വജ്രസൂചി

രചന:ഹെർമ്മൻ ഗുണ്ടർട്ട്


[ 73 ] THE
DIAMOND NEEDLE

വജ്രസൂചി
(അശ്വഘോഷ പണ്ഡിതകൃതി)

1851 [ 74 ] ഈ പുസ്തകത്തിൽ ചെറിയ അക്ഷരങ്ങളിൽ കാണുന്നതു ശ്ലോകങ്ങളും
ഗദ്യങ്ങളും എന്നും അതാത് ശ്ലോകങ്ങളുടെയും ഗദ്യങ്ങളുടെയും കീഴിൽ
വലിയക്ഷരങ്ങളിൽ കാണുന്നതു അതാത് ശ്ലോകങ്ങളുടെയും ഗദ്യങ്ങളുടെയും
വ്യാഖ്യാനങ്ങളിൽ എന്നു ബോധിക്കേണം. [ 75 ] വജ്രസൂചി

ജഗൽഗുരും മഞ്ജുഘോഷം നത്വാ വാക്കായ ചേതസാ ।
അശ്വഘോഷൊ വജ്രസൂചീം സൂത്രയാമി യഥാമതം ॥
വെദാഃ പ്രമാണം സ്മൃതയഃ പ്രമാണം ധർമ്മാർത്ഥയുക്തം വചനം പ്രമാണം ।
യസ്യ പ്രമാണം ന ഭവെൽ പ്രമാണം കസ്തസ്യ കുര്യാദ്വചനം പ്രമാണം ॥

ജഗല്ഗുരുവാകുന്ന മഞ്ജുഘോഷനെ വാക്കായ ചേതസ്സുകളെകൊണ്ടു
നമസ്കരിച്ചിട്ടു, അശ്വഘോഷനായ ഞാൻ ശാസ്ത്രമതത്തെ അനുസരിച്ചു
വജ്രസൂചിയെ സൂത്രിക്കുന്നെൻ.

വേദസ്മൃതികളും ധർമ്മാർത്ഥയുക്തമായ വചനവും എല്ലാം
പ്രമാണമായിരിക്കെ, ജാതിഭേദം

പ്രമാണം എന്നു ആ വേദശാസ്ത്രപുരാണങ്ങളാലും തെളിയുന്നില്ല
താനും, എന്നു എന്റെ മതി.

ഇഹ ഭവതാം യദിഷ്ടം സർവ്വവർണ്ണപ്രധാനം ബ്രാഹ്മണവർണ്ണ ഇതി.
വയമത്രബൂമഃ കൊയം ബ്രാഹ്മണൊ നാമ കിം ജീവഃ, കിം ജാതിഃ, കിം ശരീരം, കിം
ജ്ഞാനം, കിം ആചാരഃ, കിം കർമ്മ, കിം വേദ ഇതി.

സർവ്വവർണ്ണത്തിലും ബ്രാഹ്മണവർണ്ണം തന്നെ പ്രധാനം എന്നു നിങ്ങൾ
ചൊല്ലുന്നുവല്ലൊ! ഈ ബ്രാഹ്മണനാമം എന്തൊന്നു എന്നു ഞങ്ങൾ
ചോദിക്കുന്നു. അതു ജീവനൊ? ജാതിയൊ? ശരീരമൊ? ജ്ഞാനമൊ?
ആചാരമൊ? കർമ്മമൊ? വേദമൊ? എന്ത് എന്നു നോക്കെണം.

തത്ര ജീവസ്താവൽ ബ്രാഹ്മണൊ ന ഭവതി. കസ്മാൽ, വേദപ്രാമാണ്യാൽ
ഉക്തം ഹി വേദഃ ഒം സൂര്യഃ പശുരാസീൽ, സൊമഃ പശുരാസീൽ, ഇന്ദ്രഃ പശുരാസീൽ,
പശവൊ ദേവാഃ ആദ്യത്തെ ദേവപശവഃ ശ്വപാകാ അപി ദേവാ ഭവന്തി. അതൊ
വേദപ്രാമാണ്യാൽ മന്യാമഹെ ജീവത്വാൽ ബ്രാഹ്മണൊ ന ഭവതി.

അതു ജീവൻ എന്നു തോന്നുന്നില്ല; കാരണം: സൂര്യചന്ദ്രന്മാരും
ഇന്ദ്രാദിദേവകളും മുമ്പെ പശുക്കളായിരുന്നു, പിന്നെ ദേവകളായ്ചമഞ്ഞു;
ചണ്ഡാലരാകുന്ന ശ്വപാകരും കൂടെ ദേവകളായ്‌വരുന്നു എന്നു വേദത്തിൽ
[ 76 ] ഉണ്ടല്ലൊ.

ഭാരതപ്രാമാണ്യാദപി; ഉക്തം ഹി ഭാരതെ:
സപ്തവ്യാധാ ദശാരണ്യെ മൃഗാഃ കാലിഞ്ജലെ ഗിരൌ।
ചക്രവാകാഃ ശരദ്വീപെ ഹംസാഃ സരസി മാനസെ।
തെപി ജാതാഃ കുരുക്ഷേത്രെ ബ്രാഹ്മണാ വേദപാരഗാഃ ॥

പിന്നെ ഭാരതത്തിൽ ചൊല്ലിയത്: കാലിഞ്ജലക്കുന്നിലെ ഏഴു വേടരും
പത്തു മാനും ശരദ്വീപിൽ ചക്രവാകങ്ങളും മാനസസരസ്സിലെ അരയന്നങ്ങളും
കൂടെ കുരുക്ഷേത്രത്തിൽ ബ്രാഹ്മണജന്മം പിറന്നു വേദപാരഗരായ്‌വരുന്നു.

അതൊ ഭാരതപ്രാമാണ്യാൽ വ്യാധമൃഗഹംസ ചക്രവാകദർശനസംഭവാൽ
മന്യാമഹെ ജീവസ്താവൽ ബ്രാഹ്മണൊ ന ഭവതി.

മാനവധർമ്മപ്രാമാണ്യാൽ ഉക്തം ഹി മാനവെ ധർമ്മെ:
അധീത്യ ചതുരൊ വേദാൻ സംഗോപാംഗേന തത്വതഃ।
ശുദ്രാൽ പ്രതിഗ്രഹഗ്രാഹീ ബ്രാഹ്മണൊ ജായതെ ഖരഃ ॥
ഖരൊ ദ്വാദശ ജന്മാനി ഷഷ്ടി ജന്മാനി സൂകരഃ।
ശ്വാനഃ സപ്തതി ജന്മാനി ഇത്യേവം മനുരബ്രവീൽ ॥

എന്നത് ഒഴികെ, മനുസംഹിതയിൽ കാണുന്നിതു:

അംഗോപാംഗങ്ങളോടും കൂടെ നാലു വേദങ്ങളേയും ഓതിയവൻ
എങ്കിലും ബ്രാഹ്മണൻ ശൂദ്രനോടു പ്രതിഗ്രഹം വാങ്ങിയാൽ, 12ജന്മം
കഴുതയായും 60 ജന്മം പന്നിയായും, 70 ജന്മം ശ്വാവായും പിറക്കും എന്നെല്ലാം
വിചാരിച്ചാൽ ബ്രാഹ്മണ്യം ജീവനല്ല എന്നു വേദത്താലും ഭാരതത്താലും
മാനവധർമ്മത്താലും സ്പഷ്ടമായ് വന്നുവല്ലൊ.

അതൊ മാനവധർമ്മപ്രാമാണ്യാൽ ജീവസ്താവൽ ബ്രാഹ്മണൊ ന ഭവതി,
ജാതിരപി ബ്രാഹ്മണൊ ന ഭവതി, കസ്മാൽ സ്മൃതിപ്രാമാണ്യാൽ; ഉക്തം ഹിസ്മൃതൌ:

ഹസ്തിന്യാമചലൊ ജാത ഉലൂക്യാം കേശപിംഗലഃ ।
അഗസ്ത്യൊഗസ്തിപുഷ്പാച്ച കൌശികഃ കുശസംഭവഃ ॥
കപിലഃ കപിലാജാതശ്ശാലഗുന്മാച്ച ഗൌതമഃ ।
ദ്രോണാചാര്യസ്തു കലാശത്തിത്തിരിസ്തിത്തിരീസുതഃ ॥
രേണുകാ ജനയദ്രാമമൃശ്യശൃംഗമുനിം മൃഗീ ।
കൈവർത്തിന്യജനദ്വാസം കൌശികഞ്ചാപി ശൂദ്രികാ ॥
വിശ്വാമിത്രഞ്ച ചണ്ഡാലീ വസിഷ്ഠഞ്ചൈവ ഉർവ്വശീ ।
ന തെഷാം ബ്രാഹ്മണീ മാതാ ലോകാചാരാച്ച ബ്രാഹ്മണാഃ ॥
അതഃ സ്മൃതിപ്രാമാണ്യജ്ജാതിസ്താവൽ ബ്രാഹ്മണൊ ന ഭവതി. അഥ
[ 77 ] മന്യസെ മാതാവാ ബ്രാഹ്മണീ ഭവെൽ തേഷാം പിതാ തതൊ ബ്രാഹ്മണൊ ഭവതീതി.
യദ്യേവം ദാസീപുത്രാ അപി ബ്രാഹ്മണജനിതാ ബ്രാഹ്മണാ ഭവേയുഃ ന ചൈതൽ
ഭവതാമിഷ്ടം കിഞ്ച യദി ബ്രാഹ്മണപുത്രൊ ബ്രാഹ്മണസ്മഹി ബ്രാഹ്മണാഭാവം
പ്രാപ്നോതി. ഇദാനീന്തതെഷു ബ്രാഹ്മണഷു പിതരി സന്ദേഹാൽ,
ഗോത്രബാഹ്ണമാരഭ്യ ബ്രാഹ്മണീനാം ശൂദ്രപര്യന്തമഭിഗമനദർശനാൽ, അതൊ
ജാതിഃബ്രാഹ്മണൊ ന ഭവതി.

ബ്രാഹ്മണനായത് ജാതിയത്രെ എന്നു പറയാമൊ? അങ്ങിനെ അല്ല
എന്നു സ്മൃതിയാൽ തോന്നുന്നു.

അചലമുനിയല്ലൊ പിടിയാനയിലും, കേശപിംഗലൻ നത്തിലും,
അഗസ്ത്യൻ അകത്തിപ്പുവിലും, കൌശികൻ ദർഭയിലും, കപിലൻ
കുരങ്ങിയിലും, ഗൌതമൻ ശാലവള്ളിയിലും, ദ്രോണാചാര്യർ കലശത്തിലും,
തിത്തിരികിളിയിലും പിറന്നു. പരശുരാമനെ രേണുകയും, ഋഷ്യശൃംഗനെ മാനും,
വ്യാസനെ മുക്കുവത്തിയും, കൌശികനെ ശുദ്രിയും, വിശ്വാമിത്രരെ
ചണ്ഡാലിയും, വസിഷ്ഠരെ ഉർവ്വശിയും പെറ്റു. ഇവർ ആർക്കും ബ്രാഹ്മണി
തന്നെ അമ്മയല്ല എങ്കിലും ലോകാചാരത്താൽ അവർ ബ്രാഹ്മണരായി
എന്നിങ്ങിനെ സ്മൃതിയിൽ കാണ്കയാൽ, അമ്മയച്ഛന്മാരാൽ അല്ല
ബ്രാഹ്മണൻ ഉളവാകുന്നത്; ബ്രാഹ്മണി അമ്മയായാൽ മതി എന്നും
പറഞ്ഞുകൂടാ; അച്ഛരൻ ബ്രാഹ്മണൻ എന്നു നിശ്ചയം അല്ലല്ലൊ.

മാനവധർമ്മപ്രാമാണ്യാദപി, ഉക്തം ഹി മാനവെ ധർമ്മെഃ
സദ്യഃ പതതി മാംസേന ലാക്ഷയാ ലവണെന ച ।
ത്ര്യഹാൽ ശുദ്രശ്ച ഭവതി ബ്രാഹ്മണഃ ക്ഷീരവിക്രയീ ॥

മനു പറഞ്ഞത് കേട്ടാലും: ബ്രാഹ്മണൻ മാംസം തിന്നാൽ ക്ഷണം പിഴുകി പോകുന്നു;
അരക്കു പാൽ ഉപ്പു എന്നീവക വില്ക്കിലും മൂന്നു നാളകമെ
ശുദ്രനായിപ്പോകും.

ആകാശഗാമിനൊ വിപ്രാഃ പതന്തെ മാംസഭക്ഷണാൽ।
വിപ്രാണാം പതനം ദൃഷ്ട്വാ തതൊ മാംസാനി വർജ്ജയെൽ॥

അതൊ മാനവധർമ്മപ്രാമാണ്യാൽ ജാതിസ്താവൽ ബ്രാഹ്മണൊ ന ഭവതി.
യദി ഹി ജാതിഃ ബ്രാഹ്മണഃ സ്യാത്തദാപതനശൂദ്രഭാവൊ

നൊപപദ്യതെ. കിംഖലുദുഷ്ടൊപ്യശ്വാഃസൂകരൊ ഭവെൽ, തസ്മാൽ ജാതിരപി
ബ്രാഹ്മണൊ ന ഭവെൽ.

ആകാശത്തിൽ നടക്കുന്ന വിപ്രന്മാർക്കും മാംസഭക്ഷണത്താൽ
അധഃപതനം വരും എന്നു ചൊല്ലിയതു വിചാരിക്കുമ്പോൾ, പതനത്താൽ
ശുദ്രനായി ഭവിക്കുന്നത് ജാതിയല്ല എന്നു തെളിവായി. കുതിര എത്ര
വിടക്കായാലും, വല്ലപ്പൊഴും ജാതിവിട്ടു പന്നിയാകുന്ന പ്രകാരം കാണ്മാൻ
[ 78 ] ഉണ്ടാ? അതുകൊണ്ടു ബ്രാഹ്മണൻ ജാതിയല്ലെന്നു വന്നു.

ശരീരമപി ബ്രാഹ്മണൊ ന ഭവതി. കസ്മാൽ, യദി, ശരീരം ബ്രാഹ്മസ്യാത്തർഹി
പാവകൊപി ബ്രാഹ്മണഹാ സ്യാൽ; ബ്രഹ്മഹത്യാ ച ബന്ധൂനാം ശരീരദഹനാൽ
ഭവെൽ. ബ്രാഹ്മണ ശരീര നിഷ്പന്ദജാതാശ്ച ക്ഷത്രിയ വൈശ്യശുദ്രാ അപി
ബ്രാഹ്മണാഃസ്യുഃ

ബ്രാഹ്മണൻ ശരീരം എന്നു ചൊല്ലാമോ? അതരുതു; അല്ലാഞ്ഞാൽ
അഗ്നിക്കു ബ്രഹ്മഹത്യ സംഭവിച്ചു; ബ്രാഹ്മണശവം ചുടുന്ന ബന്ധുക്കൾക്കും
ആ ദോഷം തന്നെ പറ്റും; ബ്രാഹ്മണബീജം വൃഷലികളിയും ബ്രാഹ്മണരെ
തന്നെ ഉല്പാദിപ്പിക്കും.

നചൈതൽ ദൃഷ്ടം: ബ്രാഹ്മണശരീരവിനാശാച്ച യജന
യാജനാദ്ധ്യയനാദ്ധ്യാപനദാനപ്രതിഗ്രഹാദീനാംബ്രാഹ്മണശരീരജനിതാനാംഫലസ്യ
വിനാശഃസ്യാൽ. നചൈതൽ ദൃഷ്ടം. അതൊ മന്യാമഹെ, ശരീരമപി ബ്രാഹ്മണാ ന
ഭവതി.

ബ്രാഹ്മണന്റെ ശരീരത്താൽ ഉണ്ടാകുന്ന ഷൾക്കർമ്മങ്ങൾ
ദേഹനാശത്താൽ നശിക്കും എന്നു വരും; ആ വക ഒന്നും കാണുന്നില്ലല്ലൊ.
ആകയാൽ ശരീരം അല്ല, ബ്രാഹ്മണൻ എന്നു തോന്നുന്നു.

ജ്ഞാനമപി ബ്രാഹ്മണൊ ന ഭവതി. കുതഃ, ജ്ഞാനബാഹുല്യാൽ യെ യെ
ജ്ഞാനവന്തഃശൂദ്രാസ്തെ സർവ്വഏവബ്രാണാഃ സ്യുഃദൃശ്യന്തെ ച ക്വചിൽ ശൂദ്രാ അപി
വേദവ്യാകരണമീമാംസാസാംഖ്യവൈശേഷികലഗ്നാജീവകാദിസർവ്വശാസ്ത്രവിദഃ, ന
ച തെ ബ്രാഹ്മണാഃസ്യുഃ അതൊ മന്യാമഹെ ജ്ഞാനമപി ബ്രാഹ്മണൊ ന ഭവതി.

ജ്ഞാനം തന്നെ ബ്രാഹ്മണൻ എന്നു വന്നാലൊ?! ജ്ഞാനം ഏറെ
യുള്ള ശുദ്രന്മാർ ബ്രാഹ്മണരാകേണ്ടിയതു: വേദവ്യാകരണ മീമാംസാസാംഖ്യ
വൈശേഷിക ലഗ്നാദിശാസ്ത്രങ്ങൾ എല്ലാം ഗ്രഹിച്ച ശൂദ്രന്മാർ ചില ദിക്കിൽ
ഉണ്ടു; അവർ ബ്രാഹ്മണരാകയില്ലല്ലൊ! അതുകൊണ്ടു ജ്ഞാനമല്ല
ബ്രാഹ്മണൻ എന്നു സ്പഷ്ടം.

അചാരൊപി ബ്രാഹ്മണൊ ന ഭവതി; യദ്യാചാരൊ ബ്രാഹ്മണഃസ്യാത്തദാ
യെ യെ ആചാരവന്തഃ ശൂദ്രാസ്തെ സർവ്വെ ബ്രാഹ്മണാഃസ്യുഃ ദൃശ്യന്തെ ച: നടഭട
കൈവർത്തഭണ്ഡപ്രഭ്യതയഃ പ്രചണ്ഡതരവിവിധാചാരവന്തൊ ന ച തെ ബ്രാഹ്മണാ
ഭവന്തി, തസ്മാദാചാരൊപി ബ്രാഹ്മണൊ ന ഭവതി.

ആചാരം തന്നെ ബ്രാഹ്മണൻ എന്നു വരികയും ഇല്ല; അല്ലാഞ്ഞാൽ
ശൂദ്രരിലും ഹീനജാതികളിലും തപസ്സു മുതലായത് കേമമായി ആചരിച്ചു
പോരുന്നവർ ബ്രാഹ്മണനാമത്തിന്നും യോഗ്യരായ്ഭവിക്കും, അതില്ലായ്കയാൽ
ആചാരമല്ല ബ്രാഹ്മണൻ എന്നു സ്പഷ്ടം.

കർമ്മണാപി ബ്രാഹ്മണൊ ന ഭവതി, കുതഃദൃശ്യന്തെ ഹി
ക്ഷത്രിയവൈശ്യശുദ്രാഃ യജനയാജനാധ്യയനാധ്യാപനദാന പ്രതിഗഹപസംഗാദി
വിവിധാനി കർമ്മാണി കുർവ്വന്തൊ, ന ച തെ ബ്രാഹ്ണാ ഭവതാം സമ്മതാഃ തസ്മാൽ
കർമ്മണാപി ബ്രാഹ്മണൊ ന ഭവതി.

കർമ്മത്താൽ ബ്രാഹ്മണനായ്വരുമൊ? യാഗം തുടങ്ങിയ കർമ്മങ്ങൾ
[ 79 ] ക്ഷത്രിയാദികളിലും ഉണ്ടു; അവർ ബ്രാഹ്മണരാകയില്ല താനും.

വേദേനാപി ബ്രാഹ്മണൊ ന ഭവതി. കസ്മാൽ രാവണൊ നാമ രാക്ഷസോഭൂൽ.
തേനാധീതാശ്ചത്വരൊ വേദാഃ. ഋഗ്വെദൊ യജുർവ്വേദഃസാമവേദൊഥർവ്വവേദശ്ചേതി.
രാക്ഷസാനാമപി ഗൃഹെ ഗൃഹ വേദവ്യവഹാരഃ പ്രവർത്തത എവ. ന ച തെ
ബ്രാഹ്മണാഃ സ്യുഃ. അതൊ മന്യാമഹെ വേദൊനാപി ബ്രാഹ്മണൊ ന ഭവതീതി.

വേദത്താൽ ബ്രാഹ്മണൻ ആകുമൊ? ആതുവും വരാ. രാവണൻ എന്ന
പ്രസിദ്ധനായ രാക്ഷസൻ ഋക്, യജുസ്സ്, സാമം, അഥർവ്വം, എന്നു നാലു
വേദങ്ങളെയും വായിച്ചവൻ എങ്കിലും, രാക്ഷസർ ഭവനം തോറും വേദാദ്ധ്യയനം
ശീലിച്ചവർ എങ്കിലും, അവർ ബ്രാഹ്മണരാകയില്ല പോൽ. അതുകൊണ്ടു
വേദത്താലും ബ്രാഹ്മണനാകുന്നതും ഇല്ല.

കഥന്തഹി ബ്രാഹ്മണത്വം ഭവതി. ഉച്യതെ:
ബ്രാഹ്മണത്വന്ന ശാസത്രെണ ന സംസ്കാരൈർന്നജാതിഭിഃ ।
ന കുലെന ന വേദെന കർമ്മണാ ന ഭവേത്തതഃ ॥

കുന്ദേന്ദുധവലം ഹി ബ്രാഹ്മണത്വന്നാമ, സർവ്വപാപസ്യംപാകരണമിതി.

പിന്നെ ബ്രാഹ്മണത്വം എങ്ങിനെ ജനിക്കുന്നു? അതു ശാസ്ത്രം,
സംസ്കാരം, ജാതി, കുലം, വേദം, കർമ്മം എന്നിവറ്റാൽ ഉളവാകുന്നതല്ല
എന്നുണ്ടല്ലൊ; എന്തൊന്നാകുന്നു എന്നാൽ: കുന്ദത്തിൻ പൂക്കണക്കെ
മാനസത്തിന്റെ നിർമ്മലഗുണമത്രെ, സർവ്വ പാപത്തെയും അകറ്റുന്നതു
തന്നെ.

ഉക്തംഹി: വ്രതതപൊനിയമോപവാസദാനദമശമസംയമൊപചാരാച്ച.

വ്രതം, തപസ്സ്, നിയമം, ഉപവാസം, ദാനം, ദമം, ശമം, സംയമം, ഉപചാരം
എന്നിവറ്റിനാൽ ബ്രാഹ്മണൻ ആകും എന്നു ഉക്തമായല്ലൊ.

തഥാചോക്തം വേദെ: നിർമ്മമൊ നിരഹങ്കാരൊ നിസ്സംഗൊ നിഷ്പരിഗ്രഹഃ । രാഗദ്വേഷവിനിർമ്മുക്തസ്തം ദേവാ ബ്രാഹ്മണം വിദുഃ ॥

ഞാൻ എന്നും, എന്റെ എന്നും ഉള്ള ഭാവങ്ങൾ നീങ്ങി, സംഗവും
പരിഗ്രഹവും അകന്നു, രാഗദ്വേഷാദികൾ വിട്ടു പോയവനെ തന്നെ ദേവകൾ
ബ്രാഹ്മണൻ എന്നു നിശ്ചയിപ്പു എന്ന വേദത്തിൽ ഉണ്ടല്ലൊ.

സർവ്വശാസ്ത്രെപ്യുക്തം:
സത്യം ബ്രഹ്മ തപൊ ബ്രഹ്മ ബ്രഹ്മ ചേന്ദ്രിയനിഗ്രഹഃ ।
സർവ്വഭൂതെ ദയാ ബ്രഹ്മ ഏതൽ ബ്രാഹ്മണലക്ഷണം ॥
സത്യന്നാസ്തി തപാ നാസ്തി നാസ്തി ചേന്ദ്രിയനിഗ്രഹഃ ।
സർവ്വഭൂതെ ദയാ നാസ്തി ഏതച്ചണ്ഡാലലക്ഷണം ॥
[ 80 ] ദേവമാനുഷനാരീണാം തിര്യഗ്യോനിഗതേഷ്വപി ।
മൈഥുനന്നാധിഗഛ്ശന്തി തെ വിപ്രാസ്തെ ച ബ്രാഹ്മണാ ഇതി ॥

ബ്രഹ്മമായത് സത്യം, തപസ്സ്, ഇന്ദ്രിയനിഗ്രഹം, എല്ലാ ഭൂതങ്ങളിലും
ദയ ഇവ തന്നെ ബ്രാഹ്മണലക്ഷണം; ഇവയില്ലാത്തവൻ ചണ്ഡാലനത്രെ.
മൈഥുനം ഒട്ടും ചെയ്യാത്തവർ മാത്രം ബ്രാഹ്മണർ ആകുന്നു എന്നു
സർവ്വശാസ്ത്രങ്ങളിലും ഉണ്ടു.

ശുക്രേണാപ്യുക്തം:
ന ജാതിർദൃശ്യതെ താവൽ ഗുണാഃ കല്യാണകാരകാഃ ।
ചണ്ഡാലൊപി ഹി തത്രസ്ഥസ്തം ദേവാ ബ്രാഹ്മണം വിദുഃ ॥

താസ്മാന്ന ജാതിർന്ന ജീവൊ ന ശരീരം ന ജ്ഞാനം നാചാരൊ ന കർമ്മ ന
വേദോ ബ്രാഹ്മണ ഇതി.

ജാതിയല്ല സല്ഗുണം തന്നെ പ്രമാണമാകയാൽ ഗുണമുള്ള ചണ്ഡാലനും
ദേവന്മാർക്കു ബ്രാഹ്മണനത്രെ എന്നു ശുക്രൻ ഉര ചെയ്തു; അതുകൊണ്ടു
ബ്രാഹ്മണ്യം ജാതിയും അല്ല, ജീവൻ ശരീരവും അല്ല, ജ്ഞാനകർമ്മാചാരങ്ങളും
അല്ല സ്പഷ്ടം.

അന്യച്ച ഭവതൊക്താ: ഇഹ ശൂദ്രാണാം പ്രവ്രജ്യാ ന വിധീയതെ;
ബ്രാഹ്മണശുശ്രൂഷൈവ തേഷാം ധർമ്മാ വിധീയതെ. ചതുർഷുവർണ്ണെഷ്വന്തെ
വചനാത്തെ നീചാ ഇതി. യദ്യേവം ഇന്ദ്രൊപി നീചഃ സ്യാൽ. ശ്വയുവമഘോനാമതദ്ധിത
ഇതി സൂത്രവചനാൽ, ശ്വാ കുക്കുരഃ യുവാ പുരുഷഃ മഘവാ സുരേന്ദ്രഃ. തയൊഃ
ശ്വപുരുഷയൊഃ ഇന്ദ്ര എവനീചഃ സ്യാൽ. നചൈതദൃഷ്ടം. കിം ഹി വചനമാത്രെണ
ദോഷാ ഭവതി. തഥാച ഉമാമഹേശ്വരൌ ദന്തൊഷ്ഠമിത്യപി ലോകെപ്രയുജ്യതെ ന
ച ദന്താഃ പ്രാഗുൽപന്നാഃ ഉല്പന്നാ വാ കേവലം വർണ്ണസമാസമാത്രം ക്രിയാതെ.
ബ്രഹ്മക്ഷത്രിയവിൾഛ്ശൂദ്രാഇതി. തസ്മാദ്യാഭവദീയാ പ്രതിജ്ഞാ
ബ്രാഹ്മണശുശ്രൂഷൈവ തെഷാം ധർമ്മൊ ന ഭവതി. കിഞ്ചാനിശ്ചിതോയം
ബ്രാഹ്മണപ്രസംഗംഃ.

പിന്നെ തീർത്ഥയാത്ര ശൂദ്രർക്ക് വിഹിതമല്ല, ബ്രാഹ്മണശുശ്രൂഷയത്രെ
അവർക്ക് വിഹിത ധർമ്മം എന്നും, നാലുവർണ്ണങ്ങൾ പറയുന്ന ദിക്കിൽ ശുദ്രൻ
ഒടുക്കത്തവനാകയാൽ, നീചൻ തന്നെ എന്നും ചൊല്ലുന്നു കഷ്ടം. അങ്ങിനെ
ആയാൽ “ശ്വയുവമഘോനാമതദ്ധിത”എന്നുള്ള സൂത്രവചനം ഹേതുവായിട്ടു
മഘവാൻ ആകുന്ന ദേവേന്ദ്രനും ശ്വാക്കൾ യുവാക്കളിലും നീചനായി പോയി.
അതുപോലെ ഉമാമഹേശ്വരന്മാർ എന്നുള്ള വാക്യത്താൽ മഹേശ്വരന്നു
ലഘുത്വം വരുന്നതാകും. അതില്ലല്ലൊ! അതുകൊണ്ടു “ബ്രഹ്മക്ഷത്ര
വിൾഛ്ശുദ്രാഃ” എന്നുള്ള സമാസത്തിൽ അന്ത്യപദം ആയതു നീചം എന്നു
വരികയും ഇല്ല.

ഉക്തംഹി മാനവെ ധർമ്മെ:
[ 81 ] വൃഷലീഫേനപീതസ്യ നിശ്വാസൊപഹതസ്യച ।
തത്രൈവ പ്രസൂതസ്യനിഷ്കൃതിർന്നോപലഭ്യതെ
ശൂദ്രീഹനസ്തെന ഭുങ്ക്തെ മാസമെകന്നിരന്തരം ।
ജീവമാനൊ ഭവെഛ്ശൂദ്രൊ മൃതശ്ശ്വാനശ്ച ജായതെ ॥
ശൂദ്രീപരിവൃതൊ വിപ്രശ്ശൂദ്രീച ഗൃഹമേധിനീ ।
വർജ്ജിതഃ പിതൃദേവേന രൌരവം സോധിഗചഛ്ശതി ॥

അതൊസ്യ വചനസ്യപ്രാമാണ്യാദനിയതൊയം ബ്രാഹ്മണപ്രസംഗഃ
ബ്രാഹ്മണരെ തൊട്ടു മാനവധർമ്മത്തിൽ ചൊല്ലിയതു കേട്ടുവൊ?
വൃഷലിയുടെ മുലപ്പാൽ കുടിച്ചു താൻ, അവളുടെ ശ്വാസം പറ്റി താൻ, അവളിൽ
പിറന്നു താൻ, പ്രായശ്ചിത്തം ചെയ്വാൻ കഴിവില്ല. ശൂദ്രിയുടെ കൈയ്യിൽനിന്നു
വാങ്ങി തിന്നുന്നവൻ ഇനി ഒരു മാസം ശൂദ്രനായി ജീവിച്ചിരിപ്പു, പിന്നെ നായായി
പിറക്കും; ശൂദ്രിയെ വെച്ചുകൊള്ളുന്ന ബ്രാഹ്മണൻ ദേവന്മാർക്കും
പിതൃക്കൾക്കും ത്യാജ്യനായി, രൌരവനരകം പ്രാപിക്കും എന്നിങ്ങിനെ കേട്ടു
വിചാരിച്ചാൽ, മലയാളത്തിൽ ബ്രാഹ്മണർ നന്ന ചുരുക്കം എന്നു തോന്നും;
ബ്രാഹ്മണ്യം മാറാത്ത സ്ഥാനം അല്ല എന്നു മറ്റൊന്നിനാലും തെളിയും.

കിഞ്ചാന്യൽ: ശൂദ്രോപിബ്രാഹ്മണൊ ഭവതി, കൊ ഹേതുഃ
ഇഹ ഹി മാനവെ ധർമ്മെഭിഹിതം:
അരിണീഗർഭസംഭൂതഃ കഠൊ നാമ മഹാമുനിഃ ।
തപസാ ബ്രാഹ്മണൊ ജാതാസ്തസ്മാജ്ജാരതികാരണം ॥
ഉർവ്വശീഗർഭസംഭൂതൊ വസിഷ്ഠൊഠൊപി മഹാമുനിഃ ।
തപസാ ബ്രാഹ്മണാ ജാതസ്മാസ്മജ്ജാതിരകാരണം ॥
ഹരിണീഗർഭസംഭൂത ഋശ്യശൃംഗൊ മഹാമുനിഃ ।
തപസാ ബ്രഹ്മണൊ ജാതസ്തസ്മാജ്ജാതിരകാരണം ॥
ചണ്ഡാലീഗർഭസംതൊ വിശ്വാമിത്രൊ മഹാമുനിഃ ।
തപസാ ബ്രാഹ്മണൊ ജാതാസ്തസ്മാജ്ജാതിരകാരണം ॥
താന്ദൂലീഗർഭസംഭൂതാ നാരദാ ഹി മഹാമുനിഃ ।
തപസാ ബ്രാഹ്മണൊ ജാതാസ്തസ്മാജ്ജാതിരകാരണം ॥
ജിതാത്മാ യതിർഭവതി പഞ്ചഗൊ നിർജ്ജതെന്ദ്രിയഃ ।
തപസാ താപസൊ ജാതിർബ്രഹ്മചരര്യെണ ബ്രാഹ്മണഃ ॥
ന ച തെ ബ്രാഹ്മണീപുത്രാസ്തെ ച ലോകസ്യ ബ്രാഹ്മണാഃ ।
ശീലശൌചമയം ബ്രഹ്മ തസ്മാജ്ജാതിരകാരണം ॥
ശീലം പ്രധാനന്നകുലം പ്രധാനം കുലെന കിം ശീലവിവർജ്ജിതെന ।
നരൊധികാ നീചകുലപ്രസൂതാസ്സ്വർഗ്ഗം ഗതാശ്ശീലമുപേത്യ ധീരാഃ ॥

കെ പുനസ്തെ കാഠവ്യാസവസിഷ്ഠഋശ്യശൃംഗവിശ്വാമിത്ര പ്രഭൃതയൊ
ബ്രഹ്മർഷയൊ നീ ചകുലപ്രസൂതാസ്തെ ച ലോകസ്യ ബ്രാഹ്മണാഃ, തസ്മാദസ്യ
[ 82 ] വചനസ്യ പ്രാമാണ്യാദപ്യനിയതൊയം ബ്രാഹ്മണ പ്രസംഗ ഇതി.
ശുദ്രകുലേപി ബ്രാഹ്മണൊ ഭവതി.

ശൂദ്രൻ ബ്രാഹ്മണനായ്വരും എന്നുള്ളതും കൂടെ മനുധർമ്മത്തിൽ
ഉണ്ടു. കഠൻ എന്ന ഋഷി തപസ്സു ചെയ്തുകൊണ്ടു ബ്രാഹ്മണനായ്വന്നതാൽ,
ജാതി അകാരണം എന്നു പ്രസിദ്ധം. വസിഷ്ഠരും, ഋശ്യശൃംഗനും
ചണ്ഡാലീപുത്രനായ വിശ്വാമിത്രരും, മദ്യം വില്ക്കുന്നവൾ പെറ്റ നാരദനും,
തപസ്സു നിമിത്തം ബ്രാഹ്മണരായ്വന്നതാൽ, ജാതി കാര്യമല്ല; തന്നെത്താൻ
ജയിച്ചവൻ യതിയും, തപസ്സു ചെയ്തവൻ താപസനും ആകുംവണ്ണം,
ബ്രഹ്മചര്യം ദീക്ഷിച്ചവൻ ബ്രാഹ്മണനത്രെ. ലോകബ്രാഹ്മണരാവാൻ
ബ്രാഹ്മണീപുത്രന്മാർ തന്നെ പോരാ; ബ്രഹ്മമായതു ശീലശുദ്ധി അത്രെ.
അതുകൊണ്ടു ജാതി അകാരണം, കുലം അല്ല, ശീലം അത്രെ പ്രധാനം; ശീലം
കെട്ടവന്റെ കുലം കൊണ്ടു എന്തു? നീചകുലത്തിൽ പിറന്നുള്ള ബഹുജനങ്ങൾ
ധീരതയോടെ സുശീലം വരുത്തി, സ്വർഗ്ഗം ഗമിച്ചു സത്യം, എന്നു
മാനവധർമ്മത്തിൽ ചൊല്ലിയതു: അത് ആർ എല്ലാം: കഠൻ, വ്യാസൻ, വസിഷ്ഠർ
തുടങ്ങിയുള്ള ബ്രഹ്മർഷികൾ ഹീനരായ്പിറന്നു, ലോകബ്രാഹ്മണരായി
ഉയർന്നു പോൽ; അതുകൊണ്ടു ബ്രാഹ്മണ്യം നിയതമായുള്ളതല്ല.

കിഞ്ചാപ്യന്യത്ഭവദീയമതം:
മുഖതൊ ബ്രാഹ്മണൊ ജാതൊ ബാഹുഭ്യം ക്ഷത്രിയസ്തഥാ ।
ഊരുഭ്യാം വൈശ്യഃ സഞ്ജാതഃ പത്ഭ്യാം ശൂദ്രക ഏവ ച ॥

മറ്റൊരു വാക്യം നിങ്ങൾക്കുണ്ടു: മുഖത്തിൽനിന്നു ബ്രാഹ്മണനും,
ബാഹുക്കളിൽ നിന്നു ക്ഷത്രിയനും, ഊരുക്കളിൽ നിന്നു വൈശ്യനും,
കാലുകളിൽനിന്നു ശൂദ്രനും ജനിച്ചു എന്നത്രെ.

അത്രൊച്ച്യതെ: ബ്രാഹ്മണാ ബഹവൊ ന ജ്ഞായന്തെ, കുതൊ മുഖതൊ
ജാതാ ബ്രാഹ്മണാ ഇതി, ഇഹ ഹി കൈവർത്തരജക ചണ്ഡാലകുലെഷ്വപി
ബ്രാഹ്മണാസ്സന്തി, തേഷാമപിചൂഡാകരണമുഞ്ജദന്തകാഷ്ഠാദിസംസ്കാരഃ
ക്രിയന്തെ, തേഷാമപി ബ്രാഹ്മണസംജ്ഞ ക്രിയതെ, തസ്മാൽ ബ്രാഹ്മണവൽ
ക്ഷത്രിയാ ദയൊപീതി പശ്യാമഃ

അതു തെറ്റു തന്നെ; ചില മുക്കുവരും വണ്ണാന്മാരും ചണ്ഡാലരും
ജന്മത്താൽ അല്ല, ചൌളകർമ്മം ഉപനയനം മുതലായ സംസ്കാരങ്ങളെകൊണ്ടു
തന്നെ ബ്രാഹ്മണരായി ചമഞ്ഞിരിക്കെ, ഇവരും കൂടെ ബ്രഹ്മമുഖത്തിൽ നിന്നു
പിറന്നവർ എന്നു വരുമൊ?

ഏകവർണ്ണൊ നാസ്തിചാതുർവ്വർണ്ണ്യം; ഇഹകശ്ചിദ്ദേവദത്ത ഏകസ്യാം
സ്ത്രിയാം ചതുരഃ പുത്രാൻ ജനയതി, ന ച തേഷാം വർണ്ണഭേദൊസ്തി, അയം
ബ്രാഹ്മണഃ അയം ക്ഷത്രിയഃ അയം വൈശ്യഃ അയം ശൂദ്ര ഇതി. കസ്മാൽ
ഏകപിതൃകത്വാൽ, ഏവം ബ്രാഹ്മണാദീനാം കഥം ചാതുർവ്വർണ്ണ്യം.

പിന്നെ ഒരു പുരുഷനിൽനിന്നുണ്ടായവർക്ക് ചാതുർവ്വർണ്ണ്യം വന്നതു
[ 83 ] എങ്ങിനെ? ഒരുത്തൻ ഒരുത്തിയിൽ നാലു പുത്രരെ ഉല്പാദിപ്പിച്ചാൽ ആ
നാല്വരിൽ വർണ്ണഭേദം കാണുന്നില്ല; ബ്രഹ്മാവ് ഏകപിതാവായിരിക്കെ
ചാതുർവ്വർണ്ണ്യം എങ്ങിനെ സംഭവിക്കും?

ഇഹ ഹി ഗോഹസ്ത്യശ്വമൃഗസിംഹവ്യാഘ്രാദീനാം പദവി ശേഷൊ ദൃഷ്ടഃ.
ഗൊഃ പദമിദം, ഹസ്തിപദമിദം, അശ്വിപദമിദം, മൃഗപദമിദം, സിംഹപദമിദം,
വ്യാഘ്രപദമിദമിതി. നചബ്രാഹ്മണാദീനാം; ബ്രാഹ്മണപദമിദം, ക്ഷത്രിയപദമിദം,
വൈശ്യപദമിദം, ശൂദ്രപദമിദമിതി. അതഃ പദവിശേഷാഭാവാദപി പശ്യാമ
ഏകവർണ്ണൊസ്തി നാസ്തി ചാതുർവ്വർണ്ണ്യം.

ആന, പുലി, കുതിര പശു മുതലായ മൃഗങ്ങളിൽ കാല്ക്കു വളരെ ഭേദം
കാണുന്നു: പശുക്കാൽ വേറെ, പുലിക്കാൽ വേറെ, ആനക്കാൽ വേറെ
എന്നിങ്ങിനെ ബ്രാഹ്മണാദികളിൽ ഈ വക വിശേഷം കാണുന്നില്ല.
ഏകവർണ്ണമെ ഉള്ളു എന്നു കാലുകളുടെ തുല്യതയെ വിചാരിച്ചു നിശ്ചയിക്കാം.

ഇഹ ഗോമഹിഷാശ്വകഞ്ജരഖരവാനരഛാഗൈഡകാദീ നാം
ഭഗലിംഗവർണ്ണസംസ്ഥാനമലമൂത്രഗന്ധദ്ധ്വനിവിശേഷാദൃഷ്ടഃ, ന തു ബ്രാഹ്മണ
ക്ഷത്രിയാദീനാം, അതൊപ്യവിശേഷാദേക എവവർണ്ണ ഇതി. അപിച,
യഥാഹംസപാരാവതശുകകോകിലശിഖണ്ഡിപ്രഭ്യതീനാം, രൂപവർണ്ണലൊമതുണ്ഡ
വിശേഷൊ ദൃഷ്ടഃ, ന ത ഥാ ബ്രാഹ്മണാദീനാം, അതൊപ്യവിശേഷാദേക ഏവ വർണ്ണ
ഇതി.

വർണ്ണം, രൂപം, മലം, മൂത്രം, മണം, ഒച്ച മുതലായ വിശേഷങ്ങളാൽ പശു,
എരുമ, കുതിര, കഴുത എന്നിവറ്റിന്റെ ജാതിഭേദം തെളിയുന്നു;
ബ്രാഹ്മണക്ഷത്രിയാദികളിൽ അതു വരായ്കയാൽ, ഏകവർണ്ണമെഉള്ളു എന്നു
സ്പഷ്ടം. അരയന്നം, പ്രാവു, കിളി, കുയിൽ, മയിൽ മുതലായതിന്നു നിറം,
വടിവു, മുടി, ചുണ്ടു തുടങ്ങിയുള്ള വ്യത്യാസങ്ങളെപ്പോലെ
ബ്രാഹ്മണാദികൾക്ക് ഒന്നും ഇല്ലല്ലൊ.

യഥാ വടബകുലപലാശാശോകതമാലനാഗകേസരശിരീഷചമ്പകപ്രഭൃതീനാം,
വൃക്ഷാണാം, വിശേഷാ ദൃശ്യത: പദതൊ ദണ്ഡതശ്ച പത്രതശ്ച പുഷ്പതശ്ച
ഫലതശ്ച ത്വഗസ്ഥിബീജരഗന്ധതശ്ച ന തഥാ ബ്രഹ്മക്ഷത്രിയവിൾഛ്ശൂദ്രാണാം
അംഗപ്രത്യംഗവിശേഷൊ ന ത്വങ്മാംസശോണിതാസ്ഥിശുക്ലമലവർണ്ണ സംസ്ഥാന
വിശേഷണംനാപിപ്രസവവിശേഷാ ദൃശ്യതെ. തതോപ്യവിശേഷാദേക ഏവ വർണ്ണൊ
ഭവതി.

പേരാൽ, അരയാൽ, പ്ലാശു മുതലായ മരങ്ങൾക്കു മുരടു, തണ്ടു, ഇല,
പൂ, കായി, തൊലി, കാതൽ, വിത്തു, രസം, മണം ഇത്യാദികളാൽ
എത്രവിശേഷങ്ങൾ ഉണ്ടു! ബ്രാഹ്മണക്ഷത്രിയ വൈശ്യശൂദ്രരിൽ അവ ഇല്ല;
തോലോടു ചോര മാംസം അസ്ഥിമലത്തോളവും എല്ലാം ഒക്കും;
പ്രസവത്തിങ്കലും വിശേഷം കാണുന്നില്ല.

അപി ഭൊ ബ്രാഹ്മണസുഖദുഃഖജീവിതബുദ്ധിവ്യാപാര വ്യവഹാരമരണോ
ല്പത്തിലഭയമൈഥുനോപചാരസമതയാ, നാസ്ത്യെവ വിശേഷൊ ബ്രാഹ്മണാദീനാം.

സുഖദുഃഖങ്ങളും, ജീവിതം മരണൊല്പത്തികളും, വ്യാപാരവ്യവ [ 84 ] ഹാരങ്ങളും, ഭയമോഹങ്ങളും മറ്റും നോക്കിയാൽ ബ്രാഹ്മണാദികൾക്ക്
ഒട്ടൊഴിയാതെ സമത്വം ഉണ്ടല്ലൊ.

ഇദഞ്ചാവഗമ്യതാം യഥൈകവൃക്ഷോല്പപന്നാനാം ഫലാനാം നാസ്തി
വർണ്ണഭേദഃ, ഉദുംബരപനസഫലവൽ, ഉദുംബരസ്യ ഹി പനസസ്യ ച ഫലാനി കാനി
ചിൽ ശാഖാതൊ ഭവന്തി കാനി ചിദ്ദണ്ഡതഃ കാനിചിൽ സ്കന്ധതഃ കാനിച ന്മൂലതഃ ന
ച തേ ഷാം ഭേദൊസ്തി, ഇദംബ്രാഹ്മണഫലം, ഇദംക്ഷത്രിയഫലം, ഇദം വൈശ്യഫലം,
ഇദം ശുദഫലമിതി, ഏകവൃക്ഷോല്പ്പന്നത്വാൽ, ഏവന്നരാണാമപി നാസ്തി ഭേദഃ,
ഏകപുരുഷോല്പന്നത്വാൽ.

പിലാമരത്തിനു കൊമ്പുകളിലും തണ്ടിലും കുറ്റിമേലും വേരിന്മേലും
പഴങ്ങൾ കായ്ക്കും എന്നിട്ടും ഇതു ബ്രാഹ്മണഫലം, ഇതു ക്ഷത്രിയ ഫലം
എന്നും മറ്റും ചൊല്ലുന്നില്ല. ഒരു മരത്തിൽ ഉണ്ടായതിനാൽ കായ്ക്കൾ ഒരു
ജാതിയത്രെ എന്നു സമ്മതം. അപ്രകാരം മനുഷ്യരും ഏക പുരുഷനിൽനിന്നു
ഉല്പന്നരാകയാൽ ഭേദം ഇല്ലാതെ ഇരിക്കുന്നു.

ആന്യച്ച ദൂഷണം ഭവതി: യദി മുഖതൊ ജാതാ ഭവതി ബ്രാഹ്മണൊ
ബ്രാഹ്മണ്യാഃകുതഉല്പത്തി മുഖാദേവേതിചേൽ ഹന്തതർഹി ഭവതാം ഭഗനീപ്രസംഗഃ
സ്യാൽ തഥാഗമാഗമ്യന്നസംഭാവ്യതെ,തച്ച ലോകത്യന്തവിരുദ്ധം; തസ്മാദനിയതം
ബ്രാഹ്മണ്യം.

അല്ലായ്കിൽ ദൂഷണം അകപ്പെടും: എങ്ങിനെ എന്നാൽ ബ്രാഹ്മണൻ
വായിൽനിന്നു ജനിച്ചിരിക്കുമ്പോൾ, ബ്രാഹ്മണി എവിടുന്നു ഉണ്ടായി?
വായിങ്കന്നു എന്നു വന്നാൽ നിങ്ങൾക്ക് സോദരീസംഗദോഷം പറ്റും കഷ്ടം!
അതരുത്; ലോകത്തിലും അത്യന്ത വിരുദ്ധം അല്ലൊ; ആകയാൽ ബ്രാഹ്മണ്യം
നിയതമായതല്ല എന്നു പ്രസിദ്ധം.

ക്രിയാവിശേഷേണ ഖലൂ ചാതുർവ്വർണ്ണവ്യവസ്ഥാ ക്രിയതെ. തഥാ ച
യുധിഷ്ഠിരാദ്ധ്യെഷിതെന വൈശമ്പായനെനാഭിഹിതക്രിയാവിശേഷതശ്ചാതുർ
വ്വർണ്ണ്യമിതി.

ചാതുർവ്വർണ്ണ്യത്തിന്റെ വ്യവസ്ത ക്രിയാവിശേഷത്താലേ ഉള്ളു.
അതിന്റെ വസ്തുത യുധിഷ്ഠിരചോദ്യത്തിനു വൈശമ്പായനൻ അരുളിച്ചെയ്ത
ശ്ലോകങ്ങളാൽ അറിയാം.

പണ്ഡിതൊ വിശ്രുതഃ പുത്രസ്സ വൈ നാന്മാ യുധിഷ്ഠിരഃ ।
വൈശമ്പായനമാഗമ്യ പ്രാഞ്ജലിഃ പര്യപൃഛ്ശത ॥
കെ ച തെ ബ്രാഹ്മണാഃ പ്രോക്താഃ കിം വാ ബ്രാഹ്മണലക്ഷണം ।
ഏതദിച്ശാമി ഭൊ ജ്ഞാതും തൽ ഭവാൻ വ്യാകരോതു മെ ॥

അവൻ തൊഴുതു ചോദിച്ചിവണ്ണം “ബ്രാഹ്മണർ എന്നു ചൊല്ലിയവർ
ആർ? ബ്രാഹ്മണലക്ഷണം ഏതു? എന്നു ദയ ചെയ്ത അറിയിക്കേണമെ.

വൈശമ്പായന ഉവാച:
[ 85 ] ക്ഷാന്ത്യാദിഭിർഗ്ഗുണൈര്യുക്തസ്ത്യക്തദണ്ഡൊ നിരാമിഷഃ ।
ന ഹന്തി സർവ്വഭൂതാനി പ്രഥമം ബ്രഹ്മലക്ഷണം ॥
യഥാ സർവ്വം പരദ്രവ്യം പഥി വാ യദി വാ ഗൃഹെ ।
അദത്തം നൈവ ഗൃഹ്ണാതി ദ്വിതീയം ബ്രഹ്മലക്ഷണം ॥
ത്യക്ത്വാ ക്രൂരസ്വഭാവന്തു നിർമ്മമൊ നിഷ്പരിഗ്രഹഃ ।
മുക്തശ്ചരതി യൊ നിത്യം തൃതീയം ബ്രഹ്മലക്ഷണം ॥
ദേവമാനുഷനാരീണാം തിര്യഗ്യോനിഗതെഷ്വപി ।
മൈഥുനം ഹി സദാ ത്യക്താ ചതുർത്ഥം ബ്രഹ്മലക്ഷണം ॥
സത്യം ശൌചം ദയാശൌചം ശൌചമിന്ദ്രിയനിഗ്രഹഃ ।
സർവ്വഭൂതദയാശൌചം തപശ്ശൌചഞ്ച പഞ്ചമം ॥
പഞ്ചലക്ഷണസമ്പന്ന ൟദൃശൊ യൊ ഭവേദ്ദ്വിജഃ ।
തമഹം ബ്രാഹ്മണം ബ്രൂയാം ശേഷാശ്ശൂദ്രാ യുധിഷ്ഠിര ॥
ന കുലെന ന ജാത്യാ വാ ക്രിയാഭിർബ്രഹ്മണൊ ഭവെൽ ।
ചണ്ഡാലൊപി ഹി വൃത്തസ്ഥൊ ബ്രാഹ്മണസ്സയുധിഷ്ഠിര ॥

"എന്നു കേട്ടാറെ, വൈശമ്പായനന്റെ ഉത്തരമാവിതു:
ദണ്ഡപ്രയോഗവും, യാതൊരു ജീവനെ ഹനിക്കയും, മാംസം തിന്നുകയും
ചെയ്യാതെ, ക്ഷാന്തിമുതലായ ഗുണങ്ങളുള്ളവനാക തന്നെ ഒന്നാമത്തെ
ബ്രാഹ്മണലക്ഷണം; വഴിയിൽ താൻ, വീട്ടിൽ താൻ കണ്ട പരദ്രവ്യം എല്ലാം
തനിക്ക് ദത്തമായത് ഒഴികെ എടുക്കാതെ ഇരിക്ക് രണ്ടാമത്തെ
ബ്രാഹ്മണലക്ഷണം; ക്രൂരത, മമത്വം, പരിഗ്രഹം തുടങ്ങിയുള്ള വറ്റെ വെടിഞ്ഞു
നടക്കുന്നതു മൂന്നാമത്തെ ബ്രാഹ്മണലക്ഷണം; ദേവ മാനുഷ തിര്യക്ജന്മമായ
യാതൊരു സ്ത്രീകളോടും മൈഥുനം മറ്റും ത്യജിക്ക നാലാമത്തെ
ബ്രാഹ്മണലക്ഷണം; സത്യം, കൃപ, ഇന്ദ്രിയജയം, സർവ്വഭൂതങ്ങളിലെ ദയ,
തപസ്സ്, ഈ അഞ്ചു ശൌചങ്ങളുണ്ടാക, എന്നതിനോടു കൂട അഞ്ചു
ലക്ഷണങ്ങൾ ഉള്ള ദ്വിജനെ ഞാൻ ബ്രാഹ്മണൻ എന്നു ചൊല്വു; മറ്റവർ
ശുദ്രരത്രെ. അല്ലയൊ യുധിഷ്ഠിര! കുലത്താലും ജാതിയാലും അല്ല
ക്രിയകളാലത്രെ ബ്രാഹ്മണനാകും. സുവൃത്തനായ ചണ്ഡാലനും ബ്രാഹ്മണൻ
തന്നെ.

കിഞ്ച ഭൂയൊ വൈശമ്പായനെനോക്തം:
ഏകവർണ്ണമിദം പൂർണ്ണം വിശ്വമാസീദ്യുധിഷ്ഠിര ।
കർമ്മക്രിയാവിശേഷേണ ചാതുർവ്വർണ്ണ്യം പ്രതിഷ്ഠിതം ॥
സർവ്വ വൈ യോനിജാ മർത്ത്യാസ്സർവ്വെ മൂത്രപുരീഷിണഃ ।
ഏകേന്ദ്രിയെന്ദ്രിയാർത്ഥാശ്ച തസ്മാഛ്ശീലഗൂണൈർദ്വിജഃ ॥
ശൂദ്രോപി ശീലസമ്പന്നൊ ഗുണവാൻ ബ്രാഹ്മണൊ ഭവേൽ ।
ബ്രാഹ്മണൊപി ക്രിയാഹീനശ്ശൂദ്രാല്പ്രത്യപരൊ ഭവെൽ ॥
[ 86 ] അല്ലയൊ യുധിഷ്ഠിര! ഈ സർവ്വവും ഏകവർണ്ണമത്രെ; തൊഴിലും,
പണിയും, വേവ്വേറെ ആയതിനാൽ അതെ ചാതുർവ്വർണ്ണ്യം കല്പിച്ചിരിക്കുന്നു.
എല്ലാം മനുഷ്യരും യോനിയിൽ നിന്നു അല്ലൊ ജനിച്ചു, മലമൂത്രങ്ങളും
ഇന്ദ്രിയങ്ങളും ഒരുപോലെ ഉള്ളവരാകുന്നു, ആകയാൽ ശീലഗുണങ്ങളാലെ
ദ്വിജന്മാരാവു. ശീലവും ഗുണവും ഉള്ള ശൂദ്രനും കൂടെ ബ്രാഹ്മണനാകുന്നു.
ക്രീയാഹീനനായ ബ്രാഹ്മണൻ ശൂദ്രനിലും കിഴിഞ്ഞവനത്രെ.

ഇദം വൈശമ്പായനവാക്യം:
പഞ്ചെന്ദ്രിയാർണ്ണവം ഘോരം യദി ശൂദ്രൊ വിതീർണ്ണവാൻ ।
തസ്മെ ദാനം പ്രദാതവ്യമപ്രമേയം യുധിഷ്ഠിര ॥
നജാതിർദൃശ്യതെ രാജൻ ഗുണാഃകല്യാണകാരകാഃ ।
ജീവിതം യസ്യ ധർമ്മാർത്ഥം പരാർത്ഥ യസ്യ ജീവിതം ॥
അഹോരാത്രഞ്ചരെൽ കാന്തിം തന്ദേവാ ബ്രാഹ്മണം വിദുഃ ।
പരിത്യജ്യ ഗുഹാവാസം യെ സ്ഥിതാ മോക്ഷകാംക്ഷിണഃ ॥
കാമെഷ്വാസക്താഃകൌന്തേയ ബ്രാഹ്മണാസ്തെ യുധിഷ്ഠിര ।
അഹിംസാ നിർമ്മമത്വം വാ മതകൃത്യസ്യ വർജ്ജനം ॥
രാഗദ്വേഷനിവൃത്തിശ്ച ഏതൽ ബ്രാഹ്മണലക്ഷണം ।
ക്ഷമാ ദയാ ദമൊ ദാനം സത്യം ശൌചം സ്മൃതിർഘണാ ॥
വിദ്യാവിജ്ഞാനമാധിക്യമേതൽ ബ്രാഹ്മണലക്ഷണം ।
പാരഗം സർവ്വവേദാനാം സർവ്വതീർത്ഥാഭിഷേചനം ॥
മുക്തശ്ചരതി യൊ ധർമ്മം തമൈവ ബ്രാഹ്മണം വിദുഃ ।

വൈശമ്പായനൻ ചൊല്ലിയ മറ്റൊരുവാക്യമാവിതു: അല്ലയൊ
യുധിഷ്ഠിര! ഘോരമായ പഞ്ചേന്ദ്രിയക്കടൽ കടന്നവൻ ശൂദ്രനായാലും
അറ്റമില്ലാത്ത ദാനത്തിന്നു പാത്രമായി; ജാതിയല്ല; ശുഭഗുണങ്ങൾ തന്നെ
കാണെണം; യാവൻ ഒരുത്തൻ ധർമ്മത്തിന്നായും പരോപകാരത്തിന്നായും
ജീവിച്ചു, രാപ്പകൽ ശുഭമായി നടക്കുന്നുവൊ, അവനെ ദേവകൾ ബ്രാഹ്മണൻ
എന്നറിയുന്നു. ലോകച്ചേർച്ചയും കാമസക്തിയും വെടിഞ്ഞു, മോക്ഷം
കാംക്ഷിക്കുന്നവർ എല്ലാം ബ്രാഹ്മണർ തന്നെ. ഹിംസയും മമത്വവും
രാഗദ്വേഷാദി അകൃത്യവും വർജ്ജിക്കതന്നെ ബ്രാഹ്മണലക്ഷണമാകുന്നു.
ക്ഷമ, ദയ, ദമം, ദാനം, സത്യം, ശൌചം, സ്മൃതി, കരുണ, വിദ്യ, വിജ്ഞാനം ഇവ
ഏറിയിരിക്ക തന്നെ ബ്രാഹ്മണലക്ഷണമാകുന്നു. സർവ്വവേദങ്ങളിൽ മറുകര
കണ്ടു, സർവ്വതീർത്ഥാഭിഷേകവും കഴിച്ചു, ധർമ്മം ആചരിച്ചു പോരുന്നവനത്രെ
ബ്രാഹ്മണൻ. ഇങ്ങിനെ വൈശമ്പായനന്റെ വാക്യം.

അസ്മാഭിരുക്തം:
യദിദം ദ്വിജാനാം മോഹം നിഹന്തും ഹതബുദ്ധികാനാം ।
ഗൃഹ്ണന്തു സന്തൊ യദി യുക്തമേതമുഞ്ചന്ത്വഥായുക്തമിദം യദിസ്യാൽ ॥
[ 87 ] ഈ ചൊന്നത് ബുദ്ധിക്കുറവുള്ള ബ്രാഹ്മണരുടെ മൌഢ്യത്തെ
അടക്കുവാൻ എഴുതിവെച്ചതാകുന്നു, അതു യുക്തം എങ്കിൽ, സത്തുകൾ
കൈക്കൊണ്ടാലും; അയുക്തം എങ്കിൽ, വിട്ടുകളവൂതാക.

കൃതിരിയം സിദ്ധാചാര്യശ്വാഘോഷവാദാനാമിതി.

ഇവ്വണ്ണം ഗൌതമമതക്കാരിൽ സിദ്ധാചാര്യാരായി ചൊല്ക്കൊണ്ട
അശ്വഘോഷന്റെ കൃതി.

ആയതിന്നു ഞങ്ങൾ പറയുന്നിതു: മനുഷ്യർ എല്ലാവരും ഒരു രക്തത്താൽ
തന്നെ ഉണ്ടായശേഷം, പലപല ജാതികളായി പിരിഞ്ഞു, വെവ്വേറെ
ശാപാനുഗ്രഹങ്ങളുള്ളവരായ്തീർന്നു സത്യം. പുരാണമായ ദേവകല്പനയാലെ
ചില കുലങ്ങൾ ഉയർന്നു വന്നു മറ്റവരിൽ വാഴ്ച നടത്തുന്ന പ്രകാരവും,
അന്യകുലങ്ങൾ കിഴിഞ്ഞു പോയി അടിമഭാവം പൂണ്ടപ്രകാരവും കാണാനുണ്ടു.
ഇതു ഭേദംവരാത്തനിയമം അല്ല താനും. ഉയർന്ന ജാതികൾ ഡംഭിച്ചു,
മറ്റുള്ളവരെ നിരസിച്ചും തങ്ങളുടെ കുറവുകളെ മറന്നും കൊണ്ടു,
അഹങ്കരിച്ചാൽ, അവറ്റിന്നു താഴ്ച വരും സത്യം. ഹീനകുലങ്ങൾ
സ്വദോഷങ്ങളെ അറിഞ്ഞു, ദൈവമുഖേന താണുകൊണ്ടു, പ്രസാദം
വരുത്തുവാൻ പ്രയത്നം കഴിച്ചാൽ, അവർക്കു ശിക്ഷ തീർന്നു, മഹത്വം വരുവാൻ
ഇടയുണ്ടു. വിശേഷാൽ “ഞാൻ, ഞാൻ നല്ല ജാതിയുള്ളവൻ” എന്ന ആരും
പറയരുത്, മലമൂത്രാദികളുള്ള ദേഹത്തെ മാത്രമല്ല, എല്ലാ ദേഹികളിലും
അതിക്രമിക്കുന്ന പാപത്തെയും അതിനാൽ നിറഞ്ഞു വരുന്ന ദുർഗ്ഗുണത്തെയും
ഓർത്തു, നാണിച്ചു കൊണ്ടു വിനയപ്പെട്ടിരിക്കേണം. അയ്യൊ. ചെറുപ്പത്തിലെ
മനുഷ്യജാതിയിൽ ദോഷം വേരുന്നി തഴച്ചും ഇരിക്കുന്നു. വയസ്സ്
അധികമാകുന്തോറും പാപവും വളർന്നു വഴിയുന്നു, ഒടുക്കം മരണം അതിന്റെ
കൂലി, കഷ്ടം! ഇപ്രകാരം ആകുന്നത് നമ്മുടെ ജാതിമാഹാത്മ്യം, ശീലം പ്രധാനം
കുലമല്ലെന്നു സത്യം തന്നെ; എങ്കിലും ശീലവും സല്ഗുണവും ഇന്നത് എന്നും,
മർത്യപ്പുഴുവിന്നു ഇത്ര സുവൃത്തി പോരും എന്നും മനുഷ്യർക്ക് ബോധിക്കുന്ന
പ്രകാരം വിശുദ്ധ ദൈവത്തിന്നും തോന്നുകയില്ല; അവർക്കു മതിയാകുന്നത്
ഇവന്നു പോരാ എന്നുവരും. മനുഷ്യരിൽ അതിനല്ലവൻ എന്നു സമ്മതനാകിലും,
ചീത്തയത്രേ എന്നു ദൈവത്തിന്റെ വിധി. അതിന്റെ കാരണം ജഡത്തിൽനിന്നു
ജനിച്ചത് ജഡമത്രെ എന്നു എഴുതിക്കിടക്കുന്നു, അതുകൊണ്ടു പുതുതായി
ജനിക്കേണം, ഭൂമിയിൽനിന്നല്ല താനും. ബ്രാഹ്മണർ മറുജന്മം പറയുന്നത്
വ്യാജമത്രെ; അങ്ങിനെ അല്ല. ഈ ദേഹം ഉള്ളപ്പോൾ, തന്നെ ഉയരത്തിൽനിന്നു
ദേവാത്മാവിനാൽ വീണ്ടും ജനിക്കേണം എന്നു ദൈവം വെളിപ്പെടുത്തി
കല്പിച്ചു. അപ്രകാരം ഉളവായ ദേവപുത്രന്മാർ എന്നൊരു ജാതി ഉണ്ടു സത്യം.
അവർ തപസ്സു മുതലായ കർമ്മങ്ങളെക്കൊണ്ടും, മാനുഷജ്ഞാനം കൊണ്ടും
ദിവ്യഭാവം വരുത്തിയവരല്ല; ആ വക എല്ലാം ഈ ഹീനജാതിക്ക എത്താത്ത
കാര്യം തന്നെ. ദേവവചനം കേട്ടു ഉൾക്കൊണ്ടു, പാപത്തെ ദ്വേഷിച്ചു
കൊള്ളുന്നവരിൽ അത്രെ ദൈവം കരുണ ഭാവിച്ചു, ദോഷം എല്ലാം മോചിച്ചു.
[ 88 ] തന്റെ ആത്മാവെ ഇറക്കി പാർപ്പിച്ചു, ദേവമക്കൾ എന്ന നാമവും
ദേവപ്രകാരമുള്ള സൽഗുണവും ശീലവും കൊടുത്തു. സ്വർഗ്ഗവാസത്തിന്നും
തന്നോടുള്ള നിത്യ സാമീപ്യത്തിന്നും യോഗ്യത വരുത്തുന്നു. ഇങ്ങിനെ ഉള്ള
ദിവ്യ ജാതിയെ സ്ഥാപിച്ചത് മനുഷ്യാവതാരം ചെയ്തതിൽ പിന്നെ
യേശുക്രിസ്തൻ എന്ന പേരാൽ പ്രസിദ്ധനായ ദേവപുത്രന്തന്നെ; അവനെ
വിശ്വസിച്ചാൽ അനുജനായും സർവ്വത്തിന്നു കൂട്ടവകാശിയായും ചമയും
നിശ്ചയം. എല്ലാ ജാതികളിൽനിന്നും അവന്റെ വിളിയെ കേട്ട് അനുസരിച്ച്
ചേർന്നുവരുന്നവർ ഉണ്ടു. ഇങ്ങിനെ ഉണ്ടായ ദിവ്യജാതിക്ക് ഇഹത്തിൽ മാനവും
വൈഭവവും ഇല്ല; ലോകർ അവരെ അറിയാതെ കള്ളർ എന്നു നിന്ദിച്ചു
ഹിംസിക്കുന്നു. എങ്കിലും അവർ ദോഷത്തിന്നു പകരം ഗുണം ചെയ്വാനും,
ശപിക്കുന്നവരെ അനുഗ്രഹിപ്പാനും മറ്റും ശീലിച്ചു കൊണ്ടു, തങ്ങൾ
ദേവസ്വഭാവത്തിനു പങ്കാളികളായി എന്നു ഓരൊരൊ അനുഭവത്താൽ
കാണിച്ചു നടക്കുമ്പോൾ, ദൈവം താൻ അവരെ അറിഞ്ഞു കൊണ്ടു താങ്ങി,
ആദരിച്ചു ക്ഷമാ ദയാ ദമൊ ദാനം സത്യം ശൌചം സ്മൃതിർഘൃണാ വിദ്യാ
വിജ്ഞാനം എന്നുള്ള ഗുണങ്ങളെ ഉണ്ടാക്കികൊടുക്കുന്നു; തന്റെ ജാതിയും
ജന്മവും തനിക്ക് പോരാതെ വന്നാൽ, ഈ പുനർജ്ജന്മത്തെ അന്വേഷിച്ചു
കൊള്ളെണ്ടയൊ? വേറൊരു പ്രകാരത്തിലും ആ ഗുണങ്ങൾ ഉണ്ടാകയില്ല;
ബ്രാഹ്മണനായ്വരുവാൻ ഇച്ഛിച്ചാലും, ഭഗീരഥപ്രയത്നംകഴിച്ചാലും, ശൂദ്രർക്ക
ഈ യുഗത്തിങ്കൽ പരാധീനം അത്രെ എന്നു തോന്നുന്നു. വലിയ തമ്പ്രാക്കന്മാർ
തുലാഭാരം ഹിരണ്യഗർഭം മുതലായ കർമ്മങ്ങളെ ചെയ്കിലും, ജന്മം അശേഷം
വിട്ടുപോകയില്ല; ഭൂദേവന്മാരുടെ പ്രസാദം പൂരിച്ചു വരികയും ഇല്ല പോൽ.
ദൈവപുത്രനായി വരുവാൻ ആർക്കും കഴിയാത്തതല്ല നിശ്ചയം. ദൈവപ്രസാദം
വരുത്തുവാൻ വഹിയാത്തതല്ല നിശ്ചയം; ദൈവം ബ്രാഹ്മണരോളം
അഹംഭാവം ഉള്ളവനല്ല; വിനയമുള്ളവരോടു വിനയമുള്ളവനത്രെ; തന്നോടു
ഇണങ്ങുന്നവരോടു കേവലം ഇണങ്ങും. അതുകൊണ്ടു ഇതിനെ വായിക്കുന്ന
യാതൊരു ജാതിക്കാരായുളെളാരെ! പുനർജ്ജന്മത്താലെ സത്യപ്രകാരം
ദ്വിജരായി ചമവാൻ നോക്കുവിൻ. ദേവാത്മാവിനാൽ വീണ്ടും
ജനിപ്പാനായിക്കൊണ്ടു ചോദിച്ചു താമസിയാതെ വഴി തിരിഞ്ഞു കൊൾവിൻ!
യേശുനാമത്തിൽ ദൈവത്തോടു യാചിപ്പിൻ, എന്നാൽ അവൻ നിങ്ങൾക്ക്
വാത്സല്യമുള്ള പിതാവും, നിങ്ങൾ അവന്നു പ്രിയ മക്കളും ആയ്ഭവിക്കും സത്യം.

കം അന്യം പ്രതി ഗഛ്ശേയം
മുമുക്ഷുർമ്മോചകാദ്വിനാ!
കിസ്താദ്യസ്മിൻ കിലൈകസ്മിൻ
നിത്യജീവനവാക് സ്ഥിതാ ॥ [ 89 ] MALAYALAM PROVERBS
APPLIED TO CHRISTIANITY

പഴഞ്ചൊൽമാല

1845 [ 91 ] 1. പഴഞ്ചൊല്ലിൽ പതിരുണ്ടെങ്കിൽ
പശുവിൻപാലും കൈക്കും

ഈ വാക്കിൽ ചില സത്യം ഉണ്ടു. മനുഷ്യർ എല്ലാവരും ദൊഷത്തിലെക്ക
ചാഞ്ഞിരിക്കക്കൊണ്ട അവർക്ക കടിഞാൺതന്നെ ആവശ്യം. ആകയാൽ പണ്ടു
പല ദിക്കിലും പല ധർമ്മശാസ്ത്രങ്ങളും ഉണ്ടായ്ത ദെവകടാക്ഷം കൂടാതെ
സംഭവിച്ചിട്ടില്ല.

കടിഞാണില്ലാത്ത കുതിര എതിലെയും പായും. അറിവില്ലാത്ത
ജനങ്ങൾക്കപഴഞ്ചൊല്ലുതന്നെ ധർമ്മശാസ്ത്രം; പഠിക്കാത്തവർക്ക് ഗുരുവും ഒരൊ
തെരുവീഥികളിൽ ഉറക്കെ വിളിച്ചു പഠിപ്പിക്കുന്ന ജ്ഞാനവും അതാകുന്നു.
എങ്കിലും അതിന്റെ മധുരം കൈപ്പുകൂടാതെ ഇരിക്കുന്നില്ല.

ദുഗ്ധം ആകിലും കൈക്കും ദുഷ്ടർ നല്കിയാൽ എന്നു പുരാണ
വാക്കിനെ വിചാരിച്ചുകൊൾക—ഇപ്പൊൾ നടന്നുവരുന്ന പഴഞ്ചൊല്ലുകളെ
പണ്ടുണ്ടാക്കിയ ആളുകൾ പെർ അറിയുന്നില്ല—അവരിൽ ദുഷ്ടന്മാർ
ഉണ്ടായിരിക്കുമല്ലൊ. ഇന്നെ ദിവസത്തൊളം ഗുണവാന്മാരും ദുഷ്ടന്മാരും
പഴഞ്ചൊല്ല ഒരുപൊലെ പ്രയൊഗിക്കുന്നുണ്ടു-അതു ശുദ്ധ മധുരമായാൽ
അപ്രകാരം വരുമൊ-ദുഷ്ടന്മാർ അത സഹിക്കയില്ലയായിരുന്നു. ആകയാൽ
അതിൽ നെരും നെരുകെടും മധുരവും കൈപ്പും ഇടകലർന്നിരിക്കുന്നു എന്നു
നിശ്ചയിച്ചു സൂക്ഷിച്ചു കൊള്ളെണ്ടു-അത്രയുമല്ല ഉത്തമമായ പഴഞ്ചൊല്ലിലും
കാണുന്ന കുറവുകളെ ഉദ്ദെശിച്ചു പറയുന്നു.

2. പഴഞ്ചൊല്ലിലെകുറവുകൾ മൂന്നും

1. നെരും ന്യായവും ദൈവത്തിങ്കൽ അത്രെ ഉള്ളു; ദൈവം ഇറക്കിതന്നാൽ
മനുഷ്യർക്കകൂട ആ ഉറവിൽ നിന്നുകൊരിക്കൊള്ളാം. പാപം വ്യാപിച്ചതിനാൽ
മനുഷ്യർക്കാർക്കും ദൈവത്തിങ്കൽ സ്നെഹം ഇല്ല. ആകയാൽ പഴഞ്ചൊല്ലിലും
ദെവസ്തുതി എകദെശം മറഞ്ഞിരിക്കുന്നു- സത്യവെദത്തിൽ അല്ലാതെ ദൈവം
ഇന്നവൻ എന്നും അവന്റെ ക്രിയയും വഴിയും ഇന്നത എന്നും പറഞ്ഞു
കാണുന്നില്ല. അതുകൊണ്ട ലൊകം ഉണ്ടായ പ്രകാരവും പരലൊകവിവരവും
ദെവരാജ്യം പിശാചരാജ്യം മുതലായ ദിവ്യരഹസ്യവും പഴഞ്ചൊല്ലിൽ ഒട്ടും ഇല്ല.
ഇപ്പൊഴത്തെ ലൊകനടപ്പിനെമാത്രം വർണ്ണിച്ചു വരുന്നുണ്ടു.

2. ഗുണവും ദൊഷവും ഒന്നല്ല വെവ്വെറായി കിടക്കുന്നു എന്നു
കാട്ടിതരുന്നു എങ്കിലും പഴഞ്ചൊല്ലു ദൊഷത്തെ പകെച്ചും വെറുത്തും അല്ല [ 92 ] പരിഹസിച്ചുകൊണ്ടത്രെ നിഷെധിക്കുന്നു—. ലൊക രക്ഷിതാവായ യെശു
ദൊഷം കാണുന്തൊറും ദുഃഖിച്ചു കരഞ്ഞതല്ലാതെ ഒരു നാളും ചിരിച്ചില്ല.
നാട്ടുകാർ പഴഞ്ചൊൽ പറഞ്ഞു ചിരിച്ചു വരുന്ന സംഗതി എന്തെന്നാൽ ഞാൻ
ബുദ്ധിമാൻ, ഞാൻ അപ്രകാരം ചെയ്കയില്ല, അവൻ പൊട്ടൻ എന്നിങ്ങിനെ
നിനച്ചു ഗർവ്വിച്ചുകൊണ്ടത്രെ ചിരിക്കുന്നത. എങ്കിലും ദെവസഹായം കൂടാതെ
ആർക്കും ഗുണം ചെയ്വാൻ കഴികയില്ല എന്നു താഴ്മയുള്ളവർക്ക തൊന്നും—
മനുഷ്യർക്ക തമ്മിൽ തമ്മിൽ എറ്റം ഭെദം ഇല്ല; എല്ലാവർക്കും പാപം മധുരം
എന്നു ബൊധിക്കുന്നു. ക്രമത്താലെതന്നെ അതിന്റെ കൈപ്പു കുടിയൻ
ധൂർത്തൻ ചൂതാളി സ്ത്രീസക്തൻ മുതലായവർക്ക കണ്ടുവരുന്നു—പിന്നെ അതു
സ്വതെ കളയുന്ന പഴയ വസ്ത്രം അല്ല ഉരത്ത ചങ്ങല എന്നറിയെണ്ടി വരുന്നു,
എന്റെ ൟ ഹൃദയം നല്ലത എന്നും അത എന്നെ ചതിക്കയില്ല എന്നും
വിചാരിക്കുന്നവൻ പൊട്ടരിൽ മൂപ്പൻ ആകുന്നു —ആകയാൽ താന്താന്റെ
പാപ സങ്കടം വിചാരിച്ചു കരയെണ്ടത ന്യായം — ഈശ്വരന്മാർക്കുപൊലും
തൻമനൊവിശ്വാസം കൊണ്ട ഐശ്വര്യം അത്ര തപസ്സ ഒക്ക പൊക്കീടുന്നൂനം.
3 നെർ നല്ലത എന്നും നെരുകെടു വിടക്ക എന്നും അറിഞ്ഞാലും എന്ത റ പാപം
ചെയ്യുന്നവൻ എല്ലാം പാപത്തിന്റെ ദാസനാകുന്നു —സകലവും
അറിഞ്ഞുകൊണ്ടാലും ഉടനെ നടപ്പു ശുദ്ധമായ്‌വരുമൊ.അങ്ങാടിപ്പിള്ളരും
നാട്ടുപിള്ളരും ഒരുപൊലെ അല്ല; അങ്ങാടിയിലുള്ളവർക്ക സംസർഗ്ഗമൂലം
അറിവും ദൊഷവും രണ്ടും അധികം വർദ്ധിച്ചിരിക്കുന്നു. അയ്യൊ സത്യത്തെ
എത്രയും പ്രശംസിച്ചു പാടുന്നവരും എത്ര കളവു പറയുന്നു. മിക്കവാറും
മനുഷ്യരും സത്യം കെൾക്കുമ്പൊൾ സമ്മതിക്കുന്നു. എങ്കിലും
പാപമൊഹങ്ങളുടെ ചതിയിലും പിശാചിന്റെ കെട്ടുകളിലും
കുടുങ്ങികിടക്കകൊണ്ടു മനസ്സാലെ എഴുനീറ്റു വെർവ്വിട്ടു പൊവാൻ ആർക്കും
പ്രാപ്തിയില്ല. അതുകൊണ്ടസത്യം കാട്ടുന്ന ദെവകല്പനയും പൊരാ. പാപത്താൽ
ഉണ്ടായ അരുതായ്മയെ നീക്കി പരിശുദ്ധ നടപ്പിൽ ഇഷ്ടവും ശീലവും
വരുത്തെണ്ടതിന്നു ദൈവം താൻ നമ്മെ വിടുവിച്ചു കൈക്കൊണ്ടു
നടത്തിവരെണ്ടത — തന്റെ സ്നെഹം വെട്ടാവെളിച്ചത്തു കാണിച്ചു
സ്നെഹമില്ലാത്തവർക്ക തങ്കൽ സ്നെഹം ജനിപ്പിക്കെണം. കെടുപിടിച്ച നമ്മുടെ
ആത്മാവ മരിച്ചു പുതുതായി ജനിക്കെണ്ടതാകുന്നു.

കല്പനതന്നെപൊരാ കലിവിൽ നിനവും വെണം.

ഈ നിനവുണ്ടാക്കെണ്ടതിന്നുദെവപുത്രൻ മനുഷ്യനായി പിറന്നു
രക്ഷകനായ യെശു എന്ന പെർ എടുത്തു സർവ്വലൊകത്തിന്റെ പാപകടവും
വീട്ടെണ്ടതിന്നു മനുഷ്യർക്ക വെണ്ടി കഷ്ടവും മരണവും സഹിച്ചു —
സ്നെഹാധിക്യത്താലെ മരിച്ചതുമല്ലാതെ ദെവശക്തിമൂലം ഉയിർത്തെഴുനീറ്റു
തന്റെ നാമത്തിൽ ആശ്രയിക്കുന്നവർക്ക പാപഘ്നമായ തന്റെ ആത്മാവെ [ 93 ] പകർന്നു കൊടുക്കുന്നു — ഈ യെശുവാത്മാവുള്ളവർ അത്രെ പാപത്തെ
വെറുപ്പാനും ദൈവത്തിന്നിഷ്ടമുള്ളതഒക്കയും ചെയ്വാനും പ്രാപ്തി ലഭിച്ചവർ.
വൃദ്ധന്മാരുടെ ഉപദെശം നടപ്പുദൃഷ്ടാന്തം മുതലായ സന്മാർഗ്ഗ സാധനങ്ങൾ
ദൊഷത്തെ വെളിപ്പെടുത്തുന്നതല്ലാതെ നന്മ ചെയ്തു നടപ്പാൻ ആരെയും
ആക്കീട്ടില്ല, ഒരു നാളും ആക്കുകയും ഇല്ല.

ഇരുമ്പു പാര വിഴുങ്ങി ചുക്കുവെള്ളം കുടിച്ചാൽ ദഹനം വരുമൊ.

3. സത്യവും അസത്യവും

അനാദിയായ ദൈവം തന്നെ ഉരുൾചവരാത്ത സത്യസ്വരൂപൻ. അവൻ
സൃഷ്ടിച്ച ദെഹികളും എല്ലാം മായ അറിയാതെ വാണുതുടങ്ങി —

അതിൽ പ്രധാനിയായൊരുത്തൻ തന്റെ ഇഷ്ടത്താലെ ഞാനും ദൈവം
എന്നുവെച്ചു ഡംഭിച്ച കള്ളനായി പൊയി, സാത്താൻ എന്ന അവന്റെ പെർ.
അവൻ പറഞ്ഞ ദുർബൊധംകെട്ടിട നമ്മുടെ ആദ്യപിതാക്കന്മാരും സത്യത്തെ
വിട്ടു പാപത്തിൽ അകപ്പെടുകകൊണ്ടു നെർതന്നെ നമുക്കു വെണ്ടുന്നത എന്ന
ഒർ ഒർമശെഷിച്ചിരിക്കുന്നതല്ലാതെ സത്യത്തിന്റെശക്തിഎങ്ങും മറഞ്ഞുപൊയി.
ആകയാൽ

ഉള്ളത പറഞ്ഞാൽ ഉറിയും ചിരിക്കും
കാലം നീളം ചെന്നാൽ നെർതാനെ അറിയാം
ചക്കരെക്ക അകവും പുറവും ഒക്കും
നെർപറഞ്ഞാൽ നെരത്തെ പൊകാം
എന്നിങ്ങിനെ പുകണ്ണുകൊണ്ടിരിക്കിലും ചിലപ്പൊൾ സത്യമായത
എല്ലാവകക്കാർക്കും ബൊധിച്ചാലും
പൊട്ടൻ പറഞ്ഞതു പട്ടെരിയും വിധിക്കും
അസത്യം നിഷ്ഫലം എന്നുതൊന്നിയാലും
പകരാതെ നിറെച്ചാൽ കൊരാതെ ഒഴിയും
മനുഷ്യർക്കാർക്കും അകവും പുറവും ഒക്കുന്നില്ല. സത്യത്തിൽ വളരെ പ്രിയവും
ഇല്ല.
തളികയിൽ ഉണ്ടാലും തെക്കും
കാര്യം പറയുമ്പൊൾ കാലുഷ്യം പറയല്ലെ
മുഖപക്ഷം കൂടാതെ ആരും സത്യത്തെ എടുക്കയും ഇല്ല
ചെറിയൊൻ പറഞ്ഞാൽ ചെവിട്ടിൽ പൊകാ

അസത്യത്തിന്റെ പിതാവായ പിശാച ഇന്നെവരെയും ഈ
ലൊകത്തിന്റെ രാജാവായി എഴുന്നെള്ളുന്നു. അവനെ ജയിക്കെണ്ടതിന്നു
ദെവപുത്രൻ എന്ന സത്യം അവതരിച്ചു വന്നതിനാൽ സത്യം അസത്യം എന്ന
രണ്ടമാർഗ്ഗങ്ങൾ ഉണ്ടായി തമ്മിൽ കടുമ്പടകൂടി വരുന്നുണ്ടു. അതിൽ ഒരു വഴി [ 94 ] അകലമാകയാൽ മത്തന്മാരായ അനെകം ജനങ്ങൾ അതിൽ നടന്നു ഈ എന്റെ
പ്രയത്നത്താലും വലിയൊരുടെ തുണയാലും ദൊഷം തീർന്നു ഗതിവരും എന്നു
വെറുതെ പ്രമാണിച്ചു വലിവിനൊടു ചെറുക്കാതെ ദുഃഖ സാഗരത്തിങ്കലെക്ക
ഒഴുകുന്നു.

പൂളം കൊണ്ടു പാലം ഇട്ടാൽ കാലം കൊണ്ടറിയാം
മാറാത്ത വ്യാധിക്ക എത്താത്ത മരുന്നു
രത്നം കളഞ്ഞുടൻ ചെങ്കൽ എടുക്ക
സമ്മതം മറഞ്ഞു ദുർമദം നിറഞ്ഞു

മറെറ വഴി ഇടുക്കമാകയാൽ അത ചിലർക്കമാത്രം ഉചിതമായതു. എന്റെ
ക്രിയ എന്ത മനുഷ്യസഹായവും എന്ത അതെല്ലാം പൊരാ എന്നറിഞ്ഞു
ദെവകരുണയെ ആശിച്ചു തങ്ങളെ ദൈവത്തിങ്കൽ ഭരമെല്പിക്കുന്നു എങ്കിലെ
ആയവന്റെ ശക്തിയാൽ പഴയ മനസ്സ യെശുവൊടുകൂട മരിക്കുന്നു.

ചത്തു കിടക്കിലെ ഒത്തു കിടക്കും
പുതിയ മനസ്സ ദെവസാദൃശ്യപ്രകാരം ജനിച്ചു വളരുന്നു.
വെട്ടാളൻ പൊറ്റിയ പുഴുവെ പൊലെ

ഈ രഹസ്യങ്ങളെ അറിവാൻ മദം കുറഞ്ഞവർക്കെ കഴിയും.
ശെഷമുള്ളവർ തങ്ങൾ സങ്കല്‌പിച്ച ദെവകളെയും ബിംബങ്ങളെയും തങ്ങൾ
പരിഹസിച്ചാലും ഇടുക്കമുള്ളവഴിയെ നിരസിക്കും

അണിയലം കെട്ടിയെ ദൈവമാവു
കൊണ്ടാടിയാൽ കുരങ്ങും ദൈവം
താനുണ്ണാ തെവർവരം കൊടുക്കുമൊ
കൊട്ടം പൊളിഞ്ഞാൽ ഭഗവതി പട്ടുവത്തു
ചിലർരണ്ടു മാർഗ്ഗങ്ങളെയും ഒന്നാക്കുവാൻ നൊക്കും.
ഇരുതൊണിയിൽ കാൽവെച്ചാൽ നടുവിൽ കാണാം.
അവർ എല്ലാവരും
കുഴിയാനയുടെ ചെൽ പറയുന്തൊറും വഴിയൊട്ടു
കുരുടന്മാർ ആനയെകണ്ടപൊലെ
അറിയാത്തവന്ന ആനപടൽ
വിശ്വാസമില്ലത്തവർക്ക കഴുത്തറുത്തുകാണിച്ചാലും
കണ്കെ ട്ടെന്നെവരും

അതുകൊണ്ടു സത്യമാർഗ്ഗത്തെ എല്ലാവർക്കും കാട്ടെണ്ടുന്നത എങ്കിലും
മുത്തുകളെ പന്നികൾക്കായി എറിയരുത. സുവിശെഷ സത്യം എല്ലാവരിലും
ഫലിക്കും എന്ന നിരൂപിക്കയും അരുത. [ 95 ] കുരങ്ങിന്റെ കൈയിൽ മാലകിട്ടിയതുപൊലെ
പൊത്തിന്റെ ചെവിട്ടിൽ കിന്നരംവായിക്കുന്നതുപൊലെ
പാമ്പിന്നു പാൽവിഷം പശുവിന്നു പുല്ലുപാൽ

കുത്തുവാൻ വരുന്ന പൊത്തൊട വെദം ഒതിയാൽ കാര്യമൊ
അവർകുത്തട്ടെ. ശത്രുക്കൾ എത്ര മത്സരിച്ചാലും എന്നെക്കും വിശ്വസിയാതെ
പൊയാലും ദൈവം സ്ഥാപിച്ചതിനെ ഇളക്ക ഇല്ല.

കുനിയൻ മദിച്ചാലും ഗൊപുരം ഇടിക്കാ
തിരുവായ്ക്കെതിർവായില്ല
മലയൊടകൊണ്ടക്കലം എറിയല്ല

4. പാപവും മരണവും

പാപം ഉണ്ടായവിവരം പഴഞ്ചൊല്ലിന്നു അറിഞ്ഞുകൂടാ. ഇപ്പൊൾ
എല്ലാവരിലും ഉണ്ടെന്നു വെണ്ടുവൊളം സ്പഷ്ടമാകുന്നു. താന്താങ്ങളുടെ
ഹൃദയം താന്താങ്ങൾക്കറിഞ്ഞുകൂടാ.

ചക്കയാകുന്നു ചൂന്നുനൊക്കുവാൻ
അതിന്റെ വ്യാപ്തിയും ഉരുൾചയും കാഠിന്യവും ആർ പറയും.
അകത്തു കത്തിയും പുറത്തു പത്തിയും
ഉള്ളിൽ വജ്രം പുറമെ പത്തി
വായി ചക്കര കൈ കൊക്കര
കാക്കയുടെ ഒച്ചെക്കു പെടിക്കുന്നവൾ അർദ്ധരാത്രിയിൽ തന്നെ
ആറുനീന്തും.
ചിലപ്പൊൾ നല്ലതിനെ വിചാരിച്ചു തുടങ്ങിയാലും നടത്തുവാൻ ശക്തിയും
സ്ഥിരതയും പൊരാ
മനസ്സിൽ ചക്കരമതൃക്കയില്ല
വർദ്ധിച്ച ദൊഷത്തിന്നു ഭെദം വരുത്തുവാൻ നൊക്കുന്നു എങ്കിലും ദുസ്സ്വഭാവം
അധികം ദുഷിച്ചുപൊകുന്നതല്ലാതെ മാറുന്നില്ല.
ഉപ്പു പുളിക്കൂലും മൊട്ട ചതിക്കും
ചെട്ടെക്ക പിണക്കവും അട്ടെക്ക കലക്കവും നല്ലിഷ്ടം
നരി നരെച്ചാലും കടിക്കും
ശ്വാവിന്റെ വാൽ പന്തീരാണ്ടു കുഴലിൽ ഇട്ടാലും നെരെ ആകയില്ല.
നായി നടുകടലിൽ ചെന്നാലും നക്കീട്ടെ കുടിക്കും
തലയുള്ളന്നും മൂക്കിലെ വെള്ളം പറ്റുക ഇല്ല
ശാസ്ത്രമൊ-കത്തുന്ന തീയിൽ നെയ്യി പകരുമ്പൊലെ [ 96 ] കാഞ്ഞ ഒട്ടിൽ വെള്ളം പകർന്നപൊലെ
ഹൃദയം വിടക്കാകയാൽ ക്രിയ എങ്ങിനെ ശൊഭിക്കും
പരുത്തിയൊളമെമ്മൂൽ വെളുക്കും
പിന്നെ പാപം വല്ലപ്പൊഴും സ്വതെനിന്നു പൊകും എന്നു നിരൂപിക്കെണ്ട അത
നിത്യം വർദ്ധിക്കുന്നു
പിള്ളരെ മൊഹം പറഞ്ഞാൽതീരും
മൂരിമൊഹം മൂളിയാൽ തീരും
എണ്ണിഎണ്ണി കുറുകുന്നിതായുസ്സും
മണ്ടിമണ്ടികരെറുന്നു മൊഹവും
ചാൺവെട്ടിയാൽ മുളം നീളും
തിന്നവായും കൊന്നകയ്യും അടങ്ങുക ഇല്ല.
പടകണ്ട കുതിര പന്തിയിൽ അടങ്ങാതു

ശാന്തി വരുത്തുവാൻ കഴിവില്ലാതെ പൊയാൽ ആശയും ശങ്കയും രണ്ടും
കളഞ്ഞു പാപസമുദ്രത്തിൽ ചാടി മുങ്ങുവാൻ മനസ്സമുട്ടുവരും; ദൈവത്തെ
ശങ്കിയാതെപൊയാൽ പിന്നെ എന്തിന്നു മടിക്കും.

അമ്പലം വിഴുങ്ങിയവന്നു വാതില്പലക പപ്പടം
കുടുമക്കമീതെ മർമം ഇല്ല. ആക മുങ്ങിയാൽ ശീതം ഒന്നു
നരിക്കുണ്ടൊ പശുക്കുല.
കൊളാമ്പിക്കുരുക്കിയ ഒടുപൊലെ
കാതറ്റ പന്നിക്കു കാടൂടെയും പായാം
കാതറ്റ പെണ്ടിക്കു കാട്ടിലും നീളാം
തീക്കനൽ അരിക്കുന്ന എറുമ്പു കരിക്കട്ട വെച്ചെക്കുമൊ

എല്ലാവരിലും ദൊഷം ഇട ഒഴിയാതെ മുഴുത്തുവരുന്നതിന്റെ കാരണം
അഹംഭാവം നിമിത്തം തന്റെ പിഴയും കുറവും എറ്റുപറഞ്ഞു പൊറുതി തെടി
തന്നെ താൻ താഴ്ത്തുവാൻ മനസ്സില്ല, തനിക്കില്ലാത്തു ഗുണം തനിക്കുള്ളത
എന്നു നടിക്കും.

ചാക്യാരെ ചന്തിവണ്ണത്താന്റെ മാറ്റു
തന്റെ ദോഷം ഒളിച്ചുവെക്കും മറ്റവരിൽ ചുമത്തുകയും ചെയ്യും.
അക്കരനില്ക്കുന്ന പട്ടരതൊണി ഉരുട്ടി
പ്രപഞ്ചകാര്യത്തിൽ തന്റെ കുറവു മറെച്ചുവെക്കുന്നത അനുകൂലമായി
തൊന്നുന്നു എങ്കിലും
ചെട്ടിക്കു കള്ളപണം വന്നാൽ കുഴിച്ചുമൂടുകെ ഉള്ളു
പല്ലിടുക്കിൽ കുത്തിമണപ്പാൻ കൊടുക്കരുത [ 97 ] ആസനത്തിൽ പുൺ അങ്ങാടിയിൽ കാട്ടരുത
കുന്തം കൊടുത്തു കുത്തിക്കൊല്ലാ

അതു ദെവസന്നിധിയിലെക്കു പൊരാ സജ്ജനങ്ങൾ മുമ്പാകെയും
പൊരാ. ഭെദം വരുത്തെണം എങ്കിൽ വൈദ്യനൊടദീന വിവരം താന്തന്നെ എറ്റു
പറയുമല്ലൊ. ആത്മവ്യാധിക്കു ചികിത്സിക്കുന്ന വൈദ്യനെ താൻ അറിയാതെ
ഇരുന്നാലും അവനൊടു പരിചയമുള്ളവരെ അറിയിക്കെണ്ടെ. ഗൂഢമായത
എല്ലാം അവസാനത്തിൽ പരസ്യമാകും ചിലത ഇപ്പൊഴും വെളിവാകും

കണ്ടാൽ അറിയാം കൊണ്ടാൽ കൊടുക്കുന്നത
കാക്കനൊക്കറിയും കാട്ടി ആൾ അറിയും
കിണ്ണം വീണു ഒശയും കെട്ടു
കുഞ്ഞന്റെ കണ്ണുണ്ടമ്മിയുടെ ഉള്ളിലും
തന്നെതാൻ അറിയാഞ്ഞാൽ പിന്നെ താൻ അറിയും

ദൈവം ഉറങ്ങുന്നില്ലല്ലൊ. അവൻ എല്ലാ കുറ്റങ്ങളെയും കണ്ടു ന്യായം
വിസ്തരിച്ചു വിധിക്കുന്നു.

അംശത്തിൽ അധികം എടുത്താൽ ആകാശം പൊളിഞ്ഞു തലയിൽ
വീഴും.
കൊണ്ടാൽകൊണ്ടപരിചു
താഴെകൊയ്തവൻ എറെ ചുമക്കെണം

ദൈവം സകല മനുഷ്യർക്കും നടുതീർക്കെണ്ടതിന്നു ഒര അവധി
നിശ്ചയിച്ചു വെക്കയാൽ എല്ലാ ദൊഷത്തിന്നും ഇപ്പൊൾ പരസ്യമായി ശിക്ഷ
കല്പിക്കാതെ ഇരിക്കുന്നു എങ്കിലും പാപം സൗഖ്യത്തെ അല്ല ദുഃഖത്തെ തന്നെ
വരുത്തുന്നു എന്ന ഇപ്പൊഴും പ്രസിദ്ധം. പാപത്തിന്റെ കൂലി പലവിധമായ
മരണം തന്നെ.

ഉപ്പുതിന്നാൽ തണ്ണീർ കുടിക്കും
കക്കുവാൻ പഠിച്ചാൽ ഞെലുവാൻ പഠിക്കെണം
കാമം കാലൻ
കൊപിക്കു കുരണ
താന്താൻ കുഴിച്ചതിൽ താന്താൻ(വീഴും)
നീർനിന്നെടത്തൊളം ചെറുകെട്ടും
പറഞ്ഞാൽ കെൾക്കാത്തവന്നുവന്നാൽ ഖെദം ഇല്ല.
മലർന്നു കിടന്നു തുപ്പിയാൽ മാറത്തുവീഴും

ഇങ്ങിനെ ഓരൊ ശിക്ഷകളെ അനുഭവിച്ചശെഷമത്രെ ചെയ്ത ദൊഷങ്ങളുടെ
ബൊധം ഉണ്ടാകും. [ 98 ] കണ്ണുപൊയാൽ അറിയാം കണ്ണിന്റെ കാഴ്ച.
വസ്തുപൊയാലെ ബുദ്ധിതൊന്നും
പൊകെണ്ടതപൊയാൽ ബുദ്ധിവെക്കും
വെവെണ്ടതവെന്താൽ തീയും കത്തും

അതിനാൽ പശ്ചാത്താപം ജനിച്ചാൽ ലൌകികമായ ആഡംബരത്തിൽ
കൂടുവാൻ മനസ്സില്ല.

ഉക്കത്തുപുണ്ണുള്ളവന്നു ഊതൽ കടക്കാമൊ
വെലിക്കു പുറത്തെ പശുക്കളെപൊലെ

വന്നാലും ഞാൻ ഇനി പാപത്തെ സെവിക്ക ഇല്ല; പിഴച്ചത എല്ലാം എന്റെ
ഹൃദയം എന്നെ ചതിച്ചതിനാൽ വന്നതാകുന്നു. ഇനി എന്റെ മനസ്സിനെ
വിശ്വസിക്കാതെ ദെവസഹായത്തെ അന്വെഷിച്ചുകൊള്ളും. അതു വിഷമമായി
തൊന്നിയാലും എതു കഷ്ടമാകിലും സഹിച്ചു അവമ്മൂലം പാപത്തടവിൽനിന്നും
ഒഴിയെണ്ടു എന്നു വിചാരിച്ചു തുടങ്ങും.

കാച്ചവെള്ളത്തിൽ വീണപൂച്ച പച്ചവെള്ളം കണ്ടാലും പെടിക്കും.
കൊണ്ടൊൻ അഞ്ചും
നൊന്തവൻ അന്തം പായും
രാവുവീണകുഴിയിൽ പകലും വീഴുമൊ

അപ്രകാരം തിരഞ്ഞുനൊക്കുമ്പൊൾ ആത്മരാത്രിയിൽ പ്രകാശിക്കുന്ന
ദെവ വെളിച്ചത്തൊട എതിരിടാതെ കർത്താവായ യെശുവിൽ വിശ്വസിച്ചാൽ
അവനൊടകൂടപാപമരണത്തിൽനിന്നു ജീവിച്ചെഴുനീല്പാൻ സംഗതിവരും.
പാപബൊധം ഉള്ളവന്നെ ദെവബൊധം ഉണ്ടാകും. അത്രൊടം മനസ്സഴഞ്ഞില്ല
എങ്കിൽ

തന്നിഷ്ടത്തിന്നു മരുന്നില്ല
പാപി ചെല്ലുന്നെടം പാതാളം

5. മൊഹവും ഭയവും

പാപത്തിന്റെ ശക്തി അല്പം എങ്കിലും അറിഞ്ഞുകൊണ്ടാൽ മനുഷ്യൻ
തന്നെതാൻ നിരസിക്കെ ആവു. എങ്ങിനെ എന്നാൽ, ഒന്നു കണ്ടാൽ
മൊഹപരവശനായ്‌വരും, മറെറാന്നു കണ്ടാൽ ഭയപരവശനായുംപൊകും.
സ്വവശനായി നില്പാൻ കഴിവില്ല.

ചാലിയന്റെ ഓടംപൊലെ

ദൈവം രാജാവാക്കി ചമെച്ച മനുഷ്യൻ അടിമയായി പൊയി സത്യം-
സർവ്വഗുണവാനായ ദൈവത്തെ കുറിച്ചു മാത്രം വാഞ്ഛിരിപ്പാനും ശങ്കിപ്പാനും
മനസ്സവരുന്നില്ല. ഇങ്ങിനെ നാനാ മൊഹഭയങ്ങളും മനുഷ്യന്നുള്ളിൽ കൂടി [ 99 ] വളർന്നു തമ്മിൽ കലഹിച്ചു അതിലെ സത്യവിള ഒക്കയും ചവിട്ടി കുരട്ടി
പൊകുന്നു. മൊഹത്തിന്നു പറഞ്ഞമൊഴികളാവതു.

കിഴങ്ങുകണ്ട പണിയൻ ചിരിക്കുമ്പൊലെ
ചെക്കിപ്പുവൊടശൈത്താൻ ചുറഞ്ഞപൊലെ
വെള്ളം കണ്ട പൊത്തുപൊലെ
കള്ളുകണ്ട ഈച്ചപ്പൊലെ
പിണം കണ്ട കഴുപൊലെ
നെൽപൊതിയിൽ പൂക്ക മൂഷികൻപൊലെ
കൊഴിയിറച്ചിതിന്നുമാറുണ്ടുകൊഴിപ്പുചൂടുമാറുണ്ടൊ
അണ്ണാക്കിലെതൊൽ അശെഷം പൊയാലും അംശത്തിൽ ഒട്ടും
കുറക ഇല്ല.
തന്നിൽ എളിയത തനിക്ക ഇര
കൊല്ലപ്പെരുവഴി തള്ളെക്കുസ്ത്രീധനമൊ. എങ്കിലും-അതിമൊഹം
ചക്രം ചവിട്ടും
കൊതിച്ചതുവരാ വിധിച്ചതെവരും
അതല്ലാതെ മൊഹങ്ങൾ പലപ്പൊഴും തമ്മിൽ കലഹിച്ചുമൊഹിക്കു
ക്ലെശം വരുത്തുന്നു.
കച്ചിട്ടിറക്കിയുംകൂടാ മധുരിച്ചിട്ടു തുപ്പിയുംകൂടാ
കൊത്തിക്കൊണ്ടുപറക്കാനും പാടില്ല വെച്ചൊണ്ടുതിന്മാനും
പാടില്ല.
അരചനെകൊതിച്ചു പുരുഷനെ വെടിഞ്ഞവൾക്ക അരചനുമില്ല
പുരുഷനുമില്ല
ചിലമൊഹങ്ങൾക്ക അല്പവും നിവൃത്തിവരുന്നില്ല
ആശ വലിയൊൻ അതാവു പെട്ടുപൊം
നിലാവുകണ്ട നായി വെള്ളം കുടിക്കുമ്പൊലെ
അരികത്തുള്ളതിൽ മൊഹം ഇല്ലല്ലൊ
മുറ്റത്തു മുല്ലെക്ക മണം ഇല്ല
പെരുവഴിത്തൂവെക്ക അരമില്ല
ചിലതിന്നു നിവൃത്തിവന്നാലും ഉടനെ അനിഷ്ടം തൊന്നുന്നു.
കൊടിഉടുത്തു കുളങ്ങര ചെന്നാൽ കൊണ്ടതിൽ പാതി വില
ഒടുക്കം മണ്ണാശകൾ എല്ലാം തൃപ്തിവരുവൊളം അനുഭവിച്ചാലും എന്തു
കുടൽ വലിയൊന്നു ചക്ക [ 100 ] മണ്ണുതിന്ന മണ്ണലിയെപൊലെ

മനുഷ്യനും എത്ര മൊഹം അത്രയും ഭയംകൂടുന്നുണ്ടു. ഭയത്തെ
വർണ്ണിക്കുന്ന വചനങ്ങളാവിതു.

കീരിയെ കണ്ട സർപ്പംപൊലെ
വിഷഹാരിയെ കണ്ട പാമ്പുപൊലെ
ചൂട്ട കണ്ട മുയൽപൊലെ
ഇടികെട്ട പാമ്പുപൊലെ
പെടിക്കുകാടുദെശം പൊരാ

ഭയം അറിയാത്ത പാപി ഇല്ല, തികഞ്ഞ സ്നെഹത്തിൽ അത്രെ
ഭയത്തിന്നു ഇടം ഇല്ല. ഒരുത്തൻ ദൊഷം ചെയ്‌വാൻ പൊകുമ്പൊൾ പിശാച
അതെ അതെ നല്ലതു സൌഖ്യം വരും എന്നു പറഞ്ഞു മൊഹിപ്പിക്കും. ഗുണം
ചെയ്‌വാൻ നൊക്കുന്തൊറും അതരുതെ നീ ദുഃഖിയായി പൊകും എന്നു മന്ത്രിച്ചു
പെടിപ്പിക്കും.

ഒലക്കണ്ണിപാമ്പു കൊണ്ടു പെടിപ്പിക്കെണ്ടാ ഇങ്ങിനെ മനുഷ്യർ
എല്ലാവരും യെശു എന്ന രക്ഷിതാവ അവരെ കെട്ടഴിച്ചുദ്ധരിക്കും നാൾവരെയും
മൊഹത്തിന്നും ഭയത്തിന്നും ദാസരായി വലഞ്ഞുകിടക്കുന്നു.

ചക്കിന്റെ മുരട്ടെ കുട്ടന്റെ ചെൽ

യെശുവിന്റെ സ്നെഹവും ശുദ്ധിയും അറിഞ്ഞാലൊ ഇവനത്രെ
എൻകാംക്ഷെക്ക യൊഗ്യൻ എന്നും ഇവനെ അല്ലാതെ ആരെയും ഭയപ്പെടുക
ഇല്ല എന്നു നിർണ്ണയിച്ചു തുടങ്ങും. ദ്രൊഹികളാകുന്ന എല്ലാ മനുഷ്യർക്കും
വെണ്ടി പ്രാണങ്ങളെ ഉപെക്ഷിച്ച സ്നെഹിതൻഅവനത്രെ ആകയാൽ
മനുഷ്യമൊഹത്തിന്നു പാത്രം. പാപ വ്യാഘ്രം കൊല്ലാക്കുലചെയ്തു വിടുന്നവരെ
ജീവിപ്പിപ്പാനും ശത്രുക്കളിൽ നിത്യമരണം വിധിച്ചുനടത്തുവാനും അവന്നുമാത്രം
അധികാരം ഉണ്ടാകകൊണ്ട അവനല്ലാതെ ഭയങ്കരൻ ആരുമില്ല.

6 നാവും ഭാഷയും

പാപസ്വഭാവം മനുഷ്യനിൽ മുച്ചൂടും നിറഞ്ഞിരിക്കുന്നതവിശെഷാൽ
നാവിങ്കൽ തന്നെ സ്പഷ്ടമായ്‌വരുന്നു. മനസാവാചാകർമ്മണാ എന്നിങ്ങിനെ
മൂന്നുവിധമായി പാപം ചെയ്യുന്നതിൽ വാഗ്ദൊഷംതന്നെ ചെറുതായി
തൊന്നുന്നു എങ്കിലും ദൈവം ഒരൊരുത്തരൊടു ന്യായം വിസ്തരിക്കെണ്ടതിന്നു
മതി. നാവുതാൻ എല്ലാവിചാരങ്ങളും ഗർഭിച്ച ക്രിയകളും നിറഞ്ഞ ലൊകം
പൊലെ ആകുന്നു. അതുകൊണ്ട ദൈവം ഒരു മനുഷ്യന്റെ വചനങ്ങളെ മാത്രം
എടുത്തു അവൻ കുറ്റക്കാരൻ എന്നൊ കുറ്റമില്ലാത്തവൻ എന്നൊ വിധിക്കും.
ആകയാൽ മനുഷ്യരും ബുദ്ധിമാന്മാർ എങ്കിൽ വചനത്താൽ തമ്മിൽ തെരിഞ്ഞു [ 101 ] വരുന്നു. പൊളിഞ്ഞതും പൊളിയാത്തതും മറ്റും
മെടിനൊക്കിയാൽ അറിയാം
മനസ്സിൽ അനന്തവിചാരങ്ങൾ നിത്യം നിറഞ്ഞു പൊങ്ങുകകൊണ്ടു
നാവുമടുപ്പുവരാതെ പുറപ്പെടീച്ചുവരുന്ന
ഇരിക്കുന്ന അമ്മമാരുടെ വാതിൽ പൊലെ
വറുത്താൽ കൊറിച്ചുപൊകും കണ്ടാൽ പറഞ്ഞുപൊകും.
ഡില്ലിയിൽ മീതെ ജഗഡില്ലി
എല്ലാ ഗർഭവും പെറ്റു ഇനി കടിഞ്ഞഗർഭമെ പെറെണ്ടു.
വാക്കിൻപെരുക്കത്താൽ വചനസാന്നിദ്ധ്യം എത്രയും കുറയും എന്നു വിചാരിച്ചു
സൂക്ഷിച്ചു പറയുന്നവർ എത്രയും ചുരുക്കം.
ആയിരം വാക്കു അരപ്പലം തൂങ്ങാ
കയ്യിൽ നിന്നു വീണാൽ എടുക്കാം വായിൽനിന്നു വീണാൽ
എടുത്തൂട.
നായി പത്തുപെറ്റിട്ടും ഫലമില്ല പശു ഒന്നുപെറ്റാലും മതി.
വായറിയാതെ പറഞ്ഞാൽ ചെവി അറിയാതെ കൊള്ളും.
മറന്നുപൊകെണ്ടത ഒരൊകാലത്തിൽ ആവർത്തിച്ചു പറയുന്നു.
പണ്ടു കഴിഞ്ഞതും പടയിൽ ചത്തതും പറയെണ്ടാ.
ദൊഷം നിരൂപിക്കാത്തവരുടെ വാക്കിനാലും ഒരൊരു നാശങ്ങൾ ഉണ്ടാകുന്നു.
ഏറും മുഖവും ഒന്നൊത്തുവന്നു
ചെറ്റിൽ അടിച്ചാൽ നീളെ തെറിക്കും
പൊൻസൂചികൊണ്ടു കുത്തിയാലും കണ്ണു പൊടിയും.
കാറ്ററിയാതെ തുപ്പിയാൽ ചെവിയറിയാതെ കിട്ടും
ഇങ്ങിനെ വളരെ ദൊഷം ചെയ്‌വാൻ ശക്തിയുള്ളതാകകൊണ്ടു നാവു നിത്യം
ശങ്കിക്കെണ്ടുന്ന ആയുധം ആകുന്നു. ചില വാചാലന്മാർ ദൊഷം ഗുണവും
വെളിച്ചം ഇരുട്ടും ആക്കും.
തലമുടിയുള്ളവർക്ക രണ്ടുപുറവും തിരിച്ചു കെട്ടാം.
എത്രയും രഹസ്യമാക്കിവെക്കണ്ടത പരസ്യമാക്കുവാൻ ബദ്ധപ്പെടും.
കാകന്റെ കഴുത്തിൽ മണികെട്ടിയപ്പൊലെ.
കൊട്ടയിൽ ഉപദെശം അങ്ങാടിയിൽ പാട്ടു.
നാരദനെപ്പൊലെ ഏഷണിക്കാർ പലരും ഒരൊന്നു മന്ത്രിച്ചു ചങ്ങാതികളെ
ഭെദിപ്പിക്കും.
രണ്ടു തലയും കത്തിച്ചു നടുപിടിക്ക
അനെകർലഹപ്രിയന്മാർ. നിരപ്പിന്നുനൊക്കുന്നവർ ആർ. [ 102 ] അരെച്ചുതരുവാൻ പലരും ഉണ്ടു; കുടിപ്പാൻ താനെ ഉണ്ടാകും.
നുണക്കാതെ ഇറക്കിക്കൂടാ; ഇണങ്ങാതെ പിണങ്ങികൂടാ

ഇതിനാൽ ഒക്കയും മനുഷ്യവാക്കു എത്രയും നിസ്സാരമായി പൊയി. അത
ആദിയിൽ ദൈവവാക്കു പൊലെ വൈഭവമുള്ളത. സത്യമനുഷ്യനായ യെശു
അപ്രകാരം തന്നെ. ചൊന്നാൽ ആകും കല്പിച്ചാൽ വരും ചൊദിച്ചാൽ കിട്ടും.
നാം ഉള്ളത മാത്രം പറഞ്ഞാൽ പറയുന്നതും എല്ലാം ഉണ്ടാകും. ആ ശക്തി
ഇപ്പൊൾ മറഞ്ഞുപൊകകൊണ്ടു വാക്കിനെ പരിഹസിക്കുന്നു.

കുരെക്കുന്ന നായി കടിക്ക ഇല്ല
പണ്ടൊരാൾ പറഞ്ഞപൊലെ
നമ്പൊലൻ അമ്മ കിണറ്റിൽ പൊയപൊലെ
തകൃതിപലിശ തടവിന്നാകാ
ഒലിപ്പിൽ കുഴിച്ചിട്ടതറിപൊലെ
പൊന്നാരം കുത്തിയാൽ അരി ഉണ്ടാക ഇല്ല.
ഇരിങ്ങല്പാറ പൊന്നായാൽ പാതി ദെവർക്ക
വാക്കുകൊണ്ടുകൊട്ടകെട്ടുക
എലിപ്പുലയാട്ടിന്നു മലപ്പുലയാട്ടു
വായിപൊയകത്തികൊണ്ട എതിലെയും വെച്ചുകൊത്താം.
ഉപദെശം സാമവാക്കുശാപാനുഗ്രഹം മുതലായതിലും വചനത്തിന്റെ ഗൌരവം
ഇന്നും കുറഞ്ഞൊന്നു കാണാം.

മൂത്തൊർ വാക്കും മുതുനെല്ലിക്കയും മുമ്പിൽ കയ്ക്കും പിന്നെ മതൃക്കും.

7. മൂഢന്മാരും അവരുടെ ക്രിയയും

മനുഷ്യന്നു ആദിയിൽ കല്പിച്ചുകൊടുത്ത ദെവസാദൃശ്യം പാപത്താലെ
മറഞ്ഞുപൊകകൊണ്ടും ദെവജ്ഞാനം അതിന്നു എഴുതിച്ചയൊഗത്തെ കുറയ
ആളുകൾ സെവിക്കകൊണ്ടും എണ്ണം ഇല്ലാതൊളം നാനാ മൂഢത്വം ലൊകത്തിൽ
ജനിച്ചു പകർന്നുവരുന്നു. ആ രൊഗ കാരണം ഇതുതന്നെ. ആദ്യം തന്റെ
കുറവ അറിയുന്ന ആൾ എത്രയും ദുർലഭം.

കാക്കെക്കതമ്പിള്ള പൊമ്പിള്ള
ഊക്കറിയാതെതുള്ളിയാൽ ഊര രണ്ടു മുറി.
പരദൊഷം കാണെണ്ടതിന്നു എല്ലാവർക്കും കണ്ണുണ്ടു.
സൂക്ഷിച്ചുനൊക്കിയാൽ കാണാത്തതും കാണാം.
കുപ്പചിനക്കിയാൽ ഓട്ടക്കലം [ 103 ] തന്റെ ഒരു മുറംവെച്ചിട്ടു ആരാന്റെ അരമുറംപറയരുത.
തന്റെ കണ്ണിൽ ഒരു കൊൽ ഇരിക്കെ അന്യന്റെ കണ്ണിലെ
കരടുനൊക്കരുത
അന്യന്റെ ദൊഷം ചിലപ്പൊൾ എത്ര പരസ്യമായാലും മൊഹത്തിനാലെ
കാണുന്നില്ല.
നായ്ക്കാഷ്ഠത്തിന്നു ധൂപം കാട്ടൊല്ലാ
അസൂയനിമിത്തം മറ്റുള്ളവരുടെ ഗുണംയഥാർത്ഥമായി അറിഞ്ഞു
കൊള്ളുന്നില്ല.
ആമാടെക്കുപുഴുത്തുളനൊക്കുന്നു

പിന്നെ ദൈവം എല്ലാടവും നടത്തിവരുന്ന ഉപകാരശിക്ഷകളെയും
അറിയെണ്ടതിന്നു കണ്ണും ചെവിയും മനസ്സും തെളിയുന്നില്ല. അത എല്ലാം
ജലരെഖപൊലെ. കുടം കമിഴ്ത്തി വെള്ളം പകർന്നപൊലെ.

കണ്ണുചിമ്മി ഇരുട്ടാക്കി
ചാന്തും ചന്ദനവും ഒരുപൊലെ
കൊതുപൊകുന്നതറിയും ആന പൊകുന്നതറിയുന്നില്ല.

വിശെഷിച്ച ജ്ഞാനികളിലും മൌഢ്യം അധികം വർദ്ധിക്കുന്നു.
ദൈവത്തിന്റെ തുണ കൂടാതെ പ്രയാസപ്പെട്ട ഒരൊരൊ നിരൂപണങ്ങളെ
ജനിപ്പിച്ചുകൊണ്ടിരിക്കുമ്പൊൾ ആകാശത്തെ ലംഘിച്ചുകരെറി എന്നു
തൊന്നുന്നെരം പൊട്ടക്കുഴിയിൽ വീണു വലയുന്നു. ആ ഭ്രാന്തരിൽ ചിലർ
ദൈവം ഇല്ല എന്നും ഈ ലൊകം വെറുതെ ഉണ്ടായ്‌വന്നത എന്നും
നിശ്ചയിക്കുന്നു. ചിലർ ദൈവം ഉണ്ട എന്നും ലൊകം എല്ലാംമായ ആകയാൽ
ഞാനും ഇല്ല നീയും ഇല്ല എകപരമാത്മാവെ ഉള്ളു എന്നും മുതലായ വമ്പുകളെ
ജൽപിക്കുന്നു. ചിലർ പാപവും ഗുണവും ഒന്നുതന്നെ എന്നും പാപത്തെ
ചെയ്യിക്കുന്നത ദൈവം തന്നെ എന്നും ദുഷിച്ചു പറിപ്പിക്കുന്നു. എതു
മൌഢ്യമായാലും ഒന്നു രണ്ടു ശ്ലൊകങ്ങളെ കൂട്ടിയാൽ മനുഷ്യരിൽ അഴിച്ചലായി
വരുന്നു. സത്യമൊ അസത്യമൊ എന്നും ദുർബലമൊ പ്രബലമൊ എന്നും
അവർ ചൊദിക്കുന്നില്ലല്ലൊ. മൂർഖന്മാരുടെ അവസ്ഥ എല്ലാം എങ്ങിനെ
പറയെണ്ടു.

ഏക്കം കൊടുത്തിട്ട ഉമ്മട്ടംവാങ്ങുക
ആടറിമൊ അങ്ങാടി വാണിഭം
കഴുത അറിയുമൊ കുങ്കുമം
കാട്ടുകൊഴിക്കുണ്ടൊ സങ്ക്രാന്തി
താന്തൊന്നിക്കുംമെത്തൊന്നിക്കും പ്രതിയില്ല.
നെല്ലും മൊരും കൂട്ടിയതുപൊലെ [ 104 ] നാണംകെട്ടവനെ ഭൂതം കെട്ടികൂടും
പട്ടർക്കുണ്ടൊപടയും വിനയും, പൊട്ടർക്കുണ്ടൊ വാക്കും പൊക്കും.
ചട്ടിയിലെപന്നിക്കുനായാടെണ്ട

കൊപത്തിങ്കൽ വിശെഷാൽ പാപികളുടെ മൂഢതയും ദെവമറതിയും
വിളങ്ങുന്നു. കൊപം ചുരുങ്ങിയ ഭ്രാന്തതന്നെ. അതിനാൽ ശാന്തന്മാരും
മറ്റവർക്കഭയങ്കരന്മാരാകുന്നു. ചവിട്ടിയാൽ കടിക്കാത്ത പാമ്പില്ല.

അരണ കടിച്ചാൽ ഉടനെ മരണം
മഞ്ഞച്ചെരമലർന്നു കടിച്ചാൽ മലനാട്ടിൽ എങ്ങും മരുന്നില്ല.
തങ്ങൾ കൊപിച്ചാൽ പൊരാമറ്റവർക്കു ക്രൊധം വർദ്ധിപ്പിക്കയും ചെയ്യും.
അങ്ങാടി തൊറ്റാൽ അമ്മയുടെ നെരെ
കൊണ്ടവൻ കൊടുക്കും. കൊപത്തിന്നു കണ്ണില്ല.
കൊഴിക്കുനെല്ലും വിത്തും ഒക്കും
കുരങ്ങിന്നു എണിചാരൊല്ല
മുഴങ്ങാൻ നില്ക്കുന്നനായിന്റെ തലയിൽ തെങ്ങാ പറിച്ചിട്ടാലൊ
കടന്നല്ക്കൂടിന്നു കൽ എടുത്ത എറിയുന്നതുപൊലെ

മനസ്സൊടെ ക്ഷമിപ്പാനും ദെമാഷത്തിന്നുപകരം ഗുണം ചെയ്‌വാനും
യെശുവൊട പഠിക്കാഞ്ഞാൽ അത് ഒരു നാളും വരികയില്ല; വൈരം വർദ്ധിച്ചാൽ
പക വീളാന്നതിൽ ഒരു മാത്രയും വകതിരിവും ഇല്ല

കൊണം കൊടുത്തു പുതപ്പുവാങ്ങി
ഈർ എടുത്തെങ്കിൽ പെൻകൂലിയൊ
ചുണ്ടങ്ങ കൊടുത്തു വഴുതിനിങ്ങ വാങ്ങല്ല
ഇതിന്റെ ഫലം. ഇളമ്പക്കത്തൊട്ടിൽ നായികയറിയതുപൊലെ.
മൂഢന്മാർ ആവശ്യമുള്ളത ചെയ്യാതെ തങ്ങൾക്ക അശെഷം വെണ്ട പ്പെടാത്ത
കാര്യത്തിന്നു കൈയിടും
വളെച്ചുകെട്ടിയാൽ എത്തിനൊക്കും
പൊൻ ഉരുക്കുന്നെടത്ത പൂച്ചെക്ക എന്തു
മൊർവില്ക്കുന്നതായെ ഊരിലെ പ്രാവർത്ത്യം എന്തിന്നു.
കാട്ടിലെ മരം തെവരുടെ ആന. എത്തിയവിടത്തറ്റം വലിക്കട്ടെ
ഉരൽകീഴിൽ ഇരുന്നാൽകുത്തുകൊള്ളും.
ആയ്കകൊണ്ട ലൊകത്തിൽ സ്തുത്യവും സഫലവും ആയകർമ്മവും എത്രയും
ചുരുക്കം. അതു മിക്കവാറും മെല്ക്കീഴായ്‌വരുന്നു
അങ്ങില്ലാപ്പൊങ്ങിന്റെ വെർകിളെക്കാമൊ
ആലിനാഗപ്പുരത്തുപൊയപ്പൊലെ [ 105 ] ഇളന്തല കുഴിയാട്ട ആക്കരുത
കടലിൽ കായം കലക്കിയതുപൊലെ
കയ്യിൽ പുണ്ണിന്നു കണ്ണാടി വെണ്ടാ
കുന്തം മുറിച്ച ഇട്ടിയാക്കരുത
കുറിക്കുവെച്ചാൽ മതില്‌ക്കെങ്കിലും കൊള്ളെണം
കുളം കുഴിക്കുമ്പൊൾ കുറ്റിവെറെപൊരിക്കെണ്ടാ
തവിടുതിന്നുമ്പൊൾ കുഴൽ വിളിക്കരുത
നരിയിൻ കയ്യിൽ കടച്ചിയെ പൊറ്റുവാൻ കൊടുത്തതുപൊല

ഈ വകെക്ക എല്ലാം എത്ര ബുദ്ധി ഉപദെശിച്ചാലും പരിശാന്തി വരികയില്ല.
ഈ ബുദ്ധിക്കുറവ ഒക്കയും പാപത്താൽതന്നെ ഉണ്ടായതു. ലൊകവെളിച്ചമായ
യെശു മനസ്സിൽ ഉദിച്ചുവന്നാൽ കാണുന്ന കണ്ണും കെൾക്കുന്ന ചെവിയും
ഉണ്ടാകും. ആത്മാവിന്റെ ദീനങ്ങൾ ശരീരത്തിൽ കാണുന്നവറ്റെക്കാളും
അധികം ആകുന്നു എങ്കിലും സകലത്തെയും മാറ്റെണ്ടതിന്നു ദൈവം കല്പിച്ച
ചികിത്സകനും മരുന്നും യെശു അത്രെ ആകുന്നത. ആ നാമത്തിൽ വിശ്വസിച്ചാൽ
മുഢർക്ക സത്യബൊധവും ദെവജ്ഞാനവും ഉണ്ടാകും. അത്രയുമല്ല ഒരുത്തൻ
വിശ്വസിച്ചു സൌഖ്യമായ ഉടനെ പ്രപഞ്ചത്തിൽനിന്നു അതാപൊട്ടൻ
ഭ്രാന്തനായിപൊയി എന്ന വാക്കു കെൾക്കും. വിശ്വാസിയുടെ ക്രിയയും എല്ലാം
ലൊകർക്കവിപരീതമായിതൊന്നും. വെണ്ടതില്ലപരലൊകജ്ഞാനി ആവാൻ
ഇച്ഛിച്ചാൽ ഇഹലൊകത്തിൽ ഭ്രാന്തനായ്തീരെണ്ടതിന്നു നാണം തൊന്നരുതെ

8. ദൈവവും കാലവും

തങ്ങളുടെ ദൊഷങ്ങളെ ഒർത്തു ദുഃഖിച്ചു ഒരു വഴിയും കാണാതെ
വലയുന്ന പാപികൾക്ക ദൈവം എന്നൊരാശ്രയമെശെഷിക്കും
വമ്പനൊടുപഴുതുനല്ല
എങ്കിലും. തുണയില്ലാത്തവർക്ക ദൈവം തുണ
ദൈവം ഉള്ളതാൾ മറക്കുമൊ
തന്റെ അടുക്കൽ വരുന്ന ആരെയും അവൻ ആട്ടുന്നില്ല.
ആലെക്കുവരുന്നെരത്തുമൊന്തെക്കടിക്കുമൊ.

തിരുകല്പനെക്ക അപമാനം വരാതിരിക്കെണ്ടതിന്നു പാപത്തിന്നു
ശിക്ഷയാകുന്ന മരണം വെണ്ടതാകയാൽ പാപമൊചനത്തിന്നായി ഒരു വിശെഷ
വഴിയെ ചമെച്ചു.

ഊനങ്ങൾ വന്നാൽ ഉപായങ്ങൾ വെണം പാപത്താൽവന്ന ഊനത്തിന്നു
ദൈവം വിചാരിച്ച ഉപായം എന്തെന്നാൽ അനാദിയായ തന്റെ പുത്രനെ
ഇങ്ങൊട്ടിറക്കി ഒരു കന്യകയുടെ ഗർഭത്തിൽനിന്നു ജനിപ്പാൻ കല്പിച്ചു അവനും [ 106 ] പാപം ഒന്നും അറിയാതെ സർവ്വഗുണവാനായി വളർന്നു സഹൊദരരായ
മനുഷ്യർക്ക എല്ലാ മമതയും കാണിച്ചു നടന്നതിന്റെ ശെഷം ദൈവം
പാപത്തിന്റെ ശിക്ഷ എല്ലാം അവന്മെൽ ചുമത്തി കഴുവെറിക്കുള്ള ദുഃഖങ്ങൾ
ഒക്കയും അനുഭവിപ്പിക്കയും ചെയ്തു. ദുഷ്ടന്മാർ അസൂയയാൽ അവനെ
കൊന്നാറെ ദൈവം മൂന്നാം ദിവസത്തിൽ അവനെ ഉയിർപ്പിച്ചു തനിക്ക
മനുഷ്യരൊടുള്ള സകല കാര്യത്തിന്നും മദ്ധ്യസ്ഥനാക്കി എല്ലാ ജാതികൾക്കും
അവന്മൂലം പാപ നിവൃത്തിയെ അറിയിച്ചു വരുന്നു. എന്റെ പാപം എങ്ങിനെ
തീരും എന്നു നീ സങ്കടപ്പെട്ടാൽ യെശു നിന്റെ ജെഷ്ഠനായി പിറന്നു നിണക്കും
വെണ്ടി പ്രായശ്ചിത്തമായി മരിച്ചു എന്നും അവൻ തന്നെ താൻ ബലിയാക്കി
അർപ്പിച്ചത നിന്റെ ദൊഷത്തെയും മാച്ചുകളവാനായിട്ടതന്നെ എന്നും
വിശ്വസിക്കെ ആവു

തനിക്കു വിധിച്ചതതലെക്കമീതെ എന്ന പറയരുത. സ്ഥാനമാനങ്ങളും
ദെവവിധിപൊലെ വരും, പാപത്തിൽനിന്നുള്ള രക്ഷയൊ വെണുന്നവർക്ക
എല്ലാവർക്കും കൊടുത്തു കിടക്കുന്നു. ആകയാൽ നീതിക്കായിട്ടു നിനെക്കു
ദാഹം ഉണ്ടെങ്കിൽ ഈ വഴി പുതുമയെ പൊലെ തൊന്നിയാലും വെറുതെ
നിരസിക്കയില്ലയായിരിക്കും.

വിശപ്പിന്നു കറിവെണ്ടാ ഉറക്കിന്നു പായിവെണ്ടാ.
കുന്തം പൊയാൽ കുടത്തിലും തപ്പെണം
മുട്ടുണ്ടെങ്കിൽ ഇഷ്ടം പൊകും

ദൈവത്തിന്റെ വഴി മനുഷ്യർ സങ്കല്പിച്ചതുപൊലെ അല്ലല്ലൊ.
മനുഷ്യർ പൂജ യാത്ര മന്ത്രം കർമ്മം വ്രതം ജ്ഞാനം യൊഗം മുതലായ വഴികളെ
വിചാരിച്ചു തങ്ങളുടെ പ്രയത്നത്താലെ ദെവകടാക്ഷം ഉണ്ടാക്കുവാൻ
അന്വെഷിച്ചിരിക്കുന്നു ഈ പണി എല്ലാം

എകൽ ഇല്ലായ്കയാൽ ഏശി ഇല്ല

എന്തിന്നു എകൽ ഇല്ലാത്തു എന്നാൽ ദൈവത്തിന്നു കരുണയാലെ കൊടുപ്പാൻ
മനസ്സുണ്ടു, വില്പാൻ ഒട്ടും മനസ്സില്ല. അവൻ പീടികക്കാരനല്ല, വലിയരാജാവും
വാത്സല്യമുള്ള അച്ഛനും ആകുന്നു. അതു കൊണ്ടു ദൈവത്തെ
അടുക്കെണ്ടതിന്നു ഈദുഷിച്ചുപൊയ ഹൃദയം അല്ലാതെ ഒരു
തിരുമൂല്ക്കാഴ്ചയും വെണ്ടാ

ക്ഷെത്രപാലന്നു പാത്രത്തൊടെ

എന്നപ്പൊലെ അല്ല. നീ ദെവ മുമ്പാകെ ഒഴിവുള്ള പാത്രമായി നില്ക്കെണം.
കൊടുപ്പാനല്ല വാങ്ങുവാൻ വരണം. വലിപ്പമുള്ള ഹൃദയത്തെ തഴ്ത്തി.

നിലത്തുവെച്ചെ മുഖത്തുനൊക്കും

യെശുവെ അല്ലാതെ മന്ത്രി വക്കീൽ മുതലായകാര്യക്കാരുടെ മദ്ധ്യസ്ഥ വെലയും
വെണ്ടാ. [ 107 ] താഴിരിക്കവെ പടിയൊടു മുട്ടല്ല.
തെവർ ഇരിക്കെ വെലിക്കല്ലിനെ തൊഴെണ്ടാ.
ആയിരം കാര്യക്കാരെ കാണുന്നതിനെക്കാൾ ഒരു രാജാവെ
കാണുന്നതു നല്ലു
താൻ തന്നെ എല്ലാവരിലും കനിഞ്ഞവൻ സകലവും നിവൃത്തിപ്പാൻ
പര്യാപ്തനല്ലൊ.
വെണ്ടുകിൽ ചക്ക വെരിന്മെലും കായ്ക്കും
അല്ലാഞ്ഞാൽ കൊമ്പത്തും ഇല്ല.

പാപത്തെ മാറ്റുകയില്ല എങ്കിൽ മനുഷ്യന്നു സൌഖ്യം വരികയില്ല എന്നുവെച്ചു
അന്ന വസ്ത്രങ്ങളും സ്വർണ്ണരത്നങ്ങളും കളിവിനൊദങ്ങളും തുടങ്ങിയുള്ളത
ഇപ്പൊൾ ആവശ്യമുള്ള വരം അല്ല ഹൃദയം തന്നെ പുതുക്കണം എന്നു
ദൈവത്തിന്റെ പക്ഷം.

കൊമ്പുതൊറും നനെക്കെണ്ടാമുരട്ടുനനെച്ചാൽമതി.
മുകന്തായം തെറ്റിയാൽ അറുപത്തുനാലു തെറ്റും
മൂലം മറന്നാൽ വിസ്മൃതി

അതുകൊണ്ട യെശു രക്തത്താലും അവന്റെ ആത്മാവിനാലും ഹൃദയത്തിന്നു
ശുദ്ധിവരികിലെശെഷം ഒക്കയും ക്രമത്തിൽ ആകും. സർവ്വവും എന്റെ
പുത്രന്റെ വശത്താക്കണം എന്ന പ്രസിദ്ധമാക്കിയത ഇപ്പൊൾ
ആയിരത്തെണ്ണൂറ്റിൽപരം വർഷമായി: യെശു അവതാരത്തിന്റെ മുമ്പെ
നടന്നത ഒക്കയും അവന്റെ വരവിന്നുള്ള സംഭാരം അത്രെ ആകുന്നു. ആ
അവതാരത്തിന്റെ ശെഷം സംഭവിച്ചത എല്ലാം യെശു വാഴ്ച എങ്ങും
പരക്കെണ്ടതിന്നു സഹായിക്കെണം. കാലങ്ങൾ എല്ലാം ഭൂമിയിൽ എങ്ങും
ദെവവിധിയാൽ നടക്കുന്നു. പറുങ്കികളും കുമ്പിഞ്ഞൊരും ഈ മലയാളത്തിൽ
വന്ന നാളുകളും ദെവനിർണ്ണയത്തിൽഎഴുതികിടക്കുന്ന പ്രകാരം തന്നെ
തമ്പുരാക്കന്മാർ വീഴുന്നതും ചണ്ഡാലന്മാർക്ക തീണ്ടൽ നീക്കിയതും
പൂർവ്വാചാരങ്ങൾക്ക പലവിധമായി മുടക്കം വന്നതും അവൻ നിശ്ചയിച്ചിട്ടുള്ള
കാലത്തിൽ തന്നെ. പ്രപഞ്ചത്തിൽ ഒരൊന്നിന്നും തഞ്ചവും അവധിയും ഉണ്ടല്ലൊ.

ഉണ്ണമ്പൊൾ ഒശാരവും ഉറക്കത്തിൽ ആചാരവും ഇല്ല.
ഊണിന്നും കുളിക്കും മുമ്പുപടെക്കും കുടെക്കുംചളിക്കും നടുനല്ലു.
ഒരു വെനല്ക്ക ഒരു മഴ.

എരണ്ട അരയന്നം മുതലായ പക്ഷികൾക്കു വരവിന്നും പൊക്കിന്നും
സ്ഥിരമായ കാലം ഉണ്ടു. അവ അറിയുന്നതുപൊലെ താന്തനിക്കുള്ള കാലം
ബൊധിക്കെണ്ടെ. [ 108 ] വിത്തിട്ടു വെലികെട്ടല്ല
കറ്റയും തലയിൽവെച്ചകളം ചെത്തരുത
തഞ്ചത്തിന്നു വളം വെണ്ടാ വളത്തിന്നുതഞ്ചം വെണ്ടാ
പഴുക്കാൻ മൂത്താൽ പറിക്കെണം

നിങ്ങൾ ഇത്രൊടം കളിച്ചുകൊണ്ടാടിയ കള്ളദെവരുടെ കാലം കഴിഞ്ഞു
പൊയി. ആകയാൽ ചെറുപ്പത്തിലുള്ള കളിക്കൊപ്പുകളെ കളഞ്ഞു ദൈവം
സൌജന്യമായി കാട്ടി തരുന്ന യെശു എന്ന പുരുഷ സാധനത്തെ വാങ്ങി
കൊൾവിൻ. നിങ്ങൾ സ്വരൂപിക്കാത്ത ധനവും നിങ്ങൾ ചമെക്കാത്ത ഊണും
നിങ്ങൾ പണിയാത്ത വീടും നിങ്ങൾ കുഴിക്കാത്ത കിണറും ദൈവം ഇക്കാലം
നിങ്ങൾക്കദാനം ചെയ്യുന്നു. എന്നാൽ മരണവും അന്ത്യകാലവും സമീപിക്ക
കൊണ്ടു താമസം വിചാരിച്ചു നില്ക്കരുത.

ആടാചാക്യാർക്ക അണിയൽ പ്രധാനം
കുറുക്കന്ന ആമയെകിട്ടിയപൊലെ
ഇളിച്ചവായന്ന അപ്പം കിട്ടിയപൊലെ
അപ്പംതിന്നാൽ മതി കുഴി എണ്ണുന്ന എന്തിന്നു
പശു കുത്തുമ്പൊൾ മർമ്മനൊക്കരുത
ശകുനം നന്നായാൽ പുലരുവൊളം കക്കരുത

പിടിച്ചപ്പൊൾ ഞെക്കിയിടാഞ്ഞാൽ ഇളക്കുമ്പൊൾ കടിക്കും
ഇപ്പൊൾ പുലരുന്ന നല്ല തഞ്ചവും അനുഗ്രഹകാലവും ക്ഷണത്തിൽ കടന്നു
പൊകും

ഭണ്ഡാരത്തിൽ പണം ഇട്ടപൊലെ
കാർത്തികകഴിഞ്ഞാൽ മഴയില്ല കർണ്ണൻ പെട്ടാൽ പടയില്ല
വന്നാൽ എന്തവരാഞ്ഞാൽ വരാഞ്ഞാൽ എന്തു വന്നാൽ
ഇന്നു തന്നെ ഭിക്ഷുക്കൾപൊലെ യെശു നാമത്താലെ ദൈവത്തൊട
ഇരന്നുകൊൾവിൻ
വന്നറിയാഞ്ഞാൽ ചെന്നറിയെണം
കരയുന്ന കുട്ടിക്കെ പാലുള്ളു
വായിലെനാവിന്നു നാണം ഇല്ലെങ്കിൽ വയറുനിറയും
അവൻ ഉടനെകെൾക്കുന്നില്ല എങ്കിൽ
കൊടാത്തവനൊടുവിടാതിരിക്ക
ചിലരുടെ അപെക്ഷ എത്രയും ആകാത്തതു. സങ്കടസമയത്തിങ്കൽ നെർന്നതു
സൌഖ്യം വന്നാൽ മറക്കും

പാലം കടക്കുവൊളം നാരായണ [ 109 ] പാലം കടന്നാൽ പിന്നെ കൂരായണ
ആകയാൽദൈവം തന്നൊടു ചൊദിക്കുന്നവരെ പലതിനാലും
പരീക്ഷിച്ചു നൊക്കുന്നു, ചെറുകണ്ടെടം ചവിട്ടിയാൽ വെള്ളംകണ്ടെടുത്തുനിന്നു
കഴുകെണം.
തിരനീക്കി കടലാടുവാൻ കഴിയുമൊ
താരം അഴിയാതെ പൂരം കൊള്ളാമൊ
കൈനനയാതെ മീൻപിടിക്കാമൊ
വീശിന വലെക്ക അറുകണ്ണുണ്ടാം
എന്നാൽ ചിലർ പാപിയായ പരശുരാമന്റെ പ്രസാദത്തിന്നുവെണ്ടി
കാണം വിറ്റും ഒണം ഉണ്ണെണം
എന്നു ചൊല്ലുകെ ആത്മാക്കളുടെ പിതാവ നമ്മെ നിത്യജിവങ്കലെ
ക്കവിളിക്കുമ്പൊൾ എത്ര അധികം തുനിഞ്ഞ അനുസരിക്കെണ്ടത.
നനെച്ചിറങ്ങിയാൽ കുളിച്ചു കയറും
പടയിൽ ഉണ്ടൊ കുടയുംവടിയും
ചെതം വന്നാലും ചിതംവെണം

പിശാചിനൊട നല്ല പടക്കൂടി ഇഹലൊകത്തെ ഉപെക്ഷിച്ചു യെശുവെ മാത്രം
പിടിച്ചുകൊണ്ടാൽ ഒരു കിരീടം സാധിക്കും. അതുകൊണ്ട അവസാനത്തൊളം
പ്രയത്നം ചെയ്തു ജയം കൊള്ളെണം.

നനഞ്ഞവന്ന ഈറനില്ല, തുനിഞ്ഞവന്നുദുഃഖം ഇല്ല
ആയിരം കാതം എടുത്തു അരക്കാതം ഇഴെക്കൊല്ലാ
പടിക്കൽ കുടം ഇട്ടുടെക്കല്ലെ
കരയടുക്കുമ്പൊൾ തുഴയിട്ടുകളയല്ലെ

ഇതിന്നു മനുഷ്യശക്തി പൊരാ എങ്കിലും ദൈവത്തിങ്കൽ മാത്രം ആഗ്രഹം
ഉണ്ടെന്നു കണ്ടാൽ അവൻ അത്ഭുതമാമാറു സകലദുഃഖങ്ങളിൽനിന്നും
ഉദ്ധരിക്കും. എറിയതെറ്റുകളെയും പൊറുക്കും

വഴിമൊഴി എങ്കിൽ മുരിക്കുരിക്കാം
പൂച്ചവീണാൽ തഞ്ചത്തിൽ
പുരെക്കുമീതെ വെള്ളം വന്നാൽ അതുക്കുമീതെ തൊണി
തെളിച്ചതിൽ നടക്കാഞ്ഞാൽ നടന്നതിലെ തെളിക്കും
ആദിയിൽ എത്രയും വിഷമമായി തൊന്നുന്ന വഴി ക്രമത്താലെ ഇടർച്ച ഇല്ലാത്ത
നിരത്തായിതൊന്നും
നടന്ന കാലെ ഇടരും
ഒടുന്നതിന്റെ കുട്ടിപറക്കും [ 110 ] ഈലൊകത്തിൽ നിരൂപിക്കുന്ന ആശകൾ പലപ്പൊഴും ചതിക്കുന്നു
അത്യാശക്കനർത്ഥം
ഇക്കരനിന്നു നൊക്കുമ്പൊൾ അക്കരപച്ച
വറ്റൊനുംവലവീതൊനും കട്ടൊനു കടം കൊണ്ടാനും ആശ വിടാ

സത്യവെദത്തിൽ എഴുതി ഇരിക്കുന്നവാഗ്ദത്തങ്ങളെ പ്രമാണിച്ചു
വൈകല്ല്യം കൂടാതെ വരും എന്നു കാത്തിരുന്നാൽ ഒരുനാളും മുഖം
കെട്ടുപൊകയില്ല. പറഞ്ഞുകൊടുത്ത സ്വർഗ്ഗാവകാശത്തെ ദൈവം എത്തിക്കും
സത്യം. അക്കരപച്ചയെ വർണ്ണിപ്പാൻ ഇക്കരക്കാർക്കു വാക്കുപൊരാ.
യെശുവിനുള്ളതഒക്കെയും അവന്നുള്ളവർക്കും ലഭിക്കും. ഇങ്ങിനെ ദൈവം
എന്നെയും സദാ സ്നേഹിച്ചുവരുന്നു എന്നു നിശ്ചയിച്ചു സന്തൊഷിച്ചാൽ

ഘടദീപം പൊലെ അല്ല

വാക്കിനാലും നടപ്പിനാലും ദെവകുഡുംബക്കാരനായി കാണിച്ചു
യെശുവിലുള്ള ദെവസ്നെഹത്തിന്നു സാക്ഷിയായി വിളങ്ങി പൊരെണം.
നമ്മുടെ കർത്താവു പിന്നെയും ഭൂമിയിൽ ഇറങ്ങി വരുവാൻ കാലം
സമീപിച്ചിരിക്കുന്നു. അന്ന അവിശ്വാസികളെപോലെപെടിച്ചുംവിറെച്ചും അല്പ
മുഖപ്രസാദത്തൊടെ ഇഷ്ടനായ ജ്യേഷ്ടനെ എതിരെറ്റു കൊൾവാൻ തക്ക
ധൈര്യം വർദ്ധിക്കെണ്ടതിന്നു സഹോദരരായുള്ളൊരെ ഉണർന്നു പ്രാർത്ഥിച്ചു
കൊൾവിൻ. [ 111 ] പഴഞ്ചൊൽമാല

രണ്ടാമത

9. പണിയും കൂലിയും

ദൈവം മുന്നമെ നമ്മെ സ്നേഹിച്ചു ക്ഷണിച്ചില്ല എങ്കിൽ നാം എത്ര
പണിപ്പെട്ടാലും ദൈവത്തൊട ചെരുക ഇല്ലായിരുന്നു. എന്നാൽ അവന്ന എല്ലാം
ക്ഷമിപ്പാൻ മനസ്സാകകൊണ്ടും നമ്മുടെ രക്ഷക്കുവെണ്ടിയ്ത ഒക്കയും
നിവൃത്തിച്ചിരിക്കകൊണ്ടും മനുഷ്യന്റെ പണിക്കും അല്പം സാരം വരുന്നു.

താൻ പാതി ദൈവം പാതി

എന്നുള്ളതിൽ അജ്ഞാനംകൊണ്ടുവാക്കുകളെ മറിച്ചുവെച്ചിരിക്കുന്നു.
മുമ്പിനാൽ ദൈവമല്ലൊ സകലത്തിനും ആധാരമായിവരെണ്ടു. പിന്നെ മനുഷ്യൻ
അവനെ വിരൊധിക്കാതെ അനുസരിക്കെ ആവു. മടിവിനാൽ ദുഷ്ടത
വർദ്ധിക്കകൊണ്ടു ആദിയിൽ തന്നെ പാപം ചെയ്ത ഉടനെ മനുഷ്യർ കൃഷി
മുതലായ പണി ചെയ്ത ദിവസം കഴിക്കെണം എന്ന ദൈവമരുളിച്ചെയ്തു.
ഈവക ഉദ്യൊഗത്തോടെ ചെയ്യേണ്ടൂ. വഴിപ്പെടാത്തവന്നു സുഖം അല്ല നാശം
വരും.

ഉത്സാഹം ഉണ്ടെങ്കിൽ അത്താഴം ഉണ്ണാം.
കാര്യം വിട്ടുകളിക്കല്ല.
കക്കാൻ പൊകുമ്പൊൾചിരിക്കല്ല.
ചക്കയൊളം കൊത്തിയാലെ ഉലക്കയൊളം കാതൽകിട്ടും
എങ്കിലും കഴിയുന്നതിൽ അധികം പ്രവൃത്തി എടുത്തു മുഷിഞ്ഞുപൊകരുത.
അണ്ണാക്കൊട്ടൻതന്നാൽ ആം വണ്ണം
അന്നുതീരാത്ത പണികൊണ്ട അന്തിആക്കരുത
താൻ ചത്തു മീൻപിടിച്ചാൽ ആർക്കുകൂട്ടാൻ ആകുന്നു
യഥാശക്തി മഹാഫലം
നല്ലകാര്യത്തെ അതിശൊഭനമാക്കുവാൻ അദ്ധ്വാനിക്കയുമരുത [ 112 ] അരെച്ചതു കൊണ്ടുപൊയിടിക്കരുത
എണ്ണിയപയറ അളക്കെണ്ട
ഉന്തിക്കയറ്റിയാൽ ഊരിപ്പൊരും
എറ വലിച്ചാൽ കൊടിയുംകീറും
എറച്ചിത്രം ഓട്ടപ്പെട്ടം
കടുമ്പിരികയറ അറുക്കും
തീക്കട്ടകഴുകിയാൽ കരിക്കട്ട
മകരം വന്നാൽ മറിച്ചെണ്ണെണ്ട
മുൻവിലപൊൻവില

ഇതിന്നു വളരെതെറ്റവരുന്നത ദൈവത്തിങ്കൽ ആശ്രയിക്കാത്തതിനാൽ
ആകുന്നു.

ചെട്ടിയാൻ കപ്പലിന്നു ദൈവം തുണ

ആകയാൽ മനുഷ്യൻ തന്റെ പ്രവൃത്തിയിൽ ലയിച്ചു പൊകരുത. ഇടയിടെ
പ്രവൃത്തിയെ ഒഴിച്ചു ഒരുനിമിഷമൊനാഴികകൊണ്ടൊ സർവ്വകാരണനായ
ദൈവത്തെ നിനെച്ചു കാര്യാദികളെ അവനെ ഭരമെല്പിച്ചു
സ്വസ്ഥനായിരിക്കെണം. അതിന്നായി ദൈവം എഴെഴുദിവസം ചെല്ലുമ്പൊൾ
പണിവിട്ടുനിവൃത്തിയെ ആശ്രയിക്കെണം എന്നു നമുക്കുവെണ്ടി കല്പിച്ചു.

വിശെഷിച്ചു പണിതുടങ്ങുമ്പോൾ ബദ്ധപ്പാടരുത-ദൈവത്തിന്നു
ഇഷ്ടമായ ക്രിയയൊഅല്ലയൊ എന്നു കരുതിനൊക്കി പ്രാർത്ഥിക്കെണം.
അല്ലാഞ്ഞാൽ നിഴലിനെ അടിക്കും.

പാഞ്ഞവൻതളരും
എലിയെതൊല്പിച്ച ഇല്ലം ചുട്ടാലൊ
അങ്ങുന്നെങ്ങാൻ വെള്ളം ഒഴുകുന്നതിന്നു ഇങ്ങുന്നു ചെരിപ്പഴി
ക്കെണമൊ
പിടിച്ചുവലിച്ചു കുപ്പായം ഇട്ടാൽ പറിച്ചുകീറിപ്പൊകും.
പെട്ടുമുട്ടെക്കപട്ടിണിയിടല്ല
ഇരുന്നെടത്തുനിന്നു എഴുനീറ്റില്ല എങ്കിൽ രണ്ടും അറികയില്ല
നിഴലിനെ കണ്ടിട്ടമണ്ണിന്നടിച്ചാൽ കൈവെദനപ്പെടുക അല്ലാതെ
ഫലം ഉണ്ടൊ
തുടങ്ങല്ല മുമ്പെ, അതാവതൊളം തുടങ്ങിയാൽ പിമ്പതു
കൈവിടല്ലെ
മുമ്പിൽ പൊയിട്ടെല്ക്കല്ല പിന്നെപ്പാഴിൽതൊല്ക്കല്ല
തൊണിയിൽ കടന്നു പാഞ്ഞാൽ കരെക്കണകയില്ല [ 113 ] പണിസാധിക്കുന്നതും സാധിക്കാത്തതും ആർക്കും അറിഞ്ഞുകൂടാ.
ദൈവത്തിന്റെ പ്രസാദം തന്നെ പണിക്കു പ്രധാനം.

ആയെങ്കിൽ 1000 തെങ്ങാ പൊയെങ്കിൽ 1000 തൊണ്ടൂ
കാറ്റുനന്നെങ്കിൽ കല്ലും പറക്കും
പൂവായതൊട്ടത്തിൽ പെടില്ല
കൊഞ്ചൻകൊത്തുകുളവൻപറ്റു
നെരെവന്നാൽ ചുരിക വളഞ്ഞു വന്നാൽ കടുത്തില

ദൈവത്തിന്റെ അനുഗ്രഹത്താലെ കാലം സ്ഥലംമാത്ര മുതലായ
താരതമ്യങ്ങളെ അറിയുന്ന കാര്യബൊധവും ഉണ്ടാകും. അത്യുത്സാഹവും
അതിവൈരാഗ്യവും രണ്ടും ഒഴിഞ്ഞുപോകും.

ഒരുത്തനും കരുത്തനും വണ്ണത്താനും വളിഞ്ചിയനും കൃഷി അരുത
ഏറിയതും കുറഞ്ഞതും ആകാ
കണ്ടി ഇരിക്കെ മതിൽ തുളളരുത്
കരിമ്പെന്നും ചൊല്ലിവെരൊളം ചവെക്കൊല്ല
കൊഴിമുട്ടഉടെക്കാൻ കുറുവടി വെണ്ടാ
ഇരിപ്പിടം കെട്ടിയെ പടിപ്പുര കെട്ടാവു
ഓണം അടുത്ത ചാലിയന്റെ കൂട്ടു
തൊണിയിൽനിന്നു പാഞ്ഞാൽ കൊമ്പത്തൊളം
തല്ക്കാലവും സാദൃശ്യവും ഉപ്പുപൊലെ
ഒന്നുകിൽ കളരിക്കു പുറത്ത അല്ലെങ്കിൽ ഗുരുക്കളെ നെഞ്ഞത്തു
ഒടംമാടായ്ക്ക പൊകുമ്പോൾ ഒലക്കെട്ടുവെറെപൊകണമൊ
നടന്നുകെട്ട വൈദ്യനുംഇരുന്നുകെട്ട വെശ്യയും അല്ല (ഇത
അബദ്ധം)
എതുപണിചെയ്താലും ദെവസമ്മതം എന്നറിഞ്ഞാൽ മനുഷ്യരുടെ സഹായം
കൂടാതെ നിവൃത്തിപ്പാൻ നൊക്കെണം

തനിക്കുതാനും പുരെക്കുതൂണും
തന്മെൽകാച്ചതു മുരട്ടിൽ വീഴും
തന്റെകയ്യെതലെക്കുവെച്ചൂടും

അവരെ ചെർത്തുകൊണ്ടാലും, ഇവരാൽ ആകും എന്നല്ല ദൈവ ത്തുണെക്ക
അത്രെഫലം, ഉള്ളു എന്നുവെച്ചു കൂട്ടിക്കൊളളണം.

ആരാൻറ പല്ലിനെക്കാൾ തന്റെ തൊണ്ണുനല്ലൂ
ആൾഎറച്ചെല്ലൂൽ താൻ എറച്ചെല്ലുക [ 114 ] താൻ ചെന്നാൽമൊർകിട്ടാത്തെടത്തു
നിന്നൊ ആളെ അയച്ചാൽ പാൽ കിട്ടുന്നു
ഇറച്ചിക്കുപൊയൊൻവിറച്ചിട്ടും ചത്തു
കാത്തിട്ടിരുന്നൊൻനുണച്ചിട്ടും ചത്തു
പലരുംകൂടിയാൽപാമ്പും ചാകാ
മൂവർകൂടിയാൽമുറ്റം അടിക്കാം
പിള്ളപ്പണിതീപ്പണിതള്ളെക്കരണ്ടാംപണി
പണംലൊകർക്കദൈവംതന്നെ ആകകൊണ്ടപണകാര്യങ്ങളിൽ പ്രത്യെകം
സമ്പ്രെക്ഷവെണം
കടംവാങ്ങിഇടംചെയ്യല്ല
കൊണ്ടെടുത്തുകൊടുക്കാഞ്ഞാൽ 2 ഇടത്തകൊടുക്കെണം
കറ്റെക്കതാൾപിടിപണയമൊ
നെല്ലുപൊലുവിന്നുകൊടുത്തെടത്തുനിന്നു അരിവായ്പ
വാങ്ങരുത
മടിയിൽ അരി ഉണ്ടെങ്കിൽ പെങ്ങളെവിടചൊദിക്കെണമൊ
പൊന്നു വെക്കെണ്ട ഇടത്തിൽ പൂവെങ്കിലും വെക്കെണം
കുട്ടിക്ക അരികൂട്ടി വെക്കെണ്ടാ
തങ്കാണം തങ്കയ്യിൽ അല്ലാത്തൊന്നുചൊട്ടഒന്നു
എങ്കിലും കാലത്തെ വിചാരിച്ചു അതിസൂക്ഷ്മതയും ഉപെക്ഷി ക്കെണ്ടിവരും
കെമത്തിന്നുകെടില്ല
തൂകുമ്പൊൾ പെറുക്കെണ്ടാ
ഉരലിന്നു മുറിച്ചാലെ തുടിക്കകണക്കാവു
ചക്കെക്കതെങ്ങാകൊണ്ടിട്ടും കൂട്ടെണം
പണികളിൽ നല്ലതു കൃഷിപ്പണി; അതിന്നുദൈവം വിശെഷിച്ചു അനുഗ്രഹം
നല്കിയിരിക്കുന്നു.
വരമ്പെടുക്ക വല്ലികൊടുക്ക വഴിതിരിക്കവളം കൂട്ടുക
നട്ടുനനെക്കയുംനനെച്ചുപറിക്കയും
ഉണ്മൊരെഭാഗ്യം ഉഴുതെടുംകാണാം

സത്യവെദമാകുന്നദിവ്യവിത്തിനെ ചെറിയവരിലും വലിയവരിലും
ഉപദെശിച്ചുവിതെച്ചും നനെച്ചും മുളപ്പിച്ചു വിളയിക്കുന്നതും കൃഷിപ്പണിതന്നെ.
തൽക്ഷണം അനുഭവം കാണുന്നില്ല എങ്കിലും മൂരുന്ന സമയത്തിൽ എന്തൊരു
ഘൊഷം. എങ്കിലും യാതൊരു പണിയും നികൃഷ്ടം എന്നു പറഞ്ഞുകൂടാ.
മടിയന്മാരിലും പാപസെവകന്മാരിലും മാത്രം ബഹുമാനം അരുത. [ 115 ] കുരു ഇരന്ന മലയന്നു ചക്ക കൊടുത്താൽ എറ്റമായി

എതുപണി എടുത്താലു. ഇഹലൊകത്തിൽനിന്നുകൂലി വളരെ കിട്ടെണം എന്നു
വെച്ച എടുക്കരുത. എടുത്തതിന്നടുത്ത കൂലി കൊടുപ്പാൻ ആർക്കും ബുദ്ധി
പൊരാ. ആകയാൽ കൂലിയെ മാത്രം വിചാരിച്ചാൽ എടുപ്പിക്കുന്നവനെ ചതിച്ചു
മടിയനും കള്ളനുമായ്ചമെഞ്ഞു പൊകും.

എമ്പ്രാന്റെ വിളക്കത്തു വാര്യന്റെ അത്താഴം പൊലെ
പുത്തൻപെണ്ണുപുരപ്പുറം അടിക്കും പിന്നെ പെണ്ണുവെയിച്ചെടം
അടിക്കയില്ല
തട്ടാൻ തൊട്ടാൽ പത്തിന്ന എട്ടു
ചക്കരതൊട്ടകൈനക്കും
ഇപ്രകാരം സമ്പാദിച്ചതു മരണത്തൊളം നില്ക്കുന്നതും ഇല്ല
ആശാരിയുടെ ചെൽ ആദിയും ഒടുവും കഷ്ടം
കട്ടതു ചുട്ടു പൊകും
കട്ടവനൊടുകട്ടാൽ മൂന്നു മൂളൽ
നെടി ഉണ്മാൻ പൊയ കൂത്തിച്ചി കണ്ണാടി വിറ്റു
ഈറ്റമായൻ നെടിയതു ചക്കരമായൻ തിന്നു

പണി എടുക്കാത്തവൻ തിന്നുകയും അരുത എന്നു ദൈവം
അരുളിച്ചെയ്കകൊണ്ടും തന്നെ സെവിച്ചുത്സാഹിക്കുന്നവർക്കതാൻ
അനന്തഫലം പറഞ്ഞുകൊടുത്തതുകൊണ്ടും ധനാഢ്യന്മാരും മററുള്ളവരുടെ
ഉപകാരത്തിന്നുള്ള പ്രവൃത്തിക്ക ഒരുമ്പെടെണം. ശെഷിയുള്ളവൻ എല്ലാം
പ്രവൃത്തിക്കെ ആവു എന്നാൽ ചൊറുചൊറാകും.

കയ്യാടി എങ്കിലെ വായാടും
ഇരുന്നുണ്ടവൻ രുചി അറിയാ
കിളെച്ചുണ്ടവൻ രുചി അറിയും
എല്ലുമുറിയെ പണിതാൽ പല്ലു മുറിയ തിന്നാം
പെറ്റവൾ ഉണ്ണന്നതു കണ്ടു മച്ചി കൊതിച്ചാൽ കാര്യമില്ല

ഇപ്രകാരം രുചി അറിഞ്ഞു ഭക്ഷിച്ചു സന്തൊഷിക്കുന്നത ദെവാ
നുഗ്രഹംതന്നെ. അത ഇഹലൊകത്തിൽനിന്നു മതിയായ കൂലി. ശാന്തിക്കാരൻ
മാരയാൻ മലയൻ കണിശൻ മുതലായ വ്യാജ സെവകന്മാർക്ക ഈ
ദെവാനുഗ്രഹം ഇല്ല. ചണ്ണാലൻ ആകിലും ദൊഷം പറയുന്ന പ്രവൃത്തി ഒന്നും
ചെയ്യരുത.

