പുത്തൻ പാന
പുത്തൻ പാന (പാന) രചന: |
മിശിഹായുടെ പാന എന്നും, പുത്തൻ പാന എന്നും 'രക്ഷാചരിത കീർത്തനം' എന്നും പേരുകളുള്ള ഈ കൃതി യേശു ക്രിസ്തുവിന്റെ ജീവചരിത്രത്തെ ആസ്പദമാക്കി, ബഹുഭാഷാപണ്ഡിതനും മലയാള-സംസ്കൃതഭാഷകളിൽ നിപുണനുമായ അർണ്ണോസ് പാതിരി(Johann Ernst Hanxleden) രചിച്ചത്. |
ദൈവത്തിൻറെ സ്ഥിതിയും താൻ ആകാശവും ഭൂമിയും സൃഷ്ടിച്ചതും, ദൈവദൂതന്മാരെ സൃഷ്ടിച്ചശേഷം അവരിൽ ചിലർ പിഴച്ചുപോയതും അതിനാൽ അവരെ ശിക്ഷിച്ചതും, മനുഷ്യസൃഷ്ടിയും, ആദിമാതാപിതാക്കന്മാരെ ചതിപ്പാൻ സർപ്പത്തിൻറെ വേഷം ധരിച്ചുകൊണ്ട് ഹാവായുടെ പക്കൽ ചെന്നതും.....
ആദം ചെയ്ത പിഴയാലെ വന്നതും,
ഖേദനാശവും രക്ഷയുണ്ടായതും, 1
ശിക്ഷയാംവണ്ണം ചൊല്ലുന്നു സത്വരം
സൂക്ഷ്മമാം കഥ കേൾക്കേണമേവരും, 2
എല്ലാം മംഗളകാരണ ദൈവമേ!
നല്ല ചിന്തകളുദിപ്പിക്കേണമേ. 3
ജന്മദോഷമൊഴിച്ചു രക്ഷിച്ചൊരു
നിർമ്മലനീശോ കാരുണ്യമേകണം. 4
അമ്മ കന്യകേ, ശുദ്ധ ശോഭാനിധേ,
ഏൻമനസ്തമസ്സൊക്കെ നീക്കേണമേ 5
വാനവർ നിവിയന്മാർ ശ്ലീഹന്മാരും,
വാനിതിൽ വിളങ്ങും പുണ്യവാളരും 6
വന്നിനിക്കു സഹായമായുള്ളിലെ,
മന്ദം നീക്കി വെളിവുദിപ്പിക്കേണം. 7
സത്യമിങ്ങറിയിച്ച ഗുരുവരൻ,
മാർത്തോമ്മായേ! സഹായമേകണമേ! 8
ഇത്ഥം കേരളസത്യവേദികളെ
നിത്യം ചിന്തയാൽ പാലനം ചെയ്യുന്ന 9
റമ്പാന്മാരുടെ സഞ്ചയശോഭനൻ,
മേൽപ്പട്ടത്തിനലങ്കാര വർദ്ധനൻ, 10
മെത്രാന്മാരിലഗ്രേസരനുത്തമൻ
ശാസ്ത്രജ്ഞൻമാരിലാദ്യൻ തപോനിധി, 10
കുറവറ്റൊരു ഗുണാന്വിത ശീലൻ
മാറന്തോനീസെന്നോടു കല്പിച്ച നാൾ 11
അങ്ങേയാശീർവ്വാദത്തിനനുഗ്രഹം
മംഗലം വരുത്തുമതറിഞ്ഞു ഞാൻ, 12
വാരവാർത്തകൾ ചൊന്നു തുടങ്ങുന്നു.
സാരസ്യമിതു കേട്ടുകൊള്ളണമെ 13
ആദിക്കു മുമ്പിൽ സർവ്വഗുണങ്ങളാൽ
സാദമെന്നിയെ സംപൂർണ്ണമംഗലൻ 14
ആദിതാനുമനാദിയാന്തമ്പുരാൻ
ഖേദനാശനാം സ്വസ്ഥനനാരതൻ{ 15
ഇടമൊക്കെയും വ്യാപിച്ചു സ്വാമിയും
ഇടത്തിലടങ്ങാത്ത മഫത്വവും 16
സർവ്വകർമ്മങ്ങൾക്കാദിയുമന്തവും,
സർവ്വവസ്തുക്കൾക്കദ്വയനാഥനും, 18
എല്ലാരൂപത്തിനനുരൂപരൂപവും,
എല്ലാം തൃപ്തി നിരന്തര പ്രാപ്തിയും. 19
എല്ലാം ബുദ്ധിയാൽ കണ്ടറിയുന്നവൻ
എല്ലാം സാധിപ്പാനും വശമുള്ളവൻ 20
ഒന്നിനാലൊരു മുട്ടുവരാത്തവൻ,
ഒന്നും തിട്ടതിയില്ലാത്ത ഭാഗ്യവാൻ, 21
തന്റെ മുഷ്കരം കാട്ടുവാൻ കാരണം
മറ്റു സൃഷ്ടികൾ നിർമ്മിച്ചാരംഭിച്ചു 22
ആകാശമുടൻ ഭൂമിയുമാദിയായ്
വാക്കിൻ ശക്തിയായ് ഭുതമായത് വന്നിതു 23
എത്ര ഭാരമായുള്ള ലോകങ്ങളെ
ചിത്രമർദ്ധക്ഷണം കൊണ്ടു സൃഷ്ടിച്ചു. 24
എത്രയത്ഭുതമായതിൽ നിർമ്മിച്ച
ചിത്രകൗശലമെത്ര മനോഹരം! 25
മാലാഖാമാരാം പ്രതാപമേറിയ
സ്വർലോക പ്രഭു സമൂഹവും തദാ. 26
സൂക്ഷ്മ, മക്ഷയം, ദീപ്തി ലഘുത്വവും
രക്ഷകൻ നൽകി ഭൃത്യവൃന്ദത്തിന് 27
ധീ, സ്മരണ, മനസ്സിതുത്രിവശം
വിസ്മേയനാഥൻ നൽകി സ്വസാദൃശ്യം 28
സൽപ്രതാപപ്പെരുമയറിവാനും
തല്പരനെ സ്തുതിച്ചാരാധിപ്പാനും 29
ഇപ്രകാരമരുപി സമൂഹത്തെ
താൻ പ്രിയത്തോടെ സൃഷ്ടിച്ചനവധി 30
അവർക്കാനന്ദമോക്ഷത്തെ പ്രാപിപ്പാൻ
ദേവൻ കല്പിച്ചു ന്യായപ്രമാണവും 31
അരൂപരൂപമായവനിയതിൽ
നരവർഗ്ഗത്തെ സൃഷ്ടിക്കു ദാസരായ് 32
ഭൂനരകത്തിലായ് വലയും വിധൌ
ഭൂനരത്രാണത്തിനു മമ സുതൻ 33
ഭൂതലേ നരനായവതരിക്കും
ഭൂതനാഥനെ വന്ദിച്ചാരാധിച്ചു 34
നീതിസമ്മതഞ്ചെയ്തു കൃപാഫലം
സതതാനന്ദ മോക്ഷത്തെ നേടിടുവാൻ 35
മേവിധിയതു സമ്മതമല്ലെങ്കിൽ
ഭവിക്കും സദാ സങ്കടം നിശ്ചയം 36
പരീക്ഷിപ്പതിന്നായൊരു കല്പന
പരമദേവൻ കൽപിച്ചനന്തരം 37
സ്വാമിതന്നുടെ ന്യായദയാവിധി
സുമനസ്സോടെ സമ്മതിച്ചു പലർ 38
അസമേശനെക്കണ്ടവരക്ഷണെ
അസമഭാഗ്യ പ്രാപ്തിയെ നേടിനാർ 39
മോക്ഷഭാഗ്യം ഭവിച്ച മാലാഖമാർ
അക്ഷയസുഖം വാഴുന്നാനന്ദമായ് 40
ശേഷിച്ച മഹാ മുഖ്യസ്വരൂപികൾ,
ഭോഷത്തം നിരൂപിച്ചു മദിച്ചുടൻ 41
അവർക്കു ദേവൻ നൽകിയ ഭാഗ്യങ്ങൾ
അവർ കണ്ടു നിഗളിച്ചനേകവും{ 42
ദേവനോടും സമമെന്നു ഭാവിച്ച്
ദൈവകൽപന ലംഘനം ചെയ്തവർ 43
നിന്ദ ചെയ്തതു കണ്ടഖിലേശ്വരൻ
നിന്ദാഭാജന നീചവൃന്ദത്തിനെ 44
സ്വരൂപശോഭ നീക്കി വിരൂപവും
അരൂപികൾക്ക് നൽകി നിരാമയം 45
ദേവകോപ മഹാശാപവും ചെയ്ത്
അവനിയുടെ ഉള്ളിലധോലോകേ, 46
നിഷ്ഠൂരികളെ തട്ടിക്കളഞ്ഞുടൻ
കഷ്ടമായ മഹാ നരകാഗ്നിയിൽ 47
ദുഷ്ടരായ പിശാചുക്കളൊക്കെയും
നഷ്ടപ്പെട്ടതിൽ വീണു നശിക്കിലും 48
ദുഷ്ടത, ഗുണദോഷ, പൈശൂന്യവും
ഒട്ടുമേ കുറവില്ലവർക്കൊന്നുമേ. 49
മുന്നമിഗ്ഗണം സൃഷ്ടിച്ച തമ്പുരാൻ
പിന്നെ മന്നിലുണ്ടാക്കി പലതരം 50
ആറാം നാളതിൽ മർത്ത്യരിൽ മുമ്പനെ
അറാവുത്തായിൽ സൃഷ്ടിച്ചു തമ്പുരാൻ 51
മണ്ണുകൊണ്ടൊരു യോഗ്യശരീരത്തെ-
യുണ്ടാക്കിയതിൽ ജീവനെ പൂകിച്ചു. 52
ബുദ്ധിചിത്തവും പഞ്ചേന്ദ്രിയങ്ങളും
ആദമെന്നൊരു പേരും കൊടുത്തിതു 53
പറുദീസായിലിരുത്തിയാദത്തെ
ഏറെസൌഖ്യമുള്ള സ്ഥലമായത് 54
സ്വപ്നത്തിലവന്റെയൊരു വാരിയാൽ
തമ്പുരാൻ സ്ത്രീയെ നിർമ്മിച്ചു തൽക്ഷണം 55
ആദിനാഥനു പുത്രരിതെന്നപോൽ
ആദം ഹാവായും നരപിതാക്കളായ് 56
തൽബുദ്ധിയും മനസുമതു പോലെ
നൽകി ദേവന്മാർക്കു കരുണയാൽ 57
നേരുബുദ്ധിയിൽ തോന്നിടും നേരിന്നു
വൈരസ്യമവർക്കിഛയായ് വന്നീടാ 58
ന്യായം പോൽ നടപ്പാൻ വിഷമമില്ല
മായമെന്നതു ബുദ്ധിയിൽ തോന്നിടാ 59
ദൃഷ്ടിക്കെത്തുന്ന വസ്തുക്കളൊക്കെയും,
സൃഷ്ടമായൊരീഭൂമിയും വ്യോമവും 60
അവർക്കുപകാരത്തിനു തമ്പുരാൻ
കീഴടക്കിക്കൊടുത്തു ദയവോടെ, 61
സിംഹവ്യാഘ്രങ്ങൾ പക്ഷിനാല്ക്കാലികൾ
അങ്ങുന്നൊക്കെ മാനുഷർക്കു നൽകിനാൻ 62
മൃഗങ്ങൾ, വിധിയായവ്വണ്ണമുടൻ
വർഗ്ഗത്താത് സ്വർഗ്ഗനാഥനെ ശങ്കിക്കും. 63
നക്ര, ചക്ര, മകരാദി മത്സ്യങ്ങൾ
ഭക്ഷ്യകാകനിക്കൂടെയുമവ്വണം 64
വൃക്ഷങ്ങൾ പുല്ലും പുഷ്പാദിവർഗ്ഗവും
ഒക്കെയാദത്തിൻ കല്പന കേൾക്കുമേ. 65
കണ്ടതെല്ലാമനുഭവിപ്പാൻ വശം
ദണ്ഡത്തിന്നുടെ പേരുമില്ല സദാ. 66
കേടും ക്ലേശവും എന്തെന്നറിവില്ല.
പേടിക്കുമൊരു ശക്തരിപുവില്ല, 67
പൈയും ദാഹവും തീർപ്പതിനൊക്കവേ
വിയർപ്പെന്നിയെ ഭൂമി കൊടുത്തിടും 68
ചിന്തിച്ചതെല്ലാം സാധിച്ചുകൊള്ളുവാൻ
അന്തമില്ലാത്തൊരീശൻ ദയാപരൻ, 69
അൽപിതാവു തനയന്മാർക്കെന്നപോൽ
താൻ പ്രിയത്തോടു സൃഷ്ടിച്ചു നൽകിനാൻ 70
പിൻപവർക്കൊരു പ്രമാണം കല്പിച്ചു
അൻപിനോടതു കാക്കണം പഥ്യമായ്. 71
തല്പരനെന്നൊരുൾഭയമെപ്പോഴും
ഉൾപ്പൂവിലവരോർക്കണമെന്നിട്ട്, 72
വൃക്ഷമൊന്നു വിലക്കി സർവ്വേശ്വരൻ
അക്ഷിഗോചരമൊക്കെയും ദത്തമായ് 73
ഒന്നുമാത്രമരുതൊരു കാകനി
തിന്നാൽ ദോഷവും നാശവുമാമത്, 74
എപ്പോഴുമെന്നെയോർത്ത് പ്രിയത്താലെ
ഇപ്രമാണം വഴിപോലെ കാക്കേണം 75
ഇക്കല്പനയ്ക്കൊരീഷൽ വരുത്തായ്കിൽ
എല്ലാ ഭാഗ്യവുമന്തരിക്കയില്ല 76
അവർക്കുമർക്കുള്ള ജന്മത്തിന്നും
നിർവിശേഷ സൌഖ്യം രസിക്കാം സദാ, 77
കല്പനയ്ക്കൊരു വീഴ്ച വരുത്തിയാൽ
അപ്പോൾ ദുർഗ്ഗതിവാതിൽ തുറന്നുപോം 78
അനർത്ഥങ്ങളനേകമുണ്ടായ്‍വരും
സന്തതിയും നശിക്കുമനന്തരം, 79
ഇഗ്ഗുണ ശുഭ ഭാഗ്യവും നാസ്തിയാം
നിർഗുണ താപവാരിയിൽ വീണുപോം 80
ഇപ്പടി ഗുണദോഷഫലങ്ങളും
തല്പരനരുളിച്ചെയ്തിരുന്നത്തിനാൽ 81
ചൊല്പെരിയവൻ കല്പിച്ചതുപോലെ
ഉൾപ്രസാദിച്ചവരിരിക്കും വിധൌ 82
അപ്പോഴെ നരകത്തിലസുരകൾ
ഉൾപുവിലതിദ്വേഷം കലർന്നുടൻ 83
മുന്നം വാനതിലാഞ്ചുക്കളായി നാം
ഉന്നതപ്രഭയോടെ വിളങ്ങുന്നാൾ 84
അന്നു ദേവതിരുവുള്ളക്കേടിനാൽ
വൻനരകത്തിൽ പോന്നതിവർ മൂലം 85
മർത്ത്യദേവനെ വന്ദിച്ചാരാധിപ്പാൻ
കീർത്തിഹീനം നമുക്കു വിധിച്ചത് 86
ഒത്തു സമ്മതിച്ചില്ലെന്ന കാരണത്താൽ
കർത്താവു നമ്മേ ശിക്ഷിച്ചധോലോകേ 87
അന്നു നാശം നമുക്കു ഭവിച്ചതു
മിന്നരകുലത്തിന്നുടെ കാരണം 88
എന്നതുകൊണ്ടീ മനുഷവർഗ്ഗത്തെ
ഇന്നരകത്തിൽ കൂടെ മുടിക്കേണം 89
ദേവൻ നമ്മേ ശിക്ഷിച്ചതിനുത്തരം
ദേവസേവകരെ നശിപ്പിക്കേണം 90
ദേവനോടും മാലാഖാവൃന്ദത്തോടും
ആവതല്ലിവരോടേ ഫലിച്ചീടു, 91
മെന്നതിനെന്തുപായം നമുക്കെന്നു-
വന്നരക പിശാചുക്കൾ ചിന്തിച്ചു. 92
ദേവനിഷ്ടരവരതു കാരണം
ആവതില്ല നമുക്കവരോടിപ്പോൾ 93
അവരിൽ തിരുവുള്ളം കുറയുമ്പോൾ
അവരോടു ഫലിക്കും നമുക്കഹോ 94
തിരുവുള്ളം കുറയണമെങ്കിലോ
അരുളപ്പാടവരു കടക്കേണം 95
ദേവകല്പന ലംഘിക്കിലാരേയും
ദേവൻ ശിക്ഷിക്കുമെന്നു ഗ്രഹിച്ചല്ലോ 96
എങ്കിലോയിവർക്കുമൊരു പ്രമാണം
സകലേശ്വരൻ കല്പിച്ചിട്ടുണ്ടല്ലോ 97
എന്നാലാവിധി ലംഘനം ചെയ്യിപ്പാൻ
ചെന്നു വേലചെയ്തിടേണം നാമിപ്പോൾ 98
എന്നുറച്ചു പിശാചു പുറപ്പെട്ടു
അന്നു വഞ്ചകൻ തൻ വ്യാജക്രിയയ്ക്ക് 99
തക്ക വാഹനമായ് കണ്ടു സർപ്പത്തെ
എക്കാലത്തും മർത്ത്യർക്കു രിപു സർപ്പം 100
അറപ്പാൻ യോഗ്യൻ വിഷം ധൂളുന്നവൻ
മറിഞ്ഞിഴഞ്ഞു ഭൂമിയിൽ മേവുന്നോൻ 101
നീചൻ ഘാതകൻ ജാത്യാരിപു സാത്താൻ
നീചസർപ്പത്തിൽ ചെന്നു ഹാവാ മുന്നിൽ 102
ഹാവായോടു പിശാചു ചൊല്ലിയ വഞ്ചനയും അവൾ ആയതിനെ വിശ്വസിച്ചു കനിതിന്നുന്നതും ഭാര്യയുടെ വാക്കും സ്നേഹവും നിമിത്തം ആദവും ആ കനി തിന്ന് ഇരുവരും പിഴച്ചതും, ദൈവനാദം കേട്ട് അനുതപിച്ചതും, ആ പാപം കാരണത്താൽ വന്നുകൂടിയ ചേതനാശവും, അവരുടെ മനസ്താപത്താൽ സർവ്വേശ്വരൻ അനുഗ്രഹിച്ചു പുത്രൻ തമ്പുരാന്റെ മനുഷ്യാവതാരത്തിൽ രക്ഷ കല്പിച്ചാശ്വസിപ്പിച്ചതും, മിശിഹായുടെ അവതാരത്തെ പൂർവ്വപുതാക്കന്മാർ പ്രാർത്ഥിച്ചു വന്നതും.
മാനുഷരെ പിഴപ്പിച്ചു കൊള്ളുവാൻ
മാനസ ദാഹമൊടു പിശാചവൻ. 1
തൻകരുത്തു മറച്ചിട്ടുപായമായ്
ശങ്കകൂടാതെ ഹാവായോടോതിനാൻ 2
മങ്കമാർ മണി മാണിക്യരത്നമേ,
പെൺകുലമൗലേ കേൾ മമ വാക്കുനീ 3
നല്ല കായ്കനിയും വെടിഞ്ഞിങ്ങനെ
അല്ലലായിരിപ്പാനെന്തവാകാശം 4
എന്നസുരൻ മധുരം പറഞ്ഞപ്പോൾ
ചൊന്നവനോടു നേരായ വാർത്തകൾ 5
കണ്ടതെല്ലാമടക്കി വാണിടുവാൻ
ദണ്ഡമെന്നിയെ കൽപിച്ചു തമ്പുരാൻ 6
വേണ്ടുന്നതെല്ലാം സാധിച്ചുകൊള്ളൂവാൻ
വോണ്ടുന്നവരവും തന്നു തങ്ങൾക്ക് 7
പിന്നെയീമരത്തിന്റെ കനിയിത്
തിന്നരുതെന്ന പ്രമാണം കല്പിച്ചു 8
ദൈവകല്പന കാത്തുകൊണ്ടിങ്ങനെ
ദേവാസേവികളായിരിക്കുന്നിതാ 9
ഹാവായിങ്ങനെ ചൊന്നതിനുത്തരം
അവൾ സമ്മതിപ്പാനസുരേശനും 10
വഞ്ചനയായ വൻചതിവാക്കുകൾ
നെഞ്ചകം തെളിവാനുരചെയ്തവൻ 11
കണ്ടകായ്‍കനിയുണ്ടുകൊണ്ടിങ്ങനെ
കുണ്‌ഠരായ് നിങ്ങൾ വാഴ്വതഴകതോ? 12
സാരമായ കനിഭുജിച്ചിടാതെ
സാരഹീന ഫലങ്ങളും ഭക്ഷിച്ച്, 13
നേരറിയാതെ സാരരഹിതരായ്
പാരിൽ മൃഗസമാനമെന്തിങ്ങനെ, 14
എത്ര വിസ്മയമായ കനിയിത്!
ഭദ്രമാണെന്റെ വാക്കെന്നറിഞ്ഞാലും 15
നന്മയേറ്റം വളർത്തുമിതിൻകനി
തിന്മാനും രുചിയുണ്ടതിനേറ്റവും 16
ഭാഗ്യമായ കനിയിതു തിന്നുവാൻ
യോഗ്യരോ നിങ്ങളെന്നറിഞ്ഞില്ല ഞാൻ 17
അറ്റമില്ലിതു തിന്നാലതിൻ ഗുണം
കുറ്റവർക്കറിയാമെന്നതേ വേണ്ടു, 18
ദിവ്യമായ കനിയിതു തിന്നുകിൽ
ദേവനു സമമായ്‍വരും നിങ്ങളാ, 19
ആയതുകൊണ്ട് ദേവൻ വിരോധിച്ചു.
ആയുപായത്തട്ടിപ്പു ഗ്രഹിച്ചു ഞാൻ 20
സ്നേഹം നിങ്ങളെയുണ്ടെന്നതുകൊണ്ടു
മഹാസാരരഹസ്യം പറഞ്ഞു ഞാൻ 21
ചൊന്ന സാരം ഗ്രഹിച്ചിതു തിന്നുകിൽ
വന്നിടുമ്മഹാ ഭാഗ്യമറിഞ്ഞാലും. 22
ദുഷ്ടനിഷ്ടം പറഞ്ഞതു കേട്ടപ്പോൾ
കഷ്ടമാക്കനി തിന്നു പിഴച്ചഹോ, 23
നഷ്ടമായെന്നറിയാതെ പിന്നെയും
ഇഷ്ട ഭക്ഷ്യമായ് നൽകി ഭർത്താവിന്നും 24
ഹാവാ തങ്കൽ മനോരുചിയാകയാൽ
അവൾക്കിമ്പം വരുവതിന്നാദവും 25
ദേവകല്പന ശങ്കിച്ചിടാതന്നു
അവൾ ചൊന്നതു സമ്മതിച്ചക്കനി 26
തിന്നവൻ പിഴപെട്ടൊരനന്തരം
പിന്നെയും ദേവഭീതി ധരിച്ചില്ല. 27
ഉന്നതനായ ദേവനതുകണ്ടു
തന്നുടെ നീതിലംഘനം ചെയ്കയാൽ 28
താതൻ തന്റെ തനയരോടെന്നപോൽ
നീതിമാനഖിലേശ്വരൻ കോപിച്ചു. 29
ആദം! നീയെവിടെ എന്നരുൾ ചെയ്തു
നാദം കേട്ടു കുലുങ്ങി പറുദീസാ. 30
ആദവും അഴകേറിയ ഭാര്യയും
ഭീതി പൂണ്ടു ഭ്രമിച്ചു വിറച്ചുടൻ 31
ദൈവമംഗലനാദങ്ങൾ കേട്ടപ്പോൾ
ദൈവീക മുള്ളിൽ പൂക്കുടനാദവും 32
ദൈവന്യായം കടന്നതു ചിന്തിച്ചു
ദൈവമേ പിഴച്ചെന്നവൻ തേറിനാൽ 33
നാണമെന്തെന്നറിയാത്ത മാനുഷൻ
നാണിച്ചു പത്രവസ്ത്രം ധരിച്ചുടൻ, 34
ചെയ്ത ദോഷത്തിനുത്തരമപ്പോഴേ
സുതാപത്തോടനുഭവിച്ചാരവർ 35
അമ്പൊഴിഞ്ഞു പിശാചിനോടൊന്നിച്ചു
പാമ്പു ദൈവാജ്ഞ ലംഘിപ്പിച്ചെന്നതാൽ 36
നിന്റെ വായാൽ നീ വചിച്ചതുകൊണ്ടു
നിന്റെ ദോഷം നിൻവായിൽ വിഷമൊന്നും 37
പൂണ്ടു മണ്ണിലിഴഞ്ഞു വലകെന്നും
കണ്ടവർ കൊല്ലുകെന്നും ശപിച്ചുടൻ 38
സർവ്വനാഥനെയാദം മറക്കയാൽ
സർവ്വജന്തുക്കളും മറന്നാദത്തെ 39
തമ്പുരാൻ മുമ്പവർക്കു കൊടുത്തൊരു
വമ്പുകൾ വരം നീക്കി വിധിച്ചിത് 40
പൈയും ദാഹം ക്ഷമിക്കേണമെന്നതും,
വിയർപ്പോടു പൊറുക്കേണമെന്നതും, 41
വ്യാധി ദുഃഖങ്ങളാൽ വലകെന്നതും,
ആധിയോടു മരിക്കണമെന്നതും, 42
ഈറ്റു സങ്കടംകൊണ്ടു പ്രസൂതിയും
ഏറ്റമായുള്ള ദണ്ഡസമൂഹവും 43
മുള്ളുകൾ ഭൂമി തന്നിൽ മുളച്ചിത്
പള്ളക്കാടു പരന്നു ധരിത്രിയിൽ 44
സ്വൈതവാസത്തിൽ നിന്നവരെയുടൻ
ന്യായം കല്പിച്ചുതള്ളി സർവ്വേശ്വരൻ. 45
മൃഗതുല്യമവർ ചെയ്ത ദോഷത്താൽ
മൃഗവാസത്തിൽ വാഴുവാൻ യോഗ്യരായ് 46
ഇമ്പമൊടു പിഴച്ചതിന്റെ ഫലം
പിമ്പിൽ കണ്ടുതുടങ്ങി പിതാക്കന്മാർ 47
നല്ലതെന്നറിഞ്ഞീടിലും നല്ലതിൽ
ചെല്ലുവാൻ മടി പ്രാപിച്ചു മാനസേ 48
വ്യാപിച്ചു ഭൂകി തിന്മയെന്നുള്ളതും,
മുമ്പിൽ തിന്മയറിയാത്ത മാനുഷർ 49
തിന്മ ചെയ്തവർ തിന്മയിലായപ്പോൾ
നന്മ പോയതിനാൽ തപിച്ചേറ്റവും 50
ഉള്ള നന്മയറിഞ്ഞീടുവാൻ പണി.
ഉള്ള തിന്മയറിയായ്‍വാനും പണി 51
അശുഭത്തിലെ വിരസം കണ്ടവ-
രാശുമുങ്ങീതു ദുഃഖസമുദ്രത്തിൽ 52
വീണുതാണതി ഭീതി മഹാധിയാൽ
കേണപജയമെണ്ണിക്കരയുന്നു 53
ജന്മപര്യന്തം കല്പിച്ച നന്മകൾ
ദുർമ്മോഹം കൊണ്ടശേഷം കളഞ്ഞയ്യോ 54
നല്ല കായ്‍കനി തോന്നിയതൊട്ടുമേ
നല്ലതല്ലതു ദോഷമനവധി 55
സ്വാമിതന്നുടെ പ്രധാന കല്പന
ദുർമ്മോഹത്തിനാൽ ലംഘനം ചെയ്തതും, 56
കഷ്ടമെത്രയും സ്വർല്ലോകനാഥനെ
ദുഷ്ടരായ നാം മറന്നതെങ്ങനെ! 57
സത്താം ദേഹവും തന്ന സ്രഷ്ടാവിനെ
എന്തുകൊണ്ടു നാം നിന്ദനം ചെയ്തയ്യോ. 58
ആപത്തെല്ലാം വരുത്തിചമച്ചു നാം
താപവാരിയിൽ വീണു മുഴുകിയേ 59
വീഴ്ചയാലടി നാശവും വന്നു നാം
താഴ്ചയേറും കുഴിയതിൽ വീണിത് 60
പൊയ്പോയ ഗുണം ചിന്തിച്ചു ചിന്തിച്ചു
താപത്തിനു മറുകരകാണാതെ 61
പേർത്തു പേർത്തു കരഞ്ഞവർ മാനസേ
ഓർത്തു ചിന്തിച്ചുപിന്നെ പലവിധം 62
ശിക്ഷയായുള്ള നന്മകളഞ്ഞു നാം
രക്ഷയ്ക്കെന്തൊരുപായം നമുക്കിനി 63
ഇഷ്ടവാരിധി സർവ്വൈകനാഥനെ
സാഷ്ടാംഗസ്തുതിചെയ്തു സേവിക്കണം 64
അവിടന്നിനി മംഗലമേ വരൂ
അവിടെ ദയാലാഭ മാർഗ്ഗമുണ്ടാം 65
അറ്റമറ്റ ദയാനിധി സ്വാമിയേ-
കുറ്റം പോവതിനേറെ സേവിച്ചവർ 66
സൈവൈക ഗുണസ്വരൂപാ ദൈവമേ!
അവധി തവ കരുണയ്ക്കില്ലല്ലോ. 67
പാപംചെയ്തുനാമേറെ പീഡിക്കുന്നു
താപം നീക്കുക സർവ്വദയാനിധേ 68
ന്യായം കൽപിച്ച ദൈവമേ നിന്നുടെ
ന്യായം നിന്ദിച്ച നിങ്ങൾ ദുരാത്മാക്കൾ, 69
ന്യായലംഘനം കാരണം നിന്നുടെ
ന്യായശിക്ഷ തികയ്ക്കല്ലേ നായകാ! 70
കണ്ണില്ലാതെ പിഴയ്ക്കയാൽ ഞങ്ങൾക്കു
ദണ്ഡമിപ്പോൾ ഭവിച്ചു പലവിധം 71
ദണ്ഡത്തിൽ നിന്റെ തിരുവുള്ളക്കേടാൽ
ദണ്ഡമേറ്റം നമുക്കയ്യോ ദൈവമേ 72
ആർത്തെരിയുന്നോരാർത്തിയമർത്തുവാൻ
പേർത്തു നീയൊഴുഞ്ഞൊരു ദയാനിധേ! 73
സർവ്വേശാ നിന്റെ കാരുണ്യശീതളം
സർവ്വതൃപ്തി സുഖം സകലത്തിനും 74
ദേവസൗഖ്യം ഞങ്ങൾക്കു കുറകയാൽ
അവധിഹീന സംഭ്രമവേദന, 75
അയ്യോ പാപം നിരന്തര മഹത്വമെ
അയ്യോ ബുദ്ധിക്കന്ധത്വം ദുർഭാഗ്യമെ 76
നിൻതൃക്കൈബലം രക്ഷിച്ചില്ലെങ്കിലോ
ഗതിയെന്നിയേ മുടിഞ്ഞു നാം സദാ 77
ഇപ്രകാരമനേക വിലാപമായ്
സുപീഡയോടവരിരിക്കും വിധൌ 78
കണ്ണുനീരും തൃക്കൺപാർത്തു നായകൻ
ത്രാണം കൽപിച്ചനുഗ്രഹിച്ചു പുനർ 79
സ്ത്രീ, പാദത്തിനു കേടു വന്നിടാതെ
സർപ്പത്തിന്നുടെ തല തകർത്തീടും 80
ആ ദോഷത്തിന്റെ നാശമേൽക്കാതെ ക-
ണ്ടാദത്തിന്നുടെ ജന്മനി ഭൂതയായ്. 81
കറ കൂടാതെ നിർമ്മല കന്യകാ
സർവ്വപാലനു ജനനിയായ് വരും 82
പുത്രൻ തമ്പുരാൻ നരാവതാരത്തിൽ
ധാത്രി ദോഷവിനാശമൊഴിച്ചീടും 83
ദിവ്യവാക്കുകൾ കേട്ടോരനന്തരം
ഉൾവ്യാധി കുറഞ്ഞാശ്വസിച്ചാരവർ 84
രക്ഷയ്ക്കാന്തരം വരാതിരിപ്പാനായ്
ശിക്ഷയാം വണ്ണമിരുന്നു സന്തതം 85
അവർകളുടെ കാലം കഴിഞ്ഞിട്ട്
അപജയമൊഴിക്കും പ്രകാരങ്ങൾ, 86
മുമ്പിലാദത്തോടരുൾ ചെയ്തപോൽ
തമ്പുരാൻ പിന്നെ ഔറാഹത്തിനോടും 87
ദാവീദാകുന്ന പുണ്യരാജാവോടും,
അവർക്കാത്മജന്‌മിശിഹായായ്‌വരും 88
എന്നുള്ള ശുഭവാർത്തയറിയിച്ച്,
മാനസാശയുമേറെ വർദ്ധിപ്പിച്ചു. 89
ലോകമാനുഷരായ മഹാജനം
ലോകനായകനെ സ്തുതിച്ചീടിനാർ. 90
ലോകൈകനാഥ! സർവ്വദയാനിധേ!
ലോകരക്ഷയ്ക്കു വന്നുകൊള്ളേണമേ 91
മേഘം പെയ്യുന്ന മഞ്ഞതിലെങ്കിലും
ശീഘ്രം നീയും വരാഞ്ഞതിതെന്തയ്യോ, 92
ആകാശം വെടിഞ്ഞിറങ്ങും രക്ഷകാ,
ആകെ നിൻകൃപയില്ലാതെന്തു ഗതി! 93
നീക്കു താമസം പാർക്കാതെ വേദന
പോക്കിക്കൊള്ളുക വേഗമെന്നാരവർ 94
ജന്മദോഷം കൂടാതെ ദേവമാതാവുത്ഭവിച്ചു പിറന്നതും താൻ പള്ളിയിൽ പാർത്തു കന്യാവ്രതവും, നേർന്നുകൊണ്ടു കർത്താവിന്റെ മനുഷ്യാവതാരത്തെ എത്രയും ആശയോടുകൂടെ പ്രാർത്ഥിച്ചതും, ഈ കന്യാസ്ത്രീയുടെ വിവാഹനിശ്ചയത്തിനുവേണ്ടി ദൈവനിയോഗത്താൽ യൗസേപ്പുപുണ്യവാന്റെ വടി കിളുർത്തതും അവരുടെ പുണ്യവിവാഹവും കന്യാസ്ത്രീ തന്റെ ഉത്തമ ഭർത്താവോടുകൂടെ നസ്രസ്സിൽ പോയതും.
പുഷ്പം മുമ്പിൽ പിന്നെയുണ്ടാകും ഫലം
വൃഷ്ടിക്കു മുമ്പിൽ മേഘമുണ്ടായ് വരും, 1
സൂര്യാഗ്രേസര പ്രത്യുഷഃനക്ഷത്രം
വരും നേരമഹസ്സടുക്കും ദ്രുതം 2
കാലത്തിന്നുടെ മദ്ധ്യമടുത്തപ്പോൾ
ഭൂലോകത്തിനു രക്ഷയുദിപ്പാനായ് 3
വെളിച്ചമേറും നക്ഷത്രമെന്നപോൽ
തെളിവോടിങ്ങുദിച്ചു കന്യാമണി 4
വെന്തഭൂമിക്കു ശീതവർഷത്തിനായ്
അത്യന്തഗുണവാഹമേഘമിത് 5
ഉത്തമഫലം പൂവിനുണ്ടാകുവാൻ
ചിത്താപഹാര രൂപ പുഷ്പമീതേ 6
ദേവസൂര്യനുദിപ്പാനവനിയിൽ
ദേവാനുഗ്രഹ താരമുദിച്ചത് 7
രാജരാജൻ ധരേ എഴുന്നെള്ളുവാൻ
രാജസിംഹാസനം പണിയിച്ചത് 8
രാജമുഷ്കരത്വത്തിന്നടുത്തൊരു
രാജധാനി പണിചെയ്തു ശോഭയിൽ {{line|9}
സർവ്വദോഷത്താൽ വലയും മർത്ത്യരെ
സർവ്വദോഷമകറ്റി രക്ഷിച്ചീടാൻ 10
സർവ്വേശൻ നരനാവാൻ ജനനീയായ്
സർവ്വനിർമ്മല കന്നി പിറന്നത്. 11
മാനുഷകുലശ്രേഷ്ഠ രത്നമിത്
തിന്മയറ്റ ഗുണഗണശാലിനി 12
ദുർലോകത്തിന്നപജയകാരണം
സ്വർലോകത്തിനു മാന്യമാം സ്ത്രീവര, 13
കറയറ്റ നൈർമ്മല്യം ധരിച്ചവൾ
നിറവുള്ള ധർമ്മങ്ങടെ ഭോജനം 14
ജനിച്ചന്നേ സമ്പൂർണ്ണ ചന്ദ്രൻ പോലെ
മനോജ്ഞപ്രഭ വീശിത്തുടങ്ങിയാൾ 15
പാപത്തിന്നുടെ നിഴലും തൊട്ടില്ല
തമ്പുരാനിഷ്ടപുണ്യമെല്ലാമുണ്ട് 16
ജന്മദോഷ നിഴൽപോലും തീണ്ടാതെ
നന്മയിൽ മുളച്ചുണ്ടായ നിർമ്മല 17
റൂഹാദക്കുദശയവളെയുടൻ
മഹാസ്നേഹത്താലലങ്കരിച്ചത്. 18
ആത്മാവിന്നുടെ സാമർത്ഥ്യമായവ
സമ്മതിച്ചുകൊടുത്തു പ്രിയത്തോടെ 19
മാലാഖമാർക്കും മാനുഷർക്കുമുള്ള
ആത്മപുഷ്ടിയിതിനോടൊത്തുവരാ 20
പുത്രൻ തമ്പുരാൻ ജനനിയാകുവാൻ
മർത്ത്യരത്നത്തെവരിച്ചുകൈക്കൊണ്ടു 21
ബാവാ പുത്രിയിവളെന്നതുപോലെ
സർവ്വത്തേക്കാളുമേറെ സ്നേഹിച്ചിതു 22
മാലാഖമാരിൽ പ്രധാനികളവർ
വേലയ്ക്കു നില്‌പാനേറെയാഗ്രഹിച്ചു 23
ഗൗറിയേലിന്റെ തമ്പുരാൻ കൽപ്പിച്ചു
സ്വർന്നിധിയാമ്മറിയത്തെ കാപ്പാനായ്! 24
സർവ്വഭൂതരുമാദരിപ്പാനായി;
മറിയമെന്ന നാമധേയമിത് 25
ത്രിലോകത്തിലും പുജ്യമാം നാമത്തെ
കല്പിച്ചു പേരുമിട്ടു സർവേശ്വരൻ 26
ജനിച്ചന്നേ തികഞ്ഞു ബുദ്ധിപ്രഭ
മാനസത്തെ നടത്തും യഥോചിതം 27
അങ്ങപേക്ഷയ്ക്കു ലാക്കിതു തമ്പുരാൻ
അങ്ങേയ്ക്കിഷ്ടമിതങ്ങേ പ്രമാണമാം 28
ബുദ്ധിധ്യാനവും ചിത്തരസങ്ങളും
പ്രധാനഗുണമിഛിക്കും സന്തതം 29
ഭൂലോകം പ്രതിയിച്ഛ ഒരിക്കലും
ഉള്ളിൽ പൂകാതെ വാണു തപസ്വിനി. 30
മൂന്നുവയസ്സിൻ കാലം കഴിഞ്ഞപ്പോൾ
അന്നോറശലം പള്ളിയിൽ പാർത്തവൾ 31
പിതാക്കന്മാരെ ചിന്തിക്കാതെ സദാ
ശാസ്ത്രത്തിങ്കലുറപ്പിച്ചു മാനസം 32
അല്പഭക്ഷണം ദേവജപം തപ-
സ്തെപ്പോഴുമിവ വൃത്തികളയാതെ 33
ഉറക്കത്തിലും മനസ്സും ബുദ്ധിയും
ഉറക്കത്തിന്റെ സുഖമറിയാതെ 34
ദൈവമംഗലം ചിന്തിച്ചും സ്നേഹിച്ചും
ജീവിതം കഴിച്ചീടുമാറായതു 35
പുണ്യവാസത്തിൽ മാലാഖമാരുടെ
ശ്രേണി നിയതം കന്നിയെ സേവിക്കും; 36
ശാസ്ത്രത്തിന്നുടെ പൊരുൾ തിരിച്ചിടും
ഉത്തരലോകേ വാർത്തയറിയിക്കും 37
ആദത്തിന്നുടെ ദോഷമൊഴിപ്പാനായ്
യൂദജന്മത്തിൽ ജനിപ്പാൻ തമ്പുരാൻ 38
മുമ്പിൽ ദിവ്യന്മാരോടരുൾ ചെയ്തപോൽ
കല്പിച്ചു കാലമൊട്ടു തികഞ്ഞത് 39
തമ്പുരാനെ ഈ ഭൂമിയിൽ കാൺമതി
ന്നുപായമത്രേ വന്നിവയെന്നതും 40
സത്യവാർത്തകളറിയിക്കും വിധൌ
ചേതസി ദാഹമുജ്ജ്വലിക്കും സദാ 41
ശക്തിയേറിയ തീയിലനന്തരം
ഘൃതം വീഴ്ത്തിയാൽ കത്തുമതുപോലെ 42
വന്നരുളുക ദൈവമേ! താമസം
നീങ്ങുവാനാനുഗ്രഹിക്ക സത്വരം 43
ഗുണമൊന്നും നീയല്ലാതെയില്ലല്ലോ.
