്കതെ നീ
ങ്ങി കൂടാ എങ്കിൽ നിന്റെ ഇഷ്ടം ഭവിക്കയാവു എന്നു പ്രാൎത്ഥി
ച്ചു— സ്വൎഗ്ഗത്തിങ്കന്നു ഒരു ദൂതനും ഊക്കു കൂട്ടുവാൻ അവന് കാ
ണായ്വന്നു— പിന്നെ അവൻ അത്യാസന്നത്തിലായി അതിശ്രദ്ധ
യൊടെ പ്രാൎത്ഥിച്ചു അവന്റെ വിയൎപ്പു നിലത്തു വീഴുന്ന വലിയ
ചൊരത്തുള്ളികൾ കണക്കെ ആയ്ചമഞ്ഞു— പ്രാൎത്ഥനയിൽ നിന്നു
എഴുനീറ്റു മടങ്ങി വന്നു— അവർ കണ്ണുകൾക്ക് ഭാരം ഏറുകയാൽ വി
ഷാദത്താൽ നിദ്രീതർ എന്നു കണ്ടു— അവർ എന്തുത്തരം ചൊല്ലെണ്ടു
എന്നറിഞ്ഞതും ഇല്ല— അവരെ വിട്ടു മൂന്നാമതും ചെന്നു ആ വച
നത്താൽ തന്നെ പ്രാൎത്ഥിച്ചു— മൂന്നാമതും വന്നു അവരൊടു പറയു
ന്ന ശെഷത്തെക്ക് ഇനി ഉറങ്ങി ആശ്വസിച്ചു കൊൾ്വീൻ— മതിനാ
ഴിക വന്നു ഇതാമനുഷ്യപുത്രൻ പാപികളുടെ കൈകളിൽ എ
ല്പിക്കപ്പെടുന്നു— എഴുനീല്പിൻ നാം പൊക കണ്ടാലും എന്നെ കാണി
ച്ചുകൊടുക്കുന്നവൻ അണഞ്ഞു വന്നു— (യൊ. മ. മാ. ലൂ.)

എന്ന് അവൻ പറയുമ്പൊൾ തന്നെ പെട്ടെന്നു പന്തിരുവ
രിൽ ഒരുത്തനായ യൂദാ രൊമാ പട്ടാളത്തെയും മഹാപുരൊ
ഹിതർ മൂപ്പർ എന്ന ഇവർ നിയൊഗിച്ച വലിയ ഭൃത്യകൂട്ടത്തെയും കൂ
ട്ടിക്കൊണ്ടു ദീപട്ടി പന്തങ്ങളൊടും വാളുവടികളൊടും കൂട വന്നു
മുന്നടന്നു— തന്റെ മെൽ വരുന്നവഎല്ലാം യെശുഅറിഞ്ഞിട്ടു
പുറത്തു വന്നു ആരെ തിരയുന്നു എന്ന് അവരൊടു പറഞ്ഞു— നച
റയ്യനായ യെശുവെ എന്ന് അവർ ഉത്തരം ചൊല്ലിയാറെ ഞാ
ൻ ആകുന്നു എന്നു യെശു പറയുന്നു— അപ്പൊൾ അവനെ കാണി
ച്ചു കൊടുക്കുന്ന യൂദാവും അവരൊടു നില്ക്കുന്നുണ്ടു— ഞാൻ ആകു
ന്നു എന്നു അവരൊടു പറഞ്ഞ ഉടനെ അവർ പിൻ വാങ്ങി നില [ 109 ] ത്തു വീണു— ആരെ തിരയുന്നു എന്നു പിന്നെയും അവരൊട് ചൊദി
ച്ചതിന്നു— നചറയ്യനായ യെശുവെ എന്നു പറഞ്ഞപ്പൊൾ യെശുഉ
ത്തരം ചൊല്ലിയതു— ഞാൻ ആകുന്നു എന്നു നിങ്ങളൊടു പറഞ്ഞുവ
ല്ലൊ— ആകയാൽ എന്നെ തിരയുന്നു എങ്കിൽ ഇവരെ പൊകുവാ
ൻ വിടുവിൻ— എന്നതിനാൽ നീ എനിക്കു തന്നവരിൽ ആരെയും
ഞാൻ നഷ്ടമാക്കീട്ടില്ല, എന്നു ചൊല്ലിയ വചനത്തിന്നു നിവൃത്തിവ
രെണ്ടിയിരുന്നു— അവനെ കാണിച്ചുകൊടുക്കുന്നവൻ ഞാൻഏ
വനെചുംബിച്ചാൽ അവൻ തന്നെ ആകുന്നു ആയവനെ പിടിച്ചു
കൊൾ്വിൻ എന്ന് അവൎക്കു ലക്ഷണം കൊടുത്തിരുന്നു— പിന്നെ ക്ഷ
ണത്തിൽ യെശുവിന്നു നെരിട്ടു വന്നു റബ്ബീ വാഴുക എന്നു പറഞ്ഞു
അവനെ ചുംബിച്ചു— അവനൊടു യെശു തൊഴാ എന്തിനായി വന്നു
യൂദാവെ മനുഷ്യപുത്രനെ ചുംബനം കൊണ്ടൊകാണിച്ചു കൊടുക്കു
ന്നു എന്നുപറഞ്ഞു—

ഉടനെ അവർ അടുത്തു യെശുവിന്മെൽ കൈ കളെ വെച്ച് അ
വനെ പിടിച്ചു അവനൊട് കൂടിയുള്ളവരൊ വരുന്നതു കണ്ടു കൎത്താ
വെ ഞങ്ങൾ വാളാൽ വെട്ടുകയൊ എന്നു ചൊല്ലി— അവരിൽ വരുന്ന
വനായ ശിമൊൻ പെത്രൻ തനിക്കുള്ള വാളെ ഊരി, മഹാപുരൊഹി
തന്റെ ദാസനെ വെട്ടി അവന്റെ വലത്തു കാതെ അറുത്തു കളഞ്ഞു
ആ ദാസനു മല്കൻ എന്നു പെർ ഉണ്ടു— അതിന്നു യെശു ഇത്രൊളം
വിടുവിൻ എന്നു ചൊല്ലി ആയവന്റെ ചെവിയെ തൊട്ടു സൌഖ്യം
വരുത്തി— പിന്നെ പെത്രനൊട് പറഞ്ഞു വാൾ ഉറയിൽ ഇടു വാൾ എ
ടുക്കുന്നവൻ ഒക്കയും വാളാൽ നശിച്ചു പൊകും സത്യം. പിതാവു എ
നിക്കു തന്ന പാനപാത്രം ഞാൻ കുടിക്കാതിരിക്കയൊ— അല്ല ഞാ
ൻ തൽക്ഷണം എന്റെ അഛ്ശനൊടു പന്ത്രണ്ടു ലെഗ്യോൻ ദൂതരി
ലും അധികം എനിക്കു നിറുത്തെണ്ടതിന്നു അപെക്ഷിച്ചുകൂടാ എ
ന്നു തൊന്നുന്നുവൊ— എന്നാൽ തിരുവെഴുത്തുകൾക്ക് എങ്ങിനെ നി

13. [ 110 ] വൃത്തി വരും ഇപ്രകാരം സംഭവിക്കെണ്ടുന്നതുണ്ടല്ലൊ— (യൊ.
മ. മാ. ലൂ)

ആ നാഴികയിൽ തന്നെ യെശു തന്റെ നെരെ വ
ന്ന മഹാപുരൊഹിതരൊടും ദെവാലയത്തിലെ പടനായകരൊ
ടും മൂപ്പരൊടുംപറഞ്ഞിതു— ഒരു കള്ളനെ കൊള്ള എന്ന പൊ
ലെ നിങ്ങൾ വാളു വടികളുമായി എന്നെ പിടിച്ചു വെപ്പാൻ പുറ
പ്പെട്ടു വന്നു— ഞാൻ ദിവസെന ദെവാലയത്തിൽ നിങ്ങളൊ
ടു കൂട ഇരുന്നിട്ടും എന്റെ നെരെ കൈകളെ നീട്ടീട്ടില്ല— എങ്കി
ലും ഇതു നിങ്ങളുടെ നാഴികയും ഇരുളിന്റെ അധികാരവും ആകു
ന്നു— ഇത് ഒക്കയും പ്രവാചകരുടെ എഴുത്തുകൾ നിവൃത്തിയാകെ
ണ്ടതിന്നത്രെ സംഭവിച്ചത്— അപ്പൊൾ എല്ലാ ശിഷ്യരും അവ
നെ വിട്ടു മണ്ടിപ്പൊയി— അവനെ ഒരു യുവാവ് വെറുമെയ്യിൽപു
ടവ പുതെച്ചും കൊണ്ട് അനുഗമിക്കുന്നുണ്ടു— ആയവനെ ബാ
ല്യക്കാർ പിടിക്കുന്നെരം അവൻ പുടവ വിട്ടും നഗ്നനായി അവ
ൎക്കു തെറ്റി മണ്ടി പൊയി— (മ. മാ. ലൂ.)

൪. മഹാപുരൊഹിതരുടെന്യായവിസ്താരവും

ശിമൊന്റെവീഴ്ചയും.

പട്ടാളവും സഹസ്രാധിപനും യഹൂദ്യഭൃത്യന്മാരും യെശുവെ പിടിച്ചു
കെട്ടി— ആ വൎഷത്തെ മഹാപുരൊഹിതനായ കയഫാവിനു
ഹന്നാശ്ചശുരൻ ആക കൊണ്ട് മുമ്പെ അവനടുക്കെ കൊണ്ടു പൊ
യി— കയഫാ എന്നവനൊ ജനത്തിന്നു വെണ്ടി ഒരു മനുഷ്യൻ ന
ശിച്ചു പൊകുന്നതുഉപകാരം എന്നു യഹൂദരൊടു മന്ത്രീച്ചവൻ ത
ന്നെ— ശിമൊൻ പെത്രനും മറെറ ശിഷ്യനും യെശുവിൻ പി
ന്നാലെ ചെല്ലുമ്പൊൾ ആ ശിഷ്യൻ മഹാപുരൊഹിതനൊടു പരി

13. [ 111 ] ചയമുള്ളവനാകയാൽ യെശുവൊടു കൂട മഹാപുരൊഹിതന്റെ
നടുമുറ്റത്തു കടന്നു— പെത്രൻ വാതുക്കൽ പുറത്തു നില്ക്കുമ്പൊൾമ
ഹാപുരൊഹിതനൊട് പരിചയമുള്ള മറ്റെ ശിഷ്യൻ പുറപ്പെട്ടു വാ
തില്ക്കാരത്തിയൊട് പറഞ്ഞു പെത്രനെ അകത്തു വരുത്തി— എന്നാ
റെ വാതിൽ കാക്കുന്ന ബാല്യക്കാരത്തി പെത്രനൊട് പക്ഷെ നീയും
ആയാളുടെ ശിഷ്യരിൽ കൂടിയവനൊ എന്നു പറയുന്നു അല്ല എ
ന്നു അവൻ പറയുന്നു— അന്നു കുളിർ ആകകൊണ്ടു ദാസരും ഭൃത്യ
രും കനൽ കൂട്ടി തീ കാഞ്ഞു കൊണ്ടു നിന്നിരിക്കെ പെത്രനും അവ
രൊടു കൂട നിന്നു തീ കാഞ്ഞു കൊണ്ടിരുന്നു— എന്നാറെ മഹാപുരൊ
ഹിതൻ യെശുവിനൊട് അവന്റെ ശിഷ്യന്മാരെയും ഉപദെശത്തെ
യും കുറിച്ചു ചൊദിച്ചപ്പൊൾ യെശു ഉത്തരം ചൊല്ലിയതു— ഞാൻ ലൊ
കത്തൊടു പരസ്യത്തിൽ പറഞ്ഞു— പള്ളിയിലും എല്ലാ യഹൂദന്മാരും
കൂടുന്ന ദേവാലയത്തിലും ഞാൻ എപ്പൊഴും ഉപദേശിച്ചു രഹസ്യത്തി
ൽ ഒന്നും ഉരെച്ചതും ഇല്ല— നീ എന്നൊടു ചൊദിക്കുന്നതു എന്തു കെ
ട്ടവരൊട് ഞാൻ അവരെ കെൾ്പിച്ചതു എന്തു എന്നു ചൊദിക്ക— കണ്ടാ
ലും ഞാൻ പറഞ്ഞവ അവർ അറിയുന്നു— എന്നു പറഞ്ഞാറെ ഭൃത്യരി
ൽ അരികെ നില്ക്കുന്ന ഒരുത്തൻ— മഹാപുരൊഹിതനൊടു ഇങ്ങനെ ഉ
ത്തരം ചൊല്ലന്നുവൊ എന്നു പറഞ്ഞു യെശുവിന് കുമകൊടുത്തു— അ
തിനു യെശു ഞാൻ ദൊഷമായി സംസാരിച്ചു എങ്കിൽ ദൊഷം എ
ന്നതിന്നു തുമ്പുണ്ടാക്ക നല്ലവണ്ണം എങ്കിൽ എന്നെ തല്ലുന്നത് എന്ത്
എന്നു പറഞ്ഞു— ഹന്നാ അവനെ കെട്ടപ്പെട്ടവനായി മഹാപുരൊ
ഹിതനായ കയഫാവിനടുക്കെ അയച്ചു—

മഹാപുരൊഹിതരും (മൂപ്പരുമായി) സ്മനെദ്രീയം ഒക്കെയും
യെശുവെ മരിപ്പിക്കെണ്ടതിന്നു അവന്റെ നെരെ കള്ളസ്സാക്ഷ്യം
അന്വെഷിച്ചുപൊന്നു കണ്ടിട്ടില്ല താനും— അനേകർ അവ
ന്റെ നെരെ കള്ളസ്സാക്ഷ്യം ചൊല്ലീട്ടും, സാക്ഷ്യങ്ങൾ ഒത്തില്ല— ഒടു [ 112 ] ക്കം രണ്ടു കള്ളസ്സാക്ഷികൾ വന്നു പറഞ്ഞിതു— ഈ കൈപ്പണിയായ
മന്ദിരത്തെ ഞാൻ അഴിച്ചു മൂന്നു ദിവസം കൊണ്ടു കൈപ്പണിയല്ലാ
ത്ത മറെറാന്നിനെ എടുപ്പിക്കും എന്ന് ഇവൻ പറയുന്നതു ഞങ്ങൾ
കെട്ടു— എന്നിപ്രകാരവും അവരുടെ സാക്ഷ്യം ഒത്തതും ഇല്ല— എന്നി
ട്ടു മഹാപുരൊഹിതൻ എഴുനീറ്റു അവനൊട് നീ ഒരുത്തരവും പറയു
ന്നില്ലയൊ ഇവർ നിന്റെ നെരെ സാക്ഷ്യം ചൊല്ലുന്നതു എങ്ങനെ—
എന്നു പറഞ്ഞാറെ യെശു മിണ്ടാതെ നിന്നു— മഹാപുരൊഹിതർ ശാ
സ്ത്രീകൾ മുതലായ ജനമൂപ്പന്മാർ നീ മശീഹ എങ്കിൽ ഞങ്ങളൊടു പ
റ എന്നു ചൊല്ലിയാറെ— നിങ്ങളൊട് പറഞ്ഞാലും നിങ്ങൾ വിശ്വസി
ക്കയില്ല— ഞാൻ ചൊദിച്ചാലും എന്നൊട് ഉത്തരം ചൊല്ലുകയില്ല വി
ട്ടയക്കയും ഇല്ല— മഹാപുരൊഹിതൻ അവനൊടുചൊല്ലിയതു— അനു
ഗ്രഹിക്കപ്പെട്ട ദൈവത്തിന്റെ പുത്രനായ മശീഹനീ തന്നെയൊ എ
ന്നു ഞങ്ങളൊട് പറയെണ്ടതിന്നു ഞാൻ ജീവനുള്ള ദൈവത്താ
ണ നിന്നൊടു ചൊദിക്കുന്നു— അവനൊട് യെശു നീ പറഞ്ഞുവല്ലൊ
ഞാൻ ആകുന്നു— ശെഷം ഞാൻ നിങ്ങളൊട് ചൊല്ലുന്നിതു— ഇതു
മുതൽ മനുഷ്യപുത്രൻ സൎവ്വശക്തിയുടെ വലഭാഗത്തിരിക്കുന്നതും
വാനത്തിൻ മെഘങ്ങളിന്മെൽ വരുന്നതും നിങ്ങൾ കാണും എന്നു പ
റഞ്ഞു— ഉടനെ മഹാപുരൊഹിതൻ തന്റെ വസ്ത്രങ്ങളെ കീറി
ഇവൻ ദൈവദൂഷണം പറഞ്ഞു ഇനി സാക്ഷികളെ കൊണ്ട് നമുക്കു
എന്ത് ആവശ്യം ഇതാ അവന്റെ ദൂഷണം ഇപ്പൊൾ കെട്ടുവല്ലൊ
നിങ്ങൾക്ക് എങ്ങനെ തൊന്നുന്നു— എന്നു പറഞ്ഞപ്പൊൾ എല്ലാ
വരും അവനെ മരണയൊഗ്യൻ എന്നു വിധിച്ചു കളഞ്ഞു (മ. മാ. ലൂ.)

ശിമൊൻ പെത്രനൊ തീ കാഞ്ഞു നില്ക്കുമ്പൊൾ ഒരു ബാ
ല്യക്കാരത്തി വന്നു സമീപത്തു നില്ക്കുന്നവരൊട് ഇവൻ ആ കൂട്ടരി
ൽ ഉള്ളവനത്രെ എന്നു പറഞ്ഞു തുടങ്ങി— നീയും അവന്റെ ശിഷ്യ
രിൽ ഒരുത്തൻ അല്ലയൊ എന്നു ചിലർ അവനൊടു പറഞ്ഞാറെ [ 113 ] അല്ല ഞാൻ അവനെ അറിയുന്നില്ല എന്ന് ആണയിട്ടും തള്ളിപ്പറ
ഞ്ഞു— കുറയ പിന്നെതിൽ അരികെ നില്ക്കുന്നവർ അടുത്തു വന്നു പെ
ത്രനൊടു നീ അവരുടെ കൂട്ടത്തിൽ ആകുന്നു സത്യം ഗലീലക്കാരൻ
തന്നെ നിന്റെ ഉച്ചാരണം കൂടെ നിന്നെ വെളിവാക്കുന്നുവല്ലൊ എ
ന്നു പറഞ്ഞു— അപ്പൊൾ ആ മനുഷ്യനെ അറിയുന്നില്ല എന്നു പ്രാകു
വാനും സത്യം ചെയ്വാനും തുടങ്ങി— ഉടനെ പൂവൻ കൊഴി രണ്ടാമതും
കൂകി കൎത്താവ് തിരിഞ്ഞു പെത്രനെ ഒന്നു നൊക്കുകയും ചെയ്തു—
പെത്രനും കൊഴി രണ്ടു കുറി കൂകും മുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളി
പ്പറയും എന്നു യെശു തന്നൊടു ചൊല്ലിയ മൊഴിയെ ഒൎത്തു പുറ
പ്പെട്ടു കൈപ്പൊടെ കരഞ്ഞു കൊൾകയും ചെയ്തു— (യൊ. മ. മാ. ലൂ.)

യെശുവെ പിടിച്ചുകൊള്ളുന്നപുരുഷന്മാരൊ അവനെ പ
രിഹസിച്ചു മുഖത്തു തുപ്പി കുത്തി അടിച്ചു— ചിലരും അവന്റെ മുഖ
മൂടി കെട്ടി ഹെ മശിഹെ ഞങ്ങളോട് പ്രവചിക്ക— നിന്നെ തല്ലിയ
ത് ആർ എന്നു ചൊല്ലി കുമെക്കയും മറെറ പല ദൂഷണം അവ
ന്റെ നേരെ പറകയും ചെയ്തു—

ഉഷസ്സായപ്പൊൾ മഹാപുരൊഹിതരും ജനത്തിൻ മൂപ്പ
രും ശാസ്ത്രികളുമായി സുനെദ്രീയം ഒക്കയും കൂടി യെശുവെ മരിപ്പി
പ്പാൻ നിരൂപിക്കയും ചെയ്തു. (മ. മാ. ലൂ.)

൫. പിലാതന്റെ ന്യായ വിസ്താരവും വിധിയും

(വെള്ളിയാഴ്ച.൭എപ്രീൽ)

പുലൎച്ചെക്കൊ അവർ എല്ലാവരും കൂട്ടമെ എഴുനീറ്റു യെശുവി
നെ കെട്ടി കയഫാവിൻ പൊക്കൽ നിന്നു ആസ്ഥാനത്തിലെക്കു
കൊണ്ടു പൊയി നാടുവാഴിയായ പൊന്ത്യപിലാതനിൽ ഏല്പി
ച്ചു (യൊ. മ. മാ. ലൂ) [ 114 ] അപ്പൊൾ മരണവിധി ഉണ്ടായതു അവനെ കാണിച്ചു കൊ
ടുത്ത യൂദാ കണ്ട് അനുതപിച്ചു ആ മുപ്പതു ശെഖലിനെ മഹാപുരൊ
ഹിതൎക്കും മൂപ്പന്മാൎക്കും മടക്കി ഞാൻ കുറ്റമില്ലാത്ത രക്തത്തെ എല്പി
ച്ചു കൊടുക്കയാൽ പിഴെച്ചു എന്നു പറഞ്ഞു— അതു ഞങ്ങൾക്കു
എന്തു നീ തന്നെ നൊക്കു എന്ന് അവർ പറഞ്ഞാറെ— അവൻ
ആ പണങ്ങളെ മന്ദിരത്തിൽ എറിഞ്ഞു കളഞ്ഞു വാങ്ങിപ്പൊയി
കെട്ടി ഞാന്നു മരിച്ചു— മഹാപുരൊഹിതർ പണങ്ങളെ എടുത്തുഇ
തു രക്തവില ആകയാൽ (കൊൎബ്ബാൻ എന്ന) കാഴ്ചഭണ്ഡാരത്തി
ൽ ഇടുന്നതു വിഹിതമല്ല എന്നു പറഞ്ഞു— പിന്നെ കൂടി നിരൂപി
ച്ചു അവകൊണ്ട് പരദെശികളുടെ ശ്മശാനത്തിന്നായി കുശവ
ന്റെ നിലത്തെ കൊണ്ടു— ആകയാൽ ആ നിലത്തിന്ന് ഇന്നെ വ
രെ രക്തനിലം എന്നു പെർ ഉണ്ടായത്— പ്രവാചകനായയിറമിയാവെ കൊണ്ടു മൊഴിഞ്ഞതിന്ന് അന്നു നിവൃത്തി വന്നു— കൎത്താ
വ് എന്നൊട് അരുളിച്ചെയ്തപ്രകാരം ഇസ്രയെൽപുത്രരിൽ ചി
ലർ മതിച്ചൊരു മാനയൊഗ്യന്റെ വിലയായി മുപ്പതു ശെഖലി
നെ അവർ എടുത്തു— കുശവ നിലത്തിന്നായി കൊടുത്തു എന്ന
ത്രെ (മത്ത. ൨൭.)

യഹൂദരൊ തീണ്ടിപ്പൊകാതെ പെസഹ തിന്മാന്തക്ക വ
ണ്ണം ആസ്ഥാനത്തിൽ പ്രവെശിക്കാതെ നിന്നു— അതുകൊണ്ടു പി
ലാതൻ അവരുടെ അടുക്കെ പുറത്തു വന്നു ഈ മനുഷ്യന്റെ നേ
രെ എന്തു കുറ്റം ബൊധിപ്പിക്കുന്നു എന്നു ചൊദിച്ചതിന്നു— ഇവൻ
ദുഷ്പ്രവൃത്തിക്കാരൻ അല്ല എങ്കിൽ അവനെ നിങ്കൽ എല്പിക്കു
മാറില്ലല്ലൊ എന്ന് ഉത്തരം പറഞ്ഞു— പിലാതൻ അവരൊട് നി
ങ്ങൾ അവനെ കൂട്ടിക്കൊണ്ടു നിങ്ങളുടെ ധൎമ്മപ്രകാരം വിധിപ്പിൻ
എന്നു പറഞ്ഞാറെ യഹൂദർ അവനൊട് ആരെയും കൊല്ലുന്നതു
ഞങ്ങൾക്ക് വിഹിതമല്ലല്ലൊ എന്നു പറഞ്ഞു— ഇവ്വണ്ണം താൻ [ 115 ] ഇന്ന മരണം മരിക്കും എന്നു യെശു സൂചിപ്പിച്ച വചനത്തിന്നു നിവൃ
ത്തി വരികയുംചെയ്തു— (യൊ.)

പിന്നെ മഹാപുരൊഹിതരും മൂപ്പരും ഇവൻ താൻ ക്രിസ്ത
നാകുന്ന ഒരു രാജാവ് എന്നു ചൊല്ലികൊണ്ടു ജാതിയെ മറിച്ചു ക
ളകയും കൈസൎക്കു കരം കൊടുക്കുന്നതു വിരൊധിക്കയും ചെയ്യുന്ന പ്ര
കാരം ഞങ്ങൾ കണ്ടു എന്നു കുറ്റം ചുമത്തി തുടങ്ങി— ആകയാൽ
പിലാതൻ പിന്നെയും ആസ്ഥാനത്തിൽ പുക്കു യെശുവെ വിളിച്ചു
നീ യഹൂദരുടെ രാജാവൊ എന്നു ചൊദിച്ചാറെ യെശു ഉത്തരം ചൊ
ല്ലിയതു— ഇതു നീ സ്വയമായി പറയുന്നുവൊ മറ്റുള്ളവർ എന്നെ
കൊണ്ടു നിന്നൊടു ബൊധിപ്പിച്ചിട്ടൊ— പിലാതൻ ഞാൻ യഹൂദനൊ
നിന്റെ ജനവും മഹാപുരൊഹിതരും നിന്നെ എങ്കൽ എല്പിച്ചു—
നീ എന്തു ചെയ്തു എന്ന് എതിരെ പറഞ്ഞപ്പൊൾ— യെശു ഉത്തരം
ചൊല്ലിയതു— എന്റെ രാജ്യം ഈ ലൊകത്തിൽനിന്നുള്ളതല്ല— എ
ന്റെ രാജ്യം ഈ ലൊകത്തിൽ നിന്നുള്ളതല്ല— എന്റെ രാജ്യം ഇഹലൊകത്തിൽ നിന്ന് എന്നു വരികിൽ എന്റെ ഭൃത്യ
ന്മാർ ഞാൻ യഹൂദരിൽ ഏല്പിക്കപ്പെടാതവണ്ണം പൊരാടുകയായി
രുന്നുവല്ലൊ എന്നിട്ട് എന്റെ രാജ്യം ഇവിടുന്നല്ല സ്പഷ്ടം— പിലാ
തൻ അവനൊട് പിന്നെ നീ രാജാവല്ലൊ എന്നു പറഞ്ഞാറെ യെശു
ഉത്തരം ചൊല്ലിയതു— നീ പറയുന്നു ഞാൻ രാജാവാകുന്നു സത്യം— സത്യ
ത്തിനു സാക്ഷി നില്ക്കെണ്ടതിന്നു ഞാൻ ജനിച്ചിരിക്കുന്നു ഇതി
ന്നായി ലൊകത്തിൽ വന്നും ഇരിക്കുന്നു— സത്യത്തിൽനിന്ന് ഉള്ള
വൻ എല്ലാം എന്റെ ശബ്ദം കെൾക്കുന്നു— പിലാതൻ അവനൊ
ടു സത്യം എന്തു എന്നു പറഞ്ഞു വെച്ചു പിന്നെയും യഹൂദരുടെ അ
ടുക്കെ പുറത്തു പൊയി അവരൊട് പറഞ്ഞിതു— ഈ മനുഷ്യനിൽ
ഞാൻ കുറ്റം ഒന്നും കാണുന്നില്ല— (യൊ.ലൂ. ൨൩. മ. മാ.)

മഹാപുരൊഹിതർ അവനിൽ ഏറിയൊന്നു ചുമത്തുമ്പൊ
ൾ പിലാതൻ പിന്നെയും അവനൊടു ചോദിച്ചിതു— നീ ഒരുത്തരവും [ 116 ] പറയുന്നില്ലയൊ നിന്റെ നെരെ എത്ര സാക്ഷ്യം ചൊല്ലുന്നു എന്നു
കെൾ്ക്കുന്നില്ലയൊ— അവനൊ ഒരു മൊഴിക്കും ഉത്തരം ചൊല്ലായ്കയാ
ൽ നാടുവാഴി അത്യന്തം ആശ്ചൎയ്യപ്പെട്ടു (മാ. ൧൫. മ.)

അവൻ ഗലീലയിൽ തുടങ്ങി യഹൂദയിൽ എങ്ങും ഇവി
ടത്തൊളവും പഠിപ്പിച്ചും കൊണ്ടു ജനത്തെ ഇളക്കുന്നു എന്നു നി
ഷ്കൎഷിച്ചു ചൊല്ലിയപ്പൊൾ— പിലാതൻ ഗലീല എന്നതു കെട്ടിട്ടു
മനുഷ്യൻ ഗലീലക്കാരനൊ എന്നു ചൊദിച്ചു— ഹെരൊദാവി
ന്റെ അധികാരത്തിൽ ഉൾ്പെട്ടവൻ എന്നറിഞ്ഞ ഉടനെ— ആനാ
ളുകളിൽ യരുശലെമിൽ വന്നു പാൎക്കുന്ന ഹെരൊദാവിന്റെ അടു
ക്കൽ അവനെ അയച്ചു കളഞ്ഞു— ഹെരൊദാ യെശുവെ കൊ
ണ്ടു വളരെ കെൾക്കയാൽ അവനെ കാണ്മാൻ ഇഛ്ശിച്ചതല്ലാതെ
അവനാൽ വല്ല അടയാളവും ഉണ്ടാകുന്നതു കാണും എന്നു ആ
ശിച്ചും കൊണ്ടു യെശുവെ കണ്ടിട്ടു അത്യന്തം സന്തോഷപ്പെട്ടു— ഏ
റിയ വാക്കു കളാൽ ചൊദിച്ചാറെയും അവൻ അവനൊട് ഉത്തരം
പറഞ്ഞതും ഇല്ല— അവനിൽ മഹാപുരൊഹിതരും ശാസ്ത്രികളും ക
ടുമയൊടെ കുറ്റം ചുമത്തി നില്ക്കുമ്പൊൾ— ഹെരൊദാ തന്റെ പടയാ
ളികളുമായി അവനെ പരിഹസിച്ചു നിസ്സാരനാക്കി ശുഭ്ര വസ്ത്രം
ഉടുപ്പിച്ചു പിലാതനരികെ അയച്ചു വിട്ടു— പിലാതനും ഹെരൊദാ
വും മുമ്പെ അന്യൊന്യം പക ഭാവിച്ചു ശെഷം അന്ന് ഇണങ്ങി
സ്നെഹിതരായ്തീൎന്നു— (ലൂ)

പിലാതൻ മഹാപുരൊഹിതരെയും ശാസ്ത്രികളെ
യും ജനത്തെയും കൂടെ വരുത്തി— നിങ്ങൾ ഈ മനുഷ്യനെ ജാതി
യെ മത്സരിപ്പിക്കുന്നവൻ എന്ന് ഇങ്ങു കൊണ്ടു വന്നു— ഞാ
നൊ ഇതാ നിങ്ങളുടെ മുമ്പാകെ വിസ്തരിച്ചിട്ടും നിങ്ങൾ ചുമത്തി
യ കുറ്റങ്ങൾ ഒന്നും ഇവനിൽ കണ്ടിട്ടില്ല— ഹെരൊദാവും കണ്ടി
ല്ല— അവനടുക്കെ നിങ്ങളെ അയച്ചു എന്നിട്ടും മരണയൊഗ്യമായ [ 117 ] ത് ഒന്നും ഇവൻ പ്രവൃത്തിച്ചു എന്നു വന്നില്ലല്ലൊ— അതുകൊണ്ട് അവ
നെ ശിക്ഷിച്ചു വിട്ടു തരാം എന്നു പറഞ്ഞു (ലൂ.)

ഉത്സവന്തൊറും പുരുഷാരത്തിന്നു തെളിഞ്ഞ ഒരു ചങ്ങലക്കാ
രനെ വിട്ടുകൊടുക്കുന്നതു നാടുവാഴിക്ക് മൎയ്യാദ തന്നെ— അന്നു(യെശു)
ബറബ്ബാ എന്നു ചൊല്ക്കൊണ്ട ഒരു ചങ്ങലക്കാരൻ അവൎക്കു ഉണ്ടായി
രുന്നു— അവൻ മറ്റവരുമായി കലഹിച്ചു നഗരത്തിൽ തന്നെ കുല
ചെയ്തതിനാൽ തടവിൽ ആക്കപ്പെട്ടവൻ— പിന്നെ പുരുഷാരം ക
രെറിവന്നു അവൻ തങ്ങളൊട് നിത്യം ചെയ്യുമ്പൊലെ ചെയ്യെ
ണം എന്നു പ്രാൎത്ഥിച്ചു തുടങ്ങി— അതുകൊണ്ട് ജനങ്ങൾ കൂടി വന്ന
പ്പോൾ പിലാതൻ അവരൊട് പെസഹയിൽ നിങ്ങൾ്ക്ക് ഒരുത്തനെ വിട്ടു
കൊടുക്കുന്നതു മൎയ്യാദ ആകുന്നുവല്ലൊ ബറബ്ബാ എന്നവനൊ ക്രീസ്തൻ
എന്നുള്ള യെശുവൊ ആരെ നിങ്ങൾ്ക്ക് വിട്ടു തരെണ്ടത് എന്നു പറ
ഞ്ഞു— മഹാപുരൊഹിതർ അസൂയ കൊണ്ട് അവനെ എല്പിച്ചത്
തനിക്കു ബൊധിക്കയാൽ അത്രെ— പിന്നെ ന്യായാസനത്തിൽ ഇ
രുന്നപ്പൊൾ അവന്റെ ഭാൎയ്യ ആളയച്ചു നീയും ആ നീതിമാനുമായി
ഇടപെടരുതെ— അവൻ നിമിത്തം ഞാൻ ഇന്നു സ്വപ്നത്തിൽ വളരെ
പാടുപെട്ടുപൊയി സത്യമെന്നു പറയിച്ചു— (മ. മാ. ലൂ.)

എന്നാറെ ബറബ്ബാവെ ചൊദിപ്പാനും യെശുവെ സംഹരി
പ്പാനും മഹാപുരൊഹിതരും മൂപ്പരും പുരുഷാരങ്ങളെ ഇളക്കി സമ്മതി
പ്പിച്ചു— പിന്നെ നാടുവാഴി അവരൊട് ഈ ഇരുവരിൽ ഏവനെ നിങ്ങ
ൾ്ക്കു വിടുവിപ്പാൻ ഇഛ്ശിക്കുന്നു എന്നു പറഞ്ഞു തുടങ്ങിയാറെ— ഇവനെ
നീക്കിക്കളക ഞങ്ങൾക്ക് ബറബ്ബാവെ വിട്ടുതരെണം എന്നു ഒക്ക ആ
ൎത്തു വിളിച്ചു— പിലാതൻ യെശുവെ വിടുവിപ്പാൻ മനസ്സാകകൊണ്ടു പി
ന്നെയും അവരൊട് വിളിച്ചു പറഞ്ഞു— എന്നാൽ ക്രീസ്തൻ എന്നുള്ള
യെശുവെ എന്തു ചെയ്യെണ്ടു— എന്നാറെ അവനെ ക്രൂശിക്ക ക്രൂശി
ക്ക എന്ന് അവർ എതിരെ വിളിച്ചു— മൂന്നാമതും അവരൊട് അവൻ

14 [ 118 ] ചെയ്ത ദൊഷം എന്തു പൊൽ മരണയൊഗ്യമായത് ഒന്നും അവനിൽ
കണ്ടിട്ടില്ല അതു കൊണ്ട് അവനെ ശിക്ഷിച്ചു വിട്ടുതരട്ടെ എന്നു പറ
ഞ്ഞാറെ— അവൻ ക്രൂശിക്ക പ്പെടെണ്ടതിന്നു അവർ ചൊദിച്ചു ഉറ
ക്കെ ശബ്ദിച്ചു പൊന്നു— അവരും മഹാപുരൊഹിതരും ശബ്ദിക്കുന്നതിന്ന്
ഊക്ക് എറെ ഉണ്ടായി— (മ. മാ. ലൂ)

അപ്പൊൾ പിലാതൻ യെശുവിനെ കൂട്ടിക്കൊണ്ടു വാറ
ടിപ്പിക്കയും ചെയ്തു— നാടുവാഴിയുടെ സെവകർ യെശുവെ ആ
സ്ഥാനത്തിലെക്കു കൊണ്ടുപൊയി പട്ടാളം എല്ലാം അവനെക്കൊ
ള്ളെ വരുത്തി— അവന്റെ വസ്ത്രം നീക്കി, ചുവന്ന പുതപ്പു ഇട്ടു— മുള്ളു
കൾ കൊണ്ട് കിരീടം മെടഞ്ഞു അവന്റെ തലയിലും വലത്തെ കൈ
യിൽ ഒരു ചൂരല്ക്കൊലും ആക്കി അവന്മുമ്പിൽ മുട്ടകുത്തി യഹൂദരു
ടെ രാജാവെ വാഴുക എന്നു പരിഹസിച്ചു വന്ദിച്ചു— കുമകൊടുത്തു തു
പ്പി ചൂരൽ എടുത്തു അവന്റെ തലയിൽ അടിക്കയും ചെയ്തു—
(യൊ. മ. മാ.)

പിലാതൻ പിന്നെയും പുറത്തു വന്നു ഞാൻ അവനി
ൽ കുറ്റംകാണുന്നില്ല എന്നു നിങ്ങൾ അറിയെണ്ടതിന്നു അവ
നെ നിങ്ങൾക്ക് ഇതാ പുറത്തു കൊണ്ടു വരുന്നു എന്ന് അവരൊട് പറ
ഞ്ഞു— ഉടനെ യെശു മുള്ളിൻ കിരീടവും ധൂമ്ര വൎണ്ണ പുതെപ്പും പൂ
ണ്ടു പുറത്തു വന്നപ്പൊൾ ആ മനുഷ്യൻ ഇതാ എന്ന് അവരൊട് പറ
യുന്നു— എന്നാറെ മഹാപുരൊഹിതരും ഭൃത്യന്മാരും അവനെ ക
ണ്ടപ്പൊൾ ക്രൂശിക്ക അവനെ ക്രൂശിക്ക എന്നു ആൎത്തു പൊയി— പിലാ
തൻ അവരൊട് നിങ്ങൾ അവനെ കൊണ്ടു പൊയി ക്രൂശിപ്പിൻ ഞാ
നൊ കുറ്റം അവനിൽ കാണുന്നില്ല എന്നു പറയുന്നു— യഹൂദർ അവ
നൊടു ഉത്തരം ചൊല്ലിയതു ഞങ്ങൾ്ക്കു ഒരു ധൎമ്മം ഉണ്ടു— അവൻ തന്നെ
ത്താൻ ദൈവപുത്രൻ ആക്കിയതു കൊണ്ടു ഞങ്ങളുടെ ധൎമ്മപ്രകാരം
അവൻ മരിക്കെണ്ടതു— എന്നുള്ള വാക്കു പില്ലാതൻ കെട്ടു എറ്റംഭ [ 119 ] യപ്പെട്ടു, പിന്നെയും ആസ്ഥാനത്തിൽ ചെന്നു നീ എവിടെ നിന്ന് ആകു
ന്നു എന്നു യെശുവിനൊടു പറയുന്നു— യെശു അവന് ഉത്തരം കൊടുത്തി
ല്ല— പിലാതൻ അവനൊടു പറയുന്നു— നീ എന്നൊടു സംസാരിക്കുന്നില്ല
യൊ നിന്നെ ക്രൂശിപ്പാൻ അധികാരവും നിന്നെ അഴിച്ചു വിടുവാൻ
അധികാരവും എനിക്ക് ഉണ്ടു എന്നു അറിയുന്നില്ലയൊ— യെശു ഉ
ത്തരം ചൊല്ലിയതു മെലിൽ നിന്നു നിണക്ക് തരപ്പെട്ടിട്ടില്ല എങ്കി
ൽ എന്റെ നെരെ നിണക്ക് അധികാരവും ഇല്ല— ആയതു കൊ
ണ്ടു നിന്നിൽ എന്നെ എല്പീച്ചവന് അധികം പാപം ഉണ്ടു— എന്നതു
മുതൽ പിലാതൻ അവനെ വിടുവിപ്പാൻ അന്വേഷിച്ചു—
യഹൂദരൊ നീ ഇവനെ വിടുവിച്ചാൽ കൈസരുടെ സഖിയല്ല— ത
ന്നെത്താൻ രാജാവാക്കുന്നവൻ എല്ലാം കൈസരൊടു മറുക്കുന്നുവ
ല്ലൊ എന്നു ആൎത്തു പറഞ്ഞു— ആ വചനം പിലാതൻ കെട്ടു യെശുവെ
പുറത്തു വരുത്തി എബ്രയ ഭാഷയിൽ ഗബ്ബത എന്നു ചൊല്ലുന്ന കല്ത്തള
മാകുന്ന സ്ഥലത്തു ന്യായാസനത്തിൽ ഇരുന്നു കൊണ്ടു— പെസഹയുടെ
വെള്ളിയാഴ്ച എകദെശം ആറു മണിക്കു യഹൂദരൊട് ഇതാ നിങ്ങ
ളുടെ രാജാവെന്നു പറയുന്നു നീക്കിക്കള— അവനെ നീക്കിക്കള— ക്രൂ
ശിക്ക എന്ന് അവർ ആൎത്തു കൂക്കിയപ്പൊൾ നിങ്ങളുടെ രാജാവി
നെ ഞാൻ ക്രൂശിക്കയൊ എന്നു പിലാതൻ അവരൊടു പറയുന്നു—
മഹാപുരൊഹിതന്മാർ ഞങ്ങൾക്ക് കൈസർ ഒഴികെ രാജാവി
ല്ല എന്ന് ഉത്തരം പറഞ്ഞപ്പൊൾ അവനെ ക്രൂശിക്കെണ്ടതിന്നു അവ
ൎക്കു നല്കി— (യൊ)

പിലാതൻ താൻ എതും സാധിക്കുന്നില്ല എന്നും ആരവാരം
അധികം ആകുന്നു എന്നും കണ്ടു വെള്ളം വരുത്തി പുരുഷാരത്തിന്നു
മുമ്പാകെ കൈകളെ കഴുകി— ഈ നീതിമാന്റെ രക്തത്തിൽ എ
നിക്ക് കുറ്റം ഇല്ല നിങ്ങൾ തന്നെ നൊക്കുവിൻ എന്നു പറഞ്ഞു— ജനം
ഒക്കയും ഉത്തരം പറഞ്ഞിതു— അവന്റെ രക്തം ഞങ്ങളുടെ മെലും [ 120 ] ഞങ്ങളുടെ മക്കളുടെ മെലും വരിക— എന്നാറെ പിലാതൻ പുരുഷാരത്തി
ന്നു അലമ്മതി വരുത്തുവാൻ ഭാവിച്ചു അവരുടെ ചൊദ്യം പൊലെ ആക എന്നു വിധിച്ചു— കലഹവും കുലയും ഹെതുവായി തടവിലായവ
നെ അവർ അപെക്ഷിക്കയാൽ വിട്ടു കൊടുത്തു യെശുവെ ക്രൂശിപ്പാ
ൻ അവരുടെ ഇഷ്ടത്തിൽ ഏല്പിച്ചു വിടുകയും ചെയ്തു— (മ. മാ. ലൂ.)

