കേരളോപകാരി (1879)

[ 5 ] കേരളോപകാരി

AN ILLUSTRATED MALAYALAM MAGAZINE

VOLUME VI

MANGALORE

BASEL MISSION BOOK AND TRACT DEPOSITORY

1879 [ 9 ] THE NEW YEAR 1879

വത്സരാരംഭസ്തുതി.

പരപദ്യം.

ആണ്ടുമാസവും നാളും, ഉണ്ടാക്കിയെ ഭരിക്കും
മീണ്ടപരാ—ഈ നവമാണ്ടും—ആണ്ടിടുകാ
പൊയ്യാമീഭൂവിൽനിന്നു, പോയി ഇതു ഈയാണ്ടിൻ
അയ്യോ സമയം പോയിതാ,

രാഗം ഊസേനി ആദിതാളം.

പല്ലവി

അയ്യോ സമയം പോയിതാ-ഈ വത്സരത്തെ
എല്ലാസമയങ്ങളും, ഇല്ലാതെ ആയ്പോയിതാ
അയ്യോ സമയം പോയതാ.

അനുപല്ലവി.

അനുദിനമതിനതിനഖില തരങ്ങളും
അവനിയിൽ നരരുടെ—അതികഠിനങ്ങളും
അഖിലചരാചരമവയിൻ ഗുണങ്ങളും
അനഘ പരന്നുടെ അരുകിയുരച്ചിട്ടാൻ—അയ്യോ—

ചരണങ്ങൾ

ദേവാദി ദേവദേവനേ! ദയയോടെല്ലാ
ജീവനിൎജ്ജീവങ്ങളെ—ഏവമായ്ക്കാത്ത നല്ല
ദേവവരത്തിനായി സ്തോത്രം—നവമായ് ചൊല്ലി
ഏവരും വന്ദിച്ചീടുവിൻ ഏകമായെല്ലാ
ഈ വത്സരവിപത്തൊക്കെ—നീക്കിയപോലേ
ഈ സമയവും വന്നു, ഈ വന്ദനകൾ ചൊല്ലും
എല്ലാ സമുദായത്തെയും—നല്ലതായ് പൊല്ലാ
ആപത്തിൽനിന്നു രക്ഷിക്ക—ഈ വൎഷത്തിലും
ഇതിൽ വരും ബഹുതര ദുരിതവുമതുവല്ല
ചതിതരിൻ ചതികളും അരിഗണമെതികൊല്ലും
അതിഭയ മരണവും അതു വിധം വരുമെല്ലാ
അനൎത്ഥങ്ങളഖിലമീവത്സരേ നീക്കുകാ—അയ്യോ—

പോയ ഈ വത്സരമ്പോലെ, പുതിയ വൎഷം
പോകം മുൻ മാനുഷരേ പൂൎണ്ണന്മാരായിടുവാൻ
പുതിയ ചിന്ത ധരിച്ചെല്ലാ പഴയകാൎയ്യം [ 10 ] പൂൎണ്ണമായ് ത്യജിച്ചീടുവിൻ പുതിയ ആത്മം
പുഷ്ടിയായ്ക്കൈക്കൊണ്ടിടുവാൻ പുനൎജ്ജന്മത്താൽ
പ്രകാശമായ്നടപ്പിൻ പ്രമാണം പോലെ ചെയ്വിൻ
പ്രധാനനേശുനാഥനേ—പ്രകീൎത്തിക്കുവിൻ
പ്രകാശപുത്രരെപ്പോലെ പ്രതിജ്ഞ ചെയ്വിൻ
പലവിധ സഭകളും പുതിയ ഈ വത്സരേ
പകൎന്നരുൾ ദിനംദിനം പുതിയതായ്വളൎന്നിടാൻ
പരമ്പര നിയമങ്ങൾ പലവക ഒഴിഞ്ഞിടാൻ
പരമനെ സതതവും പോറ്റുവിൻ നേശരെ—അയ്യോ—

വന്ന ഈ പത്സരത്തിങ്കൽ, വരുന്ന എല്ലാ
വ്യാധിയിൽനിന്നു കാത്തു, വലിയ സുഖം തരിക
വഴിയാത്ര ചെയ്യുന്നവൎക്കും—വാരിധിമാൎഗ്ഗേ
വസിച്ചു യാത്ര ചെയ്യുന്നോൎക്കും—വ്യാപാരക്കാൎക്കും
വിദ്യ പഠിക്കുന്നവൎക്കും വാദ്ധ്യാരന്മാൎക്കും
വിധികൎത്താക്കന്മാരാകും വിവിധ സംഘങ്ങൾക്കുമേ
വിവിധ തൊഴിൽ ചെയ്യുന്നോൎക്കും—മഹാദേവാ നീ
മത്സരശണ്ഠകൾ നീക്കി—മഹാനന്മകൾ
വരുവതിനനുഗ്രഹമരുൾക ഈ വത്സരേ
മുഴുവനും സകലരും വസിച്ചു നിൻ കരുണയാൽ
വാഴുവാനനുദിനാവലിയ നിൻ ദയയിനാൽ
വന്നേശുമൂലം നീ തന്നീടുകാത്മനെ,—അയ്യോ— ആ—ആഭരണം

THE SPIRITUAL WARFARE.

ആത്മികയുദ്ധം.

യുദ്ധവൎത്തമാനം എന്തെന്നും യുദ്ധം എവിടെയെന്നും തമ്മിൽ പട
വെട്ടുന്നതാരെന്നും മറ്റും ഉള്ള ചോദ്യങ്ങൾ കഴിഞ്ഞയാണ്ടിൽ പലപ്പോ
ഴും കേൾപാൻ ഇടയുണ്ടായിരുന്നു. ലോകത്തിൽ ഇരിക്കുന്നവൎക്കു അതിൽ
നടക്കുന്ന വൎത്തമാനങ്ങളെ ചോദിപ്പാൻ ഞായം ഉണ്ടെങ്കിലും യുദ്ധത്തെ
കൊണ്ടുള്ള അന്വേഷണത്തിൽ പലപ്പോഴും ഒരു വക നേരമ്പോക്കിന്റെ
മനസ്സു അടിയിൽ കിടക്കുന്നു. ഇതു പുതുമയല്ല, താനും. മനുഷ്യർ ദൈവ
ത്തെ വിട്ടു പാപദാസന്മാരായി പോയ നാൾ തുടങ്ങി കൂട്ടുകാരനെ സ്നേ
ഹിക്കായ്കയാൽ അവനോടു പിണക്കം ശണ്ഠ കലശൽ അടിപിടി പടകൾ
ഉണ്ടായതല്ലാതെ ആ വക കെട്ട നിലയെക്കുറിച്ചു ദുഃഖിക്കുന്നവർ ചുരു
ങ്ങുകയും ആയതിൽ രസിക്കുന്നവർ ഏറുകയും ചെയ്തതു. നാം മാനുഷ
വൎഗ്ഗത്തിനു തട്ടിയ ഈ കേടിനെ കൊണ്ടു വിഷാദിച്ചു അതിന്നു നമ്മാൽ
ആകുന്നിടത്തോളം മാറ്റം വരുത്തുവാൻ മനസ്സുള്ളവരോ എന്നുള്ളതു വി
ശേഷിച്ചു ഒരു പുതിയ കൊല്ലം പിറക്കുമ്പോൾ തന്നെ നമ്മേ ആരാഞ്ഞു
നോക്കേണ്ടതിന്നത്യാവശ്യം. എന്നാൽ യുദ്ധത്തിനു ചികിത്സ യുദ്ധമത്രേ.
ആയതു മാംസരക്തങ്ങളുള്ള മനുഷ്യരോടെന്നല്ല പലവിധം ആത്മിക ശത്രു
ക്കളോടുള്ള യുദ്ധമത്രെ. [ 11 ] മേലേത്ത ചിത്രത്തിന്റെ വിവരം ആവിതു:

൧. നടുവിൽ: മാർകവചം (cuiraas or thorax). അതിന്നു രണ്ടു കണ്ടങ്ങൾ ഉണ്ടു. ഒന്നു നെ
ഞിനെയും വയറ്റിനെയും മറ്റതു പുറത്തേയും മൂടുന്നു. അവ വാർകൊണ്ടു തമ്മിൽ ഇണെച്ചി
രിക്കയാൽ കൈയില്ലാത്ത കുടുത പോലേ ആകും.

൨. ഇടത്തു മേലിൽ: തലക്കോരിക അല്ലെങ്കിൽ ശിരസ്ത്രം (helmet). ഇതു തലയെയും മുഖ
ത്തെയും കാത്തു രക്ഷിക്കുന്ന ഒരു വിധം തൊപ്പി. അലങ്കാരത്തിനായി കുതിരയുടെ വാലും
മറ്റും അതിൽനിന്നു ഞേലുന്നു.

൩. വലത്തു: പലിശ (shield). ഈ വട്ടപലിശ (clypeus) ശത്രുവിന്റെ നേരെ ചെല്ലു
മ്പോൾ മേൽ അംഗങ്ങളെ മറെപ്പാൻ പ്രയോഗിക്കും. ഇതു ക്രടാതെ നാലടി നീളവും രണ്ടര
അടി അകലവും ഉള്ള നീട്ടപലിശ (soutum) കൊണ്ടു എതിൎത്തു വരുന്ന ശത്രുവിന്റെ അമ്പുക
ളെ തടുക്കയും തീയമ്പുകളെ കെടുക്കയും ചെയ്തിട്ടു ശരീരത്തെ മറെക്കും.

൪. ഇടത്തു കീഴിൽ: വാറോടു കൂട അരെക്കു കെട്ടുന്ന വാളും, ഒരു ശൂരികയും, ഒരു വെ
ണ്മഴുവും ഒരു വേലും (കുന്തവും) കാണാം. ഇവ സാക്ഷാൽ പെട്ടുന്ന ആയുധങ്ങൾ അത്രേ.

൫. വലത്തു പലിശയുടെ മേൽ: കാലിന്റെ നെട്ടെല്ലിനെ രക്ഷിക്കുന്ന രണ്ടു തൊപ്പാര
ങ്ങൾ (greaves) ഉണ്ടു.

൬. മാർകവചത്തിന്റെ ഇരുതോളുകളിൽനിന്നു ഓരോ കന്തത്തിന്റെ തലയും പുറപ്പെടു
ന്നു. ഇവറ്റെകൊണ്ടു മാറ്റാനെക്കൊള്ള ചാടും.

ഇതിന്നു ആകേ സൎവ്വായുധവൎഗ്ഗം (panoply) എന്ന പേർ (വെണ്മഴു അതിൽ പെടാ). നാഗ
രീകമുള്ള പണ്ടേത്ത എല്ലാ ജാതികളിൽ വിശേഷിച്ചു യവനരിലും (ഗ്രേക്കരിലും) രോമരിലും
ഒരു വിധമായി ഭാരതഖണ്ഡക്കാരിലും ഈ വക ആയുധങ്ങൾ നടപ്പായിരുന്നു. മാൎക്കവചം,
കോരിക, തൊപ്പാരങ്ങൾ, പലിശ എന്നിവ തോൽ, പിത്തള, ഇരിമ്പു, പൊന്നു എന്നിവറ്റാൽ
ഉണ്ടാക്കി പല വിധം അലങ്കരിക്കാറുണ്ടായിരുന്നു. ൧ ശമുവേൽ ൧൭, ൬. ൧ രാജാക്കന്മാർ ൨൨,
൩൪ മുതലായ വേദവാക്യങ്ങളിൽ ഈ ഓരോ ആയുധങ്ങളെ കൊണ്ടു വായിക്കാം.

ഈ വക യുദ്ധത്തിന്നു നാം പ്രത്യേകമായി ഈ പുതിയ വൎഷത്തി
ന്റെ ആരംഭത്തിൽ ഒരുങ്ങേണ്ടതിനു ദൈവം തന്നെ നമ്മെ തന്റെ അ
പോസ്തലനായ പൌലിന്റെ പ്രസംഗത്താൽ ഉത്സാഹിപ്പിക്കുന്നു. ആ
യവൻ അക്കാലത്തു യവനരും രോമരും ആയ പടജ്ജനങ്ങൾ ഉടുത്തും ധ
രിച്ചും വന്ന സൎവ്വായുധവൎഗ്ഗത്തെ ഉപമയായി എടുത്തു. എഫേസ്യൎക്കു എ
ഴുതിയ ലേഖനം ൬ാം അദ്ധ്യായത്തിൽ ൧൦—൧൮ വചനങ്ങളിൽ പറയുന്ന
താവിതു: [ 12 ] "ഒടുക്കം എൻ സഹോദരന്മാരേ കൎത്താവിലും അവന്റെ ഊക്കിൻ ബലത്തിലും ശക്തിപ്പെ
"ടുവിൻ, പിശാചിന്റെ തന്ത്രങ്ങളോടു ചെറുത്തു നില്പാൻ കഴിയേണ്ടതിനു ദൈവത്തിന്റെ
"സൎവ്വായുധവൎഗ്ഗത്തെ കൊൾവിൻ. നമുക്കല്ലോ മല്ലൂള്ളതു ജഡരക്തങ്ങളോടല്ല വാഴ്ചക
"ളോടു അധികാരങ്ങളോടു ഈ അന്ധകാരത്തിലേ ലോകാധിപന്മാരോടു സ്വൎല്ലോകങ്ങളിൽ
"ദുഷ്ടാത്മസേനയോടത്രേ. അതുകൊണ്ടു നിങ്ങൾ ആ ദുൎദ്ദിവസത്തിൽ എതിൎപ്പാനും സകല
"ത്തേയും സമാപിച്ചിട്ടു നില്പാനും കഴിയേണ്ടതിന്നു ദൈവത്തിന്റെ സൎവ്വായുധവൎഗ്ഗത്തെ എടു
"ത്തു കൊൾവീൻ. എന്നാൽ നിങ്ങളുടെ അരെക്കു സത്യത്തെ കെട്ടി നീതി എന്ന കവചത്തെ
"ധരിച്ചു സമാധാനസുവിശേഷത്തിന്റെ മുതിൎച്ചയെ കാലുകൾക്കു ചെരിപ്പാക്കി എല്ലാറ്റിന്മീ
"തെ ദുഷ്ടന്റെ തീയമ്പുകളെ ഒക്കയും കെടുപ്പാൻ മതിയായി വിശ്വാസമാകുന്ന പലിശയെ എ
"ടുത്തുംകൊണ്ടു നില്പിൻ. പിന്നെ രക്ഷയാം ശിരസ്ത്രവും ദൈവച്ചൊൽ ആകുന്ന ആത്മാവിൻ
"വാളേയും കൈക്കൊൾവിൻ. എല്ലാ പ്രാൎത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാ
"വിൽ പ്രാൎത്ഥിച്ചും അതിനായി തന്നേ ജാഗരിച്ചുംകൊണ്ടു എല്ലാ വിശുദ്ധൎക്കും എനിക്കും വേ
"ണ്ടി യാചനയിൽ സകല അഭിനിവേശം പൂണ്ടും നില്ക്കേണ്ടു".

ഈ വാക്കുപ്രകാരം വിശ്വാസികൾക്കു നാൾതോറും തങ്ങളുടെ ജഡ
രക്തങ്ങളോടും കൂടക്കൂടേ ദുഷ്ടാത്മസേനയോടും പോരാട്ടം ഉണ്ടു. അ
പോസ്തലൻ ഇവിടെ വിശേഷിച്ച ഈ രണ്ടാം വകയെ വൎണ്ണിക്കുന്നു.

l. നാം ജഡരക്തങ്ങളോടു ആത്മാവിനാൽ പൊരുതു അവറ്റെ ജ
യിക്കേണം. ജഡമാകട്ടേ ആത്മാവിന്നും ആത്മാവു ജഡത്തിനും വിരോ
ധമായി മോഹിക്കുന്നു; നിങ്ങൾ ഇഛ്ശിക്കുന്നവറ്റെ ചെയ്യാതവണ്ണം ഇവ
തമ്മിൽ പ്രതികൂലമായി കിടക്കുന്നുവല്ലോ. 1) ആകയാൽ പാപം നിങ്ങളു
ടെ ചാകുന്ന ശരീരത്തിൽ അതിന്റെ മോഹങ്ങളെ അനുസരിക്കുമാറു ഇ
നി വാഴരുതു; നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി
പാപത്തിനു സമൎപ്പിക്കയും അരുതു. ദൈവത്തിനു നിങ്ങളെ തന്നെ മ
രിച്ചവരിൽനിന്നു ജീവിക്കുന്നവർ എന്നും നിങ്ങളുടെ അവയവങ്ങളെ ദൈ
വത്തിനു നീതിയുടെ ആയുധങ്ങൾ എന്നും സമൎപ്പിക്കേയാവൂ. പാപമോ
നിങ്ങൾ, ധൎമ്മത്തിങ്കീഴല്ല കരുണക്കീഴ് ആകയാൽ നിങ്ങളിൽ അധികരി
ക്കയില്ലല്ലോ. 2) ജഡപ്രകാരം അല്ല ആത്മപ്രകാരം നടപ്പിൻ. 3) ആക
യാൽ സഹോദരന്മാരേ നാം ജഡപ്രകാരം ജീവിപ്പാൻ ജഡത്തിന്നല്ല ക
ടക്കാരാകുന്നതു. കാരണം നിങ്ങൾ ജഡപ്രകാരം ജീവിച്ചാൽ ചാകേയുള്ളു,
ആത്മാവിനെക്കൊണ്ടു ശരീരത്തിൻ നടപ്പുകളെ കൊല്ലു കിലോ നിങ്ങൾ
ജീവിക്കും. എങ്ങനെയെന്നാൽ ദൈവാത്മാവിനാൽ നടത്തപ്പെടുന്നവർ
അത്രേയും ദൈവപുത്രന്മാർ ആകുന്നു.4) ആകയാൽ പുലയാട്ടു അശുദ്ധി
അതിരാഗം ദുൎമ്മോഹം വിഗ്രഹാരാധന ആകുന്ന ലോഭം ഇങ്ങനെ ഭൂമി
മേലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിച്ചുകൊൾവിൻ, ആ വക നി
മിത്തം ദൈവകോപം അനധീനതയുടെ മക്കൾ മേൽ വരുന്നു.5) നാം ഈ [ 13 ] പുതുവാണ്ടിലും കൎത്താവിന്റെ ശക്തിയിൽ ബലപ്പെട്ടു പോരാടി അപോ
സ്തലനായ പൌലോടു: ആ നല്ല അങ്കം ഞാൻ പൊരുതു ഓട്ടത്തെ തി
കെച്ചു വിശ്വാസത്തെ കാത്തിരിക്കുന്നു. ഇനി നീതിയാകുന്ന കിരീടം എ
നിക്കായി വെച്ചുകിടക്കുന്നു. ആയതു നീതിയുള്ള ന്യായാധിപതിയായ ക
ൎത്താവു ആ ദിവസത്തിൽ എനിക്കു നല്കും, ഇനിക്കു മാത്രമല്ല, അവന്റെ
പ്രത്യക്ഷതയെ സ്നേഹിച്ചിട്ടുള്ള ഏവൎക്കും കൂടേ 1) എന്നു ധൈൎയ്യത്തോടു
നമ്മുടെ ജീവനാന്തത്തിൽ ദൈവമഹത്വത്തിന്നായി പറയേണ്ടതിനു ക
ൎത്താവു നമുക്കെല്ലാവൎക്കും ഈ വൎഷത്തിൽ സഹായം ചെയ്യേണമേ:

II. ദിവസേനയുള്ള ആത്മികയുദ്ധം കൂടാതെ ഓരോ സമയം കിള
ൎന്നു വരുന്ന വിശേഷമായ ആത്മിക പോരാട്ടം നമുക്കു കഴിപ്പാനുണ്ടു.

൧. ആത്മിക ശത്രുക്കളുടെ ഭയങ്കരത.

1. ശത്രുക്കൾ ഏവ? പിശാചും അവന്റെ കീഴിൽ ഉള്ള പൈശാചികവാഴ്ചകളും അധി
കാരങ്ങളും നമ്മുടെ പ്രാണശത്രുക്കൾ. ഇവർ ഈ അന്ധകാരത്തിലേ ലോകാധിപന്മാരായ ദുഷ്ട
ആത്മാക്കളുടെ ഒരു സേന. ഇവരുടെ വാസം ആകാശത്തിലത്രെ. (എഫേസ്യർ ൨, ൨.)

2. ശത്രുക്കളുടെ വൈഭവം എന്തു? ഈ ദുഷ്ടാത്മാക്കൾ തങ്ങളുടെ പുളെപ്പിലും പൊങ്ങച്ച
ത്തിലും തങ്ങൾക്കു സ്വൎഗ്ഗത്തിൽ ന്യായമായ അധികാരം ഉണ്ടു എന്നു ആരോപിച്ചു നടിച്ചു ദൈ
വശത്രുക്കളായതുകൊണ്ടു ദൈവസാദൃശ്യത്തിൽ സൃഷ്ടിച്ച മനുഷ്യരെയും വിശേഷിച്ചു ക്രിസ്തനിൽ
വിശ്വസിച്ചു സ്വൎഗ്ഗരാജ്യത്തിൽ പ്രവേശിച്ച വിശ്വാസികളേയും കെടുത്തു നശിപ്പിപ്പാൻ യത്നി
ക്കുന്നു. ഇതു പലവിധമുള്ള പിശാചിന്റെ തന്ത്രങ്ങളാൽ സാധിച്ചു വരുന്നു. തന്ത്രങ്ങൾ എന്നാൽ
മനുഷ്യനെ വിശ്വാസത്തിൽനിന്നു തെറ്റിക്കേണ്ടതിനു ഓരോ ദുൎയ്യുക്തി കൃത്രിമം വ്യാജോപദേ
ശം ഉപായാദികൾ അത്രേ.

3. ശത്രുക്കളുടെ വൃാപാരം ഏവ്വിധം? ക്രിസ്തീയ സഭയിൽ ദുരുപദേശം നുഴഞ്ഞു ക്രമത്താ
ലെ പരന്നതിലും ഓരോ ഉപദ്രവം സഭയുടെ നേരെ പൊങ്ങി വന്നതിലും തന്ത്രത്തിന്റെ ശ
ക്തിയെ കാണാം. ഇതു വലുങ്ങനെ പല സമയങ്ങളിൽ സംഭവിച്ചതു പോലെ ഇനിയും ഇതു
വരെക്കും ഇല്ലാത്തപ്രകാരം കൎത്താവായ യേശുവിന്റെ വരവു അടുക്കും അളവിൽ അതിഘോ
രമായി നടക്കും എന്നു ക്രിസ്തന്റെ അനന്തരവപ്പാട്ടിനാലും ഓരോ ലേഖനങ്ങളാലും പ്രത്യേകം
വെളിപ്പാടിനാലും നന്നായി വിളങ്ങും. അതു ക്രടാതെ പിശാചു ഓരോരുത്തനെ തന്റെ ത
ന്റെ ജഡരക്തങ്ങൾ മൂലമായി പരീക്ഷിക്കയും അവനവന്റെ മോഹങ്ങൾക്കു ശക്തിക്രട്ടുകയും
തനിക്കു കീഴ്പെടുന്നവരെ നശിപ്പിപ്പാൻ നോക്കയും ചെയ്യുന്നു. ആ വല്ലാത്ത വ്യാപാരത്തിനു
ദുൎദ്ദിവസം എന്നു പറയുന്നു.

൨. ആത്മീക ശത്രുക്കളോടുള്ള പോരാട്ടം.

1. ശത്രുക്കളോട്ടു ചെറുത്തു നില്പാൻ വേണ്ടുന്ന കോപ്പു. മാറ്റാന്റെ തന്ത്രങ്ങളും യുക്തിക
ളും വലുതാകും കണക്കേ കൎത്താവു സത്യക്രിസ്തനൎക്കു വലിയ ശക്തികളെയും ഒരുക്കിവെച്ചിരി
ക്കുന്നു. അനധീനതയുടെ മക്കളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിന്നു പ്രഭുവായ പിശാ
ചിനെ അനുസരിച്ചു നടക്കുന്നവൎക്കു (എഫേസ്യർ ൨, ൨.) ആ വക കൊണ്ടു ആവശ്യമേയില്ല,
അവറ്റെ ആഗ്രഹിക്കുന്നതും കൈക്കൊൾവാൻ കഴിയുന്നതുമില്ല. ആത്മാവിൽനിന്നും വെള്ള
ത്തിൽനിന്നും ജനിച്ചവരായി കൊമ്പു മരത്തോടു ചേൎന്നു അതിൽനിന്നു ഉയിർ വാങ്ങുന്നപ്രകാ
രം കൎത്താവിൽ നട്ടു അവനോടു കൂട ആത്മാവിന്റെ ഐക്യത്തിൽ ഇരുന്നും നടന്നും അവനിൽ [ 14 ] നിന്നു ജീവനും ബലവും കൈക്കൊണ്ടു വിശുദ്ധാത്മാവിനാൽ നടത്തപ്പെടുന്ന ക്രിസ്തുഭക്തർ
മാത്രം ആ ദാനങ്ങളെ കാംക്ഷിച്ചു ഏറ്റു കൊള്ളുന്ന പാത്രങ്ങൾ അത്രേ. അവർ തങ്ങളിൽ അ
ല്ല കൎത്താവിലും അവനിൽനിന്നുറന്നു തങ്ങളിൽ വ്യാപരിക്കുന്ന ഊക്കിൻബലത്തിലും ശക്തിപ്പെ
ടേണം. ഇതത്രേ അവൎക്കു കരുണയാൽ ഉണ്ടാകുന്നതും പെരുകുന്നതുമായ ഉള്ളൂക്കു എന്ന ആത്മി
ക ആരോഗ്യവും ബലവും തന്നെ. പിന്നെ ദൈവദാനമാകുന്ന ദൈവത്തിന്റെ സൎവ്വായുധവ
ൎഗ്ഗത്തെ ധരിച്ചു കൊള്ളേണ്ടു. അതിൽ അടങ്ങുന്നായാവിതു:

൧. ശരീരത്തെ അടക്കിയൊതുകി ഊക്കു പെരുക്കി സ്വാധീനതയോടു അങ്കം കുറെക്കേ
ണ്ടതിന്നു ഉടുപ്പിന്റെ മേലും കവചത്തിന്റെ കീഴും കെട്ടേണ്ടും സത്യം എന്ന അരക്കെട്ടു ഒന്നാ
മതു കെട്ടേണ്ടതു. ആയതു സുവിശേഷത്താൽ ഉണ്ടാകുന്ന സത്യത്തിന്റെ അറിവും പരിജ്ഞാന
വും തന്നെ. താൻ ദൈവപക്ഷത്തെ എടുത്തു എന്നും ദൈവരാജ്യമേ ഉത്തമം എന്നും ദൈവകാ
ൎയ്യം ജയം കൊള്ളും എന്നും ബോധിച്ചു തേറിക്കൊള്ളുന്നവന്നു മാത്രം ധൈൎയ്യത്തോടെ ശത്രുവെ
എതിൎത്തു കൂടു. ആകയാൽ നമ്മുടെ അരകൾക്കും സത്യത്തെ കെട്ടുക.

൨. മാൎക്കവചം ഭടന്റെ നെഞ്ഞു മറെക്കുന്നതു പോലെ നീതി എന്ന കവചം മനുഷ്യന്റെ
ഹൃദയത്തെ പൈശാചിക അധികാരങ്ങളുടെ കൺകെട്ടു വിദ്യാപരീക്ഷകളിൽനിന്നു മൂടി കാ
ക്കുന്നു. നീതി എന്നതു വിശ്വാസത്താലുള്ള നിരീകരണം എന്നല്ല 1) വിശ്വാസത്തിൽനിന്നുണ്ടാ
കുന്ന നീതിക്കായിട്ടുള്ള അനുസരണം 2) അത്രേ. നമ്മുടെ നടപ്പും ദൈവവചനത്തിന്നു അനു
കൂലം ആയിരിക്കുക.

൩. സമാധാനസുവിശേഷത്തിന്റെ മുതിൎച്ചയെ കാലുകൾക്കു ചെരിപ്പാക്കുക. അതോ സു
വിശേഷത്താൽ പാപികൾക്കു ദൈവത്തോടു സമാധാനമുണ്ടാകകൊണ്ടു 3) ആ സമാധാനത്തെ
രക്ഷിക്കേണ്ടതിന്നു വിശ്വാസി അതിനു വേണ്ടി പോൎമ്മുതിൎച്ചയോടു അങ്കം കുറെപ്പാൻ ഒരുങ്ങേ
ണ്ടതു. നാമും ദൈവത്തോടുള്ള സമാധാനത്തിൽനിന്നു തെറ്റാതെ അതിന്നായി പോരാടുക.

൪. നീട്ടപലിശ യവന രോമപടയാളികളുടെ ശരീരത്തെ മറെച്ചപ്രകാരം നിതീകരിക്കുന്ന
വിശ്വാസം 1) എന്ന പലിശ വിശ്വാസികളെ മുഴുവനും മൂടേണ്ടു. യേശുക്രിസ്തന്റെ പുണ്യമാ
ഹാത്മ്യവും വരദാനബലങ്ങളും നമുക്കു മറവായി ഇരിക്കയാൽ നാം നിൎഭയത്തോടു വസിക്കും.
വിശ്വാസമാകുന്ന ഈ പലിശയെകൊണ്ടു ദുഷ്ടന്റെ തീയമ്പുകളെ 5) ഒക്കെയും കെടുപ്പാൻ കഴി
യുന്നതുകൊണ്ടു എല്ലാറ്റിന്മീതെ നാം അതിനെ എടുത്തു നില്ക്കേണ്ടതു.

൫. ഭടന്റെ തലയെ രക്ഷിച്ചലങ്കരിക്കുന്ന കോരികക്കു സമമായി വിശ്വാസിക്കു രക്ഷയാം
ശിരസ്ത്രം വേണ്ടതു. മശീഹ നേടിയ തികഞ്ഞ രക്ഷ ദൈവമക്കളുടെ തേജസ്സാകുന്ന സ്വാത
ന്ത്ര്യത്തിൽ പ്രകാശിച്ചു വരുന്നു. ആയതു നമുക്കിപ്പോൾ വിശ്വാസത്താലും പ്രത്യാശയാലും അ
ച്ചാരമായിട്ടുണ്ടു താനും, രക്ഷയാം ശിരസ്ത്രത്തെ നാമും കൈക്കൊവാൻ ആവശ്യം.

൬. എരിൎത്തു വരുന്ന ശത്രുവെ തടുത്തു കളവാൻ തക്ക ദൈവച്ചൊൽ ആകുന്ന ആത്മാവി
ന്റെ വാളേയും കൈക്കൊള്ളേണ്ടതു. സ്തുത്യനായ നമ്മുടെ കൎത്താവു ഈ ആത്മികവാളെ എ
പ്പോഴും പ്രയോഗിച്ചു വന്നതാൽ "ചൊല്ലൊന്നവനെ വീഴ്ത്തും" എന്നു ലൂഥർ പി
ശാചെ കുറിച്ചു പാടിയിരിക്കുന്നു. ആ ആത്മിക വാളിന്റെ പയറ്റു ശീലിക്കേ വേണ്ടു.

2, ശത്രുക്കളെ വെല്ലേണ്ടുന്ന വിധം.

൧.. ശത്രുവിന്റെ വരവു നോക്കിക്കൊണ്ടു ചെറുത്തു നില്ക്കേണം. [ 15 ] ൨. ഏതു നേരത്തും തനിക്കു വേണ്ടി പ്രാൎത്ഥനകളാലും ക്രട്ടുപോരാളികളായ എല്ലാ വിശുദ്ധ
ൎക്കു വേണ്ടി യാചനകളാലും ആത്മാവിലും പ്രാൎത്ഥിക്കയും അതിന്നായ്തന്നെ ജാഗരിക്കയും സകല
അഭിനിവേശം പൂണ്ടു നില്ക്കയും വേണ്ടു.

൩. മേൽ പറഞ്ഞുവണ്ണം കൎത്താവിലും അവന്റെ ഊക്കിൻ ബലത്തിലും ശക്തിപ്പെടുകയും
ദൈവത്തിന്റെ സൎവ്വായുധവൎഗ്ഗത്തെ ധരിക്കയും അഭിനിവേശത്തോടു ഉണൎന്നു പ്രാൎത്ഥിക്കയും
ചെയ്താൽ ദുൎദ്ദിവസത്തിൽ പിശാചിനെയും ദുഷ്ടാത്മസേനയെയും എതിൎത്തു സകലത്തെ സമാ
പിക്കയല്ലാതെ ജയശാലിയായി നില്ക്കാം.

൪. യേശുക്രിസ്തന്റെ നല്ല ഭടന്മാരായി നിങ്ങളും കൂട കഷ്ടപ്പെടുക. പട ചേൎത്തവന്റെ
പ്രസാദത്തിന്നായി പടയാളികൾ ആരും സംസാരകാൎയ്യങ്ങളിൽ കുടുങ്ങി പോകുന്നില്ലല്ലോ; പി
ന്നെ ഒരുത്തൻ മല്ലു കെട്ടിയാലും ധൎമ്മപ്രകാരം പോരാടായ്കിൽ കിരീടം അണികയില്ല. 1) അങ്കം
പൊരുന്നവൻ ഒക്കയും എല്ലാം വൎജ്ജിക്കുന്നു... ആകയാൽ ഞാൻ നിശ്ചയം ഇല്ലാതപ്രകാരം അ
ല്ല ഓടുന്നു, ആകാശം കത്തുന്നപ്രകാരം അല്ല മുഷ്ടി ചുരുട്ടുന്നു, എന്റെ ശരീരത്തെ കമെച്ചു
അടിമയാക്കുകയത്രേ ചെയ്യുന്നു. 2°) ക്രിസ്തനെയും അവന്റെ പുനരുത്ഥാനശക്തിയെയും മരിച്ച
വരുടെ എഴുനീല്പിനോടു എത്തുമോ എന്നിട്ടു അവന്റെ മരണത്തോടു എന്നെ അനുരൂപനാക്കി
ക്കൊണ്ടു അവന്റെ കഷ്ടാനുഭവങ്ങളിലെ കൂട്ടായ്മയെയും അറിവാനും തന്നെ (യത്നിക്കുന്നു).
അതു ലഭിച്ചു കഴിഞ്ഞു എന്നോ, തികവോടു എത്തിപ്പോയി എന്നോ അല്ല ഞാൻ ക്രിസ്തനാൽ പി
ടിക്കപ്പെട്ടതുകൊണ്ടു അതിനെ പിടിക്കുമോ എന്നിട്ടു ഞാൻ പിന്തുടരുകേയുള്ളൂ.... പിന്നിട്ടവറ്റെ
മറന്നും മുമ്പിലേവ തേടി മുല്പുക്കും ദൈവം മുകളിൽ വിളിച്ച വിളിയുടെ വിരുതിനെ ലാക്കാക്കി
ക്രിസ്തയേശുവിൽ പിന്തുടരുന്നു 3) എന്നു അപോസ്തലനായ പൊൽ തന്നെക്കൊണ്ടു എഴുതുന്നപ്രകാ
രം നാമും നമ്മെകാണ്ടു സുബോധമായി എണ്ണി അദ്ധ്വാനിച്ചു സകലത്തെ സമാപിച്ചിട്ടു ദൈവ
മഹത്വത്തിനായി ജഡരക്തപിശാചുദുഷ്ടാത്മസേനകളുടെ മേൽ ജയംകൊള്ളേണ്ടതിന്നു കൃപാ
വാരിധിയായ ദൈവം നമുക്കേവൎക്കും ഈ പുതിയ ആണ്ടിൽ കരുണ നല്കേണമേ. ആമെൻ

വത്സലകവിജ്ഞൻ എന്നവർ നമ്മുടെ അപേക്ഷപ്രകാരം ദയയാൽ ചമെച്ച പാ
ട്ടിനെ സ്ഥലം പോരായ്കകൊണ്ടു ഫിബ്രുവെരി പ്രതിയിൽ മാത്രം അച്ചടിച്ചു കൂടുകയാൽ ഉണ്ടായ
താമസത്തെ പൊറുത്തുകൊള്ളേണ്ടതിന്നു അവിധ പറയുന്നു.

THE REV. JACOB RAMAVARMA.

യാക്കോബ് രാമവമൻ.*

ഒരു ഹിന്തുപാതിരിയുടെ ജീവിതം

ആയിരത്തെണ്ണൂറ്റമ്പത്താറാം വൎഷം (൧൮൫൬) സപ്തമ്പ്രമാസം
൩ാം ൹ കണ്ണൂരിലേ മിശിയോൻ സഭെക്കു ഒരു വിശേഷ ദിവസം ആയി
രുന്നു. കാരണം ആ ദിവസത്തിൽ ബാസൽ മിശിയോൻ സംഘത്തോടു
സംബന്ധിച്ച പാതിരി സായ്പന്മാർ ഓർ ഉപദേശിയെ ഹസ്താൎപ്പണ
ത്താൽ സുവിശേഷഘോഷണത്തിനും സഭാശുശ്രഷെക്കും വേൎത്തിരി [ 16 ] ച്ചു മിശിയോൻ വേലക്കു നിയോഗിക്കുകയും ചെയ്തു. അതിനായിട്ട കോ
ഴിക്കോട്ടു, ചോമ്പാൽ, തലശ്ശേരി, മുതലായ സ്ഥലങ്ങളിൽനിന്നു പല ഹി
ന്തുക്രിസ്ത്യാനരും പാതിരിസ്ഥാനം ഏല്ക്കുവാനുള്ളവന്റെ സ്നേഹിതനായ
ചിറക്കൽ തമ്പുരാനും പല ഇംഗ്ലീഷ് പട്ടാള സായ്പന്മാരും പള്ളി നിറ
ഞ്ഞു വരുവോളം പല ഹിന്തുജാതിക്കാരും സഭയിൽ കൂടി വന്നു താല്പൎയ്യ
മായി അവസ്ഥയെ കണ്ടു, പ്രാൎത്ഥന പ്രസംഗം പാട്ടു മുതലായതു കേട്ടു
പ്രസാദിക്കുകയും ചെയ്തു. സഭ ഒരു പാട്ടു പാടീട്ടു ഹെബിൿ സായ്പു പ്രാ
ൎത്ഥിച്ചു, ചെയ്വാൻ ഭാവിക്കുന്നതു ഇന്നതു എന്നറിയിച്ചു പ്രസംഗം കഴിച്ച
ശേഷം യാക്കോബ് രാമവൎമ്മൻ എന്ന പേരുള്ള ഉപദേശി ഹസ്താൎപ്പണ
ത്തിനു മുമ്പേ പ്രസംഗപീഠം കയറി സഭയെ സല്ക്കരിച്ചു ഇംഗ്ലീഷ് മല
യാള ഭാഷകളിൽ തന്റെ ജീവിതചരിത്രം കേൾ്പിക്കയും ചെയ്തു. അതി
ന്റെ വിവരം താഴേ എഴുതുന്നു. രാമവൎമ്മൻ പറഞ്ഞിതു:

"എന്റെ ജനനം. ൧൮൧൪ നവമ്പ്ര ൨൮ാം കൊച്ചിക്കു സമീ
പം തൃപ്പൂണിത്തുറ രാജധാനിയിൽ ആകുന്നു. എന്റെ അഛ്ശന്റെ പേർ
വീരകേരളമഹാരാജാവ് എന്നും അമ്മയുടെ പേർ കുഞ്ഞിക്കാവ എന്നും
ആയിരുന്നു. അവർ ഇരുവരും ക്ഷത്രിയർ തന്നേ. ഞങ്ങളുടെ മൎയ്യാദപ്ര
കാരം നാമകരണദിവസത്തിങ്കൽ അവർ എനിക്കു രാമവൎമ്മൻ എന്നു
വിളിച്ചു. ഇതിന്റെ കാരണം ഞാൻ ഒരു ക്ഷത്രിയ ശിശുവും എന്റെ ജ
നനം രാമനവമിയിൽ ആകയാലും ആകുന്നു. അന്നു തന്നേ തൃപ്പൂണി
ത്തുറേ ദേവന്നു എന്നെ അടിമയായി സമൎപ്പിച്ചു. എന്റെ അഛ്ശന്നു എ
ട്ടു മക്കൾ ഉണ്ടായിരുന്നതിൽ ഞാൻ രണ്ടാമത്തവൻ ആകുന്നു. അഛ്ശന്നു
ജ്യേഷ്ഠനിലും അമ്മെയ്ക്കു എന്നിലും അധികം പ്രിയം കണ്ടിരിക്കുന്നു. എ
ന്റെ സ്വഭാഷ മലയാളം ആകുന്നു. എങ്കിലും സംസ്കൃതത്തിൽ വില്പന്ന
ന്മാരായി തീരുന്നതു ഞങ്ങളുടെ പഴക്കം. അഛ്ശൻ മഹാവിദ്വാനും വൈ
ഷ്ണവമതത്തിൽ ഭക്തി മുഴുത്തവനും ആയിരുന്നതുകൊണ്ടു ഞങ്ങളെയും
അപ്രകാരം തന്നേ ആക്കേണ്ടതിനു ചെറുപ്പത്തിൽ തന്നേ പ്രയാസപ്പെ
ട്ടു തുടങ്ങി. — അമ്മ അജ്ഞാനി ആയിരുന്നു എങ്കിലും ഞങ്ങളെ ദൈവഭ
യത്തിലും സന്മാൎഗ്ഗത്തിലും വളൎത്തിക്കൊണ്ടു വരേണ്ടതിന്നു നന്നേ പ്രയാ
സപ്പെട്ടു; എന്തെങ്കിലും വഷളായിട്ടുള്ളതു ഞങ്ങൾ പറകയോ ചെയ്ക
യോ കണ്ടാൽ നല്ലവണ്ണം ശിക്ഷിച്ചും ബുദ്ധി ഉപദേശിച്ചും പോന്നിരു
ന്നു. ൟ ദേശമൎയ്യാദപ്രകാരം എനിക്കു അഞ്ചു വയസായപ്പോൾ എ
ഴുത്തിന്നു വെച്ചു. പഠിപ്പാൻ എനിക്കു വളര ശുഷ്കാന്തിയും ബു
ദ്ധിയും ഉണ്ടായിരുന്നതുകൊണ്ടു അഞ്ചു സംവത്സരത്തിന്നിടയിൽ ഞാൻ
പല കാവ്യങ്ങളും പഠിച്ചു. പതിനൊന്നാം വയസ്സിൽ തൎക്കസംഗ്രഹം
പഠിപ്പാൻ ആരംഭിച്ചു ജ്യോതിഷത്തിലും വളര ഉത്സാഹിച്ചു. ൧൩ാം വയ [ 17 ] സ്സിൽ ഗ്രഹണത്തോളം ഗണിപ്പാൻ പഠിച്ചു. ചെറുപ്പത്തിൽ തന്നെ
വൈഷ്ണവമതത്തിൽ വളര താല്പൎയ്യമുള്ളവനായിരുന്നതുകൊണ്ടു ഉഡുപ്പി
യിൽ സോദേമഠത്തിൽ സ്വാമിയാർ ഒരിക്കൽ അഛ്ശനെ കാണ്മാൻ വന്നി
രുന്നപ്പോൾ അന്നു എനിക്കു ൧൨ എന്നു തോന്നുന്നു. അനുവാദപ്രകാരം
അയ്യാളുടെ അടുക്കൽ ചെന്നു മൂന്നു പ്രാവശ്യം മുദ്രാധാരണം കഴിച്ചു* അ
യ്യാളുടെ ഉപദേശപ്രകാരം പുരാണപാരായണം ആരംഭിച്ചു. തൃപ്പൂണി
ത്തുറേ ദേവൻ അത്രേ സാക്ഷാൽ ജഗന്നാഥൻ എന്നു പൂണ്ണമായി വിശ്വ
സിച്ചും ഭജിച്ചും പോന്നു. അമ്മയുടെ ഉപദേശങ്ങൾ നിമിത്തം അദൃഷ്ട
മായതു വല്ലതും ചെയ്വാനും നരകഭയവും ചെറുപ്പത്തിലേ ഉണ്ടായിരുന്നു.
മോക്ഷം വേണമെന്നുള്ള ആഗ്രഹം വളര ഉണ്ടായ്വന്നു.

എന്നാൽ ഇക്കാൎയ്യങ്ങൾ്ക്കൊക്കേ ഒരു വീഴ്ച വരേണ്ടതിനു വേഗം ഇട
വന്നു. അതിന്റെ കാരണം ൧൮൨൮ നവമ്പ്രമാസത്തിൽ അച്ച്ശൻ മരിച്ച
ഉടനെ ഈ രാജ്യത്തു മരുമക്കത്തായം മൎയ്യാദ ആകയാൽ തിരുമൂപ്പു കിട്ടി
യ എന്റെ അച്ച്ശന്റെ ഇളയ ഉടുപ്പിറന്നവരുടെ മകനായ രാമവൎമ്മ മ
ഹാരാജാവു ദുരാഗ്രഹം നിമിത്തം ഞങ്ങൾക്കു മഹാവൈരിയായി തീൎന്നു
കഠിനമായി ഉപദ്രവിക്കയാൽ ഞങ്ങൾ തൃപ്പൂണിത്തുറ ദേശം വിട്ടു മൂന്നു
സംവത്സരത്തോളം വയ്പിൽ പോയി പാൎക്കേണ്ടി വന്നു. ആ സമയത്തു
അമ്മയുടെ അടുക്കൽ ഇരുന്നു കുഡുംബകാൎയ്യാദികൾ നടത്തേണ്ടി വരിക
യാൽ ശ്രദ്ധ എല്ലാം ലൌകികത്തിലേക്കു ആയ്പോയി. പിന്നേത്തതിൽ
൧൮൩൦ കൎണ്ണൽ മൊരിസൻ മേജർ കദൊഗൻ എന്നവരുടെ സഹായ
ത്താൽ ഞങ്ങളുടെ കാൎയ്യാദികൾ യഥാസ്ഥാനത്തിൽ ആക്കപ്പെട്ടപ്പോൾ
ഞങ്ങൾ മടങ്ങി തൃപ്പൂണിത്തുറെക്കു വന്നു ഞാൻ പണ്ടത്തേ പോലെ വൈ
ദികവൃത്തിയെ ആരംഭിക്കയും ചെയ്തു. ഈ സമയത്തു ഞാൻ രാമായണം
മുഴുവനും ഭാഗവതം മുഴുവനും ഭാരതത്തിൽ പല ഗ്രന്ഥങ്ങളും വായിച്ചു
തീൎത്തു സഹസ്രനാമം അഷ്ടോത്തരശതം മുതലായി മറ്റും അനേകം മ
ന്ത്രങ്ങളെയും ഹൃദിസ്ഥമാക്കി അവയാൽ സ്വൎഗ്ഗപ്രാപ്തി സിദ്ധിക്കും എന്നു
നിശ്ചയിച്ച ആഭരണാദികളിൽ വിരക്തിയും ഭാവിച്ചു കളി മുതലായതും
ഉപേക്ഷിച്ചു നടന്നു. ഇതിനാൽ അമ്മെക്കും മറ്റും എന്റെ ബാല്യത്തി
ന്നു ഇതു തക്കത് അല്ല എന്നു വെച്ചു വിഷാദം ഉണ്ടായി എങ്കിലും ഞാൻ
കൂട്ടാക്കിയതും ഇല്ല. എന്നാൽ ഇതിന്നും വേഗത്തിൽ ഒരു മാറ്റം വന്നു.
കാരണം മേൽപറഞ്ഞ രാമവൎമ്മ മഹാരാജാവിന്റെ കോവിലകത്തു പാ
ൎത്തിരുന്ന ഒരു എബ്രാനെ തൃപ്പൂണിത്തുറേ ക്ഷേത്രത്തിന്മേൽ ശാന്തിയാ
യി അവരോധിച്ചു ചിലമാസം കഴിഞ്ഞപ്പോൾ അയ്യാൾ ഒരു രാത്രിയിൽ
ശ്രീകോവിൽ കടന്നു വിഗ്രഹത്തിന്മേൽ ചാൎത്തി ഇരുന്നതിൽ ഏകദേ [ 18 ] ശം ൧൫൦൦൦ ഉറുപ്പികയുടെ നകകൾ മോഷ്ടിച്ചു കൊണ്ടുപോയി സൎക്കാ
രിൽനിന്നു അന്വേഷണം കഴിച്ചാറെ കണ്ടെത്തിയതുമില്ല. ഇക്കള്ളനെ
ഉടനെ ശിക്ഷിക്കേണമെന്നു ഞാൻ തന്നെ നടക്കൽനിന്നു പലപ്പോഴും
ഈശ്വരനെ പ്രാൎത്ഥിച്ചിട്ടും ഫലം ഒന്നും കണ്ടില്ല. ആയതുകൊണ്ടു അന്നു
മുതൽ എന്റെ വിശ്വാസം ആ വിഗ്രഹത്തിൽനിന്നു പാതിയായി പോ
യി. രണ്ടാമതു എന്റെ അഛ്ശൻ തന്നെ വെച്ചു പൂജിച്ചിരിക്കുന്ന വിംല
മൂൎത്തിയുടെ ഒരു സ്വൎണ്ണപ്രതിമ മറ്റൊരു എബ്രാൻ മോഷ്ടിച്ച് എടുത്തു
കുത്തി ചതെച്ചു കൊണ്ടു പോയി എന്നു കണ്ടപ്പോൾ വിഗ്രഹം ദൈവം
അല്ല കളിപ്പാവയത്രേ നിൎജ്ജീവ വസ്തുവും നിസ്സാരവും ആകുന്നു എന്നു
എനിക്കു നല്ലവണ്ണം ബോദ്ധ്യം വന്നു. അമ്മ മുതലായവർ വളര നിഷ്ക
ൎഷിച്ചിട്ടു ക്ഷേത്രങ്ങളിൽ പോകുവാൻ വളര വിരോധിച്ചു നില്ക്കയും ചെ
യ്തു. പുരാണ വായന പിന്നെയും വിട്ടിട്ടില്ല. (ശേഷം പിന്നാലെ).

THE MALAYALAM COUNTRY.

മലയാളരാജ്യം.

Vാം പുസ്തകം പന്ത്രണ്ടാം നമ്പർ ൧൮൫൦ാം പുറത്തു വെച്ചതിന്റെ തുടൎച്ച.

(Registered Copyright — ചാൎത്തു പതിപ്പുള്ള പകൎപ്പവകാശം)

പരിശിഷ്ടം Appendix.

കാലക്കണക്കു Chronology.

ഭൂഗോളത്തിനു തന്നേ ചുറ്റുന്ന ദിനഭ്രമണവും (നാൾതിരിച്ചൽ)
സൂൎയ്യനെ ചുറ്റുന്ന വത്സരഭ്രമണവും (ആണ്ടു തിരിച്ചൽ) തികയുമ്പോൾ
നാളും ആണ്ടും ഉണ്ടാകുന്നു എന്നും വത്സരഭ്രമണം ക്രാന്തിമണ്ഡലത്തിൽ
കൂടി സാധിക്കയാൽ വിവിധ ഋതുക്കളും ഉത്ഭവിക്കുന്നു എന്നും പറഞ്ഞു
വല്ലോ. ഇനി നാം ആണ്ടു മുതലായവ തിട്ടമായ ഗണിതത്താൽ അ
റിവാൻ ഉണ്ടു.

സൂൎയ്യരശ്മികൾ തട്ടുന്ന ഭൂമിയുടെ മേല്പാട്ടിനു വെളിച്ചവും തട്ടാത്തതി
ന്നു ഇരുളും ഉണ്ടു. ഇതിനാൽ പകലും രാവും ഉണ്ടാകുന്നു. ഒരു രാപ്പക
ലിനു നാം നാൾ (ദിവസം) എന്നു പറയുന്നു. മലയാളികളുടെ നാൾ സൂൎയ്യോ
ദയം തൊട്ടു പിറ്റേ ദിവസത്തിന്റെ സൂൎയ്യോദയത്തോളം ചെല്ലുന്നു. അ
തിനെ ൬൦ നാഴിക അല്ല ൩൦ മുഹൂൎത്തം അല്ലെങ്കിൽ ൨൪ മണിക്കൂറുകൊ
ണ്ടു പകുത്തിരിക്കുന്നു.*

നാളിന്റെ തുടക്കം പലപ്രകാരം, എല്ലാ ഭൂഗോത്രങ്ങളുടെ ജ്യോതിശ്ശാ [ 19 ] സ്ത്രികളും ഉരുക്കാരും പിന്നേ അറവികളും നട്ടുച്ചെക്കും, യഹൂദരും മാപ്പിള
മാരും സൂൎയ്യാസ്തമാനത്തിന്നും, മിക്ക ക്രിസ്തീയ ഗോത്രങ്ങൾ പാതിരാക്കും
തങ്ങളുടെ ദിവസത്തെ ആരംഭിച്ചവസാനിക്കുന്നു.*

1. നാൾ a. ഭൂമിക്കുടയ രണ്ടു തിരിച്ചലുകൾ കൊണ്ടു ഒരു ദിവസ
ത്തിന്റെ നീളം മൂന്നുപ്രകാരമായിരിക്കുന്നു. അതിനു നക്ഷത്രനാൾ സൂ
ൎയ്യനാൾ ഗണിതനാൾ എന്നീ പേരുകൾ വരുന്നു.

1. നമ്മുടെ ഉച്ചരേഖയിൽ (Meridian) നില്ക്കുന്ന വല്ല നക്ഷത്രത്തെ
പിറ്റേ നാളിൽ വീണ്ടും ഉച്ചസ്ഥമായി കാണുവോളം കഴിയുന്ന സമയ
ത്തിനു നക്ഷത്രനാൾ എന്നു പേർ. 24 മണിക്കൂറുള്ള സൂൎയ്യദിവസത്തി
ൽനിന്നു 23°°°° 56' 3''4''' അതിനു ചെല്ലുന്നുള്ളൂ എങ്കിലും ആയതു ഏറ്റക്കു
റവില്ലാത്തതു തന്നേ. °

2. സൂൎയ്യൻ ഒരു ദിവസം തൊട്ടു മറുനാൾവരെക്കും നമ്മുടെ ഉച്ചരേ
ഖയിൽ നില്പോളമുള്ള സമയത്തിനു സൂൎയ്യനാൾ എന്നു പറയുന്നു. അതി
ന്നു നക്ഷത്ര നാളിന്റെ 24 3' 56''ആകകൊണ്ടു ഒരു സൂൎയ്യനാൾ നക്ഷത്ര
നാളിൽ വലുതു. ആയതു സാധാരണ ദിവസത്തിന്റെ കണക്കിനു 30
ദ്വിതീയത്തിന്നു (സിക്കണ്ടിനു) ഏറുകയോ കുറകയോ ചെയ്തയാൽ ദീൎഘ
ഭേദം ഉണ്ടു താനും.† ഇതു ഭൂമി സൂൎയ്യനെ ചുറ്റുന്നതിനാൽ ഉണ്ടാകുന്ന
സമയഭേദം.

3. ഏറ്റക്കുറച്ചലുള്ള സൂൎയ്യനാളിന്നു നിജസമയം എന്നും കൊല്ലം
ഒന്നിൽ ഉണ്ടാകുന്ന സൂൎയ്യദിവസങ്ങളിൽനിന്നു എടുക്കുന്ന നടുമയ്യത്തിന്നു
ഗണിതസമയം എന്നും പറയുന്നു. എന്നാൽ ഈ രണ്ടു സമയങ്ങൾ
ഏപ്രിൽ 14, ജൂൻ 14, ആഗൊസ്തു 31, ദിസെമ്പ്ര 23 എന്നീ നാലു ദിനങ്ങ
ളിൽ ഒത്തു വരുന്നു. ഗണിതസമയത്തിന്റെ ഉച്ചെക്കു മുമ്പോ പിമ്പോ
സൂൎയ്യനെ ഉച്ചത്തിൽ കാണാം. ഈ ഭേദം ഫിബ്രുവെരി നൊവെമ്പ്ര മാ
സങ്ങളിൽ 16 നിമിഷങ്ങളിൽ (മിനിട്ടിൽ) അധികം ആകുന്നു.§

b. ഭൂമി നെടുവട്ടത്തിൽ സൂൎയ്യനെ ചുറ്റുന്നതുകൊണ്ടു രാപ്പകലിന്റെ
നീളം മാറിക്കൊണ്ടിരിക്കുന്നു; അഹോരാത്രസമാനസന്ധിയിലേ രാവിന്നും
പകലിനും പന്ത്രണ്ടീന്തു മണിക്കൂറേയുള്ളൂ.

മദ്ധ്യരേഖയും ക്രാന്തിമണ്ഡലവും ഓരേ പരപ്പിലായാൽ (plain) രാപ്പ
കൽ തമ്മിൽ ഒക്കുമായിരുന്നു. ഇപ്പോഴോ മീന കന്നി സങ്ക്രാന്തികളിലേ
അയനാന്തങ്ങളിൽ (മാൎച്ച് 20 ഉം സെപ്തെമ്പ്ര 23 ഉം) സൂൎയ്യൻ 6 മണിക്കു
ഉദിച്ചസ്തമിക്കുന്നതുകൊണ്ടു അഹോരാത്രം തമ്മിൽ ഒത്തിരിക്കുന്നു. ശേഷം
ഉള്ള ഭേദങ്ങളെ താഴേ കാണാം. [ 20 ] ജാതി മലയാളതമിഴ് മാസങ്ങളിലേ സൂൎയ്യോദയാസ്തമയങ്ങളും രാപ്പകലും അടിയളവും എന്നിവറ്റിന്റെ വിവരങ്ങൾ.

ജാതി ദിവസം ജാതി മാസം ഏതുനാളുകളിൽ സൂൎയ്യോദയം
° ″
സൂൎയ്യോസ്തമയം
° ″
പകൽ മണിക്കൂറു
° ″
രാത്രി മണിക്കൂറു
° ″
മലയാള മാസം അടിയളവു സൂൎയ്യോദയാസ്തമയം ഉച്ച അടി അടി അംഗലം തമിഴു മാസം നക്ഷത്രം
അയനം 1 31 ജനുവരി 11–14 6, 16 5, 44 11, 28 12, 32 10 മകരം 68 3 7 തൈ 8 ഇങ്ങനേ ജാതിമാസങ്ങളായ 1&7, 4 & 10, 6 & 12ന്നും തമ്മിൽ വിപരീതവും 2 & 11, 3 & 9, 5 & 8 ന്നും തമ്മിൽ സമത്വവും ഉണ്ടു.

മേടം തൊട്ടു കന്നിയോളം പകൽ ഏറും; തുലാം തൊട്ടു മീനത്തോളം രാവേറും. രണ്ടും അതാതു സൂൎയ്യസ്ഥിതിയിൽ മികച്ചിരിക്കുന്നു.

2 28 ഫിബ്രവരി 3–6 6, 10 5, 50 11, 40 12, 20 11 കുംഭം 64 2 5 മാശി 10
3 31 മാൎച്ച് 17–21 6 6 12 12 12 മീനം 63 1 1 പങ്കുനി 12
ഉത്തരായണം 4 30 ഏപ്രിൽ 12–15 5, 55 6, 5 12, 10 11, 50 1 മേടം 64 - - ചിത്തിര 14
5 31 മേയി 4–8 5, 50 6, 10 12, 20 11, 40 2 ഇടവം 67 1 1 വൈകാശി 16
6 30 ജൂൻ 12–24 5, 39 6, 21 12, 42 11, 18 3 മിഥുനം 69 1 5 ആനി 18
7 31 ജൂലായി 11–14 5, 44 6, 16 12, 32 11, 28 4 കൎക്കിടകം 67 1 1 ആടി 21
8 31 ആഗൊസ്തു 4–7 5, 50 6, 10 12, 20 11, 40 5 ചിങ്ങം 64 - - ആവണി 22
9 30 സെപ്തെമ്പ്ര 20–23 6 6 12 12 6 കന്നി 63 1 1 പുരട്ടാശി 25
ദക്ഷിണ 10 31 ഒക്തൊബ്ര 10–13 6, 5 5, 55 11, 50 12, 10 7 തുലാം 64 2 5 ഐപ്പിശി § 1
11 30 നൊവെമ്പ്ര 1–3 6, 10 5, 50 11, 40 12, 20 8 വൃശ്ചികം 68 3 7 കാൎത്തിക 3
12 31 ദിസംമ്പ്ര 18–23 6, 21 5, 39 11, 18 12, 42 9 ധനു * 70 4 - മാർകഴി 5
[ 21 ] SUMMARY OF NEWS.

വൎത്തമാനച്ചുരുക്കും.

I. RELIGIOUS RECORD വൈദികവൎത്തമാനം

ഗൎമ്മാന്യരാജ്യം. — അമാലിയ ലസോ
(Amalia de Lasaulx) എന്ന സ്തീ ഒരു കുലീന
ഗൎമ്മാന കുഡംബത്തിലും രോമകത്തോലിക്ക
മതത്തിലും ജനിച്ചു. അവൾ കരുണാസോദരി
മാർ (Sisters of Charity) എന്നുള്ള കന്യകായോ
ഗത്തിൽ ചേൎന്നശേഷം 1849 ബൊന്ന് (Bonn)
നഗരത്തിലുള്ള രോഗാലയത്തിലേ ദീനക്കാരെ
ശുശ്രൂഷിക്കേണ്ടതിനു മേൽവിചാരണ ഏറ്റു.
തന്റെ ബുദ്ധിപ്രാപ്തികൾ നിമിത്തം കന്യ
കാമഠമേധാവികൾ അവളെ പലപ്പോഴും
പോരിൽ മുറിവു പെട്ടവൎക്കു ശുശ്രൂഷിക്കുന്ന
കന്യകമാരെ നടത്തേണ്ടതിന്നു ആക്കിയിരി
ക്കുന്നു. നീതിഫലങ്ങളെ കായ്ക്കുന്ന വിശ്വാസ
ത്തെയും ഉണ്മയുള്ള ഭക്തിയെയും താൻ പിന്തു
ടൎന്നതുപോലെ ആയവറ്റെ ഏതു മതഭേദക്കാ
രിലും കണ്ടാൽ സന്തോഷിക്കും. ആകയാൽ
1870 രോമപുരിയിലേ സഭായോഗത്തിൽ ക്രടി
യ ഗൎമ്മാന രോമകത്തോലിക്ക മേലദ്ധ്യക്ഷ
ന്മാർ മാർപാപ്പാവിന്റെ തെറ്റായ്മയെ വിശ്വാ
സപ്രമാണമായി തീൎമ്മാനിക്കുന്ന സമയത്തു എ
തിൎത്തു നില്ക്കാതെ സമ്മതിച്ചതുകൊണ്ടു തന്റെ
ഉള്ളിൽ പെരുത്തു ക്ലേശം ജനിച്ചു. താൻ ഒരു
കന്യാമഠത്തിനു മേധാവി എങ്കിലും പരന്ത്രീ
സ്സ് രാജ്യത്തിലേ നൻസി (Nancy) നഗരത്തി
ലുള്ള പെൺമഠാധിപെക്കു കീഴിൽ ഇരുന്നു.
പുരാതന രോമകത്തോലിക്ക വിശ്വാസത്തെ
വിട്ടു ആ പുതുമയെ കൈക്കൊൾവാൻ തനിക്കു
മനസ്സില്ലായ്കയാൽ, ദീനം പിടിച്ചവൾ എങ്കിലും
ചില രോമമതവൈരാഗികൾ അവൾക്കു വി
രോധമായി മേലമ്മമാരോടു കുറ്റം ഉണൎത്തി
ച്ചാറെ രോഗപ്പെട്ടവളെക്കൊണ്ടു പാപ്പാവി
ന്റെ തെറ്റായ്മയെ അനുസരിപ്പിക്കേണ്ടതി
ന്നു വേണ്ടുന്ന പ്രയത്നം കഴിച്ചിട്ടും: നിങ്ങൾ
എത്ര സാഹസം ചെയ്താലും ഞാൻ വിശ്വസി
ച്ച വിശ്വാസത്തിൽനിന്നു മാറാതെ പാപ്പാവി
ന്റെ തെറ്റായ്മയെ കൈക്കൊള്ളുകയില്ല എന്നു
തീൎച്ച പറഞ്ഞപ്പോൾ മേധാവികൾ അവളെ
സ്ഥാനത്തിൽനിന്നു പിഴുക്കി, താൻ സുഖകാല
ത്തിൽ പെരുമാറിയതും ഇപ്പോൾ വ്യാധി പി
ടിച്ചു കിടക്കുന്നതുമായ രോഗാലയത്തിൽനിന്നു
പുറത്താക്കി നന്മയെ =തിരുത്താഴത്തെ)
രഹസ്യമായിട്ടേ കൊടുത്തുള്ളൂ. മരിച്ച ശേഷം
സ്ഥാനവസ്ത്രങ്ങളെ ഊരി സഭാക്രമപ്രകാരം
ഉള്ള ശവസംസ്കാരം നടത്താതെ ആത്മഹത്തി
ചെയ്തവരെ അടക്കം ചെയ്യുമ്പോലെ മണിനാ
ദവും പാട്ടും ഓത്തും മറ്റും കൂടാതെ കുഴിച്ചിട്ടു.
യേശുകൎത്താവേ നിണക്കായി ഞാൻ ജീവിക്കു
ന്നു,

യേശുകത്താവേ നിണക്കായി ഞാൻ മരി
ക്കുന്നു എന്നു കൎത്താവിലുള്ള പ്രേമത്തോടു മരി
ച്ച ആ കന്യകയെ രോമകത്തോലിക്കസഭ,
ഒരു ഇടത്തൂട്ടുകാരത്തിയെ പോലേ തള്ളിക്കള
ഞ്ഞു എങ്കിലും കൎത്താവു അവളെ കൈക്കൊണ്ടു
നിശ്ചയം. ൟ കന്യകയുടെ ജീവചരിത്രം ഭ
ക്തനായ രോമമതക്കാരൻ ഒരു പുസ്തകത്തിൽ
പരസ്യമാക്കിയതുകൊണ്ടു രോമകത്തോലിക്ക
സഭയുടെ ഭുജബലം ജഡത്തിലോ ആത്മാവി
ലോ എന്നു പലൎക്കും അറിഞ്ഞുകൊള്ളാം.

N. Ev. Kirch. Ztg. 1878. No 15.

യൂരോപ്പയിലേ പഴങ്കൂറ്റുകാർ.—
ഇവർ മാർപാപ്പാവിന്നു 1870ാമതിൽ നിശ്ചയി
ച്ച തെറ്റായ്മയോടു മറുക്കുന്ന പണ്ടേത്ത രൊമ
കത്തോലിക്കർ അത്രേ.

ഗൎമ്മാന്യരാജ്യത്തിൽ 1877ൽ 53,000 പഴങ്കൂ
റ്റുകാർ ഉണ്ടായിരുന്നു. അവരിൽനിന്നു 21,000
പ്രുസ്സ്യയിലും 19,000 ബാദനിലും 11,000 ബവാ
ൎയ്യയിലും മറ്റും നാടുകളിലും പാൎക്കുന്നു. അവർ
മെല്ലേ മാത്രം വൎദ്ധിക്കുന്നതു ദൈവത്തേക്കാൾ
മനുഷ്യരുടെ സഹായത്തെ നോക്കുന്നതുകൊ
ണ്ടും രോമകത്തോലിക്കു സഭയിൽനിന്നു പിരി
ഞ്ഞുപോകായ്കയാലും പാതിരിയച്ചന്മാൎക്കുള്ള വി
വാഹം ഗൎമ്മാനഭാഷയിലേ മീസാരാധന സ
ഭാശിക്ഷ മുതലായ ഞായങ്ങളെ ചൊല്ലി തമ്മിൽ
ഇടഞ്ഞിരിക്കയാലും അത്രേ. ഇവൎക്കു ഓരദ്ധ്യ
ക്ഷൻ ഉണ്ടു.

[ 22 ]
സ്വിസ്സ്നാടു പഴങ്കൂറ്റുതനത്തിന്റെ മൂല
സ്ഥാനം. 1875 ഏകദേശം 75,000 ആത്മാക്കൾ
ഉള്ള സഭയോടു 1876 ഒമ്പതു സഭകൾ ചേൎന്നു
വന്നു. അവരെ 1877ാമതിൽ 74 ബോധക
ന്മാർ പാലിച്ചിരുന്നു. അദ്ധ്യക്ഷനായ ഹെ
ൎസ്സൊഗ് (Herzog) 1877ാമതിൽ 1800 പേൎക്കു ഇ
റുതിപൂജയെ (സ്ഥിരീകരണത്തെ) കഴിച്ചു. പ
രന്ത്രീസ്സഭാഷ സംസാരിക്കുന്ന പഴങ്കൂറ്റുകാ
ൎക്കു തിരുവത്താഴത്തിൽ അപ്പവും വീഞ്ഞും കി
ട്ടുന്നു. ഇരുഭാഷക്കാൎക്കു സ്വന്ത ചോദ്യോത്തര
പുസ്തകങ്ങൾ ഉണ്ടു. ഈയിടേ ഉണ്ടായ സഭാ
യോഗത്തിൽ കുമ്പസാരിക്കുന്നതു ആവശ്യം ഇ
ല്ലെന്നും വിവാഹസ്ഥന്മാർ എത്രദുഷ്ടന്മാരായാ
ലും വേളിക്കെട്ടു അഴിച്ചുകൂട എന്ന രോമക
ത്തോലിക്ക സങ്കല്പത്തെ സമ്മതിച്ചു കൂട എന്നും
തിൎച്ചപ്പെടുത്തിയിരിക്കുന്നു. ഇവൎക്കു ഗൎമ്മാന
പഴങ്കൂറ്റുകാരേക്കാൾ ഒരുമ ഏറുന്നു, എങ്കിലും
ആകാത്തതു തന്നെ അല്ല നല്ലതും ക്രടെ തള്ളാ
തെ ഇരിപ്പാൻ അവർ സൂക്ഷിക്കേണ്ടതാവശ്യം.

ഔസ്ത്ര്യ സാംരാജ്യത്തിൽ 3 പഴങ്കൂറ്റുകാരുടെ
സഭകൾ ഉണ്ടു. അവർ അമ്മിയെ ചവിട്ടിയ
പ്രകാരം രോമകത്തോലിക്ക സഭയെ തീരേ
വിട്ടു കോയ്മ സമ്മതിച്ചു വരുന്ന സഭയായി
തീൎന്നു. N. Ev. Kirch. Z. 1878. No. 16.

ഇതാല്യ.— തൊസ്കാന കൂറുപാട്ടിൽ ആ
ഗൊസ്തു 18൹ യൌവ്വനക്കാരനായ ഒരു കൃഷി
ക്കാരൻ ഒരു ചെറിയ കലഹം ഉണ്ടാക്കി. ത
ന്റെ നെറ്റിയിൽ ഹൃദയരൂപത്തിലുള്ള ഒരു
കല അപോസ്തലനായ പേത്രൻ തിരുവിര
ലാൽ എഴുതിച്ചിട്ടുണ്ടായിരുന്നു എന്നു പറഞ്ഞു
കൊണ്ടു ഒരു വിധം സന്ന്യാസം ദീക്ഷിച്ചതി
നാൽ താൻ സാന്നിദ്ധ്യമുള്ള ഓരാൾ എന്നു പ
ലരും നിശ്ചയിച്ചു അവനെ സന്ത് ദാവീദ് എ
ന്നു വിളിച്ചു തുടങ്ങി. ക്രമത്താലേ ശിഷ്യന്മാർ
പെരുകി ഒരു വിധം യോഗം ആയ്തീൎന്നു. അ
വൎക്കു രോമകത്തോലിക്ക സഭയുടെ ചടങ്ങാ
ചാരങ്ങൾ പ്രമാണം ആയിരുന്നതു ക്രടാതെ
യോഗക്കാർ എല്ലാവരും തമ്മിൽ തമ്മിൽ സ
ഹായം ചെയ്തു ഇല്ലാത്തവരെ പോറ്റുകയും പ
ഠിപ്പിക്കയും ചെയ്യും. ധനവാന്മാർ എല്ലാവരും
ഓരേ രാത്രിയിൽ മരിച്ചു സാധുക്കൾ അവരു

ടെ അവകാശികളാകും എന്ന ദീൎഘദൎശനം ഈ
ദാവീദ് പറഞ്ഞശേഷം ശിഷ്ടന്മാരുടെ കൂട്ടം
നന്ന വൎദ്ധിച്ചു. ആയവർ ദീൎഘദൎശനത്തിന്റെ
നിവൃത്തി കാണായ്കയാൽ പടെക്കു പുറപ്പെടേ
ണം എന്നു സന്ത് ദാവീദിനെ ഉത്സാഹിപ്പി
ച്ചപ്പോൾ താൻ 3000 ശിഷ്യന്മാരുമായി ഒരു മ
ലയിൽനിന്നു ചുകന്ന കൊടിയോടു കൂട ഇറ
ങ്ങി. അൎച്ചിദൊസ്സൊ (Arcidosso) എന്ന ചെറി
യ നഗരത്തെ കൊള്ള പുറപ്പെട്ടു "ജനവാഴ്ചക്കു
ജയ ജയ" എന്നു കൂക്കി പോന്നു. പൊലീസ്റ്റ്
ക്കാർ അവരെ എതിരേറ്റു രാജനാമം ചൊല്ലി
തങ്ങളുടെ തുമ്പില്ലായ്മയെ മതിയാക്കേണം എ
ന്നു കല്പിച്ചപ്പോൾ ദാവീദ്: "രാജാവു ഞാനത്രേ"
എന്നു തിണ്ണം വിളിച്ചു കൂട്ടരോടു തനിക്കായി
പോരാടുവാൻ കല്പിച്ചു. ആയവർ കല്ലെറിയു
വാൻ തുനിഞ്ഞപ്പോൾ പോലീസ്സ്ക്കാർ വെടി
വെച്ചു തുടങ്ങിയാറെ ദാവീദിന്നും കൂടയുള്ള ചി
ലൎക്കും കൊണ്ടു. ശിഷ്യന്മാർ ദാവീദിന്റെ ശ
വത്തെ എടുത്തു മലയേറി താൻ മരിച്ചവരിൽ
നിന്നു എഴുനീറ്റു തന്റെ ദീൎഘദൎശനത്തെ തി
കെക്കും എന്നു വെറുതെ കാത്തു ആശെക്കു കൂ
റൊക്കാതെ തോററുപോകയും ചെയ്തു.

Chr. Volksb. 1878. No. 36.

മദ്ധ്യരേഖയോടടുത്ത കിഴക്കേ ആ
ഫ്രിക്ക.— V. ൧൨൫ാം ഭാഗത്തു രണ്ടു മിശ്ശ
നേരിമാർ കുലപ്പെട്ടപ്രകാരം പറഞ്ഞുവല്ലോ.
ഇവർ ലപ്തനന്ത് ഷൎഗ്ഗൊല്ദ് സ്മിത്തും ഓനീൽ
ബോധകനും തന്നെ. അവർ വിക്തോൎയ്യ പൊ
യ്കയുടെ തെക്കേ അറ്റത്തു ഉക്കെരെവേ എന്ന
തുരുത്തിയിൽ അവിടുത്തേ തലച്ചന്നോരായ ലൂ
ക്കൊങ്ങേയിൻ കീഴേ സമാധാനത്തോടു പാ
ൎത്തിട്ടുണ്ടായിരുന്നു. ഈ തലച്ചെന്നോർ സൊ
ഹോരോ എന്നൊരു അറവിക്കച്ചവടക്കാരനോ
ടു ഒരു പടകു നിമിത്തം വിവാദിച്ചു അവന്നും
കുഡുംബത്തിന്നും കേടു വരുത്തുവാൻ ഭാവിച്ച
പ്പോൾ ബോധകന്മാർ അവനെയും കുഡുംബ
ത്തെയും പാൎപ്പിച്ചതിനാൽ ലുകൊങ്ങേ രാക്കാ
ലത്തിൽ ആൾ ശേഖരത്തോടെത്തി സൊംഗൊ
രോവിനെയും അവന്റെ അടിമകളെയും കൂ
ടാതെ ആ രണ്ടു മിശ്ശനേരിമാരെയും അവരോ
ടു കൂട താമസിച്ച മുപ്പതു പേരെയും കുത്തിക്കൊ
ന്നിരിക്കുന്നു. അവരിൽ തെറ്റിപ്പോയ ൩
പേർ ഉഗന്ദയിൽ പാൎക്കുന്ന വിൽസൻ ബോ
ധകന്നു വൎത്തമാനം അറിയിച്ചു കൊടുത്തു. അം
ഗ്ലമിശ്ശൻ സംഘക്കാർ കൊന്നവൎക്കു പകരമാ
യി വേറെ വേലക്കാരെ അയപ്പാൻ പോകുന്നു.
N. Ev. Kirch. Z. 1878. No. 26.

[ 23 ] 2. POLITICAL NEWS ലൌകികവൎത്തമാനം
ആസ്യ Asia.

ഭാരതഖണ്ഡം:-മദ്രാസിസംസ്ഥാനം.
കഴിഞ്ഞ പഞ്ചകാലത്തിൽ പലരും വിശപ്പു
പൊറുക്കാതെ ധാന്യങ്ങളെ കവരുകയും ഓ
രോ ചെറിയ കളവു കുറ്റത്തിൽ അകപ്പെടുക
യും വില്ക്കേണ്ടതിന്നല്ല തിന്നേണ്ടതിന്നത്രേ അ
ന്യരുടെ കോഴി ആടുമാടു മുതലായതു പിടിച്ചു
കൊല്ലുകയും വിശപ്പുകൊണ്ടുള്ള ബുദ്ധിഭ്രമത
യിൽ ശിശുക്കളെ വധിക്കയും മറ്റും ചെയ്തതി
നാൽ കുറ്റംതെളിഞ്ഞു ശിക്ഷിക്കപ്പെട്ട ഏവരും
വ്യത്യാസം വെക്കാതെ ഓരോ തുറങ്കുകളിൽനി
ന്നു വിട്ടയക്കേണ്ടതിനു സംസ്ഥാനവാഴി അ
രുളിയിരിക്കുന്നു. പഴയ കുറ്റക്കാൎക്കു മാത്രം
ഈ സാധാരണ ക്ഷമയിൽ പങ്കില്ല.

ശ്രീ വില്ല്യം രൊബിൻസൻ എന്ന മലയാള
ത്തിലേ മുമ്പേത്ത കൽക്കട്ടർ സായ്വവൎകൾ ദി
സെബ്ര ൬ ൹ ആലോചന സഭായോഗത്തെ
വിട്ടു വൎഷത്തിൽ ആയിരം പൌൺ അടുത്തു
ൺ വാങ്ങുന്ന അവകാശിയായി പോയി. മല
യാളത്തിന്നും മദ്രാശിസംസ്ഥാനത്തിനും ഇവ
രുടെ വൈഭവ ഉത്സാഹങ്ങളാൽ പല ഉപകാ
രങ്ങൾ വന്നു.

കിഴക്കേ കരയിലേ വങ്കോൾ.—
നവെമ്പ്ര ൫ ൹ വിശാഖപ്പട്ടണത്തു ഒരു പ
രന്ത്രീസ്സ് ഇരിമ്പു ചുറക്കപ്പലും ഒരു ഇംഗ്ലീഷ്
കപ്പലും ആണുപോയി. അഞ്ചുരക്കാരേ രക്ഷ
പ്പെട്ടുള്ളൂ. പിമ്മിലിപ്പട്ടണത്തു ഓരിംഗ്ലീഷ് ക
പ്പൽ തകൎന്നുപോയി.

വയനാടു.— ബ്രൌ സ്മിത്ത്‌സായ്പു (Mr.
Brough Smith) എന്ന ശ്രുതിപ്പെട്ട ഔസ്ത്രാല്യ
യിലേ സുരാംഗസൂത്രജ്ഞൻ (Mining Engineer)
മേൽക്കോയ്മയുടെ കല്പനയാൽ 25 നാഴിക നീ
ളത്തിലും 13 നാഴിക അകലത്തിലും മലപ്രദേ
ശത്തെ പരിശോധിച്ചു രണ്ടു തൊട്ടു നാലടി
യോളം കനമുള്ള പൊന്നയിർ ആറ്റുകൾ തൊ
ണ്ണൂറു പാറകളിൽ കണ്ടെത്തിയിരിക്കുന്നു. ഒരു
തൊൻ (2240 റാത്തൽ) സാധാരണ കല്ലിൽ എ
ട്ടും പത്തും പതിനാലും പെന്നിതൂക്കം മുതൽ
രണ്ടും നാലും ഔൻ്സും വരെക്കും കിട്ടി അധികം
പുഷ്ടിച്ച ലോഹശിലയിൽനിന്നോ നൂറുതൊട്ടു
ഇരുനൂറു ഔൻ്സോളം ഒരു തൊനിൽനിന്നു സാ
ധിച്ചു. പുഷ്ടിയുള്ള കല്ലിൽ പരിപ്പിന്റെ വ
ണ്ണത്തോളം കട്ടിപ്പൊന്നു കണ്ടെത്തി വരുന്നു.
ഇരുനൂറു ഔൻ്സ് പൊന്നിനു തൊള്ളായിരം
പൌൺ വിലയുണ്ടു എന്നു ധരിക്കേണം. കാ
ൎയ്യസ്ഥിതി ഇങ്ങനെയാകയാൽ ഔസ്ത്രാല്യയിലേ
വെൺകൽപാറകളിലുള്ള പൊന്നിനേക്കാൾ

ഈ പാറകളിലേ പൊന്നു ഏറുന്നു എന്നു പറ
യുന്നു. സഹ്യമലയിൽ പലപല പ്രദേശത്തു
പൊന്നുണ്ടു എന്നൂഹിക്കുന്നതു തെറ്റല്ല. മലയു
ടെ അടിവാരത്തിൽ ഉള്ള പുഴകളിലും മറ്റും
പണ്ടുപണ്ടേ തുടങ്ങി ഇന്നേയോളം പൊന്ന
രിച്ചുവരാറുണ്ടല്ലോ. ശലമോ സഹ്യാദ്രിയിൽ
നിന്നുളവായ പൊന്നു തന്റെ വ്യാപാരികളെ
കൊണ്ടു വാങ്ങിച്ചു എന്നു നിരൂപിപ്പാൻ ധൈ
ൎയ്യം തോന്നുന്നു. M. M. No. 269

അബ്ഘാനസ്ഥാനം.— രുസ്സ്യക്കോയ്മ
ചില ആയിരം രുസ്സ്യപ്പടയാളികൾക്കും പട
നായകന്മാൎക്കും അമീരിന്റെ ചേവകം ചെയ്യേ
ണ്ടതിന്നു അനുവദിച്ചുപോൽ.

ഇംഗ്ലീഷ്കാർ ഏകദേശം നാല്പതു കൊല്ലം മു
മ്പേ അബ്ഘാനരോടു യുദ്ധം ചെയ്തപ്പോൾ ആ
യവർ ഒരു മലയിടുക്കിൽ ഏകദേശം ആയി
രം വെള്ളഭടന്മാരെയും ചില ആയിരം ശിവാ
യ്കളെയും നിനയാത്ത കാലത്തിൽ ചതികുല
ചെയ്തു. കുഴിയാനയെ നാട്ടാനയാക്കി എന്നതു
പോലെ അബ്ഘാനർ ആ സംഭവത്തെ എത്ര
യും വലുതാക്കി തങ്ങൾക്കു ഇംഗ്ലീഷ്കാരിൽനി
ന്നു പിന്നീടു തക്ക ശിക്ഷ കിട്ടിയതു അശേഷം
മറന്നു തങ്ങൾ ഇംഗ്ലീഷ്കാരോടു പടവെട്ടുവാൻ
പ്രാപ്തന്മാർ എന്നഹമ്മതിച്ചു പുകഴ്ത്തുന്നു. അത
ല്ലാതെ ഇംഗ്ലീഷ്കാർ അമീരിനെ ചൊല്ലി ഭയ
പ്പെട്ടു നില്ക്കുന്നു എന്നും വിചാരിക്കുന്നു. ഇംഗ്ലീ
ഷ്‌ക്കോയ്മ ആവക പുക കൂട്ടാക്കാതെ സകല
സംസ്ഥാനങ്ങളിൽനിന്നും യുരൊപയിൽനി
ന്നും വേണ്ടുന്ന പടജ്ജനങ്ങളെ അബ്ഘാനിസ്ഥാ
നത്തിന്റെ നേരേ നടത്തുകയും ഓരോ നാട്ടു
രാജാക്കന്മാരിൽ നിന്നും തലയാളികളിൽ നി
ന്നും അല്പമായ തുണപ്പടകളെ കൈക്കൊള്ളുക
യും ചെയ്യുന്നു.

ആലിമസ്ജിദ് എന്ന കോട്ടയെ പിടിക്കേ
ണ്ടതിനു അംഗ്ലപടകൾ മൂന്നു വഴിയായി അ
തിന്റെ നേരെ ചെന്നു. രണ്ടു സേനകൾ വ
ഴിയുടെ ദൂരതാകഷ്ടത്താലും വഴിക്കാട്ടികളുടെ
കൃത്രിമത്താലും താമസിച്ചെത്തിയെങ്കിലും സേ
നാപതിയായ ശ്രീ ബ്രൌൻ നവെമ്പ്ര ൨൧
൹ തനിക്കു കീഴ്പെട്ട പടജ്ജനങ്ങൾ മതി എന്നു
വിചാരിച്ചു തന്റെ കാളന്തോക്കുകൊണ്ടു കോ
ട്ടയുടെ കൊത്തളങ്ങളും വാടിയും ഇടിച്ചു ശത്രു
വിന്റെ പീരങ്കിത്തോക്കു മറവില്ലാതാക്കിയ
ശേഷം കോട്ടക്കാർ രാപ്പെട്ട കാലത്തിൽ ഓടി
പീരങ്കിത്തോക്കുകളും ക്രടാരങ്ങളും പലവിധ
കോപ്പുകളും വെച്ചേച്ചു പോന്നു. തെറ്റിയ ശ
ത്രുക്കളിൽനിന്നു ഒരു ക്രട്ടം മറ്റെ രണ്ടു സേന

[ 24 ]
കളുടെ കൈയിൽ അകപ്പെട്ടു ബദ്ധന്മാരാ
യ്പോയി. കാബൂലിൽ ഉണ്ടാക്കിയ ഇരുപത്തു
നാലു പീരങ്കിത്തോക്കുകളും വിവിധ വെടി
ക്കോപ്പുകളും ആലിമസ്ജിദിൽ പി
ടിച്ചിരിക്കുന്നു.

കരം എന്ന താഴ്വരയിൽ ഏകദേശം 8000
അടി ഉയൎന്ന മലപ്രദേശത്തു സേനാപതിയാ
യ രോബൎത്തസ് ദിസെബ്ര ൧-൩ ൹ പൈ
വാട് കൊതൽ എന്ന ഉറപ്പിച്ച സ്ഥലത്തെ
അബ്ഘാനസൈന്യത്തിൽനിന്നു വല്ലാതെ മല്ലു
കെട്ടി പിടിച്ചു ശത്രുവിന്റെ 10-20 പീരങ്കിക
ളെ കൈക്കലാക്കി പടജ്ജനങ്ങളെ ഓടിച്ചിരി
ക്കുന്നു. ശത്രുവിനെ മൂന്നുഭാഗത്തുനിന്നു എതി
ൎത്തതുകൊണ്ടു ധൈൎയ്യം വിട്ടുപോയി.

കന്ദഹാർ ഘജിനി കാബൂൽ മുതലായ സ്ഥ
ലങ്ങളെ പിടിക്കേണ്ടതിന്നു ഓരോ സേനകൾ
പുറപ്പെട്ടിരിക്കുന്നു.

അംഗ്ലസേനകൾ ഇത്രോടം ജയംകൊണ്ടു
അബ്ഘാനർ മതഭാവം കാണിക്കുന്നു എങ്കിലും
പുതിയ പടകൾ അബ്ഘാനപോൎക്കളത്തിലേക്കു
യാത്രയാകുന്നതു രുസ്സർ പക്ഷേ അമീരിന്റെ
പക്ഷം എടുത്തു ഹിമകാലം കഴിഞ്ഞ ഉടനെ
യുദ്ധത്തിന്നായ്പുറപ്പെടും എന്നു. ശങ്കിച്ചിട്ടത്രേ.

അമീരിന്റെ പടകൾ തോറ്റതിനാൽ ആ
യവൻ ഭാരതഖണ്ഡത്തിലേ ഉപരാജാവിനു ഒ
രു കത്തെഴുതി അറിയിക്കുന്നതെന്തെന്നാൽ:
ഉപരാജാവു തനിക്കു അവസാനമായി എഴുതി
യ ലേഖനത്തിൽ കാണിച്ച മമത ഉണ്മയുള്ളത
ല്ലയെന്നും താൻ ഭയം നിമിത്തമത്രേ ദൂതന്മാരെ
കൈക്കൊള്ളാതെ ഇരുന്നു എന്നും അബ്ഘാനൎക്കു
ഇംഗ്ലിഷ്കോയ്മയോടു മുഷിച്ചൽ ഇല്ലെന്നും അ
ല്പം ചില പേരേ തന്റെ മൂലനഗരത്തിൽ അം
ഗ്ലദൂതന്മാരായി വന്നു പാൎപ്പാൻ സമ്മതിക്കാമെ
ന്നും അറിയിച്ചതു ഉപരാജാവിനു ബോധിക്കാ
തെ യുദ്ധം നടക്കേണം എന്നു വിധിച്ചു. ആ
കത്തു കാബൂലിൽ രുസ്സദൂതനായി വസിക്കുന്ന
ഒരു രുസ്സസേനാപതിയുടെ ഉപദേശത്താലും
അറിവോടും ചമെച്ചു വന്നുവോ ഇല്ലയോ എ
ന്നു ആർ തിട്ടമായി പറയും?

യൂറോപ Europe.

ഇംഗ്ലന്തു.— ഗ്ലാസ്ഗോ (V. 199 നോക്കു
ക) നഗരത്തിലേ സറാപ്പു ഗോക്കാർ (ബെങ്കു)
ആകേ 6,783,000 പൌൺ പണം കളഞ്ഞിരി
ക്കുന്നു. ആ സാറാപ്പുശാലയെ സ്ഥാപിക്കേണ്ട
തിനു ഓരോ ചീട്ടുകാർ കൊടുത്ത മുതൽ നഷ്ട
മായി പോയതു കൂടാതെ അവർ സകല കട
ത്തെ വീട്ടുകയും വേണം. അതിന്റെ സംഗ

തി എന്നാൽ ആ ബെങ്കു സീമയുള്ള (limited)
സറാപ്പുയോഗം ആയിരുന്നുവെങ്കിൽ സ്ഥാപ
നമുതൽ മാത്രം പോയ്പോയേനേ. സീമയറ്റ
സറാപ്പുയോഗമായി നടന്നതുകൊണ്ടു ചീട്ടുകാർ
ഒട്ടുക്കു ഒടുക്കത്തെ റേസ് വീട്ടി തീരുവോളം
ബാദ്ധ്യസ്ഥന്മാർ ആകുന്നു. ആ പണം വ
സൂൽ ആക്കേണ്ടതിന്നു പലരും വീടും പറമ്പും
വില്ക്കയും ഇല്ലാത്തവൎക്കു വേണ്ടി മുതൽ ഏറു
ന്നവർ നഷ്ടം സഹിക്കയും വേണ്ടതു. അക്ക
ര നില്ക്കുന്ന പട്ടർ തോണിയുരുട്ടി എന്നു പറ
ഞ്ഞു ശിക്ഷയിൽ ഉൾപ്പെട്ടത്തുന്നപ്രകാരം
തോന്നിയാലും ആ വിധിയിൽ അന്യായം ഇ
ല്ല. കുറ്റമില്ലെങ്കിലും സൂക്ഷ്മക്കേടും മറ്റും ചീ
ട്ടുകാരുടെ കൈയിൽ ഉണ്ടായിട്ടുണ്ടു താനും,

സാധുക്കളായ ചീട്ടുകാരെ നാശത്തിൽനിന്നു
രക്ഷിക്കേണ്ടതിന്നു ഗുണശാലികളായ മനു
ഷ്യർ ഒരു ശേഖരത്തെ ആരംഭിച്ചു ഏകദേശം
പാതി പണത്തിന്നു വരിയിട്ടു ശേഷമുള്ള പ
ണവും കൂട കിട്ടും എന്നു വിചാരിപ്പാൻ ഞായം
ഉണ്ടു.

ഗൎമ്മാന്യ.— ഗൎമ്മാന്യ ചക്രവൎത്തിയായ
വില്യം വീണ്ടും രാജ്യഭാരത്തെ ഏറ്റിരിക്കുന്നു.

രുസ്സ്യ.— ൧൮൭൬ാം തൊട്ടു ൧൮൭൮ വരെ
ഇങ്ങനെ രണ്ടു വൎഷങ്ങൾക്കുള്ളിൽ രുസ്സ്യക്കോ
യ്മ നടത്തിയ യുദ്ധങ്ങളാൽ രാജ്യക്കട്ടത്തു ന
ന്നായി വൎദ്ധിപ്പിച്ചു. ആ കടത്തിന്നു 7,00,00,000
രൂബൽ കൊല്ലപ്പലിശയുണ്ടു. രുസ്സ്യ ഇപ്പോൾ
കൊല്ലം ഒന്നിൽ 18,00,00,000 രൂബൽ പലിശ
മിക്കതും പരദേശത്തു അയക്കേണം. ഇതു
സാംരാജ്യത്തിൽ വൎഷന്തോറും പിരിയുന്ന നി
കുതി മുതലായ പിരിവിന്റെ മൂന്നിൽ ഒരു
പങ്കു. അതുക്രടാതെ 1,20,00,00,000 രൂബൽ
കോയ്മ ഹുണ്ടിക ആ നാട്ടിൽ നടക്കുന്നു. ഇം
ഗ്ലീഷ് മുതലായ കോയ്മകൾ ഹുണ്ടികകൾക്കു
തക്കവാറു തങ്കവും വെള്ളിയും അടിച്ച നാ
ണ്യങ്ങളും രാജ്യദ്രവ്യാലയത്തിൽ സൂക്ഷിച്ചു അ
വറ്റെ ആവശ്യം പോലെ മാറ്റുന്നു. രുസ്സ്യ
മതിയായ മുതലിന്റെ കാണിക്കാതെ ഹുണ്ടിക
കളെ അധികം പെരുക്കിയതു കൊണ്ടു അവ
റ്റിൽ വില താണുപോയിരിക്കുന്നു.
M.M. 289.

രുസ്സ്യ, സാംരാജ്യത്തിൽ നാസ്തിക മതക്കാർ
എന്നൊരു വക കോയ്മ പകയന്മാർ കോയ്മക്കും
പ്രജകൾക്കും പല ഞെരിക്കും വരുത്തുന്നു. ത
ങ്ങൾക്കു അനിഷ്ടമായ ഉദ്ദോഗസ്ഥന്മാരെ ച
തിച്ചു കൊല്ലുകയും അവിടവിടേ നഗരങ്ങൾക്കു
തീയിടുകയും ചെയ്യുന്നു.

[ 25 ] THE REV. JACOB RAMAVARMA.

യാക്കോബ് രാമവൎമ്മൻ.

ഒരു ഹിന്തു പാതിരിയുടെ ജീവിതം.

(VIാം പുസ്തകം ൧൦ാം ഭാഗത്തിൽനിന്നു തുടൎച്ച.)

അക്കാലത്തു ദൈവഭക്തിയുള്ള ഒരു കപ്പിത്താൻ സായ്പു എന്റെ ജ്യേ
ഷ്ഠന്നു ഒരു മലയാള സുവിശേഷം കൊടുത്തു എനിക്കു കൊണ്ടു വന്നു തന്ന മ
ലയാളഭാഷയിൽ അച്ചടിച്ചതായ ഒരു പുസ്തകം ഒന്നാമതു കാണുകയാൽ
ഞാൻ ആശ്ചൎയ്യപ്പെട്ടു: അതിന്റെ സാരം ഹേ വൈദിക നോക്ക എന്നു
പറഞ്ഞു ഞാൻ അതിൽ മത്തായി ഒന്നാം അദ്ധ്യായം അല്പം വായിച്ചാ
റെ പേരുകളുടെ പ്രയാസം നിമിത്തം ഇതിൽ എല്ലാം ഇപ്രകാരം തന്നെ
ആയിരിക്കും എന്നു വെച്ചു മേശമേൽ ഇട്ടുകളഞ്ഞു എങ്കിലും സ്നേഹിത
ന്മാർ വരുമ്പോൾ ആ അപൂൎവ്വ വസ്തു എടുത്തു കാണിച്ചു അന്യസംജ്ഞ
കൾ നിമിത്തം പരിഹസിക്കയും ചെയ്യും. അത്രയും അല്ല മനസ്സു അ
ധികമായിട്ടു കാമശാസ്ത്രം മുതലായ വഷളായിട്ടുള്ള ഗ്രന്ഥങ്ങളിലേക്കു ചാ
ഞ്ഞു തുടങ്ങി എന്റെ ഹൃദയത്തിൽ തോന്നുന്നതു സാധിക്കേണം അത്രേ
പുരുഷാൎത്ഥം എന്നു നിശ്ചയിച്ചു ഉപനയനം കഴിയുന്നതിന്നു മുമ്പേ സ്വ
തന്ത്രനായി നടന്നാൽ ജാതിഭ്രംശം വരും എന്നു പേടിച്ചു അടങ്ങിപ്പാൎത്തു.
൧൬ാം വയസ്സിൽ ഉപനയനവും സമാവൎത്തനവും കഴിഞ്ഞ ഉടനെ അ
മ്മയെ കുറിച്ചു നന്നെ ഭയവും പലപ്പോഴും മനസ്സിൽ കുത്തും ഉണ്ടായി
എങ്കിലും ഏകദേശം രണ്ടു സംവത്സരത്തോളം തോന്നിയതു പോലെ ന
ടന്നു. ൟ സമയത്തു എന്റെ മൂത്ത ഉടപ്പിറന്നവളുടെ മകൾ ദീനം പി
ടിച്ചു ഝടുതിയിൽ മരിച്ചു പോയി. ആ കുട്ടിയുടെ മരണവേദനയും മ
റ്റും കണ്ടപ്പോൾ ഞാൻ ഒന്നു ഞെട്ടി എനിക്കും മരണം വന്നാൽ എന്തു
ചെയ്യും നാനൂറ്റിൽ ചില നരകങ്ങൾ ഉണ്ടല്ലോ അവയിൽ പോയി
ഉഴലേണ്ടി വരും എന്നു വിചാരിച്ചു വിഷണ്ണനായി തിൎന്നു പണ്ടത്തേ വൈ
ദികവൃത്തിക്കു തന്നെ മനസ്സു പിന്നേയും ചാഞ്ഞു.— ഇങ്ങനേ വിഷാദ
[ 26 ] ത്തോടു കൂട ഒരു ദിവസം ഞാൻ പടിവാതില്ക്കൽ നില്ക്കുമ്പോൾ എന്റെ അ
മ്മാമന്റെ മകനായി കോട്ടയത്തു പഠിച്ച ഒരു ബാല്യക്കാരൻ വന്നു ഇംഗ്ലീ
ഷ് പഠിക്കുന്നതിനെ കുറിച്ചു എന്നോടു സംസാരിച്ചു. ഉടനെ എന്റെ മന
സ്സിൽ മുമ്പെ കുറെ ദിവസം പഠിച്ചു വിട്ടുപോയ ഭാഷ തിരികെ പഠിക്കേ
ണം എന്നുള്ള ദാഹം ഉണ്ടായി പിറ്റേ ദിവസം തന്നെ അമ്മയോടു അ
നുവാദം ചോദിച്ചു കൊച്ചിക്കു പോയി അവിടെ ഒരു പാതിരിസായ്പു ഒരു
എഴുത്തുപള്ളി വെച്ചു കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുന്നുണ്ടു എന്നു കേട്ടി
ട്ടു വളര സന്തോഷിച്ചു ൧൮൩൪ ജൂലായോ ആഗുസ്തോ മാസത്തിൽ രിദ്സ
ദേൽ സായ്പു അവൎകളെ ചെന്നു കണ്ടു അനുവാദം വാങ്ങി അറിടെ പഠി
ച്ചു തുടങ്ങുകയും ചെയ്തു.— ആ സായ്പു അവൎകളുടെ പ്രാൎത്ഥനയിലും വേദം
വ്യാഖ്യാനിക്കുന്നതിലും എനിക്കു വളര സന്തോഷം തോന്നി എങ്കിലും അ
ക്കാലത്തു ഞാൻ ഒനും തിരിച്ചറിഞ്ഞില്ല. പഠിക്കുന്നവരോടു പലപ്പോഴും
സായ്പു പറഞ്ഞ കാൎയ്യങ്ങളെ കുറിച്ചു ചോദിച്ചിട്ടും അവരുടെ വാക്കിനോ
ടു എനിക്കു പരിചയം പോരായ്കയാൽ മൂന്നു നാലു മാസം നല്ലവണ്ണം
തിരിച്ചറിഞ്ഞതുമില്ല. ഒരു ദിവസം ആ സായ്പു വിഗ്രഹാരാധനയെ കുറി
വളര പരിഹാസമായി പറയുന്നതിനെ കേട്ട ഞാൻ വളര രസിച്ചു
വിഗ്രഹം നിസ്സാരം എന്നു ഞാൻ മുമ്പെ വിചാരിച്ചതു സതൃം തന്നെ
എന്നു അധികം ഉറപ്പു വരികയും ചെയ്തു.

അന്നു തന്നെ എന്നു തോന്നുന്നു ഞങ്ങളുടെ രണ്ടാമത്തേ മൊനിട്ടർ
എന്നോടു: രാജാറിന്റെ പുത്ര താൻ ഞങ്ങളുടെ വേദം കൂട അല്പം നിഷ്ക്ക
ൎഷിച്ചു നോക്കിയാൽ കൊള്ളാം എന്നു പറഞ്ഞതിനു: അതിനെന്തു വൈ
ഷമ്യം എല്ലാം അറിഞ്ഞിരിക്കേണ്ടതല്ലേ ഒന്നു കിട്ടിയാൽ ശോധന ചെ
യ്യാം എന്നു പറഞ്ഞപ്പോൾ അയ്യാൾ സായ്പിനോടു പറഞ്ഞു. സായ്പു ഒ
രു സുവിശേഷം എടുത്തു എന്റെ പേരും എഴുതി രോമൎക്കുള്ള ലേഖന
ത്തിങ്കൽ ഒരു മൂഢസൂത്രവും വെച്ചു ഇതു നല്ലവണ്ണം വായിപ്പാൻ പറ
ഞ്ഞു കൊടുത്തയച്ചു. ആയതിനെ ഞാൻ സന്തോഷത്തോടെ വാങ്ങി മൂ
ന്നു വട്ടം സകലം ആവൎത്തിച്ചാവൎത്തിച്ചു വായിച്ചു മിക്കവാറും ഹൃദിസ്ഥ
മാക്കയും ചെയ്തു. അപ്പോൾ ഇതുവും മുമ്പേ കിട്ടീട്ടു തള്ളിക്കളഞ്ഞ പു
സ്തകവും രണ്ടും ഒരു മാതിരി തന്നേ എന്നു അറിഞ്ഞു. ഇതിന്നിടയിൽ ഒ
രു ദിവസം ഞാൻ അനന്തൻ (പിന്നേ യോഹൻ) എന്ന കൊങ്കണിയോ
ടു കൂട പള്ളിയിൽ പോയി പ്രസംഗം കേട്ടു ആയതു എന്തു എന്നു ഇ
പ്പോൾ നല്ല ഓൎമ്മ ഇല്ല. പിന്നേയും ഒരു ഞായറാഴ്ച പള്ളിയിൽ പോ
യപ്പോൾ പാതിരിസായ്പു യശായ ൫൩ ൽ നിന്നു "അവൻ അതിക്രമക്കാ
ൎക്കു വേണ്ടി അപേക്ഷിച്ചു" എന്ന വാക്യത്തിൽനിന്നു പ്രസംഗിച്ചു. ൟ
അതിക്രമക്കാരൻ ഞാൻ ആകുന്നു എന്നും, യേശുക്രിസ്തൻ എനിക്കു വേ
[ 27 ] ണ്ടിയും പ്രാൎത്ഥിച്ചു ഇനിയും പ്രാൎത്ഥിക്കുന്നു എന്നും അവനിൽ വിശ്വസി
ക്കുന്നവനു അവൻ നിത്യരക്ഷ കൊടുക്കുന്നു എന്നും സ്പഷ്ടമായി കാണി
ച്ചു.— അന്നു മുതൽ എനിക്കു ക്രിസ്തനിൽ ശിഷ്യനാകുവാൻ ആഗ്രഹം
തുടങ്ങി എങ്കിലും ലോകാപവാദം ഭയപ്പെട്ടിട്ടു പിന്നോക്കം വലിഞ്ഞു ആ
രോടും പറയാതെ താമസിച്ചു സുവിശേഷം നിത്രം വായിക്കുന്നതിൽ കുറ
വു വരുത്തീട്ടില്ല താനും.— ഇങ്ങിനേ ഇരിക്കുമ്പോൾ ഒരു ദിവസം ഞാൻ
കൊച്ചിക്കു വരുമ്പോൾ കൊടുങ്കാറുണ്ടായതിനാൽ തോണി മുങ്ങി ച
ത്തുപോകും എന്നു ഭയപ്പെട്ടു വേഗത്തിൽ ക്രിസ്തന്റെ ശിഷ്യനാകുവാൻ
നിശ്ചയിച്ചു പാതിരിസായ്പു അവൎകളോടു പറഞ്ഞാറെ സായ്പു വളര സ
ന്തോഷിച്ചു കിസ്തനിലുള്ള രക്ഷണ്യത്തെ കുറിച്ചു അധികം വിവരമായി
ഉപദേശിച്ചു പിറ്റേ ഞായറാഴ്ച സ്നാനം ഏല്ക്കതക്കവണ്ണം നിശ്ചയിക്കയും
ചെയ്തു. എന്നോടു കൂട പാൎത്തിരുന്നു എനിക്കു ചോറു വെച്ചു തന്ന പട്ടർ
ഇക്കാൎയ്യത്തെ അല്പം അറിഞ്ഞു അമ്മയോടു പറഞ്ഞു കൌശലത്തോടെ
എന്നെ തൃപ്പൂണിത്തുറെക്കു വിളിപ്പിച്ചു എട്ടു ദിവസം താമസിപ്പിക്കയും
ചെയ്തു. ഇതിന്നിടയിൽ വയറ്റിന്മേൽ എനിക്കു ഒരു വലിയ കുരു ഉണ്ടാ
യി മരിക്കും എന്നു പേടിച്ചു ഞാൻ സൌഖ്യപ്പെട്ടു എങ്കിൽ താമസിയാ
തെ നിന്റെ ശിഷ്യൻ ആകും എന്നു കൎത്താവിനോടു പ്രാൎത്ഥിച്ചു അവൻ
എന്റെ ശബ്ദം കേട്ടു സൌഖ്യം തന്നു.— ഉടനെ ഞാൻ അമ്മയോടും മ
റ്റും യാത്ര പറഞ്ഞു കൊച്ചിക്കു പോന്നു പിറ്റേ ദിവസം തന്നേ ഒരു
കൊങ്കിണി ബ്രാഹ്മണനോടു കൂട കൎത്താവിന്റെ നാമത്തിൽ ബപ്തിസ്മ
പ്പെട്ടു ൧൮൩൫ എപ്രിൽ ൫ ാം ൹ പൂണുനൂലും പൊട്ടിച്ചെറിഞ്ഞു സാ
യ്പന്മാരോടു കൂട ഭക്ഷിച്ചു ജാതിയും കളഞ്ഞു. (ശേഷം പിന്നാലെ)

II. THE HUMAN SKULL (2).

തലയോടു.

(V. 154 ഭാഗത്തിന്റെ തുടൎച്ച).

I. തലച്ചോറിനെ അടക്കിക്കാക്കുന്ന തനിച്ച തലയോട്ടിന്നു1) എട്ടെ
ല്ലുകൾ ഉണ്ടു. അതിൽ നാലു മേലും നാലു കീഴും ഇരിക്കുന്നു എന്നു
പറയാം.

1. മേലേത്ത നാലു എല്ലുകളെ ഒരു മേല്പുരയുടെ രണ്ടു നെറ്റിക്കും
രണ്ടു ചായ്പിന്നും ഉപമിക്കാം. പലകപ്രായത്തിലുള്ള ൟ എല്ലുകൾ പല
പ്രകാരം വളഞ്ഞിരിക്കുന്നു; അവയാവിതു:

൧. നെറ്റിയെല്ലു ഒന്നു2). മണ്ടയുടെ മുമ്പുറത്തു നില്ക്കുന്ന ൟ
എല്ലുകൊണ്ടു മുഖത്തിന്റെ മേൽഭാഗം ഉണ്ടാകുന്നു. ആയതു മൂക്കിൻ
[ 28 ] പാലത്തിന്റെ മുരടും ഇരുപുറത്തേ കൺതടത്തിൽ പുറത്തേ കോണി
ന്റെ ഏപ്പും തുടങ്ങി നെറ്റിത്തടം3) അടക്കി നെറുക. വിളിമ്പോളവും
അതിൽ കടിപ്പിച്ച രണ്ടു മതിലെല്ലുകളോളവും ചെല്ലുന്നു. രണ്ടു കൺ
തടത്തിന്റെ മേലേ വളരും മൂക്കിൻ പാലത്തിന്റെ മുരടും അതിനാൽ
ഉണ്ടാകുന്നു4). ൟ എല്ലിന്നു ഏകദേശം ഞണ്ടോടിന്റെ വടിവുണ്ടു.

൨. മതിലെല്ലുകൾ രണ്ടു5). ഇവ മണ്ടയുടെ നടുവിൽ തന്നേ.
മുൻപുറത്തേ നെറ്റിയെല്ലും പിമ്പുറത്തേ പിരടിയെല്ലും എന്നിവറ്റിൻ
നേരേ നടുവിൽ മുകന്താഴം പോലേ നെറുകയുടെ വിളിമ്പു നീണ്ടു കിട
ക്കുന്നു. ചായ്പിന്നു തുല്യമായി രണ്ടെല്ലുകൾ ഒന്നു മണ്ടയുടെ വലത്തും
മറ്റതു അതിന്റെ ഇടത്തും നെറ്റിയെല്ലിന്നും ഏപ്പായി നെറുകവിളി
മ്പിൽ തമ്മിൽ ഏച്ചു വരുന്നു. ഇരുമതിലെല്ലുകളോടു മണ്ടയുടെ അടി
യിൽ കിടക്കുന്ന കടുന്തുടിയെല്ലിന്റെ ഓരോ ഇറുകു ചേരുകയല്ലാതെ ഓ
[ 29 ] രോ ചെന്നിയെല്ലു ഒരു വിധം ഞെറിവുള്ള ഓരായത്താൽ തമ്മിൽ പറ്റി
കൂടുന്നു 6). ആ സ്ഥലത്തു മതിലെല്ലുകൾക്കും ചെന്നിയെല്ലുകൾക്കും ഞെ
റിവുണ്ടു 7). ൟ എല്ലിന്റെ രൂപം ഏകദേശം വാകക്കുരുവിനോടൊക്കും.
അതിന്റെ ഉൾഭാഗത്തു പടം കണക്കേ ചോരക്കുഴലുകൾ പരന്നു ഒന്നി
ച്ചു ചേരുന്നു.

൩. പിരടിയെല്ലു ഒന്നു 8). മണ്ടയുടെ പിന്നിലുള്ള ൟ എല്ലു
രണ്ടു മതിലെല്ലുകളോടു പല്ലേപ്പിനാൽ ഉണങ്ങി വരുന്നു. അതു നെറുക
(വിളിമ്പിൽ) നിന്നു 9) വളഞ്ഞു മുതുകെല്ലിന്റെ മുതുതലയെ കൈക്കൊണ്ടു,
ഉള്ളോളം ചെല്ലുന്നതിനാൽ തലയോട്ടിന്നു അടികണക്കേ ഇരിക്കുന്നു.
നെട്ടെല്ലിനെ കടിപ്പിക്കുന്ന വലിയ തുള 10) നിമിത്തം ആ എല്ലു ഏകദേ
ശം വായും മൂലയും തേഞ്ഞ പടന്നയുടെ രൂപത്തിൽ കാണുന്നു. ആ
വന്തുള കൂടാതെ ഏറിയ ചെറിയ ദ്വാരങ്ങളും ഉണ്ടു. അവറ്റിൽ കൂടി ഉട
ലിൽനിന്നു തലച്ചോറ്റിൽ ഓരോ ചോരക്കുഴലുകളും നരമ്പുകളും കയറി
കിഴിഞ്ഞു വരുന്നു.

ആയതും ൟ ചിത്രത്തിൽനിന്നു നന്നായി വിളങ്ങും. [ 30 ] പിരടിയെല്ലിന്റെ പെരുന്തുളയിൽ മുതുകെല്ലു കടന്നശേഷം തലെക്കു
മൂങ്കനം ഏറുകകൊണ്ടു തലയെ നിവിൎത്തി നിൎത്തുവാൻ പിരടിയെല്ലിൽ
നിന്നു മുതുകെല്ലോളം ചെല്ലുന്ന ഉറപ്പുള്ള ദശപ്പുകൾ പറ്റിച്ചിരിക്കുന്നു.
പിരടിയെല്ലിനെ പിരടിയിൽ തൊട്ടു നോക്കിയാൽ ഒരു മുനമ്പും 11) അ
വിടെനിന്നു പെരുന്തുളയോളം ഉള്ളിലേക്കു ചെല്ലുന്നു ഒരു പരമ്പും 12) മുന
മ്പിന്റെ ഇരുപുറത്തു മേലേ വളഞ്ഞ ഏരിയും അതിൽനിന്നു മുക്കാൽ
അംഗുലം കീഴോട്ടു താഴേ വളഞ്ഞ ഏരിയും സ്പൎശ്ശിച്ചറിയാം 13). ആ ഏരി
കളിൽ തന്നെ ആ ദശപ്പുകൾ ഒട്ടിച്ചു കിടക്കുന്നു. മണ്ടയെ മുതുകെല്ലോടു
(നെടുമുള്ളാടു) ദശപ്പുകളെകൊണ്ടു ഉറപ്പായിട്ടു ഘടിപ്പിപ്പാൻ പെരുന്തു
ളയുടെ മുമ്പോട്ടു നോക്കുന്ന പാതിയിൽ ഇരുപുറത്തു ഒരു വക വക്കു മു
ഴെച്ചു നില്ക്കുന്നു 14). ഉറക്കു, ആലസ്യം, ബോധക്കേടു എന്നിവറ്റിൽ ചി
ത്തശക്തികൾ അടങ്ങീട്ടു ദശപ്പുകൾ തളരുമ്പോൾ തല തന്നാലേ നെ
ഞ്ഞോടു തൂങ്ങുന്നതുകൊണ്ടു മേൽ പറഞ്ഞതിന്നു തുൻപുണ്ടാകും 15).

2. കീഴേത്ത നാലു എല്ലുകൾ പിടിയില്ലാത്ത തൊടുപ്പയുടെ ഭാഷ
യിൽ കാണാം.

൧. ചെന്നിയെല്ലുകൾ രണ്ടു 16). അതിൽ ഓരോന്നിന്നു മുമ്മൂന്നു
പങ്കുണ്ടു.

a.) ഞെറിവുള്ള അംശം 17). ആയതു ചെന്നിവരമ്പിന്റെ മീതെ
തന്റെ തന്റെ മതിലെല്ലിലേ ഞെറിവോടു ചേരുന്നു അല്ലയെങ്കിൽ മതി
ലെല്ലിനെ കടന്നു വരുന്നു 18). ൟ ഞെരിവുള്ള അംശത്തിന്റെ പുറത്തു
ചെന്നി ദശപ്പിന്റെ മാംസനാരുകൾ 19) പിടിച്ചു കിടക്കുന്നു. ചെന്നി
വരമ്പു തുന്തയെല്ലോടു 20) ഏച്ചിരിക്കുന്നതു കൂടാതെ താടിയെല്ലിന്റെ 21)
ദശപ്പും അതിനോടു ചേരുന്നു.

b. മുലപോലേത്ത അംശം 22) മൂലരൂപത്തിൽ കാതിന്റെ വഴി
യെ അൎദ്ധവൃത്തത്തിൽ മുഴെച്ചിരിക്കുന്നതിനാൽ ഈ പേർ ഉണ്ടായി. പരു
പരുത്ത മേലായി ചോരക്കുഴലുകൾ കടപ്പാൻ പല വിധത്തിൽ തുളഞ്ഞി
രിക്കുന്നു; അതിന്റെ ഉള്ളിൽ ഏറിയ കള്ളികൾ ശ്രവണേന്ദ്രിയത്തിന്നു വേ
ണ്ടി കിടക്കുന്നു. ചെന്നി വരമ്പിന്റെ നടുവിൽ താഴേ ഒരു തുളയുണ്ടു.
[ 31 ] അതു കേൾവിത്തുള (ശ്രോത്രദാരം) അത്രേ. അതിന്റെ നേരെ കീഴിൽ
ആണിചേലിൽ മുന്തുന്ന എല്ലിന്നു ചെന്നിയാണി 23) എന്നു പറയുന്നു.

c. കല്ലിച്ച അംശം 24). ആയതു ഏറ്റവും അടുപ്പും കടുപ്പവും പൂ
ണ്ടു കേൾവിത്തുളയുടെ മുമ്പിൽ കിടക്കുന്നു 25).

൨. കടുന്തുടിയെല്ലു ഒന്നു 26). അതിന്റെ രൂപം പറക്കുന്ന പാപ്പാ
ത്തിയോടോ പറക്കുന്ന നരിച്ചീറിനോടോ ഒക്കും എന്നു പറയാം. വലിയ
ഇറകു രണ്ടും മുമ്പോട്ടും ചെറിയവ രണ്ടും വഴിയോട്ടും പിരിഞ്ഞു ചേരുന്നു.
തലയോട്ടിന്റെ അടിയിൽ കിടക്കുന്ന ഈ എല്ലു മണ്ടയുടെ എല്ലാ എല്ലു
കളും മുഖത്തിന്റെ ചിലതും എത്രയും ഉറപ്പായിട്ടു തമ്മിൽ ഏച്ചുകളയേ
ണ്ടതിന്നു കടുന്തുടി പടിവുള്ളതാകുന്നു 27).

൩. അരിപ്പയെല്ലു ഒന്നു 28). അതു കൺതടങ്ങളുടെ ഇടയിലും മൂ
ക്കിൻ മുരട്ടിന്റെ പിമ്പുറത്തും കിടക്കുന്നു. പെരുത്തു തുളയുള്ളതുകൊണ്ടു
അരിപ്പയെല്ലു എന്നു പേരുണ്ടായി. ആയതു വിശേഷിച്ചു ഘ്രാണനര
മ്പിൻ കിഴങ്ങിന്നു ആധാരം. ഈ എല്ലിന്നു ജാതിപത്രിയോടൊത്ത ചുരു
ളുകൾ ഉണ്ടു 29).

(ശേഷം പിന്നാലെ.)

WHAT IS HINDUISM?

ഹിന്തുമതമെന്തു?

I. ഹിന്തുമതപ്രമാണങ്ങൾ

ഹിന്തുമതമെന്തു എന്ന ചോദ്യത്തിന്നു എളുപ്പത്തിൽ ഉത്തരം പറവാൻ
കഴികയില്ല. ഹിന്തുക്കൾ പല മതഭേദികളായി പിരിഞ്ഞു വെവ്വേറെ ദേ
വന്മാരെ വണങ്ങിയും, നാനാവിധം വഴക്കങ്ങളെ ആചരിച്ചും വരുന്നതി
നാൽ അവരുടെ യഥാൎത്ഥവിശ്വാസം ഇന്നതെന്നു തീൎത്തു പറവാൻ ആ
വതില്ലതാനും; എന്നാൽ കാൎയ്യം ഉറ്റാരായുമളവിൽ നാലു വേദം ആറുശാ
സ്ത്രം പതിനെട്ടു പുരാണം എന്നിവയത്രെ ഹിന്തുക്കളുടെ വിശ്വാസത്തി
ന്നു പ്രമാണങ്ങൾ എന്നു കാണുന്നു. [ 32 ] നാലു വേദങ്ങൾ ഏതെന്നാൽ ഋഗ്വേദം, യജുൎവ്വേദം, സാമവേദം,
അഥൎവ്വവേദം എന്നിവ തന്നെ. ആറു ശാസ്ത്രങ്ങളൊ: ശിക്ഷാശാസ്ത്രം, ക
ല്പശാസ്ത്രം, വ്യാകരണശാസ്ത്രം, ഛന്ദസ്സുശാസ്രം, നിരുക്തശാസ്ത്രം, ജ്യോതി
ശ്ശാസ്ത്രം എന്നിവയത്രേ. പതിനെട്ടു പുരാണമാകട്ടെ; ബ്രഹ്മം, പത്മം,
ബ്രഹ്മാണ്ഡം, ആഗ്നേയം, വൈഷ്ണവം, ഗാരുഡം, ബ്രഹ്മകൈവൎത്തം,
ശൈവം, ലിംഗം, നാരദീയം, സ്കാന്ദം, മാൎക്കണ്ഡേയം, പൌഷികം, മത്സ്യം,
വാരാഹം, കൂൎമ്മം, വാമനം, ഭാഗവതം എന്നിവ തന്നെയാകുന്നു. ചൊൽ
ക്കൊണ്ട രാമായണം ഭാരതം എന്ന മഹാകാവ്യങ്ങൾ ജനങ്ങളിൽ നടപ്പാ
യിരിക്കുന്ന എല്ലാ കെട്ടുകഥകൾക്കു ഉറവായിരിക്കയാൽ അവറ്റെയും മേൽ
പറഞ്ഞവറ്റോടു ചേൎക്കേണ്ടിയതു. ആറു ശാസ്ത്രങ്ങളിൽ ശിക്ഷാശാസ്ത്രം
ഉച്ചാരണത്തേയും, കല്പശാസ്ത്രം ചടങ്ങാചാരങ്ങളെയും, വ്യാകരണശാ
സ്ത്രം ഭാഷാപ്രയോഗത്തേയും, ഛന്ദസ്സുശാസ്ത്രം മന്ത്രത്തേയും, നിരുക്തശാ
സ്ത്രം വേദത്തിലേ വാക്യപരിഛേശദങ്ങളേയും, ജ്യോതിശ്ശാസ്ത്രം കണക്കിനെ
യും തൊട്ടു വിവരിക്കുന്നു. ഇങ്ങനെ ശാസ്ത്രങ്ങളിൽ ആത്മികവിദ്യെക്കു മു
റ്റും വിപരീതമായ കാൎയ്യങ്ങൾ അടങ്ങിയിരിക്കയാലും, വേദത്തോടടുത്ത
ചില കാൎയ്യങ്ങൾ മാത്രം പറഞ്ഞിരിക്കയാലും അവറ്റെ കുറിച്ചു ഇപ്പോൾ
നമുക്കു ചിന്തിപ്പാൻ അവസരമില്ല. തൽക്കാലം വേദങ്ങളെയും പുരാ
ണങ്ങളേയും തന്നേ നാം പരിശോധന കഴിപ്പാൻ പോകുന്നതു.

മേൽപറഞ്ഞ ഗ്രന്ഥങ്ങളിൽ അനേകത്തിന്റെ പേർ മാത്രം ഹിന്തു
ക്കൾ സാധാരണമായറിയുന്നതല്ലാതെ അവറ്റിൻ പൊരുൾ അവൎക്കു
അശേഷം അറിഞ്ഞു കൂടാ. അവരുടെ ഇടയിൽ ഇരിക്കുന്ന അറിവോരും
തങ്ങടെ വേദഗ്രന്ഥങ്ങളിൽ ചിലതു മാത്രമേ വായിച്ചിട്ടുള്ളൂ. വേദങ്ങൾ
മുഴുവൻ കാണുകപോലും ചെയ്ത ഒരു ബ്രാഹ്മണൻ ദക്ഷിണഖണ്ഡത്തിലെ
ങ്ങാനുമുണ്ടോ എന്നു സംശയമത്രേ. ഇപ്രകാരമിരിക്കേ ജനങ്ങൾക്കു ആ
ത്മവഴികാട്ടികൾ എന്നു തങ്ങളെ തന്നെ പുകഴ്ത്തുന്നവർ, തങ്ങൾ തന്നെ
ഒരിക്കലും ഓതീട്ടില്ലാത്ത വേദങ്ങളെ ജനങ്ങൾക്കു ഉപദേശിപ്പാൻ കഴിയു
മോ എന്നു നിങ്ങൾ തന്നെ ആലോചിച്ചു നോക്കുവിൻ.

ഹിന്തുമതവിശ്വാസത്തിൻ പ്രമാണഗ്രന്ഥങ്ങളെ ചൊല്ലി മിക്കവാറും
ഹിന്തുക്കൾക്കു അറിയാത്ത അനേകവിഷയങ്ങൾ യൂരോപ്യപണ്ഡിതന്മാ
രുടെ പ്രയത്നത്താൽ ഇപ്പോൾ വെളിവായി വന്നിരിക്കുന്നു. വേദങ്ങൾ
പല പല കാലങ്ങളിൽ എഴുതപ്പെട്ടുവെന്നും, ക്രിസ്തന്നു മുമ്പെ പതിനാ
ലാം നൂറ്റാണ്ടിൽ അല്ലെങ്കിൽ 3266* സംവത്സരങ്ങൾക്കു മുമ്പെ വേദവ്യാ
സമഹൎഷി അവറ്റെ ഇപ്പോൾ ഉള്ളപ്രകാരം കൂട്ടിച്ചേൎത്തുവെന്നും വി
ലാത്തിയിലേ മഹാവിദ്വാന്മാർ ഉറപ്പായിക്കണ്ടിരിക്കുന്നു. പുരാണങ്ങളെ
വ്യാസൻ തന്നെ സ്വരൂപിച്ചുവെന്നു ഹിന്തുക്കൾ പറഞ്ഞിരുന്നാലും കാ [ 33 ] ൎയ്യത്തെ ദീൎഘമായി പരിശോധിക്കുമ്പോൾ അവറ്റെ പല ഗ്രന്ഥകൎത്താ
ക്കൾ ക്രിസ്തന്റെ ശേഷം എട്ടാം പതിനാറാം നൂറ്റാണ്ടുകൾക്കിടയിൽ
അഥവാ ഏകദേശം 1100 മുതൽ 300 വൎഷങ്ങൾക്കു മുമ്പെ എഴുതിത്തീ
ൎത്തുവെന്നു കണ്ടിരിക്കുന്നു. എന്നാൽ അവറ്റിൽ പലേടങ്ങളിലും ഉള്ള
കാൎയ്യങ്ങൾ വളരെ പുരാതനമായതെന്നു കാണായ്വരുന്നു താനും.

(ഇതു ഹിന്തുവിദ്യാൎത്ഥികൾക്കായി ഇംഗ്ലിഷിൽ പ്രസിദ്ധമാക്കിയ ബങ്കളൂർ ചെറുപുസ്തക
ത്തിൻ നേർഭാഷാന്തരം.)

A HYMN (No. 2). ഒരു ഗീതം

Wo findet die Seele etc.

Moderate

W. Schmolck.

൧. മൽ ആദിപിതാക്കൾ അനാദി പിതാ

നൽ ഏദനിൽ ആദരിച്ചാക്കി പുരാ.
തൃമുറ്റത്തുള്ളോൎക്കു സംസൎഗ്ഗം നല്കാൻ
തൃക്കോവിൽ യഹോവ അഹസ്സിൽ വിട്ടാൻ.
പ്രാകാരേ ആമോദം ഇതേ
കുമാരക പ്രായൎക്കുദിച്ചു ദിനേ

൨. പെറ്റോരെ വമ്പൊള്ളൻ പൊറാതൊരു നാൾ
പറ്റിച്ചിതു പൂളം പിണെച്ചു വന്മാൽ.
അന്നേ പരദീസയും ഏനസ്സിനാൽ
എന്നും പരദേശം ചമഞ്ഞവരാൽ.
സാത്താൻ സ്നേഹോൽകൃഷ്ടനിലോ
സന്ദേഹവും കൈപ്പും വരുത്തിയയ്യോ!

൩. അങ്ങേദനിലേ മനപ്പാടു കൊണ്ടോ
ഇങ്ങേ കപ്പപ്പാട്ടിൽ നില്പോൎക്കിണ്ടലോ!
സ്വദേശം എന്നാൽ പരദേശം അത്രേ;

സ്വഗേഹം എന്നോ പരിഗേഹം എന്നേ.

സാക്ഷാൽ തീരാ ഖേദം തന്നെ
പണ്ടേദനിലേ മനപ്പാടില്ലയേ!

൪. ഇങ്ങേക വിശ്രാമം ഇദ്ദേഹിക്കുണ്ടോ?
എങ്ങാണ്ടോരിടേ മനപ്പാടില്ലയോ?
പൊല്ലായ്മ വല്ലായ്മ ഒല്ലായ്മ അഹോ
ചെല്ലാത്ത സങ്കേതം ഇപ്പാരിലുണ്ടോ?
ആഹാ-കാണാ-ഇങ്ങില്ലത്രേ!
എൻദേഹിക്കയ്യോ മനപ്പാടെങ്ങുമേ!

൫. ഇഹത്തിൽ പരുങ്ങൽ കറങ്ങൽ പിന്നേ
ഇളക്കം തളൎച്ച മടുപ്പു ദിനേ
അസൂയ പൊങ്ങച്ചം കരച്ചൽ അറാ;
അശുദ്ധി വരുത്തം മരിപ്പു നില്ലാ
പോരാ-ആകാ-പോക്കുവരാ!
പിരട്ടുള്ള ലോകം തങ്ങാരം തരാ.

[ 34 ]
൬. ഇപ്പാരിൽ ഇറങ്ങിയ യേശുകൎത്താ

അപ്പോഴും നിരപ്പു വരുത്തി; തഥാ
തൻ ശാസത്തിൻ വീൎയ്യം കൈയേറ്റവൎക്കായ്
വിശ്വാസപ്പിറപ്പിന്നു കാരണം ആയ്.
പാഴാപാടേതാതായതെല്ലാം
ഇപ്പോഴന്നു നാളിലും മാറ്റുകയാം.

൭. നിസ്സാര പ്രവാസിയിൽ കൂറുടയോൻ,
അസാരനെ ഓമനിച്ചോമ്പി കൊൾവോൻ,
സന്തോഷപ്രത്യാശകൾ ഏകും മഹാൻ
എൻ ഓമന യേശു എന്നോതുന്നു ഞാൻ.
കൊള്ളാം-കൊള്ളാം-വീണ്ടുകൊൾവോൻ
കളഞ്ഞ എൻസസ്ഥാനത്തെന്നേ നിൎത്തുവോൻ.

൮. പുകണ്ണു മികിണ്ണ എൻ ദേഹി ഉണർ
പിഴുക്കി പെറുക്കികളായ നരർ
തിരൂളം അലിഞ്ഞു കനിഞ്ഞ പിതാ

തൻ മാറിലണെച്ചൻപു കാട്ടും സദാ.

ആം-ആം-ആം-ആം-ആശ്ചൎയ്യമേ!
അനാരത വാസം പിതാവിൻ ഗൃഹേ.

൯. സഞ്ചാരികൾ കൈക്കൂട്ടുരൂട്ടിരയോ?
മഞ്ചാടി അഭ്രാദി പെറുക്കുകയോ?
കൺമോഹനപ്പോരിൽ കണ്ണോക്കെത്തുമോ?
വിണ്ണാശയുള്ളോന്നു മണ്ണാശ നന്നോ?
മായാമോഹം-ആയതിൻ മാൽ
ദൎശിക്കുന്നെല്ലാം തിറങ്കണ്ണുകളാൽ. lb/>

൧൦. എൻ യേശു സമ്മാനിക്കും സ്വാസ്ഥ്യം നല്ലൂ
നിരാശ തള്ളീട്ടു പ്രത്യാശ കൊൾവൂ.
വിശ്വാസത്തിൻ ഓട്ടം ചെമ്മേ തികെച്ചാൽ
വിഷാദ ദുഃഖാലസ്യം മാറ്റും അൻപാൽ.
ആം കോളേ—നാട്ടാധി കളവേൻ—
കൎത്താവിന്റെ കോളിൽ വിശ്രാമം കൊൾവേൻ.

ചോനാൎക്കണ്ടി കേരളൻ.

൧. മൽ= എന്റെ; പുരാ= മുങ്കാലത്തു; തൃമുറ്റം = തിരുമുറ്റം, ഏദൻതോട്ടം എന്നതു ശ്രീ
കോവിൽ ആം സൎഗ്ഗത്തിന്റെ പ്രകാരം (മുറ്റം) ആയി ഊഹിച്ചു കിടക്കുന്നു; അഹസ്സിൽ =
നാൾതോറും; ആമോദം = ആനന്ദത്തിന്റെ തൃപ്തി; ദിനേ= നാൾക്കുനാൾ. ൨. വമ്പൊള്ളൻ
= പിശാചു; പൊറാതെ = പൊറുക്കാതെ, പൂളം = പൊള്ളു, പൊയി; മാൽ = മഹാസങ്കടം; പര
ദീസ = ഭിസ= ഏദൻതോട്ടം; ഏനസ്സ്= പാപം, സ്നേഹോൽകൃഷ്ണൻ = ദൈവം. ൩. മനപ്പാടു = മേ
വിടം, home; കപ്പപ്പാടു = നീചകച്ചകം; ഇണ്ടൽ = ക്ലേശം; ഗേഹം = വീടു. ൪. വിശ്രാമം =
ക്ഷീണത തീൎക്കൽ; എങ്ങാണ്ടു = വല്ലേടം; സങ്കേതം=ഒതുക്കിടം. ൫. പരുങ്ങൾ = അമ്പരപ്പു;
കറങ്ങൽ = ചുഴല്ച; മടുപ്പു = അറെപ്പു; പൊങ്ങച്ചം = ഗൎവ്വം; അറാ = അറുന്നില്ല; നില്ലാ = നിന്നു
പോകുന്നില്ല; പിരട്ടു.= ചതിവു; തങ്ങാരം = സഹായം, തങ്ങൽ, ൬. പാർ = ഉലകു; തഥാ =
ഇങ്ങനെ; പാഴാപാടു = ഇളപ്പവും ദാരിദ്ര്യവും ഉള്ള സ്ഥിതി; പാഴൻ = നിസ്സാരൻ, ൭. പ്രവാ
സി = നാടുകടത്തി പാൎക്കുന്നവൻ, കൂറു = സ്നേഹം; ഓതുക= അറിയിക്ക. ൮. പുകഴുക = സ്തു
തിക്ക; മകിഴുക = സന്തോഷിക്ക; തിരൂളം = തിരുവുള്ളം; അനാരതം = നിത്യം; ഗൃഹേ= ഭവന
ത്തിൽ. ൯. ഉട്ടുരൂട്ടു.= കുട്ടാക്കുട്ടി; ഓരോ വിട്ടുസാമാനങ്ങൾ; മഞ്ചാടി = മഞ്ചാടിക്കുരു; അഭ്രം = അഭ്രകം, കാക്കപ്പൊന്നു; കണ്ണോക്കു = കണ്ണിന്റെ നോക്കു; വിണ്ണു = സ്വൎഗ്ഗം; തിറങ്കണ്ണു = മറി
ഞ്ഞ കണ്ണു. ൧൦. സ്വാസ്ഥ്യം = സ്വസ്ഥത; നാട്ടാധി = വിട്ട പിതൃരാജ്യത്തെ കുറിച്ചുള്ള തീരാദുഃഖം.

A MEDITATION.

1. വേദധ്യാനം.

ദൈവഭയം ജ്ഞാനത്തിന്റെ ആരംഭമാകുന്നു. സങ്കീ. ൧൧൧, ൧൦.

ദൈവഭയം പാപത്തെ വെറുക്കുന്നു. ഈ ഭയം ഇല്ലാത്തവൻ പാപ
വലിപ്പവും ഘനവും വിചാരിച്ചു ശങ്കിക്കുന്നില്ല.

പുത്രഭയമുള്ളവൻ ദൈവത്തെ ദുഃഖിപ്പിക്കാതെയും കോപിപ്പിക്കാ
തെയും ഇരിക്കേണ്ടതിന്നു പാപത്തിൽനിന്നു ഒഴിഞ്ഞു നില്പാൻ ഉത്സാഹി
[ 35 ] ക്കന്നു. രാജദ്രോഹി രാജാവിനെ അടുത്തു ദോഷം പ്രവൃത്തിക്കാതവണ്ണം
ആയുധപാണികൾ ആയവനെ കാക്കുവാൻ ചൂഴവേ നില്ക്കും പോലെ
യും കന്നുകാലികൾ നട്ടു തൈകളെ നക്കി നക്കി തോൽ ഊരി ചേതം വ
രുത്താതെ ഇരിപ്പാൻ ചുററും കെട്ടിയ വേലി പോലെയും ദൈവഭയം മ
നുഷ്യന്റെ ആത്മാവിനെ കാക്കുന്നു.

ദൈവഭയം സൎവ്വജ്ഞാനത്തിൻ ഉറവും വിശിഷ്ടദാനവും വസ്ത്രാഭര
ണങ്ങളിൽ വിലയേറിയതും രത്നങ്ങളിൽ ഉൽകൃഷ്ടമായതും മനുഷ്യന്നു അ
ത്യലങ്കാരമുള്ളതും തന്നേ. ഉള്ളിൽ ഈ രത്നം ഇല്ലാത്തവൻ ബാഹ്യാല
ങ്കാരങ്ങൾ എത്ര തേടി ധരിച്ചു നടന്നാലും ദൈവത്തിന്നു വെറുപ്പത്രേ.
എന്നാൽ ദൈവത്തെ ഭയപ്പെടുന്നവർ അവന്നു പ്രസാദമായതിനെ ചെ
യ്യുമ്പോൾ കൎത്താവവരെ ദുഷ്ടരുടെ കൂട്ടുകെട്ടിൽനിന്നും രക്ഷിക്കുന്നു. ത
ന്നെ സ്നേഹിക്കുന്നവരെ ഒക്കയും യഹോവ കാത്തു സകല ദുഷ്ടരെയും
സംഹരിക്കും. സങ്കീ. ൧൪൫, ൧൯. J. M. F.

FEAR, OVERCOME.

ഭയാപഹം (ഭയത്തെ ജയിച്ചതു).

അമേരിക്ക ഐക്യസംസ്ഥാനത്തിലേ വിൎഗ്ഗിന്യ ജില്ലയിൽനിന്നു കെ
ന്തുക്കി എന്ന ജില്ലയിലേക്കു ഒരു വാണിഭക്കാരൻ ൨൪ ലക്ഷം ഉറുപ്പികയു
ടെ ഹുണ്ടികയോടു കൂടെ യാത്ര പുറപ്പെട്ടു. അവൻ പോകേണ്ടുന്ന വഴി
കവൎച്ചകൊണ്ടും കുലപാതകംകൊണ്ടും ശ്രതിപ്പെട്ട വങ്കാട്ടിൽ കൂടി ആ
യിരുന്നു. വഴിതെറ്റി രാത്രി അടുത്തതുകൊണ്ടു ആപത്തു വൎദ്ധിച്ചു തുട
ങ്ങി. ക്രമത്താലേ താനും തന്റെ കുതിരയും ക്ഷീണിച്ചാറെ അപായമു
ള്ള സ്ഥിതിയിൽ അകപ്പെട്ടപ്രകാരം അറിഞ്ഞു. ഒടുക്കം ഒരു വിളക്കിനെ
കണ്ടപ്പോൾ സന്തോഷിപ്പാനും ഭയപ്പെടുവാനും തുടങ്ങി. വിളക്കിന്റെ
അടുക്കേ എത്തീട്ടു ചെറിയോരു കുടിലേ കണ്ടു. വിശപ്പിനാലും തളൎച്ചയാ
ലും വലഞ്ഞവനായി പേടിയോടെ പതുക്കേ വാതില്ക്കൽ മുട്ടിയാറെ ഒരു
സ്ത്രീ വാതിൽ തുറന്നു പറഞ്ഞതാവിതു: "എന്റെ ഭൎത്താവു നായാട്ടിന്നു
പോയിരിക്കുന്നു. മടങ്ങി വരുമ്പോൾ സംശയം കൂടാതെ സന്തോഷത്തോ
ടെ നിങ്ങളെ കൈക്കൊള്ളും" എന്നു യാത്രക്കാരൻ കേട്ടു തന്റെ കുതിരയെ
കെട്ടീട്ടു വിവരിപ്പാൻ കഴിയാത്ത വിചാരഭയങ്ങളോടുകൂടെ സങ്കേതസ്ഥല
ത്തിലേക്കു പ്രവേശിച്ചു തീയടുക്കേ ഇരുന്നു തന്റെ അവസ്ഥയെ തൊട്ടു
ധ്യാനിപ്പാൻ തുടങ്ങി. ഏകാന്തസ്ഥലങ്ങളിൽ വഴിപോക്കരുടെ മുതലിനെ
പിടിച്ചു പറ്റി ഉപജീവനം കഴിക്കുന്ന കവൎച്ചക്കാരന്റെ ഭവനത്തിൽ
താൻ കുടുങ്ങിപ്പോയിരിക്കുന്നു എന്ന വിചാരം വിടാതെ പനി പിടിക്കും വ
രേ അവനിൽ വൎദ്ധിച്ചുപോന്നു. [ 36 ] അല്പനേരം കഴിഞ്ഞാറെ വീട്ടെജമാനൻ എത്തീട്ടും പേടി നീങ്ങാതെ
വൎദ്ധിച്ചതേയുള്ളൂ. മാൻതോൽകൊണ്ടു കുപ്പായവും കരടിത്തോൽകൊ
ണ്ടു തൊപ്പിയും അവന്നുണ്ടായതല്ലാതെ പരീക്ഷിച്ചന്വേഷിക്കുന്ന നോ
ട്ടംകൊണ്ടു വഴിപോക്കനെ നോക്കി സാധാരണയായി ഏകാന്തത്തിൽ പാ
ൎക്കുന്നവരെ പോലെ ലോകത്തിൽ സംഭവിക്കുന്ന വൎത്തമാനങ്ങളെ ചോദി
ക്കാതെയും വീണ്ടും മറ്റൊരു മനുഷ്യനെ കണ്ടതിനാൽ സന്തോഷവാക്കു
കളെ ഉച്ചരിക്കാതെയും മൌനനായിരുന്നു. ഇതു തളൎച്ചയാലോ ദുരാലോ
ചന ചെയ്കയാലോ എന്നു വഴിപോക്കൻ അതിഭയങ്കരമുള്ളതിനെ കൊ
ണ്ടു പേടിച്ചു തുടങ്ങി; തന്റെ വശം ഇത്ര പണമുള്ളതു അവനെ പ്രത്യേ
കം നിരാശനാക്കി തീൎത്തു. ഒരു നൊടിനേരംകൊണ്ടു തന്റെ ജീവകാല
ത്തെ മുഴുവനും ഓൎത്തു പ്രാണനെ ഇപ്പോൾ കളഞ്ഞാൽ എല്ലാം നഷ്ടമാ
കും എന്നു ബോധിച്ചു; കാരണം മതകാൎയ്യങ്ങളെ പെരുത്തു സമയം മുമ്പേ
നിസ്സാരം എന്നു വെച്ചു ഉപേക്ഷിച്ചു, പണവും മാനവുമത്രേ പൂൎണ്ണഭാഗ്യം
കൊടുക്കുന്നു എന്നു, വിചാരിച്ചിരുന്നു. സൎക്കാരിന്റെ പ്രമാണങ്ങളും വി
സ്താരവുമല്ലാതെ മനുഷ്യന്റെ പ്രവൃത്തിക്കു ന്യായകൎത്താവും വിധിയും ഇ
ല്ല. സ്വൎഗ്ഗത്തിൽ പാൎത്തും രഹസ്യത്തിൽകണ്ടും നമ്മുടെ വിചാരതാല്പ
ൎയ്യങ്ങളേ കൂടെ അറികയും ചെയ്യുന്ന ദൈവത്തേയും അവൻ നമുക്കു ന
ല്കിയ കൃപാവരങ്ങളെ പറ്റി നമ്മോടു ചോദിക്കും എന്നുള്ളതിനേയും അ
വൻ വിശ്വസിച്ചിരുന്നില്ല. ഈ സഹായമറ്റ സ്ഥിതിയിൽ സൎക്കാരിൻ
ശരണവും ഏറ്റവും നല്ല പ്രമാണങ്ങളും കൊണ്ടു എനിക്കു എന്തുപകാ
രം? ഇതുവരെ ഞാൻ വിശ്വസിക്കാത്ത ജീവനുള്ള ദൈവം ഉണ്ടായിരി
ക്കേ ഞാൻ ഇപ്പോൾ മരിച്ചിട്ടു ചെയ്ത പാപത്തിനു ഉത്തരം കൊടുക്കേ
ണ്ടി വന്നാൽ എന്റെ അവസ്ഥ എന്തായ്തീരും എന്നും മറ്റുമുള്ള ചോദ്യ
ങ്ങൾ അവന്റെ മനസ്സിൽ ഉദിച്ചുവന്നു.

ഇങ്ങനത്തേ ഊഹവിചാരങ്ങളിൽനിന്നു വീട്ടുടയവന്റെ ശബ്ദം അ
വനെ ഞെട്ടിച്ചു ഉറങ്ങുവാൻ പോകേണ്ടതിന്നു സമയമായപ്രകാരം അവ
നോടു അറിയിച്ചപ്പോൾ അവർ ഇനിക്കു കിടപ്പാൻ മനസ്സില്ല എന്നുത്ത
രം കൊടുത്തു. വഴിപോക്കൻ ഉറങ്ങുവാൻ പോകേണം എന്നു പിന്നേയും
പിന്നേയും കേൾക്കുമ്പോൾ ഒക്കയും സംശയവും ഭയവും വൎദ്ധിച്ചു അപാ
യമുള്ള നിമിഷത്തിൽ ഒരുങ്ങിയിരിക്കേണ്ടതിന്നു തന്റെ സഞ്ചിയിലുള്ള
കൈത്തോക്കുകളെ ഒരുക്കിവെച്ചു.

അല്പനേരം ചെന്നതിന്റെ ശേഷം മിണ്ടാതെ ഇരുന്ന കാടൻ (കാട്ടു
വാസി) എഴുനീറ്റു ചുവരിൽ ഉറപ്പിച്ച പലകയിൽനിന്നു ഒരു പഴയ
പുസ്തകത്തെ എടുത്തു പറഞ്ഞതെന്തെന്നാൽ: "നിങ്ങൾക്കു ഉറങ്ങുവാൻ
മനസ്സില്ലെങ്കിലും എനിക്കു മനസ്സുണ്ടു, എന്നാൽ എന്റെ ആചാരപ്ര
[ 37 ] കാരം ഇന്നും എന്റെ വേദപുസ്തകത്തിൽനിന്നു ഞാൻ ഒരു അംശത്തെ
വായിപ്പാൻ പോകുന്നു" എന്നു പറഞ്ഞ ഈ അല്പവാക്കുകൾ സംശയ
ക്കാരന്റെ മനസ്സിൽ വശീകരം എന്ന പോലെ വൻപേടി നീക്കി ശമ
നം വരുത്തി "ഇനി ഇവന്റെ ഭവനത്തിൽ ഭയമെന്നിയെ ഉറങ്ങാം
എന്നും വേദപുസ്തകത്തെ വായ്ക്കയും ദൈവത്തോടു മുട്ടുകുത്തി പ്രാൎത്ഥി
ക്കയും ചെയ്യുന്നവൻ കവൎച്ചക്കാരനല്ല എന്നും ഉറപ്പിച്ചു പ്രാൎത്ഥന കഴി
ഞ്ഞതിന്റെ ശേഷം കിടന്നു തന്റെ അച്ഛന്റെ ഭവനത്തിൽ എന്ന
പോലെ സുഖത്തോടെ ഉറങ്ങുകയും ചെയ്തു.

അന്നു മുതൽ വാണിഭക്കാരൻ സ്വന്തവിചാരങ്ങളെയും മനുഷ്യരുടെ
ജ്ഞാനതൎക്കങ്ങളെയും അല്ല വേദപുസ്തകത്തെ മാത്രം നടപ്പിന്നു പ്രമാ
ണമാക്കി വിശ്വസിക്കയും അതിനെ അനുസരിക്കയും ഭാഗ്യമുള്ളവനായി
ജീവിച്ചു പോരുകയും ചെയ്തു. L. C.

POPE LEO XIII.

പതിമൂന്നാം ലേയോ എന്ന മാർപാപ്പാവു.

പതിമൂന്നാം ലേയോ മാർപാപ്പാവു 1878 ഏപ്രിൽ 21ാം൹ സൎവ്വ
ലോകത്തിലുള്ള രോമകത്തോലിക്ക പിതൃശ്രേഷ്ഠന്മാർ 1) പ്രഥമന്മാർ 2) മേ
ലദ്ധ്യക്ഷന്മാർ അദ്ധ്യക്ഷന്മാർ എന്നീ സഭാസ്ഥാനികൾക്കു ഒരു ഭ്രമണ്ഡല
പത്രികയെ 3) എഴുതിയയച്ചു. അതിൽ സഭയായവൾ ലൌകിക നാഗരീക
ത്തെ പോറ്റിയ അച്ചിയും ഉപാദ്ധ്യായിനിയും മാതാവും ആകുന്നു എന്നും
പാപ്പാവു ക്രമണം 4) നയമതസ്വാതന്ത്ര്യം 5) നൂതന നാഗരീകം എന്നിവറ്റി
ന്നു വിരോധമായി പ്രവൃത്തിക്കാതെ അവറ്റോടൊന്നിച്ചു ഏകമനസ്സോടെ
നടക്കേണ്ടതിന്നു ഭാവിക്കുന്നു എന്നും പറഞ്ഞു എങ്കിലും ഇതെല്ലാം മുമ്പേ
ത്ത പാപ്പാവായ ഒമ്പതാം പീയൻ ഉരെച്ചതിന്നു പ്രതികൂലമായതല്ല.
പിന്നേ ആ ലേഖനത്തിൽ സഭാസ്ഥാനികൾ കറയറ്റ സ്വൎഗ്ഗരാജ്ഞിയാ
യ മറിയ തങ്ങൾക്കു വേണ്ടി മദ്ധ്യസ്ഥം ചെയ്യേണ്ടതിന്നും ഒമ്പതാം പീ
യൻ പാപ്പാവു സഭയുടെ സ്വൎഗ്ഗീയ അഭയസ്ഥാനമായി (അടക്കളമായി)
സങ്കല്പിച്ച ശുദ്ധ യോസേഫ് തങ്ങളുടെ പക്ഷം എടുത്തു പറയേണ്ടതി
ന്നും 6) അവരോടു കെഞ്ചി യാചിക്കേണം എന്നു ഉത്സാഹിപ്പിക്കുന്നു. അ
പൊസ്തല പീഠത്തിൽനിന്നു പുറപ്പെടുന്ന തെറ്റില്ലാത ബോധനയെ ഓ
ൎത്തു തന്റെ ലേഖനത്തിന്നും കോടായ്മയെ ആരോപിക്കുന്നു. ലൌകിക
പാപാസ്വത്തിന്നു നീക്കം വന്നതുകൊണ്ടു താൻ വളരെ ക്ലേശിക്കുന്നു. എ
ന്നാൽ ദൈവത്തിൻ ജ്ഞാനമുള്ള ആലോചനയാൽ പണ്ടുപണ്ടേ രോമ
[ 38 ] യിലേ അദ്ധ്യക്ഷന്മാൎക്കു കല്പിച്ച നിലയെ നാം വീണ്ടും യഥാസ്ഥാനപ്പെ
ടുത്തേണ്ടതിനും നമ്മുടെ സ്ഥാനമഹിമകളെ പൂൎണ്ണ സ്വാതന്ത്ര്യത്തോടു
നടത്തുവാൻ കഴിയാതവണ്ണം ഇപ്പോൾ എതിർനില്ക്കുന്ന എല്ലാ തടങ്ങ
ലും നീങ്ങിപ്പോകേണ്ടതിന്നും നാം തളരാതെ ഉത്സാഹിച്ചുകൊള്ളും എ
ന്നു അറിയിക്കുന്നു. പിന്നെ സഭെക്കും അതിന്റെ ദൃശ്യതലയാകുന്ന പാ
പ്പാവിന്നും എതിരേ നില്ക്കുന്ന കേടിനെ മാറ്റുവാനായി ലോകവാഴികളെ
യും പ്രബോധിപ്പിക്കുന്നു. മുമ്പേത്ത പാപ്പാക്കൾ സങ്കല്പിച്ചതെല്ലാം
താൻ സ്വീകരിക്കുന്നതിവ്വണ്ണം: നമ്മുടെ അഗ്രേസരന്മാരും ഒടുക്കമായി ഒ
മ്പതാം പീയനും വിശേഷിച്ചു പാപ്പാവിന്റെ അരമനയിൽ കൂടിയ സാ
ധാരണ സഭായോഗങ്ങളും ലോകം എങ്ങും പരന്നിരിക്കുന്ന തെറ്റുകളെ
തള്ളുകയും അപൊസ്തലാക്ഷേപന യോഗംകൊണ്ടു അവറ്റെ ഒടുക്കുകയും
ചെയ്തതിനാൽ നാം സത്യത്തിന്റെ ഈ അപൊസ്തലപീഠത്തിൽനിന്നു
മേൽപറഞ്ഞ വിധികളെ മുഴുവനും ഉറപ്പിക്കയും ആവൎത്തിക്കയും ചെയ്യു
ന്നുണ്ടു. ഒടുവിൽ കോയ്മകൾ മൂലമായി നടത്തുന്ന ലൌകിക വിവാഹ
ങ്ങൾ ധൎമ്മ്യമായ വെപ്പാട്ടിത്തനം അത്രേ എന്നും അറിയിച്ചു കൊടുത്തു.

ഇതെല്ലാം വിചാരിച്ചാൽ ഇപ്പോഴത്തേ പാപ്പാവു തന്റെ അഗ്ര
സ്ഥൻ ചെയ്തതു മുഴുവനും ഇല്ലായ്മയാക്കി എന്നു എങ്ങനേ പറയാം? മു
മ്പന്മാരും പിടിച്ചതിനെ താനും മുറുക പിടിക്കുന്നു. മരിച്ച പാപ്പാവിലും
ഇപ്പോളുള്ളവനിലും കാൎയ്യത്തിൽ അല്ല, അതിനെ പറയുന്ന ഭാഷാരീതി
യിൽ ഭേദമേയുള്ളൂ. ഒമ്പതാം പീയൻ ആരോടും വഴങ്ങാത്ത പരുപരുത്ത
വാചാലൻ പതിമൂന്നാം ലേയോ ആകട്ടേ അനാവശ്യമായി ഒരുത്തരേയും
നൊമ്പലിക്കാതേ ലൌകികത്തോടു കൂടിയ മിതഭാഷി അത്രേ. വൈരാഗ്യ
മുള്ള രോമകത്തോലിക്കൎക്കു പീയനെക്കൊണ്ടു പളരെ സന്തോഷമുണ്ടായി
രുന്നു എങ്കിലും പലൎക്കും ആയാളുടെ മട്ടില്ലാത്ത ശകാരത്തിൽ മടുപ്പു തോ
ന്നിപ്പോയി. ലേയോ ജ്ഞാനത്തോടു നടക്കുന്നതുകൊണ്ടു തനിക്കു ഏറി
യ സ്നേഹിതന്മാർ ഉണ്ടു. അദ്ദേഹത്തിന്നു ചുണയും എരിവും പോരാ
എന്നു ദുഃഖിക്കുന്ന രോമകത്തോലിക്കർ എല്ലാവരും ക്രമത്താലേ ഈ മാ
ർപാപ്പാവിനെ വളരെ സമ്മതിക്കും. എങ്ങനെ എങ്കിലും ഇപ്പോഴത്തേ
പാപ്പാവു ഒരു തലനാരോളും ഒന്നും ഇളെച്ചു കൊടുക്കുന്നവനല്ല. താൻ
ആവോളം ആൎക്കും മുഷിച്ചൽ വരുത്താതെ തന്റെ അഭീഷ്ടത്തെ സാധി
പ്പിപ്പാൻ അറിയും എന്നു എല്ലാവൎക്കും പിന്നീടു കാണ്മാൻ ഇട ഉണ്ടാകും
താനും. N. E'v. Kirch. Ztg. 1878. No. 18. [ 39 ] THE SPIRITUAL WARFARE. Eph. 6, 10–18.

ആത്മിക യുദ്ധസന്നാഹം എഫേ. ൬, ൧൦–൧൮.

പരപദ്യം (ആശുപദ്യം).

ശ്രീയേശു നായക നിൻ സേവകരേ! എല്ലാരും
പേയോടു പോരിടുവിൻ ഭീതിയെന്ന്യേ—ദായമിതി
ന്യായമായ്സൎവ്വായുധങ്ങൾ—നല്ലപോൽ ധരിച്ചൊരുങ്ങീൻ
മായുമരി. സൎവ്വജയമാം...

തോടിവൎണ്ണം പല്ലവം ആദിതാളം

ജ്ഞാനായുധം ധരിച്ചീടിൻ—ദിവ്യഭടരേ!
നന്നായി പോർ പൊരുതീടിൻ.

ഏനസ്സും പേയിൻ സംഘം—എല്ലാം ധൈൎയ്യം നേടുന്നു.
ഹീനജഡമാം ശത്രു—ഏനം നോക്കികൂടുന്നു

മുന്നിലും വലത്തിടത്തും—മൂന്നു ദിക്കിലും പരന്നു
വന്നരികൾ ഘോരയുദ്ധം—മട്ടുമിഞ്ചി ചെയ്തിടുന്നു
മന്ദതയെന്ന്യേ ദിവ്യ സ—ൎവ്വായുധം ധരിച്ചുനിന്നു
മന്നനേശും ധ്യാനം ചെയ്തു—മല്ലിടിൻ ജയിപ്പത്തിന്നു—ജ്ഞാനാ—

ചരണങ്ങൾ

ഒന്നല്ല ശത്രുഗണം ഒട്ടേറെ എന്നു നിങ്ങൾ
നന്നേ മനസി ധരിപ്പിൻ.

അന്നു പൂങ്കാവിൽ ആദം ഹവ്വായെയും ചതിച്ച
ഹീനവേഷം പൂണ്ട പടുചതിയന്റെ ദാസർ—ഒന്നല്ല
മന്ദം മടിയുമെന്നേ—വല്ലാത്ത തന്ത്രം നന്നേ
എന്നും പ്രയോഗിക്കുന്നു—എങ്ങും വീരശത്രുക്കൾ—ഒന്നല്ല
കൊന്നു വഹ്നിക്കുഴിയിൽ കോടാകോടി നരരേ
കുന്നിച്ചീടാൻ തുനിഞ്ഞു കൂടുന്നു വൈരിസംഘം—ഒന്നല്ല
ഒന്നോടെ നീതി ശുദ്ധി ഉയൎന്ന പരമസ്നേഹം
മന്നിൽ നിന്നാട്ടുവതിൽ മനസ്സു പതിക്കുന്നിവർ—ഒന്നല്ല
മനസി ധരിപ്പിൻ യേശുമശിഹയിൻ ശക്തി നിത്യം
തുനിഞ്ഞെഴുന്നീറ്റു നില്പിൻ സോദരരേ തരത്തിൽ
മന്നൻ ക്രിസ്തൻ കൊടിക്കീഴ് വല്ലഭപേയിൻ സംഘത്തെ
ഛിന്നഭിന്നം ചെയ്തു നില്പിൻ ക്ഷീണം തള്ളീൻ പുറത്തിൽ

മടിച്ചു കിടന്നാൽ ശത്രുപടകൾ കെടുതി ചെയ്യും
ഒടുവിൽ സങ്കടം കൂട്ടുമേ—ജ്ഞാനാ—

൨.

എടുപ്പിൻ പരമസൎവ്വായുധം അണിഞ്ഞു കൊ
ണ്ടുടുപ്പിൻ പൊരുതിടുവാൻ

ഇടുപ്പിൽ സത്യം കെട്ടുവിൻ യേശുനായകനെപ്പോൽ
വെടിവിൻ കാപട്യഭക്തി വേഷസേവയും നീക്കീൻ—എടു—
വടിവിൽ യേശുകൎത്താ നിൻ വരനീതിയെ നെഞ്ചത്തിൽ
വിടൎത്തു കവചമായി വിരവിൽ കെട്ടി ധരിപ്പിൻ—എടു—
നടക്കും പാദത്തിൽ ക്ഷേമം നല്കും സുവിശേഷത്തിന്ന്
അടുത്ത യത്നമാം അനുതാപം ശാന്തം ധരിപ്പിൻ—എടു—
തടുത്തു പേയിൻ പരീക്ഷ സമസ്തം ജയിപ്പതിന്നു [ 40 ] എടുപ്പിൻ വിശ്വാസചൎമ്മം ഇഹം ജയിക്കുന്ന സൂത്രം—എടു—
മടികൂടാതാത്മരക്ഷ ലഭിപ്പിൻ പ്രത്യാശയോടെ
മുടിക്കുമേൽ ശിരസ്ത്രമായതു വെക്കിൻ മോടിയോടെ
പിടിപ്പിൻ ഇരുമുനവാൾ പേയിൻ പടയെ വെട്ടി
മുടിക്കുന്ന ദൈവവാക്കാം മോക്ഷേ നിൎമ്മിതഖഡ്ഗം

പരമസൎവ്വായുധം അണിഞ്ഞു ഭക്ത്യാജപിച്ചു
പൊരുതീടിൻ തിരുഭടരേ—ജ്ഞാനാ—

൩.

പൊരുതീൻ പരമസൎവ്വായുധം അണിഞ്ഞുകൊണ്ട്
അരിവീൻ അരിഗണത്തെ.

സ്ഥിരമായ്നില്പിൻ ധീരത ധരിപ്പിൻ എതിൎത്തു നില്പിൻ
ശിരംചങ്ങളും നെഞ്ഞും അരയും കാത്തീടുവിൻ—പൊരു—
പരിചിൽ വിശ്വാസ ദിവ്യപരിച പിടിച്ചൊതുങ്ങീൻ
വരുന്ന ശത്രുഗണത്തെ അറിവിൻ ദൈവവചസ്സാൽ—പൊരു—
പരിചിലെങ്ങും ധരിപ്പിൻ പരമസൎവ്വായുധം
പുറകു തിരിഞ്ഞീടാവീൻ തറെക്കുമമ്പങ്ങുവേ—പൊരു—
അറിവിൻ ഇതാലെ രക്ഷ പരിചൊടാശ്വാസവും
വരത്തിൽ ജയം തേജസ്സും വരും ഭടൎക്കായതാൽ—പൊരു—
പരമപടനായകൻ തരും തരും വീരമുദ്ര
നിരന്തം *തിരുവനന്തപുരം തരും നമുക്കതിൽ
†തരത്തിൽ ജീവകിരീടം ധരിച്ചു മംഗളം പാടി
ഒരു ഭയമെന്ന്യേ സുഖിച്ചിരിക്കാം കാനാനിലാഹാ!

മനസി ധരിപ്പിൻ ഭക്തവത്സലൻ യേശുവിൻ
മഹിമയിൽ അതിപ്രിയം—ജ്ഞാനായുധം—
M. Walsalam.

A SANSCRIT ODE.

അഥ ശ്രീ യേശുപഞ്ചാക്ഷരം ലിഖ്യതെ.

നമതാം സുഖദം ദേവം ।

ദേവദൂതനിഷേവിതം ॥
നരകാന്തമത്യാൎയ്യം ।
ശ്രീ യേശും പ്രണമാമ്യഹം ॥ ॥൧॥
മഹാത്ഭുതം മാഹാവീൎയ്യം ।
മായയാ പരിവൎജിതം ॥
മഹാദേവം വിഭും നിത്യം ।
ശ്രീ യേശും പ്രണമമ്യഹം ॥ ॥൨॥
ശിവങ്കരം ശിശുസ്നേഹിം ।
ശ്രിതാനാം ശ്രീദമുത്തമം ॥
ശ്രിതപാപവിനിൎമുക്തം ।
ശ്രീ യേശും പ്രണമാമ്യഹം ॥ ॥൩॥

വന്ദ്യാനാം വരദം നാഥം ।

പാപതാപവിനാശകം ॥
മഹാദേവസുതം ശാന്തം ।
ശ്രീയേശും പ്രണമാമ്യഹം ॥ ॥൪॥
യജ്ഞാനാം നാശകൎത്താരം ।
മാനുഷാത്മജച്യുതം ॥
മൎത്ത്യാനാം പാപഹൎത്തരം ।
ശ്രീ യേശും പ്രണമാമ്യഹം ॥ ॥൫॥
പഞ്ചാക്ഷരമിദം ഭക്ത്യാ ।
വത്സലാഖ്യവിനിൎമ്മിതം ॥
യസ്സ്മരേത്സതതം ലോകേ ।
സ യാതി പരമാം ഗതിം ॥ ॥൬॥
Appāvu

[ 41 ] SUMMARY OF NEWS.

വൎത്തമാനച്ചുരുക്കും.

I. RELIGIOUS RECORD വൈദികവൎത്തമാനം.

നീഗർ മിശ്ശൻ Niger Mission.—
പറിഞ്ഞാറെ ആഫ്രിക്കയുടെ തെക്കേ കരക്കൽ
ഗിനേയാ എന്നും ബെനീൻ എന്നും പറഞ്ഞു
വരുന്ന ഉൾക്കടലിൽ പൂൎവ്വന്മാർ നീഗർ എ
ന്ന് പേർ വിളിച്ച നദി അത്ലന്തിക സമുദ്ര
ത്തോടു ചേരുന്നു 1). ൟ വമ്പുഴക്കു നാട്ടുകാർ
ജോലിബാ എന്നും കെടാരാ എന്നും പറയു
ന്നു 2). അതു ഏറക്കുറയ ഏഴര ഇലി വടക്കേ
അകലപ്പടിയിലും ഏകദേശം അഞ്ചിലി പ
ടിഞ്ഞാറെ നീളപ്പടിയിലും നിന്നു ഉറന്നു മല
യാള ഒകാരത്തിന്റെ ചേലിൽ പടിഞ്ഞാറു
വടക്കോട്ടു ചെന്നു കിഴക്കു തെക്കോട്ടു തിരിഞ്ഞു
സുമാറു ൨൫൦൦ നാഴിക നീളത്തിൽ ഒഴുകുന്നു.
ൟ ആറ്റിൻ ഇരുവക്കത്തുള്ള സുവിശേഷ
മിശ്ശന്നു നീഗർ മിശ്ശൻ എന്നു പേർ. ആയതു
അഴിമുഖം മുതൽ ൮൦൦ നാഴിക നിളേ പുഴക്ക
രയിൽ കൂടി ചെല്ലുന്നു. അവിടെ സുവിശേ
ഷം അറിയിക്കുന്നതു അംഗ്ലമിശ്ശൻ സഭ ത
ന്നേ. അതിന്നു ൧൦ മിശ്ശൻ സ്ഥാനങ്ങളും നാട്ടു
ബോധകന്മാരും ൧൪ ഉപദേശിമാരും ൨൦ വ
ൎഷങ്ങൾക്കുള്ളിൽ മനന്തിരിഞ്ഞ ൭൦൦ കാപ്പിരി
കളും ഉണ്ടു. ആ മിശ്ശന്റെ മേധാവി കാപ്പി
രിയായി പിറന്നും കുട്ടിക്കാലത്തിൽ അടിമപ്പാ
ടിന്റെ രുചി അറിഞ്ഞും വിട്ടുതൽ പ്രാപിച്ച
ശേഷം സുവിശേഷ വേലെക്കായി പഠിച്ച
ഉത്സാഹത്താൽ തെളിഞ്ഞു വന്നും ഒടുവിൽ അ
ദ്ധ്യക്ഷനായ്തീൎന്നും ഇരിക്കുന്ന ശാമുവേൽ ക്രൌ
ത്തർ 3) എന്ന ദൈവഭക്തൻ തന്നെ. അദ്ദേ
ഹം ഏറിയ വിദ്ദയും സ്ഥാനവലിപ്പവും സ
മ്പാദിച്ചിട്ടും പുളെച്ചു പോകാതേയും വിലാ
ത്തിമൎയ്യാദകളെ അനുസരിക്കാതെയും ശുദ്ധ കാ
പ്പിരി ആയിരിക്കുന്നതുകൊണ്ട് ഏവരും അ
വരെ ബഹുമാനിക്കയും തന്റെ കീഴിലുള്ള
ബോധകന്മാൎക്കും സഭെക്കും നല്ല ദൃഷ്ടാന്തം

1) Guinea; Benin. 2). Joliba or Quorra.
3) Samuel Crowther.

വെക്കയും വിഗ്രഹാരാധനക്കാരായ കാപ്പിരി
കളോടു അടുപ്പുള്ളതു കൊണ്ട് അവരെ സമ്മ
തിപ്പിക്കയും ചെയ്യുന്നു.

൧൮൭൬ാമതിൽ ബ്രാസ്സ് എന്ന സ്ഥലത്തി
ലേ അജ്ഞാന മന്നനായ ഒക്കീയ 4) തനിക്കു
പ്രമാണമുള്ള മൂന്നു വിഗ്രഹങ്ങളെ അദ്ധ്യക്ഷ
ന്നു ഏല്പിച്ചു കൊടുത്തു. ആ സമയം തന്നേ
ബൊന്നി എന്ന സ്ഥലത്തിലേ ബാല്യക്കാരായ
ബര, അപിയപെ എന്നവർ തന്റെ അടു
ക്കൽ രക്ഷെക്കായി ഓടി വന്നു. ഇവർ ആ
കട്ടേ കൎത്താവിൽ വിശ്വസിച്ച ശേഷം പര
സ്യത്തിൽ ക്രിസ്ത്യാനനായ ഓരെളിയ അടിമ
യുടെ ശവം അടക്കം ചെയ്തതിനെ കൊണ്ടു ത
ങ്ങളും നാട്ടുകാർ അറെക്കുന്ന ക്രിസ്ത്യാനരോടു
ചേൎന്നു നില്ക്കുന്നു എന്നറിയിച്ചു. ആചാൎയ്യന്മാർ
അതിന്നു പ്രതിശാന്തിക്കായി വിഗ്രഹങ്ങൾക്കു
ബലിയൎപ്പിച്ച ഇറച്ചിയെ തിന്നേണ്ടതിനു ക
ല്പിച്ചപ്പോൾ അവർ മറുത്തുനിന്നു. ക്രിസ്തനെ
തള്ളുന്നു എങ്കിൽ ജാതിയിൽ തലമയെ കൊടു
ക്കാം എന്നതും കൂട്ടാക്കായ്കയാൽ നാട്ടുകാർ അ
വൎക്കു തളയും ചങ്ങലയും ഇട്ട് അവരെ കാ
ട്ടിൽ ഒരു ചെറ്റയിൽ പാൎപ്പിച്ചു വല്ല ക്രിസ്ത്യാ
നർ പ്രാണഭയം കൂട്ടാക്കാതെ അവൎക്കു ഭക്ഷ
ണം കൊണ്ടുക്കൊടുത്തില്ലെങ്കിൽ അവർ പട്ടി
ണികൊണ്ട് മരിക്കുമായിരുന്നു. തങ്ങൾക്കു സ
മമായ കഷ്ടത്തിൽ ഉൾപ്പെട്ട രണ്ടു ബാല്യക്കാർ
ക്രമത്താലേ മനം ചലിച്ചു കൎത്താവിനെ മറുത്തു
തലമകളെ കൈക്കലാക്കി പോന്നു. ബാര അ
പിയപെ എന്നവരോ ക്ഷീണഭാവം കാണി
ക്കാതെ ഒരുത്തൻ: ദൈവം തുണെച്ച് പ്രസാ
ദിച്ചാൽ ഒടുക്കത്തേ ന്യായവിസ്താരനാളോളം
ചങ്ങലകളെ പേറുവാൻ ഞാൻ ഉറച്ചിരിക്കുന്നു
എന്നും, മറ്റവനും: ഞാൻ ഒരിക്കലും ഇനിക്ക്
കടമായതു ചെയ്വാൻ മടിച്ചവൻ അല്ല; യേശു
എന്റെ ഹൃദയത്തെ നേടിയ ശേഷം വിഗ്രഹ

4) Brass; Ockiya.

[ 42 ]
ങ്ങളെ ആരാധിപ്പാൻ എന്നാൽ കഴിവ് ഒട്ടും
ഇല്ല. എന്റെ ഹൃദയത്തിന്റെ താക്കോൽ ക
ൎത്താവിന്റെ കൈയിൽ ആകകൊണ്ട് അവൻ
അത്രേ എന്റെ ഉടമസ്ഥൻ എന്നും പറഞ്ഞു.
ൟ വിശ്വാസികൾ ൧൮൭൫ നൊവെംബർ
൫ാം൹ തൊട്ടു ൧൮൭൬ നൊവെംബർ ൭ാം൹
വരേ അഴിനില പൂണ്ടു പോവാൻ തക്ക അരി
ഷ്ടമുള്ള സ്ഥിതിയിൽ ഇരുന്നു. ബൊന്നിയിൽ
ഉള്ള വിലാത്തിക്കാരായ കച്ചവടക്കാരും കപ്പ
ത്തലവന്മാരും അവൎക്കുവേണ്ടി അപേക്ഷിച്ചതു
നിമിത്തം മാത്രം തങ്ങൾക്കു നാട്ടുഭ്രഷ്ടന്മാരായി
അധ്യക്ഷനായ ക്രൌത്തർ പാൎക്കുന്ന ലാഗോ
സിലേക്ക് തെറ്റിപ്പോകേണ്ടതിനു അനുവാ
ദം ഉണ്ടായുള്ളൂ. അവർ ലാഗോസിൽ എത്തി
യപ്പോൾ ഒരു നാട്ടുബോധകൻ അവരെക്കുറി
ച്ചു എഴുതുന്നതാവിതു: കൎത്താവിലേ വിശ്വാ
സം നിമിത്തം ഹിംസ അനുഭവിച്ച ൟ ബ
ല്യക്കാരുടെ നിലയെ എങ്ങനെ വൎണ്ണിക്കേണ്ടു?
ചപ്രത്തല കഴുകന്റെ നഖം ഈൎക്കിലിച്ച ഉ
ടൽ ചുളുങ്ങിയ തോൽ കോഴിനെഞ്ഞു കൈക്കു
ചങ്ങല കാലിന്മേൽ നില്പാൻ ബലം ഇല്ലായ്ക
അരെക്കു കീറ്റു തുണി ഇങ്ങനെ മനം ഉരുകു
വാൻ തക്ക അരിഷ്ടതയിൽ ഇവർ ഇവിടേ
വന്നു ചേൎന്നു. മിശ്ശൻ വെറുതേ എന്നു പറയു
ന്ന അംഗ്ലർ തുടങ്ങിയ വിലാത്തിക്കാർ ഇവ
രെ ഈ നിലയിൽ കണ്ടിരുന്നുവെങ്കിൽ കാപ്പി
രികൾക്കും കൎത്താവിനെ സ്നേഹിക്കയും അവ
ന്നു വേണ്ടി പാടുപെടുകയും ചെയ്യാം എന്നു
സമ്മതിക്കുമായിരുന്നു.

എന്നിട്ടും ബൊന്നിയിലേ ഹിംസ അതോ
ടു തീൎന്നീട്ടില്ല താനും. മാറ്റാന്മാർ കുറേഎ സമ
യത്തോളം അഞ്ചിനിന്നു എങ്കിലും അവർ
൧൮൭൬ാമതിൽ കൎത്താവിന്റെ പിറവിനാളിൽ
൩൦൦൦ പേരോളം ദൈവാരാധനെക്കു ചെല്ലു
ന്നതു കണ്ടപ്പോൾ ക്രിസ്ത്യാനർ പള്ളിയിൽ
പോകരുതു എന്ന കല്പനയെ പുതുക്കി, ൧൮൭൭
ഒക്തോബർ ൨൫ാം൹യിൽ അസെനിബിയേ
ഗ എന്ന അടിമ രക്തസാക്ഷിയായി മരിക്കേ
ണ്ടിയും വന്നു. ആയവൻ ഒരു വിഗ്രഹസദ്യ
യിൽ ചേരായ്കയാൽ അവന്റെ മുതലാളി സം

ഗതി ചോദിച്ചതിന്നു: റാൻ ഞാൻ ജീവനുള്ള
ദൈവപക്ഷത്തിൽ ഇരിക്കേ വിഗ്രഹാൎപ്പിതം
നിന്നുകൂടാ അല്ലോ എന്നു പറഞ്ഞുതു കേട്ടറെ
യജമാനൻ അവനെ അകന്ന തോട്ടത്തിൽ
കൊണ്ടാക്കി ആഹാരവും വെള്ളവും കിട്ടാതവ
ണ്ണം കാവൽക്കാരെ വെച്ചു കാപ്പിച്ചു പട്ടിണി
യിട്ടു കൊല്ലിച്ച ശേഷമേ ബൊന്നിയിൽ വേ
ല ചെയ്തു വന്ന അദ്ധ്യക്ഷന്റെ മകൻ വസ്തുത
അറിഞ്ഞുള്ളൂ.