പുണ്യം കൂട്ടുവാൻ വന്നരുളേണമേ! 44
പ്രാണപ്രാണൻ നീ സർവ്വമംഗല്യമേ!
പ്രാണേശാ എന്നെവന്നാശ്വസിപ്പിക്ക 45
കണ്ണിനു വെളിവെനിക്കു നീ തന്നെ
ഘൃണയാലിരുൾ പോവാനുദിക്ക നീ 46
പണ്ടു കാരണവർ ചെയ്തതോർക്കുമ്പോൾ
കണ്ടു നിന്നെ ഞാൻ വന്ദിച്ചു കൊള്ളുവാൻ 47
ഭാഗ്യത്തിന്നുടെ യോഗ്യമുണ്ടാകുകിൽ
അഗതിക്കു സഹായമുണ്ടാകുമോ? 48
അന്നെനിക്കുള്ള ദാഹവിനാശമാം
അന്നു തല്പരം ഭാഗ്യം വേണ്ടുഭൂവി 49
നീയീ ഭൂമിയിൽ ജനിച്ചു കൊള്ളുകിൽ
പ്രിയത്തിലപ്പോൾ ദാസിയമ്മയ്ക്കു ഞാൻ 50
കൂലിവേണ്ട സമ്മാനവും ചെയ്യേണ്ട
വേലയൊക്കെക്കുമാളു ഞാൻ നിശ്ചയം 51
നിന്നെക്കാർപ്പാനും നിന്നെയെടുപ്പാനും
എന്നിലേതും മടിയില്ല ദൈവമേ! 52
ഉറങ്ങുന്നേരം നിന്നെ ദയവോടെ
ഉറങ്ങാതെ ഞാൻ കാത്തുകൊണ്ടീടുവാൻ, 53
ഉറക്കത്തിനു ഭംഗം വരുത്താതെ
വെറുപ്പിക്കാതിരിക്കും തൃക്കാക്കൽ ഞാൻ 54
തൃക്കാൽമയത്താൽ പരുഭവിക്കാതെ
ഭക്തിയോടു ഞാൻ മുത്തുമതുനേരം 55
ഉയർന്നിട്ടിച്ഛയൊക്കെയും സാധിപ്പാൻ
തണുപ്പിച്ചീടും ചൂടുള്ള കാലത്തിൽ 56
ശീതം പോക്കുവാൻ കുളിർന്നിരിക്കുമ്പോൾ
ഒത്തപോൽ സദാ ഇരിക്കുന്നുണ്ടു ഞാൻ 57
നടപ്പാൻ കുഞ്ഞു തൃക്കാലിളക്കുമ്പോൾ
പിടിച്ചുണ്ണിയെ നടത്തിക്കൊള്ളുവാൻ 58
പ്രേമത്തിന്നുടെ കൂരിടം ദൈവമേ!
എന്മനോരസമുജ്ജ്വലിക്കുന്നത് 59
കന്യകാ രത്നമിങ്ങനെചിന്തിച്ചു
പിന്നെത്തന്നിൽ വിചാരിച്ചപേക്ഷിച്ചു 60
ഇകൃമിയായ ഞാനിതു ചിന്തിച്ചാൽ
ഇക്രിയകൾക്കു യോഗ്യമിനിക്കുണ്ടോ? 61
നീയനന്തഗുണ സകലാംബുധി
നീയഖിലപ്രഭു സർവ്വ മുഷ്കരൻ 62
ഒൻപതു വൃന്ദം മാലാഖമാർ നിന്റെ
മുൻപിലാദരിച്ചെപ്പോഴും നില്ക്കുന്നു 63
ദേവാ നിന്നുടെ ശുശ്രൂഷയാസ്ഥയായ്
സേവിച്ചങ്ങവർ നിന്നു സ്തുതിക്കുന്നു 64
മൺപാത്രം കഴിഞ്ഞുള്ളവൾ ഞാനല്ലോ
ഇപ്രകാരം ഞാനെന്തു മോഹിക്കുന്നു. 65
കാരുണ്യത്തിന്റെ വിസ്മയത്താലെ നീ
പരിപൂർണ്ണമെനിക്കു വരുത്തുക 66
സൂര്യവേഷത്തെ നോക്കുമതുപോലെ
ദൂരെയെങ്കിലും കണ്ടാവൂ നിൻ പ്രഭ 67
ഈവണ്ണം നിത്യമ്മാനസേ ചിന്തിച്ചു
ദൈവാനുഗ്രഹം പാർത്തിടും കന്യക 68
അന്യഭാവമുണ്ടാകരുതെന്നുമേ
മാനസത്തിലുറച്ചിതു നിശ്ചയം 69
മാംസമോഹങ്ങളേയറച്ചവൾ
കന്യാത്വം നേർന്നു സർവ്വേശ സാക്ഷിണി 70
പന്തീരണ്ടു വയസ്സു തികഞ്ഞപ്പോൾ
ഭർത്താവാരിവൾക്കെന്ന വിചാരമായ് 71
വിവാഹം ചെയ്ത കന്യയ്ക്കു പുത്രനായ്
ദേവൻ ജനിപ്പാൻ കല്പിച്ച കാരണം 72
സ്ത്രീവർഗ്ഗമെല്ലാം വേൾക്കണമെന്നത്
പൂർവ്വകല്പനയായതറിഞ്ഞാലും 73
ഈവണ്ണം നരജന്മത്തിലാരുമേ
ഭൂമിയിലുണ്ടായില്ലെന്നു നിശ്ചയം 74
രൂപസൗന്ദര്യം മഹാവിരക്തിയും
ഉപാക്ഷാപേക്ഷ സുക്രമ നീതിയും 75
ദേവസേവയും ശാസ്ത്രവിജ്ഞാനവും
ഇവയിങ്ങനെ കണ്ടവരാരുള്ളു 76
ഇക്കന്യയുടെ മുഖത്ത് നോക്കുമ്പോൾ
ശങ്കരാചാരങ്ങൾ പറഞ്ഞുകൂടുമോ? 77
ദേവിയില്ലെന്നു ശാസ്ത്രത്തിൽ കണ്ടു നാം
ഇവൾ ദേവിയെന്നോർത്തു പോമല്ലെങ്കിൽ 78
ഇവൾക്കു തുണയാകുവാൻ യോഗ്യനെ
ദ്യോവിൽ നിന്നങ്ങു വരുത്തിക്കൂടുമോ? 79
പട്ടക്കാരരിതിങ്ങനെയെണ്ണുമ്പോൾ
കൂടുന്നില്ല വിചാരത്തിൽ ചഞ്ചലം 80
ദേവഭാവമന്വേഷിക്കയെന്നത്
നിർവൈഷമ്യമുറച്ചു വെച്ചു തദാ 81
ദേവധ്യാനസ്ഥലമതിലേവരും
ദേവസേവധ്യാനം ചെയ്തപേക്ഷിച്ചു. 82
ദേവൻ താനറിയിച്ചതു വാർത്തകൾ
സേവകരറിഞ്ഞവ്വണ്ണം കല്പിച്ചു. 83
വിവാഹം ചെയ്യാതുള്ള പുരുഷന്മാർ
വിവാഹത്തിനു പള്ളിയിൽ കൂടുവാൻ 84
കൈവടിയാൽ വരുവാനറിയിച്ചു.
കൈവടിയുമെടുത്തു കൊണ്ടാരവർ 85
കല്പിച്ചപോലെ വേഗം പുറപ്പെട്ടു
ശില്പമായൊക്കെ ഭൂഷണവേഷത്തിൽ 86
വന്നു പള്ളിയകം പൂക്കനന്തരം
പിന്നാലെ വന്നു ധന്യനവുസേപ്പും 87
ചിൽപുരുഷൻ കൈവടിയില്ലാഞ്ഞു
കോപിച്ചു പട്ടക്കാരനയാളോടു 88
ദേവഭക്തൻ മനോഭീതി പൂണ്ടപ്പോൾ
കൈവടിയൊന്നു നൽകിയൊരു സഖി 89
മർത്ത്യരാജനാ പുണ്യവാന്റെ കയ്യിൽ
ചേർത്തദണ്ഡുവരണ്ടതറിഞ്ഞാലും 90
പുണ്യശാലയിൽ കൈവടി വച്ചുടൻ
വീണു കുമ്പിട്ടപേക്ഷിച്ചു സാദ്ധ്യമായ് 91
കന്യകയിനിക്കാകണം ഭാര്യയായ്
എന്നപേക്ഷിച്ചു ബാലരെല്ലാവരും 92
കന്യകാത്വക്ഷയം വരാതിരിപ്പാനായി
ധന്യനാം യൗസേപ്പുമപേക്ഷിച്ചു 93
ഒട്ടുനേരം കഴിഞ്ഞോരനന്തരം
എടുത്തു വടിനോക്കിയ നേരത്ത് 94
ആശ്ചര്യമൊരു ശുഷ്ക്കമായ വടി
പച്ചവെച്ചു കിളിർത്തു ചിത്രമഹോ, 95
ശാഖാപത്രവും പുഷ്പഫലങ്ങളും
ശാഖാതന്മേലിറങ്ങീതു റൂഹായും 96
ദണ്ഡെല്ലാവരും നോക്കിയ നേരത്ത്
പുണ്യനാം യവുസേപ്പെന്നറിഞ്ഞുടൻ 97
ദാവീദിന്നുടെ രാജ ജന്മമുള്ള
സുവിനീതൻ യൗസേപ്പു കന്യകയെ 98
അക്കാലം യൂദരുടെ മര്യാദയ്ക്കു
തക്കപോലെ വിവാഹവും ചെയ്തുടൻ 99
ഭാര്യസുവൃതം നേർന്നതുകേട്ടപ്പോൾ
വീര്യവാൻ യൗസേപ്പു തെളിഞ്ഞുടൻ 100
ധർമ്മത്തിനു സഹായമുണ്ടോയെന്നു
ബ്രഹ്മചാരി പ്രധാനി സ്തുതിചെയ്തു 101
ഭാര്യയ്ക്കുള്ള മുഖപ്രഭ നോക്കുമ്പോൾ
സൂര്യൻപോലെ തെളിഞ്ഞു വിളങ്ങുന്നു 102
പുണ്യഭാവമുദിച്ചു ശോഭിക്കുന്നു
ഗുണത്തിനു ചെലുത്തീടും മാനസം 103
ആയതുകൊണ്ടു യൗസേപ്പു ഭാഗ്യവാൻ
ഭാര്യയും കൊണ്ടുപോയി നസറസിൽ 104
മാതാവും തന്റെ ഭർത്താവുംകൂടി എത്രയും ഉന്നതപുണ്യവ്യാപാരത്തോടുകൂടെ നസ്രസ്സിൽ പാർത്തുവരുമ്പോൾ ഗൗറിയേൽ മാലാഖാ മാതാവിനോടു മംഗലവാർത്ത ചൊന്നതും ഉദരത്തിൽ പുത്രൻ തമ്പുരാൻ അവതരിച്ചതും ഇരുവരും കൂടെ ശ്ലീലായിൽ പോയതും മാതാവിന്റെ സ്വസ്തി കേട്ടപ്പോൾ ഏലീശ്വായിൽ റൂഹാദക്കുദിശാ നിറഞ്ഞു മാതാവിനെ സ്തുതിച്ചതും മാതാവ് കർത്താവിനെ പുകഴ്ത്തി പത്തുവാക്യം ചൊല്ലിയതും പിന്നെയും തിരികെ ഇരുവരും നസ്രസ്സിൽ വന്നു പാർക്കുമ്പോൾ ഭാര്യയുടെ ഗർഭത്തിന്റെ രഹസ്യമറിയാതെ യൗസേപ്പുപുണ്യവാനുണ്ടായ ദുഃഖം മാലാഖ കാണപ്പെട്ടു തീർത്തതും ദൈവമാതാവ് തന്റെ പുത്രന്റെ ദർശനം ഏറ്റവും ആഗ്രഹിച്ചു വന്നതും.
അമ്മ കന്യക നസ്രസിൽ പോയപ്പോൾ
നന്മയ്ക്കും ഗുണവൃത്തി തപസ്സിന്നും 1
തുമ്പമേതും വരുത്താതെ നിഷ്ഠമായ്
മുമ്പിൽ പള്ളിയിൽ പാർത്തിരിക്കുംവണ്ണം 2
സ്വാമിതന്നുടെയിഷ്ടമതുപോലെ
ശ്രമിച്ചു പുണ്യഭർത്താവും താനുമായ് 3
ഏകമനസ്സാൽ പുണ്യകാര്യത്തിനു
സങ്കല്പിച്ചു പുറപ്പെട്ടു സന്തതം 4
ഒട്ടൊഴിയാതെ ധർമ്മഗുണത്തിനും
കൂടെ ക്ലേശിച്ചു വിഘ്നം വന്നിടാതെ 5
അവർകളുടെ മംഗലവൃത്തിയെ
നാവിനാൽ പറഞ്ഞൊപ്പിച്ചു കൂടുമോ? 6
യൗസേപ്പു ശുഭപൂർണ്ണ നദിയെങ്കിൽ
ആ സ്ത്രീരത്നമബ്ധിയോടുപമിക്കാം 7
അയാൾ മുഖ്യതകൊണ്ടദ്രിയെങ്കിലോ
ആയുമ്മാ മലമുകളെന്നു നൂനം 8
മാണിക്യംകൊണ്ടയാൾ പൊന്നെന്നാകിലോ
മണിനായകക്കല്ലായുമ്മാതന്നെ 9
ഭൂതലത്തിലും സംഭുവനത്തിലും
ആ സ്ത്രീരത്നത്തോടൊപ്പമില്ലാരുമേ 10
സൃഷ്ടിചെയ്ത കർത്താവിന്റെ മുഖ്യത
സൃഷ്ടിമുഖ്യമിതേറെ സ്തുതിക്കുന്ന 11
സ്വർന്നിധികളാൽ വ്യാപ്തമലംകൃതം
തമ്പുരാന്റെയിരുപ്പിന്നു പാത്രമായ് 12
എന്നുതോന്നിയ സമയം തമ്പുരാൻ
തന്നുടെ മനിഷ്പത്തെയയച്ചിത് 13
കന്യകയുടെ സമ്മതം കേട്ടിട്ടു
കന്യകാസൂനുവാകുവാൻ തമ്പുരാൻ 14
ദുത്യത്തിന്നുടെ യോഗ്യമാകും യഥാ
ദൂതരിൽ ബഹുമാന്യനെ കല്പിച്ചു 15
രാത്രി പാതിചെന്നെത്തിയ നേരത്ത്
ഉത്തമധ്യാനയുക്തയുമ്മായുമായ് 16
രഹസ്യനമസ്കാരം ചെയ്യുന്നപ്പോൾ
മഹാഭാക്തനാം ഗൗറിയേൽ മാലാഖാ 17
സ്വനാഥയിതെന്നെത്രയും ഭക്തിയാൽ
ചെന്നു വന്ദിച്ചു കുമ്പിട്ടുണർത്തിനാൽ 18
"സ്വത്വം നിന്നിൽ സർവ്വേശതിരുവുള്ളം
ദത്തമാം ഗുണംകൊണ്ടു നിറഞ്ഞോളേ 19
നിന്നോടുകൂടി നാഥനാം തമ്പുരാൻ
നീ വധുക്കളിലാശീർവ്വാദപ്പെട്ടു.” 20
ഇത്യാദി വാക്കു കേട്ടുടൻ കന്യക
അത്യന്തം പരിഭ്രമിച്ചു ശങ്കിച്ചു. 21
സ്തുതിരൂപമാം വാക്കിതെന്തിങ്ങനെ
ചിന്തിച്ചു മഹാവികാരം പൂണ്ടുടൻ 22
മാനസത്തിലെ ശങ്ക കാണും വിധൌ
വന്ന ദൂതനുണർത്തിച്ചതുനേരം 23
“ചിന്ത നീക്കിൻ മറിയം, പേടിക്കേണ്ട
തമ്പുരാന്റെ പ്രസാദം നിനക്കുണ്ട് 24
നിനക്കുദരേ ഗർഭമുണ്ടായ്‌വരും
സൂനുവെ പ്രസവിക്കുമനന്തരം” 25
“അവനെ 'യീശോ' പേർ നീ വിളിക്കേണം
ഭുവനങ്ങളിൽ വലിയവനാകും 26
ഏകതപ്പെട്ടവനു പുത്രനിവൻ
സകലേശനനന്ത ദയാപരൻ 27
ജനകനാകും ദാവീദുരാജന്റെ
തനായനിയാൾ വാഴും സിംഹാസനേ" 28
അന്നേരമരുളിചെയ്ത കന്യക
"എങ്ങനെ ഭവിച്ചീടുമിതൊക്കെവേ! 29
പുരുഷസംഗമറിയുന്നില്ല ഞാൻ
നരസംമോഹവ്യത്യാശയില്ലമേ 30
നിർമ്മലനായ സർവ്വേശാ സാക്ഷിണി
നിർമ്മല കന്യാവ്രതവും നേർന്നു ഞാൻ 31
ഉത്തമമുണർത്തിച്ചിതു മാലാഖ
സത്വമായ വചനങ്ങൾ പിന്നെയും 32
റൂഹാദക്കുദാശായിറങ്ങും നിന്നിൽ
സിംഹാസനമയാൾക്കു നീയാകുമേ, 33
അഭൂതപൂർവ്വ വിസ്മയവൃത്തിയാൽ
നിൻ വയറ്റിൽ ജനിച്ചിടും സുപ്രജ 34
കന്യാത്വത്തിനും ക്ഷയമുണ്ടാകാതെ
കന്യകേ! ദൈവമാതാവാകും നീയേ 35
ആലാഹാ പുത്രൻ നിന്മകനായ് വരും
ആലസ്യം നരർക്കയാളൊഴിച്ചിടും 36
എന്നുതന്നെയുമല്ല വിശേഷിച്ച്
നിന്നുടെയിളയമ്മയാമേലീശ്വാ 37
വൃദ്ധത പുക്കിരിപ്പതറിവല്ലോ?
വാർദ്ധക്യത്തിങ്കൽ ഗർഭം ധരിച്ചിട്ടു 38
മാസമാറായി മച്ചിപേരെങ്കിലും
അസാദ്ധ്യകാര്യം സർവ്വേശനില്ലല്ലോ 39
മാലാഖായതുണർത്തിച്ചതുനേരം
കാലം വൈകാതെ കന്യകയരുൾ ചെയ്തു 40
"ദേവനു ദാസിയാകുന്നു ഞാനിതാ!
ദേവനിഷ്ടം പോലെയേനിക്കാകട്ടെ" 41
അൻപോടിങ്ങനെ കന്യക ചൊന്നപ്പോൾ
തമ്പുരാൻ റൂഹാ കന്യാമണിയുടെ 42
ഉദരത്തിലതിശുദ്ധ രക്തത്താൽ
സുദേഹം നിർമ്മിച്ചുണ്ടാക്കി സത്വരം 43
സർവ്വബോധം നിറഞ്ഞൊരാത്മാവിനെ
സർവ്വേശൻ നിർമ്മിച്ചാദേഹേ പൂകിച്ചു 44
പുത്രൻ തമ്പുരാൻ കന്യാമണിയുടെ
പുത്രനായിയെടുത്തു മനുസുഖം 45
ആത്മാവു ദേഹമായുസാൽ വർദ്ധിച്ചു
ആത്മനാഥനുമിങ്ങനെ കർത്ത്യനായ് 46
പുത്രൻ തമ്പുരാൻ രണ്ടുമെടുത്തിങ്ങു
പുത്രരായ നരാദിയെ രക്ഷിപ്പാൻ 47
ദേവമർത്ത്യസ്വഭാവമെടുത്തിതു
ദേവമാനുഷനായിയാളിങ്ങനെ 48
സാദരം തന്നിളയമ്മേക്കാൺമാനായ്
സാദേവമാതൃകന്യക യാത്രയായ് 49
ഗ്ലീഗ്ലീലാപ്പർവ്വതം കടന്നെഴുന്നെള്ളി
ഗ്ലീലാചന്തയിൽ സ്കറ്യാഗൃഹംപുക്ക് 50
അമ്മകന്നി, ഇളയമ്മെയക്കണ്ടുടൻ
"ശ്ലാമ്മ" ചൊല്ലിയണഞ്ഞു തഴുകിനാൾ 51
സ്വസ്തിചൊന്നതുകേട്ടൊരേലീശുവ
സന്തോഷാൽ പരിപൂർണ്ണത പ്രാപിച്ചു 52
റൂഹാദക്കുദിശായുമതുനേരം
രഹസ്യവിധമെല്ലാമറിയിച്ചു 53
സത്യമേലീശ്വ ഗർഭത്തിലെ പ്രജ
അത്യന്തം തെളിഞ്ഞാടിച്ചാടിക്കൊണ്ട് 54
കന്നിതന്നുദരത്തിലെ നാഥനെ
വന്ദിച്ചേലീശ്വതൻ പ്രജ കുമ്പിട്ടു 55
ഈശോനാഥനാം കന്യുദരഫലം
ആശീർവ്വാദം കൊടുത്തു യോഹന്നാനെ 56
ശുദ്ധമാക്കിയുദരത്തിൽ വച്ചു താൻ
സ്നിഗ്ധഭൃത്യനെ സർവ്വദയാപരൻ 57
അന്നേരം കന്നിതന്നെയേലീശുവാ
വന്ദിച്ചാനന്ദത്തോടവൾ ചൊല്ലിയാൾ 58
"നീവധുക്കളിലാശീർവാദപ്പെട്ടു
നിൻ വയറ്റിലെ പ്രജയ്ക്കാശീർവ്വാദം 59
എന്റെ നാഥനു മാതാവായുള്ളവൾ
എന്നെക്കാൺമതിന്നായെഴുന്നെള്ളുവാൻ 60
എനിക്കുയോഗ്യമുണ്ടായതെങ്ങിനെ?
നിനക്കുള്ള പ്രിയമെന്നതേ വേണ്ടൂ 61
നിന്നോടു ദേവൻ കല്പിച്ചവയെല്ലാം
നിന്നിലിന്നു തികഞ്ഞിടും നിർണ്ണയം 62
നിശ്വസിച്ച നിനക്കു ഭാഗ്യമഹോ
വിശ്വാസം നാരാജാതിക്കു പോക്കു നീ 63
നിൻ നാദമെന്റെ കർണ്ണത്തില്ക്കൊണ്ടുടൻ
എന്നുള്ളിൽ പ്രജ ചാടി സന്തോഷിച്ചു" 64
അന്നേരം ദൈവമാതാവരുൾചെയ്തു:
"എന്നുടെ ജീവൻ ദേവം സ്തുതിക്കുന്നു. 65
എന്നുടെയാത്മം സത്യം സർവ്വേശനിൽ
ആനന്ദം ധരിച്ചേറെ സ്തുതിക്കുന്നു. 66
തനിക്കുള്ള ദാസിയുടെ താഴ്ചയെ
അനുഗ്രഹമായ് തൃക്കൺപാർത്തമൂലം 67
എന്നതുകൊണ്ടു ഭാഗ്യമിനിക്കെന്നു
ജന്മം തോറും പറയുമെല്ലാവരും 68
മുഷ്കരനെന്നെ സല്കരിച്ചേറ്റവും
ശ്രേഷ്ഠത്വമങ്ങെ നാമമതുകൊണ്ടു 69
നിർമ്മലൻ തന്നെ പേടിയുള്ളോർകളെ
ജന്മന്തോറുമങ്ങേക്കുണ്ടനുഗ്രഹം 70
തൻ തൃക്കൈബലമങ്ങിങ്ങെടുത്തുടൻ
ചിതറിച്ചഹങ്കാരമുള്ളോർകളെ 71
ദുഷ്കരന്മാരെത്താഴ്ത്തി, താണോർകളെ
സല്കരിച്ചങ്ങുയർത്തി സർവ്വേശ്വരൻ
ക്ഷുത്തുൾള്ളോകൾക്കു സംപൂർണ്ണം നൽകി താൻ
വിത്തമുള്ളോരെ ശൂന്യരായും വിട്ടു
മുൻപാറിവാളരോടരുൾചെയ്തപോൽ
തമ്പുരാൻ വിശ്വാസഭക്തനാം
താതനാകുമൗറാഹാത്തിനും തന്റെ
സന്തതി ശുഭന്മാർക്കും മനോഗുണം
ദാഹിച്ചു തൻ ദയാവിനെയോർത്തൊരു
ദാസനാമിസറായേലേപ്പാലിപ്പാൻ
അന്തമില്ലാത്ത തന്റെ ദയാവിനാൽ
സന്തതിയായി വന്നു ജനിച്ചു താൻ
ഇസ്തുതി ചൊല്ലിയേറ്റം തെളിഞ്ഞമ്മ
സത്വരമിളയമ്മയോടൊന്നിച്ചു
പലനാൾ കുടിപാർത്താളവിടത്തിൽ
ഫലമേറ്റമതിനാലുണ്ടായതു
സൂര്യനാലിരുൾ നീങ്ങി തെളിഞ്ഞുപോം
തീയടുക്കയാൽ ശീതമകന്നുപോം
എന്നതുപോലെ ജന്മദോഷത്തിരുൾ
നീങ്ങിയുമ്മായുദരവസ്ഥ സൂര്യനാൽ
യോഹന്നാനിൽ നിറച്ചിതു റൂഹായും
സ്നേഹമാതാസുതനുടെ ശക്തിയാൽ
ആ വീട്ടിലുള്ള ശീതളം നീക്കിയിട്ടു
ദേവപ്രിയ പ്രകാശമുദിപ്പിച്ചു
സ്വർന്നിധിയുമവിടത്തിരിക്കുമ്പോൾ
എന്നാലാവീട്ടിൽ ദാരിദ്ര്യമുണ്ടാമോ
മൂന്നുമാസമവിടെയിരുന്നിട്ടു
കന്യാസ്വാലയം പ്രതിയെഴുന്നെള്ളി
അർക്കൻ മേഘത്തിൽ പുരിക്കും വിധൌ
പ്രകാശമതിനിന്നുണ്ടാക്കുമെന്ന പോൽ,
സൂര്യൻ പോലെ മനോഹരശോഭയും
ഭാരംകൂടാതൊരുദുരവൃത്തിയും
ഉമ്മാ തന്നിലിക്ഷണമുണ്ടായ
ക്രമത്താലെ പ്രജ വളർന്നിങ്ങനെ
ഭാര്യതന്നുടെ ലക്ഷണം കണ്ടിട്ടു
ഭർത്താവിനുള്ളിലുണ്ടായ ചഞ്ചലം
വൃത്തിദോഷം വിചാരിപ്പതിനൊന്നും
ഹേതു കണ്ടില്ല പുണ്യമേ കണ്ടുള്ളൂ
എന്താവകാശമിങ്ങനെ കണ്ടത്
ചിന്തയാലതിനന്തവും കണ്ടില്ല
നിർമ്മലവ്രതം ഞാനുമെൻ ഭാര്യയും
ധർമ്മദോഷമോ എന്തിതു ദൈവമേ
ഗർഭമെന്നതു നിശ്ചയമെങ്കിലോ
കീർത്തിഹാനിയെ വരുത്തിക്കൊള്ളാതെ
ഭാര്യതന്നെ ഉപേക്ഷിക്കണമെന്നും
ധൈര്യമുള്ളിലുറച്ചിതു താപസൻ
പുണ്യവാന്റെ മനസ്സിലെ വേദന
തണുപ്പിപ്പാൻ ദയാപരൻ കല്പിച്ചു
മാലാഖായുമാന്നേരമയാളോടു
കാലം വൈകാതെ ചൊല്ലി സുവാർത്തകൾ
"സംശയമില്ല പത്നിയെ ശങ്കിപ്പാൻ
മംഗല ഭാര്യെപ്പാലിക്കു സാദരം
ഗർഭം സർവ്വേശ റൂഹായാലെന്നറി
നീ ഭയം നീക്കിസ്സന്തോഷിച്ചീടുക
പുത്രനെപ്പെറും നിർമ്മല കന്യക
സുതനെ 'ഈശോ' പേർ നീ വിളിക്കേണം
ദോഷത്താലുള്ള കേടുകൾ തീർത്തിടും
രക്ഷിക്കുമിയാൾ തനിക്കുള്ളോർകളെ
ദിവ്യവാക്കുകൾ കേട്ടോരനന്തരം
ഉൾവ്യാധിയൊഴിഞ്ഞാനന്ദിച്ചന്നയാൾ
വന്നു ഭാര്യയെ കുമ്പിട്ടു പുണ്യവാൻ
തനിക്കുണ്ടായ ശങ്കയും കേൾപ്പിച്ചു
ദേവമാതാവോടുള്ളഴിവോടു താൻ
സേവിച്ചെന്റെ പിഴ നീ പൊറുക്കണം
ഉള്ളിലാധിയൊഴിഞ്ഞാറെ തന്നുടെ
ഉള്ളിലുള്ള സന്തോഷവും കേൾപ്പിച്ചു
പുണ്യവാളൻ പറഞ്ഞതു കേട്ടപ്പോൾ
പുണ്യവാരിധി കന്യയരുൾച്ചെയ്തു.
"ഭർത്താവിനുള്ള ഭീതിയറിഞ്ഞു ഞാൻ
ചിന്തയും കണ്ടു ഭാവവികാരത്താൽ 106
ദേവനാലുള്ള ഗർഭമിതെങ്കിലോ
ദേവൻ താനറിയിച്ചീടും നിർണ്ണയം 107
എന്നുറച്ചു ഞാൻ പാർത്തിരിക്കും വിധൗ
തീർന്നു സംശയം അങ്ങേ കരുണയാൽ" 108
എന്നുമ്മ ബഹുകാരുണ്യഭാഷയിൽ
മാന്യനാം പതിയോടരുളിച്ചെയ്തു 109
അന്നുതൊട്ടിയാളെത്രയും ഭക്തിയാൽ
കന്യകാരത്നത്തെപ്പരിപാലിച്ചു 110
സൂതിമാസമടുക്കുന്തോറുമുമ്മാ
ചിത്താപേക്ഷകളേറെ വർദ്ധിപ്പിച്ചു 111
ഒളിച്ചിടേണ്ട മൽപ്രിയ ദൈവമേ!