തനിക്ക വെണ്ടുകിൽ എളിയ്തു ചെയ്യാം
കാര്യത്തിന്നു കഴുതക്കാലും പിടിക്കെണം [ 116 ] എന്നുള്ള മൊഴികളെ ബഹുമാനിക്കെണ്ടാ. എത്രയും ആവശ്യം എന്നു
തൊന്നിയാലും വ്യാപ്തിയും മുഖസ്തുതിയും അരുത, ദെവനിഷിദ്ധമായതു
ചെയ്കയുമരുത, ദെവാനുഗ്രഹത്തെ ഇല്ലാതാക്കെണമൊ. ഒരൊ കാലത്തിൽ
ഒരൊരൊ ബുദ്ധിമുട്ടുകൾ ഉണ്ടാകും

ആസനം മുട്ടിയാൽ അമ്പലം വെൺപറമ്പു
സങ്കട കൊഴിക്കപണം ഒന്നു

ദൊഷം ചെയ്യാന്തക്ക മുട്ട ഒന്നും ഇല്ല. അടിച്ചുതളി മുതലായ വിടുപണികളെ
എങ്കിലും ദെവത്തെ വിചാരിച്ചു ചെയ്താൽ ദെവാനുഗ്രഹത്താലെ അന്ന
വസ്ത്രാദികൾ ലഭിക്കും. ഇത മനുഷ്യരുടെ കൂലി അല്ല ദൈവം പ്രസാദിച്ചു തരുന്ന
വരം എന്നു ദെവമക്കൾക്കറിയാം. യാതൊരുത്തൻ മനുഷ്യർ കല്പിക്കുന്ന
വെലയെക്കാളും ദെവസ്നെഹത്താലെ അധികം ചെയ്താൽ അവന്നു
പരലൊകത്തിൽ ഉചിതമായ പ്രതിഫലം സാധിക്കും.

പന്നിമുറിച്ചാൽ പന്നിക്കുറകു പാതുണ്ണി മുറിച്ചാൽ ഉണ്ണികുറകു

നീ എതു വെല ചെയ്തു എന്നല്ല വെല ചെയ്തതു എന്തു പ്രകാരം എന്നെ
ഒർത്തിട്ടൊ എന്നും നിന്റെ ദെഹിദെഹങ്ങൾക്കും പ്രാപ്തി തന്നിട്ടുള്ള
എനിക്കായിട്ടു ചെയ്തുവൊ എന്നും ദൈവം ചൊദിക്കുന്ന സമയം വരും.

തലമറന്നു എണ്ണ തെക്കരുത

അതുകൊണ്ടു വെല ചെയ്യുന്നത കൂലിക്ക എന്നല്ല ദെവപ്രസാദ
ത്തിന്നായിട്ടുള്ളതാകുന്നു.

10. ദാരിദ്ര്യവും ഭിക്ഷയും

ദെവകടാക്ഷം തന്നെ സത്യധനം, ഈ ലൊകത്തിൽ മഹത്വം
വരുത്തുന്നതൊ പണം തന്നെ. പണമെ ഗുണം
എതാനും ഉണ്ടെങ്കിൽ ആരാനും ഉണ്ടു
പണമുള്ളവന്നെ മണം ഉള്ളു
പണം നൊക്കിന്നു മുഖം നൊക്കില്ല
പണം പണം എന്നു പറയുമ്പൊൾ പിണവും വായ്പിളർക്കും
പണത്തിന്നു മീതെ പരന്തും പറക്കയില്ല
മലയരികെ ഉറവു പണം അരികെഞായം
മീൻകണ്ടം വെണ്ടാത്ത പൂച്ച ഉണ്ടൊ
ഇല്ലത്തില്ലെങ്കിൽ കൊലൊത്തും ഇല്ല

ധനവാന്നു പടച്ചവന്റെ തിരുനൊക്കുണ്ട എന്നും ദരിദ്രൻ പാപി എന്നും
ലൊകസമ്മതം, അപ്രകാരം പറവാൻ ചിലപ്പൊൾ സംഗതി ഉണ്ടു. [ 117 ] മൂഢൻ രണ്ടു കൈയിലും 4ചിരട്ട പിടിച്ചു പൊം
ചില ദുഷ്ടന്മാർക്കദ്രവ്യം ഇല്ലാതെ ഇരിക്കുന്നത വലിയ ഗുണം
അട്ടെക്കകൺകൊടുത്താൽ ഉറിയിൽ കലംവെച്ചൂട

കുതിരക്ക കൊമ്പകൊടുത്താൽ മലനാട്ട ഒരുത്തരെയും വെക്കയില്ല
എങ്കിലും ലൌകികസുഖം അനുഭവിക്കുന്ന ധനവാന്മാർക്ക പരലൊക ഗതി
എത്രയും പരാധീനം എന്നു വെദവിധി. ഇവടയുംകൂടി ദ്രവ്യമുള്ളവർ അധികം
സുഖികളായി കാണുന്നില്ല.

അർത്ഥം അനർത്ഥം
ഇഷ്ടം മുറിപ്പാൻ അർത്ഥം മഴു
കുറച്ച ഉള്ളതും കഞ്ഞിയൊടുപൊയി
താന്നെടാപ്പൊന്നിന്റെ മാറ്ററിയാ
ശ്രീമാൻ സുഖിയൻ മുടിയൻ ഇരപ്പൻ
താങ്ങൊർ ഉണ്ടെങ്കിൽ തളർച്ച ഉണ്ടു
അർത്ഥം കുറഞ്ഞവർക്കസൌഖ്യവും നിർഭയത്വവും എറി കാണുന്നു
എടെക്കും മൊഴെക്കും ചുങ്കും ഇല്ല
പുരയില്ലാത്തവന്നുണ്ടൊതീപ്പെടി
വെവുന്ന പൂരെക്ക ഊരുന്ന കഴുക്കൊൽ ആദായം
തൊണി മറിഞ്ഞാൽ പുറം നല്ലൂ
ദുഃഖം ഉണ്ടായാലും ദൈവം അതിന്നു ഒരൊ പരിശാന്തിയും ആശ്വാസവും
എത്തിക്കുന്നു.
അരുതാഞ്ഞാൽ ആചാരം ഇല്ല
ഇല്ലാഞ്ഞാൽ ഒശാരവും ഇല്ല
ഉണ്ട ഉണ്ണി ഒടികളിക്കും ഉണ്ണാത്ത ഉണ്ണി ഇരുന്നു കളിക്കും
ഉണ്ടവന്നു പായി കിട്ടാഞ്ഞിട്ട ഉണ്ണാത്തവന്നു ഇലകിട്ടാഞ്ഞിട്ട
എള്ളൊളം തിന്നാൽ എള്ളൊളം നിറയും
കടം വീടിയാൽ ധനം
കുപ്പയിൽ ഇരുന്നൊൻ മാടം കനാകാണും
കിടക്കുന്നതകാവൽ ചാളകാണുന്നത മച്ചും മാളികയും
നെയ്യപ്പം തിന്നാൽ രണ്ടുണ്ടു ലാഭം, മീടും മിനുക്കാം വയറും നിറയും
വീഴുമ്മുമ്പെ നിലംനൊക്കെണം
ദാരിദ്ര്യം അല്പം ചിലരിൽമാത്രം ബാധയായി തീരുന്നു
കൂഞ്ഞൊളം ചെത്തിയാൽ ചുള്ളന്നം ഇല്ല [ 118 ] മൂക്കു തൊടുവാൻ നാവു നീളം പൊരാ
ഇങ്ങനെ നിരാധാരനായി വന്നാൽ രണ്ടുപകാരം ഉണ്ടു. പണിചെയ്‌വാൻ
ഉത്സാഹം അധികം ആകുന്നത ഒന്നു.
അല്ലലുള്ള പുലിയിക്കുനുള്ളിയുള്ളകാടു പറയെണ്ടാ
കൊത്തുന്ന കത്തിപണയത്തിന്നാക്കല്ല
ചെമ്പിൽ അമ്പാഴങ്ങ പുഴുങ്ങിതിന്നിട്ടും ജീവിക്കെണം
മടിയന്മാർക്കും കളിക്കാർക്കും അദ്ധ്വാനിപ്പാൻ സംഗതി വരുന്നത അത്യന്തം
ആവശ്യം
ഇരിമ്പുരസംകുതിര അറിയും ചങ്ങലരസം ആനഅറിയും
കർക്കടഞ്ഞാറ്റിൽ പട്ടിണികിടന്നതപുത്തരികഴിച്ചാൽ മറക്കരുത
കള്ളത്തി പശുവിന്ന ഒരുതട്ട തുള്ളിച്ചിപ്പെണ്ണിന്ന ഒരു കുട്ടി
വീഴുന്ന മൂരിക്ക ഒരു മുണ്ടു കരി
വെട്ടാത്തനായർക്കപൊരിയാതകുറ്റി

രണ്ടാം ഉപകാരമൊ. നന്നായി അദ്ധ്വാനിക്കിലും അദ്ധ്വാനത്തിന്നു
കഴിവില്ലാതെ പൊകിലും ദെവസഹായത്തിങ്കലെ വാഞ്ഛവർദ്ധിക്കും.
നിരാധാരന്മാർ ദൈവത്തെ ആധാരമാക്കുവാൻ പരീക്ഷിക്കും. ഇല്ലായ്മയും
ഞെരിക്കവും അധികമാകുന്തൊറും ദൈവം സമീപിച്ചു വരുന്നു എന്നു വെദവിധി.
യെശു സുവിശെഷം അറിയിച്ചത സാധുക്കളൊടുതന്നെ. സാധുക്കളെ
ഇന്നെവരെയും യെശുവിന്റെ കഥയും ദയയും കെട്ടാൽ ആശ്വസിച്ചുകാണുന്നു.
ബുദ്ധിമുട്ടുള്ളവർക്ക ഇവൻതന്നെ ഞങ്ങൾക്കവെണ്ടപ്പെട്ട ആൾ എന്ന ബൊധം
വരും. ഈ ലൊകത്തിൽ സുഖം ഇല്ലാഞ്ഞാൽ യെശു മൂലം പരലൊകത്തിലെ
സുഖം കിട്ടെണം എന്ന ആശയും ഉണ്ടാകും എങ്കിലും ദരിദ്രന്മാർക്കുള്ള
ദൊഷങ്ങളെയും പറയുന്നു. അതിൽ ഒന്നാകുന്നത. അവിശ്വാസത്താലെ
മനുഷ്യരെ ആശ്രയിച്ചു പൊകുന്നതു

തെങ്ങാപ്പിണ്ണാക്കിന്നു പ്രിയം വലിപ്പിക്കെണ്ടാ
അരി എറിഞ്ഞാൽ ആയിരം കാക്ക

മനുഷ്യൻ നായും കാക്കയും ആയ്പൊകരുത. പിന്നെ കാക്കക്കു തീനും
ഭൂമിക്ക സസ്യാദികളാകുന്ന പൂവാടയും വിചാരംകൂടാതെ കിട്ടുന്നല്ലൊ. നമുക്കും
അതിചിന്തവെണ്ടാ വയറ്റിന്ന എങ്ങിനെ കിട്ടും ഉടുപ്പാൻ ആർതരും എന്നും
മറ്റും ദുഃഖിച്ചു കരയുന്നത മനുഷ്യജാതിക്ക എത്രയും അയൊഗ്യം. നമ്മെ
വിചാരിക്കുന്ന ഒരു പിതാവ സ്വർഗ്ഗത്തിൽ ഇല്ലയൊ. അവൻ എല്ലാവരെയും
വില ഒന്നും ചൊദിക്കാതെ പുത്രസ്ഥാനത്തിന്നായി വിളിച്ചിരിക്കുന്നു. പിന്നെ
അന്നവസ്ത്രാദികളെ എത്തിക്കാതെ ഇരിക്കുമൊ.

കുന്നൊളം പൊന്നുകൊടുത്താൽകുന്നിയൊളം സ്ഥാനം കിട്ടാ [ 119 ] ചിന്തയില്ലാത്തവന്നു ശീതം ഇല്ല
സമുദ്രത്തിൽ മുക്കിയാലും പാത്രത്തിൽ പിടിപ്പതെ വരും
നാറ്റാൻ കൊടുത്താൽ നക്കരുത

ദരിദ്രന്മാർക്ക ആകാത്ത താഴ്ചവരുന്നതപൊലെ ആകാത്ത ഉയർച്ചയും
ഉണ്ടു. അതു രണ്ടാം ദൊഷം. അവർ കഴിയുന്നെടത്തൊളം തകൃതികളയാതെ
മാനം വിചാരിച്ചു തങ്ങടെ ദാരിദ്യം മറെച്ചുവെക്കുന്നു

കുന്നലക്കൊനാതിരിയുടെ പദവിയും ഉള്ളാടൻ ചെനന്റെ
അവസ്ഥയും
ഇല്ലത്തെ പുഷ്ടി ഉണ്ണിയുടെ ഊരകൊണ്ടറിയാം
ഉണ്മാൻ ഇല്ലാഞ്ഞാൽ വിത്തകുത്തി ഉണ്ണാം
ഉടുപ്പാൻ ഇല്ലാഞ്ഞാൽ പട്ടുടുക്കാം
ഉടുപ്പാൻ ഇല്ലാത്തൊൻ എങ്ങിനെ അയലിന്മെൽ ഇടും
മൊറ്റിന്നു വന്നൊർപശുവിലചൊദിക്കരുത
ആയിരം കണ്ടിക്കരപ്പാട്ടമുണ്ടു അന്തിക്കരെപ്പാൻ തെങ്ങാപ്പിണ്ണാക്ക
കാടിക്കഞ്ഞിയും മൂടി കുടിക്കെണം
തവിടുതിന്നൂലും തകൃതികളയരുത
ഒട്ടും ഇല്ലാത്ത ഉപ്പാട്ടിക്ക ഒരു കണ്ടം കൊണ്ടാലും പൊരെ

ഇത ഒക്കയും ദൊഷം. ദാരിദ്ര്യം പറ്റുന്നത അവമാനം അല്ല. വമ്പു കാട്ടുന്ന
നിർദ്ധനൻ മനുഷ്യർക്കും ഇഷ്ടനല്ല, ദെവപ്രസാദത്തിന്നും പാത്രം ആകയും
ഇല്ല. നാം എല്ലാവരും നഗ്നരായി ജനിക്കുന്നു സകലവും വിട്ടു നഗ്നരായിതന്നെ
പൊകയും ചെയ്യും. ആകയാൽ ഇല്ലാത്ത കാലത്തിൽ ഉള്ളവൻ എന്നു
നടിക്കുന്നത പിശാചിന്റെ വ്യാപ്തി ആകുന്നു. ഇപ്രകാരമുള്ള

അല്പന്നു അർത്ഥം കിട്ടിയാൽ അർദ്ധരാത്രിക്കു കുടപിടിപ്പിക്കും
നാം ഇവിടെ അനുഭവിക്കുന്ന ദ്രവ്യം അല്പമാകിലും അനല്പം ആകിലും
സ്വന്തമല്ല. ദെവകാരുണ്ണ്യത്താൽ വായ്പയായി കിട്ടിയതത്രെ. പൂർവ്വത്തിലുള്ള
ദ്രവ്യമഹത്വം പാപത്താൽ നീങ്ങിപൊകകൊണ്ട എല്ലാവരും ദൈവത്തിന്റെ
നെരെ ഇരപ്പാളികൾ ആകുന്നു. ഈ ലൊകത്തിൽ യെശുവെ മാത്രം കിട്ടിയാൽ
മറ്റഎല്ലാം പൊകുന്നതനഷ്ടം അല്ല. ആയവൻ പരലൊകത്ത ഇളകാത്ത മുതൽ
അറ്റമില്ലാതൊളം നമുക്കായി വെച്ചിരിക്കുന്നു. ദെവവിഷയം സമ്പന്നനാകാതെ
ലൌകികത്തിൽ മൊഹിച്ചു പൊകുന്നവൻ ഒടുവിൽ നിസ്സാരൻ എന്നു തൊന്നും.
ധനവാൻ ഇതു വിചാരിച്ചു ഈ അല്പകാലത്തിന്നിടയിൽ ഇടങ്ങാറിന്നു
ധാരാളമായി കൊടുക്കട്ടെ. ലുബ്ധന്മാരുടെ ദുഷ്ടത എങ്ങിനെ പറയാം

ഉണ്ടവൻ അറികയില്ല ഉണ്ണാത്തവന്റെ വിശപ്പു. [ 120 ] താളിന്നുപ്പില്ല എന്നും താലിക്കു മുത്തില്ല എന്നും
വലിയവന്റെ വല്ലം തുറക്കുമ്പൊഴെക്കു എളിയവന്റെ വണ്ണ
വലിക്കും
വീട്ടിൽ ചെന്നാൽ മൊർതരാത്ത ആൾ ആലക്കൽനിന്നു പാൽ
തരുമൊ

മനസ്സൊടകൂടെ കൊടുത്താൽ ദൈവം കൊടുക്കുന്നതിനെ പൊലെ
ആകുന്നു, ദെവവിശ്വാസവും മനുഷ്യപ്രീതിയും മാത്രം ഉണ്ടെങ്കിൽ കൊടുപ്പാൻ
കഴിയാത്തവൻ ആരും ഇല്ല.. കഴിവുവരെണ്ടതിന്നു പണിക്കധികം
ഉത്സാഹിക്കെണം.

അമ്പൊടുകൊടുത്താൽ അമൃത
ഒന്നു കൊടുത്താൽ ഇരട്ടിക്കും ഇക്കാലം
കെട്ടുവാടിന്നു കൊടുത്താൽ മുട്ടിന്നുകിട്ടും
കൊടികൊടികൊടികൊടുത്താൽ കാണികൊടുത്ത ഫലം
കൊടാതെ ഒരു കാണികൊടുത്താൽ കൊടികൊടുത്ത ഫലം
സമ്പത്തുകാലത്തതൈപത്തുവെച്ചാൽ ആപത്തുകാലത്തു
കായ്പത്തു തിന്നാം
വെണ്ടുമ്പൊൾ ചക്ക കൊമ്പത്തും കായ്ക്കയില്ല
വെണ്ടാ എങ്കിൽ വെരിന്മെലും കായ്ക്കും
ആകയാൽ മുട്ടുള്ള നെരത്തു താമസിയാതെ ആവശ്യത്തിന്നു പറ്റുന്നതെ
കൊടുക്കാവു അല്ലാഞ്ഞാൽ
പുല്ലിൽ തൂകിയ നെയിപൊലെ

ധർമ്മം ചെയ്യുന്നത എല്ലാം ഒരുപൊലെ അല്ല മിക്കതും മദ്ധ്യമവും അധമവും
ആയ്വരും. അത എങ്ങിനെ എന്നാൽ. സ്നെഹത്താലെ അല്ല തനിക്ക
ഒരഅനുഭവം വിചാരിച്ചുകൊടുത്താൽ തന്നെ
ഏറ പറയുന്നവന്റെ വായിൽ 2 പണം
കുരെക്കുന്ന നായ്ക്ക ഒരു പൂളുതെങ്ങാ
ചാലിയർ തിരുമുല്ക്കാഴ്ചവെച്ചപൊലെ
തവളയെ പിടിച്ചു ഗണപതിക്കുവെച്ചാലൊ
സജ്ജനങ്ങൾക്കമാത്രം കൊടുക്കെണം എന്നു സർവ്വസമ്മതം
പാമ്പിന്നു പാൽ വിഷം പശുവിന്നു പുല്ലു പാൽ
അതു ദെവസമ്മതം അല്ലതാനും. തനിക്കടുത്തവർക്കും ദെവകുഡുംബക്കാർക്കും
മുമ്പെ കൊടുക്കെണ്ടതസത്യം
തൻ ഇല്ലം പൊരിച്ച ധർമ്മം ഉണ്ടൊ
തല്ക്കുലം വറട്ടിധർമ്മം ചെയ്യരുത [ 121 ] പിന്നെ പട്ടർ മുതലായ മടിയന്മാരെ വെല ചെയ്യിക്കാതെ തീറ്റരുത എന്ന
ദെവമതം. എങ്കിലും വെയിലും മഴയും നല്ലവർക്കും ആകാത്തവർക്കും
തൂകുന്നതവിചാരിച്ചും എത്രയും നല്ലവൻ കൂട ദെവമുഖെനദുഷ്ടൻ എന്നു
നിശ്ചയിച്ചും മറ്റെ പാപികളിലും ദയവിചാരിക്കെണം. നമ്മുടെ ഭിക്ഷ
ദൈവത്തിന്നു കൊടുക്കുന്നു കൈക്കൂലി എന്ന പൊലെ ഭാവിക്കയും അരുത.
അവൻ വിലവാങ്ങാതെ സൌജന്യമായി എല്ലാവർക്കും സർവ്വവും കൊടുക്കുന്നു.
തനിക്ക അഭീഷ്ടനായ ഏകപുത്രനെ ലൊകത്രാണത്തിന്നായി കൊടുത്തതു
അവന്റെ ഉത്തമഭിക്ഷ ആകുന്നു. വാങ്ങുന്നതിനെക്കാളും കൊടുക്കുന്നത
എറ്റവും ഭാഗ്യം എന്ന യെശുവിന്റെ പക്ഷം. അവന്റെ ഭിക്ഷ ഇരന്നു വാങ്ങീട്ട
വാത്സല്യരുചിനൊക്കികൊണ്ടവർക്കത്രെ വലങ്കൈകൊടുക്കുന്നത ഇടങ്കൈ
അറിയാതെ നടന്നു കൊണ്ടു സന്തൊഷിച്ചിരിക്കാം.

11. കൃതജ്ഞനും കൃതഘ്നനും

ആരെങ്കിലും ഉപകാരം ചെയ്യുമ്പൊൾ ലഭിച്ചവര അതിനെ ഒർത്തു
കൊള്ളെണം എന്ന ഒരു ഭാവം ഉണ്ടു. ദൈവംകൂട അതിന്നു കാത്തിരിക്കുന്നു.
എങ്കിലും പാപത്തിനാൽ മനുഷ്യർക്കമറതി എറിവന്നിരിക്കുന്നു

അരണയുടെ ബുദ്ധിപൊലെ
അതുകൊണ്ട ഒർപ്പാൻ വളരെ ഉപദെശം വെണ്ടിവന്നു
ദാനംചെയ്ത പശുവിന്നു പല്ലു നൊക്കരുത
എടുത്ത പെറ്റിയെ മറക്കൊല്ല
ഒരു ദിവസം തിന്ന ചൊറും കുളിച്ച കുളവും മറക്കരുത
നിഴൽ മറന്നു കളിക്കരുത

ഇപ്രകാരം പഠിപ്പിച്ചാലും ഗുണത്തിന്നു പകരം ദൊഷം ചെയ്യുന്നവരും ചുരുക്കം
അല്ല. കൃതഘ്നൻ ശങ്ക ഇല്ലാതെ എതു ദൊഷം എങ്കിലും ചെയ്യും.

അരിയും തിന്ന ആശാരിച്ചിയെയും കടിച്ചു പിന്നെയും നായിന്റെ
പല്ലിന്നമൊറുമൊറുപ്പു
മതിർത്ത പാലിന്നില്ലാത്തതൊ പുളിച്ച മൊറ്റിന്നു
ഉണ്ടചൊറ്റിൽ കല്ലിടരുത
ഉണ്ടവീട്ടിൽ കണ്ടുകെട്ടരുത
കെട്ടിയമരത്തിന്ന കുത്തും അരുത
ചുമലിൽ ഇരുന്ന ചെവിതിന്നരുത
നിന്ന കുന്നു കുഴിക്കല്ല
മൂക്കിന്മെൽ ഇരുന്ന വായിൽ കാഷ്ഠിക്കരുത
കാടുകളെഞ്ഞവന്റെ കൈകൊത്തുമാറുണ്ടൊ [ 122 ] ഈ ദൊഷത്തിന്ന ശിക്ഷവരും നിശ്ചയം

ഇരുന്ന മരം മുറിച്ചാൽ താൻ അടിയിലും മരംമെലും
ആകയാൽ കൃതഘ്നന്മാരിൽ ഒട്ടും കനിവും തുണയും അരുത എന്നു
ചിലരുടെ പക്ഷം
നീചരിൽചെയ്യുന്ന ഉപകാരം നീറ്റിലെ വരപൊലെ
തൊണിയുടെ നടുവിൽനിന്നു തുഴയുന്നതുപൊലെ
വെളീലപ്പുറത്തുവീണ വെള്ളം പൊലെ
എങ്കിലും കൃതഘ്നന്മാരിൽ കരുണ മുടുങ്ങിപ്പൊയെങ്കിൽ നമുക്കു ഹാ കഷ്ടം.

നാം എല്ലാവരും കൃതഘ്നന്മാർ അല്ലൊ.പടെച്ചവൻ കൊടുത്ത
പ്രാണസുഖം മുതലായ ഉപകാരസംഘങ്ങൾക്കും നാം എന്തു
പ്രത്യുപകാരംചെയ്തുവരുന്നു. അവനെ മാത്രം സർവ്വാത്മനാനണ്ണിനാവിനാൽ
സ്തുതിച്ചു നടപ്പിനാൽ സെവിച്ചുകൊണ്ടിരിക്കുന്നുവൊ. അവങ്കൽ നിന്നുകിട്ടിയത
ഒഴിച്ചു മറ്റും വല്ലതും ഉണ്ടൊ. അത എല്ലാം കളിച്ചു മറക്കുന്നതും അല്ലാതെ ഈ
ഉപകാരി ശ്രെഷ്ഠനെ നിരസിച്ചും ദുഷിച്ചും അവന്റെ എല്ലാ കല്പനകളെയും
ലംഘിച്ചും നടക്കുന്നുവല്ലൊ. എങ്കിലും അവൻ കൃതഘ്നന്മാരെയും
മാത്സരികന്മാരെയും താങ്ങി രക്ഷിച്ചുവരുന്നു.

അരിശം വിഴുങ്ങിയാൽ അമൃത
ആയിരം വിഴുങ്ങിയാൽ ആണല്ല

എന്നപൊലെ അല്ല. ആയിരത്തിൽ അധികവും ദൈവം ക്ഷമിക്കുന്നു.
കാള തന്റെ തൊഴുത്തും പൊറ്റുന്നു കൈയും അറിയുന്നു. അല്പം മറന്നു
കാട്ടിൽ തെറ്റിയശെഷം മനസ്സൊടെ മടങ്ങിവരുന്നു. നമ്മുടെ പിതാവ
ദുഷ്പുത്രന്മാർ എല്ലാവർക്കും തന്റെ പ്രിയകുമാരനെ ദാനംചെയ്തശെഷം
ചിലർക്ക ഒർമ്മ ഉണ്ടായി തിരിച്ചുചെന്നു ചെരെണ്ടതിന്നു എപ്പൊൾ മനസ്സുമുട്ടും.
അവൻ നമുക്കു വെണ്ടി വലഞ്ഞുരുണ്ടുവിയർത്തു ചൊര കളഞ്ഞു മരിച്ചുകൊണ്ട
വൃത്താന്തം ബൊധിച്ചാൽ ദെവാത്മാവ നമ്മുടെ മെയ്മെൽ വന്നു
ദിവ്യസ്നെഹത്തെ പകർന്നു ഈ രക്ഷിതാവിന്നു വെണ്ടി ജീവനെയും
ഉപെക്ഷിക്കട്ടെ എന്നുള്ള വാഞ്ഛയെകൊളുത്തും.

ഗുരുക്കൾക്കവെണ്ടി കുന്തവും വിഴുങ്ങെണം
യെശു എന്ന ഗുരുവൊട പഠിച്ചവർ എത്രയും അധമരായ
കൃതഘ്നന്മാരൊടും പൊറുപ്പാൻ തുടങ്ങും.

12. വിവാഹവും കുഡുംബവും

മനുഷ്യൻ എകനായിരിക്കുന്നത നന്നല്ല
ആൾക്കു സഹായം മരത്തിന്നുവെർ [ 123 ] ഒരുത്തനായാൽ ഒരുത്തി വെണം
സ്വകാര്യം ഭക്ഷിച്ചാൽ സൂകരം

അതുകൊണ്ട ദൈവം ആദിയിൽ ഒരു മനുഷ്യനെ സൃഷ്ടിച്ച ഉടനെ അവനിൽ
നിന്ന ഒരു സ്ത്രീയെ ഉണ്ടാക്കി തുണെക്കായിട്ടു കൊടുത്തു. ഇവർക്ക മക്കൾ
ഉണ്ടായാറെ ക്രമത്താലെ കുഡുംബവും ഊരും നാടും സംസ്ഥാനങ്ങളും ഉണ്ടായി.
പാപത്താൽ ഇതിന്ന ഒക്കയും ദൂഷ്യം വന്നു എങ്കിലും ഇവറ്റിൽനിന്നു ഇന്നും
ചില അനുഗ്രഹങ്ങൾ ഉണ്ടു. ദെവകാര്യത്തിന്നു പല നാമങ്ങളും വന്നിരിക്കുന്നു.
പാപം ഒഴിച്ചാൽ പരലൊകഭൂലൊകങ്ങളിൽ ഉള്ളത ഒക്കയും പിതാവായ
ദൈവത്തിന്റെ കുഡുംബം സസർവ്വവും മഹാരാജാവിന്റെ രാജ്യം. ഈ
കുഡുംബത്തിലും രാജ്യത്തിലും സകലത്തിന്നും ആധാരമായ വെപ്പു സ്നെഹം
തന്നെ. ദൈവം നമ്മെ സ്നെഹിച്ചുണ്ടാക്കകൊണ്ട നാം അവനെ മുഴുമനസൊടും
ശെഷം ഉള്ളവരെതന്നെപ്പൊലെയും സ്നെഹിക്കണം. എങ്കിലെ
മനുഷ്യസമ്പർക്കത്തിന്നു നല്ല കെമം ഉണ്ടാകും. ആ വെപ്പും വ്യവസ്ഥയും
മറന്നുകിടക്കകൊണ്ട ഒരു സംബന്ധത്തിന്നും ഉറപ്പുണ്ടാകുന്നില്ല. വിശെഷിച്ച
സങ്കടകാലത്തിൽ എല്ലാവർക്കും ഞാൻ എന്ന ഭാവമെ ഉളളു

തനിക്കു ചുടുമ്പൊൾ കുട്ടി അടിയിൽ
മൂക്കു മുങ്ങിയാൽ മൂവ്വാൾക്കൊപതിറ്റാൾക്കൊ
സന്തൊഷിക്കുന്നവരൊടകൂട സന്തൊഷിക്കുന്നില്ല. കരയുന്നവരൊടകൂട
കരയുന്നില്ല
വെദനക്ക വിനൊദം (ചെരാ)

പിന്നെ എത്രയും ഖണ്ഡിതമായി ശാസിച്ചു ഭയപ്പെടുത്തിയാലും സ്നെഹം
ജനിക്കുമൊ. കല്പനയാൽ അതുവരിക ഇല്ല പ്രകൃതിയാലും വിളയുക ഇല്ല,
ദെവാത്മാവനമ്മളിൽ നട്ടുണ്ടാക്കിയാലത്രെ മുളെക്കും.
പ്രകൃതിസ്നെഹം വിവാഹത്തിൽ പ്രത്യെകം വിളങ്ങുന്നു

പൊരുത്തങ്ങളിൽ മനപ്പൊരുത്തം മതി
ആകയാൽ അവനവന്നു തക്കവൾവെണം എന്ന അമ്മയച്ഛന്മാർ മറ്റും വളരെ
അന്വെഷിക്കും.
എങ്ങുന്ന അമ്മെക്ക കുരെക്കുന്ന അച്ഛൻ
ചക്കിക്കു ചങ്കരൻ, അട്ടെക്കു പൊട്ടക്കുളം
പുല്ലുതച്ചനെല്ലിന്നു കീറിയപായി
ചീങ്കണ്ണന്നുകൊങ്കണ്ണി
വക്കടർന്നകലത്തിന്നു കണമുറിഞ്ഞകയ്യിൽ
വളഞ്ഞ കത്തിക്ക തിരിഞ്ഞ ഉറ
ആ കുണ്ടയിൽ വാഴ കൂലെക്കയില്ല [ 124 ] പലപ്പൊഴും താനും തനിക്കവെണ്ടി വിചാരിക്കും
കൊരിക്കണ്ട വാരി ആക ദൂരക്കണ്ടനാരി ആകാ
വണ്ണത്താൻ വീടും കളത്ര വീടും തനിക്ക ഒത്തതു
ചിലർക്കദീർഘവിചാരം കൂടാതെയും വെണ്ടുംപ്രകാരം കിട്ടുന്നു
നൊക്കിനടന്നവള്ളികാല്ക്ക തടഞ്ഞു(വീണു)
വെറ്റിലയ്ക്കുടങ്ങാത്ത അടക്ക ഉണ്ടൊ

എങ്കിലും ഈ രാജ്യത്തിൽ വിവാഹകാര്യം എത്രയും നിസ്സാരം. മനഃപൊരുത്തം
ഉണ്ടായാലും പ്രകൃതിയാൽ ആകകൊണ്ടു ഉറപ്പുള്ളതല്ല. അതിസുന്നരിയെ
ക്കണ്ടാൽ മുമ്പെ ആ മനപ്പൊരുത്തത്തിന്നു പകർച്ചവരും, അപ്പൊൾ വ്യഭിചാരവും
ഉപെക്ഷണവും അണയും. രണ്ടും ഒരുപൊലെ ദൊഷം എങ്കിലും ഒരോ
ആചാരവും അനാചരവും ആക്രമിച്ചു വളരെ കാലം നടന്നുവരികയാൽ
നാട്ടുകാരുടെ മനസ്സ വഷ ളാക്കിയിരിക്കുന്നു. കല്യാണം മൃഗങ്ങളുടെ
സംയൊഗംപൊലെ ആയി കഷ്ടം.

കളിയും ചിരിയും ഒപ്പരംതന്നെ കഞ്ഞിക്കപൊകുമ്പൊൾ വെവ്വെറെ

കെട്ടിയവനും കെട്ടിയവളും ഒരുമിച്ചു ഭക്ഷിക്കാഞ്ഞാൽ മലയാളത്തിലെ
വിവാഹവും കുഡുംബവും ഊരും നാടും ഒരുനാളും നന്നാകയില്ല.
വിവാഹത്തിന്റെ പരിശുദ്ധി ഇപ്പോൾ ആർക്കും ബൊധിക്കായ്കകൊണ്ട
അതിന്റെ സത്യൊപദെശം ചുരുക്കി പറവാൻ പണിയത്രെ. ദൈവം
മനുഷ്യജാതിക്കു ഭർത്താവായിരിപ്പാൻ നിശ്ചയിച്ചാരെ അവർ വ്യഭിചാരംചെയ്യു
സൃഷ്ടാവെ വിട്ടുകള്ളദെവകളെ ആശ്രയിക്കകൊണ്ടു അവരെ ദുർമ്മൊഹങ്ങളിൽ
എല്പിച്ചു തമ്മിൽ തമ്മിൽ വിശ്വസിച്ചുകൂടാതെ ആക്കിവെച്ചിരിക്കുന്നു. ഇപ്പൊൾ
യെശു വന്നു സ്വരക്തം എന്ന വിലകൊടുത്തു മനുഷ്യരിൽനിന്നു തനിക്ക
തെളിയുന്നവരെ തെരിഞ്ഞെടുത്തു രക്തത്താൽ അവരെ കഴുകി ഒന്നാക്കി
ചെർത്തു തനിക്ക കളത്രം എന്ന പെർവിളിച്ചിരിക്കുന്ന. യെശുവിന്റെ മണവാട്ടി
ക്രിസ്തസഭതന്നെ. കല്ല്യാണദിവസം ഇനിയും വന്നില്ല, വരുമ്പൊൾ സ്വർഗ്ഗത്തിലും
ആശ്ചര്യം ഉണ്ടാകും. ഈ വിവാഹത്തിൽ പ്രധാനമായ്തുസ്നെഹം. ഒരു ഭർത്താവ
ഒരുത്തിയെ സ്നെഹത്താലെ വരിച്ചുപൊററിക്കൊള്ളുമ്പൊൾ അവളും അവനെ
മാത്രം സ്നെഹത്താലെ അനുസരിച്ചുകൊണ്ടാൽ സത്യവിവാഹമായി.
അപ്രകാരം വന്നാൽ ദെവവെല എന്നറിക.

വിവാഹം ചെയ്തവർക്ക കുട്ടികൾ ജനിച്ചാൽ കുഡുംബമായി. മക്കൾ
ദൈവത്തിന്റെ പക്കൽനിന്നു വരുന്നു ആകയാൽ ആണൊ പെണ്ണൊ എത്ര
ജനിച്ചാലും ദിവ്യസമ്മാനം കിട്ടി എന്നു വെച്ചു സന്തൊഷിച്ചു സ്തുതിക്കെണം.

തനിക്ക ഒരു മുറം ഉണ്ടെങ്കിലെ തവിടിന്റെ ഗുണം അറിയും
മരത്തിന്നു കായിഘനമൊ
ഇല്ലത്തുപെൺപെറ്റപാലെ ഇരിക്കുന്നു [ 125 ] പിന്നെ കുട്ടികൾ താൻ താങ്ങൾക്കസ്വന്തം എന്നു വിചാരിക്കുന്നതകഷ്ടം.
അവക്കുടയത അച്ഛനും അമ്മയും അല്ല സകലത്തെയും തനിക്കായിട്ട
പടെച്ചവനത്രെ. അമ്മയച്ഛന്മാരുടെ സ്നെഹം അവനിൽ അത്രെ തികവായി
കാണുന്നു.

തള്ളെക്കചുടുമ്പൊൾ കുട്ടിയെ ഇട്ടു ചവിട്ടു.
അച്ഛൻ എത്ര ആഗ്രഹിച്ചാലും മകൻ തന്നെപൊലെ വരുമൊ അതിന്നു
നിശ്ചയം ഇല്ല.
അമ്മ പുലയാടിച്ചി എങ്കിൽ മകളും പുലയാടിച്ചി
നെല്ക്കൊറിയെന്നു മക്കൾ പിറന്നാൽ മക്കടെ മക്കളും
നെല്ക്കൊറിയർ
നരിപെറ്റമടയിൽ കുറുക്കൻ പെറുകയില്ല
അഛ്ശൻ ആനപാവാൻ എന്നു വെച്ചു മകന്റെ ചന്തിക്കും
തഴമ്പുണ്ടാമൊ
നല്ല കുഡുംബത്തിൽ ജനിച്ചുവളരുന്നതവലിയ ഉപകാരം
നായായിപ്പിറക്കിലും തറവാട്ടിൽ പിറക്കെണം
കടച്ചിയെ കെട്ടിയെടം പശു ചെല്ലും
വീട്ടിലും ഊരിലും സ്നെഹം തന്നെ കരു. അതഇല്ലാഞ്ഞാൽ ശെഷം വരങ്ങളെ
കൊണ്ട ഒരുസാരം ഇല്ല
അമ്പറ്റാൽ തുമ്പറ്റു
നായാട്ടുനായ്ക്കൾ തമ്മിൽ കടിച്ചാൽ പന്നി കുന്നുകയറും
മുത്തിന്നു മുങ്ങുന്നെരം അളിയൻ പിടിക്കെണം കയർ
ഒന്നാമതമനുഷ്യന്റെ രണ്ടുമക്കൾക്ക ഉണ്ടായതുപൊലെ ഇപ്പൊഴും
എല്ലാതറവാട്ടിലും ഒരൊ പിണക്കം ഉണ്ടാകുന്നു.
ഒരു തൊഴുത്തിൽ മുളയുന്ന പശുക്കൾ കുത്തുന്നതും
വടിക്കുന്നതും അയൽ അറിയാ.
അമ്മയെതച്ചാൽ അച്ഛൻ ചൊദിക്കെണം, പെങ്ങളെതച്ചാൽ അളിയൻ
ചൊദിക്കെണം.
പെറ്റമ്മക്കു ചൊറു കൊടുത്തൊ മുത്താച്ചിക്കരി അളപ്പാൻ
ദെവസ്നെഹം ഇല്ലാഞ്ഞാൽ നല്ലരും തമ്മിൽ പൊറുത്തു
സുഖെനവസിപ്പാൻ കഴികയില്ല. പിന്നെ അതിൽ ഒരുത്തൻ ദെവസ്നെഹത്തിന്ന
ഇടം കൊടുത്താൽ ശെഷമുള്ളവർ പിശാചപ്രായമായി വിരൊധിക്കും.
കീരിയും മൂർഖനും പൊലെ സ്നെഹം
ശെഷം കലഹം മിക്കതും സ്ത്രീകളിൽനിന്നു തുടങ്ങുന്നു ചിലതു വെഗം തീരും [ 126 ] ആരാന്റെ കുട്ടിയെ ആയിരം മുത്തിയാലും ഒന്നു പൊത്തിക്കൂടാ.
പെൺപടപടയല്ല മൺചിറചിറയല്ല
ചിലതും ഗൃഹസ്ഥന്നു അമർത്തുവാൻ ശാന്ത ബുദ്ധിപൊരാഞ്ഞാൽ
കലശലായിപൊകും.
പെൺ ഒരുമ്പെട്ടാൽ ബ്രഹ്മന്നും തടുത്തുകൂടാ
ബാലശാപവും നാരീശാപവും ഇറക്കിക്കൂടാ
മാടൊടിയ തൊടിക, നാടൊടിയ പെൺ
നീറാലിയിൽ ആറുകാൽ ആകാ
പണകാര്യങ്ങളെയും അവകാശത്തെയും ചൊല്ലി ഒരൊ ഇടച്ചൽ വരുന്നു.
മരുമക്കത്തായം എന്ന ദുരാചാരത്താലെ വൈരവും ഗൃഹഛിദ്രവും
വർദ്ധിച്ചിരിക്കുന്നു.
കണ്ടം കൊണ്ടവനെ പിണ്ടം വെക്കും
ശവം ചുട്ടവൻ ചാവുകഴിക്കയില്ല
മക്കൾക്ക മടിയിലും മരുമക്കൾക്കു വളപ്പിലും ചവിട്ടരുത
തമ്മിൽ തമ്മിൽ വഴിപ്പെട്ടു ഐകമത്യം വിചാരിച്ചാൽ ഇടച്ചൽ തീരും.
കലത്തിൽനിന്നു പൊയാൽ കഞ്ഞിക്കലത്തിൽ
കുളത്തിൽനിന്നുപൊയാൽ വലയിൽ, വലയിൽനിന്നു പൊയാൽ
കുളത്തിൽ
മീത്തലെ കണ്ടത്തിൽ ഉറവുണ്ടായാൽ താഴെ കണ്ടത്തിലും വരും.
കാൽമെൽ ചവിട്ടല്ല കൊമച്ചകളികാണെണ്ട എങ്കിൽ കാണെണ്ട.
കലശൽ തീരാഞ്ഞാൽ കഴിയുന്നെടത്തൊളം ഒളിച്ചുവെക്കെണം.
ചത്തുകിടക്കിലും ഒത്തുകിടക്കെണം
ദൈവത്താൽ നിരത്തുവാൻ അധികാരം ലഭിക്കാത്തവർ ആരും ചാതിക്കാരം
പിടിച്ചുപൊകരുത.
നീറ്റിൽ അടിച്ചാൽ കൊലെ മുറിയും;
നീർ എല്ലാം ഒന്നുതന്നെ
അന്യൊന്യവിശ്വാസം എത്രയും കുറഞ്ഞിരിക്കുന്നത സങ്കടകാലത്തിൽ
അറിഞ്ഞുവരുന്നു.
മക്കൾ ഉണ്ടെങ്കിൽ പടെക്കൽ കാണാം.
ബന്ധു ആറുകരയുന്നതിനെക്കാളും
ഉടയവൻ ഒന്നു കരഞ്ഞാൽ മതി.
കുഡുംബത്തിൽ ഒരൊ സമയത്തു വഴിപൊക്കരും മറ്റും വന്നുചെരും.
യെശുവിന്റെ ആത്മാവില്ലാത്തവർക്ക മനസ്സു വിടുതിപൊരായ്കയാൽ [ 127 ] അതുകൊണ്ടവളരെ സന്തൊഷം ഉണ്ടാക ഇല്ല. അതുകൊണ്ടു അതിൽ
മാനപ്പെട്ടവരെ മാനത്തിന്നായി മാനിച്ചാലും അവർ വെഗം പൊകണം എന്ന
എല്ലാടവും ഒരു ഭാവം കാണുന്നു.

ആരാനെ ആറാണ്ടു പൊക്കിയാലും ആരാൻ ആരാൻ തന്നെ.
മരുന്നും വിരുന്നും മൂന്നുനാൾ
ആവല്ക്കു ആവൽ വിരുന്നു വന്നാൽ അങ്ങെകൊമ്പിലും
ഇങ്ങെകൊമ്പിലും(തൂങ്ങിക്കൊള്ളും)
നനഞ്ഞകിഴവി വന്നാൽ ഇരുന്ന വിറകിന്നു ചെതം
കാക്കെക്കു ചെക്കിടംകൊടുത്താൽ കാലാത്താലെനാശം
വിളമ്പുന്നൊൻ അറിയാഞ്ഞാൽ ഉണ്മൊർ അറിയെണം
വീട്ടിൽ ചൊറുണ്ടെങ്കിൽ വിരുന്നിലും ചൊറുണ്ടു
ഇല്ലത്തു പഴയരി എങ്കിൽ ചെന്നെടത്തും പഴയരി
മനസ്സഇത്ര വിസ്താരം ചുരുങ്ങി ഇരിക്കകൊണ്ടു മലയാളക്കുടികളിൽ
ദൈവാനുകൂലതയും ശ്രീത്വവും ഇല്ല.
നാലാം കരുന്തലനഷ്ടം
കാരണവർ കാലം ഒരു കണ്ടി ഞാങ്കാലം നാലുകണ്ടി

ദൈവത്തിന്ന എല്ലാടവും നിറഞ്ഞ ഒരു വലിയ കുഡുംബം ഉണ്ടു.
അവന്റെ ചൊൽ കെട്ടു സെവിക്കുന്ന മനുഷ്യരും ദെവദൂതന്മാരും പലവകക്കാർ
ഉണ്ടു. ചിലർ മീതെയും ചിലർ താഴെയും ഉണ്ടു. ചിലർ കുട്ടിപ്രായമായി
ചിലർക്ക ആറായിരം വരെയും തികഞ്ഞവയസ്സുണ്ടു. ഇവർ എല്ലാവർക്കും
അച്ഛൻ ഒരുത്തൻ ആകെകൊണ്ടു തമ്മിൽ സ്നെഹിച്ചു വഴങ്ങിവരുന്നു.

മനൊരഞ്ഞന രഞ്ഞന എങ്കിൽ ചാണകക്കുന്തിയും സമ്മന്തി
ഒരുമ ഉണ്ടെങ്കിൽ ഉലക്കമെലുംകിടക്കാം

മീതെ വാഴുന്നവരും ഇറങ്ങിവന്നു ഇന്നും ഭൂമിയിൽ പരദെശികളായി
കടന്നുപൊകുന്ന സഹൊദരരെ നാനാവിധെനദർശിച്ചു ആശ്വാസം വരുത്തും.
ആകയാൽ ഇവർക്ക അതിഥിസല്ക്കാരം നന്നെ ഉണ്ടു. അവർ ഈ പ്രപഞ്ചത്തിൽ
വഴി പൊക്കരും

കൂട്ടിൽ ഇട്ട മെരുഖിനെ പൊലെയും

ആകക്കൊണ്ടു ലൊകർ അവരെ അറിയുന്നില്ലതാനും. ഈ കുഡുംബത്തിൽ
ചെർന്നുപൊയാൽ യെശുനാമം നിമിത്തം അമ്മയച്ഛന്മാരെയും മറ്റും
ഉപെക്ഷിച്ചുവിടുവാൻ പ്രാപ്തി ജനിക്കും

13. ബാലശിക്ഷയും അഭ്യാസവും

കുട്ടികളെ വളർത്തുന്നതിൽ അഭ്യാസവും ശിക്ഷയും അത്യാവശ്യം തന്നെ.
അവരൊടകൂടകളിക്കരുത. മറവിക്കും മടിവിന്നും ഇടം കൊടുക്കാതെ [ 128 ] ചെറിയന്നെ അടക്കിക്കൊണ്ടിരിക്കെണം. നിത്യചിന്തയും വെണം.
ബാലർപടെക്കാകാ ഇളന്തെങ്ങകറിക്കാകാ
അമ്പുകളഞ്ഞൊൻ വില്ലൻ ഒലകളഞ്ഞൊൻ എഴുത്തൻ
ഈച്ചെക്ക പുണ്ണുകാട്ടൊല്ല പിള്ളെക്കനൊണ്ണുകാട്ടൊല്ല
കുത്തുകൊള്ളുമ്പുറം കുത്തുകൊള്ളാഞ്ഞാൽ പിത്തം
കരെറിചത്തു പൊകും
താൻ ഒന്നിളയതായാൽ കൊണത്തിരിക്കെണം
നുള്ളിക്കൊടു, ചൊല്ലിക്കൊടു, തല്ലിക്കൊടു, തള്ളിക്കള.
പിള്ളരെകൂടകളിച്ചാൽ വീറുകെടും
മുലക്കണ്ണകടിക്കുമ്പൊൾ കവിൾക്ക മിടിക്കെണം
മുളയാകുമ്പൊൾ നഖം കൊണ്ടുനുള്ളാം, പിന്നെ മഴുവിട്ടു
മുറിച്ചാലും നീങ്ങാ
എന്നാലും എല്ലാ തെറ്റുകൾക്കും ശിക്ഷ അരുതതന്റെ ബാലതയെ ഒർക്കെണം
എടെക്കും മൊഴെക്കും ചുങ്കം ഇല്ല
ചില കുട്ടികൾ പഠിപ്പിക്കുന്നവരുടെ ദൊഷത്താലെ കെട്ടുപൊകുന്നു. അവർ
പട്ടാണിതൊട്ട ആനപൊലെ
വെട്ടുവർപൊറ്റിയ നായിനെപൊലെ
കാക്ക വായിലെ അട്ടചാകും
അതുകൊണ്ടു നല്ല ഗുരുക്കളെ കിട്ടിയാൽ എത്രയുംബഹുമാനിക്കെണം.
കൊടുത്തുകൊള്ളെണം വിദ്യ
കൊത്തുകെട്ടെണം കച്ച
ഗുരുവില്ലാത്ത വിദ്യ ആകാ
ഉപ്പിൽഇട്ടത ഉപ്പിനെക്കാൾ പുളിക്കയില്ല
ഗുരുക്കൾക്കകൊടുക്കുന്നതഅപ്പംതിന്നാൽ
പലിശക്കകൊള്ളുന്നത പുറത്തു.
പണിക്കർ വീണാലും അഭ്യാസം
ഒരൊ കുട്ടികൾ പെരിയൊരുടെ ഗുണദൊഷങ്ങൾ രണ്ടും പറ്റാതെ
ദിവ്യവരങ്ങളുടെ സാന്നിദ്ധ്യത്താലെ വർദ്ധിക്കുന്നു.
എരുമക്കിടാവിന്നു നീന്തം പഠിപ്പിക്കെണ്ടാ
ചുവർ ഉണ്ടെങ്കിലെ ചിത്രം എഴുതികൂടു
മുളയിൽ അറിയാം വിള
ആകയാൽ കൃഷിയിൽ എന്നപൊലെ വിത്തും മണ്ണും മുതലായതിന്റെ [ 129 ] വകഭെദങ്ങളെ തിരിച്ചറിഞ്ഞുനടെണം എന്നാൽ
വെർ കിഴിഞ്ഞുതിരുൾ ഇളക്കി
പിന്നെ ചിലർ എന്തെല്ലാം ചൊല്ലിക്കൊടുത്താലും സ്വപാപത്താലെ
താണുപൊകുന്നു.
ആയിരം ഉപദെശം കാതിലെ ചൊന്നാലും അപശബ്ദം അല്ലാതെ
പുറപ്പെടുകയില്ല.
ഉലക്കെക്കമുറിച്ചുകുറുവടിയായി
കൂറകപ്പലിൽ( മണപ്പാട്ടു) പൊയപ്പൊലെ
തെങ്ങാപത്തരെച്ചാലും കറി താൾ അല്ലെ

ആകയാൽ നമുക്ക എന്തു പറയാം. അഭ്യാസം നല്ലതു ശിക്ഷയും നല്ലതു.
എങ്കിലും ദെവപ്രസാദം പ്രധാനം. ഒരുത്തന്നു വളരെ മക്കൾ ഉണ്ടെങ്കിൽ അമ്പുകൾ
നിറഞ്ഞ ആവനാഴികപൊലെ ആകുന്നു. അമ്പെല്ലാം ലാക്കിൽ പറിക്കെണ്ടതിന്നു
മതിയായ വില്ലാളി എവിടെ ഉണ്ടു. ഒരു ഗുരുവെ ഉള്ളു. സ്നെഹത്താലെ
അവരെ പടെച്ചു ഈ ലൊകത്തിൽ ആക്കിയവൻതന്നെ. അവന്നു ജ്ഞാനവും
പ്രാപ്തിയും ഉണ്ടു. വാത്സല്ല്യവും കാഠിന്യവും എല്ലാം വെണ്ടുംവണ്ണം കാട്ടും
അവന്റെ കൂട പഠിച്ചവരിൽ.

കൊടുത്ത കൈക്ക ആശയും കൊണ്ടകൈക്കഭീതിയും

ദെവജ്ഞാനമാകുന്ന യെശു. പൈതങ്ങളെ പ്രത്യെകും സ്നെഹിച്ചു
കണ്മണികളെപൊലെ സൂക്ഷിച്ചുംകൊണ്ടിരിക്കുന്നു. ചെറിയവർക്ക ദുർബൊധം
വരുത്തി നാശവഴിയെ കാണിക്കുന്ന ആളുകൾക്കു വലിയ ശിക്ഷ
കല്പിച്ചിരിക്കുന്നു. മലനാട്ടിലെ കുട്ടികളെയും അവൻ വളരെ സ്നെഹിക്കുന്നു.
ബുദ്ധിയില്ലാത്ത മാതാപിതാക്കന്മാർ അവരെ ചെറുപ്പത്തിലെ രാമരാമ എന്നു
തുടങ്ങിയ കള്ളനാമങ്ങളെ ജപിപ്പാൻ ആക്കുന്നതും താലപ്പൊലി
മുതലായദുരാചാരങ്ങളെ ആചരിപ്പിക്കുന്നതും അയ്യൊപാപം. നിത്യംഭൂമിയിൽ
വസിപ്പാൻ കഴിയായ്കയാൽ ലൊകത്തിലെ വിദ്യയും തൊഴിലും മുറ്റും
വശമാക്കിച്ചാലും അനുഭവത്തിന്നുപൊരാ. കുട്ടികൾക്ക ചെറിയന്നെ
സ്വർഗ്ഗാവസ്ഥയിൽ രസവും വാസനയും ജനിപ്പിച്ചു പരലൊകസത്യങ്ങളിൽ
ശീലംവരുത്തിയാൽ അതിത്ര നല്ല ബാലശിക്ഷ എന്നു പറവാൻ അവകാശം.

കാലെ തുഴഞ്ഞാൽ കരെക്കണെയും
അടക്കയാകുമ്പൊൾ മടിയിൽ വെക്കാം
കഴുങ്ങായാൽ വെച്ചുകൂടാ.
കുഞ്ഞിയിൽ പഠിച്ചത ഒഴിക്കയില്ല
യൌവനത്തിങ്കൽ തന്നെ ശിക്ഷതീരെണം എന്നൊരുപക്ഷം ഉണ്ടു
മുലവിട്ടു മുലപിടിക്കുന്നതിന്നു മുമ്പിൽ [ 130 ] പിടിച്ചതു മറന്നിട്ടു മറന്നതു പിടിക്കുമുമ്പെ
വശമാക്കെണ്ടത എല്ലാംവശമാക്കെണം.

അതു ദെവരാജ്യത്തിങ്കൽ പൊരാ. മനുഷ്യൻ എത്ര വയസ്സ ചെന്നാലും
നിത്യം കുട്ടി അത്രെ. അവനെ അഭ്യസിപ്പിക്കുന്നത ഏക വൃദ്ധനായ ദൈവം-
ആകയാൽ കെട്ടിട്ടും പഠിക്കാതെ ഇരിക്കുന്നതും മറ്റും പിന്നെത്തതിൽ ഒരൊ
ദുഃഖം അനുഭവിച്ചു പഠിക്കെണ്ടിവരും.

കണ്ടറിയാഞ്ഞാൽ കൊണ്ടറിയും
താൻ ഗുരുവായാലും നിത്യം പഠിച്ചുവരെണ്ടതാകുന്നു.
ഇരിമ്പും തൊഴിലും ഇരിക്കെക്കെടും
ഇളമാൻകടവറിയാ മുതുമാൻഒട്ടുംവല്ലാ
കടച്ചിച്ചാണകം വളത്തിന്നാകാ
നിത്യാഭ്യാസി ആനയെ എടുക്കാം
മൂത്തെടത്തൊളമെ കാതൽ ഉണ്ടാകും
എഴുത്തുപള്ളികളിലെ അഭ്യാസത്തിന്നും കാര്യങ്ങളുടെ
ചുഴിപ്പിന്നിടയിൽ വരുത്തുന്ന തഴക്കത്തിന്നും വളരെ വ്യത്യാസം ഉണ്ടു.
എട്ടിൽ കണ്ടാൽ പൊരാ കാട്ടികാണെണം.
ആയിരം കണ്ണുപൊട്ടിച്ചെ അരവൈദ്യനാകും.
ഒർത്തവൻ ഒരാണ്ടു പാർത്തവൻ പന്തീരാണ്ടു.
വാൾ എടുക്കാത്തവൻ വാൾ എടുത്താൽ
വാൾ എല്ലാം ചിലമീൻ നാറും.
മച്ചി അറിയുമൊ ഈറ്റുനൊവു
പെറ്റവൾക്കറിയാം പിള്ളവരുത്തം

പഠിക്കണ്ടുന്നതിൽ ഇത്തിരിമാത്രം പഠിച്ചു എന്നു അഭ്യാസം തികഞ്ഞവർ
ഗ്രഹിക്കകൊണ്ടു കടലിൽനിന്നു കൈനിറയ വെള്ളം കൊരിയ പൈത
ങ്ങളെപൊലെ നാണിച്ചു നില്ക്കും- അല്പം പഠിച്ചവർക്കൊ ഡംഭം എത്രയും
വർദ്ധിച്ചിട്ടു ഒരൊ നാണക്കെടു അകപ്പെടും.

നിറക്കുടം തുളുമ്പുകയില്ല അരക്കുടം തുളുമ്പും
മുറിവൈദ്യൻ ആളകൊല്ലും മുറിഹജ്ജിദിൻകൊല്ലും
പണക്കാരൻ ഈറ്റയൻ എന്നും അഭ്യാസികുടലൻ എന്നും
കരുതരുത.
മുറിപ്പാട്ടുകൊണ്ടങ്ങുചെന്നാൽ മുഴുവൻ
പാട്ടു കെൾക്കാം രണ്ടാട്ടും കെൾക്കാം.
വിശെഷിച്ചസത്യവെദം പഠിച്ചാൽ അറിവു വർദ്ധിക്കുന്തൊറും വലിപ്പം [ 131 ] താഴും-ആയതു കുട്ടികൾ തുള്ളിക്കടക്കുന്ന കൈത്തൊടും ആന നീന്തിനീന്തി
കരയെത്താത്ത സമുദ്രവും-ആകുന്ന അതുകൊണ്ടു
അറിയുന്നൊരൊടപറയെണ്ടാ
അറിയാത്തൊരൊടു പറയരുത
എന്ന വാക്കു സത്യവെദപഠിപ്പിൽ ഒട്ടും പറ്റുന്നതല്ല. ആയതിനെ
ഗ്രഹിക്കെണ്ടാത്തവൻ ആരും ഇല്ല. കെവലം ഗ്രഹിച്ചവനും ഒരെടത്തും ഇല്ല-
കഠൊരമായ പരീക്ഷ കൂടാതെ ഒരറിവും ഉറെച്ചുനില്ക്കുന്നില്ല-പെരുങ്കാറ്റു
നന്നായി അടിച്ചമരത്തിന്നത്രെ വെർ ഊന്നി ഇരിക്കും-പിശാചുക്കളാടപൊരുത
ആപത്തിലും മരണത്തിലും പരീക്ഷിച്ചു വശമാക്കിയ ദെവ ജ്ഞാനം പാവിൽ
പിന്നെയും വിട്ടു പൊകാത്ത മുതലായിരിക്കും.
തീയിൽ മുളെച്ചത വെയിലത്തുചാകാ (വാടാ)

14, കുലവും വർണ്ണവും

ദൈവം ജലപ്രളയത്തിൽ നിന്നു രക്ഷിച്ച മനുഷ്യ കുഡുംബം
ഒന്നുനാലായിരം ചില‌്വാനം വർഷത്തിന്നു മുമ്പെ മൂന്നായി പൊയി വർദ്ധിച്ചു
ശാപവശായി പിരിഞ്ഞുപൊയശെഷം കാലക്രമത്തിൽ പലജാതിയും കുലവും
ഭാഷയും ഉണ്ടായിവന്നു- ജാതി ഭെദംമുമ്പെ ആവശ്യം. ഇപ്പൊൾ
സ്നെഹക്കുറവിനാൽ നിസ്സാരമായിപ്പൊയി-അത എങ്ങിനെ എന്നാൽ
ചെറിയകുഡുംബത്തിലും കുറയസ്നെഹം ശെഷിച്ചിരിക്കെ വലുതായിട്ടുള്ള
കുലത്തിൽ അന്യൊന്യവിശ്വാസം എങ്ങിനെഉണ്ടാകും-ചതുർവ്വർണം മുതലായ
ജാതികളെ ചൊല്ലികെൾക്കുന്നത മാനം വിചാരിച്ചിട്ടത്രെ ആകുന്നു-
അതുകൊണ്ടു അല്പം ഒരു കുറ്റം ചൊല്ലി ആട്ടിക്കളയുമാറുണ്ടു. പിന്നെ
ക്ഷമിക്കും. ഇണക്കത്തിന്നും ഒരിടവും ഇല്ല.

ചാട്ടത്തിൽ പിഴെച്ച കുരങ്ങുപൊലെ ഇതഅജ്ഞാനമെന്ന എല്ലാവരും
അറിഞ്ഞിട്ടും ഈ മൌഢ്യത്തിൽ മിക്കവാറും മറുക്കകെട്ടികിടക്കുന്നു-
കുടിക്കുന്ന വെള്ളവുംവെക്കും കലവും കല്ലെറിഞ്ഞുതീണ്ടിയതുംമറ്റുംഎത്രയും
സൂക്ഷിച്ചു പ്രമാണിക്കുന്നു. സ്നെഹവും ദയയും ദെവകടാക്ഷവും
കൂട്ടാക്കുന്നില്ല.

കടുചൊരുന്നതുകാണും ആന ചൊരുന്നതകാണാ
ജാതിമര്യാദശുദ്ധിവരുത്തും എന്ന ആരും ആന്തരമായി നിരൂപിക്കുന്നില്ല-
ലംഘിച്ച പ്രകാരം പരസ്യമാകരുത എന്നതെ ഉള്ളു.
മറക്കലം തുറക്കലം പിന്നെ പനക്കലം
പിന്നെ അതു പാല്ക്കലം
വാക്കുംപൊക്കും ഉള്ള കൌശലക്കാർ എത്ര അവരാധിച്ചാലും ഒരൊ ഒഴികഴിവു [ 132 ] പറഞ്ഞു ജാതിയിൽതന്നെ ഉറെച്ചു നില്ക്കുന്നു.
കെട്ടീട്ട പട്ടിക്ക കുപ്പ എല്ലാം ചൊറു
ഗതികെട്ടാൽ പുലി പുല്ലും തിന്നും
കൊന്നാൽ പാപം തിന്നാൽ തീരും
ചാകാത്തത എല്ലാം തിന്നാം
പണത്തിന്നും ജാതിക്കും തമ്മിൽ കലഹം ഉണ്ടു.
പണം കട്ടിന്മേൽ കുലം കുപ്പയിൽ
അതു നില്ക്ക- ജാതികളുടെ പരമാർത്ഥം പറയട്ടെ. രണ്ടെ ഉള്ളു. ആദമിന്റെ
ദുഷിച്ച ബീജത്തിൽ നിന്നുണ്ടാകുന്ന മനുഷ്യർ എല്ലാവരും എത്ര
കുഡുംബങ്ങളായാലും ഒരു ജാതിയത്രെ. അത ജഡമൊഹത്താലെ
ഉണ്ടായതാകകൊണ്ടു ഒരുപൊലെ മരണനരകങ്ങൾക്കുള്ളത. എത്ര
പറിപ്പിച്ചാലും മിനുക്കിയാലും നന്നായി വരികയില്ല.

കഴുതയെ തെച്ചാൽ കുതിരയാകുമൊ
മറ്റെ ജാതി യെശു വിതെച്ചിട്ടുള്ള സത്യവചനം ആകുന്ന ദിവ്യ വിത്തിൽനിന്നു
ജനിച്ചത-അതിന ദൈവത്തിന്റെ ആത്മാവ കൂടുകകൊണ്ട അവർ ദൈവമക്കൾ
ആകുന്നു, സ്വർഗ്ഗാവകാശവും ഉണ്ടു; അച്ഛൻ അവരുടെ
സർവ്വാപരാധങ്ങളെയും ക്ഷമിക്കുകയാൽ അവർക്ക ഒരുനാളും ഭ്രഷ്ടത
വരികയില്ല. മരണനരകങ്ങളുടെ ഭയവും ഇവർക്ക ഇല്ലാതെപൊകുന്നു-മഹാ
ജ്യെഷ്ഠൻ ഭൂമിയിലെക്ക മടങ്ങി വരുമ്പൊൾ അവർ എല്ലാവരും അവന്റെ
വിളികെട്ടു സന്തൊഷിച്ചു മൺമറഞ്ഞവരും ഉയിർത്തെഴുനീറ്റു അവന്റെ
സാദൃശ്യമുള്ള ശരീരങ്ങളെ ധരിച്ചു എന്നെക്കു ദൈവത്തെ സെവിച്ചു വാഴും-
ആകയാൽ ഇഹലൊകത്തിലെ മാനം ഒട്ടും കൂട്ടാക്കാതെ മലയാളികളിൽ
ഭ്രഷ്ടനും ദെവജാതിയിൽ ചെർന്നവനും ആയാൽ വലിയ ലാഭം-ദൈവം
വിളിച്ചറിയിക്കുന്നത ചെവിയുള്ളവൻ കെൾക്കട്ടെ. [ 133 ] പഴഞ്ചൊൽമാല

മൂന്നാമത

15. മഹത്തുകളും അല്പന്മാരും

ദൈവം മനുഷ്യരെ നൊക്കുമ്പൊൾ അവർ എല്ലാവരും കള്ളന്മാർ എന്നും
ഭ്രഷ്ടർ എന്നും കണ്ടും അരുളിച്ചെയ്തും ഇരിക്കുന്നു-ആകയാൽ സൂക്ഷ്മമായി
വിചാരിച്ചാൽ മഹത്തുക്കളും അല്പന്മാരും എന്നുള്ള ഭെദം ഇല്ല-- പാപം
എല്ലാവർക്കും ഭ്രഷ്ട വരുത്തി ഇരിക്കുന്നു.

ഒലപ്പുരെക്കും ഒട്ടു പുരെക്കും സ്ഥാനം ഒന്നു
(മണ്ണുതന്നെ)
എങ്കിലും കള്ളർകൂട്ടത്തിലും ഒരൊ മുമ്പും കൈയും കണ്ണും കല്പനയും
ഉദിച്ചു തൊന്നുന്നതുപൊലെ എല്ലാ ജാതികളിലും മനുഷ്യർക്കു തമ്മിൽ തമ്മിൽ
ആന്തരം വളരെ കാണുന്നു.

പട്ടുനൂലും വാഴനാരുംപൊലെ.
ആനക്കൊമ്പും വാഴക്കാമ്പും രണ്ടും ശരിയൊ.
ആളുവിലകല്ലുവില.
പിലാവിൻകാതൽ പൂതലാകുമ്പൊൾ
തെക്കിന്റെ ഇളന്തലപച്ചവിടും.
ഈ മഹത്വം ധനത്താലും ജാതിയാലും മാത്രം അല്പവിദ്യസാമർത്ഥ്യം ഉത്സാഹം
ജനരഞ്ജന മുതലായതിനാലും ജനിക്കുന്നു.
കാലാലെവന്നൊൻ കാരണവൻ വീട്ടിൽ
പിറന്നവൻപൂലുവൻ
ഭിക്ഷെക്കു വന്നവൻപെണ്ടിക്കു മാപ്പിള്ള
പിന്നെ പഴഞ്ചൊല്ലമഹാലൊകരുടെ വിശിഷ്ടതയെയും ദൈവം ചിലർക്കു
നല്കുന്ന പ്രഭാവ ഭാഗ്യങ്ങളെയും സ്തുതിക്കുന്നതകെൾക്ക
അവൻ പത്താൾക്കു ഒരു മെത്ത
ആനനടത്തവും കുതിരപ്പാച്ചലും ശരി
കുന്നിക്കുരു കുപ്പയിൽ ഇട്ടാലും മിന്നും
മല്ലൻ പിടിച്ചെടം മർമം
വല്ലഭമുള്ളവന്ന പുല്ലും ആയുധം [ 134 ] വളപ്പിൽകൊത്തുന്നതും കഴുത്തിൽ കെട്ടുന്നതും ഒരുപൊലയൊ
ഇങ്ങിനെ എല്ലാം വർണ്ണിച്ചു വരുന്നു എങ്കിലും വലുതായിതൊന്നുന്നത എല്ലാം
വലുതല്ലെന്നും

അഴകുള്ള ചക്കയിൽ ചുളയില്ല
എറിപ്പൊയാൽ കൊരിക്കൂടാ
എല്ലാവരും തെങ്ങാ ഉടെക്കുമ്പൊൾ ഞാൻ
ഒരു ചിരട്ട എങ്കിലും ഉടെക്കെണം

ലൊകമഹിമെക്കു സ്ഥിരത ഇല്ലെന്നും ആത്മഡംഭംകൊണ്ടും അന്യരുടെ
അസൂയകൊണ്ടും മഹത്തുകൾക്കു നാനാവിധെന അധഃപതനം വരുമാറുണ്ട
എന്നും സൂചിപ്പിച്ചിരിക്കുന്നു.

അടിവഴുതിയാൽ ആനയും വീഴും.
കമ്പത്തിൽ കയറി 1000 വിദ്യകാട്ടിയാലും
സമ്മാനം വാങ്ങുവാൻ താഴെവരെണം.
തലവലിയവന്നു പൊത്തിൽ പൊയ്ക്കൂട.
നിടിയൊൻതലെക്കുവടി.
നിന്റെ കെട്ടും എന്റെ കൊത്തും സൂക്ഷിച്ചൊ.
കിണറ്റിൽ വീണ പന്നിക്കുകല്ലും പാറയും തുണ.
വീണമരത്തിൽ ഒടിക്കയറും.

ആകയാൽ ആർ എങ്കിലും വലിപ്പത്താൽ ചെറിയതിനെ കൂട്ടാക്കാതെ പൊയാൽ
തനിക്കുതാൻ നാശം വരുത്തും-ദെവപ്പണികൾ എല്ലാം വിത്തുപൊലെ എത്രയും
ചെറുതായി തുടങ്ങുന്നു-വമ്പർ അവനെ നിരസിച്ചാൽ തങ്ങൾക്കു ചെതം-
ചെറിയതിൽ വിചാരവും വിശ്വസ്തയും കാട്ടെണം എന്നു കല്പിച്ചിരിക്കുന്നു.

ചരതമില്ലാത്തവൻ പരതിനടക്കും.
കണ്ടത എല്ലാം കൊണ്ടാൽ കൊണ്ടത എല്ലാം കടം.
ആറ്റിൽതൂകുവിലും അളന്നു തൂകെണം.
അകലെപൊന്നവനെ അരികെ വിളിച്ചാൽ
അരക്കാൽ തുട്ടുചെതം.
പലതുള്ളിപെരുവെള്ളം.
മെല്ല തിന്നാൽ മുള്ളും തിന്നാം.
മെല്ലനെ ഒഴുകുംവെള്ളം കല്ലിനെ കുഴിയ ചെല്ലും.
മഹാനെകണ്ടു സ്തംഭിച്ചു പൊകരുത. അവനെക്കാളും അധികം വലിയവർ
ഉണ്ടു-ചെറിയൊനും ചെറിയവരിൽവെച്ചു വലിയവനായിപൊകും.
ഊമരിൽ കൊഞ്ഞൻസർപജ്ഞൻ [ 135 ] മൂക്കില്ലാത്ത നാട്ടിൽ മുറിമൂക്കൻ മൂപ്പൻ
നിടുവാൾപൊയാൽ കൊടുവാൾനിടുവാൾ
നിടുമ്പനപൊയാൽ കുറുമ്പനനിടുമ്പന
ഉള്ളപ്രകാരം മഹാമനുഷ്യനായിരിക്കുന്നവൻ ഒരുത്തനത്രെ-അതാർ
ദെവപുത്രൻ എങ്കിലും നമ്മിൽ സ്നെഹം വിചാരിച്ചുതന്നെതാൻ എല്ലാവരിലും
അധികം താഴ്ത്തി മനുഷ്യർക്കു ദാസനായി നടന്നു പാപികളുടെ ഭാരങ്ങൾ
എല്ലാം പെറിക്കൊണ്ടദ്ധാനിച്ച യെശുമശീഹതന്നെ.
അവന്റെ മാഹാത്മ്യം അരികിലെ താഴ്മ‌യെയും അല്പസന്തുഷ്ട തയെയും
സർവ്വാത്മനാ സ്തുതിച്ചു ആശ്രയിക്കും.
താണകണ്ടത്തിൽ എഴുന്നവിള.
താണനിലത്തെ നീർ ഒഴുകും, അതിനെങ്ങെവം തുണചെയ്യും
താൻ ആകാഞ്ഞാൽ കൊണത്തിരിക്ക
പല്ലാകാഞ്ഞാൽ മെല്ലചിരിക്ക.
പാറ്റിതുപ്പിയാൽ പള്ളിയറയിലും തുപ്പാം.

പ്രകൃതിക്കു നല്ല തരമായതാഴ്മ അറിഞ്ഞുകൂടാ- ദൈവാത്മാവതന്നെ
മർത്യപ്പുഴുക്കളുടെ ഹീനതയെല്ലാം പരമാർത്ഥമായികാണിച്ചാൽ നീ
കൊണത്തിരുന്നു അയ്യൊ എല്ലാ മനുഷ്യരിലും അരിഷ്ടനും ആകാത്തവനും
ഞാന്തന്നെ എന്നു ബൊധിച്ചിട്ട എല്ലാവരൊടും കൃതിമമല്ലാത്തവിനയംകാട്ടും-
അപ്രകാരം വരാഞ്ഞാൽ അല്പന്മാർക്ക അസൂയ തത്രപ്പാടു മദം മുതലായ
ഹീനഭാവങ്ങൾ വളരെ ഉണ്ടാകകൊണ്ട അവർ മഹാലൊകരെക്കാൾ നല്ലവർ
എന്നു പറവാൻ പാടില്ല.

അട്ടപിടിച്ചുമെത്തയിൽ കിടത്തിയാലൊ
എളിയൊരെകണ്ടാൽ എള്ളും തുള്ളും
എല്ലാമാരയാന്നും വീശ്ശാങ്കത്തി ചങ്കരമാരയാന്നു പൂച്ചക്കുട്ടി
കൊഞ്ചൻതുള്ളിയാൽ മുട്ടൊളം എറതുള്ളിയാൽ ചട്ടിയിൽ
കുഴിയാനമദിച്ചാൽ തലയാനആകുമൊ
സുല്‌ത്താൻ പക്കീറായാലും പക്കീറസുല്‌ത്താനായാലും തരം
അറിയിക്കും
ഇരിക്കുമുമ്പെ കാൽനീട്ടൊല്ല
കയ്യന്റെ കയ്യിൽകത്തി ഇരുന്നാൽ
കടവഴിക്കുറ്റിക്കുനാശം
ഇറച്ചിഇരിക്കെ തൂവൽ പിടെക്കരുത
ചൊട്ടുകൊണ്ടാലും മൊതിരക്കൈകൊണ്ടു കൊള്ളെണം [ 136 ] ചെറുവിരൽ വീങ്ങിയാൽ പെരുവിരൽ ഒളം
കുറിച്ചിവളർന്നാൽ ആവൊലിയൊളം
പെരിയൊരൊടു എളിയൊൻ നടുപറയരുത
ചൊറിക്ക അറിവില്ല
എലി നിരങ്ങിയാൽ പിട്ടും തഴകയില്ല
നീർക്കൊലി കടിച്ചാൽ അന്തിക്കെത്തെ ചൊറു മുട്ടും
പൊത്തിന്റെമെൽ ഉണ്ണി കടിച്ചതുപൊലെ
ശുരിമെൽ വാഴവീണാലും വാഴമെൽ ശൂരിവീണാലും വാഴെക്കു
കെടു
കടപ്പുറം കിടക്കുമ്പൊൾ കാല്‌ക്കൂത്തൽ കിടക്കെണമൊ

അല്ലയൊ അല്പന്മാരെ ഇപ്രകാരമെല്ലാം അരുതു-യെശുവിങ്കൽ
വിശ്വസിച്ചാൽ നീചനും ദെവമകനായി ചമെഞ്ഞു രാജപുത്രൻ എന്നും
സർവ്വാവകാശി എന്നും നിശ്ചയിച്ചു തല ഉയർത്തി സന്തൊഷിച്ചു ഹീനത
എല്ലാം കളയെണം-ദൈവം പറഞ്ഞു കൊടുത്ത മഹത്വം ഇന്നു തന്നെ
വരാഞ്ഞാൽ ദൈവം വരുത്തുന്ന കാലത്തിന്നു ക്ഷമയൊടെ കാത്തിരിക്കട്ടെ-
അപെക്ഷിക്കുന്നവർക്കു ദെവാത്മാവ എന്നൊരച്ചാരം കൈക്കൽ വരുന്നു
ണ്ടല്ലൊ-മഹത്തുകളൊ തങ്ങളും മനുഷ്യർമാത്രം എന്നുവെച്ചു.

വെടികൊണ്ട പന്നി പായുംപൊലെ

മദിച്ചു പൊകാതെ വിനയും പഠിക്കെണ്ടു-സ്വർഗ്ഗത്തിൽ എത്തുമ്പൊൾ
നമ്മിൽവെച്ച ആർ വലിയവനാകും എന്ന ചൊദിച്ചാൽ ഉത്തരം എകദേശം
അറിയാം-എല്ലാവരെക്കാളും തന്നെതാൻ താഴ്ത്തിക്കളഞ്ഞു ശെഷ മുള്ളവരുടെ
ചുമടുകളെ അധികം എടുത്തു തുണായി ചമെഞ്ഞു താങ്ങിയവനത്രെ എന്നു
സിദ്ധാന്തം. യെശുവിന്റെ അടി നൊക്കിനടന്നു കൊൾവാൻ മനസ്സ
തൊന്നുകിലെ സ്വർഗ്ഗരാജ്യത്തിൽ വലിയവനാവാനുള്ള വഴി ബൊധിക്കും.

16. ശുശ്രൂഷയും ചങ്ങാതിത്തവും

അല്പന്മാരുടെ സഹായം കൂടാതെ മഹത്തുകൾക്ക ഒരാവതുമല്ല.
വലിയവന്റെ പൊൻ എടുക്കെണം എങ്കിൽ എളിയവന്റെ
പാരവെണം
നാടുവിട്ട രാജാവും ഊരുവിട്ട പട്ടിയും ഒരുപൊലെ
അതുകൊണ്ട യജമാനന്മാർ ആളുകളെ പണിക്ക ആക്കിയാൽ ജീവനില്ലാത്ത
ആയുധങ്ങളെപൊലെ പ്രയൊഗിക്കരുത, കുതിരകളെപൊലെ നിർബന്ധിക്കയും
അരുത [ 137 ] എടുത്തുചാടിയ പൂച്ച എലിയെ പിടിക്കയില്ല
സെവയിൽ രസംജനിപ്പിക്കുന്നില്ല എങ്കിൽ സംബന്ധം
അറ്റുപൊകും
വെല ഒപ്പം ഇല്ലെങ്കിലും വെയിൽ ഒപ്പം കൊണ്ടാൽ മതി
ചുമട ഒഴിച്ചാൽ ചുങ്കം വീട്ടെണ്ടാ
പണികളെ കല്പിച്ചാൽ മുഖപക്ഷംകൂടാതെ താരതമ്യതവിചാരിച്ചു
ഒരൊരുത്തന്റെ പ്രാപ്തിപൊലെ കല്പിച്ചു നടത്തെണം.
ആട്ടുന്നവനെ നെയ്യാനാക്കിയാൽ കാര്യമൊ
ഓട്ടക്കാരന്നു വാട്ടം ചെരുകയില്ല
ആനെക്കു കുതിര തെരിക
ആഴമുള്ള കുഴിക്കു നീളമുള്ള വടി
കയിലിന്നു തക്ക കണ
കുടെക്കടങ്ങിയവടിയായിരിക്കെണം
കൂടം കൊണ്ട ഒന്നെങ്കിൽ കൊട്ടികൊണ്ട രണ്ടു
പാലുവിളമ്പിയെടത്തു പഞ്ചതാര
മൊർവിളമ്പിയെടത്തുപ്പു
മരത്തൊക്കിന്നുമണ്ണുണ്ട

ദുർജ്ജനങ്ങളെ സെവെക്കാക്കുമ്പൊൾ ശിക്ഷിക്കാതെ പൊറ്റിയാൽ
ദുഷ്ക്കാര്യത്തിന്നായി വെച്ചിരിക്കുന്നു എന്ന ഒരു സിദ്ധാന്തം ഉണ്ടാകും.

ചീഞ്ഞചൊറ്റിന്ന ഒടിഞ്ഞ ചട്ടുകം
തൂറിയൊനെ പെറിയാൽ പെറിയൊനെയും നാറും
കാക്കത്തൂവൽകൊണ്ടമ്പുകെട്ടിയാൽ
കാഷ്ഠത്തിലെകുത്തും

ആകയാൽ യജമാനന്മാർ സെവകരിൽ ശിക്ഷയും ശുദ്ധിയും നട ത്തെണം- ഇത
എല്ലാം ദൈവം മനുഷ്യരിൽ എന്നപോലെ-പിന്നെ ശുശ്രൂഷയാൽ അല്പന്മാർക്ക
ഒർ ആശ്രയസ്ഥാനം കിട്ടുകകൊണ്ട അവർ അതിനെ ദെവവരം എന്നു
നിശ്ചയിച്ചു സന്തൊഷിച്ചു ഉറച്ചുനില്ക്കട്ടെ.

മുള്ളുപിടിക്കൂലും മുറുക്കനെപിടിക്കെണം

എങ്കിലും കഴിയുന്നെടത്തൊളം ദെവഭക്തനെ അന‌്വെഷിച്ചു യജമാനനാക്കി
അല്പകൂലിക്കായാലും സെവിച്ചിരിപ്പു. അല്ലാഞ്ഞാൽ അവന്റെ പാപം
ഭൃത്യന്മാരിലും പകരും.

ഒരുകൊമ്പുപിടിക്കൂലും പുളിക്കൊമ്പു പിടിക്കെണം
ഒരുത്തനെ പിടിക്കുകിൽ കരുത്തനെ പിടിക്കെണം [ 138 ] കട്ടിൽചെറുത എങ്കിലും കാൽനാലും വെണം
നക്കുന്നനായ്ക്ക സ്വയംഭൂവും പ്രതിഷ്ഠയും ഭെദം ഉണ്ടൊ

യജമാനനും പണിക്കാരനും ഇരിവരും താന്താന്റെ ഉപകാരം മാത്രം വിചാരിച്ചാൽ
അവരുടെ സംബന്ധം വ്യർത്ഥമായി.

കത്തിവാളൊടചൊദിച്ചിട്ടൊ കാടുവയക്കുക
മൂരിയൊടുചൊദിച്ചിട്ടുവെണമൊ നുകം വെപ്പാൻ

എന്നിങ്ങനെ ദൈവം അല്ലാതെ ഒരു സ്വാമിയും പറയരുത-ദാസൻ വാൾ അല്ല,
മൂരിയും അല്ല, മനുഷ്യൻതന്നെ. ആകകൊണ്ട ചൊറുകൊടുക്കുന്നവന്റെ
കല്പന എല്ലാം ബഹുമാനിക്കാമൊ-അത ദെവകല്പനയൊട
വിപരീതമായിതൊന്നിയാൽ അനുസരിക്കാതെ ഇരിക്കെണം

നാട്ടിലെ വലിയൊർപിടിച്ചാൽ അരുത എന്ന പാടുണ്ടോ
പാടുണ്ടുസത്യം-മനുഷ്യരെ പെടിച്ചു ഒരു പാപമാത്രം ചെയ്താൽ
മഹാസ്വാമിദ്രൊഹം എന്നെ വെണ്ടു.

പുരവലിപ്പാൻ പറഞ്ഞാൽ ഇറയെ വലിക്കാവു.

യജമാനൻ നല്ലവൻ ആയാൽ ദാസനെ ആവൊളം ശിക്ഷിച്ചും രക്ഷിച്ചും
വരുമ്പൊൾ മൂരിയൊളം താഴ്ത്താതെ ചങ്ങാതി സ്ഥാനത്താക്കുവാൻ നൊക്കും-
ഭയത്തെ അല്ല വിശ്വാസത്തെ ജനിപ്പിക്കെണം എന്നു കാണും.

കൈയിൽ കൊടുത്താൽ കള്ളനും കക്കാ

ഇപ്രകാരം യെശു തനിക്ക വിശ്വസ്തരായ 12 പുരുഷന്മാരെചെർത്തു
പഠിപ്പിച്ചു തന്റെ പണി ശീലിപ്പിച്ചുകൊടുത്തു അവരുടെ കുറ്റങ്ങളെ ശാസിച്ചു
പൊറുത്തുംകൊണ്ട ഇങ്ങിനെ മൂന്നുവർഷം നടത്തി ഭാവാന്തരം
വരുത്തിയശെഷം തനിക്കു മുറ്റും വഴിപ്പെട്ട 11 പെരൊടുപറഞ്ഞു. ഇനി നിങ്ങളെ
പണിക്കാർ എന്നു ചൊല്ലുന്നില്ല, യജമാനൻ വിചാരിക്കുന്നത ദാസനറിയാതെ
കല്പിച്ചതത്രെ ചെയ്യുന്നുവല്ലൊ, എന്റെ കാര്യം വെണ്ടുംവണ്ണം നിങ്ങളൊട
പറഞ്ഞ തീരുകകൊണ്ട നിങ്ങൾ ഇന്നുമുതൽ ചങ്ങാതികൾ എന്നറിയെണം.
ചങ്ങാതിത്വം അന്യൊന്യസെവതന്നെ, അതിന്ന നല്ലവരെ ആയിരിക്കണം
എന്നങ്ങുരയ്ക്കുകവെണം എന്നും ലൊകത്തിൽ പലതും കെൾക്കുന്നു.

ആച്ചിനൊക്കിയെകൂച്ചുകെട്ടാവൂ
കരണത്തിന്നു ചെർന്നത കൈമുറി
ചങ്ങാതി നന്നെങ്കിൽ കണ്ണാടിവെണ്ടാ
ഇണയില്ലാത്തവന്റെ തുണകെട്ടൊല്ല
കുലംകെട്ടൊന്റെ ചങ്ങായ്ത്തം കെട്ടി
ഊരും ഇല്ല ഉടലും ഇല്ല.
മരം നൊക്കി കൊടി ഇടെണം [ 139 ] വീണാൽ ചിരിക്കാത്ത ചങ്ങാതി ഇല്ല
പാങ്ങൻ നന്നെങ്കിൽ പടിക്കൽ ഇരുന്നാലും മതി
എങ്കിലും ദെവസ്നെഹം ഇല്ലാത്തവർക്ക നല്ലതരം കിട്ടുവാൻ പ്രയാസം ഒരു
പാങ്ങനും ഒരു പൊലെ പാങ്ങാകയും ഇല്ല.
പിള്ള ചിത്തം പീനാറും നായി ചിത്തം തുണി കീറും
നല്ലവനെ കിട്ടി എന്നു വിചാരിച്ചാലും അതാ ഒരൊ ആപല്ക്കാലത്ത അവനെ
അരികത്തു കണ്ടു എന്നുവരികയില്ല.
ദൂരത്തെ ബന്ധുവെക്കാൾ അരികത്തെ ശത്രു നല്ലു
പാങ്ങർ ഒക്ക പടിക്കലൊളം
മൂളിയവീട്ടിൽ തീക്ക പൊകരുത
അതുകൊണ്ടു ലൊകത്തിൽ ഒരു വാക്കൂണ്ടു
തെറിയാനെ മാറല്ല മാറിയൊനെതെറല്ല
വിശ്വസിച്ചൊനെ ചതിക്കല്ല ചതിച്ചൊനെ വിശ്വസിക്കല്ല

ഇപ്രകാരം വന്നാൽ നിത്യഭയംവെണ്ടിവരും. നാം എല്ലാവരും
തന്നിഷ്ടക്കാർ ആകകൊണ്ടു ഒരൊകാലത്തിൽ ഇഷ്ടന്മാരെകൂട വഞ്ചിച്ചു
ആശാഭംഗം വരുത്തുന്നു-നാംമാറിയാലും ഭെദം വരാതെ തെറുന്നവൻ
ഒരുത്തൻവെണം എങ്കിൽ യെശുവെ ആശ്രയിക്കട്ടെ-നിങ്ങളുടെ പണികൊണ്ടല്ല
ഹൃദയത്തെകൊണ്ടത്രെ അവന്നു ആവശ്യം ഉള്ളു. കൈയുക്കും കുത്തുന്ന
കൊമ്പും അല്ലസാവധാനത്തൊടെ കെൾക്കുന്ന ചെവി ദെവാശ്രിതന്മാരിൽ
പ്രമാണം. അതുകൊണ്ടു കുട്ടികളായാലും യെശുവിന്നു ചങ്ങാതി
സ്ഥാനത്തിന്നുകൊള്ളാം.

മുമ്പെവന്നത കൊമ്പൊ ചെവിയൊ

യെശു നമ്മെ ആദ്യം സെവിച്ചിരിക്കകൊണ്ടു അവനെയും സെവിക്കട്ടെ. അവൻ
കഠിനയജമാനനല്ല പ്രാപ്തിക്കു മെലായി ചുമത്തുകയില്ല. പണിക്കാരെ
എല്ലാവരെയും ചങ്ങാതികളും അനുജന്മാരും ആക്കി വളർത്തുവാൻ
മതിയായിട്ടുള്ളവൻ-തന്റെ തൊട്ടത്തിലും തൊഴുത്തിലും വീട്ടു പണിയിലും
മലയാളികളെകൂടെ സെവെക്ക ആക്കുവാൻ ഇച്ഛിക്കുന്നു- അവൻ
വെക്കുന്നതൈകളും മെയ്ക്കുന്ന ആടുകളും എടുപ്പിക്കുന്ന കല്ലുകളും
ദെവസഭയിൽ കൂടുന്ന പാപികൾ തന്നെ. അവൻ പണ്ടു ചില മീൻപിടിക്കാരെ
ആൾപ്പിടിയന്മാർ ആക്കിവെച്ചിരിക്കുന്നു. സ്വർഗ്ഗരാജ്യത്തിൽ വ്യാപരിക്കെണ്ട
പ്രകാരം അവൻ നിങ്ങളെയും ബൊധിപ്പിക്കും-വല്ലസങ്കടം
അകപ്പെടുമ്പൊഴെക്കുമറ്റാരും തുണനില്ക്കാതെ ഇരുന്നാൽ

കൊമ്പൻ എന്നുംചൊല്ലിപിടിക്കുമ്പൊഴെക്കചെവിയൻ
എന്നിപ്രകാരം യെശു എന്നും വരികയില്ല. അതാ അവൻ അരികെനിന്നു [ 140 ] പെടിക്കെണ്ടാ ഞാനല്ലൊ നിന്റെ കൂട ആകുന്നു എന്നു ചൊല്ലി
ലൊകസൃഷ്ടിക്കുമുമ്പെ ഉള്ള വാത്സല്യത്തെ ഒർപ്പിച്ചു ഹൃദയത്തെ
തണുപ്പിച്ചുറപ്പിക്കുന്നു-സ്വരക്തംകൊണ്ടുമെടിച്ചകൂട്ടരെ അവൻ എതുകൊണ്ടും
കൈവിടുകയില്ല.

മുത്തിന്നുകൊണ്ടു ഉപ്പിന്നുവില്ക്കുമൊ
കാളികൃഷ്ണൻ മുതലായവ്യാജങ്ങളൊടു
ചാരിയാൽ ചാരിയതുമണക്കും
അരികെപൊകുമ്പൊൾ അരപ്പലംതെഞ്ഞുപൊകും

നിങ്ങൾ തമ്പ്രാട്ടിയെപൊലെ കലഹപ്രിയന്മാരുംകണ്ണൻ എന്ന
കള്ളനെപൊലെ അതിമൊഹികളുമായി ചമെഞ്ഞുവല്ലൊ-യെശുവൊട
ചാരിയാൽ ആകാത്തസ്വഭാവം ക്രമത്താലെ തെഞ്ഞുപൊകും-നിത്യജീവന്റെ
വാസന നിങ്ങളിൽ പറ്റി സത്ഭൂതദുർഭൂതങ്ങൾക്കു അറിയുമാറാകും.

17. ഊരും രാജ്യവും

നാനാജാതികുഡുംബങ്ങളിലും ചെറിയവരും വലിയവരും
ഒന്നിച്ചുവാണുകൊണ്ടാൽ ഊരും രാജ്യവും ഉണ്ടാകും. അത എല്ലാം ഒരു
ശരീരത്തിലെ അവയവങ്ങളെ പൊലെ തമ്മിൽ ചെർന്നിരുന്നു അന്യൊന്യം
സെവിച്ചുകൊണ്ടിരിക്കണം-ഒരൊരുത്തന്റെ രസവും പ്രാപ്തിയും വെവ്വെറെ
ആകയാൽ എല്ലാവനും ശെഷമുള്ളവർക്കവെണ്ടി താന്തനിക്ക ഒത്ത പണിയെ
ചെയ്തു കൊൾവൂതാക.

ആനെക്കു ചക്കരപന
താനിരിക്കുന്നെടത്തു താൻ ഇരിക്കാഞ്ഞാൽ അവിടെ പിന്നെ
നായിരിക്കും
നിലെക്കുനിന്നാൽ മലെക്കുസമം
നമ്പൂതിരിക്കു എന്തിന്നുണ്ടവല
വെളുത്തെടന്നു അലക്കുമാറ്റി കാശിക്കു പൊവാൻ കഴികയില്ല
മുട്ടുശാന്തിക്കു ഏല്പിച്ചാൽ കാശിക്കു പൊകാം
എല്ലാദെശവും ഒരു പൊലെകുടിയിരിപ്പിന്നാകാ-ദിവ്യസ്നെഹം ഇല്ലാത്ത
ദെശം ശവം പൊലെകിടക്കുന്നു. അതിൽ ഒരൊ ശാപവും പറ്റും

പശു ചത്തെടത്തു കഴു എത്തുമ്പൊലെ ഭൂമിയാകുന്ന പിണത്തിൽനിന്നു
കെടു വർജ്ജിക്കുന്ന ഉപ്പുദെവകുഡുംബക്കാർതന്നെ-ലൊകത്തിന്റെ ഇരിട്ടിൽ
വെളിച്ചമായി വിളങ്ങുന്നത യെശുനാമം അത്രെ-ഇങ്ങിനെ ഉള്ളവർ
അയൽപക്കത്തുവെണം. അല്ലാഞ്ഞാൽ ജന്മദെശവും ഉപെക്ഷിച്ചു അവരൊട
സംസർഗ്ഗം അന‌്വെഷിക്കണം. [ 141 ] വെള്ളം ആകാഞ്ഞാൽ തൊണ്ടി കുടിക്കെണം
നിലം ആകാഞ്ഞാൽ നീങ്ങിഇരിക്കെണം
പിന്നെ ശരീരത്തിന്നു തലവെണ്ടുന്നതപൊലെ മനുഷ്യസംഘങ്ങൾക്കു
മൂപ്പൻ തലവൻ രാജാവ മുതലായവർ ആവശ്യമുള്ളവർ
രാജാവില്ലാത്തനാട്ടിൽ കുടിയിരിപ്പാൻ ആകാ
നാഥനില്ലാത്തനിലത്തുപടയാകാ
ആനയില്ലാതെ ആറാട്ടൊ
വിശെഷിച്ച രാജാവിന്നു ദൈവവശാൽ അധികാരം ലഭിക്കകൊണ്ട എല്ലാവരും
ശങ്കിച്ചു അനുസരിക്കെണം.
ഊരാൾ ഇല്ലാത്ത മുക്കാൽ വട്ടത്തുതാറും
വിട്ടുനിരങ്ങാം
അരചൻ വീണാൽ പടഉണ്ടൊ
അത്തഞ്ഞാറ്റുതലയും അരചർകൊപവും
പിത്തവ്യാധിയും പിതൃശാപവും ഒക്കുവൊളം
തീരാ
രാജവായ്ക്ക പ്രത്യുത്തരം ഇല്ല
രാജാവിനൊടും വെള്ളത്താടും തീയൊടും ആനയൊടും
കളിക്കരുത

അരചൻ മഹാരാജാവാകുന്ന ദൈവത്തെ അനുസരിച്ചു നടന്നാൽ ശരീരമാകുന്ന
പ്രജകൾക്കു സൌഖ്യം-തലക്കു ദെവകടാക്ഷം ഉണ്ടെങ്കിൽ അവയവങ്ങൾക്ക
ശെഷി എറും, അല്പന്മാരും കരുത്തരായി ചമയും

കുലയാനതലവൻ ഇരിക്കവെ കുഴിയാനാ
മദിക്കും കണക്കവെ

എങ്കിലും സത്യപ്രകാരം വാഴുംന്നവർ എത്രയും ചുരുക്കം-അരചന്മാരും പാപികൾ
ആകയാൽ എല്ലാവർക്കും ഒരൊ ബലഹീനതയും കുറവും ഉണ്ടു.

ഊന്നുകുലക്കയില്ല.
ആടുടാടും കാടാകാ
അരചനൂടാടും നാടാകാ.
കുഴിച്ചിട്ടതിന്നുറപ്പുണ്ടെങ്കിലെ കൊണ്ടച്ചാരിയതനില്ക്കും.
അനെകരാജാക്കന്മാർ പടകുടുന്നതിലൂം പട്ടാളങ്ങളെ സമ്പാദി
ക്കുന്നതിലും രസിക്കുന്നു.
അറുക്കാൻ 1000 കൊടുക്കൂലും പൊറ്റാൻ
ഒന്നിനെകൊടുക്കരുതൊ [ 142 ] ചിലർകംസനെപൊലെ നിഷ്ക്കണ്ടകന്മാരായി പ്രജകളുടെ ബാധകളെ
കളിപെലെ വിചാരിക്കുന്നു.

പൂച്ചെക്കവിളയാട്ടം എലിക്കമുറുക്കു

പലരാജ്യങ്ങളിൽ കുടിയാന്മാർ നരിയിൻ കൈയ്യിൽ പൊറ്റുവാൻ
കൊടുത്തകടച്ചിപൊലെ ആകുന്നു. നാട്ടുകാരുടെ ദൊഷത്തിന്നു ദുഷ്ടരാജാവെ
കല്പിക്കുന്നത ദെവശിക്ഷതന്നെ- മലയാളികളുടെ ബിംബാരാധനെക്കും
പരസ്ത്രീമാർഗ്ഗത്തിന്നും ഠിപ്പുസുല്ത്താൻ വെണ്ടിവന്നതുപൊലെ-എന്നാലും
അഭിഷെകം ചെയ്തു രാജാവെ ദുഷിക്കരുത മത്സരിക്കയും അരുത-ഒരു
രാജാവെമാത്രം വിഴുക്കെണ്ടതിന്നും നിത്യം മത്സരിക്കെണ്ടതിന്നും
കല്പനവന്നിരിക്കുന്നു-അതാർ ഇഹലൊകത്തിലെ രാജ്യങ്ങൾ ഒക്കയും
സ്വാധീനമാക്കിയ ശൈത്താൻ എന്ന പ്രപഞ്ചകർത്താവു-അവൻ എത്ര തമാശ
ഇതു കാണിച്ചാലും യെശു അവനെ ജയിച്ചിട്ടുള്ള പടനാൾ തുടങ്ങി അല്പം
ശെഷിയെ ഉള്ളു-അവന്റെ അധികാരത്തിൽ നിന്നുവെറുതെ തെറ്റി ഒഴിഞ്ഞു
പൊവാൻ ആർക്കും പാങ്ങില്ലതാനും-യെശു സാത്താനെയും മരണത്തെയും
തൊല്പിച്ചു തന്റെ രാജ്യഭിഷെകം പരസ്യമാക്കിയതുമുതല്ക്കൊണ്ട അവൻ
അത്രെ നമ്മെ വീണ്ടുകൊണ്ടു ന്യായപ്രകാരം ചങ്ങലകളെ തകർത്തു തനിക്കു
പ്രജകളാക്കി സമ്പാദിച്ചിരിക്കുന്നു എന്നറിഞ്ഞുകൊള്ളെണം. അവന്റെ
സത്യത്തിന്നു ചെവികൊടുത്ത അവന്ന ഇഷ്ടമായതു വിചാരിച്ചു ചെയ്യുന്നവർക്ക
യെശുരാജാവും കർത്താവും ആകുന്നു. അവർക്ക സ്വർഗ്ഗരാജ്യക്കാർ
എന്നുപെരുണ്ടു -ആ രാജ്യം മാത്രം ഇളകാത്തത, മറ്റെല്ലാം വെഗം പഴകി
വലഞ്ഞുചത്തുപൊകുന്നു, പ്രാണൻ പൊയകാലത്ത കഴുവും എത്തുന്നു.

പഴമ്പിലാവിലവീഴുമ്പൊൾ പച്ചപ്പിലാവിലചിരിക്കവെണ്ടാ
ശെഷം രാജാക്കന്മാർക്ക പ്രാപ്തിപൊരായ്കയാൽ കാര്യക്കാർ ഒരൊ
കൂട്ടം വെണം -അരചൻ നല്ലവനായാലും അത എല്ലാ ഒക്കുമൊ
കൊൽഇവടെ ഉറച്ചു ആലയും ചക്കും ഇനി ഒക്കാനുള്ളു
ഒലകളയാത്തൊൻ നാടുകളയും

യെശുവിന്നു സകലത്തെയും തനിയെ നൊക്കുവാനും നിവൃത്തിപ്പാനും
സാമർത്ഥ്യം ഉണ്ടെങ്കിലും വിശ്വസ്തരെ മാനിപ്പാന്തക്കവണ്ണം പലവിരുതുകളും
സ്ഥാനങ്ങളും കല്പിച്ചിരിക്കുന്നു-കാര്യക്കാരെ ആക്കുന്നത സമ്പ്രദായത്തെ
അല്ല പ്രാപ്തി വിചിരിച്ചിട്ടത്രെ.

കയ്യൂക്കുള്ളവൻ കാര്യക്കാരൻ
അന്നത്തിന്റെ ബലവും ആയുസ്സിന്റെ
ശക്തിയും ഉണ്ടെങ്കിൽ മന്നത്താലിങ്കീഴകാണാം
ഊർ അറിഞ്ഞവനെ ഒല വായിക്കും [ 143 ] ആയവരിൽ രാജതെജസ പകരുകകൊണ്ടു ദുഷ്ടരായാലും ബഹുമാനി
ക്കെണ്ടിയവർ

രാജാവിന്റെ നായായിട്ടല്ലെ എറിഞ്ഞു കൂടാത്തത

തന്റെ ദൂതന്മാർക്ക എന്തു ചെയ്താലും തനിക്കു ചെയ്തതു എന്നു യെശു
ഉരചെയ്തിരിക്കുന്നു-യെശുവിന്റെ സെവെക്കു വിശ്വസ്തമനസ്സുമതി.
ഒരൊന്നിന്നുവെണ്ടുന്ന പ്രാപ്തിയെ താൻ ഇറക്കും. ഒന്ന അനുഷ്ഠിച്ചതിന്റെ
യശസ്സും തനിക്കായ്ക്കൊള്ളും, കൂലിക്കു സംശയം ഇല്ലതാനും; മറ്റെ
രാജാക്കന്മാരെ സെവിച്ചാലൊ എത്രയും സാമർത്ഥ്യമുള്ളവന്നു കുടെ നിത്യം
ഭയംവെണ്ടും

അന്നന്നു വെട്ടുന്നവാളിനു നെയ്യിടുക
കൊമ്പന്റെ മുമ്പാക വമ്പന്റെ പിമ്പാക
വാക്കുപൊക്കർക്കും നെല്ലുകൊയിലകത്തും
വാക്കിൽ തൊറ്റാൽ മൂപ്പിൽ താഴെണം
സെവമുഴുത്തിട്ടെ കണ്ടി ഇറങ്ങിക്കൂടാ
വിളക്കൊടുപാറിയാൽ ചിറക കരിയും

ഇങ്ങിനെ ഉള്ള സ്ഥാനമാഹാത്മ്യം ഈ ലൊകത്തിൽ ആഗ്രഹിക്കരുത- താൻ
അനുസരിച്ചു സെവിക്കുന്നതിന്നല്ല പലരൊടും യുക്തിപ്രകാരം
കല്പിക്കുന്നതിനു തന്നെ പ്രയാസം ഉള്ളു-നട തീർക്കുന്നത എത്രയും
സങ്കടമുള്ള പണി-സൂക്ഷ്മമായ ന്യായം വെണം എന്ന എല്ലാവരും മുട്ടിക്കുന്നു.

കടുകീറി കാര്യം ആനകൊണ്ട ഒശാരം
മൊഹവും ഭയവും പ്രവഞ്ചത്തിൽ ഇരിക്കെ പക്ഷാന്തരം ഒട്ടും വരാത്ത ആൾ ഇല്ല
താനും.

കാരാടൻ ചാത്തൻ നടു പറഞ്ഞപൊലെ
ഒർ ഒല എടുത്താൽ അകവും പുറവും വായിക്കെണം
തക്കവർക്കതക്കവണ്ണം പറകൊല്ല
വെട്ടൊന്നെങ്കിൽ തുണ്ടം രണ്ടു

അതുകൊണ്ടു ഈ ഭൂമിയിൽ എല്ലാ വിസ്താരവും വിധിയും നെർപോലെ
ആകെണം എന്നു നിരൂപിക്കുന്നവൻ ഭൊഷനാകുന്നു. എല്ലാവനും തന്നാലാം
വണ്ണം ചെയ്യട്ടെ. എന്നാലും ശുദ്ധനെരായിവരികയില്ല-വ്യവഹാരം ന്യായം
മുതലായവറ്റെക്കാളും തമ്മിൽ സ്നെഹിച്ചു മാർഗ്ഗം നല്കുന്നത ഉത്തമം.
ദിവ്യനായ എകന്യായാധിപതിയെ ഉള്ളു, അവൻ മനുഷ്യനായി
അവതരിച്ചതുകൊണ്ട മനുഷ്യരുടെ അവസ്ഥകളിൽ പഴക്കവും തഴക്കവും ഉണ്ടു.
ഒലകളിൽ അകവും പുറവും വായിക്കും. കടുകും ശരിയാക്കി കീറുന്നതും
അല്ലാതെ നെരൊടെതുല്ല്യമായ കരുണയും കാട്ടും. ദിക്കുകൾ വെന്തു പൊകും [ 144 ] കാലം അവൻ സിംഹാസനത്തിലിരുന്നു മരിച്ചവരെയും ജീവികളെയും
ഒക്കെചെർത്തു പിഴയാതവണ്ണം നടു തീർക്കുന്ന ദിവസം വരും. മലയാളരാജ്യം
ഇപ്പൊൾ അന്യന്മാരുടെ വശത്തിൽ ആയിപൊയിരിക്കുന്നുവല്ലൊ. അതിൽ ചില
വിശെഷങ്ങളെ സ്തുതിച്ചു കെൾക്കുന്നു.

കണ്ണെത്താക്കുളം ചെന്നെത്താവയൽനഞ്ഞും
നായാട്ടും മറുമരുന്നില്ലാത്ത ആന്തയും
അതിന്റെ ദൂഷ്യങ്ങളൊ
എലിപന്നിപെരിച്ചാഴി പട്ടരുംവാനരൻ തഥാ
ഇവർ ഐവരും ഇല്ലെങ്കിൽ മലയാളം മഹൊത്സവം.
നമ്പിതുമ്പി പെരിച്ചാഴി പട്ടരും പൊതുവാൾ തഥാ
ഇവർ ഐവരും ഉള്ളെടം ദൈവം ഇല്ലെന്നു നിർണ്ണയം.
മനകെട്ടി മലയാളൻകെട്ടു

ശങ്കരാചാര്യർ മുതലായവമ്പന്മാർ വെച്ചവെപ്പുകളിൻ നിമിത്തം മലയാളത്തിലും
ഭാരത ഖണ്ഡത്തിൽ ഒക്കയും ഐക്യം ഇല്ലാതെ പൊയിപെടിയും എത്രയും
എറി വന്നിരിക്കുന്നു; തീണ്ടിക്കുളിക്കാരെ ഭയപ്പെടുന്നു; ബ്രാഹ്മ ണരെയും
അത്യന്തം ഭയപ്പെടുന്നു. കണ്ണെറുപ്രാക്കൽ കുരളതുടങ്ങിയുള്ളതിന്നു എത്ര
പെടി. ജീവനുള്ള ദൈവത്തെ വിശ്വസിച്ചു സെവിക്കിലെ ഭയം നീങ്ങും. എന്നാൽ
ഭൂദെവന്മാരും കൈക്കൊട്ടും മറ്റും എടുത്തു വിയർത്തു ഉണ്മാൻ സംഗതി
വരും. നിങ്ങൾ അവരെ വെല ചെയ്യാൻ നിർബന്ധിക്കാതെ വെറുതെ തീറ്റുന്നത
എന്തു

കെരളം ബ്രാഹ്മണർക്കസ്വർഗ്ഗം ശെഷം ജാതികൾക്ക നരകം
ഊട്ടുകെട്ട പട്ടർ ആട്ടുകെട്ട പന്നി എന്തൊരു പാച്ചൽ
പകൽ കക്കുന്നകള്ളനെ രാത്രി കണ്ടാൽ തൊഴെണം (അയ്യൊ)
ഒരൊ നാട്ടിൽ വന്നാൽ അതിൽ അഴിയുന്ന മര്യാദയെ എകദെശം
ബഹുമാനിക്കെണ്ടതാകുന്നു.

ഹിരണ്യൻ നാട്ടിൽ വന്നാൽ ഹിരണ്യായനാമഃ
മൂർഖനെ തിന്നുന്ന നാട്ടിൽ ചെന്നാൽ മൂർഖനെതിന്നൊളു

എങ്കിലും ദെശാചാരം ഹെതുവായിട്ടു ദെവകല്പനയ്ക്കു നീക്കം വരരുത.
ദിവ്യവെപ്പ അറിയുമ്പൊഴെക്കു ബുദ്ധിമാന്മാർ നിരൂപിച്ചു പൂർവ്വാചാരത്തിന്റെ
കുറവു തീർക്കെണ്ടതാകുന്നു-ലൊകസമ്മതം വരുന്നില്ല എങ്കിലും താന്താന്റെ
ആത്മാവെ രക്ഷിപ്പാൻ നൊക്കെണം. ഇവിടെ ദൈവഭയവും സ്നെഹശക്തിയും
ഇല്ലായ്കയാൽ പുരുഷന്മാർക്ക തന്റെടം ഇല്ല. കൂടുമ്പൊൾ അടുക്കെയുള്ളവരെ
നൊക്കി കുരങ്ങുപൊലെ അവർ ആചരിക്കുന്ന പ്രകാരം ചെയ്തുകൊള്ളുന്നു. [ 145 ] നാടൊടും നെരം നടുവെ
നാലാൾ പറഞ്ഞാൽ നാടും വഴങ്ങാം
കൊമ്പൻ പൊയതുമൊഴെക്കും വഴി
സൂചിപൊയവഴിക്കെ നൂലു പൊകും
നായ്ക്കാട്ടത്തിന്നുമെല്ക്കാട്ടം ഉണ്ടെങ്കിൽ
നായ്ക്കാട്ടവും വിലപൊകും
കൂട്ടത്തിൽ കൂടിയാൽ കൂക്കിരിയും വമ്പൻ
വെച്ചാൽ കുടിമ ചെരച്ചാൽ മൊട്ട
ആയിരം ബുദ്ധിക്കുനെഞ്ചിന്നു പാറ നൂറുപുത്തിക്ക ഈർക്കിലും
കൊക്കിലി ഏക ബുദ്ധിക്ക
തിത്തികമമ്മാ

ഇപ്രകാരം മനുഷ്യരെ ആശ്രയിച്ചു പൊകുന്നത മഹാപാതകം-യെശുവിന്റെ
ആത്മാവ് ഈ രാജ്യത്തിന്മെൽ ചൊരിഞ്ഞുവരുമ്മുന്നമെ ഈ ദീനത്തിന്നു
ഭെദം വരികയില്ല-ദെവപുത്രൻ നിങ്ങളെ വിടുതലയാക്കിയാൽ അത്രെ അന്യരൊട
ചാരാതെതന്റെടക്കാരായി ചമയും. അവന്റെ സ്നെഹം പകർന്നു വരികിലെ
ചെറിയവർക്കും വലിയവർക്കും അരികത്തും ദൂരത്തും ഉള്ളവർക്കും മമതയും
അന്യൊന്യ സെവയും ഉണ്ടാകും-ഒണംവിഷുമഹാമഖം തുടങ്ങിയുള്ളതല്ല
സകലജാതികൾക്കും യെശുനാമത്താലെ ദിവ്യസ്നെഹം വരുന്ന ദിവസംതന്നെ
മഹൊത്സവം.

18. മൊഹവും ഭയവും

ഈ പ്രപഞ്ചത്തിൽ വളരെ മായ ഉണ്ടു എന്ന എല്ലാവരും ഉറപ്പിച്ചു
മുറയിടുന്നു മനുഷ്യരുടെ പിറവി ചാവു പണിപിണി പ്രയാസങ്ങളും വിചാരിച്ചാൽ
എല്ലാം വ്യർത്ഥം എന്നു തൊന്നുന്നു. ദൊഷം കൂടാത്ത ഗുണം കാണുന്നില്ല.

കരിമ്പിന്നു കമ്പുദൊഷം
നെല്ലിൽ തുരുമ്പില്ല എന്നും പണത്തിൽ
കള്ളൻ ഇല്ല എന്നും വരുമൊ
പൃഷ്ഠം നന്നെങ്കിൽ മുഖം ആകാ
ഒമനപ്പെണ്ണു പണിക്കാകാ
എലിപിടിക്കും പൂച്ച കലം ഉടെക്കും
തടുപ്പാൻ ശക്തിയുള്ള കാലത്തു അറിവില്ല
ധർമ്മടം പിടിച്ചത കൊജ അറഞ്ഞില്ല
അറിവുള്ള കാലത്തിൽ ഒരു പ്രാപ്തിയും ഇല്ല [ 146 ] നായിനെ കാണുമ്പൊൾ കല്ലു കാണുന്നില്ല
വെണ്ടാ എന്നപ്പൊൾ ഒരൊനന്മകൈക്കൽ വരും
പകൽവിളക്കെന്നപ്പൊലെ
ആഗ്രഹിച്ച സാധനം എത്തി എന്നു നിരൂപിക്കുന്നെരം അതനുഭവമായി വരികയും
ഇല്ല

താററ്റമണിപൊലെ
ഈത്തപ്പഴം പഴുക്കുമ്പൊൾകാക്കക്കു വായ്പുണ്ണു
മുയൽ ഇളകുമ്പൊൾ നായ്ക്ക കാഷ്ഠിപ്പാൻ മുട്ടും
വെള്ളം പറ്റുമ്പൊഴെക്ക പച്ചൊലയിൽ കെട്ടിയ കാക്കയും എത്തി.
എയ്‌വാൻ വിചാരിച്ചതനാശങ്ങളും ചെയ്യും
ചൊറും കൊണ്ടതകറി പൊകുന്നു
ഒരു ദുഃഖത്തിൽ നിന്നപ്രയാസത്തൊടെതെറ്റിയാൽ
കണ്ണൊടകൊള്ളെണ്ടതപുരിയത്തൊടായിപൊയി
ഉടനെമറ്റൊരു ഭാഗത്തിൽ അരപ്പലം നൂലിന്റെ കുഴക്കെ അകപ്പെടും
ഒരു കാര്യം തുടങ്ങുമ്പൊൾ
കള്ളിയിൽ കുത്തികൈ എടുത്തപ്പൊലെ
ഇപ്പൊൾ നിവൃത്തിയായി എന്നു ഭാവിക്കുമ്പൊൾ
ഉമികുത്തി പുകകൊണ്ടു
ചുളയില്ലാതചക്കയും കട്ടു ചമ്പാടൻ വഴക്കുണ്ടായി
ചെമ്പെന്നും ചൊല്ലി ഇരിമ്പിന്നു ചൊരകളഞ്ഞു
ചെമ്പെന്നും ചൊല്ലി വെളിക്കൊമണ്ണു കയറ്റിയതു
പന്നിയെ പായും കടവു ശെഷിക്കും
ഉച്ചത്തിൽ കരെറുന്ന സമയം വീഴ്ചയും അടുത്തിരിക്കുന്നു
കുരൾ എത്തും മുമ്പെ തളപ്പ അറ്റു
ശെഷം എല്ലാം സന്യസിച്ചാലും ഗൃഹത്തിൽ അല്പ സന്തുഷ്ടനായി കഴിക്കും
കാലത്തു
പൂത്തത ഒക്കമാങ്ങയുമല്ല പെറ്റതഒക്ക മക്കളും അല്ല
ക്കാക്കയിൽ പൂവൻ ഇല്ല
ഇരുത്തിയെ വെച്ചതുപൊലെ
മാങ്ങ വീണാൽ മാക്കീഴപാടൊ
അഞ്ചെരുമ കറുക്കുന്നത അയൽ അറിയും
കഞ്ഞിവാർത്തുണ്ണുന്നതു നെഞ്ഞറിയും [ 147 ] എന്നുളളത പല വിധമായി പഠിക്കെണ്ടിവരും ഒടുവിൽ കുരുടൻ പിടിച്ച വടി കൂട
പറിച്ചു പൊകും. ആകയാൽ രണ്ടു ജ്ഞാനികൾ കൂടി പ്രപഞ്ച കാര്യം കൊണ്ട
സംഭാഷണ ചെയ്യുമ്പൊൾ

ഉരൽ ചെന്ന മദ്ദളത്തിന്നൊട അന്യായം
പൊലെ ആകും-അയ്യൊ എല്ലാ മനുഷ്യരും
മുളനാഴി മുറിച്ച പന്തിയിൽ
എന്നു സമ്മതിക്കും ശ്വാസം കഴിക്കുന്നെടത്തോളം എല്ലാവർക്കും സങ്കടം.
പട്ടർ പാടുവന്നപ്പൊലെ
വിടാതെ ചെർന്നിരിക്കുന്നു-മർത്യപ്പുഴുക്കളുടെ നടപ്പ എല്ലാം
കണ്ടിമുഖത്തു മീൻ അടുത്ത പൊലെ
തീക്കൊള്ളി മെലെ മീറുകളിക്കുമ്പൊലെ
സങ്കടം സഹിക്കുന്നതിൽ ജ്ഞാനിക്കും ഭൊഷനും ഒരുഭെദവും ഇല്ല
അലക്കുന്നൊന്റെ കഴുതപൊലെ
പൊയാൽ പൊറുക്കുവാൻ പൊണ്ണാച്ചിയും മതി
ലൊകപശുക്കളുടെ കുത്തു സഹിച്ചു കൂടുമൊ. ഇങ്ങിനെ എല്ലാം
ഒർത്താൽ ദെവദൂഷണം ഹൃദയത്തിൽ ജനിക്കും. ദൈവം ഉണ്ടൊ അവൻ
നൊക്കുന്നില്ലെല്ലൊ ന്യായത്തിന്നു നിത്യം മറിച്ചൽ വരുന്നു. എന്തിന്നു

അടികൊള്ളുവാൻ ചെണ്ട പണം വാങ്ങുവാൻ മാരാൻ
കുത്തും തല്ലും ചെണ്ടെക്ക അപ്പവും ചൊറും മാരയാന്നു
പട്ടും വളയും പണിക്കർക്കു വെട്ടും കുത്തും പലിശെക്ക
കാണ്മാൻ വന്നൊരെ കഴുവെറ്റു
ചത്തൊന്റെ വീട്ടിൽ കൊന്നൊന്റെ പാടു
ഒരുത്തന്റെ കുറ്റത്താൽ കുട്ടത്തിന്നനാശം ജനിക്കുന്നത എന്ത
വെളുത്ത മാരയാൻ ഇഞ്ചിപൊരിച്ചതു മൂലം ദാവനപുക്കു
പിന്നെ അതിബുദ്ധിക്ക അല്പായുസ്സ

എന്നത എന്തിന്നു- ഈ സൃഷ്ടി എല്ലാം സാക്ഷാൽ മായ തന്നെ-
കാണുന്നത ഒന്നും സാരമല്ല. പടച്ചവന്റെ ഒരു ലീല അത്രെ. ആയവൻ
ഇതുപൊലെ ഒരൊലൊകം ഉണ്ടാക്കും. കുറയ കാലം രക്ഷിക്കും. പിന്നെ
സംഹരിക്കും- പക്ഷെ പണ്ട ഇതിൻവണ്ണം ചില കളികളെ നടത്തി ഇരിക്കുന്നു.
ഇതിന്റെ ശെഷവും നടത്തും, തനിക്ക അറെപ്പു വരുന്നെരം ഇല്ലാതാക്കിക്കളയും-
അതുകൊണ്ടു അവൻ അല്ലാതെ ഉള്ളതഎല്ലാം ഇല്ലാത്തതാകുന്നു എന്നിങ്ങിനെ
ദുഷിച്ചു തുടങ്ങും. അതിന്റെ കാരണം

ഇഷ്ടമല്ലാപ്പെണ്ണു തൊട്ടത എല്ലാം കുറ്റം [ 148 ] എന്നുള്ള പ്രകാരം ഇഷ്ടമല്ലാത്ത ഭർത്താവതൊട്ടത എല്ലാം കുറ്റം എന്നു
വ്യഭിചാരിണിയുടെ ഭാവം ആകുന്നു. ദൈവം ഉണ്ടാക്കീട്ടുള്ളത. എല്ലാം ഉള്ളത
തന്നെ അവന്റെ സൃഷ്ടിയിൽ ഒരു കുറ്റവും ഇല്ല. പാപം എന്നൊരു മായയെ
വിചാരിച്ചത അവനല്ല നാമത്രെ-അവൻ പടെച്ച ഈ ആത്മാവെയും
ദെഹത്തെയും ദുഷിപ്പിച്ചു കളഞ്ഞത നാമത്രെ നമ്മുടെ ദൊഷം മൂലമായിട്ടത്രെ
നിലമ്പറമ്പുകൾക്കും കൊള്ളക്കൊടുക്കെക്കും കുഡുംബ രാജ്യങ്ങൾക്കും
ഒരൊരൊശാപം പറ്റി ഇരിക്കുന്നു എന്നറിക-ഏക ഭർത്താവെ വിട്ടു പല
കള്ളന്മാരെയും ആശ്രയിച്ചു സെവിച്ചു പൊയ സ്ത്രീ നാം തന്നെ- എന്നിട്ടും
ദൊഷമൊ ദുഃഖമൊ കാണുന്ന ഉടന്നെ കുറ്റം എല്ലാം ഉടയവന്റെ മെൽ
ചുമത്തുന്നു.

പെറ്റി ആകാഞ്ഞിട്ടു കുട്ടിപെണ്ണായി

എന്നപൊലെ-എന്നാൽ അവൻ മനുഷ്യജാതിയെ ഉപെക്ഷിക്കുമൊ
കല്പാന്തരത്തിൽ ഈ സൃഷ്ടിയെ സംഹരിക്കുമൊ ആയ്ത ഒരുനാളും
ചെയ്കയില്ല-അവന്റെ കൊപവും ശാപവും കൊള്ളുന്നതനാശത്തിന്നല്ല
നമ്മുടെ ഗുണത്തിന്നു വെണ്ടി തന്നെ- അവൻ പാപികൾക്കയെശുവെ
പലിശയാക്കി വെട്ടും കുത്തും തല്ലും കൊള്ളിച്ചു അപ്പവും പട്ടും വളയും
നിസ്സാരന്മാരായ നമുക്കു കല്പിച്ചിരിക്കുന്നു-അവൻ മനസ്സലിഞ്ഞു കണ്ണു
ചിമ്മിയതിനാൽ കള്ളന്മാരെ അല്ല അവരുടെ ദുഃഖാവസ്ഥ കാണ്മാൻ വന്നവനെ
ഒരു ദൊഷം കൂടാത്തവൻ എങ്കിലും കഴുവെറ്റി ഇരിക്കുന്നു-പാപമില്ലാത്ത ആ
എക മനുഷ്യനെ മരണത്തിൽ ഏല്പിച്ചതിനാൽ പാപികളായ നമ്മെ
ശിക്ഷിക്കാതെ വിടുവാൻ മനസ്സുള്ളവൻ എന്നു കാണിച്ചു. യെശുവെ തറെച്ച
കുരിശ തന്നെ എത്രയും വിക്രമായി തൊന്നുന്ന ദെവനീതിയെ നെരാക്കി
തെളിയിക്കുന്നു. ഇങ്ങിനെ ഉള്ള പുത്രനെ മരിച്ചവരിൽ നിന്നു എഴുനീല്പിച്ച
എന്നെന്നെക്കും
മനുഷ്യപുത്രനായി വാഴിച്ചതിനാൽ ഈ സൃഷ്ടിയെയും
പുലയാടിച്ചിയായ മനുഷ്യ ജാതിയെയും എന്നും ഉപെക്ഷിക്കയില്ല എന്നു
നിശ്ചയം വരുത്തി ഇരിക്കുന്നു-ഇങ്ങിനെ ക്ഷമ എറീട്ടുള്ള ഭർത്താവിന്റെ
കാൽ നാം പിടിച്ചു വ്യഭിചാരം ദ്രൊഹങ്ങളെ എറ്റു പറഞ്ഞു ക്ഷമെക്കായി
ഇരന്നുകൊണ്ടുപാടു നില്ക്കട്ടെ.

തൊറ്റപുറത്തു പടയില്ല

എന്നു വിളിക്കട്ടെ അവൻ ക്ഷമിക്കും സത്യം-അതുവും പൊരാ അവൻ
ക്ഷമിച്ചിരിക്കുന്നു-യെശുവിന്റെ രക്തത്താലെ അവൻ ശാപത്തെ നിവൃത്തിച്ചു
ഈ മത്സരക്കാരൊടനിരന്നു പുതിയ കറാരെയും നിത്യജീവന്റെ
വാഗ്ദത്തത്തെയും ഉറപ്പിച്ചിരിക്കുന്നു. ഇതിനെ വിവരമായി കാട്ടി ചൊല്ലി
തന്നാലും മതിയാകയില്ല-താൻ വിശ്വസിച്ച അനുഭവിച്ചു ശീലിച്ചാൽ ഈ ജന്മം
മായ അല്ല എന്നു താനെ അറിയാം[ 149 ] നെയ്കൂട്ടിയാൽ നെഞ്ഞറിയും
അകത്തിട്ടാൽ പുറത്തറിയാം
തനിക്കിറങ്ങിയാൽ തനിക്കറിയാം

ഈ ലൊകം മുഴുവനും മനുഷ്യൻ തന്നെ താൻ നൊക്കെണ്ടതിന്നു
ദിവ്യകണ്ണാടി ആകുന്നു. ഒരൊ ദുഃഖം ഒരൊ ദൊഷത്തിന്റെ പ്രതിബിംബമത്രെ.
കണ്ണുതെളിഞ്ഞാൽ മായയും ശാപവും കാണുന്തൊറും.

തന്റെ മീടാകാഞ്ഞിട്ട ആരാന്റെ കണ്ണാടി പൊളിക്കയില്ല
താൻ തന്നൊടല്ല ദൈവത്തൊടും അവന്റെ ലൊകത്താടും ചൊടിച്ചാൽ


വിരൽ ചുട്ടു കവിൾ തുളെച്ചതുപൊലെ ആം
അട്ടം പൊളിഞ്ഞാൽ അകത്തു
പാലം മുറിഞ്ഞാൽ ഒഴിവിലെ.

ഒടുക്കം നിങ്ങൾ യെശുവെ കൂട്ടി അകത്തിട്ടാലെ ഈ ജന്മത്തിന്റെ സാരം
അറിയും.

വ്യാധിയും വാർദ്ധക്യവും ഏറുമ്പൊൾ യെശുവെ അറിയാത്തവന്റെ അവസ്ഥ
എത്രയും സങ്കടമാകുന്നു. അപ്പൊൾ
കുത്തു കൊണ്ട പന്നി നരങ്ങുമ്പൊലെ
പന്നി മൂത്താൽ കുന്നയും
ആളു മൂത്താൽ കുലമണയും
വെശി മൂത്താൽ കുരങ്ങു

എന്നാലും കിഴവന്മാരും ലൊകത്തിലെ ദ്വന്ദ്വങ്ങളെ വിടുന്നില്ല.

വടികുത്തിയും പടകാണണം

കീഴിൽ കഴിഞ്ഞതെ ഒർത്താൽ എല്ലാം സ്വപ്നത്തിന്റെ ഭാഷ, ആ
ഒർമ്മകളെ വിസ്തരിച്ചു നൊക്കിയാൽ
ഇടിവെട്ടിയമരംപൊലെ
ആടുമെഞ്ഞകാടുപൊലെ
നഞ്ഞെറ്റമീൻ പൊലെ
പാളയം പൊയ നിരത്തുപൊലെ
കരിമ്പിൻ തൊട്ടത്തിൽ ആന കടന്നപ്പൊലെ

വെള്ളരിയിൽ കുറുക്കൻ കയറിയതുപൊലെ. തൊന്നും താനും ഒറ്റമരത്തിൽ
കുരങ്ങു പൊലെ ശെഷിച്ചിരിക്കുന്നു. പിന്നെയും
അറുത്തിട്ട കൊഴിപിടെക്കുറ്റ പൊലെ
ഒഴുകുന്നതൊണിക്ക ഒര ഉന്തു
വിനാശകാലെ വിപരീതബുദ്ധി ആരാന്റെ
കത്തി എന്നെ ഒന്നു കുത്തി. [ 150 ] ആട്ടം മുട്ടിയാൽ കൊട്ടത്തടത്തിൽ
ചാക്കില്ലയാതനാൾ അല്ല പറന്നു ഞാൻ
എന്നുള്ള മരണകാലം വരും. ചെയ്ത കർമ്മങ്ങളുടെ ഒർമ്മ അല്ലാതെ
കാതറ്റ സൂചിയും കൂടി വന്നതു
എന്നാൽ ധനാശി പാടിപൊയി
എന്നു നാട്ടുകാരുടെ പക്ഷം എങ്കിലും മറ്റൊന്നുണ്ടു
ആവും കാലെ ചെയ്തതു ചാവും കാലെ കാണാം.

അയ്യൊ പുലർന്നു കുറുക്കനെപ്പോലെ എത്ര ആൾ നില്ക്കു മനുഷ്യന്നു
മരിച്ചതിന്റെ ശെഷം ന്യായവിസ്താരം ഉണ്ടു. ആകയാൽ അവന്റെ കഥതീർന്നു
എന്ന ഒരു നാളും പറഞ്ഞു കൂടാ-ദൈവത്തെ അനുസരിക്കാത്തവർക്ക
ഭയങ്കരമായിട്ടുള്ള രണ്ടാം മരണം എന്ന ഒരു വിധി ഒടുവിൽ ഉണ്ടാകും.
അതാരവർണ്ണിക്കും.

കൂടകിടന്നവനെ രാപ്പനിയെ അറിഞ്ഞുകൂടും.
അപ്പൊൾ
ഇരിമ്പു കുടിച്ചവെള്ളം തെക്കുമൊ എന്ന ആരും ചൊദിക്ക ഇല്ല.
കൊണ്ടൊൻ തിന്നൊൻ വീട്ടട്ടെ

എന്നത്രെ-യെശുവിന്റെ ശിഷ്യനൊ നാൾതൊറും ഈ ലൊകത്തിൽ
നിന്നു മരിക്കകൊണ്ടു സലാം പറഞ്ഞു യാത്രയാകെണ്ടതിന്നു ഭയമില്ല-ആയവൻ
ഇവിടെ പരദെശി അത്ര ജന്മദെശം മീത്തൽ തന്നെ- ഇവിടെ കാണാതെ ആശിച്ചു
വിശ്വസിച്ചിട്ടുള്ളത അവൻ ഭെദം കൂടാതെ കാണും തൊടുകയും ചെയ്യും-
കുരിശിലെ മരണംവരെയും തന്നെ സ്നെഹിച്ച രാജാവിനെ അവൻ കാണും,
വിശ്വസ്തനായ സെവകനെ രാജാവുതാൻ സല്ക്കരിക്കയും ചെയ്യും.
അന്നുതൊട്ടു സ്നെഹം ജ്ഞാനം സ്തുതി ശുശ്രൂഷ മുതലായതിന്റെ
വളർച്ചെക്കും ഒരു തടവും ഒടുവും വരികയില്ല-കണ്ണുനീർ വാർത്തു വിതെപ്പവർ
സന്തൊഷിച്ച ആർത്തു മൂരും-അല്ലെയൊ മലയാളികളെ

വെള്ളം പറ്റിയെടത്തു മീൻ കളിക്കുമ്പൊലെ നിങ്ങളും എത്രൊടം-
ദാഹമുള്ളൊരെ നിങ്ങൾ വന്നു ജീവ വെള്ളത്തിൽ നിന്നു സൌജന്യമായി
വാങ്ങി യഥെഷ്ടം കുടിപ്പിൻ-കർത്താവായ യെശുവെ നീ അല്ലൊ
ജീവനുള്ളവെള്ളമാകുന്നു. നിന്റെ സൃഷ്ടികളുടെ ഞരക്കവും കെൾക്കുന്നു.
ആകയാൽ വരിക വരിക. [ 151 ] TRUTH AND ERROR
IN
NALA'S STORY

നളചരിതസാരശോധന

1851 [ 153 ] നളചരിതസാരം

1-ാം സംഭാഷണം

നായർ. സലാം ഗുരുക്കളെ! നിങ്ങൾ ഏതു ഗ്രന്ഥം വായിക്കുന്നു?
അഷ്ടാംഗഹൃദയമൊ?

ഗുരു. അല്ല, നളചരിതം തന്നെ.

നായർ. നളചരിതമൊ? ഞങ്ങളുടെ ശാസ്ത്രം നിങ്ങൾക്കു വായിക്കാമൊ? ബുക്കു
പഠിപ്പാനല്ലാതെ, ഈ വക നോക്കുവാനും സമ്മതമൊ?

ഗുരു. വിരോധം ഏതും ഇല്ല. സകലത്തെയും ശോധന ചെയ്വിൻ; നല്ലതിനെ
മുറുക പിടിപ്പിൻ, എന്ന ഒരു ന്യായം ഞങ്ങൾക്കുണ്ടു.
പുസ്തകങ്ങളിൽസാരം അധികം കാണുകകൊണ്ടു, അധികം
വായിക്കുന്നുണ്ടു. സമയം ഉള്ളപ്പൊൾ നിങ്ങളുടെ ഗ്രന്ഥങ്ങളിലും
സാരമായുള്ളതിനെ എടുത്തു, പിടിപ്പാൻ മനസ്സുണ്ടു.

നായർ. എന്നൊടു പരമാർത്ഥം പോലെ പറയണം.
ഇങ്ങവേദശാസ്ത്രപുരാണങ്ങളിൽ സാരമധികം ഉണ്ടല്ലൊ; അങ്ങെ
വേദത്തിൽ ഇതിനോടു സമം ഒന്നും കിട്ടീല്ല എന്നു തോന്നുന്നു, അതു
കൊണ്ടത്രെ നിങ്ങൾ എറിഞ്ഞു കളഞ്ഞതിനെ പിന്നെയും
എടുത്തിരിക്കുന്നു.

ഗുരു. ഞാൻ പരമാർത്ഥം പറയാം. ഈ നാട്ടിലെ ശാസ്ത്രങ്ങളെ നോക്കുന്തോറും,
തെറ്റും കുറവും അധികം കാണുന്നു; സത്യവേദംനൊക്കുന്തോറും,
സാരവും മെന്മയും അധികം തെളിയുന്നു. ഈ നാട്ടുകാരെല്ലാവരും
അതിനെ ശോധന ചെയ്താൽ കൊളളായിരുന്നു.

നായർ. അതിപ്പൊൾ വേണ്ട! നളചരിതത്തിൽ എന്തു സാരം കണ്ടിരിക്കുന്നു?

ഗുരു. ഒന്നു, വാക്കുകളുടെ വിശേഷത്വം തന്നെ. അതിനെ ഭാഷയിൽ
ആക്കിയവൻ സമർത്ഥൻ എന്നെ വേണ്ടു. വാചകവും വൃത്തവും എത്രയും വെടിപ്പായി തോന്നുന്നു. [ 154 ] നായർ. പിന്നെയൊ! നിങ്ങളുടെ വേദക്കാർക്കു ഒരുനാളും അപ്രകാരം വരികയില്ല;
അവർ എല്ലാം തിക്കി വിക്കി പറയുന്നു.

ഗുരു. വിശപ്പുള്ളവന്നു മിന്നുന്നതു വേണമൊ, തിന്നുന്നതു വേണമൊ? നല്ല
വഴിയെ തിരഞ്ഞു നടക്കുമ്പൊൾ, കൊഞ്ഞനം കാട്ടി തന്നാലും,
സന്തോഷം അല്ലയൊ? ഒരു വാചാലൻ വന്നു ശ്ലോകം ചൊല്ലി, നിങ്ങളെ
ചതിച്ചു കാട്ടിൽ അയച്ചാലൊ?

നായർ. കോപം വേണ്ടാ ശാസ്ത്രങ്ങളിൽ വാക്കു തന്നെ അല്ല, പൊരുൾ അത്ര
പ്രമാണം; സംശയമില്ല. എങ്കിലും, മുഖം അഴകുള്ളതെന്നു വെച്ചു,
ആഭരണത്തെ ചാടേണമോ? മുത്തു താൻ മേത്തരമായാലും, പൊന്നിൽ
അമിഴ്ത്തി വെച്ചാൽ അധികം ശോഭിക്കയില്ലയൊ?

ഗുരു. നേർ തന്നെ. അതു വിചാരിച്ചത്രെ ഞാനും ഈ പാട്ടും മറ്റും നോക്കുന്നതു.
സത്യത്തെ ഗ്രഹിച്ചവർക്കു അവസരം ഉണ്ടായാൽ, പടച്ചവനേയും
അവന്റെ ക്രിയകളേയും യോഗ്യമായി സ്തുതിക്കേണ്ടിതിന്നു, ഭാഷയെ
നല്ലവണ്ണം അഭ്യസിക്കെണം, എന്നു എന്റെ പക്ഷം.

നായർ. നളചരിതത്തിൽ വാക്കിന്നല്ലാതെ, അർത്ഥത്തിന്നും സാരം ഇല്ലയോ?

ഗുരു. പല അർത്ഥങ്ങളും ന്യായങ്ങളും നല്ലവ എന്നു തോന്നുന്നു.

നായർ. അവ ചിലതു എന്നോടു പറയണം.

ഗുരു. പറയാം. കഥയെ വായിച്ചു കേട്ടുവല്ലൊ; ഇപ്പോഴും മനസ്സിലുണ്ടോ?

നായർ. ചെറുപ്പത്തിൽ നമുക്കു നല്ലവണ്ണം അറിയായിരുന്നു; ഇപ്പോൾ ഓർമ്മ
അസാരം വിട്ടു പോയി. ചുരുക്കി പറഞ്ഞാൽ, ദോഷം ഇല്ല.

ഗുരു. പണ്ടു നിഷധരാജാവായ നളൻ ഓർഅരയന്നത്തിന്റെ ചൊൽ കേട്ടു,
ദമയന്തി എന്ന കന്യകയെ കാംക്ഷിച്ചു, അവളും അരയന്നം പറഞ്ഞു
കേട്ടു, നളനെ മോഹിച്ചു വലഞ്ഞുപോയപ്പോൾ, അവളുടെ അച്ഛനായ
വിദർഭരാജാവ് വിചാരിച്ചു, മകൾക്കു വിവാഹം കഴിപ്പിക്കെണം എന്നു
വെച്ചു, സ്വയംബരം കല്പ്പിച്ചു, ദിവസത്തെ കുറിക്കയും ചെയ്തു.
അതിന്നായി അനേകം രാജാക്കന്മാരും നളനും കൂടി വരുമ്പോൾ, ഇന്ദ്രൻ
മുതലായ നാലു ദേവന്മാരും ഇറങ്ങിവന്നു, ദമയന്തിയെ വേൾപ്പാൻ
മോഹിച്ചു, നളനെ കണ്ട നേരം തങ്ങളുടെ ദൂതനാക്കി നിയോഗിച്ചു,
അവനും ചെന്നുകണ്ടു, വേണ്ടുംവണ്ണം ബോധിപ്പിച്ചു, ഒരു ദേവനെ
വരിക്കെണം എന്നുപദേശിച്ചു അവളുടെ മനസ്സിനെ ഇളക്കുവാൻ
കഴിഞ്ഞില്ല താനും. സ്വയംബര ദിവസത്തിൽ അവൾ ദേവന്മാരെ
വെറുത്തു, നളനെ വരിച്ചു, മാലയിട്ടു. ദേവകൾ നാല്വരും പ്രസാദിച്ചു
നളനു ഈ രണ്ടും വരങ്ങളെ കൊടുത്തു മറകയും ചെയ്തു. അനന്തരം
നളൻ ദമയന്തിയുമായി നിഷധപുരിയിൽ സുഖിച്ചു വാഴുമ്പോൾ,
കലിയുഗം എന്ന ഒരു ദുർഭൂതം അവനെ പിഴുക്കുവാൻ തരം നോക്കി, [ 155 ] ഒരിക്കൽ ശൌചംചെയ്യുന്നേരം, കാൽ പുറവടിയിൽ നനയാത്തതു കണ്ടു.
ആ വഴിയായി അവനിൽ കയറി വസിച്ചു. അതിനാൽ അവന്റെ
ബുദ്ധിക്കു സ്ഥിരക്കേടു വന്നപ്പോൾ പുഷ്കരൻ എന്ന ബന്ധുവന്നു,
ചൂതിന്നു വിളിച്ചു കളിക്കുന്തോറും നളൻ തോറ്റു തോറ്റു, ധനവും
രാജ്യവും എല്ലാം പുഷ്കരന്റെ കൈവശമാകയും ചെയ്തു. ഭർത്താവിന്റെ
ഭ്രാന്തു കണ്ടാറെ, ദയ മന്തി രണ്ടുമക്കളേയും തേരിൽ കരേറ്റി,
അച്ഛന്റെ നഗരത്തിൽ അയച്ചു പാർപ്പിച്ചു; താൻ ഭർത്താവെ
പിരിയാതെ ഒന്നിച്ചു നഗരം വിട്ടു, കാട്ടിൽ കൂടി സഞ്ചരിക്കയും ചെയ്തു.
ഒരു നാൾ കലി നളനെ പിന്നെയും ചതിച്ചു. ഏക വസ്ത്രം ശേഷിച്ചതിനെ
അപഹരിച്ചപ്പോൾ, അവൻ അഴി നില പൂണ്ടു, ഭാര്യ ഉറങ്ങുന്ന കാലം
അവളുടെ വസ്ത്രം മുറിച്ചു. പാതി എടുത്തു, ഓടിപോകയും ചെയ്തു.
അവൾ ഉണർന്ന ഉടനെ, ഭർത്താവെ കാണാതെ വളരെ ഖേദിച്ചുഴന്നു
തിരഞ്ഞിട്ടും കാണാഞ്ഞപ്പോൾ കച്ചവടക്കാരുടെ കൂട്ടത്തോടു ചേർന്നു,
ഒന്നിച്ചു നടന്നു, ചേദി രാജ്യത്തിൽ എത്തിയാറെ പേർ മറച്ചു, അരമനയിൽ
സൈരന്ധ്രിയായി സേവിക്കയും ചെയ്തു. നളൻ ഒരു കാട്ടുതീയിൽ
അകപ്പെട്ട സർപ്പത്തിന്റെ ആർത്തനാദം കേട്ടു, ദിവ്യവരം കൊണ്ട
അതിനെ തീയിൽ നിന്നു രക്ഷിച്ചപ്പോൾ, സർപ്പം മാറത്ത് കടിച്ചു രൂപവും
മാറ്റി കലിയുടെ വഞ്ചനയൊക്ക അറിയിച്ചു. ഒരു മന്ത്രത്താലെ രക്ഷ
ഉളളു എന്നും, ഇന്നിന്ന പ്രയോഗങ്ങൾ വേണം എന്നും ഉപദേശിച്ചു,
നളനും ബാഹുകൻ എന്ന പേരെടുത്തു, അയോദ്ധ്യരാജാവെ ചെന്നു
കണ്ടു, അടുക്കളക്കാരനും തേരാളിയുമായി സേവിച്ചു പാർക്കയും ചെയ്തു.
എന്നാറെ വിദർഭരാജാവു ബ്രാഹ്മണരെ അയച്ചു മകളെ എങ്ങും
തിരയിക്കും സമയം ഒരുവൻ ചേദിനഗരത്തിൽ ചെന്നു ദമയന്തിയെ
കണ്ടറിഞ്ഞു, അവളും പുറപ്പെട്ടു. പിതാവിനേയും മക്കളേയും കണ്ടു.
വളരെ കാലം പാർത്തു. പിന്നെ അവളും ബ്രാഹ്മണരെ നിയോഗിച്ചു
ഭർത്താവെ തിരയിച്ചാറെ, അയോദ്ധ്യയിൽ ഒരുവൻ ഉണ്ടു, അടയാളങ്ങൾ
മിക്കതും ഒക്കുന്നു, രൂപത്തിന്നു മാത്രം ഭേദം ഉണ്ടു, എന്നു കേട്ട ഉടനെ,
രണ്ടാമത് ഒരു സ്വയംവരം നാളെ ഉണ്ടു എന്നു അവൾ അയോദ്ധ്യയിൽ
അറിയിപ്പാൻ ആൾ അയച്ചു. അതിനായി ചെല്ലുവാൻ അയോദ്ധ്യരാജാവു
ഭാവിച്ചപ്പോൾ, നൂറ്റെട്ടു കാതംഎങ്കിലും, ഒരു ദിവസം കൊണ്ടു ഞാൻ
എത്തിക്കാം എന്നു തേരാളി പറഞ്ഞു. അവ്വണ്ണം പുറപ്പെട്ടു,
ദിവ്യവരത്താൽ അതിശയമായി ഓടുമ്പോൾ, രാജാവു പ്രസാദിച്ചു,
അക്ഷഹൃദയമന്ത്രത്തെ തെരാളിക്ക് ഉപദേശിച്ചു കൊടുത്തു. അവർ
വിദർഭരാജധാനിയിൽ എത്തിയാറെ, സ്വയംവരം ഇല്ല എന്നു കണ്ടു;
ദമയന്തിയൊ ബാഹുകന്റെ തേരാളിത്വവും പാകരുചിയും മറ്റും [ 156 ] പരീക്ഷിച്ചു കണ്ടു അവനെ വരുത്തി, ഉള്ളം തുറന്നു പറഞ്ഞു.
നളൻതന്നെ എന്നു ഗ്രഹിച്ചശേഷം രൂപസൗന്ദര്യം ഇല്ലാഞ്ഞാലും
സ്നേഹത്തിന്നു വ്യത്യാസം ഇല്ല എന്നു കാട്ടിയ ഉടനെ, അവൻ സർപ്പം
ചൊല്ലിയ ഉപായം പ്രയോഗിച്ചു, മുമ്പെത്ത രൂപത്തെ ധരിച്ചു, ഇങ്ങിനെ
പന്തീരാണ്ടുള്ള ക്ലേശത്തെ തീർക്കയും ചെയ്തു. പിന്നെ സ്വരാജ്യത്തെക്ക
പുറപ്പെട്ടു, പുഷ്കരനെ ചൂതിന്നു വിളിച്ചു ജയിച്ചു, ധനവും രാജ്യവും
എല്ലാം അടക്കി, ഭാര്യയുമായി സുഖേന വാണു കൊണ്ടിരുന്നു.

നായർ. നല്ല കഥയല്ലൊ! ദൂഷ്യം ഏതും ഇല്ല.

ഗുരു. അസഭ്യമായത ഒന്നും ഇതിൽ കാണുന്നില്ല. കൃഷ്ണചരിതം മുതലായ
ഗ്രന്ഥങ്ങളെ വായിച്ചാൽ, ഓരൊരൊ നാണക്കേടു തൊന്നും. ആ വക
ബാല്യക്കാരുടെ മനസ്സിനെ കെടുപ്പാൻ മതിയാകയാൽ, ഇതിൽ
കാണാത്തതു കൊണ്ടു, പ്രസാദം തന്നെ വേണം.

നായർ. എത്രയും ദിവ്യമായ കഥ!

ഗുരു. അങ്ങനെ പറയാൻ കഴികയില്ല. അന്നങ്ങൾ വിശേഷം പറയുന്നതും,
ദേവകൾ കല്യാണത്തിന്നായി കിഴിയുന്നതും, വസ്ത്രം പകരും പോലെ
സർപ്പങ്ങളും മറ്റും ദേഹങ്ങളെ പകരുന്നതും നളൻ തീ കൂടാതെ
ചോറുവെക്കുന്നതും, മന്ത്രസാന്നിദ്ധ്യത്താൽ സങ്കടം തീരുന്നതും,
എന്നുള്ള അതിശയങ്ങൾ ഒന്നും എനിക്ക ബോധിക്കുന്നില്ല.

നായർ. അതിശയങ്ങൾ തന്നെ നമുക്കു എത്രയും രസമായി തോന്നുന്നു.
ചിന്തിച്ചൊളം ചിത്രം, ചിത്രം എന്നെ വേണ്ടു. ഗുരു ആ വക കുട്ടികളോടു
നേരമ്പോക്കിന്നു മതിയായിരിക്കും. നാട്ടുകാർ അത സത്യം എന്നു
നിരൂപിക്കയാൽ, ബുദ്ധിയെ മയക്കി കളയുന്നതത്രെ ആകുന്നു.

നായർ. അതിൽ എന്തു ദോഷം ഉണ്ടു? ലോകത്തിൽ എങ്ങും മായ വേണ്ടുവോളം
ഉണ്ടല്ലൊ!

ഗുരു. അതെ മായ എല്ലാവരിലും നിറഞ്ഞു വഴിഞ്ഞിരിക്കകൊണ്ടു, മായയെ
വളർത്തുവാനല്ല, നീക്കുവാൻ തന്നെ നോക്കേണം. ദൈവം, മനുഷ്യൻ,
പാപം, പുണ്യം, സൽഗതി, ദുർഗ്ഗതി, മുതലായവറ്റിന്റെ വസ്തുത,
ലോകർക്കു സ്വയമായി അറിഞ്ഞു വരായ്കയാൽ, ശാസ്ത്രികൾ
വ്യാപിയെ എല്ലാം അകറ്റി, കാര്യം ഉള്ള പ്രകാരം തന്നെ സൂക്ഷ്മമായി
ബോധിപ്പിക്കേണ്ടതാകുന്നു. അപ്രകാരം ചെയ്താൽ നേരമ്പോക്കിന്നു
ഇടവരികയില്ല.

നായർ. നമുക്കു അതിനാൽ നീരസം ഒട്ടും ഇല്ല. എങ്കിലും, പാപം പുണ്യം
തുടങ്ങിയുള്ള ഓരോന്നു കൂടെ സത്യപ്രകാരം വർണ്ണിച്ചിട്ടുണ്ടല്ലൊ.

ഗുരു. ഓരോ വിവരം സത്യപ്രകാരം വർണിച്ചിരിക്കുന്നു. ഇങ്ങിനെ കലിയുഗം
എന്നുള്ള ദുർഭുതത്തോടു ഒന്നിച്ചു പാപങ്ങളുടെ കൂട്ടം പണിക്കാരായി [ 157 ] വരുന്ന പ്രകാരം പറഞ്ഞതു.
കാണുമാറായി മുന്നിൽ കാമവും ക്രോധൻ താനും
കാണം ഒന്നിളക്കാത്ത ലോഭവും മോഹൻ താനും
നാലരും ശരീരത്തെ കൈക്കൊണ്ടു പതുക്കവെ
ലീലയാ വരുന്നരു ഘോഷമംബരം തന്നിൽ
കാമിനീദാസന്മാരും കോപമുളളവർകളും
സ്വാമി സേവകന്മാരും സംസാര പ്രിയന്മാരും
നാലു കൂട്ടവും നാലു മൂർത്തികൾക്കകമ്പടി
ചാലവെ വരുന്നതു കാണായി ഘോഷത്തോടെ
(3 പാദം)

നായർ. ആ നാലു മൂർത്തികൾ എന്തെല്ലാം; കാമം, ക്രോധം, ലോഭം, മോഹം, ഇവ
അല്ലൊ? കാമം എന്നും മോഹം എന്നും ഉള്ളവ ഒന്നു തന്നെ, അല്ലെയോ?

ഗുരു. അല്ല മോഹം എന്നു വെച്ചാൽ, മായയാൽ വരുന്ന മുഢത തന്നെ. ഇങ്ങനെ
കാമത്തോടു സ്ത്രീസക്തരും ക്രോധത്തോടുകോപികളും ലോഭത്തോടു
കൊതിയന്മാരും, മോഹത്തോടു പ്രപഞ്ചസക്തരും, അകമ്പടിജ്ജനമായി
ചേരുന്നു.

നായർ. ചേർച്ച ഉണ്ടു. ബോധിച്ചു. “ചാലവെ വരുന്നതു കാണായി
ഘോഷത്തോടെ” അങ്ങനെ ഉള്ള കൂട്ടർ വളരെ ഉണ്ടു, നിശ്ചയം.

ഗുരു. വളരെ എന്നു പറഞ്ഞാൽ പോരാ; എല്ലാവരിലും ഈ ദോഷങ്ങൾ
കാണ്മാനുണ്ടു, കഷ്ടം!

നായർ. എങ്കിലും ഗുരുക്കളേ, നമ്മിൽ അതില്ലല്ലൊ!

ഗുരു. എന്തൊരു വാക്കു! കോപം ഇല്ലയൊ? മോഹം ഇല്ലയൊ? മായയിൽ രസം
തോന്നുന്നില്ലയോ? കാമം, ലോഭം എന്നുള്ള പേരുകൾ നിങ്ങൾ കേട്ടിട്ടത്രെ
അറിയുന്നു, എന്നുണ്ടോ?

നായർ. അങ്ങിനെ അല്ല. അല്പം ഒരു ദോഷ പ്രസംഗം എല്ലാവരിലും ഉണ്ടല്ലൊ.
ചെറുപ്പത്തിൽ ഓരോന്നു ചെയ്തു പോകും, അതു ബാലശിക്ഷ കൊണ്ട
അമർത്തടക്കി വെക്കണം.

ഗുരു. അമർത്തുവെക്കണ്ടതുസത്യം എങ്കിലും അത അമരുമൊ? വയസ്സുള്ളവരിൽ
ആ ദോഷങ്ങൾ മറഞ്ഞു പോകുന്ന പ്രകാരം തോന്നുന്നില്ല. കുറയുക
അല്ല, വളരുകയത്രെ ചെയ്യും. അഞ്ചാമതു ഒന്നും കൂടുകെ ഉള്ളു.

നായർ. അത എന്താകുന്നു? എഴുണ്ടെന്നു പറഞ്ഞു കേട്ടിരിക്കുന്നു.
കാമവും ക്രോധവും രാഗവും ദ്വോഷവും
മോഹവും ലോഭവും ഡംഭവും എന്നിവ (4 പാദം)

ഗുരു. ആകട്ടെ. എന്നാൽ ഞാൻ ചൊല്ലുന്നതു എട്ടാമതത്രെ; അതു കപടം
തന്നെ. ബോധിച്ചുവൊ? രാഗദ്വേഷാദികൾ എല്ലാ അകത്തു സുഖേന [ 158 ] വസിച്ചിട്ടും ജനങ്ങൾ അവറ്റെ മൂടിവെപ്പാൻ ശീലിക്കുന്നു. ചെട്ടിയുടെ
കള്ളപ്പണം പോലെ. അതുതന്നെ ദൈവത്തിന്നു എത്രയും അനിഷ്ടം.
എല്ലാ ദോഷങ്ങളും ഉണ്ടായിട്ടും ഞാൻ ദുഷ്ടനെന്നു ആരും
വിചാരിക്കുന്നതും ഇല്ല. വ്യാധി അറിഞ്ഞിട്ടു വേണം അല്ലൊ,
ചികിത്സിപ്പാൻ. അയ്യൊ. ലോകത്തിൽ ഒക്കയും പാപശക്തി എത്ര
വലിയതാകുന്നു.

നായർ. എല്ലാവരും അപ്രകാരമല്ല താനും.

ഗുരു. ഒട്ടൊഴിയാതെ എല്ലാവരും ദോഷവാന്മാർ അത്രെ. കലിയുടെ വാക്കു
കെൾക്ക (4 പാദം)

നാലാം യുഗം ഞാൻ അശേഷ ഭൂവാസിനാം
ശീലാദിഭേദം വരുത്തുന്ന പുരുഷൻ
ധർമ്മങ്ങൾ ചെയ്യും ജനത്ത പതുക്കവെ
നിർമ്മൂല നാശം വരുത്തുവാൻ ഈശ്വരൻ
കാമവും ക്രോധവും രാഗവും ദ്വേഷവും
മാമകന്മാരവർ നാലരും ഭൂപതെ
ലോഭവും മോഹവും ഡംഭമെന്നീവിധം
ശോഭനന്മാർ പലർ ഉണ്ടെന്നറിക നീ
എന്നുടെ കാലം വരാഞ്ഞിട്ടവർക്കിന്നോർ
ഇന്നാങ്കമായിട്ടിരിക്കുന്നു മന്നവ
പാരിടം തന്നിൽ കടന്നു വിലസുവാൻ
പാരം ഇക്കൂട്ടത്തിന്നാഗ്രഹം സാമ്പ്രതം
കുത്തി പിടിച്ചമർത്തീടന്നു ഞാനിങ്ങു
തത്തിപ്പുറപ്പെടും എന്നാലും ഈ വക
അല്പം ക്ഷമിപ്പിൻ ക്ഷമിപ്പിൻ എന്നിങ്ങിനെ
പാർപ്പിച്ചിരിക്കുന്നു ഞാൻ എന്നറിക നീ
എന്നുടെ കൈക്കൽ നില്ക്കാതെയാമിന്നിമേൽ
അന്നു യഥായോഗം എന്നതെ ഉള്ളുമെ.
ഇപ്പോൾ അല്ലേ കലികാലം? എന്നാൽ, ദോഷങ്ങൾ തട്ടിപ്പുറപ്പെട്ടു
എന്നും, അതിനാൽ അശേഷ ഭൂവാസികൾക്കു ശീലഭേദം വന്നു എന്നും,
ധർമ്മങ്ങൾ ചെയ്യുന്ന ജനത്തിന്നു നിർമ്മൂലനാശം സംഭവിച്ചു എന്നും
നിശ്ചയിപ്പാൻ സംഗതി ഉണ്ടു.

നായർ. നേർ തന്നെ. സകലവും കലിയുടെ ദോഷമത്രെ.

ഗുരു. ഹാ! ഹാ! കലിയുടെ ദോഷമൊ? കലി എന്ന ഒരാളും ലോകത്തിൽ എങ്ങും
ഇല്ല. ദേവശത്രുവായ പിശാചുണ്ടു, സത്യം. അവൻ ഇപ്പൊൾ മനുഷ്യരുടെ
ബുദ്ധിയെ മയക്കി വെച്ചു ആരും ഗ്രഹിയാതെ കണ്ടു, പ്രപഞ്ചത്തിൽ [ 159 ] രാജാവായി വാഴുന്നുണ്ടു; അവൻ ശൈത്താൻ തന്നെ.

നായർ. കലിയാ, ശൈത്താനൊ? എങ്ങനെ എങ്കിലും കലിയുഗത്തിൽ മാത്രം
ദോഷങ്ങൾ ഇങ്ങനെ വർദ്ധിച്ചിരിക്കുന്നു.

ഗുരു. ഗ്രന്ഥത്തിലും അപ്രകാരം ചൊല്ലിയിരിക്കുന്നു അതു എനിക്ക
ബോധിക്കുന്നില്ല താനും. നളന്റെ കാലം കൂടെ ദോഷമുള്ളതു എന്നു
എന്റെ പക്ഷം.

നായർ. അത എങ്ങിനെ വരും? അന്നു സത്യയുഗമല്ലെ?

ഗുരു. നളന്റെ കാലം എത്രയും നല്ലത എന്നു അവർ സ്തുതിച്ചിരിക്കുന്നു
സത്യം . (4 പാദം)

അതു പൊഴുതു ഭൂതലെ ദാരിദ്ര്യം എന്നതും
ചതിയുമതി ശാഠ്യവും ചൌര്യകർമ്മങ്ങളും
പരയുവതി കാമവും ക്രോധലോഭങ്ങളും
പരുഷമദമാനവും പാന ചാപല്യവും
സതതം അതിവൃഷ്ടിയും വൃഷ്ടിയില്ലായ്കയും
വിതത കലഹങ്ങളും നീച നിശ്വാസവും
ഇവ പല മഹാദോഷം ഒന്നും ഇല്ലാ തദാ
ശിവ ശിവ മഹാ സുഖം സർവദാ ദേഹിനാം
അനഘജന കർമ്മവും പുണ്യകർമ്മങ്ങളും
കനകമണി ദാനവും കാലകർമ്മങ്ങളും
ധരണിസുര പൂജയും ദേവതാസേവയും
ധരണിപതി നൈഷധൻ ചെയ്തു വാണീടിനാൻ
ഇതു നേരായാൽ, ആ കാലത്തിൽ കാമക്രോധലോഭങ്ങളും ഡംഭവും
മദ്യപാനവും മറ്റും ലോകത്തിൽ കാണ്മാൻ സംഗതി ഇല്ല.

നായർ അന്നു മഹാ സൌഖ്യമുള്ള കാലം തന്നെ.