ബൊന്നിയിലേ മന്നനായ ജോൎജ് പെപ്പൽ 1)
ക്രിസ്ത്യാനൻ എങ്കിലും തലവന്മാരുടെ അധി
കാരം തനിക്കു പ്രമാണം. അദ്ധ്യക്ഷൻ ആ
യവരെ ഒരു യോഗത്തിന്നായി വിളിച്ചിട്ടും
അവൎക്കു വരുവാൻ മനസ്സുണ്ടായില്ല. അടിമ
കൾ വിശ്വസിക്കുകേ വേണ്ട എന്നും വിശ്വ
സിച്ചാൽ അവൎക്കും ഞങ്ങൾക്കും സമത്വം വന്നു
പോകുമല്ലോ അതരുതേ എന്നും അവരുടെ
സിദ്ധാന്തം. ഇംഗ്ലിഷ് അറിയുന്ന ക്രിസ്ത്യാ
നൎക്കു തടവുകൂടാതെ ബൊന്നിയിലേ വെള്ള
ക്കാരോടു ആംഗ്ല ആരാധനയിൽ ചേരാം; അ
ടിമകൾ നാട്ടുഭാഷയിലും ക്രടെ ദൈവവചനം
കേൾപ്പാൻ പോകുന്നതോ സമ്മതമല്ല, എ
ന്നാൽ ആയവർ ൟ വിലെക്കൽ കൂട്ടാക്കാതെ
കാട്ടിൽ ദൈവാരാധനെക്കായി കൊത്തിവയ
ക്കിയ സ്ഥലങ്ങളിൽ ൩൦ ഈതു ആളോളം
ഞായറാഴ്ചതോറും കൂടി വരികയും വായന
യിൽ ശീലമുള്ള ഒരുവൻ ദൈവവചനം വാ
യിച്ചു വിവരിക്കുകയും ഓരോരുത്തർ മാറിമാ
റി പ്രാൎത്ഥിക്കുകയും ചെയ്യും.

ബ്രാസ്സിൽ അദ്ധ്യക്ഷൻ ൧൮൭൭ നൊവെം
ബരിൽ ൪൮൦ സഭക്കാരെ കണ്ടു ൫൮ പേരെ
സ്ഥിരീകരിച്ചിരിക്കുന്നു. വിശ്വസിച്ചവരിൽ
തലവനായ ശാമുവേൽ സംബൊ തനിക്കു ഉ
ത്തമമായ ഒരു വീടു എടുത്തു അതിൽ താനും
കുഡുംബവും വമ്പിച്ച വേലക്കാരുടെ കൂട്ടവും
രാവിലെയും വൈകുന്നേരവും കുഡുംബാരാധ
നെക്കു കൂടുവാൻ തക്കതായ പ്രാൎത്ഥനമുറിയും
ഉണ്ടാക്കുകയും പള്ളിയുടെ പ്രസംഗപീഠത്തി
ന്നു വേണ്ടി ൨൪൦ ഉറുപ്പിക ചെലവിടുകയും

1) Pepple.

[ 43 ]
ചെയ്തു. മറ്റൊരു തലവൻ ഒരു വായന പീ
ഠത്തിനു ൮൦ ഉറുപ്പിക സമ്മാനിച്ചു. ഒക്കീയ
എന്ന മന്നൻ ബ്രാസ്സിൽ അല്ല ൨൫ നാഴിക ദൂ
രമുള്ള നെംബയിൽ പാൎക്കുന്നു. താൻ അവി
ടുത്തേ വിശ്വാസികൾക്കു ദൈവാരാധനെക്കാ
യി ഒരു വക നെടുമ്പുര എടുപ്പിച്ചു'കൊടുത്തു.
അവരിൽ മിക്കപേർ അടിമകൾ ആകയാൽ
അവരുടെ മുതലാളികൾ അവരെ ഉപദ്രവി
പ്പാൻ തുടങ്ങി. ഒക്കീയ നടുപറഞ്ഞതുകൊണ്ടു
തല്ക്കാലം അലമ്പൽ വൎദ്ധിച്ചിട്ടില്ല. എന്നാൽ
താൻ വിഗ്രഹാരാധനെക്കു ഉറെച്ച നെഞ്ഞോ
ടെ എതിൎത്തു നില്ക്കുന്നതുകൊണ്ടു അജ്ഞാനപ
രിഷെക്കുള്ള നീറുന്നകോപം പാളികത്തിയാൽ

കഠിനപോരാട്ടത്തിന്നു സംഗതി ഉണ്ടാകും എ
ന്നു ശങ്കിക്കുന്നു.

ആനക്കൊമ്പു കച്ചവടം വലുങ്ങനെ നട
ക്കുന്ന ഒരു ചന്ത എഗാൻ എന്ന സ്ഥലത്തിൽ
ഉണ്ടു. അതിനടുത്ത കിപോഹിൽ അദ്ധ്യ
ക്ഷൻ മുഹമ്മദീയ വാഴിയായ ഊമൊറുവിന്റെ
അപേക്ഷ പ്രകാരം ൧൮൭൬ാം കൊല്ലത്തിൽ
ഒരു മിശ്ശൻ സ്ഥലം സ്ഥാപിച്ചു. ഉമൊറു എ
ന്നവൻ നൂപെ നാട്ടിന്റെ വാഴിയായി ബീദ
എന്ന മൂലനഗരത്തിൽ പാൎക്കുന്നു. ൧൮൭൭ാമ
തിൽ അദ്ധ്യക്ഷൻ അറവി നന്നായി സംസാ
രിക്കുന്ന ജൊൻ്സൻ ഉപദേഷ്ടാവോടു കൂടെ അ
വിടെക്കു ചെന്നപ്പോൾ വാഴി ഇരുവരെ സ
ന്തോഷപരവശനായി കൈക്കൊണ്ടു. നിരത്തു
തീവണ്ടിപാത വൎത്തമാനകമ്പി എന്നിവ ഒന്നും
അവിടങ്ങളിൽ ഇല്ലാഞ്ഞിട്ടും വടക്കുനിന്നു നാട്ട
കത്തേക്കു കടപ്പാൻ വമ്പിച്ച മരുഭൂമി ഉണ്ടാ
യിരുന്നിട്ടും ഉമൊറു എന്നയാൾ തുൎക്കൎക്കും രുസ്സ
ൎക്കും തമ്മിൽ നടക്കുന്ന യുദ്ധവൎത്തമാനവും മി
സ്രയിലേ1) ഖെദിവ് തന്റെ രാജ്യത്തെ ന
ന്നാക്കുന്നതും വിക്തൊരിയന്യഞ്ച തങ്കഞ്ഞീക്ക
മുതലായ പൊയ്ക വക്കത്തു ഓരോ സഭകൾ
മിശ്ശൻ വേലയെ ആരംഭിച്ചതും ലിവിങസ്തൻ
കമരൊൻ എന്നവർ രാജ്യശോധനെക്കായി
പ്രയാണം ചെയ്തതും മറ്റും നന്നായി അറിഞ്ഞ
പ്രകാരം അദ്ധ്യക്ഷൻ കണ്ടു ഓരോ മാനങ്ങളെ

1) മിസ്രാ എന്ന പേരെ അവിടേ തിരിയുന്നുള്ളൂ.

കൂടാതെ വിശേഷിച്ചു ഒരു ഭൂഗോളവും അവ
ന്നു സമ്മാനിച്ചു. താൻ പോയശേഷം ഓരം
ഗ്ലസ്ഥനാപതി 2) അവിടെ എത്തി ചുററുവ
ട്ടത്തിൽ നടക്കുന്ന അടിമക്കച്ചവടത്തെ ഇല്ലാ
താക്കുവാൻ ശ്രമിക്കും എന്നു തോന്നുന്നു.

൧൮൫൯ ലാഗോസിന്നെതിരേ കിടക്കുന്ന
ഗ്ബേബേയിൽ അദ്ധ്യക്ഷൻ ഒരു മിശ്ശൻ സ്ഥാ
നം എടുത്തു ൧൮൬൧. ആദ്യഫലമായവരെ സ്നാ
നപ്പെടുത്തിയും ൧൮൬൬ രണ്ട് തലച്ചെന്നോ
ൎക്കു3) തമ്മിലുണ്ടായ വക്കാണം നിമിത്തം നി
ന്നു പോയ വേല വീണ്ടും ചെയ്തു വരുന്നു. — പ
രപ്പേറിയ പ്രദേശത്തിൽ ചിതറി കിടക്കുന്ന
ചെറുസഭകളെ വയസ്സനായ ആ അദ്ധ്യക്ഷന്നു
നോക്കുവാൻ പ്രയാസം പെരുകുന്നതുകൊണ്ടു
അതിനെ തന്റെ തുണയാളികളായ രണ്ടു
മേൽ ബോധകന്മാൎക്കു4) വിഭാഗിച്ചു കൊടുത്തു.
അവരുടെ പേർ ദനെസൻ ക്രോത്തർ എന്നും
ഹെന്ദ്രി ജോൻസൻ5) എന്നും തന്നെ. ജോൻ
സന്റെ അപ്പനോ യൊറുബാ നാട്ടുകാരനും
അടിമവിടുതൽ കിട്ടിയവനും തന്നെ. അവൻ
പിന്നീടു ഇബദാനിൽ ഹിന്ദരർ6) ബോധക
ന്റെ എത്രയും വിശ്വസ്ത തുണയാളിയായി
൧൮൬൫ൽ മരിച്ചു. താൻ മിശ്ശൻ വേലക്കായി
നിയമിച്ച മൂന്നു ആണ്മക്കളിൽ ഇളയവനായ
ഹെന്ദ്രി സിയെറലേയോനെയിൽ ജനിച്ചു.
ബുദ്ധിവിശേഷമുള്ളവനായി പാഠസംസ്കാരം7)
തീൎന്നു ൮ വൎഷം സഭയിൽ വേല ചെയ്തശേഷം
൧൮൬൫ ഇംഗ്ലന്തിലേ ഇസ്ലിങ്ങതനിലുള്ള അം
ഗ്ലസസഭാമിശ്ശൻ ശാലയിൽ ൩ വൎഷം വേദശാ
സ്ത്രവും ഭാഷാന്യോന്യുപമിത ശാസ്ത്രവും8) മ
റ്റും അഭ്യസിച്ചു ബോധകഹസ്താൎപ്പണം കിട്ടി
യശേഷം ൧൮൬൯ൽ സിയെറലേയോനെയി
ലേക്കു മടങ്ങിച്ചെന്നു ഷൎബ്രോ നാട്ടിൽ വെ
ച്ചു പ്രസംഗവും വേദഭാഷാന്തരവും നടത്തി
൧൮൭൩ആമതിൽ ഇംഗ്ലന്തിലേക്കും പിന്നെ
കനാൻ (ഫലിഷ്ട്യനാടു)9) രാജ്യത്തിലേക്കും
ചെന്നു അവിടെ നിന്നു അറവിയെ ശിക്ഷ

2) Consul. 3) Chieftain. 4) Archdeacon.
5), Dandeson Crowther; Henry Johnson.
6) Hinderer. 7) Education. 8). Theology;
Comparative Philology. 9) Palestine.

[ 44 ]
യായി പഠിച്ചു ൧൮൭൬ൽ ലാഗൊസിലേക്കു
പോയി. താൻ മുഖ്യമായി മുഹമ്മദീയ രാജ്യ
ങ്ങളായ സൊക്കോതൊ, ഗൊന്ദു, നൂപെ എന്നീ
ഉൾനാടുകളിൽ മിശ്ശൻ പ്രവൃത്തി ചെയ്യേണ്ട
തു. ഇസ്ലാം എന്ന മതം അടക്കി വാഴന്ന രാ
ജ്യങ്ങളിൽ അറവിഭാഷ വേദകാൎയ്യത്തിൽ പ്ര
മാണമാകയാൽ ആ ഭാഷയിലുള്ള വൈഭവം
കൊണ്ടു തനിക്കു വളരെ ഉപകാരം ഉണ്ടാകും.
അദ്ധ്യക്ഷന്റെ സഹായത്തിനായി പാ
യിട്ടും ആവികൊണ്ടും നടത്തുന്ന ഒരു ചെറിയ
ചക്രത്തീപ്പടവിനെ അംഗ്ലസഭാമിശ്ശൻ സംഘ
ക്കാർ ഇംഗ്ലന്തിൽനിന്നു അയച്ചിരിക്കുന്നു. ആ
യതിനു ൨൦ മാറു നീളം ഉണ്ടു. കപ്പത്തലവ
നും ൧൦ ഉരുക്കാരും മദ്യവിരക്തർ1) തന്നെ
ആകന്നു.

Miss. Mag. 1878. P. 186.

2. GEOGRAPHICAL NOTES ഭൂമിശാസ്ത്രസംബന്ധമായതു.

ഒരു ഭൂപ്രദക്ഷിണം.— മുൻകാലങ്ങ
ളിൽ ഭൂമിയെ ചുറ്റി ഓടേണ്ടുന്നതിന്നു ആൎക്കും
തോന്നീട്ടില്ല. കപ്പൽ കയറി ഭൂമിയെ ചുറ്റി
ഓടേണ്ടതിന്നു തുടങ്ങിയപ്പോൾ അതിന്നു ഒരു
കൊല്ലത്തോളം വേണ്ടിവന്നു. പായിക്കപ്പൽ
വിട്ടു തീക്കപ്പലിൽ പോയപ്പോഴോ ഭൂപ്രദിക്ഷ
ണത്തിനു വേണ്ടുന്ന സമയം നന്ന ചുരുങ്ങി.
തീക്കപ്പലുകൾക്കു വേഗത വളൎത്തുമളവിൽ പ
ത്തുവൎഷങ്ങൾക്കു മുമ്പേ ഈ വലിയ യാത്രെക്കു
നൂറ്റിനാലു ദിവസങ്ങൾ മാത്രം വേണ്ടിവന്നു.
ഇപ്പോഴോ വടക്കേ അമേരിക്കയിലേ മഹാശാ
ന്ത തീവണ്ടിപ്പാതയും ഇതാല്യയിൽ സേനിസ്
മലയിൽ കൂടിയ സുരംഗവും തീക്കപ്പലുകൾക്കു
ള്ള ഊറ്റമേറിയ യന്ത്രങ്ങളാൽ വൎദ്ധിപ്പിച്ച
വേഗതയുംകൊണ്ടു ഇതിനിടേ യരുശലേമിലു
ള്ള അമേരിക്കാസ്ഥാനാപതി അറുപത്തെട്ടു ദി
വസംകൊണ്ടു ഭൂവലം വെച്ചു. ആ ദേഹം മിസ്ര
യിലേ അലക്ഷന്ദ്രിയയിൽനിന്നു പുറപ്പെട്ടുബ്രി
ന്ദീസി, പരീസി, ലണ്ടൻ, നവയോൎക്ക് എന്നീ
നഗരങ്ങൾ വഴിയായി സന്ത് പ്രഞ്ചിസ്കോവി
ലേക്കു ൨൦ഉം അവിടെനിന്നു യാപാനിലേക്കു
൨൦ഉം പിന്നേ ചിനാവിലേ ഹൊങ്ങ് കൊങ്ങി
ലേക്കു ൬ഉം അനന്തരം ചീനക്കടൽ മലക്ക
കൈവഴിയായി സിംഹളത്തിലേക്കും ൧൦ഉം പി
ന്നേതിൽ മിസ്രിലേ സുവേജോളം ൧൨ഉം ദിവ
സംകൊണ്ടു പ്രയാണം ചെയ്തു. ൨൫,൦൦൦ നാഴി
കയുള്ള ഈ ചുറ്റുയാത്രയിൽ ൧൬,൦൦൦ കടൽ
വഴിയായും ൯,൦൦൦ കരവഴിയായും താൻ യാ
തൊരു വ്യസനം തട്ടാതെ സഞ്ചരിച്ചിരിക്കുന്നു.

Coln. Zeitg. 1878. No. 26.

ചില പൊയ്ക കടലുകളുടെ ആ
ഴം.— യുരോപയിലേ ചില പൊയ്കകളുടെ
കഴം ആവിതു: തിരോലിലേ ആക്കൻ പൊയ്ക
ക്കു ചിലസ്ഥലത്തു. 2300 കാലടിയും, കൊൻസ്ത
ൻസ് പൊയ്കക്കു 960 കാലടിയും, ബവാൎയ്യയി
ലേ വല്കൻ പൊയ്കക്കും രാജപൊയ്ക്കും 600
കാലടിയും കണ്ടു. പിന്നെ കാനാനിലേ ശവ
ക്കടലിന്റെ മേല്പാടു 1367 കാലടി മദ്ധ്യേതര
ന്യാഴിയുടെ മേല്പാട്ടിൽനിന്നു താണിരിക്കുന്നു.
അതിനു 1800 കാലടിയോളം ആഴമുണ്ടു. രണ്ടും
കൂട്ടിയാൽ 3167 കാലടി കിട്ടും. തിബൎയ്യ (കി
ന്നെരെത്തു) പൊയ്കക്കു കിഴക്കേ കരക്കൽ സ
കൂടമായി 26 കാലടിയും പടിഞ്ഞാറേതിൽ 18
തൊട്ടു 21 വരെക്കും കാലടിയും അളന്നു കണ്ടി
രിക്കുന്നു. മദ്ധ്യാസ്യയിലേ രുസ്സ്യയിൽ കിടക്കു
ന്ന ബൈക്കാൽ പൊയ്കക്കു ഏകദേശം 180 നാ
ഴിക നീളവും 50 നാഴിക അകലവും വടക്കേ
അംശത്തിൽ 9646 കാലടിയോളം ആഴവും ഉ
ണ്ടു. എന്നാൽ പൊയ്കയുടെ നില അവിടെ
നിന്നു അധികം താഴുന്നതുകൊണ്ടു 12,000 കാ
ലടിയോളം എത്തും എന്നൂഹിക്കുന്നു. മദ്ധ്യതര
ന്യാഴിയിലേ കൊടുങ്കാഴം 7000 കാലടിയത്രേ.

Cöln. Ztg. 1878.

1) Teetotaler.

[ 45 ] 3. POLITICAL NEWS ലൌകികവൎത്തമാനം

യൂരൊപ Europe

mass. യു രോം- Europe.

I.R.I. The Princess Alice.

മഹിമയുള്ള അല്ലിസ്സ് എന്ന രാജത്തമ്പാട്ടിയുടെ മരണവിവരം.

കാരുണ്യവതിയായ ഭാരതഖണ്ഡചക്രവൎത്തിനിത്തമ്പുരാൻ അവൎകളുടെ മകളായ അല്ലി
സ്സ് ൧൮൭൮ ദിസെമ്പ്ര ൧൪ ൹ നിദ്ര പ്രാപിച്ചു. അവർ ൧൮൪൩ ഏപ്രിൽ ൨൫ ൹ ജനി
ച്ചു ൧൮൭൨ ജൂലായി ൧ ൹ ഹെസ്സെദൎമ്മസ്തത്തിലെ പ്രഭുവായ ലൂയിസ് എന്ന ശ്രേഷ്ടനെ
പാണിഗ്രഹം ചെയ്തു അഞ്ചു തമ്പാട്ടിമാൎക്കും രണ്ടു തമ്പാക്കന്മാൎക്കും മാതാവായിരുന്നു. ജനകൻ
൧൭ വൎഷം മുമ്പേ അന്തരിച്ച ദിവസത്തിൽ താനും തന്റെ മുപ്പത്താറാം വയസ്സിൽ ഇപ്പോൾ
നീങ്ങിയതുകൊണ്ടു ചക്രവൎത്തിനിയവൎകൾക്കു ഏറ്റവും വ്യസനം ജനിച്ചു. ഈ തമ്പാട്ടി
മഹിഷിയായ മാതാവിന്നു പ്രത്യേകം സ്നേഹമുള്ള പുത്രി ആയതു കൂടാതെ പിതാവു രോഗ
പ്പെട്ടു കിടന്നപ്പോൾ അവൎക്കു നിൎയ്യാണത്തോളം (൧൮൬൧ ദിസെമ്പ്ര ൧൪ ൹) ബഹുവാത്സ
ല്യത്തോടു ശുശ്രൂഷ കഴിച്ചുപോയതിനാൽ മാതൃപ്രീതിയും സമ്മതവും അധികം നേടിപ്പോ
ന്നു. ൧൮൭൩ മേയി ൨൩ ൹ ഒരു തമ്പാൻ വെണ്മാടജാലകത്തിൽനിന്നു വീണു മരിച്ചതി
നാലും ൧൮൭൮ നൊവെമ്പ്ര ൧൩ ൹ ഇളയ തമ്പാട്ടി വ്യാധിയിൽ കഴിഞ്ഞതിനാലും രാജത്ത
മ്പാട്ടിക്കു ഓരോ ക്ലേശം നേരിട്ടു. വിശേഷിച്ചു പ്രഭുവായ ഭൎത്താവും പുത്രീപുത്രന്മാരും ദി
ഫ്‌തേൎയ്യ (തൊണ്ടയിലെ ദശ വളൎന്നതിനാൽ ഉമ്മിട്ടപ്പാടു എന്നൊരു പകരുന്ന വ്യാധി) എ
ന്ന വല്ലാത്ത രോഗത്തിൽ വലഞ്ഞിരിക്കുമ്പോൾ അവർ തന്നാൽ ആകുന്ന പാടുപെട്ടു ഉറക്കി
ളെച്ചു ശുശ്രൂഷിച്ചതുകൊണ്ടു തനിക്കും ആ ദിനം പകൎന്നു വിഷമിച്ചതിനാൽ അന്തരിക്കയും
ചെയ്തു. എവ്വിച്ചിധത്തിൽ സ്ത്രീജനത്തിന്നു മാതൃകയും രാജകലത്തിന്നു അലങ്കാരവും പരോപ
കാരം ചെയ്യുന്നതിൽ അഗ്രസ്ഥയും ആയ ഈ രാജത്തമ്പാട്ടിയുടെ അകാലമരണംകൊണ്ടു
ചേൎന്നു ചാൎന്നവൎക്കും എങ്ങും സങ്കടം തോന്നും. കൎത്താവു ചക്രവൎത്തിനിത്തമ്പുരാനവൎകളെ
യും മറ്റും ആശ്വസിപ്പിച്ചു നാം അന്യോപകാരത്തിനു ജീവനം കഴിപ്പാൻ നമെ ഉത്സാ
ഹിപ്പിച്ചു നമുക്കെല്ലാവൎക്കും മരിക്കേണ്ടതിന്നു ഒരുങ്ങുവാൻ കൃപ നല്കേണമേ.

M. M. No. 279.

റൂമേന്യ.— ൟ കോയ്മ ബെസ്സറാവ്യയെ
രുസ്സ്യൎക്കു ഏല്പിച്ചു കൊടുത്തിരിക്കുന്നു.

ബൊസ്ന്യ.— ഔസ്ത്ര പട്ടളങ്ങൾ ബൊ
സ്ന്യ രാജ്യത്തിന്റെ അതിർ കടന്ന ശെഷം അ
വിടെ പാൎക്കുന്ന ക്രിസ്ത്യാനർ ഇനി സുല്ത്താന്നു
അല്ല ഔസ്ത്ര്യ കോയ്മെയ്ക്കു നികുതി കൊടുത്താൽ
മതി എന്നും തുൎക്കരുടെ കൊടൂര വാഴ്ച അവസാ
നിച്ചു എന്നും നിനെച്ചു സന്തൊഷിച്ചിരിക്കു
മ്പോൾ മുസല്മന്നർ മതവൈരാഗ്യം പൂണ്ടു ആ
ഗൊസ്തുമാസത്തിൽ ബൻയലൂക്കു എന്ന നഗര
ത്തിലേ 25,000 ക്രിസ്ത്യാനരെ കൊല്ലുകയും ദീന
ശാലയിൽ മുറിവേറ്റു കിടക്കുന്ന ഔസ്ത്ര്യ പട
യാളുകളെ തുണ്ടിക്കുകയും ആ നഗരത്തെ എരി
ച്ചുകളയുകയും ചെയ്തു. ഈ കാൎയ്യ സാദ്ധ്യത്താലും
ഔസ്ത്ര്യ സേനാപതി പിടിച്ച സ്ഥലങ്ങളിൽ പ

ടജ്ജനങ്ങളെ പാൎപ്പിക്കയാലും മുസല്മന്നൎക്കു
ധൈൎയ്യം വൎദ്ധിച്ചു. അവർ എങ്ങും ആയുധ
ങ്ങളെ എടുത്തതു അല്ലാതെ ക്രിസ്ത്യാനരോടു
പോൎക്കപ്പം വാങ്ങുവാനും വിരോധിച്ചു നില്ക്കു
ന്നവരെ കൊല്ലുവാനും തുടങ്ങി. ക്രിസ്ത്യാനരെ
നന്നായി ഭയപ്പെടുത്തേണം എന്നു അതിക്രൂര
നായ ബൊസ്‌ദരാഗ്‌ബേ എന്ന തുൎക്കപ്രമാ
ണി വിചാരിച്ചു സസിൻ എന്ന ഊരിൽനിന്നു
ചെറിയ ക്രിസ്ത്യാനക്കുട്ടികളെ പിടിപ്പിച്ചു ഒ
രു വലിയ തൊട്ടിയിൽ തല കീഴ്പെട്ടു നിറെ
ച്ചിട്ടു ആ എളിയ പൈതങ്ങളുടെ സാധുക്കളാ
യ പെറ്റവർ കാണ്കേ താൻ തൊട്ടിയിൽ ഇട്ട
കുട്ടികളുടെ മേൽ ഏറി ചമ്മണപ്പടിയായിട്ടി
രുന്നു ബഹു സന്തോഷത്തോടെ ഒരു ഹു
ക്കയെ വലിച്ചു കാപ്പികുടിക്കയും ചെയ്തു. കുട്ടി
കൾ എല്ലാവരും ഞെങ്ങി വീൎപ്പുമുട്ടി മരിച്ചു
[ 46 ]
പോയി. പിന്നെ മുസല്മന്നർ ഔസ്ത്യരോടു പട
വെട്ടുമ്പോൾ കൈക്കുകിട്ടിയ ക്രിസ്ത്യാനരെ ഉ
യിരുള്ള മതിൽ കണക്കേ തങ്ങൾക്കു മുമ്പിൽ
നിൎത്തി അവരും വഴിയെ ഇരുന്നു. ശത്രുവി
ന്റെ മേൽ വെടി വെച്ചു. പഴയ ഗ്രദിസ്ക എ
ന്ന നഗരം പുകയുന്ന ഇടിവിടം ആയ്തീൎന്നു.
അതിൽ മിക്കതും ക്രിസ്ത്യാനരായ 3000 പേരുടെ
ശവം കിടന്നിരുന്നു എന്നാൽ കാണി (ആഗൊ
സ്തു ൨൧) കണ്ണീരോടിയിച്ചിരിക്കുന്നു. ഔസ്ത്ര്യർ
ഒരു കൂട്ടം നഗരങ്ങളും തറകളും പിടിച്ചു എ
ങ്കിലും മുസൽമന്നർ അടങ്ങാതെ ചെറുകൂട്ടങ്ങ
ളായി ഔസ്ത്ര്യരെ ചെറുത്തു നില്ക്കുന്നതേയുള്ളൂ.

100,000 ബൊസ്ന്യ ക്രിസ്ത്യാനർ പല സംഗതി
കളാൽ ചത്തൊടുങ്ങിയിക്കുന്നു എന്നു തോ
ന്നുന്നു. ഹുംഗാൎയ്യക്കു ൟ യുദ്ധത്തിൽ എത്രയും
രസക്കേടുണ്ടാകകൊണ്ടു ഔസ്ത്ര്യക്കോയ്മയോടു
മുഷിച്ചൽഭാവം കാണിച്ചു വരുന്നു.
Chr. Volksb. 36.

ആസ്യ Asia.

റൂമിസ്ഥാനം Turkey.— റൂമിസുല്ത്താ
ന്നു രൂസ്സരോടുള്ള യുദ്ധത്തിൽ സംഭവിച്ച തോ
ല്മയിൽനിന്നു ഓരോ പുതിയ സങ്കടങ്ങൾ വി
ശേഷിച്ചു അറവിക്കെട്ടിൽ ഉണ്ടായി വരുന്നു.
അറവികൾ സ്വഭാവപ്രകാരം സ്വതന്ത്ര്യചി
ത്തരും ഒരു മേൽക്കോയ്മക്കു ദുഃഖേന കീഴ്പെ
ടുന്നവരും ആകകൊണ്ടു തുൎക്കർ അവരെ പ്ര
യാസത്തോടു അടക്കുകയും ഓരോ ദ്രോഹങ്ങ
ളെ അമൎക്കുകയും സാമദാനഭേദദണ്ഡങ്ങളാൽ
പല വഴിയായി നടത്തുകയും ചെയ്തു. രുസ്സർ
തങ്ങളുടെ സുല്ത്താനെ ജയിച്ച ശേഷമോ അറ
വികൾ അവനെ പുഛ്ശീകരിച്ചു കളിയാക്കുവാ
നും മൂന്നു കൊല്ലംകൊണ്ടു അറവിശേഖുമാൎക്കു
റൂമിക്കോയ്മയിൽനിന്നു കാലത്താൽ കൊടുത്തു
വന്ന പണസഹായം കിട്ടാത്തിനാൽ മുറുമുറു
പ്പാനും ദ്രോഹിപ്പാനും തുടങ്ങി. തീയിൽ എ
ണ്ണ പകരുന്നപ്രകാരം മുങ്കാലങ്ങളിൽ തുൎക്കരിൽ
നിന്നു അനുഭവിച്ച കൊടൂരാന്യയങ്ങളുടെ ഓ
ൎമ്മ തങ്ങളുടെ ലഹളഭാവത്തിന്നു ഊക്കു കൂട്ടു
ന്നു. അതിന്റെ വിവരത്തെ കേട്ടാലും:

൧. ഹിജാസ്‌കൂറുപാടു. അറവിയുടെ നടു
വിൽ കിടക്കുന്ന നെജെദ് എന്ന പരന്ന നാ
ട്ടിൽ വഹാബികൾ എന്നൊരു മതഭേദക്കാർ
പാൎക്കുന്നു. അവർ ഏകദേശം ൧൭൬൦ാം ആ
ണ്ടിൽ അവിടെ ഉദിച്ച അബ്ദുൽ വഹാബ്
എന്ന ഇസ്ലാംമതനവീകരണക്സാരനെ അനു
സരിച്ചു വരുന്നു. ഈ വഹാബികൾ 1836 മെ
ദീന നഗരത്തെ നിരോധിച്ചപ്പോൾ അവിടു
ത്തെ അമീർ അബ്ദുൽ ഘലിബ് ജിദ്ദയിലേ

ക്കോടി. മിസ്രയിലെ മെഹെമത് ആലി എന്ന
പാഷാവ് സുല്ത്താൻ മാഹ്മുദിന്റെ കല്പനപ്ര
കാരം അവരെ ജയിച്ചു മടക്കി, മെദീനക്കാർ
അബ്ദുൽ ഘലിബിനെ പെരുത്തു മാനിക്കുന്നു
എന്നു കണ്ടു ഭയപ്പെട്ടു അവനെ കെട്ടി സലൊ
നീക്കിയിലേക്കു കടത്തി നബിയുടെ അനന്ത
രവനായ മഹ്മൂദ് ഇബ്ൻ നാവും എന്ന മാന
ശാലിക്കു അമീർസ്ഥാനം കൊടുത്തു. ജനങ്ങളു
ടെ പിറുപിറുപ്പു കേട്ടു സുല്ത്താൻ അബ്ദുൽ മെ
ജിദ് ഘലിബിന്റെ മകന്നു മെദീനയിലെ
അമീർസ്ഥാനം ഏല്പിച്ചു. ഇവനോ ചെങ്കട
ലിന്റെ തുറമുഖങ്ങളിൽ പരദേശികൾ കച്ച
വടത്തിനു അടുക്കരുതു എന്നു ക്രുദ്ധിച്ചു അതി
ന്നായി സമ്മതം കൊടുത്ത തുൎക്കരോടു മതയു
ദ്ധം ചെയ്വാൻ പുറപ്പെട്ടു അപജയം തട്ടി 1850
ഇസ്തംബൂലിക്കു ബദ്ധനായി പോകേണ്ടിവ
ന്നു. 1856 സുല്ത്താൻ അവനെ യഥാസ്ഥാന
പ്പെടുത്തിയാറെ താൻ റൂമിക്കോയ്മയോടു പി
ന്നെയും ദ്രോഹിച്ചതിനാൽ രണ്ടാമതു ഇസ്തംബൂ
ലിൽ തടവുകാരനായി പോകേണ്ടി വന്നു അ
വിടെ മരിക്കയും ചെയ്തു. മുൻചൊന്ന ഘലി
ബ് എന്നവൻ ഹസ്സാൻ കിതബേ എന്ന പ
ണ്ടേത്ത ശേഖുമാരുടെ അനന്തരവൻ. ആ വം
ശത്തിന്നു ഏകദേശം ൮൫ കുഡുംബങ്ങൾ ഉണ്ടു.
അവരിൽനിന്നു ന്യായപ്രകാരം ഒരു അമീരി
നെ എടുക്കാതെ മേൽപറഞ്ഞ നാവുമിന്റെ
മകനെ മെദീനയിൽ അമീർ ആക്കിയതുകൊ
ൺറ്റു ഹിജാസിൽ ഉള്ള അറവികൾ കോപപര
വശന്മാരായി തീൎന്നു ഹബ്, ദോനിഹൎന്നുദ്,
കൊദയിൽ, ദോനിഹസ്സാൻ, ഒതൈബ മുത
ലായ അറവി ഗോത്രങ്ങളും മത്സരിപ്പാൻ തുട
ങ്ങി. ഇവൎക്കു ഒരു ലക്ഷത്തോളം പടയാളിക
ളെ യുദ്ധത്തിന്നായി അയക്കാം.

൨. നെജെദ്‌ കൂറുപാടു. വടക്കേ അറവിയി
ൽ ഉള്ള വഹാബികൾ റൂമിക്കൊയ്മെക്കു ഏറി
യോരു അലമ്പൽ വരുത്തിയ ശേഷം 1872 ആ
മതിൽ മാത്രം സുല്ത്താന്നു കീഴ്പെട്ടുള്ളൂ. ഇപ്പോ
ഴോ അബ്ദുള്ള‌ഇബ്ൻഫയിസത്തു എന്നൊരു
ശൂരൻ തുൎക്കുപടയാളികളെയും ഉദ്യോഗസ്ഥ
ന്മാരെയും ഓടിച്ചു കളഞ്ഞു.
൩. യെമൻ (തെഹമൻ) കൂറുപാടു. ഇതു
ചെങ്കടൽ അറവിക്കടൽ എന്നീകടലുകളുടെ തീ
രപ്രദേശം അത്രേ. അഞ്ചു വൎഷം മുമ്പെ നെ തുൎക്കർ
ആ നാടിനെ രണ്ടുപ്രാവശ്യം ആക്രമിച്ചു സന
എന്ന പട്ടണത്തെ കൈക്കലാക്കിയിരിക്കുന്നു.
ഒന്നാം യുദ്ധത്തിൽ രിദിഫ് പാഷാവു നാടെ
ല്ലാം പാഴാക്കിക്കളഞ്ഞതു കൂടാതെ താൻ ബൈ
ദാവിൽ ഒരു സദ്യക്കു ക്ഷണിച്ച നാല്പതു ഷേ

[ 47 ]
ഖുമാരെ ചതികുലചെയ്യിച്ചു നിവാസികളെ അ
രട്ടിക്കളഞ്ഞു. ആ കലപ്പെട്ട ശേഖുമാരിൽ ഒരു
ത്തന്റെ സഹോദരനായ ശേഖ് നസ്സീർ എന്ന
വൻ നാട്ടുകാരെ പാട്ടിൽ ആക്കി വഹാബിക
ളുടെ പക്ഷം എടുത്തു വരുന്നു. തുൎക്കപടയാളി
കൾ ഭയം കൊണ്ടു പടക്കൊട്ടിലുകളിൽനിന്നു
ഇറങ്ങുവാൻ തുനിയുന്നില്ല.

അറവിക്കെട്ടിന്റെ അവസ്ഥ ഈവ്വിധം ആ
കയാൽ തുൎക്കൎക്കു വലിയ കുഴക്കു നേരിട്ടിരി
ക്കുന്നു. Cöllner Z. No. 48. 1878.

അബ്ഘാനസ്ഥാനം Afghanistan.—

൧. ആംഗ്ലക്കോയ്മ രുസ്സ സൎക്കാരിനെ മുടി
ച്ചതുകൊണ്ടു ആയവർ കാബൂലിൽ പാൎപ്പിച്ച
സ്ഥാനാപതിയെ വിളിപ്പിച്ചു.

൨. ദിസെബ്ര ൧൦ ൹ ദുസ്സസ്ഥാനാപതി
യും ആൾക്കാരും കാബൂൽവിട്ടു ൬൫ വയസ്സുള്ള
ശേർആലി എന്ന അമിരോടു കൂട തുൎസ്ഥാ
നത്തേക്കു ഒഴിഞ്ഞു പോയി. അമീർ, കുഡും
ബത്തെയും ദ്രവ്യത്തെയും അല്ലാതെ പടയാളി
കളെ കൂട്ടികൊണ്ടു പോയില്ല പോൽ. രുസ്സ
ക്കോയ്മെക്കു അമീരിന്നു വേണ്ടി പടവെട്ടുവാ
നോ നടു പറവാനോ മനസ്സു അശേഷമില്ല
എന്നു കേൾ്ക്കുന്നു.

൩. തുറുങ്കിൽ ഉണ്ടായ യാക്കൂബ് ഖാൻ വി
ടുതൽ പ്രാപിക്കയും അരിയിട്ട വാഴ്ച തനിക്കു
കഴിഞ്ഞു പോകയും ചെയ്തു എന്ന ശ്രുതിക്കു ത
ക്ക അനുഭവങ്ങൾ കാണ്മാൻ ഇല്ല. അദ്ദേഹം
എവിടേ എന്നാൎക്കും സൂക്ഷ്മമായി പറവാൻ വ
ഹിയാ.

൪. അബ്ഘാനസ്ഥാനത്തോടുള്ള യുദ്ധവി
ശേഷം ആവിതു:

1. പെഷാവരിൽനിന്നു ഖൈബർ കണ്ടി
വാതിൽ വഴിയായി കാബൂലിലേക്കു മുഞ്ചെല്ലു
ന്ന സൈന്യം ആലിമസ്ജിദ് എന്ന കോട്ട
യെ പിടിച്ചു കണ്ടിവാതിൽ പ്രദേശത്തു വേ
ണ്ടുന്ന കാവൽ ഇട്ടശേഷം ശ്രീബ്രൗൻ എന്ന
സേനാപതി ദിസെമ്പ്ര ൨ഠ ൹ ജല്ലലാബാദ്
എന്ന നഗരത്തിൽ വിരോധം കൂടാതെ പ്ര
വേശിച്ചു. താൻ അവിടേ ൧൦,൦൦൦ പടജ്ജന
ങ്ങളോടു കൂട അല്പം സമയം മാത്രം പാൎപ്പാൻ
നിശ്ചയിച്ചു പോൽ. നഗരക്കാരായ സിൎദ്ദാര
ന്മാർ സൈന്യത്തെ എതിരേറ്റു വരികയും
തീൻ പണ്ടങ്ങളെ ഒരുക്കുവാൻ സ്വമേധയാൽ
ഏല്ക്കയും ചെയ്തു. ദിസെമ്പ്ര ൨൨ ൹ ഖൈബ
രിൽ അലമ്പൽ ആക്കിയ ജയഖേൽ ഗോത്ര
ക്കാൎക്കും ൨൩ ൹ ആലിമസ്ജിദിന്നു സമീപം
ഒരു ചെറിയ കട്ടാക്കുട്ടിക്കുടത്തുകൂട്ടത്തോടു
(യുദ്ധസംഭാര വാഹനക്കാർ) എതിൎത്ത ആഫ്രി

ദി ഗോത്രക്കാൎക്കും തക്ക ശിക്ഷയെ കിട്ടിപോ
യി. കുകിഖയിൽ ഗോത്രക്കാർ അടങ്ങാഞ്ഞാൽ
പെഷാവരിന്നടുക്കേ പാൎക്കേണ്ടി വരും.

2. കുരം എന്ന താഴ്വരയിൽ കൂടി ഘജിന
ക്കു ചെല്ലുന്ന വഴിയിൽ ആക്രമിക്കുന്ന സേന
പൈവാടകോതൽ എന്നുറപ്പൂ തേടിയ ഒരു
സ്ഥലത്തെ സേനാപതിയായ രോവൎത്ത്സ് ദി
സെമ്പ്ര ൨ ൹ പിടിച്ചപ്രകാരം പറഞ്ഞുവല്ലോ.
അതിനാൽ ഹൎയ്യാബ്, കരം, ഖോസ്ത് എന്ന
താഴ്വരവാസികൾ അടങ്ങി പോയി. പൈ
വാടുകോതൽ എന്ന ചുരം 11,200 കാലടി കടൽ
പരപ്പിൽനിന്നുയരുകയാൽ ഹിമക്കാലത്തിൽ
വളരെ കുളിർ ഉണ്ടു. ഖോസ്തിലേക്കു മുല്പുക
ന്ന സൈന്യത്തിന്റെ കട്ടാക്കുട്ടി (യുദ്ധസം
ഭാരങ്ങളെ) ദിസെമ്പ്ര ൧൩ ൹ കവരുവാൻ ഭാ
വിച്ച മങ്ങളർ എന്ന മലവാസികളിൽ ഏറിയ
വർ പട്ടുപോയിട്ടും അവർ ജനുവരി ൯ ൹
ഏകദേശം ൪൦൦൦ ആളോളം ക്രടി ഖോസ്തിന്ന
ടുത്ത മാതൂനിലുള്ള പാളയത്തെ രാക്കാലത്തിൽ
പിടിപ്പാൻ ആഗ്രഹമുള്ള പ്രകാരം സേനാപ
തിക്കു തിരിഞ്ഞ ഉടനെ അവരെ കൊള്ള കുതി
രപ്പടകളെയും മറ്റും ചാടിച്ചപ്പോൾ 300 പേർ
പട്ടുപോകയും 100 ആൾ പിടിപ്പെടുകയും
ചെയ്തു. ഖോസ്തിലേ ഖില്ലേദാർ ആൾക്കാരും
മുഖ്യ മലിൿമാരും കൂടി സേനാപതിയെ ചെ
ന്നു കണ്ടു അവൎക്കു കോട്ടയെയും അതിലേ പ
ട്ടോലകളെയും (ലിക്കാട്ടു) ഭരമേല്പിച്ചു. അവി
ടെ ചില മുല്ലമാർ അബ്ഘാനരെ കലഹത്തി
നു ഇളക്കുവാൻ നോക്കി.

3. ക്വെത്താവിൽനിന്നു കന്ദഹാരിലേക്കു
ചെല്ലുന്ന ഖോജൿ ഘവാജാ എന്നീരണ്ടു കണ്ടി
വാതിലുകളെ അംഗ്ലപടകൾ കൈയിൽ ആ
ക്കിയുറപ്പിച്ച ശേഷം സ്ത്യുവാൎത്ത് സേനാപതി
ഘവാജ ചുരത്തിൽ കൂടിയും ബിദ്ദുല്പ്‌സേനാ
പതി ഖോജൿ കണ്ടിവാതിലൂടെയും ഓരോ
സൈന്യങ്ങളെ കന്ദഹാരിലേക്കു നടത്തുന്നു.
ബിദ്ദുല്പിന്റെ സൈന്യം ജനുവരി ൮ ൹ ഫ
തിയാലയിൽ എത്തി സ്ത്യുവൎത്തിന്റെ പട ത
ക്തിപുലിലുള്ള വഴിയിൽ പ്രയാണം ചെയ്തു
ജനുവരി ൮ ൹ യിൽ കന്ദഹാരിൽ കൂടി തന്റെ
പട്ടാളങ്ങളെ നടത്തി. അതൊ ജനുവരി ൬
൹ നാടുവാഴി കാലാളുകളുടെ ആയുധങ്ങളെ
വാങ്ങി കുതിരപ്പടയോടു കൂട ഹെരാത്തിലേ
ക്കു തെറ്റിപോയതുകൊണ്ടു അവിടെ വിരോ
ധിപ്പാൻ ആരും ഇല്ലെങ്കിലും സേനാപതിയാ
യ വല്ലിസരെ അമീരിന്റെ 2000 കുതിരപ്പട
യാളികൾ തടുപ്പാൻ ശ്രമിച്ചിട്ടും അവർ തോ
റ്റുപോയി. കന്ദഹാർ എന്ന നഗരം ഫലപു

[ 48 ]
ഷ്ടിയുള്ള സമഭൂമിയിൽ കിടക്കുന്നു. അവിടെ
കാബൂൽ ഹെരാത്തു എന്നീനഗരങ്ങളിലേക്കുള്ള
നിരത്തുകൾ കൂടുന്നു. ഹിമകാലം കഴിയുന്നതി
ൻ ഇടെക്കു യാക്കൂബ് ഖാൻ അംഗ്ലക്കോയ്മയോ
ടു വഴിപ്പെടാഞ്ഞാൽ സേനാപതി ഹെരാ
ത്തോളം ചെല്ലും എന്നൂഹിപ്പാൻ ഇടയുണ്ടു.

൫. അമീരിന്റെ പടയാളികൾക്കു അപ
ജയം തട്ടിയേടത്തോളം പ്രയാസേന അടങ്ങു
ന്ന മലവാസികൾ അവിടവിടെ കവൎച്ചക്കായി
എഴുന്നു ഓരോ തടസ്ഥങ്ങളെ ചെയ്വാൻ നോ
ക്കിയ പ്രകാരം മുൻപറഞ്ഞുതു സൂക്ഷിച്ചു വാ
യിക്കുന്നവൎക്കു വിളങ്ങുമല്ലോ. കാബൂലിൽനിന്നു
ചില മുല്ലമാർ സുലൈമാകൂ എന്ന അതിരാ
യി കിടക്കുന്ന തുടൎമ്മലയിലും പ്രദേശത്തും ചെ
ന്നു അവിടേയുള്ള ഗോത്രങ്ങളെ ഇളക്കിയതു
കൊണ്ടു മഹസദ് ഒജിരി എന്നു പേൎപ്പെട്ട ഗോ
ത്രക്കാർ പഞ്ചനടത്തിലെ നാടായ ദമാനിൽ
ഇറങ്ങി തങ്കു എന്ന സ്ഥലത്തെ കൊള്ളയിട്ടു.
അവരിൽ പലരും പിടിപ്പെടുകയും ശേഷം
പേർ അരണ്ടു പോകയും ചെയ്തു.

൬. അബ്ഘാനസ്ഥാനത്തിൽ പടകൾ മുഞ്ചെ
ന്നേടത്തോളം ഉള്ള വഴിയെയും അതിരിനെ
യും കാപ്പാൻ തന്നേയല്ല ആവശ്യം പോലെ
വിരോധികളോടു എതിൎക്കേണ്ടതിന്നു പുതിയ
പട്ടാളങ്ങൾ യുദ്ധത്തിനായി പുറപ്പെടുന്നു.

൭. അബ്ഘാനയുദ്ധം നിമിത്തം രാജ്യാലോ
ചന സഭയായ ഓലക്ക സഭക്കാർ ദിസെമ്പ്ര
൫ ൹ തൊട്ടു ൧൭ ൹ വരെ ചക്രവൎത്തിനിയ
വൎകളുടെ കല്പനയാൽ കാൎയ്യവിചാരത്തിനായി
കൂടി വന്നിട്ടുണ്ടായിരുന്നു.

വിജയനഗരം.— ദിസെ. ൬-൯൹. ഈ
നാലു ദിവസങ്ങളിൽ ൨൭ അംഗുലം മഴ പെ
യ്തതു കൂടാതെ കൊടുങ്കാറ്റു അനേക ശിവായ്ക്ക
ളുടെ പുരകളെ തള്ളിയിട്ടിരിക്കുന്നു. കോളി
ന്റെ ഉഗ്രത നിമിത്തം ഈരായിരം കണ്ടി വ
ലിപ്പമുള്ളൊരു തീക്കപ്പൽ വിശാഖപട്ടണത്തി
ന്റെ തെക്കു കരെക്കടിഞ്ഞു തകൎന്നു. വിശാഖ
പട്ടണം ഗഞ്ജാം എന്നീ ജില്ലകളിൽ വെള്ള
പ്പെരുക്കത്താൽ കൃഷിക്കും മുതലിന്നും വളരെ
നഷ്ടം തട്ടിയിരിക്കുന്നു.

കണ്ണനൂർ.—ചിറക്കൽ കണ്ണനൂർ എന്നീ
സ്ഥലങ്ങളുടെ നടുവിൽ ഉദയങ്കുന്നു പുറത്തു മ
ലയാള കൂറുപാട്ടിന്റെ തുറുങ്കു (സെന്ത്രൽ ജേൽ)
ഉണ്ടു. ഉരുളിന്റെ അരടയിൽനിന്നു അഴി
കൾ പുറപ്പെടുന്നപ്രകാരം കുന്നിന്റെ അഗ്ര
ത്തിൽ ഉയൎന്നൊരു ഗോപുരവും അതിൽനിന്നു

ചുറ്റിലും ഓരഞ്ചെട്ടു നെടുമ്പുരകളും കുതരിച്ചു
കിടക്കുന്നു. ആ സ്ഥലത്തിൽ ജനുവരി ൨ ൹
ഒരു കലഹമുണ്ടായി. അതെങ്ങനെയെന്നാൽ:
ജനുവരി ൧ാം ൹ മുതൽ തടവുകാൎക്കു ആഴ്ചവ
ട്ടത്തിൽ ഇത്രോടം ൪ ദിവസം ചോറു കിട്ടിയ
തിന്നു പകരം രണ്ടുനാൽ ചോറും അഞ്ചുനാൾ
മുത്താറിയും (രാഗി) കൊടുക്കാവൂ എന്നു കോയ്മ
കല്പിച്ചതിൻവണ്ണം അന്നു തന്നെ അവരുടെ
ഭക്ഷണകാൎയ്യം നടത്തുവാൻ വിചാരിച്ചപ്പോൾ
ഏകദേശം ൮൫൦ പേർ ഭക്ഷിപ്പാൻ മനസ്സുകേ
ടു കാണിച്ചാറെ തുറുങ്കദ്യോഗസ്ഥന്മാർ അവ
രോടു ബുദ്ധിപറഞ്ഞതു ൭൦൦ പേർ അനുസരി
ച്ചു ൧൫൦ പേർ മാത്രം മറുത്തുനിന്നുള്ളു. കോ
യ്മയുടെ ശാസന അനുസരിക്കേ വേണ്ടു എന്നു
മിക്കതും മാപ്പിള്ളമാരായ ആ ൧൫൦ ആൾ ൨ാം
൹-യിലും കൂട്ടാക്കാതെ അവരിൽ ഒരുത്തൻ:
എന്തുവന്നാലും ഞങ്ങൾ ഉണ്ണുകയില്ല എന്നു
നിഷ്കൎഷിച്ചു പറഞ്ഞതിനു കാരഗ്രഹമേധാവി
അവന്നു ഗോപുരസമീപേ വാറടി ഏല്പിച്ച
പ്പോൾ: നിങ്ങ&ക്കു വേണ്ടി ഞാൻ ഇതു സഹി
ക്കുന്നുവല്ലോ എന്നു ൧൮ ആം അടിക്കു കൂകിയ
തു മത്സരഭാവക്കാർ കേട്ട ഉടനെ ഒന്നാമതു അ
വരും അതിൽ പിന്നെ വേറെ രണ്ടു നെടുമ്പു
രക്കാരും ആകെ നാന്നൂറാളോളം അഴിമറ ഏ
റുകയും പൊളിക്കയും ഗോപുരമുറ്റത്തു ചാടി
കല്ലെടുത്തു എറിയുകയും ചെയ്യു, ആ കലാപ
ത്തിൽ കരാഗ്രഹമേധാവിയായ കൊൎന്നൽ ബീ
ച്ചം (Beauchamp) സായ്വിന്റെ കണ്ണിനു ഒരു
കല്ലു തട്ടിയാറെ അവരും മൿഅല്ലം വൈദ്യപ
ണ്ഡിതരും മറ്റും ഗോപുരത്തിൽ പ്രാണരക്ഷ
ക്കായി തെറ്റിയ ഉടനെ അതിന്റെ വാതിൽ
ജാലകങ്ങളെ തകൎത്തു കൂട്ടമായി കയറി തുറുങ്കു
ദ്യോഗസ്ഥന്മാൎക്കു അപായം വരുത്തുവാൻ ഭാ
വിക്കുന്നതു കണ്ടു കൎന്നൽ അവരെ അമൎത്തുവാൻ
നോക്കിയതു വ്യൎത്ഥം എന്നു തെളിഞ്ഞാറെ പൊ
ലിസ്സ്‌ക്കാരോടു വെടിവെപ്പാൻ കല്പിച്ചു. പൊ
ലീസ്സുക്കാർ വായുവിൽ വെടിപൊടിച്ചതു കല
ഹക്കാർ കൂട്ടാക്കാതെ കുറി വെച്ചു കലഹപ്രമാ
ണികളിൽ ഒരുത്തൻ ഉണ്ട കൊണ്ടു മരിക്കുയും
൫®-൬ ആൾ മുറി ഏല്ക്കയും ചെയ്തപ്പോൾ മാത്രം
കൂട്ടം പിരിഞ്ഞു നെടുമ്പുരകളിലേക്കു മണ്ടി ക
ളഞ്ഞു. മുറിപ്പെട്ടവരിൽ 3 പേൎക്കു അംഗഛേ
ദം ചെയ്യേണ്ടി വന്നു. ബീച്ചം സായ്വവർകളു
ടെ കണ്ണു കെട്ടു പോയതും പ്രാണാവയവ ചേ
തവും പരുക്കുകളും ഉണ്ടായതും വിചാരിച്ചാൽ
നടന്ന കലാപം കൊണ്ടു വളരെ സങ്കടം തോ
ന്നുന്നു.
[ 49 ] THE REV. JACOB RAMAVARMA.

യാക്കോബ് രാമവൎമ്മൻ.

ഒരു ഹിന്തു പാതിരിയുടെ ജീവിതം.

(VIാം പുസ്തകം ൧൯ാം ഭാഗത്തിൽനിന്നു തുടൎച്ച.)

ഈ വൎത്തമാനം എത്രയും വേഗത്തിൽ ദിക്കെല്ലാം പരന്നു എന്നെ
കാണ്മാനായി അസംഖ്യം ആളുകൾ വന്നുകൂടി അവരോടു ഞാൻ കൎത്താ
വിൽ വിശ്വസിപ്പാൻ ബുദ്ധിപറഞ്ഞു; എന്റെ സ്വന്ത അമ്മാമൻ വന്നു
എങ്കിലും കോപിച്ചു ശപിച്ചു എന്റെ മുഖം കാണരുതു എന്നു പറഞ്ഞു
പോയ്ക്കളഞ്ഞു. ജ്യേഷ്ഠൻ എന്നെ കൊല്ലുവാൻ കഠാരി എടുത്തുംകൊണ്ടു
വന്നു എങ്കിലും തമ്മിൽ കണ്ട ഉടനെ ദുഃഖിച്ചു തളൎന്നു മനസ്സു മാറി പി
ന്നത്തേതിൽ എനിക്കു വളര ബുദ്ധി പറഞ്ഞു ചെലവിന്നായി കുറയ ഉറു
പ്പിക തന്നു പോകയും ചെയ്തു.

ഇതിനെ ജ്യേഷ്ഠൻ ഞാൻ മദ്രാശിക്കു പോകുന്ന വരയും ചെയ്തുവന്നു
എങ്കിലും ഞങ്ങളുടെ ജാതിമൎയ്യാദപ്രകാരം മറ്റുള്ളവരോടു കൂട പ്ലാശിൻ
ഇലകൊണ്ടു എന്റെ പ്രതിമ കെട്ടി ഉണ്ടാക്കി പുനസ്സംസ്കാരം പിണ്ഡം
മുതലായ ക്രിയകൾ കഴിച്ചു എന്നെ മരിച്ചവരുടെ കൂട്ടത്തിൽ എണ്ണിക്കള
കയും ചെയ്തു. എന്നാൽ ഞാൻ ബപ്തിസ്മപ്പെടുന്ന സമയം ദാവീദ് എ
ന്ന സുറിയാണിക്കാരൻ കൊച്ചിയിൽ ഉണ്ടായിരുന്നില്ല പിന്നെ അവൻ
വന്നു എന്നെയും അനന്തനെയും കണ്ട ഉടനെ: നിങ്ങൾ ചതിപ്പെട്ടു!
എന്തു നിങ്ങൾ ഈ മാൎഗ്ഗത്തിൽ കൂടി നിങ്ങളുടെ വേദത്തിൽ രക്ഷ ഇല്ലാ
ഞ്ഞിട്ടോ! ഞാൻ ൧൪ സംവത്സരമായി ഈ സായ്പിന്റെ മുൻഷിയായി
പാൎക്കുന്നു; പാതിരി എന്നെയും ചതിപ്പാൻ നോക്കിക്കൊണ്ടില്ല താനും.
അയ്യാളുടെ ചോറു തിന്നുമ്പോൾ അയ്യാളുടെ പള്ളിയിൽ പോകുന്നതു അ
ല്ലാതെ എന്റെ പള്ളിയും മാൎഗ്ഗവും ഞാൻ വിടുകയുമില്ല വിട്ടിട്ടുമില്ല.
നിങ്ങൾ പൊട്ടന്മാർ എന്നു പറഞ്ഞാറെ ഞങ്ങൾ നന്ന പരിഭ്രമിച്ചു സാ
യ്പിന്റെ മുൻഷി ഇപ്രകാരം പറയുന്നതു എന്തു എന്നു വിചാരിച്ചു എങ്കി
[ 50 ] ലും ഈ വഴി തന്നെ സത്യം എന്നു എനിക്കു ബോദ്ധ്യം ഉണ്ടാകയാൽ എ
ന്റെ പരിഭ്രമം വേഗത്തിൽ തീൎന്നു സന്തോഷിച്ചു. അനന്തനോ അല്പം
ഒരു കഷ്ടം വരുമ്പോൾ ഒക്കയും ദാവീദ് പറഞ്ഞതു സത്യം എന്നു പല
പ്പോഴും എന്നോടു പറഞ്ഞിട്ടുണ്ടു. ഒടുവിൽ അയ്യാൾ സുറിയാണിക്കൂട്ട
ത്തിൽ പോയി ചേൎന്നു മിക്കവാറും അവിശ്വാസിയായി മരിക്കയും ചെയ്തു
കഷ്ടം. എന്നെ താങ്ങി നിറുത്തിയ കൈ അപ്പോൾ ഞാൻ അറിഞ്ഞി
രുന്നില്ല എങ്കിലും ഇപ്പോൾ അറിഞ്ഞു കൎത്താവിനെ സ്തുതിക്കുന്നു. ഇങ്ങി
നെ ഞാൻ രണ്ടു വൎഷത്തിൽ അധികം കൊച്ചിയിൽ തന്നെ രിദ്സ്ദേൽ
സായ്പിന്റെ അടുക്കൽ പാൎത്തു. എന്നാലും ഈ സമയങ്ങളിൽ എന്റെ
പഠിത്വം മിക്കവാറും വിട്ടുപോയി സായ്പു അവൎകൾക്കു മറ്റുള്ള പ്രവൃത്തി
കൾ നിമിത്തം എന്നെ നോക്കുവാൻ എട ഉണ്ടായതുമില്ല. ഇക്കാലത്തു
എല്ലാം ഞാൻ കൎത്താവിനെ അറിഞ്ഞു സേവിക്കേണ്ടുംപ്രകാരം സ്പഷ്ട
മായി അറിഞ്ഞിരുന്നില്ല എങ്കിലും വചനം വായിപ്പാനും പള്ളിയിൽ
പോവാനും അറിഞ്ഞേടത്തോളം മറ്റുള്ളവരോടും പറയേണ്ടതിനും വള
ര ആഗ്രഹം ഉണ്ടായിരുന്നു. പലപ്പോഴും സായ്പിന്റെ ആളുകളിൽ ചില
രെ വിളിച്ചംകൊണ്ടു ചുറ്റും പോയി ജനങ്ങളെ യേശുവിന്റെ അടുക്ക
ലേക്കു വിളിക്കും എന്റെ പുതിയ വേദത്തെ കുറിച്ചു വല്ലവരും ഏതെങ്കി
ലും ചോദിച്ചാൽ ഉത്തരം അറിഞ്ഞില്ല എങ്കിൽ വളര കുണ്ഠിതവും ഉ
ണ്ടായി. എന്തെന്നു ഞാൻ ആ സമയത്തു അറിഞ്ഞിട്ടും ഇല്ല കേട്ടിട്ടും
ഇല്ല. സാധാരണ പ്രാൎത്ഥനാപുസ്തകവും കോട്ടയത്തു അച്ചടിച്ച കുഡും
ബപ്രാൎത്ഥന എന്ന പുസ്തകവും നോക്കി വായിച്ചിട്ടു എനിക്കു തൃപ്തി വ
രായ്കയാൽ സ്നേഹിതനായ യോസേഫ് ഫേൻ എന്ന ആളെ കണ്ടു എ
ന്റെ മനസ്സു പറഞ്ഞപ്പോൾ അയ്യാൾ പറഞ്ഞതു; ദൈവം പുസ്തക
ത്തിൽ അല്ല നോക്കുന്നതു ഹൃദയത്തിൽ അത്രേ. പള്ളിയിൽ പോകു
മ്പോൾ എല്ലാവരും ചെയ്യുന്നതുപോലെ പുസ്തകം നോക്കിക്കൊള്ളൂ; പ്രാ
ൎത്ഥിക്കുമ്പോൾ ഹൃദയത്തിൽ പ്രാൎത്ഥിച്ചുകൊള്ളൂ. ഈ വാക്കു എനിക്കു സ
ന്തോഷമായി അന്നു മുതൽ അങ്ങനെ ആചരിച്ചുപോന്നു വളര സന്തോ
ഷവും ഉണ്ടായി. പഠിക്കേണം എന്നു സായ്പിനോടു പറയുമ്പോൾ കട
ലാസ്സു എടുത്തു തന്നു പ്രസംഗം എഴുതുവാൻ പറയും. ഇതു കുരുടനോടു
തന്നെ നടപ്പാൻ പറയുന്നതുപോലെ എന്നു വിചാരിച്ചു നന്നേ ക്ലേശി
ച്ചു. ദൈവവേല തന്നെ ചെയ്വാൻ എനിക്കു ആഗ്രഹം ഉണ്ടാകയാൽ
൧൮൩൭ മെയിമാസത്തിൽ ഞാൻ സായ്പിനോടു അനുവാദം വാങ്ങിക്കൊ
ണ്ടു പഠിപ്പാനായി മദ്രാസിക്കു പോയി തക്കർ സായ്പിന്റെ സഹായ
ത്താൽ ബിഷോഫ് കൊറിയുടെ ശ്രമർ സ്കൂളിൽ ആക്കി മൂന്നു സംവത്സ
രം അവിടേ പഠിച്ചു. ഇവിടേ ദൈവകൃപയാൽ ഭക്തിയുള്ള രണ്ടു സായ്പ [ 51 ] ന്മാർ ഞങ്ങളെ പഠിപ്പിപ്പാൻ ഉണ്ടായിരുന്നു. അവരുടെ മൂലമായിട്ടും ക
ൎത്താവിന്റെ കാൎയ്യങ്ങളെ ഞാൻ വളര പഠിച്ചു. തക്കർ സായ്പവൎകളും ച
ൎച്ചമിശിയോൻ സംഘവും എനിക്കു ചെയ്തിരിക്കുന്ന അനേകം ഉപകാര
ങ്ങൾ നിമിത്തം ഞാൻ അവൎക്കു ഏറ്റവും നന്ദിയുള്ളവൻ ആകുന്നു. ക
ൎത്താവു അവരുടെ വേലയെ അധികമധികമായി വൎദ്ധിപ്പിക്കുമാറാകട്ടേ.
മദ്രാസിയിലും എനിക്കു വളര അധൈൎയ്യത്തിന്നും പരീക്ഷകൾക്കും എട
ഉണ്ടായി. ഒരു ദൃഷ്ടാന്തം പറയാം: ഒരു ദിവസം ഞാനും മാരാമണ്ണ മാ
ത്തനും (ഇപ്പോൾ മാർ അധനാസ്യൻ) വൈകുന്നേരം നടപ്പാൻ പോയി
വരുമ്പോൾ ഞങ്ങളുടെ പള്ളിക്കൂടത്തിന്റെ തെക്കേ വീട്ടിന്റെ മുകളിൽ
രണ്ടു സായ്പന്മാർ കസേല ഇട്ടിരുന്നു സംസാരിച്ചു കൊണ്ടിരുന്നു. ഞങ്ങ
ളെ കണ്ട ഉടനെ: കുട്ടികളെ അകത്തു വരുവിൻ നിങ്ങളെ കാണ്മാൻ ഞ
ങ്ങൾക്കു വളര സന്തോഷം എന്നു വിളിച്ചു പറഞ്ഞു. ഞങ്ങൾ കോണി
ക്കൽ ചെന്ന ഉടനെ മേല്പറഞ്ഞ രണ്ടു സായ്പന്മാരും വന്നു സന്തോഷാ
ശ്രുക്കളോടെ ഞങ്ങൾക്കു കൈ തന്നു അകത്തു കൂട്ടിക്കൊണ്ടു പോയി ഇരു
ത്തി യേശുവിന്റെ സ്നേഹത്തെ കുറിച്ചു പറഞ്ഞു തുടങ്ങി. ഞാൻ ആ
ശ്ചൎയ്യപ്പെട്ടു. ഇങ്ങിനെയുള്ള വാക്കിനെ ഞാൻ മുമ്പെ ഇത്ര സ്പഷ്ടമായി
ട്ടു കേട്ടിട്ടില്ലല്ലോ. യേശുവിന്റെ സ്നേഹം ഇത്ര വലിയതു അല്ലോ എന്നു
വിചാരിച്ചു കരഞ്ഞു. രാത്രി ഒമ്പതു മണിയോളം ഇങ്ങിനെ ഓരോന്നി
നെ പറഞ്ഞു പിന്നത്തേതിൽ പ്രാൎത്ഥിച്ചു ഞങ്ങളെ പറഞ്ഞയക്കയും
ചെയ്തു. വീട്ടിൽ വന്നാറെ നമുക്കു ഇത്രസ്നേഹം കാണിച്ചവർ ആർ എ
ന്നു ചോദിച്ചതിന്നു അനൎസ്സൊൻ ജൊൻസ്തൻ ഈ രണ്ടു സായ്പന്മാർ എ
ന്നറിഞ്ഞു. ഇതു നിമിത്തം പിറ്റേ ദിവസം ഞങ്ങൾക്കു നല്ല ശാസന കി
ട്ടി എങ്കിലും കൂട്ടാക്കാതെ സമയം ഉള്ളപ്പോൾ ഒക്കയും അവിടേ പോയി
അവരുടെ ബുദ്ധിയുപദേശം കേൾക്കും. ആ വിശുദ്ധന്മാർ ഇപ്പോൾ മ
രിച്ചുപോയി എങ്കിലും അവരുടെ ഉപദേശങ്ങളും സ്നേഹവും എന്റെ ഹൃ
ദയത്തിൽ ഇന്നും ഉണ്ടു. യേശുവിനെ കുറിച്ചു ഒരുവൻ പറയുന്നതു കേ
ൾക്കാം മറെറാരുവൻ പറയുന്നതു കേൾക്കരുതു എന്നു പറയുന്നതു എന്തു;
അതു ശരിയല്ല എന്നു എനിക്കും തോന്നി. യേശുവിനെ സ്നേഹിക്കുന്നവ
രെ ഞാൻ സ്നേഹിക്കും അവരോടു സഹവാസവും ചെയ്യും അവരുടെ വി
ശ്വാസത്തിന്റെ അവസാനത്തെ നോക്കി പഠിപ്പാനും നോക്കും സഭ
എന്നുള്ള പേർ അല്ല രക്ഷിക്കുന്നതു എന്നും മറ്റും ഞാനും വിചാരിച്ചു
പുറത്തു പറഞ്ഞതും ഇല്ല.

ഇങ്ങനേ മൂന്നു സംവത്സരം കഴിഞ്ഞ ഉടനെ എന്റെ ഉപകാരിയാ
യ തക്കർ സായ്പു വിലാത്തിക്കു പോകുന്ന സമയം എന്നെയും മറ്റു ചില
രോടു കൂട ചൎച്ചമിശിയോന്റെ സ്കൂളിലേക്കു പഠിപ്പാനായി അയച്ചു. [ 52 ] അവിടെ ആറുമാസം പഠിച്ചതിന്റെ ശേഷം ഒന്നാം ഗുരു തക്കർ സായ്പി
നെ പോലെ കറുത്ത മനുഷ്യരെ സ്നേഹിക്കാതെ അവരെ കഴിയുന്നേട
ത്തോളം ദുഷിക്കുകയും പരിഹസിക്കയും ചെയ്യുന്നതുമല്ലാതെ കുടയും മ
റ്റും കൂടാതെ മഴയിൽ അയക്കയും ഇതിനാൽ പുസ്തകമോ മറ്റും നന
ഞ്ഞു പോയാൽ കോപിക്കയും കറുത്ത കുട്ടികൾ വല്ല ദിനം പിടിച്ചു കി
ടന്നാൽ അവിടെ പോയി അവരെ ശപിച്ചു ഭയപ്പെടുത്തുകയും അല്ലാതെ
അല്പം ഒരു അപ്പഖന്ധം നിമിത്തം വെളുത്ത ശിഷ്യന്മാരോടും ശഠിച്ചു
ചീത്തവാക്കുകൾ പറകയും ചെയ്യും; പഠിപ്പിപ്പാനും സാമൎത്ഥ്യം നന്നെ
കുറവു തന്നെ. കൎത്താവു പാപസംഘം ക്ഷമിക്കുന്നവൻ അവന്റെ ശു
ശ്രൂഷക്കാരൻ ഒരു അല്പകാൎയ്യം നിമിത്തം കോപിച്ചു വിചാരണ കമ്മിട്ടി
യെ വിളിച്ചു കൂട്ടി ശിഷ്യന്മാരെ തള്ളിക്കളകയും തക്കർ സായ്പിനെ പോ
ലെ ഒരാളെ കാണായ്കയാലും ഒന്നാം ഗുരു ചെയ്തുവരുന്നതു കണ്ടപ്പോൾ
ഇവിടെ ശരിയാകില്ല എന്നു വെച്ചു ഞാൻ ഒരു കത്തു എഴുതി ആ സാ
യ്പിന്നു കൊടുത്തു തക്കർ സായ്പു വന്നാൽ എനിക്കും വരാം എന്നു നിരൂ
പിച്ചു കൊച്ചിക്കു മടങ്ങിപ്പോകുവാൻ പുറപ്പെടുകയും ചെയ്തു.
(ശേഷം പിന്നാലെ.)

SAPORES THE JEWELER

രത്നവ്യാപാരിയായ ശാപുർ."

രുസ്സചക്രവൎത്തികൾക്കുടയ അനേകം വിലയേറിയ രത്നങ്ങൾ മൊ
സ്ക്കൌ 1) നഗരത്തിലുള്ള കോയ്മയുടെ ഭണ്ഡാരശാലയിൽ ഉണ്ടു. അവ
റ്റിൽ വെച്ചു രണ്ടു രത്നങ്ങൾ ഏറ്റവും വിശേഷമുള്ളവ തന്നെ. പ്രാവി
ന്മുട്ടയോളം വലിപ്പവും പനിനീർപുഷ്പവടിവിൽ കൊത്തപ്പെട്ടതുമായ ഒ
രു കല്ലിന്നു രുസ്സർ "ഒൎലൊഫ്" 2) എന്നു വിളിച്ചിരിക്കുന്നു; മറ്റേതു അല
ങ്കാരമില്ലാത്ത ത്രിഭുജ കണ്ണാടിക്കൊത്ത വടിവും ഒരു ചെറുവിരലോളം വ
ണ്ണവും നീളവും ഉള്ളതായിരിക്കുന്നു, അതിനു “ഷാ" എന്നു പേർ. ഇവ
പൂൎവ്വത്തിൽ സെല്യൂക്യരുടെ സൊത്തായിരുന്നു.

പിന്നെ നാദിൎഷാ രാജാവിന്റെ സിംഹാസനത്തിൽ സമുദ്രാദിത്യൻ
എന്നും പൎവ്വതമതി എന്നും പേരുള്ള രണ്ടു വിശേഷ കല്ലുകൾ അലങ്കാര
ത്തിന്നായിട്ടു പതിച്ചിരുന്നു. എന്നാൽ ആ രാജാവിന്റെ പടയാളികൾ
അവനെ ചതികുല ചെയ്തു ഭണ്ഡാരശാല മുതലായവറ്റെ കൊള്ളയിട്ട
പ്പോൾ മേല്പറഞ്ഞ 3) രത്നങ്ങളെയും കവൎന്നു കൈക്കലാക്കി. ആ സമയം
ശാപുർ എന്നു പേരുള്ള ഒരു അൎമ്മിന്യനും അവന്റെ രണ്ടു അനുജന്മാ
[ 53 ] രും ബസ്സൊര പട്ടണത്തിൽ വസിച്ചിരുന്നു. ഒരു ദിവസം അഫ്ഘാനസ്ഥാ
ന ദേശവാസിയായ ഒരുവൻ ശാപുരിന്റെ അടുക്കൽ ചില രത്നക്കല്ലുക
ളെ കൊണ്ടുവന്നു കാണിച്ചു അല്പ വിലെക്കു എടുത്തുകൊള്ളാം എന്നു പ
റഞ്ഞു ആ രത്നങ്ങളിൽ മേല്പറഞ്ഞ പൎവ്വതമതി എന്ന കല്ലും ഒരു പച്ച
ക്കല്ലും പത്മരാഗവും അള്ളാവിൻ കൺ എന്നു പാൎസ്സികൾ ചൊല്ലുന്ന
ഒരു വിശേഷമായ നീലക്കല്ലും മറ്റും ചില വിലയേറിയ രത്നങ്ങളും ഉണ്ടാ
യിരുന്നു. ഇങ്ങിനെ വിലയേറിയ കല്ലുകൾക്കു ഇപ്രകാരം കുറഞ്ഞ വില
പറയുന്നതിനാൽ ഇവൻ അവറ്റെ കട്ടതായിരിക്കേണം എന്നു ശാപുർ
സംശയിച്ചു, അവനോടു: മറ്റൊരു ദിവസം വരിക, തല്ക്കാലം എന്റെ
കൈക്കൽ പണം ഇല്ല നീ വരുന്നതിന്നിടയിൽ ഞാൻ പണം ഒരുക്കി വെ
ക്കാം എന്നും പറഞ്ഞു അവനെ വിട്ടയച്ചു. എന്നാൽ രത്നങ്ങളെ കൊ
ണ്ടുവന്നവൻ ശാപുർ പക്ഷേ, തനിക്കു ചതി പിണെക്കും എന്നു വിചാരി
ച്ചു ഭയപ്പെട്ടു ആ ദിക്കിൽ താമസിക്കാതെ കഴിയുന്നിടത്തോളം വേഗ
ത്തിൽ മറ്റൊരു സ്ഥലത്തിലേക്കു പോയ്ക്കളഞ്ഞു. പിനെ ശാപുരും അ
നുജന്മാരും അവനെ എങ്ങും അന്വേഷിച്ചിട്ടും കണ്ടില്ല. ഇങ്ങിനെ ചി
ല കൊല്ലങ്ങൾ കഴിഞ്ഞതിൽ പിന്നേ ശാപുർ പെട്ടന്നു ആ മനുഷ്യനെ
ബഗ്ദാദ് നഗരത്തിൽ എതിരേറ്റും, നീ രത്നങ്ങളെ എന്തുചെയ്തു എന്നു
ചോദിച്ചപ്പോൾ അവൻ, ഞാൻ ഇപ്പോൾ തന്നെ അവറ്റെ 37,500 ഉറു
പ്പികക്കും വിലയുള്ള രണ്ടു കുതിരകൾക്കും ഒരു യഹൂദന്നു വിറ്റിരിക്കുന്നു
എന്നു പറഞ്ഞു. ഉടനെ ശാപുർ ആ യഹൂദന്റെ അടുക്കൽ ചെന്നു നീ
ആ മനുഷ്യന്നു കൊടുത്ത വിലയിലും ഇരട്ടി വില ഞാൻ തരാം എനിക്കു
ആ രത്നങ്ങളെ തരിക എന്നു ചോദിച്ചതിന്നു യഹൂദൻ: ഞാൻ കൊടുക്ക
യില്ല എന്നു തീൎച്ച പറഞ്ഞു. അപ്പോൾ ഇവനെ കൊന്നാൽ മാത്രം ആ
വസ്തു നമ്മുടെ കൈവശമായ്വരും എന്നു ആ മൂന്നു സഹോദരന്മാർ തങ്ങ
ളിൽ ആലോചിച്ചു യഹൂദന്റെ പ്രാണനെ എടുത്തതല്ലാതെ പിറ്റേ
നാൾ ആ അഫ്ഘാനനെയും കൊന്നു ഇരുവരുടെ ശവങ്ങളെ പുഴയിൽ
ചാടിക്കളഞ്ഞു. ചിലദിവസം കഴിഞ്ഞ ശേഷം അവർ അപഹരിച്ച വ
സ്തുക്കളെ അംശിക്കുമ്പോൾ ആ സഹോദരന്മാർ തങ്ങളിൽ തന്നെ പിണ
ങ്ങി അണ്ണനായ ശാപുർ മറ്റേ രണ്ടു തമ്പിമാരെ കുത്തിക്കൊന്നു സകല
വസ്തുക്കളെയും എടുത്തുകൊണ്ടു കൊൻസ്തന്തീന (ഇസ്തംബൂൽ) പുരിയി
ലേക്കു പോയി അവിടെനിന്നു ഹൊല്ലന്ത് രാജ്യത്തിലേക്കു ചെന്നു തന്റെ
കയ്യിൽ വിലയേറിയ രത്നങ്ങൾ വില്പാൻ ഉണ്ടെന്നു യൂരോപയിലുള്ള കോ
വിലകങ്ങളിലേക്കു വൎത്തമാനം അയച്ചു. രണ്ടാം കത്തരീന എന്ന രുസ്സ
ചക്രവൎത്തിനി പൎവ്വതമതി എന്ന രത്നത്തെ താൻ വാങ്ങിക്കൊള്ളാം എ
ന്നു മറുപടി അയച്ചതുമല്ലാതെ അതിനെ രുസ്സനാട്ടിലേക്കു കൊണ്ടുവരേ
ണം എന്നും കല്പിച്ചു. [ 54 ] ശാപുർ കല്പനപ്രകാരം ചെന്നപ്പോൾ കോവിലകഭണ്ഡാരവിചാര
കൻ ആയതിനെ പരിശോധിച്ചു അതു ഉത്തമ രത്നമെന്നു കണ്ടു വില
ചോദിച്ചപ്പോൾ, ശാപുർ അതിന്നു പകരമായി തനിക്കു പ്രഭുസ്ഥാനവും
650,000 ഉറുപ്പികയും പത്തു വൎഷങ്ങൾക്കുള്ളിൽ കൊടുക്കേണമെന്നും തനി
ക്കു മരണംവരെ കൊല്ലന്തോറും 15,000 ഉറുപ്പിക ഉപകാരശമ്പളം 1) കി
ട്ടേണം എന്നും ഉള്ള വില പറഞ്ഞു. എന്നാൽ ആ സമയം രുസ്സമന്ത്രി
പുംഗവനായിരുന്ന പാനീൻപ്രഭു രത്നങ്ങളെ വാങ്ങാതെ അവനെ നാടു
കടത്തി കടത്തിൽ ഉൾപ്പെടുത്തി കടം ഉടനെ തീൎപ്പാൻ റൊക്കം മുതൽ
അവന്റെ കൈക്കൽ ഇല്ല എന്നു കണ്ടു അവനോടു താൻ ചെയ്ത കരാ
റിനെ മാറ്റി. ആ ദേശത്തിൽ ഒരു കടക്കാരൻ താൻ പെട്ട കടത്തിന്നു
നിവൃത്തി വരുത്താതെ രാജ്യത്തെ വിട്ടു പോയി കൂടാ എന്ന ചട്ടം ഉണ്ടാക
കൊണ്ടു പണത്തിന്നായി അവനെ മുട്ടിച്ചു. അതിന്നു ശാപൂർ മുമ്പെയുള്ള
സമ്മതപ്രകാരം രത്നങ്ങളെ എടുത്തു മുതൽ തരേണമെന്നു ചോദിച്ച
പ്പോൾ പാനീൻപ്രഭു അവ അത്ര വിലെക്കു ഇല്ല നാലിൽ ഓരംശത്തി
ന്നേ പോരും അതിന്നു മനസ്സുണ്ടെങ്കിൽ തരിക എന്നു പറഞ്ഞു. പ്രഭു
തന്നെ ചതിച്ചപ്രകാരം ശാപുർ കണ്ടു താൻ കൊണ്ടുവന്നിരുന്ന വേറെ
ചില രത്നങ്ങളെ ഉടനെ കിട്ടിയ വിലെക്കു വിറ്റു കടമെല്ലാം തീൎത്തു രാ
ജ്യത്തെ വിട്ടുപോകയും ചെയ്തു. മന്ത്രിപ്രവരൻ തന്റെ കൌശലം പറ്റി
യില്ല എന്നു കണ്ടു വേറെ ചിലർ മൂലമായി ചോദിപ്പിച്ചിട്ടും ശാപുർ
കൊടുപ്പാൻ മനസ്സില്ലാതെ പോയിക്കളഞ്ഞു. പത്തു കൊല്ലം കഴിഞ്ഞ
തിൽ പിന്നെ പാനീൻപ്രഭു അസ്ത്രഖാനിൽ വന്നിരുന്നപ്പോൾ ശാപുരി
നെ കണ്ടു വീണ്ടും രത്നങ്ങളെ വിലെക്കു ചോദിച്ചു അതിന്നു ശാപുർ ഇ
വിടെ വെച്ചു ഞാൻ അതിന്റെ കുറിച്ചു ഒന്നും നിശ്ചയിക്കയില്ല സ്മുൎന്നയിൽ 2)
വെച്ചു നാം തമ്മിൽ അതിനെ തൊട്ടു സംസാരിച്ചു, കാൎയ്യത്തിന്നു തീൎപ്പു
വരുത്താം എന്നു ചൊല്ലിയപ്രകാരം മേല്പറഞ്ഞ സ്ഥലത്തിൽ വെച്ചു ക
രാറിനെ വീണ്ടും പുതുക്കി ഉറപ്പിച്ചു, കത്തരീനചക്രവൎത്തിനി ശാപുരിന്നു
പ്രഭുസ്ഥാനവും 900,000 ഉറുപ്പികയും 250,000 ഉറുപ്പികയുടെ ഹുണ്ടികയും
[ 55 ] കൊടുത്തു ആ രത്നങ്ങളെ വാങ്ങി. ശാപുർ എന്നവൻ രത്നക്കാർ ഇരുവ
രെയും സ്വന്ത അനുജന്മാരെയും അന്യായമായി കൊന്നതിനാൽ താൻ
സ്വനാട്ടിലേക്കു പോകുവാൻ ഭയപ്പെട്ടു അസ്ത്രഖാനിൽ തന്നെ തന്റെ ജാ
തിക്കാരത്തി അല്ലാത്ത ഒരു പെണ്ണിനെ കെട്ടി കുടിയിരുന്നു. അവിടെ അ
വന്നു ഏഴു പുത്രിമാർ ജനിച്ചു. ശേഷം മരുമക്കളിൽ ഒരുവൻ അമ്മായ
പ്പന്റെ സൎവ്വ ആസ്തിയെയും കൈക്കലാക്കുവാൻ വിചാരിച്ചു വിഷം
കൊടുത്തു ശാപുരിനെ കൊല്ലുകയും ചെയ്തു. അന്നു അവന്നു ഉണ്ടായിരു
ന്ന 20,00,000 ഉറുപ്പിക വിലക്കുള്ള സൊത്തുക്കളെ എല്ലാം അവന്റെ മ
ക്കൾ അംശിച്ചു എടുത്തശേഷം ആ മുതൽ എല്ലാം ക്ഷണത്തിൽ അവ
രിൽനിന്നു പറന്നു പോയി. ഇപ്പോഴും അവന്റെ പേരമക്കൾ ദരിദ്രന്മാ
രായി അസ്ത്രഖാനിൽ പാൎത്തുവരുന്നു പോൽ.

"ദുഷ്ടതയാലുള്ള നിക്ഷേപങ്ങൾ ഉപകരിക്കുന്നില്ല — നീതിയോ മര
ണത്തിൽനിന്നു ഉദ്ധരിക്കുന്നു." (സുഭാ. ൧൦, ൨.)

"വാനത്തേക്കു പറക്കും കഴുകുപോലെ സമ്പത്തു തനിക്കു ചിറകുക
ളെ ഉണ്ടാക്കും നിശ്ചയം" (സുഭാ, ൨൩, ൫.)

"ധനം വേണമെന്നുള്ളവരോ പരീക്ഷയിലും കണ്ണിയിലും മനുഷ്യരെ
സംഹാരനാശങ്ങളിൽ മൂക്കിക്കളയുന്ന പല നിസ്സാര ദുൎമ്മോഹങ്ങളിലും
വീഴുന്നു. ദ്രവ്യാഗ്രഹം സകല ദോഷത്തിന്നും മൂലമായിരിക്കുന്നുവല്ലോ."
(൧ തിമോത്ഥ്യൻ ൬, ൯. ൧൦)

മേലേത്ത ചിത്രം വിലയേറിയ കല്ലു പതിച്ചു ബഹു വിശേഷമായ ഓരാഭരണത്തെയും
അതിലുള്ള കല്ലുകളുടെ കോണിപ്പു ചാണപ്പണി മുതലായതിനെയും കാണിക്കുന്നു.

THIE BOSPHORUS.

ബൊസ്‌ഫൊരുസ് അല്ലായ്കിൽ ഇസ്തംബൂൽ ബൊഘാസി
(ഇസ്തംബൂൽ കൈ വഴി).*

കരിങ്കടലിനെയും മദ്ധ്യതരന്യാഴിയെയും ഒരു കൈവഴി തമ്മിൽ ഇ
ണക്കുന്നു. അതു ഇരുപുറത്തു തീൻ കുഴൽ കൂടിയ കോഴിക്കക്കിന്റെ രൂപ
ത്തിൽ ആകുന്നു എന്നു പറയാം. മദ്ധ്യതരന്യാഴിയിൽനിന്നു ദൎദ്ദനെല്ല എ
ന്ന ഇടുക്കുള്ള കൈവഴിയിൽകൂടി മൎമ്മരക്കടലിലേക്കു പ്രവേശിച്ചു അതി
[ 56 ] ന്റെ വടക്കു കിഴക്കേ തലക്കൽ കിടക്കുന്ന ഇസ്തംബൂൽ എത്തിയശേ
ഷം അവിടെനിന്നു ഇടുക്കുള്ള ബൊസ്‌ഫൊരുസ് എന്ന കൈവഴിയൂടെ
കരിങ്കടലിലേക്കു ചെല്ലാം. ഈ നീണ്ട കൈവഴി യുരൊപ ആസ്യ എന്നീ
വൻഖണ്ഡങ്ങളെ തമ്മിൽ വേൎപെടുത്തുന്നു. മൎമ്മരക്കടലിൽ തെക്കു പടി
ഞ്ഞാറു വായും വടക്കു കിഴക്കോട്ടു മുഖവുമുള്ള ബൊസ്‌ഫൊരുസ് എ
ന്ന കൈവഴിക്കു 16–17 നാഴിക നീളവും 3840–6400 അകലവും 1) 30
മാർ ആഴവും ഉണ്ടു. കരിങ്കടലിൽനിന്നു മൎമ്മരക്കടലിലേക്കു ഏകദേശം
സംവത്സരം മുഴുവനും വലു പെരുത്തു ഇഴപ്പുള്ളതിനാലും കൈവഴിയുടെ
വടക്കുള്ള വായി കുടുങ്ങിയതിനാലും കാറ്റു മാറി മാറി അടിക്കുന്നതിനാ
ലും കന്നി തൊട്ടു മീനത്തോളം കൂടക്കൂടെ കൂളമ്പുക 2) എഴുന്നു വരുന്നതി
നാലും കപ്പലോട്ടത്തിനു ബഹു പ്രയാസമുണ്ടെങ്കിലും ഏറിയ ഉരുക്കൾ
ആ വഴിക്കു ചെല്ലുന്നു. ബൊസ്‌ഫൊരുസ് കൈവഴിയുടെ ഇരുകരയിലേ
കാഴ്ച എത്രയും വിചിത്രവും മനോഹരവുമുള്ളതു. ഇടവലങ്ങളിൽ നീണ്ടു
കിടന്നു ഏകദേശം 1500ഓളം ഉയരുന്ന മലകളുടെ ഭംഗിയുള്ള ചേലും
[ 57 ] അവിടവിടേയുള്ള കടുത്തുക്കവും ചരുവും പള്ള കോടി താഴ്വരവായി മേടു
കുന്നുകളിൽ കുപ്രവൃക്ഷം 1) വാക 2) മുതലായ മരങ്ങളുടെ തോപ്പുകളും ഇട
ക്കിടേ കൊട്ടാരക്കോട്ടകളും ഇടിവിടങ്ങളും കോവിലകങ്ങളും വെണ്മാടങ്ങ
ളും തറ ഗ്രാമങ്ങളും പൂങ്കാവുകളും തോട്ടങ്ങളും ഉദ്ദാനങ്ങളും മാറി മാറി
കണ്ണിൽ പെടുന്നു. യാത്രക്കാർ കൈവഴിയുടെ തെക്കേ വായിൽനിന്നു പു
റപ്പെട്ടാൽ ഇടത്തു ഇസ്തംബൂലും പേരയും വലത്തു സ്കുതാരിയും, മുന്നോ
ട്ടു ചെല്ലുമളവിൽ ദൊല്മബാഗ്‌ജേ, ബൈഷിൿതഷ് എന്ന തിളക്കം തിര
ണ്ട വിനോദക്കൊട്ടാരങ്ങളും 3) ചിരഘാൻ സെറായി എന്ന സുല്ത്താന്റെ
സ്ഥിരവാസാഗാരവും പിന്നെ കൈവഴിയുടെ മദ്ധ്യേ റുമേലിഹിസ്സാർ യു
രോപക്കരയിലും അനദോലിഹിസ്സാർ ആസ്യാതീരത്തിലും എന്നീ രണ്ടു
കൊട്ടാരക്കോട്ടകളും കാണാം. അവറ്റെ പണിയിച്ച രണ്ടാം മുഹമ്മദ് 4)
യുദ്ധബദ്ധന്മാരെയും കോയ്മമുഷിച്ചല്ക്കാരെയും അതിൽ പാൎപ്പിച്ചതി
നാൽ അവറ്റെ കൊണ്ടു നീളേ ശ്രുതി പരത്തിയിരിക്കുന്നു. കരിങ്കടലോ
ടു ചേൎന്ന വായ്കൽ ജെനോവക്കാർ 5) എടുപ്പിച്ച ചിറ്റുകോട്ടകളും ദീപ
സ്തംഭങ്ങളും കരയെ രക്ഷിക്കുന്ന കാളന്തോക്കിടുകളും 6) ഉണ്ടു. അവറ്റിന്നു
റുമേലിഫേനർ എന്നും അനദോലിഫേനർ എന്നും പേർ. 7) റുമേലിഫേ
നരിന്റെ മുമ്പിൽ കടൽ അലെച്ചു വരുന്ന പാറകൾ പൊന്തിനില്ക്കുന്നു. 8)
ആ സ്ഥലത്തു ദാൎയ്യൻ തന്റെ (ഏറാള) എണ്ണമേറിയ മഹാസൈന്യ
ത്തെ 9) ആസ്യയിൽനിന്നു ശകന്മാൎക്കും യവനൎക്കും എതിരേ കടത്തി നട
ത്തിയതു കൂടാതെ 1352ആമത്തിൽ വെനേത്യ കച്ചവടക്കാരും ജെനോവ ക
ച്ചവടക്കാരും വലിയ കടൽപട വെട്ടിയതു കരിങ്കടലിൽ ഉള്ള കച്ചവടം
ആരുടെ കയ്യിൽ വരേണ്ടു എന്നു ഉരസി നോക്കുവാൻ അത്രേ. ബൊസ്
ഫൊരുസ് കൈവഴി മുഴുവനും റൂമിസുല്ത്താന്റെ അധീനത്തിൽ ഇരിക്കുന്നു. 10) [ 58 ] A MEDITATION

2. വേദധ്യാനം.

യഹോവേ നിന്റെ വഴിയെ എനിക്കു ഉപദേശിക്ക. ഞാൻ നിന്റെ സത്യത്തിൽ നടക്കും.
നിന്റെ നാമത്തെ ഭയപ്പെടുവാൻ എന്റെ ഹൃദയത്തെ ഒന്നിപ്പിക്കേണമേ.
സങ്കീൎത്തനം ൮൬, ൧൧.

ചതിക്കുന്നവരായ വഴികാട്ടികൾ ലോകത്തിൽ പലർ ഉണ്ടു. അവർ
ഓരോരുവർ താന്താങ്ങളുടെ വഴിയെ പ്രശംസിച്ചു അതിൽകൂടി നടപ്പാൻ
ലോകരെ ക്ഷണിക്കുന്നു. ഈ വഞ്ചനക്കാരിൽ സാത്താൻ മിടുക്കൻ തന്നെ.
ആയവൻ: എന്റെ വഴിയുടെ വിസ്താരത്തെയും മനോഹരത്തെയും കാ
ണ്ക. ഇതാ എത്ര പേർ അതിൽ കുടിച്ചും കളിച്ചും അഹങ്കരിച്ചും നടക്കു
ന്നു നീയും ചേൎന്നു കൂടുക എന്നു വിളിക്കുന്നു. മാനുഷഹൃദയത്തിന്റെ ഊ
ഹത്തിനും ഇഷ്ടത്തിനും പറ്റിയ ഈ സ്വന്തവഴി എല്ലാറ്റിൽ നന്മയും
മനോഹരവുമുള്ള മാൎഗ്ഗം ആകുന്നു എന്നു ചൊല്ലിക്കൊണ്ടു മൎത്ത്യന്മാർ ഗ
ൎവ്വിക്കുന്നു. ദൈവഭക്തനോ ഇതു പോരാ; എന്റെ വഴികാട്ടി ദൈവം ത
ന്നെ ആകുന്നു എന്നും അവന്റെ ഇഷ്ടം എനിക്കു പ്രമാണനൂലായിരി
ക്കേണം എന്നും അത്രേ അവന്റെ തീൎച്ച. ഈ സ്വൎഗ്ഗീയ വഴികാട്ടിയായ
പിതാവു നമ്മെ തന്റെ പുത്രനായ ക്രിസ്ത യേശുവിങ്കലേക്കു നടത്തുന്നു.
താൻ അവനെകൊണ്ടു; ഇവൻ ഞാൻ ഇഷ്ടപ്പെടുന്ന എന്റെ പുത്രനാ
കുന്നു ഇവനെ കേൾപ്പിൻ എന്നു നമ്മോടു കല്പിച്ചിരിക്കുന്നു. കൎത്താവാ
കട്ടേ. ഞാൻ തന്നെ വഴിയും ജീവനും സത്യവും ആകുന്നു എന്റെ അടു
ക്കൽ വരുവിൻ, വരുന്നവനെ ഞാൻ ഇടയൻ ആടുകളെ എന്നപോലെ
നടത്തുകയും നിത്യജീവന്റെ അംശക്കാരനാക്കുകയും ചെയ്യും എന്നു ഏ
വരോടരുളിയതുകൊണ്ടു അവന്റെ സംസൎഗ്ഗത്തിൽ ജീവനും അവനെ
പിരിഞ്ഞിരിക്കുന്നതിൽ മരണവും മാത്രമേയുള്ളൂ. ജീവങ്കലേക്കുള്ള ഏക
വഴിയായിരിക്കുന്ന ഈ യേശുവിനെ നാം താമസിയാതെയും സംശയിക്കാ
തെയും അനുഗമിക്കേണമേ (പിഞ്ചെല്ലേണമേ). J. M. F.

THE MALAYALAM COUNTRY.

മലയാളരാജ്യം.

VIാം പുസ്തകം ഒന്നാം നമ്പർ ൧൨ാം പുറത്തു വെച്ചതിന്റെ തുടൎച്ച
(Registered Copyright — ചാൎത്തു പതിപ്പുള്ള പകൎപ്പവകാശം).

c. ഭൂമി ഉരുണ്ടിരിക്കയാൽ മലയാളത്തിൽ എല്ലാ സ്ഥലങ്ങൾ്ക്കു ഒരേ
സമയത്തു ഉദയാസ്തമാനങ്ങളും ഉച്ചയും ഇല്ല; കിഴക്കോട്ടുള്ള ദിക്കുകൾ്ക്കു പ
ടിഞ്ഞാറ്റേയവറ്റിൽ ഉദയാദികൾ മുമ്പേ നടക്കുന്നു.

ഒരേ നീളപ്പടിയിൽ കിടക്കുന്ന സ്ഥലങ്ങൾ്ക്കു മാത്രം ഉദയാദികൾ സ
മകാലത്തു ഉണ്ടാകുന്നുള്ളൂ. നീളപ്പടികളെ ഗ്രീനിച്ച് എന്ന ഇംഗ്ലാന്തി [ 59 ] ലേ നക്ഷത്രബങ്കളാവു തുടങ്ങി എണ്ണന്നതുകൊണ്ടു നമുക്കു അവിടെനി
ന്നുള്ള കിഴക്കേ നിളപ്പടികൾ പ്രമാണം. താഴെയുള്ള പട്ടിക ചില മുഖ്യ
മലയാള പട്ടണങ്ങളുടെ നില്പും അതിനാൽ ഉള്ള കാലഭേദവും തെളിയി
ക്കുന്നു—അതാവിതു:

സ്ഥലങ്ങൾ ഗ്രീനിച്ചിൽനി
ന്നുള്ള കിഴക്കേ
നീളപ്പടി
മണിക്കു
രാവിലേ *
സമയഭേദം * †
°
മദ്രാശി 80° 21′ 6
തിരുവനന്തപുരം 77° 2′ 5 46 44 13 16
പാലക്കാടു 76° 43′ 5 45 48 14 32
കൊച്ചി 76° 18′ 5 43 48 16 12
തൃശ്ശിവപേരൂർ 76° 16′ 5 43 40 16 20
അങ്ങാടിപ്പുറം 76° 17′ 5 43 44 16 16
മാനന്തുവട്ടി 76° 4′ 5 42 52 17 8
പൊന്നാനി 75° 58′ 5 42 28 17 32
കോഴിക്കോടു 75° 50′ 5 41 56 18 4
തലശ്ശേരി 75° 33′ 5 40 48 19 12
കണ്ണനൂർ 75° 26′ 5 40 20 19 40
ചന്ദ്രഗിരി 75° 4′ 5 38 52 21 8

360 നീളപ്പടികൾ ഉള്ള ഭൂമി ഒരു ദിവസത്തിൽ തന്നെ ചുറ്റുകയാൽ 15
നീളപ്പടിക്കു ഒരു മണിക്കൂറും ഒരു നീളപ്പടിക്കു 4 (മിനിട്ടും) നിമിഷവും സ
മയം ചെല്ലുകയാൽ ഒരു പടിയുടെ നിമിഷത്തിന്നു 4 ദ്വിതീയങ്ങൾ (സി
ക്കണ്ടും) സമയം വേണം;‡ ഇങ്ങിനെ സൂൎയ്യന്റെ ഉദയാദികളെ കിഴക്കു
നിന്നു എണ്ണിയാൽ ഓരോ നീളപ്പടിയിൽ 4 മിനിട്ടിന്നു മുമ്പോ പിമ്പോ
കാണാം. മേല്പറഞ്ഞ പട്ടികയാൽ മലയാളസ്ഥലങ്ങൾക്കു തമ്മിലു
ള്ള ഭേദത്തേയും അറിയാം. ചെന്നപ്പട്ടണം മദ്രാശി സംസ്ഥാനത്തി
ന്റെ മൂലനഗരം ആകകൊണ്ടു നമ്മുടെ കോയ്മ എല്ലാ കച്ചേരികളി
ലും തീവണ്ടി ഓടിക്കുന്നതിന്നും മറ്റും മദ്രാശിസമയം പ്രമാണമാക്കി
കല്പിച്ചിരിക്കുന്നു.

d. ഒരു നാളിലുള്ള സമയഭേദങ്ങളെ പൊതുവിൽ പുലൎച്ച രാവിലേ ഉ
ച്ച വൈകുന്നേരം മൈമ്പു രാത്രി പാതിരാ എന്നിങ്ങിന്റെ കുറിക്കുന്നതു കൂ
ടാതെ, മനുഷ്യൻ സ്വന്ത നിഴലിനെ തന്റെ അടികൊണ്ടു അളക്കുന്ന അ
ടിയളവും ചന്ദ്രനക്ഷത്രങ്ങളുടെ ഉദയവും പോക്കും കൊണ്ടു നേരത്തെ ഒ
[ 60 ] രു വിധം അറിയുന്നെങ്കിലും മൂടൽ മഴകൾ ഉള്ള നാളുകളിൽ അതിനു ക
ഴിവില്ലാതെ പോകും. പിന്റെ ഓരോ മൃഗങ്ങളുടെ കരച്ചലും ചില പൂക്കൾ
വിടരുന്നതും കൂമ്പുന്നതും മറ്റും നേരത്തെ അറിയിക്കുന്നു എങ്കിലും നാഴി
കവട്ടകൾ മാത്രം അതിനെ തിട്ടമായി കാണിക്കുന്നുള്ളു.

മലയാളികൾ മൂന്നും നാലും യാമങ്ങൾ (ചാമം) 30 നാഴികയുള്ള രാ
ത്രിക്കു നിയമിച്ചു; അവറ്റിന്നു മുൻ—, രണ്ടാം —, പാതിരാ —, നാലാം യാ
മം എന്നും പറയുന്നു. മുവന്തി (മൂന്നുസന്ധി, മോന്തി) എന്നതു 7 ½ നാഴി
ക സൂൎയ്യൻ അസ്തമിക്കുന്നതിന്നു മുമ്പേയും പിമ്പേയും ഉള്ള സമയം.

മാപ്പിള്ളമാൎക്കു സുബൈ (പുലൎച്ച), ദോർ (ലോഹർ, ഉച്ച), അസ്സർ
(പതിറ്റടി), മകരീവ് (മൈയാല, മയപ്പു), ഏശ (ഒന്നാം യാമം) എന്നീ
നിസ്കാരസമയങ്ങൾ നാളിന്റെ വിഭാഗത്തിന്നു പ്രമാണം.

അടിയളവിന്റെ വിവരം 12 ഭാഗം നോക്കുക—. ഇതിന്നു അകലപ്പ
ടി സമരേഖയിൽനിന്നു അകലുമളവിൽ ഏറ്റക്കുറവു ഉണ്ടാകും. .

൧. കൊറ്റി, മാലമീൻ, പത്താംമീൻ, മകയിരം മുതലായ വാനമീനു
കൾ നിലാവു എന്നിവറ്റിന്റെ ഗതികൊണ്ടു മിക്ക നഗരക്കാർ ബുദ്ധിമു
ട്ടുന്നെങ്കിലും നാട്ടുപുറങ്ങളിൽ വിശെഷിച്ചു ഉരുക്കാൎക്കും ചെറുമൎക്കും മല
വാഴികൾക്കും നല്ല നിശ്ചയം ഉണ്ടു.

൨. കോഴികൂവൽ, കാക്കക്കരച്ചൽ, ചെമ്പോത്തുകരച്ചൽ, വണ്ണാത്തി
പ്പൂൾ പാടൽ, മോന്തി —, പാതിരാ —, ഏഴര — പുലൎച്ചക്കുറുക്കൻ ഓരിയി
ടൽ, പല്ലിക്കരച്ചൽ മുതലായ മൃഗങ്ങളുടെ കരച്ചൽ ഏകദേശം നേരം ഒ
പ്പിച്ചു നടക്കുന്നു എന്നു പലൎക്കും അറിയാം —.

൩. സൂൎയ്യപ്പൂ, ചെഞ്ചീരാ, പൊട്ടിപ്പൂ (താരോരിപ്പു, പീച്ചിപ്പൂ), പതി
റ്റടിപ്പൂ, താമര, ആമ്പൽ തുടങ്ങിയ പൂക്കൾക്കു കൂമ്പി വിടരുന്നതിന്നു ഒ
രു കണക്കുണ്ടു.

൪. വെള്ളത്തിൽ ഇടുന്ന നാഴിക വട്ടകയും മണൽ കൊണ്ടു നിറെച്ച
മുഹൂൎത്തത്തുടിയും സമയത്തെ അറിയിക്കുന്ന പൊതുവരുത്തു സാധന
ങ്ങൾ ആകുന്നു; എന്നാൽ യൂരോപാ അമേരിക്കാ എന്നീ ഖണ്ഡങ്ങളിൽ
നിന്നു കൊണ്ടുവരുന്ന പലവക ഗഡിയാലങ്ങൾ (ഘടികാരം)* എന്ന
നാഴികവട്ടകൾ കൊണ്ടു മാത്രം സമയത്തെ രാപ്പകലിൽ തിട്ടമായി
അറിഞ്ഞു കൂടൂ. (ശേഷം പിന്നാലെ.)

HOMAGE TO CHRIST. ക്രിസ്തുവന്ദന.

ഉദയരാഗത്തിന്റെ രീതി.

അനാദിയായ ദൈവസൂനുവായുടൻ മറിയയിൽ
ജനിച്ചു പാപമാനുഷൎക്കു മോചനത്തെ നല്കുവാൻ
അനാധിയായ നിന്റെ വാൎത്ത ചൊൽവതിന്നു നിൻ കൃപാ
മനക്കുരുന്നിൽ വാഴ്കെനിക്കു ക്രിസ്തയേശു പാഹിമാം.

ആദ്യജാതരാം നരൎക്കതേറ്റ പാപകരണാലഹൊ
ആധിപൂണ്ടു കന്മഷാബ്ധി തന്നിൽ വീണുഴന്നിടും [ 61 ] ബോധമറ്റ മാനുഷൎക്കു പോതമായ്ജനിച്ച നീ
ബോധനാദി ചിന്ത നല്കെനിക്കു ക്രിസ്തു പാഹിമാം.

ഇങ്ങു ലോകരിൽ ജനിച്ചൊരാത്മ പാപമാമയം
നീങ്ങി യാത്ര ചെയ്വതിൻ തവാത്മ വേദമൌഷധം
തുംഗനായ യോഹനാനു നല്കി മുമ്പിൽ വിട്ടവ
നിങ്ങെലീശബയിലുത്ഭവിച്ചു ക്രിസ്ത പാഹിമാം.

ഈഷൽ പുണ്ടൊരിസ്രയേല്യരോടുടൻ പ്രസംഗിച്ചു
നാശമറ്റ സ്വൎഗ്ഗരാജ്യമുണ്ടിതങ്ങടുത്തതി
ന്നാശയത്തിലുള്ള പാപമോചനാനുതാപത്തെ
പേശിയാതെ ചെയ്ക നിങ്ങളിന്നു ക്രിസ്ത പാഹിമാം.

ഉള്ളിലുള്ള ഭള്ളുഗൎവ്വമൊക്കയങ്ങകറ്റുവിൻ
എള്ളിലുളൊരെണ്ണ പോലെയുള്ളവനെ നോക്കുവിൻ
ഉള്ളഴല്ച തീരും സ്നാനമേറ്റു കൊൾകിലേവരും
ഉള്ളകം പവിത്രമാക്കെനിക്കു ക്രിസ്ത പാഹിമാം.

ഊമമായ വിഗ്രഹത്തെ ദൈവമെന്നു ചിന്തയിൽ
കാമമേറ്റു വന്ദനങ്ങൾ ചെയ്തിടുന്നു ലോകരെ
ആമയം വെടിഞ്ഞ നിൻ പ്രഭാചരിത്രപാശത്താൽ
പ്രേമമോടെ നിങ്കലേക്കു ചേൎക്ക ക്രിസ്ത പാഹിമാം.

എങ്ങുമില്ല നിത്യജീവ ഭോഗമാദി കിട്ടുവാൻ
അങ്ങു നിൻ കൃപയൊഴിഞ്ഞു ലേശമില്ല കാണ്കിലൊ
അങ്ങു നിൻ പിതാ നിനക്കു തന്നൊരത്ഭുതാൎഹതാ
ഇങ്ങു ലോകപാപികൾക്കു രക്ഷ ക്രിസ്ത പാഹിമാം.

ഏറിയോരു പാപരോഗദുഃഖശാന്തി ലോകരിൽ
തേറിയോരു നിൻ കൃപയിലൊട്ടു നല്ക സൽപ്രഭോ
ഏറിയജ്ഞ ജാതി രക്ഷ ചെയ്തു നിൻ മനോരഥം
കൂൎവ്വിടാതെയെന്നിൽ വന്നുദിക്ക ക്രിസ്ത പാഹിമാം.

ഐഹികത്തിലുള്ള ഭോഗ ചിന്തയില്ലയിക്കുമ്പോൾ
ദേഹദേഹികൾക്കു നാശമെന്തുമില്ല സംശയം
മോഹമോടെ ചിന്ത ചെയ്തു നിൻ വരം ലഭിപ്പവ
ൎക്കഹൊ പരത്തിൽ നിത്യജീവനുണ്ടു ക്രിസ്ത പാഹിമാം.

ഒട്ടുമാറ്റമില്ലയാതെ പാപവാരി രാശിയിൽ
കഷ്ടമേറ്റനേകനാൾ കഴിഞ്ഞഹം ജഗൽപ്രഭോ
പെട്ടെന്നാശു നിൻ കരത്തെ നീട്ടിയെന്നെയുദ്ധരി
ച്ചിഷ്ടമോടെ നൽവരങ്ങളേക ക്രിസ്ത പാഹിമാം

ഓൎക്കിൽ നീ മഹാജനങ്ങൾ തമ്മെ വീണ്ടെടുപ്പത്തിന്നാ
ക്കമറ്റ ക്രൂശതിൽ പ്രവേശനായിലെങ്കിലൊ
ദുഃഖശാന്തി മാനുഷൎക്കുമിന്നുമെത്തുവാൻ പണി
മുഖ്യമാനവിഷ്ടപേശ യേശുക്രിസ്ത പാഹിമാം.

ഔഷധത്തെ സത്യവാണി ദ്രാക്ഷജം രസം ഭൂവി
ശോഷിയായ പാപരോഗി പാനമാകിലന്നുടൻ
ശോഷമറ്റു ശേഷി പൂണ്ടു ദോഷഹീനനാഥനാ
മേശു തത്സവിഷ്ടപത്തിലാക്കു ക്രിസ്ത പാഹിമാം.

അൎക്കബാലബിംബദൎശനാൽ മുദം ധരിച്ചിടു
ന്നബ്ജജാലമെന്ന പോലെ ഭക്തരും തവേക്ഷണാൽ
ഹൃത്തതാകുമെന്റെ പത്മശോഭനാൎത്ഥമെന്നിൽ
നിന്നൎക്കനാം ശുചാത്മ ശോഭനൽക ക്രിസ്ത പാഹിമാം. P. Devadattan. [ 62 ] SUMMARY OF NEWS

വൎത്തമാനച്ചുരുക്കം

POLITICAL NEWS ലൌകികവൎത്തമാനം

ആസ്യ Asia.

അഫ്ഘാനസ്ഥാനം.— 1. കാബൂൽ
സൈന്യം. ജനുവരി ൧൹ സേനാപതിയായ
ശ്രീ ബ്രൌൻ എന്നവർ ജല്ലലാബാദിൽ വലി
യ ഒരു കൂടാരത്തിൽ ഒരു ദൎബ്ബാറിനെ കഴിച്ചി
രുന്നു. സേനാപതി ഇരിക്കയും ശേഷം യുരോ
പ ഭാരതക്കാരായ നായകന്മാർ നില്ക്കയും പുറ
ത്തുള്ള അഫ്ഘാനർ കൂടാരത്തിൽ നടക്കുന്നതു
കാണേണ്ടതിന്നു അതിന്റെ ഒരു ഭാഗം തുറ
ന്നു ഇരിക്കേ ഓരോ സിൎദ്ദാരന്മാരും തലവന്മാ
രും ഓരോരുവനായി പ്രവേശിച്ചു വണങ്ങി
ഉറുമാലിൽ കെട്ടിയ ഉറുപ്പിക നസരായി
(nusaur) സേനാപതിക്കു കാഴ്ചയായി കാണി
ച്ചു. അവർ അതിനെതൊട്ടു പ്രതിവന്ദന ചെ
യ്തശേഷം മേജർ കവഞ്ഞാരി സേനാപതിയു
ടെ കല്പനയാൽ ഏകദേശം 36 ശ്രേഷ്ഠന്മാൎക്കു
ഇംഗ്ലിഷിലും ഫാൎസ്സിഭാഷാന്തരത്തിലും ഒരു ആ
ലാപത്രികയെ (address) വായിച്ചു കേൾപി
ച്ചു. അതിന്റെ സാരാംശം എന്തെന്നാൽ: അം
ഗ്ലക്കോയ്മ അമീരായ ശേർ ആലിഖാന്നു മുമ്പേ
ഏഴംശമായ അഫ്ഘാനസ്ഥാനം ഓരേ ചെങ്കോ
ലിനെ അനുസരിപ്പാൻ തക്കവണ്ണം സഹായി
ച്ചിരിക്കേ ആയവൻ രണ്ടു കൊല്ലമായി അവ
രോടു മുഷിച്ചൽ ഭാവിച്ചു അതൃത്തിയിലുള്ള മല
വാസികളെകൊണ്ടു പഞ്ചനദത്തെ ആക്രമി
ച്ചു ദീൻ നടത്തുവാൻ ശ്രമിച്ചു എന്നും ആയതു
മക്കാരിലെ ഉലേമമാർ വിരോധിച്ചു എന്നും
ഭാരതരായ അംഗ്ലപ്രജകളിൽ തനിക്കു സംശ
യം ഉള്ളവരെ അമീർ കൊല്ലുകയും അംഗഛേ
ദം വരുത്തുകയും തടവിൽ ആക്കുകയും ഒടു
വിൽ അംഗ്ലദൂതന്മാരെ കൈക്കൊള്ളാതെ ഇരി
ക്കയും ചെയ്തു എന്നും, ഈ ഓരോ വിരോധ
ങ്ങൾ നിമിത്തം അംഗ്ലക്കോയ്മ അമീരിനോടും
തനിക്കുവേണ്ടി ആയുധം എടുക്കുന്നവരോടും
പോരാടുവാൻ കല്പിച്ചുള്ളു എന്നും, അംഗ്ലസൈ
ന്യങ്ങൾ ആരേയും ഉപദ്രവിക്കുന്നില്ല എന്നും
മേൽക്കോയ്മ നീതിഞായങ്ങളെ നടത്തുവാൻ
കാംക്ഷിക്കുന്നു എന്നും അത്രേ അതിന്റെ പൊ
രുളടക്കം. അതിന്നു ബെസൂതിലെ സിൎദ്ദാരാ
യ അബ്ദുൽഖാലിൿഖാൻ എല്ലാവരുടെ പേരി
ൽ പറഞ്ഞതാവിതു: ഇത്രോടം ഏഴയും കോ
യുംകൊണ്ടു ഏറ്റവും പരിതാപനിലക്കാരായ
ഞങ്ങൾക്കു അംഗ്ലക്കോയ്മയാൽ നിഷ്പക്ഷമായ
നീതിയും ആദരവും മതസ്വാതന്ത്ര്യവും മാനര

ക്ഷയും ഉണ്ടായ്വരും എന്നു പ്രതീക്ഷിച്ചുകൊണ്ടു
ആ കോയ്മ അഫ്ഘാനസ്ഥാനത്തെ മേൽവിചാ
രണ ചെയ്യുന്നതിനെച്ചൊല്ലി ഞങ്ങൾ നന്നി
പറഞ്ഞു സന്തോഷിക്കയും അംഗ്ലക്കോയ്മയോടു
ഞങ്ങളുടെ വിധേയതയെ ഉണൎത്തുകയും ചെ
യ്യുന്നു എന്നത്രേ.

പേഷാവരിലേക്കു ചെല്ലുന്ന ബജാർ എന്ന
താഴ്വരയിലേ അഫ്രീദിഗോത്രക്കാർ പലവിധം
അലമ്പൽ കൊടുത്തതുകൊണ്ടു മാദ് (Maude)
സേനാപതി രണ്ടുവഴിയായി പടകളെ അയ
ച്ചു വിരോധികൾക്കു തോല്മയും ശിക്ഷയും ന
ടത്തിയശേഷം അവർ വഴിപ്പെട്ടു. (ഫിബ്രു
വരി ൫൹).

2. ഖോസ്ത് താഴ്വരയിലെ സൈന്യം. സേ
നാപതിയായ രോബൎത്ത്സിന്റെ കുതിരപ്പട
ഖോസ്ത് താഴ്വരയുടെ തെക്കും പടിഞ്ഞാറും കി
ടക്കുന്ന തറവീഥികളെ ചെന്നു കണ്ടു അതിലെ
നിവാസികൾ തങ്ങളെക്കൊണ്ടു ഇനി അല
മ്പൽ ഉണ്ടാകയില്ല എന്നു ഉപചാരത്തോടു വാ
ഗ്ദത്തം ചെയ്തിരിക്കുന്നു. രോബൎത്ത്സ് പടനായ
കൻ ഖോസ്തിൽനിന്നു. ബന്നുവിലേക്കു ഭാനുലേ
ഖനസമാചാരങ്ങളെ (heliographic communi
cation) എത്തിക്കയും അവിടെനിന്നു കമ്പിവ
ഴിയായി വൎത്തമാനത്തെ കാലികാതയിലേക്കു
എത്തിക്കുയും ചെയ്തിരിക്കുന്നു.

ജനുവരി ൨൭൹ മങ്ങാൽ ഗോത്രത്തിന്റെ
തലവന്മാരും ശ്രേഷ്ഠന്മാരും പടനായകനായ
രോബൎത്ത്സ് എന്നവൎക്കു വന്ദനം ചൊൽവാൻ
വന്നപ്പോൾ സേനാപതി അവരെ സ്നേഹ
ത്തോടു കൈക്കൊണ്ടു സന്തോഷിപ്പിച്ചയച്ചു.
ആമീർശേർ ആലിയുടെ സഹോദരനായ സി
ൎദ്ദാർ വാലിമുഹമ്മദ് എന്നവൻ രോബൎത്ത്സ് പ
ടനായകനോടു തനിക്കു അഭയസ്ഥലം കൊടു
പ്പാൻ അപേക്ഷിച്ചു. ഘില്ജേക്കാർ മുതലായ
ഗോത്രങ്ങളുടെ സിൎദ്ദാരന്മാർ അവന്റെ കൂട
ചെല്ലും.

3. കന്ദഹാർ. കന്ദഹാരിലേ ആയുധശാല
യിൽ അനവധി ആയുധങ്ങളും വെടിക്കോ
പ്പുകളും അല്ലാതെ അമീർ ശേഖരിച്ച 30,000 മ
ന്ന് ധാന്യവും കിട്ടിയിരിക്കുന്നു. ജനുവരി
൧൯൹ ഒരു മതവൈരാഗി ഓർ അംഗ്ലനായ
കനെ വെടിവെപ്പാൻ ഭാവിച്ചു. അവനെ തു
ക്കിക്കുളഞ്ഞു. മറ്റൊരുത്തൻ ഒരു നായകനെ
യും മൂന്നു ഭടന്മാരെയും കഠാരം കൊണ്ടു കുത്തി

[ 63 ]
എങ്കിലും ഒരു കുതിരാളൻ അവനെ വാൾകൊ
ണ്ടു വെട്ടിക്കൊന്നു. സ്ത്യുവൎത്ത് സേനാപതിയു
ടെ സൈന്യവും കന്ദപ്പാരിൽ എത്തിയതുകൊ
ണ്ടു ബ്രിദ്ദുൽഫ് സേനാപതി നടത്തുന്ന പട
ഹേരാത്തിലേക്കു ചെല്ലുന്ന വഴിയിലും അതിൽ
നിന്നു ൭൦ നാഴിക അകന്നതുമായ ഗിരിസ്ഖിലാ
മാറു ജനുവരി ൧൪൹ കന്ദഹാരിൽനിന്നു പുറ
പ്പെടുകയും സ്ത്യുവൎത്ത് പടനായകന്റെ സൈ
ന്യം ഘജിനിക്കുള്ള വഴിയിൽ കിടക്കുന്ന ഖേ
ലാത്-ഇ-ഘില്ജേ (Khelat-i-Ghilzai) എന്ന
നഗരത്തിലേക്കു ജനുവരി ൧൫൹ യാത്രയാക
യും ചെയ്തു. കന്ദഹാരും കൂറുപാട്ടിന്റെ പുര
കാൎയ്യത്തെ (evil) നവാബ് ഘോലം ഹസ്സാൻ
ഖാൻ എന്നവരും നയകാൎയ്യത്തെ (political) മേ
ജർ സൻജോൻ എന്ന അംഗ്ലനായകനും നോ
ക്കിവരുന്നു. കന്ദഹാരിലെ പാളയത്തിൽ 20
മതവൈരാഗികളായ ഗാസികൾ കഠാരത്തോടു
കടന്നു ഒരാളെ കൊന്നു ആറു പേൎക്കു മുറി ഏ
ല്പിച്ചിരിക്കുന്നു എങ്കിലും അവരിൽ ൫ പേർ കു
ലപ്പെടുകയും ൪ ആൾ പിടിപ്പെടുകയും ചെയ്തു.

a. സ്ത്യുവൎത്ത് പടനായകന്റെ കുതിരപ്പട
ജനുവരി൨൧൹ ഖേലാത്-ഈ-ഖിൽജേ എ
ന്ന സ്ഥലത്തിൽ എത്തി. അവിടത്തെ കില്ലേ
ദാർ വെടിവെക്കാതെ അവിടേയുള്ള കോട്ട
യെ ഏല്പിച്ചിരിക്കുന്നു. എന്നിട്ടും കോയ്മയുടെ
പുതിയ കല്പനയാൽ സേനാപതി തിരികേ ക
ന്ദഹാരിലേക്കു തിരിച്ചു പോകുന്നു.

b. ഫിബ്രവരി ൮൹ സേനാപതിയായ
ബിദ്ദുൽഫ് ഗിരിസ്ഖിൽ എത്തിയപ്പോൾ ആ
ബാലവൃദ്ധം ഇംഗ്ലിഷ്ക്കാരെ സന്തോഷത്തോ
ടെ കൈക്കൊണ്ടു. അവിടേത്ത കോട്ട ബഹു
ഗംഭീരമുള്ളതു.

4. അഫ്ഗാനസ്ഥാന അമീരായ ശേർ
ആലിക്കു ഓരോ കൎമ്മശാലകളും (manufactories)
വിസ്തീൎണ്ണഭൂമികളും ഉള്ളതു അല്ലാതെ പൊൻ
വെള്ളി നാണിയങ്ങളും ഉടമയാഭരണങ്ങളും
ഭാരതഖണ്ഡകോയ്മ ഹുണ്ടികയും മറ്റും മുന്നൂ
റുലക്ഷം ഇളകുന്ന മുതലുണ്ടു. തന്റെ വാസാ
ഗാരത്തിൽ പൊൻ വെള്ളിപാത്രങ്ങളിൽ എ
ന്നേ ഭക്ഷിക്കാറുള്ളു. അമീരും രുസ്സസേനാപ
തിയായ തെസ്‌ഗനൊവും ഹിന്ദുകൂഷിന്റെ
വടക്കു കിടക്കുന്ന ഖുല്‌മ ബല്ഖ എന്നീ സ്ഥലങ്ങ
ളുടെ ഇടയിലേ മജരിഫെരിഫ് എന്നൊരു
ഊരിൽ ഇരിക്കുന്നു. ഇതു വടക്കേ അഫ്ഘാ
നസ്ഥാനത്തിൽ കിടക്കുന്നു. C. Z No. 2.

5. യാക്കൂബ് ഖാൻ. ചില ഖിൽജേക്കാരും
അവരുടെ തലവനും ജല്ലലാബാദിൽ ഇരിക്കു
മ്പോൾ യാക്കൂബ്ഖാൻ ഘിൽജേക്കാരുടെ ഒരു

ചെറുകോട്ടയേയും ചില തലവന്മാരുടെ കുഡും
ബങ്ങളെയും ഉപായത്താൽ പിടിച്ചതുകൊണ്ടു
ഘിൽജേക്കാർ ഒട്ടുക്കു യാക്കൂബിന്നു വിരോധ
മായി കൂടി അവന്റെ പടയാളികളോടു അങ്കം
കുറെപ്പാൻ ആരംഭിച്ചിരിക്കുന്നു (ജനുവരി
൨൩൹) കിജിൽബഷ് എന്ന ഗോത്രത്തിന്നു
യാക്കൂബ് ഖാനോടു കാബൂലിൽ വെച്ചുള്ള വി
വാദം നിമിത്തം ഏറിയ സിൎദ്ദാരന്മാർ തങ്ങളു
ടെ കുഡുംബങ്ങളോടു കൂട കാബൂൽ നഗരത്തെ
വിട്ടിരിക്കുന്നു.

യാക്കൂബ്‌ഖാന്നു ഇംഗ്ലിഷ്കാരോടു സന്ധി
പ്പാൻ മനസ്സുണ്ടു എന്നു പറയുന്നു. അപ്പനായ
അമീർ മകനെകൊണ്ടു സന്ധിക്കരുതു എന്നു
ആണ ഇടുവിച്ചപ്രകാരവും കേൾക്കുന്നു. ഏ
തു സത്യം എന്നറിയുന്നില്ല. യാക്കൂബ് ഇംഗ്ലി
ഷ്കാരോടു വഴിപ്പെടാഞ്ഞാൽ അവർ വാലി മു
ഹമ്മദിനെ കാബൂലിൽ വാഴിപ്പാൻ സംഗതി
യുണ്ടായി വരും എന്നു കേൾവി.

മദ്രാശിസംസ്ഥാനം.— പഞ്ചകാല
ത്തിൽ ഗുണ്ടൂരിൽനിന്നു (Guntoor) ചെന്നപ്പട്ട
ണത്തോളം തീൎത്ത കീറുതോട്ടിന്നു ഏകദേശം
൧൫൦ നാഴിക നീളവും ബക്കിങ്ങം തോടു എ
ന്ന പേരുമുണ്ടു. ഇന്നാൾ ഒരു സായ്പും മതാമ്മ
യും ൪-൫ ദിവസം കൊണ്ടു ഗുണ്ടൂരിൽനിന്നു
ചെന്നപ്പട്ടണത്തോളം വള്ളത്തിൽ സുഖേന
എത്തിയിരിക്കുന്നു.

മഹാചീനം.— ക്വങ്ങ്സി എന്ന ഈ മ
ഹാസാംരാജ്യത്തിന്റെ ഒരു കൂറുപാട്ടിൽ ഈ
യിടേ വല്ലാത്ത ദ്രോഹം കിളൎന്നുവന്നു. ആ മ
ത്സരത്തിന്റെ തലവൻ ആർ എന്നാൽ ഇത്രോ
ടം മഹാചീനക്കോയ്മയുടെ സേനാപതിയായ
ലീയുങ്ങ് ചോയി എന്നൊരു ശ്രേഷൻ തന്നെ.
ഇയ്യാൾ കോയ്മയിൽനിന്നു പല മാനാലങ്കാരങ്ങ
ളും ചക്രവൎത്തിയിൽനിന്നു പെരുത്തു ആദരവും
അനുഭവിച്ചതുകൊണ്ടു ഉന്നതഭാവവും കീൎത്തി
തൃഷ്ണയും മാത്രം അവനെ നടത്തുന്നു എന്നൂഹി
പ്പാനേ പാടുള്ളൂ. ആയവൻ തന്റെ നിലമ്പ
റമ്പുകളെ വിറ്റു പിരിഞ്ഞു മുതൽ കൊണ്ടു അ
മ്പതിനായിരം ചേകവന്മാരെ ശേഖരിച്ചു അ
വരെ കൊണ്ടു ആ കൂറുപാടിനെ തനിക്കു കീ
ഴ്പെടുത്തുവാൻ ഉത്സാഹിക്കുന്നു. ഇതുവരെക്കും
കോയ്മ അവന്റെ സൈന്യത്തെ തടുത്തുകള
വാൻ തുനിയാത്തതു കൂടാതെ സ്വാമിദ്രോഹ
ത്തിന്റെ ആത്മാവു അടുത്ത കൂറുപാടുകളിലേ
ക്കും പരന്നു കാണുന്നു. ചീനക്കോയ്മ ആ ദ്രോഹി
കളെ വേഗം ജയിച്ചടക്കാഞ്ഞാൽ കെടുപ്പാൻ
വഹിയാത്ത വന്തീ ആ മഹാരാജ്യത്തിൽ പാളി
ക്കത്തി പോകും. M.JJ. 1878. No. 275.

[ 64 ]
യൂരോപ്പ Europe.

ഇംഗ്ലന്തു.— ചക്രവൎത്തിനിത്തമ്പുരാനവ
ൎകളെ ചതികുല ചെയ്വാൻ വിചാരിച്ച ഒരു ഖ
ലനെ തടവിൽ പാൎപ്പിച്ചു വരുന്നു.

ഇതാല്യ.— ഭാഗ്യക്കുറി (lottery) എന്ന
വല്ലാത്ത കളി ഇതാല്യ രാജ്യത്തിലുമുണ്ടു എന്നു
തന്നേയല്ല ആയതു കോയ്മയുടെ അധികാര
ത്തോടു നടക്കുന്നു. ൟ കളിക്കും ചട്ടിക്കളിക്കും
ഏറ ഭേദം ഇല്ല. ചട്ടിക്കളി ചെറുങ്ങനെയും
ഭാഗ്യക്കുറി വലുങ്ങനെയുമുള്ളതത്രേ. അതിൽ
ചതി ഇതിലോ വഞ്ചനയില്ല. എങ്ങനേയെ
ന്നാൽ കോയ്മ മുഖേന പിരിപ്പിച്ചു കൂട്ടിയ മുത
ലിനെ കോയ്മെക്കും ജയശാലികൾക്കും വിഭാ
ഗിച്ചുവെച്ചതിൽ പിന്നേ ഇത്രിത്ര ജയാശാലിക
ളും അവരവൎക്കു തരം പോലേ ഇത്രിത്ര മുതലും
മുൻ നിശ്ചയപ്രകാരം ഒരു കുറി നാളിൽ ചീ
ട്ടെടുപ്പിച്ചു അക്കമുടയവന്നു വീത മുതൽ കിട്ടാ
റുണ്ടു. ഇങ്ങനേ ഭാഗ്യക്കുറിയുടെ അക്കങ്ങളെ
വലിച്ചെടുക്കുന്ന ഒരു ദിവസത്തിൽ നെയ
പൊലി എന്ന നഗരത്തിൽ തുകപ്പെരുപ്പമേ
റിയ ഒന്നു തൊട്ടു നാലു വരെയുള്ള അക്കങ്ങൾ
ഒരു പാതിരിയച്ചന്നു വന്നതിനാൽ തനിക്കു
നിമിഷത്തിൽ ഏകദേശം എട്ടു ലക്ഷത്തോളം
രൂപിക കൈവശമായി വന്നു. എന്നാലും അ
തിൽ സന്തോഷിപ്പാൻ ഇട വന്നില്ല. അനേ
കർ തങ്ങളുടെ നിനവു പ്രകാരം തീരാത്ത പ
ണത്തിൽനിന്നു ഭിക്ഷാദാനം പലവഴിയായി
ഇരന്നതു കൂടാതെ ഏറിയവർ ഭാഗ്യക്കുറിയിൽ
വലിയ നേട്ടം സമ്പാദിക്കേണ്ടതിന്നു ലാഭം കൂ
ടിയ അക്കങ്ങളെ തങ്ങൾക്കും പറഞ്ഞു കൊടുപ്പാ
ൻ പാതിരിയച്ചനെ അലമ്പാക്കിത്തുടങ്ങി.
പൊറുതി മുട്ടിയപ്പോൾ താൻ കല്പന വാങ്ങി
പരദേശത്തേക്കു പുറപ്പെട്ടു പോയി. അവിടേ
യും തനിക്കു സുഖം വന്നില്ല. അതോ ഇതാ
ല്യ കോയ്മെക്കു അടക്കുവാൻ നിൎവ്വാഹമില്ലാതെ
ശ്രുതിപ്പെട്ട കുമോറയിലേ പിടിച്ചുപറിക്കാർ
പാതിരിയച്ചനെ ഹേമിച്ചു നേരിട്ടു ഏഴയും
കോഴയും വാങ്ങിയ ശേഷം തൃപ്തിപ്പെടാതെ
അദ്ദേഹത്തിന്റെ കൈയിൽ മറിപ്പും പിരട്ടു
മുണ്ടായിട്ടാണു ൟ വലിയ സമ്പാദ്യം സാധി
ച്ചു വന്നതു എന്ന ദുശ്ശ്രുതിയെ രാജ്യത്തിൽ നീ
ളേ പരത്തിപ്പോയതുകൊണ്ടു കോയ്മ കേട്ടതി
നെ നമ്പി താൻ ബാകിൽ പലിശെക്കിട്ട മൂന്നു
ലക്ഷത്തിൽ ചില്വാനം ഉറുപ്പികയെ തടസ്ഥം
ചെയ്തു അവന്റെ നേരെ കക്ഷിയായി വ്യവ
ഹരിപ്പാൻ തുനിഞ്ഞതിൽ ഒന്നും സാധിച്ചില്ലാ
താനും. Chr. Volksb. 1878. No, 28.

നൊവെമ്പ്ര മാസത്തിൽ സ്ഥിതിസമത്വ
ക്കാർ (Socialists) എന്ന കോയ്മ മറിപ്പുകാരുടെ
കൂട്ടത്തിൽ ഒരുത്തൻ ഇതാല്യരാജാവിനെ കു
ത്തി കൊല്ലുവാൻ തുനിഞ്ഞതു കൂടാതെ ഏക
ദേശം ആ സമയത്തു തന്നേ ഒരുത്തൻ ഹി
സ്പാന്യരാജാവിനെ ചതികുല ചെയ്വാൻ ഭാവി
ച്ചു. തുനിച്ചൽ രണ്ടും ദൈവവശാൽ വ്യൎത്ഥമാ
യി പോയി.

ആഫ്രിക്ക Africa.

സുപ്രത്യാശ മുനയിലെ ജൂലുകാപ്പിരികൾ
നാതോലിൽ വെച്ചു വലിയ ആൾ ശേഖരത്തോ
ടു കൂട (ഇരുപതിനായിരത്തോളം എന്നു കേ
ൾവി) ഒരു സൈന്യക്കൂട്ടത്തിന്നു വലിയ
ഞെരിക്കവും ആൾ നഷ്ടവും വരുത്തി ൧൫൦൦൦
പടയാളികൾ അടുത്ത പാളയങ്ങളിൽ ഉണ്ടെ
ങ്കിലും ഇംഗ്ലന്തിൽനിന്നും വേണ്ടി വന്നാൽ
ഭാരതത്തിൽനിന്നും പുതിയ പട്ടാളങ്ങളെ അ
യക്കും.

തെൻഅമേരിക്ക South-America.

ഈ ഖണ്ഡത്തിന്റെ ഓരോ രാജ്യങ്ങളിൽ
പകവീളുന്നതും നയത്താൽ ചതികുല ചെയ്യു
ന്നതും ഒരു സമ്പ്രദായം ആയ്പോയി. കഴിഞ്ഞ
പത്താണ്ടുകളിൽ ബൊലിവ്യയിൽ മൂന്നും എ
ക്വാദോരിൽ ഒന്നും ലീമാവിൽ ഒന്നും ഇങ്ങ
നെ അഞ്ചു രക്ഷാപുരുഷന്മാർ ഒളികുലയാൽ
അന്തരിച്ചു പോയതു കൂടാതെ ൧൮൭൮ നൊ
വെമ്പ്ര ൧൪൹ ഒരു കീഴ് നായകൻ പെരൂവി
ലേ ജനക്കോയ്മയുടെ രക്ഷാപുരുഷനെ ചതി
കുല ചെയ്തും അദ്ദേഹം വെടികൊണ്ട ഉടനെ
അറുകുല എന്നും എന്നെ കൊന്ന ആ സാധു
വിന്നു ഞാൻ ക്ഷമിക്കുന്നു എന്നും പറഞ്ഞു ഒരു
പാതിരിയച്ചന്റെ കൈയിൽനിന്നു ഒടുക്ക
ത്തെ അഭിഷേകം കൈക്കൊണ്ടു സമാധാന
ത്തിൽ മരിച്ചിരിക്കുന്നു. ആ മനുഷ്യൻ പെരൂ
വിൽ ഒന്നാം കാൎയ്യസ്ഥൻ എങ്കിലും ഒരിക്കലും
പ്രതിക്രിയ നടത്താതെയും പണവും സുഖാനു
ഭോഗവും അന്വേഷിക്കാതെയും അധികാരല
ഹരിയും പിടിച്ചു ദുശ്ശീലം കാണിക്കാതെയും
സ്വന്ത കുഡുംബത്തിൽ ക്രമത്തോടു നടക്കുക
യും ആൺമക്കളുടെ പഠിപ്പും ബാലശിക്ഷയും
എത്രയും താല്പൎയ്യമായി നോക്കുകയും സ്വന്ത
രാജ്യത്തെ തന്നാൽ ആംവണ്ണം നന്നാക്കുവാൻ
അദ്ധ്വാനിക്കയും ചെയ്തിരുന്നു. ആ മഹാ
ന്റെ പേർ മാനുവേൽ പൎദ്ദോ എന്നത്രേ.

[ 65 ] THE REV. JACOB RAMAVARMA.

യാക്കോബ് രാമവൎമ്മൻ.

ഒരു ഹിന്തു പാതിരിയുടെ ജീവിതം.

(VIാം പുസ്തകം ൪൪ാം ഭാഗത്തിൽനിന്നു തുടൎച്ച.)

ആ സമയത്തു തന്നെ മേൽപറഞ്ഞ മാർ അധനാസ്യൻ അന്ത്യോ
ഖ്യയിലേക്കു പോകുവാൻ പുറപ്പെട്ടിരുന്നു, അയാളോടു കൂട യരുശലേം
കാണേണം എന്നു വിചാരിച്ചു ബല്ഗാമിലോളം പോയി. അവിടെ ഞ
ങ്ങൾക്കു ഒരു പരിചയവും ഉണ്ടായിരുന്നില്ല എങ്കിലും മിശിയോൻ പള്ളി
യുടെ അരികത്തു പോയി മഴ നിമിത്തം അല്പം നേരം ഇരുന്നു. ഉടനെ
അവിടത്തേ ഉപദേശിമാർ വന്നു ഞങ്ങളെ കണ്ടു സംസാരിച്ചു. ഞങ്ങൾ
ക്രിസ്ത്യാനർ എന്നു അറിഞ്ഞ ഉടനെ ഒരു മുറിയിൽ താമസിപ്പിച്ചു തെ
യിലർ സായ്പിനോടു ബോധിപ്പിച്ചു ശലൊമോൻ ഉപദേശിയുടെ വീട്ടിൽ
കൊണ്ടു പോയി പാൎപ്പിക്കുകയും ചെയ്തു. മഴക്കാലം തീൎന്നിട്ടു പോകാം
എന്നു പറഞ്ഞു. ഞങ്ങളുടെ യാത്രച്ചടപ്പു തീൎന്ന ഉടനെ എന്നെ സായ്പ
വൎകളുടെ മക്കളെ പഠിപ്പിപ്പാനും മാത്തനെ ഇംഗ്ലീഷ് പള്ളിക്കൂടത്തിൽ
കറുത്ത കുട്ടികളെ പഠിപ്പിപ്പാനും കല്പിച്ചു. മഴക്കാലം കഴിഞ്ഞു മാത്തൻ
യാത്ര പുറപ്പെട്ടപ്പോൾ ഞാൻ കൂടിപ്പോകുന്നതു കൎത്താവിൻ ഇഷ്ടം അ
ല്ലായ്കയാൽ അവൻ എന്നെ നേത്രരോഗം കൊണ്ടു ശിക്ഷിച്ചു എന്റെ
യാത്രെക്കു മുടക്കം വരുത്തി. മാത്തൻ പോയ ഉടനെ സായ്പു എന്നെ ത
ന്റെ വീട്ടിൽ തന്നേ പാൎപ്പിച്ചു തന്റെ മക്കളെ പോലെ വിചാരിച്ചു ഞാ
നും സന്തോഷത്തോടെ ഒന്നര സംവത്സരത്തോളം കുട്ടികളെ പഠിപ്പിക്ക
യും ധൎമ്മഛത്രം വിചാരണ ചെയ്കയും ചെയ്തു വന്നു. ഈ ഭാഗ്യമുള്ള കു
ഡുംബത്തിൽ നിന്നത്രേ ക്രിസ്തീയ ജീവൻ ഇന്നതെന്നും പ്രാൎത്ഥനയുടെ
പ്രയോജനം ഇന്നതെന്നും അറിവാൻ എനിക്കു എട വന്നതു. സായ്പ
വൎകളുടെ കുട്ടികളെ പഠിപ്പിക്കുന്നതു ഒഴികേ ഞായറാഴ്ചതോറും കാലത്തു
ഞാൻ തമിഴിൽ കുട്ടികളെ വേദപുസ്തകം പഠിപ്പിച്ചു ഉച്ചതിരിഞ്ഞാൽ
[ 66 ] തമിഴിലും ബുധനാഴ്ച തോറും കാലത്തു തമിഴിൽ പ്രസംഗിക്കയും മറ്റു
സമയം ഉള്ളപ്പോൾ ഒക്കയും ബെയ്നൻ സായ്പിന്റെ കല്പനപ്രകാരം ശാ
പ്പൂരിൽ പോയി ജനങ്ങളോടു കൎണ്ണാടകത്തിൽ പ്രസംഗിക്കയും ചെയ്തു
വന്നു. തെയിലർ സായ്പിന്റെ മക്കൾ വിലാത്തിക്കു പോയപ്പോൾ എ
ന്നെ കറുത്ത പള്ളിക്കൂടത്തിൽ പോയി പഠിപ്പിപ്പാൻ കല്പിച്ചു അപ്രകാരം
ഞാൻ ധൎമ്മഛത്രത്തിൽ ഒരു വീട്ടിൽ പാൎത്തു പള്ളിക്കൂടത്തിൽ കുട്ടികളെ
പഠിപ്പിച്ചു വരികയും ചെയ്തു. ഈ സമയത്തു എനിക്കു കഠിനമായി ഒരു
തെറ്റു വന്നു. ഉടനെ തനെ ഞാൻ ഒരു ഭ്രാന്തനെ പോലെ ആയി ഈ
പത്തു സംവത്സരത്തിനിടയിൽ എനിക്കു ഇപ്രകാരമുള്ള കഷ്ടം വന്നില്ല
എന്നു ഓൎത്തു വിയൎത്തു വിറെച്ചും കൊണ്ടു കൎത്താവിനോടു അനുസരി
ച്ചു പറഞ്ഞു എങ്കിലും എനിക്കു ഒരു സമാധാനവും സന്തോഷവും വന്ന
തുമില്ല. ചില ദിവസങ്ങൾ കഴിഞ്ഞ ശേഷം സായ്പന്മാർ അതു അറി
ഞ്ഞു എന്നോടു ചോദിച്ചാറെ ഞാൻ തീൎച്ചയായി മറുത്തു പറഞ്ഞു കള
ഞ്ഞു. ഇതുനിമിത്തം അവർ എന്നോടു പോയിക്കളവാൻ പറഞ്ഞപ്പോൾ
ഞാൻ വളര ഗൎവ്വത്തോടും കോപത്തോടും കൂട പുറപ്പെടുകയും ചെയ്തു.
മിശിയോൻ ശത്രുക്കൾ പലരും എന്നോടു താമസിപ്പാൻ പറഞ്ഞു എ
ങ്കിലും കോപലജ്ജാദികൾ നിമിത്തം ഞാൻ അനുസരിച്ചില്ല. പോരുന്ന
സമയത്തു തെയിലർ സായ്പും ബെയ്നൻ സായ്പും വളര ദുഃഖിച്ചു എന്നെ
അനുഗ്രഹിച്ചു നീ മംഗലപുരത്തെ മെഗ്ലിങ്ങ് സായ്പിന്റെ അടുക്കൽ എ
ങ്കിലും കണ്ണൂര ഹേബിൿ സായ്പിന്റെ അടുക്കൽ എങ്കിലും പോയാൽ അ
വർ നിന്നെ കൈക്കൊള്ളും എന്നു പറഞ്ഞയക്കയും ചെയ്തു. ഇങ്ങനെ
ഞാൻ മംഗലപുരത്തേക്കു പുറപ്പെട്ടു കാറ്റു അധികം ഉണ്ടാകയാൽ പ
ത്തെമാരി തലശ്ശേരിയിൽ അത്രേ അടുത്തതു. അവിടേ ഞാൻ രണ്ടു ദിവ
സം താമസിച്ചു ഉപദേശിയെ കണ്ടു സംസാരിച്ചു എങ്കിലും ലജ്ജ നി
മിത്തം സായ്പന്മാരെ കാണാൻ പോകാതെ കണ്ണൂൎക്കു വരികയും ചെയ്തു.

അവിടെ ഞാൻ ഒരു വീടു കൂലിക്കു വാങ്ങി പാൎത്തു പള്ളിയിൽ പോ
കയും ഉപദേശിയെ കണ്ടു സംസാരിക്കയും വായിക്കയും ചെയ്തുകൊണ്ടു
ഒരു ആഴ്ച പാൎത്തു. ഒരു ദിവസം ഞാൻ പള്ളിയിൽ പോയി മടങ്ങിപ്പോ
കുമ്പോൾ അഹറോൻ ഉപദേശി എന്നെ കണ്ടു പിടിച്ചു നിൎത്തി വൎത്ത
മാനം ചോദിച്ചറിഞ്ഞു ഹേബിൿ സായ്പിനോടു പറഞ്ഞു പിറ്റേ ദിവ
സം തന്നേ സായ്പവൎകൾ എന്നേ വിളിച്ചു സംസാരിച്ചു തന്റെ വീട്ടിൽ
പാൎപ്പിക്കയും ചെയ്തു. ബല്ഗാമിലേ കാൎയ്യം ഞാൻ സായ്പവൎകളോടു മ
റുത്തു പറഞ്ഞതേയുള്ളൂ. എങ്കിലും ആരും തന്നെ വന്നാലും ദൈവനാ
മത്തിൽ താൻ കൈക്കൊള്ളുന്നപ്രകാരം എന്നെയും കൈക്കൊണ്ടു ഏക
ദേശം ആറു മാസം കണ്ണൂരിൽ എന്നെ താമസിപ്പിച്ചു വേല ചെയ്യിപ്പിച്ചു [ 67 ] ൧൮൪൪ ഫിബ്രവരി ൧൦൹ വിവാഹവും കഴിപ്പിച്ചു ചിറക്കലേക്കു ഉപ
ദേശിയായി നിയമിച്ചയക്കയും ചെയ്തു. എന്നാൽ എന്റെ ആത്മാവ
സ്ഥയെ കുറിച്ചോ ഞാൻ വേദവാക്യവും അതിനോടു സംബന്ധിച്ച പ
ല നല്ല പുസ്തകങ്ങളും വായിച്ചിട്ടും അനേകം ദൈവശുശ്രൂഷക്കാരുടെ
പ്രസംഗങ്ങളും ബുദ്ധിയുപദേശങ്ങളും കേട്ടിട്ടും മാനസാന്തരപ്പെടേണ്ടതി
ന്നു ഇടയായി. കൎത്താവിന്റെ ഭുജം ശക്തിയോടെ പലപ്പോഴും പ്രകാശി
ക്കപ്പെട്ടിട്ടും ൧൮൩൫ – ൧൮൪൭ വരെ അസ്വസ്ഥതയുള്ളപ്പോൾ ജന
ങ്ങൾ ചെയ്യുന്നതു പോലെ കൂടക്കൂട ഞെട്ടി ഉണരുകയും പിന്നെയും മയ
ങ്ങിപ്പോകയും ചെയ്തുകൊണ്ടിരുന്നു. ദൈവഭക്തിയുടെ വേഷം ധരിച്ചിട്ടും
അതിന്റെ ശക്തി ഇല്ലാത്തവനായും ഇരുന്നു. എന്നാൽ കരുണയിൽ
സമ്പന്നനായി രക്ഷിതാവായ യേശുവിൻ പിതാവായ ദൈവം ഞാൻ
ഈ മയക്കത്തോടെ നിത്യനിദ്രയിലേക്കു പ്രവേശിയാതേ ഉണൎന്നു ക്രിസ്ത
ന്റെ അടുക്കൽ പോവാനും എന്റെ പൂൎണ്ണഹൃദയം അവന്റെ മുമ്പാകേ
പകൎന്നു അവന്റെ വിലയേറിയ രക്തത്തിൽ എന്റെ സകല പാപങ്ങ
ൾക്കും സൌജന്യമായിട്ടുള്ള മോചനവും ദിവ്യസമാധാനവും വിശുദ്ധാ
ത്മാവിൻ ദാനവും പ്രാപിപ്പാൻ കൃപ തന്നതു ഇപ്രകാരം ആകുന്നു:
൧൮൪൭ ൽ കൎത്താവിന്നു കണ്ണൂരിലേ തന്റെ സഭയെ ഉയിൎപ്പിപ്പാൻ തോ
ന്നിയ സമയം ഒരു വ്യാഴാഴ്ച ഹേബിൿ സായ്പു പ്രസംഗിക്കുമ്പോൾ ഉപ
ദേശിയായ ദാന്യേലും യോസേഫും ഝടിതിയിൽ ഉറക്കെ കരഞ്ഞു നില
വിളിച്ചു തങ്ങൾ ചെയ്ത ദുഷ്പ്രവൃത്തികളെ സഭെക്കു മുമ്പാകേ ഏറ്റു പറ
ഞ്ഞു തുടങ്ങി. ഉടനെ പ്രസംഗത്തിന്നു കൂടിവന്നിരുന്ന ജനങ്ങളിൽ എ
ല്ലാം ഒരു വിറയൽ പിടിച്ചതു പോലെ തോന്നി പൊരുൾ തിരിച്ചും കൊ
ണ്ടു നിന്നിരുന്ന എനിക്കു സൎവ്വാഗം ഒരു ചൂടും വിറയലും വന്നു നെഞ്ഞി
ടിക്കയാൽ സംസാരം പതറി പോയി. ആയതുകൊണ്ടു ഞാൻ സായ്പിന്റെ
മുറിയിൽ പോയി അല്പനേരം ഇരുന്നു കരഞ്ഞു പിന്നേയും വന്നു നിന്നു:
കഠിനനേ നിന്റെ ഹൃദയവും കൂടെ തുറക്ക എന്ന ഒരു ശബ്ദം ഉള്ളിൽ
പറഞ്ഞതു പോലെയും എനിക്കു തോന്നി. പാപം ഏറ്റു പറഞ്ഞു തീ
ൎന്നവരുടെ മുഖത്തു വേറെ ഒരു പ്രകാരം ഉണ്ടു എന്നു തോന്നി. എങ്ങി
നെ എങ്കിലും പ്രസംഗം കഴിയുന്നേടത്തോളം ഞാൻ ഒരു വിധത്തിൽ
നിന്നു പിന്നത്തേതിൽ ഞാനും എന്റെ പാപങ്ങളെ സായ്പിനോടും വൈ
കുന്നേരം സഭയുടെ മുമ്പാകെയും ഏറ്റു പറഞ്ഞു എങ്കിലും എന്റെ
ബല്ഗാമിലേ പാപത്തെ പറവാൻ ലജ്ജിച്ചിട്ടു മൂടിവെച്ചു. എന്നാലും
എനിക്കു ഒന്നും ഒരു തുമ്പില്ലാതെ ഒരു ലഹരിക്കാരനെ പോലേ നടന്നു.
പിന്നേത്ത ഞായറാഴ്ച ഞാൻ പള്ളിയിൽ ഇരുന്നു പ്രസംഗം കേൾക്കുന്ന
സമയം ഒരു തീ ഉണ്ട എന്ന പോലെ ഒന്നു എന്റെ ഹൃദയത്തിൽ വന്നു
[ 68 ] കൊണ്ടു ഒരു നിമിഷം കൊണ്ടു അതു ഹൃദയം മുഴുവനും കത്തിച്ചു എ
ന്റെ അസ്ഥികളുടെ ഉള്ളിലേക്കു ഇറങ്ങി എല്ലാം കത്തിച്ചു ശരീരം മുഴു
വനും കഠിനമായി ജ്വലിച്ചു കണ്ണിൽനിന്നു ജലധാര എന്ന പോലെ ത
ന്നേ വന്നു. ഇതു നരകത്തീ തന്നേ എന്നു ഞാൻ നിശ്ചയിച്ചു ഉറച്ചു നി
ലവിളിച്ചുകൊണ്ടു അപ്പോൾ തന്നേ എന്റെ വിഷം ഛൎദ്ദിപ്പാൻ വിചാ
രിച്ചു എങ്കിലും പ്രസംഗത്തിന്നു തടവു വരും എന്നു വിചാരിച്ചു താമ
സിച്ചു. പ്രസംഗം കഴിഞ്ഞ ഉടനെ ഒന്നു രണ്ടു സായ്പന്മാർ ഹേബിൿ
സായ്പിനോടു സംസാരിച്ചു കൊണ്ടിരുന്നതിനാൽ ഞാൻ ഭക്ഷണത്തിന്നു
പോയി ഇരുന്നു രണ്ടു ഉരുള ഉണ്ണുമ്പോഴേക്കു എനിക്കു സഹിപ്പാൻ പാ
ടില്ലാതെ എച്ചിൽ കൈയോടെ സായ്പിന്റെ അടുക്കൽ ഓടി വലിയ ശ
ബ്ദത്തോടെ: ഞാൻ നശിച്ചുപോകുന്നു, ബല്ഗാമിൽ ഞാൻ ഇന്ന പാപം
ചെയ്തു. അവർ ചോദിച്ചപ്പോൾ ഞാൻ കോപിച്ചു നുണപറഞ്ഞു എ
ന്നു പറഞ്ഞു. മറ്റും അനേകം പാപങ്ങൾ അപ്പോൾ ഓൎമ്മ വന്നതും
പറഞ്ഞു. ഉടനെ കൎത്താവു എന്റെ കണ്ണുകളെ തുറന്നു ഗൊല്ഗതാവിൽ
ക്രൂശിന്മേൽ തൂങ്ങി തന്റെ അഞ്ചു മുറിവുകളിൽ കൂടി എനിക്കു വേണ്ടി
തന്റെ വിലയേറിയ രക്തത്തെ തൂകിയ യേശുവിനെ ഞാൻ എനിക്കായി
കണ്ടു. അവന്റെ ക്രൂശിൻ കീഴിൽ എന്റെ ഭാരത്തെ എറിയേണ്ടതിന്നും
അവന്റെ ഉറവിൽ കുളിക്കേണ്ടതിന്നും അവന്റെ അങ്കി വാങ്ങി ഉടുപ്പാനും
അവൻ എനിക്കു കൃപ തന്നു. ധൈൎയ്യത്തോടും സമാധാനത്തോടും കൂടി
ഇരിക്ക എന്നു പറഞ്ഞ പ്രകാരവും എന്റെ ഹൃദയത്തിൽ ഉണൎന്നു. അ
ന്നു മുതൽ എനിക്കു അവന്റെ മേൽ അധികം സ്നേഹവും വിശ്വാസവും
ആശ്രയവും എന്റെ നിസ്സാരത മുതലായതിനെ കുറിച്ചുള്ള വിരക്തിയും
അധികം വൎദ്ധിച്ചു വരുന്നു. അവൻ വൎദ്ധിക്കേണ്ടതിന്നും ഞാൻ കുറഞ്ഞു
പോകേണ്ടതിന്നും ആഗ്രഹിക്കുന്നു. അവൻ വിശ്വസ്തൻ ആകയാൽ എ
ന്നിൽ ആരംഭിച്ച തന്റെ പ്രവൃൎത്തിയെ നിവൃത്തിച്ചു ഞാൻ യൎദ്ദനെ ക
ടക്കുന്ന സമയവും എന്നോടു കൂട ഇരുന്നു തന്റെ രാജ്യത്തിൽ എന്നെ
ചേൎത്തുകൊള്ളും എന്നു ഞാൻ വിശ്വസിക്കുന്നു. അന്നു മുതൽ അവന്റെ
രക്ഷയിൽ സന്തോഷിച്ചു കൊണ്ടും കഴിയുന്നേടത്തോളം മറ്റുള്ളവരോടും
അറിയിപ്പാൻ ഉത്സാഹിച്ചു കൊണ്ടും അവനെ ശുശ്രൂഷിപ്പാൻ വളരെ
ആഗ്രഹിച്ചുകൊണ്ടും ഇരിക്കുന്നു. ൧൮൪൯ മുതൽ ഇതുവരെയും എന്റെ
സ്നേഹമുള്ള ഉപദേഷ്ടാവായ ഗുന്ദൎത്ത് സായ്പിന്റെ അടുക്കൽ പാൎത്തു
ബഹുമാനപ്പെട്ട ബാസൽ കമിട്ടിയുടെ കല്പന പ്രകാരം ഗൎമ്മാന്യഭാഷ
മുതലായതും പഠിച്ചു പാൎത്തു വരുന്നു. (ശേഷം പിന്നാലെ.) [ 69 ] THE DOG.

നായി.

പൊറുത്തു കൂടാത്ത കുളിരുള്ള ഉത്തര പ്രദേശങ്ങളിലോ ശരീരത്തെ
വറട്ടുന്ന ചൂടുള്ള ഉഷ്ണഭൂമിയിലോ മനുഷ്യർ പാൎക്കുന്നേടത്തെല്ലാം നായി
നെയും കാണുന്നു. അതു മനുഷ്യന്റെ മേന്മയാൽ ആകൎഷിക്കപ്പെട്ടിട്ടു അ
വനെ പിഞ്ചെല്ലുകയും അവന്റെ തോഴനായി കൂട പോരുകയും ചെ
യ്തായിരിക്കും. എങ്ങനെ ആയാലും നായി മരുങ്ങിയ 1) മൃഗങ്ങളിൽ ഒന്നു
തന്നെ. പാൽ വെണ്ണ മോർ തൈർ ഇറച്ചി ഭക്ഷണത്തിന്നും ആട്ടുരോമം
തോൽ മുതലായതു തരാതര ഉടുപ്പുകൾക്കും മാത്രമല്ല കൂലിക്കാരായി നി
ലം ഉഴുവാനും പേറു ചുമപ്പാനും ഭാരം വലിപ്പാനും വാഹനമായി ഇരി
പ്പാനും ദൈവം ഓരോ മൃഗങ്ങളെ മനുഷ്യന്നു തുണക്കായി നിൎത്തിയതു
പുറമേ അവന്റെ ജീവനെയും മുതലിനെയും കാക്കേണ്ടതിന്നും അവന്നു
വേണ്ടി അങ്കം കെട്ടി അവന്റെ പ്രാണനെ രക്ഷിക്കേണ്ടതിന്നും പല വി
ധമുള്ള കാട്ടുമൃഗങ്ങളെ അവന്റെ പാട്ടിൽ ആക്കേണ്ടതിന്നും ഇങ്ങനെ
ഏറിയ ഉപകാരത്തിന്നു ദൈവം നായിനെ മനുഷ്യൎക്കു കൊടുത്തിരിക്കുന്നു.
ആയതുകൊണ്ടു നായി അയവേൎക്കുന്ന മൃഗം അല്ല സൃഷ്ടാവു നിയമിച്ച
പണികൾക്കു തക്കവണ്ണം ഇറച്ചിതിന്നികളുടെ 2) ജാതിയിൽ ഉൾപ്പെട്ടിരി
[ 70 ] ക്കുന്നു. പച്ച ഇറച്ചി മീൻ ഞണ്ടു മുതലായവറ്റിൽ ഇഷ്ടപ്പെട്ടാലും പാ
കം ചെയ്ത ഇറച്ചിയും ചോറു മുതലായതും മനസ്സോടു തിന്നുകയാൽ മനു
ഷ്യൻ ബുദ്ധിമുട്ടാത്തതു പോലേ അതിന്നും എളുപ്പത്തിൽ വലെച്ചൽ ത
ട്ടുകയില്ല. എന്നിട്ടും മനുഷ്യനോടുള്ള ചേൎച്ചെക്കും അവനിൽ നിന്നുണ്ടാ
കുന്ന രക്ഷെക്കും തക്കവണ്ണമേ ഗുണശീലഭക്ഷണവിഷയങ്ങളിലും നായ്ക്ക
ളുടെ ഇടയിൽ വലിയ ഭേദങ്ങൾ ഉണ്ടു. നായി ഇറച്ചിതിന്നിയാകകൊ
ണ്ടു അതിന്റെ ഉമ്മരപ്പല്ലുകൾ മൂൎച്ചയും കൂൎച്ചൻ കുലപ്പല്ലുകൾ കൂൎമ്മയും
അണപ്പല്ലുകൾ കത്തിരിപ്രായത്തിൽ വെട്ടേണ്ടതിന്നു മിക്കതും മുള്ളരം 1)
പോലെ കൂൎപ്പും മൂൎച്ചയും ഉള്ളവ 2). മേലേ അണലിൽ ആറും കീഴേതിൽ
ഏഴും അണുപ്പല്ലുകൾ നില്പു. അതിൽ ചിലതു മുഴപ്പും ഏകദേശം പര
പ്പും ഉള്ളതിനാൽ നായ്ക്കു അവറ്റെ കൊണ്ടു മരത്തേയും കാൎന്നുകളയാം.

അതു കരടിയെ പോലേ കാലടി കൊണ്ടല്ല പൂച്ച പശ്വാദികൾ
ക്കൊത്തവണ്ണം കാൽ വിരലിന്മേൽ നടക്കുന്നു. 3) കൈകൾക്കു അഞ്ചു വി
രലും കാലുകൾക്കു നാലു വിരലും ഉണ്ടു. പൂച്ച ചെയ്യും പോലെ നഖ
ങ്ങളെ ചുരുക്കി (ചുരുട്ടി) പിടിപ്പാനും നീട്ടി (നിവൎത്തി) കളുവാനും 4) ക
ഴികയില്ല. തന്റെ എകരത്തോളം നീണ്ട വാൽ ഉലാവുമ്പോൾ താൻ മേ
ല്പെട്ടു വളഞ്ഞു പിടിക്കകൊണ്ടു നായുടെ വാൽ പന്ത്രണ്ടു കൊല്ലം ഓട
ക്കുഴലിൽ ഇട്ടാലും നേരേ വരികയില്ല എന്നുളവായ പഴഞ്ചാൽ ഉൾമാ
റ്റം വരാത്തവൻ പുറമേയുള്ള വിരോധം കൊണ്ടേ നല്ല സ്വഭാവം കാ
ണിക്കുന്നുള്ളു എന്നു സൂചിപ്പിക്കുന്നു.

തന്റെ യജമാനനായ മനുഷ്യൻ ഓരോ അയനാധീനത്തിൽ 5) പാ
ൎത്തു കുളിരും ചൂടും മറ്റും അനുഭവിച്ചതിനാൽ പലപ്രകാരം മാറിയതിൻ
വണ്ണം വീട്ടുനായും മാറി പോയി. അതു കൂടാതെ മനുഷ്യൻ നായിനെ
അടുപ്പിച്ചു നോക്കും പരിക്കും അഭ്യാസവും അടക്കവും കഴിച്ചേടത്തോളം
ആയതു ഗുണവിശേഷപ്രാപ്തി മുതലായവറ്റിൽ തേറി കാണുന്നു. മുങ്ങി
ചാവാറായവരെയും ഉറച്ച മഞ്ഞിൽ പൂണ്ടു കല്ലിച്ചു ചാവാറായവരെ
യും മറ്റും രക്ഷിപ്പാനും യജമാനന്നു വേണ്ടി പ്രാണനെ കളവാനും നാ
ഥൻ മരിച്ചതിനാൽ ആധികൊണ്ടു ചാകുവോളം പട്ടിണി കിടപ്പാനും
തന്നാലേ ഒരാട്ടിൻ കൂട്ടത്തെ മേയ്പാനും കളഞ്ഞ വസ്തുവെ തിരിച്ചു കൊ
ണ്ടു വരുവാനും പലവിധമുള്ള പണികളെ എടുപ്പാനും ഓരോ വക കാട്ടു
മൃഗത്തെ മുതലാളിക്കായി നായാടുവാനും അവന്റെ വീടും വിളയും സ്വ
ത്തും കാപ്പാനും മറ്റും അനേക ഗുണവിശേഷങ്ങൾ മനുഷ്യന്റെ അ
[ 71 ] ദ്ധ്വാനത്താലും പൊറുമയാലും കാലക്രമേണ ഉളവായി വന്നു 1). ഇവ
എല്ലാറ്റിനാൽ നായ്ക്കൾക്കു റിവിധ പ്രാപ്തിക്കു തക്ക വലിപ്പവും ഊക്കും
ഉണ്ടു. അരപൂച്ച തൊട്ടു ഒരാണ്ടത്തേ കുട്ടന്റെ വളൎച്ചയോളവും പാറ
പ്പുലിയുടെ ശക്തിയോളവും കുറുരോമം ചുരുണ്ട രോമം ജട എന്നിവയും
കുറു നീണ്ട മോണകളും മറ്റും കൂടിയതും ആയ നായ്ക്കളെ കാണാം.

രക്ഷാസുവിശേഷത്താൽ ഗുണപ്പെട്ട ക്രിസ്ത്യാന ജാതികൾ വീട്ടുമൃഗ
ങ്ങളെ സ്നേഹദയാദികളാൽ നന്നാക്കുവാൻ വട്ടം കൂട്ടംപോലെ നായ്ക്ക
ളിൽ ഉള്ള ഗുണങ്ങളെയും തിരുത്തി വൎദ്ധിപ്പിപ്പാൻ നോക്കുന്നു എങ്കിലും
അതിന്റെ ദുൎഗ്ഗുണങ്ങളെ മറക്കുന്നില്ലാ താനും.

എന്നാൽ എല്ലാ ജാതികൾ മുൻകാലത്തു ഈ മട്ടു അനുസരിച്ചില്ല.
നായിൻ ഗുണവിശേഷങ്ങൾ കൊണ്ടു പ്രത്യേകമായി യവനർ അതിനെ
വളരെ മാനിച്ചു. ഹിപ്പൊക്രതൻ പറയുന്ന പ്രകാരം യവനരും പ്ലിനി
യൻ ചൊല്ലന്ന വിധം രോമപുരിക്കാരും പണ്ടേ നായ്ചിറച്ചി തിന്നാറു
ണ്ടായി 2). മിസ്രക്കാർ നായെ തൊഴുതതു കൂടാതെ നായ്ത്തലയനായ അനു
ബിസ് എന്ന ദേവനെയും വണങ്ങി 3). വേറേ ചില നാടുകളിൽ നായെ
ബലികഴിക്കാറുണ്ടായിരുന്നു 4). ഈ നാട്ടിൽ ശാസ്താവിൻ ക്ഷേത്രങ്ങളിൽ
അനവധി മൺ നായ്കളെ ഒപ്പിക്കുകയും അവറ്റെ വണങ്ങുകയും ചെ
യ്യുന്നതു ശാസ്താവു എന്ന ശിവപുത്രനു ശ്വാവു വാഹനം ആക കൊ
ണ്ടത്രേ.

ഇതിന്നു നേരേ വിപരീതമായ മറ്റൊരാചാരമുണ്ടു. മനുഷ്യൻ നായി
നെ അകറ്റി വെച്ചേടത്തോളം മാനുഷസംസൎഗ്ഗത്താൽ വരേണ്ടും സു
ശീലാദികളും പഠിപ്പുകളും വരാതെ അതു കാട്ടു നായോളം താണു ഓരോ
ദുശ്ശീലം വികൃതി മുതലായവറ്റിൽ മുന്തിപ്പോയി. ഇതു വിശേഷിച്ചു പ
ടിഞ്ഞാറെ ആസ്യയിൽ നടപ്പു. മൃഗങ്ങളുടെ ഗുണാഗുണങ്ങളെ അധികം
വിവേചിക്കുന്ന ശേം വംശക്കാർ നായ്കളെ അശുദ്ധം എന്നെണ്ണിയതുകൊ
ണ്ടത്രേ അതിനോടുള്ള ചേൎച്ചയെ നന്ന കുറെച്ചു കളഞ്ഞതു.

1) മിസ്രക്കാരുടെ കൊമ്മകളിലും ഓൎമ്മയെടുപ്പുകളിലും ഏകദേശം 2000 വൎഷം ക്രി. മു.
ആ നാട്ടിൽ നടപ്പായ നായാട്ടുനായ്ക്കൾ വരെച്ചു കിടക്കുന്നു. അതിൽ ഒന്നു നമ്മുടെ ചിത്രം കാണിക്കുന്ന അറബി കെട്ടിലേ (Arabia) ചുണങ്കിനായി (grey-hound) തന്നേ. അന്നും ഇന്നും
ഉള്ളതിനു രൂപഭേദം ഏറയില്ല (Calw Bibl. Nat: list.) എസ്കിമോക്കാരുടെ നായ്ക്കളെ കൊണ്ടു
കേ. III., 4 പറഞ്ഞുവല്ലോ. 2) Hippocrates, Plinius (v. Schubert III.). 3) Anubis (Eadie
Bibl. Cyel.) ൨. മോശെ ൧൧, ൫ പ്രകാരം യഹോവാ നായ്ക്കളുടെ കടിഞ്ഞൂലായതിനെയും മിസ്ര
നാട്ടിൽ കൊല്ലിച്ചതിൽ ഒരു ശിക്ഷ അടങ്ങുന്നു. 4) കാരർ, ലക്കെദെമോന്യർ, മക്കെദോന്യർ
മുതലായവർ (Lange XIV. 752). യശായ 66, 3. "ഓരാട്ടിൻ കുട്ടി ബലി കഴിക്കുന്നവൻ ഒരു
നായിനെ കഴുത്തറുത്തു കളയുന്നതു പോലെ" എന്ന വേദവചനം ചില പുറജാതികളിൽ നട
ന്ന ആ സമ്പ്രദായത്തെ സൂചിപ്പിക്കുന്നതു കൂടാതെ മശീഹ വന്ന ശേഷം ഏതു മൃഗബലി എ
ങ്കിലും യഹോവെക്കു അറപ്പാകുന്നു, ആകയാൽ മനംതിരിഞ്ഞു ദൈവരക്ഷയെ കൈക്കൊള്ളേ
ണം എന്നറിയിക്കുന്നു. [ 72 ] ഇസ്രയേൽ മരുഭൂമിയിൽ പ്രയാണം ചെയ്തപ്പോൾ നായ്ക്കളും കൂടെ
പോന്നു 1). യോബിന്റെ കാലത്തിൽ നായ്ക്കളെ കൊണ്ടു ആട്ടിങ്കൂട്ടങ്ങളെ
യും ഭവനങ്ങളെയും കാപ്പിച്ചപ്രകാരം അറിവുണ്ടു 2). വീട്ടുകാവൽ ചെ
യ്യുന്ന നായ്ക്കളെ സൂചിപ്പിച്ചു യശായ പ്രവാചകൻ ജാഗ്രതയില്ലാത്ത
ബോധകന്മാരെ യഹോവാനാമത്തിൽ ശാസിക്കുന്നതിവ്വണ്ണം: അവർ
എല്ലാവരും ഊമനായ്ക്കൾ. അവൎക്കു കുരെപ്പാൻ വഹിയാതിരുന്നു; അ
വർ ഉറങ്ങി കിടന്നു ഉറങ്ങുവാൻ സ്നേഹിക്കുന്നു. അത്രയുമല്ല അവർ ഒരു
നാളും തൃപ്തിപ്പെടാത്തവണ്ണം അത്യാഗ്രഹമുള്ള നായ്ക്കൾ എന്നത്രേ 3).

ഇസ്രയേലർ മക്കാബ്യരുടെ കാലം തൊട്ടു യവനർ നായ്ക്കളെ കൂടെ ന
ടത്തിയ മൎയ്യാദയെ അംഗീകരിച്ചു എങ്കിലും 4) പണ്ടു അവറ്റെ വീടുക
ളിൽ പാൎപ്പിച്ച പ്രകാരം കാണ്മാൻ ഇല്ല. ഇപ്പോൾ മുഹമ്മദീയരും വി
ശേഷിച്ചു തുൎക്കരും പാൎക്കുന്ന നഗരങ്ങളിൽ നായ്ക്കൾ കൂട്ടമായി യജമാനൻ
ഇല്ലാതെ അലയുന്ന പ്രകാരം യഹൂദരുടെ തറഗ്രാമങ്ങളിൽ അപ്പോൾ
ഉണ്ടായിരുന്നു. കാഞ്ഞു വളൎന്നു വിശക്കുന്ന നായ്ക്കൾ ഓരിയിട്ടും ഊളിയും
കൊണ്ടു തെരുവീഥികളിൽ പാഞ്ഞുഴന്നു 5) വിടക്കു കപ്പി പറിച്ചും കുപ്പ
മാന്തികിളെച്ചും ചാടിയ ഉശ്ഛിഷ്ടങ്ങളും തിന്നുകൊണ്ടു നടക്കാറുണ്ടു.