൬. ക്രൂശാരൊഹണവും മരണവും.

അവനെ പരിഹസിച്ചു കളഞ്ഞശെഷം രക്തംബരത്തെ നീക്കി
സ്വന്ത വസ്ത്രങ്ങളെ ഉടുപ്പിച്ചു അവനെ ക്രൂശിപ്പാൻ കൊണ്ടു പൊ
കുമ്പൊൾ അവൻ തന്റെ ക്രൂശിനെ ചുമന്നു കൊണ്ടു— എബ്രയർ
ഗൊല്ഗഥാ എന്നു ചൊല്ലുന്ന തലയൊടിടത്തെക്കു പുറത്തു പൊയി—
പിന്നെ നാട്ടിൽനിന്നു വന്നു കടന്നു പൊരുന്ന കുറെനയിലെ ശി
മൊൻ എന്ന അലക്ഷന്ത്രൻ രൂഫൻ എന്നവരുടെ അഛ്ശനെ അ
വന്റെ കുരിശിനെ ചുമപ്പാൻ രാജനാമം ചൊല്ലി നിൎബ്ബന്ധിച്ചു ക്രൂ
ശ് ചുമത്തി വെച്ചു അവനെ യെശുവിൻ വഴിയെ നടക്കുമാറാക്കി
(മ. മാ. ലൂ. യൊ.)

അതു കൂടാതെ വലിയ ജന സമൂഹവും അവനെ ചൊല്ലി
തൊഴിച്ചു മുറയിടുന്ന സ്ത്രീകളും അവന്റെ പിന്നാലെ നടന്നു— ആ
യവരുടെ നെരെ യെശു തിരിഞ്ഞു യരുശലെംപുത്രിമാരെ എ
ന്നെ അല്ല നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരവിൻ—
എന്തിന്ന് എന്നാൽ മച്ചിമാരും പെറാത്ത ഉദരങ്ങളും കുടിപ്പിക്കാ
ത്ത മുലകളും ധന്യമാർ തന്നെ എന്നു ചൊല്ലുന്ന നാളുകൾ ഇതാ വരു
ന്നു— അന്നു മലകളൊട് ഞങ്ങളുടെ മെൽ വീഴുവിൻ എന്നും കുന്നു
കളൊട് ഞങ്ങളെ മറെപ്പിൻ എന്നും പറഞ്ഞുതുടങ്ങും— കാരണം
പച്ചമരത്തിൽ ഈ വക ചെയ്താൽ ഉണങ്ങിയതിൽ എന്തുണ്ടാ
കും എന്നുപറഞ്ഞു— മററു രണ്ടു ദുഷ്പ്രവൃത്തിക്കാരും അവനൊട് [ 121 ] കൂടെ കൊല്ലുവാൻ കൊണ്ടു പൊകപ്പെട്ടു— (ലൂ.)

ഗൊല്ഗഥയിൽ എത്തിയപ്പൊൾ കണ്ടി വെണ്ണയിട്ട വീഞ്ഞ് അവ
നു കുടിപ്പാൻ കൊടുത്തു ആയത് രുചി നൊക്കിയാറെ കുടിപ്പാൻ മനസ്സി
ല്ലാഞ്ഞു വാങ്ങീട്ടില്ല— അവനെ ക്രൂശിക്കുമ്പൊൾ മൂന്നാം മണി നെര
മായി— അവനൊട് കൂട രണ്ടു കള്ളന്മാരെ ഒരുത്തനെ വലത്തും ഒരുത്തനെ
ഇടത്തും ക്രൂശിക്കുന്നു— ദ്രൊഹികളൊടും എണ്ണപ്പെട്ടു എന്നുള്ള വെ
ദവാക്യം നിവൃത്തിയാകയും ചെയ്തു— (മ. മ)

യെശു പറഞ്ഞു പിതാവെ ഇവർ ചെയ്യുന്നത് ഇന്നത് എന്നറി
യായ്ക കൊണ്ടു അവൎക്കു ക്ഷമിച്ചു വിടെണമെ (ലൂ.)

അവന്റെ തലെക്കു മീതെ അവന്റെ കുറ്റത്തിന്റെ സംഗതി
യെ എഴുതിവെച്ചിരുന്നു— പിലാതൻ ആകട്ടെ ഒരു ശാസനം എഴുതി
ക്രൂശിന്മെൽ പതിപ്പിച്ചു അതിൽ നചറയ്യനായ യെശു യഹൂദരുടെ
രാജാവ് എന്നു വരെച്ചിട്ടുണ്ടു— യെശുവെ ക്രൂശിച്ച സ്ഥലം നഗരത്തി
ന്നു സമീപമാകയാൽ എബ്രയ— യവന— രൊമ ഈ മൂന്നു വക അ
ക്ഷരങ്ങൾ കൊണ്ടും എഴുതീട്ടുള്ള ശാസനത്തെ അനെക യഹൂദന്മാർ
വായിച്ചു— പിന്നെ യഹൂദന്മാരുടെ മഹാപുരൊഹിതന്മാർ പിലാത
നൊടു പറഞ്ഞു— യഹൂദരാജാവ് എന്നല്ല ഞാൻ യഹൂദരാജാവ് എന്ന്
അവൻ പറഞ്ഞത് എന്നത്രെ എഴുതെണ്ടത്— എന്നാറെ പിലാതൻ
ഞാൻ എഴുതിയത് എഴുതീട്ടുണ്ടു എന്നു ഉത്തരം പറഞ്ഞു— (യൊ. മ.
മാ. ലൂ.)

സെവകർ യെശുവെ ക്രൂശിച്ച ശെഷം അവന്റെ വസ്ത്രങ്ങളെ
എടുത്തു ഒരൊ സെവകന് ഒരൊ പങ്കായിട്ടു നാലംശമാക്കി— ഉള്ള
ങ്കിയെ എടുത്തു മീത്തലൊട് അടിയൊളം മൂട്ടാതെ മുറ്റും നെയ്ത്തുപ
ണിയായതു കണ്ടു ഇത് നാം കീറല്ല ആൎക്കു വരും എന്നു ചീട്ട് ഇടുക
എന്നു തമ്മിൽ പറഞ്ഞു— തങ്ങളിൽ എന്റെ വസ്ത്രങ്ങളെ പകുത്തു
എന്റെ തുണിമെൽ ചീട്ടും ഇട്ടു എന്നുള്ള തിരുവെഴുത്തിന്നു നി [ 122 ] വൃത്തി വരുവാൻ സെവകർ ഇവ ചെയ്തതു— പിന്നെ അവിടെ ഇരുന്നു
കൊണ്ട് അവനെ കാത്തു— (യൊ. മ. മാ. ലൂ)

ജനം നൊക്കി നില്ക്കയല്ലാതെ കടന്നു പൊകുന്നവർ തലക
ളെ കുലുക്കി അവനെ ദുഷിച്ചു പറഞ്ഞിതു— ഹൊ മന്ദിരത്തെ മൂന്നു
നാളു കൊണ്ടു പണിയുന്നവനെ നിന്നെ തന്നെ രക്ഷിക്ക നീ ദൈവ
പുത്രൻ എങ്കിൽ ക്രൂശിൽ നിന്ന് ഇറങ്ങി വാ— എന്നതിന്നു ഒത്തവ
ണ്ണം മഹാപുരൊഹിതരും ശാസ്ത്രീകൾ മൂപ്പന്മാരുമായി പരിഹസി
ച്ചു പറഞ്ഞിതു ഇവൻ മറ്റവരെ രക്ഷിച്ചു തന്നെത്താൻ രക്ഷിപ്പാ
ൻ കഴികയില്ല— അവൻ ദൈവം തെരിഞ്ഞെടുത്ത ഇസ്രയെൽ
രാജാവെങ്കിൽ ഇപ്പൊൾ ക്രൂശിൽ നിന്ന് ഇറങ്ങി വരട്ടെ— എന്നാൽ
നാം അവനിൽ വിശ്വസിക്കും— ഞാൻ ദെവപുത്രൻ എന്നു ചൊല്ലി
ക്കൊണ്ടു അവൻ ദൈവത്തിൽ ആശ്രയിച്ചുവല്ലൊ ആയവൻ ഇ
വനെ ഇഛ്ശിക്കുന്നു എങ്കിൽ ഇപ്പൊൾ ഉദ്ധരിക്കട്ടെ എന്നു പഴിച്ചു
പറഞ്ഞു— പടജ്ജനങ്ങളും അടുത്തു വന്നു കാടി കൊണ്ട കാണിച്ചു
നീ യഹൂദരുടെ രാജാവായാൽ നിന്നെ തന്നെ രക്ഷിക്ക എന്ന് അവ
നെ പരിഹസിച്ചു(മ. മാ. ലൂ.)

തൂക്കിവിട്ട ദുഷ്പ്രവൃത്തിക്കാരിൽ ഒരുത്തൻ നീ മശീഹ എ
ങ്കിൽ നിന്നെയും ഞങ്ങളെയും രക്ഷിക്ക എന്നു അവനെ ദുഷി
ച്ചപ്പൊൾ— മറ്റവൻ അവനെ ശാസിച്ചു— നീ ഈ ശിക്ഷാവിധിയിൽ
തന്നെ ആയിട്ടും ദൈവത്തെ ഭയപ്പെടാതിരിക്കുന്നുവൊ— നാമൊ
ന്യായപ്രകാരം സത്യം— നാം വ്യാപരിച്ചതിന്നു യൊഗ്യമായതു കിട്ടി
പൊയല്ലൊ— ഇവനൊ പറ്റാത്തത് ഒന്നും വ്യാപരിച്ചില്ല എന്ന് ഉത്ത
രം ചൊല്ലി— കൎത്താവെ നിന്റെ രാജത്വത്തിൽ നീ വരുമ്പൊൾ എ
ന്നെ ഒൎക്കെണമെ എന്നു യെശുവൊടു പറഞ്ഞു— യെശു അവനൊ
ട് ആമെൻ ഞാൻ നിന്നൊട് ചൊല്ലുന്നിതു ഇന്നു നീ എന്നൊടു കൂടെ
പരദീസയിൽ ഇരിക്കും എന്നു പറകയും ചെയ്തു—(ലൂ) [ 123 ] യെശുവിൻ ക്രൂശിന്നരികെ അവന്റെ അമ്മയും അമ്മയുടെ സ
ഹൊദരിയും ഹല്വായുടെ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നു കൊ
ണ്ടിരിക്കെ— യെശു അമ്മയും താൻ സ്നെഹിക്കുന്ന ശിഷ്യനും നില്ക്കുന്നതു
കണ്ടു സ്ത്രീയെ കണ്ടാലും നിന്റെ മകൻ എന്നു തന്റെ അമ്മയൊടു പ
റഞ്ഞു— അനന്തരം ശിഷ്യനൊട് കണ്ടാലും നിന്റെ അമ്മ എന്നു പറയുന്നു—
ആ നാഴിക മുതൽ ശിഷ്യൻ അവളെ തന്റെ കുടിയിൽ ചെൎത്തു കൊണ്ടു (യൊ.)

ഏകദെശം ആറാം മണി നെരമായപ്പൊൾ ഒമ്പതാം മണി
വരെയും ആ ദെശത്തിൽ ഒക്കയും അന്ധകാരം ഉണ്ടായി സൂൎയ്യൻ ഇരു
ണ്ടു എകദെശം ഒമ്പതാം മണിക്കു യെശുഏലി ഏലിലമാ ശബക്താനി
എന്നു മഹാശബ്ദത്തൊടെ വിളിച്ചു— അത് എൻ ദൈവ
മെ എൻ ദൈവമെ നീ എന്നെ കൈ വിട്ടത് എന്ത് എന്നാകുന്നു— അവിടെ നില്ക്കുന്നവരി
ൽ ചിലർ കെട്ടിട്ടു ഇവൻ എലിയാവെ വിളിക്കുന്നു എന്നു പറഞ്ഞു—
(മ. മാ. ലൂ.)

അതിൽ പിന്നെ സകലവും തികെഞ്ഞു വന്നു എന്നു യെശു അ
റിഞ്ഞിട്ടു തിരുവെഴുത്തിനു നിവൃത്തിയാവാൻ എനിക്കു ദാഹിക്കു
ന്നു എന്നു പറയുന്നു— അവിടെ കാടി നിറഞ്ഞ പാത്രം ഉണ്ടു— ഉടനെ അ
വരിൽ ഒരുത്തൻ ഒരു സ്പൊങ്ങ് എടുത്തു കാടി കൊണ്ടു നിറെച്ചു ഒടമെ
ലാക്കി അവനെ കുടിപ്പിച്ചു— ശെഷിച്ചവർ വിടു എലിയാ അവനെ ര
ക്ഷിപ്പാൻ വരുന്നുവൊ നൊക്കട്ടെ എന്നു പറഞ്ഞു— യെശു കാടി
സെവിച്ചിട്ടു— നിവൃത്തിയായി എന്നു ചൊല്ലി— പിതാവെ നിന്റെ
കൈകളിൽ എൻ ആത്മാവെ എല്പിക്കും എന്നു മഹാശബ്ദത്തൊടെ വിളി
ച്ചു പറഞ്ഞ ഉടനെ തല ചാച്ചു പ്രാണനെ വിട്ടു— (യൊ. ലൂ. മ. മാ.)

അപ്പൊൾ മന്ദിരത്തിലെ തിരശ്ശീല മെലൊട് അടിയൊളവും
ചീന്തിപ്പൊയി ഭൂമി കുലുങ്ങി പാറകൾ പിളൎന്നു തറകളും തുറന്നു നി
ദ്രപ്രാപിച്ച വിശുദ്ധരുടെ ഉടലുകൾ പലതും ഉണൎന്നുവരികയും— അ [ 124 ] വന്റ ഉയിൎപ്പിൽ പിന്നെ തറകളെ വിട്ടു വിശുദ്ധനഗരത്തിൽ പ്രവെ
ശിച്ചു പലൎക്കും കാണാകയും ചെയ്തു(മ. മാ. ലൂ.)

ശതാധിപനും അവനൊട് കൂടെ യെശുവെ കാത്തുനില്ക്കുന്നവ
രും ഭൂകമ്പവും ഇവൻ ഇങ്ങനെ നിലവിളിച്ചും കൊണ്ടു കഴിഞ്ഞതും
കണ്ടിട്ടു ഇവൻ ഉള്ളവണ്ണം നീതിമാനും ദെവപുത്രനുമായതു സത്യം
എന്നു ചൊല്ലി ഏറ്റം ഭയപ്പെട്ടു ദൈവത്തെ തെജസ്കരിച്ചു— ആ കാഴ്ചെ
ക്കു കൂടിയ പുരുഷാരങ്ങളും എല്ലാം സംഭിച്ചവനൊക്കി കൊണ്ടു മാ
റത്തടിച്ചു മടങ്ങി പൊയി— (മ.മാ. ലൂ)

അവന്റെ പരിചയക്കാരും എല്ലാം ഗലീലയിൽ നിന്നു യെ
ശുവെ ശുശ്രൂഷിച്ചും കൊണ്ടു പിഞ്ചെന്ന പല സ്ത്രീകളും ഇവ കണ്ടു കൊ
ണ്ടു ദൂരത്തു നിന്നു— അവരിൽ മഗ്ദലക്കാരത്തി മറിയയും ചെറിയ യാ
ക്കോബ് യൊസെ എന്നവരുടെ അമ്മയായ മറിയയും സബദി
പുത്രന്മാരുടെ അമ്മയും ഉണ്ടു. (മ. മാ. ലൂ.)

എന്നാറെ അന്നു ഒരുമ്പാടാഴ്ചയും വരുന്ന ശബ്ബതനാൾ വ
ലിയതും ആകകൊണ്ട് ആ ഉടലുകൾ ശബ്ബത്തിൽ ക്രൂശിന്മെൽ ഇ
രിക്കരുതു എന്നു വെച്ചു അവരുടെ തുടകളെ ഒടിച്ചു ഉടലുകൾ എടു
പ്പിക്കെണം എന്നു യഹൂദർ പിലാതനൊടു ചൊദിച്ചു— അതുകൊണ്ടു
സെവകർ വന്നു ഒന്നാമനും അവനൊടു കൂടെ ക്രൂശിക്കപ്പെട്ട മറ്റെ
വന്നും തുടകളെ ഒടിച്ചു പിന്നെ യെശുവിന്നടുക്കെ വന്നു അവൻ മ
രിച്ചു കളഞ്ഞപ്രകാരം കണ്ടു തുടകളെ ഒടിച്ചില്ല— സെവകരിൽ ഒരു
ത്തൻകുന്തംകൊണ്ട് അവന്റെ വിലാപ്പുറത്തുകുത്തി ഉടനെ രക്തവും
വെള്ളവും പുറപ്പെടുകയും ചെയ്തു— ഇതിന്നു കണ്ടിട്ടുള്ളവൻ സാക്ഷ്യം
പറഞ്ഞിരിക്കുന്നു— അവന്റെ സാക്ഷ്യം സത്യമുള്ളതു തന്നെ— നി
ങ്ങളും വിശ്വസിക്കെണ്ടതിന്നു താൻ ഉള്ളവ തന്നെ പറയുന്നു എന്ന്
അവൻ അറിഞ്ഞും ഇരിക്കുന്നു— കാരണം അവന്റെ അസ്ഥി ഒടി
കയും ഇല്ല— എന്നുള്ള തിരുവെഴുത്തു പൂരിക്കെണ്ടതിന്നു ഇവസം [ 125 ] ഭവിച്ചു— പിന്നെ അവർ കുത്തിയവങ്കലെക്ക് നൊക്കും എന്നു മറെറാർ
എഴുത്തും പറയുന്നു(യൊ.)—

൭. ശവസംസ്കാരം

സന്ധ്യയായപ്പൊൾ തന്നെ ശാബ്ബത്തിൻ തലനാൾ ആകുന്ന വെള്ളിയാ
ഴ്ച ആകകൊണ്ടു യഹൂദരുടെ ഊരായ അറിമത്യയിൽ നിന്നു
യൊസെഫ എന്ന ധനവാനും കുലീനനുമായ മന്ത്രി വന്നു— ആയവ
ൻ നീതിയുള്ള നല്ലൊരു പുരുഷനായതു കൊണ്ടു താനും ദെവ
രാജ്യത്തെ കാത്തു കൊള്ളുന്നവനും അവർ മന്ത്രീച്ചതും പ്രവൃത്തി
ച്ചതും സമ്മതിക്കാതെ നിന്നവനും ആയതല്ലാതെ— യെശുവിൻ
ശിഷ്യനും ആയി യഹൂദരെ ഭയം ഹെതുവായി മറഞ്ഞിരുന്നവ
ൻ തന്നെ— ആയവൻ പിലാതൻ ഉള്ളതിൽ ധൈൎയ്യത്തൊടെ കട
ന്നു യെശുവിന്റെ ഉടൽ ചൊദിച്ചു— അവൻ അപ്പൊഴെ മരിച്ചുവോ
എന്നു പിലാതൻ ആശ്ചൎയ്യപ്പെട്ടു ശതാധിപനെ വരുത്തി— അവൻ
മരിച്ചിട്ട് അധികം നെരമായൊ എന്നുചൊദിച്ചു— ശതാധിപനൊട് വ
സ്തുത അറിഞ്ഞു ഉടൽ യൊസെഫിന്നു സമ്മാനിച്ചു— ആയവൻ ശുദ്ധ
ശീല വാങ്ങി ഉടൽ ഇറക്കി ആദ്യം രാത്രിയിൽ യെശുവിന്നടുക്കേ വ
ന്ന നിക്കൊദെമനും കൂടെ കണ്ടിവെണ്ണയും അകിലും വിരകിയ കൂ
ട്ടു നൂറു റാത്തലോളം കൊണ്ടുവന്ന് എത്തി— ആയവർ യെശുവിൻ ഉ
ടൽ കൈക്കൊണ്ടു യഹൂദർ കുഴിച്ചിടുന്ന മൎയ്യാദ്രപ്രകാരം അതിനെ
സുഗന്ധങ്ങൾ ചെൎത്തു തുണികൾ ചുററി കെട്ടി(മ.മാ.ലൂ. യൊ.)

അവനെ ക്രൂശിച്ച സ്ഥലത്തു തന്നെ ഒരു തൊട്ടവും തൊട്ടത്തി
ൽ മുമ്പെ ആരെയും വെച്ചിട്ടില്ലാത്ത കല്ലറയും ഉണ്ടു— അതു യൊസെ
ഫ താൻ മുമ്പെ തനിക്കു പാറയിൽ വെട്ടിച്ചൊരു പുതു കല്ലറ തന്നെ—
ആകല്ലറ സമീപം ആകകൊണ്ട് അവർ യഹൂദരുടെ ഒരുമ്പാടാഴ്ച
വിചാരിച്ചു യെശുവിനെ അവിടെ വെച്ചു— ഗലീലയിൽ നിന്ന്

15 [ 126 ] അവനൊട് കൂടെ പൊന്ന സ്ത്രീകളും പിഞ്ചെന്നു വന്നു കല്ലറയും
അവന്റെ ഉടൽ വെച്ച പ്രകാരവും നൊക്കിയ ശെഷം— മടങ്ങി
പൊയി സുഗന്ധവൎഗ്ഗങ്ങളും തൈലങ്ങളും ഒരുക്കി ശാബ്ബത്തിൽ
കല്പനപ്രകാരം സ്വസ്ഥമായി പാൎത്തു— അപ്പൊൾ ശാബ്ബത്തുദി
ക്കും നെരമായി— യൊസെഫ് അറയുടെ വാതില്ക്കു വലിയ കല്ല്
ഉരുട്ടി വെച്ചിട്ടു പൊകയും ചെയ്തു. (യൊ. മ. മാ. ലൂ.)

വെള്ളിയാഴ്ചെക്കു പിറ്റെ ദിവസം മഹാപുരൊഹിതരും
പറീശരും പിലാതന്റെ അടുക്കെ വന്നു കൂടി പറഞ്ഞിതു— കൎത്താ
വെ ആ ചതിയൻ ജീവനൊടിരിക്കുമ്പൊൾ തന്നെ മൂന്നു നാളി
ലകം ഞാൻ ഉണൎന്നു വരുന്നു എന്നു പറഞ്ഞ പ്രകാരം ഞങ്ങൾ
ഒൎത്തിട്ടുണ്ടു— അതുകൊണ്ട് അവന്റെ ശിഷ്യന്മാർ വന്നു അവനെ
മൊഷ്ടിച്ച് അവൻ മരിച്ചവരിൽ നിന്ന് ഉണൎന്നു വന്നു എന്നു ജന
ത്തൊട് പറഞ്ഞാൽ ഒടുക്കത്തെ ചതി മുമ്പിലെത്തതിനെക്കാൾ വി
ഷമമായി തീരും— എന്നു വരാതിരിക്കെണ്ടതിന്നു മൂന്നുനാൾവ
രെ കുഴിയെ ഉറപ്പാക്കി വെപ്പാൻ കല്പിക്ക— അവരൊട് പിലാതൻ
നിങ്ങൾ്ക്കു കാവൽക്കൂട്ടം ഉണ്ടാക പൊവിൻ— അറിയുന്നെടത്തൊ
ളം ഉറപ്പു വരുത്തുവിൻ എന്നു പറഞ്ഞു— അവരും ചെന്നു കല്ലിന്നു
മുദ്രയിട്ടു കുഴിയെ കാവൽക്കൂട്ടം കൊണ്ട് ഉറപ്പാക്കുകയും ചെ
യ്തു— (മത്ഥ.) [ 127 ] രണ്ടാംഅംശം

സഭാക്രിയകൾ

I. സ്നാനം

൧., സഭയിലുള്ളശിശുസ്നാനം

നമ്മുടെ കൎത്താവായ യെശു (സാമവന്ദനം ൧.SS)

കൎത്താവിൽ സ്നെഹിക്കപ്പെടുന്നവരെ നാം ഒക്കത്തക്ക പ്രാൎത്ഥിച്ചു
കൊണ്ട് ഈ ശിശുവിനെ ദൈവത്തിൽ ഭരമെല്പിപ്പാനും അതിന്നു ക
ൎത്താവായ യെശു ക്രീസ്തന്റെ കല്പന പ്രകാരം സ്നാനം കൊടുപ്പാനും
ഇവിടെ ഒരുങ്ങിയിരിക്കുന്നു—

അതു കൊണ്ട് നമ്മുടെ കൎത്താവായ യെശു ക്രീസ്തൻ സ്നാന
ത്തെ ചൊല്ലി തന്റെ അപ്പൊസ്തലരൊട് ആജ്ഞാപിച്ചതും വാഗ്ദത്തം ചെ
യ്തതും വായിച്ചു കൊൾക

മത്ഥ. ൨൮ ആമതിൽ അവൻ പറയുന്നിതു: സ്വൎഗ്ഗത്തിലും ഭൂ
മിയിലും സകല അധികാരവും എനിക്ക് നല്കപ്പെട്ടിരിക്കുന്നു— (ആകയാ
ൽ) നിങ്ങൾ പുറപ്പെട്ടു പിതാപുത്രൻ വിശുദ്ധാത്മാവ് എന്നീ നാമത്തി
ലെക്ക് സ്നാനം ഏല്പിച്ചും ഞാൻ നിങ്ങളൊട് കല്പിച്ചവ ഒക്കയും സൂ
ക്ഷിപ്പാന്തക്കവണ്ണം ഉപദെശിച്ചും ഇങ്ങനെ സകല ജാതികളെ
യും ശിഷ്യരാക്കി കൊൾ്വിൻ— ഞാനൊ ഇതാ യുഗ സമാപ്തിയൊളം
എല്ലാ നാളും നിങ്ങളൊടു കൂടെ ഉണ്ടു—

പിന്നെ മാൎക്ക ൧൬ ആമതിൽ നാം വായിക്കുന്നിതു: ഭൂലൊക
ത്തിൽ ഒക്കയും പൊയി സകല സൃഷ്ടിക്കും സുവിശെഷത്തെ ഘൊ
ഷിപ്പിൻ— വിശ്വസിച്ചും സ്നാനപ്പെട്ടും ഉള്ളവൻ രക്ഷിക്കപ്പെടും [ 128 ] വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും—

വിശെഷാൽ ശിശുളെയും ദെവസമ്മുഖത്തിൽ കൊ
ണ്ടുവന്നു അവൎക്കായി സ്നാനത്തിൻ കൃപാവരം അപെക്ഷിക്കുന്നതി
ന്റെ കാരണം വിശുദ്ധ വചനത്താൽ തെളിയെണ്ടതിന്നു ക്രീ
സ്തൻ ശിശുക്കളെ സ്നെഹിച്ചു ദെവരാജ്യത്തിൽ അവൎക്കും അവ
കാശം ഉണ്ടെന്നു പറഞ്ഞു കൊടുത്ത സദ്വൎത്തമാനത്തെ നാം വായി
ക്കുക— മാൎക്ക ൧൦ ആമതിൽ— അപ്പൊൾ അവൻ തൊടുവാനായി
അവനു ശിശുക്കളെ കൊണ്ടുവന്നു— വഹിക്കുന്നവരെ ശിഷ്യർ
വിലക്കി— യെശു അതു കണ്ടാറെ മുഷിഞ്ഞു അവരൊട് പറഞ്ഞി
തു— ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ അവ
രെ തടുക്കരുതു— ദെവരാജ്യം ഇപ്രകാരമുള്ളവൎക്കാകുന്നു സത്യം.
ആമെൻ ഞാൻ നിങ്ങളൊട് പറയുന്നു ദെവരാജ്യത്തെ ശിശു
വെന്ന പൊലെ കൈക്കൊള്ളാത്തവൻ ആരും അതിൽ ഒരുനാളും
കടക്കയില്ല— എന്നിട്ട് അവരെ പുല്കി അവരുടെ മെൽ കൈകളെ
വെച്ചനുഗ്രഹിക്കയും ചെയ്തു—

ഈ വചനം അനുസരിച്ചു നാം ഇവിടെ കൂടി ഈ ശിശുവി
നെ കൎത്താവിൻ സന്നിധാനത്തിൽ കൊണ്ടുവന്നു അതിനെ തന്റെ
കൃപാനിയമത്തിൽ യെശുക്രീസ്തൻ മുഖാന്തിരമായി ചെൎത്തുകൊൾ്വാ
ൻ പ്രാൎത്ഥിക്കുന്നു— ആദാമിന്റെ എല്ലാ മക്കളും ആകട്ടെ സ്വഭാവ
ത്താൽ പാപത്തിന്നും അതിൽ നിന്നു വരുന്ന സകല അരിഷ്ടതെക്കും
കീഴ്പെട്ടിരിക്കുന്നു— പൌൽ ചൊല്ലിയപ്രകാരം ഏക മനുഷ്യനാ
ൽ പാപവും പാപത്താൽ മരണവും ലൊകത്തിൽ പുക്കു ഇങ്ങിനെ
എല്ലാവരും പാപം ചെയ്കയാൽ മരണം സകല മനുഷ്യരൊളവും
പരന്നിരിക്കുന്നു— എങ്കിലും എല്ലാ മനുഷ്യൎക്കും രക്ഷാകരമായ
ദൈവകൃപ യെശു ക്രീസ്തനിൽ ഉദിച്ചു അവന്മൂലം ജീവനും നിത്യഭാഗ്യ
വും വീണ്ടും വന്നിരിക്കുന്നു— അവന്റെ വീണ്ടെടുപ്പിൽ പങ്കള്ളതി [ 129 ] ന്റെ അടയാളവും പണയവുമായിട്ടു അവൻ വിശുദ്ധസ്നാനം ആകു
ന്ന ചൊല്ക്കുറിയെ സ്ഥാപിച്ചു— ആയതു കൈക്കൊള്ളുന്നവർ ഒക്കയും
തൻ നാമത്തിലും നമ്മുടെ ദൈവത്തിൻ ആത്മാവിനാലും കഴുകി
ക്കൊണ്ടു വിശുദ്ധീകരിക്കപ്പെട്ടു നീ തീ കരിക്കപ്പെട്ടു രക്ഷ പ്രാപി
ക്കെണം എന്നുവെച്ചത്രെ—

അതുകൊണ്ടു നമ്മുടെ ദെഹി കൎത്താവെ മഹിമപ്പെടു
ത്തുക— നമ്മുടെ ആത്മാവ് ഈ രക്ഷിതാവായ ദൈവത്തിൽ സ
ന്തൊഷിക്ക— അവൻ നമ്മിൽ വലിയവ ചെയ്തു ചെറുപ്പത്തിൽ ത
ന്നെ നമ്മെ കനിഞ്ഞു ചെൎത്തു കൈക്കൊണ്ടിരിക്കുന്നു— നമ്മുടെ മക്ക
ളെയും സന്തൊഷത്തൊടെ അവന്റെ സന്നിധാനത്തിൽ കൊണ്ടു
വരാം അവരും മെലിൽ നിന്നു വെള്ളത്തിലും ആത്മാവിലും തന്നെ ജ
നിച്ചു നിത്യ ജീവങ്കലെക്ക് കരുണയുടെ പൂൎണ്ണത പ്രാപിക്കെണ്ടുന്ന
വർ ആകുന്നുവല്ലൊ— അതുകൊണ്ടു നാം ഈ കുട്ടിയെയും നമ്മുടെ വീ
ണ്ടെടുപ്പകാരന്റെ കരുണയിൽ ഭരമെല്പിക്ക— ഇവനും (ഇവൾ്ക്കും)
കൂടെ അവൻ വീണ്ടെടുപ്പുകാരനായല്ലൊ— ഇവൻ (ൾ) ഇഹത്തിലും പ
രത്തിലും സ്നാനത്തിന്റെ അനുഗ്രഹങ്ങളെ ഒക്കയും അനുഭവിച്ചു വിശു
ദ്ധാത്മാവിന്റെ ശക്തിയിൽ ഊന്നി പാപത്തൊടും ലൊകത്തൊടും
നല്ല പൊർ പൊരുതു തൻ ഓട്ടം വിശ്വാസത്തിൽ തികെച്ചു മെലിൽ
നീതിയുടെ കിരീടം പ്രാപിക്കെണ്ടതിന്ന് ഇപ്പൊൾ നാം പ്രാൎത്ഥിച്ചു
കൊൾക

സൎവ്വശക്തിയുള്ള ദൈവമെ ഞങ്ങളുടെ കൎത്താവായ യെ
ശു ക്രീസ്തന്റെ പിതാവെ സ്വൎഗ്ഗങ്ങളിലും ഭൂമിയിലും ഉള്ള കുഡുംബ
ത്തിന്ന് ഒക്കയും പെർ വരുവാൻ ഹെതുവായുള്ളൊവെ വിശുദ്ധസ്നാ
നത്തിന്നായികൊണ്ടു വരുന്ന ഈ കുട്ടിക്കു വെണ്ടി നിന്നൊടു വിളിച്ചു
യാചിക്കുന്നിതു— പിതാവായി അതിനെ കൈക്കൊൾ്കയാവു— പിന്നെ
നിന്റെ പ്രിയ പുത്രന്റെ വാക്കിൻ പ്രകാരം യാചിപ്പിൻ എന്നാൽ [ 130 ] നിങ്ങൾക്കു തരപ്പെടും അന്വെഷിപ്പിൻ എന്നാൽ കണ്ടെത്തും മുട്ടുവി
ൻ എന്നാൽ നിങ്ങൾക്ക് തുറക്കപ്പെടും എന്നു കല്പിച്ചിരിക്കയാൽ— നി
ത്യദൈവമെ ഈ കുട്ടിക്കു വെണ്ടി ഞങ്ങൾ യാചിക്കുന്നതു കെട്ടു ഞ
ങ്ങൾ അന്വെഷിക്കുന്ന നിന്റെ ദയയും കരുണയും കണ്ടെത്തിച്ചു
ഞങ്ങൾ മുട്ടുന്ന വാതിൽ തുറന്നു കൊണ്ടു ഈ ദിവ്യക്കുറിയുടെ നിത്യ
അനുഗ്രഹം സമ്മാനിച്ചു ഒടുവിൽ നിന്റെ ഭാഗ്യ രാജ്യത്തിൽ വാഗ്ദ
ത്തപ്രകാരം പൂകിക്കെണമെ— ഞങ്ങളുടെ കൎത്താവും രക്ഷിതാവു
മായ യെശുവിന്മൂലം തന്നെ— ആമെൻ—

അല്ലെങ്കിൽ

സൎവ്വശക്തിയുള്ള ദൈവമെ വാത്സല്യം ഏറയുള്ള സ്വൎഗ്ഗീയപിതാ
വെ— നീ ഞങ്ങൾക്കും ഞങ്ങളുടെ മക്കൾക്കും ദൈവവും പിതാവും ആ
യിരിക്കും എന്നു വാഗ്ദത്തം ചെയ്തുവല്ലൊ— ദയയൊടെ ഇപ്രകാരം
പറഞ്ഞു തന്നതിനെ ഒക്കയും ഈ കുട്ടിയിലും നിവൃത്തിക്കെണമെ—
നിൻ പുത്രന്റെ മരണത്തിലുള്ള സ്നാനത്താൽ ഇതിനെ അവന്റെ
സഭയിൽ ചെൎത്തു കൊൾക— അവന്റെ വീണ്ടെടുപ്പിന്റെ ഫലങ്ങളി
ൽ ഇതിന്ന് പങ്കു കൊടുത്തു ജീവപൎയ്യന്തം നിൻ ആത്മാവിനാൽ വി
ശുദ്ധീകരിച്ചു ഒടുക്കം നിന്റെ പുത്രത്വത്താൽ നിൻ സ്വൎഗ്ഗരാജ്യത്തി
ന്റെ അവകാശിയാക്കി തീൎക്കെണമെ— ദൈവമെ നിന്റെ കൃപ
ഇതിനൊടു കൂട ഇരിക്കയും എന്നും വസിക്കയും ആകെണമെ—
ആമെൻ—

അല്ലെങ്കിൽ

സ്വൎഗ്ഗസ്ഥ പിതാവെ ഈ കുട്ടിക്കു നീ ജീവനും കരുണയും നല്കി നിന്റെ
വിചാരണ അതിന്റെ പ്രാണനെ പരിപാലിച്ചു വരുന്നു(യൊബ്. ൧൦)—
ഇപ്പൊൾ ഇതിനെ ക്രിസ്തു യെശുവിൽ നിന്റെ കുട്ടിയാകുവാൻ വിളി [ 131 ] ച്ചിരിക്കുന്നു— അതുകൊണ്ടു ഞങ്ങൾ ഇതിനെ നിന്റെ വിശുദ്ധരക്ഷ
യിൽ ഭരമെല്പിക്കുന്നു— നീ താൻ അതിന്നു നിഴലും മൂടിയുമാക ദെഹ
ത്തിന്നും ദെഹിക്കും നെരിടുന്ന എല്ലാ ഭയവും അകറ്റുക എല്ലാ വ
ഴികളിലും തിരുമുഖത്തെ അതിന്മെൽ പ്രകാശിപ്പിക്ക— യെശു ക്രീസ്ത
പ്രീയരക്ഷിതാവെ ഇതിനെ നീ സ്നെഹിച്ചു നിന്റെ ഉടമആവാൻ വി
ലകൊടുത്തുവാങ്ങിയല്ലൊ— ഇപ്പൊഴും ഇതിനെ നിന്റെ കൂട്ടായ്മയിൽ
ചെൎത്തുകൊണ്ടു ഞങ്ങൾ യാചിക്കുന്നതു ഇറക്കി കൊടുക്കെണമെ—
സ്നാനത്തിന്റെ പൂൎണ്ണ അനുഗ്രഹവും എത്തിച്ചു ഒടുക്കം സ്വൎഗ്ഗത്തിൽ വാ
ടാത്ത അവകാശം പ്രാപിപ്പിക്കയാവു— പിതാവിനും പുത്രനും ഏകാത്മാ
വായുള്ളൊവെ ഈ ശിശുവിന്റെ ദെഹിയിൽ ഇറങ്ങിവന്നു നിത്യം വ
സിപ്പാൻ കൊപ്പിടെണമെ— നിന്റെ വരങ്ങളെ ഇതിൽ നിറെക്കസ
ത്യ വിശ്വാസത്തിൽ വിശുദ്ധീകരിച്ചു നടത്തുക വാഴ്വീലും കഷ്ടത്തിലും
ചാവിലും അതിനെ ഉറപ്പിക്ക സ്ഥിരീകരിക്ക തികെച്ചു കൊൾക— ത്രീ
യെക ദൈവമായ യഹൊവെ ഇതിന്നു തുണയാക— ഞങ്ങൾക്ക് എ
ല്ലാവൎക്കും തുണയായി മരണപൎയ്യന്തം വിശ്വസ്തതതന്നു ദെഹികളു
ടെ രക്ഷയാകുന്ന വിശ്വാസത്തിൻ അന്ത്യത്തെ പ്രാപിപ്പിച്ചു ഞങ്ങ
ളുടെ സന്തൊഷം പൂൎണ്ണമാക്കെണമെ— ആമെൻ

(പിന്നെ കൎത്തൃ പ്രാൎത്ഥന—സ്വൎഗ്ഗസ്ഥനായ—ആമെൻ—)

യഹൊവ നിന്റെ ഗമനത്തെയും ആഗമനത്തെയും ഇതു മു തൽ എ
ന്നെക്കും പരിപാലിക്ക(സങ്കീ. ൧൨ ൧.) ആമെൻ

(അമ്മയപ്പന്മാരൊടും സ്നാനസാക്ഷികളൊടും)

കൎത്താവിൽ പ്രീയരായുള്ളൊരെ— യെശു ക്രീസ്തൻ എത്രയും സ്നെഹിച്ചു
സ്വരക്തത്താൽവീണ്ടെടുത്ത ശിശുക്കളുടെ നെരെ അവന്റെ നാമത്തി
ൽ സ്നാനം ഏറ്റിട്ടുള്ള നാം എല്ലാവരും എത്ര കടംപെട്ടിരിക്കുന്നുഎ
ന്നു വിചാരിച്ചു കൊൾക— ഈ ചെറിയവരിൽ ഒരുത്തന് ഇടൎച്ച വരുത്തു
ന്ന ഏവന്നും ഹാ കഷ്ടം— കൎത്താവ് ഭരമെല്പിച്ച യാതൊരു ശിശുവി [ 132 ] ന്നു വളൎത്തുന്നവരുടെ ദൊഷത്താൽ രക്ഷ ഇല്ലാതെ പൊയാൽ ആയത്
അവരുടെ ദെഹികളൊട് താൻ ചൊദിക്കും— ശിഷ്യൎക്കു യൊഗ്യമായ
സ്നെഹത്താലും വിശ്വസ്തതയാലും ഈ ചെറിയവരിൽ യാതൊന്നിനെ
കൈക്കൊണ്ടു രക്ഷിക്കിലൊ ആയതു തനിക്ക് ചെയ്തപ്രകാരം എണ്ണിക്കൊ
ള്ളും— അതുകൊണ്ട് അമ്മയപ്പന്മാരെ ദൈവത്തിന്റെ സൎവ്വശക്തിയു
ള്ള ദയ ഈ ശിശുവെ നിങ്ങൾക്കു ജനിപ്പിച്ചു സമ്മാനിക്ക യാൽ, നിങ്ങ
ൾ അവന്റെ നന്ദി അറിഞ്ഞു കൎത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യൊ
പദെശത്തിലും ഇതിനെ പററി വളൎത്തി ദെഹിക്കു ഹാനി വരുന്നത് ഒക്ക
യും വൎജ്ജിച്ചു വിശുദ്ധാത്മാവിന്റെ വെലെക്കു മുടക്കം വരാതവണ്ണം സൂ
ക്ഷിച്ചു നൊക്കെണ്ടതു— അപ്രകാരം പ്രിയ മൂപ്പന്മാരെ നിങ്ങൾ സഭയുടെ
പെൎക്കു ഈ സ്നാനത്തിന്നു സാക്ഷികളും ഇപ്രകാരമുള്ള ശിശുവിനെ യെ
ശു നാമത്തിൽ കൈക്കൊൾ്വാൻ പ്രത്യെകം മുതിരെണ്ടുന്നവരും ആക
യാൽ— ഇതിനെ ദൈവത്തിൻ മുമ്പാകെ പ്രാൎത്ഥനയിൽ കൂടക്കൂടെ ഒൎത്തും
ഇഹത്തിലും പരത്തിലും ഉള്ള സൌഖ്യത്തിന്നു മുട്ടുള്ളത് എല്ലാം തീൎത്തും
കൊണ്ടു നിങ്ങളാലാകുന്നെടത്തൊളം ശ്രമിക്കയും വെണ്ടതു