വെളിച്ചത്തുടൻ വന്നരുളീടുക! 112
എണ്ണുമ്മാസം ദിനംപ്രതി നാഴിക
കണ്ണിൽക്കാണ്മാനുഴറുന്നു മാനസം 113
കാൽക്ഷണം മഹായുഗമെന്നു തോന്നും
കാൽക്ഷണമിളവില്ലാതപേക്ഷയും 114
സുസാദ്ധ്യത്തോടുമ്മാ പാർത്തിരിക്കുമ്പോൾ
പ്രസവത്തിനു കാലമടുത്തിത് 115
ദേവമാതാവും തന്റെ ഉത്തമഭർത്താവും കൂടെ ബെത്ലഹേമിൽ കേസറിന്റെ കല്പനയനുസരിച്ചു പോയതും, അവിടെ പാർപ്പാൻ സ്ഥലം കിട്ടാതെ ഒരു തൊഴുത്തിൽ പാർത്തതും, അതിൽ ദൈവപുത്രൻ പിറന്നതും, മാലാഖമാർ തന്നെ പാടിസ്തുതിച്ചതും, മാലാഖയുടെ അറിയിപ്പാൽ ഇടയന്മാരു വന്നു തന്നെ
കുമ്പിട്ടു സ്തുതിച്ചതും, എട്ടാംനാൾ ഛേദനാചാരം കഴിച്ച് ഈശോയെന്ന തിരുനാമമിട്ടതും പുത്തൻ നക്ഷത്രം കാരണത്താൽ മൂന്ന് രാജാക്കൾ വന്നു പൊന്നും മുരളും കുന്തുരുക്കവും കാഴ്ചവച്ചു കുമ്പിട്ടതും നാല്പതാംനാൾ ഉണ്ണിയെ പള്ളിയിൽ
കാഴ്ചവെച്ചതും ശെമയോൻ എന്ന മൂപ്പനും അന്ന എന്ന പുണ്യസ്ത്രീയും കർത്താവിനെ സ്തുതിച്ചതും ശെമയോൻ മാതാ [ 33 ]
വിനു വരുവാനിരുന്ന വ്യാകുലവും മറ്റും അറിയിച്ചതും തിരുക്കുടുംബം മെസ്രേനിൽ ഒളിച്ചോടിപ്പോയതും ഹെറോദേസ് കുഞ്ഞിപൈതങ്ങളെ കൊല്ലിച്ചതും മെസ്രേനിൽനിന്നു തിരികെ വന്നതും പന്ത്രണ്ടു തിരുവയസ്സിൽ കർത്താവ് തൻറ്റെ മാതാപിതാക്കളെ വിട്ടുമറഞ്ഞതും വീണ്ടും മാതാവിനും തൻറ്റെ വളർത്തുപിതാവിനും കീഴ്വഴങ്ങി പാർത്തതും:–
വൻപനഗുസ്തോസ് കേസർ മഹാരാജൻ
കല്‌പിച്ചു തൻറ്റെ ലോകരെയെണ്ണുവാൻ 1
നൂതനം തലക്കാണവും വാങ്ങിച്ചു
സാധനത്തിലെഴുതേണം ലോകരെ 2
ജന്മമായി നഗരിയിൽ കൂടുവാൻ
തന്മഹീപതി കല്‌പിച്ചറിയിച്ചു 3
ദാവീദു രാജപുത്രൻ യവുസേപ്പും
ദേവമാതാവും ദാവീനു ഗോത്രികൾ 4
താതൻ രാജാവു ദാവീദ് വാണതു
ബെസ്‌ലഹം തന്നിലെന്നതു കാരണം 5
പോകണമവർ ബെസ്‌ലഹം ചന്തയിൽ
സകലേശ വിധിയുമതുപോലെ 6
ഉമ്മായും യൗസേപ്പുമെഴുന്നള്ളി
ജന്മഭൂമിയവർക്കറിഞ്ഞാലും 7
ബെസ്‌ലഹം പൂക്കു രാജവിധിപോലെ
ബെസ്‌ലഹം ചന്തയാകെ നടന്നവർ 8
ഇരിപ്പാനൊരു വീടു തിരിഞ്ഞാറെ
ആരും കൈക്കൊണ്ടില്ല നരമുഖ്യരെ 9
മുഷ്‌കരന്മാർക്കു നൽകി ഭവനങ്ങൾ
സല്ക്കരിച്ചു കൊടുക്കുന്നെല്ലാവരും. 10
ഇവരെത്രയും നിർദ്ധനരാകയാൽ
ആവാസത്തിനു സ്ഥലമില്ലാഞ്ഞാറെ 11
ശ്രേഷ്‌ഠനാഥയ്ക്കു നിയോഗ്യയാഗത്താൽ
ഗോഷ്‌ഠാനത്തിലിറങ്ങി പാർത്താരവർ 12
വില്‌പഞ്ചവിംശതി ഞായർ വാസരെ
സ്വപ്‌നം ഭൂമിയിൽ വ്യാപിച്ച കാലത്തിൽ 13
തിന്മയാലുള്ള പാപങ്ങൾ നീക്കുവാൻ
ഭൂമിക്കാനന്ദത്തിനുള്ള കാരണം 14
ഉത്തമധ്യാനം പൂണ്ടൊരു കന്യക
പുത്രദർശനമേറെ ഇഛിച്ചപ്പോൾ 15
രാത്രി പാതി കഴിഞ്ഞോരാനന്തരം
ചിത്രമെത്രയും നീങ്ങിയിരുട്ടുകൾ 16
മനോജ്ഞനൊരു സൂര്യോപമാനനായ്
കന്നിപുത്രൻ ഭൂപാലൻ പിറന്നത് 17
കന്യാത്വക്ഷയം വരാതെ നിർമ്മലാ
ഊനം കൂടാതെ പെറ്റു സവിസ്മയം? 18
കുപ്പിക്കു ഛേദം വരാതെയാദിത്യൻ
കുപ്പിതന്നിൽ കടക്കുമതുപോലെ 19
ഉദരത്തിനു ഛേദം വരുത്താതെ
മേദിനിയിലറങ്ങി സർവ്വപ്രഭു 20
സൂതിദുഃഖങ്ങളുമ്മായറിയാതെ
പുത്രനെ പുരോഭാഗത്തില്ക്കണ്ടുടൻ 21
ഉള്ളകത്തു കൊള്ളാതുള്ള സന്തോഷാൽ
പിള്ളതന്നെയെടുത്തുമ്മാ ഭക്തിയാൽ 22
ആദരിച്ച തൃക്കാൽ മുത്തി ബാലന്റെ
സ്നേഹസാധനം മാനസേ പൂരിച്ചു 23
ദേവമർത്ത്യനായ് വന്നു പിറന്നോരു
ദേവബാലനെയമ്മകൊണ്ടോടിനാൾ 24
ആടുകൾക്കിടയരുടെ സഞ്ചയം
ആടുകൾ മേച്ചിരുന്ന സമയത്തിൽ 25
ആ ജനം മഹാ ശോഭകണ്ടക്ഷണം
രജനിയിലിവെളിവെന്തിങ്ങനെ? 26
പകച്ചു മഹാപേടിയും പൂണ്ടിവർ
ആകാശത്തിലെ വികാരകാരണം 27
മാലാഖയുമിറങ്ങിയവരോടു
“കാലം വൈകാതെ സംഭ്രമം നീക്കുവിൻ" 28
ഭീതിക്കിപ്പോളവകാശമില്ലല്ലോ
സന്തോഷത്തിന്റെ കാലമിതായത് 29
അത്യന്തോത്സവം പൂണ്ടു കൊണ്ടാടുവാൻ
സത്യവേദവും വന്നു പിറന്നിതാ! 30
രക്ഷിതാവു നിങ്ങൾക്കു ഭവിച്ചയാൾ
ആക്ഷീഗോചരനായിടുമപ്രഭു 31
ദാവീദിന്നുടെ നഗരേ ചെല്ലുവിൻ താൻ പറഞ്ഞപോലുണ്ണിയെക്കണ്ടീടും അസറോ” നെന്ന ശീലയും ചുറ്റിച്ചു അസമേശനെ കോഷ്ഠാനം തന്നിലേ തൃണത്തിന്മേൽ കിടക്കുന്ന നാഥനെ കാണുവിൻ നിങ്ങൾ ലോകങ്ങൾക്കീശനാം ഈവണ്ണം ചൊല്ലിക്കൂടിയ തൽക്ഷണം ദിവ്യന്മാർ വന്നുകൂടി സംഖ്യവിനാ, ഉന്നതത്തിലിരിക്കുന്ന ദേവന്നു നിരന്തരസ്തുതി സർവ്വലോകത്തും സുമനസ്സുള്ള ഭൂമി ജനത്തിനും അമേയാനുകൂലമുണ്ടായിടുക ഇത്യാദി ബഹു സുന്ദരഭാഷയിൽ സത്യവേദാവിന് ദൂതന്മാർ പാടിനാർ അന്തോനാ വേദപാഠവും വന്ദിച്ചു സന്തോഷിച്ചു നന്മനം ചെയ്താരവർ ഇടയന്മാരും നേരം കളയാതെ ഓടിച്ചെന്നവരുണ്ണിയെക്കണ്ടുടൻ മുട്ടുംകുത്തി വന്ദിച്ചു തിരുമേനി സാഷ്ടാംഗനമസ്കാരവും ചെയ്തുടൻ ഇടയർ ഞങ്ങളെന്നുവരികിലും ആടുകൾ നിനക്കു ഖിലപാലക! ആടുകൾ ഞങ്ങൾ രക്ഷിക്കുമെന്ന പോൽ ഇടയൻ നീയെ ഞങ്ങളെ പാലിക്ക കണ്ണിന്നിവിടെ ദുർബലനെങ്കിലും ഉണ്ണി നീ തന്നെ സർവ്വവശനല്ലോ ദിനനെന്നു തോന്നീടിലും മംഗലം അനന്തം നിനക്കെന്നു വിശ്വാസമായ് നിൻമുമ്പിലൊന്നുണർത്തിച്ചു കൊള്ളുവാൻ സാമർത്ഥ്യം ഞങ്ങൾക്കില്ലെന്നറിഞ്ഞു നീ ഉപേക്ഷിക്കാതെ കൈക്കൊണ്ടു ഞങ്ങളെ നീ പാലിക്കേണം സർവ്വദയാനിധേ. ഇതുചൊല്ലി സ്തുതിച്ചു തൃക്കാൽ മുത്തി സന്തോഷത്തോടു പോയാരവർകളും [ 36 ] അഞ്ചാം പാദം
എട്ടാന്നാൾ തികഞ്ഞെന്നുവറുകിതും ഇട്ടു നാമവു മീശോ വിളിച്ചിത് അന്നു മുമ്പിൽ ഭൂമിയുടെ രക്ഷയ്ക്ക് തൻ തിരുമേനി ചിന്തി തിരുരക്തം ഈശോ നാമാർത്ഥം രക്ഷകനെന്നതും നിശ്ചയിച്ചു വരുത്തി പരമാർത്ഥം ഈ നാമത്തിനാലാണു മുമ്പിൽ ഭയം മാനസേ പൂണ്ടു ദുർഗ്ഗതിവാസികൾ ഇതിനാല്പര ലോകപുണ്യജനം അത്യന്തസുഖം പ്രാപിച്ചു നിശ്ചയം സർവ്വനാഥനെ ഭൂമിക്കു കാട്ടുവാൻ പൂർവ്വദൃഷ്ടശോഭാന്വതി നക്ഷത്രം കിഴക്കിൽ നിന്നുദിച്ചു പുറപ്പെട്ടു കീഴില്ക്കാണാത്ത താരകരശ്മിയാൽ മൂന്നുലോകേശ രാജപ്രസൂതിയെ മൂന്നു രാജാക്കൾ ബോധിച്ചാരന്നേരം സർവ്വപാപപ്രജയെന്നു ബോധിച്ചു കീഴ്വഴങ്ങണമെന്ന ന്യായവശാൽ ഗാംഗേയം കുന്തുരുക്കവും മുരളും- വേഗം കാഴ്ചയുംകൊണ്ടു പുറപ്പെട്ടു നക്ഷത്രം വഴികാട്ടിയ ശോഭയാൽ സൂക്ഷത്തോടു നടന്ന രാജാക്കന്മാർ പ്രാപിച്ചങ്ങവരോറേശലം പുരേ അപ്പോളംബരേ നക്ഷത്രം മാഞ്ഞുപോയ് പകച്ചു പ്രഭുവൃന്ദമതുനേരം ലോകരാജനെ ചോദിച്ചന്വേഷിച്ചു ഹേറോദേശതു കേട്ടതി സംഭ്രമാൽ ഏറെ ശാസ്ത്രികളെ വരുത്തീടിനാൻ ആ ജനത്തോടു ചോദിച്ചവനപ്പോൾ രാജരാജനാമുണ്ണിസ്സുവാർത്തകൾ ശാസ്ത്രോക്തം പോലെ മ്ശിഹായുടെ ജാതെ ശാസ്ത്രസിദ്ധമറിഞ്ഞവർ ചൊല്ലുവിൻ ശാസ്ത്രക്കാരതുകേട്ടു വിചാരിച്ചു ശാസ്ത്രസാക്ഷിയിൽ കണ്ടതുണർത്തിച്ചു [ 37 ] പുത്തൻപാന
"ഇക്ഷിതാവായ ദാവീദിൻ പുത്രനായ് രക്ഷിപ്പാൻ മ്ശിഹാവരും നിശ്ചയം ദാവീദുരാജ ജന്മനഗരിയാം വേദലയിൽ മിശിഹാ പിറന്നീടും ശാസ്ത്രക്കാരിനു ചൊന്നതു കേട്ടാറെ മാത്രനേരം വിചാരിച്ചു ചൊന്നവൻ പോകൂ നിങ്ങളന്വേഷിച്ചു കുമ്പിട്ടു പോകുമ്പോൾ വന്നിങ്ങെന്നോടു ചൊല്ലണം നിന്ദിച്ചു ഹിംസിപ്പാനുറച്ചു ദുഷ്ടൻ വന്ദിപ്പാനാശയുണ്ടെന്നു ചൊല്ലിനാൻ ആയതുകേട്ടു കുശത്രി രാജാക്കൾ ആയവിടെന്നു വേഗം നടകൊണ്ടു പൂർവ്വനക്ഷത്രം പിന്നെയും കണ്ടുടൻ ഉൾവ്യാധിയപ്പോൾ നീക്കി സന്തോഷിച്ചു ബസ്ലഹം നഗരിയുടെ അന്തികെ അത്താരം തൊഴുത്തിന്മീതെ നിന്നുടൻ തൊഴുക്കൂട്ടിൽ പൂകീന്തു രാജാക്കന്മാർ തൊഴുതാദരവോടവർ നിന്നുടൻ രാജരാജനായുള്ളൊരു ബാലനെ രാജാക്കൾ ഭക്ത്യാ സൂക്ഷിച്ചു നോക്കിനാർ ആനനം നല്ല പ്രതാപദൃഷ്ടിയും മേനി സൂര്യനെ തോൽപ്പിക്കും ശോഭയും സർവ്വലക്ഷണമെല്ലാം തികഞ്ഞൊരു സർവ്വപാലനാം ദേവജനുണ്ണിയെ കണ്ടുകൊണ്ടാടി നിന്നാനന്ദിച്ചവർ വീണു സാഷ്ടാംഗം ചെയ്തവർ നാഥനെ കാണിക്കയവർവെച്ചു തിരുമുമ്പിൽ സ്വർണ്ണം നല്ല കുന്തുരുക്കമെന്നതും മരത്തിൻ പശയാം മുരുളെന്നിവ പരൻമുമ്പിൽ സ്വവിശ്വാസഭക്തിക്ക് രാജസമ്മതം പൊന്നും കുന്തുരുക്കം രാജരാജനാം ദേവനിയാളെന്നും മാനുഷനെന്നും മരിക്കുമെന്നതും തനുവിൽക്ഷയഹീനവും,മൂന്നിവ [ 38 ] അഞ്ചാം പാദം
ഉറച്ചെന്നതിനടയാളമവർ മുരുൾക്കാഴ്ച കൊടുത്തു ഭക്തിയോടും കുന്തുരുക്കത്താൽ വിശ്വാസമെന്നതും, പിന്നെ മുരുളാൻ സുപ്രതീക്ഷാഗുണം പൊന്നിനാൽ സർവ്വനായകസ്നേഹവും പിഹ്നമായിവ കാഴ്ചവെച്ചാരവർ തൃക്കാലും മുത്തി യാത്രയുണർത്തിച്ചു അകക്കാമ്പു തെളിഞ്ഞു പിരിഞ്ഞവർ പോകുന്നേരം ഹേറോദേശമറിയാതെ പോകണമെന്നു ദിവ്യനറിയിച്ചു തല്ക്കാരണത്താലന്യമാർഗ്ഗമായി സ്വലോകം പ്രതിപോയവർ സാദരം നാല്പതാം ദിനം തികഞ്ഞ കാലത്ത് സ്വപുത്രനെയോറേശലം പള്ളിയിൽ ബാവാ തമ്പുരാൻ മുമ്പിൽ കന്യാമണി സുഭക്തിയോടു കാഴ്ചയായ് നൽകിനാൾ അന്നേരം വയസ്സേറിയ ശെമഓൻ ചെന്നു ജ്ഞാനദൃശ്യാ ബഹുസാദരെ പാർത്തുകൊണ്ടു താൻ ബാലകമുഖ്യത ചിത്തസമ്മതം വന്ദിച്ചു ചൊല്ലിനാൻ; ഭൂനരന്മാർക്കിരുട്ടുകൾ നീക്കുവാൻ ഭൂനരനായി വന്ന ദയാപരാ! തേലോകരിസാറായേല്പെരിമയക്കും എല്ലാഭൂമിയ്ക്കും പ്രത്യക്ഷമാകുക! തെളിവായിട്ടെൻ കണ്ണുകൾ കാൺകയാൽ തെളിവൊക്കെയും നീയല്ലോ! ദൈവമേ! വെളിവു നിന്റെ ലോകർക്കു കാട്ടുവാൻ തെളിവോടിങ്ങു വന്ന സർവ്വപ്രഭോ ഇപ്പോൾ ദാസനേ അനുകൂലത്തോടെ പ്രേമപ്രഭോ യാത്രയാക്കിക്കൊൾക നീ അമ്മയോടുടൻ ചൊല്ലി വയോധികൻ നിന്മകനിപ്പോൾ വിരോധ ലക്ഷ്യമാം പലർക്കുമിയാളാലുണ്ടാം മംഗലം പലർക്കുമിയ്യാളാൽ വരും നാശവും [ 39 ] പുത്തൻപാന
നിന്നുടെ ചിത്തം ദുഃഖാസിലംഘനം സങ്കടമേറെ ഭവിക്കും നിർണ്ണയം. പുണ്യദീർഘദർശനനിയാമന്നായും ഗുണത്തിന്നുടെ കാലമിതെന്നും രക്ഷകനാഥനെഴുന്നള്ളിയെന്നതും സൂക്ഷിച്ചു റൂഹായാലന്നേരം ചൊന്നു കന്യകതാനുമുണ്ണിയേയും കൊണ്ടു ധന്യനാം യൗസേപ്പുമവിടുന്ന് കാലം വൈകാതെപോയി നസ്സറസ്സിൽ ബാലനെ പരിപാലിച്ചിരിക്കുമ്പോൾ അക്കാലമൊരു മാലാഖാ തൽക്ഷണം ഇക്കാലമവിടെ പാർക്കരുതെന്ന് മാർ യൗസേപ്പോടും കന്യക തന്നോടും കാര്യകാരണമൊക്കെയും ചൊല്ലിനാൻ ബാലകവധം ഭാവിക്കുന്നു ചിലർ കാലം വൈകാതെ പോക മെസറേനിൽ വൈരികൾ വരവിന്നു സമയമായ വരുംമുമ്പേ നടകൊൾക വേഗത്തിൽ ഒളിക്ക പരദേശത്തിൽ ബാലനെ വെളിച്ചത്തുവരുവാൻ സമയമായ് പിൻതിരിഞ്ഞിങ്ങുപോരുവാൻ കാലത്തിൽ അന്തോനവിധി ഞാൻ വന്നറിയിക്കാം എന്നതുകേട്ട യൗസേപ്പുമുമ്മായും അന്നവിടുന്നു വാങ്ങി മെസറേനിൽ ഉണ്ണിയെ പരിപാലിച്ചിരുപേരും പുണ്യവൃത്തിയാൽ വാണു ചിരകാലം ഹേറോദേശപ്പോളുണ്ണിയേക്കാണാഞ്ഞു ഏറെക്കോപിച്ചു ശങ്കിച്ചു കശ്മലൻ മറ്റൊരു രാജനിഭുവി വാഴുകിൽ അറ്റുരാജ്യം തനിക്കെന്നു ബോധമായ് ശത്രുവാരെന്നറിയായ്ക കാരണം ചിന്തിച്ചിട്ടുമുപായത്തെ കണ്ടില്ല എങ്കിലാസമയത്തിൽ പിറന്നോരെ ഒക്കെക്കൊല്ലേണമെന്നു കല്പിച്ചവൻ [ 40 ] അഞ്ചാം പാദം
ഒക്കെക്കൊന്നിട്ടും ത്രിലോകനാഥനു സങ്കടം ഭവിച്ചില്ലിവയൊട്ടുമേ ഹേറോദേശതിനുത്തരം വീട്ടുവാൻ അറുപ്പാംവണ്ണം പുഴുത്തുചത്തവൻ വർത്തമാനമതൊക്കെയും മാലാഖ മാർ യൗസേപ്പിനു പ്രത്യക്ഷമാക്കിനാൻ മെസറേനിൽ നിന്നുമ്മായും യൗസേപ്പും നസ്രസുനാട്ടിൽ വന്നു പാർക്കുന്നയാൾ പന്തീരണ്ടു വയസ്സിൽ മിശിഹായും അന്നോറേശലത്തുമ്മായും യൗസേപ്പും ചെന്നു പള്ളിയിൽ കുമ്പിട്ടനന്തരം അന്നാലോകരിൽ താൻ മറഞ്ഞീടിനാൻ കണ്ണുനീരാലെ യൗസേപ്പുമുമ്മായും ഉണ്ണിയെ തെരഞ്ഞെങ്ങുമേ കാണാഞ്ഞു കൂട്ടം തന്നിലും, വീട്ടിലും, നാട്ടിലും, കാട്ടിലും തെരഞ്ഞെങ്ങുമേ കണ്ടില്ല മൂന്നാംനാളുമ്മാ യൗസേപ്പും പള്ളിയിൽ ചെന്നുപുത്രനെക്കണ്ടു തെളിഞ്ഞുടൻ അന്നവിടത്തിൽ ശാസ്ത്രികളോടൊത്ത് ഉന്നതനായ ഉണ്ണിമിശിഹാ താൻ ശാസ്ത്രയുക്തികൾ ചോദിച്ചും കേൾപ്പിച്ചും ശാസ്ത്രികളൊക്കെ വിസ്മയം കൊൾകയും അന്നേരം സുധസന്നിധിയുമ്മായും ചെന്നു ഭക്തിവിനയത്തോടെ ചെന്നാൾ എന്തിതിങ്ങനെ പുത്രാ! നമ്മോടു നീ എന്തനിഷ്ടം നമ്മിലെന്നു ചൊല്ലുക! നിന്റെ താതനും ഞാനും സുതാപത്താൽ നിന്നെയന്വേഷിച്ചേറ്റം വലഞ്ഞിത് നിന്നെക്കാണാഞ്ഞു നിശ്വാസപ്പെട്ടാറെ, നിന്നെക്കണ്ടപ്പോളാശ്വാസമായി നാം എന്നുമ്മ ബഹുസന്തോഷഭക്തിയാൽ ചൊന്നതുകേട്ടു പുത്രനരുൾചെയ്തു സ്നിഗ്ദ്ധനാമെൻ ജനകന്റെ കാര്യങ്ങൾ സാധിപ്പാൻ വിധിയെന്നറിഞ്ഞില്ലയോ [ 41 ] പുത്തൻപാന
തദ്ധ്വേതുവെന്നയന്വേഷിക്കണമോ? ബുദ്ധിധ്യാനമുള്ളാർകൾ ഗ്രഹിപ്പാനായ് മിശിഹായിതു ചൊന്നോരനന്തരം സംശയം പൊക്കി കൂടെയെഴുന്നള്ളി അവരെ വഴക്കത്തോടുകൂടവേ ആവാസം ചെയ്തു നസ്സറസ്സുപുരേ
അഞ്ചാം പാദം സമാപ്തം
ആറാംപാദം
യോഹന്നാന്റെ മാമ്മോദീസായും കർത്താവ് അയാളാൽ മാമ്മോദീസാ മൂങ്ങിയതും ഉടൻ തന്റെമേൽ റൂഹാ ഇറങ്ങിയതും ബാവായിൽനിന്ന് അശരീരിവാക്യം കേൾക്കപ്പെട്ടതും നാല്പതു നാൾ താനൊന്നും തിന്നാതെ വനത്തിൽ പാർത്തു നോമ്പു നോറ്റതും പിശാചിനാൽ പരീക്ഷിക്കപ്പെട്ടതും യോഹന്നാൻ കർത്താവിനെ ചൂണ്ടിക്കാണിച്ചു ബോധിപ്പിച്ചതും, ഗ്ലീലായിൽ വിവാഹത്തിനു വെള്ളം വീഞ്ഞാക്കിയതും പള്ളിയിൽ വിൽക്കയും കൊൾകയും ചെയ്തവരെ ശിക്ഷിച്ചതും താൻ മാമ്മോദീസാ മുങ്ങിയതും ശമറായക്കാരത്തിയെ തിരിച്ചതും ഗ്ലീലായ്കു പിന്നെയുമെഴുന്നെള്ളിയതും പ്രഭുവിന്റെ മകനെ പൊറുപ്പിച്ചതും, കേപ്പ, അന്ത്രയോസ്, യാക്കോബ്, യോഹന്നാൻ സന്നിപാതം പൊറുപ്പിച്ചതും, കടലിലെ ഓളം അടക്കിയതും, പിശാചുക്കളെ പുറപ്പെടുത്തിയതും അനുവാദത്താൽ പിശാചുകൾ പന്നികളിൽ പൂക്ക് അവയെ കൊന്നതും, ദേഷം പൊറുത്തെന്ന് കല്പിച്ചുകൊണ്ട് സർവ്വാംഗം തളർച്ചക്കാരെ സ്വസ്ഥപ്പെടുത്തിയതും, ഒരുവന്റെ മരിച്ച മകളെ ജീവിപ്പിച്ചതും, അവിടെ പോകുംവഴിയിൽ തന്റെ കുപ്പായത്തിനുമേൽ തൊട്ടതിനാൽ ഒരു സ്ത്രീയുടെ സക്തസ്രാവം പൊറുത്തതും, മറ്റു പല പുതുമകൾ ചെയ്തതും.
ത്രിംശതി തിരുവയസ്സു ചെന്നപ്പോൾ മിശിഹാ സ്വകതത്വമുദിപ്പാനും സ്വാമി തന്റെ വരവറിയിപ്പാനും സ്വാമിഭക്തൻ മഹാമുനിശ്രേഷ്ഠനാം യോഹന്നാൻ പുരോഗാമിയെ കല്പിച്ചു
മഹാഭക്തനയ്യാൾ വന്നു ദൂതനായ് [ 42 ]ആസ്ഥപ്പാടാം പ്രായശ്ചിത്തം മാംദീസാ
ആസ്ഥമായ് മുക്കി പലരേയുമയാൾ 1
ഭക്തിപ്രിയൻ മിശിഹായും മാംദീസാ
ഭക്തനാമിയ്യാടെ കയ്യാൽ മുങ്ങിനാൻ 2
"ഇച്ഛയൊത്തമപുത്രനിയാളെന്നും
ഉച്ചത്തിലൊരു നാദം പ്രത്യക്ഷമായ് 3
സ്നേഹാലയനിയ്യാളെന്നറിയിപ്പാൻ
സ്നേഹറൂഹായിറങ്ങിയാളുടെമേൽ 4
അവിടന്നു വനത്തിലെഴുന്നള്ളി 5
അവിടെപ്പാർത്തു നാല്പതുനാളു താൻ
ശിക്ഷയാം വണ്ണം ദേവധ്യാനം ചെയ്തു 6
ഭക്ഷ്യമൊന്നും നിരസിക്കാതെ നിഷ്ഠയാൽ
തല്ക്കാലാന്തരേ പിശാചിന്റെ വ്യാജങ്ങൾ 7
ദൃക്കിൻ ഗോചരമായ പരീക്ഷകൾ
"ക്ഷുത്താപത്തോടിരിക്കാതെ നീയിപ്പോൾ 8
ക്ഷുത്തിന്നിച്ഛയാം ഭക്ഷണസാധനം
ക്ഷുത്തിന്നിച്ഛയാം ഭക്ഷണസാധനം 9
കല്പിക്ക ദേവനെങ്കിൽ നീയിക്കല്ല്
അപ്പമാക്കീട്ടു തിന്നു ജീവിക്കെടോ” 10
ഇപ്രകാരം പിശാചു പറഞ്ഞപ്പോൾ
തൽപരനുത്തരമരുളിച്ചെയ്തു 11
“അപ്പത്താൽ മാത്രം മർത്ത്യൻ ജീവിക്കില്ല
തൽപരന്റെ തിരുവുള്ളം കൊണ്ടത്രേ 13
പിന്നെ നാഥം വഹിച്ചു ദേവാലയ
ഉന്നത ചുവരിൻമേൽ സ്ഥാപിച്ചവൻ 14
ദേവൻ നീയെങ്കിൽ ചാടുക തൽക്ഷണം
സേവകരാമ്മാലാഖമാർ താങ്ങിടും 15
പരീക്ഷവാക്കു ചൊന്ന പിശാചൊടു
പരമദേവൻ താനരുളീടിനാൻ 16
“കോവണിയായിരിക്കുന്നേരം ചാടുവാൻ
അവകാശവുമില്ലൊരു തിട്ടതി 18
നിന്റെ നാഥനെ നീ പരീക്ഷിക്കേണ്ട
നിന്റെ വാക്കിന്നെടുത്തു പൊട്ടുത്തരം 19
മൂന്നാവട്ടം പിശാചവൻ നാഥനെ
ഉന്നതാദി മുകളിൽ നിറുത്തിയിട്ടു
അവധിഹീന സമ്പൽസുഖങ്ങളെ
വൻ മായാവ്യാജത്താലാട്ടിക്കൊണ്ടു
നാണംകെട്ടു പിശാചവൻ ചൊല്ലിനാൻ
"കാണുന്ന വസ്തുവൊക്കെയിനിക്കുള്ള
വീണുനീയെന്നെക്കുമ്പിടുന്നാകിലോ
വേണങ്കിലിതെല്ലാം തരുവാൻ ഞാൻ
സർവ്വനിന്ദ പറഞ്ഞ പിശാചിനെ
സർവ്വ മുഷ്ക്കരനായകനാട്ടിനാൻ
പോക; നീചൻ നീയെന്റെ മുമ്പിൽ നിന്ന്
സകലേശ്വര കല്പന കേട്ടപ്പോൾ
ഭീതി പൂണ്ടു പിശാചു വിറച്ചുടൻ
ഭീതിതലോകേ പോയി മറഞ്ഞവൻ
ചീത്ത നീതിയും വർജ്ജ്യങ്ങളെന്നതും
വൃത്തിയിൽക്കാട്ടി നമുക്കറിവിനായി
മർത്ത്യരക്ഷകനായ മിശിഹാ തൻ
മർത്ത്യർക്കു ബോധമാവാൻ ശ്രമിച്ചിത്
കർത്താവീശോയെ കണ്ടാരുനാൾ പിന്നെ
കീർത്തിയുള്ള യോഹന്നാനുര ചെയ്തു
“മർത്ത്യദോഷങ്ങൾ നീക്കുവാൻ തമ്പുരാൻ
യാത്രയാക്കിയ ആട്ടിൻകുട്ടിയിതാ
തമ്പുരാന്റെ പുത്രനിയാളെന്നത്
തമ്പുരാനെന്നോടരുളിച്ചെയ്തിത്
ഇയ്യാളീലോക രക്ഷയ്ക്കു വന്നവൻ
ഇയ്യാളാൽ ദേവദത്ത് സമ്പൂർണ്ണവും
കിട്ടുവാൻ വഴിയുള്ളൂ” വെന്നിങ്ങനെ
പട്ടാങ്ങസാക്ഷി മാംദാന ചൊല്ലിനാൻ
യൂദായിൽനിന്നു മിശിഹാ ഗ്ലീലായിൽ
തദനന്തരം പോയ് കല്യാണത്തിന്
വിവാഹത്തിനു മുന്തിരിങ്ങാ നീരു
സുവിസ്മയത്താൽ വെള്ളം കൊണ്ടാക്കിനാൻ
പെൺകെട്ടിനു ശുഭം കൂട്ടിയിങ്ങനെ
തൻ കരുണയ്ക്കടയാളം കാട്ടിനാൻ
അക്കാലം യൂദന്മാരെ മൂഢന്മാർ
വില്ക്കും കൊള്ളമൊറേശലം പള്ളിയിൽ
എന്നതുകൊണ്ടു കോപിച്ചു നാഥനും
നിന്ദചെയ്യുന്ന നീചവൃന്ദത്തിനെ
തിന്മയായ പ്രവൃത്തികൾ ചെയ്കയാൽ
ചമ്മട്ടികൊണ്ടു ദുഷ്കൃതം ശിക്ഷിച്ചു
പുണ്യവൃത്തിയാലാചാരയോഗ്യമാം
പുണ്യമായ സ്ഥലമെന്നരുളിനാൻ
ആ ദിക്കിൽ മുമ്പിൽ മാമ്മോദീസാമുക്കി
യൂദായിലതിനാജ്ഞയറിയിച്ചു
ശ്രമായിൽ പരസ്ത്രീയവൾക്കു ധർമ്മം
ദുർമ്മതമൊഴിവാനരുളീടിനാൻ
നല്ല സാധുത്വമുള്ള വചനത്താൽ
ചൊല്ലി ദേവദത്താവുമുദിപ്പിച്ചു
അവളുമുടൻ മിശിഹാ വന്നതും
സുവൃത്തികളതെല്ലാമറിയിച്ചു
ആറാം പാദം
നീളെ ചൊല്ലി നടത്തിയ ലോകരും
ഉള്ളിൽ വിശ്വാസം കൊണ്ടവൾ വാക്കിനാൽ
പാർപ്പിച്ചു രണ്ടു നാളവർ നാഥനെ
ഓർപ്പിച്ചു ദൈവന്യായമവരെത്താൻ
ഇച്ഛയാം വണ്ണം നല്ല വചനത്താൽ
നിശ്ചയിച്ചു പഠിപ്പിച്ചു വേദാർത്ഥം
പണ്ടുകേളാത്ത വാക്കിന്റെ ശക്തിയാൽ
കൊണ്ടാടി സ്തുതി ചെയ്തവൻ നാഥനെ
പിണക്കമെന്നിയെ മനോദാഹത്താൽ
ഗുണത്തിനായുറപ്പിച്ചു മാനസം
ഗ്ലീലാ നാട്ടിന്നവിടെയെഴുന്നള്ളി
ഗ്ലീലാക്കാരുമൊശലേം പുരേ
ചെയ്ത വിസ്മയം കണ്ടു വിശ്വാസത്താൽ
സന്തോഷത്തോടു കൈക്കൊണ്ടു സ്വാമിയെ
നാടുവാഴിയൊരുത്തൻ മകനുടെ
കേടുപോക്കുവാൻ കുടവ പാരണം
എന്നപേക്ഷിച്ചു വൈഷമ്യം കേൾപ്പിച്ചു
അന്നേരം സലേശനരുൾ
ചെയ്തു;
“എങ്കിൽ നിൻമകനിപ്പോൾ സുഖം വന്നു
സങ്കടമൊഴിഞ്ഞെന്നുറച്ചു പ്രഭു 54
പൊറുത്തന്നരുളിച്ചെയ്ത നേരത്തു
പൊറുതിയങ്ങു വന്നു പ്രഭുസുതൻ 55
സങ്കടമെല്ലാം തീർന്നു സുഖം വന്നു
തങ്കൽ വിസ്മയം പൂണ്ടു തെളിഞ്ഞവൻ 56
ശ്ലീലായിൽ ചുറ്റിസഞ്ചരിച്ചു നാഥൻ
നല്ല നേർവഴി സേവിക്കേണമെന്നും 57
തന്നെ വിശ്വസിച്ചീടേണമെന്നതും
അന്നാ ലോകരോടൊക്കെ പ്രസംഗിച്ചു 58
എന്നല്ലാദിക്കിലുള്ള നരാമയം
അന്നുതൻ തിരുവാക്കാലൊഴിച്ചു താൻ 59
കേപ്പാതന്നെയുമന്ത്രയോസിനെയും
ചിൽപുരുഷൻ യാക്കോയോഹന്നാനെയും 60
കൂട്ടരാക്കി അരുൾ ചെയ്ത വേദത്തിൻ
കൂട്ടത്തിന്നുടെ ശിഷ്യരാക്കീടിനാൻ 61
ചൈത്താൻ ക്ലേശം പൊറുപ്പിച്ച തമ്പുരാൻ
ചെയ്ത വിസ്മയം പ്രത്യക്ഷം കേട്ടുടൻ 62
ശതവത്തിക്കധിപനായുള്ളവൻ
ചിത്തദാഹത്താൽ വന്നുടനപ്രഭു 63
സന്നിപാതത്താൽ വലഞ്ഞ ഭൃത്യനു
താനാരോഗ്യം കൊടുക്കാനപേക്ഷിച്ചു 64
കൂടെപ്പോരാമെന്നപ്പോൾ മിശിഹായും
കേട്ടു ഭക്തനുണർത്തിച്ചു തൽക്ഷണം 65
"കൂടെപ്പോന്നേ മതിയാമെന്നില്ലല്ലോ
കേടു പോവാൻ കല്പിച്ചാൽ മതിതാനും 66
ഭാഗ്യനാഥനാം നീയെഴുന്നെള്ളുവാൻ
യോഗ്യമില്ലിനിക്കുമെന്റെ വീട്ടിന്നും 67
ചിന്തയുമവൻ ഭക്തിയും കണ്ടുതാൻ
സന്തോഷിച്ചവന്റെ വിശ്വാസത്തിനാൽ 68
"പോക നിന്റെ വിശ്വാസമതുപോലെ
ആകട്ടെ" ന്നരുൾ ചെയ്ത കേടും തീർത്തു 69
കപ്പൽകേറി ശിഷ്യരുമായോടുമ്പോൾ
കോപിച്ചു കടലോളവും വായുവാൽ 70
ശിഷ്യർ പേടിച്ചു രക്ഷയപേക്ഷിച്ചു.
തൽക്ഷണം കടൽക്കോപമടക്കി താൻ
രക്ഷാനാഥൻ മിശിഹായുടെ വാക്കിനാൽ
അക്ഷോഭ്യം പോലടങ്ങി കടലപ്പോൾ
വിസ്മയം പൂണ്ടു വാഹനലോകരും
വിശ്വനാഥൻ കരക്കിറങ്ങിയപ്പോൾ
പിശാചുക്കളാൽ പീഡിതനെ കണ്ടു
പിശാചുക്കളും തന്നോടപേക്ഷിച്ചു
“തമ്പുരാന്റെ പുത്രൻ മിശിഹായെ നീ
വൻപാ ഞങ്ങളെ ശിക്ഷിക്കല്ലെയെന്ന്
ഇങ്ങനെ പിശാചുക്കൾ പറഞ്ഞപ്പോൾ
“വാങ്ങുവിനെ” ന്നവരോടരുൾ ചെയ്തു
കല്പനയതുകേട്ടു പിശാചുക്കൾ
തല്പരനോടപേക്ഷിച്ചു ചൊല്ലിനാർ
“നിന്നുകൂടാ മനുഷ്യരെങ്കിലോ
പന്നിക്കൂട്ടത്തിൽ പോകാൻ കല്പിക്കണം.
പോകയെന്നനുവാദം കൊടുത്തപ്പോൾ
പുക്കുപന്നിയശേഷവും കൊന്നുടൻ
പോർക്കു പാലന്മാരോടിവന്ന ക്ഷണം
പോർക്കശേഷം നശിച്ചെന്നു ചൊല്ലിനാർ
എന്നാൽ നായകൻ മുൻപേയറിഞ്ഞത
അന്നവർക്കനുവാദം കൊടുത്തിത്
മാനുഷരോടും വൻ സർവ്വത്തോടും
ദീനരായ പിശാച് ഗണങ്ങൾക്ക്
പൈശൂന്യമവർക്കുണ്ടെന്നറിയിപ്പാൻ
മിശിഹായനുവാദം കൊടുത്തിത്
അപ്പുരിയതിൽ പാർത്തിരിക്കും വിധൗ
ആൾപ്പെരുപ്പത്താൽ കൂടിയ യോഗത്തിൽ
സർവ്വാംഗം വാതമുള്ള വ്യാധികനെ
പര്യങ്കത്തിന്മേൽ വച്ചുകൊണ്ട്വന്നപ്പോൾ
തൻ തിരുമുമ്പിൽ കൊണ്ടു വന്നീടുവാൻ
ചിന്തിച്ചാവതില്ലാൾപ്പെരുപ്പം കൊണ്ട്
എന്നാൽ മേൽപ്പുര നീക്കിതിരുമുമ്പിൽ
അന്നാരോഗിയെ വെച്ചപേക്ഷിച്ചവർ
ആത്മദോഷത്താൽ വന്ന രോഗമിത്
ആത്മനാഥൻ പൊറുത്തൊന്നരുൾചെയ്തു 88
രക്ഷിതാവിന്റെ കല്പന കേട്ടപ്പോൾ
രക്ഷവന്നു നടന്നിതു രോഗിയും 89
ആരിയാളെന്നു ചിന്തിച്ചു ലോകരും
ദുരിതങ്ങളെ തമ്പുരാനെന്നിയെ 90
പോക്കുവാനാർക്കും ദുഷ്കരമില്ലല്ലോ
പോക്കി രക്ഷവരുത്തിയതത്ഭുതം 91
അപ്പോൾ സർവ്വേശനിയാളാകുന്നിതോ?
ഇപ്പടി വിചാരിക്കുന്നു ലോകരും 92
അപ്പോൾ വന്നയിറോസെന്ന വൻപരും
തൻപുത്രിയുടെ സങ്കടം പോക്കുവാൻ 93
കൂടെപ്പോന്നേ മതിയാമെന്നേറ്റവും
ആടലോടെയപേക്ഷിച്ചു നായകൻ 94
പോകുന്നേരത്തൊരു സ്ത്രീയടുത്തുടൻ
രക്തസ്രാവം നില്ക്കുമെന്ന് തോറ്റത്താൽ 95
ത്രാതാവിന്നുടെ കുപ്പായം തൊട്ടവൾ
(താതാവന്നേരം കല്പിച്ചു വിസ്മയം 96
"ആരെന്നെ തൊട്ടതെന്നു" ചോദിച്ചുടൻ
അരുൾകേട്ടാറെ ലോകരുണർത്തിച്ചു 97
എല്ലാരും ചുറ്റിയെഴുന്നള്ളും വിധൗ
"പലരും തിരുമേനിമേൽ തൊട്ടല്ലോ” 98
അന്നേരമരുളിച്ചെയ്തുതമ്പുരാൻ
"എന്നെതൊട്ടതു ചോദിപ്പാൻ കാരണം 99
എന്നിൽനിന്നും ഗുണം പുറപ്പെട്ടിതു
എന്നതുകൊണ്ടു ചോദിച്ചു ഞാനിപ്പോൾ" 100
പിന്നെയുമരുളിച്ചെയ്തു തമ്പുരാൻ
"എന്നെത്തൊട്ടവരാരെന്നു ചൊല്ലുവിൻ" 101
പേടിച്ചുവീണു കുമ്പിട്ടു സ്ത്രീയവൾ
പേടിപോക്കി മിശിഹായരുൾചെയ്തു 102
“നിന്റെ വിശ്വാസം നിന്നെ പൊറുപ്പിച്ചു
നിന്റെ രോഗമൊഴിഞ്ഞു നീ പോയാലും" 103
അപ്പോൾ വൻപന്റെ പുത്രി മരിച്ചെന്നു
കേൾപിച്ചാളുകളോടി വന്ന ക്ഷണം 104
ഏറെപ്പീഡിതനോടരുൾചെയ്തു താൻ
തേറിക്കൊൾക നിൻ പുത്രി ജീവിച്ചീടും
എന്നരുൾചെയ്ത് വീട്ടിലെഴുന്നള്ളി
ചെന്നുതാൻ കൈപിടിച്ചരുളിച്ചെയ്തു
എഴുന്നേൽ പെണ്ണയപ്പോൾ ബാലയും
എഴുന്നേറ്റു ജീവിച്ചു സുഖത്തോടും
ഇപ്രകാരത്തിൽ സർവ്വേശസ്വയമാം
സൽപ്രവൃത്തികൾ ചെയ്തു സംഖ്യംവിനാ
അന്ധന്മാർക്കു വെളിവു കൊടുത്തതും,
വ്യാധിശാന്തിയെ വാക്കിനാൽ ചേർത്തതും
ചൈത്താന്മാരെ താൻ കല്പന കേൾപ്പിച്ചു
ചത്തോരെയൊരു വാക്കാലുയർപ്പിച്ചു
അതിനാൽ സകലേശ്വരൻ താനെന്നു
മർത്ത്യർക്കു ബോധമാവാൻ കല്പിച്ചതു
ബോധിപ്പിക്കാൻ താനാഗ്രഹിക്കുന്നിതു
ബുദ്ധിയിൽ കൊൾവാൻ വേല മഹാപണി
മാനുഷരറിയേണ്ടുന്ന കാര്യൽ
മനസ്സാശയമുണ്ടൊരു
ചുരുക്കമേ
അതിന്ദ്രിയങ്ങൾ ബോധിച്ചുകൊള്ളുവാൻ
അത്യന്തം വിഷയം നരദൃഷ്ടിയാൽ
നിർവ്വികല്പനും സർവ്വശക്തനും താൻ
സർവ്വജ്ഞാനനിധിയാം ഗുരുവും താൻ
ദുഷ്ടമാനസേ ശക്തിയാൽ നല്കുകിൽ
ശ്രേഷ്ഠശാസ്ത്രമുറച്ചീടും ചേതസി
അതുകൊണ്ടുതാനാരെന്നതാദിയിൽ
പ്രത്യക്ഷമാക്കിയറുത്തു സംശയം
ദൈവഗുരുവായ ഈശോതമ്പുരാൻ ആദ്യം പന്ത്രണ്ടുപേരെ ശിക്ഷ്യരായിട്ടു കൈക്കൊണ്ട് അവരോട് ഏവൻഗേലിക്കടുത്ത എട്ടു ഭാഗ്യങ്ങൾ കല്പിച്ചതും പിന്നെ മറ്റുസമയങ്ങളിൽ അരുളിചെയ്ത അനേകം വേദസാരങ്ങളും ജ്ഞാനങ്ങളും
തൻവാക്കിലൂനമില്ലാത്ത തമ്പുരാൻ
സർവ്വത്തെയറിയുന്ന സർവ്വേശ്വരൻ 1
പൂർവ്വം ദ്വാദശ ശ്ലീഹാ ജനങ്ങളെ
വരിച്ചു വേദസാരമരുൾചെയ്തു 2
അർത്ഥദാഹമില്ലാത്തോർക്കു ഭാഗ്യമേ!