ഇതിനാൽ തന്നെയല്ല പോൎക്കളത്തിൽ പട്ടുപോയവരെയും മരണശി
ക്ഷെക്കു വധിച്ചവരുടെ ശവങ്ങളെയും തിന്നതുകൊണ്ടു ആ നായ്ക്കൾക്കു
മൂൎക്ക്വഭാരം പെരുകി വരുന്നു. ദൈവത്തിന്നു വിരോധമായി നടക്കുന്നവ
രുടെ ശവം ക്രമമായി അടക്കം ചെയ്യപ്പെടാതെ നായ്ക്കൾക്കിരയായ്തീരു
ന്നതു വലിയൊരു ശിക്ഷ 5). ബ്രൂസ് എന്ന സഞ്ചാരി പറയുന്നതാവിതു:
ഞാൻ അബെസ്സീനയിൽ ഇരുന്ന സമയം ഉള്ള കലഹത്തിൽ രാജാവു
കലഹക്കാരെ കൊന്നു തുണ്ടിച്ച കുഴിച്ചിടുവാൻ സമ്മതിക്കാതെ തെരുവീ
ഥികളിൽ ചിതറിയിടുറിച്ചപ്പോൾ പണിക്കാരുടെ സൂക്ഷ്മക്കേടിനാൽ
തെറ്റിയ എന്റെ നായാട്ടുനായ്ക്കൾ മനുഷ്യന്റെ തലയും കൈത്തണ്ട
യും ഇഴെച്ചു കൊണ്ടു വരുന്നതു കണ്ടിട്ടു ഞാൻ അഴിനിലയോളം വിഷാ
ദിച്ചു പോയി എന്റെ നായ്ക്കളെ തടുക്കാവുന്നതല്ലായ്കകൊണ്ടു ഞാൻ
[ 73 ] അവറ്റെ കൊന്നുകളഞ്ഞു. നഗരത്തിൽ ഉളവായ പേനാറ്റത്താൽ ക
ഴുതപ്പുലികൾ മലകളിൽനിന്നു ഇറങ്ങിവന്നു 1). ശവങ്ങളെ തൊടുവാൻ
അഞ്ചാത നായ്ക്കൾ ജീവനുള്ള മനുഷ്യരോടു എതിരിടുവാൻ ശങ്കിക്കുന്നി
ല്ല 2). ആകയാൽ അതിനോടിടപെടുവാൻ സൂക്ഷിച്ചു കൊള്ളേണ്ടതു 3).
നായുടെ അശുദ്ധി പ്രസിദ്ധമാക കൊണ്ടു കാട്ടുമൃഗങ്ങൾ ചീന്തിയതി
ന്റെ മാംസം മനുഷ്യന്നു അല്ല നായ്ക്കുൾക്കേ കൊള്ളാവൂ 4). അതു പോ
ലേ ശുദ്ധ ബലിമാംസത്തെ ശുദ്ധമുള്ളവർ ഭക്ഷിക്കിയോ 5) ശേഷിക്കുന്നതു
പെസഹാ പോലെയും മറ്റും 6) ചുട്ടുകളകയോ അല്ലാതെ എവ്വിധത്തിലും
നായ്ക്കൾക്കു കൊടുക്കാവതല്ല എന്നു വെച്ചു വിശുദ്ധത്തെ (വിശുദ്ധമുള്ള
തിനെ) നായ്ക്കൾക്കു കൊടുക്കല്ല 7) എന്നു കൎത്താവു കല്പിച്ചതിൽ നായ്ഭാ
വമുള്ളവൎക്കു സ്വൎഗ്ഗരാജ്യത്തിന്റെ മൎമ്മത്തെ കേൾപിക്കരുതു എന്നു കാ
ണിക്കുന്നു. അപ്രകാരം തന്നെ ഇസ്രയേലൎക്കു തൃപ്തിയാവോളം സുവിശേ
ഷം അറിയിക്കുന്നതിന്നു മുമ്പെ അതിനെ നായുടെ അശുദ്ധിയോടിരിക്കു
ന്ന ശേഷം ജാതികളോടു അറിയിക്കരുതു എന്നു കൎത്താവു അരുളിയിരിക്കു
ന്നു 8). നായി ഇങ്ങനെ ശുദ്ധാശുദ്ധഭേദം വെക്കാതെ തുക്കിപ്പെറുക്കി ന
ടക്കുന്നതു കൊണ്ടും കൊടുമശീലം കാണിക്കുന്നതു കൊണ്ടും പലവിധ
ത്തിൽ പഴഞ്ചാല്ലായി പോയതു ആശ്ചൎയ്യമല്ല. ഗൊലിയാഥ് കവിണ
യോടു കൂട തന്നെ കൊള്ള വന്ന ദാവീദിനോടു "ഞാൻ ഒരു നായോ"
എന്നു വെറുപ്പോടും ദാവീദ് തന്നെ പിന്തേറുന്ന ശവുലോടു "ഞാൻ ഒരു
ചത്ത നായോ" എന്നു ക്ലേശവിനയത്തോടും ചോദിക്കുന്നു 9). നായി
കക്കിയതിനെ തിന്നുന്നതുകൊണ്ടു നായി ഛൎദ്ദിച്ചതിലേക്കു തിരിയും പോ
ലേ മൂഢൻ തന്റെ ഭോഷത്വം ആവൎത്തിക്കുന്നു എന്ന സദൃശവാക്കുപ്രകാ
രം 10) കൎത്താവും രക്ഷിതാവും ആയ യേശുക്രിസ്തന്റെ പരിജ്ഞാനത്താൽ
ലോകത്തിൻ മലിനതകളെ വിട്ടോടിയവർ അവറ്റിൽ വീണ്ടും കുടുങ്ങി
തോറ്റു പോയാൽ അവൎക്കു മുമ്പിനേക്കാൾ പിമ്പു അധികം വഷളായി
പോയതുകൊണ്ടു അവരുടെ കാൎയ്യം കക്കിയതു തിന്നുന്ന നായ്ക്കു എന്ന
പോലേ സംഭവിച്ചു 11) എന്നു തന്നെയല്ല അശുദ്ധമുള്ള മനുഷ്യൎക്കു അവ
രുടെ കൊള്ളരുതാത്ത ഭാവം നിമിത്തം നായി എന്ന പേരിനെ തന്നെ
പരിശുദ്ധനായ ദൈവാത്മാവു കൊള്ളിച്ചിരിക്കുന്നു. 12).

മുഹമ്മദീയർ യഹൂദരിൽനിന്നു നായുടെ നേരെയുള്ള നീരസത്തെ
[ 74 ] പകൎത്തെടുത്തതിനാൽ അവർ നായ്ക്കളെ പോറ്റാതെയും തങ്ങളോടു അ
ടുത്തു വരുവാൻ സമ്മതിക്കാതെയും ഇരിക്കുന്നതുകൊണ്ടു തുൎക്കർ തങ്ങൾ
വെറുക്കുന്ന ക്രിസ്ത്യാനരെ എപ്പേരും ഈ നാട്ടിലേ മാപ്പിള്ളമാരിൽ പല
രോ ചെറിയ ഹേതുവിന്നും തമ്മിലും മറ്റവരെയും ആ പേരിനാൽ നാ
ണം കെടുക്കയും ചിലരും ഈ കൊള്ളരുതാത്ത വാരിഷ്ഠാനത്തെ കേട്ടു
പ്രയോഗിക്കയും ചെയ്യുന്നു. എന്നാൽ ദൈവസാദൃശ്യപ്രകാരം സൃഷ്ടനാ
യ മനുഷ്യനെ നായെന്നും നായിന്റെ മോനെന്നും വിളിക്കരുതെന്നും
ആ വാവിഷ്ഠാനം മനുഷ്യന്നു തീണ്ടൽ വരുത്തുന്നു എന്നു കേരളോപകാ
രി വായനക്കാൎക്കു പറവാൻ ആവശ്യമില്ലെങ്കിലും ആ ചീത്ത വാക്കിന്റെ
പ്രയോഗത്തെ കേട്ടാൽ അതിന്നു അമൎച്ചയെ വരുത്തേണ്ടതിന്നു അപേ
ക്ഷിപ്പാൻ അനുവാദം ഉണ്ടല്ലോ. സ്വൎഗ്ഗരാജ്യത്തിൽ പ്രവേശിച്ചു നില
നില്പാൻ ഇച്ച്ശിക്കുന്നവൻ ദൈവം പരിശുദ്ധൻ ആകും പോലേ തന്നെ
എപ്പേൎപ്പെട്ട അശുദ്ധി മലിനതകളിൽനിന്നു ശുദ്ധീകരിക്കുന്നു എന്നു നാം
ഒരിക്കലും മറക്കരുതേ.

WHAT IS HINDUISM?

ഹിന്തുമതമെന്തു?

ഹിന്തുമതഗ്രന്ഥങ്ങളിലെല്ലാം അത്യന്തം പുരാതനമായതു നാലുവേ
ദങ്ങൾ തന്നെ. അവറ്റിലേ ഉപദേശങ്ങൾ ആവിതു:

1. വിശേഷാൽ വഴിപ്പെടേണ്ടിയ ദേവന്മാർ.

൧. അഷ്ടദിൿപാലകർ. അവരാർ എന്നാൽ കിഴക്കേദിക്കു പാലിക്കു
ന്നവനും ഗ്രഹമണ്ഡലാധിപനും ഭൂതാദികൾക്കു അധിപതിയും ആയ
ഇന്ദ്രൻ. തെക്കുകിഴക്കു ദിൿപാലകനും തീയുടയവനുമായ അഗ്നി. തെ
ക്കേദിക്കിനെ പരിപാലിക്കുന്നവനും പാതാളനാഥനുമായ യമൻ. തെക്കു
പടിഞ്ഞാറെ ദിക്കിനെ പാലിക്കുന്ന നിറൃതി. പടിഞ്ഞാറു പാലകനും
മേഘനാഥനുമായ വരുണൻ. വടക്കുപടിഞ്ഞാറു ദിക്കിനെ രക്ഷിക്കുന്ന
വനും കാറ്റുദേവനുമായ വായു. വടക്കേ ദിക്കു പാലിക്കുന്നവനും ധനാ
ധിപതിയുമായ കുബേരൻ. വടക്കുകിഴക്കേദിൿപാലകനായ ഈശാനൻ
എന്നിവരത്രെ. ൨. നവഗ്രഹങ്ങൾ—ഞായർ, തിങ്കൾ, ചൊവ്വ, ബു
ധൻ, വ്യാഴം, വെള്ളി, ശനി, രാഹു, കേതു എന്നിവയാകുന്നു. ൩. ഇരുപ
ത്തേഴു നക്ഷത്രങ്ങൾ—അവയാവിതു: അശ്വതി ഭരണി കാൎത്തിക രോഹി
ണി മകയിരം തിരുവാതിര പുണൎതം പൂയം ആയില്യം മകം പൂരം ഉത്രം
അത്തം ചിത്ര ചോതി വിശാഖം അനിഴം തൃക്കേട്ട മൂലം പുരാടം ഉത്രാടം
തിരുവോണം അവിട്ടം ചതയം പൂരൂരുട്ടാതി ഉത്രട്ടാതി രേവതി. (ചന്ദ്ര
[ 75 ] പാതയിൽ 24 നക്ഷത്രങ്ങൾ മാത്രമിരിക്കേ ഹിന്തുക്കൾ 27 എന്നു കണക്കു
കൂടുന്നു). ൪. പഞ്ചഭൂതങ്ങൾ—മണ്ണു വെള്ളം തീ കാറ്റു ആകാശം എ
ന്നിവ തന്നെ.

2. കഴിക്കേണ്ടുന്ന ആരാധനകൾ.

൧. ബലി. കുതിരയേ അൎപ്പിക്കുന്ന അശ്വമേധം തന്നെ അതിശ്രേഷ്ഠ
മായ ബലി എന്നു വേദങ്ങളിൽ പറഞ്ഞിരിക്കുന്നു. ഈ ബലിയോടു കൂട
നൈയും സോമച്ചെടിയുടെ രസമായ സോമപാനവും നിവേദിച്ചു പോ
ന്നു. സോമപാനത്തിൽ ഓരംശം യാഗാഗ്നിയിൽ പകരുകയോ കുശയെ
ന്നും ദൎഭയെന്നും ചൊല്ലന്ന യോഗപ്പുല്ലിൽ ഒഴിച്ചു ഹോമിക്കയോ ചെയ്ത
ശേഷം കൎമ്മികൾ നിൎമ്മാല്യ സോമത്തെ കുടിക്കുകയും ചെയ്തു. ൨. സ്തോ
ത്രം വണങ്ങുന്ന ദേവന്മാരുടെ മഹത്വം ദയ വലിപ്പം ദേഹസൌന്ദൎയ്യം
എന്നിവ ചൊല്ലി സ്തുതിക്ക തന്നെ. ൩. ജപം. — ദീൎഘായുസ്സു പുത്രസ
ന്താനം ആഹാരം ധനം സമ്പത്തു കന്നുകാലികൾ കതിരകൾ ശത്രുജയം
എന്നിവക്കായപേക്ഷിക്ക, എല്ലാജപങ്ങളിൽ അത്യന്തം വിശിഷ്ടമായതു
ഗായത്രിമന്ത്രം തന്നെ. ആയതിവ്വണ്ണം: ഓം ഭൂൎഭുവസ്വാഃ തത്സവിതുൎവ്വ രേ
ണ്യം ഭൎഗ്ഗോ ദവേസ്യ ധീമഹി ധീയോ നഃ പ്രചോദനയാൽ. അതായതു
ഓം ഭൂവാകാശസ്വൎഗ്ഗങ്ങളെ! ഒളിവേറിയ കതിരോന്റെ വന്ദ്യമായ വെളി
ച്ചത്തെ ഞങ്ങൾ ധ്യാനിക്കുന്നു. ആയതു ഞങ്ങളുടെ അന്തക്കരണങ്ങളെ
പ്രകാശിപ്പിക്കട്ടേ എന്നത്രേ. വേദജപങ്ങൾ ഇന്നതെന്നു ഏവൎക്കും അറി
വാന്തക്കവണ്ണം അവറ്റിൽ ഒന്നു മാതിരിയായായിട്ടു കീഴിൽ പൊരുൾ തി
രിച്ചെഴുതുന്നതാവിതു:

ഇന്ദ്രവണക്കം.

(ഋഗ്വേദം ൧ാം അഷ്ടകം ൧ാം അദ്ധ്യായം, ൩ാം അനുവാകം ൨ാം സൂ
ക്തത്തിൽ നിന്നു).

1. ഇന്ദ്രനേ! വരിക, ഈ നിവേദ്യങ്ങളെയും സോമപാനത്തെയും നീ
ഉൾക്കൊണ്ടു വീരപരാക്രമനായി നിൻ ശത്രുക്കളെ ജയിച്ചടക്കുകേ വേണ്ടു.
2. സോമപാനത്തെ ഒരുക്കി മദമദ്യമായ ആ പാനത്തെ വിനോദിച്ചിരി
ക്കുന്ന ഇന്ദ്രന്നു നിവേദിപ്പിൻ. അവനല്ലോ സകലവും ചെയ്വാൻ ആവതു
ള്ളവൻ. 3. അലങ്കാരത്താടിയുള്ള ഇന്ദ്രനേ? ഉത്സാഹമുള്ള ഈ പുകഴ്ചയെ നീ കൈക്കൊൾക. സൎവ്വമാനയോഗ്യനായ നീ വന്നു ഇക്കൎമ്മങ്ങളെ ഏ
റ്റു കൊൾകേ വേണ്ടു. 4. അനുഗ്രഹം വൎഷിപ്പിക്കുന്നവനും ഭക്തവത്സല
നുമായ ഇന്ദ്രനേ! ഞാൻ ഉണൎത്തിക്കുന്നതു നിന്നോടത്രേ. എൻ സ്തുതി
കൾ എല്ലാം നീ കേട്ടിരിക്കുന്നു. അവറ്റേ നീ അംഗീകരിക്കയും ചെയ്തുവ
ല്ലോ. 5. ഇന്ദ്രനേ! നാനാവിധം വിലയേറിയ ദ്രവ്യങ്ങളെ ഞങ്ങളുടെ മുൻ
വെക്കുക. നിണക്കു നിറഞ്ഞു വഴിയുന്ന നിക്ഷേപങ്ങൾ ഉണ്ടല്ലോ. 6. [ 76 ] ഐശ്വൎയ്യമുള്ള ഇന്ദ്രനേ! ഞങ്ങൾ ജാഗ്രതയും കീൎത്തിയുമുള്ളവരാകയാൽ
ഞങ്ങൾക്കു ദ്രവ്യസമ്പാദ്യമുണ്ടാവാൻ ഈ കൎമ്മത്താൽ ഞങ്ങളെ ഉണ
ൎത്തുക. 7. ഇന്ദ്രനേ! ആടുമാടു തുടങ്ങിയുള്ള സകല ജീവികളും ആഹാര
ദ്രവ്യങ്ങളും അനവധി ഉണ്ടാവാൻ തക്ക ഐശ്വൎയ്യത്തെ അനവധിയായും
ധാരാളമായും നൽകേണമേ. 8. ഇന്ദ്രനേ! ഞങ്ങൾക്കു വിശ്രുതിയും മഹാ
സമ്പത്തും അനേകായിരം വഴികളായി വളൎത്തിത്തരികയും നിലങ്ങളിൽ
നിന്നു ഭക്ഷണദ്രവ്യങ്ങളെ വണ്ടിയിൽ നിറച്ചു കൊണ്ടുവരുവാൻ സംഗ
തി വരുത്തുകയും ചെയ്ക. 9. ധനാധിപതിയും വേദഗീതങ്ങളുടെ പൊരു
ളും യാഗശാലയിൽ എഴുന്നരുളുന്നവനുമായ ഇന്ദ്രനേ! നിന്നെ പുകഴ്ത്തി
ഞങ്ങളുടെ ദ്രവ്യസംരക്ഷണക്കായി നിന്നോടപേക്ഷിക്കുന്നു. 10. അക്കിത്തി
രി സോമപാനത്തെ മാറി മാറിപ്പകൎന്നു നിത്യവാസസ്ഥലത്തിൽ പാൎക്കു
ന്ന പരാക്രമിയായ ഇന്ദ്രന്റെ മഹാവീരധൈൎയ്യങ്ങളെ പുകഴ്ത്തുന്നു.

ഹിന്തുക്കൾ പോറ്റിപ്പുകഴ്ത്തുന്ന വേദത്തിൽ ഉൾപ്പൊരുൾ ഇപ്രകാ
രമുള്ളതല്ലാതെ മറെറാന്നുമല്ല. ഇങ്ങിനെയുള്ള ഗ്രന്ഥങ്ങളാൽ എന്തൊ
രറിവു സാധിക്കും? ഇങ്ങിനത്ത ജപങ്ങളാൽ വരുന്നലാഭമെന്തു? ഇനി ക്രി
സ്തീയ മതഗ്രന്ഥമായ സത്യവേദപുസ്തകത്തിൽനിന്നു ഒരു സങ്കീൎത്തന
ത്തെ എടുത്തു കാണിക്കാം. സത്യവേദമഹിമക്കും മേന്മക്കും മുമ്പാകെ ഋ
ഗ്വേദം മഹാനിഷ്ഫവും വ്യൎത്ഥവുമത്രെ എന്നു ഈ രണ്ടിനേയും ഒത്തു
നോക്കുന്നതിനാൽ അറിയാം.

ഏകദൈവമായ യഹോവാവണക്കം.

(സങ്കീൎത്തനം 139, 1 –12, 23, 24.)

൧. യഹോവെ, നീ എന്നെ ആരാഞ്ഞ് അറിഞ്ഞിരിക്കുന്നു. എൻ ഇ
രിപ്പും എഴുനീല്പും നിയേ അറിയുന്നു. ൨. എൻ അഭിപ്രായത്തെ ദൂരത്തു
നിന്നു ബോധിക്കുന്നു. ൩. എൻ പാതയും കിടപ്പും നീ ചേറിക്കണ്ടു എ
ന്റെ എല്ലാ വഴികളിലും പരിചയിച്ചിരിക്കുന്നു. ൪. യഹോവേ കണ്ടാലും
നീ മുറ്റും അറിയാത്ത ഒരു മൊഴിയും എൻ നാവിലില്ലല്ലോ. ൫. നീ മൂ
മ്പും പിമ്പും എന്നെ തിക്കി നിൻകരം എന്മേൽ വെച്ചിരിക്കുന്നു. ൬. ഈ
അറിവ് എനിക്കു അത്യത്ഭുതവും എനിക്ക് എത്തിക്കൂടാത്ത ഉയരവും ആ
കുന്നു. ൭. നിന്റെ ആത്മാവിൽനിന്നു ഞാൻ എവിടേ പോവു തിരുമുഖ
ത്തെ വിട്ട് എവിടേക്കു മണ്ടും, ൮. സ്വൎഗ്ഗം ഞാൻ ആരോഹിച്ചാലും നീ
അവിടെ (ഉണ്ടു) പാതാളത്തെ കിടക്കയാക്കിയാലും നീ അതാ. ൯. ഞാൻ
അരുണോദയചിറകുകളെ എടുത്തു കടലറുതിയിൽ കുടിയിരുന്നാലും, ൧൦. അവിടെയും തൃക്കൈ എന്നെ നടത്തും നിൻ വലങ്കൈ എന്നെ പിടിക്കും.
൧൧. ഇരിട്ടെങ്കിലും എന്നെ ചതെക്കും എന്നു പറഞ്ഞാലും രാത്രി എന്റെ
ചുറ്റും വെളിച്ചം (ആകും). ൧൨. അന്ധകാരം നിണക്ക് ഇരുട്ടാക്കുന്നില്ല
[ 77 ] രാത്രി പകൽ കണക്കേ പ്രകാശിപ്പിക്കും, ഇരുളും വെളിച്ചവും ഒരു പോ
ലെ അത്രേ. ൨൩. ദേവനേ എന്നെ ആരാഞ്ഞു എൻ ഹൃദയത്തെ അറി
ഞ്ഞുകൊൾക, എന്നെ ശോധന ചെയ്തു എൻ ചഞ്ചലഭാവങ്ങളെ അറി
യേണമേ. ൨൪. എന്നിൽ വ്യസനത്തിനുള്ള വഴിയോ എന്നു നോക്കി നി
ത്യമാൎഗ്ഗത്തിൽ എന്നെ നടത്തേണമേ.

ഒടുക്കം ജനിക്കുന്ന സംശയമാറിതു: ഹിന്തുക്കുൾ പറയും പ്രകാരം വേ
ദങ്ങൾ അത്രേ അവരുടെ മതത്തിന്നു ആധാരം എന്നു വന്നാൽ ഇക്കാല
ത്തിൽ അവർ ആയതു പ്രമാണിക്കാതെ അവറ്റിന്നെതിരേ മറ്റനേക ദേ
വന്മാരെ വണങ്ങുവാൻ സംഗതി എന്തു? * † *

CHRIST WALKING ON THE SEA.

മശീഹാ കടലിന്മേൽ നടന്നതു.

ഖമാജിരാഗം പല്ലവം ആദിതാളം

പാരിതിനധിപതി മശിഹപുരാൻ
തിരുബലമതിശയം—പാരിതിൻ

അനുപല്ലവം

കാരണപരൻപരി—പൂരണഗിരബല—രീ-രീ-രീ
കൎത്തനേശുസഖി—ലത്തിന്മേൽ നടന്നാൻ — പാരിതി.

ചരണങ്ങൾ

പെരുത്തുയരത്തിലുരുണ്ടിരെഞ്ഞുമറിഞ്ഞുതിരമാല — ശാന്തം
ഭീതിപൂണ്ടു ധരിച്ചടങ്ങിയതു തൻഗിര വേല
ഇരെഞ്ഞു പാരം വാരിധി — ഉറെച്ചു കാറ്റടിച്ചുപിൻ—രീ-രീ-രീ
ഈശനേശുജല — രാശിമേൽ എഴുന്നുടൻ — പാരിതി.

൨.

പടകിൽ കയറിതിരു—ഭടർ കടൽനടുവിലും ആയി — രാത്രൌ
പാരം ഏറി കടൽ — മാരുതം കഠിനം ആയി
ഞടുങ്ങി ഭടരും പട — കടയവരും പരതം — രീ-രീ-രീ
നാലുപാടും ഭയ—ത്താലെ കൺ തുറിച്ചഹ!— പാരീതി.

൩.

അതിഭയത്തോടു സരിൽ — പതിയതിലൂന്നിതിയാമം — മൂന്നും
ആധിഭീതിബഹു — ധാ തിളെച്ചങ്ങകതാരിൽ [ 78 ] ക്ഷിതിപതിമശീഹതൻ — ഹൃദി കനിഞ്ഞവരോടു — രീ-രീ-രീ
ക്ഷേമശാന്തം അരു — ളാന്മുതിൎന്നടുത്തുടൻ — പാരിതി.

൪.

ജലധരമത്തിലെഴുന്നരുളിയ മശീഹദേവേശൻ — ഭൂരാൽ
ജലനിധിയതിൻ പുറത്തെഴുന്നരുളിവന്നതിവേഗം
കലങ്ങി പടകിലുള്ളോർ നിലവിളിച്ചുടൻ ബഹു — രീ-രീ-രീ
കാഴ്ചയിൻവിവരം — ആശ്ചൎയ്യം അതിനവം — പാരിതി.

൫.

അടുത്തുപടകിനൊടു — കടലിൽ നടന്നു ജഗദീശൻ — വേഗം
അകറ്റിൽ ഭയങ്കരങ്ങൾ ഗ്രഹിപ്പിൻ ഞാനെന്നരുളിചെയ്താൻ
ഉടനേ പേത്രൻ നടപ്പാൻ — കടലിൽ ചാടി ഇറങ്ങി — രീ-രീ-രീ
ഊറ്റമേറും തിര — കാറ്റും കണ്ടാണു പാരം — പാരീതി.

൬.

കരുണനിറെഞ്ഞ പരൻ—കരം കൊടുത്തുയൎത്തി പത്രോസെ — പിന്നേ
കമലപദം പടകിൽ — കമത്തി കയറ്റി മഗ്നനേയും
ഗരളമടങ്ങി ബഹു ത്വരിതം ഓടി പടകു—രീ-രീ-രീ
കൎത്തനേശു ഭക്ത—വത്സലം ഭജിപ്പിൻ—പാരിതി.
M. Walsalam.

HISTORY OF THE BRITISH EMPIRE.

ഇംഗ്ലിഷ് ചരിത്രം.

(Continued from No. 10, page 151.)

പതിനേഴാം അദ്ധ്യായം.

ഇംഗ്ലന്തിന്റെ കലക്കം. (ക്രിസ്താബ്ദം 1625—1649 വരേ.)

ഒന്നാം ജേ‌മ്സ് അന്തരിച്ച ശേഷം അവന്റെ പുത്രൻ രാജാസനം ക
രേറി ഒന്നാം ചാൎല്സ് എന്ന നാമത്തോടെ വാണു തുടങ്ങി. ഈ രാജാവി
ന്റെ കാലം ഉത്തമം എങ്കിലും മഹാസങ്കടമുള്ളതത്രേ. ആദ്യം തുടങ്ങി
അന്ത്യംവരെ രാജാവും പ്രജകളും തങ്ങളിൽ പിണങ്ങി പോന്നു. പ്രജകൾ
സ്വയംകൃതമായ രാജാധികാരത്തെ ബഹു വീൎയ്യത്തോടെ എതിരിട്ടതിനാൽ
ഇംഗ്ലിഷ് രാജാക്കന്മാരുടെ ബലമഹത്വത്തിനും ജനങ്ങളുടെ സ്വാതന്ത്ര്യ
ന്യായങ്ങൾ്ക്കും ഒരു പുതിയ നിശ്ചയം ഉറെച്ചു വന്നു. അത്തൊഴിൽ രാജ
ഹത്യാദോഷത്തെ രാജ്യത്തിൽ വരുത്തി എങ്കിലും അതു ബഹു നന്മകളു
ടെ ഉറവായി തീൎന്നു. ആ നാളുകളുടെ ദുഷ്കൃതത്തിൽനിന്നു ദൈവകരുണ
യാൽ ഗുണം ഉളവായി എങ്കിലും ദുഷ്കൃതം ഒരു നാളും സുകൃതമായി വരി
കയില്ല. നല്ലതു വരേണ്ടതിന്നു തിയ്യതിനെ ചെയ്യുന്നതു ന്യായത്തിന്നു ശു
ദ്ധ വിപരീതമത്രേ. തങ്ങൾ്ക്കു ദൈവത്താൽ നിയമിതമായ രാജാവിന്നു വി
രോധമായി ജനങ്ങം മത്സരിച്ചതു ദുഷ്കൃതം എന്നേ വേണ്ടു. ആ ദുഷ്കൃത
ത്തിൽനിന്നു ഉത്ഭവിച്ച നന്മ ഇംഗ്ലീഷ്‌ക്കാർ ഇന്നേയോളം അനുഭവിച്ചു
വരുന്ന സ്വാതന്ത്ര്യത്തിലും സൌഭാഗ്യത്തിലും സമൃദ്ധിയിലും വിളങ്ങുന്നു.

ഒന്നാം ചാൎല്സിന്റെ കാലത്തിൽ സംഭവിച്ച കലക്കം അവന്റെ മര
ണത്താൽ അടങ്ങി എന്നു വിചാരിക്കരുതു. മത്സരം അവന്റെ രാജ്യാധി [ 79 ] പത്യത്തിന്റെ ആരംഭത്തിൽ തുടങ്ങി എങ്കിലും ഇംഗ്ലിഷ്‌ക്കാർ മൂന്നാം വി
ല്യമിനെ രാജാവാക്കി വരിക്കുവോളം അതു അമൎന്നില്ല. ചാൎല്സിന്റെ നീ
ചനായ ഒന്നാം പുത്രന്റെ കാലത്തു ഇംഗ്ലന്തിൽ പടവെട്ടിയില്ലെന്നു വ
രികിലും, രണ്ടാം പുത്രൻ രാജാസനത്തെ വെടിഞ്ഞ നാൾ മുതൽ മാത്രം
അന്തശ്‌ഛിദ്രത്തിന്റെ മൂലഭാവത്തിന്നു (principles) പൂൎണ്ണ സാഫല്യം
പ്രാപിച്ചുള്ളൂ. അതുകൊണ്ടു ആ മൂന്നു രാജാക്കന്മാരുടെ കാലം ഒന്നാക്കി വി
ചാരിക്കപ്പെടേണം.

അന്നു ഇംഗ്ലിഷ് ജാതിയിൽ രണ്ടു ബലമുള്ള പരിഷകൾ ഉണ്ടു: രാ
ജാവിനെ താങ്ങുന്ന നരപതിഭക്തർ (Royalists) അവനെ എതിരിടുന്ന
പ്രജാവാഴ്ചപ്രിയർ (Republicans) എന്നിവർ തന്നെ. ഒന്നാം പരിഷ
രാജാധികാരത്തെ രക്ഷിക്കേണം എന്നുവെച്ചു അവനു വേണ്ടി തങ്ങളുടെ
സമയം ധനം ബലം എന്നിവറ്റെ സൌജന്യമായി ചെലവഴിക്കും. രാജാ
വിന്റെ അനുഷ്ഠാനവും ശാഠ്യമനസ്സും നിമിത്തം അവർ പലപ്പോഴും ഖേ
ദിച്ചു എങ്കിലും അനുസരണക്കേടു കാണിച്ചു അവന്റെ കല്പന വിരോധി
ക്കുന്നതു സ്വാമിദ്രോഹമത്രേ എന്നു അവർ നിശ്ചയിച്ചു. ചാൎല്സ് രാജാ
വിന്നു സ്വഭാവത്താൽ മഹിമയും നയശീലവും വളരെ ഉണ്ടാകകൊണ്ടു,
അവർ അവനെ മനഃപൂൎവ്വതയോടെ മാനിച്ചു സ്നേഹിക്കയും, അവന്റെ
കാൎയ്യം അബദ്ധമായാറെയും തളരാത്ത ശുഷ്കാന്തിയും താല്പൎയ്യവും കാട്ടി
തുണെക്കയും ചെയ്യും. നരപതിഭക്തരായ മിക്കപേരും ധനപുഷ്ടിയുള്ള
കുലോത്തമന്മാർ ആകകൊണ്ടു അവരുടെ അനുചാരികൾ (retainers) അ
വരോടു കൂടെ യുദ്ധത്തിന്നു പുറപ്പെടും. അതിൽ ഒരു വലിയ കൂട്ടം സുകൃ
തികളും ചീത്തത്തരപ്രവൃത്തികളെ വെറുക്കുന്നവരും ആയിരിക്കേ, മറ്റേ
വർ സുഖഭോഗലീലകളിലും പടവെട്ടലിലും മാത്രം രസിക്കുന്ന ഗൎവ്വിക
ളും കലഹക്കാരുമായ ചേകവരത്രേ. പ്രജാവാഴ്ചപ്രിയർ രാജാറിനെ ചെ
റുത്തതു ഒരു മതഭ്രാന്തു എന്നീ മൂലഭാവം നിമിത്തം ആകുന്നു. ദൈവം നി
യമിക്കയാൽ രാജാവു വാഴുന്നു എങ്കിലും അവൻ നന്നായി വാഴേണം, ദോ
ഷമായി വാണു കൊണ്ടാൽ അതു സഹിക്കാവതല്ല നിഷിദ്ധമത്രേ. പ്രജാ
സംഘം മാത്രമല്ല രാജാവും കൂട രാജ്യധൎമ്മവെപ്പുകൾ്ക്കു കീഴ്പെട്ടിരിക്കുന്നു.
പ്രജകളുടെ സ്വാതന്ത്ര്യന്യായങ്ങളെ പൊളിച്ചുകളവാൻ അല്ല അവറ്റെ
രക്ഷിച്ചു നടത്തിപ്പാനായി രാജാവിന്നു ഉദ്യോഗം ലഭിച്ചു. ആകയാൽ രാ
ജാവു പ്രജകളുടെ ന്യായങ്ങളെ തൃണീകരിച്ചു അവരുടെ സ്ഥാനാപതിക
ളെ (representatives) അതിക്രമിക്കുന്നെങ്കിൽ അവന്റെ നേരെ പടവെ
ട്ടുന്നതു ആവശ്യം തന്നെ. രാജാധികാരം പൌരാണികമാകുന്നു എങ്കിലും
അതിനേക്കാൾ പൌരാണികം പ്രജാവാഴ്ചയത്രെ. രാജാധികാരം ദുഷിച്ചു
പോയാൽ അതിനെ നീക്കി പ്രജകൾ ഒക്കത്തക്ക വാഴുന്നതു ഏറെ നല്ലു എ
ന്നത്രേ പ്രജാവാഴ്ചപ്രിയരുടെ ഉപദേശം. [ 80 ] എന്നാൽ രാജ്യകാൎയ്യം മാത്രമല്ല മതകാൎയ്യവും കൂടെ തൎക്കത്തിന്റെ ഒ
രു ഹേതുവായി തീൎന്നു. ഇംഗ്ലിഷ് സഭക്കാർ മിക്കതും രാജാവിന്റെ പക്ഷം
എടുത്തു. ആ സഭയിൽനിന്നു പിരിഞ്ഞവരോ അവനെ എതിൎക്കും. പുരി
താനർ കുറയക്കാലമായി രാജ്യത്തിൽ പെരുകി ഉന്നതി പ്രാപിച്ചു, ഇംഗ്ലി
ഷ്സഭയുടെ ആചാരക്രമങ്ങൾ ദൈവവചനത്തിന്നു വിരോധം എന്നും അ
തിന്റെ വലിയ സ്ഥാനികളായ കോവിലകക്കാർ രോമസഭാതുല്യതയെ വ
രുത്തുവാൻ നോക്കി പാൎക്കുന്നതുകൊണ്ടു സത്യവിശ്വാസത്തിന്നു ഭംഗം വ
രുവാറായി എന്നും അവർ നിരൂപിച്ചു. രാജാനുചാരികൾ ഇംഗ്ലിഷ് സഭ
ചൊല്ലി പൊരുതുന്നതിൽ മിക്കപേർ നേരുള്ളവരത്രേ. സഭയുടെ ശുദ്ധീ
കരണത്തിന്നു വേണ്ടി ഞങ്ങൾ കലഹിക്കുന്നു എന്നു പുരിതാനർ പലരും
പറഞ്ഞതിൽ വ്യാജം ഉണ്ടായാലും, അവരുടെ ഒരു വലിയ കൂട്ടം ദൈവവ
ചനത്തേയും വാളിനേയും ഒരു പോലെ പ്രയോഗിപ്പാൻ അറിയും. നര
പതിഭക്തർ വിശുദ്ധസ്ഥലങ്ങളേയും ശുദ്ധവസ്തുക്കളേയും ഒരു പോലെ
ബഹുമാനിക്കും. പുരിതാനർ പ്രാൎത്ഥനാഭവനത്തെ തുച്ഛീകരിച്ചു ബുദ്ധി
ഹീനരായി ആരാധനച്ചട്ടങ്ങളെ തള്ളി പലപ്പോഴും എല്ലാ ക്രമവും മാന
ഭാവവും ഉപേക്ഷിക്കയും ചെയ്യും.

ചാൎല്സ് രാജ്യം പ്രാപിച്ച ഉടനെ പരിന്ത്രീസ്സു രാജാവിന്റെ അനുജത്തി
യായ ഹെന്ദ്രിയെത്ത മറിയ (Henrietta Maria) എന്ന കുമാരിയെ ക്രി.
ആ. 1627 വേളികഴിച്ചു. അവൾ രോമമതക്കാരത്തിയും ഗൎവ്വശീലയും ആ
കകൊണ്ടു ആ വിവാഹം ഇംഗ്ലിഷ്‌ക്കാൎക്കു മഹാ അനിഷ്ടമത്രേ. പിന്നെ
രാജാവു അച്ഛന്റെ സ്നേഹിതനായ ബക്കിംഗ്‌ഹംപ്രഭുവിനെ തോഴനാക്കി
അവന്റെ ഉപദേശത്താൽ മുമ്പെ സ്പാന്യരുമായി തുടങ്ങിയ യുദ്ധം പുതു
ക്കിയതിനാൽ ശ്രീത്വം പ്രാപിച്ചില്ല താനും. ഓരിംഗ്ലിഷ്‌പടകപ്പൽ
സമൂഹം സ്പാന്യരുടെ നേരെ ചെല്ലാതെ രാജനിയോഗത്താൽ പരന്ത്രീ
സ്സിലുള്ള രൊഷെല്ല് (Rochelle) എന്ന നഗരത്തിലേ പ്രൊതസ്തന്തരായ
പ്രജകളെ അവിടത്തേ രാജാവിനു അധീനരാക്കുവാൻ സഹായിക്കകൊ
ണ്ടു ഇംഗ്ലിഷ്ക്കാർ തങ്ങളുടെ രാജാവോടു വളരെ കോപിച്ചു, നിരോധിച്ച
രൊഷല്ല്ക്കോട്ടയിൽ പാൎത്തിരുന്ന പ്രൊതസ്തന്തൎക്കു തുണെപ്പാൻ വേ
ണ്ടി വേറെ ഒരു സൈന്യത്തെ അയപ്പതിന്നായി നിൎബ്ബന്ധിച്ചു. ൟ
സൈന്യത്തിന്റെ നായകൻ ബക്കിംഗ്‌ഹംപ്രഭു തന്നേ. അവൻ ഒന്നും സാ
ധിക്കാതെ കുറഞ്ഞും ക്ഷീണിച്ചും പോയ സൈന്യത്തോടെ തിരിച്ചുവന്ന
പ്പോൾ മുമ്പെ തന്നെ നിരസിച്ച ജനങ്ങൾ അവനെ പകെച്ചു തുടങ്ങി.
കുറയക്കാലം കഴിഞ്ഞിട്ടു ഫൊൎത്സ് മൌത്ഥ് (Portsmouth) എന്ന സ്ഥലത്തു
വെച്ചു ആശാഭഗ്നനായ (disappointed) ഒരു പടനായകൻ ഏവരും വെ
റുത്തിരുന്ന ആ രാജത്തോഴനെ കുത്തി കൊന്നുകളഞ്ഞു. (ശേഷം പിന്നാലെ.)
[ 81 ] A MEDITATION.

വേദധ്യാനം.

നിങ്ങളിൽ ആർ എന്നെ പാപം ചൊല്ലി ബോധം വരുത്തുന്നു? യോ. ൮, ൪൫.

ൟൟ ചോദ്യത്തെ യേശു തന്റെ ശത്രുക്കളോടു ധൈൎയ്യമായി കഴിച്ചതു.
അവൻ അതിവിശുദ്ധനും നിൎമ്മലനും പാപത്തിൽനിന്നു വേൎവ്വിട്ടവനുമാ
കകൊണ്ടത്രേ. ഇങ്ങനെ ചോദിപ്പാൻ തനിക്കു കഴിവുണ്ടായുള്ളൂ. യേശു
പാപം ചെയ്തില്ല എന്നു തന്നെയല്ല ചതി മുതലായതു അവന്റെ വായി
ലും പാപഛായയുള്ള യാതൊരു ചിന്ത ആലോചന ആഗ്രഹം എന്നി
ത്യാദികൾ പോലും മനസ്സിലും ഉണ്ടായിട്ടില്ല എന്നേ വേണ്ടു. തനിക്കും
അവന്റെ ഭക്തൎക്കുമുള്ള വ്യത്യാസമാവിതു: ക്രിസ്തുഭക്തന്മാൎക്കു പുതു ജന്മ
ത്തിൽ ലഭിച്ച ദിവ്യശക്തിയാലും പരിശുദ്ധാത്മാവിനാലും വാക്കുകളിലും
ക്രിയകളിലും സ്ഥൂല പാപങ്ങളിൽനിന്നു ഒഴിഞ്ഞിരുന്നു അവയെ വെറുക്ക
യും ചെയ്യുന്നു. എങ്കിലും ഓരോരു സമയത്തു തങ്ങളുടെ ഇഷ്ടത്തിന്നു വി
രോധമായി മനസ്സിൽ പൊങ്ങി വരുന്ന ഓരോ വേണ്ടാത ചിന്ത, മോഹം
മുതലായവറ്റെ അശേഷം തടുത്തു ഇല്ലാതാക്കുവാൻ അവൎക്കു കഴികയി
ല്ല. കൎത്താവായ യേശുവോ ൟ വകയിൽനിന്നു അശേഷം ഒഴിഞ്ഞവ
നായിരുന്നു. പരിശുദ്ധൻ എന്നും അല്ലോ അവനുണ്ടായ പേർ. പിശാ
ചു, ലോകം, നിന്ദ, കഷ്ടം, പരിഹാസം, വിശപ്പു, ദാഹം, ഉപദ്രവം, ഹിം
സ ഈ വകയാൽ പരീക്ഷിക്കപ്പെട്ടവനായിരുന്നു എങ്കിലും പാപത്താൽ
നാം പരീക്ഷിക്കപ്പെടും പ്രകാരം പരീക്ഷിക്കപ്പെട്ടില്ല താനും. ക്രിസ്തൻ
മനുഷ്യനായി അവതരിച്ചപ്പോൾ ജഡവും രക്തരും ഉള്ളവനായി തീൎന്നെ
ങ്കിലും മനുഷ്യസ്വഭാവത്തിന്നു ആദ്യദോഷത്താൽ പറ്റി വന്ന കുല അ
ശുദ്ധി മുതലായതൊന്നും അവനിൽ പകൎന്നു വന്നില്ല. ഇങ്ങനെ താൻ
പാപമില്ലാത്തവനാകകൊണ്ടു മനുഷ്യൎക്കു വേണ്ടി തന്മൂലമായി പ്രായശ്ചി
ത്തമുണ്ടാക്കുവാനും അവരെ ദൈവത്തോടു നിരപ്പിപ്പാനും മതിയായവൻ.
ശേഷമുള്ള മനുഷ്യർ ലംഘനക്കാരും പാപം നിമിത്തം അധൎമ്മികളുമാക
കൊണ്ടു അവരിൽ ആരും ഇതിന്നു മതിയാകുന്നില്ല. സങ്കീൎത്തനക്കാരൻ
പറയുന്നിതു: തന്റെ സഹോദരനെ ആരും വീണ്ടെടുക്കയില്ല. തനിക്കു
മതിയായ പ്രായശ്ചിത്തവില ദൈവത്തിന്നു കൊടുക്കയുമില്ല. ൪൯, ൯.
ഇതു സത്യം. ഇതു നിമിത്തം രക്ഷപ്പെടേണ്ടതിന്നു എന്തു ചെയ്യേണം എ
ന്നു പരമാൎത്ഥമായി ചോദിക്കുന്നവനോടു ഞാൻ ധൈൎയ്യമായി പറയുന്നി
തു: കൎത്താവായ യേശുവിൽ വിശ്വസിക്ക എന്നാൽ നീയും നിൻ ഗ്രഹ
വും രക്ഷിക്കപ്പെടും. നടപ്പു. ൧൬, ൩൧.

യൎദ്ദനിൽ മുങ്ങി വന്നിതാ

പാപിഷ്ഠർ ഓരോ വൎഗ്ഗം;
മദ്ധ്യേ നില്ക്കുന്നു രക്ഷിതാ
ഹാ എന്തിന്നീ സംസൎഗ്ഗം

അവരിൽ എത്ര മലമോ

അയോഗ്യ മോഹ പാപമോ
ഇവന്നത്രേയും പുണ്യം (൭൮, ൧.).
J.M.F.

[ 82 ] CORRESPONDENCE.

(Some essential rules of Prosody for the Composition of Lyric Poems.)

സിന്ധു പദ്യലക്ഷണം.

ശ്രീതിങ്ങും കേരളോപകാരി പത്രാധിപരാവൎകൾക്കു വന്ദനം. പല്ലവം, അനുപല്ലവം, ച
രണങ്ങൾ എന്നീ ഭാഗങ്ങളുള്ള സകല പദ്യങ്ങളും "സിന്ധുപദ്യലക്ഷണം" എന്ന പ്രോക്തത്തെ
അനുസരിച്ചു രചിതങ്ങളാകേണ്ടവയത്രെ. ശാസ്ത്രത്തിനും സൂത്രത്തിന്നും വിഗതമായി "സിന്ധു
കവികൾ" പലരും ചമെച്ചുരസിച്ചു പോകുന്ന പദ്യങ്ങളുടെ നവീകരണത്തെ കാംക്ഷിച്ചും പര
സ്പര ഗുണാൎത്ഥമായും ഞാൻ വെളിപ്പെടുത്തുന്ന ഈ വിധികൾക്കു താങ്കളുടെ പത്രികയിൽ അ
ല്പം സ്ഥലം നല്കേണമെന്നു അപേക്ഷിക്കുന്നേൻ.

പല്ലവം, അനുപല്ലവം, ചരണം എന്നിവ മൂന്നും ഏകപ്രാസമായിരിക്കേണം. പാദങ്ങൾ
തോറും ആദ്യത്തിൽ പ്രാസവും മദ്ധ്യത്തിൽ ബന്ധ്വക്ഷരവും അന്തത്തിൽ ഘടനവും ആവ
ൎത്തിക്കേണം. ഇവയിൽ

പ്രാസം=ആദ്യക്ഷരങ്ങൾ മാത്രയിൽ സമമായും രണ്ടാമക്ഷരം ആവൎത്തനമായും വരുന്നതാ
കുന്നു. ഉ-ം കീൎത്തി, പൂൎത്തി, ആൎത്തി, ചാൎത്തി, തീൎത്തു (കൎത്തൻ പ്രാസമല്ല).

ബന്ധ്വക്ഷരം = അ ആ ഐ ഔ + ഇ ൟ എ ഏ + ഉ ഊ ഒ ഓ + ച ഛ ജ ഝ ത ഥ
ദ ധ സ ശ + ന ൡ + പ ഫ ബ ഭ + മ വ + ക ഖ ഗ ഘ ഹ. ഇവ ഓരോ ഗണങ്ങളിലും
കാണുന്ന അക്ഷരങ്ങൾ ഒന്നോടൊന്നു ബന്ധ്വക്ഷരങ്ങൾ ആകുന്നു. ഇവയിൽ വ്യജ്ഞനങ്ങൾ
ബന്ധുസ്വരങ്ങളോടു ചേൎന്നു വരേണം.

ഘടനം = അന്ത്യപ്രാസം (പ്രാസം പോലെ തന്നെ) സാമാന്യം, മൂന്നു. ചരണങ്ങൾ സി
ന്ധുപദ്യങ്ങൾക്കു വിധിക്കപ്പെട്ടിരിക്കുന്നു. ഒടുവിലെ രണ്ടു ചരണങ്ങളും പല്ലവത്തോടു യോജ്യ
തപ്പെട്ടു തന്നെ ഇരിക്കേണം.

ഇതിനെ പറ്റി പിന്നാലെ ശേഷിച്ചതു പ്രസ്താവിക്കാം. "സ്വാതിതിരുനാൾ" മഹാരാജാ
വവൎകൾ കല്പിച്ചുണ്ടാക്കിയ കീൎത്തനങ്ങളിൽ ൟ വിധികകൾക്കുദാഹരണങ്ങൾ തെളിവായി
കണ്ടറിയാം. A Patriot.

SUMMARY OF NEWS.

വൎത്തമാനച്ചുരുക്കം.

I. RELIGIOUS RECORD വൈദികവൎത്തമാനം.

സുമത്ര Sumatra.— മലക്ക അൎദ്ധ
ദ്വീപിന്റെ തെക്കു പടിഞ്ഞാറെ നീണ്ടു കിട
ക്കുന്നതും മലക്കു കൈവഴികൊണ്ടു മലക്കയിൽ
നിന്നു വേൎപ്പെട്ടതുമായ സുമത്ര എന്ന ദീപി
ന്റെ തെക്കു പാതി ലന്തക്കാൎക്കും വടക്കു കൂറു
അച്ചിയിലേ സുൽത്താന്നും കീഴ്പെട്ടിരിക്കുന്നു.
സഹ്യമല ഭാരതഖണ്ഡത്തിന്റെ തെൻ മുന
യിൽ വടക്കുനിന്നു അല്പം കിഴക്കോട്ടു ചാഞ്ഞു
തെക്കോട്ടു ചെല്ലുന്നതു പോലെ സുമത്ര ദ്വീപി
ന്റെ വടക്കു പടിഞ്ഞാറെ അറ്റം തൊട്ടു തെ
ക്കു കിഴക്കുള്ള അറ്റത്തോളം ഒരു മലാമല ചെ
ല്ലുന്നു. അതിനു സഹ്യാദ്രിയുടെ മൂവിരട്ടിച്ച ഉ
യരവും 16,000 അടി പൊക്കുമുള്ള സിംഗല്ലങ്ങ്
എന്ന കൊടുമുടിയും ഉണ്ടു. മലയാളത്തിൽ സ
ഹ്യാദ്രി കടലിൽനിന്നു വാങ്ങിനില്ക്കുന്നതു പോ
ലെ ആ മലകളും സുമത്രയുടെ തെക്കെ പടി
ഞ്ഞാറോട്ടു നീളുന്ന സുമത്രയുടെ കരയിൽനി
ന്നു വാങ്ങി നില്ക്കുന്നു. സുമത്രയിൽ സിംഹള
ദ്വീപു ഏഴു പ്രാവശ്യം അടങ്ങും. അതിൽ ഏ
കദേശം 8 കോടി മനുഷ്യരോളം പാൎക്കുന്നു.
അതിൽ മലായർ, ലമ്പൂനർ, രെജംഗർ, ചീന
ക്കാർ, യുരോപ്യർ എന്നവരും മലപ്രദേശ
ത്തിൽ കാപ്പിരികളോടു സംബന്ധമായ ജാതി
കളും പാൎക്കുന്നു. ഇവരുടെ പേർ ബത്തർ. അ
വർ ലന്തക്കാർ അടക്കാത്ത അച്ചിരാജ്യത്തി
ന്റെ തെക്കുള്ള മലപ്രദേശങ്ങളിൽ വൻകൂട്ട
മായി പാൎക്കുന്നു. ഏകദേശം 15 വൎഷം മുമ്പെ
ഗൎമ്മാനനാട്ടിലുള്ള റൈൻ മിശ്ശൻ സംഘം
(Rhenish Mission) ബോധകന്മാരെ അയച്ചു
11 മിശ്ശൻ സ്ഥാനങ്ങളെ ഉണ്ടാക്കി ഏറിയ അ
ദ്ധ്വാനം കഴിച്ചു ആയിരം ബത്തരെ സ്നാന
പ്പെടുത്തുകയും ചെയ്തു. ഈ ജാതിയുടെ വലി
യ അംശം വടക്കോട്ടു കിടക്കുന്ന തോബാ പൊ
യ്കയുടെ വക്കത്തു കൂടി പാൎക്കുന്നു. അഞ്ചട്ടു വ
ൎഷങ്ങൾക്കു മുമ്പെ ചില ഗൎമ്മാന ബോധക
ന്മാർ തങ്ങൾക്കു നേരിട്ട പ്രാണഭയത്തെ കൂ
[ 83 ]
ട്ടാക്കാതെ ആ ജനങ്ങളെ ആദ്യം കണ്ടതിന്റെ
ശേഷം ഈയിടെ മാത്രം പുതിയ മിശ്ശൻ സ്ഥാ
നങ്ങളെ എടുപ്പിച്ചു. ഓരോ നാട്ടിലേ മലയാള
നായന്മാർ മുൻകാലത്തു തമ്മിൽ അങ്കം കുറ
ച്ചു വന്നതു പോലെ വാടികൾ കൊണ്ടു ഉറപ്പി
ച്ച തറകളിൽ പാൎക്കുന്ന ബത്തരും ഇടവിടാ
തെ തമ്മിൽ പട പെട്ടി വരുന്നു. ഇങ്ങനെ
1878ാമതിൽ തമ്മിൽ ഇടഞ്ഞു പോയ രണ്ടു ക
ക്ഷിക്കാരിൽ ഒരു പരിഷ അച്ചിസുല്ത്താനോടു
ഒരു തുണപ്പടയെ അപേക്ഷിച്ചു. വൈരാഗ്യ
മുള്ള മുഹമ്മദീയരും ലന്തക്കോയ്മയുടെ കുടിപ്പ
കയരും ആയ അച്ചിക്കാൎക്കു വടക്കുള്ള ബത്ത
രിൽ പ്രാബല്യം കിട്ടിയ ഉടനെ തെക്കു പാ
ൎത്തു ആ ക്രിസ്ത്യാനികൾ ആയി പോയ ബത്തരെ
ഭൂമിപ്പിച്ചു മിശ്ശൻ സ്ഥാനങ്ങളെ ഇടിച്ചു ലന്ത
ൎക്കു കീഴ്പെട്ട നാട്ടിൽ കടക്കേണം എന്നു ഓങ്ങു
ന്നതു ലന്തക്കോയ്മ അറിഞ്ഞു ചില പടയാളിക
ളെ തോബാ നാട്ടിലേക്കു അയച്ചു സീലിൻദൊ
ങ്ങ് എന്ന ഉയൎന്ന താഴ്വരയിൽ പാൎക്കുന്ന ക്രി
സ്ത്യാനികൾക്കു ആയുധങ്ങളെ കൊടുത്തു. ബ
ഹൽ ബന്തു എന്ന ഏറ്റവും വടക്കുള്ള മിശ്ശൻ
സ്ഥലങ്ങളിൽ ലന്തപ്പടയാളികൾ പാളയം ഇ
റങ്ങി അതിനെ ഉറപ്പിച്ചു വടക്കുനിന്നു വന്ന
ബത്തരെയും അച്ചിക്കാരെയും ചില പടക്കോ
ളിൽ ജയിച്ചു. ലന്തപ്പടയാളികൾ പോരായ്ക
യാൽ അവരുടെ കോയ്മ പുതിയ പടകളെ മാ
ൎച്ച 1ാം൹ അയപ്പാൻ നിശ്ചയിച്ചു അവരെത്തു
വോളം ലന്തരുടെ ചെറിയ കൂട്ടവും അവരോ
ടു ചേൎന്ന നാട്ടുകാരായ ക്രിസ്ത്യാനികളും എതി
ൎത്തു നില്പാൻ കഴിവില്ലാഞ്ഞാൽ അവിടെയുള്ള
ക്രിസ്ത്യാനികൾക്കും സുവിശേഷവേലക്കാൎക്കും
വലിയ ആപത്തു പിണയും എന്നു ഭയപ്പെടു
വാൻ ഇട ഉണ്ടു. N. Ev. K. Z. 78, No, 19.

നവകലെദോന്യ New Caledonia.
കാനക്കാർ എന്ന ജാതി പാൎക്കുന്ന ഈ ദ്വീപിൽ
3564 നാടു കടത്തിയ ആളുകൾ ഉണ്ടു. അതിൽ
2768 രോമകത്തോലിക്കരും 311 സുവിശേഷ
ക്രിസ്ത്യാനരും 22 യഹൂന്മാരും 83 മുസൽമന്ന
രും 356 വിഗ്രഹാരാധനക്കാരും ആകുന്നു. രോ
മകത്തോലിക്കസഭാപ്രമാണം ആകയാൽ സു
വിശേഷക്രിസ്ത്യാനർ ദൈവാരാധന കൂടാതെ
ഇരിക്കുന്നു. പരന്ത്രീസ്സ് കോയ്മയോടു ദ്രോഹി
ച്ച കനക്കരെ ഇതു വരെക്കും അവിടുത്തെ
സൈന്യത്തിനു ജയിച്ചടക്കുവാൻ കഴിവു വ
ന്നില്ല. N. Ev. K. Z. 1878, No, 51.

നവഗിനേയ New Guinea.— ലണ്ട
ൻ മിശ്ശൻ ബോധകനായ മൿഫാൎല്ലൻ (Mac-
Farlane) നവഗിനേയ സ്വീപിന്റെ തെക്കേ

അംശത്തിൽ മൂന്നു മിശ്ശൻ സ്ഥാനങ്ങളെ സ്ഥാ
പിച്ചു. തെക്കു കിഴക്കുള്ള പ്രദേശത്തിൽ തി
ങ്ങിവിങ്ങി പാൎക്കുന്ന മലയർ നല്ല തെളിഞ്ഞ
ബുദ്ധിയെ കാണിക്കുന്നതല്ലാതെ കൃഷി മീൻ
പിടിത്തങ്ങളാൽ ഉപജീവിക്കുന്നു. തങ്ങളുടെ
കുച്ചകങ്ങളിലേ അട്ടങ്ങളിൽനിന്നു തുങ്ങുന്ന
തലയോടുകൾ ഇവർ മുമ്പേ യുദ്ധത്തിൽ കൊ
ന്ന ശത്രുക്കളെ തിന്നു കളഞ്ഞു എന്നു വിളങ്ങി
ച്ചു ആ ദ്വീപിലെ പൊൻ മുതലായ ലോഹധ
നത്തെ കൈക്കലാക്കേണ്ടതിന്നു ഔസ്ത്രാല്യയി
ലേ സിദ്‌നേയിൽനിന്നു പൊന്നരിപ്പുകാരും
ലണ്ടനിൽനിന്നു ആ ദ്വീപിനെ പിടിച്ചു കച്ച
വടം നടത്തുന്ന യോഗക്കാരും പുറപ്പെട്ടു. അ
വർ ബ്രാണ്ടി മുതലായ നാശകരസാധനങ്ങളെ
കൊണ്ടു വന്നാൽ ആ ദ്വീപുകാൎക്കു നാശം ഭ
വിക്കുകേയുള്ളൂ. ലൊണ്ടൻ മിശ്ശന്റെ വേല
അനുഗ്രഹത്തോടു നടക്കുന്നു നവഗിനേയയിൽ
12 ഉം അടുത്തു ചെറു ദ്വീപുകളിൽ 13 ഉം ബോ
ധകന്മാർ സുവിശേഷവേലയെ നടത്തുന്നു.
N. Ev. K. Z. 1878, No. 51. 1879, No, 1.

നവബ്രിതന്യദ്വീപുസഞ്ചയ
ത്തോടു New Britania Archipel.—
ചേൎന്ന ബിരാരാ ദ്വീപിന്റെ മിക്കൊല എ
ന്ന കരപ്രദേശത്തിൽ കാട്ടാളർ ഇറങ്ങി ഫി
ജിദ്വീപുകളിൽനിന്നു സുവിശേഷം അറിയി
പ്പാൻ വന്ന അഞ്ചു ബോധകന്മാരെ കൊന്നു
തിന്നു കളഞ്ഞിരിക്കുന്നു. അതിന്റെ ശേഷം
വെള്ള കച്ചവടക്കാരും കരപ്രദേശനിവാസി
കളും രാക്ഷസന്മാരോടു (Cannibals നരമാംസാ
ദന്മാർ) പട വെട്ടി അവരെ കാട്ടിലേക്കു പാ
യിച്ചു കളഞ്ഞിരിക്കുന്നു (൧൮൭൮ ഏപ്രിൽ).
N. E. K. Z. 79, No. 4.

മെക്ഷിക്കോ Mexico.—മുങ്കാലങ്ങ
ളിൽ വലിയ അറിയായ്മയിലും ഇരുട്ടിലും പാ
ൎത്തിരുന്ന മെക്ഷിക്കാനൎക്കു ദിവ്യ വെളിച്ചമുദി
ച്ചു. കീഴ്‌കഴിഞ്ഞ ൧൫ സംവത്സരങ്ങൾക്കു
ള്ളിൽ ഏകദേശം ൧൨൦൦ പേർ സത്യവിശ്വാ
സികളായി തീൎന്നു. അവൎക്കു ൧൬ പള്ളികളും
൨൧ ആരാധനാസ്ഥലങ്ങളും ൩൫ എഴുത്തു
പള്ളികളും ൪൫ ഞായിറ്റെഴുത്തുപ്പള്ളികളും
(Sunday Schools) ൩ അനാഥശാലകളും ൩
വൈദികമഠങ്ങളും, ൧൪ വെദസന്മാൎഗ്ഗപുസ്തക
വ്യാപാരശാലകളും ൭ വൈദികവൎത്തമാനക്ക
ടലാസ്സുകളും ഉണ്ടു. C. Volks-B. 1878. No. 34.

ആ രാജ്യത്തിലേ (പുവെബ്ല) Puebla എന്ന
കൂറുപാട്ടിലുള്ള അജ്ജല (Atzala) എന്ന ചെറു
നഗരത്തിൽ പൌരന്മാർ ഒരു സുവിശെഷ ക്രി
സ്ത്യാനനെ വീണ്ടും നഗരമൂപ്പനായി തെരി
ഞ്ഞെടുത്തപ്പോൾ ഏറിയ രോമകത്തോലിക്കർ

[ 84 ]
ആയുധത്തോടു എതിൎത്തുനിന്നാറെ പൊലീ
സ്സ്ക്കാർ ചില മുഖ്യ വിരോധികളെ പിടിച്ചു
തടവിൽ ആക്കിയതു കൊണ്ടു എല്ലാ രോമക
ത്തോലിക്ക പൌരന്മാർ ആയുധം എടുത്തു മത
ത്തിനു ജയ ജയ സുഷിശേഷ ക്രിസ്ത്യാനൎക്കു
മരണം എന്നാൎത്തു നഗരശാലയിൽ കയറി
അതിൽ കൂടിയ നഗരമൂപ്പനെയും ആലോച
നക്കാരെയും കൊന്നു അവരുടെ ശവങ്ങളെ
തുണ്ടിച്ച ശേഷം അവിടെ നിന്നു 3-4 കൂട്ടമായി
നഗരത്തിൽ വ്യാപിച്ചു സുവിശേഷ ക്രിസ്ത്യാ
നരുടെ വിടുകൾക്കു കൊള്ളയിട്ടു തെറ്റുവാൻ
വഹിയാത്തവരെ കൊന്നുകളഞ്ഞു സുവിശേഷ
പള്ളികളിൽ കടന്നു വേദപുസ്തകങ്ങളെയും കട്ടാ
ക്കുട്ടിയെയും എരിച്ചുകളകയും മതവൈരാഗ്യം
ശമിച്ച ശേഷം കലപാതകന്മാർ താന്താങ്ങളുടെ
പുരകളിലേക്കു പോകയും ചെയ്യു. മേല്പറ
ഞ്ഞ പുവെബ്ല എന്ന കൂറുപാട്ടിൽ മതത്തിന്റെ
പേൎക്കു കൊല്ലന്തോറും കുലകൾ നടക്കുന്നു. ഇ
തിൽ കൎത്താവായ യേശു ക്രിസ്തൻ തന്റെ ശി
ഷ്യന്മാരോടരുളിയ വാക്കുപ്രകാരം സംഭവി
ച്ചു അതെങ്ങനെ എന്നാൽ: നിങ്ങളെ പള്ളി
ഭ്രഷ്ടരാക്കുകയല്ലാതെ നിങ്ങളെ കൊന്നവൻ
എല്ലാ ദൈവത്തിന്നു പൂജ കഴിക്കുന്നു എന്നു
തോന്നുന്ന നാഴികയും വരുന്നു. അവർ എ
ന്റെ പിതാവിനെയും എന്നെയും അറിയായ്ക
യാൽ ഈ വക ചെയ്യും (യോഹന്നാൻ ൧൬, ൮)
എന്നത്രേ. പിതാവേ ഇവർ ചെയ്യുന്നതു ഇന്ന
തെന്നറിയായ്ക കൊണ്ട് അവൎക്കു ക്ഷമിച്ചു വി
ടേണമേ. (ലൂക്ക. ൨൩, ൩൪) എന്നീ കൎത്താ
വിൻ പ്രാൎത്ഥനയെ ഇതിന്നു പറ്റു.

N. Ev. K. Z. 1878, No. 51.

2. GEOGRAPHICAL NOTES ഭൂമിശാസ്ത്രസംബന്ധം.

ജവാൻ ദ്വീപുകളുടെ പരപ്പു 120,000□
നാഴിക (ഇംഗ്ലന്തു ഐക്യസാംരാജ്യം 119,780).
ജനത്തുക 1874: 33,300,675; (ഇംഗ്ലന്തിൽ 1878:
33,881,966). 1878. Ev. Miss. Mag.

ജനത്തുക

ശ്വേദൻ: 1800 ആമതിൽ 2,347,308
1875 ,, 4,383,291

നൊവ്വേൎഗ്യ 1801 ,, 883,038
1875 ,, 1,817,237
1877. Cöln. Ztg. No. 16

സ്കൊചോല്മ് 1878 ജനുവരി 153,538
1878. Cöln. Ztg. No. 18

മദ്ധ്യാമേരിക്കാ.— ദാരിയൻ എന്ന ക
രയിടുക്കിൽ കൂടി ഒരു തോടിനെ കീറുവാൻ
ഭാവിക്കുന്ന "തോറ്റുകൂട്ടുകച്ചവടക്കാർ" കൊലു
മ്പിയ കോയ്മയോടു ഒരു കരാറു ചെയ്തു. അതി
ൻപ്രകാരം തോടു 1883ആം വൎഷം തൊട്ടു ൧൨
കൊല്ലങ്ങൾക്കുള്ളിൽ തീരുകയും ഏതു കപ്പലി
ന്നും വഴികൊടുക്കുകയും വേണം. തോടു തീ
ൎന്ന നാൾ മുതൽ കൂട്ടുകച്ചവടക്കാൎക്കു ൯൯ വൎഷ
ത്തോളം പുറപ്പാടില്ലാത കടിമജന്മം ഉണ്ടാകു
ന്നതു കൂടാതെ തോട്ടിനായി ആവശ്യള്ള ക
ല്ലു മരങ്ങളെ വില കൊടുക്കാതെ എടുപ്പാനും
തോട്ടിന്റെ ഇരുകരക്കൽ 787 2/5 അടി (200 മേ
തർ) അകലമുള്ള നിലത്തെയും ഇഷ്ടമുള്ള സ്ഥ
ലത്തു 1,335,550 ഏകർ ഭൂമിയെയും (500,000
ഹെക്താരകൾ) അട്ടിപ്പേറാക്കുവാനും അധി
കാരം ഉണ്ടു. Cöln. Z. No. 24. 1878.

രുസ്സ്യയിലേ നിവാസികൾ.— രു
സ്സ്യ സാംരാജ്യത്തിൽ അറവികളും ചീനക്കാരും

കൂടാതെ നാല്പത്താറു ജാതികൾ (nations) ഉണ്ടു.
അതിൽ ൨൭ ജാതികൾ ആൎയ്യരായ ഇരാന്യരും
൧൮ ദ്രാവിഡരോടു ചേൎന്ന തുരാന്യരും ഒരു ജാ
തി ശേം വംശകാരും തന്നെ.

M. M. 1878, No. 147.

പുതിയ തീവണ്ടിപ്പാതകൾ.—
റൂമിസുല്ത്താൻ ഫ്രാത്തു നദീതാഴ്വരയിൽ കൂടി
ഒരു തീവണ്ടിപ്പാതയെ എടുപ്പിക്കേണ്ടതിന്നു
ഒരു അംഗ്ലക്കച്ചവടക്കൂട്ടത്തിനും യാഫോവിൽ
നിന്നു (Jaffa)* യരുശലേമിലേക്കു ഒരു തീവ
ണ്ടിപ്പാതയെ ചമെക്കേണ്ടതിന്നു ഒരു പരന്ത്രീ
സ്സ് കച്ചവടയോഗത്തിന്നും അനുവാദം കൊടു
ത്തതുകൊണ്ടു മിക്ക യഹൂദന്മാൎക്കു വളരെ സ
ന്തോഷം ഉണ്ടു. ഫ്രാത്തു താഴ്വരയിലേ തീവ
ണ്ടിപ്പാത മുങ്കാലത്തു അശ്ശൂൎയ്യ ബബെലോന്യ
എന്നീ നാടുകളീൽ കൂടി ചെല്ലുകയും ചുറ്റിലും
പല പാഴിടമുള്ള മൊസ്സുൽ ഹില്ലേൽ എന്നീ
നഗരങ്ങളിൽ സ്ഥാനങ്ങൾ ഉണ്ടാകയും ചെ
യ്യും. കാലക്രമേണ ഈ തീവണ്ടിപ്പാതയെ മി
സ്രയിലേ തീവണ്ടിപ്പാതകളോടു ഇണെക്കുവാ
ൻ ഭാവം; അതിനാൽ, ആ നാളിൽ മിസ്രയിൽ
നിന്നു അശുരിലേക്കു ഒരു പെരുവഴി ഉണ്ടാ
കും അശൂൎയ്യക്കാരൻ മിസ്രയിമിലേക്കും മിസ്രയ
ക്കാരൻ അശൂൎയ്യയിലേക്കും വരും, മിസ്രക്കാർ
അശൂൎയ്യക്കാരോടു കൂടെ സേവിക്കയും ചെയ്യും
എന്നു യശായ ൨൦, ൨൩ ആമതിൽ കാണുന്ന
വാഗ്ദത്തത്തിനു നിവൃത്തിവരും.
M. M. 1879, No. 2.

* നടപ്പുകൾ, ൯, ൪൩. ആ നഗരത്തിന്റെ
ചിത്രം കേരളോപാരി II, 36 ഭാഗത്തു കാ
ണാം.

[ 85 ]
വടമുനയോളമുള്ള യാത്ര.— ഭൂഗോ
ളത്തിന്റെ വടക്കേ മുനയാളം ചെന്നാലേ
കഴിയൂ എന്നു ഓരോ ജാതികളും മനുഷ്യരും
നിശ്ചയിച്ചു ഏറിയ പ്രാവശ്യം വട്ടം കൂട്ടിയെ
ങ്കിലും ഇത്രോടം സാധിച്ചില്ല. ഇപ്പോൾ ഒരു
പുതിയ ആലോചന ജനിച്ചു. അതെങ്ങനെ
എന്നാൽ കപ്പൽകൊണ്ടു വടക്കോട്ടു എത്തുന്നേ
ടത്തോളം ചെല്ലുക. കൂടെ കൊണ്ടു പോകുന്ന
മൂന്നു ആകാശപ്പന്തു അവിടേ മുക്കോണിച്ച ച
ട്ടത്തിന്മേൽ ഉറപ്പിച്ചു വാഷ്പംകൊണ്ടു നിറെ
ച്ചു ഓടുക ഓരോ പന്തു ഓരോ കണ്ടിയോളം
ഭാരം വഹിക്കുന്നതിനാൽ വേണ്ടുന്ന തോണി
കൾ ഇഴെക്കു വാഹനങ്ങൾ (sledges) ആയു
ധങ്ങൾ, തീൻപണ്ടങ്ങൾ, ഉട്ടുരൂട്ടു, കൽകരി
ആളുകൾ മറ്റും ആകാശമാൎഗ്ഗേ വഹിച്ചു കൊ
ണ്ടു പോവാൻ ഭാവിക്കുന്നു. ആകാശപ്പന്തുകൾ
താഴേണ്ടതിന്നു ആഗ്രഹിച്ചാൽ വാഷ്പത്തിൽ
നിന്നു ഏതാനും കൂടി ചെല്ലുന്ന പാത്രങ്ങളിൽ
യന്ത്രപ്രയോഗത്താൽ മുഴപ്പിച്ചു അടെച്ചു വെ
ക്കും. കാറ്റില്ലാഞ്ഞാലോ വായുവിൽ തങ്ങുന്ന
ആകാശപ്പന്തു ചട്ടത്തെ ആലാത്തു കെട്ടി ആ
ൾ മുന്നോട്ടു വലിച്ചു കൊണ്ടു പോകാം എന്നൂ
ഹിക്കുന്നു. ആൎക്കെങ്കിലും കൂട പോരുവാൻ മ
നസ്സുണ്ടായാൽ ലണ്ടനിലേ ചേൻ (Cheyne)
തെംപ്ലർ (Templar) എന്നീ ഉരുത്തലവന്മാരാ
യ സായ്പന്മാരോടു അപേക്ഷിക്കേണ്ടു.

C.Z. 1879, No. 3.

ചീനത്തിലേക്കുള്ള കണ്ടിവാതി
ൽ.— ഭാരതഖണ്ഡത്തെയും മഹാചീനത്തെ
യും വേൎത്തിരിക്കുന്ന പൎവ്വതങ്ങളെ കയറേണ്ട
തിന്നു എത്രയും പ്രയാസം എന്നും കരവഴിയാ
യി അന്യോന്യകച്ചവടം നടത്തുവാൻ പാടി
ല്ലയെന്നും ഇത്രോടം പരക്കേ വിചാരിച്ചിട്ടു
ണ്ടായിരുന്നു. ആ വിചാരം തെറ്റത്രേ എന്നു
കമരൻ (Cameron) എന്ന അംഗ്ല ഉപദേഷ്ടാവു
അറിയിച്ചു. ആ സായ്പു ചീനത്തിലേ പഖോ
യി എന്ന തുറമുഖത്തിൽനിന്നു യീന്നാൻഫൂ എ
ന്ന സ്ഥലത്തോളം യാത്ര ചെയ്തു ഈരായിരം
കാലടിമാത്രം ഉയൎന്നൊരു കണ്ടിവാതിലിനെ
കണ്ടെത്തി അവ്വഴിയായി എളുപ്പത്തിൽ ഇട
വാടു ചെയ്യാം എന്നു തെളിയിച്ചു കൊടുത്തു.

3. POLITICAL NEWS ലൌകികവൎത്തമാനം,

പടിഞ്ഞാറെ ഇന്തിയ West-Indies.

കൂബ എന്ന പടിഞ്ഞാറെ ഇന്ത്യയിലുള്ള
ദ്വീപു ഹിസ്പാന്യൎക്കുള്ളതു. ഹിസ്പാന്യർ 1868
ഒക്തോബരിൽ ഇസബെല്ല എന്ന തങ്ങളുടെ
രാജ്ഞിയെ ആട്ടിക്കളഞ്ഞതിന്റെ ശേഷം കൂ
ബക്കാർ ഹിസ്പാന്യ കോയ്മയെ മറിച്ചു കളഞ്ഞു,
ദ്രോഹികളുടെ കൂട്ടത്തിൽ ഏറിയ സ്വാതന്ത്ര്യ
പ്പെട്ട അടിമകൾ ഉണ്ടായിരുന്നു. ആയവർ
കോയ്മയുടെ പടയാളികളെ ജയിച്ച ശേഷം
1869 ഒരു ജനയോഗമായി കൂടി അടിമതന
ത്തെ നീക്കി സെസ്പോദെസ് (Cespdes) എന്ന
വനെ രക്ഷാപുരുഷനും കേസാദ എന്നവനെ
സേനാപതിയും ആക്കിക്കല്പിച്ചു; എന്നാൽ ഹി
സ്പാന്യ അടങ്ങാതെ 1878 ആണ്ടിന്റെ അവ
സാനത്തോളം ക്രമത്താലേ 80000 പടയാളിക
ളെയും ഏറിയ ആയിരങ്ങളായ തന്നിഷ്ട പ
ടയാളികളെയും പോരിന്നായി അയച്ചു. ആ
80,000ത്തിൽനിന്നു 68,000 പോൎത്തലത്തിൽപട്ടു.
1874-ആമത്തിൽ 16 പടകളെ വെട്ടി. ഹിസ്പാ
ന്യ സേനാപതി പുലി ഭാവത്തെ കാണിച്ചതു
കൊണ്ടു കോയ്മപ്പിരട്ടികളുടെ മനസ്സു വളരെ
കൈപിച്ചു പോയി. ഈയിടേ ഹിസ്പാന്യ
സൈന്യത്തെ നടത്തിയ പോൎത്തലവന്മാൎക്കു
മാനുഷഭാവം ഏറുകയാലും ദ്രോഹികൾക്കു നി

രന്നുവരേണം എന്നു മനസ്സുമുട്ടിയതിനാലും
സമാധാനപ്പെടുവാൻ ഇടവന്നു. അതിൽ വി
ശേഷിച്ചു ഒന്നു ഗുണമായി തീൎന്നു; കൂബാന
സൈന്യത്തിൽ വെള്ളക്കാരും അവരുടെ കല
പ്പു സന്തികളും സാന്തന്ത്ര്യപ്പെട്ട കാപ്പിരി
അടിമകളും ഉണ്ടായിരുന്നു. ഈ ഒടുക്കത്തെ
വകക്കാർ സൈന്യത്തിൽ നാൾക്കുനാൾ പെ
രുകിയതുകൊണ്ടു ശേഷമുള്ളവൎക്കു ശങ്ക വൎദ്ധി
ക്കുമളവിൽ വെള്ളക്കാർ ക്രമത്താലേ കൂബാന
സൈന്യത്തെ വിടുകയും അവരുടെ നായക
ന്മാർ ഹിസ്പാന്യ കൊയ്മയോടു നിരപ്പു അന്വേ
ഷിക്കയും ചെയ്തു. സ്വാതന്ത്ര്യപ്പെട്ട അടിമ
കളിൽ ഏറിയവർ ക്ഷമ അപേക്ഷിച്ചു എല്ലാ
വരും അല്ല താനും ദോഹികളോടു ശിക്ഷിക്കാ
തെ അവരോടു ക്ഷമിക്കയും അടിമതനത്തെ
വീണ്ടും നടപ്പാക്കാതെയിരിക്കയും ചെയ്വാൻ
കോയ്മ സമ്മതിച്ചാൽ സമാധാനപ്പെടും എന്നു
മിക്കപേരുടെ തീൎമ്മാനം. N.E.K. 1878. Apr.

യൂരോപ്പ Europe.

രുസ്സ്യ.— കിയെവ് (Kiew) എന്ന നഗര
ത്തിലേ സൎവ്വകലാശാലക്കാർ അലമ്പൽ ഉണ്ടാ
ക്കിയതുകൊണ്ടു കോയ്മ സൎവ്വകലാശാലയെ ചി
ല മാസത്തോളം പൂട്ടിവെപ്പാൻ കല്പിച്ചു. വി

[ 86 ]
ദ്യാൎത്ഥികൾ അതു സഹിക്കാതെ കൂട്ടം കൂട്ടമാ
യി ആയുധമെടുത്തു സൎവ്വകലാശയിൽ ചെന്നു
അവിടെ കാവൽനിന്ന പടയാളികളുടെ തോ
ക്കും മറ്റും പിടുങ്ങി ഏതാനും കട്ടാക്കുട്ടി തക
ൎത്തു അവരെ നീക്കേണ്ടത്തിന്നു വന്ന പടയാളി
കളോടു പടവെട്ടി ഇരുപുറത്തു എണ്പതോളം
ആൾ പട്ടു കുതിരപ്പട എത്തി പലരെ പിടി
ച്ചു മറ്റുള്ളവരെ ആട്ടിക്കളഞ്ഞ ശേഷമേ കൂ
ട്ടർ അമൎന്നുള്ളു. സൎവ്വകലാശാലകളോടു കൂടി
യ മറ്റു ചില നഗരങ്ങളിൽ വിദ്യാൎത്ഥികൾ
കലഹഭാവം കാണിച്ചിരിക്കുന്നു.

കാസാൻ എന്ന വലിയ കൂറുപാട്ടിൽ കോയ്മ
രാജ്യഭാരവിഷയമായ ഏതാണ്ടൊരു സംഗതി
യാൽ തറഗ്രാമങ്ങൾതോറും ഉള്ള ഉയൎന്ന കുന്നു
മേടുകളിൽ മണികളെ തൂക്കുവാൻ കല്പിച്ചിരി
ക്കുന്നു. പല തറകളിൽ തത്താരരുടെ മുഹമ്മ
ദീയ പള്ളികൾ ഉണ്ടാകകൊണ്ടു അവറ്റോടു
ചേരുന്ന മിന്നാരങ്ങളിൽ മണികളെ തൂക്കിച്ച
തിനാൽ ഇതു ഞങ്ങളെ ക്രിസ്ത്യാനരാക്കുവാൻ
ഉള്ള ഉപായം എന്നു മുഹമ്മദീയ തത്താരർ ഊ
ഹിച്ചു കോയ്മെക്കു വിരോധമായി ആയുധം
എടുത്തു. മൂന്നു മുല്ലമാർ നമ്മുടെ മതത്തോടു ഇ
തു അശേഷം സംബന്ധിക്കുന്നില്ലല്ലോ വല്ല
ആപത്തിന്നായി നാട്ടുകാരെ വിളിപ്പാൻ മാ
ത്രം മണികളെ തൂക്കിച്ചു എന്നു പറഞ്ഞു സാ
ന്ത്വനവാക്കുകളെ കേൾക്കാതെ അവരെ വെ
ട്ടികളകയും ക്രിസ്ത്യാനരായി തീൎന്ന തത്തരരും
കൂട ലഹളയിൽ കൂടുകയും ചെയ്തിരിക്കുന്നു.

തുൎക്കരോടുള്ള യുദ്ധത്തിൽ തീൻപണ്ടങ്ങളും
മറ്റും രുസ്സകോയ്മെക്കു കൊടുത്തയച്ച മൂന്നു ക
ച്ചവടക്കാർ ഏകദേശം പതിനൊന്നു കോടി
രൂബലോളം കള്ളക്കണക്കു ഉണ്ടാക്കി ആ കോ
യ്മയെ ചതിപ്പാൻ നോക്കിയിരിക്കുന്നു.

രുസ്സർ തുൎക്കരോടു യൂരോപയിൽ നടത്തിയ
യുദ്ധത്തിൽ 129,471 പേർ ആയുധ വ്യാധിക
ളാലും പട്ടുപോകയും രുസ്സ്യയിലേക്കു 120,950
അയച്ച ദീനക്കാർ മുറിപ്പെട്ടവർ എന്നിവരിൽ
നിന്നു 42,950 ആൾ മരിക്കയും ചെയ്തു. ചിറ്റാ
സ്സ്യയിൽ രുസ്സൎക്കുണ്ടായ ആൾനഷ്ടം എത്ര എ
ന്നു ഇതുവരെക്കും കേട്ടിട്ടില്ല.

രുസ്സ്യസാംരാജ്യത്തിൽ രണ്ടുവക എത്രയും
വല്ലാത വ്യാധികൾ ബാധിച്ചു വരുന്നു.

൧. അസ്ത്രഖാൻ കൂറുപാട്ടിൽ വൊല്ഗ നദീ
തീരത്തു വിശേഷിച്ചു ജരെവ് സരെപ്ത എ
ന്നീ നഗരങ്ങൾ തുറ്റങ്ങി കസ്പിയ തടാകത്തോ
ളം സന്നിജ്വരം (typhus) കൊണ്ടു വളരെ ആ
ൾ മരിക്കുന്നു. അതിൽ മൂന്നിൽ രണ്ടു പങ്കു
മുതിൎന്നവരും, ആകേ തുകയിൽ മുക്കാൽ പുരു
ഷന്മാരും കാൽ അംശം സ്ത്രീകളും തന്നെ.

൨. ആ കൂറുപാട്ടിൽ പെരുവാരി ബാധ
(plague) കഠിനമായി മനുഷ്യൎക്കു പകൎന്നു ദീനം
പിടിച്ച നൂറു പേരിൽ സകൂടമായി ൯൫ മരി
ച്ചു പോകുന്നു. അടക്കം ചെയ്യേണ്ടതിന്നു ആ
ൾ പോരായ്കയാലും അവിടുത്തുകാർ ഭയപ്പെ
ടുകയാലും ശവങ്ങൾ നിരത്തിന്മേൽ കിടക്കു
ന്നു. നിവാസികൾ ഭയപരവശന്മാരായി അ
മ്പരന്നു നില്ക്കുന്നു. രുസ്സകോയ്മ അതിപ്രയ
ത്നം കഴിച്ചു വൈദ്യന്മാരേയും മരുന്നും പണ
വും മറ്റും കൊണ്ടു ധാരാളമായി സഹായിച്ചി
ട്ടും ഈ ദുൎഘടമായബാധ സരതൊവ് (Ssaratow)
കൂറുപ്പാടോളം കടന്നു പോയി. ബാധയുടെ
ഉല്പത്തി ഏതിനാൽ എന്നു നല്ല നിശ്ചയം ഇ
ല്ലെങ്കിലും ചിറ്റാസ്യയിൽ ചത്തളിയാറായി
കിടക്കുന്ന തുൎക്കപ്പടയാളികളുടെ വസ്ത്രാദികളെ
കൊസക്കർ അവിടേക്കു കൊണ്ടു വന്നതിനാൽ
ആകുന്നു എന്നു വൈദ്യന്മാരുടെ പക്ഷം. ഈ
ദീനത്തിന്റെ ലക്ഷണങ്ങൾകൊണ്ടും വൈ
ദ്യന്മാർ ബുദ്ധിമുട്ടുന്നു. ദീനക്കാരെ ഒന്നുകിൽ
ഉള്ളിൽ അതിശൈത്യമോ പൊറുത്തുകൂടാത്ത
ഉഷ്ണമോ പിടിച്ചു കൊണ്ടു തോലിന്റെ പുറ
ത്തു വിശേഷിച്ചു ഭേദം കാണ്മാനില്ല. ഉൾകു
ളിർ സഹിക്കുന്നവരുടെ നാഡിക്കു കലശലുള്ള
പനിക്കു സമയായ ധൃതിയുണ്ടു. തലപൊന്തു
വാൻ കഴിയാവണ്ണം കനക്കുന്നു കണ്ണൊളി
മങ്ങുന്നു സ്വരം വിറെക്കുന്നു നാവു വെളുക്കയും
പിന്നീടു കറുക്കുകയും ചെയ്തിട്ടു മനമ്പിരിച്ചലും
ഛൎദ്ദിയും ഉണ്ടാകുന്നു നരമ്പുകൾ കോപിച്ചു
ചിലമണിക്കൂറിൻ ഇടയിൽ ചൊല്ലികൂടാത്ത
ഞെരുക്കവും അഴിനിലയും പിടിച്ചു ദീനക്കാ
രൻ മരിക്കുന്നു. ഉയരോടിരിക്കുമ്പോൾ തോ
ലിൽ പുള്ളികൾ കാണ്മാനേയില്ല, മറ്റുവകയു
ടെ ലക്ഷണങ്ങൾ സഹിച്ചുകൂടാത്ത തലനോ
വും ശമിക്കാത്ത ദാഹവും അതിന്റെ ശേഷം
ഏങ്ങലും കൂടകൂട ഛൎദ്ദിയും സന്നിയും ദീന
ക്കാരന്റെ ശക്തിയെ പോക്കുന്ന ധാരാളമായ
വിയൎപ്പും എന്നിവകൂടാതെ കടിപ്രദേശത്തി
ലോ വാരികളിന്മേലോ മറ്റോ ബഹു വേദന
യുള്ള വീക്കം ആയതു കുരുവായി കൂടി പൊട്ടു
ന്നു. ചിലപ്പോൾ ചെറിയ വെള്ള പൊക്കിള
ഉണിലുകൾ തോലിന്മേൽ പൊന്തീട്ടു എരിക്കു
രുവായി (carbuncle) മാറുന്നു. ചിലർ ക്ഷിപ്ര
സന്നി (apopoxy) പിടിച്ച വിധത്തിൽ ക്ഷണ
ത്തിൽ മരിക്കുന്നു മറ്റവർ മൂന്നു നാലു ദിവസം
ചാവാറായികിടക്കുന്നു വേറെ ചിലർ ഒടുവോ
ളം സുബോധത്തോടെ ഇരിക്കുന്നു പലരോ ഒ
രു വിധം ഭ്രാന്തു പിടിച്ചു വീടു വിട്ടു ഊരിലും
നാട്ടിലും അലഞ്ഞോടുന്നു. ഈ മഹാസങ്കട
ത്തിൽ ആരുടെ മനം ഉരുകാതു എന്നിട്ടും മ
[ 87 ]
നുഷ്യന്റെ ബുദ്ധി വൈഭവാദികൾകൊണ്ടു
ആ ബാധയെ ശമിപ്പിക്കയോ തടുക്കയോ ചെ
യ്വാൻ ഇത്രോടം സാധിച്ചില്ല എന്നു കേട്ടാൽ
ജീവിപ്പാനും കൊല്ലുവാനും അധികാരമുള്ള
ദൈവത്തിന്റെ കൈക്കീഴിൽ നമ്മെ താഴ്ത്തി
ആ ബാധയെ നിൎത്തേണ്ടതിന്നു നാം അപേ
ക്ഷ കഴിക്കുക.

ഈ ബാധ പണ്ടുപണ്ടേ ഓരോ സമയം
വിലാത്തിയിൽ ഭയങ്കരമായി നാശത്തെ വരു
ത്തിയെങ്കിലും പൂൎവ്വന്മാരുടെ ചരിത്രത്തിൽ ഇ
തിനെകൊണ്ടു വേണ്ടുന്ന വിവരം കാണുന്നില്ല
542 ക്രി. ആ. യുസ്തിന്യാൻ ചക്രവൎത്തി വാഴു
മ്പോൾ ഈ വ്യാധി തന്നെ ബാധിച്ചു എന്നു
നിശ്ചയമായിട്ടറിയാം. പന്ത്രണ്ടാം പതിമൂ
ന്നാം പതിനാലാം നൂറ്റാണ്ടുകളിൽ വിലാത്തി
രാജ്യങ്ങൾക്കു അതിനാൽ ഏകദേശം മൂലനാ
ശം ഭവിച്ചു. റൂമിസ്ഥാനം കഴിച്ചാൽ 1713ആ
മതിൽ ഒടുക്കത്തേ ബാധ വിലാത്തിയിൽ വ
ലുങ്ങനെ ഉണ്ടായി. 1828-29 രുസ്സർ തുൎക്കർ
എന്നിവരുടെ പോർ കഴിഞ്ഞ ശേഷം റൂമി
സ്ഥാനത്തിൽ അനേക രുസ്സഭടന്മാർ ഈ ബാ
ധയാൽ ഒടുങ്ങി. മദ്ധ്യതരന്നാഴിയുടെ ചില
തുറമുഖങ്ങളിൽ ആ ബാധയെ കൂടകൂടെയും
1841 ഇസ്തംബൂലിൽ അവസാനമായും ആ ബാ
ധ കണ്ടതു. 1770ആമതിൽ രുസ്സ്യയിൽ വി
ശേഷിച്ചു മൊസ്കൌവിൽ അതിഭങ്കരമാംവ
ണ്ണംബാധയാൽ അനവധിജീവനാശം ഭവിച്ചു.
Cöln. Z. 1879, No. 3.

റൂമിസ്ഥാനം.— റുമേന്യ രുസ്സൎക്കു ബെ
സ്സറാവിയെ ഏല്പിക്കയും രുസ്സരോ റുമേന്യൎക്കു
അതിന്നു പകരമായി ദൊബ്രുച്ചയെ കൊടുക്ക
യും ചെയ്ത പ്രകാരം മുമ്പേ പറഞ്ഞുവല്ലോ. ഈ
ദൊബ്രുച്ചയെക്കൊണ്ടു റുമേന്യക്കു വളരെ
തൊന്തിരവു വന്നു എന്നു പറയാം. തസ്സർ ആ
രാജ്യത്തെ വിടുവാൻ മനസ്സില്ലാത്ത പ്രകാരം
അതിൽ താമസിക്കയും അവിടെ പാൎക്കുന്ന ബു
ല്ഗാരുടെ കയ്യിൽ തങ്ങൾ തുൎക്കരിൽനിന്നു യു
ദ്ധത്തിൽ പിടിച്ച മേത്തരമായ തോക്കുകളെ
തങ്ങളുടെ ആക്കാരെ കൊണ്ടു കൊടുപ്പിക്ക
യും ഇനിയും നല്ല സ്ഥിരത വരാത്ത അതിർ
പ്രദേശങ്ങളിൽ നികുതിയെ പിരിപ്പിക്കയും
ചെയ്യുന്നതൊഴികേ ബുല്ഗാൎയ്യയിൽനിനു കവ
ൎച്ചക്കൂട്ടർ വന്നു കൊള്ളയിടുവാനും സിലിസ്ത്യ
കോട്ടയിൽ കട്ടമുതൽ വില്പാനും വിരോധിക്കു
ന്നില്ല. അതു കൂടാതെ ദൊബ്രുച്ചയിൽ പാൎക്കുന്ന
ബുല്ഗാരൎക്കു രുസ്സർ പിന്തുണ ആകുന്നു എന്നു
കണ്ടു കഴിഞ്ഞ യുദ്ധത്തിൽ തങ്ങൾക്കു വരാത്ത
നഷ്ടങ്ങളും കൂട റുമേന്യക്കോയ്മ വെച്ചു കൊടു

ക്കേണം എന്നു ബുദ്ധിമുട്ടിക്കയും റുമേന്യക്കോ
യ്മ ഓരാണ്ടേ ഇവിടേ ഇരിക്കയുള്ളൂ എന്നു വാ
റോല തൂക്കിക്കയും (വാറുക്കടലാസ്സു പറ്റിക്കു
കയും) ചെയ്യുന്നു. റുമേന്യ പടകൾ ദൊബ്രുച്ച
യിൽ പ്രവേശിച്ച ശേഷം ഓടിപ്പോയ തുൎക്ക
രും തത്താരരും തിരിച്ചു വന്നു എങ്കിലും അവ
രുടെ നില എത്രയും പരിതാപമുള്ളതു. റുമേ
ന്യക്കോയ്മ അവരെ ഹിമകാലത്തിൽ പുലൎത്താ
ഞ്ഞാൽ അവർ പട്ടിണിയിട്ടു ചാകേയുള്ളു. ഈ
എല്ലാ അലമ്പൽ വിചാരിച്ചാൽ റുമേന്യൎക്കു ആ
പുതിയ കാൎയ്യഭാരം കൊണ്ടു മലെപ്പു വരുവാൻ
എളുപ്പം തന്നെ.

മക്കെദോന്യാ.— റൂമിസംസ്ഥാനത്തി
ൽ ചേൎന്ന ഈ കൂറുപാട്ടിൽ ഇതിന്നിടേ രുസ്സ
രുടെ അറിവിനാൽ ഒരു വലിയ ലഹള നട
ന്നു. തുൎക്കരുടെ പതിവല്ലാത്ത പട്ടാളക്കാർ നൂ
റ്റിരുപതു തറഗ്രാമങ്ങളെ എരിച്ചു ഏറിയവ
രെ കൊന്നു കളഞ്ഞു. C. Z. 1879, No. 2.

ബുല്ഗാൎയ്യ.— അതിലേ മുഖ്യനഗരങ്ങ
ളായ രുശ്ചുൿ, വൎണ്ണ, തിൎന്നോവ, വിദ്ദിൻ,
സൊഫിയ എന്നിവറ്റിന്നു തക്കവണ്ണം രുസ്സർ
ബുല്ഗാൎയ്യെക്കു അഞ്ചു കൂറുപാടുകളും ൩൮ പാൎവ്വ
ത്യങ്ങളും കല്പിച്ചു. തിൎന്നോവയിൽ കൂടേണ്ടുന്ന
ആലോചന സഭക്കാർ മൂന്നു വിധം, ഒന്നാമതു
മുഖ്യ കോയ്മ ഉദ്യോഗസ്ഥന്മാരും 43 ശ്രേഷന്മാ
രും 81 ആകേ 114 രണ്ടാമതു ഓരോ പതിന്നാ
യിരം വീതം നിവാസികൾക്കു ഓരോ ആലോ
ചനക്കാരൻ ആകേ 120. മൂന്നാമതു 9 ബുല്ഗാര
അദ്ധ്യക്ഷന്മാരും 1 ഗ്രേക്ക അദ്ധ്യക്ഷന്നും വി
ദ്ദിനിലേ മുഫ്തിയും സൊഫിയയിലേ മഹാറ
ബ്ബിയും മറ്റും നാടുവഴി തെരിഞ്ഞെടുക്കുന്ന
ആലോചനക്കാരും ആകെ 52 ഇങ്ങനെ ഒട്ടു
ക്കു 286 ആലോചനക്കാർ രണ്ടാം വകക്കാരെ
240 ഓളം വൎദ്ധിപ്പിച്ച ശേഷം നാനൂറ്റിൽ
പരം ആലോചനക്കാരുണ്ടാകും. ഈ രാജ്യത്തെ
രുസ്സക്കോയ്മയോടു ഉറ്റു ചേൎക്കേണ്ടതിന്നു അ
തിലെ എഴുത്തുപ്പള്ളികളിൽ രുസ്സുഭാഷയെയും
പഠിപ്പിപ്പാൻ പോകുന്നു. C. Z. No. 2.

പരന്ത്രീസ്സ് രാജ്യം.— ൧൮൭൧ ആമതി
ൽ പരീസി മൂലസ്ഥാനത്തിൽ പുരച്ചൂടു (arson)
നടത്തി തടവിൽ പാൎപ്പിച്ച സ്ഥിതിസമാന
ക്കാരായ സാമാന്യാസ്തിക്കാരിൽനിന്നു (commu
nists) 1800 പേൎക്കു ക്ഷമയും വിടുതലും കിട്ടി
(ജനു. ൧൫).

ജനുവരി ൩൦൹ രക്ഷാപുരുഷനായ മൿ
മേഹന്നു സൈന്യസംബന്ധമായി ഏതാനും മു
ഷിച്ചൽ ഉണ്ടായതു ആലോചന സഭക്കാർ കൂ

[ 88 ]
ട്ടാക്കാതെ താൻ തന്റെ സ്ഥാനത്തെ വെച്ചേ
ച്ചു ആലോചനസഭയിൽ കൂടി വന്ന 635 പേ
രിൽനിന്നു 536 ദൂതന്മാർ ശിൽഗ്രേവി (Jules
Grévry) എന്ന സഹാലോചനക്കാരനെ ഏഴാ
ണ്ടേക്കു രക്ഷാപുരുഷനായി തെരിഞ്ഞെടുത്തു.
മൂസുഗബെത്ത എന്നവന്നു ആലോചന സ
ഭാഗ്രേസരസ്ഥാനം സാധിച്ചിരിക്കുന്നു.

ആസ്യ Asia.

അഫ്ഘാനസ്ഥാനം.— 1. കാബൂൽ
സൈന്യം. കാമ എന്ന താഴ്വരയിൽ നിന്നിറങ്ങി
കൊള്ളയിട്ട മഹൊന്ദ് എന്ന ജാതിയെ ശിക്ഷി
ക്കേണ്ടതിന്നു അംഗ്ലപടകൾ എത്തിയപ്പോൾ
അവർ ഊടറിഞ്ഞു രാക്കാലത്തിൽ തെറ്റിപ്പോ
യി എന്നു കണ്ടു (ഫിബ്ര. ൮൹) ജക്കുഖയിൽ
മാലിൿ എന്ന ജാതിക്കാർ വഴിപ്പെടേണ്ടതി
ന്നു ജല്ലാലാബാദിൽ എത്തി. ലൂഘ് മാൻ താഴ്വ
രയിൽ പാൎക്കുന്ന ഗോത്രങ്ങളെ ഇംഗ്ലിഷ്‌ക്കാ
ൎക്കു വിരോധമായി ഇളക്കേണ്ടതിന്നു യാക്കൂബ്
ഖാൻ അജിമുഖിലഖാൻ എന്നവനെ അയച്ചതു
കൊണ്ടു ഒരു കൂട്ടം പലവിധ പടയാളികൾ
അവനെ പിടിക്കേണ്ടതിന്നു യാത്രയായി ൩൦
നാഴിക നീണ്ട താഴ്വരയെ പരിശോധിച്ചു അ
വിടെയുള്ള മിക്കഖാന്മാരെയും തലവന്മാരെയും
കൂട്ടി കൊണ്ടുന്നു അമൎച്ച വരുത്തി പോന്നു
(ഫിബ്ര, ൨൨-൨൫ ൹) ജല്ലാലാബാദിൽ ഉറ
പ്പുള്ള വങ്കോട്ടയെ കോയ്മയുടെ കല്പനയാൽ
എടുത്തു പോകുന്നു.

2. ഖോസ്ത താഴ്വരയിലേ സൈന്യം. പൈ
വാട കോതൽ എന്ന കണ്ടിവാതിലിൽ ഉറെ
ച്ച മഞ്ഞു കിടക്കുന്നു. പട്ടാളക്കാർ സുഖത്തോടു
അവിടെ പാൎക്കുന്നു. ശതർ ഗൎദ്ദാർ എന്ന ചുര
ത്തിൽ ഓരടിയോളം ഉറെച്ച മഞ്ഞുണ്ടെങ്കിലും
പോക്കുവരവിന്നു യാതൊരു വിഘ്നവുമില്ല.
രോബൎത്‌സ് സേനാപതിയുടെ തലനായ്മ (head
quarters) ഫിബ്ര ൧൮ ൹യിലും വത്‌സൻ പട
ത്തലവന്റെ സൈന്യം ൧൯ ൹ ലും ഥല്ലയിൽ
(Thull) എത്തി. മാൎച്ച് ൩ ൹ ൮ നാഴിക ഥ
ല്ലിന്റെ കിഴക്കുള്ള ഗാണ്ഡിചർ സാറയിലേ
പടവകുപ്പിനെ മലവാസികർ ആക്രമിച്ചു
തോറ്റുപോയി താനും.

3. കന്ദഹാർ സൈന്യം. ൧. സേനാപതി
യായ സ്ത്യുവാൎത്തും സൈന്യവും ഫിബ്ര. ൧൫
കന്ദഹാരിൽ എത്തി. മാരൊഫ് താഴ്വരയോളം
മുഞ്ചെന്ന പരിശോധന സൈന്യത്തിന്റെ
പാളയത്തിൽ ഒരു കൂട്ടം ഗാസികർ ആക്രമി
ച്ചു കയറുവാൻ ഭാവിച്ചു എങ്കിലും അവർ തോ
റ്റു ചാടിപ്പോയി.

൨. ബിദ്ദുല്ഫ് സേനാപതിയുടെ പിൻപട
കുഷി മകുന്ദ് എന്ന സ്ഥലത്തിൽ തങ്ങുമ്പോൾ
ഫിബ്ര. ൨൬ ഏകദേശം ൨൦൦൦ അലിജേദ
രാണി എന്ന ഗോത്രക്കാർ അതിനെ എതിൎത്തു
എത്രയും പരാക്രമത്തോടെ പട വെട്ടി എങ്കി
ലും ൧൫൦ ആൾ ചേതത്തോടെ തോറ്റുപോ
യി താനും.

4. യാക്കൂബ് ഖാൻ. ജല്ലാലബാദേക്കു പോ
യ സിൎദ്ദാരന്മാരുടെ മുതലിനെ യാക്കൂബ്‌ഖാൻ
ലേലത്തിൽ വില്പിച്ചു കളഞ്ഞു. മിക്ക കോഹി
സ്ഥാനക്കാരായ പടയാളികൾ കാബൂലിൽനി
ന്നു പോയ്ക്കുളഞ്ഞു. യാക്കൂബ് ഖാൻ ജല്ലാലബാ
ദേക്കു ഫിബ്ര ൧൦ ൹ എഴുതിയ കത്തു പ്രകാരം
അംഗ്ലക്കോയ്മയോടു സന്ധിപ്പാൻ ആഗ്രഹിക്ക
യും ൨൬ ൹ യിലേ കത്തിനാൽ അപ്പനായ
ശേർ ആലിഖാൻ തിരുപ്പെട്ടു എന്നറിയിക്കയും
ചെയ്തിരിക്കുന്നു.

ബൎമ്മ.— മണ്ടലേ (Mandalay) എന്ന മൂ
ല നഗരത്തിലുള്ള ബൎമ്മാവിലേ രാജാവായ
തീബാ തന്റെ വാഴ്ചെക്കു സുഖം പോരാ എ
ന്നു വിചാരിച്ചു കൈ കിട്ടിയ തിരുവപ്പാടന്മാ
രേയും തമ്പാന്മാരേയും തമ്പാട്ടികളേയും തട
വിൽ ആക്കി കൊല്ലിക്കയും ചെയ്തു. മരിച്ചു
പോയ തമ്പുരാന്റെ കെട്ടിലമ്മമാരേയും ഒല്ലി
യിൽ വെച്ച സ്ത്രീകളേയും കൂട വധിച്ചു കള
ഞ്ഞു എന്നു ശങ്കിക്കുന്നു. മണ്ടലിയിലേ അംഗ്ലകാ
ൎയ്യസ്ഥൻ ഈ ക്രൂരത നിമിത്തം രാജാവിനെ
ശാസിച്ചെങ്കിലും ഇതു എന്റെ സ്വന്തകാൎയ്യം
അതിൽ ആൎക്കും കൈവെപ്പാൻ ആവശ്യമില്ല
എന്നു പറഞ്ഞു പോൽ. അതു കൂടാതെ നഗര
ക്കാൎക്കു ലഹളഭാവം കാണുന്നതു കൊണ്ടു അം
ഗ്ലക്കോയ്മ ൧-൨ യുദ്ധക്കപ്പലുകളെ ഒരുക്കിവെ
ക്കയും ഭാരതത്തിൽനിന്നു പടകളെ അയക്കുക
യും ചെയ്യുന്നു. ഫിബ്രവരി ൨൫൹ മണ്ടേല
യിൽ തീ പിടിച്ചു ഏകദേശം ഒരു നാഴിക നീ
ളത്തോളം പുരകൾ കത്തിപ്പോയി. തീ നിമി
ത്തം ഏറിയ കത്തിക്കവൎച്ചയും ഏതാനും കുല
കളും സംഭവിച്ചിരിക്കുന്നു.

തെൻ ആഫ്രിക്കാ South Afri
ca.— മാൎച്ച ൩൹ എട്ടു പട്ടാളങ്ങളും രണ്ടു
കാളന്തോക്കണികളും (Batteries) ഇംഗ്ലന്തിൽ
നിന്നു നാതാലിന്ന്നാമ്മാറു പുറപ്പെട്ടുകയും ഓല
ക്ക(രാജ്യാലോചന) സഭ അവിടെയുള്ള യുദ്ധ
ത്തിന്നായി ഒന്നരകോടി ഫൌൺ നീക്കിക്കൊ
ടുക്കുകയും ചെയ്തിരിക്കുന്നു. ജൂലുക്കാപ്പിരികളു
ടെ തലവനായ ചെതെവായോ നാതാൽ കൂറു
പാട്ടിനെ ആക്രമിക്കുവാൻ ഭാവിക്കുന്നു.

[ 89 ] THE REV. JACOB RAMAVARMA.

യാക്കോബ് രാമവൎമ്മൻ.

ഒരു ഹിന്തു പാതിരിയുടെ ജീവിതം.

(VIാം പുസ്തകം ൬൦ാം ഭാഗത്തിൽനിന്നു തുടൎച്ച.)

ഇപ്രകാരം അത്രേ എന്റെ കഥാസംക്ഷേപം. കൎത്താവു ഈ നാല്പ
ത്തുരണ്ടു സംവത്സരം എന്നെ കാത്തു നടത്തി എന്റെ സകല അപരാ
ധങ്ങളിലും എന്നെക്കനിഞ്ഞു രക്ഷിപ്പാനായി അവൻ എനിക്കു ചെയ്ത
ഉപകാരങ്ങൾ എത്ര വലിയതു — എന്നോടു സമവയസ്സുള്ള അനേകം സ്നേ
ഹിതരും ബന്ധുക്കളും രക്ഷയില്ലാതെ മരിച്ചിട്ടും എന്നെ തന്റെ അനന്ത
കൃപയുടെ ഒരു തൂണായിട്ടു ഇത്ര സംവത്സരം ജീവനോടേ രക്ഷിച്ചതു എ
ത്രയും ആശ്ചൎയ്യം! അവന്റെ നാമത്തിൻനിമിത്തം സകലവും ഉപേക്ഷി
ച്ചു വിടുന്നവൎക്കു ഇഹത്തിൽ തന്നെ നൂറിരട്ടി ലഭിക്കും എന്ന വാഗ്ദത്തം
മിക്കവാറും ഈ പന്ത്രണ്ടു വൎഷത്തിന്നകം എത്ര പ്രാവശ്യം എനിക്കു അ
നുഭവമായിരിക്കുന്നു; പരത്തിലേക്കുള്ളതും അവൻ നിശ്ചയമായി നിവൃത്തി
ച്ചു തരും എന്നു ഞാൻ ഉറപ്പായി വിശ്വസിക്കുന്നു. അവന്റെ രക്തം
എന്റെ രക്ഷയും അവന്റെ മരണം എന്റെ നിത്യജീവനും ആകുന്നു.
കൎത്താവു ഇപ്രകാരം തന്നെത്താൻ എനിക്കു വെളിപ്പെടുത്തി എന്നെ
മോചിച്ചു രക്ഷിച്ചതിന്റെ ശേഷവും എന്നിൽ ഉണ്ടാകുന്ന പിൻവീഴ്ച
സ്നേഹക്കുറവു ഗൎവ്വം അസന്തുഷ്ടി സ്വനീതി അവന്റെ വേലയിലുള്ള
ഉത്സാഹക്കുറവു മുതലായ തെററുകൾ്ക്കു കുറവല്ല (= വേണ്ടുവോളമുണ്ടു) നി
ശ്ചയം എങ്കിലും ഇവയെല്ലാം അവൻ എന്നോടു കണക്കിടാതെ തന്റെ
സ്വന്ത വിശുദ്ധരക്തം നിമിത്തം എന്നോടു ക്ഷമിച്ചു തന്റെ ആത്മാവിനാ
ൽ എന്നെ സകല സത്യത്തിലും താഴ്മയിലും സ്നേഹത്തിലും നടത്തിക്ക
നിഞ്ഞു രക്ഷിക്കും എന്നു വിശ്വസിച്ചു അവനോടു അപേക്ഷിക്കുന്നു."

മേൽ എഴുതിയപ്രകാരം രാമവൎമ്മൻ തന്റെ ജീവിതം ഗുണദോഷ
ങ്ങൾ ഒന്നും ഒഴിക്കാതെ അറിയിച്ച ശേഷം പീഠത്തിൽനിന്നു കിഴിഞ്ഞു
[ 90 ] പാതിരിസായ്പന്മാരുടെ മുമ്പിൽ വന്നു നില്ക്കയും ചെയ്തു. — സഭ ഒരു പാ
ട്ടുപാടീട്ടു ഹെബിൿ സായ്പു പിന്നേയും പ്രാൎത്ഥിച്ചു അവനോടു ഓരോ
പ്രബോധനകളും ഏല്ക്കുവാനുള്ള സ്ഥാനത്തോടു സംബന്ധിച്ച ഉപദേ
ശങ്ങളും ചൊല്ലിക്കൊടുത്തു. പിന്നേ നാലു സായ്പന്മാർ, തങ്ങളുടെ മുമ്പാ
കെ മുട്ടു കുത്തി ഇരുന്ന രാമവൎമ്മന്റെ തലമേൽ കൈവെച്ചു ഓരോ അ
നുഗ്രഹപദങ്ങളെ പറഞ്ഞു സ്ഥാനത്തിന്നു നിയോഗിച്ചു കൊടുക്കയും
ചെയ്തു. തീൎച്ചെക്കു ഒരു പാട്ടു പാടി പ്രാൎത്ഥനയും അനുഗ്രഹവും കേട്ടു
സഭ സന്തോഷത്തോടെ പിരിഞ്ഞു പോകയും ചെയ്തു. ഇങ്ങനേ അത്രോ
ടം ഉപദേശിയായവൻ പാതിരിയായി താല്പൎയ്യത്തോടെ പുതിയ സ്ഥാന
ത്തോടു അടുത്ത വേലകളെ സഭയിലും പുറത്തും നടത്തി—കൎത്താവു
അവന്റെ പ്രവൃത്തികളെ അനുഗ്രഹിച്ചു വിശ്വാസികളുടെ സ്നേഹം സ
മൃദ്ധിയായി അവന്നു നല്കയും ചെയ്തു. അവൻ ഇപ്രകാരം ബഹുകാലം
സഭെക്കു ഉപകാരമായി തീരും എന്നു വിചാരിച്ചു ആശിപ്പാൻ സംഗതി
യുണ്ടായി അവന്നു നാല്പത്തുരണ്ടു വയസ്സുമാത്രം ഉണ്ടായിരുന്നുവല്ലോ; എ
ന്നാൽ കൎത്താവിന്റെ വിചാരങ്ങൾ വേറെ ആയിരുന്നു. പക്വഫലമാ
യി അവനെ വേഗം ഈ ലോകത്തിൽനിന്നു എടുത്തു നിത്യരാജ്യത്തിലേ
ക്കു കൈക്കൊൾവാൻ അവന്നു ഇഷ്ടം തോന്നി. അക്കാലത്തു വസൂരിദീ
നം കണ്ണൂരിലും മറ്റും വളരെ വീൎയ്യത്തോടെ പരന്നു നടന്നു അനേകം
ആളുകൾ മരിച്ചു എങ്കിലും രാമവൎമ്മൻ ഒന്നും പേടിക്കാതെ ദീനക്കാരെ
ചെന്നു കണ്ടു ആശ്വാസവാക്കുകളെയും മറ്റും പറഞ്ഞു പ്രാൎത്ഥിച്ചു
പോന്നു കൊണ്ടിരിക്കുമ്പോൾ ആ ദീനം തനിക്കും വന്നു. ഓർ ഉപദേശി
ആയതു ഗുന്ദൎത്തുസായ്പിന്നു കത്തെഴുതി വിവരിച്ചപ്രകാരം താഴേ പറ
യുന്നു.

"നിങ്ങൾ കണ്ണൂൎക്കു വന്നു പോയശേഷം ഉണ്ടായ അവസ്ഥകൾ അ
റിയുമല്ലോ രാമവൎമ്മൻ അയ്യന്നു വസൂരിവന്നു മരിച്ച അവസ്ഥ തന്നേ.
ഞാൻ ഫിബ്രവരി ൨൹ കണ്ണൂൎക്കു പോയിരുന്നു അപ്പോം തന്നെ അവ
ൎക്കു വസൂരിക്കു പനിച്ചു പൊന്തി തുടങ്ങിയതുകൊണ്ടു ആരും അവിടെ
പോകരുതു എന്നു ഹെബിൿ സായ്പു കല്പിച്ചിരുന്നതുകൊണ്ടു എനിക്കു ഒ
ന്നു ചെന്നു നോക്കാനും കൂടി കഴിഞ്ഞില്ല. അഞ്ചരക്കണ്ടിക്കാർ ചിലരും
അയ്യന്റെ ഭാൎയ്യയും തന്നേ അടുക്കേ ഉണ്ടായിരുന്നു. കണ്ടവർ ഒക്കെ ദീനം
നല്ല മാതിരി ആകുന്നു എന്നു പറഞ്ഞു. ചികിത്സ ദൊക്തർ സായ്പിന്റേ
തു തന്നേ ആയിരുന്നു. വസൂരി ഇറക്കം വെച്ച തുടങ്ങിയപ്പോൾ തേങ്ങ
പ്പാൽ വെന്ത എണ്ണ പിരട്ടെണം എന്നു കല്പിച്ചാറെ കറുത്തവൎക്കു വിരോ
ധം തോന്നി എങ്കിലും കല്പന അനുസരിച്ചു പിരട്ടിയതിനാൽ നന്നെ വി
ഷമിച്ചു പോയി അതു തന്നെ അല്ല മുമ്പിൽ പറഞ്ഞതു പോലെ അല്ല
[ 91 ] ദീനം പിന്നെയും പിന്നെയും അധികമായി അയ്യന്നു കൂടക്കൂട സ്ഥിരബു
ദ്ധി തന്നേ വിട്ടുപോയി. സായ്പു ഒരിക്കൽ ചെന്നു കണ്ടു സംസാരിച്ചാറെ
കൈകെട്ടി ഞാൻ ഒരു ആശ്വാസസ്ഥലം കാണുന്നു അതു മഹാസന്തോ
ഷം എന്നു പറഞ്ഞു*. മോശെ എന്നവനും അയ്യന്റെ അടുക്കെ തന്നെ
ആയിരുന്നു; ആയവനോടു ദീനക്കാരൻ യേശുവിന്മേൽ നോക്കേണം എ
ന്നും തന്റെ ഭാൎയ്യയോടും നീയും യേശുവിനെ നോക്കിക്കൊൾക എന്നും
മറ്റും പറഞ്ഞു. അതുകൂടാതെ ദീനം വരുന്നതിന്നു മുമ്പെ തന്നെ അയ്യ
ന്റെ ശീലം നന്നെ പതമുള്ളതും ദയയുള്ളതും കണ്ടിരുന്നു. അദ്ദേഹം ഉ
പദേശികളിൽ ഒരു അരയന്നം തന്നേ ആയിരുന്നു. സഭെക്കും അവനെ
കൊണ്ടു വലിയ ഉപകാരം വന്നതു. കൎത്താവു അവനെ നീക്കി തന്റെ രാ
ജ്യത്തിലേക്കു എടുത്തതു ഉപദേശികൾക്കും സഭെക്കും ഒരു ശിക്ഷ തന്നെ ആ
കുന്നു. എനിക്കു ൨൯ വയസ്സായി ചെറുപ്പത്തിൽ എന്റെ അമ്മ മരിച്ചു ര
ണ്ടു കാരണവന്മാർ മരിച്ചു മറ്റും ഓരോ ദുഃഖം വന്നു എങ്കിലും ഇത്ര ദുഃഖം
എനിക്കു ഉണ്ടായിട്ടില്ല, കാരണം യേശുവിൽ രക്ഷ ഉണ്ടെന്നും പാപികളുടെ
മേൽ ദൈവത്തിന്നു കരുണ ഉണ്ടെന്നും മറ്റും അവൻ എന്നോടു പറഞ്ഞു;
മുമ്പെ ഞാൻ ഈ അവസ്ഥയെ കുറിച്ചു കേട്ടിട്ടു തന്നേ ഇല്ല. അവൻ എ
ന്നെ കൎത്താവിന്റെ വഴിയിലേക്കു ഉന്തിയിരുന്നു. എന്റെ അയ്യൻ ഇ
പ്പോൾ കൎത്താവോടു കൂട ഇരിക്കുന്നു. ഫിബ്രവരി ൧൧൹ അവർ മരി
ച്ചതു."

ഇങ്ങനേ ദൈവം ഈ ക്ഷത്രിയനെ സുഖദുഃഖങ്ങളിൽ കൂടി നടത്തി
തന്റെ രാജ്യത്തിന്റെ അവകാശത്തിനായി ഒരുക്കി പലപ്രകാരം നേർ
വഴിയിൽനിന്നു തെറ്റിപ്പോയ സമയത്തിലും അവനെ കൈവിടാതെ
പിന്നെയും പിന്നെയും അന്വേഷിച്ചു തികഞ്ഞ ജയത്തിലേക്കു പ്രവേശി
പ്പിക്കയും ചെയ്തു. സ്വന്ത രക്ഷയെ ഭയത്തോടും വിറയലോടും സമ്പാദി
ച്ചു മറ്റവൎക്കും അതിന്റെ വഴി കാണിക്കേണ്ടതിന്നു അവന്നു ഒടുവിൽ സ
ത്യമാനസാന്തരവിശ്വാസങ്ങളെ കൊണ്ടു പ്രാപ്തി വന്നതു. ഇപ്രകാരം
വലിയവരെ താഴ്ത്തുവാനും താണവരെ ഉയൎത്തി തന്റെ വേലക്കു കൊള്ളു
ന്നവരാക്കി പ്രയോഗിപ്പാനും ദൈവത്തിനു വകയുണ്ടെന്നു ഈ ആളുടെ
ജീവിതവിശേഷങ്ങളിലും തെളിഞ്ഞു വരുന്നതു. വായിക്കുന്നവർ ധൈൎയ്യം
പൂണ്ടു അവൻ ചെയ്തതു പോലെ സകലവും വിട്ടു രക്ഷയെ തേടി നിത്യ
[ 92 ] ജീവന്റെ ലബ്ധിക്കായി നല്ല പോർ കഴിച്ചാൽ അവന്നു സാധിച്ചതു സാ
ധിക്കാതിരിക്കുമോ? ലോകരക്ഷിതാവിന്റെ വിളി ഇതാ വായിച്ചു കേൾ
പ്പിൻ. ൧൧, ൨൮ – ൩൦.

അല്ലയോ അദ്ധ്വാനിച്ചും ഭാരം ചുമന്നും നടക്കുന്നോരേ ഒക്കയും എ
ന്റെ അടുക്കൽ വരുവിൻ ഞാൻ നിങ്ങളെ തണുപ്പിക്കും. ഞാൻ സൌ
മ്യതയും ഹൃദയത്താഴ്മയുമുള്ളവനാകകൊണ്ടു എന്റെ നുകം നിങ്ങളിൽ ഏ
റ്റു കൊണ്ടു എങ്കൽനിന്നു പഠിപ്പിൻ എന്നാൽ നിങ്ങളുടെ ആത്മാക്കൾ
ക്കു വിശ്രാമം കണ്ടെത്തും. കാരണം എന്റെ നുകം മനോഹരവും എ
ന്റെ ചുമടു ലഘുവും ആകുന്നു.

ROTATORY POETRY ചിത്രപദ്യം

ഷോഡശമണ്ഡലവൃത്തം

സൂചകം.—മേൽ കാണിച്ചിരിക്കുന്ന വൃത്താകാരചിത്രപദ്യത്തിൽ, പരബന്ധവും, പ്രാസ
വും, ബന്ധ്വക്ഷരയമകവും ആവൎത്തിച്ചു പതിനാറു വൃത്തങ്ങൾ അടങ്ങിയിരിക്കുന്നു. ഇതിൽ
ഓരോ പദവും ഓരോ വൃത്തത്തിനു പ്രഥമ പാദം മുഖമായിരിക്കും.

വിവരം

പാരിടത്തിൽ തിന്മയിനുൾപട്ടമൎത്യർ തീയായ
പാരവശ്യ ജിഹ്മഗത്തിൻ പട്ടടയിൽ ചീയാതെ
ഭാരമെടുത്തിമ്മഹിയിൽ പണ്ടുദിച്ചു ശ്രിയാൎന്ന
ഭാരവൃതം ചെമ്മെയ്യിൽ പട്ടുഭവാൻ ശ്രീയീശോ! [ 93 ]

തിന്മയിനുൾ പട്ടമൎത്യർ തീയായ പാരവശ്യ
ജിഹ്മഗത്തിൽ പട്ടടയിൽ ചീയാതെ ഭാരമെടു
ത്തിമ്മഹിയിൽ പണ്ടുദിച്ചു ശ്രീയാൎന്ന ഭാരവൃതം
ചെമ്മെയ്യിൽ പട്ടുഭവാൻ ശ്രീയീശോ പാരിടത്തിൽ

ശേഷം പതിനാലു വൃത്തങ്ങളും ഈവിധം പാടിക്കൊള്ളേണ്ടതു.
M. Walsalam.

II. THE HUMAN SKULL (3) — THE FACE.

മുഖാസ്ഥികൾ.

(VI. 23 ഭാഗത്തിന്റെ തുടൎച്ച).

തലച്ചോറ്റിനെ അടക്കിക്കാക്കുന്ന തലമണ്ട മേലും കീഴും ഉള്ള ന
ന്നാലു എല്ലുകളാൽ രൂപിക്കപ്പെട്ടിരിക്കുന്നു എന്നു നാം മുമ്പേ കണ്ടിരി
ക്കുന്നുവല്ലോ. തലച്ചോറ്റിന്റെ അതിമൃദുവും നേരിയതുമായ മജ്ജയെ
മേൽപുരെക്കൊത്ത മണ്ടയാകുന്ന ചല്ലത്തിനകത്തു ഹാനി വരായ്വാൻ
ചരതിച്ചിരിക്കുന്നു. അതിന്റെ എല്ലകൾ ഉറപ്പും കടുപ്പവുമുള്ളവയത്രേ.

ഇപ്പോൾ മുഖത്തിന്റെ 15 എല്ലുകളെ വിവരിക്കുന്നു. ഈ എല്ലുകൾ
മുഖത്തിന്നു വടിവു വരുത്തേണ്ടതാകകൊണ്ടു മേൽപറഞ്ഞവണ്ണം കടു
[ 94 ] പ്പമുള്ളവയല്ല. ഇവറ്റിൽ ആറു ഇണ (ജോടു) യെല്ലുകളും, മൂന്നു തനി
യെല്ലുകളും ഉണ്ടു. അവയാവിതു:

മേലേത്ത അരവെല്ലു രണ്ടു; 1) അണ്ണാക്കെല്ല രണ്ടു; 2) തുന്തയെല്ലു ര
ണ്ടു; 3) കണ്ണീരെല്ലു രണ്ടു; 4) മൂക്കെല്ലു രണ്ടു; 5) ചല്ലയെല്ലു രണ്ടു; 6) കൊഴു
വെല്ലു ഒന്നു; 7) താടിയെല്ലു ഒന്നു; 8) നാക്കെല്ലു ഒന്നു; 9) എന്നിവ തന്നേ. ഇ
ങ്ങനേ തല മുഴുവനേ ഇരുപത്തെട്ടു ഏപ്പിട്ടു കൂട്ടിയിരിക്കുന്നു എന്നറിക.

I. മുഖത്തിന്റെ മേൽപങ്കു:

൧. അരവെല്ലുകൾ രണ്ടു. നെറ്റിയെല്ലിന്റേയും പുരികങ്ങളുടെയും
കീഴേ നില്ക്കുന്ന ഈ എല്ലുകൾ മുഖത്തിന്റെ മദ്ധ്യത്തിൽ ഇരിക്കുന്നു. ച
തുരാകൃതിയും നന്നാലു ആണികളും ഉള്ള അരവെല്ലുകളുടെ അടിയിൽ പ
തിനാറു പല്ലുകളുടെ ദ്വാരങ്ങൾ കുഴിഞ്ഞു കാണാം. അവ രണ്ടും മൂക്കി
ന്റെ കീഴിൽ തമ്മിൽ ഏച്ചിരിക്കുന്നു. അരവെല്ലുകളുടെ മേൽഭാഗം ക
ൺതടങ്ങളുടെ കീഴംശമായിരിക്കുന്നു.

൨. അണ്ണാക്കെല്ലുകൾ രണ്ടും മേലാപ്പുപോലേ വായുടെ മേലും പി
ന്നും ഇരുന്നു അണ്ണാക്കിനെ ഉണ്ടാക്കുന്നു. അവറ്റെയും കൂടെ ഏപ്പുകൊ
ണ്ടു തന്നെ നടുവിൽ തൊടുത്തിരിക്കുന്നു. അവറ്റിന്റെ ഓരായം ചേരാ
തിരിക്കിലോ നല്ലവണ്ണം ഉച്ചരിപ്പാൻ കഴിവില്ലാതെ പോകുന്താനും.

൩. തുന്തയെല്ലുകൾ രണ്ടും മുഖത്തിന്റെ പക്കങ്ങളിൽ ചെന്നിയെ
ല്ലിന്റെ ചുവട്ടിൽ ഇരിക്കുന്നു. അവ പാലം പോലെ അരവെല്ലിൽനിന്നു
ചെന്നിയെല്ലു വരെ 10) വില്ലിച്ചു നില്ക്കുന്നു. ഈ എല്ലു നെറ്റിയെല്ലോടും
അരവെല്ലുകളോടും പിരടിയെല്ലോടും11) പല്ലേപ്പിനാൽ തന്നേ ഇണങ്ങി
വരുന്നു. കടുപ്പമായ വസ്തുക്കളെ പോലും കടിച്ചു പൊട്ടിപ്പാൻ വേണ്ടി
തുന്തയെല്ലിന്മേൽ പറ്റിക്കിടക്കുന്ന മാംസനാരുകൾ സഹായിക്കുന്നു.

൪. കണ്ണീരെല്ലുകൾ രണ്ടും കൺകുഴികളുടെ (തടങ്ങളുടെ) അകത്തു
നേരിയതും ചതുരവുമായ എല്ലുകൾ ആയി അരിപ്പയെല്ലോടും12) നെറ്റി
യെല്ലോടും ഇണഞ്ഞിരിക്കുന്നു.

൫. മൂക്കെല്ലകൾ രണ്ടും മൂക്കിന്റെ വേരുകളായി എത്രയും കടുപ്പ
ത്തോടെ കണ്ണുകൾക്കിടയിൽ കിടക്കുന്നു. ഇവറ്റോടു മാംസഞ്ഞരമ്പു
കൊണ്ടുള്ള മൂക്കു ചേൎന്നിരിക്കുന്നു.

൬. ചല്ലയെല്ലുരണ്ടും മൂക്കിൻ ഗുഹയുടെ ഉള്ളിൽ തന്നേ അരവെല്ലു
കളോടും ശംഖാകൃതിയായ അരിപ്പയെല്ലോടും കണ്ണീരെല്ലുകളോടും ഇണ
ങ്ങിയിരിക്കുന്നു. മൂക്കിന്റെ ഉള്ളിൽ ഇനിയും ഒരു എല്ലു കിടപ്പുണ്ടു. ആ
[ 95 ] യതു ഞേങ്ങോൽക്കരികണക്കേയിരുന്നു മൂക്കിനെ രണ്ടംശങ്ങളാക്കി വിഭാ
ഗിക്കുന്ന കൊഴുവെല്ലു തന്നെ. (7)

II. മുഖത്തിന്റെ കീഴ് പങ്കു.

ഈ അംശത്തിൽ രണ്ടെല്ലുകളേയുള്ളു. താടിയെല്ലും നാക്കെല്ലും തന്നേ.

൧. ലാടാകൃതിയുള്ള താടിയെല്ലിന്നു നടുവിൽ തടിപ്പും ചെന്നിയെല്ലു
കളോടു ഓരോ കെണിപ്പുമുള്ള രണ്ടു കൊമ്പുകൾ ഉണ്ടു. ഈ എല്ലിന്റെ
നടുവിലേ തടിപ്പിന്നു താടി എന്നും കൊമ്പുകൾ്ക്കു കവിൾത്തടം എന്നും
പറയുന്നു. കൊമ്പുകളുടെ വിശേഷമായ ആണിക്കു മുടിയാണി 13) എന്നു
പേർ. താടിയുടെ മേല്ഭാഗത്തു വീണ്ടും മിന്നാരപ്പല്ലുകൾ 2 കൂൎച്ചൻ പല്ലു
കൾ 4 കുലപ്പല്ലുകൾ 6 അണ്ണിപ്പല്ലുകൾ ആകേ 16 പല്ലുകൾക്കു വേണ്ടും
ദ്വാരങ്ങളും കിടക്കുന്നു 14). ഭക്ഷണത്തെ ഇരപ്പൈക്കു (ജീൎണ്ണകോശത്തിന്നാ
യി) ചവച്ചരക്കേണ്ടതിന്നു അവറ്റേ ചുറ്റിലും കടുപ്പമുള്ള മാംസനാരു
കളും ദശപ്പുകളും കൊണ്ടു ബലപ്പെടുത്തിയിരിക്കുന്നു.

൨. നാക്കെല്ലു ഒന്നു. തേങ്ങാപൂൾ പോലേത്ത ഈയെല്ലു തൊണ്ട
യുടെ മേലും താടിയുടെ പിന്നിലും ചെന്നിയാണി (ചെന്നാണി) യോടു 15)
ഏച്ചു വരുന്നു.

മേൽപറഞ്ഞ തലയോട്ടിന്റെ എല്ലുകൾ കൊണ്ടു തലയിൽ അഞ്ചു
മടകൾ ഉളവാകുന്നു.

൧. തലച്ചോറ്റിനെ കൈക്കൊൾ്വാനുള്ള മണ്ടമടയും 16)

൨. കണ്ണുകളും കണ്ണീർപീളകളും നിലെക്കുന്ന മുക്കോണിച്ച രണ്ടു
കൺതടങ്ങളും 17)

൩. മണമുള്ള വസ്തുക്കളുടെ വാസനയെ പിടിച്ച കൊള്ളുന്ന രണ്ടു
മൂക്കിൻ തുളകളും 18)

൪. നാവിന്നും പല്ലുകൾക്കും ഉള്ള ഇരിപ്പിടവും ഭക്ഷണ ഇറക്കത്തി
ന്നു പ്രയോജനവും ആയ വായു 19)

൫. തുന്തയെല്ലകളുടെ പിന്നിൽ കിടക്കുന്ന ചെന്നി ദ്വാരങ്ങളായ
കേൾവിത്തുളകളും എന്നിവ തന്നേ 20).

തലച്ചോറ്റിന്നു ആവശ്യമായ പരിപാലനയേയും ചവെക്കുന്നതിൽ
പെടുന്ന കഠിനതയേയും നല്കേണ്ടതിന്നു പലവിധം അസ്ഥികളാൽ രൂ
പിച്ച മണ്ട ശിശുവിന്നു തന്നേ ഉറപ്പോടെ തികവായി ഇരിക്കുന്നുവെങ്കി
ലും തലച്ചോറു വൎദ്ധിക്കുമളവിൽ പല്ലേപ്പുകൾ ഹേതുവായി തലയെല്ലുക
ൾക്കും വളരുവാൻ ഇടയുണ്ടു. തല മനുഷ്യരുടെ ശരീരത്തിൽ എത്രയും
ആശ്ചൎയ്യമായ ഒരു അവയവമായി ചമച്ചതു വിചാരിച്ചാൽ ആയതു ഉട
യവന്റെ ജ്ഞാനത്തെയും വൈഭവത്തെയും കുറിച്ചു നമുക്കു ഏറ്റവും
വലിയൊരു സാക്ഷി കൊടുക്കുന്നു താനും. E. Zbdfr. [ 96 ] THE USE OF A STOCKING

ചരണകോശം കൊണ്ടുള്ള പ്രയോജനം.

"അമ്മേ ഇന്നു ആ വലിയ (പുകത്തുൺ) പുകക്കൂട്ടുഗോപുരപ്പണി
മുഴുവൻ തീീരുമോ? എന്നു ചെറിയ ചെറുക്കനായ തോം അമ്മയോടു ചോ
ദിച്ചു" തീൎന്നു പോകും നിശ്ചയം; അവർ ഇന്നു ഏണിപ്പലകകൾ മുതലാ
യതു അഴിച്ചു പണി മതിയാക്കും എന്നു അഛ്ശൻ തന്നെ ചൊല്ലിയതു എ
ത്രയോ സന്തോഷം. ഇത്ര ഉയൎന്ന ഗോപുരങ്ങളെ എടുപ്പിക്കുന്നതു അപാ
യമത്രേ; അഛ്ശൻ എത്രയും ഉയരത്തിൽ നില്ക്കുന്നതു ഞാൻ കാണുമ്പോൾ
തലതിരിഞ്ഞു പോകുന്നു" എന്നു അമ്മ ഉത്തരം പറയുന്നതിന്നിടയിൽ
ഭൎത്താവിന്നു മുത്താഴം ഒരുക്കി വെച്ചു. ചെറിയ തോം ദിനംതോറും അതു
അഛ്ശന്നു കൊണ്ടു പോകും പ്രകാരം അന്നും കൊണ്ടുച്ചെന്നു കാത്തിരു
ന്നു. "അഛ്ശൻ ഇറങ്ങിവരും മുമ്പെ ഞാൻ വേറെ ആളുകളോടുകൂടി കൂക്കി
വിളിക്കും എന്നു പറഞ്ഞപ്പോൾ" അഛ്ശൻ സൌഖ്യത്തോടെ ഇവിടെ എ
ത്തിയാൽ നാം നാളെ ഒരു നല്ല ഭക്ഷണമുണ്ടാക്കി ആയ്തും കൊണ്ടു ഒരു
മിച്ചു ഒരു നല്ല പ്രദേശത്തിൽ പോയി അവിടെ വെച്ചു ഭക്ഷിച്ചും കളി
ച്ചും സന്തോഷിച്ചു കൊണ്ടിരിക്കും" എന്നു അമ്മ പറഞ്ഞു.

"അതു എത്രയും നല്ലതു" എന്നു തോം സന്തോഷിച്ചു ചൊല്ലിക്കൊ
ണ്ടു പാത്രത്തേയും അപ്പത്തേയും എടുത്തു പുറപ്പെട്ടു പോയപ്പോൾ അ
മ്മ പെട്ടന്നു മുറിയിൽ പുക്കു മുട്ടുകത്തി "പ്രിയ ദൈവമേ! എന്റെ ഭൎത്താ
വിനെ ഇന്നത്തേ ദിവസത്തിൽ കാത്തു രക്ഷിക്കേണമേ" എന്നു പ്രാൎത്ഥി
ച്ചു. ഈ സമയത്തിൽ തന്നേ തോം അഛ്ശന്റെ അടുക്കൽ ചെന്നു ഭക്ഷ
ണങ്ങളെ ഏല്പിച്ചു കൊടുത്തതിന്റെ ശേഷം ചിന്ത കൂടാതെ എഴുത്തു
പള്ളിയിലേക്കു പോയി സന്ധ്യയായപ്പോൾ മകൻ ആ ഗോപുരത്തിൻ
പണിത്തീൎപ്പിനെ കാണേണ്ടതിന്നു അവിടേക്കു ചെന്നു. അഛ്ശൻ തനിച്ചു
ഒരു സൂചിയോടൊത്ത അറ്റത്തിന്മേൽ നില്ക്കുന്നതിനെ കണ്ടാതെ, തോം
വളരേ അതിശയിച്ചു ഭയപ്പെട്ടു, പണിസ്ഥലത്തു എത്തിയപ്പോൾ ആളുകൾ
കോണികളെയും തൂണുകളെയും അഴിച്ചെടുത്തിരുന്നു അഛ്ശൻ മേല്പാട്ടിൽ
നിന്നു പണി കേവലം തീൎന്നുവോ എന്നു നോക്കി അനന്തരം തൊപ്പി എടു
ത്തുയൎത്തി താഴെ നില്ക്കുന്നവരോടു കൂടെ സന്തോഷത്തോടെ കൂക്കി ആൎക്കു
യും ചെയ്തു. ചെറിയ തോം താനും എത്രയും വിനോദത്തോടെ അവരോ
ടു കൂടി ആൎത്തു. "കയറു" "കയറു" എന്നു പെട്ടന്നു മേലിൽനിന്നു ഭയങ്ക
രമായ ഒരു നിലവിളി കേട്ടപ്പോൾ പണിക്കാരും കാണികളും ഞെട്ടി അ
മ്പരന്നു മിണ്ടാതേ നിന്നു. അയ്യോ! ഒടുക്കത്തിൽ മുകളിൽനിന്നു ഇറങ്ങിവ
രേണ്ടുന്നവനായിട്ടു ഏണികളേയും പലകകളേയും അഴിക്കുന്നതിന്നുമുമ്പേ
മീതേയുള്ള കൊക്കയോടു ഒരു കയറു കെട്ടുവാൻ മറന്നു പോയി എന്നു എ [ 97 ] ല്ലാവരും കണ്ടു പേടിച്ചു ആരും ഒരു വാക്കു പോലും പറഞ്ഞില്ലതാനും;
എന്തു ചെയ്യേണമെന്നു ആരുമറിഞ്ഞതുമില്ല. ഒരു കയറു ചാടി കൊടു
പ്പാൻ ഗോപുരത്തിന്റെ പൊക്കം നിമിത്തം പാടുമില്ലല്ലോ. സാധുവാ
യ അഛ്ശനോ ഗോപുരത്തിന്മേൽനിന്നു ഭയത്തോടും വിറയലോടും ഈ ഭ
യങ്കരമായ അഗാധത്തിൽ നോക്കിയാറെ മരണഭീതി അവനെ പിടിച്ചു
അവന്റെ വിയൎപ്പു ഇറ്റിറ്റു റീണു; ഞാൻ ഇപ്പോൾ മരണത്തിന്റെ വാ
യിൽ കുടുങ്ങും എന്നും ഈ അല്പ സ്ഥലം ചാഞ്ചാടുകയും ചായുകയും ചെ
യ്യുന്നു എന്നും അവന്നു തോന്നിയതു കൊണ്ടു അവൻ കണ്ണുകളെ അടച്ചു
അശേഷം ബുദ്ധിമുട്ടി വലഞ്ഞു നിന്നു.

തന്റെ ഭാൎയ്യയോ വീട്ടിൽ ഉത്സാഹത്തോടെ പണി ചെയ്തു കൊണ്ടി
രിക്കുമ്പോൾ യദൃഛ്ശയായി ചെറിയ തോം പാഞ്ഞു വന്നു അകമ്പുക്കു അ
മ്മേ! അമ്മേ! അയ്യയ്യോ! കയറു കെട്ടുവാൻ അവർ മറന്നു പോയി! അഛ്ശ
ന്നു ഇറങ്ങി വരുവാൻ കഴികയില്ലല്ലോ! എന്നു നില വിളിച്ചു പറഞ്ഞു.
ഒരു മിന്നൽപിണർ എന്ന പോലെ ഈ വൎത്തമാനം അമ്മയെ തട്ടി അ
വൾ ഒരു നിമിഷത്തിന്നിടേ ഉൾഭയം അകറ്റുവാൻ മുഖം രണ്ടു കൈ
കൊണ്ടു മൂടി ദീൎഘശ്വാസത്തോടെ ദൈവത്തോടു പ്രാൎത്ഥിച്ചു വായു വേ
ഗത്തോടെ വീടു വിട്ടു ആ അപായമുള്ള സ്ഥിതിയിൽ ഭൎത്താവെ കാണ്മാൻ
പുറപ്പെട്ടു പോയി.

അവൾ ഗോപുരത്തിന്റെ അടിയിൽ എത്തിയപ്പോൾ അവിടെ കൂ
ടിയ ജനസമൂഹം അവളോടു: നിന്റെ ഭൎത്താവു താഴേ ചാടും എന്നും
അവൻ അവിടെ നിന്നു തുള്ളിക്കളയും എന്നും വിളിച്ചു പറഞ്ഞതു കേട്ടു
അവൾ: എന്റെ പ്രാണനാഥ! അതൊരിക്കലും ചെയ്യരുതേ! നിങ്ങളുടെ
ചരണകോശങ്ങളിൽ ഒന്നു ഊരി അതിന്റെ നൂൽ പിരിച്ചു ആ നൂലി
ന്റെ അറ്റത്തു ഒരു കുമ്മായ കഷണത്തോടുറപ്പിച്ചു കെട്ടി മെല്ലേ മെ
ല്ലേ താഴോട്ടു ഇറക്കുക! എന്നു ഭാൎയ്യ തിണ്ണം നിലവിളിച്ചു; ഭൎത്താവു ഇതി
നെ കേട്ടു കാലടിയുറയായ ഒരു ചരണകോശം കഴിച്ചു പിരിക്കുന്നതിനെ
ആളുകൾ കണ്ടു വിസ്മയിച്ചു. പിന്നെയും അവൾ അവനോടു; കുമ്മായ
ക്കുട്ടയെ പതുക്കേ കെട്ടിത്താഴ്ത്തി മറുതലയെ മുറുക പിടിക്കുവിൻ! എന്നാൎത്തു
പറഞ്ഞപ്രകാരം അവൻ ചെയ്തു. കാറ്റു കൊണ്ടു ആ നേരിയ നൂൽ ഇ
ങ്ങോട്ടും അങ്ങോട്ടം ആടിയാലും ഒടുക്കം അതു നിലം തൊട്ടു. അവിടെ നി
ല്ക്കുന്നവരിൽ ഒരുവൻ ആ തൂങ്ങുകട്ടയെ ചരതത്തോടെ പിടിച്ചു ആ അ
മ്മയുടെ കൈയിൽ കൊടുത്തു അവളോ ചെറിയ തോം കൊണ്ടു വന്ന
ചൂടിയെ ആ നൂലോടു ഏച്ചു കൂട്ടിയ ശേഷം: ഇപ്പോൾ പതുക്കേ മേലോ
ട്ടു വലിപ്പിൻ! എന്നു കൂക്കി വിളിച്ചു പറഞ്ഞതിൻവണ്ണം അവൻ ചെയ്തു.
ആ ചൂടിയുടെ തല കൈയിൽ വന്നപ്പോൾ അവൾ കുടുക്കുള്ള ഒരു കമ്പ
[ 98 ] ക്കയറിനെ ആ ചൂടിയോടു കൂട്ടിക്കെട്ടി: ഇപ്പോൾ ഉരത്തോടെ വലിച്ചു
കൊൾവിൻ! അറെച്ചു പോകരുതേ! എന്നുറക്കേ നിലവിളിച്ചാറെ അവൻ
ആയ്തു വലിച്ചെടുത്തു അങ്ങുണ്ടായിരുന്ന കൊക്കയോടു കൊളുത്തിവരും
അളവിൽ കാണികൾ അമ്പരന്നു ഉറ്റു നോക്കി കൊണ്ടിരുന്നു. ഭാൎയ്യയോ
മുഖം കുനിഞ്ഞു തന്റെ ഉള്ളിൽ ദൈവത്തോടു ആൎപ്പോടു കെഞ്ചി: അ
യ്യോ, മുമ്പെ നിരാശയിൽ അകപ്പെട്ടു ഭയപ്പെടുകയും അദ്ധ്വാനിക്കയും
ചെയ്തതിന്റെ ശേഷം എന്റെ ഭൎത്താവിന്നു ഇറങ്ങി വരുവാൻ വേണ്ടു
ന്ന ശക്തിയും ചുറുക്കും പോരാതെയായിരിക്കാം, എന്നു അവൾ നിനെച്ചു
പേടിച്ചു തുടങ്ങി എങ്കിലും, അവൾ മുൻ കാണിച്ച ക്ഷമധൈൎയ്യസ്ഥിര
തകൾ കൊണ്ടു അവന്റെ ഹൃദയത്തിൽ വൎദ്ധിച്ചു വന്ന ദൈവാശ്രയ
ത്താൽ പുതിയ ജീവൻ പകൎന്നുവന്നതു നിമിത്തം: എൻ ദേഹിയേ നീ ചാ
ഞ്ഞും എന്റെ മേൽ അലച്ചും പോകുന്നതു എന്തു? ദൈവത്തെ പാൎത്തു
നില്ക്ക അവനെയല്ലോ എന്റെ മുഖത്തിൻ രക്ഷകളും എന്റെ ദൈവവും
എന്നു ഞാൻ ഇനി വാഴ്ത്തും നിശ്ചയം എന്നു ഭൎത്താവു തന്നിൽ ആശ്വസി
ച്ചു പ്രാൎത്ഥിച്ചു കൊണ്ടു കമ്പക്കയറു മുറുക പിടിച്ചു കിഴിയുവാൻ തുനി
ഞ്ഞു. ഇതിനെച്ചൊല്ലി ഭാൎയ്യ ഏതും അറിയാതെ പ്രാൎത്ഥിക്കുന്നതും വി
ശ്വസിക്കുന്നതും ഒഴികേ മറ്റൊന്നും ചെയ്താൽ ഫലിക്കയില്ല എന്നുറെച്ചു
കൎത്താവിനെ തന്നെ അഭയമാക്കിയതു.

"എത്തിപ്പോയി" "എത്തിപ്പോയി" എന്നു ജനസമൂഹം ആൎത്ത
പ്പോൾ: അമ്മേ! അമ്മേ! അഛ്ശൻ രക്ഷിക്കപ്പെട്ടു! എന്നു ചെറിയ മകൻ
നിലവിളിച്ചു" ഉടനെ സൌഖ്യത്തോടു നിലത്തെത്തിയ ഭൎത്താവു ചാടി
വന്നു ഭാൎയ്യയെ ആലിംഗനം ചെയ: എന്റെ പൊന്നേ! നിന്റെ ബുദ്ധി
എന്നെ രക്ഷിച്ചു എന്നെ താങ്ങി സുഖേന എത്തിച്ച ദൈവത്തിന്നു സ്തോ
ത്രം ഉണ്ടാവൂതാക!" എന്നു ഭത്താവു മഹാസന്തോഷത്തോടെ സ്തുതിച്ചു
പറഞ്ഞു എങ്കിലും, അവൾ ഉരിയാടായ്കയാൽ "നിണക്കു എന്തു" "നീ
സന്തോഷിക്കുന്നില്ലയോ" എന്നു ഭൎത്താവു ചോദിച്ചു നോക്കുമ്പോൾ
താൻ ഭാൎയ്യയെ പിടിച്ചിരുന്നില്ലെങ്കിൽ അവൾ ബോധം കെട്ടു നിലത്തു
വീഴുമായിരുന്നു എന്നു കണ്ടു നടുങ്ങി. എത്രയോ ഭയങ്കരമായ വ്യസനത്തി
ന്റെ ശേഷം അപൂൎവ്വമായ രക്ഷയും സന്തോഷവും പൊടുന്നനവേ ഉ
ണ്ടായതുകൊണ്ടു അവൾ തളൎന്നു മോഹാലസ്യം ഉണ്ടായതേയുള്ളൂ. അ
ല്പ സമയം കഴിഞ്ഞിട്ടു അവൾ വീണ്ടും ഉണൎന്നു മനം തെളിഞ്ഞു മൂവ
രും വീട്ടിലേക്കു പോയി മുട്ടുകുത്തി പൂൎണ്ണ ഹൃദയത്തോടേ ദൈവത്തെ സ്തു
തിക്കയും ചെയ്തു.

പ്രിയവായനക്കാരേ! ചരണകോശം അത്യാവശ്യം എന്നല്ല. ഏറിയ
തിനെ കൊണ്ടു എങ്കിലും കുറഞ്ഞതിനെ കൊണ്ടു എങ്കിലും രക്ഷിപ്പാൻ
യഹോവെക്കു പ്രയാസം ഒട്ടുമില്ല എന്നു ഈ അത്ഭുതമായ കഥ എത്രയും
[ 99 ] നല്ലവണ്ണം തെളിയിക്കുന്നു. പാദകോശം കൊണ്ടാകട്ടേ മുണ്ടു കൊണ്ടാക
ട്ടെ ബലഹീനസ്ത്രീയെ കൊണ്ടാകട്ടേ മഹാസൈന്യങ്ങളെ കൊണ്ടാകട്ടേ
എങ്ങനെയെങ്കിലും സൎവ്വശക്തിയുള്ള ദൈവം പരിപാലിക്കേണ്ടതിനു സ
മൎത്ഥനത്രേ; അവനിൽ ആശ്രയിക്കുന്നവർ ആരും ലജ്ജിച്ച പോകയില്ല
നിശ്ചയം. F. F. F.

A MEDITATION.

4. വേദധ്യാനം

അവൻ (ദൈവം) മുമ്പേ നമ്മെ സ്നേഹിച്ചതു കൊണ്ടു നാം അവനെയും
സ്നേഹിക്കാക. ൧. യോഹ ൪, ൧൯.

നീ കൎത്താവായ യേശുവിനെ സ്നേഹിക്കുന്നു എങ്കിൽ അവൻ നിന്നെ
സ്നേഹിച്ചതു പോലെ നീയും അവനെ അവസാനത്തോളം സ്നേഹിച്ചു
കൊൾക. അവന്റെ സ്നേഹത്തിന്നു ഇളക്കവും ഭംഗവും ഇല്ല. ആയതു
എരിവു ചൂടു തികവു പരമാൎത്ഥം എന്നിവയുള്ളതാകുന്നു. ആയതു കൊ
ണ്ടത്രേ ഈ യേശു സ്നേഹയോഗ്യൻ; അവനിൽ അപ്രിയം തോന്നരുതേ;
അവങ്കൽനിന്നു അകന്നു നില്ക്കയുമരുതേ! അവന്റെ ശിഷ്യനായ പൌൽ
വിശ്വാസത്തിൽ പറഞ്ഞതു നീയും ഏറ്റു പറയേണ്ടതു അതോ: മരണ
വും ജീവനും ദൂതർ വാഴ്ചകൾ അധികാരങ്ങളും വൎത്തമാനവും ഭാവിയും ഉ
യരവും ആഴവും മറ്റെന്തു സൃഷ്ടിയായതിന്നും നമ്മുടെ കൎത്താവായ യേ
ശു ക്രിസ്തുവിൽ ഉള്ള ദൈവസ്നേഹത്തോടു നമ്മെ വേൎപ്പെടുത്തുവാൻ ക
ഴികയില്ല എന്നു ഞാൻ തേറിയിരിക്കുന്നു സത്യം (രോമർ ൮, ൩൮—൩൯.)
എന്നതു തന്നേ. അവനെ നീ ശുഭനാളിലും ദുഃഖനാളിലും സൌഖ്യത്തി
ലും അനൎത്ഥത്തിലും മുറുക പിടിക്ക. വിശേഷാൽ ലോകസ്നേഹം തന്റെ
മോഹവശീകരങ്ങൾ കൊണ്ടു ഓരോ ഭോഗസൌഖ്യങ്ങളെ കാണിച്ചു അ
നുഭവിപ്പാൻ വിളിക്കുംതോറും യേശുവിൻ സ്നേഹത്തെ പിടിച്ചു കൈവി
ടാതെ നില്ക്ക. ഒരു ദിവസമോ ഒരാഴ്ചവട്ടമോ അല്ലെങ്കിൽ ഒരു മാസമോ
യേശുവിനെ അനുഗമിക്കയും പിന്നേ വീണ്ടും പൂൎണ്ണമനസ്സാലേ ലോക
സ്നേഹത്തെ ആചരിക്കയും ചെയ്യുന്നവന്റെ കാൎയ്യം അസാദ്ധ്യം അത്രേ
എന്നുറപ്പിക്ക. എന്നാൽ യേശുവിന്റെ സ്നേഹത്തിൽ നിലനില്ക്കുന്നവ
നോ ഭാഗ്യവാൻ ആകുന്നു. ഇപ്പോം കൎത്താവിനെ കാണാതെ അവങ്കലേ
വിശ്വാസത്തിൽ രുചിനോക്കി അനുഭവിക്കുന്നതിനെ മരിച്ച ശേഷമത്രേ
അവനെ മുഖാമുഖമായി കാണുന്നതിനാൽ പൂൎണ്ണാനുഭവവും തികഞ്ഞ
സന്തോഷവും ആയ്വരും എന്നറിക.

യേശുവേ നീ സ്നേഹശക്തി—ലോകത്തിൽ വരുത്തിയോൻ
കടമായ ദാസഭക്തി—ആർ നിണക്കു കാട്ടുവോൻ
മുന്തിരിക്കു കൊമ്പായിട്ടും—ഞങ്ങളിൽ ഫലം പോരാ
പലശിഷ്യർ നിന്നെ വിട്ടും—കെട്ടും പോയി തമ്പുരാ (144). J. M. F. [ 100 ] SACRED SONGS & SOLOS.*

കീൎത്തനങ്ങൾ.

5. THE GATE AJAR FOR ME.

പകൽക്കാലത്തു ഗോപുരങ്ങളെ പൂട്ടുകയില്ല. വെളിപ്പാടു ൨൧, ൨൫.

൧. മലൎക്ക സ്വൎഗ്ഗവാതിലേ—തുറന്നു വെച്ചു കാണ്മൂ!
കതിൎക്കും സ്നേഹത്തേ—അണ്ണാന്നു നിന്നു ഉണ്മൂ!

പല്ലവി

കൃപാധനത്തിൻ ആഴമേ!
കൃപാലയത്തിൻ വാതിലേ
പിതാ—പിതാ—തുറന്നു വിട്ടതാ!

൨. നിഷ്കാലം നിഷ്പ്രമാണമോർ—വിസ്താരത്വത്തെ പാൎപ്പിൽ
വിശാലപങ്കതി ചാരുന്നോർ—വിസ്മയം പൂണ്ടു ഓൎപ്പിൻ!

൩. കൊള്ളാത്ത സൎവ്വലോകത്തിൽ—വിരക്തിയാൎന്ന ഭക്തർ
ചൊല്ലേറും സ്വൎഗ്ഗശാലയിൽ—വിയോഗം തീൎന്ന മുക്തർ

൪. ഇതിന്നു മൂലമാരെന്നാൽ—എല്ലാറ്റിന്നും സ്രഷ്ടാവു
ഉദ്ദിഷ്ട ആദ്യജാതനാൽ—എല്ലാരുടേ പിതാവു.

൫. ലക്ഷോപിലക്ഷ ഭാനു തൻ—പ്രഭാവഭൂഷ വെല്വോൻ
രക്ഷാസംഭാരകാരണൻ—പ്രതാപത്തോടരുൾവോൻ.

൬. യഹോവ ക്രോധം ശങ്കിച്ചോൻ—കണ്ടാലും യേശു കൎത്താ!
യഥോക്തയാഗം അൎപ്പിച്ചോൻ—കൊണ്ടാലും നിൻ ഉദ്ധൎത്താ!

൭. അമൂല്യ രക്ഷബാഹുല്യം—സംക്ഷേപിച്ചെന്നും കാണ്മാൻ
അപൂൎവ്വസ്നേഹലാഞ്ഛനം—നിക്ഷേപിച്ചിന്നും പൂണ്ടാൻ.

൮. വധിച്ച പാടു രോഹിതം—ഭ്രഷ്ടവടുക്കുൾ അഞ്ചും
പതിച്ചു മൈയിൽ ശോഭിതം—ദുഷ്ട ശത്രുക്കളഞ്ചും.

൯. നിരെപ്പു കോറും ഹീനൎക്കോ—വടുക്കൾ കൂറും ധൈൎയ്യം
നിരെപ്പു ഏറ്റ ക്ഷീണൎക്കോ—പഴുക്കൾ തൂകും സ്ഥൈൎയ്യം.

൧൦. ഉൾക്കൺ തെളിഞ്ഞു നോക്കുവിൻ—വിമോചനത്തിൻ മാനം.
ഉൾക്കാമ്പുണൎന്നു മോകുവിൻ—വിശോകമായ പാനം!

൧൧. പെറ്റോരും മക്കൾ പേരന്മാർ—വിശേഷവാൎത്ത കേൾപിൻ!
ഉറ്റോരും ചാൎച്ചചേൎച്ചക്കാർ—സന്ദേശമുള്ളിൽ ഏല്പിൻ!

൧൨. മുന്നാഴിക്കാരും നാഥന്മാർ—സങ്കേതം പ്രാപിച്ചോടീൻ!
പിൻ ആളിമാരും നാഥന്മാർ—സന്ദേഹം തീരേയോട്ടീൻ

൧൩. പൈതങ്ങൾ പിള്ളർ ബാലന്മാർ—ഇവ്വാതിലൂടെ പൂവീൻ!
പെണ്ണുങ്ങൾ ആൺകൾ തൊണ്ടന്മാർ—ഇദ്ദ്വാരത്തൂടെ ചെല്ലീൻ!

൧൪. പ്രവേശം പാതികൊണ്ടേന്നോ—നിണക്കുചാരിവെച്ചാൽ
പ്രവേശിക്കയെന്നാൎക്കുമോ—നിരന്നും കൊൾവു വേഗാൽ?

൧൫. സ്വൎഗ്ഗത്തിൻ പോരു വാതിലേ—മലൎത്തിവെച്ചിട്ടുണ്ടേ!
സ്വൎഗ്ഗസ്ഥനും തൃകൈകളേ—മലൎത്തികാട്ടുന്നുണ്ടേ!

൧൬. പഴുപ്പുമുള്ളൽ കണ്ടാൽ—തള്ളാതെ നീ കടക്കും;
പഴക്കം വന്നെന്നെണ്ണത്താൽ—ഉള്ളോതി നീ അടക്കും.

ചോനാൎക്കണ്ടി കേരളൻ [ 101 ] 1. മലൎക്ക=മലൎന്നിട്ടു; കുതിൎക്ക=കത്തി = കുതിരുകളെ അയക്ക, രശ്മിക്ക; അതാ = കണ്ടാലും! 2.
നിഷ്കാലം = കാലമില്ലാത; നിഷ്പ്രമാണം= അളവറ്റ; വിസ്താരത്വം = പരപ്പു കൊണ്ടതു; പ
ങ്കതി = പന്തി. 3. വിരക്തി = അറെപ്പു; (ആരുക) ആൎന്ന = വഴിയുന്ന, ഉള്ള; വിയോഗം =
(കൎത്താവിൽനിന്നുള്ള) വേൎപ്പാടു; മുക്തൻ=പൂൎണ്ണധന്യത്തെ പ്രാപിച്ചവൻ. 4. ഉദ്ദിഷ്ഠൻ= കു
റികൊണ്ടവൻ, ചൂണ്ടികാണിച്ചവൻ. 5. ലക്ഷോപിലക്ഷം = ലക്ഷങ്ങളുടെ മേൽ ലക്ഷം; ഭാ
നു = സൂൎയ്യൻ; പ്രഭാവം=വല്ലഭം, മഹിമ; ഭൂഷ=ഭൂഷണം; വെല്ലുക= ജയിക്ക; രക്ഷാസംഭാ
രകാരണൻ= രക്ഷെക്കായിട്ടുള്ള എപ്പേൎപ്പെട്ട കോപ്പുകളെ ഉളവാക്കിയവൻ; പ്രതാപം=തേജ
സ്സു; അരുളുക=ദാനങ്ങളെ സമ്മാനിക്ക, കല്പിക്ക. 6. യഥോക്തം = കല്പനപ്രകാരമുള്ള;
ഉദ്ധൎത്തം = വീണ്ടു കൊൾവോൻ. 7. അമൂല്യം = വിലമതിച്ചുകൂടാത്ത; ബാഹുല്യം = വലിപ്പം,
പെരിപ്പം; ലാഞ്ഛനം= ലക്ഷം, അടയാളം; നിക്ഷേപിക്ക=ചരതിച്ചു വെക്ക. 8. വധിച്ച
പാടു=കൊല്ലപ്പെട്ട സമയത്തുള്ളതു പോലേ, രോഹിതം = ചുവന്നതു; അഞ്ചു=5; ശോഭിതം =
തിളങ്ങുന്നു; അഞ്ചുക.= മരിളുക, ചുളുങ്ങുക. 9. കോറുക= ആഗ്രഹിക്ക; വടു= മുറിയുടെ ക
ല; തൂകുക = പകൎന്നു കൊടുക്ക; പഴു=പഴുതു, ദ്വാരം; കൂറുക= ഘോഷിക്ക; സ്ഥൈൎയ്യം = സ്ഥി
രത, ഉറുതി. 10. മോകുക=ഉറിഞ്ചിക്കുടിക്ക, ഇറമ്പിക്കുടിക്ക; വീശോകം=ശോകമറ്റ. 11.
വാൎത്ത, സന്ദേശം=വൎത്തമാനം. 12. മൂന്നാഴിക്കാരൻ= വേലക്കാരൻ, ദാസൻ; ആളി=തോ
ഴി, ഇരുത്തി; നാഥ= യജമാനത്തി. 14. വാതിൽ അരകൊണ്ടു ചാരിവെച്ചിട്ടില്ല; ആൎക്കുക=
തിണ്ണം വിളിക്ക; വേഗാൽ = വേഗത്തിൽ. 15. പോരുവാതിൽ = പോൎവ്വാതിൽ = ഇരട്ടവാ
തിൽ; സ്വൎഗ്ഗസ്ഥൻ = ദൈവം. 16. പഴുപ്പു = പരിപാകത; ഉള്ളഴൽ = ഉള്ളത്തിൽ നന്നായി
പറ്റിയ അല്ലൽ; ഉള്ളോതി= ഉള്ളത്തിൽ ഓഹരി. 17. പൂണ്ടാൻ=അവൻ ധരിച്ചു (ക്രിസ്തൻ).

SCRIPTURE PRIZE-QUESTIONS.

വിരുതിന്നുള്ള വേദച്ചോദ്യങ്ങൾ.

കേരളോപകാരിയെ രചിച്ചു വരുന്ന പത്രാധിപരേ! വന്ദനം ചെയ്തു നിങ്ങളുടെ കേരള
മിത്രൻ എഴുതുന്നതാവിതു: സത്യവേദപുസ്തകത്തെ ശോധന ചെയ്വാൻ മനസ്സുള്ള ചെറുപ്രായ
ക്കാൎക്കു വേണ്ടി നിങ്ങളുടെ പത്രത്തിൽ ഓരോ വേദചോദ്യങ്ങളെ ഇടേണ്ടതിന്നു പലപ്പോഴും
അപേക്ഷിപ്പാൻ മുട്ടുണ്ടായിരുന്നെങ്കിലും അതിന്നു ഇന്നോളം സംഗതി വന്നില്ല. പല ക്രിസ്ത്യാ
ന കുട്ടികൾ തങ്ങളുടെ സമയത്തെ (വിശേഷാൽ ഞായറാഴ്ച ദിവസത്തിൽ) എങ്ങനെ ചെലവാ
ക്കേണം എന്നറിയായ്കയാൽ അവൎക്കു തക്കൊരു നേരമ്പോക്കു വരുത്തേണം എന്നാഗ്രഹിച്ചു
നിങ്ങൾ ഈരണ്ടു മാസത്തിന്നകം ചില ചോദ്യങ്ങളെ പത്രം മുഖാന്തരം അവരുടെ മുമ്പിൽ വെ
ച്ചു ഉത്തരം തരുവാൻ അപേക്ഷിച്ചാൽ അതിന്നായി തുനിയുന്നവൎക്കു:

൧. ഒഴിവുള്ള നേരം (അവസരം) നന്നായി പണിക്കാക്കുവാനും

൨.. സദ്വേദത്തിൽ നല്ല പരിചയം വരുവാനും ഇട വരുമല്ലോ. ആകയാൽ ഇക്കാൎയ്യം
താമസിയാതെ നടന്നാൽ നന്നെന്നു തോന്നുന്നു.

ഉത്തരം എഴുതി അയപ്പാൻ മനസ്സുള്ള കുട്ടികൾ ഒക്കയും അതിനെ കത്തു മുഖാന്തരം കോഴി
ക്കോട്ടിലെ ക്നോബ്ലൊൿ സായ്വവൎകളുടെ കയ്യിൽ എത്തിച്ചാൽ ആദ്യമായി ഉത്തരം അയക്കുന്ന
രണ്ടാൾക്കു ചെറുതായ ഒരു വിരുതിനെ സമ്മാനിക്കും.

ചോദ്യങ്ങളെ ഇടാത്ത മാസത്തിൽ തലേതവറ്റിന്റെ ഉത്തരങ്ങളെ പ്രസിദ്ധമാക്കുവാനും
താഴേ എഴുതിയ ചോദ്യങ്ങളെ മേയി മാസത്തിലേ പത്രത്തിൽ ഇട്ടാനും അപേക്ഷിക്കുന്നു.

1. കാണാത്തതു നിശ്ചയമായി അറികയും സകലവും കഴിഞ്ഞു പോകുന്നതിൽ നിലനില്ക്കു
യും ചെയ്യുന്നതു എന്തു?

2. വേദനക്കു പകരം സുഖം വരുത്തുന്ന തീ ഏതു?

3. ഇക്കര നിന്നിട്ടും അക്കരയേ പിടിക്കുന്ന കൈയുടെ പേർ എന്തു?

4. അരുതാത്തതു ചെയ്തും ഇഷ്ടമില്ലാത്തതു ചെയ്യേണ്ടി വന്നതും ആർ?

5. ദാൻ എന്ന കുലത്തിലേ അതിബലവാൻ ആർ?

(മേലെഴുത്തു: Rev. J. Knobloch, Calicut.) [ 102 ] SUMMARY OF NEWS.

വൎത്തമാനചുരുക്കും.

POLITICAL NEWS ലൌകികവൎത്തമാനം

യൂരൊപ്പ Europe.

ഇംഗ്ലന്തു.— ചക്രവൎത്തിനി തമ്പുരാൻ
അവൎകളുടെ മൂന്നാം തമ്പാനായ അൎത്ഥൂർ എന്ന
കന്നാത്ത് പ്രഭു എന്നവർ (Duke of Connaught)
പ്രുസ്സ്യചക്രവരിയുടെ മരുമകനായ ഹ്രെദ്രിൿ
ചാൎല്ലസ്സ് പ്രഭു എന്നവരുടെ തമ്പാട്ടിയായ
ലൂയീസമർഗ്രേത്ത് എന്ന പ്രഭുസ്ത്രിയെ മാൎച്ച്
൧൩൹ വിന്ദ്സർ നഗരത്തിൽ പാണിഗ്രഹം
ചെയ്തിരിക്കുന്നു.

ചക്രവൎത്തിനിത്തമ്പുരാൻ അവൎകൾ അജ്ഞാ
തവാസം ദീക്ഷിച്ചു മാൎച്ച് ൧൬൹ ഇതല്യാരാ
ജ്യത്തെ കാണ്മാൻ എഴുന്നെള്ളിയിരിക്കുന്നു.

ഈയിടേ കഴിഞ്ഞു പോയ രുസ്സതുൎക്കുയുദ്ധ
ത്താൽ രുസ്സ്യ റൂമി രാജ്യങ്ങൾ ഞെരുങ്ങി അ
യൽവക്ക നാടുകളോട്ടുള്ള ഇടപാടു നന്ന ചുരു
ങ്ങിയതു കൊണ്ടു ഇംഗ്ലന്തിലും കച്ചവടം കൃഷി
മുതലായവറ്റിൽ ഓരോ താപ്പു കണ്ടു വരുന്നു.

വടക്കേ അഫ്രിക്കാവിലേ സെനെഗാൽ പു
ഴയുടെ വായ്ക്കലുള്ള മതക്കൊണ്ട് എന്ന ഇംഗ്ലി
ഷ്‌ക്കാൎക്കുടയ ദ്വീപിൽ പരന്ത്രീസ്റ്റ് പടയാളി
കൾ കയറിയതിനാൽ അംഗ്ലക്കോയ്മ അന്യായം
അറിയിച്ചതു (ഏപ്രിൽ ൪൹) പരന്ത്രീസ്സ്ക്കോ
യ്മ അനുസരിച്ചു അവിധ പറഞ്ഞു ഭടന്മാരെ
നീക്കിയിരിക്കുന്നു.

ഔസ്ത്രിയ.— ഹുംഗാൎയ്യനാട്ടിലേ മൂന്നാം
നഗരമായ ശെഗെദ്ദീൻ (Szegedin) മാൎച്ച് ൧൧–
൧൨ ൹ കളിൽ പെരുവെള്ളത്താൽ മുങ്ങി ന
ശിച്ചു. ആയതു മാരൊഷ് എന്ന പുഴ ഥൈ
സ്സ് എന്ന നദിയിൽ കൂടുന്ന സ്ഥലത്തിൽ പ
ണിതിരിക്കുന്നു. അവിറ്റെ ഒരു കോട്ടയും
കോവിലകവും കമ്പിളിതുണി സവൂൻ പുകയി
ല മുതലായ ചരക്കുകളെ ഉണ്ടാക്കുന്ന ശാലക
ളും ഉണ്ടായതല്ലാതെ കപ്പല്പണിയും കപ്പലോ
ട്ടവും മരം മുതലായ ചരക്കുകൊണ്ടുള്ള കച്ചവ
ടവും വലുങ്ങനെ നടക്കയും ഏകദേശം 70,000
പേർ പാൎക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. ഉറച്ച
മഞ്ഞലിഞ്ഞു പോകയും മഴ കേമമായി പെയ്ക
യും ചെയ്തതിനാൽ ഇരുപുഴകൾ പൊങ്ങി ക
രവിടുമ്മുമ്പേ നഗരത്തിന്റെ വടക്കോട്ടു മൂന്നു
നിര ചിറകളെ കെട്ടിച്ച ശേഷം വെള്ളം ക
വിഞ്ഞു വരുമളവിൽ നഗരക്കാരെ കൊണ്ടും
ദൂരെ ദിക്കിൽനിന്നു വരുത്തിയ കൂലിക്കാരെ
കൊണ്ടും ചിറകൾക്കു ഉയരവും കേമവും വരു
ത്തിപ്പോന്നിട്ടും രണ്ടുചിറകൾ വെള്ളത്തിന്റെ

ഒഴുക്കിനാൽ തള്ളി ഒലിച്ചുപോയപ്പോൾ ഇനി
ഓരേ ചിറയുള്ളൂ എന്നു കോയ്മയും നഗരക്കാ
രും കണ്ടു രാപ്പകൽ അതിമാനുഷമായ അദ്ധ്വാ
നംകൊണ്ടു ക്രമത്താലെ ഏറക്കുറെ ൧൫കോൽ
എകരവും അതിന്നു തക്ക വണ്ണവും വരുത്തിയ
തിനാൽ നഗരം ദ്വീപായി പോകയും ചെയ്തു.
വെള്ളം താഴുന്നു എന്ന സന്തോഷം വടക്കുനി
ന്നു ഊറ്റത്തോടെ അടിച്ചു തള്ളിവരുന്ന കാ
റ്റുകൊണ്ടു ദുഃഖമായി മാറി. അതോ വെള്ളം
പെരുത്തു ഊക്കോടേ ചീറയോടു അലെച്ച
പ്പോൾ ഇനി ഒാരാവതില്ല എന്നു പണിക്കാർ
അഴിനില പൂണ്ടു പിൻവാങ്ങുവാൻ തുനിഞ്ഞാ
റെ പടയാളികൾ കുന്തം കയറ്റിയ തോക്കു
കൊണ്ടു അവരെ തടുത്തു പണി എടുപ്പാൻ നി
ൎബന്ധിച്ചു. ചാവേറ്റകാർ ഒന്നും കൂട്ടാക്കാത്ത
വിധത്തിൽ കൈയിട്ടിട്ടും കാറ്റിന്റെ വീൎയ്യ
ത്താൽ ഓളങ്ങൾ തുളുമ്പി മറിഞ്ഞു ചിറ അവി
ടവിടെ അലിഞ്ഞും പൊട്ടിയും തുടങ്ങിയാറെ
എല്ലാവരും മണ്ടിപ്പോയി. പിന്നെ വിരോധം
കൂടാതെ ചാടിവരുന്ന പ്രവാഹം എന്തെല്ലാം
നാശങ്ങളെ വരുത്തി എന്നു കഥിപ്പാൻ പ്രയാ
സം. നഗരക്കാരിൽ ഏറിയവർ ആപത്തണ
യുന്നതു കണ്ടപ്പോൾ തീവണ്ടിവഴിയായും മറ്റും
തെറ്റിപ്പോയി എങ്കിലും അനേകർ നഗര
ത്തിൽ ശേഷിച്ചിരുന്നു. ആയവരെ രക്ഷിക്കേ
ണ്ടതിനു കോയ്മ ഏറിയ കപ്പൽ പടകു വള്ളം
മുതലായ മരക്കലങ്ങളെ നാനാദിക്കുകളിൽനി
ന്നു അയച്ചിട്ടും രണ്ടു മൂവായിരം ആളോളം മു
ങ്ങിമരിച്ചു എന്നു തോന്നുന്നു. വലിയോരനാ
ഥശാല ഇടിഞ്ഞു അതിലെ കുട്ടികൾ ഞെങ്ങീ
ട്ടും മുങ്ങീട്ടും ചാകയും ചെയ്തു.

Cölu. Ztg. 1879. 21. March & M.M.

രുസ്സ്യ.— ഏപ്രിൽ ൧൪ ഒരുത്തൻ ച
ക്രവൎത്തിയെ ചതികുല ചെയ്വാൻ ഓങ്ങി നാലു
കുറി വെടി ചെച്ചിട്ടും ഏശീട്ടില്ല എങ്കിലും അ
വനെ പിടി കിട്ടിയിരിക്കുന്നു. ഈ നടന്ന
ദുഷ്ക്രിയ വിലാത്തിയിൽ എങ്ങും വ്യാപിച്ചു
പാൎക്കുന്ന സ്ഥിതിസമത്വക്കാരുടെ ഗൂഢോപ
ദേശത്തിന്റെ ഒരു ഫലം. ഈ വകക്കാൎക്കു രു
സ്സ്യയിൽ നാസ്തികസ്ഥിതിക്കാർ എന്ന പേർ
ധരിച്ചു വലിയ ശപഥം കൊണ്ടു എന്തു വന്നാ
ലും കൂട്ടുകാരെ കാണിച്ചു കൊടുക്കരുതു എന്നു
ഏറ്റിരിക്കുന്നു. ഇവർ വിചാരിയാത്ത സ്ഥല
ങ്ങളിൽ ഗൂഢമായി യോഗം കൂട്ടി തങ്ങൾക്കു

[ 103 ]
വിരോധമായവരെ ഠക്കരെ പോലെ കൂശാതെ
കൊന്നുകളകയും നിവാസികൾ അവരുടെ
പകയെ ഭയപ്പെട്ടു അവൎക്കു വഴുതിപ്പോകുവാൻ
സഹായിക്കുയും ചെയ്യുന്നു. രുസ്സ്യക്കോയ്മ അവ
രെ എങ്ങനെ അമൎത്തണ്ടു എന്നു ബുദ്ധിമുട്ടി
വലയുന്നു.