എന്നാൽ ഈ ശിശു സ്നാനം ഏല്ക്കുന്ന വിശ്വാസം ഇന്നത് എ
ന്നു പരസ്യമാകെണ്ടതിന്നു ഈ ചൊദ്യങ്ങൾക്ക് ഉത്തരം ചൊല്ലുവിൻ

൧., സ്വൎഗ്ഗങ്ങൾക്കും ഭൂമിക്കും സ്രഷ്ടാവായി സൎവ്വശക്തനായി പി
താവായിരിക്കുന്ന ദൈവത്തിങ്കൽ നിങ്ങൾ വിശ്വസിക്കുന്നുവൊ—

അവന്റെ ഏകപുത്രനായി നമ്മുടെ കൎത്താവായ യെശു ക്രീസ്ത
ങ്കലും ആയവൻ വിശുദ്ധാത്മാവിനാൽ മറിയ എന്ന കന്യകയിൽ ഉ
ല്പാദിതനായി ജനിച്ചു എന്നും പൊന്ത്യ പിലാതന്റെ താഴെ കഷ്ടമനു
ഭവിച്ചു ക്രൂശിക്കപ്പെട്ടു മരിച്ചു അടക്കപ്പെട്ടു പാതാളത്തിൽ ഇറങ്ങി എ
ന്നും— മൂന്നാം ദിവസം ഉയിൎത്തെഴുനീറ്റു സ്വൎഗ്ഗാരൊഹണമായി സൎവ്വ
ശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലതു ഭാഗത്തിരിക്കുന്നു
എന്നും അവിടെനിന്നു ജീവികളൊടും മരിച്ചവരൊടും ന്യായം വിസ്ത [ 133 ] രിപ്പാൻ വരും, എന്നും വിശ്വസിക്കുന്നുവൊ—

വ്വീശുദ്ധാത്മാവിലും വിശുദ്ധന്മാരുടെ കൂട്ടായ്മ ആകുന്ന ശുദ്ധസാ
ധാരണ സഭയിലും പാപമൊചനത്തിലും ശരീരത്തൊടെ ഉയിൎത്തെ
ഴുനീല്ക്കുന്നതിലും നിത്യജീവങ്കലും വിശ്വസിക്കുന്നുവൊ—

എന്നാൽ ഉവ്വ ഞങ്ങൾ വിശ്വസിക്കുന്നുഎന്നുചൊല്ലുവിൻ—

൨., നിങ്ങൾ പിശാചിനൊടും അവന്റെ സകല ക്രിയകളൊടും
ലൊകത്തിന്റെ ആഡംബരമായകളൊടും ജഡത്തിന്റെ സകല
മൊഹങ്ങളൊടും മറുത്തു പറയുന്നുവൊ

എന്നാൽ ഉവ്വ ഞങ്ങൾ മറുത്തു പറയുന്നു എന്നു ചൊല്ലുവിൻ

൩., വിശെഷാൽ പിതാപുത്രൻ സദാത്മാവായ വിശുദ്ധ ദൈ വ
ത്തിന്ന് എന്നും വിശ്വസ്തരാവാനും അവന്റെ വചനപ്രകാരം ന
ടന്നു കൊൾ്വാനും നിൎണ്ണയിക്കുന്നുവൊ

എന്നാൽ ഉവ്വ ഞങ്ങൾ നിൎണ്ണയിക്കുന്നു എന്നു ചൊല്ലുവിൻ—

൪., (അമ്മയപ്പന്മാരൊടു) നിങ്ങളുടെ ശിശുവിന്ന് ഈ വിശ്വാസ
ത്തിൽ സ്നാനവും ക്രീസ്ത്യാനൎക്കു യൊഗ്യമായ ബാലശി ക്ഷയും വ
രെണം എന്നു മനസ്സൊ

എന്നാൽ മനസ്സുണ്ടു എന്നു ചൊല്ലുവിൻ

൫., (മൂപ്പന്മാരൊടു) ഈ സ്നാനത്തിന്നു സാക്ഷികളായുള്ളൊരെ
ഈ ശിശുവിനെ കൎത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യൊ പദെ
ശത്തിലും പൊററി വളൎത്തുവാൻ നിങ്ങൾ സഭയുടെ നാമ ത്തിൽ സഹാ
യം ചെയ്തു കരുതിനൊക്കും എന്നു മനസ്സൊ

എന്നാൽ മനസ്സുണ്ടു എന്നു ചൊല്ലുവിൻ

[അല്ലെങ്കിൽ

(എന്നാൽ ഈ ശിശുവിന്നു ഇത്യാദിയുള്ളതിന്നു പകരം

16. [ 134 ] ചൊല്ലിക്കൂടുന്നിതു)

നമ്മുടെ വിശുദ്ധ വിശ്വാസത്തിന്റെ സ്വീകാരവും അതിനെ അം
ഗീകരിക്കുന്നവർ കൈയെയ്ക്കെണ്ടുന്ന നിൎണ്ണയവും നാം കെൾ്പൂതാക—

൧., സ്വൎഗ്ഗങ്ങൾക്കും — നാം വിശ്വസിക്കുന്നു
അവന്റെ ഏക — നാം വിശ്വസിക്കുന്നു
വിശുദ്ധാത്മാവിലും — നാം വിശ്വസിക്കുന്നു
൨., പിശാചിനൊടും — നാം മറുത്തു പറയുന്നു
൩., പിതാപുത്രൻ സദാത്മാ — നാം നിൎണ്ണയിക്കുന്നു.]

(പിന്നെ ശിശുവിന്റെ തലമെൽ മൂന്നു കുറി വെള്ളം ഒഴി
ച്ചു ചൊല്ലെണ്ടിയതു)

(ഇന്നവനെ) ഞാൻ പിതാപുത്രൻ വിശുദ്ധാത്മാവാകുന്ന ദൈവ
ത്തിൻ നാമത്തിൽ നിണക്കു സ്നാനം തരുന്നു—

(ശിശുവിന്മെൽ വലങ്കൈ വെച്ചിട്ടു)

(ഇന്നവനെ) നമ്മുടെ കൎത്താവായ യെശു ക്രീസ്തന്റെ സൎവ്വ ശക്തനായ
പിതാവ് നിണക്കു പുനൎജ്ജന്മക്കളിയാൽ യെശു ക്രീസ്തുമൂലം തന്റെ
സകലകരുണകളും സമ്മാനിക്കയല്ലാതെ വിശുദ്ധാത്മമൂലം നിത്യ
ജീവങ്കലെക്ക് നിന്നെ ശക്തനാക്കുകയാവു— ആമെൻ

അല്ലെങ്കിൽ.

(ഇന്നവനെ) സ്വ പുത്രനായ യെശു ക്രീസ്തന്റെ കൂട്ടായ്മയിൽ വിശു
ദ്ധസ്നാനത്താൽ നിന്നെ ചെൎത്തു കൊണ്ടു കൃപാലുവായ ദൈവവും പിതാ
വുമായവൻ നിന്നെ അവസാനം വരെ തന്റെ ക രുണയിൽ പരി
പാലിച്ചു തൻ ആത്മാവിൻ മൂലം നിത്യജീവങ്കലെ ക്കു നിന്നെ വിശു
ദ്ധീകരിപ്പൂതാക— ആമെൻ

അല്ലെങ്കിൽ

16. [ 135 ] (ഇന്നവനെ) നമ്മുടെ കൎത്താവായ യെശു ക്രീസ്തന്റെ പിതാവും ദൈ
വവും ആയവൻ നിണക്കു വിശുദ്ധാത്മാവിൻ കൃപയെ സമ്മാനിക്ക
നീ വിശ്വാസത്തെ കാത്തു ലൊകത്തെ ജയിച്ചു അവന്റെ ശക്തിയി
ൽ നിത്യ ജീവനൊളം ഉറെച്ചു നില്ക്കുമാറാക— ആമെൻ

നാം പ്രാൎത്ഥിക്ക

സൎവ്വശക്തിയും മഹാ കനിവും ഉള്ള ദൈവമായ പിതാവെ തിരു
സഭയെ നീ കരുണയാലെ പരി പാലിച്ചു വൎദ്ധിപ്പിക്കുന്നവനും ഈ
ശിശുവിനെ സ്നാനം മൂലം നിന്റെ പ്രിയ പുത്രനും ഞങ്ങളുടെ ഏകര
ക്ഷിതാവും ആയ യെശു ക്രീസ്തനിലും അവന്റെ സഭയിലും ചെൎത്തുകൊ
ണ്ടു നിന്റെ മകനു(ളു)ം സ്വഗ്ഗീയ വസ്തുവകകൾക്ക് അവകാശിയും
ആക്കിയവൻ ആകയാൽ നിണക്കു സ്തൊത്രവും വന്ദനവും ആക— നി
ന്റെതായ ഈ ശിശുവിനെ നീ കനിഞ്ഞു, ഇന്നു കാട്ടിയ ഉപകാരത്തി
ൽ നില്പാറാക്കി നിന്റെ പ്രസാദത്തിന്നു തക്കവണ്ണം ദെവഭക്തിയി
ലും വിശ്വാസത്തിലും വളൎത്തപ്പെടുവാനും ഈ ലൊകത്തിൻ പരീക്ഷക
ളിൽ നിണക്ക് അനുസരണമുള്ളവനാ(ളാ)യി നില്പാനും നിന്റെ
നാമത്തിൻ സ്തുതിക്കായി എല്ലാ വിശുദ്ധന്മാരൊടും ഒന്നിച്ചു വാഗ്ദത്തം
ചെയ്ത പരമാവകാശത്തെ കൈക്കൊൾ‌്വാനും യെശു ക്രീസ്ത മൂലം താങ്ങി രക്ഷിക്കെണമെ— ആമെൻ. W.

അല്ലെങ്കിൽ

കനിവെറിയ പിതാവെ— ഈ ശിശുവിനെ നീ കടാക്ഷിച്ചു സ്വന്ത മക
നാ(ളാ)യി കൈക്കൊണ്ടു വിശുദ്ധ സഭയുടെ അവയവമാക്കി ചെ
ൎത്തതു കൊണ്ടു ഞങ്ങൾ സ്തൊത്രം പറയുന്നു— ഇനി അവൻ(ൾ)
പാപത്തിന്നു മരിച്ചു നീതിക്കായി ജീവിക്കാക— ക്രീസ്തന്റെ മരണ
ത്തിലെ സ്നാനത്താൽ അവനൊടു കൂടെ കുഴിച്ചിടപ്പെട്ടു പാപശരീര [ 136 ] ത്തിന്നു നീക്കം വരെണ്ടതിന്നു പഴയമനുഷ്യനെ നിത്യം ക്രൂശിപ്പാറാ
ക— നിന്റെ മരണത്തിൻ സാദൃശ്യത്തൊട് ഏകീഭവിച്ചതുകൊണ്ടുപു
നരുത്ഥാനത്തൊടും ആക— ഇപ്രകാരം എല്ലാം നീ വരുത്തി നിന്റെ
സകല വിശുദ്ധസഭയൊടും കൂടെ നിന്റെ നിത്യ രാജ്യത്തിന്നു കൎത്താ
വായ യെശു ക്രിസ്തു മൂലം അവകാശിയാക്കി തീൎക്കെണമെ— ആമെ
ൻ, C. P.

(ഒടുക്കം ആശീൎവ്വചനം)

യഹൊവ നിങ്ങളെ അനുഗ്രഹിച്ചു കാക്കുക—
യഹൊവ തിരുമുഖത്തെ നിങ്ങളിലെക്കു
പ്രകാശിപ്പിച്ചു കരുണ ചെയ്ക— യഹൊവ
തിരുമുഖത്തെ നിങ്ങളുടെ മെൽ ആക്കി നി
ങ്ങൾക്കു സമാധാനം ഇടുമാറാക— ആമെൻ—

൨., പ്രായമുള്ളവന്റെ സ്നാനം

കൎത്താവിൽ പ്രിയമുള്ള സഹൊദരന്മാരെ സകല മനുഷ്യരും പാ
പത്തിൽ ഗൎഭധാരണമായി പാപത്തിൽ പിറന്നു എന്നും ജഡത്തിൽ
നിന്നു ജനിച്ചത് ജഡമാകുന്നു എന്നും ജഡത്തിൽ ഉള്ളവരൊ ദെ
വപ്രസാദം വരുത്തിക്കൂടാതവണ്ണം പിഴകളിലും പാപങ്ങളിലും മരി
ച്ചവർ ആകുന്നു എന്നും നാമറിയുന്നു— എന്നാൽ മെലിൽ നിന്നു ജ
നിച്ചില്ല എങ്കിൽ വെള്ളത്തിൽനിന്നും ആത്മാവിൽ നിന്നും ജനി
ച്ചില്ല എങ്കിൽ ഒരുത്തനും ദൈവരാജ്യത്തിൽ കടപ്പാൻ കഴിക
യില്ല എന്നു നമ്മുടെ രക്ഷിതാവായ യെശു ക്രീസ്തൻ ചൊല്ലിക്കിടക്കു
ന്നു— അതുകൊണ്ടു പിതാവായ ദൈവം തന്റെ കനിവുകളിൻ
പെരുമ പ്രകാരം സ്വഭാവത്താൽ വരാത്തതിനെ ഈ നില്ക്കുന്നവന് (വ
ൾ്ക്കു—വൎക്കു) കൊടുക്കെണ്ടതിന്നും ഇവൻ (ൾ—ർ) ജലത്തിലും വിശുദ്ധാ
ത്മാവിലും സ്നാനം ഏറ്റു ക്രീസ്തന്റെ വിശുദ്ധ സഭയിൽ ചെൎന്നു അതി [ 137 ] ൽ ജീവനുള്ള അവയവമായി (ങ്ങളായി) ചമയെണ്ടതിന്നും നാം ഒക്ക
ത്തക്ക പ്രാൎത്ഥിപ്പൂതാക—

കൃപയും കനിവും ഉള്ള ദൈവമായ പിതാവെ മഹാദയയും ആ
രാഞ്ഞു കൂടാത്ത ജ്ഞാനവും അളവില്ലാത്ത ശക്തിയുമുള്ളൊവെ—നീ ഞ
ങ്ങളിൽ ചെയ്തു വന്ന സകല കരുണെക്കും ഇന്നും ചെയ്തു കൊണ്ടിരിക്കു
ന്ന അതിശയങ്ങൾക്കും സ്തൊത്രവും വന്ദനവും ചൊല്ലുന്നു— നിന്റെ സാ
ദൃശ്യത്തിൽ നീ മനുഷ്യനെ തെജസ്സോടെ സൃഷ്ടിച്ചു അവൻ പാപത്തി
ൽ വീണു തെജസ്സില്ലാതെ ചമഞ്ഞശെഷവും നിന്റെ പ്രിയപുത്രനാ
യ യെശുവെ ദിവ്യ കരുണയുടെ അത്യന്തധനത്തിൻ പ്രകാരം മനുഷ്യ
ൎക്കു സമ്മാനിച്ചിരിക്കുന്നു— അവന്മൂലം എല്ലാവരും രക്ഷ പ്രാപിപ്പാനും
സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും നിന്റെവായിലെ ആ
ത്മാവ് സകല ജാതികളെയും സുവിശെഷം കൊണ്ടു ക്ഷണിച്ചു വരുന്നു.
ഫലിപ്പാൻ കഴിയുന്ന ആരെയും നീ ഉപെക്ഷിക്കുന്നതും നിന്റെ അ
ടുക്കെ വരുന്ന ആരെയും തള്ളുന്നതും ഇല്ല—

തിരുവചനത്തൊടും കൂടെ നീ വിശുദ്ധചൊല്ക്കുറികളെയും ഞങ്ങ
ളുടെ രക്ഷെക്കായി കൃപാസാധനങ്ങളാക്കി നിയമിച്ചിരിക്കുന്നു—
എളിയ അടിയങ്ങളിൽ നീ ചെയ്യുന്ന കൃപ ഞങ്ങളുടെ സ്തൊത്രത്തെ
ലംഘിച്ചുയൎന്നിരിക്കുന്നു— ഇവിടെ നില്ക്കുന്ന നിന്റെ ദാസൻ (സി—
മാർ) വിഗ്രഹാരാധനക്കാരിൽ (യഹൂദരിൽ ) ഉത്ഭവിച്ചു ൨ളൎന്ന
ശെഷം അന്ധകാരത്തിൽ നിന്നു തെറ്റുവാൻ സംഗതി വന്നതു നി
ന്റെ അഗാധ കാരുണ്യത്താലും ചൊല്ലി തീരാത്ത കനിവിനാലും അ
ത്രെ സംഭവിച്ചു— മുന്നമെ ഇവൻ (ൾ ർ) ക്രീസ്തനെ കൂടാതെ ഇസ്രയെ
ൽ രാജ്യവകാശത്തൊടു വെൎപ്പെട്ടവനും(——) വാഗ്ദത്ത നിയമങ്ങളിൽ നി
ന്നു അന്യനും (——) ആയിരുന്നു— ഇപ്പൊഴൊ പണ്ടു ദൂരത്തായവൻ (—)
ക്രീസ്തയെശുവിങ്കലെ വിശ്വാസത്താൽ അടുക്കെ ആയ്ചമഞ്ഞു— നി
ന്റെ സദാത്മാവ് സുവിശെഷത്താൽ അവനെ (——) പ്രകാശിപ്പിച്ചു [ 138 ] പാപമൊചനത്തിൽ രക്ഷയുടെ അറിവു കൊടുത്തു സ്വശക്തിയിൽ
കണ്ടു കൂടാത്തതിനെ കാണിച്ചിരിക്കുന്നു— അവൻ സ്വരക്ഷിതാവാ
യ ദൈവത്തിലും അവന്റെ തെജസ്സിൻ ആശയിലും നീ വ്യാപരിച്ച
വിശ്വാസംമൂലം ആനന്ദിച്ചു നിന്റെ ദയയെ സ്തുതിക്കുന്നു—

പിന്നെ വിശ്വസിച്ചും സ്നാനപ്പെട്ടുമുള്ളവൻ രക്ഷിക്കപ്പെടും
എന്നു നീ പറകയാൽ ഈ നിന്റെ ദാസനും (സി— ർ) ഞങ്ങൾ ഒക്ക
യും ഒന്നിച്ചു പ്രാൎത്ഥിക്കുന്നിതു— പിതാവെ ഇവനിൽ (ളിൽ— രിൽ)
നല്ല പ്രവൃത്തിയെ ആരംഭിച്ചതു സ്നാനമാകുന്ന നിന്റെ മുദ്രയിട്ടുസ
ദാത്മാവിനാൽ തികെച്ചരുളെണമെ— പ്രിയ ദൈവമെ അവനി
ൽ (—) വിശ്വാസത്തെ ഉറപ്പിച്ചു പ്രത്യാശയെ വൎദ്ധിപ്പിച്ചു സ്നെഹ
ത്തെ പൂൎണ്ണമാക്കി ആത്മാവിൻ വരങ്ങളെ ധാരാളമായി അവൻ
(—) മെൽ പകൎന്നും കൊണ്ടു ക്രീസ്തനിൽ ആയനാൾ മുതൽ മുളെച്ചു വ
രുന്ന പുതിയ സ്വഭാവത്തെ വെരൂന്നിച്ചു ജഡരക്തങ്ങളൊടും സാ
ത്താനോടും ലൊകത്തൊടും പൊരെണ്ടുന്ന പൊരിൽ തുണ നിന്നു അ
വനെ (—) അവസാനം വരെ നിന്റെ നല്ല പടയാളി (—) ആക്കി തീ
ൎക്കെണമെ— നിന്റെ നിയമത്തിൽ അവൻ (—) ഉറെച്ചു നില്ക്കയും, എ
ല്ലാ ബുദ്ധിയെയും കടക്കുന്ന ദൈവസമാധാനം അവന്റെ (—) ഹൃദ
യത്തെയും നിനവുകളെയും ക്രിസ്തു യെശുവിങ്കൽ കാക്കുക. ചി
ലർ ചെയ്യുന്നതു പൊലെ, ഇവൻ (—) വിശ്വാസവും നല്ല മനോബൊ
ധവും തള്ളിക്കുളകയും വിശ്വാസ കപ്പൽ തകൎന്നു പൊകയും അരുതെ.
നിന്റെ ശക്തിയാൽ അവനെ (—) വിശ്വാസംമൂലം രക്ഷെക്കാ
യി കാക്കുക—

എന്നത് ഒക്കയും ഞങ്ങൾ അപെക്ഷിക്കുന്നതു നിന്റെ
പ്രീയപുത്രൻ നിമിത്തം തന്നെ— യാചിപ്പിൻ എന്നാൽ നിങ്ങൾക്ക്
തരപ്പെടും അന്വെഷിപ്പിൻ എന്നാൽ കണ്ടെത്തും മുട്ടുവിൻ എന്നാ
ൽ നിങ്ങൾക്കു തുറക്കപ്പെടും എന്ന് അവനല്ലൊ ചൊല്ലികിടക്കുന്നു— [ 139 ] അതുകൊണ്ടു ഈ അടിയാൻ (ൾ—ർ) കൂടെ യാചിക്കുന്നപ്രകാരം പ്രാപി
ച്ചു അന്വെഷിക്കുന്നതു കണ്ടെത്തുമാറാക— യൊഗ്യതെക്കു തക്കവണ്ണ
മല്ല കനിഞ്ഞിട്ടത്രെ കൃപാരാജ്യത്തിൻ വാതിൽ അവന് (—) തുറന്ന
തിന്റെ ശെഷം അവനും (—) ഞങ്ങൾക്ക് എല്ലാവൎക്കും നിത്യതെജ
സ്സിനുള്ള വാതിൽ തുറന്നരുളെണമെ— ആമെൻ.

(സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ)

കൎത്താവിൽ പ്രിയമുള്ളവനെ (—)ഉയിൎത്തെഴുനീറ്റ നമ്മു ടെ കൎത്താവ്
തന്റെ ശിഷ്യരൊട് വിശുദ്ധസ്നാനത്തെ ആജ്ഞാപിച്ചുവെച്ച വചന
ങ്ങളെ കെൾക്ക—

സ്വൎഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്ക് നല്ക
പ്പെട്ടിരിക്കുന്നു— (ആകയാൽ) നിങ്ങൾ പുറപ്പെട്ടു പിതാപുത്രൻ വി
ശുദ്ധാത്മാവ് എന്നീ നാമത്തിലെക്കു സ്നാനം ഏല്പിച്ചു ഞാൻ നിങ്ങളൊ
ടു കല്പിച്ചവ ഒക്കയും സൂക്ഷിപ്പാന്തക്കവണ്ണം ഉപദെശിച്ചും ഇങ്ങനെ സ
കല ജാതികളെയും ശിഷ്യരാക്കി കൊൾ്വിൻ— ഞാനൊ ഇതാ യുഗസമാ
പ്തിയൊളം എല്ലാ നാളും നിങ്ങളൊടു കൂടെഉണ്ടു— (മത്ഥ. ൨൮.) ഈ ത്രി
യൈകദൈവത്തിന്റെ വഴിയിൽ നീ ഉപദെശിക്കപ്പെട്ടു ശിഷ്യനാവാൻ മ
നസ്സുകാട്ടിയതു കൊണ്ടു ഈ സഭയുടെ മുമ്പിൽ നീ ഹൃദയം കൊണ്ടു വിശ്വ
സിച്ചതിനെ വായ്കൊണ്ടു സീകരിപ്പാനും അവന്റെ കൃപാനിയമത്തിൽ
കടപ്പാനും നിന്നെ അപെക്ഷിക്കുന്നു—

൧., സ്വൎഗ്ഗങ്ങൾക്കും— നീ വിശ്വസിക്കുന്നുവൊ?

എന്നാൽ ഉവ്വ ഞാൻ വിശ്വസിക്കുന്നു എന്നു ചൊല്ലുക

൨., പിശാചിനൊടും— മറുത്തു പറയുന്നുവൊ

എന്നാൽ; ഉവ്വ ഞാൻ മറുത്തു പറയുന്നു എന്നു ചൊല്ലുക

൩., വിശെഷാൽ പിതാ—നിൎണ്ണയിക്കുന്നുവൊ

എന്നാൽ: ഉവ്വ ഞാൻ നിൎണ്ണയിക്കുന്നു എന്നു ചൊല്ലുക

൪., ഈ വിശ്വാസത്തിൽ സ്നാനം എല്ക്കെണം എന്നു മനസ്സൊ [ 140 ] എന്നാൽ മനസ്സുണ്ടു എന്നു ചൊല്ലുക.

(പിന്നെ തല കുനിഞ്ഞു നിൽക്കെ സ്നാനം ഏല്ക്കുമ്പൊൾ പറയെ
ണ്ടതു)

(ഇന്നവനെ) ഞാൻ പിതാപുത്രൻ വിശുദ്ധാത്മാവാകുന്ന
ദൈവത്തിൻനാമത്തിൽ നിന്നെ സ്നാനം ഏല്പിക്കുന്നു

അനന്തരം മീത്തൽ പറഞ്ഞ ആശീൎവ്വാദങ്ങളിൽ
ഒന്നു—ഒടുക്കം— നിന്നൊടു സമാധാനമുണ്ടായിരിക്ക.

അല്ലെങ്കിൽ

ഇനി പ്രീയ സഹൊദരനെ ജീവിക്ക നീയായിട്ടല്ല ക്രീസ്തൻ അത്രെ നി
ന്നിൽ ജീവിക്ക— ഇനി നീ ജഡത്തിൽ ജീവിക്കുന്നതൊ നിന്നെ സ്നെഹിച്ചു നിണക്കു വെണ്ടി തന്നെ ഞാൻ എല്പിച്ചു തന്ന ദെവപുത്രങ്ക
ലെ വിശ്വാസത്തിൽ ജീവിക്കാകെണമെ—ആമെൻ.

നാം പ്രാൎത്ഥിക്ക

സൎവ്വശക്തിയുള്ള ദൈവമെ സ്വൎഗ്ഗസ്ഥനായ പ്രിയ പിതാവെ— തി
രുസഭയെ നീ കരുണയാലെ താങ്ങി വൎദ്ധിപ്പിക്കുന്നതിനാലും ഈനി
ന്റെ ദാസനെയും (സി) അതിനൊടു ചെൎന്നിരിക്കയാലും നിണ
ക്കു സ്തൊത്രവും വന്ദനവും ആക— ഇപ്പൊൾ വിശുദ്ധസ്നാനം മുഖാന്ത
രമായി അവൻ (—) നിന്റെ പ്രീയപുത്രനും ഞങ്ങളുടെ രക്ഷിതാവും
ആയ കൎത്താവിന്റെ അവയവവും (—) നിന്റെ മകനും (—) സക
ല സ്വൎഗ്ഗീയ മുതലിന്നു അവകാശിയും (—) ആയ്ചമഞ്ഞു— ഈ ലഭി
ച്ച രക്ഷയിൽ അവനെ (—) അപ്പനായി പരിപാലിച്ചു പൊററിസ
ത്യവിശ്വാസത്തിലും ദൈവഭക്തിയുള്ള നടപ്പിലും വൎദ്ധിപ്പിച്ചു തല
യാകുന്ന ക്രീസ്തങ്കലെക്ക് എല്ലാം കൊണ്ടും വളരുമാറാക്കി സകല ജ്ഞാ
നത്തിലും വിശുദ്ധനീതികളിലും തികഞ്ഞ പുരുഷപ്രായം എത്തി [ 141 ] ച്ചരുളെണമെ— യാതൊരു ദുരുപദെശം പ്രപഞ്ചവിചാരം ജഡ
മൊഹം മുതലായവയും ഇന്നു സ്വീകരിച്ച നിന്റെ സത്യത്തിൽ നി
ന്നു അവനെ തെറ്റിച്ചു കളയരുതെ— വാഗ്ദത്തം ചെയ്ത അവകാശ
ത്തെ എല്ലാ വിശുദ്ധരൊടും ഒന്നിച്ചു ഇവനും (—) പ്രാപിക്കെണ്ട
തിന്നു നിന്റെ പ്രീയപുത്രനും ഞങ്ങളുടെ കൎത്താവുമായ യെശുക്രീ
സ്ത മൂലം അപെക്ഷിക്കുന്നു. ആമെൻ. Std

അല്ലെങ്കിൽ

ഞങ്ങളുടെ പ്രീയ കൎത്താവും ദൈവത്തിൻ പുത്രനും ആയ യെശു ക്രീ
സ്ത— നീ പണ്ടു പറഞ്ഞിതു— ദുഷ്ടരാകുന്ന നിങ്ങൾ മക്കൾക്കു നല്ല ദാന
ങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വൎഗ്ഗസ്ഥനായ പിതാ
വ് തന്നൊടു യാചിക്കുന്നവൎക്കു വിശുദ്ധാത്മാവിനെ എത്ര അധി
കം കൊടുക്കും (ലൂ.൧൧) എന്നുള്ളതല്ലാതെ— ഭൂമിമെൽ നിങ്ങ
ളിൽ ഇരുവർ യാചിക്കുന്ന ഏതു കാൎയ്യംകൊണ്ടും ഐകമത്യപ്പെ
ട്ടു എങ്കിൽ അതു സ്വൎഗ്ഗസ്ഥനായ എൻപിതാവിൽ നിന്നു അവ
ൎക്കു ഭ വിക്കും(മത്ഥ ൧൮) എന്നും ഉണ്ടല്ലൊ— എന്നാൽ ഇന്നുസ്നാ
നം ഏറ്റ ഈസഹൊദരനെ(—) വിശുദ്ധാത്മാവിനെ കൊണ്ടു ബ
ലപ്പെടുത്തി വിശുദ്ധ സുവിശെഷത്തിൻ അനുസരണത്തിൽ ഉറപ്പി
ച്ചു താങ്ങി പിശാചിനൊടും സ്വന്തബലഹീനതയൊടും പൊരു
തു ജയിക്കുമാറാക്കുക— അവൻ (—) വിശുദ്ധാത്മാവിനെ ദുഃഖിപ്പി
ക്കയൊ തിരുസഭക്ക് യാതൊര് ഇടൎച്ചയാലും നഷ്ടം വരുത്തുകയൊ
ചെയ്യാതെ നീ കല്പിച്ചു വാഗ്ദത്തം ചെയ്തപ്രകാരം നിന്റെ സ്തുതി
ക്കും തന്റെ ഭാഗ്യത്തിന്നും മറ്റവരുടെ വീട്ടു വൎദ്ധനെക്കും ആയിട്ടു
ജീവിച്ചു നടപ്പാൻ നീയെതുണ നില്ക്കെണമെ—ആമെൻ.

യഹൊവ നിങ്ങളെഅനുഗ്രഹിച്ചു കാക്കുക. ഇത്യം

൫— oest.

17. [ 142 ] കൎത്താവായ യെശു ക്രീസ്തനെ ഈ ശിശുവിനെ നിണക്കു ഞങ്ങൾ
കൊണ്ടു വന്നു സമൎപ്പിക്കുന്നുണ്ടു ശിശുക്കളെ എന്റെ അടുക്കൽ
വരുവാൻ വിടുവിൻ ദെവരാജ്യം ഇപ്രകാരമുള്ളവൎക്കാകുന്നു
സത്യം എന്നു നീ അരുളിച്ചെയ്ത പ്രകാരം നിന്റെ മുതലായിട്ട്
ഇതിനെ കൈക്കൊള്ളെണമെ.

പിന്നെസ്നാനാനുഷ്ഠാനം br

17 [ 143 ] II.സ്ഥിരീകരണം

നമ്മുടെ ആരംഭം സ്വൎഗ്ഗങ്ങളെയും ഭൂമിയെയും ഉണ്ടാക്കി
യ യഹൊവയുടെ നാമത്തിൽ ഉണ്ടാകെണമെ—

യെശുക്രീസ്തനിൽ പ്രീയമുള്ളവരെ ഈ ബാലന്മാർ സ്നാനംമൂലം
ഞങ്ങളൊട് ഒന്നിച്ചു ദെവകരുണയിൽ കൂട്ടാളികളായതുകൊ
ണ്ടു തങ്ങളുടെ കൎത്താവും വീണ്ടെടുപ്പുകാരനുമായവനു മുമ്പിൽ നി
ന്നു കൊണ്ടു ഈ ക്രിസ്തീയസഭ കാണ്കെ സ്നാനനിയമത്തെ പുതുക്കുവാ
ൻ ഒരുങ്ങിയിരിക്കുന്നു— സുവിശേഷസത്യം താല്പൎയ്യത്തൊടെ
പഠിപ്പിച്ചു കൊടുക്കയാൽ, രക്ഷയുടെ അറിവിലെക്ക് വെണ്ടുന്ന
അഭ്യാസം സാധിച്ചു— കൎത്താവ് സ്വസഭെക്കു സമ്മാനിക്കുന്ന സകല
അനുഗ്രഹത്തിലും കൂട്ടവകാശം ലഭിക്കയും അവന്റെ കൃപാകര
മായ അത്താഴത്തിൽ ചെൎന്നു കൊണ്ടു രക്ഷിതാവിനൊടുള്ള യൊ
ഗത്തെ മുറുക്കയും വെണം എന്നത് അവരുടെ ആഗ്രഹവും അ
പെക്ഷയും തന്നെ— എങ്കിലൊ അവർ വെറുതെ ഭാവിച്ചതല്ലഎന്നു
തെളിയെണ്ടതിന്നു ദൈവത്തിന്നും ഈ ക്രീസ്തസഭെക്കും മുമ്പാകെ
നമ്മുടെ വിശ്വാസത്തെ സ്വീകരിച്ചു ചൊല്വാനും സ്നാനത്തിലെ നെ
ൎച്ചയെ ഉറക്കെ നെൎന്നു. കൊൾ്വാനും മനസ്സുണ്ടു— അതുകൊണ്ടു ഞാ
ൻ ദൈവനാമത്തിൽ നിങ്ങളെ പ്രബൊധിപ്പിക്കുന്നു— ഈ പ്രീയബാ
ലന്മാരുടെ സ്വീകാരവും വാഗ്ദത്തവും ശിഷ്യൎക്കു യൊഗ്യമായ അനു
രാഗത്തൊടെ കെട്ടും പ്രാൎത്ഥനയിൽ അവരെ താല്പൎയ്യത്തൊടെ ഒ
ൎത്തും കൊൾ്വിൻ— ദൈവം സദാത്മമൂലം ഇവരിൽ നല്ല പ്രവൃത്തിയെആ
രംഭിച്ചത് ഉറപ്പിച്ചു തികക്കെണ്ടതിന്നു നാം ഐകമത്യപ്പെട്ടു
പ്രാൎത്ഥിപ്പൂതാക—

സ്വൎഗ്ഗസ്ഥനായ പ്രീയ പിതാവെ— ഈ ബാലന്മാരെ നീ വി
ശുദ്ധസ്നാനംമൂലം നിന്റെ ധന്യമായ സംസൎഗ്ഗത്തിൽ ചെൎത്തു ഇതുവരെ [ 144 ] യും കനിഞ്ഞു പരിപാലിച്ചിരിക്കയാൽ ഞങ്ങൾ സ്തുതിക്കുന്നു- നി
ന്നെയും നിന്റെ പ്രീയപുത്രനെയും അറിവാൻ അവരെ പഠിപ്പി
ച്ചതു നിന്റെ വലിയ ഉപകാരം തന്നെ- പ്രീയ പിതാവെ ഇന്നും
ഈ ബാലന്മാരെ യെശുവിന്നിമിത്തം കടാക്ഷിച്ചു നൊക്കുക- ജീ
വനുള്ള അറിവു കൊടുത്തു പ്രകാശമാക്കുക- വിശുദ്ധാത്മാവിൻ വ
രങ്ങളെ അവരിൽ വൎദ്ധിപ്പിക്ക- ഗ്രഹിച്ച സത്യത്തിൽ അവരെ ഉ
റപ്പിച്ചു ഭക്തിയെ മുഴുപ്പിച്ചു ധന്യമായ മരണപൎയ്യന്തം വിശ്വസ്ത
രാക്കിതീൎക്കെണമെ- ആമെൻ

എല്ലാ ബുദ്ധിയെയും കടക്കുന്ന ദൈവസമാധാനം നിങ്ങ
ളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രീസ്ത യെശുവിങ്കൽ കാ
ക്കുക- ആമെൻ

എന്നാൽ നിങ്ങളുടെ സ്വീകാരം കെൾ്പിക്കയാവു-

(സ്ഥിരീകരണത്തിനുള്ള ഉപദേശം എന്ന പുസ്തക
ത്തിലെ ചൊദ്യങ്ങളെ ചൊദിക്ക പക്ഷെ ൭. ൨൦- ൨൮- ൩൫-
൩൭- ൪൧- ൪൩- ൬൪- ൬൬- ൬൯- ൭൦- ഈ അക്കമുള്ള ചൊ
ദ്യങ്ങളെ കൂടാതെ ചൊല്ലിക്കാം- അവരവർ ഓരൊന്നിന്നു ഉത്തരം
പറഞ്ഞതിൽ പിന്നെ എല്ലാവരൊടും ചൊദിക്കെണ്ടുന്നിതു)

൧. പ്രീയ ബാലന്മാരെ സുവിശെഷസാരമാകുന്ന ഈ വി
ശ്വാസത്തെ നിങ്ങൾ വായാലും ഹൃദയത്താലും സ്വീകരിക്ക
യും പിടിച്ചു കൊൾ്കയും നടപ്പിന്നു മാതിരിയാക്കുകയും
ചെയ്വാൻ മനസ്സുണ്ടൊ

ഉവ്വ മനസ്സുണ്ടു

൨. പിശാചിനൊടും അവന്റെ സകല ക്രീയകളൊടും
ലൊകത്തിന്റെ ആഡംബരമായകളൊടും ജഡത്തിന്റെ
സകല മൊഹങ്ങളൊടും മറുത്തു പറയുന്നുവൊ

ഉവ്വ ഞങ്ങൾ മറുത്തു പറയുന്നു [ 145 ] ൩. എങ്കിലൊ പിതാ പുത്രൻ സദാത്മാവായവന് എന്നും വിശ്വ
സ്തരായി അവന്റെ ഇഷ്ടത്തിന്നും വചനത്തിന്നും ഒത്തവണ്ണം
വിശ്വസിച്ചു നടപ്പാനും കഷ്ടപ്പെട്ടു മരിപ്പാനും നിശ്ചയിച്ചു
കൈയെല്ക്കുന്നുവൊ

ഉവ്വ ഞങ്ങൾ അപ്രകാരം പൂൎണ്ണമനസ്സൊടെ
കൈയെല്ക്കുന്നു ദൈവം തന്റെ ആത്മാവിൻ കൃപയും ശ
ക്തിയും നല്കി തുണെക്കുകെവെണ്ടു— ആമെൻ.

(പിന്നെ ഓരൊ ബാലനും ബാലയും മുട്ടുകുത്തുക— തല
മെൽ വലങ്കൈ വെച്ചു ചൊല്ലുന്നിതു)

സ്വൎഗ്ഗസ്ഥനായ പിതാവ് യെശു ക്രീസ്തവൻ നിമിത്തം വിശുദ്ധാത്മാവിൻ
ദാനത്തെ നിന്നിൽ പുതുക്കി വൎദ്ധിപ്പിക്ക— നീ വിശ്വാസത്തിൽ ഉറെ
പ്പാനും ഭക്തിമുഴുപ്പാനും കഷ്ടത്തിൽ പൊറുപ്പാനും നിത്യജീവന്റെ
പ്രത്യാശയിൽ ആനന്ദിപ്പാനും തന്നെ— ആമെൻ.

അല്ലെങ്കിൽ

നമ്മുടെ കൎത്താവായ യെശു ക്രീസ്തന്റെ പിതാവായവൻ തന്റെ തെ
ജസ്സിൻ ധനപ്രകാരം നിണക്ക് അകത്തെ മനുഷ്യനിൽ സദാത്മാവി
നാൽ ശക്തിയൊടെ ബലപ്പെടുമാറും ക്രീസ്തൻ വിശ്വാസത്താൽ നി
ന്റെ ഹൃദയത്തിൽ വസിച്ചു കൊള്ളുമാറും ദൈവത്തിന്റെ സക
ല നിറവിനൊളം നിറഞ്ഞു വരുമാറും നല്കുകെ ആവു— ആമെൻ (എഫ. ൩. )

അല്ലെങ്കിൽ

യെശു ക്രീസ്തനിൽ തന്റെ നിത്യ തെജസ്സിലെക്ക് നിന്നെ വിളിച്ച
വനായി സൎവ്വകൃപാവരമുടയ ദൈവംതാൻ നിന്നെ യഥാസ്ഥാനത്തി
ലാക്കി ഉറപ്പിച്ചു ശക്തീകരിച്ചു അടിസ്ഥാനപ്പെടുത്തുകയും നിത്യാനന്ദ [ 146 ] ത്തിന്നായി സ്വശക്തിയിൽ കാക്കുകയും ചെയ്വൂതാക— ആമെ
ൻ (൧ പെത. ൫.)

അല്ലെങ്കിൽ

സമാധാനത്തിൻ ദൈവമായവൻ നിന്നെ അശെഷം ശുദ്ധീ
കരിക്ക നിന്റെ ആത്മാവും ദെഹിയും ദെഹവും നമ്മുടെ കൎത്താവാ
യ യെശു ക്രീസ്തന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി കാക്കപ്പെ
ടാക— ആമെൻ (൧ തെസ്സ. ൫.)

