മലയാഴ്മയുടെ വ്യാകരണം

(A Grammer of Malayalam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തെറ്റുതിരുത്തൽ വായന പുരോഗമിയ്ക്കുന്നു.
മലയാഴ്മയുടെ വ്യാകരണം (വ്യാകരണം)

രചന:ജോർജ്ജ് മാത്തൻ (1863)

[ 1 ]






മലയാഴ്മയുടെ വ്യാകരണം.
റവ: ജോർജ് മാത്തൻ.



L BOOK STALL POST BOX 40 KOTTAYAM (S. I.)

[ 4 ]

A
GRAMMAR OF MALAYALIM
IN
THE LANGUAGE ITSELF.
BY
THE Rev. GEORGE MATTHAN
OF
THE C. M. SOCIETY.
______________
മലയാഴ്മയുടെ
വ്യാകരണം.
______________
റവറന്തു മാത്തൻ ഗീവറുഗീസു
എന്ന നാട്ടു പാദ്രിയാൽച്ചമെക്കപ്പട്ടതു.
__________
COTTAYAM: C. M. PRESS. 1868.
[ 6 ]
PREFACE.

.

In submitting the following Treatise to the Public for their favourable acceptance, it will perhaps be expected that the Author should briefly state his reasons for doing so and explain the plan on which it is conducted.

The absolute want of a Malayalim Grammar in the Language itself, was the motive, which prevailed with him to take up his pen on the subject. The Ancient Literati of the country, being chiefly Brahmins, were only anxious to acquire a knowledge of the Sanscrit and regarded the vernacular as unwhorthy of their attention; which fully accounts for the want of any Grammatical work by the Natives themselves. It was this circumstance, which made the Language to be commonly looked upon by foriegners as a poor and ungrammatical jargon; whereas its natural capabilities are as good as those of any other language of South India, requiring only cultivation to develop its riches and beauties. My acquintance with the Learned Languages as well as with some of the cognate Dialects and my being engaged in translations, revisions and original compositions in the language, qualified me in some measure for undertaking the work, which was felt to be a great desideratum.

By the above statement, the Author is not to be understood to ignore or depreciate the very able [ 7 ] Grammar published at Tellicherry by Dr. Gundert of the Basle Mission. It is however only justice to himself to observe that the greater part of this treatise was prepared before that work was issued from the Press, as will be evident by a comparison of the date which that publication bears with the time when this composition was submitted to the Missionary Brethren in the hope of getting it printed by the School Book Society. But the size of the work not allowing it to be received by that Society and the Author's means preventing him to undertake the printing of it on his own account, he thought it proper to wait till an opportunity offered itself of getting it published at the expense of some educational association. The opportunity, however, not presenting itself for a long time, he was induced to incur the expense himself rather than consign the work to oblivion. It was only after he had handed it over to the Press that he became aware of the existence of the work above referred to. If its perusal however had convinced him that it superseded the necessity of publishing this work, he would not have gone to the expense of doing so: for he had ample time to recall it, as it remained in the Printing Office unattended to for a considerable length of time. The two treatises are essentially different from each other, since they proceed upon different principles and methods. The chief excellence of Dr. Gundert's Grammar consists in the co- piousness of the quotations from native authors in support of the rules which it gives. It is also valuable on account of its ingeniously tracing many words in common use to a Sancrit original. But the rules which it gives are not always as correct and comprehensive as might have been, nor are they sufficient to meet all the exigencies of the case; as will appear from a comparison of Nos. 11 and 20 [ 8 ] in that work with Nos. 41—43 in this treatise. But the principal difference between the two, as observed by an eminent and profound scholar, consists in the former being more "dogmatical" and the latter more "explanatory", in the one furnishing the student with the bare rules and the other presenting him with the reasons together with the rules. This method, the Author thinks, is better suited to ensure success; for by it the study of the subject, in its very nature dry and difficult, is rendered more interesting and easy as well as more improving to the mind. In confirmation of the truth of this observation, he would quote the views expressed on the subject by that profound Linguist and Grammarian, Professor Lee, who says, "My conviction is, that to present the student with both the Synthetical and Analytical methods is by far the most likely to give him an interest, and to ground him, in the study of the Hebrew Language. To cultivate the memory as well in this as in every other form of study, I hold to be good; but then I must insist upon it, that to interest and inform the mind is infinitely better. A very learned and deservedly celebrated opponent of mine, on this question, has argued that to give naked rules in Grammar is always the most likely to ensure the progress and to advance the truth. My opinion has been, and still is, that where we have men, and not mere children to study any Language or Science, it is our duty to lay before them at once both the rule and reasons for it, and thus, at one and the same time, to present the grounds of the matter proposed for instruction, with rules calculated to assist the memory in retaining it; and thus to contribute towards improving the mind by habits of close investigation and enquiry".