ഗുരു. അതു മായയുള്ള വിചാരമത്രെ. പുഷ്കരൻ മുതലായ ദുഷ്ടന്മാരും
ഉണ്ടല്ലോ. അവൻ “നിഷ്കൃപൻ, നിരീശ്വരൻ, നിഷ്ഠുരൻ, നിരങ്കുശൻ”
എന്നു ദമയന്തി ചൊല്ലിയില്ലയൊ. (3 പാദം)

പിന്നെ രാജാക്കന്മാർക്കു അകപ്പെടുന്ന 7 വിധം വ്യസനങ്ങളെ അവൾ ഇവ്വണ്ണം
പറയുന്നു.

സ്ത്രീകളും, ദ്യൂതങ്ങളും നായാട്ടും, മദ്യപാനം,
ലോകഗർഹിതം വാക്യദണ്ഡന ക്രൌര്യങ്ങളും.

അതുകൊണ്ടു കാമം ക്രോധം മദ്യപാനം മുതലായ ദോഷങ്ങളൊടു ആ
കാലത്തിൽ ഉള്ളവർക്കും കൂടെ പരിചയം ഉണ്ടായിരുന്നു സ്പഷ്ടം.

നായർ. മർത്ത്യപ്പുഴുക്കൾക്കു പണ്ടു തന്നെ ഉണ്ടായിരിക്കും. അതു നമ്മുടെ ഗതി
അതെ, ദൈവകല്പിതം എന്നെ വേണ്ടു. [ 160 ] ഗുരു. ധാതൃ കല്പിതത്തിന്റെ ലംഘനഞ്ചെയ്തീടുവാൻ, ഏതുമെ നിനക്കേണ്ടാ
പണ്ഡിതൻ താൻ എന്നാലും” എന്ന ഇക്കൂട്ടു വാക്കു എനിക്ക
തോന്നുന്നില്ല. ദൈവം എന്തെല്ലാം വിധിച്ചിട്ടും, പാപത്തെ ഉണ്ടാക്കി
വിധിച്ചവനല്ല. അവൻ ശുദ്ധനാകകൊണ്ടു പാപകാരണമായി വരികയില്ല.
നിശ്ചയം അവൻ പാപത്തെ ഒക്കയും വെറുക്കുന്നു. പാപം അവനിലല്ല.
നമ്മിലത്രെ ഉത്ഭവിക്കുന്നതു.

നായർ. ദൈവഹിതമായ്ത അല്ലാതെ, വല്ലതും നടത്തുന്നുവൊ? പാപം
ഈശ്വരന്നു വേണ്ടാ എങ്കിൽ, തൽക്ഷണം ഇല്ലാതെ ആം.

ഗുരു. അയ്യൊ, ദൈവത്തിന്നു പാപം വേണ്ടാ എങ്കിലും, അതു മാറ്റുവാൻ
ദൈവത്തിന്നും കൂടെ വിഷമമാകുന്നു. മറ്റൊരു വസ്തുവിനെ
മാറ്റുവാനും നീക്കുവാനും ദൈവത്തിന്നു പ്രയാസമില്ല; മനുഷ്യരുടെ
ഹൃദയത്തെ മാറ്റുന്നത് എത്രയും പ്രയാസകാര്യം തന്നെ. നാം
ദൈവത്തിന്റെ കൈയിൽ യന്ത്രപ്പാവകൾ എന്നു വിചാരിക്കരുത്.
നമ്മുടെ സമ്മതം കൂടെ വരുത്തണം. അതു തന്നെ ദൈവത്തിന്നും
പ്രയാസമുള്ള പണി ആകുന്നു.

നായർ. ദൈവം കൂടെ പണിപ്പെടുന്ന പ്രകാരം ഞാൻ ഒരുനാളും കേട്ടിട്ടില്ല.
സർവ്വം ഈശ്വരന്റെ ലീലാവിലാസം എന്നുണ്ടു പോൽ; ലീല എന്നതൊ,
കളിയല്ലൊ ആകുന്നു.

ഗുരു. അതെ, ദേവനം എന്ന വാക്കിന്നും കളി എന്നർത്ഥം തന്നെ. അതുകൊണ്ടു
ദേവൻ എന്നു വെച്ചാൽ, കളിക്കാരൻ എന്നായ്‌വരും. ഈ പാപികൾക്കു
നിത്യ പ്രയാസവും, വാനവർക്കു നിത്യകളിയും ഉണ്ടു, എന്നു പണ്ടു
തന്നെ ഈ ദേശക്കാർക്കു തോന്നിയിരിക്കുന്നു. അതു നില്ക്ക. നമ്മുടെ
പാപദോഷങ്ങളും ദൈവത്തിന്നു വളരെ പ്രയാസം വരുത്തുന്നു, എന്നു
അവൻ താൻ അരുളിച്ചെയ്തു. അവൻ തന്റെ പുത്രനെ ഈ ലോകത്തിൽ
അയച്ചു, മനുഷ്യനായി പിറക്കുമാറാക്കിയതല്ലാതെ, നമ്മുടെ
പാപഭാരത്തെ ഒക്കയും അവന്മേൽ ചുമത്തി, അവനെ നമുക്കു വേണ്ടി
ഘോര കഷ്ടത്തിലും മരണത്തിലും ഏല്പിച്ചു. ഇങ്ങിനെ പാപത്തിന്നു
പ്രായശ്ചിത്തമാക്കി വെച്ചിരിക്കുന്നു സത്യം. ഈ വിധമുള്ള
പ്രയാസത്താൽ അല്ലാതെ, ഒരുത്തനും പാപം മാറുകയില്ല, എന്നു അവന്നു
തന്നെ അറിയാമല്ലൊ. മനുഷ്യരിൽ വളരെ സ്നേഹവും കൃപയും
ആകകൊണ്ടത്രെ, ഇപ്രകാരം നമുക്കു വേണ്ടി കഷ്ടിച്ചു രക്ഷക്കായി
ഒരു വഴിയെ ഉണ്ടാക്കിയിരിക്കുന്നതു.

നായർ. അങ്ങിനെ നിങ്ങളുടെ മതം. ഞങ്ങളുടെ ദേവകൾക്കും ഋഷികൾക്കും
പാപങ്ങളെ ക്ഷണത്തിൽ നീക്കുവാൻ നല്ല പ്രാപ്തി ഉണ്ടു.
ശാപമോക്ഷത്തെ വരുത്തുവാനും മററും അവർക്കു പ്രയാസം ഒട്ടും ഇല്ല. [ 161 ] ഒന്നു ശപിച്ചാലും അനുഗ്രഹിച്ചാലും ഉടനെ ഒത്തു വരുന്നു.

ഗുരു. അയ്യൊ, എന്തു പറയുന്നു! നിങ്ങളുടെ ദേവകൾ പാപത്തെ നീക്കുന്നത്
എങ്ങിനെ? അവർ തന്നെ പാപികൾ ആകുന്നുവല്ലൊ. പിന്നെ പാപത്തെ
അകറ്റുവാൻ മനസ്സും പ്രാപ്തിയും എവിടുന്നു വരുന്നതു?

നായർ. ഗുരുക്കളെ, ദുഷിവാക്കു വേണ്ടാ! പാപങ്ങളുടെ വിവരം പറഞ്ഞുവല്ലൊ.
ഞങ്ങളിൽ വല്ല ദോഷം കണ്ടാലും, പറയാം; ദേവന്മാരോടു മാത്രം ഏഷണി
അരുതു.

ഗുരു. ഞാൻ ഏഷണി പറകയില്ല; പറഞ്ഞതിന്നു തുമ്പുണ്ടാക്കുവാൻ വിഷമം
ഇല്ല. നിങ്ങൾ ഇങ്ങിനെ മുരിക്കിൻ കൊമ്പു പിടിച്ചിരിക്കുന്നതു എനിക്ക
സങ്കടം ആകുന്നു. അത്രെ ഉള്ളൂ.

നായർ. നമ്മുടെ ദേവകളിൽ എന്തുകുറ്റം കണ്ടിരിക്കുന്നു?

ഗുരു. നിങ്ങളുടെ ശാസ്ത്രങ്ങളിൽ ദൈവഗുണങ്ങൾ ചിലതു നന്നായി വർണ്ണിച്ചും
കാണുന്നു. ഞാൻ ഒരു വാക്കു പറയാം. (2 പാദം)

അജൻ, അമരൻ, അമിതഗുണൻ, അഗുണൻ, അമലൻ, ആനന്ദരൂപൻ, നിരീഹൻ,
നിരാമയൻ, നിഖിലജനജനനകരൻ, അരികുല വിനാശനൻ, നിഷ്കളൻ,
നിത്യൻ, നിരഞ്ജനൻ, നിർമ്മമൻ. എന്നു വിദർഭ രാജാവു
സ്തുതിച്ചിരിക്കുന്നതു ഏകദേശം ഒക്കുന്നു.

സർവ്വാശയങ്ങളിൽ സന്നിധാനം ചെയ്തു
സർവ്വഭാവങ്ങളെ ബോധിച്ചിരിക്കുന്നു (1 പാദം)

എന്നു ദമയന്തി പറഞ്ഞതും ശരി ദൈവം നമ്മുടെ സർവ്വ ഭാവങ്ങളെയും
നോക്കുന്നതിനെ, എല്ലാവരും വിചാരിച്ചാൽ, കൊള്ളായിരുന്നു.

നായർ. അങ്ങിനെ തന്നെ. ഈശ്വരവിചാരം പ്രമാണം.

ഗുരു. എങ്കിലും, നിങ്ങളുടെ ഈശ്വരന്മാരെ വിചാരിക്കുന്നതു പ്രമാണമല്ല.
നാമസങ്കീർത്തനത്താൽ എന്തു ഫലം? ഗുണനാമങ്ങളും ഭാവക്രിയകളും
ഒത്തു വരണം, അല്ലാഞ്ഞാൽ സാരം ഇല്ല. പ്രാസവും രീതിയും ഒപ്പിച്ചു
കേട്ടു ശിക്ഷയിൽ തീർത്തു കർണ്ണരസംജനിച്ചാൽ പോരുമൊ?
"നിഷ്കളൻ, നിരഞ്ജനൻ, നിർമ്മമൻ" എന്നു കേട്ടുവല്ലൊ! അതിന്റെ
അർത്ഥം എന്തു?

നായർ. മറുവും കറയും അഹങ്കാരവും ഒട്ടും ഇല്ലാതെ എപ്പോഴും നല്ല
ശൂദ്ധിയുള്ളവനത്രെ.

ഗുരു. അങ്ങനെ തന്നെ. കാമമുള്ളവനെ ശുദ്ധൻ എന്നു ചൊല്ലുമൊ?

നായർ. അതു ആരും പറകയില്ല.

ഗുരു. എന്നാൽ കേൾക്ക, ഇന്ദ്രാദികൾ നാല്വരും ദമയന്തിയുടെ
കല്യാണത്തിന്നായി ഉല കിഴിയുമ്പൊൾ, ഇന്ദ്രാണിയും സഖികളും
വേദനയൊടെ പറഞ്ഞിതു: (1 പാദം) [ 162 ] പത്തു നൂറുശ്വമേധങ്ങൾ കഴിച്ചതി
ശുദ്ധനായുള്ളോരു ദേഹം പതുക്കവെ
മാനുഷപ്പെണ്ണിന്റെ വാർത്ത കേട്ടപ്പോഴെ
താനെ തിരിച്ചു തനിച്ച മഹാരഥൻ
എങ്ങാനും ഉള്ളോരു നാരിയെ കേട്ടിട്ടു
ചങ്ങാതിമാരും പുറപ്പെട്ടു മൂവരും
ഇജ്ജനത്തിന്നിതു കാണുന്ന നേരത്തു
ലജ്ജയാകുന്നു മനക്കാമ്പിൽ ഏറ്റവും
നാരതന്തന്നുടെ ഏഷണി കേട്ടിട്ടു
നേരെന്നു നാലരും ബോധിച്ചതത്ഭുതം
തങ്കലെ ദ്രവ്യം വില പിടിക്കില്ലെന്നു
സങ്കല്പം ഉണ്ടാകും എല്ലാ ജനങ്ങൾക്കും
കണ്ടാലറിയാത്ത കാമുകന്മാർക്കേറ്റം
ഉണ്ടാകുമന്നന്നനർത്ഥം തിലോത്തമെ
പണ്ടങ്ങഹല്യയെ കണ്ടു മോഹിക്കയാൽ
ഉണ്ടായ വൈഷമ്യം ഇന്ദ്രൻ മറന്നിതൊ

ഇന്ദ്രാണിക്ക മനസ്സിൽ ഏറ്റവും ലജ്ജയാകുന്നതു, നാണക്കെട എന്നു
നിങ്ങൾക്കും ബോധിക്കുന്നില്ലയോ?

നായർ. അഹല്യയെ മോഹിച്ചതിനാൽ, ഇന്ദ്രന്നു എന്തു വൈഷമ്യം ഉണ്ടായി?

ഗുരു. അതു പറവാൻ എനിക്കു ലജ്ജ തോന്നുന്നു. ഒന്നു മതി; ആത്യന്തമോഹം
നിമിത്തം ഋഷിശപിക്കയാൽ, എത്രയും അവലക്ഷണമായ ശിക്ഷ
ഉണ്ടായി. വളരെ കാലം വലഞ്ഞ ശേഷം ശുചീന്ദ്രത്തിൽ തന്നെ കുളിച്ചിട്ടു,
ഇന്ദ്രനു ശുചി വന്നു, എന്നു പറയുന്നു. അതു പുറമെശുദ്ധിയായിരിക്കും
അകമെ ശുദ്ധി ഇന്ദ്രന്നുഇല്ല.

നായർ. വിശ്വം നിറഞ്ഞു വിളയാടുന്ന തമ്പുരാന്റെ നേരമ്പോക്കുകളെ ദോഷം
എന്നു ചൊല്ലുവാൻ, ഞാൻ തുനികയില്ല.

ഗുരു. ഇന്ദ്രൻ താൻ കാമത്തെ സ്തുതിക്കുന്നില്ല. അതു ദോഷം എന്നു നല്ലവണ്ണം
ബോധിച്ചു. അതുകൊണ്ടു അവൻ ഉപദേശിക്കുന്നതിന്നു ഒരു കുറവും
ഇല്ല. (1 പാദം)

സ്ത്രീകളെ ചൊല്ലി ദുരിതം വളർത്തുവാൻ
പ്രാകൃതന്മാർക്കെ മനസ്സുള്ളു മന്നവ
മാംസപിണ്ഡങ്ങളിൽ കാമം എന്നുള്ളതു
മാംസള പ്രജ്ഞാനിണക്കു വേണ്ടുന്നതൊ?

കണ്ടൊർ മറ്റവരെ നന്നായി പഠിപ്പിക്കുന്നു. തനിക്ക പഠിപ്പാൻ മാത്രം മനസ്സില്ല.
അതുകൊണ്ടു അവൻ പ്രാകൃതൻ മാത്രം അല്ല, കപടക്കാരനത്രെ എന്നു [ 163 ] തെളിയുന്നില്ലയൊ?

നായർ. ദേവന്മാർക്കു കാമം യോഗ്യമായുള്ളതല്ല എന്നു എനിക്കും തോന്നുന്നു.

ഗുരു. ദമയന്തിയുടെ വാക്കു പോലെ (1 പാദം)

ദേവകൾക്കുണ്ടൊ മനുഷ്യനാരീജനെ
ഭാവം ഉണ്ടാകുന്നു ചിന്തിച്ചു ചൊൽക നീ.
ആ വക എത്രയും അയോഗ്യം. പിന്നെ ദേവമാർക്കു മാനുഷപ്പെണ്ണിന്റെ
സൌന്ദര്യത്തെ കണ്ടാൽ, അസൂയ ഉണ്ടാകുന്നതു, കൊണ്ടു ദേവിമാരല്ല,
സാമാന്യ സ്ത്രീകളത്രെ, സ്പഷ്ടം.
നാരിക്കു തന്നേപ്പോലെ മറ്റൊരുത്തിയെ കണ്ടാൽ
പാരിക്കും പരിഭവം പുഷ്കര ഭോഷ്കല്ലേലും (3 പാദം)
കേവലം നാട്ടിലെ നാരിമാരുടെ ചേലല്ലൊ.

നായർ. ദേവിദേവന്മാർ തങ്ങളിൽ വിശ്വാസത്തിന്നു ഉറപ്പു പോരാ, കഷ്ടം!
മനുഷ്യരിൽ ഉള്ളതിനെക്കാൾ വാനവരിൽ മര്യാദ അധികം
കാണേണ്ടതായിരുന്നു.

ഗുരു, നിങ്ങളുടെ ദേവകൾ യോഗ്യായോഗ്യങ്ങളെ വിചാരിക്കുന്നില്ലല്ലൊ. ദോഷം
ചെയ്വാൻ അവർക്കു ലജ്ജ ഇല്ല. ദാരിദ്ര്യവും അപമാനവും അത്രെ
ലജ്ജയായി തോന്നുന്നു.
ദേഹി എന്നുള്ള രണ്ടക്ഷരം ചൊല്ലാതെ
ദേഹനാശം വരുന്നാകിൽ സുഖം നൃണാം
ലജ്ജക്കതില്പരം മറ്റെന്തു കാരണം (1 പാദം)

എന്നു ഇന്ദ്രൻ തന്നെ പറയുന്നു.

നായർ. അതു സത്യം അല്ലെ? ഇരക്കുന്നതു വലിയ അപമാനമല്ലയൊ?

ഗുരു. മനുഷ്യർക്കു ഡംഭം വളരെ ആകകൊണ്ടു. ഇരക്കുന്നതു വലിയ ലജ്ജ
എന്നു തോന്നുന്നു. എങ്കിലും ഉള്ളിൽ താഴ്മ ഉണ്ടെങ്കിൽ, മുമ്പെ
ദൈവത്തോടും പിന്നെ മനുഷ്യരോടും ഓരൊന്നു അപേക്ഷിപ്പാൻ മനസ്സു
തോന്നും. ഇതിൽ പരം ലജ്ജയില്ല എന്നു ഒരുത്തൻ പറഞ്ഞാൽ, അവൻ
ഡംഭമുള്ളവൻ. എന്നും മോഷണാദിപാപം ചെയ്യുന്നതിന്റെ ലജ്ജയെ
അറിയാത്ത അജ്ഞാനി എന്നും പറയേണ്ടതു.

നായർ. ദേവന്മാരിൽ വേറെദോഷങ്ങളും കണ്ടുവൊ?

ഗുരു. ഒരു ദോഷം ഉണ്ടെങ്കിൽ, മറ്റെല്ലാ ദോഷങ്ങളുടെ വിത്തും കൂടെ ഉണ്ടാകും.
സംശയം ഇല്ല. ഒരുത്തന്നു കാമമുണ്ടെങ്കിൽ, കാമത്തെ
സാധിപ്പിക്കേണ്ടതിന്നു ചതിയും വ്യാപ്തിയും വേണം:
അസൂയാദ്വേഷങ്ങളും ഉണ്ടാകും. അതുകൊണ്ടു കാമം എവിടെ
ആയാലും, അവിടെ ക്രോധം ലോഭം മോഹം മുതലായവയും കൂടി
വസിക്കും. [ 164 ] നായർ. എന്നാൽ ദേവന്മാർ വ്യാപ്തി പറയുമൊ?

ഗുരു. മുമ്പെ തന്നെ കേട്ടിട്ടില്ലയൊ?
നാരദൻ തന്നുടെ ഏഷണി കേട്ടിട്ടു
നേരെന്നു നാലരും ബോധിച്ചതത്ഭുതം (1 പാദം) എന്നു ഇന്ദ്രാണി
പറഞ്ഞുവല്ലയൊ. അതുകൊണ്ടു നാരദൻ ഒന്നു പറഞ്ഞാൽ
വിശ്വസിക്കരുതു, എന്നു അവരുടെ വിചാരം പിന്നെ സത്യം വേണം,
എന്നു ഇന്ദ്രൻ താൻ മറ്റവരൊടു ഉപദേശിക്കുന്നു, സംശയം ഇല്ല. (1
പാദം)

സത്യം പിഴച്ചാൽ അതിന്നില്ല ദോഷം എന്നു
അത്യന്ത മൂഢത്വം ഉള്ളിൽ ഉറക്കയൊ
സത്യം എന്നുള്ളതാവശ്യം ശരീരികൾക്ക്
അത്യുദാരം ഗുണം നേടുവാൻ കാരണം,
വരുണനും ഒന്നു പറയുന്നു. (1 പാദം)
മര്യാദ ലംഘിക്ക യോഗ്യമല്ലേതുമെ
ധൈര്യ പ്രധാനം ശരീരികൾക്കൊക്കവെ.

നായർ. അതു നേർ തന്നെ; സത്യം വേണം; മര്യാദ പോലെ നടക്കേണ്ടതു.
ചതിപ്പട അരുതു.

ഗുരു. കലിയൊ പറയുന്നതു കേൾക്ക (3 പാദം)
കൈടഭാരിയും പണ്ടു കൈതവം കൊണ്ടു തന്നെ
ഗൂഢമായ്മഹാബലിവഞ്ചനം ചെയ്കീലയൊ
ബുദ്ധിമാനായ വിഷ്ണു ദേവനും നിരൂപിച്ചാൽ
ശുദ്ധമാർഗത്തെ കൊണ്ടു സിദ്ധിപ്പാനാളല്ലെതും
ബുദ്ധമാമുനി വേഷം കൈക്കൊണ്ടു പുരന്മാരെ
ബദ്ധകൈതവം വിഷ്ണു മെല്ലവെ കൊല്ലിച്ചീലെ
ധൃഷ്ടത കൂടാതെ കണ്ടിഷ്ടസിദ്ധിയും നാസ്തി.

നായർ, കൈടഭാരി എന്നത ആരാകുന്നു?

ഗുരു. വിഷ്ണു തന്നെ, അവൻ വാമനാവതാരം ചെയ്തതു മഹാബലിയെ
വഞ്ചിപ്പാനത്രെ ബുദ്ധന്റെ വേഷം എടുത്തും കൊണ്ടു ചതിയെ
പ്രയോഗിച്ചിരിക്കുന്നു. പക്ഷെ വിഷ്ണു ബുദ്ധിമാൻ എന്നു പറയാം;
ധൈര്യം അവന്നു പ്രധാനമല്ല സ്പഷ്ടം. ഇങ്ങനെ ദേവകളിൽ തന്നെ
ആ അത്യന്ത മൂഢത്വം ഉണ്ടാകയൊ?

നായർ. ആ ശ്ലോകത്തെ കലി തന്നെ ഉപായമായി പറഞ്ഞില്ലയൊ?

ഗുരു. അതെ. എങ്കിലും നാം ദേവകളെ മാതിരിയായി നടക്കേണ്ടതല്ലെ?
സത്യദൈവത്തിന്നു മക്കളായിരിക്കുന്ന സത്യമനുഷ്യന്മാർ എല്ലാ
കാര്യത്തിലും പിതാവിനെ നോക്കി, അച്ഛന്റെ നടപ്പു എങ്ങനെ, എന്നു [ 165 ] അന്വേഷിച്ചു, ഞാനും അപ്രകാരം ചെയ്യാകേണമെ, എന്നു പ്രാർത്ഥിച്ചും
കൊണ്ടു ഇങ്ങനെ ചുരുങ്ങിയ ക്രമത്തിൽ എങ്കിലും, ദൈവത്തെപ്പോലെ
വ്യാപരിച്ചു കൊള്ളേണ്ടതു. ദേവമക്കൾ ആയവർ ഒക്കയും
ദിവ്യക്രിയകളെ ചെയ്വാൻ ശീലിക്കും. ദേവകൾ ദുഷ്ടരായാലൊ,
അവരെ സേവിക്കുന്നവരും ദുഷ്ടക്രിയകളെ നല്ലവ, എന്നു നിരൂപിച്ചും
സ്തുതിച്ചും കൊണ്ടു, തങ്ങളും അപ്രകാരം ചെയ്തുപോകയില്ലയൊ?
കള്ളന്മാർ അതതു ദേവകളെ ചൊല്ലി എല്ലാ ദോഷത്തിന്നും ഒഴിച്ചൽ
പറകയില്ലയൊ?

നായർ. അതു ഏകദേശം ഉള്ളതു തന്നെ.

ഗുരു. ദേവകൾ സത്യവാന്മാരായാൽ, ആ ഏഷണിക്കാരനായ നാരദനോടു
നിത്യസംസർഗ്ഗം ഉണ്ടാകുമൊ? അവർ ദോഷത്തെ വെറുത്തും ഭത്സിച്ചും
കൊണ്ടു, അവനൊടു ഒന്നും പറയാതെ, മന്ദഹാസം പൂണ്ടത്രെ ആ
കള്ളനൊടു സംഭാഷിക്കുന്നു പോൽ.

നായർ. നാരദൻ ഏഷണിക്കാരൻ, എന്നു കേട്ടിരിക്കുന്നു.

ഗുരു. അവൻ എത്രയും കലഹ പ്രിയൻ. ക്രോധവും കലശലും ലോകത്തിൽ
കാണാഞ്ഞാൽ, അവന്നു സങ്കടവും അസഹ്യവും അത്രെ.
എന്തു ചെയ്യാമഹൊ ഭാഗ്യമില്ലാത ഞാൻ
എന്തൊരു ദുഷ്കൃതം ചെയ്തുവാൻ നാരദൻ
സംഗരം വേണ്ടാ സമസ്ത ജന്തുക്കൾക്കും
എങ്ങിനെ കാലം കഴിക്കേണ്ടു നാം ഇനി (1 പാദം)
എന്നിങ്ങിനെ നാരദന്റെ വാക്കു.

നായർ. അപ്രകാരം ഉള്ളവൻ അയല്വക്കത്തും ഉണ്ടു. വാനവർ അങ്ങനെ ആയാൽ,
മലയാളികൾക്കു ഇത്ര വഴക്കുണ്ടാകുന്നതു, അതിശയം അല്ല.

ഗുരു. ഈ പറഞ്ഞത എല്ലാം വിചാരിച്ചാൽ, നളചരിതത്തിനാൽ നിങ്ങളുടെ
ദേവകൾക്കു മാനം അധികം ആകുന്നില്ല, എന്നു സ്പഷ്ടമായി
കാണാമല്ലൊ. ദമയന്തി ആ നാലരെയും വെറുത്തു, ഒരു വെറുമ്മനുഷ്യനെ
മാലയിട്ടതും ആശ്ചര്യമല്ല. ദേവന്മാരെക്കാളും, നളൻ തന്നെ എനിക്കും
അധികം ബോധിച്ചിരിക്കുന്നു. ഭാര്യയെ പിരിഞ്ഞകാലത്തിൽ അവനു
പരസ്ത്രീസംഗം ഇല്ല പോൽ. ഇന്ദ്രൻ നിമിത്തം
സ്വർഗസ്ത്രീകൾക്കുണ്ടായ പരവശത പോലെ അവന്റെ ഭാര്യക്കു
വന്നതും ഇല്ല.

നായർ. ദേവകൾ അപ്രകാരമായാൽ, പാപത്തെ ഇല്ലാതാക്കുവാൻ
മനസ്സുണ്ടാകയില്ല. എന്നു തോന്നുന്നു.

ഗുരു. നിശ്ചയം; അവർക്കു മനസ്സില്ല, പ്രാപ്തിയും പോരാ. ദമയന്തി അവരെ
വെറുത്തതിനാൽ പിന്നെ അവർ പറയുന്നിതു: (3 പാദം) [ 166 ] ഞങ്ങൾ നാലരും കൂടി ചെന്നിതു സ്വയംബരെ
മംഗലാംഗിയെക്കൊണ്ടു പോരുവാൻ മോഹത്തൊടെ
ഞങ്ങളെ വരിച്ചീല, മാലയാ ദമയന്തീ
ഞങ്ങളും കാണ്കത്തന്നെ നളനെ മാലയിട്ടു
നിഷ്ഫലപ്രയത്നന്മാർ ഞങ്ങളും വിരവോടെ
ഇപ്രദേശത്തെ പ്രാപിച്ചീടിനാരിതുനേരം
ഇങ്ങനെ പരമാർത്ഥം തത്ര സംഗതം കലെ
നിങ്ങളും വൃഥാ ചെന്നു ചാടുവാൻ തുടങ്ങെണ്ടാ.

ഇതിന്റെ ഭാവം ഗ്രഹിച്ചുവൊ? ഒരു കന്യകയുടെ മനസ്സിനെ തങ്ങളിൽ
ആക്കെണം എന്നു വെച്ചു. അവർ പുറപ്പെട്ടു, പ്രയത്നം നിഷ്ഫലമായി
താനും. പിന്നെ മുരമ്പാപികളുടെ മനസ്സിനെ മാറ്റി, ദോഷത്തിൽ അറെ
പ്പും, ഗുണത്തിൽ ഇഷ്ടവും ജനിപ്പിപ്പാൻ, അവരാൽ എങ്ങിനെ കഴിയും?
ഈ വക ഒന്നും അവരാൽ സാധിക്കാത്തതു.

നായർ. പാപത്തെ മാറ്റുവാൻ നിങ്ങളുടെ ദൈവത്തിന്നും വിഷമം ആകുന്നു.
എന്നു മുമ്പെ പറഞ്ഞില്ലയൊ?

ഗുരു. പറഞ്ഞു. അത് എങ്ങിനെ എന്നാൽ, ദൈവം തോന്നുന്നതു എല്ലാം കളി
കണക്കനെ തീർക്കുന്നു എന്നു നിങ്ങൾ ചൊല്ലിയതിന്നു മാത്രം ഞാൻ
ഉത്തരം പറഞ്ഞതു. ഇനിയും പറയുന്നു; ദൈവം പാപത്തോടു
കളിക്കുന്നവനല്ല; താൻ പ്രയത്നം ചെയ്തല്ലാതെ കണ്ടു, പാപത്തെ
നീക്കുകയും ഇല്ല. നല്ല അച്ഛനെ പോലെ ദുഷ്ട മക്കളോടു ഭയം
കൊണ്ടും നയം കൊണ്ടും ഓരോന്നു പറഞ്ഞും ശിക്ഷിച്ചും സമ്മാനിച്ചും
കൊണ്ടു, പ്രപഞ്ച മോഹത്തിൽ നിന്നും, ശീലിച്ച പാപങ്ങളിൽ നിന്നും
വേർവ്വിടുപ്പാനും, അവരുടെ മനസ്സിനെ തങ്കൽ ആക്കി ഉറപ്പിപ്പാനും,
പ്രയത്നം കഴിക്കുന്നു. അവൻ തെളിച്ചതിൽ അവർ നടക്കാഞ്ഞാൽ,
നടന്നതിലെയും തെളിക്കും. ഇങ്ങിനെ അവൻ നമ്മിലെ വാത്സല്യം
കൊണ്ടു ചെയ്യുന്ന മഹാപ്രയത്നം നിഷ്ഫലമായി പോകയും ഇല്ല.
അനേകർ അവനോടു മറുത്തു നിന്നാലും, ക്രമത്താലെ
അനുസരിക്കേണ്ടിവരും. ഈ മലയാളദേശത്തിൽ നിന്നും അവൻ കള്ള
ദേവകളെയും പണ്ടു പണ്ടെ വേരൂന്നി, വളർന്ന പാപങ്ങളെയും
ക്രമത്താലെ നീക്കി കൊണ്ടു, പടെച്ചവൻ അല്ലാതെ ഒരു ദൈവവും ഇല്ല,
എന്നുള്ള സമ്മതത്തെ എല്ലാടവം വരുത്തും.

നായർ. ഈ കേരളഭൂമി പരശുരാമനാൽ പടെക്കപ്പെട്ടുവല്ലൊ!

ഗുരു. അതു നിങ്ങൾ പ്രമാണിച്ചല്ല, ചിരിച്ചത്ര പറയുന്നു. പരശുരാമനല്ലൊ
അമ്മയെ കൊന്നിട്ടുള്ള മഹാപാപിയത്രെ. പാപികൾക്കു ഒന്നും
സൃഷ്ടിപ്പാൻ കഴികയില്ല. എന്നു വേണ്ടാ; സർവ്വലോകത്തെയും [ 167 ] പടെച്ചവനും ഉടയവനുമായിരിക്കുന്നതു ഒരുവനത്രെ. അവനെ
വന്ദിക്കെയാവു. ശേഷം യാതൊന്നിനെയും വന്ദിക്കയും, ദൈവം എന്നു
വിചാരിക്കയും അരുതു. കാമക്രോധങ്ങൾ മുതലായവറ്റെക്കാളും, കള്ള
ദേവാരാധന തന്നെ അധികം കൊടിയ കുറ്റം ആകുന്നു. നല്ല
ദൈവഭക്തി ഉണ്ടാകുബോഴെക്കു മുൻചൊന്ന ആ നാലും ഏഴും ഇല്ലാതെ
പോകും നിശ്ചയം.

നായർ. ഗുരുക്കളെ ഇപ്പൊൾ മതി. എനിക്കു പൊകെണും. നാള സമയം ആയാൽ,
ഞാൻ വരാം. ഞാൻ ഇങ്ങിനെ എല്ലാം പറഞ്ഞത മറ്റാരേയും
അറിയിക്കരുതു. നിങ്ങളുടെ വേദം ഇദ്ദേഹത്തിന്നു വേണം, എന്നു ആരും
പറയരുത്.

ഗുരു. മിണ്ടാതിരിക്കാം. എങ്കിലും പാപത്തെ കൊണ്ടു പറഞ്ഞതു മറക്കരുതെ
ദേവകൾ എന്നു ചൊല്ലുന്നതിൽ ഇനി പ്രിയം ഭാവിക്കരുതെ. ആ ദാസ്യം
വിട്ടു, സാതന്ത്ര്യം പ്രാപിക്കേണ്ടതിന്നു, ഉടയവൻ താൻ തുണക്കേണമെ.
സലാം.

2-ാം സംഭാഷണം

നായർ. ഗുരുക്കളെ, സലാം! ഇന്നലെ ഇന്ദ്രാദിദേവകളെ കൊണ്ടു പറഞ്ഞതിനെ
ഞാൻ കുറയ വിചാരിച്ചിരിക്കുന്നു. നളചരിതത്തിൽ ചൊല്ലിയിരിക്കുന്ന
ദേവകഥയും മനുഷ്യകഥയും, രണ്ടും സൂക്ഷിച്ചു നോക്കിയാൽ, ഇങ്ങെ
ദേവകൾക്കും മനുഷ്യർക്കും വളരെ ഭേദം ഇല്ല, എന്നു തോന്നുന്നു.

ഗുരു. കാര്യം തന്നെ. മനുഷ്യൻ, താൻ ദേവളെ സങ്കല്പിക്കുന്തോറും എത്ര
ഉത്സാഹിച്ചാലും, മാനുഷ ഗുണങ്ങളെ അവരിൽ ആരോപിക്കും....
അഭിമാനി ആയാൽ, രാമൻ മുതലായ വീരർക്കു ദേവത്വം കൊടുക്കും;
നായാട്ടുകാരനു ഒർ അയ്യപ്പൻ തോന്നും; ചെറുമൻ ഓരോരൊ പേനയും,
കൂളിയും മനസ്സിൽ ഉളവാക്കി, പ്രമാണിച്ചു പൂജിക്കും. ഇങ്ങിനെ അതതു
ജാതിക്കാർക്കും വകക്കാർക്കും വെവ്വേറെ പരദേവതകൾ
ഉണ്ടായ്വവന്നിരിക്കുന്നു. ദേവകളെ ഉണ്ടാക്കുന്ന ദോഷത്തിന്നു മീതെ,
മഹാപാതകം ഒന്നുമില്ല എന്നറിക.

നായർ. ഭൂത പ്രേത പിശാചുകളും മറ്റും ഓരൊരൊ ജാതി ജീവികൾ ഇല്ലയൊ?
ജിന്നുകളും മലാക്കുകളും ഉണ്ടെന്നു, ചോനകരും പറയുന്നുവല്ലൊ.
ഇങ്ങെ ദേവകൾ നാട്ടുകാരുടെ സങ്കല്പത്താൽ മാത്രം ഉണ്ടായി, എന്നു
തോന്നുന്നില്ല.

ഗുരു. അതിനെ ഞാനും പറയുന്നില്ല; മലാക്കുകളും ഭൂതങ്ങളും ഉണ്ടു സത്യം.
പടെച്ചവൻ ഉളവാക്കിയ ജീവന്മാർ എണ്ണമില്ലാതോളം ഉണ്ടു. ആ വക
ദേവകൾ എന്നു വരികയില്ല താനും. [ 168 ] നായർ. മനുഷ്യരിൽ കാണുന്നതിനെക്കാൾ, ആ ജാതികൾക്കു ഊക്കും ശേഷിയും
ചൈതന്യവും അധികം ഇല്ലയൊ?

ഗുരു. ഉണ്ടു. എങ്കിലും അതിന്നിമിത്തം തൊഴുകയും പൂജിക്കയും ചെയ്തു
പോകരുതു; ഉടയവൻ അതിനെ നിഷേധിച്ചിരിക്കുന്നു. താൻ മാത്രം
വന്ദ്യനും പ്യൂജ്യനും ആകുന്നു, എന്നു അവന്റെ കല്പന.

നായർ. എങ്കിലും ആ ഭൂതങ്ങളും മനുഷ്യരും തമ്മിൽ വളരെ ഭേദം ആയാൽ,
ഇവർ അവരെ മാനിക്കേണ്ടെ? പ്രജകൾ മന്ത്രിയെ സേവിച്ചാലും അതു
സ്വാമിദ്രോഹം എന്നു, ഒരു രാജാവിന്നു തോന്നുകയില്ല.

ഗുരു. ഈവക ന്യായങ്ങൾ എത്ര ചൊല്ലാം. ദൈവം അതിനെ വിലക്കിയിരിക്കുന്നു,
എന്ന ഒരു വാക്കു തന്നെ എനിക്കു മതി. സ്രഷ്ടാവെന്നുള്ളതിന്റെ
അർത്ഥം വിചാരിച്ചാൽ, യാതൊരു സൃഷ്ടിയും വലിയത, എന്നു
നിരൂപിച്ചു കൂടാ, സ്രഷ്ടാവിന്നു ജീവൻ ഉണ്ടായിരിക്കുന്നതു, തന്നാൽ
തന്നെ; സൃഷ്ടിക്കു ഒക്കയും ജീവനുണ്ടായതു അവനാലത്രെ.

നായർ. ശൈത്താൻ എന്നൊരുത്തൻ ഉണ്ടെന്നു നിങ്ങൾ പറഞ്ഞിരിക്കുന്നു.
അവൻ ഒരു ദേവൻ എന്നു വരികയില്ലയൊ?

ഗുരു. അവനും സൃഷ്ടി അത്രെ. ദൈവത്തോടു മറുത്തു, കലഹിച്ചു,
മനുഷ്യജാതിയെ ചതിച്ചു, ഈ ബിംബാരാധന മുതലായ
മഹാപാതകങ്ങളെ പഠിപ്പിച്ചതിനാൽ, അവൻ ഈ ലോകത്തിന്നു ഒരു
ദേവൻ എന്നു വന്നിരിക്കുന്നു. സത്യം.

നായർ. പാപം മനുഷ്യരാൽ ഉണ്ടായത, എന്നു നിങ്ങൾ മുമ്പെ പറഞ്ഞുവല്ലൊ;
ഇപ്പോൾ ശൈത്താനാൽ ഉണ്ടായി എന്നു കേൾക്കുന്നു. കാര്യം എങ്ങിനെ?
അവർ ഇരുവരാലും ഉണ്ടായൊ; ഇരുവരേയും ഉണ്ടാക്കിയ ഈശ്വരൻ
തന്നെയൊ അതിന്റെ കാരണം എന്തു വേണ്ടു?

ഗുരു. ഞാൻ പറയാം. എന്റെ ബുദ്ധി അല്ല, ദൈവം അരുളിചെയ്ത
സത്യവേദത്തിലെ വാക്കത്രെ. ദൈവം സൃഷ്ടിച്ചതെല്ലാം നല്ലതത്രെ. ആ
ശൈത്താൻ എന്നവൻ മുമ്പെ നല്ലവൻ തന്നെ. ഒന്നാം മനുഷ്യനും
നല്ലവനത്രെ. തിന്മയൊ ദുർവിചാരമൊ, ഒന്നും ദൈവത്തിൽ നിന്നു
വരികയില്ല; എങ്കിലും മനസ്സില്ലാത്ത കല്ലും മണ്ണും മരവും മൃഗാദി
പ്രാണികളും മാത്രമല്ല, തന്റെ സാദൃശ്യം ഉള്ള മക്കളും ദൈവത്തിന്നു
വേണ്ടുന്നതാകകൊണ്ടു, ഓരൊരൊ നല്ലഭൂതങ്ങളെ
ഉണ്ടാക്കിയിരിക്കുന്നു. അവർക്കു അറിവും സ്വതന്ത്രചിത്തവും ഉണ്ടു.
ഉടയവനെ മാനിച്ചും സ്നേഹിച്ചും അനുസരിച്ചും കൊൾവാൻ, ഏറിയ
ഹേതുക്കളും ഉണ്ടു. തങ്ങൾക്കുള്ള സമസ്തവും തങ്ങളാൽ അല്ല,
അവനാൽ അത്രെ ലഭിച്ചത് എന്നുള്ളത, അവരുടെ മൂലഭാവന
ആകുന്നുവല്ലൊ. എങ്കിലും സ്വതന്ത്ര ചിത്തത്തെ കൊടുത്തതു കൊണ്ടു, [ 169 ] അവരെ ഹേമിപ്പാൻ കഴികയില്ല; അവർ മിക്കവാറും ഇന്നെവരെ
നല്ലവരായി പാർത്തു ഉടയവനെ സേവിച്ചു പോരുന്നു. അവരിൽ ഒരു
ശ്രേഷ്ഠൻ സത്യത്തിൽ നില്ക്കാതെ, താൻ ദേവൻ എന്നു
നടിച്ചിരിക്കുന്നു. മറ്റു പല ഭൂതങ്ങളും തങ്ങളെ ഉണ്ടാക്കിയവനെ അല്ല,
ആ കള്ളപ്രമാണിയെ തന്നെ അനുസരിച്ചു പോയി. അതു അവരുടെ
കുറ്റമത്രെ.

നായർ. മനുഷ്യനൊ?

ഗുരു. മനുഷ്യനോടു ആ പിശാചു കളവു പറഞ്ഞുകൊണ്ടു, ദേവകല്പന
ലംഘിക്കേണ്ടതിന്നു, മനസ്സിനെ ഇളക്കിയിരിക്കുന്നു. ആ പരീക്ഷയിൽ
മനുഷ്യൻ വീണു പോയനാൾ മുതൽ, അവന്റെ സന്തതിയായ നാം
എല്ലാവരും, അച്ഛനെ പോലെ പാപമുള്ളവരായി തീർന്നിരിക്കുന്നു.

നായർ. ഇതു പിശാചിന്റെ കുറ്റമൊ; നമ്മുടെതൊ?

ഗുരു. ഇതു മുമ്പെ പിശാചിന്റെ കുറ്റം തന്നെ. അവനു അതി കൊടുപ്പമുള്ള
ശാപവും തട്ടിയിരിക്കുന്നു. എങ്കിലും, മനുഷ്യനെ ഹേമം ചെയ്തു
നിർബ്ബന്ധിപ്പാൻ, പിശാചിനു കഴിയായ്ക കൊണ്ടു, മനുഷ്യൻ അവനെ
അനുസരിച്ചു പോയതു, മനുഷ്യന്റെ കുറ്റവും ആകുന്നു. അതിന്നായി
കല്പിച്ച ശിക്ഷയൊ, നാം ഇപ്പോൾ അനുഭവിക്കുന്ന കഷ്ട മരണങ്ങൾ
തന്നെ.

നായർ. ദൈവത്തിന്നു പാപം വേണ്ടായെങ്കിൽ, ഈ പാപികളെ എല്ലാം
പാർപ്പിപ്പാൻ എന്തു? ഒരു വാക്കു കൊണ്ടെ മൂലനാശം വരുത്തി, പുതിയ
ലോകം, പുതിയ ഭൂതങ്ങൾ, പുതു മനുഷ്യർ, മുതലായവ ഒക്കയും
ഉണ്ടാക്കുവാൻ വിഷമം ഇല്ലല്ലൊ!

ഗുരു. അതിന്നു കഴിവുണ്ടു സത്യം; മനസ്സില്ല താനും.

നായർ. അതു എന്തുകൊണ്ടു?

ഗുരു. താൻ പടച്ചത ഒന്നും ഇല്ലാതാക്കുവാൻ,അവന്നു മനസ്സില്ല. ശിവനെ
പോലെ സംഹാര പ്രിയനല്ല, നിശ്ചയം. പാപികളെ രക്ഷിപ്പാനത്രെ,
അവനു ആഗ്രഹം ഉള്ളൂ. സകലവും പുതുക്കി യഥാസ്ഥാനത്തിലാ
ക്കുവാൻ, അവൻ തന്റെ പുത്രനെ ഈ ലോകത്തിലയച്ചിരിക്കുന്നു.

നായർ. മതി. ആ യേശു ക്രിസ്തന്റെ കഥ ഇപ്പൊൾ പറയെണ്ടാ; അതു ബുക്കിൽ
വായിക്കാമല്ലൊ.

ഗുരു. ആ പേർ കേൾക്കുമ്പൊഴേക്കു എന്തൊരു മുഷിച്ചൽ! ഞങ്ങൾക്കു സകല
നാശങ്ങളിലും അതിമധുരമായതു. നിങ്ങൾക്കു ഒട്ടും തോന്നാത്തതു,
അതിശയം തന്നെ. അവൻ നിങ്ങൾക്കു എന്തു ദോഷം ചെയ്തു? അവനെ
പോലെ, ആർ നിങ്ങളെ സ്നേഹിച്ചിരിക്കുന്നു?

നായർ. മുഷിച്ചൽ ഏതും ഇല്ല; എങ്കിലും സമയംപോരാ. നളചരിതത്തിൽ ഇനി [ 170 ] ചിലതു പറവാൻ ഉണ്ടൊ?

ഗുരു. ഉണ്ടു; നളന്റെ പാപത്തെ ഗ്രഹിച്ചുവൊ?

നായർ. അതു പാപം എന്നു പറവാൻ ഉണ്ടൊ?

ഗുരു. " ശൌചവും കഴിച്ചാശു" "പാദക്ഷാളനം ചെയ്തു"
അന്നേരം പാദത്തിന്റെ പിമ്പുറം പുറവടി
നന്നായി നനഞ്ഞീലെന്നറിഞ്ഞൂ മഹാ ശഠൻ
മായയാ നളന്തന്റെ കാലിണ ചേർന്നു കൂടി
കായത്തെ പ്രവേശിച്ചു വസിച്ചാൻ എന്നെ വേണ്ടൂ
ഭൂപതിക്കതു നേരം ബുദ്ധിയും പകർന്നിതു
രൂപവും മലിനമായി ചെന്നുടൻ അകമ്പുക്കു
അത്രെ ഉള്ളു. (3 പാദം)

നായർ. കാൽ നനയാത്തതു കൊണ്ടത്രെ. ആ വൈഷമ്യം എല്ലാം പിണഞ്ഞതു,
എന്നു എനിക്കു ബോധിക്കുന്നില്ല.

ഗുരു. ഈ വക ഒന്നിനാലും ,പാപം വരാതു, സത്യം. അരുതു, എന്നു ദൈവം
കല്പിച്ചതിൽ, മനസ്സു വെക്കുകയാൽ അല്ലാതെ, ഒന്നു തൊട്ടതിനാലും
തൊടാത്തതിനാലും, പാപം ഉണ്ടാകയില്ല.

നായർ. കലി, നളന്റെ ശരീരത്തിൽ പ്രവേശിപ്പാൻ, ഇതിനാൽ സംഗതി വന്നതു
അതിശയം തന്നെ.

ഗുരു. മനുഷ്യന്റെ സമ്മതം കൂടാതെ പിശാചു അവനിൽ കയറുകയില്ല.
മനുഷ്യൻ മുമ്പെ ദോഷം ചെയ്തിട്ടല്ലാതെ, പിശാചിന്നു അവനിൽ ഒർ
അധികാരവും ഇല്ല. ഇതു തന്നെ കഥയെ ചമച്ചവന്റെ തെറ്റാകുന്നു.
നളനെ അതി മാനുഷൻ, എന്നു സ്തുതിപ്പാൻ ഭാവിച്ചതുകൊണ്ടു,
അവന്റെ ദോഷങ്ങളെ ഒക്കയും കലിയുടെ മേൽ ചുമത്തി ഇരിക്കുന്നു.
നളൻ താനും തനിക്കുണ്ടായതിന്റെ വിവരം ദമയന്തിയൊടു
അറിയിച്ചതിപ്രകാരം, (6 പാദം)
കഷ്ടം കലിയുടെ കാർക്കശ്യം ഇങ്ങനെ
പെട്ടതെല്ലാം നമുക്കിന്ദീവരെക്ഷണെ
പുഷ്കരൻ ചെയ്തതല്ലേതും ധരിക്ക നീ
ദുഷ്കരം ചെയ്തു കലിയുഗം കൈതവം.

കണ്ടൊ തനിക്കും കുറ്റമില്ല പുഷ്കരന്നും കുറ്റം ഇല്ല; സകലവും കലിയുടെ
ദോഷം എന്നു ചൊല്ലുന്നു. ഇതു അസത്യം തന്നെ; മനുഷ്യൻ
തന്നെത്താൻ പിശാചിൽ ഏല്പിച്ചിട്ടു ഒഴികെ, അവന്റെ കൈയിൽ
പാവ പോലെ ആകയില്ല. നളൻ രാജധർമ്മത്തെയും, ഭാര്യയേയും,
മക്കളേയും എല്ലാം മറന്നു, രാജ്യവും മറ്റും ചൂതിൽ പണയമാക്കി
കളഞ്ഞതു, അവന്റെ കുറ്റം തന്നെ. അതിന്നായി അവൻ ദുഃഖിച്ചും, [ 171 ] നാണിച്ചും, ദൈവത്തോടും ഭാര്യയോടും പ്രജകളോടും ക്ഷമ
ചോദിക്കേണ്ടതായിരുന്നു. എങ്കിലും നിങ്ങളുടെ കാവ്യങ്ങളിൽ ഒക്കയും,
മഹത്തുക്കൾക്കു കുറ്റം കാണുന്നില്ല. സകലവും ദൈവയോഗത്താൽ
അത്രെ സംഭവിക്കുന്നു, എന്നു വെറുതെ കഥിക്കുന്നു.

നായർ. പുഷ്കരന്റെ പാപമൊ? അവൻ കലിയുടെ പാവയായതു അല്ലാതെ,
എന്തു?

ഗുരു. അവന്നു കുറയകാലത്തേക്കു ജയം വന്നതു, കലിയുടെ സഹായത്താൽ
തന്നെ.

തോറ്റുതുടങ്ങിവിരവോടു പുഷ്കരൻ
കാറ്റു ശമിച്ചാൽ പറക്കുമൊ പഞ്ഞികൾ (4 പാദം.)

എങ്കിലും അവന്റെ ദോഷം, കേവലം കലികാരണമായിട്ടു, ഉണ്ടായതല്ല. മനുഷ്യർ
എത്ര നിസ്സാരരായാലും, പഞ്ഞികൾ പോലെ അല്ല. അവനിൽ അല്ലൊ
കലി പ്രവേശിയാഞ്ഞു; പിശാചു ഇപ്പോഴും എല്ലാ മനുഷ്യരോടും
ചെയ്യുന്ന പ്രകാരം, ദുർബ്ബോധം പലതും പറഞ്ഞു തോന്നിച്ചതെ ഉള്ളു.
സമ്മതിച്ചതൊ, പുഷ്ക്കരന്റെ ക്രിയം. അവൻ ചതിയിൽ കുടുങ്ങി, എന്നു
പറഞ്ഞു കൂടാ. കലി വന്നു, ഞാൻ കലി തന്നെ എന്നും, നിങ്ങൾക്കു
ബന്ധുവാകുന്നു എന്നും നളരാജാവു മഹാ ശഠൻ എന്നും,
ചൂതിന്നു വിളിക്കേണം നീ ചെന്നു മടിയാതെ
കൈതവം പലതുണ്ടാം അന്നേരം നരോത്തമ
തോല്ക്കയില്ലെടൊ ഭവാൻ എന്നുടെ സഹായത്താൽ
ഓർക്ക നീ കലിയുടെ കൌശലം മനോഹരം (3 പാദം.)

എന്നും, എത്രയും സ്പഷ്ടമായി പറഞ്ഞുവല്ലൊ. അതു വഞ്ചന എന്നല്ല പരീക്ഷ
അത്രെ. കൈതവം, ലോഭം, മുതലായ പാപകർമ്മം എനിക്കു വേണ്ടാ,
എന്നു പുഷ്കരൻ വെച്ചാൽ, കലിക്ക എന്തു കഴിവു?

നായർ. ശൈത്താൻ മനുഷ്യരെ ഇപ്രകാരം ചതിക്കുന്നുവൊ? സംഭാഷണം തന്നെ
തുടങ്ങുമൊ?

ഗുരു. അതെ ദുർജ്ജനങ്ങളുടെ വായി കൊണ്ടെങ്കിലും, നമ്മുടെ ഹൃദയത്തിൽ
താൻ ഓരൊ മോഹങ്ങളെ തോന്നിച്ചു കൊണ്ടെങ്കിലും, അവൻ ഇങ്ങെന്ന
ദുർഭാവങ്ങളെ മനസ്സിൽ വരുത്തുന്നതു. അവൻ വിശേഷാൽ നമ്മുടെ
ഗർവ്വത്തിന്നു ഇര കാട്ടി പരീക്ഷിക്കുന്നു. താനും അതി ഗർവിഷ്ടൻ
ആകുന്നുവല്ലൊ. ഇങ്ങിനെ (4 പാദം.)
ഭൃത്യനായിരിക്കുന്ന നിന്നുടെ അവസ്ഥകൾ
എത്രയും കഷ്ടം കഷ്ടം പുഷ്കര എന്തിങ്ങിനെ
ദാസഭാവത്തെക്കാട്ടിൽ നല്ലതു മൃതി തന്നെ
ഹാസഭാജനമായാൽ എന്തെടൊ സുഖം പിന്നെ [ 172 ] ഉന്നതിക്കായിക്കൊണ്ടു പ്രയത്നം ചെയ്തീടെണം
വന്നതു വന്നു, പിന്നെ ദൈവവും തുണച്ചീടും
അർദ്ധം താൻ അർദ്ധം ദൈവം എന്നൊരു ചൊല്ലുണ്ടല്ലൊ
വൃദ്ധന്മാരുടെ വാക്യം വ്യർത്ഥമാകയില്ലേതും.

എന്നതു പോലെ തന്നെ പിശാചു നമ്മുടെ അവസ്ഥയിൽ നീരസവും,
ഉന്നതിക്കായി ആഗ്രഹവും ജനിപ്പിച്ചു കൊണ്ടു, ദൈവം താൻ തുണെക്കും
എന്നും.

ബുദ്ധിക്കു കുണ്ഠത്വം കൊണ്ടെന്തൊരു ഫലം തവ ബുദ്ധികൌശലം കൊണ്ടു
സാധിക്കാം സമസ്തവും

എന്നും, ഇങ്ങിനെ ആശ പറഞ്ഞു കൊടുക്കുന്നു. എന്നിട്ടും ആരാനും അവനെ
അനുസരിച്ചിട്ടു, ആപത്തിൽ കുടുങ്ങി പോകുമ്പൊൾ, "അയ്യൊ! എന്റെ
കുറ്റം അല്ല; പിശാചു എന്നെകൊണ്ടു ചെയ്യിച്ചിരിക്കുന്നു" എന്നു
പറഞ്ഞാൽ, എന്തു? അവൻ പാവ അല്ല, സ്വതന്ത്ര ബുദ്ധിയും
മനസ്സാക്ഷിയും ഉള്ളവനാകകൊണ്ടു, ദൈവം അവനു ശിക്ഷ വിധിക്കെ
ഉള്ളു.

നായർ. പുഷ്കരന്നു പിന്നെ ശിക്ഷ വന്നു, എന്നുണ്ടല്ലൊ.

ഗുരു. തൊല്വി അല്ലാതെ, ശിക്ഷ ഒന്നും ഉണ്ടായില്ല.
പുഷ്കരൻ, തോറ്റു ഭയപ്പെട്ടു നിന്നിതു
മുഷ്കരൻ, നൈഷധൻ ചൊല്ലിനാൻ മെല്ലവെ
സോദര നിന്നുടെ കുറ്റമല്ലെതുമെ
ഖേദങ്ങൾ എല്ലാം കലിയുടെ കാരണം
ഹേതുവല്ലാതുള്ള മാനുഷന്മാരിലി
ങ്ങേതും പരിഭവം ഇല്ലെന്നറിക നീ. (4 പാദം.)

എന്നു നളൻ ചൊല്ലി, അവന്നു സ്ഥാനവും ധനവും കൊടുത്തു "നന്നായി
പ്രസാദം വരുത്തി വിട്ടീടിനാൻ."

നായർ. അതു നല്ലതല്ലൊ? ദോഷം ചെയ്തവരൊടു എല്ലാം കൊണ്ടും
ക്ഷമിക്കെണം, എന്നു നിങ്ങൾ തന്നെ നിത്യം പറയുന്നുവല്ലൊ.

ഗുരു. ക്ഷമിക്കെണം, എങ്കിലും ദോഷം ദോഷം അല്ല എന്നു പറയാമൊ? ഒരു
മനുഷ്യൻ അറിഞ്ഞിട്ടു, തന്നെ മറ്റവരെ ചതിപ്പാൻ സഹായിച്ചാൽ,
അവൻ ചതിക്കു ഹേതുവല്ല, എന്നു പറയാമൊ? അവൻ കൂട്ടൂ
ഹേതുവല്ലൊ ആകുന്നു. ക്ഷമിക്കുന്നതിനെ ഞാൻ ഒട്ടും ദുഷിക്കയില്ല.
അതിനോളം വലിയത എനിക്ക ഒന്നും ഇല്ല. ദൈവം എന്നൊടു യേശു
ക്രിസ്തൻ നിമിത്തം സർവ്വ പാപങ്ങളെയും ക്ഷമിച്ചിരിക്കുന്നു, എന്നു
ഞാൻ അറിഞ്ഞിരിക്കുന്നു. എങ്കിലും എന്റെ ദോഷങ്ങളെ ഞാൻ
വെറുത്തു പോരെണ്ടതിന്നു, അവൻ കൂടക്കൂടെ അവറ്റെ ഓർപ്പിച്ചു, [ 173 ] ബോധം വരുത്തുന്നു. ആ ബോധം ഇല്ലാഞ്ഞാൽ, ക്ഷമിച്ചിട്ടുള്ള
കൃപയുടെ ഓർമ്മയും വിട്ടുപോകും അതുകൊണ്ടു നളൻ
ദൈവഭക്തനായാൽ, പുഷ്കരനോടു ഇപ്രകാരം പറയെണ്ടതായിരുന്നു:
"സോദര! ഞാനും നീയും"പാപികൾ അത്രെ. ഞാൻ മുമ്പെ
രാജധർമ്മത്തെ മറന്നു, ചൂതിന്റെ ദോഷത്തിൽ ഉൾപ്പെട്ടിരിക്കുന്നു. (3
പാദം.)

ചൂതിന്നു വിളിക്കുബൊൾ, അടങ്ങി പാർത്തീടുക
ഭൂതലാധീശന്മാർക്കു യോഗ്യമല്ലെന്നു ചൊല്ലി
യതു. എന്റെ ദുരഭിമാനം കൊണ്ടത്രെ, ആകുന്നു.

നീ എന്നെ ചതിപ്പാൻ വിചാരിച്ചതു കൂടെ, കുറ്റം തന്നെ. എന്നൊടു അല്ല നിന്നെ
ഉണ്ടാക്കി പോറ്റി നല്ലവണ്ണം വർളത്തിവന്ന ദൈവത്തൊടു നീ
പിഴെച്ചിരിക്കുന്നു." (1 പാദം.)

"ഐഹികം മോഹിച്ചു സർവ്വ വസ്തുക്കളും
ഗേഹാന്തരങ്ങളിൽ സംഭരിക്കുന്നവൻ
ദേഹാന്തരപ്രാപ്തികാലം വരുന്നെരം
ഹാ, ഹാ, മഹാദേവ പാരം വിഷണ്ണനാം."

"ഞാൻ ദേവകല്പനയെ ലംഘിച്ചതിനാൽ, എനിക്കു ദുഃഖം തന്നെ ഉള്ളു. നീ
ചെയ്തതിനെ വിചാരിച്ചു, മാനസാന്തരപ്പെട്ടു, ദേവപ്രസാദം
വരുത്തുവാൻ നോക്കുക. ഞാനും പാപിയാകകൊണ്ടു, നിന്നെ
ശിക്ഷിപ്പാൻ തോന്നുന്നില്ല; എങ്കിലും മനസ്സിന്നു ഭേദം വരാഞ്ഞാൽ, നീ
ദൈവശിക്ഷെക്കു തെറ്റിപോകയില്ലെന്നറിക."

നായർ. അതു സത്യം തന്നെ; പാപത്തിന്നു താന്താൻ കാരണം, എന്നു ഞങ്ങൾ
അധികം വിചാരിക്കുന്നില്ല. ദമയന്തിക്കും പാപം ഉണ്ടൊ?

ഗുരു. എല്ലാ മനുഷ്യർക്കും ഉള്ളതു, അവളിൽ കാണാതിരിക്കുമൊ? നളന്റെ
സൌന്ദര്യം പറഞ്ഞു, കേട്ടപ്പൊഴെക്കു, അവനെ മോഹിച്ചു, മാരമാൽ
പൂണ്ടുവലഞ്ഞത, കന്യകക്കു യോഗ്യം തന്നെയൊ? അവളുടെ
പാതിവ്രത്യം തുടങ്ങിയുള്ള ഗുണങ്ങളെ ഞാൻ ഇല്ലാതെ ആക്കുകയില്ല,
എങ്കിലും അതു ദൈവത്തിന്നു പോരാത്തതത്രെ. അവൾ തന്റെ
ശൂദ്ധിയെ, താൻ പ്രശംസിക്കുന്നതു, മനുഷ്യർക്കും പോരാ, ഒരു വേടൻ
മലമ്പാമ്പിന്റെ വായിൽ നിന്നു അവളെ രക്ഷിച്ചതിനെ, അവൻ
നിർമ്മര്യാദം പറഞ്ഞ ഉടനെ, അവൾ മറന്നു, അവനെ ശപിച്ചു കൊന്നതും,
കലിയെ പ്രാവി പറഞ്ഞതും, മറ്റും, നാട്ടുകാർക്കു ദോഷം ഒന്നു
തൊന്നുകയില്ല. അതു ദൈവത്തോടു അകൃത്യമാകുന്നുതാനും. നാം
അനുഗ്രഹിക്കയും, ആശീർവദിക്കയും അല്ലാതെ, ശപിച്ചു പോകരുതു.

നായർ. എന്നാൽ എല്ലാവരും പാപികൾ, എന്നു വരികിൽ, അതിന്റെ ബോധം [ 174 ] ആർക്കും ഇല്ലാത്തതു, എന്തു കൊണ്ടു?

ഗുരു. ദോഷം ചെയ്യുമ്പൊൾ, ഇത ആകാത്തതു, എന്നു എല്ലാവർക്കും അല്പം
ഊഹിക്കാം. മനസ്സാക്ഷി എന്നു ഒന്നുണ്ടല്ലൊ; അതു ഉള്ളിൽ നിന്നു
കുറ്റം ഉണ്ടു എന്നും, ഇല്ല എന്നും, പല വിധമായി പറയുന്നു. നളനും
ഒരിക്കൽ പറയുന്നതാവിതു: (4 പാദം.)

ഞാൻ ചെയ്ത കർമ്മവും പാരം ജുഗുപ്സിതം.
താൻ ചെയ്ത പാപം തനിക്കെന്നതെ ദൃഢം.

എങ്കിലും താൻ ചെയ്ത, പാപത്തിനായി ഉള്ള ലജ്ജ, ക്ഷണം വിട്ടു പൊയി,
എന്നു തോന്നുന്നു.

നായർ. തന്റെ ദോഷങ്ങളെ ഓർത്തു കൊൾവാൻ, ആർക്കം ഇഷ്ടം ഇല്ല
പോൽ.

ഗുരു. അതു തന്നെ നമ്മുടെ അഭിമാനത്താൽ വരുന്ന സങ്കടം. അഭിമാനത്തെ
നമ്മിൽ വളർത്തുവാൻ, പിശാചു നിത്യം ശ്രമിക്കുന്നു. ദമയന്തിക്കും ഈ
ഡംഭം ഉണ്ടു. അത എങ്ങിനെ എന്നാൽ നളൻ ചൂതിങ്കൽ ലയിച്ചു പൊയ
നേരം, അവൾ മനസ്സിൽ കുത്തുണ്ടായിട്ടു,

ധീരനാം മഹീപാലൻ വഞ്ചിതനായി ഹാ, ഹാ
ഘോരമാം മഹാപാപം കാരണം ധരിക്ക നീ (3 പാദം.)

എന്നു പറയുന്നു. അന്നു പരമാർത്ഥം പോലെ ഊഹിച്ചതു; ശേഷം അവൻ
ഭാര്യയെ ത്യജിച്ചു പൊയാറെ, അവൾ പിന്നെയും വിചാരിച്ചു, വേറൊരു
ഹേതുവെ അന്വെഷിച്ചു.

മന്ദഭാഗ്യയാം എന്റെ കർമ്മം എന്നതെ വേണ്ടു എന്നു പറകയാൽ,
ഭാഗ്യക്കുറവത്രെ കാരണം, എന്നു നിരൂപിച്ചു പോയി. ഭർത്താവിന്നും
കുറ്റം ഉണ്ടെന്നു ഒരു സ്മരണ ഉണ്ടു താനും.

ഭാര്യയെ ത്യജിച്ചവനെതൊരു ലോകെ ശുഭം
ഐഹികം പാരത്രികം രണ്ടിനും വിരോധമെന്നു (3 പാദം)

ഇങ്ങിനെ പറഞ്ഞു. ഒടുക്കം ഭർത്താവിന്നു കുറ്റം ഇല്ല, എന്നു നിശ്ചയിച്ചു.

കാന്തന്റെ ബുദ്ധിഭ്രമം വരുത്തുന്നൊരു പാപൻ
കാന്തനെക്കാളും ദുഃഖം പ്രാപിച്ചു വസിക്കെണം.
(3 പാദം)

എന്നു പാപകാരണനായ കലിയെ ശപിച്ചു. ഇവ്വണ്ണം എല്ലാം മനുഷ്യരുടെ
ബുദ്ധിദ്രമം. ദുഃഖം സംഭവിക്കുന്തോറും, ഇതു പാപത്തിന്റെ ഫലമത്രെ,
എന്നു ദേവവശാൽ ബോധിക്കുന്നു. ആരുടെ പാപത്താൽ, ഏതു
പാപത്താൽ, എന്നതൊ, അസാരം ചിലർക്കെ തൊന്നുകയുള്ളൂ.

നായർ. മുജ്ജന്മത്തിൽ ചെയ്തിട്ടുള്ള പാപങ്ങളാൽ അല്ലൊ, ഇപ്പൊഴത്തെ
ദുഃഖങ്ങൾ പലതും ഉണ്ടായിരിക്കുന്നതും. [ 175 ] ഗുരു. അയ്യൊ, മുജ്ജന്മം എന്നുള്ളതു ഒരു നാളും വരാത്ത കാര്യം തന്നെ.
ദമയന്തിയും കൂടെ അങ്ങിനെ വിചാരിച്ചു. എങ്ങിനെ എന്നാൽ:

പൂർവ്വമാം ജന്മം തന്നിൽ ചെയ്തൊരു പാപം കൊണ്ടീ
ദുർവ്വിധം ഭവിക്കുന്നു സർവ്വ ജന്തുക്കൾക്കിഹ. (3 പാദം.)

ഈ അബദ്ധം ഉണ്ടായിട്ടുള്ള വഴി എന്തെന്നാൽ: ദുഃഖങ്ങൾക്കു പാപം തന്നെ
മൂലം, എന്നുള്ളതു പണ്ടെ അറിക കൊണ്ടും, ഇന്നലെയും ഇന്നും ഞാൻ
ദോഷം ചെയ്തിരിക്കുന്നു എന്നു പറവാൻ മനസ്സില്ലാതെ, തന്നെത്താൻ
ശോധന ചെയ്വാൻ തോന്നായ്ക കൊണ്ടും,ഈ ദുഃഖത്തിന്നു എന്റെ
കർമ്മം കാരണമായാൽ, ഞാൻ അറിയാത്ത കാലത്തിൽ ചെയ്ത
കർമ്മമായിരിക്കും. അത്ര വലിയ ദോഷം ഒന്നും ഓർമ്മയിൽ ഇല്ലല്ലൊ,
അതുകൊണ്ടു ഈ ജന്മത്തിന്നു മുമ്പെ ചെയ്തിട്ടുള്ളതായിരിക്കും,
എന്നിങ്ങിനെ വിചാരിച്ചതിനാൽ, ഈ ദുരുപദേശം ഉളവായതു.

നായർ. അതിനാൽ എന്തു ദൂഷ്യം വരും?

ഗുരു. ഏറിയൊരു ദൂഷ്യം ഉണ്ടു. ഉടയവന്നു നമ്മെ ദുഃഖിപ്പിക്കെണ്ടതിന്നു
മനസ്സില്ല; ദുഃഖിപ്പിച്ചാൽ ഗുണത്തിനായി തന്നെ ആകുന്നു.
പാപത്തിന്റെ ബോധം വരുത്തുവാനത്രെ, ശിക്ഷിക്കുന്നതു. നല്ല
കൂട്ടിയായാൽ, അഛ്ശൻ ഓങ്ങി കാട്ടുന്നതു, മതി. മനോ ബോധത്തിന്നു,
പാപസേവ കൊണ്ടു സൂക്ഷ്മത ഇല്ലാതെ പോയാൽ, പിതാവു അധികം
ശിക്ഷിക്കണം; അതുകൊണ്ടു:

ശോകം എന്നതു വരുന്നേരത്തു കൂട്ടത്തോടെ ബുദ്ധി ഉണ്ടെങ്കിൽ താന്താന്റെ
ദോഷം അറിയെണ്ടതിന്നു, തന്നൊടു താൻ നൊണ്ടി നൊണ്ടി ചോദിപ്പാൻ
തുടങ്ങും, എന്നാൽ എന്റെ മഹാപാപം ഒക്കയും മുജ്ജന്മത്തിൽ
ഉള്ളതത്രെ, എന്നു ഒരുത്തൻ ഉറപ്പിച്ചു എങ്കിൽ, എത്ര ശിക്ഷിച്ചാലും,
ഉപകാരം ഇല്ല; മനസ്സിന്നു ഭേദം വരുമാറുമില്ല. "പാപമെ കർമ്മം, എന്നതെ
ഉള്ളൂ, ദൈവമെ," ദേവയോഗം," "എന്റെ വിധി," “തലയെഴുത്തു,"
"എന്റെറ നസ്യത്ത" എന്നിങ്ങിനെ ഓരോന്നു വെറുതെ ചൊല്ലി,
തന്നെത്താൻ ആരാഞ്ഞു നൊക്കാതെ, ഹൃദയം വിറന്നും കല്ലിച്ചും
പൊയിട്ടു, മനുഷ്യൻ തന്റെ പാപങ്ങളിൽ മരിക്കും. എന്നാൽ ഈ വിധി,
എന്നുള്ളതു എത്രയും പൈശാചികമായ സങ്കല്പം തന്നെ.

നായർ. ദമയന്തിയുടെ മനസ്സു കല്ലിച്ചു പോയി,എന്നു തൊന്നുന്നില്ല.

ഗുരു. അല്ല, നളനെക്കാൾ ദമയന്തിയുടെ ഭാവം എനിക്കു അധികം ബോധിക്കുന്നു.
കഥയിൽ പറഞ്ഞ പേരുകളിൽ, അവൾ തന്നെ വിരൊധം കൂടാതെ
ഉത്തമാത്മീകമായിരിക്കുന്നു.

നായർ. എത്രയും സുന്ദരി തന്നെ, അല്ലൊ.

ഗുരു. രൂപസൌന്ദര്യം ഞാൻ പറയുന്നില്ല. മുടിയിന്നടിയോളം ഉള്ള ശരീരഭംഗിയെ [ 176 ] വർണ്ണിക്കുന്നതും, ആ വർണ്ണനം രസിക്കുന്നതും, ബുദ്ധിമാന്നു
യൊഗ്യമായി തോന്നുന്നില്ല. ദേഹശോഭ എത്ര വേഗം വാടി പോകുന്നു!
ഹൃദയ ശോഭയത്രെ സാരം. വികൃതവേഷനായ പുരുഷനിൽ ദമയന്തിക്കു
നീരസം തോന്നാത്തതു, അധികം നല്ല സൌന്ദര്യം തന്നെ. (4 പാദം.)

കാഞ്ഞിരത്തിന്മെൽ പടർന്നുള്ള വള്ളിക്കു
കാഞ്ഞിരം തന്നെയും കല്പവൃക്ഷോപമം.

എന്നിങ്ങിനെ അവൾ ഭാർത്താവു, ഏതു രൂപമുള്ളവനായാലും, തനിക്കു മതി,
എന്നു പറഞ്ഞതു, എനിക്കു ഏറ്റവും തെളിയുന്നു. പിന്നെ അവളിൽ
കണ്ട ഒരു സൽഗുണമായ്തു, ദുഃഖത്താൽ മനസ്സിന്നു നല്ല പതം വന്നതു
തന്നെ. അതാവിതു:

നിത്യമല്ലെടൊ സുഖം ദുഃഖവും ജന്തുക്കൾക്കു
ഏകന്റെ ശോകം കണ്ടാൽ അന്യനു മനക്കാമ്പിൽ
ലൌകികത്തിന്നായിട്ടും കുണ്ഠിതം ഭാവിക്കേണം
ആർക്കിതു വരുമെന്നും ആർക്കിതു വരായെന്നും
ഓർക്കിലിന്നറിവതിനാരുമെ പോരാ ലോകെ
ഖിന്നനെ കാണുന്നേരം ധന്യനു കൃപവേണം
ധന്യനെ കാണുന്നെരം ഖിന്നനു കൃപവേണം
ഖിന്നനു കൃപാമൂലം എന്തെന്നു പറഞ്ഞീടാം
ഇന്നിമേൽ ഇവന്താനും ദുഃഖിയാം എന്നൊർക്കയാൽ
ഉന്നതന്നധോഗതി നിശ്ചയം ധരിക്ക നീ
ഉന്നതി പുനർ അധോഭൂതനും ഭവിച്ചീടും
ഓടുന്ന രഥത്തിന്റെ വണ്ടി എന്നതു പോലെ
കൂടുന്നു ശരീരിണാം ഉച്ച നീചത്വങ്ങളും
അന്യനെ പരിഹസിച്ചീടരുതെന്നുള്ളതും
മന്നിൽ ഈ ഗുണജ്ഞന്മാർ പറഞ്ഞു കേട്ടീടുന്നു. (3 പാദം.)

തനിക്കു സങ്കടം അറിയാത്ത കാലത്തിൽ, മറ്റവരെ പരിഹസിച്ചു
പൊകുമാറുണ്ടല്ലൊ. ദുഃഖങ്ങൾ അനുഭവിക്കയാൽ, അന്യരൊടുള്ള
സംസർഗത്തിൽ പരിപാകവും മാർദ്ദവവും ഉണ്ടാകും.

തുല്യ ദുഃഖന്മാരുടെ വാർത്തകൾ കേൾക്കും‌നേരം
തെല്ലു ധൈര്യവും ഉണ്ടാം ദുഃഖികൾക്കെന്നു സിദ്ധം.

നായർ. ആ വാക്കു സത്യം തന്നെ. ലോകരുടെ വിനോദം നമ്മുടെ വേദനയൊടു
ചേരാത്തതു.

ഗുരു. മറ്റൊരു ദുഃഖഫലം ദമയന്തിയിൽ അല്പം മുളെച്ചു കാണുന്നു. തന്നെയും
കാര്യാദികളെയും രക്ഷിപ്പാൻ കഴിയാത്ത സമയം, ദൈവത്തെ
ഭരമെല്പിപ്പാൻ മനസ്സു മുട്ടും (3 പാദം) [ 177 ] ഓർക്ക നീ വണിക്പതെ ഭൂതലെ സ്വതന്ത്രത്വം
ആർക്കും ഇല്ലല്ലൊ. പിന്നെ സ്ത്രീകൾക്കു വിശേഷിച്ചും.
ഈശ്വരൾ വരുത്തുന്നതു ഒക്കയും സഹിച്ചുകൊണ്ടു
ഈശ്വരാർപ്പണം ചെയ്ത പാർക്കയെ ഗതിയുള്ളു.

വലിയ സങ്കടത്തിനാൽ സ്ത്രീകൾ മാത്രമല്ല, മഹാ വീരന്മാരും ധൈര്യ സ്ഥൈര്യ
ഭാവങ്ങളെ എല്ലാം ഉപേക്ഷിച്ചു, മനസ്സുരുകി, കണ്ണുനീർ വാർത്തു,
ദൈവത്തെ തേടുകയും, പ്രാർത്ഥിക്കയും ചെയ്യും. എല്ലാ
ദുഃഖഫലങ്ങളിലും ഇതു തന്നെ വിലയേറിയ്തു. ഇങ്ങിനെ ആചരിച്ചാൽ,
ക്ലേശമാകുന്ന ഉലയിൽ നിന്നു ഊതി കഴിച്ചൊരു തങ്കത്തിനെക്കാളും,
മാറ്റു ഏറിവന്നുള്ള മനശുദ്ധിയോടെ പുറപ്പെടുവാൻ, സംഗതി ഉണ്ടു.
പാപസങ്കടത്തിൽ നിന്നു നിങ്ങളെ തന്നെ രക്ഷിക്കേണ്ടതിന്നു, ഒരിക്കൽ
എങ്കിലും ദൈവത്തോടു പ്രാർത്ഥിച്ചിട്ടുണ്ടോ?

നായർ. സങ്കടം ഉള്ളപ്പൊൾ, “ഈശ്വരാ,”, “പോററി” “രക്ഷമാം”, “പാഹിമാം",
“ത്രാഹിമാം” “ശരണം പ്രാപിക്കുന്നേൻ” എന്നിങ്ങിനെ പറയാത്ത കൂട്ടർ
എവിടെ ഉണ്ടു?

ഗുരു. ഞാൻ പറയുന്നതു അങ്ങിനെ അല്ല. ദുഃഖത്തിൽ നിന്നു രക്ഷ വേണം,
എന്നു എല്ലാവർക്കും ആഗ്രഹിക്കാം. ദുഃഖകാരണമായ സകല
പാപത്തിൽ നിന്നു തന്നെ രക്ഷിപ്പാൻ യാചിക്കുന്നതൊ, നന്ന
ദുർല്ലഭമത്രെ.

നായർ. അതു അധികം ചെയ്യുമാറില്ല. ഞാൻ ഇപ്പൊൾ അധികാരിയെ
പൊയികാണെണ്ടതിന്നു നേരമായിരിക്കും; അവിടെ ഒരു കാര്യം ഉണ്ടു.
നിങ്ങൾ തന്നെ അങ്ങിനെ പ്രാർത്ഥിക്കുന്നുവൊ?

ഗുരു. ഞാൻ ദിവസേന പ്രാർത്ഥിക്കുന്നത: ദൈവമെ, എന്റെ ഹൃദയം നിണക്കു
അറിയാം. എനിക്കു മുഴുവൻ അറിഞ്ഞുകൂടയല്ലൊ. നീ എന്നെ ശോധന
ചെയ്തു, രഹസ്യമായ ദോഷങ്ങളേയും എന്നെ കാണിച്ചു, അറെപ്പു
ജനിപ്പിക്കണമെ! നീ എന്നെ ശിക്ഷിക്കുന്തോറും, എന്റെ പാപങ്ങളോടു
മാത്രം വൈരം ഉണ്ടു എന്നും എന്നൊടു നല്ല സ്നേഹം ഉണ്ടു എന്നും,
ഉള്ളിൽ അറിയിച്ചു തരണമേ. ഈ പ്രപഞ്ചത്തിൽ എന്റെ മനസ്സു
പറ്റാതെ, നിങ്കൽ അത്രെ ആകെണ്ടതിന്നു, എന്നൊടു നിൻ കൃപയെ
വലുതാക്കണമെ. സകല ദോഷത്തിൽ നിന്നും നിന്റെ പുത്രനായ
യേശുക്രിസ്തന്റെ ബലിനിമിത്തം എന്നെ ഉദ്ധരിക്കെണമെ.

നായർ. സമയമായി! ഞാൻ പോകുന്നു. പിന്നെ ഒന്നു പറവാൻ ഉണ്ടെങ്കിൽ,
അവസരം ആകുമ്പോൾ, വരാം.

ഗുരു. ഇനി കുറയ പറവാൻ ഉണ്ടു. ഇന്നു പാപകാരണവും, പാപഫലവും,
സൂചിപ്പിച്ചു പറഞ്ഞതിനെ വിചാരിച്ചാൽ, കൊള്ളായിരുന്നു. നിങ്ങളും [ 178 ] പടച്ചവനൊടു ഇതിന്നായി പ്രാർത്ഥിക്കയില്ലയൊ? എൻ ദോഷങ്ങളെ
എനിക്കു തെളിയിച്ചു, പുതിയ ഹൃദയത്തെ തരേണമെ, എന്നു അവനൊടു
അപേക്ഷിക്കേണ്ടതു; ഇതിനെ തന്നെ മുടക്കേണ്ടതിന്നു പിശാചു
എന്തെങ്കിലും ചെയ്യും. പ്രാർത്ഥനയെ അവനു സഹിച്ചുകൂടാ; എങ്കിലും
നിങ്ങൾക്കു തന്നെ അതു വേണം എന്നു തോന്നിയാൽ അവനു കഴിവില്ല,
എന്നു കാണും. നിങ്ങൾ അതിനെ പരീക്ഷിക്കുമൊ?

നായർ അറിഞ്ഞുകൂടാ. സലാം!

3-ാം സംഭാഷണം

നായർ. ശ്രീഗുരവെ നമഃ എന്റെ ഗുരുനാഥനു നമസ്കാരം! അടിയൻ
വന്നിരിക്കുന്നു!

ഗുരു. നിങ്ങൾ എനിക്കു ശിഷ്യനാകുമൊ? അയ്യാ, ഗുരുസ്ഥാനത്തിന്നു ഇവിടെ
പ്രാപ്തിപോരാ, എന്നെക്കാൾ വലിയ ഗുരുവിനെ കേട്ടു,
കുറിക്കൊള്ളേണമെ.

നായർ. അതു ആരാകുന്നു? നിങ്ങൾ തന്നെ തല്ക്കാലത്തിൽ എനിക്കു മതി.

ഗുരു. എന്റെ വാക്കുകളുടെ സാരത്തെ ദൈവം താൻ ബോധം വരുത്തുക
അല്ലാതെകണ്ടു, ഒരു മനുഷ്യനും വശമാക്കിയില്ല; യാതൊരു ഗുരുവും
തെളിയിക്കയും ഇല്ല. നിങ്ങൾ ദൈവത്തൊടു പ്രാർത്ഥിച്ചുവൊ?

നായർ. അതു തന്നെ മറന്നു പോയി. ശേഷം പറഞ്ഞതു മിക്കവാറും ഓർമ്മയിൽ
ഉണ്ടെന്നു തോന്നുന്നു.

ഗുരു. ഇന്നു തന്നെ ഓർമ്മയിൽ ആയിരിക്കും; എങ്കിലും ദൈവസഹായം
ഇല്ലാഞ്ഞാൽ, അതു വേഗത്തിൽ വിട്ടു പോകും.

നായർ, പക്ഷെ അപ്രകാരം ആകും. താന്താൻ പാപങ്ങളെ ക്ഷണത്തിൽ
മറന്നു പോവാൻ, സംഗതി എന്താകുന്നു?

ഗുരു: അതു പ്രപഞ്ചമോഹത്താലും, പിശാചിന്റെ മായയാലും ഉണ്ടാകുന്നു.
നല്ല ചങ്ങാതി കണ്ണാടിയായ്വരുമല്ലൊ. മനസ്സിലും നടപ്പിലും കുറവുകളെ
കണ്ടാൽ, പറവാനും മടിക്കയില്ല; നീക്കുവാനും സഹായിക്കും. നമ്മുടെ
കുലവൈരിയൊ, മുരങ്കള്ളനും ഇന്ദ്രജാലക്കാരനും ആകുന്നു;
അതുകൊണ്ടു അവൻ ദുഷ്ടരോടു നിങ്ങൾ ധർമിഷ്ടർ എന്നും, ഗുണം
ചെയ്വാൻ ഭാവിക്കുന്നവനോടു, അയ്യൊ ചെയ്യല്ലെ, ഇതു ദോഷം എന്നും,
ഈ വിധം പലതും പറഞ്ഞു, നന്മ ഇന്നത എന്നും, തിന്മ ഇന്നത എന്നും,
ഒട്ടും തിരിയാത്ത മൂഢരാക്കി വെക്കുന്നു. അവൻ നമ്മുടെ ദോഷങ്ങളെ
വർദ്ധിപ്പിക്ക അല്ലാതെ, ഒന്നും നീങ്ങാതിരിപ്പാൻ, നല്ലവണ്ണം സൂക്ഷിച്ചു കൊളളുന്നു.

നായർ. ഇപ്പൊൾ മറന്നതൊ, ചാകും കാലം കാണാം, എന്നുണ്ടല്ലൊ. [ 179 ] ധർമ്മവും അധർമ്മവും എന്നിവർ ഇരിവരും
എന്നിയെ സഹായം മറ്റില്ലൊരുവനും തദാ
എന്നു വില്വപുരാണത്തിൽ ഞാൻ കണ്ടിരിക്കുന്നു.

ഗുരു. സംശയമില്ല. മനുഷ്യർക്കു എല്ലാവർക്കും മരണവും, പിന്നെ ന്യായവിധിയും
വെച്ചു കിടക്കുന്നു. നളകഥയിൽ യമൻ ചൊല്ലിയ വാക്കു പറയാം.
അതാവിതു:
ധർമ്മാനുകുലമാം കർമ്മങ്ങൾ ചെയ്യുന്ന
കർമ്മിക്കു ശർമ്മം കരസ്ഥം എന്നോർക്ക നീ
ദുർമ്മാർഗ്ഗം ഓരൊന്നു ചെയ്യുന്ന പാപിക്കു
മർമ്മോപഘാതത്തിനീശ്വരൻ ഞാൻ എടൊ
ഘോരൻ കൃതാന്തൻ എന്നോർത്തു പോകണ്ടെടാ
സാരധർമ്മിഷ്ടങ്കൽ എത്രയും കോമളൻ. (1 പാദം)
എന്നീവണ്ണം മനുഷ്യർക്കു രണ്ടു വഴിയെ ഉള്ളു.

നായർ. യമൻ എന്നൊരുത്തൻ ഉണ്ടോ?

ഗുരു. യമൻ തന്നെ ഇല്ല; അവനിൽ ആരോപിച്ചഗുണങ്ങൾ, പടെച്ചവനിൽ ഉണ്ടു
താനും. സകല ആത്മാക്കളും അവനുള്ളവ ആകകൊണ്ടു, അവൻ മാത്രം
സകലർക്കും വിസ്തരിച്ചു, വിധി കല്പിക്കും. നമ്മുടെ ക്രിയകൾ എല്ലാം
എഴുതി കിടക്കുന്ന പുസ്തകങ്ങൾ അവന്റെ പക്കൽ ഉണ്ടു. (1 പാദം)

ചിത്രഗുപ്തൻ വരെച്ചിട്ടു കിടക്കുന്ന
പത്രം നുരുമ്പിച്ചു പൊം എന്നു ഭാവമൊ
ബോധിച്ചുവൊ? അതു ഓലയല്ല, കടലാസ്സുമല്ല. അവനവൻ ചെയ്തതിന്റെ
വിവരം കെടാത വണ്ണം വരെച്ചിട്ടു കിടക്കുന്നു താനും.

നായർ. ഇപ്പോഴത്തെ ജനങ്ങൾക്കു ഇതിന്റെ ഓർമ്മ ഇല്ല. കഷ്ടം.

ഗുരു. അതിപ്പോൾ മാത്രമല്ല; പണ്ടു പണ്ടെ മനുഷ്യർക്കു ഇതിന്റെ വിചാരം
വിട്ടു എങ്കിലും ന്യായവിധി വരും, എന്നു തോന്നും വണ്ണം, എല്ലാവരുടെ
ആന്തരത്തിൽ തന്നെ ഒരു ശല്യം തറെച്ചിരിക്കുന്നു.

നായർ. അതു എന്താകുന്നു?

ഗുരു. ഭയം തന്നെ. അതിനാൽ രാത്രിഭയം, ഗ്രഹണഭയം, ശ്മശാനഭയം, മുതലായ
ഭയഭേദങ്ങൾ ഒക്കയും ഉണ്ടാകുന്നു. സകല മനുഷ്യരും തീക്കൊള്ളിമേലെ
മീറു കളിക്കുമ്പോലെ, ചിലപ്പോൾ തീയുടെ ചുടു ദൂരത്തുനിന്നു
അറിഞ്ഞു വരുന്നു, അപ്പോൾ ലോകത്തിന്നു നാശം അടുത്തു, നമുക്കും
നാശം അടുത്തു എന്നുള്ള ഭാവം തോന്നി തങ്ങളെ ഞെട്ടിക്കുന്നു. (1
പാദം)

പാപങ്ങൾ ചെയ്യും നരൻ വിജൃംഭിച്ച
പാപങ്ങൾ തന്നെ ഭയത്തിന്നു കാരണം [ 180 ] ദുഷ്കർമ്മം ഒർക്കവെ കൂടി ശരീരിണാം
മുഷ്കരമായി ഭയപ്പെടുക്കും തദാ
താൻ ചെയ്ത കർമ്മങ്ങൾ തന്നൊടു വേർപെടാ.

നായർ. നല്ലവർക്കും കൂടെ ഭയം ഇല്ലയൊ?

ഗുരു. ദൈവത്തിന്നു മതിയായ നന്മ, ഒരു മനുഷ്യനിലും കാണാ. ദൈവം
ന്യായപ്രകാരം വിധിച്ചാൽ, ഉത്തമർക്കും കൂടെ ശിക്ഷ വരികെ ഉള്ളു.

നായർ. പാപത്തിന്നു ശിക്ഷ എന്താകുന്നു?

ഗുരു. മരണം തന്നെ. ദേഹത്തിന്നല്ലാതെ, ആത്മാവിന്നു രണ്ടാമത ഒരു മരണവും
ഉണ്ടു.

നായർ. കേവലം ഇല്ലാതെ പോകുന്നതു തന്നെയൊ?

ഗുരു. അതല്ല; ചെയ്ത പാപങ്ങളാൽ ഉള്ള ബാധ ഒടുങ്ങാതെ ഇരിക്കും. (1 പാദം)
ഭോഷ്കു പറകയും വഞ്ചനം ചെയ്കയും
മൌഷ്കര്യം ഓരൊന്നു കാട്ടി നടക്കയും
സജ്ജനത്തെ കൊണ്ടു ചെണ്ട കൊട്ടിക്കയും
ദുർജ്ജനത്തെച്ചെന്നു സേവിച്ചിരിക്കയും
വേണ്ടാത്തവാക്കുകൾ ഓരൊന്നുരെക്കയും
വേണ്ടുന്ന കൃത്യങ്ങൾ ഒക്ക ത്യജിക്കയും
സാധുക്കളൊടു പിടിച്ചുപറിക്കയും
മാധുര്യമില്ലാത്ത ഭാവം നടിക്കയും
ഇത്തരം ദോഷങ്ങൾ ചെയ്യും നരന്മാർക്കു
സത്വരം നാശം ഭവിക്കും മഹാമതെ!

നായർ. ഭോഷ്കു പറകയും, വേണ്ടാത്ത വാക്കുരെക്കയും ചെയ്താൽ, നാശം
വരുത്തുവാൻ മതിയൊ? നിങ്ങളുടെ വേദത്തിലും അങ്ങിനെ തന്നെയൊ?

ഗുരു. അതെ; ദൈവം കരുണയാലെ ക്ഷമിക്കുന്നില്ല എങ്കിൽ, കളവു പറക,
നിസ്സാരവാക്കു പറക, ഇങ്ങിനെ യാതൊരു പാപത്തിന്നും നിത്യ
ശിക്ഷയെ ഉള്ളു.

നായർ. ഇതു വിഷമമുള്ള വാക്കു. നല്ലവരും കൂടെ പറയുന്നതിൽ പിഴെച്ചു
പോകും.

ഗുരു. വാക്കല്ല വിഷമം, നമ്മുടെ അവസ്ഥ തന്നെ എത്രയും വിഷമമായിരിക്കുന്നു.
അതു അറിഞ്ഞാൽ താമസം കൂടാതെ ഒരു വഴിയെ അന്വേഷിക്കണം.

നായർ. നളനു മുക്തി വന്നതു പോലെ, നമുക്കായാൽ, കൊള്ളായിരുന്നു. അവന്നു
ഒരൊരൊ ദിവ്യവരവും, അരയന്ന സഹായവും സർപ്പ തുണയും, മന്ത്ര
വൈഭവവും എല്ലാം ഉണ്ടായി. ഇങ്ങിനെ അതിശയങ്ങൾ ഒക്കെ കിട്ടിയാൽ,
മോക്ഷം സാധിപ്പിപ്പാൻ പ്രയാസമില്ല.

ഗുരു. അതു എനിക്കു ബോധിക്കുന്നില്ല. മനുഷ്യനു രക്ഷ വേണം എങ്കിൽ, [ 181 ] താനും കുറയ ഉത്സാഹിക്കെണ്ട. പുരുഷനു യോഗ്യമായ പ്രയത്നം ഒന്നും
നളനിൽ കാണാ. ദമയന്തി അവനെ തിരയിച്ചു വരുത്തിയില്ലെങ്കിൽ,
അവൻ ഇന്നും അയോദ്ധ്യയിൽ വിഷാദിച്ചു വസിക്കും. അതു തന്നെ
അവന്റെ ബുദ്ധിഭ്രമം. ദമയന്തിക്കുള്ള പ്രകാരം സ്നേഹവും ആഗ്രഹവും
ഉണ്ടായാൽ, കാര്യസിദ്ധിക്കായി വിചാരവും പ്രയത്നവും ഉണ്ടാകും.

നായർ. എന്നാൽ മനുഷ്യൻ താൻ തന്നെ സ്വർഗ്ഗ പ്രാപ്തിക്കു ശേഷിയുള്ളവൻ
എന്നൊ?

ഗുരു. അല്ല. ഒരു വാക്കു പറയാം (1 പാദം)
ഞാൻ തന്നെ പോരും മഹാ സങ്കടങ്ങളിൽ
സ്വാന്തഭ്രമങ്ങളെ പോക്കുവാൻ എന്നതൊ?
യാതൊരു മനുഷ്യനും അതിന്നു പോരാ.

നായർ. പിന്നെ രണ്ടും കൂടെ വേണം; ദൈവം പാതി താൻ പാതി, നളനു കിട്ടിയ
പോലെ അതിശയ സഹായങ്ങളും, ദമയന്തിയിൽ കണ്ടപോലെ
മാനുഷപ്രയത്നവും, തന്നെ ചേരണം.

ഗുരു. അതിനെ തന്നെ ഞാൻ ഏകദേശം സമ്മതിക്കുന്നു. ദോഷത്തിൽ നിന്നു
നമ്മെ ഉദ്ധരിപ്പാൻ, മുമ്പെ തന്നെ ദൈവകൃപ വേണം. ഉടയവന്റെ
പ്രസാദം, കൂടാതെ ഒന്നും സാധിക്കയില്ലല്ലൊ. അവൻ മനുഷ്യരെ
കെടുപ്പാനല്ല, രക്ഷിപ്പാൻ തന്നെ, നല്ല മനസ്സുള്ളവൻ, എന്നു താൻ
അരുളിച്ചെയ്തതിനെ വിശ്വസിച്ചുറപ്പിച്ചു കൊള്ളണം.

ദൈവവിശ്വാസം വൃഥാ ഭവിച്ചീടുമൊ?

നായർ. അതിനെ ഞാൻ നല്ലവണ്ണം ഉറപ്പിച്ചിരിക്കുന്നു.

ഗുരു. എന്നാൽ അവനൊടു പ്രാർത്ഥിക്കണം. മക്കൾ സങ്കടപ്പെട്ടു ചോദിച്ചാൽ,
ചോറു കൊടുക്കാത്ത അച്ഛൻ ഉണ്ടൊ?
അർത്ഥിജനങ്ങൾക്കു സമ്പത്തു നല്കുവാൻ
അർത്ഥം വരുത്തുന്നു സാധുവായുള്ളവൻ.

എന്നു ലോകത്തിൽ നടക്കുന്നതു പോലെ, സർവ്വ ധനസമൃദ്ധിയുളള
സ്രഷ്ടാവു തന്നൊടു അപേക്ഷിക്കുന്നവരെ, വെറുതെ വിട്ടയക്കയില്ല.

നായർ. അവൻ നമ്മുടെ രാജാക്കന്മാരെ പോലെ ആയാൽ, നമുക്കു എന്തു ഗതി?
അവർ തങ്ങളുടെ കാര്യത്തിൽ അത്രെ ലയിച്ചിരിക്കുന്നു; സാധുക്കളെ
വിചാരിക്കുമാറില്ല കഷ്ടം.

ഗുരു. നിങ്ങളുടെ ദേവകളും അപ്രകാരം തന്നെ. അവർ സ്ത്രീകളെ നോക്കുവാൻ
പോകുമ്പൊഴും, തങ്ങളിൽ വക്കാണം തുടങ്ങുംപോഴും, സാധുക്കൾ
ആശ്രിതരായി വന്നു, തൊഴുതു, കാഴ്ച വെച്ചു, കരഞ്ഞു ഏറിയോന്നു
പ്രാർത്ഥിച്ചാലും, ചെവിക്കൊൾവാൻ അവർക്കു അവസരം ഇല്ലല്ലൊ.
അവർ ദമയന്തി പറയുന്ന വമ്പരുടെ കൂട്ടത്തിൽ ആകുന്നു. (3 പാദം) [ 182 ] തങ്കലെ പ്രഭുത്വവും കാട്ടി നില്ക്കുന്ന ഭവാൻ
സങ്കടം ശമിപ്പിപ്പാൻ ആളല്ലെന്നതും വന്നു
തന്നുടെ കാര്യത്തിങ്കൽ ദീക്ഷിച്ചു വസിക്കുന്ന
ദുർന്നയന്മാരെച്ചെന്നു സേവിക്കുന്നവൻ ഭോഷൻ
പർവ്വതങ്ങളും മരക്കൂട്ടവും ലതകളും
ദുർവ്വഹങ്ങളല്ലേതും ഭൂമിക്കെന്നെറിക നീ
ദീനമാനുഷന്മാരിൽ കാരുണ്യമില്ലാത്തൊരു
മാനുഷാധമന്മാരെ ധരിപ്പാൻ പാരം ദണ്ഡം
നായർ. നിങ്ങളുടെ ദൈവമൊ?

ഗുരു. ഞാൻ പറഞ്ഞുവല്ലൊ, അവൻ പിതാവായിരിക്കുന്നു. കുട്ടികൾ വന്നു
അപേക്ഷിച്ചാൽ, ആരേയും പുറത്താക്കുകയില്ല. ആരെങ്കിലും തന്നൊടു
പ്രാർത്ഥിക്കും തോറും, ചെവിക്കൊള്ളുന്നു ദൈവം സ്നേഹമാകുന്നു;
തന്റെ സൃഷ്ടികളെ തന്നെപ്പോലെ തന്നെ സ്നേഹിക്കുന്നു.
അതുകൊണ്ടു നമ്മൊടു കല്പിച്ച മുഖ്യധർമവും, സ്നേഹം എന്നതു
തന്നെ ആകുന്നു. മക്കൾ അല്ലൊ അച്ഛനെപ്പോലെ ആചരിക്കെണ്ടതു
(1 പാദം)

തന്നുടെ സൌഖ്യം വരുവതിന്നാഗ്രഹി
ച്ചന്യോപകാരം പരിത്യജിച്ചീടൊലാ.

നമ്മൊടു കല്പിക്കുന്നതു അവൻ താൻ ചെയ്യാതെ ഇരിക്കയില്ല. എല്ലാ
ധർമ്മങ്ങളിലും അന്യനെ വി
ചാരിക്കുന്ന സ്നേഹം വലിയതാകുന്നു. എന്നു ദമയന്തിക്കും സങ്കട കാലത്തിൽ
ബോധ്യം വന്നു.

തന്നുടെ ജനനം കൊണ്ടെന്യനാം ഒരുത്തന്റെ
ഉന്നതി വരുന്നാകിൽ ധന്യൻ ആ ശരീരവാൻ
തന്നുടെ ഉദരത്തെ പൂരിപ്പാൻ അകോവിദൻ
മന്നിൽ ഇല്ലൊരുത്തനും എന്നതു ഗുണമല്ല
കർമ്മവാക്‌കായങ്ങളാൽ അന്യനെ പാലിക്കെണം
ധർമ്മം ഒന്നതു തന്നെ പോരും എന്നറിഞ്ഞാലും
നിർമ്മമൻ നിരഞ്ജനൻ വിശ്വനായകൻ വിഷ്ണു
ധർമ്മമുള്ളവർകളിൽ പ്രീതനായ്വരും ദൃഢം
വേണ്ടതു പരോപകാരാഗ്രഹം ശരീരിണാം. (3 പാദം)

നായർ. ഇപ്പോൾ വിഷ്ണുവിനെ സ്തുതിച്ചുവല്ലൊ. നമ്മുടെ ദേവകളിലും കുറയ
നന്മ ശേഷിച്ചിട്ടുണ്ടല്ലൊ.

ഗുരു. അവരെ ചമെച്ചുള്ള ദോഷവാന്മാരിൽ എന്ന പോലെ തന്നെ. മനുഷ്യരും [ 183 ] വെറും പിശാചുക്കളല്ല, ദേവസാദൃശ്യത്തിൽ നിന്നു ഓരൊരൊ
അംശങ്ങൾ അവരിൽ ശേഷിച്ചിരുന്നു, കൂടക്കൂടെ വിളങ്ങി കാണുന്നു.
ദൈവത്തിന്റെ വെളിച്ചം ഈ നാട്ടിലെ ഇരിട്ടിനോളം പ്രകാശിച്ചു,
പഴഞ്ചൊൽ മുതലായതിനാൽ, ഓരൊരൊ സത്യഭാവനയെ പരത്തി
ഇരിക്കുന്നു. എങ്കിലും അതു ഒക്കയും ദൈവത്തിന്നു പ്രസാദം
വരുത്തുവാനും നരകഭയത്തെ നീക്കുവാനും അജ്ഞാനത്ത
അകറ്റുവാനും, പോരാ. (3 പാദം)

വീര്യമുണ്ടായിട്ടല്ലൊ സുര്യനെ ഭയപ്പെട്ടു
കൂരിരുട്ടുകൾ പോയിപ്പാതാളെ വസിക്കുന്നു
ചാരു സുന്ദരനായ ചന്ദ്രനെക്കാണുന്നേരം
ചാരത്തു മരത്തണൽ പിടിച്ചു നില്ക്കുന്നല്ലീ.

നിങ്ങളുടെ ദേവകളും, അരചരും, ഋഷികളും, ജ്ഞാനികളും, മറ്റുള്ള
മഹാജനങ്ങളും ഒക്കത്തക്ക കൂടിയാൽ, അവരുടെ സാരാംശം നിലാവും
നക്ഷത്ര സൈന്യവും ഉണ്ടാക്കുന്ന വെളിച്ചത്തൊടു ഒക്കും. അതും ഒരു
വക പ്രകാശം എന്നു പറയാം. രാത്രിയല്ല, എന്നു ചൊല്ലികൂടാ, രാത്രിയെ
ആട്ടി, പകലെ വരുത്തുവാൻ, ഏക സ്രഷ്ടാവു തന്നെ ഉദിച്ചിട്ടു വേണം.

നായർ. അതു നല്ല ന്യായം തന്നെ.

ഗുരു. ആ നീതി സൂര്യൻ ഉദിച്ചിരിക്കുന്നു സത്യം. ദൈവം താൻ ഈ ലോകത്തിൽ
ഇറങ്ങി, നമ്മുടെ നീചജാതിയെ രക്ഷിക്കേണ്ടതിന്നു, തന്റെ ദിവ്യ
ഗുണങ്ങളെ നുഷ്യശരീരം കൊണ്ടു അല്പം മറെച്ചു. നമ്മുടെ
കണ്ണുകൾക്ക സഹിക്കാകുന്നെടത്തോളം അനേകം അത ക്രിയകളാൽ
വിളങ്ങിച്ചിരിക്കുന്നു.

നായർ. മുമ്പെ നിങ്ങൾ ദൈവപുത്രൻ എന്നു പറഞ്ഞിരിക്കുന്നു; ഇപ്പൊൾ ദൈവം
താൻ ഇറങ്ങി, എന്നു ചൊല്ലിയതു എങ്ങിനെ?

ഗുരു. ദൈവം ഏകനത്രെ. പുത്രൻ ആകുന്നതു, പിതാവിന്റെ സ്വരൂപവും,
അവനെ ലോകത്തിൽ അറിയിക്കുന്ന നിത്യവചനവും തന്നെ. ആ
ഇരിവർക്കും ഉള്ള ആത്മാവു ഒന്നു തന്നെ. ഇങ്ങിനെ പിതാ പുത്രൻ
വിശുദ്ധാത്മാവു, എന്നു ഏകദൈവം തന്നെ ഉണ്ടായിരിക്കുന്നു.

നായർ. അതു നല്ലവണ്ണം ബോധിച്ചില്ല. പിന്നെയും പറയണം.

ഗുരു. അതു രഹസ്യമാക കൊണ്ടു ഞാൻ ബോധിപ്പിച്ചാലും, ഇപ്പൊൾ നന്നായി
ഗ്രഹിക്കയില്ല എനിക്കും കൂടെ അതു മുഴുവൻ സ്പഷ്ടമായ്വന്നില്ല;
വേഗത്തിൽ വരികയുമില്ല. ഞാൻ പുത്രനെ കൊണ്ടു പറഞ്ഞുവല്ലൊ;
അതു തന്നെ മുഖ്യമായതു. അവൻ മനുഷ്യർക്കു ദൈവസ്നേഹത്തെ
കാട്ടുവാൻ, മനുഷ്യനായ്വന്നു ചെയ്തുള്ള ക്രിയകൾക്കു ഒരന്തവും ഇല്ല.
കുരുടർക്കു കാഴ്ചയും, ചെകിടർക്കു കേൾവിയും കൊടുത്തു, രോഗികളെ [ 184 ] സൌഖ്യമാക്കി, ദുഃഖികളെ ആശ്വസിപ്പിച്ചും നടന്നു, ചത്തവരെയും കൂടെ
അവൻ ഉയിർപ്പിച്ചിരിക്കുന്നു; എങ്കിലും എല്ലാവരോടും സത്യം പറകയാൽ
പുരോഹിതർ മുതലായ പ്രധാനികളുടെ ദേഷം കലശലായി വർദ്ധിച്ചു,
ഒടുക്കം അവരുടെ വൈരത്താൽ അനേകം കഷ്ടങ്ങളെ സഹിച്ചു,
വിരോധം കൂടാതെ ക്രൂരമരണത്തെ അനുഭവിക്കയും ചെയ്തു.

നായർ. അവനെ കൈയ്യും കാലും ആണികളെ കൊണ്ടു മരത്തിന്മേൽ തറച്ചില്ലെ?

ഗുരു. അതെ. അന്നു ചൊരിഞ്ഞിട്ടുള്ള അവൻറ രക്തം, സർവ്വലോകത്തിന്റെ
പാപങ്ങൾക്കായുള്ള പ്രായശ്ചിത്തമാകുന്നു. അതു എങ്ങിനെ എന്നാൽ:
ഒരുവൻ എല്ലാവർക്കും വേണ്ടി മരിക്കകൊണ്ടു, എല്ലാവർക്കും വരേണ്ടുന്ന
ശിക്ഷേക്ക് നിവൃത്തി വന്നു. ഇപ്രകാരം യേശുക്രിസ്ത്യന്റെ
ആത്മബലിയാൽ, ദൈവസ്നേഹം വിളങ്ങിയിരിക്കുന്നു. ആ ഏക
ഗുണവാൻ നിമിത്തം എല്ലാ പാപികളൊടു ക്ഷമിച്ചു, കനിഞ്ഞിരിപ്പാൻ,
ദൈവത്തിന്നു മനസ്സുണ്ടു.

നായർ. ദൈവം വെറുതെ ക്ഷമിക്കാത്തതു. എന്തിന്നു? തൻറെ പുത്രൻ ഇങ്ങിനെ
മരിപ്പാൻ ആവശ്യമായി തോന്നുവാൻ എന്തു?

ഗുരു. വെറുതെ ക്ഷമിച്ചാൽ ന്യായത്തിന്നു പോരാ. ദൈവം കളിക്കാരനല്ല,
പാപത്തെ അറെച്ചു ശിക്ഷിക്കുന്നവൻ, എന്നു ഇപ്രകാരം കാട്ടെണ്ടി
വന്നു. ഇനിയും ഒന്നു പറയാം; ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, എന്നു
ദൈവം എങ്ങും കൊട്ടി അറിയിച്ചാലും, മനുഷ്യർ ക്ഷണത്തിൽ
പ്രമാണിക്കുമാറില്ല. അതിന്നു ദൃഷ്ടാന്തം എന്തു എന്നു ചോദിക്കും.
ആയതിനെ പ്രകാശിപ്പിപ്പാൻ തന്നെ ദൈവം ആ കുലനിലത്തിൽ വെച്ചു
തന്റെ സ്നേഹത്തെ പ്രസിദ്ധമാക്കിയതു: മക്കളെ നിങ്ങളെ രക്ഷിപ്പാൻ
ഞാൻ എന്തെങ്കിലും ചെയ്യാം, എന്റെ പ്രിയ പുത്രനെ നിങ്ങൾക്കായി
തരാം, അവനെ നിങ്ങൾക്കു വേണ്ടി നോവിലും ചാവിലും ഏല്പിക്കാം.
പുത്രനെ തന്നതിൽ പിന്നെ ശേഷം ഒക്കയും കൂടെ തരാം, എന്നു ബോദ്ധ്യം
വരികയില്ലയൊ? അതുകൊണ്ടു നിങ്ങളുടെ അച്ഛൻ ഞാൻ തന്നെ,
എന്നു ഗ്രഹിച്ചു, എന്നൊടു മടങ്ങി ചേരുവിൻ, എന്നു പരസ്യമാക്കിയ
പ്രകാരം തന്നെ, ആ മരണത്തിന്റെ വൃത്താന്തം ആകുന്നതു.

നായർ. എന്നാൽ നാം എന്തു ചെയ്യെണ്ടു?

ഗുരു. ദൈവം നിങ്ങളെ അനാദികാലം മുതൽ യേശുക്രിസ്തനിൽ തന്നെ
സ്നേഹിച്ചിരിക്കുന്നു എന്നും, അവനെ നിങ്ങൾക്കായിട്ടും തന്നിരിക്കുന്നു
എന്നും വിശ്വസിക്കേണം അങ്ങിനെ ചെയ്താൽ, സകലവും
ക്ഷമിച്ചിരിക്കുന്നു; പാപത്തിന്റെ വേരും അറ്റുപോയി; അവന്റെ
സ്നേഹം നിങ്ങളിലും പ്രവേശിക്കും; അവനായിട്ടും സഹോദരർക്കായിട്ടും
കഷ്ടപ്പെടുവാനും വേണ്ടുകിൽ മരിക്കാനും, നിങ്ങൾക്കു തൊന്നുവോളം [ 185 ] ഒരു പുതിയ മനസ്സു ജനിക്കും.

നായർ. അങ്ങിനെ തൊന്നുവാൻ വളരെ പ്രയാസം.

ഗുരു. നേർ തന്നെ, “വേണ്ടതു പരോപകാരാഗ്രഹം ശരീരിണാം” എന്നു പറവാൻ
പ്രയാസം ഇല്ല, എങ്കിലും അന്യരുടെ ഉപകാരത്തിന്നായി
കഷ്ടപ്പെടുവാൻ, ദേവശക്തി കൂടാതെ കണ്ടു, പ്രാപ്തി ഉണ്ടാകയില്ല.
എന്നതു കൊണ്ടു പരാർത്ഥം ശരീരമെന്നു
ന്നതപ്രജ്ഞ ധരിക്ക നീ നൈഷധ!

ഈവാക്യം സാരമുള്ളതു. ശരീരം അന്യർ നിമിത്തമത്രെ; ആയതു ഒരു മനുഷ്യനും
ചെയ്തില്ല താനും. നല്ലവരും മറ്റവർക്കു ഉപകരിക്കേണ്ടതിന്നു,
താന്താങ്ങടെ ശരീര സൌഖ്യത്തെ കേവലം മറക്കുമാറില്ലല്ലൊ. യേശു
മാത്രം തന്റെ ശരീരം ധരിച്ചതും, ചിലവാക്കിയതും, മുഴുവനും
അന്യാപകാരം തന്നെ ആകുന്നു.

നായർ. പിന്നെ നിങ്ങളും അപ്രകാരം ചെയ്യുമൊ?

ഗുരു. ചെയ്വാൻ തുടങ്ങിയിരിക്കുന്നു. ചുരുങ്ങിയ ക്രമത്തിൽ അത്രെ ചെയ്തു
പോരുന്നു; എന്നാലും എനിക്കു നല്കിയ ദൈവശക്തി കൊണ്ടു ഞാൻ
ദൈവത്തെയും മനുഷ്യരെയും സ്നേഹിക്കുന്നു എന്നു പറയാം.
അതിന്നായി അവന്നു സ്തോത്രം ഉണ്ടാക. മുമ്പെ ഞാൻ എന്നെ മാത്രം
സ്നേഹിച്ചു. അർത്ഥവും മാനവും സമ്പാദിപ്പാൻ വിചാരിച്ചിരുന്നു, കഷ്ടം.

നായർ. മുമ്പിലെക്കാൾ, നിങ്ങൾക്കു ഇപ്പോൾ പ്രസാദം അധികം
ഉണ്ടാകുന്നതിനാൽ, എനിക്കു ചിലപ്പൊൾ ആശ്ചര്യം തോന്നി. ബന്ധു
ജനങ്ങൾ നിങ്ങൾക്കു വിരോധമത്രെ. ജാതിക്കാരും വിരോധം, ലോകവും,
വിരോധം, എന്നിട്ടും വിഷാദം ഏറെ കാണുന്നില്ല. ആ ദേവശക്തി
കിട്ടുന്നതു എങ്ങിനെ? എന്തു വഴിയായ് വരുന്നു?

ഗുരു. ദൈവപുത്രൻ മരിച്ചു, കുഴിച്ചിടപ്പെട്ടു, മൂന്നാം നാളിൽ പിതാവിന്റെ
തേജസ്സിനാൽ ഉയിർത്തെഴുന്നീറ്റു, പിന്നെ സ്വർഗത്തിൽ കരേറി
പിതാവിൻ വലഭാഗത്തിരുന്നു, സർവ്വ ലോകവും
വാണുകൊണ്ടിരിക്കുന്നു. തന്റെ നാമത്തിൽ ആശ്രയിക്കുന്നവർക്കു
താൻ തുണ നിൽക്കുന്നു. ഉള്ളു കൊണ്ടു അവരോടു സംസാരിക്കുന്നു,
തന്റെ ആത്മാവെയും അവരിൽ കൊടുക്കുന്നു; ഇനി കൊടുപ്പാനുള്ള
ഏറിയൊരു ധനത്തിന്നു ഈ ദൈവാത്മാവു മുങ്കൂറത്രെ ആകുന്നു.
എനിക്കു ശക്തി വരുന്നതു, ആ ദൈവാത്മാവിനാൽ തന്നെ.

നായർ. ഞാൻ പിന്നെ ഒരുനാൾ ഈ വർത്തമാനം കെൾക്കെണം. ഇതിനാൽ
തന്നെ നിങ്ങൾക്കു പാപമോക്ഷം വരും, എന്നു ഉറപ്പിച്ചിരിക്കുന്നുവൊ?

ഗുരു. അതെ, പാപമോക്ഷം വന്നിരിക്കുന്നു, വരികയും ചെയ്യും.

നായർ. വന്നു എന്നുള്ളതു, ഇനി വരുവാൻ എന്തു? [ 186 ] ഗുരു. സ്വപുത്രന്റെ മരണം നിമിത്തം ദൈവം എൻറ അപരാധങ്ങളെ ഒക്കയും
ക്ഷമിച്ചിട്ടുണ്ടു സത്യം; എങ്കിലും എന്റെ ദേഹത്തിലും ദേഹിയിലും
വേരൂന്നിയ പാപങ്ങൾ എല്ലാം, അറ്റു പോയില്ല. ദൈവം എത്തിക്കുന്ന
ശക്തികളെ ആയുധമാക്കി, മരണപര്യന്തം പാപങ്ങളൊടു
പൊരുതുകൊള്ളേണം. പിന്നെ എന്റെ കർത്താവിനെ ഉണർത്തി,
ഉയർത്തിയവൻ, ഈ എന്നെയും വിളിച്ചു, ഹീനദേഹത്തെ പുതുക്കി,
തേജസ്സും നിത്യജീവത്വവും തരും, നിശ്ചയം. അപ്പൊൾ എന്റെ
പാപമോചനം തികഞ്ഞിരിക്കും.

നായർ. ഞങ്ങൾക്കു ഗതി വരുവാനുള്ള പല വഴികൾ ഉണ്ടു, എന്നു
കേട്ടിരിക്കുന്നു. താന്താന്റെ ധർമ്മത്തെ ആചരിച്ചു മര്യാദയായി
നടന്നാൽ മതി, എന്നു സജ്ജനങ്ങൾക്കും തോന്നുന്നു.

ഗുരു. ദമയന്തി പറയുന്ന പ്രകാരം തന്നെയൊ?
ധർമ്മങ്ങൾ ചെയ്താൽ അതിന്റെ യഥാബലം
ശർമ്മം എന്നുള്ളതെ ഉള്ളു സുരാലയെ ( 1 പാദം)

അതിന്റെ യഥാബലം പോരാ, എന്നു അവൾക്കു ബോധിച്ചില്ല; അത അജ്ഞാന
കാലത്തിന്റെ ദോഷത്താൽ അത്രെ. പാതിവ്രത്യവും മറ്റും
സുരാലയത്തിൽ കടത്തുകയില്ല. ദൈവകരുണ അല്ലാതെ അവിടെ
ശർമ്മം ഇല്ല; നാം എല്ലാവരും പാപികളാകുന്നുവല്ലൊ.

നായർ. ദരിദ്രർക്ക ഭിക്ഷ കൊടുക്കുന്നതൊ?

ഗുരു. അതും സ്വർഗത്തിൽ എത്തിക്കേണ്ടതായാൽ, കള്ള വഴിയത്രെ. ഇന്ദ്രൻ ചൊല്ലിയതു കേൾക്ക
ഇന്നൊരു ദേഹിക്കു മോദം കലർന്നൊരു
പൊന്നു കൊടുത്തു മരിച്ചുവെന്നാകിലൊ
ജന്മാന്തരത്തിൽ സഹസാധികം വൃദ്ധി
ചെമ്മ ഭവിക്കും എന്നോർക്ക മഹാമതി ( 1 പാദം)

ഇതു വ്യാജമത്രെ. അങ്ങിനെ വന്നാൽ, ധനവാന്മാർക്ക ഗതിക്കു ഒരു വിഷമവും
ഇല്ല. ദ്രവ്യം ഇല്ലാത്തവർ എന്തു ചെയ്യും? ഭിക്ഷ കൊടുക്കണം സത്യം;
എങ്കിലും തനിക്ക അതിനാൽ വരുന്ന കൂലിയെ വിചാരിച്ചല്ല,
സ്നേഹത്താൽ അത്രെ കൊടുക്കെണ്ടതു.

നായർ. സജ്ജന സംസർഗ്ഗത്തിനു വളരെ സാന്നിദ്ധ്യം ഉണ്ടെന്നു പറയുന്നു.

ഗുരു. സജ്ജനങ്ങൾ ആർ? എത്ര ഉണ്ടെന്നു തോന്നുന്നു? ഏക ദൈവമെ
നല്ലവൻ. അവനോടു സംസർഗ്ഗം ഉണ്ടായാൽ, ഏറിയ ഗുണം ഉണ്ടാകും,
സംശയമില്ല. (3 പാദം)
സജ്ജനസമ്പർക്കം കൊണ്ടെന്തോന്നു സാധിക്കാത്തു
ദുർജ്ജനങ്ങൾക്കു പോലും ബുദ്ധിക്കു ശുദ്ധമുണ്ടാം [ 187 ] ചമ്പകത്തിന്റെ പുഷ്പം ചേർപ്പടം തന്നിൽചെർന്നാൽ ഇമ്പമാം പരിമളം
അതിലും ഉണ്ടാമല്ലൊ.

ദൈവപുത്രനെ ചങ്ങാതി ആക്കിയാൽ, അതിന്റെ അനുഭവം കാണും. വേറൊരു
സംസർഗ്ഗത്താലും അങ്ങെ ലോകത്തിൽ ഫലം അധികം കാണുകയില്ല.

നായർ. ശാസ്ത്രങ്ങളെ പഠിച്ചാൽ, ദൈവകൃപ ഉണ്ടാകും, മനശുദ്ധിയും വരും,
എന്നും കേട്ടുവല്ലൊ.

ഗുരു. അതെ ഈ ഗ്രന്ഥത്തിന്റെ അവസാനത്തിൽ തന്നെ വായിക്കാം (4 പാദം)
നളചരിതം ഇങ്ങിനെ നല്ല കല്യാണദം
തെളിവിനൊടു ചൊൽകിലും കേൾക്കിലും ഭൂതലെ
കലികലുഷമൊക്കവെ ശാന്തമാകും ദൃഢം
കുലധന സമൃദ്ധിയും ശുദ്ധിയും സിദ്ധമാം
ദുരിതവുമകന്നു പോം ദുഖം ഉണ്ടായ്വരാ
മുരമഥനനേറ്റവും പ്രീതി ഉണ്ടായ്വരും
സകല ഫലസിദ്ധിയും സാരമാം മോക്ഷവും
സകല മനുജർക്കും ഉണ്ടായ്വരും മംഗലം

അതു തന്നെ അതിമൌഢ്യമുള്ള കാര്യം. ഗുണവും ദോഷവും, നേരും
നേരുകേടും, എല്ലാം ഇടകലർന്നുള്ള ശാസ്ത്രങ്ങളെ വായിച്ചാലും,
കേട്ടാലും, ദുരിതം അകന്നു പോം. ശുദ്ധി സാധിക്കും, വിഷ്ണുവിന്നു
പ്രീതി ഉണ്ടായ്വരും എന്നു ഇപ്രകാരം തങ്ങളുടെ കഥകളെ അവർ
വെറുതെ സ്തുതിച്ചിരിക്കുന്നു. എന്നാൽ ഭോഷ്കു പറഞ്ഞാലും, മര്യാദ
ലംഘിച്ചു നടന്നാലും, പരോപകാരം ഒന്നും ചെയ്യാതിരുന്നാലും, എത്ര
മടിയനും ദോഷവാനും ആയാലും, ഒരു ഗ്രന്ഥത്തെ വായിച്ച ഉടനെ,
പരിഹാരമായി എന്നു നിരൂപിക്കാമൊ? അങ്ങിനെ സകല മനുജർക്കും
മംഗലം വരികിൽ, ഞാൻ തന്നെ ജാതിയിൽ നിന്നും, മതത്തിൽ നിന്നും
ഭ്രഷ്ടനായി പോയി വിഷ്ണു ഇല്ല, എന്നു പറഞ്ഞു പൊയിട്ടും,
വിഷ്ണുവിന്നു ഇനിയും എങ്കൽ പ്രീതി ഉണ്ടായ്വരും. അതു
അബദ്ധമല്ലൊ!

നായർ ഈ ശാസ്ത്രങ്ങളിൽ നേരും നേരുകേടും ഇടകലർന്നിരിക്കുന്നു, സത്യം.
നിങ്ങളെ പോലെ രണ്ടിനെയും വിസ്തരിച്ചു, വക തിരിക്കുന്നവർ നന്ന
ദുർലഭമത്രെ.

ഗുരു. ഇന്നു ഗുണങ്ങളും ദോഷങ്ങളും ഭവാൻ
തന്നെ വിചാരിച്ചു വേർവ്വിടുത്തീടുക
പാലും ജലവും കലർന്നു വെച്ചാലതിൽ
പാലു വേറാക്കി ഭുജിക്കുമല്ലൊ ഭവാൻ

എന്നു ദമയന്തി അരയന്നത്തോടു പറഞ്ഞ പോലെ, ശാസ്ത്രത്തിലെ സത്യവും [ 188 ] അസത്യവും വെറാക്കുവാൻ, ഒരു പക്ഷിക്കും മനുഷ്യനും കഴികയില്ല.
ദൈവവചനമാകുന്ന സത്യ വേദത്തെ ആരാഞ്ഞുകൊണ്ടു
പ്രമാണമാക്കിയാലത്രെ, അതിന്നു പ്രാപ്തി വരും.

നായർ. സത്യവേദത്തെ വായിച്ചാലൊ, കേട്ടാലൊ, ശുദ്ധി വരും. ദേവപ്രസാദം
ഉണ്ടാകും, എന്നു നിങ്ങൾ പറകയില്ലയൊ.

ഗുരു. അല്ല, വചനത്തെ കേൾക്കുന്നവരായിരിക്ക മാത്രമല്ല, ചെയ്യുന്നവരായും
ഇരിപ്പിൻ, അല്ലാഞ്ഞാൽ തങ്ങളെ തന്നെ ചതിക്കും, എന്നു ഒരു വാക്കുണ്ടു.
പുസ്തകം താൻ, ഗ്രന്ഥം താൻ, എത്ര വായിച്ചാലും, മുക്തിക്കു പോരാ.
അറിവല്ല പ്രമാണം, ദൈവയോഗ്യമായി പൊരാടുക അല്ലാതെ, കിരീടം
ധരിക്കയില്ല.

നായർ. വെട്ടി മരിക്കുന്ന വീരന്മാർക്കു സ്വർഗ്ഗപ്രാപ്തി ഉണ്ടു പോൽ.

ഗുരു. അയ്യൊ. ആ പോരിനെ അല്ല ഞാൻ പറഞ്ഞതു. ഇന്ദ്രന്നു മാത്രം അപ്രകാരം
തോന്നും; അവനല്ലൊ പറഞ്ഞതു: ( 1 പാദം)
അങ്ങുന്നു വന്നു വസിക്കും ജനങ്ങൾക്കും
ഇങ്ങുള്ളവർക്കും വിശേഷം ഇല്ലേതുമെ
അന്നന്നു കാണാം അനേകം പ്രകാരത്തിൽ
വന്നിങ്ങു വാഴുന്ന മർത്ത്യപ്രവീരരും
എന്നാൽ അവർക്കും നമുക്കും സമം തന്നെ
പോരിന്നണഞ്ഞു പിണങ്ങുന്ന വൈരിക്കു
നേരിട്ടടുത്താശു വെട്ടി മരിക്കുന്ന
വീരരെച്ചെന്നു വരിക്കും തെരിക്കനെ
സ്വൈരിണിമാരായ നമ്മുടെ നാരിമാർ
നിർജ്ജരന്മാരായി മേരു ശൈലാഗ്രത്തിൽ
ഇജ്ജനത്തൊടൊരുമിച്ചു വസിക്കുന്നു
ഏവം വരുന്നൊരു ദേഹികൾക്കൊക്കവൈ
ദേവാധിപത്യം കൊടുക്കുന്നു ഞങ്ങളും

ഭൂമിയിൽ നിന്നു വെട്ടി മരിക്കുന്ന വീരന്മാരെ സ്വർഗ്ഗസ്ത്രീകൾ വരിച്ചു, മേലൊട്ടു
നടത്തുമ്പൊൾ ഇന്ദ്രൻ അവർക്കും ദേവാധിപത്യം കൊടുക്കും. പിന്നെ
അവർക്കും, ദേവകൾക്കും സമം തന്നെ; വിശേഷം ഇല്ലേതുമെ, എന്നു
പറഞ്ഞതു.

നായർ. ഇതു തന്നെ ഏകദേശം ചേരനാട്ടിലെ മാപ്പിളമാരുടെ ഭാവം പോലെ;
എത്ര കളവും ദുർന്നടപ്പും ചെയ്തു വന്നിട്ടും ഒടുക്കത്തെ നാളിൽ ചിലരെ
വെട്ടി, കൊന്നു മരിച്ചാൽ, സ്വർഗ്ഗം ഉണ്ടു എന്നു അവർ ഉറപ്പിച്ചിരിക്കുന്നു.

ഗുരു. എന്നാൽ അവർക്കും നമുക്കും സാമം തന്നെ, എന്നുള്ള വാക്കിനെ
നന്നായി വിചാരിക്കണം. ദൈവത്തിന്നും സൃഷ്ടിക്കും, വിശേഷാൽ പരിശുദ്ധനും [ 189 ] അശുദ്ധർക്കും ഉള്ള വ്യത്യാസം, നിങ്ങളുടെ ശാസ്ത്രത്തിൽ അറിയായ്ക
കൊണ്ടു, മനുഷ്യന്നു ക്ഷണത്തിൽ ദൈവത്വം വരും; ദൈവം പല
രൂപത്തിലും അവതരിച്ചു. മനുഷ്യരോടു കളിക്കുന്നതിന്നും പ്രയാസം
ഒട്ടും ഇല്ല; അവിടുന്നു ഇങ്ങൊട്ടും ഇവിടുന്നു അങ്ങൊട്ടും എളുപ്പത്തിൽ
ആയിരം വഴികൾ ഉണ്ടു; എന്നതിനെ സൂക്ഷിച്ചു നോക്കിയാൽ,
നിങ്ങളുടെ ദേവകൾ മനുഷ്യപ്രായർ അത്രെ; പാപം പോക്കുവാൻ ശക്തി
ഒന്നും ഇല്ലാത്തവർ, എന്നു ബോധിക്കും. ഞങ്ങളെ വേദത്തിൽ
സത്യദൈവം അവതരിച്ചു. മനുഷ്യനായ്‌വരുന്നതും, പാപിയായൊരു
മനുഷ്യൻ ശുദ്ധിയും ദൈവസാമീപ്യവും പ്രാപിക്കുന്നതും രണ്ടും
എത്രയും ഘനമുള്ള കാര്യങ്ങൾ തന്നെ ആകുന്നു.

നായർ. ഇന്ദ്രൻ പറഞ്ഞതു, കളിയത്രെ. നിങ്ങൾ ചൊന്നതിനു, അർത്ഥശ്രേഷ്ഠത
ഉണ്ടു സത്യം; എന്നാൽ നിങ്ങളുടെ പോർ എന്താകുന്നു?

ഗുരു. പിശാചിനൊടും, അവൻ പട്ടാളമായ കാമക്രോധാദികളൊടും പട
വെട്ടണം. മറ്റവരൊടല്ല, തന്നൊടു താൻ ഏറ്റു കൊണ്ടു, തന്റെ
പാപത്തെ ശപിച്ചു, പിന്തുടർന്നു, ഒളിമറയിൽ നിന്നു പിടിച്ചിഴെച്ചു
കൊല്ലെണം. പിന്നെ ലോകരുടെ ഉൾപകയും പരിഹാസവും ഉണ്ടല്ലൊ;
അതിനാലും ഓരൊരൊ അങ്കും ഉണ്ടാകും. അപവാദവും, നിന്ദയും
അനുഭവിച്ചാൽ, അവ പുല്ലു പോലെ വിചാരിച്ചു, തന്റെ കർത്താവായ
യേശു മുന്നടന്ന ചുവടുകളെ നോക്കി നടന്നു, എന്തെല്ലാം ചെറുത്തു
നിന്നാലും, വീരനായി ഓടിക്കൊള്ളണം. വൈരികളാടു
അഭിമാനിപ്പാനും, അവരെ ശപിപ്പാനും, പകവീട്ടുവാനും, കൂടക്കൂടെ
ഇച്ഛകൾ മുളച്ചു തുടങ്ങും; അവറ്റെ ഉടനെ അമർത്തടക്കി, അരിശം
വിഴുങ്ങി, ശത്രുവിനെ സ്നേഹിപ്പാനും സേവിപ്പാനും, രഹസ്യമായും
പരസ്യമായും ഗുണം ചെയ്വാനും ശ്രമിച്ചു കൊള്ളണം. പിന്നെ
ദൈവത്തൊടും ചിലപ്പോൾ ഒരു പോരാട്ടം പോലെ ഉണ്ടു. അവൻ
കേൾക്കാത്ത പന്തിയിൽ അടങ്ങി നിൽക്കും; എത്ര പ്രാർത്ഥിച്ചാലും
വിളിച്ചു കരഞ്ഞാലും, ഉത്തരം ഒന്നും ഇറങ്ങുന്നില്ല; വാനം ഇരിമ്പു പോലെ
തൊന്നും; ഇങ്ങെ അപേക്ഷയും വിളിയും അങ്ങു കടക്കുന്നില്ല,
എന്നുവരും; പിശാചു ഇളിച്ചു ചിരിച്ചു, നിന്റെ ദൈവം എവിടെ, എന്നു
ചോദിച്ചു നില്ക്കും ; അപ്പൊൾ അഴിനിലെക്കു ഇടം കൊടുത്തു, മടുത്തു
പോകരുതു. അതു ഒന്നും ഇല്ല, എന്റെവിധി അത്രെ. എന്നുളള ഭാവത്തെ
നിനെക്കയും അരുതു. ദൈവം വേദത്തിൽ അരുളിയ വാഗ്ദത്തങ്ങളെ
മുറുക പിടിച്ചു, അബ്ബാ പിതാവെ, ഇപ്രകാരം നീ പറഞ്ഞുവല്ലൊ; നിന്റെ
വാക്കു പോലെ എനിക്കു ആകെണമെ; ഞാനല്ലൊ നിന്റെ കുട്ടി
ആകുന്നു, നീ എന്നെ കെൾക്കാതിരിക്കയില്ല; നീ എന്നെ [ 190 ] അനുഗ്രഹിച്ചല്ലാതെ, ഞാൻ നിന്നെ വിടുകയില്ല; നിന്റെ പുത്രനായ
യേശുവിൻ നാമത്തിൽ തന്നെ ഞാൻ നിന്നൊടു യാചിക്കുന്നു ആമൻ;
എന്നിപ്രകാരം മുൻപുക്കു, ആക്രമിച്ചു കൊള്ളണം; അതും ഒരിക്കൽ
മാത്രമല്ല തികഞ്ഞ ജയം വരുവോളം പൊരുതു വരേണം. ഇങ്ങിനെ
ചെയ്താൽ, വീരനായി ചമഞ്ഞു വിരുതിനെ പ്രാപിച്ചു, ദൈവപുത്രൻ
ഇരിക്കുന്ന സിംഹാസനത്തിൽ കൂടെ ഇരുന്നിരിപ്പാൻ പാത്രം ആകും.

നായർ. ഇതെത്രയും സങ്കടമുള്ള വഴി!

ഗുരു. പാപസേവെക്കു തന്നെ അധികം സൌഖ്യം ഉണ്ടൊ?
ജന്മികൾക്കുണ്ടൊ സുഖത്തിന്നലമ്മതി
ഞങ്ങൾക്കു ഉയരത്തിൽ നിന്നു വരുന്ന ആശ്വാസങ്ങളും സന്തോഷങ്ങളും
നിങ്ങൾ രുചി നോക്കിയെങ്കിൽ, ഈ വഴിക്കു മാത്രം സൌഖ്യം ഉണ്ടെന്നു
ബോധിക്കും. ജീവനുള്ള ദൈവത്തെ ആശ്രയിച്ചു സേവിക്കുന്നതു,
പരത്തിൽ മാത്രം അല്ല, ഇഹത്തിലും കൂടെ എത്രയും ഭാഗ്യമുളളതു
തന്നെ.

നായർ. ഈ പ്രപഞ്ചത്തിൽ ഇത്ര ശുദ്ധിമാനായി നടപ്പാൻ കഴികയില്ല, എന്നു
തോന്നുന്നു. ഇതു കലികാലമല്ലൊ! നല്ല ജനത്തിന്നു നിർമ്മൂല നാശം
വന്നുവല്ലൊ.

ഗുരു. കലിയുഗത്തിനു തെറ്റി പോകാമല്ലൊ. ഇപ്പോൾ തന്നെ വായിച്ചു
കേട്ടുവല്ലൊ. ഒരു ഗ്രന്ഥം ഉരചെയ്താൽ കലികലഹം ഒക്കവെ
ശാന്തമാകും, എന്നു പറഞ്ഞിട്ടുണ്ടു. കലി താൻ അത്ര വിടക്കല്ല, അവൻ
നളന്നു ഒന്നു പറഞ്ഞു കൊടുത്തു, അതിനെ പറയാം (4 പാദം)
നിന്നെ സ്മരിക്കും ജനങ്ങളെക്കൂടെ ഞാൻ
ചെന്നു ബാധിക്കയില്ലെന്നു ബോധിക്ക നീ
എന്നെയും നിന്നെയും നിങ്കളത്രത്തെയും
പന്നഗം തന്നെയും ഭാർഗ്ഗസ്വരിയെയും
ഒന്നിച്ചു ചിന്തനം ചെയ്യുന്ന മർത്ത്യനു
വന്നീടും ഐശ്വര്യം ആപത്തകന്നു പോം

അതുകൊണ്ടു കലിയുഗം ഒട്ടൊഴിയാതെ, എല്ലാവരെയും ബാധിക്കുന്നില്ല,
സ്പഷ്ടം . നളനെ ചിന്തിച്ചാൽ, ആ ബാധ തീരുകയില്ല താനും. ഞാൻ
പറഞ്ഞിട്ടുള്ള ദൈവപുത്രനെ സ്മരിച്ചു കൊണ്ടാൽ, കലി ബാധ തീരും,
എന്നു ഞാൻ തന്നെ കൈയ്യേല്ക്കുന്നുണ്ടു.

നായർ. അതിന്നു എനിക്കു ധൈര്യം പോരാ. രണ്ടുമൂന്നു ആളുകൾ മാത്രം
യേശുവിനെ വിശ്വസിച്ചിരിക്കുന്നു. നിങ്ങളുടെ മാർഗ്ഗം ഈ നാട്ടിൽ പരന്നു
നടക്കും എന്നു തോന്നുന്നില്ല.

ഗുരു. മറ്റവർക്കു വേണ്ടാതിരുന്നാലും, ഒറ്റയായതനിക്കു രക്ഷ വന്നാൽ, [ 191 ] പോരെ? എങ്കിലും ഞാൻ സത്യം പറയാം; ഈ മാർഗ്ഗം നടക്കും; അതു
എങ്ങും വ്യാപിക്കും; വേറൊരു മതവും വേദവും അവസാനം വരെ
നില്ക്കയും ഇല്ല.

നായർ. അതു എങ്ങിനെ ഉണ്ടാകും. സർക്കാരുടെ കല്പന കൊണ്ടൊ?

ഗുരു. അല്ല, പരമ രാജാവിന്റെ കല്പനയാലത്രെ. അവൻ പണ്ടു തന്നെ
അപ്രകാരം പറഞ്ഞിരിക്കുന്നു; തനിക്കു ബോധിക്കും പോലെ, അതിനെ
ഒപ്പിക്കയും ചെയ്യും, നിശ്ചയം.

നായർ. കലിയുഗം അവസാനിച്ചാലൊ, കല്പാന്തര പ്രളയം ഇല്ലയൊ?

ഗുരു. നിങ്ങൾ പ്രളയം എന്നു പറയുന്ന പ്രകാരം ഉണ്ടാകയില്ല; ദൈവം ഇറങ്ങി
പോകുന്ന ഒരു രാത്രി വരികയുമില്ല. ഭൂമി ദഹിച്ചുപോയി, പുതുതായ്‌തീരും
സത്യം; എങ്കിലും അതിന്നു മുമ്പെ ഒരു നല്ല കാലം വരുവാറാകുന്നു.
ദൈവപുത്രൻ തന്നെ പിശാചിനെ ചങ്ങല ഇട്ടടച്ചു വെക്കും, അപ്പൊൾ
മായമുള്ള വേദങ്ങൾ എല്ലാം ഒടുങ്ങും. തനിക്കു മാത്രമല്ല,
കൂടയുള്ളവർക്കും സൌഖ്യം ഉണ്ടാകെണം. എന്നു സകല മനുഷ്യർക്കും
ഒരു പക്ഷം ഉണ്ടല്ലൊ. അതുകൊണ്ടു പലരും മനോരാജ്യം വിചാരിച്ചു.
ഇന്നിന്നപ്രകാരം സർവ്വലോകത്തിലും മഹോത്സവം വരുത്തെണം എന്നു
ഭാവിച്ചിരിക്കുന്നു. അതു മനുഷ്യപ്രയത്നത്താൽ വരികയില്ല.

നായർ. പണ്ടു ഇപ്രകാരം മംഗല കാലങ്ങൾ ഉണ്ടായി, എന്നു പറഞ്ഞു
കേൾക്കുന്നു. ഇനിയും വരുമൊ?

ഗുരു. വരും, നിശ്ചയം. നളന്റെ കാലത്തെ ഇങ്ങിനെ സ്തുതിച്ചതു. (3 പാദം)
എങ്ങുമെ ദരിദ്രത്വം എന്നതു കേൾപ്പാനില്ലാ
സംഗതി കൂടാതുള്ള വൈരസംഭവമില്ലാ
അംഗനാ ജനങ്ങൾക്കു ചാരിത്ര ഭംഗമില്ലാ
തങ്ങളിൽ കലഹവും ക്രൂരകർമ്മവുമില്ലാ
വ്യാധിയും ദുർഭിക്ഷവും ദുർഗ്രഹ ക്ഷോഭങ്ങളും
ക്രോധവും ദുർബ്ബോധവും ദുർമ്മതങ്ങളുമില്ലാ
അക്ഷരജ്ഞാനം കൂടാതുള്ള മർത്ത്യനുമില്ലാ
പക്ഷപാതംകൊണ്ടാരു സത്യലംഘനമില്ലാ
കൃത്യരക്ഷണം ചെയ്യാതുള്ള ജാതികളില്ലാ
മൃത്യുവെന്നതും ബാല്യ കുത്രചിൽ കാണുന്നില്ലാ
സത്യം എന്നിയെ വദിച്ചീടുന്ന ജനമില്ലാ
നിത്യസന്തോഷം കൂടാതുള്ള മർത്ത്യനുമില്ലാ
സജ്ജനങ്ങളെ ബഹുമാനിയാത്തവനില്ലാ
ദുർജ്ജനങ്ങളിൽ സ്നേഹമുള്ള മാനുഷനില്ലാ
ഈശ്വരൻ പ്രമാണം എന്നൊർക്കാത്ത ജനമില്ലാ [ 192 ] ശാശ്വത ബ്രഹ്മദ്ധ്യാനം ചെയ്യാത്ത വിപ്രനില്ലാ
ദൂഷണം പറയുന്ന മാനുഷന്മാരും ഇല്ലാ
ഭൂഷണം ധരിക്കാത്ത കാമുകന്മാരും ഇല്ലാ

നായർ. അപ്രകാരം തന്നെ പിന്നെതിൽ ഭൂമിയിൽ വരുമൊ?

ഗുരു. അപ്രകാരം തന്നെ അല്ല; ലോകർ ആശിക്കുന്ന കാലഭേദത്തിനു ഇതു ഒരു
ദൃഷ്ടാന്തമത്രെ. ബ്രാഹ്മണർ അപ്പൊൾ ഇല്ലല്ലൊ; കാമുകന്മാർക്ക
അധികം അനുകൂല്യതയും ഇല്ല. ആ കാലത്തിന്റെ ചില വിശേഷങ്ങളെ
പറയാം; യേശു ഭൂമിയിൽ കർത്താവായി വാഴുന്ന കാലം, സമുദ്രത്തിൽ
വെള്ളം നിറയുന്നതുപോലെ, ഭൂമിയിൽ ഒക്കയും ദൈവജ്ഞാനം നിറയും,
ജാതികൾക്കു വൈരവും യുദ്ധാഭ്യാസവും ഒടുങ്ങും. കന്നുകാലിയും
സിംഹവും പുലിയും ഒന്നിച്ചു മേയും, വറണ്ട ഭൂമിയിൽ നിരുറവകൾ
പൊങ്ങി വരും, അന്നു മുടവൻ സന്തോഷിച്ചു തുള്ളും, ഊമൻ സ്തുതി
പാടും, കുരുടന്റെ കണ്ണും, ചെകിടൻ ചെവിയും തുറന്നുവരും.
കർത്താവു വീണ്ടെടുത്തവർ എവിടെ നിന്നും പുറപ്പെട്ടു. ആരും
തടുക്കാതെ കീർത്തിച്ചു നടന്നു, അവന്റെ രാജധാനിയിൽ കൂടി വന്നു,
ആനന്ദ തൃപ്തരായി വസിക്കും, ദുഃഖവും ഞരുക്കവും മങ്ങിപ്പോകയും
ചെയ്യും. നിങ്ങളും വന്നു, കർത്താവിന്റെ വെളിച്ചത്തിൽ നടക്കയില്ലയൊ?

നായർ. ആ നല്ല കാലം വരുന്നതിനെ കണ്ടാൽ, എനിക്കും കൂടെ സന്തോഷം.

ഗുരു. അതു വരുമ്മുമ്പെ തന്നെ കണ്ണാലെ കാണാതെ കണ്ടും, ഉള്ളം കൊണ്ടു
വിശ്വസിക്കെണം. അങ്ങിനെ വിശ്വസിച്ചാൽ, കർത്താവു ചതിക്കയില്ല,
നിശ്ചയം, നമ്മുടെ എല്ലാ വിചാരത്തിനും അപേക്ഷക്കും മേലായിട്ടു
തന്നെ ചെയ്യും. ഞാനും ഇപ്പൊൾ കാണാതെ തന്നെ വിശ്വസിക്കുന്നു;
ദുഃഖസംഗതികൾ പലതും ഉണ്ടു എന്നറിയാമല്ലൊ. എങ്കിലും നമ്മുടെ
പാപങ്ങൾക്കു വേണ്ടി തന്നെത്താൻ കൊടുത്തിട്ടു, ഈ ദുഷ്ട യുഗത്തിൽ
നിന്നു എന്നെ വീണ്ടെടുത്തു രക്ഷിക്കുന്ന കർത്താവിന്നു, എന്നേക്കും
തേജസ്സും സ്തുതിയും ഉണ്ടാക.

നായർ. ഗുരുക്കളെ ഞാൻ പോകുന്നു. സ്നേഹം ഉണ്ടായിരിക്കെണം. നിങ്ങളുടെ
ദൈവം എന്നൊടു കരുണ ചെയ്യാവു. സലാം. [ 193 ] പൊലുകർപ്പചരിത്രം

1855 [ 195 ] 1. യൊഹനാന്റെ വാർദ്ധക്യം

നമ്മുടെ രക്ഷിതാവായ യെശുക്രിസ്തനെ കണ്ടും കെട്ടും തൊട്ടുംകൊണ്ട്
ആജ്ഞപ്രകാരം പുറപ്പെട്ടുപയ ജാതികളൊടും അവന്റെ സുവിശെഷത്തെ
അറിയിച്ചിട്ടുള്ള സാക്ഷികളിൽ പലരും വളാൽ മരിച്ചു ഒട്ടം തീർന്നതിന്റെ
ശെഷം കർത്താവിന്നു അതിപ്രിയനായ യൊഹനാൻ ആസീയ നാട്ടിൽ നഗരമായ
എഫെസിൽ പൊയി വളരെകാലം പാർത്തു. അവിടെ ഉള്ള ക്രിസ്തസഭയെ
മെച്ചുകൊണ്ടിരുന്നു. അന്നു സ്ഥൂലശത്രുക്കളല്ലാതെ സൂക്ഷ്മദ്രൊഹികളും കൂട
സഭെക്ക് ചെതം വരുത്തുവാൻ നൊക്കി. ക്രിസ്തൻ മെയ്യായി മരിച്ചില്ല
മനുഷ്യമാംസത്തൊടു എന്നും ചെർന്നവനും അല്ല, ദൈവത്തിന്റെ അംശ
മായിട്ടത്രെ ലൊകൊപദെശത്തിന്നുവേണ്ടി ഇറങ്ങി ചില കാലം മാനുഷവെഷം
കെട്ടി വെദന ഒന്നും തട്ടാതെ കഷ്ടാനുഭവമരണാദികളെ നടിച്ചു തീർത്തു.
ഇപ്പൊൾ അരൂപിയായി പരമാത്മാവിങ്കൽ തന്നെ ലയിച്ചിരിക്കുന്നു. എന്നിങ്ങനെ
ഉള്ള ദുർമ്മതങ്ങളെ വിതെച്ചു കർത്താവിന്റെ നടുതല വഷളാക്കി
തുടങ്ങുമ്പൊൾ, യൊഹനാൻ എത്രയും ശ്രമിച്ചു എതിർ പൊരുതു ക്രിസ്തൻ
മനുഷ്യജഡത്തിൽ വന്നു. നമുക്കുവെണ്ടി രക്തവും വെള്ളവും ആത്മാവും ഈ
മൂന്നു പകർന്നുകൊടുത്തു തനിക്ക സാക്ഷികളായി ഭൂമിയിൽ സ്ഥാപി
ച്ചിരിക്കുന്നു എന്നു ഉപദെശം പ്രമാണമാക്കി നാലാമത്തെ സുവിശെഷവും
ചമെച്ചു യെശു ദൈവത്തിന്റെ വചനവും ജീവനും വെളിച്ചവും ആകുന്നു എന്നു
പ്രത്യേകം കാണിച്ചു തന്റെ ശെഷം സഭയിൽ പരമാർത്ഥത്തെ കാത്തു
പരത്തെണ്ടതിന്നു ബാലന്മാരെ ചെർത്തു വളർത്തിക്കൊണ്ടിരുന്നു.
ശുദ്ധൊപദെശത്തെ വെറുക്കുന്നവരെ വീട്ടിൽ ചെർക്കയും കണ്ടാൽ സലാം
പറകയും അരുത് എന്ന് ഒരു ലെഖനത്തിൽ കല്പിച്ചതുമല്ലാതെ ഒരു ദിവസം
പട്ടണത്തിലെ സ്നാനശാലയിൽ പ്രവെശിച്ചു കെരിന്തൻ എന്ന ദുർമ്മതക്കാരൻ
ഒരു മുറിയിൽ ചെന്നിരിക്കുന്ന പ്രകാരം കെട്ട ഉടനെ കൂട ഉള്ളവരൊടു നാം
പൊക, സത്യത്തിന്റെ ശത്രു. ഇവിടെ ഉണ്ടല്ലോ. ഈ ശാല തകർന്നു ഞങ്ങൾ
ഇരുവരുടെ മെലും വീഴരുത് എന്നു പറഞ്ഞു വൈകാതെ പൊകയും ചെയ്തു.

പിന്നെ ദൊമിതിയാൻ കൈസർ വാഴുന്ന സമയം ക്രിസ്തിയാനികളെ
ഹിംസിച്ചുതുടങ്ങി. യൊഹനാനെ തിളച്ച എണ്ണയിൽ വറുക്കെണ്ടതിന്നു
കല്പിച്ചു. ആയതിനാൽ ചെരദം ഒന്നും പറ്റായ്കകൊണ്ടുഅവനെ പത്മദ്വീപിൽ [ 196 ] നാടുകടത്തി. അവിടെ വെച്ചു അവന്നു ക്രിസ്തൻ സഭയുടെ ഭാവ്യവസ്ഥകളെ
വെളിപ്പെടുത്തിയത് ചെവിയുള്ളവർക്ക് ഗുണത്തിന്നായിട്ടു ഒരു പ്രബന്ധത്തിൽ
എഴുതിതീർത്തു.കൈസർ മരിച്ചശെഷം യൊഹനാൻദ്വീപിൽനിന്നു മടങ്ങിവന്നു
സഭയെ മുമ്പെ പൊലെ നടത്തി. ചിലപ്പൊൾ സമീപസ്ഥ സഭകളെയും പൊയി
കണ്ടു ഉപദെശിച്ചും മൂപ്പന്മാരെ വരിച്ചും കൂടുംവണ്ണം സെവിച്ചുകൊണ്ടിരുന്നു.

ഒരു സഭയിൽ വന്നു സഹൊദരന്മാരെ ആശ്വസിപ്പിച്ച ശെഷം എത്രയും
സുന്ദരനായ ഒരു ബാല്യക്കാരനെ കണ്ടപ്പൊൾ മൂപ്പനൊടു ഞാൻ ദൈവമുഖേന
നിന്നെ ഭരമെല്പിക്കുന്നു. നീ ഇവനെ പ്രത്യെകം നൊക്കികൊണ്ടു
കർത്താവിന്റെ പണിക്കായി വളർത്തണം എന്നുപറഞ്ഞു സമ്മതിപ്പിച്ചുപൊയി
ഒരു വർഷം കഴിഞ്ഞിട്ടു പിന്നെയും വന്നപ്പൊൾ ഞാൻ സഭ മുമ്പാകെ നിന്റെ
കൈക്കൽ കൊടുത്ത അമാനദ്രവ്യം എവിടെ എന്നു ചൊദിച്ചാറെ—മൂപ്പൻ അർത്ഥം
ഗ്രഹിയാതെ കലങ്ങി എന്തെന്നു വിചാരിച്ചനെരം ആ ബാല്യക്കാരൻ തന്നെ
എന്നു പറഞ്ഞു— അവൻ മരിച്ചു എന്നു കെട്ടാറെ അത എങ്ങനെ എന്നു
അന്വെഷിച്ചശെഷം അവൻ ഉപദെശം വെഗത്തിൽ ഗ്രഹിച്ചു ജ്ഞാനസ്നാനം
കഴിഞ്ഞശെഷം കുറയകാലം നന്നായി നടന്നു — പിന്നെ മൂപ്പൻ ഇവന്നു അപായം
പറ്റുകയില്ല എന്നു നിരൂപിച്ചു ശിക്ഷാരെക്ഷയെ കുറെക്കുമ്പൊൾ
ദുഷ്ടസംസർഗ്ഗത്തിനാലെ മടിവും മൊഹവും മറ്റും വർദ്ധിച്ചു അവൻ
ശാസനവാക്കു സഹിയാഞ്ഞു ചെലവഴിപ്പതിന്നുവെണ്ടി മൊഷ്ടിച്ചും കവർന്നും
കാര്യം പരസ്യമായാറെ ചങ്ങാതികളൊടും കൂട ഒടിപൊയി കള്ളരുടെ
കൂട്ടത്തിന്നു തലവന്നായി ചമഞ്ഞു മലയിൽ തന്നെ പാർക്കുന്നു എന്നിങ്ങനെ
മൂപ്പൻ കണ്ണീർ ഒഴുക്കി അറിയിച്ചു. അനന്തരം യൊഹനാൻ തന്റെ വസ്ത്രം
കീറി ഹാ ഹാ സഹൊദരന്റെ ആത്മാവെ എത്ര നന്നായി നൊക്കുന്ന
വിചാരിപ്പുകാരൻ, അതിനെ ഞാൻ നിന്നൊടു ചൊദിക്കും എന്നു പറഞ്ഞു
കള്ളന്മാർ പാർക്കുന്ന മലെക്കു പൊവാൻ വഴി അന്വെഷിച്ചു. കാട്ടിൽപൊയ
കള്ളന്മാരുടെ കൈയിൽ അകപ്പെട്ടു നിങ്ങളുടെ തലവന്റെ മുമ്പിൽ എന്നെ
കൊണ്ടുപൊകെണം എന്നു പറഞ്ഞു. പൊകുമ്പൊൾ തലവൻ വൃദ്ധനെ
കണ്ടറിഞ്ഞു ഉടനെ മുഖം മറെച്ചു മണ്ടി പൊയി. യൊഹനാൻ വയസ്സു മറന്നു
പിന്തുടർന്നു. എന്മകനെ, നിരായുധനായി വരുന്ന വൃദ്ധനെ പെടിച്ചൊ.
അച്ശനെ ഒഴിഞ്ഞു പൊകുന്നുവൊ. എന്നൊടു കരുണ കാട്ടെണമെ. ഭയം
വെണ്ടാ രക്ഷയ്ക്ക് ഇട ഉണ്ടല്ലോ. നമുക്കുവെണ്ടി മരിച്ചവനൊടു നിണക്കായി
ഞാൻ പ്രാർത്ഥിക്കും. വെണ്ടുകിൽ ഞാനും നിണക്കുവെണ്ടി മരിക്കാം. നില്ക്കു
എന്നെ വിശ്വസി. ക്രിസ്തൻ എന്നെ അയച്ചിരിക്കുന്നു— എന്നിങ്ങനെ
നിലവിളിച്ചപ്പൊൾ ബാല്യക്കാരൻ വിറച്ചുനിന്നു. ആയുധംചാടി പൊട്ടിക്കരഞ്ഞു.
അപ്പൊൾ യൊഹനാൻ അണഞ്ഞു പുണർന്നു മുട്ടുകുത്തി പ്രാർത്ഥിച്ചു.
ബാല്യക്കാരൻ വലങ്കൈ മറക്കുന്നതു കണ്ടാറെ യൊഹനാൻ അതു പിടിച്ചു [ 197 ] രക്തം ചിതറിച്ച ഈ കൈയും ക്രിസ്തന്റെ രക്തത്തിൽ കഴുകി ശുദ്ധി വരുത്താം
എന്നു ഉറെച്ചു പറഞ്ഞു കൈയെ മുകർന്നു. അനന്തരം അവനെ സഭയിലെക്ക്
കൂട്ടികൊണ്ടു പൊയി. പ്രാർത്ഥന, ഉപവാസം, ഉപദെശം ഈ മൂന്നിൽ നിത്യം
അദ്ധ്വാനിച്ചു. അവന്നു മുറ്റും ആത്മസൗഖ്യം വരുത്തുവൊളം അവിടെ തന്നെ
വസിക്കയും ചെയ്തു.

ഇങ്ങനെ യൊഹനാൻ ക്രിസ്തസഭയിൽ വെണ്ടുന്ന സ്നെഹത്തിന്നും
ശുദ്ധിക്കും. ഒരു മാതിരിയായി ഏറെ കാലം വിളങ്ങി വാണ ശെഷം വാർദ്ധക്യ
ബാധനിമിത്തം പറവാൻ ശക്തി ചുരുങ്ങി വന്നു. എങ്കിലും സഭ കൂടുംതൊറും
താനും കൂടും. നടപ്പാൻ പാടില്ലാതെ വന്നാൽ സഹൊദരന്മാർ അവനെ എടുത്തു
സഭയി കൊണ്ടവെക്കും. അതിൽനിന്നു പൈതങ്ങളെ നിങ്ങൾ അന്യൊന്യം
സ്നെഹിപ്പിൻ എന്ന വാക്കുമാത്രം ചൊല്ലും. ഈ ഒന്നു ആവർത്തിച്ചു പറവാൻ
സംഗതി എന്തെന്നു ചൊദിക്കുമ്പൊൾ, മറ്റൊന്നും ആവശ്യമില്ലല്ലോ എന്നു
പറയും. അങ്ങനെ അവൻ തന്റെ ശുശ്രൂഷ തികെച്ചും 100 വയസ്സു കഴിഞ്ഞാറെ
എഫെസിൽ വെച്ചുതന്നെ മരിക്കയും ചെയ്തു.

2. സ്മിർന്നസഭ

അക്കാലത്തു ആസീയനാട്ടിലെ സഭകളിൽ 7 പ്രധാനം. ആ ഏഴിന്നും
കർത്താവിന്റെ കല്പനയാൽ യൊഹനാൻ ലെഖനങ്ങളെ എഴുതി. ദൈവം
അവറ്റിൽ കാണുന്ന ഗുണദൊഷങ്ങളെ അറിയിച്ചു ബുദ്ധി ഉപദെശിച്ചും
ഇരിക്കുന്നു. എഴിലും വിശിഷ്ടമായത് സ്മിർന്നപട്ടണം തന്നെ. അത് അന്നും
ഇന്നും വലുതായിട്ടുള്ള കച്ചവടനഗരം. അതിന്നായി യഹൂദർ മുതലായ അന്യർ
നിത്യം വരികയും പൊകയും ചെയ്യും. ആ സഭയുടെ വിചാരിപ്പുകാരന്നു
യൊഹനാൻ എഴുതിയതാവിതു.

ആദ്യനും അന്ത്യനും മരിച്ചു ജീവിച്ചവനും ആയവൻ പറയുന്നിതു— നിന്റെ
ക്രിയകളെയും ഉപദ്രവത്തെയും ദാരിദ്ര്യത്തെയും ഞാൻ അറിയുന്നു. നീ
സമ്പന്നനാകുന്നു താനും. തങ്ങൾ യഹൂദരെന്നു പ്രശംസിച്ചിട്ടും യഹൂദരല്ല
സാത്താന്റെ പള്ളിയാകുന്നവരുടെ ദൂഷണത്തെയും ഞാൻ അറിയുന്നു. നീ
അനുഭവിപ്പാനുള്ള കഷ്ടങ്ങൾ ഒന്നിനും ഭയപ്പെടരുതെ. ഇതാ പിശാച്‌നിങ്ങളിൽ
ചിലരെ പരീക്ഷിപ്പാൻ തടവിലാക്കും. നിങ്ങൾക്ക് പത്തുദിവസം ഉപദ്രവവും
ഉണ്ടാകും. മരണപര്യന്തം വിശ്വസ്തനായിരുന്നാൽ ജീവികിരീടത്തെ നിണക്ക്‌തരാം.
ആത്മാവ് സഭകളൊടു പറയുന്നതിനെ ചെവിയുള്ളവൻ കെൾക്കട്ടെ.
ജയിക്കുന്നവനിൽ രണ്ടാംമരണം തട്ടുകയില്ല എന്നത്രെ.

ഈ വിചാരിപ്പുകാരന്റെ പെർ അറിയുന്നില്ല. യൊഹനാൻ
ഇരിക്കുമ്പൊൾ തന്നെ ശിഷ്യന്മാരിൽ യൗവനമുള്ളവൻ എങ്കിലും എത്രയും
വിശ്വസ്തനായ പൊലുകർപ്പനെ ആസ്ഥാനത്താക്കി ഇരിക്കുന്നു എന്നു ഒരു [ 198 ] വർത്തമാനം ഉണ്ടു. പൊലുകർപ്പ എന്ന പെരിന്നു ബഹുഫലൻ എന്നർത്ഥം
ആകുന്നു. ഈ പൊലുകർപ്പൻ 70 വർഷത്തൊളം സ്മിർന്നസഭയെ വിചാരിച്ചു
മെച്ചു കൊണ്ടിരുന്നു എന്നു തൊന്നുന്നു. അവൻ കഷ്ടമനുഭവിക്കുന്നതിൽ
തളരാതെ മരണപര്യന്തം വിശ്വസ്തനായി പാർത്തപ്രകാരം മെല്പെട്ടു പറയാം.