അല്ലെങ്കിൽ

സമാധാനത്തിന്റെ ദൈവം നിന്നെ അവന്റെ ഇഷ്ടം ചെയ്വാ
ന്തക്കവണ്ണം സകല സൽക്രീയയിലും യഥാസ്ഥാനപ്പെടുത്തി നിന്നി
ൽ തനിക്കു പ്രസാദം ഉള്ളതിനെ യെശു ക്രീസ്തമൂലം നടത്തിക്കെ
ണമെ— ആമെൻ (എബ്ര. ൧൩.)

നാം പ്രാൎത്ഥിക്ക

സൎവ്വശക്തിയുള്ള ദൈവവും കനിവെറിയ പിതാവുമായുള്ളൊവെ
എല്ലാ നന്മയും ഞങ്ങളിൽ വിതെച്ചു നട്ടു വളൎത്തി തികെച്ചു തരുന്ന
വനെ— ഈ ബാലന്മാരെ ക്രീസ്തന്റെ ജീവനുള്ള അവയവങ്ങളായി
സത്യവിശ്വാസത്തിലും തിരുസുവിശെഷത്തിൻ അനുസരണത്തിലും
നീ തന്നെ നിത്യം കാക്കെണമെ— ഇന്നു സീകരിച്ച സത്യത്തിൽ നി
ന്നു തെറ്റിപ്പാൻ യാതൊരു ദുരുപദെശത്തിന്നും ജഡമൊഹങ്ങ
ൾക്കും കഴിവുണ്ടാകരുതെ— അവർ തലയാകുന്ന ക്രീസ്തങ്കലേക്ക്
എല്ലാംകൊണ്ടും വളൎന്നു പൊരിക— സകല ജ്ഞാനത്തിലും നീതിവി
ശുദ്ധികളിലും യെശുവിന്റെ തികഞ്ഞ പുരുഷ പ്രായത്തിൽ അ
ളവൊട് അവർ എത്തുമാറാക— നിന്നെയും നിന്റെ പ്രിയ മകനെ [ 147 ] യും വിശുദ്ധാത്മാവെയും ഏക സത്യദൈവമെന്ന് അവർ മെല്ക്കു
മെൽ അറിഞ്ഞു പരിചയിച്ചു ധൈൎയ്യം ഏറി തിരുസഭയിൽ വാക്കിനാ
ലും നടപ്പിനാലും സ്വീകരിച്ചു കൊണ്ടു അധികം ഫലങ്ങളെ കാച്ചു നി
ന്റെ കൃപയെ മഹിമപ്പെടുത്തെണ്ടതിന്നു ഞങ്ങളുടെ കൎത്താവായ യെ
ശു ക്രീസ്തുമൂലം തുണച്ചരുളെണമെ ആമെൻ—

സമാധാനത്തിൽ പൊയികൊൾ്വിൻ— സ്വൎഗ്ഗങ്ങളെയും ഭൂമിയെ
യും ഉണ്ടാക്കിയ യഹൊവയാൽ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ
ആമെൻ.

അല്ലെങ്കിൽ

സ്വൎഗ്ഗസ്ഥ പിതാവായ യഹൊവെ— നിന്റെ ചൊല്ലി മുടിയാത്ത ജ്ഞാ
നത്താലും നീതിയാലും രാജ്യത്തിന്റെ രഹസ്യങ്ങളെ ജ്ഞാനിക
ൾക്കും വിവെകികൾക്കും തൊന്നാതെ മറെച്ചു ശിശുക്കൾക്ക് വെളി
പ്പെടുത്തിയതു കൊണ്ടു ഞങ്ങൾ വാഴ്ത്തുന്നുണ്ടു— നിന്റെ പുത്രനായ യെ
ശു ക്രീസ്തനെയും അവന്റെ സുവിശെഷത്തിന്റെ പരമാൎത്ഥത്തെയും
മനസ്സൊടെ വിശ്വസിച്ചും വായികൊണ്ടു സ്വീകരിച്ചും കൊള്ളുന്ന
അറിവിനെ ഈ ഞങ്ങളുടെ മക്കൾക്കും കൂടെ കൊടുക്കുന്ന മഹാ ക
രുണെക്കായിട്ടു ഞങ്ങൾ എല്ലാവരാലും നിണക്കു സ്തൊത്രം ഉണ്ടാ
ക— ഈ നിന്റെ വിശുദ്ധാത്മാവിനെ കൊണ്ട് അവരുടെ ഹൃദയങ്ങ
ളെയും ഭാവങ്ങളെയും പ്രകാശിപ്പിച്ചു ബലം കൂട്ടി കൊടുത്തു ജീ
വനുള്ള വിശ്വാസത്തിലും ഭക്തിയിലും സ്ഥിരതയിലും ദിവ്യ വസ്തു
തകളുടെ രുചിയിലും വൎദ്ധിപ്പിച്ചു ദെഹികളുടെ രക്ഷയെ സംശ
യം കൂടാതെ സാധിപ്പിക്കെണമെ— തിരുനാമത്തിന്റെ ബഹുമാ
നത്തിന്നായി അവർ വിശ്വാസത്തിന്നും സ്നെഹത്തിന്നും നിജഫ
ലങ്ങളെ കായ്ക്കുകയും കുലുക്കം എന്നിയെ സല്ക്രിയകളിൽ ഉത്സാ
ഹിച്ചു നടക്കയും ധൎമ്യമായി പൊരാടിയവരുടെ കൂട്ടത്തിൽ നീതി [ 148 ] കിരീടം പ്രാപിക്കയും ചെയ്വൂതാക— ഇതെല്ലാം ഞങ്ങൾ വിനയത്തൊ
ടെ അപെക്ഷിക്കുന്നതു നിന്റെ പുത്രനായ യെശുമൂലം തന്നെ. ആ
യവൻ നിന്നൊടു കൂടെ സദാത്മാവിന്റെ ഒരുമയിൽ തന്നെ സ
ത്യദൈവമായി എന്നും ജീവിച്ചും വാണും കൊണ്ടിരിക്കുന്നു. ആമെൻ.

യഹൊവ നിങ്ങളെ അനുഗ്രഹിച്ചു കാക്കുക. ഇത്യാദി W. [ 149 ] III. തിരുവത്താഴം

൧., തിരുവത്താഴത്തെ കൊണ്ടാടുന്നതു

മുമ്പിലെ ഞായറാഴ്ചയിൽ അറിയിക്കെണ്ടപ്രകാരമാവിതു

പ്രിയ സഹോദരന്മാരെ കൎത്താവിൻ ഇഷ്ടമുണ്ടെങ്കിൽ വരുന്ന കൎത്താ
വിൻ വാരത്തിൽ ഈ സഭയിൽ തിരുവത്താഴം കൊണ്ടാടും— അതി
ന്നായി യെശുക്രീസ്തന്റെ നാമത്തിൽ എല്ലാ സഭക്കാരെയും ക്ഷണി
ക്കുന്നു— അതിൽ ചെരുവാൻ മനസ്സുള്ളവർ ദൈവസഹായ ത്താലെ
ഹൃദയങ്ങളെ നന്നെ ആരാഞ്ഞു ഒരു ക്കിക്കൊള്ളാവു— ആ വില
യെറിയ കൃപാസാധനം ആൎക്കും ന്യായവിധിയായിട്ടല്ല എല്ലാ വൎക്കും നി
ത്യാനുഗ്രഹമായി തീരെണം എന്നു നൊക്കെണ്ടതല്ലൊ ആ കുന്നു—
അതുകൊണ്ടു ദൈവവചനം മാതിരിയാക്കി നിങ്ങളുടെ നട പ്പിനെ ശൊ
ധന ചെയ്തു വിചാരത്തിലും വാക്കിലും കൎമ്മത്തിലും പിഴച്ചപ്രകാരം തൊ
ന്നുംതൊറും സത്യമായി അനുതാപപ്പെടുകയും വിശുദ്ധദൈവത്തൊ
ടു ഏറ്റു പറകയും ഇനി അവന്റെ കരുണ യാലെ ഗുണപ്പെടുവാൻ
നിശ്ചയിക്കയും ചെയ്യെണ്ടതു— പിന്നെ ദൈ വത്തൊട് മാത്രമല്ല കൂട്ടുകാ
രനൊടും പിഴെച്ചപ്രകാരം കണ്ടാൽ അവനൊട് ഇണക്കം വരുത്തി
അന്യായം ചെയ്തതിന്നു തക്കവണ്ണം പ്രതിശാന്തി കൊടുപ്പാനും ഒരു
മ്പെടെണ്ടതു— നിങ്ങളെ പകെച്ചവരെ യും ദുഃഖിപ്പിച്ചവരെയും ഒ
ൎക്കുന്തൊറും ദൈവം നിങ്ങളുടെ സകല കുറ്റങ്ങളെയും ക്ഷമിച്ചു വി
ടെണം എന്ന് ആഗ്രഹിക്കുന്നതുപൊലെ തന്നെ അവൎക്കും ക്ഷമിച്ചു വി
ടുവാൻ മനസ്സുണ്ടാകെണം— അല്ലാ ഞ്ഞാൽ തിരുവത്താഴത്തിൻ അനു
ഭവം ന്യായവിസ്താരത്തെ ഭക്ഷി ച്ചു കുടിക്കുന്നപ്രകാരമത്രെ— അതു
കൊണ്ടു തടങ്ങലാ കുന്നതു എല്ലാം നീക്കി അനുതാപവും വിശ്വാസവും ഉ [ 150 ] ള്ള ഹൃദയത്തൊടെ കൎത്താവിൻ പന്തിയിൽ ചെരത്തക്കവണ്ണം കൎത്താ
വു താൻ നിങ്ങളെ ഉണൎത്തുക— അവനവന്റെ ഹൃദയാവസ്ഥെ ക്കു ത
ക്കവണ്ണം പ്രീയരക്ഷിതാവ് ഒരൊരുത്തനെ കനിഞ്ഞു കരുണയാലെ
പിടിച്ചു വലിച്ചുകൊണ്ടു ക്രമത്താലെ നാം എല്ലാവരുടെ രക്ഷയും തി
കെച്ചു ഇഹത്തിലും പരത്തിലും തന്നൊടുള്ള കൂട്ടായ്മയെ പൂൎണ്ണമാക്കി
തരികെ ആവു— ആമെൻ. W.C. P.

൨., സ്വീകരണത്തിൻ ആചാരം.

(തിരുവത്താഴത്തിന്റെ നടെ ദിവസത്തിൽ ഹൃദയങ്ങളെ
ഒരുക്കി പാപത്തെ സീകരിക്കെണ്ടതിന്നു കൂടുമ്പോൾ
ചൊല്ലെണ്ടതു)

യേശു ക്രീസ്തനിൽ പ്രീയമുള്ളവരെ— കൎത്താവിന്റെ രാത്രീഭൊജ
നത്തിൽ ചെരുവാൻ ഭാവിക്കുന്നവർ എല്ലാം പൌൽ അപ്പൊസ്തല
ന്റെ വചനങ്ങളെ ഒൎക്കെണ്ടതു— എവ എന്നാൽ മനുഷ്യൻ തന്നെത്താ
ൻ ശൊധന ചെയ്തിട്ടു വെണം ഈ അപ്പത്തിൽ ഭക്ഷിച്ചും പാനപാത്ര
ത്തിൽ കുടിച്ചും കൊൾ്വാൻ— അപാത്രമായി ഭക്ഷിച്ചു കുടിക്കുന്നവൻ
കൎത്താവിൻ ശരീരത്തെ വിസ്തരിക്കായ്കയാൽ തനിക്കു താൻ ന്യായ
വിസ്താരത്തെ ഭക്ഷിച്ചു കുടിക്കുന്നു(൧ കൊ.൧൧)— അതുകൊണ്ടു
നാം വിധിക്കപ്പെടായ്വാൻ വെണ്ടി നമ്മെ നാം തന്നെ വിസ്തരിച്ചുകൊൾ്വൂ
താക— ഞങ്ങൾക്ക് പാപം ഇല്ല എന്നു പറഞ്ഞാൽ നമ്മെ നാം തെറ്റിക്കു
ന്നു നമ്മിൽ സത്യവും ഇല്ലായ്വന്നു(൧ യൊ. ൧)— മനുഷ്യന്റെ ഹൃ
ദയത്തിലെ വിചാരം ബാല്യം മുതൽ എല്ലായ്പൊഴും ദൊഷമുള്ളതാ
കുന്നു(൧ മൊ.൮)— ജഡത്തിൽനിന്നു ജനിച്ചത് ജഢമത്രെ(യൊ
൩)— വ്യത്യാസം ഒട്ടും ഇല്ലല്ലൊ എല്ലാവരും പാപം ചെയ്തു ദൈവതെ
ജസ്സില്ലാതെ ചമഞ്ഞു(രൊമ.൩.) കൎത്താവൊ ഹൃദയങ്ങളെയും
കരളുകളെയും ശൊധന ചെയ്യുന്നു സകലവും അവന്റെ കണ്ണു [ 151 ] കൾക്കു നഗ്നവും മലൎന്നതുമായി കിടക്കുന്നു(ഏബ്ബ്രാ.൧) ദൊഷം രുചിക്കു
ന്ന ദെവനല്ല നീ— ദുഷ്ടനു നിങ്കൽ പാൎപ്പില്ല—(സങ്കീ.൫) പാപത്തിൽ വ
സിച്ചു നിന്നാൽ കാഠിന്യത്താലും അനുതപിക്കാത്ത ഹൃദയത്താ ലുംനാം
ദൈവത്തിൻ ന്യായവിധി വെളിപ്പെടുന്ന കൊപ ദിവസത്തിൽ നമു
ക്കു തന്നെ കൊപത്തെ ചരതിക്കുന്നു(രൊമ.൨) ആയവൻ ഒരൊരു
ത്തന് അവനവന്റെ ക്രിയകൾ്ക്കു തക്ക പകരം ചെയ്യും മുഖപക്ഷം അവ
ൻ പക്കൽ ഇല്ല— അതുകൊണ്ടു നിങ്ങളുടെ പാപങ്ങൾ മാച്ചുപൊകെണ്ട
തിന്നു മാനസാന്തരപ്പെട്ടു തിരിഞ്ഞു കൊൾ്വിൻ(അപ,൩) ദുഷ്ടൻ തന്റെ
വഴിയെയും അകൃത്യക്കാരൻ തന്റെ വിചാരങ്ങളെയും വിട്ടു യ
ഹൊവയുടെ നെരെ മടങ്ങി വരിക (യശ.൫൫)—നിങ്ങളുടെ കുറ്റങ്ങ
ളെ അറിഞ്ഞു കൊണ്ടു അക്രമങ്ങളെ വിചാരിച്ചു ഖെദിച്ചു ദൈവത്തി
ന്മുമ്പാകെ താണു ചമവിൻ നിങ്ങളിൽ വല്ലവനും അ വിശ്വാസത്താ
ലെ ദുഷിച്ച ഹൃദയം ഉണ്ടായിട്ടു, ജീവനുള്ള ദൈവത്തൊടു ദ്രോഹിക്കാ
തെ പോവാൻ നൊക്കുവിൻ (എബ്ര.൩)— ഇന്നു അവന്റെ ശബ്ദം
കെട്ടാൽ ഹൃദയം കഠിനമാക്കരുതെ—

ഇപ്രകാരംഎല്ലാം ദൈവവചനം ഞങ്ങളുടെ അയൊഗ്യതയെ
വൎണ്ണിച്ചു മാനസാന്തരത്തിന്നു വിളിക്കുന്നതു കൂടാതെ ദിവ്യ കാരുണ്യത്തി
ന്റെ അത്യന്ത ധനത്തെയും അറിയിച്ചു കൊടുക്കുന്നു— എങ്ങിനെ എ
ന്നാൽ— എൻ ജീവനാണ ദുഷ്ടന്റെ മരണത്തിൽ എനിക്ക് ഇഷ്ടമി
ല്ല— ദുഷ്ടൻ തന്റെ വഴിയെ വിട്ടു തിരിഞ്ഞു ജീവിക്കുന്നതിൽ അ
ത്രെ(ഹജ.൩൩)— അപ്പനു മക്കളിൽ കനിവുള്ള പ്രകാരം തന്നെ യഹൊവെക്ക് തന്നെ ഭയപ്പെടുന്നവരിൽ കനിവുണ്ടു(സങ്കീ.൧൦൩)
മനന്തിരിയുന്ന ഏകപാപിയെ ചൊല്ലി സ്വൎഗ്ഗത്തിൽ സന്തൊഷം ഉ
ണ്ടു(ലൂ.൧൫)— ദൈവം ലൊകത്തെ സ്നെഹിച്ച വിധമാവിതു തന്റെ
ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്നവൻ എല്ലാം നശിക്കാ
തെ നിത്യജീവനുള്ളവൻ ആകെണ്ടതിന്നു അവനെ തരുവൊളം [ 152 ] തന്നെ സ്നെഹിച്ചതു(യൊ.൩)— പാപത്തെ അറിയാത്തവനെ നാം
അവനിൽ ദെവനീതി ആകെണ്ടതിന്നു അവൻ നമുക്കു വെണ്ടി
പാപം ആക്കിയതുകൊണ്ടു ദൈവത്തൊട് നിരന്നുവരുവിൻ—
(൨ കൊ.൫). നിങ്ങളുടെ സമാധാനത്തിനുള്ളവ വിചാരിച്ചു കൊ
ണ്ടു നിങ്ങളുടെ ദെഹികളെ രക്ഷിപ്പാൻ ബദ്ധപ്പെടുവിൻ— സത്യ
വചനത്തിൽനിന്നു ഈ പ്രബൊധനവും വാഗ്ദത്തവും കെട്ടിട്ടു നാം
ദൈവത്തിന്മുമ്പാകെ നമ്മെ താഴ്ത്തി പാപങ്ങളെ എറ്റു പറഞ്ഞു ക
രുണ അന്വെഷിച്ചു കൊണ്ടു ചൊല്വൂതാക—

നിസ്സാര പാചിയായ ഞാൻ സ്വൎഗ്ഗസ്ഥ പിതാവിൻ മുമ്പി
ൽ എറ്റു പറയുന്നിതു— ഞാൻ പലവിധത്തിലും കൊടിയ പാപം
ചെയ്തു കഷ്ടം— തിരുകല്പനകളെ പുറമെ ലംഘിച്ചു നടക്കുന്നതി
നാൽ മാ ത്രമല്ല ഉള്ളിൽ ആത്മാവിനെ കെടുത്തു കറയാക്കു ക
യാലും തന്നെ— പലമടിവും നന്മ ചെയ്കയിൽ ഉപെക്ഷയും
അഹങ്കാരഗൎവ്വവും അസൂയ പക സിദ്ധാന്തങ്ങളും കൊപകൈപ്പുകളും
മായാസ ക്തി പ്രപഞ്ചാനുരാഗവും ജഡകാമമൊഹങ്ങളും ലൊ
ഭലൌകിക ഭാവങ്ങളും മറ്റും ഹൃദയത്തിൽ അരുതാത്ത ദുൎന്നയ
ങ്ങൾ പലതും എറുകയാൽ— ഞാൻ ദൈവക്രൊധത്തിന്നും ന്യായവി
ധിക്കും ഇഹ ത്തിലും പരത്തിലും നാനാ ശിക്ഷകൾക്കും നരകത്തിലെ നി
ത്യശാപത്തിന്നും പാത്രമായ്ചമഞ്ഞു സത്യം— ഈ എന്റെ പാപങ്ങ
ളെ എന്റെ കൎത്താവായ ദൈവം അറിയുമ്പൊലെ മുറ്റും അറിഞ്ഞു
കൊൾവാൻ കഴിയാത്തവൻ എങ്കിലും ഞാൻ വിചാരിച്ചു ദുഃഖിച്ചു
സങ്കടപ്പെടുന്നു— പ്രിയപുത്രനായ യെശു ക്രീസ്തൻ നിമിത്തം ഇതെ
ല്ലാം ക്ഷമിച്ചു വിട്ടു എന്നെ കരുണയൊടെ കടാക്ഷിക്കെണം, എന്നു
ഞാൻ കെഞ്ചി യാചിക്കുന്നു. ആമെൻ. W

നിങ്ങളുടെ പാപങ്ങളെ ഉള്ള വണ്ണം അറിഞ്ഞും എറ്റു പ
റഞ്ഞും വിശ്വാസത്തൊടെ കൎത്താവിൻ കരുണയും ക്ഷമയും യാ [ 153 ] ചിച്ചും കൊണ്ടുള്ളൊരെ ഒക്കയും കെൾ്വീൻ— നമ്മുടെ കൎത്താവായ യെ
ശു ക്രീസ്തന്റെ പിതാവും ദൈവവുമായവൻ നിങ്ങളെ കനിഞ്ഞു ക
രുണയൊടെ ചെൎത്തുകൊൾവാൻ മനസ്സുള്ളവൻ തന്നെ— അവ
ന്റെ പ്രിയപുത്രനായ യെശു ക്രീസ്തൻ കഷ്ടപ്പെട്ടു മരിച്ചുണ്ടാക്കിയ
പ്രായശ്ചിത്തം നിമിത്തം അവൻ നിങ്ങളുടെ സകല പാപങ്ങളെയും
ക്ഷമിച്ചിരിക്കുന്നു— അതുകൊണ്ടു നമ്മുടെ കൎത്താവായ യെശു— ആ
ൎക്കെങ്കിലും നിങ്ങൾ പാപങ്ങളെ മൊചിച്ചാൽ അവൎക്കു മൊചിക്ക
പ്പെടുന്നു— ആൎക്കെങ്കിലും പിടിപ്പിച്ചാൽ അവൎക്കു പിടിപ്പിക്കപ്പെട്ടിരി
ക്കുന്നു എന്നു അരുളിച്ചെയ്ത വചനത്തിൻ ശക്തിയെ ആശ്രയിച്ചു
ക്രീസ്തുസഭയുടെ വെലക്കാരനായി വിളിക്കപ്പെട്ട ഞാൻ ചൊല്ലന്നിതു—
മനന്തിരിഞ്ഞു വിശ്വസിച്ചുള്ള നിങ്ങൾ സകല പാപത്തിൽനിന്നും ഒ
ഴിവുള്ളവരും നിൎമ്മുക്തരുമാകുന്നു— യെശു ക്രീസ്തൻ തന്റെ കഷ്ട
മരണങ്ങളാൽ അദ്ധ്വാനിച്ചുണ്ടാക്കി സൎവ്വലൊകത്തിലും അറിയി
പ്പാൻ കല്പിച്ചിട്ടുള്ള മൊചനംപൊലെ തന്നെ നിങ്ങളുടെ സകല പാപ
ങ്ങൾക്കും നിറഞ്ഞു വഴിഞ്ഞിരിക്കുന്ന മൊ ചനം ഉണ്ടാക— യെശുവി
ൻ നാമത്തിൽ ഉരെച്ച ഈ ആശ്വാസ വചനത്തെ നിങ്ങൾ കൈക്കൊ
ണ്ട് ആശ്വസിച്ചു മനസ്സാക്ഷിയെ ശമിപ്പിക്കുന്ന ആധാരം ആക്കി
എന്റെ എന്റെ പാപത്തിന്നു മൊചനം ഉണ്ടു എന്ന് ഉള്ളുകൊ
ണ്ടു ഉറെച്ചു വിശ്വസിക്കെണ്ടുന്നതു— പിതാ പുത്രൻ വിശുദ്ധാത്മാവ്
എന്ന ദെവനാമത്തിൽ തന്നെ—

എന്നാൽ മനന്തിരിയാതെയും വിശ്വസിയാതെയും പാൎത്ത
വർ ഒക്കയും പാപങ്ങൾ അവൎക്കു പിടിപ്പിക്പ്പെട്ടു എന്നും അവൎക്കു
മാനസാന്തരം ഇല്ലാഞ്ഞാൽ ദൈവം നിശ്ചയമായി ശിക്ഷിക്കെ ഉ
ള്ളു എന്നും കൎത്താവും രക്ഷിതാവുമായ യെശു ക്രീസ്തന്റെ നാമത്തി
ൽ കൂടെ ഞാൻ അറിയിച്ചു അവർ മനന്തിരിഞ്ഞു സുവിശെഷം
വിശ്വസിച്ചു ദൈവത്തൊട് നിരന്നുവരെണ്ടതിന്നു പ്രബൊധി [ 154 ] പ്പിക്കുന്നു— hs

അല്ലെങ്കിൽ (വിശെഷാൽ സ്വകാൎയ്യം സ്വീകരിക്കു
മ്പൊൾ ഹസ്താൎപ്പണത്തൊടെ)

ലൊകത്തിന്നു ന്യായം വിധിപ്പാനല്ല ലൊകത്തിനു രക്ഷ ഉണ്ടാകെണ്ട
തിന്നത്രെ ഈ ലൊകത്തിൽ വന്നവനായി— അദ്ധ്വാനിച്ചും ഭാരം ചുമ
ന്നും നടക്കുന്നവരെ ഒക്കയും തണുപ്പിപ്പാൻ തന്റെ അടുക്കലെക്ക് വി
ളിച്ച സത്യവാനും വിശ്വസ്തനുമായവൻ— എന്നിൽ ഭരമെല്പിച്ച ശുശ്രൂ
ഷയാൽ നിന്നൊടു (നിങ്ങളൊടു) ചൊല്ലുന്നിതു ധൈൎയ്യവാൻ (—) ആ
ക നിന്റെ (—) പാപങ്ങൾ നിണക്ക് (—) മൊചിക്കപ്പെട്ടിരിക്കുന്നു
— Sl.

നാം പ്രാൎത്ഥിക്ക

സൎവ്വശക്തിയുള്ള സ്വൎഗ്ഗസ്ഥപിതാവെ— നിന്റെ കനിവിന്റെ പെരി
മയാൽ ഏകജാതനായ യെശു ക്രീസ്തനെ അയച്ചു തന്നു ക്രൂശി
ന്റെ ദണ്ഡത്താൽ ഞങ്ങളുടെ വീണ്ടെടുപ്പിന്നായി മരിപ്പാൻ ഏല്പി
ച്ചതിനാൽ നിണക്ക് സ്തൊത്രം ഉണ്ടാക— തന്നെത്താൻ ബലിഅൎപ്പി
ക്കയാൽ അവൻ സൎവ്വലൊകത്തിൻ പാപങ്ങൾ്ക്കും എന്നെക്കും മതിയാ
യുള്ള പൂൎണ്ണ പ്രായശ്ചിത്തം അനുഷ്ഠിച്ചു നിരപ്പിനെ ഘൊഷിക്കു
ന്ന ശുശ്രൂഷക്കാരെക്കൊണ്ടു ഞങ്ങൾക്കും പാപങ്ങളുടെ മൊചനത്തെ
അറിയിച്ചതാകയാൽ ഞങ്ങൾ വാഴ്ത്തുന്നു— കനിവെറിയ പിതാവെ
ഞങ്ങൾ അവന്റെ നിയമപ്രകാരം അവൻ വരുവൊളം ആ മരണം
പ്രസ്താവിപ്പാൻ തക്കവണ്ണം കൃപ നല്കെണമെ— ഞങ്ങളുടെ സ്വനീതി
യെ ആശ്രയിച്ചിട്ടല്ല ഞങ്ങൾ നിന്റെ പന്തിയിൽ ചെരുവാൻ തുനി
യുന്നതു നിന്റെ മഹാകരുണയെ ആശ്രയിച്ചിട്ടത്രെ— നിന്റെ മെശ
യിൽനിന്നു വീഴുന്ന നുറുക്കുകളെ പൊലും ചെൎത്തുകൊൾവാൻ ഞ
ങ്ങൾ പാത്രമല്ല— എങ്കിലും നീ യഹൊവെ എല്ലായ്പൊഴും അവന്ത [ 155 ] ന്നെ ആകുന്നു ഇന്നും നിന്റെ കനിവു മുടിയാതെ രാവിലെ രാവിലെ
പുതുതായും വിശ്വാസ്യത വലുതായും ഇരിക്കുന്നു— അതുകൊണ്ടു ഞ
ങ്ങൾ നിന്റെ പുത്രനായ യെശു ക്രീസ്തന്റെ മാംസം ഭക്ഷിച്ചു രക്തം
കുടിക്കുന്നതിനാൽ ദെഹവും ദെഹിയും സ്വസ്ഥത പ്രാപിച്ചു നിത്യജീ
വനായി പുഷ്ടി ഏറി ഞങ്ങൾ എന്നും അവനിലും അവൻ ഞങ്ങളി
ലും വസിപ്പാൻ കരുണ ചെയ്യെണമെ— ആമെൻ C P.

അല്ലെങ്കിൽ

കനിവുള്ള ദൈവവും പിതാവും ആയവനെ— നീ ഞങ്ങളെ ഇത്ര കൃപ
യൊടെ അംഗീകരിച്ചു പുത്രനായ യെശുക്രിസ്തുവിനെ നൊക്കി സകല
പാപവും ക്ഷമിക്കയാൽ ഞങ്ങൾ സ്തുതിച്ചു വാഴ്ത്തുന്നു— വിശ്വസ്തനായ
ദൈവമെ നിന്റെ കൃപയിൽ ഞങ്ങളെ കാത്തു വെരൂന്നിക്കയും
ഇനി പാപത്തെ പകെച്ചു ഒഴിപ്പാനും സാത്താന്റെ സകല പരീക്ഷക
ളൊടും വിശ്വാസത്തിൽ എതിൎത്തു നില്പാനും സത്യത്തിന്റെ നീതിയിലും
പവിത്രതയിലും നിന്നെ സെവിപ്പാനും ബലം നല്കയും ചെയ്ക— നി
ണക്കു പ്രസാദമുള്ളതു ചെയ്വാൻ ഉപദെശിക്ക— നിന്റെ നല്ല ആത്മാ
വ് നികന്ന നിലത്തിൽ ഞങ്ങളെ നടത്താകെണമെ— ആമെൻ. W.

എല്ലാ ബുദ്ധിയെയും കടക്കുന്ന ദെവസമാധാനം നിങ്ങളുടെ
ഹൃദയങ്ങളെയും നിനവുകളെയും ക്രീസ്തയെശുവിങ്കൽ നിത്യജീ
വനൊളം കാപ്പൂതാക— ആമെൻ—

൩. തിരുവത്താഴത്തിൻ ആചാരം

(വീഞ്ഞും അപ്പവും മതിയാവൊളം ശുദ്ധപാത്രങ്ങളിൽ
കൊണ്ടുവന്നു അപ്പം നീളമുള്ള ഖണ്ഡങ്ങളാക്കി എല്ലാം കൎത്താ
വിൻ മെശ മെൽ ക്രമത്തിൽ വെച്ചശെഷം കുത്തിരിക്കുന്ന
സഭക്കാരൊടു ചൊല്ലുന്നിതു) [ 156 ] ക്രീസ്ത യെശുവിൽ പ്രിയ സഹോദരരായുള്ളൊരേ നമ്മുടെ ര
ക്ഷിതാവ് തന്റെ ശരീരം മെയ്യായി ഭക്ഷ്യവും തിരുരക്തം മെയ്യാ
യി പാനീയവും ആക്കി തിരുവത്താഴത്തിൽ നമുക്കു തന്നു വിശ്വാസത്തെ
ബലപ്പെടുത്തുവാൻ ഭാവിക്കുന്നതിനാൽ— നാം കൎത്താവിൻ ശരീരത്തി
ന്നും രക്തത്തിനും കുറ്റമുള്ളവർ ആകാതവണ്ണം കൎത്താവിൻ അത്താ
ഴത്തിലെ മൎമ്മം നാം ഗ്രഹിച്ചുവൊ എന്നു നമ്മെ തന്നെ ശൊധന ചെയ്കെ
വെണ്ടു— ഈ മൎമ്മമായതൊ ദെവപുത്രനായ യെശുക്രീസ്തൻ നമുക്കു
വെണ്ടി ജഡത്തിൽ വന്നു തിരുമരണത്താൽ നമ്മുടെ പാപങ്ങളെ എല്ലാം
പരിഹരിച്ചു സ്വൎഗ്ഗസ്ഥനായ പിതാവെ നമ്മൊട് ഇണക്കി ഇപ്രകാരം
താന്തന്നെ നമ്മുടെ ആഹാരവും നിത്യജീവങ്കലെക്കുള്ള പാനീയവും ആ
യ്ചമഞ്ഞു— എന്നുള്ളതു തന്നെ നാം ഈ അത്താഴത്തിൽ ഒൎക്കയും ക
ൎത്താവിൻ വീഞ്ഞും അപ്പവും വാഴ്ത്തി കൈക്കൊണ്ടു പ്രസ്താവിക്കയും
ചെയ്യുന്നു—

ഈ ഭൊജനത്തിൽ ചെരുന്നവൻ ഏവനും വിശേഷാൽ
തന്റെ പാപങ്ങൾക്ക് മൊചനം വന്നതു കൎത്താവായ ക്രീസ്തയെശു സ്വ
ശരീരം ഏല്പിച്ചു രക്തം ചിന്നിയതിനാൽ അത്രെ സാധിച്ചതു് എന്നും
ഏതു വിശ്വാസിക്കും അവൻ നിത്യജീവനെ സമ്പാദിച്ചു എന്നും കെ
വലം അറിവൂതാക— ആയതിനെ നാം വിശ്വസിച്ചു എത്രയും ദിവ്യം എ
ന്നു ധ്യാനിച്ചു കൈക്കൊള്ളെണ്ടതല്ലാതെ— ദൈവം തന്റെ ഏക
ജാതനെ നമുക്കു സ്വന്തമാക്കി തന്നു നിത്യ വീണ്ടെടുപ്പിനെ സാധിപ്പിച്ചു
പാപം പിശാചു മരണം നരകം ഇവറ്റിൽനിന്നുനമ്മെ വിടുവിച്ച
ദൈവസ്നെഹത്തിൻ ആധിക്യവും അഗാധവും കണ്ടു എന്നും കൃതജ്ഞരായി
ചമയെണ്ടു— അതുകൊണ്ടു മരിച്ചിട്ടുള്ളതു ആടുകൾക്ക് വെണ്ടി നല്ല
ഇടയൻ— പാപികൾക്ക് വെണ്ടി നിൎദ്ദൊഷൻ— അവയവങ്ങൾക്ക്
വെണ്ടി തല— സഭയാകുന്ന കന്യെക്കു വെണ്ടി മണവാളൻ എന്നുള്ളതു
നണ്ണി— മഹാപുരൊഹിതനായ ക്രീസ്തൻ പിതാവിനെ അനുസരിച്ചും [ 157 ] അരിഷ്ടരായ നമ്മെ അത്യന്തം സ്നെഹിച്ചുംകൊണ്ടു തന്നെത്താൻ ദഹ
നബലിയാക്കി ഹൊമിച്ചു ദെവകരുണയുടെ നിയമത്തെ സ്ഥിരമാ
ക്കി മുദ്രയിട്ടിരിക്കുന്നു എന്നു ചിന്തിച്ചും കൊൾ്വീൻ—

പിന്നെ കൎത്താവായ യെശു ക്രീസ്തൻ എന്റെ നാമത്തിൽ പിതാ
വിനൊട് എന്തെല്ലാം യാചിച്ചാലും അവൻ തരും എന്നു വാഗ്ദത്തം ചെ
യ്കയാൽ— അവന്റെ സ്നെഹത്തെ നല്ലവണ്ണം വിചാരിച്ചു സന്തൊഷി
പ്പാനും ദൈവത്തെ തെറുന്ന വിശ്വാസത്തിന്നു ശക്തികൂട്ടുവാനും ഏക
ബലിയാൽ നമ്മുടെ പാപങ്ങൾക്ക് നിത്യ വീണ്ടെടുപ്പു സാധിപ്പിച്ചു വിശുദ്ധീ
കരിച്ചവരെ ഒക്കയും ഒരു കാഴ്ച കൊണ്ട് എന്നെക്കും തികെച്ചിരി
ക്കുന്നു എന്നു സംശയം കൂടാതെ ഉറപ്പിപ്പാനും നാം പ്രാൎത്ഥിക്കെണ്ട
താകുന്നു— നാം നമ്മിലും എല്ലാ മനുഷ്യരൊടും വിശെഷാൽ നമ്മുടെ
ശത്രുക്കളൊടും വ്യാജമില്ലാത്ത മമതയിൽ നില്പാനും— ചതിമൊഹ
ങ്ങളാൽ കെട്ടു പൊകുന്ന പഴയ മനുഷ്യനെ നാം താല്പൎയ്യമായി
വെച്ചു കളഞ്ഞു കൊല്ലുവാനും— ദൈവത്തിന്നു ഒത്തവണ്ണം സൃഷ്ടനായ പു
തു മനുഷ്യനെ ധരിച്ചു കൊൾ്വാനും സകല കഷ്ടസങ്കടപരീക്ഷകളെ
യും ക്ഷമയൊടെ സഹിപ്പാനും— നാം തെജസ്സിൽ കൂടെണ്ടതിന്നു കഷ്ട
തയിലും നമ്മുടെ തലയൊട് ഒന്നിച്ചുനിന്നു കൊണ്ടു പൊറുപ്പാനും ഏറി
യൊന്നു യാചിക്കെണ്ടതാകുന്നു— നാം പട്ടാങ്ങായി ദൈവത്തിൻ മക്ക
ളും, ആത്മാവിലും സത്യത്തിലും ദൈവത്തെ കുമ്പിട്ടു ബഹുമാനിക്കുന്ന
വരായി കാണെണ്ടതിന്നു ദൈവം ഇങ്ങിനെ ഉള്ള വിശ്വാസം പ്രത്യാ
ശ സ്നെഹം ക്ഷാന്തി സുബൊധം ചാരിത്രശുദ്ധി ഒക്കയും നമ്മിൽ ഉ
ണ്ടാക്കി വളൎപ്പൂതാക—

ഒടുവിൽ ആരാനും അപാത്രമായി ഈ അപ്പം ഭക്ഷിക്കതാ
ൻ കത്താവിൻ പാനപാത്രം കുടിക്കതാൻ ചെയ്താൽ കൎത്താവിൻ ശരീ
രത്തിന്നും രക്തത്തിന്നും കുറ്റമുള്ളവനാകും എന്നു പൌൽ അപ്പൊസ്ത
ലൻ വളരെ ബുദ്ധി പറകകൊണ്ടു നാം എല്ലാവരും ഉള്ളിൽ തന്നെ കട

19. [ 158 ] ന്നു നൊക്കെണ്ടുന്നിതു— ക്രിസ്തുവിന്റെ രക്ഷാകരമായ മരണത്താൽ എ
നിക്കു അനുഭവമായത് എന്തു— അതിനാൽ എന്റെ പാപങ്ങൾ്ക്കും ഒ
ക്കയും മൊചനം വന്ന പ്രകാരം ഞാൻ പ്രമാണിച്ചിരിക്കുന്നുവൊ— എ
ല്ലാവരും എന്നെ സ്നെഹിക്കെണം എന്ന് ആഗ്രഹിക്കും പൊലെ
കൎത്താവിനെ വിചാരിച്ചു ഞാൻ എല്ലാ മനുഷ്യരെയും സ്നെഹിക്കു
ന്നുവൊ— ദൈവാത്മാവും ദൈവകൃപയും തുണയായിട്ടു പാപത്തി
ന്ന് ഒക്കെക്കും മരിപ്പാൻ ഒരുമ്പെട്ടിരിക്കുന്നുവൊ— നമ്മുടെ കത്താവാ
യ യെശു ഉപദെശത്തിലും നടപ്പിലും മരണത്തിലും കാട്ടിയ മാതി
രിയെ നൊക്കി ജീവന്റെ പുതുക്കത്തിൽ നടപ്പാൻ മനൊനിൎണ്ണ
യം ഉണ്ടൊ— എന്നിങ്ങിനെ ഉള്ളതു തങ്ങളുടെ ഉള്ളിൽ കാണാ
തെയും പ്രബൊധനം കെട്ടിട്ടും ഇനി അന്വെഷിപ്പാൻ തങ്ങളെ
ഏല്പിക്കാതെയും ഭയവും ശിക്ഷയും എന്നിയെ പാപത്തിൽ ജീ
വിപ്പാൻ മനസ്സുള്ളവർ എപ്പെരും കൎത്താവിൻ മെശയിൽ ചെര
രുതു— ആയതു കൎത്താവിൻ ശരീരമാകുന്ന ദെവസഭെക്കു മാത്രം
ഒരുക്കിയിരിക്കുന്നു സ്പഷ്ടം

നാം പ്രാൎത്ഥിക്ക

സ്വൎഗ്ഗസ്ഥനായ പിതാവെ ഞങ്ങൾ പലവിധത്തിലും പിഴച്ചു ദുൎവ്വിചാ
രങ്ങളാലും ദുൎവ്വാക്കു ദുഷ്ക്രിയകളാലും സ്നെഹമില്ലാത്ത നടപ്പിനാലും തി
രുകല്പനകളെ ഇടവിടാതെ ലംഘിച്ചു എന്നു തിരു മുമ്പിൽ ഏറ്റു പറ
യുന്നു— ഞങ്ങൾക്കു കാണ്മാൻ കഴിയുന്നതിൽ അധികം ഹൃദയങ്ങ
ളെ ആരായുന്ന നീ തന്നെ ഞങ്ങളുടെ കെട് ഒക്കയും കാണുന്നു— നി
ന്റെ പ്രീയ പുത്രനായ യെശു നിമിത്തം ഞങ്ങളെ ക്ഷമിച്ചു കടാക്ഷി
ക്കെണമെ— സൎവ്വലൊകത്തിൻ പാപങ്ങൾക്കായിട്ടും അവൻ പ്രായശ്ചി
ത്തമായി ഞങ്ങളുടെ ദ്രൊഹങ്ങളെ തിരുരക്തത്താൽ മാച്ചു കളകയാ
ൽ നിനക്കു സ്തൊത്രം— ഇന്നു കൃപാകരമായ ഭൊജനത്തിന്നായി ഞ [ 159 ] ങ്ങളെ ക്ഷണിക്കുന്നതിന്നു ഞങ്ങൾ സ്തുതി ചൊല്ലുന്നു— ഞങ്ങൾക്ക് വെ
ണ്ടി മരണത്തിൽ ഏല്പിച്ച ക്രീസ്തശരീരവും, ഞങ്ങളുടെ പാപങ്ങൾക്കാ
യി ഒഴിച്ച തിരുരക്തവും ഞങ്ങൾ നല്ലവണ്ണം അനുഭവിച്ചു ജീവാഹാ
രവും ജീവനീരുമാകുന്ന യെശുക്രീസ്തനെ സത്യവിശ്വാസത്തിൽ നി
ത്യ ജീവനായി കൈക്കൊൾ്വാനും— ഞങ്ങളുടെ തലയായ ക്രീസ്തനൊ
ട് ഏകീഭവിച്ചു നിന്നൊടു കൃതജ്ഞതയും അനുസരണവും ഏറിവ
ന്നും കൂട്ടുകാരനെ ഉറ്റു സ്നെഹിച്ചും കൊണ്ടു സകല ദൈവഭക്തിയിലും
നിത്യ ജീവനായി വളരുവാനും നിന്റെ വിശുദ്ധാത്മാവിനെ തന്നു
ബലപ്പെടുത്തി പൊറ്റെണമെ— ആമെൻ— Sfh