സ്വർല്ലോകാർത്ഥമവർക്കാമനന്തരം 3
സാധുക്കൾക്കു ഭാഗ്യമവർകളുടെ
ബുദ്ധിസന്തോഷം പൂണ്ടിരിക്കും സദാ 4
ദോഷം ചെയ്തതുകൊണ്ടു ദുഃഖിച്ചോർക്കു
തുഷ്ടിവന്നീടും ഭാഗ്യമവർക്കഹോ 5
പുണ്യത്വത്തിനു ദാഹമുള്ളോർകൾക്കു
പൂർണ്ണതവരും നിത്യസമ്മാനവും 6
കാരുണ്യം കിട്ടും കരുണയുള്ളോർകൾക്കും
അനർഘമുള്ളോർ ദേവത്തേക്കണ്ടീടും 7
നിരപ്പുശീലമുള്ളാർക്കു ഭാഗ്യമേ
സർവ്വേശൻ പുത്രരെന്നു വിളിച്ചീടും 8
ന്യായത്തെപ്രതി ക്ഷമിക്കുന്നോർക്കഹോ
ആയതിൻ ഫലം മോക്ഷരാജ്യലാഭം 9
സാമർത്ഥ്യമുള്ളോർക്കയോ നിർഭാഗ്യമേ
ഭൂമിതന്നിലനുകൂലമേയുള്ളൂ 10
ഇവിടെ പരിപൂർണ്ണമുള്ളോർക്കയ്യോ!
അവർമേലിൽ വിശക്കുമനന്തരം 11
ഭൂമിതന്നിൽ സന്തോഷമുള്ളോർകൾക്ക്
പിന്നെ ഖേദവും കണ്ണുനീരും വരും 12
ധാത്രിയിൽ സ്തുതിയുള്ളവരൊക്കെയും
ഉത്തരലോകേ നിന്ദിതരായ് വരും 13
സർവ്വനാഥനെ സർവ്വകാലത്തിലും
സർവ്വോത്മാവാലും സ്നേഹിച്ചുകൊള്ളണം 14
ബാവയെന്നു തൻപുത്രൻ ഞാനെന്നതു
സർവ്വനാഥൻ റൂഹായെന്നതിങ്ങനെ 15
ദൈവൈക്യത്തിലീമൂവരെന്നതും
നിർവ്വികല്പ വിശ്വാസമായീടേണം 16
തൻ നാമത്തിൽ മാമ്മോദീസാ മുങ്ങേണം
എന്നേ മർത്ത്യനു മോക്ഷം കിട്ടിക്കൂടു 17
കുർബാനയും കൂദാശയശേഷവും
കുറ്റം വരാതെ കൈക്കൊള്ളേണമഹോ 18
ദൈവികത്വമില്ലാത്ത മറ്റൊന്നിനെ
ദൈവഭക്തിയാൽ സേവിച്ചീടുകിലോ 19
ചോദിപ്പിൻ ഞാനവരോടു നിശ്ചയം
ആ ദോഷത്തിന് നരകമുത്തരം 20
എനിയ്ക്കുള്ള സ്തുതി മറ്റൊരുത്തനും
ദാനം ചെയ്കിലെനിക്കതു വൈരമാം 21
രണ്ടീശന്മാർക്കു വേല സാദ്ധ്യമല്ല
പ്രണയത്തിനതന്തരമായി വരും 22
ഞാൻ വിളിച്ചാൽ മടിയുള്ള ദുർജനം
എന്റെ വേലയ്ക്ക് യോഗ്യരവരല്ല 23
എന്നെ സ്നേഹിക്കും പോൽ മറ്റൊരുത്തനെ
നിന്നെയെങ്കിലും സ്നേഹിക്കിൽ ദോഷമാം 24
എല്ലാമെന്നെ പ്രതിയുപേക്ഷിക്കിലോ
നല്ല ശിഷ്യനവനിൽത്തെളിയും ഞാൻ 25
ഏകനാഥനുള്ളുവെന്ന് ബുദ്ധിയാൽ
തൻ കല്പനകൾ കേക്കണം കേവലം 26
ആ നാഥനുടെ ശിക്ഷ പേടിക്കണം
അന്യരാൽ ദണ്ഡമസാരമോർക്കണം 27
മാനുഷർ തമ്മിൽ കൂടെപ്പിറന്നോരെ
എന്നപോൽ പ്രിയം ചിത്തേ ധരിക്കണം 28
നിനക്കു വേണമെന്നിച്ഛിക്കുന്നതു
മാനുഷർ ശേഷത്തോടു നീ ചെയ്യേണം 29
ന്യായമല്ലാത്ത ക്രിയ നിനയ്ക്കേണ്ട,
രാജകല്പന സമ്മതിച്ചീടേണം. 30
പിതാക്കന്മാരെ സ്നേഹമുണ്ടാകേണം
ചേതസ്താപമവർക്കു വരുത്താല്ലേ 31
കൊല്ലരുതതുകൊണ്ടുതന്നെ പോരാ
ചൊൽക്കൊണ്ടുമൊരുപദ്രവം ദോഷമാം 32
ചിത്തത്തിങ്കലും വൈരമൊഴിക്കേണം
ശത്രുഭാവമതൊക്കെയും നീക്കണം 33
ഇഷ്ടന്മാരെ പ്രിയമുണ്ടായാൽ പോരാ
ശേഷമുള്ളോരെ സ്നേഹമുണ്ടാകണം 34
പൊറുക്ക പരാകൃതം നിന്നുടെ
കർമ്മപാപം പൊറുത്തീടുമവ്വണ്ണം 35
പൊറുക്കായ്കിലോ സത്യമറിഞ്ഞിരി
പൊറുതി നിനക്കെന്നു മുമ്പായ് വരാ 36
കവിളിലടികൊണ്ടിട്ടു പിന്നെയും
കവിൾ നീയടിച്ചീടുവാൻ കാട്ടുകിൽ 37
ആയതതയുമിമ്പമെനിക്കാകും
പ്രിയത്തോടു ഞാൻ സമ്മാനം നല്കുവാൻ 38
പകരം ശ്രമിക്കേണ്ട നീ ഭൂമിയിൽ,
പകരത്തെ ഞാൻ കല്പിക്കും നീതിമാൻ 39
അന്യസ്ത്രീദോഷമക്കുതെന്നുണ്ടല്ലോ!
മാനസത്താലുമാഗ്രഹം ദോഷമാം 40
മോഹചിന്ത വിഷമെന്നറിക നീ
ദേഹാനന്തനാശമതു കാരണം 41
കുറ്റം നിന്നിൽ നീ പോക്കുവാനോർക്കണം
മറ്റൊരുത്തർക്കും കുറ്റം വിധിക്കല്ലേ 42
കുറ്റം കാൺകിലോ സ്നേഹത്താൽ നീയത്
മാറ്റുവാൻ വേല ചെയ്തുകൊണ്ടീടേണം 43
ശേഷം പൂണ്ടുമിക്കലോ നിർണ്ണയം
ശേഷിക്കും കുറ്റം നിനക്കു നാശവും 44
അന്യരെ ബഹുമാനിച്ചുകൊള്ളണം
നിന്ദിച്ചീടുകിൽ പകരം വീട്ടുവാൻ 45
അന്യദോഷത്തിന്നാരോപം ചെയ്തിലോ
നിനക്കു ദോഷം സംഖ്യവിനായറി 46
നിന്നോളം ദുഷ്ടരാരുമില്ലെന്നത്
മനസ്സിലോർക്കയിച്ചിന്ത സതതം 47
പരാർത്ഥത്തെയും പരാർത്ഥാപേക്ഷയും
ധരിച്ചീടല്ലേ ചിത്തതമസ്സിനാൽ 48
ഒന്നിനാൽ ക്ഷമയില്ലാത്ത സ്വർന്നിധി
ധന്യലാഭമിച്ചയ്ക്കു നീ സന്തതം 49
സ്വാമി സ്വാമിയെന്നു വിളിച്ചാൽ പോരാ
നന്മചെയ്തിലേ സമ്മതമായ വരൂ 50
എന്നോടുകൂടെ വാഴേണമെങ്കിലോ
എൻ പ്രമാണങ്ങൾ മാനിച്ചു കാക്കേണം 51
കേട്ടില്ലെങ്കിലോ കൃത്തിഫലം വരാ
അടിസ്ഥാനമില്ലാത്ത പണിയിത് 52
എല്ലാവസ്തുക്കൾക്കീശൻ ഞാനെന്നുടെ
കല്പനയ്ക്കൊരു വീഴ്ച വരുത്തിയാൽ 53
ഉത്തരമതിനുണ്ടെന്നറിയേണം
അത്യം മറന്നീടുകില്ല ഞാൻ 54
ദേഹത്താൽ പിഴയുള്ള ദോഷത്തിന്
ദേഹം കൂടവേ ദുഃഖിക്കും നിർണ്ണയം 55
ചത്തുപോകുമെന്നോർക്കേണ്ട നീ ബലാൽ
ചത്തവർകളെ ജീവിച്ചീടും ഞാൻ 56
നല്ലോർദ്ദേഹത്തിൽ സ്തുതിയുണ്ടായരും
അല്ലൽ വന്നിടും ദുഷ്ടജനങ്ങൾക്ക് 57
ചോദിച്ചീടും ഞാൻ സർവ്വജനത്തോടും
ചോദിക്കും നാളിൽ ദയയുണ്ടായ് വരാം 58
എന്നെ സമ്മതമില്ലാത്ത ദുർജ്ജനം
ഞാനാരെന്നറിഞ്ഞീടുമെല്ലാവരും 19
ഇന്നാനന്ദിച്ചുവരും ഞാൻ മേഘത്തിൽ
എന്നുടെ മുമ്പിലാകെ വരുത്തും ഞാൻ 59
അന്ധർ സേവിച്ച ദേവന്മാരെന്നും
ഞാനാരെന്നും കാണുന്ന മൂഢന്മാരും 60
സൽകൃത്യം നിന്ദിച്ചിഷ്ടം പോൽ ധാത്രിയിൽ
ദുഷ്കൃത്യം ചെയ്ത പാപികളേവരും 61
ഞങ്ങളെ മലകളടക്കീടുവിൻ!
ഞങ്ങളെ ധര വിഴുങ്ങിക്കൊള്ളുവിൻ 62
എന്നപേക്ഷിച്ചു പീഡിക്കും ദുർജ്ജനം
എന്നെയുള്ളോരു ഘോരഭയത്തിനാൽ 63
ദേവസന്നിധി ഭീതിക്കൊപ്പമില്ല
ഭിവഹങ്ങളിൽ സംഭ്രമമായത് 64
ദുർഗ്ഗത്യാഗ്നിയതിലതി സഹ്യമാം
ഭാഗ്യഹീനരല്ലോ ഞങ്ങളെന്നവർ 65
സുകൃതത്തോടു നടന്നവർ തദാ
അകക്കാമ്പു തെളിഞ്ഞു സന്തോഷിക്കും 67
സൂര്യൻപോലെ ശോഭിക്കും മനോഹരം
ഭയവും നാശവുമില്ലവർക്കെന്നും 68
അനന്തസ്നേഹത്തിലതിരജ്ഞനാൽ
ആനന്ദിച്ചീടും കാമ്യത്തിലേറ്റവും 69
ആമോദത്തിനൊടുക്കമില്ലെന്നുമേ
സ്വാമിയോടൊരുമിച്ചവർ തോഷിക്കും 70
19
വൻപരെങ്കിലും ദീനരായിടിലും
തമ്പുരാൻ മുമ്പിലൊക്കുമെല്ലാവരും 71
നല്ല വൃത്തിയാൽ ഭാഗ്യലാഭം വരും
അല്ലാതൊന്നിനാലും പകരം വരാ 72
ദരിദ്രന്മാർക്കെന്നെ പ്രതി വർജ്ജിക്കിൽ
അർത്ഥം ഞാനപ്പോൾ സ്വർല്ലാഭം നൽകുവാൻ 73
ജീവിതകാലം എന്നെപ്പേടിക്കേണം
ഭാവികാലത്തിലെന്നേ സുഖം വരു 74
സംക്ഷയവസ്തു ബഹുമാനമല്ല
അക്ഷയാനന്ദമേകും മാന്യമഹോ 75
അർത്ഥം കൂട്ടുവാനെന്തു ശ്രമിക്കുന്നു?
മൃത്യുവരുമ്പോൾ തൽഫലമെന്തുചൊൽ 76
നിന്റെ ദേഹം നീയേറെ സ്നേഹിക്കിലോ
നിന്റെ സ്നേഹത്താൽ നാശം നിനക്കത് 77
ഇന്ദ്രിയത്തിന് സുഖം വരുത്തുകിൽ
പിന്നെ ഖേദിക്കാനാകുമിതു ശ്രമം 78
ദേഹമാഗ്രഹിച്ചിടേണ്ട നീ ബലാൽ
ദേഹിസൗഖ്യത്താൽ കൂടെയുണ്ടാമത് 79
ഇച്ഛക്കൊക്കെയും സമ്മതിച്ചീടല്ലേ
നിശ്ചയമാശാനാശം വരുത്തുമോ 80
ദേഹം ശത്രുവെന്നോർത്തു നടക്ക നീ
ദേഹരക്ഷയതിനാലുണ്ടായ് വരും 81
ഭൂമിയിലുള്ളതൊക്കെ ലഭിക്കിലും
ആത്മനാശം വന്നാൽ ഫലമെന്തുചൊൽ 82
ഏകാത്മാവെന്നും നിത്യാത്മാവെന്നതും
ഏകകാര്യം തൻകാര്യവിചാരവും 83
ആത്മരക്ഷയാൽ രക്ഷ സകലവും
ആത്മനാശത്താൽ നാശങ്ങളൊക്കെയും 84
ഇവ സന്തതം ചിത്തത്തിലോർത്തു നീ
തവാത്മാവിനുവേണ്ടി ശ്രമിക്കഹോ 85
നശ്വരമായ ദേഹചേതത്തിനാൽ
അചേതമെന്നു ബോധിക്ക ബുദ്ധിമാൻ 86
അക്ഷയമായ ദേഹമനന്തരം
തൽക്ഷയഫലമെന്നു ധരിക്ക നീ 87
ഞാൻ നടക്കുന്ന മാർഗ്ഗ നടക്ക നീ
അന്ധകാരമൊഴിഞ്ഞീടുമെപ്പേരും 88
ദുസ്സഹങ്ങളെ ഞാൻ സഹിച്ചീടുന്നു.
നീ സഹിക്കാനെന്നോടു പഠിക്കടോ 89
എന്നോടുകൂടെ ക്ഷമയിച്ഛിക്ക നീ
എന്നാലന്നേ സ്നേഹമെന്നു സമ്മതം 90
ദുഃഖത്താൽ ഭൂവാനന്തരേ സന്തതം
സുഖലാഭമെൻ ക്ഷമയാൽ കാൺക നീ 91
അകാലമീ ഭൂമിയിൽ വാഴും നീ
സ്വക്ലേശാൽ സുഭാഗ്യമഭാഗ്യവും 92
ആനന്ദഭാഗ്യം സുഗുണവൃത്തിയാൽ
അനന്തനാശം ദുഷ്ടകർമ്മത്തിനും 93
സുകാര്യം പ്രതി ക്ലേശിക്ക് വേഗത്തിൽ
അക്കാര്യമെല്ലാം നിസ്സാരമോർക്ക നീ 94
ദുർബോധം കൊണ്ടു ദോഷത്തിൽ വീണു നീ
സുബോധംകൊണ്ടു പിന്നെ പിഴയ്ക്കല്ലേ 95
ചെയ്ത ദോഷമറച്ചെന്നെ സേവിക്ക
പുത്രതാതൻ ഞാൻ നിന്നെക്കളയുമോ 96
ഭാരം നീങ്ങുവാനെൻ പക്കൽ വന്നാലും
ആർത്തിതീർത്തു ഞാൻ തണുപ്പു നൽകുവാൻ 97
ഭാരം കല്പിച്ചതോർത്ത് പേടിക്ക
കാരുണ്യത്തോടു ഞാൻ തുണയുണ്ടല്ലോ 98
ഇത്തരമുപദേശങ്ങൾ ചെയ്ത്
തത്വജ്ഞാനമുദിപ്പിച്ചു ഭൂമിയിൽ 99
മറിയം മഗ്ദെലത്തായോടു ദോഷം പൊറുത്തുവെന്ന് അരുളിച്ചതും വനത്തിൽ വെച്ച് അഞ്ചപ്പം കൊണ്ടും രണ്ടുപൊരിച്ചമീൻകൊണ്ടും അയ്യായിരം ഭക്ഷണം കൊടുത്തതും തനിക്കു രാജപട്ടം നിശ്ചയിച്ചവരിൽ നിന്നും താൻ മറഞ്ഞതും ഓളത്തിനുമേൽ താൻ നടന്നുചെന്നതുകണ്ടു തോണിയിലിരുന്ന് തന്റെ
താബോർ എന്ന മലയിൽ വടിവു പകർന്നതും, താഴെയിറങ്ങിയപ്പോൾ ഒരു പിറവി കുരുടന് കാഴ്ച കൊടുത്തതും, അവനെ യൂദന്മാർ കൂട്ടത്തിൽനിന്നു തള്ളിയതും, അവൻ മിശിഹായിൽ വിശ്വസിച്ചു മാമോദീസാ മുങ്ങിയതും ശനിയാഴ്ച രോഗം പൊറുപ്പിച്ചതിനുള്ള ന്യായം കല്പിച്ചതും, തന്നെ കൊല്ലുവാൻ ഭാവിച്ചതും, പാപികളെ രക്ഷിക്കാൻ തനിക്കുണ്ടായ കൃപയും.
അങ്ങനെ ദയവോടു സർവ്വേശ്വരൻ
ഞങ്ങളെ പ്രതി ക്ലേശിച്ചിടും വിധൗ 1
പീശന്മാരിലൊരുത്തൻ വന്നക്കാലം
മിശിഹായെ വിളിച്ചു വിരുന്നിനു 2
ഭക്ഷണം കഴിച്ചീടുന്ന ശാലയിൽ
തൽക്ഷണം ഒരു സ്ത്രീവന്നു കുമ്പിട്ടു 3
വീണുതൃക്കാലു മുത്തി ഭക്തിയോടെ
കണ്ണുനീർ കൊണ്ടു കഴുകി കാലി 4
കണ്ടവരുടൻ തൽകൃതം നിന്ദിച്ചു
തൊട്ടു പോയതു മറച്ചു മാനസേ, 5
സർവ്വജ്ഞനവനെന്നു വരികിലോ
ഇവളാരെന്നറിഞ്ഞീടും നിർണ്ണയം 6
ദുഷ്ടസ്ത്രീയവൾ സർവ്വലോകത്തിലും
ദോഷകാരണമെന്നു വരുമ്പോളേ 7
ഇവളെയധികമറക്കാൻ വിധി
ഈ വണ്ണമടുപ്പിക്കുന്നതെന്തിവൻ 8
ഇപ്പടിയുള്ളിൽ ചിന്തിച്ചതൊക്കെയും
തമ്പുരാൻ കണ്ടവരോടരുൾചെ 9
ഒരു വൻമുതലാളിയുടെ പണം
ഇരുവർക്കു കടമാകപ്പെട്ടിതു 10
ഒരുത്തൻ പണമഞ്ഞൂറുകൊണ്ടവൻ
മറ്റവൻ പണമമ്പതുകൊണ്ടവൻ 11
വീട്ടുവാനിരുവർക്കും വകയില്ല
കേട്ടിളച്ചുടയോനിരുവരോടും 14
ആർക്കതിലേറെ സ്നേഹമുടയോനെ
ഓർക്ക ചിന്തിച്ചു ചൊൽക നീയുത്തരം 15
ആരോടു മുതലേറെയിളച്ചവൻ
നേരോടേറെ സ്നേഹിക്കാനവകാശം 16
എന്നതുകേട്ടു നാഥനരുൾ ചെയ്തു:
“നിന്നുടെ ദോഷമെല്ലാം പൊറുത്തു ഞാൻ 17
തൃക്കാൽ തൊട്ടവൾ നൽവഴി
സുകൃതത്തോടു നടന്നു സന്തതം. 18
മറിയം മഗ്ദലത്തായവളിൽ തൻ
തിരുവുള്ളം കുറയാതെ വർദ്ധിച്ചു 19
ലോകാർത്ഥം ലോകനായകനാം ഗുരു
ലോകരെ പഠിപ്പിച്ചൊരു കാലത്തിൽ 20
ആരണ്യം തന്നിൽക്കൂടിയെല്ലാവരും
നാരീബാലരും കൂടാതയ്യായിരം, 21
വൈകിനേരവും ഭക്ഷിച്ചില്ലാരുമേ.
ഏകനാഥമിശിഹാ ദയയോടേ, 22
അരുളിച്ചെയ്തു ലോകരെല്ലാരേയും
ഇരുത്തിമേശയ്ക്കാവനവാസത്തിൽ 23
അപ്പമഞ്ചും വറുത്തമീൻ രണ്ടിനാൽ
അപ്പോളാ ലോകർക്കൊക്കെ നിറച്ചു താൻ 24
പരിപൂർണ്ണം വരുത്തിയെല്ലാവർക്കും
പരൻ നാഥൻ മിശിഹാടെ വിസ്മയം 25
ശേഷിച്ചീരാറു കൊട്ട നുറുക്കുൾ
ശേഷം ചിന്തിച്ചു കൂടിയ ലോകരും 26
ഈശോനാഥനെ രാജാവാക്കീടുവാൻ
ആശ ലോകർക്കറിഞ്ഞു മിശിഹാതാൻ 27
രക്ഷകനെന്ന ഭക്തികൊണ്ടല്ലത്
ഭക്ഷണരുചി ലാഭമോർത്തിട്ടത്രേ 28
വിശ്വാസഹീനന്മാരേയകറ്റുവാൻ
വിശ്വനായകൻ കല്പിച്ചുപായമായ 29
കടല്ക്കരയിലയച്ചു ശിഷ്യരെ
അടവിതന്നിൽ താനുമൊഴിഞ്ഞുപോയ് 30
ശിഷ്യർ തോണിയിൽ പോകുന്ന നേരത്തു
തൽക്ഷണം കടൽ കോപിച്ചനേകവും 31
ഓളമേറിയലറുന്ന വായുവിൽ
തള്ളിത്തോണിയെ മുക്കിത്തുടങ്ങീതു 32
അന്നേരം കടലോളത്തിൽ നടന്നു
വന്നൊരു മർത്ത്യദേഹം പ്രത്യക്ഷമായ് 33
പേടിപൂണ്ടു കരഞ്ഞിതു ശിഷ്യരും
പേടിപോക്കി മിശിഹായരുൾ ചെയ്തു: 34
19
“ദുഃഖം നീക്കുവാൻ വന്നത് ഞാൻ തന്നെ
ഉൾക്കനിവോടു കല്പന കേട്ടപ്പോൾ 35
ഉടനെ കേപ്പാ താണുണർത്തീടിനാൻ:-
“ഉടയോൻ നീയിവന്നവനെങ്കിലോ 36
കടൽമീതെന്നെ വരുത്തിക്കൊള്ളുക
കടൽ ഭൂസകലേശനവനോടു: 37
"വന്നുകൊൾകെ' ന്നു താൻ തിരുവാക്കിനാൽ
ചെന്നു കേട്ടാ കല്ലിൻമീതെയെന്നപോൽ 38
അക്കാലം കടൽ കോപിച്ചു കേപ്പായും
ശങ്കിച്ചു രക്ഷയപേക്ഷിച്ചീടിനാൽ 39
മിശിഹാ തൃക്കൈ നീട്ടിപ്പിടിച്ചുടൻ
“വിശ്വാസ് നീയെന്തു പകച്ചത് 40
എന്നു കുറ്റമരുൾ ചെയ്തുതോണിയിൽ
താനും കൂടെയെഴുന്നെള്ളിയക്കരെ 41
പൂക്കവിടെ വസിച്ചോരനന്തരം
അക്കുലത്തോടു മാർഗ്ഗമറിയിച്ചു 42
അവിടെ പല വൻപരും ശിഷ്യർക്കു
തീൻ വിശുദ്ധിയില്ലെന്നു പറഞ്ഞിത് 43
കുളിയാതെയും കൈകഴുകാതെയു
മുള്ള ഭക്ഷണദോഷമറിയിച്ചു. 44
ഉത്തരമപ്പോൾ നാഥനരുൾ ചെയ്തു
“ഏതു കല്പനകൊണ്ടതു ദോഷമായ് 45
പുറത്തുള്ളതുകൊണ്ടൊരു ദോഷത്തിൻ
കറ ദേഹിക്കു വരുവതല്ലഹോ 46
ഉള്ളിൽ നിന്നുള്ള ദോഷമലത്തിനു
ക്ഷാളനംകൊണ്ടു ശുദ്ധിയുണ്ടാകുമോ? 47
നാട്ടാചാരത്തെ ഏറ്റവും വർദ്ധിച്ച്
കാടുള്ളവച്ചു തെറികാട്ടും ചിലർ 48
ദൈവകല്പന ലംഘിക്കാതെ കറ
ഭവിക്കുമെന്നു ശങ്കിക്കേണ്ട ബലാൽ, 49
ഇതുകേട്ടവർ കോപം മുഴുത്തുടൻ
അതിൻ ശേഷമരുൾ ചെയ്തു തമ്പുരാൻ. 50
കണ്ണില്ലാതുള്ളാൻ കുരുടട്ടത്തെ
ഗുണമാംവണ്ണം നടത്തിക്കൂടുമോ? 51
വഴിക്കു പുറപ്പെട്ടവർ പോകിലോ
കുഴിയിലവർ വീഴുമൊരുപോലെ 52
തന്നുടെ സാരവാക്യരസത്തിനാൽ
പിന്നെയും കൂടി നാലായിരം ജനം 53
മൂന്നുനാൾ കൂടെ പാർത്തവരൊക്കെയും
അനുഗ്രഹിച്ചു തമ്പുരാനന്നേരം 54
ഏഴപ്പംകൊണ്ടും കുറഞ്ഞ മീൻ കൊണ്ടും
അഴകാംവണ്ണം വിരുന്നുകൂട്ടിനാൻ 55
എല്ലാരും തിന്നു പരിപൂർണ്ണം വന്നു
നല്ല തീർതരം ശേഷിച്ചു പിന്നെയും 56
ഒരേഴുകൊട്ട മിഞ്ചൽ നിറച്ചു ഞാൻ
നേരോടീശോ മിശിഹായുടെ വിസ്മയം 57
രക്ഷാനാഥൻ മിശിഹായതിനുശേഷം
ശിഷ്യരെ വിളിച്ച വണ്ണം ചോദിച്ചു 58
"ഞാനിക്കാട്ടിയ പ്രത്യക്ഷം കണ്ടിട്ട്
ഞാനാരെന്നു പറയുന്നു ലോകരും. 59
എന്നരുൾ ചെയ്ത് നേരത്തു ശിഷ്യരും
അന്നാലോകരിൽ കേട്ടതുണർത്തിച്ചു. 60
“നിവ്യന്മാരിലൊരുവനെന്നു ചിലർ
ഭൂവാർത്ത ചിലർ മാംദാനയെന്നതും 61
അന്നേരം ശിഷ്യരോടരുളിച്ചെയ്തു:
“എന്നാൽ നിങ്ങൾക്കു നേരെന്തുറച്ചിത്? 62
ഞാനാരെന്നു ശിഷ്യർ നിങ്ങൾ ചൊല്ലുവിൻ.
അന്നവനിത് കല്പിച്ച നേരത്ത് 63
തമ്പുരാനോടു കേപ്പായുണർത്തിച്ചു
“തമ്പുരാൻ പുത്രൻ നീയെന്നു നിശ്ചയം 64
“കേപ്പാ ഭാഗ്യവാൻ നീയിതു മാനുഷൻ
കേൾപ്പിച്ചില്ല സർവ്വേശ്വരൻ തമ്പുരാൻ 65
എൻ പിതാവത്രെ നിന്നെ ചൊല്ലിച്ചതു
കേപ്പാ നിന്റെ നാമാർത്ഥവും കല്ലല്ലോ 66
എന്റെ ലോകസഭയ്ക്കടിസ്ഥാനം നീ
നിന്റെ മേലെന്റെ പള്ളി പണി ചെയ്യും 67
അല്ലൽഭവിപ്പിക്കാമതിനല്ലാതെ
വെല്ലുവാൻ നരകം മതിയായ്‌വരാ 68
സുരലോകത്തിന്റെ താക്കോൽ തരുവാൻ ഞാൻ
ഈ ലോകത്തിൽ നീ കെട്ടിയഴിച്ചപോൽ 69
മോക്ഷലോകത്തു ഞാൻ തികച്ചീടുവാൻ
മുഷ്ക്കരമതിന്നൊക്കെത്തരുവാൻ ഞാൻ 70
ഇക്കാര്യാന്തരം ഭൂമ്യന്ത്യവും വരാ”
ഉൾകൃപാലിതു കല്പിച്ചതിൻശേഷം 71
പിന്നെത്താൻ മരിച്ചീടും പ്രകാരങ്ങൾ
തന്നുടെ ശിഷ്യരോടരുളിച്ചയ്തു- 72
“ആദമാദി നരകുലരക്ഷയ്ക്ക്
ആദരാലേ ഞാനോറേശലം പുരേ 73
യൂദർ കയ്യാലെ പാടുകളേറ്റീടും
ഖേദവാക്യം ക്ഷമിച്ചു മരിച്ചീടും, 74
ഇൻപമൊടു ഞാൻ ത്രിദിനം ജീവിക്കും
മുൻപേ വ്യക്തതമരുൾച്ചെയ്തു സർവ്വതും 75
ഈവണ്ണമരുളിച്ചെയ്തു കേട്ടപ്പോൾ
ദേവശിഷ്യൻ മനോതാപമുൾക്കൊണ്ടു 76
കേവലമുണർത്തിച്ചിതു കേപ്പാതാൻ-
“ദേവ മൽഗുരുവേ!കൃപാവരിധേ! 77
നീയേവം ദുഃഖം കൈക്കൊള്ളരുതയ്യോ
ആയതു നിനക്കൊട്ടുമഴകല്ല! 78
ഇവ കേപ്പായുണർചത്തിച്ചതു നേരം
അതിനോടു തിരുവുള്ളക്കേടുമായ; 79
“ഇവ ചൊല്ലാതെപോക” യെന്നാട്ടി താൻ
നീവപുസ്സിൻ സുഖമറിയും നീചൻ 80
നീ വൃഷലൻ മല്ക്കാര്യമറിവില്ല
ദേവനിഷ്ടമതു കാര്യമെന്നറി 81
ദേവകാര്യം പ്രതി മരിച്ചീടുവാൻ
ഭൂവനിയിൽ പിറന്നു ഞാൻ മർത്ത്യനായി 82
സർവ്വേശൻ ചിങ്ങമാസമാറാം ദിനം,
പർവ്വതമേറി താബോറഗ്രേ നാഥൻ 83
കേപ്പാ, യാക്കോ, യോഹന്നാനെയും കൊണ്ടു
അപ്പർവ്വതത്തിൻ മുകളിൽ ചെന്നപ്പോൾ 84
മൂശയേലിയായെന്ന നിവിയന്മാർ
ഈശോ മുന്നിൽ പ്രത്യക്ഷമായാത്ഭുതം 85
ആത്മനാഥന്റെയാത്മാവിലെ മോക്ഷം
ആത്മാവിൽ നിന്നു ദേഹത്തിൽ ചിന്തിച്ചു 86
ചിന്തിയനല്പ മോക്ഷനിഴലത്രേ
തൻ തിരുമേനി സൂര്യനെ തോൽപിക്കും 87
കുപ്പായത്തിന്റെ നിർമ്മല വെൺമയാൽ
കൺപറിക്കുന്ന പ്രകാശയുക്തമാം 88
ഭാവിഭാവ പ്രഭാവപ്രഭയെന്ന്
അവൻ കണ്ടപ്പോൾ ബുദ്ധിപകച്ചത് 89
മൂശയോടുമേലിയായോടുമപ്പോൾ
ഈശോനാഥനരുളിച്ചെയ്തീടിനാൻ 90
“ശത്രുവാലല്പ പാടുപെടുമെന്നും
ശത്രുകയ്യാലേ താൻ മരിക്കുമെന്നും 91
ലോകദോഷത്തരം ചെയ്യുമെന്നതും
ലോകരക്ഷ വരുത്തും പ്രകാരവും 92
ശക്തനായ ദയാപരൻ തമ്പുരാൻ
വ്യക്തമാംവണ്ണം സർവ്വമരുൾച്ചെയ്തു 93
അപ്പോളസ്ഥലശോഭകൾ കണ്ടാറെ
കേപ്പാ സന്തോഷം പൂണ്ടുണർത്തിച്ചുടൻ 94
“എത്രനല്ലൊരിടമിവിടത്തിൽ നാം
ചിത്രമക്കൂടിൽ മൂന്നു ചമയ്‌ക്കേണം 95
ഒന്നു സ്വാമിക്കൊന്നേലിയായ്ക്കിത്
ഒന്നു മൂശനിവിയായിക്കാകേണം 96
നല്ല വിസ്മയമെന്തെന്നറിയാതെ
ചൊല്ലി ശിഷ്യരിലുത്തമനിങ്ങനെ 97
അന്നേരം മേഘം മൂടിയെല്ലാവരെയും
അന്നു ദ്യോവിലെ നാദവും കേട്ടുടൻ: 98
“ഇയ്യാൻ പുത്രനിനിക്കുമഹാ” പ്രിയൻ
ഇയ്യാൾ ചൊല്ലുന്നതെല്ലാവരും കേൾക്കണം 99
വിസ്മയമെല്ലാം മാഞ്ഞുപോയന്നേരം
വിസ്മയനാഥൻ താനും ശിഷ്യരുമായി 100
അമ്മലയിൽ നിന്നപ്പോളെഴുന്നെള്ളി
നിർമ്മലനാഥൻ താഴ്വരെ വന്നപ്പോൾ 101
പിറന്നപ്പോളെ കാഴ്ചയില്ലാത്തവൻ
പുറത്തെവഴി തന്നിലിരുന്നതു 102
നാദം കേട്ടപ്പോൾ നാഥനെ കുമ്പിട്ടു
ഖേദം പൂണ്ടപേക്ഷിച്ചോരനന്തരം 103
മണ്ണാൽ തുപ്പൽ കുഴച്ച് കുഴമ്പതു
കണ്ണിൽ തേച്ചു തെളിവുകൊടുത്തു താൻ 104
യൂദന്മാരുടെ പ്രധാന ദുർജ്ജനം
വേധാവു ചെയ്ത് പ്രത്യക്ഷം മൂടുവാൻ 105
നാഥൻ കാഴ്ചകൊടുത്ത പുരുഷനെ
യഥാ മുമ്പിൽ വരുത്തീട്ടു ചൊന്നവർ 106
“ദുഷ്ടനാം ദോഷപൂർണ്ണനിവൻ നിന്റെ
ദൃഷ്ടി നൽകുവാൻ യോഗ്യമല്ലാത്തവൻ 107
മുമ്പിലങ്ങു കുരുടൻ നീയെങ്കിലോ
ഇപ്പോൾ പുത്തനായ്ക്കണ്ടു നീയെങ്ങിനെ? 108
ചിന്തിച്ചുത്തരം ചൊന്നവരോടുടൻ:-
എന്തുവേണ്ടു രഹസ്യമതല്ലല്ലോ” 109
ഈശോയെന്നയാൾ ചെയ്തു ദയവിനാൽ
ദർശനമെനിക്കുണ്ടായി നിശ്ചയം 110
ദോഷമുള്ളവനെന്നറിഞ്ഞില്ല ഞാൻ
ദുഷ്ടർക്കു ദേവസഹായമില്ലല്ലോ 111
ജനിച്ചപ്പോഴെ ദൃഷ്ടിയില്ലാത്തത്
കുനിവോടയാൾ തന്നെ നീക്കിങ്ങനെ 112
നേരവനിതു ചൊല്ലിയ കാരണം
വൈരത്താലവനെ പുറത്താക്കിനാർ 113
കേട്ടിതു നാഥൻ തൻ കരുണാധിക്യം
കാട്ടി വീണ്ടവനെ കണ്ടെത്തിയപ്പോൾ 114
തമ്പുരാനരുൾച്ചെ ദയവോടെ,
തമ്പുരാന്റെ സുതനെ വിശ്വാസമോ? 115
നിന്മനക്കാമ്പിലെന്നതിനുത്തരം
നിർമ്മലനാഥനോടുണർത്തിച്ചവൻ 116
"തമ്പുരാന്റെ പുത്രനെ നീ കാട്ടുകിൽ
അൻപിനോടു ഞാൻ വിശ്വസിച്ചീടുവാൻ 117
തമ്പുരാൻ ചൊല്ലി “നിന്നോടു ചൊന്ന ഞാൻ
തമ്പുരാന്റെ പുത്രനെന്നറിഞ്ഞാലും 118
ഇതു കേട്ടപ്പോൾ കുമ്പിട്ടു വീണവൻ
കർത്താവേ തെറി വിശ്വസിച്ചേനഹം 119
ആജ്ഞ സമ്മതം ചെയ്ത് പുരുഷന്
സുജ്ഞാനശോഭ നല്കി സർവ്വേശ്വരൻ 120
മനുഷ്യനായി വന്നു സർവ്വേശ്വരൻ
ശനിയാഴ്ച പൊറുപ്പിച്ചു രോഗങ്ങൾ 121
എന്നതുകേട്ടു യൂദാന്മാരത്രയും
അന്നു കോപിച്ചു വിസ്മയം പൂണ്ടവർ 122
വ്യാധിയുള്ളൊരു നാരിയെ പിന്നെയും
ആധിപോക്കി മിശിഹാ പൊറുപ്പിച്ചു 123
അന്നാളിലതു ചെയ്തോരു കാരണം
ആ നഗർ വിചാരത്തിന്നുടെ വൻപൻ 124
കുറ്റം നാഥനെ നീചൻ പറഞ്ഞപ്പോൾ
കുറ്റമറ്റ സർവ്വേശ്വരൻ കല്പിച്ചു. 125
“കേൾക്ക നീ ശനിയാഴ്ച ദിവസത്തിൽ
നാല്ക്കാലിയൊന്നു വീണു കുഴിയതിൽ 126
പാർക്കുമോ ശനിയാഴ്ച കരേറ്റുമോ
ഓർക്ക മർത്ത്യനതിൽ വലുതല്ലയോ 127
ന്യായമുള്ളവരെന്നു പറകയും
ന്യായക്കേടനേകം നിങ്ങൾ ചെയ്കയും 128
ഇപ്രകാരങ്ങൾ കേട്ടു പ്രധാനിയും
കോപപൈശൂന്യം വർദ്ധിച്ചു മാനസ 129
അവർകളുടെ ദുഷ്കൃത വ്യക്തത
അവരോടരുളിച്ചെയ്ത ഹേതുവാൽ 130
പലനാളിൽ മിശിഹായെക്കൊല്ലുവാൻ
ഫലമെന്നിയെ വേല ചെയ്താരവർ, 131
നാശമേൽക്കാനുറച്ചു താനെങ്കിലും
മിശിഹാ മനസ്സാകും കാലത്തിലും 132
താൻ കല്പിച്ച ദിവസം വരുമ്പോളും
താൻ കല്പിക്കാതെയാവതില്ലാർക്കുമേ 133
രോഗക്കാരെ പൊറുപ്പിച്ചു കൊള്ളുവാൻ
വേഗം വൈദ്യനെയവരന്വേഷിക്കും 134
കണ്ടാലേറ്റമവനെ പ്രിയപ്പെടും.