3. പൊലുകർപ്പന്റെ സ്നെഹിതനായ ഇജ്ഞാത്യൻ

യൊഹനാൻ മരിക്കുമെമ്പാൾ രൊമസംസ്ഥാനം രക്ഷിച്ചു വരുന്നവൻ
ത്രയാൻകൈസർ ആകുന്നു. അവൻ ലൊകപ്രകാരം നീതിമാൻ എങ്കിലും പല
മെച്ഛജാതികളെ ജയിച്ചതിനാൽ മദിച്ചു പുതിയ ആരാധന ഒന്നും അരുത്
എന്നും കൈസരുടെ ബിംബം മുതലായ രൊമപ്രതിഷ്ഠകളെ തൊഴുതു
സെവിപ്പാനും ക്രിസ്തനെ ദുഷിച്ചു പറവാനും ക്രിസ്തിയാനികളെ നിർബ്ബന്ധിക്കെണം
എന്നും അനുസരിക്കാത്തവരെ വധിക്കെണം എന്നും കല്പിച്ചു. അതുകൊണ്ടു
അനെക രാജ്യങ്ങളിൽ ഉപദ്രവബാധ തുടങ്ങി ലൌകികന്മാർ യെശുവെ വിട്ടു
പൂർവ്വമര്യാദകളെ അനുസരിക്കും. വിശ്വാസമുള്ളവർ ഹിംസകളെ ഒക്കയും
സഹിച്ചു ക്രിസ്തുനാമം നിമിത്തം ഐഹിക ജീവനെ ഉപെക്ഷിക്കുന്നു.

അക്കാലം ത്രയാൻവാസീ യുദ്ധത്തിന്നായി അന്തൊക്യയിലെക്ക്
വന്നപ്പൊൾ അവിടെത്തു സഭാപ്രമാണിയായ ഇജ്ഞാത്യൻ കൈസരെ കണ്ടു
സംഭാഷണം ചെയ്തു നെരം ക്രൂശിൽ തൂങ്ങി മരിച്ചവൻ എന്റെ ഉള്ളിൽ പാർക്കുന്നു
എന്ന വാക്കുനിമിത്തം കൈസർ അവനെ കെട്ടി രൊമയിലെക്കു കൊണ്ടുപൊയി
പുരുഷാരത്തിന്റെ വിനൊദത്തിന്നായി കാട്ടുമൃഗങ്ങൾക്ക ഇരയാക്കെണ്ടതിന്നു
കല്പിച്ചു. അതുകൊണ്ടു ആയുധക്കാർ അവനെ കപ്പൽ കയറ്റി മുമ്പിൽ
സ്മിർന്നയൊളം കൊണ്ടുപൊയപ്പോൾ യാത്രെക്ക് താമസം വന്നതിനാൽ
ആസീയ നാട്ടിലെ സഭക്കാർക്കും പ്രത്യെകം പൊലുകർപ്പെന്നും ഇജ്ഞാത്യനെ
കണ്ടു സല്ക്കരിച്ചു. ഇരുവരും പണ്ടു യൊഹനാന്റെ കാൽക്കൽ ഇരുന്നു
സത്യൊപദെശമാകുന്ന പാൽ കുടിച്ച പ്രകാരം ഒർത്തു കർത്താവ് അന്നു മുതൽ
നടത്തിയ വിവരം എല്ലാം തമ്മിൽ അറിയിച്ചു അന്യൊന്യം ആശ്വാസം
കൈക്കൊള്ളെണ്ടതിന്നു സംഗതി വന്നു.

അവിടെ പാർക്കുംകാലം ഇജ്ഞാത്യൻ എഫെസ മുതലായ സഭകളുടെ
ദൂതന്മാരെ കണ്ടു ഒരൊ കത്തുകളെയും എഴുതി എല്ലാവരും സ്നെഹത്താൽ
ഒന്നിച്ചു ചെർന്നും കള്ളമതക്കാരെ ഒഴിച്ചും മൂപ്പന്മാർക്കു കീഴ്പെട്ടും ക്രിസ്തനെ
മരണപര്യന്തം അനുസരിച്ചു സെവിച്ചുകൊള്ളണം എന്നും ഞാനും മൃഗങ്ങൾക്ക
ഭയപ്പെടാതെ ക്രിസ്തന്റെ വഴിയെ ചൊല്ലണ്ടതിന്നു പ്രാർത്ഥിക്കെണം എന്നു
രൊമാപട്ടണത്തിലെ വിശ്വാസികൾ എന്റെ മരണവിധിയെ മാറ്റേണ്ടതിന്നു
ഒട്ടും പ്രയത്നം ചെയ്യരുത്. മരണം എനിക്കു ലാഭമാക്കൊണ്ടു മൃഗങ്ങൾ ഈ
ദെഹത്തിന്നു കഴിയായ്മ മയുന്നതു നല്ലതു തന്നെ. എന്റെ കാംക്ഷ ക്രൂസിൽ [ 199 ] തറെക്കപ്പെട്ടുവല്ലൊ. പിന്നെ പ്രപഞ്ചത്തെ കാംക്ഷിക്കുന്ന അഗ്നി അല്ല ജീവനുള്ള
ജലമത്രെ എന്റെ ഉള്ളിൽ വസിക്കുന്നു. അതു നെഞ്ചകത്തുനിന്നു എ
പിതാവിന്റെ നെരെ ചെല്ലുക എന്നു നിത്യം ഘൊഷിച്ചു വരുന്നു. നശ്വരമായ
ഭൊജ്യം എനിക്ക് രസമല്ല. യെശുവിൻ മാംസം ആകുന്ന ദിവ്യാഹാരം തന്നെ
വെണം. എന്റെ ശരീരംകൊണ്ടു ആർക്കും ഒരു വിചാരവും അരുത്. എന്നു
ഇങ്ങിനെ പലവിധെന അപെക്ഷിച്ചെഴുതി. അതിന്റെശെഷം കപ്പലിന്നു നല്ല
തഞ്ചം വരികകൊണ്ടു ആയുധക്കാർ ഇജ്ഞാത്യനൊടു കൂട കപ്പൽ ഒഴിച്ചു
ത്രൊവാസിൽ ഇറങ്ങി. അവിടെനിന്നു പ്രത്യെകം സ്മിർന്നസഭെക്ക് എഴുതി
തന്നെ ആശ്വസിപ്പിച്ച പ്രകാരം ഒർത്തു സന്തൊഷിച്ചു, അതിന്നു ദിവ്യമായ
പ്രതിഫലം വരെണം എന്നു പ്രാർത്ഥിച്ചു. പിന്നെ അവരുടെ അദ്ധ്യെക്ഷനായ
പൊലുകർപ്പന്നു എഴുതിയത്. ഇളകാത പാറമെൽ ഉറച്ചിരിക്കുന്ന നിന്റെ
മനസ്സിനെ ഞാൻ അറിഞ്ഞു സൂതിക്കുന്നു. എന്റെ ചങ്ങലകളെ നീ സ്നെഹിച്ചു
എന്നെ ആശ്വസിപ്പിച്ചതിനാൽ താനും ആശ്വസിച്ചു. ഇപ്പൊൾ നിന്റെ
സ്ഥാനത്തിന്നടുത്തിട്ടുള്ള സകല വിചാരം നടത്തെണ്ടതിന്നു ഞാൻ
അപെക്ഷിക്കുന്നു. ഐക്യത്തിന്നായി വിശെഷാൽ ചിന്ത വെണം. കർത്താവ്
നിന്നെ എടുക്കുന്ന പ്രകാരം നീ എല്ലാവരെയും എടുത്തു താങ്ങുക. നിത്യം
പ്രാർത്ഥനയിൽ കാലം പൊക്കുക. നിണക്കുള്ള വിവെകവും ഉത്സാഹവും
അധികമാവാൻ യാചിക്ക. ഉറങ്ങാതെ ഉണർന്നുകൊണ്ടിരിക്ക. ദൈവത്തെ
തുണയാക്കി ഒരൊരുത്തനൊടു തക്കത പാക. തികഞ്ഞ അങ്കക്കാരനായി താൻ
ഉപവസിച്ചു കൊണ്ടു എല്ലാവരുടെ ബലക്ഷയങ്ങളെയും വഹിക്ക. അദ്ധ്വാനം
പെരുത്താൽ നെട്ടവും പെരുകും. നല്ല ശിഷ്യന്മാരെ സ്നെഹിച്ചാൽ ഉപചാരം
പറവാൻ സംഗതിയില്ല. അശുഭന്മാരെ കെവലം ശാന്തിയൊടെ വശത്താക്കുക.
പിന്നെ വെവ്വെറ മുറിക്കു ലെപവും വെവ്വെറെ. നീ ദെഹികനും ആത്മികനും
ആയ സംഗതി വിചാരിച്ചുകൊണ്ടു പുറമെ കാണുന്നതു ബഹുമാനിക്ക.
കാണത്തതു ദൈവം നിണക്ക വെളിവാക്കെണ്ടതിന്നും അപെക്ഷിക്ക.
കപ്പൽക്കാർക്കു കാറ്റും പെരുങ്കാററിൽ അഴിമുഖവും ആവശ്യമാകുംവണ്ണം
ഇക്കാലത്തിന്നു നീ തന്നെ ആവശ്യം. നിണക്കുള്ളവർ നിന്നാൽ ദൈവത്തൊടു
എന്തുമാറാവു. വിശ്വാസത്തിന്ന് യൊഗ്യന്മാരായി തൊന്നീട്ടും തെറ്റായി
ഉപദെശിക്കുന്നവരുണ്ടല്ലൊ. അതിന്നു ഭയം അരുത്. അടൊലംപൊലെ
നിലനിന്നു എല്ലാം സഹിച്ചുംകൊണ്ടു ജയിപ്പുതാക. കള്ള ഉപദെശങ്ങളെ
കൊണ്ടു അധികം പ്രസംഗം ചെയ്യു തർക്കിക്കയും വെണം. കാലഭെദങ്ങളെ
ചിന്തിച്ചറിക. അകാലൻ, അദൃശ്യൻ, നമുക്കു വെണ്ടി ദൃശ്യൻ, അസ്പൃഷ്ടൻ,
നിരാകുലൻ, നമുക്കു വെണ്ടി ആമയാകുലൻ. നമുക്കായി സർവ്വവും
സഹിച്ചിട്ടുള്ളവൻ — ആ ഒരുവനെ പാർത്തുകൊൾക. വിധവമാർക്കു മുമ്പെ
ദൈവം പിന്നെ നീ തുണ തന്നെ. നിന്റെ സമ്മതം കൂടാതെ സഭയിൽ ഒന്നും [ 200 ] നടക്കരുതു. നീയും ദൈവസമ്മതം കൂടാതെ ഒന്നും ചെയ്കയില്ലല്ലൊ. സഭയിൽ
അധികംകൂടി നിരൂപിക്കെണ്ടതാകുന്നു. അതിന്നായി ഒരൊരുത്തനൊടു
ചൊദിക്കെണ്ടു. അടിമകളൊടു ആരും അഹങ്കരിക്കരുതു. അവരും മദിക്കാതെ
കെവലം ദിവ്യസ്വാതന്ത്ര്യം കിട്ടുവാൻ ശ്രമിച്ചു ദൈവസ്തുതിക്കായി ഏറെ സെവിച്ചു
കൊള്ളാവു. സഭാസ്വം ചെലവഴിച്ചു അവരെ വിടുതലയാക്കെണ്ടതിന്നു
നൊക്കരുതു. അവർ അങ്ങിനെ ആഗ്രഹിച്ചാൽ ലൊഭത്തിന്നു ദാസന്മാരാവാൻ
സംഗതി വരും. സഹൊദരികൾ കർത്താവിനെ സ്നെഹിച്ചു ശരീരത്തിന്നും
ആത്മാവിന്നും ഭർത്താവ് മതി എന്നു നിശ്ചയിക്കട്ടെ. സഹൊദരർ കർത്താവ്
സഭയെ ചെയ്യുംപ്രകാരം സംസാരങ്ങളെ സ്നെഹിക്കാവു. ജഡത്തിന്നു
കർത്താവായവന്റെ ബഹുമാനത്തിന്നായി വല്ലവന്നു അടക്കം ദീക്ഷിപ്പാൻ
കഴിവുണ്ടെങ്കിൽ അവൻ പ്രശംസിക്കാതെ പാർക്കുക. താൻ മറ്റവരിൽ ഉത്തമൻ
എന്നു നടിച്ചാൽ അവൻ നശിച്ചു. കെട്ടുമ്പൊൾ അദ്ധ്യക്ഷന്റെ സമ്മതപ്രകാരം
ചെയ്താൽ യൊഗ്യമാകും. മൊഹത്താലെ അല്ല ദൈവമാനത്തിന്നായല്ലൊ
വിവാഹം ചെയ്യെണ്ടത്. ദെവസെവകരായി എല്ലാവരും ഒരുമിച്ചു അദ്ധ്വാനിച്ചു
പൊരുതു ഒന്നിച്ചു ഒടി സഹിച്ചു കൊൾവിൻ. കൂട ഉറങ്ങുവിൻ, കൂട
എഴുനീല്പിൻ, ഉണ്മാൻ കൊടുക്കുന്നവന്നു പ്രസാദം വരുത്തി പെരാടുവിൻ.
ആരും പാളയം വിട്ടു ഒളിച്ചു പൊകരുതെ. സ്നാനം എന്ന ആയുധം വിശ്വാസം
ആകുന്ന തലക്കൊരിക സ്നെഹം എന്ന കുന്തം ക്ഷാന്തിയാം ഇരിമ്പങ്കി ഈ വക
ചാടി മണ്ടിപൊകരുതെ. വിശെഷിച്ചു.അന്ത്യൊക്യയിൽ ഉള്ള സഭെക്ക് നിങ്ങളുടെ
പ്രാർത്ഥനയാൽ ഹിംസ ഒടുങ്ങി സന്ധിയായി എന്നു ഞാൻ കെൾക്കയാൽ
എന്റെ ആത്മാവിന്നു ചിന്തയും ദു:ഖവും കുറഞ്ഞു പൊയി. ഞാൻ
കഷ്ടാനുഭവത്താലെ ദൈവത്തൊടു എത്തി ഉയിർപ്പിങ്കൽ നിങ്ങളെയും
കാണെണം എന്നത്രെ വിചാരപ്പെടുന്നു. നിങ്ങൾ നിരൂപിച്ചു മടിവില്ലാത്തൊരു
സ്നെഹിതനെ തിരഞ്ഞുകണ്ടു എന്റെ വർത്തമാനങ്ങളെ അറിയിക്കെണ്ടതിന്നു
സുറിയനാട്ടിലെക്ക് നിയൊഗിക്കണമെ. ഇവനെയും മറെറല്ലാവരെയും ഞാൻ
പെരാലെ സൽക്കരിപ്പാൻ അപെക്ഷിക്കുന്നു. കർത്താവിങ്കൽ വാഴുവിൻ —
ഇങ്ങിനെ ഇജ്ഞാത്യൻ ആസ്യയിൽ ഉള്ള സഭകൾക്ക് സലാം ചൊല്ലി കപ്പൽ
കയറി ഫിലിപ്പി വഴിയായി രൊമയിലെക്കു ചെന്നു. അവിടെ ക്രിസ്ത്യാനികൾ
കണ്ണീർ വാർത്തു അവനെ എതിരെറ്റപ്പൊൾ തനിക്ക വെണ്ടി പുരുഷാരത്തെ
ഒട്ടും അപെക്ഷിക്കരുതെന്നു നിഷ്കർഷയൊടെ കല്പിച്ചു അവരുമായി
മുട്ടുകുത്തി ദൈവപുത്രനൊടു എല്ലാ സഭകളിലും അന്യൊന്യസ്നെഹം
വർദ്ധിപ്പിച്ചു. ഹിംസകളെ മുടിച്ചും രക്ഷിച്ചുവരെണ്ടതിന്നു പ്രാർത്ഥിച്ചു തീർന്ന
ഉടനെ അവനെ രംഗസ്ഥലത്തിൽ കൂട്ടിക്കൊണ്ടുചെന്നു സിംഹങ്ങൾക്കു
ഏല്പിച്ചു. അവൻ ആശിച്ചപ്രകാരം അവയും അവനെ കീറിവിഴുങ്ങി. ചില
എല്ലുകൾ മാത്രം ശെഷിച്ചതു ശിഷ്യന്മാർ അന്തൊക്യയിലെക്കു കൊണ്ടുപൊയി.
(ഇങ്ങിനെ ഇജ്ഞാത്യൻ കഴിഞ്ഞത് 107 ആണ്ടു ദശമ്പ്ര 20നു) [ 201 ] ആ മരണവർത്തമാനം സ്മിർന്നയിൽ എത്തിയാറെ പൊലുകർപ്പൻ ഫിലിപ്പി
സഭെക്ക് എഴുതി. കർത്താവിന്റെ ബദ്ധന്മാരെ അവർ ഭയം കൂടാതെ
ചെർത്തുകൊണ്ടു സമ്മാനിച്ചു വഴിയാത്ര അയച്ചു നിമിത്തം സ്തുതിച്ചു.
ഇജ്ഞാത്യന്റെ മരണവിവരവും കൂടപ്പൊയവരുടെ അവസ്ഥയും
അറിഞ്ഞുവന്ന ഉടനെ തന്നൊടും അറിയിക്കെണ്ടെന്നു. അപെക്ഷിച്ചു. അവന്റെ
എഴുത്തുകൾ ചിലതു പകർത്തെടുപ്പാനും അയച്ചു. പിന്നെ എഴുതിയതു —
നിങ്ങൾ ഫിലിപ്പി സഭയെ ചെർത്തു പണി ചെയ്തിട്ടുള്ള പൌലപ്പൊസ്തലനെയും
അവന്റെ ഉപദെശവാക്കുകളെയും ഒർത്തു വിശ്വാസം, സ്നെഹം,
ആശാബന്ധവും വിടാതെ പിടിച്ചു വൃദ്ധർ ദ്രവ്യാഗ്രഹത്തൊടും യൌവനക്കാർ
പ്രത്യെകം കാമമൊഹങ്ങളൊടും വെറുത്തു നമ്മുടെ പാപങ്ങളെ തന്റെ
ശരീരത്തിലാക്കി മരത്തിന്മെൽ വഹിച്ചെടുത്ത ക്രിസ്തന്റെ നീതിയിൽ
ഉറച്ചുനിന്നു, അവനെ വഴിപ്പെട്ടു ഇജ്ഞാത്യനിലും ജൊസിമൻ തുടങ്ങിയുള്ള
സ്വപട്ടണക്കാരിലും കണ്ടുകിട്ടിയ ക്ഷാന്തിയെയും ധരിച്ചു കൊൾവിൻ. ഇവർ
എല്ലാവരും വെറുതെ ഒടിയവരല്ല. വിശ്വാസത്താലെ നീതിയെ ലക്ഷ്യമാക്കി ഒടി
കർത്താവിനൊടു കൂട കഷ്ടം അനുഭവിച്ചിട്ടു അവന്റെ സാമീപ്യത്തിൽ
യൊഗ്യമായൊരു സ്ഥലത്ത് എത്തിയിരിക്കുന്നു. അവർ ഇഹലൊകത്തെ അല്ല,
നമുക്ക് വേണ്ടി മരിച്ചു ദൈവത്തിങ്കൽനിന്നു ഉത്ഥാനം ലഭിച്ചവനെ
സ്നെഹിച്ചിരിക്കുന്നു. മാംസത്തിൽ വന്ന യെശുക്രിസ്തനെ അനുസരിക്കാത്തവൻ
എല്ലാം പിശാചിൽനിന്നാകുന്നു. കർത്താവിന്റെ മർമ്മവാക്യങ്ങളെ
സെച്ഛകൾക്ക് തക്കവണ്ണം മറിച്ചുവെച്ചു പുനരുത്ഥാനം ഇല്ല എന്നും
ന്യായവിധി ഇല്ല എന്നും ജല്പിക്കുന്നവൻ സാത്താന്റെ ആദ്യജാതൻതന്നെ.
ആകയാൽ അനെകർ പറയുന്ന വ്യർത്ഥൊപദെശത്തെ നാം വിട്ടു ആദിയിൽ
ഏല്പിച്ചു കൊടുത്ത വചനത്തെ ചാരി പ്രാർത്ഥനെക്കായി ഉപവസിച്ചു
പരീക്ഷയിലകപ്പെടാതെ ഇരിപ്പാനായി സുബൊധത്തെ സർവ്വാദ്ധ്യക്ഷനായ
ദൈവത്തൊടു ചൊദിക്ക. ഇപ്പൊൾ നിങ്ങൾ വിശ്വസിക്കുന്നവനെ കാണുന്നില്ല.
വിശ്വസിച്ചത്രെ പറഞ്ഞുകൂടാത്ത സന്തൊഷംകൊണ്ടാടുന്നു. ആയവന്നു
സ്വഭൂമികളിൽ ഉള്ളതെല്ലാം കീഴ്പെട്ടിരിക്കുന്നു. എല്ലാ പ്രാണങ്ങളും അവനെ
ഉപാസിക്കുന്നു. ജീവികൾക്കും മരിച്ചവർക്കും ന്യായാധിപനായി വരുന്നു.
അവന്റെ രക്തമൊ ദൈവം വിശ്വസിക്കാത്തവരൊടു ചൊദിക്കും. അവൻ
സ്നെഹിച്ചിട്ടുള്ളവ നാമും സ്നെഹിച്ചു ഹിതമായത് ചെയ്തുനടന്നാൽ അവനെ
ഉയിർപ്പിച്ചവൻ നമ്മെയും എഴുനീല്പിക്കും. പിതാവായ ദൈവവും
നിത്യാചാര്യനായ പുത്രൻ യെശുക്രിസ്തനും നിങ്ങളെ പണിചെയ്തു തീർത്തു
നിങ്ങൾക്കും ഞങ്ങൾക്കും എല്ലാ പരിശുദ്ധന്മാരൊടും ആകാശത്തിങ്കീഴിൽ
വിശ്വസിപ്പാനിരിക്കുന്ന സകലരൊടും കൂട ഒഹരിയും അവകാശവും [ 202 ] നൽകെണമെ. സർവ്വപരിശുദ്ധന്മാർക്കും വെണ്ടി പ്രാർത്ഥിപ്പിൻ. രാജാ, പ്രഭു,
അധികാരി എന്നിവരെയും നമ്മെ പകെച്ചു ഹിംസിക്കുന്നവരെയും ക്രൂശിന്റെ
വൈരികളെയും ചൊല്ലി പ്രാർത്ഥിപ്പിൻ. കർത്താവായ യെശുക്രിസ്തങ്കൽ
യാതൊരു ചെതവും പറ്റാതെ വാഴുവിൻ. നിങ്ങൾ എല്ലാവരൊടും കരുണ
ഉണ്ടാവുതാക. ആമെൻ.

5. പൊലുകർപ്പന്റെ ക്രിയ

പൊലുകർപ്പൻ മുതലായവർ വളരെ കാലം ഉപദെശിച്ചു പ്രയത്നം കഴിച്ചു
പൊന്നതിനാൽ ക്രിസ്തിയാനികൾ ആസിയനാട്ടിൽ എറ വർദ്ധിച്ചു. ഹിംസകൾ
ഒരൊന്നു വരികയും മുടികയും ചെയ്തു.

യൊഹെനാനെപൊലെ ബഹുഫലനും ബാല്യക്കാരെ ചെർത്തു
കർത്താവിന്റെ വഴിയിൽ വളർത്തുകൊണ്ടിരുന്നു. അവരിൽ ഐരെനയ്യൻ എന്ന
ഒരുത്തൻ വൃദ്ധനായ സമയം ഒരു സ്നെഹിതന്നു എഴുതിയതു. എന്റെ
ബാല്യത്തിൽ ഞാൻ നിന്നെ പൊലുകർപ്പന്റെ വീട്ടിൽ കണ്ടിരിക്കുന്നുവല്ലൊ.
അന്നു നീ എത്രയും ഉത്സാഹിച്ചു ഗുരുസമ്മതം വരുത്തുവാൻ നൊക്കി
കൊണ്ടിരുന്നു. ഇപ്പൊൾ നടക്കുന്നതിനെക്കാൾ അന്നത്തെ അവസ്ഥകൾ
എന്റെ ഓർമ്മയിൽ അധികം ഉറെച്ചിരിക്കുന്നു. ഇന്ന സ്ഥലത്തു ആ ധന്യൻ
ഇരുന്നു ഇന്നിന്നതു ഗ്രഹിപ്പിച്ചു എന്നും അവന്റെ ശരീരപ്രകൃതിയും
സഞ്ചാരവും സംസർഗ്ഗത്തിൽ കാണിച്ച ഭാവവും ജനത്തൊടു പ്രസംഗിച്ചതും
ഇഷ്ടന്മാരൊടു യൊഹനാൻ മുതലായ കർത്തൃസഖികളെ കണ്ടു
സംഭാഷണത്തിൽ ഗ്രഹിച്ചതു പറഞ്ഞ പ്രകാരം മറ്റും ഈ വക ഇന്നെവരയും
എനിക്ക ഒർമ്മ വരുന്നു. ജീവന്റെ വചനത്തെ കണ്ണാലെ കണ്ടവരിൽ നിന്നു
ലഭിച്ച ഉപദെശത്തെയും പഴമയെയും സർവ്വത്തിലും ദിവ്യവെദത്തൊടുള്ള
അനുസരണത്തെയും ഒരുനാളും മറക്കയില്ല.

ഇങ്ങിനെ അവൻ വായാലെ ഉപദേശിച്ചതുമല്ലാതെ പല കത്തുകളെയും
എഴുതി. അവറ്റിൽ മുൻചൊല്ലിയതു ഒന്നുമാത്രം നമുക്കു ശെഷിച്ചിരിക്കുന്നു.
പൊലുകർപ്പൻ ഏറ്റവും വൃദ്ധനായപ്പൊൾ തന്നെ രൊമയിലെക്ക് യാത്ര
ചെയ്വാൻ സംഗതി വന്നു. പുനരുത്ഥാനപ്പെരുനാളെ ഇന്നദിവസം കൊണ്ടാടണം
എന്നു രണ്ടുപക്ഷം ഉണ്ടായിരുന്നു. ബലഹീനന്മാരും ചെറിയകാര്യം വലുതാക്കി
പരസ്പരം തർക്കിപ്പാൻ തുടങ്ങി. ആസിയക്കാർ യഹൂദഗണിതം
ആശ്രയിക്കുന്നത എത്രയും കഷ്ടം എന്നു രൊമക്കാർക്ക തൊന്നുക കൊണ്ടും
മറ്റും ചില വിവാദങ്ങൾ ഗർഭിച്ചുവരികകൊണ്ടും പൊലുകർപ്പൻ താൻ
രൊമയിൽ ചെന്നു അനികെതൻ എന്ന വിചാരിപ്പുകാരനെ കണ്ടു സംഭാഷിച്ചു.
അന്യൊന്യമതം ഇളക്കുവാൻ പാടില്ലാതെ വന്നപ്പൊൾ അല്പകാര്യങ്ങളിൽ
ഭെദം ഉണ്ടെങ്കിൽ ആയത് ഒക്കയും സഹിച്ചു സ്നെഹത്തിന്നു ഒരു കുറവും [ 203 ] വരാതെ ഇരിപ്പാൻ ഉണർന്നു കൊണ്ടിരിക്കെണം എന്നിരുവരും നിശ്ചയിക്കയും
ചെയ്തു. ആ മമതെക്കു മുദ്രയായിട്ടു രൊമക്കാർ പൊലുകർപ്പൻ തങ്ങളൊടു
രാത്രീഭൊജനം കഴിപ്പിക്കെണം എന്നപെക്ഷിച്ചു. അവനും അപ്രകാരം തന്നെ
ചെയ്തു. പൂർവകാലം ഒക്കയും ഒരു പട്ടണത്തിലെ സഭ അന്യസഭകളൊടു
സ്നെഹം എന്നല്ലാതെ മറെറാരു ബന്ധവും കല്പനയും ആചരിക്കുമാറില്ല.
പൊലുകർപ്പന്റെ ശെഷമത്രെ രൊമർ മുതലായ നഗരക്കാർ ഗർവ്വിച്ചു
അന്യസഭകളെ രാജ്യസംസ്ഥാനം എന്ന പൊലെ നടത്തെണ്ടതിന്നു
അഭിമാനിച്ചിരിക്കുന്നു.

രൊമയിൽ വസിക്കുമ്പൊൾതന്നെ മർക്കിയൊൻ എന്ന കള്ളമതക്കാരൻ
ആസിയയിൽനിന്നു വന്നിറങ്ങി തെരുവിൽവെച്ചു പൊലുകർപ്പനെ കണ്ടു ഗുരു
തെറ്റിയപ്പൊൾ ഹെ പൊലുകർപ്പഎന്നെ അറിയുന്നില്ലയൊ എന്നു ചൊദിച്ചാറെ
, ഞാൻ നിന്നെ അറിയുന്നുവല്ലൊ സാത്താന്റെ ആദ്യജാതന്നെ എന്നു പറഞ്ഞു
വിട്ടുപോയി. അപ്രകാരം വളുതം ഉപദെശിക്കുന്നവരൊടു പൊലുകർപ്പൻ
സംസർഗ്ഗം വെടിഞ്ഞവൻ. എങ്കിലും അവരുടെ വലയിൽ അകപ്പെട്ടുപൊയ
ശിഷ്യന്മാരെ താൽപര്യത്തൊടെ അന്വെഷിച്ചു കഴിയുന്നെടത്തൊളം സുബൊധം
വരുത്തുവാൻ ശ്രമിച്ചുപൊന്നു. രൊമയിലും ആ കൂട്ടത്തിൽ ചിലരെ കണ്ടു താൻ
അപൊസ്തലരിൽനിന്നു കെട്ടിട്ടുള്ളതു ആയുധമാക്കി അവരുടെ മനസ്സു
സത്യവിശ്വാസത്തിലെക്ക് എകാഗ്രമാക്കി നിർത്തുകയും ചെയ്തു.

ആസിയനാട്ടിൽ മടങ്ങിവന്നപ്പൊൾ കുമിൽ പൊലെ ദിവസെന
മുളെച്ചുവരുന്ന ദുർമ്മതങ്ങൾ ക്രിസ്തുസഭകളിൽ വ്യാപിക്കുന്നതു കണ്ടു വളരെ
ദുഃഖിച്ചു. ശിഷ്യന്മാർ ചിലപ്പൊൾ ഉണ്ടായ പുതുമ എല്ലാംവന്നു ബൊധിപ്പിച്ചാൽ
അവൻ നിശ്വസിച്ചു. അല്ലയൊ എൻ ദൈവമെ എങ്ങിനെ ഉള്ള കാലത്തിന്നായി
എന്നെ പാർപ്പിച്ചുവെച്ചിരിക്കുന്നു എന്നു നിലവിളിച്ചു വിജനത്തിൽ
പൊയിരിക്കും. നിര്യാണത്തിങ്കലെ ആശയും ശുഭമാംവണ്ണം നിവൃത്തിയായി.

6. മാർക്ക ഔരല്യൻ കൈസർ

അന്തൊനീനൻ വാഴുന്ന സമയം ആസിയപ്രമാണികൾ കൂടി നിരൂപിച്ചു.
ക്രിസ്ത്യാനികൾ നിത്യം പെരുകുന്നുവല്ലൊ, ബിംബാരാധന നശിച്ചു
പൊവാറായി, അതിന്നു ദൈവകൾ കൊപിച്ചു ഭൂമിക്ക് ഇളക്കം മുതലായ
ബാധകളെ ഇറക്കുന്നായിരിക്കും എന്നു നിശ്ചയിച്ചു ഒക്കത്തക്ക കൈസരെ
ഉണർത്തിച്ചു ക്രിസ്ത്യാനികളെ നിഗ്രഹിക്കെണ്ടതിന്നു കല്പന ആകെണം
എന്നു യാചിച്ചു. അതിശാന്തനായ കൈസർ അരുളിച്ചെയ്ത ഉത്തരം——ദെവകൾ
ദ്രൊഹികളായവരെ അറിഞ്ഞുകൊള്ളും—എന്ന എന്റെ പക്ഷം കൂടആകയാൽ
ദെവകളെ പൂജിക്കാത്തവരെ നിങ്ങൾ ക്രിസ്ത്യാനികളെ ഹിംസിച്ചു
വരുന്നതിനാൽ എന്തു ലാഭമായി. നിങ്ങൾ ഹെമിക്കുന്ന പ്രകാരം അവർ [ 204 ] അനുസരിയാതെ ജീവനെയും വെടിഞ്ഞു മാർഗ്ഗത്തിന്നായി മരിക്കുന്നതിനാൽ
ജയഘൊഷത്തൊടും പൊരിൽ നിന്നു പുറപ്പെടുന്നു. ഭൂകമ്പം ഉണ്ടാകുന്നതു
സങ്കടമായി തൊന്നുന്നുവല്ലോ. ആ വക സംഭവിക്കുന്തൊറും അവർ
ദൈവത്തൊടു അധികം പ്രാർത്ഥിച്ചു ആശ്വസിച്ചു സന്തൊഷിക്കുന്ന പ്രകാരം
കാണുന്നുവല്ലൊ. നിങ്ങളൊ ധർമ്മകർമ്മജ്ഞാനാദികളെ അപ്പൊൾതന്നെ
മറന്നു വലയുന്നതല്ലാതെ പരനെ സെവിച്ചുപൊരുന്നവരെയും
ഹിംസിച്ചുപൊകുന്നു. അതുകൊണ്ടു എൻ ദിവ്യപിതാവരുളിച്ചെയ്ത പ്രകാരം
ഞാനും നാടുവാഴികളൊടുകല്പിക്കുന്നിതു. ആ കൂട്ടർ രാജ്യദ്രൊഹം വിചാരിച്ചു
പൊകുന്നതു ഒഴികെ ക്രിസ്തതുനാമം നിമിത്തം ചൊദ്യവിധിയുമരുത്. വെറുതെ
കുറ്റം ചുമത്തുന്നവരെ ശിക്ഷിക്കാവു എന്ന ശാസനയാലെ വൈരികൾ
കുറയകാലം അടങ്ങി പാർത്ത ശെഷം മാർക്ക ഔരല്യൻ തന്നെ അവരൊധിച്ചു.
(161–ആമത്) ആയവൻ അദ്വൈതമതം ആശ്രയിച്ചു ചെറിയന്നെ തപസ്സു ദീക്ഷിച്ചു
ഗുരുനാഥരെ അത്യന്തം ഉപാസിച്ചു, സ്വപ്നങ്ങളെയും ലക്ഷണങ്ങളെയും വളരെ
ബഹുമാനിക്കുന്നവനായി ചില ജ്ഞാനപ്രബന്ധങ്ങളെ തീർത്ത ബുദ്ധിമാനാക
കൊണ്ടു ക്രിസ്തിയാനികൾക്ക് ആദിയിൽ ഭയം ഇല്ലാതെ ഇരുന്നു. പെട്ടന്നു
കൊവിലകത്തു നിന്നു പുതിയ മാർഗ്ഗങ്ങളെ അനുസരിച്ചു പരത്തുന്നവർക്കു
മരണശിക്ഷ വിധിക്കുന്ന പരസ്യമുണ്ടായി. അന്നുമുതൽ ഹൊമാദി കർമ്മങ്ങളെ
ചെയ്യാത്തവരെ പലയിടത്തും തടവിലാക്കി വിസ്തരിച്ചു വധിച്ചു തുടങ്ങി.
ജ്ഞാനിശ്രെഷ്ഠന്മാരും ഓരൊ ക്രിസ്തിയാനികളൊടു തർക്കിച്ചു തൊറ്റ
പ്രകാരം ഒർത്തു നാണിച്ചു അസൂയനിമിത്തം വെദക്കാർക്ക അപായം വരുവാൻ
ഉത്സാഹിച്ചു, കൈസരെയും ഉത്സാഹിപ്പിച്ചതിനാൽ സഭകളിലെ ഉപദെഷ്ടാക്കൾ
പലരും കഴിഞ്ഞു പൊയി. അതിന്മണ്ണം രൊമയിൽ വെച്ചു യുസ്തീൻ എന്നൊരു
സത്യജ്ഞാനി അന്തരിച്ചു (163–ആമത). ആസിയനാട്ടിൽ പൊലുകർപ്പൻ
മുതലായവർ മരിച്ച പ്രകാരം സ്മിർന്നസഭക്കാർ എഴുതിയ വിവരം വായിച്ചറിക.

7. പൊലുകർപ്പന്റെ മരണം

സ്മിർന്നപട്ടണത്തിൽ വസിക്കുന്ന ദൈവസഭ ചുറ്റുമുള്ള സഭകൾക്ക്
എഴുതുന്നിതു.

പിതാവായ ദൈവത്തിൽനിന്നും നമ്മുടെ കർത്താവായ യെശു
ക്രിസ്തനിൽ നിന്നും ആർദ്രകരുണാ സമാധാന സ്നെഹങ്ങളും നിങ്ങൾക്ക്
വർദ്ധിച്ചു വരിക.

പ്രിയ സഹൊദരരെ ഞങ്ങൾക്കുണ്ടായ ഉപദ്രവകാലത്തിൽ പലരും
മരണപര്യന്തം യെശുവിന്നു സാക്ഷികളായി നിന്നതും ധന്യനായ
പൊലുകർപ്പനും സാക്ഷിയായി കഴിഞ്ഞതിനാൽ ഹിംസയെ മുദ്രയിട്ടു
അവസാനിപ്പിച്ചതും നിങ്ങൾക്കു ചുരുക്കി എഴുതിയല്ലൊ. ഈ നടന്നത് എല്ലാം [ 205 ] കർത്താവ് സുവിശെഷത്തിന്നു യൊഗ്യമായ സാക്ഷിക്കു ഒരുമാതിരി
കാണിച്ചിരിക്കെണ്ടതിന്നു സംഭവിച്ചിരിക്കുന്നതു. കർത്താവ് അന്നു ചെയ്തവണ്ണം
തന്നെ ആയവനും നാം വഴിപ്പെട്ടു ചെല്ലെണ്ടതിന്നു തന്നെ പിടിച്ചെല്പി
ക്കുന്നതിനെ പാർത്തു കൊണ്ടിരുന്നു. ഉറച്ച സത്യസ്നെഹമല്ലൊ— തനിക്ക
മാത്രമല്ല. സകല സഹൊദരന്മാർക്കും രക്ഷ കാംക്ഷിച്ചു അവരുടെ പ്രയൊജ
നത്തെ വിചാരിക്കുന്നു. സർവ്വകാരണനായ ദൈവത്തിന്റെ ഹിതപ്രകാരം
ഉണ്ടായ സാക്ഷിമരണങ്ങൾക്കെല്ലാം ധന്യത്വവും ഉദാരതയും ഉള്ളവ എന്നു
ചൊല്ലെണ്ടു. ആ ക്രിസ്തസാക്ഷികളുടെ സഹിഷ്ണുതയും ഔദാര്യവും
സ്വാമിഭക്തിയും കണ്ടു വിസ്മയിക്കാത്തവൻ ആരും ഇല്ല. അവരെ
കുരടാവുകൊണ്ടു അടിക്കുമ്പൊൾ മാംസം അകത്തുള്ള നാഡിഞരമ്പുകളൊളം
വെളിവായി കീറിയതിനാൽ കണ്ടവർ കൂട മനസ്സുരുകി തൊഴിക്കുമാറു സഹിച്ചു
നിന്നതല്ലാതെ ഭെദ്യം ചെയ്യുന്നെരം ആരും എമ്പലും എക്കിട്ടയും ഇടാത്തതിനാൽ
ശരീരത്തിന്നു പുറത്തുള്ളവർ എന്നൊ കാണിച്ചു. ഇങ്ങിനെ നാഴികക്കകം
ഐഹിക പീഡകൊണ്ടിട്ടു നിത്യശിക്ഷയെ ഒഴിഞ്ഞുപൊകുന്നവരായി ക്രിസ്ത
കരുണയെ ചാരി സുഖെന നിന്നു കൊണ്ടിരുന്നു. കെടാത്ത നിത്യാഗ്നിയിൽ
നിന്നു തെറ്റി എന്നുറച്ചവർക്ക ആ ക്രൂരന്മാർ കത്തിച്ച തീ ശീതമായി.
ക്ഷാന്തന്മാർക്കു വെച്ചിട്ടുള്ള ധനങ്ങളെ ഉള്ളങ്കണ്ണുകൊണ്ടു പെർത്തു
പാർത്തുകൊണ്ടിരുന്നു. ആയവ കൺകണ്ടതുമില്ല. ചെവി കെട്ടതുമില്ല.
മാനുഷ്യമനസ്സിൽ തൊന്നിയതുമില്ല. അവർ ഇനി മനുഷ്യരല്ല ദൈവദൂതന്മാരായ്
വരുന്നതിനാൽ കർത്താവ് ഗ്രഹിപ്പിച്ചിരുന്നുതാനും. മറ്റവർക്ക മൃഗങ്ങളാൽ
മരിക്ക എന്ന വിധിയായപ്പൊൾ ആ നിഷ്കണ്ടകൻ അവരെ കൂടുമ്മട്ടും
നിർബന്ധിച്ചു അന്യഥാത്വം വരുത്തെണമെന്നു വെച്ചു ഇരിമ്പു മുള്ളുകളിലെ
ശയനം മുതലായ നാനാപീഡകളെ തുടർന്നിട്ടും ഫലം ഒന്നും കണ്ടില്ല. പിശാച്
അവരൊടു പലതും തുനിഞ്ഞു ഒരുത്തന്നെ തൊലപിച്ചതുമില്ല, ദൈവത്തിന്നു
സ്തൊത്രം. മൃഗപ്പൊരിന്നു അല്പം ശങ്കിക്കുന്ന ചിലർക്ക അത്യുദാരനായ
ഗർമ്മാന്യൻ തന്റെ ക്ഷാന്തികൊണ്ടു മനസ്സുറപ്പിച്ച പ്രകാരം പറയാം.
രംഗസ്ഥലത്തിൽ വെച്ചു നാടുവാഴി അവനൊടു നിന്റെ യൗവനം വിചാരിച്ചു
ജീവിപ്പാൻ നൊക്കിക്കൊണ്ടു ഇങ്ങെ പക്ഷം തിരിയെണം എന്നു നയം പറഞ്ഞു
ഇളക്കുവാൻ ഭാവിച്ചപ്പൊൾ അവൻ ദുഷ്ടസംസർഗ്ഗത്തെ അതിവെഗത്തിൽ
ഒഴിക്കെണ്ടതിന്നു സിംഹത്തൊടു എതിരെ എഴുനീറ്റു നെരെ പാഞ്ഞു തന്നെ
താൻ ഇരയാക്കി. ഉടനെ കളികാണുന്ന പുരുഷാരം എല്ലാം ക്രിസ്തഭക്തന്മാരുടെ
മാഹാത്മ്യം അറിഞ്ഞു ക്രുദ്ധിച്ചു. ഈ നിർദ്ദെവന്മാരെ കളക. വിശെഷാൽ
പൊലുകർപ്പനെ അന്വെഷിച്ചുകൊണ്ടു വരെണ്ടു എന്നു രക്തദാഹം പൂണ്ടു
നിലവിളിച്ചു.

പ്രുഗിയനാട്ടിൽ നിന്നു കുറയ മുമ്പെ ക്വിന്തൻ എന്നൊരുവൻ ഇവിടെ [ 206 ] വന്നിരുന്നു. അവൻ അന്നു ധീരനായി നടിച്ചു. ആരും ചൊദിക്കാതെ താൻ
ചെന്നു ക്രിസ്തഭക്തൻ എന്നു സ്വീകരിച്ചു വിധിയിൽ ആയി മറ്റ ചിലരെയും
അപ്രകാരം ചെയ്യിച്ചു. പിന്നെ ദുഷ്ടജന്തുക്കളെ കണ്ടനെരം പെടിച്ചു പൊയി.
നാടുവാഴി വളരെ പ്രയത്നം കഴിച്ചു ബൊധം വരുത്തുകയാൽ അവൻ കൈസർ
നാമത്തിൽ സത്യം ചെയ്തു സാമ്പ്രാണിയും ഇട്ടു കഷ്ടം. അതുകൊണ്ടു
സഹൊദരന്മാരെ തന്നെത്താൻ എല്പിക്കുന്നതു ശ്ലാഘ്യമല്ല എന്നു ഞങ്ങളുടെ
പക്ഷം. സുവിശെഷവും അപ്രകാരം ഉപദെശിക്കുന്നില്ലല്ലോ.

അദ്ധ്യക്ഷശ്രെഷ്ഠനായ പൊലുകർപ്പൻ ഈ വർത്തമാനം അറിഞ്ഞാറെ
ഒട്ടും കലങ്ങാതെ പാർത്തു സഹൊദരന്മാർ മിക്കവാറും മുട്ടിച്ചപ്പൊൾ അത്രെ
അവൻ പുറപ്പെട്ടു. പട്ടണത്തിന്നു ദൂരമല്ലാത്ത പറമ്പിൽ വാങ്ങി ചിലരൊടു കൂട
വസിച്ചു. അവിടെ മര്യാദ പ്രകാരം ഇരവും പകലും എല്ലാവരെയും വിശെഷാൽ
ഭൂമി എങ്ങും ഉണ്ടായ സഭകളെയും ചൊല്ലി പ്രാർത്ഥിച്ചു കൊള്ളുന്നതു എന്നിയെ
മറെറാന്നും ചെയ്യാതെ കണ്ടിരുന്നു. തന്നെ കൊണ്ടു പൊകുന്നതിന്മുമ്പെ മൂന്നാം
ദിവസം അങ്ങിനെ പ്രാർത്ഥിക്കുന്നെരം ഒരു ദർശനം കണ്ടു. തലയണ തീ
പിടിച്ചു കത്തുന്നതു ദർശിച്ചിട്ടു കൂടയുള്ളവരെ നൊക്കി എന്നെ ജീവനൊടെ
ദഹിപ്പിക്കെണ്ടു എന്നു സൂചകമായി പറഞ്ഞു.

കൊല്ക്കാർ അന്വെഷിച്ചു തിരയുമ്പൊൾ അവൻ മറ്റൊരു പറമ്പിൽ
വാങ്ങെണ്ടി വന്നു. തിരയുന്നവരും ക്ഷണത്തിൽ അതിൽ ഒടിച്ചെന്നു. അവനെ
കാണാഞ്ഞു 2 ബാല്യക്കാരെ പിടിച്ചുകൊണ്ടു പൊയി ഭെദ്യം ചെയ്തു
ഒരുത്തനിൽ നിന്നു വസ്തുത ഗ്രഹിച്ചു. മറ്റും ചില പണിക്കാരും
ബൊധിപ്പിക്കകൊണ്ടു ഒളിച്ചിരിപ്പാൻ പിന്നെ പാടില്ലാഞ്ഞു. ഹെരൊദാവെന്ന
പട്ടണ നായകനും പൊലുകർപ്പനെ അരങ്ങിൽ ആക്കെണ്ടതിനു വളരെ
ബദ്ധപ്പെടുകയും ചെയ്തു. ഇപ്രകാരം ഇവന്നു ക്രിസ്തന്റെ കൂടയാവാനുള്ള
വിധി വന്നു. എല്പിച്ചു കൊടുത്തവർക്കൊ യഹൂദാവിൻ ശിക്ഷ വരട്ടെ.
വെള്ളിയാഴ്ച മൂന്നു മണിക്ക ആയുധക്കാർ കുതിരക്കാരുമായി ബാല്യക്കാരനെ
കൂട്ടിക്കൊണ്ടു കള്ളനെ തിരുയുന്നവരായി പുറപ്പെട്ടു. വൈകുന്നെരത്തു
എത്തുമ്പൊഴെക്ക് അവന മെല്മുറിയിൽ കിടന്നു. മറെറാരു പറമ്പിൽ പൊയി
വാങ്ങുവാൻ ഇട ഉണ്ടായെങ്കിലും അവൻ മനസ്സില്ലാതെ ദൈവെഷ്ടം പൊലെ
ആകട്ടെ എന്നു ചൊല്ലി അവർ അടുത്തു നില്ക്കുന്നു പ്രകാരം കെട്ട ഉടനെ
ഇറങ്ങി സംസാരിച്ചു. വന്നവരും അവന്റെ സ്ഥിരത നിമിത്തം അതിശയിച്ചു.
ഇത്ര വയസ്സെറിയ പുരുഷനെ പിടിപ്പാൻ ഉത്സാഹിച്ചത് വിചാരിച്ചു നാണിച്ചു
നിന്നു. ആയവൻ ക്ഷണത്തിൽ അവർ വെണ്ടുവൊളം തിന്നു കുടിക്കെണ്ടതിന്നു
കല്പനകൊടുത്തു. താൻ ഏകനായിരുന്നു ഒന്നു പ്രാർത്ഥിപ്പാൻ ഇട
തരെണമെന്നപെക്ഷിച്ചു. സമ്മതം വാങ്ങി നിന്നുകൊണ്ടു പ്രാർത്ഥിച്ചു ദൈവ
കരുണ നിറഞ്ഞവനായി 5 നാഴികയകം തീരാതെ സ്തുതിച്ചപെക്ഷിച്ചു [ 207 ] വന്നതിനാൽ കെട്ടവർ വിസ്മയിച്ചു. ചിലരും ഞങ്ങൾ ഇത്ര ദെവപ്രിയ വൃദ്ധന്റെ
നെരെ വന്നതു സങ്കടമത്രെ എന്നു അനുതപിച്ചു തുടങ്ങി. പ്രാർത്ഥനയിൽ
അവൻ എപ്പൊൾ എങ്കിലും അറിഞ്ഞുവന്ന അല്പന്മാർ മഹത്തുക്കൾ
എല്ലാവരെയും ഭൂലൊകത്തിൽ പരക്കുന്ന സർവ്വസാധരണസഭയെയും ഒക്ക
ഒർത്തിട്ടു പറഞ്ഞു തീർന്നാറെ പുനരുത്ഥാനദിവസത്തിൽ മുമ്പെ ഉള്ള
മഹാശാബത്തു ദിവസം ഉദിച്ചു. നെരം പുലരുമ്പൊഴെക്ക് അവനെ
കഴുതപ്പുറത്തുകരെറ്റി പട്ടണത്തിന്നാമ്മാറു പുറപ്പെട്ടു. പൊകുംകാലം
ഹെരൊദാ നായകൻ നികെതാവെന്ന അച്ഛനുമായി വണ്ടിയിൽ കരെറി വന്നു.
എതിരെറ്റു സല്ക്കരിച്ചു തന്റെ വണ്ടിയിൽ ഇരുത്തി ബൊധം വരുത്തുവാൻ
വളരെ പറഞ്ഞു. കൈസർ സ്വാമി എന്നു ചൊല്ലി സാമ്പ്രാണി ഇടുവതും ശെഷം
വെണ്ടുവതും ചെയ്തു ജീവനെ രക്ഷിക്കുന്നതു ദൊഷം തന്നെയൊ എന്നും
മറ്റും പരീക്ഷിച്ചു ചൊല്ലിയതിന്നു പൊലുകർപ്പൻ മിണ്ടാതെ തന്നെ പാർത്തു.
മുട്ടിച്ചു പൊരുമ്പൊൾ നിങ്ങൾ ഉപദെശിക്കുന്ന പ്രകാരം ഞാൻ ചെയ്കയില്ല
എന്നു തീർച്ച പറഞ്ഞു. ആശാഭഗ്നരായാറെ നിഷ്ഠൂരവാക്കു പറഞ്ഞു അവനെ
വണ്ടിയിൽ നിന്നു തള്ളിയതിനാൽ നിട്ടങ്കാൽ പിളർന്നു. ആയതു
ബഹുമാനിയാതെ ഉദ്യതനായി ചെന്നു യാത്ര തികെച്ചു. രംഗസ്ഥലത്തിൽ നിന്നു
അവനെ പിടികിട്ടിയ വർത്തമാനം ഹെതുവായി ഒന്നും കെൾക്കാത്തവാറു
ആർപ്പുവിളിയും കൊലാഹലങ്ങളും ഉണ്ടായി. രംഗസ്ഥലം പുകെണ്ടുന്നേരം
അശരീരി വാക്കുണ്ടായി പൊലുകർപ്പ ഉറച്ചു കൊണ്ടു വീര്യം പ്രവൃത്തിക്ക എന്ന
വിളിച്ചത് ഞങ്ങളിൽ സമീപസ്ഥന്മാർ കെട്ടു. നാടുവാഴി ഇരിക്കുന്നതിന്നു നെരെ
അവനെ കൊണ്ടുപൊയി നിറുത്തിയാറെ നീ പൊലുകർപ്പൻ തന്നെയൊ എന്നു
ചൊദിച്ചതിന്നു അവൻ തന്നെ എന്നു കെട്ടു ഉടനെ മന്ത്രിച്ചു തുടങ്ങി. നീ
അല്ലാതെവനാകുന്ന പ്രകാരം പറയെണം. നിന്റെ വയസ്സു വിചാരിച്ചടങ്ങി
ഇരിക്കെണ്ടത് എന്നും കൈസരിൽ ശ്രീത്വം ചൊല്ലി ആണയിട്ടു നിർദെവന്മാരെ
കളക എന്നു കൂടി നിലവിളിക്ക എന്നും മറ്റും മര്യാദപ്രകാരം ബുദ്ധി ഉപദെശിച്ച
ശെഷം—പൊലുകർപ്പൻ രംഗസ്ഥലത്തിൽ കൂടിയ എണ്ണമില്ലാത്ത
ദുർജ്ജനസമൂഹത്തെ എല്ലാം മുഖഗൌരവത്തൊടെ നൊക്കിനൊക്കി കൈകളെ
അവരുടെ നെരെ നീട്ടി ആകാശത്തെ അണ്ണാന്നു പാർത്തു നിശ്വസിച്ചും കൊണ്ടു
നിർദ്ദെവന്മാർ വെണ്ടാ എന്നു പറഞ്ഞു. നാടുവാഴിയൊ നീ ആണയിട്ടാൽ
വിട്ടയക്കാം. ക്രിസ്തനെ ദുഷിവാക്കു പറ എന്നു മുട്ടിച്ചു തുടങ്ങിയപ്പൊൾ
എൺപത്താറുവർഷം മുഴുവൻ ഞാൻ അവനെ സെവിച്ചു പൊന്നിരിക്കുന്നു.
അവൻ എനിക്ക് ഒരു ദൊഷവും ചെയ്തതും ഇല്ല. എന്നാൽ ഉദ്ധരിച്ചു രക്ഷിച്ചു
വരുന്ന എന്റെ രാജാവെ ഞാൻ ദുഷിച്ചു പറവത് എങ്ങിനെ—എന്നു കെട്ടാറെ
നാടുവാഴി വിടാതെ പിന്നെയും കൈസരിൻ ശ്രീത്വം കൊണ്ടു ആണ ഇടുക
എന്നു പറഞ്ഞപ്പൊൾ നിങ്ങൾ ഈ ആണെക്കുവെണ്ടി അഭിമാനിച്ചുകൊണ്ടു [ 208 ] എന്നെ അറിയാത്തവനായി നടിക്കുന്നു എങ്കിൽ കെൾക്ക—ഉറപ്പോടെ പറയാം.
ഞാൻ ക്രിസ്ത്യാനി തന്നെ. ക്രിസ്തീയത്വത്തിൽ പരമാർത്ഥം ഗ്രഹിപ്പാൻ
മനസ്സുണ്ടെങ്കിൽ ഒരു ദിവസം ഇട തന്നാൽ കെൾവിക്കാം—എന്ന ഉത്തരത്തിൽ
പിന്നെയും നാടുവാഴി പുരുഷാരത്തിനു ബൊധം വരുത്തുക എന്നുകല്പിച്ചാറെ
പൊലുകർപ്പൻ ഉണർത്തിച്ചതു — ദൈവം തന്നെ കല്പിച്ചാക്കിയ അധികാരി
തലവന്മാർക്കും ഞങ്ങൾ ദൊഷം സംഭവിക്കാത്ത ബഹുമാനം എല്ലാം
ആചാരപ്രകാരം കാണിക്കെണ്ടു എന്നുള്ള ഉപദെശം നമുക്കു പ്രമാണ
മായിട്ടുണ്ടു. ആകയാൽ നിങ്ങളെ വചനത്തിന്നു അർഹൻ എന്നു വിചാരിക്കുന്നു.
അവരൊടു വാദിപ്പാൻ അയൊഗ്യമായി തൊന്നുന്നു.

അനന്തരം നാടുവാഴി മൃഗങ്ങൾ ഉണ്ടല്ലൊ മാനസാന്തരം കാണാതെ
വന്നാൽ ഇവററിനു നിന്നെ പ്രക്ഷെപിക്കാം എന്നരുളിച്ചെയ്താറെ അവറ്റെ
വിളിക്ക. ഉത്തമം വിട്ടു. അധമമായതിൽ തിരിയുന്നൊരുമാനസാന്തരം ഞങ്ങൾക്കു
പൊരാ. വിഷമത്തെ വിട്ടു സുഷമത്തിൽ തിരിയുന്നൊരു ഭെദം തന്നെ എനിക്കു
നല്ലൂ—എന്നതിൽ പിന്നെയും നീ ജന്തുക്കളെ കൂട്ടാക്കുന്നില്ല. എങ്കിൽ
തീക്കിരയാക്കാം എന്നു കെട്ടു പൊലുകർപ്പൻ പറഞ്ഞു. ഒരു നാഴിക കത്തി
വെഗം കെട്ടു പൊകുന്ന തീ ചൊല്ലി പെടിപ്പിക്കുന്നുവൊ. വരുവാനുള്ള
ന്യായവിധിയിൽ അഭക്തന്മാർക്ക ഒരുക്കീട്ടുള്ള നിത്യശിക്ഷാഗ്നിയെ
അറിയുന്നില്ലല്ലൊ. താമസം എന്തിന്നു ഹിതമായതു വരുത്തുക.

ഇവ്വണ്ണം എല്ലാം പറയുമ്പൊൾ അവൻ ധൈര്യാനന്ദം പൂണ്ടു
എതിർവാക്കൊന്നിനും കലങ്ങാതെ കാരുണ്യപൂർണ്ണമായ മുഖഭാവം കാട്ടുക
യാൽ നാടുവാഴിയും വിസ്മയിച്ചു. പരസ്യക്കാരനൊടു നീ രംഗസ്ഥലത്തിന്മദ്ധ്യെ
നിന്നു പൊലുകർപ്പൻ ക്രിസ്ത്യാനി ആകുന്നു എന്നു സമ്മതിച്ച പ്രകാരം
മൂന്നുവട്ടം വിളിച്ചറിയിക്ക എന്നു കല്പിച്ചു. നിയൊഗപ്രകാരം കെൾപിച്ചാറെ
സ്മിർന്ന പട്ടണത്തിലെ നിവാസികളും യഹൂദപരദെശികളും കൊപം
അടങ്ങാതെ ഒന്നിച്ചാർത്തുവിളിച്ചു. ഇവനല്ലൊ ക്രിസ്തിയാനികളുടെ അച്ഛൻ.
ആസിയ നാട്ടിന്റെ ഗുരു, ഞങ്ങളുടെ ദെവകളുടെ സംഹാരി, അനെക
ജനങ്ങളൊടു പ്രതിഷ്ഠകൾക്ക് ഹൊമവും പൂജയും അരുതു എന്നു
ഉപദെശിച്ചവൻ —ഇത്യാദി ശബ്ദിച്ചിട്ടു ആസിയ തന്ത്രിയും നാടക
കർത്താവുമായ ഫിലിപ്പെടു സിംഹത്തെ ഇളക്കെണ്ടതിന്നു അപെക്ഷിച്ചു.
ആയവൻ സമ്മതിക്കാതെ നായാട്ടു കളി എല്ലാം ചെലവാക്കി തീർപ്പിച്ചുവല്ലൊ.
അധികം ചെയ്വാൻ കഴികയില്ല എന്നു ബൊധിപ്പിച്ചപ്പൊൾ അവർ നിരൂപിച്ചു
ഒരുമനപ്പെട്ടു ജീവനൊടെ ചുടെണം എന്നു വിളിച്ചു പറഞ്ഞു. ആ ദർശനം ഒത്തു
വരികയും ചെയ്തു. ഇത് എല്ലാം ക്ഷണനെരത്തിൽ അത്രെ സംഭവിച്ചത്.
പുരുഷാരങ്ങൾ സ്നാനഗൃഹം, കമ്മാളപ്പീടിക മുതലായതിൽ നിന്നു വിറകും
മുട്ടവും കൊണ്ടുവന്നു. യഹൂദന്മാർ പ്രതെകം അവരുടെ ശീലത്തിന്നു തക്കവണ്ണം [ 209 ] പണിപ്പെട്ടുത്സാഹിച്ചു. തടി അടുക്കി വെച്ചപ്പൊൾ പൊലുകർപ്പൻ വസ്ത്രങ്ങളെ
താൻ നീക്കി ചെരിപ്പുകളെയും കെട്ടഴിപ്പാൻ പ്രയാസത്തൊടെ കുനിഞ്ഞു.
മുൻകാലം സർവ്വഗുണനിധിയും ചാരിത്രശുദ്ധിയും എറിയ ഗുരുവെ തൊടുവാൻ
സംഗതി വന്നാൽ വിശ്വസ്തർ ഏവരും ബദ്ധപ്പെട്ടു സെവിച്ചുവരുന്നതാക
കൊണ്ടു ഈ വകെക്ക് എല്ലാം ശീലം കുറഞ്ഞുപൊയി. ആയതു തീർന്നാറെ
അവനെ തടിമെൽ കരെറ്റി ചങ്ങലയിട്ടു തൂണൊടുകെട്ടി ആണി തറച്ചു
ഉറപ്പിപ്പാൻ നൊക്കുമ്പൊൾ അവൻ ഇതു വെണ്ടാ തീ സഹിപ്പാൻ ശക്തി
തരുന്നവൻ ആണി കൂടാതെ തടിമെൽ ഇളകാതെ നില്പാനും കഴിവു വരുത്തും
എന്നു പറഞ്ഞു. അതുകൊണ്ടു ആണികളെ ഒഴിച്ചുറപ്പിച്ചു കൈകളെ
പിൻപുറത്തു കെട്ടി മുറുക്കിയാറെ അവൻ വലിയൊരു കൂട്ടത്തിൽ നിന്നു
ബലിക്കായെടുത്തു കെട്ടിയ മെഷശ്രെഷ്ഠനെ പൊലെ നിന്ന അണ്ണാന്നു നൊക്കി
പ്രാർത്ഥിച്ചതു—

സർവ്വശകതനായ കർത്താവാകുന്ന ദൈവമെ നിന്നെ അറിവാൽ
ഞങ്ങൾക്ക് സംഗതി വരുത്തിയ സ്തുതിപാത്രവും പ്രിയപുത്രനും
യെശുക്രിസ്തന്റെ പിതാവെ ദൂതശക്തിഗണങ്ങൾക്കും സർവ്വസൃഷ്ടിക്കും
തിരുമുമ്പിൽ വാഴുന്ന നീതിമാന്മാരുടെയും ദൈവമായുള്ളൊവെ —ഞാൻ ഇന്നു
ഈ നാഴികയിൽ തന്നെ നിന്റെ അഭിഷിക്തന്റെ പാനപാത്രത്തിൽ കുടിച്ചു
ദെഹിയും ദെഹവും പരിശുദ്ധാത്മാവിന്റെ അക്ഷയതയിൽ നിത്യജീവനെ
പ്രാപിപ്പാൻ നിന്റെ സാക്ഷികളുടെ എണ്ണത്തിൽ എന്നെയും ചെർത്തരുളി
യതുകൊണ്ടു ഞാൻ നിന്നെ സ്തുതിക്കുന്നു. വളുതമില്ലാത്ത സത്യദൈവമെ
നീ ഒരുക്കി അറിയിച്ചും ഇപ്പൊൾ ഒപ്പിച്ചും തന്ന പ്രകാരം ഞാൻ ഇന്നു
ഇഷ്ടഹൊമത്താലെ ആ കൂട്ടത്തോടെ തിരുമുമ്പിൽ എത്തുമാറാവു.
ഇതിന്നിമിത്തവും സകലത്തിന്നായിട്ടും ഞാൻ നിന്നെയും നിത്യം സ്വർഗ്ഗസ്ഥനാം
യെശുക്രിസ്തൻ എന്ന പ്രിയമകനെയും സ്തുതിക്കുന്നു. വാഴ്ത്തുന്നു.
മഹത്വപ്പെടുത്തുന്നു. അവനൊടു നിണക്കും പരിശുദ്ധാത്മാവിന്നും ഇപ്പൊഴും
യുഗാദികാലങ്ങളിലും മഹത്വം ഉണ്ടാകണമേ. ആമെൻ.

ആമെൻ എന്നു പറഞ്ഞു തീർന്ന ഉടനെ തടിക്കാർ തീ കത്തിച്ചു. ജ്വാല
കയർക്കുമ്പൊൾ ഞങ്ങൾ ഒരതിശയം കണ്ടു. കാററുപിടിച്ചകപ്പല്പായി പൊലെ
സാക്ഷിയുടെ ചുറ്റും തീ ജ്വലിച്ചു നടുവിൽ ദഹിക്കുന്ന ജഡം പൊലെ അല്ല
അപ്പം ചുടുന്ന പ്രകാരവും പൊന്നു ചൂളയിൽ ഉരുകിമിന്നുന്ന പ്രകാരവും കണ്ടു.
അതുകൊണ്ടു വൈരികൾ നീ വാൾ കൊണ്ടു കുത്തെണം എന്നു ഘാതകനെ
നിയൊഗിച്ചു. അങ്ങിനെ ചെയ്തപ്പൊൾ രക്തം പ്രവാഹമായി ഒഴുകി തീ കെട്ടു
പൊയതിനാൽ ജനങ്ങൾ സ്തംഭിച്ചു. ഇപ്രകാരം നമ്മുടെ കാലത്തു. അപൊസ്ത
പ്രവാചകാനുസാരിയായ ഉപദെഷ്ടാവും സ്മിർന്ന സഭെക്ക് അദ്ധ്യക്ഷനുമായ
പൊലുകർപ്പൻ എന്ന മുഖ്യസാക്ഷി കഴിഞ്ഞു. അവൻ ഉച്ചരിച്ച വാക്കുകൾ [ 210 ] ചിലതു തികഞ്ഞു വന്നു. ശെഷവും ഒത്തു വരും.

ശരീരം കിട്ടുവാൻ ഞങ്ങൾ ആഗ്രഹിച്ചപ്പൊൾ ശത്രുവായവൻ അവന്റെ
ജയത്തെ കണ്ടു അസൂയ കൊണ്ടു വിരൊധിച്ചിരിക്കുന്നു. ഞങ്ങൾ തടിയെ
കൊള്ളെ വരുന്നതു യഹൂദർ കണ്ടാറെ സൂക്ഷിച്ചു നൊക്കി ശവം തീയിൽ
നിന്നെടുക്കരുത് എന്നു മത്സരിച്ചു വാദിച്ചു. നമ്മുടെ സഹൊദരിയായ അല്ക്ക
യുടെ അനുജനും ഹെരൊദാവിന്റെ അച്ഛനും ആകുന്നു നികെതാവ്
നാടുവാഴിയെ നൊക്കി ഈ ശവം കുഴിച്ചിടെണ്ടതിന്നു എല്പിക്കരുതു ആ കൂട്ടർ
ക്രൂശിൽ തറെക്കപ്പെട്ടവനെ വിട്ടു ഇവനെ സെവിപ്പാൻ മുതിരുകിലുമാം എന്നു
പറഞ്ഞു. ലൊകം എങ്ങും രക്ഷപ്രാപിക്കുന്നവരുടെ ഉദ്ധാരണാർത്ഥം
കഷ്ടമനുഭവിച്ചു മരിച്ച ക്രിസ്തനെ ഞങ്ങൾ ഒരുനാളും വിടുവാനും അന്യനെ
സെവിപ്പാനും കഴിയാത കാര്യം എന്നു അവർ അറിയുന്നില്ലല്ലൊ. ദെവപുത്ര
നായവനെ ഞങ്ങൾ വണങ്ങുന്നു, അവനെ വഴിപ്പെട്ട ശിഷ്യരായ സാക്ഷികളൊ
അത്യന്തം രാജഭക്തി കാട്ടുകയാൽ അവരെ സ്നെഹിക്ക അത്രെ ചെയ്യുന്നു.
നാമും അവരുടെ ഓഹരിക്കാരായി ചമഞ്ഞാൽ കൊള്ളാം. യഹൂദരുടെ മത്സരം
ശതാധിപൻ കണ്ടാറെ ജഡത്തെ അഗ്നിമദ്ധ്യെ ആക്കി ദഹിപ്പിച്ചു. അസ്ഥികൾ
ശെഷിച്ചതു ഞങ്ങൾ കുഴിച്ചിട്ടിരിക്കുന്നു. ആ സ്ഥലത്തുതന്നെ ഞങ്ങൾ വർഷം
തികഞ്ഞാൽ പൊരാടിയവരുടെ ഓർമ്മക്കായും പൊരുതെണ്ടുന്നവരുടെ
അഭ്യാസത്തിന്നായും കുടിവന്നു സന്തൊഷിച്ചു സാക്ഷിയായ ബഹുഫലന്റെ
ജനനദിവസത്തെ കൊണ്ടാടുവാൻ കർത്താവ് അനുവാദം തരണമെ. ഇങ്ങിനെ
സ്മിർന്നക്കാരും ഫിയദല്പിയരുമായി പന്ത്രണ്ടാമനായി ഈ ഗുരുശ്രെഷ്ഠൻ
ഇവിടെ തന്നെ കഴിഞ്ഞു. വാടാത കിരീടം പ്രാപിച്ചു. അപൊസ്തലാദി
നീതിമാന്മാരൊടു ചെർന്നു ഉല്ലസിച്ചു പിതാവായ ദൈവത്തെ മഹത്വപ്പെടുത്തി
കൊണ്ടു നമ്മുടെ ആത്മാക്കൾക്ക് രക്ഷിതാവും ദെഹങ്ങൾക്ക് നായകനും
സർവ്വസാധാരണ സഭെക്ക ഇടയനും ആകുന്ന യെശുക്രിസ്തൻ എന്ന
കർത്താവെ സ്തുതിക്കയും ചെയ്യുന്നു.

അവന്റെ മരണസമയം 169 ആമത——മാർച്ച 26നു മഹാശാബത്തു
രാവിലെ 8 മണിക്കു. അന്നു ഹെരൊദാവ് നഗരകാര്യത്തെയും ഫിലിപ്പ്
ക്ഷെത്രകാര്യത്തെയും സ്ഥാത്യക്വദ്രാതൻ നാടുവാഴ്ചയെയും യെശുക്രിസ്തൻ
സർവ്വലൊകകാലങ്ങളെയും എററുഭരിച്ചുവരുന്നു. അവന്നു സർവ്വദായനുശ്ശക്തി
ബഹുമാനമഹിമകളൊടെ നിത്യസിംഹാസനം ഇരിപ്പു.

നിങ്ങൾ ഇതു വായിച്ചതീർന്നാൽ അന്യസഹൊദരന്മാരും വായിച്ചു
തന്റെ ദാസന്മാരിൽ അഭിപ്രായപ്രകാരം തിരിഞ്ഞെടുത്തുപൊരുന്ന കർത്താവെ
പുകഴുവാന്തക്കവണ്ണം അവർക്കും അയക്കെണമെ. പ്രിയ സഹൊദരരെ
യെശുവിന്റെ സുവിശെഷവാക്കു പ്രമാണമാക്കി നടന്നു വാഴുവിൻ. മരിച്ചവരുടെ
രക്ഷ നിമിത്തം പിതാവു പുത്രൻ പരിശുദ്ധാത്മാവിന്നു എന്നും സ്തൊത്രം [ 211 ] ഉണ്ടാകണമെ—ആമെൻ —

ഞാൻ സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദം കെട്ടതാവതു. ഇനി
കർത്താവിങ്കൽ ചാകുന്ന മൃതന്മാർ ധന്യർ എന്നു എഴുതുക. ആത്മാവും
പറയുന്നു,അതെ അവർ അദ്ധ്വാനങ്ങളിൽ നിന്നു ആശ്വസിക്കെണ്ടിയിരിക്കുന്നു.
അവരുടെ ക്രിയകളൊ അവരൊടു കുട പിൻചെല്ലും. [ 213 ] THE
ART OF DYING HAPPY

സന്മരണവിദ്യ

1849 [ 215 ] സന്മരണവിദ്യ

1.മരണസങ്കടം

ത്രികാലജ്ഞാനം ദൈവത്തിന്നത്രെ. ത്രികാലവിചാരം മനുഷ്യന്നു
തന്നെവേണ്ടതു. അതിൽ ഭൂതവർത്തമാനഭാവികൾ എന്നിവറ്റിൽ മുമ്മൂന്നു
വിചാരിക്കേണ്ടതാകുന്നു.

കഴിഞ്ഞവ മൂന്നു: ചെയ്ത ദോഷങ്ങൾ, ചെയ്യാത്ത ഗുണങ്ങൾ,
കളഞ്ഞനേരവും.

വർത്തമാനങ്ങൾ മൂന്നു: ആയുസ്സു എത്ര അല്പം; ഗതിക്ക് എത്ര
ഞെരുക്കും; മനുഷ്യരിൽ എത്ര മുഢത്വവും.

വരുന്നവ മൂന്നു:മരണം, ന്യായവിസ്താരം, സ്വർഗ്ഗനരകങ്ങൾ ഇവ തന്നെ.

മരണം എല്ലാവർക്കും സമാനം. മനുഷ്യന്നു ഒരിക്കൽ മരണവും, പിന്നെ
ന്യായവിസ്താരവും വിധിച്ചിരിക്കുന്നു; എന്ന ഒരു വേദവചനമുണ്ടു. എന്മനസ്സേ,
ഇതിനെ കേൾക്ക! ഒരിക്കൽ മരിക്ക എന്നു നിണക്കുള്ള വിധി തന്നെ. രണ്ടു
മൂന്നുതരം മരിക്ക എന്നല്ല; ദുർമ്മരണം ഒന്നുമാത്രം വന്നാൽ, പിന്നെ രണ്ടാമതു
ഒരു സന്മരണം വരികയില്ല. അയ്യോ, എൻ ദൈവമേ! എനിക്കു അവസാനം
അടുത്തു ചേർന്നിരിക്കുന്നു. ഞാൻ വിട്ടുപോകേണ്ടതു എന്നു കാണിച്ചു
തരേണമേ; എൻ ആയുസ്സു ഒരു ചാണളവായിരിക്കുന്നു; എന്റെ ജീവൻ ഒരു
പൊക്കുളപോലെ തന്നെ; ആകയാൽ മരണവിദ്യയെ ഉപദേശിക്കേണമേ.
മരണത്തിന്റെ നേരം, സ്ഥലം, അവസ്ഥ പ്രകാരം ഇവ നാലും അറിഞ്ഞു
കൂടയല്ലൊ. ഞാൻ മരിക്കുംനേരം അറിയായ്കകൊണ്ടു, ദൈവമേ! എനിക്കു
തുണനിന്നു,രാവുംപകലും ഇടവിടാതെ മനസ്സിൽ വിളങ്ങി, പ്രപഞ്ചമോഹങ്ങളെ
നീക്കേണമേ! വീട്ടിലോ, വഴിയിലോ, എവിടെവെച്ചു മരിക്കും എന്നു
തോന്നായ്കയാൽ, ഞാനെല്ലാടത്തും ബുദ്ധിയുള്ള ദാസനെപ്പോലെ
കാത്തിരിക്കേണമേ. നിദ്രയിലോ, ഉണർച്ചയിലോ, ദുഃഖസന്തോഷങ്ങളിലോ,
സ്നേഹകോപങ്ങളിലോ, ഏതു അവസ്ഥയിൽ ചാവു നേരിടും എന്നു
ബോധിക്കായ്കയാൽ, ദൈവമേ, എന്നെ ഒരിക്കലും വിചാരമില്ലാത്തവനായി
കാണരുതേ!

ഏതു വ്യാധിയാലാവതു, തീ,വെള്ളം, വാൾ,കടി മുതലായതിനാലാവതു, [ 216 ] ഏതുപ്രകാരം മരിക്കും എന്നാർക്കറിയാം? ഒരു പക്ഷി അമ്പുകൊണ്ടു
ചാകുമ്പോൾ, ശേഷം പക്ഷികൾ ബദ്ധപ്പെട്ടു പറന്നുപോകുമല്ലൊ; മനുഷ്യർ
ദിവസേന പല പ്രകാരങ്ങളിൽ മരിക്കുന്നതു, ഞാൻ കാൺകയാൽ, എൻ
ആത്മാവേ, ബദ്ധപ്പെട്ടു, പാപത്തെ വിട്ടു, സത്യത്തിലേക്കും, പിശാചിന്റെ
അധികാരത്തിൽ കിടക്കുന്ന ഇഹലോകത്തിൽനിന്നു സർവ്വരക്ഷിതാവായ
യേശുക്രിസ്തന്റെ ശരണത്തിലേക്കും പറന്നു ഓടേണമേ! എൻ ദൈവമേ, ഞാൻ
മാനസാന്തരപ്പെട്ടിട്ടല്ലാതെ മരിക്കരുതേ! സന്മരണത്തെ തന്നെ നൽകേണമേ!
ആമെൻ.

2.മാനസാന്തരം

നമ്മുടെ മരണവും, ദുർഗ്ഗതിയും ദൈവത്തിന്നു ഇഷ്ടമല്ല. നാം
മാനസാന്തരപ്പെട്ടു. ജീവിക്കേണമെന്നത്രെ, അവന്റെ വാഞ്ഛിതം. നാളത്തെ
ദിവസം നമുക്കുള്ളതല്ല; ഇന്നത്തതേയുള്ളു; അതുകൊണ്ടു ദൈവമേ,
തിരുകടാക്ഷം ഹേതുവായിട്ടു, ഞാൻ ഇന്നുതന്നെ മാനസാന്തരപ്പെടേണമേ!

മാനസാന്തരത്തിൽ മൂന്നു പ്രധാനം.

1. തന്റെ ദോഷം അറിഞ്ഞു ദുഃഖിക്കയും,

2. പാപദുഃഖത്തെ തീർത്തു, യേശുക്രിസ്തനിൽ വിശ്വസിച്ചു
സന്തോഷിക്കയും,

3. അന്നു തൊട്ടു പുതിയ മനുഷ്യനായി ദൈവത്തെ അനുസരിച്ചും,
മനുഷ്യരെ സേവിച്ചുംകൊണ്ടു നടക്കയും ആം.

1. തന്റെ ദോഷത്തെ അറിഞ്ഞു ദുഃഖിക്കുന്നതു ചിലർക്കു അല്പം
രസമായി തോന്നുന്നു; എങ്കിലും, അതു കൂടാതെയുള്ള ദൈവവിശ്വാസം
വെറുതെ അത്രെ. എൻ കർത്താവേ, നീ എന്റെ ഹൃദയം അറിഞ്ഞിരിക്കുന്നു.
അതിൽ മരണഭീതി നിറഞ്ഞിരിക്കുന്നു; തിരുമുഖത്തോടു ചേർന്നു നില്പാൻ
എനിക്കു ധൈര്യമില്ല, നിന്റെ കൽപ്പനകളെ വിചാരിച്ചാൽ, ഞാൻ എന്തു
പറയേണ്ടു? നീ മാത്രം ദൈവമായിരിക്കുന്നു; ഞാനോ പണം, ധനം, വയറു
മനുഷ്യസഹായം, വലിയോരുടെ കടാക്ഷം തുടങ്ങിയുള്ളവ എനിക്കു
ദേവകളാക്കി വെച്ചിരിക്കുന്നു. നിണക്ക് പ്രതിമയും വിഗ്രഹവും ഉണ്ടാക്കരുതു;
ഞാനോ വിഗ്രഹാരാധന വളരെ ചെയ്തിരിക്കുന്നു. കള്ളജ്ഞാനം എന്നെ
വഞ്ചിക്കയാൽ ഞാൻ പലപ്പോഴും ദൈവം ഇന്നവൻ അല്ല, ഇന്നവനത്രെ എന്നു
വെറുതെ നിരൂപിച്ചു, എൻ അന്തർഗ്ഗതങ്ങളെ സത്യം എന്നു വെച്ചു, ആരാധിച്ചു
വരുന്നു. നീ വളരെ സ്നേഹം കാണിച്ചിട്ടും, നിന്നെ സ്നേഹിപ്പാൻ മനസ്സു
വരുന്നില്ല. നിന്റെ പുത്രനായ യേശുവെ അയച്ചു, സകല ദിവ്യഗുണങ്ങളെ
അവനിൽ പ്രകാശിപ്പിച്ചിട്ടും, ഈ നിന്റെ ജീവനുള്ള ബിംബത്തിൽ എനിക്കു
രസമില്ല. നിന്റെ നാമത്തെ ഞാൻ എത്ര വട്ടം ശങ്ക കൂടാതെ ഉച്ചരിച്ചിരിക്കുന്നു. [ 217 ] എന്റെ കാലത്തെ പ്രപഞ്ചപ്രവൃത്തികളിലും സുഖദുഃഖങ്ങളിലും
ചെലവഴിക്കുന്നതല്ലാതെ,നിന്നെ ധ്യാനിച്ചു സ്തുതിച്ചു. നിവൃത്തികൊണ്ടാടുവാൻ,
ഇടതോന്നീട്ടില്ല. അപ്രകാരം നിന്നെയും,നീ വെച്ച മാതാപിതാക്കന്മാർ, അരചർ,
അധികാരികൾ മുതലായ മുമ്പെട്ടവരെയും, ഞാൻ നല്ലവണ്ണം ബഹുമാനിച്ചില്ല.
ഇങ്ങിനെ നിന്നോടു വളരെ പിഴച്ചിട്ടു,ചുറ്റുമുള്ള മനുഷ്യരോടു ഞാൻ എന്തൊരു
ഗുണം കാട്ടിയിരിക്കുന്നു? ചിലരോടു കോപിച്ചതല്ലാതെ, അവർക്കു
പലവിധത്തിൽ ദുഃഖവും, നാശവും, മരണവുംകൂട വിചാരിച്ചിരിക്കുന്നു.
സ്നേഹമില്ലാത്തവനാകകൊണ്ടു ഞാനും കുല ചെയ്തവനെപോലെ ആകുന്നു.
മനസ്സു, വാക്കു, ക്രിയ ഈ മൂന്നിനാലും എത്ര അശുദ്ധികളെയും
വ്യഭിചാരങ്ങളെയും ചെയ്തു നടന്നിരിക്കുന്നു. നീ കല്പിച്ച പ്രകാരം വേല
ചെയ്വാൻ ഞാൻ എത്രവട്ടം മടിയുള്ളവനാകകൊണ്ടു, മറ്റവരെ ചതിച്ചും
ഓരോന്നു മോഷ്ടിച്ചും കൊണ്ടിരുന്നു. ഭയവും ഹേതുവായിട്ടു ഞാൻ
കള്ളസാക്ഷിയായി ഇല്ലാത്തതു പറഞ്ഞും, അസത്യം അഭ്യസിച്ചുമിരിക്കുന്നു.
ഇങ്ങിനെ ചെയ്തുപോയതിനെ ഞാൻ എങ്ങിനെ മാറ്റേണ്ടു? ക്രിയകളെ
മാറ്റിയാലും, ഉള്ളിൽനിന്നു നിത്യം പൊങ്ങി വരുന്ന മോഹത്തെ എങ്ങിനെ
മാറ്റും? അയ്യോ, കർത്താവേ! ഈ കെട്ടിൽ ഞാൻ കുടുങ്ങിയിരിക്കുന്നു.
പിശാചിന്നും പാപത്തിന്നും ദാസനായിതീർന്നു; ഞാൻ ഗുണങ്ങളെ ഓരോതരം
വിചാരിച്ചാലും, അവ നടത്തുവാൻ പ്രാപ്തിയില്ലാതെ കാണുന്നു. കാൽ തുടങ്ങി
തലയോളം പാപവ്യാധി പിടിച്ചിരിക്കുന്നു. എന്റെ അകത്തു ഗുണം ഒന്നും
വസിക്കുന്നില്ല നിർണ്ണയം. എങ്കിലും എൻദോഷം എല്ലാം ഞാൻ അറിയുന്നവനല്ല
പലദുഷ്ക്രിയകളും മറന്നുപോയി, പലതും എനിക്കുമറവായിരിക്കുന്നു. അന്ധത
ഉണ്ടാകകൊണ്ടു, ദോഷങ്ങൾ ചിലതു ഞാൻ ഗുണങ്ങൾ എന്നു
നിനെച്ചിട്ടുണ്ടായിരിക്കും. പിന്നെ മരിച്ചിട്ടു തിരുമുമ്പിൽ എത്തുമ്പോഴെക്കു
കുറവു കൂടാതെ എന്റെ ആകായ്മ ഒക്കയും പരസ്യമായി കാണുംനേരം, അയ്യോ
ഞാൻ എന്തു ചെയ്യേണ്ടു! എവിടെ പോകേണ്ടു നീ ന്യായപ്രകാരം വിസ്തരിച്ചു
വിധിക്കുന്നെങ്കിൽ, എനിക്കു നിത്യമരണമേ ഉള്ളു. ഹാ, എൻ ആത്മാവേ,
ഉണങ്ങിയ മരമേ, നീ അഗ്നിക്കത്രെ പാത്രം! കെട്ടുപോയ പുത്രനേ, നീ
പരിശുദ്ധപിതാവിന്നു യോഗ്യനല്ല; നായി, പന്നി, പുഴു മുതലായതിന്റെ
സംസർഗ്ഗത്തിന്നത്രേ കൊള്ളു! ദുഷ്ടദാസനേ, നീ ഏതു പണിക്കും
ആകാത്തവൻ, വിശ്വാസമില്ലാത്ത വിചാരിപ്പുകാരനേ, യജമാനൻ നിന്റെ
കൈക്കൽ ഏല്പിച്ചതെല്ലാംനീഎങ്ങിനെഇല്ലാതാക്കിയിരിക്കുന്നു? നിസ്സാരമായ
ഹൃദയമേ, ഞാൻ നിന്നെ ദുഷിച്ചു പറകയും ദ്വേഷിക്കയും ചെയ്യേണ്ടു!
പരിശുദ്ധദൈവമേ, ഞാൻ മനുഷ്യനെന്ന നാമത്തിന്നു പാത്രമല്ല. നീ സൃഷ്ടിച്ച
ഭൂമി എന്നെ ഇത്രനേരം പൊറുക്കുന്നതു ആശ്ചര്യംതന്നെ. എങ്കിലും, എൻ
ദൈവമേ, ഞാൻ ഒന്നു പറയാം: ഈ ദോഷത്തിന്നെല്ലാം ഞാൻ കാരണമല്ലല്ലൊ: [ 218 ] ഞാൻ പാപമുള്ള ബീജത്തിൽനിന്നു ഉത്ഭവിച്ചുവല്ലൊ, ആദ്യമനുഷ്യന്റെ
ദോഷംകൊണ്ടു എനിക്കും ഗർഭത്തിൽതന്നെ പാപവ്യാധി പകർന്നിരി
ക്കുന്നുവല്ലൊ. വേർ വിടക്കായാൽ കൊമ്പെങ്ങിനെ നന്നാകും? അതുകൊണ്ടു
ശേഷം മനുഷ്യരോടു നീ വളരെ കരുണയും ക്ഷമയും കാണിക്കുന്നതുപോലെ
എന്നോടും കാട്ടേണമെ! പിന്നെ മനുഷ്യജാതിക്കു ഒരു വലിയ ശത്രുവുണ്ടല്ലൊ.
പിശാചിന്റെ അധികാരത്തിൽ ഞാൻ ജനിച്ചവനാകകൊണ്ടു എങ്ങിനെ
സ്വതന്ത്രനായി നിൽക്കും? അവൻ എന്നിലും വാഴ്ച കഴിച്ചു, തന്റെ
ഇഷ്ടപ്രകാരം എന്റെ ബുദ്ധിയെ ഇരുട്ടാക്കി, എന്റെ ചിത്തം കെടുത്തു, സകല
കരണങ്ങളെയും വഷളാക്കിതീർത്തിരിക്കുന്നു സത്യം; ഇതെല്ലാം നീ അറിയുന്നു.
ഇങ്ങിനെ തന്നെ എന്റെ അവസ്ഥരാവും പകലും എന്റെ പാപത്തെ വിചാരിച്ചു
കരയേണ്ടതിന്നു കണ്ണിൽ നീർ നിറഞ്ഞു വന്നാൽ കൊള്ളാമായിരുന്നു. നിന്റെ
കോപം ശമിച്ചു, എന്മേൽ കരുണയാകേണമേ!

2. ഇങ്ങിനെ ദുഃഖിക്കുമ്പോൾ, ആശ കളഞ്ഞു പോകരുതേ! നമുക്കു ഒരു
ശരണമുണ്ടു; ദൈവപുത്രനായ യേശു ക്രിസ്തനെന്ന ഏക മനുഷ്യനുണ്ടല്ലൊ.
അവൻ നമ്മുടെ പാപങ്ങളെ തീർത്തു, ദൈവത്തൊടു ചാതിക്കാരം പിടിച്ചു,
പിശാചിനെ ജയിച്ചു, മനുഷ്യരെ ദൈവത്തോടു ഐക്യം വരുത്തി ഇരിക്കുന്നു
നിശ്ചയം. ആകയാൽ, ഇങ്ങിനെ പ്രാർത്ഥിക്കേണ്ടു. പ്രിയ രക്ഷിതാവായ
യേശുവേ, നീ പാപികളെ ഉദ്ധരിക്കേണ്ടതിന്നു ഇഹലോകത്തിൽ വന്നി
രിക്കയാൽ, ഞാൻ നിന്നെ ശരണം പ്രാപിക്കുന്നു. യേശു എന്ന തിരുന്നാമത്തിന്നു
രക്ഷിക്കുന്നവൻ എന്നർത്ഥമുണ്ടല്ലൊ. എന്റെ ദുഃഖത്തെയും നിരാധാരത്തെയും
നിരസിക്കൊല്ലാ; ഞാൻ പെരുമ്പാപി എങ്കിലും, ദുഃഖിതനാകകൊണ്ടു, നിന്നെ
വിളിപ്പാൻ തുടങ്ങുന്നു. സങ്കടപ്പെടുന്നവരെ എല്ലാവരെയും നീ പലപ്പോഴും
വിളിച്ചു സന്തോഷിപ്പിച്ചുവല്ലൊ; എന്റെ ചുമടും എടുത്തു. താങ്ങേണമേ! ഈ
ഞെരുങ്ങിയ മനസ്സിന്നു സൗഖ്യം വരുത്തേണമേ! സർവ്വലോകത്തിന്റെ
പാപത്തിന്നായ്ക്കൊണ്ടും. നീ നിന്നെ തന്നെ ബലി കഴിച്ചുവല്ലൊ. ഹാ
ദൈവത്തിൻ പരിശുദ്ധ കുഞ്ഞാടേ, എന്റെ പാപത്തെയും എടുത്തു
നീക്കിയവനായി വിളങ്ങേണമേ! ഈ ലോകമാകുന്ന കാട്ടിൽ വെച്ചു പഴയ
സർപ്പം കടിച്ചു, മരിപ്പാറാകുന്നവരിൽ ഞാനും കൂടെ ഇരിക്കുന്നു. നീ
ക്രൂശമരത്തിൽ ഏറി ഞങ്ങടെ ശിക്ഷ എല്ലാം സഹിക്കകൊണ്ടു, ഞാനും
രക്ഷക്കുള്ള അടയാളമായ ആ മരത്തെ നോക്കി പാർത്തിരിക്കുന്നു. ഈ നിൻ
കർമ്മത്തെ വിശ്വസിക്കുന്നവൻ ആരും നശിച്ചു പോകരുതല്ലൊ; ഞാനും
വിശ്വസിക്കുന്നു; എൻ അവിശ്വാസത്തെ തുണക്കേണമേ! നീ സകലവും
അറിയുന്നു; ഞാൻ നിന്നെ വിശ്വസിപ്പാൻ തുടങ്ങുന്നതും അറിയുന്നു. പിതാവു,
നിന്നെ മുഴുവനും എനിക്കുതന്നിരിക്കുന്നു സംശയമില്ല. നീ മനുഷ്യബീജത്തിൽ
നിന്നല്ല, പരിശുദ്ധാത്മാവിൽനിന്നു ജനിക്കകൊണ്ടു നിന്നാൽ എന്റെ [ 219 ] ഗർഭദോഷം മാറിപ്പോകും, നിന്റെ പരിശുദ്ധനടപ്പു എന്റെ ദുർന്നടപ്പിനെ എല്ലാം
ഗുണപ്പെടുത്തും. നീ നിന്നെ തന്നെ താഴ്ത്തിയതിനാൽ, എന്നെ ഉയർത്തുന്നു
നരകസങ്കടം നീ സഹിച്ചതിനാൽ, എനിക്കു സ്വർഗ്ഗീയ ആശ്വാസമുണ്ട്. നിന്റെ
ചങ്ങല എന്റെ സ്വാതന്ത്ര്യം. നിന്റെ അപമാനം എന്റെ ബഹുമാനം നിന്റെ
അടിമുറിവും, എന്റെ അലങ്കാരം. നിന്നെ പുറത്താക്കിയതിനാൽ, ഞാൻ
അകത്തായ്‌വന്നു. നിന്റെ കഷ്ടത എല്ലാം എനിക്കായിത്തീർത്ത വില, നിന്റെ
ഉഗ്രമരണം എന്റെ പാപനിവൃത്തിക്കുള്ള ബലി. നിന്റെ മാറാത്ത അനുസരണം
എന്റെ അക്രമത്തിന്നു ചികിത്സ, നിന്റെ പാതാളയാത്ര എന്നെ
പാതാളാധികാരത്തിൽനിന്നു വിടുവിച്ചിരിക്കുന്നു. നീ ജീവിച്ചെഴുന്നീറ്റതു
എന്റെ നീതി, നിന്റെ സ്വർഗ്ഗാരോഹണം എന്റെ സ്വർഗ്ഗാവകാശത്തിന്നു
നിശ്ചയം വരുത്തിയ മുദ്ര തന്നെ.ഇതെല്ലാം നീഎനിക്കായി ചെയ്തിരിക്കകൊണ്ടു,
ഇപ്പോൾ എന്റേതു എന്നു നിശ്ചയമായല്ലൊ. ഈ ക്രിയ സർവ്വവും ഞാൻ
ചെയ്തപ്രകാരം ആകുന്നു എന്നു നിന്റെ പിതാവും സമ്മതിക്കും; അതുകൊണ്ടു.
എന്റെ ആത്മാവേ, ദൈവം തന്നെ നിന്റെ കുറ്റങ്ങളെ എണ്ണാതെ,നീ കൊള്ളാം
എന്നു വിധിച്ചിരിക്കെ, ആകാ എന്നു ആർ പറയും? ഈ അതിശയം, വിചാരിച്ചു
സന്തോഷമായിരിക്ക. പിശാചു വിചാരിച്ചതു, സാധിച്ചില്ലല്ലൊ; കർത്താവു
സകലത്തെയും നന്നാക്കിയിരിക്കുന്നു; തിരുനാമത്തിന്നു എന്നും സ്തുതി
ഉണ്ടാകേണമേ! അതെ, നീ വഴിയും സത്യവും ജീവനും ആകുന്നു; പിതാവോടു
ചേരുവാൻ നീ അല്ലാതെ മറെറാരു വഴിയില്ല. നിന്റെ ഉപദേശത്തിൽ
നിലനില്ക്കാത്തവൻ ദൈവമില്ലാത്തവൻ ആകുന്നു. നീ മാത്രം സത്യം; നിന്നെ
വിശ്വസിക്കാത്തവൻ ജീവനെ കാണാതെ, ദൈവകോപത്തിങ്കീഴെ പാർക്കുന്നു.
നിന്നെ വിശ്വസിക്കുന്നവർക്കുനീതന്നെ നിത്യജീവനും ആകുന്നു; അതുകൊണ്ടു
ഏകമാർഗ്ഗമായിരിക്കുന്ന യേശുവേ, ഞാൻ സത്യവിശ്വാസത്താലെ നിത്യം
നിന്നൊടുകൂടെ ചേർന്നുകൊണ്ടു, സ്വർഗ്ഗാരോഹണമാകേണമേ

3. യേശു സകലവും നന്നാക്കിയിരിക്കകൊണ്ടു ഇനി മരണപര്യന്തം
മനസ്സിൽ വരുന്നതു ചെയ്യാമെന്നു വിചാരിക്കരുതു. വിശ്വാസം സത്യമായാൽ,
പുതിയ മനുഷ്യനായി ജനിച്ചു എന്നറിഞ്ഞു, പുതിയവനായി നടക്കയും ചെയ്യും.
അപ്പോൾ ഇപ്രകാരം പ്രാർത്ഥിക്കും; സ്വർഗ്ഗസ്ഥനായ പിതാവേ! എൻ ദൈവമേ!
നീ എന്നെ സ്വന്ത സാദൃശ്യത്തിൽ ഉണ്ടാക്കി. ഞാൻ പാപത്തിൽ വീണതിന്റെ
ശേഷം, പ്രിയപുത്രനെ ത്രാണകർത്താവാക്കി അയച്ചു തരികകൊണ്ടു, ഞാൻ
സ്തുതിക്കുന്നു. ഈ ചെയ്തതെല്ലാം ഞാൻ ഒരുനാളും മറക്കരുതെ, നിണക്കു ഞാൻ
എങ്ങിനെ പകരം ചെയ്യേണ്ടു? തിരുകൽപനകളിൽ ഇഷ്ടം തോന്നേണ്ടതിന്നു.
നീ പരിശുദ്ധ ആത്മാവുകൊണ്ടു എന്നെ നടത്തേണമേ! ഞാൻ പ്രകൃതിക്കു
തക്കവണ്ണമല്ല, കരുണെക്കു ഒത്തപ്രകാരം സഞ്ചരിച്ചു, നല്ല പോർ കഴിച്ചു.
സദ്വിശ്വാസവും നല്ല മനസ്സാക്ഷിയും കാക്കുമാറാക. കർത്താവായ യേശു [ 220 ] മുന്നടന്നുകാട്ടിയ വഴിയിൽ ഞാൻ പിഞ്ചെന്നു, അവന്നു ഒത്ത ചിന്തയുണ്ടാ
കേണമെ! ജഡത്തെ ഞാൻ തിരുക്രൂശിൽ തറെച്ചു, ദിവസം പാപത്തിന്നായി
മരിച്ചു, സർവ്വസദ്ഗുണവും അഭ്യസിച്ചു കൊള്ളേണ്ടതിന്നു കൃപ നൽകുക.
എന്റെ സന്തോഷവും പ്രീതിയും നിന്നിൽ ആകേണ്ടു. യേശുവേ, നിന്റെ
സ്നേഹമല്ലാതെ, ലോകത്തിൽ എനിക്കുവേറെ ഒരു ധനവും അരുതെ.
വയറ്റിന്നുള്ള വിചാരവും, ചരാചരങ്ങളിലെ ആശ്രയവും നീക്കി കളക.
രക്ഷിതാവേ! പല കഷ്ടങ്ങളിലും പരീക്ഷകളിലും ധൈര്യം, ക്ഷമ മുതലായ
ആശ്വാസങ്ങളെയും വർദ്ധിപ്പിച്ചു, ആപത്തിൽ സമാനഭാവത്തെയും, സമ്പത്തിൽ
മനത്താഴ്മയെയും വേണ്ടുംവണ്ണം ഏകേണമേ! വിശേഷിച്ചുനിന്നെ നിത്യം
സേവിച്ചു,തെളിഞ്ഞ ഹൃദയത്തോടെ ശുശ്രൂഷിച്ചു പോരേണ്ടതിന്നു എന്നെ
മനഃപൂർവ്വമാക്കി കൊൾവു. നിന്റെ വലങ്കൈകൊണ്ടു എന്നെ നടത്തി,
ആത്മമൂലം ഉപദേശിച്ചു, എന്റെ നിനവുകളെ എല്ലാം നിണക്കു ഹിതമാക്കി
തീർത്തു. ഹൃദയത്തിൽ അഹങ്കാര ചാഞ്ചല്യങ്ങളും വായിൽനിന്നു വൃഥാ
വചനങ്ങളും ശരീരസേവയിൽ കാമാശുദ്ധികളും ഇല്ലാതാകേണമേ! ശേഷം,
മനുഷ്യരോടു ഞാൻ താഴ്മയോടെ സഞ്ചരിച്ചു, ഒരുവർക്കും ചേതവും ദൂഷ്യവും
വരുത്താതെ, കൂടുംവണ്ണം ഉപകാരങ്ങളെ ചെയ്തു, സന്തോഷവും വർദ്ധിപ്പിച്ചു,
പ്രത്യേകം ദുഃഖിതന്മാരെ ആശ്വസിപ്പിച്ചു, ഹീനരിലും ദീനരിലും സമാനമായി
കൂടി പോരേണ്ടതിന്നു തുണക്കേണമേ! സകല സ്നേഹക്രിയകളിലും ഞാൻ
മുമ്പനായിത്തീരുക; മറ്റുള്ളവർ ഉപേക്ഷിക്കുന്നവന്നു തുണ നിൽക്ക;
ദോഷത്തിനു പകരം ഗുണം കാട്ടുക; ദുർജ്ജനത്തിന്നു വേണ്ടി നിന്നോടു
പ്രാർത്ഥിക്ക; ഈ വക എല്ലാം ജഡത്തിന്നത്രെ അസാദ്ധ്യമായ്തോന്നിയാലും,
നീ തന്നെ എന്റെ ഉള്ളിൽ സ്യഷ്ടിച്ചു പോറ്റേണമേ! ഒടുക്കം
സകലദോഷത്തിൽനിന്നും എന്നെ എടുത്തു രക്ഷിച്ചു, എന്റെ നിക്ഷേപം
വെച്ചിട്ടുള്ള സ്വർഗ്ഗത്തിലേക്കു നല്ലയാത്രയേയും ഹിതപ്രവേശത്തേയും
നൽകേണമെ!

3. നിത്യാഭ്യാസം

ഇപ്രകാരമുള്ള മാനസാന്തരം ഒരിക്കൽ സംഭവിച്ചാൽ പോരാ, നമ്മുടെ
ജീവകാലമെല്ലാം നിത്യമാനസാന്തരമാകേണം. വിശ്വാസത്താൽ ദൈവമകനായി
ജനിച്ചതിന്റെ ശേഷം, പിശാചു ആയിരം കൌശലങ്ങളെക്കൊണ്ടു. ആത്മാവെ
കൊല്ലുവാൻ വിചാരിക്കും; പ്രപഞ്ചമര്യാദകളും ദുഷ്ടന്മാർ കാട്ടുന്ന
ദൃഷ്ടാന്തങ്ങളും ഓരോ വിധേന ചതിച്ചു തുടങ്ങും; പ്രകൃതിയിൽ നട്ടിട്ടുള്ള
പാപം മുഴുവനും ഒടുങ്ങീട്ടില്ലായ്കകൊണ്ടു, പലപ്പോഴും ഞെരുക്കമുള്ള വഴിയെ
വിട്ടു, നരകത്തിലേക്കു പോകുന്ന രാജമാർഗ്ഗത്തിൽ പ്രവേശിപ്പാൻ ഹേതുക്കൾ
ഉണ്ടാകും. അതു കൊണ്ടു മരണത്തോളം നിത്യപോരാട്ടവും നിത്യാഭ്യാസവും [ 221 ] വേണം; അതിന്നു ആറുവിശേഷങ്ങൾ ഉണ്ടു.

1.തിരുസ്നാനവും അതിന്റെ ഓർമ്മയും കൊണ്ടാടുക.

2.രാത്രിഭോജനത്തിനു ചേരുക.

3.ദൈവവചനത്തെ നാൾതോറും പിടിച്ചുകൊണ്ടു പെരുമാറുക.

4.കഷ്ടപ്പെടുന്നതിൽ നിപുണനായി ചമയുക.

5.താന്താന്റെ തൊഴിൽ ഉച്ചരിച്ചിരിക്ക.

6.ഇടവിടാതെ പ്രാർത്ഥിക്ക.

1. മാനസാന്തരം വന്നവർക്കു എല്ലാവർക്കും ദൈവം തിരുസ്നാനം
കല്പിച്ചുകൊടുത്തിരിക്കുന്നു; അതു പാപപ്പൊറുതിക്കു മുദ്രതന്നെ. ഈ
മുദ്രകൊണ്ടുള്ളവർ അന്നുമുതൽ ലോകക്കാരെ പോലെ അല്ല, ദൈവത്തോടു
ഒരു കരാർ ചെയ്തു, ഒരുമനപ്പെട്ടവർ എന്നു നിശ്ചയിക്കേണം; ആയവർക്കു
ക്രിസ്തന്റെ സഹോദരന്മാരും ദൈവത്തിന്റെ പുത്രന്മാരും എന്ന
നാമധേയങ്ങൾക്കു അധികാരമുണ്ടു. വിശ്വസിക്കുന്നവരുടെ മക്കളെയും
ഇപ്രകാരം കൈക്കൊൾവാൻ, ദൈവത്തിന്നിഷ്ടമാകകൊണ്ടു. ജീവകാല
പര്യന്തം ഈ ഉപകാരം ഓർത്തു പ്രാർത്ഥിക്കേണ്ടതു.

എന്റെ കർത്തവേ, നീ ഗർഭത്തിൽനിന്നു എന്നെ ജീവനോടെ
പുറപ്പെടിച്ചതുമല്ലാതെ, ഞാൻ പാപത്താലെ മരണത്തിലായതിന്റെ ശേഷം,
തിരുസ്നാനംകൊണ്ടു നിന്റെ വീട്ടിലും രാജ്യസംബന്ധത്തിലും ചേർത്തിരിക്ക
കൊണ്ടു, ഞാൻ നിന്നെ സ്തുതിക്കുന്നു. ഈ കരുണയുടെ കരാർ ഉറെച്ചു
നില്ക്കേണമേ! ഈ ഉപകാരം നിഷ്ഫലമായി പോകരുതേ! ഇനി ഞാൻ പുതിയ
മനുഷ്യനെന്നോർത്തു, ദിവസംപ്രതി പിശാചിന്റെ ശത്രുവായിരുന്നു, അവന്റെ
സകലക്രിയകളെയും മര്യാദകളെയും തള്ളിക്കളഞ്ഞു, പുതിയ ജീവന്റെ
നന്മകളെ എല്ലാം അനുഭവിച്ചു വരുമാറാകേണമേ! ആ സ്നാനത്തിൽ നീ
പറഞ്ഞുതന്ന നിധികളെ എല്ലാം കൈക്കലാക്കുവോളം എന്നെ ഈ
സങ്കടതാഴ്ചവരയുടെ വിടാതെ നടത്തിക്കൊള്ളാവു.

2. വിശ്വാസത്താലും സ്നാനത്താലും പുതുതായി ജനിച്ചവർക്കെത്രയും
ഉപകാരമായൊരു ഭോജനമുണ്ടു. നിങ്ങൾക്കുവേണ്ടി പാപമോചനത്തിന്നായി
തന്നെ എന്റെ ശരീരം നിങ്ങൾക്കു വേണ്ടി പകർന്നു തന്ന എന്റെ രക്തം ഇതാ,
വാങ്ങിഭുജിപ്പിൻ എന്നു ചൊല്ലി രക്ഷിതാവും പൈദാഹമുള്ള ആത്മാക്കളെ
ഘോഷിച്ചു, സദ്യെക്കു വിളിച്ചു, പാർപ്പിച്ചിരിക്കുന്നു. എന്റെ ആത്മാവേ!
ബദ്ധപ്പെട്ടു ചേരുക. ആശ്വസിപ്പാൻ നല്ല തക്കമുണ്ടു. കണ്ണു കാണുന്ന ഈ
അല്പമായ അപ്പവും രസവും ക്രിസ്തൻ അർപ്പിച്ച ശരീരരക്തമേധത്തിന്റെ
സർവ്വഫലത്തിന്നും പണയമായി കിടക്കുന്നു. നീ തന്നെ യാഗം ചെയ്തു, [ 222 ] സമ്പാദിച്ചപ്രകാരം അതു നിണക്കുള്ളതു തന്നെ എന്നു വിശ്വസിക്ക. നീ
അവനിലും അവൻ നിന്നിലും വസിപ്പാൻ സമയം വന്നിരിക്കുന്നു. എന്റെ
രക്ഷിതാവേ! പൈദാഹംകൊണ്ടു തളർന്ന ഹൃദയത്തെ ഇങ്ങിനെ ആശ്വാസം
വരുത്തുവാൻ നിണക്കു ഗുണ മനസ്സാലെ തോന്നുകകൊണ്ടു, ഞാൻ എങ്ങിനെ
വാഴ്ത്തേണ്ടു? ഈ ഉത്സവത്തിങ്കൽ ഞാൻ നിന്റെ ജനനദിവസത്തെ
കൊണ്ടാടുന്നു. വിണ്ണോർകൂട്ടങ്ങളെയല്ല; മനുഷ്യരെ മാത്രം നീ ദർശിച്ചു വന്നു,
എന്റെ ശരീരരക്തത്തെയും അംഗീകരിച്ചു, അവതാരം ചെയ്തിരിക്കുന്നു എന്നു
നിശ്ചയിക്കാമല്ലൊ. നീ ആട്ടിങ്കുട്ടിയായി എനിക്കായിക്കൊണ്ടു പ്രാണനെ
വെച്ചിരിക്കുന്നതു ഞാൻ ഓർത്തു, നിന്റെ മരണദിവസത്തെയും ഇരന്നു
കൊണ്ടാടുന്നു. നീ ഉയിർത്തെഴുനീറ്റു എന്നും, വാണു, തിരുസഭയെ
അവയവങ്ങളെന്ന പോലെ ജീവിപ്പിച്ചു വരുന്നതിനാൽ, ഇന്നു
പുനരുത്ഥാനത്തിന്റെ ഉത്സവംകൂടെആകുന്നു. നീ വസിക്കുന്നതിൽ എനിക്കും
ശരീരത്തോടെ വസിക്കേണ്ടതാകയാൽ, നിന്റെ സ്വർഗ്ഗാരോഹണവും ഞാൻ
സന്തോഷിച്ചു കൊണ്ടാടുന്നു. ഞാൻ നിണക്കു അനുജൻ എന്നും അനന്തരവൻ
എന്നും, നിന്റെ ആത്മാവു എനിക്കു സാക്ഷി തരികകൊണ്ടു, ഇന്നും കൂടെ
പെന്തെകോസ്ത പെരുനാൾ, ത്രിയേകദൈവം എന്നോടു വാസം ചെയ്യുന്നതു
എത്ര അതിശയമുള്ള കരുണ. പലധാന്യമാണികളും ഒരപ്പമായ്വരുന്നതുപോലെ
ഞാനും നിന്റെ സകലപരിശുദ്ധന്മാരോടു ഒന്നിച്ചു ചേർന്നു, ഒരു ശരീരമായി
വാഴുന്നതു എത്രയും വലിയ കരുണ തന്നെ. നീ വരുവോളം തിരുമരണത്തെ
ഇങ്ങിനെ അറിയിക്കേണ്ടതാകകൊണ്ടു,ഞാൻ നിന്റെ വരവിന്നു കാത്തിരുന്നു,
പിതാവിന്റെ രാജ്യത്തിൽ അബ്രഹാം, ഇസ്ഹാക്ക്, യാക്കോബ് മുതലായ
സിദ്ധരോടു കൂട പന്തിയിൽ ചേരേണം എന്നു ആഗ്രഹിച്ചു വേഗം വരേണമേ,
താമസിയാതെ വരേണമേ എന്നു അപേക്ഷിക്കുന്നു. അമെൻ!

മറ്റു മനുഷ്യരും നിണക്കു അപ്രകാരം തന്നെ പ്രിയന്മാരാകകൊണ്ടു,
ഞാൻ നിന്നെ വിചാരിച്ചു സ്നേഹം വർദ്ധിച്ചു,മനസ്സോടെ കണ്ടവരെ സേവിച്ചും,
വിശന്നവരെ പോറ്റിയും, ദാഹമുള്ളവരെ കുടിപ്പിച്ചും, അതിഥികളെ
സല്ക്കരിച്ചും, നഗ്നന്മാരെ ഉടുപ്പിച്ചും,ദീനമുള്ളവരെ ആശ്വസിപ്പിച്ചും,ദരിദ്രന്മാരെ
സഹായിച്ചുംകൊണ്ടുനടന്നു. സകലമനുഷ്യരിലും ഏതു വേഷത്തിലും
ഭാഷയിലും നിന്റെ പ്രതിബിംബം കാണുമാറാകണമേ! എന്നാൽ
കഴിയാത്തതിന്നു നിന്റെ ആത്മാവു കഴിവു വരുത്തേണമേ! ആമെൻ!

3. ദൈവവചനം വഴി കാട്ടുന്ന വിളക്കു തന്നെ; ആയതു നോക്കി
നടക്കുന്നവർ വീഴുകയില്ല. അതിൽ രണ്ടു പ്രത്യേകം വിചാരിക്കേണ്ടതാകുന്നു:
നമ്മുടെ പാപവും അതിന്നായി ദൈവകോപവും എത്രയും ഉഗ്രം തന്നെ എന്നു
ദിവ്യകല്പനകളെ എഴുതിവെച്ചസ്ഥലങ്ങളെ വായിച്ചറിയാവു. അതുകൊണ്ടു
പിശാചു; നീ നല്ലവനെന്നും, പാപം അത്ര വലുതായിട്ടുള്ള കാര്യമല്ല എന്നും, [ 223 ] കരുണാപെരിപ്പം നിമിത്തം ഒന്നു രണ്ടു തെററുകളെ വിചാരിക്കേണ്ടതല്ല എന്നും
മറ്റും ചെവിയിൽ മന്ത്രിച്ചാൽ, ഉടനെ കൊടുതായിട്ടുള്ള ആജ്ഞകളെയും,
കിസ്തൻ അതിൻമൂലം സഹിച്ച ദൈവകോപത്തെയും കരുണയെ
അപമാനിക്കുന്നവർക്കു കല്പിച്ച ഇരട്ടി ശാപങ്ങളെയും കൂട്ടാക്കി,ഭേദം കൂടാതെ
എപ്പേർപ്പെട്ട പാപത്തെയും പകെപ്പാൻ അഭ്യസിക്കേണം. പിന്നെ പിശാചു
പലവിധേന നിന്റെ ബലഹീനതയെ ആക്ഷേപിച്ചു, നിന്നെപ്പോലെ ഉള്ളവർക്കു
ഒരു കരുണയും ശേഷിച്ചില്ലഎന്നു മന്ത്രിച്ചുതുടങ്ങിയാൽ, പാപികൾക്കു വേണ്ടി
ക്രിസ്തൻ വന്നു, അനുഷ്ഠിച്ചതെല്ലാം വിചാരിച്ചു, സുവിശേഷത്തിലെ
ശാന്തവാക്യങ്ങളാലെ ആശ്വസിച്ചു കൊളേളണ്ടു. സത്യത്തിന്റെ രാജാവായ
യേശുവേ! പരലോകഭൂലോകങ്ങളും മാറിപ്പോകും; തിരുവചനം മാറാതെ
നില്ക്കും. നിന്റെ വചനങ്ങൾ പിടിച്ചവരും ആ വചനത്തോടു തന്നെ എന്നേക്കും
നിലനില്ക്കും; ആകയാൽ, അവറ്റെ നിത്യം വായിച്ചു കേട്ടു, വിചാരിച്ചു
കൈക്കൊള്ളേണ്ടതിന്നു കരുണ ചെയ്യേണമേ! ഓരോ സങ്കടത്തിലും നിന്റെ
ചൊൽ തന്നെ എനിക്കും ജയകരമായ വാളും, പലിശയും താങ്ങുന്ന കോലും
വടിയും മനസ്സെ ഉറപ്പിക്കുന്ന ആഹാരചികിത്സയുമായി ചമയാവു. വചനപ്രകാരം
ഞാൻ നടന്നും കിടന്നും മരിച്ചും ജീവിച്ചെഴുന്നീറ്റും കൊള്ളുന്നവനായി നീ
പറഞ്ഞതെല്ലാം പരമാർത്ഥം എന്നു അനുഭവത്താലെ അറിഞ്ഞുകൊളേളണമേ!
ഏന്മാനസത്തിങ്കിൽ ചാഞ്ചല്യം വളരെ തോന്നുന്നു എങ്കിലും, നീ
ഇളകുന്നതുമില്ല. ഈ ഹൃദയത്തേക്കാളും നിന്റെ വാഗ്ദത്തം എനിക്കു അതി
നിശ്ചയമായി ഉറച്ചിരിക്കേണമേ! ആമെൻ.

4. കഷ്ടപ്പെടുന്നതിൽ അഭ്യാസം വരുത്തുന്നതു എത്രയും വലുതായ
രഹസ്യം തന്നെ. ക്രിസ്തൻ ക്രൂശെടുത്തു നടന്നതുപോലെ നാമും ഓരോ
ക്രൂശെടുത്തു, അവന്റെ വഴിയെ നടക്കേണ്ടതു. ദൈവവചനം കൊണ്ടല്ലാതെ,
ഈ രഹസ്യം തിരിച്ചറിവാൻ പാടില്ല. അതിൽ ഏഴും വിശേഷ സുത്രങ്ങളെ
പറയാം:

ഒന്നാമതു: വിശ്വാസികൾ സകലത്തിലും ആദ്യജാതനായ യേശുവോടു
ഒത്തുവരേണ്ടതു. പിന്നെ എന്തു കർത്താവേ, നിന്റെ കഷ്ടത്തിൽ എനിക്കു
നീരസം തോന്നരുതെ. ഇഹത്തിലും പരത്തിലും നിന്റെ സാദൃശ്യം എന്നിൽ
കാണായ്‌വരേണമേ! ആമെൻ.

രണ്ടാമതു: ദൈവം അവിശ്വാസികൾക്കല്ല: തന്റെ ഇഷ്ടന്മാർക്കു മാത്രം,
ഈ അലങ്കാരം കല്പിച്ചിരിക്കുന്നു. ആകയാൽ യേശുവേ, ക്രൂശ്
ചുമക്കുന്നവരുടെ കൂട്ടത്തിൽ എന്നെ ചേർക്കകൊണ്ടു, ഞാൻ സന്തോഷിച്ചു,
അനുസരിക്കുന്നവനായി തീരേണമേ! ആമെൻ.

മൂന്നാമതു: ചില കഷ്ടങ്ങൾ ബാലശിക്ഷയെ പോലെ തന്നെ മറ്റു
ചിലതു വിശ്വാസവളർച്ചെക്കുള്ള പരീക്ഷ എന്നു വരും. എത്രയും സാരമായ [ 224 ] കഷ്ടതയോ, യേശുനാമം നിമിത്തം ഉപദ്രവവും മരണവും സംഭവിപ്പതു തന്നെ.
അതിന്നു ദാവീദും, യോസേഫം, യോബും, അപോസ്തലന്മാരും ഇങ്ങിനെ
ക്രമേണ മൂന്നു ദൃഷ്ടാന്തങ്ങൾ ഉണ്ടു. ഹാ യേശുവേ! ക്രൂശിൽ തൂങ്ങുന്നതിൽ
നിണക്കു നാണം തോന്നിയില്ലല്ലൊ! നിണക്കുവേണ്ടി ജീവനെയും
ഉപേക്ഷിക്കുന്നതു എനിക്കു മാന്യമായി ബോധിക്കാവു. ആമെൻ.

നാലാമതു: ദൈവം കോപംകൊണ്ടല്ല, സ്നേഹം നിമിത്തം അടിക്കുന്നു
എന്നറിക. പിതാവു ശിക്ഷിക്കാത്ത മകനുണ്ടോ? യേശുവേ! പിതാവു നിന്നെ
എത്ര ശിക്ഷിച്ചിട്ടും, നീ വിടാതെ ഇവൻ അച്ഛൻ എന്നു ഉറപ്പിച്ചതു പോലെ
ഞാനും ഓരോ ശിക്ഷയിൽ അച്ഛന്റെ കൈ എന്നു തിരിച്ചറിയുമാറാക.
ആമെൻ.

അഞ്ചാമതു: കഷ്ടത വർദ്ധിക്കുന്തോറും ദൈവസാമീപ്യം വരും.
കർത്താവേ, നീ എനിക്കുള്ളവൻ ആയാൽ, ഇഹപരങ്ങളും മറന്നു പോകും;
എന്റെ അകവും പുറവും മാഴ്കി പോയാലും, നീ എന്നും എന്റെ ശരണം
തന്നെ.

ആറാമതു: ക്രൂശിന്റെ ഉപകാരങ്ങൾ എങ്ങിനെ എണ്ണാം? അതു
ഗൂഢപാപങ്ങളെ അറിയിക്കുന്ന ദൈവവചനത്തെ തെളിയിക്കുന്ന വിശ്വാസത്തെ
ജ്വലിപ്പിക്കുന്നു. പ്രാർത്ഥിപ്പാൻ ഉപദേശിക്കയും, ദോഷത്തിൽ നിന്നു
തെറ്റിക്കയുംപ്രപഞ്ചത്തിൽ നീരസംവരുത്തുകയും,ഭാവിയിൽ രുചിക്കൂട്ടുകയും
ചെയ്യുന്നു. യേശുവേ, നിന്നെ സ്നേഹിക്കുന്നവർക്കു സർവ്വവും
ഗുണമായിത്തീരേണ്ടതല്ലൊ! നിന്റെ വഴികൾ എത്രയും മറവായി തോന്നിയാലും,
നീ സകലവും എന്റെ ഉപകാരത്തിന്നായി നടത്തുന്നു,എന്നുള്ളിൽ തോന്നിച്ചു,
മരണത്തോളം എന്റെ ആശ്രയത്തെ ഉറപ്പിച്ചു തരേണമേ! ആമെൻ.

ഏഴാമതു. ക്രൂശിന്റെ ഭാരം കുറക്കേണ്ടതിന്നു. ക്ഷാന്തി, പ്രാർത്ഥന,
ആശാബന്ധം ഈ മൂന്നുണ്ടു. കർത്താവു എന്നെ കൊന്നാലും, ഞാൻ അവനിൽ
ആശ്രയിക്കും എന്നു യോബ് പറഞ്ഞുവല്ലൊ. ആ മൂന്നു നീ കൈകളും വടിയും
എന്നു നടിച്ചു. ചുമടുതാങ്ങിയാൽ എടുത്തു കൂടാ എന്നു ഒരുനാളും പറകയില്ല.
യേശുവേ! ഒന്നും പൊറുക്കാത്ത ഈ ഹൃദയം മാറ്റി, നല്ല പൊറുതിയുള്ള
മനസ്സിനെ തരേണമേ! പ്രതീക്ഷയിലും അപേക്ഷയിലും ഞാൻ നിത്യം വളർന്നു
നിന്റെ ക്രിയകളുടെ അവസാനം ആനന്ദത്തോടെ കാണ്മാറാവു. ആമെൻ.

5. ദൈവം ഒരുത്തന്നു വെവ്വേറെ തൊഴിലും വേലയും
കല്പിച്ചിരിക്കകൊണ്ടു, നീതാല്പര്യമായി അതിൽ തന്നെ ഉറച്ചിരിക്ക. ദൈവവും
ക്രിസ്തനും നിത്യം പ്രവൃത്തിക്കുന്നുവല്ലൊ. വിണ്ണോരും ഇടവിടാതെ
സേവിക്കുന്നു. നീയും പ്രാപ്തിയോളം നിന്റെ പണിയെ ചെയ്തു. താണ
നിലയിൽ സന്തോഷത്തോടെ നിന്നുകൊണ്ടു, ദൈവം നിന്റെ ശുശ്രൂഷയുടെ
കണക്കു ഒപ്പിക്കും വരെ, ഉത്സാഹിച്ചുകൊണ്ടു ധനത്തെ അല്ല ദിവ്യാനുഗ്രഹത്തെ [ 225 ] അപേക്ഷിച്ചു നടക്ക. എൻ ദൈവമേ! എന്റെ പണിയും സേവയും ഉദ്യോഗവും
ഇന്നതെന്നു നീ ബോധിപ്പിച്ചു തരേണമേ! കല്പിച്ച വഴിയിൽനിന്നു ഞാൻ
തെറ്റാതെയും ശേഷം ഉള്ളവരുടെ കാര്യങ്ങളിൽ കൈ തുടരാതെയും, നീ
നടത്തുന്ന മാർഗ്ഗത്തിൽ ഞാൻ അനുസരിച്ചു, ഉത്സാഹത്തോടെ
സേവിക്കേണ്ടതിന്നു എനിക്കു ആത്മശരീരങ്ങളിലും സൌഖ്യവും പ്രാപ്തിയും
അനുഗ്രഹവും നല്കേണമേ! തിരുനിവൃത്തിക്കു നേരം ആകുമ്പോൾ
പ്രവൃത്തിയെ ഞാൻ മടിക്കാതെ തീർത്തു, നിന്റെ സ്വസ്ഥതയിലേക്കു
പ്രവേശിക്കേണ്ടതിന്നു കല്പനയാകേണമേ! ആമെൻ.

6, തന്നെ സൃഷ്ടിച്ച ദൈവത്തോടു സംസാരിക്കാത്ത മനുഷ്യരെക്കാൾ
സാരമില്ലാത്തതൊന്നുമില്ല. അതുകൊണ്ടു: എന്റെ ആത്മാവേ!
നിത്യപ്രാർത്ഥനയെ മറക്കരുതെ; ദൈവവരങ്ങളെ ഇറക്കിക്കുന്നതു പ്രാർത്ഥന
തന്നെ. അതു മേഘങ്ങളെ അതിക്രമിച്ചു ദൈവവാസത്തിൽ മുട്ടി പ്രവേശിച്ചു,
വിശ്വരാജാവിനെ നിർബ്ബന്ധിക്കയും ചെയ്യുന്നു. വിളിക്ക, ചോദിക്ക,അന്വേഷിക്ക,
മുട്ടുക എന്നാൽ ഞാൻ കേൾക്കും; നിണക്കു കിട്ടും എന്നിങ്ങിനെ എത്രയും
വളരെ ദൈവവിധികൾ ഉണ്ടു. യേശുതാനും എത്ര പ്രാവശ്യം പ്രാർത്ഥിച്ചു. രാത്രി
മുഴുവനും പിതാവോടു സംസാരിച്ചു. ശിഷ്യന്മാരെ പ്രാർത്ഥിപ്പാൻ ഉപദേശിച്ചും
ഇരിക്കുന്നു. ഇപ്പോൾ യേശുനാമം മൂലം വല്ലതും ചോദിച്ചാൽ അവൻ
മദ്ധ്യസ്ഥനായി പിതാവിന്റെ വല്ലഭാഗത്തിരുന്നു ഹിതമായ ഉത്തരം വരും വരെ,
താൻ വിടാതെ നിണക്കു വേണ്ടി അപേക്ഷിക്കുന്നു. സത്യം.

എൻ ദൈവമേ! ഞാൻ അജ്ഞാനികളെ പോലെ അങ്ങിടിങ്ങിട്
ഓടേണ്ടുന്നവനല്ല, നിന്റെ പ്രിയ നാമത്തെ മാത്രം വിളിച്ചു, എക്കാലത്തിലും
എവിടത്തിലും സമീപത്തു തന്നെ നിന്നെ കണ്ടെത്തുന്നവനാകകൊണ്ടു, ഞാൻ
കണ്ണീർ വാർത്തു സ്തുതിക്കുന്നു. നീ എപ്പോഴും എന്നെ കേൾക്കുന്നു. നീ
അരികിൽ തന്നെ തുണയായി ഉണ്ടു എന്നു ഞാൻ അറിയുന്നു. നിന്നോടു
സംസാരിപ്പാൻ അധികാരം വന്നതിനാൽ, ഞാൻ ഇനി പുഴുവല്ല, മനുഷ്യൻ
തന്നെ ആകുന്നു. ആയതിൽ എനിക്കു രസം തോന്നേണ്ടതിന്നു നീ
പ്രാർത്ഥനയുടെ ആത്മാവെ എന്മേൽ പകരേണമേ! ഇഹപരങ്ങളിലുള്ള സകല
ശിശുക്കൾക്കും പിതാവായ നിന്റെ മുമ്പാകെ ഞാൻ മുട്ടുകുത്തുന്നു.
യേശുനാമത്തെ വിളിച്ചു ഞാൻ ദിവസം തോറും ഒർ ഇഷ്ടക്കുട്ടിയായി നിന്റെ
സന്നിധിയിൽ എത്താവു, സകല സന്തോഷ സങ്കടങ്ങളിലും ഞാൻ കോപവും
സംശയവും കൂടാതെ, പരിശുദ്ധകൈകളെ നിന്റെ നേരെ ഉയർത്തി, വാക്കു
പോരാ എങ്കിൽ, ഞരങ്ങി ദീർഘശ്വാസവുമായിട്ടു ഉള്ളം നിന്തിരുമുമ്പിൽ
വികസിക്കേണമേ! ഇന്നിന്നപ്രകാരം നീ ചെയ്യേണ്ടു എന്നല്ല, നിണക്കു
ഹിതമായതു എനിക്കും ഗ്രാഹ്യം എന്നത്രെ, സന്മരണവിദ്യയെ ബോധിപ്പിച്ചതു
കൊണ്ടു, ഞാൻ നിന്നെ സ്തുതിക്കുന്നു. എന്റെ ജന്മം ഇപ്പോൾ സഫല [ 226 ] മായ്വന്നു. ഇപ്പാരിൽ ഇനി പാർക്കേണ്ടതു ക്ഷമയോടെ ഞാൻ പാർത്തു
കൊള്ളാവു. നിന്റെ സാമീപ്യത്തിൽ എന്നെ ചേർത്തുകൊള്ളുവാൻ എപ്പോൾ
എങ്കിലും തക്കമായാൽ, നീ മരണതാഴ്വരയിലും എന്നെനടത്തി ശത്രുവെ ആട്ടി,
നീ സൃഷ്ടിച്ചു രക്ഷിച്ചിട്ടുള്ള ആത്മാവെ തിരുകൈക്കൽ എടുത്തു
കൊള്ളേണമേ. ആമെൻ. [ 227 ] THE
PILGRIM'S PROGRESS

സഞ്ചാരിയുടെ പ്രയാണം

1849 [ 229 ] സഞ്ചാരിയുടെ പ്രയാണം

ഭൂമിയാകുന്ന വനത്തൂടെ സഞ്ചരിക്കുമ്പോൾ, ഒരേടത്തു ഞാനൊരു ഗുഹയെ
കണ്ടു, അതിൽ പ്രവേശിച്ചുറങ്ങി കണ്ട സ്വപ്നമാവിതു: ഒരാൾ ജീർണ്ണവസ്ത്രവും
അത്യന്തം ഭാരമുള്ള ചുമടും ചുമന്നു തന്റെ വീടു പിന്നിട്ടു നടന്നു, ഒരു പുസ്തകം
വിടർത്തി വായിച്ചു. കുലുങ്ങി കരഞ്ഞു: അയ്യൊ! ഞാൻ എന്തു ചെയ്യേണ്ടു?
എന്നു മുറയിട്ടു പറഞ്ഞു.

അങ്ങിനെ അവൻ വീട്ടിൽ ചെന്നു ഭാര്യാപുത്രന്മാർ ഈ കാര്യം ഒന്നും
അറിയരുത് എന്നു വെച്ചു കഴിയുന്നെടത്തോളം അടങ്ങി പാർത്തു. എങ്കിലും
മനഃക്ലേശം സഹിയാത്തവണ്ണം വർദ്ധിച്ചാറെ, മന്ദതവിട്ടു അവരെ വിളിച്ചു:
അല്ലയൊ പ്രിയരെ! എന്മേൽ ഇരിക്കുന്ന ഭാരം നിമിത്തം ഞാൻ
ബഹുദുഃഖിതനായി തീർന്നു; നമ്മുടെ പട്ടണം അഗ്നിവർഷത്താൽ
വെന്തുപോകും എന്നു കേട്ടു, ഇവിടെനിന്നു ഓടി പോവാൻ ഒരു വഴിയെ
അന്വേഷിക്കേണം; അല്ലെങ്കിൽ നാമും ആ പ്രളയത്തിൽ ഭയങ്കരമായി
നശിച്ചുപോകും എന്നു പറഞ്ഞാറെ, അവർ വിശ്വസിച്ചില്ലെങ്കിലും വളരെ പേടിച്ചു,
വല്ല ഭ്രാന്തൊ എന്തൊ പിടിച്ചിട്ടുണ്ടായിരിക്കും എന്നു വിചാരിച്ചു,
വൈകുന്നേരമാകകൊണ്ടു ബുദ്ധിഭ്രമം തീർപ്പാനായി അവനെ വേഗത്തിൽ
കട്ടിലിന്മേൽ കിടത്തി തടവി കാലും ഞെക്കി, എങ്കിലും സൌഖ്യം വരാതെ
അവൻ പുലരുവോളം ദുഃഖിച്ചു കരഞ്ഞു പാർക്കയും ചെയ്തു. രാവിലെ
സൌഖ്യമുണ്ടൊ? എന്നു അവർ ചോദിച്ചപ്പോൾ, സൌഖ്യം വന്നില്ല; സങ്കടം
നാന്മടങ്ങു വർദ്ധിച്ചിരിക്കുന്നു; നിങ്ങളും ഈ നാശപുരം വിട്ടോടി പോകേണം
എന്നു പറഞ്ഞാറെ, അവർ കോപിച്ചും ചിരിച്ചും നിന്ദിച്ചും കൊണ്ടു അവന്നു
സുബോധം വരുത്തുവാൻ നോക്കിയശേഷം, അവൻ ഒരു മുറിയിൽ പോയി,
അവർക്കും തനിക്കും വേണ്ടി പ്രാർത്ഥിച്ചു. പിന്നെ വെളിയിൽ ചെന്നു ഉലാവി
പുസ്തകം വായിച്ചും പ്രാർത്ഥിച്ചും കൊണ്ടു ചില ദിവസം ദുഃഖേന കഴിച്ചു
പോന്നു. [ 230 ] അനന്തരം അവൻ ഒരു നാൾ കാട്ടിൽ പോയി പുസ്തകം നോക്കി
ആത്മരക്ഷെക്കായി ഞാൻ എന്തു ചെയ്യേണ്ടു എന്നു മുറയിട്ടു ഭയപ്പെട്ടു, നാലു
ദിക്കിലും നോക്കി, ഏതു വഴി ഓടി പോകേണ്ടു എന്നറിയാതെ വ്യാകുലനായി
നില്ക്കുമ്പോൾ, സുവിശേഷി എന്നൊരു പുരുഷൻ അടുക്കെ വന്നു: നീ എന്തിന്നു
ഇങ്ങിനെ നിലവിളിക്കുന്നു? എന്നു ചോദിച്ചാറെ, ഈ പുസ്തകത്തിൽ
പറയുംപ്രകാരം എനിക്ക് മരണവും അതിന്റെ ശേഷം, ന്യായവിസ്താരവും
വരുവാനുണ്ടു; മരണത്തിന്നു ഇഷ്ടമില്ല, വിസ്താരത്തിന്നു പ്രാപ്തിയുമില്ല
എന്നു പറഞ്ഞു.

അപ്പോൾ സുവിശേഷി: എന്തിന്നു മരിപ്പാനിത്ര ഭയം? ഈ ജീവനത്ര
നല്ലതൊ? എന്നു ചോദിച്ചാറെ, ഈ ജീവൻ ഒട്ടും നന്നല്ല, എങ്കിലും എന്റെ
ചുമലിൽ ഉള്ള ഭാരം എന്നെ കുഴിയിൽതന്നെ അല്ല, എത്രയും ആഴമുള്ള
നരകത്തിലേക്ക് ഇറക്കികളയും എന്നു പേടിച്ചതകൊണ്ടാകുന്നു. ഹാ, ഞാൻ
തടവിൽ പോകുവാൻ പ്രാപ്തനല്ലെങ്കിൽ വിസ്താരത്തിന്നും ശിക്ഷാവിധിക്കും
പ്രാപ്തനുമല്ല! എന്നറിഞ്ഞു ഞാൻ നിലവിളിച്ചു കരഞ്ഞു എന്നു അവൻ പറഞ്ഞു.

സുവിശേഷി: നിന്റെ കാര്യം അങ്ങിനെയാകുന്നെങ്കിൽ, നീ
എന്തിന്നുവെറുതെ താമസിക്കുന്നു? എന്നു ചോദിച്ചാറെ, അവൻ: അയ്യൊ! ഞാൻ
ഒരു വഴിയും അറിയുന്നില്ല എന്നു പറഞ്ഞു.

അപ്പോൾ സുവിശേഷി അവന്നു ഒരു എഴുത്തു കൊടുത്തു, ആയതു
അവൻ വാങ്ങി വരുവാനുള്ള കോപത്തിൽനിന്നു ഓടിപോക (മത്തായി. 3,7)
എന്ന ദൈവവചനം കണ്ടു, വായിച്ചു സുവിശേഷിയെ നോക്കി, ഞാൻ എവിടെക്ക്
പോകേണ്ടു? എന്നു ചോദിച്ചാറെ, സുവിശേഷി: വിസ്താരമുള്ള മരുഭൂമിയുടെ
നേരെ വിരൽചൂണ്ടി: "അങ്ങു ഇടുക്കുവാതിലിനെ കണ്ടുവോ?" എന്നു
ചോദിച്ചപ്പോൾ, കണ്ടുകൂടാ എന്നത് കേട്ടശേഷം, സുവിശേഷി: "അങ്ങുമിന്നുന്ന
വെളിച്ചം കണ്ടുവൊ?" എന്നതിന്നു അവൻ: അല്പം കാണുന്നു എന്നു പറഞ്ഞ
സമയം, സുവിശേഷി: എന്നാൽ ആ വെളിച്ചം സൂക്ഷിച്ചു നോക്കി നടന്നാൽ, നീ
വാതിലിനെ കാണും; അതിന്നു മുട്ടിയാൽ ചെയ്യേണ്ടതൊക്കയും കേട്ടറിയും
എന്നു പറഞ്ഞു.

അതിന്റെ ശേഷം ആ സഞ്ചാരി ഓടുവാൻ തുടങ്ങി എന്നു ഞാൻ
എന്റെ സ്വപ്നത്തിൽ കണ്ടു. എങ്കിലും അല്പം വഴി നടന്നശേഷം,
ഭാര്യാപുത്രന്മാർ കാര്യം അറിഞ്ഞു: നിങ്ങൾ എവിടെ പോകുന്നു? ഒന്നു പറയട്ടെ!
വരുവിൻ വരീനോ! എന്നു വിളിച്ചപ്പോൾ അവൻ ചെവി പൊത്തി. "ജീവൻ!
നിത്യജീവൻ! " എന്നും മുറവിളിച്ചു, മറിഞ്ഞു നോക്കാതെ മരുഭൂമിയുടെ
നടുവിലേക്ക് ഓടുകയും ചെയ്തു.

അവന്റെ ഓട്ടം കാണ്മാനായി ഇടവലക്കാർ പലരും പുറപ്പെട്ടു വന്നാറെ,
ചിലർ പരിഹസിച്ചു. മറ്റും ചിലർ ദുഷിച്ചു, ശേഷമുള്ളവർ മടങ്ങി വരേണ്ടതിന്നു [ 231 ] വിളിച്ചാറെയും വരായ്കകൊണ്ടു, കഠിനനും ചപലനും എന്നു രണ്ടു പേർ
ബലാല്ക്കാരേണ അവനെ മടക്കി വരുത്തുവാൻ നിശ്ചയിച്ചു, പിന്നാലെ ചെന്നു
പിടിച്ചു. അപ്പോൾ അവൻ: നിങ്ങൾ വന്നസംഗതി എന്തു? എന്നു ചോദിച്ചാറെ,
നിന്നെ മടക്കുവാൻ തന്നെ എന്നവർ പറഞ്ഞശേഷം, അവൻ അവരോടു:
അതരുത്! ഞാൻ ജനിച്ചതും നിങ്ങൾ വസിക്കുന്നതുമായ പട്ടണം നാശപുരം
തന്നെ; അതിൽ മരിച്ചാൽ നിങ്ങൾ ശവക്കുഴിയിൽതന്നെ അല്ല, അഗ്നിയും
ഗന്ധകവും ചുട്ടുചുട്ടിരിക്കുന്ന സ്ഥലത്തു വീഴും എന്നു വിചാരിച്ചാൽ, നിങ്ങളും
കൂട വന്നാൽ കൊള്ളായിരുന്നു എന്നു പറഞ്ഞു.

കഠിനൻ: എന്തു! കൂട്ടരെയും ധനങ്ങളെയും വിട്ടു പോരാമോ?

ക്രിസ്തിയൻ: (നാശപുരത്തിൽനിന്നു ഓടിയവന്റെ പേർ ഇതു തന്നെ
എന്നറിക.) പിന്നെയൊ! ഈ ഭൂമിയിലെ നന്മകൾ എപ്പേർപ്പെട്ടതും ഞാൻ
തിരഞ്ഞു നടക്കുന്നതിന്റെ ലേശത്തിന്നും ഒത്തുവരികയില്ല; നിങ്ങളും കൂട
വന്നുകൊണ്ടാൽ നമുക്കു ഒരു പോലെ നന്മകൾ വരും. ഞാൻ പോകുന്ന ദിക്കിൽ
സൌഖ്യം വേണ്ടുവോളവും വേണ്ടതിൽ അധികവും ഉണ്ടു, പരീക്ഷിച്ചു
നോക്കുക!

കഠി: നീ ലോകകാര്യം എല്ലാം ഉപേക്ഷിച്ചുവല്ലോ! പിന്നെ നീതിരയുന്നത്
എന്തു?

ക്രിസ്തി: സ്വർഗ്ഗത്തിൽ സൂക്ഷിച്ചു വെച്ചതും, കേടു മാലിന്യം വാട്ടം
എന്നിവ ഇല്ലാത്തതുമായ അവകാശത്തെയും അന്ത്യകാലത്തിൽ
വെളിപ്പെടുവാൻ ഒരുങ്ങിയ രക്ഷയെയും (1 പെത്രു1,4) ഞാൻ അന്വേഷിക്കുന്നു.
ഉത്സാഹത്തോടെ തിരഞ്ഞാൽ, വിധിച്ച കാലത്തു സാധിക്കും; മനസ്സുണ്ടെങ്കിൽ
ആയതെല്ലാം ഈ പുസ്തകം വായിച്ചറിയാം.

കഠി: നിന്റെ പുസ്തകം വേണ്ടാ ഞങ്ങളോടു കൂടി മടങ്ങി പോരുമൊ?

ക്രിസ്തി: ഒരു നാളും ചെയ്കയില്ല; കൈ കരുവിക്കു വെച്ചിരിക്കുന്നു!

കഠി: ഹോ ചപല വാ! നാം ഈ വിഡ്ഢിയെ വിട്ടു തിരികെ പോക!
ഇങ്ങിനെയുള്ള ഭ്രാന്തന്മാർ തങ്ങൾക്കല്ലാതെ മറ്റാർക്കും ബുദ്ധിയില്ല എന്നു
വിചാരിക്കുന്നു.

ച പ: ദുഷിക്കരുത്; അവൻ പറഞ്ഞ വാക്കു നേരായിരിക്കുന്നെങ്കിൽ,
സാരമുള്ളതു അവന്റെ പക്കൽ തന്നെ. എനിക്ക അവനോടു കൂട പോവാൻ
തോന്നുന്നു.

കഠി: നീയും ഭ്രാന്തനായോ! ഈ മത്തൻ നിന്നെവഞ്ചിച്ചു എവിടെയോ
നടത്തും. ഞാൻ ബുദ്ധി ഉപദേശിക്കുന്നു. മടങ്ങി വാ! ഹോ മടങ്ങി വാ;
ബുദ്ധിമാനായിരിക്ക!

ക്രിസ്തി: ചപല, നീ വരിക; ഞാൻ പറഞ്ഞ നന്മകളും അവറ്റേക്കാൾ
അധികവും സാധിക്കും; എന്റെ വാക്കിനെ നീ വിശ്വസിക്കുന്നില്ലെങ്കിൽ, ഈ [ 232 ] പുസ്തകം നോക്കാമല്ലോ! ഇതിലെ ന്യായങ്ങളെ ഉറപ്പിക്കേണ്ടതിന്നു
പുസ്തകകർത്താവ് തന്റെ രക്തം ചിന്നി മുദ്രയാക്കി. അതു കേട്ടു ചപലൻ
കഠിനനെ നോക്കി: അല്ലയോ സഖേ! ഞാൻ ഈ ആളോടു കൂട പോയി
നിത്യജീവനെ അന്വേഷിക്കും എന്നു ചൊല്ലി, ക്രിസ്തീയനോടു:
ഇഛ്ശാസ്ഥലത്തിന്നു പോകുന്ന വഴി അറിയാമൊ? എന്നു ചോദിച്ചു.

ക്രിസ്തി: അറിയാം; ഇടുക്കു വാതിൽക്കൽ പോയാൽ
ആവശ്യമുള്ളതൊക്കയും കേൾക്കാം എന്നു സുവിശേഷി പറഞ്ഞ വാക്കു നാം
അനുസരിച്ചു നടക്കെണം.

ച പ: എന്നാൽ മതി; നാം വേഗം പോക എന്നു പറഞ്ഞു ഇരുവരും
യാത്രയായാറെ, ഞാനും എന്റെ ഭവനത്തിലേക്ക് തന്നെ പൊകും,
ഇങ്ങിനെയുള്ള മത്തന്മാരുടെ കൂട്ടത്തിൽ എന്തു സുഖമുണ്ടാകും എന്നു കഠിനൻ
പറഞ്ഞു കുറയ നേരം നിന്നു നിന്ദിച്ചു മടങ്ങിച്ചെല്ലുകയും ചെയ്തു.

അനന്തരം ക്രിസ്തിയനും ചപലനും മരുഭൂമിയിൽ ഒരുമിച്ചു നടന്നു
ചെയ്ത സംഭാഷണം എന്തെന്നാൽ:

ക്രിസ്തി: അല്ലയോ സഖേ! നീ കൂടെ വരുന്നത് എനിക്ക വലിയ
സന്തോഷം. കഠിനൻ അദൃശ്യ കാര്യത്തിന്റെ ഭയങ്കരങ്ങളും ബലമഹത്വവും
അല്പം പോലും ഗ്രഹിച്ചെങ്കിൽ, ഉദാസീനനായി മടങ്ങിപോകയില്ലായിരുന്നു.

ച പ: നാം ഇപ്പോൾ തനിയെ ഇരിക്കകൊണ്ടു, നോം അന്വേഷിക്കുന്ന
ഭാഗ്യങ്ങളുടെ വസ്തുതയും, അനുഭവിക്കുന്ന വഴിയും എന്നോടു കുറെ അധികം
തെളിയിച്ചു പറയെണം.

ക്രിസ്തി: പല വിധേന അവറ്റിൽ ധ്യാനിച്ചു ബോധം വന്നെങ്കിലും,
പറവാൻ നാവിന്മേൽ വരുന്നില്ല; എന്റെ പുസ്തകത്തെ നോക്കിവായിക്കെണം.

ച പ: ആ പുസ്തകത്തിലെ ന്യായങ്ങൾ എല്ലാം നേരോ?

ക്രിസ്തി: നേർ തന്നെ; ൟ പുസ്തകം ചമെച്ചവൻ ഒരിക്കലും അസത്യം
പറയാത്തവൻ.

ച പ: എന്നാൽ ചൊല്ലി തന്നാലും!

ക്രിസ്തി: സീമയില്ലാത്ത രാജ്യത്തിൽ കുടിയിരിപ്പും, അതിൽ
എന്നെന്നേക്കും പാർപ്പാനായി നിത്യജീവനും സാധിക്കും.

ച പ: പിന്നെ എന്തു?

ക്രിസ്തി: അതിശോഭയുള്ള കിരീടങ്ങളും സൂര്യപ്രകാശമുള്ള
വസ്ത്രങ്ങളും ഉണ്ടാകും.

ച പ: ഇത് ഉത്തമം തന്നെ; പിന്നെയൊ?

ക്രിസ്തി: എല്ലാ ദുഃഖവും കരച്ചലും നീങ്ങി, ഉടയവൻ തന്നെ നമ്മുടെ
കണ്ണുകളിൽനിന്നു കണ്ണുനീരൊക്കയും തുടെച്ചു കളയും.

ച പ: അവിടെ എങ്ങിനെയുള്ള കൂട്ടരുണ്ടാകും? [ 233 ] ക്രിസ്തി: തേജസ്സുള്ള ഖരുബസരാഫിമാരും. പണ്ടു പണ്ടേ
പ്രവേശിച്ചിട്ടുള്ള അനവധി സജ്ജനങ്ങളും, ദൈവമുമ്പാകെ നിന്നു ഇടവിടാതെ
സ്തുതിക്കുന്നവരും, പൊൻമുടി ചൂടിയ മൂപ്പരും സ്വർണ്ണവീണവായിക്കുന്ന
പരിശുദ്ധ കന്യകമാരും, കർത്താവിനെ സ്നേഹിക്കയാൽ തീ വാൾ, വെള്ളം,
നരസിംഹാദികളാൽ മരിച്ച വിശ്വസ്തരും തന്നെ. അവർ ഒക്ക ബഹു സ്നേഹവും
ശുദ്ധിയുമുള്ള ആളുകൾ ആകുന്നു.

ച പ: ഈ വക കേൾക്കയാൽ ഹൃദയം സന്തോഷംകൊണ്ടു ഉരുകും
പോലെ തോന്നുന്നു, അത് എല്ലാം കിട്ടേണ്ടതിന്നു നാം എന്തു ചെയ്യേണ്ടതു?

ക്രിസ്തി. ആ ദേശത്തിലെ കർത്താവും രാജാവുമായവൻ, ആയതെല്ലാം
ഈ പുസ്തകം എഴുതിച്ചറിയിച്ചതിന്റെ സാരം ചുരുക്കമായി പറയാം: നാം
അത് അനുഭവിപ്പാൻ പൂർണ്ണമനസ്സുകൊണ്ടു ആഗ്രഹിച്ചാൽ, അവൻ നമുക്കു
എല്ലാം സൌജന്യമായി തരും (യശ. 55,1 -3. അറി 21,5)

ച പ: ഇതെല്ലാം കേട്ടിട്ടു, എനിക്ക് എത്ര സന്തോഷം! നാം വേഗം നടക്ക!

ക്രിസ്തി: കാര്യം തന്നെ എന്റെ ഭാരം നിമിത്തം എനിക്ക അത്ര വേഗം
നടപ്പാൻ വഹിയാ.

അതിന്റെ ശേഷം അവരിരുവരും നടന്നു സംസാരിച്ചു
കൊണ്ടിരിക്കുമ്പോൾ, ഒരു വലിയ കഴിനിലം സമീപിച്ചു കണ്ടു, വഴി നല്ലവണ്ണം
സൂക്ഷിക്കായ്കകൊണ്ടു, അതിൽ വീണു പോയി. ആ ചളിക്കു അഴിലം എന്നു
പേരാകുന്നു. കുറയ നേരം അവർ ഉരുണ്ടും പിരണ്ടും സർവ്വാംഗം ചളിയും ചേറും
ഏറ്റും കൊണ്ടു ക്രിസ്തിയനും ഭാരഘനത്താൽ മുഴുകുന്ന സമയം ചപലൻ:
ഹേ ക്രിസ്തിയ പുരുഷ നീ എവിടെ? എന്നു വിളിച്ചു.

ക്രിസ്തി: എന്തോ ഞാൻ അറിയുന്നില്ലപ്പാ!

അപ്പോൾ, ചപലൻ കോപിച്ചു അയ്യോ ചതിയ സന്തോഷവും ഗുണവും
നിത്യജീവത്വവും ഉണ്ടാകും എന്നു നീ പറഞ്ഞുവല്ലൊ! ഇപ്പോൾ, ഇങ്ങിനെ ഒരു
കഷ്ടത്തിൽ ആയി. യാത്രാരംഭത്തിൽ ഇപ്രകാരം ആയാൽ തീരുവോളം
എന്തെല്ലാം വരും. ഞാൻ പ്രാണനോടെ തെറ്റി വരികിൽ നീ തനിയെ ചെന്നു
ആ രാജ്യസുഖം ഇഷ്ടം പോലെ അനുഭവിക്ക എന്നു ക്രുദ്ധിച്ചു പറഞ്ഞു. കുതിച്ചു
കുടഞ്ഞു തന്റെ വീട്ടിൻ നേരയുള്ള ഭാഗത്തു കര പിടിച്ചു കയറി, പാഞ്ഞു
കളഞ്ഞു. ക്രിസ്തിയൻ അവനെ പിന്നെ ഒരു നാളും കണ്ടതുമില്ല.

അനന്തരം ക്രിസ്തിയൻ തനിയെ ചളിയിൽ കുഴഞ്ഞു നടന്നു,
ഇടുക്കുവാതിൽക്കൽ ചെല്ലുവാൻ വഴിയെ അന്വേഷിച്ചു നോക്കി എങ്കിലും,
ചുമട നിമിത്തം കഴിനിലത്തിൽനിന്നു കരേറുവാൻ കഴിവ് ഉണ്ടായില്ല: അങ്ങിനെ
ഇരിക്കുമ്പോൾ സഹായി എന്നൊരുത്തൻ അടുത്തു വന്നു നിണക്ക് ഇവിടെ
എന്തു എന്നു ചോദിച്ചു.

ക്രിസ്തി: വരുവാനുള്ള കോപത്തിൽനിന്നു തെറ്റിപോവാനായി [ 234 ] ഇടുക്കുവാതിൽക്കൽ ചെല്ലെണം എന്നു സുവിശേഷിവാക്യം അനുസരിച്ചു,
ഈ പ്രദേശത്തൂടെ നടന്നു കൊണ്ടു ചേറ്റിൽ വീണു.

സഹായി: വഴിക്കലെ മെതിക്കല്ലുകളെ നോക്കി ചവിട്ടാഞ്ഞത് എന്തു?

ക്രിസ്തി: ഭയം എന്നെ ഓടിച്ചത്കൊണ്ടു അടുത്ത വഴിയായി പാഞ്ഞു
വന്നു വീണു എന്നു പറഞ്ഞാറെ, സഹായി അവന്റെ കൈ പിടിച്ചു ചേറ്റിൽ
നിന്നു വലിച്ചെടുത്തു, നിരത്തു വഴിക്കയച്ചു.

അപ്പോൾ ഞാൻ സഹായിയുടെ അരികെ ചെന്നു. അല്ലയൊ സഖെ!
നാശപുരത്തിൽനിന്നു ഇടുക്കുവാതിൽക്കൽ പോകുന്ന വഴി ഈ സ്ഥലത്തൂടെ
ആകുന്നുവല്ലൊ, എന്നാൽ സാധുക്കളായ സഞ്ചാരികൾക്ക സുഖയാത്രക്കായിട്ടു
ഈ നിലം എന്തുകൊണ്ടു നികത്താതെ ഇരിക്കുന്നു? എന്നു ചോദിച്ചാറെ,
സഹായി: അതിന്നു എന്തു കഴിവു! പാപബോധം ഉണ്ടായ ഹൃദയങ്ങളിൽനിന്നു
ചളിയും മലവുമായ സംശയലജ്ജാദികൾ ഒക്കയും ഈ നിലത്തിൽ ഒഴുകി
ചേരുകകൊണ്ട, അതിനെ നന്നാക്കി കൂടാ. അതു ഇങ്ങിനെ കിടക്കുന്നതു.
രാജാവിന്റെ മനസ്സോടെ അല്ല. അവൻ 1800 വർഷങ്ങളിൽ അധികമായി
അസംഖ്യപ്പണിക്കാരെ അയച്ചു, തന്റെ സകല രാജ്യങ്ങളിൽനിന്നും
എണ്ണമില്ലാതോളം സ്വസ്ഥോപദേശക്കല്ലുകളെ വരുത്തി, നികത്തി കൊണ്ടു,
നല്ല നേർവ്വഴിയാക്കുവാൻ പ്രയത്നം ചെയ്തു വന്നിട്ടും ഈ അഴിനിലം എന്ന ചളി
മാത്രം ശുദ്ധമായില്ല.ഇനി അവർ എന്തുതന്നെ ചെയ്താലും ഈ കുഴി നിറകയില്ല.
അതിന്റെ നടുവിൽ കൂടി നടപ്പാന്തക്കവണ്ണം ഉറപ്പുള്ള ചില മെതിക്കല്ലുകൾ
വെച്ചിട്ടുണ്ടു എങ്കിലും, വർഷകാലത്തു വെള്ളം പൊങ്ങിപ്പൊങ്ങി വരുന്നതിനാൽ,
അവറ്റെ കണ്ടുകൂട; കണ്ടാലും സഞ്ചാരികൾക്കു പലർക്കും തലതിരിച്ചൽ
ഉണ്ടാകകൊണ്ടു കാലും തെറ്റി അവർ ചേറ്റിൽ വീഴുന്നു. ഇടുക്കുവാതിൽ
കടന്നശേഷം, വഴിയെല്ലാം നന്നായിരിക്കുന്നു എന്നു പറഞ്ഞു. അക്കാലം ചപലൻ
വീട്ടിൽ എത്തി എന്നു ഞാൻ സ്വപ്നത്തിൽ കണ്ടു, കൂട്ടരെല്ലാവരും അവനെ
കാണ്മാൻ വന്നു: മടങ്ങി വന്നോ? ബുദ്ധിമാൻ തന്നെ! എന്നും ക്രിസ്തിയനോടു
കൂട പോയതു മൌഢ്യം എന്നും ക്രിസ്തിയനെ ചതിച്ചു മടങ്ങി കളഞ്ഞതിനാൽ
നീ എത്രയും നികൃഷ്ടൻ എന്നും ഹാ! നീ എന്തൊരു മുമുക്ഷു എന്നും
പരിഹസിച്ചു പറഞ്ഞപ്പോൾ, അവൻ കുറെ നാണിച്ചു മിണ്ടാതെ ഇരുന്ന ശേഷം,
ധൈര്യം ഏറി ഒക്കത്തക്ക ക്രിസ്തിയനെ നിന്ദിച്ചും ദുഷിച്ചും കൊണ്ടിരുന്നു.

പിന്നെ ക്രിസ്തിയൻ ഏകനായി നടന്ന നേരം, ജഡാചാരം എന്നു
ചൊല്ലെഴും പട്ടണക്കാരനായ ലോകജ്ഞാനി അടുക്കെ വന്നു, അവന്റെ
വർത്തമാനം കുറയ അറിഞ്ഞു ക്ഷീണതയും ദുഃഖഭാവവും മറ്റും കണ്ടതു
കൊണ്ടു, അവനെ നോക്കി തൊഴുതു: അല്ലയോ ചുമടുകാരാ! നീ ഞരങ്ങി
ഉഴന്നു പോകുന്നതു എവിടേക്കു?

ക്രിസ്തി: ഞരങ്ങി ഉഴന്നു പോകുന്നു സത്യം; എന്റെ ഭാരം നീക്കി [ 235 ] കളവാനായി ഇടുക്കു വാതിൽക്കലേക്ക് പോകുന്നു.

ലോകജ്ഞാനി: നിണക്ക് ഭാര്യാപുത്രന്മാരുണ്ടോ?

ക്രിസ്തി: ഉണ്ടു എങ്കിലും ഈ ഭാരം നിമിത്തം അവരിലുള്ള പറ്റു
അറ്റുപോയി; അവർ പിരിഞ്ഞപ്രകാരം തോന്നുന്നു.

ലോക: ഞാൻ ബുദ്ധി ഉപദേശിച്ചാൽ നീ കേൾക്കുമോ?

ക്രിസ്തി: അത് നന്നാകുന്നെങ്കിൽ കേൾക്കാം; ബുദ്ധി തന്നെ
എനിക്കാവശ്യം.

ലോക: നീ ആ ചുമടു വേഗം അഴിച്ചു കളക, അല്ലെങ്കിൽ മനസ്സിലെ
സ്ഥിരതയും ദൈവം നല്കിയ അനുഗ്രഹങ്ങളിലെ സന്തോഷവും നിണക്ക ഒരു
നാളും ഉണ്ടാകുന്നില്ല.

ക്രിസ്തി: ഞാൻ അന്വേഷിക്കുന്നതു ഇതു തന്നെ എങ്കിലും എന്നാലും
എന്റെ നാട്ടുകാരാലും ഈ ഘനമുള്ള ഭാരത്തെ നീക്കുവാൻ കഴിയുന്നില്ല;
അതിന്നു തക്ക ആളെ കാണ്മാൻ പറഞ്ഞ പ്രകാരം യാത്രയാകുന്നുണ്ടു.

ലോക: ഈ വഴിക്കലെ പോയാൽ ഭാരത്തിന്നു നീക്കം ഉണ്ടാകും എന്നു
നിന്നോടു പറഞ്ഞതാർ?

ക്രിസ്തി: വലിയവനും മാനശാലിയുമായ ഒരുവൻ സുവിശേഷി
എന്നവന്റെ പേർ.

ലോക: അവന്റെ ഉപദേശം നശിച്ചു പോകട്ടെ, അവൻ നിന്നെ വല്ലാത്ത
ദുർഗ്ഗതിക്കയച്ചു. ഇത് പോലെ കഷ്ടമുള്ള വഴി ലോകത്തിൽ എങ്ങും ഇല്ല
എന്നു കാണ്മാൻ സംഗതി ഉണ്ടാകും. നീ അഴിനിലയിൽ വീണില്ലേ? ഇതു ഈ
വഴിയിൽ സഞ്ചരിക്കുന്നവർക്കു കഷ്ടാരംഭം അത്രെ; ഇനി ക്ഷീണത, വേദന,
പൈദാഹം; നഗ്നത, വാൾ, അന്ധകാരം, നരസിംഹാദികൾ, മരണവും മറ്റും
നിണക്ക് ഉണ്ടായ്വരും എന്നു അസംഖ്യ ജനങ്ങളുടെ സാക്ഷിയാൽ
അറിയാമല്ലോ. അയ്യോ ഒരന്യന്റെ വാക്കു കേട്ടു, ഇപ്രകാരം നഷ്ടം തിരിയുന്നത്
പുതുമ തന്നെ.

ക്രിസ്തി; എന്റെ ചുമലിൽ തൂങ്ങുന്ന ഈ ഭാരം നിങ്ങൾ പറഞ്ഞ
കാര്യങ്ങളേക്കാൾ ഭയങ്കരമുള്ളതാകുന്നു. ഇതിനെ മാത്രം നീക്കുവാൻ സംഗതി
ഉണ്ടാകുന്നെങ്കിൽ, എന്തുവന്നാലും സങ്കടമില്ല.