അല്ലെങ്കിൽ

കൎത്താവിൽ പ്രീയമുള്ളവരെ— നമ്മുടെ കൎത്താവായ യെശുക്രീസ്തന്റെ
നാമത്തിൽ അവന്റെ ബലിമരണത്തിൻ ഒൎമ്മ കൊണ്ടാടുവാനും തിരു
വത്താഴത്തിൽ അവന്റെ മാംസരക്തങ്ങൾ്ക്ക് ഓഹരിയുള്ളവരാവാ
നും മനസ്സുള്ളവരെ— അപ്രകാരം ഭാവിക്കുന്നവരൊട് ഒക്കയും മനുഷ്യ
ൻ തന്നെത്താൻ ശൊധന ചെയ്തിട്ടു വെണം ഈ അപ്പത്തിൽ ഭക്ഷിച്ചും
പാനപാത്രത്തിൽ കുടിച്ചും കൊൾ്വാൻ എന്നു അപ്പൊസ്തലൻ പ്രബൊ
ധിപ്പിച്ചതു നന്നായി വിചാരിപ്പിൻ— എന്തെന്നാൽ ഈ ചൊല്ക്കുറി പ്രത്യെ
കമുള്ള ആശ്വാസത്തിന്നായി നല്കി കിടക്കുന്നു തങ്ങളുടെ പാപങ്ങളെ ഉ
ണൎന്നു ബൊധിച്ചും ഏറ്റു പറഞ്ഞും ദൈവകൊപവും മരണവും ഭ
യപ്പെട്ടും നീതിയെ ദാഹിച്ചു വിശന്നും വലഞ്ഞും ഉള്ള അരിഷ്ടമന
സ്സാക്ഷികൾക്കത്രെ— നാം നമ്മെ തന്നെ ശൊധന ചെയ്തു മനൊബൊ
ധത്തെ ആരാഞ്ഞു പുക്കു എങ്കിലൊ പാപത്തിന്റെ അറെപ്പും ഘൊര
തയും അതിനാൽ പിണയുന്ന നിത്യമരണവും നമ്മിലും കാണുമല്ലൊ—
പാപത്തിൻ കൂലി മരണമത്രെ അതിൽ നിന്നു വല്ലപ്രകാരത്തിലും ന
മുക്കു ത്രാണനം വരുത്തിക്കൂടാ— [ 160 ] അതുകൊണ്ടു നമ്മുടെ കൎത്താവായ യെശു ക്രിസ്തു നമ്മെ ക
നിഞ്ഞു, നമ്മുടെ പാപങ്ങൾക്കു പരിശാന്തിയാവാൻ മനുഷ്യനായി ദൈവ
ത്തിന്റെ ഹിതവും ധൎമ്മവും എല്ലാം നമുക്കു വെണ്ടി പൂരിച്ചു നമ്മു
ടെ പാപങ്ങളാൽ പിണയുന്ന മരണം മുതലായ അനുഭവങ്ങളെ ഒക്ക
യും താൻ എടുത്തു ചുമന്നു നമ്മെ വീണ്ടെടുത്തിരിക്കുന്നു— ആയതിനെ
നാം ഉറെച്ചു പ്രമാണിപ്പാനും അവന്റെ ഹിതത്തിൽ സന്തൊഷിച്ചു
ജീവിപ്പാനും വെണ്ടി അവൻ തിരുവത്താഴത്തിൽ അപ്പത്തെ എ
ടുത്തു സ്തൊത്രം ചൊല്ലി നുറുക്കി പറഞ്ഞിതു— വാങ്ങി ഭക്ഷിപ്പിൻ ഇതു
നിങ്ങൾക്ക് വെണ്ടി നുറുക്കപ്പെടുന്ന എന്റെ ശരീരം ആകുന്നു—

അതിന്റെ അൎത്ഥമൊ ഞാൻ മനുഷ്യനായി അവത
രിച്ചതും ഞാൻ ചെയ്വതും കഷ്ടപ്പെടുന്നതും എല്ലാം നിങ്ങൾക്ക് വെ
ണ്ടി നടക്കയാൽ അശെഷം നിങ്ങൾക്കുള്ളതാകുന്നു— എന്നതിനു
കുറിയായും മുദ്രയായും ഞാൻ എന്റെ ശരീരത്തെ നിങ്ങൾ്ക്കു ഭ
ക്ഷ്യമായി തരുന്നു നിങ്ങൾ എന്നും എന്നിലും ഞാൻ നിങ്ങളിലും
വസിപ്പാനായി തന്നെ— അപ്രകാരം തന്നെ അവൻ പാനപാത്ര
ത്തെയും എടുത്തു പറഞ്ഞിതു— നിങ്ങൾ എല്ലാവരും ഇതിൽ നിന്നു
കുടിപ്പിൻ ഈ പാത്രം എന്റെ രക്തത്തിൽ പുതിയ നിയമമാകു
ന്നു— ഇതു പാപമൊചനത്തിന്നായി നിങ്ങൾക്കും അനെകൎക്കും വെ
ണ്ടി ഒഴിച്ച എന്റെ രക്തം— അതിന്റെ അൎത്ഥമൊ നിങ്ങളെ ഞാ
ൻ കൈക്കൊണ്ടു നിങ്ങളുടെ സകല പാപങ്ങളെയും എന്റെ മെ
ൽ ആക്കി ചുമക്കുന്നതുകൊണ്ടു ഞാൻ പാപത്തിന്നു വെണ്ടി എ
ന്നെ തന്നെ അൎപ്പിച്ചു പ്രായശ്ചിത്തമാക്കുകയും എന്റെ രക്തം ഒഴിച്ചു
കൊണ്ടു പാപമൊചനവും കരുണയും നിങ്ങൾ്ക്കായി സമ്പാദിക്കയും പാ
പം ക്ഷമിച്ചിട്ടു അതിൻ പെർ പോലും എന്നെക്കും ഒൎക്കാതെ ഉള്ള പു
തിയ നിയമത്തെ സ്ഥാപിക്കയും ചെയ്യും— എന്നതിന്നു നിശ്ചയ
മെറും കുറിയും സാക്ഷ്യവും ആയിട്ടു എന്റെ രക്തം നിങ്ങൾ്ക്കു കുടിപ്പാ [ 161 ] ൻ തരുന്നതു നിങ്ങളിൽ എന്റെ ജീവൻ വളരെണ്ടതിന്നു തന്നെ—
അതുകൊണ്ടു മെൽ പറഞ്ഞപ്രകാരം ഈ അപ്പത്തിൽ ഭക്ഷിച്ചും
ഈ പാത്രത്തിൽ കുടിച്ചും ഈ ക്രിസ്തുവചനങ്ങളെ ഉറപ്പായി പ്രമാ
ണിച്ചും കൊള്ളുന്നവൻ യെശുവിലും യെശു അവനിലും നിത്യജീ
വനൊളം വസിക്കുന്നു—

എന്നതുകൊണ്ടു നാം ഇന്നും അവന്റെ മരണം പ്രസ്താവി
ച്ചു നമ്മുടെ പിഴകൾ നിമിത്തം അവൻ ഏല്പിക്കപ്പെട്ടും നമ്മുടെ നീ തീ
കരണത്തിന്നായി ഉണൎത്തപ്പെട്ടും ഇരിക്കുന്നത് ഓൎത്തു സദാ കാലം
സ്തൊത്രവും വന്ദനവും കഴിപ്പൂതാക— പിന്നെ അവനവൻ തന്റെ
ക്രൂശിനെ എടുത്തും കൊണ്ടു അവനെ അനുഗമിപ്പൂതാക— അവന്റെ
കല്പന പ്രകാരം അവൻ നമ്മെ സ്നെഹിച്ചതു പൊലെ നാം അന്യൊന്യം
സ്നെഹിക്കയും അവൻ നമുക്കു സമ്മാനിച്ചു ക്ഷമിച്ച പ്രകാരം നമ്മിലും
സമ്മാനിച്ചു വിടുകയും ചെയ്ക— കാരണം നാം എല്ലാവരും ആ ഒർ അപ്പത്തി
ൽ അംശികൾ ആക കൊണ്ടു ഒർ അപ്പം ഉള്ളതു പൊലെ പലരായ
നാം ഒരു ശരീരമാകുന്നു— പല കുരുക്കളാൽ ഒരു വീഞ്ഞും പല മണിക
ളാൽ ഒർ അപ്പവും ഉണ്ടാകുന്നതു പൊലെ നാം എല്ലാവരും വിശ്വാസ
ത്താൽ ക്രീസ്തനൊടു ഏകീഭവിച്ചു അവന്റെ സ്നെഹം ആവെശിച്ചി
ട്ടു സഹൊദരസ്നെഹത്താൽ ഒരു ശരീരവും ഒരു പാനീയവും ഒർ അപ്പ
വും ആയ്തീരെണ്ടതു— അതു വെറുതെ ഉള്ള വാക്കായിട്ടല്ല ക്രീയയിലും
സത്യത്തിലും തന്നെ അന്യൊന്യം നിൎവ്വ്യാജസ്നെഹം കാട്ടി നടക്കെയാ
വു— നമ്മുടെ കൎത്താവും രക്ഷിതാവും ആയ യെശു ക്രീസ്തന്റെ ദൈവ
വും പിതാവും ആയവൻ തന്റെ കനിവിന്നും സൎവ്വശക്തിക്കും തക്ക
വണ്ണം അപ്രകാരം തന്റെ സദാത്മാവെകൊണ്ടു നമ്മെ ചെയ്യിക്കാ
കെണമെ— ആമെൻ.

നാം പ്രാൎത്ഥിക്ക [ 162 ] ഞങ്ങളുടെ കൎത്താവായ യെശു ക്രീസ്തന്റെ പിതാവും സൎവ്വശക്തി
യുള്ള ദൈവവുമായി സകലത്തിന്നു സ്രഷ്ടാവും എല്ലാ മനുഷ്യൎക്കും
ന്യായാധിപതിയുമായുള്ളൊവെ— ഞങ്ങൾ നിനവിലും വാക്കിലും
ക്രീയയിലും നിന്റെ മഹത്വത്തിന്നു വിരൊധമായി പല പ്രകാ
രം പിഴെച്ചു ദ്രൊഹം ചെയ്തു നിന്റെ ന്യായമായ കൊപത്തിന്നും
മുഷിച്ചലിന്നും സംഗതി വരുത്തി പൊന്നതു ഞങ്ങൾ ദുഃഖിച്ചും
കൊണ്ട് ഏറ്റുപറയുന്നു— ഈ അക്രമങ്ങൾ നിമിത്തം ഞങ്ങൾ വി
ഷാദിക്കുന്നു— ആയതിനാൽ അനുതാപവും ഓൎമ്മയാൽ വെദനയും
ഉണ്ടു അതിൻ ഭാരം ചുമന്നു കൂടാത്തതു— കനിവുള്ള പിതാവെ യെ
ശുവിനെ വിചാരിച്ചു കനിഞ്ഞു കൊണ്ടാലും— കനിഞ്ഞു കൊണ്ടു സ
കല പാപങ്ങളെയും ക്ഷമിച്ചു ഞങ്ങളെ നിന്റെ പ്രസാദത്തിന്നാ
യും തിരുനാമത്തിൻ സ്തുതിമാനത്തിന്നായും പുതിയ ജീവനിൽ നട
ന്നു ഇടവിടാതെ നിന്നെ സെവിപ്പാറാക്കെണമെ— ദെഹി ദെഹ
ങ്ങളെ ശുദ്ധീകരിക്ക— നിന്റെ പുത്രനൊടുള്ള കൂട്ടായ്മ ഈ അത്താ
ഴത്താൽ ഞങ്ങളിൽ പുതുക്കി വിശ്വാസവും പൈദാഹവും വൎദ്ധി
പ്പിച്ചു നിൎവ്വ്യാജഭക്തിയും സല്ക്രീയകൾ്ക്കുള്ള ഉത്സാഹവും മുഴുപ്പിച്ചു
യെശു ക്രീസ്തനാകുന്ന കൎത്താവിൻ മൂലം നിന്റെ സെവെക്ക് ഒരു
മിപ്പിക്കെണമെ— ആമെൻ— W.

പ്രീയമുള്ളവരെ തിരുവത്താഴത്തെ സ്ഥാപിച്ച വച
നങ്ങളെ വിശ്വാസത്തൊടെ കെൾപിൻ(൧ കൊ., ൧൧,൨൩—൨൬)

ഞാനാകട്ടെ കൎത്താവിൽ നിന്നു പരിഗ്രഹിച്ചു നിങ്ങൾ്ക്കും ഏല്പി
ച്ചത് എന്തെന്നാൽ കൎത്താവായ യെശു തന്നെ കാണിച്ചു കൊടുക്കു
ന്നാൾ രാത്രിയിൽ അപ്പത്തെ എടുത്തു സ്തൊത്രം ചൊല്ലി നുറുക്കി പ
റഞ്ഞു (വാങ്ങി ഭക്ഷിപ്പിൻ) ഇതു നിങ്ങൾക്ക് വെണ്ടി നുറുക്കപ്പെടുന്ന
എന്റെ ശരീരമാകുന്നു എന്റെ ഓൎമെക്കായിട്ടു ഇതിനെ ചെയ്വിൻ—
അപ്രകാരം തന്നെ അത്താഴത്തിൽ പിന്നെ പാനപാത്രത്തെയും [ 163 ] എടുത്തു പറഞ്ഞു— ഈ പാനപാത്രം എന്റെ രക്തത്തിൽ പുതിയനിയ
മം ആകുന്നു ഇതിനെ കുടിക്കുന്തൊറും എന്റെ ഓൎമ്മെക്കായിട്ടു ചെയ്വി
ൻ— എങ്ങിനെ എന്നാൽ നിങ്ങൾ ഈ അപ്പം ഭക്ഷിക്കയും ഈ പാ
നപാത്രം കുടിക്കയും ചെയ്യുന്തൊറും കൎത്താവു വരുവൊളത്തിന്ന് അവ
ന്റെ മരണത്തെ പ്രസ്താവിക്കുന്നു—

(അപ്പത്തെ എടുത്തു— പാനപാത്രത്തെ എടുത്തു— എന്നു ചൊല്ലു
മ്പൊൾ ആ പാത്രങ്ങളെ അല്പം പൊന്തിക്കാം)

(പിന്നെ തിരുവത്താഴം കൊടുക്ക— മുമ്പെ ബൊധകനോ ബൊ
ധകന്മാരൊ കൈക്കൊൾ്ക— പിന്നെ ചില സഭക്കാർ അടുത്തു മു
ട്ടുകത്തി വാങ്ങുക— അല്പം ചിലർ മാത്രം ഉണ്ടെ ങ്കിൽ ഓരൊ
രുത്തരൊട്ടും അധികംഉണ്ടെങ്കിൽ രണ്ടു മൂന്നുപെരൊടും
ചൊല്ലെണ്ടിയതു)

വാങ്ങി ഭക്ഷിപ്പിൻ ഇതു നിങ്ങൾക്ക് വെണ്ടി നുറുക്കപ്പെടുന്ന എ
ന്റെ ശരീരം ആകുന്നുഎന്റെ ഓൎമ്മെക്കായിഇതിനെചെയ്വിൻ
വാങ്ങി കുടിപ്പിൻ ഈപാത്രം എന്റെ രക്തത്തിൽ പുതിയനി
യമമാകുന്നു— എന്റെ ഓൎമ്മെക്കായി ഇതിനെ ചെയ്വിൻ—

അല്ലെങ്കിൽ

വാങ്ങി ഭക്ഷിപ്പിൻ— ഇതു നിങ്ങൾ്ക്ക് (നിങ്ങളുടെ പാപങ്ങൾക്കു) വെ
ണ്ടി മരണത്തിൽ ഏല്പിച്ച യെശു ക്രിസ്തുവിന്റെ ശരീരം— അവന്റെ
ഒൎമ്മെക്കായി ഇതിനെ ചെയ്വിൻ—

വാങ്ങി കുടിപ്പിൻ— ഇതു നിങ്ങൾ്ക്കു(നിങ്ങളുടെ പാപങ്ങൾ്ക്കു) വെ
ണ്ടി ഒഴിച്ചു തന്ന യെശു ക്രീസ്തന്റെ രക്തം— അവന്റെ ഓൎമ്മെക്കാ
യി ഇതിനെ ചെയ്വിൻ—

അല്ലെങ്കിൽ [ 164 ] നാം നുറുക്കുന്ന അപ്പം ക്രീസ്തശരീരത്തിന്റെ കൂട്ടായ്മയല്ലയൊ
നാം ആൾീൎവ്വദിക്കുന്ന അനുഗ്രഹ പാത്രം ക്രീസ്ത രക്തത്തിന്റെ
കൂട്ടായ്മയല്ലയൊ—

(കൊടുത്തു തീൎന്ന ശെഷം)

കരുണയാലെ നമ്മെ പൊഷിപ്പിച്ച പ്രിയ രക്ഷിതാവി
ന്നു നാം കൃതജ്ഞരായി സ്തൊത്രം ചൊല്ലി പ്രാൎത്ഥിക്ക—

എൻ ദെഹിയെ യഹൊവയെ അനുഗ്രഹിക്ക എ
ന്റെ ഉള്ളിലെവ എല്ലാം അവന്റെ വിശുദ്ധനാമത്തെ തന്നെ—
എൻ ദെഹിയെ യഹൊവയെ അനുഗ്രഹിക്ക അവന്റെ സക
ല ഉപകാരങ്ങളെ മറക്കയുമരുതെ— നിന്റെ അകൃത്യങ്ങളെ
ഒക്കയും ക്ഷമിച്ചു നിന്റെ എല്ലാ ഊനങ്ങൾക്കും ചികിത്സിച്ചു
നിന്റെ ജീവനെ കുഴിയിൽനിന്നു വീണ്ടെടുത്തും ദയയും കനി
വും ചൂടിച്ചും തരുന്നവനെ— കൎത്താവായ യെശുവെ നീ ഞങ്ങളെ
കടാക്ഷിച്ചു പാപമരണങ്ങളിൽ നിന്നു വീണ്ടെടുത്തു നിണക്കും ഞ
ങ്ങൾക്കും പിതാവായവന്റെ പുത്രത്വത്തിലെക്കു വിളിച്ചിരിക്ക
കൊണ്ടു ഞങ്ങൾ വാഴ്ത്തുന്നു— വിശുദ്ധരാത്രി ഭൊജനത്തിൽ നി
ന്റെ സ്നെഹത്തിന്റെ സ്മരണ നീ സ്ഥാപിച്ചു ഈ ദിവ്യ കൃപാസാധ
നം കൊണ്ടു ഞങ്ങൾക്ക് വിശ്വാസവും പ്രത്യാശയും പുതുതായി ഉറ
പ്പിച്ചു തരികയാൽ ഞങ്ങൾ സ്തൊത്രം ചൊല്ലുന്നു— ഇനി ഞങ്ങൾ നി
ന്നിലും നിൻ കൃപയിലും നിലനില്പൂതാക— തിരുനാമത്തെ ഞങ്ങ
ൾ തളരാതെ സ്വീകരിച്ചു വിശുദ്ധിക്കായി ഉത്സാഹിച്ചു നടന്നു
കൊണ്ടു ഒടുവിൽ തികഞ്ഞ നീതിമാന്മാരുടെ സംഘത്തിൽ ചെൎന്നു
പുക്കു സ്വൎഗ്ഗീയ തെജസ്സിൽ നിന്നെ കാണാകെണമെ— ആമെൻ. W

അല്ലെങ്കിൽ

കൎത്താവായ യെശു ക്രീസ്ത നിന്റെ ശരീരവും രക്തവും ഞങ്ങളുടെ [ 165 ] സൌഖ്യത്തിന്നായി തന്നു ഞങ്ങളെ തണുപ്പിച്ചതു കൊണ്ടു ഞങ്ങൾ സ്തു
തിക്കുന്നു— ഇനി നിന്റെ ദാനങ്ങൾ ഞങ്ങളിൽ ഏശീട്ടു നിങ്കലെ വിശ്വാ
സം ഉറെക്കയും നിന്നൊടും എല്ലാ മനുഷ്യരൊടും സ്നെഹം വളരുകയും
ഭയം നീങ്ങി പ്രത്യാശതികഞ്ഞു വരികയും ആവു— ഇപ്രകാരം പിതാവാ
യ ദൈവത്തൊടു വിശുദ്ധാത്മാവിന്റെ ഒരുമയിൽ എന്നെന്നെക്കും
വാണിരിക്കുന്ന കൎത്താവെ ഞങ്ങളെ നടത്തി രക്ഷിക്കെണമെ— ആമെൻ— Bs.

ഒടുക്കം കൎത്താവിന്റെ ആശീൎവ്വാദം കൈക്കൊൾവിൻ—

യഹൊവ നിങ്ങളെ അനുഗ്രഹിച്ചു കാക്കുക— യഹൊവ തിരു
മുഖത്തെ നിങ്ങളിലെക്ക് പ്രകാശിപ്പിച്ചു കരുണ ചെയ്ക— യഹൊവ
തിരുമുഖത്തെ നിങ്ങളുടെ മെൽ ആക്കി നിങ്ങൾക്ക് സമാധാനം ഇടു
മാറാക— ആമെൻ— [ 166 ] IV. വിവാഹം

൧., പരസ്യം (മൂന്നു ഞായറാഴ്ചകളിൽ)

വിവാഹത്തിന്റെ അവസ്ഥയിൽ പ്രവേശിപ്പാൻ മനസ്സുള്ളവർ ഉ
ണ്ടാകകൊണ്ടു, അവർ ഭാവിക്കുന്നതു നന്നായി ആരംഭിപ്പാനും ശിഷ്യ
ൎക്കു യൊഗ്യമാകുംവണ്ണം നടപ്പാനും, ഭാഗ്യമുള്ള സമാപ്തി എത്തുവാനും സ
ഭക്കാർ എല്ലാവരും അവൎക്കു വെണ്ടി പ്രാൎത്ഥിക്കെണ്ടതാകുന്നു—

ആം പ്രാവശ്യം പ്രസിദ്ധമാക്കുന്നവരുടെ പെരുകളാവിതു—

ഇപ്രകാരം നിശ്ചയിച്ചവർ വിവാഹം കഴിപ്പതിന്നു യാതൊ
രു മുടക്കം ഉള്ളപ്രകാരം ആൎക്കാനും തൊന്നിയാൽ ആയതു താമസി യാതെ ബൊധിപ്പിക്ക എങ്കിലും പിന്നെതിൽ മിണ്ടാതിരിക്ക എ
ങ്കി ലും വെണ്ടതു— വിവാഹ കാരണനായ ദൈവം താൻ മെൽ
പ്രകാ രം നിശ്ചയിച്ചവൎക്കു ക്രീസ്തനിൽ കരുണയും അനുഗ്രഹവും ന
ല്കി അവരുടെ ആഗ്രഹത്തെ സാധിപ്പിക്കെ ആവു— W

൨., വിവാഹാചാരം.

പ്രീയമുള്ളവരെ തമ്മിൽ വിവാഹം നിശ്ചയിച്ചിട്ടുള്ള ഇവർ ഇവിടെ സ
ഭ മുമ്പാകെ വന്നു നില്ക്കുന്നതു ദൈവനാമത്തിൽ വിശുദ്ധ വിവാഹത്താ
ൽ അന്യോന്യം ചെരുവാനും ദെവവചനത്തിൻ അ നുഗ്രഹം ലഭിപ്പാ
നും തന്നെ— എന്നാൽ തിരുവെഴുത്തുകളിൽ നിന്ന് പറ്റുന്ന സൌ
ഖ്യൊപദെശം കേൾ്പീക്കെണ്ടതാകയാൽ— ഒന്നാമതു— ദൈവം ആദി
യിൽ വിവാഹത്തെ നിയമിച്ചപ്രകാരം വായിക്കുക—

(൧ മോശ. ൨, ൧൮. ൨൧-൨൪) യഹൊവയായ ദൈവം മ
നുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല ഞാൻ അവനു തക്ക തുണ ഉ
ണ്ടാക്കും എന്നു പറഞ്ഞു പിന്നെ യഹൊവയായ ദൈവം ആദാമിന്നു

20. [ 167 ] സുഷുപ്തി വരുത്തീട്ട് അവൻ ഉറങ്ങി— അപ്പൊൾ അവന്റെ വാരിയെല്ലു
കളിൽ നിന്ന് ഒന്നിനെ അവൻ എടുത്തു അതിൻസ്ഥലത്തു മാംസം അടെച്ചു വെച്ചു— യഹൊവയായ ദൈവം മനുഷ്യനിൽ നിന്ന് എടു
ത്ത വാരിയെല്ല് കൊണ്ടു സ്ത്രീയെ തീൎത്തു അവളെ മനുഷ്യന് വരുത്തി—
അപ്പൊൾ മനുഷ്യൻ പറഞ്ഞു ഈ സമയമാകട്ടെ ഇത് എന്റെ അസ്ഥി
യിൽ നിന്ന് അസ്ഥിയും എന്റെ മാംസത്തിൽ നിന്നു മാംസവും ത
ന്നെ— ഇവൾ നരനിൽ നിന്ന് എടുക്കപ്പെടുകകൊണ്ട് നാരി എന്ന് വി
ളിക്കപ്പെടും— അതു നിമിത്തം പുരുഷൻ തന്റെ പിതാവെയും മാ
താവെയും വിട്ടു സ്വഭാൎയ്യയൊടു പററിയിരിക്കും അവരും ഒരു ജഡ
മായ്തീരും—

രണ്ടാമതു സ്ത്രീപുരുഷന്മാൎക്കുള്ളകെട്ടും ചെൎച്ചയും സുവിശെഷ
ത്തിൽ വൎണ്ണിച്ചപ്രകാരം നാം കെൾക്കുക—

(മത്ത. ൧൯, ൩-൬. ) പരീശന്മാർ അവനെ അടുത്തു ചെന്നു— ഒ
രു മനുഷ്യൻ ഏതു കാരണം ചൊല്ലിയും തന്റെ ഭാൎയ്യയെ ഉപെക്ഷി
ക്കുന്നതു വിഹിതമൊ എന്നു പറഞ്ഞു അവനെ പരീക്ഷിച്ചു— അവൻ
ഉത്തരം പറഞ്ഞിതു ആദിയിൽ പടെച്ചവൻ അവരെ ആണും പെണ്ണു
മാക്കി തീൎത്തു എന്നുള്ളതും അതു നിമിത്തം മനുഷ്യൻ പിതാവെയും
മാതാവെയും വിട്ടു സ്വഭാൎയ്യയൊടു പററിയിരിക്കും, ഇരുവരും ഒരു ജ
ഡമായ്തീരും എന്ന് അവൻ പറഞ്ഞ പ്രകാരവും നിങ്ങൾ വായിച്ചിട്ടി
ല്ലയൊ— എന്നതുകൊണ്ട് അവർ ഇനി രണ്ടല്ല ഒരു ജഡമത്രെ ആ
കുന്നു— ആകയാൽ ദൈവം യൊജിപ്പിച്ചതിനെ മനുഷ്യൻ വെർ
തിരിക്കരുതു—

മൂന്നാമതു വിവാഹക്കെട്ടിനാൽ ചെൎന്നവർ ദൈവകല്പന
പ്ര കാരം തങ്ങളിൽ ആചരിക്കെണ്ടുന്ന പ്രകാരം കെൾപിൻ—

(എഫെ, ൫, ൨൫-൨൯.) പുരുഷരായുള്ളൊരെ ക്രീസ്തനും സഭയെ
സ്നെഹിച്ചപ്രകാരം ഭാൎയ്യമാരെ സ്നെഹിപ്പിൻ— അവനല്ലൊ അവളെ ചൊൽ [ 168 ] കൂടിയ നീർക്കുളിയാൽ വെടിപ്പാക്കി വിശുദ്ധീകരിക്കയും— കറ ഒട്ടൽ
മുതലായത് ഒന്നും ഇല്ലാതെ പവിത്രയും നിഷ്കളങ്കയും ആയൊരു സഭ
യെ തെജസ്സൊടെ തനിക്കു താൻ മുന്നിറുത്തുകയും ചെയ്യെണ്ടതി
ന്നു (സ്നെഹിച്ചു) തന്നെത്താൻ അവൾക്കു വെണ്ടി ഏല്പിച്ചു കൊടുത്തു—
അവ്വണ്ണം പുരുഷന്മാർ സ്വ ഭാൎയ്യമാരെ തങ്ങളുടെ ശരീരങ്ങളെ പൊ
ലെ സ്നെഹിക്കെ വെണ്ടു— സ്വ ഭാൎയ്യയെ സ്നെഹിക്കുന്നവൻ തന്നെഅ
ത്രെ സ്നെഹിക്കുന്നു— തന്റെ ജഡത്തൊടല്ലൊ ഒരുവനും ഒരു നാളും
പകെച്ചില്ല ക്രീസ്തൻ സഭയെചെയ്യും പൊലെ അതിനെ പൊററി ലാ
ളിക്ക അത്രെ ചെയ്യുന്നു—

(എഫെ. ൫, ൨൨-൨൪) സ്ത്രീകളെ കൎത്താവിന്ന് എന്ന പൊ
ലെ നിങ്ങളുടെ ഭൎത്താക്കന്മാൎക്കു കീഴടങ്ങുവിൻ— കാരണം ശരീരത്തിന്റെ രക്ഷി
താവാകുന്ന ക്രീസ്തൻ സഭെക്ക് തല ആയുള്ള പ്രകാരം ഭൎത്താവ് സ്ത്രീ
യുടെ തല ആകുന്നു— എന്നാൽ സഭ ക്രീസ്തന്നു കീഴടങ്ങും പൊലെ ഭാൎയ്യ
മാരും സ്വ ഭൎത്താക്കന്മാൎക്കു സകലത്തിലും (കീഴടങ്ങുക)

(൧ പേത്ര. ൩, ൩-൫.) അവൎക്കു അലങ്കാരമൊ പുരികൂന്തൽ സ്വ
ൎണ്ണാഭരണം വസ്ത്രധാരണം ഇത്യാദി പുറമെ ഉള്ളതല്ല— ദൈവത്തി
ന്നു വിലയെറിയതായി സൌമ്യതയും സാവധാനവും ഉള്ള ഒർ ആ
ത്മാവിന്റെ കെടായ്മയിൽ ഹൃദയത്തിന്റെ ഗൂഢമനുഷ്യനത്രെ(അ
ലങ്കാരമാവു)— ഇപ്രകാരം അല്ലൊ പണ്ടു ദൈവത്തിൽ ആശ വെച്ചുസ്വ
ഭൎത്താക്കന്മാൎക്കു അടങ്ങിയ വിശുദ്ധ സ്ത്രീകൾ തങ്ങളെ തന്നെ അല
ങ്കരിച്ചു—

നാലാമതു നമ്മുടെ കൎത്താവായ ദൈവം വിവാഹാവസ്ഥയെ
അനുഗ്രഹിച്ച ആൾീൎവ്വാദത്തെ കെൾ്ക്കുക—

(൧ മൊ. ൧, ൨൭. സു.) ദൈവം തന്റെ സാദൃശ്യത്തിൽ മനുഷ്യ
നെ സൃഷ്ടിച്ചു ദൈവസാദൃശ്യത്തിൽ അവനെ സൃഷ്ടിച്ചു ആണും പെ
ണ്ണമായിട്ട് അവരെ സൃഷ്ടിച്ചു— പിന്നെ ദൈവം അവരെ അനുഗ്രഹി [ 169 ] ച്ചു, നിങ്ങൾ വൎദ്ധിച്ചു പെരുകി ഭൂമിയെ നിറഞ്ഞു അടക്കി കൊൾ്വിൻ—

അനന്തരം ശലൊമൊ ചൊല്ലിയതു(സുഭ.൧൮,൨൨) ഭാൎയ്യ കി
ട്ടി നന്മ കിട്ടി യഹൊവയൊട് അവൻ പ്രസാദം വെണ്ടിച്ചു—

അഞ്ചാമതു ദൈവം വിവാഹാവസ്ഥയിൽ ചുമത്തിയ കഷ്ട
തയെയും കെൾക്കുക.

(൧ മൊശ. ൩, ൧൬.സു)സ്ത്രീയൊട് അവൻ പറഞ്ഞു ഞാൻ നിണ
ക്കു കഷ്ടവും ഗൎഭധാരണവും ഏറ്റവും വൎദ്ധിപ്പിക്കും കഷ്ടത്തൊടെ
നീ മക്കളെ പ്രസവിക്കയും നിന്റെ ഭൎത്താവിനങ്കലെക്ക് കാമം ഉണ്ടാക
യും അവൻ നിന്റെ മെൽ വാഴുകയും ചെയ്യും— ആദാമിനൊട് പ
റഞ്ഞതോ— നീ ഭാൎയ്യയുടെ ശബ്ദം കെട്ടു കൊണ്ടു ഭക്ഷിക്കരുത് എ
ന്നു ഞാൻ നിന്നൊടു കല്പിച്ച മരത്തിൽ നിന്ന് ഭക്ഷിച്ചതു കൊണ്ടു നി
ന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടതു നിന്റെ ആയുസ്സുള്ളനാൾഎ
ല്ലാം നീ കഷ്ടത്തൊടെ അതിന്റെ (അനുഭവം) ഭക്ഷിക്കും— അതു
നിണക്ക് മുള്ളും ഈങ്ങയും മുളെപ്പിക്കും വയലിലെ സസ്യത്തെ നീ
ഭക്ഷിക്കും— നീ നിലത്തുനിന്ന് എടുക്കപ്പെടുകയാൽ അതിൽ തിരി
കെ ചെരുവൊളം നിന്റെ മുഖത്തെ വിൎയപ്പൊടു കൂടെ നീ ആഹാ
രം ഭക്ഷിക്കും— കാരണം നീ പൊടിയാകുന്നു പൊടിയിൽ പിന്നെയും
ചെരുകയും ചെയ്യും—

ആറാമതു— കഷ്ടതയൊടും കൂടെ കല്പിച്ചിട്ടുള്ള ആശ്വാസ
ത്തെയും കുറിക്കൊള്ളെണ്ടതു— നമ്മുടെ കൎത്താവായ യെശു ക്രീസ്ത
നാകട്ടെ കഷ്ടകാരണമായ പാപത്തെ താൻ എടുത്തു വഹിച്ചു നീക്കി
യതുമല്ലാതെ തന്നിൽ വിശ്വസിക്കുന്നവൎക്കു ഏവൎക്കും കഷ്ടത്തെ
ഒക്കയും അനുഗ്രഹിച്ചു വിശുദ്ധീകരിച്ചിരിക്കുന്നു— അതുകൊണ്ടു പുരു
ഷനെ ചൊല്ലി സങ്കീൎത്തനത്തിൽ കെൾക്കുന്നിതു— യഹൊവയെ ഭ
യപ്പെട്ടുഅവന്റെവഴികളിൽനടക്കുന്നവൻഎല്ലാം ധന്യൻ— നി
ന്റെ കരങ്ങളുടെ അദ്ധ്വാനത്തെ നീ ഭക്ഷിക്കും ആകയാൽ നീ ധന്യ [ 170 ] ൻ നിനക്കു നന്മ ഉണ്ടു(൧൨൮.സ.മുഴുവനും വായിക്കാം) —ഭാൎയ്യയെ ചൊ
ല്ലി പൌൽ എഴുതുന്നിതു— വിശ്വാസസ്നെഹങ്ങളിലും സുബൊധം കൂ
ടിയ വിശുദ്ധീകരണത്തിലും പാൎക്കുന്നാകിൽ അവൾ ശിശു പ്രസവത്താ
ൽ രക്ഷിക്കപ്പെടും(൧മൊ.൨,൧൫)


ഇങ്ങിനെ വായിച്ച ദെവവചനങ്ങളെ മുന്നിട്ടു വിവാഹനി
യമത്തിൽ പ്രവെശിപ്പാൻ മനസ്സുണ്ടെങ്കിൽഅടുത്തു വരുവിൻ—

പിന്നെ പുരുഷനൊട് ചൊദിപ്പതു— (ഇന്നവനെ)
ഈ നില്ക്കുന്ന (ഇന്നവളെ) വിവാഹഭാൎയ്യയായി കൈക്കൊൾ്വാനും വാ
ഴുനാൾ ഒക്കയും സുഖത്തിലും ദുഃഖത്തിലും ഉപെക്ഷിയാതെ സ്നെഹി
പ്പാനും മനസ്സുണ്ടൊ—

ഉത്തരം- മനസ്സുണ്ടു

അപ്രകാരം സ്ത്രീയൊടു ചൊദിപ്പതു

(ഇന്നവളെ) ഈ നില്ക്കുന്ന (ഇന്നവനെ) വിവാഹഭൎത്താവായി ഇ
ത്യാധി W

[അല്ലെങ്കിൽ

(ഇന്നവനെ) ഈ നില്ക്കുന്ന (ഇന്നവളെ) ഭാൎയ്യയായി എടുത്തുസത്യത്തി
ൽ സ്നെഹിച്ചു സുഖത്തിലും ദുഃഖത്തിലും കൈവിടാതെ മരണം നി
ങ്ങളെ വെർ പിരിപ്പൊളം വിവാഹനിൎണ്ണയം കറവെന്നി പാലിച്ചു
ഒന്നിച്ചു വാഴുവാൻ മനസ്സുണ്ടൊ— എന്നാൽ ദൈവത്തിന്നും ഈ ക്രി
സ്തീയസഭെക്കും മുമ്പാകെ മനസ്സുണ്ടെന്നു ചൊല്ലുക—

(ഇന്നവളെ) ഈ നില്ക്കുന്ന (ഇന്നവനെ) ഭൎത്താവായി എ
ടുത്തു ഇത്യാധി] Wae.

അങ്ങനെ സമ്മതം എങ്കിൽ അന്യൊന്യം വലങ്കൈ പിടി
ച്ചുകൊൾ്വിൻ.

(ഇരുവരുടെ കൈകളിന്മെലും കൈവെച്ചു പറയെണ്ടതു) [ 171 ] നിങ്ങളിൽ വിവാഹസ്നെഹവും വിശ്വാസവും നെൎന്നു കൊണ്ടതാൽ,
ക്രിസ്തീയസഭയുടെ ശുശ്രൂഷക്കാരനാകുന്ന ഞാൻ നിങ്ങളുടെ ബാന്ധ
വം ദെവക്രമ പ്രകാരം ഒരുനാളും ഇളകാത്തത് എന്നു പിതാ പുത്രൻ
വിശുദ്ധാത്മാവ് എന്ന ദെവനാമത്തിൽ ഉറപ്പിച്ചു ചൊല്ലുന്നു
ദൈ
വം യൊജിപ്പിച്ചതിനെ മനുഷ്യൻ വെർത്തിരിക്കരുതു a w

(ഇരുവരും മുട്ടുകുത്തിയിരിക്കെ പ്രാൎത്ഥിക്കുന്നിതു)—

യഹൊവയായ ദൈവമെ സ്വൎഗ്ഗസ്ഥ പിതാവെ നീ ആണും പെണ്ണും
സൃഷ്ടിച്ചും പുലയാട്ടുകളെ ഒഴിപ്പാൻ വിവാഹത്തെ സ്ഥാപിച്ചും ഗൎഭ
ഫലം കൂടെ കല്പിച്ചനുഗ്രഹിച്ചും നിന്റെ പ്രീയപുത്രനായ യെശുക്രീ
സ്തനും അവന്റെ കാന്തയായ വിശുദ്ധസഭെക്കുമുള്ള രഹസ്യത്തെ
ഇതിനാൽ മുങ്കുറിച്ചം തന്നവനെ— ഈ നിന്റെ ക്രിയയും ക്രമവും അ
നുഗ്രഹവും ഇവർ ഇരുവരിലും കെടാതെയും ഇളകാതെയും കനിഞ്ഞു
കൊണ്ടു പാലിക്കെ വെണ്ടു— നിന്റെ കരുണയുടെ ധനം എല്ലാം അ
വരുടെ മെൽ പൊഴിഞ്ഞിട്ടു ഈ അവസ്ഥയിൽ അവർ ദെവഭ
ക്തിയെ തിരഞ്ഞു കണ്ടെത്തി മരണപൎയ്യന്തം ചെൎന്നു നടപ്പാനും നി
ന്റെ സ്തുതി ബഹുമാനത്തെയും കൂട്ടുകാരുടെ നന്മയെയും വളൎത്തുവാ
നും ഉത്സാഹിപ്പിച്ചു നിന്റെ പ്രിയപുത്രനും ഞങ്ങളുടെ കൎത്താവും ആ
യ യെശു ക്രീസ്തമൂലം രക്ഷിച്ചരുളെണമെ— ആമെൻ Lu.