പണ്ടാരുനാളും കണ്ടിട്ടില്ലെങ്കിലും 135
ആത്മനാഥൻ മിശിഹായുമവ്വണ്ണം
ആത്മരോഗികളെ രക്ഷിച്ചീടുവാൻ 136
പാപദുഷ്ടരെ രക്ഷിച്ചുകൊള്ളുവാൻ
പാപികളോടണയും കരുണയാൽ 137
സ്നേഹമോടവരെ ബഹുമാനിക്കും
മഹാ കഷ്ടമതെന്നു ചിലർ ചൊല്ലും 138
ലോകനായകൻ സർവ്വമറിഞ്ഞവൻ
തൽകൃത്യത്തിനു സാമ്യമരുൾ ചെയ്തു 139
“നൂറാടുള്ളവനൊന്നിനെ കാണാഞ്ഞാൽ
നൂറതിലൊന്നൊഴിഞ്ഞെന്ന് ഖേദത്താൽ 140
അക്കൂട്ടത്തെയവിടെ വിട്ടേച്ചവൻ
പൊയ്ക്കളഞ്ഞാരജത്തിനെ തേടുമേ 141
ഇന്നു ഞാനതുപോലെ ക്ലേശിക്കുന്നു
വന്നു ഞാൻ പാപിക്കൂട്ടത്തെ രക്ഷിക്കാൻ. 142
മരിച്ച് അടക്കപ്പെട്ട് നാലുനാളായ ലാസറിനെ ഉയിർപ്പിച്ചതും യൂദന്മാരും മേല്പട്ടക്കാരും പ്രധാനികളും കൂടി വിചാരിച്ചു കർത്താവിനെ കൊല്ലുവാൻ ഉറച്ചതും, ലാസറിന്റെ വിരുന്നിൽ മറിയം മഗ്ദലെത്താ കർത്താവിന്റെ തൃക്കാലുകളിൽ വിലയേ റിയ സുഗന്ധം പൂശിയതും, അതു കാരണത്താൽ ശിഷ്യരോടു കല്പിച്ചതും, താൻ പ്രതാപത്തോടു കൂടെ ഓറശലേം പള്ളി യിൽ കഴുതമേൽ എഴുന്നള്ളിയതും, കരഞ്ഞ് അതിന്റെ മേൽ അശരീരിവാക്യമുണ്ടായതും, തന്റെ തിരുമരണത്തെ പിന്നെയും ശിഷ്യരോടു അറിയിച്ചതും, യൂദാസ്കറിയാത്ത കർത്താവിനെ ഒറ്റിക്കാണിച്ചുകൊടുക്കാൻ കൂലി പറഞ്ഞാത്തതും കർത്താവു തന്റെ അമ്മയുടെ പക്കൽ ചെന്ന് എത്രയും ദുഃഖത്തോടെ യാത്ര ചൊല്ലി പിരിഞ്ഞതും.
പാപം തീർന്നു മഗ്ദലത്തായും സദാ
തന്റെ പ്രിയമൊക്കയീശോ മേലാക്കിനാൾ 1
അവൾക്കുള്ളാരു ഭ്രാതാവിന്നാമായം
സുവൈഷമ്യമായേറ്റവും വർദ്ധിച്ചു 2
അവസ്ഥയതു ചൊല്ലി വിട്ടാളുടൻ
ജീവരക്ഷ നാഥനോടുണർത്തിക്കാൻ 3
തൻപ്രിയനായ ലാസറിനാമയം
തമ്പുരാനോടു ദൂതരറിയിച്ചു. 4
കർത്താവീമൊഴി കേട്ടിടു രണ്ടുനാൾ
പാർത്തു പിന്നെയും പോയില്ല. രക്ഷകൻ 5
ഇഷ്ടനാഥൻ ശിഷ്യരോടു കല്പിച്ചു
ഇഷ്ടനാമെന്റെ ലാസർ മരിച്ചെന്ന് 6
ഒടുക്കമെഴുന്നള്ളി സർവ്വപ്രഭു
ഓടിവന്നപ്പോൾ മാർത്തായുണർത്തിച്ചു: 7
“ഉടയോൻ നീയിവിടെയുണ്ടെങ്കിലോ
ഉടപ്പിറന്നവൻ മരണം വരാ 8
ഇപ്പോഴും നീ പിതാവിനോടപേക്ഷിച്ചാൽ
ത്വപിതാവതു കേൾക്കുമറിഞ്ഞു ഞാൻ 9
വിശ്വനാഥൻ മിശിഹായരുൾച്ചെയ്തു:
“വിശ്വസിക്ക നിൻ ഭ്രാതാവു ജീവിക്കും 10
മറിയം മഗ്ദലൈത്തായതുനേരം
അറിഞ്ഞപ്പോളവളോടി വന്നുടൻ 11
ചേതസിപ്രിയമുള്ളവർകളുടെ
ചേതസ്ഥാപത്തെക്കണ്ടു ദയാപരൻ 12
അല്പം കൊണ്ടു പുറപ്പെട്ടു കണ്ണുനീർ
തല്പരൻ തന്റെ പ്രിയത്തെ കാട്ടിനാൻ 13
മുഖ്യന്മാരവരാകുന്ന കാരണം
ദുഃഖം പോകുവാൻ കൂടി മഹാജനം 14
ഭൂമിരന്ധ്രത്തിൽ വെച്ചു മുമ്പേ ശവം
ഭൂമിനാഥനവടേയ്ക്കെഴുന്നള്ളി 15
കല്ലടപ്പതു നീക്കുവാൻ കല്പിച്ചു
നാലുവാസരം ചൊന്നവൻ ചത്തിട്ട് 16
കർത്താവേ പാരം നാറിടുമീശ്ശവം
മർത്തയിങ്ങനെ വാർത്തയുണർത്തിച്ചു 17
വിശ്വനായകൻ പിന്നെയും കല്പിച്ചു
“വിശ്വസിച്ചാൽ മരിച്ചവൻ ജീവിക്കും 18
ത്രാതാവു തന്റെ പിതാവോടപേക്ഷിച്ചു;
“പിതാവേ എന്റെയപേക്ഷ കേട്ടു നീ 19
അതുകാരണം നിന്നെ സ്തുതിക്കുന്നു
ഇതിഹയിപ്പോൾ ഞാനപേക്ഷിക്കുന്നു. 20
ഞാനപേക്ഷിക്കും കാര്യങ്ങളൊക്കെയും
അനുകൂലമറിഞ്ഞിരിക്കുന്നു ഞാൻ 21
ഈ മഹാജനം കണ്ടു വിശ്വസിക്കാൻ
ആമയമിതു പറഞ്ഞു കേൾപ്പിച്ചു. 22
അതിനുശേഷമനന്ത ദയാപരൻ
പുതൻ തമ്പുരാനുന്നതാനന്ദത്താൽ 23
“ലാസർ നീ പുറപ്പെട്ടുവാ”യിങ്ങനെ
"ലാസറുമപ്പോൾ ജീവിച്ചു വിസ്മയം 24
ഇടിപോലൊരുനാദം കേൾക്കാമപ്പോൾ
ഉടൻ ചത്തവൻ ജീവിച്ചെഴുന്നേറ്റു 25
പലരുമിയ്യാൾ രക്ഷിതാവെന്നതും
കലുഷം നീക്കി വിശ്വസിച്ചീടിനാർ 26
ചിലരിക്കഥ പട്ടക്കാരനോടും
വലിയ ജനത്തോടുമറിയിച്ചും. 27
പൈശൂന്യമവർ മാനസേ വ്യാപിച്ചു
മിശിഹായുടെ തിയറച്ചേറ്റവും 28
യോഗം കൂടി വിചാരിച്ചു യൂദരും
വേഗമീശോയെക്കൊല്ലണമെന്നതും 29
അന്വേഷിച്ചു പെരുകീടും മുമ്പേ
അഗ്നിവേഗം കെടുത്തണമല്ലെങ്കിൽ 30
ശക്തിപ്പെട്ടന്നാലഗ്നി കെടുത്താമോ
ശക്തിയേറിവരുമതുപോലുമിപ്പോൾ 31
ഇവൻ ചെയ്യുന്നതിനു മയം കാൺകയാൽ
ദേവന്നതു ലോകരുറച്ചുപോം. 32
അവന്റെ ചൊല്ലിൽ നിൽക്കുമെല്ലാവരും
അവസ്ഥകൊണ്ടു കാണാമിതപ്പോഴെ 33
റോമ്മാരാജാവും പരിഭവിച്ചീടും
നമ്മുടെ നാട്ടിന്നന്തരവും വരും 34
എന്തുവേണ്ടുവെന്നല്ലാരും നോക്കുവാൻ
അന്തരമായെല്ലാരും ഗ്രഹിച്ചല്ലോ!” 35
കയ്യേപ്പായെന്ന മോട്ടമുള്ളവൻ
ന്യായത്തെയവൻ തന്നെ വിധിച്ചത് 36
“ലോകമൊക്കെയും രക്ഷിച്ചതിന്നായി
ലോകരിലൊരുത്തൻ മരിക്കില്ല 37
മരണംകൊണ്ടു രക്ഷ ലോകത്തിന്നു
വരുമെന്നറിയാതെ പറഞ്ഞവൻ 38
ഹിംസിക്കാനുള്ള മനസ്സ് കൊണ്ടത്രേ
ഈ സാദ്ധ്യമെന്നു പറഞ്ഞു കയ്യേപ്പാ 39
അന്നുതൊട്ടു മിശിഹായെക്കൊല്ലുവാൻ
വന്നവർക്കു മനസ്സിലെ നിശ്ചയം 40
പെസഹാ പെരുന്നാളടുക്കുന്നതിൻ
വാസരമാറും മുൻപിൽ മിശിഹാതാൻ 41
ലാസറോടെ വിരുന്നിരുന്നപ്പോൾ
അസ്ഥലത്തിൽ മഗ്ദലൈത്താ ചെന്നുടൻ 42
മാണിക്കമായ സുഗന്ധമീലിസം
പുണ്യകാലകളിൽ പൂശി ഭക്തിയോടെ 43
സ്കറിയോത്താ ദുരാത്മാവതുനേരം
പറഞ്ഞു: “മഹാ ചേതമിതെന്നവൻ 44
ഇതിന്റെ വില മുന്നൂറു കാശുണ്ട്
ഇതിനാലെത ദാനധർമ്മം ചെയ്യാം? 45
കള്ളൻ മോഷ്ടിക്കാനാഗ്രഹം പൂണ്ടവൻ
ഉള്ളിൽ ദീനദയാവുകൊണ്ടല്ലത് 46
അന്നേരമരുളിച്ചെയ്ത രക്ഷകൻ
“എന്നുടെദേഹം പൂശിയിതുകാലം 47
അവൾ ചെയ്തതിനർത്ഥമുണ്ടെന്നറി
ശവത്തെയടക്കുമ്പോളിതക്രിയ 48
കാലവുമതിനടുത്തിരിക്കുന്നു
എല്ലാരും കൃതം നന്നെന്നു ചൊല്ലീടും 49
മർത്ത്യപൗരുഷം നാണിപ്പിച്ചീടുന്ന
പ്രതാപതുല്യനാഥനോറേശലം 50
പൂകുവാൻ തിരുമനസ്സിൽ കല്പിച്ചു
അക്കോപ്പെത്രയും ചിത്രം ചിത്രമഹോ! 51
തേരിലാനക്കഴുത്തിലുമല്ലോ
വീര്യമേറുമശ്വത്തിന്മേലുമല്ല 52
കഴുതയേറി മഹാ ഘോഷത്തോടും
എഴുന്നള്ളി മിശിഹാ പുറപ്പെട്ടു. 53
സ്വർണ്ണം സുവർണ്ണം പങ്കത്തിലെങ്കിലും
വർജ്ജ്യം പങ്കവും പൊന്നിലിരിക്കലും 54
സ്വർണ്ണത്തിൽ കാന്തിമാനം മങ്ങാത്തപോൽ
സ്വർണ്ണവർണ്ണ സ്വരൂപിയാം നാഥനെ 55
അസംഖ്യം ലോകർ കൂടിയെതിരേറ്റു
പ്രസാദം മഹാതിഘോഷത്തോടും 56
ഓശാന ദാവീദിന്നുടെ പുത്രനും
ആശീർവ്വാദം സർവ്വേശ്വരന്റെ നാമത്താൽ 57
സാധുവാംവണ്ണം വരുന്ന നാഥനും
സാധുലോക ജനത്തിനു സത്വവും 58
ഉന്നതത്തിലും തമ്പുരാനു സ്തുതി
എന്നെല്ലാവരും സ്തുതിച്ചു ഘോഷിച്ച 59
വൈരമുള്ളവരതു മുടക്കിനാർ
ഗുരുവെയെന്തിതെന്നതു കേട്ടാ 60
ദുർജ്ജനമിതു ചൊന്നതിനുത്തരം
സജ്ജനസർവ്വനാഥനരുൾ ചെയ്തു 61
“ഇജ്ജനത്തെ മുടക്കിയാൽ, കല്ലുകൾ
ആജ്ഞകേട്ടെന്നെ സ്തുതിച്ചീടുമുടൻ 62
എന്നതുകേട്ടു ശത്രു മനസ്സിങ്കൽ
അന്നു കോപാഗ്നി ഉജ്ജ്വലിച്ചു ദൃഢം 63
രാജധാനിക്കടുത്തു മിശിഹായും
യശസ്സുമതിൽ മുഖ്യവും പാർത്തു താൻ 64
വാർത്തുകണ്ണുനീരിന്നുടെ ധാരകൾ
പേർത്തോറേശലമേയെന്നരുൾ ചെയ്തു: 65
മുന്നം നീ നിവിയന്മാരെക്കൊന്നവൾ
വന്നുകൂടും നിനക്കതിന്റെ ഫലം 66
ചിന്തിക്കാതെനിക്കുള്ള ഭാഗ്യം നീ
അന്ധത്വംകൊണ്ടു കാണാതെ നിന്ദിച്ചു 67
കൂട്ടം കുഞ്ഞിനെ കു പേടപോൽ
കൂട്ടുവാൻ നിന്നെയാസ്ഥയായത് ഞാൻ 68
കിട്ടിയില്ല. നിനക്കതിന്റെ ഫലം
വീട്ടുവാനുള്ള കാലം വരുന്ന ഹോ 69
ശത്രുകൂട്ടം വളയും ഞെരുക്കീടും
മിതരെന്നു നിനക്കാരുമില്ലാതെ 70
ചിന്തവെന്തതി സംഭ്രമ ഭീതിയാൽ
അന്തവും നിനക്കാവഹിക്കും പുനർ 71
കല്ലിന്മേലൊരു കല്ലു ശേഷിക്കാതെ
എല്ലാം നിന്നിലൊടുങ്ങുമസംശയം 72
പത്തനത്തിൽ ചൊല്ലി മഹായോഗത്തിൽ
പിതാവെയിപ്പോൾ കാട്ടുക പുത്രനെ 73
ഇടിപോലൊരു നാദം കേൾക്കായുടൻ
കാട്ടി നിന്നെ ഞാൻ കാട്ടുവന്മേലിലും 74
ശിഷ്യരോടു താൻ പിന്നെയരുൾ
ചെയ്തു 75
“ദ്വേഷികളുടെ പക്കൽ കയ്യാളിച്ചു
കുരിശിലെന്നെ തൂക്കുവാൻ കല്പിക്കും 76
ധരിക്കയിപ്പോൾ കാലമടുക്കുന്നു.
നത്തിനു പ്രഭപോലെ മിശിഹാടെ 77
തി മുഖ്യജനത്തിന്നസഹ്യമായ്
അതു കാരണം മേല്പട്ടക്കാരനും 78
ശത്രുയോഗവും കൂടിയൊരുമ്പെട്ടു
ഇവൻ ചെയ്യുന്ന ക്രിയകൾ കണ്ടിട്ടു 79
സർവ്വലോകരനുസാരം ചെയ്യുന്നു
ചതിയാലിവനെ വധിപ്പിക്കേണം 80
അതല്ലാതൊരുപായവും കണ്ടില്ല
പെരുന്നാളിലതു കൂടുവാൻ പണി 81
വിരോധിച്ചീടും ലോകരൊരുപോലെ
സ്കറിയോത്ത ദ്രവ്യത്തിനു മോഹിതൻ 82
നെറിവുകെട്ട ദുഷ്ടൻ നരാധമൻ
എന്തിനിക്കു തരും നിങ്ങൾ ചൊല്ലുവിൻ 83
ചിന്തിച്ചതുപോലെ സാധിപ്പിച്ചീടുവാൻ
നിങ്ങൾക്കുള്ള പ്രത്യർത്ഥി ജനത്തിനെ 84
നിങ്ങൾക്കു ഞാനവകാശമാക്കുവാൻ
മുപ്പതുവെള്ളിക്കാശു വിലയിതു 85
അപ്പൊളെല്ലാരുമൊത്തു ബോധിപ്പിച്ചു
സൽഗുരുവായ സർവ്വേശ്വനെയവൻ 86
നിർഗുണനിധി മൂവരിൽ നീചകൻ
വിറ്റവൻ വില വാങ്ങി മടിയാതെ
ഒറ്റുവാൻ തരം നോക്കി നടന്നിത് 87
സ്വാമിതന്റെ മരണമടുത്തപ്പോൾ
സ്വമാതാവിനെക്കണ്ടു മിശിഹാ താൻ 88
യാത്ര ചൊല്ലി വരുന്ന ദുഃഖങ്ങളും
പിതാവിന്നുടെയാജ്ഞയും കേൾപ്പിച്ചു 89
സർവ്വസൃഷ്ടിയിൽ മേപ്രിയ കന്യകേ
ഭാവിയാകുന്ന വസ്തുക്കൾ ചൊല്ലുവാൻ 90
മടിയെങ്കിലും പീഡയെന്നാകിലും
മൂടുവാൻ യോഗ്യമല്ലെന്നുറച്ചു ഞാൻ 91
ഞാൻ പിതാവിന്റെ രാജ്യത്തു പോകുവാൻ
ഇപ്പോൾ കാലം വരുന്ന സമയമായ് 92
പോകും മുമ്പിൽ ഞാൻ നിന്നോടു വാർത്തകൾ
ആകെയുമറിയിക്കാനായി വന്നിതു 93
“ഇഷ്ടമാതാവേ കേട്ടുകൊണ്ടാലുമേ
ദുഷ്ടന്മാരുടെ കൈകളാ ഞാൻ മഹാ 94
നിഷ്ഠൂര ദുഷ്കർമ്മങ്ങളനേകവും
ഇഷ്ടപാലത്തിനു ക്ഷമിക്കും ഞാൻ 95
എന്നെ വിറ്റുകഴിഞ്ഞതറിഞ്ഞുടൻ
പിന്നെ ശത്രുക്കളെന്നെ പിടിച്ചീടും 96
കെട്ടും തല്ലുമിഴയ്ക്കും നിഷ്ഠൂരമായ
അടിയ്ക്കും ദേഹം പൊളിക്കും തല്ലിനാൽ 97
മുൾമുടിവെയ്ക്കും കുരിശിൽ തൂക്കിടും
തുളയ്ക്കും ഹൃദയത്തെ കുന്തത്തിനാൽ 98
ഇതെല്ലാം ക്ഷമിക്കാനുറച്ചു ഞാൻ
പിതാവുമതു കല്പിച്ചു നിശ്ചയം 99
ലോകദോഷത്തിനുത്തരഞ്ചയ്യേണ
മെങ്കിലിതിന്നു സമ്മതമാകേണം 100
ഭൂമിദണ്ഡവും തമ്പുരാനെ പ്രതി
ശങ്കിക്കാൻ യോഗ്യമല്ലെന്നു കാട്ടുവാൻ 101
പരലോകസുഖമേകമാദ്യമെ
ർവ്വിലോകരിതിനാലറിയേണം 102
എന്നുടെ ദുഃഖം കൊണ്ടുവലയും നീ
ഞാനതുകൊണ്ടു സഹിക്കുമേറ്റവും 103
മനസ്സിൽ ധൈര്യം കൊള്ളുക നാമിനി
തനിക്കുള്ളവർ കല്പന കേട്ടീടും
നവ്യന്മാരിതു മുമ്പെയറിയിച്ചു 104
സർവതും തികഞ്ഞീടുമിതു കാലം
ഇടികൊണ്ടപോൽ തപിച്ചു സ്ത്രീവര 105
വാടി കണ്ണുകൾ ചെയ്തു പെരുമഴ
ഒട്ടുനേരമഭാഷയായ് നിന്നിട്ട് 106
ഇടമുട്ടിപ്പറഞ്ഞു വധുത്തമ
ഇത്രദുഃഖമെനിക്കു മറ്റൊന്നിനാൽ 107
വസ്തുവൊക്കെയും മുറിഞ്ഞാലും വരെൂ 108
ദേവകല്പന കേട്ടേ മതിയാവ
തദ്വിരോധമയോഗ്യമല്ലൊട്ടുമേ 19
ദുഷ്കർമ്മം കൂടെക്കൊണ്ടു ഞാൻ നിന്നുടെ
സങ്കടം കുറപ്പാൻ മമ വാഞ്ചിതം 110
അതുകൊണ്ടൊരു തണുപ്പുണ്ടാം മമ
ചേതസ്സിലതുകൂടാതെന്തു ഗതിു 111
സർവ്വനാഥനാം പുത്രനികേട്ട
സർവ്വസ്നേഹമാതാവോടരുൾ ചെയ്തു: 112
"ഇരുവരുടെ ദുഃഖം പൊറുക്ക നീ
ഇരുവരുടെ ദുഃഖവും ഞാൻ തഥാ 1143
എന്നു പുത്രൻ, അരുൾ ചെയ്ത് നേരത്തു
അന്നേരം ദേവമാതാവരുൾ ചെയ്തു 114
“നിന്നുടെ ദുഃഖത്തിനു പ്രതിശ്രുതി
എന്നാത്മാവിലതേൾക്കുമുഗ്രം തഥാ 115
പോകപുത്ര! വിരോധമെന്നാകില
ലോകരക്ഷയതിനാലുണ്ടാമല്ലോ! 116
എന്നിലുമെന്നെക്കാളെനിക്കിഷ്ടമാം
നിന്നിലും പിതൃകല്പന സമ്മതം 117
അന്നേരം സുതൻ മൂന്നാം നാൾ രാവിലെ
നിന്നെക്കാണ്മതിനായ് വരുന്നുണ്ടു ഞാൻ 118
പിന്നെയെന്നും മരണമുണ്ടായ വരാ
അന്നേരം നിന്നെ തണുപ്പിച്ചീടുവാൻ 119
ഈവണ്ണം പ്രഭു യാത്ര വഴങ്ങീട്ടു
പോയ് വിധിപോലെ പെസഹാ കല്പിച്ചു. 120
പെസഹാ ആയത്തമാക്കുവാൻ തന്റെ ശിഷ്യരോടു കല്പിച്ചതിൻവണ്ണം ആയത്തമാക്കിയതും തന്റെ ആ ഒടുക്കത്തെ അത്താഴത്തിൽ ശിഷ്യരുടെ കാൽ കഴുകുകയും, യൂദാസ്കറിയോത്ത തന്നെ ഒറ്റിക്കൊടുക്കുന്ന വിവരം അറിയിക്കുകയും അപ്പത്തിന്റെയും വീഞ്ഞിന്റെയും സാദൃശ്യത്തിൽ തന്നെത്തന്നെ മുഴുവനും തന്റെ ബാവായ്ക്കു പൂജയായിട്ടും മനുഷ്യരുടെ ആത്മാവിന്റെ ഭക്ഷണമായിട്ടും കല്പിക്കുകയും ചെയ്തതും, താൻ ചാവുപൊരുൾ അരുളിച്ചെയ്തതും, അത്താഴം കഴിഞ്ഞു തന്റെ പിതാവിനെ സ്തുതിച്ചുകൊണ്ട് മൂന്നു ശിഷ്യന്മാരുടെ കൂടെ ഒരു തോപ്പിൽ ചെന്നു തന്റെ ബാവായോടു പ്രാർത്ഥിച്ചു ചോരവിയർത്തതും ഒടുക്കം മാലാഖ വന്ന് ആശ്വസിപ്പിച്ചതും, അതിന്റെ ശേഷം ശിഷ്യരെ ഉണർത്തിക്കൊണ്ട് ശത്രുക്കളുടെ എതിരെ ചെന്നതും, തിരുവാക്കിന്റെ ശക്തിയാൽ ശത്രുക്കൾ വീണതും, അവരെ എഴുന്നേല്പിച്ചതും, യൂദാസ്കറിയോത്ത കർത്താവിനെ മുത്തി ഒറ്റിക്കൊടുത്തതും, കേഫാ ഒരുത്തന്റെ ചെവി ചെത്തിയ പ്പോൾ ആയതിനെ സ്വസ്ഥതയാക്കിയതും, കർത്താവിനെ ശത്രുക്കൾ പിടിച്ചുകെട്ടി ഹന്നാന്റെ പക്കൽ കൊണ്ടുപോയതും, തന്നെ കൊല്ലുവാൻ തക്കവണ്ണം പലകൂട്ടം കള്ളസാക്ഷി ഉണ്ടാക്കുകയും പിന്നെയും പലവിധത്തിൽ കർത്താവിനെ കഷ്ടപ്പെടുത്തിയതും.
പുളിയാത്തപ്പം തിന്നേണ്ടും മുമ്പിലെ
നാളിൽ ശിഷ്യരടുത്തു ചോദിച്ചത്- 1
“ഇപ്പെസഹാടെ ഭക്ഷണമെവിടെ
കോപ്പുകൂട്ടണമെന്നരുളീടുക 2
പരമപരൻ മിശിഹാ തമ്പുരാൻ
അരുളിച്ചെയ്തു ശിഷ്യജനത്തോട് 3
“പുരത്തിൽ നിങ്ങൾ ചെല്ലുമ്പോൾ നീർക്കുടം
ഒരുത്തൻ കൊണ്ടു പോകുമവനുടെ 4
സ്ഥലത്തിൽ നിങ്ങൾ കൂടവേ ചെല്ലുവിൻ
ശാലകാട്ടുമാ വീട്ടിലെ നായകൻ 5
അതിൽ പെസഹാവിരുന്നു കൂട്ടുവിൻ
ഇതു കല്പനപോലെ ചെയ്താരവർ 6
അക്രൂരമുള്ളോരാടുപോൽ തമ്പുരാൻ
അക്കാലം മരിക്കുമെന്ന കാരണം 7
നിർമ്മല സർവ്വജ്ഞാനിയാം ദേവനും
നിർമ്മലമുള്ളാരോടു പൂജിക്കേണം 8
ആടതു ചുട്ടു പത്തീറായും ദ്രുതം
വീടുതോറും ഭക്ഷിക്കേണമെല്ലാരും 9
എന്നു പണ്ടൊരു പ്രമാണം കല്പിച്ചു
തന്റെ ലോകർക്കിതെത്രയുമാദരം 10
ഇല്പന വിഷയവും സാമ്യവും
തികപ്പാനീശോ പെസഹാ തിന്നിത് 11
അത്താഴം കഴിയുന്ന നേരമുടൻ
വസ്തുവൊക്കെയ്ക്കുമീശ്വരമുള്ളവൻ 12
(ചിത്രമെത്ര താൻ ചെയ്തൊരു വിസ്മയം)
ചിത്തഭക്തിയെളിമ വിനയത്താൽ 13
ശീലചുറ്റി, താൻ ശിഷ്യജനങ്ങടെ
കാൽകഴുകി വിശുദ്ധി വരുത്തി നാൻ 14
അതിനുശേഷമരുൾ ചെയ്ത് തമ്പുരാൻ
“കർത്താവെന്നതും ഗുരു ഞാനെന്നതും 15
എല്ലാരും നിങ്ങളെന്നെ വിളിക്കുന്നു
ഉള്ള പോലിതു ചൊല്ലുന്നിതെന്നുടെ 16
എളിമയുള്ള വൃത്തിയിൽ കണ്ടപോൽ
തെളിവോടിതു ചെയ്യണം നിങ്ങളും 17
ഇവ ചൊല്ലീട്ടന്തർവ്വികാരത്തോടെ
ഭാവിദർശനം കൊണ്ടരുളിച്ചെയ്തു 18
“സത്യം നിങ്ങളിലൊരുത്തനൊറ്റാനായ
ശത്രുക്കൾക്കെന്നെ കയ്യാളിക്കുമിത് 19
ആരെന്നെല്ലാരും ചോദിച്ചീടും വിധൗ
തിരിച്ചു സ്കറിയോത്തായെ കാട്ടിനാൻ 20
അതിന്റെ ശേഷം വാക്കിന്നഗോചരം
അതുല്യപ്രിയത്തിന്നുടെ രക്ഷയ്ക്കും 21
അർച്ചനയ്ക്കുമാത്മാവിന്നുടെ രക്ഷയ്ക്കും
അർച്ചശിഷ്ട കുർബാനയും നൽകി താൻ. 22
താൻ വിശുദ്ധ ശരീരവും ചോരയും
രണ്ടുമ്മാനുഷ മംഗലദത്തമായ് 23
ഉള്ളിൽ ചേർന്നിരിക്കാൻ പ്രിയത്താലതു
കൊള്ളുകയെന്നു മിശിഹാ കല്പിച്ചു 24
എപ്പോഴുമുള്ള ഭക്ഷണസാധനം
അപ്പംകൊണ്ടു ശരീരബലം വരും 24
മുന്തിരിങ്ങ ഫലരസപാനത്താൽ
സന്തോഷമുണ്ടാം നശിക്കും ദാഹവും 25
ഈ രണ്ടിൽ ഗുണംകൊള്ളുമാത്മാവിനും
വരുമെന്നതിനർത്ഥമറിയിക്കാൻ 27
തരൂപങ്ങളിൽ രഹസ്യമായത്
തരൂപങ്ങളിൽ തന്നെ മറച്ചു താൻ 28
എന്നുമേയകന്നീടാതിരിക്കാനായ്
ഇസ്നേഹോപായം കല്പിച്ചു തന്നിത് 29
അന്നു ശിഷ്യർക്കു പട്ടം കൊടുത്തു താൻ
പിന്നെച്ചാവുപൊരുളരുളിച്ചെയ്തു: 30
“കേട്ടുകൊള്ളുവിനെന്റെയുണ്ണികളെ
ഒട്ടും വൈകാതെ പോകുന്നു ഞാനിതാ 31
പുത്തനായുള്ള പ്രമാണം നൽകുന്നു
അതാകുമെന്റെ ശിഷ്യർക്കു ലക്ഷണം 32
നിങ്ങളെ ഞാൻ സ്നേഹിച്ചെന്നതുപോലെ
നിങ്ങൾ തങ്ങളിൽ സ്നേഹമുണ്ടാകണം 33
ഞാൻ പോകുന്ന സ്ഥലത്തിങ്കലെത്തുവാൻ
ഉപായം നിങ്ങൾക്കിപ്പോഴുണ്ടായ വരാ 34
അപ്പോൾ കൂടാത്തതെന്തുകൊണ്ടെന്നതും
കേപ്പാ കൂടെ മരിക്കാൻ ഞാനെന്നവൻ 35
“നീ മരിക്കുമോ” യെന്നരുളിച്ചെയ്തു,
“ശെമോൻ കേപ്പായെ കേട്ടുകൊൾകെങ്കിൽ നീ 36
ഇന്നിശി കോഴികൂകുന്നതിനു മുമ്പേ
മൂന്നുവട്ടം നീയെന്നെയുപേക്ഷിക്കും 37
ഞാൻ പോകും വഴി നിങ്ങൾക്കുണ്ടാകുവാൻ
ഞാൻ പ്രമാണിക്കും കല്പന കേട്ടാലും 38
എന്നോടുകൂടെ വാഴേണമെങ്കിലോ
എന്നെ സ്നേഹമുണ്ടാകിലും കല്പന 39
ഉപേക്ഷിക്കാതനുസരിച്ചീടേണം
ഞാൻ പോയിട്ടു നിങ്ങൾക്കുള്ള പീഡകൾ 40
പോക്കി റൂഹായെയയപ്പാൻ സത്വരം
നീക്കിടുമയ്യാൾ ചിത്തം തമസ്സിനെ 41
മുന്തിരിങ്ങാവള്ളിയതു തന്റെ കൊമ്പിൻ
നിന്നു വേർപെട്ടാൽ കായുണ്ടായീടുമോ 42
എന്റെ സ്നേഹത്തിൽ നിന്നു വേർപെട്ടവൻ
അഗ്നിക്കുമാത്രം കൊള്ളുമക്കൊമ്പുപോൽ 43
ഞാൻ സഹായമില്ലാതൊരു കാര്യവും
നിങ്ങൾക്കു സാദ്ധ്യമായ രാ നിർണ്ണയം 44
എന്നിൽ നിന്നകലാതെ നിന്നീടുവിൻ
എന്നാൽ നിങ്ങൾക്കു ഞാൻ തുണസന്തതം 45
ഞാൻ പോകുന്നതിനാൽ വരും മുട്ടുകൾ
അപായമതുകൊണ്ടുള്ള സംഭ്രമം 46
നീക്കുവാൻ ശുഭം കുട്ടുവിൻ നിങ്ങൾക്കു
സങ്കടം നിങ്ങൾക്കാവശ്യമായത് 47
എൻനാമത്താലപേക്ഷിപ്പതൊക്കെയും
ഞാൻ നിങ്ങൾക്കു വരുത്തിത്തന്നീടുവിൻ 48
ഇതരുൾ ചെയ്ത ശേഷവും തന്നുടെ
പിതാവിന്റെ സ്തുതി ചെയ്തതിനുശേഷവും 49
ചിത്ത തെളിവും ഭൂമിക്കു വെളിവും
അസ്തമിച്ചിട്ടെഴുന്നെള്ളി രക്ഷകൻ 50
തൻപുരത്തിലെ സൗഖ്യമതൊക്കെവേ
അപ്പോൾ കൂടെപ്പുറപ്പെട്ട നിശ്ചയം 51
ഈശോനായകൻ ചെന്നൊരു തോട്ടത്തിൽ
തൻ ശിഷ്യരെ ദൂരത്തു പാർപ്പിച്ചു 52
തൻ പ്രതാപ സാക്ഷികളാം മൂവരെ
താൻ തിരിച്ചുകൊണ്ടുപോയരുൾച്ചെ 53
“മരണാധിമേ മാനസേ പ്രാപിച്ചു
പരീക്ഷ തന്നിൽ വീഴാതിരിക്കാനായ് 54
ഉണർന്നു നിങ്ങൾക്കിപ്പോൾ ദേവബലം
ഉണ്ടാവാനായി പ്രാർത്ഥിച്ചുകൊള്ളണം 55
മേ പ്രാണയാത്രയടുത്തിരിക്കുന്നു.