ലോക: ആ ഭാരം എങ്ങിനെ വന്നു?

ക്രിസ്തി: കൈക്കലുള്ള പുസ്തകം വായിച്ചതിനാൽ തന്നെ.

ലോക: ഞാൻ അങ്ങിനെ തന്നെ ഊഹിച്ചു. പല ചപ്പന്മാർ വലിയ
കാര്യത്തിന്നു തുനിഞ്ഞാൽ അവർ നാണിച്ചു ബുദ്ധിമുട്ടി നഷ്ടം തിരിഞ്ഞു
അറിയാത്തതിനെ സമ്പാദിപ്പാൻ നോക്കി നടക്കുന്ന പ്രകാരം നീ ചെയ്യുന്ന
സത്യം.

ക്രിസ്തി: അറിയാത്തതിനെ അല്ല, എന്റെ ഘനമുള്ള ഭാരത്തിന്നു നീക്കം [ 236 ] വരുത്തുവാൻ അന്വേഷിക്കുന്നു.

ലോക: നീ ഈ ദുർഘടവഴിയിൽ നടന്നാൽ, കാര്യസാദ്ധ്യം ഉണ്ടാകുമോ?
ഞാൻ നിണക്ക നല്ലൊരു വഴി കാണിച്ചു തരാം; ആയതിൽ ഇഷ്ടമുള്ളതെല്ലാം
ഒരു സങ്കടം കൂടാതെ വരും; സൌഖ്യവും ബഹുമാനവും സൽകീർത്തിയും
ആവശ്യം പോലെ ഉണ്ടാകും.

ക്രിസ്തി: അല്ലയോ സഖേ! ഇതിനെ വിവരിച്ചു പറയെണം.

ലോക: അങ്ങു ലോകാചാരം എന്ന ഗ്രാമം കാണുന്നുവൊ? അവിടെ
ധർമ്മശാസ്ത്രി എന്ന ബുദ്ധിയും കീർത്തിയുമുള്ളൊരു വിദ്വാൻ പാർക്കുന്നു.
ഈ വകയുള്ള ഭാരങ്ങളെ ചുമലിൽ നിന്നെടുപ്പാൻ നല്ല ശീലമുണ്ടു. ബുദ്ധിഭ്രമവും
തീർപ്പാൻ അവനാൽ കഴിയും. ഏറിയൊരു ചുമടുകാരെ അവൻ ഇപ്രകാരം
സഹായിച്ചു സൌഖ്യമാക്കി. നീയും അവന്റെ അടുക്കൽ ചെന്നാൽ
ഗുണമുണ്ടാകും. അവന്റെ ഭവനം ദൂരമല്ല സമീപത്തു തന്നെ; ഒരു നാഴിക
വഴിയേ ഉള്ളു. താൻ വീട്ടിൽ ഇല്ലെങ്കിൽ മകനായ മര്യാദി നിണക്ക്
ആവശ്യമുള്ളതൊക്കയും അഛ്ശൻ പോലെ പറഞ്ഞു തരും, അവിടെ നിന്റെ
ഭാരത്തിന്നു നീക്കം വരും. നാശപുരത്തിലേക്ക് മടങ്ങി ചെല്ലുവാൻ ആവശ്യമില്ല;
ഭാര്യാപുത്രന്മാരെ ആ ഗ്രാമത്തിലേക്ക് വരുത്തി, ഒഴിവുള്ള ഭവനം ഒന്നു
കൂലിക്കുവാങ്ങി, നിത്യം സുഖിച്ചിരിക്കാം. ഭക്ഷണദ്രവ്യങ്ങൾ ഒക്ക നല്ലതും
സഹായവും കൂട്ടരെല്ലാവരും മാനമുള്ളവരുമാകുന്നു.

അപ്പോൾ ക്രിസ്തിയൻ ഇളകി, ഈ വിദ്വാൻ പറഞ്ഞ വാക്കു
സത്യമെങ്കിൽ ആയതിനെ പ്രമാണിക്കുന്നത് തന്നെ നല്ലതാകുന്നു എന്നു
വിചാരിച്ചു, അല്ലയൊ സഖേ! ആ ഗുണവാന്റെ വീടു എവിടെ? എന്നു ചോദിച്ചു.

ലോക: നീ അങ്ങു ഒരു കുന്നു കാണുന്നുവൊ?

ക്രിസ്തി: കാണുന്നു.

ലോക: ആ കുന്നിന്റെ താഴെ തന്നെ അവന്റെ വീടു.

അനന്തരം കിസ്തിയൻ നേർവ്വഴിതെറ്റി, രക്ഷെക്കായി
ധർമ്മശാസ്ത്രിയുടെ ഭവനത്തിലേക്ക് പോകുവാൻ പുറപ്പെട്ടു. കുന്നിന്റെ
സമീപത്തെത്തിയാറെ, ഉയരം ഭയങ്കരമായും നില്പു ചാരി തൂങ്ങി വഴിമേൽ
വീഴുമാറായ പ്രകാരവും കണ്ടു, പേടിച്ചു സ്തംഭിച്ചു. എന്തു വേണം എന്നറിയാതെ
നിന്ന സമയം ചുമടു അതിഭാരമായി തോന്നിയതുമല്ലാതെ, അഗ്നിയും
നിലത്തുനിന്നു എരിയുന്നതിനാൽ താൻ വെന്തു പോകും എന്നു വിചാരിച്ചു
ഭ്രമിച്ചു വിയർത്തു നിന്നു: അയ്യോ ഞാൻ എന്തു ചെയ്യേണ്ടു? എവിടേക്ക്
പോകേണ്ടു? ഞാൻ ലോകജ്ഞാനിയുടെ വാക്കു പ്രാമാണിച്ചു നേർവ്വഴിയെ
വിട്ടതു എന്തു? എന്നു ദുഃഖിച്ചു മുറയിട്ടപ്പോൾ സുവിശേഷി വരുന്നതു കണ്ടു
നാണിച്ചു നിന്നാറെ, സുവിശേഷിയും അടുക്കെ വന്നു, അവനെ സൂക്ഷിച്ചു
നോക്കി, നിണക്ക ഇവിടെ എന്തു പ്രവൃത്തി? എന്നു ചോദിച്ചാറെ, ക്രിസ്തിയൻ [ 237 ] മിണ്ടാതെ ഇരുന്നു, നിലത്തു നോക്കി പാർത്തു.

സുവിശേഷി: നാശപുരസമീപത്തു വെച്ചു കരഞ്ഞ ആൾ നീ തന്നെയോ?

ക്രിസ്തി: അതെ; ഞാൻ തന്നെ ആകുന്നു.

സുവി: ഇടുക്കു വാതില്ക്കൽ പോകേണം എന്നു ഞാൻ
പറഞ്ഞിട്ടില്ലയോ?

ക്രിസ്തി: അതേ നിങ്ങൾ പറഞ്ഞു.

സുവി: നീ നേർവ്വഴിയിലല്ലല്ലോ ഇത്ര വേഗത്തിൽ തെറ്റിപ്പോയതു എന്തു?

ക്രിസ്തി: അഴിനില കടന്ന ശേഷം ഒരുവൻവന്നു, എന്റെ മുമ്പിലുള്ള
ഗ്രാമത്തിലേക്ക് ചെന്നാൽ ഭാരം നീക്കുവാൻ പ്രാപ്തിയുള്ളൊരുത്തനെ കാണും
എന്നു പറഞ്ഞതിനെ ഞാൻ അനുസരിച്ചു പോയി.

സുവി: അവൻ ആർ?

ക്രിസ്തി: അവൻ ഗുരുവേഷം ധരിച്ചു, വളരെ സംസാരിച്ചതിനാൽ ഞാൻ
ഇളകി അനുസരിച്ചു, ഇവിടെ എത്തി, മലയെയും അതിന്റെ കുത്തന
നില്പിനെയും കണ്ടാറെ, അതു എന്മേൽ വീണു തകർക്കും എന്നു പേടിച്ചു
നിന്നു.

സുവി: എന്നാൽ അവന്റെ വാക്കു എന്തു?

ക്രിസ്തി: യാത്ര എവിടേക്ക്? എന്നു ചോദിച്ചു ഞാനും അതു പറഞ്ഞു
അറിയിച്ചു.

സുവി: അതിന്നു അവൻ എന്തു പറഞ്ഞു?

ക്രിസ്തി: ഭാര്യാപുത്രന്മാർ ഉണ്ടൊ? എന്നു ചോദിച്ചാരെ, ഞാൻ ഉണ്ടു
എങ്കിലും ഈ ഭാരം നിമിത്തം അവരിൽ മുമ്പേത്ത രസം തോന്നുന്നില്ല എന്നു
പറഞ്ഞു.

സുവി: അപ്പോൾ, അവൻ എന്തു പറഞ്ഞു?

ക്രിസ്തി: എന്റെ ഭാരം വേഗം ചാടി കളയെണം എന്നു പറഞ്ഞാറെ,
ഞാൻ ഇടുക്കുവാതിൽക്കൽ പോയിട്ടു രക്ഷാസ്ഥലത്തിന്റെ വഴി
അറിയേണ്ടതിന്നു സംഗതി ഉണ്ടാകും എന്നുരച്ചപ്പോൾ, അവൻ: നീ അവിടെ
പോകരുതു അടുക്കെയുള്ളതു സൌഖ്യമുള്ളതുമായ ഒര വഴി ഇതാ! നീ ഇതിലെ
നടന്നാൽ ഭാരം നീക്കുവാൻ ശീലമുള്ളൊരു സൽപുമാന്റെ വീട്ടിൽ എത്തും
എന്നു പറഞ്ഞ വാക്കു ഞാൻ പ്രമാണിച്ചു, വഴി തെറ്റി രക്ഷെക്കായി ഇങ്ങോട്ട
പുറപ്പെട്ടു വന്നാറെ, കാര്യപ്പൊരുൾ കണ്ടു പേടിച്ചു നിന്നു, ഇനി എന്തു വേണം
എന്നറിയുന്നില്ല.

സുവി: ദൈവവചനം കേൾപ്പാൻ നില്ക്ക എന്നു കല്പിച്ചാറെ,
ക്രിസ്തിയൻ വിറച്ചു കൊണ്ടു നിന്നപ്പോൾ, സുവിശേഷി: പറയുന്നവനെ നിങ്ങൾ
മതിയാക്കാതെ ഇരിപ്പാൻ നോക്കുവിൻ! ഭൂമിയിൽ കേൾപ്പിക്കുന്നവനെ
മതിയാക്കിയവർ തെറ്റി പോകാതെ ഇരിക്കെ, സ്വർഗ്ഗത്തിൽനിന്നു [ 238 ] കേൾപ്പിക്കുന്നവനെ നാം വിട്ടൊഴിഞ്ഞാൽ എത്ര അധികം ശിക്ഷ പറ്റും (എബ്ര
12, 25) വിശ്വാസത്താലെ നീതിമാനായവൻ ജീവിക്കും എങ്കിലും
പിൻവാങ്ങുന്നവനിൽ എന്റെ ആത്മാവിന്നു ഇഷ്ടം ഉണ്ടാകയില്ല. നീ തന്നെ
പിൻവാങ്ങിയവനും സമാധാനവഴിയെ വിട്ടു മഹോന്നതന്റെ ആലോചനയെ
ഉപേക്ഷിച്ചു. നാശത്തിന്നണഞ്ഞവനുമാകുന്നു എന്നു പറഞ്ഞു.

അനന്തരം ക്രിസ്തിയൻ വീണുരുണ്ടു അയ്യൊ കഷ്ടം! കഷ്ടം! ഞാൻ
ചാവാറായി എന്നു നിലവിളിച്ചപ്പോൾ, സുവിശേഷി അവന്റെ കൈപിടിച്ചു
"മനുഷ്യരുടെ സകല പാപവും ദൂഷണവും ക്ഷമിക്കപ്പെടും (മത്തായി12, 31)
അവിശ്വാസിയായിരിക്കാതെ വിശ്വാസിയായിരിക്ക" (യൊഹ. 20, 27) എന്നതു
കേട്ടു ക്രിസ്തിയൻ കുറയ ധൈര്യം പൂണ്ടു എഴുനീറ്റു വിറച്ചു കൊണ്ടു
നിന്നപ്പോൾ സുവിശേഷി: എന്റെ വാക്കു ഇനി നല്ലവണ്ണം വിചാരിച്ചു
കൊണ്ടിരിക്ക നിന്നെ വഞ്ചിച്ചവൻ ആരെന്നു നിണക്ക് അവൻ കാട്ടി തന്ന ആൾ
ആരെന്നും ഞാൻ പറഞ്ഞു തരാം; നിന്നെ വഞ്ചിച്ചവൻ ഐഹികം പ്രമാണിച്ചും
ജഡത്തെ ആചരിച്ചും ക്രൂശിന്റെ വൈരിയായി നടന്നും നടത്തിച്ചുംകൊണ്ടു,
നേർവ്വഴികളെവിടാതെ വഷളാക്കുവാൻ നോക്കുന്ന ലോകജ്ഞാനി തന്നെ
ആകുന്നു. അവൻ നിണക്ക് തന്ന ആലോചനയിൽ മൂന്നു വിരുദ്ധങ്ങൾ ഉണ്ടു.
അവൻ നിന്നെ നേർവ്വഴിയിൽ നിന്നു തെറ്റിച്ചു കളഞ്ഞു. ക്രൂശിന്മേൽ നീരസം
ഉണ്ടാക്കി, മരണത്തിന്നു ഫലം വിളയുന്ന വഴിക്കയച്ചു.

1. ലോകജ്ഞാനിയുടെ ഉപദേശം അനുസരിപ്പാനായി നീ ദൈവവചനം
ഉപേക്ഷിച്ചു കളഞ്ഞു. ഇടുക്കു വാതിലിൽ കൂടി അകത്തു പ്രവേശിപ്പാൻ
പൊരുതുവിൻ ജീവങ്കലേക്ക് ചെല്ലുന്ന വാതിൽ ഹാ, എത്ര ഇടുക്കും വഴി
ഞെരുക്കവും ആകുന്നു; അതിനെ കണ്ടെത്തുന്നവർ ചുരുക്കമത്രെ എന്നു
കർത്താവ് പറഞ്ഞുവല്ലൊ (മത്താ. 7, 13, 14) ആ വഴിയിൽ നിന്നു
വാതിൽക്കൽനിന്നും നിന്നെതെറ്റിച്ചു കളഞ്ഞവന്റെ ഉപദേശത്തെയും
നിണക്ക് അതിലുണ്ടായ അനുസരണത്തെയും വെറുക്കുക.

2. മിസ്രയിലെ നിക്ഷേപങ്ങളേക്കാൾ നിണക്ക് അധികം
വാഞ്ഛിതമായിരിക്കേണ്ടുന്ന ക്രൂശിനെ അവൻ നീരസമാക്കി കളവാൻ
ഭാവിച്ചതു നീ നിരസിക്കെണം: തന്റെ ജീവനെ രക്ഷിപ്പാൻ അന്വേഷിക്കുന്നവൻ
അതിനെ കളയും (മത്താ. 10, 19) എന്റെ അടുക്കൽ വന്നു,
മാതാപിതാക്കന്മാരെയും ഭാര്യാപുത്രന്മാരെയും സഹോദരിസഹോദരന്മാരെയും
സ്വജീവനെയും പകെക്കാത്തവന്നു എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല
എന്നു കർത്താവിന്റെ വചനം ഓർത്തു നിത്യജീവനെ ഏകുന്നതു നിണക്ക്
നാശത്തെ വരുത്തും എന്നുപറയുന്നവനെയും അവന്റെ ഉപദേശത്തെയും
നിരസിക്ക.

3. അവൻ നിന്നെ മരണഫലം വിളയുന്ന വഴിക്കയച്ചതിനെ നിരസിപ്പാൻ [ 239 ] വേണ്ടി അവൻ കാട്ടി തന്ന ആളുകളുടെ അവസ്ഥ കേൾക്ക. ആയവൻ നിന്റെ
തലമേൽ വീഴുമാറായി കണ്ട ഈ സീനായി മലിയിൽ തന്റെ മക്കളോടു കൂടി
രഹസ്യമായി പാർത്തു വരുന്ന അടിമസ്ത്രീയുടെ മകനായ ധർമ്മശാസ്ത്രി
തന്നെ ആകുന്നു. അടിമക്കാർ നിണക്ക സ്വാതന്ത്ര്യം കൊടുക്കുമോ? ആയാൾ
ഒരു സമയമെങ്കിലും ഒരുത്തരുടെ ഭാരം നീക്കിട്ടില്ല,നീക്കുവാൻ കഴിയുന്നതുമില്ല
ന്യായപ്രമാണ പ്വൃത്തികളാൽ ജീവിക്കുന്നൊരുത്തനെങ്കിലും
നീതീകരിക്കപ്പെടുവാൻ കഴിയുന്നില്ല. ഭാരം പോകുന്നതുമില്ല. ലോകജ്ഞാനി
ശുദ്ധ കള്ലന; ധർമ്മശാസ്ത്രി ഒരു വഞ്ചകൻ, അവന്റെ മകനായ മര്യാദി എത്രയും
നല്ല വേഷം പൂണ്ടിരിക്കുന്നു എങ്കിലും കപടഭക്തിക്കാരനത്രെ ആകുന്നു നിണക്ക
ഒരു സഹായം എത്തിപ്പാൻ അവരാൽ കഴിയുന്നില്ല. നീ ആ ചതിയന്മാരെ
കുറിച്ചു കേട്ടിട്ടുള്ള കഥ ഒക്ക നിന്നെ വഞ്ചിച്ചു, രക്ഷാവഴിയിൽ നിന്നു തെറ്റിച്ചു
കളവാനായി ഒരുപായമത്രെ എന്നു പറഞ്ഞു, ആകാശത്തേക്ക് നോക്കി തന്റെ
വചനത്തിന്റെ സാക്ഷിക്കായി പ്രാർത്ഥിച്ചാറെ, മലയിൽനിന്നു വാക്കുകളും
അഗ്നിയും പുറപ്പെട്ടതിനാൽ ക്രിസ്തിയൻ വിറച്ചുകൊണ്ടിരുന്നു. ആ വാക്കുകൾ
ഇവ തന്നെ; (ന്യായപ്രമാണ) ധർമ്മപുസ്തകത്തിൽ എഴുതിയവ ഒക്കയും
ചെയ്വാൻ അവറ്റിൽ വസിച്ചു നില്ക്കാത്തവൻ ശപിക്കപ്പെട്ടവൻ എന്നു
എഴുതിയിരിക്കുന്നു. (ഗല. 3, 10)

അപ്പോൾ ക്രിസ്തിയൻ പ്രാണനാശം വരും എന്നു വിചാരിച്ചു
നിലവിളിച്ചും ദുഃഖിച്ചും, ലോകജ്ഞാനിയെ കണ്ട കാലത്തെ തന്നെ ശപിച്ചും
അവന്റെ ജഡഫലമായ ആലോചന കേട്ടനുസരിച്ചതിനാൽ നാണിച്ചുംകൊണ്ടു,
സുവിശേഷിയോടു, ഹാ സഖേ! എനിക്ക ഇനി എന്തു കഴിവു. ഞാൻ ആയാളുടെ
ആലോചന കേട്ടനുസരിച്ചതു കൊണ്ടു എനിക്ക വളരെ സങ്കടം, ഇനി മടങ്ങി
ഇടുക്കുവാതിൽക്കൽ ചെന്നാൽ ഞാൻ ഈ ബുദ്ധിക്കേടു നിമിത്തം
അപമാനത്തോടെ ആട്ടിക്കളയപ്പെടുമോ? എന്നു ചോദിച്ചാറെ, സുവിശേഷി:
നീ വിരുദ്ധവഴിയിൽ നടപ്പാൻ വേണ്ടി നേർവ്വഴിയെ വിട്ടത് കൊണ്ടു നിന്റെ
പാപം ഏറ്റവും വലിയതാകുന്നു സത്യം, എങ്കിലും ആ വാതിൽക്കലെ
കാവൽക്കാരൻ മാനുഷപ്രിയനാകുന്നു, നിന്നെയും കൈക്കൊള്ളും. അവന്റെ
കോപത്താൽ വഴിയിൽനിന്നു നശിക്കാതിരിക്കേണ്ടതിന്നു ഇനി തെറ്റി
നടക്കാതിരിപ്പാൻ സൂക്ഷിച്ചു കൊൾക, ന്നത കേട്ടാറെ, ക്രിസ്തിയൻ
സുവിശേഷിയെ വന്ദിച്ചു, ഒരു ചുംബനവും അനുഗ്രഹവാക്കും വാങ്ങി പുറപ്പെട്ടു
വഴിക്കൽ വെച്ചു ആരോടെങ്കിലും ഒന്നും ചോദിക്കയും പറകയും ചെയ്യാതെ
ലോകജ്ഞാനിയെ കണ്ടു, അവന്റെ ആലോചന അനുസരിപ്പാൻ തുടങ്ങിയ
സ്ഥലത്തു എത്തുവോളം വളരെ ഭയം കൊണ്ടു ഓടി നടക്കയും ചെയ്തു.
അതിന്റെ ശേഷം അവൻ കാലക്രമേണ വാതിലക്കലും എത്തി. മുട്ടിയാൽ
തുറക്കപ്പെടും (മത്ത. 7.7-8) എന്നൊരു മെലേഴുത്തിനെ കണ്ടു മുട്ടി. [ 240 ] ഈ വാതിലൂടെ പൂകുവാൻ
ഈ മത്സരിക്ക എൻ പുരാൻ
കനിഞ്ഞുടൻ തുറക്കുകിൽ
ഞാൻ എന്നും വാഴ്ത്തും ഊർദ്ധ്വത്തിൽ.

എന്നു കുറെ നേരം പാടിയും മുട്ടിയും കൊണ്ടിരുന്ന ശേഷം, സുചിത്തൻ
എന്നൊരു ഘനശാലി വാതില്ക്ക അടുത്തു: നീ ആരെന്നും, യാത്ര എവിടെ
നിന്നു എന്നും, വന്ന കാരണം എന്തു എന്നും ചോദിച്ചു.

ക്രിസ്തിയൻ: വലിയ ഭാരം കൊണ്ടു വലഞ്ഞൊരു പാപി, ഇതാ
വരുവാനുള്ള കോപത്തെ ഒഴിപ്പാനായി, ഞാൻ നാശപുരം വിട്ടു ചിയോനിലേക്ക്
യാത്രയാകുന്നു. വഴി ഈ വാതിൽക്കൽ കൂടി ഇരിക്കുന്നു എന്നു കേട്ടത്കൊണ്ട്
അകത്തു ചെല്ലേണ്ടതിന്നു കല്പന ചോദിക്കുന്നു എന്നു പറഞ്ഞാറെ,
സുചിത്തൻ സന്തോഷിച്ചു വാതിൽ തുറന്ന ക്രിസ്തിയൻ അകത്തു കടന്നു
അപ്പോൾ,

സുചിത്തൻ: അവന്റെ കൈപിടിച്ചു വലിച്ചു ഇതിന്റെ സംഗതി
എന്തെന്നു ക്രിസ്തിയൻ ചോദിച്ചശേഷം, സുചിത്തൻ: ഈ വാതിലിന്റെ
സമീപത്തു വലിയ ഒരു കോട്ടയുണ്ടു. അവിടെ പാർത്തുവരുന്ന
ഭൂതപ്രമാണിയായ ബേൽജബുബും അവന്റെ വംശക്കാരും വഴിപോക്കർ ഇതിൽ
കടന്നു വരുമ്മുമ്പെ അവരെ കൊല്ലുവാൻ വേണ്ടി അസ്ത്രങ്ങളെ എയ്തു
കൊണ്ടിരിക്കുന്നു എന്നു പറഞ്ഞാറെ, ക്രിസ്തിയൻ ഞാൻ സന്തോഷിച്ചും
വിറച്ചും ഇരിക്കുന്നു എന്നുരച്ചു. കടന്ന ശേഷം, ദ്വാരപാലൻ: നിന്നെ ഇവിടേക്കു
പറഞ്ഞയച്ചതാർ? എന്നു ചോദിച്ചു.

ക്രിസ്തി: ഞാൻ ഇവിടെ വന്നു മുട്ടിയാൽ, നിങ്ങൾ വാതിൽ തുറന്നു,
ആവശ്യമുള്ളതെല്ലാം പറഞ്ഞു തരും എന്നു സുവിശേഷി കല്പിച്ചത് കൊണ്ടു
ഞാൻ വന്നു മുട്ടിയതു.

സുചി: ആർക്കും അടെപ്പാൻ കഴിയാത്ത വാതിൽ നിന്റെ മുമ്പാകെ
തുറന്നിരിക്കുന്നു.

ക്രിസ്തി: ഹാ! ഇപ്പോൾ എന്റെ അദ്ധ്വാനം ഫലിപ്പാൻ തുടങ്ങുന്നു!

സുചി: എങ്കിലും നീ തനിയെ വന്നതെന്തു?

ക്രിസ്തി: എനിക്കു ഉണ്ടായതുപോലെ എന്റെ നാട്ടുകാർക്കു
ആർക്കെങ്കിലും വരുവാനുള്ള നാശത്തെ കുറിച്ചു ബോധമില്ലായ്ക
കൊണ്ടാകുന്നു.

സുചി: നീ യാത്രയാകുന്നു എന്നു പലരും അറിഞ്ഞിട്ടുണ്ടൊ?

ക്രിസ്തി: അറിഞ്ഞു, ഞാൻ പുറപ്പെട്ട സമയം തന്നെ ഭാര്യാപുത്രന്മാർ
എന്നെ കണ്ടു, മടങ്ങി വരേണ്ടതിന്നു വളരെ നിലവിളിച്ചു. അയല്ക്കാർ പലരും
അങ്ങിനെ തന്നെ ചെയ്തു വന്നു എങ്കിലും ഞാൻ ചെവി പൊത്തി വേഗം [ 241 ] നടന്നു.

സുചി: നിന്നെ മടക്കേണ്ടതിന്നു വല്ലവരും പിന്നാലെ വന്നുവോ?

ക്രിസ്തി: കഠിനനും ചപലനും എന്നു രണ്ടു പേർ വന്നു സാധിക്കുന്നില്ല
എന്നു കണ്ടാറെ, കഠിനൻ ദുഷിച്ചു തിരികെ പോയി, ചപലൻ അല്പവഴി
എന്റെ കൂട പോന്നു.

സുചി: അവൻ ഇവിടെ എത്തിയില്ലല്ലോ?

ക്രിസ്തി: ഇല്ല; ഞങ്ങൾ ഇരുവരും ഒരുമിച്ചു അഴിനിലയോളം വന്നു
വീണപ്പോൾ, ചപലൻ മുഷിഞ്ഞു ദൂരേ പോവാൻ മടിവുണ്ടായി, നീ തനിയെ
ചെന്നു ആ മഹിമരാജ്യം അവകാശമാക്ക എന്നു പറഞ്ഞു, തന്റെ വീട്ടിന്നു
അടുത്ത കര പിടിച്ചു കയറി, കഠിനന്റെ വഴിയെ ചെന്നശേഷം ഞാൻ ഇങ്ങോട്ടും
പുറപ്പെട്ടു.

സുചി: ഹാ കഷ്ടം! സ്വർഗ്ഗീയമഹത്വം നിമിത്തം ചില ആപത്തുകളെ
സഹിച്ചു കൂടേ?

ക്രിസ്തി: ഞാൻ ഇപ്പോൾ ചപലന്റെ കാര്യം പറഞ്ഞുവല്ലോ, എങ്കിലും
അവനേക്കാൾ ഞാൻ നീതിമാനല്ല; അവൻ സ്വന്ത വീട്ടിലേക്ക് മടങ്ങി ചെന്നു
സത്യം. ഞാനോ ലോകജ്ഞാനിയുടെ ജഡയുക്തമായ ഉപദേശം കേട്ടു,
നേർവ്വഴിയെ വിട്ടു, മരണത്തിന്നു ഫലം വിളയുന്ന മാർഗ്ഗത്തിന്നായി പുറപ്പെട്ടു.

സുചി: ഹോ ലോകജ്ഞാനി വന്നുവോ? രക്ഷെക്കായി നിന്നെ
ധർമ്മശാസ്ത്രിയുടെ അടുക്കൽ അയച്ചുവോ? അവരിരുവരും വഞ്ചകന്മാർ
തന്നെ, എങ്കിലും നീ ആ ഉപദേശം അനുസരിച്ചുവോ?

ക്രിസ്തി: കഴിയുന്നേടത്തോളം ഞാൻ ധർമ്മശാസ്ത്രിയെ
അനുസരിപ്പാൻ പോയി, ഭവനസമീപമുള്ള മലവരെയും എത്തി, അതു തലമേൽ
വീണു എന്നെ തകർക്കും എന്നു പേടി വന്ന സമയം മാത്രം നിന്നു പോയി.

സുചി: അവിടെ നശിക്കാത്തതു ഭാഗ്യം തന്നെ, ആ മല പലർക്കും നാശം
വരുത്തി ഇനിയും പലർക്കും വരുത്തും.

ക്രിസ്തി: ഞാൻ അവിടെ നിന്നു ദുഃഖിച്ചു കൊണ്ടിരുന്ന സമയം,
ദൈവകരുണയാൽ സുവിശേഷി വന്നു, സ്വസ്ഥോപദേശങ്ങളെ കഴിച്ചില്ലെങ്കിൽ,
എന്റെ കാര്യം എങ്ങിനെ ആയി എന്നു അറിയുന്നില്ല; ഇവിടെ
എത്തുകയില്ലയായിരുന്നു നിശ്ചയം. എന്നാൽ മഹാരാജാവോടു
സംസാരിപ്പാനല്ല, ആ മലയാൽ തന്നെ മരിപ്പാൻ യോഗ്യനായ ഞാനും, ഇവിടെ
എത്തി പ്രവേശിച്ചത് എന്തൊരു കൃപ!

സുചി: ഇവിടെ വരുന്നവർ മുമ്പെ എത്ര ദോഷം ചെയ്തിട്ടുണ്ടെങ്കിലും
നാം അവരെ തള്ളിക്കളകയില്ല. (യൊ. 6, 37) നീ വാ, വഴി ഞാൻ കാണിച്ചുതരാം;
അതാ നിന്റെ മുമ്പാകെ ഒരു ചുരുങ്ങിയ വഴികണ്ടുവൊ? ആയതിനെ സൂക്ഷിച്ചു
നടക്ക, ഗോത്രപിതാക്കന്മാരും പ്രവാചകന്മാരും യേശുക്രിസ്തനും [ 242 ] അപോസ്തലരും മറ്റും അതിനെ നല്ല നേർവ്വഴിയാക്കി തീർത്തിരിക്കുന്നു.

ക്രിസ്തി: പരദേശികൾക്ക ബുദ്ധിമുട്ടുണ്ടാക്കുന്ന മറ്റുംവല്ല വഴികൾ
ഇതിലെ ചേർന്നുവരുന്നുണ്ടൊ?

സുചി: വളരെ ഉണ്ടു എങ്കിലും അവറ്റെ അറിഞ്ഞൊഴിപ്പാൻ വേണ്ടി, നീ
പോകേണ്ടുന്ന വഴി എല്ലാടവും ചുരുങ്ങിയതും നേരയുള്ളതും മറെറതൊക്ക
വിസ്താരവും വളവുള്ളതും ആകുന്നു എന്നു ഓർത്തു കൊള്ളു.

അതിന്റെ ശേഷം ക്രിസ്തിയൻ ചുമലിൽ കെട്ടി തൂങ്ങിയ ഭാരം ഓർത്തു,
അതിനെ സഹായം കൂടാതെ അഴിച്ചു കളവാൻ കഴികയില്ല എന്നറിഞ്ഞു,
സുചിത്തനോടു അതു അഴിക്കേണ്ടതിന്നു അപേക്ഷിച്ചാറെ, അവൻ: ഇനിയും
അല്പം ക്ഷമ വേണം നീ രക്ഷാസ്ഥലത്തു എത്തുമ്പോൾ, ഭാരം അഴിഞ്ഞു
വീഴും എന്നു പറഞ്ഞു.

അനന്തരം ക്രിസ്തിയൻ അര കെട്ടി യാത്രക്ക് പുറപ്പെട്ടപ്പോൾ, മറ്റവൻ
നീ വാതിലിനെ വിട്ടു കുറയ വഴി നടന്നാൽ വ്യാഖ്യാനിയുടെ ഭവനം കാണും
വാതിൽക്കൽ മുട്ടിയാൽ അവൻ നിണക്കു മഹത്വമുള്ള ന്യായങ്ങളെ കാണിച്ചു
തരും എന്നു പറഞ്ഞു, ദൈവം നിന്റെ യാത്രയെ സഫലമാക്കി തീർക്കട്ടെ എന്നു
ആശീർവ്വദിച്ചു, അയക്കുകയും ചെയ്തു.

എന്നാറെ, ക്രിസ്തിയൻ വ്യാഖ്യാനിയുടെ ഭവനത്തോളം നടന്നു,
വാതിൽക്കൽ നന്നായി മുട്ടിയാറെ, ഒരുവൻ: നീ വന്ന സംഗതി എന്തു എന്നു
ചോദിച്ചു? ക്രിസ്തിയൻ സഖെ! ഞാൻ ഒരു സഞ്ചാരിയാകുന്ന; ഈ
വീട്ടുകാരന്റെ ഒർ ഇഷ്ടൻ ഇവിടെ കയറിയാൽ ബഹു ഉപകാരം ഉണ്ടാകും
എന്നു പറഞ്ഞതുകൊണ്ടു, എനിക്ക യജമാനനെ തന്നെ കാണ്മാൻ
ആവശ്യമാകുന്നു എന്നു കേട്ടാറെ, അവൻ വ്യാഖ്യാനിയെ വിളിച്ചു. അദ്ദേഹം
താമസം കൂടാതെ വന്നു ക്രിസ്തിയനെ കണ്ടാറെ, വന്ന സംഗതി എന്തെന്നു
ചോദിച്ചു?

ക്രിസ്തി: യജമാനനെ! ഞാൻ നാശപുരത്തെ വിട്ടു ചിയോനിലേക്ക്
യാത്രയാകുന്നു. ഈ വഴിയുടെ ദ്വാരപാലൻ ഈ ഭവനത്തിൽ ചെന്നാൽ, തങ്ങൾ
എനിക്ക് പ്രയാണത്തിന്നായി വളരെ ഉപകാരമുള്ള കാര്യങ്ങളെ കാണിക്കും
എന്നു പറഞ്ഞു.

വ്യാഖ്യാനി: അകത്തു വരിക, ഉപകാരമുള്ളതെല്ലാം കാട്ടിത്തരാം എന്നു
പറഞ്ഞു, വിളക്കു വരുത്തി ക്രിസ്തിയനെ ഒരു മുറിയിൽ കടത്തി, ഒരു വാതിലിനെ
തുറന്നപ്പോൾ, ആകാശത്തേക്ക് നോക്കിയും വേദപുസ്തകം കൈയിൽ പിടിച്ചും,
സത്യപ്രമാണം അധരങ്ങളിൽ ധരിച്ചും, ലോകം പിറകിൽ ഇട്ടും, ജനങ്ങളെ
പഠിപ്പിക്കുന്ന പ്രകാരം നിന്നും, മഹത്വത്തിന്റെ കിരീടം മേലെ തൂങ്ങിയും
ഇരിക്കുന്നൊരുവന്റെ ചിത്രത്തെ കണ്ടു.

ക്രിസ്തി: ഇതെന്തു? എന്നു ചോദിച്ചു. [ 243 ] വ്യാഖ്യാ: ഇത് ആയിരങ്ങളിൽ ഒരു പ്രധാനിയുടെ ചിത്രമാകുന്നു. ഇവൻ
ദൈവവചനത്താൽ മക്കളെ ജനിപ്പിച്ചും പ്രസവിച്ചും പോറ്റി വളർത്തുവാനും
മതിയാകുന്നു. ആകാശത്തേക്ക് നോക്കിയും പ്രധാനപുസ്തകം കൈയിൽ
പിടിച്ചും സത്യപ്രമാണം അധരങ്ങളിൽ ധരിച്ചും ഇരിക്കുന്നതിനാൽ
രഹസ്യകാര്യങ്ങളെ അറിഞ്ഞു പാപികളോടു തെളിയിക്കുന്നവൻ തന്നെ
ആകുന്നു എന്നറിക; ജനങ്ങളെ പഠിപ്പിച്ചും, ലോകം കൂട്ടാക്കാതെ പിറകിൽ
ഇട്ടു, മഹത്വത്തിന്റെ കിരീടംമീതെ തൂക്കിയിരിക്കുന്നുവല്ലൊ, അതു ഇവൻ
കർത്താവിന്റെ സേവ നിമിത്തം ഐഹികകാര്യത്തിൽ രസിക്കാതെ
വരുവാനുള്ള ലോകത്തിലെ മഹത്വം സിദ്ധിക്കും എന്നു നിശ്ചയിച്ചിരിക്കുന്ന
താകുന്നു, വഴിയിൽ ആരെങ്കിലും നിന്നെ വഞ്ചിക്കാതെയും നാശവഴികളിൽ
നടത്താതെയും ഇരിക്കേണ്ടതിന്നു ഈ ചിത്രത്തെ നല്ലവണ്ണം ഓർക്കുക. നിന്നെ
നടത്തുവാനും എല്ലാ ആപത്തുകളിലും സഹായിപ്പാനും കർത്താവ് ഈ ഏകന്നു
അധികാരം കൊടുത്തതുകൊണ്ടു ഞാൻ ഈ അവസ്ഥ ഒന്നാമത്
കാണിച്ചിരിക്കുന്നു എന്നു പറഞ്ഞു.

പിന്നെ വ്യാഖ്യാനി ക്രിസ്തിയനെ കൈ പിടിച്ചു, ഒരു നാളും അടിച്ചു
വാരാത്ത വലിയൊരു മുറിയിൽ കൊണ്ടുപോയി. ആയതിൽ അവൻ ചുററും
നോക്കിയാറെ, വ്യാഖ്യാനി ഒരു ദാസനെ വിളിച്ചു അടിക്കേണ്ടതിന്നു
കല്പിച്ചപ്പോൾ, പൊടിയും മുടിയും എല്ലാം കിളർന്നു പാറിപ്പരന്നു, മുറിയെ
ഇരുട്ടാക്കി ശ്വാസവും മുട്ടിച്ചു. അങ്ങിനെ ഇരിക്കുമ്പോൾ വ്യാഖ്യാനി ഒരു
ദാസിയെ വിളിച്ചു. വെള്ളം തളിച്ചടിപ്പാൻ കല്പിച്ചു, ആയവളും അപ്രകാരം
മുറിയെ വെടിപ്പാക്കുകയും ചെയ്തു.

ക്രിസ്തി: ഇതിന്റെ അർത്ഥം എന്തു?

വ്യാഖ്യാ: സുവിശേഷകാരുണ്യത്താൽ ശുദ്ധമാക്കാതെ ഹൃദയം ഈ
മുറി പോലെ ആകുന്നു. അതിലെ പൊടിയും മുടിയും മനുഷ്യനെ
അശുദ്ധമാക്കുന്ന പാപമോഹങ്ങൾ തന്നെ. വെള്ളം കൂടാതെ അടിച്ചവൻ
ധർമ്മശാസ്ത്രം, വെള്ളം തളിച്ചടിച്ചവൾ സുവിശേഷമത്രെ. ആയവൻ
അടിച്ചപ്പോൾ ചേറും പൊടിയും കിളർന്നു പാറിപ്പരന്നു ശ്വാസം മുട്ടിച്ചുവല്ലോ.
അപ്രകാരം നീതിശാസ്ത്രത്തിന്റെ കല്പനകൾ ഹൃദയത്തിലെ
പാപമോഹങ്ങളെ വെളിവാക്കി വിരോധിക്കുന്നു എങ്കിലും അവറ്റെ
വർദ്ധിപ്പിക്കുന്നതല്ലാതെ മനശ്ശൂദ്ധിയും ഇന്ദ്രിയജയവും വരുത്തുവാൻ കഴികയില്ല.
ദാസി വെള്ളം തളിച്ചടിച്ചു മുറി അതിശുദ്ധമാക്കിയപ്രകാരം, സുവിശേഷം തന്റെ
മധുരസാരത്താൽ പാപത്തെ അമർത്തു നീക്കി, വിശ്വാസം നല്കി ഹൃദയം
ദൈവസ്ഥലമാക്കുകയും ചെയ്യുന്നു.

അനന്തരം വ്യാഖ്യാനി ക്രിസ്തിയനെ ചെറിയൊരു മുറിയിൽ
കൊണ്ടുപോയി, ഭ്രാന്തിയും ക്ഷാന്തിയും എന്നു രണ്ടു പെൺ കുഞ്ഞുങ്ങളെ [ 244 ] കാണിച്ചു. അവരിൽ ഭ്രാന്തി വളരെ ഖേദിച്ചു ഇങ്ങോട്ടുമങ്ങോട്ടും നോക്കി നിന്നു,
ക്ഷാന്തി സ്വസ്ഥയായ് പാർത്തു.

ക്രിസ്തി: ഈ ഭ്രാന്തിക്കു എന്തു സൌഖ്യക്കേടു?

വ്യാഖ്യാ: ഈ കുട്ടികൾ വരുന്ന വർഷത്തിന്റെ ആരംഭത്തോളം നല്ലൊരു
സമ്മാനത്തിന്നായി കാത്തിരിക്കെണം എന്ന് അവരുടെ നാഥന്റെ
ഇഷ്ടമെങ്കിലും, അതിപ്പോൾ തന്നെ വേണം എന്ന ഭ്രാന്തി മദിച്ചു വ്യാകുലയായി
നില്ക്കുന്നു. ക്ഷാന്തി നിശ്ചയിച്ച കാലത്തോളം കാത്തിരിപ്പാൻ സമ്മതിച്ചു
എന്നു പറഞ്ഞാറെ, ഒരുവൻ വന്നു ഒരു കെട്ടു പലഹാരം ഭ്രാന്തിയുടെ നേരെ
വെച്ചപ്പോൾ, അവൾ സന്തോഷിച്ചു ക്ഷാന്തിയെ നിന്ദിച്ചു എല്ലാം വിഴുങ്ങി,
ചണ്ടിയെ മാത്രം ശേഷിപ്പിച്ചു.

ക്രിസ്തി: ഇതിലെ ഉപദേശം എന്തു?

വ്യാഖ്യാ: ഇരുവരും ദൃഷ്ടാന്തങ്ങൾ അത്രെ. ഭ്രാന്തി എല്ലാം ഇപ്പോൾ
തന്നെ വേണം എന്നു മദിച്ച പ്രകാരം, പ്രപഞ്ചസക്തന്മാർ സൌഖ്യവും
സന്തോഷവും മറ്റും ഇഹത്തിങ്കൽ തന്നെ ആവശ്യം എന്നു വെച്ചു,
പരലോകകാര്യം വിചാരിയാതെ കാണാത്തതിനെകൊണ്ടു നമുക്കു എന്തു എന്നു
ഗർവ്വിച്ചു. ദൈവവചനം നിരസിച്ചു നടന്നു, ഒടുക്കം വരുമ്മുമ്പെ എല്ലാം വിഴുങ്ങി,
നിന്ദ്യമായ ചണ്ടികൾ അല്ലാതെ ഒന്നും ശേഷിപ്പിക്കുന്നില്ല.

ക്രിസ്തി: എന്നാൽ ക്ഷാന്തി തല്ക്കാല സുഖങ്ങളെ വാഞ്ച്ഛിക്കാതെ,
ഉത്തമ ദാനത്തിന്നായി കാത്തിരിക്കകൊണ്ടു ബുദ്ധിമതി തന്നെ. മറ്റവൾക്കു
ചണ്ടികൾ മാത്രം ഉണ്ടാകുന്ന സമയത്തു ഇവൾക്കു മഹത്വം ഉണ്ടാകും.

വ്യാഖ്യാ: മറ്റൊന്നും പറയാം: പരലോകമഹത്വം ഒരു നാളും ക്ഷയിച്ചു
പോകുന്നില്ല. ഇഹലോകത്തിലെ ഇമ്പവും സമ്പത്തും ക്ഷണനേരത്തിൽ
പോയ്പോകും. ഭ്രാന്തിക്ക് തന്റെ നന്മ ആദ്യം കിട്ടി, ക്ഷാന്തിയെ
പരിഹസിച്ചുവല്ലൊ, ക്ഷാന്തി തനിക്കുള്ളതു ഒടുക്കം കിട്ടിയാൽ നിത്യം ചിരിക്കും.
ആദ്യമായതു തീർന്നു പോകുന്നതു അന്ത്യമായത് തീരാത്തതാകുന്നു. ആദ്യം
തന്റെ നന്മകൾ ലഭിക്കുന്നവൻ അവറ്റെ കാലത്തിൽ അനുഭവിച്ചു തീർത്തു
കളയും, അവസാനത്തിൽ ലഭിക്കുന്നവന്നു നിത്യ അനുഭവം ഉണ്ടാകും. മകനേ,
നിന്റെ ആയുസ്സിൽ നിന്റെ നന്മകളും, ലാജരിന്നു അപ്രകാരം തിന്മകളും
കിട്ടിപ്പോയപ്രകാരം ഓർക്ക. ഇപ്പോഴോ ഇവന്നു ആശ്വാസവും, നിണക്കു
വേദനയും ഉണ്ടു എന്നു ധനവാനോടു (ലൂക്ക 16, 25) ചൊല്ലിയ വാക്കുണ്ടല്ലോ.

ക്രിസ്തി: ഇഹലോകസൌഖ്യം അന്വേഷിക്കാതെ പരലോകമഹത്വത്തി
ന്നായി കാത്തിരിക്കുന്നവൻ ഭാഗ്യവാൻ തന്നെ.

വ്യാഖ്യാ: ശരി കാണുന്നതു അല്ലോ താല്ക്കാലികം,കാണാത്തതു നിത്യം
തന്നെ (2 കൊരി 4, 18) എങ്കിലും മനുഷ്യർ ജളരാകകൊണ്ടും പ്രപഞ്ചം
ആശുഫലമാകകൊണ്ടും ബുദ്ധിഹീനരായി ചമഞ്ഞു, പരലോകകാര്യം [ 245 ] കാണാത്തതെന്നും ദൂരസ്ഥമെന്നും വിചാരിച്ചു നിരസിച്ചു. തൽക്കാലം
കാണായതിൽ മാത്രം രസിക്കുന്നു.

അതിന്റെ ശേഷം വ്യാഖ്യാനി ക്രിസ്തിയനെ ഒരു ചുവരിന്റെ അരികെ
കടത്തി, തീ കത്തുന്നതും അതിനെ കെടുപ്പാനായി ഒരുവൻ നിത്യം വെള്ളം
പകർന്നു പോരുന്നതും കാണിച്ചു. അഗ്നി കെട്ടുപോകാതെ പാളി കത്തുന്നു
എന്നു ക്രിസ്തിയൻ കണ്ടാറെ, അതിന്റെ ഹേതുവും ചോദിച്ചു.

വ്യാഖ്യാ: ഈ തീ ഹൃദയത്തിലെ കാരുണ്യവേല ആകുന്നു. ആയതിനെ
കെടുപ്പാൻ വേണ്ടി വെള്ളം പകരുന്നവൻ പിശാച്തന്നെ. തീയെ കാളിക്കുന്നതും
ഞാൻ കാണിച്ചുതരാം എന്നു പറഞ്ഞു ക്രിസ്തിയനെ ചുവരിന്റെ പിൻഭാഗത്തു
കൊണ്ടു പോയാറെ, രഹസ്യമായി എണ്ണ പകർന്നുകൊണ്ടിരിക്കുന്ന ഒരുത്തനെ
കണ്ടു. അപ്പോൾ വ്യാഖ്യാനി പറഞ്ഞതു: പിശാചിന്റെ പരീക്ഷാകൌശലങ്ങളെ
ഇല്ലാതെയാക്കി സ്നേഹവിശ്വാസങ്ങളെ വർദ്ധിപ്പിപ്പാൻ ക്രിസ്തൻ മറഞ്ഞു
നിന്നു, തന്റെ കൃപയാകുന്ന എണ്ണ ഹൃദയത്തിൽ പകരുന്നതിനാൽ
വിശ്വാസികൾ വളരുന്നു. ക്രിസ്തൻ ചുവരിന്റെ പിൻഭാഗത്തു നില്ക്കുന്നതു
കണ്ടുവോ, അപ്രകാരം പരീക്ഷയിൽ വലഞ്ഞിരിക്കുന്നവർക്കു
കൃപാശ്വാസങ്ങൾ വരുന്നതു ഒരു രഹസ്യം പോലെ ആകുന്നു.

അനന്തരം വ്യാഖ്യാനി ക്രിസ്തിയന്റെ കൈപിടിച്ചു എത്രയും
ഭംഗിയുള്ളൊരു സ്ഥലത്തുകൊണ്ടുപോയി,ഒരു വലിയ കോട്ടയെയും അതിന്റെ
മുകളിൽ സ്വർണ്ണവസ്ത്രങ്ങളെ ഉടുത്തു നടന്നുകൊണ്ടിരിക്കുന്ന ആളുകളെയും
കാണിച്ചു.അപ്പോൾ അവൻ വളരെ സന്തോഷിച്ചു, നമുക്കു അവിടെ പോകാമോ?
എന്നു ചോദിച്ചു. പിന്നെ വ്യാഖ്യാനി അവനെ കോട്ടവാതിലിന്നു നേരെ
എത്തിച്ചാറെ, ഒരു വലിയ ജനക്കൂട്ടം അവിടെ അകത്തു പ്രവേശിപ്പാൻ വിചാരിച്ചു
നിന്നിരുന്നു എങ്കിലും, ഭയം നിമിത്തം കൂടിയില്ല. അകത്തു കടക്കേണ്ടിയവരുടെ
പേർ ചാർത്തുന്ന പുസ്തകവുമായി മേശക്കൽ ഇരുന്നിരുന്നു. അകത്തു കടപ്പാൻ
പുറപ്പെട്ടവരെ തടുത്തു കൊന്നു കളവാൻ ഭാവിക്കുന്ന ആയുധപാണികളും
ഉണ്ടു എന്നു കണ്ടു അതിശയിച്ചു. എല്ലാവരും ആയുധം പിടിച്ചവരെ പേടിച്ചു
പിൻവാങ്ങി നിന്നാറെ, അവരിൽ ഒരു വീരൻ മേനവന്റെ അരികെ ചെന്നു,
എഴുത്തുകാരാ! എന്റെ പേർ പുസ്തകത്തിൽ ചേർത്തുകൊള്ളു എന്നു
പറഞ്ഞു. പിന്നെ തലക്കോരിക ഇട്ടു വാളൂരി ധൈൎര്യം പൂണ്ടു എതിർത്തു,
അതിരോഷത്തോടെ മുല്പുക്കു ആയുധപാണികളോടു പൊരുതു തച്ചും
തകർത്തും കൊത്തിയും കുത്തിയും മുറി ഏല്ക്കയും ഏല്പിക്കയും വഴി
വെടിപ്പാക്കി അവൻ വാതിലോടു അടുത്തപ്പോൾ:

നീ വേഗം വാ അകത്തു വാ
സദാ യശസ്സു നോക്കി താ!

എന്നുള്ള മധുരശബ്ദം മുകളിൽനിന്നു കേട്ടു കടന്നു [ 246 ] സ്വർണ്ണവസ്ത്രങ്ങളെ വാങ്ങി ഉടുത്തു, അവിടെയുള്ളവരോടു കൂടി
സന്തോഷിപ്പാൻ തുടങ്ങുകയും ചെയ്തു. അപ്പോൾ ക്രിസ്തിയൻ തെളിഞ്ഞു:
ഇതിന്റെ അർത്ഥം മനസ്സിലായി പലരും അങ്കം കുറെക്കുന്നുണ്ടു
പ്രാണവൈരാഗ്യത്താലെ ജയംകൊള്ളുകെഉള്ളു എന്നാൽ ഞാനും ഇപ്പോൾ
യാത്രയാകട്ടെ എന്നു പറഞ്ഞു.

വ്യാഖ്യാ: ബദ്ധപ്പാടു ഇപ്പോൾ ആകാ; മറ്റും പലതും കാണ്മാനുണ്ടു
എന്നു ചൊല്ലി, അവനെ ഒരിരിട്ടുമുറിയിൽ കടത്തി ഇരിമ്പുകൂട്ടിൽ ഏറ്റവും
ദുഃഖിച്ചു നിലത്തു നോക്കി വീർത്തു കൈ രണ്ടും മലർത്തികൊണ്ടിരിക്കുന്ന
ഒരു പുരുഷനെ കാട്ടി.

ക്രിസ്തി. ഇതെന്തു?

വ്യാഖ്യാ: അവനോടു കുറെ സംസാരിക്ക.

അപ്പോൾ, ക്രിസ്തിയൻ ആയാളോട്: നീ ആരാകുന്നു? എന്നു
ചോദിച്ചതിന്നു.

ബദ്ധൻ: ഞാൻ ഇന്നാകുന്നത മുമ്പെ ആയില്ല.

ബദ്ധ: ഞാൻ ചിയോനിലേക്ക് പോവാൻ വിശ്വസ്തനും
ഭക്തിയുമുള്ളൊരു സഞ്ചാരിയായിരുന്നു. ആ സ്വർഗ്ഗീയപട്ടണത്തിൽ നിത്യം
പാർപ്പാൻ ഞാൻ യോഗ്യൻ തന്നെ; എനിക്കും മറ്റു പലർക്കും തോന്നി,
ക്ഷണത്തിൽ അവിടെ എത്തുവാൻ സന്തോഷിക്കയും ചെയ്തു.

ക്രിസ്തി. ഇപ്പോഴൊ?

ബദ്ധ: ഈ ഇരിമ്പുകൂട്ടിൽ ഇരിക്കുന്നതു കാണുന്നില്ലെ? അത് പോലെ
ഞാൻ നിരാശയിൽ അകപ്പെട്ടു കിടക്കുന്നു, പുറത്തു പോവാൻ വഹിയാ ഇനി
കഴികയുമില്ല.

ക്രിസ്തി: നീ ഇങ്ങിനെ ആയ്പോയതു എങ്ങിനെ?

ബദ്ധ: ഞാൻ ഉണർച്ചയും സുബോധവും വിട്ടൊഴിഞ്ഞു പാപമോഹങ്ങളെ
അടക്കാതെ ദൈവവചനത്തിന്റെ വെളിച്ചത്തെയും ദൈവകരുണയെയും
വെറുത്തു, പരിശുദ്ധാത്മാവിന്നു വിരോധമായി പാപം ചെയ്തു, പിശാചിന്നു
ഇടം കൊടുത്തു ദൈവത്തെ കോപിപ്പിച്ചു ആട്ടിക്കളഞ്ഞുകൊണ്ടു എന്റെ
ഹൃദയത്തെ കഠിനമാക്കി, അനുതാപം ചെയ്വാനും കഴികയില്ല. എന്നത് കേട്ടു
ക്രിസ്തിയൻ വ്യാഖ്യാനിയെ നോക്കി, ഇങ്ങിനെ ഉള്ളവന്നു ഇനി ഒരു
ഗതിയില്ലയൊ എന്നു ചോദിച്ചു?

വ്യാഖ്യാ: അവനോടു തന്നെ ചോദിക്ക.

ക്രിസ്തി: ഒരു ശരണമില്ലെ? നിത്യം നിരാശ എന്ന ഇരിമ്പുകൂട്ടിൽ തന്നെ
പാർക്കേണമൊ?

ബദ്ധ: ഒരു ശരണമില്ല നിശ്ചയം.

ക്രിസ്തി: എന്തു പറയുന്നു! ദൈവപുത്രന്റെ കൃപ [ 247 ] അളവില്ലാത്തതാകുന്നു.

ബദ്ധ: ഞാൻ അവനെ പുതുതായി ക്രൂശിന്മേൽ തറെച്ചു, അവനെയും
അവന്റെ നീതിയെയും നിരസിച്ചു അവന്റെ രക്തം മലം പോലെ വിചാരിച്ചു,
പരിശുദ്ധാത്മാവിനോട് ദ്രോഹിച്ചത് കൊണ്ടു, ഞാൻ സകല വാഗ്ദത്തങ്ങളെ
കളഞ്ഞു, ശത്രു എന്ന പോലെ എന്നെ വിഴുങ്ങുവാൻ വരുന്ന അഗ്നിമയമായ
കോപവും ശിക്ഷാവിധിയും അല്ലാതെ മറെറാന്നും ശേഷിക്കുന്നില്ല.

ക്രിസ്തി: നീ എന്തു ലാഭം വിചാരിച്ചു ഈ അവസ്ഥയിലകപ്പെട്ടു?

ബദ്ധ: ലോകഭോഗങ്ങളാൽ വളരെ സുഖവും സന്തോഷവും ഉണ്ടാകും
എന്നു വിചാരിച്ചു ലയിച്ചും കൊണ്ടിരുന്നു എങ്കിലും, അന്നു എന്നെ രസിപ്പിച്ചതു
ഇന്നു ഓരൊരൊ വിഷപ്പുഴു പോലെ കടിച്ചു പരണ്ടുന്നു.

ക്രിസ്തി: എന്നാൽ ഇനി അനുതാപം ചെയ്വാൻ കഴികയില്ലയൊ?

ബദ്ധ: ദൈവം എനിക്ക അനുതാപത്തിന്നു ഇട വിരോധിച്ചിരിക്കുന്നു.
അവന്റെ വചനം വിശ്വാസ-ത്തിന്നായി ഒരു ലേശം ധൈര്യവും എത്തിക്കുന്നില്ല,
അവൻ തന്നെ എന്നെ ഝഈ ഇരിമ്പു കൂട്ടിലും ആക്കി വെച്ചിരിക്കുന്നു;
വിടുവിപ്പാൻ ലോകത്തിൽ ആരുമില്ല. അയ്യോ എന്റെ നിത്യ അവസ്ഥയെ
വിചാരിച്ചാൽ എത്ര ഭയം! പരലോകത്തിൽ എനിക്ക സംഭവിപ്പാനുള്ള
കഷ്ടങ്ങളെ ഞാൻ എങ്ങിനെ സഹിക്കും!

അപ്പോൾ വ്യാഖ്യാനി ക്രിസ്തിയനോടു: ഇവന്റെ കഷ്ടം എപ്പോഴും
ഓർത്തുകൊണ്ടു സൂക്ഷ്മത്തോടെ നടക്ക എന്നു പറഞ്ഞു.

ക്രിസ്തി: അയ്യോ ഇതെന്തൊരു കഷ്ടം! ഉണർച്ച, സുബോധം, പ്രാർത്ഥന
എന്നിവറ്റിൽ ഉത്സാഹിച്ചു നടന്നു, ഇവന്റെ കഷ്ടകാരണങ്ങളെ എപ്പേരും
ഒഴിഞ്ഞിരിപ്പാൻ ദൈവം തുണനിൽക്കട്ടെ! എങ്കിലും ഇപ്പോൾ യാത്രയാവാൻ
സമയമായല്ലോ!

വ്യാഖ്യാ: ഇനി ഒന്നുമാത്രം കാണിപ്പാൻ ഉണ്ടു; പിന്നെ പോകാം എന്നു
ചൊല്ലി, ക്രിസ്തിയനെ കൈ പിടിച്ചു മറെറാരു മുറിയിൽ കടത്തി, അവിടെ ഒരുവൻ
കിടക്കയിൽനിന്നു എഴുനീറ്റു ഉടുക്കുമ്പോൾ, വിറെച്ചും ഭ്രമിച്ചും കൊണ്ടിരുന്നു.

ക്രിസ്തി: ഇവൻ എന്തിനിങ്ങിനെ വിറക്കുന്നു?

അപ്പോൾ വ്യാഖ്യാനി ഉണർന്നവനോടു "നീ ക്രിസ്തിയനോട് വിറയലിന്റെ
കാരണം പറയേണം" എന്നു കൽപ്പിച്ചാറെ, അവൻ: ഞാൻ ഇന്നു രാത്രിയിൽ ഒരു
സ്വപ്നംകണ്ടു. ആകാശത്ത കാർമ്മേഘങ്ങൾ ഭയങ്കരമാംവണ്ണം നിറഞ്ഞു,
മിന്നലുകളും ഇടികളും പുറപ്പെട്ടത് കണ്ടു പേടിച്ചു വിറെച്ചുകൊണ്ടിരിക്കുമ്പോൾ,
മേഘങ്ങൾ വേർവിട്ടു മഹാ നടുക്കമുള്ള കാഹളശബ്ദം ഉണ്ടായി. സ്വർഗ്ഗത്തിലെ
ആയിരങ്ങളോടുകൂടി ഒരു മേഘത്തിന്മേൽ ഒരുവൻ വരുന്നതും കണ്ടു.
ആകാശവും ആയതിൽകൂടി വന്നവരെല്ലാവരും അഗ്നിജ്വാലകൾപോലെ
പ്രകാശിച്ചു. അതിന്റെശേഷം, അല്ലയോ മരിച്ചവരേ! എഴുനീറ്റു ന്യായവിധിക്ക [ 248 ] വരുവിൻ! എന്ന ശബ്ദം കേട്ടാറെ, പാറകൾ പിളർന്നും കുഴികൾ തുറന്നും
മരിച്ചവർ എല്ലാവരും എഴുനീറ്റു വന്നപ്പോൾ, പലരും സന്തോഷിച്ചു മേൽപ്പെട്ടു
നോക്കി നമ്മുടെ രക്ഷ സമീപിച്ചിരിക്കുന്നു! എന്നു ആർത്തു പറഞ്ഞു. മറ്റെവർ
പേടിച്ചോടി പർവ്വതഗുഹാദികളിൽ ഒളിപ്പാൻ നോക്കി. അങ്ങനെ ഇരിക്കുമ്പോൾ,
മേഘത്തിൽ വന്നവൻ: ലോകർ അടുക്കെ വരേണം എന്നരുളിച്ചെയ്തു, പുസ്തകം
വിടർത്തി ന്യായം വിസ്തരിച്ചു, പതിരിനേയും കളയേയും എടുത്തു
തീപ്പൊയ്കയിൽ ചാടെണം എന്ന് സ്വർഗ്ഗീയക്കൂട്ടരോടു കൽപ്പിച്ചപ്പോൾ, ഞാൻ
ഇരുന്ന സ്ഥലത്തുതന്നെ നരകം തുറന്നു പുകയും തീക്കനലുകളും ദുർഗന്ധവും
ഭയങ്കരശബ്ദങ്ങളും പുറപ്പെട്ടുവന്നു. കോതമ്പു എന്റെ കളപ്പുരയിൽ കൂട്ടുവിൻ
എന്നു കല്പിച്ചപ്പോൾ, കണക്കില്ലാതെ ജനങ്ങൾ മേഘമാർഗ്ഗത്തൂടെ
സ്വർഗ്ഗാരോഹണമായി എങ്കിലും, എന്നെ ആരും കൂട്ടിയില്ല. മേഘത്തിന്മേൽ
ഇരുന്നവനും ചീറ്റത്തോടു എന്നെ നോക്കിയതു, ഞാൻ കണ്ടു വളരെ വിറെച്ചു,
ഒരു പർവ്വതഗുഹയിൽ ഒളിച്ചിരിപ്പാൻ ശ്രമിച്ചു ഓരോരൊ പാപകർമ്മങ്ങളെ
ഓർത്തു മനഃപീഡ വർദ്ധിച്ചപ്പോൾ, ഞാൻ ഉണരുകയും ചെയ്തു.

ക്രിസ്തി: എന്നാൽ ഈ ദർശനം നിമിത്തം ഇത്ര പേടിച്ചത് എന്തിന്നു?

ഉണർന്നവൻ: ന്യായവിസ്താരദിവസം ഇപ്പോൾ വന്നു എങ്കിൽ ഞാൻ
നിൽപ്പാൻ കഴിയാത്തവൻ എന്നു വിചാരിച്ചതു കൊണ്ടും, ദൈവദൂതന്മാർ
പലരെയും ചേർത്തിട്ടും എന്നെ വേർവ്വിട്ടത് കൊണ്ടും, നരകം ഞാൻ ഇരുന്ന
സ്ഥലത്തുതന്നെ തുറന്നു മനസ്സാക്ഷിയും എന്നെ അസഹ്യപ്പെടുത്തി,
ന്യായാധിപതി ക്രുദ്ധനായി എന്നെ നോക്കിയതുകൊണ്ടും, ഞാൻ പേടിച്ചു
വിറെക്കയും ചെയ്തു.

അനന്തരം വ്യാഖ്യാനി ക്രിസ്തിയനോടു: ഇതൊക്കെയും ബോധിച്ചുവോ?
എന്നു ചോദിച്ചു.

ക്രിസ്തി: ബോധിച്ചു; സന്തോഷിച്ചും പേടിച്ചുംകൊണ്ടിരിക്കുന്നു.

വ്യാഖ്യാ: നീ ഈ കാര്യങ്ങളെ എപ്പോഴും ഓർത്തു മുറുകെ
പിടിച്ചുകൊണ്ടാൽ, അവ നിന്നെ പ്രയാണത്തിൽ തെളിച്ചു നടത്തുവാനായി
തോലിൽ കുത്തുന്ന തോട്ടിമുള്ളായിരിക്കും. ഇതു കേട്ടാറെ, ക്രിസ്തിയൻ അരകെട്ടി
യാത്രയാവാൻ പുറപ്പെടുമാറായപ്പോൾ,

വ്യാഖ്യാനി: നേർവ്വഴിയിൽ നിന്നെ നടത്തേണ്ടതിന്നു ആശ്വാസപ്രദൻ
തുണ നിൽക്കട്ടെ! എന്നു അനുഗ്രഹിച്ചശേഷം ക്രിസ്തിയൻ നടന്നു.

മനോഹരം ഭയങ്കരവുമായ
അപൂർവ്വദർശനങ്ങൾ കണ്ടതേ
നടക്കുമ്പോൾ എനിക്കതിന്റെ ഛായ
സദാ മനസ്സിൽ ബിംബിക്കേണമേ.
നിൻ ഉപദേശം എന്നെ നൽവഴിക്കു ജ്ഞാനി
ആക്കുന്നതോർക്കും വാഴ്ക എൻ വ്യാഖ്യാനി. [ 249 ] എന്നു പാടുകയും ചെയ്തു.

അതിന്റെ ശേഷം ക്രിസ്തിയൻ വഴിയിൽ ഇരുപുറവും രക്ഷ എന്നു പേരായ
മതിലുകളെ കണ്ടു, അതിലൂടെ വേഗേന സഞ്ചരിച്ചു. ഭാരം നിമിത്തം വളരെ
ദുഃഖിച്ചു ഒരു കുന്നിന്മേൽ കയറി നിന്നപ്പോൾ, കർത്താവിന്റെ ക്രൂശിനെയും
അടിയിൽ ഒരു കുഴിയെയും കണ്ടു, അടുക്കെ ചെന്നു നോക്കിയ ഉടനെ അവന്റെ
ചുമട് അഴിഞ്ഞു വീണു ഉരുണ്ടുരുണ്ടു, ആ കുഴിയിൽ വീഴുകയും ചെയ്തു. പിന്നെ
ഒരിക്കലും അതിനെ കണ്ടതുമില്ല.

അപ്പോൾ ക്രിസ്തിയൻ സന്തോഷിച്ചു. തന്റെ രക്ഷിതാവ് കഷ്ടങ്ങളാൽ
എനിക്ക വിശ്രാമത്തെയും, തന്റെ മരണത്താൽ ജീവനെയും തന്നിരിക്കുന്നു
എന്നു ഹൃദയാനന്ദത്തോടെ പറഞ്ഞു. ഈ ക്രൂശിനെ നോക്കിയ മൂലം എന്റെ
ഭാരം അഴിഞ്ഞു വീണതു എന്തൊരു വിസ്മയം എന്നു വിചാരിച്ചു
കണ്ണുനീരൊഴുക്കിക്കൊണ്ടിരിക്കുമ്പോൾ, തേജസ്സുള്ള മൂന്നുപേർ അടുത്തു
വന്നു സൽക്കരിച്ചു: നിണക്ക് സമാധാനം ഭവിക്കട്ടേ! എന്നനുഗ്രഹിച്ചാറെ,

ഒന്നാമൻ നിന്റെ സകല പാപം ക്ഷമിച്ചിരിക്കുന്നു എന്നു പറഞ്ഞു.

രണ്ടാമൻ അവന്റെ ജീർണ്ണവസ്ത്രം നീക്കി സകല ഊനങ്ങളെയും മറെ
ക്കുന്ന കോടി വസ്ത്രം ഉടുപ്പിച്ചു.

മൂന്നാമൻ ഒരു ദിവ്യകുറിയെ നെറ്റിമേൽ തൊട്ടു മുദ്രയിട്ടൊരു
ചീട്ടിനെയും കൈയിൽ തന്നു, നിണക്കു വരുവാനുള്ളതിന്റെ ആധാരം ഇതാ,
വഴിക്കൽ നോക്കി വായിച്ചു, വാനപട്ടണവാതിൽക്കൽ എത്തുമ്പോൾ അകത്തു
കാണിച്ചു കൊടുക്കെണം എന്നു പറഞ്ഞു മൂവരും പോകയും ചെയ്താറെ,
ക്രിസ്തിയൻ മൂന്നു തുള്ളി :

ഇത്രോടം ഞാൻ എൻ പാപത്തെ ചുമന്നു
ആശ്വാസം എന്നീ ഉഴറി നടന്നു.
ഇങ്ങത്രെ എത്തി സൌഖ്യമായ്വരുന്നു
എല്ലാ സ്തുതിക്കു യോഗ്യമായ കുന്നു
ക്രൂശുമരത്തിനാൽ വിശുദ്ധസ്ഥാനം
എൻ ചുമടെ വിഴുങ്ങിയ ശ്മശാനം.
അതില്ലിതിൽ മരിച്ച വീരൻ മാത്രം
എന്നാലും സർവ്വരാലും സ്തോത്രപാത്രം.

എന്നു പാടി നടന്നു കൊണ്ടിരുന്നു.

പിന്നെ ക്രിസ്തിയൻ കുന്നിൽനിന്നു ഇറങ്ങി താഴെ എത്തിയപ്പോൾ,
ബുദ്ധിഹീനൻ, മടിയൻ, ഗർവ്വി എന്നീ മൂന്നുപേർ ചങ്ങല ഇട്ടു കിടന്നുറങ്ങുന്നതു
കണ്ടു. പക്ഷെ ഇവരെ എഴുന്നീൽപ്പിക്കാം എന്നു വിചാരിച്ചു അടുക്കെ ചെന്നു
ഹേ ബദ്ധരെ! പായിമരത്തിൻ മുകളിൽ കിടന്നുറങ്ങുന്നവരെപോലെ നിങ്ങൾ
പാർക്കുന്നു; മരണക്കടലായ നരകം കീഴിലുണ്ടു; ഉണർന്നു വരുവിൻ!
ഇഷ്ടമുണ്ടെങ്കിൽ ചങ്ങല അഴിപ്പാൻ ഞാൻ സഹായം ചെയ്യാം. അയ്യോ! [ 250 ] അലറുന്ന സിംഹംപോലെ എങ്ങും സഞ്ചരിക്കുന്നവൻ വന്നു, നിങ്ങളെ കണ്ടാൽ
വിഴുങ്ങിക്കളയും! എന്നു തിണ്ണം വിളിച്ചാറെ, അവർ ഉണർന്നു അവനെ നോക്കി.
ഞാൻ ഭയസംഗതി ഒന്നും കാണുന്നില്ല എന്നു ബുദ്ധിഹീനൻ ചൊന്നശേഷം,
മടിയൻ: ഇനിയും അസാരം ഉറങ്ങട്ടെ! എന്നും, ഗർവ്വി: താന്താന്റെ ഇടത്തു
താന്താൻ എന്നും പറഞ്ഞാറെ, മൂവ്വരും തലചായിച്ചു ഉറങ്ങിക്കളഞ്ഞു.അപ്പോൾ
ക്രിസ്തിയൻ യാത്രയായി ഈ മഹാ അനർത്ഥക്കാരെ ഞാൻ ഉണർത്തി,
ബുദ്ധിയുംചൊല്ലി ചങ്ങല പോട്ടിപ്പാൻ സഹായിക്കാം എന്നു മുതിർന്നു
പറഞ്ഞിട്ടും എന്റെ ദയയെ അവർ നിരസിച്ചുവല്ലോ എന്നു വിചാരിച്ചു ദുഃഖിച്ചു
നടന്നു. പിന്നെ വഴിയുടെ ഇടത്തോട്ടു നോക്കിയപ്പോൾ ആചാരവാനും
കപടഭക്തനും മതിൽ കയറി ചാടി അകത്തു കടന്നു വരുന്നതുകണ്ടു, അവരോടു
അല്ലയോ സഖിമാരേ! നിങ്ങൾ എവിടെനിന്നു വരുന്നു? എവിടെക്ക് യാത്ര?

ആചാരവാൻ: മായാമഹിമരാജ്യത്തിൽ നാം ജനിച്ചു സ്തുതിപ്പാനായിട്ടു
ചിയോൻ മലയിലേക്ക് യാത്രയാകുന്നു

ക്രിസ്തി: നിങ്ങൾ നേർവ്വഴിയായി വാതിൽക്കൽ കൂടി അകത്തു
വരാഞ്ഞതെന്തു? വാതിലൂടെ കടക്കാതെ വേറു വഴിയായി കരേറുന്നവൻ
കള്ളനും കവർച്ചക്കാരനും ആകുന്നു, (യൊ. 10, 1) എന്നു നിങ്ങൾ
അറിയുന്നില്ലയൊ?

എന്നത് കേട്ടു അവർ ആ വാതിലൂടെ ചെല്ലുവാൻ വളരെ ദൂരം എന്നു
നമ്മുടെ നാട്ടുകാർ എല്ലാവരും വിചാരിച്ചു മതിൽ വഴിയായി അകത്തു
വരുമാറാകകൊണ്ടു ഞങ്ങളും അപ്രകാരം വന്നു എന്നു പറഞ്ഞു.

ക്രിസ്തി: എന്നാൽ നാം കുടിയിരിപ്പാൻ പോകുന്ന പട്ടണത്തിലെ
കർത്താവിന്റെ കൽപ്പന വിരോധിക്കുന്നതു കുറ്റമല്ലൊ, എന്നത് കേട്ടു അവർ
അതൊന്നും നീ വിചാരിക്കേണ്ടാ ആയിരം വർഷം മുമ്പെ നടപ്പായ ആചാരം
നമുക്കുണ്ടു. സാക്ഷിക്കാരെയും ആവശ്യംപോലെ നിർത്താം എന്നു പറഞ്ഞു.

ക്രിസ്തി: എങ്കിലും നിങ്ങളുടെ നടപ്പു ന്യായത്തിന്നു മതിയൊ?

അപ്പോൾ, അവർ ഈ ആചാരം ആയിരം സംവത്സരം മുമ്പെ
നടപ്പായ്വന്നതാകകൊണ്ടു നേരുള്ള ന്യായാധിപതി അതിനെ പ്രമാണിക്കും
സംശയമില്ല. അതുകൂടാതെ ഞങ്ങൾ എങ്ങിനെ എങ്കിലും വഴിക്കൽ ഉണ്ടല്ലൊ
ഇടുക്കു വാതിൽക്കൽ കൂടി പ്രവേശിച്ച നീയും മതിൽ കയറി വന്ന ഞങ്ങളും
ഒരുപോലെ വഴിയിൽതന്നെ, പിന്നെ വ്യത്യാസം എന്തു? എന്നു ചോദിച്ചു.

ക്രിസ്തി: ഞാൻ രാജകൽപ്പനപോലെ നടക്കുന്നു; നിങ്ങൾ തന്നിഷ്ടക്കാരും
രാജാവിന്റെ വിധിയാൽ കള്ളന്മാരുമാകകൊണ്ടു, യാത്രാസമാപ്തിയിൽ
നേരുള്ളവരായി വരുമൊ? അല്ല അവന്റെ കൽപ്പനപോലെ അകത്തു
വരായ്കകൊണ്ടു കൃപ കൂടാതെ പുറത്തു പോകേണ്ടി വരും.

അപ്പോൾ, അവർ നിന്റെ അവസ്ഥയെ നീ നല്ലവണ്ണം നോക്കിക്കൊൾക! [ 251 ] ഞങ്ങൾ കൽപ്പനാചാരങ്ങളെ വേണ്ടുംവണ്ണം സൂക്ഷിക്കകൊണ്ടു, നീ ഞങ്ങളിൽ
ഏറെ നല്ലവൻ എന്നു തോന്നുന്നില്ല, ഒരു മാതിരി ഉടുപ്പു നിന്മേൽ കാണുന്നു
സത്യം, നിന്റെ നഗ്നതയെ മൂടുവാൻ വേണ്ടി വല്ല അയൽക്കാരനും അതു
തന്നിട്ടുണ്ടായിരിക്കും എന്നു പരുഷം പറഞ്ഞശേഷം, മമത കൂടാതെ
ഓരോരുത്തൻ അവനവന്റെ വഴിക്കൽ നടക്കെയും ചെയ്തു.

അങ്ങിനെ ഇരിക്കുമ്പോൾ, ക്രിസ്തിയൻ അവരെ നോക്കി വാതിലൂടെ
അകത്തു പ്രവേശിക്കായ്കകൊണ്ടു കൽപ്പനാചാരങ്ങളാൽ നിങ്ങൾക്ക
ഒരുപകാരവുമില്ല. പിന്നെ എന്റെ വസ്ത്രം നിങ്ങൾക്ക് നിന്ദ്യമൊ? ഞാൻ
തിരയുന്ന സ്ഥലത്തിന്റെ കർത്താവ് നിങ്ങൾ പറഞ്ഞപ്രകാരം എന്റെ
നഗ്നതയെ മറക്കേണ്ടതിന്നു സ്നേഹലക്ഷണമായി അതു തന്നിരിക്കുന്നു സത്യം;
മുമ്പെ എനിക്ക ഉണ്ടായ ജീർണ്ണവസ്ത്രം അവൻ നീക്കിയ ദിവസത്തിൽ ഇതിനെ
എനിക്കു സൌജന്യമായി തന്നു. ഞാൻ ഈ വസ്ത്രം ഉടുത്തവനായി
പട്ടണവാതിൽക്കൽ എത്തുമ്പോൾ, അവൻ എന്നെ അറിഞ്ഞു കൈക്കൊള്ളും
എന്നു ഞാൻ വിശ്വസിക്കുന്നു. എന്റെ നെറ്റിമേൽ ഈ കുറി കണ്ടുവൊ? ഭാരം
ചുമലിൽനിന്നും വീണനാൾ കർത്താവിന്റെ ബന്ധുവായൊരുവൻ ഇതിനെ
വെച്ചിരിക്കുന്നു; പ്രയാണത്തിൽ ആശ്വാസത്തിന്നായി വായിപ്പാനും
സ്വർഗ്ഗവാതിൽക്കൽ എത്തിയാൽ അകത്തു കാണിപ്പാനും മുദ്രയിട്ടൊരു ചീട്ടും
തന്നു, നിങ്ങൾ നേർവ്വഴിയായി വാതിലൂടെ അകത്തു വരായ്കകൊണ്ടു ഈ
വക ഒന്നും കിട്ടിയില്ല എന്നു പറഞ്ഞു.

അതിന്നു അവർ ഉത്തരം ഒന്നും പറയാതെ പരിഹസിച്ചും
നിന്ദിച്ചുംകൊണ്ടു യാത്രയായി. ക്രിസ്തിയൻ വീർത്തു ദുഃഖിച്ചും ചീട്ടു ചിലപ്പോൾ
വായിച്ചു സന്തോഷിച്ചും കൊണ്ടു നടന്നു. ആ സ്ഥലത്തു വിഷമഗിരി എന്നൊരു
മല ഉണ്ടു, ആയതിന്റെ അടിയിൽ ഒരു നീരുറവും ഇടവലഭാഗങ്ങളിൽ രണ്ടു
വിസ്താരവഴികളും മലമുകളിൽ കൂടി എത്രയും ദുർഘടവഴിയും ഇരിക്കുന്നു. ആ
വഴിയുടെ പേർ വിഷമം എന്നുതന്നെ ആകുന്നു. ക്രിസ്തിയൻ അവിടെ
എത്തിയപ്പോൾ നീർ ഉറവിന്റെ അരികെ ചെന്നു വെള്ളംകോരി കുടിച്ചു ചുരം
കയറുവാൻ പുറപ്പെട്ടു.

ഈ പർവ്വതം കരേറുവാൻ
ഉയർച്ചയാൽ ഞെരുക്കം.
എന്നിട്ടും നിത്യജീവൻ ഞാൻ
കാണേണമെ ഒടുക്കം.
വൈഷമ്യം തീരും ലാക്കിൽ എത്തിയാൽ
സുഷമമാർഗ്ഗെ അന്തം നിത്യമാൽ.

എന്നു പാടുകയും ചെയ്തു.

അനന്തരം മററു രണ്ടുപേരും എത്തി, അല്പനേരം നിന്നു നോക്കി മല
ഉയർന്നു കുത്തനയായിരിക്കുന്നു എന്നും ഇരുപുറത്തും വഴിയുണ്ടല്ലൊ, [ 252 ] അവറ്റിൽകൂടി പോയാൽ കുന്നിന്റെ അപ്പുറം ക്രിസ്തിയൻ നടക്കുന്ന വഴിയോടു
ചേരും എന്നും വിചാരിച്ചു ഒരുവൻ കഷ്ടം എന്ന വഴിയായി നടന്നു,
മഹാവനപ്രദേശത്തിൽ അകപ്പെട്ടു മറ്റവൻ നാശവഴിക്കലെ ചെന്നു ഘോര
മലപ്രദേശത്തിലായി ഉഴന്നു ചരിഞ്ഞു വീണു എഴുന്നീൽപ്പാൻ വഹിയാതെ
കിടന്നു.

ക്രിസ്തിയനൊ: മലയുടെ കുത്തന നിൽപ്പു നിമിത്തം വളരെ ദുഃഖിച്ചു
കൈയും കാലും കുത്തി കഷ്ടിച്ചു കയറി മലനടുക്കെത്തിയാറെ,
സഞ്ചാരികളുടെ ആശ്വാസത്തിനായി രാജാവിന്റെ കൽപ്പനപ്രകാരം നട്ടു
വളർന്നു ഉണ്ടായ ഒരു വള്ളിക്കുടിഞ്ഞിൽ കണ്ടു, അതിൽ സുഖേന ഇരുന്നു.
പിന്നെ മടിയിൽ നിന്നു ചീട്ടെടുത്തു ആശ്വാസത്തിന്നായി വായിച്ചു ക്രൂശിന്റെ
അരികെ നിന്നു കിട്ടിയ വസ്ത്രം നോക്കി പ്രസാദിച്ചപ്പോൾ, മയക്കം പാരമായി
ചീട്ടും കൈയിൽ നിന്നു വീണു അസ്തമിപ്പോളം ഉറങ്ങി. അപ്പോൾ, ഒരുത്തൻ
അടുത്തു വന്നു അവനെ കണ്ടു, ഹേ മടിയ! ഉറുമ്പിന്റെ പ്രവൃത്തികളെ ചെന്നു
നോക്കി വിചാരിച്ചു ബുദ്ധിമാനായിരിക്ക (സുഭ. 6,6) എന്നുറക്കെ വിളിച്ചാറെ,
അവൻ ഉണർന്നു എഴുനീറ്റു വിറെച്ചും കൊണ്ടു യാത്രയായി മലമുകളിൽ
എത്തിയപ്പോൾ, ഭീരുവും നിശ്ശ്രദ്ധനും എതിരെ പാഞ്ഞു വന്നാറെ, ക്രിസ്തിയൻ
ഹേ ഹേ നിങ്ങൾ വഴി തെറ്റി ഓടുന്നതെന്തു? എന്നു വിളിച്ചു പറഞ്ഞപ്പോൾ,

ഭീരു : ഞങ്ങൾ ചിയോൻ പട്ടണത്തേക്ക് പോവാൻ യാത്രയായി ഈ
വിഷമസ്ഥലത്തു കയറി വന്നു എങ്കിലും നടക്കുന്തോറും സങ്കടങ്ങൾ വർദ്ധിച്ചു
വരുന്നത്കൊണ്ടു, പിൻതിരിഞ്ഞു പോകുന്നു എന്നു പറഞ്ഞാറെ,

നിശ്ശ്രദ്ധൻ : സത്യം തന്നെ അങ്ങു രണ്ടു സിംഹങ്ങളും ̄വഴിയിൽ
കിടക്കുന്നുണ്ടു. അവ ഉറങ്ങുന്നുവൊ ഇല്ലയൊ? എന്നറിയുന്നില്ല, സമീപം
ചെന്നാൽ നാശമുണ്ടാകും എന്നുള്ള ഭയത്താൽ ഞങ്ങൾ മടങ്ങിവന്നു എന്നു
പറഞ്ഞു.

അപ്പോൾ ക്രിസ്തിയൻ നിങ്ങൾ എന്നെ പേടിപ്പിക്കുന്നു. എന്നാൽ
രക്ഷെക്കായി എവിടെ പോകേണ്ടു? അഗ്നിയും ഗന്ധകവുംകൊണ്ടു
മുടിഞ്ഞുപോകുന്ന എന്റെ ജന്മഭൂമിയിലേക്ക് മടങ്ങി ചെന്നാൽ, നാശം വരാതെ
ഇരിക്കയില്ല. വാനപട്ടണത്തിൽ എത്തിയാലൊ, നിത്യസൌഖ്യം വരും,നിശ്ചയം.
എന്നാൽ മടങ്ങിപോകുന്നതു ശുദ്ധ മരണം എന്നും മുന്നോക്കം പോകുന്നതു
മരണഭയമെങ്കിലും മേലാൽ നിത്യജീവത്വം തന്നെ എന്നും വിചാരിച്ചു ഞാൻ
മുന്നോക്കം ചെല്ലും എന്നു പറഞ്ഞാറെ, ഭീരുവും നിശ്ശ്രദ്ധനും മല ഇറങ്ങി
പാഞ്ഞുകളഞ്ഞു. ക്രിസ്തിയനും നടന്നുകൊണ്ടിരിക്കുമ്പോൾ, അവരിൽനിന്നു
കേട്ട വചനം ഓർത്തും ആശ്വാസത്തിന്നായി ചീട്ടെടുത്തു വായിപ്പാൻ
നോക്കിയാറെ, ചീട്ടില്ല എന്നുകണ്ടു വിറെച്ചു ദുഃഖിച്ചു ഹാ കഷ്ടം കഷ്ടം
വഴിക്കലെ ആശ്വാസത്തിന്നും വാനപട്ടണപ്രവേശനത്തിന്നും [ 253 ] അത്യാവശ്യമുള്ളതു വിട്ടു പോയല്ലോ! ഇനി ഞാൻ എന്തു വേണ്ടു? എന്നു
വിചാരിച്ചു ആ ചോലക്കൽ കിടന്നുറങ്ങി എന്നോർത്തു മുട്ടുകുത്തി ആ
ബുദ്ധികേടു നിമിത്തം ദൈവത്തോടു ക്ഷമ യാചിച്ചു മടങ്ങി ചെന്നു ഇരുഭാഗവും
നോക്കി വീർത്തും കരഞ്ഞും കൊണ്ടു ചീട്ടിനെ അന്വേഷിച്ചു. അയ്യോ! തളർച്ച
അല്പം ശമിപ്പാൻ വേണ്ടി ഞാൻ എന്തിന്നു ഉറങ്ങി എന്നു മുറയിട്ടു പറഞ്ഞു.
ഉറങ്ങിയ കുടിഞ്ഞിൽവരെ നടന്നു. ആ സ്ഥലം കണ്ടപ്പോൾ മൌഢ്യമുള്ള
ഉറക്കം പുതുതായി ഓർത്തു, ഹാ പാപിയായ ഞാൻ പകൽ ഉറങ്ങിയോ
വിഷമമദ്ധ്യത്തിങ്കൽ നിദ്ര എന്തു? വലഞ്ഞിരിക്കുന്ന സഞ്ചാരികളുടെ
ആത്മാക്കളെ അൽപ്പം ആശ്വസിപ്പതിനായി രാജാവ് ഉണ്ടാക്കിവെച്ച സ്ഥലത്തു
ജഡസൌഖ്യം മോഹിച്ചത് എന്തൊരു മൂഢത്വം! ഞാൻ ഇത്ര ദൂരം നടന്നത്
എല്ലാം വെറുതെയായി. ഇസ്രയേൽ ജനങ്ങൾ തങ്ങളുടെ പാപം നിമിത്തം
ചെങ്കടൽവഴിയായി മടങ്ങി പോകേണ്ടിവന്ന പ്രകാരം എനിക്കും സംഭവിച്ചു.
ഞാൻ ഉറങ്ങിയില്ലെങ്കിൽ, ഈ സമയത്ത് സുഖേന ദൂരത്തു എത്തുകയായിരുന്നു;
ഉറങ്ങിയതുകൊണ്ടത്രെ ഞാൻ മഹാ ദുഃഖപരവശനായി വഴി മൂന്നുവട്ടം
നടക്കേണ്ടിവന്നു, ഇരുളും ഉണ്ടാകും. ഹാ ഞാൻ ഉറങ്ങിയതു എന്തൊരു കഷ്ടം!
എന്നു പറഞ്ഞു കുടിഞ്ഞിലിൽ ഇരുന്നു ദുഃഖിച്ചു കരഞ്ഞു ചുററുംനോക്കി
അന്വേഷിച്ചു. ചീട്ടു കണ്ടപ്പോൾ വിറെച്ചുകൊണ്ടു വേഗമെടുത്തു മടിയിൽ വെച്ചു.
ജീവന്റെ ആധാരവും ഇഛ്ശാസ്ഥലത്തിന്നു വേണ്ടിയുള്ള പ്രവേശനച്ചീട്ടും
വീണ്ടും കിട്ടിയത്കൊണ്ടുദൈവത്തെ സ്തുതിച്ചു, കണ്ണുനീർ വാർത്തു യാത്രയായി
വേഗം നടന്നു എങ്കിലും, ചുരത്തിന്റെ മുകളിൽ എത്തുമ്മുമ്പെ നേരം അസ്തമിച്ചു.
അപ്പോൾ തന്റെ പാപം പിന്നെയും ഓർമ്മ വന്നു, ഹാ ഞാൻ ഉറങ്ങിയല്ലോ! ആ
ദോഷം നിമിത്തം ഇപ്പോൾ പ്രകാശം കൂടാതെ ഇരുളിൽതന്നെ നടക്കേണ്ടി
വന്നു, അന്ധകാരം എന്റെ വഴിയെ മൂടിയിരിക്കുന്നു, ദുഷ്ടമൃഗങ്ങളുടെ
ശബ്ദങ്ങളും എന്നെ പേടിപ്പിക്കുന്നു എന്നു പറഞ്ഞു. അതല്ലാതെ ഭീരുവും
നിശ്ശ്രദ്ധനും പറഞ്ഞ വർത്തമാനവു, സിംഹം നിമിത്തമുള്ള അവരുടെ ഭയവും
ഓർത്തു, അയ്യോ ആ മൃഗങ്ങൾ രാത്രിയിൽ കവർച്ചക്കായിട്ടു നടക്കുന്നുണ്ടല്ലെ.
അവ ഈ സമയത്ത അടുക്കെ വന്നാൽ, ഞാൻ എന്തു ചെയ്യും? അവ കീറി
നശിപ്പിക്കാതിരിക്കേണ്ടതിന്നു എന്തു കഴിവുണ്ടാകും എന്നു വിചാരിച്ചു
വ്യാകുലനായി ഇരുപാടും നോക്കി നടന്നപ്പോൾ, വഴിസമീപത്തുള്ള
ഭംഗിയുള്ളൊരു കോട്ടയെ കണ്ടു. ആയതിന്റെ പേർ സുന്ദരപുരി എന്നു തന്നെ
ആകുന്നു.

രാത്രി എങ്ങിനെ എങ്കിലും ആ കോട്ടയിൽ പാർക്കേണം എന്നവൻ
നിശ്ചയിച്ചു വേഗം നടന്നു, കാവൽക്കാരന്റെ പുരയുടെ നേരെ എത്തി, എത്രയും
ചുരുങ്ങിയ വഴിയിൽ രണ്ടു സിംഹങ്ങൾ നിൽക്കുന്നതു കണ്ടു, ഹോ അവർ
പേടിച്ചു മണ്ടി പോയതും ഞാൻ കാണുന്നു എന്നു വിചാരിച്ചു ഭയപ്പെട്ടു. [ 254 ] (സിംഹങ്ങൾ ചങ്ങലകൊണ്ടു കെട്ടിയിരിക്കുന്നു എന്നറിയാതെ) മരണം ഒഴിച്ചു
മറ്റൊരു വഴിയില്ല എന്നു നിനച്ചു പാഞ്ഞു കളവാൻ നോക്കിയപ്പോൾ,
ജാഗരൂകൻ എന്ന കാവൽക്കാരൻ അവന്റെ ചഞ്ചലഭാവം കണ്ടു, ഹേ ക്രിസ്തിയ
പുരുഷ! നിന്റെ ധൈര്യം കുറഞ്ഞുപോയോ? സിംഹഭയം വേണ്ടാ; അവ
വിശ്വാസപരീക്ഷക്കായിട്ടെ ഇരിക്കുന്നുള്ളു; കഴുത്തിൽ ചങ്ങല ഇട്ടു
കെട്ടിയിരിക്കുന്നു; വഴി മദ്ധ്യേ നടന്നുകൊണ്ടാൽ ഒരു ആപത്തും വരികയില്ല
എന്നു തിണ്ണം വിളിച്ചു പറഞ്ഞു.

അതിന്റെ ശേഷം അവൻ സിംഹഭയത്താൽ വിറെച്ചുകൊണ്ടു നടന്നു
എങ്കിലും, കാവൽക്കാരന്റെ ഉപദേശം നല്ലവണ്ണം സൂക്ഷിക്കയാൽ,
സിംഹനാദങ്ങൾ കേട്ടു ഭ്രമിച്ചതു കൂടാതെ മറെറാരു സങ്കടവും ഉണ്ടായില്ല.
അപ്പോൾ അവൻ കൈ രണ്ടും മുട്ടി നടന്നു കാവൽക്കാരൻ ഇരുന്ന വാതിൽക്കൽ
എത്തി നിന്നു. സഖേ! ഇത് ആരുടെ ഭവനം ഇന്നു രാത്രി ഇവിടെ പാർക്കാമോ
എന്നു ചോദിച്ചാറെ,

കാവൽക്കാരൻ : ചിയോനിലെ രാജാവ് സഞ്ചാരികളുടെ
സ്വൈരത്തിന്നായിട്ടു ഈ ഭവനം എടുപ്പിച്ചിരിക്കുന്നു. നീ എവിടെനിന്നു വരുന്നു?
യാത്ര എവിടേക്ക എന്നു ചോദിച്ചു.

ക്രിസ്തി: നാശപട്ടണത്തിൽനിന്നു ഞാൻ വരുന്നു, യാത്ര ചിയോനിലേക്ക്
തന്നെ. ഇപ്പോൾ രാത്രിയാകകൊണ്ടു ഇവിടെ പാർക്ക വേണ്ടിയിരുന്നു.

കാവൽ : നിന്റെ പേർ അറിയാമോ?

ക്രിസ്തി: അറിയാം, മുമ്പെ ഞാൻ കരുണാഹീനൻ ആയിരുന്നു, ഇപ്പോൾ
എന്റെ പേർ ക്രിസ്തിയൻ എന്നുതന്നെ; ശെമിന്റെ കൂടാരങ്ങളിൽ പാർപ്പാനായി
ദൈവം വിളിച്ച യാഫെത്യവംശക്കാരനാകുന്നു.

കാവൽ: ഇത്ര താമസിച്ചു വന്നതെന്ത്? നേരം അധികമായല്ലോ!

ക്രിസ്തി: മുമ്പെ എത്തേണ്ടതിന്നു ഇട ഉണ്ടായിരുന്നു എങ്കിലും
നിസ്സാരനായ ഞാൻ കുന്നിലെ ചോലക്കൽ കിടന്നുറങ്ങിപ്പോയി. അതുതന്നെ
അല്ല, ചീട്ടും കൈക്കൽനിന്നു വീണുപോയി, മുകളിൽ എത്തിയപ്പോൾ അതിനെ
തൊട്ടു നോക്കുവാൻ ഭാവിച്ചു, ചീട്ടില്ല എന്നു കണ്ടു മഹാ സങ്കടത്തിലായി
ഉറങ്ങിയ സ്ഥലത്തേക്കു മടങ്ങിചെന്നു അന്വേഷിച്ചു, ദൈവാനുഗ്രഹത്താൽ
കണ്ടുകിട്ടി. നേരംവൈകി പോയതു കഷ്ടം എങ്കിലും ഇപ്പോൾ എത്തിയല്ലോ.

കാവൽ : എത്തി ഞാൻ ഭവനത്തിലെ കന്യകമാരിൽ ഒരുത്തിയെ
വിളിക്കട്ടെ. നിന്റെ വാക്കു അവൾക്ക ബോധിച്ചു എങ്കിൽ, ഇവിടത്തെ
മര്യാദപ്രകാരം നിന്നെ ഇവിടെയുള്ളവരോടു ചേർത്തുകൊള്ളും എന്നു പറഞ്ഞു
മണി മുട്ടിയാറെ, മഹാസുന്ദരിയായ വിവേകിനി വാതിൽക്കൽ വന്നു, എന്നെ
വിളിച്ചതെന്തിനു? എന്നു ചോദിച്ചു.

അപ്പോൾ കാവൽക്കാരൻ നാശപുരം വിട്ടു ചിയോനിലേക്ക് [ 255 ] യാത്രയാകുന്നൊരു സഞ്ചാരി ഇതാ! രാത്രിയാകകൊണ്ടു ഇന്നു ഇവിടെ തന്നെ
പാർപ്പാനായി അപേക്ഷിക്കയാൽ, ഞാൻ നിന്നെ വിളിച്ചു കാര്യമെല്ലാം
അന്വേഷിച്ചറിഞ്ഞാൽ ഭവനമര്യാദകളെ വിചാരിച്ചു നിണക്ക ബോധിച്ച പ്രകാരം
ചെയ്യാം എന്നു പറഞ്ഞു.

അപ്പോൾ വിവേകിനി സഞ്ചാരിയെ നോക്കി: നീ എവിടെനിന്നു വരുന്നു?
യാത്ര എവിടേക്ക്? ഈ വഴിക്കലെ വന്നതെങ്ങിനെ? പ്രയാണത്തിൽ എന്തെല്ലാം
കണ്ടു? എന്നോരൊന്നു ചോദിച്ചാറെ, അതിന്നു തക്ക ഉത്തരം അവൻ പറഞ്ഞത്
കേട്ടു, പേരും അന്വേഷിച്ചശേഷം, അവൻ ക്രിസ്തിയൻ തന്നെ എന്റെ പേർ.
സഞ്ചാരികൾക്ക ആശ്വാസത്തിന്നായി ചിയോനിലെ കർത്താവ് ഈ ഭവനം
എടുപ്പിച്ചു എന്നറികകൊണ്ടു, എനിക്കും രാത്രിയിൽ ഇവിടം പാർപ്പാൻ ഏറ്റവും
ആവശ്യം തന്നെ എന്നു പറഞ്ഞാറെ, അവൾ പ്രസാദിച്ചു കണ്ണുനീർ വാർത്തു,
ഞാൻ മറ്റും ചില ആളുകളെ വിളിക്കട്ടെ എന്നു ചൊല്ലി, വാതിൽക്കൽ ചെന്നു
ഭക്തി, സുബുദ്ധി, പ്രീതി എന്നീ മൂന്നുപേരെ വിളിച്ചു. അവരും പുറത്തുവന്നു
ക്രിസ്തിയനെ കണ്ടു ഓരൊന്നു ചോദിച്ചു, അവനെ അകത്തുകടത്തി. അപ്പോൾ
ഗൃഹവാസികൾ പലരും വന്നു അല്ലയോ ദൈവാനുഗ്രഹമുള്ളവനേ! അകത്തു
വരിക, വരിക! ഈ വക സഞ്ചാരികൾക്കവേണ്ടി ചിയോനിലെ കർത്താവ് ഈ
ഭവനത്തെ ഉണ്ടാക്കിച്ചിരിക്കുന്നു എന്നു കേട്ടാറെ, അവൻ കുമ്പിട്ടു അകത്തു
പ്രവേശിച്ചു കുത്തിരുന്നു. അപ്പോൾ അവർ അവന്നു ദാഹത്തിന്നു കുടിപ്പാൻ
കൊടുത്തു ഭക്ഷണമാകുവോളം സംസാരിപ്പാൻ നിശ്ചയിച്ചു. ഉടനെ ഭക്തി,
സുബുദ്ധി, പ്രീതി എന്നീ മൂവർ സംഭാഷണം തുടങ്ങി.

ഭക്തി: ഹേ ക്രിസ്തിയ! ഈ രാത്രിയിൽ ഇവിടെ സുഖേന പാർപ്പാൻവേണ്ടി
ഞങ്ങൾ ദയ വിചാരിച്ചു നിന്നെ അകത്തു ചേർത്തുവല്ലോ, ഇപ്പോൾ ഞങ്ങളും
ഉപകാരത്തിന്നായി നിന്റെ സഞ്ചാരവിശേഷങ്ങളെ ഒട്ടേടം കേട്ടാൽ കൊള്ളാം
എന്നു പറഞ്ഞു.

ക്രിസ്തി: പറയാമല്ലൊ, നിങ്ങൾക്ക കേൾപ്പാൻ മനസ്സെങ്കിൽ എനിക്ക
സന്തോഷം തന്നെ.

ഭക്തി: നീ സഞ്ചാരിയായി വരുവാൻ സംഗതി എന്തുണ്ടായിരുന്നു?

ക്രിസ്തി: പാർക്കുന്ന സ്ഥലത്തു താമസിച്ചാൽ വലിയ നാശം വരും
നിശ്ചയം എന്നു ചെവിയിൽ ഒരു ഭയശബ്ദം കേട്ടതിനാൽ ഞാൻ പേടിച്ചു
ജന്മഭൂമിയെ വിട്ടു ഓടിപ്പോന്നു.

ഭക്തി: അപ്പോൾ, ഈ വഴിയായിതന്നെ വരുവാൻ എന്തു കാരണം?

ക്രിസ്തി: അതു ദേവകല്പനയാൽ ഉണ്ടായി; ഞാൻ നാശഭയത്തിൽ
വലഞ്ഞു എവിടേക്ക് പോകേണ്ടു എന്നറിയാതെ ഭ്രമിച്ചും വിറച്ചും കരഞ്ഞപ്പോൾ,
സുവിശേഷി വന്നു എന്റെ കണ്ണിന്നു മറഞ്ഞിരുന്ന ഇടുക്കു വാതിലിനെ
കാണിച്ചു എന്നെ ഈ ഭവനവഴിക്കലെ അയച്ചു. [ 256 ] ഭക്തി: വ്യാഖ്യാനിയുടെ വീടു കണ്ടുവൊ?

ക്രിസ്തി: അവിടെ കണ്ട കാര്യങ്ങളെ ഞാൻ ഉള്ളന്നും ഓർക്കും. പിശാച്
എന്തെല്ലാം ചെയ്താലും ക്രിസ്തന്റെ കാരുണ്യപ്രവൃത്തി മനസ്സിൽ നടത്തി
വർദ്ധിപ്പിക്കുന്നതും, ദൈവകരുണയെ ആശിപ്പാൻപോലും കഴിയാത്തവണ്ണം
പാപം ചെയ്തവന്റെ അഴിനിലയും ന്യായവിസ്താരദിവസവും വന്നു എന്നു
ഉറക്കത്തിൽ വിചാരിച്ചവന്റെ സ്വപ്നവും ഈ മൂന്നു കാര്യങ്ങൾ എപ്പോഴും
മനസ്സിൽ കുറ്റിയായി തറെച്ചിരിക്കും.

ഭക്തി: ആയാൾ തന്റെ സ്വപ്നാവസ്ഥയെ പറഞ്ഞതു കേട്ടുവൊ?

ക്രിസ്തി: കേട്ടു, അതെന്തൊരു സ്വപ്നം! അവൻ ഓരോന്നു വിവരമായി
പറഞ്ഞപ്പോൾ, എനിക്ക് വളരെ വ്യസനം ഉണ്ടായി; എങ്കിലും കേട്ടത നന്നു.

ഭക്തി: ഇത് അല്ലാതെ മറ്റു വല്ലതും കണ്ടുവോ?

ക്രിസ്തി: കണ്ടു, സ്വർണ്ണവസ്ത്രങ്ങൾ ഉടുത്തിരിക്കുന്ന ജനങ്ങൾ
പാർത്തുവരുന്നൊരു വലിയ കോട്ടയേയും കണ്ടു നിന്നപ്പോൾ, ഒരു വീരൻ
എത്തി, അവനെ തടുപ്പാൻവേണ്ടി വാതിൽക്കൽ നിന്ന ആയുധക്കാരെ നീക്കി
വഴി ഉണ്ടാക്കിയാറെ, താൻ കടന്നു നിത്യമഹത്വം പ്രാപിക്കേണം എന്ന്
മുകളിൽനിന്നു ഒരു കല്പനയും കേട്ടു, ഇങ്ങിനെയുള്ള കാര്യങ്ങൾ എന്റെ
സന്തോഷം പൂർണ്ണമാക്കി, സമയം ഉണ്ടായിരുന്നെങ്കിൽ പന്ത്രണ്ടുമാസം ആ
സജ്ജനത്തിന്റെ ഭവനത്തിൽ പാർക്കയായിരുന്നു എന്നു വിചാരിച്ചു.

ഭക്തി: പിന്നെ വഴിക്കൽ എന്തെല്ലാം കണ്ടു?

ക്രിസ്തി: ഞാൻ അല്പം നടന്നശേഷം മരത്തിന്മേൽ തൂങ്ങി ചോര
ചൊരിയിക്കുന്ന ഒരുവനെ കണ്ടുനിന്നു നോക്കിയപ്പോൾ, അത്രോടം ചുമലിൽ
ബഹു ഘനമുള്ള ഭാരം കെട്ടി നടന്നത് അഴിഞ്ഞുവീണു. ഇതെന്തൊരു വിസ്മയം
എന്നു വിചാരിച്ചു നോക്കി നോക്കി കൊണ്ടിരിക്കുമ്പോൾ, തേജസ്സുള്ള മൂന്നുപേർ
വന്നു. ഒരുത്തൻ നിന്റെ സകല പാപവും ക്ഷമിച്ചിരിക്കുന്നു എന്നു പറഞ്ഞു,
മറ്റവൻ എന്റെ ജീർണ്ണവസ്ത്രം നീക്കി പുതിയ അങ്കിയെ ഉടുപ്പിച്ചു, മൂന്നാമൻ
എന്റെ നെറ്റിമേൽ ഈ കുറിയെ ഇട്ടു ചീട്ടിനെയും തന്നു.

ഭക്തി: ഇതു കൂടാതെ, വല്ലതും കണ്ടുവൊ?

ക്രിസ്തി: പ്രധാന കാര്യങ്ങളെ പറഞ്ഞിട്ടുണ്ടു, എങ്കിലും മറ്റും ചിലതു
കണ്ടു സത്യം, കാലുകളിൽ ചങ്ങല കെട്ടി വഴിയിരികെ ഉറങ്ങി കിടക്കുന്ന
ബുദ്ധിഹീനൻ, മടിയൻ, ഗർവ്വി എന്നീ മൂവരെ കണ്ടു, ഉണർത്തുവാൻ വിചാരിച്ചു
എങ്കിലും സാധിച്ചില്ല. പിന്നെ ആചാരവാനും കപടഭക്തനും മതിൽ വഴിയായി
വന്നു ചിയോനിലേക്ക് പോവാൻ ഭാവം കാട്ടി. വേഗം നശിച്ചുപോയി, ഞാനും
അത് അവരോടു പറഞ്ഞു എങ്കിലും, അവർ എന്റെ വാക്കു വിശ്വസിച്ചില്ല; ഈ
മലമേൽ കരേറുവാൻ എന്തൊരു പ്രയാസം? സിംഹമുഖം കടന്നുവരുവാൻ
എന്തൊരു കഷ്ടം! വാതിൽക്കലെ കാവൽക്കാരൻ സഹായിച്ചില്ലെങ്കിൽ ഞാൻ [ 257 ] മടങ്ങി പോകാതെ, ഇങ്ങു എത്തുമൊ എന്നറിയുന്നില്ല; ഞാൻ
എത്തിയത്കൊണ്ടു ദൈവത്തിന്നു സ്തോത്രം. എന്നെ അകത്തു ചേർത്ത
നിങ്ങൾക്കും നമസ്കാരം.

അപ്പോൾ സുബുദ്ധി എനിക്കും ചിലത് ചോദിപ്പാനുണ്ട്; അതിന്നു തക്ക
ഉത്തരം പറഞ്ഞാലും എന്നു പറഞ്ഞു.

നിന്റെ ജന്മദേശം പലപ്പോഴും ഓർക്കുന്നുണ്ടോ?

ക്രിസ്തി: ഓർക്കാതിരിക്കയില്ല, എങ്കിലും ഞാൻ ഉപേക്ഷിച്ച ദേശം
വിചാരിക്കുമ്പോൾ ഒക്കയും വളരെ നാണവും നീരസവും തോന്നുന്നു. അതിൽ
അല്പം താൽപര്യം ഉണ്ടായിരുന്നാൽ ഏറിയ പ്രാവശ്യം മടങ്ങി ചെല്ലുവാൻ ഇട
വരുമായിരുന്നു എങ്കിലും, ഞാൻ നല്ലൊരു രാജ്യം തേടുന്നു; സ്വർഗ്ഗരാജ്യം
തന്നെ.

സുബുദ്ധി: ആ ദേശത്തിന്റെ സാമാനങ്ങൾ വല്ലതും കൊണ്ടുവന്നുവോ?

ക്രിസ്തി: അതുവും ഉണ്ടു, എന്റെ നാട്ടുകാർക്കും എനിക്കും സന്തോഷം
വരുത്തുന്ന രാഗദേഷാദികൾ ഇനിയും പല വിധേന മനസ്സിൽ പൊങ്ങിവരുന്നു.
അവ ഒന്നിലും രസമില്ല; ദുഃഖംതന്നെ തോന്നുന്നു. എനിക്ക ഇഷ്ടമായതിനെ
മാത്രം എടുപ്പാൻ സംഗതി ഉണ്ടായിരുന്നെങ്കിൽ, ആ വക ഓർക്ക തന്നെ
ചെയ്കയില്ലായിരുന്നു, എന്നതിനാൽ നന്മ ചെയ്വാൻ ഇഛ്ശിക്കുന്ന എന്റെ
പക്കൽ തിന്മ ഉണ്ടു എന്നുള്ള വ്യവസ്ഥ (അടവു, ചട്ടം) എനിക്കു വെച്ചുകാണുന്നു
(രോ. 7, 21)

സുബു: ഇങ്ങിനെ നിന്റെ മനസ്സിൽ പൊങ്ങുന്നത് ഒടുങ്ങി പോയപ്രകാരം
വല്ലപ്പോഴും തോന്നുന്നില്ലയോ?

ക്രിസ്തി: തോന്നുന്നു. അങ്ങിനെ ഉള്ള സമയം എനിക്കൊരു മഹോത്സവം
പോലെ ഇരിക്കുന്നു.

സുബു: നിന്നെ അസഹ്യപ്പെടുത്തുന്ന കാര്യങ്ങൾ ചില സമയം
ഇല്ലാതെയായി തോന്നുന്നതു എന്തു ഹേതുവാൽ എന്നു ഓർമ്മ ഉണ്ടോ?

ക്രിസ്തി: ഉണ്ടു ഞാൻ ക്രൂശിന്മേൽ കണ്ടതു ഓർത്തും എന്റെ പുതിയ
അങ്കിയെ നോക്കി വിചാരിച്ചും മടിയിലുള്ള ചീട്ടിനെ വായിച്ചും തേടുന്ന
രാജ്യത്തെ ചിന്തിച്ചും ഇരിക്കുന്നതിനാൽ അങ്ങിനെ വരും.

സുബു: ചിയോൻ മലയിലേക്ക് പോവാൻ എന്തിന്നു ഇത്ര താല്പര്യം?

ക്രിസ്തി: ക്രൂശിന്മേൽ തൂങ്ങിമരിച്ചവനെ ഞാൻ അവിടെ ജീവനോടെ
കാണും, എന്നിൽ വസിച്ചു എന്നെ അസഹ്യപ്പെടുത്തുന്ന പഴമകൾ അവിടെ
ഇല്ലാതെയാകും, അവിടെ മരണവുമില്ല, ഇഷ്ടമുള്ള കൂട്ടരോടു കൂട പാർക്കയും
ചെയ്യും. എന്റെ ഭാരം നീക്കിയവനെ ഞാൻ സ്നേഹിക്കുന്നു; എന്റെ ഉള്ളിലുള്ള
രോഗം എനിക്ക അസഹ്യം. മരണം ഇനി അടുക്കാത്ത സ്ഥലത്തു എത്തി, നിത്യം
പരിശുദ്ധൻ പരിശുദ്ധൻ എന്നു വാഴ്ചത്തി സ്തുതിക്കുന്നവരോടുകൂട പാർപ്പാൻ [ 258 ] ഞാൻ വളരെ വാഞ്ഛിച്ചിരിക്കുന്നു സത്യം.

അപ്പോൾ പ്രീതി ക്രിസ്തിയനോടു: നിണക്ക ഭാര്യാപുത്രന്മാരുണ്ടോ? എന്നു
ചോദിച്ചു.

ക്രിസ്തി : ഭാര്യയും നാലുമക്കളും ഉണ്ടു.

പ്രീതി: അവരെ കൊണ്ടുവരാഞ്ഞതെന്ത്?

ക്രിസ്തി: ഹാ! അവരെ കൊണ്ടുവരുവാൻ ഞാൻ എത്ര പ്രയത്നം ചെയ്തു!
അവർ എന്റെ യാത്രയെ കഴിയുംവണ്ണം വിരോധിച്ചു, കഷ്ടം എന്നു പറഞ്ഞു
കരഞ്ഞുകൊണ്ടിരുന്നു.

പ്രീതി: താമസിച്ചാൽ നാശംവരും എന്നു അവർക്ക നല്ലവണ്ണം പറഞ്ഞു
ബോധിപ്പിപ്പാൻ ആവശ്യമായിരുന്നു.

ക്രിസ്തി: ഞാൻ അങ്ങിനെ തന്നെ ചെയ്തു. ദൈവം നമ്മുടെ പട്ടണനാശത്തെ
എനിക്ക കാണിച്ചതെല്ലാം അവരോടു അറിയിച്ചു എങ്കിലും, അവർ എന്റെ
വാക്കു കളിപോലെ വിചാരിച്ചു വിശ്വസിക്കാതെ ഇരുന്നു.

പ്രീതി: നിന്റെ ഉപദേശം അവർക്ക അനുഗ്രഹമാകേണ്ടതിന്നു നീ
ദൈവത്തോടു പ്രാർത്ഥിച്ചുവോ?

ക്രിസ്തി: ഞാൻ വളരെ താല്പര്യമായി പ്രാർത്ഥിച്ചു. ഭാര്യാപുത്രന്മാരിൽ
എനിക്ക നല്ല കൂറുണ്ടു സത്യം.

പ്രീതി: നിന്റെ മനോവ്യസനവും നാശത്തെകുറിച്ചുള്ള ഭയവും
അവരോടു അറിയിച്ചുവോ? ആ നാശം നീ നന്നായി കണ്ടു എന്നും എനിക്ക
തോന്നുന്നു.

ക്രിസ്തി: ആവോളം അറിയിച്ചു. നമ്മുടെ തലമേൽ വീഴുവാൻ തൂങ്ങി
നില്ക്കുന്ന ശിക്ഷാവിധി നിമിത്തം എനിക്കുണ്ടായ ഭയവും കരച്ചിലും ഭ്രമവും
എന്റെ മുഖം കണ്ടാൽ തന്നെ അറിയേണ്ടതിന്ന സംഗതി ഉണ്ടായിരുന്നു എങ്കിലും
അവർക്കും ഒന്നും ബോധിച്ചില്ല.

പ്രീതി: അവർ വരാഞ്ഞതിന്നു എന്തു ഒഴികഴിവും പറഞ്ഞു?

ക്രിസ്തി: ലൌകികം വിടുന്നില്ല എന്നു ഭാര്യയുടെ വാക്കു; പുത്രന്മാർ
ബാല്യകളി നേരമ്പോക്കിനേയും മോഹിച്ചിട്ടു, എങ്ങിനെ എങ്കിലും എന്നെ
ഏകനായിട്ടു വിട്ടയച്ചു.

പ്രീതി: പറഞ്ഞ ഉപദേശത്തിന്നു താൻ നടപ്പിൽ വല്ല ദോഷം കാട്ടിയോ?

ക്രിസ്തി: ഉണ്ടായിരിക്കും. എനിക്ക് പാപവും കുറവുകളും വളരെ
ശേഷിപ്പുണ്ടു, മറ്റ ജനങ്ങളുടെ നന്മക്കായിട്ടു പറഞ്ഞ വാക്കുകളും
ഉപദേശങ്ങളും ദോഷമുള്ള നടപ്പുകൊണ്ടു നിഷ്ഫലമാക്കി തീർപ്പാൻ
എളുപ്പമുള്ള കാര്യം എന്നു ഞാൻ നല്ലവണ്ണം അറിയുന്നു എങ്കിലും, അവർ വല്ല
ന്യായക്കേടും കണ്ടു ഈ സഞ്ചാരാവസ്ഥയെ വെറുക്കാതിരിക്കേണ്ടതിന്നു
ഞാൻ വളരെ സൂക്ഷിച്ചു നടന്നു. ദൈവത്തിന്നും അയല്ക്കാരന്നും വിരോധമായി [ 259 ] പാപം ചെയ്യരുതു എന്നു ഞാൻ വാക്കിനാലും പ്രവൃത്തിയാലും കാണിച്ചതും,
അവർ ഗുണം എന്നു ചൊല്ലുന്നവ ഞാൻ ദോഷമാക്കി വിലക്കി ഉപേക്ഷിച്ചതും
അവർക്കു നന്നെ വെറുപ്പായി വന്നു സത്യം.

പ്രീതി: സ്വന്തക്രിയകൾ ദോഷവും സഹോദരന്റെ ക്രിയകൾ
സത്യവുമായിരുന്നത്കൊണ്ടു, കയിൽ തന്റെ സഹോദരനെ ദ്വേഷിച്ചു. നീ
ചെയ്തു സൽക്രിയകൾ നിമിത്തം ഭാര്യാപുത്രന്മാർ വെറുത്തുവെങ്കിൽ, അവരുടെ
നാശം നിണക്ക കുറ്റമായി വരികയില്ല.

ഇങ്ങനെ അവർ ഭക്ഷണമാകുവോളം സംസാരിച്ചുകൊണ്ടിരുന്നു എന്നു
ഞാൻ സ്വപ്നത്തിൽ കണ്ടു. പിന്നെ വിളമ്പിവെച്ചശേഷം, അവർ പന്തിയിൽ
ഇരുന്നു വിശേഷാഹാരങ്ങളേയും ഭക്ഷിച്ചു ശുദ്ധവീഞ്ഞിനെയും കുടിച്ചു.
ചിയോൻ, കർത്താവ് ഈ ഭവനമുണ്ടാക്കിയ കാരണം ഇന്നതെന്നും, അവൻ
വലിയ യുദ്ധവീരനായി മുല്പുക്കു മരണത്തെ നടത്തിക്കുന്നവനോടു പൊരുതു
ജയിച്ചു, തന്റെ രക്തം ചിന്നിച്ച പ്രകാരം ഇന്നതെന്നും മറ്റും അവർ പറഞ്ഞത്
കേട്ടതിനാൽ, ഞാനും അവന്റെ ഇടകലരാത്ത സ്നേഹം വിചാരിച്ചു
പ്രതിസ്നേഹം മുഴുത്തു തുടങ്ങി. ഗൃഹവാസികൾ ചിലരും മരണശേഷം അവനെ
കണ്ടു സംസാരിച്ചു. അവനെപോലെ സഞ്ചാരികളെ സ്നേഹിക്കുന്ന ആൾ
ലോകത്തിൽ എങ്ങും കാണ്മാനില്ല എന്നു അവനിൽ നിന്നു തന്നെ കേട്ട പ്രകാരം
പറഞ്ഞു, ഒരു ദൃഷ്ടാന്തവും കാണിച്ചു. അതാവിത്: സാധുക്കളായ സഞ്ചാരികളെ
വീണ്ടെടുപ്പാൻ വേണ്ടി, അവൻ സ്വതേജസ്സിനെ നീക്കിവെച്ചു എന്നും, ഇപ്പോഴും
ചിയോനിൽ തനിച്ചു പാർപ്പാൻ മനസ്സില്ലെന്നും ഏറിയൊരു സഞ്ചാരികളെ
അവിടേക്ക വരുത്തി, ഇരപ്പാളികളായി ജനിച്ചവരെ രാജാക്കന്മാരാക്കി വെച്ചു
എന്നും പറഞ്ഞു.

ഇങ്ങിനെ അവർ അർദ്ധരാത്രിയോളം സംസാരിച്ചു പിന്നെ
പ്രാർത്ഥനയാൽ തങ്ങളെ കർത്താവിങ്കൽ ഭരമേല്പിച്ചു. സഞ്ചാരിയെ
കിളിവാതിൽ കിഴക്കോട്ടുള്ള സമാധാനം എന്ന മാളികമുറിയിൽ പാർപ്പിച്ചു.

അവിടെ അവൻ പുലരുവോളം ഉറങ്ങി ഉണർന്നാറെ,

ഞാൻ എവിടെ? ഹാ എത്ര ദാനം
സഞ്ചാരികൾക്ക ബഹുമാനം
ആയിട്ടു യേശു തന്നുതേ!
പിഴക്കുദിച്ചു പരിശാന്തി
എന്നെ നടത്തി ദിവ്യക്ഷാന്തി
സ്വർഗ്ഗത്തയലിടം പാർപ്പിച്ചുതേ.

എന്നു പാടുകയും ചെയ്തു.

രാവിലെ അവർ ഒക്കെ എഴുനീറ്റു. കുറയ നേരം സംസാരിച്ചാറെ,
ഗൃഹവാസികൾ ക്രിസ്തിയനോടു നീ ഇപ്പോൾ പോകേണ്ട ഈ സ്ഥലത്തു
വിശേഷങ്ങളെ പലതും കാണിപ്പാനുണ്ടു എന്നു പറഞ്ഞു, അവനെ [ 260 ] പുസ്തകശാലയിൽ കടത്തി, അനാദികാലപുത്രനും ദൈവജാതനുമായ
ചിയോൻകർത്താവിന്റെ വംശവഴിയും അവന്റെ പ്രവൃത്തി വിവരവും അവൻ
തന്റെ സേവെക്കായി അഴിയാത്ത ഭവനങ്ങളിൽ പാർപ്പിച്ചിരിക്കുന്ന അനേക
ജനങ്ങളുടെ നാമങ്ങളും മറ്റും കാണിച്ചും അവന്റെ ഭൃത്യന്മാർ പലരും
വിശ്വാസത്താൽ രാജ്യങ്ങളെ അടക്കി നീതിയെ നടത്തി, വാഗ്ദത്തങ്ങളെ
കൈക്കലാക്കി സിംഹമുഖങ്ങളെ അടെച്ചു അഗ്നിബലത്തെ കെടുത്തു. വാളിൻ
വായിൽനിന്നു തെറ്റി ബലക്ഷയത്തിൽ നിന്നു ആശ്വസിച്ചു യുദ്ധത്തിൽ
ഊക്കരായ് ചമഞ്ഞു, അന്യന്മാരുടെ പാളയങ്ങളെ നീക്കിയും ചെയ്ത
വൃത്താന്തങ്ങളെ വായിച്ചു, (എബ്ര. 11, 33, 34)

പിന്നെ കർത്താവ് തനിക്കും തന്റെ പ്രവൃത്തിക്കും മുമ്പെ എത്രയും
വിരോധം ചെയ്തവരെ തന്നെ കൈക്കൊണ്ടു, രക്ഷിപ്പാൻ വിചാരിക്കുന്നു എന്നും
മറ്റും വീട്ടുവർത്തമാനങ്ങളെ വായിച്ചു ക്രിസ്തിയനെ കേൾപ്പിച്ചു. അതുകൂടാതെ,
പഴയതും പുതിയതുമായ കഥകളെയും ശത്രുക്കളുടെ ഭയഭ്രമത്തിനായും
സഞ്ചാരികളുടെ ആശ്വാസസന്തോഷത്തിനായും ഇനിനിവൃത്തി വരേണ്ടുന്ന
ഗംഭീരപ്രവാചകങ്ങളെയും ക്രിസ്തിയൻ കണ്ടു അതിശയിച്ചു.

പിറ്റെദിവസം അവർ അവനെ ആയുധശാലയിലേക്ക് കൊണ്ടുപോയി
കർത്താവ് സഞ്ചാരികൾക്ക വേണ്ടി വെച്ച വാൾ, പരിച, തലക്കോരിക,
മാർക്കവചം സർവ്വപ്രാർത്ഥന, ഒരിക്കലും പഴുതാകാത്ത ചെരിപ്പു എന്ന
ആയുധക്കൂട്ടങ്ങളെ കാണിച്ചു, നക്ഷത്രജാലം പോലെയുള്ള ജനസംഘത്തിന്നു
കർത്താവിന്റെ സേവക്കായിട്ടു ആയുധങ്ങൾ വേണ്ടുവോളം ഉണ്ടു എന്നു
പറകയും ചെയ്തു.

അതിന്റെ ശേഷം കർത്താവിന്റെ പല വേലക്കാർ പണ്ടു അത്ഭതങ്ങളെ
പ്രവൃത്തിക്കയിൽ പ്രയോഗിച്ച ശ്രേഷ്ഠായുധങ്ങളെ കാണിച്ചതെന്തെന്നാൽ:
മോശെയുടെ ദണ്ഡും യായേലിന്റെ മുടിയും ആണിയും ഗിദ്യോന്റെ വാൾ
കാഹളം ദീപട്ടികളും, സംഗാരിന്റെ മൂരിക്കോലും ശിംശൊന്റെ അണ്ണാടി എല്ലും
ദാവീദിന്റെ കവിണയും കർത്താവ് പ്രതികാരദിവസത്തിൽ പാപമനുഷ്യനെ
ഹനിപ്പാൻവേണ്ടി നിശ്ചയിച്ച വാളും മറ്റും സന്തോഷകരമായ ഏറിയ
സാധനങ്ങളെ ക്രിസ്തിയെന്നു കാണിച്ചു.പിറ്റെദിവസം ക്രിസ്തിയൻ യാത്രയാവാൻ
വിചാരിച്ചു എങ്കിലും ഗൃഹവാസികൾ നാളെ ആകാശം തെളിഞ്ഞിരുന്നാൽ
ഇഷ്ടസ്ഥലത്തിന്നു എത്രയും സമീപമായ വാഞ്ഛിതമലകളെ
കാണിക്കുന്നതിനാൽ നിന്റെ സന്തോഷം വർദ്ധിക്കും എന്നവർ പറഞ്ഞാറെ,
അവൻ സമ്മതിച്ചു ആ ദിവസം പാർത്തു. പുലർന്നപ്പോൾ, അവർ അവനെ
വീട്ടിന്മേൽ കരേറ്റി, വടക്കോട്ടു നോക്കുവാൻ കല്പിച്ചശേഷം നോക്കി, നല്ല
പറമ്പു, പുനം, പൂത്തും കാച്ചുമിരിക്കുന്ന വൃക്ഷം മുന്തിരിങ്ങാത്തോട്ടം, കിണറു,
കുളം, ചിറ, പുഴ എന്നിവ നിറഞ്ഞു എത്രയും മനോഹരമുള്ള മലപ്രദേശം കണ്ടു [ 261 ] തെളിഞ്ഞു. അവൻ ആ സ്ഥലത്തിന്റെ പേർ എന്തെന്നു? ചോദിച്ചാറെ, ആയതും
ഈ കുന്നുപോലെ സകല സഞ്ചാരികൾക്കും ഉപകാരത്തിന്നായിരിക്കുന്ന
ഇമ്മാനുവേലിന്റെ രാജ്യം തന്നെ. അവിടെ സ്നേഹം ഏറിയ ഇടയന്മാർ നിന്നെ
വാനപട്ടണത്തിൻ വാതിലിനെ കാണിക്കും എന്നവർ പറഞ്ഞു.

അനന്തരം ക്രിസ്തിയൻ: ഞാൻ ഇപ്പോൾ യാത്രയാകട്ടെ? എന്നു
ചോദിച്ചാറെ, അവർ സമ്മതിച്ചു അവനെ ആയുധശാലയിൽ കടത്തി
കർത്താവിന്റെ തികവുള്ള പോർക്കോപ്പുകളെ ധരിപ്പിച്ചു വഴിക്കലെ വല്ല
ശത്രുവും വന്നാൽ ഇതുകൊണ്ടു ജയിക്ക എന്നു പറഞ്ഞു. അതിന്റെ ശേഷം
അവൻ ആയുധക്കാരനായി സ്നേഹിതന്മാരോടുകൂടി വാതിൽക്കൽ ചെന്നു,
കാവൽക്കാരനെ കണ്ടു വല്ല സഞ്ചാരികളും കടന്നു പോയൊ? എന്നു
ചോദിച്ചാറെ,

കാവല്ക്കാരൻ : ഒരുത്തന്നെ ഞാൻ കണ്ടു.

ക്രിസ്തി: അവന്റെ പേർ എന്തു എന്നു ചോദിച്ചുവൊ?

കാവൽ: ചോദിച്ചു, വിശ്വസ്തൻ എന്നവൻ പറഞ്ഞു.

ക്രിസ്തി: ഹോ എനിക്കറിയാം; അവൻ എന്റെ നാട്ടുകാരനും
അയല്ക്കാരനും തന്നെ ആകുന്നു. ഞാൻ ജനിച്ച രാജ്യത്തുനിന്നു വരുന്നു,
അവൻ ദൂരെ എത്തുമാറായൊ?

കാവൽ: കുന്നിന്റെ താഴെ എത്തീട്ടുണ്ടായിരിക്കും.

ക്രിസ്തി: നല്ലതു സ്നേഹിതാ! സലാം നീ എനിക്ക് ചെയ്ത ഉപകാരം
നിമിത്തം കർത്താവ് നിന്നോടു കൂട ഇരുന്നു, നിണക്ക് വന്ന ദൈവാനുഗ്രഹങ്ങളെ
ഏറ്റവും വർദ്ധിപ്പിക്കേണമെ എന്നു പറഞ്ഞു.

പിന്നെ അവൻ യാത്രയായപ്പോൾ, വിവേകി, ഭക്തി, സുബുദ്ധി, പ്രീതി
എന്നീ നാലുപേർ കുന്നിന്റെ താഴെയോളം അവനോടു കൂട പോവാൻ
നിശ്ചയിച്ചു. ഒരുമിച്ചു നടന്നു സംസാരിച്ചു കുന്നിന്റെ ഇറക്കത്തിൽ
എത്തിയാറെ, ക്രിസ്തിയൻ: ഈ ചുരം കയറുവാൻ വിഷമമായിരുന്നു,
ഇറങ്ങുവാനും കഷ്ടംതന്നെ എന്നു പറഞ്ഞതു കേട്ടു.

സുബുദ്ധി: സത്യം തന്നെ, കാൽ തെറ്റി വഴുതി വീഴാതെ
വിനയതാഴ്വരയിലേക്ക് ഇറങ്ങി ചെല്ലുവാൻ മഹാ പ്രയാസം, ആയത്കൊണ്ടു
ഞങ്ങൾ മലയുടെ അടിയോളം നിന്നോടു കൂട വരുന്നു എന്നു പറഞ്ഞാറെ,

അവൻ വളരെ സൂക്ഷിച്ചിറങ്ങി എങ്കിലും, രണ്ടുമുന്നു വട്ടം കാൽ തെറ്റി
വീഴുവാൻ ഭാവിച്ചു. അടിയിൽ എത്തിയശേഷം അവർ ക്രിസ്തിയന്നു ഒരപ്പവും
ഒരു കുപ്പി വീഞ്ഞും മുന്തിരിങ്ങാക്കുലയും കൊടുത്തു അവനെ പറഞ്ഞയച്ചു.
വിനയതാഴ്വരയിൽ ക്രിസ്തിയന്നു വന്ന സങ്കടം എത്രയും വലിയതായിരുന്നു.
അവൻ അല്പം വഴി നടന്നശേഷം, രാക്ഷസനായ അപ്പൊല്യൻ വയലിൽകൂടി
വരുന്നതു കണ്ടു. പേടിച്ചു വിറെച്ചു ഇനി പാഞ്ഞു കളകയൊ നില്ക്കയൊ, [ 262 ] ഏതു വേണ്ടു? എന്നു വിചാരിച്ചു വ്യാകുലനായപ്പോൾ, പുറത്തു ആയുധങ്ങൾ
ഇല്ലല്ലൊ ഞാൻ തിരിഞ്ഞു ഓടിപ്പോയാൽ, ശത്രു വന്നു അസ്ത്രം എയ്തു
മുറി ഏല്പിക്കാൻ ഒരു പ്രയാസമില്ല എന്നോർത്തു, നിന്നു പൊരുതുന്നതു തന്നെ
ആവശ്യം പ്രാണരക്ഷമാത്രം വേണ്ടിയിരുന്നാലും നിലനില്ക്ക അത്രെ നല്ലു
എന്നു നിശ്ചയിച്ചു നടക്കും സമയം, അപ്പോല്യൻ എതിരേറ്റു. ആ രാക്ഷസന്റെ
വേഷം അതിഭയങ്കരം. മീനിന്നു ചെതുമ്പൽ എന്നപോലെ കനത്ത അവന്റെ
പുതപ്പും, കടവാതിലിന്നു എന്നപോലെ ചിറകും, കരടിക്കുള്ളതുപോലെ
കാലുകളും, സിംഹമുഖമുണ്ടായതുമല്ലാതെ അവന്റെ വയറ്റിൽനിന്നു തീയും
പുകയും പുറപ്പെട്ടു വന്നു, ക്രിസ്തിയന്റെ അടുക്കൽ എത്തിയപ്പോൾ അവനെ
ക്രുദ്ധിച്ചുനോക്കി: നീ എവിടെനിന്നു വരുന്നു? യാത്ര എവിടേക്ക് എന്നു ചോദിച്ചു.

ക്രിസ്തി: നാനാദോഷവും നിറഞ്ഞിരിക്കുന്ന നാശപുരം വിട്ടു ഞാൻ
ചിയോൻ നഗരത്തിലേക്ക് പോകുന്നു.

അപ്പോല്യൻ: ആ രാജ്യമെല്ലാം എനിക്കുള്ളതു അതിലെ നാഥനും ദേവനും
ഞാൻ തന്നെ ആകുന്നു. നീയും എന്റെ കുടിയാൻ, വിട്ടുപോവാൻ എന്തു
സംഗതി? നിന്നെകൊണ്ടു ഇനിയും പണി എടുപ്പിച്ചു ലാഭം വരുത്തുവാൻ
വിചാരിച്ചില്ലെങ്കിൽ ക്ഷണത്തിൽ തച്ചു കൊന്നു കളയുമായിരുന്നു.

ക്രിസ്തി: ഞാൻ നിന്റെ രാജ്യത്തിൽ ജനിച്ചു എങ്കിലും നിന്റെ വേല
കഠിനവും കൂലി ജീവരക്ഷെക്കായി പോരാത്തതുമായിരിക്കുന്നു. (പാപത്തിന്റെ
കൂലി മരണമല്ലൊ രോമ. 6. 23) അതുകൊണ്ടു പുരുഷപ്രായം വന്നശേഷം എല്ലാ
സുബുദ്ധികൾ ചെയ്യുന്നത്പോലെ ഞാനും എന്തു നല്ലു എന്നുനോക്കി നടന്നതെ
ഉള്ളു.

അപ്പോ: കുടിയാന്മാരെ വെറുതെ പോയ്ക്കളവാൻ വിടുന്ന രാജാവ്
ലോകത്തിൽ ഇല്ലല്ലൊ. ഞാനും നിന്നെ വെറുതെ വിടുന്നില്ല. വേലയും കൂലിയും
കൊണ്ടു ഒരു സങ്കടം വേണ്ടാ മടങ്ങി വന്നാൽ നമ്മുടെ രാജ്യത്തിലെ സകല
സമ്പത്തും ഞാൻ നിണക്ക് തരും നിശ്ചയം.

ക്രിസ്തി: ഞാൻ രാജാധിരാജാവിനെ തന്നെ സേവിച്ചു തുടങ്ങിയിരിക്കുന്നു;
പിന്നെ നിന്നോടു കൂട മടങ്ങി വരുവാൻ കഴിവുണ്ടോ?

അപ്പോ: അയ്യൊ മൂഢ! ആന, കുതിര, ആടു, കോഴി, താടി, മീശ, കണ്ടില്ലെ?
ആ രാജാവിനെ സേവിപ്പാൻ മുതിർന്നവർ മിക്കവാറും അവനെ ഉപേക്ഷിച്ചു
എന്റെ അടുക്കൽ മടങ്ങി വരുന്നൊരു മര്യാദ ഉണ്ടു; അപ്രകാരം നീയും ചെയ്താൽ
ഗുണം വരും.

ക്രിസ്തി: ഞാൻ കൈ അടിച്ചു നിത്യം സേവിപ്പാൻ സത്യം ചെയ്തത. അവനെ
വിട്ടു മടങ്ങിപോന്നാൽ ദ്രോഹിയായി തൂങ്ങി മരിക്കേണ്ടതല്ലോ?

അപ്പൊ: നീ എന്നോടും ദ്രോഹം ചെയ്തു എങ്കിലും മടങ്ങി വന്നാൽ, ഞാൻ
എല്ലാ അപരാധങ്ങളെ ക്ഷമിച്ചു ഓമനിക്കും. [ 263 ] ക്രിസ്തി: നിന്നെ സേവിപ്പാൻ സത്യം ചെയ്തത് ചെറുപ്പത്തിൽ അത്രെ,
ഞാൻ ഇപ്പോൾ സേവിച്ചുവരുന്ന രാജാവ് എന്നെ രക്ഷിപ്പാനും നിന്റെ
സേവയാൽ വന്ന പാപം ക്ഷമിപ്പാനും പ്രാപ്തൻ എന്നു ഞാൻ വിശ്വസിക്കുന്നു.
ഹാ സംഹാരകനായ അപ്പൊല്യനെ! നിന്റെതല്ല അവന്റെ വേല, കൂലി,
വേലക്കാർ, അധികാരം, സംസർഗ്ഗം, രാജ്യം എന്നിവറ്റെ അത്രെ ഞാൻ
സ്നേഹിച്ചുവരുന്നു. ഇനി ഒരു വാക്കും വേണ്ടാ! ഞാൻ അവന്റെ അടിയാനായി
അവനെതന്നെ സേവിക്കും നിശ്ചയം.

അപ്പൊ: ഇത്ര ഉഷ്ണിച്ചു പറയുന്നത് എന്തു? നിണക്ക കുറയ സുബുദ്ധി
വരട്ടേ, എന്നാൽ ഈ വഴിയിൽ വരുന്ന കഷ്ടങ്ങൾ വിചാരിച്ചറിയേണ്ടതിന്നു
സംഗതി ഉണ്ടാകും. ആ രാജാവിന്റെ പ്രജകൾ എന്നെയും എന്റെ വഴികളെയും
വിരോധിക്കകൊണ്ടു, അവർക്കു മിക്കവാറും അപമൃത്യു ഉണ്ടല്ലോ എത്ര ആൾ
അപമാനത്തോടെ കുലനിലത്തു വെച്ചു മരിച്ചു. പിന്നെ അവന്റെ സേവയെ നീ
അധികമായി സ്നേഹിക്കുന്നു എന്നു പറഞ്ഞുവല്ലോ! ഹാ നിണക്ക എന്തു
ബുദ്ധി! തനിക്കുള്ളവരെ ശത്രുക്കളുടെ കൈയ്യിൽനിന്നു രക്ഷിപ്പാൻ വേണ്ടി
അവൻ ഒരു നാളും തന്റെ സ്ഥലത്തുനിന്നു വന്നിട്ടില്ല, എങ്കിലും എന്റെ
വിശ്വസ്തരെ ഞാൻ ഏറിയൊരു ഉപായപരാക്രമങ്ങളെകൊണ്ടു അവന്റെ
സേവകന്മാരുടെ കൈയ്യിൽനിന്നു രക്ഷിച്ചു വരുന്നു എന്ന ലോകത്തിൽ എങ്ങും
പ്രസിദ്ധമാകുന്നു; നിന്നെയും രക്ഷിക്കും.

ക്രിസ്തി: അവരുടെ സ്നേഹത്തെയും അവസാനത്തോളമുള്ള
വിശ്വാസത്തെയും പരീക്ഷിപ്പാനായി എന്റെ കർത്താവു അവരെ ചിലപ്പോൾ
വേഗം രക്ഷിക്കാത്തതു സത്യം. അവർക്ക അതിനാൽ ഒരു സങ്കടവും ഇല്ല.
തല്ക്കാലരക്ഷെക്കായിട്ടല്ല നിത്യജീവനായിട്ടത്രെ അവർ കാത്തിരിക്കുന്നു. നീ
പറഞ്ഞ പ്രകാരം അപമൃത്യു വന്നാലും അപമാനം അല്ല സന്തോഷം അത്രെ
തോന്നുന്നു, രാജാവ് ദൈവദൂതന്മാരോടുകൂടി മഹത്വത്തിൽ വരുമ്പോൾ
അവർക്കും മഹത്വം സിദ്ധിക്കും നിശ്ചയം.

അപ്പൊ: അവൻ മറ്റവർക്കു മഹത്വം കൊടുത്താലും നിന്റെ സേവ
അതിന്നു പാത്രം എന്നു എങ്ങിനെ നിരൂപിക്കുന്നു?

ക്രിസ്തി: എന്റെ സേവയിൽ നീ കുറവു കണ്ടുവോ?

അപ്പൊ: കണ്ടു; നീ അഴിനിലയിൽ വീണു വലഞ്ഞുപോയി, രാജാവ്
ചുമടു ചുമലിൽനിന്നു നീക്കുവോളത്തിന്നു കാത്തിരിപ്പാൻ മനസ്സില്ലാഞ്ഞിട്ടു
ആയതിന്നു നീക്കം വരുത്തുവാൻ വഴി തെറ്റി നടന്നു, നീ ദോഷമായി ഉറങ്ങി
ചീട്ടും കളഞ്ഞു, സിംഹഭയത്താൽ മടങ്ങി കളവാൻ ഏകദേശം ഭാവിച്ചുവല്ലോ!
യാത്രയിൽ കണ്ടും കേട്ടുമുള്ള കാര്യങ്ങളെകൊണ്ടു സംസാരിക്കുന്തോറും എല്ലാ
വാക്കിനാലും പ്രവൃത്തിയാലും മാനം വരെണം എന്നു നിന്റെ ഉള്ളിൽ ഒരു
ദുരാശ ഉണ്ടു, എന്നിങ്ങിനെ ഓരോന്നു കണ്ടു. [ 264 ] ക്രിസ്തി: നീ പറഞ്ഞതിനേക്കാൾ അധികം പാപം ചെയ്തിരിക്കുന്നു സത്യം;
എങ്കിലും ഞാൻ സേവിച്ചും ബഹുമാനിച്ചും വരുന്ന രാജാവ് കരുണയുള്ളവനും
ക്ഷമിപ്പാൻ കാത്തിരിക്കുന്നവനുമാകുന്നു. പിന്നെ ഒന്നു പറയാം; നിന്റെ
രാജ്യത്തിൽനിന്നു തന്നെ ഞാൻ ആ ദുസ്സ്വഭാവങ്ങളെ എല്ലാം ഉൾക്കൊണ്ടു
ഇതുവരെയും ഞരങ്ങി വഹിച്ചു, അനുതാപം നിമിത്തം എന്റെ രാജാവിൽനിന്നു
ക്ഷമയും ലഭിച്ചിരിക്കുന്നു.

അപ്പോൾ രാക്ഷസൻ മുഴുത്ത കോപത്തോടെ ഞാൻ ആ രാജാവിന്റെ
ശത്രു, അവന്റെ കല്പനകളെയും ജനത്തെയും ദ്വേഷിക്കുന്നു. നിന്നെ
മടക്കുവാൻ ഞാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.

ക്രിസ്തി: ഹാ അപ്പൊല്യനേ! സൂക്ഷിച്ചുകൊള്ളു; ഞാൻ വിശുദ്ധിയുള്ള
രാജമാർഗ്ഗത്തിൽ സഞ്ചരിച്ചു വരുന്നു എന്നറിക.

അപ്പോൾ രാക്ഷസൻ വഴിമദ്ധ്യെ കാലുകൾ പാത്തി, എനിക്ക ഈ
കാര്യത്തിൽ ഒരു ഭയമില്ല; പാതാളത്താണ! ഞാൻ നിന്നെ മുന്നോക്കം പോവാൻ
സമ്മതിക്കയില്ല; മരിപ്പാനായി ഒരുങ്ങിയിരിക്ക ഇവിടെതന്നെ ഞാൻ നിന്നെ
കീറി വിഴുങ്ങും എന്നു പറഞ്ഞു ഒരു തീയമ്പു ക്രിസ്തിയന്റെ മാറിൽ എയ്തു.
ആയതിനെ ക്രിസ്തിയൻ കൈക്കലുള്ള പരിചകൊണ്ടു തടുത്തു. ധൈര്യം പൂണ്ടു
വാളൂരി യുദ്ധത്തിന്നടുത്തശേഷം, അപ്പൊല്യൻ കന്മഴപോലെ ശരങ്ങളെ
വർഷിച്ചു തലയിലും കൈയിലും മുറിയേല്പിച്ചതിനാൽ, ക്രിസ്ത്രിയൻ വലഞ്ഞു.
അല്പം പിൻവാങ്ങിയാറെ രാക്ഷസൻ അതിരോഷത്തോടെ ക്രിസ്തിയനുമായി
15 നാഴിക ഭയങ്കരമായ യുദ്ധം കഴിച്ചു. മുറിവുകളാലും ചോരവീഴ്ചയാലും
തളർന്നത് അപ്പൊല്യൻ കണ്ടടുത്തു ഞെരുങ്ങെ അടിച്ചു കുത്തി മല്ലു
കെട്ടിയപ്പോൾ, ക്രിസ്തിയൻ വീണു വാളും കൈവിട്ടു പ്രാണചേരദം വരും എന്നു
വിചാരിച്ചു. അങ്ങിനെ ഇരിക്കുമ്പോൾ രാക്ഷസൻ സന്തോഷിച്ചു ആർത്തു
അവനെ കൊല്ലുവാൻ കുന്തം ഓങ്ങിയപ്പോൾ, ക്രിസ്തിയൻ ക്ഷണത്തിൽ, കൈ
നീട്ടി വാളും പിടിച്ചു. ഹാ വൈരിയെ! സന്തോഷിക്കരുതേ! ഞാൻ വീണു എങ്കിലും
എഴുനീല്ക്കും എന്നു പറഞ്ഞു, രണ്ടാമതും കലഹം അതികടുപ്പത്തോടു തുടങ്ങി,
രാക്ഷസനെ ഒന്നു വെട്ടി മുറിയേല്പിച്ചുകൊണ്ടു പൊരുതു, നാമോ നമ്മെ
സ്നേഹിച്ചവനാൽ അതിൽ ഒക്കയും ഏറെ ജയിക്കുന്നു (രോമ 8, 37)
എന്നോർത്തു വിളിച്ചാറെ, അപ്പൊല്യൻ പറന്നു ഓടിപോകയും ചെയ്തു.

ഈ പോരിൽ ഒക്കെയും അപ്പൊല്യന്റെ ഭയങ്കരശബ്ദങ്ങളും
ആർപ്പുവിളിയും മറ്റും കേട്ടവർക്കത്രെ അറിഞ്ഞുകൂടും, അപ്രകാരവും
ക്രിസ്തിയന്റെ വലുതായ ഞരക്കവും കരച്ചലും ഇരുമുനയുള്ള വാൾകൊണ്ടു
രാക്ഷസനെ മുറിച്ചശേഷം അത്രെ കുറയ പ്രസാദിച്ചു മേല്പെട്ടു നോക്കുവാൻ
സംഗതി വന്നുള്ളൂ. ഇങ്ങിനെയുള്ള യുദ്ധം ഞാൻ ഒരുനാളും കണ്ടില്ല നിശ്ചയം.

അതിന്റെ ശേഷം ക്രിസ്തിയൻ സിംഹവായിൽനിന്നു എന്നെ രക്ഷിച്ചു [ 265 ] അപ്പൊല്യനെ ജയിപ്പാൻ സഹായിച്ചവന്നു സ്തോത്രം ഭവിക്കട്ടേ എന്നു പറഞ്ഞു.

ബേൾജബുൽ പിശാച് സ്വാമി
നിത്യം എൻ സംഹാരകാമി
ഇന്നൊരു സന്നദ്ധനെ
എന്റെ നേരെ വിട്ടതെ!
കഷ്ടം കഷ്ടം എന്തു യുദ്ധം
ഉൾപുറം എത്രയും ക്രുദ്ധം
സർവം ആദിയിൽ വിരുദ്ധം
എന്നാൽ നാരകാഭിപ്രായം
സാധിച്ചില്ല എൻ സഹായം
വന്ദ്യനായ മികയേൽ
താൻ മുറിച്ചവന്റെ മേൽ
എൻ തുണെക്കു സമൻ ഏവൻ
എന്നും വാഴ്ക സത്യദേവൻ.

എന്നു പാടുകയും ചെയ്തു.

അതിന്റെ ശേഷം ഒരുത്തൻ വന്നു ജീവവൃക്ഷത്തിന്റെ ഇലകൾ
കൊടുത്തു, അവറ്റെ ക്രിസ്തിയൻ വാങ്ങി പോരിൽ ഏറ്റ മുറിവുകളിൽ കെട്ടി,
സൌഖ്യമായാറെ, അസാരം അപ്പവും തിന്നു വീഞ്ഞും അല്പം കുടിച്ചു. ഇനിയും
വല്ല ശത്രു വരുവാൻ സംഗതി ഉണ്ടു എന്നു വിചാരിച്ചു വാളും കൈയിൽ പിടിച്ചു.
ആ താഴ്വര കടന്നു പോവോളത്തിന്നും അപ്പൊല്യനാൽ വേറൊരു ഉപദ്രവം
ഉണ്ടായില്ല.

മരണനിഴലിന്റെ താഴ്വര വിനയതാഴ്വരയോടു ചേർന്നിരിക്കകൊണ്ടും
വാനൂർവഴി അതിന്റെ നടുവിൽ കൂടിയതാകകൊണ്ടും ക്രിസ്തിയന്നു അതിലും
കൂടി പോവാൻ ആവശ്യമായിരുന്നു. ആ താഴ്വര ഒരു വനവും കാട്ടുവെളിയും
കുഴിയും ചുട്ട മണ്ണും മരണഛായയുമുള്ള ദേശവും ക്രിസ്തിയാനിയല്ലാതെ
ഒരുത്തനും കടക്കാതെയും ഒരു മനുഷ്യൻ പാർക്കാതെയും ഉള്ള
സ്ഥലവുമാകുന്നു എന്നു യിറമിയ ദീർഘദർശി പറഞ്ഞു. (യിറമി 2,6)
അപ്പൊല്യനുമായിട്ടുള്ള പടയിൽ ഉണ്ടായ കഷ്ടങ്ങളെക്കാൾ വലിയ സങ്കടം
ക്രിസ്തിയന്നു അവിടെ വന്നു എന്നുടനെ കാണ്മാൻ സംഗതിയുണ്ടാകും.

ക്രിസ്തിയൻ മരണനിഴലിന്റെ താഴ്വരയുടെ അതിരിലെത്തിയപ്പോൾ,
കനാൻ രാജ്യത്തെ കുറിച്ചു പണ്ടു ദുഷ്ക്കീർത്തിയുണ്ടാക്കിയവരുടെ
പുത്രന്മാരായ രണ്ടാൾ എതിരെ പാഞ്ഞുവന്നു.

ക്രിസ്തി: അവരെ കണ്ടപ്പോൾ, നിങ്ങൾ എവിടെ പോകുന്നവർ എന്നു
ചോദിച്ചു.

അവർ: മടങ്ങി പോ! നീ ജീവനെയും സുഖത്തെയും അല്പം
പോലുംവിചാരിച്ചാൽ മടങ്ങിവരിക! [ 266 ] ക്രിസ്തി: എന്തിന്നു? കാര്യം എന്തു?

അവർ: കാര്യമൊ? കഴിയുന്നെടത്തോളം ഈ വഴിയിൽ നടന്നു, ഞങ്ങൾ
ഇനിയും അല്പം മാത്രം അങ്ങോട്ടു പോയെങ്കിൽ മടങ്ങിവന്നു വർത്തമാനം
അറിയിപ്പാൻ സംഗതി വരികയില്ലയായിരുന്നു.

ക്രിസ്തി: എന്നാൽ നിങ്ങൾ കണ്ടതെന്തു?

അവർ: ഞങ്ങൾ മരണനിഴലിന്റെ താഴ്ചവരയിൽ എത്തുമാറായി
കഷ്ടങ്ങളിലകപ്പെടും മുമ്പെ അവറ്റെ കണ്ടതു ഞങ്ങളുടെ ഭാഗ്യം.

ക്രിസ്തി: എന്നാൽ നിങ്ങൾ കണ്ടതു പറയരുതൊ?

അവർ: പറയാം: ഈ താഴ്വരകരിപോലെ കറുത്തതും,
ദുർഭൂതപിശാചുകൾ, പെരിമ്പാമ്പുകൾ എന്നിവ നിറഞ്ഞതും ചങ്ങല ഇട്ടു
പ്രാണസങ്കടമായ ജനങ്ങളുടെ കരച്ചലും നിലവിളിയും കേട്ടതല്ലാതെ,
ഭയങ്കരമായ കാർമ്മേഘങ്ങളും മരണത്തിന്റെ ചിറകുകളും മീതെ കാണ്മാൻ
ഉണ്ടു ചുരുക്കി പറഞ്ഞാൽ അവിടെ എല്ലാം ഘോരതയും
ക്രമക്കേടുമായിരിക്കുന്നു സത്യം.

ക്രിസ്തി: എന്നാലും വാഞ്ച്ഛിതസ്ഥലത്തേക്ക പോവാൻ എന്റെ വഴി
ഇത് തന്നെ എന്നു പറഞ്ഞാറെ,

അവർ: അതു നിന്റെ ഇഷ്ടം ഞങ്ങൾ മറെറാരു വഴിയെ അന്വേഷിക്കും.

എന്നു ചൊല്ലി പോയശേഷം, ക്രിസ്തിയൻ വാളൂരി പിടിച്ചു
മുമ്പോട്ടുതന്നെ നടക്കെയും ചെയ്തു.

അനന്തരം ഞാൻ സ്വപ്നത്തിൽ ക്രിസ്തിയന്റെ വഴിയെ നോക്കി ഇതാ
വലത്തു ഭാഗത്തു എത്രയും വിസ്താരമുള്ളൊരു കുഴി, അതിലേക്ക് പണ്ടു
പണ്ടേ കണ്ണുകാണാത്തവർ കുരുടന്മാരെ നടത്തി ഇരുവരും വീണു നശിക്കയും
ചെയ്തു. ഇടഭാഗത്തു ഒരു പൊയ്ക ഉണ്ടു, അതിൽ ഒരു നീതിമാൻ അകപ്പെട്ടാലും
ഉറച്ചു നില്പാനായി നിലം കിട്ടുന്നില്ല; ദാവീദ് രാജാവ് ഒരിക്കൽ ആയതിൽ
വീണു. ശക്തിമാനായവൻ അവനെ കരേറ്റിട്ടില്ലെങ്കിൽ സംശയം കൂടാതെ
മുങ്ങി പോകുമായിരുന്നു (സങ്കീ. 40, 12)

വഴിയും മഹാദുർഘടമാകകൊണ്ടു ക്രിസ്തിയൻ വളരെ ദുഃഖിച്ചു,
ഇരുളിൽ തപ്പിത്തപ്പി നടന്നു കുഴിയെ സൂക്ഷിച്ചു പൊയ്കയിൽ
അകപ്പെടായ്വാൻ നോക്കിയപ്പോൾ, കുഴിയിൽ വീഴുമാറായി. ഇങ്ങിനെ അവൻ
നടന്നു വീർത്തു വഴി നല്ലവണ്ണം കാണായ്കകൊണ്ടു ഒരു കാൽ ഇങ്ങോട്ടു
വലിച്ച നേരം അതു എവിടെയൊ എതിന്മേലോ വെക്കേണ്ടു എന്നു പലപ്പോഴും
അറിയാതെ ഇരുന്നു. താഴ്വരയുടെ നടുവിലും വഴി സമീപത്തും ഇരിക്കുന്ന
നരകവാതിലോളം എത്തിയാറെ, മഹാശബ്ദത്തോടെ അഗ്നിജ്വാലകളും
പുകയും തീപ്പൊരികളും അസംഖ്യമായി ചുറ്റും പാറി തെറിച്ചതുകൊണ്ടും
ക്രിസ്തിയൻ ഞാൻ ഇനി എന്തു ചെയ്യേണ്ടു? അപ്പൊല്യനെ വാളാൽ ജയിച്ചു [ 267 ] എങ്കിലും, അതിനാൽ ഇവിടെ എന്തുപകാരം വന്നു എന്നു വിചാരിച്ചു വാൾ
ഉറയിൽ ഇട്ടു സർവ്വ പ്രാർത്ഥന എന്ന ആയുധം എടുത്തു കർത്താവെ എന്റെ
ആത്മാവെ രക്ഷിക്കേണമെ എന്നു വിളിച്ചു നടന്നു, എന്നിട്ടും ജ്വാലകൾ
അവന്റെ നേരെ കാളിക്കൊണ്ടിരുന്നു. അതുമല്ലാതെ ഭയങ്കര ഒച്ചകളും പാച്ചലും
കേട്ടു. ഞാൻ ചവിട്ടുകൊണ്ടു തകർന്നു പോകും എന്നു ചിലപ്പോൾ വിചാരിച്ചു
ദുഃഖിച്ചു. ഇങ്ങിനെ ചില നാഴിക മഹാസങ്കടത്താടെ നടന്ന ശേഷം, ആർപ്പും
വിളിയും കേട്ടു പിശാച്സൈന്യം വരുന്നുണ്ടെന്നു വിചാരിച്ചു സ്തംഭിച്ചു ഇനി
എന്തു വേണ്ടു? മടങ്ങി പോകയോ മുമ്പോട്ടു നടക്കയൊ ഏതു നല്ലൂ എന്നു
നിനെച്ചു. ഒരു സമയം മടങ്ങിപ്പോവാൻ ഭാവിച്ചു എങ്കിലും ഉടനെ അതു കാര്യമല്ല,
വഴി അധികം നടന്നു സങ്കടങ്ങളും വളരെ സഹിച്ചതല്ലാതെ തിരിച്ചു പോയാൽ
കുഴിയിലൊ പൊയ്കയിലൊ വീഴുവാൻ സംഗതി ഉണ്ടാകും എന്നോർത്തു
തനിച്ചു നടന്നു കൊണ്ടിരിക്കുമ്പോൾ, പേയ്കൾ അടുത്തു വന്ന സമയത്തു "
ഞാൻ കർത്താവിന്റെ ശക്തിയിൽ നടക്കും" എന്നവൻ മഹാശബ്ദത്തോടെ
നിലവിളിച്ചാറെ, അവർ ഭ്രമിച്ചു മണ്ടിപ്പോയി.

ഇങ്ങിനെയുള്ള കഷ്ടങ്ങളാൽ ക്രിസ്തിയൻ വളരെ കലങ്ങി വലഞ്ഞു
സ്വശബ്ദം പോലും തിരിച്ചറിയാതവണ്ണം വലഞ്ഞു സ്വശബ്ദം പോലും
തിരിച്ചറിയാതവണ്ണം വിഷമിച്ചു നരകത്തിന്റെ വാതിൽ കടന്നപ്പോൾ തന്നെ,
ഒരു ദുർഭൂതം പതുക്കെ അവന്റെ പിറകിൽ വന്നു, പല ദൂഷണവാക്കുകളെ
ചെവിയിൽ മന്ത്രിച്ചതു തന്റെ മനസ്സിൽനിന്നു തന്നെ ഉൾപ്പെട്ടു വരുന്നു എന്നു
വിചാരിച്ചു മഹാ സങ്കടത്തിലായി. അയ്യൊ എന്റെ കർത്താവിനെ ഞാൻ
ദുഷിച്ചുവൊ? എന്നു ചൊല്ലി ദുഃഖിച്ചു കൊണ്ടിരുന്നു, ആ ദൂഷണങ്ങളുടെ
കാരണം അവൻ അന്നു അറിഞ്ഞില്ല. അവറ്റെ കേൾക്കാതിരിക്കേണ്ടതിന്നു
ചെവി പൊത്തുവാൻ ആവശ്യം എന്നു ഓർത്തതുമില്ല.