റൂമിസ്ഥാനം.— മാൎച്ച് ൧൦ ൹ തുൎക്കപട
കൾ എദിൎന്നേ (Adrianople) എന്ന നഗര
ത്തെ വീണ്ടും കൈയിലാക്കിയിരിക്കുന്നു.

റൂമേല്യ നാട്ടിനെ പലകോയ്മകളുടെ പടക
ളെ പാൎപ്പിച്ചു ഭരിക്കേണം എന്ന രുസ്സരുടെ
അഭിപ്രായത്തെ പുതിയ പ്രയാസങ്ങളെ ശ
ങ്കിച്ചിട്ടാകുന്നു ചിലകോയ്മകൾ തള്ളിക്കുളഞ്ഞതു.

മിസ്രയിലെ ഖെദിവു തനിക്കു കീഴ്പെട്ടരാ
ജ്യത്തിന്റെ വരവു ചെലവുകളെ ക്രമത്തിലാ
ക്കുവാൻ മറുത്തു നില്ക്കുന്നതു കൊണ്ടു സുല്ത്താൻ
ഹലീം പാഷാവെ ഓരിരിമ്പു ചുറക്കപ്പലിൽ
അവന്റെ സ്ഥാനത്തേറുവാൻ അയച്ചിരിക്കു
ന്നു (ഏപ്രിൽ ൧൨). എന്നാൽ ആയതു എളുപ്പ
ത്തിൽ സാധിക്കുന്ന പ്രകാരം തോന്നുന്നില്ല.

ആസ്യാ Asia.

അഫ്ഘാനിസ്ഥാനം.— മാൎച്ച് ൧൦
൹ യാക്കൂബ് ഖാന്നു അരിയിട്ടു വാഴ്ച കഴിഞ്ഞു.
൧൭൹ അവൻ തന്റെ സഹോദരനോടു നിര
ന്നു ൧൦,൦൦൦ പടയാളികളും ൧൧ പീരങ്കികളും
കൊണ്ടു ഇംഗ്ലിഷ്ക്കാരോടു പടവെട്ടുവാൻ ഓ
ങ്ങി നിന്നിട്ടോ മാൎച്ച് ൨൭൹ അംഗ്ലക്കോയ്മ
യോടു സന്ധിച്ചു വരുവാൻ മനസ്സു കാണിച്ചു.
അവൻ പരമാൎത്ഥിയല്ലായ്കയാൽ ഷതർ ഗൎദ്ദാൻ
എന്ന കണ്ടിവാതിൽ കടപ്പാൻ കഴിവു വന്ന
ഉടനെ അംഗ്ലപടകൾ കാബൂലിലേക്കു പുറ
പ്പെടേണം എന്നു കോയ്മ കല്പിച്ചു. ആ സംഗ
തിയാൽ ഉപരാജാവായ കൎത്താവു ലിത്തൻ സേ
നാപതികളോടു ആലോചന കഴിക്കേണ്ടതി
നു ലാഹോരിലേക്കു എഴുന്നെള്ളിയിരിക്കുന്നു.
കുറും താഴ്വരയിൽ രണ്ടു പട്ടാളം വെള്ളക്കാർ
എത്തിയതു ക്രടാതെ കന്ദഹാരിലും സൈന്യം
പെരുകി വന്നു.

ഏപ്രിൽ ൮൹ ഹെരാത്തിലുള്ള പടജ്ജന
ങ്ങൾ ആയൂബോടു ബാക്കിയുള്ള ശമ്പളത്തെ
ചോദിച്ചപ്പോൾ അവൻ നഗരവാഴി മുതലാ
യ പ്രമാണികളെ കെട്ടി തടവിൽ ആക്കിച്ചി
രിക്കുന്നു.

ജല്ലാലബാദ്. ആ നഗരത്തിനടുത്ത മേ
നൊൎക്കു പ്രദേശത്തിൽ ഒരു കൂട്ടം ആളുകൾ
ഭൂമി അളക്കുമ്പോൾ അിടത്തെ ശെൻവാരി
കൾ എന്ന ഗോത്രക്കാർ അവരെ ഓട്ടേണ്ടതി
ന്നു പടവെട്ടിയിരിക്കുന്നു (മാൎച്ച് ൧൯ ൹).

ആയതു തൽക്കാലം സാധിച്ചുവെങ്കിലും തൈ
ത്ലർ സേനാപതി മാൎച്ച ൨൪ ൹ അവരെ ശി
ക്ഷിപ്പാൻ പുറപ്പെട്ടപ്പോൾ 8,000 ശത്രുക്കളിൽ
നിന്നു 200 പേരെ കൊന്നു ശേഷമുള്ളവരെ
പായിച്ചു കളഞ്ഞു.—മാൎച്ച് ൨൮ ൹ ശെൻവാ
രികൾക്കു തോല്മ നേരിട്ടിട്ടും മുല്ലമാർ ദീൻ
ഘോഷിക്കുന്നതുകൊണ്ടു അവർ പിന്നെയും
ലഹളക്കു തുനിയുന്നു എന്നു കോയ്മയറിഞ്ഞു
ഏപ്രിൽ ൩ ൹ രണ്ടു പടക്കൂട്ടങ്ങളെ അവ
ൎക്കെതിരെ അയച്ചു—ഗഫ് (Gough) സേനാ
പതി തന്റെ നേരെ വരുന്ന ൫൦൦൦ ഖഗ്യാനി
കളിൽനിന്നു ൪൦൦ പേരെ കൊല്ലിക്കയും ശേ
ഷമുള്ളവരെ ഓടിക്കയും ചെയ്തു. എന്നാൽ രാ
ത്രിയിൽ ൧൦ മണിക്കു ജല്ലാലബാദിനടുത്ത
കാബൂൽ പുഴയെ കടക്കുന്ന കാൽക്കടവു വിട്ടു
പോയി കുതിരപ്പടയിൽനിന്നു ൪൧ പേർ വെ
ള്ളത്തിന്റെ കഴവും ചാട്ടവുംകൊണ്ടു ഒലിച്ചു
മുങ്ങി മരിച്ചു. തൈത്ലർ പടത്തലവൻ തുണ
പ്പടകളോടു യാത്രയായി. പിന്നെ ലഘമാനി
ലേ ലഹളക്കാർ മൿ ഫൎസ്സൻ സേനാപതിയു
ടെ പടയെ കണ്ടപ്പോൾ മണ്ടിപ്പോയി.

ഏപ്രിൽ ൮ ൹ ബഭക്ഷാനിൽ വലിയ താ
റുമാറു നടന്നു. ഫത്തെഹബാദിൽ ഖഗ്രാനരു
ടെ മലിൿമാർ തങ്ങളുടെ അവി
ധേയതയെ ഒരു ദൎബ്ബാരിലേ കൂടിക്കാഴ്ചയിൽ
അറിയിച്ചു കൊടുത്തു. കാബൂലിൽനിന്നു ൩൫
നാഴിക ദൂരമുള്ള ഗുണ്ടമുഖത്തിൽ ഒരു ചെറു
സൈന്യത്തെ സ്ഥാപിച്ചിരിക്കുന്നു. വിട്ടുല്ഫ്
സേനാപതി മാൎച്ച് ൧൦ ൹ സൈന്യവുമായി
കൊജുൿ കണ്ടിവാതിലിനെ കടക്കുമ്പോൾ അ
ധികം ഒട്ടകങ്ങൾ നശിച്ചു പോയി.

കെത്താവിനടുത്ത ഖുഷീൽ എന്ന കോ
ട്ടയിൽനിന്നു സുരനാരി കോട്ടൽ എന്ന ചുര
ത്തിൽ കൂടി പടകൾ പ്രയാണം ചെയ്വാൻ ത
ക്ക നിരത്തിനെ ഉണ്ടാക്കുവാൻ പോകുന്നു.
ആ വഴിയായി താൽ ചൊതിയാലിയിൽനി
ന്നു കെത്തയിലേക്കു കന്ദഹാരിലുള്ള സൈന്യം
മടങ്ങി ചെല്ലേണ്ടതു. കക്കാർ ഗോത്രക്കാരും
അവരുടെ തലവന്മാരും കോയ്മയോടു
സ്നേഹഭാവം കാണിച്ചു സഹായിച്ചു വരുന്നു.
മേജർ സന്ദെമൻ മാൎച്ച് ൨൪ ൹ ഇൽ സൈ
ന്യത്തോടു കൂട ബഘാനിൽ എത്തിയപ്പോൾ
ഷാജെഹാൻ പടയുമായി ഇംഗ്ലിഷ്കാരെ തടു
പ്പാൻ എതിൎത്തു നില്ക്കുന്നതു കണ്ടു അവർ പ
ടക്കായി ഒരുങ്ങി പത്തു വിനാഴികക്കകം
അവനെയും ക്രട്ടരെ ജയിച്ചു മണ്ടിച്ചുകളഞ്ഞു.
മാൎച്ച് ൩൧ ൹ കന്ദഹാർ പിഷീൻ എന്നീസ്ഥ
ങ്ങളിലേ പടകൾക്കായി തീൻപണ്ടങ്ങളെയും

[ 104 ]
ഒട്ടകങ്ങളെയും മേടിപ്പാൻ പോയ പടക്കൂട്ട
ത്തെ ഈരായിരത്തോളം ബരെച്ചി അഫഘാ
നർ തോല്പിപ്പാൻ വിചാരിച്ചു എങ്കിലും ഇവർ
തോറ്റു പ്രാണരക്ഷക്കായി ഓടേണ്ടി വന്നു.

മദ്രാശിസംസ്ഥാനം.— ഗോദാവരി
ജില്ല രാജമന്ത്രിക്കടുത്ത രമ്പ എന്ന ഊരിൽ മാ
ൎച്ച് ൧൩ ൹ നികുതി കൊടുപ്പാൻ മനസ്സില്ലാത്ത
ഒരു കൂട്ടം ആളുകൾ പോലീസ്‌ക്കാരെ പായ്ക്ക
യും രണ്ടു സൎക്കാരുദ്യോഗസ്ഥന്മാരെ തടവിലാ
ക്കുകയും ഒന്നു രണ്ടു ഗ്രാമങ്ങളെ എരിച്ചു കളക
യും ചെയ്തു. പല ദിക്കുകളിൽനിന്നു പോലീ
സ്‌ക്കാരെ അവിടേക്കയച്ചതു ക്രടാതെ ൩൯ാം
നാട്ടു പട്ടാളത്തേയും ചെന്നപ്പട്ടണത്തിൽനി
ന്നു തീക്കപ്പൽ കയറ്റി അയച്ചിരിക്കുന്നു. ഇ
നി ദ്രോഹികൾക്കു തക്ക ശിക്ഷയും ആ നാട്ടി
ന്നു അമൎച്ചയും ഉണ്ടാകും.

മലയാളം.— മലപ്പുറത്തു പരന്ന കുന്നി
ന്മേൽ നൂറ്റന്മാരായ വെള്ള പടയാളികൾക്കു
പാൎപ്പാൻ ഏകദേശം ൧൦൦ കോൽ നീണ്ടതും ഓ
ല മേഞ്ഞുതുമായ പടക്കെട്ടിൽ ഉണ്ടു. കുന്നി
ന്റെ ചതവിലുള്ള പറമ്പു പുല്ലിന്നും അരിപ്പൂ
ച്ചെടികൾക്കു മാൎച്ച് ൧൦൹ തീ പിടിച്ചപ്പോൾ
കാറ്റും ഉലൎച്ചയും കൊണ്ടു ആ പടക്കൊട്ടിലും
അതിൽനിന്നു വലിച്ചെടുത്ത സാമാനങ്ങളിൽ
നിന്നു ഏതാനും വെന്തു പോയി. മരുന്നറ വെ
ള്ളത്തിൽ മുക്കിനനെച്ച കമ്പളികളെ കൊണ്ടു
പുതെച്ചിട്ടാകുന്നു രക്ഷപ്പെട്ടതു.

ബൊംബായി.— ഏപ്രിൽ ൧൦൹ ശ്രീ
രിച്ചാൎദ്ദ് തെമ്പ്ല് എന്ന സംസ്ഥാനവാഴി പ്രഭു
ഗോതി (Prince's Dock) എന്ന ഗോതിയുടെ
അവസാന കല്ലിട്ടു ചീപ്പിനെ തുറപ്പിച്ചു കടൽ
വെള്ളം അതിൽ പായിച്ചു. നനഗോതികളിൽ
(wet docks) വെച്ചു ഇതു ഭാരതഖണ്ഡത്തിൽ വ
ലിയതു. അതിനു ൭൬ ലക്ഷം ഉറു. ചെലവു

ബൎമ്മാ.— ബൎമ്മാവിലേ രാജാവു താൻ
നടത്തിയ ക്രൂരതകൾ നിമിത്തം രാജ്യദ്രോഹം
ശങ്കിച്ചിട്ടോ മറ്റോ പടകളെ ശേഖരിക്കുന്ന
തിനാൽ അംഗ്ലമേൽക്കോയ്മ ഭാരതത്തിൽനിന്നു
ചില പട്ടാളങ്ങളെ അയച്ചിരിക്കുന്നു.

ആഫ്രിക്ക Africa.

സുപ്രത്യാശമുന.— ജുലുക്കാപ്പിരികൾ
എക്കൊവേ എന്ന സ്ഥലത്തിൽ അംഗ്ലപാളയ
ത്തെ ആക്രമിച്ചപ്പോൾ കൎന്നൽ പീൎസ്സൻ അവ
ൎക്കു തട്ടുകേടു വരുത്തി അവരെ ദൂരത്തോളം പ
ന്തേരി പായിച്ചുകളഞ്ഞു. (ഫിബ്രു. ൯ാം ൹).

ബസുതോ നാട്ടിലേ മന്നൻ രാജ്യദ്രോഹ
ത്തിനു തുനിയുന്നു.

മാൎച്ച് ൧ ൹ ജുലുകാപ്പിരികളുടെ മന്നനായ
ചെതിവായോ തനിക്കു ഇംഗ്ലിഷ്‌ക്കാരോടു പോ
രിന്നു പോവാൻ മനസ്സുണ്ടായില്ലെന്നും ഇസ
ന്ദുലയിൽ വെച്ചു നടന്ന വധം ഇംഗ്ലിഷ്‌ക്കാർ
ജൂലുക്കാരുടെ പാളയക്കാവലുകളോടെ തീൎത്ത
തിനാൽ സംഭവിച്ചു എന്നും തനിക്കു ഇംഗ്ലി
ഷ്‌ക്കാരോടു നിരന്നിരിക്കേണമെന്നും മറ്റും
അവിധ പറയുന്നു.

മാൎച്ച് ൨൫ ൹ കേപ്‌തൌനിൽനിന്നു ലീ
നെബെൎഗ്ഗിലേക്കു തീൻപണ്ടങ്ങളെ കൊണ്ടു
പോയ്ക്കാക്കുന്ന ൧൦൪ പടയാളികളുടെ നേരെ
൪൦൦൦ ജൂലുകാപ്പിരികൾ കയൎത്തു വന്നു പാതി
യോളം ആളുകളെ കൊന്നതിനാൽ ചെതിവാ
യോ മന്നന്റെ മധുരവാക്കുകളെ വിശ്വസി
പ്പാൻ സംഗതി പോരാ എന്നു കണ്ടുവരുന്നു.
ലിനെബുൎഗ്ഗിൽ വെച്ചു ൨൦, ൦൦൦ ജുലുക്കാപ്പിരി
കൾക്കു തട്ടുകേടു പറ്റിയിരിക്കുന്നു. ഏപ്രിൽ
൧൹ ഏകദേശം ൬൦൦൦ ആംഗ്ലപടയാളികൾ
പോൎക്കളത്തിൽ എത്തി മറുത്തു നില്ക്കുന്ന ജൂലു
ക്കാപ്പിരികളോടു അങ്കപ്പോർ കുറെപ്പാൻ പോ
കുന്നു. ഏപ്രിൽ ൨൨ ൹ത്തേ വൎത്തമാനക്ക
മ്പിപ്രകാരം ൩൦,൦൦൦ ജൂലുകാപ്പിരികൾ ഇം
ഗ്ലിഷ്‌ക്കാരോടു പടവെട്ടി ൨൫൦൦൦ ആളോളം
പട്ടുപോയി എന്നു കേൾക്കുന്നു.

മസ്തത്തിലെ അടിമ.— ഒമാൻ എ
ന്ന നാട്ടിൽ രണ്ടു ഹിന്ദുക്കൾ അടിമയായി കി
ടക്കുന്നു എന്നു സയദ് തുൎക്കി മസ്തതിലേ
സുല്ത്താൻ കേട്ടിട്ടു അവരെ അംഗ്ലനയകാൎയ്യ
സ്ഥന്റെ (British Political Agent) കയ്യിൽ
ഏല്പിപ്പാനും കല്പിച്ചു. സ്തീ ദീനത്താൽ വഴി
ക്കൽ മരിച്ചു ൧൩ വയസ്സുള്ള ആൺകുട്ടി മാത്രം
സുഖേന എത്തിയുള്ളൂ. ആയവനെ രണ്ടു വ
ൎഷം മുമ്പെ ഒരറവി ഹൈദരാബാദിൽ വെച്ചു
വാങ്ങി ഒമാനിലേക്കു കൊണ്ടുപോയിരുന്നു.
൧൬, ൧൭, ൧൮ ആം നൂറ്റാണ്ടുകളിൽ അറവി
കൾ ഭാരതഖണ്ഡത്തിന്റെ കരപ്രദേശത്തിൽ
കയറി അനവധി സ്ത്രീകളെയും കുട്ടികളെയും
പിടിച്ചു അടിമകളാക്കികൊണ്ടു പോയ പ്രകാ
രം വിലാത്തിക്കാരായ ഗ്രന്ഥകൎത്താക്കളുടെ എ
ഴുത്തിനാൽ അറിയുന്നു. ഈ സമ്പ്രദായം പണ്ടു
പണ്ടേയുള്ളതു എന്നതിനു സംശയം ഇല്ല.
ഒമാൻ നാട്ടിൽ ഏതാനും ആളുകൾ അടിമക
ളായി കൊണ്ടുവന്ന കഛ്ശിക്കാരുടെ സന്തതി
യാകുന്നു എന്നറിയുന്നു. ഭാരതഖണ്ഡക്കോയ്മ
പ്പോൎക്കപ്പലുകളുടെ ഉത്സാഹത്താൽ ഭാരതത്തി
ൽനിന്നു തെക്കെ അറവിയിലേക്കു നടത്തിയ
അടിമക്കച്ചവടം നിന്നുപോയി എന്നു പറയാം.
(M. M. 1878. No. 12.)

[ 105 ] CHRIST’S WICTORY OVER SATAN.

ക്രിസ്തുവിൻ ഉയൎച്ച. മത്താ. ൪, ൧ –൧൧.

പരപദ്യം.

ൟശോ ഇരുന്ന വനം ഏതെന്നു കണ്ടു പേ പോയി
നാശപ്പെടുത്താൻ വഴിനോക്കി—മോശമെന്നു
ആശു പരീക്ഷ കണ്ടു—ആശയോടു യേശുവുമാം
പിശാചിനെ ജയിച്ചുവെന്നു താൻ.

രാഗം പുന്നാഗവരാളി അടതാള ചായ്പ

പല്ലവം

ജയിച്ചു പിശാചിനെ മന്നൻ—കിരസ്തു നാഥൻ
ജയിച്ചു പിശാചിനെ മന്നൻ.

അനുപല്ലവം

ജയിച്ചു നാല്പതുദിനം കഴിഞ്ഞു വനത്തിൽ വെച്ചു.
ജല്പിക്കാതെ പിന്നിൽ പോ സാത്താനെ എന്നു ചൊല്ലി. ജയിച്ചു.

ചരണങ്ങൾ

൧. മൂന്നു വിധ പരീക്ഷകൾ കൊണ്ടു പേയ്തൻ
മോടി കാണിപ്പാൻ വന്നാൻ.
മോദമായി ദൈവജാതൻ—പാദാലപ്പോൾ.
വേദം പറഞ്ഞു ചൊന്നാൻ.
വേദപരൻ വചനം ജീവഭോജനം.
വേതാളമേ നീയറിഞ്ഞീടെന്നു ചൊല്ലി. ജയിച്ചു.

൨. ആദത്തെ പാതകത്തിൽ—ആക്കിയ പേയിൻ
അഴകെല്ലാം കെടുത്തുവായെ.
അടക്കി വേദത്തിലുള്ള—വാക്യം കൊണ്ടു.
അടെച്ചു ശിരെസ്സുടെച്ചു.
അടുത്തുവന്ന സാത്താനോ—ടടുത്തു നീ പോകയെന്നു,
കൊടുത്തു വചനം മൂന്നു—കടുത്ത വാളുപോലപ്പോൾ. ജയിച്ചു.

൩. ൟവണ്ണം ജയിച്ചുപേയെ—നരൎക്കുവേണ്ടി.
ആവി കൊടുപ്പാൻ തന്റെ.
ആൎക്കും ജയിക്കാമിനി—സാത്താനെയും
ആയവൻ പാപത്തെയും.
ഏവരും അരുൾ വേദ—വാക്യങ്ങൾ പഠിച്ചാലേ
ഇതു പോലെ പേയേയും പാപവും ജയിക്കാവു. ജയിച്ചു.
(ആ. ആഭരണം.) [ 106 ] WHAT IS HINDUISM?

ഹിന്തുമതമെന്തു?

III. പുരാണങ്ങൾ.

ഹിന്തുക്കളുടെ പുരാണങ്ങൾ പല കാലങ്ങളിൽ എഴുതപ്പെട്ടു എന്നു
നിശ്ചയിക്കാം എങ്കിലും ആയവ ഇന്നിന്ന സംഗതികളാൽ ഇങ്ങനേ കൂട്ടി
ചേൎത്തിരിക്കുന്നെന്നു നമുക്കു ഇപ്പോൾ നിശ്ചയിപ്പാൻ പാടില്ല. ഈ പു
രാണങ്ങൾ എല്ലാം ചോദ്യോത്തരരൂപത്തിൽ ഗ്രന്ഥിച്ചിരിക്കുന്നു. ഒരു
വൻ ചില ചോദ്യങ്ങളെ കഴിക്കുകയും മറ്റവൻ അതിന്നുത്തരം പറകയും
ചെയ്തപ്രകാരം അവറ്റിൽ കുറിച്ചിരിക്കുന്നതുമല്ലാതെ അങ്ങനേയുള്ള
ചോദ്യങ്ങളെ തൊട്ടു വേറെ കാലങ്ങളിൽ വല്ലവർ തമ്മിൽ ചെയ്ത സം
ഭാഷണങ്ങളും ഇടെക്കിടേ ചെരുതിക്കൂട്ടി കിടക്കുന്നു. മേല്പടി സംഭാഷണ
ങ്ങളെ കഴിക്കുന്ന ശിഷ്യൻ താൻ തന്റെ ഗുരുവിൽനിന്നു കേട്ട പഠിച്ച
വിശേഷങ്ങളെ അറിയിക്കുകയും ആ ഗുരു ഈ കാൎയ്യങ്ങളെല്ലാം ഇന്ന മാ
മുനിയുടെ വായ്മൂലം കേട്ടറികയും ചെയ്തുപ്രകാരം വിവരിക്കുന്നതിനെ
യെല്ലാം നാം കാണുമ്പോൾ പണ്ടു പണ്ടേയുള്ള പാരമ്പൎയ്യങ്ങളെ ചര
തിച്ചു കൊള്ളുകയത്രേ പുരാണങ്ങളെ സംഗ്രഹിച്ചവരുടെ മുഖ്യ ലാക്കു
എന്നു വിളങ്ങും.

പുരാണങ്ങളിൽ ദേവോല്പത്തികളും സൃഷ്ടിവിവരങ്ങളും തത്വശാസ്ത്ര
ത്തോടു സംബന്ധിച്ച പല കാൎയ്യങ്ങളും ചടങ്ങാചാരമൎയ്യാദകളും വംശ
പാരമ്പൎയ്യങ്ങളും ചരിത്രാംശങ്ങളും ദേവകൾ വീരന്മാർ മുനികൾ എന്നി
വരുടെ പ്രവൃത്തികളെ തൊട്ടുള്ള അനേകം കറ്റുകഥകളും അടങ്ങിയി
രിക്കുന്നു. പല മതഭേദികളുടെ ഉപദേശങ്ങളെ വിവരിപ്പാന്തക്കവണ്ണം പു
രാണങ്ങളെ എഴുതിയിരിക്കയാൽ ആയവറ്റിന്നു അന്യോന്യം പൊരു
ത്തമല്ല വിപരീതവും ഭിന്നിതവും അത്രേ കാണ്മാനുള്ളതു. അവറ്റെയെ
ല്ലാമേകസാധാരണവിശ്വാസപ്രമാണത്തിൽ ചേൎക്കേണമെന്നു കരുതി
സംഗ്രഹിച്ചതുമല്ല. പുരാണങ്ങളിൽ ഒരു കോടിയിൽ പരം ഗ്രന്ഥങ്ങൾ
(൩൨ അക്ഷരങ്ങൾ അടങ്ങിയ ഒരു ശ്ലോകം ഗ്രന്ഥം) അടങ്ങിയിരിക്കുന്നു.

ഹിന്തുക്കളുടെ കറ്റുകഥകളായ പുരാണങ്ങളിൽ അടങ്ങിയിരിക്കുന്ന
മുഖ്യ ഉപദേശങ്ങൾ ആവിതു:

I. സൎവ്വലോകങ്ങൾക്കും ആത്മാവായിരിക്കുന്ന ദേവൻ ഒരുവൻ ഉ
ണ്ടു. അവൻ അനേകം അവതാരങ്ങൾ മൂലമായി മനുഷ്യൎക്കു പ്രത്യക്ഷ
നാകുന്നു.

II. ദേവന്റെ പ്രത്യേക പ്രത്യക്ഷതകൾ:— 1. ത്രിമൂൎത്തികൾ: അതാ
യതു സൃഷ്ടികൎത്താവായ ബ്രഹ്മൻ രക്ഷകൎത്താവായ വിഷ്ണു സംഹാരക
ൎത്താവായ ശിവൻ എന്നിവർ തന്നെ.— ഇവൎക്കു സരസ്വതി ലക്ഷ്മി പാ
[ 107 ] ൎവ്വതി എന്നിവർ മുഖ്യ ഭാൎയ്യമാർ,—2. വിഷ്ണുവിന്റെ ദശാവതാരങ്ങൾ ആ
വിതു: ൧. മത്സ്യം (മീൻ): മനുപ്രളയത്തിൽ നാലു വേദങ്ങൾ നശിച്ചു പോ
കാതെ അവറ്റെ ഉദ്ധരിക്കേണ്ടതിന്നു അവൻ ഒരു വലിയ മീനായവതരിച്ചു.
൨. കൂൎമ്മം (ആമ): പാലാഴിമഥനത്തിൽ ദേവകളും അസുരകളും കൂടി വാസു
കി എന്ന മഹാ സൎപ്പത്തെ കയറും മന്ദരം എന്ന പെരുമലയെ മന്തുമാക്കി
അമൃതിന്നു വേണ്ടി പാല്ക്കടിലിനേ കടഞ്ഞപ്പോൾ മന്ദരമല സമുദ്രത്തിൽ
ആണ്ടുപോയി. ആയതിനെ തന്റെ മുതുകിന്മേൽ എടുത്തുയത്തുവാൻ
അവൻ ആമയായവതരിച്ചു.—൩. വരാഹം (പന്നി): വെള്ളത്തിൽ മുഴു
കി കിടന്ന ഭൂമിയെ തേറ്റമേൽ എടുത്തു പൊന്തിപ്പാൻ അവൻ പന്നിയാ
യവതരിച്ചു.—൪. നരസിംഹം (ആൾ ചിങ്ങം): ഹിരണ്യ കശിപു തന്റെ
പുത്രനായ പ്രഹ്ലാദൻ വിഷ്ണുവേ വണങ്ങിയതിനാൽ അവനെ കൊല്ലു
വാൻ ഭാവിച്ചപ്പോൾ വിഷ്ണു ഒരു തൂണു പൊട്ടിപ്പിളൎന്നു നരസ്കിംഹമായവ
തരിച്ചു ഹിരണ്യകശിപുവിനെ കൊന്നുകളഞ്ഞു.— ൫. വാമനമൻ (കുള്ളൻ)
മഹാബലി എന്നൊരു രാക്ഷസചക്രവത്തി കടുന്തപസ്സ് കൊണ്ടു വലി
യ വരങ്ങളെ പ്രാപിച്ചു ദേവന്മാരും ഭയപ്പെടത്തക്ക മഹാപരാക്രമിയാ
യി വാഴുമ്പോൾ അവനെ ജയിച്ചടക്കുവാൻ ഒരു കുള്ളനായവതരിച്ചു.—
൬. പരശുരാമൻ (വെണ്മഴുവേന്തൻ): ക്ഷത്രിയരുടെ അക്രമം നിമി
ത്തം അവരെയും അവരുടെ ചക്രവൎത്തിയായ കാൎത്തവീൎയ്യനേയും സംഹ
രിക്കേണ്ടതിന്നു ഒരു പടവീരനായവതരിച്ചു.— ൭. ശ്രീരാമൻ ലങ്കാപുര
ത്തെ ജയിച്ചു തന്റെ ഭാൎയ്യയെ കട്ടുകൊണ്ടു പോയ രാവണാസുരനെ
കൊന്നു അവളെ വീണ്ടുകൊൾവാൻ അവതരിച്ചു.— ൮. ശ്രീകൃഷ്ണൻ അസു
രരേയും രാക്ഷസരേയും വിശേഷാൽ തന്റെ അമ്മാമനായ കംസനേയും
കൊന്നു ലോകത്തിൽ വിനോദം വളൎത്തുവാൻ അവതരിച്ചു.—൯. ബുദ്ധൻ
ദുരുപദേശത്തെ ലോകത്തിൽ വൎദ്ധിപ്പിപ്പാനും തപോബലത്താൽ ലോ
കോപദ്രവികളായി തീൎന്നവരെ മുടിപ്പാനും അവതരിച്ചു.—൧൦. ഖൾ്ഗി: മത
ത്തേ പുതുക്കുവാനും ദുൎമ്മാൎഗ്ഗികളെ നശിപ്പിപ്പാനും നല്ല കാലത്തെ ഉള
വാക്കുവാനും ഇനിമേൽ ഒരു കുതിരയായി അവതരിക്കയും ചെയ്യും.

3. ശിഷ്ടദേവന്മാർ. ദേവേന്ദ്രൻ തുടങ്ങിയുള്ള അഷ്ടദിക്പാലകരും
ഹനുമാൻ ഗണേശൻ വേട്ടെക്കൊരുമകൻ അയ്യപ്പൻ എന്നിങ്ങിനെ
ആണും പെണ്ണമായ അനവധി ദേവന്മാർ ഉണ്ടു. മുപ്പത്തു മുക്കോടി ദേ
വകൾ ഉണ്ടെന്നു പുരാണങ്ങളിൽ പലേടത്തും പറഞ്ഞിരിക്കുന്നു.

III. മേല്പറഞ്ഞ ദേവന്മാരിൽ ബ്രഹ്മാവു ശാപഗ്രസ്തനാകയാൽ പൂ
ജ ഇല്ലാത്തവനായ്പോയതിനാൽ അവനേ ഒഴിച്ചു ശേഷമുള്ളവരെയെ
ല്ലാം ആരാധിക്കാം.—വിഷ്ണുവിനേയും അവന്റെ കലകളായ ദേവന്മാരെ
യും വഴിപ്പെടുന്നവൎക്കു വൈഷ്ണവർ എന്നും ശിവനേയും അവനോടു സം
[ 108 ] ബന്ധിച്ച ദേവതകളേയും തൊഴുതു കൊള്ളുന്നവൎക്കു ശൈവർ എന്നും ഭ
ദ്രകാളിയെ സേവിച്ചു ശക്തിപൂജ ചെയ്യുന്നവൎക്കു ശാക്തേയർ എന്നും
പേർ നടക്കും.

IV. കാണാത്ത ദേവന്മാരെ കാണ്കപ്രതിമകളെ കൊണ്ട് ആരാധി
ക്കേണം. അദൃശ്യമായിരിക്കുന്ന ദേവന്മാർ ബ്രാഹ്മണരുടെ മന്ത്രബല
ത്താൽ തിടമ്പുകളിൽ പുക്കു കൂടി കൊള്ളുന്നെന്നും ആ ബിംബങ്ങൾ ന
മ്മുടെ കാഴ്ചക്കു വെറും കല്ലും മരവും ലോഹങ്ങളുമത്രേ എന്ന് വരികിലും
അവറ്റെ ആരാധിക്കുന്നവരുടെ വിശ്വാസബലം കൊണ്ടു ആയവ ദേവ
ന്മാരായി ഇരിക്കുന്നുവെന്നും പുരാണങ്ങളിൽ ചൊല്ലിയിരിക്കുന്നു.

V. ഇങ്ങനേ കാണാത്ത ദേവന്മാൎക്കു കാണ്ക പ്രതിമയായി വെക്കുന്ന
ബിംബങ്ങളെ പൂ ചോറു തുടങ്ങിയുള്ള വസ്തുക്കളെക്കൊണ്ടു പൂജിക്കേണം.
ഇങ്ങനെ ചെയ്യുന്ന പൂജയിൽ പതിനാറു കൎമ്മങ്ങൾ (ഷോഡശോപചാര
ങ്ങൾ) അത്യാവശ്യം. അവയാവിതു: ൧. ആവാഹനം: ഈശ്വരനോടു
പ്രസന്നനാവാൻ അപേക്ഷിക്ക.—൨. ആസനം: ഈശ്വരന്നു പകരമായ
ബിംബത്തെ ആസനത്തിൽ കയറ്റുക.—൩. പാദ്യം: വിഗ്രഹത്തെ ആ
സനത്തിൽ നിന്നിറക്കുക.—൪. അൎഘ്യം: ജലം കോരി ഒഴിക്കുക.— ൫. സ്നാ
നം: എണ്ണ നൈ പാൽ തൈർ ഇളനീർ എന്നിവറ്റെ കൊണ്ടു വിഗ്രഹ
ത്തിന്നു അഭിഷേകം ചെയ്തു അതിനെ പ്രതിഷ്ഠിക്ക.—൬. ഉദ്വൎത്തനം:
ബിംബത്തെ കഴുകുക.—൭. വസ്ത്രം: അതിന്നു തിരുവുടയാട ചാൎത്തുക.—
൮. ഉപവീതം: അതിന്നു പൂണുനൂലിടുക.—൯. ഗന്ധം: അതിന്നു ചന്ദനം
പൂശുക.—൧൦. പുഷ്പം: അതിന്നു പൂമാല ചാൎത്തുക.—൧൧. ധൂപം: അതി
ന്നു സുഗന്ധവൎഗ്ഗങ്ങളെ ധൂപിക്ക.—൧൨. ദീപം: അതിന്നു മുമ്പിൽ വിളക്കു
കളെ കൊളുത്തുക.—൧൩. നൈവേദ്യം: ചോറു മുതലായവറ്റെ നിവേദി
ക്ക.—൧൪. താംബൂലം: അതിന്നു വെറ്റിലയടക്ക കൊടുക്കുക.—൧൫. പ്രദക്ഷ
ണം: വിഗ്രഹത്തെ വലം വെക്ക.—൧൬. നമസ്കാരം: അതിന്റെ മുമ്പാ
കേ കമ്പിടുക എന്നിവയത്രേ.

VI. ദേവന്മാരുടെ കോപശാന്തിക്കായി ആടു എരുമ കോഴി മുതലാ
യവറ്റെ അറുത്തു ചോരയൊഴിച്ച് ബലി കഴിക്കേണം.

VII. ദേവൻ മനുഷ്യരെ അനേകം ജാതികളാക്കി പടച്ചിരിക്കുന്നു. എ
ങ്ങനെയെന്നാൽ: ഗുരുത്തൊഴിൽ നടത്തുന്നവരെ ബ്രാഹ്മണർ ആക്കിയും
പോൎച്ചേകവരെ ക്ഷത്രിയരാക്കിയും വ്യാപാരികളെ വൈശ്യരാക്കിയും ദാസ
പ്രവൃത്തിയെടുക്കുന്നവരെ ശൂദ്രർ ആക്കിയും തീൎത്തു. ഇങ്ങനേ നാലു വി
ശേഷ ജാതികളെ വകഞ്ഞിരിക്കുന്നു. ഓരോരോ വേലയും തോഴിലും ചെ
യ്യേണ്ടതിന്നു ആ നാലു ജാതികളെകൊണ്ട് പല കീഴ്ക്കുലങ്ങളെയും സങ്ക
[ 109 ] ല്പിച്ചു. അവൎക്കൊക്കയും മേധാവിയും ബ്രാഹ്മണർ അത്രേ. ആയവർ ത
ന്നേ മനുഷ്യൎക്കും ദേവന്മാൎക്കും നടുവരായിരിക്കുന്നു.

VIII. മോക്ഷം ലഭിപ്പാനുള്ള വഴികൾ ആവിതു: ൧. ബ്രാഹ്മണരെ സേ
വിക്ക. ൨. ജാത്യാചാരം പ്രമാണിക്ക. ൩. ഭിക്ഷ കൊടുക്ക, തണ്ണീൎപ്പന്തൽ
നടക്കാവു വെക്ക, കുളം കുഴിക്കുക എന്നിവറ്റെ തന്നേ. ൪. തീൎത്ഥയാത്ര
ചെയ്ക. ൫. ഗംഗാസ്നാനം. ൬. തപസ്സ് എന്നീ വക തന്നേ.

IX. മരിച്ച ശേഷം മനുഷ്യന്റെ ആത്മാവു വേറൊരു ദേഹത്തിൽ
പ്രവേശിച്ചു പൂൎവ്വജന്മവാസനക്കു തക്ക നന്മതിന്മകളെ അനുഭവിച്ചു ഇ
ങ്ങനെ അനേകം ജന്മങ്ങൾ എടുത്ത ശേഷം ഒടുക്കം പരമഗതിയിൽ ല
യിച്ചു പോകും; ഇതിനു മേല്പൊട്ടു യാതൊരു കാൎയ്യവുമില്ലതാനും.

ചോദ്യങ്ങൾ.

ഇപ്രകാരമെല്ലാം വിചാരിച്ചാൽ ഇവറ്റിൽനിന്നു പല ചോദ്യങ്ങൾ
ഉളവാകും. അതിൽ ചിലതാഠിതു: ൧. പുരാണങ്ങൾ ദൈവവെളിപ്പാ
ടെന്നതിനു ഏതു ദൃഷ്ടാന്തങ്ങൾ ഉണ്ടു? ൨. ഹിന്തുക്കൾ വിശ്വസിക്കുന്ന
ഏകബ്രഹ്മത്തിൻ വെളിപ്പാടിനാൽ തന്നെ അവറ്റെ എഴുതിയിരിക്കുന്നു
എന്നിരിക്കട്ടേ. എന്നാൽ ആയവ തമ്മിൽ തമ്മിൽ വിപരീതവും അന്യോ
ന്യം പകച്ചു വെറുക്കുന്ന വിവിധദേവന്മാരെ വണങ്ങുവാൻ കല്പിക്കുകയും
ചെയ്യുന്നതെങ്ങനേ? ൩. ഹിന്തുക്കൾ പുരാണങ്ങളെ വായിക്കുന്നതി
നാൽ ജ്ഞാനികളും ആത്മികരും സത്യസ്നേഹ വിശുദ്ധികൾ ഉള്ളവരും
പാപത്തെ അറെക്കുന്ന പരിശുദ്ധ കണ്ണുകൾ ഉള്ള ദൈവത്തോടു ഇണ
ങ്ങിയവരും അവന്റെ സന്നിധാനത്തിൽ നില്പാൻ ധൈൎയ്യമുള്ളവരും
ആയ്തീൎന്നിരിക്കുന്നുവോ അല്ല അതിന്നു വിപരീതമായിരിക്കുന്നുവോ? "തി
രുവെഴുത്തിൽ നിങ്ങൾക്കു നിത്യജീവൻ ഉള്ള പ്രകാരം തോന്നുകയാൽ
നിങ്ങൾ അവ ആരായുന്നുവല്ലോ എന്നു ക്രിസ്തൻ യഹൂദരോടു പറഞ്ഞതു
അവൎക്കുള്ള അരുളപ്പാടുകളും പ്രവാചകങ്ങളും ഒരിക്കലും മനുഷ്യന്റെ ഇ
ഷ്ടത്താൽ സാധിക്കാതെ വിശുദ്ധരായ ദൈവമനുഷ്യർ വിശുദ്ധാത്മാവി
നാൽ വഹിക്കപ്പെട്ടത്രേ ഇവയെല്ലാം ചൊല്ലിയതുകൊണ്ടു തന്നേ. ഇത്ര
വിലയേറുന്നതും വിശ്വാസയോഗ്യവും ഉള്ള തിരുവെഴുത്തുകളെ കുറിച്ചു
പ്രശംസിക്കാവുന്നതു എങ്ങനെ എന്നാൽ: യഹോവേ നിന്റെ സാക്ഷ്യ
ങ്ങളുടെ വഴിയിൽ ഞാൻ മകിഴുന്നതു സമസ്ത ധനത്തിൽ എന്നപോലെ
തന്നേ. നിന്റെ നിയോഗങ്ങളെ ഞാൻ ധ്യാനിച്ചും നിൻ പാതകളെ
പാൎത്തും കൊൾക. തിരുവെഴുത്തുകളിൽ ഞാൻ പുളെക്കുന്നു. നിന്റെ
വചനത്തെ മറക്കയുമില്ല. എന്നും മറ്റും തന്നേ. * † * [ 110 ] A SHORT HISTORY OF CYPRUS.

കുപ്രദ്വീപിന്റെ ചരിത്രച്ചുരുക്കും.

നമ്മുടെ ചക്രവൎത്തിനിയും റൂമിസുല്ത്താനും 1878 ജൂൻ 4ാം൹ തമ്മിൽ
ചെയ്ത ഉടൻപടി പ്രകാരം തുൎക്കർ കുപ്രദ്വീപിനെ 1878 ജൂലായി 15ാം൹
അംഗ്ല കാൎയ്യസ്ഥന്മാൎക്കു ഭരമേല്പിച്ചു. മദ്ധ്യതരന്യാഴിയുടെ കിഴക്കേ മൂല
ക്കൽ കിടക്കുന്ന ൟ ദ്വീപിന്നു പണ്ടു കുപ്രൊസ് എന്നും ഇപ്പോൾ നവ
യവനഭാഷയിൽ കിപ്രോ എന്നും തുൎക്കിയിൽ കിബ്രിസ് എന്നും പേരുകൾ
നടപ്പു. ഇംഗ്ലിഷ്‌ക്കാർ അതിനെ സൈപ്രസ് എന്നു വിളിച്ചു വരുന്നു.
അതിന്നു മുക്കോണിച്ച വടിവും 140 നാഴിക നീളവും 5 തൊട്ടു 50 വരെ
അകലവും 3460 □ നാഴികയും 220,000 നിവാസികളും കാണുന്നു. ദ്വീപു
കാരിൽ മുക്കാൽ പങ്കു ക്രിസ്ത്യാനരും ശേഷം മുഹമ്മദീയരും അത്രേ.
നിക്കോസിയിൽ മാത്രം മുഹമ്മദീയർ അധികമായി പാൎത്തു വരുന്നു.

ആ ദ്വീപിന്റെ ചരിത്രത്തെ ചുരുക്കത്തിൽ പറവാൻ ആശിക്കുന്നു.
യഫത്തിന്റെ മകളുടെ മക്കളിൽ ഒരുത്തൻ കിതി എന്ന പുരിയെ
അവിടെ സ്ഥാപിച്ചു പോൽ. പിന്നേ ചുറുചുറുപ്പും കച്ചവടമിടുമയും
ഉള്ള പൊയ്നീക്യർ എന്ന ശേം വംശക്കാർ ആ ദ്വീപിനെ കൈക്കലാക്കി
അതിലേ മലകളിൽനിന്നു ചെമ്പയ്യിർ കുഴിച്ചെടുപ്പിച്ചു അവിടെയുള്ള
മരംകൊണ്ടു ഉരുക്കൾ വൈപ്പിച്ചു യൂരോപ്പ ആസ്യ അഫ്രിക്ക എന്നീ ഖ
ണ്ഡങ്ങളോടും ഭാരതഖണ്ഡത്തോടും കച്ചവടം നടത്തി പോന്നു. കുപ്ര
യിലേ ഉരുത്തച്ചന്മാർ നിനിവേ നഗരത്തോളം പോയി അതിൽ വാഴുന്ന
സെമീരമിസ് രാജ്ഞിക്കായി ഫ്രാത്തു നദിയിൽ ഓടത്തക്ക മരക്കലങ്ങളെ
ചമെച്ചു കൊടുത്തു. പൊയ്നീക്യർ ക്രൂരമുള്ള അഷ്ടരോത്തു എന്ന കാളി
സേവയെ ദ്വീപോളം കൊണ്ടുവന്നു പാഫൊസ്, അമഥുന്തു, ഇദാലി
യോൻ എന്ന സ്ഥലങ്ങളിൽ അവൾക്കു നിവേദ്യത്തറകളെ എടുപ്പിച്ചു.

അതിൽ പിന്നേ നെഞ്ഞൂറ്റവും അത്യുത്സാഹവും ഉള്ള യവനർ ആ
ദ്വീപിൽ അവിടവിടേ പാണ്ടിശാലകളെ കെട്ടി ക്രമത്താലേ നഗരങ്ങൾ
ഉണ്ടാക്കി കൂട്ടം കൂട്ടമായി കുടിയേറുവാൻ വന്ന ശേഷം യവനഭാഷ എ
ബ്രായ ഭാഷയോടു കലരുകയും അഷ്ടരോത്തിന്റെ സേവെക്കു പകരം
കാമദേവിയുടെ 1) സേവ നടപ്പാകയും ചെയ്തു. കാലം ചെല്ലമളവിൽ
യവനർ പൊയ്നീക്യരുടെ കച്ചവടത്തെ മുഴുവൻ കൈക്കലാക്കിക്കുളഞ്ഞു.

പൊയ്നീക്യർ അടുത്ത കരപ്രദേശത്തിൽ ഒരു സ്വന്ത രാജ്യത്തെ സ്ഥാ
പിച്ചപ്പോൾ അവർ മഹത്വമുള്ള തൂർ നഗരം എന്ന രാജധാനിയിൽ
[ 111 ] നിന്നു ആ ദ്വീപിനെ പാലിച്ചു. ഏകദേശം 720 ക്രി.മു. കുപ്രദ്വീപുകാർ
ദ്രോഹിച്ചു പാഫൊസ്, സലാമിസ് 1) കിതിയോൻ മുതലായ ചെറു കോ
യ്മകളെ സ്ഥാപിച്ച മിസ്രക്കോനായ ഒന്നാം അമാസിസ് ആ ദ്വീപിനെ
550 ക്രി.മു. പിടിക്കുവോളം തമ്മിൽ തമ്മിൽ വല്ലാതെ പടവെട്ടി പോന്നു.
ഫാൎസി രാജാവായ കോരെശിന്റെ അനന്തരവനായ കബീസസ് 2) മി
സ്രയെ അടക്കിയാറെ കുപ്രക്കാർ മിസ്രവാഴ്ചയെ ദുഃഖേന സഹിച്ചതി
നാൽ മനസ്സാലേ അവന്റെ ചെങ്കോല്ക്കു. അടങ്ങി. ദ്വീപുകാർ 499–498
ഒരു ചെറിയ ദ്രോഹത്തെ ഉണ്ടാക്കി എങ്കിലും 477 ക്രി.മു. ഫാൎസിക്കോ
യ്മക്കു വീണ്ടും വഴങ്ങി. ക്ഷൎക്ഷസ് 3) എന്ന പരാക്രമി യവന രാജ്യത്തിന്നു
വിരോധമായി ചെയ്ത ആക്രമത്തിൽ തനിക്കു മിക്കവാറും കുപ്രമരക്കല
ങ്ങളുടെ സഹായം ഉണ്ടായിട്ടും തോല്മ സംഭവിച്ചതേയുള്ളൂ.

യവനരും സ്പൎത്താനരും ആ ദ്വീപിൽ ഫാൎസരോടു ഓരോ പടവെട്ടി
ഒടുവിൽ സലാമിസിൽ 4) വെച്ചു ഫാൎസരെ ജയിച്ചു കുപ്രദ്വീപിൽനിന്നു
ആട്ടിക്കുളഞ്ഞു. ഐയാഗൊരാസ് 5) സ്പൎത്തയോടു മത്സരിച്ചു കുപ്രയിൽ
സ്വന്ത രാജ്യത്തെ സ്ഥാപിച്ചശേഷം ഫാൎസർ വങ്കൂട്ടമായി കപ്പൽ കയറി
വന്നു അഥേനരുടെ തുണക്കപ്പൽക്കൂട്ടത്തെ തോല്പിച്ചു ദ്വീപിനെ വീണ്ടും
കൈക്കൽ ആക്കി. യവനർ എത്ര മുട്ടിചെറുത്തിട്ടും സലാമിസ് കോട്ട
അഷ്ടക്ഷൎക്ഷസ് 6) രാജാവിന്റെ കയ്യിൽ അകപ്പെട്ടതിനാൽ യവനർ മല
പ്രദേശത്തിലേക്കോടേണ്ടി വന്നു. വഴിയേ അവർ കൂടക്കൂടെ താഴ്വരകളിൽ
ഇറങ്ങി തുമ്പില്ലാതെ അവിടവിടേ പൊരുതിക്കൊള്ളും.

യവനൎക്കു ഭവിച്ച താഴ്ചെക്കു പകവീളുവാൻ വലിയ സിക്കന്തർ എന്ന
മകെദോന്യമന്നൻ ദാൎയ്യൻ കൊദൊമനന്റെ നേരെ 7) പടെക്കിറങ്ങിയ
പ്പോൾ ഫാൎസിരാജാവു കുപ്രയിൽനിന്നു തന്റെ പടയാളികളെ വരു
ത്തേണ്ടി വന്നു. ഗ്രാന്റിക്കുസ് 8) ആറ്റിൻ വക്കത്തു സിക്കന്തർ അവനെ
തോല്പിച്ചതുകൊണ്ടു കുപ്രദ്വീപിന്നു സ്വാതന്ത്ര്യം ഉണ്ടായതല്ലാതെ സ്വ
ന്തമായോരരചനെയും വരിച്ചെടുപ്പാൻ ഇടവന്നതിനാൽ കുപ്രക്കാർ
സിക്കുന്തൎക്കു വേണ്ടുന്ന സഹായം ചെയ്യും. താൻ തൂർ നഗരത്തെ വളെ
ച്ചു നിരോധിച്ചാറെ കുപ്രക്കാർ തങ്ങളുടെ കപ്പലുകളിൽ നിൎത്തിയ വ
മ്പിച്ച വില്ലുകളിൽനിന്നു 9) കല്ലുകളെ തെറ്റി (തെറിപ്പിച്ചു) നഗരത്തിന്നു
നാശം വരുത്തി. അനന്തരം കുപ്രഉരുത്തച്ചന്മാർ (ഓടായികൾ) പഞ്ച
നദത്തോളം 10) സിക്കന്തരോടു കൂടേ ചെന്നു അവിടെ വെച്ചു വങ്കപ്പലു
[ 112 ] കളെ പണിതു നെയാൎക്കൻ എന്ന ആഴിവാഴുന്നോർ 1) അവറ്റിൽ പോ
ൎവ്വെടിച്ചൽ 2) വന്ന പടയാളികളെ കയറ്റി സിന്ധു നദിയൂടെ ഫാൎസ്യ
ഉൾക്കടലിൽ കടന്നു ഫ്രാത്ത് നദി ഏറി ബാബിലോനോളം കൊണ്ടു
പോയി എത്തിച്ചു. സിക്കന്തർ തിരുപ്പെട്ടതിൽ പിന്നേ തന്റെ സേനാ
പതികളിൽ നാലു പേർ കരക്കടലുകളിൽ തമ്മിൽ പല പട വെട്ടുകയും
കുപ്രദ്വീപുകാർ ഓരോ പക്ഷം തിരിഞ്ഞു അന്യോന്യം പൊരുതുകയും
ചെയ്താറെ പ്തൊലൊമയൻ സൊതർ 3) എന്ന സേനാപതി മിസ്രയോടുകൂട
ആ ദ്വീപിനെയും സ്വാധീനപ്പെടുത്തി. 307 ക്രി. മു. അന്തിഗൊനൻ 4)
കുപ്രയെ വശത്താക്കി എങ്കിലും ഒടുവിൽ പ്തൊലൊമയൻ തന്നെ ഇപ്സു
സിലേ 5) പടയിൽ ജയിച്ചു പ്രബലപ്പെട്ടു. അന്നു തൊട്ട ഇരുന്നൂറു വൎഷ
ത്തോളം മിസ്രക്കോയ്മ പണവും കപ്പലും കുപ്പമായി വാങ്ങി ദ്വീപുകാരെ
ഞെരുക്കുകയും പന്ത്രണ്ടു നാടുവാഴികളെകൊണ്ടു ഭരിപ്പിക്കയും ചെയ്തു.

രോമപുരി ഇതാല്യയെ കീഴ്പെടുത്തി കൎത്താഗോവിനെ 6) ഒടുക്കിയ ശേ
ഷം രോമ മൂപ്പയോഗം അയച്ച സേനാപതിയായ 7) കാതോ 57 ക്രി.മു.
കുപ്രദ്വീപിനെ പ്തൊലൊമയരിൽനിന്നു പിടുങ്ങി രോമ കൂറുപാടാക്കി
തീൎത്തു. 37 ക്രി. മു. ത്രിവീരനാം അന്തോന്യൻ കുപ്രദ്വീപിനെ തനിക്കു
മിസ്രയിലുണ്ടായ ക്ലേയോപത്ര എന്ന മങ്കക്കു ദാനമായി കൊടുത്തു. 8)
എന്നാൽ ഒക്താവ്യാൻ അന്തോന്യനെ അക്ഷയുമിലേ കടൽ പടയിൽ 9)
തോല്പിച്ചപ്പോൾ കുപ്രദ്വീപു വീണ്ടും രോമപുരിയുടെ ചെങ്കോല്ക്കു കീഴ
ടങ്ങി. അതിനാൽ കൃഷിയും ലോഹതുരങ്കവേലയും തെഴുത്തും നിരത്തു
കൾ പെരുത്തും, തുറമുഖങ്ങളുടെ കടപ്പുകൾ ഉറച്ചും വന്നതല്ലാതെ കുപ്ര
ബാല്യക്കാർ രോമപുരിയോളം പഠിപ്പാൻ ചെന്നു തേറിവരികയും ചെയ്തു.

ഏകദേശം 10 ക്രി.മു. കുപ്രയിൽ ജനിച്ച ബൎന്നബാവു 10) 45 ക്രി. ആ. അപൊസ്തലനായ പൌലോടു 11) കൂടെ കുപ്രയിൽ എത്തി. സത്യവിശ്വാ
സികൾക്കു കാമദേവിയുടെ ആരാധനക്കാരോടു കടുപ്പമുള്ള പോരാട്ടം
ഉണ്ടായി എങ്കിലും സുവിശേഷത്തിനു ഒടുവിൽ ജയം വന്നു താനും. എ
ന്നാൽ ഓരപൂൎവ്വം അവിടെ നടന്നു. പൊയ്നീക്യർ കൊണ്ടുവന്ന കോട്ട
മുഖിയായ 12) അഷ്ടരോത്തിനെ ഗ്രേക്കർ പുഞ്ചിരിമുഖിയായ അൎത്തമിയാ
ക്കി മാറ്റിയ ശേഷം അങ്ങുള്ള രോമക്രിസ്ത്യാനർ അവളെ ദൈവമാതാ
വെന്നു സങ്കല്പിച്ചു അഫ്രൈദിതിസ്സ 13) എന്ന പേരും ഇട്ടു. മുങ്കാലത്തു കൃ
ഷ്ണശിലയിൽനിന്നു കോട്ടമുഖിയായ അഷ്ടരോത്തിന്റെ ബിംബത്തെ തീ
[ 113 ] ൎത്തതുപോലെ മറിയയുടെ പുരാതന രൂപങ്ങൾ കൃഷ്ണശിലയിൽ കോടിയ മു
ഖത്തോടെ കൊത്തി ഉണ്ടാക്കിയിരിക്കുന്നതു കാണാം. ആയതു തന്നെ "കറു
ത്തദൈവമാതാവിന്റെ ഉല്പത്തി എന്നു തോന്നുന്നു. മുങ്കാലങ്ങളിൽ അ
ഷ്ടരോത്തു കാമദേവി എന്നവരുടെ മുഖങ്ങളെ പൂജാരിച്ചികൾ 1) മൂടിയി
ട്ടതുപോലെ പൊൻ വെള്ളികൊണ്ടുള്ള മറിയാരൂപങ്ങളുടെ മുഖത്തിലും ഇ
പ്പോഴും മുട്ടാക്ക് 2) ഇടാറുണ്ടു. അന്നു പാഫോസിലേ ശ്രുതിപ്പെട്ട ഉത്സവ
ത്തിൽ ബലികളെ കഴിച്ചതിനൊത്തവണ്ണം ഇന്നും രോമക്രിസ്ത്യാനർ മറി
യെക്കു പ്രാവുകളെ അൎപ്പിച്ചു പോരുന്നു. അതിനാൽ അജ്ഞാനത്തിന്നു എ
ത്ര വലിയ ശക്തിയുണ്ടെന്നും ആയതിൽനിന്നു നാം എങ്ങനെ സൂക്ഷിക്കേ
ണം എന്നും വിളങ്ങുന്നു. കുപ്രദ്വീപിൽ വൎദ്ധിച്ചു വന്ന യഹൂദന്മാർ അക്തേ
മ്യൻ 3) എന്ന തലവനെ വരിച്ചു ഏകദേശം 2½ ലക്ഷം രോമരെയും ക്രി
സ്ത്യാനരെയും മുടിച്ചു കളഞ്ഞു. രോമചക്രവൎത്തി ചീറി ദ്വീപിനെ അടക്കി
കുറ്റക്കാരെ ശിക്ഷിച്ച ശേഷം തീതൻ എന്ന സേനാപതി യരുശ
ലേം മൂലനഗരത്തെ ഇടിച്ചു പാഴാക്കിക്കളഞ്ഞു. പിന്നേയും കുപ്രയിൽ
ക്രിസ്ത്യത്വം തെഴുത്തതുകൊണ്ടു ലാജർ, യൊഹന്നാൻ ലമ്പദിസ്ത, കഥ
രീന, മൌര തുടങ്ങിയ പുണ്യവാളന്മാർ അവിടേ ഉളവായി.

365 ക്രി. ആബ്ദത്തോളം കുപ്ര രോമെക്കാധീനമായിരുന്ന ശേഷം
രൌമ്യ സാമ്രാജ്യത്തെ കിഴക്കേ റൂമിസ്ഥാനം പടിഞ്ഞാറെ റൂമിസ്ഥാനം
എന്നിങ്ങനെ വിഭാഗിച്ചപ്പോൾ കുപ്രദ്വീപു കൊംസ്തന്തീന പുരിയിലേ
(ഇസ്തമ്പൂൽ) ചക്രവൎത്തികൾക്കു സ്വാധീനമായി. ഭൂകമ്പങ്ങളും പഞ്ച
വും അതിന്റെ മഹിമെക്കു ചലവിധേന താഴ്ച വരുത്തിയതല്ലാതേ കട
ക്കള്ളന്മാരും കൂടക്കൂടെ കയറി അതിനെ കൊള്ളയിട്ടും എരിച്ചും പോന്നു.
നാടുവാഴികൾ പലപ്പോഴും സ്വന്തവാഴ്ചയെ സ്ഥാപിപ്പാൻ നോക്കീട്ടും
നിഷ്ഫലമായി പോയതേയുള്ളൂ.

ഉള്ളൂക്കു നാൾക്കു നാൾ കുറഞ്ഞ കിഴക്കേ റൂമികോയ്മക്കു തെക്കുനിന്നു
കൊടുങ്കാറ്റു കണക്കേ തള്ളി വരുന്ന മുസൽമന്നരോടു എതിൎപ്പാൻ കഴി
വില്ലാതെയായതിനാൽ 648ാമതിൽ കുപ്രദ്വീപു ഏകദേശം വിരോധം കൂ
ടാതെ അവരുടെ കയ്യിൽ അകപ്പെട്ടു പോയി. ആയവർ അതിലുള്ള പ
ണ്ടേത്ത എടുപ്പുകളെയും കൊത്തു പണികളെയും തച്ചിടിച്ചും നിവാസി
കളെ അടിമകൾ ആക്കി വിറ്റും കൊണ്ടിരുന്നു. മുതിൎച്ചയുള്ള കൊംസ്ത
ന്തീൻ കൊപ്രൊനീമൻ 4) എന്ന ചക്രവൎത്തി ആ ദ്വീപിനെ തിടുക്കോടെ
പിടിച്ചിട്ടും ആയതു 805 ൽ രണ്ടാമതു മുസൽമന്നരെ വണങ്ങേണ്ടി വന്നു.
രണ്ടാം നിക്കെഫൊരൊൻ ചക്രവൎത്തി 5) 984 ൽ കുപ്രദ്വീപിനെ വീണ്ടുകൊ
ണ്ടു അതിൽ ഒസ്മാനർ കാൽ വെക്കുന്നേടത്തു പുല്ലപോലും മുളെക്കുക
[ 114 ] യില്ല എന്ന വാക്കു പ്രകാരം കണ്ടെത്തിയ ഇടിവിടങ്ങളെ പണിയിച്ചു
നന്നാക്കുവാൻ വളരെ പ്രയാസപ്പെട്ടു. എന്നാൽ ഇസ്തംബൂലിലേ ചക്ര
വൎത്തികൾക്കു ക്രൂശുയുദ്ധങ്ങൾകൊണ്ടു തട്ടിയ ഞെരിക്കത്തോടു കൂടെ പ
ന്ത്രണ്ടാം നൂറ്റാണ്ടിന്റെ ഒടുവിൽ ആ ദ്വീപിലേ നാടുവാഴിയായ കൊം
നേനൻ 1) എന്ന തിരുവപ്പാടു ആ ദ്വീപിലേ വാഴ്ചയെ തനിക്കാക്കി. പര
ന്ത്രീസ് ഇംഗ്ലന്തു എന്ന രാജ്യങ്ങൾ ചെന്താടിയൻ ഫ്രിദ്രിൿ എന്ന ഗൎമ്മാ
നചക്രവൎത്തിയോടു കൂടെ ക്രൂശുപടെക്കു പുറപ്പെട്ടപ്പോൾ ആ മടയൻ
സിംഹഹൃദയനായ രിച്ചാൎദ്ദ് എന്ന അംഗ്ലക്കോന്റെ ചില കപ്പൽ കോൾ
കൊണ്ടു കുപ്രയിലേക്കു തള്ളപ്പെട്ടതറിഞ്ഞു സഹായം ചെയ്യാതെ അവ
റ്റെ പിടിച്ചു കൊള്ളയിട്ടു. പാളിക്കത്തുന്ന എരിച്ചലോടു സിംഹഹൃദയൻ
തന്റെ പട എല്ലാം കൂട്ടി കൊംനേനന്റെ ചില്വാനപടകളോടു എതി
ൎത്തു കരക്കവൎച്ചക്കാരനെ സിംഹാസനത്തിൽനിന്നു ഉന്തി തള്ളി അംഗ്ല
കൊടിയെ രാജധാനിയിൽ പറപ്പിച്ചു ആ ദ്വീപു അംഗ്ല കൂറുപാടു ആക്കി
കല്പിച്ചു ബെരംഗാരിയ എന്ന നവരയിലേ കുമാരിയേ അവിടെ വെച്ചു
വേളി കഴിക്കയും 2) ചെയ്തു.

രിച്ചാൎദ്ദ് 1191 കപ്പലോടി ജുൻ 8൹ നു പ്തൊലൊമാജിസിന്റെ മുമ്പിൽ
നങ്കൂരം ഇട്ടു സലദീൻ സുല്ത്താനെ ജയിച്ചു പരന്ത്രീസ്സുകാരനായ ലൂസി
ഞ്ഞാനിലേ, ഗീദോ എന്നവന്നു കുപ്രദ്വീപിനെ സ്വന്തമായി കൊടുത്തു 3).
1473 ആ സ്വരൂപം അന്യം മുട്ടി പോയി. അതിലേ രാജാക്കൾ പ്രാപ്ത
ന്മാരും ധീരപരാക്രമശാലികളും ആയതിനാൽ സ്വസ്ഥതയോടു കൂട ധ
നപുഷ്ടി പെരുകി വന്നു. മതകാൎയ്യത്തിൽ ഉത്സാഹം ജനിച്ചു കാമദേവി
കോട്ടങ്ങളുടെ ഇടിവിടത്തിൽ വമ്പിച്ച പള്ളികളും മഠങ്ങളും ഉയൎന്നു വന്നു.
മുസൽമന്നരുടെ ഉപദ്രവം പൊറുത്തുകൂടാതെ ഫലിഷ്ടിയ നാട്ടിൽനിന്നു
ഓടി വന്ന സന്ന്യാസികൾക്കു ആ ദ്വീപു ഒതുക്കിടം ആയിതീൎന്നു.

1473 യാക്കോബ് എന്ന ഒടുക്കത്തേ രാജാവിന്റെ വിധവ ചൊൽ
കൊണ്ട വെനേത്യാന രക്ഷാപുരുഷനായ മർക്കൊ കൊൎന്നാരോ 4) എന്ന
വന്റെ പെരിം പേരമകൾ ആകകൊണ്ടു വെനേത്യാന ജനക്കോയ്മ ആ
ദ്വീപു തങ്ങൾക്കാകുന്നു എന്നു ചൊല്ലി കൈവശപ്പെടുത്തി പണം ഉണ്ടാ
ക്കുന്ന വിദ്യയെ മാത്രം ആശ്രയിച്ചു കാടുകളെ വെട്ടിച്ചു നാട്ടിന്നും ജന
ങ്ങൾക്കും വാട്ടം തട്ടിച്ചു. ആ ദ്വീപിൽനിന്നു അതിന്റെ പാലനത്തി
നായിട്ടുള്ള ചെലവു കഴിച്ചു അവർ കാലത്താൽ പത്തുലക്ഷം പൊൻ
പത്താക്കു ലാഭം ഉണ്ടാക്കും.

1453 മേയി 28൹ ഇസ്തംബൂൽ രണ്ടാം മൊഹമെദിന്റെ അധികാര [ 115 ] ത്തിൽ വന്നു. അവന്റെ ശേഷം വാണ വെറിയനായ രണ്ടാം സെലിം സു
ല്ത്താന്നു മെഹെമെദ് സൊകൊല്ലി എന്ന പ്രാപ്തിയുള്ള ഒസ്സീർ ഉണ്ടായിരു
ന്നു. ആയവൻ സുല്ത്താനോടു: ചിറ്റാസ്യ, സൂറിയ, മിസ്ര എന്നീ നാടുകളെ
ഉരത്ത കൈകൊണ്ടു ഭരിപ്പാൻ മനസ്സുണ്ടെങ്കിൽ കുപ്രദ്വീപു അത്യാവശ്യം
എന്നു തിരുവുള്ളത്തിൽ ഏറേണം എന്നു ചൊല്ലി 1570 വൻപടയെ കുപ്ര
യുടെ നേരെ നടത്തി കരയെയും സമഭൂമിയേയും വേഗം കൈയിലാക്കി
എങ്കിലും കരുത്തനായ മൎക്കൊ അന്തോനിയോ ബ്രഗദീനോ എന്നവൻ ഉറ
പ്പുള്ള ഫമഗുസ്ത കോട്ടയിൽ പുലിക്കൊത്ത ധാൎഷ്ട്രത്തോടു പതിനൊന്നു
മാസത്തോളം തുൎക്കരോടു എതിൎത്തു നിന്നു 1). ഇതിന്നിടേ തുൎക്കർ തോല്ക്കു
ന്തോറും 1571ആമതിൽ കിട്ടിയ കുടിയാന്മാരെ വേകുരത്തോടു 2) കൂടെ അ
റുത്തുകളയും. ഒടുവിൽ വിശപ്പിനാൽ കോട്ടനായകൻ ശത്രുവോടു കരാറു
ചെയ്തു കോട്ടവാതിൽ തുറന്നപ്പോൾ സേനാപതി തന്റെ വാഗ്ദത്തത്തി
ന്നു ഭേദം വരുത്തി പടയാളികളെ വാളിന്നിരയാക്കി ബ്രഗദീനൊ എന്ന
ധീരന്റെ തോൽ ഊരിച്ചു അതിൽ വൈക്കോൽ തുറ്റു നിറെച്ചു ആഴിവാഴു
ന്നോരുടെ കപ്പലിൻ നടുപായ്മരത്തിൻ പനുമാന്റെ മേൽ 3) വെറ്റിക്കുറി 4)
യായി തൂക്കിക്കളഞ്ഞു. ദൊം ജുവാൻ ദൌസ്ത്രിയ 5) എന്നവൻ ലെപന്തൊ
വിൽ തുൎക്കരെ ജയിച്ചിട്ടും ദ്വീപു കൈവശപ്പെടുത്തുവാൻ തുനിയായ്കയാൽ
വെനേത്യ മന്ത്രി ഒസ്സീരിനോടു ൟ രാജ്യത്തെ കുറിച്ചു പ്രശംസിച്ചപ്പോൾ
ആയവൻ അവനോടു: നിങ്ങൾ ഞങ്ങളുടെ താടിയെ ചിരെച്ചു ഞങ്ങ
ളോ നിങ്ങളുടെ ഒരു കൈയെ വെട്ടിക്കളഞ്ഞു എന്നു സൊകൊല്ലി ചിരി
ച്ചുംകൊണ്ടു പറഞ്ഞു. തുൎക്കരുടെ കയ്യിൽ മുത്തുപോലത്ത ൟ ദ്വീപു
അകപ്പെട്ടശേഷം നഗരങ്ങളും തുറമുഖകെട്ടുകളും നിരത്തുകളും ഇടിഞ്ഞു
തുടങ്ങി. കൈവിട്ട 6) ൟ സ്ഥിതിയാൽ ആ ദ്വീപിന്റെ കാൎയ്യം അമാ
ന്തമായി എന്നു പറയേണം. പതിനാറാം നൂറ്റാണ്ടു തൊട്ടു ക്രിസ്ത്യാന
രായ യവനർ പിന്നേയും തെഴുക്കുവാനും ചുരുങ്ങിക്കൊണ്ടിരിക്കുന്ന തുൎക്ക
രുടെ ഇടയിൽ കടപ്പാനും തുടങ്ങി 1833 മിസ്രയിലേ ഖേദിവായ മെഹെ
മെദ് ആലി കുപ്രദ്വീപിനെ പിടിച്ചശേഷം റൂമിസുല്ത്താൻ അതിന്റെ
ആധിപത്യം അങ്ങോട്ടു ഏല്പിച്ചു എങ്കിലും 1840 തൊട്ടു പദിഷാ തന്നെ
ആ ദ്വീപിനെ ഭരിച്ചു വരികയും ചെയ്തു.

എന്നാലും ദ്വീപുകാൎക്കു സൌഖ്യം വരായ്കയാൽ അവർ റൂമിസുല്ത്താ
നോടു ദ്രോഹിച്ചു എങ്കിലും ഭയങ്കരമായ പ്രതിക്രിയ അനുഭവിക്കേണ്ടി
വന്നു. പഫോവിലും ചുറ്റുവട്ടത്തിലും 25,000ത്തോളം യവനരെ തുൎക്കർ
കുല ചെയ്തു പുറമേ എഴുപത്തുനാലു ഊരുഗ്രാമങ്ങളിലുള്ള ഏകദേശം

1) Marco Antonio Bragadino, Famagusta. 2) rage. 3) mainyard. 4) To stuff; trophy.
5) Don Juan D' Austria, 6) neglect. [ 116 ] 18,000 ക്രിസ്ത്യാനരെ തുൎക്കക്കോയ്മ കൊല്ലിച്ചു ചോരപ്പുനലുകളാൽ 1) ദ്രോഹാ
ഗ്നിയെ കെടുത്തുകളഞ്ഞു കഷ്ടം 2).

ഇംഗ്ലിഷ്ക്കാൎക്കു എന്തെല്ലാം നന്നാക്കുവാൻ ഉണ്ടു എന്നു ആലോചന
യുള്ളവന്നു ഊഹിക്കാം. ദൈവം ൟ പുതിയ ഭാരത്തോടു നമ്മുടെ പ്രിയ
തമകോയ്മക്കു ശക്തി ജ്ഞാനാദികളെ ഇരട്ടിച്ചു കൊടുക്കേണമേ.
Cöl. Zeit. No. 29, 1878.

BEWARE OF DOGS. (Phil. 3, 2.)

നായ്ക്കളെ സൂക്ഷിപ്പിൻ. (ഫില. ൩, ൨.)

കേരളോപകാരി VI, 4, 61 ഭാഗത്തു നായ്ക്കളുടെ ഗുണാഗുണങ്ങളിൽ
ഏതാനും പറഞ്ഞുവല്ലോ. മരുങ്ങാത്തവറ്റിൽ വിശേഷിച്ചു മടിവു, ദു
ശ്ശീലം, അശുദ്ധി, ക്രൂരത, ബുഭുക്ഷ മുതലായ ദുൎഗ്ഗുണങ്ങൾ ഏറിവരുന്നതു
കൊണ്ടു അപൊസ്തലനായ പൌൽ ഫിലിപ്പ്യരുടെ ഇടയിൽ നുഴഞ്ഞു
വന്ന കള്ളോപദേഷ്ടാക്കളെ നായ്ക്കളോടുപമിച്ചു അവറ്റിൻ കൈയിൽ
അകപ്പെടാതിരിപ്പാൻ സൂക്ഷിച്ചു കൊള്ളേണം എന്നു വിളിച്ചു പറയുന്ന
തും കള്ളോപദേഷ്ടാക്കൾ നേരെ ചെല്ലാതെ പാളിപളുങ്ങിച്ചെന്നു മനുഷ്യ
രെ വഞ്ചിക്കയും കൎത്താവിന്റെ മഹത്വീകരണവും ആത്മാക്കളുടെ ഗുണീ
കരണവും തങ്ങൾക്കു പ്രമാണം എന്നു പച്ചപരമാൎത്ഥികളെകൊണ്ടു വി
ശ്വസിപ്പിച്ചിട്ടും തങ്ങളുടെ സ്വന്ത അധികാരലാഭാദി വൎദ്ധനയെ അന്വേ
ഷിക്കയും ജാതി കുലമതാനുസാരാദികൾകൊണ്ടും ധൎമ്മപ്രമാണത്തെ കാ
ക്കുന്നതിനാലും തങ്ങൾക്കു പ്രത്യേകമായ ശുദ്ധി സാധിച്ചു എന്നു നടിച്ചി
രിക്കേ ക്രിസ്തനെയും അവന്മൂലമായി ഉണ്ടാകുന്ന നീതിയെയും തള്ളുന്നതു
നിമിത്തം അവർ അശുദ്ധരായി നടക്കയും ക്രിസ്തനിൽ വിശ്വസിച്ചവരെ
ഉണ്മയുള്ള വിശ്വാസത്തിൽനിന്നു തെറ്റിക്കുന്നതുകൊണ്ടു ഇവൎക്കു വിരോ
ധമായി ക്രൂരതയെ പ്രവൃത്തിക്കയും ഇങ്ങനെ വിശ്വാസികളുടെ സമാധാ
നം സ്വാതന്ത്ര്യം രക്ഷ ധനം ഇത്യാദികളെ വിഴങ്ങുന്നതിനാൽ ബുഭുക്ഷി
കളായി വ്യാപരിക്കയും ചെയ്യുന്നു. ഇവരുടെ തെറ്റുള്ള സ്ഥിതിയെ നന്നാ
യി തെളിയിക്കേണ്ടതിന്നു അപൊസ്തലൻ തന്നെകൊണ്ടു പറയുന്നതാവി
തു: ആ കള്ളോപദേഷ്ടാക്കളേക്കാൾ തനിക്കു ജഡത്തിൽ ആശ്രയിച്ചു
പ്രശംസിപ്പാൻ ഇട ഉണ്ടെങ്കിലും ആയതെല്ലാം ക്രിസ്തൻ നിമിത്തം ചേ
തം എന്നു വെച്ചിരിക്കുന്നു (4–8) എന്നും തനിക്കു ക്രിസ്തവിശ്വാസത്തിൽ
നിന്നുള്ള ദൈവനീതിയത്രേ പോരുന്നു (9) എന്നും ക്രിസ്തന്റെ മരണ
ത്തോടും പുനരുത്ഥാനശക്തികളോടും കൂട്ടായ്മ സാധിക്കേണം എന്നും താൻ
[ 117 ] എപ്പോഴും ക്രിസ്തനിൽ കാണപ്പെടേണ്ടതിന്നു തന്റെ മുഖ്യവാഞ്ഛയും
അദ്ധ്വാനവും (10–14) എന്നും തികവോടെത്തുവാൻ ആശയുള്ള സത്യ
വിശ്വാസികൾക്കു ഇതത്രേ ലക്ഷ്യം എന്നും അറിയിച്ചു കൊടുക്കുന്നു. ആ
കയാൽ ദുരുപദേഷ്ടാക്കളിൽ ആ സൽഗുണങ്ങളെ കാണാതെ മേൽ പറ
ഞ്ഞ ദുൎഗ്ഗുണങ്ങളെ കാണുന്നതുകൊണ്ടു അവരെച്ചൊല്ലി നായ്ക്കളെ സൂ
ക്ഷിപ്പിൻ എന്നു അപൊസ്തലൻ പ്രബോധിപ്പിക്കുന്നു. ചിറ്റാസ്യയിൽ
പലേടത്തും രൌമ്യസാമ്രാജ്യത്തിൽ മിക്കു സ്ഥലങ്ങളിലും നായ്ക്കളെ കെട്ടി
യിട്ട വീട്ടുടമസ്ഥൻ കടക്കുന്നവൎക്കു കേടു വരാതെയിരിപ്പാൻ നായി എന്ന
ചിത്രക്കൊത്തും "നായെ സൂക്ഷിപ്പിൻ" എന്ന എഴുത്തും ഉള്ള കല്ലിനെ
പടിവാതിലിൻ മീതേ പറ്റിക്കുന്നതു നടപ്പാകയാൽ അപൊസ്തലൻ ആ
യതോൎത്തു ആൎക്കുമാപത്തു വരായ്വാൻ സഭക്കാരെ ഇങ്ങനെ ഉണത്തുന്നതു.*

നാം അതൊക്കയും ഓൎക്കുന്നെങ്കിൽ "നായ്കളെ സൂക്ഷിപ്പിൻ" എന്നു
പൌൽ അപൊസ്തലൻ പറഞ്ഞവാക്കു നമുക്കു ബോധിക്കും. നായ്ക്കൾ
എന്ന പോലെ പാളി നടക്കുന്ന കള്ളോപദേഷ്ടാക്കൾ സത്യാസത്യവും
ശുദ്ധാശുദ്ധവും ഇടകലൎന്നു ദൈവവചനത്തിന്നു പകരം തങ്ങൾ സങ്കല്പി
ച്ച ഉപദേശങ്ങളെ അറിയിക്കുന്നതിനാൽ ക്രിസ്ത്യാനരെ വശീകരിപ്പാനും
തെറ്റിപ്പിപ്പാനും ശ്രമിക്കുന്നു. ഈ വക ആളുകൾ പൌൽ അപൊസ്തല
ന്റെ കാഴ്ചയിൽ നായ്ക്കും അത്രെ.—വല്ലാത്ത കൎമ്മത്തിന്നു ഒരു നല്ല പേർ ഇ
ടുന്നതു സാധിക്കുന്നില്ലല്ലോ അതു വ്യാജവും കപടവുമായി വരൂ.—ജന്തുക്ക
[ 118 ] ളായ നായ്ക്കളെ തൊടുന്നതിനാൽ ഞാൻ തീണ്ടിപ്പോകും എന്നു ഭയപ്പെടു
ന്നില്ലെങ്കിലും അശുദ്ധിയിൽ പെരുമാറി വിശുദ്ധമായവറ്റെ തൃണീകരിക്ക
യും ഉദരത്തിന്നോ അമിതമായ അഭിമാനത്തിന്നോ തൃപ്തിവരുവാനായിട്ടു
കൂട്ടക്കാരുടെ ദേഹീദേഹങ്ങളെ ശങ്കകൂടാതെ നശിപ്പിക്കയും ചെയ്യുന്ന ആ
ളുകളോടു പരിചയിച്ചു സംസൎഗ്ഗം ചെയ്യുന്നതിനാൽ എന്റെ ആത്മാവി
ന്നു ഹാനി വരും എന്നു പേടിപ്പാനേ സംഗതി ഉള്ളൂ; അതുകൊണ്ടു പ്രി
യ വായനക്കാരേ! നായ്കളേ സൂക്ഷിപ്പിൻ.—ഒരു വീട്ടിൽ കടിക്കുന്ന ഒരു
നായി ഉണ്ടെങ്കിൽ ആളുകൾ എത്രയും ദൂരേ കടക്കയും ഭവനത്തിൽ ചെ
ല്ലുവാൻ മടിക്കയും ചെയ്യും. നായുടെ പല്ലകളേക്കാൾ കപടഭക്തിയും അ
ശുദ്ധിയും എത്രയും അപായമുള്ളതാകുന്നു.—ചാരിയാൽ ചാരിയതു മണ
ക്കും. നായ്ക്കളോടൊത്ത ചതിയന്മാർ നുഴഞ്ഞു വന്നിട്ടു ഒരു സ്നേഹിത
ന്റെയും ദൈവഭക്തന്റെയും വേഷത്തെ ധരിക്കുന്നെങ്കിലും നീ സൂക്ഷി
ക്കാഞ്ഞാൽ അവരുടെ വേഷം നീ അറിയാതെ മേൽക്കുമേൽ മാറിപ്പോ
കയും ഒടുവിൽ ഈ വക നായ്ക്കളുടെ പല്ലുകളിൻ കടിയും അവറ്റിൻ വാ
യിൽനിന്നു വീഴുന്ന നഞ്ഞുള്ള കേലയും കൊണ്ടു നീ തീണ്ടിപ്പോകും,
എന്നു തന്നെയല്ല ആ നായ്ക്കളെ സൂക്ഷിക്കാതെ അവരോടു കൂട്ടായ്മ ചെ
യ്യുന്നതിനാൽ നീയും ക്രമേണ അവൎക്കു സമനായി മാറിപ്പോകും. ആദി
ത്യനോളം ശോഭിപ്പാനായി മുൻനിൎണ്ണയിക്കപ്പെട്ട മനുഷ്യൻ ഇവ്വണ്ണം പാ
പത്തിൻ ചളിയിൽ കിടന്നു ഉരുളുന്നെങ്കിൽ ആ നാളിൽ അതിശുദ്ധിയു
ള്ള ദൈവത്തിന്റെ തിരുമുഖത്തിൽ നോക്കുവാൻ ആളാകയില്ല. യേശു
വിന്റെ രക്തത്താൽ ശുദ്ധരായി തീൎന്നിട്ടുള്ളവർ അന്നു അത്യന്തമനോഹ
രമായൊരു പട്ടണത്തിൽ കടക്കുന്നെങ്കിലും "നായ്ക്കളും, ഒടിക്കാരും, പുല
യാടികളും, കുലപാതകരും, ബിംബാരാധികളും ഭോഷ്ക്കിനെ കൂറുള്ളവനും
ചെയ്യുന്നവനും ഒക്കയും പുറത്തു തന്നെ" നില്ക്കും എന്നു നാം വായിക്കുന്നു.
(വെളിപ്പാടു 22, 15.)

ആകയാൽ നായ്ക്കളെ സൂക്ഷിപ്പാൻ ദൈവം എല്ലാവരെ പ്രാപ്തന്മാ
രാക്കേണമേ. F. F. F.

II. THE HUMAN SKULL: 4. THE TEETH.

4. പല്ലുകൾ (ദന്തങ്ങൾ, Dentes).

I. പല്ലുകൾ മുഖത്തിൻ മേലേത്ത രണ്ടു അരവെല്ലുകളിലും കീഴേ
ത്ത താടിയെല്ലിലും ഉറെച്ചു നാട്ടി നില്ക്കുന്നു. അവറ്റിന്നു അസ്ഥിക്കൊ
ത്ത രൂപണം 1) ഉണ്ടെങ്കിലും അവ ശരീരത്തിന്റെ എല്ലുകളിൽനിന്നു പ
ലവിധേന ഭേദിച്ചിരിക്കുന്നു. ശേഷം അസ്ഥികൾ മാനുഷകണ്ണിന്നു മറ
[ 119 ] ഞ്ഞിരിക്കേ പല്ലുകൾക്കു വെളിയേ കാണപ്പെടുന്ന ദന്താഗ്രവും 2) അസ്ഥി
ക്കകത്തു നില്ക്കുന്ന വേരും 3) എന്നീ രണ്ടംശങ്ങളും ഉണ്ടു. മറ്റെ എല്ലുകൾ
വല്ല പ്രകാരം തമ്മിൽ ഇണെച്ചിരിക്കേ പല്ലുകൾ താന്താങ്ങടെ തട
ത്തിൽനിന്നു ഇളകി പൊരിഞ്ഞു പോകായ്വാൻ വേണ്ടി ഊൻ 4) എന്നൊരു
കടുപ്പവും മാംസപ്രായവുമുള്ള വസ്തു കൊണ്ടു ഉറപ്പിച്ചു നിൎത്തിയിരിക്കു
ന്നു. ആകയാൽ പല്ലുകൾ ഉതിൎന്നു വീണാലും ശരീരത്തിന്റെ ഓരോ അ
വയവങ്ങൾ പോയ്പോയതിന്നോളം നഷ്ടമില്ല. പല്ലുകൾ മറ്റെല്ലാ അ
സ്ഥികളിൽനിന്നു ഭേദിച്ച ദന്താസ്ഥി (നാഗദന്തവസ്തു)5) എന്നൊരു വക
പൊരുളാൽ രൂപിച്ചു കിടക്കുന്നു. ദന്താഗ്രത്തിന്നു എപ്പോഴും നനവും
കൂടക്കൂടെ വായു മുതലായതും തട്ടി വരുന്നതിനാൽ പല്ലുകൾക്കു കേടു പ
റ്റായ്വാൻ അതു പളുങ്കിന്നൊത്ത കാചക്കൂട്ടു 6) കൊണ്ടു പൊതിഞ്ഞിരിക്കു
ന്നു. അതിന്നു ദന്തകാചം എന്ന പേർ ആക. അതിനാൽ ഓപ്പിട്ട പല്ലി
ന്റെ ഒളിമ (ദംശനാശു) 7) ഉണ്ടാകുന്നു. പല്ലുകളുടെ ഇരുഭാഗങ്ങളിൽ ദ
ന്തകാചത്തിന്റെ കനം അല്പമാക കൊണ്ടു ആയതു വിണ്ടു കീറുകയോ
അടൎന്നു പോകയോ ചെയ്യുന്നിടത്തു തന്നേ പല്ലിന്റെ കേടു 8) തുടങ്ങുന്നു.
രോമങ്ങൾ വളരും പ്രകാരം പല്ലുകളും ഒരു തോൽ സഞ്ചിയിലേ ദന്താങ്കു
രത്തിൽനിന്നു ക്രമേണ മുളച്ചു വളൎന്നു (പല്ലിനു തറയിട്ടു) ഊനിൽനിന്നു
ദന്താഗ്രമായി പുറപ്പെട്ടു വരുന്നു. പല്ലുകളേ പോറ്റേണ്ടതിന്നു വല കണ
ക്കേ ഏറ്റവും നേരിയ മജ്ജാതന്തുക്കൾ അവറ്റിൻ ഉള്ളിൽ പടൎന്നു കിട
ക്കുന്നു. പല്ലിൻ വേരുള്ളിലുള്ള നേരിയൊരു തോൽ കൊണ്ടു വേരുകൾ
താടിയെല്ലുകളോടു ഏച്ചു കിടക്കുന്നു. ആ തോലിന്നു കടച്ചൽ തട്ടുമ്പോൾ
പൊറുത്തു കൂടാത്തേടത്തോളം വേദന ഉണ്ടാകും.

2. പല്ലുകൾ വിശേഷിച്ചു സംസാരിക്കേണ്ടതിന്നു അത്യാവശ്യം. അവ
നാവിന്നു ഉച്ചാരണത്തിൽ തക്ക തടമായി നില്ക്കുന്നതു കൂടാതെ ദന്ത്യങ്ങൾ
ഊഷ്മാക്കൾ താലവ്യങ്ങൾ രലാദികൾ എന്നീവക അക്ഷരങ്ങളെ ഉച്ചരിക്കേ
ണ്ടതിന്നു പല്ലുകളാലേ സാധിക്കൂ. വയസ്സന്മാൎക്കും തൊണ്ടന്മാൎക്കും മാത്ര
മല്ല ചിലപ്പോൾ പല്ലില്ലാത നടുപ്രായക്കാൎക്കും പലപ്പോഴും നേരാംവ
ണ്ണം ഉച്ചരിപ്പാൻ കഴിവു വരായ്കയാൽ വിലാത്തിക്കാർ നാഗദന്തം 9) കൊ
ണ്ടുണ്ടാക്കിയ പല്ലുകളെ കൊള്ളിച്ചു വരുന്നു. [ 120 ] 3. മുഖത്തിന്റെ അഴകിന്നും പല്ലുകൾ വേണം. മൂന്നാരത്തേ പല്ലു
ഉതിൎന്നാൽ വെറും നൊണ്ണുകൊണ്ടു അധരങ്ങൾക്കു ആധാരം പോരായ്ക
യാൽ അവ ഉള്ളിൽ വലിയുകയും അണ്ണിപ്പല്ലുകൾ കൊഴിഞ്ഞാൽ കവിൾ
ഒട്ടിപ്പോകയും ചെയ്യും.

III. സകല അവയവങ്ങളേക്കാൾ പല്ലുകൾ മനുഷ്യന്നു അധികം
വേദന വരുത്തുന്നു. മുളച്ചു വരാറാകുമ്പോൾ ശിശുക്കൾ പലപ്പോഴും അ
ത്യന്തവേദനയും പനിയും അവ വന്നതിന്റെ ശേഷമോ പ്രായമുള്ളവ
രിൽ അനേകർ ഓരോ പീഡകളും സഹിക്കേണ്ടിവരുന്നു. ഇതു നിമിത്തം
പല്ലുകളെ പതിവായി തേച്ച വെടിപ്പാക്കുന്നതു അത്യാവശ്യം. കടുപ്പവും
ചൂടും തണുപ്പും ഏറുന്ന വസ്തുക്കളെ കഴിക്കാതെ ഭക്ഷിച്ചു തീൎന്നയുടനെ
വായി കവളി കുലുക്കുഴിഞ്ഞു പല്ലുകളെ വെടിപ്പാക്കുക ശീലിക്കേണം.
പല്ലിടയിൽ തടഞ്ഞു ചൊരുകിക്കിടക്കുന്ന ഇറച്ചിയുടെ ശേഷിപ്പുകളും മ
റ്റും അളിഞ്ഞുപോകകൊണ്ടു ഇറച്ചിതിന്നികളുടെ പല്ലുകൾക്കു മറ്റവ
രുടേതിനേക്കാൾ വേഗം കേടുപറ്റുന്നു. അപ്രകാരമുള്ള ദന്തങ്ങളിൽ അ
ണുപോലെ ഏറ്റവും ചെറിയ കൃമികൾ ഉളവായ ശേഷം കുത്തുന്നതും
ചൂലുന്നതുമായ ഒരു വേദനയെ വരുത്തുന്നു. ഈ വക പല്ലുകൾക്കു കൃമിദ
ന്തം എന്നും പുഴുപ്പല്ലു എന്നും പേർ പറയുന്നു. എന്നാൽ മേൽപറഞ്ഞ
സംഗതികൾ കൂടാതെ വല്ലാത്ത വായിനീർ (ലാല) ജീൎണ്ണകോശത്തിലേ
ഓരോ രോഗങ്ങൾ ദുൎന്നടപ്പു എന്നിത്യാദികളാൽ കൃമിദന്തങ്ങൾ ഉണ്ടാകാ
റുണ്ടു. എങ്ങിനെ ആയാലും പല്ലുകളെ തേച്ചു വെടിപ്പാക്കുക നല്ലൂ. തു
ളഞ്ഞു പോയ പല്ലിൽ കാറ്റു കടക്കായ്വാൻ നേരിയ ഒരു ശസ്ത്രം കൊ
ണ്ടു കൃമിസ്ഥലത്തെ ചുറണ്ടി മോറി പൊന്നോ വെള്ളിയോ മറ്റോ കൊ
ണ്ടു നിറച്ചു വെക്കേണ്ടതു. പല്ലുവേദനക്കു ഞരമ്പുകടച്ചൽ ഹേതുവാ
യാൽ അരി അപ്പം എന്നിവകൊണ്ടുണ്ടാക്കി ചൂടുള്ള പിഷ്ടകങ്ങളോ കടു
കു പത്തിയോ അവീനോ വീഞ്ഞിൻ ദ്രാവകവും കൎപ്പൂരവും ചേൎത്തുള്ളോരു
കൂട്ടോ എന്നിവയും മറ്റും ശമനം വരുത്തും. ഈ വക ഔഷധങ്ങളെ
കൊണ്ടു ആശ്വാസം കാണാത്ത കൃമിപ്പല്ലുകളെ പറിച്ചു കളയാവൂ.

പല്ലുകൾ ഒറ്റപ്പല്ലുകളും ഇരട്ടപ്പല്ലുകളും എന്നീരണ്ട് വക ആകുന്നു. [ 121 ] ഒറ്റപ്പല്ലുകളായ എട്ടു ഉമ്മരപ്പല്ലുകളും നാലു കൂൎച്ചൻ (കൂൎമ്മൻ) പല്ലു
കളും എന്നിവറ്റിന്നു ഒരേ വേരുള്ളൂ.

ഇരട്ടപ്പല്ലുകളായ എട്ടു ചെറിയ അണപ്പല്ലുകൾക്കു (കുലപ്പല്ലുകൾ)
രണ്ടും, പന്ത്രണ്ടു വലിയ അണപ്പല്ലുകൾക്കു മുന്നും നാലും വീതം വേരു
കളുണ്ടു.

ശിശുക്കൾക്കു എട്ടു ഉമ്മരപ്പല്ലുകളും നാലു കൂൎച്ചൻ പല്ലുകളും എട്ടു
ചെറു അണപ്പല്ലുകളും മാത്രമേ ഉള്ളൂ. അവ ഏഴു തുടങ്ങി പതിനാലാം
വയസ്സിനകം കഴിഞ്ഞു പോകകൊണ്ടു അവറ്റിന്നു ബാലദന്തങ്ങൾ എ
ന്നു പേർ.10) അതിനു പകരം പഴയ വേരിൽനിന്നു പുത്തൻ പല്ലുകൾ
തെഴുത്തും അണ്ണിപ്പല്ലുകൾ മുളെച്ചും പരുവ പ്രായത്തിൽ തികഞ്ഞും നി
രന്നും വരുന്നു. അന്നിളകിയ പല്ലുകളെ പൊരിക്കാഞ്ഞാൽ നല്ല പല്ലു വ
ളരുന്നതിന്നു തടങ്ങലായി ഊനിന്നു പുറത്തു പല്ലുകൾ മുളെക്കയും എ
ന്നിട്ടും വഴിയെ ബാലദന്തം കഴിഞ്ഞു പോകയും ചെയ്യും 11). വാൎദ്ധക്യത്തിൽ
ദന്താഗ്രങ്ങൾ തേഞ്ഞും തേഞ്ഞും ഇളകി ഉതിൎന്നും കൊഴിഞ്ഞും വീഴും.

II. 1. പല്ലുകളുടെ മുഖ്യമായ പ്രവൃത്തി ഭക്ഷണസാധനങ്ങളെ കടി
ച്ചു നുറുക്കി ചവെച്ചു അരക്കുക തന്നേ. അതിന്നായി കടുപ്പമുള്ള ചില
മാംസപേശികൾ 12) സഹായിക്കുന്നു. അതിൽ (1) രണ്ടു മതിലെല്ലുകളുടെ
പേശികളും, (2) താടിയെല്ലിൽ ഒട്ടിയ വലിയ ചിറകിന്നൊത്ത രണ്ടു പേ
ശികളും മുഖ്യമുള്ളവ. താടിയെല്ലിലുള്ളവകൊണ്ടു എത്രയോ ഉറപ്പുള്ള
തീൻപണ്ടങ്ങളെ പോലും ചവച്ചു ജീൎണ്ണകോശത്തിൽ ഉരുമായുന്നതു സാ
ധിക്കുന്നു. (ആസ്സ്) തിരിക്കല്ലിന്നൊത്ത മേൽകീഴ് പൽനിരകളുടെ ഇട
യിൽ പെടുന്ന തീൻപണ്ടങ്ങളെ നുറുക്കി ചതെച്ചരെച്ചു അവ ആസ്സിൽ
നിന്നൊഴിയുമ്പോൾ നാവു ഉള്ളിൽനിന്നും ചിറിചുണ്ടുകൾ പുറത്തുനി
ന്നും അവറ്റെ തിക്കി നീക്കി ഉമിനീരോടു (വാനീർ) ചേൎത്ത ശേഷം ഭക്ഷ
ണനാളത്തൂടെ ജീൎണ്ണകോശത്തിലേക്കു ഇറങ്ങിത്താഴം.

കേരളോപകാരി വായനക്കാരിൽ പല്ലനോവു സഹിക്കുന്നവർ മേൽ
പറഞ്ഞ പോക്കുവഴികളെ പരീക്ഷിച്ചാൽ കൊള്ളാം; എന്നാൽ പല്ലുവേ
ദനോപദ്രവത്തെ തങ്ങളുടെ അയുഷ്കാലത്തിൽ കേവലം അറിയാതെ
പോയാൽ ഏറനല്ലൂ 13). E. Lbdfr.

10) Milk-teeth പല്ലുകൾ കാണിക്കുന്ന ചിത്രത്തിൽ ഒന്നാം രണ്ടാം പല്ലുകൾ മുന്നാരത്തേ
പല്ലുകളും മൂന്നാമത്തേതു ഒരു കൂൎച്ചമ്പല്ലും നാലും അഞ്ചും ഉള്ളതു (ചെറു) അണപ്പല്ലുകളും ശേഷം
അണ്ണിപ്പല്ലുകളും കാണിക്കുന്നു. 11) "ഊനിന്നു പുറത്തുള്ള പല്ലു" എന്നതു ഒരു വസ്തുവിന്റെ
പ്രയോജനമില്ലായ്മയെ കാണിക്കുന്നു. ആ വക പല്ലുകൾ ക്രമ വിരോധമായി വളരുന്നതിന്നു
വേറെ സംഗതികളും ഉണ്ടു. ക്രമം കെട്ട മുന്നാരത്തേ പല്ലുകകൾക്കു മുടമ്പല്ലു എന്നു പേർ.
12) muscles. 13) ഉമ്മരപ്പല്ലുകൊണ്ടു മെല്ലവേ ചിരിക്കയും വെണ്മയിൽ അണക്കടപ്പല്ലു കൊണ്ട
മൎക്കയും ചെയ്യുക എന്നതു കപടമുള്ള സ്നേഹത്തെ കാണിക്കുന്നു എന്നും ഈച്ചെക്കു പുണ്ണു കാട്ടൊ
ല്ലാ കുട്ടിക്കു നൊണ്ണു കാട്ടൊല്ല എന്നതിനാൽ തന്നാലേ അന്യകുറവു കണ്ടു പരിഹസിക്കുന്നവൎക്കു
പിന്തുണയാകേണ്ടാ എന്നും ആരാന്റെ പല്ലിനേക്കാൾ തന്റെ നൊണ്ണു നല്ലു എന്നതു അലം
ഭാവമുള്ളവൻ ആയാൽ കൊള്ളാം എന്നും വെറുതേ ആശിക്കേണ്ട എന്നും മറ്റും ഉപദേശിച്ചു
രുചികരമായ ഓരോ പഴഞ്ചൊല്ലുകൾ മലയാളിക്കൾക്കുണ്ടല്ലോ. [ 122 ] A MEDITATION.

വേദധ്യാനം (൫).

അവൻ ഒരു ഇടയൻ എന്നപോലെ തന്റെ ആട്ടിൻ
കൂട്ടത്തെ മേയ്ക്കും—തന്റെ കൈകൊണ്ടു കുഞ്ഞാടുകളെ
ചേൎത്തു കൂട്ടി മാറിടത്തിൽ ചുമക്കും. യശ. ൪൦, ൧൧.
ഞാൻ തന്നേ നല്ല ഇടയനാകുന്നു. യോഹ, ൧൦, ൧൨.

മേല്പറഞ്ഞതു യേശു തന്നെക്കൊണ്ടു അരുളിച്ചെയ്ത വാക്കുകളാകുന്നു.
അവന്റെ ആടുകൾ ലോകത്തിൽ എങ്ങും ചിതറി പാൎക്കുന്ന തന്റെ
ഭക്തന്മാർ തന്നെ, അവരുടെ മേച്ചൽസ്ഥലമോ ദൈവവചനം എന്നു
പറയുന്ന വേദപുസ്തകം അത്രേ. അതു അവരെ ഓരോ സമയത്തു ആ
ശ്വസിപ്പിക്കയും പ്രബോധിപ്പിക്കയും ഉത്സാഹിപ്പിക്കയും സ്വൎഗ്ഗീയ വഴി
യിൽ നടക്കുമാറാക്കയും ചെയ്യും. അവർ അറിഞ്ഞു വിശ്വസിക്കുന്ന
ദൈവവചനം അവരെ കൎത്താവിൽ ഊക്കരാക്കി നന്മയുള്ളതിൽ ഉറപ്പിക്ക
യും ശുദ്ധപ്രവൃത്തികക്കായി ജാഗ്രതപ്പെടുത്തുകയും ചെയ്യുന്നു. ക്രിസ്തു
അവരുടെ ജീവൻ തന്നേ. അവൻ അവരുടെ ബുദ്ധിയിൽ തെളിവും അ
വരുടെ ഇഷ്ടത്തിൽ അനുസരണവും നടപ്പുപ്രവൃത്തികളിൽ നല്ല ക്രമ
വും വരുത്തി അവരെ ഭരിക്കകൊണ്ടു അവൎക്കു കുറവുണ്ടാകുന്നില്ല. ആടു
കൾ മേച്ചൽസ്ഥലത്തു മേഞ്ഞും കുടിച്ചും കളിച്ചും കിടന്നു ആശ്വസി
ക്കുന്ന പ്രകാരം ഭക്തന്മാരും കൎത്താവിന്റെ മേച്ചൽസ്ഥലത്തിൽ ആ
ത്മിക സൌഖ്യങ്ങൾ അനുഭവിക്കുന്നു. അവൎക്കു ഒരു സമയം കഷ്ടങ്ങളും
ദാരിദ്ര്യവും വന്നാലും പിറുപിറുക്കയില്ല അന്ധാളിച്ചു പോകയുമില്ല. അ
വർ അലംഭാവികൾ ആകകൊണ്ടു സുഖദുഃഖങ്ങളിലും ചാവിലും അവൎക്കു
ഇളക്കം വരാ. തങ്ങളുടെ ഇഷ്ടം കൎത്താവിൻ ഇഷ്ടത്തിന്നു കീഴടങ്ങുക
കൊണ്ടു ആ ഇഷ്ടം തങ്ങളിൽ നടന്നു വരുന്നതിനാലേ അവർ സന്തോ
ഷിക്കുന്നു. ഈ ഭാഗ്യസ്ഥിതി ലോകൎക്കു ഇല്ലാത്തതു തങ്ങളുടെ ഇഷ്ടം
ദൈവേഷ്ടത്തിന്നു എതിർ നില്ക്കയാൽ അത്രേ.

L. M.

൧. ഹാ, യേശു എന്നിടയനേ!

നിൻ ആടു ഞാൻ നിൻ ശിഷ്യനേ;
ഉണ്ടായ ചാവും പാപവും
നീ തീൎത്തരുൾ അശേഷവും.

൨.. എൻ ആശാ പൂൎത്തി നീയല്ലോ;

എന്നുള്ളിൽ വാഴുക പ്രഭോ—
നീ പാൎത്താൽ ദുഃഖം നാസ്തിയായി
എപ്പോഴും വാഴ്ത്തും എന്റെ വായി.—

൩. പിശാചിന്റെ പരീക്ഷകൾ
മനശ്ശരീരപീഡകൾ
മറ്റോൎക്കിലും വേണ്ടാ ഭയം—
എൻ യേശുവിന്നുണ്ടേ ജയം. (൧൪൫)
[ 123 ] SUMMARY OF NEWS.

വൎത്തമാനച്ചുരുക്കം

1. RELIGIOUS RECORD വൈദികവൎത്തമാനം.

ഹിസ്പാന്യ Spain.— ഹിസ്പാന്യ രാജ്യ
നിയമപ്രകാരം രോമകത്തോലിക്ക മതം രാജ്യ
മതം ആയാലും അന്യമതങ്ങളെ ആ ശീമയിൽ
എങ്ങും പൊറുത്തു കൊള്ളേണ്ടതു. ഇപ്പോ
ഴോ ആ നിയമത്തെ പലിധത്തിൽ വ്യാഖ്യാ
നിക്കാം എന്നും വ്യാഖ്യാനിക്കുമ്പോലേ മതസ്വാ
തന്ത്ര്യത്തെ ചുരുക്കിക്കളയാം എന്നും രോമക
ത്തോലിക്ക ഐക്യത്തെ രക്ഷിക്കേണം എന്നും
ഉള്ള മനസ്സിനെ ആലോചനസഭക്കാരുടെ
ഇടയിൽ കണ്ടു വരുന്നു.

അൽഗേൎയ്യ (ആൽജൎസ്സ്) യിൽ 70-80,000
ഹിസ്പാന്യർ കൂടി ഏറി പാൎക്കുന്നു. അവൎക്കു വേ
ദപുസ്തകത്തിലേ ഭൈവവചനം കേൾക്കേ
ണ്ടതിനു വളരെ താല്പൎയ്യമുണ്ടു.
N. Ev. K. Z. 1878, No. 51.

ക്രിസ്ത്യാനവിശ്വാസസംബന്ധം
Alliance.— ഈ ഇനിക്കു തന്നിട്ടുള്ള തേജ
സ്സിനെ അവൎക്കു കൊടുത്തിരിക്കുന്നതു നാം ഒ
ന്നായി ഇരിക്കുന്നപ്രകാരം അവരും ഒന്നാവാ
ൻ തന്നേ എന്നു യോഹന്നാൻ ൧൭, ൨൨ൽ ന
മ്മുടെ തേജസ്സാൎന്ന കൎത്താവു പൌരോഹിത്യ
പ്രാൎത്ഥനയിൽ സ്വൎഗ്ഗസ്ഥ പിതാവോടു അപേ
ക്ഷ കഴിച്ചിരിക്കുന്നു. ഈ ഒരുമ ജഡികമായ
കവാത്തുകൊണ്ടു അല്ല ആത്മാവിലേ ഒരുമയാ
ൽ അത്രേ ഉണ്ടാകേണ്ടതു. രോമ ക്രിസ്ത്യാനൎക്കു
പുറമേ ഒരുമ ഉണ്ടായാലും ആത്മിക ഐക്യം
കൊണ്ടു ഏറ വിചാരമില്ല. സുവിശേഷക്രി
സ്ത്യാനരെ പുറമേ ഓരോ ഭേദങ്ങളാൽ വേ
ൎപ്പെട്ടു കണ്ടാലും അവരിലുള്ള സത്യവിശ്വാസി
കൾ ആത്മാവിലേ ഒരുമയെ അനേഷിച്ചു വ
രുന്നു. എല്ലാ സദ്വിശ്വാസികളായ സുവിശേ
ഷക്രിസ്ത്യാനരെ ഒന്നായി ചേൎക്കുന്ന ഒരു യോ
ഗം മുമ്പേ ലണ്ടനിൽ ഉണ്ടു. ഇയ്യിടേ ഗൎമ്മാ
ന നാടുകളിലേ പല സുവിശേഷ സഭകളിലേ
ക്രിസ്തുപ്രിയർ ജൂൻ ൧൨, ൧൩൹ സീഗൻ എ
ന്ന സ്ഥലത്തിൽ ആയിരത്തിൽ പരം ആൾ
തമ്മിലുള്ള വിശ്വാസവൎദ്ധനെക്കായും സ്നേഹ
ത്തിന്നായും പ്രാൎത്ഥനയോഗങ്ങളിലും വേദ
വ്യാഖ്യാനങ്ങളിലും കൂടിയതൊഴികെ വിശേ
ഷിച്ചു ൩ ന്യായങ്ങളെ കൊണ്ടു തമ്മിൽ തമ്മിൽ
ആത്മിക ചൂടും വേവും പിടിപ്പിപ്പാൻ നോ
ക്കി. ആവയാവിതു: പെന്തെക്കൊസ്തനാളി
ലേ ആത്മസ്താനം, വിശാസികൾക്കു ധൎമ്മ

ത്തിൽനിന്നുള്ള സത്യസ്വാതന്ത്ര്യം, വിശ്വാ
സികളിൽ പുതുജീവന്റെ വൎദ്ധനെക്കു ചെ
യ്യേണ്ടതെന്തു എന്നിവ തന്നെ.

അതുപോലേ ഹിസ്പാന്യയിലേ മദ്രിദിൽ
൩൦ ഹിസ്പാന്യയിലും ൩ പോൎത്തുഗാലിലും ഉ
ള്ള സുവിശേഷസഭകൾ തെരിഞ്ഞെടുത്തയ
ച്ച പുരുഷന്മാർ യോഗം കൂടി ഹിസ്പാന്യ പൊ
ൎത്തുഗീസ സുവിശേഷ യോഗം എന്ന പേരു
ള്ളൊരു യോഗത്തെ സ്ഥാപിച്ചു (ഏപ്രിൽ
൧൮൭൮). Chr. Vol. 1878. No. 29.

ഇതാല്യ രാജ്യത്തിലേ മുഖ്യ സുവിശേഷസ
ഭാപാലകന്മാർ മേയി ൨൯ൽ ഐക്യയോഗ്യമാ
യി കൂടി തമ്മിലുള്ള സ്നേഹവ്യാപാരവും സുവി
ശേഷ വേലയും ചൊല്ലി കൂട്ടാലോചന കഴി
ച്ചിരിക്കുന്നു. N. Ev. K. 1878. No. 27.

വേദസംഘക്കാർ. പ്രുസ്സ്യ പ്രധാന
വേദസംഘം 1877-ഇൽ 108957 വേദപുസ്തകങ്ങ
ളും പുതു നിയമങ്ങളും വിറ്റിരിക്കുന്നു (൬൩ വ
ൎഷങ്ങൾക്കുള്ളിൽ 48,49,592). ബവാൎയ്യയിലേ
വേദസംഘം 7098ഉം ബേൎഗ്ഗിലേതു 18,300ഉം
വീൎത്തബെൎഗ്ഗിലേ വേദസംഘം 31,633ഉം വേ
ദപുസ്തകങ്ങളെ ചെലവു ചെയ്തിരിക്കുന്നു.

1804 ആമതിൽ സ്ഥാപിതമായ ബ്രിതന്യപ
രദേശസംഘത്തിന്റെ വേലയോ മേൽ
പറഞ്ഞവറ്റെ വിചാരിച്ചാൽ അത്യത്ഭുതം. ആ
യതു 1877-1878 വരെ 29,43,597ഉം സ്ഥാപന
ദിവസം മുതല്ക്ക, 8,20,47,062 വേദപുസ്തക പ്ര
തികളും പരത്തിയിരിക്കുന്നു. ഇവ 302 (ഭാഷ
കളിലും ഉപഭാഷകളിലും അത്രേ. അതിൽ 163
ഭാഷോപഭാഷകളിൽ സംഘക്കാരുടെ അ
ദ്ധ്വാനച്ചെലവിനാലും 53ഇൽ ഏതാനും സഹാ
യത്താലും ഭാഷാന്തരപ്പെടുത്തിയിരിക്കുന്നു.

അംഗ്ലസഭാമിശ്ശൻ കാനേഷുമാരിലേ ഇട
ങ്ങളുടെ പേരുകൾ ആവിതു:

1. കോട്ടയം. 2. ഒളശ്ശ. 3. കൊച്ചി. 4. ആൎപ്പു
കര. 5. പള്ളം. 6. എറിക്കാടു. 7. ചങ്ങനാശ്ശേ
രി. 8. മല്ലപ്പള്ളി. 9. മുണ്ടക്കയം. 10. മേൽക്കാ
വു. 11. മുട്ടുചിറ. 12. മാവേലിക്കര. 13. കോടു
വളഞ്ഞി. 14. എലന്തൂർ. 15. തലവടി. 16. ക
റ്റാനം. 17. പുതുപ്പള്ളി. 18. കന്നേറ്റി. 19. മി
ശ്ശൻ. 20. തിരുവെല്ലാ.

[ 124 ] ൧൮൭൭ സെപ്തമ്പ്ര ൩൦൹ തിരുവിതാങ്കോടു കൊച്ചി എന്നീ രാജ്യങ്ങളിലുള്ള അംഗ്ലസഭാമിശ്ശൻ സഭകളുടെ കാനേഷുമാരി.
മിശ്ശൻ കൂറുപാടുകൾ ബോധക
മിശ്ശൻ പാ
ൎവ്വത്യങ്ങൾ
ക്രിസ്ത്യാനരുള്ള ഊരുകൾ യൂരോപ്യ ബോധകന്മാർ നാട്ടുബോധകന്മാർ ഉപദേശിമാരും മറ്റും സഭ. എഴുത്തുപള്ളികൾ ആരാധന സ്ഥലങ്ങൾ
തിരുവത്താഴക്കാർ തിരുസ്നാനം ഏറ്റവർ സ്നാനോപദേശക്കാർ ആകേ സഭക്കാർ വായനാശീലമുള്ളവർ സഭാസ്വത്തിനുള്ള ശേ
ഖരങ്ങൾ
എഴുത്തുപള്ളികൾ ക്രി. ആശാന്മാർ ക്രി. വാദ്ധ്യത്തിമാർ കുട്ടികൾ
ആൺ പെൺ ആകേ തുക
ആകേ ക്രിസ്ത്യാനർ ആകേ ക്രിസ്ത്യാനർ
കോട്ടയം Cottayam 3 5 1 1 324 997 28 1025 492 105 0 0 9 11 2 244 52 242 141 486 3
Olesha 7 0 1 2 176 1124 104 1228 201 150 0 0 5 5 0 160 45 35 20 195 5
Cochin 3 0 1 1 125 474 7 481 197 122 14 10 1 1 0 29 11 16 16 45 0
Arpukara 7 0 0 4 97 596 119 715 76 52 0 0 2 2 0 32 20 7 4 39 4
Pallam 12 0 1 4 103 1079 289 1368 231 119 4 9 6 5 3 175 24 59 13 234 6
Erikādu 31 0 1 3 313 1169 202 1371 196 119 11 0 10 9 2 282 63 62 27 344 7
Changanasheri 16 0 1 3 113 683 167 850 94 89 4 2 4 4 0 61 41 18 11 79 5
Mallapalli 13 0 1 2 288 1595 179 1774 298 178 10 6 7 7 0 139 69 29 20 168 4
Mundakayam 10 0 1 5 480 1260 129 1389 144 96 4 0 4 4 0 55 52 10 7 65 9
Melkāvu 8 0 0 3 183 653 39 692 71 99 2 0 2 2 0 44 42 13 9 57 5
Muttuchira 4 0 0 1 55 290 90 380 14 25 0 0 1 1 0 10 10 4 4 14 1
Total 114 5 8 29 2257 9920 1353 11273 2014 1157 3 3 51 51 7 1231 429 495 272 1726 48
മാവേലിക്കരയും
തിരുവെല്ലാവും
Mavelikara 7 0 1 2 206 562 0 562 220 136 0 0 2
Koduvalanyi 4 0 1 2 272 622 0 622 245 193 13 4 2
Elantur 7 0 1 2 134 330 0 330 129 87 6 8 2
Talavadi 7 0 1 5 323 1001 126 1127 249 317 11 3 7
Kattanam 3 0 1 2 97 302 1 303 106 97 4 10 3
Puthupalli 3 0 1 2 107 344 23 367 106 251 12 7 2
Kannit 8 0 1 3 97 398 2 400 87 143 4 9 3
Mission District 19 0 0 7 112 383 249 632 56 55 15 3 35 27 0 972 271 195 116 1167 8
Tiruvella 42 1 0 16 555 1767 363 2130 389 300 0 0 21 10 0 408 144 170 73 578 17
Total 100 1 7 41 1903 5709 764 6473 1587 1583 4 8 56 37 0 1380 415 365 189 1745 46
[ 125 ]
രുസ്സർ തുൎക്കരോടു പടവെട്ടുന്ന കാലം എ
ല്ലാം അംഗ്ലവേദപുസ്തകവ്യാപാരികൾ രുസ്സ
സൈന്യത്തിൽ ഏറിയ വേദപുസ്തകങ്ങളെ
വില്ക്കേണ്ടതിന്നു വിശേഷിച്ചു രുസ്സ മേധാവി
കളുടെ അനുകൂലത്താൽ സാധിച്ചതു. യുദ്ധം
തിരുന്നതിന്നിടക്കു തൂനപ്രദേശത്തിൽ 200,000
ഉം തെക്കേരുസ്സ്യ കൌകാസ്യ അൎമ്മിന്യകളിൽ
165,000 വേദപുസ്തകങ്ങളെ പരത്തിയതു.
ഇവറ്റെ വാങ്ങേണ്ടതിന്നു തസ്സപടയാളിക
ൾ പലപ്പോഴും ദൂരത്തുനിന്നു വന്നതല്ലാതെ വീ
ട്ടിലുള്ളവൎക്കു കൊടുത്തയക്കേണ്ടേതിന്നു പലർ
ഒരുമിച്ചു മേടിച്ചിരുന്നു.

N. Ev. K. Z. 1878. No. 51.

ഭാരതത്തിലേ മദ്യവൎജജനയോ
ഗം.— ഗ്രെസ്സൻ ഉപദേഷ്ടാവു ഈ യോഗ

ത്തെ അഞ്ചു വൎഷം മുമ്പേ ആരംഭിച്ചു. 1873
മേയിൽ 1015 പേരും 77–78 ആമതിൽ 10,338
യൂരോപ്യപടയാളികളും 558 തീവണ്ടി ഉദ്യോ
ഗസ്ഥന്മാരും മദ്യവൎജ്ജനെക്കായി ഒപ്പിട്ടു. കു
ടിയോടു പലവിധദോഷങ്ങൾ ചേരുന്നു എ
ന്നു വിചാരിച്ചാൽ സന്തോഷിപ്പാനേ സംഗ
തിയുള്ളൂ.

M. M. 1878. No. 215.

ഔസ്ത്രാല്യ.— വടക്കേ അമേരിക്കയിലു
ള്ള ബുദ്ധിമുട്ടിൽനിന്നു തെറ്റേണ്ടതിന്നു വി
ശേഷിച്ചു വടഅമേരിക്കാനർ നവദക്ഷിണ
ബേത്സിലേക്കും അനേകചീനക്കാർ കീൻസ്
ലന്തിലേക്കും കുടിയേറുവാൻ ചെല്ലുന്നു. ആ മ
ഹാദ്വീപിലേ ജാതികളായവരോടു സുവിശേ
ഷം അറിയിക്കേണ്ടതിന്നു ഓരോ ഔസ്ത്രാല്യ
സഭകൾ അദ്ധ്വാനിച്ചു വരുന്നു.
N. Ev. K. Z. 1878. No. 17.

2. MISCELLANEOUS NEWS പലവകവൎത്തമാനം

പരന്ത്രീസ്സ രാജ്യം.— സത്യദൈവാശ്ര
യം കുറയുമളവിൽ മനുഷ്യൻ അഴിനില പൂ
ണ്ടു ആത്മഹത്യ ചെയ്യാറുണ്ടു. പരന്ത്രീസ്സ് രാ
ജ്യത്തിൽ ആത്മഹത്യ ചെയ്യുന്നവരുടെ തുക
പെരുകി കൊണ്ടിരിക്കുന്നു. എങ്ങനെയെന്നാൽ
1836–1845: 2762 ഉം 1846–1855: 3543 ഉം
1856–1865: 4331 ഉം 1866–1875: 5133 ഉം
പേർ ജീവനുള്ള ദൈവം അവരെ കണക്കി
ന്നായി വിളിക്കുന്നതിന്നു മുമ്പേ തങ്ങൾക്കു ജീ
വനെക്കൊണ്ടു ഭാരം എന്നു തോന്നിട്ടു തങ്ങളു
ടെ പ്രാണനെ കളഞ്ഞിരിക്കുന്നു.

N. E. Kirch. Z. No. 3.

അപൂൎവ്വമായ ജനനം.— പരീസി
(പെരിസ്) എന്നീ വലിയ പരന്ത്രീസ്സു മൂ
ലനഗരത്തിൽ മനുഷ്യരെ വിനോദിപ്പി
പ്പാനും വായുസഞ്ചാരത്തിൽ മനസ്സുള്ളവരുടെ
ആശെക്കു തൃപ്തി വരുത്തുവാനും നാൾ തോറും
ഒരാകാശപ്പന്തിനെ പറപ്പിക്കുന്നു. വേണ്ടുന്ന
വാഷ്പം കൊണ്ടു നിറച്ച ആ പന്തിന്റെ തൊ
ട്ടിയിൽ യാത്രക്കാർ ഇരുന്ന ശേഷം ഒരു കപ്പി
യെ തിരിപ്പിച്ചു അതിന്മേൽ ചുറ്റിയ കയർ അ
യഞ്ഞു വരും അളവിൽ ആകാശപ്പന്തേറി ചില
ആയിരം അടിയോളം നേരെ പൊങ്ങി കയ
റും. ആയതു താഴേണം എന്നു തൊട്ടിലേ നായ
കന്നുതോന്നിയാൽ അവൻ ഒരടയാളം കൊണ്ടു
തന്റെ അഭീഷ്ടത്തെ അറിയിച്ചിട്ടു കുപ്പിയെ
മറെച്ചു തിരിപ്പിച്ചു കയറു അതിന്മേൽ ചുറെക്കു
ന്തോറും പന്തു വീണ്ടും നിലത്തോളം താഴും.
തന്നാലേ പറക്കാതെ കയറു കെട്ട പാറുന്നതു
കൊണ്ടു ഈ പന്തിന്നു (Ballon Captif) ബദ്ധ
വായു പന്തു എന്നൊരു പേർ വീണിരിക്കുന്നു.

൧൮൭൮ ഒക്തോബ്ര ൪൹ മഞ്ചെസ്തരിൽ
പാൎത്തു ധനവാനായൊരു യന്ത്രകൎമ്മശാലപാ
ലകന്റെ (Manufacturer) മതാമ്മ ഓരോ പുള്ളി
ക്കാരോടു കൂടി കയറി ഉച്ഛതിരിഞ്ഞു ൩ മണിക്കു
ചില ആയിരം കാലടി ഭൂമിയിൽനിന്നു വായു
വിൽ തങ്ങുമ്പോൾ ആ മതാമ്മ ഒന്നാൎത്തു മോഹി
ച്ചു വീണു. ഇതു അപസ്മാരമോ ഗുന്മന്റെ ഉപദ്ര
വമോ എന്നെല്ലാവരും വിചാരിച്ചു എങ്കിലും
ദൈവഗത്യാ കൂട കയറി പോന്ന ഒരു വൈ
ദ്യൻ അതല്ല പേറടുത്തു എന്നു കണ്ട ഉടനെ
ആകാശപ്പന്തു നായകൻ പന്തു താഴ്ത്തുവാൻ കു
റി കൊടുത്താറെ പന്തു താഴുവാൻ തുടങ്ങി. ഏ
കദേശം ൧൦൦൦ കാലടി താണപ്പോൾ നല്ലൊരു
ആണ്പൈതൽ ജനിച്ചു വന്നു. നിലത്തെത്തിയ
ശേഷം നാലു പുരുഷന്മാർ മതാമ്മയെ ഒരു വ
ണ്ടിയിൽ ആക്കി മറെറാരു മതാമ്മ പച്ച പൈ
തലെ ഒരു ശാല്വയിൽ ചുരുട്ടി കൂടപ്പോയി.
അമ്മെക്കും കുട്ടിക്കും യാതൊരു കേടുതട്ടാതെ
നല്ല സൌഖ്യം ഉണ്ടു. ആകാശപ്പന്തിൽ കയ
റേണ്ടതിനു എട്ടുറുപ്പിക കൊടുത്ത വൈദ്യന്നു
൨൫൦ രൂപിക പേറ്റു കൂലി സമ്പാദ്യമായി വ
രികയും ചെയ്തു. Cöln. Zeitg. 1878. No. 42.

മൂപ്പു.— ഗൎമ്മാനസാമ്രാജ്യത്തിലേ ഹെ
സ്സ്യനാട്ടിൽ ഒരു കൃഷിക്കാരൻ ൧൪൮ആം വ
യസ്സിൽ മരിച്ചു. നല്ല കുഴിച്ചൽ ഇല്ലാതെ പാ
ടും പട്ടിണിയും ഇട്ടു പലപറ്റയും വെട്ടിയിരു
ന്നു. അവന്റെ സന്തതി രണ്ടു തൊണ്ടന്മാരാ
യ മക്കളും ൧൬ പേരമക്കളും പരുപം തിക
ഞ്ഞ ൪൩ പെരിംപേരമക്കളും (great grand
children) തന്നെ. Cöln. Z. No. 31. 1878.

[ 126 ]
സന്തതിവൎദ്ധന.— വടക്കേ അമേരി
ക്കയിലേ മേരിലെന്തു എന്ന കൂറുപാട്ടിലുള്ള
ബ്ലാദൻ്സ ബുൎഗ്ഗിൽ ഒരു തീവണ്ടിപ്പാത കാൎയ്യസ്ഥ
ന്റെ മതാമ്മ ഒരു പേറിൽ മൂന്നു പെണ്കുട്ടി
കളെയും രണ്ടാണ്കുട്ടികളെയും സെപ്തമ്പ്ര ൩
൹ പ്രസവിച്ചിരിക്കുന്നു. പിന്നെ ഗൎമ്മാന്യ
നാടായ ഹൊൽസ്തൈനിലേ ഇത്സെഹേവിന്ന
ടുക്കേ സാധുവായ ഒരു ചെരുപ്പത്തിയുടെ ഭാൎയ്യ
സെപ്തമ്പ്ര ൨൮ ൹ മൂന്നാണ്പൈതങ്ങളെയും ര
ണ്ടു പെണ്പൈതങ്ങളെയും ഒന്നിച്ചു പെറ്റിരി
ക്കുന്നു. ആ ദരിദ്രൻ ഗൎമ്മാന ചക്രവൎത്തിനി
യോടു കുട്ടികളുടെ പേർ കല്പിപ്പാനും വല്ല സ
ഹായം ചെയ്വാനും അപക്ഷിച്ചിരിക്കുന്നു.
Cöln. Z. No. 40. 1878.

3. POLITICAL NEWS ലൌകികവൎത്തമാനം

യുദ്ധച്ചെലവു.

കഴിഞ്ഞ ഇരുപത്തഞ്ചു കൊല്ലങ്ങളിൽ നട
ന്ന യുദ്ധങ്ങളുടെ ആൾചെലവു ആവിതു:

1854 ആമതിൽ ക്രിമിലേ യുദ്ധം 7,50,000
1859 ” ഇതാല്യയിലെ യുദ്ധം 45,000
ശ്ലെസ്പിഗ് ഹൊൽസ്തൈ
നിലേ യുദ്ധം
3000
1866 ” പ്രുസ്സർ, ഔസ്ത്രിയർ, ഇത
ലർ എന്നിവരുടെ യുദ്ധം.
45,000
പരന്ത്രീസ്സുകാരും മെക്ഷിക്കാ
നരും തമ്മിൽ വെട്ടിയ
പടകൾ
65,000
1870 ” പരന്ത്രീസ്സുകാരും 155,000
ഗൎമ്മാനരും (60,000) ത
മ്മിൽ കഴിച്ച അടലിൽ
215,000
തുൎക്കരും സെൎവ്വിയരും ത
മ്മിൽ കുറെച്ച യുദ്ധം
25,900
1878 ” രുസ്സരും തുൎക്കരും തമ്മിൽ
നടത്തിയ യുദ്ധം
6,00,000
വടക്കുതെക്കു അമേരിക്ക
രുടെ അന്തൎയ്യുദ്ധം
8,00,000
ആകേ പുരുഷന്മാർ 23,48,000

അതിൽ മുറി, വെടി, ദീനം മുതലായതി
നാൽ മരിച്ചവർ കൂടീട്ടില്ല താനും.

പിന്നേ ആയുദ്ധങ്ങളുടെ ചെലവു എങ്ങനെ
എന്നാൽ:

ക്രിമിലേ യുദ്ധം ഫ്രാങ്കു 8,500,000,000
ഇതാല്യ (1859) യുദ്ധം 1,500,000,000
അമേരിക്കായുദ്ധം 37,000,000,000
ശ്ലെസ്പിഗ് ഹൊൽസ്തൈ
നിലേ യുദ്ധം
175,000,000
പ്രുസ്സഔസ്ത്രിയ യുദ്ധം 1,650,000,000
മെക്ഷിക്കോ യുദ്ധം 1,000,000,000
പരന്ത്രീസ്സ് ഗൎമ്മാന
യുദ്ധം
12,500,000,000
തുൎക്കരുസ്സ യുദ്ധം 6,250,000,000
ആകേ ഫ്രാങ്കു 68,575,000,000
ഉറുപ്പിക 2,749,000,000
അതാതുരാജ്യത്തിലേ കൂടിയാന്മാൎക്കു നേരിട്ട
പലതര നഷ്ടങ്ങൾ ആർ ശരിയായിട്ടു പറ
യും? മേൽപറഞ്ഞ ആൾ പണനഷ്ടം മനോ
രാജ്യം അല്ല ചില്ലറവിട്ട സൂക്ഷ്മക്കണക്കു ആ
കകൊണ്ടു യുദ്ധങ്ങളാൽ ഉള്ള അനൎത്ഥവും പ
രാധീനവും മറ്റും ആലോചിച്ചുകൊള്ളുന്നവ
ൎക്കു നന്നായി വിളങ്ങും. (Cöl. Z. 1879. No. 3.)

ഭൂലോകത്തിലേ പോൎക്കപ്പൽ
സൈന്യം.

പോൎക്കപ്പൽ— അതിൽനിന്നു
ഇരിമ്പുചുറക്കപ്പൽ
ഇംഗ്ലന്തു 353 47
പരന്ത്രിസ്സ് രാജ്യം 202 42
ഗൎമ്മാന്യ 88 16
രുസ്സ്യ 260 29
ഔസ്ത്ര്യ 61 13
ഇതാല്യ 66 15
റൂമിസ്ഥാനം 103 22
ഹിസ്പാന്യ 137 8
യവനരാജ്യം (ഗ്രീസ്സ്) 15 2
ദെന്മാൎക്കു 33 6
ഹൊല്ലന്തു 102 19
പൊൎത്തുഗാൽ 30 1
സ്വേദനും നൊൎവ്വെയും 69 18
ഐകമത്യസംസ്ഥാനം 143 21
ബ്രസില്യ 65 19
പെരു 18 6
ചിലി 13 2
അൎഗ്ഗെന്തീനജനക്കോയ്മ 21 2

(M. M. 1879. No. 36.)

തെൻ അമേരിക്കാ N. America.
പെരൂ ബൊലിവ്യ എന്നീ ജന്മക്കോയ്മകൾ ചീ
ലി എന്ന ജനക്കോയ്മയോടു യുദ്ധം നടത്തേ
ണ്ടതിന്നു തമ്മിൽ ഓരുടമ്പടിയെ ഉണ്ടാക്കിയി
രിക്കുന്നു. തെക്കേ അമേരിക്കാവിൽ ലോഹാ
ദികളിൽ ധനമേറിയ പെരൂവിന്നു. 2700,000
ഉം നാഗരീകാദികളിൽ മുമ്പുള്ള ചീലിയിന്നു
2,47,000 ഉം അടിമതനത്തിന്റെ ഉപദ്രവ

[ 127 ]
ത്താൽ ഞെരങ്ങുന്ന ബൊലിവ്യെക്കു 23,35,000
ഉം നിവാസികൾ ഉണ്ടു. ആ യുദ്ധത്തിന്റെ
സംഗതിയോ ഇന്തുപ്പുവും വെള്ളിയും വിള
ഞ്ഞു വിലയേറുന്ന ചില സുരംഗങ്ങൾ കൈക്ക
ലാക്കുക തന്നേ. Cöln. Z. No. 15. 1879.

യൂരോപ്പ Europe.

രുസ്സ്യ.— ആ വലിയ സാമ്രാജ്യത്തിലേ
നാസ്തികതനക്കാർ അവിടവിടേ ഓരോ ക്രൂര
തകളും അരുകലകളും നടത്തിവരുന്നു. ആ
കൂട്ടരോടു ചേരുവാൻ മനസ്സില്ലാത ഒരു ബാല്യ
ക്കാരനെ ആരോ കടുമ്പകലത്തു തെരുവീഥി
യിൽ വെടിവെക്കയും ൧൯ വയസ്സുള്ള ബാല്യ
ക്കാരത്തി ഓരോ പുള്ളിക്കാർ കൂടുന്ന സ്ഥല
ത്തു ഏതാണ്ടൊരു സംഗതിയാൽ ഒരു യുവാ
വിനെ മറ്റവർ കാണ്കെ സ്വസ്ഥമായി ഇരു
ന്ന മുറിയിൽ വെടിവെച്ചു കൊല്ലുകയും ആ
കൂട്ടുകെട്ടുകാർ ഓരോ ശ്രേഷ്ഠന്മാൎക്കു വാറോല
അയക്കുകയും ചെയ്തതു—ചക്രവൎത്തിയെ ചതി
കുല ചെയ്യേണ്ടതിന്നു ഒരു പിച്ചൻ തുനിഞ്ഞു
എന്നു മുമ്പേ പറഞ്ഞുവല്ലോ ആ ഹേതുവാൽ
സന്ത്‌പേതൎസ്സ്‌ബുൎഗ്ഗിന്നും മുഖ്യകൂറുപാടുകൾ
ക്കും ഉള്ള വാഴികൾക്കെല്ലാം ചക്രവൎത്തി നാ
സ്തികതനക്കാരെ ശിക്ഷിക്കേണ്ടതിന്നു പൂൎണ്ണാ
ധികാരം സമ്മാനിച്ചിരിക്കുന്നു.

ബുൽഗാൎയ്യ.— ബുൽഗാരരുടെ ആലോ
ചനായോഗക്കാർ ഏപ്രിൽ ൨൯൹ ബ
ത്തൻബെൎഗ്ഗിലേ ലൂവി എന്ന പ്രഭുവെ തങ്ങ
ളുടെ രാജാവായി തെരിഞ്ഞെടുത്തിരിക്കുന്നു.

ആസ്യ Asia.

അഫ്ഘാനസ്ഥാനം.— ൧. ഖൈബർ
കണ്ടിവാതിൽ ഏപ്രിൽ ൨൧൹ ബ്രൌൻ രോ
ബൎത്ത്സ് എന്നീ രണ്ടു സേനാപതികളുടെ പട
കൾ മുഖിഖയിൽ പുഴെക്കും ഗണ്ടമൿ മൈതാ
നത്തിനും നടുവെ പാളയം ഇറങ്ങിയിരുന്നു.
നിവാസികൾ മമത കാണിച്ചു വരുന്നു. മേയി
൧൹ ചില ഘനശാലികളായ ഘിൽജേ ഗോ
ത്രത്തലവന്മാർ ഗണ്ടമക്കിൽ എത്തി മേജർക
വഞ്ഞാരി എന്നവരോടു തങ്ങളുടെ വിധേത
യെ ബോധിപ്പിച്ചിരിക്കുന്നു. മേയി ൮ ൹
യാക്കൂബ് ഖാൻ അംഗ്ലക്കോയ്മയോടു വഴിപ്പെടു
വാൻ കാബൂലേ വിട്ടു അംഗ്ലപാളയത്തിലേക്കു
പുറപ്പെട്ടു—ഇംഗ്ലിഷ്‌ക്കാർ കൈക്കലാക്കിയ
പ്രദേശത്തിന്റെ അതിരോളം മേജർ കവ
ഞ്ഞാരി കുതിരപ്പടകളുമായി അവരെ എതിരേ
റ്റു ചേന്നു നിരത്തിന്റെ ഇരുവിളുമ്പിൽ ൨
നാഴിക നീളത്തിൽ നില്ക്കുന്ന ഭടന്മാരുടെ അ
ണികളിൽ കൂടി അവൎക്കു വേണ്ടി അടിച്ച കൂ

ടാരത്തിൽ എത്തിച്ചു ൨൧ നിയമ വെടി കഴി
പ്പിച്ചു കൊടുത്തതിനാൽ യാക്കൂബ്ഖാന്നു വള
രെ ആനന്ദം ജനിച്ചു. അവിടെനിന്നു ലാഹോ
രോളം എഴുന്നെള്ളി–മെയി ൧൦ ൹ യിൽ ഉ
പരാജാവുമായി ഉണ്ടായ കൂടിക്കാഴ്ചയിൽ ഇം
ഗ്ലിഷ് കോയ്മക്കു കുറുംതൊട്ടു ശതർഗൎത്തൻ ക
ണ്ടിവാതിലോളമുള്ള നാടും ഖൈബർ, ലോവ
ൎഗ്ഗി, കന്ദഹാർ, പിഷിൻ എന്നീ സ്ഥലങ്ങളും
ഏല്പിച്ചു കൊടുപ്പാനും തന്റെ മൂലനഗരത്തിൽ
സദാകാലം ഓർ അംഗ്ലകാൎയ്യസ്ഥനെ കൈക്കൊ
ൾവാനും സന്ധിച്ചിരിക്കുന്നു.

൨. മേയി ൩ ൹ രോവൎത്ത്സ് സേനാപതി
തനിക്കു കീഴ്പെട്ട വിവിധ പടയാളികൾക്കു
അണിപ്പകപ്പു നോട്ടം (review) കഴിച്ചു. കുറും
താഴ്വരയിൽ 5000 കാലാളരും 18 പീരങ്കത്തോ
ക്കുകളും വേണ്ടുന്ന കുതിരപ്പടകളുമുണ്ടു. പട
ത്തലവനായ രോബൎത്ത്സ് പിന്നീടു ഒരു വലി
യ ദൎബ്ബാരിനെ ചേൎത്തു അതിൽ കൂടി വന്ന
പ്രധാനികളോടു അകത്തു കത്തിയും പുറത്തു
പത്തിയും എന്ന ഭാവം കാണിക്കാതെയും മുല്ല
മാരുടെ ദുരുപദേശങ്ങൾക്കു ചെവി കൊടുക്കാ
തെയും ഇരുന്നാൽ ജീവധനമതവിശേഷമാ
യി സൌഖ്യമനുഭവിക്കും എന്നു അറിയിച്ചിരി
ക്കുന്നു.

൩. ഏപ്രിൽ ൨൧൹ ക്രീഘ് (Capt. Creagh)
നായകൻ മാൎവ്വാട പട്ടാളത്തിന്റെ ഒരു പങ്കു കം
ദക്കയിലേക്കു നടത്തുമ്പോൾ 1200 മമ്മന്ദ് ഗോ
ത്രക്കാർ അവരെ വളെച്ചു സംഹരിപ്പാൻ നോ
ക്കിയതു സാധിക്കാതെ ലന്ദികോതലിൽനിന്നു
വന്ന തണുപ്പടയാൽ ആയാർ തോറ്റു മണ്ടി
ക്കളഞ്ഞു. ഏപ്രിൽ ൨൮൹ ഒരു വലിയ കൂട്ടം
മമ്മന്ദ് ഗോത്രക്കാർ ദക്കയെ പിടിപ്പാൻ ചെ
ല്ലുകയിൽ മാൎവ്വാടപട്ടാളം അവരോടെതിൎത്തു
ഇരുപക്ഷക്കാർ വല്ലാതെ പട വെട്ടിയിരുന്നു.
മേയി ൧൧൹ ലന്ദികോതലിൽനിന്നു ദക്കാവി
ലേക്കു പോകുന്ന യുദ്ധവാഹനക്കാരെ (convoy)
300 കൊള്ളക്കാർ (marauders) ആക്രമിച്ചു ചി
ല വണ്ടിക്കാൎക്കു മരിക്കത്തക്ക മുറിവുകളെ ഏ
ല്പിച്ചു എങ്കിലും കാവൽപ്പടയും (escort) ഹഫ്ത്
ചാരിൽനിന്നു പാഞ്ഞു വന്ന മൺപണിക്കാരും
(sappers) അവരുടെ തുണപ്പടയും അവരെ
ഓടിച്ചുകളഞ്ഞു. ആ മൺപണിക്കാർ തൊ
ർഖാൻ എന്ന കണ്ടിവാതിലിൽ ഒരു കോട്ടയെ
പണിയിച്ചു വരുന്നു.

ബൊംബായി.— ബൊംബായി തുറമു
ഖവക്കത്തുള്ള പൊൽഹസ്പ എന്ന ഊരിൽ
മേയി ൧൦൹ കടുംപകലത്തു ൨൦൦ കവൎച്ചക്കാർ
മുമ്പേത്ത ബരോഡയിലേ രാജാവായ ഖണ്ഡരാ

[ 128 ]
വോവിന്റെ ദിവാജ്ഞിയായിരുന്ന ഗണേശ
ബന്തു എന്ന ധനവാന്റെ ഭവനത്തിൽ ഏ
റി തനിക്കുള്ള 10-12 കാവല്ക്കാരിൽ ചിലരെ
കൊന്നു ഭവനക്കാരിൽ ഓരോരുത്തരെ മുറി
പ്പെടുത്തിന്റെ ശേഷം 75,000 രൂപ്പികയോ
ളം മുതൽ കവൎന്നു കൊണ്ടു പോയിരിക്കുന്നു.

പൂണാ.—മേയി 13൹ ഒരു കൂട്ടം കവ
ൎച്ചക്കാർ കോയ്മയുടെ മേൽശാല, ബുദ്ധവാട
കോവിലകം, എല്ല ന്യായകോടതികൾ, ത
പ്പാൽചാവടി, പൊലീസ്സ് ഠാണാവു എന്നീ
കോയ്മ നിൎമ്മാണങ്ങൾക്കു തീ വെച്ചിരിക്കുന്നു.
ആ ഭവനങ്ങളും അതിലേ പല വിലയേറിയ
പട്ടോലകളും അമ്പതു വീടുകളും വിശ്രാമ ബാ
ഘും ധനിധേരാജ കോവിലകവും വെന്തു
പോയി. എരിച്ചും കെട്ടും പോയ മുതൽ ഏക
ദേശം 20 ലക്ഷത്തോളം മുട്ടും. പൂണാവിലേ
വരുമാന പകപ്പിലേ എഴുത്തനായ വാസുദേ
വൻ ബാലവന്തു (Financial Dept. Clerk) എന്ന
വൻ കോയ്മയോടു കല്പന വാങ്ങി കത്തിക്കവ
ൎച്ചക്കാരുടെ നായകനായി തീൎന്നിരിക്കുന്നു. ആ
യവനെ പിടിച്ചേല്പിക്കുന്നവന്നു ആയിരം ഉ
റുപ്പിക സമ്മാനം കിട്ടും.

ബങ്കളുർ.— രാജ്യദ്രവ്യ മേൽകണക്കുവ
കുപ്പിലേ (Accountant General Dept.) കണക്കു
പിള്ള (Cashier) ആയ സേട്ടുരാവോ എന്ന
പ്രായം ചെന്ന ഉദ്യോഗസ്ഥൻ പത്തമ്പതിനാ
യിരം ഉറുപ്പികയോളം കോയ്മയോടു ഭൎഗ്ഗിച്ചെ
ടുത്തിരിക്കുന്നു. 600 ഉറുപ്പിക മാസപ്പടി ഉണ്ടാ
യിട്ടും സാധാരണ വെഌഅ ഉടുത്തു പഴയ പ
ന്നാസുള്ള വണ്ടിയിൽ ഏറിയതിനാലും പരമാ
ൎത്ഥമുള്ള മുഖവും ശാന്തശീലവും കാണിച്ചതിനാ
ലും ഇവനൊത്ത കാൎയ്യസ്ഥൻ ഇനിയുണ്ടോ
എന്ന സംശയഭാവത്തോടെ 55 വയസ്സു കഴി
ഞ്ഞവൻ എങ്കിലും ഉദ്യോഗത്തിൽ നിൎത്തുകയും
പല വിധത്തിൽ മാനിക്കയും ചെയ്ത ശേഷം
അവൻ തിരണ്ടകള്ളൻ എന്നു ഇപ്പോൾ അ
ത്രേ. വെളിച്ചത്തു വന്നുള്ളു. അവൻ എവിടേ
ക്കോ ഓടിയൊളിച്ചതിനാൽ താൻ മുമ്പേ പ
ണി എടുത്ത ആ ആഫീസ്സിന്റെ ചുമരിന്മേൽ
അവനെ പിടികിട്ടി ഏല്പിക്കുന്നവൎക്കു ൧൦൦൦
ഉറുപ്പിക സമ്മാനം ഉണ്ടാകും എന്ന പരസ്യ
ത്തെ പറ്റിച്ചിരിക്കുന്നതു.

ബൎമ്മ.— തീബാ എന്ന ബൎമ്മാവിലേ രാ
ജാവു മന്ത്രികൾ തലതികഞ്ഞ യോഗത്തിൽ
താൻ ഇത്രോടം ഭയംകൊണ്ടു ബ്രിതിഷ് കോ
യ്മയുടെ ന്യായങ്ങളെ കേട്ടനുസരിച്ചിരിക്കേ

തനിക്കു ഇനിമേലാൽ വഴിപ്പെടുവാൻ ഭാവ
മേയില്ല എന്നു പ്രശംസിച്ചു പോന്നു. ഇരാവ
ദി എന്ന നദിയിൽ കൂടി ഏറ്റിറക്കം നടത്തു
ന്ന ഇംഗ്ലിഷ് പുകക്കപ്പൽകൂട്ടുകാൎക്കു 16 പുക
ക്കപ്പലുകളും 31 പരന്ന മരക്കലങ്ങളും ഉണ്ടു.
ആ പുകക്കപ്പലുകൾ കൊണ്ടു പരന്ന മരക്കല
ങ്ങളെ fiats ഇഴെക്കാറുണ്ടു രണ്ടു വകയിൽ
കൂടി 13,600 പടയാളികളെയും 11,200 കണ്ടി
പോർകോപ്പുതീൻപണ്ടങ്ങളെയും കയറ്റി രം
ഗൂനിൽനിന്നു മണ്ടലേയോളം എട്ടു പത്തു നാ
ൾക്കുള്ളിൽ എത്തിക്കയും ആം, വീമ്പും വമ്പും
പറയുന്നതിനാൽ ഇത്രോടം ആൎക്കും ജയം സാ
ധിച്ചിട്ടില്ല എന്നു ബൎമ്മാവിലേ മന്നൻ ഓ
ൎത്താൽ നന്നു.

ആഫ്രിക്കാ Africa.

മിസ്ര.— മിസ്രയിലേ ഖേദിവു ബേക്കർ
പാഷാവു ഗൊൎദ്ദൻ പാഷാവു എന്നീ ഇംഗ്ലിഷ്
ക്കാരെക്കൊണ്ടു ക്രമത്താലേ ൧൧ കോടി നിവാ
സികൾ ഉള്ള സുദാൻ എന്ന രാജ്യത്തെ തന്റെ
ചെങ്കോലിന്നു കിഴ്‌പെടുത്തു. മുമ്പേത്ത ദൎപ്പൂർ
എന്ന രാജ്യത്തിലേ ശെക്കാവിൽ പാൎത്ത മിസ്ര
സൈന്യത്തിന്നു ബാർ എൽ ഘസാലിൽ എന്ന
നാട്ടിൽ നടന്നു വന്ന അടിമക്കച്ചവടത്തെ ഇ
ല്ലാതാക്കുവാൻ കല്പനയുണ്ടായി. അറബികളാ
യ അടിമക്കച്ചവടക്കാരിൽ സുലൈമാൻ എന്ന
പേൎപ്പെട്ട ധീരന്നു അക്കാലത്തു അവിടവിടേ
ഇരുപത്തഞ്ചോളം അടിമ പാണ്ടികശാലക
ളും അതിലേ ആണ്കുട്ടികളും പുരുഷന്മാരും കൂ
ടാതെ മുഹമ്മദീയൎക്കു വില്പാൻ നിശ്ചയിച്ച പ
തിനായിരം പെണ്കുട്ടികളും സ്ത്രീകളും ഉണ്ടായി
രുന്നു. എന്നാൽ ആ മല്ലനോടു പടവെട്ടുന്നതു
കളിയല്ല. മിസ്രക്കാൎക്കു മൂവായിരം പടയാളികൾ
ഉണ്ടാകകൊണ്ടു അവനോടു പോൎക്കള
ത്തിൽ എതിൎക്കാതെ തങ്ങൾ വേണ്ടുന്ന തീൻ
പണ്ടങ്ങൾ ശേഖരിച്ചു ഒരു രാത്രി മുഴുവൻ അ
ദ്ധ്വാനിച്ചു ഒരു മൺകോട്ടയെ കോരിക്കിളെ
ച്ചെടുത്തു പിറ്റെന്നു സുലൈമാൻ ൧൧,൦൦൦
പോൎച്ചേവകരുമായി ആ കോട്ടയെ വളെച്ചു അ
തിനെ കൈയിലാക്കേണ്ടതിന്നു താനും കൂട്ടരും
ബഹു ധീരതകാണിച്ചു ഏറിയവർ പട്ടു പോ
യിട്ടും നാലു വട്ടം പാഞ്ഞേറുവാൻ നോക്കിയ
ശേഷം ആവതില്ല എന്നു കണ്ടു ൧൦൮൭ ആൾ
മരിച്ചതിനാൽ പിൻവാങ്ങിക്കുളഞ്ഞു. മിസ്രക്കാ
രിൽ ൨ഠ പേർ മാത്രം പട്ടുപോകയും മുറി
വേല്ക്കയും ചെയ്തതേയുള്ളൂ.
Cöln. Zeitg. No. 15, 1879.

[ 129 ] SHORT ACCOUNT OF THE LIFE OF HEROD THE GREAT.

(Translated by S.W.)

ഒന്നാം മഹാഹെരോദാവിൻ ചരിത്രസംക്ഷേപം.

ഹെരോദാ രാജാവിന്റെ നാളുകളിൽ യേശു യഹൂദായിലേ ബെത്ല
ഹേമിൽ വെച്ചു ജനിച്ചു എന്നു നാം വായിക്കുന്നുവല്ലോ. (മത്ത. ൨, ൧.)
ഈ രാജാവിനെ കുറിച്ചു വിശുദ്ധ വേദത്തിൽ ചുരുക്കമായി വിവരിച്ചതി
നെയും അതിന്നു സംബന്ധിച്ച ഓരോ വേദവാക്യങ്ങളെയും തെളിയിക്കേ
ണ്ടതിന്നു ഈ ചരിത്രത്തെ കഥിപ്പാൻ തുനിയുന്നു.

യഹൂദ ജനം വളരെ കാലമായി തമ്മിൽ യുദ്ധം ചെയ്തു പോന്ന അ
ശൂൎയ്യർ, യവനർ എന്നിവരാൽ ഏറെ അസഹ്യപ്പെട്ട ശേഷം യവനസാ
മ്രാജ്യത്തിന്നു കീഴടങ്ങേണ്ടിവന്നപ്പോൾ (ക്രി. മു. 332) അന്ത്യോഹ്യൻ
എപിഫാനൻ* അവരെ ദൈവധൎമ്മത്തെ വിട്ടു അജ്ഞാനമതത്തെ കൈ
ക്കൊള്ളേണ്ടതിന്നു ആവോളം നിൎബ്ബന്ധിച്ചതു കൊണ്ടു യഹോവ ഭക്തി
യുള്ള അഹരോന്യരായ മക്കാബ്യർ ആയുധമെടുത്തു വീരന്മാരായി നാല്പ
തു സംവത്സരങ്ങൾ്ക്കകം പൊരുതു ജയിച്ചു രാജ്യത്തെ യഥാസ്ഥാനപ്പെടു
ത്തി ഈ യുദ്ധത്തിനു ആദിയിൽ പുറപ്പെട്ട മക്കാബ്യരുടെ പടനായകൻ
ആ വംശത്തിലുള്ള മഹാപുരോഹിതനായ മതഥ്യൻ തന്നേ, ഇവന്റെ
പൌത്രനായ ഒന്നാം യോഹാൻ ഹിൎക്കാൻ (ക്രി. മു. 130) യഹൂദരുടെ രാ
ജാവായി എദോമ്യരെ ജയിച്ചു യഹൂദമാൎഗ്ഗം അംഗീകരിക്കുമാറാക്കി. ത
ങ്ങൾ കീഴ്പെടുത്തിയ എദോമ്യരെ വാഴേണ്ടതിന്നു അവരിൽനിന്നു തന്നെ
നാടുവാഴികളെ തെരിഞ്ഞെടുത്തു. ഇവരിൽവെച്ചു അന്തിപ്പാസ് എന്നു
പേരുള്ളവൻ ഹെരോദ്യരുടെ വംശപിതാവത്രേ. രോമസാമ്രാജ്യത്തെ
വാഴുന്ന യൂല്യൻ കൈസർ† തന്റെ എതിരാളിയായ പൊമ്പയ്യന്റെ പ
ക്ഷക്കാരെ ജയിച്ചു മിസ്രവഴിയായി കനാൻ ദേശത്തിൽവന്നു. ഇതിനിടേ
[ 130 ] മക്കാബ്യരുടെ ഗൃഹഛിദ്രം നിമിത്തം രോമക്കോയ്മക്കു കീഴ്പെട്ടു വന്ന യഹൂ
ദരാജ്യാവസ്ഥകളെ ക്രമപ്പെടുത്തേണ്ടതിന്നു കൈസർ മേല്പറഞ്ഞ അ
ന്തിപ്പാവെന്നവന്റെ മകനായ അന്തിപത്തരെ രാജ്യത്തിന്മേൽ നാടുവാ
ഴിയാക്കി സ്ഥാനാപതി എന്ന മാനപ്പേരിനെയും കല്പിച്ചു. ഇങ്ങനെ
ഫിൎക്കാൻ മഹാപുരോഹിതനായി മതകാൎയ്യങ്ങളെയും അന്തിപത്തർ രാ
ജ്യകാൎയ്യങ്ങളെയും നടത്തിവന്നു. . . . . അന്തിപത്തർ എന്ന നാടുവാഴി
ക്കു ഫാസായേൽ, ഹെരോദാ എന്നീ രണ്ടു മക്കൾ ഉണ്ടായിരുന്നു. അവൻ
ഫാസായേലിന്നു യഹൂദ രാജ്യത്തേയും, ഹെരോദാവിന്നു ഗലീലയേയും ഭ
രിപ്പാൻ ഏല്പിച്ചുകൊടുത്തു. അന്നു ഇരുപത്തഞ്ചു വയസ്സുള്ള ഹെരോദാ
തിന്മകൾ പ്രവൃത്തിക്കുന്നതിൽ അതിനിപുണൻ എന്നു വേഗം വെളി
പ്പെട്ടു വന്നു. ഗലീലനാട്ടിൽ എങ്ങും കൂട്ടമായി കൂടുകയും വളരെ അന
ൎത്ഥം വരുത്തുകയും ചെയ്ത കവൎച്ചക്കാരെ അവൻ കഠിനമായി ശിക്ഷിച്ചു
പോന്നു. മരണം അനുഭവിച്ച ഈ കവൎച്ചക്കാരുടെ സംബന്ധക്കാരിൽ
ചിലർ ഹെരോദാവിന്മേൽ യരുശലേമിലേ പുരോഹിതനോടു അന്യായ
പ്പെട്ടു. അവൻ ഹെരോദാവിന്നു കല്പന അയച്ചു. അതിനാൽ ഹെരോ
ദാ യരുശലേമിലേ സുനേദ്രിയത്തിന്മുമ്പാകെ തന്റെ സൈന്യത്തോടു
കൂടെ വന്നു. എന്നാൽ പുരോഹിതനായ ഹിൎക്കാനും സുനേദ്രിയസംഘം
ഒക്കയും അവന്റെ ക്രരസ്വഭാവത്തെ കണ്ടപ്പോൾ അവനെ വിസ്തരി
പ്പാൻ ശങ്കിച്ചു വെറുതെ വിട്ടയച്ചു. സുനേദ്രിയത്തിൽവെച്ചു സമേയസ്
എന്നു പേരുള്ളൊരു പരീശൻ മാത്രം അവരോടു: നിങ്ങൾ ഭയം നിമി
ത്തം അവനെ വിടുന്നതു ശരിയല്ല, ശിക്ഷിക്കാതിരുന്നാൽ അവൻ നമുക്കു
ഒരു ചമ്മട്ടി ആയീരും എന്നു പറഞ്ഞു. ഈ വാക്കു നിമിത്തം ഹെരോ
ദാ പിന്നേതിൽ തന്റെ സിംഹാസനം സ്ഥിരപ്പെടുത്തുവാൻ അനേക
കുലീനന്മാരെ കൊന്നപ്പോൾ സമേയാസിന്റെ ധീരതയും ന്യായവും വി
ചാരിച്ചു അവനെ ബഹുമാനിച്ചതേയുള്ളൂ. സുനേദ്രിയം തന്നേ വിട്ടുക
ളഞ്ഞതിനാൽ ഹെരോദാ അവരുടെ ബലഹീനതയെ കണ്ടു, തനിക്കു
വന്ന അപമാനത്തെ ആയുധംകൊണ്ടു മോചിപ്പാൻ വട്ടം കൂട്ടി, എങ്കി
ലും അഛ്ശനും ജ്യേഷ്ഠനും ചൊന്നതു കേട്ട തല്ക്കാലം അടങ്ങി പാൎത്തു താനും.

എദോമ്യവാഴ്ചയിൽ യഹൂദന്മാൎക്കും പ്രത്യേകം പരീശന്മാൎക്കും വെറുപ്പു
തോന്നിയതുകൊണ്ടു അല്പസമയം കഴിഞ്ഞാറെ അന്തിപ്പരുടെ കീഴിൽ
ഉദ്യോഗം ചെയ്ത മല്ക്കൂസ് എന്നൊരു യഹൂദൻ അന്തിപത്തരുടെ കുഡും
ബത്തെ സ്ഥാനത്തിൽനിന്നു നീക്കി യഹൂദദേശത്തിന്നു സ്വാതന്ത്യം വരു
ത്തുവാൻ തുനിഞ്ഞു. അന്നു രോമസാമ്രാജ്യത്തിൽ സംഭവിച്ച ഭിന്നത
കൾ നിമിത്തം അവന്നു നല്ലതക്കം കിട്ടി. അതോ മാൎക്കു ബ്രൂതൻ, കാൻ, [ 131 ] കസ്യൻ മുതലായ രോമ കുലീനന്മാർ വൃദ്ധമാലക്കാർ കൂടി വന്ന ശാല
യിൽവെച്ചു യൂല്യൻ കൈസരിനെ കുത്തി കൊന്നു കളഞ്ഞു. (ക്രി.മു. 44)
ഈ ദുഷ്ക്രിയ ചെയ്തവരിൽ തക്ക ശിക്ഷ നടത്തേണ്ടതിന്നു കൈസരുടെ
പക്ഷക്കാർ പുറപ്പെട്ടപ്പോൾ ബ്രൂതനും കസ്യനും കനാൻ മുതലായ പൂ
ൎവ്വദേശങ്ങളിൽ അവരുടെ നേരെ പടവെട്ടുവാൻ സൈന്യങ്ങളെ ശേഖ
രിച്ചു. ഇതിന്നായിട്ടു യഹൂദവാസികൾ 700 താലന്തു ദ്രവ്യം കൊടുക്കേണ്ടി
വന്നു. അന്തിപത്തർ ഈ പണത്തെ ബലാല്ക്കാരേണ ജനങ്ങളിൽനിന്നു
പിരിപ്പിച്ചതുകൊണ്ടു യഹൂദരുടെ പക അവന്മേൽ വീണു. എന്നാൽ മ
ല്ക്കൂസ് കരുതിക്കൂട്ടിയ ദ്രോഹം വെട്ടാവെളിച്ചം ആയ്പോയതിനാൽ അന്തി
പത്തരിന്നു അതിനെ അമൎത്തുവാൻ കഴിവുണ്ടായി. മല്ക്കൂസ് കൌശല
പ്രയോഗംകൊണ്ടു ആപത്തിൽനിന്നു വഴുതി അന്തിപത്തരുടെ പ്രസാ
ദം തനിക്കു വീണ്ടും വരുത്തിയ ഉടനെ അവന്നു വിഷം കൊടുത്തു കൊ
ന്നുകളകയും ചെയ്തു. നാടുവാഴിയുടെ മക്കളായ ഹെരോദാവും ഫാസാ
യേലും ഈ ദുഷ്പ്രവൃത്തിക്കാരനെ ജനം നിമിത്തം പരസ്യമായി ശിക്ഷി
പ്പാൻ ധൈൎയ്യമില്ലാത്തവർ എങ്കിലും ഹെരോദാ അവനെ നിഗ്രഹിപ്പാൻ
ഓരോ ഉപായ വഴികളെ അന്വേഷിച്ചു പോന്നു.

ഇതിന്നിടയിൽ കസ്യൻ ചിറ്റാസ്യയെ സ്വാധീനപ്പെടുത്തിയതു കൊ
ണ്ടു അവന്നു ഉപകാരവിധേയത്വം കാട്ടേണ്ടതിന്നു പുരോഹിതനായ
ഹിൎക്കാൻ, ഹെരോദാ, മല്ക്കൂസ് എന്നിവർ ഒരുമിച്ചു അങ്ങോട്ടു പുറപ്പെട്ടു.
മല്ക്കൂസ് തൂറിൽ വെച്ചു മുമ്പേ രോമരുടെ കൈയിൽ അകപ്പെട്ട തന്റെ
മകനെ ഈ യാത്രയിൽ വിടുവിച്ചു യഹൂദ ജനത്തിന്റെ സ്വാതന്ത്ര്യത്തെ
പ്രസിദ്ധപ്പെടുത്തുവാൻ ഭാവിച്ചു എങ്കിലും ഹെരോദാവും തൂറിലുള്ള രോ
മപടനായകനും കൂടി മല്ക്കൂസിനെ കൊല്ലുവാൻ മുൻകരുതിയതു കൊണ്ടു
യാത്രക്കാർ പട്ടണത്തിന്നു സമീപിച്ചപ്പോൾ ഹെരോദാവിന്റെ സേവ
കർ പട്ടണത്തിൽ പാൎപ്പിടങ്ങളേയും ഭക്ഷണത്തേയും ഒരുക്കും എന്നു ന
ടിച്ചു മുഞ്ചെന്നു രോമപടനായകനോടു യാത്രക്കാർ എത്തിയ വിവരം
അറിയിച്ച ഉടനെ രോമപടയാളികൾ പട്ടണവാതില്ക്കൽ തന്നെ മല്ക്കൂ
സിനെ കൊന്നുകളഞ്ഞു. മഹാപുരോഹിതനായ ഹിൎക്കാൻ ഈ ദുഷ്പ്രവൃ
ത്തി ചെയ്യിപ്പിച്ചവനെ നന്നായറിഞ്ഞു ഭയപ്പെട്ടതുകൊണ്ടു ഹെരോദാ
ഞാൻ കസ്യന്റെ കല്പനപ്രകാരമത്രെ ഈ ക്രിയ നടത്തിയതു എന്നു
ഹിൎക്കാനോടു ഒഴികഴിവു പറഞ്ഞു. യഹൂദ ജനമോ കലഹിച്ചു മല്ക്കൂസി
ന്റെ മരണം നിമിത്തം ഹെരോദാവിനേയും കൊല്ലുവാൻ നോക്കി. ഇവ
നോ ഉപായബലങ്ങളാൽ കലഹത്തെ അടക്കി. എന്നാറെ ഫിലിപ്പി
പട്ടണസമീപത്തു ശത്രുക്കളെ ജയിച്ചതിൽ പിന്നെ (ക്രി. മു. 42) കിഴ
ക്കേ ദിക്കുകളിൽ വന്ന രോമകൈസരായ അന്തോന്യനിൽ യഹൂദർ ആ
[ 132 ] ശ്രയിപ്പാൻ തുനിഞ്ഞു. ഹെരോദാവോ അതിന്നു മുമ്പേ അന്തോന്യനെ
വശീകരിച്ചിരുന്നതിനാൽ ആയവൻ കനാൻ രാജ്യഭാരത്തെ ഹെരോദാ
വിന്നും സഹോദരനായ ഫാസായേലിന്നും കല്പിച്ചു കൊടുത്തു യഹൂദൎക്കു
നീരസം വരുമാറു കടുപ്പം കാട്ടി തന്നിൽനിന്നു അകറ്റി കളഞ്ഞു. അ
ന്തോന്യൻ തൂറിൽ താമസിച്ചപ്പോൾ പറീശർ വലിയ കൂട്ടമായി അവിടെ
ചെന്നു എക്കേമ്യർ തങ്ങളുടെ മേൽ ഭരിക്കുന്നതു ന്യായമല്ല എന്നു അവ
നോടു ബോധിപ്പിച്ചു വാഴ്ചമാറ്റത്തിന്നായി ഏറിയോന്നു അപേക്ഷി
ച്ചിട്ടും അവരെ കേളാതെ തന്റെ സേവകരെക്കൊണ്ടു ആട്ടി പുറത്താക്ക
യും ചെയ്തു.

ഹെരോദ മക്കാബ്യരോടു ബാന്ധവം കെട്ടുന്നതിനാൽ തന്റെ സിം
ഹാസനത്തിന്നു അധികം സ്ഥിരതയും പ്രജാമമതയും വരും എന്നു വെ
ച്ചു മറിയമ്ന എന്നവളെ വിവാഹം നിശ്ചയിച്ചു. ഇവളും ഇവളുടെ അനു
ജനായ അരിസ്തൊബൂലും മക്കാബ്യ വംശത്തിൽ ഒടുക്കത്തേവരും മഹാ
പുരോഹിതനായ രണ്ടാം ഹിൎക്കാന്റെ പൌത്രരും ആയിരുന്നു. ഈ വി
ധമായി മക്കാബ്യരുടെ ശ്രീത്വവും മഹാത്മ്യവും പുതു സ്വരൂപത്തിൽ
പകരുന്നതിനാൽ പറീശരും ജനവും എദോമ്യരോടു നിരന്നു വരും എന്നു
ഹിൎക്കാൻ ആശിച്ചതു കൊണ്ടു തന്റെ പൌത്രിയെ ഹെരോദാവിന്നു വി
വാവാഹം ചെയ്വാൻ സമ്മതിച്ചു. (ശേഷം പിന്നാലെ.)

THE DEATH OF A SECRET CHRISTIAN (A VISION).

ഒരു രഹസ്യക്രിസ്ത്യാനന്റെ മരണം (ദൎശനം).

കുറത്തിപ്പാട്ടു.

൧. കാലഗണങ്ങൾ പറന്നു നാലു ദിക്കിൽനിന്നു
ജ്വാല കത്തിക്കുന്നു കണ്ണും ശൂലവും മിന്നുന്നു
മാലപോൽ സൎപ്പം അണിഞ്ഞു കാലകാലവീരൻ
വാലു ചുഴറ്റിപ്പതിച്ചു കോലവിരൂപാക്ഷൻ.

൨. പൊട്ടു പൂണൂലും ധരിച്ചിട്ടൊട്ടു കുഡുംബിക്കാർ
ചട്ടകളഞ്ഞിട്ടു പൂട്ടി കെട്ടി വരുന്നേരം
തൊട്ടത്തിലോർ നഷ്ടനെ അറുമട്ടുകെട്ട ക്രൂരൻ
ഇട്ടു നിലത്തിൽ അവനെ ഒട്ടുമാത്രനേരം.

൩. ക്ഷീണവും ആയാസവും അങ്ങേറിവനു പാരം
കാണികൾ ഗ്രഹിച്ചു പാപി വീണതിന്റെ സാരം
വേണമോ ദാഹത്തിനെന്നവർ വിളിച്ചന്നേരം
ബാണതുല്യം ചാടിപേയും കാട്ടി മഹാഘോരം.

൪. ദേഹശക്തി മാറി മുഷ്കം ഭാവജാലം പോയി
ശോകവും നാനാവിധത്തിൽ പാപിക്കുളവായി
ലോകധനം ബന്ധുജനം സാരമില്ലെന്നായി
പോകുവാൻ കാലം അണഞ്ഞിതെന്നു ബോധമായി. [ 133 ] ൫. ശീതമേറി കണ്കഴിഞ്ഞു ബോധമേറമാറി
ഏതു ലോകത്തെന്നറിയാഞ്ഞു ഉള്ളിൽ ഭീതിയേറി
ഭൂതജാലങ്ങൾ അണഞ്ഞനേരം വാൾ കൂറി
ഖേദവും പാപിക്കു നിറവായി ഭാവം മാറി.

൬. നാഗവാഹനൻ ശയനൻ വേഗമോടിക്കൂടി
ലോകവഞ്ചകൻ വേതാളം ഓടിവന്നു ചാടി
ശോകമില്ലാതാക്കുമെന്നു ചൊല്ലിനൃത്തമാടി
ഭോഗമെട്ടും കാട്ടി അട്ടഹാസിച്ചു കൊണ്ടാടി.

൭. വാദമുണ്ടായങ്ങുപേയും പാപിയും ഒട്ടേറെ:
"ഖേദമെന്തെടോ! നിനക്കുറന്നെരികിൽ പോരേ
മോദമോടു ലീലക്രീഡ ചെയ്തു പാൎക്കനേരേ
ഏതു നാഥനും നിനക്കുണ്ടാകയില്ലനേരം."

൮. ഇത്തരം പേയിൻ വചനം കേട്ടു ഭയം പൂണ്ടു
സത്വരം പരിഭ്രമിച്ചു പാപി ചൊല്ലുന്നുണ്ടു:
കൎത്തനേശുവിൻ അടിയാൻ ഞാനറിക പേയേ!
സത്യമിതു നിൻ നരകത്തഞ്ചു മഹാ തീയേ.

൯. പൂജനിനക്കേറെ നാൾ ഞാൻ ചെയ്തതുണ്ടോ പോക
നീചബിംബാരാധനകൾ ഞാൻ വെടിഞ്ഞതോൎക്ക
വ്യാജമന്ത്രം ഞാൻ ജപിച്ചതല്പം എന്നുൾകൊൾക
പൂശും തിരുനീരണിഞ്ഞില്ലേറെ നാൾ ഞാൻ നോക്ക."

൧൦. കൺ ചുവപ്പിച്ചങ്ങു സാത്താൻ ഗൎജ്ജനം ചെയ്തേവം:
"വഞ്ചനചെയ്വാൻ നിനക്കു ശേഷിയുണ്ടോ മൂഢാ?
കൊഞ്ചിയുല്ലസിച്ചു പൂജകണ്ടതറിയുന്നേൻ
തുഞ്ചലെന്യേ ദാസിയാട്ടം കണ്ടതും നീയല്ലോ.

൧൧. കേശവും വളൎത്തു പൂണൂൽ ഇട്ടിരുന്ന നിന്നെ
യേശുവിനാൾ എന്നു ചൊന്നാൽ ഏല്ക്കുമോ താൻ നിന്നെ
നാശമുള്ളോനേ! നിൻ നെഞ്ചിൽ കാണുന്നേ എൻ നാമം
വാശി പിടിച്ചാൽ ഗുണമില്ലെന്നറിഞ്ഞു കൊൾക.

൧൨. താതൻ നിനക്കാരു? ഞാനോ, ദൈവമോ നീ ചൊല്ക
ഏതു ദൈവമന്ദിരത്തിൽ സ്നാതൻ നീയേ ചൊല്ക
ജാതിയിൽ നീ ആരു ക്രിസ്തുൻ ദാസനോ നീ ഓൎക്കു
ഏതു പള്ളിയിൽ നീശാബതാചരിച്ചു ചൊല്ക.

൧൩. പാപഹ നിൻ സത്യകൎമ്മം അനുഷ്ടിച്ചോടാ
പേപറയാതെ തെളിഞ്ഞു ചൊല്ക, പരമാൎത്ഥം
ജീവകാലമൊക്കെ എന്റെ പേർ വരിച്ച നിന്നെ
പോവതിന്നു ഞാൻ വിടുമോ കണ്ടുകൊൾക നീയും."

൧൪. ഇങ്ങനെ പേ ചൊന്ന വാക്കാൽ ഏറി പാപഭാരം
മങ്ങിപാപിയിൻ മനസ്സും തിങ്ങി ദുഃഖഭാരം
എങ്ങു പോകാൻ എന്നു തന്നിൽ ചിന്തു ചെയ്തു പാരം
അങ്ങു വന്നോർ ദൈവദൂതൻ അത്ഭുതശ്രംഗാരൻ

൧൫. മംഗലനിൎമ്മായരൂപി ചൊല്ലി പാപിയോടെ:
"ഇങ്ങിരിക്കും നാൾ കിരസ്തിൻ സംഗതി അൻപോടെ
പൊങ്ങിയസാമോദം ലോകമെങ്ങും അറിഞ്ഞീടാൻ
തുംഗമേറ്റുസ്നാതനായാൽ മാത്രമുണ്ടു സാക്ഷ്യം. [ 134 ] ൧൬. ലോകരെ നാണിച്ചു ഭയത്തോടൊളിച്ചു പാൎത്താൽ
ശോകമല്ലാതില്ലൊടുവിൽ എന്നറിഞ്ഞുകൊൾക
പോകണം നീ "ഭീരുക്കളിൻ ഭാഗത്തിൽ" എന്നോൎക്ക
വേകുവാൻ നീ നേടിലോകമോമയ്യോ പാപി!"

൧൭. ഇത്തരങ്ങൾ കേട്ടപാപി ചത്തുയിരും പോയി
പത്തുനൂറു പേഗണങ്ങൾ എത്തിമോദമായി
കുത്തിയിടിച്ചും ചതെച്ചും കൊണ്ടുപോകുന്നാത്മം
കത്തി എരിയുന്ന കടലിൽ എറിഞ്ഞു നീക്കാൻ.

൧൮. "ഞാനിതറിഞ്ഞില്ല കഷ്ടം! നന്മ ചെയ്തേൻ ഏറെ
മാനുവേൽ ദേവാത്മജനെന്നുണ്ടിനിക്കു ബോധം
ഏനസ്സു നീക്കുന്നതവൻ എന്നുറെച്ചു ഞാനും
തീ നരകമോ ഇനിക്കു"എന്നലറി ആത്മം.

൧൯. ഞങ്ങളും ഇതിൽ അധികം വിശ്വസിക്കുന്നുണ്ടു
സംഗതിയെല്ലാം അറിയാം പിന്നെ എന്തു പാപീ!
പൊങ്ങിയ രോഗത്തിനു മരുന്നറിഞ്ഞെന്നാലും
ഭംഗിയായ് സേവിച്ചീടാഞ്ഞാൽ സൌഖ്യമാമോ മൂഢാ?"

൨൦. ഇങ്ങിനെ പേയിൻ പടയും പാപിയിനാത്മാവും
തങ്ങളിൽ വാദിച്ചു നരകക്കരയിൽ ചേൎന്നു
പൊങ്ങിമറിയുന്ന തീയിൽ അങ്ങെറിഞ്ഞാത്മാവെ
ഭംഗിയെന്യേ സന്തതവും വേകുവാൻ പേക്കൂട്ടം!
(M. Walsalam.)