അല്പം പിന്നെയും നീങ്ങിട്ടു കുമ്പിട്ടു 56
സ്വപിതാവോടപേക്ഷിച്ചു ചൊന്നതു
“മേ പിതാവേ! നിൻ സമ്മതമെങ്കിലേ 57
ദുസ്സഹമീ ദുഃഖമൊഴിക്ക നീയേ
മനക്കാമ്പു നിൻ തികയ്ക്കു കേവലം 58
ഉഴിപ്പാൻ തെളിഞ്ഞില്ലെങ്കിൽ, നിന്നാജ്ഞ
വഴിപോലെന്നിൽ പൂർത്തിയാകട്ടെന്നു 59
പിന്നെ ശിഷ്യരെക്കാണാനെഴുന്നള്ളി
സ്വപ്നത്തിലകപ്പെട്ടതു കണ്ടു താൻ 60
എന്നോടുകൂടെയുണർന്നിരിപ്പതി
നിന്നു നിങ്ങൾ സാദ്ധ്യമതില്ലയോ, 61
മനസ്സാകിലും ദുർബല പാത്രങ്ങൾ
എന്നറിഞ്ഞു ഞാനെന്നു പ്രഭോത്തമൻ 62
തമ്പുരാൻ പിന്നെയും നമസ്കരിച്ചു
മുൻപേപോലെയുറങ്ങി ശിഷ്യന്മാരും 63
മൂന്നാംവട്ടം വരുന്ന ദുഃഖങ്ങളും
തന്നുടെ ക്ഷമയനുസരിപ്പോരു 64
ചുരുക്കമെന്നുമാളുകളേറെയും
നരകത്തിങ്കൽ വീഴുവാരെന്നതും 65
ചിന്തിച്ചിട്ടുള്ള താപമഹത്വത്താൽ
തൻ തിരുമേനി ചോര വിയർത്തു താൻ 66
ചിന്തി കണ്ണിൽ ക്ഷതജമൊഴുകീട്ടു
രക്തസദത്താൽ നനച്ചുഭൂതലം 67
അന്നേരമൊരു മാലാഖ വന്നുടൻ
തന്നെ വന്ദിച്ചുണർത്തി നാനിങ്ങനെ:- 68
“ആ ജയപ്രഭു നീയല്ലോ നിന്നുടെ
തേജസ്സിനു സമമോ ജഗതയം 69
അനന്തഭോഷ മഹത്വത്തിനു
ഹീനാന്ത ധർമ്മ മഹത്വംകൊണ്ടു നീ 70
ദഹനീതിക്കു പകരം വീട്ടുവാൻ
ഭൂവിങ്കൽ നരനായ സർവ്വപ്രഭോ! 71
നിൻ തിരുനാമാർത്ഥമറിഞ്ഞല്ലോ നീ
നിൻ പിതാവിന്നിഷ്ടവുമറിഞ്ഞു നീ 72
സാമ്യമല്ലാത്ത ദയവു കണ്ടവർ
സ്വാമി നിൻജയം ഘോഷിക്കും ഞങ്ങളും 73
ചൈത്താന്മാർക്കു മഹാ തോൽവിയെങ്കിലും
ചൈത്താന്മാരാൽ വിരോധം വശമല്ല 74
പുണ്യവാന്മാരാൽ സജ്ജനമൊക്കെയും
ത്രാണം നിന്നോടു പ്രാർത്ഥിച്ചിരിക്കുന്നു 75
എന്തിതൊക്കെ ഞാൻ കേൾപ്പിക്കുന്നു. വൃഥാ
അന്തോനേശ്വരൻ നീയല്ലോ ത്രാണേശാ, 76
സർവ്വജ്ഞനാം നീ സർവ്വമറിയുന്നു
സർവ്വസാരനിധി മഹാ വീര്യവാൻ 77
മാലാഖായതുണർത്തിച്ചു കുമ്പിട്ടു
കാലം വൈകാതെ നാഥൻ മിശിഹായും 78
ചെന്നു ശിഷ്യരെക്കണ്ടരുളിച്ചെയ്തു:
“എന്നെയൊറ്റിയ ശത്രുവരുന്നിതാ 79
ഇങ്ങുവന്നവരെത്തുന്നതിനുമുമ്പ
അങ്ങോട്ടു ചൊല്ലേണം മടിയാതെ നാം 80
}
എന്നരുൾ ചെയ്തെഴുന്നള്ളി രക്ഷകൻ
അന്നേരം അതുവൃന്ദം വരവതാ 81
പന്തം, കുന്തം, വാൾ, വിൽ, മുൾത്തടി, വടി
ചന്തത്തിൽ ശൂലം, വെൺമഴു, ചൊട്ടയും 82
സന്നാഹമോടങ്ങാറ്റാനും കൂട്ടരും
വന്നു നാഥനാം മിശിഹാടെ നേരെ 83
അന്നേരമടുത്തു സ്കറിയോത്തായും
മുന്നമൊത്തപോൽ മുത്തി മിശിഹായെ 84
“എന്തിനു വന്നു നീയിങ്ങു സ്നേഹിതാ,
എന്തിനു ചുംബിച്ചെന്നെയേല്പിക്കുന്നു 85
എന്നു യൂദായോടരുളിയ ശേഷം
വന്നു മറ്റുള്ളവരോടു ചൊന്നീശോ 86
നിങ്ങളാരെയന്വേഷിച്ചു വന്നിത്
“ഞങ്ങളീശോ നസറായെനെന്നവർ 87
ഈശോ ഞാൻ തന്നെയെന്നരുൾ ചെയ്തപ്പോൾ
നീചവൃന്ദമതുകേട്ടു വീണുടൻ 88
ചത്തപോലവർ വീണുകിടക്കിലും
ശത്രുത്വത്തിനിളക്കമില്ലതാനും 89
എന്തുകൊണ്ടവർ വീണതു കാരണം
തൻ തിരുദേവ വാക്കിന്റെ ശക്തിയാൽ 90
ലോകമൊക്കെയും ലോകരെയൊക്കെയും
ഏകവാക്കിനാൽ സൃഷ്ടിച്ചവനിയാൾ 91
തനോഗുണാൽ ഭാസ്യരക്ഷാർത്ഥമായ്
താൻ മരിപ്പാനുറച്ചിതെന്നാകിലും 92
താനനുവദിച്ചീടാതെയാർക്കുമേ
തന്നോടാവതില്ലെന്നറിയിച്ചു താൻ 93
പിന്നെ ശത്രുക്കളോടരുളിച്ചെയ്തു:
ഉന്നതനായ നാഥൻ മിശിഹായും 94
ഊഴി തന്നിൽ ശയനമെന്തിങ്ങനെ
എഴുന്നേറ്റുരചെയ്താലും വാർത്തകൾ 95
അടയാളമറിഞ്ഞു ശത്രുക്കളും
അടുത്തുപിടിക്കാനുള്ളിൽ വൈരത്താൽ 96
മോംകേപ്പാ വാളൂരിയൊരുത്തനെ
തിന്മയ്ക്കധീനമാം ചെവി ഛേദിച്ചു 97
മിശിഹായതു വിലക്കിയച്ചെവി
ആശ്ചര്യം വെച്ചു താൻ കേടുപോക്കിനാൻ 98
അന്നേരം വിശപ്പേറിയ വ്യാഘം പോൽ
ചെന്നു കെട്ടി വലിച്ചു മശിഹായെ 99
ഉന്തിത്താടിച്ചിടിച്ചു ചവുട്ടിയും
(മാന്തി-നുള്ളി-മുഖത്തവർ തുപ്പിയും 100
തമ്മിൽത്തമ്മിൽ പിണങ്ങി വലിക്കയും
നിർമരിയാദവാക്കു പറകയും 101
ഇമ്മഹാ ദുഃഖകൃഛ്റമളവുണ്ടോ)
നമ്മുടെ മഹാദോഷമുഴുപ്പയ്യോ 102
പിന്നെയുന്നതനായ മിശിഹായെ
ഹന്നാന്റെ മുമ്പിൽ കൊണ്ടു നിറുത്തി നാർ 103
അവിടെ കയ്യേപ്പായുടെ വാസത്തിൽ
തൻവിധികേൾപ്പാൻ നാഥനെക്കൊണ്ടുപോയ് 104
മേല്പട്ടക്കാരനാകുന്നവനപ്പോൾ
താരൻ മിശിഹായോടു ചോദിച്ചു 105
“കേൾക്കട്ടെ നിന്റെ ശാസ്ത്രങ്ങൾ യുക്തിയും
വ്യക്തമായുള്ള വ്യാപ്തി വചനവും 106
നിന്ദവാക്കിവനിങ്ങനെ ചൊന്നപ്പോൾ
അന്നേരം സകലേശനരുൾച്ചെ 107
എന്നോടെന്തിനു ചോദിക്കുന്നു വൃഥാ
അന്നേരം പലർ കേട്ടവരുണ്ടല്ലോ! 108
അന്വേഷിക്കു നീ നേരെല്ലാം ബോധിക്കാം
എന്നരുൾചെയ്ത നേരത്തൊരു ഖലൻ 109
പട്ടക്കാരനോടിതോ നീയെന്നവൻ,
അടിച്ചു മിശിഹാടെ കവിളിന്മേൽ 110
(അന്നേരമവനോടരുളിച്ചെയ്തു):-
“ചൊന്നതിൽ കുറ്റമുണ്ടെങ്കിൽ കാട്ടു നീ 111
ന്യായമത്രെ പറഞ്ഞു ഞാനെങ്കിലോ
ന്യായമോ നീയടിച്ചതു ചൊല്ലുക 112
മേല്പട്ടക്കാരനിരിക്കും മന്ദിരേ
കേപ്പാ പിന്നാലെ ചെന്നു ഗുരുപ്രിയൻ 113
ഒരു സ്ത്രീയവനോടു ചോദിച്ചപ്പോൾ
ഗുരുവിനെയുപേക്ഷിച്ചു പേടിയാൽ 114
മൂന്നുവട്ടവും താനാ ഗുരുവിന്റെ
സുസ്നേഹ ശിഷ്യനല്ലെന്നു ചൊന്നപ്പോൾ 115
കോഴികൂകി മിശിഹാടെ നോക്കിനാൽ
അഴൽപൂണ്ടവനറിഞ്ഞു ദുഷ്കൃതം 116
കോഴികൂകുന്നതയ്യാൾ കേട്ടാൽ മനം
അഴിവോടു കരയും പിന്നെസ്സദാ 117
ഭവിക്കും മുമ്പിൽ തോന്നും മനസ്ഥിരം
ഭവിപ്പാനടുക്കുമ്പോൾ മടുത്തുപോം 118
മിശിഹായുടെ സഭയ്ക്കു കൽത്തൂണിത്
പ്രശംസിച്ചപോലെവിടെയുൾ സ്ഥിരം 119
കയ്യേപ്പായുമാലോകരിൽ മുഖ്യരും
ഭയം വിട്ടു മിശിഹായെക്കൊല്ലുവാൻ 120
ന്യായകാരണം വേണമെന്നുണ്ടല്ലോ
ആയതിനവർ സാക്ഷി നിറുത്തി നാർ 121
സാക്ഷിത്വമതുകൊണ്ടു പോരാഞ്ഞിട്ട്
സൂക്ഷം ചൊല്ലു നീ സർവ്വേശനാമത്തിൽ 122
തമ്പുരാന്റെ പുത്രനോ നീ ചൊല്ലുക
തമ്പുരാനോടു ചോദിച്ചു കയ്യേപ്പാ 123
തമ്പുരാനവനോടരുളിച്ചെയ്തു:
“തമ്പുരാന്റേകനാം പുത്രൻ ഞാന്നെ 124
തമ്പുരാന്റെ പ്രാബല്യത്തോടുകൂടെ
തമ്പുരാൻ പുത്രൻ ഞാൻ വരും മേഘത്തിൽ 125
സർവഭൂതരുമന്നെന്നെക്കാണുമ്പോൾ
സർവ്വസംശയം തീർന്നു വിശ്വാസമാം 126
എന്നീവണ്ണമരുൾച്ചെയ്തു തമ്പുരാൻ
അന്നേരം കയ്യേപ്പായുമുരചെയ്തു:- 127
“എന്തിനിന്നീപ്പലതരം സാക്ഷിത്വം?
ചിന്തിച്ചാലിതു സാക്ഷിക്കു പോരായോ? 128
സർവ്വേശൻ പുത്രനാകുമിവനെന്നും...
സർവ്വേശൻ തന്നെ നിന്ദിച്ചു ചൊന്നപ്പോൾ 129
മരണത്തിനു യോഗ്യനിവൻ നൂനം
കാരുണ്യം വേണ്ട ചത്തേ മതിയാവൂ 130
കാര്യക്കാരനിവനെ കൊടുക്കേണം
ദുരിതത്തിന്റെ ശിക്ഷ വേണം താനും 131
ഈവണ്ണമവൻ ചൊല്ലിയാലോകരും
അവ്വണ്ണം തന്നെ കല്പിച്ചുറപ്പിച്ചു 132
തല്ലി നുള്ളിയടിച്ചിടിച്ചാമവർ
തലയിൽ മുടി പറിച്ചു ഭാഷിച്ചു 133
തന്റെ മുഖത്തിലും തുപ്പി കഷ്ടമഹോ
ജന്തുവോടിതു കാട്ടുമോ മനുഷർ 134
ഭൂമഹാദോഷം പൊറുക്കാനായതും
ക്ഷമിച്ചൊക്കെ മഹാദുഃഖവാരിധി 135
മാനുഷരുടെ രക്ഷ ദാഹത്താലും
തീർന്നു വൈരം വൈരസ്യഫലമിത് 136
കൃഛ്റത്തിന്നുടെ സമുദ്ര വാങ്ങുന്നോൻ
കൃച്ഛ്റാദി മഹാ സങ്കടം പൂക്കിതു 137
മിശിഹാ മഹാ ദുഃഖാഗാധാബ്ധിയിൽ
നാശവൈരവും വീണു മുഴുകിനാൽ 138
കർത്താവിനെ പീലാത്തോസിന്റെ പക്കൽ കൊണ്ടുപോയതും സ്കറിയോത്ത് കെട്ടിഞാണു ചത്തതും യൂദന്മാരോടു പീലാത്തോസ് കർത്താവിന്റെ കുറ്റം ചോദിച്ചതും താൻ രാജാ വാകുന്നോ എന്ന് പീല ഞാസ് ചോദിച്ചതിന് ഉത്തരം അരുളിചെയ്തതും, കൊലയ്ക്ക് കുറ്റം കണ്ടില്ലായെന്നു പറഞ്ഞ് കർത്താവിനെ പീലാത്തോസ് ഹേറോദേസിന്റെ പക്കൽ അയച്ച തും, തന്നെ വെള്ളക്കുപ്പായം ധരിപ്പിച്ച് വീണ്ടും പീലാത്തോ
സിന്റെ പക്കൽ ഹേറോദാസയച്ചതും തന്നോടു വധം ചെയ്യരുതെന്ന് പീലാത്തോസിന്റെ ഭാര്യ ആളുവിട്ടു പറഞ്ഞതും, കർത്താ വിനെയും ബറഅംബായെന്ന കൊലപാതകനേയും ഇണയാക്കി പെരുന്നാളിന് ആരെ വിട്ടുവിടേണമെന്ന് പീലാത്തോസ് ചോദിച്ചപ്പോൾ ബറഅംബായെ വിട്ടയച്ചതും കർത്താവിനെ തല്ലിച്ചതും മുൾമുടിവെച്ചതും തന്നെ ശത്രുക്കൾ കാണിച്ചു കൊണ്ട് “ഇതാ മനുഷ്യനെന്നു പറഞ്ഞതും പിന്നെയും കോസറിന്റെ ഇഷ്ട ക്കേടു പറഞ്ഞതുകേട്ട് പീലാത്തോസ് ഭയന്ന് ഇവന്റെ ചോരയ്ക്ക് പങ്കില്ലായെന്ന് പറഞ്ഞ് കൈ കഴുകിയതും, കൊലയ്ക്കു വിധി ച്ചതും, സ്ത്രീകൾ മുറയിട്ടതും ഒരു മുഖം തുടച്ചതും തന്നെ കുരിശിന്മേൽ തറച്ചു തൂക്കിയതും, സൂര്യഗ്രഹണവും മറ്റും പല പുതു മയുണ്ടായതും തന്റെ ശത്രുക്കളെക്കുറിച്ച് അപേക്ഷിച്ചതും മുതലായി ഏഴുതിരുവാക്യം അരുളിച്ചെയ്തതും, തന്റെ ജീവൻ പിരി ഞ്ഞശേഷം തന്റെ തിരുവിലാവിൽ ഒറ്റക്കണ്ണൻ കുത്തിയതും തിരുശ്ശരീരം കബറടക്കം ചെയ്തതും.
ആകാശത്തിൽ നിന്നൊഴിഞ്ഞു താമസി
ആകാന്ധകാരം മുഴുത്തു മാനസേ 1
പ്രകാശം നീളെ വ്യാപിച്ചിരിക്കിലും
അകക്കാമ്പിൽ പുലർച്ചയടുത്തില്ല 2
പുലർകാലേ മഹായോഗവും കൂടി
കൊലയ്ക്ക് വട്ടം കൂട്ടിപ്പുറപ്പെട്ടു 3
വീര്യവാനായ സർവ്വേശ പുത്രനെ
കാര്യക്കാരന്റെ പക്കൽ കയ്യാളിച്ചു. 4
സ്കറിയോത്ത മിശിഹായെക്കാല്ലുവാൻ
ഉറച്ചെന്നതറിഞ്ഞവനന്നേരം 5
ഖേദിച്ചു പട്ടക്കാരനെക്കൊണ്ടവൻ
തദ്രവ്യം വീണ്ടുകൊടുത്തു പീഡിതൻ 6
ദോഷമില്ലാത്ത ഈശോയെ വിറ്റത്
ദോഷമത കഷ്ടമിനിക്കെന്നവൻ 7
വാങ്ങിയ കാശെറിഞ്ഞവിടെയവൻ
തന്നത്താൻ തുങ്ങി ദുർജ്ജനം ചത്തിത് 8
ആ ദിക്കിൽ ശവമടക്കുവാൻ നിലം
ആ ദ്രവ്യം കൊടുത്തുകൊണ്ടു യൂദരും 9
ദിവ്യന്മാരിതു മുമ്പെഴുതിവച്ചു
അവ്വണ്ണമതിന്റെ തികവായത്, 10
പീലാത്തോസിന്റെ ന്യായത്തിൽ നാഥനെ
ഏല്പിച്ചനേരം കുറ്റം ചോദിച്ചവൻ! 11
ദുഷ്ടനല്ലെങ്കിലിവനെയെവിടെ
കൊണ്ടുവരുവാൻ സംഗതിയാകുമോ 12
ഇങ്ങിനെ യൂദർ പീലാത്തോസുത്തരം
നിങ്ങടെ ന്യായത്തോടൊത്തിടും യഥാ 13
"ശിക്ഷിക്കാനെന്നാൽ നിങ്ങൾക്കു തോന്നുമ്പോൽ,
ശിക്ഷിക്കാൻ കുറ്റം കണ്ടില്ലി വന്നു ഞാൻ. 14
പീലാത്തോസിത് ചൊന്നതിനുത്തരം
ആ ലോകരവനോടറിയിച്ചിതി 15
സാക്ഷാൽ ഞങ്ങൾക്കു ചിന്തിച്ചാൽ മുഷ്കരം
ശിക്ഷിപ്പാനില്ലെന്നിങ്ങനെ യൂദരും 16
രാജദൂതനീശോയോടു ചോദിച്ചു:-
“രാജാവാകുന്നോ നീ നേരു ചൊല്ലുക 17
അന്നേരം നാഥൻ “രാജാവു ഞാൻ തന്നെ
എന്നുടെ രാജ്യം ഭൂമിക്കടുത്തല്ല 18
ഞാൻ രാജാവായ് പിറന്ന പട്ടാങ്ങായ്ക്കു
ഞാൻ സാക്ഷിപ്പാനായ് ഭൂമിയിൽ വന്നിത് 19
ആ ലോകരോടധികാരി ചൊന്നപ്പോൾ
കൊലയ്ക്ക് യോഗ്യം കണ്ടില്ലിയാൾക്കു ഞാൻ 20
ശ്ലീലാക്കാരനീശോയെന്നറിഞ്ഞപ്പോൾ
പീലാത്തോസയച്ചേറോദേശിന്റെ പക്കൽ 21
ഹേറോദോസു പല പല ചോദ്യങ്ങൾ
അറപ്പുകെട്ട നീചകൻ ചോദിച്ചു 22
മിശിഹായും മിണ്ടാതെ നിന്നു താ
ഈശോയെയവൻ നിന്ദിച്ചു കശ്മലൻ 23
വെളുത്തൊരു കുപ്പായമിടുവിച്ചു
ഇളപ്പത്തോടയച്ചവൻ നാഥനെ 24
വീണ്ടും പീലാത്തോസിന്റെ പക്കൽ നാഥനെ
കൊണ്ടുവന്നു നാരധമസഞ്ചയം 25
താലെ ഈശോയെക്കൊല്ലുവാൻ
ആശ യൂദർക്കറിഞ്ഞധികാരിയും 26
ഇയാളെ രക്ഷിക്കാനുമയക്കാനും
ആയതിനു പീലാത്തോസ് വേലയായി 27
ഭാര്യയെന്നു ചൊല്ലി വിട്ട തൽക്ഷണം
“നീയതിക്രമിക്കാൻ തുടങ്ങുന്നവൻ 28
ന്യായസമ്മതമുള്ളവൻ പുണ്യവാൻ
നീയവനോടു നിഷ്കൃപ ചെയ്യുല്ലേ, 29
അവമൂലമീരാത്രി വലഞ്ഞു ഞാൻ
അവനോടുപദവിക്കാൻ പോകല്ലെ 30
എന്നവൾ ചൊല്ലി വിട്ടതു കേട്ടപ്പോൾ
എന്നതുകണ്ടു ശങ്കിച്ചധികാരി 31
എന്നാലെന്തൊരുപായമിതിനെന്നു
തന്നുള്ളിലവൻ ചിന്തിച്ചനേകവും 32
“മുന്നമേ പെരുന്നാൾ സമ്മതത്തിന്
അന്നൊരു പിഴയാളിയെ വിടുവാൻ 33
ന്യായമുണ്ടല്ലോ യൂദർക്കതുകൊണ്ട്
ആയതിനെന്നാൽ ഈശോയെ രക്ഷിക്കാൻ 34
ഇന്നതിനെഴുവുണ്ടാകുമിങ്ങനെ
നന്നായുള്ളിലുറച്ചു തെളിഞ്ഞവൻ 35
അതുകൊണ്ടു പിഴയാത്ത നാഥനെ
ഘാതകനായ മറ്റു പാപിയേയും 36
വരുത്തി ലോകരോടവൻ ചോദിച്ചു:-
“ആരെയിപ്പോളയണം ചൊല്ലുവിൻ 37
ശിഷ്ടനെ വേണ്ട ദയയില്ലൊട്ടുമേ
ദുഷ്ടനാം മഹാ പാപിയെ വീണ്ടവൻ 38
സർവ്വമംഗലനിധിയേക്കാളവർ
സർവ്വദുഷ്ടനെ സ്നേഹിച്ചു രക്ഷിച്ചു 39
അന്നേരം യൂദന്മാരോടധികാരി
എന്നാലീശോയെക്കൊണ്ടെന്തു വേണ്ടത് 40
ചൊല്ലിക്കൊള്ളുവിനെന്നു പീലാത്തോസ്
ചൊല്ലി യൂദരധികാരിയോടുടൻ 41
"കുരിശിലവനെ തൂക്കിക്കൊല്ലുക
അരിശത്താലിവരിതു ചൊന്നപ്പോൾ 42
കല്ലുപോലെയുറച്ച മനസ്സതിൽ
അല്ലൽ തോന്നിച്ചലിവു വരുത്തുവാൻ 43
ചൊല്ലി പീലാത്തോസതിന്നുപായമായ്
തല്ലു കല്പിച്ചു കെട്ടിച്ചു നാഥനെ 44
വൈരിപക്ഷത്തിലാകുന്ന സേവകർ
ശരീരമുള്ളാനിയ്യനാളെന്നോർക്കാതെ 45
ചമ്മട്ടി, വടി, കോൽ, മുൾത്തുടലുകൾ
മാംസം ചീന്തുവാനാണിക്കെട്ടുകളും 46
കോപ്പുകൾ കൂട്ടി കെട്ടി മുറുക്കിനാർ
കുപ്പായം നീക്കി ദയവില്ലാത്തവർ 47
തല്ലിട്ടാലസ്യമുള്ളവർ നീങ്ങിട്ടു
തല്ലി വൈരികൾ പിന്നെയും പിന്നെയും 48
ആളുകൾ പലവട്ടം പകർന്നിട്ടു
ധൂളിച്ചു തന്റെ മാംസവും ചോരയും 49
അന്തമറ്റ ദയാനിധി സുദേഹം
ചിന്തിവീഴുന്നതെന്തു പറയാവൂ 50
തലതൊട്ടടിയോളവും നോക്കിയാൽ
തൊലിയില്ലാതെ സർവ്വം മുറിവുകൾ 51
ഒഴുകുന്ന പുഴയെന്നതുപോലെ
ഒഴുകി ചോര മാംസഖണ്ഡങ്ങളാൽ 52
പുലിപോലെ തെളിഞ്ഞവരന്നേരം
പലപാടുകളേല്പിച്ച കാരണം 53
മരിക്കാത്ത ശിക്ഷ പലവട്ടം
ധീരതയോടു ചെയ്തവരെങ്കിലും 54
മരണസ്ഥലമവിടെയല്ലാഞ്ഞു
മരിച്ചില്ല താനെന്നേ പറയാവു 55
മുള്ളാലെ മുടി ചമച്ചു തലയിൽ
കൊള്ളുവാൻ വച്ചു തല്ലിയിറക്കിനാർ 56
ഭാഷിച്ചു പിന്നെ രാജാവിനെപ്പോലെ
തൊഴുതു നിന്ദിച്ചേറ്റം പറഞ്ഞവർ 57
ഈശോതാതനുമൊരക്ഷരം മിണ്ടാതെ
കൃഛ്റമെല്ലാം ക്ഷമിച്ചു ലോകം പ്രതി 58
മാനുഷരിതുകണ്ടാൽ മനംപൊട്ടും
ദീനരായ മഹാ ദുഷ്ടരെങ്കിലും 59
ഇങ്ങനെ പല പാടുകൾ ചെയ്തിട്ട്
അങ്ങു യൂദരെക്കാട്ടി മിശിഹായെ 60
അതുകൊണ്ടവർ വരമൊഴിപ്പാനായ്
“ഇതാ മാനുഷൻ” എന്നു ചൊന്നാനവർ 61
നാശസംശയം പോക്കുവാനെന്നപോൽ
ആശപൂണ്ടു പീലാത്തോസ് ചെന്നപ്പോൾ 62
ലേശാനുഗ്രഹം കൂടാതെ പിന്നെയും
നീചഘാതക യൂദരു ചൊല്ലിനാർ 63
“കുരിശിൽ തൂക്കുകെ” അതിനുത്തരം
കാരണം കണ്ടില്ലെന്നു പീലാത്തോസും 64
എന്നതുകേട്ടു യൂദരുരചെയ്തു.
(അന്നേരം സകലേശനു കുറ്റമായ് 65
തമ്പുരാൻ പുത്രനാകുന്നിവനെന്നു
തമ്പുരാനെ നിന്ദിച്ചു പറഞ്ഞിവൻ 66
ഇമ്മഹാ നിന്ദവാക്കു പറകയാൽ
തൻമൂലം മരണത്തിന് യോഗ്യനായ 67
ഇങ്ങനെ യൂദർ ചൊന്നതു കേട്ടപ്പോൾ
അങ്ങു പീലാത്തോസേറെശ്ശങ്കിച്ചവൻ 68
ഉത്തമന് മിശിഹായോടു ചോദിച്ചു
(ഉത്തരമൊന്നും കേട്ടില്ല. തൽക്ഷണം) 69
എന്നോടെന്തിനിപ്പോൾ നീ പറയാത്തത്
നിന്നെക്കൊല്ലിക്കാൻ മുഷ്ക്കരൻ ഞാൻ തന്നെ 70
വീണ്ടും നിന്നെയയക്കാനും ശക്തൻ ഞാൻ
രണ്ടിനും മുഷ്ക്കരമെനിക്കുണ്ടല്ലോ 71
എന്നറിഞ്ഞു നീ എന്നോടു നേരുകൾ
ചൊല്ലിക്കൊള്ളുകയെന്നു പീലാത്തോസും 72
അന്നേരം മിശിഹായരുൾച്ചെയ്തു:
“തന്നു മേൽനിന്നു നിനക്കു മുഷ്ക്കരം 73
അല്ലെങ്കിലൊരു മുഷ്ക്കരത്വം വരാ
എല്ലാം മുന്നെയറിഞ്ഞിരിക്കുന്നു ഞാൻ 74
അതുകൊണ്ടെന്നെ ഏല്പിച്ചവരുടെ
വൃത്തിക്കു ദോഷമേറുമെന്നീശോ താൻ 75
കാര്യക്കാരനയക്കാൻ മനസ്സത്
വൈരികൾ കണ്ടു നിലവിളിച്ചത്: 76
“കേസർ തന്റെ തിരുവുള്ളക്കേടതും
അസ്സംശയം . നിനക്കുവരും ദൃഢം 77
അയ്യാളല്ലാതെ രാജൻ നമുക്കില്ല
ആയങ്ക ചുങ്കമിവൻ വിരോധിച്ചു 78
താൻ രാജാവെന്നു നടത്തി ലോകരെ
നേരെ ചൊല്ലിക്കീഴാക്കിയവനിവൻ 79
കുരിശിൻമേൽ പതിക്ക മടിയാതെ
കാര്യക്കാരനതുകേട്ടു ശങ്കിച്ചു 80
കുറ്റമില്ലാത്തവനുടെ ചോരയാൽ
കുറ്റമില്ലെനിക്കെന്നുരചെയ്തവൻ 81
കഴുകി കയ്യും യൂദരതുകണ്ടു
പിഴയെല്ലാം ഞങ്ങൾക്കായിരിക്കട്ടെ. 82
എന്നു യൂദന്മാർ ചൊന്നതു കേട്ടപ്പോൾ
അന്നേരം പീലാത്തോസും കാര്യക്കാരൻ 83
കുരിശിലിപ്പോളീശോയെ തൂക്കുവാൻ
വൈരികൾക്കനുവാദം കൊടുത്തവൻ 84
വലിയ തടിയായ കുരിശ്
ബലഹീനനീശോയെയെടുപ്പിച്ചു 85
ഉന്തിത്തള്ളി നടത്തി മിശിഹായെ
കുത്തി പുണ്ണിലും പുണ്ണു വരുത്തിനാർ 86
ചത്തുപോയ മൃഗങ്ങളെ ശ്വാക്കൾപോൽ
എത്തി വൈരത്താൽ മാന്തുന്നു നുള്ളുന്നു 87
പാപികൾ ബഹുമത്സരം കൃച്ഛ്റങ്ങൾ
കൃപയറ്റവർ ചെയ്യുന്ന നവധി 88
അതു കണ്ടിട്ടു സ്ത്രീകൾ മുറയിട്ടു
സുതാപമീശോ കണ്ടരുളിച്ചെയ്തു 89
എന്തേ? നിങ്ങൾ കരയുന്നു. സ്ത്രീകളെ
സന്തതിനാശമോർത്തു കരഞ്ഞാലും 90
സങ്കടംകൊണ്ടു കരയേണ്ട
തന്റെ തന്റെ ദോഷങ്ങളെയോർത്തിട്ടും 91
നിങ്ങടെ പുത്രനാശത്തെ ചിന്തിച്ചും
നിങ്ങൾക്കേറിയ പീഡയ്ക്കവകാശം 92
ഒരു സ്ത്രീയപ്പോൾ ശീലയെടുത്തുടൻ
തിരുമുഖത്തിൽ ശുദ്ധിവരുത്തി നാൾ 93
ശീല പിന്നെ വിരിച്ചുടൻ കണ്ടപ്പോൾ
ശീലയിൽ തിരുമുഖരൂപമുണ്ട് 94
ഇതുകണ്ടവർ വിസ്മയം പൂണ്ടുടൻ
അതിന്റെ ശേഷം സർവ്വദയാപരൻ 95
വലിഞ്ഞുവീണു ഗാഗുൽത്താമലയിൽ
ആലസ്യത്തോടു ചെന്നു മിശിഹാ താൻ 96
കുപ്പായമുടൻ പറിച്ചു യൂദന്മാർ
അപ്പോളാക്കുരിശിന്മേൽ മിശിഹായെ 97
ചരിച്ചങ്ങുകിടത്തി നിഷ്ഠൂരമായ്
കരം രണ്ടിലും കാലുകൾ രണ്ടിലും 98
ആണി തറച്ചുടൻ തൂക്കി മിശിഹായെ
നാണക്കേടു പറഞ്ഞു പലതരം 99
കുരിശിന്മേൽ കുറ്റത്തിന്റെ വാചകം
കാര്യക്കാരുയെഴുതിത്തറച്ചിത് 100
തദർത്ഥ“മീശോ നസ്രായിലുള്ളവൻ
യൂദന്മാരുടെ രാജാവിയാളെന്നും 101
ലത്തീനിൽ, യവുനായിൽ എബ്രായിലും
ഇത്തരം മൂന്ന് ഭാഷയെഴുത്തത് 102
കുരിശും പൊക്കി നിറുത്തിപ്പാറയിൽ
ഞരമ്പുവലി ദുഃഖമൊപ്പിക്കാമോ? 103
സൂര്യനന്നേരം മയങ്ങി ഭൂതലേ
ഇരുട്ടുമൂടിക്കറുത്തു രാത്രി പോൽ 104
ഉച്ചനേരത്തെന്തിങ്ങനെ കണ്ടത്
ആശ്ചര്യമൊരു നിഷ്ഠൂരകർമ്മത്താൽ 105
ശതമാനസ കാഠിന്യമേയുള്ളൂ
അത്താപത്താലുമാനന്ദിച്ചാരവർ 106
നിന്ദവാക്കും പല പരിഹാസവും
സന്തോഷത്തോടു പ്രയോഗിച്ചാരവർ 107
മിശിഹാതാനും കാരുണ്യചിത്തനായ്
തൻ ശത്രുക്കളെ പ്രതിയപേക്ഷിച്ചു 108
“ചെയ്തതെന്തെന്നവരറിയുന്നില്ല
പിതാവേ! യതു പൊറുക്കയെന്നു താൻ 109
കൂടെ തൂങ്ങിയ കള്ളനിലൊരുത്തൻ
ദുഷ്ടൻ നിന്ദിച്ചു മിശിഹായെയവൻ 110
മറ്റവനപ്പോളെന്തു നീയിങ്ങനെ
കുറ്റം ചെയ്തവർ നമ്മൾ ക്ഷമിക്കുന്നു 11
ഇയ്യാൾക്കെന്തൊരു കുറ്റം സർവേശ്വരാ
ഭയമില്ലായോ മരണകാലത്തും 112
പിന്നെ മിശിഹായോടുണർത്തിച്ചവൻ
“എന്നെ നീ മറന്നിടല്ലേ നായകാ 113
നിന്നുടെ രാജ്യത്തിങ്കലെത്തീടുമ്പോൾ
എന്നോടു നീയനുഗ്രഹിക്കേണമെ 114
എന്നവനപേക്ഷിച്ചതു കേട്ടാറെ
അന്നേരം തന്നെയനുഗ്രഹിച്ചു താൻ 115
ഇന്നുതന്നെ നീ പറുദീസായതിൽ
എന്നോടു ചേരുമെന്നു മിശിഹാ തൻ 116
അമ്മകന്യക പുത്രദുഃഖമെല്ലാം
ആത്മാവിൽക്കൊണ്ടു സമീപേ നിൽക്കുന്നു. 117
അവരെ തൃക്കൺ പാർത്തരുളിച്ചെയ്തു
അവരമ്മ സുതൻ യോഹന്നാനെന്നും 118
യോഹന്നാനവർക്കു പുത്രനായതും
മഹാദുഃഖത്തിൽ തണുപ്പതാകുമോ 119
തമ്പുരാനും യോഹന്നാനുമൊക്കുമോ
താപത്തിൽ മഹാതാപമിതായത് 120
പിന്നെ രക്ഷകൻ മഹാ സ്വരത്തോടും
തന്നുടെ മനോ ശ്രദ്ധയറിയിച്ചു. 121
“എൻ തമ്പുരാനേ എന്റെ തമ്പുരാനെ
എന്തുകൊണ്ടു നീ എന്നെ കൈവിട്ടഹോ 122
അതിനുശേഷം ദാഹത്താൽ വലഞ്ഞു താൻ
ശത്രുക്കൾ ചെറുക്കാ കുടിപ്പിച്ചുടൻ 123
അപ്പോളെല്ലാം തികഞ്ഞെന്നരുൾ
ചെയ്തു
തമ്പുരാനരുൾ ചെയ്തപോൽ സർവ്വതും 124
ഉച്ചയ്ക്ക് പിയേഴരനാഴിക
മിശിഹാ യാത്ര കാലമറിഞ്ഞു താൻ 125
എൻ പിതാവേ! നിൻകയ്യിലാത്മാവിനെ
ഞാൻ കയ്യാളിക്കുന്നേനെന്നരുൾ ചെയ്തു 126
തലയും ചായ്ച്ചു മരണം പ്രാപിച്ചു
തൻ പ്രാണനധോഭൂമി ഗതനുമായ് 127
ആത്മാവു ദേഹം വിട്ടുയെന്നാകിലും
ആത്മാവിൽ നിന്നും ശരീരത്തിൽനിന്നും 128
ദൈവസ്വഭാവം വേർപെട്ടില്ല താനും.
അവരോടു രഞ്ജിച്ചിരുന്നു സദാ 129
മന്ദിരത്തിൽ തിരശ്ശീല തൽക്ഷണ
ഭിന്നമായ്ക്കീറി, ഖേദാധിക്യമാ 130
കുലുങ്ങി ഭൂമി കഷ്ടമറച്ചിത്-
കല്ലുകൾ പൊട്ടി ഹാഹാ! ദുഃഖം യഥാ 131
ആത്മാവും പല ശവങ്ങളിൽ പൂക്കു
ഭൂമിയിൽനിന്നും പുറപ്പെട്ടു പലർ 132
പ്രാണനില്ലാത്തവർ കൂടെ ദുഃഖിച്ചു
പ്രാണനുള്ളവർക്കില്ലായനുഗ്രഹം 133
സൈനികേശനധികൃതനായവൻ
ഉന്നതത്തോടുള്ള മരണമിത് 134
കണ്ടനേരത്തിയാൾ തമ്പുരാൻ പുത്രൻ
പട്ടാങ്ങയതു കണ്ടവർ തേറിനാൽ 135
ചത്തുവെന്നതു കണ്ടൊരുസേവകൻ
കുത്തി കുന്തംകൊണ്ടു തൻവിലാവതിൽ 136
ചോരയും നീരും ചിന്തിയവരുടെ
ഒരു കണ്ണിനു കാഴ്ചകൊടുത്തുതാൻ 137
മനസ്സിങ്കലും വെളിവു കണ്ടവൻ
ലൊങ്കിനോസവൻ തേറി പിഴയാതെ 138
ഈശോനാഥൻ മരിച്ചതിന്റെ ശേഷം
തൻശിഷ്യരിലൊരുത്തൻ യൗസേപ്പുതാൻ 139
കാര്യക്കാരനെക്കണ്ടു മിശിഹാടെ
ശരീരം തരുവാനപേക്ഷിച്ചവൻ 140
പീലാത്തോസനുവാദം കൊടുത്തപ്പോൾ
കാലം വൈകാതെ ശിഷ്യരും ചെന്നുടൻ 141
കുരിശിൽനിന്നു ദേഹമിറക്കീട്ട്
ശരീരം പൂശിയടക്കി സാദരം 142
ദ്വേഷികളന്നു പീലാത്തോസോടുടൻ
വൈഷമ്യം ചെന്നു കേൾപ്പിച്ചു ചൊല്ലിനാർ 143
“മരിച്ചിട്ടു മൂന്നാം ദിവസമുടൻ
നിർണ്ണയം ജീവിച്ചുയിർക്കുന്നുണ്ട് ഞാൻ 144
എന്നീക്കള്ളൻ പറഞ്ഞതുകേട്ടു നാം
ഇന്നതിനൊരുപായം നീ ചെയ്യണം 145
കൽക്കുഴിയതിൽ കാവൽ കല്പിക്കണം
അല്ലെങ്കിൽ ശിഷ്യർ കട്ടീടുമീശ്ശിവം 146
ഉയർത്തുവെന്നു നീളേ നടത്തീടും
ആയതുകൊണ്ടു ഛിദ്രം വളർന്നുപോം 147
മുമ്പിലുള്ളതിൽ വൈഷമ്യമായ് വരും
നിന്മനസ്സിപ്പോൾ ഞങ്ങൾക്കുണ്ടാകേണം 148
അപ്പോൾ പീലാത്തോസ്സീശോടെ കല്ക്കുഴി
കാപ്പതിനാളെ ആക്കുവാൻ കല്പിച്ചു 149
കളടപ്പിന്മേലൊപ്പു കുത്തിച്ചവർ
നല്ല കാവലും ചുറ്റിലുറപ്പിച്ചു 150
കല്പിച്ച പോലെ സാധിച്ചു കേവലം
മേല്പട്ടക്കാരതിനാൽ തെളിഞ്ഞുപോയ് 151
അമ്മ കന്യാമണിതന്റെ നിർമ്മലദുഃഖങ്ങളിപ്പോൾ
നന്മയാലെ മനസ്സുറ്റു കേട്ടുകൊണ്ടാലും
ദുഃഖമൊക്കെപ്പറവാനോ, വാക്കുപോരാ മാനുഷർക്ക്
ഉൾക്കനെ ചിന്തിച്ചുകൊൾവാൻ ബുദ്ധിയും പോരാ,
എന്മനോവാക്കിൻവശമ്പോൽ പറഞ്ഞാലൊക്കയുമില്ല
അമ്മകന്നി തുണയെങ്കിൽ പറയാമല്പം
സർവ്വമാനുഷർക്കുവന്ന സർവ്വദോഷത്തരത്തിനായ്
സർവ്വനാഥൻ മിശിഹായും മരിച്ചശേഷം
സർവനന്മക്കടലോന്റെ, സർവ്വപങ്കപ്പാടുകണ്ട
സർവ്വദുഃഖം നിറഞ്ഞമ്മാ പുത്രനെ നോക്കി
കുന്തമമ്പ് വെടി ചങ്കിൽക്കൊണ്ടപോലെ മനംവാടി
തൻ തിരുക്കാൽ കരങ്ങളും തളർന്നു പാരം
ചിന്തമെന്തു കണ്ണിൽനിന്നു ചിന്തിവീഴും കണ്ണുനീരാൽ
എന്തുചൊല്ലാവതു ദുഃഖം പറഞ്ഞാലൊക്കാ
അന്തമറ്റ സർവ്വനാഥൻ തൻതിരുക്കല്പനയോർത്തു
ചിന്തയൊട്ടങ്ങുറപ്പിച്ചു തുടങ്ങി ദുഃഖം
എൻ മകനേ! നിർമ്മലനേ! നന്മയെങ്ങും നിറഞ്ഞോനെ
ജന്മദോഷത്തിന്റെ ഭാരമൊഴിച്ചോ പുത്ര!