ക്രിസ്തിയൻ വളരെ സമയം ഇങ്ങിനെ ദുഃഖിച്ചു നടന്ന ശേഷം,
"മരണനിഴലിൻ താഴ്വരയൂടെ നടന്നാലും ഞാൻ തിമ്മ ഭയപ്പെടുകയില്ല; നീ
അല്ലൊ എന്റെ കൂടെ ഉണ്ടു" (സങ്കീ, 23,4) എന്ന മുന്നടക്കുന്നൊരു മനുഷ്യന്റെ
വാക്കു കേട്ടു സന്തോഷിച്ചു ഞാൻ തന്നെ അല്ല, ദൈവത്തെ ഭയപ്പെടുന്ന മറ്റും
പല ജനങ്ങളും ഈ താഴ്വരയിൽ സഞ്ചരിക്കുന്നുണ്ടു. പിന്നെ ഇരുട്ടും
സങ്കടവുമുള്ള ഈ സ്ഥലത്തു തന്നെ ദൈവം അവരോടു കൂട ഉണ്ടാകകൊണ്ടു,
ദിക്കിന്റെ ദോഷം നിമിത്തം അത് അറിവാൻ പാടില്ലെങ്കിലും അവൻ എന്റെ
കൂടയും ഇരിക്കും നിശ്ചയം. അതു കൂടാതെ വേഗം നടന്നു മുമ്പിലുള്ളവരോടു
ചേർന്നുനടക്കാം എന്നു വിചാരിച്ചത് ആശ്വാസമായി വന്നു, മുമ്പിൽ നടന്നവനെ
വിളിച്ചു എങ്കിലും, അവനും താൻ ഏകനായി നടക്കുന്നു എന്നു വിചാരിച്ചു
ഉത്തരം പറഞ്ഞില്ല. അങ്ങിനെ ഇരിക്കുമ്പോൾ നേരം പുലർന്നു, അവൻ
മരണനിഴലിനെ പ്രഭാതകാലമാക്കി മാറ്റി (അമൊ. 5,8) എന്നു ക്രിസ്തിയനും [ 268 ] പറഞ്ഞു. വെളിച്ചമായ ശേഷം താൻ രാത്രിയിൽ കടന്നു വന്ന കഷ്ടങ്ങളെ
പ്രകാശത്തിൽ കാണ്മാൻ തിരിഞ്ഞു നോക്കിയപ്പോൾ, ഇരുപുറവും കുഴി പൊയ്ക
ദുർഘടവഴി ഭൂതപിശാചങ്ങൾ എന്നിവയൊക്കെ സ്പഷ്ടമായി കണ്ടു, അവ
പകൽ സമയത്തു അടുക്കെ വരുന്നില്ല ദൂരെ പാർക്കുന്നെങ്കിലും അവൻ
ആഴമറഞ്ഞവ ഇരുളിൽ നിന്നു വെളിപ്പെടുത്തി, മരണനിഴലും വെളിച്ചത്തേക്കു
പുറപ്പെടുവിക്കയും ചെയ്യുന്നു, (യോബ്. 13,22) എന്ന വചനപ്രകാരം അവന്നു
വെളിവായി വന്നു. അപ്പോൾ, ക്രിസ്തിയൻ സന്തോഷിച്ചു ഞാൻ ഇപ്പോൾ,
വെളിച്ചത്തു കണ്ട ആ സകല സങ്കടങ്ങളിൽ കൂടിയും രാത്രിസമയം നടന്നു
എങ്കിലും, നശിച്ചില്ല ജീവനോടെ തന്നെ ഇരുന്നത് എത്രയും വിസ്മയം എന്നു
വിചാരിക്കുന്നേരം സൂര്യൻ ഉദിച്ചു. അവൻ ഇനി നടക്കേണ്ടുന്ന വഴി
മുമ്പിലത്തേക്കാൾ അധികം ദുർഘടമാകകൊണ്ടു സൂര്യപ്രകാശത്താൽ വന്ന
ദേവാനുഗ്രഹം എത്രയും വലിയതാകുന്നു, അവൻ നിന്ന സ്ഥലം തുടങ്ങി
താഴ്വരയുടെ അതിരോളം വഴി എല്ലാം കണി, വല, കുഴിമുതലായ വിഘ്നങ്ങൾ
നിറഞ്ഞിരുന്നു; രാത്രി എങ്കിൽ ആയിരം പ്രാണങ്ങൾ ഉണ്ടു എങ്കിലും
നശിക്കുമായിരുന്നു നിശ്ചയം. പകലാകകൊണ്ടു ക്രിസ്തിയൻ വളരെ
സന്തോഷിച്ചു ഹാ ദൈവം തന്റെ വിളക്കിലെ എൻതലമേൽ മിന്നിച്ചിരിക്കെ ആ
വെളിച്ചത്താൽ ഇരുളിൽ കൂട സുഖേന നടക്കയും ചെയ്യും (യോബ്. 29,2) എന്നു
പറഞ്ഞു.

ആ പ്രകാശത്തിൽ ക്രിസ്തിയൻ നടന്നു താഴ്വരയുടെ അതിരിൽ
എത്തിയപ്പോൾ, വഴിയുടെ വലഭാഗത്തു രാക്ഷസശ്രേഷ്ഠനായ വിഗ്രഹാസുരൻ
ജട വളർത്തിയും സർവ്വാംഗം ഭസ്മം തേച്ചും വായി തുറന്നും, നാവു നീട്ടിയും
തല ഒരു ലിംഗത്തിന്മേൽ വെച്ചുംകൊണ്ടു ഒരു ഗുഹയിൽ നഗ്നനായി കിടന്നു,
രാമൻ, കൃഷ്ണൻ, നാരായണൻ, മോഹിനി എന്നും മറ്റും അവന്റെ ഭൃത്യന്മാർ
ചുററും നിന്ന നോക്കി കൊണ്ടിരുന്നു. ഗുഹയുടെ പുറത്തു ഒരു വലിയ തേർ
ഉരുളിൻകീഴെ കൃമിച്ചു നാറുന്ന ശവങ്ങളും, എണ്ണമില്ലാത്തോളം അസ്ഥികളും
കിടന്നു. രഥത്തിന്റെ വടക്ക് ഭാഗത്തു ഉടന്തടി ഏറിമരിച്ച വിധവമാരുടെ
ഭസ്മങ്ങളും, തെക്കെ ഭാഗത്തു കൊന്നിട്ടുള്ള ഏറിയ പെൺകുഞ്ഞങ്ങളുടെ
അസ്ഥികളും ചിതറി കിടക്കുന്നതു കണ്ടു.

അല്പം നടന്ന ശേഷം വഴിയുടെ വലത്തു ഭാഗത്തു തന്നെ, മറെറാരു
ഗുഹയിൽ മുമ്മുടി ധരിച്ചും ചുകന്ന അങ്കി ഉടുത്തും വാർക്കെട്ടിൽ താക്കോലും,
വാളും കെട്ടിയും വലങ്കൈയിൽ ജപമാലയും ഇടങ്കൈയിൽ ക്രൂശും പിടിച്ചും
കൊണ്ടു പാപ്പാരാക്ഷസൻ ഒരു സിംഹാസനത്തിന്മേൽ ഇരിക്കുന്നതും, പുറത്തു
സാമ്പ്രാണിപ്പുക കയറിയും അകത്തു വളരെ നിലവിളക്കുകൾ കത്തിയും,
ഗുഹയുടെ സമീപത്തു ശവാസ്ഥികളും മാംസകഷണങ്ങളും ഭസ്മവും
കിടക്കുന്നതും കണ്ടു. കടന്നു ചെന്നപ്പോൾ ആ രാക്ഷസൻ വളരെ ക്രുദ്ധിച്ചു: [ 269 ] ഹാ വികൃതി നിന്റെ ജ്യേഷ്ഠന്മാരെ പലരെയും ഞാൻ കൊന്ന പ്രകാരം
നിന്നെയും കൊല്ലും എന്നു പറഞ്ഞു, വിരലിനെ കടിച്ചു എങ്കിലും എന്നും
ചെയ്വാൻ പാടില്ലാതെ വന്നു.

അവൻ പിന്നെയും അല്പം നടന്നശേഷം, വഴിയുടെ ഇടഭാഗത്തു ഒരു
വലിയ കൂടാരത്തിൽ ജ്യേഷ്ഠാനുജന്മാരായ വിഗ്രഹാസുരപ്പാപ്പാമാരുടെ
വൈരിയായ മുഹമ്മദ് രാക്ഷസൻ പച്ചത്തലപ്പാവ് കെട്ടി, അതിൽ
അർദ്ധചന്ദ്രാകാരം ധരിച്ചും വലിയ അങ്കി ഉടുത്തും വലങ്കൈയിൽ വാളും
ഇടങ്കൈയിൽ കുറാനും പിടിച്ചും കൊണ്ടിരിക്കുന്നതും, ചുറ്റും ലായള്ളാ ഇല്ലള്ളാ
മഹമ്മദ്റസൂലള്ളാ എന്നു വിളിക്കുന്നവരെയും അസംഖ്യമായി കണ്ടു. അവിടെ
ക്രിസ്തിയൻ വളരെ പരിഹാസവും ആർപ്പും മറ്റും കേട്ടു, പൂഴിയും ചരലും
അല്പം കൊണ്ടു എങ്കിലും വേറെയൊരു ദോഷവും വന്നില്ല.

ക്രിസ്തിയന്നു ആ പ്രദേശത്തിൽ നാശം വരായ്കകൊണ്ടു ഞാൻ വളരെ
അതിശയിച്ചു. രാക്ഷസന്മാരുടെ പൂർവ്വാവസ്ഥയെ അന്വേഷിച്ചു കേട്ടതാവിത്:
വിഗ്രഹാസുരൻ പണ്ടു ഭൂലോകം ഒക്കയും അടക്കി, തന്റെ കോട്ടയിൽ
എണ്ണമില്ലാതോളം വിദ്വാന്മാർ, കവികൾ, ജ്യോതിഷക്കാർ, പൊൻ, വെള്ളി
മുതലായ സമ്പത്തും മറ്റും ചേർത്തു, വലിയ മഹത്വത്തോടെ വാണു
കൊണ്ടിരുന്നു എങ്കിലും, ചിയോൻ കർത്താവ് വിഗ്രഹാസുരന്റെ രാജ്യത്തൂടെ
ചിയോനിലേക്ക് ഒരു വഴിയുണ്ടാക്കുവാൻ തുടങ്ങിയപ്പോൾ, ഘോരയുദ്ധം
ഉണ്ടായി, രാജാവ് താനും അവന്റെ സൈന്യത്തിൽ ഏറിയൊരു വിശ്വസ്തരും
പടയിൽ വീണു, സ്വർഗ്ഗം പ്രാപിച്ചശേഷം, രാക്ഷസനും തളർന്നു മുറിയേറ്റു
വീണു പകൽ കാലത്തു അർദ്ധപ്രാണനായി കിടന്നു. രാത്രിയിൽ മാത്രം
സഞ്ചാരികളെ ഉപദ്രവിപ്പാൻ ശേഷിയുണ്ടാകകൊണ്ടു പ്രകാശത്തിൽ നടക്കുന്ന
ക്രിസ്തിയനെ ഉപദ്രവിക്കാതെ ഇരുന്നു.

വിഗ്രഹാസുരന്റെ അനുജനായ പാപ്പാ ഏറിയ സമയം ജ്യേഷ്ഠന്റെ
കോട്ടയിൽ തന്നെ പാർത്തു, വിദ്യയെല്ലാം ശീലിച്ചു മഹാകൌശലക്കാരനായി
തീർന്നു, ജ്യേഷ്ഠൻ തോറ്റുപോയി എന്നു കണ്ടപ്പോൾ, ചിയോൻരാജാവിന്നു
സമ്മാനങ്ങളെ കൊണ്ടു വന്നു കീഴടങ്ങി വന്ദിച്ചു, അവന്റെ നാമത്തിൽ
വാഴുവാൻ തുടങ്ങി, ലോകമഹത്വത്തെയും ഏറിയ സൈന്യങ്ങളെയും തന്റെ
കോട്ടയിൽ ചേർത്തു, ഇഷ്ടന്മാർക്ക കിരീടങ്ങളെ നല്കി രാജാക്കന്മാരാക്കി,
ജ്യേഷ്ഠന്റെ ശാസ്ത്രികളോടു കൂട പഠിച്ച ജ്ഞാനത്താൽ വളരെ
മാനുഷകല്പിതങ്ങളെ ഉണ്ടാക്കി, രാജ്യനീതികളെ മാറ്റി, ചിയോൻവഴിയെ
ഒരു ചുവർ കെട്ടി അടെച്ചു, ചുവരിൽ ഒരു ചെറു വാതിൽ തുറന്നു വെച്ചു എന്നെ
വന്ദിച്ചു എന്റെ കല്പന ആചരിച്ചു കൈക്കൂലിയും കൊടുത്തു വരുന്ന
ജനങ്ങൾക്കു മാത്രം എന്റെ വാതിൽക്കൽ കൂടെ കടന്നു ചിയോൻ
പട്ടണത്തിലേക്ക് പൊകാം, ശേഷമുള്ളവരൊക്കെ നരകത്തിൽ വീഴും എന്നു [ 270 ] ലോകത്തിൽ എങ്ങും പ്രസിദ്ധമാക്കി. തന്റെ കല്പന ലംഘിച്ചു പണം തരാതെ
വേറെയൊരു വഴിയായി ചിയോനിലേക്ക് പോകുവാൻ നോക്കിയ സഞ്ചാരികളെ
ഹിംസിച്ചു കൊല്ലുകയും ചെയ്തു. അങ്ങിനെ ഇരിക്കുമ്പോൾ സഞ്ചാരിവീരനായ
ഒരുവൻ സുന്ദരപുരിയിലെ ഗൃഹവൃത്താന്തങ്ങളെ കണ്ടും, രാപ്പകൽ വായിച്ചു
ധ്യാനിച്ചും പ്രാർത്ഥിച്ചും കൊണ്ടു, ചിയോൻ വഴിയുടെ ന്യായങ്ങളെയും
ദിഗ്വിശേഷങ്ങളെയും ഗ്രഹിച്ചു, ലോകത്തിൽ എല്ലാടവും അറിയിച്ചപ്പോൾ,
അനേക സഞ്ചാരികൾ കൂട വന്നു, രാക്ഷസന്റെ ചുവരിനെ ഇടിച്ചു നീക്കി,
അവന്റെ ദൂഷ്യങ്ങളെ എല്ലാം വെളിപ്പെടുത്തുകയാൽ, പലരും അവനെ
ഉപേക്ഷിച്ചു. മഹത്വവും ദിവസേന കുറഞ്ഞു പോകുന്നുണ്ടു. അതുകൊണ്ടു
അവന്റെദഃഖവും കോപവും പെരുകി, സഞ്ചാരികളെ കണ്ടാൽ ഹിംസിപ്പാൻ
മനസ്സാകുന്നു എങ്കിലും പാടില്ലായ്കകൊണ്ടു വിരലിനെ കടിച്ചു കൊണ്ടിരുന്നു.

മുഹമ്മദ് രാക്ഷസൻ 1200 വർഷം മുമ്പെ ജനിച്ചു ജ്യേഷ്ഠാനുജന്മാരായ
വിഗ്രഹാസുരപ്പാപ്പാമാരോടു യുദ്ധം ചെയ്തു രാജ്യവും അതിക്രമിച്ചു, ഒരു വലിയ
അംശം നശിപ്പിച്ചു സ്വാധീനമാക്കി വളരെ മഹത്വത്തോട് വാണു
വിശ്വസ്തന്മാർക്ക എല്ലാ വിധമുള്ള ജഡമോഹദ്രവ്യങ്ങളെ നല്കി, മേലും
പ്രപഞ്ചസുഖാദി ഭോഗങ്ങളാൽ നിറഞ്ഞ സുവർക്കം (സർഗ്ഗം) അവകാശമായി
വരും, ശേഷമുള്ളവരൊക്ക നിത്യ നരകാഗ്നിയിൽ ഇരിക്കേണ്ടിവരും എന്നു
ഉപദേശിച്ചു, അവനെ സേവിക്കാത്തവരെയും പല സഞ്ചാരികളെയും ഉപദ്രവിച്ചു
കൊന്നതിനാൽ അവൻ ലോകത്തിൽ ഭയങ്കരനായി തീർന്നു. ഈ ദിവസം
വരെയും അവന്റെ കോപം വലിയതും, വാൾ കൂർമ്മയുള്ളതുമാകുന്നു; പൊരുതി
ജയിപ്പാൻ ആഗ്രഹിക്കുന്നു എങ്കിലും, ഇപ്പോൾ വൃദ്ധത, അവീൻ സേവ,
സ്ത്രീഭോഗം, മുതലായവറ്റാൽ കുഴങ്ങി തമ്പിൽ പാർത്ത നേരം
പോക്കേണ്ടതിന്നു വെളുത്ത താടിയെ ഓമ്പികൊണ്ടിരിക്കുന്നു. അവനെ കാത്ത
ലായള്ളാ ഇല്ലള്ളാ മുഹമ്മദ്റസൂലള്ളാ എന്ന് വിളിച്ചു കൊണ്ടിരിക്കുന്നവർ
കടന്നു വരുന്ന സഞ്ചാരികളെ പരിഹസിച്ചും നിന്ദിച്ചും, പൂഴിയും ചരലും
എറിഞ്ഞും തുപ്പിയും കൊണ്ടു, കുറയ സൌഖ്യക്കേടു വരുത്തും.

ക്രിസ്തിയൻ രാക്ഷസന്മാരുടെ ഗുഹകൂടാരങ്ങളെ ഒരു വിഘ്നം കൂടാതെ
കടന്ന ശേഷം, വളരെ സന്തോഷിച്ചു മരണനിഴലിന്റെ താഴ്വരയിൽ സഹിച്ച
കഷ്ടങ്ങളെയും കർത്താവിനാൽ തനിക്ക ഉണ്ടായ രക്ഷയെയും ഓർത്തു.

ഹാ അത്ഭുതം പെരുത്ത ലോകം
ഈ സങ്കടത്തിലുള്ള ശോകം
അകന്നു ജീവനുണ്ടല്ലൊ.
നമോസ്തുതെ തുണെച്ച ഹസ്തം
തമോബലം നിന്നാലെ ഗ്രസ്തം
നിൻ ഊക്കം ആജ്ഞയും വിശ്വസ്തം.
എന്നേക്കും വാഴ്ക എൻ വിഭോ! [ 271 ] എന്നു പാടുകയും ചെയ്തു.

അനന്തരം ക്രിസ്തിയൻ യാത്രയായി, വഴി സമീപത്തു സഞ്ചാരികൾക്ക
വേണ്ടി കുന്നിച്ചുണ്ടാക്കിയൊരു തറയെ കണ്ടു കയറി നോക്കിയപ്പോൾ, മുമ്പിൽ
ഓടുന്ന വിശ്വസ്തൻ എന്നവനെ കണ്ടു, എടോ! ഞാനും കൂട വരുന്നു എന്നു
തിണ്ണം വിളിച്ചാറെ, അവൻ മറിഞ്ഞു നോക്കിയതു ക്രിസ്തിയൻ കണ്ടു. ഞാൻ
വരുവോളം നില്ക്ക എന്ന് ചൊന്ന ശേഷം, വിശ്വസ്തൻ ഞാൻ
പ്രാണരക്ഷെക്കായി ഓടുന്നു; കുലപാതകി വഴിയെ വരുന്നുണ്ടു എന്നു
പറഞ്ഞപ്പോൾ, ക്രിസ്തിയൻ പേടിച്ചു പാഞ്ഞു ചെന്നു വിശ്വസ്തന്റെ മുമ്പിൽ
എത്തി പിമ്പൻ മുമ്പനായി വന്നു എന്നു പറഞ്ഞു, അല്പം മാനം വിചാരിച്ചു
ചിരിച്ചു സൂക്ഷിക്കായ്കയാൽ, കാൽ തടഞ്ഞു വീണു വിശ്വസ്തന്റെ
സഹായത്താൽ മാത്രം എഴുനീല്പാൻ കഴിവുണ്ടായി. എന്നാറെ, ഇരുവരും
ബഹു വാത്സല്യത്തോടെ നടന്നു പ്രയാണത്തിൽ കണ്ടു കേട്ട കാര്യങ്ങളെ
കുറിച്ചു സംസാരിപ്പാൻ തുടങ്ങി:

ക്രിസ്തി: അല്ലയൊ പ്രിയ സഹോദര! ദൈവാനുഗ്രഹത്താൽ നമ്മളിൽ
കണ്ടു നിന്റെ കൂട ഈ നല്ല വഴിയിൽ എനിക്ക നടപ്പാനായിട്ടു സംഗതി
വന്നത്കൊണ്ടു വളരെ സന്തോഷം.

വിശ്വസ്തൻ: ഞാൻ പട്ടണത്തിൽനിന്നു തന്നെ നിന്റെ കൂട പോരുവാൻ
വിചാരിച്ചിരുന്നു എങ്കിലും, നീ ക്ഷണത്തിൽ പോന്നതിനാൽ ഞാൻ ഇത് വരെയും
ഏകനായി നടക്കേണ്ടി വന്നു.

ക്രിസ്തി: ഞാൻ പോന്നാറെ, നീ എത്ര ദിവസം നാശപുരത്തിൽ പാർത്തു?

വിശ്വ: സഹിപ്പാൻ കഴിവോളം പാർത്തു. നീ പോന്ന ശേഷം നമ്മുടെ
പട്ടണം ഉടനെ അഗ്നിവർഷത്താൽ മുടിഞ്ഞു പോകും എന്നൊരു വർത്തമാനം
എല്ലാടവും പ്രസിദ്ധമായിരുന്നു.

ക്രിസ്തി: അങ്ങിനെയുള്ള ശ്രുതിയുണ്ടായൊ?

വിശ്വ: ഉണ്ടായി പലരും അങ്ങിനെ പറഞ്ഞു കേട്ടു.

ക്രിസ്തി: എന്നാൽ നീ അല്ലാതെ മറ്റാരും നാശപുരത്തിൽനിന്നു
ഓടിപോകാത്തതു ആശ്ചര്യം തന്നെ.

വിശ്വ: അങ്ങിനെ പറഞ്ഞിരുന്നു എങ്കിലും അതു വിശ്വസിച്ചില്ല എന്നു
തോന്നുന്നു. പലരും നിന്നെയും നിന്റെ യാത്രയെയും കുറിച്ചു
പരിഹസിക്കുന്നതു കേട്ടു എങ്കിലും നമ്മുടെ പട്ടണം ഒടുവിൽ
ഗന്ധകാഗ്നിവർഷത്താൽ നശിച്ചു പോകും എന്നു വിശ്വസിക്കകൊണ്ടത്രെ
ഞാൻ ഓടി പോന്നതു.

ക്രിസ്തി: നീ ചപലന്റെ വർത്തമാനം വല്ലതും കേട്ടുവൊ?

വിശ്വ: അവൻ അഴിനിലയോളം നിന്റെ കൂട പോന്നതു എല്ലാടവും
പ്രസിദ്ധമാകുന്നു, ചളിയിൽ വീണു എന്നും ചിലർ പറഞ്ഞു വീണില്ല എന്നത്രെ [ 272 ] അവന്റെ വാക്കു; വീണു എന്നു എന്റെ പക്ഷം.

ക്രിസ്തി: പട്ടണക്കാർ അവനെ ചേർത്തുവൊ?

വിശ്വ: അവൻ മടങ്ങി വന്ന ശേഷം, മഹാ നിന്ദ്യനായി തീർന്നു, എല്ലാവരും
അവനെ പരിഹസിച്ചും നിന്ദിച്ചും വരുന്നു; ആരും അവന്നു ഒരു വേല
കൊടുക്കുന്നില്ല ഒട്ടും പുറപ്പെടാതിരുന്നെങ്കിൽ നന്നായിരുന്നു. പുറപ്പെട്ടുമടങ്ങി
ചെന്നതിനാൽ അവൻ ഏഴു മടങ്ങു വഷളനായി പോയി.

ക്രിസ്തി: അവൻ ഉപേക്ഷിച്ച വഴി അവർക്കെല്ലാവർക്കും
നിന്ദ്യമായിരുന്നുവല്ലൊ? പിന്നെ അവനെ നിരസിപ്പാൻ എന്തു സംഗതി?

വിശ്വ: അവൻ ചപലനും അസത്യവാനുമാകകൊണ്ടു കഴുവേറി തന്നെ
എന്നവർ പറയുന്നു. ഈ വഴിയെ വിട്ടത് കൊണ്ടു അവനെ നിന്ദിച്ചു
പഴഞ്ചൊല്ലാക്കുവാൻ ദൈവശത്രുക്കൾക്ക കല്പന ഉണ്ടു എന്നു എനിക്ക
തോന്നുന്നു.

ക്രിസ്തി: നീ ഒരു സമയമെങ്കിലും അവനോടു സംസാരിച്ചുവൊ?

വിശ്വ: ഞാൻ ഒരു സമയം അങ്ങാടിയിൽ വെച്ചു കണ്ടപ്പോൾ, അവൻ
സ്വപ്രവൃത്തിയാൽ നിന്ദ്യനെന്ന പോലെ മുഖം തിരിച്ചു
പോയിക്കളഞ്ഞത്കൊണ്ടു അവനോടു സംസാരിപ്പാൻ ഇടവന്നില്ല.

ക്രിസ്തി: യാത്രാരംഭത്തിങ്കൽ ആ മനുഷ്യൻ വിശ്വാസിയായി തീരും
എന്നും ഞാൻ വിചാരിച്ചു എങ്കിലും ഛർദ്ദിച്ചതിലേക്കു തിരിഞ്ഞ നായി എന്നും
പന്നി കുളിച്ചിട്ടു ചളിയിൽ ഉരുളുവാൻ എന്നും മെയ്യുള്ള (2 പേത്രം, 2, 22)
വേദവാക്യപ്രകാരം അവൻ ചെയ്തു. പട്ടണനാശത്തിൽ അവനും നശിക്കും
എന്നു വിചാരിച്ചു ഞാൻ ഭയപ്പെടുന്നു.

വിശ്വ: ഞാനും അങ്ങിനെ തന്നെ വിചാരിച്ചു ഭയപ്പെടുന്നു; എങ്കിലും
വരേണ്ടതു ആർ തടുക്കും.

ക്രിസ്തി: സത്യം നാം ഇനി അവനെ കൊണ്ടല്ല നമ്മുടെ കാര്യം കൊണ്ടു
തന്നെ സംസാരിക്ക, വഴിയിൽവെച്ചു നിണക്ക വല്ല ആപത്തും വന്നുവൊ?

വിശ്വ: നീ വീണ അഴീനിലയിൽ ഞാൻ അകപ്പെട്ടില്ല സങ്കടം കൂടാതെ
ഇടുക്കു വാതിൽക്കൽ എത്തി എങ്കിലും കാമുകി എന്നൊരുത്തി വന്നു വളരെ
അസഹ്യപ്പെടുത്തി.

ക്രിസ്തി: നീ അവളുടെ വലയിൽ കുടുങ്ങാത്തത് നന്നായി; അവൾ
യോസെഫിനെയും വളരെ ഞെരുക്കി നിന്നെ പോലെ അവനും ഓടി
പോയതിനാൽ പ്രാണഛേദം വരുവാറായിരുന്നു. അവൾ നിന്നോടു
പറഞ്ഞതെന്തു?

വിശ്വ: മനുഷ്യനെ മോഹിപ്പിച്ചു വഞ്ചിപ്പാൻ അവൾക്കു എത്രയും
വൈഭവമുണ്ടു, നീ എന്റെ കൂട വന്നു ശയിച്ചാൽ ബഹു സുഖം വരും എന്നും
മറ്റും പറഞ്ഞു. [ 273 ] ക്രിസ്തി: ആത്മസുഖം ഉണ്ടാകും എന്നു പറഞ്ഞുവൊ?

വിശ്വ: ആ വകക്കാർ ആത്മസുഖത്തെ കുറിച്ചു പറയുമോ? പലവിധമുള്ള
പ്രപഞ്ചസുഖങ്ങൾ ഉണ്ടാകും എന്നു പറഞ്ഞു.

ക്രിസ്തി: നീ അനുസരിക്കായ്കകൊണ്ടു ദൈവത്തിന്നു സ്തോത്രം
കർത്താവിന്നു വെറുപ്പുള്ളവരെ, അവളുടെ കുഴിയിൽ വീഴും.

വിശ്വ: ഞാൻ മുറ്റും അനുസരിയാതെ വേർവ്വിട്ടു വന്നുവോ ഇല്ലയോ
എന്നു ഞാൻ അറിയുന്നില്ല.

ക്രിസ്തി: അതെന്തു? നീ അവളുടെ മോഹപ്രകാരം ഒന്നു ചെയ്തില്ലല്ലൊ.

വിശ്വ: ചെയ്തില്ല അവളുടെ കാലുകൾ മരണത്തേക്കു ഇഴിയുന്നു;
അവളുടെ നടകൾ പാതാളത്തെ പറ്റിക്കൊള്ളുന്നു. (സദൃ5,5) എന്നൊരു വചനം
ഓർത്തു അവളുടെ ഹാസഭാവവിലാസങ്ങളാൽ മോഹിതനായി പോകായ്വാൻ
കണ്ണടെച്ചു നടന്നപ്പോൾ അവൾ വളരെ ദുഷിച്ചു.

ക്രിസ്തി: മറ്റും വല്ല ഉപദ്രവം ഉണ്ടായൊ?

വിശ്വ: ഉണ്ടായിരുന്നു, ഞാൻ വൈഷമ്യഗിരിയുടെ അടിയിൽ
എത്തിയപ്പോൾ, ഒരു വൃദ്ധൻ വന്നു, നീ ആരെന്നും എവിടേക്ക യാത്ര എന്നും
ചോദിച്ചതിന്നു വാനൂരിലേക്ക് പോകുന്നൊരു സഞ്ചാരിയാകുന്നു എന്നു
പറഞ്ഞപ്പോൾ, നീ പ്രാപ്തൻ തന്നെ, ശമ്പളം തന്നാൽ എന്റെ കൂട പാർക്കുമോ?
എന്നു ചോദിച്ച ശേഷം ഊരും പേരും പ്രവൃത്തിയും ശമ്പളമെത്ര തരും എന്നും
ചോദിച്ചു, അനന്തരം അവൻ കൈതവപുരി ദേശവും, പഴയ ആദാമെന്ന പേരും
പ്രപഞ്ചസുഖാനുഭവം എന്ന പ്രവൃത്തിയുമാകുന്നു; നീ പാർത്താൽ നിന്നെ
സർവ്വാവകാശിയാക്കും നിശ്ചയം എന്നു കേട്ടപ്പോൾ, ഞാൻ ഭവനത്തെയും
വേലക്കാരെയും കുറിച്ചു ചോദിച്ചാറെ, എന്റെ വീടു നാനാലോകമഹത്വ
സന്തോഷങ്ങൾ കൊണ്ടു നിറഞ്ഞിരിക്കുന്നു, എന്റെ മക്കൾ അല്ലാതെ
വേലക്കാരില്ല എന്നു പറഞ്ഞു. അപ്പോൾ മക്കൾ എത്ര എന്നു ചോദിച്ചതിന്റെ
ശേഷം, ജഡമോഹം കണ്കൊതി ജീവനപ്രതാപം എന്നു മൂന്നു പുത്രിമാറെ
ഉള്ളു, (1. യോ. 2, 16) നിണക്ക മനസ്സുണ്ടെങ്കിൽ ഒരുത്തിയെ കെട്ടാം എന്നു
പറഞ്ഞു. എത്ര കാലം നിന്റെ കൂട പാർക്കെണം എന്നു ചോദിച്ചപ്പോൾ, ഞാൻ
ജീവിക്കുന്നവരെയും എന്നു അവൻ പറഞ്ഞു.

ക്രിസ്തി: പിന്നെ നീ വൃദ്ധനോടു ആ കാര്യം എങ്ങിനെ തീർത്തു?

വിശ്വ: അവന്റെ വാക്കു എത്രയും നല്ലതെന്നു ആദിയിൽ ഞാൻ
വിചാരിച്ചു മനസ്സുമിളകി എങ്കിലും, മുഖം നോക്കിയപ്പോൾ പഴയ മനുഷ്യനെ
അവന്റെ പ്രവൃത്തികളോടു കൂടെ വീഴ്ത്തുക (കൊല. 39) എന്നൊരു എഴുത്തു
അവന്റെ നെറ്റിമേലുള്ളതു കണ്ടു.

ക്രിസ്തി: അപ്പോൾ നിന്റെ ഭാവം എങ്ങിനെ ആയി?

വിശ്വ: ഇവൻ ഇപ്പോൾ എന്തുതന്നെ പറഞ്ഞാലും എത്ര മാനിച്ചാലും [ 274 ] ഞാൻ അവന്റെ കൂട വീട്ടിലേക്ക് പോകയില്ല. പോയാൽ എന്നെ അടിമയാക്കി
വിറ്റു കളയും എന്നു ബോധിച്ചു. ഇനി എന്നോടൊന്നും സംസാരിക്കേണ്ട;
ഞാൻ നിന്റെ വാതിൽക്കൽ വരികയില്ല നിശ്ചയം എന്നു പറഞ്ഞശേഷം,
അവൻ വളരെ ദുഷിച്ചു നിന്റെ യാത്രയിൽ വിഘ്നം വരുത്തുവാൻ ഞാൻ ഒരു
സമർത്ഥനെ അയക്കും എന്നു ക്രുദ്ധിച്ചു പറഞ്ഞു. ഞാൻ യാത്രയായാറെ, അവൻ
എന്നെ പിടിച്ചു ഘോരമായി വലിച്ചു ശരീരത്തിൽ ഒരംശം പറിച്ചെടുത്തു എന്നു
തോന്നി. അയ്യോ അരിഷ്ട മനുഷ്യനായ ഞാൻ (രോമ 7, 24). എന്നു പറഞ്ഞു
ചുരം കയറി നടന്നു. പിന്നെ പാതി വഴി കയറിയശേഷം,
പിന്തിരിഞ്ഞുനോക്കിയപ്പോൾ, വായുവേഗേന വരുന്നൊരുത്തനെ കണ്ടു,
ആയവൻ വള്ളിക്കെട്ടിന്റെ സമീപത്തു വെച്ചു എന്നെ പിടിച്ചു.

ക്രിസ്തി: അവിടെ തന്നെ ഞാൻ അൽപം ആശ്വസിപ്പാൻ ഇരുന്നു.
കണ്മയക്കം വന്നുറങ്ങിയപ്പോൾ, മടിയിലുള്ള എന്റെ ചീട്ടു വീണു കാണാതെ
ആയി.

വിശ്വ: അയ്യോ സഹോദര! എന്റെ വർത്തമാനം മുഴുവൻ കേൾക്ക! ആ
മനുഷ്യൻ വന്നു എന്നെ പിടിച്ചു അടിച്ചു തള്ളിയിട്ടശേഷം, ഞാൻ ഒരു
ശവംപോലെ കിടന്നു സുബോധം വന്നപ്പോൾ, എന്നെ ഇപ്രകാരം ചെയ്വാൻ
സംഗതി എന്തെന്നു ചോദിച്ചാറെ, ഹേ ദുഷ്ട! പഴയ ആദാമും നീയുമായി
ഗൂഢമായൊരു ചേർച്ചയുണ്ടു എന്നവൻ പറഞ്ഞു മാറിൽ ഒന്നടിച്ചതിനാൽ,
ഞാൻ പിന്നെയും വീണു മോഹാലസ്യമായി കിടന്നു. ബോധക്കേടു
തീർന്നശേഷം, കൃപെക്കായി അപേക്ഷിച്ചു നിലവിളിച്ചപ്പോൾ, അവൻ കൃപ
എന്ന വാക്ക് എനിക്ക് അറിഞ്ഞുകൂടാ എന്ന് പറഞ്ഞു, വളരെ അടിച്ചു
പ്രാണനാശം വരുമാറാക്കിയ സമയം, ഒരുവൻ വന്നു അവനെ തടുത്തു എന്നെ
രക്ഷിക്കയും ചെയ്തു.

ക്രിസ്തി: നിന്നെ രക്ഷിച്ചവൻ ആരെന്നറിയുമോ?

വിശ്വ: ഞാൻ അവനെ അറിഞ്ഞില്ല എങ്കിലും, അവൻ പോകുമ്പോൾ,
കൈയും വിലാപ്പുറവും നോക്കി മുറിവുകളെ കണ്ടു, അവൻ കർത്താവാകുന്നു
എന്നു നിശ്ചയിച്ചു മലമേൽ കയറി.

ക്രിസ്തി: നിന്നെ ഓടിച്ചവൻ മോശെ തന്നെ ആകുന്നു, തന്റെ കല്പനകളെ
ലംഘിക്കുന്നവരെ അവൻ കരുണ കൂടാതെ വളരെ ശിക്ഷിക്കുന്നു.

വിശ്വ: സത്യം; ഞാൻ അവനെ നല്ലവണ്ണം അറിയുന്നു. അന്നുതന്നെ അല്ല
സുഖേന വീട്ടിൽ പാർത്ത സമയവും അവൻ കൂടക്കൂട വന്നു, നീ ഇവിടെനിന്നു
പുറപ്പെടുന്നില്ലെങ്കിൽ നിന്റെ ഭവനം ചുട്ടുകളയും എന്നു ക്രുദ്ധിച്ചു പറഞ്ഞു.

ക്രിസ്തി: മോശെ നിന്നോടു എത്തിയ ദിക്കിൽ ഒരു വീടു കണ്ടുവോ?

വിശ്വ: വീടിനെയും വഴി സമീപത്തു രണ്ടു സിംഹങ്ങളെയും കണ്ടു,
ഉച്ചസമയമാകകൊണ്ടു സിംഹങ്ങൾ ഉറങ്ങുന്നെന്നു തോന്നുന്നു, നേരം ഇനിയും [ 275 ] അധികം ഉണ്ടാകയാൽ വളരെ നടക്കാം എന്നു വിചാരിച്ചു, വീട്ടിൽ കയറാതെ
കാവല്ക്കാരനെ കണ്ടു ചുരത്തിൽനിന്നു ഇറങ്ങിവന്നു.

ക്രിസ്തി: നിന്നെ കണ്ടപ്രകാരം കാവല്ക്കാരൻ പറഞ്ഞു, നീ വീട്ടിൽ
കയറാത്തതു കുറവു തന്നെ; കയറിയെങ്കിൽ മരിപ്പോളം മറക്കാത്ത
അതിശയങ്ങളെ കാണ്മാൻ സംഗതി ഉണ്ടായിരുന്നു. പിന്നെ വിനയതാഴ്വരയിൽ
വല്ലവരെയും കണ്ടുവോ?

വിശ്വ: കണ്ടു; അതൃപ്തൻ എന്നൊരുവൻ വന്നു ഈ താഴ്വരയിൽ
സഞ്ചരിക്കുന്നതു എന്തൊരു കഷ്ടം! ഇവിടെ ഒരു ബഹുമാനം
സിദ്ധിക്കുന്നില്ലല്ലൊ; നീ ഭ്രാന്തനായി ഈ കഷ്ടസ്ഥലത്തൂടെ ഉഴറി
നടക്കകൊണ്ടു ഡംഭം, ഗർവ്വം, ആത്മവഞ്ചന, പ്രപഞ്ചമഹത്വം മുതലായ
ബന്ധുജനങ്ങൾ വളരെ കയർത്തു കോപിക്കും എന്നും മറ്റും അധികമായി
പറഞ്ഞു എന്നെ മടക്കുവാൻ നോക്കി.

ക്രിസ്തി: അപ്പോൾ നീ എന്തു പറഞ്ഞു?

വിശ്വ: ഡംഭം മുതലായവർ ജഡപ്രകാരം എന്റെ ബന്ധുക്കൾ തന്നെ
എങ്കിലും, ഞാൻ സഞ്ചാരിയായ ശേഷം, സംബന്ധം എല്ലാം അറ്റുപോയി.
ഞങ്ങളിൽ ഇനി ഒരു ചേർച്ചയുമില്ല. അതല്ലാതെ, മഹത്വത്തിന്നു മുമ്പെ
താഴ്ചയും, വീഴ്ചക്കു മുമ്പെ അഹംഭാവവും ഉണ്ടാകകൊണ്ടു എനിക്ക ഇപ്പോൾ
അപമാനം മതി; തൽസമയത്തു ബഹുമാനം ഉണ്ടാകും എന്നു പറഞ്ഞു.

ക്രിസ്തി: ആ താഴ്വരയിൽ മറ്റു വല്ലതും കണ്ടുവൊ?

വിശ്വ: ലജ്ജാമയൻ വന്നു വളരെ അസൌഖ്യം ഉണ്ടാക്കി,
അങ്ങിനെയുള്ളൊരു ശഠനെ ഞാൻ ഒരുനാളും കണ്ടിട്ടില്ല നിശ്ചയം. ശേഷമുള്ള
വിരോധികൾക്കു നല്ല ബുദ്ധി പറഞ്ഞാൽ കേൾക്കും; ലജ്ജാമയൻ ഒന്നും
കൂട്ടാക്കിയില്ല.

ക്രിസ്ത്രി: അവൻ എന്തു പറഞ്ഞു?

വിശ്വ: പറഞ്ഞതൊ! ദൈവികം വിചാരിച്ചു പ്രമാണിക്കുന്നതു എത്രയും
സങ്കടവും ദൂഷ്യവും അപമാനവുമുള്ള കാര്യമാകുന്നു. മൃദുമനസ്സാക്ഷി
പുരുഷന്നു യോഗ്യമുള്ളതല്ല; മഹാലോകർ ആചരിച്ചു വരുന്ന പ്രവൃത്തികളെ
ചെയ്യാതെ തന്റെ വാക്കും പ്രവൃത്തിയും സൂക്ഷിച്ചു നടക്കുന്നവൻ എല്ലാവരുടെ
മുമ്പാകെ മഹാനിന്ദ്യനായി വരും. മഹത്തുക്കളും ധനവാന്മാരും വിദ്വാന്മാരും
ഒരു സമയമെങ്കിലും ദൈവകാര്യം വിചാരിച്ചു വരുന്നുവൊ? എന്നിവയെ ചിലർ
വിചാരിച്ചാലും ഭ്രാന്തന്മാരാകകൊണ്ടായിരിക്കും, പണ്ടു പണ്ടെ മൂഢന്മാരും
കുലഹീനന്മാരും ഭ്രഷ്ടന്മാരും ഒരു വിദ്യയും അറിയാത്തവരും മാത്രം
സഞ്ചാരികളായി പോകുന്നു. അയ്യൊ മൂഢ! നീ പ്രസംഗം കേട്ടു വീർത്തു
കരഞ്ഞും അനുതപിക്കുന്നതും അയല്ക്കാരോടു പിഴച്ചതു ഏറ്റുപറഞ്ഞു ക്ഷമ
ചോദിക്കുന്നതും വല്ലതും അന്യായമായി കൈക്കലാക്കീട്ടുണ്ടെങ്കിൽ മടക്കി [ 276 ] കൊടുക്കുന്നതും മഹാനാണമല്ലൊ? ഒരുത്തൻ ദൈവികം വിചാരിച്ചു
പ്രമാണിച്ചാൽ, മഹാജനങ്ങൾക്കു വെറുപ്പായി തീരുന്നതല്ലാതെ, നിസ്സാരന്മാരുടെ
കൂട്ടത്തിലായി പോകും എന്നും മറ്റും ഏറിയോന്നു പറഞ്ഞു എന്നെ
ലജ്ജിപ്പിപ്പാൻ നോക്കി.

ക്രിസ്തി: നീ അപ്പോൾ എന്തു പറഞ്ഞു?

വിശ്വ: എന്തു പറയേണ്ടു എന്നറിയാതെ വളരെ ബുദ്ധിമുട്ടി മുഖവും
ചുവന്നു വന്നു, എങ്കിലും മനുഷ്യരിൽ എത്രയും സമ്മതമായത് ദൈവത്തിന്നു
വെറുപ്പാകുന്നു. ലജ്ജാമയൻ ദൈവത്തെയും അവന്റെ വചനത്തെയും കുറിച്ചു
ഒന്നും പറഞ്ഞില്ലല്ലൊ. മാനുഷം പറഞ്ഞതെയുള്ളു. വിധി ദിവസത്തിൽ
പ്രപഞ്ചവമ്പന്മാരുടെ വിചാരപ്രകാരമല്ല അത്യുന്നതനായവന്റെ മനസ്സും
കല്പനയും ആകുന്നപ്രകാരം മനുഷ്യന്നു നാശമെങ്കിലും നിത്യജീവത്വമെങ്കിലും
വരും; അതുകൊണ്ടു സകലലോകരും വിരോധിച്ചാലും ദൈവവചനമത്രെ
പ്രമാണം. ഒടുവിൽ വിശ്വാസവും മൃദുമനസ്സാക്ഷിയും ദൈവത്തിന്നു
ഇഷ്ടമുള്ളതാകുന്നതു കൂടാതെ, സ്വർഗ്ഗരാജ്യം നിമിത്തം നിന്ദ്യരായി വരുന്ന
ജനങ്ങൾ ബുദ്ധിമാന്മാർ എന്നും ക്രിസ്തനെ സ്നേഹിക്കുന്ന ദരിദ്രൻ
ക്രിസ്തുവൈരികളായ ലോകമഹത്തുക്കളേക്കാൾ വലിയവൻ എന്നും ഇവ്വണ്ണം
ഓരോന്നു വിചാരിച്ചു ധൈര്യം പൂണ്ടു ലജ്ജാമയനെ നോക്കി എന്റെ രക്ഷയുടെ
വിരോധിയെ! നീ പോക, സർവ്വ രാജാവായ കർത്താവിന്റെ വൈരിയായ നിന്നെ
ഞാൻ പാർപ്പിച്ചാൽ അവന്റെ മുഖത്തെ ഞാൻ എങ്ങിനെ നോക്കും? അവന്റെ
മാർഗ്ഗത്തിലും ഭൃത്യന്മാരിലും എനിക്ക് ലജ്ജ തോന്നിയാൽ അവൻ എന്നെ
അനുഗ്രഹിക്കുമൊ? എന്നു പറഞ്ഞാറെയും അവൻ എന്നെ വിടാതെ
ക്രിസ്തുമാർഗ്ഗത്തെ കുറിച്ചു പല ദൂഷണങ്ങളെ ചെവിയിൽ മന്ത്രിച്ചുകൊണ്ടു
വളരെ അസൌഖ്യം വരുത്തിയപ്പോൾ, നിന്റെ പ്രവൃത്തി എല്ലാം നിഷ്ഫലം,
നീ നിന്ദിക്കുന്ന കാര്യങ്ങളിൽ ഞാൻ സാന്നിധ്യം അധികം കാണുന്നു എന്നു
ഞാൻ തീർച്ച പറഞ്ഞ ശേഷം, ലജ്ജാമയൻ പോയാറെ, ഞാൻ ഇവ്വണ്ണം പാടി.

സ്വർഗ്ഗീയമാം വിളിക്കധീനരാം
വർഗ്ഗിയർക്കിട്ട കണ്ണികൾ എല്ലാം.
നാനാ വിധം ജഡത്തിന്നുചിതം.
അനാരതം അവറ്റിൽ ആക്രമം.
ഇന്നോ പിന്നെതിലോ നാം തോററുടൻ
മനോരഥം കാണായ്വാൻ എന്നവൻ
നിനെക്കയാൽ സഞ്ചാരികൾ അഹോ
മുനെക്കു വന്നെതിർത്തുണർന്നുവോ?

ക്രിസ്തി: അല്ലയൊ സഹോദര! നീ ആ ശഠനോടു അത്ര
കയർത്തത് കൊണ്ടു എനിക്ക വളരെ സന്തോഷം. എല്ലാ മനുഷ്യരുടെ
മുമ്പാകെയും സല്ഗുണത്തിങ്കൽ നമുക്കു നാണം ജനിപ്പിപ്പാൻ വേണ്ടി [ 277 ] തെരുവീഥികളുംകൂടി ഒരുമിച്ചുനടന്നു തന്റെ ദുശ്ശാഠ്യം പലവിധേന കാണിപ്പാൻ
അവന്നു ഒരു മടിയുമില്ല; എങ്കിലും അവനെ മുടക്കുന്നതു നമ്മുടെ ധർമ്മം.
അവൻ എത്ര വമ്പുകൾ കാണിച്ചാലും മൂഢന്മാരെ മാത്രം ഉയർത്തും. ജ്ഞാനികൾ
തേജസ്സിനെ അടക്കും, ബുദ്ധിഹീനരെ അപമാനം പൊക്കമാക്കുകയും ചെയ്യും
എന്നു ശലൊമൊൻ പറഞ്ഞുവല്ലൊ, (സുഭ. 3, 35)

വിശ്വ: നാം സത്യത്തിന്നായി ധൈര്യമുള്ളവരാകേണം എന്നു
കല്പിച്ചവനെ ലജ്ജാമയന്നു വിരോധമായി വിളിപ്പാൻ നമുക്കു വളരെ ആവശ്യം
തന്നെ.

ക്രിസ്തി: സത്യം; എന്നാൽ നീ ആ താഴ്വരയിൽ മറ്റ വല്ലവരെയും എതിരേറ്റു
കണ്ടില്ലയോ?

വിശ്വ: കണ്ടില്ല; ഞാൻ വിനയതാഴ്വരയിലും മരണനിഴൽ താഴ്വരയിലും
കൂടി നടക്കുന്ന സമയം വെയിൽ നന്ന ഉണ്ടു.

ക്രിസ്തി: അതു നന്നായി; എന്റെ ഭാഗ്യം വേറെ, ഞാൻ വിനയതാഴ്വരയിൽ
എത്തിയശേഷം, വളരെ നേരമായി അപ്പൊല്യൻ രാക്ഷസനോടു എനിക്ക ഉണ്ടായ
പട ജീവപര്യന്തം ഓർമ്മ വിടുകയില്ല. അവൻ എന്നെ നിലത്തു തള്ളിയിട്ടു
കുത്തിപ്പിടിച്ചപ്പോൾ, എന്റെ വാൾ കൈയിൽനിന്നു തെറിച്ചുപോകയും, നിന്നെ
ഞാൻ വിഴുങ്ങിക്കളയും എന്നു അവൻ ക്രുദ്ധിച്ചു പറകയും ചെയ്താറെ, ഞാൻ
ചാവാറായി എന്നു വിചാരിച്ചു. എങ്കിലും ദൈവം എന്റെ പ്രാർത്ഥനയെ കേട്ടു
എന്നെ എല്ലാ സങ്കടങ്ങളിൽനിന്നും രക്ഷിച്ചു. മരണനിഴൽതാഴ്വരയിൽ ഞാൻ
എത്തിയശേഷം അസ്തമിച്ചതുകൊണ്ടു, പാതി വഴി ഇരുളിൽകൂടി നടക്കേണ്ടി
വന്നു; മരണം അടുത്തു എന്നേറിയോന്നു വിചാരിച്ചു വളര ദുഃഖിച്ചു
ദൈവകരുണയാൽ നേരം പുലർന്നു സൂര്യനും ഉദിച്ചപ്പോൾ മാത്രം അൽപം
ആശ്വാസത്തോടെ നടക്കയും ചെയ്തു.

സഞ്ചാരികൾ ഇങ്ങിനെ ഓരോ വിശേഷം പറഞ്ഞു
നടന്നുകൊണ്ടിരിക്കുമ്പോൾ, വിശ്വസ്തൻ ഒരു ഭാഗത്തു നോക്കി നെടുമേനിയും
ദൂരേ കണ്ടാൽ വേഷഭംഗിയുമുള്ള വാഗീശൻ എന്നവൻ അടുക്കെ നടക്കുന്നതു
കണ്ടു (ആ ദിക്കിൽ അവർക്കൊക്കെ ഒരുമിച്ചു നടപ്പാൻ സ്ഥലമുണ്ടായി
എന്നറിക) ആയവനോടു.

വിശ്വ: അല്ലയോ സഖേ! യാത്ര എവിടേക്ക്? സ്വർഗ്ഗീയദേശത്തിന്നായി
സഞ്ചാരമോ?

വാഗീശൻ: ഞാൻ അവിടേക്ക തന്നെ പോരുന്നു.

വിശ്വ: നല്ലതു നമുക്കു ഒരുമിച്ചു നടക്കാമല്ലൊ?

വാഗീ: ഹോ അതിന്നു എന്തു വിരോധം?

വിശ്വ: എന്നാൽ വരൂ നാം ഉപകാരമുള്ളവറ്റെകുറിച്ചു സംസാരിച്ചു കാലം
കഴിക്കാം. [ 278 ] വാഗീ: നല്ലതു ന്യായം പറവാൻ വിചാരിക്കുന്ന നിങ്ങളെ ഞാൻ ഇന്നു
കണ്ടതു എനിക്ക് വളരെ സന്തോഷം. നിങ്ങളോടെങ്കിലും മറ്റാരോടെങ്കിലും
നല്ലതിനെ മാത്രം പറവാൻ എന്റെ അഭീഷ്ടം; പ്രയാണങ്ങളിൽ നല്ല ന്യായം
പറയുന്നവർ മഹാദുർല്ലഭം തന്നെ; മിക്കവാറും ജനങ്ങൾക്കു വേണ്ടാത്ത കാര്യം
പറവാൻ അധികം രസം തോന്നുകകൊണ്ടു, എനിക്ക് വളരെ ദുഃഖമുണ്ടായി
എന്നു ഞാൻ പറയുന്നത് വ്യാജമല്ല.

വിശ്വ: വേണ്ടാത്ത കാര്യം പറയുന്നതു മഹാസങ്കടമുള്ളതാകുന്നു സത്യം.
സ്വർഗ്ഗീയവും ദൈവീകവുമായതു പറകയല്ലാതെ, മനുഷ്യന്റെ നാവിനും
വായിക്കും ഭൂമിയിൽ യോഗ്യമായിട്ടു വേറെ ഒന്നുണ്ടോ?

വാഗീ: നിങ്ങളുടെ വാക്കു മഹാസാരമുള്ളതാകകൊണ്ടു ഞാൻ നിങ്ങളെ
വളരെ സ്നേഹിച്ചു വരുന്നു. പിന്നെ ഞാൻ മറെറാന്നു പറയാം:
ദൈവകാര്യത്തെകുറിച്ചു പറയുന്നതുപോലെ സന്തോഷവും
ഉപകാരവുമുള്ളതൊന്നുമില്ല നിശ്ചയം. ഒരു മനുഷ്യന്നു പഴമചരിത്രവും
കാര്യങ്ങളുടെ രഹസ്യവും കൊണ്ടൊ, അത്ഭുതം അതിശയം അടയാളം
എന്നീവകകൊണ്ടൊ സംസാരിപ്പാൻ രസം തോന്നിയാൽ അതെല്ലാം
വേദപുസ്തകത്തിൽ മനോഹരവും മധുരവുമായി എഴുതി കിടക്കുന്ന പ്രകാരം
മറ്റെവിടെ കാണും?

വിശ്വ: നേർ തന്നെ എങ്കിലും ആ കാര്യങ്ങളെ കുറിച്ചു സംസാരിക്കുമ്പോൾ
ഉപകാരം വരെണം എന്നു നാം വിശേഷാൽ നോക്കേണ്ടതാകുന്നു.

വാഗീ: അതുതന്നെ ഞാൻ പറഞ്ഞുവല്ലൊ ആ കാര്യങ്ങളെ കുറിച്ചു
സംസാരിക്കുന്നതു മഹാ ഉപകാരമുള്ളതാകുന്നു; ലോകകാര്യമെല്ലാം മായ
എന്നും സ്വർഗ്ഗകാര്യമത്രെ സാരം എന്നും പുനർജ്ജന്മത്തിന്റെ ആവശ്യവും
നമ്മുടെ ക്രിയകളുടെ പോരായ്മയും ക്രിസ്തന്റെ നീതിയുടെ അത്യാവശ്യവും
മറ്റും അതിനാൽ തന്നെ അറിയേണ്ടതിന്നു സംഗതി ഉണ്ടു, അതല്ലാതെ
അനുതപിക്കുന്നതും വിശ്വസിക്കുന്നതും പ്രാർത്ഥിക്കുന്നതും ഉപദ്രവം
സഹിക്കുന്നതും എന്തെന്നും സുവിശേഷവാഗ്ദത്തങ്ങളും ആശ്വാസവും എത്ര
വലിയതെന്നും വ്യാജോപദേശം വിരോധിച്ചു, സത്യത്തെ ഉറപ്പിപ്പാനും
പഠിക്കാത്തവരെ അഭ്യസിപ്പിപ്പാനും വഴി ഇന്നത് എന്നും മറ്റും അതിനെകൊണ്ടു
ശീലിക്കാം.

വിശ്വ: ഇതെല്ലാം സത്യം തന്നെ, ഈ വക നിങ്ങളിൽ നിന്നു കേട്ടിട്ടു
ഞാൻ വളരെ സന്തോഷിക്കുന്നു.

വാഗീ: അയ്യോ നിത്യജീവത്വത്തിന്നായി വിശ്വാസവും ഹൃദയത്തിങ്കൽ
ഒരു കാരുണ്യവേലയും ആവശ്യം എന്നു മിക്കവാറും മനുഷ്യർ അറിയാതെ
സ്വർഗ്ഗരാജ്യം പ്രാപിപ്പതിനായി പോരാത്ത ധർമ്മപ്രവൃത്തികളെ ചെയ്യുന്നതിൽ
ബുദ്ധിക്കേടു ആശ്രയിക്കുന്നതു ഈ അറിവ് ഇല്ലായ്കയാൽ ആകുന്നു കഷ്ടം! [ 279 ] വിശ്വ: കാര്യംതന്നെ എങ്കിലും ഈ വക സ്വർഗ്ഗീയജ്ഞാനം
ദൈവത്തിന്റെ ദാനമത്രെ, മനുഷ്യന്റെ പ്രയത്നത്താലും വാക്കിനാലും
വരികയില്ല നിശ്ചയം.

വാഗീ: അത് എനിക്ക അറിയാതിരിക്കാമൊ? സ്വർഗ്ഗത്തിൽനിന്നു
തരപ്പെട്ടിട്ടൊഴികെ മനുഷ്യന്ന് ഒന്നും പ്രാപിപ്പാൻ കഴികയില്ല. ക്രിയകളാൽ
അല്ല കരുണയാൽ അത്രെ സകലവും വരുന്നതാകുന്നു ഇതിന്റെ പ്രാമാണ്യം
ഉറപ്പിപ്പാൻ ഏറിയൊരു വേദവാക്യം പറവാൻ തോന്നുന്നു.

വിശ്വ: നല്ലതു എന്നാൽ നാം ഇപ്പോൾ ഏതു കാര്യംകൊണ്ടു
സംസാരിക്കേണ്ടു.

വാഗീ: വേണ്ടുന്നതു ഞാൻ പറയാം. സ്വർഗ്ഗീയം ഭൌമം ശാസ്ത്രീയം
വൈദികം വിശുദ്ധം ബാഹ്യം ഭൂതം ഭാവി അന്യം സ്വകീയം മൂലസാരം ശാഖാദി
വിവരം എന്നീ വകയിൽ ഏതൊന്നുകൊണ്ടു സംസാരിക്കുന്നതിനാൽ ഉപകാരം
ഉണ്ടോ? അതു ഞാൻ പറയാം.

അപ്പോൾ വിശ്വസ്തൻ ആശ്ചര്യപ്പെട്ടു, തനിയെ നടക്കുന്ന ക്രിസ്തിയന്റെ
അരികെ ചെന്നു ഇതെന്തൊരു മനുഷ്യൻ? ഇവൻ എത്രയും നല്ല സഞ്ചാരിയാകും
നിശ്ചയം എന്നു പറഞ്ഞാറെ, ക്രിസ്തിയൻ അല്പം ചിരിച്ചു: നീ ഇത്ര വിശ്വസിച്ച
ഇവൻ തന്നെ അറിയാത്ത ആളുകളെ പത്തിരുപതോളം നാവുകൊണ്ടു ചതിക്കും
എന്നു പറഞ്ഞു.

വിശ്വ: നീ അവനെ അറിയുമോ?

ക്രിസ്തി: അറിയുന്നു; അവൻ തന്നെത്താൻ അത്ര നന്നായി
അറിഞ്ഞിരുന്നെങ്കിൽ കൊള്ളായിരുന്നു.

വിശ്വ: എന്നാൽ അവൻ ആർ?

ക്രിസ്തി: അവൻ നമ്മുടെ നാട്ടുകാരനായ വാഗീശൻ തന്നെ; നീ അവനെ
അറിയാത്തത് ആശ്ചര്യം; പട്ടണത്തിന്റെ വലിപ്പം കൊണ്ടാകും.

വിശ്വ: അവൻ ആരുടെ മകൻ? പാർപ്പു എവിടെ?

ക്രിസ്തി: അവൻ ജല്പവീഥിയിൽ പാർത്ത മഞ്ജുവാണിയുടെ
മകനാകുന്നു. ജല്പവീഥിയിലെ വാഗീശൻ എന്ന പേർ അവന്നും നടപ്പായ്വന്നു.
നല്ല വാക്കു പറവാൻ ശീലമുണ്ടായിട്ടും, ഇരപ്പൻ തന്നെ.

വിശ്വ: അവൻ വേണ്ടതില്ല എന്നു തോന്നുന്നു.

ക്രിസ്തി: അവനെ അറിയാത്തവർക്കു അങ്ങിനെ തോന്നും. ചിത്രക്കാരന്റെ
പണിയെ ദൂരത്തുനിന്നു കണ്ടാൽ, അതു നല്ല ഭംഗിയുള്ളതാകുന്നു; അടുക്കെ
ചെന്നു നോക്കിയാൽ, ഒരൊ കുറവുകളെ കാണുകയും ചെയ്യും. അപ്രകാരം
ഇവൻ അന്യസ്ഥലത്തിങ്കൽ സമർത്ഥൻ, സ്വദേശത്തിങ്കൽ കുരൂപനത്രെ
ആകുന്നു.

വിശ്വ: നീ ചിരിച്ചുവല്ലോ; നിന്റെ വാക്കുകളി തന്നെ എന്നു എനിക്ക് [ 280 ] തോന്നുന്നു.

ക്രിസ്തി: ഇങ്ങിനെ ഉള്ള കാര്യത്തിൽ ഞാൻ കളിക്കുമോ?ചിരിച്ചുവെങ്കിലും
ഞാൻ കളിക്കാരനല്ല, ഒരുത്തർക്കും അന്യായമായി കുറ്റം പറയുന്നവനുമല്ല.
എങ്കിലും ഞാൻ ഇവന്റെ കാര്യം നിന്നോടു വിസ്തരിച്ചു പറയാം: ഇവൻ ആരോടും
ചേരും; എന്തെങ്കിലും പറയും, നിന്നോടു സംസാരിച്ചത് പോലെ
ചാരായപ്പീടികയിലും സംസാരിക്കും, ചെരിക്കൽ ഏറുംതോറും മെടുമൊഴി
അധികം തൂകും. അവന്റെ ഹൃദയത്തിലും ഭവനത്തിലും നടപ്പിലും
ദൈവകാര്യത്തിന്നു ഒരു സ്ഥലമില്ല. നാവിലെ ഉള്ളൂ.

വിശ്വ: അങ്ങിനെയോ? എന്നാൽ അവൻ എന്നെ വളരെ ചതിച്ചു.

ക്രിസ്തി: ചതിച്ചു സത്യം അവർ പറയുന്നു; ചെയ്യുന്നില്ല താനും എന്നൊരു
വാക്കുണ്ടല്ലൊ. ദൈവരാജ്യം വാക്കിലല്ല ശക്തിയിൽ അത്രെ ആകുന്നു. പ്രാർത്ഥന,
അനുതാപം, വിശ്വാസം, പുനർജ്ജന്മം എന്നിവറ്റെ കുറിച്ചു അവൻ സംസാരിക്ക
തന്നെ ചെയ്യുന്നുള്ളു. ഞാൻ കൂടക്കൂട അവന്റെ ഭവനത്തിൽ
പോകുമാറുണ്ടായിരുന്നു. പുറമെ മാത്രമല്ല അകമെയും അവന്റെ നടപ്പിനെ
കണ്ടറിയേണ്ടതിന്നു സംഗതി വന്നിരിക്കുന്നു. അവന്റെ വീട്ടിൽ ദൈവഭയം
അൽപവുമില്ല. പ്രാർത്ഥനയും അനുതാപത്തിന്റെ ഒരു ഛായയുമില്ല.
അവനെക്കാൾ കാട്ടുമൃഗവും അധികമായി ദൈവത്തെ സേവിക്കുന്നു; അവൻ
സത്യമാർഗ്ഗത്തിന്നു കറയും ദൂഷ്യവും നിന്ദയുമായിരിക്കുന്നു. അന്യസ്ഥലത്തു
അവൻ മഹാഭക്തൻ; സ്വഗൃഹത്തിൽ ഒരു സൈത്താൻതന്നെ എന്നു ജനങ്ങളുടെ
വാക്കു. അവന്റെ വീട്ടുകാർക്ക് നല്ല സമ്മതം. അവൻ മഹാകോപിയും
ശാഠ്യക്കാരനുമായി വേലക്കാരെക്കൊണ്ടു കഠിനപ്രവൃത്തിയെ
എടുപ്പിക്കുന്നതുകൊണ്ടു അവർക്ക പലപ്പോഴും എന്തു ചെയ്യേണ്ടു? അവനോടു
എങ്ങിനെ സംസാരിക്കേണ്ടു എന്നറിവാൻ പാടില്ല. അവനോടു വ്യാപാരം
ചെയ്തവർ മാപ്പിള്ളയോടുള്ള കച്ചവടംതന്നെ ഏറെ നല്ലതു എന്നു പറയുന്നു.
മക്കളെ അവൻ സ്വപ്രവൃത്തികളെ തന്നെ ശീലിപ്പിക്കുന്നു; ഒരുത്തർക്ക
മനസ്സാക്ഷിയിൽ നിന്നു ഇത്തിരി ശങ്ക ഉൾപ്പെട്ടാൽ ഹേ മൂഢ, വിഡ്ഢി എന്നുപേർ
വിളിച്ചും, മാനമുള്ള വേല ഒന്നും എടുപ്പിക്കാതെയും കണ്ടു എല്ലാ മനുഷ്യരുടെ
മുമ്പാകെ നിസ്സാരന്മാരാക്കുകയും ചെയ്യും. ഈ മനുഷ്യൻ തന്റെ
ദുർന്നടപ്പുകൊണ്ടു ഏറിയ ജനങ്ങൾക്ക് ഇടർച്ചയും വീഴ്ചയും വരുത്തി. ദൈവം
വിരോധിക്കുന്നില്ലെങ്കിൽ ഇനിയും പലർക്കും നാശംവരുത്തും നിശ്ചയം.

വിശ്വ: അല്ലയോ സഹോദര! നീ അസൂയ കൊണ്ടല്ല
ക്രിസ്തുവിശ്വാസികൾക്ക യോഗ്യപ്രകാരം ഈ മനുഷ്യന്റെ കാര്യമെല്ലാം
എന്നോടു ഇപ്പോൾ അറിയിച്ചതുകൊണ്ടും, അവനോടു പരിചയമുണ്ടു എന്നു
പറഞ്ഞതുകൊണ്ടും, ഞാൻ നിന്റെ വാക്കു വിശ്വസിക്കേണ്ടതാകുന്നു.

ക്രിസ്തി: അവനെ അറിയാതിരുന്നെങ്കിൽ അവൻ വേണ്ടതില്ല എന്നു [ 281 ] ഞാനും വിചാരിപ്പാൻ സംഗതിയുണ്ടായിരുന്നു. അതു കൂടാതെ ദൈവശത്രുക്കൾ
മാത്രം അവന്നു അപവാദം പറഞ്ഞാൽ, അതു മറ്റ എല്ലാ വിശ്വാസികൾക്കും
വരുന്ന ലോകനിന്ദ തന്നെ എന്നു വിചാരിച്ചു, പ്രമാണിക്കാതെ ഇരുന്നു എങ്കിലും,
ഞാൻ പറഞ്ഞതിനേക്കാൾ അധികം ദുഷ്കർമ്മങ്ങൾ അവനിൽ ഉണ്ടു എന്നു
ഞാൻ കണ്ണാലെ കണ്ടു തെളിയിപ്പാനും കഴിയും. പിന്നെ നല്ല ക്രിസ്തിയാനികൾ
അവന്റെ പേർ കേട്ടാൽ, ലജ്ജിച്ചു പാർക്കുന്നു, അവനെ ഒരു നാളും
സഹോദരനായും സ്നേഹിതനായും വിചാരിക്കയുമില്ല.

വിശ്വ: പറയുന്നതും പ്രവൃത്തിക്കുന്നതും രണ്ടുകാര്യം എന്നു
എനിക്കിപ്പോൾ ബോധിച്ചിരിക്കുന്നു; ഇനിമേലാൽ ഞാൻ ഈ വ്യത്യാസം
ഓർത്തുവിചാരിക്കും.

ക്രിസ്തി: അവ രണ്ടു കാര്യവും സത്യം. ആത്മാവ് വിട്ടു ശരീരം
ശവമായിരിക്കുന്ന പ്രകാരം, പ്രവൃത്തി കൂടാത്ത വാക്കും ശവം തന്നെ. പിതാവായ
ദൈവത്തിൻ മുമ്പാകെ ശുദ്ധവും നിർമ്മലതയും ഉള്ള ആരാധനയോ,
അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്നതും,
തന്നെത്താൻ ലോകത്തിൽനിന്നു കളങ്കമില്ലാത്തവനായി കാത്തിരിക്കുന്നതു
മത്രെ (യാക. 1, 27) എന്ന ദൈവവചനത്തെ വാഗീശൻ അറിയാതെ കേൾക്കയും
സംസാരിക്കയും തന്നെ ചെയ്കയാൽ, നല്ല ക്രിസ്തിയാനിയാകും എന്നു വിചാരിച്ചു.
സ്വന്ത ആത്മാവിനെ വഞ്ചിക്കുന്നു. കേൾക്കുന്നതു നട്ട വിത്തുപോലെ ആകുന്നു
സത്യം, എങ്കിലും ഹൃദയത്തിലും നടപ്പിലും ഫലമുണ്ട് എന്ന് വാക്കായിട്ടു
പറഞ്ഞാൽ പോരാ. വിധിദിവസത്തിൽ നീ വിശ്വസിച്ചുവോ? നീ നല്ലവണ്മം
സംസാരിച്ചുവോ? എന്നല്ല നീ നല്ല പ്രവൃത്തി ചെയ്തിട്ടുണ്ടോ? എന്ന ചോദ്യവും
വിധിയും ഉണ്ടാകുമ്പോൾ, ഓരോരുത്തൻ അവനവന്റെ ഫലം അനുഭവിക്കും.
കൊയ്ത്തുകാലത്തിൽ ജനങ്ങൾ ഫലമല്ലാതെ മറെറാന്നും വിചാരിക്കാത്ത
പ്രകാരം ലോകാവസാനത്തിൽ വിശ്വാസത്തിന്റെ ഫലം മാത്രം
അന്വേഷിക്കപ്പെടും. ആ ദിവസത്തിൽ വാഗീശന്റെ അതിഭാഷണം എല്ലാം
സാരമില്ലാതെയായി പോകും നിശ്ചയം.

വിശ്വ: കുളമ്പു പിളർന്നു രണ്ടായി പിരിഞ്ഞു തേക്കി അരെക്കുന്ന
മൃഗമെല്ലാം ശുദ്ധമുള്ളതാകുന്നു, തേക്കി അരെക്കുന്നെങ്കിലും കുളമ്പുപിളരാതെ
ഇരുന്നാൽ ശുദ്ധമല്ല എന്നു മൊശെ എഴുതിയതു എനിക്ക് ഓർമ്മ വരുന്നുണ്ടു.
മുയൽ തേക്കി അരെക്കുന്നെങ്കിലും കുളമ്പു പിളരാതെ നായുടെയും
കരടിയുടെയും ചേലിൽ കാലുള്ളതായി അശുദ്ധമാകുന്ന പ്രകാരം, വാഗീശൻ
ജ്ഞാനം അന്വേഷിച്ചു വചനത്തെ അരെച്ചു വളരെ സംസാരിക്കുന്നു, എങ്കിലും
പാപവഴി വിടാതെ നടക്കകൊണ്ടു അശുദ്ധൻ തന്നെ.

ക്രിസ്തി: നീ പറഞ്ഞതുകാര്യംതന്നെ; ആ വാക്കുകളുടെ
സുവിശേഷാർത്ഥം നിണക്ക് തോന്നി വന്നിട്ടുണ്ടായിരിക്കും. പിന്നെ, ഞാൻ [ 282 ] മറെറാന്നു പറയാം: പൌൽ ചില സമർത്ഥരായ ജല്പകന്മാർക്ക മുഴങ്ങുന്ന
ചെമ്പും ചിലമ്പുന്ന താളവും എന്ന പേർ വിളിച്ചുവല്ലൊ. ചെമ്പും താളവും
മഴങ്ങിയാലും ജീവൻ കൂടാതെ ഇരിക്കുന്ന പ്രകാരം ആ ജല്പകന്മാർക്ക ഒരു
ദൈവദൂതന്റെ നാവും ഒച്ചയുംകൊണ്ടു പറവാൻ കഴിയുമെങ്കിൽ അവർ
സത്യവിശ്വാസവും സുവിശേഷകാരുണ്യവുമുള്ള ജീവനും കൂടാതെ
ഇരിക്കകൊണ്ടു, ദൈവരാജ്യത്തിലും ജീവന്റെ മക്കളുടെ സമൂഹത്തിലും
പാർപ്പാൻ അയോഗ്യന്മാരായിരിക്കുന്നു.

വിശ്വ: എനിക്ക് ആദ്യം അവനിൽ ഉണ്ടായ മമതയോളം ഇപ്പോൾ
വെറുപ്പുണ്ടു; അവനെ അയക്കേണ്ടതിന്നു നാം എന്തുചെയ്യേണം?

ക്രിസ്തി: ഞാൻ പറയുംപ്രകാരം നീ ചെയ്താൽ ദൈവം അവന്റെ ഹൃദയം
തൊട്ടുതിരിക്കുന്നില്ലെങ്കിൽ അവന്നും നിന്നിൽ വേഗം വെറുപ്പുണ്ടാകും.

വിശ്വ: എന്നാൽ ഞാൻ എന്തു ചെയ്യേണ്ടു?

ക്രിസ്തി: നീ അവന്റെ അടുക്കൽ ചെന്നു ദൈവകാര്യത്തിന്റെ
ശക്തികൊണ്ടു അവനോടു സംസാരിക്കേണം; പിന്നെ അവൻ എല്ലാം
സമ്മതിച്ചശേഷം ഈ കാര്യങ്ങൾ നിന്റെ ഹൃദയത്തിലും ഭവനത്തിലും
നടപ്പിലുമുണ്ടോ? എന്നു ചോദിക്ക.

അതിന്റെ ശേഷം വിശ്വസ്തൻ വാഗീശന്റെ അരികെ ചെന്നു. അല്ലയോ
സഖേ! സുഖമുണ്ടോ എന്നു ചോദിച്ചു?

വാഗീ: സുഖംതന്നെ എങ്കിലും ഇത്രനേരം സംസാരിക്കാത്തതു
കുറവല്ലയോ?

വിശ്വ: ഇപ്പോൾ സംസാരിക്കാമല്ലൊ എനിക്ക് ഒന്നു ചോദിപ്പാനുണ്ടു,
രക്ഷാകരമായ ദൈവകരുണ ഒരു മനുഷ്യന്റെ ഹൃദയത്തിൽ ഉണ്ടായാൽ അതു
വെളിവായി വരുന്നതെങ്ങിനെ?

വാഗീ: എന്നാൽ നാം കാര്യങ്ങളുടെ ശക്തികൊണ്ടു സംസാരിക്കേണ്ട
താകുന്നു, നിന്റെ ചോദ്യം എത്രയും സാരം; ഞാൻ സന്തോഷത്തോടെ ഉത്തരം
പറയാം: ദൈവകരുണ ഹൃദയത്തിൽ ഉണ്ടായാൽ അത് ഒന്നാമത് പാപത്തിന്നു
വിരോധമായി ഒരു നിലവിളിയെ ഉണ്ടാക്കും; രണ്ടാമത്.

വിശ്വ: നില്ക്ക, നാം ഒന്നാമതിനെകൊണ്ടു നല്ലവണ്ണം വിചാരിക്ക; അതു
മനസ്സിന്നു പാപകർമ്മത്തിങ്കൽ വെറുപ്പു ജനിപ്പിക്കയാൽ വെളിവായി വരുന്നു
എന്നു നീ പറയേണ്ടതായിരുന്നു.

വാഗീ: പാപത്തിന്നു വിരോധമായി നിലവിളിക്ക പാപത്തെ വെറുക്ക ഈ
രണ്ടിന്നും തമ്മിൽ എന്തു വ്യത്യാസം.

വിശ്വ: വളരെ ഉണ്ടു, ഞാൻ ഒന്നു പറയട്ടെ, ഒരു സമയം ഒരു കള്ളൻ
രാത്രിയിൽ ഒരു ഭവനത്തിന്റെ ചുവർ തുരന്നു മുറിച്ചുകയറി കണ്ട വസ്തു എല്ലാം
കവർന്നു പുറത്തുചാടി വെച്ചു കൊണ്ടിരിക്കുമ്പോൾ, വേറിട്ടു ഒരു കള്ളൻ വന്നു [ 283 ] ആ സാമാനങ്ങളെ എല്ലാം എടുത്തു കൊണ്ടുപോയികളഞ്ഞു, അവൻ
പുറത്തുവന്നു എല്ലാം പോയി എന്നു കണ്ടാറെ, എന്തു ഒരു ദുഷ്ടൻ ഇതു
ചെയ്തു: ഒരു വസ്തുവെപോലും സൂക്ഷിച്ചുവെപ്പാൻ മനുഷ്യർ സമ്മതിക്കുന്നില്ലല്ലൊ
എന്നു വൈരം കൊടുത്തു കളവിന്നു വിരോധമായി നിലവിളിച്ചു, എന്നിട്ടും
അവൻ ആ പാപത്തെ വെറുത്തു എന്നു നീ വിചാരിക്കുന്നുവൊ?
ദൈവകരുണയാൽ പാപദ്വേഷം മനസ്സിൽ ഇല്ലെങ്കിൽ അതിന്നു വിരോധമായി
എത്ര നിലവിളിച്ചാലും അതു ഹൃദയത്തിലും ഭവനത്തിലും നടപ്പിലും ഉണ്ടാകും,
യോസെഫിന്റെ യജമാനത്തി താൻ ശുദ്ധമുള്ളവൾ എന്ന ഭാവം കാട്ടി വളരെ
നിലവിളിച്ചു എങ്കിലും, അവനോടു അശുദ്ധി പ്രവൃത്തിപ്പാൻ മോഹിച്ചവളല്ലൊ!
ഒരമ്മ മടിയിലുള്ള മകൾക്കു വിരോധമായി നിലവിളിച്ചു എല്ലാ വിധമുള്ള ദൂഷണ
വാക്കുകൾ പറഞ്ഞാലും പിന്നെയും ചുംബിച്ചു ലാളിക്കും അപ്രകാരം പലരും
പാപത്തിന്നു വിരോധമായി നിലവിളിച്ചാലും ആയതിനെ സ്നേഹിക്ക തന്നെ
ചെയ്യും.

വാഗീ: നീ പതിയിരിക്കുന്നു എന്നു തോന്നുന്നു.

വിശ്വ: ഒരു നാളും ഇല്ല; സകലവും നേരെ വിചാരിച്ചു പറവാൻ മാത്രം
എനിക്ക ആവശ്യം. ഹൃദയത്തിൽ കാരുണ്യവേല ഉണ്ടെങ്കിൽ, അതു രണ്ടാമത്
ഒരു കാര്യത്താൽ വെളിവായി വരും എന്ന് നീ മുമ്പെ പറവാൻ ഭാവിച്ചുവല്ലൊ
അതെന്തു?

വാഗീ: സുവിശേഷരഹസ്യങ്ങളിൽ വലിയ ജ്ഞാനം.

വിശ്വ: ഇത് ആദ്യം പറയേണ്ടതായിരുന്നു എങ്കിലും, ആദ്യമോ,
അവസാനമോ, ഇതുവും കാര്യമല്ല; ഹൃദയത്തിലെ കാരുണ്യവേല കൂടാതെ
സുവിശേഷരഹസ്യങ്ങളിൽ ജ്ഞാനം വരുത്തുവാൻ വൈഷമ്യം ഒന്നുമില്ല. ഒരു
മനുഷ്യൻ സർവ്വജ്ഞാനിയായിരുന്നിട്ടും നിസ്സാരനും ദൈവപുത്രസ്വീകാരം
കൂടാതെയുള്ളവനുമാകുവാൻ സംഗതി ഉണ്ടു. ക്രിസ്തൻ ഒരു സമയം
ശിഷ്യന്മാരോടു: നിങ്ങൾ ഇവ എല്ലാം അറിയുന്നുവൊ? എന്നു ചോദിച്ചപ്പോൾ,
അവർ അതെ കർത്താവെ, അറിയുന്നു എന്നു പറഞ്ഞാറെ, അവറ്റെ ചെയ്താൽ
നിങ്ങൾ ഭാഗ്യവാന്മാരാകുന്നു എന്നവൻ പറഞ്ഞുവല്ലൊ. ആകയാൽ
അറിയുന്നതിന്നല്ല ചെയ്യുന്നതിന്നത്രെ അനുഗ്രഹം വെച്ചിരിക്കുന്നു. ഒരു
വേലക്കാരൻ യജമാനന്റെ ഇഷ്ടം അറിഞ്ഞിട്ടു ചെയ്യാതിരുന്നാൽ വളരെ
അടികൊള്ളും എന്ന വാക്കുണ്ടല്ലൊ. ദൈവദൂതന്റെ ജ്ഞാനമുണ്ടായിട്ടു
സത്യക്രിസ്ത്യാനിയാകാതിരിപ്പാൻ സംഗതി ഉണ്ടാകകൊണ്ടു, നീ പറഞ്ഞതും
സാരമില്ല. ജല്പകന്മാർക്കും പ്രശംസക്കാർക്കും ജ്ഞാനം മതി; ദൈവത്തിന്നു
നല്ല പ്രവൃത്തിയിൽ അത്രെ രസം തോന്നും, ജ്ഞാനം കൂടാതെ ഹൃദയം
നന്നാകുന്നില്ല. സത്യം, എങ്കിലും രണ്ടു വക ജ്ഞാനം ഉണ്ടു, ഒന്നു
നിത്യാഭ്യാസത്താൽ വരുന്ന തലയിലെ ജ്ഞാനം; ജല്പകന്നു തന്നെ പോരും; [ 284 ] രണ്ടാമത് വിശ്വാസസ്നേഹങ്ങളുടെ കരുണ നിറഞ്ഞു പൂർണ്ണ മനസ്സാലെ
ദൈവേഷ്ടം ചെയ്വാൻ ശക്തീകരിക്കുന്ന ഹൃദയത്തിലെ ജ്ഞാനം ഇതു
ഇല്ലെങ്കിൽ സത്യക്രിസ്ത്യാനിക്ക ഒരു സൌഖ്യവുമില്ല. എന്നെ ഗ്രഹിപ്പിച്ചാലും
എന്നാൽ നിന്റെ ധർമ്മത്തെ (ന്യായപ്രമാണത്തെ) ഞാൻ സൂക്ഷിച്ചു
സർവ്വഹൃദയത്താലും കാക്കും. (സങ്കീ.119,34 )

വാഗീ: ഇതു ഉപകാരത്തിന്നായിട്ടല്ല, നീ പിന്നെയും പതിയിരിക്കുന്നു
സത്യം.

വിശ്വ: എന്നാൽ കാരുണ്യവേല വെളിവായി വരുന്ന മറെറാരു പ്രകാരം
നീ പറഞ്ഞാലും.

വാഗീ: ഞാൻ പറയുന്നത് നിണക്ക് ബോധിക്കുന്നില്ലല്ലൊ, അതുകൊണ്ടു
എനിക്ക പറവാൻ ആവശ്യമുള്ളതല്ല.

വിശ്വ: നിണക്ക് പറവാൻ ഇഷ്ടക്കേടാകുന്നെങ്കിൽ, നീ എനിക്ക് പറവാൻ
സമ്മതം തരുമോ?

വാഗീ: നിന്റെ മനസ്സു പോലെ ചെയ്ക.

വിശ്വ: ഒരു മനുഷ്യന്റെ ഹൃദയത്തിൽ കാരുണ്യവേല ഉണ്ടായാൽ,
തനിക്കെങ്കിലും അന്യന്മാർക്കെങ്കിലും വെളിവാകും. തനിക്ക്
വെളിവാകുന്നതാവിത്: അത് അവന്നു പ്രകൃതിദോഷം അവിശ്വാസം മുതലായ
പാപങ്ങളുടെ ബോധം വരുത്തി, ക്രിസ്തന്മൂലം വിശ്വാസത്താൽ
ദൈവത്തിൽനിന്നു ക്ഷമ ലഭിക്കാഞ്ഞാൽ നിത്യ നാശത്തിൽ അകപ്പെടും എന്നു
തോന്നിച്ചു, പാപത്തിന്നിമിത്തം ദുഃഖിച്ചു ലജ്ജിപ്പാനും തനിക്ക പ്രകാശിതമായി
വന്ന ലോകരക്ഷിതാവോടു ജീവനോളം ചേർന്നിരിക്കയിൽ വിശന്നു
ദാഹിച്ചിരിപ്പാനും സംഗതി ഉണ്ടാക്കുകയും ചെയ്യുന്നു. ആ പൈദാഹങ്ങൾക്ക്
വാഗ്ദത്തവും ഉണ്ടു, ആകയാൽ രക്ഷിതാവിങ്കലെ വിശ്വാസത്തിന്റെ
ബലാബലപ്രകാരം സന്തോഷം സമാധാനം വിശുദ്ധിയിലെ താല്പര്യം
കർത്താവിനെ അധികം അറിഞ്ഞു ഇഹലോകത്തിൽ വെച്ചു സേവിക്കയിൽ
ആഗ്രഹം എന്നിവറ്റിന്റെ ഏറ്റക്കുറവുകൾ കാണും; പാപവും
അശുദ്ധവിചാരങ്ങളും ഇനിയും ഹൃദയത്തിൽ അതിക്രമിക്കകൊണ്ടു,
കാരുണ്യവേല തന്നെ തുടങ്ങി എന്നു തനിക്കും പലപ്പോഴും തൊന്നുന്നില്ല.
ദൈവജ്ഞാനം നന്നായി വർദ്ധിച്ച ശേഷം മാത്രം ഈ കാര്യത്തിലും വെളിച്ചം
ഉണ്ടാകും.

അന്യന്മാർക്ക അതു വെളിവായി വരുന്നതാവിത്:

ഒന്നാമത്: ക്രിസ്തുവിശ്വാസം ഉണ്ടു എന്ന് താന്താൻ
അനുഭവിച്ചത് ഏറ്റു പറയുന്ന സാക്ഷിയാലും, രണ്ടാമത ആ
സാക്ഷി യോഗ്യമാകുന്ന നടപ്പിനാലും അത്രെ. അതാവിത്:
ഹൃദയത്തിലും, കുഡുംബം ഉണ്ടെങ്കിൽ കുഡുംബത്തിലും [ 285 ] ലോകത്തോടുള്ള സമ്പർക്കത്തിലും സംസർഗ്ഗം വിളങ്ങുന്ന
നടപ്പു. അതിനാൽ പാപത്തെയും പാപത്തിന്നിമിത്തം തന്നെയും
വെറുത്തു, ജല്പകനും കപടഭക്തനും പ്രയോഗിക്കുന്ന
വാക്കിനാൽ മാത്രമല്ല, വിശ്വാസസ്നേഹങ്ങളാൽ വചനത്തിന്നു
വിധേയനായി, തന്റെ ഭവനത്തിൽ സകലദോഷം വിരോധിച്ചും
ലോകത്തിൽ വിശുദ്ധിയെ വർദ്ധിപ്പിച്ചും കൊണ്ടിരിക്കും.
ഹൃദയത്തിൽ കാരുണ്യവേല ഉണ്ടു എന്നു അന്യന്മാർക്കും
വെളിവായി വരുന്നതീവണ്ണം: ഞാൻ പറഞ്ഞതിന്നു വല്ല തെറ്റും
തോന്നിയാൽ പറക, അല്ലെങ്കിൽ എനിക്ക മറെറാന്നു ചോദിപ്പാൻ
സമ്മതം തരേണം.

വാഗീ: തെറ്റു നോക്കുക അല്ല, കേൾക്ക തന്നെ എനിക്ക ഇപ്പോൾ നല്ലൂ;
നിന്റെ ചോദ്യം എന്തു?

വിശ്വ: ഞാൻ കാരുണ്യവേലയെ വർണ്ണിച്ച പ്രകാരം അനുഭവിച്ചിട്ടുണ്ടോ?
പിന്നെ നീ വാക്കിനാൽ മാത്രമല്ല, നടപ്പു പ്രവൃത്തികളാലും അതു തെളിയിച്ചു
വരുന്നുണ്ടോ? ഈ ചോദ്യത്തിന്നു നീ ഉത്തരം പറവാൻ വിചാരിക്കുന്നെങ്കിൽ,
ദൈവത്തിന്നും നിന്റെ മനസ്സാക്ഷിക്കും സമ്മതമുള്ളതല്ലാതെ മറെറാന്നും
പറയരുതേ. തന്നെത്താൻ പ്രശംസിക്കുന്നവനല്ല ദൈവത്താൽ
പ്രശംസിക്കപ്പെട്ടവനത്രെ സാരൻ. പിന്നെ നടപ്പിനാലും അയല്ക്കാരുടെ
സാക്ഷിയാലും തന്റെ വാക്കു സ്പഷ്ടമായിരിക്കുമ്പോൾ, താൻ നല്ലവൻ എന്നു
പറയുന്നതു മഹാ ദുഷ്ടതയല്ലയൊ?

അപ്പോൾ വാഗീശൻ അല്പനേരം ബുദ്ധിമുട്ടി നിന്ന ശേഷം, നീ ഇപ്പോൾ
അനുഭവം മനസ്സാക്ഷി ദൈവം എന്നിവകൊണ്ടും പറഞ്ഞ വാക്കിന്നായി അവനെ
തന്നെ സാക്ഷിയാക്കുന്നതുകൊണ്ടും വാദം തുടരുകയാൽ എനിക്ക മതി; ഉത്തരം
പറവാൻ ആവശ്യമില്ല; നീ നല്ല പ്രശ്നക്കാരൻ എങ്കിലും വിധി കർത്താവ്
അല്ലല്ലൊ. ഇപ്രകാരമുള്ളതു എന്നോടു ചോദിപ്പാൻ സംഗതി എന്തു?

വിശ്വ: നീ ബഹു വാചാലനാകുന്നു എന്നു ഞാൻ കണ്ടു,
നിശ്ചയമില്ലാത്ത നിനവുകൾ അല്ലാതെ മറ്റും വല്ലതും നിണക്കുണ്ടോ
എന്നറിവാൻ വേണ്ടി ഈവക ചോദിച്ചതു. അതു തന്നെ അല്ല, നീ വാക്കിനാൽ
നല്ല ഭക്തിയെ കാണിച്ചാലും, നടപ്പു ദോഷമുള്ളതാകുന്നു എന്നു ഞാൻ
കേട്ടിരിക്കുന്നു. നീ ക്രിസ്ത്യാനികൾക്ക നിന്ദയും നേർവ്വഴിക്കു ദൂഷണവും
എന്നും, നിന്റെ നടപ്പുദോഷങ്ങൾകൊണ്ടു പലർക്കും ഇടർച്ചവരുത്തി, ഇനിയും
പലർക്കും നാശം വരുത്തുവാൻ സംഗതി ഉണ്ടു എന്നും, കുടി ദ്രവ്യാഗ്രഹം
അശുദ്ധി ദൂഷണം കളിവാക്കു ദുഷ്ടസംസർഗ്ഗം എന്നീവക എല്ലാം നിന്റെ
ദൈവഭക്തിയിൽ കലർന്നു എന്നും കുലസ്ത്രീജനത്തിന്നു വേശ്യ എന്നപോലെ
നീ ക്രിസ്ത്യാനികൾക്ക നിന്ദ്യനായിരിക്കുന്നു എന്നു ജനങ്ങളുടെ വാക്കു. [ 286 ] വാഗീ: കേട്ട കഥയെ പ്രമാണിച്ചു ക്ഷണത്തിൽ കുറ്റം പറയുന്ന ക്ഷുദ്രനും
(ചവറൻ) വിമനസ്സുമായ (കറുമ്പിത്തൻ) നിന്നോടു എനിക്ക ഇനി സംസാരിപ്പാൻ
ആവശ്യമില്ല; സലാം എന്നു പറഞ്ഞു പോകയും ചെയ്തു.

അപ്പോൾ ക്രിസ്തിയൻ വിശ്വസ്തനോടു: കാര്യത്തീർപ്പു ഇതാകും എന്നു
ഞാൻ പറഞ്ഞുവല്ലൊ. നിന്റെ വചനത്തിന്നും അവന്റെ മോഹങ്ങൾക്കും
തമ്മിൽ ഒരു നിരപ്പും ഇല്ലായ്കകൊണ്ടു, നടപ്പിനെ മാറ്റുന്നതിനേക്കാൾ നിന്നെ
വിട്ടു പോകുന്നതു അധികം നല്ലതു എന്നവന്റെ പക്ഷം. എന്നാൽ അവൻ
പോകട്ടെ, ചേരദം എല്ലാം അവന്നു തന്നെ; കൂടിയിരുന്നെങ്കിൽ നമുക്കു ദൂഷ്യം
ഉണ്ടാകുവാൻ സംഗതിയായിരുന്നു. ഇപ്രകാരമുള്ളവരെ വിടുക എന്നു
അപ്പൊസ്തലന്റെ വാക്കു.

വിശ്വ: എങ്കിലും നാം അവനോടു സംസാരിച്ചതു നന്നു. പക്ഷെ ഒരു
സമയം കേട്ടത് ഓർത്തു വിചാരിക്കും. അതു കൂടാതെ അവൻ നശിച്ചു പോയാൽ
ഞാൻ കുറ്റക്കാരനല്ല; സ്പഷ്ടമായി അവനോടു സംസാരിച്ചുവല്ലൊ.

ക്രിസ്തി: അതു എത്രയും നന്നായി സത്യം. നടപ്പിൽ ഭോഷ്ക്കന്മാരും
അഹങ്കാരികളും, പുറത്തുള്ളവർക്ക നേർവ്വഴിയെ നിന്ദ്യമാക്കി വാക്കിൽ മാത്രം
ഭക്തിയെ കാട്ടുന്ന വ്യർത്ഥസംസാരികളുമായവരോടു ഇത്ര സ്പഷ്ടമായി
പറയുന്നത് നന്ന ദുർല്ലഭമാകകൊണ്ടു, ലോകർക്ക വെറുപ്പും ക്രിസ്തനാമത്തിന്നു
ദൂഷണവും വിശ്വാസികൾക്കു ബഹു സങ്കടവും വരുന്നുണ്ടു. നീ വാഗീശനോടു
സംസാരിച്ച പ്രകാരം മറ്റു വിശ്വാസികളും ആ വകക്കാരോടു സംസാരിക്കുന്നു
എങ്കിൽ ദൈവവചനത്തോടു ചേരുന്നപ്രകാരം നടക്കാത്തവർക്കെല്ലാം
ക്രിസ്തസഭ അസഹ്യമായി ചമഞ്ഞതായിരുന്നു.

അപ്പോൾ വിശ്വസ്തൻ:

വാഗീശൻ എത്രയും കയർത്തു താൻ
വായ്പടയാലെ സർവ്വം നീക്കുവാൻ
മതി എന്നോങ്ങി ആക്രമിച്ചുടൻ
ചതി ഒഴിച്ചു നല്ലനാം ഭടൻ
ഇതത്രെ കേൾ വിശ്വാസത്തിൻമണി
അകമ്പുറവും ഒക്കും ഉൾപ്പണി.

എന്നു പാടുകയും ചെയ്തു.

അവർ ഇങ്ങിനെ വനപ്രദേശത്തിൽ കൂടി നടന്നു സഞ്ചാരദുഃഖങ്ങളെ
മറപ്പതിനായി വഴിയിൽ വെച്ചു കണ്ടും കേട്ടും ഉള്ള കാര്യങ്ങളെ കുറിച്ചു
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ , വിശ്വസ്തൻ മറിഞ്ഞു നോക്കി പിന്നാലെ
വരുന്ന ഒരുത്തന്നെ കണ്ടു, അവനെ അറിഞ്ഞു, സഹോദരനോടു: വഴിയെ
വരുന്നവനെ കണ്ടുവോ? എന്നു ചോദിച്ചാറെ, ക്രിസ്തിയനും നോക്കി പ്രസാദിച്ചു:
എന്റെ സ്നേഹിതനായ സുവിശേഷി തന്നെ വരുന്നു. എന്നു പറഞ്ഞശേഷം,

വിശ്വസ്തൻ: അവൻ എന്റെ സ്നേഹിതനും, വാതിൽക്കലേക്ക് ചെല്ലുവാൻ [ 287 ] വഴിയെ കാണിച്ചവനുമാകുന്നു എന്നു പറഞ്ഞു. ഇരുവരും സന്തോഷിച്ചപ്പോൾ,
സുവിശേഷി അടുത്തു ചെന്നു ഹേ, പ്രിയമുള്ളവരേ! നിങ്ങൾക്കും നിങ്ങളുടെ
സഹായക്കാർക്കും സമാധാനമുണ്ടാകട്ടേ എന്നനുഗ്രഹിച്ചു.

ക്രിസ്തി: അല്ലയോ സുവിശേഷിയേ സലാം,സലാം! നിങ്ങളുടെ മുഖത്തെ
കണ്ടതിനാൽ പണ്ടുള്ള സ്നേഹവും എന്റെ നിത്യസുഖത്തിന്നായി കഴിച്ച
അദ്ധ്വാനവും ഓർമ്മയിൽ വരുന്നുണ്ടു.

വിശ്വ: ഹാ മധുരസുവിശേഷിയേ! ആയിരം സലാം! വലഞ്ഞിരിക്കുന്ന
സഞ്ചാരികളായ ഞങ്ങൾക്കു നിങ്ങളുടെ വരവു ബഹു വാഞ്ചിതം തന്നെ.

സുവിശേഷി: അല്ലയോ സഖിമാരെ! നാം തമ്മിൽ പിരിഞ്ഞ നാൾ മുതൽ
ഇന്നു വരെയും നിങ്ങൾക്ക എന്തെല്ലാം ഉണ്ടായി.

അപ്പോൾ സഞ്ചാരികൾ വഴിയിൽ വെച്ചുണ്ടായതും, ആ സ്ഥലത്തു
എത്തുംവരെ തങ്ങൾ സഹിച്ച ദുഃഖങ്ങളെയും എല്ലാം അറിയിച്ചു.

സുവി: നിങ്ങൾക്ക സങ്കടങ്ങൾ വന്നതു കൊണ്ടല്ല, നിങ്ങൾ സകലവും
ജയിച്ചു ബലഹീനന്മാരെങ്കിലും ഈ ദിവസം വരെയും നേർവ്വഴിയിൽ
നടന്നതുകൊണ്ടു എനിക്ക വളരെ സന്തോഷം. ഞാൻ വിതച്ചു, നിങ്ങൾ
കൊയ്വാൻ തുടങ്ങി; വിതച്ചവനും കൊയ്യുന്നവനും ഒരുമിച്ചു സന്തോഷി
പ്പാനുള്ള സമയം വരുവോളം തളർന്നു പോകാഞ്ഞാൽ, തത്സമയത്തിൽ നാം
കൊയ്യും; വാടാത്ത കിരീടം നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്നു; അതു
കൈക്കലാകുംവണ്ണം ഓടുവിൻ. പലരും ആ കിരീടം വാങ്ങുവാനായി പുറപ്പെട്ടു
ദൂരം നടന്നശേഷം, മറെറാരുത്തൻ വന്നു അതിനെ എടുക്കും എന്നോർത്തു
നിങ്ങളുടെ കിരീടത്തെ ആരും എടുക്കായ്വാൻ നിങ്ങൾക്കുള്ളതിനെ
പിടിച്ചുകൊൾവിൻ. പിശാചിന്റെ അസ്ത്രങ്ങൾ എത്താത്ത സ്ഥലത്തിൽ
നിങ്ങൾ ചേർന്നു വന്നില്ല, നിങ്ങൾ ഇതുവരെയും പാപത്തോടു എതിർ
പൊരുതുകൊണ്ടു രക്തപര്യന്തം വിരോധിച്ചു നിന്നില്ല. ദൈവരാജ്യം എപ്പോഴും
നിങ്ങളുടെ മുമ്പിൽ ആക്കി അദൃശ്യകാര്യങ്ങളെ സ്ഥിരമായി വിശ്വസിച്ചു,
ലോകകാര്യത്തിന്മേൽ മനസ്സുവെക്കാതെ, വഞ്ചനയും ദോഷവുമുള്ള നിങ്ങളുടെ
ഹൃദയങ്ങളെയും ജഡമോഹങ്ങളെയും നല്ലവണ്ണം സൂക്ഷിച്ചു, സ്വർഗ്ഗത്തിലും
ഭൂമിയിലുമുള്ള സകല അധികാരശക്തി നിങ്ങളുടെ പക്ഷത്തിൽ
ഇരിക്കകൊണ്ടു ധൈര്യമായിരിപ്പിൻ.

അപ്പോൾ ക്രിസ്തിയൻ: സുവിശേഷിയെ തൊഴുതു, നിങ്ങൾ ഞങ്ങളുടെ
ഉപകാരത്തിന്നു പറഞ്ഞവാക്കു നിമിത്തം നിങ്ങൾക്ക വന്ദനം, എങ്കിലും നിങ്ങൾ
പ്രവാചകനാകകൊണ്ടു വഴി ശേഷത്തിൽ ഞങ്ങൾക്ക് സംഭവിപ്പാനുള്ള
കഷ്ടങ്ങളെയും അവറ്റെ സഹിച്ചു അടക്കുവാനായി പ്രയോഗിക്കേണ്ടുന്ന
ഉപായങ്ങളെയും പറഞ്ഞു തന്നു. ഞങ്ങളെ ഇനിയും സഹായിക്കേണം എന്നു
പറഞ്ഞതു വിശ്വസ്തനും സമ്മതിച്ചാറെ, [ 288 ] സുവിശേഷി: അല്ലയൊ ആത്മജന്മാരെ! നിങ്ങൾ ബഹു സങ്കടങ്ങളാൽ
സ്വർഗ്ഗരാജ്യത്തിലേക്ക പ്രവേശിക്കേണ്ടതാകുന്നു; നഗരം തോറും ചങ്ങലകളും
ദുഃഖങ്ങളും ഉണ്ടാകും എന്നു സുവിശേഷത്തിന്റെ സത്യവചനത്താൽ നിങ്ങൾ
അറിയുന്നുവല്ലൊ, അതുകൊണ്ടു പ്രയാണം സങ്കടം കൂടാതെ തീരും എന്നു
വിചാരിക്കരുതു. ഈ വാക്യങ്ങളുടെ പരമാർത്ഥം ഇതുവരെയും
അറിയേണ്ടതിന്നു സംഗതി വന്നു, മറ്റും പലതും വേഗം അറിയാം; ഇനിയും
അല്പം വഴി നടന്നാൽ, നിങ്ങൾ ഈ വനം വിട്ടു ഒരു നഗരത്തെ കാണും;
അവിടെ ശത്രുക്കൾ നിങ്ങളെ വളഞ്ഞു ഉപദ്രവിക്കുമ്പോൾ, ഒരുവൻ നിങ്ങളുടെ
വിശ്വാസത്തിന്റെ സാക്ഷിക്കായി തന്റെ രക്തം മുദ്രയാക്കി മരിക്കേണ്ടിവരും;
എന്നാൽ മരണത്തോളം വിശ്വസ്തരായി നിന്നാൽ രാജാവ് ജീവകിരീടത്തെ
തരും. ഇങ്ങിനെ ശത്രുവൈരത്താൽ മരിക്കുന്നവൻ ബഹു കഷ്ടങ്ങളെ
സഹിക്കേണ്ടി വന്നാലും യാത്രാപ്രയാസദുഃഖങ്ങളെ ഒഴിച്ചു അടുത്ത വഴിയായി
ക്ഷണം സ്വർഗ്ഗീയപട്ടണത്തിൽ എത്തുന്നതുകൊണ്ടു ഭാഗ്യവാൻ തന്നെ
നിശ്ചയം എന്റെ വാക്കിൻ പ്രകാരം ഉണ്ടാകുന്ന സമയത്തു സ്നേഹിതനായ
എന്നെ ഓർത്തു പുരുഷന്മാർക്ക യോഗ്യമാകുംവണ്ണം ചെറുത്തു നിന്നു
ഗുണങ്ങൾ ചെയ്തു നടന്നു, തങ്ങളുടെ ദേഹികളെ വിശ്വസ്തനായ സ്രഷ്ടാവിൽ
എന്നു വെച്ചു ഭരമേല്പിപ്പുതാക! എന്നു പറഞ്ഞു പോകയും ചെയ്തു.

അനന്തരം ഞാൻ സ്വപ്നത്തിൽ കണ്ടതെന്തെന്നാൽ: സഞ്ചാരികൾ
വനപ്രദേശം വിട്ടു നടന്നു ഉടനെ മായാപുരത്തെ കണ്ടു. അവിടെ മായ എന്ന
ചന്ത ദിവസംതോറും നടക്കുന്നുണ്ടു. ആ പട്ടണം മായയേക്കാളും ഘനം
കുറഞ്ഞതാകകൊണ്ടും ചന്തയിൽ ക്രയവിക്രയങ്ങൾക്കായി, വെച്ച സാധനങ്ങവ
ഒക്ക മായാമയങ്ങൾ തന്നെ ആകകൊണ്ടും, അതിന്നുമായച്ചന്ത എന്ന പേർ
നടപ്പായി വന്നു; അതു പുതിയതുമല്ല എത്രയും പുരാണംതന്നെ ആകുന്നു.
ഏകദേശം അയ്യായിരം സംവത്സരം മുമ്പെ സജ്ജനങ്ങൾ വാനപട്ടണത്തിലേക്ക്
യാത്രയാകുവാൻ തുടങ്ങിയ നേരം, ബെൾജബൂൽ അപ്പോല്യൻ ലെഗ്യോൻ
എന്നീ മൂന്നു അസുരന്മാർ, അവരെ തടുപ്പാൻ വേണ്ടി ഒരുപായം വിചാരിച്ചു,
തങ്ങളുടെ സേവകന്മാരായ ബ്രഹ്മൻവിഷ്ണുമഹേശ്വരന്മാരും ഗണപതി ദുർഗ്ഗ
എന്നും മറ്റും ഏറിയ മായാപ്രവൃത്തിക്കാരെ ചേർത്തു. വഴിയുടെ ഇരുപുറവും
ആ ചന്തയെ സ്ഥാപിച്ചു, ഭവനരാജ്യങ്ങളും നിലമ്പറമ്പുകളും
പൊൻവെള്ളിയാഭരണരത്നാദികൾ ലോകമഹത്വങ്ങൾ അന്നപാനവേശ്യാസംഗ
ങ്ങൾ ഭാര്യാഭർത്താക്കന്മാരും പുത്രീപുത്രന്മാരും ദാസീദാസന്മാരും
ശരീരരക്തങ്ങളും ജീവാത്മാക്കളും മറ്റും പല പ്രകാരമുള്ള മോഹനദ്രവ്യങ്ങളെ
ക്രയവിക്രയങ്ങൾക്കായിട്ടു വെച്ചു. അവിടെ കിട്ടാത്തതു ഒന്നും ഇല്ല, കൂത്തുകളും
മോടിക്കളികളും ചൂതും നൃത്തങ്ങളും വഞ്ചനയും പരിഹാസവും മൌഢ്യവും
ചതിയും കളവും ദിവസേന കാണാം. ദിനത്തോറും മോഷണം അടിപിടി, [ 289 ] വേശ്യാദോഷം, കുല, കള്ളപ്രമാണം മുതലായ തമാശകൾ പണം കൊടുക്കാതെ
നന്നായി കാണാം.

മറ്റെപട്ടണങ്ങളിൽ കാണുന്ന പ്രകാരം ഓരൊ നാട്ടുചരക്ക് ക്ഷണത്തിൽ
അറിവാൻ വേണ്ടി ചന്തവഴികളിൽ പല രാജ്യനാമങ്ങൾ എഴുതി പതിപ്പിച്ചിട്ടുണ്ടു.
മുസല്മാനർ ബ്രാഹ്മണർ ചെട്ടികൾ നായർ, തീയർ, ഇംഗ്ലീഷ്, പരന്ത്രീസ്സ്
മുതലായ സകല ജാതിക്കാരുടെ വിശേഷചരക്കുകളെ വെവ്വേറെ തെരുക്കളിൽ
വക തിരിച്ചു കാണാം. അവിടെ പെൺകച്ചവടവും കള്ളു പൊൻ വെള്ളി ലോഹം
മരം കല്ലു മുതലായ രൂപങ്ങളുടെ കച്ചവടവും വേശ്യാക്കച്ചവടവും മുഖ്യമായി
നടക്കുന്നു. അവിടെ ദരിദ്രക്കാർ വിലെക്ക് വാങ്ങുവാനായി പൈയിസ്സയുടെ
രൂപങ്ങളും രാജാക്കന്മാർ കാഴ്ച കൊടുപ്പാനായി ലക്ഷം ഉറുപ്പിക വിലയുള്ള
രൂപങ്ങളും ആവശ്യം പോലെ കിട്ടും. ഞാൻ പറഞ്ഞപ്രകാരം, വാനപട്ടണവഴി
ആ ചന്തയിൽ കൂടി തന്നെ ആകകൊണ്ടു ഒരുത്തൻ അതിൽ കൂടി കടക്കാതെ,
വാനപട്ടണത്തിലേക്ക് ചെല്ലുവാൻ നോക്കിയാൽ ഇഹലോകം വിട്ടു പോകേണ്ടി
വരും. (1 കൊ.5. 10) രാജാധി രാജാവ് ഈ ലോകത്തിൽ പാർത്ത സമയത്തു ഒരു
പെരുഞ്ചന്ത ദിവസത്തിൽ തന്റെ രാജ്യത്തിലേക്ക് പോവാൻ വേണ്ടി
മായാപുരത്തിൽ കൂടി നടന്നപ്പോൾ, ചന്തരാജാവായ ബെൾജബൂൽ അവനെ
കണ്ടു, ആ മായാചരക്കുകളെ വല്ലതും വാങ്ങിക്കൊൾവാനായി വളരെ
നിർബ്ബന്ധിച്ചു എന്നെ സേവിച്ചാൽ, നിന്നെ ചന്തകർത്താവാക്കും എന്നു പറഞ്ഞു,
എങ്ങിനെ എങ്കിലും തന്റെ കച്ചവടം കൊണ്ടു ആ വന്ദ്യനെ താമസിപ്പിച്ചു,
അല്പം വാങ്ങുമാറാക്കേണ്ടതിന്നു പീടികതോറും കടത്തി, ക്ഷണനേരത്തിൽ
സകല രാജ്യങ്ങളെയും അവറ്റിലുള്ള വിഭൂതിയേയും കാട്ടിക്കൊണ്ടു വളരെ
പ്രയത്നം കഴിച്ചിട്ടും അവന്നു ആ ചരക്കുകളിൽ നീരസം തോന്നി ഒരു
വീശത്തിന്നും വാങ്ങാതെ, മായാപുരത്തെ വിട്ടു പോകയും ചെയ്തു.

സഞ്ചാരികളായ ക്രിസ്തിയനും വിശ്വസ്തനും മായാപുരത്തിലെ
ചന്തസ്ഥലത്തു എത്തിയ ഉടനെ കച്ചവടക്കാരും പട്ടണവാസികൾ എല്ലാവരും
വിസ്മയിച്ചു. ഒരു മഹാകലഹം തുടങ്ങി; അതിന്റെ കാരണം പറയാം: ചന്തയിൽ
കച്ചവടം ചെയ്തു വരുന്നവരുടെ വസ്ത്രത്തിന്നും സഞ്ചാരികളുടെ
വസ്ത്രത്തിന്നും തമ്മിൽ വളരെ ഭേദം കണ്ടതല്ലാതെ, ഭസ്മക്കുറിയും കുടുമയും
ഇല്ലായ്കകൊണ്ടു ചന്തക്കാർ അവരെ നോക്കി ആശ്ചര്യപ്പെട്ടു. ചിലർ ഇവർ
ഭ്രാന്തന്മാർ, ചിലർ ഇവർ മൂഢന്മാർ, മററു ചിലർ ഇവർ ജാതിഭ്രഷ്ഠർ തന്നെ
എന്നു പറഞ്ഞു.

അവരുടെ വേഷം നിമിത്തം ആശ്ചര്യം തോന്നിയ പ്രകാരം
വാക്കുനിമിത്തവും വിസ്മയിച്ചു; അവർ കനാൻ ഭാഷ പറകകൊണ്ടും
ചന്തക്കാരുടെ വാക്കു മുറ്റും ഐഹികഭാഷയാകകൊണ്ടും അവരുടെ വാക്കു
ചിലർക്ക മാത്രം തിരിയും. [ 290 ] ചന്തയിൽ ക്രയവിക്രയങ്ങൾക്കായി വെച്ച മായാസാധനങ്ങളെ
സഞ്ചാരികൾ അല്പം പോലും വിചാരിക്കാതെ, എടൊ? നല്ല ചരക്കുണ്ടു;
പുതുമാതിരി വല്ലതും വാങ്ങെണം എന്നു കച്ചവടക്കാർ വിളിച്ചപ്പോൾ, വിരൽ
ചെവിയിലിട്ട മായയെ നോക്കാത്തവണ്ണം "എന്റെ കണ്ണുകളെ തിരിക്കേണമെന്നു
പറഞ്ഞു" മേല്പെട്ടു നോക്കി "ഞങ്ങളുടെ പെരുമാറ്റവും നിക്ഷേപവും ഒക്ക
സ്വർഗ്ഗത്തിൽ ഇരിക്കുന്നുള്ളു" എന്ന പോലെ കാട്ടുകകൊണ്ടും എല്ലാവർക്കും
നീരസം ജനിച്ചു. അങ്ങിനെ ഇരിക്കുമ്പോൾ ഒരുത്തൻ നിങ്ങൾ എന്തു വാങ്ങും
എന്നു പരിഹാസത്തിന്നായി ചോദിച്ചാറെ, അവർ അവനെ ഉറ്റു നോക്കി:
ഞങ്ങൾ സത്യത്തെ വാങ്ങി കൊള്ളും എന്നു പറഞ്ഞതിനാൽ ചന്തക്കാരുടെ
നീരസം വർദ്ധിച്ചു, ചിലർ നിന്ദിച്ചു, ചിലർ വാവിഷ്ഠാനം ചെയ്തു, മററു ചിലർ
ഇവരെ അടിക്കേണം എന്നു നിലവിളിച്ചപ്പോൾ, ചന്തയിൽ ഒരു മഹാകലഹവും
പാച്ചലും അട്ടഹാസവും തുടങ്ങിയാറെ, ഒരാൾ ഓടിച്ചെന്നു ആ അവസ്ഥ ഒക്കെ
പൊലീസ്സധികാരിയായ ബലിയാളിന്റെ അടുക്കൽ കേൾപിച്ച ശേഷം, അവൻ
ഉടനെ വന്നു കാര്യമെല്ലാം കണ്ടു കേട്ടു, ചന്തെക്ക് വിഘ്നം വരുത്തിയ ആ രണ്ടു
പേരെ നല്ലവണ്ണം അന്വേഷണം ചെയ്വാൻ വേണ്ടി ചില കാര്യസ്ഥന്മാരോടു
കല്പിച്ചു. ആയവരും സഞ്ചാരികളെ വരുത്തി: നിങ്ങൾ എവിടെ നിന്നു വരുന്നു?
യാത്ര എവിടേക്ക്? ഇങ്ങിനെയുള്ള വേഷത്തോടുകൂട വന്നതെന്തു? എന്നും
മറ്റും ചോദിച്ചാറെ, അവർ: ഞങ്ങൾ ഇഹലോകത്തിൽ സഞ്ചാരികളും
പരദേശികളുമായി ഞങ്ങളുടെ ജന്മഭൂമിയാകുന്ന സ്വർഗ്ഗീയയരുശലേമിലേക്ക്
യാത്രയാകുന്നു; ഞങ്ങളെ നിന്ദിപ്പാനും ദുഷിപ്പാനും പ്രയാണത്തിന്നു മുടക്കം
വരുത്തുവാനും ഇവിടെ പാർക്കുന്ന കച്ചവടക്കാർക്കു ഒരു സംഗതിയില്ല;
അവർക്കു ഞങ്ങൾ ഒരു ദോഷം ചെയ്തിട്ടുമില്ല; സത്യത്തെ ഞങ്ങൾ വാങ്ങി
കൊള്ളം എന്നു പറഞ്ഞതെ ഉള്ളു. എന്നു പറഞ്ഞ വാക്കു കാര്യസ്ഥന്മാർ
കൂട്ടാക്കാതെ, നിങ്ങൾ ഭ്രാന്തന്മാരായി ചന്തെക്ക് മുടക്കം വരുത്തുവാൻ
വിചാരിക്കുന്നു എന്നു ക്രുദ്ധിച്ചു അവരെ അടിപ്പിച്ചു മുഖത്തു കരി തേച്ചു,
ചന്തക്കാരുടെ വിനോദത്തിന്നായി ഒരു പഞ്ജരത്തിൽ (കൂട്ടിൽ) പാർപ്പിച്ചു.
പിന്നെ ചന്തക്കാർ അസംഖ്യമായി വന്നു കൂടി അവരെ കണ്ടു പരിഹസിച്ചും
ദുഷിച്ചും ഹിംസിച്ചും ചെയ്തത് എല്ലാം പൊലീസ്സധികാരി കണ്ടു ചിരിച്ചു എങ്കിലും,
സഞ്ചാരികൾ എല്ലാം താഴ്മയോടെ സഹിച്ചു, നിന്ദിക്കുന്നവരെ അനുഗ്രഹിച്ചു,
വാവിഷ്ഠാനം ചെയ്തവരോടു പ്രിയമായി സംസാരിച്ചു, തങ്ങൾക്കു ദോഷം
വരുത്തിയവർക്ക് ഗുണം കാണിച്ചു, അതു ചന്തയിൽ പാർത്തിരുന്ന ചില
മര്യാദക്കാർ കണ്ടപ്പോൾ, ഉപദ്രവക്കാരെ ശാസിച്ചു ബുദ്ധിപറവാൻ നോക്കിയാറെ
, ശാഠ്യക്കാർ കോപിച്ചു, അവരോടു നിങ്ങൾ ഈ കൂട്ടിലിരിക്കുന്നവരെ പോലെ
തന്നെ അവർക്കും നിങ്ങൾക്കും തമ്മിൽ ചേർച്ചയുണ്ടാകും എന്നു തോന്നുന്നു;
അവരെ പോലെ ഞങ്ങൾ നിങ്ങളെയും ശിക്ഷിക്കും നിശ്ചയം എന്നു ക്രുദ്ധിച്ചു [ 291 ] പറഞ്ഞപ്പോൾ, മറെറയവർ: ഈ രണ്ടാൾ ശാന്തരും സുബോധമുള്ളവരും
ആർക്കെങ്കിലും ഒരു ദോഷം ചെയ്വാൻ വിചാരിക്കാത്ത മനുഷ്യരുമാകുന്നു
എന്നു കാണ്മാൻ എന്തു പ്രയാസം? അതല്ലാതെ ഈ ചന്തയിൽ കച്ചവടം ചെയ്തു
വരുന്ന പലരും ഈ തടവിനെയും കഷ്ടങ്ങളെയും സഹിപ്പാൻ
യോഗ്യന്മാരായിരുന്നു എന്നും മറ്റും പലവിധമുള്ള വാക്കുകൾ ഉണ്ടായ ശേഷം,
രണ്ടു പക്ഷക്കാരിൽ അടിപിടിയുണ്ടായി ചിലർ മുറിപ്പെട്ടതുകൊണ്ടു
കാര്യസ്ഥന്മാർ സഞ്ചാരികളെ പിന്നെയും വിളിപ്പിച്ചു ചന്തയിൽ ഉണ്ടായ
കലഹത്തിന്റെ കാരണം നിങ്ങൾ തന്നെ എന്നു പറഞ്ഞു, അവരെ
ഘോരമായടിപ്പിച്ചു ചങ്ങലയുമിട്ടു ആരെങ്കിലും അവരുടെ പക്ഷം
എടുക്കാതെയും അവരോടു ചേരാതെയും ഇരിക്കേണ്ടതിന്നു ജനങ്ങളെ
പേടിപ്പിപ്പാനായി വഴി അടിച്ചുവാരുവാൻ തെരുവീഥികളിൽ കൂടി നടത്തിക്കയും
ചെയ്തു. എന്നിട്ടും ക്രിസ്തിയനും വിശ്വസ്തനും വളരെ ശാന്തതയെ കാട്ടി സകല
നിന്ദയും പരിഹാസവും സന്തോഷത്തോടെ സഹിച്ച പ്രകാരം ചന്തയിൽ പലരും
കണ്ടു, അവരുടെ പക്ഷത്തിൽ ചേർന്നു വന്നു എന്നു ശാഠ്യക്കാർ കണ്ടു
മഹാക്രുദ്ധരായി അവരെ കൊല്ലുവാൻ നിശ്ചയിച്ചു; പഞ്ജരവും ചങ്ങലയും
പോരാ; നിങ്ങൾ ചെയ്ത ദ്രോഹം നിമിത്തവും ചന്തയിൽ ചിലരെ വഞ്ചിച്ചു
വഷളാക്കിയ നിമിത്തവും, നിങ്ങളെ അന്തകന്റെ അടുക്കൽ അയക്കും എന്നു
പറഞ്ഞു, അവരെ തടവിലാക്കി കാലുകളെ ആമത്തിൽ ഇടുകയും ചെയ്തു.
അപ്പോൾ അവർ വിശ്വാസമുള്ള സ്നേഹിതനായ സുവിശേഷിയുടെ വചനം
ഓർത്തു അദ്ദേഹം മുന്നറിയിച്ചത് സംഭവിച്ചുവല്ലൊ എന്നു വിചാരിച്ചു ധൈര്യം
പൂണ്ടു ഇവിടെ മരിക്കുന്നവൻ ഭാഗ്യവാൻ എന്നു പറഞ്ഞു, തമ്മിൽ ആശ്വസിപ്പിച്ചു
ഓരോരുത്തൻ തനിക്ക് തന്നെ മരണം വരേണ്ടതിനായി ഗൂഢമായി ആഗ്രഹിച്ചു
എങ്കിലും സകല കാര്യങ്ങളെയും പരമജ്ഞാനത്താൽ നടത്തിക്കുന്നവനിൽ
തങ്ങളെ ഭരമേല്പിച്ചു സന്തുഷ്ടരായി പാർത്തു.

പിറ്റെ ദിവസം പൊലീസ്സധികാരിയും കച്ചേരിക്കാരും ഹാജരായശേഷം
മായാചന്തക്കാർ അന്യായം ചെയ്വാനായി ഒരു ഹർജ്ജി എഴുതിയതെന്തന്നാൽ:

ശ്രീ

പൊലീസ്സധികാരിയായ ബലിയാൾ കച്ചേരിയിലേക്ക്
മായാപുരക്കാരും വ്യാപാരികളും എഴുതി ബോ
ധിപ്പിക്കുന്ന സങ്കടഹർജ്ജി എന്തെന്നാൽ:

കുറയ നാൾ മുമ്പെ ക്രിസ്തിയനും വിശ്വസ്തനും എന്ന രണ്ടു പരദേശികൾ
നമ്മുടെ പട്ടണത്തിൽ എത്തി, ചന്തസ്ഥലത്തു കണ്ട വ്യാപാരത്തെയും
ചരക്കുകളെയും മര്യാദകളെയും ഒട്ടൊഴിയാതെ നിന്ദിച്ചു, മഹാരാജാവായ
ബെൾജബൂലിനെയും സകല രാജവംശത്തെയും ദുഷിച്ചു കലഹമുണ്ടാക്കി,
ഒരു പുതിയ വേദം ഉപദേശിച്ചു ജനങ്ങൾക്ക് ബോധം വരുത്തി ചിലരെയും [ 292 ] മഹാദ്രോഹം ചെയ്യിച്ചപ്രകാരം ഞങ്ങൾ കണ്ടും കേട്ടും ഇരിക്കുന്നു. മുമ്പെ
തന്നെ സ്വാമി അവർകൾ ഞങ്ങളുടെ സഹായത്തിനായി ചില കാര്യസ്ഥന്മാരെ
അയച്ചു എങ്കിലും സങ്കടം തീർന്നില്ല, നാന്മടങ്ങു വർദ്ധിച്ചത് കൊണ്ടു
കച്ചേരിമുഖാന്തരം അവരുടെ കാര്യം വിസ്മരിച്ചു കണ്ട കുറ്റത്തിന്നു തക്ക
ശിക്ഷ കല്പിച്ചു ഞങ്ങളുടെ സങ്കടം തീർക്കേണ്ടതിന്നു വളരെ അപേക്ഷിക്കുന്നു.

1 സാക്ഷിക്കാരൻ:അസൂയഹസ്സൻ ഖാൻ ബഹാദർ.

2 സാക്ഷിക്കാരൻ: വ്യർത്ഥഭക്തി കൃഷ്ണണനായർ.

3 സാക്ഷിക്കാരൻ: അനാവശ്യകാരി രാമർ.

എഴുത്തുകാരൻ:കൈതവശാസ്ത്രി.

മായക്കൊല്ലം 4745 മത്സരമാസം 18 നു എഴുതിയതു.

ഇങ്ങിനെയുള്ള ഹർജ്ജി ബലിയാൾ സ്വാമി അവർകൾ വാങ്ങി
റഗുലേഷൻ പ്രകാരം വിസ്തരിച്ചു ചോദ്യം ചെയ്തപ്പോൾ, വിശ്വസ്തൻ: ഞങ്ങൾ
ആരെയും നിന്ദിച്ചില്ല. ശാന്തരാകകൊണ്ടു കലഹം ഉണ്ടാക്കീട്ടുമില്ല,
ദൈവത്തിന്നും അവന്റെ വചനത്തിന്നും വിരോധമായിരിക്കുന്നതിനെ മാത്രം
വിരോധിക്കുന്നുള്ളു. ഈ പട്ടണക്കാർ ചിലർ ഞങ്ങളുടെ സത്യത്തെയും ശുദ്ധ
നടപ്പിനെയും കണ്ടു, ഞങ്ങളോടു ചേർന്നുവന്നത് നേർതന്നെ; പിന്നെ നിങ്ങളുടെ
രാജാവായ ബെൾജബൂൽ ഞങ്ങളുടെ കർത്താവിന്റെ വൈരിയാകകൊണ്ടു
അവനെയും അവന്റെ രാജ്യനീതികളെയും ഭ്യത്യന്മാരെയും മരണംവരയും
വിരോധിക്കേണ്ടതാകുന്നു നിശ്ചയം എന്നു ഉത്തരം പറഞ്ഞു.

അനന്തരം ബലിയാൾ സ്വാമി അവർകൾ കയിപ്പിയത്തുകളെയും
അന്യായപ്രതികളെയും സാക്ഷിക്കാരെയും ക്രിമിനാൽ കോടതിയിലേക്ക് കൂട്ടി
അയച്ച ശേഷം, ലാർഡ് ഗുണനാശനൻ എന്ന ക്രിമിനാൽ ജഡ്ജി അവർകൾ ആ
ഹർജ്ജി മുതലായ വിസ്താരക്കടലാസ്സുകൾ വായിച്ചു കേട്ടു, താമസം കൂടാതെ
രണ്ടാം പ്രതിയായ വിശ്വസ്തനെയും അന്യായസാക്ഷിക്കാരെയും നിർത്തി വിസ്താരം
തുടങ്ങി. ഒന്നാം സാക്ഷിയോടു: നീ ഈ അന്യായപ്രതികളെയും ഇവരിൽ
ഉണ്ടായ വല്ല കലശലും അറിയുമോ? എന്നു ചോദ്യം ചെയ്താറെ,

അസൂയഹസ്സൻ ഖാൻ ബഹാദർ വണക്കത്തോടെ സലാം ചെയ്തു;
സ്വാമിൻ! കേട്ടാലും വിശ്വസ്തൻ എന്നവനെ ഞാൻ നല്ലവണ്ണം അറിയും; അവൻ
ചെയ്ത ദ്രോഹം എല്ലാം കണ്ടു അത് യജമാൻ അവർകളുടെ മുമ്പാകെ ആണയിട്ടു
അറിയിക്കാം എന്നു പറഞ്ഞപ്പോൾ, ജഡ്ജി അവർകൾ ക്ഷമിക്ക കുറാനെ
കൊടുക്ക എന്നു കല്പിച്ചു.

അതിന്മേൽ സത്യം ചെയ്തശേഷം അവൻ സ്വാമിൻ! ൟ മനുഷ്യന്നു നല്ല
പേരുണ്ടെങ്കിലും മഹാദോഷവാൻ തന്നെ; ഇവൻ ഇസ്ലാം ആകട്ടെ, ഹിന്തു വേദം
ആകട്ടെ ഒന്നിനെയും ബഹുമാനിക്കാതെ വെറുതെ വിരോധിച്ചു വിശ്വാസവും
വിശുദ്ധിയും എന്ന വ്യർത്ഥവാക്കുകളെകൊണ്ടു സർവ്വജനങ്ങളെയും [ 293 ] വഷളാക്കുവാൻ നോക്കി, ഈ മായാപുരമര്യാദ എല്ലാം ക്രമക്കേടായും
സത്യമാർഗ്ഗത്തിന്നു വിരോധമായും ഇരിക്കുന്നു എന്നു പറഞ്ഞു. മഹാരാജാവായ
ബെൾജബൂലിനെ ദുഷിച്ചു മുഹമ്മദ്‌നബിയേയും നിന്ദിച്ചു, ഞാൻ കൈക്കൽ
പിടിച്ച കുറാനെ വഞ്ചനാപുസ്തകം എന്നു പറഞ്ഞ പ്രകാരവും ഞാൻ കേട്ടു,
ലായള്ളാ ഇല്ലള്ളാ മുഹമ്മദ് റസൂലള്ളാ പണ്ടു പണ്ടെ ഈ പട്ടണത്തിൽ
മുസൽമാനരുടെ വേദവും ഹിന്തു വേദവും പ്രമാണം, ഇവ രണ്ടും ഇരിക്കെണം
അല്ലെങ്കിൽ ജാതിധർമ്മങ്ങളും രാജ്യവും നശിക്കും നിശ്ചയം.

ജഡ്ജി അവർകൾ: ഇനിയും ഏതാൻ ഉണ്ടോ? അസൂയഹസ്സൻ
ഖാൻബഹാദർ: സ്വാമിൻ! ഇനിയും വളരെ ഉണ്ടു, പറഞ്ഞാൽ കോടതിക്ക
അസഹ്യം ഉണ്ടാകും എന്നു ശങ്കിക്കുന്നു;ശേഷം സാക്ഷിക്കാരുടെ
വായ്മൊഴികളാൽ ഇവന്റെ കുറ്റം തെളിവില്ലെങ്കിൽ ഞാൻ പിന്നെയും
ബോധിപ്പിക്കാം എന്നു പറഞ്ഞാറെ, അപ്പുറം നില്പാൻ കല്പനയുണ്ടായി.

രണ്ടാം സാക്ഷിക്കാരനെ വിളിച്ചാറെ, അവൻ സാലഗ്രാമം തൊട്ടു സത്യം
ചെയ്തു പറഞ്ഞതെന്തന്നാൽ:

വ്യർത്ഥഭക്തി കൃഷ്ണനായർ: സ്വാമിൻ! വിശ്വസ്തനും ഞാനുമായി തമ്മിൽ
പരിചയമില്ല, അവനെ അധികം അറിയേണ്ടതിന്നു എനിക്ക ആവശ്യവുമില്ല.
എങ്കിലും കുറെ ദിവസം മുമ്പെ ചന്ത സ്ഥലത്തുവെച്ചു ഇവന്റെ ദൂഷണങ്ങളെ
കേട്ടു ഭ്രമിച്ചു, ഇവൻ രാജ്യത്തിന്നു ഒരു മഹാവ്യാധിതന്നെ ആകുന്നു എന്നു
കണ്ടിരിക്കുന്നു. നമ്മുടെ മതം കളവും സ്വാമിദ്രോഹവും മായാപുരപട്ടണത്തിൽ
പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രങ്ങളും ദേവരൂപങ്ങളും ഒക്കെ വ്യാജവും,
ബിംബാരാധന നരകപ്രാപ്തിക്കായി ഒരു വഴിയും, നാം സേവിച്ചു വരുന്ന ശിവൻ,
നാരായണൻ, ദുർഗ്ഗാ, ഗണപതി, വീരഭദ്രൻ മുതലായ ദേവന്മാർ പിശാചുകൾ
തന്നെ ആകുന്നു എന്നും മറ്റും ഈ സന്നിധാനത്തിൽ പേർപ്പെടുവാൻ
അയോഗ്യവാക്കുകളെ കേട്ടിരിക്കുന്നു. ഇങ്ങിനെയുള്ള ഉപദേശം സത്യമായാൽ
നമ്മുടെ ഭക്തി വെറുതെ, നമുക്ക് പാപപരിഹാരവുമില്ല, നാശം തന്നെയുള്ളു
എന്നു ജഡ്ജി അവർകൾക്ക് അറിയാമല്ലൊ എന്നു പറഞ്ഞു മാറി നില്ക്കയും
ചെയ്തു.

മൂന്നാം സാക്ഷിക്കാരനെ വിളിച്ചു സത്യം ചെയ്യിച്ചാറെ, അവൻ
ബോധിപ്പിച്ചതെന്തെന്നാൽ:

വ്യാജവാതില്ക്കലെ മൻ: സ്വാമിൻ! ഞാൻ വിശ്വസ്തന്നെ ഏറെ കാലം
മുമ്പെ അറിയും, അവൻ ഈ പട്ടണത്തിൽ പ്രസിദ്ധമാക്കിയ ദുർവ്വാക്കുകളെ
വിവരിച്ചു പറവാൻ പ്രയാസം തന്നെ ആക കൊണ്ടു ഞാൻ മുഖ്യമായത മാത്രം
പറയട്ടെ; മഹാരാജാവായ ബെൾജബൂൽ പാപത്തിന്റെ ജനകനും
അസത്യവാദിയും ആളക്കൊല്ലിയും ആകുന്നു എന്നും, രാജവംശക്കാരായ കാമൻ,
രുദ്രൻ, മായാ, കുബേരൻ, ഇന്ദ്രൻ, സുബ്രഹ്മണ്യൻ മുതലായവർ ഏതുമില്ല, [ 294 ] സകല ജനങ്ങളും എന്നോടു ചേർന്നു വന്നാൽ ഈ ദേവന്മാരുടെ ഓർമ്മ തന്നെ
മുടിഞ്ഞു പോകും എന്നു പറഞ്ഞതല്ലാതെ, ഈ കോടതിയെയും ജഡ്ജി
അവർകളെയും വളരെ ദുഷിച്ചു, വികൃതിയും കഴുവേറിയും എന്ന പേരിട്ടു, ഈ
സംസ്ഥാനത്തിലുള്ള സകല പ്രമാണികളെയും കുക്ഷിസേവകന്മാർ എന്നും
മറ്റും അവൻ പറഞ്ഞത് അറിയിപ്പാൻ നേരം പോരാ എന്നു പറഞ്ഞു.

ഇങ്ങിനെ സാക്ഷിവിസ്കാരം കഴിഞ്ഞശേഷം, ലാർഡ ഗുണനാശനൻ
വിശ്വസ്തന്നെ നോക്കി; ജാതിഭ്രഷ്ടനായ കള്ളനെ! ഈ സജ്ജനങ്ങൾ ബോധിപ്പിച്ച
വാമൊഴികളെ കേട്ടുവോ? എന്നു ചോദിച്ചു.

വിശ്വസ്തൻ: കേട്ടു; എനിക്കും വല്ലതും ബോധിപ്പിപ്പാൻ കല്പന ഉണ്ടോ?

ജഡ്ജി അവർകൾ: ദുഷ്ട! നീ ക്ഷണത്തിൽ മരിപ്പാൻ യോഗ്യനെങ്കിലും
നമ്മുടെ ദയാശീലം പ്രസിദ്ധമാക്കേണ്ടതിന്നു നിന്നെ രക്ഷിപ്പാൻ തക്ക ന്യായവും
സാക്ഷികളും ഉണ്ടെങ്കിൽ ബോധിപ്പിക്കാം എന്നു കല്പിച്ചു.

വിശ്വസ്തൻ 1. അസൂയഹസ്സൻഖാൻബഹാദരുടെ സാക്ഷി അസൂയ
കൊണ്ടു പറഞ്ഞതാകുന്നു ദൈവവചനത്തിന്നു വിരോധമായ ആചാരങ്ങളും
പ്രമാണങ്ങളും മര്യാദകളും ഒക്ക കളവു തന്നെ ആകുന്നു എന്നും, ദൈവത്തെ
ഭയപ്പെടാതെ ലോകത്തെ സ്നേഹിച്ചു തന്നിഷ്ടക്കാരായി നടക്കുന്ന മനുഷ്യർ
എല്ലാവരും നശിക്കും എന്നും ഞാൻ പറഞ്ഞതേ ഉള്ളു. ഈ വാക്കിൽ
സത്യക്കേടുണ്ടെങ്കിൽ എനിക്ക് കാണിച്ചു തരെണം എന്നാൽ ഞാൻ എന്റെ
കുറ്റത്തിന്നായി ക്ഷമ ചോദിക്കാം.

2. വ്യർത്ഥഭക്തി കൃഷ്ണനായർ പറഞ്ഞതെല്ലാം വ്യർത്ഥവാക്കു തന്നെ.
ദൈവത്തെ സേവിക്കുന്നവർ സ്വന്ത ഇഷ്ടം പോലെ അല്ല അവന്റെ
ഇഷ്ടപ്രകാരം സേവിക്കേണം; അതിന്നായിട്ടു അനുതാപവും വിശ്വാസവും
വിശുദ്ധിയുമാകുന്ന പരിശുദ്ധാത്മാവിന്റെ ദാനം ദൈവത്തിൽനിന്നു തന്നെ
വാങ്ങെണം എന്നു ഞാൻ പറഞ്ഞതേയുള്ളു.

3. വ്യാജവാതിൽക്കലെ രാമൻ പറഞ്ഞതു, മഹാവ്യാജം തന്നെ. നിങ്ങളുടെ
രാജാവായ ബെൾജബൂലും കാമാദിദേവന്മാരും നരകഗാമികൾ എന്നു ഞാൻ
പറഞ്ഞതു സത്യം; അതിന്നു ദൈവമല്ലാതെ ഇവിടെ വേറെ സാക്ഷിയില്ല; അവൻ
തന്നെ എന്നെ രക്ഷിക്കട്ടെ എന്നു പറഞ്ഞു.

അനന്തരം ജഡ്ജി അവർകൾ പഞ്ചായക്കാരെ നോക്കി: ഈ പട്ടണത്തിൽ
വലിയ കലഹം ഉണ്ടാക്കിയ മനുഷ്യനെ കണ്ടു, അവനോടുള്ള വിസ്താരവും
സാക്ഷിക്കാരുടെ വാമൊഴികളും മറ്റും നിങ്ങൾ കേട്ടുവല്ലൊ! അവനെ
രക്ഷിപ്പാനെങ്കിലും കൊല്ലിപ്പാനെങ്കിലും നിങ്ങൾക്ക അധികാരം ഉണ്ടു, അവൻ
മരിപ്പാൻ യോഗ്യനെന്നു എന്റെ പക്ഷം; എങ്ങിനെ എന്നാൽ, 1. നമ്മുടെ
രാജാവിന്റെ സേവകനായ മഹാഫറവൊ എന്നവന്റെ കാലത്തിൽ
അന്യവേദക്കാർ പ്രബലപ്പെടാതെ ഇരിക്കേണ്ടതിന്നു അവരുടെ [ 295 ] ആൺകുഞ്ഞങ്ങളെ ഒക്ക പുഴയിൽ ഇട്ടു മുക്കെണം എന്നൊരു ആചാരം
പ്രമാണമായ്വന്നു. 2. രാജാവിന്റെ സേവകനായ മഹാ നബുഖദ്നേജരിന്റെ
കാലത്തിൽ താൻ വെച്ച പൊൻവിഗ്രഹത്തിന്മുമ്പാകെ കുമ്പിടാത്തവനൊക്ക
അഗ്നിച്ചുളയിൽ ഇട്ടു മരിക്കേണം എന്ന ആചരം പ്രമാണമായ്വന്നു. 3. പിന്നെ
മഹാദാര്യപുസ്സിന്റെ കാലത്തിൽ രാജാവോടല്ലാതെ, വേറൊരു ദൈവത്തോടു
എങ്കിലും മനുഷ്യനോടെങ്കിലും വല്ലതും അപേക്ഷിക്കുന്നവൻ എല്ലാം
സിംഹങ്ങളുടെ ഗുഹയിൽ തള്ളപ്പെടണം എന്നൊരു ആചാരം പ്രമാണമായി
വന്നു, ഈ കല്പനകളുടെ അർത്ഥം വിശ്വസ്തൻ വിചാരത്തിൽ മാത്രം ലംഘിച്ചു
എങ്കിൽ സഹിച്ചു കൂടാ; വാക്കിലും പ്രവൃത്തിയിലും തന്നെ അതിക്രമിച്ചതു
എന്തൊരു കഷ്ടം. മേലാൽ അക്രമം അകപ്പെടും എന്നൊരു ഭയത്താൽ അത്രെ
ഫറവൊ രാജാവിന്റെ കല്പന വന്നു എങ്കിലും, ഈ പ്രതിക്കാരന്റെ കാര്യത്തിൽ
അതിക്രമം മുഴുക്കയാൽ മറ്റ രണ്ടു ആചാരങ്ങളിലും കണ്ട ന്യായപ്രകാരം
അവന്നു മരണശിക്ഷ തന്നെ വരെണം എന്നു സ്പഷ്ടമായിരിക്കുന്നുവല്ലൊ
എന്നു പറഞ്ഞു.

അനന്തരം കുരുദാസനമ്പൂരി, അധർമ്മനായകൻ, കാണറായ്കരാമൻ,
കാമാചാര്യൻ, സുഖാനുഭോഗി ഹസ്സൻകുട്ടി കാതിയാർ, പകമൂപ്പൻ, ഡംഭശാസ്ത്രി,
ക്രൂരമുഖ്യൻ, പ്രകാശദ്വേഷകപട്ടർ, നിഷ്കാരുണ്യപ്രമാണി, കൈതവപ്രധാനി,
അക്ഷമാവാൻ ആലി എന്നീ പഞ്ചായക്കാർ വേറിട്ടൊരു സ്ഥലത്തിലേക്ക് ചെന്നു
ആലോചിച്ചപ്പോൾ:

കുരുദാസനമ്പൂരി: അവൻ പാഷണ്ഡി എന്നു ഞാൻ സ്പഷ്ടമായി
കാണുന്നു.

അധർമ്മനായകൻ: ഇപ്രകാരമുള്ളവനെ ഭൂമിയിൽ വെക്കരുതു.

കാണറായ്കരാമൻ: അയ്യൊ എനിക്ക അവന്റെ മുഖത്തെ കണ്ടു കൂടാ.

കാമാചാര്യൻ: എനിക്ക് ഒരു നാളും അവനെ സഹിച്ചുകൂടാ.

സുഖാനുഭോഗി ഹസ്സൻകുട്ടി കാതിയാർ: എന്റെ മാർഗ്ഗം അവന്നു
നീരസമാകകൊണ്ടു അവൻ എനിക്കു വേണ്ടാ.

പകമൂപ്പൻ: തൂക്കി കളക, തൂക്കി കളക!

ഡംഭശാസ്ത്രി: ഛി; അവൻ ഒരു ഭ്രഷ്ടൻ.

ക്രൂരമുഖ്യൻ: എന്റെ ശരീരം ഒക്ക ജ്വലിക്കുന്നു.

പ്രകാശദ്വേഷകപട്ടർ: അവൻ ചതിയൻ നിശ്ചയം.

നിഷ്കാരുണ്യപ്രമാണി: അവനെ തൂക്കിയാൽ പോരാ.

കൈതവപ്രധാനി: അവനെ നിർമ്മൂലമാക്കുക!

അക്ഷമാവാൻ ആലി: എനിക്ക് സർവ്വ ലോകം കിട്ടയാലും പൊറുത്തു
കൂടാ.

എന്നു പറഞ്ഞാറെ, അവന്നു മരണശിക്ഷ തന്നെ വേണം എന്നവർ [ 296 ] എല്ലാവരും ഒരു മനസ്സായി ബോധിപ്പിച്ച പ്രകാരം വിധി ഉണ്ടായ ശേഷം, അവർ
അവനെ കോടതിയിൽനിന്നു കുലനിലത്തിലേക്ക് കൊണ്ടു പോകയും ചെയ്തു.

മേല്പടികല്പന നടത്തുന്നതു കാണ്മാനായി മായാപുരവാസികളും
ചന്തക്കാരും അസംഖ്യമായി വന്നു കൂടിയ ശേഷം, അവർ വിശ്വസ്തന്നെ ചമ്മട്ടി
കൊണ്ടു അടിച്ചു കൊത്തിയും കുത്തിയും കല്ലെറിഞ്ഞും കൊണ്ടു കൊന്നാറെ,
അവന്റെ ശരീരവും ചുട്ടു ഭസ്മമാക്കി കളഞ്ഞു. ഇങ്ങിനെ വിശ്വസ്തന്റെ
അവസാനം.

എങ്കിലും ആ ശത്രുസമൂഹത്തിന്നു കാണ്മാൻ വഹിയാത്ത രഥാശ്വങ്ങൾ
ഇറങ്ങി വിശ്വസ്തനായികാത്തു അവരുടെ ക്രൂരപ്രവൃത്തി തീർന്ന ശേഷം, അവനെ
കരേറ്റി കാഹളം മുതലായ വാദ്യ ഘോഷങ്ങളാൽ മേഘമാർഗ്ഗത്തൂടെ
വാനപട്ടണദ്വാരത്തിലേക്ക് കൊണ്ടുപോയി, ക്രിസ്തിയന്റെ കാര്യത്തിന്നു അന്നു
തീർപ്പു വന്നില്ല, തടവിൽ തന്നെ പാർക്കേണ്ടിവന്നു; ദൈവം ശത്രുക്കളുടെ
ക്രോധം ശമിപ്പിച്ചതു കൊണ്ടു അവരുടെ കൈയിൽനിന്നു രക്ഷ ഉണ്ടായി തടവും
വിട്ടു പോകയും ചെയ്തു.

യഹോവാ സാക്ഷിയാം വിശ്വാസബദ്ധ
മഹോത്സവം സഭെക്ക് നിന്റെ ശ്രദ്ധ
വിശ്വാനന്ദം പ്രഭു നിണക്കെന്നേക്കും
വിശ്വാസദ്രോഹി അഗ്നിയിൽ വിറെക്കും
കഥാ സഞ്ചാരാദ് ഏതു ദേശത്തും
ചത്താറെയും നീ പാടി ഘോഷിക്കും.

അനന്തരം ഞാൻ സ്വപ്നത്തിൽ കണ്ടത് എന്തെന്നാൽ: ക്രിസ്തിയൻ
എങ്ങിനെ എങ്കിലും തടവു വിട്ടു മായാപുരത്തിൽനിന്നു യാത്രയായപ്പോൾ,
തനിച്ചല്ല പുറപ്പെട്ടതു. ചന്തസ്ഥലത്തു വെച്ചു അവന്റെയും വിശ്വസ്തന്റെയും
വാക്കുകളെ കേട്ടു, കഷ്ടതയിൽ കാട്ടിയ ക്ഷമയെയും സൽക്രിയകളെയും കണ്ടു
വിചാരിച്ചതിനാൽ നല്ല ആശയെ പ്രാപിച്ച ആശാമയൻ അവനോടു ചേർന്നു,
ഞാൻ നിന്റെ കൂട പോരും എന്നു പറഞ്ഞും സഹോദരസഖ്യത ചെയ്തു. ഇങ്ങിനെ
സത്യത്തിന്റെ സാക്ഷിക്കായി മരിച്ച വിശ്വസ്തന്റെ ഭസ്മത്തിൽനിന്നു
മറെറാരുത്തൻ എഴുനീറ്റു ക്രിസ്തിയനോടു കൂട യാത്രയായി, ചന്തയിൽ
പാർക്കുന്നവരിൽ പലരും കാലക്രമേണ നമ്മുടെ വഴിയെ വരും എന്നു പറകയും
ചെയ്തു.

പിന്നെ അവർ അല്പം വഴി നടന്നശേഷം, ഐഹിക സക്തനമ്പ്യാർ
എന്നവനോടു എത്തി: നീ ഏതു ദേശക്കാരൻ? ഈ വഴിയിൽ കൂടി എത്രോടം
പോകാം എന്നു ചോദിച്ചാറെ അവൻ: ഞാൻ സ്വച്ഛവാക്യപുരത്തിൽനിന്നു
വരുന്നു, വാനപട്ടണത്തേക്ക് തന്നെ യാത്ര എന്നു പറഞ്ഞു.

ക്രിസ്തി: സ്വച്ഛവാക്യപുരത്തിൽനിന്നോ; അവിടെ നന്മ ഏതാനും
ഉണ്ടോ? [ 297 ] ഐഹികസക്തനമ്പ്യാർ : ഉണ്ടു സംശയമില്ല.

ക്രിസ്തി: നിന്റെ പേർ പറയാമോ?

ഐഹിക സ.ന: ഞാൻ നിങ്ങൾക്ക ഒരന്യൻ നിങ്ങൾ എനിക്കും
അന്യന്മാരത്രെ; നിങ്ങൾ ഈ വഴി തന്നെ പോരുന്നെങ്കിൽ നാം ഒരുമിച്ചു നടക്കാം
അതല്ലെങ്കിൽ ഞാൻ തനിയെ നടക്കും.

ക്രിസ്തി: സ്വച്ഛവാക്യപുരത്തിന്റെ അവസ്ഥ ഞാൻ കേട്ടിരിക്കുന്നു;
അതു സുഭിക്ഷസ്ഥലം എന്നവർ പറയുന്നു.

ഐഹിക സ.ന: മഹാസുഭിക്ഷസ്ഥലം തന്നെ; വളരെ ധനവാന്മാരായ
ശേഷക്കാർ എനിക്ക് അവിടെ ഉണ്ടു.

ക്രിസ്തി: അവരുടെ പേർ ചോദിച്ചാൽ അപ്രിയം തോന്നുമോ?

ഐഹിക സ.ന: നാടു അവരെക്കൊണ്ടു നിറഞ്ഞിരിക്കുന്നു;
പ്രത്യേകമായി തിരിപ്പഴുന്നോർ, യഥാകാല പ്രമാണി, സ്വച്ഛവാക്യമുഖ്യസ്ഥൻ
(ഇവന്റെ കാരണവന്മാരുടെ കുലനാമം സകല നാട്ടിന്നും നടപ്പായ്വന്നു;) പിന്നെ
മൃദുലനായർ, ദ്വിപഥേക്ഷകപ്രധാനി, നാനാചാരക്കുറുപ്പു, എന്റെ അമ്മയുടെ
ആങ്ങളയായ ഇരുനാവിരി എന്നിവർ എന്റെ മുത്തച്ഛൻ സർക്കാരിൽനിന്നു
ശമ്പളവും കച്ചവടക്കാരിൽനിന്നു കൈക്കൂലിയും വാങ്ങി വന്നു
ചുങ്കക്കോൽക്കാരൻ അത്രെ ആയിരുന്നു; ഞാനും ആ പ്രവൃത്തി തന്നെ എടുത്തു
ബഹുധനം സമ്പാദിച്ചു പ്രധാനിയായി വന്നു എന്നു ഞാൻ പറയുന്നത് വ്യാജമല്ല.

ക്രിസ്തി: ഭാര്യയും ഉണ്ടോ?

ഐഹിക സ.ന: ഉണ്ടു മഹാപുണ്യശീലയായ മിഥ്യാവാണിയുടെ മകൾ
തന്നെ എന്റെ ഭാര്യാസ്വാമികളോടും എടവാഴ്ചകളോടും കളിച്ചു പ്രസാദം
വരുത്തുവാൻ പ്രാപ്തിയുള്ളവൾ തന്നെ. അതിഭക്തന്മാർക്കും ഞങ്ങൾക്കും അല്പം
ഭേദം ഉണ്ടു എങ്കിലും, അതു വലിയതല്ല; ഞങ്ങൾ നാടോടുമ്പോൾ നടുവെ
എന്നു വിചാരിച്ചു അതിവൃഷ്ടിയിലും അത്യുഷ്ണത്തിലും യാത്രയാകാതെ
കുളിരിലും തണലിലും സഞ്ചരിച്ചു ഭക്തികൊണ്ടു മാനം വന്നാൽ
അതിഭകതന്മാരാകും.

അപ്പോൾ ക്രിസ്തിയൻ തനിയെ നടക്കുന്ന ആശാമയന്റെ അരികെ ചെന്നു:
സ്വച്ഛവാക്യപുരത്തിലെ ഐഹികസക്തനമ്പ്യാർ ഇവൻ തന്നെ എന്നു
തോന്നുന്നു; അവൻ ആകുന്നെങ്കിൽ നല്ല കാര്യം എന്നു പതുക്കെ പറഞ്ഞശേഷം,
ആശാമയൻ അയ്യാൾ തന്റെ പേർ അറിയിപ്പാൻ നാണിക്കുമൊ? പോയി
ചോദിക്ക എന്നു കേട്ടാറെ, ക്രിസ്തിയൻ അവന്റെ അടുക്കൽ ചെന്നു: നീ
മഹാജ്ഞാനിയെപോലെ സംസാരിക്കുന്നതുകൊണ്ടു ഐഹികസക്തനമ്പ്യാർ
തന്നെ എന്നു എനിക്ക് തോന്നുന്നു.

ഐഹിക സ.ന: പേർ അതല്ല എന്റെ പകയർ ദൂഷണമായിട്ടു എന്നെ
അങ്ങിനെ വിളിക്കുന്നു സത്യം. എന്റെ മുമ്പിലുള്ള സജ്ജനങ്ങൾക്ക് [ 298 ] വിരോധമായി ദുഷ്ടന്മാർ ഉണ്ടാക്കിയ ദുഷ്ക്കീർത്തികളെ അവർ സഹിച്ച
പ്രകാരം ഞാനും ഇതിനെയും സഹിക്കുന്നു.

ക്രിസ്തി: എങ്കിലും ഈ പേർ സംഗതി കൂടാതെ ഉണ്ടാകുമോ?

ഐഹിക സ.ന: അതിന്നു ഒരു സംഗതിയുമില്ല. ഞാൻ ലോകാചാരം
പ്രമാണിച്ചു, പത്തിന്നു എട്ടല്ല പതിനൊന്നാക്കി എങ്ങിനെ എങ്കിലും
നേടേണ്ടതിന്നു നോക്കുകകൊണ്ടു അവൻ എന്നെ വെറുക്കുന്നു എങ്കിൽ
വെറുക്കട്ടെ, ഈശ്വരൻ തരുന്നത് ദാനമാകുന്നു എന്നു ഞാൻ വിചാരിച്ചാൽ
ദുഷ്ടന്മാർ എന്തിന്നു നിന്ദിക്കുന്നു.

ക്രിസ്തി: നിന്നെ കുറിച്ചു ഞാൻ മുമ്പെ കേട്ടതെല്ലാം നേർതന്നെ എന്നു
നിന്നോടു സംസാരിച്ചശേഷം എനിക്ക് ബോധിച്ചു, ഈ പേരും നിണക്ക് നല്ലവണ്ണം
പറ്റുന്നു എന്നു എന്റെ പക്ഷം.

ഐഹിക സ.ന: നിണക്ക് അങ്ങിനെ തോന്നിയാൽ ഞാൻ എന്തുചെയ്യും?
ഒരുമിച്ചു വരുവാൻ സമ്മതം ഉണ്ടെങ്കിൽ ഞാൻ നല്ല യാത്രക്കാരൻ എന്നു
കാണ്മാൻ സംഗതി ഉണ്ടാകും.

ക്രിസ്തി: ഞങ്ങളോടു കൂട വരുവാൻ മനസ്സുണ്ടെങ്കിൽ നാടോടുമ്പോൾ
നടുവെ എന്ന ഭാവം ഉപേക്ഷിച്ചു കുളിരിലും തണലിലും മാത്രമല്ല, വേലും
മഴയും തട്ടുമ്പോഴും നടന്നു ജനങ്ങൾ മാനിച്ചാൽ മാത്രമല്ല ദുഷിച്ചു നിന്ദിച്ചാലും
ഭക്തനായിരിക്കണം ഇത് നിണക്ക് ഇഷ്ടമാകുമോ?

ഐഹിക സ.ന: അങ്ങിനെ ഒന്നും എന്നോടു കല്പിപ്പാൻ ആവശ്യമില്ല;
എനിക്ക് ബോധിച്ച പ്രകാരം നിങ്ങളുടെ കൂട്ടത്തിൽ നടപ്പാൻ സമ്മതമുണ്ടെങ്കിൽ
മതി.

ക്രിസ്തി: ഞങ്ങൾ നടക്കുന്നത്പോലെ നടപ്പാൻ മനസ്സില്ലെങ്കിൽ ഒരു
അടിപോലും വരരുത്?

ഐഹിക സ.ന: നിർദ്ദോഷവും ഉപകാരവുമുള്ള എന്റെ മര്യാദ ഞാൻ
എങ്ങിനെ ഉപേക്ഷിക്കും? നിങ്ങളോടു കൂട പോരുവാൻ വിരോധമില്ലെങ്കിൽ
മുമ്പെപ്പോലെ നല്ല കൂട്ടക്കാർ ആരെങ്കിലും വരുവോളം തനിച്ചു നടക്കും.

അതിൽ പിന്നെ ഞാൻ സ്വപ്നത്തിൽ കണ്ടത് എന്തെന്നാൽ: ക്രിസ്തിയനും
ആശാമയനും അവനെ വിട്ടു മുമ്പോട്ടു നടന്നു കുറയ ദൂരം എത്തിയശേഷം,
അവരിൽ ഒരുവൻ മറിഞ്ഞു നോക്കി, ലോകപ്രേമശാസ്ത്രി,
അർത്ഥാഗ്രഹാചാര്യൻ സർവ്വസംഗ്രവൈദ്യൻ എന്നീ മൂന്നുപേർ
ഐഹികസക്തനമ്പ്യാരുടെ പിന്നാലെ വന്നു എത്തിയപ്പോൾ, തമ്മിൽ കുശലം
പറയുന്നത് കണ്ടു. ഐഹികസക്തനമ്പ്യാരും ആ മൂവരും ചെറുപ്പത്തിൽ
ലോഭരാജ്യത്തിൻ ഉത്തരദിക്കിലെ ലാഭപ്രിയപുരത്തിൽ അഭ്യസിപ്പിച്ചുവരുന്ന
പിടിച്ചുപറി ഗുരുനാഥന്റെ അടുക്കൽനിന്നു പഠിച്ചതുകൊണ്ടു തമ്മിൽ നല്ല
പരിചയമായിരുന്നു. ആ ഗുരുനാഥൻ ബലാല്ക്കാരവും വഞ്ചനയും [ 299 ] മുഖസ്തുതിയും കളവും കപടഭക്തിയും കൊണ്ടു എങ്ങിനെ എങ്കിലും
ലാഭമുണ്ടാക്കുവാൻ തക്ക വിദ്യകളെ ഗ്രഹിപ്പിച്ചു ശീലം വരുത്തിയതിനാൽ,
അവരിൽ ഓരോരുത്തന്നു അങ്ങിനെത്ത പാഠശാലയിൽ ഗുരുവായിരിപ്പാൻ
സാമർത്ഥ്യമുണ്ടായിരുന്നു. അവർ തമ്മിൽ സല്ക്കാരം കഴിച്ചശേഷം,
അർത്ഥാഗ്രഹാചാര്യൻ ഐഹികസക്തനമ്പ്യാരോടു : അങ്ങു മുമ്പിൽ
നടക്കുന്നതാർ? എന്നു ചോദിച്ചു?

ഐഹികസക്തനമ്പ്യാർ: താന്തോന്നികളായ രണ്ടു അന്യദേശക്കാരത്രെ.

അർത്ഥാഗ്രഹാചാര്യൻ : അവരെ താമസിപ്പിക്കാഞ്ഞത് എന്തു? നാം
എല്ലാവരും യാത്രക്കാരാകകൊണ്ടു ഒന്നിച്ചു നടക്കായിരുന്നുവല്ലൊ.

ഐഹികസക്തനമ്പ്യാർ : സത്യം എങ്കിലും ആയാളുകൾ
മഹാധിക്കാരികളും തന്നിഷ്ടക്കാരും മറ്റവരുടെ മര്യാദകളെയും
ജാതിധർമ്മങ്ങളെയും നിരസിച്ചു നടക്കുന്നവരുമാകുന്നു. മഹാഭക്തനായവനും
ഒരു കാര്യത്തിൽ മാത്രം അല്പം വ്യത്യാസം കാട്ടിയാൽ അവനെയും
തള്ളിക്കളയും.

സർവ്വസംഗ്രഹവൈദ്യർ: അയ്യൊ കഷ്ടം! ചിലരുടെ കാര്യം
അങ്ങിനെതന്നെ; തങ്ങൾ മാത്രം നല്ലവർ എന്നു വിചാരിച്ചു ശേഷമുള്ളവരെ
നിരസിച്ചു, കുറ്റം വിധിക്കയും ചെയ്യും; എന്നാൽ നിണക്കും അവർക്കും എന്തു
എടവാടുണ്ടായി?

ഐഹിക സ.ന: അവർ ധിക്കാരികളും തന്നിഷ്ടക്കാരും ആകുന്നു എന്നു
ഞാൻ പറഞ്ഞുവല്ലൊ. അതു കൂടാതെ, അവർ ജാതിഭ്രഷ്ടരുമായി വേദം മാറ്റി
ഒരു പുതിയ മാർഗ്ഗത്തിലും അനുസരിച്ചു കൂടി, ദൈവത്തെ
പൂർണ്ണമനസ്സുകൊണ്ടു സേവിച്ചു ആത്മരക്ഷെക്കായി വീടും ധനവും
പ്രാണനെയും കൂടെ വിടണം എന്നു വെറുതെ പറഞ്ഞാൽ കൊള്ളാം; അപ്രകാരം
ചെയ്യുന്നു അയ്യൊ കഷ്ടം! ഞാൻ പൂർവന്മാർ ചെയ്ത പ്രകാരം
കഴിയുന്നെടത്തോളം ഭക്തിയെ കാട്ടി ഗുണം ചെയ്യുന്നതിനാൽ ശരീരസുഖവും
ധനവും മാനവും വരെണം എന്നു വിചാരിക്കുന്നു. ശേഷം ജനങ്ങൾ ഒക്ക
പരിഹസിച്ചു നിന്ദിച്ചാലും ദൈവകല്പന അനുസരിച്ചു നടക്കേണം എന്നവർ
പറയുന്നു; ഞാൻ നാടൊടുമ്പോൾ, നടുവെ എന്നു വിചാരിച്ചു നടക്കും. അവർ
ദാരിദ്യവും നിന്ദയും എത്തിക്കുന്ന ഭക്തിയെ എടുത്തിരിക്കുന്നു; ഞാൻ ലാഭസ്തുതി
ബഹുമാനങ്ങളുടെ ഭക്തിയെ പ്രമാണിക്കുന്നതെ ഉള്ളു.