SEARCH THE SCRIPTURES. (John 5, 39.)

തിരുവെഴുത്തുകളെ ആരായുവിൻ. (യോഹ. ൫, ൩൯.)

മേൽ കാണിച്ച ചിത്രത്തിൽ നാം ഒരു ചെറുക്കനെ കാണുന്നു. അവ
ന്റെ പേർ തിമോത്ഥ്യൻ ദൈവഭക്തിയുള്ള അമ്മയായ യൂനിക്കയും മൂത്ത
മ്മയായ ലോയിസും അവനെ തിരുവെഴുത്തുകൾ പഠിപ്പിക്കയും വായിപ്പി
ക്കയും ചെയ്യുന്നതിനെ ആ ചിത്രം കാണിക്കുന്നു. [ 135 ] ഈ തിമോത്ഥ്യന്റെ വലിയ ഗുരുനാഥനായ പൌൽ അപൊസ്തലൻ
അവനെക്കൊണ്ടു "ചെറുപ്പം മുതൽ നീ തിരുവെഴുത്തുകളെ അറിയുന്നു"
എന്നു സാക്ഷ്യം പറയുന്നതു കൊണ്ടു അവൻ തിരുവെഴുത്തുകളെ താല്പ
ൎയ്യത്തോടെ പഠിച്ചു എന്നു നമുക്കു വിളങ്ങുന്നു. ൨ തിമോ. ൩. ൧൫.

കുട്ടികളെ ചെറുപ്പം മുതൽ തിരുവെഴുത്തുകളെ വായ്പിക്കയും പഠിപ്പ
ക്കയും ചെയ്യുന്ന അമ്മയപ്പന്മാർ എത്ര നല്ലവരാകുന്നു അപൊസ്തലനായ
പൌൽ തിമോത്ഥ്യന്റെ അമ്മയെ ചൊല്ലി പറയുന്നതു: നിന്നിലുള്ള നി
ൎവ്യാജവിശ്വാസം ആദ്യം നിന്റെ മൂത്തച്ചിയായ ലോയിസിലും അമ്മ
യായ യൂനിക്കയിലും അധിവസിച്ചു. വ. തിമോ. ൧, ൧൫. അവർ തന്നെ തി
രുവെഴുത്തുകളെ സ്നേഹിച്ചു ദൈവം അതു നിമിത്തമായിട്ടു അവരെയും
സ്നേഹിച്ചു.

തിരുവെഴുത്തുകളെ സ്നേഹിക്കുന്ന മനുഷ്യർ ഭാഗ്യവാന്മാർ തന്നെ അ
വയല്ലോ നിന്നെ ക്രിസ്തയേശുവിലേ വിശ്വാസത്താൽ രക്ഷെക്കു ജ്ഞാനി
യാക്കുവാൻ തിരുവെഴുത്തുകൾ മതിയാകുന്നു. ൨ തിമോ. ൩, ൧൫.

തിരുവെഴുത്തുകൾ കൂടാതെ നാം എന്തുള്ളൂ? വെറും മാനുഷമായ ശാ
സ്ത്രങ്ങൾ നമുക്കുണ്ടായാലും, നാം പാപികളായി വസിക്കയും കുരുടരായി
രിക്കയും രക്ഷാമാൎഗ്ഗത്തെ കാണാതെ ഇരിക്കയും ചെയ്യും. തിരുവെഴുത്തുക
ളോ രക്ഷാമാൎഗ്ഗത്തെ നമുക്കു കാണിക്കയും അതിലെ നടപ്പാൻ ജ്ഞാനി
കളാക്കയും ചെയ്യുന്നു.

തിരുവെഴുത്തുകളുടെ ഉത്ഭവം, ദൈവത്തിൽനിന്നത്രേ. അവ ദൈവ
ശ്വാസീയവും ആകുന്നു. തിരുവെഴുത്തുകൾ ഒന്നും സ്വയമായ വ്യാഖ്യാന
ത്താൽ ഉളവായതല്ല എന്നു മുമ്പെ അറിഞ്ഞിരിക്ക നല്ലു. മനുഷ്യന്റെ
ഇഷ്ടത്താൽ ഒരിക്കലും സാധിച്ചിട്ടില്ല. വിശുദ്ധാത്മാവിനാൽ വഹിക്ക
പ്പെട്ടതത്രെ വിശുദ്ധരായ ദൈവമനുഷ്യർ ചൊല്ലീട്ടുള്ളു; ആകയാൽ തിരു
വെഴുത്തുകൾ ദൈവത്തിന്റെ വചനമാകുന്നു. ദൈവവചനമാകകൊ
ണ്ടു നിത്യമാകുന്നതല്ലാതെ എല്ലാ മനുഷ്യൎക്കു വേണ്ടി പ്രമാണമുള്ള വച
നമാകുന്നു. ൨. പേത്ര. ൧. ൨൧.

ഈ ദൈവവചനം ശാസനക്കായിട്ടും നീതിയിലേ അഭ്യാസത്തിന്നാ
യിട്ടും പ്രയോജനമാകുന്നു എന്നു മാത്രമല്ല. സകല നല്ല പ്രവൃത്തിക്കും മ
നുഷ്യനെ പ്രാപ്തനാക്കുവാനും തികഞ്ഞ ദേവമനുഷ്യനായി തീരുവാനും
കോപ്പുള്ളതാകയാൽ (൨ തിമോ. ൩, ൧൭.) പൌൽ അപൊസ്തലൻ തിമോ
ത്ഥ്യന്നു "ദൈവമനുഷ്യൻ" എന്നു പേരിടുന്നു.

ദൈവവചനം നമുക്കു രക്ഷക്കായിട്ടു ദൈവശക്തിയും ദേവജ്ഞാനവു
മാകുന്നു.

ദൈവവചനം എന്ന സത്യവേദം ലോകത്തിലുള്ള എല്ലാ പുസ്തക [ 136 ] ങ്ങളിൽ ഏറ്റവും വയസ്സുള്ളതു. ആകാശ ഭൂമിയും ഒഴിഞ്ഞു പോയാലും
എന്റെ വചനം ഒഴിഞ്ഞു പോകയില്ല, എന്നു ലോകരക്ഷിതാവു പറ
യുന്നു. ആകയാൽ സകല പുസ്തകങ്ങളിൽ വെച്ചു ഈ സദ്വേദം പ്രമാ
ണവും വറ്റിപ്പോകാത്ത ഒരുറവും നിത്യം കായ്ക്കുന്ന ഒരു വൃക്ഷവും തന്നെ
എത്രത്തോളം കായി പറിച്ചാലും അത്രത്തോളം പുതുതായി കാച്ചു കാണു
ന്ന കല്പവൃക്ഷം എന്ന ജീവവൃക്ഷം ഇതേ.

ദൈവവചനമാകുന്ന ഈ തിരുവെഴുത്തുകളെ വായ്പിൻ!! ഈ വില
യേറിയ പുസ്തകത്തെ സ്നേഹിപ്പിൻ. അതിൽ കിടക്കുന്ന രക്ഷാമാൎഗ്ഗത്തെ
അന്വേഷിപ്പിൻ തിരുവെഴുത്തുകളെ ശോധന കഴിച്ചു ഒത്തു നോക്കി ആ
രായുവിൻ. ദൈവവചനത്തിൽ വിശ്വസിപ്പിൻ വിശ്വസിക്കാത്തവൻ
ശിക്ഷാവിധിയിൽ അകപ്പെടും.

൧. ഹാ! യേശു ആത്മ വൈദ്യനേ.

തീൎത്താലും മനോ രോഗത്തെ!
ദീനങ്ങൾ എണ്ണിക്കൂടുമോ?
സൎവ്വ ഔഷധം നിൻചൊൽ ഗുരോ!

൨. ഞാൻ ചെവിടൻ ദൈവച്ചൊൽ

അനുസരിച്ചു വന്നപോൽ
എൻ ചെവി നല്ല വിത്തിന്നു
തുറന്നാൽ എത്ര നല്ലതു. G. W.

HATING THE NAME OF JESUS.

യേശുനാമ ദ്വേഷി.

ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഗൎമ്മാന്യരാജ്യത്തു ധനവും മാന
കീൎത്തിയുമുള്ളൊരാൾ കഠിനദീനത്തിൽ വലെഞ്ഞു കിടന്നപ്പോൾ തനി
ക്കു മുമ്പു മുഖപരിചയമുള്ള ഒരു ഉപദേഷ്ടാവു തന്റെ അടുക്കൽ വരു
ന്നതിൽ സമ്മതപ്പെട്ടു അദ്ദേഹവുമായി സംഭാഷണം തുടങ്ങിയതാവിതു:
എന്റെ പ്രിയ ഉപദേഷ്ടാവേ! ഞാൻ ഇപ്പോൾ ഈ ലോകത്തെ വിട്ടു
പോകേണമെന്നു എനിക്കു തോന്നുന്നു. അതുകൊണ്ടു തങ്ങളുമായി ഭക്തി
യുള്ള സംഭാഷണം കഴിപ്പാൻ വളരെ ആശിക്കുന്നു, എന്നാൽ വെറുതെ
അദ്ധ്വാനിക്കാതിരിക്കേണ്ടതിന്നു ഞാൻ ആദ്യം ഒന്നിനെ അപേക്ഷിക്കു
ന്നു; ആയതു യേശു ക്രിസ്തുവിനെ തൊട്ടു കേൾപ്പാൻ എനിക്കു മനസ്സി
ല്ലാ എന്നു തന്നെ."

ഇതിനെ നിങ്ങൾ ആദിയിൽ തന്നെ പറഞ്ഞതു എത്രയും നന്നു,
ഞാനോ യേശുവിനെക്കൊണ്ടു തന്നെ ഒന്നാമതായി നിങ്ങളോടു പറവാൻ
ഒരുങ്ങിയിരുന്നു; എങ്കിലും ഭക്തിയുള്ള സംഭാഷണം ഇനിയും പലതുണ്ടാ
കകൊണ്ടു നാം ദൈവത്തെ കുറിച്ചു സംസാരിക്കാമല്ലോ എന്നു ഉപദേ
ഷ്ടാവു ഉത്തരം പറഞ്ഞു.

കാൎയ്യം തന്നെ ഞാൻ പരമദൈവത്തെ ഏറ്റവും വണങ്ങുന്നു. അവ
നെ പറ്റി കേൾപ്പിക്കുന്നതിനെ എല്ലാം അതിസന്തോഷത്തോടെ കേ [ 137 ] ക്കും എന്നു ദീനക്കാരന്റെ വാക്കു കേട്ടു ഉപദേഷ്ടാവു ദൈവസ്നേഹത്തെ
കുറിച്ചു വളരെ എരിവോടെ സംസാരിച്ചു തീൎന്നപ്പോൾ ദീനക്കാരൻ അ
യ്യാളുടെ കൈപിടിച്ചു ഞെക്കി താങ്ങൾ വീണ്ടും ഇങ്ങോട്ടു വരേണം എ
ന്നപേക്ഷിച്ചു.

ഉപദേഷ്ടാവു മറു നാളിൽ വന്നപ്പോൾ ദീനക്കാരൻ താങ്ങളുടെ വര
വിന്നായി ഞാൻ ഏറ്റവും താല്പൎയ്യത്തോടെ കാത്തിരുന്നു. എന്നാൽ താ
ങ്കൾ ഇന്നു ഏതു കാൎയ്യം സംബന്ധിച്ചു സംസാരിപ്പാൻ വിചാരിക്കുന്നു?
എന്നതിന്നു ദീനക്കാരന്റെ ഇഷ്ടപ്രകാരം ദൈവത്തിന്റെ സൎവ്വജ്ഞാനം,
സൎവ്വശക്തി, സൎവ്വജ്ഞത എന്നിവയെ പറ്റി സംസാരിച്ചു എങ്കിലും ഇ
തിനാലും ദീനക്കാരന്റെ മനസ്സാക്ഷി ഉണൎന്നു വന്നില്ല. പിന്നെ മൂന്നാം
ദിവസത്തിൽ ദൈവത്തിൻ വിശുദ്ധിയെക്കൊണ്ടും നാലാം നാളിൽ നീ
തിയെക്കൊണ്ടും നീതികേടിനാൽ സത്യത്തെ തടുക്കുന്ന മനുഷ്യരുടെ സ
കല അഭക്തിക്കും നീതികേടിന്നും വിരോധമായി ദൈവകോപം സ്വൎഗ്ഗ
ത്തിൽനിന്നു വെളിപ്പെട്ടു വരുന്നു എന്നതിനെക്കൊണ്ടും (രോമ. ൧, ൧൮.)
അറിയിച്ചപ്പോൾ അവന്റെ മനസ്സാക്ഷിയെ കുത്തിത്തുടങ്ങീട്ടു അവൻ
"ഇപ്പോൾ മതി മതി ഇതെനിക്കു സഹിച്ചു കൂടാ. നിങ്ങം പറയുംപ്രകാ
രം ദൈവം നീതിമാനും വിശുദ്ധനും ആകുന്നെങ്കിൽ എന്റെ കാൎയ്യം വി
ഷമം തന്നെ" എന്നു തിണ്ണം നിലവിളിച്ചാറെ ഉപദേഷ്ടാവു സലാം പ
റഞ്ഞു മിണ്ടാതെ വീട്ടിലേക്കു പോയി.

ചില ദിവസം കഴിഞ്ഞിട്ടു ദീനക്കാരൻ തന്റെ പണിക്കാരനെ അ
യച്ചു ഉപദേഷ്ടാവിനെ വരുത്തി "അയ്യോ! നിങ്ങൾ വരുവാനായിട്ടു ഇത്ര
താമസിച്ചതെന്തു? പറഞ്ഞുകൂടാത്തവണ്ണം നരകഭയം എന്നെ പിടിച്ചി
രിക്കുന്നു. ദൈവത്തെ വിചാരിച്ചു എന്റെ ആശ്വാസത്തിന്നു വേണ്ടി
ഒന്നു രണ്ടു വാക്കുകളെ കേൾപ്പിക്കേണം. മുമ്പെ നിങ്ങൾ പറഞ്ഞു പോ
യിട്ടുള്ള കഠിനവാക്കുകളുടെ ഓൎമ്മ എന്നിൽനിന്നു അകലേണ്ടതിന്നു വേ
ണ്ടി എന്നെ ആശ്വസിപ്പിക്കേണം എന്നു ദീനക്കാരൻ വളരെ കെഞ്ചി.
മുമ്പെ പറഞ്ഞു പോയിട്ടുള്ള വാക്കുകളെ ഒന്നെങ്കിലും നിഷേധിപ്പാൻ ക
ഴികയില്ല; എന്നാൽ ഒരു ദിവ്യ ഔഷധവും ആശ്വാസവും ഉണ്ടു, എങ്കി
ലും അതിനെ കുറിച്ചു സംസാരിപ്പാൻ നിങ്ങൾ വിരോധിച്ചല്ലോ എന്നു
ഉപദേഷ്ടാവു ഉത്തരം ചൊല്ലി. അതിന്നു അങ്ങനെയല്ല, എന്റെ ആ
ശ്വാസത്തിന്നായി ഒരു മരുന്നു അറിയുന്നെങ്കിൽ അതിനെ അത്യാവശ്യമാ
യി പറഞ്ഞു തരേണം എന്നു ദീനക്കാരൻ പറഞ്ഞാറെ യേശു ക്രിസ്തു
വിനെക്കൊണ്ടു സംസാരിപ്പാൻ സമ്മതമുണ്ടെങ്കിൽ നിങ്ങളുടെ ആശപ്ര
കാരമായിരിക്കാം" എന്നു ഉപദേഷ്ടാവു പറഞ്ഞതിന്നു ദീനക്കാരൻ "ഈ
നരകാഗ്നിയിൽനിന്നു തെറ്റിപ്പോകേണ്ടതിന്നു എനിക്കു തുറന്ന വഴിയെ [ 138 ] കാണിച്ചാൽ ഇഷ്ടംപോലേ അവനെ തൊട്ടു നിങ്ങൾക്കു എന്നോടു സം
സാരിക്കാമെന്നു" സമ്മതിച്ചു.

അപ്പോൾ ഉപദേഷ്ടാവു സുവിശേഷപുസ്തകത്തെ എടുത്തു പാപി
കളെ കൈക്കൊണ്ടു രക്ഷിക്കുന്ന യേശുവിന്റെ തൊട്ടു ദീനക്കാരനോടു വാ
യിച്ചുപദേശിപ്പാൻ തുടങ്ങി. ഇങ്ങനെയുള്ള ഉപദേശങ്ങൾ ദിവ്യാവിത്താ
യി നല്ല നിലത്തിൽ വീണു, അവ തന്നെ അവന്റെ ഹൃദയത്തിന്നു ആ
ശ്വാസമായ്തീൎന്നു. എന്നിട്ടു ഒടുക്കത്തെ നാഴിക വന്നപ്പോൾ തനിക്കു കി
ട്ടിയ മഹാദൈവകരുണക്കായി സ്തുതിച്ചു ഭയെമെന്നീ തന്റെ ആത്മാവി
നെ തന്റെ പിതാവായ ദൈവത്തിൻ കൈക്കൽ ഏല്പിക്കയും ചെയ്തു.
L. C. C. L.

THE MOUSE.*

ചുണ്ടെലി (മൂഷികൻ).

ഈ ചരിത്രത്തിൽ കാണുന്ന എലി ഈ നാട്ടിലേതല്ല കനാൻ രാജ്യ
ത്തിലേതത്രേ. കൃഷിനിലം സുഭിക്ഷമാകുമളവിൽ എലികളും ഏറുന്നതു

* മൃഗവൎഗ്ഗത്തിൽ പൃഷ്ഠാസ്ഥി (Animalia Vertebrata) എന്ന നാലാം വൎഗ്ഗത്തിലും ഉയിരുള്ള
കുട്ടികളെ പെറുന്നതായി സസ്തന (Mammalia) എന്ന നാലാം വിഭാഗത്തിലും കൊറിച്ചു തിന്നു
ന്ന ക്ഷുണ്ണാദ (Rodents, Gires) എന്ന മൂന്നാം പകുപ്പിലും തന്നെ ചുണ്ടെലി ചേൎന്നു കിടക്കുന്നു.
ഈ വകെക്കു കൂൎച്ചങ്കലപ്പല്ലുകൾ ഇല്ലാഞ്ഞാലും മുന്നാരത്തെ പല്ലുകൾക്കു പെരുത്തു മൂൎച്ചയുണ്ടു.
ആയവറ്റിന്നു മുമ്പുറത്തു മാത്രം കാച്ച പദാൎത്ഥമുണ്ടാകകൊണ്ടു പല്ലുകൾ തേയുമളവിൽ അവ
വളൎന്നു കൊള്ളും. താടിയെല്ലു മുമ്പോട്ടും പിമ്പോട്ടും എളുപ്പത്തിൽ അനങ്ങുന്നതു പോലേ അതു
ഇരുപുറത്തോട്ടു നീങ്ങുന്നതല്ല. മിക്കതരം ശാകാദർ ആകകൊണ്ടു അണ്ണിപ്പല്ലുകളുടെ അഗ്രത്തി
ന്റെ മേലായി പരന്നിരിക്കുന്നു. ഏകദേശം എല്ലാവരുടെ കാലുകൾക്കു കൈകളിൽ നീളമേറുക
യും കുട്ടികൾ കുരുട്ടും നഗ്നവുമായി പിറന്നു വരികയും ചെയ്യുന്നു. ഈ വകെക്കു ഏഴു ഗോത്രങ്ങ
ളുള്ളതിൽ മൂഷികർ (Murina) മൂന്നാമത്തേതു. ഇതിന്നും മേൽപറഞ്ഞവണ്ണം ഓരോ കിരീയ
ങ്ങൾ ഉണ്ടു താനും. v. Schulbert, Natural History III. [ 139 ] കൊണ്ടു ഫലവത്തായ കനാനിൽ പലവക എലികൾ അനവധിയുണ്ടു.
അവിടെ പ്രയാണയെലിയും നീരെലിയും 1) എന്നിവ കൂടാതെ കുറുവാല
നായ നാട്ടെലിയെയും 2) കൂട്ടമായിട്ടു കാണാം. പിന്നെ നമ്മുടെ ചിത്ര
ത്തിലേ ചുണ്ടെലി എന്നു ഏറ്റവും ചെറിയ ഓരെലി യുക്തിയോടേ വി
ളയാറാകുന്ന കോതമ്പത്തിന്റെയോ മറ്റോ കതിരുകളെ തമ്മിൽ പി
ണെച്ചണെച്ചു കൂടു കെട്ടി ഇണയുമായി അതിൽ പാൎത്തു തണ്ടുകളിന്മേൽ
കളിച്ചു, നടന്നു കതിരുകളെ വേണ്ടും പോലേ മുറിച്ചു തറിച്ചു കൊറിച്ചു
തിന്നുന്നു. ഈ ജന്തു പരുത്ത നാശകരം ആകയാൽ മൃഗശാസ്ത്രികൾക്കു
ഇതു ഫലിഷ്ടരുടെ കൃഷിക്കു മൂലനാശം വരുത്തി എന്നു തെറ്റായി ഊ
ഹിച്ചു 3). അതു ഏതു വക എന്നു പിന്നീടു പറവാൻ ആശിക്കുന്നു.

SCRIPTURE PRIZE-QUESTIONS.

വിരുതിന്നുള്ള വേദച്ചോദ്യങ്ങൾ.

മേയിമാസത്തിന്റെ പത്രം ചില സ്ഥലങ്ങളിൽ തക്ക സമയതു എത്താതെ അതിലേ ചോ
ദ്യങ്ങൾ ഉത്തരങ്ങൾ വേഗത്തിൽ കിട്ടുവാൻ ഇടയുണ്ടായില്ല. എന്നാലും പുതുചോദ്യങ്ങളെ ഇടു
ന്ന മാസത്തിൽ മുമ്പുള്ളവറ്റിന്നുള്ള ഉത്തരങ്ങളെ പ്രസിദ്ധമാക്കും എന്നു നിശ്ചയിച്ചിരിക്കകൊ
ണ്ടു അവറ്റിനു പറ്റുന്ന ഉത്തരങ്ങൾ ഇതാ: 1. വിശ്വാസം; എബ്ര. 11, 1; യോഹ, 20, 29;
എശായ 28, 16; ii. കൊരി. 4, 18. 2. സ്നേഹം; i. കൊരി. 13. 3. പ്രത്യാശ; രോമ. 5,5.
4. ബില്യം; iv. മോശ 22–24. 5. ശിംശോൻ; ന്യായാധി. 13, 2.

പുതുചോദ്യങ്ങൾ:

6. പറീശരെ തൊട്ടു യേശു "ഹാ കഷ്ടം" എന്ന വാക്കു എത്രവട്ടം പറഞ്ഞെന്നും എവിടെ
എഴുതിക്കിടക്കുന്നു എന്നും പറവിൻ.

7. "വാങ്ങുന്നതിനേക്കാൾ കൊടുക്കുന്നതു ഏറേ ധന്യം" എന്നു കൎത്താവായ യേശു പറഞ്ഞ
വചനം എവിടേ എഴുതിയിരിക്കുന്നു?

8. പ്രവാസത്തിൽനിന്നു വന്ന യഹൂദന്മാരിലേ ലൌകികവും വൈദികവുമുള്ള കാൎയ്യങ്ങളെ
നടത്തിയ ഏഴു മുഖ്യ പ്രധാനികളുടെ പേരുകൾ പറഞ്ഞു തരാമോ?

(മേലെഴുത്തു: Rev. J. Knobloch, Calicut.)

A MEDITATION.

6. വേദധ്യാനം.

എന്റേവ ഞാൻ അറിയുന്നവനും
എന്റേവറ്റാൽ അറിയപ്പെടുന്നവനും ആകുന്നു. യോ. ൧൦, ൧൪.
എന്നു ലോകരക്ഷിതാവായ യേശു അരുളിയതു.

എന്റേവ ഞാൻ അറിയുന്നു എന്ന അരുളപ്പാടു ദുഃഖിതൎക്കും ദരിദ്ര
ൎക്കും ഉപദ്രവപ്പെട്ടവൎക്കും ഉപേക്ഷിക്കപ്പെട്ടവൎക്കും നല്ലൊരാധാരവും ആ
ശ്വാസവും തന്നേ. ഭൂലോകത്തിൽ എണ്ണം കൂടാതെ കുടിയിരിക്കുന്ന മാ
[ 140 ] നുഷസമൂഹത്തിങ്കൽ വെച്ചു ദൈവം എന്നെയും അറിഞ്ഞു കുറിക്കൊള്ളു
മോ എന്നു സംശയിപ്പാൻ എളുപ്പമല്ലയോ. എന്നിട്ടും നിന്റെ എല്ലാ
സംശയങ്ങളെ പൊളിപ്പാൻ തക്ക ഉത്തരം മേലേത്ത വാക്യത്തിൽ ഉണ്ടു
ദൈവം നിന്നെയും നിന്റെ പാൎപ്പിടത്തെയും നീ സഹിക്കുന്ന കഷ്ട ഞെ
രുക്കങ്ങളെയും നിന്റെ പ്രാപ്തിയെയും പ്രാപ്തികേടിനെയും മറ്റും ന
ന്നായി അറികയാൽ നിന്നെ നോക്കി തന്റെ കൂറ്റായ്മയിൽ ചേൎത്തു ബ
ലക്ഷയം നീക്കി തന്നെ കൊണ്ടുള്ള അറിവിങ്കൽ വൎദ്ധിപ്പിക്കയും ഉറപ്പി
ക്കയും ചെയ്യുന്നു എന്നതിൽ ആശസിച്ചു സന്തോഷിക്കുകേ വേണ്ടു. ക
ൎത്താവു നമ്മെ അറിയുന്നു എന്നു പറഞ്ഞതു നാം മറ്റവരെ അറിയുന്ന
അറിവു പോലെ അല്ലാ താനും അവൻ നമ്മുടെ ഉള്ളും പുറവും വെടി
പ്പായി അറിയുന്നതു കൊണ്ടു നമ്മെ സ്നേഹിക്കയും താങ്ങുകയും തന്റെ
കൃപാദാനം ആകുന്ന സമാധാനം, രക്ഷ, നിത്യഭാഗ്യം എന്നിവറ്റിൽ ഓ
ഹരിക്കാരാക്കുകയും ചെയ്യുന്നു. ആകയാൽ എന്റെ കൎത്താവു എന്നെ അറി
യുന്നു എന്നതിൽ ഇനിക്കു ഏതു സ്ഥിതിയിൽ എങ്കിലും സന്തോഷിക്കാം.

Martyrdom (C. M.)

കൎത്താവു എന്നെ പാലിപ്പോൻ

കിണ്ടങ്ങൾ തട്ടുമോ?
കഷ്ടത്തിൽനിന്നു രക്ഷിപ്പോൻ
കടാക്ഷം മാറ്റുമോ

അവങ്കൽ ഞാനും നോക്കിയാൽ

അപായം അണയാ!
അനാഥഭാവം ദുഃഖമാൽ
അസൌഖ്യപ്പെടുത്താ. J.M.F.

NURSERY RHYMES.*

വിളയാട്ടുതാരാട്ടുകൾ.

2. Cock-a-doodle-do ചേവൽ വിളയാട്ടം.

൧. കൊക്കരേക്കൊ—കൊക്കരേക്കൊ—കൊക്കരേക്കൊക്കോ—
കൊങ്ങൻചേവൽ മുറ്റത്തൂടെ നടകൊള്ളുന്നോ!

൨. നെറ്റിപ്പൂവും താടിപ്പൂവും കണ്ണിൽ മേവും തീ
തറ്റുടുത്ത് വീരവാളി സാല്വ കണ്ടല്ലീ.

൩. കുലുങ്ങുമ്മാറു കാൽ കവെച്ചു ചെല്ലുകിൽ
തൂവൽതോക ഞെട്ടിഞാന്നു മിന്നും തെളിവിൽ.

൪. മോടിയാണ്ടു ആണ്മയോൎത്തു വമ്പു കാട്ടുന്നോൻ
മോട്ടം പൂണ്ടു ചിറകാട്ടി തട്ടി കൂവുന്നോൻ.

൫. മോടിക്കാരൻ മൈ മിനുക്കി വീമ്പുകാരനോ
കോപ്പരാട്ടി കാണിപ്പാനും എന്റെ തൊഴിലോ? [ 141 ] ൬. തലകൂവൽ മൈമ്പിൽ കേട്ടു കൊണ്ടിരിക്കുമ്പോൾ
വെള്ളകീറി മയ്യൽ ഓടി പാറികൂറിക്കൊൾ.

൭. നീ കണക്കെ ശോമ്പൽ വിട്ടു ഒളി തേറുന്നേൻ.
നേരെ തൻപുരാനെ വാഴ്ത്തി വേല നോക്കുവേൻ.

൮. മാറിൻ മൊഞ്ചു മുറ്റും ചേവൽ മറുത്തോട്ടത്തിൽ
മാറ്റുകാരൻ നീയേ നണ്ണി പോരു കൂറുകിൽ.

൯. വീരവാദം കേട്ടു പൂവൻ ചാടി ചെല്ലുന്നേ.
വീട്ടു തേറ്റം കൊണ്ടു നീയും വീമ്പു കാട്ടുന്നേ.

൧൦. ചീൎമ്മയുള്ള തൂവലേച്ചു തൊപ്പകൂച്ചുന്നേ.
ചീൎത്ത കോലം വീൎത്തു ചീറ്റമാണ്ടു ചീറുന്നേ.

൧൧. മാർ മറുത്തു മൈതരിച്ചു കൺ തുറിക്കുമ്പോൾ
മാറ്റാൻ കൺ മയങ്ങി ചാമ്പിച്ചിമ്പി കൂമ്പുമ്പോൾ

൧൨. ചിറകിണ പൊൽപരിചു ചേലിൽ പൊക്കുമ്പോൾ
ചീളെന്നന്നു വാൾ കണക്കെ മുള്ളു ഓങ്ങുമ്പോൾ

൧൩. കുത്തും തല്ലും തട്ടും വെട്ടും കൊട്ടും മുട്ടുമ്പോൾ
കോപമേറി കണ്ണില്ലാതെ പോരു കോലുമ്പോൾ

൧൪. ഉന്തി വീണുരുണ്ടെണീറ്റു ചീറ്റം മൂക്കുമ്പോൾ
കുന്തുകാലിൽനിന്നു വെറ്റിക്കായ്ക്കിറയുമ്പോൾ:

൧൫. "മോഹിക്കേണ്ട മന്നിൽ വാസം നൊടി നേരത്തിൽ
മോവൽ ഒന്നിൽ ഞാൻ വിഴുങ്ങും നിന്നെ വേഗത്തിൽ!"

൧൬. കട്ടുമുള്ളു പള്ളെക്കാഴെ കത്തിവാൎന്നല്ലോ!
കൊട്ടുകാലൻ കൂച്ചൽ വിട്ടു കുലചെയ്തല്ലോ!

൧൭. കോവിൽ മുമ്പിൽ വീടർ കേൾക്ക കൂവലിട്ടല്ലോ
കോയ്മനായ്മ ഇങ്ങുറെച്ചു വീണിട്ടില്ലല്ലോ!

൧൮. കാണരായ്ക ചോരമുക്കളപ്പൊങ്ങച്ചത്താൽ
കാരണോരെ ചൊല്ലു തള്ളി കേടു വന്നതാൽ.

൧൯. കൊള്ളുമ്മന്നു കൊള്ളിവാക്കിനിക്കു കൊള്ളുമോ?
മൊഞ്ചൻ പോലെ ആൎക്കും മൊഞ്ചും മൊട്ടും കാട്ടാമോ?

൨൦. തുമ്പില്ലാത്ത വമ്പും വീമ്പും കിണ്ടം പറ്റുമോ?
അൻപിൽ തട്ടുകേടു താഴ്ച തോല്മ ചേരുമോ?

൨൧. പിള്ളർ കിള്ളൽ തള്ളൽ നുള്ളൽ വീക്കൽ നല്ലതോ?
പിച്ചിമാന്തൽ അടിപിടി പോൎപ്പിണക്കുമോ?

൨൨. അൻപില്ലാത ഏവൻ കുലക്കാരനല്ലയോ;
തുൻപം കേടും കൂട്ടും കല്ലുനെഞ്ചൻ പിന്നെയോ!

൨൩. ദൈവം ജീവൻ രക്ഷിച്ചോണ്ടു നന്മ ഏകം പോൽ
ദൈവജാതിയായ നീയും ആ ദൃഷ്ടാന്തം കോൽ.

൨൪. കുഞ്ഞിൻ കിട പിടികൂട്ടം തോട്ടത്തൂടല്ലോ
കാവൽ പൂവൻ ചന്തത്തോടുലാത്തുന്നുവല്ലോ!

൨൫. പ്രാവുറാഞ്ചൻ കുഞ്ചി ആഞ്ചിനോക്കി റാഞ്ചുന്നാൾ
കാവൽക്കാരൻ കിണ്ടും കണ്ടു കൊക്കിച്ചാൎക്കും ആൾ.

൨൬. കാകൻ തത്തി കുഞ്ഞു ആഞ്ചി വാരി കൊല്ലുന്നോൻ;
കോക്കാൻ നൂണു പാളിച്ചാടി കോഴി ഞെക്കുനോൻ;

൨൭. മാവിൻ പൂതല്ക്കൊക്കും കീരി എറ്റി പിടിപ്പോൻ;
മൈയൊതുക്കും പാമ്പു മോടിവെച്ചു മയപ്പോൻ! [ 142 ] ൨൮. കോഴിവംശശത്രു വ്യാപ്തിപ്രാപ്തികളല്ലാം
കോഴിമിത്രനായ നീയറിഞ്ഞു തടുക്കാം
൨൯. ഇളയോൎക്കും തുണനിന്നു നീ ഉണരുമോ?
എളിയോരെ കിണ്ടം നീക്കി കൈയെ നീട്ടുമോ?
൩൦. മുട്ടു തീൎക്കും കൊറ്റു കിട്ടിയെന്നു കൂറ്റിട്ടാൽ
ഊട്ട കെട്ട കൂട്ടർ പാഞ്ഞു വട്ടം കൂടുന്നാർ.
൩൧. ഉള്ള വണ്ണം പോററി—തന്നെപ്പോറ്റി അല്ല നീ!
ഉണ്മയറ്റ പേരിനിക്കും പോരുന്നില്ലല്ലീ!
൩൨. കോഴികൾക്കു മുമ്പുള്ളോന്നു ചെമ്പവരട്ടോ!
കൊക്കരേക്കൊ—കൊക്കരേക്കൊ—കൊക്കരേക്കൊക്കോ
ചോനാൎക്കണ്ടികേരളൻ

1. കൊങ്ങൻ=വലിയ 2. മേവുക=പാൎക്ക. 3. കവെക്ക=കാൽ പാത്തിവെക്ക; തോ
കു-തൂങ്ങുന്നവാൽ; ഞാലുക=ആടുക; തെളിവിൽ=ശോഭയോടെ, 4. മോടി=പ്രഭാവം; മോ
ട്ടം=ഗൎവ്വം. 5. വീമ്പു=വമ്പു പറക. 6. തലകൂവൽ=ഒന്നാമത്തേ കൂവൽ; കൂറുക=ധരിക്ക.
7. ഒളി=വെളിച്ചം; തൻപുരാൻ=ദൈവം. 8. മൊഞ്ചു=അഴകു; മുറ്റുക=തികഞ്ഞിരിക്ക; ന
ണ്ണുക=നിനെക്ക; പോരു=പോർ; കൂറുക=അറിയിക്ക. 9. വീരവാദം=പോൎക്കു വിളിക്കു
ന്നതു; വീട്ടുതേറ്റം=വീട്ടിമിടുമ. 10. ചീൎമ്മ=ചാരുത്വം; ഏച്ചു=എഴുനീല്പിച്ചു; തൊപ്പ=കു
റുന്തൂവൽ; കൂച്ചുക=തരിച്ചു നില്ക്ക; കൂമ്പുക=അടെക്ക. 12. പൊൽ പരിച്ചു=പൊൻ പലി
ശ; ചീളെന്നു=പെട്ടന്നു. 13. കോലുക=ഭരിക്ക; 14. എണീറ്റു=എഴുന്നീറ്റു; കുന്തുകാൽ=
വിരലിൻ അറ്റത്തിന്മേൽ; വെറ്റി= ജയം; കിറയുക= മത്സരിക്ക. 15. മോവൽ=ഓരിറക്കം.
16. കട്ടുമുള്ളു=കാലിലേമുള്ളു; കൊട്ടുകാൽ=തമ്മിൽ മുട്ടുന്ന കാൽ 17. വീടർ=വീടന്മാർ=പി
ടക്കോഴികൾ. 18. ചോരമുക്കളം=ചോരത്തിളപ്പൂ. 19. കൊള്ളു=ഇട്ടൽ; കൊള്ളിവാക്കു=
ധിക്കാരം. 19. മൊഞ്ചൻ=കോപി; മൊഞ്ചും മൊട്ടും=ഗുരുത്വക്കേടു. 20. തട്ടുകേടു=മുട
ക്കം. 22. തുൻപം=ഉപദ്രവം. 23. പോൽ=പോലെ; കോൽ=കോലുക. 24. കിട=ത
രക്കാർ. 25. പ്രാവുറാഞ്ചൻ=പ്രാപ്പിടിയൻ; റാഞ്ചുക=നഖം കൊണ്ടെറ്റി പിടിച്ചു കൊ
ണ്ടു പറക്ക; കൊക്കിക്ക=ആൎക്കുക. 26. കാകൻ=കാക്ക; കോക്കാൻ=മൂത്തപൂച്ച, കാട്ടുപൂച്ച;
പാളുക=ഒതുങ്ങി പതുങ്ങുക. 27. എറ്റുക=ചാടുക. 31. പോറ്റി=പാലകൻ. 32. ചെമ്മു
വരിക=സുഖിച്ചിരിക്ക.

SUMMARY OF NEWS.

വൎത്തമാനച്ചുരുക്കും.

POLITICAL NEWS ലൌകികവൎത്തമാനം

ഭാരതഖണ്ഡം India.

ചെന്നപ്പട്ടണത്തു മേയി ൧൭൹ യിൽ ഒരു
കോൾ ആരംഭിച്ചു ൨൦൹ രാവിലെ ൫ മണി
ക്കു അതി കൊടൂരതയോടെ അടിച്ചു പല പല
നാശങ്ങളെ ഉണ്ടാക്കി. വായുവിന്റെ വേഗത
അളക്കുന്ന വായുമാനം കൊണ്ടു അതൊരു മണി
കൂറിന്നകം ൪൩ നാഴിക വഴി ദൂരത്തോളം
ചെന്നു എന്നു കണ്ടു. അന്നു 4, 40 അംഗുലം മാ
ത്രം മഴ പെയ്തുള്ളു. മച്ചിലിബന്തരിൽ ഈ ചു
ഴലിക്കാറ്റു കൊണ്ടു ഒന്നും അറിഞ്ഞു വന്നില്ല.
ഈ ചുഴലിക്കാറ്റു വങ്കാള ഉൾക്കടലിന്റെ ന
ടുവിൽ ഉളവായി ൨൧൹ നെല്ലൂരിൽ എത്തുക
യും അവിടെ നിന്നു വടക്കോട്ടു രായിച്ചൂരിലേ
ക്കും തെക്കോട്ടു കൊച്ചി കോഴിക്കോടുകളിലേ
ക്കും പരന്നു പോയിരിക്കുന്നു. ചെന്നപ്പട്ടണ

ത്തിന്നു തെക്കേ വാലിന്റെ അടി മാത്രം കൊ
ണ്ടതു. ആൎക്കാട്ടിൽ എത്തിയപ്പോൽ ൨൧, ൨൨
൹കളിൽ ൧൧ അംഗുലത്തോളം മഴ പെയ്തു
പോയി

മഴ.—ഈയാണ്ടിൽ മഴക്കാലം നേരത്തു
തുടങ്ങും എന്ന പരമബോധം ഉണ്ടായിരിക്കേ
ആയതു ആരും നിനയാത്ത സമയത്തിലും വി
ധത്തിലും ആരംഭിച്ചു. മേയി ൧൯൹ ചെന്ന
പ്പട്ടണത്തു കടൽ മറിഞ്ഞു കോപിക്കുന്നതു ക
ണ്ടു വങ്കാളയുൾക്കടലിൽ കോൾ ഇളകി എന്ന
ഋതുജ്ഞന്മാൎക്കു തോന്നി. അന്നും വിശെഷിച്ചു
പിറ്റെ മലയാളത്തിൽ കാറ്റു കുറുക്കി അടിച്ചു
മഴയും കേമമായി പെയ്തു തുടങ്ങി. പലകൃഷി
ക്കാരും നാട്ടുകാരും മഴെക്കു ഒരുങ്ങിയില്ല എ

[ 143 ]
ന്നു പറഞ്ഞാൽ ആശ്ചൎയ്യമില്ല. അനേക ഉരു
ക്കാരും വിൎഷകാലത്തിന്നു രണ്ടാഴ്ചയുണ്ടല്ലോ എ
ന്നു വെച്ചു ഒടുക്കത്തേ യാത്രെക്കായി വട്ടം കൂട്ടു
കയും പുറങ്കടലിൽ ഓടുകയും ചെയ്തിട്ടുണ്ടായി
രുന്നു. എന്നാൽ കാറ്റിന്റെ ഊറ്റത്താൽ എ
ത്ര ഉരുക്കൾ കരനിളെ നശിച്ചു പോയി എന്നു
പറവാൻ പ്രയാസം. ചോമ്പാൽ തൂക്കത്തിൽ
ഒരു വിലാത്തികപ്പൽ പൊളിഞ്ഞു പോയി ഉ
രുക്കാർ ഒരു നാൾ മുഴുവനും ചോമ്പാൽ കല്ലു
പുറത്തു കാത്ത ശേഷം കരെക്കെത്തിയുള്ളൂ.
കോഴിക്കോടു തലശ്ശേരി കണ്ണനൂർ എന്നീസ്ഥ
ലങ്ങളിൽ ആകെ പത്തു നാല്പതു നാട്ടുരുക്കൾ
പൊളിഞ്ഞു പോയി. ഏഴി മലയുടെ തെക്കേ
ഭാഗത്തേ കിഴക്കേ മൂലയിലേ പാലക്കോട്ടഴി
ക്കൽ അര നാഴിക നീളത്തിലും അകലത്തി
ലും ഒരു ചേറ്റു പതം വീണിരുന്നു. അതിൽ
നാല്പത്തെട്ടോളം കോട്ടിയ ദീപോട്ടം പത്തമാ
രി മഞ്ചു മുതലായ മരക്കലങ്ങൾ പുറങ്കടലിലേ
കോൾ സഹിക്കാതെ തെറ്റി സുഖേന ഇരുന്ന
ശേഷം മേയി ൨൪ രാവിലേ ചളി ഇളകി
തെമ്പുറായി ശക്തിയോടെ ഊതുമ്പോൾ ൩൮
ഉരുക്കൾ മറിഞ്ഞും പൊളിഞ്ഞും ആണു പോ
യി. കടപ്പുറത്തു അനവധി തേങ്ങയും കൊപ്പ
രയും ഇലിച്ച പിണ്ണാക്കും മറ്റും അടിഞ്ഞു വീഴു
കയും നാട്ടുകാർ കീരി കണ്ട പാമ്പു പോലെ
ആ മുതലിനെ മടുപ്പുവരുവോളം പെറുക്കികൊ
ണ്ടിരിക്കയും ചെയ്തു. ആ ഉരുക്കൾ കച്ചി ബൊം
ബായി മംഗലപുരം എന്നീ ബന്തരുകളിലേക്കു
ചരക്കു കയറ്റിയിരുന്നു. കോൾ കഠിനമായിരു
ന്നു എങ്കിലും ഉരുക്കാർ എല്ലാവരെയും തിരയടി
ച്ചു കയറ്റി എന്നേ പറയേണ്ടു ഒരു തണ്ടേലി
ന്റെ ൨ ആണ്കുട്ടികൾ മാത്രം മുങ്ങി മരിച്ചുള്ളൂ.
ഈ ആപത്തിന്റെ കൊണ്ടു കേട്ടപ്പോൾ തഹ
ശീല്ദാർ തൊട്ടു കോൽക്കാരോളം ഉള്ള കച്ചേരി
ക്കാരും പൊലീസ്കാരും എത്തി അറഞ്ഞ മഴ
പെയ്തിട്ടും കാവലും ശോധനയും നടത്തി ര
ക്ഷപ്പെട്ടവരെ കോയ്മയുടെ ചെലവിൽ സ്വ
ന്ത നാട്ടിലേക്കു അയച്ചിരിക്കുന്നു.

ഉരുക്കാർ തങ്ങളുടെ ഉരുക്കളെ രക്ഷിപ്പാൻ
കഴിച്ച അദ്ധ്വാനങ്ങൾ ഒരു ദൃഷ്ടാന്തത്താൽ
വിളങ്ങും. ഒരു കോട്ടിയക്കാരൻ കൊച്ചിയിൽ
ചരക്കുകയറ്റി ബൊംബായ്ക്കു ഓടുമ്പോൾ കോ
ളിലകപ്പെട്ടു മംഗലപുരം ബന്തരിൽ തങ്ങാം
എന്നു വിചാരിച്ചു കഴിവു വരാതേ മടങ്ങി കോ
വിൽക്കണ്ടിക്കു പിടിച്ചു അവിടെ കോളിന്റെ
കൊടൂരം കൊണ്ടു തിരിച്ചു വടക്കോട്ടോടി ഏ
ഴിമലയോളം എത്തി കരയിൽ ഉള്ള നഷ്ടവും
ആപത്തും കണ്ടു തിരിച്ചു കണ്ണനൂരിലേക്കു ചെ

ന്നു ധൈൎയ്യത്തോടെ കരക്കോടിച്ചു ഉരു അല്ലാ
തെ ചരക്കിന്നു ചേതം തട്ടീട്ടില്ല. ഉരുക്കാർ നാ
ലു ദിവസം തീ മൂട്ടാതെയും ഭക്ഷിക്കാതെയും
ഇരുന്നു പോൽ.

പൂണാവു.—മേയി ൧൯൹ പൊലീസ്സു
കാർ ചില കത്തിക്കവൎച്ചക്കാരെ പിടിക്കുമ്പോ
ൾ ദൌലാത്തു രാവോ എന്ന തലവനും നാലു
പേരും കൊല്ലപ്പെടുകയും ഒരു ലക്ഷം രൂപ്പി
ക മുതൽ കിട്ടിപ്പോകയും ചെയ്തു. ഇവർ ക
ണ്ടരാവോ എന്ന മുമ്പേത്ത ബറോഡയിലേ രാ
ജാവിന്റെ ദിവാഞ്ജിയുടെ പാൎപ്പിടം ബൊം
ബായ്ക്കടുക്കേ കൊള്ളയിട്ടു എന്നറിയേണം. പി
ന്നേ പുരച്ചൂടു കുറ്റത്തിൽ കുടുങ്ങിയ നാലു പേ
രെ കിട്ടി. ഒന്നു കോയ്മയുടെ പുസ്തകപാണ്ടി
ശാലയുടെ മേൽ വിചാരകനായി ൬൦ രൂപ്പിക
മാസപ്പടിവാങ്ങുന്ന വയസ്സനായ ഒരു ബ്രാഹ്മ
ണനും അദ്ദേഹത്തിന്റെ മകനും ഒരു കോൽ
ക്കാരനും ആയവന്റെ സംബന്ധക്കാരനും തന്നേ.

ബെല്ലാരി.— 18൹ രാത്രിയിൽ നാലാം
നാട്ടു കുതിരപ്പട്ടാളത്തിലേ ചില ശിവായ്ക്കൾ
പൊന്തിക (club) കൈയിൽ പിടിച്ചു അങ്ങാ
ടിയിൽ ചെന്നു കാൎക്കാണിക്കാരോടു വക്കാണി
ച്ചു അവരെ തല്ലുന്നതു പൊലീസ്സുകാർ തടുത്താ
റെ ശിവായ്ക്കൾ ഇവരെ വല്ലാതെ വീക്കി പ
രുക്കു വരുത്തിയിരിക്കുന്നു. ഒന്നു രണ്ടു പൊ
ലീസ്സുകാർ മുറിവുകൊണ്ടു രോഗാലയത്തിൽ
മരിച്ചു. കുറ്റക്കാരായ ശിവായ്ക്കൾക്കു തക്ക ശി
ക്ഷ ഉണ്ടാകും.

അബ്ഘാനസ്ഥാനം Afghani
stan.— ആലിമസ്ജിദ് ജല്ലാലാബാദ് എന്നീ
സ്ഥലങ്ങളിലും ഖൈബർ താഴ്വരയിലും നട
പ്പു ദീനത്തിന്റെ ബാധ തുടങ്ങിയതിനാൽ ഗു
ണ്ടമക്കിലേ പാളയത്തെ പൊളിച്ചു ഉയൎന്ന
സ്ഥലത്തിൽ ഉണ്ടാക്കുവാൻ പോകുന്നു.

അംഗ്ലക്കോയ്മക്കും യാക്കൂബ് ഖാന്നും തമ്മിലു
ള്ള സന്ധിപ്പു:

൧. കോയ്മക്കും അമീരിന്നും സമാധാനവും
മമതയും ഉണ്ടാക.

൨. ഇംഗ്ലിഷ്കാരോടു എടവാടു ചെയ്ത അമീ
രിന്റെ പ്രജകൾക്കു യാതൊരു തൊന്തിരവും
അലമ്പലും ഉണ്ടാകുന്നില്ല.

൩. അമീർ അംഗ്ലകോയ്മയുടെ അഭിപ്രായ
പ്രകാരം മാത്രം അന്യകോയ്മകളോടു പെരുമാ
റുകയും അംഗ്ലകോയ്മ അമീരിന്നു ആക്രമിക്കു
ന്നവരിൽനിന്നു സഹായിക്കുയും ചെയ്യും.

൪. സദാകാലം ഒാരംഗ്ലസ്ഥാനാപതി കാ
ബൂലിൽ വസിക്കും അമീരിന്നു മനസ്സുപോലെ

[ 144 ]
ഭാരതത്തിൽ സ്ഥാനപതികളെ നിശ്ചയിച്ചു
പാൎപ്പിക്കാം®.

൫. അംഗ്ലസ്ഥാനാപതികൾ സുഖത്തോടും
മാനത്തോടും തന്റെ രാജ്യത്തിൽ പാൎക്കേണ്ട
തിന്നു അമീർ ഏല്ക്കുന്നു.

൬. ൭. കച്ചവടത്തിന്നും എടവാടിന്നും ക
ഴിയുന്ന സഹായം അമീർ ചെയ്യും.

൮. കുറം താഴവരയിൽ കൂടി കാബൂലോളം
ഒരു വൎത്തമാനക്കമ്പിയെ നിൎത്തുവാൻ അംഗ്ല
കോയ്മയ്ക്കു അനുവദിച്ചിരിക്കുന്നു.

൯. കുറം പിഷീൻസിബി എന്നീ താഴ്വര
കൾ ഒഴികേ അംഗ്ലകോയ്മ പിടിച്ച പ്രദേശ
ങ്ങളെ അമീരിന്നു തിരിച്ചു ഏല്പിക്കുന്നു. അവ
രുടെ കൈയിലുള്ള രാജ്യത്തിൽനിന്നുണ്ടാകുന്ന
മുതലെടുപ്പിൽനിന്നു കാണുന്ന ബാക്കി അംഗ്ല
കോയ്മ അമീരിന്നു ഏല്പിക്കും. എന്നാൽ ഖൈ
ബർ മിച്നി എന്നീ കണ്ടിവാതിലുകളിലും ചു
റ്റുവട്ടത്തിൽ പാൎക്കുന്ന മലവാസികളിലും അം
ഗ്ലകോയ്മക്കു പൂൎണ്ണാധികാരം സമ്മതിച്ചിരിക്കുന്നു.

൧൦. മേൽപറഞ്ഞ നിയമത്തിൻപ്രകാരം
അമീർ നടക്കുന്ന കാലത്തോളം കാലത്താൽ ആ
റുലക്ഷം ഉറുപ്പിക സഹായപ്പണം (subsidy)
കൊടുക്കും. ഇരുപക്ഷക്കാർ നിശ്ചയിക്കുന്ന
യോഗം അതിരിനെ സ്ഥിരപ്പെടുത്തു.

ഈ നിയമത്തിന്നു മേയി 30 ഉപരാജാ
വവൎകൾ സമ്മതം കൊടുത്തിരിക്കുന്നു.

ഇതിനാൽ യുദ്ധം അവസാനിച്ചു ആവശ്യ
മല്ലാത്ത പട്ടാളങ്ങൾക്കു അവരവരുടെ പട
ക്കൊട്ടിലുകളിലേക്കു മടങ്ങുവാൻ കല്പന ഉണ്ടാ
കും.—അമീർ യാക്കൂബ് ഖാൻ ബദക്ഷാൻ നാ
ട്ടിലേ ദ്രോഹത്തെ അടക്കുവാൻ ആരംഭിച്ചു.

അഫ്രിക്കാ Africa.

സുപ്രത്യാശമുന.— മേയി മാസത്തി
ന്റെ പത്രത്തിൽ പറഞ്ഞതിൻ വണ്ണം ജൂലു
കാപ്പിരികൾക്കു ആൾചേതം വന്നില്ലെങ്കിലും
ഓരോ തോൽമകൾ തട്ടിയിരിക്കുന്നു. മാൎച്ച് ൨൮
൨൯൹ കൎന്നൽവൂദിന്റെ പാളയത്തിൽ (ലൂനെ
ബെൎഗ്ഗിൽ) ൨൫൦൦ പേർ പട്ടു പോയി. ഏപ്രിൽ

൨൹ ചെൽമ്സ് ഫൊൎദ്ദ് കൎത്താവു ജിംഘൊലോ
വ (ജിഞ്ജിഹ്ലോസി?) യിൽ മൺ കിളകൊ
ണ്ടും മറ്റും ഉറപ്പിച്ച തന്റെ പാളയത്തെ
൪൪൦൦ ജൂലുകാപ്പിരികൾ കയറി പിടിപ്പാൻ
വളരെ സാഹസം ചെയ്തിട്ടും ൧ മണിക്കൂറകം
൧൨൦൦ ആൾ വെടികൊണ്ടതിനാൽ ശേഷമുള്ള
വർ മണ്ടി പോയി. ഏപ്രിൽ ൪൹ രാക്കാല
ത്തു ചെൽമ്സ് ഫൊൎദ്ദ് കൎത്താവു ൩ പട്ടാളങ്ങളും
ചില കടൽ പടയാളികളും (Marines) വിരോ
ധം കൂടാതെ എക്കൊവേയോളം കൊണ്ടു പോ
യി അവിടുത്തേ മൺക്കോട്ടയിൽ തടവുകാരെ
പോലേ ശത്രുക്കളെ തടുത്തു കൊണ്ടു പാൎത്ത
കൊൎന്നൽ പീൎസ്സനും പടയും വിടുവിച്ചു ജിം
ഘൊലോവയിലേക്കു കൂട്ടി കൊണ്ടു പോയി.
൧൫ ആം൹ കേപ്‌തൌനിൽ നിന്നയച്ച കമ്പി
വൎത്തമാന പ്രകാരം ആ നാട്ടിൽ കുടിയേറിപ്പാ
ൎക്കുന്ന വെള്ളക്കാരുടെ ഒരു തന്നിഷ്ടപട്ടാളം
മൊരോസി എന്ന ബസുതോകാരുടെ തലവ
ന്റെ കോട്ടയെ കയറി പിടിപ്പാൻ തുനിഞ്ഞതു
നിഷ്ഫലമായി.

ഏപ്രിൽ ൧൮൹ ബൂൎസ്സ് എന്ന ലന്തക്കാർ
ഉണ്ടാക്കിയ പാളയത്തെ പൊളിച്ചു അംഗ്ലക്കോ
യ്മയോടേ നിരന്നു കൊണ്ടു താന്താങ്ങളുടെ സ്ഥ
ലങ്ങളിലേക്കു വാങ്ങി പോയിരിക്കുന്നു.

ഏപ്രിൽ ൨൬൹ ചെതെവായോവിന്റെ സ
ഹോദരനായ മങ്ങേസ ഇംഗ്ലിഷ്ക്കാരെ അഭ
യം പൂക്കിരിക്കുന്നു. ചെൽമ്സ് ഫൊൎദ്ദ് കൎത്താവി
ന്റെ അപേക്ഷ പ്രകാരം ഇംഗ്ലന്തിൽനിന്നു
അധികം സൈന്യം സുപ്രത്യാശമുനയിലേക്കു
അയക്കുന്നു.

മേയി 30൹ ശ്രീ ഗാൎന്നത്തു വൂൽസ്ലേ സു
പ്രത്യാശമുനയിലേക്കു യാത്രയായി. അവർ
ചെൽമ്സ് ഫൊൎദ്ദ് കൎത്താവിന്റെ കൈയിൽനി
ന്നു സേനാപതിസ്ഥാനം ഏല്ക്കുവാൻ പോകുന്നു.

തെൻ അമേരിക്കാ S. America.

മേയിമാസത്തിൽ ഇക്കിൽ (Iquique) എന്ന തു
റമുഖത്തിന്റെ തൂക്കിൿ ചീലിക്കാരുടെ ര°ണ്ടു
മരപ്പോൎക്കപ്പലുകളും പെരുവിയാന ഓർ ഇരി
മ്പു ചുറക്കപ്പലും തമ്മിൽ പട വെട്ടുമ്പോൾ ക
പ്പൽ മൂന്നും ആണ്ടു പോയിരിക്കുന്നു.

കഴിഞ്ഞ മാസത്തിന്റെ പ്രതിയിൽ ഒരു ചെറിയ തെറ്റു നുഴഞ്ഞു വന്നു. അതാവി
തു 113 ഭാഗം II. 1. എന്ന അക്കം തൊട്ടു ചേരുന്ന സൂചകങ്ങളുമായി ഇറങ്ങിത്താഴും
എന്ന വാക്കോളം III. ഭാഗം പല്ലുകളുടെ ചരിത്രത്തിന്റെയും 2 എന്ന അക്കത്തിന്റെയും നടു
വിൽ ചെല്ലേണ്ടതു. എല്ലാവരും ഈ തെറ്റു പൊറുക്കേണമേ. [ 145 ] SHORT ACCOUNT OF THE LIFE OF HEROD THE GREAT.

(Translated by S.W.)

ഒന്നാം മഹാഹെരോദാവിൻ ചരിത്രസംക്ഷേപം.

(VIാം പുസ്തകം 124ാം ഭാഗത്തിൽനിന്നു തുടൎച്ച.)

എന്നാൽ ഈ ആശയെ കെടുക്കുന്നൊരു കിണ്ടും അവന്നു പിണഞ്ഞു.
എങ്ങിനെ എന്നാൽ മക്കാബ്യരിൽ അന്ത്യപ്രഭുവായ അന്തിഗൊനൻ രാ
ജ്യഭാരം കൈക്കലാക്കുവാൻ ശ്രമിച്ചതു അല്പ സമയത്തേക്കു സാധിച്ചു.
ഇവൻ രണ്ടാം ഹിൎക്കാന്റെ സഹോദരനായ രണ്ടാം അരിസ്തൊബൂലി
ന്റെ മകൻ ആയിരുന്നു. അന്നു ചിറ്റാസ്യൽ അതിക്രമിച്ചു ബലപ്പെ
ട്ടു വന്ന പൎത്ഥരുടെ സഹായം കൊണ്ടു അത്തിഗൊനൻ യരുശലേം
പട്ടണത്തെ വളഞ്ഞു. ദൈവാലയത്തെ കൈക്കലാക്കി. അക്കാലം
യഹൂദന്മാരിൽ അന്തഃഛിദ്രം ഉണ്ടായിരുന്നതുകൊണ്ടു പുരോഹിതനായ
ഹിൎക്കാന്റെ പക്ഷത്തിൽ എദോമ്യരായ ഫാസായേലും ഹെരോദാവും ചി
ല യഹൂദരും മാത്രം കൂടി; അന്യപക്ഷക്കാരോ അന്തിഗൊനനോടു ചേൎന്നു
പൎത്ഥരുമായി അവന്റെ സംബന്ധികളായ ഹെരോദാവിനോടു യുദ്ധം
ചെയ്തു. അല്പസമയം കഴിഞ്ഞാറെ സമാധാനം വരുത്തുവാൻ രണ്ടു പ
ക്ഷക്കാരും സമ്മതിച്ചപ്പോൾ ഹിൎക്കാനും ഫാസായേലും ദമസ്കിലുള്ള പ
ൎത്ഥരുടെ പാളയത്തിൽ ക്ഷണിച്ചപ്രകാരം എത്തിയ ഉടനെ പൎത്ഥർ
അവരെ പിടിച്ചു അന്തിഗൊനന്റെ കയ്യിൽ ഏല്പിക്കയും യരുശ
ലേം പട്ടണത്തെ കൊള്ളയിടുകയും അന്തിഗൊനനെ രാജാവാക്കുകയും
ചെയ്തു. ഹിൎക്കാൻ ഇനിമേലാൽ മഹാപുരോഹിതനാകായ്വാൻ അത്തി
ഗൊനൻ അവന്റെ ചെവികളെ ചെത്തി. അതു കണ്ടു ഫാസായേൽ
ഭയപ്പെട്ടു തന്റെ തലയെ കാരാഗൃഹച്ചുവരോടു അടിച്ചു മരിച്ചു
കളഞ്ഞു. ഹെരോദാ ബഹു കൌശലക്കാരനായിരുന്നതു കൊണ്ടു അന്തി
ഗൊനന്റെ കയ്യിൽ അകപ്പെട്ടില്ല. അവന്നു എതിൎത്തു നില്പാൻ കഴിവി
[ 146 ] ല്ലായ്മയാൽ താനും കൂട്ടരുമായി ശവക്കടലിന്റെ കരയിലുള്ള മസ്സാദാ എ
ന്ന അടുത്തു കൂടാത്ത കോട്ടയിൽ ചെന്നിരുന്നു. അവിടെ സ്ഥലം പോരാ
യ്ക കൊണ്ടു ഹെരോദാ 9000 ആളുകളെ വിട്ടയച്ചു. കോട്ടയകത്തു തന്റെ
മണവാട്ടിയായ മറിയമ്നയേയും അവളുടെ സംബന്ധക്കാരെയും 800 പട
സേവകരേയും പാൎപ്പിച്ചിട്ടു താൻ മിസ്രയിൽ കൂടി രോമപുരിയോളം പോ
യി അന്തോന്യൻ, ഒക്താവ്യൻ എന്ന മഹത്തുക്കളോടു സഹായം അപേ
ക്ഷിച്ചു. ഏകദേശം മൂന്നു സംവത്സരങ്ങളോളം അന്തിഗൊനൻ യരു
ശലേമിൽ വാണ ശേഷം അവന്നു തുണെച്ച പൎത്ഥർ സുറിയയെ ആക്രമി
ച്ചൊരു രോമസൈന്യം നിമിത്തം മടങ്ങിപ്പോകേണ്ടി വന്നതിനാൽ താൻ
ചിറകൊടിഞ്ഞ നിലയിൽ ആയി വന്നു; സഹോദരനായ ഫാസായേലി
ന്റെ മരണ ശേഷം ഹെരോദാ മാത്രം അന്തിഗൊനന്നു വിരോധമായി
യഹൂദരാജ്യവാഴ്ചയെ നടത്തുവാൻ കൊതിച്ചുള്ളൂ. അവന്നു മസ്സാദാ എന്ന
കോട്ട ഒഴികേ കനാൻ രാജ്യത്തിൽ സ്വന്തമായതൊന്നും ഉണ്ടായിരുന്നില്ല
താനും. ശേഷം രാജ്യമെല്ലാം അന്തിഗൊനന്റെ വശത്തായിരുന്നു. രാജ്യ
ഭാരം ചെയ്വാൻ ഹെരോദാവിനേക്കാൾ അവന്നു അധികം അവകാശം
ഉണ്ടായിരുന്നു. അന്തിഗൊനൻ ഭരിച്ചാൽ രാജ്യം ക്രമേണ രോമകോയ്മ
യിൽനിന്നു നീങ്ങി സ്വാതന്ത്ര്യപ്പെടും എന്നും, ഹെരോദാവോ രോമപക്ഷ
ക്കാരനായി രാജ്യത്തെ മേല്ക്കുമേൽ അധികം തങ്ങൾ്ക്കു കീഴ്പെടുത്തുമെന്നും
അന്തോന്യൻ, ഒക്താവ്യൻ എന്നവർ ഊഹിച്ചു അന്തിഗൊനൻ രോമസം
സ്ഥാനത്തിന്റെ ശത്രു എന്നു വിധിച്ചു ഹെരോദാവെ യഹൂദരാജ്യത്തിന്നു
രാജാവായി വാഴിക്കയും ചെയ്തു.†

ഹെരോദാറിന്റെ ആശ രോമയിൽ വെച്ചു സാധിച്ചതിനാൽ അ
വൻ അവിടം വിട്ടു ഗലീലയിൽ എത്തി തന്റെ പക്ഷക്കാരെ ശേഖരിച്ചു
യരുശലേമിൽ വാഴുന്ന അന്തിഗൊനന്റെ നേരെ യുദ്ധം ചെയ്വാൻ തുട
ങ്ങി. ഈ ഞെരുക്കമുള്ള കാലത്തു ഇസ്രയേലൎക്കു തക്ക ഉപദേഷ്ടാക്കൾ ഇ
ല്ലാതിരുന്നു. എന്നാൽ അതിനു പകരം പറീശർ എന്നൊരു മതഭേദക്കാർ
ഉണ്ടായി. ആയവർ പരിശുദ്ധാത്മാവില്ലാത്തവർ ആയിരുന്നതിനാൽ ഇ
സ്രയേലർ തങ്ങളുടെ ദൈവമായ യഹോവെക്കു വിശുദ്ധ രാജകീയ പൌ
രോഹിത്യ കുലമായി തീരേണം എന്നു ബോധിക്കാതെയിരിക്കയാൽ അ
വർ ഗ്രഹിക്കാത്ത ദൈവാലോചനെക്കു പകരം തങ്ങളുടെ സ്വന്ത ആലോ
ചനകളെ പ്രമാണിച്ചനുസരിപ്പിപ്പാൻ ശ്രമിച്ചു പോന്നു. അത്രയുമല്ല
പ്രവാചകന്മാരുടെ വാഗ്ദത്തങ്ങളിൻ പ്രകാരം മശീഹ അതിഞെരുക്ക
മുള്ള കാലത്തിൽ വന്നാൽ തങ്ങൾ ആശിച്ചവറ്റെ മാത്രം നിവൃത്തി
ക്കും എന്നു പ്രപഞ്ചബുദ്ധികൊണ്ടു വ്യാഖ്യാനിച്ചുപദേശിച്ചു. ഇതിനാൽ [ 147 ] പറീശരും ജനം മിക്കതും ഹെരോദാവോടു മറുത്തുനിന്നു; ഇവനോ എ
പ്പോഴും രോമരുടെ സഹായവും പ്രസാദവും അനുഭവിച്ചു വാണു കൊണ്ടു
മശീഹയെയും അവന്റെ രാജ്യത്തെയും തൊട്ടുള്ള ജനത്തിന്റെ അഭിപ്രാ
യത്തെ തീരെ കെടുപ്പാൻ ശ്രമിച്ചു. രോമരുടെ നുകത്തെ നിരസിച്ചു സ്വാ
തന്ത്ര്യം പ്രാപിക്കും എന്നു ആശിച്ചവരോ മക്കാബ്യരോടു ചേൎന്നതിനാൽ
അവരെ മൂലനാശം വരുത്തുവാൻ ഹെരോദാ കരുതിക്കൊണ്ടു മറിയമ്ന
യെ ഉപായമായി വേട്ടതിനാൽ ആയതു സാധിപ്പിപ്പാൻ നിശ്ചയിച്ചു.

ഇങ്ങനെ യഹൂദയിൽ പൌരയുദ്ധം തുടങ്ങി പൎത്ഥർ അന്തിഗൊനന്നും
രോമപട്ടാളം ഹെരോദാവിന്നും സഹായിച്ചു ഹെരോദാ യരുശലേം പട്ട
ണത്തെ പിടിച്ചു അന്തിഗൊനനെ അതിൽനിന്നു പുറത്താക്കുന്നതിന്നു
മുമ്പെ തന്റെ മണവാട്ടിയായ മറിയമ്നയെ മസ്സാദായിൽനിന്നു ശമറിയ
യിലേക്കു വരുത്തി പരസ്യമായി കല്യാണം കഴിക്കയും ചെയ്തു. പിന്നെ
താൻ യരുശലേം പട്ടണത്തെ രണ്ടു സംവത്സരങ്ങളോളം വളഞ്ഞപ്പോൾ
നഗരവാസികൾ കനത്ത പഞ്ചം അനുഭവിച്ചതിനാൽ ശത്രുക്കൾ്ക്കു പട്ടണ
ത്തെ പിടിപ്പാനും രോമർ അന്തിഗൊനന്റെ തല വെട്ടുവാനും സംഗതിവ
ന്നു. പൎത്ഥർ മുമ്പെ പിടിച്ചു തടവിൽ പാൎപ്പിച്ച ഹിൎക്കാൻ എന്ന പുരോ
ഹിതനെ ഹെരോദാ വിടുവിച്ചു കിഴവനായതുകൊണ്ടു ഇനി അവനെ പേ
ടിപ്പാൻ ആവശ്യം ഇല്ല എന്നു വിചാരിച്ചതിനാൽ കൊല്ലാതെ മാനിച്ചു
വെച്ചു താൻ മുറിച്ചെറിയൻ ആകകൊണ്ടു (3 മോ. 21, 17) പുരോഹിത
സ്ഥാനത്തിൽ ഇരിപ്പാൻ പാടില്ലായ്കയാൽ ബബിലോനിൽനിന്നു വരു
ത്തിയ ഹനനയേൽ എന്ന ആചാൎയ്യനെ പുരോഹിതനാക്കുകയും ചെയ്തു.

രോമരുടെ തുണയാലും മറിയമ്നയെ വേട്ടതിനാൽ മക്കാബ്യരോടു ബ
ന്ധുത്വം വന്നതിനാലും ഹനനയേലിനെ പുരോഹിതസ്ഥാനത്തിൽ ആ
ക്കിയതു കൊണ്ടു അഹരോന്യ മമതയാലും ഇനി അലമ്പൽ കൂടാതെ സു
ഖേന വാഴുവാൻ തഞ്ചമുണ്ടാകും എന്നു ഹെരോദാ വിചാരിച്ചു. എന്നാൽ
അവൻ ജനത്തെ അശേഷം സ്നേഹിക്കയും ദൈവപ്രസാദം വരുത്തുക
യും ചെയ്യാതെ ഇരുന്നതു കൊണ്ടു അവന്റെ വാഴ്ചയിൽ ദൈവാനുഗ്ര
ഹം ഉണ്ടായിരുന്നില്ല താനും.

മറിയമ്നയുടെ അനുജനായ അരിസ്തൊബൂൽ മക്കാബ്യ വംശത്തിൽ
കടക്കുറ്റി കണക്കേ കെടുക്കത്തേവൻ ആയിരുന്നു. ഈ പ്രാപ്തിയുള്ള കോ
മളയുവാവിനെ ജനം അധികം സ്നേഹിച്ചു. ഇവൻ ഇസ്രയേലിനെ യഥാ
സ്ഥാനപ്പെടുത്തും എന്നു പറീശർ പ്രത്യേകം ആശിച്ചത്കൊ‌ണ്ടു ഹെ
രോദാ അവനെ പകെച്ചു ചതികുലചെയ്വാൻ തക്കം നോക്കി. അരിസ്തൊ
ബൂൽ, മറിയമ്ന എന്നവരുടെ അമ്മയായ അലക്ക്സന്ത്രാ അന്നു ജീവിച്ചിരു
ന്നു. അവളുടെ ഭൎത്താവായ അലക്ക്സന്തർ ഹെരോദാവിനെ ജയിച്ച അന്തി [ 148 ] ഗൊനന്റെ സഹോദരൻ ആയിരുന്നു. ഇവൾ തന്റെ മകളുടെ ഭൎത്താ
വായ ഹെരോദാവല്ല, ജനപ്രിയനും സ്വന്തമകനും ആയ അരിസ്തൊ
ബൂലത്രെ ഇസ്രയേൽ രാജാവാകേണ്ടത് എന്നു അതിതാല്പൎയ്യപ്പെട്ടു. അ
തിന്നായി അവൾ ഓരോ ഉപായങ്ങളെ പ്രയോഗിച്ചു. അതായത് അന്നു
മിസ്ര രാജ്യത്തെ ഭരിച്ച ക്ലെയോപത്രമൂലമായി അവൾ രോമകൈസ
രായ അന്തോന്യനെ അരിസ്തൊബൂലനിൽ പ്രസാദിപ്പിച്ചു അരിസ്തൊ
ബൂൽ രോമപുരിയിൽ പോയി പഠിക്കേണമെന്നു അലക്ക്സന്ത്ര താല്പൎയ്യപ്പെട്ടു
എങ്കിലും ഇതിനാൽ തനിക്കു വരുവാനുള്ള ആപത്തിനെ ഹെരോദാ ക
ണ്ടിട്ടു ബാല്യക്കാരനെ അയപ്പാൻ സമ്മതിച്ചില്ല. എന്നാൽ അരിസ്തൊ
ബൂലിന്റെ സ്നേഹിതന്മാരെ സന്തോഷിപ്പിക്കേണ്ടതിന്നു അവൻ ബാല്യ
ക്കാരന്നു തക്ക പ്രായം വരുമ്പോൾ അവനെ മഹാപുരോഹിതസ്ഥാന
ത്തിൽ ആക്കും എന്നു വാഗ്ദത്തം ചെയ്തു. ഈ ചക്കരവാക്കുകളാൽ അല
ക്ക്സന്ത്രക്കു തൃപ്തി വന്നില്ല. അവളുടെ മകന്നു പുരോഹിതസ്ഥാനം മാത്രമ
ല്ല രാജത്വവും കൂടെ ന്യായമായി കിട്ടേണ്ടതാകുന്നു എന്നു അറിഞ്ഞത്
കൊണ്ടു ഈ രണ്ടു സ്ഥാനവും അന്തോന്യൻ കൈസർ ക്ലെയോപത്രയു
ടെ ശിപാൎശിയാൽ അരിസ്തൊബൂലിന്നു കൊടുക്കും എന്നു അവൾ ആശി
ച്ചു. ഹെരോദാ ഈ കള്ളി അറിഞ്ഞു ഇവരാൽ തനിക്കു അനൎത്ഥം ഉണ്ടാ
കും എന്നൂഹിച്ചതിനാൽ അലക്ക്സന്ത്രയേയും മകനായ അരിസ്തൊബൂലി
നെയും ചരതിച്ചു; അലക്ക്സന്ത്രയോ തന്റെ മകനെ കൂട്ടി ക്ലെയോപത്രയു
ടെ അടുക്കൽ ഓടിപ്പോവാൻ രഹസ്യമായി നിശ്ചയിച്ചു. ഹെരോദാ അ
തിനെ ഒറ്ററിഞ്ഞാറെ അറിയാത്ത ഭാവം കാട്ടി അവരുടെ പുറപ്പാടിന്നു
വിരോധം കാണിക്കാതെ ഇരുന്നു. പരിചാരകർ അവരിരുവരേയും പെട്ടി
കളിൽ ആക്കി ചരക്കു എന്ന പോലെ അടുത്ത തുറമുഖത്തു കൊണ്ടുപോ
യി കപ്പലിൽ കയറ്റിയപ്പോൾ ഹെരോദാ അവിടെ വെച്ചു അവരെ പി
ടിച്ചു ക്ലെയോപത്ര നിമിത്തം തൽക്കാലം അവരെ ശിക്ഷിക്കാതെ വല്ല
വിധേന അവരെ നശിപ്പിക്കേണം എന്നു ഗൂഢമായി ആലോചിച്ചുകൊ
ണ്ടിരുന്നു. അരിസ്തൊബൂൽ മഹാപുരോഹിതസ്ഥാനം പ്രാപിച്ച ശേഷം
ഉണ്ടായ ഒന്നാം കൂടാരപ്പെരുന്നാളിൽ ജനങ്ങൾ അവനെ മഹാസന്തോ
ഷത്താടും ആൎപ്പുവിളിയോടും കൈക്കൊണ്ട ശേഷം ഹെരോദാവും അ
വനെ ഒരു വിരുന്നിന്നി യരിഖോവിലേക്കു ക്ഷണിച്ചു. സദ്യ കഴിഞ്ഞു സ
ന്ധ്യയായ ശേഷം അവർ പൂങ്കാവിൽ ഉലാവുകയും കുളങ്ങളിൽ കുളിക്കയും
ചെയ്തു കൊണ്ടിരിക്കേ ചില ആളുകൾ ഹെരോദാവിന്റെ രഹസ്യാലോ
ചന പ്രകാരം അരിസ്തൊബുലിനെ നീന്തിക്കുളിക്കയിൽ മുക്കിക്കൊന്നുകള
ഞ്ഞു. അവൻ മരിച്ചു എന്നു ഹെരോദാ അറിഞ്ഞ ഉടനെ വ്യാജഭാവ
ത്തോടെ മഹാവിലാപം നടിച്ചു അരിസ്തൊബൂലിന്റെ മരണത്തിന്നു [ 149 ] ഹെരോദാ കാരണഭൂതനായിരിക്കും എന്നു ജനങ്ങൾ സംശയിപ്പാൻ തുട
ങ്ങിയതു കൊണ്ടു അവൻ തന്റെ ദുഷ്ടമനസ്സാക്ഷിയെ അമൎത്തി തന്നെ
താൻ ജനങ്ങളുടെ മുമ്പാകെ അശേഷം കുറ്റമില്ലാത്തവനെന്നു കാണി
ക്കേണ്ടതിന്നും അവൎക്കു പ്രസാദം ജനിക്കേണ്ടതിന്നും ബഹു ദുഃഖത്തോടും
ഏറ്റം അലങ്കാരഘോഷങ്ങളോടും കൂടെ ശവസംസ്കാരം ചെയ്തു. ഇങ്ങി
നെ അന്യായമുള്ള വിത്ത് വിതെച്ചു അയതു ക്രമേണ വിളഞ്ഞ ശേഷം
മറ്റനേകൎക്കും കൊടിയ നാശത്തിന്നു സംഗതിവരുത്തുകയും ചെയ്തു.

ഹെരോദാവിൻ കയ്യാൽ വന്ന തന്റെ പുത്രന്റെ മരണം നിമിത്തം
അലക്ക്സന്ത്ര തന്റെ സങ്കടത്തെ മിസ്രരാജ്ഞിയായ ക്ലെയോപത്രക്കു അ
റിയിച്ചു. ഇവൾ അന്തോന്യന്നു ഈ വ്യസനവൎത്തമാനത്തെ ഉണൎത്തിച്ച
തിനാൽ അവൻ ഹെരോദാവിനെ ഈ ദുഷ്പ്രവൃത്തിക്കു ഉത്തരം പറവാൻ
വേണ്ടി രോമപുരിക്കു വിളിപ്പിച്ചു. കല്പന പ്രകാരം അവൻ പുറപ്പെടു
മ്പോൾ കൈസരിന്റെ മനസ്സു മറിഞ്ഞു പോകുമാറു അത്യന്ത ധനങ്ങ
ളെ കാഴ്ചയായി കൊണ്ടു പോയി. തന്റെ ഭാൎയ്യയെയും അമ്മാവിയമ്മയേ
യും കാവലിൽ ആക്കി രാജ്യഭാരത്തെ തല്ക്കാലത്തേക്കു തന്റെ സംബന്ധ
ക്കാരനായ യോസേഫിന്റെ കയ്യിൽ ഏല്പിച്ചു. തനിക്കു വഴിയിലോ അ
ന്തോന്യൻ കൈസരാലോ വല്ല ആപത്തു നേരിട്ടു എന്നു കേട്ട ഉടനെ യോ
സേഫ് സൌന്ദൎയ്യവും പ്രാപ്തിയുമുള്ള മറിയമ്ന എന്ന തന്റെ ഭാൎയ്യ കൈ
സരിന്നു വശം ആകായ്വാൻ അവളെ കൊല്ലേണം എന്നൊരു ഗൂഢാജ്ഞ
യെ കൊടുത്തു പോയി. ഹെരോദാ പോയ ശേഷം യോസേഫ് ഇവരെ
വളരെ സ്നേഹിക്കയും മാനിക്കയും ചെയ്ക കൊണ്ടു ഈ രഹസ്യത്തെ ക്രമേ
ണ അവരോടു അറിയിച്ചു. മറിയമ്ന ഈ വൎത്തമാനം കേട്ടപ്പോൾ ഭൎത്താവു
തന്റെ ആങ്ങളയുടെ കുറ്റമില്ലാത്ത രക്തത്തെ ചിന്നിച്ചവനാകകൊണ്ടു
എന്നേയും കൊല്ലുന്നതു നിശ്ചയം തന്നെ എന്നു പറഞ്ഞതു അമ്മക്കും
ബോധിച്ചു.

യോസേഫിന്റെ ഭാൎയ്യ ഹെരോദാവിന്റെ സഹോദരി ആയിരുന്നു.
ഹെരോദാ രോമയിൽനിന്നു തന്റെ ആശ സാധിപ്പിച്ചു അരിസ്തൊബൂ
ലിന്റെ മരണാവസ്ഥയെ തൊട്ടു അന്വേഷണം നടക്കരുത് എന്നു അ
ന്തോന്യനിൽനിന്നു ഒരു സമ്മതപത്രം വാങ്ങി സ്വന്തനാട്ടിൽ എത്തിയ
പ്പോൾ യോസേഫ്, അലക്ക്സന്ത്ര, മറിയമ്ന എന്നീ മൂവൎക്കു തമ്മിൽ ഐ
ക്യതയുള്ള പ്രകാരം സഹോദരിയിൽനിന്നു കേട്ടു. ഹെരോദാ പോകു
മ്പോൾ യോസേഫിനു മറിയമ്നയെ കുറിച്ചു കൊടുത്ത ഗൂഢകല്പന അ
വൾ അറിയുന്നു എന്നു താൻ ഹെരോദാവിനോടു സമ്മതിച്ചു. ഇതിൻ
നിമിത്തം രാജാവ് അധികം സംശയിച്ചു യോസേഫിനെ വിസ്തരിക്കാതെ
കൊല്ലിക്കയും അലക്ക്സന്ത്രയെ തടവിൽ ആക്കി തന്റെ ഭാൎയ്യക്കു ഒരു വി
[ 150 ] ധം ക്ഷമകൊടുക്കയും ചെയ്തു. എന്നിട്ടും അന്നു തൊട്ടു അവളിൽ അധി
കം സംശയം ജനിച്ചു പോന്നു.

31. ക്രി. മു. അക്തിയും എന്ന സ്ഥലത്തു വെച്ചു അന്തോന്യന്നും ഒക്താ
വ്യന്നും തമ്മിലുണ്ടായ യുദ്ധത്തിൽ ഒക്താവ്യൻ ജയം കൊണ്ടു ഏകഛത്ര
ധിപതിയായ്തീൎന്നു* അന്നു മുതൽ കൈസർ എന്നും ഔഗുസ്തൻ എന്നും
ഉള്ള മാനപ്പേർ പൂണ്ടു കൊള്ളുകയും ചെയ്തു. അന്തോന്യൻ തോല്ക്കകൊ
ണ്ടു ഹെരോദാ തന്റെ ഭാവിയെ കുറിച്ചു സംശയിച്ചപ്പോൾ ഒരു വിധം
തടവിലിരുന്ന അലക്ക്സന്ത്ര വൃദ്ധനായ ഹിൎക്കാൻ എന്ന തന്റെ അഛ്ശനോ
ടു: ഹെരോദാ നിങ്ങളേയും കൊല്ലുവാൻ ഭാവിക്ക കൊണ്ടു നാട്ടിൽനിന്നു
ഓടിപ്പോകേണം എന്നു പറഞ്ഞതു കേട്ട ഹിൎക്കാൻ അറവി രാജാവിനോ
ടു തന്നെ കൈക്കൊള്ളേണ്ടതിന്നു എഴുതി അപേക്ഷിച്ചു. ഈ കത്തു കൊ
ണ്ടുപോകുന്നവൻ അതിനെ ഹെരോദാവിന്നു കാണിച്ചു അവൻ അതു
തുറന്നു വായിച്ചു എങ്കിലും അങ്ങോട്ടു അയച്ചു മറുപടിയും തനിക്കു കാ
ണിപ്പാൻ കല്പിച്ചു. ആ മറുപടി കണ്ട ശേഷം കിഴവനായ ഹിൎക്കാനെ
വരുത്തി ശിരഛ്ശേദം കഴിപ്പിച്ചു താനും. (ക്രി. മു. 30) (ശേഷം പിന്നാലെ.)

A MEDITATION.

7. വേദധ്യാനം.

യഹോവായുടെ നാമം ഊക്കേറും ഗോപുരം; അതിലേ നീതിമാൻ
മണ്ടിക്കൊണ്ടു ഉയരേ സുഖിക്കും. സദൃ. ൧൮, ൧0.

ദൈവത്തെ പരിചയായി കിട്ടിയവൻ തനിക്കു വിരോധമായ്വരുന്ന
യാതൊരു തിന്മയിൽ പേടിച്ചു പോകാ. എന്നാലും വിരോധിയുടെ കോ
പക്രോധങ്ങളിലും ഭയപ്പെട്ടു ആപത്തിലും ശങ്കിച്ചു വിറെക്കുന്ന ആളുക
ളുണ്ടു. ദൈവഭക്തിയുള്ളവനോ ദാവീദ് രാജാവെ അനുസരിച്ചു പറയു
ന്നിതു: ദൈവം എന്റെ പക്ഷത്തിൽ ഉള്ളതുകൊണ്ടു മനുഷ്യൻ എന്നോ
ടു ചെയ്യുന്നതിനെ ഞാൻ ഭയപ്പെടുകയില്ല; (സങ്കീ. ൧൧൮, ൬) ആപത്തു
കളിൽ ഭയം തോന്നുമ്പോൾ വിശ്വാസികൾ ദൈവം നമുക്കാശ്രയവും
ബലവും ആകുന്നു എന്നുറപ്പിച്ചു ക്ലേശങ്ങളിൽ അവനത്രേ തുണ എന്നു
ഏറ്റം കാണപ്പെടുന്നു അതുകൊണ്ടു ഭൂമി മാറുകിലും സമുദ്രമദ്ധ്യേ മലകൾ
കുലുങ്ങിയാലും (സങ്കീ. ൪൬, ൨.൩.) നാം ഭയപ്പെടുകയില്ല. ദൈവം ത
ന്നെ ചങ്ങാതിയും തുണയും പരിചയും സഹായക്കാരനും ആയിരുന്നാൽ
ഭയം ഒട്ടും അരുതു. കഷ്ട ഞെരുക്കങ്ങളുടെ ഇരുട്ടു മൂടൽ പോലെ ഇറങ്ങി
യാലും മരണതിമിരം അടുത്താലും ജീവനുള്ള യഹോവ തന്നെ വിശ്വാ
[ 151 ] സികളുടെ വെളിച്ചവും സൂൎയ്യനും ആകയാൽ പേടി അവൎക്കൊട്ടും അരു
തേ. വിരോധികൾ അടുത്തു സിംഹങ്ങൾ പോലേ അലറി തങ്ങളുടെ
പല്ലുകളെ മൂൎച്ചയുള്ള കുന്തങ്ങൾ കണക്കേ കാണിച്ചാലും ഭക്തൎക്കു ദൈവ
മായവൻ പരിചയും ശരണവുമായിരിക്ക കൊണ്ടു അവൎക്കു ഭ്രമത ഉണ്ടാ
കയില്ല നിശ്ചയം.

൧. എൻ വിശ്രാമം നിന്റെ നാമം

ക്രിസ്തു യേശു എൻ പ്രഭോ!
ശത്രുവിങ്കിൽ എന്തു പേടി?
രക്തത്താൽ നീ എന്നെ നേടി
എന്റെ കോട്ട നീയല്ലോ!

൨. എന്നാൽ പിനെ ഞാനും നിന്നെ

മാത്രം ചാരിക്കൊള്ളുവൻ.
പാപമേ നിന്നെ കേളാതേ
ലോകമേ നിന്നെ തൊഴാതെ
നേരെ മേലോട്ടോടുവൻ. (൧൬)
J. M. F.

THE LIZARD AND THE FLY.

ഗൌളിയും (പല്ലിയും) തുമ്പിയും—ഒരു കഥ.

ശുകതരുണി മധുരമൊഴി പകരുമൊരു സുന്ദരീ!
ചൊല്കൊണ്ട സാമോദമാശു ചൊൽ സല്ക്കഥാ.
ജഗദധിപനുടെ കരണ ഭരണഹരണങ്ങളെ
സന്തോഷമായ്ക്കുണ്ടടങ്ങുന്ന വത്സലാ!
പകനിറെയുമൊരു ഗവുളിയൊരു നിശിയിലെൻ ഗൃഹേ
പാഞ്ഞോടി ആറിടു തുമ്പിയൊന്നിന്റെ മേൽ
ബഹു സുമതികളിപരുടെ കളി സമരപൂൎത്തിയേ
പാടേ ഞെളിഞ്ഞിരുന്നിങ്ങു നോക്കീടിനാർ.
ചുമരിലമുമുഴമകലേ കപടമതി ഗൌളിതാൻ
സൂക്ഷിച്ചിരുന്നാട്ടദ്യമൂചിവാനീവിധം:
"കമലമുഖികളമൊഴികൾ പൊഴിയുമൊരുരൂപിണീ!
കാണായിവന്നു നീ യെൻ ഭാഗ്യകാലമേ!
തവ വചനരസമതിനു സമമിഹധരാതലേ
സാലശൃംഗസ്ഥനാം ഞാൻ കേട്ടതില്ലഹോ!
ഭവദധിമധുരകവിതയുടെ രസമതോൎത്തു ഞാൻ
പാരം തൈരുങ്ങുന്നു ചുംബനം നല്കുവാൻ
അഴകുടയ തവ തനുവിനരിമമമഹാരമേ
ആലിംഗനം ചെയ്തിടാനിങ്ങുവാ സഖേ!
ഒഴികഴിവുപറയരുതു സുമുഖി നികടേ വരാൻ
ഓടിക്കളിച്ചടുത്തീടിങ്ങു സാമ്പ്രതം."
കപടമൊരു കണശമറിയതുള്ള തുമ്പിതാൻ
ഘാതകന്റെ മുമ്പിലെത്തി സാമോമേ!
അപകടകമതിയുടയ ഗവുളി വെറുതേവലം
ആയം പെരുകിപ്പിടിച്ചങ്ങു തുമ്പിയെ
ചതിയനുടെ മമതയത്തിനൎത്ഥം ഗ്രഹിച്ചുടൻ
ചഞ്ചലിച്ചയ്യോ! പിടിച്ചങ്ങു തുമ്പിപെൺ
കൊതിപെരുകി ഗവുളിനിജവക്ത്രം ഇളക്കിനാൻ
കോട്ടമേന്ന്യേ തുമ്പി ചാടി പറന്നുടൻ.
"മതിമതി! കമതിചതിവു ഹൃദി കരുതുമധമ! കേൾ
വഞ്ചകം നീ യെന്തു കാണിച്ചതീവിധം?
ചതിനയതയൊടഗതികളുടെ കുലമഴിച്ചിടാൻ [ 152 ] ചാതുൎയ്യവാക്കുകൊണ്ടിങ്ങടുക്കുന്നു നീ
സഖി, മമത ഹൃദി കരുതുമതികശലനെന്നു നീ
സമ്പ്രഹാരാൎത്ഥം നടിച്ചെന്തുവാൻ ഗുണം?
സുഖമിതിതി തവ മതിയിലരുതു ശമനം ഖല!
സൂക്ഷിച്ചുകൊൾക നി നാശമാകും ജവം."
ഭ്രമരകമിതുരചെയ്തറുചുവടകലേ നീങ്ങിനാൾ
പാൎശ്വഗൻ തോറ്റെന്നു പാടിക്കുളിച്ചഹോ!
ദമനനഹ! ധവളനിറഗവുളി ഒളിമാൎഗ്ഗമായ്
സാധുവാന്തുമ്പിയിൻ പിമ്പിൽ ഞെരുങ്ങിനാൻ
അഹിതനിതി കൊത്തിയൊടറുതവണ വലവീശിനാൻ
ആറീടുമാക്ഷേപയോഗ്യനായ്തീൎന്നഹോ!
ബഹുമദമൊടുടനെ ഭ്രമകരമുര ചെയ്തീവിധം:
"പാതകാ! ഘാതകാ! പാൎത്തു ഞാൻ നിന്മനം
മധുരമൊഴി പലതുരചെയ്തെന്നോടടുത്തതും
വാത്സല്യമൂലമല്ലല്ലോ നിശാചരാ!
ഇതികുമതി നയതയൊടു ചതികൾ പലർ ചെയ്കിലും
ഈശസാന്നിദ്ധ്യം ലഭിച്ചവന്നില്ല മാൽ."
പരിചൊടൊരു തരുണ നടിയൊന്നോടു ഗൌളിയെ
പഞ്ചാംഗഭേദം വരുത്തി ചതെച്ചുടൻ!
പരമകൃപ പ്രതിദിനമണിഞ്ഞിങ്ങുവത്സ!
ഭദ്രമായി നിത്യം സുഖിക്കഹോ! മംഗളം M. Walsalam.

PAMICKI, THE SANDWICH-ISLANDER.

പമിക്കി എന്നവന്റെ ചരിത്രം.

പമിക്കെന്നവൻ തെൻസമുദ്രത്തിലുള്ള സംദ്വിച്ച് ദീപിൽ (Sand
wich), പിറന്നു. ഇവന്റെ ജനനകാലത്തിൽ ആ ദീപിലേ ജനങ്ങൾ എ
ല്ലാം മഹാക്രൂരരും ദുഷ്ടരും അജ്ഞാനികളും ആയിരുന്നു. ഇവന്റെ അമ്മ
യും കൂടെ മഹാക്രൂരതയുള്ളവൾ തന്നെ. എങ്ങിനെ എന്നാൽ അവൻ ജന
നത്തിൽ അംഗഹീനനും ബലഹീനനുമായിരുന്നതിനാൽ അവൾ അവ
നെ അടുത്ത കാട്ടിലേക്കു എടുത്തുകൊണ്ടു പോയി അവിടെ ഒരു കുഴിമാ
ന്തി ജീവനോടു കൂടെ അവനെ അതിൽ പൂത്തു പോയ്ക്കളകയും ചെയ്തു. ഇവ
നോ ദൈവം തനിക്കു കൊടുത്ത ശക്തി എല്ലാം കൂട്ടി മേൽ മൂടിയ മണ്ണെ
ല്ലാം നീക്കി അവിടെ കിടന്നു കരവാൻ തുടങ്ങി. അതിന്നു സമീപത്തിൽ
തന്നെ തനിക്കു ഏകമായിരുന്ന കുട്ടി മരിച്ചു പോയതിനാൽ അതിന്റെ
അമ്മ കരഞ്ഞു കൊണ്ടിരുന്നു. അവൾ ഈ കുട്ടിയുടെ കരച്ചൽ കേട്ട
ഉടനെ അതു തന്റെ കുട്ടിയുടെ ശബ്ദം പോലെ ഇരുന്നതിനാൽ ഭ്രമിച്ചു
സന്തോഷിച്ചു കൊണ്ടു ആ ദിക്കിലേക്കു ചെന്നു. അവിടെ എത്തിയ
പ്പോൾ കരഞ്ഞു കൊണ്ടു കിടക്കുന്ന കുട്ടി മരിച്ചു പോയ തന്റെ ആൺ
കുട്ടിക്കു സമപ്രായമുള്ളതെന്നു കണ്ടു അല്പനേരം ഭൂമിച്ചുനിന്നു പിന്നെ
ധൈൎയ്യത്തോടെ ആ കുട്ടിയെ എടുത്തു തന്റെ വീട്ടിലേക്കു പോയി സ്വ
[ 153 ] ന്തമകൻ എന്നു വെച്ചു പോറ്റി വളൎത്തി. അല്പ സമയം മാത്രം അമ്മ
യുടെ സ്നേഹം അവളിൽനിന്നു അനുഭവിപ്പാൻ അവന്നു സംഗതി വന്നു
ള്ളു. തനിക്കു നാലു വയസ്സു പ്രായമായപ്പോൾ ആ സ്ത്രീ കഴിഞ്ഞു പോ
യതിനാൽ അവനെ പോറ്റുവാൻ ആൾ ഇല്ലാതെ അവൻ അനാഥനാ
യി തീൎന്നതൊഴികെ അവൻ അംഗഹീനൻ ആകകൊണ്ടു ആരും അവ
നെ തിരിഞ്ഞും മറിഞ്ഞും നോക്കിയതുമില്ല. വല്ല വീടിനോടും അവൻ
സമീപിച്ചാൽ വീട്ടുകാർ അവനെ ആട്ടി ഓട്ടിക്കുളയും. ഇങ്ങിനെയുള്ള
കഷ്ടങ്ങൾ അവന്നു സഹിപ്പാൻ പാടില്ലായ്കയാൽ അവൻ നാടു വിട്ടു
കാടു പുക്കു ദുഷ്ടമൃഗങ്ങളെ പോലെ അതിൽ സഞ്ചരിച്ചു പോന്നു.

ഇതു നിമിത്തം അവൻ മുന്നിലും അധികം അലങ്കോലമായി നട
ന്നതിനാൽ ജനങ്ങൾ അവനെ ഏറ്റവും പകക്കുകകൊണ്ടു താനും അ
വരെ അത്യന്തം പകച്ചു എല്ലാ പാപങ്ങളെയും മടിയാതെ ചെയ്തു വന്നു,
അജ്ഞാനത്തിന്റെ സൎവ്വ ദുഷ്ക്കൎമ്മങ്ങൾ നടക്കുന്ന ദിക്കുകളിലേക്കു എ
ല്ലാം പോയി ദുഷ്ടന്മാരോടു കൂടുകയും ചെയ്തു. ഇങ്ങിനെ അവന്റെ വി
കൃതി മേല്ക്കുമേൽ പെരുകിയതുകൊണ്ടു കോവിലകത്തിലും അവന്റെ
വൎത്തമാനം അറിവാൻ സംഗതി വന്നു. തമ്പുരാൻ അവനെ അരമനക്കു
വരുത്തിയപ്പോം ആബാലവൃദ്ധം രസിപ്പാൻ തക്കവണ്ണം അവൻ അ
വിടെ കളിച്ചതിനാൽ അന്നുമുതൽ അവനെ അരമന കൂത്താടി ആയി
നിശ്ചയിച്ചു. ഈ കാൎയ്യം സംഭവിച്ച 1820ാം വൎഷത്തിൽ തന്നെ അമ്മെ
രിക്ക മിശ്ശ്യൻ ആ ദ്വീപിൽ ആദ്യമായി സ്ഥാപിക്കപ്പെട്ടു.

ഇങ്ങിനെ ഇരിക്കുമ്പോൾ ഇവന്നു ഒരു മഹാവ്യാധി പിടിപെട്ടതി
നാൽ കൈകാലുകൾ കുഴങ്ങി കണ്ണും മങ്ങലിച്ചു പോയി. ആകയാൽ
അരമനയിൽ ഇവനെകൊണ്ടു ഉപകാരമില്ലാതെ വന്നതുകൊണ്ടു മേപ്പടി
രാജാവും റാണിയും ഇവനെ തള്ളിക്കളഞ്ഞു അവനോടു ചേൎന്നിരുന്നവ
രും കൂടെ അവനെ വിട്ടകന്നു. ഇവൻ ഒരു മാസത്തോളം വ്യാധികൊണ്ടു
വളരെ വരുത്തപ്പെട്ടിട്ടും അവന്നു തുണ ചെയ്യുന്നോർ ആരും ഉണ്ടായില്ല.
എന്നിട്ടും അവൻ ജീവിച്ചതു അത്ഭുതം തന്നെ. അവന്റെ ചെറുപ്പ
ത്തിൽ അവനെ കുഴിയിൽനിന്നു വീണ്ടതും കൂടെ ഇത്ര അതൃപ്പമല്ല.* ഇ
ങ്ങിനെയിരിക്കുമ്പോൾ ഒരുനാൾ ഒരു ക്രിസ്താനൻ അവനെ കാണെണം
എന്നിട്ടു അങ്ങും ഇങ്ങും തേടി നടന്നു. അപ്പോൾ ഒരു ചോലെക്കുള്ളിൽ
എഴുനീല്പാൻ പാടില്ലാതെ പട്ടിണികൊണ്ടു വലഞ്ഞു കൺ കാണാതെ
കിടക്കുന്നതു കണ്ടു. എന്നിട്ടും അവന്റെ കഠിന നെഞ്ഞിനു മാറ്റമി
ല്ലാതെ തന്റെ ജന്മനാളിനെ ശപിച്ചു കൊണ്ടു ജീവനെ ഒടുക്കിക്കള
വാൻ നോക്കി. ക്രിസ്ത്യാനനോ മുമ്പെ ഇവനെ കുറിച്ചു കേട്ടതല്ലാതെ
[ 154 ] ഒരിക്കലും കണ്ടിട്ടില്ലെന്നു വരികിലും ഇപ്പോൾ കണ്ട ഉടനെ ദൈവസ്നേ
ഹത്തെ ഓൎത്തു അവൻ ഇവന്നു ആവോളം സഹായം ചെയ്തു പോന്നു.
ഈ ഉതകത്താൽ അവൻ അല്പം ബലപ്പെട്ടു കൊണ്ടാറെ ക്രിസ്തൻ മാത്രം
രക്ഷിതാവെന്നും നിന്നെ പോലേയുള്ള ഏതു അരിഷ്ട പാപിക്കും അവൻ
സൌഭാഗ്യത്തെ കൊടുക്കുമെന്നും വിശേഷാൽ ഇഹത്തിൽ രക്ഷാനിശ്ചയ
ത്തെയും പരത്തിൽ നിത്യ ധന്യത്തെയും നല്കുമെന്നു അവന്നു നന്നായി
ബോധം വരുത്തിയതും കൊണ്ടു അവൻ തന്റെ വരുത്തം കൂട്ടാക്കാതെ
പറഞ്ഞതെല്ലാം നല്ലവണ്ണം കേട്ടു. ഇപ്പോൾ കേട്ട രക്ഷിതാവു തനിക്കു
സൌഖ്യത്തെ തരുമെന്നു ഉറപ്പോടെ വിശ്വസിച്ചു. ക്രിസ്ത്യാനൻ ദിവ
സേന അവന്നു വേണ്ടുന്ന ആഹാരം കൊടുക്കയും ആത്മിക ഉപദേശ
ത്തെ കഴിക്കയും ചെയ്തു. ഇങ്ങിനെ രക്ഷിതാവിൻ വാഗ്ദത്തങ്ങൾ തന്നെ
ഇവന്നു ദിവ്യ ബലമായി തീൎന്നു. ഇവനോടു അറിയിച്ചതെല്ലാം നല്ല നി
ലത്തിലേ വിത്തിനോടു തുല്യമായി വന്നു. ആകയാൽ അവന്റെ സ്നേ
ഹിതൻ അവനെ വിട്ടു പോകുമ്പോൾ എല്ലാം താൻ തനിച്ചിരിക്കുന്ന
തിനെ കൊണ്ടു അധികം ചിന്തിക്കാതെ അവൻ പറഞ്ഞു പോയ ഉപ
ദേശങ്ങളെ തൊട്ടു വളരെ ആലോചിച്ചപ്പോൾ എല്ലാം കരുണാസമ്പ
ന്നനായ ദൈവത്തോടു വിടാതെ പ്രാൎത്ഥിച്ചു പോന്നു. ഇങ്ങിനെ അവൻ
സമയത്തെ തക്കത്തിൽ വാങ്ങിക്കൊണ്ടു വന്നതിനാൽ അവന്നു നേരം
ബഹു വേഗം കഴിഞ്ഞു പോയപ്രകാരം തോന്നി. അവന്റെ സ്നേഹി
തന്റെ വാക്കുകളെ ഓൎത്തും ധ്യാനിച്ചും കൊണ്ടു കൎത്താവിനോടു കൂടക്കൂട
അപേക്ഷിച്ചു വന്നതിനാൽ കൎത്താവു താൻ തന്നെ തന്നോടു കൂടി എ
പ്പോഴും ഇരിക്കുന്ന ഉറ്റ സ്നേഹിതൻ എന്നു അനുഭവിച്ചറികയും ചെയ്തു.
പിന്നെ നല്ല സൌഖ്യം വന്നപ്പോൾ ബോധകന്മാരുടെ പ്രസംഗം
കേൾക്കേണ്ടതിന്നു അവൻ തന്റെ ചങ്ങാതിയോടും കൂടെ നാട്ടകത്തി
ലേക്കു പോയി.

അതിന്റെ ശേഷം അവന്നു മറ്റൊരു പരീക്ഷ നേരിട്ടു അതോ ഇ
വനിലുണ്ടായ മാറ്റങ്ങളെകൊണ്ടു അവന്റെ പഴയ സ്നേഹിതന്മാർ അ
വനെ അത്യന്തം നിന്ദിച്ചു പരിഹസിച്ചു. അവനെ തിരികെ പാപത്തി
ലേക്കു വശീകരിപ്പാൻ വട്ടം കൂട്ടി എങ്കിലും കൎത്താവു അവനെ വിശ്വാസ
ത്തിലും പൊറുതിയിലും ബലപ്പെടുത്തിയതിനാൽ അവരുടെ പ്രയത്നങ്ങൾ
ഒന്നും ഫലിച്ചില്ല; ഒടുക്കും ആയവരും തങ്ങൾ നിരസിച്ച സുവിശേഷം ബല
മേറിയതെന്നതിന്നു മതിയായ ദൃഷ്ടാന്തം ഇവനിൽ കണ്ടതിനാൽ അവനെ
പരീക്ഷിപ്പാൻ മടുത്തു പോയി. ഇപ്പോഴോ രാജാവും റാണിയും സുവിശേ
ഷപ്രസംഗത്തിനു ചെവികൊടുക്കുന്നതു കൂടാതെ ആ ദ്വീപിൽ പാൎക്കുന്ന
ജനങ്ങളിലും കൂടി ഒരു വലിയ മാറ്റം ഉണ്ടായി വരികയും ചെയ്തിരിക്കുന്നു. [ 155 ] പിന്നെ പമിക്കി എന്നവൻ മിശ്ശ്യൻ പള്ളിക്കൂടത്തിലേക്കു പോയി വാ
യിപ്പാൻ ശീലിച്ചതിന്റെ ശേഷം തിരുസ്നാനത്തിൽ അവന്നു ബൎത്തിമേ
യൂ എന്ന പേരും ലഭിച്ചു അവൻ വായ്പാൻ ശീലിച്ച ഉടനെ തിരികെ
അവന്റെ കണ്ണിന്റെ പ്രകാശം അശേഷം പോയിപ്പോയി എങ്കിലും ദി
വ്യവചനത്തെ അറിയേണ്ടതിന്നു തക്ക പ്രയത്നം കഴിക്കാതെ ഇരുന്നില്ല.
എങ്ങിനെ എന്നാൽ എഴുത്തുപള്ളിയിലേ കുട്ടികളെക്കൊണ്ടു വേദപുസ്ത
കത്തെ വായ്പിച്ചു കേട്ടു അദ്ധ്യായങ്ങളായിട്ടു കാണാപാഠം പഠിച്ചു പോ
ന്നു താൻ പഠിച്ചവറ്റെകൊണ്ടു ധ്യാനിക്കുന്നതു തന്നെ അവന്നു മുഖ്യസ
ന്തോഷവേലയായ്തീൎന്നു. അത്രയുമല്ല അവന്റെ നടപ്പും സ്വഭാവവും ഏ
റ്റവും മാറി തിരുസ്നാനം പ്രാപിച്ച ചില മാസങ്ങൾക്കിടേ താൻ പ്ര
സംഗിപ്പാനും രാജധാനിയിൽ ഒരു സഭയെ വിചാരിപ്പാനും തന്നെ നിയ
മിക്കപ്പെട്ടു. ഈ സ്ഥലത്തിൽ അവൻ അനേകം കാലം ഇരുന്നതിനാൽ
ഏറിയ നന്മകൾ ഉളവായി വന്നു. താനോ ഒരു കൂലിക്കാരനേക്കാൾ അ
ധികം വേല ചെയ്വാൻ ശക്തിയുള്ളവനായിരുന്നു. തന്നെ കുഴിയിൽനിന്നു
മാന്തിയെടുത്തു കാട്ടിലേ ആപത്തിനും പട്ടിണിക്കും തെറ്റിച്ചു ജനങ്ങളു
ടെ വിരോധത്തിൽനിന്നും തന്റെ അറിയായ്മക്കും പാപത്തിനും അവനെ
തടുത്തു രക്ഷിച്ച കൎത്താവു തന്നെ ഈ കാൎയ്യങ്ങൾക്കു എല്ലാം വേണ്ടുന്ന
ത്രാണിയും ബലവും അവന്നു നല്കിയതു. അവന്റെ വാൿസാമൎത്ഥ്യത്തെ
നോക്കിയാൽ താൻ മറു ലോകത്തിൽനിന്നു വന്നവൻ എന്നു തോന്നും; ആ
കയാൽ താൻ പലപ്പോഴും ദൈവം ലോകത്തെ ന്യായം വിധിപ്പാൻ വരു
മ്പോൾ അവൻ ചെയ്യുന്ന ഭയങ്കരവും മഹത്വവുമുള്ള കാൎയ്യങ്ങളെ പറ
ഞ്ഞു കേൾക്കുന്നവർ നടുങ്ങി തങ്ങടെ കൈകൊണ്ടു മുഖങ്ങളെ മൂടിക്കൊ
ള്ളും. ലോകത്തിൻ പാപങ്ങളെ ചുമന്നെടുക്കുന്ന ദൈവത്തിൻ കുഞ്ഞാ
ട്ടിനെ കൊണ്ടു ജനങ്ങളോടു ഘോഷിക്കുമ്പോൾ എല്ലാം പലരുടെ മനം
ഉരുകി പോകും. ഇനി ഒടുക്കും അനേകർ എഴുനീറ്റു തങ്ങടെ ആത്മാവി
ന്റെ വീണ്ടെടുപ്പിന്നായുള്ള കൎത്താവിൻ കരുണയെ അറിയിക്കുന്ന ദൂത
നായിട്ടു തള്ളപ്പെട്ട ഈ എളിയവനെ തെരിഞ്ഞെടുത്തതുകൊണ്ടു കൃപാ
സമ്പന്നനായ ദൈവത്തെ ഏറ്റവും പുകഴ്ത്തുകയും ചെയ്യും. * * *

THE MOABITE STONE.*

മോവാബ്യ ഓൎമ്മക്കല്ലു.

അംഗ്ലസഭാമിശ്ശനിലേ ബോധകനായ ആഗസ്തസ് ക്ലൈൻ 1) 1868ാ
മതിൽ ചാവുകടലിന്റെ കിഴക്കുള്ള ദിബോനിൽ 2) മോവാബ്യ ഓൎമ്മക്ക [ 156 ] ല്ലിനെ യദൃഛ്ശയാ കണ്ടെത്തി. ആയതിനെ ൨ രാജ. ൩ാം അദ്ധ്യായത്തിൽ
പറഞ്ഞു വരുന്ന മോവാബിലെ മന്നനായ മേശ 890ാം ആണ്ടു ക്രിസ്തന്നു
മുമ്പെ കൊത്തിച്ചു സ്ഥാപിച്ചിരിക്കുന്നു. ഇസ്രയേൽ രാജാവായ ആഹാ
ബ് മോവാബ്യരെ ജയിച്ച ശേഷം അവർ ഇസ്രയേൽ രാജ്യത്തിന്നു നൂറാ
യിരം ആട്ടിങ്കുട്ടികളെയും രോമം കൂടിയ നൂറായിരം ആട്ടിങ്കൊറ്റന്മാരെയും
കപ്പം കൊടുക്കേണ്ടി വന്നു. ആഹാബ് മരിച്ച ഉടനെ മോവാബ്യർ കല
ഹിച്ചു അമ്മോന്യരെയും ഏദോമ്യരെയും സഹായത്തിന്നു വിളിച്ചു എന്നു
വരികിലും അവർ തങ്ങളിൽ തന്നെ പിണങ്ങിപ്പോയതിനാൽ ഇസ്രയേ
ല്യൎക്കു അവരെ എളുപ്പത്തിൽ ജയിച്ചു കൊള്ളയിടുവാൻ സംഗതി വന്നു.
എന്നിട്ടും മോവാബ്യരാജാവായ മേശ അടങ്ങാതെ പുതുതായി പോരിന്നു
ഒരുമ്പെടുകയാൽ ഇസ്രയേൽ രാജാവായ യഹോരാം യഹൂദായിലേ രാജാ
വായ യഹോശാഫാത്തിനെയും ഏദോമിലേ രാജാവെയും തുണെക്കു വിളി
ച്ചു മോവാബു ദേശത്തെ ആക്രമിച്ചാറെ മോവാബ്യർ രണ്ടാമതും തോറ്റു
പോയതിനാൽ മേശ തന്റെ വടക്കേ അതിരിലുള്ള സകല പട്ടണങ്ങളെ
ഉറപ്പിച്ചു എതിൎത്തതുകൊണ്ടു മുമ്പറഞ്ഞ പടക്കൂട്ടം വളഞ്ഞ വഴിയിൽ
കൂടി ചുറ്റി വന്ന സംഗതി മേൽ പറഞ്ഞ കല്ലെഴുത്തിനാൽ തെളിയും.
ആ കൽ ആകട്ടെ മുകൽവൎണ്ണമുള്ള ഒരു വക ചാണമാണിക്യം (ഉരക്ക
ല്ല്) 3) ആകുന്നു. അതിന്നു നാലടി ഒരു അംഗുലം നീളവും രണ്ടടി ഒന്നര
അംഗുലം അകലവും തക്ക കനവും പെരുത്തു ഭാരവുമുണ്ടു. അതിന്റെ
മിനുക്കിയ മേല്പാട്ടിൽ നാലു പുറവും രണ്ടംഗുലം അകലത്തിൽ കുരുക്കുവ
ളരും ഒന്നര വിരൽ അകലേ 34 വരികളിൽ എബ്രായ എഴുത്തിന്നൊത്ത
ഫൊയ്നീക്യ അക്ഷരത്തിൽ എഴുത്തും കൊത്തിപ്പതിച്ചിരിക്കുന്നു 4). ആ ക
ല്ലിലേ എഴുത്തു ഗിൻ്ബുൎഗ്ഗ 5) പണ്ഡിതർ ഇംഗ്ലിഷിൽ ഭാഷാന്തരം ചെ
യ്തതാവിതു: മേശയായ ഞാൻ ദിബോങ്കാരനായ ഖേമോഷ്ഗാദ് എന്ന മോ
വാബ്യരാജാവിന്റെ മകൻ, എന്റെ അപ്പൻ മോവാബിനെ 30 ആണ്ടു
ഭരിച്ചു ഞാനും എന്റെ അപ്പന്റെ ശേഷം വാഴ്ച നടത്തി, എന്റെ സ
കല കവൎച്ചക്കാരിൽനിന്നു എന്റെ രക്ഷിച്ചു എന്റെ എതിരാളികളുടെ
മേൽ എൻ കണ്ണ് നോക്കിക്കൊണ്ട് വാഴ്ത്തുമാറാക്കിയ 6) ഖേമോഷിന്നു
ഞാൻ ഈ രക്ഷാക്കല്ലിനെ കൊൎച്ചയിൽ 7) നാട്ടിയിരിക്കുന്നു. കേട്ടാലും ഖേ
മോഷിന്നു തന്റെ നാടോടു തിരുവുള്ളക്കേടുണ്ടായതിനാൽ ഇസ്രയേൽ
രാജാവായ ഒമ്രി 8) മോവാബെ ഏറിയ നാൾ ഞെരുകിക്കളഞ്ഞു; അന
[ 157 ] ന്തരവനായ അവന്റെ മകൻ: ഞാനും മോറാബേ ഞെരുക്കും എന്നു
പറഞ്ഞു. എന്റെ നാളുകളിൽ അവൻ: നാം പോയി ഞാനും അവന്റെ
മേലും അവന്റെ കുഡുംബത്തിന്മേലും എന്റെ ആഗ്രഹത്തിന്റെ നി
വൃത്തി കണ്ണാലെ കാണും എന്നും ഇസ്രയേലോ: ഞാൻ അതിനെ എ
ന്നേക്കും ഒടുക്കും എന്നും പറഞ്ഞു. എന്നാൽ ഒമ്രി മെദേബനാട്ടിനെ പി
ടിച്ച്; എതിരാളി താൻ ഉള്ളനാളുകളിലും മകന്റെ നാളുകളിലും അതി
നെ 40 വൎഷത്തോളം അടക്കി വാണിരുന്നു; ഖേമോഷോ എന്റെ നാളു
കളിൽ അതിനെ കരളലിഞ്ഞു ഞാനും ബായാൾ മേയോനെ പണിതു
ചുറ്റിലും ഓർ അകിഴ് കോരി കിരിയഥായിമിനെ പണിതു. ഗാദിലേ മ
നുഷ്യർ പണ്ടേ തൊട്ടു അതരോഥ്‌നാട്ടിൽ പാൎക്കയും ഇസ്രയേൽ രാജാവു
അതരോഥിനെ ഉറപ്പിക്കയും ചെയ്തിരുന്നു. ഞാനോ ഖേമോഷ് മോവാ
ബ് എന്നവരുടെ മനം തെളിവിന്നായി വാടിയേറിപ്പിടിച്ച് വാടിയിലേ
പോരാളികളെ വധിക്കയും ചെയ്തു. അതിലെ കവൎച്ചകൊണ്ടു പോയി കി
ൎയ്യാഥിലേ ഖേമോഷിന്റെ മുമ്പിൽ അടിയറവെച്ചു അവിടെയോ സീരാൻ
മൊഖ്രാത്ഥ് എന്ന ഊരുകളിലേ കൂടിയാന്മാരെ പാൎപ്പിച്ചു. പിന്നെ ഖേ
മോഷ് എന്നോടു: ഇസ്രയേലിന്റെ കൈയിലുള്ള നേബോവേ ചെന്നു
പിടിക്ക എന്നു പറഞ്ഞു. റാൻ എന്നിട്ടു ഞാനും രാത്രിയിൽ തന്നെ പു
റപ്പെട്ടു പുലൎച്ചമുതൽ ഉച്ചയോളം അതിനോടു എതിൎത്തു 7000 പുരുഷ
ന്മാരെ വാളിന്നിരയാക്കി സ്ത്രീകളെയും കന്യകമാരെയും വധിക്കാതെ അ
ഷ്ടർ ഖേമോഷിന്നു നടച്ചിറ വെച്ചു. യഹോവെക്കുള്ള ഭജനപാത്രങ്ങളെ
ഞാൻ എടുത്തു ഖേമോഷിന്നു തിരുമുല്ക്കാഴ്ചയാക്കി. ഇസ്രയേൽ രാജാവു
ഇനിക്കു വിരോധമായി പടവെട്ടിയപ്പോൾ യാഹാസിനെ ഉറപ്പിച്ചു അ
തിൽ ആളുകളെ പാൎപ്പിച്ചു. ഖേമോഷ് അവനെ എന്റെ മുമ്പിൽനിന്നു
ആട്ടിക്കളഞ്ഞപ്പോൾ ഞാൻ മോവാബിൽനിന്നു 200 പുരുഷന്മാരെയും
അതിലേ എളിയവരെയും കൂട്ടി യാഹാസിൽ പാൎപ്പിച്ചു അതിനെ ദിബോ
നോടു ചേൎക്കുകയും ചെയ്തിരിക്കുന്നു. ഞാൻ അതിൽ കൊൎച്ചയേയും കാ
ട്ടിലേ വാടിയേയും നഗരവാടികളെയും അതിലേ പടിവാതിലുകളെയും
ഗോപുരങ്ങളെയും ഒരു കൊട്ടാരത്തെയും ദുഷ്ടന്മാൎക്കു വേണ്ടി ആ വാടിക്ക
കത്തു തുറുങ്കുകളെയും പണിതിരിക്കുന്നു. കൊൎച്ചിലേ വാടിക്കകത്തു ഒരു
കൊക്കരണി ഇല്ലായ്കയാൽ, ഞാൻ ജനങ്ങളോടു ഓരോരുത്തൻ തന്റെ
സ്വന്ത വീട്ടിൽ, ഓരോ കൊക്കരണി ഉണ്ടാക്കെണം എന്നു കല്പിച്ചു. ഇ
സ്രയേലിലേ തെരിഞ്ഞെടുത്ത പുരുഷന്മാരെക്കൊണ്ടു ഞാൻ കൊൎച്ചയു
ടെ അകിഴിന്നു വാടിയിടുവിച്ചു. ഞാൻ അൎഖരെ പണിതു അൎന്നോൻ പു
ഴയെ കടപ്പാൻ തക്ക നിരത്തിനെയും ഉണ്ടാക്കിച്ചു പാഴിടമായിപ്പോയ
ബേഥ് ബാമോഥിനെ ഞാൻ പണിയിച്ചു, ദിബോനിൽനിന്നു വന്ന ആ
[ 158 ] യുധപാണികൾ ഇടിച്ചുകളഞ്ഞ ബേസറിനെ ദിബോൻക്കാർ ഇണങ്ങു
കകൊണ്ടു ഞാൻ പണിയിച്ചിരിക്കുന്നു. എന്റെ രാജ്യത്തോടു ചേൎത്ത
ബിക്രാൻ തുടങ്ങി ഞാൻ വാണിരുന്നു. ഞാൻ ബെഥ്‌ഗാമുൽ, ബെഥ്
ദിബ്ലാഥായിം, ബെഥ്ബാ യാൾ മേയോൻ എന്നിവറ്റെ കെട്ടിച്ചു നാട്ടി
ലേ എളിയവരെ വരുത്തി അതിലിരുത്തി. അപ്രകാരം പണ്ടുതൊട്ടു എദോ
മ്യർ പാൎത്ത ഹെരോനായിമിനെ ഞാൻ പണിതതു; ഖേമോഷ് എന്നോ
ടു; എഴുനീറ്റു ഇറങ്ങി ഹെരോനായിമിനോടു പടവെട്ടി അതിനെ പിടി
ക്ക എന്നു പറഞ്ഞതിനാൽ തന്നെ ഖേമോഷ് അതിനെ എന്റെ ദിവ
സങ്ങളിൽ മടക്കിത്തന്നതുകൊണ്ടു ഞാൻ അതിനെ കയ്യേറ്റം ചെയ്തു
പിടിച്ചു ആകയാൽ ഈ കല്ലിനെ ഓൎമ്മക്കായിട്ടു നാട്ടിയിരിക്കുന്നു താനും 9).

മേല്പറഞ്ഞ കല്ലിനെക്കൊണ്ടു ഒരു നീണ്ട ചരിത്രം പറവാനുണ്ടായി
രുന്നു. ക്ലൈൻ എന്ന ബോധകൻ അതിനെ നല്ലപ്പോൾ കണ്ടെത്തി.
ആ സമയം അവിടെയുള്ള അറവികൾ ആയതു തങ്ങളുടെ കൃഷിയെ ചാ
ഴിയും മറ്റും വിലക്കുവാൻ ഉപകാരം എന്നു കരുതിയിരുന്നു. പ്രുസ്സ്യകാ
ൎയ്യസ്ഥൻ ബെൻഹാമീദ് എന്ന ബെദുവി മക്കളുടെ ശേഖിന്നു 120 പൊ
ന്നു കൊടുത്തു കല്ലിനെ കൊണ്ടു പോവാൻ വിചാരിച്ചപ്പോൾ അറവികൾ
അതിനെ ഓരിടത്തു കൊണ്ടു പോയി മറെച്ചുകളഞ്ഞു. ഒടുവിൽ അതി
നെക്കൊണ്ടു തൎക്കിച്ചതിനാൽ കൊണ്ടു പോകുവാൻ സമ്മതിച്ചില്ല. പ്രു
സ്സ്യകാൎയ്യസ്ഥന്നു ആയതു സാധിച്ചില്ല എന്നു പരന്ത്രീസ്സ് കാൎയ്യസ്ഥനായ
ഗന്നോ 10) കണ്ടപ്പോൾ ബെദുവി മക്കളുടെ അടുക്കേ ഒരു അറവിയെ അയ
ച്ചു ആ കല്ലിന്നു 360 പൊന്നു പറഞ്ഞു, കടലാസ്സിൽ ആ കല്ലിന്റെ എ
ഴുത്തു പതിച്ചെടുപ്പിപ്പാൻ കല്പിച്ചു. അറവിക്കാരൻ ആ കടലാസ്സിനെ
കല്ലിൽ അമുക്കി തീരാറായപ്പോൾ അറവികൾ വാളും വടിയുമായി അവ
നേക്കൊള്ള വന്നു. ആ അറവി കടലാസ്സു തെരുതെരേ ഞമുണ്ടി കൈ
യിലടക്കിയ ഉടനെ അവർ അവന്റെ പുറത്തു വാൾ കൊണ്ടു വെട്ടി മു
റിയേല്പിച്ചതിനാൽ അവൻ അതിനോടു കൂട മണ്ടിക്കളഞ്ഞു. ഗന്നോ
സായ്പു ആ ഞമുണ്ടിയ കടലാസ്സു വിരിച്ചു വായിച്ചു പൊരുൾ തിരിച്ചതി
നാൽ വഴിയേ ആയതു വലിയ ഉപകാരമായ്വരികയും ചെയ്തു. ബെദുവി
മക്കൾ ശഠിച്ചു നില്ക്കയാൽ പരന്ത്രീസ്സു മന്ത്രി റൂമിക്കോയ്മയുടെ സഹായം
ലഭിച്ചു ആയതു ദമഷ്കിലേ വാലിയോടു ഏല്പിപ്പാൻ അവിടുന്നു കല്പിച്ചു.
ബെദുവി മക്കളുടെ ശേഖമാരോ ആ ദേഹത്തോടു നീരസം ഉണ്ടാകയാൽ
കല്ലിനെ തകൎത്തു തങ്ങളിൽ അംശിച്ചുകളഞ്ഞു. അഴിനില പൂണ്ടു വി
ട്ടുകൊടുക്കേണ്ട എന്നു അംഗ്ലനായകനായ വാരൻ 11) എന്നവരും ഗന്നോ
[ 159 ] സായ്പും കരുതി അക്കല്ലിന്റെ കണ്ടങ്ങൾ എവിടെ എല്ലാം ഉണ്ടെന്ന
റിവാൻ ആളയച്ചു തിരക്കിച്ചു ക്രമത്താലേ ഇരുവരുടെ ഉത്സാഹം കൊ
ണ്ടു ഗന്നോ സായ്പിന്നു രണ്ടു വലിയ കണ്ടങ്ങളെയും വാരൻ നായകന്നു
ചെറിയ കണ്ടങ്ങളെയും കിട്ടിയതിനാൽ അവറ്റെ തമ്മിൽ പറ്റിക്കയും
ചെയ്തു. ഫലസ്തീനനാട്ടിലേ പഴമക്കൂട്ടം ആ കല്ലിനെ പരീസു നഗര
ത്തിനു ദാനമായി കൊടുക്കയും അതിന്റെ ഒരു വാൎപ്പു ദ്യിബ്സിൻ കല്ലി
നെ 12) കൊണ്ടു എടുപ്പിച്ചു ലണ്ടനിലേ പൌരാണികശാലെക്കു കൊടുത്ത
യക്കയും ചെയ്തു.

12) Gypsum അറവിയിൽ ദിയിബ്സിൻ എന്നും ഫാൎസ്സിയിൽ ദ്യബ്സിൻ എന്നും ഖല്ദായയിലേ
ഗിഫേസ് എന്നും ഉള്ള ശബ്ദത്തിൽനിന്നു എല്ലാ വിലാത്തി ഭാഷകളിലേ വാക്കുളവായതു.

THE BONES OF THE TRUNK (1).

ഉടമ്പെല്ലുകൾ—ദേഹാസ്ഥികൾ (൧)

ശരീരത്തിൽ എല്ലുകൾ അഞ്ചു വിധമാകുന്നു.

൧. നെടുമുള്ളിലേ മുതുകെല്ലകൾ ഇരുപത്തുനാലു 1)
൨. മൂടുപൂണെല്ലു ഒന്നു 2).
൩. വാരിയെല്ലുകൾ ഇരുപത്തുനാലു 3).
൪. എതിർമുള്ളൂ ഒന്നു 4).
൫. ഉക്കെൽക്കെട്ടു ഒന്നു 5).

1) കൃഷി വളപ്പുകളിൽ കണ്ണു കൊള്ളുന്നതിന്നു പുല്ലുകൊണ്ടും മറ്റും
അവലക്ഷണമായ ആളുരു നാട്ടമേൽ കെട്ടി നിൎക്കനേ വെക്കുന്നു. അതിന്നു
[ 160 ] കുനിവാനോ ചരിവാനോ പാടില്ല. അപ്രകാരം വേണമെങ്കിൽ അതി
ന്റെ പുറം കൂട്ടി കെട്ടിയ നാട്ട കണ്ടന്തുണ്ടായിരിക്കേണം. ഇതു തന്നെ
മാനുഷ ശരീരസ്ഥിതിയിൽ വിളങ്ങുന്നു. മനുഷ്യന്റെ നെടുമുള്ളു 6) ഒരു നാ
ട്ടകണക്കേയല്ല. അതു കടുത്തുരുണ്ട ഇരുപത്തുനാലു തുണ്ടങ്ങളായിരിക്കുന്നു.
അവറ്റിൻ മേൽ കീഴ്പുറങ്ങൾ ഓരായം ചേരുമാറ്റു പരന്നു കൂൎച്ചം 7) കൊ
ണ്ടു യോജിച്ചിരിക്കുന്നതിനാൽ സൎവ്വശരീരാംശങ്ങൾക്കു തക്ക ഉറപ്പും ആ
ക്കവും സാധിക്കയും ഉടൽ കുനിഞ്ഞു നിവിൎന്നു തിരിഞ്ഞു വളഞ്ഞു കൊ
ൾവാൻ സ്വാധീനമായിരിക്കയും ചെയ്യുന്നു. ഓടൽ പോലെ ഇരിക്കുന്ന
ഈ അസ്ഥിയുടെ മദ്ധ്യത്തിൽ മൃദുവായി ചുകന്നു തടിച്ച അകമജ്ജ 8)
കേടു വരാതെ തല തുടങ്ങി അറ്റത്തോളം നിറഞ്ഞിരിക്കുന്നു. ഈ മജ്ജ
യിൽനിന്നു സ്പൎശ്ശം സ്വേഛ്ശാചലനം 9) എന്നിവറ്റിന്നു പറ്റിയ ഓരോ
മജ്ജാതന്തുക്കൾ ശരീരത്തിൽ എങ്ങും പടൎന്നു കിടക്കുന്നു. ഈ മജ്ജസ്തം
ഭത്തിന്നു ഒരു സൂചി മാത്രം തട്ടിയാൽ ഉടനെ തരിപ്പം മരണവും ഉണ്ടാ
കും അല്ലായ്കിൽ ചിലപ്പോൾ സ്പൎശ്ശമോ സ്വേഛ്ശാചലനമോ മാത്രം ഇ
ല്ലാതെ പോകും താനും. മേൽക്കുമേൽ കിടക്കുന്ന ഈ മുതുകെല്ലുകൾ
തെറ്റി അകമജ്ജെക്കു ഹാനി വരാതവണ്ണം ഇരുഭാഗങ്ങളിൽ അവറ്റെ
തമ്മിൽ ഇണെച്ചു ചേൎക്കേണ്ടതിന്നു ചിറകിനൊത്ത ആണികൾ ഉണ്ടു.
നേരേ പുറത്തു അകമജ്ജയെ കാപ്പാൻ തക്കമുള്ള ഓരേ തുണ്ടെല്ലോടു
ചേൎന്നിരിക്കുന്നതിനെ മനുഷ്യൻ നിവിൎന്നാലല്ല കുനിഞ്ഞാൽ തന്നെ ന
ന്നായി കാണുകയും ചെയ്യാം*.

നെടുമുള്ളിന്റെ ആകൃതിയെ നോക്കിയാൽ ആയതു ചൊവ്വല്ല രണ്ടു
സ്ഥലത്ത് വളഞ്ഞതായിരിക്കുന്നു. അതിന്റെ പ്രയോജനമോ മനുഷ്യൻ
ഓടിച്ചാടിതുള്ളി നടക്കുമ്പോൾ അതിനാലുള്ള കടുത്ത ഇളക്കം ഉരത്തോ
ടല്ല മെല്ലനേ മാത്രം തലയിൽ എത്തി തലച്ചോറ്റിന്നു യാതൊരു പ്രകാ
രവും കേടുപാടു തട്ടിക്കാതെയിരിപ്പാൻ തന്നെ. നെട്ടെല്ലിന്നു തലെക്കൽ
വണ്ണം കുറകയും ഉക്കെൽക്കെട്ടോടു അടുക്കുമളിൽ തടിപ്പു ഏറുകയും
ചെയ്യുന്നു. അതിനെ മൂന്നംശമായി വിഭാഗിക്കാറുണ്ടു. കഴുത്തുമുള്ളുകൾ
[ 161 ] ഏഴും 10) മുതുമുള്ളുകൾ പന്ത്രണ്ടും 11) കടിമുള്ളുകൾ അഞ്ചും 12) എന്നിങ്ങ
നെ മൂന്നു പങ്കു തന്നെ 13).

1. കഴുത്തുമുള്ളുകളിൽ ചെണ്ടക്കുറ്റി കണക്കേ തലയെ ചുമക്കുന്ന
ആധാരാസ്ഥിയും14) അതിൻ കീഴേ പല്ലോടൊത്ത ദന്താസ്ഥിയും 15) മറ്റു
ള്ളവറ്റിൽനിന്നു ഭേദിച്ചിരിക്കുന്നതു തലയെ യഥേഷ്ടം അങ്ങും ഇങ്ങും
മേലും കീഴും ഇളക്കിക്കൊൾവാൻ തന്നെ 16). ഈ പലവക തിരിച്ചൽ
സാധിക്കേണ്ടതിന്നു ആ മുള്ളുകൾക്കു തമ്മിൽ അധികം മുറുകിയിടുങ്ങിയ
പിടിത്തമില്ലെങ്കിലും തലയുടെ ഭാരം അവറ്റെ ഇടവിടാതെ അമൎത്തി
വരികയാൽ വേണ്ടുന്ന ഉറപ്പു കൂടുന്നു താനും. എന്നാൽ തൂക്കിക്കളയുന്നവ
രുടെ തലയിൽനിന്നു ഉടലിന്റെ ഭാരമെല്ലാം തൂങ്ങുമ്പോഴോ അവരുടെ
നെട്ടെല്ലു വലിഞ്ഞു ആ രണ്ടു മുള്ളുകൾ എളുപ്പത്തിൽ ഓരായം വിട്ടുളുക്കി
ശ്വാസകോശങ്ങളുടെ മുഖ്യ തന്തുക്കൾ 17) പുറപ്പെടുന്ന പൃഷ്ടമജ്ജയുടെ
ആ സ്ഥലത്തെ തന്നെ ഞെക്കുകയാൽ പെട്ടെന്നു മരണമുണ്ടാകുന്നു. ഇ
തോൎത്താൽ തുമ്പില്ലാത്ത വിനോദത്തിന്നായി കുട്ടികളെ തലകൊണ്ടു
പൊന്തിക്കുന്നതും മറ്റും അനൎത്ഥമുള്ള കളിയെന്നും പലർ അതിനാൽ
മരിക്കയോ മറ്റവൎക്കു ഓരോ കേടു തട്ടുകയോ ചെയ്തിരിക്കുന്നു എന്നും ബോ
ധിക്കും.

2. പിന്നെ പന്ത്രണ്ടു മുതുമുള്ളുകളിൽനിന്നു രണ്ടു വാരിയെല്ലുകൾ വീ
തം മുളെച്ചിരിക്കയാൽ അവ ഇരുപത്തുനാലു വാരിയെല്ലുകൾക്കു ആധാ
രം ആകുന്നു.

3. തലക്കൽ നടുമുള്ളിന്റെ ഇളന്തലയും കടിപ്രദേശത്തു മുതുതലയും
ഉണ്ടാകകൊണ്ടു കടിമുള്ളുകൾ അഞ്ചും ശരീരത്തിന്റെ ആട്ടം കുനിച്ചു
മറിച്ചു തിരിച്ചു മുതലായ അനേക വിവിധ അനക്കങ്ങൾക്കുപയോഗമാ
കയാൽ മനുഷ്യന്നൊത്ത മൈയൊതുക്കമുള്ള സൃഷ്ടി വേറേയില്ല എന്നറി
വൂതാക.

2. മൂടുപൂണെല്ലു. സാക്ഷാൽ നെട്ടെല്ലിന്റെ തുടൎച്ചയായ മൂടുപൂ
ണെല്ലിന്നു ശിശുപ്രായസ്ഥൎക്കു അഞ്ചു മുള്ളുകൾ ഉണ്ടെങ്കിലും അവ ക
റെകാലം കൊണ്ടു ഏകദേശം ഓരെല്ലായി ചമയുന്നു. ക്രൂശാകൃതിയുള്ള
ഈ എല്ലു നെട്ടെല്ലിന്റെ കടിത്തലയും ഉക്കെൽക്കെട്ടിൻ പിൻപുറത്തു
വൈരപ്പൂൾ കണക്കേ കുടുക്കിയ എല്ലും അത്രേ. അതിനോടു മുമ്പറഞ്ഞ
[ 162 ] നാലു നേരിയ വാലെല്ലുകൾ 18) തുടൎന്നു നെട്ടെല്ലു അവസാനിക്കയും ചെ
യ്യുന്നു. ഇവ അടിവയറ്റിന്നു ആക്കമായി നില്ക്കുന്നു. ഇങ്ങനെ സകല
മാനുഷാംഗങ്ങളിൽ നടുമുള്ളൂ അത്യന്തം അതിശയമുള്ളതും സ്രഷ്ട്രാവി
ന്റെ ജ്ഞാനത്തെ വൎണ്ണിക്കുന്നതുമാകുന്നു. (ശേഷം പിന്നാലെ.)

E. Lbdfr.

A SPECIAL DAY OF HUMILIATION & THANKSGIVINGS.

അനുതാപസ്തോത്രാപദാനദിവസം.

നീ നിന്റെ ദൈവമായ യഹോവായെ അന്വേഷിച്ചു അവനെ നിന്റെ പുൎണ്ണഹൃദയം
കൊണ്ടും നിന്റെ പൂൎണ്ണ ആത്മാവു കൊണ്ടും നീ അവനെ അന്വേഷിച്ചാൽ നീ അവനെ ക
ണ്ടെത്തും. ആവൎത്തനം ൪, ൨൯.

ഏകദേശം മൂന്നു നാലു വൎഷങ്ങളായി നമ്മുടെ ഹിന്തുസ്ഥാനത്തിൽ
മഴ തക്ക പോലെ ഇല്ലാഞ്ഞതിനാലും ഓരോരിക്കൽ അധികമായി പെയ്ത
വന്നതിനാലും കഠിന ക്ഷാമം ഉണ്ടായ്വന്നതു കൂടാതെ കഴിഞ്ഞ വൎഷ
ത്തിൽ ഓരോരോ ദേശങ്ങളിൽ വെട്ടുകിളികളും എലികളും എണ്ണമില്ലാതെ
വന്നു കൃഷി എല്ലാം നഷ്ടമാക്കിയതിനാൽ അനേകൎക്കു വളരെ ഞെരുക്കം
തട്ടി. പലരും വിശപ്പുകൊണ്ടു മരിക്കയും ഈയിടേ പകൎച്ച പനി, വസൂ
രി, നടപ്പുദീനം മുതലായ കഠിനരോഗങ്ങളാൽ ഏറിയവർ ഈ ലോകം
വിട്ടുപോകയും ചെയ്തു. ഇതെല്ലാമോൎത്താൽ വളരെ ദുഃഖിപ്പാനും ക്രിസ്ത്യാ
നരായ നാം ഈ കഷ്ടങ്ങൾ എല്ലാം വന്ന സംഗതിയെ ഭക്തിധ്യാനങ്ങ
ളോടെ തിരുവെഴുത്തുകളിൽനിന്നു അവിടവിടെ വായിച്ചു വിശേഷിച്ചു
ലേവ്യ ൨൬ാം കുറി കൊള്ളുവാനും ആവശ്യം.—അവിടെ പറയുന്നതെങ്ങി
നെ എന്നാൽ "നീ എന്റെ ന്യായപ്രമാണങ്ങളിൽ നടന്നു എന്റെ കല്പ
നകളെ പ്രമാണിച്ചു അവയെ ചെയ്താൽ ഞാൻ തത്സമയത്തു നിങ്ങൾ
മഴ തരും. ഭൂമി തന്റെ വൎദ്ധനയെയും തരും ഭൂമിയിലുള്ള വൃക്ഷങ്ങൾ
അവയുടെ ഫലത്തെയും തരും. ഞാൻ ദേശത്തു സമാധാനത്തെ തരും.
നിങ്ങൾ കിടക്കും ആരും നിങ്ങളെ ഭയപ്പെടുത്തുകയില്ല. നിങ്ങൾ പഴയ
ധാന്യത്തെ ഭക്ഷിക്കയും പുതിയതിന്റെ നിമിത്തം പഴയതിനെ നിങ്ങൾ
പുറത്തുകൊണ്ടു വരികയും വേണം. ഞാൻ നിങ്ങളുടെ ഇടയിൽ കടന്നു
നിങ്ങൾക്കു ദൈവമായിരിക്കും നിങ്ങൾ ഇനിക്കു ജനവും ആയിരിക്കും."

"എന്നാൽ നിങ്ങൾ എന്നെ ചെവിക്കൊള്ളാതെയും ഈ കല്പനക
ളെ ഒക്കയും പ്രമാണിക്കാതെയും ഇരുന്നാൽ, ഞാനും ഇതിനെ നിങ്ങളോ
ടു ചെയ്യും; കണ്ണുകളെ ക്ഷയിപ്പിക്കുന്നതും ഹൃദയത്തെ ദുഃഖിപ്പിക്കുന്നതുമാ
യ ഭയത്തെയും ക്ഷയരോഗത്തെയും ജ്വരത്തെയും ഞാൻ നിങ്ങളുടെ
മേൽ വരുത്തും; നിങ്ങളുടെ വിത്തിനെയും നിങ്ങൾ വൃഥാ വിതെക്കും.
എന്തെന്നാൽ നിങ്ങളുടെ ശത്രുക്കൾ അതിനെ ഭക്ഷിക്കും." [ 163 ] ഇപ്രകാരം മനുഷ്യജാതിക്കു നേരിടുന്ന സകല കഷ്ടനഷ്ട്രങ്ങളെ ദൈ
വം അയക്കുന്നതു നമ്മുടെ പാപങ്ങൾ നിമിത്തം ആകുന്നു എന്നും നമ്മു
ടെ നന്മക്കായി അവൻ നമ്മെ ശിക്ഷിക്കുന്നു എന്നും നമ്മെ പാപദാസ്യ
ത്തിൽനിന്നു വിടുതൽ ഉള്ളവരാക്കി തീൎപ്പാൻ അവന്നു മനസ്സുണ്ടു എന്നും
നന്നായി വിശ്വസിച്ചു സത്യ അനുതാപമുള്ളവരായി ദൈവത്തിൻ സ
ന്നിധാനത്തിൽ വന്നു നമ്മെ തന്നെ താഴ്ത്തി നമ്മുടെ പാപങ്ങളെ ഏറ്റു
പറഞ്ഞു കൃപയെ തേടുക!

ഇപ്പോൾ രണ്ടു മാസമായി മഴ നന്നായി പെയ്യുന്നതിനാൽ കൃഷി വൃ
ക്ഷാദികൾ എത്രയും വായ്ചു വളരുന്നതു കൊണ്ടു ദൈവം വീണ്ടും നമ്മോ
ടും നമ്മുടെ ജന്മദേശത്തോടും കരുണ കാണിക്കുന്നു എന്നു വിളങ്ങി വരു
ന്നു പൂൎവ്വകാലത്തിൽ മോശയോടു ദൈവം "ഞാൻ എന്റെ ജനത്തിൻ
നിലവിളിയെയും ഞെരുക്കങ്ങളെയും കണ്ടിരിക്കുന്നു എന്നു പറഞ്ഞതു
പോലെ നമ്മുടെ അരിഷ്ട സ്ഥിതിയെയും ദൈവം കണ്ടിരിക്കുന്നു എന്നു
വിശ്വസിച്ചു ധൈൎയ്യം കൊള്ളുക.

എന്നാൽ ഈ വരുന്ന ആഗുസ്ത് ൧൭ാം തിയ്യതി ഞായറാഴ്ചയിൽ നമ്മു
ടെ ആരാധന സ്ഥലങ്ങളിലും ഓരോരുത്തർ താന്താങ്ങളുടെ വീടുകളിലും
ഈ സംഗതിയെ വിചാരിച്ചു കൊണ്ടു അനുതാപപ്പെട്ടു കൎത്താവിനെ മ
ഹത്വപ്പെടുത്തുക എന്നിങ്ങിനെ കൎണ്ണാടകസഭാപത്രാധിപൻ നമ്മോടു
അറിയിക്കുന്നു. നാം കേരളോപകാരി വായനക്കാരുടെ മുമ്പിൽ ആ അ
ഭിപ്രായത്തെ വെക്കുന്നതോ ഇതിൽ കൂടുവാൻ മനസ്സുള്ളവർ യഥേഷ്ടം
കൎണ്ണാടകസഹോദരന്മാരോടു കൂട ചേരേണ്ടതിനു തന്നെ.
(സഭാപത്രത്തിൽനിന്നു).

THE BIBLE IN THE NURSERY & IN INFANT SCHOOLS.

ശിശുശാലകളിലും അകംഭാഗത്തിലും കഴിക്കേണ്ടുന്ന ചോദ്യോത്തരം.

സദ്വേദം അറികയും സ്നേഹിക്കയും ചെയ്യുന്ന ഏവൎക്കും വാത്സല്യമുള്ള വന്ദനം ചൊല്ലി,
അവർ താഴെ പറയുന്ന സദ്വേദചോദ്യങ്ങളെ ചെറുകിടയുടെ മുമ്പിൽ വെച്ചു ഉത്തരം പറ
വാൻ ശീലിപ്പിക്കേണമേ!

1. വേദം പറയുന്ന എട്ടാളുകൾക്കു രണ്ടുടു മരണമുണ്ടായി. അവരുടെ പേരുകൾ ഏവ?

2. മരിച്ച ഓരാൾക്കു ശവസംസ്കാരം കഴിക്കപ്പെടാതിരുന്നെങ്കിൽ ഉയിൎത്തെഴുനീല്ക്കയില്ല
യായിരുന്നു ആയതാർ?

3. ഉയിരറ്റ മേനിയോടു ശവപ്പെട്ടിയിൽ കിടന്നിട്ടും കേടുതട്ടാതിരിക്കയും ചെയ്തവനാർ?

4.യഹൂദരെ കാണുന്തോറും ക്രിസ്ത്യാനരാകുന്ന നാം ഏതു യഹൂദനെ ഓൎക്കേണ്ടതു? G.W.
[ 164 ] SUMMARY OF NEWS.

വൎത്തമാനച്ചുരുക്കും.

RELIGIOUS RECORD വൈദികവൎത്തമാനം.

MEDICAL MISSION IN CASHMIR.*

കാശ്മീരത്തിലേ വൈദ്യമിശ്ശൻ.

ഹിമാലയപവ്വതത്തിന്റെ ഉയൎന്ന വരികളുടെ (ശാഖകളുടെ) ഇടയിലും പഞ്ചനദത്തിന്റെ
വടക്കും കാശ്മീരം എന്ന മലരാ
ജ്യം പഞ്ചനദത്തിന്റെ വടക്കു
കിടക്കുന്നു. ഹിമപൎവ്വതങ്ങളുടെ
ഇടയിലേ ഈ നാട്ടിന്നു തെളി
നീർ പൊയ്കകളും ആലങ്കട്ട മ
ലകളും (glacier) ഭംഗിയുള്ള
കാടുകൾകൊണ്ടു മൂടിയ ചിനെ
പ്പുതാഴ്വരകളും (side-valleys)
വായ്പുള്ള നിലവും സുഖമുള്ള
വായുവും ഉണ്ടു. താണ നില
ങ്ങളിൽ പാൎക്കുന്ന ഹിന്തുക്കളേ
ക്കാൾ കാശ്മീരർ നെടുപ്പവും
കെല്പും ഏറുന്നവർ ആയാലും
അവർ പാപത്തിൽ മുഴുകി മ
ട്ടില്ലാതെ മടിച്ചു കളയുന്നു. കു
ളിക്കാതെ ചേറോടു നടക്കയാൽ
ഓരോ വരുത്തം അവരെ പി
ടിക്കുന്നു. അവർ ഉടുക്കുന്ന രോ
മനിലയങ്കി അകല കൈകളു
ള്ളതും കാലിന്റെ നരിയാണി
യോളം താഴുന്നതും തന്നെ. ഈ
ഓരൊറ്റ തുണിമാത്രമേ അവ
രുടെ മേലുള്ളൂ. പണിയും പ്ര
യാണവും ചെയ്യുമ്പോൾ ആയ
തിനെ കയറ്റി അരെക്കു ചു
റ്റി തുണികൊണ്ടു കെട്ടുമുറു
ക്കും. ആ വക കുപ്പായം വെ
ള്ളം കാണായ്കയാൽ മുമ്പുള്ള കുടകരെ പോലെ വെള്ളപ്പേൻ നിറഞ്ഞു മുയിങ്ങു ചൂർ അടിച്ചു
കൊണ്ടിരിക്കും. ഹിമകാലത്തിലേ കടുപ്പമുള്ള കുളിർ അടക്കേണ്ടതിനു ഒരു തീച്ചട്ടിയെ മൂടിയ
മടച്ചൽക്കൊട്ടയുടെ മേൽ ഇരുന്നു കായുകയും കൈകളെ കുപ്പായത്തിൻ ഉള്ളിൽ ഇട്ടു പൊത്തുക
യും ചെയ്യുന്നു. ഈ തീച്ചട്ടികളുടെ പുക വീട്ടിൽനിന്നു പുറത്തു പോകുവാൻ ഇടം ഇല്ലായ്കയാൽ
അകത്തു നിറഞ്ഞ പുക പല കൺവ്യാധിക്കും മറ്റും വളമായ്തീരുന്നു.

കാശ്മീരത്തോളം വൈദ്യമിശ്ശൻകൊണ്ടു മറ്റൊരു രാജ്യത്തിനും ആവശ്യമുണ്ടായിരുന്നില്ല.
ആയതിനെ അംഗ്ലസഭാമിശ്ശൻ ൧൮൫൬ വൈദ്യനായ എല്മസ്ലിയെ (Dr. Elmslie) കൊണ്ടു
സ്ഥാപിച്ചു. വലിയ ഭാരിദ്ര്യത്തിൽ കാഞ്ഞു വളൎന്നു പലവിധ വലെച്ചലിൽ തെളിഞ്ഞു വന്ന
ഈ സ്കോതൻ ആ വേലെക്കു തക്കയാൾ അത്രേ. ഒന്നാം ആണ്ടിലേ വേനൽകാലത്തു 2000ഉം
പിറ്റേ കൊല്ലങ്ങളിൽ 3–4000 വീതവും ദീനക്കാരെയും ക്ലേശക്കാരെയും നോക്കി വരികയും ചി
ല മാസങ്ങൾക്കുള്ളിൽ നൂറോളം പേൎക്കു പടലം പൊളിക്കയും ചെയ്തു. ദൈവം അദ്ദേഹത്തി
ന്റെ കൈപുണ്യത്തെ വളരെ അനുഗ്രഹിക്കുന്നു എന്നു നാട്ടുകാർ കണ്ടു മഹാരാജാവിനോടു
വൈദ്യൻസായ്പു പിരിയാതെ തങ്ങളോടുകൂട പാൎത്തുവരേണ്ടതിന്നു അനുവദിക്കേണം എന്നുണ
ൎത്തിച്ചു. യൂരോപ്യരെ ഹിമകാലത്തിൽ തന്റെ രാജ്യത്തിൽ പാൎപ്പിക്കരുതു എന്നു ഏതു സംഗതി
[ 165 ] യാലോ മഹാരാജാവു ഭാരതഖണ്ഡത്തിലേ നാടുവാഴിത്തലവന്മാരിൽ (ഉപരാജാവു) ഒരുവരോടു
നിയമം ചെയ്തതിനാൽ എല്മസ്ലി വൈദ്യൎക്കു അവിടെ പാൎപ്പാൻ ന്യായമില്ല മുങ്കോപിയായ രാ
ജാവിനു സമ്മതിപ്പാൻ മനസ്സുമില്ല. ഇങ്ങനെ ഇടവംതൊട്ടു തുലാത്തോളം (May—Oct) വി
ശേഷിച്ചു കാശ്മീരത്തിലേ മൂലസ്ഥാനമായ ശ്രീനഗരത്തിലും ശേഷം മാസങ്ങളിൽ പഞ്ചനദത്തി
ലും വൈദ്യവേലയെ നടത്തും, അദ്ധ്വാനപ്പെരുമയാൽ വന്ന ബലഹീനത നിമിത്തം താൻ
ശരീരസൌഖ്യത്തിന്നായി യുരോപയിലേക്കു പോയിട്ടും അടങ്ങി വിശ്രമിക്കാതെ കാശ്മീര ആ
കാരാദിപുസ്തകത്തെ ചമെച്ചു ഇപ്പോളുള്ള കാശ്മീരഭാഷയെ എഴുത്തുഭാഷയാക്കി തിൎത്തു. 1872ാമ
തിൽ സമമനസ്സുള്ള ഭാൎയ്യയോടുംകൂട വേണ്ടുന്ന കെല്പു നേടുന്നതിന്നു മുമ്പേ മടങ്ങിച്ചെന്നു നടപ്പു
ശരീരശക്തി ക്ഷയിച്ചു തുടങ്ങി. ശരീരത്തിന്നു മാത്രമല്ല ആത്മാക്കൾക്കും ചികിത്സിച്ചു സൌ
ഖ്യം വരുത്തുവാൻ അദ്ധ്വാനിച്ചതുകൊണ്ടു ശാന്തിക്കാരും ഉദ്യോഗസ്ഥന്മാരും തങ്ങളാൽ ആകു
ന്നേടത്തോളം ജനങ്ങളെ വൈദ്യന്റെ അടുക്കെ പോകാതിരിപ്പാൻ തടുത്തിട്ടും അനേകർ പര
സ്യമായല്ല രഹസ്യമായിട്ടത്രേ വൈദ്യരെ ശരീരാത്മസൌഖ്യത്തിന്നായി കാണ്മാൻ ചെന്നതു.
തനിക്കു ഹിമകാലത്തു കാശ്മീരത്തിൽ പാൎക്കേണ്ടതിന്നു അനുവാദം ഉണ്ടാകേണം എന്നു പഞ്ചന
ദത്തിലും കാലികാതയിലും ഉള്ള കോയ്മയോടു കഴിച്ച അപേക്ഷക്കു തക്ക സമയത്തിൽ കല്പന
എത്തായ്കയാൽ അൎദ്ധപ്രാണനായി കാശ്മീരത്തിൽനിന്നു ചൂടുള്ള പഞ്ചനദത്തിലേക്കു ഇറങ്ങി
1872 നൊവെമ്പ്ര 12ാം ൹ മരിച്ചുപോയി. നൊവെമ്പ്ര 30ാം ൹ കാശ്മീരത്തിൽ താമസിപ്പാൻ ക
ല്പനയും എത്തി. എന്നാൽ അവന്റെ പ്രയത്നം വെറുതേയായില്ല. എല്മസ്ലി സ്വന്തകാൎയ്യം
നോക്കാതെ പരോപകാരത്തിന്നായി തന്റെ ജീവനെ കളഞ്ഞതു ഓൎത്തു മഹാരാജാവിന്റെ മന
സ്സിന്നു പെരുത്തു അയ്യോഭാവവും പതവും ഉണ്ടായ്വന്നതുകൊണ്ടു മെക്ഷ്‌വെൽ വൈദ്യൻ ആ
സ്ഥാനത്തെ ഏറ്റപ്പോൾ ശ്രീനഗരത്തിൽ ഒരു രോഗാലയത്തെ പണിയിപ്പാൻ നിശ്ചയിച്ചു.
മെക്ഷ്‌വെൽ വൈദ്യൻ 1874 മേയിൽ എത്തിയാറെ കഴിഞ്ഞ എല്മസ്ലി സായ്പും തൊണ്ണൂറു വയ
സ്സുള്ള വിശ്വസ്ത കാദിർബക്ഷ് ഉപദേശിയും എന്നിവരുടെ സാക്ഷ്യത്തെ കേട്ടനുസരിച്ച ചി
ല ആത്മാക്കളെ കണ്ടു. ആഴ്ചട്ടത്തിൽ ൩ ദിവസങ്ങളിൽ 100–200 ദീനക്കാൎക്കു ചികിത്സിക്കും
പണി തുടങ്ങുംമുമ്പെ കിഴവനായ ഉപദേശി ഒരു വേദവചനത്തെ വായിച്ചു പ്രസംഗിക്കും,

രോഗാലയം തീൎന്നാറെ ദീനപ്പൊറുതി അന്വേഷിച്ചു വരുന്നവർ നാൾക്കുനാൾ പെരുകിയ
തിനാൽ മെക്ഷ്‌വെൽ വൈദ്യർ നന്നായി ചടെച്ചു 1875ാമതിൽ ക്ഷേമാവൎത്തനത്തിനായി ഇം
ഗ്ലന്തിലേക്കു പോകേണ്ടിവന്നു. പഞ്ചനദത്തിൽനിന്നു വന്ന ഒരു യുരോപ്യനും ഒരു നാട്ടുകാര
നും ആയ രണ്ടു ബോധകന്മാർ കഴിയുന്നേടത്തോളം പണിയെ നടത്തി. 1877 ജനുവരിയിൽ
ദൊൻ്സ (Downes) വൈദ്യർ ചേൎന്നു. അദ്ദേഹം ആദിയിൽ പട്ടാളത്തിൽ ഒരു നായകനും പി
ന്നീടു പട്ടമില്ലാത്ത മിശ്ശനെരിയും ആയിരുന്നു. അക്കാലത്തു കാഫിരിസ്ഥാനത്തി (Kafiristan)
കടപ്പാൻ വിചാരിച്ചിട്ടും കോയ്മ അവരെ തടുത്തുകളഞ്ഞു. ചുറുക്കും തുനികരവും ഉള്ളവനായി
ഇംഗ്ലന്തിൽ പോയി വൈദ്യശാസ്ത്രാദികളെ പഠിച്ചും ചൎമ്മപത്രം (Diploma) നേടി വൈദ്യനായി
താൻ കാശ്മീരത്തിലേ പണി ഏറ്റപ്പോൾ ഓരാളെകൊണ്ടു ആവതല്ലാത്ത പണിക്കു ഒരു സഹ
വൈദ്യനെയും ഒരു ബോധകനെയും തനിക്കു വൈകാതെ അയക്കുകയും ബോധകനോ ഹിന്തു
സ്ഥാനിഭാഷ അധികം നടപ്പല്ലായ്കയാൽ വിശേഷിച്ചു കാശ്മീരഭാഷയെ പഠിക്കേണ്ടതിന്നു ക
ല്പിക്കയും വേണം എന്നു സംഘക്കാരോടു അപേക്ഷിച്ചു. താൻ മൂന്നുനാൾ തന്റെ വീട്ടിലും മൂ
ന്നു ദിവസം രോഗാലയത്തിലും ദീനക്കാരുടെ സങ്കടം കേൾക്കും. മാസംതോറും ചകട്ടുമേനിക്കു
2000 ആൾ തന്റെ വീട്ടിൽ ആലോചന കേൾക്കയും മരുന്നു വാങ്ങുകയും ചെയ്യും. മിഥുനം
തൊട്ടു ചിങ്ങം വരെ രോഗാലയത്തിൽ 219 പാൎപ്പുദീനക്കാർ (in-patients) പൊറുപ്പിന്നായി ഇരി
ക്കയും 4180 പുറദീനക്കാർ (out-pationts) ചികിത്സ അനുഭവിക്കയും 540 പേർ ശസ്ത്രപ്രയോഗ
ത്തെ (operation) ഏല്ക്കകയും ചെയ്തു. ഇതു ഒരാളുടെ ശക്തി മിഞ്ചുന്ന അദ്ധ്വാനം എന്നേ ചൊ
ല്ലാവൂ. തൊണ്ടനായ കാദിർബക്ഷിന്റെ അലിവുള്ള ബോധനയെയും വേവുള്ള പ്രാൎത്ഥനയെ
യും ദീനക്കാർ മനസ്സു കൊടുത്തു കേൾക്കുന്നതും ഏറിയവർ പൊറുപ്പോടെ നാട്ടിലേക്കു മടങ്ങി [ 166 ] "ടക്ടർ സായ്പിനെ" അനുഗ്രഹിക്കുന്നതും വിചാരിച്ചു ദൊൻ്സവൈദ്യർ ധൈൎയ്യപ്പെട്ടു വേലയിൽ
ഉത്സാഹിച്ചിരിക്കുന്നു. മഹാരാജാവു മിശ്ശനേരികൾക്കു ഹിമകാലത്തും കാശ്മീരത്തിൽ താമസി
ക്കേണ്ടതിനു സമ്മതിച്ചതിനു പുറമേ കളിൎകാലത്തിൽ ഒരു മിശ്ശനേരികുഡുംബം രോഗാലയ
ത്തിൽ പാൎപ്പാൻ തക്കവണ്ണം ഓർ എടപ്പു ഉണ്ടാക്കുവാൻ കല്പിച്ചിരിക്കുന്നു.*

Calw. Miss, Blatt 1878. No. 5.

*കാശ്മീരം മുമ്പെ വലിയൊരു സരസ്സായിരുന്നു എന്നു പലരും ഊഹിക്കുന്നു. അതിന്നു
25,000 □ നാഴിക പരപ്പുണ്ടെങ്കിലും 150,000 പേർ മാത്രം അതിൽ ൨സിക്കുന്നുള്ളു. ഭൂകമ്പം വ
സന്തരോഗങ്ങൾ പഞ്ചം എന്നിവറ്റാൽ നിവാസികൾ ഈ ചെറു തുകയോളം ചുരുങ്ങിപ്പോയി.
ഇപ്പോൾ കഠിനമായി ബാധിച്ചിരിക്കുന്ന ക്ഷാമത്തെ ശമിപ്പിപ്പാൻ വേണ്ടി അംഗ്ലകോയ്മ സഹാ
യിച്ചു വരുന്നു. 1846ാമതിൽ ഇംഗ്ലിഷ്കാർ ഒന്നാം ശിഖയുദ്ധത്തെ അവസാനിച്ചശേഷം ഗുലാബ്
സിങ്ങ് എന്നവന്നു ആ രാജ്യം ഏല്പിച്ചുകൊടുത്തു ആശ്രിതരാജ്യമായി (Protected State) അതി
നെ വങ്കാളസംസ്ഥാനത്തിന്നു കിഴ്പെടുത്തിയിരിക്കുന്നു. മൂലസ്ഥാനമായ ശ്രീനഗരം വിതസ്താ
(Jhelum) എന്ന പുഴവക്കത്തു കിടക്കുന്നു.

POLITICAL NEWS ലൌകികവൎത്തമാനം

ആസ്യ Asia.

അബ്ഘാനസ്ഥാനം.— ഉപരാജാ
വവൎകൾ. കൈയൊപ്പു വിളയാടിയ സന്ധിപ്പി
നെ ജൂൻ ൬൹ അമീർ യാക്കൂബ് ഖാൻ എന്ന
വൎക്കു ഒരു ദൎബ്ബാരിൽ വെച്ചു ഏകിയിരിക്കുന്നു.
൨൬൹ അമീർ തന്റെ പ്രജകളിൽ അംഗ്ല
സൈന്യത്തോടു ഇടപാടു ചെയ്ത ഏവൎക്കും
പൊതുവിൽ ക്ഷമ അറിയിക്കുന്ന ഒരു വിമോ
ചനപത്രത്തെ (amnesty) സമ്മാനിച്ചു.

ജൂലായി ൭ആം ൹ അംഗ്ലസൈന്യങ്ങൾ
കന്ദഹാരെ വിട്ടു ആ നഗരത്തെ അമീരിന്റെ
കാൎയ്യസ്ഥന്നു ഏല്പിപ്പാൻ പോകുന്നു.

ജൂലായി ൧൦൹ ഹെരാത്തിലെ നാടുവാഴി
അമീരിനോടു: സൈസ്താൻ നാട്ടിന്റെ അതി
രോളം വന്ന പാൎസ്സിസൈന്യത്തെ എതിരേ
റ്റു താൻ തടുപ്പാൻ മനസ്സില എന്നറിയിച്ചതു
കൂടാതെ അമീർ ഇംഗ്ലിഷ്കാരുമായി സന്ധിച്ചു
വന്നതു തനിക്കു ബോധിക്കുന്നില്ല എന്നുണ
ൎത്തിച്ചുകൊണ്ടു തന്റെ യജമാനനോടു ചെറു
ത്തു നില്ക്കുന്നു.

ബൎമ്മ.— മണ്ടേലയിൽ വാഴും തീബാ
എന്ന മന്നൻ തന്റെ സിംഹാസനത്തെ ഉറ
പ്പിക്കേണ്ടതിന്നു ഏകദേശം നൂറു തമ്പാന്മാരും
തമ്പാട്ടിമാരും അവരുടെ പ്രജയും കൊടുമയോ
ടെ കൊന്നുകളഞ്ഞതു പോരാ എന്നു വെച്ചു
ശേഷിക്കുന്ന രാജസന്തതിയേയും ഉപദ്രവി
പ്പാൻ തുടൎന്നിരിക്കുന്നു. ആ സംഗതിയാൽ
ജൂൻ ൯൹ ഒരു തമ്പാട്ടി അംഗ്ലഉപദേഷ്ടാവി
ന്റെ അടുക്കൽ അഭയം ചൊല്ലി ഓടിച്ചെന്നി
രിക്കുന്നു. ഇതറിഞ്ഞു മന്നൻ അവളുടെ അമ്മ
യെ പിടിച്ചു തടവിലാക്കി കനമുള്ള ചങ്ങല
കൊണ്ടു അണിയിച്ചു. അംഗ്ലക്കോയ്മ മന്നന്റെ

നടപ്പിനെ ശാസിച്ചു തന്റെ ക്രൂരതകളെ വി
ടേണ്ടതിന്നു തീൎച്ചയുള്ള കല്പനകളെ അയച്ചു.
ഒരു മാസത്തിന്റെ അവധി വേണം എന്നു
മന്നൻ പറഞ്ഞു യുദ്ധത്തിന്നായി ഒരുങ്ങികൊ
ള്ളുന്നു.

എന്നാലും ജൂൻ ൧൫൹ അംഗ്ലകാൎയ്യസ്ഥനാ
യ ഷാ (Shaw) സായ്പവൎകൾ കഴിഞ്ഞു പോയ
പ്പോൾ ബൎമ്മകോയ്മ സമഭാവം കാണിച്ചതല്ലാ
തെ ആടോപമുള്ള ശവസംസ്കാരയാനച്ചടങ്ങു
കളാൽ (imposing funeral procession) അംഗ്ല
കോയ്മയെ ഉപചരിച്ചിരിക്കുന്നു.

അന്ദമൻ ദ്വീപുകൾ.— നാടുകട
ത്തപ്പെട്ട തടവുകാരിൽ ൧൮൭൮ാമതിൽ മുപ്പ
ത്തേഴും ൧൮൭൮ാമതിൽ അറുപത്തൊമ്പതും
വിവാഹങ്ങൾ നടന്നു. കഴിഞ്ഞ ആണ്ടിലേ
വേളികളിൽ രണ്ടു തടവുകാർ സ്വാതന്ത്ര്യമുള്ള
പെണ്ണുങ്ങളെ കല്യാണം ചെയ്തു താനും.

M. M., 1879 10. V.

നടപ്പുദീനം.— പെഷാവരിൽ നടപ്പു
ദീനം കുറഞ്ഞു പോയെങ്കിലും ലാഹോർ, രവൽ
പിണ്ടി, ഹിസ്സാർ എന്നിജില്ലകളിൽ മാറീട്ടില്ല.
കന്ദഹാർ നഗരത്തിലും മറ്റും ഈ ദീനം തുട
ങ്ങിയ പ്രകാരം കേൾക്കുന്നു.

ആൎക്കാടു.— ആൎക്കാട്ടിലേ മുഹമ്മദീയ
പ്രഭു ഖാൻ,ബഹാദർ ജൂൺ 16൹ ജ്വരത്താൽ
മരിച്ചു പോയി.

നിലമ്പൂരിലേ തേക്കിങ്കാടു.— നില
മ്പൂരിൽ കോയ്മ 1844 ആമത്തിൽ തേക്കു വളൎത്തു
ന്ന ഒരു കാടുണ്ടാക്കി അതിന്നു 3435 ഏക്കർ പ
രപ്പുണ്ടു. 1877-78 ആം കൊല്ലത്തോളം വട്ട പ
ലിശയോടു കൂടെ 877,827 രൂപ്പിക ചെലവും
മുള തേക്കു മരങ്ങളും വിറ്റ വക 300,402 രൂ

[ 167 ]
വരവും ഉണ്ടു. ആ കാട്ടിനെ 1986 കൊല്ലംവരെ
നിൎത്തിയാൽ മതിപ്പിൻ പ്രകാരം 2,61,14.960
ഉ. ചെലവും 4,28,11,820 ഉ. വരവും തമ്മിൽ
രണ്ടും കഴിച്ചാൽ 160 ലക്ഷം രൂ. ലാഭവും പിൻ
വരുന്ന കരുന്തലകൾക്കു ഏറിയ ഉപകാരവും
ഉണ്ടാകും. ഈ കാട്ടിൽ ആദിയിൽ കുറ്റിക്കാടു
ണ്ടായതിനാൽ തൈകൾ എല്ലാം നേരെ വള
ൎന്നു. ആയവ നീണ്ടുതടിക്കുമളവിൽ വല്ല കുറ
വുള്ളതിനെ വെട്ടി തുടമുള്ളതിനെ മാത്രം നി
ൎത്തും ഇങ്ങനെ 60 തേക്കു മാത്രം ഏക്കരിൽ ഇ
രിക്കുവോളം കൊല്ലുന്തോറും മുറിക്കും. ഇതി
നാൽ മരങ്ങൾ ചൊവ്വായി വളരുകയല്ലാതെ
പശിമ കൂറുള്ള സ്ഥലത്തു 30 കോൽ നീണ്ടു
കൊമ്പില്ലാത്ത തായ്മരം കിട്ടുകയും ചെയ്യും. ഈ
മരം 80 ആം വയസ്സോളം നീളത്തിലും അതി
ന്റെ ശേഷം വണ്ണത്തിലും അധികം വളരു
ന്നു എന്നു കേൾപൂ. M. M. No. 127, 1879.

ആഫ്രിക്കാ Africa.

സുപ്രതൃാശമുന.— മെയി മാസത്തി
ൽ ജൂലുകാപ്പിരികളുടെ മന്നനായ ചെതിവാ
യോ അംഗ്ലകോയ്മയോടു സന്ധിപ്പാൻ ഭാവം
കാണിച്ചു എങ്കിലും ചെന്നു നോക്കുമ്പോൾ അ
ങ്ങില്ലാപൊങ്ങിന്റെ വേർ അത്രേ എന്നു ക
ണ്ടിരിക്കുന്നു.

മൂന്നാം നപോലെയോന്റെ മകനായ ലൂ
യി ജൂലുക്കാപ്പിരികളോടുള്ള യുദ്ധത്തെ കാ
ണേണ്ടതിന്നു പോയിരിക്കുന്നു. എന്നാൽ ജൂൻ
൧൹ മറ്റൊരു അംഗ്ല നായകനുമായി ശത്രുവി
ന്റെ വസ്തുത ശോധന ചെയ്യേണ്ടതിന്നു പോ
കയിൽ ഒരു കാപ്പിരി ആൎക്കുന്തം കൊണ്ടു ത
മ്പാനെ കുത്തി കൊന്നിരിക്കുന്നു. അവർ 1856
ആമതിൽ മാൎച്ച് 16൹ ജനിച്ചു ചക്രവൎത്തിയു
മായി 1870 ആമത്തിൽ ഇംഗ്ലന്തിൽ ആശ്രയ
സ്ഥാനം പ്രാപിച്ച ശേഷം വൂലിച്ചിലേ രാജ
കീയ യോദ്ധാശാലയിൽ (Royal Military
College) കാളന്തോക്കു പ്രയോഗവും സൂത്രാഭ്യാ
സവും പഠിച്ചു പരീക്ഷയിൽ ജയിച്ച 34 പേ
രിൽ ഏഴാമനായി തെളിഞ്ഞു വന്നതിനാൽ ത
നിക്കു മനസ്സുണ്ടായിരുന്നു എങ്കിൽ അംഗ്ലസൈ
ന്യത്തിൽ പ്രാപ്തിക്കു തക്ക സ്ഥാനത്തെ ഏ
ല്പാൻ അവകാശം ഉണ്ടു.

ജൂൻ ൬൹ യിലെ വൎത്തമാന പ്രകാരം
ചെതിവായോ നിരന്നു വരുവാൻ ഭാവിക്കുന്നതു

കൊണ്ടു ഇംഗ്ലന്ത് നാട്ടിൽനിന്നു അതിനെ
ചൊല്ലി കല്പന എത്തുവോളം ഇരുപക്ഷക്കാർ
യുദ്ധം നിൎത്തിയിരിക്കുന്നു എങ്കിലും അംഗ്ല
സൈന്യം ൨൫ നാഴികയോളം ചെതിവായോ
വിന്റെ പാൎപ്പിടത്തിനു അടുത്തു വന്നു പാള
യം ഇറങ്ങിയിരിക്കുന്നു.

മിസ്ര Egypt.— മിസ്ര റൂമിസുല്ത്താന്റെ
കീഴെ ഇരിക്കുന്നു എന്നു എല്ലാവൎക്കും അറിയാ
മല്ലോ. ആ രാജ്യത്തെ സുല്ത്താന്റെ പേരിൽ
മെഹെമെത് ആലി ഉപരാജാവായി (വാലി
യായി) വാണിരുന്നു. 1866 ആമതിൽ സു
ല്ത്താൻ ഒരു പ്രമാണത്താൽ (firman) മെഹെ
മെത് ആലിയെയും അവന്റെ സ്വരൂപത്തെ
യും വാഴ്ചയിൽ സ്ഥിരപ്പെടുത്തി ഖിദിവ്-
എൽ-മിസ്ര് എന്നൎത്ഥമുള്ള മിസ്രരാജാവു എന്ന
സ്ഥാനവും അവകാശവും കൊടുത്തു. മെഹെ
മെത് ആലിയുടെ മൂത്ത മകനായ ഇഷ്മയേൽ
ഖിദിവായ ശേഷം തന്റെ രാജ്യത്തിൽ ഓ
രോ വമ്പിച്ച കൃഷികൎമ്മശാലകൾ മുതലായ
പണികളെ നടത്തേണ്ടതിന്നു ഏറിയ പണം
കടമായി വാങ്ങി. തുമ്പില്ലായ്മയും ശാഠ്യബുദ്ധി
യും മറ്റും കൊണ്ടു ഒപ്പിക്കേണ്ടുന്ന പലിശയെ
ശരിയാംവണ്ണം കൊടുക്കായ്കയാൽ ചില കോയ്മ
കൾ തങ്ങളുടെ പ്രജകളുടെ പേരിൽ ഖിദിവി
നെ മുട്ടിച്ചതു ഇഷ്മയേൽ കേൾക്കായ്കയാൽ
അംഗ്ല പരന്ത്രീസ്സ കോയ്മകൾ അവരെ പിഴു
ക്കുവാനും മൂത്ത മകനായ ത്യുഫിക്കിനെ വാഴി
പ്പാനും നിശ്ചയിച്ചു. ഖിദിവ് വിരോധിച്ചാൽ
റൂമിസുല്ത്താൻ ഹലീം പഷാ എന്നൊരന്യന്നു
രാജ്യഭാരം ഏല്പിച്ചു കൊടുപ്പാൻ ഭാവിക്കുന്നു
എന്നു ഇഷ്മയേൽ കേട്ടപ്പോൾ ആദ്യജാതന്നു
വേണ്ടി സിംഹാസനത്തെ ഒഴിച്ചു കൊടുത്തു
(ജൂൻ ൨൭൹) എന്നു തന്നെയല്ല വിലാത്തി
യിലേ മുഖ്യ കോയ്മകളുടെ അഭിപ്രായത്തെ
അനുസരിച്ചു. ഹുസ്സൈൻ ഹസ്സാൻ എന്ന രണ്ടു
മക്കളുമായി ഇഷ്മയേൽ ഇതാല്യ രാജ്യത്തിലുള്ള
നെയാപൊലിയിൽ (Naples) പാൎപ്പാൻ പോ
യിരിക്കുന്നു. ഇംഗ്ലീഷ് പരന്ത്രീസ്റ്റ് കോയ്മ
കൾ ഏകോപിച്ചു മിസ്ര രാജ്യത്തിന്റെ വാഴ്ച
യും ആയവ്യയങ്ങളും ക്രമത്തിൽ ആക്കുവാൻ
ഏറ്റിരിക്കുന്നു.