പണ്ടുമുന്നോർ കടംകൊണ്ടു, കൂട്ടിയതു വീട്ടുവാനായ്
ആണ്ടവൻ നീ മകനായി പിറന്നോ പുത്ര!
ആദമാദി നരവർഗ്ഗം ഭീതികൂടാതെ പിഴച്ചു
ഹേതുവിനുത്തരം നീ ചെയ്തിതോ പുത്ര!
നന്നുനന്നു നരരക്ഷ നന്ദിയത്രേ ചെയ്തതു നീ
ഇന്നിവ ഞാൻ കാണുമാറു വിധിച്ചോ പുത്ര!
മുന്നമേ ഞാൻ മരിച്ചിട്ടു പിന്നെ ചെയ്തിവയെങ്കിൽ
വന്നിതയ്യേ, മുന്നമേ നീ മരിച്ചോ പുത്ര!
വാർത്തമുമ്പേയറിയിച്ചു യാത്ര നീയെന്നോടു ചൊല്ലി
ഗാത്രദത്തം മാനുഷർക്കു കൊടുത്തോ പുത്ര!
മാനുഷർക്ക് നിൻപിതാവു മനോഗുണം നൽകുവാനായ്
മനോസാദ്ധ്യമപേക്ഷിച്ചു കേണിതോ പുത്ര!
ചിന്തയുറ്റങ്ങുപേക്ഷിച്ചു ചിന്തവെന്ത സംഭ്രമത്താൽ
ചിന്തി ചോരവിയർത്തു നീ കുളിച്ചോ പുത്ര!
വിണ്ണിലോട്ടുനോക്കി നിന്റെ കണ്ണിലും നീ ചോരചിന്തി
മണ്ണുകൂടെ ചോരയാലെ നനച്ചോ പുത്ര!
ഭൂമിദോഷ വലഞ്ഞാറെ സ്വാമി നിന്റെ ചോരയാലെ
ഭൂമിതന്റെ ശാപവും നീയൊഴിച്ചോ പുത്ര!
ഇങ്ങനെ നീ മാനുഷർക്ക് മംഗലം വരുത്തുവാനായ്
തിങ്ങിന സന്താപമോടു ശ്രമിച്ചോ പുത്ര!
വേല നീയിങ്ങനെ ചെയ്തു കൂലി സമ്മാനപ്പതിനായ്
കാലമേ പാപികൾ നിന്നെ വളഞ്ഞോ പുത്ര!
ഒത്തപോലെ ഒറ്റി കള്ളൻ മുത്തി നിന്നെ കാട്ടിയപ്പോൾ
ഉത്തമനാം നിന്നെ നീചർ പിടിച്ചോ പുത്ര!
എത്രനാളായ് നീയവനെ, വളർത്തുപാലിച്ച നീചൻ
ശത്രുകയ്യിൽ വിറ്റു നിന്നെ കൊടുത്തോ പുത്ര!
നീചനിത്ര കാശിനാശയറിഞ്ഞെങ്കിലിരന്നിട്ടും
കാശു നൽകായിരുന്നയ്യോ ചതിച്ചോ പുത്ര!
ചോരനെപ്പോലെ പിടിച്ചു, ക്രൂരമോടെ കരംകെട്ടി
ധീരതയോടവർ നിന്നെയടിച്ചോ പുത്ര!
പിന്നെ ഹന്നാൻ തന്റെ മുൻപിൽ വെച്ചു നിന്റെ കവിളിന്മേൽ
മന്നിലേയ്ക്കു നീചപാപിയടിച്ചോ പുത്ര!
പിന്നെ ന്യായം വിധിപ്പാനായ് ചെന്നു കയ്യേപ്പാടെ മുമ്പിൽ
നിന്ദചെയ്തു നിന്നെ നീചൻ വിധിച്ചോ പുത്ര!
സർവരേയും വിധിക്കുന്ന സർവ്വസൃഷ്ടി സ്ഥിതി നാഥാ
സർവ്വനീചനവൻ നിന്നെ വിധിച്ചോ പുത്ര!
കാരണം കൂടാതെ നിന്നെ കൊലചെയ്യാൻ വൈരിവൃന്ദം
കാരിയക്കാരുടെ പക്കൽ കൊടുത്തോ പുത്രാ!
പിന്നെ ഹെറോദേസുപക്കൽ, നിന്നെയവർ കൊണ്ടുചെന്നു
നിന്ദചെയ്തു പരിഹസിച്ചയച്ചോ പുത്രാ!
പിന്നെയധികാരി പക്കൽ നിന്നെയവൻ കൊണ്ടുചെന്നു
നിന്നെയാക്ഷേപിച്ചു കുറ്റം പറഞ്ഞോ പുത്രാ!
എങ്കിലും നീയൊരുത്തർക്കും സങ്കടം ചെയ്തില്ല നൂനം
നിങ്കലിത്ര വൈരമിവർക്കെന്തിതു പുത്രാ!
പ്രാണനുള്ളോനെന്നു ചിത്തേ സ്മരിക്കാതെ വൈരമോടെ
തൂണുതന്മേൽ കെട്ടി നിന്നെയടിച്ചോ പുത്രാ!
ആളുമാറിയടിച്ചയ്യോ ധൂളി നിന്റെ ദേഹമെല്ലാം
ചീളുപെട്ടു മുറിഞ്ഞു നീ വലഞ്ഞോ പുത്രാ!
ഉള്ളിലുള്ള വൈരമോടെ, യൂദർ തന്റെ തലയിന്മേൽ
മുള്ളുകൊണ്ടു മുടിവെച്ചു തറച്ചോ പുത്രാ!
തലയെല്ലാം മുറിഞ്ഞയ്യോ ഒലിക്കുന്ന ചോരകണ്ടാൽ
അലസിയെന്നുള്ളിലെന്തു പറവൂ പുത്രാ!
തലതൊട്ടങ്ങടിയോളം തൊലിയില്ല മുറിവയ്യോ!
പുലിപോലെ നിന്റെ ദേഹം മുറിച്ചോ പുത്ര!
നിൻ തിരുമേനിയിൽ ചോര, കുടിപ്പാനാവൈരികൾക്കു
എന്തുകൊണ്ടു ദാഹമിത്ര വളർന്നൂ പുത്ര!
നിൻ തിരുമുഖത്തു തുപ്പി നിന്ദചെയ്തു തൊഴുതയ്യോ!
ജന്തുവോടിങ്ങനെ കഷ്ടം ചെയ്യുമോ പുത്രാ!
നിന്ദവാക്കു പരിഹാസം പല പല ദുഷികളും
നിന്നെയാക്ഷേപിച്ചു ഭാക്ഷിച്ചെന്തിതു പുത്ര?
ബലഹീനനായ നിന്നെ വലിയൊരു കുരിശതു
ബലം ചെയ്തിട്ടെടുപ്പിച്ച് നടത്തി പുത്ര!
തല്ലി, നുള്ളി, യടിച്ചുന്തി, തൊഴിച്ചു വീഴിച്ചിഴച്ചു
അല്ലലേറ്റം വരുത്തി നീ വലഞ്ഞോ പുത്ര!
ചത്തുപോയമൃഗം ശ്വാക്കളെത്തിയങ്ങു പടിക്കുമ്പോൽ
കുത്തിനിന്റെ പുണ്ണിലും പുണ്ണാക്കിയോ പുത്ര!
ദുഷ്ടരെന്നാകിലും കണ്ടാൽ മനംപൊട്ടും മാനുഷർക്കു
ഒട്ടുമേയില്ലനുഗ്രഹമിവർക്കു പുത്ര!
ഈയതിക്രമങ്ങൾ ചെയ്യാൻ നീയവരോടെന്തുചെയ്തു
നീയനന്ത ദയയല്ലോ ചെയ്തതു പുത്ര!
ഈ മഹാപാപികൾചെയ്ത ഈ മഹാനിഷ്ഠൂരകൃത്യം
നീ മഹാകാരുണ്യമോടു ക്ഷമിച്ചോ പുത്ര!
ഭൂമിമാനുഷർക്കുവന്ന ഭീമഹാദോഷം പൊറുപ്പാൻ
ഭൂമിയേക്കാൾ ക്ഷമിച്ചു നീ സഹിച്ചോ പുത്ര!
ക്രൂരമായ ശിക്ഷചെയ്തു പരിഹസിച്ചവർ നിന്നെ
ജരൂസലം നഗർനീളെ നടത്തി പുത്ര!
വലഞ്ഞുവീണെഴുന്നേറ്റു കുലമരം ചുമന്നയ്യോ
കുലമലമുകളിൽ നീയണിഞ്ഞോ പുത്ര!
ചോരയാൽ നിൻ ശരീരത്തിൽ പറ്റിയ കുപ്പായമപ്പോൾ
ക്രൂരമോടെ വലിച്ചവർ പറിച്ചോ പുത്ര!
ആണിയിൻമേൽ തൂങ്ങി നിന്റെ ഞരമ്പെല്ലാം വലിയുന്ന
പ്രാണവേദനാസകലം സഹിച്ചോ പുത്ര!
ആണികോണ്ടു നിന്റെ ദേഹം തുളച്ചതിൻ കഷ്ടമയ്യോ
നാണക്കേടു പറഞ്ഞതിനാളവോ പുത്ര!
വൈരികൾക്കു മാനസത്തിലെന്മകനെക്കുറിച്ചയ്യോ
ഒരു ദയ ഒരിക്കലുമിലയോ പുത്ര!
അരിയ കേസരികളെ നിങ്ങൾപോയ ഞായറിലെൻ
തിരുമകൻ മുന്നിൽവന്നാചരിച്ചു പുത്ര!
അരികത്തു നിന്നു നിങ്ങൾ സ്തുതിച്ചോശാനയും ചൊല്ലി
പരിചിൽ കൊണ്ടാടിയാരാധിച്ചുമേ, പുത്ര!
ഓമനയേറുന്ന നിന്റെ തിരുമുഖ ഭംഗി കണ്ടാൽ
ഈ മഹാപാപികൾക്കിതു തോന്നുമോ പുത്രാ!
ഉണ്ണി നിന്റെ തിരുമുഖം തിരുമേനി ഭംഗികണ്ടാൽ
കണ്ണിനാനന്ദവും ഭാഗ്യസുഖമേ പുത്രാ!
കണ്ണിനാനന്ദകരനാ; മുണ്ണി നിന്റെ തിരുമേനി
മണ്ണുവെട്ടിക്കിളക്കുംപോൽ മുറിച്ചോ പുത്രാ!
കണ്ണുപോയ കൂട്ടമയ്യോ, ദണ്ഡമെറ്റം ചെയ്തുചെയ്തു
പുണ്ണുപോലെ നിന്റെ ദേഹം ചമച്ചോ പുത്ര!
അടിയൊടുമുടിദേഹം കടുകിടയിടയില്ല
കഠിനമായ് മുറിച്ചയ്യോ വലഞ്ഞോ പുത്രാ!
നിന്റെ ചങ്കിൽ ചവളത്താൽ കൊണ്ടകുത്തുടൻ വേലസു-
യെന്റെ നെഞ്ചിൽ കൊണ്ടു ചങ്കുപിളർന്നോ പുത്ര!
മാനുഷന്റെ മരണത്തെക്കൊണ്ടു നിന്റെ മരണത്താൽ
മാനുഷർക്ക് മാനഹാനിയൊഴിച്ചോ പുത്ര!
സൂര്യനുംപോയ് മറഞ്ഞയ്യോ! ഇരുട്ടായി ഉച്ചനേരം
വീര്യവാനെ നീ മരിച്ച ഭീതിയോ പുത്ര!
ഭൂമിയിൽ നിന്നേറിയൊരു ശവങ്ങളും പുറപ്പെട്ടു
പ്രാണനുള്ളോർക്കില്ല ദുഃഖമെന്തിതു പുത്ര!
കല്ലുകളും മരങ്ങളും പൊട്ടി നാദം മുഴങ്ങീട്ടു
അല്ലലോടു ദുഃഖമെന്തു പറവൂ പുത്രാ!
കല്ലിനേക്കാളുറപ്പേറും യൂദർ തന്റെമനസ്സയ്യോ
തെല്ലുകൂടെയലിവില്ലാതെന്തിതു പുത്രാ!
സർവ്വലോകനാഥനായ നിന്മരണം കണ്ടനേരം
സർവദുഃഖം മഹാദുഃഖം സർവ്വതും ദുഃഖം
സർവ്വദുഃഖക്കടലിന്റെ നടുവിൽ ഞാൻ വീണ്ടുതാണു
സർവ്വസന്താപങ്ങളെന്തു പറവൂ പുത്ര!
നിന്മരണത്തോടുകൂടെയെന്നെയും നീ മരിപ്പിക്കിൽ
ഇമ്മഹാദുഃഖങ്ങളൊട്ടു തണുക്കും പുത്ര!
നിന്മനസ്സിന്നിഷ്ടമെല്ലാം സമ്മതിപ്പാനുറച്ചു ഞാൻ
എന്മനസ്സിൽ തണുപ്പില്ല നിർമ്മല പുത്ര!
വൈരികൾക്കു മാനസത്തിൽ വൈരമില്ലാതില്ലയേതും
വൈരഹീന പ്രിയമല്ലോ നിനക്കു പുത്ര!
നിൻചരണചോരയാദം തൻശിരസ്സിലൊഴുകിച്ചു
വൻചതിയാൽ വന്നദോഷമൊഴിച്ചോ പുത്ര!
മരത്താലെ വന്നദോഷം മരത്താലെയൊഴിപ്പാനായ്
മരത്തിന്മേൽ തൂങ്ങി നീയും മരിച്ചോ പുത്ര!
നാരികയ്യാൽ ഫലം തിന്നു നരന്മാർക്കു വന്നദോഷം
നാരിയാം മേ ഫലമായ് നീയൊഴിച്ചോ പുത്ര!
ചങ്കിലും ഞങ്ങളെയങ്ങു ചേർത്തുകൊൾവാൻ പ്രിയം നിന്റെ
ചങ്കുകൂടെ മാനുഷർക്കു തുറന്നോ പുത്ര!
ഉള്ളിലേതും ചതിവില്ലാതുള്ളകൂറെന്നറിയിപ്പാൻ
ഉള്ളുകൂടെ തുറന്നു നീ കാട്ടിയോ പുത്ര!
അദിദോഷം കൊണ്ടടച്ച സ്വർഗ്ഗവാതിൽ തുറന്നു നീ
ആദിനാഥാ! മോക്ഷവഴി തെളിച്ചോ പുത്ര!
മുമ്പുകൊണ്ട കടമെല്ലാം വീട്ടിമേലിൽ വീട്ടുവാനായ്
അൻപിനോടു ധനം നേടി വച്ചിതോ പുത്ര?
പള്ളിതന്റെയുള്ളകത്തു വെച്ചനിന്റെ ധനമെല്ലാം
കള്ളരില്ലാതുറപ്പുള്ള സ്ഥലത്തു പുത്ര!
പള്ളിയകത്തുള്ളവർക്ക് വലയുമ്പോൾ കൊടുപ്പാനായ്
പള്ളിയറക്കാരനെയും വിധിച്ചോ പുത്ര!
ഇങ്ങനെ മാനുഷർക്കു നീ മംഗലലാഭം വരുത്തി
തിങ്ങിന താപം ക്ഷമിച്ചു മരിച്ചോ പുത്ര!
അമ്മകന്നി നിന്റെ ദുഃഖം പാടിവന്ദിച്ചപേക്ഷിച്ചു
എന്മനോതാപം കളഞ്ഞു തെളികതായേ!
നിന്മകന്റെ ചോരയാലെയെൻമനോദോഷം കഴുകി
വെൺമനൽകീടണമെന്നിൽ നിർമ്മല തായേ!
നിന്മകന്റെ മരണത്താലെന്റെയാത്മമരണത്തെ
നിർമ്മലാംഗി നീക്കി നീ കൈതൂക്കുക തായേ!
നിന്മകങ്കലണച്ചെന്നെ നിർമ്മലമോക്ഷം നിറച്ച്
അമ്മ നീ മല്പിതാവീശോ ഭവിക്ക തസ്മാൽ
കർത്താവുയിർത്തതും ആദ്യം തന്റെ മാതാവിനു കാണപ്പെട്ടതും ഉയിർപ്പിന്റെ പരമാർത്ഥം മറപ്പാൻ വേണ്ടി യൂദന്മാരും മേല്പട്ടക്കാരും മറ്റും വേല ചെയ്തതും മഗ്ദലൈത്താ കൽക്കുഴി കണ്ട വിവരം കേപ്പായോടും യോഹന്നാനോടും അറിയിച്ചപ്പോൾ നേരെന്നുറയ്ക്കാതെ കേപ്പാ കൽക്കുഴി നോക്കിക്കണ്ടതും മഗ്ദലൈത്തായ്ക്ക് കർത്താവ് കാണപ്പെട്ടതും, ആയതു ശിഷ്യരോടു ചൊല്ലിയതും കുഴിമാടത്തിങ്കൽ വച്ചു സ്ത്രീകൾക്ക് മാലാഖാ കാണപ്പെട്ടതും, അവർ ശ്ലീലായിൽ പോകുംവഴി കർത്താവിനെ കണ്ട് കുമ്പിട്ടതും, ശിഷ്യരോട് അറിയിപ്പാൻ കല്പിച്ചതും അമ്മാവോസെന്ന കോട്ടയ്ക്കൽ പോകുന്ന രണ്ടു ശിഷ്യർക്കു താൻ കാണപ്പെട്ടു അവരോടു ഉയിർപ്പിന്റെ സത്യം സാക്ഷിച്ചുറപ്പിച്ചതും അപ്പം വാഴ്ത്തി അവർക്ക് കൊടുത്ത ശേഷം താൻ മറഞ്ഞതും, കേപ്പായ്ക്ക് താൻ കാണപ്പെട്ട വിവരം അയാളും ശേഷം ശിഷ്യരും തങ്ങളിൽ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ മുറിയിൽ അവരുടെ ഇടയിൽ വാതിൽ തുറക്കാതെ താൻ കാണപ്പെട്ടു സ്തുതി ചൊല്ലിയതും, തൃക്കരങ്ങളും കാലുകളും അവരെ കാണിച്ച് അവരുടെയിടയിൽ ഭക്ഷിച്ച് അവരെ വിശ്വാസത്തിൽ ഉറപ്പിച്ചതും, തോമ്മായുടെ സംശയം തീർപ്പാൻവേണ്ടി പിന്നേയും വീട്ടിനുള്ളിൽ ശിഷ്യർക്കു കാണപ്പെട്ട് അയാളെ വിശ്വസിപ്പിച്ചതും കടലിൽ വലയിട്ടിരുന്ന കേപ്പായ്ക്കും യോഹന്നാനും കാണപ്പെട്ട് അവരോടുകൂടെ ഭക്ഷിച്ചതും അതിന്റെ ശേഷം എന്നെ നീ സ്നേഹിക്കുന്നോ എന്നു മൂന്നുപ്രാവശ്യം കേപ്പായോടു കല്പിച്ചുകൊണ്ടു [ 95 ]
തന്റെ ജ്ഞാന ആട്ടിൻ കൂട്ടത്തെ മേയിക്കുന്നതിന് അയാളെ ഏല്പിച്ചതും, യോഹന്നാന്റെ കാര്യത്തിന് ഉത്തരം അരുളിച്ചെയ്തതും.
ശനിയാഴ്ച കഴിഞ്ഞോരനന്തരം
അന്ധകാരമന്നു പ്രഭാതമായ് 1
സൂര്യനങ്ങുദിച്ചിടുന്നതിന് മുമ്പ
ഉയിർത്തു സ്വദേഹത്തെ ജീവിപ്പിച്ചു 2
പ്രഭയ്ക്കൊക്കെയ്ക്കും ധാരണമുള്ളവൻ
പ്രഭാവത്തോടുകൂടെ രക്ഷാകരൻ 3
സ്വപുത്രദുഃഖണോർത്തു കന്യാമണി
മുമ്പിൽ താദൃശ്യവേദന പോക്കിനാൻ 4
സ്വരൂപം മഹാ സുന്ദരദൃഷ്ടിയാൽ
പൂർവ്വസങ്കടം മറന്നു കന്യക 5
“മാതാവേ” യെന്നരുൾ ചെയ്തു രക്ഷകൻ
“പ്രതാപത്തിനു താപം മുമ്പായത് 6
ആയിരോഹണം മമ സതിയുടെ
ആയി പിതാവിനിക്കു കല്പിച്ചത് 7
ദോഷത്തിന്നുടെ വിഷമുറിക്കുവാൻ
ഔഷധംകൈച്ചുവെങ്കിലും സേവിച്ചേൻ 8
എടുത്ത ഭാരംകൊണ്ടു വലഞ്ഞു ഞാൻ
കടുത്ത ഭാരമിറക്കിവന്നിപ്പോൾ 9
ദുഃഖം പോക്കുക നിർമ്മലമാതാവേ!
സുഖം മേലിലിനിക്കുണ്ടു സന്തതം 10
എനിക്കുള്ള ശുഭംകൊണ്ടമ്മയുടെ
മനോസൗഖ്യമറിഞ്ഞിരിക്കുന്ന ഞാൻ 11
എനിക്കുള്ള ദുഃഖത്താൽ വലഞ്ഞുപോൽ
എന്നുടെ സുഖം കൊണ്ടു തെളിഞ്ഞാലും 12
കഴിഞ്ഞവർഷം വേനലിതായത്
മഴയും പോയ് കാലം തെളിഞ്ഞത് 13
താൻ കല്പിച്ചപോലെക്കെത്തികച്ചു ഞാൻ
തൻ കരുണക്കൊരീഷൽ വരുത്താതെ 14
അതുപോലെന്നു സമ്മതിക്കുമുടൻ
മാതാവന്നേരം സാദരം ചൊല്ലിയാൾ 15
"പുത്രാ നിനക്കു സ്തുതിയുണ്ടാകണം
നിൻ തിരുവടി സമ്മോദം വാഴേണം 16
അതിനാൽ മമ ചിത്ത സമ്പൂർണ്ണത
അതല്ലാതൊരു ശ്രദ്ധയിനിക്കില്ല 17
ഞാൻ നശിക്കിലും നീ സ്വസ്ഥനെങ്കിലോ
ആ നാശത്തിലുമനാശയാകം ഞാൻ 18
ഇതമ്മയുണർത്തിച്ചു സന്തോഷിച്ചു.
പുത്രനെപ്പിന്നെക്കണ്ടു പലവട്ടം 19
പുലർകാലത്തിൽ കുലുങ്ങി ഭൂതലം
മാലാഖാമാരിറങ്ങിയതുനേരം 20
നന്മുഖപ്രഭു മിന്നതുപോലെ
നിർമ്മലവെളുപ്പുള്ള കുപ്പായവും 21
കലഴിയുടെ അടപ്പു നീക്കുമ്പോൾ
മേല്ക്കല്ലിന്മീതെയിരുന്നു കാത്തൊരു 22
കാവൽക്കാരതിനാൽ ഭയപ്പെട്ടു
ജീവൻ പൊയ്പോകുമിപ്പോളെന്നപോലെ 23
അവിടുന്നവരോടിഭ്രമത്താലെ
അവസ്ഥ പട്ടക്കാരോടറിയിച്ചു 24
അവർകൂടി വിചാരിച്ചുവെച്ചുടൻ
കാവൽക്കാർക്കു ദ്രവ്യം കൊടുത്തിട്ട് 25
അവസ്ഥയിതു മിണ്ടരുതെന്നവർ
അപേക്ഷിച്ചതിനുപായം ചൊന്നിത് 26
അന്നു നിങ്ങളുറങ്ങും സമയത്തിൽ
വന്നു ശിഷ്യർ ശവം കട്ടുകൊണ്ടുപോയ് 27
എന്നു ലോകരോടൊക്കെപ്പറയണം
എന്നപോലവർ നടത്തി വേളുസം 28
കല്ലറയ്ക്കുള്ളിലിരുന്ന ശരീരത്തെ
കല്ലിൻമീതവർ കാത്തിരിക്കും വിധേ 29
കള്ളന്മാരതു കട്ടെന്നു ചൊല്ലിയാൽ
ഉള്ളതെന്നു കേൾക്കുന്നവർക്കു തോന്നുമോ? 30
മഗ്ദലെത്താ പുലരുന്നതിൻ മുമ്പേ
എത്തി കല്ക്കുഴി നോക്കുന്ന തൽക്ഷണം 31
കല്ലടപ്പു നീക്കിയതും കണ്ടപ്പോൾ
കാലം വൈകാതെയോടിപ്പോയാനവൾ 32
വാർത്ത കേപ്പായോടും, യോഹന്നാനോടും
കീർത്തിച്ചപ്പോളായവരും ചെന്നുടൻ കേപ്പാ കൽക്കുഴിപുക്കു സൂക്ഷിച്ചതു അപ്പോളുയിർത്തുവെന്നു വിശ്വാസമായ് മത്തായും നിന്നു പിരിയാതെ പാർത്തു കൽക്കുഴി നോക്കിക്കരഞ്ഞവൾ വെളുപ്പുള്ള കുപ്പായധാരികളായ് ബാല്യമുള്ളാരിരുവരെക്കണ്ടുടൻ അവർ ചോദി“ച്ചെന്ത കരയുന്നു നീ അവരോടു ചെയ്തു പുണ്യവതി “എന്റെ നാഥനെയെവിടെക്കൊണ്ടുപോയ് തന്റെ ദേഹം വെച്ചെന്നതറിഞ്ഞില്ല പിന്തിരിഞ്ഞുടൻ നോക്കിയൊരുത്തനെ കണ്ടു തോട്ടം നോക്കുന്നവനെന്നപോൽ അയാൾ ചൊല്ലി “സ്ത്രീയെ കരയുന്നു നീയാരെത്തിരയുന്നതു ചൊല്ലുക അവളന്നേരം “നീയെടുത്തെങ്കിലോ എവിടെ വെച്ചീശോദേഹം ചൊല്ലുക നാഥന്റെ ദേഹം ഞാനെടുക്കുന്നുണ്ട്. നാഥനപ്പോളവളോടരുൾ ചെയ്തു: “മറിയ” മെന്നു കേട്ടവൾ നാഥനെ അറിഞ്ഞു “ഗുരുവേ” യെന്നുണർത്തിച്ചു “പിതാവിന്നുടെ സമീപേ പോയില്ല. അതുകൊണ്ടെന്നെത്തൊടല്ലേ ഇക്കാലം എന്റെ ശിഷ്യരോടതറിയിക്ക നീ നിങ്ങൾക്കുമെനിക്കുമുള്ള താതനാം തമ്പുരാൻ പക്കൽ പോകുന്നു ഞാനിതാ ഇപ്രകാരമരുൾ ചെയ്ത് തമ്പുരാൻ മഗ്ദലത്തായിതൊക്കെയും കേൾപ്പിച്ചു അതുനേരെന്നുറച്ചില്ല ശിഷ്യർക്കു പല നാരികൾ പോയവിടെ പിന്നെ മാലാഖയെക്കണ്ടു കലഴിയതിൽ ഉൾക്കനിവോടവർ നിന്നു പേടിയാൽ അക്കാലം ദിവ്യൻ ചൊല്ലിയവരോടു "ഇങ്ങിവിടത്തിലീശോയെക്കാണാനായ് </poem> [ 98 ]
നിങ്ങൾ വന്നതു കാര്യമറിഞ്ഞു ഞാൻ,
നിങ്ങൾ പേടിച്ചീടേണ്ട മാലാഖ ഞാൻ
നിങ്ങടെ മനോ ശ്രദ്ധയതുപോലെ
ഭയം നീക്കി വന്നിങ്ങു നോക്കിക്കൊൾവിൻ,
അയ്യാളീസ്ഥലത്തില്ല, ജീവിച്ചത്
ഗ്ലീലായിൽ നിങ്ങളയാളെക്കണ്ടീടും
ചൊല്ലുവിൻ നിങ്ങൾ സത്യമറിഞ്ഞീടാം
അക്കാലമവിടെന്നു നടന്നവർ
പോകുന്നവഴി കണ്ടുമിശിഹായെ
സത്യമായരുൾ കേട്ടറിഞ്ഞാരവർ
ആ സ്ത്രീകൾ തൃക്കാൽ നമസ്ക്കരിച്ചുടൻ
അന്നേരമരുളിച്ചെയ്തു “ഗ്ലീലായിൽ
ചെന്നറിയിപ്പിനെന്റെ ശിഷ്യരോടും
അവിടെയെന്നെക്കണ്ടിടും നിർണ്ണയം
അവരായതു ചെന്നറിയിച്ചപ്പോൾ
“ഭ്രാന്തുചൊന്നിവരെന്നു ശിഷ്യർ ചൊല്ലി
മാനസത്തിലും വിശ്വാസം പൂക്കില്ല”
അന്നു രണ്ടു ശിഷ്യന്മാർ പുറപ്പെട്ടു
ചെന്നുകൊള്ളുവാനമ്മാവോസ് കോട്ടയ്ക്കൽ
പോകുന്നേരം മിശിഹാടെ വാർത്തകൾ
ആകെത്തളങ്ങളില്പേശി വഴിയതിൽ
അന്നേരം മിശിഹാ വഴിപോക്കനായ്
ചെന്നവരോടുകൂടെ നടന്നു താൻ
ചോദിച്ചു “നിങ്ങളെന്തുപറയുന്നു
ഖേദവും നിങ്ങൾക്കെന്തെന്നു ചൊല്ലുവിൻ
എന്നു നാഥനവരതിനുത്തരം
ചൊന്നു. “താനിഞ്ഞില്ലയോ വാർത്തകൾ
ഈശോയെന്നയാൾ നായക്കാരൻ,
ആശ്ചര്യവാക്കു സുവൃത്തിയുള്ളവൻ
പൈശൂന്യജനം തൂക്കി കുരിശതിൽ
മിശിഹായയ്യാളെ നാം പാർത്തിത്
താനീലോകരെ രക്ഷിക്കുമെന്നോരു
മാനസാഗ്രഹം പുക്കു വഴിപോലെ
മൂന്നാം നാളിൽ മരിച്ചാലുയിർക്കും ഞാൻ
എന്നയാൾ പറഞ്ഞായതും കണ്ടില്ല
കാലത്തു ചില നാരികൾ ചെന്നവർ
മാലാഖമാരെ കണ്ടവരെന്നതും
അങ്ങു നാഥനുയിർത്തെന്നും കണ്ടെന്നും
ഞങ്ങൾക്കായതിനാൽ പല ചിന്തയായ
എന്നിവരുണർത്തിച്ചതിനുത്തരം
അന്നേരം സകലേശനരുൾ ചെയ്തു:
“ഇന്നു നിങ്ങൾ പകച്ചതെന്തിങ്ങനെ
മന്ദമാനസമുള്ള മൂഢന്മാരെ
മുമ്പിൽ നവ്യന്മാർ ചൊന്നതു ചിന്തിക്കാൻ
തുമ്പമുണ്ടോ വരുത്തിയയ്യാളതിൽ
ഇങ്ങനെയീശോ പാടുപെടുമെന്നും
അങ്ങയാളിതെല്ലാം ക്ഷമിക്കുമെന്നും,
സത്യം മുമ്പറിവാളരെഴുതിയ
ശാസ്ത്രത്തിൽ സിദ്ധിയില്ലയോ നിങ്ങൾക്ക്
ശാസ്ത്രത്തിന്നുടെ പൊരുൾ തിരിച്ചു താൻ
സത്യമങ്ങു ബോധിപ്പിച്ചെഥോചിതം
പകലസ്തമിച്ചീടുന്ന കാലത്തിൽ
അക്കാലം പിരിഞ്ഞീടുവാൻ ഭാവിച്ചു.
അവരും ചോദിച്ചെങ്ങുപോകുന്നു താൻ
ദിവസം പോയി രാത്രിയുമായല്ലോ?
പാർത്തുകൊള്ളുക കർത്താവേയെന്നവർ
ഓർത്തില്ലാരെന്നറിയാതെ ചൊന്നിത്
അപ്പോളീശോ താൻ പാർത്തു വിരുന്നതിൽ
അപ്പം വാഴ്ത്തിയവർക്കു കൊടുത്തു താൻ
മിശിഹായെയറിഞ്ഞു ശിഷ്യന്മാരും
ഈശോ താനപ്പോൾ മാഞ്ഞു മിന്നൽ പോലെ
അവിടെന്നവരോടിയുടൻ ചെന്ന്
അവസ്ഥ ശിഷ്യരോടറിയിച്ചപ്പോൾ
ഇങ്ങിനെയവർ ചൊന്നതു കേട്ടപ്പോൾ
ഞങ്ങളും ഗ്രഹിച്ചെന്നിവരോടവർ
കർത്താവുയിർത്തു മോൻ കേപ്പായിക്ക്
പ്രത്യക്ഷനായെന്നയാൾ പറഞ്ഞഹോ
ഇതു തമ്മിൽ പറഞ്ഞിരിക്കും വിധൌ
പ്രത്യക്ഷനായി വാതിൽ തുറക്കാതെ
അടച്ച് വീടിനുള്ളിൽ ശിഷ്യരുടെ
നടുവിൽ ചെന്നുനിന്നു മിശിഹാ താൻ
സ്വത്വം ചൊല്ലി ശിഷ്യർക്കു ഗുരൂത്തമൻ
“ചിത്തഭീതി നീക്കിടുവിൻ, ഞാൻ തന്നെ
കയ്യും, കാലും, ശരീരവും നോക്കുവിൻ
ആയതിനാലും വിശ്വാസം പൂക്കില്ല
അന്നേരമീശോ ഭക്ഷണം ചോദിച്ചു
അന്നുതേൻകൂടും മീൻ നുറുക്കുമീശോ
തിന്നു ശിഷ്യർക്കു വരുത്തി വിശ്വാസം
പിന്നെ ദൈവവാക്കിന്നുടെ സത്യവും
കാട്ടി വിശ്വാസമാക്കിയവർകളെ
കേട്ടുകൊണ്ടവർ സമ്മതിച്ചാദരാൽ
തോമ്മായസ്ഥലത്തില്ലാത്ത കാരണം
തന്മനസ്സിങ്കൽ സംശയം തീർന്നില്ല
ഇതു ശിഷ്യരു ചൊന്നതു കേട്ടാറെ
അതിനുത്തരം ചൊല്ലിയവരോട്
“എന്റെ നാഥനെ ഞാൻ തന്നെ കാണേണം
തന്റെ ദയാവിലാവിൻ മുറിവതിൽ
എന്റെ കൈവിരൽ തൊട്ടൊഴിഞ്ഞെന്നിയെ
എന്റെ സംശയം തീരുകയില്ലഹോ
എന്നു തോമ്മാ പ്രതിജ്ഞ പടിഞ്ഞാറെ
പിന്നെയെട്ടുനാൾ ചെന്ന ഞായർ വരെ
വീട്ടകത്തു ശിഷ്യജനമെല്ലാവരും
പൂട്ടി വാതില്ക്കകത്തിരിക്കുന്നപ്പോൾ
അതിനുള്ളിലെഴുന്നെള്ളി തമ്പുരാൻ
പ്രത്യക്ഷനായരുൾ ചെയ്തു സത്വരം
“തോമ്മാ! വാ നീ മുറിവാതിൽ തൊട്ടുകൊൾ
നിന്മനസ്സിലെ സംശയം തീർക്കടോ”
ചെന്നു കൈവിരൽ തൊട്ടു മുറിവതിൽ
തീർന്നു സം വിശ്വസിച്ചാനവൻ
തന്റെ തൃക്കാൽ വന്ദിച്ചുണർത്തിച്ചുടൻ
എന്റെ നാഥനും, തമ്പുരാനും നീയേ
എന്നു തോമ്മാ പറഞ്ഞപ്പോൾ നായകൻ
"ഇന്നു നീയെന്നെ കണ്ടു വിശ്വാസമായ് 101
എന്നെക്കാണാതെ കേട്ടുള്ളഴിവോടെ
എന്നെ വിശ്വസിക്കുന്നവൻ ഭാഗ്യവാൻ" 102
മീൻപ്പിടിപ്പാനായക്കാലം ശിഷ്യരിൽ
കേപ്പാ യോഹന്നാൻപോയി കടലതിൽ 103
ആ രാത്രിയൊരു മീനും ലഭിച്ചില്ല
നേരവും വെളുത്തീടുന്ന കാലത്ത് 104
കടൽ തൻകരെനിന്നു മിശിഹാതൻ
കൂട്ടുവാൻ ശിഷ്യരോടു ചോദിച്ചപ്പോൾ 105
ആളറിയാതെയില്ലെന്നു ചൊന്നവർ
വളരെ വേലചെയ്തു ലഭിച്ചില്ല 106
അവരിങ്ങനെ ചൊന്നതു കേട്ടപ്പോൾ
അവരോടരുൾച്ചെയ്തു മിശിഹാതാൻ:- 107
തോണിക്കു വലതുഭാഗത്തു വീശുവാൻ
കാണും മത്സ്യങ്ങൾ കിട്ടുമെന്നിങ്ങിനെ 108
കല്പനകേട്ടു വീശി വലയില-
നല്പം മീനും നിറഞ്ഞോരാനന്തരം 109
അപ്പോളോ വലപൊക്കുവാൻ ദണ്ഡുമായ്
കേപ്പാ നാഥനിയാളെന്നറിഞ്ഞുടൻ 110
ചാടി തോണിയിൽ നിന്നു കടലതിൽ
ഉടൻ നീന്തിയണിഞ്ഞു കരയ്ക്കയ്യാൾ 111
കരയ്ക്കെല്ലാരും വന്നണഞ്ഞ ക്ഷണം.
ആരെന്നെല്ലാരും ചിന്തിച്ചു മാനസേ 112
അന്നേരമപ്പം തീക്കനൽ മീനുമായ്
വന്നു ശിഷ്യരും ഭക്ഷിച്ചനന്തരം 113
മീനും അപ്പവും പകുത്തു തിന്മാനായ്
താനവർക്കു കൊടുത്തു കരുണയാൽ 114
ഭക്തപ്രിയൻ പരൻ കരുണാകരൻ
ഭക്തവാത്സല്യമിങ്ങനെ കാട്ടിനാൻ 115
തീൻകഴിഞ്ഞു കേപ്പായോട് ചോദിച്ചു:-
“കേൾക്കകേപ്പാ നീയെന്നെ സ്നേഹിക്കുന്നോ"? 116
“കർത്താവേയതു നീയറിയുന്നല്ലോ"
ഉത്തരമതുകേട്ടു മിശിഹാതൻ 117
“എന്റെ ആടുകൾ മേയ്ക്കു നീയെന്നുടൻ
പിന്നെയുമതു ചോദിച്ചു കേട്ടിതു
മൂന്നാം വട്ടവും ചോദിച്ചകാരണം
മനോസംഭ്രമത്തോടുണർത്തിച്ചയ്യാൾ;
“നിന്റെ കണ്ണിനു രഹസ്യമില്ലല്ലോ?