ലോകപ്രേമശാസ്ത്രി: ഹാ നമ്പ്യാരെ! നിങ്ങളുടെ ബുദ്ധി എത്രയും
വിശേഷം, തനിക്ക് അനുഭവത്തിന്നായി വെച്ച നന്മകളെ വെറുതെ കളയുന്നവൻ
മഹാമൂഢനല്ലയൊ! നമുക്കു സർപ്പയുക്തി വേണം. ചേറ്റിൽ കുത്തിയ കൈ
ചോറ്റിലും കുത്തും; ഈച്ചകൾ വർഷകാലത്തിൽ വെറുതെ പാർത്തു,
വസന്തകാലത്തത്രെ തേൻ കൂട്ടും. ലോകത്തിൽ ഇരിക്കുന്ന സമയം [ 300 ] ലൌകികങ്ങളെ അനുഭവിക്കുന്നവൻ ജ്ഞാനി, ചാകുന്ന ദിവസം
പ്രപഞ്ചംവിടാമല്ലൊ. വയറു ഉള്ളപ്പോൾ വയറു നിറച്ചും, ശരീരം ഉള്ളപ്പോൾ,
നല്ല വസ്ത്രം ഉടുത്തും, പണം മാനം ഇത്യാദികളെ സമ്പാദിച്ചും തീൻ ആയ
ഉടനെ ഭക്ഷിച്ചുംകൊണ്ടു നടക്കുന്നത് തന്നെ സാരം. ഈ ലോകത്തിൽ ഭോഗം
ആ ലോകത്തിൽ യോഗം എന്ന ചൊല്ലിനെ എന്റെ മൂത്തച്ചി എന്നെ
പഠിപ്പിച്ചിരിക്കുന്നു. നാരായണ, ശിവശിവ! നമ്മുടെ മുമ്പിൽ നടക്കുന്ന ആ
രണ്ടുപേർക്ക ഭ്രാന്ത പിടിച്ചിരിക്കുന്നു സത്യം.

സർവ്വസംഗ്രഹവൈദ്യർ: ശാസ്ത്രികളെ ഇനി എന്തു? ഈ കാര്യം നമുക്കു
എല്ലാവർക്കും സമ്മതമല്ലൊ.

അർത്ഥാഗ്രഹാചാര്യൻ: പൂർവന്മാരുടെ മര്യാദകളെയും
ശാസ്ത്രങ്ങളെയും അറിയാത്തവരത്രെ ഇതിന്നു വിരോധം പറയും.

ഐഹികസ.ന: എന്നാൽ സ്വാമികളെ നാം വെറും വാക്കുകൊണ്ടു
യാത്രാസമയത്തെ കളയാതിരിക്കേണ്ടതിന്നു ഞാൻ ഒന്നു ചോദിക്കട്ടേ! ജനങ്ങൾ
ആചരിച്ചുവരുന്ന പൂജകളും നേർച്ചകളും നിസ്സാരമുള്ള കളിയത്രെ എന്നൊരു
വിദ്വാൻ കണ്ടു എങ്കിലും, ഇഹത്തിങ്കൽ സൌഖ്യവും ബഹുമാനവും ധനവും
മറ്റും സാധിപ്പാനായി ഭക്തിയെ കാട്ടുവാൻ ആവശ്യമെന്നറിഞ്ഞു, പൂജ ചെയ്തു
നേർച്ചയും കഴിച്ചു, അതിശ്രദ്ധയോടെ ദൈവനാമങ്ങളെ ഉച്ചരിക്കുന്നെങ്കിൽ
ദോഷമോ?

അർത്ഥാഗ്രഹാ: നിന്റെ ചോദ്യത്തിന്റെ പൊരുൾ എനിക്കു മനസ്സിലായി
ഉത്തരവും പറയാം: ഈ ലോകത്തിൽ നിലമ്പറമ്പുകളും പൊൻ
വെള്ളിയാഭരണങ്ങളും ധനമഹത്വങ്ങളും പ്രാപ്തിയുള്ള ഭാര്യയും മറ്റും
ഉണ്ടാകേണ്ടതിന്നു ഭക്തിയെ കാണിപ്പാൻ ആവശ്യമായി വന്നാൽ ഒട്ടും മടിക്കരുത്.
അതെന്തിന്നു എന്നാൽ, ഒന്നാമത് യാതൊരു കാര്യത്തിലും ഭക്തിയല്ലൊ ഗുണം
ആകുന്നത്. രണ്ടാമത് ഭക്തിയുള്ള ഭാര്യയും ധനവും മാനവും കിട്ടിയാൽ നല്ല
കാര്യമല്ലേ? മൂന്നാമത് ഭക്തന്മാരോടു ചേർന്നു വരുന്നവൻ ഭക്തനല്ലേ; അവന്നു നല്ല
ലാഭവും മാനവും പെണ്ണും മറ്റും സാധിക്കുമല്ലൊ; അതുകൊണ്ടു
ഭക്തനായ്വരുന്നതു എത്രയും വലിയ ഗുണം.

അർത്ഥാഗ്രഹാ: ഇങ്ങിനെ പറഞ്ഞ ഉത്തരത്തിൽ അവർ എല്ലാവരും
വളരെ പ്രസാദിച്ചു. ഉപകാരവും സുബുദ്ധിയുമുള്ളതു ഇതു തന്നെ;
ആർക്കെങ്കിലും വിരോധം പറവാൻ കഴികയില്ല എന്നു വിചാരിച്ചു
ആശാമയനെയും ക്രിസ്തിയനെയും പരിഹസിപ്പാൻ നിശ്ചയിച്ചിട്ടു,
നില്ക്കേണ്ടതിന്നു വിളിച്ചാറെ, അവർ നിന്നു എങ്കിലും അവരുടെ അടുക്കൽ
എത്തുംമുമ്പെ ഐഹികസക്തനമ്പ്യാർക്കും അവർക്കും തമ്മിൽ വാഗ്വാദം
ഉണ്ടായിരുന്നതുകൊണ്ടു ഇനി അവൻ അല്ല വൃദ്ധനായ ലോകപ്രേമശാസ്ത്രി
അവരോടു സംസാരിക്കേണം എന്നു തമ്മിൽ നിശ്ചയിച്ചപ്രകാരം [ 301 ] എത്തിയപ്പോൾ, അവൻ നമ്പ്യാരുടെ ചോദ്യം അവരോടു ചൊല്ലി, നിങ്ങൾക്ക്
കഴിയുമെങ്കിൽ ഇതിന്നു ഉത്തരം കൊടുക്ക എന്നു പറഞ്ഞു.

ക്രിസ്തി: സത്യഭക്തനായൊരു ശിശുവിന്നു ഇങ്ങനെയുള്ള ആയിരം
ചോദ്യങ്ങൾക്കും ഉത്തരം പറവാൻ പ്രയാസമില്ല. കപടം ഏതു പ്രകാരത്തിലും
ദോഷംതന്നെ; കപടഭക്തിയോ എല്ലാ ദോഷങ്ങളേക്കാൾ വലിയതു. ഒരു മനുഷ്യൻ
ബിംബപൂജ മുതലായത് നിസ്സാരമുള്ള കളി എന്നറിഞ്ഞാലും
പരലോകഭൂലോകങ്ങളെ സൃഷ്ടിച്ചു, പ്രാണനെയും അന്നവസ്ത്രാദികളെയും
കൊടുത്തു വരുന്ന ജീവനുള്ള ദൈവത്തെ സേവിക്കാഞ്ഞാൽ
മഹാദോഷം ചെയ്യുന്നു. ജനങ്ങൾ നടക്കുന്ന വഴി നിസ്സാരവും രക്ഷയും
ആശ്വാസവും കൂടാതെയുള്ളതുമാകുന്നു എന്നു അറിഞ്ഞു എങ്കിലും, അതിൽ
നടന്നും നടത്തിച്ചും കൊണ്ടു മറ്റവരെ വഞ്ചിച്ചാൽ, എത്രയും ദുഷ്ടത അല്ലയോ?
നിങ്ങൾ അനുതാപം ചെയ്തു ദൈവത്തെ ആത്മാവിലും സത്യത്തിലും
സേവിക്കാഞ്ഞാൽ നിത്യനാശം ഉണ്ടാകും എന്നു ക്രിസ്തിയൻ ആശാമയന്റെ
സമ്മതപ്രകാരം പറഞ്ഞ വാക്കു അവർ കേട്ടശേഷം, നീരസംകാട്ടി ചേർന്നു
നടപ്പാൻ മനസ്സില്ലായ്കയാൽ പതുക്കെ നടന്നു വഴിയെയായി പോയി. അപ്പോൾ
സഞ്ചാരികൾ അവരെ വിട്ടശേഷം,

ക്രിസ്തി: (ആശാമയനോടു) ഇവർക്കു മനുഷ്യന്റെ വിധിക്കു നില്പാൻ
കഴിവില്ലേങ്കിൽ ദൈവത്തിന്റെ വിധിക്കു എങ്ങിനെ നില്ക്കും? മൺപാത്രങ്ങളായ
നമ്മോടു മിണ്ടുവാൻ കഴിയാതിരിക്കെ ദഹിപ്പിക്കുന്ന അഗ്നിയുടെ മുമ്പാകെ
അവരുടെ കാര്യം എങ്ങിനെ ആകുന്നു? എന്നു പറഞ്ഞു.

അനന്തരം ക്രിസ്തിയനും ആശാമയനും ഓടിനടന്നു എളുപ്പം എന്ന ഒരു
താഴ്വരയിൽകൂടി സുഖമായി കടന്നശേഷം, ലാഭഗിരിയുടെ അടിയിൽ
എത്തുകയും ചെയ്തു. ആ ഗിരിയിൽ വെള്ളി എടുക്കുന്നൊരു
കുഴിയുണ്ടാകകൊണ്ടു, പണ്ടു യാത്രക്കാർ പലരും ആ സ്ഥലവിശേഷം
കാണ്മാനായി വഴിതെറ്റി, കുഴിയുടെ വക്കത്തചെന്നു അകത്തു നോക്കിയപ്പോൾ,
പള്ള ഇടിഞ്ഞതിനാൽ വീണു ചിലർ മരിച്ചു, മറ്റും ചിലർ മുടങ്ങി മരണം
വരെയും മുഴുവനും സ്വസ്ഥരായ്വന്നതും ഇല്ല. വെള്ളി എടുക്കുന്ന കുഴിയെ
കാണ്മാനായി യാത്രക്കാരെ വിളിക്കേണ്ടതിന്നു ദെമാസ്വാമി (കുബേരൻ)
കുഴിക്കും വഴിക്കും മദ്ധ്യെ നിന്നു കടന്നു പോകുന്ന ആശാമയക്രിസ്ത്യന്മാരെ
കണ്ടപ്പോൾ: എടോ ഇവിടേക്ക് വരുവിൻ! ഒന്നു കാണിപ്പാനുണ്ട് എന്നു പറഞ്ഞു.

ക്രിസ്തി: വഴി തെറ്റി അങ്ങോട്ടു വരുവാന്തക്ക കാര്യം എന്തു?

ദെമാസ്വാമി: ഇവിടെ വെള്ളി എടുക്കുന്ന ഒരു കഴിയുണ്ടു; അതിൽ
ധനത്തിനായി ഏറിയ ജനങ്ങൾ കുഴിക്കുന്നതുപോലെ നിങ്ങളും വന്നു അല്പം
കുഴിച്ചാൽ ബഹു സമ്പത്തുണ്ടാകും.

അപ്പോൾ ആശാമയൻ ക്രിസ്തിയനോടു: നാം ചെന്നു നോക്കുക എന്നു [ 302 ] പറഞ്ഞു.

ക്രിസ്തി: ഞാൻ അവിടെ പോകുന്നില്ല; അനേകം ആളുകൾ പോയി
നശിച്ചതല്ലാതെ, ആ ധനം സഞ്ചാരികളുടെ യാത്രെക്ക് മുടക്കം വരുത്തുന്നൊരു
കണിയത്രെ ആകുന്നു എന്നു ഞാൻ കേട്ടിരിക്കുന്നു എന്നു പറഞ്ഞാറെ,
ദെമാവോടു: അത് എത്രയും അനർത്ഥവും ഏറിയോരു സഞ്ചാരികൾക്ക്
താമസവും ഉണ്ടാക്കീട്ടുള്ള സ്ഥലമല്ലയോ എന്നു ചോദിച്ചു.

ദെമാ: നല്ലവണ്ണം സൂക്ഷിക്കുന്നവർക്ക അനർത്ഥമുള്ളതല്ല എന്നു
തങ്ങിത്തങ്ങി പറഞ്ഞു.

അപ്പോൾ ക്രിസ്തിയൻ ആശാമയനോടു: ഒർ അടിപോലും നാം തെറ്റാതെ
നേർവ്വഴിയിൽ തന്നെ നടന്നുകൊണ്ടിരിക്ക എന്നു പറഞ്ഞു.

ആശാമൻ: ഐഹികസക്തമ്പ്യാർ വന്നു കുശലവാക്കു കേട്ടാൽ
നോക്കുവാൻ ചെല്ലും നിശ്ചയം.

ക്രിസ്തി: അവന്റെ സ്വഭാവത്തിന്നു ആ വഴി തന്നെ രസം
തോന്നുകകൊണ്ടു അവൻ സംശയം കൂടാതെ അവിടെ പോകും, പക്ഷേ
മരിക്കയും ചെയ്യും.

അപ്പോൾ ദെമാസ്വാമി: എന്നാൽ നിങ്ങൾ നോക്കുവാൻ വരുന്നില്ലയോ
എന്നു പിന്നെയും വിളിച്ചു.

ക്രിസ്തി: ദെമാവെ! നീ കർത്താവിന്റെ നേർവ്വഴികൾക്കു ഒരു വൈരി
ആകുന്നു; നിന്റെ തിരിപ്പു നിമിത്തം അവന്റെ സേവകന്മാരിൽ ഒരുവൻ നിന്നെ
വിധിച്ചുമിരിക്കുന്നു; ഞങ്ങളെയും നിന്റെ നാശത്തിലകപ്പെടുത്തുവാൻ
നോക്കുന്നതിന്നു എന്തു കാരണം? ഞങ്ങൾ നേർവ്വഴി തെറ്റിയാൽ കർത്താവ്
അത് കേട്ടു; ഞങ്ങൾ ധൈര്യത്തോടെ ഇരിപ്പാൻ ആഗ്രഹിക്കുന്ന സ്ഥലത്തു
അപമാനിക്കും.

ദെമാ: നമുക്കു എല്ലാവർക്കും ഒരു മതംതന്നെ അല്ലയോ? നിങ്ങൾ അല്പം
താമസിച്ചാൽ ഞാനും കൂട യാത്രയാകും എന്നു പറഞ്ഞു.

ക്രിസ്തി: നിന്റെ പേർ എന്തു? ഞാൻ വിളിച്ചത് തന്നെ അല്ലയോ.

ദെമാ: അതെ ദേമാ എന്നു വേദപുസ്തകത്തിൽ എന്റെ സാക്ഷാൽ പേർ;
ഞാൻ അബ്രഹാമിന്റെ പുത്രനാകുന്നു.

ക്രിസ്തി: നിന്നെ ഞാൻ അറിയും; നിന്റെ മൂത്തച്ഛൻ ഗഹജിയും നിന്റെ
അച്ഛൻ യൂദാവുമായിരുന്നുവല്ലൊ? അവരുടെ പ്രവൃത്തി നീയും ശീലിച്ചു
പിശാചിന്റെ സേവകനായി തീർന്നു; നിന്റെ അച്ഛൻ ദ്രോഹിയായി
മരിച്ചപ്രകാരം നിണക്കും വരും; ഞങ്ങൾ രാജാവിന്റെ സന്നിധാനത്തിൽ
എത്തുമ്പോൾ നിന്റെ കാര്യം നന്നായി അറിയിക്കും.

എന്നു പറഞ്ഞാറെ സഞ്ചാരികൾ യാത്രയായി. അതിന്റെ ശേഷം
ഐഹികസക്തനമ്പ്യാർ മുതലായവർ ലാഭഗിരിയുടെ അടിയിൽ എത്തിയപ്പോൾ, [ 303 ] വൈശ്രവണന്റെ ചൊൽ കേട്ടു ഉടനെ അവനോടു ചേരുകയും ചെയ്തു. അവർ
കുഴിയിലേക്ക് നോക്കി വീണു മരിച്ചുവോ കുഴിപ്പാൻ വേണ്ടി ഇറങ്ങി ചെന്നു
നിത്യം കയറി വരുന്ന തണുപ്പുകൊണ്ടു ശ്വാസം മുട്ടി മോഹിച്ചുവീണുവോ
എന്നു ഞാൻ അറിയുന്നില്ല; അന്നുമുതൽ അവർ വഴിയിൽ വന്നു കണ്ടില്ല
എന്നത്രെ അറിയും. അനന്തരം ക്രിസ്തിയൻ:

ദേമാവിളിക്കടങ്ങുന്നോർക്കു ശാപം
ഇഹത്തിലും പരത്തിലും വിടാ;
അവർക്കു പോരും മണ്ണിലുള്ള ലാഭം
മേലാൽ വരുന്നതൊന്നും നിനയാ.

എന്നു പാടുകയും ചെയ്തു.

ആ താഴ്വരയുടെ അപ്പുറം സഞ്ചാരികൾ വഴി അരികെ തന്നെ എത്രയും
പുരാണമായൊരു തൂണിനെ കണ്ടു, ആയതിന്റെ മേൽ ഒരു സ്ത്രീയുടെ
രൂപംപോലെ ആകകൊണ്ടു അവർ വളരെ അതിശയിച്ചു നോക്കി
കൊണ്ടിരിക്കുമ്പോൾ, ആശാമയൻ അതിന്റെ തലക്കലെ "ലൊതഃ പത്നീം
സ്മരത" എന്നൊരു എഴുത്തിനെ കണ്ടു അർത്ഥം തിരിയായ്കകൊണ്ടു
തന്നേക്കാൾ പരിചയമുള്ള ക്രിസ്തിയനെ വിളിച്ചു എഴുത്തിനെ കാണിച്ചാറെ,
അവൻ അക്ഷരങ്ങളെ അങ്ങോട്ടിങ്ങോട്ടു നോക്കിയശേഷം "ലോത്തന്റെ
ഭാര്യയെ ഓർത്തു കൊൾവിൻ" എന്നതിന്റെ അർത്ഥം ബോധിച്ചു രക്ഷെക്കായി
സദൊമിൽനിന്നു ഓടിപോകുമ്പോൾ ദ്രവ്യാഗ്രഹമുള്ള മനസ്സുകൊണ്ടു മറിഞ്ഞു
നോക്കി ഉപ്പുതൂണായി തീർന്ന ലോത്തന്റെ ഭാര്യ ഇതുതന്നെ എന്നറികയും
ചെയ്തു.

എന്നാറെ ക്രിസ്തിയൻ: ഹാ സഹോദര! വൈശ്രവണൻ
ലാഭഗിരിയെ കാണ്മാനായി നമ്മെ വിളിച്ച ശേഷം, ഈ കാഴ്ച
എത്രയും ആവശ്യമായിരുന്നു; നിണക്ക ആ സമയം തോന്നിയ
പ്രകാരം അനുസരിച്ചു അവിടേക്ക് തിരിച്ചു എങ്കിൽ ഈ സ്ത്രീയെ
പോലെ വഴിയ വരുന്നവർക്ക ഒരു ദൃഷ്ടാന്തമായി തീരുവാൻ
സംഗതി ഉണ്ടായിരുന്നു.

ആശാ: ആ ബുദ്ധിക്കേടു നിമിത്തം എനിക്ക ഇപ്പോൾ വളരെ സങ്കടം
ഉണ്ടു; ഞാൻ ലോത്തന്റെ ഭാര്യയെ പോലെ ആയി തീരാഞ്ഞതു ആശ്ചര്യം!
അവളുടെ പാപത്തിന്നും എന്റെ പാപത്തിന്നും അകൃത്യങ്ങൾക്കും ഭേദം എന്തു!
അവൾ മറിഞ്ഞു നോക്കി; ഞാനോ പോകുവാൻ ആഗ്രഹിച്ചു. ദൈവകരുണ
വാഴുക! എന്നാൽ അങ്ങിനെ ഉള്ള കാര്യം എന്റെ ഹൃദയത്തിൽ
തോന്നിയതുകൊണ്ടു ഞാൻ നാണിച്ചിരിക്കട്ടെ!

ക്രിസ്തി: ശേഷം വഴിയിൽ സഹായം എത്തേണ്ടതിന്നു നാം ഇവിടെ കണ്ടതു
ഒരു നാളും മറക്കരുത്; ഈ സ്ത്രീ സദോമിന്റെ ശിക്ഷാവിധിയിൽ നശിക്കാതെ [ 304 ] തെറ്റിപ്പോയി എങ്കിലും, മറെറാരു ശിക്ഷാവിധിയിൽ അകപ്പെട്ടു നാം കണ്ട
പ്രകാരം ഉപ്പുതൂണായി തീർന്നു.

ആശാ: അവളെ പോലെ പാപം ചെയ്യാതിരിപ്പാൻ ഭയത്തിന്നായിട്ടും
പാപശങ്കയില്ലാത്തവർക്കു വരുന്ന നാശത്തിന്റെ അടയാളത്തിന്നായിട്ടും ഈ
ഓർമ്മ നമുക്കിരിക്കട്ടെ!! അപ്രകാരം തന്നെ കൊരാം, ദാഥാൻ, അബിരാം എന്നീ
മൂവരും അവരുടെ പാപത്തിൽ നശിച്ചു ഇരുനൂറ്റമ്പത് ആളുകളും
ഭയത്തിന്നായിട്ടു ദൃഷ്ടാന്തങ്ങളായി തീർന്നു എങ്കിലും, ദേമാ മുതലായവർ
അങ്ങു സൌഖ്യമായി നിന്നു ഈ സ്ത്രീക്കു മറിഞ്ഞു നോക്കിയതിനാൽ തന്നെ
പ്രാണച്ഛേദം വരുത്തിയ ധനത്തെ അന്വേഷിപ്പാൻ എങ്ങിനെ കഴിയും എന്നു
എനിക്ക് തിരിയുന്നില്ല അവർ കണ്ണു അല്പം തുറന്നെങ്കിൽ ഈ ഭയങ്കര
ദൃഷ്ടാന്തം കാണുമായിരുന്നു.

ക്രിസ്തി: അവരുടെ കാര്യം ഹൃദയകാഠിന്യത്തിന്റെ ഒരടയാളവും വളരെ
ആശ്ചര്യമുള്ളതുമാകുന്നു. അവർന്യായാധിപതിയുട മുമ്പിൽനിന്നും
കുലനിലത്തിൽനിന്നും മോഷണം ചെയ്യുന്നവരെ പോലെ തന്നെ ഏദൻ തോട്ടം
പോലെ എത്രയും വിശിഷ്ടരാജ്യത്തെ കർത്താവ് സദോമ്യർക്കു കൊടുത്തു
കാണിച്ച സ്നേഹത്തെ വിചാരിയാതെ അവന്റെ മുമ്പാകെ തന്നെ പാപം
ചെയ്തതുകൊണ്ടു അവർ എത്രയും വലിയ പാപികളായിരുന്നു എന്നു
പറഞ്ഞിട്ടുണ്ടു. ഇങ്ങിനെയുള്ള ദൃഷ്ടാന്തങ്ങളെ കണ്ടിട്ടും നിനയാതെ പാപം
ചെയ്യുന്നവർ എല്ലാവരിലും കഠിനമുള്ള ശിക്ഷാവിധിയിലകപ്പെടും നിശ്ചയം.

ആശാ: നീ പറഞ്ഞ വാക്കു സത്യം തന്നെ എങ്കിലും, നീയൊ
പ്രത്യേകമായി ഞാനൊ ഇങ്ങിനെ ഉള്ള ദൃഷ്ടാന്തങ്ങളായി തീരാഞ്ഞത്
എന്തൊരു കൃപ, ദൈവത്തെ സ്തുതിച്ചു ഭയപ്പെട്ടു എപ്പോഴും ലോത്തന്റെ ഭാര്യയെ
ഓർത്തുകൊൾവാൻ വളരെ സംഗതി ഉണ്ടല്ലൊ.

അനന്തരം അവർ യാത്രയായി എത്രയും നല്ലൊരു നദീതീരത്ത് എത്തി,
ആ നദിക്ക് ദാവീദരാജാവ് ദൈവനദി എന്നും യോഹനാൻ ജീവ വെള്ളത്തിന്റെ
പുഴ എന്നും പേർ വിളിച്ചിരിക്കുന്നു. അവരുടെ വഴി നദിയുടെ കരയിൽ കൂടി
തന്നെ ആകകൊണ്ടു ക്രിസ്തിയനും ആശാമയനും വളരെ സൌഖ്യമായി നടന്നു,
അതിലെ വെള്ളവും കുടിച്ചു ക്ഷീണതയും തീർത്തു, ഹൃദയസന്തോഷം
പ്രാപിക്കയും ചെയ്തു. ആ നദിയുടെ ഇരുപുറവും പൂത്തും കാച്ചും കൊണ്ടിരിക്കുന്ന
പല വിധ വൃക്ഷങ്ങളും ഉണ്ടു; അവറ്റിന്റെ ഇലകൾ യാത്രാകഷ്ടങ്ങളാൽ രക്തം
ദുഷിച്ചു പോയവർക്ക ദഹനക്കേടു മുതലായ ദീനങ്ങൾ വരാതിരിപ്പാൻ എത്രയും
വിശേഷമുള്ളതാകുന്നു. അവിടെ വർഷം മുഴുവനും തളിർത്തും പൂത്തും
കൊണ്ടിരിക്കുന്ന പൂങ്കാവിൽ ഉറങ്ങുവാൻ വിരോധമില്ല എന്നവർ
അറിഞ്ഞതുകൊണ്ടു കിടന്നുറങ്ങുകയും ചെയ്തു. രാവിലെ അവർ എഴുനീറ്റു
വൃക്ഷഫലം പറിച്ചു ഭക്ഷിച്ചു. പുഴയിലെ വെള്ളം കുടിച്ചാറെ, കിടന്നുറങ്ങി. [ 305 ] അങ്ങിനെ അവർ ചില ദിവസം കൂടി സുഖേന കഴിച്ച ശേഷം,

ഹാ, വഴിപോക്കിർക്കഷ്ട തീരം
പളുങ്കൊഴുക്കം പോലിതാ!
വൃക്ഷാദിപൂമണം ഗംഭീരം
ഫലങ്ങൾ തിന്നോൻ നിറയാ;
ഈ ദിക്കിലെ നിമിത്തം വാങ്ങുവാൻ
തനിക്കാം സർവ്വം വില്ക്കും ബുദ്ധിമാൻ.

എന്നു പാടി, ഇതിനാൽ പ്രയാണം തീർന്നിട്ടില്ല എന്നവർ അറികകൊണ്ടു
യാത്രയാകുവാൻ നിശ്ചയിച്ചാറെ, ഭക്ഷിച്ചു കുടിച്ചു പുറപ്പെടുകയും ചെയ്തു.

അപ്പോൾ ഞാൻ സ്വപ്നത്തിൽ കണ്ടത് എന്തെന്നാൽ: അവർ അല്പം
നടന്നശേഷം, നദിയും വഴിയും പിരിഞ്ഞു, വഴിയും മഹാദുർഘടവും
പ്രയാണത്താൽ കാലുകൾ തേഞ്ഞതുമായിരിക്കകൊണ്ടു അവർ വളരെ ദുഃഖിച്ചു,
തങ്ങളുടെ ആത്മാവും വഴി നിമിത്തം ക്ഷീണിച്ചു പോയി. അവർ ഇങ്ങിനെ
നടന്ന സമയം വഴി നന്നായി എങ്കിൽ കൊള്ളായിരുന്നു എന്നു വിചാരിച്ചു
മുമ്പോട്ടു നോക്കിയപ്പോൾ, ഇടഭാഗത്തു ഒരു വയലും അതിലേക്ക് ചെല്ലുവാന്തക്ക
വേലിക്കടവഴിയും കണ്ടു. അതിന്റെ പേർ ഇടവയൽ എന്നു തന്നെ. അപ്പോൾ,
ക്രിസ്തിയൻ തന്റെ കൂട്ടുകാരനോടു: ഈ വയൽ നമ്മുടെ വഴിയോടു
ചേർന്നിരിക്കുന്നെങ്കിൽ നാം അതിലെ നടക്കാമല്ലൊ എന്നു ചൊല്ലി, കടായിക്കൽ
ചെന്നു നോക്കി വേലിയുടെ അപ്പുറം ഒർ ഇടവഴി നേർവ്വഴിക്ക് ചേരക്കണ്ടു;
ഞാൻ ആഗ്രഹിച്ചപ്രകാരമായി; സഹോദര! വാ നാം അവിടെ പോയി സുഖേന
നടക്കാം എന്നു പറഞ്ഞു.

ആശാ: ഇടവഴിയിൽ പോയാൽ നേർവ്വഴി തെറ്റി പോകുന്നില്ലയോ?

ക്രിസ്തി: അങ്ങിനെ ഒന്നും വരുന്നില്ല നേർവ്വഴി അടുത്തുണ്ടല്ലൊ.

എന്നു കേട്ടാറെ, ആശാമയനും സമ്മതിച്ചു ക്രിസ്തിയന്റെ പിന്നാലെ
വേലിക്കടായി കടന്നു. ഇടവഴിയിൽ എത്തിയാറെ, അവർ കാൽനോവ കൂടാതെ
നടന്നു മുമ്പോട്ടു നോക്കിയപ്പോൾ, അവരെപ്പോലെ നടക്കുന്ന വ്യർത്ഥപ്രമാണി
എന്നൊരുത്തന്നെ കണ്ടു: എടൊ ഇതു ഏതു വഴി? എന്നു വിളിച്ചു ചോദിച്ചാറെ,
വാനദ്വാരത്തിലേക്ക് പോകുന്ന വഴി തന്നെ എന്നു കേട്ട ശേഷം, ക്രിസ്തിയൻ
കണ്ടുവൊ? ഞാൻ പറഞ്ഞപ്രകാരം തന്നെ വഴി നല്ലതു എന്നു നിണക്ക് ഇപ്പോൾ
ബോധിച്ചുവോ? എന്നു പറഞ്ഞാറെ, അവർ അവന്റെ വഴിയെ നടന്നു
കൊണ്ടിരുന്നു. എങ്കിലും ഇതാ സൂര്യൻ അസ്തമിച്ചു ഇരുളും അധികമായ
ശേഷം, പിന്നാലെ ചെല്ലുന്നവർ മുമ്പിൽ നടന്നവനെ കാണ്മാൻ വഹിയാതെ
ഇരുന്നു.

മുമ്പിൽ നടന്ന വ്യർത്ഥപ്രമാണി വഴിയെ കാണായ്കകൊണ്ടു ആ
പ്രദേശത്തിന്റെ ഉടമക്കാരൻ വ്യർത്ഥപ്രശംസികളായ മൂഢന്മാരെ പിടിപ്പാൻ
വേണ്ടി വെട്ടിയുണ്ടാക്കിയൊരു അഗാധ കുഴിയിൽ വീണു കൈകാലുകളും [ 306 ] പൊട്ടി മരിക്കയും ചെയ്തു. ആ വീഴ്ചയുടെ ഒച്ച ക്രിസ്തിയനും അവന്റെ
കൂട്ടുകാരനും കേട്ടു ഞെട്ടി. കാര്യം എന്തു? എന്നു ചോദിച്ചതിന്നു ഉത്തരം
പറവാൻ ആരും ഇല്ല. അയ്യോ! അയ്യോ! എന്നോരു നിലവിളി മാത്രം കേട്ടു.
അപ്പോൾ ആശാമയൻ ഹാ കഷ്ടം! കഷ്ടം! നാം ഇപ്പോൾ എവിടെ എന്നു
ദുഃഖിച്ചു പറഞ്ഞാറെ, ക്രിസ്തിയൻ താൻ അവനെ നേർവ്വഴിയിൽനിന്നു
തെറ്റിച്ചുകളഞ്ഞു എന്നറികകൊണ്ടു മിണ്ടാതിരുന്നു. അപ്പോൾ മഴയും മിന്നലും
ഘോരമായി തുടങ്ങി വെള്ളവും പൊങ്ങിവരികയും ചെയ്തു. അനന്തരം
ആശാമയൻ വീർത്തു: അയ്യൊ! ഞാൻ നേർവ്വഴിയെ വിട്ടതെന്തു എന്നു മുറയിട്ടു
പറഞ്ഞു.

ക്രിസ്തി: ഈ വഴി നമ്മെ നേർവ്വഴിയിൽനിന്നു തെറ്റിക്കും എന്നു ആ
സമയം ആർ വിചാരിച്ചു?

ആശാ: ഞാൻ അപ്പോൾ തന്നെ പേടിച്ചത് കൊണ്ടു അല്പം വിരോധിച്ചു
എങ്കിലും, നീ എന്നേക്കാൾ വൃദ്ധനാകുന്നു എന്നു വിചാരിച്ചു സ്പഷ്ടമായി
പറവാൻ ശങ്കിച്ചു.

ക്രിസ്തി: ഹാ സഹോദര! ഞാൻ നിന്നെ നേർവ്വഴി തെറ്റിച്ചു. ഈ
കഷ്ടതയിൽ ആക്കിയത് എനിക്ക് വളരെ സങ്കടം എങ്കിലും, അറിഞ്ഞും കൊണ്ടു
ചെയ്തതല്ലായ്കയാൽ എന്നോടു ക്ഷമിക്കേണം.

ആശാ: ഹാ സഹോദര! വിഷാദിക്കരുതെ, ഞാൻ എല്ലാ
ക്ഷമിച്ചിരിക്കുന്നു; ഈ കഷ്ടവും നമുക്കു ഗുണമായ്തീരുമെന്നു വിശ്വസിക്കയും
ചെയ്യുന്നു.

ക്രിസ്തി: ഇത്ര ദയയുള്ള സഹോദരൻ ലഭിച്ചതുകൊണ്ടു എനിക്ക് വളരെ
സന്തോഷം, എന്നാൽ നാം ഇവിടെ താമസിക്കാതെ വേഗം മടങ്ങി പോവാൻ
നോക്കെണം.

ആശാ: സത്യം സഹോദരl ഞാൻ മുമ്പിൽ നടക്കാം.

ക്രിസ്തി: എന്റെ കുറവു നിമിത്തം നാം നേർവ്വഴി തെറ്റിയതുകൊണ്ടു
അനർത്ഥം വല്ലതും ഉണ്ടെങ്കിൽ എനിക്ക് ആദ്യം വരേണ്ടതിന്നു ഞാൻ തന്നെ
മുമ്പിൽ നടക്കട്ടെ.

ആശാ:വേണ്ടാ; നിണക്ക് ഇപ്പോൾ, മനഃകലക്കം ഉണ്ടാകകൊണ്ടു
ഇനിയും തെറ്റി പോവാൻ സംഗതി വരും എന്നു പറഞ്ഞാറെ, നിന്റെ ഹൃദയം
പെരുവഴിയുടെ നേരെ ഇരിക്കട്ടെ; നീ നടന്ന വഴിയായി മടങ്ങി പോക, (യിറ.
32,21) എന്നൊരുത്തന്റെ വാക്കു കേട്ടതിനാൽ കുറെ ആശ്വാസം വന്നു എങ്കിലും,
വെള്ളങ്ങൾ പൊങ്ങുകകൊണ്ടു, മടങ്ങി പോവാൻ മഹാപ്രയാസമായിരുന്നു,
(വഴി വിടുവാൻ എളുപ്പം; മടങ്ങി ചേരുവാൻ പ്രയാസം തന്നെ എന്നറിക.)
ഇരുളും വെള്ളത്തിന്റെ പാച്ചലും ഭയങ്കരമാകയാൽ അവർ അഞ്ചുപത്തു
പ്രാവശ്യം മുങ്ങി ചാവാറായിരുന്നതല്ലാതെ, എത്രയും പണിപ്പെട്ടാലും ആ [ 307 ] രാത്രിയിൽ വേലിക്കടായിക്കൽ എത്തുവാൻ കഴിയാതെ, ഒരു പർണ്ണശാലയെ
(ഇലക്കുടിഞ്ഞിൽ) കണ്ടു, അകത്തു പ്രവേശിച്ചു ക്ഷീണത നിമിത്തം കണ്ണും
മയങ്ങി പുലരുവോളം കിടന്നുറങ്ങുകയും ചെയ്തു.

അവർ ഇങ്ങിനെ കിടന്നുറങ്ങിയ സ്ഥലത്തിന്റെ സമീപത്തു
സംശയപുരി എന്നൊരു കോട്ടയുണ്ടായിരുന്നു. അവിടെ വാഴുന്ന
ആശാഭഗ്നാസുരൻ എത്രയും പുലർച്ചക്കു എഴുനീറ്റു തന്റെ നിലങ്ങളിൽ
എങ്ങും സഞ്ചരിച്ചു ആശാമയ ക്രിസ്തിയന്മാർ ഉറങ്ങുന്നതു കണ്ടു കോപിച്ചു
"ഉണരുവിൻ" എന്നു ക്രുദ്ധിച്ചു: നിങ്ങൾ എവിടെനിന്നു വരുന്നു? എന്റെ
ഭൂമിയിൽ നിങ്ങൾക്ക എന്തു പണി? എന്നു ചോദിച്ചാറെ, അവർ: ഞങ്ങൾ
സഞ്ചാരികളാകുന്നു; വഴിയും തെറ്റി നടന്നു എന്നു ചൊല്ലിയതു രാക്ഷസൻ
കേട്ടപ്പോൾ, നിങ്ങൾ ഈ രാത്രിയിൽ എന്റെ ഭൂമിയെ തീണ്ടി കളഞ്ഞതിനാൽ
എനിക്ക ദ്രോഹികളാകകൊണ്ടു എന്റെ കൂട വരേണം എന്നുകല്പിച്ചു, അവരെ
ബലംപ്രമാണമായി കൊണ്ടുപോകയും ചെയ്തതിന്നു തങ്ങളുടെ കുറ്റം
അറികയാൽ വിരോധം പറവാൻ കഴിയാതെ ഇരുന്നു. ഇങ്ങനെ രാക്ഷസൻ
അവരെ തന്റെ കോട്ടയിലേക്ക് പായിച്ചശേഷം, എത്രയും ഇരുട്ടും മലിനതയും
ദുർമ്മണവും നിറഞ്ഞ തടവിൽ പാർപ്പിച്ചു; അതിൽ അവർ ബുധനാഴ്ച തുടങ്ങി
ശനിയാഴ്ച വൈകുന്നേരത്തോളം അന്നപാനമിത്രങ്ങൾ കൂടാതെ കിടന്നിരുന്നു.
ഈ കഷ്ടമെല്ലാം എന്റെ കുറ്റത്തിന്റെ ഫലം എന്നു ക്രിസ്തിയൻ
അറികകൊണ്ടു ഇരട്ടിയായി ദുഃഖിച്ചു.

അന്നു രാത്രിയിൽ ആശാഭഗ്നാസുരൻ ഭാര്യയായ നിരാശയോടു:
അല്ലയോ പ്രിയേ, രണ്ടു പരദേശികൾ എന്റെ ഭൂമിയെ ചവിട്ടി
തീണ്ടിയതുകൊണ്ടു ഞാൻ അവരെ പിടിച്ചു തടവിൽ പാർപ്പിച്ചിരിക്കുന്നു.
അവരെ ഞാൻ എന്തു ചെയ്യെണം എന്നു ചോദിച്ചാറെ, അവർ ആരെന്നും;
എവിടെനിന്നു വരുന്നു. എവിടേക്ക് പോവാൻ വിചാരിക്കുന്നു എന്നും അവൾ
അന്വേഷിച്ചറിഞ്ഞപ്പോൾ: നീ കാലത്തു എഴുനീറ്റു അവരെ നല്ലവണ്ണം
അടിക്കെണം എന്നുമന്ത്രിച്ചപ്രകാരം അവൻ രാവിലെ എഴുനീറ്റു ഒരു മുൾവടി
വാങ്ങി തടവിൽ ചെന്നു തനിക്ക ഒരുനാളും വെറുപ്പു കാണിക്കാത്ത
സഞ്ചാരികളെ നായിക്കളെ പോലെ നിന്ദിച്ചു കഠോരമായി (കടുപ്പമായി) അടിച്ചു
പോകയും ചെയ്തു. ഇപ്രകാരം കൊണ്ട അടിയാൽ അവർ വളരെ വലഞ്ഞു
അനങ്ങുവാൻ കഴിയാതെ ആ ദിവസം മുഴുവൻ കരഞ്ഞും വീർത്തും മുറയിട്ടും
കൊണ്ടിരുന്നു. പിറ്റെ രാത്രിയിൽ രാക്ഷസി തടവുകാരുടെ അവസ്ഥ
അന്വേഷിച്ചു, അവർ ഇനിയും ജീവിച്ചിരിക്കുന്നു എന്നു കേട്ടാറെ, തങ്ങൾ തന്നെ
മരിച്ചു കളയേണ്ടതിന്നു അവരോടു കല്പിക്കേണം എന്നു ഭർത്താവിനോടു
പറഞ്ഞു. അതുകൊണ്ടു അവൻ രാവിലെ പിന്നെയും തടവിലേക്ക ചെന്നു
എത്രയും വല്ലാത്ത മുഖലക്ഷണം കാട്ടി, അവരുടെ മുറിവുതിണർപ്പുകളും മറ്റും [ 308 ] കണ്ടപ്പോൾ, ഹാ നിങ്ങൾക്കു ഒരുനാളും ഈ സ്ഥലത്തുനിന്നു വിട്ടു പോയി
കൂടാ; പീശ്ശാങ്കത്തിയാലോ കയറു കെട്ടി ഞാലുന്നതിനാലോ വിഷത്താലോ
മരിച്ചുകളയുന്നതു നിങ്ങൾക്കു നന്നു; ഇങ്ങിനെ ദുഃഖിച്ചു ജീവിക്കുന്നതു ബഹു
കൈപ്പല്ലയോ? എന്നു പറഞ്ഞശേഷം, തങ്ങളെ വിടേണ്ടതിന്നു അവർ വളരെ
അപേക്ഷിച്ചു. അപ്പോൾ അവൻ അതിക്രുദ്ധനായി അവരുടെ മേൽ പാഞ്ഞു
അടുത്തു ക്ഷണത്തിൽ ഒരു മീൻപാച്ചൽ പിടിച്ചു കൈ രണ്ടും തളർന്നില്ലെങ്കിൽ
അവരെ സംശയം കൂടാതെ കൊല്ലുമായിരുന്നു. (ആകാശം തെളിവായാൽ
അവന്നു പലപ്പോഴും ആ വക ദീനങ്ങൾ വരുവാറായിരുന്നു.) അവൻ
പോയശേഷം സഞ്ചാരികൾക്ക തങ്ങൾ ചെയ്യേണ്ടുന്നതിനെ വിചാരിപ്പാൻ ഇട
ഉണ്ടായി.

അനന്തരം ക്രിസ്തിയൻ: ഹാ സഹോദര! നമ്മുടെ കാര്യം ബഹു
സങ്കടമുള്ളതാകുന്നു, ഇങ്ങിനെ ജീവിക്കയോ മരിക്കയോ എന്തു വേണ്ടു? എൻ
മനസ്സു വീർപ്പടപ്പിനെയും ഈ എല്ലുകളിലും അധികം ചാവിനെയും വരിക്കുന്നു.
(യൊബ്. 7,15) ഈ തടവിനേക്കാൾ ശവക്കുഴി തന്നെ നല്ലതു സത്യം;
അതുകൊണ്ടു നാം രാക്ഷസന്റെ വാക്ക് പ്രകാരം ചെയ്ക എന്നു പറഞ്ഞു.

ആശാമയൻ: നമ്മുടെ കാര്യം എത്രയും ഭയങ്കരമുള്ളതാകുന്നു
സംശയമില്ല; ഇങ്ങിനെ പാർക്കുന്നതിനേക്കാൾ മരണം ഏറെ നല്ലൂ എന്നു ഞാനും
വിചാരിക്കുന്നു. എന്നാലും നാം തിരഞ്ഞു നടക്കുന്ന രാജ്യത്തിലെ കർത്താവ്
നീ കുല ചെയ്യരുതെന്നു കല്പിച്ചതിനാൽ ഒരന്യന്റെ ജീവനെ എടുത്തു
കളവാൻ വിരോധിച്ചുവെങ്കിൽ, രാക്ഷസന്റെ വാക്കു പ്രമാണിച്ചു മരിച്ചു കളവാൻ
എത്രയും വിരോധം തന്നെ. അന്യനെ കൊല്ലുന്നവൻ ശരീരത്തെ മാത്രം
നശിപ്പിക്കും, മരിച്ചു കളയുന്നവൻ ശരീരത്തോടു കൂട ആത്മാവിനെയും
നശിപ്പിക്കുമല്ലോ! പിന്നെ സഹോദര! നീ ശവക്കുഴിയിലുള്ള സുഖത്തെ
കുറിച്ചുപറഞ്ഞ വാക്കു എന്തു? കുലപാതകന്മാർ എല്ലാവരും നരകാഗ്നിയിൽ
വീഴും എന്ന ഓർമ്മ വിട്ടുപോയൊ? കുലപാതകന്നു നിത്യ ജീവൻ ഇല്ലല്ലൊ!

സകലത്തിന്നും തീർപ്പു കല്പിപ്പാൻ ഈ ആശാഭഗ്നാസുരന്റെ
പക്കലുള്ളതല്ല; നമ്മെ പോലെ അവൻ മറ്റും പലരെയും പിടിച്ചു എങ്കിലും,
അവർ അവന്റെ കൈയിൽനിന്നു വിട്ടു പോയി എന്നു ഞാൻ കേട്ടിരിക്കുന്നു.
പക്ഷേ ലോകം ഉണ്ടാക്കിയ ദൈവം അവനെ ഒരു സമയം നശിപ്പിക്കയോ, അവൻ
വാതിൽ പൂട്ടുവാൻ മറക്കയോ, നമ്മുടെ അടുക്കൽ വരുമ്പോൾ ക്ഷണത്തിൽ
മീൻപാച്ചൽ പിടിച്ചു മുടങ്ങുകയോ ചെയ്താൽ നാം ഓടി പോകാമല്ലൊ. എങ്ങിനെ
എങ്കിലും ഞാൻ മരിച്ചു കളകയില്ല; പുരുഷന്നു യോഗ്യമായ പ്രകാരം ധൈര്യം
കാട്ടി രാക്ഷസന്റെ കൈയിൽനിന്നു വിട്ടു പോവാൻ ഇട അന്വേഷിക്കും.
ഞാൻ അതു മുമ്പെ ചെയ്യാഞ്ഞതു മൌഢ്യം തന്നെ. ഹാ സഹോദര, നാം ഈ
കഷ്ടം ക്ഷമയോടെ സഹിച്ചാൽ തൽക്കാലത്തു രക്ഷ ഉണ്ടാകും; മരിച്ചു കളവാൻ [ 309 ] ആവശ്യമില്ല.

എന്നിങ്ങിനെയുള്ള വാക്കുകൊണ്ടു ആശാമയൻ ക്രിസ്തിയന്നു കുറെ
മനശ്ശാന്തത വരുത്തീട്ടും ആ ദിവസവും അന്ധകാരത്തിൽ ദുഃഖേന കഴിച്ചു,
ഭക്ഷണപാനങ്ങൾ ഇല്ലായ്കയാലും സർവ്വാഗം മുറിഞ്ഞതിനാലും ശ്വാസം
കഴിക്കയത്രെയുണ്ടായി.

വൈകുന്നേരത്തു രാക്ഷസൻ പിന്നെയും തടവിലേക്ക് ചെന്നു തന്റെ
കല്പന അനുസരിച്ചു മരിച്ചുവോ എന്നു നോക്കി, അവർ ജീവിച്ചിരിക്കുന്നു
എന്നു കണ്ടപ്പോൾ, ഏറ്റവും ചൊടിച്ചു ഞാൻ നിങ്ങളെ പഠിപ്പിക്കും;ഞാൻ
പറഞ്ഞ വാക്കു അനുസരിക്കായ്കകൊണ്ടു ജനിക്കാതിരുന്നെങ്കിൽ നിങ്ങൾക്ക്
നന്നായിരുന്നു എന്നു പറഞ്ഞു.

അപ്പോൾ അവർ വളരെ വിറച്ചു ക്രിസ്തിയന്നു മൊഹാലസ്യവും ഉണ്ടായി
എന്നു എനിക്ക തോന്നുന്നു. സുബോധമുണ്ടായാറെ, രാക്ഷസന്റെ കല്പനയെ
കുറിച്ചു അവർ തമ്മിൽ ആലോചിച്ചപ്പോൾ ക്രിസ്തിയന്നു അനുസരിപ്പാൻ
തോന്നിയത് കൊണ്ടു.

ആശാമയൻ: ഹാ സഹോദര പണ്ടേത്ത നിന്റെ ധൈര്യം എവിടെ?
അപ്പൊല്യനും മരണനിഴൽതാഴ്വരയിൽ നീകണ്ടും കേട്ടും സഹിച്ചും ഇരിക്കുന്ന
ആ സകല ഉപദ്രവങ്ങളും നിന്നെ ജയിപ്പാൻ മതിയായില്ല, ഇത് വരെയും
ഭയങ്കരകഷ്ടസങ്കടങ്ങളിലും മഹാധീരനായിരുന്ന നീ ഇപ്പോൾ എന്തിന്നു ഇത്ര
പേടിക്കുന്നു? ഞാൻ നിന്നേക്കാൾ ബലഹീനനെങ്കിലും നിന്റെ കൂട ഈ
തടവിൽ പാർക്കുന്നു;രാക്ഷസൻ എനിക്കും മുറിയേല്പിച്ചു
ഭക്ഷണപാനങ്ങളെയും വിലക്കി; നിന്നെ പോലെ ഞാനും ഈ അന്ധകാരത്തിൽ
ദുഃഖിച്ചുകൊണ്ടിരിക്കുന്നു. ഹാ സഹോദര! നാം കുറെ കൂട ക്ഷമിക്ക,
മായാചന്തയിൽ നീചങ്ങല തടവു അപമൃത്യു എന്നിവ പേടിക്കാതെ പുരുഷന്നു
യോഗ്യമായ ധൈര്യം കാണിച്ചത് ഓർക്ക, ക്രിസ്ത്യാനിക്ക് നിന്ദ്യമായതിനെ
ഒഴിപ്പാൻ വേണ്ടി നമ്മാൽ കഴിയുന്നേടത്തോളം ക്ഷമയുള്ളവരായിരിക്കേണം
എന്നു പറഞ്ഞു.

അന്നു രാത്രിയിൽ രാക്ഷസൻ ഭാര്യയോടു കൂട ഉറങ്ങുവാൻ
പോകുമ്പോൾ അവൾ: തടവുകാർ നിന്റെ കല്പന അനുസരിച്ചുവോ? എന്നു
ചോദിച്ചാറെ, ഈ കള്ളന്മാർ ഏതു കഷ്ടങ്ങളെ സഹിക്കേണ്ടിവന്നാലും തങ്ങളെ
തന്നെ നശിപ്പിപ്പാൻ മാത്രം മനസ്സില്ല എന്നവൻ പറഞ്ഞ ശേഷം, രാക്ഷസി:
എന്നാൽ രാവിലെ അവരെ തോട്ടത്തിലേക്ക് കൊണ്ടു പോയി, നീ മുമ്പെ
കുലചെയ്തവരുടെ അസ്ഥികളെ കാണിച്ചു, ഒർ ആഴ്ചവട്ടം കഴിയും മുമ്പെ
ഞാൻ നിങ്ങളെയും, ഇവരെ പോലെ സംഹരിച്ചു ഖണ്ഡം ഖണ്ഡമായി
നുറുക്കിക്കളയും എന്നവരോടു പറയേണം എന്നു പറഞ്ഞു.

നേരം പുലർന്നാറെ, രാക്ഷസൻ തടവിലേക്ക് ചെന്നു അവരെ [ 310 ] തോട്ടത്തിലേക്ക് കൊണ്ടു പോയി ഭാര്യ പറഞ്ഞപ്രകാരം എല്ലാം കാണിച്ചു:
നിങ്ങളെ പോലെ മുമ്പെ സഞ്ചാരികളുമായ ഇവർ എന്റെ ഭൂമിയിൽ വന്നു
ചവിട്ടി തീണ്ടിയപ്പോൾ, ഞാൻ അവരെ പിടിച്ചു ഖണ്ഡം ഖണ്ഡമാക്കി
നുറുക്കിയപ്രകാരം പത്തു ദിവസത്തിന്നകം നിങ്ങളെയും ആക്കും; തടവിലേക്ക്
മടങ്ങിപ്പോക എന്നു കല്പിച്ചു അവിടെ എത്തും വരെയും അവരെ അടിച്ചു
കൊണ്ടിരുന്നു. അതിന്റെ ശേഷം അവർ ശനിയാഴ്ച മുഴുവനും മുമ്പെപ്പോലെ
ദുഃഖപരവശന്മാരായി കിടന്നിരുന്നു. അന്നു രാത്രിയിൽ രാക്ഷസൻ ഭാര്യയോടു
കൂട കട്ടിലിന്മേൽ ഇരിക്കുമ്പോൾ, അവർ പിന്നെയും തടവുകാരെ കുറിച്ചു
സംസാരിച്ചു: അവരെ എത്രയും ദണ്ഡിപ്പിച്ചാലും പറഞ്ഞു പേടിപ്പിച്ചാലും മരിച്ചു
കളവാൻ മാത്രം മനസ്സു വരാത്തത് എന്തൊരു പുതുമ! എന്നു രാക്ഷസൻ
പറഞ്ഞാറെ, രാക്ഷസി: അതിന്നു ഏതാനും ഒരു സംഗതി ഉണ്ടാകും. തങ്ങളെ
രക്ഷിപ്പാൻ വരുന്ന വല്ല സഹായക്കാരെ നോക്കി പാർക്കയോ വാതിലിനെ
തുറപ്പാൻ വല്ല മറുതാക്കോൽ ഉണ്ടാകയാൽ നല്ല അവസരം നോക്കി
കൊണ്ടിരിക്കയൊ എന്നൊരു ഭയം എനിക്ക് ഉണ്ടു എന്നു പറഞ്ഞതിന്നു അവൻ
ഹാ പ്രിയേ! നീ പറഞ്ഞതു സത്യമായിരിക്കും നാളെ ഞാൻ ഈ കാര്യത്തെ
കുറിച്ചു അവരെ ശോധന ചെയ്യും എന്നു പറഞ്ഞു. ശനിയാഴ്ച പാതിര തുടങ്ങി
പുലരുവോളം സഞ്ചാരികൾ പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ, ക്രിസ്തിയൻ
ക്ഷണത്തിൽ കുതിച്ചെഴുനീറ്റു: ഹാ മൂഢനായ ഞാൻ ഈ ദുർമ്മണമുള്ള
കാരാഗൃഹത്തിൽ ഇരിക്കുന്നതു എന്തു! മടിയിലെ വാഗ്ദത്തം എന്നൊരു
താക്കോൽ കൊണ്ടു സംശയപുരിയിൽ എല്ലാ പൂട്ടുകളെയും തുറക്കാമല്ലൊ എന്നു
പറഞ്ഞു സന്തോഷിച്ചപ്പോൾ, ആശാമയൻ ഹാ സഹോദര ഇത് എത്രയും
നല്ലകാര്യം ക്ഷണത്തിൽ മടിയിൽനിന്നു ആ താക്കോൽ പിടിച്ചെടുത്തു
നോക്കുക.

എന്നു പറഞ്ഞപ്രകാരം ക്രിസ്തിയൻ താക്കോൽ എടുത്തു പൂട്ടിൽ ഇട്ടു
തിരിച്ചപ്പോൾ, താവു ഇളകി വാതിലും തുറന്ന ശേഷം, ഇരുവരും പുറത്തു
പോയി തോട്ടത്തിന്റെ വാതിൽക്കൽ ചെന്നു താക്കോൽ ഇട്ടു തുറന്നു ഇരിമ്പു
വാതിൽക്കലോളം എത്തി അതുവും തുറപ്പാൻ വേണ്ടി താക്കോൽ ഇട്ടു തിരിച്ചു
പണിപ്പെട്ടു വേഗം ഓടി പോകേണ്ടതിന്നു തുറന്നു കളഞ്ഞപ്പോൾ,
വാതിൽക്കതകിന്റെ കരച്ചൽ വലിയതാകകൊണ്ടു രാക്ഷസൻ ഉണർന്നു
എഴുനീറ്റു തടവുകാരെ എത്തിപ്പിടിപ്പാൻ നോക്കി എങ്കിലും, മുമ്പെ പോലെ
മീൻ പാച്ചൽ പിടിച്ചു നടപ്പാൻ വഹിയാതെയായി. ഇങ്ങിനെ സഞ്ചാരികൾക്ക്
പാഞ്ഞു രാജവഴിയിൽ എത്തി രക്ഷ പ്രാപിപ്പാൻ സംഗതി വരികയും ചെയ്തു.

പിന്നെ അവർ വേലിക്കടായി കടന്ന ശേഷം, വഴിയെ വരുന്നവർ
ആരെങ്കിലും ആശാഭഗ്നാസുരന്റെ കൈയിലകപ്പെടാതിരിപ്പാൻ നാം ഇവിടെ
ഒരു കാര്യം ചെയ്യെണം എന്നു പറഞ്ഞു തമ്മിൽ ആലോചിച്ചാറെ, ഒരു തൂണു [ 311 ] നിർത്തി പിന്നെ വാനദേശത്തിന്റെ കർത്താവിനെ നിരസിച്ചു, അവന്റെ
പരിശുദ്ധസഞ്ചാരികളെ നശിപ്പിപ്പാൻ അന്വേഷിക്കുന്ന ആശാഭഗ്നാസുരന്റെ
സംശയപുരിയിലേക്ക് പോകുന്ന വഴി ഈ വേലിക്കടായിൽ കൂടി തന്നെ
ആകുന്നു; എന്നതിന്മേൽ കൊത്തി എഴുതിക്കയുംചെയ്തു. ശേഷംകടന്ന
സഞ്ചാരികളും ആ എഴുത്തു നോക്കി വായിച്ചതിനാൽ തെറ്റാതെ നേർവ്വഴിയിൽ
തന്നെ നടന്നു കൊണ്ടിരുന്നു. അപ്പോൾ അവർ:

നാം വഴി തെറ്റി വേഗത്തിൽ
നിഷിദ്ധ ദിക്സുഖത്തെ കണ്ടു
വിചാരിയാതെ ആർ ഇതിൽ
പുക്കാലും പേടിച്ചോടി മണ്ടു
ഈ കോട്ടയിന്തുറുങ്കു സംശയം
അതിൽ വസിപ്പോർക്കാശ വിസ്മൃതം.

എന്നു പാടി.

അനന്തരം അവർ യാത്രയായി മുഞ്ചൊന്ന ഗിരിയുടെ കർത്താവിനുള്ള
വാഞ്ഛിതമലപ്രദേശത്തിൽ എത്തി, അവിടെയുള്ള പറമ്പുകളും പൂങ്കാവുകളും
മുന്തിരിങ്ങാത്തോട്ടങ്ങളും നീരുറവുകളും മറ്റും കാണ്മാൻ മുകളിൽ കയറി
വെള്ളം കുടിച്ചും കുളിച്ചും മുന്തിരിങ്ങാപ്പഴം ഭക്ഷിച്ചുംകൊണ്ടു സന്തോഷിച്ചു.
അവിടെ ആട്ടിങ്കൂട്ടങ്ങളെ മേച്ചു കൊള്ളുന്ന ഇടയന്മാർ വഴിയരികെ തന്നെ
നില്ക്കകൊണ്ടു സഞ്ചാരികൾ അവരുടെ അടുക്കൽ ചെന്നു ക്ഷീണന്മാരായ
വഴിപോക്കരുടെ മര്യാദ പ്രകാരം വടി ഊന്നിനില്ക്കുന്നതു കണ്ടു, ഈ മലകളും
ആട്ടിങ്കൂട്ടങ്ങളും ആർക്കുള്ളതാകുന്നു? എന്നു ചോദിച്ചു.

ഇടയന്മാർ : ഈ മലകൾ ഇമ്മാനുവേലിന്റെ ദേശവും തന്റെ
പട്ടണത്തിൽനിന്നു നോക്കെത്തുന്നതുമാകുന്നു; അവന്റെ ആടുകൾ ഇതാ;
ഇവ നിമിത്തം അവൻ തന്റെ ജീവനെ വെച്ചു കൊടുത്തു.

ക്രിസ്തി: ഇതു വാനപട്ടണവഴി തന്നെയോ?

ഇടയ: അതെ നിങ്ങൾ വഴിയിൽതന്നെ.

ക്രിസ്തി: അവിടേക്ക് എത്ര ദൂരം?

ഇടയ: അവിടേക്ക് തന്നെ പോകുന്നവർക്കല്ലാതെ മറ്റാർക്കും
എത്തുവാൻ കഴിയാത്ത ദൂരം.

ക്രിസ്തി: വഴി നല്ലതൊ ദുർഗ്ഗമമൊ?

ഇടയ: നല്ലവർക്കു നല്ല വഴി, അക്രമക്കാർ അതിൽ വീഴും.

ക്രിസ്തി: വലഞ്ഞും ക്ഷീണിച്ചും ഇരിക്കുന്ന സഞ്ചാരികൾക്ക് വേണ്ടി
ഇവിടെ വല്ല ഉപകാരവും ഉണ്ടാകുമോ?

ഇടയ: അതിഥിസല്ക്കാരത്തെ മറക്കരുതെന്നു ഈ മലകളുടെ കർത്താവ്
ഞങ്ങളോടു കല്പിച്ചിരിക്കയാൽ, ഈ സ്ഥലത്തിലുള്ള നന്മകളെ യഥേഷ്ടം
അനുഭവിക്കാം. [ 312 ] അപ്പോൾ ഞാൻ സ്വപ്നത്തിൽ കണ്ടത് എന്തെന്നാൽ: ഇവർ
സഞ്ചാരികൾ തന്നെ എന്നു ഇടയന്മാർക്കു ബോധിച്ചാറെ, നിങ്ങൾ എവിടെനിന്നു
വരുന്നു? ഈ വഴിയിൽ എങ്ങിനെ എത്തി? യാത്രക്കാരിൽ ചിലർ മാത്രമേ ഈ
മലകളോളം എത്തുന്നതുകൊണ്ടു, നിങ്ങൾ ആരുടെ സഹായത്താൽ ഇത്രോടം
സ്ഥിരമായി നടന്നുവന്നു? എന്നു ചോദിച്ചതിന്നു സഞ്ചാരികളുടെ ഉത്തരംകേട്ടു
പ്രസാദിച്ചു, അവരെ സ്നേഹത്തോടെ നോക്കി, നിങ്ങൾ
വാഞ്ഛിതമലപ്രദേശത്തിലേക്ക് വന്നത് എത്രയും നന്നായി എന്നു പറഞ്ഞു.

അനന്തരം ജ്ഞാനാഖ്യൻ, പരിചയനാവു, ജാഗരണാഭിധൻ,
നിഷ്ക്കളങ്കൻ എന്നീ ഇടയന്മാർ അവരെ കൈപിടിച്ചു കൂടാരത്തിലേക്ക്
കൊണ്ടുപോയി ഭക്ഷണം വെച്ചു കൊടുത്തു. നമുക്കു അന്യോന്യപരിചയം
ഉണ്ടാകുവോളം നിങ്ങൾ ഇവിടെ പാർത്തു, വാഞ്ഛിതമലകളുടെ നന്മകൊണ്ടു
ആശ്വസിച്ചാൽ നന്നായിരിക്കും എന്നു പറഞ്ഞതു അവർ സമ്മതിച്ചു. രാവു
അധികം ആകകൊണ്ടു ഉറങ്ങുവാൻ പോകയും ചെയ്തു.

പിന്നെ ഞാൻ സ്വപ്നത്തിൽ കണ്ടത് എന്തെന്നാൽ: രാവിലെ ഇടയന്മാർ
ആശാമയക്രിസ്തിയന്മാരെ മലകളിന്മേൽ ഉലാവി കൊളേളണ്ടതിന്നു വിളിച്ചാറെ,
അവർ ഒക്കത്തക്ക പുറപ്പെട്ടു നടക്കുമ്പോൾ, ദേശം എല്ലാം നന്നായി കാണ്മാൻ
ഇടയുണ്ടായി. ഇടയന്മാരും തമ്മിൽ നാം സഞ്ചാരികൾക്ക് ഇവിടെയുള്ള
കൗതുകങ്ങളിൽ ചിലതു കാണിക്കരുതോ എന്നു പറഞ്ഞു കാര്യം
നിശ്ചയിച്ചശേഷം, അവരെ വ്യാജഗിരിമേൽ കരേറ്റി, എത്രയും തൂക്കമുള്ള
ഭാഗത്തു വരുത്തി താഴെ നോക്കണം എന്നു പറഞ്ഞാറെ, ആശാമയ ക്രിസ്തിയന്മാർ
നോക്കി, കീഴെ ഖണ്ഡം ഖണ്ഡമായി ചിതറി കിടക്കുന്ന ശവങ്ങളെ കണ്ടു.
അതിന്റെ കാരണം ക്രിസ്തിയൻ ചോദിച്ചപ്പോൾ, ഇടയന്മാർ
ജീവിച്ചെഴുനീല്പിനെ കുറിച്ചു ഹുമനയ്യൻ ഫിലെതൻ എന്നിവരുടെ
വ്യാജോപദേശത്താൽ തെറ്റി പോയവരുടെ അവസ്ഥ കേട്ടില്ലയൊ? അവർ
തന്നെ ഈ ശവങ്ങൾ ആരെങ്കിലും അധികം കയറി ഈ മലയുടെ വിളുമ്പിൽ
ചെന്നു വീഴാതിരിക്കേണ്ടതിന്നു ഇവർ ഇന്നുവരെയും മറക്കാത
ദൃഷ്ടാന്തത്തിന്നായി വെച്ചിരിക്കുന്നു എന്നു പറഞ്ഞു. അതിന്റെ ശേഷം അവർ
അവരെ സമ്പ്രേക്ഷാമലമേൽ കയറ്റി ദൂരെ നോക്കേണ്ടതിന്നു കല്പിച്ചാറെ,
അവർ നോക്കി ഒരു ചുടലക്കാട്ടിൽ തപ്പിത്തപ്പി നടന്നു കാലും തടഞ്ഞു പുറത്തു
ഇറങ്ങുവാൻ കഴിയാത്ത ചില കുരുടന്മാരെ കണ്ടു. അതെന്തു എന്നു ക്രിസ്തിയൻ
ചോദിച്ചപ്പോൾ.

ഇടയ: ഈ മലകളോളം എത്തുമ്മുമ്പെ ഒരു വയലിൽ കിഴിയുന്നതിന്നു
ചെറിയൊരു വേലിക്കടായി കണ്ടില്ലയോ? അതു ആശാഭഗ്നാസുരന്റെ
സംശയപുരിയിലേക്ക് പോകുവാൻ ഒരു ഇടവഴിതന്നെ. ആ കുരുടരും മുമ്പെ
സഞ്ചാരികളായി വേലിക്കടായോളം എത്തി, നേർവഴി ദുർഘടമാകകൊണ്ടു [ 313 ] അതിനെ വിട്ടു കടായി കടന്നു ഇടവഴിയിൽ നടക്കുമ്പോൾ, ആശാഭഗ്നാസുരൻ
അവരെ പിടിച്ചു സംശയപുരിയിലെ തുറുങ്കിൽ പാർപ്പിച്ചു. ചില കാലം
കഴിഞ്ഞാറെ, കണ്ണും പൊട്ടിച്ചു ആ ശ്മശാനത്തിൽ ആക്കിയശേഷം, അവർ ഈ
ദിവസം വരെയും അങ്ങിനെ തപ്പിത്തപ്പി നടക്കേണ്ടി വരുന്നു. ജ്ഞാനവഴിയെ
വിട്ടു തെറ്റി നടക്കുന്നവൻ മരിച്ചവരുടെ കൂട്ടത്തിൽ വസിക്കും എന്ന വാക്കു
അവരിൽ നിവൃത്തിയായി.

എന്നതു കേട്ടാറെ, സഞ്ചാരികൾ അന്യോന്യം നോക്കി കണ്ണീരും വാർത്തു
എങ്കിലും, ഇടയന്മാരോടു ഒന്നും മിണ്ടിയില്ല.

അനന്തരം ഞാൻ സ്വപ്നത്തിൽ കണ്ടതാവിതു: ഇടയന്മാർ അവരെ ആ
മലയുടെ അടിയിലേക്ക് വരുത്തി ഒരു വാതിലിനെ തുറന്നു അകത്തു നോക്കെണം
എന്നു പറഞ്ഞാറെ, അവർ നോക്കി, എല്ലാം ഇരുളും പുകയും ദുർമ്മണവും
നിറഞ്ഞിരിക്കുന്നു എന്നു കണ്ടു, അഗ്നിദ്ധ്വനികളും പ്രാണവേദന പിടിച്ച
ജനങ്ങളുടെ നിലവിളിയും കേട്ടു. ഇതെന്തു എന്നു ക്രിസ്തിയൻ ചോദിച്ചതിന്നു:

ഇടയ: ഇത് നരകത്തിന്റെ ഒർ ഇടവഴി തന്നെ. എസാവുപോലെ
ജനനാവകാശത്തെയും യൂദാപോലെ കർത്താവിനെയും വിൽക്കുന്നവരും,
അലക്ഷന്തരെപോലെ സുവിശേഷത്തെ നിന്ദിക്കുന്നവരും, ഹനന്ദ്യാവും
സഫീരയും എന്നപോലെ സത്യത്തെ മറച്ചു വ്യാജം പറയുന്നവരുമായ സകല
കപടഭക്തിക്കാർ ഇതിലകപ്പെടും എന്നു പറഞ്ഞു.

ആശാ: അവർ ഒക്കെ സഞ്ചാരവേഷം ധരിച്ചില്ലയൊ?

ഇടയ: വളരെ കാലമായി ധരിച്ചു സത്യം.

ആശാ: ഈ ഘോരനാശത്തിലകപ്പെട്ടവർ വഴിയിൽ എത്രോടം
എത്തിയിരുന്നു?

ഇടയ: ചിലർ ഈ മലപ്രദേശം കടന്നു കുറെ ദൂരം എത്തി, മറ്റും ചിലർ
ഈ മലയോളംതന്നെ എത്തിയില്ല.

അപ്പോൾ സഞ്ചാരികൾ: ഞങ്ങൾ സർവ്വശക്തനോടു ബലത്തിന്നായി
പ്രാർത്ഥിക്കേണം എന്നു പറഞ്ഞാറെ,

ഇടയ: അതെ; പിന്നെ ബലം ലഭിച്ചാൽ, അതിനെക്കൊണ്ടു വ്യാപരിപ്പാനും
ആവശ്യം എന്നു പറഞ്ഞു.

അതിന്റെ ശേഷം, സഞ്ചാരികൾക്ക യാത്രയാകുവാൻ തോന്നിയപ്രകാരം
ഇടയന്മാർക്കു അവരെ അയപ്പാനും മനസ്സായി, മലകളുടെ അതിരോളം കൂട
ചെന്നു, പിരിയുംമുമ്പെ, സഞ്ചാരികൾക്ക നമ്മളുടെ കുഴലിൽകൂടി നോക്കുവാൻ
പ്രാപ്തി ഉണ്ടായാൽ വാനപട്ടണവാതിലിനെ കാണിക്കാമല്ലൊ എന്നു തമ്മിൽ
സമ്മതിച്ചപ്പോൾ, അവരെ പ്രകാശമലമേൽ കയറ്റി നോക്കുവാനായി കുഴൽ
കൊടുത്തു എങ്കിലും, മലയുടെ അടിയിലെ വാതിൽക്കകത്തു കണ്ടും കേട്ടുമുള്ള
കാര്യങ്ങളുടെ ഓർമ്മ നിമിത്തം കൈ വിറക്കയാൽ, കുഴലിൽ നോട്ടം ഉറച്ചില്ല; [ 314 ] വാതിൽ പോലെ ഒന്നുണ്ടല്ലൊ, പിന്നെ സ്ഥലമഹത്വത്തിന്റെ അൽപം ഒരു
ഛായയും കാണുന്നു എന്നത്രെ അവർക്ക് തോന്നി; പിന്നെ അവർ
ഇറങ്ങിയപ്പോൾ,

മനുഷ്യരിൽ ആർക്കും എത്താത്ത രഹസ്യം
ഇടയശുശ്രൂഷയാൽ ആയി പരസ്യം
മറപ്പൊരുൾ ഏല്ക്കയിൽ ഇഷ്ടമായാൽ
നിണക്കു ലഭിക്കും ഇടയവശാൽ

എന്നു പാടുകയും ചെയ്തു. അവർ യാത്രയായപ്പോൾ, ഇടയന്മാരിൽ
ഒന്നാമൻ അവർക്കു വഴിയുടെ ഒരു സൂചകച്ചീട്ടു കൊടുത്തു, രണ്ടാമൻ
മുഖസ്തുതിക്കാരനെ സൂക്ഷിപ്പിൻ എന്നും, മൂന്നാമൻ ആഭിചാരനിലത്ത്
ഉറങ്ങരുത് എന്നും നാലാമൻ ദൈവം നിങ്ങളുടെ യാത്ര സാധിക്കുമാറാകട്ടെ
എന്നു പറഞ്ഞു അവരെ അയക്കുകയും ചെയ്തു. അപ്പോൾ, ഞാൻ സ്വപ്നത്തിൽ
നിന്നുണർന്നു പോയി.

ഞാൻ പിന്നെയും ഉറങ്ങി സ്വപ്നത്തിൽ കണ്ടത് എന്തെന്നാൽ: ആ രണ്ടു
സഞ്ചാരികൾ മലപ്രദേശത്തിൽനിന്നു ഇറങ്ങി വാനപട്ടണത്തിന്നായി പ്രയാണം
ചെയ്തപ്പോൾ, പർവ്വതങ്ങളുടെ ഇടഭാഗത്തിരിക്കുന്ന വഞ്ചനനാട്ടിൽനിന്നു
ചെറിയോരു ഇടവഴിയിൽ കൂടി നിർബോധൻ എന്ന എത്രയും ഉല്ലാസിയായോരു
ബാല്യക്കാരൻ അവരുടെ വഴിയിൽ ചേർന്നു വന്നു.

അവനോടു ക്രിസ്തിയൻ: അല്ലയോ സഖേ! നീ എവിടെനിന്നു വരുന്നു;
യാത്ര എവിടേക്ക്? എന്നു ചോദിച്ചു.

നിർബ്ബോധൻ : സ്വാമിൻ! ഞാൻ ഈ മലയുടെ ഇടഭാഗത്തിലുള്ള
ദേശത്തിൽ ജനിച്ചു വാനപട്ടണത്തിലേക്ക് യാത്രയാകുന്നു.

ക്രിസ്തി: എന്നാൽ വാതിൽകൂടി നീ എങ്ങിനെ കടപ്പാൻ വിചാരിക്കുന്നു:
അവിടെ വല്ല അപായങ്ങൾ ഉണ്ടാകുവാൻ സംഗതി ഉണ്ടു.

നിർബ്ബോ: എല്ലാവരും എന്നപോലെ ഞാനും കടക്കും.

ക്രിസ്തി: അവർ നിണക്കായി തുറക്കേണ്ടതിന്നു വാതിൽക്കൽ കാണിപ്പാൻ
വല്ലതും ഉണ്ടോ?

നിർബ്ബോ: ഞാൻ കർത്താവിന്റെ ഇഷ്ടം അറിഞ്ഞു നേരായി നടന്നു
ഓരോരുത്തർക്ക് കൊടുക്കേണ്ടുന്നത് കൊടുത്തു, ധർമ്മം ചെയ്തു, വളരെ
പ്രാർത്ഥിക്കുന്നതല്ലാതെ, ജന്മദേശത്തെയും വിട്ടു യാത്രയാകുന്നു.

ക്രിസ്തി: അതിന്നു ഞാൻ ഒന്നു പറയട്ടേ; നീ നിന്നെക്കൊണ്ടു എന്തുതന്നെ
വിചാരിച്ചാലും ഈ വഴിയുടെ തലക്കലെ ഇടുക്കുവാതിൽക്കൽകൂടി വരാതെ
വളഞ്ഞ വഴിയായി അകത്തു വന്നതിനാൽ കണക്ക് ദിവസത്തിൽ നീ കള്ളനും
കവർച്ചക്കാരനുമാകുന്നു എന്നു വിധി ഉണ്ടായിട്ടു, പട്ടണപ്രവേശത്തിന്നു
തടവുണ്ടാകും എന്നു ഞാൻ ഭയപ്പെടുന്നു. [ 315 ] നിർബ്ബോ: സ്വാമികളെ! ഞാൻ നിങ്ങളെയും നിങ്ങൾ എന്നെയും ഒട്ടും
അറിയുന്നില്ല. നിങ്ങളുടെ ദേശാചാരപ്രകാരം നിങ്ങൾ നടന്നുകൊള്ളു; എന്റെ
ദേശാചാരപ്രകാരം ഞാനും നടക്കും. എന്റെ നാടും നിങ്ങൾ പറഞ്ഞ
ഇടുക്കുവാതിലും തമ്മിൽ ബഹുദൂരമായിരിക്കുന്നു എന്നു ലോകത്തിൽ എങ്ങും
സമ്മതം; അവിടെയുള്ളവർ ആരും ആ വാതിൽക്കലേക്ക് പോകുന്ന വഴി
അറിയുന്നില്ല; ഇത്ര നല്ല ഇടവഴി ഞങ്ങൾക്ക ഉണ്ടാകകൊണ്ടു അറിവാൻ
ആവശ്യവുമില്ല.

ആ മനുഷ്യൻ സ്വവഞ്ചിതനായി തന്നെത്താൻ ജ്ഞാനി എന്നു
വിചാരിക്കുന്നത് ക്രിസ്തിയൻ കണ്ടപ്പോൾ, ആശാമയനോടു: ഇവൻ മൂഢനായാൽ
വേണ്ടതില്ല എങ്കിലും, ഞാൻ ജ്ഞാനി എന്നു വിചാരിക്കുന്നവന്നു ഉപദേശിച്ചാൽ
എന്തുഫലം! ഭോഷനായവൻ വഴിയിൽ നടക്കുമ്പോൾ, അവന്റെ ജ്ഞാനം
കുറഞ്ഞു പോകും; താൻ ഭോഷനാകുന്നു എന്നു എല്ലാവരോടും പറകയും
ചെയ്യും. (സുഭ. 26, 12) ഇനി അവനോടു സംസാരിക്കയോ താൻ ഇപ്പോൾ
കേട്ടതിനെ വിചാരിപ്പാൻ ഇട ഉണ്ടാകേണ്ടതിന്നു വിടുകയോ ഏതു നല്ലതു?
നാം പിന്നെയും ഒരു സമയം അവന്നായിട്ടു കാത്തു അവന്നു വല്ല ഗുണം
ചെയ്വാനുള്ള തക്കം നോക്കാം എന്നു പതുക്കെ ചോദിച്ചാറെ, ആശാമയൻ:

നിർബ്ബോധൻ ഒന്നു കേട്ടതെ മതി
തുടക്കം പോരാഞ്ഞാൽ വല്ലാത്തതറുതി.
എന്നോർപ്പിക്കുന്നൊരു സാരോപദേശം
കേളായ്കിൽ ഉക്തിക്കില്ല ഫലലേശം
ഉണർവ്വില്ലാതെ മുക്തിയും നിഷിദ്ധം
ഇതി പടെച്ചവന്റെ ചൊൽ പ്രസിദ്ധം

എന്നുപാടി, അവൻ എല്ലാം ഒരിക്കൽ കേട്ടാൽ നന്നല്ല; നാം ഇപ്പോൾ
അവനെ വിടുക, പിന്നെ ഒരു സമയം അവനോടു സംസാരിക്കാമല്ലോ എന്നു
പറകയും ചെയ്തു. ഇങ്ങിനെ അവർ യാത്രയായശേഷം, അല്പം നടന്നു
ഇരുട്ടുള്ളൊരു വഴിയിൽ ചേർന്നപ്പോൾ, ഏഴു പിശാചുകൾ ഒരു മനുഷ്യനെ
ഏഴു കമ്പക്കയറുകൾകൊണ്ടു കെട്ടി. അവർ മുമ്പെ പർവ്വതത്തിന്റെ
അടിയിൽവെച്ചു കണ്ട വാതിലിന്റെ നേരെ ഇഴെച്ചു വലിക്കുന്നതു കണ്ടു ഭ്രമിച്ചു,
കടന്നുപോന്നാറെ, അവൻ അധർമ്മപുരിയിലെ ധർമ്മത്യാഗി ആയിരിക്കും എന്നു
ക്രിസ്തിയൻ വിചാരിച്ചു നോക്കി എങ്കിലും, പിടികിട്ടിയ കള്ളനെപോലെ മുഖം
താഴ്ത്തിയതുകൊണ്ടു അവനെ സ്പഷ്ടമായി തിരിഞ്ഞില്ല. അതിന്റെ ശേഷം
ആശാമയനും നോക്കി വൃഥാസ്വീകാരിയും നരകഗാമിയുമായ ധർമ്മത്യാഗി
എന്നൊരു എഴുത്ത് അവന്റെ പുറത്തു പതിച്ചത് കണ്ടു. അപ്പോൾ ക്രിസ്തിയൻ
തന്റെ കൂട്ടുകാരനോടു ഈ സ്ഥലത്തിൽ തന്നെ മുമ്പെ ഉണ്ടായ ഒരു കാര്യം
ഞാൻ ഓർക്കുന്നു. സത്യപുരക്കാരനായ അല്പവിശ്വാസി എന്നൊരു സഞ്ചാരി
ഇതിലേവന്നു ഘാതകവഴിയോളം എത്തിയപ്പോൾ, കുത്തിയിരുന്നു കണ്മയക്കം [ 316 ] ഉണ്ടായി ഉറങ്ങി. എന്നാറെ വിസ്താരവാതിൽക്കൽനിന്നു ജ്യേഷ്ഠാനുജന്മാരായ
ക്ഷീണഹൃദയൻ, ശങ്കാമയൻ, അപരാധി എന്ന മൂന്നു കള്ളന്മാർ ആ വഴിയായി
വന്നു. അല്പവിശ്വാസിയെ കണ്ടു ഓടി ചെല്ലുമ്പോൾ, അവൻ ഉണർന്നു
യാത്രയാവാൻ തുടങ്ങി എങ്കിലും, അവർ അവനോടു എത്തിനില്ക്കെണം എന്നു
ക്രുദ്ധിച്ചു പറഞ്ഞാറെ, അല്പവിശ്വാസി വിറച്ചു തെറ്റുവാനും എതിർപ്പാനും
വഹിയാതെ നിന്ന സമയം, ക്ഷീണഹൃദയൻ: നിന്റെ മുതൽ ഇങ്ങു കൊണ്ടുവാ
എന്നു കല്പിച്ചതിനെ അനുസരിപ്പാൻ മടിവു കാണിച്ചാറെ, ശങ്കാമയൻ അടുക്കെ
ചെന്നു അവനിൽനിന്നു ഒരു കെട്ടു രൂപ്പിക പറ്റി എടുത്തപ്പോൾ, അവൻ "കള്ളൻ
കള്ളൻ" എന്നു നിലവിളിച്ചാറെ, അപരാധിയുടെ കൈയിൽ ഉള്ള പൊന്തികയാൽ
ഒർ അടി തലയിൽ കൊണ്ടു മോഹിച്ചു വീണു, ചോര ഒഴുകി പോയി.
അതിന്റെ ശേഷം, കള്ളന്മാർ വഴിപോക്കരുടെ ശബ്ദം കേട്ടു
നല്ലാശ്രയപുരത്തിലെ കൃപാധനി വരുന്നു എന്നു പേടിച്ചു അവനെ വിട്ടു ഓടി
പോകയും ചെയ്തു. കുറെ നേരം കഴിഞ്ഞാറെ, അല്പവിശ്വാസിക്ക്
സുബോധമുണ്ടായി എഴുനീറ്റു പണിപ്പെട്ടു യാത്ര തുടങ്ങി, ഇതത്രെ ആ കാര്യം.

ആശാ: അവന്നുള്ളതു എല്ലാം അവർ കവർച്ച ചെയ്യുവോ?

ക്രിസ്തി: അവന്റെ രത്നമണികൾ കിട്ടാത്തതു ഒഴികെ കള്ളന്മാർ
ചിലവിന്നു വേണ്ടിയുള്ള മുതൽ മിക്കവാറും പറിച്ചെടുകയാൽ, അല്പം
പൈസമാത്രം ശേഷിച്ചതേ ഉള്ളു. പിന്നെ രത്നമാണികളെ വില്പാൻ
കഴിയായ്കകൊണ്ടു വളരെ സങ്കടപ്പെട്ടു ഭിക്ഷ എടുത്തും യാത്ര തീരുംവരെ
പലപ്പോഴും വിശപ്പു സഹിക്കേണ്ടിയും വന്നു.

ആശാ: വാനപട്ടണവാതിൽക്കൽ കാണിക്കേണ്ടുന്ന അവന്റെ ചീട്ടും
അവർ പറിച്ചെടുക്കാഞ്ഞത് ആശ്ചര്യമല്ലയോ?

ക്രിസ്തി: ആശ്ചര്യം തന്നെ; അവൻ വളരെ പേടിച്ചു തനിക്കുള്ളതൊന്നും
സൂക്ഷിപ്പാൻ കഴിയായ്കകൊണ്ടു അതുവും എടുപ്പാൻ പ്രയാസം
ഏതുമില്ലായിരുന്നു. അവർക്ക അത് കിട്ടാഞ്ഞത് ദൈവകരുണയത്രെ.

ആശാ: രത്നമണികൾ അവർക്ക് കിട്ടായ്കകൊണ്ടു അവൻ
സന്തോഷിച്ചില്ലയൊ?

ക്രിസ്തി: അതിന്നു സംഗതി ഉണ്ടായിരുന്നു എങ്കിലും, അവൻ വഴിതോറും
തനിക്ക ഉണ്ടായ ചേരദം മാത്രം വിചാരിച്ചു രത്നമണികൾ ശേഷിച്ചതു വളരെ
നേരമായി മുറ്റും മറന്നു, ചിലപ്പോൾ ഓർത്തു അല്പം ആശ്വസിച്ചിട്ടും ഉടനെ
കള്ളന്മാരുടെ അവസ്ഥ ഓർമ്മെക്കു വന്നു ദുഃഖിച്ചു നടക്കും എന്നു ഞാൻ
കേട്ടിരിക്കുന്നു.

ആശാ: അയ്യോ കഷ്ടം! അവന്റെ ദുഃഖം എത്രയും അസഹ്യം തന്നെ.

ക്രിസ്തി: പൊറുത്തുകൂടാത്തത് തന്നെ അന്യരാജ്യത്തിൽ
യാത്രയാകുമ്പോൾ, ചെലവു എല്ലാം കവർന്നുപോയി മുറിയും ഏറ്റുകൊണ്ടാൽ [ 317 ] എന്തൊരു കഷ്ടം! നമുക്കും അങ്ങിനെ വന്നു എങ്കിലോ? അവൻ ദുഃഖത്താൽ
മരിക്കാത്തത് ആശ്ചര്യമല്ലയോ? അവൻ ശേഷം വഴിഎല്ലാം സങ്കടപ്പെട്ടു ഖേദിച്ചു
കാണുന്നവരോടു ഒക്ക ആ കളവ് ഉണ്ടായ സ്ഥലവും വിവരവും, കവർച്ചക്കാരുടെ
പേരുകളെയും, തനിക്ക് വന്ന നഷ്ടവും മറ്റും അറിയിച്ചു നടന്നു എന്നു
കേട്ടിരിക്കുന്നു.

ആശാ: എന്നാൽ അവൻ ചെലവിനുവേണ്ടി രത്നമണികളെ വില്ക്കയോ,
പണയംവെച്ചു വല്ലതും വാങ്ങുകയോ ചെയ്യാഞ്ഞത് എന്തു?

ക്രിസ്തി: നീ ഒരു കുട്ടിയേപ്പോലെ സംസാരിക്കുന്നു. അവൻ അതു
ഏതിന്നുവേണ്ടി പണയം വെക്കും; ആർ അതിനെ കൊള്ളും? ആ കളവ് ഉണ്ടായ
ഇടത്തിൽ അവന്റെ രത്നങ്ങൾക്ക് വില കിട്ടുന്നില്ല; അവിടെത്ത
ഭക്ഷണസാധനങ്ങളും അവന്നു തക്കതല്ല, രത്നങ്ങൾ കൂടാതെ
വാനപട്ടണവാതിൽക്കൽ എത്തിയാൽ, അകത്തു പ്രവേശിപ്പാൻ കഴികയില്ല.
അത് പതിനായിരം കള്ളന്മാരുടെ ഉപദ്രവത്തേക്കാൾ മഹാസങ്കടമുള്ളതാകുന്നു
എന്നവൻ നല്ലവണ്ണം അറിഞ്ഞു.

ആശാ: ഹാ സഹോദര! ഇത്ര ഉഷ്ണിച്ചു പറയുന്നത് എന്തിന്നു? ഏസാവു
പുഴുങ്ങിവെച്ച പയറ്റിന്നായി എത്രയും വലിയ രത്നമായ ജനനാവകാശം
വിൽക്കയും ചെയ്തപ്രകാരം അല്പവിശ്വാസിക്കു ചെയ്തുകൂടെ?

ക്രിസ്തി: ഏസാവു തന്റെ ജനനാവകാശം വിറ്റപ്രകാരവും മറ്റും
ഏറിയവർ ചെയ്തു വരുന്നതിനാൽ അവനെപോലെ ശ്രേഷ്ഠാനുഗ്രഹത്തിൽ
നിന്നു ഭ്രഷ്ടരായി പോകും. എന്നിട്ടും ഏസാവിന്നും അല്പവിശ്വാസിക്കും
തമ്മിൽ വളരെ വ്യത്യാസമുണ്ടു. ഏസാവിന്റെ ജനനാവകാശം ബാഹ്യമത്രെ;
അല്പവിശ്വാസിയുടെ ജനനാവകാശം ആന്തരം തന്നെ. ഏസാവിന്റെ ദൈവം
വയറു; അല്പവിശ്വാസിയുടെ ദൈവം വയറല്ല. ഏസാവിന്റെ ആഗ്രഹം
ജഡസംബന്ധം അത്രെ, അല്പവിശ്വാസിയുടെ ആഗ്രഹം ആത്മീയംതന്നെ.
വയറു നിറക്കുന്നതല്ലാതെ ഏസാവു ഒന്നും അന്വേഷിച്ചില്ല; ഞാൻ മരിച്ചാൽ
ഈ ജനനാവകാശംകൊണ്ടു എനിക്ക് എന്തുപകാരം എന്നവൻ പറഞ്ഞുവല്ലോ?
അല്പവിശ്വാസിക്കു വിശ്വാസം അല്പമെങ്കിലും ജഡമോഹങ്ങളെ ഉപേക്ഷിച്ചു,
രത്നങ്ങൾ വിലയേറിയതാകുന്നു എന്നറിഞ്ഞു ഏസാവുപോലെ വിൽക്കയും
ചെയ്തില്ല. ഏസാവിന്നു വിശ്വാസം അൽപമെങ്കിലും ഉണ്ടായിരുന്നു എന്നു നീ
വായിക്കുന്നില്ലല്ലോ. അവിശ്വാസിയും ജഡമോഹികളുടെ അടിമയുമായ
മനുഷ്യൻ ജനനാവകാശവും ആത്മാവും മറ്റും എല്ലാം നരകത്തിലെ പിശാചിന്നു
വില്ക്കുന്നതിൽ ആശ്ചര്യം എന്തു? അങ്ങിനെയുള്ളവർ കാമവികാരത്താൽ
മദിച്ച കാട്ടുകഴുതപോലെ ആയി എങ്ങിനെ എങ്കിലും തങ്ങളുടെ മനോഗതം
സാധിപ്പിക്കയും ചെയ്യും. എന്നാൽ അല്പവിശ്വാസിയുടെ മനസ്സു ദൈവത്തിൽ
ചേർന്നിരുന്നു, മേലിൽനിന്നു ഇറങ്ങി വരുന്ന ആത്മീകകാര്യങ്ങളാൽ [ 318 ] ദിവസവൃത്തി കഴിക്കുന്നതു സാരം എന്നും നിശ്ചയിച്ചിരുന്നു.
ഇങ്ങനെയുള്ളവൻ വയറു നിറപ്പാൻ വ്യർത്ഥസാധനങ്ങൾക്കുവേണ്ടി തന്റെ
രത്നങ്ങളെ വില്ക്കുമോ? ഒരു മനുഷ്യൻ പുല്ലുകൊണ്ടു വയറു നിറക്കേണ്ടതിന്നു
ഒരു വീശം കൊടുക്കുമോ, കാക്ക ശവം കൊത്തിതിന്നുന്നതു പ്രാവു കണ്ടിട്ടു
താനും ചെന്നുതിന്നുമോ? അവിശ്വാസികൾ ജന്മം പണയംവെച്ചു
ജഡമോഹലാഭത്തിനായി തങ്ങളെയും തന്നെ വിൽക്കയും ചെയ്യുന്നത്പോലെ
സത്യവിശ്വാസം അല്പമെങ്കിലും ലഭിച്ചവർക്ക ചെയ്തുകൂടാ. ഹാ സഹോദര! നീ
മുമ്പെ ചോദിച്ചത് ഒരു ബുദ്ധിമോശമല്ലയോ?

ആശാ: ഉണ്ടായിരിക്കും എങ്കിലും നീ അത്ര ചീറി പറഞ്ഞതുകൊണ്ടു
എനിക്ക് കുറെ അപ്രിയം തോന്നിയിരുന്നു.

ക്രിസ്തി: എന്റെ പാരുഷ്യം നീ ഓർക്കാതെ കാര്യം സൂക്ഷ്മമായി
വിചാരിച്ചാൽ നമ്മിൽ എല്ലാം നന്നാകും.

ആശാ: അല്ലെയൊ ക്രിസ്തിയനേ! വഴിയിൽ കൂടി നടക്കുന്നൊരുത്തന്റെ
ശബ്ദം കേട്ടിട്ടു തന്നെ ഓടിപോയ ആ മൂന്നു കള്ളന്മാർ ഭീരുക്കൾ എന്നേ
വേണ്ടു അല്പവിശ്വാസി ഉൽക്കർഷം പൂണ്ടു പൊരുതാഞ്ഞത് എന്തു?

ക്രിസ്തി: അവർ ഭീരുക്കൾ എന്നു പലരും പറഞ്ഞു എങ്കിലും,
പരീക്ഷാസമയത്ത് ചിലർക്ക മാത്രം അങ്ങിനെ തോന്നിയുള്ളു. ഉൽക്കർഷം
അല്പവിശ്വാസിക്ക് ഉണ്ടായില്ല. അങ്ങിനെയുള്ള പോരിൽ നിണക്ക് ഉണ്ടാകുമോ
എന്നു സംശയിക്കുന്നു. നമ്മിൽനിന്നു ദൂരമായിരിക്കുമ്പോൾ, അവരെ ഭീരുക്കൾ
എന്നു വിചാരിപ്പാൻ എന്തുപ്രയാസം? അവർ അടുക്കെ വരട്ടേ. എന്നാൽ നിന്റെ
ഉൽക്കർഷം സ്പഷ്ടമാകും.

അവർ പിടിച്ചുപറിക്കാരും പാതാളപ്രഭുവിന്റെ സേവകന്മാരുമാകുന്നു.
വേണമെങ്കിൽ താനും വന്നു അവരുടെ സഹായത്തിന്നായി സിംഹംപോലെ
അലറും. അല്പവിശ്വാസിക്ക് എന്നപോലെ എനിക്കും ഒരിക്കൽ അവരോടു
എടവാടുണ്ടായി. ക്രിസ്ത്യാനിക്ക് ഉചിതമായ പ്രകാരം എതിർപ്പാൻ
ഞാൻ തുടങ്ങിയപ്പോൾ, അവർ ഒന്നു കൂകിയ ഉടനെ യജമാനനും വന്നു,
ദൈവകരുണയാൽ ബഹുകേമമുള്ള ആയുധവർഗ്ഗങ്ങളെ ഞാൻ ധരിച്ചില്ലെങ്കിൽ
പ്രാണനാശം വരുമായിരുന്നു. എങ്ങിനെ എങ്കിലും പുരുഷന്നു യോഗ്യമായ
പ്രകാരം നിന്നു സകലവും നന്നായി തീർപ്പാൻ എന്തൊരു പ്രയാസം;
അങ്ങിനെയുള്ള പട കഴിച്ചവന്നു മാത്രം അതിന്റെ അവസ്ഥ തിരിയും.

ആശാ: എന്നാൽ, കൃപാധനി വഴിയിൽ ഉണ്ടു എന്നു തോന്നിയപ്പോൾ
തന്നെ, അവർ മണ്ടിപ്പോയല്ലൊ.

ക്രിസ്തി: രാജാവിന്റെ വീരനായ കൃപാധനിയുടെ വരവിനാൽ അവർ
പലപ്പോഴും യജമാനനോടുകൂടി മണ്ടിപോയാൽ ഒരു ആശ്ചര്യവുമില്ല. എങ്കിലും
രാജാവിന്റെ പ്രജകൾ എല്ലാവരും വീരന്മാരല്ല; പോരിൽ വീര്യം പ്രവൃത്തിപ്പാൻ [ 319 ] കഴിയുന്നതുമല്ല. ദാവീദ് ഗൊലിയാത്തെ ജയിച്ച പ്രകാരം ഒരു ശിശുവിന്നു
കഴിയുമൊ? കാളയുടെ ശക്തി കാരെളപ്പക്ഷിക്കും ഉണ്ടൊ? ചിലർ
ബലവാന്മാരാകുന്നു, മറ്റും ചിലർ ബലഹീനന്മാരത്രെ. ചിലർക്കും അധികം
മറ്റും ചിലർക്ക അല്പം വിശ്വാസം ഉണ്ടു. അല്പവിശ്വാസി വീരൻ അല്ല,
ബലഹീനൻ തന്നെ ആകകൊണ്ടു ആ പോരിൽ തോററുപോയി.

ആശാ: കൃപാധനി അവരോടു എത്തി എങ്കിൽ നന്നായിരുന്നു.

ക്രിസ്തി: കൃപാധനി തന്നെ ആയാലും പ്രയാസം ഉണ്ടു; താൻ തന്റെ
ആയുധാഭ്യാസം മറക്കാതെ, വാളോടുവാൾ എതിർത്താൽ അവരെ നന്നായി
തടുക്കും; എങ്കിലും ക്ഷീണഹൃദയനും ശങ്കാമയനും ഉൾപുക്കു പൊരുതാൻ
അവനെയും നിലത്തുതള്ളി വിട്ടു കളവാൻ സംഗതി ഉണ്ടാകും. എന്നാൽ
ഒരുത്തൻ വീണശേഷം, എന്തു നിർവ്വാഹം? കൃപാധനിയുടെ മുഖത്തിലെ
മുറിവുകളുടെ കലകൾ ഞാൻ പറഞ്ഞത് സത്യം എന്നു തെളിയിക്കുന്നു.
യുദ്ധകാലത്തിൽ താൻ ജീവിക്കും എന്ന ആശവിട്ടു പോയിരുന്നു. എന്നവൻ
ഒരിക്കൽ പറഞ്ഞപ്രകാരം ഞാൻ കേട്ടിരിക്കുന്നു. ആ പെരിങ്കള്ളന്മാരുടെ ഉപദ്രവം
നിമിത്തം ദാവീദ് എത്ര നിലവിളിച്ചു കരഞ്ഞുപോയി. ഹെമാനും ഹിഷ്കിയായും
തങ്ങളുടെ ആയുഷ്കാലത്തിൽ വീരന്മാരായിരുന്നു എങ്കിലും ഇവരോടു
പൊരുതുവാൻ ആവശ്യമായപ്പോൾ, വളരെ കഷ്ടിച്ചു അടി ഏല്ക്കയും ചെയ്തു.
അപോസ്തലന്മാരിൽ പ്രധാനനായ്തോന്നുന്ന പ്രേത്രു തന്നാൽ എന്തെല്ലാം കഴിയും
എന്നു ഒരിക്കൽ അറിവാൻവേണ്ടി പൊരുതപ്പോൾ, ഇവർ അവനെ ഒരു
പെൺകിടാവിനെപോലും പേടിക്കുമാറാക്കി.

അതുകൂടാതെ അവരുടെ പ്രഭു എപ്പോഴും വിളിപ്പാട്ടിൽ തന്നെ
ഇരിക്കകൊണ്ടു അവർ ക്ഷീണിച്ചാലും സഹായിപ്പാൻ വേഗം വരും. എന്നാൽ
അവനോടു അടുക്കുന്നവന്റെ വാൾ ചാട്ടുകുന്തം അസ്ത്രം വിൽ എന്നിവ
ഒന്നും ഏശുന്നില്ല, അവർ ഇരിമ്പിനെ വൈക്കോൽ പോലെയും ചെമ്പു
ചതുക്കമരത്തെ പോലെയും വിചാരിച്ചു അമ്പു അവനെ ഒടിക്കയില്ല;
കവിണയിലെ കല്ലുകൾ അവന്നു താളടിപോലെ ഇരിക്കുന്നു. കുന്തത്തിന്റെ
ഇളക്കത്തെ അവൻ പരിഹസിക്കുന്നു. (യോബ്.41, 26, 29) ഇങ്ങിനെയുള്ളവനെ
വിരോധിപ്പാൻ മാനുഷശക്തി മതിയാകുമൊ? ഒരാൾക്ക യോബിന്റെ കുതിര
കിട്ടി കയറി നല്ലവണ്ണം നടത്തുവാൻ ധൈര്യം ഉണ്ടെങ്കിൽ വലിയ കാര്യങ്ങളെ
ചെയ്വാൻ സംഗതി ഉണ്ടാകും സത്യം; അതെന്തിന്നു? ആ കുതിരയുടെ കഴുത്തു
ഇടിമുഴക്കം ധരിച്ചതു വെട്ടുകിളിയെപോലെ പേടിക്കുന്നില്ല, അതിന്റെ
മൂക്കിന്റെ പ്രതാപം ഭയങ്കരമാകുന്നു. താഴ്വരയിൽ അതിന്റെ കുളമ്പുകൾ
മാന്തുന്നു. അത് തന്റെ ശക്തിയോടെ പ്രസാദിച്ചു ആയുധക്കാരുടെ നേരെ
എതിർപ്പാനായി ഓടുന്നു; ഭീഷണിയിങ്കൽ പരിഹസിച്ചു ഭയപ്പെടാതെയും
വാളിൽനിന്നു പിന്മാറാതെയും ഇരിക്കുന്നു. അമ്പു പൂണിയും മിന്നുന്ന കുന്തവും [ 320 ] അതിന്റെ നേരെ ഇറക്കുന്നെങ്കിൽ ഗർവ്വംകൊണ്ടും കോപംകൊണ്ടും നിലത്തെ
വിഴുങ്ങുന്നു. കാഹളത്തിൻ ധ്വനിയെ പ്രമാണിക്കുന്നില്ല, കാഹളങ്ങളുടെ
ഇടയിൽ ഹാ! ഹാ! എന്നു വിളിച്ചു യുദ്ധത്തെയും സേനാപതികളുടെ
ആർപ്പിനെയും അട്ടഹാസത്തെയും ദൂരത്തുനിന്നു മണക്കുന്നു, (യോബ. 39, 19,
25).

എന്നാൽ കാലാളുകളായ നാം ശത്രുവിനോടു അടുത്തു പൊരുതുവാൻ
ആഗ്രഹിക്കരുതു. മറ്റെവർ പോരിൽ തോറ്റുപോയ പ്രകാരം കേൾക്കുന്നെങ്കിൽ
നാം അവരേക്കാൾ ധൈര്യത്തോടെ നിന്നു ജയിക്കും എന്നു വിചാരിക്കയുമരുതു
അങ്ങിനെ വിചാരിക്കുന്നവർ പരീക്ഷാകാലത്തിൽ അധികം തോല്ക്കേണ്ടി
വരുമല്ലൊ കർത്താവിന്നു വേണ്ടി മറ്റെല്ലാ മനുഷ്യരേക്കാളും വലിയ കാര്യം
ചെയ്തു നല്ലവണ്ണം പൊരുതാം എന്നു തന്റെ മായാഹൃദയത്തിൽ വിചാരിച്ചിരുന്ന
പ്രേത്രുവിനെ ആ വൈരികൾ എത്ര തോല്പിച്ചു, നഷ്ടം വരുത്തി എന്നു നീ
ഓർക്കുന്നുവൊ?

നേർവഴിയിൽ ഈ വക പിടിച്ചുപറി നടക്കകൊണ്ടു നാം എല്ലാ
ആയുധങ്ങളോളും കൂട പരിചയെയും ധരിച്ചിട്ടു പുറപ്പെടെണം
പരിചയില്ലായ്കയാൽ ലെവിയാഥാനോടു അടുത്തു പൊരുതു ജയിപ്പാൻ
പാടില്ലാതെയായ്വന്നു, പരിച ഇല്ലാഞ്ഞാൽ അവൻ നമ്മെ ഒട്ടും ഭയപ്പെടുകയില്ല.
സകലത്തിന്നും മീതെ വിശ്വാസത്തിന്റെ പരിചയെ പിടിച്ചു കൊണ്ടാൽ
ദുഷ്ടനായവന്റെ ആഗ്നേയാസ്ത്രങ്ങളെ കെടുത്തുവാൻ കഴിയും (എഫെ 6,
16) എന്നു പരിചയമുള്ളവൻ പറഞ്ഞു. രാജാവ് ഒരു നായകനെ അയക്കെണം
എന്നല്ല, താൻ തന്നെ കൂട പോരെണ്ടതിന്നു നാം പ്രാർത്ഥിക്കുന്നത് നന്നു.
അതിനാൽ ദാവീദ് മരണനിഴലിന്റെ താഴ്വരയിലും സന്തോഷിക്കയും, ദൈവം
കൂടാതെ ഇരുന്നാൽ ഒരു കാലടിപോലും മാറിപോകുന്നതിനേക്കാൾ താൻ
ഇരിക്കുന്ന സ്ഥലത്തു തന്നെ മരിക്കുന്നതു നല്ലതെന്നു മോശെ പറകയും
ചെയ്തുവല്ലൊ. ഹാ സഹോദര! അവൻ നമ്മുടെ കൂട ഉണ്ടായാൽ നാം പതിനായിരം
വിരോധികളെ പേടിക്കേണ്ടാ. അവൻ ഇല്ലാതിരുന്നാലോ സഹായക്കാരും
നശിക്കും.

ഞാൻ പോരിൽ ഉണ്ടായിരുന്നു; ദൈവകരുണയാൽ ഇന്നുവരയും
ജീവിച്ചിരിക്കുന്നു എങ്കിലും, എന്റെ പൌരുഷത്തിൽ പ്രശംസിപ്പാൻ ഏതുമില്ല;
നാം അനർത്ഥമേശാത്ത ദിക്കിൽ എത്തിയില്ല, ആ വക ഒന്നും വരാതെ ഇരുന്നാൽ
കൊള്ളാം, എങ്കിലും സിംഹവും കരടിയും എന്നെ വിഴുങ്ങീട്ടില്ലായ്കകൊണ്ടു
യാതൊരു ചേലയില്ലാത്ത ഫിലിസ്തിയൻ വന്നാലും ദൈവം എന്നെ രക്ഷിക്കും
എന്നു ഞാൻ വിശ്വസിച്ചിരിക്കുന്നു എന്നു ക്രിസ്തിയൻ പറഞ്ഞു.

അല്പവിശ്വാസി നീ എന്തൊരു കഷ്ടം
ദ്രവ്യവിശേഷം കവർച്ചയിൽ നഷ്ടം [ 321 ] ആക്കിയതാലെ ദരിദ്രനായോ?
എന്നതു ശിഷ്യ നീ കേട്ടുടൻ ഓടി
വാങ്ങു വിശ്വാസം അതാൽ അരികോടി
നീക്കും അല്ലായ്കിൽ ഒർ ആവതുണ്ടൊ

എന്നു പാടി, ഇങ്ങിനെ അവർ മുമ്പായും നിർബോധൻ പിമ്പായും നടന്നു
കൊണ്ടിരുന്ന സമയം ഒരു ദിക്കിൽ ഇരുവഴി കണ്ടു ഏതിൽ പോകെണം എന്നു
സംശയിച്ചു നില്ക്കുമ്പോൾ, വെള്ള ഉടുത്തും മുഖം വെളുപ്പിച്ചുമുള്ള കറുത്ത
മനുഷ്യൻ എത്തി; നിങ്ങൾ ഇവിടെ നില്ക്കുന്നത് എന്തിന്നു? എന്നു ചോദിച്ചാറെ,
ഞങ്ങൾ വാനപട്ടണത്തേക്ക് യാത്രയാകുന്നു; നേർവഴി ഏതു എന്നറിയുന്നില്ല
എന്നവർ പറഞ്ഞശേഷം, അവൻ ഞാനും പോകുന്നതു അവിടെക്കു തന്നെ;
എന്റെ കൂട പോരുവിൻ എന്നു പറഞ്ഞുകേട്ടു അവർ അവന്റെ പിന്നാലെ
ചെന്നു നടക്കുമ്പോൾ, വഴി ക്രമേണ തങ്ങൾ പോവാൻ വിചാരിച്ച
പട്ടണത്തിൽനിന്നു മുഖം മുഴുവനും തിരിപ്പോളം വളയുന്നത് കണ്ടു എന്നിട്ടും
അവർ അവന്റെ പിന്നാലെ ചെന്നു ബോധം വരും മുമ്പെ ഒരു വലയിൽ കുടുങ്ങി
വലഞ്ഞു നില്ക്കുമ്പോൾ, കറുത്തവന്റെ വസ്ത്രം നീങ്ങിയതിനാൽ അവർ
എവിടെ എന്നറിഞ്ഞു വല വിട്ടുപോവാൻ കഴിയായ്കകൊണ്ടു ചില സമയം
ദുഃഖിച്ചു കിടക്കയും ചെയ്തു.

അപ്പോൾ ക്രിസ്തിയൻ തന്റെ കൂട്ടാളിയോടു: ഞാൻ എന്റെ തെറ്റു
ഇപ്പോൾ കാണുന്നു. "മുഖസ്തുതിക്കാരനെ സൂക്ഷിപ്പിൻ എന്നു ഇടയന്മാർ
നമ്മോടു കല്പിച്ചില്ലയോ? കൂട്ടുകാരനോടു മുഖസ്തുതി പറയുന്നവൻ അവന്റെ
നടകൾക്ക് വലയെ വിരിക്കുന്നു. (സദൃ. 29, 5) എന്നു ജ്ഞാനമുള്ളവൻ പറഞ്ഞ
പ്രകാരം നമുക്കു ഇന്നുണ്ടായി എന്നു പറഞ്ഞു.

ആശാ: വഴി അറിയുവാൻ വേണ്ടി ആയവർ നമുക്ക് തന്നെ സൂചകച്ചീട്ടിനെ
നോക്കി വായിക്കയും നശിപ്പിക്കുന്നവന്റെ ഇടവഴികളിൽനിന്നു
അകന്നിരിക്കയും നാം ചെയ്തിട്ടില്ലല്ലൊ!നിൻ അധരങ്ങളുടെ വചനം കൊണ്ടത്രെ
താൻ പാതകക്കാരന്റെ മാർഗ്ഗങ്ങളെ സൂക്ഷിച്ച ഒഴിഞ്ഞു (സങ്കീ. 17,4) എന്ന്
ദാവീദ് പറഞ്ഞു. നമ്മെക്കാൾ ബുദ്ധിമാനായിരുന്നു.

അവർ അങ്ങിനെ വലയിൽ ദുഃഖിച്ചു കൊണ്ടിരിക്കുമ്പോൾ, കൈയിൽ
ചമ്മട്ടി പിടിച്ചൊരു പ്രകാശമയൻ അടുക്കെ ചെന്നു: നിങ്ങൾ എവിടെനിന്നു
വരുന്നു ഇവിടെ എന്തിന്നു കിടക്കുന്നു? എന്നു ചോദിച്ചതിന്നു അവർ: ഞങ്ങൾ
ചിയോനിലേക്ക് പോകുന്ന സഞ്ചാരികൾ ആകുന്നു; വെള്ള ഉടുത്തൊരു
കറുത്തവൻ ഞങ്ങളെ കണ്ടു, ഞാനും അവിടേക്ക് തന്നെ പോകുന്നു. എന്റെ
കൂട വരുവിൻ എന്നു പറഞ്ഞു ഞങ്ങളെ നേർവഴിയിൽനിന്നു തെറ്റിച്ചുകളഞ്ഞു.
എന്നു അറിയിച്ചാറെ, ചമ്മട്ടി പിടിച്ചവൻ: ആയവൻ കള്ള അപ്പോസ്തലനും
വെളിച്ചദൂത വേഷം ധരിച്ച മുഖസ്തുതിക്കാരനുമാകുന്നു എന്നു പറഞ്ഞു,വല [ 322 ] കീറി അവരെ വിടുത്തു. നേർവഴിയിൽ നിങ്ങളെ ആക്കി ചേർക്കേണ്ടതിന്നു
എന്റെ പിന്നാലെ വരുവിൻ എന്നു കല്പിച്ചു മുഖസ്തുതിക്കാരനെ അനുസരിച്ചു
ഉപേക്ഷിച്ചുപോയ വഴിയിൽ അവരെ എത്തിച്ചു. പിന്നെ അവൻ കഴിഞ്ഞ
രാത്രിയിൽ നിങ്ങൾ എവിടെ പാർത്തു? എന്നു ചോദിച്ചു.

സഞ്ചാരികൾ : വാഞ്ഛിതമലയിൽ ഇടയന്മാരോടു കൂട തന്നെ.

പ്രകാശമ്യൻ: വഴിയെ അറിവാൻവേണ്ടി അവർ നിങ്ങൾക്ക ഒരു
സൂചകച്ചീട്ടു തന്നുവൊ?

സഞ്ചാ: തന്നു.

പ്രകാശ: സംശയമുണ്ടായപ്പോൾ നിങ്ങൾ അതിനെ നോക്കി
വായിച്ചുവോ?

സഞ്ചാ: വായിച്ചില്ല.

പ്രകാശ: എന്തുകൊണ്ടു വായിച്ചില്ല?

സഞ്ചാ: ഞങ്ങളോടു മറന്നുപോയി.

പ്രകാശ: മുഖസ്തുതിക്കാരനെ സൂക്ഷിപ്പിൻ എന്നു ഇടയന്മാർ
പറഞ്ഞില്ലയോ?

സഞ്ചാ: പറഞ്ഞു എങ്കിലും ആ വെള്ളവസ്ത്രധാരി മുഖസ്തുതിക്കാരൻ
തന്നെ എന്നു ഞങ്ങൾ വിചാരിച്ചില്ല.

അനന്തരം ഞാൻ സ്വപ്നത്തിൽ കണ്ടത് എന്തെന്നാൽ: നിങ്ങൾ നിലത്ത്
കിടപ്പിൻ എന്നവൻ കല്പിച്ചു അവരും അനുസരിച്ചു കിടന്നപ്പോൾ നടക്കേണ്ടുന്ന
നല്ല വഴി ഉപദേശിപ്പാൻ അവരെ നല്ലവണ്ണം ശിക്ഷിച്ചു അടിക്കുന്നതിന്നിടയിൽ
ഞാൻ പ്രിയംഭാവിക്കുന്നവരെ ഒക്കെയും ആക്ഷേപിച്ചു ശിക്ഷിക്കുന്നു (വെളി. 3,
19) നിങ്ങൾ ഉണർന്നു അനുതപിച്ചു ഇടയന്മാരുടെ വാക്കു ഇനി മറക്കാതെ
നേർവ്വഴിയിൽ സൂക്ഷിച്ചു നടന്നു കൊൾവിൻ.

എന്നു കല്പിച്ചാറെ, അവർ അവനെ പുകണ്ണു യാത്രയായി.

സഞ്ചാരിക്കൂട്ടം തെറ്റിപോകും കാലം
അനുഭവിപ്പതൊക്ക നോക്കുവിൻ
സുബുദ്ധിചൊൽ മറന്നാൽ ഒരു ജാലം
കൈ കാൽ കുടുക്കി കെട്ടിവെച്ച പിൻ
ആർ വർണ്ണിക്കും അവർക്കുണ്ടായ അല്ലൽ
സംരക്ഷ ഉണ്ടതോടു കൂടെതല്ലൽ

എന്നു പാടുകയും ചെയ്തു.

കുറെ കാലം കഴിഞ്ഞ ശേഷം നേർവ്വഴിയിൽ കൂടി മന്ദംമന്ദം എതിരെ
വരുന്നൊരുത്തന്നെ ദൂരത്തു നിന്നു സഞ്ചാരികൾ കണ്ടപ്പോൾ ക്രിസ്തിയൻ
തന്റെ കൂട്ടാളിയോട് അങ്ങു ചിയോൻ പുറമിട്ടു മടങ്ങിവരുന്നൊരാൾ നമ്മുടെ
നേരെ വരുന്നുണ്ടു എന്നു പറഞ്ഞു.

ആശാ: ഞാനും അവനെ കാണുന്നു, പക്ഷെ അവൻ മുഖസ്തുതിക്കാരൻ [ 323 ] നാം നമ്മെ തന്നെ നല്ലവണ്ണം കരുതെണം എന്നു പറഞ്ഞു. അനന്തരം ആ
നാസ്തികൻ ക്രമത്താലെ അടുത്തു വന്നു നിങ്ങളുടെ യാത്ര എവിടേക്ക് എന്നു
ചോദിച്ചു.

ക്രിസ്തി: ചിയോനിലേക്ക് തന്നെ എന്നു പറഞ്ഞാറെ, നാസ്തികൻ
വളരെ ചിരിച്ചു.

ക്രിസ്തി: നീ ഇങ്ങനെ ചിരിക്കുന്നത് എന്തിന്നു?

നാസ്തികൻ: ബുദ്ധിഹീനന്മാരായ നിങ്ങൾ ഇത്ര കഷ്ടമുള്ള പ്രയാണം
ചെയ്യുന്നത് കാണുകയാൽ ചിരിക്കുന്നു. നിങ്ങളുടെ അദ്ധ്വാനത്തിന്റെ ഫലം
നടത്തം തന്നെ.

ക്രിസ്തി: എന്തിന്നു ഞങ്ങളെ ചേർക്കയില്ല എന്നു നീ
വിചാരിക്കുന്നുവോ?

നാസ്തി: ചേർക്കുന്നതിന്നു എന്തു? നിങ്ങൾ കാനനജലത്തെ പോലെ
അന്വേഷിക്കുന്ന സ്ഥലം ഈ സർവ്വലോകത്തും ഇരിക്കയില്ല നിശ്ചയം.

ക്രിസ്തി: എന്നാൽ പരലോകത്തിൽ ഉണ്ടല്ലോ.

നാസ്തി: എന്റെ നാട്ടിൽ പാർത്ത സമയം ഞാനും നിങ്ങൾ ഇപ്പോൾ
പറഞ്ഞതിനെ കുറിച്ചു കേട്ടു കാണ്മാനായി പുറപ്പെട്ടു ഇരുപതു സംവത്സരമായി
ആ പട്ടണത്തെ നോക്കി നടന്നിട്ടും യാത്രയുടെ ഒന്നാം ദിവസം കണ്ടതിൽ
അധികമായിട്ടു ഒന്നു ഇന്നുവരെയും കാണായ്വന്നില്ല.

ക്രിസ്തി: അങ്ങിനെ ഒരു സ്ഥലം കാണ്മാനുണ്ടു എന്നു ഞങ്ങൾ കേട്ടും
വിശ്വസിച്ചും ഇരിക്കുന്നു.

നാസ്തി: എന്റെ നാട്ടിൽ പാർത്ത സമയം ഞാൻ വിശ്വസിച്ചില്ലെങ്കിൽ
ഇത്രോടം നടന്നു അന്വേഷിക്കുമോ? അങ്ങിനെത്ത സ്ഥലം ഉണ്ടായിരുന്നാൽ
നിങ്ങൾ നടന്നതിൽ അധികം ദൂരം ചെന്നവനായ ഇദ്ദേഹം
കാണാതിരിക്കയില്ലായിരുന്നു നിശ്ചയം. അത് ഇല്ലായ്കകൊണ്ടതെ ഞാൻ
വിട്ടുപോയ നന്മകളെ പിന്നെയും അനുഭവിച്ചു ആശ്വസിപ്പാനായി മടങ്ങി
പോന്നു.

അപ്പോൾ ക്രിസ്തിയൻ തന്റെ കൂട്ടാളിയായ ആശാമയനോടു: ഇവൻ
പറഞ്ഞതു സത്യം തന്നെയൊ? എന്നു ചോദിച്ചു.

ആശാ: നീ കരുതി കൊൾക! അവൻ മുഖസ്തുതിക്കാരൻ തന്നെ; നാം
മുമ്പെ ഇങ്ങിനെയൊരുത്തന്റെ ചതിവാക്കു അനുസരിച്ചപ്പോൾ എത്ര ദുഃഖം
അനുഭവിച്ചു എന്നോർത്തു കൊൾക. ചിയോൻ ഇല്ല എന്നവൻ പറഞ്ഞതു
എന്തു? വാഞ്ഛിത മലകളിൽനിന്നു പട്ടണവാതിലിനെ നാം കണ്ടുവല്ലൊ. നാം
വിശ്വാസപ്രകാരം നടക്കേണ്ടുന്നതാകുന്ന ചമ്മട്ടിക്കാരൻ നമ്മെ എത്തി
പിടിക്കാതിരിക്കേണ്ടതിന്നു താമസിക്കരുതു. അറിവിൻ മൊഴികളെ
വിട്ടുഴലുവാൻ തക്കവണ്ണം ശിക്ഷയെ കേൾക്കുന്നതു എൻമകനെ മതിയാക്കുക [ 324 ] (സദൃ. 19,27) എന്ന വാക്കു നീ തന്നെ എന്റെ ചെവിയിൽ
മന്ത്രിക്കെണ്ടതായിരുന്നു. ഹാ സഹോദര! അവനെ കേൾക്കരുതെ നമ്മുടെ
ആത്മാക്കളുടെ രക്ഷക്കെയായിട്ടു നാം വിശ്വസിക്ക.

ക്രിസ്തി: ഹാ സഹോദര! നിന്റെ വിശ്വാസത്തെ കുറിച്ചു എനിക്ക്
സംശയം തോന്നീട്ടു ഞാൻ അങ്ങിനെ ചോദിക്കയല്ല നിന്റെ
പരമാർത്ഥഹൃദയത്തിൽനിന്നു ഒരു ഫലം പറിച്ചെടുത്തു നിണക്ക് കാണിപ്പാൻ
വേണ്ടി ചോദിച്ചതേയുള്ളൂ. ഇഹലോകത്തിന്റെ പ്രഭു ഈ മനുഷ്യനെ
കുരുടനാക്കി എന്നു എനിക്ക് വേണ്ടുംവണ്ണം ബോധിച്ചിരിക്കുന്നു.
സത്യവിശ്വാസം നമുക്കു ലഭിച്ചു എന്നു അറിഞ്ഞിട്ടു നാം നടക്ക, സത്യത്തിൽ
നിന്നു ഒരു കളവും ഉണ്ടാക ഇല്ലല്ലൊ (1. യൊ. 2, 11)

ആശാ. ഞാൻ ഇപ്പൊൾ ദൈവമഹത്വത്തിന്റെ ആശയിൽ
സന്തോഷിക്കുന്നു എന്നു പറഞ്ഞാറെ ഇരുവരും നാസ്തികനെ വിട്ടു
നടക്കുമ്പോൾ അവൻ ചിരിച്ചു തന്റെ വഴിക്ക് പോകയും ചെയ്തു.

എന്നാറെ ഞാൻ സ്വപ്തനത്തിൽ കണ്ടത് എന്തെന്നാൽ: അവർ പ്രയാണം
ചെയ്തു അന്യന്മാർക്കും കണ്മയക്കം വരുത്തുന്ന കാറ്റു നിറഞ്ഞ ദേശത്തിൽ
എത്തിയാറെ, ആശാമയന്നു വളരെ ഉറക്കം തൂങ്ങി ക്രിസ്തിയനോടു: എന്റെ
കണ്ണുകൾ ഇപ്പോൾ വളരെ മങ്ങുന്നു ഒന്നും കാണ്മാൻ കഴികയില്ല; നാം അല്പം
ഉറങ്ങുക എന്നു പറഞ്ഞു.

ക്രിസ്തി: അതരുതു. ഉറങ്ങിയാൽ പിന്നെയും ഉണരുമോ?

ആശാ: എന്തിന്നു സഹോദര! തളർന്നിരിക്കുന്നവർക്ക ഉറക്കം
വേണ്ടതല്ലയോ? നാം അല്പം ഉറങ്ങിയാൽ ആശ്വാസം ഉണ്ടാകും.

ക്രിസ്തി. ആഭിചാരനിലത്തിൽ ഉറങ്ങരുതു എന്നു ഇടയന്മാരിൽ ഒരുവൻ
പറഞ്ഞില്ലയോ? ശേഷമുള്ളവരെപ്പോലെ ഉറങ്ങാതെ ഉണർന്നും നിർമ്മദിച്ചും
കൊണ്ടിരിക്ക (1 തെ. 5, 6) എന്ന ആ വചനത്തിന്റെ പൊരുളാകുന്നു.

ആശാ: സത്യം; ഞാൻ എന്റെ തെറ്റു കാണുന്നു; ഇവിടെ ഞാൻ
തനിയെ ഇരുന്നെങ്കിൽ ഉറങ്ങി നശിക്കുമായിരുന്നു. ഒരുവനേക്കാൾ
ഇരുവർ നല്ലു (സഭാ. 4,9) എന്നു ജ്ഞാനമുള്ളവൻ പറഞ്ഞതു സത്യം തന്നെ. നിന്റെ
സംസർഗത്താൽ എനിക്ക് ഇതുവരെയും ഉപകാരം വളരെ വന്നു, ദൈവം നിന്നെ
അനുഗ്രഹിക്കട്ടെ.

ക്രിസ്തി. എന്നാൽ നാം ഉറക്കം ഒഴിപ്പാനായി സല്ലാപം ചെയ്ക.

ആശാ. അങ്ങിനെ ആകട്ടെ; എനിക്ക് വളരെ ഇഷ്ടം.

ക്രിസ്തി. എങ്കിലൊ എവിടെ തുടങ്ങെണം?

ആശാ: ദൈവം നമ്മെക്കൊണ്ടു പ്രവൃത്തിപ്പാൻ തുടങ്ങിയ
ഇടത്തിൽനിന്നു തന്നെ മനസ്സുണ്ടെങ്കിൽ നീ ആരംഭിക്ക.

ക്രിസ്തി: ഞാൻ മുമ്പെ ഒരു പാട്ടു പാടട്ടെ: [ 325 ] ഉറക്കം തൂക്കുമ്പോൾ വരും അപായം
അതിന്നൊഴിച്ചലായിട്ടൊരുപായം
സഭാസംസർഗ്ഗം എന്നു വിശ്വസി!
ഇതൊന്നു തട്ടി പറയാത്ത ന്യായം
സല്ലാപം ചെയ്തു ദേവച്ചൊല്പടി
കലാപം എന്നി ചൊല്ലാം എന്നറി.

അപ്പോൾ ക്രിസ്തിയൻ തുടങ്ങി ആശാമയനോടു: മോക്ഷയാത്രക്കു
നിണക്ക് ആദ്യം എങ്ങിനെ മനസ്സായി? എന്നു ചോദിച്ചു.

ആശാ: എന്റെ ആത്മരക്ഷ അന്വേഷിപ്പാൻ ആദ്യം എങ്ങിനെ മനസ്സായി
എന്നൊ?

ക്രിസ്തി: അതു തന്നെ ഞാൻ ചോദിച്ചത്.

ആശാ: ഞാൻ ബഹു കാലമായി മായാചന്തയിൽ ക്രയവിക്രയങ്ങൾ
ക്കായി വെച്ച സാധനങ്ങളിൽ രസിച്ചു ഒരു വലിയ കച്ചവടക്കാരനായി,
ബിംബാരാധന, മദ്യപാനം, ദ്രവ്യാഗ്രഹം, ദുർമ്മോഹം, വേശ്യാസംഗം, വഞ്ചന,
ചതി, പൈശൂന്യം, അസൂയാദി തർക്കങ്ങൾ എന്നും മറ്റും ഏറിയ ചരക്കുകൾ
കൊണ്ടു രാപ്പകൽ വ്യാപാരം ചെയ്തു വന്നശേഷം, നിന്നിൽനിന്നും തന്റെ
വിശ്വാസഭക്തികൾ നിമിത്തം മായാചന്തയിൽ നിന്നു മരിച്ച
വിശ്വസ്തനിൽനിന്നും കേട്ട ദേവകാര്യങ്ങളെ വിചാരിച്ചതിനാൽ ആ ക്രിയകളുടെ
അവസാനം മരണമാകുന്നു എന്നും, ഇവ നിമിത്തം ദേവകോപം അനധീനതയുടെ
പുത്രർ മേൽ വരുന്നു എന്നും കാണുകയും ചെയ്തു. (എഫെ. 5, 6)

ക്രിസ്തി. നീ അപ്പോൾ തന്നെ ആ പാപബോധത്തിന്റെ ശക്തിയിൽ
കുടുങ്ങിയോ?

ആശാ. അതില്ല; പാപത്തിന്റെ വെറുപ്പും, അതിനാൽ വരുന്ന ശിക്ഷയും
സമ്മതിപ്പാൻ മടിച്ചതു കൊണ്ടു ഞാൻ വചനത്തിന്റെ വെളിച്ചം
കാണാതിരിക്കേണ്ടതിന്നു കണ്ണു അടെച്ചു.

ക്രിസ്തി: ദൈവാത്മാവിന്റെ പ്രവൃത്തി നിന്നിൽ ഇപ്രകാരം
വിരോധിപ്പാൻ എന്തു സംഗതി?

ആശാ: പാപിക്ക് മാനസാന്തരം വരുത്തുവാൻ ദൈവം പാപഭയം
ജനിപ്പിക്കുന്നതിനാൽ തുടങ്ങുന്നു എന്നറിയായ്കകൊണ്ടു, അതു
ദൈവാത്മാവിന്റെ പ്രവൃത്തിയാകുന്നു എന്നു ഞാൻ വിചാരിച്ചില്ല. അതു
കൂടാതെ ഞാൻ പാപത്തിൽ രസിച്ചു, അതിനെ ഉപേക്ഷിപ്പാനും എത്രയും
ഇഷ്ടന്മാരായ ചങ്ങാതിമാരെ വിടുവാനും മനസ്സുണ്ടായില്ല. ആ പാപബോധവും
എനിക്ക് വളരെ അസഹ്യമായിരിക്കകൊണ്ടു അതിന്റെ ഓർമ്മപോലും
പൊറുപ്പാൻ കഴിഞ്ഞില്ല.

ക്രിസ്തി: എന്നാൽ ആ സുഖക്കേടു ചിലപ്പോൾ അററുപോയി എന്നു
തോന്നുന്നു? [ 326 ] ആശാ. ചിലപ്പോൾ അങ്ങിനെ ആയി എങ്കിലും കൂടക്കൂട പുതുതായി
മഹാസങ്കടമുണ്ടാക്കി.

ക്രിസ്തി: എന്നാൽ നിന്റെ പാപം കൂടക്കുട ഉണർത്തിയതു എന്തു?

ആശാ: ഞാൻ വല്ല ഭക്തനായ മനുഷ്യനെ വഴിയിൽ വെച്ചുകാണുകയും
ദൈവവചനം കേൾക്കയും, എനിക്കോ മറ്റും വല്ലവർക്കോ ദീനം ഉണ്ടാകയും,
വല്ലവരും ക്ഷണത്തിൽ മരിക്കയും, ഞാനും ഒരു സമയം മരിച്ചു ന്യായവിധിക്ക്
പോകേണ്ടി വരും എന്ന് വിചാരിക്കയും ചെയ്താൽ എന്റെ പാപം ഉണരും.

ക്രിസ്തി: അങ്ങിനെ ഉണ്ടായപ്പോൾ പാപം അത്രെ വഷളായുള്ളതല്ല
എന്ന് തോന്നിയോ?

ആശാ: അല്ല, ഭയങ്കരമായി തോന്നി, പാപം ചെയ്തവാൻ ഇച്ഛിച്ചാൽ
സൌഖ്യക്കേടു ഇരട്ടിച്ചുണ്ടാകും.

ക്രിസ്തി: അതിന്നു നീ എന്തു ചെയ്തു?

ആശാ: എന്റെ നടപ്പു ഞാൻ മാറ്റുന്നില്ലെങ്കിൽ നാശം ഉണ്ടാകും എന്നു
നിശ്ചയിച്ചു.

ക്രിസ്തി: നീ അങ്ങിനെ ചെയ്തതുവോ?

ആശാ: ചെയ്തു; ഞാൻ പാപകർമ്മങ്ങളെയും പാപിഷ്ഠന്മാരായ
ചങ്ങാതിമാരെയും വിട്ടു പ്രാർത്ഥിച്ചു ദൈവവചനം വായിച്ചു, പാപത്തെ ഓർത്തു
കരഞ്ഞു, അയല്ക്കാരോട് സത്യവാക്കു പറഞ്ഞു, മറ്റും ഏറിയ സൽക്രിയകളെ
ചെയ്വാൻ തുടങ്ങി.

ക്രിസ്തി: ഞാൻ ഇതിനാൽ ഗുണവാനായി എന്നപ്പോൾ തോന്നിയോ?

ആശാ: കുറെ നാൾ അങ്ങിനെ തോന്നി എങ്കിലും, ക്രമത്താലെ എന്റെ
ദുഃഖങ്ങൾ മടങ്ങി വന്നു വളരുകയും ചെയ്തു.

ക്രിസ്തി: അതെങ്ങിനെ? നീ അപ്പോൾ ഗുണവാനായല്ലൊ?

ആശാ: ഞങ്ങളുടെ നീതി ഒക്കയും അഴുക്കുള്ള ജീർണ്ണവസ്ത്രംപോലെ
ആകുന്നു; (ധർമ്മം). ന്യായപ്രമാണക്രിയകളാൽ മനുഷ്യൻ
നീതീകരിക്കപ്പെടുകയില്ല; നിങ്ങളും നിയോഗപ്രകാരം ചെയ്തപ്പോഴേക്കു
ഞങ്ങൾ നിസ്സാരദാസരാകുന്നു ചെയ്യേണ്ടിയതത്രെ ചെയ്തതു എന്നു പറവിൻ
എന്നും മറ്റും വേദവാക്യങ്ങളെ കേട്ടതിനാൽ സംശയിച്ചു. എന്റെ നീതി
അഴുക്കുള്ള ജീർണ്ണവസ്ത്രംപോലെ എന്നും ന്യായപ്രമാണക്രിയകളാൽ ഒരു
മനുഷ്യന്നും നീതിവരികയില്ല എന്നും ഞങ്ങളോടും കല്പിച്ചിരിക്കുന്ന സകലവും
ചെയ്ത ശേഷം, ഞങ്ങൾ പ്രയോജനമില്ലാത്തവരത്രെ എന്നും വന്നു പോയാൽ,
ക്രിയകളാൽ സ്വർഗ്ഗം പൂകാം എന്ന വിചാരം മൗഢ്യം തന്നെ എന്നു ഞാൻ
നിനെച്ചു. ഒരുത്തൻ പീടികക്കാരനോട് നൂറു ഉറുപ്പികെക്ക് ചരക്ക കടമായി
വാങ്ങിയത് വിടാതെ ശേഷം കൊള്ളുന്ന സകല വസ്തുവിന്നും മുതൽ
കൊടുത്താലും മുതലാളി അവനെ പിടിച്ചു തടവിൽ പാർപ്പിപ്പാൻ [ 327 ] ന്യായമുണ്ടല്ലൊ എന്നോർക്കയും ചെയ്തു.

ക്രിസ്തി: നല്ല ഉപമ; അത് നിണക്ക് എത്തിച്ച ഉപദേശം എന്തു?

ആശാ: പാപത്താൽ ദൈവത്തിന്നു പെട്ട മഹാ കടം ഞാൻ നടപ്പു മാറ്റി
സൽക്രിയകളെ ചെയ്വാൻ നോക്കുന്നതിനാൽ വീടുവാൻ കഴിയായ്കകൊണ്ടു,
മുമ്പെ ഞാൻ ചെയ്ത അപരാധങ്ങളാൽ വരുത്തിയ ശിക്ഷാവിധിയിൽനിന്നു
എനിക്ക് എങ്ങിനെ രക്ഷ ഉണ്ടാകും എന്നു വിചാരിച്ചു.

ക്രിസ്തി: ആ വിചാരം നന്നായി. പിന്നെയൊ?

ആശാ. നടപ്പു മാറ്റിയ പിൻ ഞാൻ ചെയ്തു വരുന്ന ക്രിയകളെ
സൂക്ഷമായി നോക്കുന്തോറും അവ സകലവിധ പാപംകൊണ്ടു
നിറഞ്ഞിരിക്കുന്നു എന്നു കണ്ടു. മുമ്പേത്ത നടപ്പു പാപം കൂടാതെ,
ആയിരുന്നെങ്കിൽ ഞാൻ ഇപ്പോൾ, ഒരെ ദിവസത്തിൽ ചെയ്യുന്ന പാപം എന്നെ
നരകത്തിൽ തള്ളുവാൻ മതി എന്ന വിചാരം എന്നെ വിടുന്നില്ല.

ക്രിസ്തി: പിന്നെ നീ കണ്ട വഴി എന്തു?

ആശാ: എന്തു ചെയ്യേണം എന്നറിയാതെ, വിശ്വസ്തന്റെ അടുക്കൽ
ചെന്നു എന്റെ അവസ്ഥ അവനോടു അറിയിച്ചതിന്നു പാപം
കൂടാതെയുള്ളൊരുത്തന്റെ നീതി നിണക്ക കിട്ടാഞ്ഞാൽ നിന്റെയും സകല
ലോകത്തിന്റെയും നീതിയും നിന്നെ രക്ഷിപ്പാൻ പോരാ എന്നു പറഞ്ഞു.

ക്രിസ്തി: അവൻ പറഞ്ഞത് സത്യം എന്നു നീ ഉടനെ വിശ്വസിച്ചുവൊ?

ആശാ: നടപ്പു മാറ്റിയതിനാൽ എനിക്ക ആശ്വാസവും പ്രസാദവും
തോന്നിയ സമയം, അവൻ അങ്ങിനെ എന്നോട് പറഞ്ഞു എങ്കിൽ, ഞാൻ
അവനെ മൂഢൻ എന്നു വിളിക്കുമായിരുന്നു; എന്നാൽ എന്റെ പോരായ്മയും
സൽക്രിയകളിൽ കലർന്ന പാപവും സ്പഷ്ടമായ ശേഷം, അതു സത്യം തന്നെ
എന്ന് പ്രമാണിക്കേണ്ടി വന്നു.

ക്രിസ്തി: ഒരിക്കലും പാപം ചെയ്തിട്ടില്ലാത്ത ആൾ ഉണ്ടു എന്ന് നിണക്ക്
അന്നേരം ബോധിച്ചുവൊ?

ആശാ: ആ വാക്കുകളെ ആദ്യം കേട്ടപ്പോൾ, ഞാൻ വിസ്മയിച്ചു
നോക്കീട്ടും സംഭാഷണവും ചേർച്ചയും ഏറിയതിനാൽ എനിക്ക് കാര്യബോധം
വന്നു.

ക്രിസ്തി: പാപമില്ലാത്തവൻ ആരെന്നും അവനാൽ നീ എങ്ങിനെ
നീതീകരിക്കപ്പെടും. എന്നും ചോദിച്ചുവൊ?

ആശാ: ചോദിച്ചു. അത്യുന്നതന്റെ വലത്തു ഭാഗത്തിരിക്കുന്ന
കർത്താവായ യേശു മാത്രം പാപമില്ലാത്തവനാകുന്നു. അവൻ ഭൂലോകത്തിൽ
മനുഷ്യനായി നടന്ന സമയം ചെയ്തതിലും മരത്തിൽ തറക്കപ്പെട്ടു കഷ്ടങ്ങളെ
സഹിച്ചതിലും വിശ്വസിക്കുന്നതിനാൽ നീതീകരിക്കപ്പെടും എന്നവൻ
പറഞ്ഞാറെ, എന്നാൽ ആ മനുഷ്യന്റെ നീതി വേറെ ഒരുത്തനെ ദൈവം [ 328 ] മുമ്പാകെ നീതിമാനാക്കുവാൻ മതിയാകുമൊ? എന്നു ഞാൻ ചോദിച്ചപ്പോൾ,
ശക്തിയുള്ള ദൈവമായവൻ ചെയ്തതും മരിച്ചതും തനിക്കായിട്ടില്ല.
നിണക്കായിട്ടു തന്നെ ഉണ്ടായിരുന്നതകൊണ്ടു വിശ്വാസത്താൽ അവന്റെ
പ്രവൃത്തികളും അവറ്റിൻ ഫലവും നിണക്ക് സ്വന്തമാകും എന്നവൻ പറഞ്ഞു.

ക്രിസ്തി: നീ അപ്പോൾ എന്തു ചെയ്തു?

ആശാ: എന്റെ വിശ്വാസം നിമിത്തം എന്നെ രക്ഷിപ്പാൻ അവന്നു
ഇഷ്ടമുണ്ടാകുമൊ? എന്നു ഞാൻ വിചാരിച്ചു സംശയിച്ചു.

ക്രിസ്തി: അതിന്നു വിശ്വസ്തൻ എന്തു പറഞ്ഞു?

ആശാ: പോയി നോക്കുക എന്നു കേട്ടിട്ടു ഞാൻ: അതു
വിനയക്കുറവല്ലയൊ? എന്നു ചോദിച്ചപ്പോൾ, അവൻ: അല്ലല്ലൊ; അവൻ നിന്നെ
വിളിച്ചിരിക്കുന്നു എന്നു പറഞ്ഞു. ധൈര്യം ഉണ്ടാക്കുവാനായി യേശുവിനെ
വർണ്ണിക്കുന്നൊരു പുസ്തകവും തന്നു. ഇതിൽ ഓരൊരൊ പുള്ളിയും
വിസർഗ്ഗവും ഭൂസ്സ്വർഗ്ഗങ്ങളേക്കാൾ, ഉറപ്പുള്ളതാകുന്നു എന്നത് കേട്ടശേഷം
അവന്റെ മുമ്പാകെ എത്തിയാൽ ഞാൻ എന്തു ചെയ്യെണം എന്നു
ചോദിച്ചതിന്നു: നീ മുട്ടുകുത്തി പിതാവ് പുത്രനെ നിണക്ക്
വെളിപ്പെടുത്തുവാനായി പൂർണ്ണഹൃദയംകൊണ്ടു പ്രാർത്ഥിക്കേണം എന്നു
പറഞ്ഞാറെ, എങ്ങിനെ അപേക്ഷിക്കേണം എന്നു ഞാൻ ചോദിച്ചപ്പോൾ,
വരുന്നവർക്കെല്ലാവർക്കും കരുണയും ക്ഷമയും നല്കുവാനായി കാലംതോറും
ഇരിക്കുന്ന കൃപാസനത്തിന്മേൽ തന്നെ പാർക്കുന്നതു നീ കാണും എന്നവൻ
പറഞ്ഞു. അപ്പോൾ, ഞാൻ എന്തു പറയേണം എന്ന് ചോദിച്ചശേഷം, ദൈവമെ!
പാപിയായ എന്നോടു കരുണ ഉണ്ടാകേണമേ. യേശുക്രിസ്തനെ അറിഞ്ഞു
വിശ്വസിപ്പാൻ എന്നെ സഹായിക്കേണമെ. അവന്റെ നീതിയിങ്കൽ
വിശ്വസിക്കാഞ്ഞാൽ ഞാൻ നശിക്കുമല്ലൊ. ഹാ! കർത്താവെ, നീ നിന്റെ
പുത്രനായ യേശുക്രിസ്തനെ ലോകരക്ഷിതാവായി നിശ്ചയിച്ചു എന്നും,
മഹാപാപിയായ എനിക്കും കൃപ നല്കുവാൻ ഇഷ്ടവും കരുണയുമുള്ള
ദൈവമാകുന്നു എന്നും ഞാൻ കേട്ടിരിക്കുന്നു. ഹാ കർത്താവേ, നിന്റെ
പുത്രനായ യേശുക്രിസ്തന്മൂലം എന്നെയും രക്ഷിക്കുന്നതിനാൽ നിന്റെ
കരുണയുടെ വലിപ്പത്തെ കാട്ടേണമേ! ആമെൻ. എന്ന പ്രാർത്ഥനയെ അവൻ
പഠിപ്പിക്കയും ചെയ്തു.

ക്രിസ്തി: അവൻ പറഞ്ഞപ്രകാരം നീ ചെയ്തുവോ?

ആശാ: ഞാൻ വേണ്ടുംവണ്ണം ചെയ്തു?

ക്രിസ്തി: എന്നാൽ പിതാവ് പുത്രനെ നിണക്ക് വെളിപ്പെടുത്തിയോ?

ആശാ: അഞ്ചാറു പ്രാവശ്യം അപേക്ഷിച്ചിട്ടും ആയില്ല.

ക്രിസ്തി: അപ്പോൾ നീ മടുത്തു പോയൊ?

ആശാ: എന്തു ചെയ്യെണം എന്നറിഞ്ഞിട്ടില്ല. [ 329 ] ക്രിസ്തി: പ്രാർത്ഥന വിടുവാൻ തോന്നിയില്ലയൊ?

ആശാ: നൂറിരട്ടി അങ്ങിനെ തോന്നി.

ക്രിസ്തി: എന്നാൽ അതു വിടാഞ്ഞത് എന്തിന്നു?

ആശാ: ക്രിസ്തന്റെ നീതി അല്ലാതെ സകല ലോകവും എന്റെ
രക്ഷെക്കായി മതിയാകയില്ല എന്ന വാക്കു ഞാൻ ഉറപ്പായിട്ടു വിശ്വസിച്ചു.
പ്രാർത്ഥന ഉപേക്ഷിച്ചാൽ മരിക്കും നിശ്ചയം. ആകയാൽ കൃപാസനത്തിന്റെ
അരികെ ഞാൻ മരിക്കട്ടെ; ഇതു മാത്രമെ വരുവാൻ കഴിയും എന്ന് വിചാരിച്ചു
രക്ഷ താമസിച്ചാലും അതിനായിക്കൊണ്ടു തന്നെ കാത്തിരിക്ക അതു വരും
നിശ്ചയം; അതു താമസിക്കയില്ല എന്ന വേദവാക്യവും ഓർത്തു പിതാവു
പുത്രനെ എനിക്ക് വെളിവാക്കിയവരെയും പ്രാർത്ഥിച്ചു കൊണ്ടിരുന്നു.

ക്രിസ്തി: അവൻ നിണക്ക് എങ്ങിനെ വെളിവായി വന്നു.

ആശാ: മാംസദൃഷ്ടികൊണ്ടല്ല, ജ്ഞാനദൃഷ്ടി കൊണ്ടത്രെ ഞാൻ
അവനെ കണ്ട പ്രകാരം പറയാം; ഒരു ദിവസം എന്റെ പാപത്തിന്റെ വലിപ്പവും
വെറുപ്പും ഭയങ്കരമായി കണ്ടു, ദുഃഖപരവശനായി നിത്യനരകവും നാശവും
അല്ലാതെ എനിക്ക് ഒന്നും ഉണ്ടാകയില്ല എന്നു വിചാരിച്ചു വിറച്ചപ്പോൾ, കർത്താവ്
സ്വർഗ്ഗത്തിൽ നിന്നു നോക്കി: നീ കർത്താവായ യേശു ക്രിസ്തങ്കൽ
വിശ്വസിച്ചാൽ രക്ഷപ്പെടും എന്ന് പറഞ്ഞപ്രകാരം എനിക്ക് തോന്നി. എന്നാറെ
ഞാൻ: ഹാ കർത്താവെ! ഞാൻ എത്രയും വലിയ പാപിയാകുന്നു എന്ന്
പറഞ്ഞതിന്നു അവൻ: എന്റെ കരുണ നിണക്ക് മതി എന്നത് കേട്ടശേഷം,
എന്നാൽ കർത്താവെ! വിശ്വസിക്ക എന്നുള്ളതു എന്തു എന്നു ചോദിച്ചാറെ,
അവൻ എന്റെ അടുക്കൽ വരുന്നവൻ ഒരു നാളും വിശക്കയില്ല എന്നിൽ
വിശ്വസിക്കുന്നവന്നു ഒരിക്കലും ദാഹിക്കയുമില്ല എന്ന വചനത്താൽ
വിശ്വസിക്കയും വരിക എന്നതും ഒന്നു തന്നെ പൂർണ്ണ മനസ്സുകൊണ്ടു
രക്ഷെക്കായി ക്രിസ്തന്റെ അടുക്കൽ വരുന്നവൻ വിശ്വസിക്ക തന്നെ ചെയ്യുന്നു
എന്നു ബോധിച്ചു കണ്ണീരും ഒഴുക്കി അല്ലയൊ കർത്താവെ! മഹാപാപിയായ
എന്നെയും നീ നിശ്ചമായി കൈക്കൊണ്ടു രക്ഷിക്കുമോ എന്നു ചോദിച്ചതിന്നു
അവൻ: എന്റെ അടുക്കൽ വരുന്നവനെ തള്ളിക്കളകയില്ല എന്ന പറഞ്ഞപ്പോൾ,
ഹാ കർത്താവെ! ഞാൻ വരുമ്പോൾ എന്റെ വിശ്വാസം നിണക്ക്
ഇഷ്ടമായിരിക്കേണ്ടതിന്നു നിന്നെ എങ്ങിനെ വിചാരിക്കേണ്ടതു? എന്നു
ചോദിച്ചശേഷം, അവൻ: പാപികളെ രക്ഷിപ്പാൻ ക്രിസ്തൻ ലോകത്തിലേക്ക്
വന്നിരിക്കുന്നു; വിശ്വസിക്കുന്ന എല്ലാവന്റെ നീതിക്കായിട്ടു അവൻ
ന്യായപ്രമാണത്തിന്റെ അവസാനം ആകുന്നു; നമ്മുടെ പാപത്തിന്നായി അവൻ
മരിച്ചു നമ്മുടെ ശുദ്ധീകരണത്തിന്നായി ജീവിച്ചെഴുനീറ്റു മരിക്കുന്നു; അവൻ
നമ്മെ സ്നേഹിച്ചു; ദൈവത്തിന്റെയും നമ്മുടെയും നടുവിൽ ഒരു
മദ്ധ്യസ്ഥനായി നമുക്കായിട്ടു പ്രാർത്ഥിക്കേണ്ടതിന്നു നിത്യം ജീവിക്കുന്നു [ 330 ] എന്ന വേദവാക്യങ്ങളാൽ നീതീകരണത്തിന്നു വേണ്ടി അവനെയും
പാപപരിശാന്തിക്ക് വേണ്ടി അവന്റെ രക്തത്തെയും നോക്കേണ്ടതാകുന്നു എന്ന്
വിചാരിച്ചു. അവൻ പിതാവിന്റെ കല്പന അനുസരിച്ചതും
ന്യായപ്രമാണത്തിന്റെ ശാപശിക്ഷകളെ സഹിച്ചതും തനിക്കായിട്ടല്ല, അതിനെ
രക്ഷെക്കായിട്ടു കൈക്കൊണ്ടു കൃതജ്ഞനായിരിക്കുന്നവന്നു വേണ്ടി തന്നെ
ആകുന്നു എന്ന് ഉറപ്പായി വിശ്വസിച്ചപ്പോൾ, എന്റെ ഹൃദയത്തിൽ
സന്തോഷവും, കണ്ണിൽ നീരും നിറഞ്ഞു, യേശുക്രിസ്തന്റെ നാമത്തെയും
ജനനത്തെയും വഴിയെയും സ്നേഹിപ്പാൻ തുടങ്ങുകയും ചെയ്തു.

ക്രിസ്തി: ഇപ്രകാരം നിണക്ക ഉണ്ടായ ക്രിസ്തന്റെ വെളിപ്പാട് നിന്റെ
ആത്മാവിൽ വ്യാപരിച്ചത് (നടത്തിയതു) എന്തു?

ആശാ: സർവ്വലോകവും അതിന്റെ സകല പുണ്യസമൃദ്ധിയോടും കൂട
ശിക്ഷാവിധിയിലകപ്പെട്ടിരിക്കുന്നു എന്നും, പിതാവായ ദൈവം
നീതിമാനാകുന്നെങ്കിലും, തന്റെ അടുക്കൽ വരുന്ന പാപിയെ നീതീകരിപ്പാൻ
അവന്നു ന്യായമുണ്ടു എന്നും കണ്ടു. മുമ്പെയുണ്ടായ എന്റെ ദോഷമുള്ള
നടപ്പിനെ ഓർത്തു നാണിച്ചു. മുമ്പെ യേശുക്രിസ്തന്റെ സൌന്ദര്യത്തെ കുറിച്ചു
ഒരിക്കലും നല്ല വിചാരം ഹൃദയത്തിൽ ഏശായ്കകൊണ്ടു, എന്റെ
ബുദ്ധിഹീനത നിമിത്തം ദുഃഖിച്ചു, ശുദ്ധനായിരിപ്പാനും കർത്താവായ
യേശുവിന്റെ മഹത്വത്തിന്നായി എന്തെങ്കിലും ചെയ്വാനും ആഗ്രഹിച്ചു. അതെ;
എന്റെ ശരീരത്തിൽ ആയിരം പാത്രം രക്തം നിറഞ്ഞാലും കർത്താവായ
യേശുനിമിത്തം സകലവും ഒഴിച്ചുകളവാൻ തോന്നുകയും ചെയ്തു.

അനന്തരം ഞാൻ സ്വപ്തനത്തിൽ കണ്ടത് എന്തെന്നാൽ ആശാമയൻ
തിരിഞ്ഞു അവർ മുമ്പെ വിട്ട നിർബ്ബോധനെ കണ്ടു, ക്രിസ്തീയനോടു: ഉണ്ണി
വഴിയായി പോയപ്രകാരം കണ്ടുവോ?

ക്രിസ്തി: കണ്ടു നമ്മോടു കൂട പോരുവാൻ അവന്നു ഇത്തിരി
താല്പര്യമില്ല എന്നു തോന്നുന്നു.

ആശാ: അവൻ ഇതുവരെയും നമ്മോടു കൂട നടന്നുവെങ്കിൽ അവന്നു
കുറച്ചം വരികയില്ലയായിരുന്നു.

ക്രിസ്തി. സത്യം; എങ്കിലും അവന്റെ വിചാരം വേറെ.

ആശാ: അങ്ങിനെ ഉണ്ടായിരിക്കും; നാം അവനായിക്കൊണ്ടു അല്പം
നില്ക്ക എന്നു പറഞ്ഞാറെ അവർ താമസിച്ചു നിന്നു.

അവൻ എത്തിയാറെ ക്രിസ്തിയൻ: അല്ലയോ സഖേ! ഇത്ര വഴിയെ
ആയ്പോയതു എന്തു?

നിർബ്ബോധൻ: എനിക്ക് ഒത്ത കൂട്ടാളികൾ ഇല്ലെങ്കിൽ തനിയെ
നടക്കുന്നതു ഏറെ നല്ലതു.

അപ്പോൾ ക്രിസ്തിയൻ: നമ്മോടു കൂട പോരുവാൻ അവന്നു ഒട്ടും [ 331 ] താല്പര്യവുമില്ല എന്നു ഞാൻ പറഞ്ഞുവല്ലോ, എങ്കിലും ഈ വനത്തിൽ നേരം
പോക്കേണ്ടതിന്നു സംസാരിക്കുന്നതു നല്ലതാകുന്നു എന്നു പതുക്കെ
ആശാമയനോടു പറഞ്ഞു, നിർബ്ബോധനെ നോക്കി: അല്ലയോ സഖേ!
ദൈവത്തിന്നും നിണക്കും തമ്മിൽ എങ്ങിനെ എന്നു ചോദിച്ചു.

നിർബ്ബോ: നല്ലതു തന്നെ; എന്റെ മനസ്സിൽ വിടാതെ ഉണ്ടാകുന്ന നല്ല
ചിന്തകൾ സഞ്ചാരത്തിൽ എനിക്കു ആശ്വാസം എത്തിച്ചു വരുന്നു.

ക്രിസ്തി: ആ നല്ല ചിന്തകൾ ഞങ്ങൾക്കും അറിയാമോ?

നിർബ്ബോ: ഞാൻ ദൈവത്തെയും സ്വർഗ്ഗത്തെയും വിചാരിച്ചു
കൊണ്ടിരിക്കുന്നു.

ക്രിസ്തി: അതു പിശാചിന്നും നരകവാസികൾക്കും ചെയ്യാമല്ലോ!

നിർബ്ബോ: ഞാൻ അവ വിചാരിച്ചു ആഗ്രഹിക്കയും ചെയ്യുന്നു.

ക്രിസ്തി: ഒരു നാളെങ്കിലും അവിടെ എത്താത്ത പലരും അങ്ങിനെ
തന്നെ ചെയ്യുന്നു: മടിയന്റെ ദേഹിക്കു വങ്കൊതി ഉണ്ടായാലും ഏതും ഇല്ല.
(കിട്ടുന്നില്ല) (സുഭ. 13, 4)

നിർബ്ബോ: ഞാനൊ അവറ്റെ വിചാരിച്ചിട്ടു എനിക്കുള്ള സകലവും
വിട്ടിരിക്കുന്നു.

ക്രിസ്തി: അതിൽ എനിക്ക് സംശയമുണ്ടു; സകലവും, വിടുവാൻ
മഹാപ്രയാസമാകകൊണ്ടു ചിലർക്ക് മാത്രം അങ്ങിനെ ചെയ്വാൻ മനസ്സുവരും.
ദൈവം നിമിത്തമായി സകലവും വിട്ടുപോയി എന്ന് നിണക്ക് എങ്ങിനെ അറിയാം?

നിർബ്ബോ: എന്റെ ഹൃദയത്തിൽ അങ്ങിനെ തോന്നുന്നു.

ക്രിസ്തി: സ്വഹൃദയത്തിൽ തേറുന്നവൻ മൂഢൻ എന്ന് ജ്ഞാനമുള്ളവൻ
പറഞ്ഞുവല്ലൊ.

നിർബ്ബോ: അതു ദോഷമുള്ള ഹൃദയത്തെ കുറിച്ചു പറഞ്ഞതാകുന്നു;
എന്നാൽ, എന്റെ ഹൃദയം നല്ലതാകുന്നു.

ക്രിസ്തി: അതു നീ എങ്ങിനെ നിശ്ചയിച്ചു?

നിർബ്ബോ: ആയതു സ്വർഗ്ഗത്തിന്റെ ആശകൊണ്ടു എന്നെ
സന്തോഷിപ്പിക്കുന്നു.

ക്രിസ്തി: ആയതിലെ വഞ്ചനകൊണ്ടു ആശ തോന്നിച്ചെങ്കിലൊ?
ഹൃദയം തുമ്പില്ലാത്ത ആശകളെ തോന്നിച്ചു മനുഷ്യന്നു സന്തോഷം
വരുത്തുകിലുമാം.

നിർബ്ബോ: എന്റെ ഹൃദയവും നടപ്പും ഒത്തുവരികയാൽ എന്റെ ആശ
ന്യായമുള്ളതാകുന്നു.

ക്രിസ്തി: നിന്റെ ഹൃദയവും നടപ്പും ഒത്തതാകുന്നു എന്നു നിന്നോടു
പറഞ്ഞതാർ?

നിർബ്ബോ: എന്റെ ഹൃദയം തന്നെ. [ 332 ] ക്രിസ്തി: നിന്റെ ഹൃദയം തന്നെയൊ? ഈ കാര്യത്തിൽ
ദൈവവചനമല്ലാതെ, ഒരു സാക്ഷിയും ഇല്ല എന്നു ഞാൻ പറഞ്ഞ വാക്കു നീ
വിശ്വസിക്കാഞ്ഞാൽ എന്റെ കൂട്ടാളിയോടു ചോദിക്ക.

നിർബ്ബോ: നല്ല ചിന്തയുള്ള ഹൃദയവും ദൈവകല്പനപോലെ ഉള്ള
നടപ്പും നല്ലതല്ലയൊ?

ക്രിസ്തി: ഉണ്ടു എങ്കിലും, അങ്ങിനെ ഇരിക്കുന്നതിന്നും അങ്ങിനെ
വിചാരിക്ക മാത്രം ചെയ്യുന്നതിന്നും തമ്മിൽ വ്യത്യാസമുണ്ടല്ലൊ?

നിർബ്ബോ: എന്നാൽ നല്ല ചിന്തയും ദൈവകല്പനപോലെയുള്ള നടപ്പും
എങ്ങിനെ?

ക്രിസ്തി: നമ്മെയും ദൈവത്തെയും ക്രിസ്തനെയും മറ്റും ഏറിയ
വിഷയങ്ങളെ കുറിച്ചും നല്ല ചിന്തകൾ ഉണ്ടായിരിക്കും.

നിർബ്ബോ: നമ്മെ കുറിച്ചു എങ്ങിനെയുള്ള ചിന്തകൾ നല്ലവയാകുന്നു?

ക്രിസ്തി: ദൈവവചനപ്രകാരമുള്ള ചിന്തകൾ തന്നെ.

നിർബ്ബോ: നമ്മെ കുറിച്ചുള്ള ചിന്തകൾ ദൈവവചനപ്രകാരമാകുന്നത്
എങ്ങിനെ?

ക്രിസ്തി: നീതിമാൻ ആരുമില്ല. ഒരുത്തൻ പോലുമില്ല; ഗുണം
ചെയ്യുന്നവൻ ഇല്ല ഒരുത്തൻ ആകിലും ഇല്ല, (റൊ. 3) മനുഷ്യന്റെ ദുഷ്ടത
വലിയതും അവന്റെ ഹൃദയത്തിലെ വിചാരങ്ങടെ ഭാവം ഒക്കയും
എല്ലായ്പോഴും ദോഷമുള്ളതുമാകുന്നു എന്നുള്ളവ ദൈവവചനത്തെ
അനുസരിച്ചു നമ്മെ തന്നെ വിചാരിച്ചാൽ നമ്മുടെ ചിന്തകൾ
ദൈവവചനപ്രകാരവും നല്ലവയാകുന്നു.

നിർബ്ബോ: എന്റെ ഹൃദയം ഇത്ര ദോഷമുള്ളതാകുന്നു എന്നു ഞാൻ
ഒരുനാളും സമ്മതിക്കയില്ല.