[ 168 ]
സുവെജ് തോടു.— ൧൮൭൮ആമതിൽ
൩൨,൬൯,൧൭൮ തൊൻ അളത്തമുള്ള ൧൫൯൩
കപ്പലുകൾ സുവെജ് തോടിനെ കടന്നു. അ
തിന്നു ൩,൦൯,൯൨,൬൮൦ ഫ്രാങ്കു കടവുകൂലി
കൊടുത്തു വന്നു. കച്ചവടത്തിന്റെ വീഴ്ചകൊ
ണ്ടു ൧,൬൫൦,൮൬൬ ഫ്രാങ്കു കഴിഞ്ഞ കൊല്ല
ത്തിൽ കുറഞ്ഞു കാണുന്നു. കടന്ന കപ്പലുകളിൽ
അഞ്ചിൽ നാലു ബ്രിതീഷ് കപ്പലുകൾ അത്രേ.
മേൽ പറഞ്ഞ കപ്പലുകളിൽ ൯൬,൩൬൩ യാ
ത്രക്കാരുണ്ടായതിൽ ൪൩,൧൧൪ പേർ ഭാരത
ത്തിലേക്കു പോയവരത്രേ.

തോടു തുറന്നു വിട്ട നാൾ മുതൽ ൧൦,൯൮൩
കപ്പലുകൾ കടന്നു വന്നു. അതിൽനിന്നു
൮,൦൦൭ ബ്രിതിഷ് കപ്പലുകൾ തന്നെ

M. M. 1879 No. 52.

മൊരിഷസ്സ്.— (Mauritius) ദ്വീപിന്നു
745 □ നാഴിക പരപ്പും 345,955 നിവാസികളും
109866 സാധാരണ നിവാസികളും 236089 ത
മിിഴർ മുതലായ ഭാരതഖണ്ഡക്കാരും അത്രേ.)

M. M. 1879 No. 52.

യൂരോപ Europe.

ഇംഗ്ലന്ത്.— ലാരൻസ് കൎത്താവു എന്നു
കേൾവിപ്പെട്ട പഞ്ചനദ വാഴുന്നോരും ഭാര
തോപരാജാവും ജൂൺ 30 ത്തേ കമ്പിവൎത്ത
മാനപ്രകാരം ഇംഗ്ലന്തിൽ മരിച്ചു പോയതി
നാൽ ഉപരാജാവവൎകളുടെ കല്പനെക്കു ജൂലാ
യി 1 ഭാരതത്തിൽ പട്ടാളങ്ങൾ ഉള്ള സ്ഥല
ങ്ങളിൽ എല്ലാം അവരുടെ ബഹുമാനത്തിന്നാ
യി 30 നിയമവെടി വെച്ചിരിക്കുന്നു. ഓലക്ക
സഭയുടെ വിധിപ്രകാരം ശവത്തെ ലണ്ടനി
ലേ വെസ്മിൻസ്തർ എബ്ബേ എന്ന പള്ളിയിൽ
അടക്കം ചെയ്യും.

രുസ്സ്യ.— രുസ്സ്യചക്രവൎത്തിയെ ചതികുല
ചെയ്വാൻ ഭാവിച്ച സൊലാവിയെഫ് എന്നവ
ന്നു ജൂൻ 9 സന്ത്‌പേതൎസ്സ്‌ബുൎഗ്ഗിൽ തൂക്കു
മരത്താൽ മരണവിധി നടന്നു.

നാടുമാറിപോയവർ.—൧൮൭൮ ആ
മതിൽ വിലാത്തിയിൽനിന്നു വടക്കേ അമേരി
ക്കാവിലേക്കു കുടിയേറുവാൻ പോയവരിൽ
94651 ആണുങ്ങളും 54586 പെണ്ണുങ്ങളും ഉണ്ടു.
അതാതു രാജ്യപ്രകാരം അവരുടെ തുകയാ
വിതു:

ഗൎമ്മാന്യയിൽനിന്നു 31,958
ഇംഗ്ലന്തു വേത്സുകളിൽനിന്നു 19,893
ഐൎല്ലന്തിൽനിന്നു 17,113
ശ്വേദനിൽനിന്നു 6,173
നൊൎവ്വേഗ്യയിൽനിന്നു 5,216
ഇതാല്യയിൽനിന്നു 5,168
ഔസ്ത്രിയയിൽനിന്നു 4,881
പരന്ത്രീസ്സ് രാജ്യത്തിൽനിന്നു 4,668
രുസ്സ്യയിൽനിന്നു 4,216
സ്കൊത്ലന്തിൽനിന്നു 3,700
ദെന്മാൎക്കിൽനിന്നു 2,688
അമേരിക്കാവിലേ കാനദയിൽനിന്നു 24,533

M. M. No. 107, 1879.

ബാസൽ മിശ്ശൻ - ബാസൽ മിശ്ശ
ന്റെ മേധാവിയായ ഇൻസ്പെക്തർ യോസൻ
ഹൻസ് ബോധകർ (Rev. J. Josenhans) വാ
ൎദ്ധക്യം നിമിത്തം ജൂൻ ൧ തങ്ങടെ സ്ഥാന
ത്തെ ഒത്തോ ഷൊത്ത് എന്ന ബോധകൎക്കു
(Rev. Otto Schott) ഏല്പിച്ചു കൊടുത്തു. യോസ
ൻഹൻസ് ബോധകർ മുപ്പതു വൎഷമായി വ
ൎദ്ധിച്ചു കൊണ്ടിരിക്കുന്ന ആ മിശ്ശന്നു മേധാവി
യായി തന്റെ സകല ശക്തിയെ രാപ്പകൽ
സന്തോഷത്തോടെ ചെലവു കഴിച്ച ശേഷം
ആ വമ്പിച്ച വേലയെ ശരിയാംവണ്ണം എടു
ക്കേണ്ടതിന്നു തന്നെക്കൊണ്ടു കഴിവു വരികയി
ല്ല എന്ന ശങ്കിച്ചു യോഗക്കാരോടു വിട വാങ്ങി
എങ്കിലും വെറുതെ സ്വസ്ഥത അനുഭവിപ്പാൻ
അല്ല തന്നാൽ ആകുന്നേടത്തോളം കൎത്താവി
ന്റെ വേലെക്കായി വിശ്വാസികളെ ഉത്സാ
ഹിപ്പിക്കേണ്ടതിനു അവർ ആഗ്രഹിച്ചു മുതി
രുന്നു. ഇവരെകൊണ്ടു കൎത്താവു ഭാരതം ചീ
നം ആഫ്രിക്ക മുതലായ രാജ്യങ്ങളിലേ സഭക
ൾക്കും പുറജാതിക്കാൎക്കും വിലാത്തി വട അമേ
രിക്ക തേൻ അമേരിക്ക ഔസ്ത്രാല്യ മുതലായ
ഖണ്ഡങ്ങളിലേ ക്രിസ്ത്യാനൎക്കും ഏറിയ ആത്മീക
ഉ പകാരങ്ങളെ എത്തിച്ചതുകൊണ്ടു സകല അ
നുഗ്രഹങ്ങൾക്കു കാരണമായ ജീവനുള്ള ദൈ
വത്തെ സ്തുതിപ്പാൻ നാം കടമ്പെട്ടിരിക്കുന്നു.

ഷൊത്ത് ബോധകർ ഓരോ സഭകളെ പ
രിപാലിച്ചു വേദനിപുണതയും ഭക്തിവൈ
രാഗ്യവും പുണ്ടു പുതിയ സ്ഥാനത്തെ ഏറ്റി
രിക്കുന്നു. കൎത്താവവൎക്കു ഏല്പിച്ച തിരുവേല
അവർ മൂലമായി വായ്ച്ചു കൊള്ളേണ്ടതിന്നു
നാം അവൎക്കും കമ്മട്ടിയാൎക്കും പ്രാൎത്ഥനയാൽ
പിന്തുണ നില്ക്കേണ്ടതു. അണ്ണാക്കൊട്ടൻ ത
ന്നാൽ ആംവണ്ണം എന്നതു ഇവിടെയും കൊ
ള്ളുന്നുവല്ലോ.

[ 169 ] SHORT ACCOUNT OF THE LIFE OF HEROD THE GREAT.

(Translated by S.W.)

ഒന്നാം മഹാഹെരോദാവിൻ ചരിത്രസംക്ഷേപം.

(VIാം പുസ്തകം 142ാം ഭാഗത്തിൽനിന്നു തുടൎച്ച)

അക്കാലം രോദ ദ്വീപിൽവന്ന ഔഗുസ്തൻ കൈസരെ കാണേണ്ടതി
ന്നു ഹെരോദാ ചെന്നതല്ലാതെ മിസ്രയിലും കൂടെ പോയി അവനെ വണ
ങ്ങിയതിനാൽകൈസർ അവനിൽ പ്രസാദിച്ചു വാഴ്ചയെ സ്ഥിരപ്പെടുത്തുക
യും അകമ്പടിയായി നാനൂറു ഗല്യരേയും ചില ദേശങ്ങളെയും അവന്നു കൂട്ടി
കൊടുക്കുകയും ചെയ്തു. ഈ യാത്രയിൽ അവൻ മറിയമ്ന അലക്ക്സന്ത്ര എ
ന്നവരെ കാക്കുവാനായി സൊഹേമൻ എന്നവനേ ഏല്പിച്ചു. മുമ്പേ യോ
സേഫിന്നു കൊടുത്ത ഗൂഢ കല്പന ഇവന്നും കൊടുത്തിരുന്നു. ഈ സ്ത്രീ
കൾ സൊഹേമനിൽനിന്നു ഈ രഹസ്യകല്പനയെ അറിയേണ്ടതിന്നു
ആവോളം ശ്രമിച്ചു. ഹെരോദാ മടങ്ങി വരികയില്ല എന്നു ഇവനും വി
ചാരിച്ചത് കൊണ്ടു അതിനെ അവരോടു അറിയിച്ചു. എന്നാൽ ഹെ
രോദാ വളരെ മാനത്തോടെ മടങ്ങി വരും കാലം കോറിലകത്തുള്ളവരിലും
ഭാൎയ്യയിലും ഭാവക്ഷയം കണ്ടതല്ലാതെ തന്റെ സഹോദരിയായ ശലോ
മയും അമ്മയായ കിപ്രോയും ഹെരോദാവിൻ മനസ്സിനെ മറിയമ്നയിൽ
നിന്നു അകറ്റുവാൻ ആകുന്നേടത്തോളം ഉത്സാഹിച്ചു. മറിയമ്നയും അ
ലക്ക്സന്ത്രയും എദോമ്യരാകുന്ന ഈ കുഡുംബത്തെ മക്കാബ്യ വൈരാഗ്യം
പൂണ്ടു പകെച്ചതു നിമിത്തം ഹെരോദാവിന്റെ സ്ത്രീകളിൽ ദ്വന്ദ്വപക്ഷ
ങ്ങൾ ഉളവായി. സൊഹേമൻ മറിയമ്നയെ തൊട്ടു തനിക്കു ഹെരോദാ
വിൽനിന്നു കിട്ടിയ ഗുപ്തമായ കല്പനയെ സ്ത്രീകളോടു അറിയിച്ചു എന്നു
ഹെരോദാ കേട്ടപ്പോൾ ആയവൻ മറിയമ്നയോടു കൂടെ വ്യഭിചരിക്കയാൽ
അത്രെ അവളോടു അറിയിച്ചത് എന്നൂഹിച്ചതിനാൽ അവനെ പെട്ടെ
ന്നു ശിരഃഛേദം ചെയ്കയും മറിയമ്നയുടെ നേരെ തന്റെ കോപം ജ്വലിക്ക
[ 170 ] യും ചെയ. ഭാൎയ്യയെ കൊല്ലുന്നതിനാൽ മാത്രം തന്റെ മാനത്തെ രക്ഷി
പ്പാനും വാഴ്ചക്കു ഈടു വരുത്തുവാനും കഴിവുള്ളൂ എന്നു അമ്മയും സഹോ
ദരിയും അവനോടു മന്ത്രിച്ചു. ജനബോദ്ധ്യത്തിന്നു വേണ്ടി മറിയമ്നയെ
വിസ്തരിപ്പാൻ ഹെരോദാ വരുത്തിയ വിധികൎത്താക്കന്മാരിൽ ചിലർ അ
വളെ ദൂരമുള്ള ഒരു കോട്ടയിൽ അടച്ചു സൂക്ഷിക്കേണ്ടതിന്നു ആലോചന
കൊടുത്തതിന്നു ശലോമ ഉത്തരമായി: ഇവൾ മക്കാബ്യവംശത്തിലേ ഒടു
ക്കത്തേ റാണി ആകകൊണ്ടു ജനങ്ങൾ അവളെ വളരെ സ്നേഹിക്കയും
മാനിക്കയും ചെയ്യുന്നതിനാൽ അവളെ കോട്ടയിൽ പാൎപ്പിക്കുന്നെങ്കിൽ
പുരുഷാരം ലഹള ഉണ്ടാക്കും എന്നു പറഞ്ഞാറെ ഹെരോദാ താമസിയാ
തെ അവളെ കൊല്ലിക്കയും ചെയ്തു.— 29 ക്രി. മു.

മറിയമ്ന മരിച്ചതിൽ പിനെ ഹെരോദാവെ ഇടവിടാതെ ദുരാത്മാവു
ബാധിക്കയാൽ അവൻ അസുരപ്രവൃത്തികളെ നടത്തിപോന്നു. ഭാൎയ്യഹത്യ
കൊണ്ടു മനസ്സാക്ഷി കുത്തി സസ്ഥതയില്ലാതെ താൻ പലപ്പോഴും ഒരു മു
റിയിൽ അടെച്ചു പൂട്ടിയിരിക്കയും ചിലപ്പോൾ നായാടുകയും ചെയ്തുവന്നി
ട്ടും അവന്നു മനസ്സന്തോഷം ഉണ്ടായില്ല. അന്നു ആ നാട്ടിൽ പകരുന്നൊരു
വ്യാധികൊണ്ടു അനേകർ മരിച്ചു. ജനം മാത്രമല്ല ഹെരോദാതാനും ഇതിൽ
ദൈവത്തിൻ ഭയങ്കരശിക്ഷയെ കണ്ടു. താൻ ശമൎയ്യയിലേ നിൎജ്ജനദേ
ശത്തിൽ വാങ്ങി പാൎത്തിട്ടും അവിടെയും ഈ വൃാധി തന്നെ പിടിച്ചു അ
വൻ വേഗം മരിച്ച പോകും എന്നു അലക്ക്സന്ത്ര കൊതിച്ചു താൻ സിംഹാ
സനം കയറേണ്ടതിന്നു വേണ്ടുന്ന ഒരുമ്പാടുകളെ ചെയ്തു യരുശലേമിലു
ള്ള സൈന്യത്തേയും സ്വാധീനമാക്കി. ഈ വിവരം ദീനപരവശതയിൽ
കിടന്ന ഹെരോദാ കേട്ടാറെ അലക്ക്സന്ത്രയെ കൊല്ലിച്ചു. സൌഖ്യമായ
ശേഷം അവൻ അതിക്രൂരനായി അല്പ കാൎയ്യത്തിനു വേണ്ടി സംശയി
ച്ചാൽ തന്റെ ഉറ്റ ചങ്ങാതികളെയും കൂടെ വധിക്കയും ചെയ്യും.

നയഭയങ്ങളാൽ സകലത്തെ കിഴ്പെത്തി താൻ കൊതിച്ച ലാ
ക്കിൽ എത്തി എങ്കിലും ആത്മരക്ഷ ഇല്ലാതെയായ്ചമഞ്ഞു. രോമ ചക്രവ
ൎത്തിയിൽനിന്നു തന്റെ രാജ്യഭാരത്തിന്നു മഹിമയും യഹൂദൎക്കു രോമകോ
യ്മയോടു രഞ്ജനയും വരുത്തുവാനായിട്ടു വലുതായ പല എടുപ്പുകളെ
എടുപ്പിച്ചു. നേരംപോക്കിനു ഒരു കളി വിനോദക്കാഴ്ചപുരയേയും വലുതാ
യ രംഗസ്ഥലത്തേയും പണിതു. യഹൂദന്മാൎക്കോ താൻ രംഗസ്ഥല
ത്തിൽ ചെയ്യിച്ച മൃഗപ്പോരും അങ്കപ്പോരും കൊണ്ടു വെറുപ്പുണ്ടാ
യതേ ഉള്ളൂ. ഓരങ്കപ്പോരിനെ നടത്തുവാൻ ഒരിക്കൽ ആ ഖലൻ ചെന്ന
പ്പോൾ അവനെ കുത്തിക്കൊന്നുകളവാൻ പത്തു യഹൂദന്മാർ തമ്മിൽ ശ
പഥം ചെയ്തു. തന്നാൽ ഒന്നും ചെയ്യാൻ ആവതില്ലാത ഒരു കുരുടനും
ഹെരോദാവോടു തനിക്കുള്ള നീരസം കാണിക്കേണ്ടതിന്നു അവരോടു ചേ
[ 171 ] ൎന്നു. ഹെരോദാവോ ഒറ്ററിഞ്ഞു ആ പത്തു പേരെ കൊല്ലിക്കയും യഹൂ
ദർ ഒറ്റുകാരനെ വധിച്ച് കളകയും ചെയ്തു.

അനന്തരം ഒന്നാം ഹിൎക്കാൻ പിടിച്ചിടിച്ച ശമൎയ്യനഗരത്തെ ഹെരോ
ദാ വീണ്ടും പണിതു. അറ്റകുറ്റങ്ങളൊക്കയും തീൎത്തു ചുറ്റും കേമമുള്ള
വാടികളാൽ ഉറപ്പിച്ചു, ഔഗുസ്തൻ കൈസരിന്റെ ബഹുമാനത്തിന്നായി
അതിൽ സെബാസ്തെ അല്ലെങ്കിൽ ഔഗുസ്ത എന്നു പേരുള്ള ക്ഷേത്രത്തെ
കെട്ടിച്ചു. അതൊഴികേ മറ്റു അനേകം സ്ഥലങ്ങളെ ഉറപ്പിക്കയും മറുരാജ്യ
ങ്ങളിൽനിന്നു വരുത്തിയ കൂലിച്ചേകവരെ അവറ്റിൽ പാൎപ്പിക്കയും ചെ
യ്തതിനാൽ തന്റെ സിംഹാസനത്തിന്നു സ്ഥിരത വരുവാൻ ഇട ഉണ്ടാ
യി. അതു കൂടാതെ പല പരോപകാരക്രിയകളെകൊണ്ടു ജനങ്ങളെ വ
ശീകരിച്ചു പ്രജാപ്രിയത്തിന്നായി പ്രയത്നിക്കയും ചെയ്തു. അതോ കനാൻ
രാജ്യത്തിൽ കഠിന ക്ഷാമം ഉണ്ടായപ്പോൾ (22 ക്രി.മു.) അവൻ മിസ്രയിൽനി
ന്നു ധാന്യം വരുത്തുവാൻ തന്റെ വെള്ളി ഉപകരണങ്ങളെ കൊടുക്കയും മേ
ച്ചിലില്ലായ്കകൊണ്ടു ആടുകൾ ഒടുങ്ങുകയാൽ ജനങ്ങൾക്കു വസ്ത്രങ്ങൾ
ഉണ്ടാക്കുവാൻ പരദേശങ്ങളിൽനിന്നു ആടുരോമങ്ങളേ വരുത്തുകയും
ദേശപ്രയോഗത്തിന്നു പല എടുപ്പുകളെ എടുപ്പിക്കയും കുളങ്ങളെ കുഴി
പ്പിക്കയും പെരുവഴികളെ ഉണ്ടാക്കിക്കയും നീരോട്ടത്തിന്നു തോടുകളെ കീ
റിക്കയും മറ്റും അനേക ഉപകാരങ്ങൾ ചെയ്തിരുന്നെങ്കിലും അജ്ഞാനാ
ചാരങ്ങളെ പ്രത്യേകം നടപ്പാക്കി രോമാധികാരത്തിന്നു തന്നെതാൻ ദാ
സ്യപ്പെടുത്തിയതുകൊണ്ടു പ്രജാസ്റ്റേഹം അവന്നു ഉണ്ടായിരുന്നതേയില്ലാ.
അതു കൂടാതെ അവൻ ചക്രവൎത്തിയുടെ ബഹുമാനത്തിന്നായി കൈസര
യ്യ എന്ന പട്ടണത്തെ കെട്ടി അതിൽ ഔഗുസ്ത എന്നു പേരുള്ള ഒരു ക്ഷേ
ത്രത്തേയും വിനോദക്കാഴ്ച പുരയേയും പട്ടണസമീപം ഒരു തുറമുഖ
ത്തേയും പണിയിച്ചു.

പിന്നേ ഹെരോദാവു രണ്ടാം മറിയമ്ന എന്നവളെ വേൾ്പാൻ ആഗ്ര
ഹിച്ചു. ഇവളോ ശീമോൻ എന്നൊരു നികൃഷ്ടന്റെ മകൾ ആയിരുന്ന
തുകൊണ്ടു ഇവളെ മാനത്തോടെ ഭാൎയ്യയായി എടുക്കേണ്ടതിന്നു അന്നുള്ള
മഹാപുരോഹിതനെ ഭ്രഷ്ടനാക്കി ഇവന്നു ആ സ്ഥാനം കൊടുത്തു. ഹെ
രോദാ അജ്ഞാനക്ഷേത്രങ്ങളും എടുപ്പുകളും പണിയിച്ചത്‌കൊണ്ടു ജന
ങ്ങൾക്കു നീരസവും തനിക്കതിനാൽ അനൎത്ഥവും സാദ്ധ്യമായി വന്നു. അ
തുകൊണ്ടു അവൻ യഹൂദരെ പാട്ടിൽ ആക്കേണ്ടതിന്നു 17. ക്രി. മുമ്പെ (അ
ല്ലെങ്കിൽ 20, 21? ക്രി. മു.) യരുശലേമിലേ ദൈവാലയത്തെ പുതുക്കുവാൻ
തുടങ്ങി. ദൈവാലയം അഞ്ഞൂറു സംവത്സരത്തോളം പഴക്കം ചെന്നതു
കൊണ്ടും രണ്ടു പ്രാവശ്യം അതിനെ കോട്ടപോലെ ഉപയോഗിച്ചു ശത്രുക്ക
ൾ അതിനെ പിടിച്ചതുകൊണ്ടും ജീൎണ്ണിച്ചതിനാൽ പുതുക്കുവാൻ അത്യാവ
[ 172 ] ശ്യമായിരുന്നു. ദൈവാലയത്തെ പുതുക്കുവാനുള്ള അഭിപ്രായം ഹെരോദാ
ജനത്തോടു അറിയിച്ചപ്പോൾ ഈ വമ്പണി തുടങ്ങി തികെക്കേണ്ടതിന്നു
രാജാവിന്നു മനസ്സും കഴിവും ഉണ്ടോ എന്നു സംശയിച്ചതിനാൽ അവൻ
പണിത്തരങ്ങളെല്ലാം ഒരുങ്ങും മുമ്പേ ഞാൻ ആലയത്തെ പൊളിക്കുന്നി
ല്ല എന്നവൎക്കു ഉറപ്പു കൊടുക്കേണ്ടി വന്നു. എല്ലാ വിധമായ പണിത്തര
ങ്ങളെ ഒരുക്കുവാൻ രണ്ടു സംവത്സരം വേണ്ടി വന്നു. തെയ്യാറായ ശേ
ഷവും ദൈവാലയത്തെ ഒരുമിച്ചല്ല അംശാംശമായി പൊളിച്ചു ന
ന്നാക്കുവാൻ സമ്മതിച്ചതേയുള്ളൂ—. ഒമ്പതര സംവത്സരത്തിന്നകം മു
ഖ്യ പണികൾ തീൎത്തിരുന്നെങ്കിലും ദൈവാലയത്തെ മുഴുവൻ നന്നാക്കേ
ണ്ടതിന്നു ഹെരോദാവിന്റെ ജീവകാലം മാത്രമല്ല 64ാം ക്രിസ്താബ്ദത്തോ
ളം തന്നെ പണിനടത്തേണ്ടി വന്നു. അത് കൊണ്ടത്രേ യഹൂദന്മാർ യേശു
വോടു "ഈ മന്ദിരം നാല്പത്താറു വൎഷംകൊണ്ടു പണിയിക്കപ്പെട്ടു..."
"എന്നു പറവാൻ സംഗതിയുണ്ടായി. യോഹ. 2, 20.
(ശേഷം പിന്നാലെ.)

A MEDITATION.

വേദധ്യാനം (8)

ദൈവവചനം എനിക്കു സന്തോഷവും എന്റെ ഹൃദയത്തിന്നു
ആനന്ദവുമായിരിക്കുന്നു. എന്തെന്നാൽ സൈന്യങ്ങളുടെ ദൈവമായ യഹോവായേ,
നിന്റെ നാമം എനിക്കു വിളിക്കപ്പെട്ടിരിക്കുന്നു. യറ. ൧൫, ൧൬.

നാമവും ക്രിയയും ഭക്തനിൽ ഒത്തു വരേണ്ടതു. ദൈവപുത്രൻ എന്ന
നാമത്തെ നീ ആഗ്രഹിക്കുന്നെങ്കിൽ യേശുവെ വിശ്വസിക്കുന്നവനായി
ജീവിച്ചു നടക്കുകേ വേണ്ടു. നീ വാക്കു ആചാരക്രിയകളിൽ നിന്നെ ത
ന്നെ ദൈവപുത്രനായി കാണിക്കേണം. വാക്കു തന്നെ പോരാ. പലർ
കൎത്താവേ കൎത്താവേ എന്നു വിളിക്കുന്നെങ്കിലും സ്വൎഗ്ഗസ്ഥപിതാവിന്റെ
ഇഷ്ടത്തെ ചെയ്യുന്നവരത്രേ അവന്റെ ആളുകളാകുന്നു. ശേഷമുള്ളവരോ
തങ്ങൾ ജീവനുള്ളവർ എന്നു നിനെച്ചാലും ദിവ്യ ജീവൻ പരിശുദ്ധാത്മാ
മൂലം സൽക്രിയകൾക്കായി അവരിൽ വ്യാപരിപ്പാൻ കഴിയായ്കകൊണ്ടു
ചത്തവരത്രേ. ആത്മിക വഞ്ചന എല്ലാ ചതിവുകളിൽ വലിയതും ന
ഷ്ടം വരുത്തുന്നതും ആകുന്നു. "ഞാൻ രക്ഷപ്പെട്ടവൻ" എന്നു വല്ലവൻ
തന്നെക്കൊണ്ടു ഊഹിച്ചാലും അവൻ വേഷധാരിയത്രേ എന്നു തെളിയു
ന്നതു കഷ്ടമല്ലയോ. അവൻ രക്ഷപ്പെട്ടവൻ അല്ല എന്നും വിധിക്കപ്പെട്ട
വനും നശിക്കുന്നവനും അത്രേ എന്നും കാണായ്വരും. ൟ തരമുള്ള കപ
ടഭക്തരും ആത്മവഞ്ചകരുമായവരെ ഹൃദയങ്ങളെയും അന്തരിന്ദ്രിയങ്ങ
ളെയും ശോധന ചെയ്യുന്ന കൎത്താവിന്റെ കണ്ണു കാണുന്നു. പുറമേ ഭ
[ 173 ] ക്തി കാണിച്ചവരോടു താൻ: എന്നൊടു അകന്നു പോകുവിൻ; നിങ്ങളെ
ഞാൻ ഒരു നാളും അറിഞ്ഞിട്ടില്ല എന്നു തീൎച്ച കല്പിക്കയും ൟ വിധിയെ
സ്ഥിരപ്പെടുത്തുകയും ചെയ്യും. J. M. F.

൧. മനുഷ്യർ ഒക്കേ ഭൂമിയിൽ

നടന്നോരോ ക്രിയെക്കും
ന്യായാധിപൻ ഗ്രന്ഥങ്ങളിൽ
കണ്ടോളമേ പിണെക്കം
താൻ ചെയ്തതും ചെയ്യാത്തുതും
അറിഞ്ഞിട്ടന്നെല്ലാവൎക്കും
ശരി എന്നോൎത്തടങ്ങും

൨. യഹോവാച്ചൊൽ മറന്നവർ

എപ്പേൎക്കും അയ്യോ കഷ്ടം
ഭൂവി അദ്ധ്വാനിച്ചിട്ടവർ
ചേൎത്തുള്ളതന്നു നഷ്ടം
ചെറിയ കൂട്ടത്തിൽ ദയ
കാട്ടാത്തവരും അഞ്ചുക
നിത്യാഗ്നിയെ പൂകേണ്ടു (൨൨൬)

THE LORD'S DAY.

സ്വസ്ഥദിവസത്തെ കുറിച്ചു.

വിലന്തി പല്ലവി.

രക്ഷിക്ക രക്ഷിക്ക രക്ഷക ഞങ്ങളെ
പക്ഷമൊടീക്ഷണം ചെയ്ക.

അനുപല്ലവി.

പാപികളാകിയ ഞങ്ങളെ നിന്നുടെ
മുമ്പിൽ നീ ചേൎത്തു രക്ഷിക്ക.

ചരണങ്ങൾ.

൧. ദൈവമേനിന്നെ നൽവന്ദന ചെയ്തെന്നാൽ

പാവനത്വമുണ്ടാകും എന്നും
ദ്യൊവിങ്കൽ നിത്യം സുഖിച്ചിരിക്കാമെന്നും
വ്യവസ്ഥയായോൎമ്മ തരിക. രക്ഷിക്ക.

൨. ശുദ്ധദിവസമമിദ്ദിനത്തെ ഞങ്ങൾ
ശുദ്ധമായാചരിപ്പാനും നിന്റെ
ശുദ്ധമാമാലയേ ചെന്നു നമിപ്പാനും
ശുദ്ധിയും ബുദ്ധിയും തന്നു രക്ഷിക്ക.

൩. കഴിഞ്ഞരാത്രി മുഴുവനും ഞങ്ങളെ
കരുണയാ നീ പാലിച്ചു ഇപ്പോൾ
കൎത്താവേ ഇദ്ദിനേ ആത്മസംബന്ധമാം.
കാൎയ്യത്തിൽ ഇഷ്ടം വരുത്തി രക്ഷിക്ക.

൪. പാപസമുദ്രത്തിൽ മഗ്നരാം ഞങ്ങടെ

പാപമശേഷവും നീക്കി ദൈവ
കോപവും ശാപവും തീൎത്തു നീ ഞങ്ങളെ
കേവലം പാലനം ചെയ്ക രക്ഷിക്ക.

൫. വിശ്വാസികളാം നിൻ ഭൃത്യരെയൊക്കയും
ആശ്വസിപ്പിക്കേണം നാഥാ. മുദാ.
വിശ്വാസികളായ ഭൃത്യരെ സഭയിൽ
ശശ്വദയക്കുക ദേവ. രക്ഷിക്ക.

൬. ആത്മരക്ഷക്കുള്ള വിശ്വാസമെല്ലാൎക്കും
ആത്മാവാം ദേവ നീ നല്കി ഇന്നു
ആദരാലെല്ലാരും സത്യസഭാതന്നിൽ
ആഗമിപ്പാനിടയാക്കി രക്ഷിക്ക.

൭. പൂതമാം നിന്റെ വചസ്സുകൾ ഞങ്ങളിൽ
പുതുതായിട്ടിരിക്കേണം സദാ
താതസുതാത്മകദൈവത്തിന്നെപ്പോഴും
സ്തുതിയും കീൎത്തിയും ഭവതു രക്ഷിക്ക. C. D. David.
[ 174 ] THE TWO HEMISPHERES ഭൂമിയുടെ അൎദ്ധഗോളങ്ങൾ.*

(Vആം പുസ്തകം 136ആം ഭാഗത്തിന്റെ തുടൎച്ച).

കിഴക്കു

വട 6 മുന

തെൻ 7 മുന

വട 6 മുന

തെക്കു

തെൻ 7 മുന

പടിഞ്ഞാറു

പടിഞ്ഞാറെ ഭൂഗോളാൎദ്ധം—വടക്കു—കിഴക്കേ ഭൂഗോളാൎദ്ധം. [ 175 ] ൧. ഈ ചിത്ര പ്രകാരം ഭൂഗോളത്തെ ഊഹത്താൽ രണ്ടു സമാംശ
ങ്ങൾ ആക്കി മുറിച്ചു ആ മുറികളെ കമിഴ്ത്തി തമ്മിൽ തൊട്ടു വെച്ചിരിക്കു
ന്നതിനെ സൂചിപ്പിക്കുന്നു.

൨. കിഴക്കേ ഗോളാൎദ്ധത്തിൽ ഉറെച്ച നിലവും വെള്ളവും ഏകദേശം
സമമായി ഇരിക്കുന്നു; പടിഞ്ഞാറേതിലോ മുക്കാൽ അംശം സമുദ്രത്തി
ന്നു കാലംശം ഭൂമിയേ കാണ്മൂ.

൩. പൂൎവ്വഗോളാദ്ധത്തിലുള്ള ഉറെച്ച നിലത്തെ നാലു ഖണ്ഡങ്ങളാ
ക്കി കല്പിച്ചിരിക്കുന്നു: കിഴക്കു വടക്കുള്ളതിന്നു (೧) ആസ്യ എന്നും അതി
ന്റെ പടിഞ്ഞാറു തൊട്ടിരിക്കുന്നതിന്നു യുരോപ എന്നും യുരോപയുടെ
നേരെ തെക്കുള്ളതിന്നു ആഫ്രിക്ക (೫) എന്നും ആസ്യയുടെ തെക്കും ഗോ
ളാൎദ്ധത്തിന്റെ കിഴക്കേ വെളുമ്പിലും കിടക്കുന്ന മഹാദ്വീപിന്നു ഔസ്ത്രാല്യ
(೬) എന്നും പേർ. യുരോപ ആഫ്രിക്ക എന്നിവറ്റെ മദ്ധ്യതരന്യാഴി എന്ന
കടൽ തമ്മിൽ വേൎപ്പെടുത്തിയാലും ആഫ്രിക്ക വടക്കു കിഴക്കേ കോണിൽ
ഒരു കരയിടുക്കിനാൽ ആസ്യയോടു ചേൎന്നിരിക്കുന്നതു കൊണ്ടു ആസ്യ യു
രോപയോടും ആഫ്രിക്കയോടും ഇണഞ്ഞിരിക്കുന്നു.

യുരോപയുടെ വട പടിഞ്ഞാറു (೪) എന്ന അടയാളത്താൽ കാണി
ച്ച ദ്വീപുകൾ അംഗ്ലസാമ്രാജ്യം (ഇംഗ്ലന്തു) അത്രേ.

ആഫ്രിക്കയിൽ കൂടി മൂന്നു ഊഹരേഖകൾ ചെല്ലുന്നു. (2) എന്ന ഉ
ത്തരായണാന്ത രേഖയുടെ വടക്കു സഹര എന്ന മഹാമരുഭൂമി പരന്നു
കിടക്കുന്നു. അതിന്റെ തെക്കു കൊവാര (ജോലിബാ എന്നും നീഗർ എ
ന്നും പറയുന്ന) നദി വരെച്ചിരിക്കുന്നു. അതിന്റെ തെക്കേ ഭാഗത്തു പ
ടിഞ്ഞാറുനിന്നു തുടങ്ങിയാൽ സിയെറലേയോനെ, ലിബേരിയ, പൽകര,
പൊങ്കര (അതിൻ വടക്കു അശന്തേരാജ്യം) ദാഹൊമെ, ബെനിൻ മുത
ലായ തീരപ്രദേശങ്ങളുണ്ടു. (3) എന്ന മദ്ധ്യരേഖയടുക്കേ മാലാമലകളേയും
നീല കൊങ്ങോ എന്നീനദികളുടെ ഉൽപത്തിയേയും വൻപോയ്കളായ ന്യ
സ്സ മുതലായവറ്റേയും കാണാം. (4) എന്ന ദക്ഷിണായന രേഖയുടെ
തെക്കു സുപ്രത്യാശമുനമ്പു നില്ക്കുന്നു. അതിന്റെ തെക്കേ പാതിയും പ
ടിഞ്ഞാറെ പാതിയും ഇംഗ്ലിഷ്ക്കാൎക്കുള്ളതു. ത്രൻസ് വാൽ ജനക്കോയ്മ ആ
രേഖയുടെ ഇരുഭാഗത്തു കിടക്കയാൽ ഇംഗ്ലിഷ് സ്വാധീനത്തിലുള്ള രാ
ജ്യത്തിന്റെ വലിപ്പത്തെ അല്പം ഊഹിക്കാം. പിന്നെ ആഫ്രിക്കയുടെ കിഴ
ക്കു ദക്ഷിണായനാന്തത്തിൽ കിടക്കുന്ന വലിയ ദ്വീപു മദഗസ്കാർ അത്രേ.

ആസ്യയുടെ വടക്കേ അംശം രുസ്സ് കോയ്മെക്കും തെക്കു പടിഞ്ഞാറു
ള്ള പങ്കു റൂമിസുല്ത്താന്നും തെക്കു കിഴക്കുള്ളതു ചീനചക്രവൎത്തിക്കും അതി
ന്റെ കിഴക്കുള്ള ദ്വീപാവലി ജാപാന ചക്രവൎത്തിക്കും കീഴടങ്ങുന്നു. 6.7.
എന്നീ രേഖകൾ്ക്കടുത്ത ഭാരതഖണ്ഡം എന്ന മുക്കോണിച്ച അൎദ്ധദ്വീപും [ 176 ] അതിന്റെ കിഴക്കുള്ള ബൎമ്മാ തെനസ്സെരിം എന്ന കരപ്രദേശവും ഇംഗ്ലി
ഷ്കാരെ അനുസരിക്കുന്നു. അതിന്റെ കിഴക്കു അനാമും തെക്കോ മുനമ്പു
രൂപമുള്ള മലക്കയും കാണാം. ആ മുനമ്പിന്റെ തെക്കും കിഴക്കും എട്ടു
വലിയ ദ്വീപുകൾ ഉണ്ടു. എല്ലാറ്റിൽ വടക്കുള്ള ത്ഥായിവാൻ എന്ന
ഫൊൎമ്മോസ ദ്വീപു ചീനൎക്കുള്ളതു. അതിന്റെ തെക്കു ലൂസോനും (Luzon)
മിന്ദനാവോവും ഇവറ്റിൻ തെക്കിലും ബൊൎന്നെവൊ ചേലബസ് എ
ന്നീരണ്ടു ദീപുകളും എല്ലാറ്റിൽ തെക്കോ സുമാത്ര ജാവ എന്ന വലിയ
സുന്ദാദ്വീപുകളും ചെറിയ സുന്ദാദ്വീപുകൾക്കു പകരം ഒരു ദ്വീപും കാ
ണാം. ലന്തക്കാരും ഹിസ്പാന്യരും പൊൎത്തുഗീസരും മറ്റും അവിടെ ഭരി
ക്കുന്നു.

ചെറിയ സുന്ദാദ്വീപുകൾ വടക്കു പടിഞ്ഞാറെ അറ്റം കൊണ്ടു ഔ
സ്ത്രാല്യയോടു കുറശ്ശേ അടുക്കുന്നു. ഔസ്ത്രാല്യയുടെ നേരെ വടക്കു വപൂവാ
എന്ന നവഗിനേയ ദ്വീപും തെക്കോ തസ്മാന്യ ദ്വീപും ഉണ്ടു.

൪. പശ്ചിമ ഗോളാദ്ധത്തിൽ അമേരിക്കാ എന്ന ഖണ്ഡവും ആസ്യ
യുടെ കിഴക്കേ മുനമ്പും കാണാം. (೭) എന്ന വടക്കേ പങ്കിന്നു വട അ
മേരിക്കാ എന്നും (೮) എന്ന തെക്കേതിന്നു തെൻ അമേരിക്കാ എന്നും പേർ.
മദ്ധ്യാമേരിക്കാ എന്ന കരയിടുക്കു രണ്ടിനെ തമ്മിൽ ഇണക്കുന്നു. അതി
ന്റെ കിഴക്കുള്ള ഉൾക്കടലിലേ ദ്വീപുകൾ പടിഞ്ഞാറെ ഇന്ത്യാ ദ്വീപു
കൾ എന്നറിയേണം. 2 ഉം 4 ഉം എന്നീ ആയനാന്തരേഖകൾക്കിടേ പ
ടിഞ്ഞാറെ വശത്തിൽ അനേക ചെറു ദ്വീപങ്ങൾ ഉണ്ടു.

൫. വട തെൻമുനമ്പുകളിൽ അതിർ ഇത്രോടം നിശ്ചയിപ്പാൻ പാടി
ല്ലാത ഹിമഭൂമികൾ കിടക്കുന്നു.

൬. വെള്ളത്തിന്റെ വിഭാഗം കേട്ടാലും; 1.1. ഉം ഇടയിൽ ധ്രുവസമു
ദ്രവും, 5. 5 ഉം ഇടയിൽ പ്രതിധ്രുവ സമുദ്രവും ആസ്യൌസ്ത്രാല്യകൾ്ക്കും
അമേരിക്കാവിന്നും മദ്ധ്യേ മഹാശാന്തസമുദ്രവും യുരൊപാഫ്രിക്കുകൾ്ക്കും അ
മേരിക്കാവിന്നും ഇടയിൽ നീണ്ട അത്ലന്തിക സമുദ്രവും ആഫ്രിക്ക ആസ്യ
ഔസ്ത്രല്യ എന്നിവറ്റിൻ നടുവിൽ ഹിന്തു സമുദ്രവും (ഭാരതസമുദ്രവും)
അലെക്കുന്നു. ഭാരതസമുദ്രത്തിൽനിന്നു രണ്ടു കൈ വടക്കു പടിഞ്ഞാറോ
ട്ടു ചെല്ലുന്നു. പടിഞ്ഞാറുള്ള ചെങ്കടൽ ആഫ്രിക്കാവിലേ മിസ്ര അബെ
സ്സിന്യ എന്നീ രാജ്യങ്ങളെ അറവിയിൽനിന്നും വടക്കുള്ളൂ പാൎസ്യ‌ഉൾക്കടൽ
അറവിക്കെട്ട പാൎസിസ്ഥാനം എന്നിവറ്റെയും വേൎത്തിരിക്കുന്നു.

SCRIPTURE PRIZE-QUESTIONS.

വിരുതിനുള്ള വേദ ചോദ്യങ്ങൾ.

ജൂലായി മാസത്തിന്റെ പത്രത്തിലേ ചോദ്യങ്ങൾക്കു തലശ്ശേരി കോഴിക്കോട്ട് എന്നി സ്ഥ
ലങ്ങളിൽനിന്നു കിട്ടിയ ഉത്തരങ്ങളെ നോക്കിയാൽ ഒരു പെൺകുട്ടിയേ വിരുതിനെ പ്രാപി
ച്ചു വന്നുള്ളൂ. [ 177 ] പറ്റുന്ന ഉത്തരങ്ങൾ ഇതാ: 6. ഒമ്പതു പ്രാവശ്യം; മത്തായി 23, 13, 14. 15. 16. 23. 25.
27. 29. ലൂക്ക. 11, 43. 7. അപോ. 20, 35. 8. സെരുബാബൽ, യോശുവ, എസ്ര, നഹമിയ,
ഹഗ്ഗായി, മലാക്കി.

പുതു ചോദ്യങ്ങൾ.

9. പ്രായശ്ചിത്തം എന്ന വാക്കു പുതുനിയമത്തിൽ എത്ര വട്ടവും എവ്വിടത്തും എഴുതിയിരി
ക്കുന്നു?

10. ഉറിയ എന്നും മീഖ എന്നും പേരുള്ള മുമ്മൂന്നു പുരുഷന്മാർ ആർ എന്നു പറയാമോ?

11. കിഴക്കോട്ടു പോയപ്പോൾ ദരിദ്രബാലൻ, പടിഞ്ഞാറോട്ടു ചെന്നപ്പോൾ ധന്യപുരു
ഷൻ, തെക്കോട്ടു കിഴിഞ്ഞപ്പോൾ സന്തുഷ്ടവൃദ്ധൻ, വടക്കോട്ടുള്ള യാത്രയിൽ ഭാഗ്യമൃതൻ ആ
യവൻ ആർ? (മേലെഴുത്തു: Rev. J. Knobloch, Calicut.)

III. THE BONES OF THE TRUNK (2).

ഉടമ്പെല്ലുകൾ (ദേഹാസ്ഥികൾ) ൨.)

(154 ഭാഗത്തിന്റെ തുടൎച്ച)

൩. ൪. വാരിയെല്ലുകളും എതിർമുള്ളും.

ഹൃദയവും ശ്വാസകോശങ്ങളും ചരതിച്ചു കൊള്ളേണ്ടതിന്നു ഏറ്റവും
ഉറപ്പുള്ള അറ കണക്കേ ഇരുഭാഗങ്ങളിലും ചാപാകൃതിയിൽ വളഞ്ഞു നേ
രിയ പന്ത്രണ്ടീതു വാരിയെല്ലുകൾ മുൻ പറഞ്ഞപ്രകാരം ൧൨ മുതുമുള്ളു
കളിൽനിന്നു തുടങ്ങി നെഞ്ഞറെക്കു വേണ്ടുന്ന ഇടം ഉണ്ടാവാൻ തക്കവ
ണ്ണം ഒന്നിച്ചു കൂടുന്നു. അതിൽ മേലേയുള്ള ഏഴീതു നേൎവ്വാരികൾ 1) ക
ട്ടാരം കണക്കേയുള്ള എതിൎമ്മുള്ളിന്റെ 2) കൂൎച്ചത്തോടു അവറ്റിന്റെ കൂ
[ 178 ] ൎച്ചാഗ്രഹങ്ങളാൽ ചേരുകയും ശേഷം കീഴുള്ള പഴുവാരികൾ 3) അതാതിൻ
കൂൎച്ചാന്തങ്ങൾകൊണ്ടു അന്യോന്യം ചേൎന്നു മേലുള്ളവറ്റോടും ഇണങ്ങു
കയും ചെയ്യുന്നു. ആ സ്ഥലത്തിന്നു നെഞ്ഞറക്കുഴി 4) എന്നും കീഴോട്ടു
അള്ള 5) എന്നും ചൊല്ലന്നു. ഇങ്ങനെ നെഞ്ഞറപ്പലകയും പുറവും ആ
മത്തോടു പോലെ കടുപ്പമല്ലാ പൊങ്ങിപ്പുള്ളതാകയാൽ 6) തല്ലും കുത്തും
തട്ടും മുട്ടും തെറിച്ചു പോകുന്നതുകൊണ്ടു നെഞ്ഞറപണ്ടങ്ങൾക്കു കേടു
പാടുവരാതെയിരിക്കുന്നു. നെഞ്ഞറക്കണ്ടത്തിന്മേൽ 7) ഉള്ള അസ്ഥികൾക്കു
കൂൎച്ചവും കൊഴുപ്പും ഏറിയിരിക്കയാൽ ചില ശവം ദഹിപ്പിക്കുമ്പോൾ
ആയതിനെ ചൂടുവാൻ കുത്തിച്ചീച്ചു പണിപ്പെടേണ്ടിവരുന്നു. ഇതിനാൽ
തന്നെ കഠിനനെഞ്ചൻ എന്നും നെഞ്ഞൂറ്റക്കാരൻ എന്നും ചൊല്ലുവാൻ
സംഗതി വരുന്നതു.

൫. ഉക്കെൽക്കെട്ടു ഒന്നായിരിക്കുന്നു എങ്കിലും അതിന്നു നാലു പകുതിക
ളുണ്ടു. കുണ്ടങ്കിണ്ണം പോലെ രണ്ടു വലിയ അസ്ഥികൾ മുമ്പറഞ്ഞവണ്ണം
വഴിയോട്ടു മൂടുപുണെല്ലു എന്ന വൈരപ്പൂൾ കൊണ്ടു തമ്മിൽ ചേൎന്നിരി
ക്കയും മുമ്പോട്ടോ തുറന്നിരിക്കയും ചെയ്യുന്നു. അതിനു ഇടുപ്പെല്ലു എന്നു
പേർ 8). ഇവ നെട്ടെല്ലിന്നു ആധാരമായിരിക്കുന്നതല്ലാതെ ജലബാധാശ്ര
മാദികൾക്കു വേണ്ടിയ ഇടം കൊടുക്കുകയും ചെയ്യുന്നു. ഈ അസ്ഥികൾ
മുമ്പുറത്തു വളഞ്ഞുകൊണ്ടു തമ്മിൽ ചേരുന്ന സ്ഥലത്തിന്നു നാണിട
മെല്ലു 9) എന്നു പേർ. അതിന്റെ കീഴിൽ തമ്മിൽ വേൎപ്പെട്ട വളയം കണ
ക്കേ അതിനോടു ഇണഞ്ഞ രണ്ടു ചണയെല്ലുകൾ 10) ആസനത്തിന്നു
ആക്കമായിരിക്കുന്നു 11). ചണ്ണയെല്ലിന്റെ ദ്വാരങ്ങളിൽ അല്ല ഇടുപ്പെല്ലി
ന്റെ അടിയിൽ കിടക്കുന്ന തടത്തിൽ തുടയെല്ലിന്റെ കുമള 12) പിടിച്ചിരി
ക്കുന്നതുകൊണ്ടു കീഴവയവങ്ങൾ ഉക്കെൽക്കെട്ടിൽനിന്നു പുറപ്പെടുന്നു 13).
[ 179 ] ഈ അസ്ഥികൾ ശിശുപ്രായത്തിൽ മൃദുവും കൃശവും ഉള്ളതാകകൊ
ണ്ടു കുട്ടികളെ നിവിൎന്നു ഇരിപ്പാനോ നില്പാനോ നിൎബ്ബന്ധിച്ചാൽ ഉട
ലെല്ലുകൾക്കു ദോഷമേ വരികേയുള്ളു; തത്രപ്പെട്ടാൽ താടിവരാ എന്നു പഴ
ഞ്ചൊൽ ഉണ്ടല്ലോ.

മേല്പറഞ്ഞ അസ്ഥികളാൽ നെഞ്ഞറ, അള്ള, കടിയറ എന്നീ മൂന്നു
മടകൾ ഉടലിൽ ഉളവാകുന്നു.

മാനുഷാംഗത്തെ സൂക്ഷ്മത്തോടെ നോക്കിയാൽ സങ്കീൎത്തനക്കാരനോ
ടു (സങ്കീൎത്തനം ൧൩൯, ൧൪.). ഞാൻ ഭയങ്കരവും അതിശയവുമായി ഉത്ഭ
വിക്കയാൽ നിന്നെ വാഴ്ത്തുന്നു നിന്റെ ക്രിയകൾ അതിശയമുള്ളവ എന്നു
എൻ ദേഹി പെരികേ അറിയുന്നു എന്നു വൎണ്ണിക്കേണ്ടതാകുന്നു. E. Lbdfr.

(ശേഷം പിന്നാലെ.) [ 180 ] THE DESTRUCTION OF BEL IN BABEL.

ഒരു പൂൎവ്വവൃത്താന്തം.*

അസ്തിയഗിസ്† എന്നരാജാവു മരിച്ചശേഷം ബാബേൽ രാജ്യം പാ
ൎസിരാജാവായ കോരേഷിന്റെ സ്വാധീനത്തിലായ്വന്നു. ദാനിയേൽ എ
ന്നവൻ നിത്യം രാജസന്നിധിയിൽ പാൎത്തവനും രാജാവിന്റെ എല്ലാ
സ്നേഹിതന്മാരേക്കാൾ മാന്യനും ആയിരുന്നു. അക്കാലത്തു ബബിലോന്യ
ൎക്കു ബേൽ എന്നു പേരുള്ളൊരു ദേവൻ ഉണ്ടായിരുന്നു. ആയവന്നു ദിന
മ്പ്രതി ൧൨ പറ കോതമ്പും ൪൦ ആടുകളും ൬ പാടം വീഞ്ഞും വഴിപാടു
കഴിച്ചു വന്നു. രാജാവു താനും ഈ ദേവനെ സേവിച്ചുകൊണ്ടു ദിനം
തോറും അവനെ കുമ്പിട്ടു വന്നു. ദാനിയേലോ സത്യദൈവത്തെ ഉപാ
സിച്ചതേയുള്ളു. ആകയാൽ രാജാവു ബേലിനോടു നീയും പ്രാൎത്ഥിക്കാത്തതു
എന്തുകൊണ്ടാകുന്നു? എന്നുചോദിച്ചതിനു അവൻ: കൈകളാൽ ഉണ്ടാക്ക
പ്പെട്ട വിഗ്രഹങ്ങളെ അല്ല സ്വൎഗ്ഗത്തെയും ഭൂമിയെയും ഉണ്ടാക്കിയവനും,
എല്ലാ ജീവികളുടെ കൎത്താവും ആയ ജീവനുള്ള ദൈവത്തെ മാത്രം ഞാൻ
സേവിക്കേയുള്ളൂ എന്നുത്തരം പറഞ്ഞു. എന്നാൽ ബേലിനെ നീ ജീവനു
ള്ള ദേവനെന്നു കരുതുന്നില്ലയോ? ദിവസേന അവൻ എത്ര ഭക്ഷിക്കയും
കുടിക്കയും ചെയ്യുന്നു എന്നു നീ കാണുന്നില്ലേ? എന്നു രാജാവു ചോദി
ച്ചതിനു ദാനിയേൽ ചിരിച്ചുകൊണ്ടു: മഹാരാജാവേ, ഭ്രമിക്കരുതേ; ഈ
ബേൽ ദേവൻ അകത്തു കരുവും പുറത്തു ഓടുംകൊണ്ടു ഒരു തിടമ്പാ
കകൊണ്ടു അവൻ ഒരു നാളും ഭക്ഷിക്കയില്ല എന്നു ഉത്തരം പറഞ്ഞു.
എന്നാറെ രാജാവു വളരെ കോപിച്ചു എല്ലാ പൂജാരികളെ വിളിച്ചു വരു
ത്തി അവരോടു: ഈ നിവേദ്യം ഭക്ഷിച്ചുകളയുന്നവനാർ എന്നു നിങ്ങൾ
എന്നോടു പറയാഞ്ഞാൽ നിങ്ങൾ മരിക്കേണ്ടിവരും നിശ്ചയം. അല്ല
ബേൽ ഇതിനെ ഭക്ഷിക്കുന്നപ്രകാരം തുമ്പു വരുത്തുവാൻ നിങ്ങൾ പ്രാ
പ്തരായാൽ ദാനിയേൽ മരിക്കേണ്ടി വരും താനും. എന്തെന്നാൽ അവൻ
ബേലിനെ ദുഷിച്ചിരിക്കുന്നു എന്നരുളിച്ചെയ്തു. എന്നാറെ ദാനിയേൽ മ
ഹാരാജാവേ തിരുമനസ്സുപോലെ ആകട്ടേ എന്നു പറഞ്ഞു. ബേലിൻ
പൂജാരികൾ അവരുടെ സ്ത്രീകളും കുട്ടികളും കൂടാതെ ൭൦ പേർ ആയി
രുന്നു.

അനന്തരം രാജാവു ദാനിയേലോടു കൂട ബേലിന്റെ ക്ഷേത്രത്തിൽ
എഴുന്നെള്ളി. അപ്പോൾ അതിലേ പൂജാരികൾ: തമ്പുരാനേ, അടിയങ്ങൾ
അമ്പലത്തിന്നു പുറത്തു നില്ക്കാം നിത്തിരുവടി ഭക്ഷണപാനീയങ്ങളെ
ഒക്കെയും നിവേദ്യത്തിന്നു അകത്തു വെപ്പിച്ചു വാതിൽ പൂട്ടി തൃക്കൈമോ
[ 181 ] തിരം കൊണ്ടു മുദ്രവെപ്പിക്കയും ചെയ്തു. പുലർകാലേ വന്നിട്ടു ബേൽ അ
വയെല്ലാം അമറേത്തു കഴിച്ചില്ല എന്നു കണ്ടാൽ അടിയങ്ങളെ ആബാ
ലവൃദ്ധം കൊന്നുകളയുന്നതിനാൽ യാതൊരു സങ്കടവും ഇല്ല. അല്ല ദേ
വൻ അവറ്റെ ഭക്ഷിച്ചിരുന്നു എന്നു വരികിലോ, ഈ സാധുക്കളുടെ മേൽ
കുറ്റം ചുമത്തിയ ദാനിയേലിന്നു മരണം കല്പിച്ചാലും എന്നുണൎത്തിച്ചു.
ഇത്ര ധൈൎയ്യത്തോടെ അവർ പറവാൻ മുതിൎന്നതു ശ്രീകോവില്ക്കകത്തു
ള്ള പീഠക്കല്ലിൽ കൂടി അതിഗ്രഢമായോരു കന്നം പുറത്തു പോവാൻ ത
ക്കവണ്ണം തുരന്നുണ്ടാക്കിയിരുന്നു. അതിൽ കൂടി അങ്ങു കടന്നു ചെന്നു നി
വേദ്യദ്രവ്യങ്ങൾ എടുത്തു ഭക്ഷിച്ചു കളവാൻ തരമുണ്ടു. അതിനാൽ അ
വർ ധൈൎയ്യത്തോടെ പുറപ്പെട്ടു പോയ ശേഷം രാജാവു നിവേദ്യങ്ങളെ
ബേലിൻ ശ്രീകോവില്ക്കകത്തു വെപ്പിച്ചു, പുറപ്പെടുമ്പോൾ ദാനിയേൽ
തന്റെ ദാസന്മാരോടു വെണ്ണീർ കൊണ്ടു വരുവാൻ കല്പിച്ചു ആയതു രാ
ജാവു കാണ്കേ ക്ഷേത്രത്തിന്നകത്തു രഹസ്യമായി വിതറി പുറത്തിറങ്ങി
വാതിൽ പൂട്ടി അതിന്നു രാജമുദ്ര വെക്കുകയും ചെയ്തു. പൂജാരികളോ
രാത്രിയിൽ വന്നു പതുക്കേ അകത്തു കയറി പതിവു പോലെ തങ്ങളുടെ
സ്ത്രീകളും കുട്ടികളും ഒക്കക്കൂടി അവിടെ ഉണ്ടായതെല്ലാം തിന്നു കുടിച്ചു
പോകയും ചെയ്തു. പുലൎകാലേ രാജാവു അങ്ങു എഴുന്നെള്ളുമ്പോൾ ദാ
നിയേലും കൂട പോയി അപ്പോം രാജാവു: മുദ്രയെല്ലാം ശരിയോ എന്നു
പരിശോധിച്ചു വാതിൽ തുറപ്പിച്ച രാജാവു ഉടനെ പ്രതിഷ്ഠയുടെ മുമ്പിൽ
ചെന്നു ശബ്ദം ഉയൎത്തി: ബേലേ നീയൊരു മഹാ ദേവൻ നിന്നിലൊരു
വഞ്ചനയും ഇല്ല എന്നു പുകഴ്ത്തിയപ്പോൾ ദാനിയേൽ ചിരിച്ചു കൊണ്ടു
രാജാവേ അകത്തു കടക്കാതിരിപ്പാൻ വിരോധിച്ചു. നിലത്തു നോക്ക ഈ
കാൽ വടുക്കുൾ ആരുടേതു എന്നു കുറിക്കൊണ്ടാലും! എന്നറിയിച്ചതിന്നു
രാജാവു ഞാൻ പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും കാൽ
വടുക്കളെ കാണുന്നു സത്യം എന്നു തിരുവുള്ളക്കേടോടെ ചൊല്ലി പൂജാരി
കളെ അവരുടെ കുഞ്ഞികുട്ടികളോടു കൂടെ വരുത്തി അവരിൽ ആരും തെ
റ്റിപ്പോകാതിരിപ്പാൻ എല്ലാവരേയും പിടിപ്പാൻ കല്പിച്ചു. നിവേദ്യദ്ര
വ്യങ്ങളെല്ലാം കവൎന്നുതിന്നുന്ന സൂത്രം ഏതെന്നു തെളിയിപ്പാൻ നോക്കി
യപ്പോൾ അവരുണ്ടാക്കിയ ഒളിക്കന്നം രാജാവിന്നു കാട്ടിക്കൊടുത്തു. അതി
നാൽ ശാന്തിക്കാരുടെ വഞ്ചതിയെല്ലാം രാജാവറികയും ബിംബാരാധന
സാരമില്ലാത്തതെന്നു ബോധിക്കയും ചെയ്തു. ആ പൂജാരികളെ ആബാ
ലവൃദ്ധം ഒടുക്കി ക്ഷേത്രത്തേ ബേൽ ദേവനോടു കൂട ദാനിയേലിന്നു ഏല്പി
ച്ചതിനാൽ അവൻ ആയതു നിൎമ്മൂലമാക്കുകയും ചെയ്തു.

യേശുക്രിസ്തൻ എന്ന ദൈവപുത്രൻ പാപികൾക്കു വേണ്ടി ത
ന്നെത്താൻ ഒരു പൂൎണ്ണ പ്രായശ്ചിത്ത ബലിയായി ഏല്പിപ്പാൻ മനുഷ്യപു [ 182 ] ത്രനായി ൟ ലോകത്തിലേക്കു ഇറങ്ങി വരുന്നതിനു ൬൦൦ സംവത്സരം മു
മ്പേ ഇക്കാൎയ്യം സംഭവിച്ചു. എന്നാൽ ദാനിയേൽ എന്ന ദൈവമനുഷ്യൻ
ഉപാസിച്ച ദൈവം ബാബേലിലേ മനുഷ്യരെ പോലെ ചെയ്യുന്ന ആളു
കളോടു ൩൦൦൦ ആണ്ടുകൾക്കു മുമ്പേ അരുളി ചെയ്തിതു: "അല്ലയോ
എൻ ജനമേ കേൾക്ക! ഞാൻ ചൊല്ലട്ടേ ഇസ്രയേൽ നിന്നെ പ്രബോധി
പ്പിക്കട്ടെ. ഞാനേ ദൈവം നിൻ ദൈവം തന്നെ; നിന്റെ ബലികളെ
ചൊല്ലി നിന്നെ ശാസിക്കയില്ല, നിന്റെ ഹോമങ്ങളും നിത്യം എന്റെ
മുമ്പിൽ ആകുന്നു. നിന്റെ വീട്ടിൽനിന്നു കാളയും നിന്റെ തൊഴുത്തുക
ളിൽനിന്നു കോലാടുകളെയും ഞാൻ എടുക്കയില്ല. കാട്ടിലേ ജന്തുക്കളിൽ
ഒക്കയും മലകളിൽ ആയിരമായി നടക്കുന്ന മൃഗങ്ങളും എനിക്കല്ലോ ഉള്ള
വ, കുന്നുകളിലേ പക്ഷി എല്ലാം അറിയും. നിലത്തിന്മേൽ ഇളകുന്നതും
എനിക്കു ബോധിച്ചു, എനിക്കു വിശന്നാൽ നിന്നോടു പറകയില്ല, ഊഴി
യും അതിന്റെ നിറവും എനിക്കല്ലോ ഉള്ളതു. ഞാൻ കൂറ്റ കാളകളുടെ
മാംസം തിന്നുകയോ കോലാടുകളുടെ ചോര കുടിക്കുയോ? ദൈവത്തിനു ബ
ലിയായി സ്തോത്രത്തെ കഴിച്ചുകൊണ്ടു മഹോന്നതന്നു നിന്റെ നേൎച്ചക
ളെ ഒപ്പിക്ക. എന്നിട്ടു ഞെരുക്ക നാളിൽ എന്നെ വിളിക്ക ഞാനും നിന്നെ
ഉദ്ധരിക്കും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും." (സങ്കീ. ൫൦, ൭—
൧൫.) ആകയാൽ ഇന്നാട്ടിലുള്ള ഞങ്ങളുടെ സഹോദരന്മാർ തങ്ങളുടെ ദേ
വന്മാരുടെയും ക്ഷേത്രങ്ങളുടെയും, പൂജാരികളുടെയും രഹസ്യങ്ങളെ ഓര
ല്പം അധികം ശോധന കഴിച്ചുവെങ്കിൽ കൊള്ളായിരുന്നു.

കണ്ണില്ലാത്തവരെ പോലെ അല്ലല്ലോ ഏതു പൊട്ടക്കഥയേയും വി
ശ്വസിക്കേണ്ടതു: സകലത്തെയും ശോധന ചെയ്തു നല്ലതിനെ മുറുകപ്പി
ടിപ്പിൻ. നല്ലതൊന്നു കണ്ടു കിട്ടാഞ്ഞാൽ സകലവും ചാടിക്കുളക തന്നേ
നല്ലു. എന്നാൽ ഇപ്രകാരം ചെയ്വാൻ മനസ്സുള്ളവരും മനസ്സില്ലാത്തവ
രും പാപികളെ രക്ഷിപ്പാൻ യേശുക്രിസ്തു ലോകത്തിൽ വന്നു എന്നു അ
റിയേണ്ടതാകുന്നു. J. Lffr.

SUMMARY OF NEWS.

വൎത്തമാനച്ചുരുക്കും.

POLITICAL NEWS ലൌകികവൎത്തമാനം.

യൂരോപ Europe.

ഇംഗ്ലന്തു.— ആഫ്രിക്കാവിൽ ജൂലുകാ
പ്പിരികളുടെ ആൎക്കുന്തത്താൽ മരിച്ചു പോയ
ലൂയി നപോലെയോൻ എന്ന പ്രഭുവിന്റെ
ശവത്തെ ഓരിംഗ്ലിഷ് പോൎക്കപ്പൽ ഇംഗ്ലന്തി
ലേക്കു കൊണ്ടുപോകയും ജൂലായി ൧൨൹ ച
ക്രവൎത്തിനി തമ്പുരാട്ടിയവൎകളും ഇളമയും മ
റ്റും ഏറിയ മഹാന്മാർ ചിസ്സൽഹസ്തിൽ കൂടി
വന്നിട്ടു ശവസംസ്കാരം നടക്കയും ചെയ്തു.
[ 183 ]
ആസ്യ Asia.

അബഘാനസ്ഥാനം.— അമീർ
സമാധാനപ്പെട്ടതു കൊണ്ടു ആ നാട്ടിൽ എ
ങ്ങും സന്തോഷമുണ്ടു. കാബൂലിലും ചുറ്റുവട്ട
ത്തിലും നടപ്പുദീനം അധികം പകൎന്നുവരുന്നു.
(ജൂലായി ൧൫൹) മേജർ കവഞ്ഞാരി എന്ന
അംഗ്ലകാൎയ്യസ്ഥൻ പരിവാരങ്ങളുമായി ജൂലാ
യി ൧൬൹യിൽ കാബൂലിൽ എത്തി. അമീർ
അവരെ രാജകീയമാനത്തോടേ എഴുന്നെള്ളി
ച്ചു കൈക്കൊണ്ടിരിക്കുന്നു.

ബൊംബായി.— ദക്ഷിണഖണ്ഡത്തി
ന്റെ കിഴക്കേ അംശങ്ങളിൽ അകവില വള
രെ പൊന്തിയിരിക്കുന്നതു കൂടാതെ എലികൾ
അനവധി പെരുകി കൃഷിക്കു വളരെ നഷ്ടം
വരുത്തുന്നു. അവിടങ്ങളിൽ ൩൪,൨൦൦ പേൎക്കു
ധൎമ്മാമറാമത്തു പണിയും ൧൦,൮൦൦൦ പേൎക്കു ധ
ൎമ്മക്കഞ്ഞിയും ഉണ്ടു. കോയ്മ പിടികിട്ടി മരണ
വിധിയെ കല്പിച്ച കത്തിക്കുവൎച്ചക്കാരിൽ ഒരു
ത്തൻ ചില മഹരാട്ടി ബ്രാഹ്മണർ ഞങ്ങളെ
മാസപ്പടിക്കു വെച്ചു ഞങ്ങളും കവൎന്നു നേടി
യ മുതലിനെ അവൎക്കു ഏല്പിക്കയും ചെയ്തിരി
ക്കുന്നു എന്നു ഏറ്റു പറഞ്ഞതു ഓൎത്താൽ വള
രേ വ്യസനം തോന്നുന്നു.

രാജമന്ത്രി.— രമ്പ എന്ന സ്ഥലത്തിൽ
ചില മാസമായി ഒരു ലഹള നടക്കുന്നു. അതി
ന്റെ ആരംഭം ചെറിയ ഒരു സംഗതിയാല
ത്രേ എന്നു കേൾക്കുന്നു. ആ നാട്ടിൽ അല്പം
പനകൾ ഉണ്ടു. നാട്ടുകാർ അവറ്റെ കള്ളിന്നു
ചെത്തിയിരിക്കെ, കോയ്മ ശേഷം സ്ഥലങ്ങ
ളിൽ ഉള്ളതുപോലെ അവിടെ ഇത്രോടം ക
ത്തിപ്പണം വാങ്ങുകയോ കള്ളുകുത്തുക നടപ്പാ
ക്കുകയോ ചെയ്യാതെ എല്ലാവിടത്തും സമന്യാ
യം പ്രമാണം വേണം എന്നു കല്പിച്ചു ഒട്ടാകേ
നൂറുറുപ്പിക നികുതി കെട്ടിയിരിക്കുന്നു. ആ
പണം വസൂലാക്കേണ്ടതിന്നു പോയ ഉദ്യോഗ
സ്ഥൻ ആയിരം ഉറുപ്പിക പിരിപ്പാൻ ഭാവി
ച്ചപ്പോൾ എല്ലാവരും വളരെ മനസ്സുകേടു കാ
ണിച്ചു. ഇവർ സങ്കടം ബോധിപ്പിപ്പാൻ ഭാ
വിച്ചതു ലഹള ചെയ്വാനാകുന്നു എന്നു മറ്റു ഉ
ദ്യോഗസ്ഥന്മാൎക്കു തോന്നീട്ടു കൂടിയ ജനങ്ങളു

ടെ മേൽ വെടിവെപ്പാൻ തുടങ്ങി. ഇവരോ
ആരും ഞങ്ങളുടെ സങ്കടം എടുക്കുന്നില്ല എന്നു
വിചാരിച്ചു മത്സരിപ്പാൻ തുനിഞ്ഞ ശേഷം നാ
ടൂടേ ദ്രോഹം കിളൎന്നു ചിലർ തലവന്മാരായി
ഓരോ കൂട്ടം ആളുകളെ ചേൎത്തു അവിടവിടേ
ചെന്നു കത്തിക്കുവൎന്നും കൊള്ളയിട്ടും തറകളെ
എരിച്ചുംകൊണ്ടു നാട്ടുകാരെ ഭ്രമിപ്പിച്ചുപോന്നു.
പോലീസ്സുകാർ ഇവരെ അമൎത്തി നോക്കിയെ
ങ്കിലും അവൎക്കു തോല്മ വന്നതല്ലാതെ തോക്കുക
ളും വെടിക്കോപ്പുകളും മത്സരക്കാരുടെ കൈ
യിൽ വന്നതുകൊണ്ടു കോയ്മ നാട്ടുപട്ടാളക്കാ
രെ അയക്കേണ്ടി വന്നു.

ജൂലായി ൧൮൹ രണ്ടു ചെറിയ തീക്കപ്പലു
കൾ സപ്രി പുഴയുടെ അഴിക്കൽ നങ്കൂരം ഇ
ട്ടപ്പോൾ ലഹളക്കാർ ഒന്നിൽ അല്പം പോലീ
സ്സുകാർ മാത്രം ഉള്ളൂ എന്നു കണ്ടു നേ
രേ വെടിവെച്ചു. അതിനെ പിടിച്ചു കൊള്ള
യിടുകയും ചെയ്തു. ഈ കാൎയ്യസാദ്ധ്യത്താൽ
ലഹളക്കാൎക്കു ധൈൎയ്യവും നാട്ടുകാൎക്കു ഭയവും
വൎദ്ധിച്ചു കോയ്മയോ ജൂലായി ൨൧൹ രണ്ടു
ചെറിയ പീരങ്കിത്തോക്കും ൧൦ആം നാട്ടു പ
ട്ടാളവും അതിന്റെ ശേഷം ൩൯ആം നാട്ടു
പട്ടാളവും രാജമന്ത്രിയിലേക്കു അയച്ചിരിക്കു
ന്നു. മലപ്രദേശത്തിൽ ഓടി തഞ്ചം കാണു
ന്തോറും മിന്നൽ പോലെ ഇറങ്ങി ഓരോ ഗ്രാ
മങ്ങളെ കൊള്ളയിടുന്നു കവൎച്ചക്കൂട്ടങ്ങൾ ഏറ
കാലതാമസം കൂടാതെ വലയിൽ കുടുങ്ങി തങ്ങ
ളുടെ ക്രിയകൾക്കു തക്ക പ്രതിഫലത്തെ ലഭി
ക്കും എന്നു നണ്ണേണ്ടു.

ഭാരതഖണ്ഡത്തിൽ.— ആകെ നൂ
റ്റിനാല്പത്തൊമ്പതു ബ്രഹ്മസമാജ സഭകൾ
ഉണ്ടു. അവറ്റിൽ നാല്പത്തുനാലിന്നു മന്ദിര
ങ്ങൾ എന്നൊരു വിധം ആരാധനസ്ഥലങ്ങൾ
ഉണ്ടു. ഈ ബ്രഹ്മസമാജ സഭകൾ ഉള്ള രാ
ജ്യങ്ങളും നഗരങ്ങളും ആവിതു: കാലികാത
൨൦, വങ്കാളം ൫൪, ആസ്സാം ൭, ചോട്ടനാഗപൂർ
൩, വിഹാരം ൭, ഒരിസ്സ ൨, വടക്കുപടിഞ്ഞാ
റേ പകപ്പു ൮, മദ്ധ്യദേശം ൧, പഞ്ചനദം ൫,
സൈന്ധവം ൩, ഗുൎജ്ജരം ൩, ബൊംബായി
൬, ചെന്നപ്പട്ടണം ൬, ഇവർ പതിനെട്ടു വ

[ 184 ]
ൎത്തമാനപത്രങ്ങളെ അച്ചടിച്ചു വരുന്നു, അ
തിൽനിന്നു ആറു അംഗ്ലഭാഷയിൽ തന്നെ.

രുസ്സ്യാസ്യ.— ജൂലായി മാസത്തിന്റെ
ആരംഭത്തിൽ കിഴക്കേ സിബീൎയ്യയിലേ ഇ
ൎക്കുത്സ്ൿ എന്ന വലിയ നഗരം പുരച്ചടുക്കാ
രാൽ വെന്തുപോയി. ജൂലായി ൨൨൹ നിജ്
നൈനൊവ് ഗൊരോദ് എന്ന മുഖ്യ രുസ്സ്യാസ്യ
യിലേ നഗരത്തിന്നു തീപിടിച്ചു. ൧൮൧൭ആം
വൎഷംതൊട്ടു അവിടേ കൊല്ലന്തോറും ജൂലായി
൨൭൹ ഒരു വമ്പിച്ച ചന്ത നടക്കുന്നു. അതി
ന്നായി മഹാചീനത്തിന്നും രുസ്സ്യ രാജ്യത്തി
ന്റെ പടിഞ്ഞാറെ അതിരിന്നു ഇടേ കിടക്കു
ന്ന രാജ്യങ്ങളിൽനിന്നു ഒന്നരലക്ഷത്തോളം
കച്ചവടക്കാർ കൂടുന്നു. ആ സമയത്തു ൧൦,൦൦൦
നിവാസികൾ ഉള്ള നഗരത്തിന്നു ഐയ്യായി
രത്തോളം മരച്ചാപ്പകൾ കെട്ടാറുണ്ടു. പുറനാ
ട്ടു കച്ചവടക്കാർ ൧൮൬൩ ആമത്തിലേ ചന്തെ
ക്കായി ഇരുനൂറു ലക്ഷം രൂപ്പിക വിലയുള്ള ച
രക്കു കൊണ്ടുവരികയും അതിൽനിന്നു നൂറ്റെ
ഴുപതു ലക്ഷം ഉറുപ്പികയോളം വില്ക്കയും
ചെയ്തിട്ടുണ്ടായിരുന്നു. ഇതു വിചാരിച്ചാൽ അ
വിടേ കിളൎന്നുവന്ന വന്തീ എന്തെല്ലാം നാശം
ഉണ്ടാക്കിട്ടുണ്ടായിരിക്കാം.

തുൎക്കാമന്നർ എന്ന മുഹമ്മീയ ജാതി രുസ്സ്യ
ൎക്കു കീഴ്പെട്ട രാജ്യങ്ങളിൽ കടന്നു ഓരോ അല
മ്പൽ ഉണ്ടാക്കിയതു കൊണ്ടു രുസ്സർ ൩൦,൦൦൦
പടയാളികളെ അവരുടെ മൂലസ്ഥാനമായ മെ
ൎവ്വ് എന്ന നഗരത്തെ പിടിക്കേണ്ടതിന്നു അ
യച്ചിരിക്കുന്നു.

ആഫ്രിക്കാ Africa.

ജൂല്യൂകാപ്പിരികളുടെ മന്നനായ ചെതെവാ
യോ സമാധാനപ്പെടുന്ന ഭാവം നടിച്ചു ചില
ദൂതന്മാരുടെ കൈയാൽ ഓരാനക്കൊമ്പു ശ്രീ
ഗാൎന്നത്ത് വൂത്സലേ എന്ന അംഗ്ല സേനാപതി
യടുക്കലേക്കു അയച്ചു അവരെക്കൊണ്ടു ഇംഗ്ലി
ഷ്‌കാർ തന്റെ നാട്ടിൽ അധികം മുഞ്ചെല്ല
രുതു എന്ന അപേക്ഷ കഴിപ്പിച്ചു. ശ്രീഗാൎന്നെ
ത്ത് വൂത്സലേ ദൂതന്മാരെ തിരിച്ചയച്ചു മന്നന്നു
സമാധാനപ്പെടുവാൻ മനസ്സുണ്ടെങ്കിൽ അധി

ആയിരത്തിൽ പരം
പട്ടിരിക്കേ ഇംഗ്ലിഷ് പക്ഷത്തിൽ ൧൦ പേർ
മരിച്ചു. ൫൩ ആളുകളേ മുറി ഏറ്റുള്ളൂ. ജയം
കൊണ്ടയുടനെ അംഗ്ലസൈന്യം ഉലുന്ദിയെ
പിടിച്ചിടിച്ചു കളഞ്ഞു. ഏറിയ ജൂലൂക്കാർ അം
ഗ്ലപാളയത്തിൽ ചെന്നു അഭയം പുക്കു വരുന്നു.
ജൂലുക്കാൎക്കു ഒതുക്കിടം ഉണ്ടാകായ്വാൻ ചുറ്റിലു
ള്ള മൺക്കോട്ടകളെ തകൎത്തു. കുതിരക്കുന്തപ്പട
യെ കണ്ടും കന്തത്തിന്റെ കുത്തു അനുഭവിച്ചും
കൊണ്ടതിനാൽ ആ കാപ്പിരികൾ വിസ്മയിച്ച
റണ്ടു പോയിരിക്കുന്നു.

വടക്കേഅമേരിക്കയുടെ തെക്കേ അംശങ്ങ
ളിൽ മഞ്ഞപനി (പിംഗലജ്വരം) എന്ന വല്ലാ
ത്ത വ്യാധി പെരുകുന്നതുകൊണ്ടു നിവാസിക
ൾ മെംഫിസ് എന്ന നഗരത്തിൽനിന്നു അ
ഷ്ടക്കുകളിലേക്കു ഓടുവാൻ തുടങ്ങി.

[ 185 ] SHORT ACCOUNT OF THE LIFE OF HEROD THE GREAT.

(Translated by S.W.)

ഒന്നാം മഹാഹെരോദാവിൻ ചരിത്രസംക്ഷേപം.

(VIാം പുസ്തകം 164ാം ഭാഗത്തിൽനിന്നു തുടൎച്ച)

രോമയിൽ വെച്ചു ചില സംവത്സരങ്ങളായി പഠിച്ചിരുന്ന തന്റെ ര
ണ്ടു മക്കളെ കൊണ്ടു വരേണ്ടതിന്നു ഹെരോദാ 16 ക്രി.മു. അങ്ങോട്ടു യാ
ത്രയായി; ഇവർ ഒന്നാം മറിയമ്നയുടെ മക്കളായ അരിസ്തൊബൂലും അലക്ക്സ
ന്തരും തന്നെ. അല്പ സമയത്തിന്നു മുമ്പെ ഹെരോദാവിന്നു ത്രക്കോനിത്തി,
പത്തനേയ, ഔരാനിത്തി എന്ന കനാൻ രാജ്യത്തിന്റെ വടക്കു കിഴക്കു
ള്ള ജില്ലകളെ കൊടുത്ത കൈസരായ ഔഗുസ്തൻ അവനെ മാനത്തോടെ
കൈക്കൊണ്ടു. ഈ രണ്ടു മക്കൾ മക്കാബ്യ വംശത്തിലേ അവസാന സ
ന്തതിയായ മറിയമ്നയുടെ മക്കൾ ആകകൊണ്ടു ജനങ്ങൾ ഇവരെ ഏറ്റ
വും സ്നേഹിച്ചു. അവരെ കൊണ്ടു വന്ന ഉടനെ ശലോമ ഈ മക്കളെകൊ
ണ്ടു അഛ്ശനിൽ സംശയം ജനിപ്പിച്ചു. അവന്നും ഇതിന്നു ഇട കൊടുത്തി
രുന്നെങ്കിലും അരിസ്തൊബൂലിന്നു ശലോമയുടെ മകളായ ബരനീക്കയേയും
അലക്ക്സന്തരിന്നു കപ്പദോക്ക്യ, രാജാവിന്റെ മകളായ ഗ്ലഫീരയേയും വേളി
കഴിപ്പിച്ചു കൊടുത്തു. ഹെരോദാ ശലോമ എന്നവർ ഒരു പക്ഷവും അ
രിസ്തൊബൂലനും അലക്ക്സന്തരും മറുപക്ഷവും ആയി നിന്നിരിക്കേ ബരനീ
ക്കു ഇരുപക്ഷത്തിൽ ദൂതിയായി സിദ്ധാന്തം വൎദ്ധിപ്പിച്ചു പോന്നു. ഹെ
രോദാ ശലോമ എന്നവരുടെ പക്ഷത്തിൽ ഹെരോദാവിൻ സഹോദരനാ
യ ഫെരോരാസും ചേൎന്നു. അഛ്ശൻ എദോമ്യനാകകൊണ്ടു ആ വംശ
ത്തിന്റെ ഉന്നതഭാവത്തിന്നും ധാൎഷ്ട്യത്തിന്നും വിരോധമായുള്ള മക്കാബ്യ
വംശത്തിന്റെ നീരസഭാവം ൟ മക്കൾക്കു കിട്ടിയതിനാൽ അവൎക്കു
വെച്ച കണികളിൽ അവർ അകപ്പെട്ടു. അമ്മയെ കൊന്ന വ്യസനത്തെ
പറ്റി തമ്മിലുണ്ടായ സംഭാഷണത്തെ ബരനീക്കയും ശലോമയും ഹെ
[ 186 ] രോദാവിന്നു അറിയിച്ചത് കൊണ്ടു അവൻ തന്റെ മക്കളെ തൊട്ടു അവർ
എന്നെ കൊന്നുകളയും എന്നു ശങ്കിച്ചു ഓരോന്നു ആലോചിക്കയും
പ്രവൃത്തിക്കയും ചെയ്തിട്ടും സംശയം വൎദ്ധിച്ചതേ ഉള്ളൂ. അവൻ സിംഹാസ
നത്തിൽ ഏറും മുമ്പേ ദോരിസ് എന്നവളേ വേളി കഴിച്ചിട്ടു, അവൾ അ
ന്തിപത്തർ എന്ന മകനെ പ്രസവിച്ചിരുന്നു. രാജാവായപ്പോഴോ ജനപ്ര
സാദം വരുത്തുമാറു ഇവളെ ഉപേക്ഷിച്ചു മറിയമ്നയെ പാണിഗ്രഹം ചെ
യ്തു. എന്നാൽ ദോരിസും അന്തിപത്തരും അന്നു ജീവിച്ചിരുന്നു. ഈ
അന്തിപത്തരെ കോവിലകത്തേക്കു വരുത്തി തന്റെ മക്കളായ അരിസ്തൊ
ബൂൽ, അലക്ക്സന്തർ എന്നവർ അനുസരിയാതെ ഇരുന്നാൽ അവകാശം
ഇവന്നു കൊടുക്കുമെന്നുള്ള വാഗ്ദത്തം ചെയ്തു പാൎപ്പിച്ചു. ഇതിനാൽ ഈ
രണ്ടു മക്കളുടെ മനസ്സു കയിച്ചു പോയതേയുള്ളൂ. അന്തിപത്തരുടെ താ
ല്പൎയ്യമോ ഇവരെ നിഗ്രഹിച്ചു അഛ്ശന്റെ സിംഹാസനം കയ്ക്കലാക്കേ
ണം എന്നത്രേ. അതിന്നു വേണ്ടി അവൻ പല യുക്തി സാമൎത്ഥ്യങ്ങളാൽ
അവരെ അഛ്ശന്നു വിരോധമായി ഓരോന്നു ചെയ്യിപ്പിച്ചു പിന്നേതിൽ
താൻ അവറ്റെ അഛ്ശനോടു മന്ത്രിക്കയും ചെയ്തുവന്നു. ഇങ്ങിനെ കുടില
നായ അന്തിപത്തർ ഉപായമുള്ള തന്റെ അഛ്ശനെ തോല്പിച്ചു തന്നിൽ
പ്രിയം വരുത്തിയത് കൊണ്ടു ഹെരോദാ അവനെ സ്നേഹിച്ചു. കൈസ
രുടെ സ്നേഹവും അവനിലും ഉണ്ടാകേണ്ടതിന്നു അവനെ രോമെക്കയച്ചു. അവിടെനിന്ന് അവൻ ഈ രണ്ടു സഹോദരന്മാരുടെ നേരെ ഓരോ കൃത്രി
മങ്ങളെ കത്തുകൾമൂലം യന്ത്രിച്ചു അവറ്റെ അഛ്ശൻ വിശ്വസിച്ച് ത
ന്റെ രണ്ടു മക്കളെകൊണ്ടു കൈസരോടു അന്യായപ്പെട്ടു, മക്കളോടു കൂ
ടെ കൈസരുടെ സന്നിധിയിങ്കൽ ചെന്നു. ഔഗുസ്തൻ അഛ്ശനേയും മക്ക
ളേയും വിസ്തരിച്ചാറെ ശിക്ഷിക്കത്തക്കതായ കുറ്റം കാണാതെ പൈശാ
ചികമായ ഏഷണിപ്രവൃത്തി ഇവരെ തൊട്ട നടന്നു എന്നു തെളിഞ്ഞ
ത്‌കൊണ്ടു ഇരുപക്ഷക്കാരും നിരന്നു വരുവാൻ പ്രബോധിപ്പിച്ചു മേലാൽ
അഛ്ശനെ അനുസരിക്കേണം എന്നൊരു ശാസനയും കൊടുത്തു, അവരെ
തമ്മിൽ യോജിപ്പിച്ചു. ഹെരോദാ വിടവാങ്ങി പുറപ്പെടും മുമ്പേ കൈസ
രുടെ പാദത്തിങ്കൽ വളരെ പണം കാഴ്ചയായി വെച്ചിട്ടു സിംഹാസന
ത്തെ തന്റെ മക്കളിൽ ബോധിക്കുന്നുവന്നു കൊടുപ്പാനോ ഇഷ്ടംപോലെ
രാജ്യത്തെ പലരിൽ പകുത്തു ഏല്പിപ്പാനോ അനുവാദം ലഭിച്ചു. യഹൂദ
യിൽ എത്തിയപ്പോൾ എല്ലാം ശുഭമായി എന്നു മറ്റവൎക്കു തോന്നിച്ചു
പട്ടണങ്ങളെയും വിനോദകാഴ്ചപ്പുരകളേയും കുളങ്ങളേയും വീണ്ടും ഉണ്ടാ
ക്കുകയും ചെയ്തു.

അന്തിപത്തർ പിന്നേയും മുൻ പറഞ്ഞപ്രകാരം വേറെ സഹായി
കളുമായി ഹെരോദാവിന്റെ കോവിലകത്തിൽ ഓരോ ദുഷ്ക്കൂറുകളേയും ക
[ 187 ] ലക്കങ്ങളേയും ഉളവാക്കി. വള്ളി മരത്തെ ചുറ്റി പടരുന്നപ്രകാരം നിൎഭാ
ഗ്യമായ രാജകുഡുംബം പല വിധമായ കൃത്രിമങ്ങളാൽ ബാധിക്കപ്പെട്ടു.
ഈ ഞെരുക്കസ്ഥിതിയിൽ രാജാവു ആരെ വിശ്വസിക്കേണ്ടു എന്നും സ
ത്യാസത്യം ഇന്നതു എന്നും അറിയാത്തവനാകയാൽ ആരെയും വിശ്വസി
ക്കാതെ തന്റെ നേരെയുള്ള ദുഷ്ക്കൂറുകൾ തെളിയേണ്ടതിന്നു അവൻ ഭയ
ങ്കരമുള്ള ദണ്ഡവിധികളെ അവരിൽ നടത്തി.

ഹെരോദാ വേണ്ടുംവണ്ണം കാൎയ്യത്തെ വിസ്തരിക്കാതെ കണ്ടു ഓരോരു
ത്തനെ കൊന്നതിനാൽ ജനങ്ങൾ ഒടുക്കുവാൻ കരുതുന്ന ശത്രുക്കളെക്കൊ
ണ്ടു രാജാവോടു ഏഷണി പറഞ്ഞാൽ കാൎയ്യം സാധിക്കുന്നതുകൊണ്ടു താൻ
ദുഷ്പ്രവൎത്തിക്കാൎക്കു നല്ല ആക്കുമായിരുന്നു. അവന്നു ഏവരിലും സംശയം
തോന്നിയതിനാൽ തന്റെ സ്വഭാവസ്ഥിതി എത്രയും ക്രൂരമായി തീൎന്നു.
അരിസ്തൊബൂൽ, അലക്ക്സന്തർ, എന്നവരെ കൊല്ലിച്ചു തനിക്കു സിം
ഹാസനം കിട്ടുമാറു ഹെരോദാവിന്റെ കോവിലകത്തിൽ താറുമാറുകളെ
വരുത്തിയതു അന്തിപത്തർ തന്നേ. അലക്ക്സന്തരുടെ അമ്മായപ്പനായ
അൎഹലാവുസ് എന്ന കപ്പദോക്ക്യ രാജാവു ഹെരോദാവിന്റെ കോവിലക
ത്ത് സംഭവിച്ച വ്യസന വൎത്തമാനങ്ങളെ കേട്ട് യരുശലേമിലേക്കു വന്നു.
അവനും അവിടെ നടന്നിരുന്ന കൃത്രിമങ്ങളെ കണ്ടു. ഈ സമാധാനക്കേ
ടുള്ള കുഡുംബത്തെ യോജിപ്പിച്ചു. എങ്കിലും അവൻ പോയ ഉടനെ കാ
ൎയ്യങ്ങൾ മുമ്പേ പോലെ തന്നെ ആയി. ഹെരോദാ നീക്കികളഞ്ഞ രണ്ടു
അകമ്പടികളെ അലക്ക്സന്തർ തന്റെ സേവയിൽ ആക്കിയതിനാൽ ഹെ
രോദാ ഇവർ ഒറ്റുകാർ എന്നു ഊഹിച്ചു ക്രൂരമായി ഭേദിപ്പിച്ചപ്പോൾ ആ
യവർ വേദന പൊറുക്കാതെ രാജാവിനെ വേട്ടയിൽ കൊല്ലേണം എന്നു
അലക്ക്സാന്തർ അവരോടു കല്പിച്ചപ്രകാരം കളവായി ഏറ്റു പറഞ്ഞു.
വേറെ ഒരുവൻ കള്ളക്കത്തുകളെ കൊണ്ടു ഈ രണ്ടു മക്കളുടെ കുറ്റത്തെ
ഹെരോദാവിന്നു ബോധിപ്പിച്ചു. ഇപ്രകാരം അവൻ തന്റെ മക്കളെ കു
റിച്ചു കളവായി കേട്ടവറ്റെ വിശ്വസിച്ചു, കൈസരുടെ മുമ്പിൽ വീണ്ടും
അന്യായം ബോധിപ്പിച്ചു. ഹെരൊദാ കപ്പദോക്ക്യ രാജാവായ അൎഹലാ
വിനെയും മറ്റു പ്രമാണികളേയും വരുത്തി മക്കളുടെ കാൎയ്യത്തെ വിസ്തരി
ക്കേണം എന്നു കൈസർ കല്പിച്ചു. എങ്കിലും അവൻ ബെരൂതുസിൽ
(ബൈരുത്ത്) വെച്ചു തന്റെ സ്നേഹിതന്മാരെ മാത്രം വിളിച്ചു മക്കളെ
വിസ്തരിച്ചു കുറ്റക്കാർ എന്നു കാണിച്ചു. അവൎക്കു മരണവിധി കല്പിച്ചു
ആ തമ്പാന്മാരെ ശമറിയയിലേ സെബസ്തെയിൽ കൂട്ടിക്കൊണ്ടു പോയി
അവിടെ വെച്ചു ശിരഃഛേദം ചെയ്യിക്കയും ചെയ്തു. അവരുടെ ശവങ്ങളെ
മക്കാബ്യരുടെ കല്ലറകളുള്ള അലക്ക്സന്ത്രിയം എന്ന കോട്ടയിൽ അടക്കിയതു.

അന്തിപത്തൎക്കു തന്റെ രണ്ടു സഹോദരന്മാരുടെ വധംകൊണ്ടു തൃപ്തി
[ 188 ] വരാതെ തന്റെ ക്രൂരമുള്ള വഴിയിൽ പിന്നെയും നടന്നു പല അസുര ക്രിയ
കളേയും പ്രവൃത്തിപ്പാൻ തുടങ്ങി. ഹെരോദാവിന്റെ സഹോദരനായ
ഫെരോരാസുമായി തന്റെ വയസ്സനായ അഛ്ശനെ വിഷം കൊടുത്തു കൊ
ല്ലേണമെന്നു തമ്മിൽ ശപഥം ചെയ്തു. ഈ ദുഷ്പ്രവൃത്തി അവരുടെ മേൽ
തെളിയാതിരിക്കേണ്ടതിന്നു ആയതു തങ്ങൾ യരുശലേമിൽനിന്നു അകന്നിരി
ക്കുമ്പോൾ സംഭവിക്കേണം എന്നവർ നിശ്ചയിച്ചു. എന്നാൽ ഹെരോദാ
വിന്നു ഈ മൎമ്മവും അറിയായ്വന്നു. പറീശർ ഹെരോദാവിന്നും രോമ കൈ
സൎക്കും അധീനരായിരിക്കും എന്നു ആണ ഇടുവാൻ മനസ്സില്ലാത്തവർ
ആയിരുന്നതുകൊണ്ടു അവന്റെ കോപം അവരുടെ മേൽ വീണു. ഈ
ആണ ഞങ്ങളുടെ മനസാക്ഷിക്കു വിരോധമാകുന്നു എന്നു പറഞ്ഞ പ
റീശർ പിന്നേത്തേതിൽ കൎത്താവോടു "കൈസൎക്കു കരം കൊടുക്കുന്നതു വി
ഹിതമോ അല്ലയോ?" എന്നു ചോദിച്ചു. മത്ത. 22, 17. അതു നിമിത്തം ഹെ
രോദാ അവൎക്കു വലിയ പിഴ കല്പിച്ചു എങ്കിലും ഈ പണം ഫെരോരാസി
ന്റെ ഭാൎയ്യ അവൎക്കു കൊടുത്തത്കൊ‌ണ്ടു രാജാവിന്റെ കോപവും സംശ
യവും അവളുടെ നേരെ ജ്വലിച്ചു. ഹെരോദാവിന്റെ വംശം നശിക്കയും
ഫെരോരാസിന്റെ സന്തരി രാജ്യഭാരം ചെയ്കയും ചെയ്യും എന്നു പറീശർ
വാഗ്ദത്തം ചെയ്തത്‌കൊണ്ടു ഹെരോദാ പറീശരെ മുടിപ്പാൻ ക്രോധത്തോ
ടെ ഉത്സാഹിച്ചു. കോവിലകത്തു പാൎത്ത പലരേയും വളരെ പറീശരേ
യും അവരുടെ സ്നേഹിതന്മാരേയും തല വെട്ടിച്ചു. ഹെരോദാ ഫെരോരാ
സിന്റെ ഭാൎയ്യയേയും നന്നായി സൂക്ഷിച്ചു. അല്പസമയം കഴിഞ്ഞിട്ടു ഇ
വളുടെ ഭൎത്താവു (ഹെരോദാവിൻ സഹോദരൻ) പെട്ടെന്നു മരിച്ചതുകൊ
ണ്ടു അവൾ അവന്നു വിഷം കൊടുത്തു എന്നൂഹിച്ചു. ഹെരോദാ ഈ കാ
ൎയ്യത്തെ കുറിച്ചു അന്വേഷണം കഴിച്ചപ്പോൾ ഫെരോരാസും അന്തിപ
ത്തരും തന്നെ കൊല്ലുവാൻ വിഷം ഉരുക്കി വെച്ചിരിക്കുന്നതു തെളിവായി
വന്നു. അന്നുമാത്രം ഇതുവരെ തന്റെ മൂക്കിൽ കയറിട്ടു നടത്തിയപ്രകാ
രം ഹെരോദാ ബോധിച്ചു അന്തിപത്തരുടെ ഉൾ അറിഞ്ഞു വന്നു. അ
ന്തിപത്തർ അരിസ്തൊബൂലിലും അലക്ക്സന്തരിലും ചുമത്തിയ കുറ്റം കേ
വലം കളവെന്നു ബോധിച്ചതുകൊണ്ടു ഈ മക്കളെ കൊന്നതു അന്യായം
തന്നെ എന്നു തേറി. മക്കാബ്യരുടെ അവസാനസന്തതിയായ മറിയമ്ന
യുടെ രണ്ടു മക്കളെ ഹെരോദ കൊല്ലിക്കും സമയം തന്നെ കന്യകയായ
മറിയെക്കു ദൈവദൂതൻ ഗലീല്യ നചറത്തിൽ വെച്ച പ്രത്യക്ഷനായി അ
വളോടു "നീ ഒരു പുത്രനെ പ്രസവിച്ച് അവന്നു യേശു എന്നു പേർ വി
ളിക്കും യഹോവ അവന്നു ഗോത്രപിതാവായ ദാവീദിൻ സിംഹാസനം
[ 189 ] നിരന്തരമായി നല്കും, അവൻ ദൈവപുത്രൻ എന്നു പേർ കൊണ്ട് നിത്യ
രാജാവായി വാഴുകയും ചെയ്യും" (മത്ത.1, 21ff, ലൂക്ക1, 26ff.) എന്നുള്ളപ്രകാ
രം അറിയിച്ചിരുന്നു. (ശേഷം പിന്നാലേ.)

സൂചകം:—"ശീലോ (സമാധാനപ്രഭു) വരുവോളത്തിന്നു രാജദണ്ഡം യഹൂദയിൽ നി
ന്നും ധൎമ്മദാതാവ് തന്റെ പാടങ്ങളിൽനിന്നും നീങ്ങിപ്പോകയില്ല. ജാതികളുടെ ശേഖരിപ്പു അ
വനോടു ചേരുകയും ചെയ്യും" എന്നു (1 മോശ 49, 10) പൂൎവ്വപിതാവായ യാക്കോബ് മരണത്തി
ന്നു ഒരുങ്ങിയിരിക്കുമ്പോൾ തന്റെ പുത്രനായ യഹൂദയോടു പ്രവചിച്ച വാഗ്ദത്തം മേല്പറഞ്ഞ
സംഭവത്താൽ നിവൃത്തിയായി വന്നു എന്നു പറയാം. അതായതു പുതുനിയമത്തിന്റെ മദ്ധ്യസ്ഥ
നും നിത്യമായിരിക്കുന്ന മഹാപുരോഹിതനും ആയ യേശു വരുവോളത്തേക്കു അഹരോന്യരായ
മഹാപുരോഹിതർ ജീവിക്കയും എന്നെന്നേക്കുമായി വാഴുന്ന മശീഹരാജാവു ജനിക്കുമ്പോൾ യ
ഹൂദ ചെങ്കോൽ ധരിച്ച മക്കാബ്യവംശം ഒടുങ്ങുകയും ചെയ്തത് കൊണ്ടു യഹൂദ ജനത്തിന്റെ ആ
ശ അവരിൽനിന്നു അറ്റു പോയതിനാൽ പുൎവ്വസാതന്ത്ര്യത്തേയും ദാവീദ്‌രാജ്യത്തെയും കാംക്ഷി
ച്ചു നോക്കി ഭാവീദാജപുത്രനായ മശീഹ വന്നു തങ്ങളുടെ രാജ്യത്തെ യഥാസ്ഥാനത്താക്കും എ
ന്ന പ്രവാചകവാക്കിനെ ഓൎത്തു പ്രതീക്ഷിച്ചു കൊണ്ടിരുന്നു.

WHAT IS HINDUISM?

ഹിന്തുമതമെന്തു?

IV. വേദാന്തം.

ഹിന്തുക്കളിൽ ബുദ്ധി സാമൎത്ഥ്യമുള്ളവർ തങ്ങളുടെ മാൎഗ്ഗത്തിൽ സാ
ധാരണ വഴക്കമായിരിക്കുന്ന പുരാണ കാൎയ്യങ്ങളിൽ തൃപ്തിയില്ലായ്ക കൊ
ണ്ടു ശാസ്ത്രോപദേശങ്ങളെ തന്നെ തങ്ങളുടെ ഉപദേശത്തിന്നു പ്രമാണ
മാക്കി വിശ്വസിച്ചു പോന്നു. ഈ ശാസ്ത്രങ്ങൾ വെവ്വേറെ ആറംശങ്ങളാ
യി പിരിഞ്ഞിരിക്കുന്നതാവിതു: വൈശേഷികം, ന്യായം, മീമാംസം, സാം
ഖ്യം, യോഗം, വേദാന്തം എന്നിവ തന്നെ. അവറ്റിൽ വേദാന്തമത്രേ പ്ര
മാണം. ആകയാൽ അതിനു ശാസ്ത്രശിഖാമണിയെന്നും നിഖണ്ഡിത പ
രമാൎത്ഥമെന്നും ചൊല്ലുന്നു. ഈ ശാസ്ത്രത്തിന്നു വ്യാസമാമുനി തന്നെ സ്ഥാ
പകൻ ആയിരിക്കുന്നതു. ഇതിനെ അത്യന്തം വിസ്തീൎണ്ണമാക്കി പഠിപ്പിച്ച
വൻ ശങ്കരാചാൎയ്യൻ തന്നെ. വേദാന്തമുഖ്യോപദേശങ്ങൾ ആവിതു:
൧. അനാദി നിത്യസ്വയംഭൂവായിരിക്കുന്നൊരു പരമനുണ്ടു അവനിൽ അ
ഖിലാണ്ഡങ്ങളും അടങ്ങിയിരിക്കുന്നു. ൨. ദേവനും ലോകവും ഒന്നു ത
ന്നെ എന്നു ചിലരും വെവ്വേറെ എന്നു മറ്റവരും വാദിക്കുന്നു. ഇതിൽ മു
മ്പൎക്കു അദ്വൈതികൾ എന്നും പിമ്പൎക്കു ദ്വൈതർ എന്നും പേർ. ൩.
പരമൻ ലോകത്തെ താങ്കന്നു ഉളവാക്കിയെന്നും അഴിവുകാലത്തിൽ ആയ
തു തിരികെ താങ്കൽ ഒടുക്കും എന്നും ദ്വൈതർ വിശ്വസിക്കുന്നു. ൪. അ
ദ്വൈതരോ ഉലകങ്ങളെ പരമൻ സൃഷ്ടിച്ചതുമല്ല അവ ഉള്ളതുമല്ല ഇല്ലാ
യ്മയായ പ്രപഞ്ചത്തെ ഉണ്ടെന്നു പ്രമാണിപ്പിക്കുമാറു അവൻ മായകൊ
ണ്ടു മോഹിപ്പിച്ചു. ആ മോഹത്തെ അവൻ ചരതിച്ചു കൊള്ളുന്നു എന്നു
[ 190 ] തന്നെ വിശ്വസിച്ച് കൊള്ളുന്നതു. ൫. മനുഷ്യരുടെ ആത്മാവ് പരമ
ന്റെ ഓരംശം ആകുന്നുവെന്നു അദ്വൈതർ വാദിക്കുന്നതുമല്ലാതെ തീയിൽ
നിന്നു പൊരി തെറിക്കും കണക്കേ ആത്മാക്കൾ അവനിൽനിന്നു പിരിഞ്ഞു
ഒടുക്കം അവനിൽ തന്നെ കലൎന്നു പോകും എന്നു സിദ്ധാന്തിക്കുന്നു. ൬.
ആത്മാവു സ്ഥൂലശരീരം സൂക്ഷ്മം അല്ലെങ്കിൽ ലിംഗശരീരം എന്നീ ര
ണ്ടിൽ കുടി കൊള്ളുന്നു. സ്ഥൂലശരീരമെന്നതു മാംസരക്തങ്ങളോടു കൂടി
യ ജഡമായ നമ്മുടെ ഉടൽ അത്രേ. സൂക്ഷ്മം എന്ന ലിംഗശരീരമോ ന
മ്മുടെ തടിച്ച ഉടലിന്നു എതിൎസ്വഭാവമുള്ളതും സ്ഥൂലജഡം അഴിഞ്ഞു
പോകുമ്പോൾ ആത്മാവിന്നാധാരമായിരിക്കുന്ന ഉൾശരീരവും തന്നേ. ഓ
രോ മനുഷ്യൻ തന്റെ അഹങ്കാരമെന്ന തന്നറിവു കാത്തു കൊള്ളുവാനും
മരണശേഷം മുന്നേപോലേ ആളേ അറിഞ്ഞു കൊൾ്വാനും സൂക്ഷ്മശരീ
രം തന്നെ കാരണമായിരിക്കുന്നു. ൭. മാനുഷാത്മാവിന്നു മൂന്നു പ്രധാന
ഗുണവിശേഷങ്ങൾ ഉണ്ടു അവയാവിതു. സല്ഗുണമായ സത്വം ഗൎവ്വഗു
ണമായ രജസ് അന്ധകാരഗുണമായ തമസ് എന്നിവ തന്നെ. ഒരുവ
നിൽ സത്വഗുണം അധികരിച്ചാൽ അവൻ തന്റെ ആശാപാശങ്ങളെ
എല്ലാം അടക്കിക്കൊള്ളും; രജോഗുണം അധികരിക്കുന്നു എന്നു വരികിൽ
അവൻ തന്റെ ആഗ്രഹങ്ങൾക്കിടം കൊടുത്തു ഇഷ്ടം പോലെ എല്ലാം
ചെയ്യും. തമോഗുണം മിഞ്ചിയെങ്കിലോ അവൻ മേല്ക്കുമേൽ ദോഷം ചെ
യ്തു തനിക്കു മഹാ കഷ്ടത്തെ സമ്പാദിക്കും. ഇങ്ങിനെ മനുഷ്യർ ത്രിഗുണ
ചേഷ്ടകൾക്കു അധീനരായിരിക്കുമ്പോൾ തങ്ങൾ തന്നെ തന്നിഷ്ടപ്രകാ
രം ചെയ്യുന്നു എന്നു ഭാവിച്ചാലും ഉള്ളവണ്ണം തങ്ങൾ അറിയാത ഒരു ശ
ക്തി നീക്കുവാൻ കഴിയാതവണ്ണം തങ്ങളേ അധികരിക്കുന്നു. നന്മയും തി
ന്മയുമായ സൎവ്വവസ്തുക്കളെ ദേവൻ തന്റെ യുക്തി പ്രകാരം നടത്തി
നന്മയെന്നു തങ്ങൾക്കു തോനുന്നതു തന്നെ ചെയ്വാനും അനുഭവിപ്പാനും
സംഗതി വരുത്തുകയാൽ അവർ കല്പിതമായ വിധി പ്രകാരം നടക്കേണ്ടി
വരുന്നു. ൮. മേല്പറഞ്ഞ ത്രിഗുണങ്ങൾ തനിച്ചും കൂടിയും അധികരിച്ചും
കുറഞ്ഞും ഇരിക്കുന്ന സമയം ആയതു കലൎപ്പില്ലാത്ത ആത്മാവിനേ മറ
ച്ചുകളയുന്നു. ഇങ്ങിനെ ത്രിഗുണങ്ങൾ അറിവുള്ള ആത്മാവിന്നു വേരാ
യിരിക്കുന്നതിനാൽ അറിവു കേടു എന്നു പൊരും ഉള്ള അജ്ഞാനം എ
ന്ന പേർ അതിന്നുണ്ടാകുന്നു. ആത്മാവിനെ പലപ്പോഴും വെളിച്ചത്തോ
ടുപമിച്ചു പറഞ്ഞിരിക്കുന്നു. ഒരു വിളക്കു ഒരു സ്ഫടികപാത്രത്തിൽ വെ
ച്ചിരിക്കുന്ന പ്രകാരം ഭാവിക്ക ആ സ്ഫടികം ശുദ്ധമായിരിക്കയാൽ വിളക്കു
മങ്ങിപ്പോകാതെ നല്ലവണ്ണം പ്രകാശിക്കുന്നു. സ്ഫടികത്തിനു വൎണ്ണം പൂ
ശിയിരുന്നാൽ ആ നിറത്തിനു തക്കവണ്ണം വെളിച്ചവും മങ്ങിയിരിക്കും.
വിളക്കിനെ മൂടിയ വസ്തു ഉരുവൊളിയറ്റതായിരുന്നാൽ വെളിച്ചവും അ
[ 191 ] ശേഷം മറിഞ്ഞു പോകും. ഈ മൂന്നു കാൎയ്യങ്ങൾ ത്രിഗുണങ്ങളുടെ ക്രിയ
കളെ ദൃഷ്ടാന്തമായ്കാണിക്കുന്നതുമല്ലാതെ ശുദ്ധം മലം അന്ധകാരം എ
ന്നീ പൊരുൾ കൊള്ളുന്ന സത്വം രജസ്സ് തമസ്സ് എന്നീ നാമങ്ങൾ ആ ഗു
ണങ്ങൾ്ക്കുണ്ടായ സംഗതി ഇന്നതെന്നും തെളിവായ്ക്കാട്ടുന്നു. ൯. അജ്ഞാ
നത്തിന്നു രണ്ടു ശക്തികൾ ഉണ്ടു. അതിലൊന്നു മനുഷ്യരിൽ അഹങ്കാരം
വളൎത്തി അതിനാൽ ആത്മാവിനെ ചുറ്റിക്കൊള്ളുന്നു. മറ്റേതു ജഗദ്രൂപ
മായ ഒരു കാഴ്ചയെ ഉളവാക്കി ആയതു നമുക്കു പുറമേയുള്ള പ്രപഞ്ചം
എന്നു വിശ്വസിക്കുമാറാക്കി. ഇങ്ങനെ പ്രപഞ്ചം അജ്ഞാന ശക്തി കൊ
ണ്ടു ആത്മാവെ ബാധിച്ചു ഉളവാക്കുന്നൊരു മായക്കാഴ്ചയല്ലാതെ മറ്റേതു
മല്ല. ൧൦. ഇങ്ങനെയുള്ള അജ്ഞാന സ്ഥിതിയിൽനിന്നു വിടുതൽ പ്രാ
പിക്കേണ്ടുന്നതിന്നു തന്നെ മനുഷ്യൻ വിശേഷാൽ ഉത്സാഹിക്കേണ്ടിയതു.
പ്രപഞ്ചം ഒഴികെ വേറെ വസ്തുക്കളും ഉണ്ടെന്നുള്ള ഭാവം സകല തിന്മക
ൾ്ക്കും മുരടാകുന്നു. ആകയാൽ ആ ദുൎബോധത്തെ നീക്കേണ്ടതിന്നു "തത്വം
അസി" (തത്ത് അതു ബ്രഹ്മം ത്വം നീ, അസി ആകുന്നു) അതു നീ തന്നെ
എന്ന മഹാവാക്യം നന്നായറിഞ്ഞു കൊള്ളേണ്ടതാവശ്യം; നീ ആരായി
രുന്നാലും നീ ആ ദേവൻ തന്നെ വേറൊന്നുമല്ല എന്നു തന്നെ തത്വമ
സ്യാദി മഹാവാക്യത്തിന്റെ ഭാവം ആകുന്നു. ആയതു ശരിയായി അറിയു
ന്ന വേദാന്തി അതിനെ മുറുകെ പിടിച്ച ശേഷം നീ എന്നതു ഞാൻ എ
ന്നാക്കി മാറ്റി "അഹം ബ്രഹ്മാസ്മി" ഞാൻ തന്നെ ബ്രഹ്മം ആകുന്നു എ
ന്ന ബ്രഹ്മോപദേശത്തെ ധ്യാനിക്കയും വേണം (ഇതു തന്നെ ലോകം പു
കഴ്ത്തുന്ന ബ്രഹ്മോപദേശമെന്ന സാരോപദേശമാകുന്നു എന്നേവരും അറി
ക.) എന്നാൽ അവൻ തന്നെ ധ്യാനപ്പൊരുളാക്കി ധ്യാനിക്കുന്ന വഴക്കത്തെ
യും ഒടുക്കും തള്ളിക്കളഞ്ഞു ഒന്നും ചിന്തിക്കാതെ യാതൊന്നെങ്കിലും ശ്ര
ദ്ധയും ഇമ്പവും ഇല്ലാത്തവനായി ഇരിക്കേണം ഇതു തന്നെ ആത്മാവിൻ
സച്ചിതാനന്ദനിലയാകുന്നു. ൧൧. ഇങ്ങിനെ അജ്ഞാനസ്ഥിതിയിൽ
നിന്നു വിടുതൽ കിട്ടേണ്ടതിന്നു പ്രപഞ്ചത്തെ വെറുത്തു ദേഹേന്ദ്രിയങ്ങ
ളെയെല്ലാം അടക്കി ഡംഭം എല്ലാം ഒഴിച്ചു ദാനധൎമ്മങ്ങൾ ചെയ്തു ഏക
വ്യാപിയായ പരബ്രഹ്മത്തോടു യോഗം സാധിപ്പിച്ചു. കൊള്ളണം. ൧൨.
മേല്പറഞ്ഞ വിടുതല കിട്ടിയവന്നു മൂന്നു വിധം നന്മകൾ സാധിക്കും. അ
തായതു ഇഹത്തിൽ അവന്നു വേണ്ടിയ ദിവ്യവരങ്ങൾ ഉണ്ടാകയും മരണ
ശേഷം അവൻ ബ്രഹ്മലോകത്തിലേക്കു പ്രവേശിക്കുകയും ഒടുക്കം അവ
ന്റെ ആത്മാവു ഒരു തുള്ളി വെള്ളം കടലിൽ കലരും കണക്കേ അവൻ
ബ്രഹ്മത്തിൽ ലയിച്ചു അതിനോടൊന്നായിപ്പോകയും ചെയ്യും. ഇങ്ങനെ
അവൻ തന്നറിവു വിട്ടു എന്നേക്കും മലിന പാശത്തോടു അകന്നു പോക
യും ചെയ്യും. ൧൩. അജ്ഞാനത്തിൽനിന്നു വിടുതൽ പ്രാപിപ്പാൻ ആ
[ 192 ] ഗ്രഹിക്കുന്നവർ വിഗ്രഹാരാധന തുടങ്ങിയുള്ള ലോകാഡംബരങ്ങളെ വെ
റുത്തുപേക്ഷിച്ചു വിട്ടുകളയേണം. ഇങ്ങിനെ തള്ളുന്നവരെ ജനങ്ങൾ മഹാ
ബുദ്ധിശാലികൾ എന്നു കരുതേണ്ടതുമല്ലാതെ ദേവനേ അറിഞ്ഞ അറി
വാളികൾ എന്നു പൊരുളുള്ള ബ്രഹ്മജ്ഞാനികൾ എന്നു വിളിക്കുകയും
വേണ്ടതു. ൧൪. മേല്പറഞ്ഞ അജ്ഞാന നിലക്കടുത്തവറ്റെ ചെയ്യാതെ
പുരാണ മാൎഗ്ഗത്തെ അനുസരിച്ചു നടക്കുന്നവൎക്കു ക്രിയാനുസാരികൾ എ
ന്നു പൊരുൾ കൊള്ളുന്ന കൎമ്മജ്ഞാനികൾ എന്നു പേർ. ആയവർ തങ്ങ
ളുടെ ക്രിയകൾ്ക്കു തക്ക പദവിയെ പ്രാപിക്കും; അവരുടെ അനുഭവങ്ങളെ
ല്ലാം ചിറ്റിമ്പങ്ങൾക്കടുത്തതും ഒരു കാലത്തിലുൾ്പെട്ടതുമായിരിക്കും. അ
വരുടെ അഭിഷ്ടങ്ങൾ മുഴുവൻ ദേവലോകത്തിൽ വെച്ചു സാധിച്ചാലും
തങ്ങളുടെ പുണ്യം തീരുവോളം അവറ്റെ അനുഭവിച്ചു തിരികെ അധികം
പുണ്യം സമ്പാദിക്കേണ്ടതിന്നു മനുഷ്യജന്മം എടുക്കുകയും ചെയ്യും. ഇങ്ങി
നെ ലോകാവസാനമായ കല്പാന്തം വരെക്കും ജനനവട്ടത്തിൽ അവർ
കിടന്നുഴലും ബ്രഹ്മായുസ്സിന്റെ ഒരു പകലായ 216 കോടി വൎഷങ്ങളുടെ ശേ
ഷം ലോകം മുടിഞ്ഞു പോകും; അപ്പോൾ സകലവും അഴിഞ്ഞു ബ്രഹ്മ
ത്തിന്നു മനസ്സാകുവോളം കിടന്ന ശേഷം തിരികെ അവൻ സൃഷ്ടിക്കും.
൧൫. ബ്രഹ്മജ്ഞാനമില്ലാതെയും ക്രിയകൾ ഒന്നും കൂടാതെയും ഇരിക്കുന്ന
പാപികൾ 28 നരകങ്ങളിലൊന്നിൽ പതിക്കുകയോ മൃഗജീവികളിൽ വല്ല
തുമായി പിറക്കുകയോ ചെയ്യേണ്ടി വരും. മറു ജന്മക്കടൽ അക്കരേ കടന്ന
വർ തങ്ങളുടെ മലിനമെല്ലാം നീങ്ങി തിരികെ മനുപ്രളയ ശേഷം മനു
ഷ്യരായി ജനിച്ചു കൊണ്ടിരിക്കും താനും.

സൂചകം

മേല്പറഞ്ഞ വേദാന്തമാൎഗ്ഗത്തെ കുറിച്ചു ഇനി ഒരിക്കൽ നമുക്കധികം
പരിശോധിപ്പാൻ ഇടയുണ്ടാകും എന്നാൽ തല്ക്കാലം നാം കുറിക്കോള്ളേ
ണ്ടുന്നവയാവിതു. ൧. ബുദ്ധിശാലികൾ്ക്കു പരമഗതി പ്രാപിപ്പാൻ ഒരു
വഴിയും ബുദ്ധിഹീനൎക്കു മറ്റൊന്നും ഇങ്ങിനെ രണ്ടു വഴികളെ ദേവൻ
സ്ഥാപിച്ചിരിക്കുന്നുവെന്നും മനുഷ്യർ. ഇഷ്ടപ്രകാരം അതിൽ ഒന്നു തിര
ഞ്ഞെടുക്കാമെന്നും വേദാന്ത ശാസ്ത്രത്തിൽ കാണുന്നു. എന്നാൽ ഈ രണ്ടു
വഴികളും തമ്മിൽ മുറ്റും വിപരീതമുള്ളതത്രേ. ഒന്നു ആത്മാവിന്നും മ
റ്റേതു ശരീരത്തിന്നും അടുത്ത വഴികൾ അല്ലോ. ബ്രഹ്മജ്ഞാനി പരബ്ര
ഹ്മത്തെ ധ്യാനിക്കുമ്പോൾ കൎമ്മജ്ഞാനി മുപ്പത്തുമുക്കോടി ദേവകളിൽ വ
ല്ലതിനെ കുമ്പിടുന്നു. ഇങ്ങിനെയുള്ള വിപരീതത്തെ ദൈവം നിയമിച്ചു
വെന്നു എങ്ങിനെ പ്രമാണിക്കാം? മനുഷ്യർ സ്വന്ത ലാഭമഹത്വങ്ങളെ
കൊതിച്ചു ഇപ്രകാരമുള്ളതിനെ വകഞ്ഞുണ്ടാക്കി എന്നല്ലാതെ നമുക്കു [ 193 ] വിചാരിപ്പാൻ പാടുണ്ടോ. ൨. ദൈവത്തെ അറിയുന്ന അറിവുമാത്രമല്ല
ആത്മവിശുദ്ധിയും കൂടെ മനുഷ്യൎക്കത്യാവശ്യം; ആയതു ലഭിപ്പാനുള്ള വഴി
വേദാന്തത്തിൽ ഇല്ലല്ലോ. ൩. വേദാന്തം തന്റെ അനുസാരികളെ വാ
യ്പാടികളും അഹങ്കാരികളുമാക്കി തിൎക്കുന്നു. ആയതവരെ സന്മാൎഗ്ഗികളാക്കു
ന്നില്ല. അവരുടെ പ്രമാണവും പ്രവൃത്തിയും ഭേദിക്കുന്നു; ചൊല്ലിൽ വിഗ്ര
ഹാരാധന വെറുത്തും നടപ്പിൽ ആയതാചരിക്കുന്നു. ഇങ്ങിനെയുള്ളവർ
ദൈവദാസന്മാരായിരിപ്പാൻ കഴിയുമോ? "ദൈവം ഗൎവ്വികളോടു എതി
രിടുന്നു താഴ്മയുള്ളവൎക്ക് കരുണയെ കൊടുക്കുന്നു" (യാക്കോ. 4. 6.). "ഉയ
രത്തിൽനിനുള്ള ജ്ഞാനമോ മുമ്പിൽ നിൎമ്മലമായി പിന്നേ സമാധാന
വും ശാന്തതയും ഉള്ളതു" (യാക്കോ, 3, 17). "മനുഷ്യർ തന്നിഷ്ടക്കാർ, ലോ
ഭികൾ, പൊങ്ങച്ചക്കാർ, ഗൎവ്വികൾ, ദൂഷണക്കാർ, പിതാക്കൾ്ക്ക് അവശർ,
കൃതഘ്നർ, അപവിത്രർ, അവത്സലർ, നിയമലംഘികൾ, നുണയർ, അജി
തേന്ദ്രിയർ, മെരുങ്ങാത്തവർ, ഗുണദോഷികൾ, ദ്രോഹികൾ, ധാൎഷ്ട്യമുള്ള
വർ, ഡംഭികളുമായി ദേവപ്രിയത്തേക്കാൾ ഭോഗപ്രിയമേറി ഭക്തിയുടെ
സാരം തള്ളി അതിന്റെ വേഷം ധരിക്കുന്നവരായും ഇരിക്കും; ഇവരെ വി
ട്ടൊഴിയുക" (2 തിമോ. 3, 2–5). "കള്ള നാമമുള്ള (അദ്ധ്യാത്മ) ജ്ഞാന
ത്തിന്റെ ബാഹ്യമായ വൃഥാലാപങ്ങളേയും തൎക്കസൂത്രങ്ങളേയും അക
റ്റിനിന്ന് ഉപനിധിയെ കാത്തുകൊൾക" (1 തിമോ. 6,20.). "മനുഷ്യരുടെ
സമ്പ്രദായ പ്രകാരവും ക്രിസ്തൃനോടല്ല ലോകത്തിൻ ആദ്യ പാഠങ്ങളോട്
ഒത്തവണ്ണം ആത്മജ്ഞാനം എന്ന വെറും വഞ്ചനയാൽ ഒരുവനും നിങ്ങ
ളെ കവൎന്നു കൊണ്ടു പോകായ്വാൻ നോക്കുവിൻ. ക്രിസ്തനിൽ അത്രേ ദേ
വത്വത്തിൻ നിറവ് ഒക്കയും മെയ്യായി വസിക്കുന്നു. സകലവാഴ്ചെക്കും അ
ധികാരത്തിന്നും തലയായ ഇവനിൽ നിങ്ങളും നിറഞ്ഞിരിക്കുന്നു സത്യം"
(കൊല, 2, 8—10). "ഈ യുഗത്തിൻ ജ്ഞാനി എവിടെ? ശാസ്ത്രി എവി
ടെ? താൎക്കികൻ എവിടെ? ഈ ലോകജ്ഞാനത്തെ ദൈവം ഭോഷത്വം
ആക്കിയില്ലയോ? എന്തുണ്ടെന്നാൽ ദേവജ്ഞാനമുള്ളതിങ്കൽ ലോകം ജ്ഞാ
നത്താൽ ദൈവത്തെ അറിയായ്ക കൊണ്ടു ഘോഷണത്തിൽ ഭോഷത്വ
ത്താൽ വിശ്വസിക്കുന്നവരെ രക്ഷിപ്പാൻ ദൈവത്തിന്നു നന്ന് എന്ന് തോ
ന്നി. യഹൂദർ അടയാളം ചോദിക്കയും യവനർ ജ്ഞാനത്തെ അന്വേഷി
ക്കയും ചെയ്യുമ്പോൾ ഞങ്ങൾ ക്രൂശിക്കപ്പെട്ട ക്രിസ്തനെ ഘോഷിക്കുന്നു;
ആയതു യഹൂദന്മാൎക്കു, ഇടൎച്ചയും ജാതികൾ്ക്കു ഭോഷത്വവും എങ്കിലും
യഹൂദർ താൻ യവനർത്താൻ വിളിക്കപ്പെട്ടവർ ഏവൎക്കും തന്നെ ദേവശ
ക്തിയും ദേവജ്ഞാനവും ആകുന്ന ക്രിസ്തനെ അത്രേ (ഘോഷിക്കുന്നു)"
( കൊരി. 1, 20–24).

* † * [ 194 ] A MEDITATION.

വേദധ്യാനം. (9)

ഞങ്ങളുടെ ദൈവം സ്വൎഗ്ഗത്തിൽ തന്നെ; പ്രസാദിപ്പതെല്ലാം താൻ ചെയ്യും.

സങ്കീ. ൧൧൫, ൩..

പണ്ടു പുറജാതികൾ നിങ്ങളുടെ ദൈവം എവിടെ എന്നു ഇസ്രയേ
ല്യരായ ദൈവജനത്തോടു ചോദിച്ചപ്പോൾ അവർ "ഞങ്ങളുടെ ദൈവം
സ്വൎഗ്ഗത്തിൽ തന്നെ; പ്രസാദിച്ചതെല്ലാം താൻ ചെയ്യുന്നു" എന്നു ഉത്ത
രം കൊടുത്തു. പുറജാതിക്കാർ ബിംബങ്ങളെ സേവിക്കകൊണ്ടു അവ ആ
ക്ഷേത്രത്തിലും ഈ അമ്പലത്തിലും ആ കാവിലും ഈ കോട്ടത്തിലും ഉ
ണ്ടെന്നു അവൎക്കു ചൂണ്ടി കാണിപ്പാൻ എളുപ്പം തന്നെ. എന്നാൽ "അ
വരുടെ തിടമ്പുകൾ പൊൻ വെള്ളി മുതലായ ലോഹങ്ങളാൽ തീൎക്കപ്പെ
ട്ട മാനുഷകൈക്രിയയത്രേ. അവററിനു വായുണ്ടു പറകയില്ല. കണ്ണുക
ളുണ്ടായിട്ടും കാണ്കയില്ല, ചെവികൾ ഉണ്ടായിട്ടും കേൾ്ക്കയില്ല, മൂക്കുണ്ടാ
യിട്ടും മണക്കയില്ല കൈകകളുണ്ടു സ്പൎശിക്കാ താനും, കാലുകൾ കൂടെ ന
ടക്കാ താനും, തൊണ്ടകളാൽ കുശുകുശുക്കയുമില്ല. എന്നവറ്റേപോലെ
അവ ഉണ്ടാക്കുന്നവരും അതിൽ തേറുന്നവരും എല്ലാം ആകുന്നു." സങ്കീ.
൧൧൫, ൪. ൮. ദൈവമാകുന്ന യഹോവെക്ക് ഇസ്രയേല്യരുടെ ഇടയിൽ ഒരു
ദൈവാലയം ഉണ്ടായിരുന്നെങ്കിലും അതിൽ ദൈവത്തെ എങ്ങും കണ്ടില്ലാ
താനും. യഹോവയുടെ ആലയത്തെ പണിയിച്ച രാജാവായ ശലമോൻ
പറഞ്ഞതു: "ദൈവം ഭൂമിയിൽ അധിവസിക്കും സത്യം തന്നെയോ? ഇതാ
സ്വൎഗ്ഗങ്ങളും സ്വൎഗ്ഗങ്ങളുടെ സ്വൎഗ്ഗങ്ങളും നിന്നെ കൊള്ളുകയില്ലല്ലോ.
ഞാൻ പണിയിച്ച ഈ ഭവനം അതിന്നെന്തു മാത്രം" ൧ രാജാ. ൮. ൨൭.
"ഞങ്ങളുടെ ദൈവം സ്വൎഗ്ഗത്തിൽ തന്നെ" എന്നു ഘോഷിച്ച ഇസ്രയേൽ
താൻ സൎവ്വസമീപസ്ഥൻ എന്നും കൂട വിശ്വസിച്ചു. സ്വൎഗ്ഗത്തിൽ അധി
വസിക്കുന്നവൻ അത്രേ നിത്യനും അത്യുന്നതനും സൎവ്വലോകത്തിന്റെ
അധികാരിയും നാഥനും ആകുന്നു. എല്ലാ മനുഷ്യരും ഒരേ വാനത്തിങ്കീ
ഴിൽ പാൎക്കുന്നപ്രകാരം അവരെല്ലാവരും സ്വൎഗ്ഗത്തിലുള്ള ആ ഒരേ ദൈ
വത്തേയും സേവിക്കേണ്ടതാകുന്നു.

ഈ ദൈവം പ്രസാദിച്ചതെല്ലാം താൻ ചെയ്യുന്നു. ഭൂമിയേയും ആ
കാശത്തേയും സകല ചരാചരങ്ങളേയും ദൈവം സൃഷ്ടിച്ചപ്പോൾ തനി
ക്ക് പ്രസാദിച്ചതേ ചെയ്തുള്ളു. ഇപ്പോഴും തിരുഹിതം പോലെ സൃഷ്ടിക്ക
യും സകലവും നടത്തുകയും മനുഷ്യരുടെ കല്ലിച്ച ഹൃദയത്തെ മാറ്റി അ
വരേ തന്റെ സംസൎഗ്ഗത്തിന്നായി പ്രാപ്തന്മാരാക്കി തീൎക്കുകയും ചെയ്യുന്നു.
അവന്റെ തിരുമനസ്സിന്നു തന്റെ ശക്തി ഒക്കുന്നു.

മാഗർ കിഴക്ക് നിന്നു യരുശലേം നഗരത്തിൽ എത്തി യഹൂദരുടെ രാ
ജാവായി പിറന്നവൻ എവിടെ എന്നു ചോദിച്ചതിന്നു യഹൂദയിലേ ബെ
ത്ലഹേമിൽ തന്നെ എവൎക്കു ഉത്തരം കിട്ടിയതു. അന്നു ജനിച്ച യേശു
ക്രിസ്തൻ പണ്ടേത്ത കാലത്തിൽ ഇസ്രയേൽ ജനത്തിന്റെ നടുവിൽ യ
ഹോവയായി വിളങ്ങിയവനാകയാൽ പ്രവാചകനായ യശായ പ്രവചി
ച്ചപ്രകാരം "ഇതാ നിങ്ങളുടെ ദൈവം" എന്നു പറവാൻ സംഗതി ഉണ്ടാ
യല്ലോ യശായ ൪൦, ൯. എന്നാൽ കൎത്താവാകുന്ന ക്രിസ്തൻ സ്വൎഗ്ഗാരോ
[ 195 ] ഹണമായി പിതാവിൻ വലഭാഗത്ത് സിംഹാസനം പ്രാപിച്ചതുകൊ
ണ്ടു മുഖത്തെ അങ്ങോട്ടു തിരിച്ചു മേലവ അന്വേഷിപ്പിൻ ഭൂമിയിലുള്ള
എല്ലാവരും ആയുള്ളോരെ മേലേവ തന്നെ വിചാരിപ്പിൻ!

S. W.

൧. ഇതാ വന്നസ്തമാനം

ഇക്കാട്ടിൽ നില്ക്കാമോ
ചീയോനേ നിത്യസ്ഥാനം
ആരണ്ടു പോരുന്നോ
എന്നോടു വരുവിൻ
ചുരുക്കമാം പ്രയത്നം
മഹത്വം അന്ത്യരക്തം
മുൻചാവു ജീവൻപിൻ

൨. ൟ ലോകർ പരിഹാസം

പേടിപ്പിക്കരുതേ—
നമുക്കാം സ്വൎഗ്ഗവാസം
അവൎക്കു പുകയെ
ജഡ സ്വഭാവവും
അവൎക്കു ദേവലോകം
ശിഷ്യൎക്കിതത്രേ ശോകം
ചിരിപ്പു പിൻ വരും (൧൭൯)

PRAISE TO THE HOLY TRINITY.

ത്രിയേക വന്ദനം.

രാഗം ശങ്കരാഭരണം ദ്വിപദങ്ങൾ ആദിതാളം.

1. അഖില ചരാചര അമലാ ശരണം.

അനുദിനം ഭൂവിയിതിലുദയാ ശര.
അതിരില്ലാ ഗുരുവെ ശര.

൨. അടിയനു വരമരുൾകാ കൃപാലോ
ആദിയുമന്തവുമില്ലാ ശര.
ആദിയിൽ ഭൂതലം സൃഷ്ടികാ ശര.
ആദവും ഹവ്വയിൽ അതാ ഗുരുവേ.
ആദര വാകണമേ കൃപാലോ.

൩. ഇക്ഷിതി രക്ഷക പക്ഷമേ ശര.
ഇന്നിടെ ചക്ഷേരൂക്ഷാ ശര.
ഇഷ്ടരുടെ വിഷ്ടപ ഗുരുവേ.
ഇഷ്ടമായരുളണമേ കൃപാലോ.

൪. ഈശനിൽ തിരുസുതനേശുവേ ശര.
ഈക്ഷണ അക്ഷയ നിരുപമ ശര.
ഈ മേദിനി നരരിൽ സൽഗുരുവേ
ഈ ദിനമരുളണമേ കൃപാലോ.

൫. ഉന്നത ദിവതലേ ഉദയാ ശര.
ഉലർ കലകരുണാ സനനേ ശര.
ഉത്തമ സൽഗുരുവാം ശ്രീ ഗുരു.
ഉക്തി പോലരുളണമേ കൃപാലോ.

൬. ഊൎജ്ജിത സുരൻ നരർ പടിവേ ശര.
ഊക്ക മോശാശ്രയ അമൃതമേ ശര.
ഊനമകറ്റിയവാ സൽഗുരു.
ഊറുകമമ മനമ്മേൽ കൃപാലോ.

൭. ഋണമദാന ദയാലുവേ ശര.
ഋഷഭ വാഹനെ നീക്കി നീ ശര.
ഋഷിമാൎക്കും മേലാം സൽഗുരു.
ഹൃത്തിനെ മാറ്റണമേ കൃപാലോ.

൮. എല്ലയും തൊല്ലയുമില്ലാ ശര.

എതിർ നര അരിഹർവീരാ ശര.
അഴുന്നരുൾ മമ ചിത്തിൽ സൽഗുരു.
എന്നും എഴുന്നരുൾകാ കൃപാലോ.

൯. ഏദനിൽ മോദമുരച്ചവാ ശര.
ഏനമായ്വോദമുരച്ചവാ ശര.
ഏവരും സ്തുതി ചെയ്വാൻ സൽഗുരു.
ഏകനെ ഏകണമേ കൃപാലോ.

൧൦. ഐശ്വൎയ്യ വ്യാപക ശക്തനെ ശര.
ഐഹികെ മുക്തി തെളിച്ചവാ ശര.
ഐക്യമാമെല്ലാൎക്കും സൽഗുരു.
ഐയമകറ്റുകഹോ കൃപാലോ.

൧൧. ഒരു പൊരുളാം ത്രിത്വത്തിനു ശര.
ഒരുവിധം നരഗുരു ഗുരുപതി ശര.
ഒത്തു നരർ സ്തുതിയായ് സൽഗുരു.
ഒരുമനാ വരാനരുൾകാ കൃപാലോ.

൧൨. ഓവി മഹോന്നതനധിപാ ശര.
ഓഹോ ദുരിതപഹനെ ശര.
ഓരോ തിരുപുരയെസൽഗുരു.
ഓൎമ്മിപ്പാൻ വരന്താ കൃപാലോ.

൧൩. ഔദോൎയ്യസ്സ്വയകരനെ ശര.
ഔവ്വണ്ണം ശുഭകണ്ണെ ശര.
ഔവ്വോ കുലമടിയനുസൽഗുരു.
ഔദോൎയ്യാൽ അരുൾകാ കൃപാലോ.

൧൪. അംബരതാരക സൃഷ്ടാ ശരണം
അംഭസ്സിന്നധികാരി ശര.
അംബുജകാന്തികൊടുത്തോൻ സൽഗുരു.
അംബികയിൽ നരരൂപ കൃപാലോ.

൧൫. അക്കരെ സുരർമണി സ്വയമണി ശര.
അക്കരെദിനമണി ശുഭമണി ശര.
അക്കരെ അഗതിയെ സൽഗുരു.
അക്കരെയാക്കുകാമെൻ കൃപാലോ.

ആ ആഭരണം [ 196 ] THE MANUFACTURING OF PAPER.

നാരുകൾ നുറുക്കി ചീച്ചു കൂഴാക്കി കടലാസ്സിനെ ഉണ്ടാക്കുന്ന സൂത്ര
ത്തെ ഒന്നാമതു കണ്ടെത്തിയതു ചീനക്കാർ തന്നെ.* യൂരോപക്കാർ ഏതു
വഴിയായി ഈ യുക്തിയെ അറിഞ്ഞു എന്നു പറവാൻ പ്രയാസം. എ
ന്നാൽ അറവികൾ തൎത്താൎയ്യ എന്ന നാട്ടിലേക്കു ചെയ്ത യുദ്ധയാത്രകളിൽ
ഈ ഉപായത്തെ പഠിച്ചു അതു യൂരോപയിൽ പ്രസിദ്ധമാക്കി പോൽ.
യൂരോപ്യർ ഈ വിദ്യയെ ക്രമത്താലേ നന്നാക്കിയിരിക്കുന്നു എങ്കിലും ക്രി
സ്താബ്ദം ൧൭൯൮മതിൽ മേസ്ത്രിയായ ലുയിരോബേർ എന്ന പരന്ത്രീസ്സു
കാരൻ കടലാസ്സു വളരെ† നീളത്തിൽ ഉണ്ടാക്കുന്ന ഒരു പുതുയന്ത്രം ക
[ 197 ] കടലാസ്സുനിൎമ്മാണം.

ണ്ടെത്തുന്നതുവരെ ശീലമുള്ളവന്നും കൂട പ്രയാസത്തോടെ ഒരു ദിവസം
കുറച്ചു മാത്രമേ ഉണ്ടാക്കുവാൻ കഴിവുണ്ടായിട്ടുള്ളു. ആവിശക്തിയെ മനു
ഷ്യർ ഉപയോഗിച്ച ശേഷം മുമ്പെ ൧൨൦ ആളുകൾ അച്ചുകൊണ്ടു പ്ര
യാസേന ഉണ്ടാക്കിയ തുകയോളം പന്ത്രണ്ടു പേർ എളുപ്പത്തിൽ വെടി
പ്പായിട്ടു തീൎത്തിരിക്കുന്നു. ഇപ്പോം യൂരോപയിൽ യന്ത്രപ്രയോഗം കൊ
ണ്ടു പതിവായി എടുത്തുവരുന്ന കടലാസ്സുപണി എങ്ങിനെ എന്നാൽ:
കടലാസ്സേട്ടിന്നു വേണ്ടുന്ന സാധനങ്ങളിൽ തുണിക്കണ്ടങ്ങൾ ഏറെ ആ
വശ്യമുള്ളതു.* ആയവറ്റെ അതാതു ഗുണപ്രകാരം പലതരങ്ങൾ ആ
ക്കി പറ്റുകളും† മറ്റും കളഞ്ഞു കഴിയുന്നേടത്തോളം വെടിപ്പാക്കി ത
രാതരം യന്ത്രക്കത്തിരിയാൽ തറിച്ചു മുറിച്ച ശേഷം അതിന്റെ മെഴുകും
നിറവും കളഞ്ഞു നൂലിന്നു മയവും പതവും വരുത്തുവാൻ വേണ്ടി ക്ഷാര
വെള്ളത്തിലെങ്കിലും കുമ്മായ വെള്ളത്തിലെങ്കിലും നാലോ പത്തോ മണി
ക്കൂറോളം പുഴുങ്ങിയതിൽ പിന്നെ കഴുകി അവറ്റെ ഇഴയാക്കേണ്ടതിന്നു
൧൪ അടി നീളവും വിസ്താരം കുറഞ്ഞതുമായ ഒരു തൊട്ടിയിൽ ഇട്ടു വെക്കും.
ആ തൊട്ടിയുടെ നീളത്തോളം ചെല്ലുന്നതും അതിന്റെ ഇരു നെറ്റിക
[ 198 ] ളിൽ പിടിപ്പിച്ചതുമായ 40 ഓ 60 ഓ അഴിക്കത്തിയുള്ള നെട്ടരുൾ* തൊട്ടി
യുടെ അടിയിൽ അസാരം ചായിച്ചുറപ്പിച്ച 6 ഓ 12 ഓ അഴിക്കത്തികളു
ടെ ഇടയിലേ പാത്തിയിൽ വീഴുന്നു. നെട്ടുരുളിനെ തിരിക്കുമ്പോൾ മേൽ
പറഞ്ഞ കഷണങ്ങൾ വെള്ളത്തോടൊഴുകി കത്തിരി പോലെ പണി
ചെയ്യുന്ന ആ രണ്ടു അഴിക്കത്തികളിൽ ചെന്നു താറ്റപ്പെടുന്നു. ഇതിനെ
വെളുപ്പിച്ചു മറ്റൊരു വലിയ പെട്ടിയിൽ വെച്ചു ചതെച്ചു ചീച്ചു അതോ
ടു വജ്രപ്പശ (വച്ചിരം) ചേൎക്കും. പൊടിയരി കഞ്ഞിക്കു ഒക്കുന്ന ഈ സാ
ധനം വിസ്താരമുള്ള കുഴലൂടെ നമ്മുടെ ചിത്രത്തിൽ ഇടത്തു ഭാഗത്തു കാ
ണുന്ന വട്ടമുള്ള വലിയ കൽ കുഴിത്തൊട്ടിയിൽ (1) എത്തും.† ഊറി പോ
കാതെ താഴെയുള്ള തിരിക്കുറ്റിയൂടെ‡ കലൎന്നു പുറപ്പെടേണ്ടതിന്നു А എ
ന്നൊരു മന്തു അതിൽനിന്നു തിരിഞ്ഞു കൊണ്ടിരിക്കുന്നു. കടലാസ്സു (കൂ
ഴ്) കഞ്ഞി തിരിക്കുറ്റിയെ വിട്ടാൽ പൂഴിപ്പിടിയൻ എന്നു പറയുന്ന (2) തൊ
ട്ടിയിൽ വീഴും. ഇതിൻ പുറത്തു വിലങ്ങനെ വരെച്ചിരിക്കുന്ന ചെറിയ
തോടുകളിൽ പൂഴി മുതലായ കനമുള്ള വസ്തുക്കൾ നിന്നു പോകും. ചീയാ
ത്ത നാരുകളും കരടുകളും തടുക്കേണ്ടതിന്നു കരടുപ്പിടിയൻ എന്ന ചീൎപ്പി
ന്നൊത്ത പിച്ചളയച്ചിൽ കൂടി (3) എന്നക്കമുള്ള തൊട്ടിയുടെ കള്ളിയി
ലും അതിൽ കൂടിയും കടക്കേണം. അവിടെനിന്നു തന്നെ വെടിപ്പാക്കിയ
സാധനം ഊറി പോകാതെ ഇരിക്കേണ്ടതിന്നു വേഗത്തിൽ തിരിക്കുന്ന ഒ
രു ചക്രം അതിനെ നല്ലവണ്ണം ഇളക്കി കലൎത്തി കൊണ്ടിരിക്കുമ്പോൾ
ആ കടലാസ്സുകഞ്ഞി ഓർ ഓവിൽ കൂടി പാവിലേ മുണ്ടു പോലെ ബഹു
നേരിയ പിച്ചളക്കമ്പിവല അടിയുള്ള നീണ്ടൊരു അരിപ്പയിലേക്കു (4)
ചെല്ലുന്നു. ഈ അരിപ്പ ചിത്രത്തിൽ കാണുന്ന പ്രകാരം വണ്ണം കുറഞ്ഞ
ഏറിയ നെട്ടുരുളുകളിന്മേൽ (8) എന്ന ജോടുരുളുകളോളം മുമ്പോട്ടു ചെ
ന്ന ശേഷം ഇതിൻ ചുവട്ടിലുള്ളതിനെ ചുറ്റി അതിനെ ചുരുങ്ങാതാക്കു
ന്ന കീഴുഭാഗത്തുള്ള ഉരുളുകൾ വഴിയായിട്ടു മടങ്ങി ചെല്ലന്നു. മേൽ പു
റത്തു ഇരുഭാഗത്തുള്ള (5) എന്നോരോരോ തോൽവാറുകൾ കടലാസ്സിന്നു
അതിരാകയാൽ ഇവറ്റെ അടുപ്പിച്ചോ അകറ്റിയോ വെക്കുന്നതിനാൽ
കടലാസ്സിന്റെ അകലം ഏറുകയും കുറയുകയും ചെയ്യും. കൂഴ് സമമാ
യി വ്യാപിച്ചു ചേൎന്നു വെള്ളം വാൎന്നു പോകേണ്ടതിന്നു അരിപ്പ ആടിക്കൊ
ണ്ടിരിക്കുന്നു. കമ്പികൊണ്ടു പൊതിഞ്ഞ (7ഉം 8ഉം) എന്നീ രണ്ടു ജോടു
രുളുകൾ കൂഴിനെ അമൎത്തിയ പിൻ തളയായി കെട്ടിയ ഒരു കമ്പിളി (9)
അരിപ്പവിട്ട പാടു പോലെ ഇരിക്കുന്നതിനെ കൈക്കൊള്ളുന്നു. ഈ നന
വു കമ്പിളി അതിനെ അമൎക്കുന്ന രണ്ടുരുളുകളെ (10 എന്നതിന്റെ പിൻ
[ 199 ] ഭാഗത്തു) കടത്തിയ ശേഷം വേറെ നാലുരുളുകൾ കടലാസ്സിന്നു കേമമു
ള്ള അമൎത്തൽ കൊണ്ടു പശിമയും മിനുസവും വരുത്തുന്നു. ആ നാലിൽ
അവസാനത്തേതിന്മേൽ കൂടി താഴോട്ടു ചെല്ലുമ്പോൾ മുകളിൽനിന്നു എ
തിരേല്ക്കുന്ന ഉണക്കക്കമ്പിളിക്കു (11) തട്ടി അമ്പുകൾ കാണിക്കുന്ന വഴി
യായിട്ടു (12ഉം, 13ഉം, 14ഉം) എന്ന പൊള്ളുരുളുകളെ ചുറ്റിക്കൊള്ളുന്നു.
യന്ത്രത്തിൻ പള്ളക്കുള്ള മൂന്നു കുഴലുകളുടെ പൊള്ളുരുളുകളിൽ പ്രവേശി
ക്കുന്ന ആവി അവറ്റിന്നു ചൂടു പിടിപ്പിക്കുന്നതിനാലും മേലും കീഴും നട
ക്കുന്ന ഉണക്കക്കമ്പിളികൾ കടലാസ്സിനു തട്ടി അല്പനേരം ഒരുമിച്ചു
കൂടി ഓടുന്നതിനാലും അതു ആറി വലത്തേ അറ്റത്തുള്ള വലിയ നെട്ടുരുളി
ന്മേൽ (5) തിരിച്ചു വരുന്നു. ഇനി പായായി മുറിച്ചെടുക്കു മാത്രമേ വേ
ണ്ടു. സാധാരണ കടലാസ്സിന്നു ഇപ്പോൾ വിവരമായി തെളിയിച്ച പണി
മതിയാകുന്നെങ്കിലും വിശേഷ തരങ്ങൾക്കു ഏറ്റവും മിനുസം വരുത്തുവാ
നായി ഓരോ പായി ഓരോ തുത്ഥനാകപലകകളുടെ അടിയിൽ അട്ടിയാ
ക്കി വെച്ചു വളരേ ഉറപ്പോടെ അമൎക്കും, നീലവും പച്ചയും ചുവപ്പും മ
റ്റും വല്ല നിറത്തിൽ ഉണ്ടാക്കേണമെങ്കിൽ കൂഴിനെ കുഴിതൊട്ടിയിൽ വ
രുത്തും മുമ്പേ അതിനോടു വേണ്ടുന്ന ചായങ്ങൾ ചേൎത്താൽ മതി.

വിലാത്തിക്കടലാസ്സു പ്രയോഗിക്കുന്ന ൩൫,൦൦,൦൦,൦൦൦ ആളുകൾ കൊ
ല്ലംതോറും ൪൦,൦൦,൦൦൦ ശതത്തൂക്കം എഴുത്തു കടലാസ്സും ൧൦,൦൦൦,൦൦൦ ശത
ത്തൂക്കം അച്ചടിക്കടലാസ്സും ൭൦,൦൦,൦൦൦ ശതത്തൂക്കം ഓരോ മാതിരിക്കടലാ
സ്സും ആകെ ൧,൨൦,൦൦,൦൦൦ ശതത്തൂക്കം കടലാസ്സു ചെലവഴിക്കുന്നു. പൂഴി
പ്പിടിയനിൽ വീഴുന്ന കൂഴ് ൩ നിമിഷത്തിനകം കടലാസ്സായി തീരും എ
ന്നറിഞ്ഞു പുരാണ നിൎമ്മാണം ഇപ്പോഴത്തേതിനോടു ഒപ്പിച്ചു നോക്കി
യാൽ മനുഷ്യൎക്കു ദാനമായി കിട്ടിയ ബുദ്ധിയെയും അതിനാൽ ദൈവവ
ചനം അച്ചടിച്ചു എല്ലാവൎക്കും എത്തിപ്പാൻ സംഗതിവന്നതിനെയും കു
റിച്ചു പ്രത്യേകമായി ദൈവത്തെ സ്തുതിക്കേണ്ടതാകുന്നു. എന്നാൽ കടലാ
സ്സു പ്രയോഗിക്കുമ്പോൾ ദൈവനാദൂഷണത്തിന്നും കൂട്ടുകാരന്റെ നാ
ശത്തിന്നും അല്ല ദൈവസ്തുതിക്കായിട്ടേ ചെയ്യാവൂ. E, Hibrck.

THE COCOANUT TREE, THE PALMYRA, AND THE GOURD.

താല കേര തുംബികൾ (ഒരു കഥ)

വരികരികിലമിതരസവാൎത്തകൾ ചൊല്ലുന്ന
വാണിംധരേ! ശുകപ്പൈതലേ! ഓമലേ!
പെരുകിയൊരു കുതുകമൊടു ഭാഷിക്ക സല്ക്കഥാ
ഭീരുത്വമെന്തിന്നു ധീമൎത്തുക്കൾക്കെടോ?
മധുരമൊഴിപകരുമൊരു ശുക്തരുണി ചൊല്ലിനാൾ:
[ 200 ] വത്സലാ ശ്രൂണുമൊരു തുംബിയിൻ ചിത്മദം

നദിയരികിലതിവുയരമുടയതൊരു കേരവും
നാലുഭണ്ഡിൻ ദൂരേ നിന്നേകതാലവും.

അതിനിതിനുമിടയിലൊരു തുംബിലതയും മരുവി
ആഭാസഭാഷണം ചെയ്തു താലത്തെയും.

ശതദശസഹസ്ര വൎഷഷങ്ങളായ്നില്ക്കിലും

സ്വല്പശ്ശപൊങ്ങുന്ന താലമേ! ശ്രൂണുമേ.
മതി! മതി! നിനക്കില്ല ശക്തി പൊങ്ങിടുവാൻ

വൎഷങ്ങളുഞ്ചാറു പോയിട്ടുമെന്തെടോ?
ബത! ജലവുമൊരു വളവുമരുളുവതിനാർ?

പാടേ മുളെച്ചുഷ്ണ വളവുമരുളു വതിനാരുവാൻ
സവിധമഹ! പെരിയദലമകടധരകേരമോ

ചാടിക്കളിച്ചുപൊങ്ങീടുന്നു സാംപ്രതം.
ഇതികടമൊഴിയുടയ കപടധരതുംബിയൻ

ഏറ്റപ്പെരുക്കങ്ങളാൽ പൊങ്ങികേരവും,

ചതികപടമുണരുവതിനൊരുമതിയുമെന്നിയേ
ചാടിപ്പിടിക്കയെന്മേലെന്നുരെച്ചഹോ!

പടരുവതിനൊരുസുഗതിലാഭിച്ച തുംബി താൻ
പറ്റിപ്പിടിച്ചു മേല്പട്ടങ്ങു പൊങ്ങിനാൻ

പരിചിനൊടൊരഞ്ചാറുദിന മളവിൽ തുംബിയും
പത്രാഗ്രഭാഗത്തിലെത്തി നോക്കീടിനാൻ.

കരിയോടു സമംവണ്ണമുടയപടുതാലവും
കാപട്യകീൎത്തനം കേട്ടാണകേരവും

അലമലമിവരിരുവരുമല്പ ബലശാലികൾ
ആരും സമം വരാ നമ്മോടു മല്ലിടാൻ

ബലമുടയതാലവും പൊണ്ണനാം കേരവും
പാരിൽ നമുക്കു കീഴായിത്ര വേഗമേ

അചലമതിപനയെ അടിയിൽ ആക്കി ഞാനിതാ
അല്പനാം കേരവും ചൊല്കീഴമൎന്നതേ!

അറിവതിനു ധരണിയിതിലെന്നോടു തുല്യനായ്
ആരുമില്ലെന്നു തിളെച്ചു നിന്നീടിനാൻ

ഇതികപടചുര മരുവി മൂന്നു മാസങ്ങളായ്
ഇത്ര തന്നെയെന്നു വാടിക്കരിഞ്ഞഹോ

വിറകിനു പകരവുമിഹപറകിലതിനില്ലതാൽ
വിരവിൽ വലിച്ചു താഴത്തിട്ടു മൎത്യരും.

അറികയിതു സമമിഹമതികപടധാരിക
ആരെയും കീഴാക്കി പൊങ്ങും ജവാവൃഥാ

വിരവിലിഹവളരുവതു വിരവിലധമായിടും
വിജ്ഞാനസാരം ഇതെങ്ങുമേദൃഷ്ടമാം

ക്രമശ വളരുവതു ബഹുദിനമിഹ ശുഭപ്പെടും
കാണാമിതേതിലും സാധുക്കളോൎത്തിടിൻ

കപടനുതികളിലധികൌതുകം കൊള്ളുന്ന
കാരണം ന്യായങ്ങൾ മായുന്നു ഭൂതലേ.

ശുഭത ബഹു ശുഭത തവ വരിക മമ വത്സലാ!
സൂക്ഷ്മം പരീക്ഷിച്ചു വാഴ്കഹോ! മംഗളം!

M. Walsalam. [ 201 ] THE SPIRITUAL SWORD.

ആത്മിക വാൾ.

"ദൈവവചനം എന്നതോ ജീവനും ചൈതന്യവും ഉള്ളതായി ഇരു
മുനയുള്ള ഏതു വാളിനേക്കാളും മൂൎത്തതും ആത്മാവേയും ദേഹിയേയും
സന്ധി മജ്ജകളേയും വേൎവ്വിടുക്കുംവരെ കൂടി ചെല്ലുന്നതും ഹൃദയത്തിലേ
ചിന്തന ഭാവങ്ങളേയും വക തിരിക്കുന്നതും ആകുന്നു." (എബ്ര, ൪, ൧൨)

ഒരു ക്രിസ്തീയ ഗൃഹസ്ഥൻ ഒരു ദിവസം വടക്കേ അമേരിക്ക നാട്ടിലേ
മിസ്സിസ്സിപ്പി (വലിയ നദി അല്ലെങ്കിൽ വെള്ളങ്ങളുടെ പിതാവു) എന്ന
നദിയെ കടക്കേണ്ടതിന്നു തീക്കപ്പൽ കയറുവാൻ വന്നപ്പോൾ അങ്ങു നി
ന്നിരുന്ന ആളുകൾക്കു തന്റെ പക്കൽ ഉള്ള ഒരു കൂട്ടം സത്യവേദസംബ
ന്ധമായ ചെറു പുസ്തകങ്ങളെ കൊടുത്തു വരുമ്പോൾ ആ കൂട്ടത്തിലേ ഓര
വിശ്വാസി ആ ഗൃഹസ്ഥന്റെ അടുക്കൽ ചെന്നു തനിക്കും ഒന്നു വേണം
എന്നു ചോദിച്ചു വാങ്ങിയശേഷം ആ ചെറു പുസ്തകത്തെ ഒന്നു രണ്ടു മ
ടക്കായി മടക്കി കീശയിലേ കത്തിയെടുത്തു "ഇതാ നിങ്ങളുടെ ഒന്നാം തര
മായ ആയുധം" എന്നു പറഞ്ഞ് ആ പുസ്തകത്തെ തുണ്ടു തുണ്ടായി നറു
ക്കുമ്പോൾ ഒരു ചെറു കഷണം കടലാസ്സു പാറി തന്റെ കുപ്പായത്തിൽ
പറ്റിപ്പോയി അതിൽ "ദൈവം നിത്യത്വം" എന്നീ രണ്ടു വാക്കുകൾ എ
ഴുതീട്ടുണ്ടായിരുന്നു. പിന്നേ അവൻ ആ സ്ഥലത്തെ വിട്ടു പോകുമ്പോൾ
തന്റെ കുപ്പായത്തിൽ പറ്റിയ ആ കടലാസ്സു ക്ഷണത്തെ കണ്ട് എടു
ത്തു വായിച്ചപ്പോൾ മേല്പറഞ്ഞ വാക്കുകളെ കണ്ടു ആ വാക്കുകൾ അവ
ന്റെ ഹൃദയത്തിൽ എത്രയും കൂൎത്തു മൂൎത്തുള്ള ഒരു ശൂലം കണക്കേ തറക്ക
കൊണ്ടു അതിനെ തന്റെ ഹൃദയത്തിൽനിന്നു പറിച്ചു കളവാനായി ന
ന്ന മദ്യപിക്കയും നേരംപോക്കിന്നായി ഓരോ കളികളെ കളിക്കയും ചെ
യ്തു എങ്കിലും എല്ലാ പ്രയത്നം വെറുതെ ആയി "ദൈവം നിത്യത്വം" എ
ന്നീ വാക്കകൾ അവനെ എപ്പോഴും നൊമ്പലിച്ചു പോന്നു. ഒടുവിൽ അ
വൻ വേദപുസ്തകത്തെ വാങ്ങി ശോധന ചെയ്തു. യേശുക്രിസ്തനിൽ പാ
പിക്കുള്ള നിത്യരക്ഷയേയും സമാധാനസന്തോഷങ്ങളേയും കണ്ടു അവ
നിൽ വിശ്വസിച്ചു അന്നു മുതൽ അവൻ മനോപീഡ കൂടാതെ സത്യസ്വ
സ്ഥതയിൽ ജീവിച്ചു വന്നതുമല്ലാതെ തനിക്കു കിട്ടിയ ദൈവകരുണയേയും
താൻ നശിപ്പിച്ച പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന പാപികളുടെ രക്ഷി
താവായ യേശുക്രിസ്തനേയും അനുതപിക്കുന്ന എപ്പേൎപ്പെട്ട പാപിക്കും ക്രി
സ്തൻമൂലം വിശ്വാസത്താൽ ലഭിക്കുന്ന നീതീകരണത്തേയും തൊട്ടു മറ്റു
ള്ളവരോടു അറിയിക്കുന്ന ഒരു പ്രസംഗക്കാരനായി തീൎന്നിരിക്കുന്നു.

(Canarese Arunodaya.) C, A. [ 202 ] SUMMARY OF NEWS.

വൎത്തമാനച്ചുരുക്കം.

I. RELIGIOUS RECORD വൈദികവൎത്തമാനം.

THE JUBILEE-SINGERS മഹോത്സവഗീതക്കാർ.

ഈ ഭൂമിയിൽ എങ്ങും നിറഞ്ഞ മനുഷ്യർ ചെയ്യുന്ന തിന്മയും ഭോഷവും എത്ര! ദൈവം ദോ
ഷത്തെ പ്രവൃത്തിക്കുന്നവരെ എങ്ങനെ എങ്കിലും ശിക്ഷിച്ചാലും അവരുടെ ദുഷ്കൎമ്മത്തെ നന്മെ
ക്കായി മാറ്റുന്നുണ്ടു. എല്ലാ കൊടൂരങ്ങളിൽ യേശു ക്രിസ്തന്റെ ക്രൂശാരോഹണം അതിഭയങ്കരമു
ള്ളതല്ലോ. ദുഷ്പ്രവൃത്തിക്കാരെ താൻ തക്കവണ്ണം നീതിയോടെ ശിക്ഷിച്ചിരിക്കേ ആ അരുകുല
യാൽ ലോകത്തിന്നു നിത്യരക്ഷയെ ഉളവാക്കുവാൻ തിരുമനസ്സുണ്ടായിരുന്നു. ഇങ്ങനെ എല്ലാ
ദോഷത്തിന്റെ അവസ്ഥ. ദോഷം ചെയ്യുന്ന ഏവന്നും ഹാ കഷ്ടം. ദോഷത്തെ അനുഭവിക്കു
ന്നവൎക്കോ നീതിയും കരുണയും സൎവ്വശക്തിയും ഉള്ള ദൈവം ആയതിനെ വല്ലവിധത്തിൽ ന
ന്മെക്കായി മാറ്റിക്കൊടുക്കും.1)

ആ ഏറിയ തിന്മകളിൽ ഒന്നു അടിമപ്പാടു തന്നെ. എന്നാൽ ക്രിസ്തീയ വേദപുസ്തകത്ത
ലും ലോകചരിത്രത്തിലും കാണുന്നപ്രകാരം ഭൂമിയിൽ എങ്ങും നടപ്പായ അടിമപ്പാടിനെയും അ
തിന്നു ഇട ഉണ്ടാക്കിയ സംഗതികളെയും കുറിച്ചു ഇപ്പോൾ പറവാൻ പോകുന്നില്ല. അമേരി
ക്കാഖണ്ഡത്തിലേ അടിമപ്പാടിനെ കൊണ്ടേ പറവാൻ ആഗ്രഹിക്കുന്നുള്ളൂ.

1. The Thraldom of the Indians ഇന്ത്യാനരുടെ അടിമപ്പാടു.

അമേരിക്കു എത്രയും വമ്പിച്ച ഭൂഖണ്ഡം ആയിരിക്കേ യൂരോപ്യൎക്കു അതിനെക്കൊണ്ടു പ
തിനഞ്ചാം നൂറ്റാണ്ടിന്റെ ഒടുവിൽ മാത്രം അറിവു കിട്ടിയുള്ളൂ. ആ ഖണ്ഡത്തെ കണ്ടെത്തിയ പ്രകാരം കേരളോപകാരി 1878, 107ാം ഭാഗത്തു സൂചിപ്പിച്ചു. ആയതു പെരുത്തു വിസ്തീൎണ്ണമു
ള്ളതാകയാൽ അതിന്റെ ദീപുകളും കരപ്രദേശവും അറിയേണ്ടതിനു പല വൎഷങ്ങൾ ചെന്നു.
കാൎയ്യസൂക്ഷ്മത്തിൽ താല്പൎയ്യമുള്ളവൎക്കു ഒരു സൂചകം അടിയിൽ വെച്ചിരിക്കുന്നു.2) ഹിസ്പാന്യർ
കണ്ടെത്തിയ ദീപുകളെയും നാട്ടുകളെയും എല്ലാം തങ്ങളുടെ കോയ്മയുടെ പേരിൽ കൈക്കലാ
ക്കി എതിൎത്തു നില്ക്കുന്നവരോടു മറുത്തു പൊരുതു അവരെ ജയിച്ചതല്ലാതെ പുതിയ ഖണ്ഡത്തിലു
ള്ള സമ്പത്തിനെക്കൊണ്ടു കേട്ട അനേക ഹിസ്പാന്യരും അവിടേക്കു പോയി കുടിയേറിയപ്പോൾ
[ 203 ] നിവാസികളെ എല്ലാം കുടിയേറ്റക്കാൎക്കു വിഭാഗിച്ചു കൊട്ടത്തു. അവിടെ പാൎക്കുന്ന ഇന്ത്യാനർ3)
മനുഷ്യരോ എന്ന ദുസ്സംശയത്തെ നടപ്പാക്കിയ ഹിസ്പാന്യർ തങ്ങളുടെ ദ്രവ്യാഗ്രഹത്തിന്നു തൃപ്തി വ
രുത്തേണ്ടതിന്നു പണി എടുപ്പാൻ ഒട്ടും ശീലിക്കാത്ത ആ കാട്ടാളരെകൊണ്ടുഅവരുടെ പ്രാപ്തി
ക്കും ശേഷിക്കും കൊള്ളരുതാത അതികടുപ്പമുള്ള ഓരോ അദ്ധ്വാനത്തെ കഴിപ്പിച്ചു. അതിനാൽ
ഇശ്ശി ജനം പഴുതേ ചത്തൊടുങ്ങിയതു കൂടാതെ4) തീ വാളുകളാൽ മാത്രം അടങ്ങിയ അനേക ല
ഹളകളും പൊങ്ങിവന്നു. നാട്ടുകാരായ ഇന്ത്യാനരെ ഓരോ ഹിസ്പാന്യൎക്കു കീഴ്പെടുത്തിയതിനേ
യും ആയവർ അവരോടു ചെയ്ത കൊടൂര പ്രവൃത്തികളെയും കണ്ടു ഹിസ്പാന്യ പാതിരിയഛ്ശന്മാർ
പൊറുക്കാതെ ധീരതയോടു വിരോധമായ പ്രസംഗം കഴിച്ചു എങ്കിലും കോയ്മ ലൂബ്ധപൂൎവ്വന്മാരാ
യ കുടിയേറ്റക്കാരുടെ ആവലാതിക്കു ചെവി കൊടുത്തു പാതിരിയച്ചന്മാരെ ശാസിച്ചു. ഭക്തനാ
യ പാതിരിയച്ചനും പിന്നീടു അദ്യക്ഷനുമായി ലസ്‌കാസസ് മെക്ഷിക്കോവിൽനിന്നു ഹിസ്പാ
ന്യയിലേക്കു പന്ത്രണ്ടു കപ്പൽയാത്രകളെ ചെയ്തു കോവിലകത്തിൽ ചെന്നു രാജാവോടും മറ്റും
ഞെരുങ്ങുന്ന ഇന്ത്യാനൎക്കു വേണ്ടി സ്നേഹവാൿസാമർത്ഥ്യത്തിലും അപേക്ഷ കഴിച്ചു അവൎക്കു ത
ന്റേടം അരുളേണ്ടതിന്നു ഏറ്റവും കെഞ്ചിയിരുന്നു. തന്റെ പ്രയത്നത്താൽ ഒടുവിൽ എത്രയും മുറുക്കമുള്ള കല്പന പുറപ്പെട്ടിട്ടും ആരും അതിനെ കൂട്ടാക്കീട്ടില്ല.5)

ആ സമയത്തു ഇന്ത്യാനൎക്കു പകരമായി കെല്പേറുന്ന കാപ്പിരികളെ അഫ്രിക്കയിൽനിന്നു
വരുത്തി കൂലിപ്പണിക്കാക്കേണം എന്ന ആലോചന പലരിൽ നടന്നു. ലസ്‌കാസസ് താൻ
എത്രയും സ്നേഹിച്ചു വന്ന ഇന്ത്യാനൎക്കു അതിനാൽ ഉണ്ടാകുന്ന ഒഴിച്ചലിനേയും ആദായത്തേയും
ഓൎത്തു അതിന്നു സമ്മതം കൊടുത്തു.6) അതിനാൽ താൻ അറിയാതെ തന്റെ ഇച്ച്ശെക്കു പ്രതി
കൂലമായ അറെപ്പുള്ള അടിമക്കച്ചവടത്തിന്നു ഇട കൊടുത്തു. ആയതിനാൽ മുന്നൂ സംവത്സ
രത്തോളം മാനുഷജാതിക്കു ഇളിഭ്യവും അപകീൎത്തിയും7) ഭവിച്ചതേയുള്ളൂ. കാപ്പിരികളെ ക്ഷണി
ച്ചാലും അവൎക്കു കൂലിപ്പണിക്കായി അങ്ങു ചെല്ലുവാൻ ആകട്ടേ ആയവർ വന്നാലും ഗൎവ്വിഷ്ഠന്മാ
രായ ഹിസ്പാന്യൎക്കു അവരോടു മാനുഷഭാവം കാണിപ്പാൻ ആകട്ടേ മനസ്സുണ്ടാകുമോ?