അല്ലെങ്കിൽ

ഞങ്ങളുടെ ദൈവമായ യഹൊവെ എന്നെക്കും ഞങ്ങളുടെ സഹായ
വും ആദരവും ആയുള്ളൊവെ— നിന്റെ വിശുദ്ധനിയൊഗ പ്രകാരം വി
വാഹനിയമത്തിൽ പ്രവെശിച്ചു അന്യൊന്യം സ്നെഹവും വിശ്വാസവും
നെൎന്നു കൊണ്ടു ഇന്ന് ഇണെച്ചു കെട്ടിയവരെ കടാക്ഷിക്കെണമെ—
അവരുടെ വരവും പൊക്കും അനുഗ്രഹിച്ചു വിശുദ്ധാത്മാവെ കൊണ്ട് ന
ടത്തി നല്ലതും സുഗ്രാഹ്യവും തികവുള്ളതും ആയ നിന്റെ ഇഷ്ടത്തെ [ 172 ] അവരിൽ എല്ലാം കൊണ്ടും പൂരിക്കെണമെ— അവരുടെ ദെഹികൾ യെ
ശു ക്രിസ്തുവിൽ ഒന്നിച്ചു ചെൎന്നു സ്നെഹം ആകുന്നതി കവിൻ മാലയെഅ
ണിഞ്ഞു കൊണ്ട് ഒരുമനപ്പെടുമാറാക്കുകെ— ക്രീസ്തന്റെ വചനം ഐ
ശ്വൎയ്യമായി അവരിൽ വസിക്കയും അവർ പ്രാൎത്ഥനയിൽ ഉറ്റിരുന്നു
സ്തൊത്രത്തൊടെ അതിങ്കൽ ജാഗരിച്ചു കൊൾകയും സകലത്തിലും നി
ന്റെ നല്ല ആത്മാവിന്നു വശമായി ചമകയും ആവു— ദ്വന്ദ്വവും ഐ
ക്യക്കുറവുംവരുത്തുന്ന ദുരാത്മാവിനെ തടുക്കുക അന്യൊന്യം പൊറുത്തു
ക്ഷമിക്കുന്നു ജ്ഞാനവും ശാന്തതയുംഉയരത്തിൽനിന്നു നല്കുക— അവ
രുടെ കൈകളുടെ പ്രവൃത്തിയെ സാധിപ്പിക്ക വിളിക്കു തക്ക വിശ്വ
സ്തതയും ഉത്സാഹവും വൎദ്ധിപ്പിക്ക അഹൊവൃത്തിയെ അനുഗ്രഹിക്ക.
അവൎക്കു കഷ്ടതയും ദുഃഖവും പിണെക്കുന്തൊറും അനുതാപവും വി
ശ്വാസവും ക്ഷാന്തിയും നല്കി സങ്കടങ്ങളെയും നിത്യാനുഗ്രഹമാ
ക്കി തീൎക്കെണമെ— അവരുടെ നെഞ്ഞും വീടും നിന്റെ ആലയമാ
ക്കി അവർ തമ്മിൽ സ്വൎഗ്ഗഗതിയെ പ്രാപിക്കെണ്ടതിന്നു ജാ
ഗ്രത ഉണ്ടാക്കെണമെ—ആയുസ്സിന്റെ അവസാനത്തൊളം അവർ
വിശ്വാസത്തെ കാത്തു നില്ക്കയും ആവു— പിന്നെ ഈ പരദെശയാ
ത്രയെ തികെച്ചു നിത്യസന്തൊഷത്തിന്നായി പിതാവിൻ ഭവനത്തി
ൽ പ്രവെശിപ്പിച്ചു യെശു ക്രീസ്തൻനിമിത്തം എന്നും കൈക്കൊണ്ടരുളെ
ണമെ— ആമെൻ—

സ്വൎഗ്ഗസ്ഥനായ ഇത്യാധി

യഹൊവ നിങ്ങളെ അനുഗ്രഹിച്ചു കാക്കുക— യഹൊവ
തിരുമുഖത്തെ നിങ്ങളിലെക്ക് പ്രകാശിപ്പിച്ചു കരുണ ചെയ്ക— യഹൊ
വ തിരുമുഖത്തെ നിങ്ങളുടെ മെൽ ആക്കി നിങ്ങൾക്കു സമാധാനം
ഇടുമാറാക— ആമെൻ. (൪ മോ. ൬) W [ 173 ] V.ശവസംസ്കാരം.

(ശവക്കുഴിയരികെനില്ക്കുമ്പൊൾ)

രാജാധിരാജാവും കൎത്താധി കൎത്താവും ചാകായ്മതാനെ ഉള്ളവനും
ആയ നമ്മുടെ ദൈവത്തിന്നു ബഹുമാനവും തെജസ്സും എന്നെന്നെക്കും
ഉണ്ടാവൂതാക— ആമെൻ

അല്ലെങ്കിൽ

മരിച്ചവനായി ഇനി യുഗങ്ങളൊളം ജീവിച്ചിരിക്കുന്നവനാ
യ യെശു ക്രീസ്തൻ എന്നും വാഴ്ത്തപ്പെട്ടവനാക. ആമെൻ.

(പിന്നെ സങ്കീൎത്തനം ൯൦ ആമതും, ൧ കൊരി. ൧൫,
൨൦-൫൮. ഉള്ള ലെഖനവും വായിക്കുക— അല്ലെ
ങ്കിൽ)

കൎത്താവിൽ പ്രിയമുള്ളവരെ— സൎവ്വശക്തിയും ഏകജ്ഞാന
വും ഉള്ളവനായ ദൈവത്തിന്നു ഈ നമ്മുടെ സഹൊദരനെ (—) ഈ
ലൊകത്തിൽ നിന്നു വിളിപ്പാൻ തൊന്നു കകൊണ്ടു നാം അവന്റെ
ശരീരം ഭൂമിയിൽ അൎപ്പീച്ചുകൊണ്ടു മണ്ണായതിനെ മണ്ണിൽ ഏല്പി
ച്ചുവിടുന്നു— യഹൊവയാകട്ടെ സകല മനുഷ്യപുത്രനൊടും അരുളി
ച്ചെയ്യുന്നിതു നീ പൊടിയാകുന്നു പൊടിയിൽ പിന്നെയും ചെരുക
യും ചെയ്യും (൧ മൊ.൩) കാരണം ഏക മനുഷ്യനാൽ പാപവും പാ
പത്താൽ മരണവും ലൊകത്തിൽ പുക്കു ഇങ്ങിനെ എല്ലാവരും പാപം
ചെയ്കയാൽ മരണം സകല മനുഷ്യരൊളവും പരന്നിരിക്കുന്നു (മൊ.
൫)— അതുകൊണ്ടു സകല ജഡവും ക്ഷയിച്ചു പൊകുന്നു മുഖപക്ഷം
ഇതിൽ ഒട്ടും ഇല്ലല്ലൊ— ആയതു ധ്യാനിച്ചു വിനയത്തൊടെ നിന്നു
കൊണ്ടു നമ്മുടെ പാപക്കടങ്ങളെ ഏറ്റു പറഞ്ഞു ഞങ്ങൾ പൊടി എന്നും

21. [ 174 ] ഞങ്ങളുടെ വാഴുന്നാൾ പുക പൊലെ മണ്ടി പൊകുന്നു എന്നും ചിന്തിച്ചു
കൊണ്ടു ദൈവത്തിന്റെ ശക്തിയുള്ള കൈക്കീഴു നമ്മെനാം തന്നെ
താഴ്ത്തി വെപ്പൂതാക—— സ്ത്രീ പെറ്റുള്ള മനുഷ്യൻ അല്പായുസ്സുള്ളവനും
ആലശീലയാൽ തൃപ്തനുമാകുന്നു— പൂപൊലെ മുളെച്ചു വാടുന്നു നിഴൽ
കണക്കെ നില്ക്കാതെ മണ്ടി പൊകുന്നു (യൊബ്—൧൪)— യഹൊവെ ഇ
താ ചാൺ നീളമായി ഞങ്ങൾക്കു നാളുകൾ തന്നതെ ഉള്ളു— ഞങ്ങളു
ടെ ആയുസ്സു നിന്റെ മുമ്പാകെ ഏതും ഇല്ല— വെറുമ്മായയായി എ
ല്ലാ മനുഷ്യനും സ്ഥാപിക്കപ്പെട്ടതെ ഉള്ളു— അവനവൻ ബിംബമായ
ത്രെ നടക്കുന്നു മായയായി അലമ്പലാക്കുന്നതെ ഉള്ളു(സങ്കീ.൩൯)

എങ്കിലും നമ്മെ സ്നെഹിച്ചു നിത്യാശ്വാസവും കരുണയാലെ നല്ല
പ്രത്യാശയും തന്ന കൎത്താവായ യെശു ക്രീസ്തവിനും പിതാവായ ദൈവ
ത്തിന്നും സ്തൊത്രം ഉണ്ടാകെയാവു— അവൻ തന്റെ കനിവിന്റെ ആ
ധിക്യപ്രകാരം യെശു ക്രീസ്തൻ മരിച്ചവരിൽ നിന്ന് എഴുനീറ്റതിനാ
ൽ നമ്മെ വീണ്ടും ജനിപ്പിച്ചതു ജീവനുള്ള പ്രത്യാശെക്കു തന്നെ(൧ പെത ൧)
ആദാമിൽ ആകട്ടെ എല്ലാവരും ചാകുന്ന പ്രകാരം ത
ന്നെ ക്രീസ്തനിൽ എല്ലാവരും ഉയിൎപ്പിക്കപ്പെടും(൧ കൊ ൧ ൫)— സ്വമ
രണത്താലും പുനരുത്ഥാനത്താലും അവൻ നമ്മുടെ പാപങ്ങളെ പരി
ഹരിച്ചു മരണത്തെ നീക്കി സുവിശെഷം കൊണ്ടു ജീവനെയും കെ
ടായ്മയെയും വിളങ്ങിച്ചു(൨ തീമ ൧)— അവൻ മരിച്ചവരിൽനി
ന്നു ആദ്യജാതനായി ചൊല്ലുന്നിതു— ഞാനെ പുനരുത്ഥാനവും ജീവ
നും ആകുന്നു എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും— ജീ
വിച്ചിരുന്നു എങ്കൽ വിശ്വസിക്കുന്നവൻ എല്ലാം എന്നെക്കും മരിക്ക
യും ഇല്ല—(യൊ ൧ ൧)— അതുകൊണ്ടു ജീവിച്ചാലും മരിച്ചാലും നാം
അവങ്കൽ തെറി ആശ്വസിക്കുന്നു— അവനാൽ മരണം ജയത്തി
ൽ വിഴുങ്ങപ്പെട്ടു— അവനെ വിശ്വസിക്കയാൽ ദൈവജനത്തിന്ന് ഈ വാ
ഗ്ദത്തം ഉണ്ടു— ഈ ക്ഷയമുള്ളതു അക്ഷയത്തെയും ഈ ചാകുന്നതു

21. [ 175 ] ചാകായ്മയെയും ധരിക്കും‌— ബലഹീനതയിൽ വിതെക്കപ്പെടുന്നു ശ
ക്തിയിൽ ഉണരുന്നു അപമാനത്തിൽ വിതെക്കപ്പെടുന്നു തെജസ്സിൽ
ഉണരുന്നു— നാം മണ്മയന്റെ പ്രതിമ പൂണ്ടു നടന്ന പൊലെ സ്വൎഗ്ഗീ
യന്റെ പ്രതിമയും പൂണ്ടുനടക്കും(൧കൊ൧൫)— എന്നതോ നമ്മുടെ
കൎത്താവായ യെശു ക്രീസ്തന്റെ പ്രതിമ തന്നെ— ആയവൻ സകലവും
കൂടെ തനിക്ക് കിഴ്പെടുത്തുവാൻ കഴിയുന്ന സാദ്ധ്യശക്തിയെ കൊണ്ടു
നമ്മുടെ താഴ്ചയുടെ ശരീരത്തെ തന്റെ തെജസ്സിൻ ശരീരത്തൊ
ടു അനുരൂപമാക്കുവാൻ മറ്റുവെഷമാക്കി തീൎക്കും. (ഫിലി ൩.)

(മെല്പറഞ്ഞ പാഠങ്ങൾക്കു പിന്നിലൊ ഈ പ്രബൊധ
നത്തിന്റെ ശെഷമൊ ചൊല്ലെണ്ടതു)

എന്നതുകൊണ്ട് നാം ഈ കല്ലറെക്കൽ നില്ക്കുമ്പൊൾ പ്രത്യാശ ഇല്ലാത്ത
വരെ പൊലെ ദുഃഖിക്കാതെ തലകളെ ഉയൎത്തി കൊള്ളുന്നു— നമ്മുടെ വീ
ണ്ടെടുപ്പുകാരൻ ജീവിച്ചിരിക്കുന്നുവല്ലൊ— കൎത്താവിൽ നിദ്രകൊണ്ട
വർ ക്ലെശം ഒന്നും നെരിടാതെ ദൈവക്കയ്യിൽ സ്വസ്ഥത പ്രാപിച്ചു
എന്നും അറിയാമല്ലൊ— കൎത്താവിൽ ചാകുന്ന മൃതന്മാർ ഇന്നു മുതൽ ധ
ന്യർ— അതെ അവർ തങ്ങളുടെ പ്രയത്നങ്ങളിൽനിന്നു ഒഴിഞ്ഞു തണു
ക്കെണ്ടത് അവരുടെ ക്രിയകൾ അവൎക്കു പിഞ്ചെല്ലുകയും ചെയ്യുന്നു
എന്ന് ആത്മാവ് പറയുന്നു—(വെളി. ൧൪.)

എന്നാൽ ഈ പ്രത്യാശ ഉള്ളവൻ എല്ലാം ആയവൻ നിൎമ്മലനാ
കുമ്പൊലെ തന്നെയും നിൎമ്മലീകരിച്ചു നീതിമാന്മാരുടെ എഴുനീല്പിനൊ
ട് എത്തുവാൻ ശ്രമിക്കുന്നു— കാരണം അവനവൻ ശരീരം കൊണ്ട് നല്ല
താകിലും തീയതാകിലും ചെയ്തതിന്ന് അടുത്തതെ പ്രാപിക്കെണ്ടതിന്നു
നാം എല്ലാവരും ക്രീസ്തന്റെ ന്യായാസനത്തിൻ മുമ്പാകെ പ്രത്യക്ഷമാ
കെണ്ടതു(൨ കൊ.൫)— അതുകൊണ്ടു പ്രിയമുള്ളവരെ ലൊകത്തിൽ
മൊഹത്താലുള്ള കെടിന്നു നാം തെറ്റി ആവശ്യമായുള്ളതു ഒന്ന് ഇനി
അപഹരിക്കപ്പെടാതെ കൂടെ പൊരുന്നതിനെ തന്നെ അന്വെഷി [ 176 ] പ്പാറാക— വിശ്വാസത്തിന്റെ നല്ലപൊർ പൊരുക നിത്യജീവനെ പി
ടിച്ചു കൊൾക അതിന്നായി നാം വിളിക്കപ്പെട്ടുവല്ലൊ— നിങ്ങളുടെ
യജമാനൻ എപ്പൊൾ വരും എന്നു കാത്തു നില്ക്കുന്ന വിശ്വസ്ത പണി
ക്കാരെ പൊലെ നാം എപ്പൊഴും ഒരുമ്പെട്ടു നിന്നു സത്യത്തെ അനു
സരിക്കയിൽ ദെഹികളെ നിൎമ്മലീകരിച്ചു വെളിച്ചത്തിൽ നടന്നു കൊ
ൾ്വൂതാക— ഇപ്രകാരം ബുദ്ധിമാനായവനൊട് ഒക്കയും കൎത്താവ് വി
ളിച്ചു പറയുന്നിതു മരണ പൎയ്യന്തം വിശ്വസ്തനാക എന്നാൽ ഞാൻ
ജീവകിരീടത്തെ നിനക്കു തരും (വെളി. ൨) W.

[അല്ലായ്കിൽ മെല്പറഞ്ഞ വെദവചനങ്ങളാൽ
ഒന്നിനെ സംബന്ധിച്ചു പ്രസംഗിക്ക]

പ്രാൎത്ഥന.൧.,

പ്രീയ കൎത്താവായ യെശു ക്രീസ്തനെ— നീ മരണത്തെ നീക്കി സുവിശെ
ഷം കൊണ്ടു ജീവനെയും കെടായ്മയെയും വിളങ്ങിച്ചതു കൊണ്ടു ഞങ്ങ
ൾ വാഴ്ത്തുന്നു— മരണത്തെ ജയിച്ച വീരനെ നിന്നെ ഞങ്ങൾ ആശ്രയിക്കു
ന്നു— നിന്നെ പുനരുത്ഥാനമെന്നും ജീവൻ എന്നും നിശ്ചയിച്ചു ഞങ്ങൾ
ആരാധിക്കുന്നു— നിന്റെ കൂട്ടായ്മയിൽ അത്രെ ജീവനെയും ഭാഗ്യ
ത്തെയും ഞങ്ങൾ അന്വെഷിക്കുന്നു— നമ്മെ ചെൎത്തു കൊള്ളുന്ന സ്നെഹ
ക്കെട്ടിനെ ദയ ചെയ്തു മുറുക്കി യാതൊരു മരണവും നമ്മെ വെൎപ്പിരി
യാതാക്കി വെക്കെണമെ— നിന്നിൽ മാത്രം ഞങ്ങൾ ജീവിക്കെ വെണ്ടു—
എന്നിട്ടു സമയം ആയാൽ നിന്നിൽ മാത്രം മരിപ്പാനും സംഗതി ഉണ്ട
ല്ലൊ— ഞങ്ങളുടെ മരണനെരത്തിൽ നിന്റെ മരണത്തിന്റെ ശുഭഫലങ്ങ
ൾ എല്ലാം ഞങ്ങൾ അനുഭവിച്ചു അനവധി ആശ്വസിക്കുമാറാക— മഹാജ
യശാലിയായ വീരനെ ഒടുക്കത്തെ പൊരാട്ടത്തിൽ ഞങ്ങൾക്കു തുണ [ 177 ] നില്ക്ക— നിന്റെ ശൌൎയ്യം നല്കി സകല ശത്രുക്കളെയും ജയിപ്പാനും നിത്യ
സന്തൊഷത്തിന്നു ആളാവാനും തുണക്കെ വെണ്ടു— ഇനി പ്രാൎത്ഥിപ്പാനും
കഴിയാത നെരത്തിൽ നിന്റെ വിശുദ്ധാത്മാവു തന്നെ ഉച്ചരിയാത്ത ഞ
രക്കങ്ങളെക്കൊണ്ടു ഞങ്ങളുടെ പക്ഷം എടുക്കുമാറാക— മരണനിഴലി
ന്റെ താഴ്വരയിൽ സ്വൎഗ്ഗീയപ്രകാശവും ദിവ്യശക്തിയും അയച്ചു ഞങ്ങ
ളെ നടത്തി ആനന്ദതൃപ്തിയൊട് എത്തിക്കെണമെ— ഞങ്ങൾക്കു വെ
ളിച്ചം മങ്ങി ചുറ്റിലും അന്ധകാരവും ഉള്ളിൽ പീഡയും അതിക്രമിച്ചു
വൎദ്ധിക്കുന്തൊറും നിന്റെ മരണത്താലെ സമാധാനവും നിന്റെ ജീ
വന്റെ വെളിച്ചവും ആത്മശക്തിയും തിരുരാജ്യത്തിന്റെ വാടാത്ത അ
വകാശവും ഞങ്ങളിൽ നിറഞ്ഞു വഴിയുമാറാക്കി രക്ഷിക്കെണമെ—
ആമെൻ— w.b n.

അല്ല എങ്കിൽ

൨.,

ചാകായ്മയും സൎവ്വശക്തിയുമുള്ള ദൈവമെ സ്വൎഗ്ഗീയ പിതാവെ എ
ല്ലായ്പൊഴും നീ അവൻ തന്നെ നിന്റെ ആണ്ടുകൾ തീൎന്നു പൊകാതെ
തലമുറ തലമുറയൊളവും ഉണ്ടു— ഞങ്ങളൊ ക്ഷണികരത്രെ— സക
ല ജന്ധവും പുല്ലുപൊലെയും അതിൻ തെജസ്സ് എല്ലാം പുല്ലിൻ പൂപ്പൊ
ലെയും ആകുന്നു— പുല്ലു വാടി പൂവു തിരുകയും ചെയ്യുന്നു— ജ്ഞാനഹൃദ
യം കൊണ്ടു വരത്തക്കവണ്ണം ഞങ്ങളുടെ ദിവസങ്ങളെ എണ്ണുവാ
ൻ ഗ്രഹിപ്പിക്കെണമെ— സത്യമാനസാന്തരത്താലെ ഞങ്ങൾ മര
ണനെരത്തിന്നു ഒരുമ്പെട്ടിട്ടു. ചാവു അണയുന്ന കാലത്തിൽ ഞെ
ട്ടിപ്പൊകാതെ ഭാഗ്യമുള്ള പുറപ്പാടിനെ വിശ്വാസത്തൊടെ കാത്തു
നില്ക്കുമാറാക—— കൎത്താവായ യെശുവെ ഞങ്ങളുടെ അന്ത്യനാ
ഴിക അടുക്കുമ്പൊൾ ദയ ചെയ്തു ഞങ്ങളെ ഇഹലൊകത്തിൽ നിന്നു
എടുത്തു നിന്റെ സ്വസ്ഥതയിൽ പ്രവെശിപ്പിക്കെണമെ— ഈ അ [ 178 ] രിഷ്ടതയിൽനിന്നു യാത്രയാകുംവരെ സത്യവിശ്വാസത്തിലും ഭക്തി
ക്കു തക്ക നടപ്പിലും ഞങ്ങളെ പരിപാലിച്ചു കൊൾ്ക— നീ പുനരുത്ഥാനവും
ജീവനും ആകുന്നു— നിന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീ
വിക്കും— ജീവിച്ചിരുന്നു നിങ്കൽ വിശ്വസിക്കുന്നവൻ എല്ലാം എന്നെ
ക്കും മരിക്കയും ഇല്ല— നിന്റെ നാളിൽ ഞങ്ങൾ ഉറക്കുണൎന്നു ഉ
ന്മെഷത്തൊടെ ജീവങ്കലെക്ക് എഴുനീറ്റു. സ്വഗ്ഗീയ ആനന്ദത്തിൽ ക
ടക്കുമാറാകെണമെ എന്നു നിന്റെ സ്നെഹം നിമിത്തം യാചിക്കുന്നു
ആമെൻ— W.

൩.,

സൎവ്വശക്തിയും നിത്യജീവനുമുള്ള ദൈവമെ— നിന്റെ പ്രീയ മ
കന്റെ മരണത്താലെ പാപത്തെയും മരണത്തെയും നീ ഇല്ലാതാക്കി
യല്ലാതെ അവന്റെ പുനരുത്ഥാനത്താലെ നിൎദ്ദൊഷത്തെയും
നിത്യജീവനെയും ഞങ്ങൾക്കു പിന്നെയും വരുത്തി പിശാചിന്റെ
അധികാരത്തിൽ നിന്നു ഞങ്ങൾ വീണ്ടെടുക്കപ്പെട്ടു നിന്റെ ഉയിൎപ്പി
ൻ ശക്തിയാൽ ഈ മൎത്യശരീരങ്ങളും കൂടെ മരിച്ചവരിൽനി
ന്നു എഴുനീല്പാൻ ഞങ്ങളെ കടാക്ഷിച്ചിരിക്കുന്നു സത്യം— എന്നതി
നെ ഞങ്ങൾ വിശ്വസിച്ചുറെച്ചു സൎവ്വാത്മനാൽ തെറിക്കൊണ്ടു ശരീ
രത്തിന്റെ സന്തൊഷമുള്ള പുനരുത്ഥാനത്തിൽ നിന്റെ എല്ലാ
ഭക്തന്മാരൊടും കൂടെ എത്തെണ്ടതിന്നു കരുണ ചെയ്തു നിന്റെ ഏ
കജാതനും ഞങ്ങളുടെ രക്ഷിതാവും ആയ യെശു ക്രീസ്തനെ കൊ
ണ്ടു പ്രസാദിച്ചരുളെണമെ— ആമെൻ. Stb.

൪.,

ഞങ്ങളുടെ ദൈവമായ യഹൊവെ നീ എന്നെന്നെക്കും ജീവിച്ചിരി
ക്കുന്നു— മനുഷ്യപുത്രന്മാരെ ഈ ഭൂമിയിൽ അല്പം പാൎപ്പിച്ച ഉടനെ
പൊടിയും ഭസ്മവും ആവാൻ തിരിപ്പിക്കുന്നു— ജഡം എല്ലാം പുല്ലും [ 179 ] ജഡതെജസ്സ് എല്ലാം പുല്ലിൻ പൂവും അത്രെ— മായയായി അദ്ധ്വാനി
ച്ചു പൊന്ന ശെഷം അവൻ ബിംബവും നിഴലും ആയി മറഞ്ഞു പൊ
കുന്നു— എന്നിട്ടു ജീവന്റെ ഉറവായ നീ പ്രീയപുത്രനായ യെശുവി
ൽ തന്നെ അവതരിച്ചതിലും വിശുദ്ധാത്മാവിന്റെ പ്രകാശനത്താ
ലും പുനൎജ്ജനനത്താലും ഞങ്ങളെ സന്ദൎശിച്ചു വരുന്നതിലും നിത്യ
ജീവൻ ഉണ്ടു സത്യം— വിശ്വാസികളുടെ ഹൃദയങ്ങളിൽ നീ വസി
ച്ചു പ്രവൃത്തിക്കുന്നതിനാൽ നിണക്കു സ്തൊത്രം— ജീവവൃക്ഷമായ യെ
ശുവിൽ ശാഖയായി ചെൎന്നുകൊണ്ട് അവനൊട് ഏകീഭവിച്ചു നി
ന്റെ സ്വരൂപമായി ചമഞ്ഞു വളൎന്നു ആത്മാവിന്റെ ഫലങ്ങളെ
ഉണ്ടാക്കുവാനും നിത്യ സന്തൊഷത്തിൽ തികവൊട് എത്തുവാനും
നിന്നാൽ കഴിവുണ്ടായതിനാൽ നിണക്ക് സ്തൊത്രം—

വിശ്വസ്ത ദൈവവും പിതാവുമായുള്ളൊവെ ഞങ്ങളുടെ നാ
ളുകളെ എണ്ണുവാൻ ഞങ്ങളെ പഠിപ്പിക്കെണമെ— വിശെഷിച്ച്
ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യൎക്ക് വെച്ചുകിടക്കു
ന്നതു എന്നു വിചാരിപ്പാൻ ഞങ്ങളെ ഉത്സാഹിപ്പിക്കെണമെ—
ആകയാൽ ഞങ്ങളുടെ വാഴുന്നാൾ കൊണ്ട് ഞങ്ങൾ മരണത്തിന്ന്
ഒരുമ്പെട്ടു വന്നു തല്കാലമായെക്കു ചെവി കൊടുക്കാതെ നിദ്രാമയ
ക്കത്തെ തീരെ ഇളെച്ചു സ്വൎഗ്ഗത്തിൽ നിന്നു മണവാളനെ കാത്തു നി
ല്ക്കുന്ന ബുദ്ധിയുള്ള കന്യമാരൊടു ഒന്നിച്ചു പുതുക്കിയ ഹൃദയപാത്രങ്ങ
ളിൽ വിശുദ്ധാത്മാവിൻ എണ്ണ നിറെക്കുമാറാകെണമെ— ഞ
ങ്ങളുടെ അകത്തു പരമവെളിച്ചവും ആത്മജീവനും സ്വൎഗ്ഗരാജ്യ
ത്തിലെ നന്മകളും എല്ലാം പൂരിച്ചിട്ടു സഫലമായ വിശ്വാസവും നി
ൎവ്വ്യാജസ്നെഹവും ആകുന്ന ശുഭപ്രകാശം നിത്യം വിളങ്ങി പാപമര
ണനരകങ്ങളാലുള്ള ഇരുളും ഭയവും എല്ലാം അകറ്റി കളയുമാ
റാക— ആ പ്രകാശം ഇടവിടാതെ ഞങ്ങളിൽ തെളങ്ങി ജീവനിലും ചാ
വിലും ഉത്തമ നിധിയാകുന്ന യെശു ക്രിസ്തു എന്ന പ്രീയ മണവാ [ 180 ] ളനെ ഞങ്ങളുടെ വീണ്ടെടുപ്പും പുനരുത്ഥാനവും ജീവനും എന്നു കാ
ണിച്ചു മധുരമുള്ള ആശ്വാസത്തെ ഞങ്ങളിൽ നിറെക്കാകെണ
മെ— ആമെൻ Sfh.

(പിന്നെ ശവം കുഴിയിൽ ഇറക്കിയ ശെഷം)

പൊടിയിൽനിന്നു നീ എടുക്കപ്പെട്ടു പൊടിയിൽ തിരികെ ചെരും— ശ
രീരത്തെ കൎത്താവായ യെശു ക്രീസ്തൻ തന്റെ നാളിൽ എഴുനീല്പിക്കും
ആത്മാവിനെ ഞങ്ങൾ ദൈവത്തിൻ കരുണയിൽ ഭരമെല്പിക്കു
ന്നതു അവന്റെ പുത്രനും ഞങ്ങളുടെ ഏകര ക്ഷിതാവും പക്ഷവാ
ദിയും ആയവനെ ആശ്രയിച്ചിട്ടു തന്നെ— ആമെൻ. ae

അല്ലഎങ്കിൽ

ജീവന്റെ മദ്ധ്യെ നാം മരണത്തിൽ ഇരിക്കുന്നു— തുണ എവിടെ നി
ന്നു തിരയെണ്ടു യഹൊവെ ഇങ്ങെ പാപങ്ങൾ ഹെതുവായി ന്യായപ്ര
കാരം വ്യസനിച്ചിരിക്കുന്നു നിന്നൊടല്ലയൊ— എന്നാലും വിശുദ്ധ
ദൈവമെ സൎവ്വശക്തനായ കൎത്താവെ വിശുദ്ധിയും കരുണയും
നിറഞ്ഞ രക്ഷിതാവെ നിത്യമരണത്തിന്റെ യാതനകളിൽ ഞ
ങ്ങളെ ഏല്പിക്കൊല്ലാ— യഹൊവെ ഇങ്ങെ ഹൃദയങ്ങളുടെ രഹസ്യ
ങ്ങളെ നീ അറിയുന്നു ഞങ്ങളുടെ പ്രാൎത്ഥനെക്കു നിന്റെ കനിവു
ള്ള ചെവി അടെക്കരുതെ വിശുദ്ധ കൎത്താവെ സൎവ്വശക്തനായ
ദൈവമെ കരുണാപൂൎണ്ണ രക്ഷിതാവെ എന്നെക്കും പരമന്യായാ
ധിപതിയായുള്ളൊവെ ഇന്നുംഒടുക്കത്തെ നെരത്തിലും നിന്നെ വി
ട്ടു പിഴുകി പൊകാത്തവണ്ണം ഞങ്ങളെ ആദരിച്ചു രക്ഷിച്ചരുളെണ
മെ— ആമെൻ. C P

സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ

സമാധാനത്തിന്റെ ദൈവമായവൻ നിങ്ങളെ അശെഷം [ 181 ] വിശുദ്ധീകരിക്ക നിങ്ങളുടെ ആത്മാവും ദെഹിയും ദെഹവും നമ്മുടെ ക
ൎത്താവായ യെശു ക്രീസ്തന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി കാക്ക
പ്പെടാക— ആമെൻ W.

വ., ശിശുമരണത്തിങ്കൽ

മെല്പറഞ്ഞതു ചുരുക്കി ചൊല്കെയാവു അന്നു പ്രത്യെ
കം പ്രയൊഗിപ്പാനുള്ള പ്രാൎത്ഥനയാവിതു—

സ്വൎഗ്ഗസ്ഥനായ പ്രീയപിതാവെ— ഈ ശിശുവിനെ നീ സ്നെഹിച്ചു
ഈ ലൊകത്തിന്റെ നാനാസങ്കടങ്ങളിൽ അകപ്പെടുത്താതെ വെ
ഗത്തിൽ എല്ലാ ഇടൎച്ചകളിൽനിന്നും എടുത്തു പ്രീയ പുത്രനായ യെ
ശുമൂലം അപ്പന്റെ ഭവനത്തിൽ ചെൎത്തുകൊൾകയാൽ ഞങ്ങൾ സ്തു
തിക്കുന്നു— ഇപ്രകാരം അമ്മയപ്പന്മാൎക്കു നീ കൊടുത്തതിനെ വെ
ഗം എടുത്തതിനാൽ അവരുടെ ഹൃദയത്തൊട് സമീപിച്ചു വന്നു നി
ന്റെ രക്ഷയാൽ ഉള്ള ആശ്വാസത്തെ ഏകി വൎദ്ധിപ്പിച്ചു അവ
രെ മെലെവ തന്നെ വിചാരിച്ചു തിരയുമാറാക്കുക— നീ സമ്മാനിച്ചി
രിക്കുന്ന മക്കൾ എത്ര വലുതായ കൃപാവരം എന്നു സകല പിതാക്ക
ളെയും ധ്യാനം ചെയ്യിച്ചു ഇങ്ങനത്തെ സമ്മാനങ്ങളെച്ചൊല്ലി ഇനി
കണക്കു ചൊദിക്കും എന്നു തൊന്നിച്ച് അവരെ പ്രബൊധിപ്പിക്കെ
ണമെ—— നിന്റെ പ്രീയപുത്രനായ യെശു ക്രീസ്തനിൽ ഞങ്ങളുടെ ശി
ശുക്കളെയും നീ സ്വൎഗ്ഗരാജ്യത്തിലെക്ക് വിളിച്ചതല്ലാതെ വിശുദ്ധസ്നാ
നം കൊണ്ടു നിന്റെ കൃപാനിയമത്തിൽ ചെൎത്തു നിന്റെ മക്കൾ എന്നും
സകല സ്വഗ്ഗീയവസ്തുക്കൾക്ക് അവകാശികൾ എന്നും കൈക്കൊൾ്കയും
ചെയ്യുന്നു— അതുകൊണ്ട് ഞങ്ങൾ അവരെ ഉപെക്ഷയൊടെ വിചാ
രിച്ചു പൊകാതവണ്ണം ഞങ്ങൾ്ക്കു കൃപ നല്കെണമെ— ഞങ്ങൾ തളരാ
തെ അവരെ കരുതി ദെഹിദെഹങ്ങളെയും പരിപാലിച്ചു നാൾതൊറും
പ്രാൎത്ഥനയാൽ നിന്നെ ഭരമെല്പിച്ചു ചെറുപ്പം മുതൽ നിന്റെ ഭ [ 182 ] യത്തിലും സ്നെഹത്തിലും വളൎത്തി കൊൾ്വാൻ ഞങ്ങളെ ഉത്സാഹിപ്പിച്ചു
പൊരുക എന്നിയെ— എപ്പൊൾ എങ്കിലും ഞങ്ങളുടെ കൈകളി
ൽനിന്നു അവരെ ചൊദിച്ചെടുത്താൽ ഞങ്ങളുടെ ഹൃദയം ഞങ്ങ
ൾക്കു തന്നെ ശിക്ഷ വിധിക്കാത വണ്ണം വരുത്തെണമെ— ഞങ്ങൾക്കും
മക്കൾക്കും സമാധാനത്തിന്നുള്ളവ ഈ ഞങ്ങളുടെ സമയത്തി
ൽ തന്നെ അറിഞ്ഞും ചിന്തിച്ചും കൊൾ്വാൻ പ്രീയ കൎത്താവെ എല്ലാ
അപ്പനെയും അമ്മയെയും പഠിപ്പിച്ചു നടത്തുകെ ആവു— ഞങ്ങൾ
എല്ലാവരും ശിശുപ്രായരായി ചമഞ്ഞു സ്വൎഗ്ഗീയമായ ജന്മഭൂമി
യെ അന്വെഷിച്ചു നടന്നു ദൈവമെ നീ താൻ നിൎമ്മാതാവും ശില്പി
യുമായിട്ടു അടിസ്ഥാനങ്ങൾ ഉള്ളൊരു പട്ടണത്തിൽ സന്തതിക
ളൊടും കൂടെ എത്തി എന്നും നിന്നെ സ്തുതിപ്പാറാകെണമെ— ഇ
ത് എല്ലാം ഞങ്ങൾ യാചിക്കുന്നതു നിന്റെ പ്രീയപുത്രനും ഞങ്ങ
ളുടെ രക്ഷിതാവും ആയ യെശു ക്രീസ്തന്റെ നാമത്തിൽ തന്നെ—
ആമെൻ. W. [ 183 ] VI. സഭാശുശ്രൂഷെക്കു ആക്കുക

൧., ഉപബൊധകന്മാരെ അനുഗ്രഹിക്ക

(ഉപദെശി വെലെക്ക് യൊഗ്യത ഉണ്ടെന്നു കാണിച്ചി
ട്ടു വിളിക്കപ്പെട്ടവർ സഭ കൂടുന്നതിൽ മുന്നില്ക്കെ ചൊ
ല്ലെണ്ടതു)

കൎത്താവു നിങ്ങളൊടു കൂടെ ഇരിപ്പൂതാക— നാം പ്രാൎത്ഥിക്ക

സൎവ്വശക്തിയും അനന്തകൃപയും ഉള്ള ദൈവവും യെശു ക്രീസ്തൻ എ
ന്ന രക്ഷിതാവിന്നു പിതാവുമായുള്ളൊവെ— നിന്റെ കൊയ്ത്തിന്നായി
വെലക്കാരെ അയപ്പാൻ ഞങ്ങൾ പ്രാൎത്ഥിക്കെണ്ടുന്നതല്ലൊ— തിരു
കല്പനപ്രകാരം ഞങ്ങൾ നിന്നൊടു യാചിക്കുന്നു നീ നല്ല ഉപദെഷ്ടാ
ക്കളും വചനത്തിൻ ശുശ്രൂഷക്കാരും ആയവരെ അയച്ചു നിന്റെ സ്വ
സ്ഥവചനത്തെ അവരുടെ ഹൃദയത്തിലും വായിലും ആക്കി നിന്റെ നി
യൊഗ പ്രകാരം അവർ വിശ്വസ്തരായി പ്രവൃത്തിപ്പാറാക്കെണമെ—
അവർ തിരുമൊഴിക്ക വിരൊധമായത് ഒന്നും ചെയ്യാതെയും പറയാ
തെയും സഭയിൽ സ്വഗ്ഗീയ വചനത്താൽ പ്രബൊധനംഉപദെശം ആ
ശ്വാസം മുതലായ ഇഷ്ട ഫലങ്ങളെ തന്നു നിണക്ക് പ്രസാദമായത് ന
ടത്തുവാന്തക്കവണ്ണം കടാക്ഷിക്കെണ്ടതു നിന്റെ പ്രീയപുത്രനും ഞ
ങ്ങളുടെ കൎത്താവും ആയ യെശു ക്രീസ്തമൂലം തന്നെ— ആയവൻ നി
ന്നൊടും വിശുദ്ധാത്മാവൊടും ഒന്നിച്ചു സത്യദൈവമായി എന്നും അനു
ഗ്രഹിക്കപ്പെട്ടവനായി ജീവിച്ചും വാണുംകൊണ്ടിരിക്കുന്നു— ആമെൻ

സഭയിലുള്ള വരങ്ങളെയും വെലകളെയും ചൊല്ലി
വിശുദ്ധാത്മാവ് ബൊധിപ്പിക്കുന്നതു കെൾ‌്പിൻ:
കൃപാവരങ്ങൾക്ക് വകുപ്പുകൾ ഉണ്ടു ഏകാത്മാവ് താനും— ശുശ്രൂഷക
ൾക്കും വകുപ്പുകൾ ഉണ്ടു കൎത്താവ് ഒരുവൻ— വ്യാപാരങ്ങൾക്കും വകുപ്പുക [ 184 ] ൾ ഉണ്ടു എല്ലാവരിലും എല്ലാം വ്യാപരിക്കുന്ന ദൈവം ഒരുവൻ തന്നെ—
എന്നാൽ ആത്മാവ് ഓരൊരുത്തനിൽ വിളങ്ങുന്ന വിധം സഭയുടെ
ഉപകാരത്തിന്നത്രെ നല്കപ്പെടുന്നു (൧ കൊ. ൧൨.)

പിന്നെ എഫെസ്യൎക്ക എഴുതിയത്

അവൻ ചിലരെ അപ്പൊസ്തലരായും ചിലരെ പ്രവാചകരായും
ചിലരെ സുവിശെഷകരായും ചിലരെ ഇടയർ ഉപദേഷ്ടാക്ക
ളായും തന്നതു വിശുദ്ധരുടെ യഥാസ്ഥാനത്വത്തിന്നും— ഇവ്വണ്ണം
ശുശ്രൂഷയുടെ വെലയും ക്രീസ്ത ശരീരത്തിന്റെ വീട്ടുവൎദ്ധനയും
വരുവാനും ആയിട്ടത്രെ— (എഫെ. ൪.)