ക്രിസ്തി: അതുകൊണ്ടു തന്നെ നിണക്ക് ഒരുനാൾ എങ്കിലും, നിന്നെ
കുറിച്ചു നല്ല ചിന്തകൾ ഉണ്ടായിട്ടില്ല; എന്നാൽ ദൈവവചനം നമ്മുടെ
ഹൃദയങ്ങൾക്കു ന്യായം വിധിക്കുന്ന പ്രകാരം നടപ്പുകൾക്കും വിധിക്കുന്നു.
ആകയാൽ നാം നമ്മുടെ ഹൃദയങ്ങളെയും നടപ്പുകളെയും ആ വിധിപ്രകാരം
വിചാരിച്ചാൽ ചിന്തകൾ നല്ലവയാകുന്നു.

നിർബ്ബോ: അതെങ്ങിനെ?

ക്രിസ്തി: മനുഷ്യന്റെ വഴി നന്നല്ല, വളവും വിപരീതവും
കളവുമുള്ളതാകുന്നു. അവർ വഴി അറിയാതെ, തെറ്റി നടക്കുന്നു, എന്ന്
ദൈവവചനം പറയുന്നപ്രകാരം തന്റെ നടപ്പിനെ മനോവിനയത്തോടെ
വിചാരിക്കുന്ന മനുഷ്യന്നു ദൈവവിധിക്ക് ഒത്തതും നല്ലതുമായ ചിന്തകൾ ഉണ്ടു.

നിർബ്ബോ: എന്നാൽ ദൈവത്തെകുറിച്ചുള്ള നല്ല ചിന്തകൾ എങ്ങിനെ?

ക്രിസ്തി: പരിശുദ്ധ വേദം അവനെയും അവന്റെ സ്വഭാവങ്ങളെയും [ 333 ] വർണ്ണിക്കുന്ന പ്രകാരം അവനെ വിചാരിക്കുന്നവന്നു ദൈവത്തെ കുറിച്ചു നല്ല
ചിന്തകൾ ഉണ്ടു; ഇത് ഇപ്പോൾ വിസ്താരമായി പറവാൻ നേരമില്ല. എങ്കിലും
നാം നമ്മെ തന്നെ അറിയുന്നതിനേക്കാൾ അവൻ നമ്മെ അറിയുന്നു. നാം
നമ്മിൽ പാപം കാണാഞ്ഞിട്ടും അവൻ കാണുന്നു; നമ്മുടെ അശുദ്ധവിചാരങ്ങൾ
എപ്പേരും ഹൃദയങ്ങളുടെ അഗാധവും അവന്റെ മുമ്പാകെ മറവുകൂടാതെ
ഇരിക്കുന്നു. നമ്മുടെ നീതി എല്ലാം ഒരു ദുർഗ്ഗന്ധംപോലെ ആകകൊണ്ടു
നമ്മുടെ ഗുണങ്ങളിൽ ആശ്രയിച്ചാൽ അവന്നു നമ്മെ കണ്ടുകൂടാ എന്ന്
വിചാരിച്ചു കൊണ്ടാൽ, നമുക്കു നല്ല ചിന്തകൾ ഉണ്ടു.

നിർബ്ബോ: എന്നേക്കാൾ ദൈവം അധികം കാണുന്നില്ല എന്നു
വിചാരിക്കയും എന്റെ സൽഗുണങ്ങളിൽ ആശ്രയിച്ചിട്ടുള്ള അവന്റെ അടുക്കൽ
ചെല്ലുവാൻ നോക്കുകയും ചെയ്യുന്ന മൂഢൻ ഞാൻ ആകുന്നു എന്നു നീ
വിചാരിക്കുന്നുവോ?

ക്രിസ്തി: എന്നാൽ ഈ കാര്യത്തിൽ നിന്റെ മതം എന്തു?

നിർബ്ബോ: ചുരുക്കമായി പറയാം; നീതീകരണത്തിന്നായി ക്രിസ്തനിൽ
വിശ്വസിക്കെണം.

ക്രിസ്തി: ജന്മത്താലും കർമ്മത്താലും നിണക്ക ഉണ്ടാകുന്ന കുറവുകളെ
കാണാതെ മദിച്ചു നിന്നെയും ക്രിയകളെയും പ്രശംസിച്ചുകൊണ്ടിരിക്കുമ്പോൾ,
ക്രിസ്തനിൽ വിശ്വസിക്കെണം എന്ന് നീ പറഞ്ഞതെന്തു? അവന്റെ നീതി
കൊണ്ടു നിണക്ക ആവശ്യം എന്നു തോന്നുന്നില്ലല്ലോ!

നിർബ്ബോ: ആകട്ടെ, ഞാൻ വേണ്ടുംവണ്ണം വിശ്വസിക്കുന്നുതാനും.

ക്രിസ്തി: നീ എങ്ങിനെ വിശ്വസിക്കുന്നു?

നിർബ്ബോ: പാപികൾക്ക വേണ്ടി മരിച്ച ക്രിസ്തന്റെ കല്പന പ്രമാണിച്ചു
അനുസരണം കാണിക്കയാൽ അവൻ പ്രസാദിച്ചു. എന്നെ ദൈവം മുമ്പാകെ
ശാപത്തിൽനിന്നു നീതീകരിക്കും എന്ന് എന്റെ പക്ഷം; എന്നിയെ, ക്രിസ്തൻ
തന്റെ അനുസരണത്താൽ എന്റെ സേവാകർമ്മങ്ങളെ പിതാവിന്നു
സുഗ്രാഹ്യമാകുന്നതിനാൽ ഞാൻ നീതിമാനാകും എന്ന് വിശ്വസിക്കുന്നു.

ക്രിസ്തി: നിന്റെ വിശ്വാസത്തെ കുറിച്ചു എനിക്ക ചില വാക്കു പറവാൻ
ഉണ്ടു.

1. അത് ദൈവവചനപ്രകാരമല്ലായ്കകൊണ്ടു മിത്ഥ്യാമതി
ഭ്രമമുള്ളതാകുന്നു.

2. നീ ക്രിസ്തന്റെ നീതി നിന്റെ നീതിയോടു ചേർപ്പാൻ
നോക്കുന്നതുകൊണ്ടു നിന്റെ വിശ്വാസം കപടം കലർന്നിരിക്കുന്നു.

3. ക്രിസ്തൻ നിന്റെ പ്രവൃത്തികളെയും അവറ്റാൽ നിന്നെയും
നീതീകരിക്കും എന്ന് നീ വിചാരിക്കകൊണ്ടു നിന്റെ വിശ്വാസം വ്യാജംതന്നെ.

4. നിന്റെ വിശ്വാസം നിന്നെ വഞ്ചിച്ചു സർവ്വശകതനായ ദൈവത്തിന്റെ [ 334 ] നാളിൽ കോപത്തെ വരുത്തുകയും ചെയ്യും. സത്യവും നീതീകരണവുമുള്ള
വിശ്വാസം ന്യായപ്രമാണത്താൽ വരുന്ന ശാപത്തെ ഉണർത്തി ആത്മാവിന്നു
ക്രിസ്തന്റെ നീതി ഒരു സങ്കേതസ്ഥലമാക്കുവാൻ തോന്നിക്കും. ആ നീതി
ആകട്ടെ, നിന്റെ അനുസരണത്താൽ ദൈവപ്രസാദം വരുത്തുന്ന
കൃപാവിലാസമല്ല; ക്രിസ്തൻ നമുക്കായിട്ടു ന്യായപ്രമാണത്തെ നിവൃത്തിച്ചും
അതിൽ വിധിച്ചിട്ടുള്ള ശിക്ഷകളെ സഹിച്ചും കൊണ്ടു തികഞ്ഞ
അനുസരണത്തെ കാട്ടിയതു തന്നെ ആകുന്നു. ആയതിനെ സത്യവിശ്വാസി
കൈകൊണ്ടു ഒരു വസ്ത്രംപോലെ ഉടുത്തു വരുന്നതിനാൽ ദൈവമുഖേന
കുറ്റവും ശിക്ഷാവിധിയും വരാതെ ഒഴിവുള്ളവനാകയും ചെയ്യും.

നിർബ്ബോ: ക്രിസ്തൻ സ്വകാര്യമായി ചെയ്ത ക്രിയകളിൽ
ആശ്രയിക്കേണമൊ? എന്നാൽ ഞാൻ ഹൃദയത്തിലെ മോഹങ്ങളിൻ പ്രകാരം
നടന്നു ഇഷ്ടംപോലെ പാപം ചെയ്യുന്നതിന്നു എന്തു വിരോധം? ക്രിസ്തനിൽ
വിശ്വസിച്ചാൽ കുറ്റവും ശിക്ഷാവിധിയുമില്ലല്ലൊ!

ക്രിസ്തി: നിന്റെ നാമംപോലെ ബുദ്ധിയുമിരിക്കുന്നു! നീതീകരിക്കുന്ന
നീതിയേയും അതിൽ വിശ്വസിച്ചു നിന്റെ ആത്മാവിന്നു വേണ്ടി
ദൈവകോപത്തിൽനിന്നു രക്ഷ പ്രാപിക്കുന്ന ക്രമത്തെയും നി അറിയുന്നില്ല.
ക്രിസ്തന്റെ നീതിയിങ്കലെ രക്ഷാപ്രദമായ വിശ്വാസം ഹൃദയത്തെ
ക്രിസ്തനാൽ ദൈവമുമ്പാകെ താഴ്ത്തി അടക്കുമാറാക്കി, അവന്റെ നാമം
വചനം വഴി ജനങ്ങൾ എന്നിവ സ്നേഹിപ്പാൻ സംഗതി വരുത്തുന്നു എന്നു നീ
ബോധിക്കുന്നില്ല. അയ്യോ! നിർബ്ബോധൻ എന്നു തന്നെ നിന്റെ പേർ!

ആശാ: ക്രിസ്തൻ തനിക്ക് സ്വർഗ്ഗത്തിൽനിന്നു വെളിവായി വന്നുവൊ?
എന്നു അവനൊടു ചോദിക്ക.

നിർബ്ബോ: അല്ലയൊ ദർശനക്കാര! നീയും നിന്റെ മതക്കാരെല്ലാവരും
ആ കാര്യം കൊണ്ടു പറയുന്നതൊക്കെ തലവറൾച്ചയുടെ ഫലം തന്നെ എന്നു
എന്റെ പക്ഷം.

ആശാ: എന്തിന്നു ജഡബോധത്തിൽനിന്നു മറഞ്ഞിരിക്കുന്ന ക്രിസ്തനെ
പിതാവ് വെളിപ്പെടുത്തുന്നില്ലെങ്കിൽ ഒരു മനുഷ്യന്നും അവനെ അറിഞ്ഞു കൂടാ.

നിർബ്ബോ: അതു നിങ്ങളുടെ വിശ്വാസം എന്റെതല്ല; എങ്കിലും എനിക്കു
അത്രെ വെറുംതോന്നൽ ഇല്ലായ്കയാലും നിങ്ങൾക്ക് എന്നപോലെ നല്ല
വിശ്വാസം ഉണ്ടു.

ക്രിസ്തി: ഞാൻ ഇനി ഒന്നു മാത്രം പറയട്ടെ! ഈ കാര്യത്തെ കുറിച്ചു നീ
പറഞ്ഞ വാക്കു ഒട്ടും നന്നല്ല. പിതാവ് തന്റെ പുത്രനായ യേശുക്രിസ്തനെ
വെളിപ്പെടുത്താഞ്ഞാൽ ഒരു മനുഷ്യന്നും അവനെ അറിവാൻ കഴികയില്ല. എന്ന്
എന്റെ കൂട്ടാളി പറഞ്ഞതു ഞാനും ധൈര്യമായി സമ്മതിക്കുന്നു. അപ്രകാരം
ക്രിസ്തനെ മുറുകപ്പിടിക്കുന്ന വിശ്വാസം ദൈവശക്തിയുടെ മഹത്വമുള്ള ക്രിയ [ 335 ] തന്നെ ആകുന്നു; എങ്കിലും, നിർഭാഗ്യനായ നിർബ്ബോധനെ! ആ
വിശ്വാസത്തിന്റെ വ്യാപാരശക്തിയെ നീ അറിയുന്നില്ലല്ലൊ. ഹാ! നീ ഉണർന്നു
നിന്റെ പാപത്തെ വിചാരിച്ചു കർത്താവായ ക്രിസ്തന്റെ അടുക്കൽ ഓടി
ചെല്ലുക, അപ്പോൾ അവൻ തന്റെ ദിവ്യ നീതിയെ നല്കി നിന്നെ
ശിക്ഷാവിധിയിൽനിന്നു രക്ഷിക്കയും ചെയ്യും.

നിർബ്ബോ: നിങ്ങൾക്ക ബദ്ധപ്പാടാകകൊണ്ടു എനിക്ക ഒരുമിച്ചു നടപ്പാൻ,
കഴികയില്ല; ഞാൻ വഴിയെ വരാം.

എന്നാറെ അവർ:

തന്നെത്താൻ അറിയാഞ്ഞാൽ
പിന്നെത്താൻ അറിഞ്ഞു കൊള്ളും
കുട്ടി തീ തൊടേണ്ടിയാൽ
ഇഷ്ടം തീരെ തൊട്ടു പൊള്ളും
നേമമായി ചെവി കൊടുത്തു
കേമമായ്വരും കരുത്തു.

എന്നു പാടുകയും ചെയ്തു.

അനന്തരം ക്രിസ്തിയൻ തന്റെ കൂട്ടാളിയോടു: അല്ലയൊ ആശാമയനെ!
നാം പിന്നെയും തനിയെ നടക്കേണ്ടി വന്നുവല്ലൊ; ആ മനുഷ്യനെ കുറിച്ചു
എനിക്ക് വളരെ സങ്കടം ഉണ്ടു; ഒടുവിൽ അവൻ നശിച്ചുപോകും.

ആശാ: ആ വകക്കാർ എന്റെ നാട്ടിലും വളരെ ഉണ്ടു, വീഥികളും
ഭവനങ്ങളും നിറഞ്ഞിരിക്കുന്നു കഷ്ടം! പിന്നെ ഇവൻ ജനിച്ച രാജ്യത്തിൽ എത്ര
അധികം ഉണ്ടാകും.

ക്രിസ്തി: അവർ കാണാതിരിക്കേണ്ടതിന്നു അവൻ അവരുടെ കണ്ണുകളെ
കുരുടാക്കി എന്ന വചനം ഞാൻ ഓർക്കുന്നു, അവർക്കു ചിലപ്പോൾ
പാപബോധവും ഭയവും ഉണ്ടു എന്ന നിണക്ക് തോന്നുന്നുവൊ?

ആശാ: നീ എന്നേക്കാൾ പ്രായം ചെന്നവനാകയാൽ എനിക്ക് ഈ
കാര്യത്തെ കുറിച്ചു നിന്നിൽനിന്നു കേൾപ്പാൻ ആവശ്യം.

ക്രിസ്തി: ചിലപ്പോൾ അങ്ങിനെ ഉണ്ടു എങ്കിലും, അവർ
ബുദ്ധിയില്ലാത്തവരാകകൊണ്ടു പാപബോധവും ഭയവും തങ്ങളുടെ
നന്മെക്കായിട്ടാകുന്നു എന്നറിയാതെ അവറ്റെ അമുക്കി തന്നിഷ്ടവഴികളിൽ
മദിച്ചു പുളെച്ചു കൊണ്ടിരിക്കുന്നു എന്നു എനിക്ക് തോന്നുന്നു.

ആശാ: ഭയംതന്നെ മനുഷ്യരുടെ നന്മെക്ക് എന്നും സഞ്ചാര ആരംഭത്തിൽ
അവരെ നേരെയാക്കി വെക്കുന്നത് എന്നും താൻ പറഞ്ഞ പ്രകാരം എനിക്കും
തോന്നുന്നു.

ക്രിസ്തി: സാരമുള്ള ഭയം അങ്ങിനെ ചെയ്യും സംശയമില്ല. കർത്താവിന്റെ
ഭയം ജ്ഞാനത്തിന്റെ ആരംഭം എന്ന വചനം ഉണ്ടല്ലൊ.

ആശാ: സാരമുള്ള ഭയത്തെ നീ എങ്ങിനെ വിവരിക്കും. [ 336 ] ക്രിസ്തി: സാരമുള്ള ഭയം മൂന്നു വിധം അത്.

1. രക്ഷാപ്രദമായ പാപബോധത്താൽ വരുന്നു.

2. ഹൃദയത്തെ രക്ഷെക്കായിട്ടു ക്രിസ്തന്നെ മുറുകപ്പിടിക്കുമാറാക്കുന്നു.

3. ദൈവത്തെ ശങ്കിച്ചു അവന്റെ വചനവഴികൾക്കും അഞ്ചുമാറാ
ക്കുന്നതു അല്ലാതെ നാം ഇടത്തോട്ടും വലത്തോട്ടും മാറി ദൈവത്തെ അപമാനിച്ചു
സമാധാനം കെടുത്തു ആത്മാവിനെ ദുഃഖിപ്പിച്ചു. ശത്രുവിന്നു ദൂഷ്യത്തിന്നായി
അവസരം കൊടുത്തു പോകാതിരിക്കേണ്ടതിന്നു നിത്യ സമ്പ്രേക്ഷയെ (മുൻ
കരുതലിനെ) ജനിപ്പിക്കുന്നു.

ആശാ: നല്ലതു നീ പറഞ്ഞതു സത്യം തന്നെ; നാം ഈ ആഭിചാരനിലം
നടന്നൊഴിഞ്ഞില്ലെ?

ക്രിസ്തി: എന്തിന്നു? ഈ സംഭാഷണം അലസലായൊ?

ആശാ: എന്നിട്ടല്ല നാം എവിടെ എത്തി എന്നറിവാൻ വേണ്ടി ഞാൻ
ചോദിച്ചു.

ക്രിസ്തി: ഇനി രണ്ടു നാഴിക മാത്രമേയുള്ളൂ എങ്കിലും നാം
സംസാരിച്ചുകൊണ്ടിരിക്ക; ഭയപ്രദമായ പാപബോധം നന്മെക്കായിട്ടാകുന്നു
എന്നു നിർബ്ബോധന്മാർ അറിയായ്കകൊണ്ടു അവർ അതിനെ അമുക്കി
മുടക്കുന്നു എന്നു നാം പറഞ്ഞുവല്ലൊ.

ആശാ: അവർ അതിനെ എങ്ങിനെ മുടക്കുന്നു.

ക്രിസ്തി: 1. ദൈവകൃതമാകുന്ന (ദൈവം തന്ന) ഈ ഭയം പിശാചിന്റെ
ക്രിയ ആകുന്നു എന്നവർ വിചാരിച്ചു നഷ്ടം വരുത്തുന്ന കാര്യം പോലെ
വിരോധിക്കുന്നു.

2. ഈ ഭയം വിശ്വാസത്തെ ഇടിച്ചു കളയും എന്ന് അവർ വിചാരിച്ചു
ഹൃദയം കഠിനമാക്കുന്നു.

3. വിശ്വാസം അവർക്കു ഒട്ടും ഇല്ലതാനും.

ഭയം ഉചിതമല്ല എന്ന് വിചാരിച്ചു മദിച്ചു കള്ള സമാധാനത്തിൽ
ആശ്രയിക്കയും ചെയ്യുന്നു.

അവർ പണ്ടു ശീലിച്ചുകൊണ്ടിരുന്ന വ്യാജമായ പുണ്യത്തെയും
സ്വപൂജയെയും ഈ ഭയം നീക്കും എന്നു കണ്ടു അതിനെ കഴിയുന്നേടത്തോളം
വിരോധിക്ക.

ആശാ: ഇതിൽ എനിക്ക് പരിചയമുണ്ടു; ഞാൾ എന്നെ തന്നെ
അറിയുന്നതിൽ മുമ്പെ അങ്ങിനെ തന്നെ ചെയ്തു.

ക്രിസ്തി: നാം പഴയ തോഴനായ നിർബ്ബോധനെ ഇപ്പോൾ വിട്ടു
ഉപകാരത്തിന്നായി മറ്റു വല്ലതും സംസാരിക്ക,

ആശാ: നല്ലതു നീ തുടങ്ങുക.

ക്രിസ്തി: പത്തു സംവത്സരം മുമ്പെ നമ്മുടെ രാജ്യത്തിൽ പാർക്കയും [ 337 ] ഭക്തിവേഷം ധരിക്കയും ചെയ്ത കാലാനുസാരിയെ നീ അറിയുമൊ?

ആശാ: അറിയും; അവൻ നേരസ്ഥനഗരത്തിൽ നിന്നു രണ്ടു നാഴിക
ദൂരമായിരിക്കുന്ന അകരുണനാട്ടിൽ വസിച്ച പിന്തിരിപ്പന്റെ സമീപത്തു തന്നെ
പാർത്തു.

ക്രിസ്തി: അതെ അവരിരുവരും ഒരു പറമ്പിൽ തന്നെ പാർത്തു. ആ
മനുഷ്യൻ ഒരിക്കൽ നല്ലവണ്ണം ഉണർന്നു, പാപത്തെയും അതിന്നു വരുന്ന
കൂലിയെയും വിചാരിച്ചു ഭയപ്പെട്ടു എന്നു എനിക്ക തോന്നുന്നു.

ആശാ:അതിന്നു സംശയമില്ല; അവൻ എന്റെ ഭവനത്തിൽനിന്നു മൂന്നു
നാഴിക ദൂരമേ പാർക്കകൊണ്ടു പലപ്പോഴും എന്റെ അടുക്കൽ വന്നു, കണ്ണീരും
ഒഴുക്കിയതിനാൽ എനിക്ക് അവനിൽ ബഹുമമത ഉണ്ടായിരുന്നു. എങ്കിലും
കർത്താവേ, കർത്താവേ, എന്നു പറയുന്നവനെല്ലാം സ്വർഗ്ഗരാജ്യത്തിൽ
കടക്കയില്ല എന്ന വാക്കു എത്രയും സത്യം. (മത്താ. 7,21 )

ക്രിസ്തി: ഞാനും യാത്രയാകും എന്ന അവൻ ഒരിക്കൽ എന്നോടു പറഞ്ഞു
എങ്കിലും, കുറെ കാലം കഴിഞ്ഞശേഷം സ്വരക്ഷകൻ എന്നൊരുത്തനോടു
ചേർന്നു എനിക്ക് അന്യനായ്തീർന്നു.

ആശാ: ആ വകക്കാർ ഇത്ര വേഗം പിൻവാങ്ങി പോകുന്നതിന്നു എന്തു
സംഗതി?

ക്രിസ്തി: ഇതിൽ നിന്റെ പക്ഷം എന്തു?

ആശാ: അതിന്നു നാലു കാരണങ്ങൾ ഉണ്ടു, അതാവിതു:

1. അവർക്കു പാപബോധം ഉണ്ടായെങ്കിലും മാനസാന്തരമില്ലായ്ക
കൊണ്ടു ഭക്തിക്കായിട്ടു ഉണർത്തുന്ന കുറ്റങ്ങളുടെ വലിപ്പം മറന്നശേഷം, അവർ
മുമ്പെത്ത മര്യാദകളെ പിന്നെയും ആചരിപ്പാൻ തുനിയും. ഒരു നായ്ക്ക്
മനമ്പിരിച്ചൽ പിടിച്ചാൽ തിന്നതിനെ ഛർദ്ദിക്കും, എങ്കിലും അവൻ ഛർദ്ദിച്ചതിനെ
വെറുക്കായ്കകൊണ്ടു വേദന മാറിയശേഷം ഉടനെ തിരിഞ്ഞു സകലവും
രണ്ടാമതു കപ്പി തിന്നു കളയും. താൻ ഛർദ്ദിച്ചതിലേക്ക് തിരിഞ്ഞ നായി
എന്നെഴുതി ഇരിക്കുന്നുവല്ലോ. അപ്രകാരം ആ മനുഷ്യർ നരകവേദനയുടെ
ഓർമ്മ നിമിത്തം മാത്രം സ്വർഗ്ഗത്തെ ആഗ്രഹിക്കകൊണ്ടു നരകഭയം കുറയും
അളവിൽ സ്വർഗ്ഗീയ ആശയും രക്ഷയിങ്കലെ താല്പര്യവും ക്ഷയിച്ചു പോകും.
ഇങ്ങിനെ കുറ്റത്താൽ ഉണ്ടായ ഭയവും നിത്യജീവമഹത്വങ്ങളുടെ ആശയും
നശിച്ചശേഷം, അവർ ഉടനെ മാറിക്കളയും.

2. മനുഷ്യർക്ക വിറെക്കുന്നതു കുടുക്കിനെ വരുത്തും. (സുഭ. 29.25)
എന്ന വാക്കിൽ കാണുന്ന പ്രകാരം അവരെ അടിമപ്പെടുത്തുന്ന
മാനുഷഭയത്താൽ നരകജ്വാലകൾ ചെവിക്കു ചുറ്റും ജ്വലിച്ചു തീരുന്നെങ്കിൽ,
സ്വർഗ്ഗത്തിലെ താല്പര്യം നീങ്ങി മനസ്സു ഭേദിച്ചു ഇനിയും അല്പം താമസിക്കട്ടേ!
ബദ്ധപ്പാടു ഒന്നും വേണ്ടാ! സകലവും ഉപേക്ഷിച്ചു കഷ്ടങ്ങളെ സഹിപ്പാൻ [ 338 ] എന്തു ആവശ്യം എന്നു വിചാരിച്ചു പിന്നെയും ലോകത്തോടു ചേരുന്നു.

3. അടുത്തിരിക്കുന്ന നിന്ദയും അവർക്ക് ഒർ ഇടർച്ച. ഡംഭികളും
തന്നിഷ്ടക്കാരുമായവർക്ക ഭക്തി എത്രയും നീരസവും നിന്ദ്യവുമാകകൊണ്ടു
നരകഭയവും വരുവാനുള്ള കോപത്തിന്റെ ഓർമ്മയും വിട്ടശേഷം, അവർ
മുമ്പേത്ത വെറുപ്പിലേക്ക് മടങ്ങി ചെല്ലും.

4. കുറ്റത്തെളിവും ഭയത്തിന്റെ ഓർമ്മയും അവർക്ക്
അസഹ്യമാകകൊണ്ടും, നാശം വരുന്നതിന്മുമ്പെ അതു വിചാരിക്കേണ്ടതിന്നു
മനസ്സില്ലായ്മകൊണ്ടും നീതിമാൻ ധാവനം ചെയ്തു (തെറ്റിപ്പോയി) രക്ഷ
പ്രാപിക്കുന്ന ഇടത്തിലേക്ക് ഓടി ചെല്ലുവാൻ സംഗതി വരാതെ ദൈവകോപവും
ഭയങ്കരങ്ങളും മറന്നശേഷം, അവർ തങ്ങളുടെ ഹൃദയം കഠിനമാക്കി
കഠോരവഴികളിൽ തന്നെ നടക്കും.

ക്രിസ്തി: നീ പറഞ്ഞത് ഏകദേശം ഒക്കും; അവരുടെ മനസ്സിന്നും
ഇച്ഛകൾക്കും മാറ്റം വരാത്തത് സകലത്തിന്റെ കാരണം.
ന്യായാധിപതിയുടെ മുമ്പാകെ നില്ക്കുന്ന കള്ളൻ ഭയപ്പെട്ടു വിറെച്ചു
അനുതാപം ചെയ്യുന്നു എന്നു തോന്നുന്നു എങ്കിലും, അവന്റെ മനസ്സ് മാറി
കവർച്ചയും കളവും വെറുക്കായ്കകൊണ്ടു വിട്ടു പോയശേഷം, ഉടനെ
കള്ളപ്രവൃത്തികളെ തന്നെ ചെയ്യുന്നപ്രകാരം ആ മനുഷ്യരും ആചരിക്കുന്നു.

ആശാ: ഞാൻ ഇപ്പോൾ ആ പിൻവീഴ്ചയുടെ കാരണങ്ങളെ കുറെ
നിന്നോടു പറഞ്ഞുവല്ലോ. എന്നാൽ അതിന്റെ ക്രമങ്ങളെ നിന്നിൽനിന്നു
കേൾക്കേണ്ടതിന്നു ആവശ്യമായിരുന്നു.

ക്രിസ്തി: പറയാമല്ലോ!

1. ദൈവം, മരണം,ന്യായവിധി എന്നിവറ്റെ കുറിച്ചുള്ള വിചാരം ആയവർ
മിക്കതും വിടുന്നു.

2. അവർ ക്രമത്താലെ പ്രാർത്ഥനയും ഇഛ്ശയടക്കവും ജാഗരണവും
പാപം നിമിത്തമുള്ള സന്താപവും ഉപേക്ഷിക്കുന്നു.

3. അവർ ഭക്തിയുള്ളവരുടെ സംസർഗ്ഗത്തെ ഒഴിക്കുന്നു.

4. അവർ ദൈവവചനം കേൾക്കുന്നതിലും വായിക്കുന്നതിലും മറ്റും
ഭക്തിക്ക് അടുത്ത കാര്യങ്ങളിലും മടിയുള്ളവരായി തീരുന്നു.

5. അവർ പൈശാചഭാവം പൂണ്ടു വിശ്വാസികളെകൊണ്ടു ഒരൊ
ദുഷ്കീർത്തികളെ ഉണ്ടാക്കി, അവരിൽ കാണുന്ന കുറവുകൾ നിമിത്തം, ഞങ്ങൾ
ഭക്തിമാർഗ്ഗം ഉപേക്ഷിച്ചു എന്നു പറവാനായി സംഗതി അന്വേഷിക്കുന്നു.

6. അതിന്റെ ശേഷം അവർ ജഡാനുസാരികളും പാപിഷ്ടരും
മോഹമഹീയാന്മാരുമായവരോടു ചേർന്നു പോകും.

7. ഇതിൽ പിന്നെ അവർ നാനാവിധ ദുർവ്വാക്കുകൾ പറയുന്നതിലും
കേൾക്കുന്നതിലും രസിക്കുന്നു. [ 339 ] 8. അതിന്റെ ശേഷം, ചില അല്പ പാപകർമ്മങ്ങളെകൊണ്ടു പരസ്യമായി
കളിക്കുന്നു.

9. ഇപ്രകാരം അവർ കഠിനന്മാരായി തീർന്നിട്ടു തങ്ങളെ ഉള്ള പോലെ
കാട്ടി, ഒരതിശയത്താൽ രക്ഷ വരാഞ്ഞാൽ പാപാബ്ധിയിൽ മുഴുകി തങ്ങളുടെ
വഞ്ചനയിൽ നശിച്ചു പോകയും ചെയ്യും.

അപ്പോൾ ഞാൻ സ്വപ്നത്തിൽ കണ്ടതെന്തെന്നാൽ: സഞ്ചാരികൾ
ആഭിചാരനിലം വിട്ടുപോന്നാറെ, ബയൂലാരാജ്യത്തിൽ എത്തി. ആ ദേശത്തിലേ
വഴി ഋജുവായുള്ളതാക (ചൊവ്വുള്ളതാക) കൊണ്ടു അവർ കുറെ കാലം
ആശ്വസിച്ചിരുന്നു. അവിടെ അവർ പക്ഷികൾ പാടുന്നതും നിത്യം കേട്ടു,
ഭൂമിയിൽ വിടർന്ന പുഷ്പങ്ങളെയും ദിനംതോറും കണ്ടു, മരണനിഴലിന്റെ
താഴ്വരയും ആശാഭഗ്നാസുരന്റെ സംശയപുരിയും അകലയായതിനാൽ
സൂര്യൻ ഇടവിടാതെ പ്രകാശിച്ചു. ആ ദേശം സ്വർഗ്ഗത്തിന്റെ അതിർ തന്നെ
ആകകൊണ്ടു തെജോമയന്മാരുടെ (ദൈവദൂതന്മാരുടെ) സഞ്ചാരം പലപ്പോഴും
ഉണ്ടായതല്ലാതെ, അവർഅന്വേഷിച്ച പട്ടണത്തെയും നിവാസികളെയും കണ്ടു,
ആ ദേശത്തിലും മണവാളന്നും മണവാളസ്ത്രീക്കും ഉണ്ടായ വിവാഹകരാർ
പുതുതാക്കപ്പെട്ടു, മണവാളൻ മണവാളസ്ത്രീയുടെ മേൽ സന്തോഷിക്കുന്ന
പ്രകാരം അവരുടെ ദൈവം അവരുടെ മേൽ സന്തോഷിക്കയും ചെയ്തു. (യശ.62,
5) അവിടെ ധാന്യത്തിലും വീഞ്ഞിലും ഒരു കുറവു വരാതെ അവർ സകല
സഞ്ചാരകാലത്തിൽ അന്വേഷിച്ച നന്മകൾ ധാരാളമായി സാധിച്ചു. ഇതാ നിന്റെ
രക്ഷ വരുന്നു എന്നു ചിയോൻ പുത്രിയോടു പറവിൻ; അവനോടു കൂടി
പ്രതിഫലവും ഉണ്ടു എന്നുള്ള പാട്ടുകളെ പട്ടണത്തിൽനിന്നു കേട്ടു (യശ. 62, 11)
കർത്തൃരക്ഷിതന്മാരും പരിശുദ്ധജനവും എന്ന് ആ നാട്ടുകാർ എല്ലാവരും
അവർക്ക പേരിടുകയും ചെയ്തു. (യശ. 62, 12)

അന്വേഷിച്ച രാജ്യത്തിന്നു അടുത്തിരിക്കുന്ന ആ ദേശത്തിൽ അവർ
സഞ്ചരിച്ചു ദൂരം വിട്ട സ്ഥലങ്ങളിലേക്കാൾ അധികം ഇതിൽ സന്തോഷിച്ചു.
പട്ടണത്തിന്നു അടുക്കുമ്പോൾ അതു നാനാരത്നസുവർണ്ണങ്ങളെക്കൊണ്ടു
പണിതും തെരുവീഥികൾ പൊന്നു കൊണ്ടു പടുത്തതുമാകുന്നതിനാൽ, ഉണ്ടായ
മഹത്വത്തോടു സൂര്യരശ്മി കലർന്നതുകണ്ട ശേഷം, ക്രിസ്തിയന്നു ആശാവശാൽ
ദീനം പിടിച്ചപ്പോൾ, ആശാമയനും കുറെ സുഖക്കേടു വന്നാറെ, അവർ ചില
സമയം കിടക്കയും നിങ്ങൾ എന്റെ പ്രിയനെ കണ്ടാൽ ഞാൻ സ്നേഹ
പരവശനായിരിക്കുന്നു എന്നു അവനോടു പറവിൻ എന്നു വിളിക്കയും ചെയ്തു.

പിന്നെ അവർ അല്പം ശക്തി ഏറ്റു ദീനവും സഹിപ്പാൻ
പരിചയമുണ്ടായപ്പോൾ, യാത്രയായി പട്ടണത്തിന്നു അടുത്ത ശേഷം, നേർവ്വഴിക്ക
എതിരെ വാതിലുകൾ തുറന്നിരിക്കുന്ന പൂങ്കാവുകളും മുന്തിരിങ്ങാത്തോട്ടങ്ങളും
മറ്റും കണ്ടു, വഴി അരികെ നില്ക്കുന്ന തോട്ടക്കാരനോട് ഈ വിശിഷ്ട [ 340 ] മുന്തിരിങ്ങാത്തോട്ടങ്ങളും ഉദ്യാനങ്ങളും (പൂങ്കാവുകളും) ആർക്കുള്ളതാകുന്നു?
എന്നു ചോദിച്ചാറെ, അവൻ രാജാവ് ഇതൊക്കെ തനിക്ക് സന്തോഷത്തിന്നും
സഞ്ചാരികൾക്ക് ആശ്വാസത്തിന്നും വേണ്ടി ഉണ്ടാക്കിച്ചിരിക്കുന്നു എന്നുചൊല്ലി,
അവരെ മുന്തിരിങ്ങാത്തോട്ടങ്ങളുടെ അകത്തു കടത്തി: നിങ്ങൾക്ക ഇഷ്ടം
പോലെ ഭക്ഷിച്ചു ആശ്വസിക്കാം എന്നു പറഞ്ഞു, രാജവഴികളെയും അവന്നു
ഇഷ്ടവാസസ്ഥലങ്ങളായ വള്ളിക്കെട്ടുകളെയും കാണിച്ച ശേഷം, അവർ
അവിടെ പാർത്തുറങ്ങി.

അനന്തരം ഞാൻ സ്വപ്നത്തിൽ കണ്ടത് എന്തെന്നാൽ: അവർ സകല
സഞ്ചാരത്തിലും ചെയ്തതിനേക്കാൾ ആ സമയം തന്നെ അധികമായി ഉറക്കത്തിൽ
സംസാരിച്ചതുകൊണ്ടു ഞാൻ അതിശയിച്ചാറെ, തോട്ടക്കാരൻ എന്നോട് "നീ
ഈ കാര്യം നിമിത്തം ആശ്ചര്യപ്പെടുന്നതു എന്തു? ഈ മുന്തിരിങ്ങാപ്പഴങ്ങളുടെ
മഹാമധുരം ഉറങ്ങുന്നവരുടെ അധരങ്ങളെയും സംസാരിക്കുമാറാക്കുന്നു" എന്നു
പറഞ്ഞു (പാട്ട. 7, 9)

പിന്നെ അവർ ഉണർന്നാറെ, പട്ടണത്തിലേക്ക് പുറപ്പെട്ടു എങ്കിലും ഞാൻ
പറഞ്ഞ പ്രകാരം ആ പട്ടണം ശുദ്ധ പൊന്മയമായും സൂര്യരസ്മി കലർന്നു
പ്രസന്നമായുമിരിക്കകൊണ്ടു അവർക്കു നോക്കുവാൻ വേണ്ടി ഒരു
വിശിഷ്ടദർപ്പണം (കണ്ണാടി) ആവശ്യമായിരുന്നു. (2 കൊ.3, 18) അവർ ഇങ്ങിനെ
നടന്നുകൊണ്ടിരിക്കുമ്പോൾ, സ്വർണ്ണമയവസ്ത്രം ഉടുത്ത രണ്ടു തേജോമുഖന്മാർ
എതിരെ വരികയും ചെയ്തു.

ആയാളുകൾ സഞ്ചാരികളോടു: നിങ്ങൾ എവിടെ നിന്നു വരുന്നു? എന്നു
ചോദിച്ചാറെ, അവർ അതു അറിയിച്ചു. അപ്പോൾ അവർ വഴിയിൽവെച്ചു എവിടെ
എല്ലാം പാർത്തു എന്നും എന്തെല്ലാം സങ്കടങ്ങളും കഷ്ടങ്ങളും സഹിച്ചു എന്നും
എന്തെല്ലാം ആശ്വാസവും സന്തോഷവും അനുഭവിച്ചു എന്നും ചോദിച്ചതിന്നു
സഞ്ചാരികൾ എല്ലാം വിവരമായി പറഞ്ഞാറെ: നിങ്ങൾ പട്ടണത്തിൽ
എത്തുമ്മുമ്പെ ഇനി രണ്ടു കഷ്ടങ്ങളെ മാത്രം സഹിക്കേണ്ടി വരും എന്നു
അറിയിച്ചത് കേട്ടു, ക്രിസ്തിയനും കൂട്ടാളിയും നിങ്ങൾ ഞങ്ങളോടു കൂട വരെണം
എന്ന അപേക്ഷിച്ചപ്പോൾ, അവർ വരാം എങ്കിലും നിങ്ങൾ തന്നെ വിശ്വാസത്താൽ
സകലവും സാധിക്കേണം എന്നു പറഞ്ഞിട്ടു പട്ടണവാതിലിനെ കാണുന്ന
വരെയും ഒരുമിച്ചുനടന്നു എന്നു ഞാൻ സ്വപ്നത്തിൽ കണ്ടു. പിന്നെ അവർക്കും
പട്ടണവാതിലിന്നും മദ്ധ്യെ എത്രയും ആഴമുള്ളൊരു പുഴ ഉണ്ടായിരുന്നു. അവിടെ
കടപ്പാൻ പാലമില്ലായ്കകൊണ്ടു സഞ്ചാരികൾ സ്തംഭിച്ചു നില്ക്കുമ്പോൾ,
തേജോമയന്മാർ നിങ്ങൾ ഇതിൽ കൂടി കടക്കാതെ കണ്ടു വാതിൽക്കൽ
എത്തുവാൻ കഴികയില്ല എന്നു പറഞ്ഞു.

അപ്പോൾ സഞ്ചാരികൾ വാതിൽക്കൽ ചെല്ലേണ്ടതിന്നു മറെറാരു വഴി
ഇല്ലയൊ? എന്നു ചോദിച്ചതിന്നു അവർ: ഉണ്ടു എങ്കിലും ലോകാരംഭം തുടങ്ങി [ 341 ] ഒടുക്കമുള്ള കാഹളം ഊതുന്ന സമയം വരെയും ഹനൊഖും എലിയാവുമല്ലാതെ
ഒരു മനുഷ്യനും അതിലെ പോവാൻ കഴികയില്ല നിശ്ചയം എന്നു പറഞ്ഞു
കേട്ടാറെ, സഞ്ചാരികൾക്കു ഇരുവർക്കും പ്രത്യേകം ക്രിസ്തിയനും വളരെ
മനോവ്യസനം ഉണ്ടായി അങ്ങിടങ്ങിട തിരിഞ്ഞിട്ടും പുഴയെ ഒഴിച്ചു മറെറാരു
വഴിയെ കണ്ടില്ല. അനന്തരം അവർ വെള്ളം ആഴമുള്ളതൊ? എന്നു ചോദിച്ചാറെ,
അവർ ഇല്ല എങ്കിലും ഈ കാര്യത്തിൽ ഞങ്ങൾ എന്തു ചെയ്യും? രാജാവിങ്കൽ
നിങ്ങൾ വെക്കുന്ന വിശ്വാസപ്രകാരം വെള്ളത്തിന്റെ ന്യൂനാധിക്യമായിരിക്കും
(ഏറ്റക്കുറവു) എന്നു പറഞ്ഞു.

അനന്തരം അവർ വെള്ളത്തിൽ ഇറങ്ങിയശേഷം, ക്രിസ്തിയൻ മുഴുകി
സ്നേഹിതനായ ആശാമയനെ വിളിച്ചു: ഞാൻ നിലയില്ലാത്ത വെള്ളങ്ങളിൽ
അകപ്പെട്ടു തിരകളും അലകളും എന്മേൽ കടക്കുന്നു എന്നു പറഞ്ഞു.

അപ്പോൾ മറ്റെവൻ ഹാ സഹോദര! ധൈര്യമായിരിക്ക നല്ല നിലയിൽ
ഞാൻ എത്തി നില്ക്കുന്നു എന്നു പറഞ്ഞാറെ, ക്രിസ്തിയനും: ഹാ സഖേ!
മരണവേദനകൾ എന്നെ വളഞ്ഞു. തേനും പാലും ഒഴുകുന്ന ദേശം ഞാൻ
കാണുകയില്ല എന്നു മുറയിട്ടശേഷം, ഒരു കൂരിരുട്ടും ഭയങ്കരവും അവന്റെ മേൽ
വീണു, മുമ്പോട്ടു നോക്കുവാൻ കഴിയാതെയായി ബോധവും വിട്ടു
യാത്രാകാലത്തിൽ ഉണ്ടായ ആശ്വാസവും എല്ലാം മറന്നു താൻ ഒരു നാളും
വാതിൽക്കൽ എത്തുകയില്ല, പുഴയിൽ മരിച്ചു ആണു പോകും എന്ന് സംശയിച്ചു
ഭയപ്പെട്ടു, സഞ്ചാരത്തിന്നു മുമ്പും പിമ്പും ചെയ്ത പാപം നിമിത്തം, വളരെ ദുഃഖിച്ചു
എന്നു കൂടിയിരിക്കുന്നവർ എല്ലാവരും കേട്ടു, പിശാചുകളും ദുർഭൂതങ്ങളും
അവനെ വളരെ ഞെരുക്കി എന്നു അവൻ പറഞ്ഞ വിലാപങ്ങളാൽ തെളിവായി
വരികയും ചെയ്തു. അതുകൊണ്ടു ആശാമയൻ തന്റെ സഹോദരന്റെ തല
പ്രയാസത്തോടെ പിടിച്ചു വെള്ളത്തിന്മീതെ ഉയർത്തിനടന്നു, ചിലപ്പോൾ, അവൻ
മുഴുവനും മുങ്ങി നിവരുമ്പോൾ ശ്വാസം മുട്ടി മരണത്തിനടുത്ത പ്രകാരമായത
കണ്ടാറെ, ആശാമയൻ: ഹാ സഹോദര! വാതിലിനെയും നമുക്കായിട്ടു
കാത്തിരിക്കുന്നവരെയും ഞാൻ കാണുന്നു എന്നു ആശ്വസിപ്പിച്ചതിന്നു
ക്രിസ്തിയൻ: "എനിക്കായിട്ടില്ല; നിണക്കായിട്ടു തന്നെ അവർ കാത്തിരിക്കും; ഞാൻ
നിന്നെ അറിയുംനാൾ തുടങ്ങി നീ ആശയുള്ളവൻ തന്നെ" എന്നു പറഞ്ഞത്
കേട്ടു. ആശാമയൻ: നീയും അങ്ങിനെതന്നെ ആയിരുന്നുവല്ലോ! എന്നു
പറഞ്ഞശേഷം, ക്രിസ്തിയൻ: ഹാ സഹോദര! എന്റെ കാര്യം നേരായിരുന്നെങ്കിൽ
അവൻ എഴുനീറ്റു എന്നെ സഹായിക്കുമല്ലോ, എങ്കിലും എന്റെ പാപം നിമിത്തം
അവൻ എന്നെ ഈ കണിയിൽ തള്ളിവിട്ടിരിക്കുന്നു എന്നു മുറയിട്ടാറെ,
ആശാമയൻ: ഹാ സഹോദര! അവരുടെ മരണത്തിൽ ഒരു വിഘ്നം വരികയില്ല;
ബലവും സ്ഥിരമാകുന്നു, അവർ മറ്റെവർ എന്ന പോലെ ഉപദ്രവത്തിൽ
ആകയില്ല എന്നു വിശ്വാസികളെ കുറിച്ചു പറഞ്ഞത് നിണക്ക് മറന്നു പോയൊ? [ 342 ] ദൈവം നിന്നെ ഉപേക്ഷിച്ചത് കൊണ്ടല്ല; നീ മുമ്പെ അവനിൽ നിന്നു ലഭിച്ച
നന്മകളെ ഓർത്തു എല്ലാ ദുഃഖത്തിലും അവനോടു ചേർന്നിരിക്കുമോ? എന്നു
നിന്നെ പരീക്ഷിപ്പാൻ വേണ്ടി നിണക്ക് ഈ വെള്ളത്തിൽ ഇത്ര സങ്കടങ്ങളും
ദുഃഖങ്ങളും വന്നിരിക്കുന്നു എന്നു പറഞ്ഞു.

അനന്തരം ഞാൻ സപ്നത്തിൽ കണ്ടതെന്തെന്നാൽ: ക്രിസ്തിയൻ
മിണ്ടാതെ വിചാരിച്ചുകൊണ്ടിരിക്കുമ്പോൾ, ആശാമയൻ: നീ ധൈര്യമായിരിക്ക
യേശുക്രിസ്തൻ നിന്നെ സൌഖ്യമാക്കും എന്നു ആശ്വസിപ്പിച്ചശേഷം, ക്രിസ്തിയൻ
അല്പം പ്രസാദിച്ചു: ഞാൻ അവനെ കണ്ടു; നീ വെള്ളത്തിൽകൂടി കടക്കുമ്പോൾ,
ഞാനും കൂടിയിരിക്കും; നീ നദികളിൽ കൂടി ചെല്ലുമ്പോൾ, വെള്ളങ്ങൾ നിന്റെ
മീതെ കവിയുകയില്ല, എന്നവൻ എന്നോടു പറഞ്ഞു എന്നുറക്കെ വിളിച്ചതിനാൽ
ഇരുവർക്കും ധൈര്യമുണ്ടായി ശത്രുവും ഒരു കല്ല്പോലെ മിണ്ടാതെയായി.
അപ്പോൾ ക്രിസ്തിയന്നു നില്പാൻ തക്ക നില കിട്ടി. ശേഷം പുഴ ആഴം
കുറഞ്ഞതുമാകകൊണ്ടു അവർ സുഖേന കടന്നു, മറുകരയിൽ
അണഞ്ഞപ്പോൾ, ആ രണ്ടു തേജോമയന്മാർ അവരെ കാത്തു വെള്ളത്തിൽ
നിന്നു കയറിയശേഷം, കുശലം ചൊല്ലി രക്ഷയെ പ്രാപിപ്പാൻ ഇരിക്കുന്നവർ
നിമിത്തം ശുശ്രൂഷക്ക അയക്കപ്പെട്ട സേവകാത്മാക്കൾ ഞങ്ങൾ തന്നെ ആകുന്നു
എന്നു പറഞ്ഞാറെ, അവർഒരുമിച്ചു വാതിൽക്കലേക്ക് പുറപ്പെട്ടു. വാനപട്ടണം
എത്രയും ഉയർന്ന പർവ്വതത്തിന്മേൽ ഇരിക്കുന്നെങ്കിലും തേജോമയന്മാർ
ഇരുവരും നശ്ചരമായ (അവിയുന്ന) വസ്ത്രങ്ങൾ പുഴയിൽ അഴിഞ്ഞു പോയ
സഞ്ചാരികളെ കൈ പിടിച്ചു നടത്തുകയാൽ മേഘങ്ങളുടെ മീതെ
അടിസ്ഥാനമുള്ള പട്ടണത്തിന്നായി വായുമാർഗ്ഗത്തൂടെ കടപ്പാൻ കഴിവുണ്ടായി,
പുഴ വിട്ടു പോന്നത് കൊണ്ടും ഇത്ര മഹത്വമുള്ള കൂട്ടാളികൾ ഉണ്ടാകകൊണ്ടും,
പ്രസാദിച്ചു തമ്മിൽ സംസാരിച്ചു കയറുകയും ചെയ്തു.

തേജോമയന്മാർ അവിടത്തെ സകല മഹത്വത്തെയും അവരോടു
അറിയിച്ചു. അവിടെ ചിയോൻപർവ്വതമായ സ്വർഗ്ഗീയ യരുശലേമും
അസംഖ്യദൈവദൂതന്മാരുടെ കൂട്ടവും തികഞ്ഞു ചമഞ്ഞ നീതിമാന്മാരുടെ
ആത്മാക്കളും ഉണ്ടു, (എബ്ര. 12, 20, 24) നിങ്ങൾ ഇപ്പോൾ, ദൈവത്തിന്റെ
പരദീസയിൽ പ്രവേശിച്ചു ജീവവൃക്ഷത്തെ കണ്ടു. അതിന്റെ വാടാത്ത
ഫലങ്ങളെ തിന്നു വെള്ളവസ്ത്രവും ഉടുത്തു രാജാവിനോടുകൂട നടന്നു
സംസാരിക്കയും ചെയ്യും. മുമ്പത്തേവ എല്ലാം ഒഴിഞ്ഞു പോയതുകൊണ്ടു
നിങ്ങൾ ഭൂലോകത്തിൽ കണ്ട ദുഃഖകഷ്ടദീനമരണങ്ങൾ ഇനി ഉണ്ടാകയില്ല,
(യശ. 33,24, അറി 21, 4) ദൈവം വരുവാനുള്ള കഷ്ടങ്ങളിൽനിന്നു രക്ഷിക്കയാൽ
തങ്ങളുടെ കിടക്കയിൽ ആശ്വസിക്കയും, ഓരോരുത്തൻ അവനവന്റെ
നീതിയിൽ നടക്കയും ചെയ്യുന്ന അബ്രഹാം ഇഛാക് യാക്കോബ് മുതലായ
പ്രവാചകന്മാരോടു നിങ്ങൾ ചേരും എന്നു പറഞ്ഞാറെ, സഞ്ചാരികൾ എന്നാൽ [ 343 ] ആ പരിശുദ്ധസ്ഥലത്തിൽ ഞങ്ങൾക്ക എന്തു വേല ഉണ്ടാകും? എന്നു
ചോദിച്ചതിന്നു അവർ: നിങ്ങളുടെ പ്രയാസത്തിന്നു പകരം ആശ്വാസവും
ദുഃഖത്തിന്നു പകരം സന്തോഷവും ലഭിച്ചു പ്രാർത്ഥനയാലും കണ്ണീരാലും
വഴിയിൽ വെച്ചു രാജാവ് നിമിത്തം നിങ്ങൾ സഹിച്ച കഷ്ടങ്ങളാലും
വിതച്ചതിന്റെ ഫലം കൊയ്തു, സ്വർണ്ണകിരീടങ്ങളെ ധരിച്ചു പരിശുദ്ധിയുള്ളവനെ
അവൻ ഇരിക്കുന്ന പ്രകാരം തന്നെ നിത്യം കണ്ടു, ജഡത്തിന്റെ ബലഹീനത
നിമിത്തം പ്രയാസത്തോടെങ്കിലും, ഭൂലോകത്തിൽ സേവിപ്പാൻ
ആഗ്രഹിച്ചിട്ടുള്ളവനെ നിത്യം നന്ദിയോടെ വാഴ്ത്തി പുകഴ്ത്തി സേവിച്ചു,
മഹത്വമുള്ളവനെ കണ്ടു, അവന്റെ മധുരശബ്ദം കേൾക്കുന്നതിനാൽ
നിങ്ങളുടെ കണ്ണുകൾക്കും ചെവികൾക്കും വളരെ സുഖമുണ്ടാകും. മുമ്പെ
അവിടെ എത്തിയ ഇഷ്ടന്മാരെയും കണ്ടു, ആ പരിശുദ്ധസ്ഥലത്തിലേക്ക്
പിന്നാലെ വരുന്നവരെയും നിങ്ങൾ സന്തോഷിച്ചു കൈക്കൊള്ളും. അവിടെ
മഹത്വവും പ്രകാശവും ധരിച്ചു മഹത്വമുള്ള രാജാവിനോടു കൂട സഞ്ചാരം
ചെയ്യേണ്ടതിന്നു ഉചിതമായ വാഹനം ഏറും, അവൻ കാഹളശബ്ദത്തോടെ
മേഘങ്ങളിൽ വരുമ്പോൾ, നിങ്ങളും കൂടവരും, ന്യായാസനത്തിന്മേൽ
ഇരിക്കുമ്പോൾ, നിങ്ങളും കൂടി ഇരിക്കും; തനിക്കും നിങ്ങൾക്കും ശത്രുക്കളും
അതിക്രമക്കാരുമായ മനുഷ്യരെയും പരലോകവാസികളെയും വിധിച്ചാൽ
നിങ്ങളും വിധിക്കും. പട്ടണത്തിലേക്ക് അവൻ മടങ്ങി ചെല്ലുമ്പോൾ, നിങ്ങളും
കൂടി പോയി എന്നും അവനോടു കൂട വാഴുകയും ചെയ്യും. അവർ ഇങ്ങിനെ
വാതിലിന്നു അടുത്തപ്പോൾ, ഇതാ ഒരു സ്വർഗ്ഗസേനാസംഘം അവർക്കു എതിരെ
വന്നാറെ, തേജോമയന്മാർ ലോകത്തിൽ വെച്ചു നമ്മുടെ കർത്താവിനെ
സ്നേഹിച്ചു അവന്റെ പരിശുദ്ധനാമം നിമിത്തം സകലവും ഉപേക്ഷിച്ച മനുഷ്യർ
ഇവർ തന്നെ ആകുന്നു; ഞങ്ങൾക്കു കല്പന വന്നപ്രകാരം അവരെ
കൈക്കൊണ്ടു രക്ഷിതാവിന്റെ മുഖം സന്തോഷത്തോടെ കടന്നു നോക്കുവാൻ
തങ്ങളുടെ വാഞ്ഛിതയാത്രയിൽ ഇത്രോടം എത്തിച്ചിരിക്കുന്നു എന്നവരോടു
പറഞ്ഞ ശേഷം, സ്വർഗ്ഗസേനകൾ ആർത്തു ആട്ടിങ്കുട്ടിയുടെ വിരുന്നിന്നു
വിളിക്കപ്പെട്ടവർ ഭാഗ്യവാന്മാരാകുന്നു. (അറി. 19, 9) എന്നു വിളിച്ചപ്പോൾ,
വെള്ളവസ്ത്രം ഉടുത്ത രാജാവിന്റെ കുഴൽക്കാർ പലരും തങ്ങളുടെ
മധുരഗാനങ്ങളുടെ മാറ്റൊലികൊണ്ടു സ്വർഗ്ഗങ്ങൾ എങ്ങും മുഴുങ്ങുമാറാക്കി,
പുറത്തുവന്നു ക്രിസ്തിയനെയും അവന്റെ കൂട്ടാളിയെയും പതിനായിരം
കുശലവാക്യങ്ങളാലും കാഹളശബ്ദത്താലും സല്ക്കരിച്ച ശേഷം, അവർ
എല്ലാവരും സഞ്ചാരികളെ ചുററി, നാലു പുറവും നടന്നു കാത്തു
സ്വർഗ്ഗീയഗീതങ്ങളെ പാടുകയും കാഹളം ഊതുകയും ചെയ്തു. ആ കാര്യം
കാണേണ്ടതിന്നു കണ്ണുള്ളവന്നു സ്വർഗ്ഗം തന്നെ അവരെ എതിരേല്പാൻ ഇറങ്ങി
വന്നു എന്നും തോന്നു. അവർ ഇങ്ങിനെ നടന്നുകൊണ്ടിരിക്കുമ്പോൾ, [ 344 ] കാഹളക്കാർ കൂടക്കൂട കാഹളം ഊതി സന്തോഷശബ്ദം ഉണ്ടാക്കി,
തങ്ങൾക്കുള്ള സ്നേഹവും അവരുടെ വരവിനാൽ ഉണ്ടായ സന്തോഷവും പല
മുഖഭാവചിഹ്നങ്ങളാൽ ആശാമയക്രിസ്തിയന്മാരെ അറിയിച്ചതുകൊണ്ടു,
സ്വർഗ്ഗത്തിൽ എത്തും മുമ്പെ തന്നെ അവർ സ്വർഗ്ഗീയ സുഖം അനുഭവിച്ചു,
ദൈവദൂതന്മാരെ കണ്ടു, അവരുടെ മധുരശബ്ദങ്ങളെ കേട്ടു സന്തോഷിച്ചു
പട്ടണത്തെ മുഴുവനും കണ്ടു തങ്ങളുടെ വരവിനാൽ ഉണ്ടായ സന്തോഷം
നിമിത്തം അതിലെ മണികൾ എല്ലാം കുലുങ്ങുന്നു എന്നു തോന്നി. ആ ദിക്കിൽ
ഞങ്ങൾ നിത്യം ഈ കൂട്ടരോടു കൂട പാർക്കും എന്നു നിശ്ചയമായി
അറികകൊണ്ടു അവർക്കു ഉണ്ടായ സന്തോഷം നാവുകൊണ്ടൊ
തൂവൽകൊണ്ടൊ പ്രകാശിപ്പിപ്പാൻ എന്തു കഴിവു? ഇങ്ങിനെ അവർ
വാതിൽക്കൽ എത്തിയാറെ, ജീവവൃക്ഷത്തിൽ അധികാരം വാങ്ങുവാനും
വാതിൽക്കൽ കൂടി പട്ടണപ്രവേശം ചെയ്വാനും ദൈവകല്പന പ്രമാണിക്കുന്ന
വിശുദ്ധജനം ഭാഗ്യവാന്മാരാകുന്നു എന്നു പൊന്നിറമായൊർ എഴുത്ത്
അതിന്മീതെ പതിച്ചതു കണ്ടു, (അറി. 12, 14)

അപ്പോൾ ഞാൻ സ്വപ്നത്തിൽ കണ്ടത് എന്തെന്നാൽ: തേജോമയന്മാർ
അവരോടു നിങ്ങൾ വാതിൽക്കൽ വിളിക്കേണം എന്നു പറഞ്ഞപ്രകാരം അവർ
വിളിച്ച ഉടനെ ഹനോഖ മോശെ എലിയ മുതലായവർ മേലിൽനിന്നു നോക്കി,
സഞ്ചാരികളായ ഇവർ ഈ സ്ഥലത്തിന്റെ രാജാവിനെ സ്നേഹിച്ചു നാശപുരം
വിട്ടു, ഇവിടേക്ക് വന്നിരിക്കുന്നു എന്നു കേട്ടാറെ, സഞ്ചാരികൾ
പ്രയാണാരംഭത്തിങ്കൽ കിട്ടിയ ചീട്ടുകളെ അകത്തു കാണിച്ചു കൊടുത്തശേഷം,
അവറ്റെ ഉടനെ രാജസന്നിധിയിൽ കൊണ്ടു ഏല്പിച്ചപ്പോൾ, രാജാവ് വാങ്ങി,
വായിച്ചു: അവർ എവിടെ? എന്നു ചോദിച്ചതിന്നു: വാതിൽക്കൽ ഉണ്ടു എന്നു
കേട്ട ഉടനെ സത്യത്തെ പ്രമാണിക്കുന്ന പരിശുദ്ധജനം പ്രവേശിക്കേണ്ടതിന്നു
വാതിലിനെ തുറപ്പിൻ, (യശ. 26, 2) എന്നു കല്പിച്ചു.

അനന്തരം ഞാൻ സ്വപ്നത്തിൽ കണ്ടത് എന്തെന്നാൽ: ആ മനുഷ്യർ
രണ്ടും അകത്തു കടന്ന ഉടനെ അവരുടെ രൂപം മാറി പൊന്നിറമായ വസ്ത്രം
ഉടുത്ത ശേഷം, ചിലർ വന്നു അവർക്കു വീണകളും കിരീടങ്ങളും കൊടുത്തു,
ഈ വീണകൾ സ്തുതിക്കും കിരീടങ്ങൾ ബഹുമാനത്തിന്റെ അടയാളത്തിന്നും
ഇരിക്കട്ടെ എന്നു പറഞ്ഞപ്പോൾ, പട്ടണത്തിൽ എല്ലാ മണികൾ കുലുങ്ങി
കർത്താവിന്റെ സന്തോഷത്തിലേക്ക് പ്രവേശിപ്പിൻ എന്ന് സഞ്ചാരികളോടു
കല്പന ഉണ്ടായശേഷം, അവർ സിംഹാസനത്തിന്മേൽ ഇരിക്കുന്നവനും
ആട്ടിങ്കുട്ടിക്കും ബഹുമാനവും മഹത്വവും ശക്തിയും എന്നേക്കും ഉണ്ടാകട്ടെ
എന്നു ഘോഷിച്ചു പറഞ്ഞതിനെ ഞാൻ സ്വപ്നത്തിൽ കേൾക്കയും ചെയ്തു.

ആമനുഷ്യർ പ്രവേശിക്കേണ്ടതിന്നു വാതിൽ തുറന്നിരുന്നപ്പോൾ ഞാനും
അകത്തേക്ക് നോക്കി ഇതാ! പട്ടണം എല്ലാം സൂര്യനെ പോലെ പ്രകാശിച്ചു [ 345 ] തെരുവീഥികൾ ശുദ്ധ പൊന്നുകൊണ്ടു പടുത്തതും കിരീടം ധരിച്ചു
കുരുത്തോലയും സുവർണ്ണവീണയും പിടിച്ചു നടന്നു സ്തുതിച്ചു
കൊണ്ടിരിക്കുന്നവരെയും കർത്താവ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ എന്നു
വിടാതെ വിളിച്ചു കൊണ്ടിരിക്കുന്നവരെയും കണ്ടപ്പോൾ, അവർ വാതിലിനെ
അടച്ചശേഷം, അണ്ണാറന്നു ഞാനും അവരുടെ ഇടയിൽ പാർത്തെങ്കിൽകൊള്ളാം
എന്നു വിചാരിക്കയും ചെയ്തു. ഇവ ഒക്കയും വിസ്മയിച്ചു നോക്കിയശേഷം,
ഞാൻ തിരിഞ്ഞു നിർബ്ബോധനും നദീതീരത്തു എത്തിയതു കണ്ടു എങ്കിലും,
മറ്റ ഇരുവരും സഹിച്ച പ്രയാസത്തിൽ പാതിയും കൂടാതെ വേഗം കടന്നു
പോന്നതിന്റെ സംഗതിയാവിതു: അവൻ എത്തുമ്പോൾ അവിടെ ഉണ്ടായ
മായാശൻ എന്നൊരു തോണിക്കാരൻ അവനെ കയറ്റി മറുകരയിൽ
എത്തിച്ചുപുഴ കടന്നാറെ, മറ്റവരെപ്പോലെ അവനും പർവ്വതത്തിന്മേൽ കയറി
നടന്നു എങ്കിലും, അവനെ എതിരേല്പാനും പ്രസാദിപ്പിപ്പാനും ആരും വന്നില്ല.
വാതിൽക്കൽ എത്തിയ ശേഷം, മേലെഴുത്തു നോക്കി തനിക്കും ഉടനെ തുറക്കും
എന്നു വിചാരിച്ചു മുട്ടുവാൻ തുടങ്ങി എങ്കിലും, പുറത്തു നോക്കിയവർ: നീ
എവിടത്തുകാരൻ എന്തിന്നായി വന്നു? എന്നു ചോദിച്ചതിന്നു അവൻ. ഞാൻ
രാജാവിന്റെ സന്നിധിയിൽ ഭക്ഷിക്കയും കുടിക്കയും ഞങ്ങളുടെ
തെരുവീഥികളിൽ അവൻ പഠിപ്പിക്കയും ചെയ്തു എന്നു പറഞ്ഞപ്പോൾ, അവർ
രാജാവിന്നു കാണിക്കേണ്ടതിന്നു നിന്റെ ചീട്ടു എവിടെ? എന്നു ചോദിച്ചതു
കേട്ടു, അവൻ മടിയിലും മറ്റും അന്വേഷിച്ചു നോക്കി ഒന്നും കാണാതിരുന്നതു
കണ്ടു, അവർ ചീട്ടു നിന്റെ പക്കൽ ഇല്ലയൊ? എന്നു ചോദിച്ചശേഷം അവൻ
മിണ്ടാതെ നില്ക്കയും ചെയ്തു. അപ്പോൾ അവർ എല്ലാം രാജാവെ ഉണർത്തിച്ചാറെ,
ഇറങ്ങി ചെന്നു അവനെ നോക്കുവാൻ മനസ്സുണ്ടാകാതെ
ആശാമയക്രിസ്തീയന്മാരെ പട്ടണത്തിൽ എത്തിച്ച തേജോമയന്മാരോടു: "നിങ്ങൾ
പോയി നിർബ്ബോധനെ കൈകാലുകളെയും കെട്ടി കൊണ്ടു പോകുവിൻ" എന്നു
കല്പിച്ച പ്രകാരം അവർ ചെന്നു അവനെ പിടിച്ചു ഞാൻ മുമ്പെ മലയുടെ
അടിയിൽ കണ്ട ദ്വാരത്തിന്നകത്തു കൊണ്ടു പോയി ഇട്ടു കളഞ്ഞു. അപ്പോൾ
നാശപുരത്തിൽനിന്നു മാത്രമല്ല, സ്വർഗ്ഗവാതിൽക്കൽ നിന്നും തന്നെ
നരകത്തിലേക്ക് ഒരു വഴി ഉണ്ടു എന്നു ഞാൻ കാണുകയും ചെയ്തു.

അനന്തരം ഞാൻ ഉണർന്നു ഇതാ സ്വപ്നം എന്നറികയും ചെയ്തു.

ഇനിയും മഹാസാരമുള്ളൊരു സ്വപ്നം ഉണ്ടായിരുന്നു എങ്കിലും,
മലയാളത്തിൽ അതിനെ വിസ്താരമായി പറവാൻ സംഗതി വന്നില്ല. ക്രിസ്തിയൻ
സഞ്ചാരം തുടങ്ങിയപ്പോൾ ഭാര്യാപുത്രന്മാരും അവനെ പരിഹസിച്ചും
നിന്ദിച്ചുംകൊണ്ടു വളരെ ദുഃഖിച്ചു തനിയെ അയച്ചു എന്നു കേട്ടുവല്ലൊ?
എങ്കിലും അവൻ പുഴ കടന്നു വാനപട്ടണത്തിലേക്ക് പ്രവേശിച്ച ശേഷം, [ 346 ] ഭാര്യയായ ക്രിസ്ത്യാനെക്കും മത്തായി ശമുവെൽ യോസെഫ് യാക്കൊബ് എന്ന
പുത്രന്മാർക്കും അനുതാപം ജനിച്ചു ഒക്കത്തക്ക നാശപുരം വിട്ടു
അയല്ക്കാരത്തിയായ കരുണാമതിയോടു കൂടി യാത്രയായി അഛ്ശൻ നടന്ന
വഴിയിലും സഞ്ചരിച്ചു വളരെ കഷ്ടങ്ങളെ സഹിച്ചു ദൈവസഹായത്താൽ
പുഴക്ക് എത്തിയശേഷം, അമ്മയും കടന്നു കർത്താവിന്റെ സന്തോഷത്തിലേക്ക്
പ്രവേശിച്ചു എങ്കിലും, പുത്രന്മാർ ഇന്നു വരെയും സഭാവർദ്ധനക്കായിട്ടു പുഴ
സമീപപ്രദേശത്തിൽ പാർക്കുന്ന പ്രകാരം കേട്ടിരിക്കുന്നു എന്നു ചുരുക്കമായി
പറഞ്ഞതു ഇപ്പോൾ മതി എന്നു തോന്നുന്നു. [ 347 ] മാനുഷഹൃദയം

തശ്ശെരിയിലെഛാപിതം

൧൮൫൧ [ 350 ] മാനുഷഹൃദയം

ഇതിൽമനുഷ്യന്റെഹൃദയംദൈവത്തിന്നുഎങ്കിലുംപിശാചി
ന്നുഎങ്കിലും വാസസ്ഥലമായിരിക്കുന്നപ്രകാരം കാണിച്ചിരിക്കുന്നു
ചിത്രങ്ങൾപത്തുഉണ്ടു—ഒരൊചിത്രത്തിൽ ഒരുഹൃദയവുംഒരുമുഖവും
കാണുന്നു—മനുഷ്യരുടെമുഖംനൊക്കിയാൽനല്ലതുംആകാത്തതുംആയ
അവരവരുടെലക്ഷണങ്ങളെഅല്പംഊഹിച്ചറിയാമല്ലൊ—ഹൃദയം
നൊക്കിയറിവാൻ ആൎക്കും കഴികയില്ലചക്കയല്ലചൂന്നുനൊക്കുവാൻ—
എങ്കിലുംദൈവവചനമാകുന്നസത്യവെദത്താൽഹൃദയത്തിന്റെല
ക്ഷണങ്ങൾരണ്ടുവിധവും തിരിച്ചറിയാം— മറ്റവരുടെഅവസ്ഥഅറി
യുന്നതിൽസാരംഅധികംഇല്ല— തന്നെത്താൻ അറിഞ്ഞുകൊള്ളെ
ണ്ടതു—ഹൃദയംഒരുഭവനം പൊലെതന്നെഅതിന്റെഅകത്തുഎന്തു
പാൎക്കുന്നുഎന്നുചൊദിച്ചുതിരയെണ്ടെ—അത്ഒരുനാളുംഒഴിവായിനി
ല്ക്കയില്ല ദൈവംഅതിൽവസിക്കുന്നില്ലഎങ്കിൽപിശാച്‌വസിക്കെ
ഉള്ളു—പിന്നെദൈവംവസിക്കുന്നുഎങ്കിൽ ദൈവഗുണങ്ങളുംസ
മൃദ്ധമായിനിറയുംപിശാച്എങ്കിൽആസുരഭാവങ്ങളെകാണും—
എന്റെഅകത്തുഎന്തെല്ലാംനിറഞ്ഞിരിക്കുന്നുഎന്നുവിചാരിപ്പാ
ൻസംഗതിഉണ്ടല്ലൊ—ഇപ്പൊൾതന്നെഞാൻഅറിയാഞ്ഞാൽപിന്നെ
താൻഅറിയും—ദൈവത്തിന്നെംപിശാചിന്നെംമകൻആകയുംസ്വ
ൎഗ്ഗനരകപ്രാപ്തിയും അവനവന്റെനെഞ്ഞിൽതന്നെഅടങ്ങികിട
ക്കുന്നു— അതുകൊണ്ടു ചിത്രങ്ങളെവിചാരിച്ചുനൊക്കെണമെ—

ഒന്നാംചിത്രം

പിശാച്‌സുഖമെവാണുകൊണ്ടുപാപത്തെസെവിച്ചുപൊരുന്നമനുഷ്യ [ 351 ] ന്റെ ഹൃദയം—

ഇങ്ങിനെഉള്ളവന്റെമുഖംനൊക്കിയാൽനിശ്ചയമായിഒന്നും
ബൊധിക്കുന്നില്ല— പാപത്താൽസന്തൊഷവുംദുഃഖവുംഒരൊന്നുവന്നും
പകൎന്നുംപൊകുന്നുലൊകത്തിൽ പ്രമാണമായുള്ള ആളുകൾഒക്കയും
ഇപ്രകാരംതന്നെആകുന്നു—ആരും അറിയാതെകണ്ടുപിശാച്അവരു
ടെഅകത്തുപാൎക്കുന്നു— ആയത് അവരൊടുഅറിയിച്ചാൽഅവൎക്കുസൂ
ക്ഷ്മദൃഷ്ടിഇല്ലായ്കകൊണ്ടു ചിരിച്ചുംദുഷിച്ചുംപറകെഉള്ളു—പിന്നെപി
ശാചിന്റെചെകവരായിഒരൊരൊപാപങ്ങൾകൂടെഅകത്തുകാണ്മാ
ൻ ഉണ്ടു— ആ പാപങ്ങളെമൃഗങ്ങളുടെസ്വരൂപത്തിൽതന്നെ കാണിച്ചിരി
ക്കുന്നു—

മൃഗരാജാവാകുന്നസിംഹംഅതിൽഒന്നാമതാകുന്നു—എനിക്ക‌
മെല്പെട്ടുആരുംഇല്ലഞാൻതന്നെവലിയവൻശെഷംഎല്ലാവരും ഇരപ്പൂ
എന്നുള്ള അഹങ്കാരവും അതിനാൽഉണ്ടാകുന്നകൊപവുംൟൎഷ്യയും
തന്നെ സിംഹംആകുന്നു—അപ്രിയം എങ്കിലുംനാണ്യക്കെട്എങ്കിലും
അല്പം പൊലും കാണിച്ചഉടനെഅസഹ്യംഎന്നുവെച്ചുചൊടിച്ചും
അതിക്രമിച്ചും പൊകുന്നു—സിംഹത്തിന്റെ മന്ത്രിയായ കുറുക്കനും
താഴെഉണ്ടു—ബലത്താൽവരാത്തത് കൌശലംകൊണ്ടുവരുത്തുവാ
ൻതന്നെ— കുറുനരിചതിപ്രയൊഗങ്ങൾ‌്ക്കകൎത്താവല്ലൊ— മനുഷ്യരിൽ
എത്രയുംസാധുവായുള്ളവൻകൂടസിംഹഭാവംഒഴിച്ചിരിക്കുന്നില്ലഅ
ഭിമാനംഏറയുള്ളവർവഞ്ചന മുഴുവൻഒഴിക്കുകയുമില്ല—ഇങ്ങിനെര
ണ്ടുംമനുഷ്യഹൃദയത്തിൽഒന്നിച്ചുചെൎന്നിരിക്കുന്നു—

പിന്നെഒരുപാമ്പിനെകാണുന്നുവല്ലൊ— അത്എന്തൊരുപാപ
ത്തെ സൂചിപ്പിക്കുന്നുഎന്നാൽഅസൂയതന്നെ— പാമ്പിനുപാൽ
വിഷം—പിശാച്ആദ്യമനുഷ്യരായനമ്മുടെഅമ്മയഛ്ശന്മാരെഇരുവ [ 352 ] രെയുംചതിച്ചുസന്തതിയൊടുംകൂടആപത്തിലുംമരണത്തിലുംഅക
പ്പെടുത്തിയത്ഒരുപാമ്പിന്റെവെഷം പൂണ്ടുവന്നിട്ടുതന്നെ—പിശാചി
ന്നുഅസൌഖ്യംനന്നെഉണ്ടാകകൊണ്ടുമറ്റുള്ളവൎക്കസൌഖ്യംനന്നഉണ്ടാ
കകൊണ്ടുമറ്റുള്ളവൎക്കസൌഖ്യംഅരുത്എന്നുനിശ്ചയിച്ചുമനുഷ്യരെ
ദൈവദ്രൊഹം ചെയ്യിച്ചുതന്റെസ്വാധീനത്തിൽആക്കിതന്റെവി
ഷംപകൎന്നുകൊടുക്കയുംചെയ്തു—അതിനാൽ അവൻ വാഴുന്നമനു
ഷ്യൎക്കഒക്കെക്കും ഉൾപ്രസാദംവെണ്ടുവൊളംഇല്ലായ്കകൊണ്ടുമറ്റു
ള്ളവൎക്കുംവിഷാദംവെണംഎന്ന്ഒർഅസൂയാഭാവംവെർഊന്നിഇ
രിക്കുന്നു— അതിനാൽ കുലപാതകങ്ങൾമിക്കതുംഉണ്ടാകുന്നു പ്രാ
പ്തിഅധികംഉള്ളവർപ്രത്യെകംചെറിയവൎക്കദൊഷംഗ്രഹിപ്പിച്ചു
വഷളത്വംവരുത്തുന്നു— ഇത്എല്ലാറ്റിലുംഅധികം ആസുരമായപാ
പംതന്നെ—പിന്നെഎലിഉണ്ടുതാൻവെലചെയ്യാതെഇരിക്കുമ്പൊ
ൾഅദ്ധ്വാനപ്പെട്ടുവൃത്തിക്കുണ്ടാക്കിയവരുടെഅരിമുതലായതുക
ട്ടുസ്വരൂപിച്ചുവെച്ചുദിവസംകഴിക്കുന്നജന്തുവെല്ലൊ—മടിവുമൊഷ
ണംലുബ്ധ്എന്നുള്ളപാപങ്ങൾ്ക്കഎലിതന്നെഅടയാളമാകുന്നു—

നായ്ക്കശുദ്ധാശുദ്ധഭെദംഇല്ലല്ലൊഎന്തെങ്കിലുംനക്കുംആരെ
കണ്ടാലും കുരെക്കുംഎവരൊടുംകളിക്കുംഎവിടെയുംകാഷ്ഠിക്കും
താൻഛൎദ്ദിച്ചതുതിന്നും— മനുഷ്യഹൃദയത്തിലുംഒരുനായിതന്നെ
പാൎക്കുന്നുദൈവകാൎയ്യംഒന്നുംബൊധിക്കാതെവിശുദ്ധമാ
യതുസമാനമാക്കിപരിഹസിച്ചുംകൊണ്ടുരണ്ടുവിധമുള്ളത്എല്ലാം
ഒന്നാക്കികളയുന്നബാഹ്യതതന്നെ—

പരന്തുശവത്തിന്റെമണംദൂരത്തുനിന്നുകെട്ടുപറന്നുവന്നുവ
യറുനിറയുവൊളംതിന്നുന്നുവല്ലൊആട്ടിയാലുംഎയ്താലുംശവ
ത്തെവിടുകയില്ല— പിണംകണ്ടകഴുപൊലെഎന്നുണ്ടല്ലൊ [ 353 ] അപ്രകാരമുള്ളകുക്ഷിസെവമനുഷ്യരിലുംഉണ്ടു—തിന്മാൻഉണ്ടെ
ങ്കിൽമറ്റൊരുവിചാരവുംഇല്ലവയറുതന്നെപ്രമാണം— ഭക്ഷ
ണംകിട്ടുന്നസ്ഥലംദൂരത്തുനിന്നുമണത്തുഅന്നന്നുകാണുന്നതുപി
ടിച്ചടക്കിആത്മാവിന്നുഹാനിവന്നാലുംവിടാതെസെവിച്ചുവിശപ്പി
ന്നുവെണ്ടിഎതുദൊഷമെങ്കിലുംചെയ്യും—

ആനയുംഎന്റെഹൃദയത്തിലൊഎന്നുപറഞ്ഞാൽഎന്തു
ഉത്തരം—സംശയമില്ലവലിയൊർആനഉണ്ടുഅതുമൊഹം തന്നെ—
മൊഹത്താൽ മദിച്ചആനയൊളംഭയങ്കരമായഒരുജന്തുവുംഇല്ല.
അപ്രകാരംതന്നെമനുഷ്യന്റെസ്വഭാവം—ഹൃദയഭവനത്തിൽകാ
മമൊഹങ്ങളെപൊലെ പ്രിയത്തൊടെപൊറ്റിവളൎത്തുന്നമറ്റൊ
രുപാപവുംഇല്ല—എന്നുതൊന്നുന്നു—വിവാഹത്തെദൈവംതന്നെ
കല്പിച്ചുശുദ്ധംഎന്നുവിധിച്ചുംഇരിക്കുന്നു—മനുഷ്യൻഅതിനെവ
ഷളാക്കി ഒരുവൻപലസ്ത്രീകളെയുംഒരുത്തിപലപുരുഷന്മാരെയും
എടുത്തുകൊണ്ടുമറ്റുംഅനെകദുൎവൃത്തികളെചെയ്തുംനടന്നുയൌ
വംപൊക്കുന്നുവല്ലൊ—പുലയാട്ടുപുരുഷമൈഥുനംമുതലായഅവ
ലക്ഷണക്രിയകളെചെയ്യാത്തകാലത്തുംആവകതന്നെമനസ്സി
ലും വിചാരത്തിലുംപാട്ടിലുംസംഭാഷണത്തിലുംനിത്യംഉണ്ടു—ആന
യൊടുകളിക്കരുത്എന്നുള്ളതുമറന്നുപൊയി—അയ്യൊനമ്മുടെവങ്കാ
ട്ടിൽസിംഹവുംആനയുംഒരുപൊലെതന്നെവാഴുന്നുഎന്നപ
റവാനെഉള്ളു—

മറ്റുള്ളമൃഗങ്ങളുംഎണ്ണമില്ലാതൊളമുണ്ടു അതിന്നുചിത്രംഒ
ന്നുംഎത്തുകയില്ല—വിളക്കൊടുപാറിയപാറ്റകപ്പലിൽപൊയകൂമ
ചാപല്യംപെരുകിയകുരങ്ങ്—പകൽകാണാത്തനത്തു—ഇത്യാദിഅ
റിയാമല്ലൊ—അതാഒരുത്തൻകടിഞ്ഞാണില്ലാത്തകുതിരെക്കുംകാ [ 354 ] തറ്റപന്നിക്കുംസമം—മറ്റയവൻകുഴിയാനയുടെചെൽ — പിന്നെഒതി
കെൾക്കുമ്പൊൾ കുത്തുന്നപൊത്തു—മദിക്കുന്നകുനിയൻ—തീക്കൊള്ളിമെൽ
കളിക്കുന്നമീറു—കള്ളും പുണ്ണുംകണ്ട ൟച്ച—ചെറ്റിൽ മുഴുകിയഎരുമ—
മണ്ണുതിന്നുന്നമണ്ഡലി—നഞ്ഞെറ്റമീൻ— അലക്കുന്നൊന്റെകഴുത—
ചൂട്ടകണ്ടമുയൽ— ആട്ടു കെട്ടപന്നി— ചെക്കിടം കൊടുത്ത കാക്ക— കല്ലെ
റിഞ്ഞകടന്നൽകൂടു — സൂൎയ്യനില്ലഎന്നുറപ്പിച്ച കൂമൻ—കടച്ചിയെ
പൊറ്റുന്ന നരി—അരണയുടെ ബുദ്ധിയും കടിയും—ഈ കൂട്ടഎല്ലാം
സൂക്ഷിച്ചുനൊക്കിയാൽഹൃദയവനത്തിൽതിങ്ങിവിങ്ങികാണാം

ഈമൃഗസമൂഹംപിശാചിന്റെഇഷ്ടംപൊലെനടന്നുകൊണ്ടിരി
ക്കുമ്പൊൾദൈവത്തിന്റെആത്മാവിന്നു ഇതിൻഅകത്തുവരുവാ
ൻഎത്രമനസ്സുണ്ടായാലുംകഴികയില്ലഒഴിവ്ഒന്നുംകാണുകയു മില്ല—
ദൈവാത്മാവെകുറിക്കുന്നപ്രാവ്തന്നെ—താൻപുറത്തുനില്ക്കുന്നുഎങ്കിലും
തീജ്വാലകളെപലവിധമായിഹൃദയത്തിലെക്ക്‌തൂകുന്നു അതുപാപ
ബൊധവുംഅനുതാപവുംജനിപ്പിക്കുന്നഭാവനകൾതന്നെ—അ
വചിലതുഅടുത്തുഹൃദയംതൊടുന്നു—ഉള്ളിൽമാത്രംകടക്കുന്നില്ല—പി
ന്നെഅകത്തുഒരുനക്ഷത്രം കാണുന്നു മെലാൽഗുണംവരുംദൈ
വകടാക്ഷംഉണ്ടാകുംഎന്നുള്ളആശയത്രെ— അതിന്നും പ്രകാ
ശംഒട്ടും ഇല്ല—പിന്നെദൈവദൂതൻഒരൊരൊസത്യവചനംചെവി
യിൽമന്ത്രിച്ചുദൈവകരുണയെചൊല്ലികൊടുത്താലുംമനുഷ്യൻപാ
പങ്ങളിൽമുങ്ങിലയിച്ചിരിക്കകൊണ്ടുഅല്പംപൊലുംചെവികൊടു
ക്കുന്നില്ല—ഇങ്ങിനെആകുന്നുപലപലമാൎഗ്ഗം ചൊല്ലിയുംവെവ്വെ
റെനരകത്തിലെക്കനക്കുന്നപ്രാകൃതന്മാരുടെസ്വഭാ
വംആകുന്നു— [ 355 ] പ്രാൎത്ഥന

മനംഅലിഞ്ഞുകനിഞ്ഞുനൊക്കുന്നദൈവമെപാപംനിറഞ്ഞഈ
ഹൃദയത്തെകടാക്ഷിച്ചുനൊക്കിഎന്റെഇരിട്ടിൽസ്വൎഗ്ഗീയമായപ്ര
കാശംവിളങ്ങിച്ചുഎന്നെഎന്റെഹൃദയത്തെതിരിച്ചറിയുമാറാ‌
ക്കെണമെ—ഞാൻമൃഗപ്രായമായിപൊയിനീകരുണവിചാരിച്ചു
എന്നെമനുഷ്യനാക്കിതീൎക്കെണമെ—പിശാചിനെയുംഅവ
ന്റെ ചെകവരെയുംഎന്റെമനസ്സിൽനിന്നുപുറത്താക്കിനീനിണ
ക്കായിട്ടുതന്നെഉണ്ടാക്കിയഹൃദയസ്ഥലംഅടിച്ചുതളിച്ചുഎങ്ങി
നെഎങ്കിലുംപുണ്യാഹംകഴിച്ചു പ്രവെശിച്ചുപുണ്യക്ഷെത്രത്തി
ൽഎന്നപൊലെഅമൎന്നുവാഴെണമെ—

രണ്ടാംചിത്രം

ചെയ്തദൊഷംവിചാരിച്ചുഅനുതാപംതുടങ്ങിയപാപിയുടെസ്വരൂപം—

ദൈവകരുണഎന്ന്അൎത്ഥമുള്ളദൈവദൂതൻഅതാമനു
ഷ്യനെതലയൊടുകാണിച്ചുപിരഞ്ഞുംഅടുക്കുന്നമരണത്തെഒ
ൎപ്പിക്കുന്നു—അവൻവാൾഒങ്ങുകയാൽമരണത്തിന്റെശെഷംകടു
പ്പമായന്യായവിധിവരുംഎന്നുസൂചിപ്പിക്കുന്നു—ദൊഷംചെ
യ്യുന്നസകലആത്മാക്കളിലും ക്ലെശഭയങ്ങളുംഅപ്രിയക്രൊധങ്ങ
ളുംതട്ടുംഎന്നുംവെശ്യാദൊഷം—പുലയാട്ടു—മൊഷണം—ലുബ്ധ
ത—മദ്യപാനം— കവൎച്ച—ദൂഷണം ഈവകദൂഷ്യങ്ങൾപറ്റീട്ട
അശുദ്ധരായിപൊയവർആരുംദൈവരാജ്യത്തിൽകടക്ക
യില്ലഎന്നുംബൊധിപ്പിക്കുന്നു—ഉടനെതന്റെ ഹൃദയംപാപിഷ്ഠം
എന്നുകണ്ടുഞെട്ടിവിറെച്ചുംദുഃഖിച്ചുംകരഞ്ഞുംഅരിഷ്ടനായ [ 357 ] ഈഎന്നെഈകെട്ടുകളിൽനിന്നുആർവിടുവിക്കുംഎന്നുനെടുവീ
ൎപ്പുംമുറവിളിയുംതുടങ്ങുന്നു—എന്നാൽവിശുദ്ധാത്മാവ്അടുത്തുതന്റെ
വെളിച്ചത്തെഞെരുങ്ങിയനെഞ്ചകത്തുപൊഴിക്കുന്നുകരുണാജ്വാ
ലകളുംകടന്നുഹൃദയത്തെഉരുക്കിശുദ്ധമാക്കുവാൻതുടങ്ങുന്നു—ഈ
വകബലങ്ങൾആക്രമിക്കുന്തൊറുംപിശാചുംഅവന്റെപട്ടാളമാ
കുന്നരാഗദ്വെഷാദികളുംഒക്കെത്തക്കവിട്ടുപൊകെണ്ടിവരുന്നു
പാപാസക്തിഉള്ളെടംഅവന്നുഹൃദയത്തിൽവാഴുവാൻഅവ
കാശംഉണ്ടു—പാപത്തിൽവിരക്തിയുംദൈവത്തിൽആഗ്രഹവും
തൊന്നുംപൊഴെക്ക്അവൻവാങ്ങിപൊകുന്നു—

അല്ലയൊആത്മാക്കളെആർഎങ്കിലുംപാപഹീനനാവാ
ൻഇഛ്ശിച്ചാൽദൊഷങ്ങളുടെവെർവെവ്വെറെചൊദിക്കെ
ണ്ടാ—പാപത്തിലെദ്വെഷവുംദൈവവെളിച്ചത്തിലെസന്തൊഷ
വുംതൊന്നിയാലെപിശാചെപുറത്താക്കുവാനുംസകലദുഷ്ടജ
ന്തുക്കളെഅറിഞ്ഞുനീക്കുവാനുംവെണ്ടിയശക്തിഎല്ലാംദൈവംന
ല്കുംനിശ്ചയം—

പ്രാൎത്ഥന .

അല്ലയൊഎല്ലാവെളിച്ചത്തിന്നുംജീവനുംഉറവായുള്ളദൈവമെ
പാപത്തിന്റെഅവലക്ഷണസ്വരൂപത്തെഎനിക്ക്കാട്ടിതരുവാ
നീമാത്രമെആളാകുന്നു—എന്റെഇരിണ്ടആത്മാവിൽനിന്റെ
ജീവപ്രകാശത്തെവിളങ്ങിക്കെണമെ എന്നാൽഞാൻകാണും
ജീവിക്കയുംചെയ്യും—പാപിമരിക്കഎന്നല്ലല്ലൊമനംതിരിഞ്ഞുജീ
വിക്കഎന്നതുനിന്റെകാംക്ഷആകയാൽഎന്നെകുരുടനാക്കി
വലെച്ചുമുറുക്കവരിഞ്ഞുംകൊന്നുംകൊണ്ടിരിക്കുന്നപാപത്തെ [ 358 ] വെളിപ്പെടുത്തെണമെനീപാപികൾ്ക്കമദ്ധ്യസ്ഥനാക്കിവെച്ച
യെശുക്രിസ്തുവിൻനാമത്തിൽഎങ്കലുംകരുണകാട്ടിഅവന്റെആ
ത്മമെധംഎന്റെദൊഷപരിഹാരത്തിന്നായിസഫലമാക്കി
കൊള്ളെണമെനിന്റെനല്ലആത്മാവെഎന്നിൽപാൎപ്പിച്ചുസകല
ദൊഷങ്ങളെയുംആക്ഷെപിച്ചുആട്ടിഎന്റെഅവയവങ്ങളിൽ
നിത്യാഭ്യാസത്താൽഉറച്ചുപൊയമൊഹങ്ങളെനിഗ്രഹിച്ചുതി
രുകല്പനകളിൽഇഷ്ടംജനിപ്പിക്കെണമെ—അയ്യൊഎനിക്കനി
ന്നൊടുസംസൎഗ്ഗംഉണ്ടാവാന്തക്കവണ്ണംപാപബന്ധംഎല്ലാംഅ
റുത്തുനിത്യമരണത്തിൽനിന്നുംഎന്നെഉദ്ധരിക്കെണമെ—ആമെൻ—

മൂന്നാംചിത്രം

ദൈവസുവിശെഷത്തിൽവിശ്വാസവുംസദാത്മനിവാ
സവും ലഭിച്ചപാപിയുടെസ്വരൂപം—

പാപിതന്റെദൊഷങ്ങളെവിചാരിച്ചുദുഃഖിച്ചുകരയുമ്പൊൾമുറി
ഞ്ഞഹൃദയങ്ങൾ്ക്കചികിത്സകനായദൈവംഅവന്നുഒരുവഴിവിചാ
രിക്കും—അങ്ങിനെഉള്ളുദൈവത്തിന്റെസ്വഭാവം—ദൊഷംനിമി
ത്തംഅനുതാപംജനിച്ചതുകണ്ടാൽആശ്വാസംവരുത്തുവാൻനൊ
ക്കും—അതുകൊണ്ടുഅവൻഅയച്ചകൃപാദൂതൻമുമ്പെവാളുംതലയൊ
ടും കാട്ടിയതുപൊലെഇപ്പൊൾസുവിശെഷപുസ്തകവുംയെശുക്രൂ
ശുംകാണിക്കുന്നു—അതിന്റെഭാവംപറയാം—ദൈവംമനുഷ്യപാ
പങ്ങളെമൊചിപ്പിക്കുന്നുണ്ടുഎന്നുംമൊചിക്കുന്നപ്രകാരവുംഅവൻ
അറിയിച്ചവെദത്താൽഅല്ലാതെഅറിവാൻപാടില്ല—മാനുഷജ്ഞാ
നംഅതിന്നുഒട്ടുംഎത്തുകയില്ലലൊകൈകഗുരുവിന്റെഉപദെശം
തന്നെവെണ്ടുആയത്‌യഹൂദരാജ്യത്തിൽനിന്നുവന്നവെദപുസ്ത [ 360 ] കത്തിൽഅടങ്ങികിടക്കുന്നുസത്യവെദത്താൽഅറിയിച്ചസാരമൊ
പാപികൾഎല്ലാവൎക്കുംനിത്യമരണംപറ്റുന്നകാലത്തുയെശുഏ
കനീതിമാൻഅവതരിച്ചുഅത്യുന്നതപിതാവിന്റെഹൃദയത്തെ
സാധുക്കൾ്ക്കവെളിപ്പെടുത്തികാണിച്ചുവാക്കിനാലുംക്രിയയാലും
ദൈവഗുണങ്ങളെതീരെവിളങ്ങിച്ചുകൊണ്ടശെഷംഅവരുടെപാപ
വുംപാപഫലവുംചുമന്നുദുഷ്ടനെന്നപൊലെകഴുവെറിമരിച്ചു
ഇങ്ങിനെയുള്ളആത്മമെധത്താൽതന്റെപുണ്യവുംപുണ്യഫല
മായനിത്യജീവത്വവുംതങ്കൽവിശ്വസിക്കുന്നഎല്ലാവരിലുംആ
രൊപിച്ചിരിക്കുന്നു—ആയതു൧൮൦൦വർഷമ്മുമ്പെനടന്നസത്യകഥ
ആകുന്നു എല്ലാകഥകളിലുംസാരമുള്ളതുതന്നെ—ഒരുവൻഎ
ല്ലാവൎക്കും വെണ്ടിമരിക്കെഎല്ലാവരുംമരിച്ചുഎന്നുംഈഒരുവ
ങ്കൽആശ്രയിക്കുന്നവരിൽപിന്നെപാപഫലംസ്പൎശിക്കയില്ല
എന്നുംആഒരുവന്റെപുണ്യംഎല്ലാംസമ്മാനമായിഇങ്ങൊട്ടു
ലഭിക്കുന്നുഎന്നുംസ്വകൎമ്മങ്ങളാൽഗതിഉണ്ടാക്കുവാൻമനുഷ്യർ
ആൎക്കും പ്രാപ്തിഇല്ലാഞ്ഞിട്ടുംയെശുവിന്റെഏകകൎമ്മത്താൽ
മുഖ്യസല്ഗതിവരുവാൻവഴിഉണ്ടായിഎന്നുംമറ്റുംആപുസ്തകം
ഗ്രഹിപ്പിക്കുന്നു—ആയതിനെപാപിതാഴ്മയൊടെപിടിച്ചുസ്വ
ന്തഞ്ജാനത്തിൽചായാതെയുംമനുഷ്യരുടെകൃത്രിമശാസ്ത്രപു
രാണങ്ങളെബഹുമാനിയാതെയുംദിവ്യസത്യത്തിൽഅത്രെ
ദാഹംഉള്ളവനാകുന്നുഎങ്കിൽദൈവത്തിന്റെസദാത്മാവു
{അതിന്നുപ്രാവുതന്നെകുറിയല്ലൊ} ഉയരത്തിൽനിന്നുഇറങ്ങി
പാപിയുടെഹൃദയത്തിൽവന്നുഈവായിച്ചുകെട്ടത്എല്ലാംപരമാ
ൎത്ഥം— കെട്ടുവൊയെശുമരണംനിമിത്തംനിന്റെബഹുപാപ
ങ്ങൾ്ക്കമൊചനംവന്നുഇനിസംശയിക്കരുതുനീദൈവത്തിന്നുപ്രീ [ 361 ] യമുള്ളകുട്ടിതന്നെഎന്നുനിശ്ചയംജനിപ്പിച്ചുതാൻഅകത്തുവാ
ണുകൊണ്ടിരിക്കുന്നു—ഉടനെദൈവരാജത്വംതുടങ്ങുകയാൽദൈ
വത്തിന്റെഅഗ്നിയുംവെളിച്ചവുംആകുന്നനീതിസമാധാനസന്തൊ
ഷങ്ങളുംഹൃദയത്തിൽനിറഞ്ഞുചമയുന്നു—ഇനികണ്ണുനീർഒഴുകു
ന്നുഎങ്കിൽഅത്ആനന്ദബാഷ്പംഅത്രെകെൾ്ക്കുന്നചെവിയുംകാ
ണുന്നകണ്ണുംഉണ്ടാകകൊണ്ടുദെഹിയുംദെഹവുംജീവനുള്ളദൈ
വത്തിങ്കൽസന്തൊഷിക്കുന്നു—വിശ്വാസത്തിന്നുംപ്രത്യാശെക്കും
ചൈതന്യംഉള്ളതാകകൊണ്ടുനക്ഷത്രംമിന്നുന്നു—പിശാചുംദുഷ്ട
ജന്തുക്കളുംഹൃദയാവകാശംഅറ്റുപൊയിപുറപ്പെട്ടിരിക്കയാൽ
കുഞ്ഞനെപൊലെതുള്ളുവാനുംപാടുവാനുംമനസ്സുണ്ടായിപഴയതു
കഴിഞ്ഞുപൊയിഎന്നുള്ളനിശ്ചയംസംഭവിക്കയുംചെയ്യുന്നു—
ഇങ്ങിനെആകുന്നതുനല്ലപുനൎജ്ജന്മത്തിന്റെഅവസ്ഥ—എങ്കി
ലുംസാത്താനുംഅവന്റെസൈന്യവുംദൂരത്തല്ലഅടുക്കത്തന്നെ
നില്ക്കുന്നുഒരൊരൊപാപത്തിന്നുമുമ്പെഉള്ളസ്ഥലത്തെക്ക്മടങ്ങി
ചെല്ലുവാൻമനസ്സുണ്ടാകകൊണ്ടുസൂക്ഷിച്ചിരിപ്പാൻസംഗതി
ഉണ്ടു—തനിക്കുള്ളഹാനിഅധികംആകുന്തൊറുംമാറ്റാന്റെ
കൊപംവളരുന്നതിനാൽസൎവ്വദാഉണൎന്നുപ്രാൎത്ഥിച്ചുകൊൾ്വിൻ—

പ്രാൎത്ഥന

പ്രിയരക്ഷിതാവെനിന്തിരുകരുണയെഞാൻവെണ്ടുവൊളം
എങ്ങിനെസ്തുതിക്കെണ്ടുനിന്റെസ്വസ്ഥൊപദെശമാകുന്നസുവി
ശെഷത്തിന്നായിനിന്നെഎങ്ങിനെവാഴ്ത്തെണ്ടുനിന്തിരുരക്തത്തി
ൽപാപമൊചനംലഭിച്ചുമുക്തിദിവസത്തൊളംഅച്ചാരവുംമു
ദ്രയുംആയ്പാൎക്കുന്നവിശുദ്ധാത്മാവെനീഎനിക്കതന്നുഎന്റെവി [ 363 ] ശ്വാസത്തെഅധികംജീവിപ്പിക്കെണമെനീകഷ്ടിച്ചുമരിച്ചു
സമ്പാദിച്ചിട്ടുള്ളസ്വൎഗ്ഗീയധനങ്ങളെഞാനറിഞ്ഞുകൊൾ്വാൻഎ
ന്റെഉൾകണ്ണുകളെഅധികം പ്രകാശിപ്പിക്കെണമെപിശാചാല
യമായഞാൻപരിശുദ്ധാത്മാവിന്നുആലയമായിവന്നത്എത്ര
അതിശയംമുമ്പെപാപദാസനായഞാൻഇന്നുദൈവപുത്രനാ
യ്തീൎന്നത്അത്യാശ്ചൎയ്യംചങ്ങലകൾപൊട്ടിഞാൻസ്വാതന്ത്ര്യത്തി
ൽആയിനിന്റെകരുണയുടെരുചിനൊക്കുന്നുണ്ടുആകയാൽനി
ന്റെസ്തുതിഎല്ലായ്പൊഴുംഎന്റെവായിലിരിക്കെണമെ—

പിന്നെഞാൻഇപ്പൊൾഅത്രെപുതുതായിജനിച്ചശിശുആ
കകൊണ്ടുഞാൻഒന്നുഅപെക്ഷിക്കുന്നുഎന്റെരക്ഷയാകുന്നദൈ
വമെഎന്നെകൈവിടരുതെഅമ്മയഛ്ശന്മാർമക്കളെപക്ഷെ
ഉപെക്ഷിക്കും നീഉപെക്ഷിക്കയില്ലല്ലൊപാപംഎന്നെതൊല്പി
ക്കാതെഇരിക്കെണ്ടതിന്നുഞാൻ പ്രമാദംഎല്ലാംവെടിഞ്ഞുഉ
ണൎന്നുകൊണ്ടുദൊഷഹെതുക്കളെഎല്ലാംനരകംപൊലെകരുതി
ഒഴിച്ചുനടപ്പാറാക്കെണമെ— ഞാൻപിന്നെയുംപിശാചിന്നടി
മയായിപൊകായ്വാൻഎന്നെമെല്ക്കുമെൽശുദ്ധീകരിച്ചുകൃപയാ
ലെപുതിയഹൃദയത്തെസ്ഥിരമാക്കിതരെണമെആമെൻ—

നാലാംചിത്രം

ക്രൂശിൽതറെക്കപ്പെട്ടയെശുക്രിസ്തുവെഅല്ലാതെമറ്റൊ
ന്നുംഅറിയാത്തമനുഷ്യന്റെസ്വരൂപം—

ദൈവംമനുഷ്യനെസൃഷ്ടിച്ചകാരണമാവിതു—അവൻമനുഷ്യ
നെസെവിപ്പാനായിതന്നെ— പാപിദൈവത്തെസ്നെഹിക്കുന്നില്ലപൂ
ൎണ്ണസ്നെഹംമനുഷ്യനിൽസംഭവിച്ചുഎങ്കിൽഅവന്റെജനനം [ 364 ] സഫലമായ്വന്നുഅതുകൊണ്ടുഹൃദയത്തിൽദൈവസ്നെഹത്തെജ്വലി
പ്പിക്കുന്നവിശുദ്ധാത്മാവ്ക്രൂശിൽതറെക്കപ്പെട്ടയെശുവിന്റെസ്വ
രൂപംനിത്യംമനസ്സിൽപൊങ്ങിവരുവാൻസംഗതിവരുത്തുന്നു— നമു
ക്കുവെണ്ടിഘൊരമരണംഅനുഭവിച്ചുതന്റെവെദനകളാൽന
മുക്കുപ്രായശ്ചിത്തംഉണ്ടാക്കി തന്നരക്ഷിതാവിന്റെഒൎമ്മപൊ
ലെദൈവസ്നെഹത്തെസാധിപ്പിപ്പാൻമറ്റൊന്നുംഇല്ലല്ലൊപലരും
പലതുംപ്രശംസിക്കട്ടെനമ്മുടെകൎത്താവിന്റെ ക്രൂശിങ്കൽഅല്ലാ
തെനമുക്ക പ്രശംസഒട്ടുംഅരുതു—ദൈവംനമുക്കുപക്ഷംആയാൽ
വിരൊധിആർസ്വന്തപുത്രനെകരുതാതെനമുക്കുവെണ്ടിമരണ
ത്തിൽഏല്പിച്ചുതന്നവൻഅവനൊടുകൂടസകലുംതരാതിരിക്കു
മൊ— മകനെതന്നഅഛ്ശൻശെഷംഎല്ലാംതരുവാൻമടിക്കുമൊ

അതുകൊണ്ടുക്രൂശിൽതറെക്കപ്പെട്ടവൻദൈവസ്നെഹത്തി
ന്നുഒരുപണയമായികിട്ടിയതുമുതൽകൊണ്ടുപണ്ടുചെയ്തപാപ
ങ്ങളെഒൎക്കുന്തൊറുംഇവനാൽപ്രതിശാന്തിഉണ്ടായല്ലൊഎന്നഒർത്തു
ശ്വാസനിശ്ചയവുംഉണ്ടാകുന്നുപിശാച്ഭയപ്പെടുവാൻതുടങ്ങുന്തൊ
റും ഞാൻപാപിസത്യംഎങ്കിലുംപാപികൾ്ക്കവെണ്ടിയെശുമരിച്ചുഎ
ന്റെഗുണത്തിൽഅല്ലഅവന്റെക്രൂശിൽഞാൻആശ്രയിക്കുന്നുവ
ല്ലൊഎന്നുഉത്തരംകെൾ്പിക്കുംഇങ്ങിനെക്രൂശ്തന്നെധൈൎയ്യത്തി
ന്റെഉറവുഗുണംചെയ്വാനുള്ളശക്തിക്കും ക്രൂശ്തന്നെകാരണംആ
കുന്നു— എനിക്ക്ശിഷ്യനാവാൻവിചാരിക്കുന്നവൻതന്റെക്രൂശ്എ
ടുത്തുഎന്റെവഴിയെവരികഎന്നുആഉത്തമൻപറഞ്ഞുവല്ലൊ—
അതുകൊണ്ടുരക്ഷപ്രാപിച്ചവൎക്കക്രൂശിൽതറെക്കപ്പെട്ടവനൊടു
സാദൃശ്യംഉണ്ടാവാൻകാംക്ഷജനിക്കുന്നു—യെശുഅപ്പവുംവീഞ്ഞ
യും കൊടുപ്പിക്കുന്നതുനാംഅവനെഭൊജ്യമാക്കിഅനുഭവിച്ചു [ 365 ] താൻവരുവൊളംഅവന്റെമരണത്തെഒൎക്കെണ്ടതിന്നുതന്നെ—

ഇങ്ങിനെഅവന്റെമരണംകൃതജ്ഞനായിഒൎത്താൽആ
ത്മാവിന്റെസകലമാലിന്യത്തെയുംനീക്കിവെണ്ടാതനംഎല്ലാം
വെറുത്തുകഴിയുന്നഗുണങ്ങൾഒക്കചെയ്തുകൊണ്ടുയെശുവൊടുഒ
ന്നിച്ചുമരിപ്പാൻകൂട മനസുതൊന്നുംമറ്റൊരുദൂതൻകുരുത്തൊ
ലയെകാട്ടുന്നുണ്ടല്ലൊഅതുപണ്ടെജയഘൊഷത്തിനുംമ
ഹൊത്സവത്തിന്നുംഉള്ളഅടയാളംയെശുവിന്നിമിത്തംസമ്പത്തും
മാനവുംകുഞ്ഞികുട്ടികളെയും പ്രാണങ്ങളെയുംഉപെക്ഷിപ്പാ
ൻപക്ഷെഇടവരും—പരിഹാസവുംകഷ്ടവുംഒരൊരൊഅപ
ജയങ്ങളുംവരാതെഇരിക്കയില്ല—അതുകൊണ്ടുപൊരിന്നുഒരു
ങ്ങെണംജയിക്കുന്നവൻസൎവ്വവുംഅവകാശമായനുഭവിക്കും
എന്നു ഒരുദൈവവാക്കുണ്ടു—ക്രൂശിൽതറെക്കപ്പെട്ടവനെഅല്ലാ
തെകഴിഞ്ഞതുഎല്ലാംമറന്നുമെലിൽവരുന്നതിന്നായിഒടിപൊ
രുതുജയിച്ചുപിതാവൊടുകൂടസിംഹാസനത്തിൽഇരുന്നപ്ര
കാരംനല്ലമരണത്താലുംജയിച്ചുയെശുവൊടുകൂടഎന്നുംശ്രമി
ച്ചുകൊണ്ടിരിക്കെആവു—

പ്രാൎത്ഥന

ഹാഞങ്ങൾ്ക്കവെണ്ടി ക്രൂശിൽതറെക്കപ്പെട്ടസ്നെഹസ്വരൂപനായു
ള്ളൊവെനീഎന്നെദൈവത്തൊടുയൊജിപ്പിച്ചു—യെശുക്രിസ്തു
വെനീമാത്രംഎന്റെഹൃദയത്തിൽഇരിക്കെണമെ–നിന്റെകഷ്ട
മരണങ്ങളുടെഒൎമ്മഎന്റെഹൃദയത്തിൽനിറഞ്ഞിരിക്കെണമെ
നീസ്നെഹിച്ച പ്രകാരംഞാൻസ്നെഹിപ്പാന്തക്കവണ്ണംനീഎന്നി
ൽവാണുകൊണ്ടുതിരുസാദൃശ്യംഎന്നിൽമുറ്റുംപ്രകാശിപ്പിക്കു [ 366 ] മാറാക്കെണമെ—മുമ്പെനിധിയായിതൊന്നിയതുഞാൻനിസ്സാ
രംഎന്നുഎണ്ണി കൈവിട്ടുനിന്നെഗ്രഹിപ്പാനായികൊണ്ടുനിത്യംഎ
ന്റെഉള്ളിൽനിഴലിച്ചുഎനിക്കഎല്ലാം നീതന്നെഎന്നുള്ളഭാവം
ഉറപ്പിക്കെണമെ—ഞാൻചെയ്തസുകൃതങ്ങളാലല്ലാനിന്റെപുണ്യ
ത്തെഏൽക്കുന്നവിശ്വാസത്താൽഞാൻദൈവത്തിന്മുമ്പാകെന
ല്ലവനായ്വിളങ്ങെണമെ—ഞാൻക്രിസ്തുവൊടുകൂടെ ക്രൂശിൽത
റെക്കപ്പെട്ടവനുംഇനിഞാനല്ലക്രിസ്തുമാത്രംഎന്നിൽജീവിച്ചിരി
ക്കയാൽഞാൻനിത്യംജീവനുള്ളവനായിവാഴെണമെ—രക്ഷിതാ
വെനീഅല്ലൊവിശ്വാസത്തെആരംഭിച്ചുതികച്ചവൻ—സന്തൊ
ഷത്തെഅല്ലനിന്ദയെതെരിഞ്ഞെടുത്തുക്രൂശിനെചുമന്നുവല്ലൊ
നിന്റെ കഷ്ടംഎന്റെആത്മഭൊജനവുംതിരുക്രൂശ്‌പാപയുദ്ധ
ത്തിൽഎന്റെസങ്കെതസ്ഥലവുംതിരുമരണംഎന്റെശര
ണമായ്തീൎന്നുഎനിക്കവിധിച്ചഒട്ടത്തെഞാൻമടിയാതെതി
കെച്ചുപൊരാട്ടംസമൎപ്പിച്ചുനിന്നൊടുചെരുമാറാകെ
ണമെ ആമെൻ=

അഞ്ചാംചിത്രം

ദൈവഭക്തൻത്രിയെകദൈവത്തിന്നുആലയമായിവൎദ്ധി
ക്കുന്നതിന്റെസ്വരൂപം—

യെശുവിനാൽ കരുണയുംസദാത്മാവിനാൽ വിശുദ്ധിയുംലഭിച്ച
പാപിയുടെഹൃദയത്തെദൈവംതനിക്ക ആലയമാക്കിപാൎക്കുന്നഭാ
വംഈചിത്രത്തിൽകാണിച്ചിരിക്കുന്നു ഏകദൈവംപിതൃപുത്രസ
സദാത്മസ്വരൂപൻആകുന്നതുയാതൊരുചിത്രക്കാരന്നുംവരപ്പാ
ൻകഴികയില്ല—പിതാവിന്നുപ്രത്യെകംഒരുസാദൃശ്യവുംപറ്റുകയി [ 368 ] ല്ലഅങ്ങിനെഒന്നുസങ്കല്പിച്ചാലുംദൊഷമത്രെ—അതുകൊണ്ടുദൈവം
ഉള്ളിൽഉണ്ടുഎന്നുള്ളതുആകാശത്തുനിന്നുഹൃദയത്തിലെക്ക്‌വരു
ന്നപ്രകാശത്താൽ കാണിച്ചിരിക്കുന്നു—വിശ്വാസിക്കസ്വൎഗ്ഗംതുറന്നു
ദൈവസംസൎഗ്ഗവുംവന്നുതുടങ്ങിയതുഅതിനാൽ കുറിച്ചിരിക്കുന്നു—
പിന്നെയെശുപറയുന്നുഎന്നെസ്നെഹിക്കുന്നവൻഎന്റെവച
നങ്ങളെപ്രമാണിക്കുന്നുഎന്റെപിതാവുംഅവനെസ്നെഹിക്കും
ഞങ്ങൾഅവന്റെഅടുക്കെവന്നുഅവനിൽവാസംചെയ്യുംദൈ
വാത്മാവ്‌നിങ്ങളിൽപാൎക്കുന്നുഎന്നുംനിങ്ങൾതന്നെദൈവാലയംഎ
ന്നുംഅറിയാതിരിക്കാമൊഎന്നുക്രിസ്ത്യാനരൊടുഒരുചൊദ്യംഉണ്ടു—
ഇപ്രകാരംജീവനുള്ളദൈവത്തിന്റെആലയമായിചമഞ്ഞവ
ൎക്കക്രൂശിന്റെസ്വരൂപംഉള്ളതിൽമാഞ്ഞുപൊകയില്ലഅതെ
ന്നുംഅവരുടെവിശ്വാസസ്നെഹപ്രത്യാശകൾ്ക്കുംആധാരമായിനി
ല്ക്കുന്നു—അപ്പവുംവീഞ്ഞയുംഅകത്തുണ്ടല്ലൊഅതുംദൈവത്തൊ
ടുഅവൻൟകഷ്ടലൊകത്തിൽനിന്നുതെരിഞ്ഞെടുത്തസഭയൊ
ടുംനിത്യംനടക്കുന്നസംസൎഗ്ഗത്തെഅറിയിക്കുന്നുക്രിസ്തുസഭക്കാ
രുംപലമണികളാൽഉണ്ടാകുന്നഒരപ്പവുംപലതുള്ളികളായിചെൎന്നുവ
ന്നരസവുംആകുന്നു—ഇങ്ങിനെസത്യവിശ്വാസികളുടെഹൃദയത്തൊ
ടുദൈവസഭയുംഒന്നിച്ചുചെൎന്നിരിക്കുന്നു—ഇപ്രകാരമുള്ളഹൃദയത്തി
ന്റെനിറവുഎങ്ങിനെവൎണ്ണിക്കാംമുമ്പെപിശാചൊടുകൂടഅവന്റെ
പട്ടാളംഅകമ്പുക്കുവാണതുപൊലെദൈവത്തൊടുഒന്നിച്ചുസകല
ദിവ്യലക്ഷണങ്ങളുംഹൃദയത്തിൽവന്നുനിറയും—സ്നെഹംസന്തൊ
ഷംസമാധാനംദീൎഘശാന്തതദയക്ഷമസൌമ്യതപരിപാകംജാ
ഗ്രതദാനശീലംവിനയംതുടങ്ങിയുള്ളദിവ്യസൈന്യംതിങ്ങിവിങ്ങികാ
ണും—മൃഗങ്ങളെഇനികാണുകയുംഇല്ല— [ 369 ] അല്ലയൊമുമ്പിൽകൂട്ടിസ്നെഹിച്ചവനെനാം പ്രതിയായിസ്നെ
ഹിക്ക—സ്നെഹംദൈവത്തിൽനിന്നാകുന്നുവല്ലൊദൈവം തന്നെസ്നെ
ഹം—സ്നെഹത്തിൽനില്ക്കുന്നവൻദൈവത്തിൽനിൽക്കുന്നുദൈവംഅവ
നിലുംപാൎക്കുന്നു— ക്രിസ്തുവൊടുഒന്നിച്ചുചെൎന്നിരിക്കഎന്നാൽനമുക്കും
അവന്നുംഎകാത്മത്വംവരുംഅവനെവിശ്വസിക്കുന്നവന്റെ
ഉള്ളിൽനിത്യജീവനുംസ്വൎഗ്ഗവും മുഴുവനുംഇഹത്തിൽതന്നെഉ
ണ്ടു— ദൂതന്മാർഅവനെതാങ്ങുന്നുപിശാച്ഒരുവഴിയുംകണാ
തെവിഷാദിച്ചുഒടിപൊകും—

പ്രാൎത്ഥന

ഞങ്ങളുടെകൎത്താവായയെശുക്രിസ്തുവിന്നുംഞങ്ങൾ്ക്കുംപ്രിയപിതാ
വായവിശുദ്ധദൈവമെനീമനുഷ്യരിൽഎത്ര പ്രീതിഭാവിച്ചിരി
ക്കുന്നു— നീഎന്നിലുംഞാൻനിന്നിലുംഎന്നുള്ളവാക്കുഒത്തുവരെണ
മെ—ദൈവപൂൎണ്ണതഒക്കയുംഎന്നിൽനിറയെണമെനിന്നെഞാ
ൻസൎവ്വാത്മനാസ്നെഹിക്കാതിരിക്കാമൊനീസ്നെഹമാകുന്നപ്ര
കാരം എന്നെയുംആകെസ്നെഹമാക്കിതീൎക്കെണമെഎന്റെആ
ത്മാവുനിന്റെആലയമായിരിക്കെണമെഞാൻസകലത്തിലുംനി
ന്നെഅന്വെഷിച്ചുംകണ്ടുംബഹുമാനിച്ചുംസെവിച്ചുംകൊണ്ടിരി
ക്കെണമെ—എന്റെഹൃദയത്തിന്റെദൈവമെഎന്നെക്കുംനീ
തന്നെഎനിക്കസൎവ്വസ്വവുംഅവകാശവുംവിചാരവുംആയ്പാ
ൎത്തരുളെണമെ—ആമെൻ—

ആറാംചിത്രം

ദിവ്യമായൊര്ഉഷ്ണംകുറഞ്ഞുവെളിച്ചംമങ്ങിപ്രപഞ്ചസക്തി [ 371 ] പിന്നെയുംഅതിക്രമിച്ചുവന്നഹൃദയത്തിന്റെസ്വരൂപം—

ഈമുഖത്തെനൊക്കിയാൽനിദ്രാമയക്കവുംഒരൊരൊമൊഹവി
ചാരങ്ങളുംസംഭവിച്ചതിന്റെലക്ഷണങ്ങളെകാണുന്നു കണ്ണുകൾ്ക്ക
പ്രകാശമില്ലനക്ഷത്രംനല്ലവണ്ണംവിളങ്ങുന്നില്ല ഹൃദയത്തിൽക്രൂശി
ന്റെസ്വരൂപംമങ്ങിപൊയിഅതിൽതറെക്കപ്പെട്ടവന്റെഒൎമ്മകുറ
ഞ്ഞുചമഞ്ഞുഅപ്പവുംവീഞ്ഞയും കുറിക്കുന്നദിവ്യസഭാസംസൎഗ്ഗ
ത്തിനുമുമ്പെത്തചൈതന്യംഇല്ലാതെയായി അഗ്നിജ്വാലകളാ
കുന്നാഅനുതാപംസ്നെഹം ഭക്തിശുഷ്കാന്തികളുംഉഷ്ണം കൂടാതെ
മങ്ങി കാണുന്നു—അതിനാൽഹൃദയംഇരുണ്ടുംവറണ്ടുംമടുത്തും
വന്നിരിക്കുന്നു—

അപ്രകാരമുള്ളഅവസ്ഥയെകണ്ടാൽപിശാച്മുമ്പെത്ത
മൃഗങ്ങളെകൂട്ടികൊണ്ടുവരുന്നത്അല്ലാതെവെറെഎഴുപിശാ
ചുകളെയുംവരുത്തിപൊരിന്നുഒരുമ്പെടുന്നു—പ്രാൎത്ഥനക്കുമടിഞ്ഞി
ട്ടുഅവനെതടുക്കുന്നത്എങ്ങിനെ—ഈഅവസ്ഥഎല്ലാംനാംചി
ത്രത്തിൽകാണുന്നുഎങ്കിലുംദൊഷംഅ കപ്പെടുമ്പൊഴെക്കുമൎത്യ
പ്പുഴുതാൻഒന്നുംകാണുന്നില്ലല്ലൊ—കൃപാദൂതൻമാത്രം മനുഷ്യനെ
ഉണൎത്തിനിലവിളിക്കുന്നു—ഉറങ്ങുന്നനീഎഴുനീല്ക്കപരീക്ഷയിൽവീഴാ
തിരിപ്പാൻഉണൎന്നുപ്രാൎത്ഥിക്കനിണക്കവെണ്ടിക്രൂശിൽതറെക്ക
പ്പെട്ടുമരിച്ചവനെഒൎക്കതിരുകഷ്ടങ്ങളെഒൎത്തുധ്യാനിക്കസഭാസം
സൎഗ്ഗത്തെവിടാതെപുതുക്കുകജയത്തിന്നായിഉത്സാഹിക്കശത്രുവി
ന്നുബലംഎറിവന്നുവല്ലൊ—നീയെശുവെമറന്നാൽ നിന്നാൽഎ
ന്തുആവതുഹൃദയത്തെനീകാത്തുകൊള്ളാഞ്ഞാൽപാപത്തെഎ
ങ്ങിനെഒഴിക്കുംപാപത്തെഒഴിക്കാഞ്ഞാൽഎങ്ങിനെരക്ഷപ്പെടും
ഇന്നുംകൂടെയെശുനിണക്കവെണ്ടികൈകളെവിരിച്ചുനീട്ടികഴുവി [ 372 ] നെകണ്ടകൊഴിതന്റെകുഞ്ഞികളെചിറകിൻകീഴിൽചെൎക്കുന്ന
തുപൊലെനിന്നെചെൎത്തുകൊൾ്വാൻനൊക്കുന്നു—എതിൽനിന്നുനീ
വീണുഎന്നുഒൎത്തുഅനുതാപപ്പെട്ടുണൎന്നുഅവനെഅഭയം പ്രാ
പിക്കഎന്നതുകൃപാദൂതന്റെഅപെക്ഷവിളിതന്നെ—

പ്രാൎത്ഥന

കൎത്താവെനീഎന്നെആരാഞ്ഞുംഅറിഞ്ഞുംഇരിക്കുന്നുഈനിസ്സാ
രഹൃദയത്തിന്റെഅവസ്ഥയെനീകണ്ടുവല്ലൊ—അയ്യൊവിശ്വാ
സം എത്രവെഗത്തിൽക്ഷയിച്ചുപൊകുന്നുസ്നെഹംക്ഷണത്തിൽ
തന്നെകുളുൎത്തുപൊയി—പ്രപഞ്ചസക്തിഎന്നിൽവെരൂന്നിഇരി
ക്കുന്നുഉണൎന്നുപ്രാൎത്ഥിപ്പാൻമനസ്സില്ലഅല്പമായതുംനിണക്കവെ
ണ്ടിഉപെക്ഷിപ്പാൻചിലപ്പൊൾകഴിയുന്നില്ല—നിന്റെനാമംചൊല്ലി
ഞാൻപൊരുതുമരിക്കാംഎന്നുഎറ്റു വല്ലൊഇപ്പൊഴൊഒരുനാ
ഴികപൊലുംഉണരുവാൻപ്രാപ്തിയില്ല—പ്രാൎത്ഥിക്കുമ്പൊൾഎ
ന്റെവിചാരങ്ങളെല്ലാംചാഞ്ചാടിചിതറുന്നു— അയ്യൊഞാൻഎ
ത്രവെഗംതൊൽക്കുന്നുലൊകംശക്തിയുള്ളതുപിശാചുബലവാൻഞാ
ൻമാത്രംഎതുംഇല്ലാത്തവൻ—എന്നെതാങ്ങിഉറപ്പിക്കഅല്ലാഞ്ഞാ
ൽഎന്റെ കഥതീൎന്നുഎന്നെജീവിപ്പിക്കെണമെഎന്റെരക്ഷ
യാകുന്നദൈവമെഎന്നെകൈവിടൊല്ലാനീഎന്നിൽപാൎക്കുന്നി
ല്ലഎങ്കിൽഞാൻനിന്നിൽനിന്നുകൊള്ളുന്നത്എങ്ങിനെ—നിന്റെ
വെളിച്ചംകെട്ടുപൊകരുതെസ്നെഹംക്ഷയിക്കരുതെവിശ്വാസത്തി
ന്നുനീക്കംവരരുതെഅഛ്ശപിതാവെനിന്നെവിളിപ്പാൻഅധി
കംഇഷ്ടംഉണ്ടാവാറാകെണമെപ്രിയപുത്രന്റെകഷ്ടങ്ങളെ
ഞാൻമറക്കാതെമായയിൽനിന്നുകണ്ണുകളെതെറ്റിച്ചുവി [ 374 ] ലയെറിയരക്തത്താൽഎന്നെമെടിച്ചവന്നുനല്ലമുതലായിരിപ്പാ
നുംഅവനെജീവനാലുംമരണത്താലുംമഹത്വപ്പെടുത്തിജയം
കൊൾ്വാനുംഎന്നിൽകടാക്ഷിച്ചുപുതുജന്മത്തെനടത്തിതികെ
ക്കെണമെ ആമെൻ—

എഴാംചിത്രം

മനുഷ്യൻഗുണപ്പെട്ടശെഷംമനഃപൂൎവ്വമായിപാപംചെയ്തുപി
ശാചിനെപിന്നെയുംതന്നിൽവാഴിക്കുന്നതിന്റെസ്വരൂപം—
ഇതിൽകാണിച്ചഅവസ്ഥയെക്രിസ്തുവിസ്തരിച്ചത്ഇപ്രകാരം—
അശുദ്ധാത്മാവുമനുഷ്യനിൽനിന്നുപുറപ്പെട്ടപ്പൊൾനീരില്ലാത്തദി
ക്കുകളിൽആശ്വാസം തിരഞ്ഞുകൊണ്ടുഭ്രമിക്കുന്നു കാണാഞ്ഞിട്ടു
ഞാൻവിട്ടുപൊയഎന്റെഭവനത്തെക്കമടങ്ങിപ്പൊകുംഎന്നു
ചൊല്ലിഎത്തുമ്പൊൾഅതിനെഅടിച്ചുതളിച്ചും അലങ്കരിച്ചുംകാ
ണുന്നു. ഉടനെതന്നെക്കാൾദുരാത്മാക്കളായഎഴുപെരെയുംകൂ
ട്ടികൊണ്ടുവന്നുഒന്നിച്ചുഅകമ്പുക്കുപാൎക്കുന്നു— ആ മനുഷ്യ
ന്റെഅവസാനംമുമ്പത്തെതിലുംഅധികം വഷളായിതീ
രുന്നു—(ലൂക്ക. ൧൧).

ഇതാഎത്രഭയങ്കരമയകാഴ്ച—ദൈവാലയമായിരുന്ന
ഹൃദയത്തിൽപിശാച്‌ചിരിച്ചുഅമൎന്നുവാഴുന്നുമൃഗങ്ങളുംമട
ങ്ങിവന്നുദുൎഭൂതങ്ങൾകൂടിവരികയാൽപുളെച്ചുകളിച്ചുമദിക്കുന്നു
പാപങ്ങളുടെഉഗ്രതമുമ്പെപൊലെഅല്ലഎറ്റവും അധികം
ആകുന്നു— ആയത്എങ്ങിനെസംഭവിച്ചുഎന്നാൽകിട്ടിയദൈ
വകരുണയെമനുഷ്യൻ കരുതാതെപണ്ടെത്തപാപങ്ങളുടെ
ശുദ്ധീകരണത്തെമറന്നുദൈവഭക്തിയിലെഅഭ്യാസംനിര [ 375 ] സിച്ചുഉള്ളതമതിഎന്നുവെച്ചുമദിച്ചുകൊണ്ടിരുന്നു—അയ്യൊമനുഷ്യ
ന്നുനില്പാൻ കഴികയില്ല— വളരുന്നില്ലഎങ്കിൽതാഴുകെഉള്ളു—ഇടുക്കു
വാതിലിൽകൂടികടപ്പാനുംവിസ്താരംകുറഞ്ഞവഴിയിൽപൊരുതു
നടപ്പാനുംലൊകാഭിലാഷങ്ങളെവെറുത്തുയെശുവിന്റെ ക്രൂശഎ
ടുപ്പാനുംമടുപ്പുവന്നാൽപിശാചിന്റെവലയിൽ കുടുങ്ങിവീഴുകെ
ഉള്ളു—എന്നാൽനായിഛൎദ്ദിച്ചതിനെപിന്നെയുംതിന്നുന്നു കുളിച്ചപ
ന്നിചളിയിൽപിരളുകയുംചെയ്യുന്നു— വിശുദ്ധാത്മാവുദുൎഭൂതങ്ങളൊ
ടുഒരുമിച്ചുവസിപ്പതുപൊറുക്കായ്കയാൽമടങ്ങിപൊകുന്നു കൃപാദൂത
നുംവാങ്ങിപൊകുന്നു—എങ്കിലുംഅകലുമ്പൊൾതന്നെകൈകളെ
ഞെരിച്ചു അല്ലയൊമഹാപാപിനീഇന്നുംഈനിന്റെസമയത്തിൽ
എങ്കിലുംനിന്റെസമാധാനത്തിന്നുഅടുത്തതിനെവിചാരിച്ചാൽ
കൊള്ളായിരുന്നുഒർ അഛ്ശന്റെഹൃദയംനിണക്കഇന്നുംകൂടെതു
റന്നുനില്ക്കുന്നു—ഇത്എന്റെവിധിവിധിച്ചതെവരൂഎന്നുപറയല്ലെ—
ഹാദ്രൊഹിമടങ്ങിവാഞാൻപിന്നെയുംകനിഞ്ഞിരിക്കാംഎങ്കിലും
ഇന്നുഇതുനിന്റെകണ്ണുകൾ്ക്കമറവായിരിക്കുന്നുകഷ്ടംഎന്നിങ്ങി
നെമുറയിട്ടുവിട്ടുപൊകുന്നു—പാപിഅതുകെൾ്ക്കുന്നില്ലചെവിഅടഞ്ഞു
ഹൃദയംകഠിനമായിഅവൻകാണാതെതന്നെപാതാളത്തിൻ
വഴിയായിനടക്കും— — പ്രിയതൊഴനെനിന്റെ അവസ്ഥഅങ്ങി
നെആകുംഎന്നുശങ്കിക്കുന്നുവൊ— പക്ഷെ ഒരുനാൾനീയും പാപങ്ങ
ളെവെറുത്തുദുഃഖിച്ചുഏറ്റുപറഞ്ഞുദൈവത്തൊടുക്ഷമഅപെക്ഷി
ച്ചു—ക്രിസ്തുവിന്റെവാത്സല്യത്തെയുംസദാത്മാവിന്റെശുദ്ധീക
രണശക്തിയെയുംഅല്പംഅനുഭവിച്ചിരിക്കുന്നു—അതിന്റെശെഷ
മൊ നിന്നെതന്നെസൂക്ഷിച്ചുനൊക്കാതെപിന്നെയുംപിശാചി
ന്റെകൈയിൽആയിപൊയി—അന്നുമുതൽനീഅവന്നുഅധികംഅ [ 376 ] ടിമയായിപൊയികിടക്കുന്നു—മുമ്പെനിന്നെഉണൎത്തുവാൻമതിയാ
യവാക്കുകൾ്ക്കുംസ്നെഹഭാവത്തിന്നുംഇപ്പൊൾഅപ്രകാരംഫലംവരു
ത്തുവാൻശക്തിഇല്ല—എന്നാൽദൈവവചനംനിണക്കനിസ്സാരം
എന്നുംഅനുതാപവിശ്വാസങ്ങളുംപണ്ട്ഒരുനാൾനിന്നെയുംമയ
ക്കിവെച്ചമായാഭാവംഅത്രെഎന്നുംതൊന്നുംവിചാരിച്ചുകൊ
ൾഎഴുനീല്പാൻഒട്ടുംവഹിയാത്തവീഴ്ചകൾഉണ്ടുപൊൽ—അതുകൊണ്ടുദൈവകരുണലഭിച്ചവൻഅതിൽനിന്നുഭ്രംശിക്കാതെഇ
രിപ്പാൻനൊക്കു കപാപത്തൊടുനിത്യയുദ്ധംവെണംനീപിഴച്ചുഎ
ങ്കിലുംപിന്നെയുംഎഴുനീറ്റുപടതുടങ്ങുകപാപത്തൊടുഒരുനാളും
ഇണക്കവുംനിരപ്പുംഅരുതു—യെശുവിൽആശ്രയിക്ക—ആബലവാ
ൻജയിച്ചുകെട്ടിപുറത്താക്കുവാൻസാമൎത്ഥ്യമുള്ളഅതിബലവാൻ
അവൻതന്നെ—എത്രപാപങ്ങളെചെയ്തിട്ടും മുഴുവനുംഅഴിനി
ലയായിപൊകാതെഅനുതാപപ്പെടുകമടങ്ങിവരികയാചി
ക്കഅന്വെഷിക്കമുട്ടുകമനുഷ്യരാൽകഴിയാത്തതുംദൈവ
ത്താൽഅസാദ്ധ്യമല്ലല്ലൊ— നമ്മുടെദൈവംദഹിപ്പിക്കുന്നഅഗ്നി
ആകുന്നു താനും—

പ്രാൎത്ഥന

എൻദൈവമെഞാൻനിന്റെസൃഷ്ടിആകുന്നു—യെശുക്രിസ്തുവെ
നിന്നാൽ ഞാ‌ൻമെടിക്കപ്പെട്ടുദൈവംനിന്നെഎനിക്കുംവെ
ണ്ടിജ്ഞാനവുംനീതിയുംവീണ്ടെടുപ്പുംവിശുദ്ധിയുംആക്കിവെ
ച്ചിരിക്കുന്നു—പാപമരണപിശാചാദിബന്ധങ്ങൾഎല്ലാംഅറു
പ്പാൻനീഎനിക്കുംവെണ്ടിശ ക്തനാ കുന്നുനീമത്സരികൾ്ക്കായി
കൊണ്ടുംവരങ്ങളെപ്രാപിച്ചുഅയ്യൊമഹാദ്രൊഹിയാകുന്നഎന്നി [ 377 ] ലുംദാനങ്ങളെഇറക്കിതരെണമെ—തിരുകൈക്കഎത്താത്തപാപ
ത്തിൽആഴംഇല്ലല്ലൊഎല്ലാവരെയുംഉദ്ധരിപ്പാൻനിണക്കുമന
സ്സുണ്ടല്ലൊഭ്രഷ്ടരിലുംകനിവുതൊന്നുന്നു—സൌഖ്യംആവാൻഎനി
ക്കുമനസ്സുണ്ടുഅതുകൊണ്ടുഎന്റെപിൻവാങ്ങലിന്നുചികിത്സിച്ചു
പിശാചിന്റെസകലദാസ്യത്തിൽനിന്നുംഎന്നെഎടുത്തുകൊള്ളെ
ണമെഇരിട്ടുപൊവാൻനിന്റെവെളിച്ചംഅയച്ചുദുൎമ്മൊഹംഒടി
പൊവാൻസദാത്മാവെനല്കെണമെ—മരണപൎയ്യന്തം‌ഞാൻപാ
പത്തൊടുഎതിൎത്തുപൊരുതുകൊള്ളുമ്പൊൾനീസാത്താനെഎ
ന്റെകാല്കീഴിട്ടുചവിട്ടുവാൻതന്നുഅവന്റെസകലഅധികാ
രവുംനശിപ്പിച്ചുഎന്നെമുഴുവനുംസ്വാധീനത്തിൽആക്കികൊ
ള്ളെണമെ— ആമെൻ—

എട്ടാംചിത്രം

ദുഷ്ടന്റെമരണവുംപാപത്തിൻ കൂലിയും—

ഇതാഅനുതാപം ഇല്ലാത്തപാപിയുടെമരണം ദെഹപീഡഹൃദയ
ക്ലെശംമരണഭീതിന്യായവിധിയിലെശങ്കഇവഅത്രെഅവന്റെ
കടലിന്നരികെനില്ക്കുന്നു—ആകുംകാലംചെയ്തതുചാകുംകാലംകാണാം
മരണത്തെകുറിക്കുന്നഒർഅസ്ഥികൂടംഅവനെഭയപ്പെടുത്തുന്നു—
ആയത്ഒരുകൈകൊണ്ടഅവന്റെതലമുടിയെപിടിക്കുന്നുമ
റ്റെകൈയിൽപുല്ല്അറുക്കുന്നഅരിവാൾഉണ്ടു—മനുഷ്യജഡം
എല്ലാംപുല്ല്‌പൊലെയുംഅതിന്റെശ്രെഷ്ഠതപുല്ലിൻപൂപൊലെ
യുംആകുന്നുവല്ലൊപിന്നെപ്രാണഛെദംഉണ്ടായഉടനെആത്മാ
വുപാതാളത്തിലെക്ക്ഇറങ്ങുന്നത്ഒഴികെനിത്യദാഹത്തെകുറി
ക്കുന്നജ്വാലകളിൽപാൎക്കെണ്ടിവരും—പിശാചിന്റെദൂതരുംഇഴെ [ 379 ] ച്ചുംപരിഹസിച്ചുംകൊണ്ടുപൊയിപാപിമുമ്പെസെവിച്ചദൊഷങ്ങളു
ടെഒൎമ്മയെപുതുക്കുന്നു—

ഇത്പാപക്കൂലിയുടെതുകഅല്ലആരംഭംഅത്രെആകുന്നു—
ഈനാട്ടുകാൎക്കപലനരകങ്ങളുടെപെരുകളുംഉണ്ടു—

താമിസ്രം—പുനർഅന്ധതാമിസ്രം—കാലസൂത്രം—രൌരവം.പി
ന്നെ മഹാരൌരവം— കുംഭീഭാഗം—വൈതരണിയും അസിവത്രാരണ്യ
വുംപിന്നെ സൂകരമുഖംകൂട ശന്മലിലൊഹശ ങ്കുഇരിപത്തെട്ടുകൊ
ടിനരകംഉണ്ടിങ്ങിനെദുരിതങ്ങൾ്ക്കതക്കവാറുഅനുഭവിപ്പാനാ
യി——ആയതിന്റെവിവരംആൎക്കുംഅറിഞ്ഞുകൂടാഅഗ്നിയുംപു
ഴുവുംശീതവുംഇരിട്ടുംമുതലായഖെദകാരണങ്ങൾഅനെകം
ഉണ്ടു— നരകവിധിഎപ്പൊൾ ഉണ്ടാകുംഎന്നാൽയെശുക്രിസ്തുമെ
ഘങ്ങളിന്മെൽനിന്നുമടങ്ങിവരും(കാല്കിവരുംഎന്നതിന്റെസാ
രംഇത്‌തന്നെ) അപ്പൊൾചത്തവരുംഅന്നുജീവിക്കുന്നവരും
എല്ലാം ന്യായാധിപതിയുടെസന്നിധിയിൽഎത്തെണ്ടിവരുംചത്ത
വർശരീരത്തൊടുകൂടഎഴുനീറ്റുചെരുംഅവനവന്റെശരീരാ
വസ്ഥവിശ്വാസാവസ്ഥെക്ക്‌തക്കവണ്ണംആകുന്നു—ചിലർമാന
ത്തിന്നുംചിലർനിത്യഅവമാനത്തിന്നുംഎഴുനീല്ക്കും യെശുവി
ന്റെകൃപയെകെട്ടിട്ടുംനിരസിച്ചവൎക്കരണ്ടാമത്ഒരുമരണംപറ്റും
നിശ്ചയംഅതുകെട്ടുപൊകാത്തഅഗ്നിതന്നെ—

അയ്യൊഎത്രമനുഷ്യർഈനിത്യനാശത്തിലെക്ക്ഒടുന്നുദെ
വനാമകീൎത്തനംസല്കൎമ്മാനുഷ്ഠാനംമന്ത്രജപംഉപവാസയാത്രമുത
ലായഭക്തിലക്ഷണങ്ങൾഅവൎക്കുണ്ടുഎങ്കിലുംപിശാചിൻഅധീ
നതമാറുന്നില്ല—അഹങ്കാരം ചതി അസൂയ ദ്രവ്യാശകുക്ഷിസെ
വബാഹ്യതദുൎമ്മൊഹം തുടങ്ങിയുള്ളപാപങ്ങൾഒരുനാളുംവിടുന്നില്ലഎ [ 380 ] ങ്കിലുംതങ്ങൾമറ്റവരെക്കാൾനല്ലവർഎന്നുവെറുതെനിരൂപിക്കു
ന്നു—പിന്നെഭയരാജാവായമരണംപെട്ടെന്നുഅണഞ്ഞുവന്നുഅവ
രെഅരിയുന്നുഅന്നാൾതാന്താൻവിതച്ചത്‌താന്താൻകൊയ്യെണ്ടി
വരും—

ദൈവകരുണയെലഭിച്ചുഭ്രംശിച്ചുപൊയവൎക്കപ്രത്യെകം
മരണംഅതിഭയങ്കരം തന്നെ— കാരണംസത്യത്തിൽപരിജ്ഞാ
നംലഭിച്ചശെഷംനാംമനഃപൂൎവ്വമായിപിഴെച്ചാൽപാപങ്ങൾ്ക്കു
വെണ്ടിഇനിബലിശെഷിക്കയില്ലന്യായവിധിയുടെഎന്തൊരുഭ
യങ്കരപ്രതീക്ഷയും എതിരികളെഭക്ഷിപ്പാനുള്ളഅഗ്നിഊഷ്മാ
വുംഅത്രെഉള്ളു—ഒരിക്കൽ പ്രകാശിക്കപ്പെട്ടുസ്വൎഗ്ഗീയസമ്മാനത്തെ
ആസ്വദിക്കയുംവിശുദ്ധാത്മാവിന്നുഅംശികളായിത്തീരുകയുംഅ
ഴകിയദൈവചൊല്ലിനെയുംഭാവിലൊകത്തിന്റെശക്തിക
ളെയും ആസ്വദിക്കയുംചെയ്തവർവഴിപിഴെച്ചുപൊയാൽതങ്ങൾ്ക്കു
തന്നെദൈവപുത്രനെവീണ്ടുംക്രൂശിൽതറെക്കുന്നവരുംലൊകാ
പവാദംആക്കുന്നവരുംആകയാൽഅവരെപിന്നെയുംമാന
സാന്തരത്തിലെക്ക്‌പുതുക്കാൻകഴികയില്ലസത്യം(എബ്ര.൧൦,൬)
ഹെപാപികളെതന്റെആടുകൾ്ക്കവെണ്ടിജീവനെഎല്പിച്ചുകൊ
ടുത്തനല്ലഇടയൻനിങ്ങളെക്ഷണിക്കുന്നുദുഃഖിതന്മാർഎല്ലാവ
രുംഎന്റെഅടുക്കൽവരുവിൻഞാൻനിങ്ങൾ്ക്കആശ്വാസംതരും
ഞാൻസൎവ്വപാപത്തിൽനിന്നുംശുദ്ധീകരിക്കുന്നുഎന്റെആടുക
ൾ്ക്കനിത്യജീവനെകൊടുക്കയുംചെയ്യുന്നു—ഇത്യാദിസാധുവായഇ
ടയൻവിളിക്കുന്നത്‌കെളാതെപൊയാൽനിത്യനരകാഗ്നിയി
ലെക്ക്അയച്ചുവിടുന്നന്യായാധിപതിയുടെഘൊരശബ്ദംകെൾ്ക്കെണ്ടിവ
രുംജീവനുള്ളദൈവത്തിന്റെകൈകളിൽവീഴുന്നതഭയങ്കരംതന്നെ— [ 382 ] പ്രാൎത്ഥന

ദൈവമെനീനീതിമാൻനിന്തിരുന്യായവിധികൾഎല്ലാംനെരുംന്യാ
യവുംആകുന്നു—പക്ഷഭെദംനിന്നിൽഒട്ടുംഇല്ലഒരൊരുത്തന്റെ
ക്രിയകളെപൊലെഅവനവന്റെഫലംആകും—അനുതാപം
ചെയ്യാതെയുംനിന്തിരുവചനത്തെകൈക്കൊള്ളാതെയുംസൂക്ഷി
ക്കാതെയുംഇരിക്കുന്നവന്നുശിക്ഷാവിധിഇപ്പൊൾതന്നെഉണ്ടു—
അവൻജീവനെകാണുകയില്ലനിന്റെകൊപംഅവന്മെൽഇരി
ക്കുന്നു ആശ്രിതന്മാരിൽനീകാട്ടുന്നകരുണപൊലെമനന്തിരിയാത്ത
പാപികളിൽനിന്റെഉഗ്രതയുംപറഞ്ഞുകൂടാത്തതത്രെ—ഹാരക്ഷി
താവെനിന്റെഏകബലിയാൽനീഎന്നെനരകത്തിൽനിന്നു
വീണ്ടെടുത്തുഞാൻമരണത്തെകാണാതെജീവനൊടിരുന്നുനി
ന്റെസന്നിധാനത്തിലെനിത്യസന്തൊഷത്തെഅനുഭവിപ്പാനാ
യിക്കൊണ്ടുപിശാചിനെശാസിച്ചുഅകറ്റിതിരുസാദൃശ്യംഎന്നി
ൽപുതുക്കിതികച്ചരുളെണമെ— ആമെൻ—

ഒമ്പതാംചിത്രം

പാപത്തൊടുപൊരുതുംദൈവഭക്തിയിൽഅഭ്യാസംകഴിച്ചും
പൊരുന്നവിശ്വാസിയുടെസ്വരൂപം—

ഇതിൽശത്രുക്കൾഹൃദയത്തെമുച്ചൂടുംവളഞ്ഞുപീഡിപ്പിക്കുന്നപ്രകാ
രംകാണാം—പിശാച്ആഗ്നെയാസ്ത്രങ്ങളെപ്രയൊഗിച്ചുഹൃദയ
ത്തെമുറിപ്പാൻനൊക്കുന്നു—ശെഷംപാപങ്ങൾഒരൊന്നുവീണ്ടുംആക്ര
മിച്ചുംനുഴഞ്ഞുംകടപ്പാൻശ്രമിക്കുന്നു—ലൊകംനയംകൊണ്ടും ഭയം
കൊണ്ടും സാധുവെഅടക്കിവെപ്പാൻവിചാരിക്കുന്നു—ഇങ്ങിനെയു [ 383 ] ള്ളവൈരികളൊടുഎതിൎപ്പാൻകഴിയുമൊഎന്നാൽഎത്രയുംവി
ഷമംഎങ്കിലുംദൈവംതുണയായാലെകഴിയും—

ദിവ്യസഹായവുംസൎവ്വായുധവൎഗ്ഗവുംസംക്ഷെപിച്ചുപറയുന്നു—
മുകളിൽനിന്നുകൃപാദൂതൻതളരാതെപൊരാടുവാൻഉത്സാഹിപ്പിച്ചുനി
ത്യജീവന്റെകിരീടത്തെകാട്ടുന്നു—ഒരുത്തൻമല്ലുകെട്ടിയാലുംധൎമ്മ
പ്രകാരംപൊരായ്കിൽകിരീടംഅണികയില്ലഎന്നുംഅവസാനത്തൊ
ളംനിലനില്ക്കുന്നവനെരക്ഷിക്കപ്പെടുംഎന്നുംജയിക്കുന്നവന്നസൎവ്വ
വും അവകാശമായിവരുംഎന്നുംമറ്റുംദൈവവാഗ്ദത്തങ്ങ
ളെഒൎപ്പിക്കുന്നു— പിന്നെഹൃദയത്തിൽ അനുതാപ വിശ്വാസ സ്നെ
ഹങ്ങളുടെ മിന്നലും ജ്വാലയുംനല്ലവണ്ണം വിളങ്ങുന്നു— ആയുധങ്ങ
ൾആകുന്നത്‌മുമ്പെഅര കെട്ടുവാനുള്ളകച്ചഅതുസ്വദൊഷങ്ങ
ളെഅറിയിക്കുന്നസത്യം—പിന്നെകവചംകാണുന്നുവല്ലൊഅ
തുനെഞ്ഞിനുഉറപ്പുകൊടുക്കുന്നയെശുവിന്റെനീതി—പട
ച്ചെരിപ്പുകൾദൈവസുവിശെഷത്തെഎവിടെക്കുംകൊണ്ടുപൊ
വാനുള്ളധൈൎയ്യംഎങ്ങുപൊയാലും കാല്ക്കനിശ്ചയമുണ്ടുപലിശ
ദുഷ്ടന്റെതീയമ്പുകളെഒക്കെയുംകെടു ക്കുന്നവിശ്വാസംതന്നെഒടു
ക്കംവാൾആകുന്നതുദൈവവചനംഅതുകൂടാതെക്രൂശിൽതറെ
ക്കപ്പെട്ടവൻഹൃദയത്തിന്റെഅകത്തുപാൎക്കുന്നുഅവന്റെമര
ണത്തെഒൎക്കുന്നസത്യഭൊജനത്തിന്റെകുറികൾഅരികിൽകാ
ണുന്നു—അതുസഭാസംസൎഗ്ഗത്തിനുള്ളഉത്സാഹത്തെയുംസൂചിപ്പിക്കു
ന്നുഎന്റെമാംസംഭക്ഷിച്ചുഎന്റെരക്തംകുടിക്കുന്നവൻഎന്നി
ൽപാൎക്കുന്നു—ഞാൻഅവനിലുംപാൎക്കുന്നുഎന്നവചനപ്രകാരംത
ന്നെഇങ്ങിനെയുള്ളതുണയുംആയുധവുംഇരിക്കുന്നെടത്തൊളംലക്ഷംശത്രു
ക്കളൊടുഎറ്റാലുംതൊല്ക്കുകയില്ലനിശ്ചയം— [ 385 ] പ്രാൎത്ഥന

എന്റെസ്നെഹമാകുന്നയെശുവെനീഎനിക്കുള്ളവൻഎങ്കിൽഞാൻ
ഭൂലൊകത്തെയുംപരലൊകത്തെയുംവിചാരിക്കയില്ലനീഎന്നി
ലുംഞാൻനിന്നിലുംഎന്നവാക്കുപൊലെആകെണമെ—നിന്നെ
കൂടാതെഞാൻഒന്നിനുംപ്രാപ്തനല്ലല്ലൊ—എന്റെവിശ്വാസംസ
ൎവ്വശക്തിയാകുന്നനിന്നെപിടിച്ചുകൈക്കൽആക്കിലൊക
ത്തെജയിച്ചും കഴിയാത്തത്‌സാദ്ധ്യമാക്കിയും നിത്യം വൎദ്ധി
ക്കെണമെ—

നിന്റെസ്നെഹംഎന്റെഹൃദയത്തിൽഅധികംജ്വലിച്ചി
ട്ടുനീഒഴികെശെഷംഎല്ലാംനിസ്സാരവുംഅവലക്ഷണവുംആയ്തൊ
ന്നെണമെ— അവസാനത്തൊളംനിലനില്പാനുള്ള കൃപാവരത്തെ
എനിക്കഏകെണമെ—വിശ്വാസത്താലെനിത്യജീവനുംപിതാ
വിന്റെമുമ്പാകെശ്രെഷ്ഠമാനവുംമുതലായദിവ്യആശകൾഎ
നിക്കസങ്കടകാലത്തുംജയധൈൎയ്യത്തെകൊളുത്തുമാറാകെണ
മെ—കൊണ്ടകൈക്കഭീതിയുംകൊടുത്തകൈക്കആശയുംഎന്നു
ള്ളപ്രകാരംപരമഗുരുവായിചെറുകുട്ടിയായഎന്നെശാസിച്ചും
ലാളിച്ചും വളൎത്തിനടത്തെണമെ—ഇടവിടാതെനിന്നൊടുപ്രാൎത്ഥിപ്പാ
നുള്ളരഹസ്യത്തെയുംഎന്നെപഠിപ്പിച്ചുസകലശത്രുക്കളിലുംജയം ന
ല്കിഎന്നെഅവസാനത്തൊളംവിശ്വസ്തനാക്കിവെക്കെണമെ— ആമെൻ—

പത്താംചിത്രം

ദൈവഭക്തന്റെമരണം—

യെശുക്രിസ്തുവിനെവിശ്വാസത്താൽനീതിമാനായവൻഅത്യാസന്ന [ 386 ] കാലത്തുംസന്തൊഷത്തൊടു കൂടെകിടക്കുന്നുഎന്റെവചനംകെട്ടു
വിശ്വസിച്ചവൻനിത്യജീവനുള്ളവനാകയാൽന്യായവിധിയിൽപ്ര
വെശിയാതെമരണത്തിൽനിന്നുജീവങ്കലെക്ക്‌കടന്നിരിക്കുന്നു
എന്നുള്ളയെശുവാക്യംഅപ്പൊൾഒത്തുവരുന്നുണ്ടു—

ജനങ്ങൾഅവനെകൈവെടിഞ്ഞാലുംഅവൻതനിയെ
അല്ല—ദൈവദൂതന്മാർഅടുക്കെനിന്നുആശ്വാസംവരുത്തും—കാരുണ്യം
എറിയവാഗ്ദത്തങ്ങളുംദൈവസന്നിധിയൊളംപ്രവെശിക്കുന്നശ
ക്തപ്രാൎത്ഥനകളുംയാചനകളുംനെടുവീൎപ്പുകളുംഉയരത്തിൽനി
ന്നുവരുന്നസമാധാനവുംആത്മാവിന്റെഅഭിഷെകവുംഅന്നു
കുറയുകയില്ല—ക്രിസ്തുവിന്റെ മരണംഒൎപ്പാൻസത്യഭൊജ്യങ്ങളുംക
ട്ടിലിന്നരികെഉണ്ടു— ക്രിസ്തുവിന്നായല്ലൊഅവൻജീവിച്ചതുഅ
വൻമരിക്കുന്നതുംക്രിസ്തുവിന്നുതന്നെഇവിടുന്നുനീങ്ങിപൊയിക്രിസ്തു
വൊടുകൂടെഇരിപ്പാൻഎനിക്കവാഞ്ഛഉണ്ടുഅതുഎത്രയുംഉത്തമം
അല്ലൊ—അവൻസ്വരക്തത്താൽമെടിച്ചുള്ളഎന്റെആത്മാവെ
അവൻകൈയിൽഞാൻഎല്പിക്കുന്നുഎന്നുള്ളവിചാരത്തൊടുകൂട
ഉറങ്ങിപൊകുന്നു— ദൈവദൂതന്മാർആത്മാവെകൈകൊണ്ടുവിശ്വ
സിച്ചെടത്തെക്ക്‌കൊണ്ടുപൊകും—ഞാൻകാണാതെആശ്രയി
ച്ചുസ്നെഹിച്ചവനെകാണട്ടെഎന്നുആശിച്ചുഅണയുമ്പൊൾ—ഹാ
ഭക്തിയുള്ളദാസനീഅല്പമായതിൽവിശ്വസ്തനായിരുന്നുഞാൻ
നിന്നെപലതിലുംഅധികാരിയാക്കുംനിന്റെകൎത്താവിന്റെ
സന്തൊഷത്തിലെക്ക് പ്രവെശിക്കഎന്നുള്ളശബ്ദത്തെകെ
ൾക്കും—പിശാചുംമരണനെരത്തുകൂടവരുന്നുണ്ടുവല്ലകടവും
ശെഷിച്ചിട്ടുണ്ടുഎങ്കിൽചൊദിപ്പാനുള്ളസമയംഅതുതന്നെ
ക്രിസ്തുവിന്റെരക്തത്താൽസകലവുംവീട്ടിഇരിക്കുന്നുവൊഇല്ല [ 387 ] യൊഎന്നുപരീക്ഷിപ്പാൻആകാലസംഗതിവരും—അതിനാൽനല്ല
വിശ്വാസിക്കുംപക്ഷെഒരൊരൊക്ലെശംഉണ്ടാകും—അല്ലയൊഎ
ന്തിന്നുഞാൻഅതിനെചെയ്തുകഷ്ടം കഷ്ടം അന്ന്ചെവികൊ
ള്ളാഞ്ഞത്എന്തുഅയ്യൊഎന്നിൽഗുണംഒന്നുംകാണുന്നില്ല—കണ
ക്കുബൊധിപ്പിപ്പാൻഞാൻഎങ്ങിനെസന്നിധാനത്തിങ്കൽനില്ക്കും
എന്നും‌മറ്റുംസത്യപ്രകാരംദൈവത്തിന്റെമുമ്പാകെഎ
ന്നപൊലെവിചാരിച്ചുഖെദിപ്പാൻസംഗതിവരും—എങ്കിലുംത
നിക്കുള്ളവൎക്കയെശുതന്നെവക്കീലായിനില്കയാൽപിശാചിന്ന്ഒ
രുന്യായവുംശെഷിക്കാതെഅവൻനാണിച്ചുഒടിപൊകെണ്ടി
വരും—

ഹൃദയത്തിന്റെകഥാശെഷംഇപ്പൊൾപറവാൻകഴികയി
ല്ല—തന്നെത്താൻശൊധനചെയ്തറിവാൻ പറഞ്ഞിട്ടുള്ളതുഏകദെ
ശംമതിഎന്നുതൊന്നുന്നു—സ്വൎഗ്ഗസന്തൊഷങ്ങളുംആത്മാവിന്റെ
ഭാവിവൎത്തമാനവുംശരീരത്തിന്റെപുനരുത്ഥാനവുംതിരുസഭ
യുടെസമാപ്തിയും നൂതനഭൂമിയുടെതെജസ്സുംദൈവവചനത്തി
ൽവിവരമായിപറഞ്ഞിട്ടുണ്ടു—നാംകാണിച്ചത്എല്ലാംഈസംസാ
രത്തിന്നുതക്കവണ്ണംഒരുകണ്ണാടിയിൽനിഴലായിട്ടത്രെകാട്ടിഇരി
ക്കുന്നു—അറിവാൻമനസ്സുള്ളവൻഇതിനെവായിച്ചുതീൎത്തുരസം
തൊന്നിയാൽ ദൈവവചനത്തെനൊക്കിയെമതിയാവു—

പ്രാൎത്ഥന

പ്രിയകൎത്താവായയെശുവെനീഎന്റെഹൃദയത്തിൽവന്നുപാ
ൎത്തുഎന്നെആശ്വസിപ്പിച്ചാൽഅത്യാസന്നകാലത്തുംഎത്രസന്തൊ
ഷം—കുഴക്കഏതുമില്ലആർഎന്നിൽകുറ്റംചുമത്തുംനീക്ഷമിച്ചുനീതീ [ 388 ] കരിച്ചുകഴുകിവിശുദ്ധിവരുത്തിയവൻആകുന്നുവല്ലൊ നിന്തിരുരക്തം
ഇന്നുംഅന്നുംഎനിക്കവെണ്ടി നിലവിളിക്കുകയില്ലയൊ—സാത്താന്നുഎ
ന്റെനെരെഅധികാരംഒന്നുംനീശെഷിപ്പിച്ചില്ലല്ലൊഉണ്ടെങ്കിൽആയത്
ഇന്നുതന്നെവിസ്തരിച്ചുതീൎക്കെണമെനിണക്കുംഎനിക്കുംഅപ്രിയം
ലെശംപൊലുംഅരുതെ—നീഎന്റെപക്ഷംആയാലെഎനിക്കുജീവനു
ണ്ടു—നീഎനിക്കവെണ്ടിമരിച്ചുയിൎത്തുദൈവത്തിൻവലഭാഗത്തിരുന്ന്മ
ദ്ധ്യസ്ഥവാക്കുപറയുന്നുപൊൽ‌—ആകയാൽമരണത്തിന്നുംനിന്റെസ്നെ
ഹത്തിൽനിന്നുഎന്നെവെൎപ്പിരിപ്പാൻഒന്നുംകൊണ്ടുംകഴിവുണ്ടാകരു
തെ—ദിവസെനമനസ്സൊടെമരിപ്പാൻഎനിക്കഒരുനല്ലവരംതരെണ
മെ—ലൊകത്തിന്നുമരിക്കയുംനിണക്കജീവിക്കയുംഈരണ്ടുംഒന്നുത
ന്നെ അല്ലൊഎന്റെ കുടിയുംരാജ്യവുംകാൎയ്യാദികളുംഒക്കെയുംഇനിഇ
വിടെഅല്ലഎന്റെനിധിയാകുന്നനീഇരിക്കുന്നെടത്തുതന്നെആകെണ
മെ—എന്നാൽഇവിടെനിന്നുപുറപ്പെടുവാൻകല്പനആകുമ്പൊൾചഞ്ചലഭാവം
കൂടാതെഞാൻയാത്രയാകെണമെ—മരണംഎന്നതുകളിയല്ലഎങ്കിലും
പ്രിയരക്ഷിതാവെനീമുമ്പെമരിച്ചുനിന്ദാകഷ്ടമരണങ്ങളെയുംശവക്കു
ഴിയെയുംഎനിക്കവെണ്ടിരുചിനൊക്കിഅനുഭവിച്ചുജയിച്ചിരിക്കുന്നു
വല്ലൊ—അതുകൊണ്ടുനിന്തിരുമനസ്സുപൊലെആകട്ടെ—നീഎന്നെക്കുംജീ
വിക്കുന്നവൻആകയാൽഞാനുംവെഗത്തിൽനിന്നൊടുഒന്നിച്ചുജീവിച്ചും
സുഖിച്ചും വാഴുമാറാകെണമെ— ആമെൻ—

Tellicherry Mission Press

1851

"https://ml.wikisource.org/w/index.php?title=വജ്രസൂചി/ഒന്നാം_ഭാഗം&oldid=210398" എന്ന താളിൽനിന്ന് ശേഖരിച്ചത്