2. African slaves for America. കാപ്പിരികളുടെ വരവു.

ബലഹീനമുള്ള ഇന്ത്യാനൎക്കു പകരം ശക്തിയുള്ള കാപ്പിരികളെ ആഫ്രിക്കാഖണ്ഡത്തിൽ
നിന്നു കൊണ്ടു വരേണം എന്നുറെച്ചപ്പോൾ പലരും കപ്പലേറി ആഫ്രിക്കയുടെ തുറമുഖങ്ങളിൽ
കാപ്പിരികളെ കയറ്റേണ്ടതിന്നു കരെക്കണഞ്ഞു. ചെമ്പിച്ച ഇന്ത്യാനർ മനുഷ്യരോ മറ്റോ
എന്നും അവൎക്കു വെള്ളക്കാരോടു സമാവകാശം ഉണ്ടോ എന്നും സംശയിച്ചവർ കരിക്കട്ട പോ
ലേത്ത കാപ്പിരികളെ ആദരിച്ചു നോക്കാതെ മറ്റവരിൽ ഹീനമായി വിചാരിച്ചു എന്നു പറ
യേണ്ടല്ലോ. ഭാരതത്തിൽനിന്നു സിംഹളം ബുൎബ്ബൊൻ മൊരിഷസ് മുതലായ ദീപുകളിലേക്കു
കൂലിപ്പണി എടുപ്പാൻ യാത്രയാകുന്ന ഭരതീയർ (ഹിന്തുക്കൾ) തന്റേടക്കാരായി പോയിവരുന്ന [ 204 ] തിന്നു അംഗ്ലക്കോയ്മ വൈരാഗ്യത്തോടെ നോക്കിയിരിക്കേ ഹിസ്പാന്യരാദി വിലാത്തിക്കാർ അ
ക്കാലത്തു കാപ്പിരികളെ പണിക്കു വിളിച്ചിട്ടില്ല; കാപ്പിരികൾ ജനിച്ച ഊരും നാടും വളരേ
സ്നേഹിക്കുന്നതുകൊണ്ടു അറിയാനാട്ടിൽ ചെല്ലേണ്ടതിന്നു മടിക്കയുമായിരുന്നു. ആകയാൽ ഉപാ
യം വേണ്ടി വന്നു. ഉരുക്കാർ കടപ്പുറക്കാരെ കപ്പലോളം വരേണ്ടതിന്നു ക്ഷണിച്ചു അവിടേ
എത്തിയശേഷം പിടിച്ചു വെക്കുകയോ അല്ല കൂട്ടമായി ഇറങ്ങി കണ്ടവരെ പിടിച്ചു കപ്പലി
ലേക്കു കൊണ്ടു പോകയോ അല്ല ഓരോ ചില്ലറ ചരക്കിന്നു അടിമകൾ കൊള്ളുകയോ ചെയ്തതു.
ആഫ്രിക്കായിലുള്ളേടത്തോളം മാനുഷജീവന്നു മറ്റെങ്ങും വിലകുറയായ്കയാലും അടിമപ്പാടവിടേ
വളരെ പരന്നിരിക്കയാലും അടിമകളെ കിട്ടേണ്ടതിന്നു ഏറ പ്രയാസമില്ല. ഇങ്ങനെ ബോ
ത്‌സ്‌വേൻ* എന്ന രാജാവു ഒരിക്കൽ ഒരു പരന്ത്രീസ്സ് അ
ടിമക്കപ്പക്കാരനോടു ചരക്കു വാങ്ങി അതിന്നു കാപ്പിരി
ബാല്യക്കാരെ മാറ്റമായി കൊടുപ്പാൻ ഏറ്റാറെ ഇവരേ
ഏല്പിക്കേണ്ട സമയമടുത്തു വേണ്ടുന്ന ആളുകളെ ശേഖരി
പ്പാൻ കഴിവു വരാഞ്ഞപ്പോൾ താൻ അയല്വക്കത്തു പാ
ൎത്ത ക്വിൿ† എന്ന ഗോത്രക്കാരോടു പടവെട്ടുവാൻ നി
ശ്ചയിച്ചു രാക്കാലത്തിൽ തന്റെ പടയാളികളെ അവരുടെ
ഊരുകളിൽ അയച്ചു. അവരോ ഒരു മണിക്കൂറിന്നകം
പുരുഷന്മാർ സ്ത്രീകൾ ശിശുക്കൾ എന്നീ തരക്കാരെ കൊ
ല്ലുകയും കുടിലുകളെ എരിക്കയും ബാല്യക്കാരെയും പൈ
തങ്ങളെയും പിടിച്ചു പരന്ത്രീസ്സ് കപ്പത്തലവന്നു ഏല്പിക്ക
യും ചെയ്തു.‡ ഈ മന്നൻ അടിമകളെ കൈയിൽ ആക്കി
യതു പോലേ ഏറിയ രാജാക്കന്മാർ അടിമകൾ കിട്ടേണ്ട
തിന്നു കൃഷിയും കച്ചവടം ചെയ്തു സ്വസ്ഥതയോടെ പാ
ൎക്കുന്നവരെ നായാടുന്നതു മുമ്പേ സമ്പ്രദായം എങ്കിലും, വി
ലാത്തിക്കാർ അടിമക്കച്ചവടം തുടങ്ങിയ ശേഷം അതി
ന്നു പുതിയ വീൎയ്യം പിടിച്ചപ്പോൾ പണലാഭം വിചാരി
ച്ചു രാജാക്കന്മാരും അടിമക്കച്ചവടക്കാരും അടിമനായാട്ടി
നെ വലുങ്ങനെ നടത്തും. തുറമുഖങ്ങളിലേ പാണ്ടിശാല
കളെ നിറെക്കേണ്ടതിനു ഏറിയ രാജ്യങ്ങൾ ശൂന്യമായി
പോകയും ഈ ബാധ തീരപ്രദേശങ്ങളിൽനിന്നു ഉൾനാ
ടോളം പരക്കയും ചെയ്യു. കൊടുമയും കോഴയും കൊണ്ടുപി
ടിച്ചവരെ ഓരോ ഇരിമ്പു കാരയിലും § അവർ ഓടിപ്പോ
കായ്വാൻ അതിനെ നീണ്ട ചങ്ങലയിലും പൂട്ടിവെച്ചു വെയി
ലും ചുടരും കൂട്ടാക്കാതെ ബദ്ധന്മാരെ കൊണ്ടു പോകയിൽ
തളൎന്നവരെ ചമ്മട്ടികൊണ്ടു ഉണൎത്തി നടത്തും. അവർ അ
ധികം തിന്നാതെയിരിപ്പാൻ നാവിന്റെ അടി കീറി മരു
ന്നിട്ടു പൊറുപ്പിക്കും. അതിനാൽ വഴിയിൽ വെച്ചു പലരും
മരിക്കും. വരുത്തവും ചൂടും പൈദാഹവും സഹിച്ചു അൎദ്ധ
പ്രാണന്മാരായി എത്തിയ കൂട്ടരെ മഴയും വെയിലും കൊ

നമ്മുടെ ചിത്രത്തിൽ കാണുന്ന Vorraths Kammern എന്നതു അമരത്തു അടിമകൾക്കായി
തീപണ്ടങ്ങൾ വെക്കുന്ന അറകൾ. [ 205 ] ള്ളുന്ന ഒരു വിധം കരക്കയിൽ പാൎപ്പിക്കും. ഇതു ഉയൎന്ന മതിലോ കിളയോ കൊണ്ടു ഉറപ്പിച്ച ചതു
രമായ ഒരു സ്ഥലം. അതിൽ തിങ്ങിവിങ്ങി പാൎത്തു ഉഗ്രവെയിൽ പൊറുത്തു ജിവനോടു ശേഷി
ച്ചവരെ അടിമക്കപ്പലുകളിൽ കയറ്റും. ചരക്കല്ല മനുഷ്യരെ മാത്രം കൊണ്ടു പോകുന്ന ആ വി
ധം കപ്പലുകൾക്കു ഏകദേശം ഒരു കോൽ തമ്മിൽ അകന്ന ഓരോ തട്ടുകൾ ഉണ്ടു. അതിൽ ദുഃഖേന
കുത്തിരിപ്പാനേ പാടുള്ളു. പ്രയാസത്തോടു കിടപ്പാൻ സ്ഥലം കിട്ടുന്ന ആ എളിയവർ കാറ്റിന്റെ
അനുകൂലത പോലേ പത്തറുപതു നാൾ ആ സ്ഥിതിയിൽ ഇരിക്കേണ്ടി വരുന്നു. സ്ഥലം പോരാ
യ്കയാൽ ചിലരുടെ ഉടൽ തിരിച്ചു പോകയോ പലരും ക്രൂരരായി തീരുകയോ ചെയ്യും. വെളിച്ച
വുംപ്രത്യേകമായി നല്ല വായുവും കുറയുന്നതുകൊണ്ടു അനേകൎക്കും ഓരോ ദീനം ഉണ്ടായാലും ആ
രും ദീനപ്പൊറുതിക്കു മരുന്നു കൊടുക്കുന്നില്ല. മസൂരിയോ മറ്റു വല്ല രോഗമോ അത്യുഷ്ണത്താൽ
ഉളവായാൽ ചിലപ്പോൾ നാനൂറു അറുനൂറു പേരിൽനിന്നു പാതിയിൽ അധികം ഒടുങ്ങും. മരി
ച്ചവരെ കുപ്പപോലെ കടലിൽ ചാടുകേയുള്ളൂ. ഇപ്പോൾ ഔസ്ത്രാല്യയിൽനിന്നു കപ്പൽവഴിയായി
കൊണ്ടു വരുന്ന കുതിരകൾക്കും ഓരോ കപ്പലുകളിൽ ഭക്ഷണത്തിന്നായി കയറ്റിയ ആടു വാത്തു
കോഴി മുതലായവാറ്റിന്നും ആ അടിമകളിൽ ഏറ രക്ഷ ചെല്ലുന്നു എന്നു നാണത്തോടേ സ്വീ
കരിക്കുകേ വേണ്ടു. ഒടുവിൽ അടിമക്കൽ അമേരിക്കാവിലേ തുറമുഖങ്ങൾ ഒന്നിൽ എത്തി
ചരക്കു കിഴിച്ചു. ആ എളിയ അടിമകളെ വില്ക്കേണ്ടതിന്നു ഒരു ചന്തയിൽ നിൎത്തും. അവര
വൎക്കു എത്ര നോവും ആധിയും ഉണ്ടായാലും വിഷാദഭാവം കാണിക്കായ്വാൻ ചമ്മട്ടികൊണ്ടുള്ള
അടികൾ കൂടക്കൂടെ അവരുടെ പുറത്തു താണു അവരെ ഉണൎത്തും. പിന്നേ പൊന്നും പത്താ
ക്കും നിറഞ്ഞ മേഖലത്തോടേ തോട്ടക്കാരും മറ്റും വന്നു ഉലാവി നോക്കി നടക്കും. മൂരികളുടെ
മുന്നരും വയരും* കൈയും കാലും പല്ലും മറ്റും നോക്കും പോലേ ദൈവസദൃശരായ കൂട്ടുകാരെ
മാനുഷഭാവവും നാണവും വിട്ടു തൊട്ടും പിടിച്ചും ഞെക്കി വലിച്ചും പരിശോധിച്ചു ബോധിച്ചവ
വാങ്ങും. ഈ ഇളിഭ്യമായ പ്രവൃത്തിയെ കൊണ്ടു വായിച്ചാൽ വെകളിയും വേകരവും† പിടി
ക്കുന്നു. അതിന്റെ ശേഷം ആ അടിമകൾ പുതിയ യജമാനന്റെ വഴിയെ പുറപ്പെട്ടു മറുനാ
ട്ടിൽ തോട്ടപ്പണിയെ എടുപ്പാൻ പോകുന്നു. പല സ്ഥലത്തു വല്ലിയേക്കാൾ അടിയും കുത്തും
കിട്ടും ഓടിപ്പോയാൽ മുരന്നായ്കളും വേട്ടക്കാരും തന്നെ പിടിച്ചു മുമ്പേത്തതിൽ കടുപ്പത്തോടെ
നടത്തും. വേളികഴിച്ചാലും ഭൎത്താവോ ഭാൎയ്യയോ കുട്ടികളോ വെറും അടിമകൾ ആകയാൽ
മുതലാളിക്കു ഇഷ്ടം പോലേ വിവാഹ ബാന്ധവത്തെയും ജനകസംബന്ധത്തെയും കൂട്ടാക്കാതെ
തോന്നിയവരെ വില്ക്കാം. അതിൽ അന്യായക്കാരനും പ്രതിയും ഇല്ല. ആ സാധുക്കളുടെ
ക്ലേശാഗാധത്തെ വേണ്ടുംപോലേ വൎണ്ണിപ്പാൻ ഒരു കൊല്ലത്തേ കേരളോപകരിക്കുള്ള ഏടു
കൾ പോരയത്രേ. എന്നിട്ടും കാപ്പിരികൾക്കു വിശേഷമുള്ള ബുദ്ധിയും വേവുള്ള സ്നേഹവും
നന്നിയും താഴ്മയും ഇത്യാദി സൽഗുണങ്ങൾ ഉണ്ടു എന്നു സുവിശേഷത്തെ കൈക്കൊണ്ടവരിൽ
നന്നായി വിളങ്ങി വരുന്നു. ആയതു ചെന്നേടത്തു അടിമടത്താഴ്ചയിൽ മുങ്ങിയവരെ സത്യ
മായി ഉയൎത്തിയിരിക്കുന്നു. എന്നാൽ അടിമക്കച്ചവടംകൊണ്ടു ആഫ്രിക്കെക്കു എത്രയോ വലിയ
നാശം വന്നു. അടിമക്കച്ചവടക്കാർ മുന്നൂറു വഷങ്ങൾക്കുള്ളിൽ മുന്നൂറു ലക്ഷം കാപ്പിരികളെ
തങ്ങളുടെ പിതൃഭൂമിയിൽനിന്നു കവൎന്നു അടിമകളാക്കിയിരിക്കുന്നു എന്നു പറയാം. ഇവരേ
സമ്പാദിക്കേണ്ടതിനു നടത്തിയ യുദ്ധങ്ങളിൽ പട്ടവരും പിടികിട്ടിയവരിൽനിന്നു ഓരോ യാത്ര
കളിൽ മരിച്ചവരും എത്ര ആയിരം ലക്ഷം മതിയാകം എന്നറിയുന്നില്ല. ഈ വക അടിമക്കച്ചവ
ടം ഇപ്പോൾ നിന്നുപോയി. ഇംഗ്ലിഷ്കാരിൽ മാനുഷരഞ്ജനയും അയ്യോഭാവവും ഉള്ള ഓരോ മാ
നശാലികൾ അമ്പതു വഷത്തോളം പോരാടിയ ശേഷം അടിമക്കച്ചവടം കടൽക്കവൎച്ചയത്രേ
എന്നു 1807 ആമത്തിൽ അംഗ്ലക്കോയ്മ‡ പരസ്യമാക്കി ഏറിയദ്രവ്യം ചെലവിട്ടു അനേക യുദ്ധക്ക
പ്പലുകളെകൊണ്ടു അടിമക്കപ്പലുകളെ പിടിപ്പിച്ചു അടിമകളെ വിടുവിക്കയും ഇന്നാളോളം
അടിമക്കച്ചവടത്തെ തന്നാൽ ആകുന്നിടത്തോളം ഒടുക്കിക്കളകയും ചെയ്യുന്നു. 1842 ആണ്ടു
തൊട്ടു സകല വിലാത്തികോയ്മകൾ അടിമക്കച്ചവടത്തെ ഇല്ലാതാക്കേണ്ടതിന്നു അംഗ്ലക്കോയ്മക്കു
കൈകൊടുത്തു തങ്ങളുടെ ശേഷിക്കു തക്കപ്രകാരം സഹായിച്ചു വരുന്നു. (ശേഷം പിന്നാലേ.) [ 206 ] POLITICAL NEWS ലൌകികവൎത്തമാനം

ആസ്യ Asia.

അബ്ഘാനസ്ഥാനം.— ആ രാജ്യ
ത്തിൽ യുദ്ധത്തിന്നായി പോയ എല്ലാവിധ
പടയാളികൾക്കു അംഗ്ലക്കോയ്മ ആറു മാസത്തി
ന്റെ ബത്ത സമ്മാനമായി കൊടുപ്പാൻ കല്പി
ച്ചിരിക്കുന്നു.

അബ്ഘാനരെ വിശ്വസിപ്പാൻ പ്രയാ
സം ഉണ്ടെന്നും യാക്കൂബ് ഖാൻ അമീർ തന്റെ
രാജ്യത്തെ ക്രമപ്രകാരം ഭരിപ്പാനും അംഗ്ലകാ
ൎയ്യസ്ഥന്മാരെ പാലിപ്പാനും ആളല്ല എന്നും തെ
ളിഞ്ഞിരിക്കുന്നു കഷ്ടം. സപ്തമ്പ്ര ൩ ൹ ചില
അബ്ഘാനപട്ടാളങ്ങൾ മാസപ്പടിക്കായി കാ
ബൂലിലേക്കു പോയി ഒരു തിങ്കളിന്റെ മാസ
പ്പടി വാങ്ങിയ ശേഷം ഇതു പോര രണ്ടു മാ
സത്തിന്റെ ശമ്പളം വേണം എന്നു തിരക്കി
യതിനെ സേനാപതി കൂട്ടാക്കാഞ്ഞതിനാൽ
ഒരു പടയാളി: നാം അംഗ്ലകാൎയ്യസ്ഥനേയും
പിന്നെ അമീരിനേയും പോയി കൊല്ലുക എ
എന്നാൎത്തു ബാലഹിസ്സാരിലേക്കു കൂട്ടമായി പുറ
പ്പെട്ടു അവിടെ എത്തിയാറെ അംഗ്ലകാൎയ്യസ്ഥ
ന്റെ പണിക്കാരെ കല്ലെറിവാൻ തുനിയുന്ന
തു ശ്രീ ലൂയി കവഞ്ഞാരിയുടെ അകമ്പടിക്കാർ
കണ്ടു തങ്ങളുടെ നായകന്മാർ അറിയാതെ വെ
ടിവെപ്പാൻ തുടങ്ങിയതിന്നു മത്സരക്കാർ ഓടി
ആയുധങ്ങളെയും കാളന്തോക്കുകളെയും കൊ
ണ്ടുവന്നു ബാലഹിസ്സാരിനെ വളെച്ചു അതി
ന്റെ നിലാമുറ്റം ഏറി അതിലുള്ളവരെ വെ
ടിവെപ്പാൻ വട്ടം കൂട്ടി. അതിനെ കണ്ടു ശ്രീ
കവഞ്ഞാരി അമീരിന്നു രണ്ടു ദൂതന്മാരെ അയ
ച്ചു മറുവടി കിട്ടിയതും ഇല്ല. അപ്പോൾ ആറു
മാസത്ത ശമ്പളം കൊടുപ്പാൻ ഏറ്റപ്രകാരം
ശ്രീ കവിഞ്ഞാരി ഒരു കുതിരയാളനെ കൊണ്ടു
അറിയിച്ചിട്ടും മത്സരക്കാർ അവനെ പിടിച്ചു
അരമനയുടെ നിലാമുറ്റത്തുനിന്നു താണേത്ത
തിലേക്കു തള്ളിയിട്ടു അവൻ ബോധം കെട്ടു
തെളിഞ്ഞ ശേഷം പിടിപ്പെട്ടു എങ്കിലും
പിറ്റേന്നു രാവിലെ തെറ്റുവാൻ തരം കിട്ടി
യാറെ ബാലഹിസ്സാരിൽ ചെന്നു. അവിടെ
രണ്ടു നായകന്മാരെ തുണ്ടിച്ചും അരമന ചുട്ടും

അതിലേ ശ്രീ കവഞ്ഞാരി ശാസ്ത്രവൈദ്യരും
അകമ്പടിക്കാരും കൊന്നും വെന്തും അല്പം ദൂര
ത്തിൽ മൂന്നു നായകന്മാരെ കുഴിച്ചിട്ടതും കണ്ടു
ലണ്ടികോതലിലേക്കു കതിരപ്പുറത്തു ചാടി
൧൪൹ രാത്രിയിൽ എത്തി കഷ്ടവൎത്തമാനം
അറിയിച്ചിരിക്കുന്നു. ഒരു മുല്ലാ അമീരിനോടു
അംഗ്ലകാൎയ്യസ്ഥന്റെ സഹായത്തിന്നായി വി
ശ്വസ്തതയുള്ള പട്ടാളങ്ങളെ അയപ്പാൻ അ
പേക്ഷിച്ചിട്ടും കൂട്ടാക്കാഞ്ഞതു വിചാരിച്ചാൽ
അമീരിൽ സംശയം ജനിക്കുന്നു.

ഈ അറുകല നിമിത്തം കന്ദഹാരിലേ പട
ക്കൂട്ടം മുന്നിശ്ചയിച്ചതിൻ വണ്ണം തിരിച്ചു പോ
കാതെ ആ നഗരത്തെ കാത്തു കൊള്ളും. എന്നു
തന്നെയല്ല കോയ്മ നാനാദിക്കുകളിൽനിന്നു പ
ടയാളികളെ അബ്ഘാനിസ്ഥാനത്തിന്നു നേ
രെ നടത്തുന്നു. മദ്രാശി സംസ്ഥാനത്തിൽനി
ന്നു രണ്ടു പട്ടാള ശിവായ്ക്കൾ വടക്കു പടിഞ്ഞാ
റു പകപ്പിലേക്കും മൂന്നു അബ്ഘാനസ്ഥാനാ
ത്തേക്കും യാത്രയാകും. സപ്തമ്പ്ര ൧൨൹ ആലി
ബേയിൽനിന്നു ഓർ ഉപസൈന്യം പുറപ്പെട്ടു
ശതർഗൎദ്ദൻ കണ്ടിവാതിലിനെ പിടിച്ചു. ആ
ലിഖേയിയിലും ശതർ ഗട്ടനിലും ഉള്ള പട
ക്കാർ അൎക്കബിംബചിഹ്നങ്ങളാൽ (Leliography)
തമ്മിൽ വൎത്തമാനം അറി
യിച്ചു വരുന്നു.

ഹെരാത്തിലേ അബ്ഘാന പട്ടാളങ്ങൾ
സപ്തമ്പ്ര ൫൹ ദ്രോഹിച്ചു തങ്ങളുടെ സേനാ
പതിയെ കൊല്ലുകയും അവന്റെ ഭവനം എ
രിച്ചു കളകയും ചെയ്ത പ്രകാരം സപ്തമ്പ്ര ൧൯
൹-യിൽ മാത്രം സിമ്ലയിൽ വൎത്തമാനം അറി
ഞ്ഞുള്ളൂ.

കന്ദഹാരിൽനിന്നു ഒരുപസൈന്യം പു
റപ്പെട്ടു ഖേലത് ഈ ഘിൽജേ എന്ന സ്ഥല
ത്തെ പിടിച്ചു കാക്കേണം എന്ന കല്പന പുറ
പ്പെട്ടു. ദാദൂർ സഖർ എന്നീ സ്ഥലങ്ങളുടെ
ഇടയിലേ തീവണ്ടിപ്പാതയെ ഒരു വിധേന
വേഗത്തിൽ തീൎക്കേണ്ടതിന്നു ബൊംബായിൽ
നിന്നു വേണ്ടുന്ന സാമാനങ്ങളെ കപ്പൽവഴി
യായി അയച്ചു വരുന്നു. അവ്വഴിയായി അബ
ഘാനസ്ഥാനത്തേക്കു പോകുന്ന പടയാളിക
ളെ അയപ്പാൻ ഭാവിക്കുന്നു. ഒരു ദിവസ

[ 207 ]
ത്തിൽ ഒരു നാഴികയിൽ അധികം പാത്തി
കൾ ഇട്ടുതീരും.

സപ്തമ്പ്ര ൨൧൹യത്തേ കമ്പിവൎത്തമാന
പ്രകാരം അമീരിന്റെ കാൎയ്യം അകത്തു കത്തി
യും പുറത്തു പത്തിയും കണക്കനേ, ഇരിക്കുന്നു.
താൻ അംഗ്ലകാൎയ്യസ്ഥനെയും പരിപാരങ്ങളും
കൊല്ലിക്കയും ൧൬ പട്ടാളങ്ങളെ പീരങ്കിത്തോ
ക്കുകളോടു കാബൂലിൽനിന്നു കുഷിയിലേക്കു
അയക്കുകയും കാബൂൽ ലാൽപൂര എന്നീസ്ഥല
ങ്ങൾക്കിടേ പാൎക്കുന്ന ഗോത്രങ്ങളെ പത്രമൂല
മായി ഇംഗ്ലിഷ്‌ക്കാൎക്കു വിരോധമായി മത്സരി
പ്പിക്കയും ചെയ്തു എന്നു കേൾവി.

രാജമന്ത്രി.— നിജാം ൧൮൬൦ ആമതിൽ
അംഗ്ലകോയ്മെക്കു ഏല്പിച്ച ഭദ്രാജലം റക്കപ്പി
ള്ളി എന്നീരണ്ടു താലൂക്കുകളും മുമ്പേ രാജമന്ത്രി
യോടു ചേൎന്ന രമ്പ എന്ന താലൂക്കും ഇപ്പോൾ
ഗോദാവരി കൂറുപാട്ടിലേ കൊല്ലെക്തർ സാ
യ്പിന്റെ കീഴെ ഇരിക്കുന്നു. കഴിഞ്ഞ മാസ
ത്തിൽ രമ്പയിലേ ലഹളയെ കൊണ്ടു നാം പ
റഞ്ഞതു പോലെ ഇപ്പോൾ മേപ്പടി രണ്ടു താ
ലൂക്കുകളിൽ ലഹളക്കാർ കോയ്മെക്കു അലമ്പൽ
ഉണ്ടാക്കുന്നു എന്നു അറിയിപ്പാൻ ഉണ്ടു. ഭദ്രാജ
ലത്തേ തഹശില്ദാരും വൊട്ട ഹുദിയം കാട്ടുദ
രോഗയും എന്നീ രണ്ടു ഉദ്യോഗസ്ഥന്മാർ കുടി
യാന്മാരെ ഉപദ്രച്ചിട്ടാകുന്നു കലഹിച്ചതു എ
ന്നു കേൾക്കുന്നു. മത്സരക്കാർ കൂട്ടങ്കൂട്ടമായി സ
പ്രിപുഴ വക്കത്തു അവിടവിടേനിന്നു കേവു
രുക്കളെ കുത്തി വരുന്നവരുടെ മേൽ വെടി
വെച്ചു ഉരുക്കളെ പിടിക്കുന്നതു കൂടാതെ രണ്ടു
തറകൾക്കു കൊള്ളയിട്ടത്തു കൊണ്ടു ഭദ്രാജലത്താ
ലൂക്കുകാർ നിജാമിലേക്കു ഓടിപ്പോകുന്നു. (ജൂ
ലായി ൩൧.)

രമ്പയിലേ മത്സരക്കാരിൽനിന്നു എഴുപതാ
ളോളം പിടിപ്പെട്ടു. അമ്മാൽറട്ടി എന്നവൻ
രാജപ്പട്ടം ഏറ്റു ഓരോ രാജാക്കന്മാരെ തന്നോ
ടു ചേരുവാൻ ക്ഷണിച്ചു എങ്കിലും ആരും അ
നുസരിച്ചില്ല. വൊട്ട ഗുദിയമിൽ വെച്ചു ബ ഏക
ദേശം അഞ്ഞൂറു കോയ്മപ്പിട്ടർ ൫—൭ മണി
ക്കൂറോളം അവിടെയുള്ള കിളതുരങ്കക്കാരോടു
(Sappers & Miners) പടവെട്ടി തോറ്റുപോ
യി, സംസ്ഥാനവാഴിയുടെ ഉടമ്പടി കുതിരയാ

ളരും നിജാമിൽനിന്നു വന്ന ൧൨൦ കുതിരപ്പ
ട്ടാളക്കാരും കാലാളുകളും ക്രമത്താലേ ദ്രോഹി
കളെ വലയിൽ മീൻ പിടിക്കുമ്പോലെ കുടു
ക്കിക്കളയുന്നു. ഗോദാവരി സപ്രി എന്നീപുഴ
കൾ മഴവെള്ളം കൊണ്ടു നിറഞ്ഞു കവിയുന്ന
തിനാൽ ദ്രോഹികളെ പിന്തേരുവാൻ ഏതാ
നും താമസം ഉണ്ടു. അതുകൂടാതെ പനിയുടെ
സമയം ആരംഭിച്ചു ൧൭ാം ൨൯ാം നാട്ടുപട്ടാള
ങ്ങളിൽ ഏറിയ ആളുകൾ പനി പിടിച്ചു കി
ടക്കുന്നു.

രമ്പയിലെ മൻസബ്‌ദാരും കുഡുംബവും
പരിചാരൎകരും കോയ്മയുടെ തടവുകാരായി
ബർഹമ്പൂരിൽ എത്തി (സപ്തമ്പ്ര ൧൹) ഈ
തിരിക്കുറ്റിയെ പൊരിപ്പാൻ സാധിച്ചതു
കൊണ്ടു അവനെ ചുറ്റി തിരിഞ്ഞവർ തലവ
നില്ലാതെ കോയ്മയോടു നിരന്നുവരുവാൻ നോ
ക്കുന്നു.

മംഗലാപുരം.— ഉടുപ്പിയിലെ ആറു
സ്വാമികൾ പുത്തികെമഠസ്വാമിക്കു ഏതോ
വല്ല സംഗതിയാൽ ഭ്രഷ്ടുവിധിച്ചു പോൽ. അ
ദ്ദേഹം അപമാനം പൊറുക്കാതെ തന്റെ അ
നുചാരന്മാരിൽ (adherents) വലിയ പുരുഷാര
ത്തെ കൂട്ടി ഉടുപ്പിയിലെ കൃഷ്ണുക്ഷേത്രത്തിൽ
ഏതാനും പൂജകൾ കഴിപ്പാൻ പുറപ്പെട്ടപ്പോൾ
ആ അമ്പലത്തിലെ പൂജാരി ഒറ്ററിഞ്ഞു വാ
തിലുകളെ പൂട്ടിച്ചു. നാട്ടു ക്രിസ്ത്യാനനായ
തഹശില്ദാർ എത്തി വാതിലുകളെ തുറുപ്പിച്ചാ
റെ പുത്തികേ സ്വാമി ക്ഷേത്രത്തിൽ കടന്നു.
തഹസില്ദാർ പിന്നെ ഒരു കൂട്ടം ആളുകളെ
പിടിച്ചു തടവിൽ ആക്കിച്ചതു കൂടാതെ ഉഡു
പ്പിയിലേ സ്വാമികളോടു കൂട പത്തുറുപതു
പേൎക്കു അന്യായമായ ആൾ ശേഖരത്തിനു സ
ഹായിച്ച പ്രകാരം കുറ്റം ചുമത്തി പോൽ
(ആഗൊസ്തു ൬ ൹).

ആഫ്രിക്ക Africa.

മിസ്ര.— റൂമിസുല്ത്താൻ മുമ്പേത്ത പ്രമാ
ണങ്ങളെ കൂട്ടാക്കാതെ ഖിദിവിന്റെ സ്വരൂപ
ത്തെ തള്ളുവാനും അതിന്നു സമ്മാനിച്ചു കൊ
ടുത്ത അവകാശങ്ങളെ ഇല്ലാതാക്കുവാനും ശ്ര
മിച്ചതു അംഗ്ല പരന്ത്രീസ്സ് കോയ്മകൾ സമ്മ

[ 208 ]
രിക്കാഞ്ഞതുകൊണ്ടു സുല്ത്താന്റെ മന്ത്രിസഭ
ഖിദിവ് ഇഷ്മയേൽ പാഷാവിന്റെ സ്ഥാന
മാനാധികാരങ്ങൾ എള്ളോളം കുറെക്കാതെ മുഴു
വനെ ത്യുഫിൿതമ്പാന്നു സമ്മതിച്ചുറപ്പിച്ചിരി
ക്കുന്നു. ഇതത്രേ ഞായം (ജൂലായി ൨൯. ഈയ
ഥാസ്ഥാനപ്രമാണത്തിൽ എൽ കഹിര (Cairo)
ക്കാർ ഏറ്റവും സന്തോഷിച്ചു (ആഗസ്തു ൧൫.)

സുപ്രത്യാശമുന.— അംഗ്ലസൈ
ന്യം ഉലുന്ദി എന്ന സ്ഥലത്തെ പിടിച്ചപ്പോൾ
ജൂലുകാപ്പിരികളുടെ മന്നനായ ചെജ്ജ്വായോ
അവിടെനിന്നു കാട്ടുപ്രദേശത്തിൽ മണ്ടി പു
തിയൊരു മൺകോട്ടയെ എടുപ്പിച്ചു പരിചാര
കരെ ശേഖരിപ്പാൻ തുനിഞ്ഞതുകൊണ്ടു അംഗ്ല
സേനാപതി ഉലുന്ദിയിൽ ഒരു കാവൽപ്പടയെ
നിൎത്തുവാനും മന്നനെ പിടിപ്പാനും വട്ടം കൂട്ടു
ന്നു (ജൂലായി ൨൨ ൹). അംഗ്ലസൈന്യം ര
ണ്ടു പടയായി ജൂലുനാട്ടിൽ ഉള്ളിൽ കടക്കു
ന്നതു ചെജ്ജ്വായോ അറിഞ്ഞു ഞാൻ എന്നെ
തന്നെ ഇംഗ്ലിഷ്കാൎക്കു ഏല്പിച്ചാൽ അവർ എ
ന്നെ കൊല്ലുമോ ജീവനോടു രക്ഷിക്കുമോ എന്തു
ചെയ്വാൻ ഭാവം എന്നു ചോദിച്ചതിനു മന്നൻ
അഭയം വീണാൽ കൊല്ലൂല്ല എന്നു സേനാപ
തി ഉത്തരം കൊടുത്തു (ജൂലായി ൨൯). ചെ
ൽമ്സഫൊൎദ്ദ് കൎത്താവു ഇംഗ്ലന്തിലേക്കു പോയി.
ശ്രീ ഗാൎന്നത്ത് വൂൽസ്‌ലേ ഉലുന്ദിയിലും ക
ൎന്നൽ രസ്സൽ എൻഹ്ലൊഗാനാവിലും എത്തി
യിരിക്കുന്നു. (ആഗസ്തു ൧൨ ൹).

ഉപസേനാപതി (Brigadier) ക്ലാൎക്കു ചെ
ജ്ജ്വായോവിന്റെ ഒളിപ്പിടത്തെ വളഞ്ഞു കാ
വൽ നിന്നശേഷം ആഗൊസ്തു ൨൮ ൹ ചെ
ജ്ജ്വായോ മന്നനെ ബദ്ധനാക്കി സേനാപതി
യുടെ കൈയിൽ ഏല്പിച്ചിരിക്കുന്നു. ഇങ്ങനെ
40,000 വീരന്മാൎക്കു പടത്തലവനായ ഈ മന്നൻ
നിഗള ക്രൂരതകൾ നിമിത്തം അര അംഗ്ലപ
ട്ടാളത്തിനു ഇരയായ്തീൎന്നു. മന്നൻ ഇനിമേൽ
കോയ്മത്തടവുകാരനായ് (state-prisoner) കേ
പ്‌തൌനിൽ പാക്കേണ്ടിവരും അവന്റെ രാ
ജ്യത്തെ അംഗ്ലക്കോയ്മ അനുസരിക്കുന്ന
2 തലവന്മാരുടെ കൈയിൽ വിഭാഗിച്ചു കൊ
ടുത്തു, തിരുവിതാങ്കോടു മുതലായ രാജ്യങ്ങളിൽ

ഉള്ളതുപോലേ കണ്ടു അംഗ്ലകാൎയ്യസ്ഥന്മാരെ
പാൎപ്പിക്കയും ചെയ്യും.

യൂറോപ്പ Europe.

ഇംഗ്ലന്തു.—മേയിതൊട്ടു സപ്തമ്പർ വ
രെക്കും ഉള്ള അവിടുത്തേ വേനല്ക്കാലത്തു അ
പൂൎവ്വമായ മഴ പെയ്തു നിലം തണുക്കയാൽ ധാ
ന്യപുൽകൃഷികൾക്കു വമ്പിച്ച നഷ്ടം ഭവിച്ചു.
സാംരാജ്യത്തിന്നു 30,000-50,000 ലക്ഷം ഉറു
പ്പികയോളം നഷ്ടമുണ്ടു എന്നു പറഞ്ഞു കേൾ
ക്കുന്നു. ധാന്യകൃഷി മിക്കതും നശിച്ചതിനാൽ
കച്ചവടക്കാർ ഐക്യസംസ്ഥാനത്തിൽനിന്നു
കോതമ്പം മുതലായ ധാന്യങ്ങളെ അനവധി
കടൽവഴിയായി വരുത്തുന്നു.

റൂമിസ്ഥാനം.—ഔസ്ത്രിയ കോയ്മ ത
ന്റെ പടയെ നൊവിഭജാരിലേക്കു നടത്തു
വാൻ ഭാവിക്കുന്നു.

സുല്ത്താൻ യവനരാജ്യത്തിന്നു ബൎല്ലീനിലേ
നിയമപ്രകാരം നിശ്ചയിച്ച നാടുകളെ ഏല്പി
പ്പാൻ പോകുന്നു.

രുസ്സ്യ.— ആ സാംരാജ്യത്തിലേ പ്രസി
ദ്ധപത്രികകൾ മിക്കതും ഗൎമ്മാനകോയ്മക്കും
ഗൎമ്മാനൎക്കും വിരോധമായി ഓരോ അപ്രിയ
മുള്ള വൎത്തമാനങ്ങളെ പരത്തികൊണ്ടു രുസ്സ്യ
ഗൎമ്മാന രാജ്യങ്ങൾക്കു തമ്മിൽ നിരസവും
ദ്വേഷ്യവും ഉണ്ടാക്കിവരുന്നു.

രുസ്സ്യയും ചീനവും തമ്മിൽ സന്ധിച്ചു വന്നു.
രുസ്സ്യ വടക്കേ കൽജയെ ചീനത്തിന്നു ഏല്പി
ച്ചു എങ്കിലും കശ്ഗാരിലേക്കു ചെല്ലുന്ന കണ്ടിവ
തിലുകളോളം തെക്കേ അംശം തനിക്കായ് നി
യമിച്ചു. ചീനം രുസ്സ്യൎക്കും 50 ലക്ഷം രൂബൽ
പണം കൊക്കേണ്ടതു.

രുസ്സ്യ ചക്രവൎത്തിക്കും പാൎസ്സിസ്ഥാനഷാവി
ന്നും തമ്മിൽ വളരെ മമതെയുണ്ടു തെക്കേ തു
ൎക്കൊ മന്നരെ ശിഷ്യക്കേണ്ടതിന്നു പുറപ്പെ
ട്ടസൈന്യത്തിന്നു ആവശ്യമായ ഒട്ടകങ്ങളെ
കൊണ്ടു ഷാ സഹായിക്കുകയും ഒരു രുസ്സ്യകാൎയ്യ
സ്ഥനെ തെഹരാനിൽ കൈകൊള്ളുകയും
ചെയ്തിരിക്കുന്നു.

[ 209 ] SHORT ACCOUNT OF THE LIFE OF HEROD THE GREAT.

(Translated by S.W.)

ഒന്നാം മഹാഹെരോദാവിൻ ചരിത്രസംക്ഷേപം.

(VIാം പുസ്തകം 181ാം ഭാഗത്തിൽനിന്നു തുടൎച്ച)

അന്നു യരുശലേമിൽ സമാധാനക്കേടിലും ഭയപരവശതയിലും പാ
ൎത്ത ഹെരോദാ യേശുവിന്റെ തിരുജനനത്തെ കുറിച്ചു ഏതും അറിയാതെ
ഇരുന്നു. അന്തിപത്തർ വരുത്തിയ വ്യസനത്തെ കൊണ്ടും ഔഗുസ്തൻ
കല്പിച്ച ചാൎത്തലിനെകൊണ്ടും അവന്നു ഈ ജനനാവസ്ഥയെ തൊട്ടു
വിചാരിപ്പാൻ ഇട ഉണ്ടായതുമില്ല.

ഹെരോദാ അന്തിപത്തരുടെ മേൽ കൈസരോടു അന്യായം ബോധി
പ്പിച്ചതിന്നു അവിടെനിന്നു അവനെ കൊല്ലുവാൻ മറുവടി എത്തിയ കാ
ലത്തു യേശുവിന്റെ ജനനത്തെ അറിഞ്ഞിട്ടുള്ള മാഗർ കിഴക്കുനിന്നു യരു
ശലേമിൽ വന്നു. ബെത്ലഹേം യരുശലേമിൽനിന്നു ചില നാഴിക മാത്രം
ദൂരമായാലും തനിക്കു യേശുവിന്റെ ജനനത്തെ തൊട്ടുമാഗൎക്കു മതിയായ ഉ
ത്തരം കൊടുപ്പാൻ കഴിഞ്ഞില്ല. ആചാൎയ്യൎക്കും ഈ കാൎയ്യംകൊണ്ടു നല്ല തു
മ്പുണ്ടായിരുന്നില്ല. ആയതു അവർ മശീഹയെ വേറെ വിധമായി കാംക്ഷി
ച്ചതിനാൽ തന്നെ. ഹെരോദാവിന്നോ ഈ വൎത്തമാനം വളരെ കലക്കം
വരുത്തിയതു അവൻ ദൈവഭക്തനായി മശീഹാപ്രത്യക്ഷതെക്കു കാത്തി
രുന്നതുകൊണ്ടല്ല ഒരു യഹൂദരാജാവുണ്ടായി എന്നു കേട്ടതുകൊണ്ടത്രേ.
തല്ക്കാലം പിറന്ന രാജാവു രാജാസനത്തിൽ കയറേണ്ടതിന്നു തക്ക വയസ്സു
എത്തുമ്പോൾ ഹെരോദാ ജീവനോടെ ഇരിക്കയില്ല എന്നു വിചാരിപ്പാൻ
സംഗതി ഉണ്ടായിരുന്നിട്ടും രാജ്യസ്വാതന്ത്ര്യം ആഗ്രഹിക്കുന്ന യഹൂദന്മാർ
വല്ല ഹേതുനിമിത്തം ഒരു കുട്ടിയെ തെരിഞ്ഞെടുത്തു ജനിപ്പാനുള്ള മശീ
ഹയായി പ്രസിദ്ധപ്പെടുത്തുവാൻ പോകും എന്നൂഹിച്ചു മക്കാബ്യവം
ശം തീരേ മുടിഞ്ഞതുകൊണ്ടു ഇനി പരസ്യമായി ഒരു തലവനെ തെരി
[ 210 ] ഞ്ഞെടുപ്പാൻ കഴിവില്ലായ്കകൊണ്ടു ബെത്ലഹേമിൽ മശീഹ ജനിച്ചു എ
ന്ന ശ്രുതിയെ പരത്തുന്നതിനാൽ ജനത്തിൽ ഇളക്കവും ദ്രോഹവും സം
ഭവിക്കും എന്നു ഹെരോദാ പേടിച്ചു നടുങ്ങി ജനങ്ങൾ തന്നെ ഏറ്റവും
വെറുക്കുന്നതുകൊണ്ടു അവരിൽ മക്കാബ്യക്കൊതി തിരികെ ഉദിപ്പാൻ
സംഗതി വന്നാൽ തന്നെ സിംഹാസനത്തിൽനിന്നു തള്ളിക്കുളയും എന്നു
തനിക്കു ബോധം വന്നു. പറീശർ രോമകൈസൎക്കു അധീനമായി വരേ
ണ്ടതിന്നു കഴിപ്പാനുള്ള ആണയോടു എത്ര വിരോധം കാണിച്ചു എന്നു
ഹെരോദാ ഓൎത്തതുമൊഴികെ കൈസരോടു ചെയ്യേണ്ടുന്ന ഈ ആണയും
ചാൎത്തലും എല്ലാ മക്കാബ്യപക്ഷക്കാൎക്കു ഏറ്റവും അനിഷ്ടം ജനിപ്പിച്ചു
എന്നും മശിഹയെ കുറിച്ചുള്ള ആശ ജനങ്ങളിൽ ജീവിച്ചിരിക്കുന്നു എന്നും
അജ്ഞാനകോയ്മ ദൈവജനത്തെ ഭാരപ്പെടുത്തുന്തോറും അവൎക്കു എദോ
മ്യരിൽനിന്നും രോമിൽനിന്നും വിടുവിക്കുന്ന മശീഹയെ കുറിച്ചുള്ള ആശ
മേൽക്കുമേൽ വൎദ്ധിക്കുന്നു എന്നും നല്ലവണ്ണം ബോധിച്ചു. ഇതിൻ നിമി
ത്തം മശീഹ ജനിച്ചു എന്നൊരു ശ്രുതികൊണ്ടു യഹൂദർ തനിക്കു വിരോ
ധമായി ഉളവാക്കുവാൻ ഭാവിക്കുന്ന കൂട്ടുകെട്ടു മാഗരുടെ സഹായത്താൽ
വെളിപ്പെട്ടു വരും എന്നു കരുതി അവരോടു: നിങ്ങൾ പോയി ജനിച്ച മ
ശീഹയെ അന്വേഷിച്ചു വണങ്ങീട്ടു വീണ്ടും എന്റെ അടുക്കൽ വന്നു കാ
ൎയ്യത്തെ അറിയിപ്പിൻ എന്നു വളരെ താല്പൎയ്യമായി പറഞ്ഞയച്ചു. ഈ യു
ക്തിയുള്ള പ്രവൃത്തി ഹെരോദാവിന്റെ ക്രൂരവും, സംശയവും ഉള്ള സ്വഭാ
വത്തിനു എത്രയോ പറ്റുന്നു. മാഗർ വരാഞ്ഞതിനാൽ തന്നെ അവ
ന്നു മുമ്പെ ഉണ്ടായ സംശയം നിശ്ചയമായ്തീൎന്നു. ഈ കാൎയ്യത്തെ പറ്റി
ശോധന ചെയ്വാൻ വേണ്ടുന്ന സഹായികൾ ഇല്ലാഞ്ഞതുകൊണ്ടു ശത്രു
ക്കളെ യദൃഛ്ശയാ നശിപ്പിക്കേണം എന്നു തോന്നി ബെത്ലഹേമിലേ രണ്ടു
വയസ്സിന്നു കീഴ്പെട്ടുള്ള ആണ്പൈതങ്ങളെ കൊല്ലിച്ചു. പെട്ടെന്നു നടത്തി
യ ഈ ഭയങ്കര പ്രവൃത്തിയാൽ ശത്രുക്കൾക്കു അവരുടെ ആഗ്രഹത്തെ സാ
ധിപ്പിക്കുന്ന കുട്ടിയുടെ മേലുള്ള ആശയെ ഇല്ലായ്മയാക്കുകയും മേലാൽ
അവരുടെ മത്സരഭാവത്തെ തകൎപ്പാൻ തക്കവണ്ണം താൻ പോരും എന്നു
കാണിക്കയും ചെയ്തു. ഇങ്ങിനെ മുരം പാപിയും ശവക്കുഴിക്കടുത്തവനുമാ
യ ഹെരോദാ തന്റെ പാപങ്ങളെ ക്ഷമിച്ചു കൊടുക്കുന്ന രക്ഷിതാവിനെ
അന്വേഷിച്ചു കണ്ടെത്തുന്നതിന്നു പകരമായി അവനെ സംഹരിപ്പാൻ
വേണ്ടി കുറ്റമില്ലാത്ത അനേക കുട്ടികളുടെ രക്തത്തെ ചിന്നിച്ചു. അവൻ
ബെത്ലഹേമിൽ നടത്തിയ രാക്ഷസ പ്രവൃത്തി ജനങ്ങൾക്കു അത്ര അത്യാ
ശ്ചൎയ്യം ജനിപ്പിച്ചില്ല പോൽ. അവർ ഈ പ്രവൃത്തി എന്തിന്നായി ചെ
യ്തു എന്നശേഷം അറിയാഞ്ഞതു കൂടക്കൂടെ ഇപ്രകാരവും ഇതിൽ അധി
കവും ഉള്ള പാതകങ്ങളെ ചെയ്യുന്നതു അവന്റെ പഴക്കം ആയിരുന്നതി [ 211 ] ന്നാൽ അത്രേ. അന്നും അന്തിപത്തരെ കൊല്ലേണ്ടതിന്നു അനുവാദം കി
ട്ടും മുമ്പെയും ഹെരോദാ ഏകദേശം എഴുപതു വയസ്സുള്ളവനായി ഭയങ്കര
മുള്ള ദീനം പിടിച്ചു തന്റെ കുടലുകളിലും കടിപ്രദേശത്തിലും കുരുക്കൾ
(അന്തൎവിദ്രധി abscess) പെരുത്തതിനാൽ പറവാൻ കഴിയാത്ത വേദന
പൊറുത്തതല്ലാതെ കാലുകൾ വീങ്ങി പൊട്ടി ശ്വാസം നാറി ഏങ്ങി
നെഞ്ഞിൽ കഠിന വേദനകളും അവയവങ്ങളിലൊക്കയും മീൻപാച്ചലും
തീരാ തീൻകൊതിയും ഉണ്ടായിട്ടും ഇനിയും സൌഖ്യം വരും എന്നാശി
ച്ചതിനാൽ വൈദ്യശ്രേഷ്ഠന്മാരെ വരുത്തി അവരുടെ കല്പനകളെല്ലാം
അനുസരിച്ചു, ശവക്കടലിന്റെ തീരത്തുള്ള കല്ലിരോയെ എന്ന ചൂടുറവിൽ
നീരാടിച്ചിട്ടും ഭേദം വരാതെ അത്യാസന്നമായി തീൎന്നതുകൊണ്ടു യരിഖോ
വിലേക്കു കൊണ്ടുപോയി അവിടെ അവൻ നിരാശ പൂണ്ടു കിടന്നു. ത
നിക്കു അടുത്ത മരണത്തെകൊണ്ടു അഴിനില പൂണ്ടു പീഡിതനായി
വലഞ്ഞു.

ഹേരോദാ വേഗം മരിക്കും എന്ന ശ്രുതി യരുശലേം നഗരത്തിൽ പ
രന്നപ്പോൾ അവൻ രോമപ്രീതിക്കായി ദൈവാലയത്തിന്റെ വാതിലി
ന്മേൽ സ്ഥാപിച്ച സ്വൎണ്ണക്കഴുകു അധൎമ്മകൃതം എന്നു വെച്ചു പറീശരും
അവരുടെ ശിഷ്യരും ഉടനെ കയറി കൊത്തി തകൎത്തുകളഞ്ഞു. ഈ കാ
ൎയ്യം മരണമെത്തമേൽ കിടന്ന ഹെരോദാ കേട്ടപ്പോൾ കുറ്റക്കാരെ ക്രൂര
മായി ശിക്ഷിപ്പാൻ കല്പിച്ചു. അതായതു അന്നു പിടികിട്ടിയ ൨ റബിമാ
രേയും ൪൦ ഓളം പരിശ ശിഷ്യന്മാരേയും സോമഗ്രഹണം ഉള്ള ഒരു രാ
ത്രിയിൽ ആ നിഷ്കണ്ടകൻ ചുട്ടുകളയിക്കയും ചെയ്തു. തന്റെ ദീനം മേ
ല്ക്കുമേൽ അധികം വിഷമിച്ചു ചീഞ്ഞഴിയുന്ന തന്റെ കുടലും കടിപ്രദേ
ശവും പുഴുത്തു പോയതുകൊണ്ടു അഴിനില പൂണ്ടു ആത്മഹത്യ ചെ
യ്വാൻ നോക്കി, സാധിച്ചില്ലെങ്കിലും അവൻ കഴിഞ്ഞു പോയി എന്നൊ
രു ശ്രുതി നീളെ പരന്നു. തടവിൽ ഉണ്ടായ അന്തിപത്തരും ഇതിനെ
കേട്ടിട്ടു കാവല്ക്കാരോടു തന്നെ വിട്ടയപ്പാൻ അപേക്ഷിച്ചു. എന്നാൽ അ
ന്നു തന്നെ ഹെരോദാ തന്റെ ഈ മകനിൽ മനസ്സുപോലെ ശിക്ഷ നട
ത്താം എന്നു കൈസരിൽനിന്നു ആജ്ഞ എത്തും സമയം ചാവാറായ രാ
ജാവു അന്തിപത്തൎക്കും അനുകൂലമായി മുൻ എഴുതിയിരുന്ന മരണപത്രി
കയെ മാറ്റി അൎഹലാവുസ്, ഹെരോദാ അന്തിപ്പാസ്, ഫിലിപ്പ് എന്നീ
മൂന്നു മക്കളിൽ രാജ്യത്തേ വിഭാഗിക്കയും (ലൂക്ക ൩, ൧.) അന്തിപത്തരെ
ശിരഃഛേദം ചെയ്യിക്കയും ചെയ്തു. തന്റെ മകന്റെ രക്തച്ചൊരിച്ചൽ
ഹെരോദാവിന്റെ അന്ത്യക്രിയയായിരുന്നു. അന്തിപത്തരുടെ ശിരഃഛേ
ദം കഴിഞ്ഞിട്ടു അഞ്ചു ദിവസം ചെന്ന ശേഷം ഹെരോദാ നാടുനീങ്ങുക
യും ചെയ്തു. അവൻ തന്റെ എഴുപതാം വയസ്സിൽ രാജ്യഭാരത്തിന്റെ
[ 212 ] നാല്പതാം ആണ്ടിൽ തന്നെ അന്തരിച്ചതു. അപ്പോം സഹോദരിയായ
ശലോമ പടയാളികൾ മുഖാന്തരമായി മരണപത്രികയെ വായിപ്പിച്ചു പ
രസ്യമാക്കി, രാജപുത്രന്മാർ ശവത്തെ പൊൻ പെട്ടിയിൽ ആക്കി, ധ്രാക്കർ,
ഗൎമ്മാനർ, ഗല്ലർ മുതലായ അകമ്പടിക്കാരും മഹാഘോഷത്തോടു കൂട
യാത്രയായി ശവസംസ്കാരം കഴിപ്പിക്കയും ചെയ്തു.

ഹെരോദാ തന്റെ ഒടുക്കത്തേ ദിവസങ്ങളിൽ അന്നുവരെ ചെയ്ത അ
ന്യായങ്ങളേയും രാക്ഷസപ്രവൃത്തികളേയും നിത്യതയേയും ന്യായവിധി
യേയും ഓൎത്തിട്ടു തന്നെത്താൻ ദൈവത്തിൻ തിരുമുമ്പിൽ താഴ്ത്തി മനന്തി
രിഞ്ഞു കരുണ അന്വേഷിച്ചുവോ എന്നു ചോദിച്ചാൽ, ഇല്ല എന്നു ദുഃ
ഖത്തോടെ പറയേണ്ടി വരും. ഈ അരിഷ്ടനായ രാജാവു ജീവിച്ചതുപോ
ലെ തന്നെ മരിച്ചു. ഒടുക്കത്തേ ശ്വാസം വരേ തന്റെ ക്രൂരതെക്കു നീക്കം
വന്നില്ല. അവൻ മഹാരോഗിയായി യരിഖോവിൽ കിടന്നപ്പോൾ രാജ്യ
ത്തിന്റെ എല്ലാ മഹാന്മാരെ 6000 പേരോളം തന്റെ അടുക്കൽ വരുത്തി
അവസാനകല്പന കൊടുക്കും എന്നു തോന്നിച്ചു അവരെ രംഗസ്ഥലത്തു
ചേൎത്തുടച്ചു തന്റെ സഹോദരിയായ ശലോമയോടു സ്വകാൎയ്യമായി
ഞാൻ മരിക്കും സമയം രാജ്യത്തിൽ എങ്ങും വിലാപം ഉണ്ടാകേണ്ടതിന്നു
അപ്പോൾ തന്നെ അവരെ എല്ലാവരേയും കൊല്ലിക്കേണം എന്നു കല്പി
ച്ചു. എങ്കിലും ശലോമ ഈ പ്രഭുക്കളെ ഞാൻ കൊല്ലിച്ചാൽ യഹൂദജനം
എന്നേയും രാജകുഡുംബത്തെയും ഒടുക്കിക്കളയും എന്നു ഭയപ്പെട്ടതുകൊ
ണ്ടു ഹെരോദാ മരിച്ചിട്ടും ഈ കല്പനയെ നടത്താതെയിരുന്നു.

ഏദോമ്യരുടെ സിംഹാസനത്തെ സീയോനിൽ ഉറപ്പിക്കേണ്ടതിന്നും
രോമകൈസരുടെ പ്രസാദം അനുഭവിക്കേണ്ടതിന്നും ഹെരോദാവു പുറ
മേ യഹൂദമാൎഗ്ഗത്തെ അനുസരിച്ചു പിതാക്കന്മാരുടെ വിശ്വാസത്തെ ധൈ
ൎയ്യത്തോടെ പിടിച്ചു സ്വീകരിക്കുന്ന മക്കാബ്യരേയും പറീശരേയും അശേ
ഷം കൂട്ടാക്കാതെ കണ്ടു വെളിപ്പെടുത്തിയ സത്യത്തെ ധിക്കരിച്ചും യഹൂദ
രെ രോമീകരിപ്പാൻ ഉത്സാഹിച്ചും കുറ്റമില്ലാത്ത അനേകരുടെ രക്തത്തെ
ചിന്നിച്ചും കൊണ്ടതിനാൽ അവൻ മഹാപാതകനായി ഇഹത്തിൽ ത
ന്നെ ദൈവത്തിന്റെ ഭയങ്കര ശിക്ഷാവിധിക്കു പാത്രമായി തീൎന്നു എന്നു
അറിവൂതാക.

സത്യത്തെ അറിഞ്ഞിട്ടും അതിന്നു വിരോധമായി അവസാനം വരെ
നടക്കുന്ന പാപികളെ ദൈവം ശിക്ഷിക്കാതെ വിടുകയില്ല എന്നു ഈ ച
രിത്രവും സാക്ഷിയായി നില്ക്കുന്നു.

"പാപത്തിന്റെ ശമ്പളം മരണം അത്രേ." (ശേഷം പിന്നാലെ.) [ 213 ] A MEDITATION.

(10) വേദധ്യാനം.

"നിങ്ങളുടെ നിക്ഷേപം എവിടെ അവിടെ നിങ്ങളുടെ ഹൃദയം
ആകും." മത്താ. ൬, ൨൧.

മൂഢന്മാരെ കുറിച്ചു തിരുവെഴുത്തിൽ വായിക്കുന്നിതു: "ഇവരുടെ ആ
ന്തരം (ഹൃദയം) ആയതു തങ്ങളുടെ വീടുകൾ എന്നേക്കും പാൎപ്പിടങ്ങൾ
തലമുറകളോളവും ഇരിക്കും; ദേശങ്ങൾ തോറും തങ്ങളുടെ നാമങ്ങളെ
വിളങ്ങിക്കുന്നു എന്നത്രേ." ഹൃദയം ശരീരത്തിന്റെ നടുമയ്യം (കേന്ദ്രം) ആ
കും പ്രകാരം ആയതു സ്നേഹം ആഗ്രഹം തേറ്റം ഇത്യാദികളുടെ ഉറവും കൂ
ടെ ആകകൊണ്ടു ദൈവം മനുഷ്യന്റെ അറിവോ ഇമ്പറും കപടഭക്തി
യുമുള്ള വാക്കുകളോ അല്ല തന്റെ ഹൃദയം അടക്കമേ നോക്കി അവനെ മ
തിക്കുന്നുള്ളൂ. അതിൽ അവന്റെ സാരത്വം അടങ്ങുന്നുവല്ലോ! "നിങ്ങളുടെ
നിക്ഷേപം എവിടെ അവിടെ നിങ്ങളുടെ ഹൃദയവും ആകും." എന്നു ക
ൎത്താവു അരുളിചെയ്തിൻ മുമ്പേ "നിങ്ങൾ ഭൂമിമേൽ അല്ല സ്വൎഗ്ഗത്തിലെ
ത്രേ നിങ്ങൾക്കു നിക്ഷേപങ്ങളെ സ്വത്രപിച്ചു കൊൾവിൻ" എന്നു ജനങ്ങ
ളെ പ്രബോധിപ്പിച്ചു. അതിന്റെ സംഗതിയോ നിങ്ങളുടെ നിക്ഷേപം
ഇരിക്കുന്നേടത്തുനിങ്ങളുടെ ഹൃദയം ആകും എന്നത്രേ. ആകയാൽ നിന്റെ
സ്നേഹത്തേയും ആഗ്രഹത്തേയും ആകൎഷിക്കുന്ന നിധിയോ വസ്തുവോ ആ
ളോ മറ്റോ ഉള്ളേടത്തും തന്നെ നിന്റെ ഹൃദയവും ഇരിക്കും. ലോകത്തെ
അനുഭവിച്ചു അതിനെ ദുരനുഭോഗമാക്കാതേയും മുതൽ വൎദ്ധിച്ചാലും അ
തിൽ മനസ്സു വെക്കാതെയും ചെയ്യുന്നവൻ നശ്യമായ മുതൽ ഉണ്ടെങ്കി
ലും ഭൂമിമേൽ ഉറെച്ചു കുടുങ്ങീട്ടില്ല. നമുക്കുത്തമവും അതിപ്രേമവുമുള്ള
നിക്ഷേപം സ്വൎഗ്ഗത്തിൽ അത്രേ ഇരിക്കേണ്ടതാകുന്നു. അവിടെ ദൈവമ
ക്കൾക്ക് കേടും മാലിന്യം വാട്ടം എന്നിവ ഇല്ലാത്തതുമായ ഓർ അവകാ
ശം സൂക്ഷിച്ചു വെച്ചിരിക്കുന്നു. വിശ്വാസത്താൽ ജയിച്ചവൎക്കു അങ്ങു
കിരീടങ്ങൾ വെച്ചിരിക്കുന്നു. അവർ നീതിമാന്മാരാക്കൊണ്ടു സ്ഥിരവും
സ്വൎഗ്ഗീയമായ രാജ്യത്തെ അവകാശമായനുഭവിക്കയും ചെയ്യും. നല്ല
ക്രിയയിലേ ക്ഷാത്തിപൂണ്ടു നിത്യജീവനെ അന്വേഷിക്കുന്നവൎക്കു നീതിയു
ള്ള ന്യായാധിപതിയായ കൎത്താവു അവിടെ നിക്ഷേപങ്ങളെ ചരതിച്ചു
വെച്ചിരിക്കുന്നു. ൟ നിക്ഷേപങ്ങളെ ഇപ്പോൾ കാണായ്കിലും അവറ്റെ
അന്വേഷിച്ചു സമ്പാദിപ്പാൻ ഏവൎക്കും കഴിവുണ്ടു താനും. ദൈവത്തിന്നാ
യി സമ്പന്നനാകയും ദൈവരാജ്യത്തെ അന്വേഷിക്കയും നന്മ ചെയ്ക
യിൽ മന്ദിച്ചു പോകായ്കയും ചെയ്യുന്നവൻ ആ നിധികളെ നേടിക്കൊ
ള്ളും നിശ്ചയം. മനുഷ്യൻ ഭൂമിയിൽ ഉള്ളന്നു നിക്ഷേപം ചരതിച്ചു വെ
[ 214 ] ച്ചേടത്തു തന്റെ ഹൃദയത്തിന്റെ ആഗ്രഹവും പ്രത്യാശയും കൊണ്ടു
മാറാതെ പറ്റി കിടക്കും. ആകയാൽ സ്വൎഗ്ഗീയ നിക്ഷേപങ്ങളായ മനന്തി
രിവു, വിശ്വാസം, ഭക്തി മുതലായവ നേടുകയും അവറ്റെ ഒടുവിൽ അ
നുഭവിക്കയും ചെയ്യേണ്ടതിന്നു മനുഷ്യർ ഏറ്റവും താല്പര്യപ്പെടേണ്ടതു.
ഇങ്ങിനെയുള്ളവർ ഇഹത്തിലും പരത്തിലും ആനന്ദ തൃപ്തിയുള്ളവരാ
കും ഭൂമിക്കടുത്ത നിക്ഷേപങ്ങളെ അന്വേഷിക്കുന്നവരോ "അൎത്ഥം എ
ത്ര വളരെ ഉണ്ടായാലും തൃപ്തിവരാ മനസ്സിന്നൊരു കാലം" എന്നൊരു
കവി പറയും പ്രകാരം ഒരു നാളും തൃപ്തിയും ഭാഗ്യവും ഇല്ലാത്തവരായി
തീരുന്നതൊഴികെ മരണത്തിൽ മഹാദരിദ്രന്മാരായി കാണപ്പെടുകയും
ചെയ്യും. അഴിഞ്ഞു പോകുന്ന നിക്ഷേപങ്ങളെ സമ്പാദിക്കുന്നവരോടു
കൎത്താവു അരുളി ചെയ്യുന്നിതു: "മൂഢ, ഈ രാത്രിയിൽ (അല്ലെങ്കിൽ ഈ
പകലിൽ) നിന്റെ ദേഹി നിന്നോടു ചോദിക്കപ്പെടും. പിന്നെ നീ ഒരു
ക്കിയവ ആൎക്കാകും?

S. W.

൧. എൻധനം—നില്ക്കണം!

പോരാ, കെട്ടു പോം മുതൽ.
ദ്രവ്യത്തിങ്കൽ ആത്മപ്രീതി
വെച്ചവൎക്കു ചോരഭീതി
തീരുന്നില്ല രാപ്പകൽ.

൫. സൎവ്വദാ—നിറയാ

ക്ഷേയത്താലെ ഹൃദയം.
ദൈവം നിധി ആക്ക ന്യായം!
താൻ വ്യയം വരാതൊരായം;
അവൻ മാത്രം എൻ ധനം. (൧൮൦)

THE ELEPHANT ISLE.

ഗൃഹപുരി ദ്വീപു (എലെഫഞ ദ്വീപു).

ഗ്രഹപുരി അല്ലെങ്കിൽ എലെഫന്ത ഗുഹ ബൊംബായിക്കു സമീപ
മുള്ള ഒരു തുരുത്തിയിലുണ്ടു. എലെഫന്റ് എന്ന ഇംഗ്ലീഷ് പദത്തിന്നു
ആന എന്നൎത്ഥം. ഈ പേർ ആ ഗുഹയിലുള്ള പാറെക്കു ആനയുടെ വടി
വുള്ളതുകൊണ്ടു കൊടുത്തിരിക്കുന്നു. ഈ ഗുഹ ഏറ്റം ആശ്ചൎയ്യമുള്ളതെ
ന്നിട്ടും അനേകം അന്യദേശികളായ [നമ്മുടെ ചക്രവൎത്തിനിയുടെ തിരു
മനസ്സിലേ കുമാരനും കൂട] സഞ്ചാരികൾ ഭാരതഖണ്ഡത്തിൽ വന്നു കണ്ടു
അതിനെ തൊട്ടു പല വിവരണകൾ എഴുതിയിരിക്കുന്നു എങ്കിലും പൂൎവ്വ
കാലത്തിൽ ഹിന്തുക്കൾക്കുണ്ടായ വീൎയ്യകൌശലങ്ങളെ പാറയിൽ കുഴിച്ച
ചുവരിന്മേൽ ചെത്തിക്കിടക്കുന്ന ചിത്രകൊത്തുകളാൽ ഗ്രഹിച്ചു തലകു
ലുക്കുകയും ചെയ്തിരിക്കുന്നു.

ഗൃഹപുരി ഗുഹയാകട്ടെ; ഒരു കരിങ്കൽ പാറക്കുന്നിൽനിന്നു പാതി
കീഴോട്ടിറങ്ങുന്ന ദിക്കിൽ വടക്കോട്ടു മുഖമായി കിടക്കുന്നു. അതിന്റെ മേ
ല്മാടങ്ങൾ നാലു വരിയായി ക്രമത്തിൽ ഉരുണ്ട കല്ലുകൊണ്ടു കെട്ടി ഇക്കാല
ങ്ങളിൽ പണിതു കൂടുവാൻ പ്രയാസമായ വിധത്തിൽ കെട്ടി പൊന്തിച്ചി
[ 215 ] മേലേത്ത ചിത്രം ഗുഹാലയം ഉള്ള ഗൃഹപുരിദ്വീപിനെ കാണിക്കുന്നു. വരുന്ന മാസ
ത്തിന്റെ പ്രതിയിൽ ആ ഗുഹാലയത്തിന്റെ ഒരു ചിത്രത്തെ കൊടുപ്പാൻ ഭാവിക്കുന്നു. ഗൃഹ
പുരിദ്വീപിന്റെ തുറക്കൽ (കടവിങ്കൽ) വിഭീഷണ വാരണരൂപം കൊത്തി നില്ക്കുന്നതുകൊ
ണ്ടു യുരോപ്യരിൽ നല്ലപ്പോൾ ആ ദ്വീപിൽ കാൽ വെച്ച പൊൎത്തുഗീസർ ആയതിന്നു എലെ
ഫന്ത (Elephanta) എന്നൎത്ഥമുള്ള ആനത്തുരുത്തു എന്നു പേർ ഇട്ടിരിക്കുന്നു പോൽ (Beeton‘s
Dictionary). [ 216 ] രിക്കുന്നു. മേല്മാടത്തിൻ മേല്ഭാഗത്തിൽ കാഴ്ചക്കു പുറമേ പെടുന്ന നെട്ടാ
യാത്തിൽ ഒരു പെരുംകല്ലുത്തരമുണ്ടു ആയതു പാറയിൽനിന്നു കൊത്തി
എടുത്തു ചിത്രങ്ങൾ കൊത്തി 50 തൂണുകളുടെ മേൽ നിൎത്തിയിരിക്കുന്നു.
ചില തൂണുകൾ വിചിത്രമായലങ്കരിച്ചും ചിത്രിച്ചും വേറുചിലതു ഒഴുക്ക
മ്പണിയോടെയും, മറ്റു ചിലതു നാലുപുറവും പടയാളികൾ ന്യായാധി
പഗുരുഭൂതർ എന്നിവരുടെ ചിത്രങ്ങൾ ഭംഗിയോടെ കൊത്തപ്പെട്ടും ഉള്ള
വയായി കാണാം. ചിത്രിച്ചരൂപങ്ങളുടെ കാഴ്ച ഇമ്പകരമുള്ളതായാലും
ചിലതിന്റേതു ഭീകരമായുള്ളവ. (Rvshvr.)

MEMORIAL VERSES.

സൂത്രഗീതം.

൧. ടിഷച് പ്രത്യയാന്താഃ.

അവി, മഹ്യോഷ്ടിഷജവരക്ഷണതൃപ്ത്യ വഗമകാന്തിഗതിപ്രീത്യാദിഷു.
അവതി പ്രീണയതീമം സരിദിത്യവിഷോംബുനിധിൎമഹപൂജയാം.
മഹ്യന്തെ അമരാ അമുനാ ഇതി മഹിഷം പൊത്താം മഹിഷീ യെരുമാ.
അമരോഗെ' മേൎദീൎഘശ്ചാമിഷ മിരയുമിറച്ചിയുമപി സ‌മ്ഭോഗം
വൃദ്ധിശ്ചരുഹേ രൌഹിഷമൊരു പുൽ മൃഗഭേദേ രൌഹിഷ ഇതി വാച്യഃ
ണിദ്വാചതവേ സ്തവിഷഃ സ്വൎഗ്ഗവുമബ്ധിയുമതു പോൽ താവിഷമതുമാം.
തവിഷീ താവിഷിയും സ്തീലിങ്ഗം തടിനീ ധരണീ സുരകന്യാ ച.
നഞിവ്യഥേരവ്യഥിഷോ'ൎകോ' ബ്ധിൎനിശീഥിനീ പൃഥീവീ ചാവ്യ ഥിഷീ
ബുൿചക്രലേരിതി ചാത് ടിഷജൂഹ്യഃ കില്ബിഷ മഘമിതി ടിഷജധികാരഃ

൨. കിരച് പ്രത്യയാന്താഃ

ഇഷി, മദി, മുദി, ഖിദി, ഛിദി, ഭിദി, തിമി, മിഹി, മുഹി, മുചി, രുചി മന്ദിഭ്യാ കിരജിതി.
ഇഷിരോ'ഗ്നിൎമടിരാതു സുരാസ്യാന്മുന്ദിരഃ കാമുകജലധരയോശ്ച.
ഖിദിരശ്ചന്ദ്രശ്ഛിദിരഃ ഖസ്ഗോ ഭിദിരം വജ്രം തിമിരമിരുട്ടും.
മിഹിരഃ സ്ഥവിരദിവാകരയോഃ സ്യാന്മുഹിരാദൎപകമൂൎഖസഭാൎഹാഃ
മുചിരോ, മുചിരാ, മുചിരം ദാതരി (ദാത്ര്യാഞ്ച) രുചിരോ, രുചിരാ, രുചിരം ചാരോ (ചാൎവ്യാഞ്ച).
മന്ദിരവും, മന്ദിരയും വീടാം നഗരവുമാം പുല്ലിങ്ഗേ കടലാം.
രുധി, ബധി, ശുഷി, ചന്ദിഭ്യശ്ചസ്യാത് രുധിരം രക്തം ബധിരൻ ചെകിടൻ.
ശുഷിരാഃ, ശുഷിരാ, ശുഷിരം ശുഷ്കെ (ശുഷ്കായാഞ്ച) ശുഷിരാഃ ശുഷിരം വാ നിൎവ്യഥനം.
ചന്ദിര ശബ്ദം ദ്വിരഭത്തിലുമച്ചന്ദ്രനിലും വൎത്തിപ്പൂ പണ്ടേ.
ണിദശേ രാശിര നഗ്നിയരക്കൻ; അജിരഃ ശിശിരശ്ചനിപാത്യേതേ.
അജിരം മുറ്റം; ശിശിരഃ, ശിശിരാ, ശിശിരം ശീതളമായുള്ളതു പോൽ.
തുഹിനത്തിലുമൃതുഭേദത്തിലുമീശിശിരത്തിനു ക്ലീബത പോൽ മുഖ്യം.
ശിഥില, സ്ഥിര, ഖദിര, സ്ഥവിര, സ്ഫിര, ശിവിരാശ്ച നിപാത്യന്തേ തദ്വത്.
ശ്രഥമോചന ഉപധായാശ്ചേത്വം രേഫസ്യ ച ലോപഃ സ്യാദ്ധാതോഃ.
പ്രത്യയരേഫസ്യ ചലഃ ശിഥിലഃ, ശിഥിലാ, ശിഥില മഴഞ്ഞ പദാൎത്ഥം.
സ്ഥാ, സ്ഫായോസ്തുടിലോപത്വേന സ്ഥിര ശബ്ദഃ സ്ഫിര ശബ്ദശ്ചാഭൂൽ.
സ്ഥാശീങ്ങോൎവുൿ ഹ്രസ്വത്വഞ്ച സ്ഥവിരൻ വൃദ്ധൻ ശിവിരം പടവീട്.
ഇതികിരജധികാരോ' വസിതോ' ഭൂദഥകഥയാമ്യഹമിലജധികാരം.

വായനക്കാൎക്കു ഇതിൽ രുചിയുണ്ടെന്നു കണ്ടാൽ ശേഷം പിന്നാലെ. (P. Satyarthi.)
[ 217 ] IV. THE BONES OF THE EXTREMITIES.

കരചരണാസ്ഥികൾ.

(൧൭൧ ആം ഭാഗത്തിൽനിന്നു തുടൎച്ച)

1. കരാസ്ഥികൾ. The upper Extremities.

ഉടലിൻ മേൽഭാഗത്തു ഇരുപുറങ്ങളിലും മുപ്പത്തുരണ്ടീതു അസ്ഥിക
ളോടു കൂടിയ കയ്യെല്ലുകൾ ഇരിക്കുന്നു. അവയാവിതു:

൧. ഉടലിന്റെ പിൻപുറത്തുള്ള കൈപ്പല(ക)ച്ചട്ടുവം 1).

൨. എതിർ മുള്ളിന്റേയും കൈപ്പലകയുടേയും മദ്ധ്യേ ഇരിക്കുന്ന പൂ
ണെല്ലു 2).

൩. കൈതണ്ടെല്ലു 3).

൪. മുട്ടെല്ലും 4) തിരിയെല്ലും 5) എന്നീ രണ്ടു അസ്ഥികളെ കൊണ്ടു
ചേൎക്കപ്പെട്ട മുഴങ്കൈ.

൫. കൈപടത്തിന്റേയും വിരലുകളുടെയും അസ്ഥികൾ ഇരുപ
ത്തേഴു 6).

തണ്ടെല്ലിന്റെ കമളകൈപ്പലച്ചട്ടുകത്തിൻ അക്രാരിത്തേങ്ങയുടെ
മുറി പോലെ വില്ലിച്ചാണ്ടൊരു തടത്തിൽ ശില്പമായി ചേൎന്നിരിക്കയാൽ
അതിന്നു തോന്നിയ വിധത്തിൽ വീശുവാൻ സ്വാതന്ത്ര്യം ഉണ്ടാകുന്നു.* †

൧. ൨. ഘനമുള്ളൊരു ഭാരത്തെ തോളിന്മേൽ ചുമത്തി വെച്ചാലും
അതിനാൽ കൈപ്പലകയും തണ്ടെല്ലിൻ കുമളയും (മൊട്ടും) മുമ്പോട്ടു
തെറ്റി പോകാതിരിക്കേണ്ടതിന്നു പൂണെല്ലു കൈപ്പലകയെ ഒരു ചാരു
മല്ലു കണക്കേ താങ്ങുന്നു. അതോ എതിൎമ്മുള്ളിന്റെ മേലേത്ത അറ്റത്തു
ചേൎന്നു വരുന്ന പുണെല്ലുകൾ ചുമലിന്റെ മുമ്പുറത്തുള്ള വള്ളുകണക്കേ
വളഞ്ഞു ചെന്നു ശേഷം തണ്ടെല്ലു കൈപ്പലച്ചട്ടകത്തിൽ കൂടുന്ന കെ
ണിപ്പിന്റെ മീതെ തന്നെ ചട്ടുകത്തോടു ഇണയുന്നു. ഈ കൈപ്പലക
[ 218 ] ച്ചട്ടുകം വേറെ വല്ല അസ്ഥികളോടു വല്ല കെണിപ്പിനാൽ സന്ധിച്ചു
കൊള്ളാതെ ഉരത്തപേശികളെ കൊണ്ടു ഇങ്ങും അങ്ങും തളെച്ചു കിട
ക്കയാൽ അതിന്നും കൈകൾക്കും നിനെച്ച പോലെ അനക്കവും ആക്ക
വും സാധിക്കുന്നു.*

൩. ൪. തണ്ടെല്ലിനോടു ഇണഞ്ഞു ചേൎന്നു കിടക്കുന്ന മുഴങ്കൈ തി
രിച്ചു മറിപ്പാൻ തക്കവണ്ണം നേരിയതും തടിച്ചതുമായ രണ്ടസ്ഥികൾ അ
തിന്നായി ആവശ്യം തന്നെ.

ഊഞ്ചൽ ഉത്തരത്തിന്മേൽ അങ്ങോട്ടും ഇങ്ങോട്ടും ആടി കൊണ്ടിരി
ക്കും പ്രകാരം മുഴങ്കൈയെ അങ്ങും ഇങ്ങും തിരിക്കേണ്ടതിന്നു നേരിയ തി
രിയെല്ലു മുട്ടെല്ലാകുന്ന ഉത്തരത്തെ ഒരു വിധേന ചുറ്റേണം.† കൈമട
ക്കുമ്പോൾ മുട്ടെല്ലിന്റെ മേൽതല (കുമള) മുഴപോലെ മുന്തുന്നു. അ
വിടെ മുട്ടിയാൽ ഭുജം ആകേ തരിച്ചു പോകയും ചെയ്യും. ൟ രണ്ടെല്ലു
കൾ കൈപ്പടത്തോടു ചേരുന്നേടത്തിന്നു മണിക്കണ്ടം 1) എന്നു പേർ.

൫. കൈ വിരലുകളെ എളുപ്പത്തിൽ ഇളക്കുവാനും ഓരോ പ്രവൃത്തി
യെ ചെയ്വാനും കൈപ്പടം രണ്ടു വരിയായി കിടക്കുന്ന എട്ടു ചെറിയ
അസ്ഥികളാൽ രൂപിച്ചിരിക്കുന്നതു കൂടാതെ അവറ്റിന്നും വിരലുകൾക്കും
മദ്ധ്യേ അഞ്ചു നീണ്ട അസ്ഥികളും ഓരോ വിരലിന്നു മുമ്മൂന്നും തള്ളവിര
ലിന്നു രണ്ടും നേരിയ എല്ലകളും ഉണ്ടു. 2) E. Lbdfr. [ 219 ] A HYMN ഒരു ഗീതം.

Ach mein Herr Jesu etc.

1. ഹാ എന്റെ നാഥ യേശു നീയല്ലാതെ നിൻ ശുദ്ധ ചോര

പ്രതിവാദിക്കാതേ അരിഷ്ടരിൽ നികൃഷ്ടൻ എന്തു വേണ്ടു?

എങ്ങു പോകേണ്ടു?

എൻ ദുഃഖംകൊണ്ടും മാവിലാപത്താലെ

ഞാൻ ചത്തു, നീയോ സ്നേഹാധിക്യത്താലെ
നിൻ കൈകൾ നീട്ടി ഉദ്ധരിച്ചീ ദോഷിഃ
ആകാ നീ രോഷി!

3. എൻ കോട്ട പാറ ആശ്രയസഹായം

നിൻ ശുദ്ധ വിളികൊണ്ടു മക്കത്തായം
വന്നതിനാലെ ഭാഗ്യമൂലം താതാ
കീൎത്തിമാനാക! (J. Knobloch.)

(4) SCRIPTURE PRIZE-QUESTIONS.

(൪) വിരുതുടയ വേദചോദ്യങ്ങൾ.

I. സെപ്തെംബർ മാസത്തിലേ ചോദ്യങ്ങൾക്കു പറ്റുന്ന ഉത്തരങ്ങൾ:

9. I യോഹ: 2, 2; 4, 10; എബ്ര: 2, 17; ഇവയല്ലാതെ രോമ 3, 25ഉം നോക്കുക.

10. a. 1. ദാവീദിൻ പടത്തുലവരിൽ ഒരുത്തനും ബത്സേബയുടെ ഭൎത്താവും ആയ ഉറി
യ II ശമു: 11, 3.6;

2. ആചാൎയ്യനായ ഉറിയ II രാജ:16, 10; യശായ 8, 2; (എസ്രാ 8, 33).

3. ശെമയുടെ പുത്രനായ ഒരു പ്രവാചകൻ, യെറമിയ 26, 18–24.

b. 1. ബിംബാരാധിയായ മീഖാ, ന്യായാ: 17.

2. മെഫിബോശെതിന്റെ മകനായ മീഖാ, II ശമു: 9, 12; I നാളാ: 8, 34.

3. പ്രവാചകനായ മീഖാ. യറമിയ 26, 18–24; മീഖാ 1, 1.

11. ഗോത്ര പിതാവായ യാക്കോബ്, ഉല്പത്തി 28, 10; 31, 18; 46, 1 – 5; 50, 13.

II ഇവറ്റിന്നുത്തരങ്ങൾ തലശ്ശേരി, കോട്ടയം എന്നീ രണ്ടു സ്ഥലങ്ങളിൽനിന്നു വന്നു
ചേൎന്നു. വിരുതു തലശ്ശേരിക്കാരൻ നേടിയതു. [ 220 ] III. പുതു ചോദ്യങ്ങൾ:

12. വിശ്വാസത്തേ കൊണ്ടും അവിശ്വാസത്തേ കൊണ്ടും യേശു ആശ്ചൎയ്യപ്പെട്ടതു എ
വിടെ എഴുതി കിടക്കുന്നു എന്നു പറക!

13. ദിബോരയുടെ കാലത്തു ഒരു പടനായകനെ കൊന്നവളുടെ പേർ എന്തെന്നും ആ
യവന്റെ പേർ എന്തെന്നും അവനെ കൊന്നതു എവിടേ എന്നും എങ്ങിനേ എന്നും ആയവ
ളുടെ ഭൎത്താവാർ എന്നും ഇവയെല്ലാം എഴുതിയിരിക്കുന്ന സ്ഥലം ഏതു എന്നും പറയാമോ?

14. പുനൎജ്ജനനം, പുനരുത്ഥാനം, എതിർക്രിസ്തു, ക്രിസ്തുവിൻ ശരീരരക്തങ്ങൾ, വി
ശ്വാസത്താലേ നീതീകരണം, ക്രിസ്തീയ സ്നേഹം എന്നിവറ്റെ തൊട്ടു പ്രത്യേകം എഴുതിയി
രിക്കുന്ന അദ്ധ്യായങ്ങൾ ഏവ?

15. കുഷ്ഠരോഗികളായ രണ്ടു രാജാക്കന്മാർ, ഒരു പടനായകൻ, ഒരു ദാസൻ, ഒരു പ
രീശൻ, ഒരു പ്രവാദിനി എന്നിവരുടെ പേരുകളും പത്തു കുഷ്ഠരോഗികളെ കൊണ്ടു എഴുതി
യ സ്ഥലവും പറയുമോ?

(മെലെഴുത്തു Rev. J. Knobloch, Calicut.)

SUMMARY OF NEWS.

വൎത്തമാനച്ചുരുക്കം.

I. RELIGIOUS RECORD വൈദികവൎത്തമാനം

THE JUBILEE-SINGERS മഹോത്സവഗീതക്കാർ

(൧൯൭ാം ഭാഗത്തേ തുടൎച്ച).

3. The Great Year of Jubilee മഹായോബേൽ ആണ്ടു.

ഐകമത്യസംസ്ഥാനത്തിൽ അടിമെക്കു വിരോധമായ വടക്കേ കൂറുപാടുകളും അടിമപ്പാ
ടിന്നു അനുകൂലമുള്ള തെക്കേ കൂറുപാടുകളും തമ്മിൽ ഏറിയൊന്നു പകെച്ച ശേഷം തെക്കർ സ്വാ
ധീനക്കോയ്മയായ്തീൎന്നു അടിമപ്പാടിനെ തങ്ങളുടെ നാടുകളിൽ നിലനിൎത്തുവാൻ ശ്രമിച്ചപ്പോൾ
വടക്കർ അവരോടു 1861 ആമത്തിൽ അതിഗൌരവത്തോടു1) ചെറുത്തുനിന്നു. അടിമകൾ ആദി
യിലേ വടക്കരുടെ പക്ഷം എടുത്തു അവരുടെ ജയത്തിന്നു വേണ്ടി പ്രാൎത്ഥിച്ചതുമല്ലാതെ തങ്ങളു
ടെ രക്ഷെക്കായി അവരുടെ പാളയങ്ങളിലേക്കു ഓടി ചെല്ലുവാനും തുടങ്ങി. അടിമകളെ വി
ടുവിപ്പാൻ അത്രേ വടക്കർ പട വെട്ടുന്നുള്ളു എന്നു രക്ഷാപുരുഷനായ ലിൻകോൽൻ സായ്പു2) പ
രസ്യമായറിച്ചപ്പോഴോ അടിമകൾ ആബാലവൃദ്ധം വടക്കൻ സൈന്യത്തോടു ചേൎന്നുവന്നു.
വടക്കർ സാധിപ്പിപ്പാൻ ഭാവിച്ച വൻകാൎയ്യം ദൈവേഷ്ടപ്രകാരമെങ്കിലും അവൎക്കു തെക്കുരേ
ക്കാൾ ആൾ ഏറയുണ്ടായിട്ടും അഭിപ്രായ ബലാദി ശ്രേഷ്ടതകൊണ്ടല്ല ദൈവകരുണയാൽ ആ
യതു സാധിക്കേണമെന്നും മരവരെ ശിക്ഷിപ്പാൻ ഭാവിക്കുന്നവൻ ദൈവശിക്ഷെക്കു അടങ്ങേ
ണമെന്നും വടക്കർ ഗ്രഹിച്ച ശേഷമേ 1862 ആമത്തിൽ മാത്രം അവൎക്കു ജയവും അടിമകൾക്കു
പൂൎണ്ണ സ്വാതന്ത്ര്യവും വന്നുള്ളു എങ്കിലും "ദൈവം നിങ്ങളെ അനുഗ്രഹിക്കുക" എന്നീജയഘോ
ഷത്തോടെ അടിമകൾ തങ്ങളെ വിടുവിക്കുന്നവരെ കണ്ടേടത്തെല്ലാം അനുഗ്രഹിക്കാറുണ്ടാ
യിരുന്നു.

4. A hard task കടുമയുള്ള തുരം

വടക്കർ അടിമകളെ ബലാല്ക്കാരത്തോടു വിടുച്ചതിനാൽ പൊട്ടുന്നനവേ നാലുകോടി
അടിമകൾക്കു തന്റേടം വന്നു എങ്കിലും അവർ പാൎപ്പിടം കഴിച്ചൽ ബാലശിക്ഷ എന്നിവയി
ല്ലാത്തവരും സ്വാതന്ത്ര്യത്തിന്റെ കിണ്ടങ്ങളും വഴിയും അറിയാത്തവരും ആയിരുന്നു. അടിമ
[ 221 ] കളുടെ മുമ്പേത്ത യജമാനന്മാരായ തെക്കർ അവൎക്കു വേണ്ടി കൊടുത്ത മുതൽ വിടേണ്ടി വന്ന
തിനാലും കഠിനയുദ്ധത്തിന്റെ ചെലവു സഹിച്ചു പരുത്തി മുതലായ കൃഷികളിൽ വലിയ ന
ഷ്ടം അനുഭവിച്ചതിനാലും ആയവൎക്കു ഇവരെ നോക്കേണ്ടതിന്നു കഴിവില്ലായ്കയാൽ വടക്കൻ
കൂറുപാടുകളിലേ നിവാസികൾ അതിന്നായി കൈകൊടുക്കേണ്ടി വന്നു. ഇവർ യുദ്ധം കഴി
ഞ്ഞു ആറു മാസം തികയുന്നതിന്നു മുമ്പെ കടിഞ്ഞിൽ കൂടാരം ചിറ്റാരി മുങ്കാലത്തു അടിമകളെ
പാൎപ്പിച്ച ചാപ്പ എന്നിവറ്റിൽ മാത്രമല്ല വെളിയിലും എഴുത്തുപള്ളികളെ നടത്തിച്ചു വന്നു. പട
തീരുന്നതിന്നു മുമ്പെയും അതിന്റെ ശേഷവും മനസ്സലിവുള്ള പത്തു നൂറിന്തു സ്ത്രീകൾ കൂട്ടം
കൂട്ടമായി തങ്ങളുടെ ഭവനസൌഖ്യം വിട്ടു പ്രാണനെ വിചാരിയാതെ പൈയും പട്ടിണിയും
പൊറുത്തു ഉക്കുടി പാൎത്തും കൊണ്ടു ഈ സാധുക്കൾക്കു വേണ്ടി തങ്ങളുടെ ജീവനെ ചെലവിടും.
തെക്കൎക്കോ ഇതിൽ പെരുത്തു നീരസം തോന്നിയതു കൊണ്ടു കാപ്പിരികളെ പഠിപ്പിക്കുന്ന ആ
വേലയിൽനിന്നു ഒഴിവാൻ മനസ്സില്ലാത്ത സ്ത്രീകളെ ഒറ്റുകാർ എന്ന് വിധിച്ച് വധിക്കയും ഒളി
ക്കുല ചെയ്യിക്കയും ചെയ്യും. എന്നാൽ ആ സ്ത്രീകളുടെ അദ്ധ്വാനത്തിന്റെ ഫലം എത്രയും വ
ലിയതു. മുൻകാലങ്ങളിൽ പഠിപ്പാൻ തുനിയുന്ന അടിമകളെ മുതലാളികൾ അതികടുപ്പമായി
ശിക്ഷിച്ചിരിക്കേ ഇപ്പോൾ ദേഹത്തിന്നും ആത്മാവിന്നും ഒരു പോലെ കിട്ടിയ വിടുതൽ നിമി
ത്തം പഠിച്ചാലേ കഴികയുള്ളൂ എന്നോരാൎത്തി എല്ലാവരെ പിടിച്ചു പോന്നു. അപ്പന്മാരായവർ
തങ്ങളുടെ കുഡംബങ്ങളെ പുലൎത്തേണ്ടതിന്ന് പകൽ മുഴുവനും എല്ലു മുറിയ പണി ചെയ്ത് മയി
മ്പോടെ ചില നാഴിക ദൂരത്തോളമുള്ള രാവെഴുത്തുപള്ളികളിൽ പഠിക്കേണ്ടതിന്നു ചെല്ലും.

എഴുപതു വയസ്സു കടന്ന തൊണ്ടികൾ ഓരാഴ്ചവട്ടത്തിനുള്ളിൽ അക്ഷരങ്ങൾ മുഴുവൻ മന
സ്സിലാക്കി കിഴവന്മാരും പേരമക്കളും ഒരുമിച്ചു നിലത്തെഴുത്തു പഠിക്കും. അറിവാൎത്തിയുള്ള
ആ കാപ്പിരികൾ തങ്ങൾക്കായദ്ധ്വാനിച്ച ഗുരുക്കന്മാരെ അത്യന്ത നന്നിയോട്ടം ഉറ്റ ഇണക്ക
ത്തോടും 1) സ്നേഹിച്ചു വന്നു.

൧൮൪൬ാം വൎഷം തൊട്ടു ജമായിക്ക ദ്വീപിലും പടിഞ്ഞാറെ ആഫ്രിക്കയിലും കാപ്പിരികളു
ടെ ഇടയിൽ സുവിശേഷ വേല നടത്തിയ അമേരിക്ക മിശ്ശൻ സംഘം അത്യുത്സാഹത്തോടു കി
ഴിഞ്ഞു വിടുതൽ പ്രാപിച്ച അമേരിക്കയിലേ അടിമകൾക്കും ബോധകന്മാരെയും ഗുരുക്കന്മാരെ
യും അയച്ചു. അതോ ൧൮൬൩ാതിൽ ൮൩ വേലക്കാർ മാത്രം ഉണ്ടായിരിക്കേ അവരുടെ തുക
൧൮൬൮ാമതിൽ ൫൩൨ പേരോളം വൎദ്ധിച്ചു വന്നു. കാപ്പിരികൾക്കു സ്വന്ത ആശാന്മാരും ബോ
ധകന്മാരും മറ്റും ഉണ്ടാകേണ്ടതിന്നു ആ സംഘക്കാർ നൂറ്റിൽ പരം ഗുരിക്കന്മാർ പഠിപ്പിച്ചു
വരുന്ന ൧൭ ഗുരുശാലകളെയും ൭ വിദ്യാലയങ്ങളെയും സ്ഥാപിച്ചു. അതിൽ തെന്നസ്സീ2) എന്ന
കൂറുപാട്ടിലേ നെശ്ചിൽ3) എന്ന നഗരത്തിൽ ഫിസ്ക് സൎവ്വകലാശാലയുമുണ്ടു.

5. The Fisk University ഫിസ്ക് സൎവ്വകലാശാലസ്ഥാപനം.

ഏറിയ വിരോധങ്ങൾ ഉണ്ടായിട്ടും ൧൮൬൫ാമതിൽ നാലുമാനയോഗ്യരായ പരോപകാര
പ്രിയർ ഏതും കൂട്ടാക്കാതെ ആ വിദ്യാലയത്തെ സ്ഥാപിപ്പാൻ മുതിൎന്നു. അവരാരെന്നാൽ അ
മേരിക്ക മിശ്ശൻ സംഘത്തിന്റെ മുന്നാളിയായ സ്മിത്തു ബോധകനും4) പോൎച്ചേവകൎക്കു സുവി
ശേഷം അറിയിച്ചും കാപ്പിരികളുടെ ആവശ്യങ്ങളെ അറിഞ്ഞും കൊൾവാൻ ഒഹൈയൊ5) കൂ
റുപാടിൽ തളിൎക്കുന്ന ഒരു വലിയ സഭയെ വിട്ടു വന്ന കൂവാത്തു ബോധകനും6) സേനാപതി
യായ ഫിസ്ക്കും യുദ്ധകാലത്തിൽ കാപ്പീരികളെ ആദരിച്ച ഒഗ്ദൻ7) പണ്ഡിതനും എന്നിവർ
തന്നെ. ഇവൎക്കു വേറെ വഴിയില്ലായ്കയാൽ അവരിൽ മൂന്നു പേർ സ്വന്തമുതലിൽനിന്നു ൩൨,൦൦൦
ഉറുപ്പിക റൊക്കം കൊടുത്തു തക്കൊരു ഇടത്തെ വാങ്ങി അതിൽ യുദ്ധകാലത്തിൽ മരങ്കൊണ്ടു
ദീനക്കാൎക്കു വേണ്ടി എടുപ്പിച്ചിരുന്ന നിടുമ്പുരകളിൽ ൧൮൬൬ാമതിൽ ഒരു പാഠകശാലയെ ആ
[ 222 ] രംഭിച്ചു. നായകന്മാർ ഇരുന്ന മുറികളിൽ ഗുരുക്കന്മാർ പാൎപ്പിക്കയും ദീനക്കാർ കിടന്ന നിടുമുറി
കളിൽ പഠിപ്പു നടത്തുകയും ശവപ്പുരകളെയോ നഗ്നന്മാൎക്കും വിശന്നവൎക്കും ഉടുപ്പു തീമ്പണ്ടങ്ങ
ളെ സൂക്ഷിക്കുന്ന കലവറ ആക്കുകയും ചെയ്തു. അടിമകളുടെ അനവധിയുള്ള ഇരിമ്പു ചങ്ങ
ലകളെ വിറ്റു വേദപാഠകപുസ്തകങ്ങളെയും വാങ്ങി താനും. ഗുരുക്കന്മാരും ബോധകന്മാരും
ആയി തീരേണ്ടതിന്നു ഏറിയ കാപ്പിരി ബാല്യക്കാർ പഠിപ്പാൻ വന്നു കൂടി. മിക്ക പേർ പത്തു
കൊല്ലത്തോളം അഭ്യസിച്ച ശേഷം ശാലയെ വിടുമ്പോൾ തിറത്തോടെ ഒടുക്കത്തെ പരീക്ഷ ജ
യിച്ചു തങ്ങളുടെ കൂട്ടുകാരായ കപ്പിരികൾക്കു സുവിശേഷത്തെ ഘോഷിപ്പാൻ പുറപ്പെട്ടു. കലാ
ശാലമേധാവികൾക്കു വലിയ കാൎയ്യസാദ്ധ്യം ഉണ്ടായിരുന്നെങ്കിലും പഠിപ്പു നടത്തിവന്ന മര
യെടുപ്പുകൾക്കു കേടും ഇടിച്ചലും തട്ടിയതു കൊണ്ടു സ്ഥിരപാൎപ്പിടത്തെയുണ്ടാക്കുന്ന വഴി കാണാ
യ്കയാൽ വളരെ ബുദ്ധിമുട്ടി. വലെച്ചലും തട്ടി ഉൾനാട്ടിൽ ജനിച്ച ജൊൎജ്‌ഹ്വൈത്ത് എന്നൊ
രു ദരിദ്രനായ തുന്നക്കാരന്റെ മകൻ അവൎക്കു ഈ കുഴക്കൽ വഴി കാണിച്ചു. അപ്പനിൽനിന്ന്
തന്നിൽ പകൎന്നു വന്ന വാദ്യവാസന എന്ന വരത്തെ താൻ ഉപയോഗിച്ചു ക്രമത്താലെ മിടുക്ക
നായ ഗീതഗുരു ആയ്തീൎന്നു. യുദ്ധം കിളൎന്നപ്പോൾ പോൎക്കളത്തിൽ ഓരോ പടവെട്ടി വന്നു
എങ്കിലും താൻ ഞായറാഴ്ചതോറും കാപ്പിരികളെ പൂൎണ്ണ മനസ്സോടെ പഠിപ്പിക്കും. ഫിസ്കു സ
ൎവ്വകലാശാലയെ സ്ഥാപിതമായ ശേഷമോ ഒഗ്ദൻ പണ്ഡിതൻ ആ പരമാൎത്ഥിയെ പാട്ടിനെയും
ഭണ്ഡാരത്തെയും നടത്തിപ്പാൻ ക്ഷണിച്ചു. (ശേഷം പിന്നാലെ).

2. POLITICAL NEWS ലൌകികവൎത്തമാനം

ആസ്യ Asia.

അബ്ഘാനിസ്ഥാനം.— സപ്തമ്പ്ര
൨൨ ൹ ശതർഗൎദ്ദൻ കരതിക എന്നി സ്ഥല
ങ്ങൾക്കിടേ പോൎക്കോപ്പുകളെ കൊണ്ടുപോകു
ന്ന കാവല്ക്കാരെ ഒരു കൂട്ടം മൊംഗൊലരും
ഘിൽജെക്കാരും എതിൎത്തു ൮ ശിപായ്കളെയും
൧൮ കോവൎക്കഴുതക്കാരെയും വൎത്തമാനക്കമ്പി
പ്പണിക്കാരെയും കൊല്ലുകയും കോവർകഴുത
കളെ കൊണ്ടുപോകയും ചെയ്തു. ഇവർ വഴി
പോക്കരായി ഒരുമിച്ചു നടന്നു ചങ്ങാതിഭാവം
നടിച്ചു മുമ്പേ ചൊൽക്കൊണ്ട ഠക്കരെ പോ
ലേ പെട്ടെന്നു കത്തിയൂരി അവരെ കുത്തി
ക്കൊന്നിരിക്കുന്നു. ഒരു കൂട്ടം പടയാളികൾ ഇ
വരെ പിന്തേൎന്നതു വെറുതെയായിരുന്നു.

യാക്കൂബ്‌ഖാൻ അമീർ രോബത്സ് സേനാ
പതിയടുക്കലേക്കു രണ്ടു ദൂതന്മാരെ അയച്ചു അ
വരെ കൊണ്ടു തന്റെ കുറ്റമില്ലായ്മയെ കഴി
യുന്നേടത്തോളം സ്ഥാപിപ്പാൻ നോക്കിയിരി
ക്കുന്നു. അമീർ എഴുതിയ കത്തിനും അവരു
ടെ വാക്കിനും തക്കവണ്ണം കാൎയ്യസ്ഥിതി ആ
യാൽ അമീരിന്നു കുറ്റമില്ലപോൽ (സപ്തമ്പ്ര
൨൫).

സേനാപതിഒയായ ബേക്കർ കുഷിയിൽ എ
ത്തിയശേഷം അമീരും മകനും പടതലവനും

ഇരുനൂറു അകമ്പടിക്കാരുമായി കാബൂൽനി
ന്നു പുറപ്പെട്ടു അനുവാദപ്രകാരം അംഗ്ലപ്പാള
യത്തിൽ ആശ്രയം പ്രാപിച്ചിരിക്കുന്നു. ഖേ
ലാത്ത് ഈ ഘിൽജെയിൽ ഹ്യൂഗ് നായക
ന്റെ ഉപസൈന്യം (Brigade) എത്തിയിരി

ക്കുന്നു. (സപ്തമ്പ്ര ൨൮ ൹).

ശതർഗൎദ്ദനിൽനിന്നു സേനാപതിയായ രോ
ബൎത്ത്സ് കുഷിയിൽ എത്തിയ ശേഷം അവി
ടേയുള്ള സൈന്യം° കാബൂലിലാമാറു ഒക്തോ
മ്പ്ര ൬ പുറപ്പെട്ടപ്പോൾ കാബൂൽ ഘരാസ്യ
എന്നീയിടങ്ങൾക്കിടേയുള്ള കുന്നു മേടുകളിൽ
അബ്ഘാനപടയാളികളും കാബൂൽ നിവാ
സികളും തിങ്ങിവിങ്ങിനിന്നു ഇംഗ്ലിഷ് പട
യെ ഞെക്കുവാൻ ഭാവിച്ചതല്ലാതെ ഘിൽജേ
ക്കാർ അംഗ്ലപ്പടയുടെ ഇരുഭാഗത്തു അലമ്പൽ
ചെയ്വാനും പടഭണ്ഡാരവാഹനക്കാരെ (convoy
of commissariate stores) വളയുവാനും ഭാവി
സേനാപതിയായ ബേക്കർ ഓരോ കുന്നു
മേടുകളിൽനിന്നു ശത്രുക്കളെ ആട്ടി ൨൦ പീര
ങ്കിതോക്കുകളും രണ്ടു പടക്കൊടികളും പിടി
പ്പിച്ചിരിക്കുന്നു.

കാബൂലിലേ ബാലഹിസ്സാർ എന്ന അരമ
നെക്കടുത്ത ഉയൎന്ന കുന്നിന്മേൽ കോഫിസ്ഥാ
നക്കാരായ പടയാളികൾ പാളയം ഇറങ്ങി

[ 223 ]
അതിനെ മൺകിളകൊണ്ടു ഉറപ്പിച്ചതിനാൽ
പടനായകനായ മസ്സെ അവർ പിന്മാറിയാൽ
അവരെ കുടുക്കേണ്ടത്തിന്നു കുതിരപ്പടയോടു പു
റപ്പെട്ടു ചെല്ലുംവഴിയിൽ ഷേൎപ്പൂരിലേ പട
പ്പാളയത്തിൽ (cantonment) എത്തിയപ്പോൾ
ഒഴിച്ചിട്ട എഴുപത്തൊമ്പതു കാളന്തോക്കുകളെ
കണ്ടെത്തി. ഒക്തോബ്ര ൯ ൹ ശേഷം പട
കൾ ശത്രുക്കളോടു പോരാടുവാൻ ഭാവിച്ചാറെ
അവർ ഒട്ടുക്കു തലേരാത്രിയിൽ ഓടിപ്പോയതും
൧൨ കാളന്തോക്കു ഉപേക്ഷിച്ചതും കണ്ടിരി
ക്കുന്നു.

മറ്റൊരു വൎത്തമാനപ്രകാരം ഒക്തോബ്ര
൧൦ പടനായകനായ ബേക്കർ ൭൦൦൦ ശത്രു
ക്കളെ അവരുടെ മൺക്കോട്ടയിൽനിന്നു ആ
ട്ടി ഇരുപതു പീരങ്കിതോക്കുകളെ പിടിച്ചിരി
ക്കുന്നു.

കവാലഹിസ്സാരിലേ ദ്രോഹികളും ആ കു
ന്നിന്മേൽ ഉള്ള മത്സരക്കാരും തെറ്റിയൊഴി
ഞ്ഞതു കൊണ്ടു സേനാപതിയായ രോബൎത്ത്സ്
അമീരുമായി ഒക്തോബ്ര ൧൨ ൹ കാബൂലിൽ
പ്രവേശിപ്പാൻ വിചാരിച്ചിരുന്നു.

ബൎമ്മ.—ക്രൂരനും വെറിയനുമായി മണ്ട
ലേയിലെ മന്നനായ തീബാ എന്നവൻ അംഗ്ല
കാൎയ്യസ്ഥനെ വേണ്ടുംവണ്ണം മാനിക്കാതെ പ
ലവിധത്തിൽ അസഹ്യപ്പെടുത്തിയിരുന്ന ശേ
ഷം കാബൂലിലുള്ള അംഗ്ലകാൎയ്യസ്ഥന്റെ പരി
താപമുള്ള മരണവൎത്തമാനം കേട്ട നാൾ തൊ
ട്ടു അധികം അഹങ്കരിച്ചു പോന്നു. ഇതു വി
ചാരിച്ചു ഭാരതക്കോയ്മ തന്റെ കാൎയ്യസ്ഥനെ
വിളിപ്പിച്ചു സാമ ദാന ഭേദ ഭണ്ഡം എന്നീ നാ
ലുപായങ്ങളിൽ നാലാമതിനെ കൊണ്ടു രാജാ
വിന്നു ബോധം വരുത്തുവാൻ ഭാവിക്കുന്നു (ഒ
ക്തോബർ ൭ ൹)

കൊയിമ്പത്തൂർ.— മുമ്പെ തെൻ ക
ൎണ്ണാടകത്തിലും പിന്നീടു കൊയിമ്പത്തൂർ താലൂ
ക്കിലും കൊല്ലെക്തരായ മൿ അല്ലം വെബ്
സ്തർ സായ്പവൎകൾ സെപ്തമ്പർ ൨൭ ൹ കൊ
യിമ്പത്തൂരിൽ മരിച്ചു. ജനരഞ്ജനയും കാൎയ്യ
പ്രാപ്തിയും ഉള്ള ഈ കോയ്മയുദ്യോഗസ്ഥൻ
നടപ്പുദീനത്തിന്നു ആശ്വാസം വന്ന ശേഷം

അതിൽനിന്നുണ്ടായ ഒരു വക പനിയാൽ ക
ഴിഞ്ഞു പോയി.

ബങ്കളൂർ.— ഇവിടെനിന്നു കിളതുരങ്ക
ക്കാരും രണ്ടു നാട്ടു പട്ടാളവും അബ്ഘാന
പോരിന്നായി പുറപ്പെട്ടിരിക്കുന്നു.

ഭാരതത്തിലെ കാനേഷുമാരി 1877-78 ആ
മതിലേ കാനേഷുമാരി കണക്കു പ്രകാരം ഭാര
തത്തിലേ വിശേഷങ്ങൾ ആവിതു:

□ നാഴിക ആൾ
ആംഗ്ലഭാരതം 899,341 19,10,96,603
ആശ്രിതരാജ്യങ്ങൾ 5715,265 6,91,61,540
പരന്ത്രീസ്സ് വക 178 2,71,460
പോൎത്തുഗീസ് രാജ്യം 1,086 407,712
14,75,870 240,09,37,315

അംഗ്ലഭാരതത്തിലെ നിവാസികൾ:

വൈഷ്ണവരും ശൈവരും 13,93,43,820
ശിഖർ 11,74,436
മുഹമ്മദീയർ 4,08,67,125
ബൌദ്ധരും ജൈനരും 28,32,851
ക്രിസ്ത്യാനർ 8,87,682
പലവക 5,417,304
അറിയാമതക്കാർ 5,61,069
19,10,96,603

ഇവർ 3,70,43,524 വീടുകളിൽ പാൎക്കുന്നു.

M. M. 244.

ഭാരതത്തിലേ പൊന്നും വെള്ളിയും പൊ
ൻ നാണിയം ദുൎല്ലഭം മാത്രം കാണ്മാൻ കിട്ടുന്നതു
കൊണ്ടു അധികം പൊന്നു പുറനാടുകളിൽനി
ന്നു ഭാരതത്തിൽ വരാറില്ല എന്നൂഹിക്കാം. എ
ന്നാലും കാൎയ്യം അങ്ങനെയല്ല. 1869-1878 മാൎച്ച
31 ൹ വരെ കടൽവഴിയായിട്ടു എത്തിയ പൊ
ന്നു 2,84,43,163 ഫൌൺ അതിൽനിന്നു തിരി
ച്ചു അയച്ചതു:

1869-1876 വരെ 14,76,923 ഫൌൺ
പഞ്ചമത്തിന്നായി 1877-78 23,47,160 ,,
കൊടുത്തതു 37,24,083 ,,

ബാക്കി 2,46,19,080 ഫൌൺ

ഈ പൊന്നു എവിടെ എന്നു ചോദിച്ചാൽ
ഏറിയതു ആഭരണമായി മാറി എങ്കിലും വലി
യൊരു തുക അവരവർ കുഴിച്ചു വെച്ചിട്ടുണ്ടാ
യിരിക്കാം. ഭൂലോകത്തിൽ എങ്ങും 1871-75

[ 224 ]
എന്നീ കൊല്ലങ്ങളിൽ കൊല്ലം ഒന്നിൽ ഉരുക്കി
സ്ഫുടം ചെയ്ത പൊന്നിൻ വിളവിനേക്കാൾ
മേൽ പറഞ്ഞ വൻതുക ഐയ്യിരട്ടിച്ച അനുഭ
വം എന്നേ വേണ്ടു.

വെള്ളിയോ ഭാരതഖണ്ഡത്തിൽ കടൽവ
ഴിയായി 1869-78 മാൎച്ച് 31 ൹ ഓളം എത്തിയ
വെള്ളിയുടെ വില 70,2,50,000 ഫൊൺ
അതിൽനിന്നു കടൽ വഴിയായി കൊടുത്തയ
ച്ചതു 1,55,00,000 ഫൌൺ
ബാക്കി 5,4,50,000 ,,

ഈ വെള്ളി ആകട്ടേ പണവും ആഭരണ
വുമായിട്ടു ഓരോരുത്തരുടെ കൈയിൽ കിടപ്പു
ണ്ടു. ഹോ എത്ര പണം വിലാത്തിക്കു പോകു
ന്നുണ്ടു, എന്നു പറയുന്നവരുടെ നിനവു തെ
റ്റെന്നു ബോധിക്കുമല്ലോ, വിലാത്തി ചീനം മു
തലായ ദേശങ്ങളുടെ പൊന്നും വെള്ളിയും ഭാ
രതത്തിലേക്കു ചെല്ലുന്നു എന്നേ പറവാനുള്ളു.
Fr. M. M. 242.

യൂരോപ Europe.

ഇംഗ്ലന്തു.— ൧൮൭൮ ആം ആണ്ടിന്റെ
തപ്പാൽ പ്രവൎത്തനവിവര പ്രകാരം ഐക്യ
രാജ്യത്തിൽ 13881 തപ്പാൽ ചാവടികളും 25,767
കത്തിടുന്ന സ്ഥലങ്ങളും ഉണ്ടു. ലണ്ടൻ മഹാന
ഗരത്തിൽ ഓരോ വാരത്തിൽ ചകട്ടു മേനി
യായി 71,50,000 കത്തിടപ്പെടുകയും 7,11,50,00
കത്തു കൊടുക്കപ്പെടുകയും ചെയ്യും. ഈ തുക
യെ 52 കൊണ്ടു പെരുക്കിയാൽ 37,180 ലക്ഷം
കത്തു ഒരു കൊല്ലത്തിൽ ലണ്ടൻ നഗരത്തിൽ
തപ്പാലിൽ ഇടപ്പെടും. ഈ തുക നാലിനാൽ
പെരുക്കിയാൽ 1,48.720 ലക്ഷം കത്തുകൾ കി
ട്ടും. ഇതു ഇംഗ്ലന്തു സ്കൊത്ലന്തു ഐയൎല്ലന്തു എ
ന്നീ ഐക്യരാജ്യത്തിൽ ഒരു കൊല്ലത്തിന്നകം
എഴുതി വരുന്ന കത്തുകൾ. ൧൮൭൭ ആം കൊ
ല്ലം ഉണ്ടായത്തിൽ ൧൮൭൮ ആമതു 5,89,62,100
വിവിധ കത്തുക ഏറ കാണിക്കുന്നു. എഴുതു
ന്നവരുടെ സൂക്ഷ്മക്കുറവു മരണം ദേശമാറ്റം
മുതലായ സംഗതികളാൽ മേൽവിലാസക്കാരെ
കണ്ടു പിടിക്കാതെ അവറ്റെ മുതലാളികൾക്കു
മടക്കി കൊടുത്തിരിക്കുന്നു അവറ്റിൽ 33,311
കത്തിൽ പണം കണ്ടതു. M. M. 227.

രുസ്സ്യ.— പാൎസ്സിസ്ഥാനവഴിയായി കേ
ൾക്കുന്ന പ്രകാരം രുസ്സരുടെ മുമ്പട (advance
column) ഗുജൂഖ് തെപ് എന്ന സ്ഥലത്തിൽ
വെച്ചു തെക്കേ തുൎക്കൊമന്നരോടു പട വെട്ടേ
ണ്ടി വന്നപ്പോൾ 700 രുസ്സർ പട്ടുപോകയും
ശത്രുക്കുൾ അവരുടെ തോക്കുകൾ കൈയിൽ
ആക്കുകയും ചെയ്തിരിക്കുന്നു (സപ്ത. ൨൩ ൹).

രുസ്സൎക്കും ചീനൎക്കും തമ്മിലുള്ള നിയമത്തി
ന്നു ഒപ്പിടേണ്ടതിന്നു ചീനകാൎയ്യസ്ഥൻ ലിവാ
ദ്യയിൽ എത്തി. ഇനിമേലാൽ ചീനൎക്കും സ
ന്ത്‌പേതൎസ്സ്‌ബുൎഗ്ഗിൽ ഒരു സ്ഥിരകാൎയ്യസ്ഥൻ
ഉണ്ടാകും

ആഫ്രിക്കാ Africa.

സുപ്രത്യാശമുനമ്പു.—ഇംഗ്ലിഷ്കാർ
ഉലുന്ദിയെ പിടിച്ചപ്പോൾ ഇസന്ദ്‌ഹ്ലവനിൽ
ജൂലുക്കാപ്പിരികളുടെ കൈയിൽ അകപ്പെട്ടു
പോയ എല്ലാ പൊള്ളുണ്ടകളും ബാണങ്ങളും
ഉപകരണങ്ങളും വീണ്ടുകൊണ്ടിരിക്കുന്നു.

ഔസ്ത്രാലിയ Australia.

സിദ്നെ എന്ന വലിയ നഗരത്തിൽ ഒരു
കാഴ്ച ചന്തയെ സെപ്തമ്പ്ര ൧൭ ആം ൹ ൽ കാ
ണികൾക്കു തുറന്നു വിട്ടിരിക്കുന്നു.

അമേരിക്കാ America.

ഐകമത്യസംസ്ഥാനം.— 1616
ആം കൊല്ലത്തിൽ പുകയില കൃഷിയെ ആ
രാജ്യത്തിൽ ആരംഭിച്ചു ഏറ്റുമതിയായി പുറ
നാടുകളിലേക്കു അയച്ച സംഖ്യയാവിതു:

൧൭൦0 ആമതിൽ 2,20,00,000 റാത്തൽ
൧൭൭൫ ,, 10,00,00,000 ,, (പരം)
൧൮൭൭ ,, 46,30,00,000 ,, (പരം)

ഇങ്ങനെ പുകയിലകൃഷി പെരുത്തു വൎദ്ധി
ച്ചിരിക്കുന്ന. വിൎഗ്ഗിന്യ, മേരിലന്തു, വടകരോ
ലീന, തെനെസ്സി, കെന്തക്കി, മിസൂരി എന്നീ
ആറു കൂറുപാടുകൾ 30,00,00,000 ത്തിൽ ഏറ
റാത്തൽ പുകയില വളൎത്തുണ്ടാക്കുന്നു. എ
ന്നാൽ ഐകമത്യകോയ്മ പുകയിലക്കു അധികം
നികുതി ചാൎത്തിയതുകൊണ്ടു ൧൮൭൮ ആമത്തിൽ
ആ കൃഷി 10,000,000 റാത്തലിന്നു ചുരുങ്ങി
പോയി. (M. T. 227).

[ 225 ] SHORT ACCOUNT OF THE LIFE OF HEROD THE GREAT.

(Translated by S.W.)

ഒന്നാം മഹാഹെരോദാവിൻ ചരിത്രസംക്ഷേപം.

(VIാം പുസ്തകം 204ാം ഭാഗത്തിൽനിന്നു തുടൎച്ച)

ഈ വംശാവലി കാണിക്കും പ്രാകാരം മകാബ്യരുടെ വംശപിതാവു
മതത്ഥ്യ തന്നേ. ഇവന്നു യോഹന്നാൻ, ശീമോൻ, യൂദാ. എലിയാസർ,
യോനഥാൻ എന്ന അഞ്ചു മക്കൾ ഉണ്ടായിരുന്നു. ശീമോൻ എന്നവന്നു
യോഹന്നാനായ ഒന്നാം ഹിൎക്കാനും ഹിൎക്കാനന്നോ അന്തിഗൊനൻ ഒന്നാം
അരിസ്തൊബൂൽ, അലക്ക്സന്തർ യന്നേയുസ് എന്നീ മൂന്നു പുത്രന്മാരും
ജനിച്ചു. അലക്ക്സന്തർ എന്നവൻ അലക്ക്സന്ത്രാ എന്നവളെ വേളി കഴി
ച്ചിട്ടു രണ്ടാം അരിസ്തൊബൂൽ രണ്ടാം ഹിൎക്കാൻ എന്നിവരും രണ്ടാം അ
രിസ്തൊബൂലിന്നു അന്തിഗൊനൻ, അലക്ക്സന്തർ എന്നവരും ജനിച്ചു. ര
ണ്ടാം ഹിൎക്കാന്റെ മകളായ അലക്ക്സന്ത്രയെ രണ്ടാം അരിസ്തൊബൂലിന്റെ
മകനായ അലക്ക്സന്തർ വിവാഹം കഴിക്കയും അവരിൽനിന്നു അരിസ്തൊ
ബൂൽ എന്ന മകനും മറിയമ്ന എന്ന മകളും ഉണ്ടാകയും ചെയ്തു. ഇവർ
തന്നേ മക്കാബ്യവംശത്തിൻ ഒടുക്കത്തവർ. ഈ മറിയമ്നയാൽ മക്കാബ്യൎക്കും
ഹെരോദ്യൎക്കും തമ്മിൽ ബാന്ധവം ഉണ്ടായി വന്നു.

ഹെരോദ്യരുടെ വംശപിതാവു അന്തിപ്പാസ് എന്നവൻ തന്നെ ആയി
രുന്നു. ഇവന്റെ മകനായ അന്തിപത്തർ: മഹാഹെരോദാ, ഫാസായേൽ,
ഫെരോരാസ്, ശലൊമ എന്നീ നാലു മക്കളെ ജനിപ്പിച്ചു. മഹാഹെരോ
ദാവിൻ ഒന്നാം ഭാൎയ്യയായ ദോരിസ് അന്തിപത്തരേയും, രണ്ടാമവളായ
ഒന്നാം മറിയമ്ന അരിസ്തൊബൂൽ അലക്ക്സന്തർ എന്നവരേയും, മൂന്നാം
പത്നിയായ രണ്ടാം മറിയമ്ന ഹെരോദാ ഫിലിപ്പൻ എന്നവനേയും; മൽ
ഥാക്കെ എന്ന നാലാം കളത്രം ഹെരോദാ അന്തിപ്പാ, അൎഹെലാവ് എ
[ 226 ] ന്നവരേയും; അഞ്ചാമവളായ ക്ലെയോപത്ര ഫിലിപ്പിനെയും പ്രസവിച്ചു.
അരിസ്തൊബൂലിന്നു ഹെരോദാ, ഒന്നാം ഹെരോദാ അഗ്രിപ്പാ, ഹെരോദ്യ
എന്നീ മൂന്നു മക്കളും ഹെരോദാ അഗ്രിപ്പാവിന്നു ബരനീക്ക, രണ്ടാം ഹെ
രോദ അഗ്രിപ്പ, ദ്രുസില്ല എന്ന മൂവരും ഉണ്ടായി. ഹെരോദാ ഫിലിപ്പു
ഹെരോദ്യയെ വേട്ടതിനാൽ ശലോമ എന്ന പുത്രി ജനിച്ചു. അവൾ ഫി
ലിപ്പിന്നു ഭാൎയ്യയായ്തീൎന്നു.

ഹെരോദാവിന്നു അനേകം ഒല്ലിയിൽ വെച്ചിരുന്നു എങ്കിലും അവ
ന്റെ മേല്പറഞ്ഞ അഞ്ചു കെട്ടിലമ്മമാരുടെ പുത്രന്മാരിൽ ചിലർ മാത്രം
പ്രഭുക്കളും പ്രധാനികളും ആയ്തീൎന്നതു കൊണ്ടു അവരെ തന്നെ വംശാവ
ലിയിൽ കാണിച്ചതു.

കനാൻ രാജ്യത്തിൽ വാണ മഹാഹെരോദാവിൻ
പിൻവാഴ്ചക്കാർ.

രോമ കൈസരായ ഔഗുസ്തൻ മഹാഹെരോദാവിന്റെ മരണപത്രി
ക പ്രകാരം അവന്റെ രാജ്യത്തെ അൎഹെലാവ്, ഹെരോദാ അന്തിപ്പാ,
ഫിലിപ്പ് എന്നീ മൂന്നു പുത്രന്മാൎക്കു സ്ഥിരപ്പെടുത്തി കൊടുത്തു. അൎഹെ
ലാവിന്നു ഏദോം, യഹൂദ, ശമൎയ്യ എന്നിങ്ങിനെ രാജ്യത്തിന്റെ പാതിയും
പ്രഭുസ്ഥാനവും കിട്ടി. അവൻ പിതാവിന്റെ കാൽവടുക്കളിൽ നടന്നു
ദുഷ്ടനായി വാണു പ്രജകളെ വളരെ പീഡിപ്പിച്ചതു കൊണ്ടു ജനരഞ്ജ
ന അവനിൽ അശേഷം ഇല്ലാതേ പോയി. ഇതു നിമിത്തം നാം മത്താ
യി 2, 22ൽ വായിക്കുന്നിതു യഹൂദയിൽ അൎഹെലാവ് പിതാവായ ഹെ
രോദാവിന്റെ സ്ഥാനത്തിൽ വാഴുന്നതു യോസേഫ് കേട്ടിട്ടു അവിടെ പോ
വാൻ ഭയപ്പെട്ടു ശിശുവിനേയും മറിയയെയും കൂട്ടിക്കൊണ്ടു ഹെരോദാ
അന്തിപ്പാവാണ ഗലീലയിൽ പോയി പാൎത്തു" ഓരോ കുറ്റം നിമിത്തം
കൈസർ അവനെ തന്റെ വാഴ്ചയുടെ പത്താം വൎഷത്തിൽ സ്ഥാന
ത്തിൽനിന്നു പിഴുക്കി ഗല്യ നാട്ടിലേക്കു* മറുനാടു കടത്തുകയും ചെയ്തു.

മഹാഹെരോദാവിൻ രണ്ടാം മകനായ ഹെരോദാ അന്തിപ്പാ ഗലീ
ല, പെരയ്യ എന്ന നാടുകളുടെ വാഴിയായ്തീൎന്നു. ഇവൻ സ്നാപകനായ
യോഹന്നാനെ കൊല്ലിച്ചതു. ഈ ഹെരോദാ അന്തിപ്പം തന്റെ സഹോ
ദരഭാൎയ്യയായ ഹെരോദ്യയെ ഒരു രോമയാത്രയിൽ കണ്ടു മോഹിച്ചു അ
ധൎമ്മമായി കൈക്കൊണ്ടു (മാൎക്ക 6, 17ff). വിവാഹത്തിൽ അവൾ്ക്കു പിറന്ന
ശലൊമ തന്റെ കൂത്താട്ടം കൊണ്ടു അമ്മയുടെ സൂത്രത്താൽ യോഹ
ന്നാന്റെ തല വെട്ടിക്കുന്നതിന്നു ഹെരോദാവിനെ വശീകരിച്ചു. അവൻ
ഗനേസരെത്ത് സരസ്സിന്റെ തീരത്തു തിബേൎയ്യ എന്ന നഗരത്തെ പ
ണിയിച്ചു. ഇവന്റെ അടുക്കൽ യഹൂദ നാടുവാഴിയായ പൊന്ത്യപിലാ
ത്തൻ യേശുവിനെ വിസ്താരത്തിന്നു അയച്ചതിനാൽ അന്നു മുതൽ ഇവ
[ 227 ] രുവരും ചങ്ങാതികളായ്തീൎന്നു. കൈസരായ കലിഗുല അവനെ (39 ലോ
40 ലോ ക്രി. അ.) സ്ഥാനഭ്രഷ്ടനാക്കി ഹിസ്പാന്യ രാജ്യത്തിൽ മറുനാടു കട
ത്തി അവിടെ തന്നേ അവൻ മരിച്ചു. അവന്റെ ഇടവകയെയും കൈസർ
ഹെരോദാ അഗ്രിപ്പാവിന്നു കൊടുത്തു.

മഹാഹെരോദാവിന്റെ മൂന്നാം പുത്രനായ ഫിലിപ്പ് ത്രക്കൊനിത്തി,
ഇതൂറിയ, ഗൌലൊനിത്തി, (ഗോലാൻ 6 മോ. 4, 43) പത്തനേയ (ബാ
ശാൻ), ഔരാനിതി (ഹൌരാൻ) എന്നീ നാടുകളും (ലൂക്ക 3, 1) ലുസാനി
യ നാട്ടിലേ ചില ദേശങ്ങളും പ്രാപിച്ചു. ലിബനോൻ പൎവ്വതത്തിന്റെ
അടിയിൽ യൊൎദാൻ നദിയുടെ ഉറവിന്നരികെ ഉണ്ടായ പനിയാ എന്ന
പട്ടണത്തെ അവൻ വലുതാക്കി അതിൽ തനിക്ക് കോവിലകം പണിയി
ച്ചതിനാൽ ആ പട്ടണത്തിന്നു കൈസൎയ്യ ഫിലിപ്പി എന്നു പേർ വന്നു
(മത്ത. 16, 13). മഹാഹെരോദാവിന്റെ മക്കളിൽ ഇവൻ മാത്രം നീതിയും
ന്യായവും ഉള്ള വാഴ്ച കഴിച്ചു. അവൻ ഹെരോദ്യ പുത്രിയായ ശലോമ
യെ വേട്ടു, മക്കൾ ഇല്ലാതെ തന്റെ മുപ്പത്ത്‌നാലാം വയസ്സിൽ ബെ
ത്സൈദയിൽ വെച്ചു മരിച്ചപ്പോൾ അവന്റെ ഇടവകയെ കൈസർ സു
റിയനാടോടു ചേൎക്കയും ചെയ്തു.

യഹൂദ്യയിലേ രോമനാടു വാഴികൾ.

കൈസർ അൎഹെലാവിനെ നാടു കടത്തിയാറെ അവന്റെ ഇടവക
യെ സുറിയനാടോടു ചേൎത്തിട്ടു ഒരു രോമനാടുവാഴി യഹൂദയിൽ വന്നു ഭ
രിച്ചു. ഈ നാടുവാഴികൾ യരുശലേം നഗരത്തിൽ അല്ല ഉൾ്ക്കടലരികേ
ഉള്ള കൈസൎയ്യിൽ പാൎത്തു (അപൊ. 21, 8) (ഇതു നിമിത്തം അത്രേ യരു
ശലേമിൽ തടവിലകപ്പെട്ട അപൊസ്തലനായ പൌലിനെ നാടുവാഴിയാ
യ ഫെലിക്കിന്റെ അടുക്കലേക്കു കൈസൎയ്യക്കു അയച്ചതു. അപൊ. 23, 23ff).
ഉത്സവങ്ങൾ ക്രമത്തോടും സമാധാനത്തോടും നടക്കേണ്ടതിന്നു നാടുവാ
ഴികൾ ആ കാലങ്ങളിൽ യരുശലേമിൽ പോയി അവിടെ അവർ മഹാ
ഹെരോദ പണിയിച്ച രാജധാനിയിൽ താമസിക്കും. അതുകൊണ്ടു യ
ഹൂദന്മാർ യേശുവിനെ പിടിച്ച പെസഹ ഉത്സവനാളുകളിൽ നാടുവാഴി
യായ പിലാതൻ യരുശലേമിൽ ഉണ്ടായിരുന്നു.

ഒന്നാമത്തേ മൂന്നു രോമനാടുവാഴികളായ കൊപോനിയൻ, മാൎക്കു അ
മ്പീവ്യൻ, അന്നിയൻ രൂഫുസ് എന്നവർ അല്പകാലത്തേക്കു വാണതേ
ഉള്ളൂ. തിബേൎയ്യൻ കൈസർ 14ാം ക്രിസ്താബ്ദത്തിൽ സാൎവ്വാധിക്യം പ്രാപിച്ച
പ്പോൾ വലൎയ്യാൻ ഗ്രാതുസ് എന്നവനെ യഹൂദ നാടുവാഴിയാക്കി അവൻ
ഇരുപത്തഞ്ചു വത്സരം വാണശേഷം പൊന്ത്യപില്ലാത്തൻ അവന്റെ സ്ഥാ
നത്തിൽ വന്നു. ഈ നാടുവാഴി കൎത്താവായ യേശുവിന്റെ മരണത്തിൽ
സമ്മതിച്ചതിനാൽ ഓർ ആപത്തിൽനിന്നു വഴുതി പോവാൻ ഭാരിച്ചു [ 228 ] എങ്കിലും തെറ്റിപ്പോയില്ലതാനും. യഹൂദർ അവനെ കുറിച്ചു കൈസ
രോടു സങ്കടം ബോധിപ്പിക്കും എന്നു പേടിച്ചു അവരുടെ നിലവിളിയെ
കേട്ടു യേശുവിന്നു മരണവിധികല്പിച്ചത് (യോഹ. 19, 12ff). എന്നിട്ടും ചി
ല സംവത്സരങ്ങൾ കഴിഞ്ഞാറെ യഹൂദന്മാർ അവന്റെ അന്യായമായ
ക്രൂരതകൾ നിമിത്തം കൈസരോടു സങ്കടം ബോധിപ്പിച്ചു 36ാം വൎഷം
അവൻ രോമയിൽ ചെന്നു ശിക്ഷയെ അനുഭവിക്കേണ്ടി വന്നു. ആ കൊ
ല്ലത്തിൽ സുറിയനാടുവാഴി മഹാപുരോഹിതനായ കയഫാവിനെയും
സ്ഥാനത്തിൽനിന്നു പിഴുക്കി.

പിലാതൻ രോമയിൽ പോയ ശേഷം ഏകദേശം അഞ്ചു സംവത്സ
രത്തോളം മാത്രമേ യഹൂദനാടു രോമൎക്കു അധീനം ആയിരുന്നുള്ളൂ. ഈ
കാലങ്ങളിൽ മൎക്കെല്ലൻ, മരുല്ലൻ എന്ന രണ്ടു നാടുവാഴികൾ വാണു.
എന്നാൽ ഇവരുടെ വാഴ്ചയെ കുറിച്ചു ചരിത്രം ഒന്നും വിവരിക്കുന്നില്ല.

ഹെരോദാ അഗ്രിപ്പയും മകനായ രണ്ടാം അഗ്രിപ്പയും.

അരിസ്തൊബൂലിന്റെ രണ്ടാം മകനായ ഒന്നാം അഗ്രിപ്പാ തന്റെ
യൌവനകാലം മിക്കതും രോമയിൽ ഓരോ പ്രപഞ്ചനൃത്തവിനോദങ്ങ
ളിൽ കഴിച്ചു, മുതൽ എല്ലാം ദുൎവ്വ്യയമാക്കി ദാരിദ്ര്യം നിന്ദ അപമാനം
ദുഃഖാദികൾ ഏറിയോന്നു അനുഭവിച്ചു. തന്റെ തോഴനായ കലിഗുല
37ാം ക്രിസ്താബ്ദത്തിൽ സൎവ്വാധിക്യം പ്രാപിച്ചാറെ അവന്നു ഫിലിപ്പി
ന്റെ മരണത്താൽ (34 ക്രി. അ). സുറിയനാടോടു ചേൎത്ത ഫിലിപ്പിന്റെ
ഇടവകയെയും രാജസ്ഥാനത്തേയും കൊടുത്തു. ഹെരോദ്യ തന്റെ ഭൎത്താ
വായ ഹെരോദാ അന്തിപ്പാ ഇടപ്രഭു മാത്രം ആയിരിക്കേ അവളുടെ സ
ഹോദരനായ അഗ്രിപ്പാ രാജാവായി തീൎന്നതു കൊണ്ടു തനിക്കു അസൂയ
തോന്നി. ഭൎത്താവിന്നും രാജനാമം കിട്ടേണ്ടതിന്നു അവനുമായി കൈസര
ടുക്കേ രോമെക്കാമാറു പുറപ്പെട്ടു. ആയതു അഗ്രിപ്പാ അറിഞ്ഞ ഉടനെ
ഓരോ ഉപായങ്ങളെ പ്രയോഗിച്ചതു കൊണ്ടു അവളുടെ ആശ നിഷ്ഫല
മായി എന്നു മാത്രമല്ല, കൈസർ ഹെരോദ അന്തിപ്പയെ പിഴുക്കി ഗല്യ
നാട്ടിലേക്കു നാടുകടത്തുകയും താൻ ഭരിച്ചിരുന്ന ഗലീല, പിരേയ നാടു
കളെ കൂട അവന്നു കൊടുക്കുകയും ചെയ്തു (40 ക്രി. അ.)

കലിഗുല കൈസർ (41 ക്രി. അ). രോമയിൽ വെച്ചു ചതികലകൊ
ണ്ടു തിരുപ്പെട്ടാറെ അന്നു അറിടെ ഉണ്ടായിരുന്ന അഗ്രിപ്പാവിന്നു തന്റെ
സ്നേഹിതരായ രോമ കുലീനന്മാരുടെ സഹായം ഉണ്ടായതിനാൽ ക്ലൌ
ദ്യൻ കൈസരിൽനിന്നു അവന്നു യഹൂദ, ശമൎയ്യ നാടുകളേയും മുമ്പെ അ
ൎഹെലാവിന്നു ഉണ്ടായ ഇടവകകളെയും തനിക്കുള്ള രാജ്യങ്ങളോടു കൂടെ
ചേൎത്തു കിട്ടിയതിനാൽ മഹാഹെരോദാവിൻ രാജ്യമെല്ലാം വശത്തായി
വരികയും ചെയ്തു. [ 229 ] എന്നാൽ മൂന്നു കൊല്ലം മാത്രം അവന്നു ഈ ഭാഗ്രം അനുഭവപ്പാൻ
സംഗതിവന്നുള്ളു. യഹൂദജനത്തെ പ്രസാദിപ്പിക്കേണ്ടതിന്നു അവൻ ആ
വോളം പ്രയത്നിച്ചു. യരുശലേമിലുള്ള ക്രിസ്ത്യാനികളെ ഹിംസിക്കയും
അപ്പൊസ്തലനായ യാക്കോബിനേ വാൾ കൊണ്ടു കൊല്ലിക്കയും ചെയ്തു.
യഹൂദൎക്കു പ്രസാദം വന്നതു കണ്ടു പേത്രനേയും പിടിച്ചു കൊല്ലുവാൻ
ഭാവിച്ചു (അപൊ.12, 1ff. എന്നീവചനത്തിൽ മാത്രം അവന്നു ഹെരോദാ
എന്ന പേർ കാണുമാനുള്ളൂ). താൻ കൈസൎയ്യക്കു പോയി ഭദ്രാസനമേറി
തന്റെ ശ്രേഷ്ഠതയാൽ നിഗളിച്ചു ചുറ്റും നില്ക്കുന്ന പുരുഷാരം തന്നെ
ദൈവീകരിച്ചതിൽ പ്രസാദസമ്മതിയുണ്ടായതു കൊണ്ടു തനിക്കു വന്ന
ഭയങ്കരദൈവശിക്ഷയാൽ താൻ കൃമികൾക്കു ഇരയായി. അല്പ ദിവസം
കൊണ്ടു വീൎപ്പു മുട്ടി പോകയും ചെയ്തു (അപൊ. 12, 20 ff). അന്നു അവ
ന്റെ മകനായ രണ്ടാം അഗ്രിപ്പാവിന്നു പതിനേഴു വയസ്സു മാത്രം പ്രായം
ഉള്ളതുകൊണ്ടു ക്ലൌദ്യൻ കൈസർ അവന്നു അഛ്ശന്റെ രാജ്യത്തെ ഏ
ല്പിക്കാതെ കനാൻ രാജ്യം സുറിയനാടോടു ചേൎത്തു അതിന്റെ നാടുവാ
ഴികളാൽ വാഴിക്കയും ചെയ്തു. പ്രായം തികഞ്ഞാറെ കൈസർ അവന്നു
രാജ്യത്തെ മുഴുവൻ ഏല്പിക്കാതെ ഫിലിപ്പ്, ലുസാന്യ എന്നവൎക്കുണ്ടായി
രുന്ന നാടുകളും മന്നൻ എന്ന നാമവും ദൈവാലയവിചാരണയും ഏ
ല്പിച്ചു കൊടുത്തതേയുള്ളൂ. അരിസ്തൊബൂലിന്റെ മകനും, കല്ക്കീസ നാ
ട്ടിന്റെ പ്രഭുവുമായ ഹെരോദാ തന്റെ സഹോദരനായ ഒന്നാം അഗ്രി
പ്പാവിൻ മകളായ ബരനീക്കയെ വേട്ടു. ഭൎത്താവു മരിച്ചതിൽ പിന്നെ
അവൾ തന്റെ ആങ്ങളയായ രണ്ടാം ഹെരോദാ അഗ്രിപ്പാവിനോടു കൂട
പാൎത്തു. അവനുമായി നാടുവാഴിയായ ഫെസ്തനെ വന്ദിപ്പാനായി കൈ
സൎയ്യയിൽ ചെന്നു ഏറിയ ദിവസങ്ങൾ അവിടെ പാൎത്തു (അപൊ. 25,
13). അവിടെ വെച്ചു അപൊസ്തലനായ പൌൽ ഇവന്റെ മുമ്പാകെ
പ്രതിവാദം കഴിച്ചു. അഗ്രിപ്പ അവന്നു അനുകൂലമായി ഫെസ്തനോടു ന
ല്ല സാക്ഷ്യം പറകയും ചെയ്തു (അപ്ലോ. 26, 28. 30ff). ഈ അഗ്രിപ്പ യ
ഹൂദരും രോമരും തമ്മിൽ ചെയ്ത ഭയങ്കര യുദ്ധത്തെ സന്ധിപ്പിപ്പാൻ ആ
വോളം ഉത്സാഹിച്ചിട്ടും സാദ്ധിച്ചില്ല താനും. യഹൂദരാജ്യം ഒടുങ്ങിയ
പ്പോൾ (70 ക്രി. അ). തന്റെ വാഴ്ച സ്ഥിരമായി നില്ക്കയും സ്വരാജ്യം അ
നേകൎക്ക് സങ്കേതമായി തീരുകയും ചെയ്തു. അവൻ 101ാം ക്രിസ്താബ്ദ
ത്തോളം വാണു ദ്രുസില്ല, ബരനീക്ക എന്ന സഹോദരിമാരോടു കൂട യരു
ശലേമിൻ നാശത്തെ കണ്ടു വയസ്സനായി മരിക്കയും ചെയ്തു.

അവന്റെ സഹോദരിയായ ദ്രുസില്ല അത്സീത്സുസ്സ് എന്ന എമേത്ലയി
ലെ പ്രഭുവിനെ കെട്ടി എങ്കിലും രോമനാടുവാഴിയായ ഫെലിക്കിന്റെ വ
ശീകരത്തെ അനുസരിച്ചു ഭൎത്താവിനെ റിട്ടു അവനോടു പോയി ചേൎന്നു. [ 230 ] ഇവരിരുവരും അപൊസ്തലനായ പൌൽ ക്രിസ്തങ്കലേ വിശ്വാസം, നീ
തി, ഇന്ദ്രിയജയം വരുവാനുള്ള ന്യായവിധി എന്നിവറ്റെ ചൊല്ലി പ്രസം
ഗിക്കുന്നതു കേട്ടപ്പോൾ ഫേലിക്കിന്നു ഭയം ഉണ്ടായതിന്റെ സംഗതി ഇതു
കൊണ്ടു ബോധിക്കാമല്ലോ (അപൊ. 24, 24ff).

കനാൻ രാജ്യത്തിലേ രോമനാടുവാഴികൾ.

അൎഹെലാവിന്റെ സ്ഥാനഭ്രംശം തൊട്ട് 41ാം ക്രിസ്താബ്ദംവരെ യഹൂ
ദ നാട്ടിൽ രോമനാടുവാഴികൾ വാണ പ്രകാരം മീതെ കാണിച്ചുവല്ലോ.
മഹാഹെരോദാ കനാൻ രാജ്യത്തെ മുഴുവൻ അടക്കി വാണ പ്രകാരം നാ
ല്പത്തൊന്നാം ക്രിസ്താബ്ദം മുതൽ ഒന്നാം ഹെരോദ അഗ്രിപ്പാവും തന്റെ
ഏകശാസന നടത്തി ഇരുന്നു. അഗ്രിപ്പാവിന്റെ മരണശേഷം (44
ക്രി. അ.) കൈസർ 53ാം ക്രിസ്താബ്ദത്തിൽ രണ്ടാം അഗ്രിപ്പാവിന്നു കനാൻ
ഒഴികെ ശേഷമുള്ള ഇടവകകളെ കൊടുത്തു; എന്നാൽ കനാൻ രാജ്യം മു
ഴുവൻ അതിന്റെ സംഹാരംവരെ ഏഴു രോമ നാടുവാഴികൾ നിരന്തരമാ
യി ഭരിച്ചു. അവരുടെ നാമങ്ങൾ ആവിതു. ഫാദൻ, തിബേൎയ്യൻ, കുമാ
നൻ, ഫേലിൿ, ഫെസ്തൻ, അല്പിനൻ, ഗ്രേസ്യൻ ഫ്ലോരൻ എന്നവർ
തന്നേ. ഇവരിൽ മിക്ക പേർ യഹൂദജനത്തെ ഭയങ്കരമായി പീഡിപ്പിച്ചു
അവരോടു അതി ക്രൂരതയും നീരസവും കാണിച്ചതു കൊണ്ടു യഹൂദൎക്കും
യരുശലേമിന്നും അത്ര വേഗം വന്ന നാശത്തിന്നു അവരും കുറ്റക്കാരായി
തീൎന്നു താനും. ഫേലിൿ, ഫെസ്തൻ എന്ന രണ്ടു നാടുവാഴികളെ കുറിച്ചു
അപൊസ്തല പ്രവൃത്തി 24, 25 എന്നീ അദ്ധ്യായങ്ങളിൽ വിവരിച്ചു കിട
ക്കുന്നു. നാടുവാഴിയായ ഗേസ്യൻപ്ലോരൾ സ്ഥാനത്തിൽ എത്തിയപ്പോൾ
രാജ്യാവസ്ഥകൾ എല്ലാം നാനാവിധമായി ഒടുങ്ങുമാറായിരുന്നു. അവ
നോ എല്ലാ നാടുവാഴികളേക്കാൾ അധികം കഠിനനും ദുഷ്ടനും ആയി ഏ
റിയ അധൎമ്മങ്ങൾ ചെയ്തു പ്രജകൾ്ക്കു നീരസം വരുത്തി ലഹള ഉളവാ
ക്കി. 65ാം ക്രിസ്താബ്ദം അവൻ സ്ഥാനമേറി പിറ്റെയാണ്ടിൽ നാശകരമാ
യ യുദ്ധം രാജ്യത്തിൽ തുടങ്ങി. യരുശലേം നഗരവും ദൈവാലയവും കു
റ്റി അറ്റു ക്രമേണ രാജ്യമെല്ലാം ശൂന്യമായ്തീരുകയും ചെയ്തു. 70ാം സം
വത്സരത്തിൽ യഹൂദ്യസംസ്ഥാനം കേവലം ഒടുങ്ങിപ്പോയി. അന്നു തൊ
ട്ടു ഇന്നുവരെ അവർ ഒരുമയും രാജാവും ഇല്ലാത്തവരായി ഭൂലോകം എ
ങ്ങും ചിതറിപ്പാൎക്കുന്നു.

"ആകയാൽ ദൈവത്തിന്റെ ദയയും ഖണ്ഡിതവും കാണ്ക! വീണ
വരിൽ ഖണ്ഡിതവും, നിന്നിൽ ദയയും ഉണ്ടു; ദയയിൽ നീ പാൎത്തുകൊ
ണ്ടാലത്രേ. അല്ലായ്കിൽ നീയും അറുക്കപ്പെടും." രോമ 11, 12. [ 231 ] മക്കാബ്യരുടെ വംശാവലി.

മതത്ഥ്യ

യോഹന്നാൻ ശീമോൻ യൂദാ മക്കാബ്യൻ ഏലിയാസർ യോനാഥാൻ

യോഹന്നാൻ ഹിൎക്കാൻ I

അന്തിഗൊനൻ അരിസ്തൊബൂൽ I. അലക്ക്സന്ത്ര അലക്ക്സന്തർ യന്നേയുസ്

ഹെരോദ്യരുടെ വംശാവലി. അരിസ്തൊബൂൽ II ഹിൎക്കാൻ II

അതിപ്പാസ്

അന്തിപത്തർ അന്തിഗൊനൻ അലക്ക്സന്തർ അലക്ക്സന്ത്ര

*മറിയമ്ന I അരിസ്തൊബൂൽ

ശലോമ ഹെരോദാ മഹാൻ I ഫസായേൽ ഫെരോരാസ്

1 ആം *2 ആം 3 ആം 4 ആം 5 ആം ഭാൎയ്യ

അന്തിപത്തർ അരിസ്തൊബൂൽ അലക്ക്സന്തർ ഹെരോദ അന്തിപ്പാസ് അൎഹെലാവ് ഫിലിപ്പ്

ഹെരോദ്യ ശലൊമ

ഹെരോദാ ഹെരോദാ അഗ്രിപ്പാ I

ബെരനീക്ക ഹെരോദാ അഗ്രിപ്പാ II ദ്രുസില്ല

മഹാനായ ഹെരോദാവിന്റെ മുഖ്യഭാൎയ്യമാർ

1. ദോരിസ്

* 2. മറിയമ്ന I.

3. മറിയമ്ന II.

4. മൽഥാക്കെ.

5. ക്ലെയൊപത്ര.

THE CAVE TEMPLE ON THE ELEPHANTA ISLE (2.)

ഗൃഹപുരിയാം ഗുഹാലയം (൨.)

(11ാം നമ്പർ 208ാം ഭാഗത്തിന്റെ തുടൎച്ച.)

ഈ ഗുഹയുടെ മേലുള്ള അംശത്തിൽ മൂന്നു തലകളോടു കൂടിയ പല
ചിത്രങ്ങൾ ഉണ്ടു. ആയവ ഹിന്തുക്കളുടെ ത്രിമൂൎത്തികളാകുന്ന ബ്രഹ്മൻ,
വിഷ്ണു, ശിവൻ എന്നിവരെ ഉദ്ദേശിക്കുന്നതാകുന്നു. അവറ്റിൻ മദ്ധ്യമുഖ
[ 232 ] മേ പ്രകാശിച്ചു കാണുന്നുള്ളു. വിഗ്രഹങ്ങൾക്കു 18 അടി ഉയരവും 14
അടി വിസ്താരവും ഉണ്ടു. വലത്തേ മുഖം പാലകനായ വിഷ്ണുവിന്റെ
താകയാൽ അനേകപൂമാലകൾ കൊണ്ടലംകൃതമായ പ്രകാരം കൊത്തി
പണിതിരിക്കുന്നു; അതിന്റെ ഇടങ്കൈയിൽ പൂച്ചെടിയുടെ കൊമ്പും
വലങ്കൈയിൽ പൂവൻ പഴവും വിശേഷമായ മോതിരവും ഉണ്ടു. ഇട ഭാ
ഗത്തേ മുഖം മരണത്തേയും നാശത്തേയും പ്രകാശിപ്പിക്കുന്നതായ ശി
വൻ എന്നു സങ്കല്പിച്ചിരിക്കേ പാമ്പുകളെ തലയിലും, കഴുത്തിൽ എല്ലു
കളും, നാവിനെ ഓക്കാന ഭാവത്തിൽ തള്ളിയും, ഒരു കയ്യിൽ തലയോടും,
മറ്റേതിൽ നാഗത്താനെയും പിടിച്ചിരിക്കുന്നു.

മേല്പറഞ്ഞ ത്രിമൂൎത്തി പ്രതിമയുടെ വലഭാഗത്തു ചെന്നു കാണുന്ന
വരെ ആശ്ചൎയ്യപ്പെടുത്തതക്ക ഓരുരുണ്ട ചതുർഭുജവിഗ്രഹം പ്രതിഷ്ഠിച്ചിരി
ക്കുന്നു. അതിന്റെ ഒന്നാമത്തേ വലങ്കൈ ഒരു ബസവന്റെ മേലും മ
റ്റേ കൈ ഒരു സൎപ്പത്തിന്റെ പടത്തിന്മേലും വെച്ചിരിക്കുന്നു. ഒന്നാമ
ത്തേ ഇടങ്കൈയിൽ ഒരു വട്ടപ്പലിശ പിടിച്ചു മുമ്പോട്ടു മറച്ചിരിക്കുന്നു.
മറ്റേ കൈ വെറുതെ വിട്ടിരിക്കുന്നു. അതിന്റെ തലയിൽ അനേക ആ
ഭരണങ്ങളണിയിച്ചിരിക്കുന്നു. ചതുർഭുജവിഗ്രഹത്തിന്റെ വലഭാഗത്തു
ഒരു ഭാൎയ്യയും ഭൎത്താവും നാട്യം നടിക്കുന്ന ഭാവത്തിലും, ഇരുവരുടെ ഇട
ഭാഗത്തിൽ ഒരു സുന്ദരയുവാവു ആനപ്പുറത്ത് കയറിയ പ്രകാരവും, ഇ
പ്പറഞ്ഞവറ്റിന്റെ മേൽഭാഗത്തു ഒന്നിന്നു നാലു തലകളും മറ്റൊന്നി
ന്നു നാലു കൈകളും രൂപിച്ചു നിൎത്തിയ രണ്ടു വിചിത്ര വിഗ്രഹങ്ങൾ നി
ല്ക്കുന്നതല്ലാതെ അനേക ചെറുരൂപങ്ങൾ മേഘത്താൽ മറക്കപ്പെട്ടപ്രകാ
രം തോന്നിച്ചു പ്രതിഷ്ഠിച്ചിരിക്കുന്നു. മേൽ വിവരിച്ച ഭാൎയ്യഭൎത്താക്കന്മാ
രിൽ ഭൎത്താവിന്റെ രൂപത്തിന്നു 17 അടി ഉയരമുണ്ടു; ആ ഭാൎയ്യക്കൊ 15
അടി ഉയരമുള്ളതല്ലാതെ മൃദുത്വമായ കവിൾതടവും മോഹനമുഖഛായ
യും തൊടുത്തു എന്നും ഹിന്തുസ്തീകൾക്കു മാതൃകയായി വെച്ചിരിക്കുന്നു.
ഇതിൻ പിമ്പിൽ പക്ഷികളെ കൊണ്ടലംകൃതമായും മനുഷ്യകോലത്തിൽ
നാലു കൈകൾ മാത്രം കൊടുത്തിരിക്കുന്നതായും ഒരു രൂപമുണ്ടു. ഇവയ
ല്ലാതെ കാഴ്ചയിൽ പെടുന്ന പല വിഗ്രഹങ്ങൾ വൎണ്ണിപ്പാൻ മേലാതവാറു
പോൽ.— ഗുഹയുടെ ഓരോ ഭാഗത്തിൽ ഓരോ ചെറിയ ഇരുട്ടുമുറികൾ
ഉണ്ടു. അവ പൂൎവ്വകാലങ്ങളിൽ ഹിന്തു മതഭക്തവൈരാഗികളുടെ ധ്യാന
ത്തിന്നുള്ള വിശുദ്ധമുറികൾ ആയ്പണിതിരുന്നാലും ഇപ്പോൾ അവ കട
വാതൽ, ഉടുമ്പ്, തേൾ, പാമ്പെന്നീവക അന്ധക ജന്തുക്കൾക്കു അഭയസ്ഥാ
നമായി കിടക്കുന്നു.

പടനായകനായ ഹമിൽതൻ 1) സായ്പ് പറയുന്നതാവിതു: ഞാൻ
ഈ ഗുഹയുടെ വാതിൽ കടക്കും മുമ്പെ കൈതോക്കുകൊണ്ടു 2) അതിന്നക
[ 233 ] ബൊംബായ്ക്കടുത്ത "ഗൃഹപുരി" (എലെഫന്ത) എന്ന ദ്വീപിലെ ഗുഹയിൽ കൊത്തിയുണ്ടാക്കിയൊരു മഹാശിവക്ഷേത്രം. [ 234 ] ത്തേക്കു ഒരു വെടിവെച്ചു അതു അന്തകജന്തുക്കളെ അകറ്റുവാൻ തന്നെ.
അത്തൌവ്വിൽ 14 അടി നീളവും, 2 അടി വണ്ണവും ഉള്ളൊരു പെരുമ്പാ
മ്പ് ആ ഇരുട്ടറയിൽനിന്നു കുതിച്ചു എന്നെയും കൂട്ടരെയും അതിവേഗത
യോടെ തുരത്തി.

ഗുഹയുടെ മറ്റൊരു ഭാഗത്തു ഹിന്തുവടിവിൽ ഇരിക്കുന്ന ഒരു സ്ത്രീയും
പുരുഷനുമുണ്ടു. ആ പുരുഷന്റെ കാൽ ഒരു കാളപ്പുറത്തു വെച്ചിരിക്കു
ന്നു. ഇതിൻ നാലു പാടും പല കാവല്ക്കാർ കിടക്കുന്നു.

ഗുഹയുടെ പടിഞ്ഞാറേ അറ്റത്തിൽ 20 ചതുരശ്ര അടി വിസ്താരമു
ള്ള നാലു വാതിലുകൾ ഉള്ള ഓർ ഇരുട്ടുമുറിയുണ്ടു. ഇതിൻ ഗൎഭത്തിൽ
ബലിപീഠം ഉള്ളതു കൂടാതെ നാലു വാതിലുകളെ കാക്കുവാൻ നാലു ദ്വാ
രപാലകരുമുണ്ടു. ഈ പ്രതിമകളിൽ നന്ന ഉയരമുള്ളതിന്നു 13½ അടി
പൊക്കം. ദ്വാരപാലകരുടെ ചിത്രച്ചെലുത്തുകൾ നന്ന ചന്തമുള്ളതു. അ
തിനെ തൊട്ടു ഹന്തൻ 1) സായ്പ് പറയുന്നതാവിതു: ദ്വാരപാലകരിൽ
ഏറ്റം ഉയരമുള്ള വിഗ്രഹം വലങ്കാൽ ഊന്നിയും, ഇടങ്കാൽ വില്ലിച്ചും
വലഞ്ചുമൽ ശരീരവശം കുനിച്ചും‌കൊണ്ടു ഹിന്തു മാൎഗ്ഗത്തിന്റെ വലിയ
രഹസ്യം വഹിക്കുന്നപ്രകാരം നില്ക്കുന്നുണ്ടു. എങ്കിലും ഇത്ര ബുദ്ധികൌ
ശലങ്ങളോടു കൂടിയ ഈ ഹിന്തുക്കൾ ഇങ്ങിനേത്ത വിഗ്രഹാരാധനയിൽ
അകപ്പെട്ടതുകൊണ്ടു നമുക്കു സങ്കടം എന്നു പരിതപിച്ചിരിക്കുന്നു പോൽ.

ഈ വിവരിച്ച മാടം പെരുംപാറ കൊത്തി തുരംഗമിട്ടു ചിത്രിച്ചതു.
അവിടെയുള്ള ക്ഷേത്രവും ഇപ്പോൾ രണ്ടംശമായുണ്ടു. ഗുഹയുടെ വല
ഭാഗത്തുള്ള ക്ഷേത്രം അനേകമാനുഷരൂപചിത്രകൊത്തുകളാൽ അലങ്ക
രിച്ചിരിക്കുന്നു; ഇവകളിൽ ജ്ഞാനത്തിന്റെ ദേവനും ശിവന്റെ പുത്ര
നുമായ ഗണപതിയുടെ ചിത്രം മുഖ്യം. ഗുഹയിൽ തന്നെയുള്ളൊരു പാ
റയും വളരെ ആഴത്തിൽ കണ്ണീൎക്കൊത്ത തണ്ണീരും ഉണ്ടു. ആയതിന്നു
സൂൎയ്യകിരണം തട്ടുവതാൽ ആ വെള്ളം സുഖകരം. ഗോൽദിങ്ങ്ഹം 2) എ
ന്നൊരു സായ്പിന്നു ഒരു ഹിന്തുശാസ്ത്രി ഈ വെള്ളത്തിൻ വൈശിഷ്ട്യം തൊ
ട്ടു ഒരു കവിത ചമച്ചു കൊടുത്തിരിക്കുന്നു. ആ വിദ്വാനായ സായ്പ് ഈ
ഗുഹയിലുള്ള അവസ്ഥയെ നോക്കീട്ടു ഹിന്തുക്കളുടെ ചരിത്രമൎയ്യാദകളെയും
മറ്റും അറിവാനായി ഇതു നല്ലൊരു പുസ്തകമെന്നു പറഞ്ഞിരിക്കുന്നു.
ഈ മാടം നാശത്തിന്റെ ദേവനായ ശിവന്റേതാകുന്നു എന്നു പല അ
റിവാളികൾ അഭിപ്രായപ്പെട്ടിരിക്കുന്നു. എങ്കിലും ഹിന്തുമതത്തിന്റെ പ
തനം പോലെ തന്നെ അവരുടെ ബുദ്ധികൌശലാദികളും ക്ഷയിച്ചു പോ
യതിന്നു ഈ എലെഫന്ത ഗ്രഹപുരി ഇന്നോളം സാക്ഷിയായി നില്ക്കുന്നു.

Rvshwr. [ 235 ] IV. THE BONES OF THE EXTREMITIES.

കരചരണാസ്ഥികൾ.

(൨൧൦ ആം ഭാഗത്തിൽനിന്നു തുടൎച്ച)

2. The lower Extremities ചരണാസ്ഥികൾ.

കാലെല്ലുകളുടെ വിവരം കൈകളുടേതിന്നു തുല്യം. ഓരോഭാഗത്തു മു
പ്പതീതു എല്ലുകൾ ഉണ്ടു. അവയാവിതു:

൧. തുടയെല്ലു 1).

൨. നിട്ടെല്ലും 2) കാൽവണ്ണയെല്ലും 3) കൂടിയ മുഴങ്കാൽ.

൩. മുട്ടു ചിരട്ട 4).

൪. കാലിന്നും അതിൻ വിരലുകൾക്കും ഉള്ള അസ്ഥികൾ 26 5)

ശരീരത്തെ താങ്ങിക്കൊള്ളുന്ന തുടയെല്ലിനു സകല അസ്ഥികളിലും നീള
വും ഉറുതിയും ബലവുമുണ്ടു. അതിന്റെ കുമള മുമ്പേ കാണിച്ചതിൻ
വണ്ണം ഇടുപ്പെല്ലിന്റെ തടത്തിൽ അമിഴ്ത്തി ഇണെച്ചു വരുന്നു. എന്നാൽ
മനുഷ്യൻ ആടാതെ ഉറെച്ചു നില്ക്കേണ്ടതിന്നും തുടയെല്ലു കുമളകൾ തട
[ 236 ] ങ്ങളിൽനിന്നുളുക്കാതിരിക്കേണ്ടതിനും 1) ആ തുടയെല്ലകൾ ചൊവ്വല്ല അ
സാരം വളഞ്ഞിരിക്കുന്നതൊഴികേ ഇടുപ്പെല്ലകളിൽ ചെനമ്പു അകന്നും
മുട്ടുകൾക്കു സമീപം അടുത്തും ഇരിക്കുന്നു. തുടയെല്ലിന്റെ മേലും കീഴും
പറ്റിച്ചു തടിച്ച മാംസപേശികൾ വണ്ണമുള്ള മുഴകളായി കാണപ്പെടു
ന്നു. അവറ്റാൽ തുടയെല്ലിനെ ഇടുപ്പെല്ലിന്റെ തടത്തിൽ (ഉരുളിയിൽ)
അൎദ്ധവൃത്തത്തോളം തിരിക്കാം.

തുടയെല്ലിന്റെ കീഴംശത്തിലേ മുഴപ്പും (മുഴങ്കാലിന്റെ) നിട്ടെല്ലിന്റെ
മീതെയുള്ള മുഴപ്പും തമ്മിൽ കെണിച്ചു (കെണിപ്പായി) കൂടുന്നേടത്തിന്നു
മുട്ടകെണിപ്പു (ജാനുസന്ധി) എന്നു പേർ.

അതിനു പുറത്തുനിന്നു യാതൊരു കേടുപാടു തട്ടായ്വാൻ മുട്ടിൻ ചിര
ട്ട ജാനുസന്ധിയുടെ മുമ്പിൽ വെച്ചു കിടക്കുന്നു 2).

മുഴങ്കെയെ തിരിക്കേണ്ടതിന്നു രണ്ടെല്ലുകൾ ആവശ്യമുള്ളതു പോലേ
മുഴങ്കാലിനെ തിരിച്ചു ഉറപ്പാക്കേണ്ടതിന്നു തടിച്ച നിട്ടെല്ലും നേരിയ കാൽ
വണ്ണയെല്ലും എന്നീ രണ്ടസ്ഥികൾ വേണം. എന്നിട്ടും മുഴങ്കാലെല്ലുകൾ
മുഴങ്കൈയെല്ലുകളോളം തമ്മിൽ തിരിച്ചു വരുന്നില്ല 3).

കാലാകുന്ന പാദത്തിന്നു മൂന്നംശങ്ങളുണ്ടു.

൧. കാലിന്റെ തറെക്കു 4) ഏഴെലുമ്പുകൾ ഉള്ളതിൽ പിൻപുറത്തു
അടിയിൽ മടമ്പെല്ലും 5) അതിനോടു തൊടുത്ത മേലേത്ത ചാട്ടെല്ലും 6) പ്ര
മാണം. ഈ ചാട്ടെല്ലിൽ നിട്ടെല്ലിന്റെ കുഴിഞ്ഞ തലയും രണ്ടു നരിയാ
ണികളും ഇണഞ്ഞു വരുന്നു. ഉള്ളിലേ നരിയാണി നിട്ടെല്ലിന്റെ മുഴ
യും പുറത്തേതോ കാൽവണ്ണയെല്ലിന്റെ മുഴയും 7) എന്നേ വേണ്ടു 8).

൨. കാലിൻ നടുവിലുള്ള അഞ്ചലുമ്പുകൾ കൊണ്ടു മേലിലേ പുറ
വടിയും അടിയിലേ ഉള്ളങ്കാലും 10) ഉണ്ടാകുന്നു.

൩. പതിന്നാലു കാൽവിരലെലുമ്പുകൾ 11) പെരുവിരലൊഴികേ ഓ
രോ വിരലിന്നു മുമ്മൂന്നു എലുമ്പുകൾ ഉണ്ടു 12). കാലിന്റെ അടിയെ കൊ [ 237 ] ണ്ടു ഇനിയും ഒരു വിശേഷം സൂചിപ്പിക്കേണ്ടതു. അതോ: ഉള്ളങ്കാൽ പ
രന്നു (നിരപ്പായി) ഇരുന്നു എങ്കിൽ നടന്നു നില്ക്കുമ്പോൾ ശരീരത്തിന്റെ
വലിയ ഭാരത്താൽ വേഗത്തിൽ തളൎച്ചയും അടിക്കു വേദനയും പറ്റുമാ
യിരുന്നു. ഇതൊഴിച്ചു കാലുകൾക്കു വേണ്ടുന്ന പൊങ്ങിപ്പിനെ 1) കൊടു
ക്കേണ്ടതിന്നു സ്രഷ്ടാവു ഉള്ളങ്കാലിനെ വില്ലു പോലെ വളച്ചു തീൎത്തിരി
ക്കുന്നു. തട്ടൊത്ത അടിക്കാർ മറ്റവരോളം നടപ്പാനും നിന്നദ്ധ്വാനിപ്പാ
നും ആളല്ല. പാദം ഹസ്തത്തോടു ഒരു വിധത്തിൽ ഒക്കുന്നതു കൊണ്ടു ക
യ്യില്ലാത്ത ചിലർ കാൽ കൊണ്ടു എഴുതുകയും ചിത്രം വരെക്കുകയും വീ
ണ വായിക്കുകയും ചെയ്വാൻ നല്ലവണ്ണം ശീലിച്ചിട്ടുണ്ടു.

ഒടുവിൽ ഏപ്പുകളെ കുറിച്ചു അല്പം പറവാനുണ്ടു. നാം ഇത്രത്തോ
ടം പലപ്പോഴും കണ്ട പ്രകാരം അസ്ഥികൾ എല്ലാം സ്വാധീനാസ്വാധീ
നങ്ങളായി പ്രവൃത്തിക്കേണ്ടതിന്നു അന്യോന്യം ചേൎന്നിരിക്കുന്നു. അസ്ഥി
കൾ ഉറപ്പും ബലവുമുള്ള കെട്ടുകളാൽ 2) വരിഞ്ഞിരിക്കുകൊണ്ടു അവ ഒടി
ഞ്ഞു പോയാലും വേൎപ്പെട്ടു പോകയില്ല. വണ്ടിക്കാർ വണ്ടിയുരുളുകൾ്ക്കു
കൂടക്കൂടെ ചെരുവിയും കീലും ഇടുന്നതു പോലെ എല്ലകളുടെ അറ്റ
ത്തിൽനിന്നു ഒരു വിധം നെയി 3) വിടാതെ കെണിപ്പുകളിലേക്കു ഉറ്റി ചേ
ൎന്നു അവറ്റിന്നു അയവു വരുത്തുന്നു. എന്നാൽ അധികം ദൂരേ നടക്കയിൽ
ഉള്ള നെയി വേഗം ചെലവാകുമ്പോൾ അസ്ഥികളുടെ മുഴുപ്പുകൾ (അ
ഗ്രങ്ങൾ) തമ്മിൽ ഉരഞ്ഞു പോകുന്നതിനാൽ കാൽ കെണിപ്പുകളിൻ ഉ
ള്ളിൽ ഒരു വക വേദനയും വീക്കവും ഉളവാകും. ഇതു വിശേഷിച്ചു പ്രാ
യം ഏറും തോറും അനുഭവമായ്വരുന്നു.

ഹസ്തം ഓരോ പ്രവൃത്തിയെ ചെയ്യേണ്ടതിന്നു ആയതു എത്രയോ ശി
ല്പമായും പാദം ശരീരത്തെ ധരിക്കേണ്ടതിന്നു അത്യന്തം ബലമായും ചമ
ഞ്ഞിരിക്കുന്നു. മൃഗങ്ങളുടെ അസ്ഥികൂട്ടം മനുഷ്യരുടേവറ്റിന്നു തുല്യമാ
കിലും മനുഷ്യന്നു മാത്രം നിവൎന്നുനിന്നു നടപ്പാനും ദൈവത്തിൻ വിശി
ഷ്ട ക്രിയകളെ കാണ്മാനും കഴിവുള്ളു. മഹത്വം തിരണ്ട ഈ ജീവനുള്ള
ദൈവത്തെ നിങ്ങൾ വല്ലപ്പോഴെങ്കിലും വണങ്ങി അവന്നു ചെല്ലേണ്ടുന്ന
സ്തോത്രത്തെ ചെലുത്തി ഒപ്പിച്ചുവോ? E. Lbudrfr.

ഇതി അസ്ഥിഖാണ്ഡസ്സമാപ്തഃ (ശേഷം പിന്നാലെ).

A MEDITATION

(11) വേദധ്യാനം.

വിശേഷിച്ചു ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും
മനുഷ്യൎക്കു വെച്ചുകിടക്കുന്നു. എബ്ര. ൯, ൨൭.

മനുഷ്യൻ ഒരു വട്ടം മാത്രം മരിക്കുന്നതുകൊണ്ടു ആ മരണം നിൎഭാഗ്യ
മുള്ളതായി തീരുന്നു എങ്കിൽ സന്മരണമാക്കുമാറു ഒരു മറുജന്മം
[ 238 ] എടുത്തു പിഴെച്ചു പോയതു നന്നാക്കുവാൻ കഴികയില്ല. വല്ല ലൌകിക
കാൎയ്യങ്ങളിൽ തെറ്റായി ചെയ്തതു ഒരു സമയം നന്നാക്കുവാൻ പാടുണ്ടു.
പരീക്ഷയിൽ തോറ്റവൻ തനിക്കു നേരിട്ട തിന്മകൾ ഓൎത്തു പിന്നീടു അ
തിനെ ജയിച്ചു അതിൽനിന്നു ഒഴിഞ്ഞു പോകാം. എന്നാൽ മരണവേള
ഒരിക്കൽ മാത്രം അടുക്കുന്നതുകൊണ്ടു: അയ്യോ ഞാൻ തെറ്റി അതിലും
ഇതിലും പിഴെച്ചു പോയി എന്നുണൎന്നു ദുഃഖിച്ചാലും ജീവചക്രത്തെ തി
രിച്ചു പുതുതായി ആരംഭിച്ചു സന്മാൎഗ്ഗിയായി ജീവിപ്പ്പാൻ തക്കം വരികയി
ല്ല. എന്നാൽ ദൈവം വിശ്വസ്തനും കരുണാസമ്പൂൎണ്ണനും ആകകൊ
ണ്ടും ദുഷ്ടന്റെ മരണത്തിൽ തനിക്കു ഇഷ്ടമില്ലായ്കകൊണ്ടും മനുഷ്യൻ
മരിക്കും മുമ്പെ താൻ പലപ്പോഴും ദീനം, ക്ലേശം, വ്യസനം, മുതൽനഷ്ടം,
ഓരോ ആപത്തു മുതലായവറ്റാൽ മനുഷ്യനെ തട്ടി ഉണൎത്തി അവന്നു
ബോധം വരുത്തി ശേഷിക്കുന്ന ജീവകാലത്തിൽ അനുതാപവിശ്വാസസഭ
ക്തികളാൽ മരണത്തിന്നു ഒരുങ്ങി നില്ക്കേണ്ടതിന്നു അദ്ധ്വാനിച്ചു വരുന്നു.
ഒരിക്കൽ മരിക്കുന്നതു മനുഷ്യൎക്കു വെച്ചുകിടക്കുംപോലെ ക്രിസ്തനും അനേ
കരുടെ പാപങ്ങളെ എടുപ്പാനായി ഒരിക്കൽ ഹോമിക്കപ്പെട്ടു. കൎത്താവാ
യ യേശു ക്രിസ്തുവിന്റെ യാഗമരണത്താൽ അത്രേ നമ്മുടെ മരണത്തി
ന്നു ആശ്വാസവും ഭാഗ്യവും വരുന്നുള്ളു. കൎത്താവിന്റെ ബലിമരണ
ത്തിൽ വിശ്വസിക്കുന്ന ഏവൎക്കും സകല പാപങ്ങളുടെ മോചനവും നി
ത്യജീവനും സാധിക്കുന്നു. ആകയാൽ മൎത്ത്യൻ ജീവനുള്ളന്നു യേശുവിൻ
മരണത്താലുളവായ്വന്ന പാപമോചനത്തെ കൈക്കൽ ആക്കുവാൻ എത്ര
യോ ഉത്സാഹിക്കേണ്ടതു. ദൈവം എല്ലാവൎക്കും സ്രഷ്ടാവാകയാൽ താൻ
യേശു ക്രിസ്തനെകൊണ്ടു എല്ലാവൎക്കും വേണ്ടി വ്യത്യാസം കൂടാതെ രക്ഷ
യേയും ഉളവാക്കിയതിന്നു തക്കവണ്ണം വിശ്വാസത്താൽ ഏവരും അതി
ന്റെ പങ്കാളികളായി തീരുകയും ചെയ്യും. പുത്രമരണത്താൽ നമുക്കു പി
താവാകുന്ന ദൈവത്തോടു നിരന്നു വരുവാൻ വഴിവെച്ചു കിടന്നിരിക്കേ
നാം ഓരോരുത്തൻ ഈ നിരപ്പിനെ താന്താങ്ങൾക്കു സ്വന്തമാക്കേണ്ടതാ
കുന്നു. മരണത്തിൽ ഉണ്ടാകുന്ന പ്രാണവേദന കിടുകിടുപ്പു മുതലായ
ഞെരിക്കങ്ങളെ ഭയപ്പെടുവാൻ ആവശ്യമില്ല, അതെല്ലാം തൽക്കാലികമ
ത്രേ. മരണത്തെ ഭയങ്കരമായി തിൎക്കുന്ന പാപത്തെ ഭയപ്പെടുകേ വേണ്ടു.
കൎത്താവിൽനിന്നു പാപമോചനം പ്രാപിക്കാതെ കണ്ടു ആരും ആശ്വാ
സത്തോടെ മരണമെത്തമേൽ കിടക്കുവാൻ തുനികയുമരുതേ.

മരണത്തിൽ പിന്നെ ന്യായവിധിയും മനുഷ്യന്നു വെച്ചുകിടക്കുന്നു.
അതിന്നായി മരിച്ചവരുടെ ആത്മാക്കൾ സന്തോഷത്തോടോ ഭയത്തോ
ടോ കാത്തുകൊണ്ടിരിക്കുന്നു. പാപം മറെച്ചിളെച്ചു കിട്ടിയ ആത്മാവി
ന്നു ന്യായവിധിയെ പേടിപ്പാൻ സംഗതിയില്ല; യേശു ക്രിസ്തൻ ഉളവാ [ 239 ] കിയ രക്ഷ തികെഞ്ഞിരിക്കുന്നു എന്നും അവനിൽ വിശ്വസിക്കുന്നവൻ ന്യാ
യവിധിയിൽ വരാതെ മരണത്തിൽനിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു
എന്നും പരത്തിൽ വെട്ടാവെളിച്ചമായി വിളങ്ങും.

മഹാപുരോഹിതനും രക്ഷിതാവും കൎത്താവുമാകുന്ന യേശു ക്രിസ്തനേ
നിന്റെ പ്രായശ്ചിത്തമരണത്തിന്റെ അനുഗ്രഹം എന്റെ മരണത്തി
ലും എനിക്കു അനുഭവമാക്കി നൽകേണമേ! നീ എന്റെ എല്ലാ പാപ
ങ്ങളെയും ക്ഷമിച്ചു തന്നു നിന്റെ കരുണയിലും സമാധാനത്തിലും മരി
പ്പാൻ എനിക്കു തുണനില്ക്കേണമേ! എന്നു അപേക്ഷിക്ക. അപ്പോൾ നാം
അവന്റെ വരവിൽ സന്തോഷിച്ചുല്ലസിക്കയും അവൻ തനിക്കുള്ളവൎക്കു
ഒരുക്കി വെച്ച ഭാഗ്യത്തിൻ ഓഹരിക്കാരായി തീരുകയും ചെയ്യും. S.W.

൧. ജീവന്മദ്ധ്യത്തിങ്കൽ നാം

ചാവിൽ ഉൾപ്പെടുന്നു.
കൃപ എങ്ങിനെ വരാം?
തുണ ആർ നില്ക്കുന്നു?
മദ്ധ്യസ്ഥാ നീയല്ലാതെ
പാപാൽ നാം ആണു ശാപത്തുൾ

അന്തം നരകത്തിരുൾ.

ശുദ്ധസഭാ ഗുരോ! ശക്തജഗൽപ്രഭോ!
ദ്രോഹം ക്ഷമിക്കുന്ന ദേവ! ത്രിയേക പുരാൻ
ചാവിൽ നാം മുങ്ങാതെ
ജീവിച്ചൊളിയെ കാണ്മാൻ
കൃപ ചെയ്താലും! (൨൨൦)

A CHRISTMAS ODE.

ക്രിസ്താവതാരകീൎത്തനം.

രാഗം ഖമാജി. പല്ലവി. ചെമ്പട.

ശ്രീധരൻ പരൻ ധരണിയിൽ പിറന്നാൻ
തിരുമഹിമ വെടിഞ്ഞാൽ... ശ്രീ.

അനുപല്ലവി

ശോഭചിന്തുന്ന സൂൎയ്യ താരനില കടന്നു—രീരീരീ
ശാപം പൂണ്ടു നര താപം തീൎപ്പതിനു—ശ്രീ.

ചരണങ്ങൾ.

ലഭിക്കും ഗുണമെന്നു കാതിന്നുഗുണം കെടുത്താദം—ഹവ്വാ
ലാഭം പാപകഷ്ടം ശാപം മാരണം മാഖേദം.
കൂപനിരയത്തിന്നു പാപിലോകർ പിറന്നു—രീരീരീ
കോട്ടകോടികളാ യോടി വീണിടുന്നു—ശ്രീ.

൨.

പരഗതിയറിവതിനുഴന്നു തപ്പിനടന്നു പലരും—പാഴിൽ
പാഞ്ഞു പേയിൻ പിമ്പെ ആഞ്ഞു പോകുന്നതിഘോരം.
നരഗതിയെന്നുണൎന്നതിൽ ചിലർ തിരിയുന്നു—രീരീരീ
നാഥന്വന്നുദിച്ചു ഖേദം നീക്കീടുന്നു—ശ്രീ

൩.

പരന്നു കിടക്കും താരം പരിഗണങ്ങടെയിടയിലതാ! തോന്നി
ഭാതിങ്ങുന്നൊരുഭം ഭക്തനാം രാജേശനതാ!
നിറെഞ്ഞുന്നതസ്ഥലത്തിൽ വിരെയും പേകൾഭ്രമിച്ചു—രീരീരി
നിലകെട്ടോടി തമ്മിൽ തലതല്ലിച്ചതെച്ചു—ശ്രീ
[ 240 ]

പരംധരണിയാബരതലങ്ങളും നിറെഞ്ഞമഹേശൻ—താനേ
പാരം സ്വല്പസ്ഥലം മേരിയിൻ ഉദരേ പൂകാൻ:
തിരുപരാക്രമം ഭയപരമനീതിമതിയും—രീരീരീ
തീരെമാറ്റിതിരു പേരും പ്രാഭവവും—ശ്രീ.