അതു കൂടാതെ കൎത്താവായ യെശു മുമ്പെ പന്തിരുവരെ
യും പിന്നെ എഴുപതു ശിഷ്യന്മാരെയും തെരിഞ്ഞെടുത്തു സ്വൎഗ്ഗരാ
ജ്യം സമീപിച്ചിരിക്കുന്നു എന്നു ഘൊഷിപ്പാൻ അയച്ചപ്രകാ
രം തിരുവെഴുത്തിൽ ഉണ്ടല്ലൊ—

അന്നു കൎത്താവ് ബലഹീനരും എളിയവരും ലൊകത്തി
ങ്കൽ നീ ചരുമായവരെ തന്റെ വലിയ കൊയ്ത്തിൽ അയച്ചു— അ
പ്രകാരം ഇന്നും അവൻ ചെയ്തുകൊണ്ടു സുവിശെഷത്തിന്റെ ശു
ശ്രൂഷെക്കായി വെലക്കാരെ വെൎത്തിരിപ്പാൻ ഞങ്ങൾക്കു കരുണ
കൊടുത്തു കടാക്ഷിച്ചിരിക്കുന്നു

എന്നാൽ ക്രീസ്തസഭയുടെ ശുശ്രൂഷക്കാൎക്കു കല്പിച്ചു
കിടക്കുന്നതു വായിച്ചു കെൾ്പിൻ—

അവ്വണ്ണം ശുശ്രൂഷക്കാർ ഗൌരവമുള്ളവർ ആകെണം ഇരു
വാക്കുകാരും മദ്യസക്തരും ദുൎല്ലോഭികളും അരുതു— വിശ്വാസ
ത്തിന്റെ മൎമ്മം ശുദ്ധമനസ്സാക്ഷിയിൽ പാൎപ്പിക്കുന്നവരെ വെണ്ടു
ഇവർ മുമ്പെ പരീക്ഷിക്കപ്പെടാവു പിന്നെ അനിന്ദ്യരായി കണ്ടാ
ൽ ശുശ്രൂഷിക്കട്ടെ—

അവ്വണ്ണം സ്ത്രീകളും ഗൌരവമുള്ളവരായി ഏഷണി പറ [ 185 ] യാതെ നിൎമ്മാദമാരും എല്ലാറ്റിലും വിശ്വസ്തമാരും ആക— ശുശ്രൂഷക്കാ
ർ ഏകകളത്രവാന്മാരും കുട്ടികളെയും സ്വന്തഭവനങ്ങളെയും നന്നാ
യി ഭരിക്കുന്നവരും ആകെണം— നന്നായി ശുശ്രൂഷിച്ചിട്ടുള്ളവർ ത
ങ്ങൾക്കു നല്ല നിലയും ക്രീസ്ത യെശുവിങ്കലെ വിശ്വാസത്തിൽ വളരെ
പ്രാഗത്ഭ്യവും സമ്പാദിക്കുന്നു(൧ തിമൊ. ൩.)—

(പിന്നെ ഉപബൊധകന്മാരോടു ചൊല്ലുന്നതു)

കൎത്താവിൽ പ്രീയമുള്ളവരെ സഭയെ മെച്ചു നടത്തുന്നവൎക്ക നിങ്ങൾ
സഹായികളും പുറജാതികളിൽ സുവിശെഷകരും ആയിരിപ്പാൻ വി
ളിക്കപ്പെട്ടിരിക്കുന്നു— ദൈവം സ്വരക്തത്താൽ സമ്പാദിച്ച സഭയെ
നിങ്ങൾ സെവിക്കയും സകല സൃഷ്ടിയൊടും സുവിശെഷത്തെ
ഘൊഷിക്കയും ചെയ്യെണ്ടതു— നിങ്ങൾ്ക്കുള്ള നിയൊഗം എത്ര വലിയ
തും വിശുദ്ധവും എന്നു നന്നായി വിചാരിച്ചു കൊൾ്വിൻ— അപ്പൊസ്ത
ലൻ ചൊല്ലുന്ന പ്രകാരം കറ പറ്റായ്വാൻ ഞങ്ങൾ ഒന്നിലും ഒരു ത
ടങ്ങലും കൊടുക്കാതെ സകലത്തിലും ഞങ്ങളെ തന്നെ ദെവശു
ശ്രൂഷക്കാർ എന്നു രഞ്ജിപ്പിക്കുന്നു— ബഹുക്ഷാന്തിയിലും ഉപദ്രവങ്ങ
ളിലും കെട്ടുപാടു ഇടുക്കുകളിലും തല്ലുകൾ കാവലുകൾ കലഹങ്ങളിലും അദ്ധ്വാ
നങ്ങൾ ഉറക്കിളപ്പുകൾ പട്ടിണികളിലും— നിൎമ്മലത ബുദ്ധി ദീൎഘക്ഷമ
വാത്സല്യത്തിലും വിശുദ്ധാത്മാവിലും നിൎവ്വ്യാജസ്നെഹം സത്യവചനം
ദെവശക്തിയിലും— ഇടവലത്തും ഉള്ള നീതിയുടെ ആയുധങ്ങളാലും മാ
നാപമാനങ്ങളാലും സല്കീൎത്തി ദുഷ്കീൎത്തികളാലും— ചതിയർ എന്നിട്ടും
സത്യവാന്മാർ— അറിയപ്പെടാത്തവർ എന്നിട്ടും അറിയായ്വരുന്നവർ ചാ
കുന്നവർ എന്നിട്ടും ഇതാ ഞങ്ങൾ ജീവിക്കുന്നു— ശിക്ഷിക്കപ്പെട്ടവർ എ
ന്നിട്ടും മരിപ്പിക്കപ്പെടാത്തവർ— ദുഃഖിതർ എന്നിട്ടും എപ്പൊഴും സന്തൊ
ഷിപ്പറ്വർ— ദരിദ്രർ എന്നിട്ടും പലരെ സമ്പന്നർ ആക്കുന്നവർ— ഒന്നും
ഇല്ലാത്തവർ എന്നിട്ടും എല്ലാം അടക്കുന്നവർ ആയി തന്നെ—(൨കൊ.൬)
എന്നതു നിങ്ങൾക്കും പറ്റുന്നു— ഈ വെലയുടെ വലുതായ കൂലിയെ [ 186 ] യും കൂട വിചാരിപ്പിൻ— നിങ്ങൾ ആട്ടിങ്കൂട്ടത്തിന്നു മാതൃകകളായ്തീൎന്നാ
ൽ ഇടയശ്രെഷ്ഠൻ പ്രത്യക്ഷനാകുമ്പൊൾ തെജസ്സിന്റെ വാടാ
ത്തൊരു കിരീടം പ്രാപിക്കും സത്യം— അതുകൊണ്ടു ഞാൻ ചൊദിക്കു
ന്നതിന്നു ഉത്തരം ചൊല്ലുവിൻ— നിങ്ങളൊടു കല്പിക്കുന്നു ശുശ്രൂഷയി
ൽ യെശു ക്രീസ്തന്റെ നല്ലഭടരായി കൂടെ കഷ്ടപ്പെടുവാൻ ഒരുമ്പെ
ട്ടിരിക്കുന്നുവൊ—

എന്നാൽ ഉവ്വ എന്നു പറവിൻ—

൨., നിങ്ങൾ കെട്ട സൌഖ്യവചനങ്ങളുടെ മാതിരിയെ ക്രീസ്ത
യെശുവിങ്കലുള്ള വിശ്വാസസ്നെഹങ്ങളിലും ധരിച്ചു സത്യത്തെ
തിരുവെഴുത്തുകളിൽനിന്നും നമ്മുടെ സുവിശെഷസഭയു
ടെ ഉപദെശത്താലും അറിഞ്ഞ പ്രകാരം തന്നെ പഠിപ്പിപ്പാൻ
മനസ്സുണ്ടൊ—

എന്നാൽ ഉവ്വ എന്നു പറവിൻ—

൩., നിങ്ങളെ നടത്തുന്നവരെ കൎത്താവിൽ അനുസരിക്കയും,
അവർ ശാസിച്ചു ശിക്ഷിക്കെണ്ടിവന്നാൽ കിഴ്പെടുകയും സത്യ
വെദത്തിൽ ആരാഞ്ഞു കൊണ്ടു പഠിച്ചു പൊരുകയും ചെ
യ്തു ദൈവസഭെക്കു മെല്ക്കുമെൽ ഉപയൊഗമുള്ളവരായി വള
രുവാൻ ഉത്സാഹിക്കുമൊ

എന്നാൽ: ദൈവകൃപയാൽ ഉവ്വ എന്നു പറവിൻ

ഇപ്രകാരം നിങ്ങൾ നിൎണ്ണയിച്ചതിന്നു ഉറപ്പു കൂട്ടുവാൻ സഭ കാണ്കെ
എനിക്കു വലങ്കൈ തരുവിൻ—

(അവനവൻ അടുത്തു വന്നു വലങ്കൈ കൊടുത്തിട്ടു മു
ട്ടുകുത്തിയാൽ ഹസ്താൎപ്പണത്തൊടെ അനുഗ്രഹിക്കു
ന്ന പ്രകാരമാവിതു)

സുവിശെഷസഭയുടെ ശുശ്രൂഷക്കാരനാവാൻ നമ്മുടെ ശിരസ്സായ
യെശു തന്റെ തെജസ്സിൻ ധനപ്രകാരം നിണക്കു കരുണ നല്ക— ആ [ 187 ] ൎക്കും നീ ഇടൎച്ച ഒന്നും കൊടുക്കാതെ ഉത്സാഹത്തൊടും വിശ്വസ്ത മനസ്സൊ
ടും ഈ വെല ചെയ്തു കൊണ്ടു നമ്മുടെ കൎത്താവിൻ ന്യായാസനത്തിന്നു
മുമ്പിൽ ഭയമില്ലാതെ കണക്കു ബൊധിപ്പിപ്പാൻ ശക്തനായ്തീരു
ക— പിതാ പുത്രൻ വിശുദ്ധാത്മാവ് എന്ന ദെവനാമത്തിൽ തന്നെ—
വളരെ ഫലം തരുവാൻ കൎത്താവ് നിന്നെ അനുഗ്രഹിപ്പൂതാക— ആ
മെൻ—

നാം പ്രാൎത്ഥിക്ക.

കരൾ്ക്കനിവുള്ള ദൈവവും സ്വൎഗ്ഗസ്ഥ പിതാവുമായുള്ളൊവെ— നിന്റെ
പ്രീയപുത്രനും ഞങ്ങളുടെ കൎത്താവുമായ യെശു ക്രീസ്തന്റെ വായിമൂലം നീ
പറഞ്ഞിതു— കൊയ്ത്തു വളരെ ഉണ്ടു സത്യം പ്രവൃത്തിക്കാരൊ ചുരുക്കം
കൊയ്ത്തിന്റെ യജമാനനൊടു തന്റെ കൊയ്ത്തിന്നായി പ്രവൃത്തിക്കാ
രെ അയക്കെണ്ടതിന്നു യാചിപ്പിൻ— എന്നതു കൊണ്ടു ഈ നിന്റെ
ശുശ്രൂഷക്കാരെയും നിന്റെ വിശുദ്ധ വെലെക്ക് നീ വിളിച്ചു എല്ലാവ
രെയും കനിഞ്ഞു കൊണ്ടു വിശുദ്ധാത്മാവിന്റെ വരങ്ങളെ ധാരാ
ളമായി നല്കി, നിന്റെ സുവിശെഷകർ കൂട്ടമെ നിന്നെ സെവിച്ചു
പൊന്നു പിശാച് ലൊകം ജഡം ഈ ശത്രുക്കളൊടു പൊരുതു വിശ്വസ്ത
രായി നിന്നു കൊണ്ടിരിപ്പാൻ അനുഗ്രഹിക്കയും ഇപ്രകാരം നിന്റെ
നാമം വിശുദ്ധീകരിക്കപ്പെട്ടും നിന്റെ രാജ്യം വൎദ്ധിച്ചും നിന്റെ
ഇഷ്ടം നടന്നും വരുവാൻ സംഗതി വരുത്തുകയും ചെയ്ക— ഇന്നും പ
ലെടത്തും നടക്കുന്ന വിഗ്രഹാരാധനയും മുഹമ്മത്ത് പാപ്പാ ഇവരുടെ ദു
ൎമ്മാൎഗ്ഗവും തിരുനാമത്തെ ദുഷിച്ചും നിന്റെ രാജ്യത്തെ തടുത്തും നി
ന്റെ ഇഷ്ടത്തൊടു മറുത്തും കൊള്ളുന്ന എല്ലാ ദുൎമ്മതവും നീ ബല
ത്തൊടെ താഴ്ത്തി അറുതി വരുത്തി തിരുസഭയെ പൂരിപ്പിക്കെണമെ—
ഈ പ്രാൎത്ഥന ഞങ്ങൾ നിന്നെ കെൾ്പിക്കുന്നതു നിന്റെ പ്രിയപുത്ര
നും ഞങ്ങളുടെ കൎത്താവുമായ യെശു ക്രീസ്തന്റെ നാമത്തിൽ ത [ 188 ] ന്നെ— ആമെൻ Stb

(പിന്നെ കൎത്തൃപ്രാൎത്ഥനയും ആശീൎവ്വചനവും ചൊല്ക)

൨., ബൊധകന്മാൎക്കു ഹസ്താൎപ്പണം.

(തിരുവത്താഴ പീഠത്തിന്നുമുന്നില‌്ക്കെ ചൊല്ലുന്നിതു)

നമ്മുടെ കൎത്താവായ യെശു ക്രീസ്തന്റെ കരുണയും ദൈവത്തിന്റെ
സ്നെഹവും വിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങൾ എല്ലാവരൊടും കൂടെ
ഇരിപ്പൂതാക ആമെൻ—

കൎത്താവു തന്റെ കരുണപ്രകാരം ഇവിടെ നില്ക്കുന്ന നമ്മു
ടെ സഹൊദരനാ(രാ)യ——തിരുസഭയുടെ വെലക്കാരൻ(ർ)എന്നു
വിളിച്ചിരിക്കകൊണ്ടു നാം ക്രീസ്തീയ മൎയ്യാദെക്കു തക്കവണ്ണം ഹസ്താൎപ്പ
ണത്താലും പ്രാൎത്ഥനയാലും അവനെ(രെ) വെൎത്തിരിച്ചു ആ വെലെ
ക്ക് ആക്കുവാൻ ഇവിടെ കൂടിവന്നിരിക്കുന്നു— ഇപ്രകാരം നാം ഭാവിക്കു
ന്നതു ദൈവം അനുഗ്രഹിക്കെണ്ടതിന്നു നാം അവനൊട് വിളിച്ചു
ഒരുമനപ്പെട്ടു പ്രാൎത്ഥിച്ചുകൊൾക—

കനിവുള്ള ദൈവവും സ്വൎഗ്ഗസ്ഥനായ പ്രിയപിതാവുമായു
ള്ളൊവെ— നിന്റെഏകജാതനുംഞങ്ങളുടെ രക്ഷിതാവുമായ
യെശു ക്രീസ്തൻ അടിസ്ഥാനം ഇട്ടു പണിചെയ്ത തിരുസഭയെ നീ ഇ
ന്നെവരെയും ശക്തിയൊടെ പരിപാലിച്ചു കരുണയാലെ താങ്ങിയതാ
കയാൽ ഞങ്ങൾ സൎവ്വാത്മനാ സ്തുതിക്കുന്നു— നിന്റെ ആത്മാവ് അ
തിനെ വിട്ടു പൊയിട്ടില്ല— സത്യത്തിന്റെ നിശ്ചയവചനത്തെ പിടി
ച്ചു കൊണ്ടു സമാധാനസുവിശെഷത്തിന്റെ മുതിൎച്ചയെ കാലുകൾക്ക്
ചെരിപ്പാക്കി നടക്കുന്ന ഇടയന്മാരെയുംഉപദെഷ്ടാക്കളെയും നീസ
ഭെക്കുഇന്നുംഉണൎത്തിഉദിപ്പീക്കുന്നുതിരുരക്തത്താൽ സമ്പാദിച്ചസ
ഭയെഇനിമെലാൽ കരുണയാലെ പൊററി നിന്റെ സത്യത്തിൽ പ
രിപാലിച്ചു ശത്രുക്കൾ എത്രആക്രമിച്ചാലും തടുത്തു താങ്ങി ദെഹിക [ 189 ] ളെ രക്ഷിപ്പാൻ ശക്തമായ വചനത്തെ വിശ്വസ്തരായ ഉപദെഷ്ടാക്ക
ളുടെ ശുശ്രൂഷയാൽ സമൃദ്ധിയായി നല്കെണമെ— വിശെഷിച്ച് ഇവി
ടെ തിരുമുമ്പിൽ നില്ക്കുന്ന ഈ നിന്റെ ശുശ്രൂഷക്കാരനു (ൎക്കു) വെണ്ടി ഞ
ങ്ങൾ പ്രാൎത്ഥിക്കുന്നു— അവൻ (ർ) നിന്നെസെവിപ്പാൻ മനസ്സായി വിശു
ദ്ധ ശുശ്രൂഷയിൽ പ്രവെശിപ്പാൻ ഒരുങ്ങിയിരിക്കുന്നു— നിന്റെ വിശു
ദ്ധാത്മാവിന്റെ വരങ്ങളെ അവനു(ൎക്ക) മെല്ക്കുമെൽ സമ്മാനിക്ക ഉയ
രത്തിൽ നിന്നു ശക്തി ധരിപ്പിക്ക കൎത്താവായ യെശു ക്രീസ്തന്റെ സൌ
ഖ്യ വചനങ്ങളിലും ഭക്തിക്കൊത്ത ഉപദെശത്തിലും നിലനില്പാറാക്കി അ
വൻ (ർ) ഘൊഷിക്കുന്ന സുവിശെഷത്തിന്നു യൊഗ്യമായി ജീവപൎയ്യ
ന്തം പെരുമാറുവാൻ കൃപനല്കെണമെ— പ്രീയകൎത്താവെനിന്റെ നി
ത്യ സ്നെഹത്താലെ ഞങ്ങളിൽ വ്യാപരിച്ചു കൊണ്ടു ഇവന്റെ (രുടെ)
സാക്ഷ്യത്താലെ അനെകർ ജീവന്റെ വഴിയെ കണ്ടെത്തി യെശു ക്രീ
സ്തുന്റെ കൃപയിലും അറിവിലും വളൎന്നു വിശുദ്ധൎക്ക വെളിച്ചത്തിലു
ള്ള അവകാശപങ്കിന്നായി പ്രാപ്തരായ്തീരെണ്ടതിന്നു സംഗതി വരു
ത്തി രക്ഷിക്കെണമെ— ആമെൻ.

കൎത്താവിൽ സ്നെഹിക്കപ്പെട്ട സഹൊദരനെ(ന്മാരെ) ഒരുവൻ
അദ്ധ്യക്ഷൻഎന്നുള്ള മൂപ്പന്റെ ശുശ്രൂഷയെവാഞ്ഛിക്കുന്നുഎങ്കിൽ
നല്ല വെലയെ ആഗ്രഹിക്കുന്നു എന്നു നീ(ങ്ങൾ) ദൈവവചനത്തിൽനി
ന്നു അറിയുന്നു— ഇപ്രകാരമുള്ളവൻ ദൈവമൎമ്മങ്ങളെ പകുക്കുന്ന വീട്ടു
വിചാരകനും ദൈവത്തൊടു നിരന്നുവരുവിൻ എന്നു കൎത്താവ് താൻ
പ്രബൊധിപ്പിക്കും പൊലെ ലൊകരൊടു യാചിക്കുന്ന ക്രീസ്തമന്ത്രീയു
മായിരിക്കെണ്ടതല്ലൊ— ദെവപുത്രൻ സ്വരക്തത്താലെ സമ്പാദി
ച്ച സഭയെ മെച്ചു നടത്തുവാനും നിത്യജീവനുണ്ടാകുന്ന പിതാവി
ൻ അറിവിനെ വിശുദ്ധാത്മാവിന്റെ പ്രകാശനത്താൽ ഉണ്ടാ
ക്കുവാനും അവൻ ഭരമെല്ക്കുന്നവൻ— അതുകൊണ്ടു നിണക്കു
തെളിഞ്ഞ വിളിയുടെ ഘനത്തെയും അതിനൊടു ചെൎന്നുള്ള വി [ 190 ] ശെഷമുറകളെയും നന്നെ നിദാനിച്ചു കരുതെണ്ടിയിരിക്കുന്നു—

വിശെഷാൽ ദൈവത്തിന്റെ ശുദ്ധവചനത്തിൽ പ്രസി
ദ്ധമാക്കിയതും നമ്മുടെ സുവിശെഷസഭയുടെ സ്വീകാരത്തൊടു ചെ
രുന്നതും ആയുള്ളതു ഒഴികെ വെറൊര് ഉപദെശവും നീ (നിങ്ങൾ)
കെൾ്പിക്കരുതു— നീ(നിങ്ങൾ) സെവിക്കുന്ന സഭയാകട്ടെ ക്രീസ്തൻ താൻ മൂ
ലക്കല്ലായിരിക്കെ അപ്പൊസ്തലരും പ്രവാചകരും ആകുന്ന അടി
സ്ഥാനത്തിന്മെൽ പണിചെയ്യപ്പെട്ടതാകുന്നു— ആ അടിസ്ഥാനം
ഇട്ടു കിടക്കുന്നതു എന്നിയെ മറെറാന്നു വെപ്പാൻ ആൎക്കും കഴിക
യില്ല സത്യം— ഈ പരമാൎത്ഥത്തെ നീ(ങ്ങൾ) ആ ബാലവൃദ്ധം സ
കലഉത്സാഹത്തൊടും പഠിപ്പിച്ചുകൊണ്ടൂ താന്തൊന്നിത്വവും പ്രതി
കൂലതയും ഉള്ളഉപദെശങ്ങളെ ഒക്കയും ഒഴിക്കെണ്ടു— പ്രത്യെകം
സുവിശെഷ സത്യത്തിന്റെ തൂണിനെ പിടിച്ചു നില്ക്കെണ്ടതു— അ
താവിതു പാപമൊചനവും ദെവനീതിയും നമ്മുടെ ക്രീയയാലും പുണ്യ
ത്താലും അല്ല ക്രീസ്തമൂലം വെറും കൃപയാലെ വിശ്വാസം കൊണ്ട്
അത്രെ ലഭിക്കുന്നതു— എന്നതിനാലെ വ്യാകുലപ്പെടുന്ന മനസ്സാക്ഷി
ക്ക് സമാധാനവും ആശ്വാസവും നിറഞ്ഞു വരൂ— മാനസാന്തരത്തിന്നു
യൊഗ്യവും ദൈവത്തിന്നു ഹിതവുമായ ഫലങ്ങളെ ഉണ്ടാക്കുവാൻ
പ്രാപ്തി ജനിക്കുന്നതും ഈ ഉപദെശത്താലത്രെ— ഇങ്ങനെ ഉപ
ദെശിക്ക ഒഴികെ നമ്മുടെ കൎത്താവായ യെശു ക്രീസ്തൻ നിൎണ്ണയിച്ചതി
നൊട് ഒത്തവണ്ണം വിലയെറിയ ചൊല്ക്കുറികളെയുംനീ ഉപയൊഗിച്ചുന
ടത്തെണ്ടതു അവന്റെ സഭെക്കുവീട്ടുവൎദ്ധനഉണ്ടാവാനും വിശ്വാസി
കൾ അവന്റെ നിറവിൽനിന്നു കൃപെക്കുവെണ്ടികൃപയുംലഭിപ്പാനും
തന്നെ—

പിന്നെ നീ ക്രീസ്തീയപാഠശാലകളെ ഉത്സാഹത്തൊടെ വിചാ
രിക്കയും ദരിദ്രന്മാരെ നൊക്കിക്കാണ്കയും സുവിശെഷദൂത് രൊഗിക
ളെയും ദുഃഖിതരെയും കെൾ്പിക്കയും മരണമടുത്തവരെ വിശ്വസ്തത

23 [ 191 ] യൊടെ പ്രബൊധിപ്പിക്കയും ആശ്വാസം ചൊല്ലുകയും വെണം—

നീ സെവിക്കുന്ന സഭയിൽ യൊഗ്യമായശിക്ഷാരക്ഷയെവെ
ദത്തിൽ കല്പിച്ചപ്രകാരം ക്രമത്തിന്ന് ഉചിതമാകുംവണ്ണം നടത്തുകയും
ആവു— സഭയൊടും വീടുതൊറും സത്യദൈവഭക്തിയെയും സ്നെഹസമാ
ധാനങ്ങളിലും സുബൊധസ്വഛ്ശതകളിലും കുറ്റമില്ലാത്ത വിശുദ്ധന
ടപ്പിനെയും വൎണ്ണിച്ചു പ്രബൊധിപ്പിക്കയും—രാജ്ഞിയെയും സകല
അധികാരസ്ഥരെയും അനുസരിപ്പാനും അവൎക്കു വെണ്ടി പ്രാൎത്ഥിപ്പാ
നും സഭയുടെ അവയവങ്ങൾ ഒക്കയും ഉണൎത്തുകയും വെണ്ടതു— പ്രത്യെ
കം വാക്കിലും നടപ്പിലും സ്നെഹവിശ്വാസങ്ങളിലും നിൎമ്മലതയിലും വി
ശ്വാസികൾക്ക് മാതൃകയായ്ചമക— അദ്ധ്യയനത്തിലും ദൈവവചന
ത്തെ ആരായുന്നതിലും ഉത്സാഹിച്ചു നിന്റെ മുഴുപ്പു എല്ലാവൎക്കും പ്രസി
ദ്ധമായ്തീരെണ്ടതിന്നു ആ വക എല്ലാം കരുതുക— വചനത്താൽ ത
ന്നെയല്ല അപ്രകാരമെ നടപ്പിനാലും സുവിശെഷത്തെ അറിയിക്ക—
ഞാൻ ക്രീസ്തന്നു എന്ന പൊലെ നിങ്ങൾ എനിക്ക് അനുകാരികൾ ആ
കുവിൻ എന്നുപറവാന്തക്ക പ്രാപ്തിയെ സമ്പാദിച്ചു കൊൾക— വചനത്തി
ൽ ശുശ്രൂഷിക്കുന്നവൻ കെവലം നിരപവാദ്യനും ഒന്നിലും ഒരു തടങ്ങലും
കൊടുക്കാത്തവനും നിന്ദയിലും പിശാചിന്റെ കണിയിലും വീഴായ്വാൻ
പുറത്തുള്ളവരിലും നല്ല ശ്രുതിയുള്ളവനും ആകെണ്ടു—

കൎത്താവിൽ പ്രീയ സഹൊദരനാ(രാ)യുള്ളൊവെ ഈ വ
കെക്ക് നിന്നിൽ തന്നെ പ്രാപ്തിയില്ല എന്നതു നിണക്ക് അറിയാം— കൊ
മ്പുവള്ളിയിൽ നിന്നിട്ടല്ലാതെ തന്നാൽ തന്നെ കായ്പാൻ കഴിയാത്ത
പ്രകാരംഎന്നിൽ വസിച്ചിട്ടല്ലാതെ നിങ്ങളും തന്നെ— ഞാൻ കൂടാതെ
നിങ്ങൾക്ക് ഒന്നും ചെയ്വാൻ കഴികയില്ല എന്നു ക്രീസ്തൻ പറഞ്ഞിരിക്കു
ന്നുവല്ലൊ— അതുകൊണ്ട അവന്റെ സൎവ്വശക്തിയുള്ള കൃപയിൽ ആ
ശ്രയിച്ചു സൎവ്വത്തിനും മതിയായുള്ള അവന്റെ സഹായത്തിൽ
സന്തൊഷിപ്പാൻ ഞങ്ങൾ നിന്നെ പ്രബൊധിപ്പിച്ച് അപെക്ഷിക്കു [ 192 ] ന്നു— തനിക്കുള്ളവരൊട് കൂടെ യുഗസമാപ്തിയൊളം എല്ലാ നാളും
ഇരിപ്പാൻ വാഗ്ദത്തം ചെയ്തവൻ നിന്റെ ഭാഗത്തു നില്ക്കയും നിന്നെ
അയച്ച കാൎയ്യത്തെ സാധിപ്പിക്കയും ചെയ്യും— ആകയാൽ ഉറപ്പുള്ള
വനും കുലുങ്ങാത്തവനും നിന്റെ പ്രയത്നം കൎത്താവിൽ വ്യൎത്ഥമ
ല്ലഎന്നറികയാൽ കൎത്താവിൻ വെലയിൽ എപ്പൊഴും വഴിയുന്ന
വനും ആകുക— എന്നാൽ നിന്റെ വിളിയുടെ എല്ലാ പൊരാട്ടങ്ങളി
ലും വെദനാചിന്തകളിലും അവന്റെ വിലയെറിയ സമാധാനം നി
ന്റെ ശക്തിയും ആശ്വാസവും എന്നു കാണ്കയും അവന്റെ വായി
ൽനിന്നു ഒരുനാൾ ഈ വചനത്തെ കെൾ്ക്കയും ചെയ്യും— നന്നു നല്ലവ
നും വിശ്വസ്തനുമായ ദാസനെ നീ അല്പത്തിങ്കൽ വിശ്വസ്തനായിരു
ന്നു നിന്നെ പലതിന്മെലും ആക്കി വെക്കും നിന്റെ കൎത്താവിൻ സ
ന്തൊഷത്തിൽ അകസൂകുക—

എന്നതിന്നു തക്കവണ്ണം ഞാൻ ദൈവത്തിന്നും നമ്മുടെ ക
ൎത്താവായ യെശു ക്രീസ്തനും മുമ്പാകെ ഈ ക്രീസ്തസഭ കെൾ്ക്കെ നി
ന്നൊടുചൊദിക്കുന്നിതു—

ഈ വചനങ്ങളെ പ്രമാണിച്ചു വിശുദ്ധ ദൈവശുശ്രൂഷ
യെ ഭരംഎല്പാൻ മനസ്സുണ്ടൊ—

ഈ വെലയിൽ നിന്റെ കാലവും ബലവും ഉദാരതയൊ
ടെ ചെലവഴിപ്പാനും ദൈവവചനപ്രകാരം യെശു ക്രീസ്തനെ ക്രൂ
ശിക്കപ്പെട്ടു മരിച്ചെഴുനീറ്റവനെ തന്നെ ഘൊഷിപ്പാനും ആയവ
ൻ നമുക്കു ദൈവത്തിൽനിന്നു ജ്ഞാനവും നീതിയും വിശുദ്ധീകര
ണവും വീണ്ടെടുപ്പും ആയ്ഭവിച്ചപ്രകാരം പ്രസംഗിപ്പാനും മനസ്സു
ണ്ടൊ—

ശെഷമുള്ളവൎക്ക ഭാവത്തിലും നടപ്പിലും ദൈവകരുണ
യാലെ മാതിരിയാവാൻ കൎത്താവിൽ തന്നെ നിൎണ്ണച്ചിരിക്കുന്നു
വൊ— [ 193 ] എന്നാൽ സൎവ്വസാക്ഷിയായ ദൈവവും ജീവികൾ‌്ക്കും മരി
ച്ചവൎക്കും നൃായാധിപതിയായ യെശു ക്രീസ്തനും അറികെ സത്യം ചെ
യ്ത് ഉത്തരം ചൊല്ക—

ഉത്തരം: കൎത്താവ് തന്റെ ആത്മാവിൻ ശക്തിയാലും ക
രുണയാലും എനിക്കു തുണ നിന്നിരിക്കെ ഞാൻ അപ്രകാരം
ചെയ്യും—

(പിന്നെ മുട്ടുകുത്തിയ ശെഷം ബൊധകന്തന്നെയൊ
കൂടെ ഉള്ള രണ്ടു മൂന്നു ബൊധകന്മാരൊടു ഒന്നിച്ചൊ
തലമെൽ കൈവെച്ചു ചൊല്ലുന്നിതു)

ഞാൻ നിന്നെ സുവിശെഷസഭയുടെ ന്യായപ്രകാരം ബൊധകൻ, എ
ന്നു വരിച്ചു കല്പിച്ചു നമ്മുടെ കൎത്താവായ യെശു ക്രീസ്തൻ സ്ഥാപിച്ച
ശുശ്രൂഷയെ നിന്നിൽ ഭരമെല്പിക്കുന്നതു പിതാ പുത്രൻ വിശു
ദ്ധാത്മാവ് എന്ന ദൈവനാമത്തിൽ തന്നെ—

കൎത്താവു നിന്നെ ഉയരത്തിൽനിന്നു ശക്തി ധരിപ്പിച്ചു
അനേകൎക്കു അനുഗ്രഹമാക്കി തീൎക്കുക— നീ പൊയി ഫലം തരെ
ണ്ടതിന്നും നിന്റെ ഫലം നിത്യജീവനൊളം വസിക്കെണ്ടതിന്നും
അവൻ താൻ നിന്നെ ആക്കിവെക്കുക— ആമെൻ

(പിന്നെ സാക്ഷികളുടെ അനുഗ്രഹങ്ങൾ ഒന്നൊ ര
ണ്ടൊ)

യഹൊവ നിന്റെ വെളിച്ചവും നിന്റെ രക്ഷയും ആക— യഹൊവ
നിന്റെ ജീവന്റെ ബലമാക— ധൈൎയ്യം കൊണ്ടു യഹൊവയിൽ
ആശ്രയിച്ചു ക്ഷമയൊടെ അവനെ ആശിച്ചു പാൎക്ക— ആമെൻ—

കൎത്താവായ യെശു ക്രീസ്തൻ നിന്റെ ആത്മാവൊട് കൂട ഇ
രിക്കെണമെ ആമെൻ—

മരണപൎയ്യന്തം വിശ്വസ്തനാക— എന്നാൽ ഞാൻ ജീവകി
രീടത്തെ നിണക്കു തരും— ആമെൻ— [ 194 ] നാം പ്രാൎത്ഥിക്ക

കരുണയുള്ള ദൈവവും സ്വൎഗ്ഗസ്ഥ പിതാവുമായുള്ളൊ
വെ— കൊയ്ത്തിന്റെ യജമാനനായ നിന്നൊടു കൊയ്ത്തിന്നായി പ്ര
വൃത്തിക്കാരെ അയക്കെണ്ടതിന്നു യാചിപ്പാനായി നീ പ്രീയ പുത്രന്മു
ഖെന ഞങ്ങളൊടു കല്പിച്ചുവല്ലൊ— അതുകൊണ്ടു ഞങ്ങൾ മക്കൾ‌്ക്കു
ള്ള ആശ്രയത്തൊടെ അപെക്ഷിക്കുന്നിതു— ഈ നിന്റെ ദാസനു
(ൎക്കു) നിന്റെ വിശുദ്ധാത്മാവിന്റെ നിറവുള്ള അളവു നല്കെണമെ—
അവനെ ഭരമെല്പിച്ച വെലയിൽ വിശ്വസ്തനാക്കുക— കാണാതെ
പൊയതിനെ അന്വെഷിപ്പാനും ബലക്ഷയമുള്ളതിനെ ഉറപ്പി
പ്പാനും ചഞ്ചലഭാവമുള്ളവൎക്ക നിശ്ചയം കൊടുപ്പാനും ദുഃഖിതന്മാ
രെ തണുപ്പിപ്പാനും യെശു ക്രീസ്തന്റെ അറിവിലും കൃപയിലും വിശ്വാ
സികളെ സ്ഥിരീകരിപ്പാനും അവനു ജ്ഞാനവും പ്രാപ്തിയും നല്കെണ
മെ— അവന്റെ സാക്ഷ്യത്തിന്മെൽ നിത്യാനുഗ്രഹത്തെ അയച്ചിട്ടു. അവ
ന്റെ ശുശ്രൂഷയാൽ തിരുനാമം വിശുദ്ധീകരിക്കപ്പെടുവാനും നി
ന്റെ രാജ്യം വരുവാനും നല്ലതും സുഗ്രാഹ്യവും തികവുള്ളതും ആയ നി
ന്റെ ഇഷ്ടം എല്ലാറ്റിലും നടപ്പാനും വരം തന്നരുളെണമെ— സത്യാ
ത്മാവിൻ ശക്തിയാൽ നിന്റെ മാനത്തിന്നും പല ആത്മാക്കളുടെ ര
ക്ഷെക്കും ആയിട്ട് അവന്റെ വെലയെ സാധിപ്പിച്ചു സ്ഥിരമാക്കെ
ണമെ— ആമെൻ—

സ്വൎഗ്ഗസ്ഥനായഞങ്ങളുടെ പിതാവെ

നീ പൊയി ദൈവത്തിൻ കൂട്ടത്തെ മെച്ചുകൊണ്ട് അദ്ധ്യക്ഷ ചെയ്ക—
നിൎബ്ബന്ധത്താലല്ല സ്വയങ്കൃതമായത്രെ ദുൎല്ലൊഭത്താലല്ല മനഃപൂ
ൎവ്വമായി തന്നെ— സമ്പാദിതരിൽ കൎത്തൃത്വം നടത്തുന്നവനായുമല്ല കൂ
ട്ടത്തിന്നു മാതൃകയായി തീൎന്നത്രെ— എന്നാൽ ഇടയശ്രെഷ്ഠൻ പ്ര
ത്യക്ഷനാകുമ്പൊൾ തെജസ്സിന്റെ വാടാത്തൊരു കിരീടം പ്രാ [ 195 ] പിക്കും— ആമെൻ

യഹൊവ നിങ്ങളെ അനുഗ്രഹിച്ചു കാക്കുക
യഹൊവ തിരുമുഖത്തെ നിങ്കലെക്കു പ്രകാ
ശിപ്പിച്ചു കരുണ ചെയ്ക— യഹൊവ തിരുമുഖ
ത്തെ നിന്റെ മെൽ ആക്കി നിങ്ങൾക്കു സമാധാ
നം ഇടുമാറാക— ആമെൻ. W. [ 196 ] സ്ഥിരീകരണത്തിന്നുള്ള ഉ
പദെശം

൧. മനുഷ്യന് ഇഹത്തിൽ മുഖ്യവിചാരം ആകെണ്ടതു എന്തു

ഉത്തരം. നിത്യ ജീവന്റെ പ്രത്യാശ തനിക്ക് ഉറെച്ചു വരെണം എന്ന
ത്രെ— മത്ത. ൬ ൩൩. മുമ്പെ ദൈവത്തിന്റെ രാജ്യത്തെയും അ
വന്റെ നീതിയെയും അന്വെഷിപ്പിൻ എന്നാൽ ഇവ എല്ലാം
നിങ്ങൾ്ക്ക് കൂടെ കിട്ടും എന്നു ക്രീസ്തൻ പറഞ്ഞുവല്ലൊ—

൨. ഈ പ്രത്യാശ എല്ലാ മനുഷ്യനും വരികയില്ലയൊ

ഉ. സത്യ ക്രീസ്തഭക്തനല്ലാതെ ആൎക്കും വരാത്തു— മത്ഥ. ൭ ൨൧. എന്നൊ
ടു കൎത്താവെ കൎത്താവെ എന്നു പറയുന്നവൻ എല്ലാം സ്വൎഗ്ഗരാജ്യ
ത്തിൽ കടക്കയില്ല സ്വൎഗ്ഗസ്ഥനായ എൻ പിതാവിൻ ഇഷ്ടത്തെ
ചെയ്യുന്നവനത്രെ എന്നുണ്ടല്ലൊ—

൩. നീ ആർ ആകുന്നു—

ഉ. ഞാൻ ക്രീസ്ത്യാനൻ തന്നെ—

൪. ക്രീസ്ത്യാനൻ ഉണ്ടാകുന്നത് എങ്ങിനെ

ഉ. ക്രീസ്ത്യാനരിൽ ജനിക്കുന്നതിനാലല്ല ക്രീസ്ത്യാനരൊടു സംസൎഗ്ഗം ഉ
ള്ളതിനാലും അല്ല— ക്രീസ്തവിങ്കലെ വിശ്വാസം ക്രീസ്തുനിലെ സ്നാനം
ഇവററിനാലത്രെ—

൫. നിണക്കു ചെറുപ്പത്തിൽ സ്നാനം ഉണ്ടായ്വന്നുവൊ—

ഉ. അതെ പിതാപുത്രൻ പവിശുദ്ധാത്മാവ് എന്നീ ദെവനാമത്തിൽ എ
നിക്കു സ്നാനം ഉണ്ടായ്വന്നിരിക്കുന്നു— ഈ പറഞ്ഞു കൂടാത്ത ഉപകാ
രത്തിന്നായി ത്രീയെക ദൈവത്തിന്നു എന്നും സ്തൊത്രവും വന്ദന
വും ഉണ്ടാകെ ആവു—

൬. സ്നാനം എന്നതു എന്തു— [ 197 ] ഉ— സ്നാനം എന്നതു വിശുദ്ധമൎമ്മവും ദിവ്യമായ ചൊല്ക്കുറിയും ആ
കുന്നു— അതിനാൽദൈവമായ പിതാവു പുത്രനൊടും വിശു
ദ്ധാത്മാവൊടും ഒന്നിച്ചു ഈ സ്നാനം ഏല്ക്കുന്നവനു ഞാൻ ക
രുണയുള്ള ദൈവമാകും എന്നും അവനു സകല പാപങ്ങ
ളെയും യെശു ക്രീസ്തൻ നിമിത്തം സൌജന്യമായി ക്ഷമിച്ചു
കൊടുക്കുന്നു എന്നും അവനെ മകന്റെ സ്ഥാനത്തിൽ ആക്കി
സകല സ്വൎഗ്ഗവസ്തുവിന്നും അവകാശിയായി അംഗീകരി
ച്ചു കൊള്ളുന്നതും ഉണ്ടു എന്നും സാക്ഷി പറയുന്നു—

൭. സ്നാനം ഏതിനാൽ ഉണ്ടാകുന്നു

ഉ. വെള്ളത്താലും ആത്മാവിനാലും അത്രെ (യൊഹ. ൩, ൫.)
വെള്ളത്തിലും ആത്മാവിലുംനിന്നു ജനിച്ചല്ലാതെ ഒരുത്ത
നും ദൈവരാജ്യത്തിൽ കടപ്പാൻ കഴികയില്ല എന്നു ചൊ
ല്ലിയ പ്രകാരം തന്നെ—

൮. സ്നാനത്താലുള്ള പ്രയൊജനം എന്തു—

ഉ. അതു ദെവകരുണയെയും പാപമൊചനത്തെയും ദെവപു
ത്രത്വത്തെയും നിത്യ ജീവന്റെ അവകാശത്തെയും നമുക്ക്
ഉറപ്പിച്ചു കൊടുക്കുന്നു— തീത. ൩, ൫-൭ നാം അവന്റെ കരുണ
യാൽ നീതീകരിക്കപ്പെട്ടിട്ടു പ്രത്യാശപ്രകാരം നിത്യ ജീവ
ന്റെ അവകാശികളായി തീരെണ്ടതിന്നു ദൈവം തന്റെ
കനിവാലത്രെ നമ്മെ രക്ഷിച്ചിരിക്കുന്നതു— നമ്മുടെ രക്ഷി
താവായ യെശു ക്രീസ്തമ്മൂലം നമ്മുടെ മെൽ ധാരാളമായി പക
ൎന്ന വിശുദ്ധാത്മാവിലെ പുനൎജ്ജന്മവും നവീകരണവും ആ
കുന്ന കുളി കൊണ്ടു തന്നെ— ഈ വചനം പ്രമാണം

൯. ദെവവചനംസ്നാനത്തെഎങ്ങിനെ വൎണ്ണിക്കുന്നു—

ഉ. അതു നല്ല മനൊബൊധത്തിന്നായി ദൈവത്തൊടു ചൊദിച്ചി
ണങ്ങുന്നതു എന്നത്രെ ൧ പെത്ര, ൩,൨ ൧.