നിന്നെ സ്നേഹമുണ്ടെന്നറിഞ്ഞല്ലോ നീ
അന്നേരമീശോ കേപ്പായെ കേട്ടുകൊൾ
എന്റെയാടുകൾ മേയ്ക്ക് വഴിപോലെ
ബാല്യമുള്ളപ്പോൾ പോം നിന്മനസ്സുപോൽ
കാലം വന്നിടുമെന്നു മറ്റൊരുത്തൻ
നിന്നെ കെട്ടീടും നീട്ടും നീ കൈകളും
എന്നെയോർത്തു ക്ഷമിക്കും നീയൊക്കെയും
മുമ്പേ പേടിക്കുമെന്നരുൾ ചെയ്തപോൽ
ഇപ്പോൾ തന്നെ പ്രതി മരിക്കുമെന്നും
ഈവണ്ണമരുളിച്ചെയ്തു കേട്ടപ്പോൾ
ദേവനോടുണർത്തിച്ചിതു കേപ്പാ താൻ
“ഇവ യോഹന്നാനെങ്ങനെ എന്നപ്പോൾ
“ഞാൻ വരുവോളം പാർക്കുമെന്നിങ്ങനെ
നിനക്കെന്തതിനാലെന്നരുൾ ചെയ്ത
അവനിതു കല്പിച്ചതു കേട്ടുടൻ
എന്നതുകൊണ്ടിരിക്കും മരിക്കാതെ
എന്നൊരു ബോധം ശിഷ്യർക്കു തോന്നിപ്പോയ്
തമ്പുരാനരുളിച്ചെയ്തില്ലതാനും
ഞാൻ വരുവോളം പാർക്കുമതേയുള്ളു.
കർത്താവു തന്റെ മാതാവിനും ശിഷ്യർക്കും ഒടുക്കും കാണപ്പെട്ടു തന്റെ മോക്ഷാരോഹണവും റൂഹാദക്കുദശാ യാത യാക്കുന്ന വിവരവും ശിഷ്യർക്കു വരുന്ന സങ്കടങ്ങളിൽ അവരെ സഹായിക്കുമെന്നും മറ്റും അരുളിച്ചെയ്തതും, അവരുടെ മുമ്പാകെ കർത്താവു മോക്ഷത്തിൽ എഴുന്നെള്ളിയതും, പത്താം നാൾ റൂഹാദ് ദശാ ഇറങ്ങിയതും, തന്റെ ശിഷ്യരിൽ റൂഹാദാക്കുദശായുടെ വെളിവു പ്രകാശിച്ചതും, ശ്ലീഹന്മാർ പലഭാഷകൾ സംസാരിക്കുന്നതു കേട്ട് എല്ലാ ജനങ്ങളും അത്ഭുത
പ്പെട്ടതും, കേപ്പാ പ്രസംഗിച്ചതിന്മേൽ എല്ലാവരും അറിഞ്ഞു ആഗ്രഹിച്ചുകൊണ്ട് അവരിൽ മൂവായിരം ജനങ്ങൾ സത്യത്തെ അനു സരിച്ച് മാമ്മോദീസാ കൈക്കൊണ്ടതും, ശ്ലീഹന്മാർ സത്യവേദം അറിയിക്കാനായി എർദ്ദിക്കിലേയ്ക്കു തിരിഞ്ഞതും.
“ഇന്നിവാസമെനിക്കില്ല. ഭൂമിയിൽ
എന്നമ്മയോടും ശിഷ്യജനത്തോടും
എൻപിതാവെന്നെ പാർത്തുവിളിക്കുന്നു
ഞാൻ പോവാൻ വട്ടം കൂട്ടുന്നു കന്യ
ഞാൻ പോയാലുമമ്മേ! നിന്റെ ബുദ്ധിയിലും
മാനസത്തിലും പാർക്കുമല്ലോ സദാ
സൂര്യൻ കണ്ണാടിയിലെന്നതുപോലെ
ആര്യൻ നിന്റെയാത്മാവിൽ വിളങ്ങുന്നു.
എന്നെക്കാണ്മതിനാൾ വർദ്ധിക്കിലോ,
ഞാൻ സമീപത്തുണ്ടെന്നു ധരിച്ചാലും
സർവ്വ മംഗലപ്രാപ്തിക്കു കാലമായ
സർവ്വസുലോകരാരാധിക്കുന്നത്
സുലോകം പ്രതി പുറപ്പെടുന്നു ഞാൻ
ആലോകമെന്നേയാഗ്രഹിക്കുന്നിത്
നിന്നെക്കൂടവേ കൊണ്ടു പോയീടുവാൻ
ഇന്നു ബാവാടെ കല്പനയില്ലല്ലോ
സ്വർനിധി നിനക്കിനിയും കൂടുവാൻ
നിൻവൃത്തി ഫലിമിതല്ലോ കന്യകേ
ഭൂമിയിൽ ജീവിച്ചിരിക്കുന്ന നാളിൽ
സംഗതിയതിനെന്നറിഞ്ഞല്ലോ നീ
ഭാഗ്യലോക സുഖമേകമേയുള്ളൂ
ഭാഗ്യകാരണധനങ്ങൾ നേടുക
ഈ ലോകത്തിലെയതിനുള്ള യത്നം
ആ ലോകത്തിലാനാനന്ദിച്ചു വാഴുവാൻ
ചന്ദ്രാദിത്യനുമൊന്നിച്ചു വാങ്ങുമ്പോൾ
മന്ദം ഭൂമിയിൽ കൂരിരുട്ടായ് വരും.
മാതാപിതാവക്കൊന്നിച്ചു വാങ്ങിയാൽ
പുത്രന്മാർക്കപ്പോളെന്തു തണുപ്പുള്ളൂ.
ഞാൻ ഫലവൃക്ഷം നട്ടുമുളപ്പിച്ചു
നിന്റെ ദയയാലതു വളരേണം
എന്തു വേണ്ടുവതൊക്കെയും ചൊൽക നീ
ഒത്തപോലെ ഞാൻ കല്പിക്കാൻ സർവ്വതും
പോയാൽ ഞാൻ പിന്നെ റൂഹായെപ്പാൻ
അയാൾ നിന്നെയുമേറെ സ്നേഹിക്കുന്നു
നിന്നിൽ വാസമാൾക്ക് വേണമതും
നിൻ തിരുമനസ്സാവിധമായത്
അപരിച്ഛേദ്യ ഗുണസഞ്ചയത്താൽ
സംപൂർണ്ണം നിനക്കയ്യാൾ വരുത്തീടും
നിന്നെക്കൂട്ടിക്കൊണ്ടു പോവതിനു ഞാൻ
പിന്നെയും വരുമെന്നറിഞ്ഞാലും
എന്റെ ശ്ലീഹാകളെന്റെ ശിഷ്യന്മാരും
എനിക്കുള്ളവരെന്നതറിവല്ലോ
അവർക്കു ഗുണം ചൊല്ലിക്കൊടുക്കണം
ഞാൻ വ്യഥാ നിന്നോടെന്തു പറയുന്നു.
ഞാൻ ചൊല്ലാഞ്ഞാലും നീയതു ചെയ്തീടും
ഞാൻ കല്പിച്ചിട്ടു ചെയ്യുന്നതിഷ്ടമാം
എന്നാൽ ചെയ്താലും പിതാവിതിങ്ങനെ
നിന്നോടു കല്പിച്ചെന്നതറിഞ്ഞാലും
നിന്റയപേക്ഷകൊണ്ടു മമ സഭ
ജനനിയെ വർദ്ധിക്കേണം ഭൂമിയിൽ
എനിക്കമ്മപോലെയെന്നുമമ്മ നീ
സന്തോഷം വാഴ്ക മൽപ്രിയ കന്യകേ
“പുത്ര! പോകു നീ” എന്നു നാരീമണി
“ധാത്രി നിനക്കു യോഗ്യസ്ഥലമല്ല
ആകാശത്തിലെ സ്വരൂപാരൂപികൾ
ഉൽകൃഷ്ട ജയവന്ദനം ചൊല്ലുന്നു
സാപ്പയാദി മാലാഖമാർ ഘോഷമായ്
സ്വപ്രഭുവിനെയാഗ്രഹിച്ചീടുന്നു.
പോക ത്രിലോകരാജ്യം വാണിടുക
സങ്കടലോകേയിരുന്നതുമതി
എന്റെ കാര്യം നിനക്കൊത്തീടുംപോലെ
എന്മനസ്സും നീ കല്പിക്കുമ്പോൾ സദാ
നിന്റെ ദാസി ഞാനെന്നോരനുഗ്രഹം
നിനക്കുള്ളതെനിക്കുമതി മതി
നീപോയാൽ മമ പ്രാണനായകാ
നിൻ പരിശ്രമം മറന്നുപോകല്ലേ
നിൻ ചോരവിലയാലെ നീ കൊണ്ടത്
നിൻ കാരുണ്യത്താൽ രക്ഷിച്ചുകൊള്ളുക
ബലഹീനജനമെന്നറിവല്ലോ
ബാലരെപ്പോലെ താങ്ങി നടത്തുക
കയ്യയയ്ക്കുമ്പോൾ വീണിടും ബാലകർ
നായകാ നരരിങ്ങല്ലയോ?
നീതുടങ്ങിയ വൃത്തി തികയ്ക്കാ
സന്തതമവർ നിന്നെ സ്തുതിക്കട്ടെ
ഇതമ്മ ദയാവിന്നുടെയമ്മപോൽ
തൻ തൃക്കാൽ മുത്തിത്തഴുകി പുത്രനെ
സന്തോഷത്തിന്റെ മഴയും കണ്ണിനാൽ
വീഴ്ത്തി മിശിഹാതാനുമെഴുന്നള്ളി
പിന്നെയുമീശോ ഭൂമിരക്ഷാകരൻ
ചെന്നു. ശിഷ്യരെക്കണ്ടരുളിച്ചെയ്തു:
“എന്റെ പുത്രരെ യെറുശലേം പുരേ
നിങ്ങൾ പാർക്കണമെന്ന് അരുളിച്ചെയ്തു
പിതാവൊത്തപോലെവിടെ റൂഹാടെ
ശക്തിനിങ്ങൾക്കുണ്ടാകുമവിടുന്ന്
ഞാൻ പിതാവിന്റെ പക്കൽ പോകുന്നിത്
എന്നരുൾചെയ്ത നേരത്തു ശിഷ്യരും;
“അന്നേരം യൂദന്മാരുടെ രാജ്യത്തെ
നന്നാക്കുന്നതെപ്പോളെന്നു ചോദിച്ചു
“അവരോടിപ്പോളിതറിഞ്ഞീടുവാൻ
ആവശ്യമില്ല. നിങ്ങൾക്കടുത്തില്ല
താതൻ കല്പിക്കുംപോൽ വരും സർവ്വവും
അതറിഞ്ഞിട്ടു കാര്യം നിങ്ങൾക്കെന്ത്
റൂഹാദാദാശ ഇറങ്ങുന്നേരം
സഹായം നിങ്ങൾക്കുണ്ടാകും, ശക്തിയും
എനിക്കു നിങ്ങൾ സാക്ഷികളാകണം
എന്റെ വേദവും നീളെ നടത്തണം
വിശ്വസിച്ചവർ രക്ഷ ലഭിച്ചീടും
വിശ്വസിക്കാത്തവർക്കുണ്ടാകും, ശിക്ഷയും
വൻപരുടെയും രാജക്കൾ തങ്ങടെ
മുമ്പിലും കൊണ്ടുപോയീടും നിങ്ങളെ
നിങ്ങളെ ശാസിക്കും ഭയം നീക്കുവിൻ
നിങ്ങടെ ദേഹത്തോടെയാവതുള്ളൂ?
നിങ്ങടെ ആത്മാവോടാവതില്ലല്ലോ
നിങ്ങളിൽ റൂഹാ പറഞ്ഞീടും തദാ
വേദനേരിനു പ്രത്യക്ഷം കാട്ടുവാൻ
ഞാൻ ദാനം ചെയ്യാൻ നിങ്ങളിൽ പാർത്ഥിതം
നിങ്ങൾക്കു വേണ്ടുന്നതെല്ലാം തോന്നിക്കാൻ
നിങ്ങളിന്നു പറയുന്നോരല്ലഹോ
ഭൂമന്ത്യത്തോളവും സഹിച്ചീടുവിൻ
സമ്മാനം പിന്നെ കല്പിച്ചു നൽകുവാൻ
ഇപ്രകാരം മിശിഹായരുൾ ചെയ്തു
തൻ പ്രതാപ യാത്രയ്ക്കു സമയമായ്
സായിത്തന്ന മലയിലെഴുന്നെള്ളി
ദയവിന്നുടെ രശ്മി വീശിച്ചു
പർവ്വതാഗ്രേ താൻ പ്രാപിച്ചു തമ്പുരാൻ
അവിടെനിന്നു യാത്ര തുടങ്ങിനാൻ
തൃക്കയ്യും പൊക്കി ആശീർവാദം ചെയ്തു
തൃക്കൺപാർക്കയും മാതൃശിഷ്യരെയും
ത്രിലോകം വിളങ്ങുന്ന പ്രഭാവത്താൽ
തിലോക പ്രഭു ഭൂമി രക്ഷാകരൻ
മന്ദസ്മിതം ദയാഭാവത്തോടു താൻ
മന്ദം മന്ദം പൊങ്ങി തന്റെ ശക്തിയാൽ
തൻ ശിഷ്യർക്കു കണ്ണെത്തുവോളമിവ
ദർശനത്തിൽനിന്നുമനന്തരം
തേർപോലെ മേഘമടുത്തു പൊങ്ങിച്ചു
താൻ പിന്നെ ദ്രുതം സ്വദേശം പ്രാപിച്ചു.
സർവ്വേശൻ സിംഹാസനം പൂക്കശേഷം
സർവ്വ മംഗല ഘോഷമനവധി
വെളുത്തുള്ള കുപ്പായത്താലന്നേരം
ആളുകൾ രണ്ടിറങ്ങി പറഞ്ഞത്
ശ്ലീലാക്കാരെ നിങ്ങളെന്തിങ്ങനെ
മേല്പോട്ടു നോക്കി നില്ക്കുന്ന രക്ഷകൻ
സ്വർലോകത്തിലെഴുന്നെള്ളി നായകൻ
വരും പിന്നെയുമെന്നതുറച്ചാലും
സ്വർല്ലോകത്തിലെ സനഘോഷവും
നരവർഗ്ഗത്തിന്നസ്തമഹത്വവും
വാക്കിനാൽ വിഷയമില്ല. നിർണ്ണയം
സകലേശത്വം പിതാവും നൽകിനാൻ
ഇതു കേവലം പറയാം ശേഷവും
ചിത്തത്തിൽ നിരൂപിക്കാനവകാശം
ഏറെച്ചിന്തിച്ചുകൊണ്ടെന്നാകിലും
ഏറെച്ചിന്തിച്ചാൽ ശേഷിക്കും പിന്നെയും
സർവ്വേശത്വം കൊടുത്തതു കേൾക്കുമ്പോൾ
ദൈവപുത്രനിയ്യാളെന്നിരിക്കിലും
സ്വഭാവത്താലതുണ്ടായി സന്തതം
പ്രഭുത്വം നിനക്കും സ്വതേ ഉള്ളതും
താൻ മാനുഷ സ്വഭാവത്തിനുമത്
തമ്പുരാൻ കൊടുത്തെന്നറിവാന
ദക്ഷിണമായ ബാവാടെ ഭാഗത്തു
രക്ഷകനിരിക്കുന്നെന്നു ചൊന്നത്
അവിടെനിന്നു പത്താം പുലർകാലെ
സുവിശ്വാസികൾ ശ്ലീഹാ ജനങ്ങളും
കൂടി എല്ലാരും പാർക്കുന്ന ശാലയിൽ
കൊടുങ്കാറ്റിന്റെ വരവിതെന്നപോൽ
സ്വരം കേൾക്കായി വീടു നിറച്ചിത്
ഈ രൂപത്തിലും നാവുകൾ കാണായി
ശീതളം പൂക്കും നല്ല നിരൂപണ
ചേതസി ദയാവോടു ശോഭിക്കുന്നു.
പാവനം വരുത്തീടുമക്കാരണം
പാവകരൂപത്തിങ്കലിറങ്ങിനാൻ
ഓരോരുത്തർ മേലിരുന്നു കൃപയാൽ
സർവ്വജനവും നിറഞ്ഞു റൂഹായാൽ
ബാവാ ഭൂമിയെ സൃഷ്ടിച്ചനന്തരം
ദേവജൻ രക്ഷിച്ച റൂഹായെ നൽകി
ഇന്നു റൂഹാ ഇറങ്ങിയ കാരണം
സർവ്വ ലോകരുമാനന്ദിച്ചീടുവിൻ
തിന്മ നീക്കാനും നന്മ നിറക്കാനും
നിർമ്മല മനസ്സവർക്കുണ്ടാവാനും
പേടിപോക്കുവാൻ കേടുകൾ തീർക്കാനും
നാടെല്ലാം ഭയം നീക്കി നടപ്പാനും
ഇപ്പോൾ റൂഹാദക്കുദശാ തമ്പുരാൻ
കല്പന മാനസത്തിങ്കൽ വാസമായ്
മുമ്പിൽ മിശിഹാ ചൊന്നപോൽ വന്നിത്
തമ്പുരാൻ പുത്തനായ് കല്പിച്ചത്
സ്വാമി തന്നുടെ ദേഹഗുണവഴി
ഭൂമി നീളെ നടത്തിക്കൊള്ളുവാൻ
മാന്ദ്യം ക്ഷയിച്ചിട്ടുഷമുണ്ടാകണം
തന്മൂലം തീ നാവായിട്ടിറങ്ങിനാൻ
അങ്ങുന്നുള്ളിൽ തോന്നിച്ചതെപ്പേരുമേ
അന്നെല്ലാവരും ചൊല്ലി മടിയാതെ
മുമ്പിൽ സ്ത്രീയുടെ വാക്കിനാൽ പേടിച്ച
കേപ്പാ താനപ്പോൾ സംഭ്രമം നീക്കിനാൻ
വമ്പന്മാരുടെ സമക്ഷത്തിങ്കലും
തമ്പുരാൻ മിശിഹായെ അറിയിച്ചു
പലഭാഷകളിവർ പഠിക്കാതെ
നല്ലപോലെ പറയുന്നതദ്ഭുതം
മാനുഷർക്കറിയാത്ത പ്രവൃത്തികൾ
അനേകവിധം ദർശിച്ചാലോകരും
ആശ്ചര്യം കണ്ടു നേരിനെ ബോധിച്ചു
മിശിഹായെ വിശ്വസിച്ചു. തേറിനാർ
ചിലർ ചൊല്ലുന്ന പാനമത്താലിവർ
വിലാസിച്ചു പുറപ്പെട്ടിരിക്കുന്നു
ശെമോൻ കേപ്പായന്നേരമുരചെയ്തു
“ഇമ്മനുഷ്യരിലെന്തിനു തോന്നുവാൻ
പഠനത്താൽ പല ഭാഷ പറയുമോ?
മുമ്പിലാരിതു കണ്ടതും കേട്ടതും
അതല്ല, ദീനമിപ്പോളുദിച്ചത്
മത്തന്മാരുടെ സംസാരമല്ലിത്
നിങ്ങൾ കൊല്ലിച്ച മിശിഹാ തമ്പുരാൻ
തന്റെ റൂഹായെ ഇപ്പോളിറക്കി താൻ
നിവ്യൻമാരിതു മുമ്പിലറിയിച്ചു
അവർകളുടെ വാചകം നോക്കുവിൻ
അയ്യാൾ വന്നിപ്പോൾ വിസ്മയം കാട്ടുന്നു
പ്രിയത്തോടു മിശിഹായെ തേടുവിൻ
കൺതുറന്നു കണ്ടീടുവിൻ കാലമായ
ചെയ്തതുമിപ്പോളുറച്ചുകൊള്ളുവിൻ
കാരുണ്യത്തിന്റെ കാലമിപ്പോഴുണ്ട്
നിരൂപകാരമതു കളയല്ലേ
അതുകേട്ടിട്ടു മൂവായിരം ജനം
സത്യവേദവും ബോധിച്ചു സത്വരം
ശ്ലീഹന്മാർ സത്യവേദം നടത്തുവാൻ
മഹിതോറും നടന്നു പലവഴി
അനന്തദൈവം ഗുണസർവ്വമൂലം
മനുഷ്യവർഗ്ഗം പ്രതിമാർദ്ദവത്താൽ
പിറന്ന ദീനന്ധരയിൽ നടന്നു
നടത്തി വേദം ദുരിതം കളഞ്ഞു
മുപ്പത്തിമൂന്നു വരിഷം കഴിഞ്ഞി
ട്ടീലോകദോഷോത്തരവും കഴിച്ചു
കുരിശിലേറ്റു തനുദുഃഖമേറ്റം
സ്വകീർത്തിഹീനം ബഹുസങ്കടത്താൽ
ഈ ദുഃഖമെല്ലാം മനസ്സാ സഹിച്ചു
സ്വപ്രാണയാത്രാ സമയം ഭവിച്ച
കുരിശെടുക്കെനയാന്തികത്തിൽ
ദുഃഖാബ്ധിയിൽ താണു വധുവിശിഷ്ടം
കോപിച്ചു കാറ്റോളവുമേറി കപ്പൽ
പന്തെന്നപോലെ കടലിൽ കളിക്കും
താഴ്ത്തും തിരപൊക്കുമതും ക്ഷണേന
പായും പറിക്കും മരവും തകർക്കും
അപ്പോലെയുമ്മായതു കാലമാധി
ഉള്ളിൽ ധരിച്ചോള വിലാസമായി
പകൽ മറിച്ചിട്ടതി വർഷമോടും
സമന്തഥാ വാർത്തിൽ കണ്ണുനീര്
ശോഭമറയ്ക്കും ജലഗർഭമേഘ
വാശാദ്യതാ കൺപ്രഭയൊക്കെ മൂടി
മിന്നൽ പിണർ പോലൊരുനേരമ
സ്വപുത്രനെ നോക്കി വിഷാദമോടും
അക്കാഴ്ചയാലും സരസോവിഭേദാൽ
ഒഴുക്കുകൊണ്ടാക്രമമെന്നപോലെ
മുഴുത്തു ദുഃഖം ശുഭവാക്കുമുട്ടി
ജീവൻ നില ചഞ്ചലത്വം ധരിച്ചു
എന്നാല്പിതാവൊക്കവേ നിർവികാരം
കല്പിച്ചതെന്നമ്മയുമോർത്തനേരം
സമുദ്രമദ്ധ്യേ മലയെന്നപോലെ
ഉറച്ചു നിന്നു സ്വമഹാവിഷാദേ
നിരൂപണാവാഗ് നിയതം ഭവിച്ചു
തിരിച്ചു തച്ചിഗതം സമസ്തം
മിണ്ടാതെ സാരം സ്വരസപ്രകാരം
കേൾപ്പിച്ചു ദുഃഖം സുതദുഃഖം മൂലം
എന്നാത്മനാഥാ! പ്രിയമേകമെന്തേ
സുഖപ്രദേശാൽ പരദേശിയായി
സൽപുത്ര! നീ ഹിംസകഭൂമിപുക്ക്
ദയാവിഹീനം മനീതനായി
ദോഷാന്തമിച്ഛിച്ച പിതാമഹന്മാർ
സർവേശ നിന്റെ വരവാഗ്രഹിച്ചു
തസന്തതിക്കും രിപു വൈരമായി
അതിക്രമിച്ചു പ്രതിഘാതകന്മാർ
സദൃഷ്ടപൂർവ്വം കരുണാവകാശം
അദൃഷ്ടപൂർവ്വം കരുണാവിരോധം
അനുഗ്രഹം രശ്മികളേറെവീശി
അന്ധത്വ സേവാമഠവും ചമച്ചു
കഴിഞ്ഞകാലത്തിലഭൂതമായ
നിന്റെ ദയയീസമയം വിളങ്ങി
നിനക്കു പുത! പ്രതിയോഗി ഭാഗ്യാൽ
പ്രിയാവകാശം പ്രിയനാശമാക്കി
ബഹുപദനീയളവും കഴിഞ്ഞു
അർത്ഥത്തിനറ്റം വരുമെന്നുമില്ല
പോരായതെല്ലാം രിപു വൈരിദാഹം
നിൻചോരയാൽ തീർപ്പതിനുള്ളുറച്ചു
തന്നെയുമെന്നാത്മജ! നീ കൊടുത്തു
ബഹുപദന്മാരിലതുല്യനീശോ
ആ ചെയ്തതിനുത്തരമെന്തു പിന്നെ
കൈരണ്ടുമയ്യോ വിദയം തുളച്ചു
മഹാശ്രമത്താൽ കൃഷിചെയ്തു പുത്ര
വിൻവിശേഷം ഭൂവി നീ വിതച്ചു
വിതച്ചബീജാൽ ഫലിതം രസോനം
മുളച്ചമുള്ളും ചരണത്തിലേറ്റു
നിന്റെ നിലം വാഴ്വതിനാൾ വരുത്തി
കൊടുത്തു ദ്രവ്യം നിലവും പ്രഭുതം
അതിൻഫലം സർവ്വമവർക്കു ദാനം
ചെയ്തു പ്രിയാനുരണം ഭവിച്ചു
ആ സ്വാമിയെ ഭക്തികളഞ്ഞു നീചർ
ആ നാടവർ കാടുചമച്ചുതീർത്തു
മുതൽ പറിച്ചു പ്രഭുഹിംസയോടും
വിശിഷ്ടരാജ്യം പരാധീനമാക്കി
നീ ശിക്ഷകൻ ശാസ്ത്രരഹസ്യമാകെ
ലോകം പഠിപ്പിച്ചിരുളും കളഞ്ഞു
ശിഷ്യർ പുനശ്ശാസ്ത്രമെടുത്തു ശത
ഭാവം ധരിച്ചാൽ ഗുരുവാശ്രമത്തിൽ
തദ്ദക്ഷിണാ ജീർണ്ണവചസ്സുക
വാളും കയറ്റി ദൃഢബന്ധമാക്കി
തഞ്ജലി ശ്രേഷ്ഠകപോലഭാഗേ
അടി പ്രാധാനം സ്തുതിഭത്സനങ്ങൾ
തപസിശ്രേഷ്ഠൻ തപസാ ദ്വിതീയൻ
നിൻ ക്ലേശഗാഢം മനസാഗ്രഹിതം
ചക്ഷുസ്സുകൾക്കേറ്റമടുത്ത ദണ്ഡം
മനോഗതവ്യാധിമിതം വചസ്സാൽ
സുരൂപപുഷ്പം ഭുവനപ്രകാശം
ഹാ പ്രീതപുത്രം ക്ഷമയാ പവിത്രം
പ്രസൂനജാതം മധു വണ്ടുപോലെ
നിൻ ദേഹരക്തം രിപു പീതമായോ!
പൊന്നെന്നപോലെ തപനം സഹിച്ചു
അയോഘനം കൊണ്ടുടനാഹതൻ നീ
നിന്റെ സ്വരൂപം മലഹീനമല്ലോ
സമസ്തരൂപം പുനരെന്തതൊക്കെ
മൃദുത്വരൂപൻ ശിശുമേഷതുല്യൻ
അത്യന്ത ശുദ്ധൻ മമ ചിത്തലാല്യൻ
നിന്റെ ശരീരം അടിയാലെ ചിന്തി
അതിക്രമത്താൽ ശിഥിലീകരിച്ചു
പ്രഭാകരൻ സൂര്യനിലേമീശോ
അനന്തലോകേ ദിനമാവഹിക്കും
ഭയങ്കരം തനഗ്രഹണം സുകഷ്ടം
എന്തിങ്ങനെ നിൻ പ്രഭയസ്തമിച്ചു
ആകാശമിപ്പോൾ സഹപീഠയെപ്പോൽ
കറുത്ത വസ്ത്രം സഹിതം ധരിച്ചു
ധരാ ജളത്വം സഹിയാത്തവണ്ണം
ലചത്വമേറ്റേറ്റവുമുൽ ഭ്രമിച്ചു
പൊളിഞ്ഞു കല്ലും മലയും വിറച്ചു
അജ്ഞാനസൃഷ്ടിപ്പുകളാധിപൂണ്ട
ഈ ഭൂമിയിങ്കൽ ജനവും ശിലാത്വം
പ്രാപിച്ചു നൂനം കരുണാഹതത്വാൽ
നീ മന്ത്രിപോൽ ചെന്നു കൊടുത്തുബോധം
നീ ബന്ധുപോലാതികളഞ്ഞുപോക്കി
പിതാവുപോൽ നീ നിയതം വളർത്തി
മാതാവുപോൽ നീ രുചിദത്തവാനായ്
മനുഷ്യരും ബുദ്ധി വെളിവറച്ചു
വിശ്വസ്തബന്ധുത്വമൊഴിച്ചു പിന്നെ
പുത്രസ്വഭാവം ദുരിതാഗ്രഹത്താൽ
കഴിച്ചു ദുഷ്ടൻ സമനുഷ്യഭാവം
ഭയോനജന്തു പ്രകൃതി പ്രവൃത്തി
എടുത്തു നിന്റെ രുധിരം ധരിച്ചു
ക്ഷമിച്ചു നീ ഭൂതല മാർത്തി പൂണ്ടു
നാശേനമെത്രയുമത്ഭുതം മേ
ആകാശദീപപ്രളയം വരാതെ
വെളിവു നൽകുന്നതിനെന്തുമൂലം
കോപിച്ച മേഘസ്തനിതം വിനീതി
പ്രാപിച്ചതിപ്പോളിളകാത്തതെന്ത്?
ആയുസ്സുതന്ന സ്വരധീശ്വരന്
ആയുസ്സു പാപി ക്ഷിതിയിൽക്കളഞ്ഞു
ആഭോഷനും ദുഷ്കൃതമെന്നുറച്ചാൽ
തത്സാമ്യമെന്തശുതമേതുകാലം
അനന്തദേവ പ്രതിഘാതകത്തി
അനന്തദോഷം സമദബന്ധം
ഈ മൂന്നുകൂട്ടം കൃതനിർവികാരം
നിരൂപിയാതെ വജിനം തികച്ചു
മനുഷ്യരാക്രിയകളൊക്കെയേവം
നിന്നോടുകാട്ടി സ്ഥിരദുഷ്ടഭാവാൽ
ദേവൈകപുത്ര ക്ഷമയാസദുഃഖം
മാലാഖമാരേ വരുവിൻ സഹായം
എന്റെ സുഖം ജീവനു തുല്യരത്നം
ഈശോ തദാഖ്യം പറയുന്നനേരം
ഇരുണ്ടുനേതം ബലഹീനദേഹം
നിന്നോടു കൂടെ ഗമനം തുടങ്ങി
എന്റെ സുഖം നീ പരനാൽ മനസ്സിൽ
ആനന്ദലാഭം മമ ഭവ്യമില്ല
നിൻ ജീവനിപ്പോൾ മരണം ഗമിച്ചു
ത്വയം വിനാ ഞാൻ ശവമായ് ചമഞ്ഞു
എല്ലാം കൊടുത്താൽ വിലയാവലഭ്യം
മേ പുത്ര നീ രത്നമിനിക്കു പോയാൽ
വലഞ്ഞ ഞാൻ സന്തതവും മനസ്സും
മുട്ടി വിധം തല്പരമെത്ര രുച്യം!
നിൻ കല്പന സർവ്വവശം സ്വരീശാ
മാലാഖാമാർ നിൻ പ്രിയമെന്തുനോക്കും
എന്തിനിതൊക്കെ സുത! നീ ക്ഷമിച്ചു
ഒരക്ഷരം കൊണ്ടിട്ടുമാറുമല്ലോ
ദോഷക്ഷതം പോക്കുവതിൻ ചികിത്സ
ചെയ്യാൻ സമർത്ഥ ക്ഷിതിയെ പ്രവിഷ്ഠൻ
നിന്റെ ശരീരം സകലം മുറിഞ്ഞു
തളർച്ചയും ദുർബലവും മുഴുത്തു
നിന്റെ ക്ഷതംകൊണ്ടു ക്ഷതം ശമിക്കും
നിന്റെ ക്ഷയത്താൽ ക്ഷയവും ക്ഷയിക്കും
കൊള്ളാമതിൽ ലാഭഫലം രസിക്കും
ആ മാനുഷ്യർ വൈരികളെന്നു സഹ്യം
ഭൂലോകദോഷം കഴുകീടുവാനായ്
നിന്റെ ശരീരം രുധിരം കൊടുത്തു
നിന്റെ ശ്രമം പാപിയുടമ്പറന്നു
കുളിക്കുമച്ചേറ്റിലപ്പുറത്തു
മനുഷ്യവർഗ്ഗം പ്രതിചിത്തദാഹം
നിന്റെ വിനാശം ഫലവും സുഭദ്രം
പാപം കളഞ്ഞു പ്രിയ ഭാജനങ്ങൾ
നന്നാകുമെന്നോ മനസ്സിൽ ഗ്രഹിച്ച്
എല്ലാമറിഞ്ഞിട്ടറിയാത്തപോലെ
സ്നേഹം ഭവിക്കാൻ പരിതാപമേറ്റു
പാപി കടകൊണ്ടതു വീട്ടുവാനും
ചോരൻ യഥാ ദുഷ്കൃതപാത്രമായി
നിന്റെ ക്ഷമകാര്യസമസ്തമാകെ
വരുത്തിയാലും ഫലമൊപ്പമോ ചൊൽ
ഈ മൂന്നു ലോകം നരവർഗ്ഗമൊക്കെ
പങ്കം സമസ്തം മണിരത്നവും നീ
നിൻദർശനം സ്നേഹതമസ്സു നീക്കി
കൈകെട്ടി നിന്റെ ചമയം പറിച്ചു
നിൻ സ്വേദവും ചോരയുമുദ്ധരിച്ചു
സുതാപവും സുശ്രമവും വരുത്തി
നിന്റെ പ്രിയത്തിൽ ചമയം വിശേഷം
കാണും വിധൗ കഷ്ടമതെന്നു നൂനം
പട്ടം തലയ്ക്കുള്ളതുമുള്ള രണ്യം
വർണ്ണമുഖത്തിന്നടികൊണ്ടു നീലം
കൈരണ്ടുമാണിത്തുളയാൽ മുറിഞ്ഞു
സർവ്വാംഗമൊക്കെ ക്ഷതമായ്ച്ചമഞ്ഞു
നിന്റെ പ്രിയത്തിന്റെ നിലയെത്തുവാനോ
വിലാവു കുന്തം മുനയാൽത്തുറന്നു
നീയോടിപ്പോമെന്നൊരു ശങ്കയാലോ
ഇരുമ്പു നിന്റെ ചരണേ തറച്ചു
നിൻ സ്നേഹസാന്നിദ്ധ്യം രിപു ബാഹുവാലെ
കഴിച്ചതെല്ലാമനുകൂലമായി
മഹാതലക്കുത്തതു നിർവ്വികല്പം
വരുത്തി രക്ഷാനിയമം വിചാരം
ഈ കുഞ്ഞിനാൽ ദുഷ്കൃതമറ്റുപോകും
ധർമ്മം പരക്കും ശുഭവും ഭവിക്കും
മനോജ്ഞനേത്രം തമസാവിരൂപം
കടാക്ഷമൊന്നും പ്രഭയോടുകൂടെ
നീ നോക്കുമെങ്കിൽ നയനം തെളിഞ്ഞു
കാണും ഗുണം ദുഷ്കൃതവും സ്വരൂപം
അറയ്ക്കുമെല്ലാം ദുരിതാന്ധകാരം
കണ്ണീരുകൾകൊണ്ടു വരും വിശുദ്ധി
തൽക്കാഴ്ചയാൽ ശിഷ്യനറിഞ്ഞുറച്ചു
സ്വദുഷ്കൃതം കണ്ടു കരഞ്ഞു പോക്കി
സർവ്വം ഭവിപ്പാൻ വശമുള്ള നാവ
മിണ്ടാത്തതെന്തുത്തരമെന്നു ചൊൽക
ദോഷം പൊറുക്ക നര സങ്കടങ്ങൾ
എല്ലാമൊഴിക്കാൻ മതിവാക പ്രമാണം
നിൻ വാക്കു ജീവൻ ഗുണവാഹമായ
സർവ്വൗഷധം സൽഗുണ കാരണം നീ
മിണ്ടാത്തതെന്തേ ക്ഷയകാലമായി
നിന്നാലപായം ഭൂവനാദികൾക്കു
മിണ്ടാത്തനേരം കൃതകർമ്മമോർത്തു
മിണ്ടും വിധൗതനുഭയവും ധരിച്ചു
പാപം ക്ഷമിച്ചുതമർത്ത്യാർത്തി
ഉൾക്കൊണ്ടു വേഗം വരുവിൻ സമീപ
പാപിഭയം നീക്കിയടുത്തുകൊൾക
മൃദുത്വമുണ്ടെന്നത് ബോധമോർക്ക
ആട്ടിൻ ഗുണംപോൽ സുമൃദുസ്വഭാവം
കണ്ടെത്തുമിപ്പോൾ കഠിനം സുദൂരെ
വിശ്വാസസത്യം മനസി ഗ്രഹിക്ക
ചെന്നാലുമിപ്പോൾ കരുണാവകാശം
സിംഹം യഥാ ശങ്കിതനാകുമീയാൾ
ഭയങ്കരം നീയുടനെ വരാഞ്ഞാൽ
തൂങ്ങും തലചായ്ച്ചനുവാദമോടും
നീ ചെയ്തതെല്ലാം ദയയാൽ പൊറുക്കും
അഴിഞ്ഞു ചിത്തം വരിക പ്രിയത്താൽ
നിർവൃത്തികൾക്കുത്തരമെന്തു കാൺക
കൺകൊണ്ടുപാർക്കും തഴുകും വരുമ്പോൾ
അങ്ങേ പ്രിയം കണ്ടലിയാത്തതെ
ഉള്ളം തുറന്നു ചതിയൊട്ടുമില്ല
തൻ ചങ്കിലും ചേർപ്പതിനാശയുണ്ട്
അതിന്നു യോഗക്രിയകൾ നിനക്കു
മില്ലെന്നതോർത്താൽ ചരണം പിടിക്ക
തൃക്കാൽ ഗ്രഹിച്ചാൽ കഴുകും കൃതത്തിൻ
കറയതിൽ നിന്നുവരുന്ന രക്തം
ദേവത്വസിംഹാസന പുണ്യദേഹം
മുത്തുന്നു ഞാൻ സർവ്വ മനഃപ്രിയത്താൽ
നിൻ ചോരയാൽ ഭൂമി നനഞ്ഞകാലം
മയം ധരിക്കും സുകൃതം ഫലിക്കും
നിന്റെ ക്ഷതം മിന്നുന്ന പത്മരാഗം
ദ്യോവിന്റെ ജനത്തിൽ സുഖമാവഹിക്കും
ആദിത്യനേക്കാൾ ബഹുരശ്മിയാലും
അറ്റം വരാതെ സതതം വിളങ്ങും
ചെയ്ത്താൻ സുതന്റെ മുറിവാൽ മുറിഞ്ഞു
തൻ മൃത്യുവാലും മരണം വരിച്ചു
രണ്ടിൻബലം കെട്ടതിൽ സഹായം
മോക്ഷത്തിലെ വാതിലും നീ തുറന്നു
ഞങ്ങൾക്കു മേലിൽ സുഖലാഭമാവാൻ
ഈവണ്ണമമ്മ പ്രിയമോടു ചൊന്നാൾ
ആ രണ്ടു ദുഃഖം നിയതം മനസ്സിൽ
നന്മേ ഗ്രഹിപ്പിച്ചരുളേണമമ്മേ.