ആട്ടിടയരണെവാൻ മാട്ടുതൊഴുത്തിൽ പിറന്നീശൻ—സൂക്ഷം
ആടുമാടുക്കടെ പേടി യാഗമഴിച്ചീശൻ
മീട്ടീവീണകിന്നരം ശ്രേഷ്ഠ ദൂത ഗായകർ—രീരീരീ
വിയത്തിലെങ്ങും തിരുമഹത്വം ആൎത്തുബഹു—ശ്രീ

"പരന്നു മഹിമവിണ്ണിൽ, ധരണിയിൽ വര സമാധാനം; ഇങ്ങു
പാരിൽ മൎത്യരിൽ സംപ്രീതിയും ഭവിക്ക"—എന്നും
പരിചിൽ ഘട്യംമുഴക്കി തിരുവനന്തപുരത്തിൽ*—രീരീരീ
പറന്നു ചേൎന്നുസ്തുതി പകൎന്നു താണ്മയോടു—ശ്രീ.

മതി! മതി! ഗമിക്കുന്നു മതി തളൎന്നവത്സല ഖേദം—യേശു
മാനുവേൽ തരുന്നേ നിരന്തസൽമോദം
പതിമതിഗതിയിതിയതിധൃതിയൊടഖിലർ—രീരീരീ
പതിപ്പിനാശ്രയം ഇക്ഷിതിയിൻ രക്ഷകനിൽ—ശ്രീ.
M. Walsalam.

THE BIBLE IN THE NURSERY & IN INFANT SCHOOLS (2.)

ശിശുശാലകളിലും അകംഭാഗത്തിലും കഴിക്കേണ്ടുന്ന ചോദ്യോത്തരം ൨.

5. യേശു ക്രിസ്തനു ദാഹിച്ചപ്രകാരം വേദം എത്ര പ്രാവശ്യം പറയുന്നു?

6. മാനുഷസഹായം കൂടാതെ ജീവനില്ലാത്ത ഏതു വിഗ്രഹം അനങ്ങിയിരുന്നു?

7. ഏതു രണ്ടു പ്രവാചകന്മാർ തമ്മിൽ ഏറ്റവും തുല്യരാകുന്നു?

8. യോബിന്നു നാശം വന്നുപോയ നാല്ക്കാലികൂട്ടത്തിന്നു പകരം ദൈവം പിന്നെയും ര
ണ്ടിരട്ടിയായി സമ്മാനിച്ചിരിക്കേ മക്കളിൽ വെച്ചു മരിച്ച സംഖ്യയെ മാത്രം ഒപ്പിച്ച സംഗതി
യെന്തു? (G. W.)

A SACRED SONG. ഒരു ഗീതം

യഹോവ എനിക്കു തന്നെ; ഞാൻ ഭയപ്പെടുകയില്ല. സങ്കീ. ൧൧൮, ൬.

L.J.F.

നേരം മയങ്ങി ശോഭയും മങ്ങി വാനത്തെ കണ്ടു കൂടാ
മോദം കുറഞ്ഞും മാനസുടഞ്ഞും ആസയെ എന്നും ഹടാ [ 241 ]

2. കാറ്റുള്ള ദേശം

രാത്രിയിൽ ക്ലേശം.
രാവിലെ ഇമ്പമിതാ
ഭാനുവിളങ്ങി
വാനം തിളങ്ങി
മോദിക്ക രക്ഷസദാ

3. ഓളങ്ങളൂടെ
ജ്വാലയിൽ കൂടെ
താങ്ങുന്നു ദൈവം എന്നെ
തൂണുകൾ ആടും
പൂക്കളും വാടും
സാധുവെ അഞ്ചരുതേ!

4. കണ്ണുതുറന്നു
വീൎയ്യനോ വന്നു
വാൎദ്ധിയിൽ നടക്കുന്നോൻ
അല്പവിശ്വാസി
സത്രനിവാസി
യേശുവൊ ജീവിക്കുന്നോൻ

5. കാൽപിഴച്ചാലും

താണുപോയാലും
മേപ്പെട്ടു നോക്കുക നീ
കാറു തെളിഞ്ഞു
ഖേദം ഒഴിഞ്ഞു
പ്രേമത്തിൽ പാളുന്നു തീ.

6. കേൾക്കുക താത
ജീവന്റെ നാഥ
ദ്വേഷിയേ ആട്ടിക്കൊൾ്വൂ
വാഗ്ദത്തം തന്നു
ശാന്തതവന്നു
രാജിതകൃപചെയ.

7. ചിത്രം നിൻവമ്പു
ജീവൻ നിൻഅമ്പു
സാന്ത്വനം താൻ ചൊല്ലുകേ
യേശുവിൻ ശക്തി
തേമ്പാത്ത ഭക്തി
ദാസനിൽ സാധിക്കുകേ L. J. Frohnmeyer.

SUMMARY OF NEWS.

വൎത്തമാനച്ചുരുക്കും.

I. RELIGIOUS RECORD വൈദികവൎത്തമാനം

THE JUBILEE-SINGERS മഹോത്സവഗീതക്കാർ

(൨൧൪ാം ഭാഗത്തേ തുടൎച്ച)

6. The first singing Trip ഒന്നാം ഗായനയാത്ര.

നിത്യാഭ്യാസത്താൽ ആനയെ എടുക്കാം എന്നും തെളിഞ്ഞ പാട്ടുകാരെകൊണ്ടു മാലോ
കൎക്കും സമ്മതം വരുത്താം എന്നും ഹ്വൈത്ത് സായ്വ് നിശ്ചയിച്ചു തന്റെ ശിഷ്യന്മാൎക്കു
നല്ല പ്രാപ്തിയെ വരുത്തിയ ശേഷം കൂട്ടത്തിൽനിന്നു ൧൩ പേരെ തെരിഞ്ഞെടുത്തു അവ
രോടു കൂട ൧൮൭൧ ഒക്തോബ്ര ൬ാം൹ ഒഹൈയൊ കൂറുപാട്ടിലേ സിൻസിനാതി നഗരത്തി
ലേക്ക്1) പുറപ്പെട്ടു. പാട്ടുകാർ സഭയിൽ ചെല്ലേണ്ടതിനു അവൎക്കു തക്ക വസ്ത്രങ്ങളും തീവണ്ടി കേ
വു കൂലിയും ചിലനാളത്തേ വിറ്റൂണിൻ2) വകയും ഉണ്ടാകേണ്ടതിന്നു താൻ നേടി വെച്ച പ
ണവും അല്ലാതെ കുടമായി വാങ്ങിയ പണവും കൂടെ ചെലവാക്കേണ്ടി വന്നു. ഒക്തോബ്ര ൭,
൮ാം൹കളിൽ ചിക്കാഗോ നഗരം3) കത്തിപ്പോയപ്പോൾ ലക്ഷം പേർ പാൎപ്പിടം ഇല്ലാതെ വ
ലെഞ്ഞതിനാൽ തങ്ങൾ മേളക്കൊഴുപ്പു4) കൊണ്ടു ആദ്യം നേടിയ നൂറുരൂപ്പിക അവൎക്കു ദാനമാ
യ്ക്കൊടുത്തു. ചിലിക്കോത്തു പുരിയിലേ5) വഴിയമ്പലത്തെ അന്വേഷിച്ചപ്പോൾ കരിക്കട്ട പോ
ലെ കറുത്ത കാപ്പിരികളെ കൈക്കൊൾവാൻ രണ്ടുവഴിയമ്പലക്കാൎക്കു മനസ്സില്ലാതിരുന്നു; എ
ന്നാൽ മൂന്നാമൻ അവരെ ചേൎത്തു എങ്കിലും അവിടെയുണ്ടായിരുന്ന വഴിപോക്കർ കാപ്പിരിക
ളെ വെറുത്തിനാൽ തന്റെ ഉറക്കറയെ അവൎക്കു ഏല്പിക്കയും വെള്ളക്കാൎക്കു അവരോടു കൂട ഭ
ക്ഷിപ്പാൻ മനസ്സില്ലായ്കയാൽ അവൎക്കു പ്രത്യേകം ഭക്ഷണം കൊടുക്കയും ചെയ്തു. അവർ പാടി
[ 242 ] ക്കൊണ്ടു വടക്കൻ ദിക്കുകളിൽ സഞ്ചരിച്ചു അന്നന്നു അവൎക്കുണ്ടായ വരവു തങ്ങളുടെ ഭക്ഷണ
ത്തിന്നും പ്രയാണത്തിന്നും മാത്രം തികെഞ്ഞുള്ളൂ. എന്നിട്ട് കൎത്താവിലുള്ള പ്രത്യാശ നാണിപ്പി
ക്കുന്നില്ല എന്നു വെച്ചു അവർ ധൈൎയ്യത്തോടെ നിലെച്ചു, നവയോൎക്കിലെത്തി1) അടിമ വിടു
തി യോഗക്കാരെ കണ്ടപ്പോൾ ആയ൨ർ അവരെ തങ്ങളുടെ ഭവനങ്ങളിൽ കൈക്കൊള്ളുകയും
ഹൈന്ദ്രിവാൎത്തു ബീജർ2) എന്ന കേൾവിപ്പെട്ട ബോധകൻ അവൎക്കു വഴിയുണ്ടാക്കുകയും ചെയ്തു.
നവയോൎക്കിലേ ശീതജ്ഞന്മാരുടെ മുമ്പാകെ പാടിയപ്പോഴും കൂടെ എല്ലാവരും അവരുടെ വിദ
ദ്ധതയെ സമ്മതിക്കേണ്ടി വന്നു. അരിൽ ഒരു ഗീതജ്ഞൻ പറയുന്നതാവിതു: കുയിൽനാദ
ത്താൽ കേൾക്കുന്നവൎക്കു മയക്കം വരുത്തുന്ന പാട്ടുകാരെ ഞാൻ കേട്ടു എന്നാലും ഇവരുടെ പാ
ട്ടിനാൽ സമമായ ഇളക്കം ഇത്രോളം എങ്ങും കണ്ടില്ല. അടിമ കാലത്തെ തൊട്ടു പാടിയ ഓരോ
പാട്ടുകളിൽ അടങ്ങിയ അല്ലലും പാടും ദീനതയും ആധിയും ആവലാധിയും കേഴ്ചയും വിട്ടത
ലിന്നായിട്ടുള്ള ആകാംക്ഷയും മറ്റും അവരുടെ സ്വരവാക്കുകൾ മൂലമായി ഗ്രഹിച്ചതു മാത്രമല്ല
ഇരിമ്പകം (ഉരിപ്പൂ) പോലെ കരുത്തുള്ള കിഴവന്മാരും പൈതങ്ങളെ പോലെ കണ്ണീർ ഓലോ
ല വാൎത്തു. യഹോവ തന്റെ മക്കളെ അടിമവീട്ടിൽനിന്നു വിടുവിക്കും മുമ്പെ തങ്ങളുടെ കുടി
ലുകളിൽ നടത്തിയ കൂട്ടില്ലാത്ത പാട്ടു കേൾക്കേണ്ടതിന്നു സംഗതി ഉണ്ടായിരുന്നു.—അന്നു തൊട്ടു
അവരുടെ യാത്രയിൽ നഗരം തോറും എല്ലാവരും അവരുടെ പാട്ടു കേൾക്കേണ്ടതിന്നു തിക്കി
തിരക്കികൂടും, ഘടിഗാരങ്ങളെ ദാനമായി കൊടുപ്പാനും മിദ്ല്‌തൌനിൽ4) ഒരു കച്ചവടക്കൂട്ടം വാഷ്പ
ദീപത്തെ (ആവിവിളക്കിനെ)5) കത്തിപ്പാൻ വേണ്ടുന്ന ഉപകരണങ്ങളെ കൊടുപ്പാനും ബൊ
സ്തനിൽ6) ഒരു യന്ത്രകാരൻ വില മതിച്ച വലിയ കുഴൽ കിന്നരത്തെ7) കൊടുപ്പാനും ഏറ്റു.
അവർ ബൊസ്തനിൽ ഒരൊറ്റ മേളക്കൊഴുപ്പുകൊണ്ടു ൨൪൦൦ രൂപികയും അവരുടെ യാത്രയുടെ
അവസാനത്തിൽ നാല്പതിനായിരം രൂപികയും സമ്പാദിച്ചു. ഈ നേടിയ മുതലിന്റെ പാതി
മുതൽ കൊടുത്തു ൨൫ ഏക്കർ വിസ്താരമുള്ള സമ ഉയൎന്നിലം നശ്വിലിനു സമീപത്തു വാങ്ങി.
ആ സ്ഥലം മുമ്പെ മണ്കോട്ട ആയതിനാൽ വിദ്യാലയമാണവന്മാരും8) കൂലിക്കാരും കൂടി ആ
സ്ഥലത്തെ തട്ടി നിരത്തി പുതിയ വിദ്യാലയത്തിനു അടിസ്ഥാനം ഇടുകയും ചെയ്തു.

ഇങ്ങിനെ കൎത്താവു ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തം പരമായി അവൎക്കു
സാധിപ്പിച്ചു. അതിന്റെ ശേഷം അവരുടെ രണ്ടാം മേളക്കൊഴുപ്പു യാത്രയിൽ ബൊസ്തനിൽ
വെച്ചു ൨൦,൦൦൦ പേൎക്കു ഒരിക്കൽ തന്നെ പൂൎണ്ണസമ്മതം വരുത്തി. ഫിലദെല്പിയ ബല്തിമോർ9)
എന്നീ നഗരങ്ങളിലും പാടി. ഇല്ലിനോയിസ്സ്10) നഗരത്തിൽ ഉള്ള വഴിയമ്പല വേലക്കാർ
അവൎക്കു ശുശ്രൂഷ ചെയ്യരുതെന്നു അഹങ്കരിച്ചതിനാൽ അവർ തന്നെ തങ്ങളുടെ ചെരുപ്പു തുടെ
ക്കുകയും മറ്റും ചെയ്യേണ്ടി വന്നു.

7. The Transatlantic Debut കടൽ യാത്ര.

സൎവ്വകലാശാലയെ തീൎക്കേണ്ടതിനു ഇന്നും പക പോരായ്കയാൽ അവർ ഇംഗ്ലന്തിലേക്കു
പോകുവാൻ നിശ്ചയിച്ചു. അന്നോളം ആബാലവൃദ്ധം അവരുടെ പാട്ടു കേട്ടു വന്നിരിക്കേ ന
വയോൎക്കിൽ അനേക തീക്കപ്പൽക്രട്ടങ്ങൾ ഉള്ളതിൽ ഒന്നു മാത്രമേ കറുത്ത പാട്ടുകാരെ സായ്പ
ന്മാരോടു കൂടെ ഒന്നാം തരത്തിൽ കയറി പോവാൻ അനുവദിച്ചുള്ളൂ. ശെഫ്സ്‌ബരി വാഴുന്നോ
രും അൎഗ്ഗൈൽ പ്രഭുവും മുമ്പേത്ത ശ്രേഷുമന്ത്രിയായ ഗ്ലെദ്‌സ്തൻ സായ്പും11) അവരെ തങ്ങളുടെ
അരമനകളിൽ കൈക്കൊണ്ടതല്ലാതെ ചക്രവൎത്തിനി തമ്പുരാട്ടി അവൎകളും വേല്സ് ഇളമയവൎക
[ 243 ] ളും മുൻകാലത്തു തിരിച്ചറിചില്ലാത്ത കാപ്പിരികൾ തങ്ങളുടെ കുച്ചകങ്ങളിൽ പഠിച്ച പാട്ടുകൾക്കു
ചെവി ചായ്ക്കേണ്ടതിനു മടിച്ചതേയില്ല.

ഇവവൎക്കു ൧൧൨ പാട്ടുകൾ ഉള്ള ഒരു പുസ്തകം ഉണ്ടു. ആ പാട്ടുകൾക്കു നല്ല താളവും മേളവും
ഉള്ളതു കൂടാതെ ഉൾക്കാമ്പിനെ കാൎന്നു കളയുന്ന അഴകുള്ള പാട്ടുകളെ കേട്ടാൽ അടിമതനത്തി
ലേ ഇളപ്പവും1) ഇളിഭ്യവും തന്നെയല്ല, വിണ്ടെടുപ്പിന്റെ തെളിഞ്ഞ ആശയും ദൈവജനത്തി
ന്റെ പുനൎജ്ജനനവും കൂടെ അതിൽനിന്നു വിളങ്ങും. ഈ പാട്ടുകളാൽ ക്രിസ്തീയ വിശ്വാസ
ത്തിൽ സ്ഥാപിതമായ പ്രത്യാശ തിളങ്ങി വരുന്നു. സ്യുവാൎദ്ദ് എന്ന മേളക്കൊഴുപ്പൻ2) അമേരി
ക്ക യുദ്ധം കഴിഞ്ഞ ഉടനെ അടിമകൾ പണിയെടുത്ത തോട്ടങ്ങളിൽ ചെന്നു അവരെക്കൊണ്ടു
പാട്ടുകളെ പാടിച്ചു, അതിൽ ഉത്തമമായവറ്റെ ഒരു പ്രബന്ധത്തിൽ ചേൎത്തു കുറിച്ചിരിക്കുന്നു.
മേൽ പറഞ്ഞു പാട്ടുകാർ മൂന്നു മാസങ്ങളോളം ലണ്ടനിൽ പാടിയ ശേഷം സ്പൎജൻ എന്ന ശ്രുതി
പ്പെട്ട ബോധകൻ ൭൦ാം കൂടിയ സഭയിൽ പ്രസംഗിച്ചു തീൎന്നാറെ താൻ അവിടെ വെ
ച്ചു അവരെ കൊണ്ടു പാടിച്ചു. സ്കോത്ലാന്തിലും അവർ മൂടി എന്ന4) ഉണൎവ്വുബോധകന്റെ
പ്രസംഗത്തിൽ പാട്ടുകൊണ്ടു സഹായിക്കയും ചെന്നേടത്ത് എല്ലാം ഏവൎക്കും സന്തോഷം വരു
ത്തുകയും എണ്പതിനായിരം ഉറുപ്പിക സമ്പാദിച്ചു കൊണ്ടു അമേരിക്കാവിലേക്കു തിരിച്ചു പോക
യും ചെയ്തു.

തിരികെ രണ്ടാമതും അവർ ഇംഗ്ലന്തിലേക്കു ചേൎന്നു ലണ്ടനിൽ മൂദി സങ്കി എന്നവൎക്കു തങ്ങ
ളുടെ പ്രസംഗങ്ങളിൽ സഹായിച്ച ശേഷം വേല്സിലും തെക്കേ ഇംഗ്ലന്തിലും പോയി പിന്നെ
യും എണ്പതിനായിരം ഉറുപ്പിക നാട്ടിലേക്കയച്ച ശേഷം ഹൊല്ലന്തിലേക്കും ചെന്നു അവിടെയും
ജനങ്ങൾക്കു പരസമ്മതം വരുത്തി മടങ്ങിപ്പോന്നു. ൧൮൭൫ാമതിൽ സൎവ്വകലാശാലയെ പ്രതി
ഷ്ഠിച്ചു വമ്പിച്ച എടുപ്പുകളെ ഉണ്ടാക്കീട്ടും സ്ഥലം പോരാ എന്നു പിറ്റേന്നു തന്നെ കണ്ടതുകൊ
ണ്ടു ഫിസ്ക്കു സേനാപതി പിന്നേതിൽ ഇംഗ്ലന്തിലേക്കു എഴുതി അയച്ചതാവിതു: എങ്ങിനെയെ
ങ്കിലും ഞങ്ങൾക്കു ഇനിയും മറ്റൊരു വലിയ എടുപ്പു കൊണ്ടു അത്യാവശ്യമുണ്ടു. ആയതോ വി
ശേഷാൽ കറുത്ത പ്രേരിതരെ5) വേണ്ടും പോലെ അഭ്യസിപ്പിച്ചു തങ്ങളുടെ വേലെക്കായി ഒരു
ക്കുവാൻ തന്നെ. പുതിയ പാഠകശാലെക്കു അടിസ്ഥാനം ഇട്ടിരിക്കുന്നു എങ്കിലും അതിനേ
നിവൃത്തിക്കേണ്ടതിന്നു വേണ്ടി തങ്ങളുടെ പാട്ടുകാർ ൭൭ാമതിൽ യൂരോപ്പിലേക്കു യാത്ര ചെയ്യും.
ഗുൎമ്മാനർ അവരെ ഏറ്റവും സന്തോഷത്തോടെ കൈക്കൊണ്ടതിനാൽ അവർ പല ഗാൎമ്മാ
നഗരങ്ങളിലും വിശേഷിച്ചു ബൎല്ലിനിലും അധികം നാൾ താമസിച്ചു അവിടെ ചക്രവൎത്തിയും
ഇളമയും കുഡംബ സഹിതം അവരുടെ പാട്ടിൽ വളരെ രസിച്ച ശേഷം ൧൮൭൮ മേയി മാസ
ത്തിൽ അവർ സ്വീത്സർലാന്തിലേക്കും പുറപ്പെട്ടു കേട്ടവൎക്കു വിസ്മയവും സമ്മതവും വരുത്തി
പോന്നു.

S. Short sketch of the life of one of the Singers. പാട്ടുകാരിൽ ചുരുങ്ങിയ ജീവചരിത്രം.

തോമാസ രത്ലിങ്ങ്6) എന്നവൻ ൧൮൫൪ൽ തെന്നസി കൂറുപാട്ടിൽ ജനിച്ചു. താൻ ജനിക്കു
മ്മുമ്പെ മുതലാളി തന്റെ അപ്പനെ വിറ്റു കളഞ്ഞതിനാൽ അപ്പനെ തനിക്കു അറിവാൻ പാടു
ണ്ടായിരുന്നതുമില്ല. അവന്റെ അമ്മ അടിമയുടെ കടുപ്പത്തിൽനിന്നു തെറ്റി പോകേണ്ടതി
ന്നു കൂടക്കൂട കാട്ടിലേക്കു ഓടിപ്പോയെങ്കിലും പിടിപ്പെട്ടു കഠിനമായ വാറടി കൊള്ളണ്ടി വ
ന്നു. അതിനാലും ഫലമില്ലായ്കയാൽ മുതലാളി അവളെ തെക്കേ നാട്ടിലേക്കു വിറ്റു കളഞ്ഞു.
എന്റെ കുട്ടികളെ വിടുകയേ ഇല്ല എന്നു കരഞ്ഞുകൊണ്ടു അമ്മ പറഞ്ഞുതും കൂലിക്കാർ അവളെ ഇ
ഴെച്ചുകൊണ്ടു പോയതും താൻ നല്ലവണ്ണം ഓൎക്കുന്നു. അവൻ അമ്മയേയോ ദൂരേ കൊണ്ടുപോയി
[ 244 ] വിറ്റു കളഞ്ഞ ഉടപ്പിറപ്പുകളെയോ ഇതുവരെ കണ്ടിട്ടില്ലാതാനും, ൮ാം വയസ്സിൽ തന്നോളം
പോരുന്ന കരി എടുത്തു പൂട്ടേണ്ടതിന്നു മുതലാളി അവനെ നിൎബ്ബന്ധിച്ചു. പിന്നെ അവനെ
മേശയെ ശുശ്രൂഷിപ്പാൻ ആക്കിയതു കൊണ്ടു യജമാനന്മാർ പോരിനെ തൊട്ടു എന്തു സംസാരി
ക്കുന്നു എന്നു ചെവി കൊടുത്തു കേൾക്കും.1) തങ്ങളോടു അറിയിക്കേണ്ടതിന്നു അപേക്ഷിച്ച ശേ
ഷം അടിമകളോടു താൻ ഉറ്റു കേട്ട വൎത്തമാനത്തെ പരിവായിട്ടു അറിയിക്കും. വടക്കർ തോ
റ്റുവെങ്കിൽ അവരുടെ മുഖങ്ങൾ വാടും ജയിച്ച വൎത്തമാനം കൊണ്ടു വരുന്തോറും എല്ലാവരും
ഒത്തൊരുമിച്ചു പാടുവാനും തുടങ്ങും. ൧൮൬൨ാമതിൽ വിടുതലിന്റെ വൎത്തമാനം അവിടേയും
എത്തി. ആയതു യജമാനൻ തന്റെ അടിമകളോടു അറിയിച്ചപ്പോൾ അവർ സന്തോഷം കൊ
ണ്ടു തുള്ളിച്ചാടി പാടുവാനും തുടങ്ങി. മൂന്നു വൎഷം കഴിഞ്ഞ ശേഷം തോട്ടത്തിൽനിന്നു പുറപ്പെ
ടുന്ന അവധി എത്തി. രത്ലിങ്ങ് ഉടനെ ഫ്രിസ്ക്കു സൎവ്വകലാശാലയിൽ ചേൎന്നു അവിടെ ചില
കൊല്ലങ്ങൾ പഠിച്ചു പാട്ടുകാർ തങ്ങളുടെ കറുത്ത സഹോദരന്മാരുടെ ഉപകാരത്തിനായി നട
ത്തിയ മേളക്കൊഴുപ്പുകളിൽ സഹായിച്ചു പോരുകയും ചെയ്തു. Basl. Volkob. 1878 p. 146 ff.
(ശേഷം പിന്നാലെ)

1) ഭാരതത്തിലും ഇംഗ്ലിഷ്‌ഭാഷയെ അശേഷം തിരിയാത്ത ഭാവമോ സംസാരിക്കുന്നതു കൂ
ട്ടാക്കാത്ത ഭാവമോ കാണിക്കുന്ന വേലക്കാരെ പോലേ അത്രേ.

2. POLITICAL NEWS ലൌകികവൎത്തമാനം

ആസ്യ Asia.

മദ്രാശിസംസ്ഥാനം — പുകവ
ണ്ടിക്കിണ്ടം.— ഒക്തോബർ ൩൦ ബങ്ക
ളൂരിൽനിന്നു ഒരു കൂട്ടം കിളത്തുരങ്കകാർ (Sap
pers, Miners) കുഡുംബങ്ങളുമായി ചെന്നപ്പട്ട
ണത്തേക്കും പുറപ്പെട്ടു. ആ രാത്രിയിലേ കന
ത്ത മഴകൊണ്ടു പുകവണ്ടിപ്പാതയുടെ പശയി
ല്ലാത്ത മണ്ണു വെള്ളം കടിച്ചു ഇരുന്നു പോയതു
യന്ത്രനായകൻ അറിയാതെ ൩൧ ൹ രാവിലേ
൩ മണിക്കു ൩൭ നാഴിക മദ്രാശിയിൽനിന്നു
ദൂരപ്പെട്ട ചിനമ്പേട്ടയോടു അടുത്തായപ്പോൾ
യന്ത്രവും വണ്ടികളും പാത്തികളെ വിട്ടു കിള
ത്തുരങ്കക്കാരുടെ രണ്ടു വണ്ടികൾ തകൎന്നു പോ
യി. ഏകദേശം ൨ഠ പേർ മരിക്കയും അമ്പ
തോളം വല്ലാതെ മുറിപ്പെടുകയും ചെയ്തിരിക്കു
ന്നു, കഷ്ടം.

അബ്ഘാനിസ്ഥാനം — കാബൂ
ൽ.— ഒക്തോബ്ര ൧൩ ൹ രോബൎത്ത്സ് സേ
നാപതി പടയുമായി ബാലഹിസ്സാരിൽ യാ
തൊരു വിരോധം ക്രടാതെ പ്രവേശിച്ചു. അ
മിർ സൊഖ്യക്കേടു നടിച്ചു കൂട ചെന്നില്ലെങ്കി
ലും അഞ്ചു വയസ്സുള്ള തന്റെ മൂത്തുമകനെ
അയച്ചു. ബാലഹിസ്സാരിൽ ൮൫ കാളന്തോക്കു

കളും ഗൎഭങ്കലക്കികളും വളരെ വെടിമരുന്നും
ഏറിയ ആയുധങ്ങളും ഇംഗ്ലിഷ്കാൎക്കു കിട്ടിയി
രിക്കുന്നു. ൧൭ ൹യിൽ സൈന്യമെല്ലാം കാ
ബൂലിൽ കൂടി കടത്തിയ ശേഷം പടത്തുലവ
നായ രോബൎത്ത്സ് മുഖ്യ ജനങ്ങളെ വിളിച്ചു
വരുത്തി അവർ കേൾക്കേ അറിയിച്ച പര
സ്യവിതു: ദൂതവധം നിമിത്തം കാബൂൽ ന
ഗരത്തെ നശിപ്പിക്കേണ്ടതാകുന്നു എങ്കിലും അം
ഗ്ലക്കോയ്മ ബാലഹിസ്സാരിന്റെ ചുറ്റുമുള്ള വീ
ടുകളെ മാത്രം നിരത്തി ശേഷം നിവാസിക
ൾക്കു ഒരു പിഴയേ കല്പിക്കുന്നുള്ളൂ. കാബൂലി
ലും പത്തു നാഴിക ചുറ്റുവട്ടത്തിലും യുദ്ധധ
ൎമ്മം (martial law) പ്രമാണം. നഗരത്തിലും
അതിന്റെ അഞ്ചു നാഴിക ചുറ്റുവട്ടത്തിലും
ഒരുത്തൎക്കും ആയുധങ്ങൾ വഹിച്ചു കൂടാ ചെ
യ്താലോ മരണം നിശ്ചയം. അംഗ്ലപ്രജകളു
ടെ മരണത്തിൽ പങ്കുള്ളവരെ കുറ്റത്തിനു ത
ക്കവണ്ണം ശിക്ഷിക്കും എന്നും മറ്റും തന്നെ.
പരസ്യം വായിച്ചു തീൎന്ന ഉടനെ കൂടിവന്ന
പ്രമാണികളിൽ ആരും നിനെയാത്തവണ്ണം
മുസ്താഫി ഒജീരിനെയും യാഹികഖാനെയും
അനുജനെയും പിടിച്ചു തടവിലാക്കിയിരി
ക്കുന്നു.
[ 245 ]
ഒക്തോബ്ര ൧൯ ൹ രോബൎത്ത്സ് പടത്തല
വൻ പുനരാലോചന ചെയ്വാൻ കല്പിച്ചിട്ടും
അമീർ അബ്ഘാനസ്ഥാനവാഴ്ചയെ രാജി
കൊടുക്കുന്നു എന്നു സിദ്ധാന്തിച്ചിരിക്കുന്നു. ഒ
ക്തോബർ ൧൬ ൹ ബാലഹിസ്സാർ എന്ന അ
രണിൽ (citadel, ചെറുകോട്ടയിൽ) ഒരു കൂട്ടം
വെടിമരുന്നു മൂന്നു വട്ടം പൊട്ടിത്തെറിച്ചിരു
ന്നു. അതിനാൽ മേലരൺ (upper citadel)
എല്ലാം ഇടിഞ്ഞു പോയി. ചില പടയാളികൾ
മാത്രം പൊടിത്തെറിപ്പു നടന്നെടത്തു ഉണ്ടാ
യതു ദൈവകടാക്ഷം എന്നേ വേണ്ടു. ഒരു നാ
യകനും ഇരുപതു പടയാളികളും വീഴുന്ന മ
തിലിന്റെ കല്ലിനാൽ മൂടിപ്പോയി അവരിൽ
നിന്നു ൧൧ പേരേ ഓരോ മുറിവോടേ വലി
പ്പാൻ കഴിവുണ്ടായി. ശേർആലി ആ സ്ഥല
ത്തിൽ ശേഖരിച്ച ഏറിയ ആയുധങ്ങൾ മുഴു
വനേ നശിച്ചുപോയിരിക്കുന്നു. മേലേ ബാല
ഹിസ്സാരിന്നു പിടിച്ച തീയെ ൧൭ ൹ൽ മാത്രം
അടക്കുവാൻ സാധിച്ചു. ഏകദേശം 250,000 റാ
ത്തൽ വെടിമരുന്നുള്ള മരുന്നറ കേടു വരാതെ
രക്ഷപ്പെട്ടു. ഈ സംഭവം നിമിത്തം രണ്ടു പ
ട്ടാളങ്ങൾ ചെറു കോട്ടയെ വിട്ടു അടുത്ത സ്ഥ
ലങ്ങളിൽ പാളയം ഇറങ്ങി. ഹിമക്കാലത്തി
ന്റെ കടുപ്പം വിചാരിച്ചാൽ പടയാളികൾക്കു
സങ്കടം തന്നെ.

യുദ്ധബദ്ധന്മാരെയും കോയ്മബദ്ധന്മാരെ
യും (political prisoners) വിസ്തരിക്കേണ്ടതി
ന്നു രണ്ടു വക ത്രിവീരന്മാരെ നിയമിച്ചു.

൨൦൹ യിൽ ദൂതവധത്തിലും ആയുധം എ
ടുക്കുന്നതിലും കുറ്റക്കാരായ കാബൂലിലേ കൊ
ത്തുവാളും ആഗാർഖാനും സുൽത്താൻ അജിദ്
ഖാനും ജിഹാദ് പ്രസംഗിച്ച മുഖ്യമുല്ലാവും ഒ
രു അബ്ഘാന സേനാപതിയും എന്നീ അ
ഞ്ചു പേരെ തൂക്കിക്കുളഞ്ഞു. ദ്രോഹികളുടെ ത
ലവന്മാരെ പിടികൂടുവാൻ വളരെ ഉത്സാഹി
ക്കുന്നു. ബാലഹിസ്സാരിൽനിന്നു നീങ്ങിയ അം
ഗ്ലപട്ടാളങ്ങളെ ശേൎപ്പൂർ പാളയത്തിൽ പാൎപ്പി
ക്കുന്നു. ഒക്തോബർ ൩൦൹ രോബൎത്ത്സ് സേ
നാപതി കാബൂലിൽ രണ്ടാം പരസ്യമറിയി
ച്ചതു എന്തെന്നാൽ: അമീർ തന്റെ സ്ഥാന

ത്തെ അംഗ്ലക്കോയ്മയുടെ കൈയിൽ ഏല്പിച്ചതു
കൊണ്ടു ഇംഗ്ലിഷ്ക്കാർ ആ ഭാരം ഏറ്റിരിക്കു
ന്നു എന്നും ഓരോ സ്ഥാനപതികൾ ഇംഗ്ലിഷ്
ക്കാൎക്കു ബാദ്ധ്യസ്ഥന്മാർ ആകുന്നു എന്നും വി
രോധമായി നടക്കുന്നവർ ശിക്ഷ അനുഭവി
ക്കേണ്ടിവരും എന്നും എല്ലാപ്രജകൾക്കു പൂൎണ്ണ
സ്വാതന്ത്ര്യവും നീതിന്യായമുള്ള കൎയ്യവിചാര
വും ഉണ്ടാകും എന്നും അംഗ്ലകോയ്മ നാട്ടിലേ മു
മ്പന്മാരോടും ഗോത്രമൂപ്പന്മാരോടും ഭാവിയിലേ
വാഴ്ചക്രമങ്ങളെ കുറിച്ചു ആലോചന കഴിക്കും
എന്നും മറ്റും തന്നെ.

നൊവെമ്പ്ര ൩ ൹ത്തേ കമ്പിവൎത്തമാന
പ്രകാരം യാക്കൂബ് ഖാൻ കോയ്മത്തടവുകാരൻ
ആയ്പോയി എന്നു കേക്കുന്നു. നഗരപ്രവേ
ശനനാളിൽ കൂട ചെല്ലായ്വാൻ ഓരോ ഒഴിക
ഴിവു പറഞ്ഞതിനാൽ അവന്റെ മേൽ സംശ
യം ജനിച്ചു. അവന്റെ കൂടാരത്തെ പടത്ത
ലായ്മസ്ഥാനത്തു (head-quarters) അടിപ്പിച്ചു.
ഒക്തോബ്ര 28 ൹ താൻ ഓടിപ്പോകുവാൻ തു
നിഞ്ഞതു കൊണ്ടു നാല്പതു വെള്ളക്കാരെ കാ
വൽ നിശ്ചയിച്ചു. ഇവരിൽ ഒരു കാവൽ കൂ
ടാരത്തിന്റെ അകത്തും നാലു കാവല്ക്കാർ പുറ
ത്തും സഞ്ചരിച്ചു വരുന്നു.

ശേർ ആലിയുടെ പൊൻമകനായ അ
ബ്ദുള്ളജാനിന്റെ അമ്മയുടെ കൈയിൽനിന്നു
യാക്കൂബ് ഖാൻ ഓരോ മുതൽ തട്ടിപ്പറിച്ചു കു
ഴിച്ചിടീച്ചു. കിട്ടിയ ഒറ്റു പ്രകാരം നൊവെ
മ്പ്ര 4൹ പൊന്നും വിലയേറിയ കല്ലും ഒമ്പതു
ലക്ഷം വിലയോളം കുഴിച്ചെടുത്തിരുന്നു. അ
മീർ എണ്പതു ലക്ഷത്തിന്റെ പൊന്നും വെള്ളി
യും മറ്റും ഓരോ അരമനകളിൽ കുഴിച്ചു വെ
ച്ചിരിക്കുന്നു പോൽ.

ചതികുല ചെയ്ത 3 നായകന്മാരെ കഴിച്ചി
ട്ട സ്ഥലം എവിടെ എന്നു കോയ്മക്കാർ അന്വേ
ഷിച്ചാറെ നാട്ടുകാർ ൩ ശവക്കുഴികളെ കാണി
ച്ചു കുഴിച്ചു നോക്കിയപ്പോഴോ അതിൽ നാട്ടു
കാരെ ഇട്ട പ്രകാരം കണ്ട ശേഷം ആ നായ
കന്മാരുടെ ശവങ്ങളെ ദ്രോഹികൾ കാബൂലിൽ
കൂടി വലിച്ച പ്രകാരം കേട്ടു ശവങ്ങളെ ഇട്ട
സ്ഥലം ഇതു വരെക്കും കണ്ടു കിട്ടിയതുമില്ല.

[ 246 ]
നടന്ന ചതികുലയെക്കുറിച്ചു ഓരോ സാക്ഷി
കളെ വിസ്തരിക്കുന്നു. യാക്കൂബ്‌ഖാന്നു പക്ഷ
മായ പരിചാരകർ തങ്ങളുടെ യജമാനൻ കുടു
ങ്ങി പോകാത വാറു ഓരോ കറ്റുകഥകളെ ഉ
ണ്ടാക്കുന്നു.

ബാല ഹിസ്സാരിന്റെ മതിലുകളേയും അ
തിലുള്ള സകല എടുപ്പുകളേയും ഇടിച്ചു കളയു
ന്നതു കൂടാതെ കിട്ടിയ പത്തു ലക്ഷം റാത്തുൽ
വെടി മരുന്നിൽനിന്നു ആശുമല്ലാത്തതു ന
ശിപ്പിച്ചു വരുന്നു.

ശേഷം ഇടങ്ങൾ.—ഒക്തോബ്ര ൧൪
൹ മൊംഗൽ സ്ഖിങ്ങ് വാട ഹുസ്സാൻ അഹ്മേ
ദ് ഖേയിൽ എന്ന ഗോത്രങ്ങൾ ആലിഖേയി
ലുള്ള പാളയത്തോടു ചെറുത്തു വന്നു. പാളയ
ക്കാർ നന്നായി ചെറുത്തതു കൂടാതെ കുതിര
കാൽപടകൾ അവരെ ആക്രമിച്ചു പായിച്ചു
കളഞ്ഞു.

പടത്തലവനായ ഗൊഫ് (Gough) വിവി
ധ ആയുധങ്ങളുള്ള സൈന്യവുമായി ഓക്തോ
ബ്ര ൧൪ ൹ ൽ ജലാലാബാദ് നഗരത്തിൽ പ്ര
വേശിച്ചു. കറാച്ചിക്കും സഖരിന്നും ഇടയിൽ
ലക്കി എന്ന സ്ഥലത്തിലും മൂലസ്ഥാനത്തിന്നും
രോരിക്കും നടുവിലുള്ള ഖാൻപൂർ എന്ന ഇട
ത്തിലും പോരിന്നായി ചെല്ലുന്ന പടയാളിക
ൾക്കു ആശ്വാസപ്പാളയങ്ങളെ സ്ഥാപിച്ചിരി
ക്കുന്നു.

കട്ടിയ വാടയിലേ തലവന്മാർ കോയ്മക്കു
പേറിന്നായി ആയിരം തട്ടു കുതിരകളെ സ
മ്മാനിച്ചിരിക്കുന്നു. ഒക്തോബ്ര ൧൪ ൹ ശത്രു
ക്കൾ ആലിഖേയിൽ പാളയത്തെ ആക്രമിച്ച
ദിവസത്തിൽ ശതർ ഗൎദ്ദൻ കണ്ടിവാതിലിനെ
യും കയറിപ്പിടിപ്പാൻ നോക്കി. ഈരായിരം
പേരോളം രണ്ടു പ്രാവശ്യം പീരങ്കികൾ ഇട്ട
സ്ഥലം വരെക്കും മൂൽപുക്കു എങ്കിലും അവരു

ടെ രണ്ടു പടക്കൊടിയും ൨൦൦ ആളും പോയ്പോ
യിരിക്കുന്നു. ൨൦ ൹ ആലിഖേൽ ശതർ ഗൎദ്ദൻ
എന്നീസ്ഥലങ്ങൾക്കിടേയുള്ള അബ്ഘാനർ
പലവിധം അലമ്പൽ ആക്കി കൊണ്ടേ ശേഷം
കാബൂൽ ഇംഗ്ലിഷ്ക്കാരുടെ കൈയിൽ വന്നു
എന്നു നിശ്ചയമായി അറിഞ്ഞപ്പോൾ നാലുദി
ക്കുകളിലേക്കു ചിതറിപ്പോയി.

ഒക്തോമ്പ്ര വ൫ ൹ കന്ദഹാരിന്നടുത്ത ഷാ
ജൂറി എന്ന സ്ഥലത്തിൽ ചൊൽക്കൊണ്ട കവ
ൎച്ചക്കാരനായ സഹേബ് ജാൻ ൨൦൦ കുതിരപ്പ
ടയാളികളും ൭൦൦ കാലാളരും ആയി പാളയം
ഇറങ്ങിയതു ഹ്യുഗ്സ് (Hughes) പടത്തലവൻ
കേട്ടതിനാൽ കൊൎന്നൽ കെന്നടിയെ വിവിധ
ആയുധങ്ങളോടു അയച്ചു. ശത്രുക്കളെ ആട്ടി
യ ശേഷം പോൎക്കളത്തിൽ ൪൨ പേരെയും അ
വരിൽ സഹെബ് ജാന്റെ ഉടലിനെയും ക
ണ്ടെത്തിയിരിക്കുന്നു.

നൊവെമ്പ്ര ൪ ൹ കന്ദഹാരിൽ വെച്ചു അ
വിടുത്തേ ശ്രേഷ്ഠന്മാർ മുല്ലമാർ കച്ചവടക്കാർ
എന്നിവരുടെ മുമ്പിൽ വായിപ്പിച്ച പരസ്യ
പ്രകാരം സിൎദ്ദാർ ശേർ ആലിഖാൻ എന്നവ
നെ പുതുക്രമങ്ങളെ നിശ്ചയിക്കുവോളം അംഗ്ല
ക്കോയ്മ കന്ദഹാർ കൂറുപാടിന്റെ വാഴിയായി
സമ്മതിച്ചിരിക്കുന്നു എന്നു അറിയിച്ചു കൊ
ടുത്തു.

നൊവെമ്പ്ര ൭ ൹ രണ്ടു മലഗോത്രങ്ങൾ വി
ധിച്ച പിഴയെയും ആൾ ജാമ്യങ്ങളെയും ഏ
ല്പിച്ചിരിക്കുന്നു.

നൊവെമ്പ്ര ൮ ൹ തലവനായ ബേക്കർ ച
ൎദ്ദെ താഴ്വരയിലുള്ള ഇന്ദിക്കി എന്ന ഗ്രാമത്തെ
വളഞ്ഞു ൫൦ ദ്രോഹികളെയും ഓരോ ആയുധ
ങ്ങളെയും പിടിച്ചിരിക്കുന്നു. ദ്രോഹികളെ
കൈക്കൊണ്ട ഗ്രാമക്കാൎക്കു നവധാന്യത്തിന്റെ
ഒരു പിഴയെ വിധിച്ചിരിക്കുന്നു.

[ 247 ] ൧൮൭൯ ആമതിലേ കേരളോപകാരിയുടെ പൊരുളടക്കം.
ഭാഗം ഭാഗം
അനുതാപസ്തോത്രാപദാന ദിവസം 154

ആത്മികയുദ്ധം 2
ആത്മികയുദ്ധസന്നാഹം 31
ആത്മികവാൾ 193
ഇംഗ്ലീഷ് ചരിത്രം 70
ഉടമ്പെല്ലുകൾ 151. 169
ഒന്നാം ഹെരോദാവിന്റെ ചരിത്രസം
ക്ഷേപം 121. 137. 161. 177. 201. 217
ഒരു ഗീതം 25. 211. 232
ഒരു പൂൎവ്വവൃത്താന്തം 172
ഒരു രഹസ്യ ക്രിസ്താനന്റെ മരണം 124
കടലാസ്സ് നിൎമ്മാണം 188
കരചരണാസ്ഥികൾ 209. 227
കരാസ്ഥികൾ 209
കീൎത്തനങ്ങൾ 92
കുപ്രദ്വീപിന്റെ ചരിത്രച്ചുരുക്കം 102
ക്രിസ്താവതാരകീൎത്തനം 231
ക്രിസ്തുവന്ദന 52
ക്രിസ്തുവിന്റെ ഉയൎച്ച 97
ഗൃഹപുരി ദ്വീപും ഗുഹാലയവും 206. 223
ഗൌളിയും തുമ്പിയും 143
ചരണകോശം കൊണ്ടുള്ള പ്രയോജനം 88
ചരണാസ്ഥികൾ 227
ചിത്രപദ്യം 84
ചുണ്ടെലി 130
തലയോടു 19
താലകേര തുംമ്പികൾ 191
തിരുവെഴുത്തുകളെ ആരായുവിൻ 126
ത്രിയേക വന്ദനം 187
നായി 61
നായ്ക്കളെ സൂക്ഷിപ്പിൻ 108
പമിക്കി 144
പലവകവൎത്തമാനം 117
പല്ലുകൾ 110
ബൊസ്‌ഫൊരുസ് 47
ഭയാപഹം 27
ഭൂമിയുടെ അൎദ്ധഗോളങ്ങൾ 166
ഭൂമിശാസ്ത്രസംബന്ധം 36. 76
മലയാളരാജ്യം 10. 50
മശീഹ കടലിന്മേൽ നടന്നതു 69
മാർപാപ്പാവു (൧൩ാം ലേയോ) 29

മുഖാസ്ഥികൾ 85

മോവാബ്യ ഓൎമ്മക്കല്ലു 147
യാക്കോബ് രാമവൎമ്മൻ 7. 17. 41. 57. 81
യേശു നാമ ദ്വേഷി 128
രത്നവ്യാപാരിയായ ശാപൂർ 44
വത്സരാരംഭസ്തുതി (1879) 1
ലൌകികവൎത്തമാനം 15. 37. 54. 77. 94. 118.
134. 158. 174. 198. 214. 236
വിരുതുടയ വേദചോദ്യോത്തരങ്ങൾ 93.
131. 168. 211
വിളയാട്ടുതാരാട്ടുകൾ 132
വേദധ്യാനം 26. 50. 73. 91. 114. 131.
142. 164. 186. 205. 229
വേദാന്തം 181
വൈദികവൎത്തമാനം 13. 33. 74. 115.
156. 194. 212. 233
അംഗ്ലസഭാമിശ്ശൻ 116
ഇതാല്യ 14
ഔസ്ത്രാല്യ 117
കാശ്മീരത്തിലേ വൈദ്യമിശ്ശൻ 156
ക്രിസ്ത്യാനവിശ്വാസസംബന്ധം 115
ഗൎമ്മാന്യരാജ്യം 13
നവകലെദ്യോന്യ 75
നവഗിനേയാ 75
നവബ്രിതാന്യ ദ്വീപുസഞ്ചയം 75
നീഗർമിശ്ശൻ 33
പഴങ്കൂറ്റുകാർ 13
മദ്യവൎജ്ജനയോഗം 117
മാധ്യരേഖാഫ്രിക്കാ 14
മഹോത്സവഗീതക്കാർ 194. 212. 235
മെക്ഷിക്കോ 75
വേദസംഖ്യക്കാർ 115
സുമത്ര 74
ഹിസ്പാന്യ 115
ശിശുശാലകളിലും അകംഭാഗത്തിലും ക
ഴിക്കേണ്ടുന്ന ചോദ്യോത്തരം 155. 232
ശ്രീയേശു പഞ്ചാക്ഷരം ലിഖ്യതേ 32
സിന്ധുപദ്യ ലക്ഷണം 74
സൂത്രഗീതം 208
സ്വസ്ഥദിവസത്തെക്കുറിച്ചു 165
ഹിന്ദുമതം എന്തു 23. 66. 98. 181

[ 248 ] Contents of the Keralópakári for 1879.
Page Page
Anatomy 19. 85. 110. 151. 169. 209. 227

Bel in Babel, Destruction of— 172
Beware of Dogs 108
Bible in the Nursery etc. 155. 232
Bosphorus, The— 47
British Empire, The— 70
Correspondence 74
Cyprus, Short history of— 102
Day of Humiliation etc. 154
Dog, The— 61
Elephanta Isle, —The Cave—Temple on the
206. 223
Extremities, The Bones of the— 209. 227
Fear overcome 27
Hating the Name of Jesus 128
Hemispheres, The two— 166
Herod the Great, The Life of— 121. 137.
164. 177. 201. 217
Hinduism, What it is 23. 66. 98. 181
Hymns 25. 211. 232
Jubilee Singers, The— 194, 212. 235
Leo XIII. The Pope— 29
Lyrics 31. 52. 69. 97. 124. 165. 187. 232
Malayalam Country, The— 10. 50
Meditation 26. 50. 73. 91. 114. 131.
142. 164.
186. 205. 229
Memorial Verses 208
Mouse, The— 130
News, Miscellaneous— 117
Do, Political— 15. 37. 54. 77. 94. 118.
134. 158. 174. 198. 214. 236
Notes, Geographical— 36. 76
Odo, A Sanskrit— 32
Pamicki, the Sandwich-Islander 144
Paper, Manufacturing of— 188
Poetry, Native—, Religious
A Christmas Ode 231
Christ walking on the Sea 69
Christ's Victory over Satan 97
Death of a Secret Christian 124
Homage to Christ 52

Praise to the Holy Trinity 187

The Lord's Day 165
Spiritual Warfare 31
Poetry, Native—, Secular.
The Cocoanut Tree, the Palmyra and
the Gourd 191
The Lizard and the Fly 143
Do, Rotatory 84
Ramawarma, The Rev. Jacob 7. 17. 41. 57. 81
Record, Religious—13. 33, 74. 115. 156.
194. 212. 233
Aequatorial Africa 14
Alliance 115
Australia 117
Bible Societies 115
Church Mission (Cochin & Travancore) 116
Germany 13
Italy 14
Jubilee Singers 194. 212. 235
Medical Mission in Cashmere 156
Mexico 75
New Britannia Archipelago 75
New Caledonia 75
New Guinea 75
Niger Mission 33
Old Catholics 13
Spain 115
Sumatra 74
Temperance Society 117
Rhymes, Nursery— 132
Sapores, the Jeweller 44
Search the Scriptures 126
Scripture Prize Questions 93. 131. 168. 211
Skull, The Human— 19, 85
Songs, Sacred—,The gate ajar for me. 92
Song. A sacred— 234
Stocking, The use of a— 88
Stone, The Moabite— 147
Sword, The Spiritual— 193
Teeth, The— 110
Truuk, The Bones of— 151. 169
Warfare, The Spiritual— 2

[ 249 ] THE DECALOGUE

THE THIRD COMMANDMENT

ദശവാക്യാമൃതം

നാലാം പൎവ്വം.

മൂന്നാം കല്പന: "നിന്റെ ദൈവമായ യഹോവായുടെ നാമം
വൃഥാ എടുക്കരുതു." ദൈവനാമത്തെ വൃഥാ എടുക്കുന്നതോ: ഭയഭ
ക്തിയുള്ള വിചാരവും ധ്യാനവും കൂടാതെയോ ദുഷിപ്പാൻ മാത്രമോ
ദൈവനാമത്തെ പ്രയോഗിച്ചാൽ അതിനെ വെറുതേ എടുക്കുന്നു.
ൟ പാപം വിശേഷിച്ചു ൟ നാട്ടിൽ അധികം നടപ്പായിരിക്കുന്നു.
ഏതുപ്രകാരത്തിൽ എങ്കിലും ദൈവനാമത്തെ സ്മരിക്ക മാത്രം ചെ
യ്താൽ അതു വലിയ പുണ്യമാകുന്നു. തീയിൽ പുല്ലു മുതലായ ച
ണ്ടികൾ എരിഞ്ഞു പോകുംപോലെ തന്നെ ദൈവനാമത്തെ ഉ
ച്ചരിക്കുന്നതിനാൽ എല്ലാ പാപങ്ങൾ കത്തിക്കാളി പോകുന്നു
പോൽ. ദൈവത്തിൻ പരിശുദ്ധനാമം തീ കണക്കേ ഇരിക്കുന്നു എ
ന്നു വരികിൽ അതു പാപിയെ അനത്താതെ പാപത്തെ മാത്രം ദ
ഹിപ്പിച്ചു കളുയുമോ? കുറ്റക്കാരൻ ഏതും അനുഭവിക്കാതെ കുറ്റ
ത്തിനു മാത്രം ശിക്ഷ വരുന്നതെങ്ങനേ? പവിത്ര പരഞ്ജ്യോതിയാ
യ ദൈവം പാപിയെ ദഹിപ്പിക്കുന്ന അഗ്നി ആകുന്നു സത്യം; അശു
ദ്ധപാപി താൻ ചെയ്ത പാപത്തിനായി ദുഃഖിച്ചു മനം തിരിയാ
തെ ദൈവനാമത്തെ വൃഥാ ഉച്ചരിക്കു മാത്രം ചെയ്താൽ അവൻ വി
ളക്കത്തേ പാറ്റയോടു ഒക്കുകേയുള്ളു.

ഭയഭക്തിയറ്റ ചിന്തയോടേ ദൈവനാമത്തെ ചൊല്ലന്നതു ധൎമ്മ
ലംഘനമാകുന്നെങ്കിൽ വിഗ്രഹങ്ങളെ ദൈവം എന്നു വെച്ച പൂജി
ച്ചു തൊഴുന്നതു ഏറ്റവും വലിയ പാപം തന്നെ.

ദുരുപയോഗത്തിന്നായിട്ടും കൂടെ ദൈവനാമത്തെ വെറുങ്ങനെ
എടുക്കാം അതോ: ശപിക്ക പ്രാവുകളെ കള്ളസ്സത്യം ചെയ്ക ക്ഷുദ്രം ചെ
യ്ക കളവു പറക ചതിക്ക എന്നിങ്ങനെ പല ദോഷങ്ങൾക്കായിട്ടു
ദൈവനാമത്തെ ഭയവും ശങ്കയും കൂടാതെ ഉച്ചരിക്കുന്തോറും ദൈവ
നാമം വൃഥാ എടുത്തു ദോഷം ചെയ്യുന്നു. ഇങ്ങിനേയുള്ള അഹമ്മതി
മഹാപാപവും നരകയോഗ്യവുമത്രേ.

"നാവു ചെറിയ അവയവമെങ്കിലും വമ്പു കാട്ടുന്നതു; ഇതാ കു [ 250 ] "റഞ്ഞ തീ എത്ര വലിയ വനത്തേ കത്തിക്കുന്നു; നാവും തീ തന്നേ. അനീ
"തിലോകമായിട്ടു നാവു നമ്മുടെ അവയവമദ്ധ്യത്തിൽനിന്നു കൊണ്ടു സ
"ൎവ്വദേഹത്തേയും മലിനമാക്കുകയും നരകത്താൽ ജ്വലിക്കപ്പെട്ടു ആയു
"സ്സിന്റെ ചക്രത്തെ ജ്വലിപ്പിക്കയും ചെയ്യുന്നു." (യാക്കോബ് 3, 6,8–10)

ഒരു തോൽക്കൊല്ലൻ (കിടാരൻ) ഒരുനാൾ ഒരു തോട്ടിൽ ഊറെക്കിട്ട
തോലുകളെ കഴുകി വെടിപ്പാക്കിക്കൊണ്ടിരിക്കുമ്പോൾ പെട്ടന്നു മഴ പെ
യ്തതിനാൽ താൻ വളരെ കോപിച്ചു തന്റെ വലങ്കൈ ചുരുട്ടി മടക്കി ആ
കാശത്തിന്നു നേരേ ഉയൎത്തി: വേണ്ടാതേരം മഴ പെയ്യിക്കുന്ന ഈ ദേവ
ന്റെ വേണ്ടാതനം ഞാൻ ഇപ്പോൾ അടക്കും എന്നു പറയുമ്പോൾ ത
ന്നേ ഉണ്ടായ ഇടി ഓങ്ങി നില്ക്കുന്ന അവന്റെ കൈക്കു തട്ടി അത്യാപ
ത്തിൽ ആകയും ചെയ്തു.

ദൈവനാമം ചൊല്ലി കള്ളസ്സത്യം ചെയ്യുന്നവൻ ശാപഗ്രസ്തൻ ത
ന്നേ. ഒരു സായ്പു കലീനയായൊരു വിധവയോടു: നിങ്ങളെ ഞാൻ വിവാഹം
ചെയ്യുമെന്നു വാക്കു കൊടുത്തു വിശ്വസിപ്പിച്ച് കൈയിൽ ഉണ്ടായിരുന്ന
മുതലെല്ലാം വശത്താക്കിയശേഷം തന്റെ വാക്കു മാറ്റി അവളെ ചതി
ച്ചു വിവാഹം ചെയ്യാതെ വിട്ടുകളഞ്ഞു. ൟ കാൎയ്യത്തെ കൊണ്ടു അവൾ
അവന്റെ മേൽ ആസ്ഥാനത്തിൽ സങ്കടം ബോധിപ്പിച്ചു. ന്യായാധിപൻ
അവനെ കല്പിച്ചു വരുത്തിയപ്പോൾ അവൻ അവിടെ വെച്ചു കള്ളസ്സത്യം
ചെയ്തു വതുക്കിക്കളഞ്ഞു. ഇങ്ങനെ താൻ തെറ്റിപ്പോയെന്നു കണ്ടു താ
നും ചങ്ങാതികളുമായി തന്നെതാൻ മറന്നു ഏറ്റവും സന്തോഷിച്ചു. അടു
ത്തൊരുനാൾ താൻ ഒരു ചങ്ങാതിയുടെ ഭവനത്തിൽ വിരുന്നു ഉണ്മാനാ
യി പോയിരുന്നു. ആയതു കഴിഞ്ഞു താനും സ്റ്റേഹിതനും രാക്കാലം സവാ
രിയായി വീട്ടിലേക്കു മടങ്ങി വരും വഴിയിൽ തനിക്കു എതിരേ മറുകുതിര
യാളർ വരുന്നപ്രകാരം തോന്നി. ആയതു തന്റെ വൈരിയായ ആ സ്ത്രീ
യുടെ തുണയാളികൾ തന്നേ തന്നോടു പ്രതിക്രിയ ചെയ്യേണ്ടുന്നതിന്നു
വരുന്നു എന്നു ഉറപ്പിച്ചു ചങ്ങാതിയുടെ എതിൎവ്വാക്കൊന്നും കൂട്ടാക്കാതെ
ൟ മായാഭാവം ഉള്ള കണക്കു നമ്പി താൻ അതിന്നു നേരേ കുതിരയെ ശ
ക്തിയോടു ഓടിക്കുകയും തന്റെ കഠാരം ഊരി കൈ നീട്ടി ഓങ്ങുകയും ചെ
യ്തുകൊണ്ടു ഊക്കോടെ മുഞ്ചെല്ലുകയിൽ കുതിര ഇടറി വീഴുമ്പോൾ താൻ
കഠാരം ഏറ്റു മരിക്കയും ചെയ്തു. സൂക്ഷിച്ചു നോക്കിയാൽ ഇങ്ങനെയുള്ള
പല ദൈവശിക്ഷകൾ നമ്മുടെ നാട്ടിലും തട്ടുന്നതു തെളിവായി കാണാം.

പിന്നെ ആണയിട്ടും കൊണ്ടു പറകയും ചെറും വാക്കുറപ്പു കൊടുക്ക
യും ചെയ്യുന്നവരെ നന്നായി സൂക്ഷിച്ചു പരീക്ഷിച്ചാൽ അവർ സൎപ്പം
പോലേ ഇരുനാവുള്ളവരായി ചതിക്കുന്നതിനെ കാണാം. അതിനു ഒരു
ദൃഷ്ടാന്തമാവിതു: അഞ്ചു പത്തു ചാക്കു കോതമ്പു വില്പാനുള്ള ഒരു ഭക്ത
നായ കച്ചവടക്കാരന്റെ അടുക്കേ ഒരു അപ്പക്കാരൻ വന്നു ചോദിച്ച
പ്പോൾ കച്ചവടക്കാരൻ ന്യായമായ വില പറഞ്ഞതിന്നു അപ്പക്കാരൻ
ആയതിനെ കുറെച്ചു കിട്ടുവാൻ വേണ്ടി തനിക്കു ചേതം വരും എന്നു
കൌശലമായി ആണയിട്ടു എടുപ്പാൻ നോക്കി ആയതു സാധിക്കാഞ്ഞതി
നാൽ പറഞ്ഞ വിലയെ സമ്മതിച്ചു. എന്നാറെ വ്യാപാരി ഇങ്ങനെയു
[ 251 ] ള്ളവനോടു ഞാൻ ഒരു നാളും ഇടപാടു ചെയ്കയില്ല. താൻ ആദ്യം അത്ര
വില കൊടുത്തു വാങ്ങുന്നതു നഷ്ടം എന്നു ആണയിട്ടു കുറെച്ചു പറകയും
പിന്നീടു ആ ആണകൾക്കും ഉപായങ്ങൾക്കും എതിരേ എന്റെ വിലക്കു
സമ്മതിക്കയും ചെയ്യുന്നതു കൊണ്ടു. ഇങ്ങനെ നേരും ഞെറിയും ഇല്ലാത്ത
വന്നു ഞാൻ എന്റെ ചരക്കു കൊടുക്കുകയില്ല എന്നു തീൎച്ച പറഞ്ഞു
അവനെ അയച്ചുകളഞ്ഞു.

കള്ളസ്സത്യം മാത്രമല്ല കപടഭക്തിയും കൂടെ ദോഷം തന്നെ. കപട
ത്തിൽ ദൈവനാമത്തെ ഉച്ചരിക്കുന്നവൻ നല്ല ചായവും ശോഭയും ഉള്ള
തായി ചുവരിനേൽ വരെച്ചു ജീവനും ചൈതന്യവും ഇല്ലാതിരിക്കുന്ന ചി
ത്രത്തോടൊക്കും. ഇങ്ങനേ വേഷധാരി അരയാൽ കണക്കേ ഇല മുറ്റിരു
ന്നാലും ഫലമില്ലാത്തവൻ തന്നേ ജീവനോടിരിക്കുമ്പോൾ അന്യൎക്കും മരി
ച്ചശേഷം തനിക്കും അപകടമായിരിക്കുന്നു. എന്നാൽ അനേകർ പുറമേ
ൟ തിന്മയെ ധിക്കരിക്കുന്നു എങ്കിലും അന്തരംഗത്തിൽ അതിനേ തന്നെ
പ്രവൃത്തിച്ചു പോരുന്നു. അകത്തു കത്തിയും പുറത്തു പത്തിയും എന്ന
തു പോലേ തന്നെ.

II. മേൽപറഞ്ഞപ്രകാരം ദൈവനാമത്തെ വെറുതേ എടുപ്പാൻ വി
ലക്കിയ കണക്കേ അതിനെ ന്യായമായി എടുപ്പാനും കല്പിച്ചിരിക്കുന്നു എ
ങ്ങനെയെന്നാൽ:

൧. നാം ദൈവനാമത്തിൽ വിശ്വസിച്ചു പ്രാൎത്ഥിക്കേണം.

പ്രാൎത്ഥന ഏതു കാലത്തും എങ്ങനേയുള്ളവൎക്കും അത്യാവശ്യം ത
ന്നേ. സുഖകാലത്തിൽ പ്രാൎത്ഥനകൊണ്ടു ദൈവപരിചയം ഇല്ലാത്തവ
ൎക്കു ദുഃഖകാലത്തിൽ ആയതു സാധിപ്പിപ്പാൻ ആവതല്ല. ആകയാൽ ക
ഷ്ടത്തിലും നഷ്ടത്തിലും സുഖത്തിലും വാഴ്വിലും പ്രാൎത്ഥന ഇല്ലാതെ
ഇരിപ്പാൻ കഴികയില്ല. ഇങ്ങനെ വിശ്വാസി എക്കാലത്തിലും പ്രാ
ൎത്ഥനയിൽ ശീലിച്ചവൻ ആകകൊണ്ടു വിശേഷാൽ തനിക്കു ആപ
ത്തുകാലങ്ങളിൽ പ്രാൎത്ഥിച്ചു സഹായം വരുത്തുന്നു. ആകയാൽ ലോകര
ക്ഷിതാവു ഇടവിടാതെ പ്രാൎത്ഥിക്കേണ്ടതിന്നു കല്പിക്കുന്നു. അതുകൊണ്ടു
പ്രാൎത്ഥനയേക്കാൾ മികെച്ചതു മറ്റൊന്നും ഇല്ല.

൨. നാം ദൈവത്തിൻ നാമത്തെ സ്വീകരിക്കയും വേണം.

പണ്ടു തൊണ്ണുറു വയസ്സു പ്രായമുള്ള പൊലുകൎപ്പനെ ക്രിസ്തു
മതശത്രുക്കൾ തീയ്യിൽ ഇട്ടു ദഹിപ്പിപ്പാൻ നോക്കുമ്പോൾ ന്യായാധിപതി
അവനോടു: നിന്റെ വാൎദ്ധക്യത്തെ ഓൎത്തു നിന്റെ ക്രിസ്തനെ പ്രാവി
പ്രാണനെ രക്ഷിക്ക എന്നു പറഞ്ഞതിന്നു അവൻ: എൺപതാണ്ടു ഞാൻ
അവനെ സേവിച്ചു പോന്നു. അവൻ എനിക്കു ഒരു ദോഷവും ചെയ്തില്ല
എന്നേ വീണ്ടെടുത്തു രക്ഷിച്ചു വന്ന എൻ രാജാവെ ഞാൻ എങ്ങനെ ദു
ഷിക്കേണ്ടു. അവൻ എന്നും സ്തുത്യൻ തന്നെ എന്നു പറഞ്ഞു യേശുനാമ
ത്തെ വാഴ്ത്തി സന്തോഷത്തോടേ സാക്ഷിമരണം അനുഭവിക്കയും ചെയ്തു.

അതുപോലെ ഗൊൎദ്ദൻ എന്ന ഒരു പട്ടാളനായകനെ ക്രിസ്തൃനാമം
നിമിത്തം ശത്രുക്കൾ പിടിച്ചു കൊല്ലുവാൻ കൊണ്ടു പോകുമ്പോൾ അവൻ [ 252 ] സന്തോഷപരിപൂൎണ്ണനായി തെളിഞ്ഞ മുഖത്തോടേ കീൎത്തനങ്ങളെ ഉ
ണ്ടാക്കി പാടി: എന്റെ മണവാളനായ ക്രിസ്തന്റെ നാമം നിമിത്തം ആ
യിരം കുറി മരണം സഹിക്കേണ്ടി വന്നാലും വേണ്ടതില്ല എന്നു പറഞ്ഞു
ക്രിസ്തന്റെ നാമത്തെ ഉള്ളിൽ കരുതി വായികൊണ്ടു തള്ളിപ്പറഞ്ഞു ശ
ത്രുക്കളെ സന്തോഷിപ്പിച്ചു വഞ്ചിക്കരുതോ എന്നു ചിലർ പറഞ്ഞതിന്നു
അവൻ: തന്റെ പട്ടാങ്ങുടയവനെ വിട്ടു മറുത്തു പറവാൻ ആൎക്കും എ
ന്റെ നാവിനെ ഹേമിച്ചു കൂടാ; എനിക്കു ഹൃദയത്തെ തന്നവൻ നാവിനേ
യും കൊടുത്തിരിക്കുന്നു എന്നു തീൎച്ചയുള്ള പ്രത്യുത്തരം പറഞ്ഞു ധീരനാ
യി നോവും ചാവും പേടിക്കാതെ സാക്ഷിമരണം ഏല്ക്കുകയും ചെയ്തു.

ലൂഥർ എന്ന മറ്റൊരു വിശ്വാസവീരന്റെ അവസ്ഥയിലും ദൈവ
നാമത്തിന്റെ പ്രബലമായ സ്വീകാരം കാണാം. തന്റെ ഉപദേശത്തെ
വിടുവാനോ പിടിപ്പാനോ വേണ്ടി രാജസഭയിൽ ചെല്ലുവാൻ ഗൎമ്മാനച
ക്രവൎത്തിയുടെ തിരുവെഴുത്തു ലൂഥരിന്നു കിട്ടിയപ്പോൾ അവന്റെ സ്നേഹി
തന്മാരിൽ ചിലർ: നിങ്ങൾ പോകരുതു; പോയാൽ മടങ്ങി വരികയില്ല
എന്നു പറഞ്ഞു തടുത്തു നിന്നു. അവൻ പറഞ്ഞതു എതിരാളികൾ ഇ
വിടെ മുതൽ ആസ്ഥാനമണ്ഡപം വരേ വഴി നീളെ ആകാശത്തോളം ഉ
യരത്തിൽ മേലേരി കൂട്ടി എരിച്ചിരുന്നാലും ഞാൻ ക്രിസ്തന്റെ മഹാതി
രുനാമത്തിൽ പോയി രാജസഭയിൽ ഉള്ള മഹാപുലിയുടെ അണപ്പല്ലു
കളിൽ നിന്നുംകൊണ്ടു ക്രിസ്തുനാമത്തെ സ്വീകരിക്കും എന്നു ചൊല്ലി അ
വൻ പുറപ്പെട്ടു; പട്ടണത്തോടണഞ്ഞാറെ കൂടയുള്ള ചങ്ങാതിമാർ വീ
ണ്ടും അവനെ തടുത്തതിന്നു അവൻ: ൟ പട്ടണത്തിലേ വീടുകളുടെ മേൽ
ഉള്ള ഓടുകളുടെ എണ്ണത്തോളം ദുരാത്മാക്കളും പിശാചുക്കളും ഉണ്ടായിരു
ന്നാലും ഞാൻ അങ്ങു ചെല്ലാതെ ഇരിക്കയില്ല എന്നു പറഞ്ഞു രാജസഭ
യുടെ മുമ്പാകെ ചെന്നു നിന്നു സ്വീകരിച്ചതാവിതു: എപ്പോഴും മെയ്യാ
യി അനുഭവിച്ചതിനെ ഞാൻ തള്ളിപ്പറകില്ല അനാഥനാഥനും ഉല
കക്കാൎത്താവും ആയ ദൈവം എനിക്കു സഹായിപ്പൂതാക. ആമെൻ.

൩. നാം ദൈവനാമത്തെ കൊണ്ടാടുകയും വേണം.

മനുഷ്യരെ പ്രസാദിപ്പിപ്പാൻ ഭാവിക്കുന്നവർ അവൎക്കു ഇഷ്ടമുള്ളതി
നെ കൊടുക്കുന്നു. ദൈവത്തെയോ അവൻ തന്ന ശുദ്ധകൃപാദാനങ്ങളെ
നന്ദിയോടെ കൈക്കൊണ്ടു പോറ്റി പുകഴുകയും ചെയ്യാം; ദൈവത്തി
ന്റെ ഉപകാരങ്ങളെ ഓൎത്തു കൊണ്ടാടി സ്തുതിക്കുന്നതു തന്നെ അപേക്ഷ
യേക്കാൾ അവന്നു ഹിതമാകുന്നു. ആരെങ്കിലും കഷ്ടപ്പെടുമ്പോൾ ദൈ
വത്തോടു കെഞ്ചി മുറവിളിക്കാം. എന്നാൽ സുഖദുഃഖങ്ങൾ ദൈവത്തി
ന്റെ ദയ അത്രേ എന്നു സത്യവിശ്വാസികൾ മാത്രം അറിഞ്ഞു ദൈവ
ത്തെ വാഴ്ത്തി സ്തുതിച്ചു കൂടൂ. ദൈവത്തെ സ്നേഹിക്കുന്നവന്നു മാത്രമേ അവ
നെ യോഗ്യമായി കീൎത്തിപ്പാൻ കഴികേയുള്ളൂ. [ 253 ] THE DECALOGUE

THE FOURTH COMMANDMENT

ദശവാക്യാമൃതം

അഞ്ചാം പൎവ്വം

നാലാം കല്പന: സസ്ഥനാളിനെ ശുദ്ധികരിപ്പാൻ ഓൎക്ക!

യഹോവയായ ദൈവം ഞായറാഴ്ചയെ മനുഷ്യൎക്കു സ്വസ്ഥനാളാ
യി കല്പിച്ചിരിക്കുന്നു. അതിനെ സസ്ഥനാളായി ശുദ്ധീകരിപ്പാൻ
ഓൎക്ക എന്നതോ: ദേഹദണ്ഡം ഒന്നും ചെയ്യാതെയും ലൌകിക കാ
ൎയ്യങ്ങളെ ചിന്തിക്കാതെയും ശുദ്ധമുള്ള വേദധ്യാനത്തിലും പരമ വ
സ്തുക്കളിലും കരുത്തു വെച്ചു മനസാ വാചാ കൎമ്മണാ നിൎദോഷമാ
യി നടക്കുന്നതും തന്നേ. അന്നു വാങ്ങുക വില്ക്കുക തുടങ്ങിയ ന്യായമാ
യ തൊഴിലുകളെ നടത്താതെയും എന്നും അരുതാത ദുഷ്കൎമ്മങ്ങളും
നിന്ദ്യ പ്രവൃത്തികളുമായിരിക്കുന്ന പകിടകളി ചട്ടികളി ചൂതുകളി
കത്തുകളി കോഴി കൊത്തിക്ക നൃത്തം ചെയ്ക മദ്യപിക്ക മുതലായവ
റ്റെയും നേരമ്പോക്കായ നായാട്ടു ഏട്ടെറിയുന്നതു നായും പുലിയും
കളിക്കുന്നതു വാരക്കളി മുതലായവ ചെയ്യാതെയും ദേഹാത്മാക്കൾ
സ്വസ്ഥമായി ദൈവവചനത്തെ ധ്യാനിക്കയും പ്രാൎത്ഥിക്കയും രാജാ
ധിരാജാവായ ദൈവത്തെ ഉപാസിച്ചു അവന്റെ അനുഗ്രഹത്തെ
പ്രാപിക്കയും വേണ്ടതു.

"സ്രഷ്ടാവായ ദൈവം സ്വസ്ഥനാളിനെ (ശബ്ബത്തു നാളിനെ)
അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു." ആകയാൽ ആയതു മനു
ഷ്യൎക്കു ഉപകരിക്കേണ്ടതു. എന്നാൽ മരുഭൂമിയാകുന്ന ലോകത്തിൽ
സഞ്ചരിക്കുന്നവർ സസ്ഥനാളിന്റെ അനുഗ്രഹത്തെ അനുഭവി
ക്കാഞ്ഞാൽ തങ്ങൾ വങ്കാട്ടിൽ വഴി തെറ്റി ഉഴന്നു വലഞ്ഞു നട
ക്കുന്നവൎക്കു സമം.

"എന്റെ സ്വസ്ഥനാളിനെ ശുദ്ധീകരിപ്പിൻ! ഞാൻ അത്രേ
നിങ്ങളുടെ ദൈവമെന്നു നിങ്ങൾ അറിയേണ്ടതിന്നു അതു നിങ്ങൾ്ക്കും
എനിക്കും അടയാളമായിരിക്കും" എന്നു ദൈവത്തിൻ അരുളപ്പാടു. ഈ
കുറിയെ കൈക്കൊള്ളാത്തവർ പശുപ്രായരായി എന്തോ ഏതോ
എന്നു വെച്ചു പരനേ മറന്നു സത്യവിശ്രാമം എന്തെന്നറിയാതെ കെ
ട്ടുപോകും. ആദികാലങ്ങളിലേ ക്രിസ്ത്യാനർ ഞായറാഴ്ചയിൽ പള്ളി
ക്കു പോകുന്ന തങ്ങളുടെ മക്കൾക്കു വസ്ത്രങ്ങളെ ഉടുപ്പിക്കുമ്പോൾ [ 254 ] "ഞാൻ ഇപ്പോൾ നിന്റെ ശരീരത്തെ അലങ്കരിക്കുന്നപ്രകാരം പിതാവാ
യ ദൈവം നിന്റെ ആത്മാവിനെ അലങ്കരിക്കട്ടേ"! എന്നും കന്യകമാരാ
യ പുത്രിമാരുടെ തലയിൽ തലമൂടിവസ്ത്രം ഇട്ട കൊടുക്കുമ്പോൾ "ഉടയ
വനായ ക്രിസ്തൻ സ്വൎഗ്ഗരാജ്യത്തിൻ കിരീടത്തെ നിന്റെ തലയിൽ ചൂടി
ക്കുമാറാക"! എന്നും അനുഗ്രഹിച്ചു പ്രാൎത്ഥിക്കും.

എന്നാൽ ഞായറാഴ്ചയെ സസ്ഥനാളായി ആചരിക്കുന്നതു മുതലാളി
കൾക്കും ധനവാന്മാൎക്കും പറ്റും അന്നു ഉപജീവിക്കുന്നവൎക്കു കൊള്ളു
ന്നതല്ല എന്നു നിനെച്ചു എന്റെ പുരയെ ആർ കാക്കും എന്നും ഞാനും
കുഡുംബവും എങ്ങനെ കഞ്ഞി കുടിക്കും എന്നും മറ്റും സംശയച്ചോദ്യ
മുള്ളവരോടു: പ്രാൎത്ഥനെക്കായി പള്ളിയിൽ പോകുന്നവരുടെ വീടിനെ
ദൈവം തന്നെ കാക്കും എന്നും ഞായറാഴ്ചയിൽ തൊഴിൽ വിട്ടു പ്രപഞ്ച
കാൎയ്യങ്ങളെ വരഞ്ഞു ദൈവവചനത്തെ വായിച്ചും കേട്ടും പ്രാൎത്ഥിക്കുന്ന
തിനാലും ചേതം തട്ടാതെ ശുഭമായി തീരുകേയുള്ളു എന്നും കേൾ്പിക്കേണ്ട
തു. ഭിക്ഷാദാനം കൊടുക്കുന്നവൻ ദരിദ്രപ്പെടും എന്നു ശങ്കിക്കുമാറില്ല
ല്ലോ. അങ്ങനെ തന്നെ ദൈവകല്പനപ്രകാരം സ്വസ്ഥനാളിനെ കൊ
ണ്ടാടുന്നവർ ഇളമപ്പെടുന്നില്ല. ഇതിന്നു ഒരു കഥയെ കേട്ടാലും: ഒരൂരിൽ
അയല്ക്കാരായ രണ്ടു ചെമ്പോട്ടികൾ പാൎത്തിരുന്നു. അവരിൽ ഒരുവൻ
വളരെ മക്കളുള്ള കുഡുംബക്കാരനും മറ്റവൻ മക്കളില്ലാത്തവനുമായിരുന്നു.
മക്കളുള്ളവൻ ആറു ദിവസം എല്ലുമുറിയ പണി എടുത്തു ഞായറാഴ്ചയിൽ
കുഡുംബത്തോടു കൂടെ പള്ളിക്കു പോകയും ദൈവവചനത്തെ വായിച്ചും
കേട്ടും പ്രാൎത്ഥിക്കയും ചെയ്യും. മറ്റവനോ ഇടവിടാതെ ഞായറാഴ്ചയിലും
തന്റെ കൈത്തൊഴിൽ എരിവോടെ നടത്തീട്ടും നേട്ടം എല്ലാം മണലിൽ
വെള്ളം പകൎന്നപോലെ ചെലവാകയും താൻ കടമ്പെടുകയും ചെയ്തു.
അതിനാൽ നന്ന ദുഃഖിച്ചു വലഞ്ഞപ്പോൾ ഒരു ശനിയാഴ്ച വൈകുന്നേ
രം ആ കുഡുംബിയുടെ പുരയിൽ ചെന്നു തന്റെ മുട്ടുപാടും കിണ്ടപ്പാടും
എല്ലാം അവന്റെ മുമ്പിൽ വിളമ്പിയതാവിതു: ഇതൊരു ദുൎദ്ദേവതയോ
എന്തോ? ഞാൻ കഷ്ടപ്പെട്ടു പ്രയത്നിക്കുന്നപ്രകാരം നീ പ്രയാസപ്പെടാ
തെയും പോറ്റുവാൻ നിണക്കു അഞ്ചാറ് ആളുകൾ ഉണ്ടായിരുന്നിട്ടും നീ ക
ടത്തിൽ വീഴാതെയും സുഖത്തോടെ കാലം കഴിച്ചു വരുന്നുവല്ലോ. ഞാൻ
എത്ര പ്രയത്നിച്ചിട്ടും കഴിച്ചലിന്നു എത്തുന്നതും കടം തിരുന്നതുമില്ലാ ഒന്നും
ഫലിക്കുന്നതുമില്ലാ. ഇതിന്റെ സംഗതി എന്തു എന്നു ചോദിച്ചതിന്നു മറ്റ
വൻ: നാള രാവിലേ വീണ്ടും ഇങ്ങു വന്നാൽ നിണക്കു സഫലമായ്വരുന്ന
ഒരു വഴിയെ ഞാൻ കാണിക്കാം എന്നു പറഞ്ഞു. പിറ്റേന്നു പുലൎച്ചെ
ക്കു ചെന്നപ്പോൾ ഇവൻ പള്ളിയിലേക്കു പോകുന്ന വഴിയെ അവനെ
കാണിച്ചു ഒരുമിച്ചു ആരാധനെക്കു കൂട്ടിക്കൊണ്ടു പോകുവാൻ ഭാവിച്ച
പ്പോൾ ആ കടുമ്പണിക്കാരൻ: പള്ളിയിലേക്കു പോകുന്ന ൟ വഴിയെ
ഞാൻ ചെറുപ്പം മുതൽ അറിയുന്നതല്ലാതെ പള്ളിയിലേക്കു പോകുന്ന
ചട്ടം എനിക്കുമുണ്ടു. അതിനെ എനിക്കു യാതൊരുത്തനും കാണിപ്പാൻ
ആവശ്യമില്ലയെന്നു മുഖം തെല്ലു കറുപ്പിച്ചു പറഞ്ഞപ്പോൾ ആ ഭക്തൻ:
ദേഹാത്മാക്കളുടെ സൌഖ്യത്തിന്നു ഞാൻ മറ്റൊരു വഴി അറിയുന്നില്ല. [ 255 ] "മുമ്പേ ദൈവരാജ്യത്തേയും അവന്റെ നീതിയേയും അനേഷിപ്പിൻ"
(മത്തായി ൬, ൩൩.) നിങ്ങൾ അങ്ങനെ ചെയ്താൽ അന്നവസ്ത്രാദികൾ
നിങ്ങൾക്കു എങ്ങനെയെങ്കിലും കിട്ടും എന്ന വചനം സത്യവേദത്തിൽ ഉ
ണ്ടല്ലോ. ൟ വചനത്തെ ഞാൻ എന്റെ നടപ്പിന്നു പ്രമാണമാക്കി വന്ന
തുമുതൽ എനിക്കു നഷ്ടമല്ല ആദായവും സുഖവും സമാധാനവും മാറുന്നി
ല്ല എന്നു പറഞ്ഞതിന്നു മറ്റവൻ: നീ പറഞ്ഞതു സത്യമായിരിക്കാം എ
ന്നു ചൊല്ലി അന്നു മുതൽ പള്ളിയിൽ ചെന്നു ദൈവവചനത്തെ കേട്ടു
പ്രാൎത്ഥിക്കുന്നതിൽ താല്പൎയ്യപ്പെട്ടു. അങ്ങനെ ദൈവകരുണയാൽ തന്റെ
കഴിച്ചലിന്നു വഴിച്ചലുണ്ടായി ക്രമേണ അലോസരം കൂടാതെ തന്റെ ക
ടങ്ങളെ തീൎത്തു സുഖത്തിൽ കാലവും കഴിച്ചു പോന്നു.

സ്വസ്ഥനാളിൽ രാവിലേ സമ്പാദിച്ചതു സന്ധ്യെക്കിടയിൽ വഴുതി
പോകും. ഞായറാഴ്ചയിൽ ദൈവത്തെ ഉപാസിക്കാത്തവൻ പിശാചെ
സേവിക്കും. ദൈവത്തിനു ഒപ്പിക്കേണ്ടുന്ന മനസ്സു ഹൃദയം ശക്തികളെ
ഒപ്പിക്കാത്തവന്റെ കയ്യിൽനിന്നു പിശാചു അവറ്റെ തട്ടിപ്പറിച്ചു തനി
ക്കു സ്വാധീനപ്പെടുത്തും. പാഠശാലയിലും പ്രാൎത്ഥനാലയത്തിലും പോ
കുന്ന വഴിയിൽ കൂടി ചെല്ലാത്തവൻ നേരെ തുറുങ്കിലേക്കു പോകുന്ന വഴി
യിൽ നടക്കും. എന്നതു ഒരു കഥകൊണ്ടു ദൃഷ്ടാന്തപ്പെടുത്താം: ഒരു പട്ട
ണത്തിൽ നാലഞ്ചു ബാല്യക്കാർ ഒന്നിച്ചുകൂടി കടന്നു പോകുന്നവരെ പ
രിഹസിക്കയും ഞായറാഴ്ചയിൽ പള്ളിയിൽ പോകാതെ ആരും ഇല്ലാത്ത
കുടികളിൽ കടന്നു ഓരോ അനൎത്ഥങ്ങളെ വരുത്തുകയും റാക്കുപീടികയിൽ
ചെന്നു കുടിച്ചു കലശൽ കൂടുകയും ചെയ്യും. എന്നാൽ ആ ബാല്യക്കാരിൽ
ഒരുവന്റെ മനസ്സാക്ഷി ഉണൎന്നു താൻ ചെയ്ത ദോഷത്തിന്നു അനുതാപം
ജനിച്ചാറെ ആ തായാട്ടുകാരെ വിട്ടകന്നു സന്മാൎഗ്ഗികളോടു ചേൎന്നു ഒരു നൽ
പെണ്ടിയെ വേട്ടു കുടിഭാരം ചുമന്നു പോന്നു. ഇങ്ങനെ ഇരിക്കയിൽ ന്യാ
യാധിപതിസ്ഥാനം ഏറി ചില കൊല്ലങ്ങൾ കഴിഞ്ഞശേഷം ഒരു ദിവ
സം അവൻ ഒരു തടവുകാരനെ ശിക്ഷെക്കു വിധിക്കേണ്ടി വന്നു. ആയ
വനെ വിസ്തരിക്കുമ്പോൾ ആ തടവുകാരനെ മുമ്പേ എപ്പോഴെങ്കിലും ക
ണ്ടിരിക്കേണം എന്നു തനിക്കു തോന്നി, അവന്റെ മുമ്പിലേത്ത നടപടി
യെ തൊട്ടു ചോദിച്ചപ്പോൾ ഇവൻ തന്റെ ബാല്യപ്രായത്തിലുള്ള കൂട്ടു
ചങ്ങാതികളിൽ ഒരുവനെന്നറിഞ്ഞു ആ കൂട്ടുചങ്ങാതികളുടെ കാൎയ്യത്തേ
യും അന്വേഷിച്ചാറെ തടവുകാരൻ: അവർ എല്ലാവരും കളവുകുറ്റ
ത്തിൽ അകപ്പെട്ടു ശിക്ഷിക്കപ്പെട്ടു പോയി എന്നു പറഞ്ഞു. ഇതു കേട്ടു
ന്യായാധിപൻ തന്നെ ൟ വക അനൎത്ഥങ്ങളിൽനിന്നു വിട്ടവിച്ച ദൈവ
ത്തെ പുകഴ്ത്തി.

എന്നാൽ ദൈവവചനത്തെ കേട്ടാൽ പോരാ ആയതിനെ ഹൃദയ
ത്തിൽ സൂക്ഷിച്ചു കൊള്ളേണ്ടതു. കിണറ്റിൽനിന്നു കോരിയ നീരിനെ
വീട്ടിലേക്കു ചുമന്നുകൊണ്ടു പോകുന്നതിന്നിടയിൽ ചോൎന്നു പോയാൽ
പാത്രത്തെ കഴുത്തോളം നിറച്ചാലും എന്തു പ്രയോജനം, പിന്നേ ചര
തിച്ച വചനത്തിന്നു തക്ക ഫലങ്ങളും വേണം. ആ ഫലങ്ങളത്രേ സത്യ
ദൈവാരാധന. എങ്ങനെ എന്നാൽ പിതാവായ ദൈവത്തിന്മുമ്പാകേ [ 256 ] ശുദ്ധവും നിൎമ്മലതയും ഉള്ള ആരാധനയോ അനാഥരേയും വിധവമാരേ
യും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്നതും തന്നേത്താൻ ലോക
ത്തിൽനിന്നു കളങ്കമില്ലാത്തവനായി കാത്തിരിക്കുന്നതും അത്രേ. ആക
യാൽ വിശുദ്ധധൎമ്മത്തെ സൂക്ഷിക്കുന്നതും പരോപകാരം ചെയ്യുന്നതും മ
താചാരങ്ങളെ കാക്കുന്നതും അല്ലാതെ മറ്റൊന്നും ഞായറാഴ്ചയിൽ നടക്ക
രുതു. അതിന്നു ദൈവവചനമത്രേ വഴി കാണിക്കും. ദൈവവചനമാകു
ന്ന സത്യവേദത്തെ കേട്ടു കൈക്കൊള്ളുന്നവൻ അത്രേ ധന്യൻ. പൊൻ
നുറുക്കും വജ്രപ്പൊടിയും എത്ര ചെറുതായിരുന്നാലും ആൎക്കും അതിനെ
ചാടിക്കളവാൻ മനസ്സില്ലാതപ്രകാരം ഭക്തന്മാർ സത്യവേദത്തിലേ ഓരോ
വചനത്തെ വിലയേറിയതെന്നെണ്ണി പ്രിയത്തോടെ ഹൃദയത്തിൽ ചരതി
ച്ചു കൊള്ളും അവരുടെ പ്രാൎത്ഥനയാവിതു.— യഹോവേ തിരുവെപ്പുകളു
ടെ വഴിയെ എനിക്കുപദേശിച്ചാലും എന്നാൽ അവസാനംവരേ ഞാൻ
അവ സൂക്ഷിക്കും.... ആദായത്തിലേക്കല്ല നിന്റെ സാക്ഷ്യങ്ങളിലേക്കു
എൻ ഹൃദയത്തെ ചായ്ക്കുക. മായ കാണ്കയിൽ നിന്നു എൻ കണ്ണുകളെ
വാങ്ങുമാറാക്കി നിന്റെ വഴിയിൽ എന്നേ ഉയിൎപ്പിച്ചാലും. എന്റെ ഓ
ഹരി യഹോവ തന്നെ.... സങ്കീ.൧൧൯, ൩൩ — ൩൭. നീ പാപികളായ
മനുഷ്യരുടെ വീണ്ടെടുപ്പിന്നായി അയച്ച നിന്റെ പ്രിയപുത്രനിൽ വി
ശ്വസിക്കുന്നതു അത്രേ നിന്റെ പ്രസാദത്തിന്നും എന്റെ നിത്യ രക്ഷക്കും
ആയ്ക്കൂടുകയാൽ അവനെ ഞാൻ കൈക്കൊണ്ടു നിണക്കു അനുസരണമു
ള്ളവനായി തീരേണമേ. ആമെൻ. എന്നു പ്രാൎത്ഥിക്കും.

ഇങ്ങനേ എല്ലാറ്റിൽ ദൈവത്തിന്റെ പ്രസാദത്തെ മുന്നിടുന്നവർ സ
കല ബുദ്ധിയെ കടക്കുന്ന ദൈവസമാധാനത്തെ തങ്ങളുടെ ഹൃദയങ്ങളിൽ
അനുഭവിച്ചു ദൈവസ്വസ്ഥതയിൽ പങ്കുള്ളവർ ആകും. ആ സ്വസ്ഥത
യെക്കൊണ്ടു ഏഴേഴാം നാളിൽ ദൈവം കല്പിച്ച സ്വസ്ഥത നമ്മെ ഓൎമ്മ
പ്പെടുത്തുന്നു. ജീവനുള്ള ദൈവം ആറു നാൾക്കുള്ളിൽ സൃഷ്ടിയെ തികെ
ച്ചപ്പോൾ ശബ്ബത്തു ദിവസത്തേയും പാപാഗാധത്തിൽ അകപ്പെട്ട മനു
ഷ്യൎക്കു വേണ്ടി മരിച്ച ദൈവപുത്രനായ യേശുക്രിസ്തൻ ഉയൎത്തെഴുനീറ്റു
ജീവനേയും ചാകായ്മയെയും വെളിച്ചത്താക്കിയ ഞായറാഴ്ച നാളിനെയും
ശുദ്ധീകരിച്ചതുകൊണ്ടു ലൌകിക അദ്ധ്വാനത്തിൽനിന്നു മാത്രം അല്ല
പാപസേവയെ വിട്ടു എല്ലാ ദോഷത്തിൽനിന്നും നാം സ്വസ്ഥതയെ പ്രാ
പിക്കേണം എന്നു ദൈവത്തിന്റെ തിരുമനസ്സത്രേ. ലൌകിക വേല
യിൽനിന്നുള്ള സ്വസ്ഥത സ്വൎഗ്ഗത്തിലുള്ള സ്വസ്ഥതയുടെ നിഴലും ആ
ത്മിക സ്വസ്ഥതയോ തികഞ്ഞ ആ ദൈവസ്വസ്ഥതയുടെ അച്ചാരവും
അത്രേ. എന്നാൽ ദൈവജനത്തിന്നു മരിച്ച ശേഷം ദൈവസന്നിധിയിൽ
തികഞ്ഞ സ്വസ്ഥതാനുഭവം ഉണ്ടു. അവിടെ പാപവും കേടും നോവും
ചാവും അശേഷം അടുക്കാതെ ഭാഗ്യവും തൃപ്തിയും മാത്രമേ ഉള്ളൂ. ആ
സ്വസ്ഥതയിൽ പ്രവേശിപ്പാൻ കരുണയുള്ള ദൈവം യേശുക്രിസ്തൻ മൂ
ലം നമുക്കെല്ലാവൎക്കും തുണക്കുകേ ആവു. ആമെൻ. [ 257 ] THE DECALOGUE

THE FIFTH COMMANDMENT

ദശവാക്യാമൃതം

ആറാം പൎവ്വം

അഞ്ചാം കല്പന: (നിന്റെ ദൈവമായ യഹോവ നിനക്കു ത
രുന്ന ദേശത്തു നിന്റെ നാളുകൾ ദീൎഘമാകുവാനായിട്ടു) നിന്റെ മാ
താപിതാക്കന്മാരെ ബഹുമാനിക്ക.

വീട്ടിൽ തലയാളികളായ അഛ്ശൻ അമ്മ കാരണവർ യജമാനൻ
യജമാനത്തി എന്നിവരേയും രാജാവെയും രാജാധികാരമുള്ള എല്ലാ
ഉദ്യോഗസ്ഥന്മാരെയും സഭയിൽ പ്രമാണപ്പെട്ട ഗുരുഭൂതന്മാരെയും
ബഹുമാനിക്കേണം. ആയതു വിനയ അനുസരണങ്ങളോടേ നട
ന്നു മാനമൎയ്യാദ ഒപ്പിച്ചു സ്നേഹശുശ്രൂഷകൾ ചെയ്യുന്നതു അത്രേ.
പെറ്റവരോ യജമാനന്മാരോ അധികാരികളോ ദൈവവചനത്തി
ന്നും ദൈവേഷ്ടത്തിന്നും നീതിക്കും വിരോധമായി എന്തെങ്കിലും ക
ല്പിക്കയും ചോദിക്കയും ചെയ്യുന്ന പക്ഷം ബന്ധുക്കളേക്കാൾ ബന്ധു
വും മുഖ്യസ്ഥന്മാരേക്കാൾ മുഖ്യസ്ഥനും വലിയവൻ ദൈവമത്രേ എ
ന്നുവെച്ചു അതിന്നു ചെറി കൊടുക്കാതെ ദൈവത്തിന്നു മാത്രം ചെ
വി കൊടുത്തു നടക്കേണം.

മേല്പറഞ്ഞവർ എല്ലാം ദൈവത്തിന്റെ സ്ഥാനാപതികൾ ആ
കകൊണ്ടു യഹോവ അവൎക്കു തന്നിൽ കിഴിഞ്ഞ മാനത്തെ കല്പി
ച്ചിരിക്കുന്നു. അതിനെ ഒപ്പിക്കുമ്പോൾ പാത്രങ്ങളുടെ മാറ്റിനെ
നോക്കേണ്ടാ. അവൎക്കു കുറവുണ്ടായാലും അവർ ഇഹത്തിൽ ദൈ
വനാമത്തിൽ നീതിഞ്ഞായങ്ങളെ നടത്തുന്നു. ആകയാൽ തന്നെ
പെറ്റവരെ ശപിച്ചും നാണം കെടുത്തും മനസ്സിനെ നൊമ്പലി
ച്ചും അടിച്ചും ചൊടിച്ചും മറ്റും നടക്കുന്നവന്റെ വിളക്കു കൂരിരു
ട്ടിൽ കെട്ടു പോകും. ആയതിന്നു ഒരു ദൃഷ്ടാന്തം ചൊല്ലാം. വളരെ
മുങ്കോപമുള്ള ഒരു ബാല്യക്കാരൻ വയസ്സനായ തന്റെ അഛ്ശനെ
[ 258 ] കോപത്തിൽ തല്ലിക്കൊന്നു. ശവത്തെ എടുത്തു മറു ചെയ്തു. കിഴവൻ മ
കന്റെ കയ്യാൽ മരിച്ചതു യാതൊരുത്തരും കാണാഞ്ഞിട്ടും ഊഹിക്കാ
ഞ്ഞിട്ടും മരിച്ചുപോയ തൊണ്ടന്റെ മകൻ മൂന്നുനാലു പക്ഷിക്കുഞ്ഞങ്ങ
ളുള്ള ഒരു കൂടിനെ പിച്ചനേപോലെ വടികൊണ്ടു തല്ലുമ്പോൾ തന്റെ
തോട്ടത്തിൽ നില്ക്കുന്ന ഒരുത്തൻ യദൃഛ്ശയാ കണ്ടാറെ അവനോടു; അയ്യോ
പാപി ഇതെന്തൊരു പണി? ആ സാധുക്കളായ പക്ഷിക്കുഞ്ഞികളെ നീ
എന്തിന്നു തല്ലി ഉപദ്രവിക്കുന്നു? അവ നിന്നോടു എന്തു ചെയ്തു? എന്നു പ
റഞ്ഞു തടുത്തതിനു ആയവൻ: ൟ കൂട്ടർ ഘാതക! പിതൃഘാതക! എ
ന്നു എന്നെ നോക്കി കൂകുന്നതിന്റെ നീ കേട്ടിട്ടില്ലയോ? ഇങ്ങനെ എന്തു
കൊണ്ടു കൂകുന്നു? എന്നു ചൊല്ലി കണ്ണു ചുവപ്പിച്ചു കയൎത്തു നോക്കി പി
ന്നെയും അവറ്റെ തല്ലേണ്ടതിന്നു മരത്തിന്മേൽ കയറി. ആ മനുഷ്യനോ
ഇവൻ തന്നെ അപ്പനായ വയസ്സനെ കൊന്നവനായിരിക്കും. എന്നു സം
ശയിച്ചു വേഗം ചെന്നു തോട്ടത്തിൽ കണ്ടതിനെ പൊലീസ്സ് ഠാണാവിൽ
അറിയിച്ചു. ഉടന പൊലീസ്സുകാർ വന്നു അവനെ പിടിച്ചു തുമ്പുണ്ടാ
ക്കി. ന്യായാധിപൻ വിസ്തരിച്ചതിൽ താൻ അഛ്ശനെ അടിച്ചു കൊന്ന
കുറ്റത്തെ സമ്മതിച്ചു തുക്കുമരത്തിൽ മരിപ്പാൻ സംഗതി വന്നു.

തന്റെ അമ്മയഛ്ശന്മാരെയും കാരണവന്മാരെയും മറ്റും അടിക്കുന്ന
വൻ സ്വന്ത മക്കളുടെ കൈയിൽ തന്നേ തല്ലുവാൻ വടിയെ കൊടുക്കുന്നു
നിശ്ചയം. ദുഷ്ടനായ ഒരു മകൻ തന്റെ അഛ്ശന്റെ തലമുടിയെ (കുടു
മയെ) പിടിച്ചു അവനെ അകായിൽനിന്നു പുറത്തേ വാതില്പടിയോളം
വലിച്ചു കോലായിലേക്കും ഇഴെച്ച് വലിക്കുന്ന ഭാവം അഛ്ശൻ കണ്ടപ്പോൾ:
അയ്യോ മകനേ, മതി! ഇപ്പോൾ വിടുക! മുമ്പേ ഞാനും നിന്റെ മൂത്ത
പ്പനെ മുടി പിടിച്ചു ൟ വാതിലോളമേ വലിച്ചു കൊണ്ടു വന്നിട്ടുള്ളൂ എ
ന്നു കേട്ടു മകൻ ഞെട്ടി പിടി വിട്ടുകളഞ്ഞു.

അമ്മയഛ്ശന്മാരെ തല്ലിയ കൈ ശവക്കുഴിയിലും സ്വസ്ഥമായിരിക്കയി
ല്ല. തന്റെ അമ്മയെ ദുഃഖിപ്പിച്ചവൻ അതിൻ ഫലം അനുഭവിക്കാതെ
ഇരിക്കയുമില്ല. എന്നതിന്നു ഒരു ദുഃഖവൎത്തമാനത്തെ കേൾ്പിൻ.

പോക്കിരിയായ ഒരുവൻ സാധുവും വയസ്സനുമായ തന്റെ അഛ്ശനോ
ടു കൂടക്കൂടെ കയൎത്തും ചൊടിച്ചുകൊണ്ടും അവനെ ദുഃഖിപ്പിച്ചതല്ലാതെ
ചാവു കിടക്കയിലും മനം നൊന്തു കരവാൻ ഇട വരുത്തി. അവന്റെ മ
രണത്തിൽ ആ ബാല്യക്കാരൻ സന്തോഷിച്ചതു കൂടാതെ പെറ്റപ്പനെ കു
ഴിച്ചിടുമ്പോൾ പൊട്ടിച്ചിരിച്ചതു കണ്ടവർ: ദൈവം ഇവനെ ഇത്ര പൊ
റുത്തതും ജീവനോടെ വെച്ചതും അത്ഭുതമല്ലയോ; ഇങ്ങനേത്തവന്നു ദൈ
വം വരുത്തുന്ന ശിക്ഷ എന്തായിരിക്കും പോൽ എന്നു തങ്ങളിൽ വിചാരി
ച്ചു കാത്തിരുന്നു. അതിൽ പിന്നെ വേണ്ടുന്ന പൊന്നും മണ്ണും ഉള്ള ഒരു
[ 259 ] പെണ്ണിനെ റിവാഹം ചെയ്തു. ധനമദത്താൽ ഗൎവ്വിച്ചുവെങ്കിലും വേളി
കഴിഞ്ഞിട്ടു ഒരു കൊല്ലം കഴിയുന്നതിന്നിടയിൽ കെട്ടിയവൾ മരിച്ചു കുഴി
ച്ചിടുമ്പോൾ അവൻ വളരെ തൊഴിച്ചു കരഞ്ഞു. അവൾ സന്തതി കൂടാ
തെ മരിക്കകൊണ്ടു ആ നാട്ടുമുറപ്രകാരം സ്ത്രീധനത്തെ അവളുടെ ബ
ന്ധുക്കൾക്കു തിരികേ ഏല്പിക്കേണ്ടി വന്നു. തന്റെ വലിപ്പത്തിന്നും ഉയ
ൎച്ചെക്കും പെട്ടന്നു തട്ടിയ താഴ്ചകൊണ്ടു വീണ്ടും ദരിദ്രനായി മുമ്പേ ശീലി
ച്ച സുഖഭോഗങ്ങൾ ഇല്ലാതെ വലഞ്ഞിട്ടും പണിയെടുപ്പാൻ മനസ്സു
വെക്കായ്കയാൽ കപ്പാനും കവരുവാനും തുടങ്ങിയാറെ ഒടുവിൽ കളവു കു
റ്റത്തിൽ ഉൾ്പെട്ടു നാടു കടത്തപ്പെടുവാൻ ഇടവരികയും ചെയ്തു.

എങ്കിലോ മക്കൾ പെറ്റവൎക്കു പ്രത്രുപകാരം ചെയ്തു അവരുടെ അ
നുഗ്രഹം കൈക്കലാക്കേണം. പെറ്റവരുടെ ആശീൎവ്വാദം വലിയ മുതലി
നേക്കാൾ മക്കൾക്കു മഹാലാഭം തന്നെ എന്നതു നല്ലൊരു കഥയാൽ വി
ളങ്ങും. വിവാഹപരുവമുള്ള ഒരു കന്യക തന്റെ നാൾ കഴിച്ചലിന്നും ദ
രിദ്രതയും രോഗവും വയസ്സുമുള്ള വിധവയായ അമ്മയുടെ കഴിച്ചലിന്നും
വേണ്ടുന്നവറ്റെ സമ്പാദിക്കേണ്ടുന്നതിനു തുന്നൽ മുതലായ പണികളെ
ചെയ്തുവന്നു. തനിക്കു എത്ര പ്രയാസം വന്നിട്ടും അമ്മയെ കുറിച്ചു മുഷി
യാതെ വളരെ സ്നേഹത്തോടേ നോക്കി വേണ്ടുന്ന ശുശ്രൂഷ ചെയ്തുപോ
ന്നു. ഇങ്ങനേ ഇരിക്കുമ്പോൾ ധനവാനും ഘനശാലിയുമായ ഒരു ബാല്യ
ക്കാരൻ അവളെ സ്നേഹിച്ചു വിവാഹത്തിന്നായി ചോദിച്ചപ്പോൾ താൻ
വേളി കഴിച്ചാൽ അമ്മയെ പോറ്റി ശുശ്രൂഷിക്കുന്നതിന്നു ഇനിമേൽ അ
ത്ര ഇട ഉണ്ടാകയില്ലെന്നു ശങ്കിച്ചു തന്നെയും അവനെയും നോക്കി എ
ത്രയും മനസ്സും സന്തോഷവും ഉണ്ടായിരുന്നിട്ടും അമ്മയേ വിചാരിച്ചിട്ടു
സമ്മതപ്പെടാതെ ഇരുന്നു. അതിനെ കേട്ട ജനങ്ങളിൽ പലർ കാറ്റടി
ക്കുമ്പോൾ തുറ്റാത്ത വമ്പൊണ്ണത്തി എന്നു വിചാരിച്ചു അവളെ തുഛ്ശീ
കരിച്ചു എങ്കിലും ചിലർ അവൾ ഒരു ശുദ്ധകന്യകാരത്നം തന്നെ എന്നു
വെച്ചു അവളെ മാനിച്ചുപോന്നു. മേല്പറഞ്ഞ ബാല്യക്കാരൻ മറ്റൊരു
ത്തിയെ വിവാഹം ചെയ്തു. അവൻ വിവാഹം ചെയ്തു ൮ മാസങ്ങളുടെ
ശേഷം ഇവളുടെ അമ്മ കഴിഞ്ഞു പോയി. ആ ഇടെക്കു തന്നെ ആ ബാ
ല്യക്കാരനും ൟ ലോകത്തെ വിട്ടു. അവൾ മാതൃസേവയെ വിട്ടു അവനെ
കെട്ടിയിരുന്നുവെങ്കിൽ അമ്മയും കെട്ടിയവനും മരിച്ചുപോയ ദുഃഖം അവ
ളെ ബഹു കഷ്ടത്തിൽ ആക്കുമായിരുന്നു. അമ്മ മരിച്ചതിൽ പിന്നെ ന
ല്ല ഒരു ഭക്തനും കഴിച്ചലിന്നു വകയുള്ളവനുമായ ഒരു ബാല്യകാരൻ അ
വളുടെ സുശീലത്തെ അറിഞ്ഞു അവളെ വിവാഹം ചെയ്തു. പിന്നെ അ
വൾ വീട്ടുകാൎയ്യത്തിൽ ദൈവാനുഗ്രഹം ലഭിച്ചവളായി മക്കളെയും പേരമ
ക്കളെയും കണ്ടു ദീൎഘായുസ്സോളം ജീവിച്ചു ഒടുക്കം ദൈവം തന്റെ ഭക്ത
ന്മാൎക്കു കൊടുക്കുന്ന രാജ്യത്തിൽ പ്രവേശിക്കയും ചെയ്തു. [ 260 ] ഏതു ദേഹിയും ശ്രേഷ്ഠാധികാരങ്ങൾക്കു കീഴടങ്ങുക, കാരണം ദൈ
വത്തിൽനിന്നല്ലാതെ അധികാരം ഒന്നുമില്ല. അധികാരത്തോടു മറുക്കുന്ന
വൻ ദൈവവ്യവസ്ഥയോടു മറുക്കുന്നു. അന്യായം കുലപാതകം മുതലാ
യ ദുഷ്ക്കൎമ്മങ്ങളെ തടുത്തു കള്ളന്മാർ മുതലായവരെ ശിക്ഷിച്ചു നീതിന്യാ
യങ്ങളെ നടത്തി നല്ല പ്രജകളെ രക്ഷിച്ചു പരിപാലിക്കേണ്ടതിന്നു കോയ്മ
ദൈവത്താൽ നിയമിക്കപ്പെട്ടതായിരിക്കുന്നു. മരത്തണലിൽ ഇരിക്കുന്ന
വൻ മരത്തെ നൊമ്പിക്കരുതു. നായ്ക്കല്ലകളെയും കളകളെയും പറി
ച്ചുകളയാതെ ഞാറിനെ ഞെരുക്കുന്നവൻ ദുഷ്ടന്മാൎക്കു മിത്രനും ശിഷ്ടന്മാ
ൎക്കു ശത്രുവും അത്രേ. ആകയാൽ കോയ്മ നല്ലവരെ രക്ഷിച്ചു ദുഷ്ടന്മാരെ
ശിക്ഷിക്കുന്നതുകൊണ്ടു നാം അവൎക്കു എവ്വിധത്തിൽ പിന്തുണയായി ഇ
രിക്കേണം; ആ സംഗതിയാൽ; ദൈവത്തെ ഭയപ്പെടുവിൻ രാജാവെ മാ
നിപ്പിൻ എന്നും രാജാവിനുള്ളതിനെ രാജാവിന്നും ദൈവത്തിന്നുള്ളതി
നെ ദൈവത്തിനും ഒപ്പിപ്പിൻ എന്നും ദൈവം കല്പിക്കുന്നു. അതുകൂടാതെ
നിങ്ങൾ ഭക്തിയിലും ക്ഷാന്തിയിലും മൎയ്യാദയിലും ജീവനം കഴിച്ചു എ
ല്ലാമനുഷ്യൎക്കു വേണ്ടിയും രാജാക്കന്മാൎക്കു വേണ്ടിയും അധികാരികൾക്കു
വേണ്ടിയും ദൈവത്തോടു പ്രാൎത്ഥിക്കയും യാചിക്കയും ചെയ്വിൻ.

കോയ്മ രാജ്യമെന്ന ഗ്രഹത്തിൽ തലയെന്നു പറയാം. അതു കെട്ടുപോ
യാൽ വീടു മുഴുവനും നശിക്കും. ദൈവത്തെ കുറിച്ചുള്ള ഭയഭക്തി തലയു
ടെ മുഖവും, മമതയും സ്നേഹവും അതിന്നു നെറ്റിയും, രാജപ്രജാധൎമ്മ
ങ്ങൾ തലയുടെ മണ്ടയും എന്നു പറയാം. ഇങ്ങനെ എല്ലാവരും ഒത്തൊ
രുമിച്ചു കോയ്മെക്കു അനുകൂലമായിരിക്കേണം.

ഒടുവിൽ വേലക്കാരെ സകല ഭയത്തോടും യജമാനന്മാൎക്കു കീഴടങ്ങി
യിരിപ്പിൻ. ദൃഷ്ടിസേവകൊണ്ട് മനുഷ്യരെ പ്രസാദിപ്പിക്കുന്നവരായല്ല
ദൈവത്തിൻ ജനങ്ങളായിട്ടു അവന്റെ ചിത്തത്തെ മനഃപൂൎവ്വമായിട്ട്
നിവൃത്തിക്കുന്നവരായി സേവിപ്പിൻ.

മാനുഷസേവകന്നു മനുഷ്യർ ശമ്പളം കൊടുക്കുന്നു. ദൈവസേവക
ന്നു ദൈവമത്രേ പ്രതിഫലം നല്കുന്നു. വിശ്വസ്തത എല്ലാറ്റിൽ മഹാലാ
ഭം തന്നെ. പെറ്റോരും മക്കളും ഗുരുശിഷ്യന്മാരും യജമാനരും വേലക്കാ
രും കോയ്മയും കുടികളും ഇവരെല്ലാവരും ദൈവത്തിന്നു കണക്കു ബോധി
പ്പിക്കേണ്ടുന്നവർ ആകകൊണ്ടു നാം ഓരോരുത്തർ നമ്മുടെ നിലെക്കു
തക്ക മുറയെ ഒപ്പിക്കേണ്ടതിന്നു ദൈവം തന്നെ നമ്മെ കോപ്പുള്ളവരാക്കി
തീൎക്കേണമേ. [ 261 ] THE DECALOGUE

THE SIXTH COMMANDMENT

ദശവാക്യാമൃതം

ഏഴാം പൎവ്വം

ആറാം കല്പന: നീ കുല ചെയ്യരുതു.

ആരോടും അടിപിടി കൂടുകയും വല്ലവന്നും നഞ്ഞും വിഷവും
കൊടുക്കയും ആരേയെങ്കിലും വെള്ളം തീ മുതലായവറ്റിൽ ഉന്തി ത
ള്ളിയിട്ടു ജീവഹാനി വരുത്തുകയും വല്ലപ്രകാരം യാതൊരുവന്റെ
ദേഹിദേഹങ്ങൾക്കു കേടു പിണെക്കുകയും ആപത്തു വരുത്തുകയും
ചെയ്യരുതു എന്നു ഈ കല്പന വിലക്കുന്നു.

"ആരെങ്കിലും മനുഷ്യന്റെ രക്തത്തെ ചൊരിയിച്ചാൽ അവന്റെ
രക്തം മനുഷ്യനാൽ ചൊരിയിക്കപ്പെടേണം" എന്നു ജലപ്രളയത്തി
ന്റെ ശേഷം പുതുവംശപിതാവിനോടു ദൈവം അരുളിയതു. അ
തിന്റെ പൊരുളോ ഒരുവൻ കുല ചെയ്താൽ കോയ്മ അവന്റെ തല
വെട്ടിയോ തൂക്കിയോ വെടിവെച്ചോ കൊല്ലിക്കേണം എന്നു തന്നേ.
കോയ്മയുടെ അറിയായ്മയാലോ മറോ കുലക്കുറ്റം തെളിയാതെ
പോയാലും ഹൃദയജ്ഞാതാവും ന്യായാധിപതിയും കൎത്താവുമായ
ദൈവത്തിന്റെ തിരുമുമ്പിൽ അവന്നു ഒളിച്ചോടിപ്പോകുവാൻ കഴിക
യില്ല. ആയവൻ ആൎക്കും അറിയായി വരാത്ത കുലപാതകന്മാൎക്കും
കൂടെ അവരവരുടെ ക്രിയെക്കു തക്ക പ്രതിഫലം അതിശയമാകുംവ
ണ്ണം കൊടുക്കുന്നതു കാണ്മാനുണ്ടു. ഇഹത്തിൽ പരസ്യമാകാത്ത കു
ലപാതകന്മാൎക്കു താൻ പരത്തിൽ ന്യായവിധി നടത്തുകയും ചെയ്യും.

സ്വീച്ചൎലാന്തു എന്ന ദേശത്തിലേ ഓരൂരിൽ ദരിദ്രരായ അമ്മ
യഛ്ശന്മാൎക്കു ഒരു മകൻ ഉണ്ടായിരുന്നു. അവൻ പണിക്കായിട്ടു നാ
ടുവിട്ടു ദൂരദേശത്തു പോയി എഴുത്തറിയായ്കകൊണ്ടു പെറ്റവൎക്കു ക
ത്തയക്കുകയോ അവരിൽനിന്നു എഴുത്തു കിട്ടുകയോ ചെയ്വാൻ പാ
ടില്ലാതെ അഞ്ചാറു വൎഷം കഴിഞ്ഞതിൽ പിന്നേ താൻ വേണ്ടുന്ന
മുതൽ സമ്പാദിച്ചു നാട്ടാധി പൊറുത്തു കൂടാഞ്ഞതുകൊണ്ടു അ
വൻ ഒരു ചങ്ങാതിയോടു കൂടി സ്വദേശത്തിലേക്കു പുറപ്പെട്ടു. ഒരു
നാൾ വൈകുന്നേരം തന്റെ ഊരിൽ എത്തിയപ്പോൾ തന്റെ
[ 262 ] മ്മയഛ്ശന്മാർ വളരെ വിസ്മയിച്ചു സന്തോഷിക്കേണ്ടതിന്നായി എന്തൊരു
ഉപായം ചെയ്യേണം എന്നു ആലോചിച്ച തന്റെ ചങ്ങാതിയോടു പറ
ഞ്ഞതാവിതു: ഞാൻ ഇപ്പോൾ എന്റെ വീട്ടിലേക്കു ചെന്നു എന്നേ അ
റിയിക്കാതെ രാ പാൎക്കേണ്ടതിനു പെറ്റോരോടു അപേക്ഷിക്കും. നീ വഴി
യമ്പലത്തിലേക്കു പോയി നാള പുലൎച്ചെക്കു എന്റെ വീട്ടിൽ വന്നു എ
ന്റെ അമ്മയഛ്ശന്മാരോടു എന്റെ പേരിൽ നിങ്ങളുടെ മകനെ ഞാൻ
കാണ്മാൻ വന്നിരിക്കുന്നു എനു പറയേണം. നീ വരുവോളം ഞാൻ എ
ഴുനീല്ക്കയില്ല. ഇങ്ങനേ ചെയ്താൽ എന്റെ പെറ്റവൎക്കു വളരെ വിസ്മയ
വും സന്തോഷവും ഉണ്ടാകും. അതിന്നു ചങ്ങാതി സമ്മതിച്ചു താൻ വ
ഴിയമ്പലത്തിലേക്കു പോകയും ചെയ്തു. എന്നാൽ അവൻ തന്റെ വീട്ടി
ലേക്കു ചെന്നു അമ്മയഛ്ശന്മാൎക്കു തന്നേ അറിയിക്കാതെ രാത്രി താമസി
ക്കേണ്ടതിനു വണക്കമായി അവരോടു അപേക്ഷിച്ചതിന്നു അവർ സമ്മ
തിക്കായ്കയാൽ അവൻ മടിശ്ശീലയിൽനിന്നു ഒരു ഉറുപ്പിക എടുത്തു അവ
ൎക്കു കൊടുത്തപ്പോൾ അവർ രാ തങ്ങുവാൻ അനുവദിച്ചു അവന്നു അത്താ
ഴവും ഒരു കട്ടിലും കോതടിയും കൊടുത്തു. അവൻ അത്താഴം ഉണ്ടശേ
ഷം വഴിയാത്ര കൊണ്ടു നന്ന തളൎന്നിരിക്കയാൽ വീടെത്തിയ സന്തോഷ
ത്തെ മറെച്ച കിടന്നു നന്നായി ഉറങ്ങി. വീടുടയവൎക്കോ പരദേശിയുടെ
കൈയിൽ ഉള്ള പണം പറ്റേണം എന്ന വിചാരം ഉണ്ടായിരുന്നതിനാൽ
ഉറക്കു വന്നില്ല താനും. അങ്ങനെ ഇരിക്കുമ്പോൾ വീട്ടമ്മ തന്റെ കെട്ടി
യവനോടു: നിങ്ങൾ ചെന്നു ആ പരദേശിയെ കൊന്നു വളപ്പിൽ മറ ചെ
യ്തു കളക എന്നാൽ അവന്റെ കൈയിലുള്ള മുതലെല്ലാം നമുക്കെടുക്കാം.
അവൻ ആരും അറിയാതെ കണ്ടു. ഇങ്ങു വന്നതിനാൽ കാൎയ്യം പ്രസിദ്ധ
മാകയില്ല താനും എന്നു പറഞ്ഞു ഭൎത്താവിനെ ധൈൎയ്യപ്പെടുത്തി. പാതി
രാക്കോ പരദേശി ഉറങ്ങുന്ന മുറിയിൽ വീട്ടപ്പൻ ചെന്നു നോക്കിയപ്പോൾ
അവൻ ഗാഢനിദ്ര കൊണ്ടിരിക്കുന്നു എന്നു കണ്ടു പുലത്തിലുള്ള പാമ്പു
വെറുതേ പോകുന്നവനെ തീണ്ടുംപോലേ ആശ്വസിച്ചുറങ്ങുന്ന വഴിപോ
ക്കനേ അവൻ വെണ്മഴുകൊണ്ടു കൊത്തി കണ്ടിച്ചു പറമ്പിൽ കൊണ്ടു
പോയി മറ ചെയ്തുകളഞ്ഞു. പുലൎച്ചെക്കു മകന്റെ ചങ്ങാതി വന്നു: നി
ങ്ങളുടെ മകന്റെ ഉറക്കു തെളിഞ്ഞില്ലയോ? അവനേ കണ്ടു സംസാരി
ക്കേണ്ടതിന്നു ഞാൻ വന്നിരിക്കുന്നു എന്നതു കേട്ടപ്പോൾ അവർ: ഞങ്ങ
ളുടെ മകൻ ഇവിടെ ഇല്ല. അവൻ നാടുവിട്ടു പോയിട്ടു അഞ്ചാറു കൊ
ല്ലമായി. അയ്യോ! അവന്റെ ഒരു വൎത്തമാനവും ഞങ്ങൾ അറിയുന്നില്ല
ല്ലോ എന്നു പറഞ്ഞതിനു അവൻ—: നിങ്ങൾ എന്തു പറയുന്നു? നിങ്ങ
ളുടെ മകൻ ഇവിടേ ഇല്ലയോ? ഇന്നലേ സന്ധ്യെക്കു വന്നവൻ നിങ്ങളു
ടെ മകൻ അല്ലയോ? അവൻ എവിടെ? എന്നതു കേട്ടപ്പോൾ അവർ:
[ 263 ] ഞങ്ങളുടെ അടുക്കേ ആരും വന്നു താമസിച്ചിട്ടില്ല; ഇങ്ങനേത്ത എളിയ
വരുടെ അടുക്കൽ ആരെങ്കിലും വന്നു പാൎക്കുമോ? എന്നു ചൊല്ലിയതിന്നു
അവൻ: നിങ്ങൾ വെറുതെ പറയുന്നതെന്തു? എന്നോടു കൂടെ നിങ്ങളുടെ
സ്വന്തമകൻ ഇന്നലേ ൟ ഊരിലേക്കു വന്നു തീൎത്തു പറഞ്ഞപ്പോൾ അ
വർ പ്രാണൻ പോയവരെ പോലെ ആയ്തീൎന്നു. ഇനി തങ്ങളുടെ ദുഷ്ക്കൎമ്മ
ത്തെ മറെച്ചു വെപ്പാൻ കഴിവില്ലാതെ: ഞങ്ങൾ സ്വന്ത മകനെ കൊന്നു
വല്ലോ എന്നു കരഞ്ഞും മുറയിട്ടും കൊണ്ടു പറഞ്ഞു. ൟ കുല നിമി
ത്തം അവൎക്കു ദുഃഖവും ബുദ്ധിഭ്രമവും പിടിച്ചതുമല്ലാതെ കോയ്മ അവൎക്കു
മരണം വിധിച്ചതുകൊണ്ടു അവർ തൂങ്ങി ചാകേണ്ടി വരികയും ചെയ്തു.
മകനെ തിരികേ കാണുന്ന സന്തോഷപ്പാലിൽ അവർ മരണവിഷം മന
സ്സോടെ കലക്കിയതുകൊണ്ടു തങ്ങളുടെ കഴുത്തിൽ കുടുങ്ങിയ ചളുങ്ങയേ
ക്കാൾ അതു തന്നെ അവരുടെ കഴുത്തു അറക്കുന്നതായിരുന്നു.

ഹൊല്ലന്ത് രാജ്യത്തിൽ ഒരു ഗ്രഹസ്ഥന്നു തന്റെ ഭാൎയ്യയോടു അനി
ഷ്ടം തോന്നി അവളെ ചതികുല ചെയ്യേണം എന്നുള്ള പൈശാചിക
ആലോചന കൊണ്ട് അല്പം വിഷം കൊണ്ടുവന്നു അവർ ഒരു ദിവസം
ഉണ്മാൻ ഇരുന്നപ്പോൾ അവളോടു; ഇനിക്കു അല്പം ഉപ്പു വേണമെന്നു
പറഞ്ഞതിനാൽ അതിന്നു വേണ്ടി അവൾ അടുക്കളയിലേക്കു എഴുനീറ്റു
പോയ തക്കത്തിൽ അവളുടെ കറിച്ചാറ്റിൽ ആ വിഷം ഒഴിച്ചു അവൾ
ഉപ്പു കൊണ്ടു കൊടുത്തശേഷം തനിക്കു ബദ്ധപ്പാടുണ്ടെന്നു ചൊല്ലി വേ
ഗം പുറത്തുപോയി. അവളോ ഏതും ശങ്കിക്കാതെ തന്റെ കറി കൂട്ടുവാൻ
ഭാവിച്ച സമയം അട്ടത്തുനിന്നു ഓരെട്ടുകാലി തന്റെ കിണ്ണത്തിൽ വീണ
തു കണ്ടു മനം വെടിഞ്ഞതിനാൽ കൂട്ടുവാൻ ഉപേക്ഷിച്ചു അതിനെ എടു
ത്തു കെട്ടിയവന്നു വേണ്ടി മൂടി വെക്കുകയും അവന്റേതു താൻ എടുത്തു
കൂട്ടുകയും ചെയ്തു. ഭൎത്താവു തിരിച്ചു വന്നു വിഷം ഭാൎയ്യ കുടിച്ചു എന്നു
വെച്ചു സന്തോഷിച്ച തന്റെ ഭക്ഷണം മുഴുവൻ കഴിച്ചു അതിനാൽ അ
വന്നു കടുപ്പമായൊരു വയറു നൊമ്പലം തുടങ്ങി പൊറുപ്പാൻ പാടില്ലാ
ഞ്ഞപ്പോൾ താൻ ഭാൎയ്യെക്കു നഞ്ഞു കൊടുപ്പാൻ തുനിഞ്ഞതു തനിക്കു
തന്നെ ഫലിച്ചതുകൊണ്ടു താൻ കഴിച്ച കുഴിയിൽ താൻ വീണു എന്ന
വൻ സ്വീകരിച്ചു മരിച്ചു.

ഇവ എല്ലാം കൊണ്ടും കാണായ്വരുന്നതു അന്യരെ കൊന്നുകളയുന്ന
തു മാത്രമല്ല. തങ്ങൾക്കു തന്നേ നാശം പിണെക്കുന്ന ആത്മഹത്തിയും
ൟ കല്പന വിലെക്കിയിരിക്കുന്നു.

അതോ വല്ല കോപം നിമിത്തം തൂങ്ങിക്കളക കുടിപ്പക വീളുവാനും
അയല്ക്കാരനെ കുടുക്കുവാനും അവന്റെ കിണറ്റിലോ കുളത്തിലോ വീണു
ചാക ദുൎമ്മാൎഗ്ഗം കൊണ്ടു പിണെച്ച മാനഹാനിയെ മറെപ്പാൻ മേത്തോ
ന്നി നരിനാവു വിഷം മുതലായതു സേവിച്ചുകളക പൊറുത്തു കൂടാത്ത [ 264 ] ദുഃഖം നിമിത്തം വല്ല വിധേന തന്റെ പ്രാണനേ കളക കുഡുംബക്കാ
രോടു കലഹിച്ചോ കോയ്മയോടു പിഴെച്ചോ കാടു കയറി ഒളിച്ചു ജീവഹാ
നി വരുത്തുക വെറുപ്പകൊണ്ടു പട്ടിണിയിടുക കുടി വൃഭിചാരം അശുദ്ധി
ശണ്ഠ മല്ലു കെട്ടു ഉറച്ചൽ തുടങ്ങിയുള്ളവറ്റാൽ പ്രാണനെ പോക്കുക എ
ന്നിത്യാദി തങ്കുലയും അതിന്നുള്ള ഒരുമ്പാടും കരുതിവിചാരവും അശേ
ഷം ൟ തിരുമൊഴി വിലക്കി അകറ്റുന്നു.

എന്നാൽ ഇതുമാത്രമല്ല തന്റെ സഹോദരനാകുന്ന യാതൊരു മനു
ഷ്യനോടു വെറുതെ കോപിക്കയും അവനെ നാണം കെടുക്കുകയും പകെ
ക്കുകയും പഴുതേ കുറ്റം വിധിക്കുകയും അവനെകൊണ്ടു കുരളയും അപ
വാദവും പറകയും അവന്റെ നല്ല നാമത്തെ കെടുക്കുകയും അവന്റെ
നന്മയെല്ലാം മുടക്കുകയും മാരണം ക്ഷുദ്രം മുതലായ പൈശാചിക ക്രിയ
കളെകൊണ്ടു അവന്നു അപായം വരുത്തുകയും ചെയ്യുന്നതും കൂട കുലപാ
തകം തന്നേ. ഒടുവിൽ വല്ലവന്റെ നേരെ തനിക്കു കൈപ്പും കാണരായ്മ
യും പൊറുക്കരായ്മയും പകയും മറ്റും ഉണ്ടാകുന്നതു ദൈവം മുമ്പാകെ
സാക്ഷാൽ കലപാതകം തന്നേ ആയിരിക്കുന്നു. ആകയാൽ തന്റെ സ
ഹോദരനെ സ്നേഹിക്കാത്തവൻ കുലപാതകൻ എന്നു തിരുമൊഴിയുള്ള
തിനാൽ യാതൊരു മനുഷ്യനെ ഹീനജാതിയെന്നു വെച്ചു നിന്ദിച്ചു ധിക്ക
രിക്കുന്നതും കൂടെ നരഹത്തി അത്രേ.

ഇപ്രകാരം എല്ലാം ചിന്തിച്ചാൽ മനുഷ്യൻ അത്യുന്നത ദൈവത്തിൻ
സാദൃശ്യത്തിൽ ഉള്ളവനായിരിക്കകൊണ്ടു മനുഷ്യനെ മേല്പറഞ്ഞപ്രകാരം
ഒടുക്കുന്നവൻ സൃഷ്ടാവിനെ തുഛ്ശീകരിക്കുന്നു. ഇങ്ങനെയുള്ളവർ അവന്റെ
നീതിയുള്ള ന്യായവിധിയിൽനിന്നു ഒഴിഞ്ഞു പോകയില്ല, താനും.

എന്നാൽ ജീവനെ നശിപ്പിക്കയല്ല അതിനെ രക്ഷിക്ക എന്നത്രേ ൟ
കല്പനയുടെ സാരം ൟ കാൎയ്യം നമുക്കു സാധിപ്പാൻ വേണ്ടുന്ന ഉപായ
ങ്ങൾ ആവിതു. തിന്മയോടു തോല്ക്കാതെ നന്മയാൽ തിന്മയെ ജയിക്കുക.
അയല്ക്കാരന്റെ ജീവന്നു ഹാനി വരാതെ തുണെക്കുന്നതു തന്റെ സ്വന്ത
ജീവനെ പരിപാലിക്കുന്നതാകുന്നു. കത്തുന്ന അയൽ വീട്ടിൻ തീ കെടുക്കു
ന്നതു സന്ത വീട്ടിനെ തീ ഭയത്തിൽനിന്നു ഉദ്ധരിക്കുന്നതു അത്രേ. കരയു
ന്നവരോടു കൂടെ കരകയും സന്തോഷിക്കുന്നവരോടു കൂടെ സന്തോഷിക്ക
യും വേണം. എല്ലാ മനുഷ്യൎക്കു ആവോളം നന്മ ചെയ്തയും അവരെകൊ
ണ്ടു നന്മയെ പറകയും അവരിൽ സമാധാനം നടത്തിക്കയും അവരുടെ
സങ്കടങ്ങളെ പോക്കുകയും ചെയ്ക. ബലത്തിന്നു കഴിയാത്തതു സ്നേഹത്തി
ന്നു കഴിയും താനും. സകലത്തിലും പരമായി ശത്രുക്കളെ സ്നേഹിക്കയും
പകെക്കുന്നവരിൽ പ്രിയം ഭാവിക്കയും ചെയ്യേണം എന്നതു ലോകരക്ഷി
താവിൻ വഴിയത്രേ; സ്നേഹത്തിന്നു സ്നേഹമല്ലോ മുരടു. അപകാരിക്കുപ
കാരം ചെയ്യുന്നതിൽ വല്ലഭനാക. പരമന്യായമോ ദയയത്രേ. ഇങ്ങനെ
ഭയഭക്തിയോടും വിശ്വസ്തതയോടും ചെയ്യുന്നവൻ സ്വൎഗ്ഗസ്ഥപിതാവി
ന്റെ കുട്ടിയും ദൈവത്തെ ആത്മാവിലും സത്യത്തിലും ഉപാസിക്കുന്ന
വൻ നിത്യജീവന്നു പങ്കാളിയും ആയിരിക്കേയുള്ളൂ. [ 265 ] THE DECALOGUE

THE SEVENTH COMMANDMENT

ദശവാക്യാമൃതം

എട്ടാം പൎവ്വം

ഏഴാം കല്പന. നീ വ്യഭിചരിക്കരുതു.

പരിശുദ്ധനായ ദൈവത്തെ ഭയപ്പെട്ടും സ്നേഹിച്ചുംകൊണ്ടു മന
സ്സു വാക്കു നടപ്പുകളാൽ ദുൎമ്മോഹം ദുഷ്കാമം മുതലായ പാപങ്ങളി
ൽനിന്നു ഒഴിഞ്ഞു നടക്കുന്നതും അല്ലാതെ ഹൃദയത്തിൽനിന്നു ദുഷ്കാ
മം മുതലായതു ജനിപ്പാൻ തക്ക മടിവു അതിഭക്ഷണം ദുൎമ്മോഹ
ത്തെ ഉളവാക്കുന്ന വസ്ത്രാഭരണങ്ങൾ ദുഷ്ടസംസ്സൎഗ്ഗം കാമശാസ്ത്ര
ങ്ങൾ ലീലാനാടകങ്ങൾ കൂത്തുകൾ അവലക്ഷണ ചിത്രങ്ങളും മ
റ്റും ഏഴാം കല്പനയാൽ വിലക്കിയിരിക്കുന്നു. ആകയാൽ ഭാൎയ്യാഭ
ൎത്താക്കന്മാർ തങ്ങളുടെ സംസൎഗ്ഗത്തിന്നു ഭംഗം വരാത്തവണ്ണം ത
മ്മിൽ തമ്മിൽ എങ്ങനെ ആചരിക്കയും സ്നേഹിക്കയും മാനിക്കയും
വേണമെന്നു തന്നെയല്ല വിവാഹമില്ലാത്തവരും നടക്കേണ്ടുന്ന ക്ര
മവും "നീ വ്യഭിചരിക്കരുതു" എന്ന കല്പനയിൽ അടങ്ങിയിരിക്കുന്നു.

I. വിവാഹസ്ഥന്മാരെ കൊണ്ടു പറയുന്നതു കേൾപ്പിൻ: "വി
വാഹം എല്ലാറ്റിലും മാനമുള്ളതും കിടക്ക നിൎമ്മലവുമാക." പുല
യാടികളോടും വ്യഭിചാരികളോടും ദൈവം തന്നെ നൃായം വിസ്തരി
ക്കും. ദുഷ്കാമദോഷക്രിയകൾ മിക്കതും ഒളിയിൽ നടന്നു ഇഹത്തിൽ
വെളിവാകായ്കകൊണ്ടു താൻ തന്നെ അങ്ങനെയുള്ള പ്രവൃത്തിക്കാ
രെ വിചാരിച്ചു അവൎക്കു തക്ക ശിക്ഷ കൊടുക്കുമെന്നു ദൈവം തന്റെ
വചനത്തിൽ അരുളിച്ചെയ്തതാവിതു: "ഭ്രമപ്പെടായ്വിൻ. പുലയാ
ടികൾ വിഗ്രഹാരാധികൾ വ്യഭിചാരികൾ എന്നിവർ ദൈവരാജ്യ
ത്തെ അവകാശമാക്കുകയില്ല" (൧ കൊരി. ൬, ൧൦) എന്നത്രേ.

കൃഷ്ണന്നൊത്ത ജാരരും ചോരരുമായ ദേവന്മാരെ സങ്കല്പിച്ചു യ
ഥാ രാജാ തഥാ പ്രജാ എന്നും ഗുരുവിനെ പോലെ ശിഷ്യനും അ
പ്പനെ പോലെ മകനും അമ്മയെ പോലെ മകളും എന്നും പഴ
ഞ്ചൊൽ പറയുന്നപ്രകാരം ദുഷ്കാമഭാവത്തിൽനിന്നുളവാകുന്ന വാ
ക്കുകൾക്കും നിസ്സാര പൊട്ടച്ചൊല്ലുകൾക്കും ആംഗികങ്ങൾക്കും ക്രി
യകൾക്കും അഞ്ചാതെയും നാണിക്കാതെയും നടക്കുന്നതു ദൈവഭ
യം ഇല്ലാത്ത ഈ നാട്ടുകാരുടെ ഇടയിൽ കാണ്മാനുണ്ടു. എന്നിട്ടും [ 266 ] പരമുഖം മോഹിച്ചു നോക്കുന്നതും കൂട ദോഷം ആകുന്നു എന്നു ഓരോ
ശാസ്ത്രങ്ങളിൽനിന്നു തെളിയുന്നപ്രകാരം സജ്ജനം ഏറ പ്രമാണിക്കുന്നു.
എന്നാൽ പുലയാടികളും വ്യഭിചാരികളും ദൈവരാജ്യത്തിൽ കടക്കാതെ അ
ഗ്നിനരകത്തിൽ വീഴുമെന്നതു പട്ടാങ്ങാകകൊണ്ടു ഒരുവനും തന്നെത്താൻ
ചതിക്കരുതേ.

II. വിവാഹമില്ലാത്തവരെ കൊണ്ടുള്ള വേദകല്പിതം ആവിതു: "യൌ
വനാഭിലാഷങ്ങളെ വിട്ടോടി നീതി വിശ്വാസസ്നേഹങ്ങളെയും ശുദ്ധ ഹൃ
ദയത്തിൽനിന്നു കൎത്താവെ വിളിക്കുന്നവർ എല്ലാവരോടും സമാധാനത്തെ
യും പിന്തുടൎന്നു കൊൾവിൻ. (൨. തിമോ. ൨, ൨൨.)

തേനും നെയ്യും തൂകിയ സ്ഥലത്തിൽ ഈച്ചകൾ മണം കേട്ടു പറന്നു
വീണു കാലും ചിറകും പിരണ്ടു കുഴങ്ങി തെറ്റിപ്പോവാൻ കഴിവില്ലാതെ
ആ രസത്തിനു വേണ്ടി ജീവനെ കളയുന്നപ്രകാരം ദുൎമ്മോഹികൾ ദുഷ്കാ
മത്താൽ കുടുങ്ങി വലഞ്ഞു തോറ്റു ഒടുവിൽ തങ്ങളുടെ പ്രാണനെ നശി
പ്പിക്കുന്നു. ഇങ്ങനെ അപകടമുള്ള വഴിയിൽ പ്രവേശിച്ചവൻ അതിൽ
വീഴാതിരിക്കയില്ല. കുഴച്ച തവിട്ടിൽ കുടുങ്ങിപ്പോയ പ്രാണി അതിനെ
തിന്നുന്ന പന്നിയുടെ വായിൽ അകപ്പെടുമല്ലോ. പുതിയ പാത്രത്തിൽ
ഒന്നാമതിട്ടു വെച്ച വസ്തുവിന്റെ ചൂർ പാത്രം ഉടയുവോളം വിടാതവണ്ണം
ബാല്യകാലത്തിൽ ആദ്യമായി തോറ്റുവന്ന ദോഷത്തിന്നു മിക്കപേർ മര
ണം വരെക്കും അധീനർ ആയിരിക്കും. തൊട്ടിലിലേ ശീലം ചുടലക്കാടോ
ളമേ.

III. എന്നാൽ ഏതു നിലക്കാരോടും ദൈവം അരുളുന്നതു ധരിപ്പിൻ:
എല്ലാ അശുദ്ധിയും ലോഭവും ചീത്തത്തരം പൊട്ടച്ചൊൽ കളിവാക്കും
നിങ്ങളിൽ നാമം പോലും ഇരിക്കരുതു. (എഫെ. ൫, ൩. ൪.) ചെയ്യരുതാ
ത്തതിനെ പറകയുമരുതല്ലോ. പുകയുള്ള ഇടത്തേ തീയുള്ളൂ എന്നാക
യാൽ നാണമില്ലാത്തവനും നിസ്സാരനും അണ്ണൻ തമ്പിമാരത്രേ.

പിന്നേ നിങ്ങളുടെ ഹൃദയങ്ങൾ ലഹരിപ്രമാദത്താലും ഉപജീവന
ചിന്തകളാലും ഭാരപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിവിൻ. ദുൎന്നടപ്പു
ണ്ടാക്കുന്ന കൂത്തു മദ്യപാനങ്ങളിലും പുലയാട്ടിലുമല്ല പകലിന്നു തക്കപ്ര
കാരം വെളിച്ചമക്കളായി നടന്നുകൊൾവിൻ. മദ്യക്കുടി മതികേടു. മതി
കെട്ടാൽ മാനവും നാണവും കെടും. ബോധവും നാണവും വിട്ടവർ അ
ബദ്ധമേ പ്രവൃത്തിക്കും. ഇങ്ങനെ മുടിയനും പുലയാടിയും പിശാചിന്റെ
പടയാളികളാകുന്നു.—വിശേഷിച്ചു കൊള്ളരുതാത്ത സംസൎഗ്ഗത്തെ ഒഴി
ക്കേണ്ടതു. ഭ്രമപ്പെടായ്വിൻ ഓർ ഉത്തമഭാവങ്ങളെ കെടുക്കുന്നു ദുസ്സംഗ
ങ്ങൾ എന്നും ഇതാ കുറഞ്ഞ തീ എത്ര വലിയ വനത്തെ കത്തിക്കുന്നെ
ന്നും വേദത്തിൽ കല്പിച്ചിരിക്കകൊണ്ടു വാക്കിനാൽ മനസ്സിൽ വീഴുന്ന തീ
[ 267 ] യുടെ അഴുക്കിനെ ഭയപ്പെടേണം. വലിയവൎക്കു ഇങ്ങനെ ദോഷം നേരി
ട്ടാൽ നാം പ്രത്യേകമായ കുട്ടികളുടെ മുമ്പാകെ പറയുന്നതിനെ നന്ന
സൂക്ഷിക്കേണം. ലീലാഭാഷിതം അസഭ്യവാക്കു വാവിഷ്ഠാനം മുതലായവ
കട്ടികൾ കേട്ടു ബാല്യക്കാരായി വളൎന്നു വരുമളവിൽ ആയവർ ഞെറി തെ
റ്റി ദുൎമ്മാൎഗ്ഗികളായി നടക്കും. പല അമ്മയഛ്ശന്മാരും ബുദ്ധികേടു സൂ
ക്ഷക്കുറവുകളാൽ പാത്രം നോക്കാതെ വായ്ക്കു തോന്നിയതെല്ലാം കുട്ടികളു
ടെ മുമ്പിൽ പകരുന്നതു അബദ്ധമായാൽ മക്കളുടെ മനസ്സിനെ തീണ്ടി
അശുദ്ധമാക്കുന്ന മോഹലീലാദി വാക്കുകളെകൊണ്ടു എന്തു പറയേണ്ടു.
മനുഷ്യൻ പറയുന്ന ഏതു വാക്കിനെകൊണ്ടും ദൈവത്തിന്റെ തിരുമു
മ്പിൽ കണക്കു ഒപ്പിക്കേണമല്ലോ. ഓരാത്മാവിനെ തന്റെ വാക്കുകൊ
ണ്ടു കെടുക്കുന്നവൻ ആ രക്തത്തിന്നു ഉത്തരവാദിയത്രേ. ആകയാൽ ഭയ
വിറയലുകളോടു കൂടെ നിന്റെ വായിനെ പൂട്ടിക്കൊൾക. മറ്റവരെ കെ
ടുക്കുന്നവൻ അന്യരക്തത്തിന്നു ഉത്തരവാദിയാകുന്നതു പോലെ നീ നി
ന്റെ സ്വന്ത ആത്മാവിനെ തൊട്ടു കണക്കു ബോധിപ്പിക്കേണ്ടി വരും.

എന്മകനേ! പാപികൾ നിന്നെ വശീകരിച്ചാൽ മനം ചെല്ലായ്ക.
അങ്ങാടിയുടെ വീഥിയിൽ നടക്കുന്നവന്റെ പാദത്തിന്നു പൊടി പറ്റു
കയും ചാരിയാൽ ചാടിയതു മണക്കുകയും ചെയ്യുംപോലെ ദുഷ്ടസംസൎഗ്ഗ
ത്താൽ നിന്റെ ആത്മദേഹിദേഹങ്ങൾ അശുദ്ധിയും കറയും പിടിച്ചു
പോകും. എന്നാൽ ധൂളിയും ഘ്രാണവും കുളിച്ചാൽ നീങ്ങുന്നപ്രകാരം
ഈ വക നിത്യനാശത്തെ വരുത്തുന്ന മ്ലേഛ്ശതകളെ ഏതിനാൽ കഴുകിക്ക
ളയാം? അതിന്നു മനുഷ്യർ കണ്ടെത്തിയ തീൎത്ഥങ്ങളും സങ്കല്പിച്ച ജപാദി
കളും പോരായ്കയാൽ പരിശുദ്ധനായ ദൈവം നിയമിച്ച ഏകതീൎത്ഥമാകു
ന്ന ക്രിസ്തന്റെ രക്തമേ മതിയാവൂ. അവന്റെ രക്തമല്ലോ നമ്മെ എ
ല്ലാ അശുദ്ധിയിൽനിന്നു ശുദ്ധമാക്കുവാൻ ശക്തം. ദൈവത്തിൽനിന്നു കി
ട്ടി നിങ്ങളിൽ ഇരിക്കുന്ന വിശുദ്ധാത്മാവിന്നു നിങ്ങളുടെ ശരീരം മന്ദിരം
എന്നറിയുന്നില്ലയോ? (൧. കൊരി. ൬, ൧൯) എന്നരുളിക്കിടക്കുകയാൽ പ
രിശുദ്ധമുള്ള ആത്മാവിന്നു നിൎമ്മലമായ പാൎപ്പിടവും ആവശ്യം എന്നു ഗ്ര
ഹിക്കേണം. ദൈവം വിശുദ്ധനാകുംപോലെ അവനെ സേവിക്കുന്നവരും
വിശുദ്ധരായിരിക്കേണം. അപ്രകാരം ഉള്ളവരിൽ താൻ കുടിപാൎക്കുകേയു
ള്ളു. ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ അവർ ദൈവത്തെ കാണും.
അതിൽ ആൎക്കു മനസ്സു ചൊല്ലാതു.

എന്നാൽ നിങ്ങളുടെ സന്തതികളും ഇഹപരസൌഖ്യം അനുഭവിക്കേ
ണ്ടതിന്നു ചില ഉപദേശങ്ങളെ പറയാം:

1. കരുണയുള്ള ദൈവം മനുഷ്യജാതി പെരുകേണ്ടതിന്നു അവരെ ആണും പെണ്ണുമാ
യി നിൎമ്മിച്ചു വിവാഹാവസ്ഥയെ കല്പിച്ചതുകൊണ്ടു, തനിക്കിഷ്ടമുള്ള സന്തതിമാൎഗ്ഗത്തെ കാണി
ച്ചിരിക്കുന്നു. ആ സ്ഥിതിയിൽ പ്രവേശിക്കാതെ വേറെ വല്ല വഴിയായി നടക്കുന്നവൻ വ്യഭി
ചാരവും പുലയാട്ടും അക്രമവും പ്രവൃത്തിക്കുന്നു. [ 268 ] 2. യൌവനമോഹങ്ങളെ പോരാടി ജയിച്ചു അടക്കേണ്ടു. അതിന്നു നിവൃത്തി വരുത്തു
ന്നവനോ തന്നെ അത്യന്തമായി ഹീനനും ഭ്രഷ്ടനും ആക്കിത്തീൎക്കുന്നു. ഇങ്ങനേത്തവരെ ദൈ
വം പല രോഗങ്ങളാലും കഷ്ടമുള്ള വാൎദ്ധ്യക്യത്താലും ഒടുവിൽ നരകത്താലും ശിക്ഷിക്കുന്നു. ആ
യവർ വൃഭിചരിച്ചു കെടുത്തിയ ശരീരത്തോടു പിന്നേതിൽ വിവാഹം കഴിച്ചാലും തന്റെ പരി
ഷയെ ചതിക്കയല്ലാതെ തങ്ങളുടെ സന്തതിക്കു കാണുന്ന ബലഹീനം ദീനം മുതലായ കേടിന്നു
കുറ്റക്കാർ ആകുവാൻ സംഗതി ഉണ്ടു. കഷ്ടം.

3. ഞെരിക്കം കഷ്ടം മുതലായ സങ്കടങ്ങൾ മനുഷ്യന്നു വലിയ പരീക്ഷയായ്തീരുന്നു എങ്കി
ലും ഒരു സ്ത്രീയും നാൾ കഴിച്ചലിന്നു വേണ്ടി തന്റെ മാനത്തെ കളഞ്ഞാൽ തന്നെത്താൻ സ്വ
ൎഗ്ഗീയ ഭാഗ്യത്തിന്നു അയോഗ്യമുള്ളവൾ ആക്കിത്തീൎക്കയും നരകത്തെ നേടുകയും ചെയ്യുന്നുള്ളു.
ആരുടെ ദോഷത്താൽ ഒരു സ്ത്രീ സന്മാൎഗ്ഗം വിട്ടു വേശ്യാമാൎഗ്ഗം അനുസരിച്ചാൽ ആയവർ അവ
ളുടെ രക്തത്തിന്നു കണക്കു ബോധിപ്പിക്കേണം എന്നും മറക്കരുതു.

4. ചെറുപ്രായത്തിലേ കല്യാണംകൊണ്ടു പരുവപ്രായം എത്താത്തവരുടെ മനസ്സു ദുഷി
ച്ചുപോകുന്നതു കൂടാതെ മംഗലത്തോളം പല ബാല്യക്കാർ ഓരോ നിഷിദ്ധവഴിയിൽ നടക്കുക
കൊണ്ടു പരുവം തികഞ്ഞേ വിവാഹം കഴിക്കേണ്ടു.

5. മരുമക്കത്തായത്തിൽ ഇഷ്ടംപോലെ കെട്ടറുപ്പാൻ സമ്മതം ഉള്ളതിനാൽ വ്രതമുള്ള സ്തീ
കളെ വലിയ പരീക്ഷാകഷ്ടങ്ങളിൽ അകപ്പെടുത്തുന്നതു നിമിത്തം മരുമക്കത്തായമേ വേണ്ടാ.

6. കിഴവന്മാർ ബാല്യക്കാരത്തികളെയും ബാല്യക്കാർ കിഴവികളെയും കിഴവികൾ ബാ
ല്യക്കാരെയും കെട്ടരുതു. ഇങ്ങനെ പ്രായഭേദം ഏറയുണ്ടായാൽ തൃപ്തിതോന്നാത്ത പരിഷ എളു
പ്പത്തിൽ ദോഷമാൎഗ്ഗം അനുസരിപ്പാൻ ഇടവരുന്നു.

7. വിധവമാരോ ഭാൎയ്യ മരിച്ച പുരുഷരോ തങ്ങളുടെ പാത്രമാകുന്ന ശരീരത്തെ ശുദ്ധിയോ
ടെ കാക്കേണ്ടു. മനസ്സം കഴിവും ഉണ്ടെങ്കിൽ വേളികഴിക്കട്ടേ.

8. വിവാഹസ്ഥന്മാർ തമ്മിൽ വ്രതവിശ്വസ്തതയോടെ നടക്കേണം. നീ വ്യഭിചരിക്ക
രുതു എന്നതു പുരുഷന്നും സ്ത്രീക്കും സമമായി കല്പിച്ചിരിക്കുന്നുവല്ലൊ.

പുരുഷന്മാരേ! നിങ്ങളുടെ ഭാൎയ്യന്മാരെ സ്നേഹിപ്പിൻ. സ്വഭാൎയ്യയെ സ്നേ
ഹിക്കുന്നവൻ തന്നെത്താൻ സ്നേഹിക്കുന്നു. തന്റെ ജഡത്തോടല്ലോ ഒ
രുവനും ഒരുനാളും പകെച്ചില്ല. സ്ത്രീകളേ! കൎത്താവിന്നു എന്ന പോലെ
സ്വഭൎത്താക്കന്മാൎക്കു കീഴടങ്ങുവിൻ. ഭാൎയ്യ ഭത്താവിൻ ദാസിയായിട്ടോ
യജമാനത്തിയായിട്ടോ അല്ല, അൎദ്ധാംഗിയും (ഇടഭാഗം എന്നുണ്ടല്ലോ)
സഹായയും വീട്ടിൽ യജമാനത്തിയും ആയിരിക്കേണം. ഭൎത്താവു എവ്വി
ധത്തിൽ ഭവനത്തിൽ തലയും മൂന്നാളിയും ആയിട്ടു നടക്കയും നടത്തിക്ക
യും വേണം. വിവാഹാവസ്ഥയെ ഒരു ഉറപ്പുള്ള വീട്ടിനോടു ഉപമിക്കാം.
അതിൽ സുഖത്തോടെ പാൎക്കേണമെങ്കിൽ അതിന്റെ നാലു ചുമരുകളും
നന്നായിരിക്കേണം. കിഴക്കുള്ള ചുമരോ: പ്രാൎത്ഥന; തെക്കുള്ളതോ: മടി
വു കൂടാത്ത പ്രവൃത്തി; പടിഞ്ഞാറുള്ളതോ: ധനരക്ഷ; വടക്കുള്ളതോ:
അന്യോന്യസ്നേഹം; ഈ നാലിൽ ഒന്നു തകൎന്നു പോയാൽ വീടു ഉറപ്പില്ലാ
തെ എപ്പോഴെങ്കിലും വീണു പോകേയുള്ളൂ. ഇങ്ങനെ ശുദ്ധവിവാഹത്തിൽ
നില്ക്കുന്നവർ ദൈവേഷ്ടത്തെ നിവൃത്തിക്കയും ഭക്തിയുള്ള മക്കളെ പോറ്റി
അവൎക്കും തങ്ങൾ പാൎക്കുന്ന രാജ്യത്തിന്നും നന്മ വരുത്തുകയും ചെയ്യുന്നു.
എന്നാൽ ദൈവഭക്തന്മാരായി തങ്ങളെ എപ്പേൎപ്പെട്ട മലിനതയിൽനിന്നു
കാത്തുകൊള്ളുന്ന ഏവരും ദൈവത്തെ മുഖാമുഖമായി കണ്ടു എന്നേക്കു
മുള്ള സൌഭാഗ്യ സന്തോഷങ്ങളെ അനുഭവിക്കും. [ 269 ] THE DECALOGUE

THE EIGHTH COMMANDMENT

ദശവാക്യാമൃതം

ഒമ്പതാം പൎവ്വം

എട്ടാം കല്പന: നീ മോഷ്ടിക്കരുതു.

"നീ മോഷ്ടിക്കരുതു. എന്നു ദൈവം അരുളിയ എട്ടാം കല്പന
കൊണ്ടു നമ്മുടെ കൂട്ടുകാരന്റെ ലൌകികസമ്പത്തിനെ അവന്നു
ഉറപ്പിച്ചുകൊടുക്കുന്നു. ഈ കല്പന മനോവാക്കുകൎമ്മങ്ങളിൽ നട
ക്കുന്ന സ്ഥൂലമോഷണത്തെ മാത്രമല്ല, കൂട്ടകാരന്നുള്ളതു അവന്നു
കൊടുക്കാതെ വല്ല വിധത്തിലും സ്വന്തമാക്കി തീൎക്കുവാൻ ആഗ്ര
ഹിക്കുന്ന സൂക്ഷ്മമോഷണത്തേയും നിഷേധിച്ചു. കളവു കുറ്റത്തി
ലേക്കു നടത്തുന്ന ഈറ്റ, മടിവു, ദുൎവ്യയം, അസൂയ ഇത്യാദി ദുൎഗ്ഗുണ
ങ്ങളെയും തീരെ വിരോധിക്കുന്നതു പോലെ നാം കൂട്ടകാരന്റെ മുത
ലിനെ ചരതിച്ചുകൊൾവാൻ സഹായിക്കയും "സ്വന്തമായ്തു ന്യായ
പ്രകാരം സമ്പാദിക്കയും" ദൈവം നമുക്കു തരുന്നതു മതിയെന്നു
വെച്ചു അലംഭാവത്തോടു (മതി എന്ന ഭാവത്തോടു) കൂടെ അതിനെ
അടക്കുകയും വേണമെന്നും കല്പിക്കുന്നു.

അതോ അന്യരുടെ പൊന്നും, പണവും ആടആഭരണങ്ങളും നി
ലമ്പറമ്പു വീടുകൂടി വസ്തുവക മുതലായ്തു കട്ടും, കവൎന്നും, തട്ടിപ്പറി
ച്ചും, ചതിച്ചുംകൊണ്ടു കൌശലമായി വശത്താക്കരുതു. ഉദ്യോഗവ്യാ
പാരങ്ങളിലോ മറ്റു വല്ല ഇടപാടുകൊണ്ടോ ഞായം വിട്ടു ചതിമാ
യങ്ങളാൽ കൂട്ടകാരന്റെ വസ്തുവിനെ അപഹരിക്കാതെ ഇരിക്കയും
ദൈവത്തെ ഭയപ്പെട്ടും സ്നേഹിച്ചുംകൊണ്ടു കൂട്ടകാരന്റെ നേരെ
പകയും മത്സരവും കാട്ടാതെ നടന്നു നീതിന്യായപ്രകാരം താന്താ
ന്റെ വ്യാപാരാദികളെ നടത്തി അന്യരുടെ സുഖലാഭാദികളെ
നോക്കി സഹായിക്കയും വേണം എന്നത്രേ.

"കളവിന്റെ ഒടുക്കം കഴുമരം" എന്ന പഴമൊഴിയോൎക്ക; കള്ള
ന്മാൎക്കു സഹായിക്കുന്നവനും കള്ളൻ എന്നേ വരൂ. കള്ളത്തൊഴി
[ 270 ] ലിന്നു ഒശീനക്കൊൽ (പാര) മുതലായ ആയുധങ്ങളെ ഉണ്ടാക്കിക്കൊടുക്കു
ന്നവൻ കള്ളന്റെ ഇണയും അവന്നു ബന്ധുവുമത്രേ. കൈക്കൂലി വാങ്ങി
വ്യവഹാരത്തിൽ പാരപക്ഷം കാട്ടി നേരും ന്യായവും മറെച്ചു അന്യായ
ത്തിന്നു സഹായിക്കുന്നവർ സൎവ്വലോകന്യായാധിപനായ ദൈവത്തിന്നു
വെറുപ്പു തന്നേ. പിന്നെ വാരം അളക്കുന്നതിൽ വൻപറ ഇടങ്ങഴികളും
വല്ലികൊടുക്കുമ്പോഴോ ചെറുപറ നാഴികളും കൊണ്ടളക്കുക, ചരക്കു വാ
ങ്ങുമ്പോൾ അളവിലും തൂക്കത്തിലും മികെച്ചുകൊള്ളുക, വില്ക്കയിൽ ഉപാ
യമായി അളവുതൂക്കങ്ങളെ ഒപ്പിക്ക, എണ്ണ നൈ മുതലായവറ്റിൽ മായം
കൂട്ടുക, ധാന്യാദികളിൽ പെരോലം ചേൎക്കുക, പാൽ മുതലായതിൽ വെ
ള്ളം കൂട്ടുക, തുണി അളക്കുമ്പോൾ വലിച്ചു പിടിക്കുക, വാങ്ങുന്ന ചരക്കി
നെ താഴ്ത്തിപറക, വില്ക്കുമ്പോഴോ പുകഴ്ത്തക, പീടികയിലും മറ്റും കടം
വാങ്ങുന്നവരുടെ കണക്കിൽ കൂട്ടിച്ചേൎക്കുക, അയല്ക്കാരന്റെ വലെച്ചലും
ബുദ്ധിമുട്ടും കണ്ടിട്ടും രണ്ടു മൂവിരട്ടിച്ചു ഉരുൾപലിശ (അതിവൃദ്ധി, ഏറ
വട്ടി) ചുമത്തുക മുതലായ തന്നേപ്പോററുന്ന പിരട്ടുകൾ എല്ലാം ജീവനു
ള്ള ദൈവത്തിന്നു വെറുപ്പത്രേ. ആകയാൽ കോന്തലിലോ ശീലയിലോ
പെട്ടിയിലോ ലാഭം എന്നു വെച്ചു ഇടുന്നതെല്ലാം മനസ്സാക്ഷിയാകുന്ന
ത്രാസ്സിൽ തൂക്കിനോക്കി ശാപത്തിന്നും കഷ്ടത്തിന്നും ഹേതുവായ വല്ല കറ
അവറ്റിന്നു പറ്റീട്ടുണ്ടോ എന്നു ശോധന ചെയ്കേ വേണ്ടു.— പിശുക്കനും
ഈറ്റനും ആയ ഒരു വലിയ ജന്മിയുടെ കളത്തിൽ പിടിപ്പതു കുറ്റകളെ
കൊണ്ടു കൂട്ടിവെച്ചിട്ടും ഇനിയും അധികമുണ്ടല്ലോ എന്നു സന്തോഷിച്ചു
താൻ നാൾതോറും കളത്തിൽ ചെന്നു നോക്കും. ഒരു ദിവസം വൈകുന്നേ
രം കളം കറ്റ കൊണ്ടു നിറഞ്ഞിരിക്കുന്നു എന്ന വൎത്തമാനം കേട്ടാറെ
അത്യന്തം ഉല്ലസിച്ചു വെറിയാവോളം കുടിച്ചു കിടന്നിരിക്കുമ്പോൾ അവ
നിലുള്ള അത്യാൎത്തികൊണ്ടു ഉറങ്ങാതെ: ഞാൻ എന്റെ കളം ചെന്നു
ഒന്നു നോക്കേണം എന്നു വെച്ചു എഴുനീറ്റു. വേലക്കാർ യജമാനൻ ഇ
പ്പോൾ പോകുന്നതു നന്നല്ല നേരം പുലൎന്നിട്ടാകാമല്ലോ എന്നു ചൊന്ന
തു കൂട്ടാക്കാതെ ചങ്ങലവട്ടക കത്തിച്ചു അതിനെ മറ്റാരും എടുപ്പാൻ
സമ്മതിക്കാതെ താൻ തന്നെ പിടിച്ചുംകൊണ്ടു കളത്തിലേക്കു ആടിക്കുഴ
ഞ്ഞുകൊണ്ടു ചെന്നു. കളത്തിൽ താൻ കറ്റ തടഞ്ഞു വീണു അതിന്നു
തീപ്പറ്റി ഉടനെ കറ്റകളുടെ അയിരി കത്തിപ്പോകയും ചെയ്തു. വീട്ടുകാ
രും വേലക്കാരും അവനെ വലിച്ചെടുത്തില്ലെങ്കിൽ താനും കറ്റകളോടു
കൂടെ തീക്കു ഇരയായി പോകുമായിരുന്നു.

ഒരു കച്ചവടക്കാരൻ പഞ്ചകാലത്തിൽ ഒരു വണ്ടിയിൽ നിറച്ചും ധാ
ന്യം കയറ്റി വഴിയിൽ വെച്ചു കണക്കു കൂട്ടി ലാഭം കണ്ടു സന്തോഷിച്ചു
ചന്തയിലേക്കു ചെന്നപ്പോൾ അന്നു തന്നെ അകവില താണുപോയതു
[ 271 ] കൊണ്ടു കൊതിച്ചു ലാഭം കിട്ടായ്കയാൽ മുഖം വാടി വീൎത്തു അതിദുഃഖി
തനായി വീട്ടിലേക്കു മടങ്ങി വരുമ്പോൾ വണ്ടി തെളിക്കുന്ന ചെറുക്കൻ
ബഹു സന്തോഷത്തോടെ ഓരോ പാട്ടുകൾ പാടിയപ്പോൾ യജമാനൻ
ആ ചെറുക്കനോടു; നീ ഇത്ര സന്തോഷത്തോടെ പാടുന്നതെന്തുകൊണ്ടു?
എന്നതിനു ചെറുക്കൻ: യജമാനാ! മുത്താറിക്കു വീണ്ടും സഹായം വന്നു
എളിയവൎക്കും ഇല്ലാത്തവൎക്കും പള്ളനിറപ്പാൻ തഞ്ചമായി പഞ്ചം നീ
ങ്ങിയല്ലോ എന്നു ഉത്തരം പറഞ്ഞു. പിന്നെയും ചാടുന്നതിന്നിടേ ലോ
ഭിയായ യജമാനൻ പൊറുക്കറായ്മയാൽ അഴിനില പൂണ്ടു വണ്ടിയുടെ പി
ന്നിൽ കെട്ടി ഞാന്നുകളഞ്ഞു. യജമാനൻ വളരെ നേരമായി മിണ്ടാതി
രിക്കുന്നതെന്തു എന്നു ചെറുക്കൻ ആശ്ചൎയ്യപ്പെട്ടു തിരിഞ്ഞു നോക്കിയ
പ്പോൾ യജമാനൻ വിറന്നു ഞേലുന്നതിനെ കണ്ടു.

അന്യായലാഭം കൊണ്ടു മുതൽ പെരുക്കുന്നതും വല്ലിയും കൂലിയും കു
റെച്ചും താമസിപ്പിച്ചും ദരിദ്രന്മാരെ വലച്ചും തന്റെ അറയും ശീലയും
നിറെക്കുന്നതു യഹോവെക്കു വെറുപ്പത്രേ. "തന്റെ ഭവനത്തെ നീതികേ
ടുകൊണ്ടും തന്റെ മാളികമുറികളെ അന്യായംകൊണ്ടും പണിയിക്കയും
തന്റെ അയല്ക്കാരന്നു കൂലി കൊടുക്കാതെ അവനെക്കൊണ്ടു വേല എടു
പ്പിക്കയും ചെയ്യുന്നവന്നു ഹാ കഷ്ടം" (യറമിയ 22, 13). കട്ട മുതൽ ഈ
ടേറാതെ കട്ടും ചുട്ടും പോകും. അന്യായമായി സമ്പാദിച്ചതു അരിച്ചു
പോകയും ചെയ്യും. "കണ്ടാലും നിങ്ങളുടെ നിലങ്ങളെ കൊയ്തിട്ടുള്ള പ
ണിക്കാരുടെ കൂലിയെ നിങ്ങൾ പിടിച്ചുകളഞ്ഞതു അങ്ങു നിന്നു നിലവി
ളിക്കുന്നു; മൂൎന്നവരുടെ മുറവിളികളും സൈന്യങ്ങളുടെ കൎത്താവിന്റെ ചെ
വികളിൽ എത്തി; നിങ്ങൾ ഭൂമിമേൽ ആഡംബരത്തോടെ പുളെച്ചു മദി
ച്ചു കുലദിവസത്തിൽ എന്ന പോലെ നിങ്ങളുടെ ഹൃദയങ്ങളെ പോഷി
പ്പിച്ചു." യാക്കോബ് 5, 4.

"ദുഷ്ടൻ കടം വാങ്ങുന്നു തിരികെ വീട്ടുന്നതുമില്ല; നീതിമാനോ ദയ
തോന്നി കൊടുക്കുന്നു" അന്യനെ വിശ്വസിപ്പിച്ചു വാങ്ങിയ കടം വീട്ടാതെ
ഇരിക്കുന്നതു പരദ്രവ്യാപഹാരം അല്ലാതെ വിശ്വാസവഞ്ചനയായ കളവു
കുറ്റവും തന്നേ എന്നറിയേണം. അങ്ങിനെയുള്ളവർ ഒരിക്കലും നന്നായി
വരികയില്ല. അതു പോലെ: കടം വീടാഞ്ഞാലും എന്തു ദോഷം; അവിടേ
അറുതിയില്ലാത്ത മുതലുണ്ടല്ലോ എന്നും മറ്റുമുള്ള ഭാവത്തോടെ കടം
വായ്പ വാങ്ങുന്നതു ഏറ്റവും നികൃഷ്ടം.

എന്നാൽ തന്റെ നിലത്തിൽ വേല ചെയ്യുന്നവൻ ആഹാരംകൊണ്ടു തൃപ്തനാകും; ലക്ഷപ്രള
വായാലും ദുൎവ്വ്യയത്താൽ ഇരപ്പനായും ഇരപ്പൻ ക്രമക്കാരനായാൽ ധനവാനായും തീരാം.

"ദ്രവ്യാഗ്രഹമോ സകല ദോഷത്തിന്നും മൂലമായിരിക്കുന്നു" (൧ തിമോത്ഥ്യൻ ൬, ൧൦). ഗുണ
മുള്ളവന്നു പണമില്ല; പണമുള്ളവന്നു ഗുണമില്ല. ലാഭം പെരുകുമ്പോൾ ലോഭം പെരുകും;
ലോഭമുള്ളടഞ്ഞു പരോപകാരവുമില്ല. [ 272 ] ഗൎമ്മാന്യ (ജൎമ്മനി) രാജ്യത്തിൽ അതിപിശുക്കനും ധനവാനുമായ ഒരു
പുള്ളിക്കാരൻ ദീനക്കാരനായി തന്റെ മരണവേളയിൽ ഇടവിടാതെ വാ
രി കോരി തിന്നുന്നപോലെ നടിക്കുന്നതു അവന്റെ ശേഷക്കാർ കണ്ടു:
നിങ്ങൾ എന്തു ചെയ്യുന്നു എന്നു ചോദിച്ചതിന്നു അവൻ: "എന്റെ പ
ണം എന്റെ പണം; അതിനെ എല്ലാം ഞാൻ വിഴുങ്ങീട്ടേ പോകേയുള്ളൂ."
എന്നു പറഞ്ഞു. പണംകൊണ്ടുള്ള വിഭ്രാന്തി നിമിത്തം പണം എന്നു
പറഞ്ഞാൽ പിണവും വായി പിളൎക്കും എന്ന പഴഞ്ചൊൽ പോലെ ഉയിർ
പോവോളം അവൻ വാരി കോരികൊണ്ടിരുന്നു. ഒടുക്കം പണം തൊണ്ട
യിൽ വിലങ്ങി അവൻ മരിക്കയും ചെയ്തു.

മേൽപറഞ്ഞ ദോഷമെല്ലാം വൎജ്ജിച്ചു ദൈവത്തിന്റെ പലവിധമു
ള്ള കൃപയുടെ നല്ല കലവറക്കാരായി തമ്മിൽ തമ്മിൽ സഹായിപ്പാൻ
ഈ ലോകത്തിൽ പരദേശികളും സഞ്ചാരികളുമായിരിക്കുന്ന നമ്മുടെ ക
യ്യിൽ ദൈവം ഏല്പിച്ചിരിക്കുന്ന വസ്തുക്കളെ കുറിച്ചു യാത്രയെ തികെച്ച
ശേഷം നാം അവന്നു കണക്കു ഏല്പിക്കേണ്ടി വരും.

നിശ്ചയമില്ലാത്ത ധനത്തിൽ അല്ല നമുക്കു സകലവും ധാരാളമായി അനുഭവിപ്പാൻ തരുന്ന
ജീവനുള്ള ദൈവത്തിന്മേൽ ആശ വെച്ചു നന്മ ചെയ്തു സൽക്രിയകൾ എന്ന സമ്പത്തുണ്ടാക്കി
ദാനശീലവും കൂറ്റായ്മയും പുണ്ടുകൊണ്ടു സത്യജീവനെ പിടിപ്പാൻ വേണ്ടി ഭാവിയിങ്കലേക്കു
തങ്ങൾക്കു നല്ല അടിസ്ഥാനത്തെ നിക്ഷേപിച്ചു പോരേണം. ഇഹലോകത്തിലേക്കു നാം ഒന്നും
കൊണ്ടുവന്നിട്ടില്ലല്ലോ ഏതാനും കൊണ്ടുപോവാനും കഴികയുമില്ല സ്പഷ്ടം (തിമോത്ഥ്യൻ ൬,
൭. ൧൭. ൧൮.). വിശപ്പുള്ളവന്നു നിന്റെ അപ്പത്തെ മുറിച്ചു കൊടുക്ക! ഹിംസിക്കപ്പെടുന്നവരെ
നിന്റെ വീട്ടിൽ ചേൎത്തുകൊൾക! നഗ്നരെ കണ്ടാൽ ഉടുപ്പിക്കയും ചെയ്ക!

ദരിദ്രൎക്കു കൊടുത്തതു ദൈവത്തിന്നു പലിശക്കു കൊടുത്ത പോലേയാ
കുന്നു. കൊടുക്കുന്നതു വിതെക്കുന്നതിന്നു സമം."വാങ്ങുന്നതിനേക്കാൾ
കൊടുക്കുന്നതു നല്ലതു. എന്നാലും സന്തോഷത്തോടെ കൊടുക്കുന്നവനിൽ
ദൈവം പ്രസാദിക്കുന്നു. തന്റെ വാതില്ക്കൽ വരുന്ന ദരിദ്രരോടു കോപി
ച്ചു നാണം കെടുത്തുന്ന ഒരുവനോടു മറ്റൊരുവൻ ചോദിച്ചതു: "ഇവർ
നിന്റെ വാതുക്കൽ വരുന്നതോ അല്ല നീ അവരുടെ വാതില്ക്കൽ പോകേ
ണ്ടിവരുന്നതോ ഏതു നിണെക്കു നന്നു"? ദരിദ്രരെ നോക്കേണ്ടി വന്നാലും
"വേല ചെയ്വാൻ മനസ്സില്ലാഞ്ഞാൽ ഭക്ഷിക്കയും അരുതു" എന്നും "നി
ങ്ങൾ്ക്കു ഉള്ളതിൽ അലംഭാവത്തോടിപ്പിൻ" എന്നും ദൈവത്തിന്റെ അ
രുളപ്പാടുകൾ ഉണ്ടു.

അല്പം മാത്രമുള്ളവൻ ദരിദ്രനല്ല. ഉള്ളതിനേക്കാൾ അധികം വേണ
മെന്നു ആശിക്കുന്നവൻ അത്രേ ദരിദ്രൻ. അതിമോഹം ആയുസ്സിന്നു കേ
ടു. അതിസുഖത്തിൽ അതിദുഃഖത്തിന്നു ഇടയുണ്ടു. സൎവ്വലോകത്തിന്നും
ഉടയവനായ ദൈവത്തിന്റെ കരുണ ലഭിച്ചവന്നു സൎവ്വവും ഉണ്ടു; കാ
ണുന്ന വസ്തുകളെല്ലാം പരിരത്രേ. ദൈവാനുഗ്രഹമോ മണി തന്നേ. കാ
ണുന്നവയെല്ലാം താല്ക്കാലികം; കാണാത്തതോ നിത്യമുള്ളതു എന്നറിക.

"https://ml.wikisource.org/w/index.php?title=കേരളോപകാരി_1879&oldid=210335" എന്ന താളിൽനിന്ന് ശേഖരിച്ചത്