24. [ 198 ] ൧൦. ആകയാൽ വിശുദ്ധസ്നാനത്താൽദൈവംനിന്നൊടിണങ്ങീ
ട്ട് ഒരു നിയമം ഉണ്ടാക്കിയൊ

ഉ. അതെ മഹാദൈവമായവൻ എനിക്കു കരുണയുള്ള
ദൈവവും പിതാവും ആവാൻ വാഗ്ദത്തം ചെയ്തിരിക്കുന്നു— ഞാനൊ
പിശാചിനൊടും അവന്റെ സകല ക്രീയാഭാവങ്ങളൊടും ദു
ഷ്ടലൊകത്തിൻ ആഡംബരമായയൊടും ജഡത്തിന്റെ
സകല പാപമൊഹങ്ങളൊടും വെറുത്തും ദൈവത്തെയും
എന്റെ കൎത്താവായ യെശുവെയും ജീപൎയ്യന്തം സെ
വിച്ചും കൊൾ്വാൻ കൈയെറ്റിരിക്കുന്നു—

൧൧. ആകയാൽ സ്നാനനിയമത്താൽ നിണക്കു കടമായ്വന്നത്
എന്തു—

ഉ. ദൈവം കൈയെറ്റു കൊണ്ടപ്രകാരം എനിക്ക് എന്നും
വിശ്വസ്തനായിരിപ്പാനും സകല വാഗ്ദത്തങ്ങളെയും ഭെദംവ
രാതെ നിവൃത്തിപ്പാനും മനസ്സായിരിക്കുന്നതു പൊലെ പുത്ര
ഭാവത്തൊടും നിത്യവിശ്വസ്തത തന്നെ എന്റെ കടംആകുന്നു.
അതുകൊണ്ടു ആ നിയമത്തെ നാൾതൊറും, വിശെഷാൽ
തിരുവത്താഴത്തിന്നു ചെല്ലുമ്പൊഴും സകല ഭക്തിയൊടെ പു
തുക്കി എന്റെ നടപ്പിനെ അതിനൊത്തവണ്ണം ശൊധന
ചെയ്തും യഥാക്രമത്തിൽ ആക്കിക്കൊണ്ടും എനിക്കു എറ്റം
അടുത്തുള്ള പാപങ്ങളൊടു കെവലം പൊരുതും പൊരേണ്ടതു

൧൨. എന്നതുകൊണ്ടു സ്നാനത്തൊടും കൂട വിശ്വാസത്തെ മുറുക പിടി
ക്കുന്നവർ മാത്രം സത്യക്രിസ്ത്യാനർ ആകയാൽ ദൈവത്തി
ൽ വിശ്വസിക്ക എന്നതു എന്തു—

ഉ. ദൈവത്തെ അറികയും അവന്റെ വചനത്തെ കൈക്കൊ
ൾ്കയും അവനിൽ മുറ്റും ആശ്രയിക്കയും ചെയ്യുന്നതത്രെ—

൧൩. നാം വിശ്വസിക്കെണ്ടുന്ന ദൈവം ആരുപൊൽ—

24. [ 199 ] ഉ. ദൈവം സൃഷ്ടിക്കപ്പെടാതെ ഉള്ള ആത്മാവ് നിത്യൻ, സൎവ്വശക്ത
ൻ, ഏകജ്ഞാനി, സൎവ്വസമീപൻ, സൎവ്വജ്ഞൻ, നീതിമാൻ,
വിശുദ്ധൻ, സത്യവാൻ, ദയയും കനിവും നിറഞ്ഞവനത്രെ—

൧൪. ഏകദൈവം ഒഴികെ വെറെ ഉണ്ടൊ

ഉ. ഒരുത്തനെ ഉള്ളൂ— (൫മൊ ൬ ൪. ) അല്ലയൊ ഇസ്രയെലെകെൾ്ക്ക
നമ്മുടെ ദൈവമാകുന്നതു യഹൊവ തന്നെ ഏകയഹൊവയത്രെ

൧൫. ഈ ഏകദൈവത്വത്തിൽ വിശെഷങ്ങൾ ഉണ്ടൊ—

ഉ. അതെ പിതാ പുത്രൻ വിശുദ്ധാത്മാവ് ഈ മൂവർ ഉണ്ടു— സ്വൎഗ്ഗത്തി
ൽ സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ടല്ലൊ പിതാവ് വചനം വിശു
ദ്ധാത്മാവ് എന്നിവർ മൂവരും ഒന്നു തന്നെ(൧ യൊ ൫ ൭ )

൧൬. ദെവത്വത്തിൽ ഒന്നാം പുരുഷനാകന്ന പിതാവായ ദൈവത്തെ
കൊണ്ടു വിശ്വാസപ്രമാണത്തിൽ എന്തു ചൊല്ലിയിരിക്കുന്നു—

ഉ. സ്വൎഗ്ഗങ്ങൾക്കും ഭൂമിക്കും സ്രഷ്ടാവായി സൎവ്വശക്തനായി പി
താവായിരിക്കുന്ന ദൈവത്തിങ്കൽ ഞാൻ വിശ്വസിക്കുന്നു—

൧൭. മനുഷ്യരെയും ദൈവം പടെച്ചിരിക്കുന്നുവൊ—

ഉ: അതെ ദൈവം തന്റെ സാദൃശ്യത്തിൽ മനുഷ്യനെ സൃഷ്ടിച്ചു
(൧ മൊ. ൧, ൨൭. )

൧൮. ആ ദെവസാദൃശ്യം ഇന്നും ഉണ്ടൊ—

ഉ. ഇല്ല കഷ്ടം— ഒന്നാമത്തെ പാപം ഹെതുവായി അതു വിട്ടുപൊ
യിരിക്കുന്നു (൧ മൊ. ൩.)

൧൯. ആദ്യ പിതാക്കന്മാരുടെ പാപത്താൽ നാം ഏതിൽ അകപ്പെട്ടു
പൊയി

ഉ. പാപത്തിലും അതിനാൽ ദെവകൊപത്തിലും പിശാച് മരണം
നരകം മുതലായ ശത്രുക്കളുടെ വശത്തിലും അകപ്പെട്ടു(രൊമ.൫,
൧൨) ഏക മനുഷ്യനാൽ പാപവും പാപത്താൽ മരണവും ലൊ
കത്തിൽ പുക്കു ഇങ്ങിനെ എല്ലാവരും പാപം ചെയ്കയാൽ മര [ 200 ] ണം സകല മനുഷ്യരൊളവും പരന്നു.

൨൦. പാപം എന്നത് എന്തു

ഉ. പാപം അധൎമമം തന്നെ— ൧യൊ. ൩, ൪. ധൎമ്മത്തിന്റെ ലംഘനം
എന്നത്രെ—

൨൧. പാപം എത്ര വിധമായിരിക്കുന്നു

ഉ. ജന്മപാപം ക്രീയാപാപം ഇങ്ങിനെ രണ്ടു വിധമായിരി
ക്കുന്നു—

൨൨. ജന്മപാപം എന്നത് എന്തു

ഉ, മാനുഷസ്വഭാവത്തിന്നു ജനനം മുതലുള്ള കെടും ദൊഷത്തി
ലെക്ക് ചായുന്ന ഇഛ്ശയും തന്നെ— യൊഹ. ൩, ൬. ജഡത്തിൽ നി
ന്നു ജനിച്ചത് ജഡം ആകുന്നു—

൨൩, ക്രീയാപാപം എന്നത് എന്തു—

ഉ. ജന്മപാപത്തിൽനിന്നു ജനിക്കുന്ന ഓരൊരൊ വിചാരമൊഹ
ങ്ങളും പുറമെഉള്ള ഭാവങ്ങൾ വാക്കുകൾ കൎമ്മങ്ങൾ മുതലായവ
യും എല്ലാം തന്നെ— മത്ത. ൧൫, ൧൯. ദുശ്ചിന്തകൾ കുലകൾ വ്യഭി
ചാരങ്ങൾ പുലയാട്ടുകൾ മൊഷണങ്ങൾ കള്ളസ്സാക്ഷികൾ ദൂ
ഷണങ്ങൾ ഇവ ഹൃദയത്തിൽനിന്നു പുറപ്പെടുന്നു—

൨൪, ഗുണം ചെയ്യാതിരിക്കുന്നതും ദൊഷം തന്നെയൊ—

ഉ. അതെ, ദൊഷത്തെ വെറുക്കെണം എന്നു തന്നെ അല്ല
ഗുണത്തെ ചെയ്യെണം എന്നും കൂടെ ദൈവകല്പന ആ
കുന്നുവല്ലൊ—യാക്കൊ. ൪, ൧൭. നല്ലതു ചെയ്വാൻ അറിഞ്ഞി
ട്ടും, ചെയ്യാത്തവനു അതു പാപം ആകുന്നു—

൨൫. ക്രീയാപാപങ്ങൾ എത്ര വിധമാകുന്നു

ഉ. ബലഹീനതയാലെ പാപം— മനഃപൂൎവ്വത്താലെ പാപം ഇങ്ങി
നെ രണ്ടു വിധമാകുന്നു—

൨൬. ബലഹീനതയാലെ പാപം ഏതു പ്രകാരമുള്ളതു— [ 201 ] ഉ. വിശ്വാസി മനസ്സൊടെ പാപം ചെയ്യാതെ അറിയായ്മയാലും
കരുതായ്കയാലും ഒരു തെറ്റിൽ അകപ്പെടുകയും അതിനാ
യി ഉടനെ അനുതപിക്കയും അതിനെ വെറുത്തു വിടുകയും
ചെയ്യുന്നതത്രെ—

൨൭ മനഃപൂൎവ്വത്താലെ പാപം ഏതു പ്രകാരമുള്ളതു—

ഉ. മനുഷ്യൻ ഇന്നത് അധൎമ്മം എന്നറിഞ്ഞിട്ടും മനസ്സൊടെ ചെ
യ്തു കൊള്ളുന്നത് തന്നെ—

൨൮. ഈ വക പാപങ്ങളാൽ നമുക്കു എന്തു വരുവാറായി

ഉ. ദൈവത്തിൻ കൊപവും രസക്കെടും അല്ലാതെ തല്കാല ശി
ക്ഷകൾ പലവും നരകത്തിൽ നിത്യദണ്ഡവും തന്നെ— രൊ
മ.൬ ൨൩. ) പാപത്തിന്റെ ശമ്പളം മരണമത്രെ.

൨൯. ഈ അരിഷ്ടതയിൽനിന്നു നമ്മെ ഉദ്ധരിച്ചതാർ

ഉ. എല്ലാവൎക്കും വെണ്ടി വീണ്ടെടുപ്പിൻ വിലയായി തന്നെത്താൻ
കൊടുത്ത ക്രീസ്തയെശുവത്രെ (൧ തിമ. ൨. ൫)

൩൦. യെശു ക്രിസ്തു ആർ ആകുന്നു—

ഉ. ദൈവപുത്രനും മനുഷ്യപുത്രനും ആകയാൽ ദിവ്യമാനുഷ സ്വ
ഭാവങ്ങൾ പിരിയാതെ ചെൎന്നുള്ളൊരു പുരുഷൻ തന്നെ—

൩൧. യെശു ക്രീസ്തനെ ചൊല്ലി നിന്റെ വിശ്വാസപ്രമാണം എങ്ങി
നെ—

ഉ. ദൈവത്തിന്റെ ഏകജാതനായി നമ്മുടെ കൎത്താവായ യെ
ശു ക്രീസ്തങ്കൽ ഞാൻ വിശ്വസിക്കുന്നു— ആയവൻ വിശുദ്ധാ
ത്മാവിനാൽ മറിയ എന്ന കന്യകയിൽ ഉല്പാദിതനായി ജ
നിച്ചു പൊന്ത്യപിലാതന്റെ താഴെ കഷ്ട മനുഭവിച്ചു ക്രൂശിക്ക
പ്പെട്ടു മരിച്ചു അടക്കപ്പെട്ടു പാതാളത്തിൽ ഇറങ്ങി മൂന്നാം ദിവ
സം ഉയിൎത്തെഴുനീറ്റു സ്വൎഗ്ഗരൊഹണമായി സൎവ്വശക്ത പിതാ
വായ ദൈവത്തിന്റെ വലഭാഗത്തിരിക്കുന്നു— അവിടെനിന്നു [ 202 ] ജീവികൾക്കും മരിച്ചവൎക്കും ന്യായം വിസ്തരിപ്പാൻ വരികയും ചെയ്യും

൩൨. യെശു ക്രീസ്തൻ പിതാവിൽനിന്നു യുഗാദികൾക്കു മുമ്പെ ജനിച്ച
സത്യദൈവമാകുന്നു എന്നുള്ളതിനെ പ്രമാണിപ്പിക്കുന്നതു
എങ്ങിനെ—

ഉ. വിശുദ്ധവെദത്തിന്റെ സ്പഷ്ട സാക്ഷ്യങ്ങളെ കൊണ്ടത്രെ. അതിനാൽ അവൻ ദൈവത്തിന്റെ ഏകജാതനും (യൊ.
൩ ൧൬.) സ്വപുത്രനും എന്നും(രൊമ. ൮ ൩൨) സൎവ്വത്തിന്മെ
ലും ദൈവമായി യുഗാദികളൊളം വാഴ്ത്തപ്പെട്ടവൻ എന്നും
(രൊമ. ൯ ൫.) സത്യദൈവവും നിത്യജീവനും എന്നും (൧ യൊ.
൫ ൨൦ ) ഉള്ള പെരുകൾകൊണ്ടു വിളങ്ങുന്നു.

൩൩. ഈ യെശു ക്രീസ്തനെ വീണ്ടെടുപ്പുകാരൻ എന്നു പറവാന്തക്ക
വണ്ണം അവൻ നിണക്കായി എന്ത് ചെയ്തു എന്തു അനുഭവിച്ചു—

ഉ. ഒന്നാമതു അവൻ എനിക്ക് വെണ്ടി സകല വെദധൎമ്മത്തെയും
നിവൃത്തിച്ചു പിന്നെ എനിക്ക് വെണ്ടി ക്രൂശിന്റെ കഷ്ടമരണ
ങ്ങളെയും അനുഭവിച്ചു (രൊമ ൪ ൨൫.) നമ്മുടെ പിഴകൾ നിമിത്തം
ഏല്പിക്കപ്പെട്ടും നമ്മുടെ നീതീകരണത്തിന്നായി ഉണൎത്തപ്പെ
ട്ടും ഇരിക്കുന്നു—

൩൪. ഈ അനുസരണത്താലും കഷ്ടത്താലും ക്രീസ്തൻ നിണക്ക് എ
ന്തെല്ലാം സമ്പാദിച്ചത്—

ഉ. ദൈവം കരുണയാലെ സ്വപുത്രനെ വിചാരിച്ച് എന്റെ സ
കല പാപങ്ങളെയും ക്ഷമിച്ചു വിടുന്നതും എന്നെ നല്ലവൻ എ
ന്നും നീതിമാൻ എന്നും പ്രിയമകൻ എന്നും കൈക്കൊള്ളുന്ന
തും എന്നെക്കുമുള്ള സുഖം വരുത്തുവാൻ നിശ്ചയിക്കുന്നതും
തന്നെ അവൻ എനിക്കു സമ്പാദിച്ചിട്ടുള്ളതാകുന്നു—

൩൫. ഈ സമ്പാദിച്ചതിനെ എല്ലാം അനുഭവിപ്പാൻ നിണക്ക് യൊ
ഗ്യത എങ്ങിനെ വരുന്നു— [ 203 ] ഉ. സത്യവും ജീവനും ഉള്ള വിശ്വാസത്താൽ അത്രെ—

൩൬. സത്യവിശ്വാസം എന്തു പൊൽ

ഉ. ദൈവം യെശുവിന്റെ പുണ്യമാഹാത്മ്യം വിചാരിച്ചു എ
ന്നെ കനിഞ്ഞു മകന്റെ സ്ഥാനത്തിൽ ആക്കുകയും എ
ന്നെക്കും രക്ഷിക്കയും ചെയ്യും എന്നു തന്നെ അവനെ ഇള
കാതെ ആശ്രയിക്കുന്നതത്രെ— യൊ. ൩, ൧൬. ദൈവം
ലൊകത്തെ സ്നെഹിച്ച വിധമാവിതു തന്റെ ഏകജാതനാ
യ പുത്രനിൽ വിശ്വസിക്കുന്നവൻ ആരും നശിച്ചു പൊകാതെ
നിത്യജീവനുള്ളവൻ ആകെണ്ടതിന്നു അവനെ തരുവൊ
ളം തന്നെ(സ്നെഹിച്ചത്)

൩൭. യെശു ക്രിസ്തുവിനെ വിശ്വസിപ്പാൻ നിന്നിൽ തന്നെ കഴിവുണ്ടൊ

ഉ. അതിന്നു ഒരു മനുഷ്യനും ശക്തി പൊരാ ൧ കൊ. ൧൨, ൩.
വിശുദ്ധാത്മാവിലല്ലാതെ യെശു കൎത്താവെന്നു പറവാൻ
ആൎക്കും കഴികയില്ല—

൩൮. വിശുദ്ധാത്മാവെ കൊണ്ടുള്ള നിന്റെവിശാസപ്രമാണം
എങ്ങിനെ

ഉ. വിശുദ്ധാത്മാവിലും വിശുദ്ധരുടെ കൂട്ടായ്മയുള്ള ശുദ്ധ സാധാരണ
സഭയിലും പാപമൊചനത്തിലും ശരീരത്തിന്റെ പുനരുത്ഥാനത്തി
ലും നിത്യജീവങ്കലും ഞാൻ വിശ്വസിക്കുന്നു—

൩൯. വിശുദ്ധാത്മാവും കൂടെ നീ വിശ്വസിക്കെണ്ടുന്ന സത്യദൈവം
തന്നെയൊ—

ഉ: അതെ വെദത്തിൽ അവനു ദൈവനാമങ്ങൾ ദൈവഗുണങ്ങ
ൾ ദെവക്രീയകൾ ദെവമാനം ഇവ എല്ലാം കൊള്ളുന്ന പ്രകാരം
കാണ‌്മാൻ ഉണ്ടു— (അപ. ൫, ൩8. ൧ കൊ. ൨, ൧൦.റോമ, ൧൫, ൧൩.
മത്ത. ൧൨, ൩൧ 8.)

൪൦, ഇങ്ങിനെ നീ വായി കൊണ്ട് ഏറ്റു പറയുന്നതെല്ലാം ഹൃദയം [ 204 ] കൊണ്ടും വിശ്വസിച്ചാൽ ഈ വിശ്വാസത്തിന്റെ ഫലം എ
ന്താകുന്നു—

ഉ. ഈ വിശ്വാസത്തെ ദൈവം കണ്ടു യെശു ക്രീസ്തൻ നിമിത്തം എ
ന്നെനല്ലവനും വിശുദ്ധനും എന്നെണ്ണിക്കൊള്ളുന്നതല്ലാതെ
പ്രാൎത്ഥിപ്പാനും ദെവത്തെ അബ്ബാ എന്നു വിളിപ്പാനും അവ
ന്റെ കല്പനകളിൻപ്രകാരം നടപ്പാനും വിശുദ്ധാത്മാവ് എനി
ക്ക് നല്കപ്പെടുന്നതുതന്നെ ഫലം ആകുന്നതു—

൪൧. വിശ്വാസത്തിലെ ഒന്നാം ഫലം എന്തു—

ഉ. എന്റെ നീതീകരണമത്രെ— ദൈവം എന്റെ പാപങ്ങ
ളെ ക്ഷമിച്ചു വിട്ടു ക്രീസ്തന്റെ നീതിയെ എനിക്ക് കണക്കി
ട്ടു അതു ഹെതുവായി സകല കരുണകളെയും പറഞ്ഞു ത
രുന്നതു തന്നെ—

൪൨. വിശുദ്ധീകരണം എന്നും പുതുക്കം എന്നും ഉള്ള രണ്ടാമത്
ഒരു ഫലം വിശ്വാസത്തിൽ ജനിക്കുന്നില്ലയൊ—

ഉ. ജനിക്കുന്നു— ഞാൻ കുട്ടിയായി പ്രാൎത്ഥിപ്പാനും ദെവയൊഗ്യ
മായി നടപ്പാനും തക്കവണ്ണം വിശ്വാസത്താൽ മെല്ക്കുമെൽ വി
ശുദ്ധാത്മാവ് തന്നെ എനിക്കു കിട്ടുന്നുണ്ടു—

൪൩. പ്രാൎത്ഥന എന്നത് എന്തു—

ഉ. പ്രാൎത്ഥന എന്നത് ലൌകികത്തിലും ആത്മികത്തിലും നന്മയെ
എത്തിപ്പാനൊ തിന്മയെ വൎജ്ജിപ്പാനൊ ദൈവത്തെ നൊ
ക്കി വിളിക്കുന്നതത്രെ ആകുന്നു—

൪൪. പ്രാൎത്ഥനകളിൽ വെച്ചു സാരവും തികവും ഭംഗിയും ഏറിയത്
എന്തൊന്നു ആകുന്നു

ഉ. ക്രീസ്തൻ താൻ നമുക്കു പഠിപ്പിച്ചു തന്നതത്രെ— അതാവിതു—
സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവെ നിന്റെ നാമം വിശു
ദ്ധീകരിക്കപ്പെടെണമെ— നിന്റെ രാജ്യം വരേണമെ— [ 205 ] നിന്റെ ഇഷ്ടം സ്വൎഗ്ഗത്തിലെ പൊലെ ഭൂമിയിലും നടക്കെണ
മെ— ഞങ്ങൾ‌്ക്കു വെണ്ടുന്ന അപ്പം ഇന്നു തരെണമെ— ഞങ്ങളുടെ
കടക്കാൎക്ക ഞങ്ങളും വിടുന്നതു പൊലെ ഞങ്ങളുടെ കടങ്ങളെ
വിട്ടു തരെണമെ— ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദൊ
ഷത്തിൽനിന്നു ഞങ്ങളെ ഉദ്ധരിക്കെണമെ— രാജ്യവും ശക്തി
യും തെജസ്സും യുഗാദികളിലും നിണക്കല്ലൊ ആകുന്നു— ആമെൻ.

൪൫. എങ്ങിനെ പ്രാൎത്ഥിക്കണം

ഉ. ദൈവത്തിൻ തിരുമുമ്പിൽ എന്നു വെച്ച് ഏകാഗ്രതയും അനു
താപവും പൂണ്ടു ഹൃദയത്തിലും പുറമെ ഭാവത്തിലും താഴ്മയുള്ളവ
നായി സത്യവിശ്വാസത്തൊടും യെശു ക്രീസ്തന്റെ നാമത്തിലും
പ്രാൎത്ഥിക്കെണം—

൪൬. ഇപ്രകാരമുള്ള പ്രാൎത്ഥനെക്കു എന്തു വാഗ്ദത്തം ഉണ്ടു—

ഉ. ആമെൻ—ആമെൻ ഞാൻ നിങ്ങളൊടു പറയുന്നിതു നിങ്ങൾ എ
ന്റെ നാമത്തിൽ പിതാവിനൊടു എന്തെല്ലാം യാചിച്ചാലും അവ
ൻ നിങ്ങൾക്ക് തരും എന്നു നമ്മുടെ പ്രീയ രക്ഷിതാവ് അരുളി
ച്ചെയ്തു. (യൊഹ. ൧൬ ൨൩. )

൪൭. എന്നാൽ വിശ്വാസിക്ക് ദൈവഭക്തിയൊടുള്ള നടപ്പൂവെണം എ
ങ്കിൽ എന്തൊന്നിനെ പ്രമാണമാക്കെണം—

ഉ. തന്റെ ഇഷ്ടവും തൊന്നലും അല്ല ലൊകത്തിന്റെ പാപമൎയ്യാ
ദകളും അല്ല ദൈവത്തിന്റെ ഇഷ്ടവും കല്പനകളുമത്രെ— പ്ര
മാണമാക്കെണ്ടിയതു—

൪൮. ദൈവത്തിന്റെ ഇഷ്ടവും കല്പനകളും എങ്ങിനെ അറിവാറാകും

ഉ. പഴയനിയമം പുതിയനിയമം എന്നുള്ള വെദപുസ്തകങ്ങളി
ൽ അടങ്ങിയ ദൈവവചനത്താൽ അത്രെ—

൪൯. പഴയനിയമത്തിലെ ദൈവകല്പനകൾ ഏവ

ഉ. ൧. യഹോവയായ ഞാൻ നിന്റെ ദൈവമാകുന്നു ഞാനല്ലാ

25. [ 206 ] തെ അന്യ ദെവകൾ നിനക്കുണ്ടാകരുത്

൨. നിനക്ക് ഒരു വിഗ്രഹത്തെയും ഉണ്ടാക്കരുത്— അവറ്റെ കുമ്പി
ടുകയും സെവിക്കയും അരുതു

൩. നിന്റെ ദൈവമായ യഹൊവയുടെ നാമം വൃഥാ എടുക്കുരുതു

൪. സ്വസ്ഥനാളിനെ വിശുദ്ധീകരിപ്പാൻ ഒൎക്ക
൫. നിന്റെ മാതാപിതാക്കന്മാരെ ബഹുമാനിക്ക
൬. നീ കുല ചെയ്യരുത്
൭. നീ വ്യഭിചരിക്കരുത്
൮. നീ മൊഷ്ടിക്കരുത്
൯. കൂട്ടുകാരന്റെ നെരെ കള്ളസ്സാക്ഷി പറയരുത്
൧൦.കൂട്ടുകാരന്റെ ഭവനത്തെ മൊഹിക്കരുതു. കൂട്ടുകാരന്റെ ഭാ
ൎയ്യയെയും ദാസീദാസന്മാരെയും കാളകഴുതയെയും കൂട്ടു
കാരന്നുള്ള യാതൊന്നിനെയും മൊഹിക്കരുതു (൨മൊ. ൨൦)

൫൦, ഈ കല്പനകളുടെ സാരാംശം എന്താകന്നു

ഉ. ദൈവത്തെയും കൂട്ടുകാരനെയും സ്നെഹിക്ക എന്നത്രെ—(മത്ത. ൨൨, ൩൭-൪൦.)

൫൧. ദൈവത്തെ സ്നെഹിക്ക എന്നത് എന്തു—

ഉ. ദൈവത്തെ സ്നെഹിക്ക എന്നതൊ ദൈവത്തെ പരമധനം എ
ന്നു വെച്ചു ഹൃദയത്താൽ പറ്റിക്കൊണ്ടും നിത്യം ഒൎത്തും സൎവ്വത്തി
നു മീതെ കാംക്ഷിച്ചും ഇരുന്നു അവങ്കൽ ആനന്ദിച്ചും മുറ്റും ത
ന്നെത്താൻ സമൎപ്പിച്ചും കൊണ്ട് അവന്റെ ബഹുമാനത്തിന്നാ
യി എരിവുള്ളവനും ആക—

൫൨. ക്രട്ടുകാരനെ സ്നെഹിക്ക എന്നത് എന്തു—

ഉ. കൂട്ടുകാരനെ സ്നെഹിക്ക എന്നതൊ അവനായി ഗുണമുള്ളതു
എല്ലാം ആഗ്രഹിക്കയും പക്ഷമനസ്സാലെ വിചാരിക്കയും വാക്കി
നാലും ഭാവത്താലും പ്രിയം കാട്ടുകയും ക്രീയയാലെ തുണക്കയും അ [ 207 ] ല്ലാതെ അവന്റെ ബലഹീനതയെയും വിരൊധത്തെയും ക്ഷാ
ന്തിയൊടെ പൊറുത്തും സൌമ്യതയാലെ അവനെ യഥാസ്ഥാ
നപ്പെടുത്തും കൊള്ളുന്നതത്രെ—

൫൩. ഇപ്രകാരം എല്ലാം നിന്നെ തന്നെ ശൊധന ചെയ്താൽ നിണക്ക്
എന്തു തൊന്നുന്നു—

ഉ. ഞാൻ സംശയം കൂടാ തെവലിയപാപി ആകുന്നു എന്നും
ദൈവം ഇഹത്തിലും പരത്തിലും ശിക്ഷിക്കുന്നതിന്നുഞാൻപാത്ര
മെന്നും തെളിയുന്നു—

൫൪. പാപങ്ങളെക്കൊണ്ടു നിണക്ക് സങ്കടം തൊന്നുന്നുവൊ—

ഉ. അതെ ഞാൻ ദൈവത്തൊടു പാപം ചെയ്തു വിശ്വസ്തനായ സ്രഷ്ടാ
വും രക്ഷിതാവും കാൎയ്യസ്ഥനുംആയവനെ പലവിധത്തിലും കൂ
ടക്കൂടെമനഃപൂൎവ്വമായുംദുഃഖിപ്പിച്ചുംകൊപിപ്പിച്ചും കൊ
ണ്ടതിനാൽഎനിക്ക്ഉള്ളവണ്ണംസങ്കടം തൊന്നുന്നു—

൫൫. ദൈവത്തിന്റെ കൊപം മാറി കനിവു തൊന്നുവാൻ ഒരു
വഴിയുണ്ടൊ—

ഉ. സത്യമായുള്ള മാനസാന്തരവും ദൈവത്തിങ്കലെക്ക് തിരി
യുന്നതും വഴിയാകുന്നതു—

൫൬. മാനസാന്തരം എന്നതു എന്തു—

ഉം മാനസാന്തരം എന്നതൊപാപങ്ങളെ ഹൃദയംകൊണ്ട് അ
റിഞ്ഞു കൊൾ‌്കയും ദൈവമുമ്പിലും ചിലപ്പൊൾ മനുഷ്യരുടെമു
മ്പിലും ഏറ്റു പറകയും അനുതപിച്ചുവെറുക്കയും യെശു
ക്രീസ്തങ്കൽ വിശ്വസിക്കയും നടപ്പിനെ ക്രമത്തിൽ ആക്കുവാ
ൻ ഉത്സാഹിക്കയും ചെയ്യുന്നതത്രെ—

൫൭. ഇതിങ്കൽ വിശ്വാസത്തിന്നു ദൈവത്തിൽനിന്നു ഒരുതുണ
വരുന്നതുകൂടെ ആവശ്യം അല്ലയൊ—

ഉ: ആവശ്യം തന്നെ— വിശ്വാസമാകട്ടെ ഇന്ന് ആശ്രയവും പ്രാ [ 208 ] ഗത്ഭ്യവും ഏറീട്ടു വലുതും പിന്നെ ഒരൊ സംശയഭയങ്ങളും ധൈ
ൎയ്യക്കെടും കലൎന്നിട്ടു ചെറുതും എളിയതും ആകുന്നു—

൫൮. വിശ്വാസത്തിന്ന് ഉറപ്പും സങ്കടത്തിൽ ആശ്വാസവും വൎദ്ധിപ്പി
ക്കുന്ന സാധനം എന്തു—

ഉ. നമ്മുടെ കൎത്താവായ യെശു ക്രീസ്തന്റെ അത്താഴം തന്നെ.

൫൯. നമ്മുടെ കൎത്താവിന്റെ തിരുവത്താഴം എന്നത് എന്തു—

ഉ. തിരുവത്താഴം എന്നത് വിശുദ്ധമൎമ്മവും ദിവ്യമായ ചൊല്ക്കുറിയും
ആകുന്നു— അതിൽ ക്രീസ്തൻ നമുക്കു അപ്പത്തൊടും വീഞ്ഞിനൊ
ടും കൂട തന്റെ ശരീരത്തെയും രക്തത്തെയും ഉള്ളവണ്ണം
സമ്മാനിച്ചു തരുന്നതുകൊണ്ടു പാപമൊചനവും നിത്യജീവനും
ഉണ്ടെന്നു നിശ്ചയം വരുത്തുന്നു—

൬൦. തിരുവത്താഴത്തിന്റെ ഉപദെശം എല്ലാം അടങ്ങിയ സ്ഥാപ
നവചനങ്ങളെ പറക—

ഉ. കൎത്താവായ യെശു തന്നെ കാണിച്ചു കൊടുക്കുന്നാൾ രാത്രീയി
ൽ പന്തിരുവരൊടു കൂട അത്താഴത്തിന്നിരുന്നു അപ്പത്തെ
എടുത്തു സ്തൊത്രം ചെയ്തു നുറുക്കി പറഞ്ഞു— വാങ്ങി ഭക്ഷിപ്പിൻ
ഇതു നിങ്ങൾക്ക് വെണ്ടി നുറുക്കപ്പെടുന്നഎന്റെശരീരംആകു
ന്നു എന്റെ ഓൎമ്മെക്കായിട്ടു ഇതിനെ ചെയ്വിൻ— അപ്രകാരം ത
ന്നെ അത്താഴത്തിൽ പിന്നെ പാനപാത്രത്തെയും എടുത്തു സ്തൊ
ത്രം ചെയ്തു അവൎക്കു കൊടുത്തു പറഞ്ഞിതു— നിങ്ങൾ എല്ലാവ
രും ഇതിൽനിന്നു കുടിപ്പീൻ ഈ പാനപാത്രം എന്റെ രക്തത്തി
ൽപുതിയനിയമം ആകുന്നു ഇതു പാപമൊചനത്തിന്നായി നി
ങ്ങൾക്കും അനെകൎക്കും വെണ്ടി ഒഴിച്ച എന്റെ രക്തം ഇതി
നെ കുടിക്കുന്തൊറും എന്റെ ഓൎമെക്കായിട്ടു ചെയ്വിൻ—

൬൧. തിരുവത്താഴത്തിൽ നിണക്കു എന്ത് അനുഭവിപ്പാൻ കിട്ടുന്നു—

ഉ. അപ്പരസങ്ങളൊടുംകൂട യെശു ക്രീസ്തന്റെ സത്യമായുള്ള ശ [ 209 ] രീരത്തെയും സത്യമായുള്ള രക്തത്തെയും ഞാൻ ഭക്ഷിച്ചു കുടി
ക്കുന്നു— ൧കൊ. ൧൦ ൧൬. നാം ആശീൎവ്വദിക്കുന്ന അനുഗ്രഹ
പാത്രം ക്രീസ്ത രക്തത്തിന്റെ കൂട്ടായ്മ അല്ലയൊ നാം നുറുക്കു
ന്ന അപ്പം ക്രീസ്തശരീരത്തിന്റെ കൂട്ടായ്മ അല്ലയൊ—

൬൨. തിരുവത്താഴം ആൎക്കായിട്ടു നിയമിച്ചു കിടക്കുന്നു—

ഉ. തങ്ങളെ ശൊധന ചെയ്വാൻ കഴിയുന്ന ക്രീസ്ത്യാനൎക്കെല്ലാം നി
യമിച്ചതു— ൧കൊ. ൧൧ ൨൮. മനുഷ്യൻ തന്നെത്താൻ
ശൊധന ചെയ്തിട്ടു വെണം ഈ അപ്പത്തിൽ ഭക്ഷിച്ചും പാനപാ
ത്രത്തിൽ കുടിച്ചും കൊൾ‌്വാൻ.

൬൩. തന്നെത്താൻ ശൊധന ചെയ്ക എന്നത് എന്തു—

ഉ താൻ തന്റെ ഹൃദയത്തിലും മനൊബോധത്തിലും പ്രവേശി
ച്ചു കൊണ്ടു തന്റെ മാനസാന്തരത്തെയും വിശ്വാസത്തെ
യും പുതിയ അനുസരണത്തെയും ആരാഞ്ഞു കൊള്ളുന്നതത്രെ.

൬൪. നമ്മുടെ മാനസാന്തരത്തെ ശൊധന ചെയ്യുന്നതു എങ്ങിനെ

ഉ. നമ്മുടെ പാപങ്ങളെ നാം ഉണ്മയായി അറികയും ദൈവത്തി
ന്മുമ്പാകെ ഏറ്റു പറകയും മനസ്സൊടെ വെറുക്കയും അനു
തപിക്കയും ചെയ്യുന്നുവൊ എന്നു ആരാഞ്ഞു നൊക്കുമ്പോ
ഴേത്രെ—

൬൫. നമ്മുടെ വിശ്വാസത്തെ ശൊധന ചെയ്യുന്നതു എങ്ങിനെ—

ഉ. നാം യെശു ക്രീസ്തനെ ഉണ‌്മയായി അറികയും അവന്റെ
പുണ്യത്തിലും കരുണയിലും മാത്രം ആശ്രയിക്കയും തി
രുവത്താഴത്തിന്റെ സത്യബൊധം ഉണ്ടാകയും ചെയ്യുന്നു
വൊ എന്നു നല്ലവണ്ണം ആരാഞ്ഞു നൊക്കുമ്പൊഴത്രെ—

൬൬. നമ്മുടെ പുതിയ അനുസരണത്തെ ശൊധന ചെയ്യുന്നത് എ
ങ്ങിനെ—

ഉ. ഇനിമെൽ പാപത്തെ വെറുത്തും വിട്ടും കൊണ്ടു ദൈവ പ്ര [ 210 ] സാദം വരുത്തി നടപ്പാനും അവന്റെ കരുണയാലെ ദൈ
വ സ്നെഹത്തിലും കൂട്ടുകാരന്റെ സ്നെഹത്തിലും ഊന്നി നില്പാ
നും നാം താല്പൎയ്യത്തൊടെ നിൎണ്ണയിച്ചുവൊ, എന്നു സൂക്ഷ്മ
മായി ആരാഞ്ഞു നൊക്കുമ്പൊഴത്രെ—

൬൭. ശൊധന കഴിക്കാതെ അപാത്രമായി തിരുവത്താഴത്തി
ൽ ചെരുന്നവൎക്കു എന്തു ശിക്ഷകൾ അകപ്പെടും—

ഉ. ദൈവത്തിന്റെ ദണ്ഡവിധിയത്രെ—(൧കൊ. ൧൧, ൨൯
അപാത്രമായി ഭക്ഷിച്ചു കുടിക്കുന്നവൻ കൎത്താവിൻ ശരീ
രത്തെ വിസ്തരിക്കായ്കയാൽ തനിക്കു താൻ ന്യായവിസ്താര
ത്തെ ഭക്ഷിച്ചു കുടിക്കുന്നു—

൬൮. ചോ. അനുതപിച്ചു ഞെരുങ്ങിയ ഹൃദയത്തൊടെ അനുഭവിച്ചാ
ൽ തിരുവത്താഴത്തിലെ ഫലം ഏന്തു—

ഉ. എന്റെ വിശ്വാസം ഉറെക്കയും മനസ്സാക്ഷിക്ക് ആശ്വാസം
ലഭിക്കയും പാപങ്ങളുടെ മൊചനത്തിന്നു നിശ്ചയം കൂടുകയും
നടപ്പിന്നു പുതുക്കം വരികയും തന്നെ ഫലം ആകുന്നതു—

൬൯. തിരുവത്താഴത്തിൽ ചെരുവാൻ നമുക്കു എങ്ങിനെ വഴി
തുറന്നു വരും—

ഉ. അദ്ധ്യക്ഷവെലയാലത്രെ— അനുതപിക്കാത്തവൎക്കു പാപ
ങ്ങളെ പിടിപ്പിപ്പാനും അനുതപിക്കുന്നവൎക്കു മൊചിപ്പാ
നും അതിന്ന് അധികാരം ഉണ്ടു—

൭൦. ഈ ആത്മികമായ അധികാരം അദ്ധ്യക്ഷൎക്കു ആരാ
ൽ വന്നു—

ഉ. കൎത്താവായ യെശു ക്രീസ്തനാലത്രെ— അവൻ തന്റെ ശിഷ്യ
ന്മാരൊടു പറഞ്ഞിതു (മത. ൧൮, ൧൮) നിങ്ങൾ ഭൂമിയിൽ
എന്തെല്ലാം കെട്ടിയാലും അതു സ്വൎഗ്ഗത്തിലും കെട്ടപ്പെട്ടിരി
ക്കും നിങ്ങൾ ഭൂമിയിൽ എന്തെല്ലാം കെട്ടഴിച്ചാലും അതു [ 211 ] സ്വൎഗ്ഗത്തിലും അഴിഞ്ഞിരിക്കും— എന്നല്ലാതെ (യൊ ൨o
൨൩.) നിങ്ങൾ ആൎക്കെങ്കിലും പാപങ്ങളെ മൊചിച്ചാൽ അ
വൎക്കു മൊചിക്കപ്പെട്ടിരിക്കും ആൎക്കെങ്കിലും പിടിപ്പിച്ചാ
ൽ പിടിപ്പിക്കപ്പെട്ടിരിക്കും എന്നു തന്നെ—

൭൧. തിരുവത്താഴത്തിൽ ചെരുന്ന വിശ്വാസികൾ‌്ക്കു എന്തു കടം ആ
കുന്നു—

ഉ. നാം കൎത്താവായ ക്രീസ്തനെയും അവന്റെ മരണത്തെയും ഒ
ൎക്കയും അവന്റെ നാമത്തെ സ്തുതിക്കയും ഹൃദയത്താലും ക്രീ
യകളാലും അവന്റെ ഉപകാരങ്ങൾ്ക്കായി കൃതജ്ഞത കാട്ടു
കയും വെണ്ടതു ( ൧ കൊ. ൧൧ ൨൬.)

൭൨. ക്രീസ്തന്റെ മരണത്തെപ്രസ്താവിക്കെണ്ടുന്നപ്രകാരം സ്പഷ്ടമായി
പറയാമൊ—

ഉ. ഞാൻ തിരുവത്താഴത്തിൽ ചെരുമ്പൊഴും ചെൎന്ന ശെഷവും
ക്രീസ്തന്റെ ക്രൂശിലെ മരണത്തെ താല്പൎയ്യത്തൊടും വിശ്വാ
സത്തൊടും കൂടെ ധ്യാനിക്കയിൽ പ്രീയ രക്ഷിതാവ് ശരീര
ത്തെ ബലികഴിച്ചും രക്തത്തെ ഒഴിച്ചും കൊണ്ട് എനിക്കും സ
ൎവ്വലൊകത്തിന്നും പാപത്തെ ഇല്ലാതാക്കി നിത്യരക്ഷയെ
സമ്പാദിച്ചു കൊള്ളുമ്പോൾ എത്ര എല്ലാം കഷ്ടിച്ചും അദ്ധ്വാ
നിച്ചും ഇരിക്കുന്നു എന്നു നന്ന വിചാരിച്ചു കൊള്ളെണ്ടതു—

൭൩. ഈ ബലിമരണത്തെ ധ്യാനിച്ചു പ്രസ്താവിക്കുന്നതിന്റെ ഫ
ലം എന്തു—

ഉ. കൎത്താവായ യെശുവിന്നു എന്റെ പാപങ്ങളാൽ അതിക്രൂ
ര വെദനകളും കൈപ്പുള്ള മരണവും സംഭവിച്ചതുകൊണ്ടു
ഞാൻ പാപത്തിൽ രസിക്കാതെ അതിനെഅശെഷം ഒഴി
ച്ചു മണ്ടിപ്പൊകയും എന്നെ ഉദ്ധരിച്ച രക്ഷിതാവിന്റെ ആ
ളായിട്ടു കെവലം അവന്റെ ബഹുമാനത്തിന്നായി ജീവിക്ക [ 212 ] യും കഷ്ടപ്പെടുകയും മരിക്കയും ചെയ്യെണ്ടതു— എന്നാൽ
എന്റെ അന്ത്യനെരത്തിൽ ഭയം കൂടാതെ തെറികൊണ്ടു
കൎത്താവായ യെശുവെ നിണക്കായി ഞാൻ ജീവിക്കുന്നു നി
ണക്കു കഷ്ടപ്പെടുന്നു— നിണക്കു മരിക്കുന്നു ചത്തുംഉയിൎത്തും നി
നക്കുള്ളവനാകുന്നു— യെശുവെ എന്നെക്കും എന്നെ രക്ഷിക്കെണമെഎന്നെപറയുമാറാവു— ആമെൻ—

"https://ml.wikisource.org/w/index.php?title=പ്രാർത്ഥനാസംഗ്രഹം_(1857)&oldid=210982" എന്ന താളിൽനിന്ന് ശേഖരിച്ചത്