The Parts in malayalim Grammar are made [ 9 ] four in this work as in most European Grammars, of which the First Part, called അക്ഷരലക്ഷണം or Accidents of Letters, coincides with Orthography, while the second, termed പദലക്ഷണം or Accidents of Words, includes both Etymology and Syntax, the Inflections and Formations of words, as well as their Construction, in a sentence. In treating of them together, the Author has the authority of the native Tamil Grammarians who include them in one head, called ചൊല്ലധികാരം or the Chapter of Words. By adopting this method, he has been enabled to avoid going over the same ground twice; which their separation would have rendered necessary, and to reduce the size of the Book which otherwise would have been considerably more bulky than it is now. To this plan however an objection has been made on the ground of its rendering the subject unintelligible. How can, it has been asked, the use of the Cases be understood by a person who is ignorant of the nature of the Verb on which it depends? My answer is, that the Verb also cannot be fully understood without knowing the relations in which it stands to the objects of which it is the attribute, or on which it exercises an influence. The truth is, that the different parts of speech in a sentence are so connected with one another that none of them can be fully understood without a knowledge of the rest. There is therefore as much reason for saying that the object being in the Accusative Case determines the Verb to be Transitive as that a Transitive Verb requires the object to be in the Accusative: otherwise it is inconceivable how that of two Verbs of the same signification, even in the same language, should, the one be Transitive and the other Intransitive; of which examples abound in the Learned Languages and may be found even in English; e.g. 'To reach' and [ 10 ] 'To arrive'. In Malayalim the same Verb may be construed with different Cases under different circumstances, as is clear from the phrases എന്നെ ബോധിപ്പിക്ക. and എന്നോടു ബോധിപ്പിക്ക. The above two Parts contain all that properly belongs to Grammar in the English acceptation of the term; for the remaining two Parts relate to Composition, Figures of Speech, Versification &c, which it was not the Author's purpose to treat of in the present volume.

It is also objected to the work, that, as it contains too many technical and newly coined terms and enters too much into the niceties of the Language, it is unsuited for becoming a class book in schools for children. But it may be stated, that the more important rules and remarks are worded in as simple terms as the nature of the subject will admit of and are printed in a larger set of types to distinguish them from observations relating to subjects of a more abstruse nature, and may therefore be read and studied separately, since they are so framed as to be entirely independent of the remarks printed in small types. With regard to the use of technical terms, I would also observe, that though their introduction may at first appear calculated to render the style obscure, it really promotes perspicuity and precision, as well as conciseness and elegance; for when the terms are once understood, they more readily and unequivocally suggest the ideas they are intended to convey The terms in English Grammar are all technical, though others more intelligible may be found in popular language equal to them in signification. The terms Name and Word are, for instance, more intelligible than Noun and Verb and may be substituted for them without injury to the meaning; but they would not so readily and definitely bring to the mind the ideas these latter terms denote, because they are not [ 11 ] so appropriate, being associated with a thousand other things.To facilitate however the perusal of the treatise even to beginners, the Author has appended at the end of the volume, a Glossary of Grammatical and other difficult terms made use of in the work; and the reader, when he meets with a difficult term has only to refer to it,where he will find,under each term, sufficient explanation and reference to make it clear to him.The corresponding English terms are also given in the Glossary, which will be found to be a great help to the English student, who may wish to make use of the work in his study of the Language.

The Author has bestowed more than usual attention on the Particles, or, as they may be more properly called, Connectives. They generally form the most difficult part of speech in every language from their unusual constructions and varied shades of meaning. He has endeavoured to show all of them except ഉം, ഓ and ഏ to be either Cases or Nouns or modifications of Verbs and explained their apparently anomalous constructions and uses on the general principles affecting all Nouns and Verbs. In treating of them in alphabetical order, he had in view the convenience of reference; for no other arrangement will enable the student to find any word with so much readiness.

With reference to the Half Vowel sound coming at the end of certain words, the Author has, on finding that a special notation could not be effected neatly without incurring the expense and incovenience of getting a new set of types, thought it desirable to mark it by the Final Form of ഉ rather than by the Inherent അ of the terminating consonant, as is done in some printed books; for the ഉ seems to him the 'usual,genuine' and 'convenient' Orthography [ 12 ]

I. That ഉ usually obtains in such cases will appear from the following statements.

1 It is uniformly the Orthography in books printed at Tellicherry in the North by the German Missionaries; for they have ഉ in all cases where the semi circular mark, lately invented by them, is not used; and never have they recourse to അ as far as the Author can discover.

e.g. യേശുക്രിസ്തന്റെ ഉല്പാദനമൊ ഇവ്വണ്ണമായതു അവന്റെ അമ്മയായ മറിയ യോസെപ്പിന്നു വിവാഹം --- വിശുദ്ധാത്മാവില് നിന്നു ഗര്ഭണിയായിതു [Matt: I. 18]

2.The same is the case in the publications issued from Trevandrum in the South. e.g. ൧൦൨൨ മാണ്ടു കുംഭമാസം മുതൽക്കു [Almanac for 1035, P. 13 L. 3 - 4]

3. It is the one which generally obtains in the works published at Madras by the English Government. e. g. നിനിവെ പട്ടണം ക്രമേണ വൎദ്ധിച്ചു പ്രബലമായി തീൎന്നു . ചുറ്റുമുള്ള ദേശങ്ങളെ ജയിച്ചതല്ലാതെ അനേകം രാജ്യങ്ങളോടു കപ്പം വാങ്ങി വളൎന്നു ശക്തിപ്പെട്ടു വലിയ രാജ്യമായിപ്പോയി. [Historical sketches Book. i. P. 3 - 1]

4. The orthography is allowed in books printed in the C. M. Press at Cottayam on private accounts, e. g. ആകാശത്തിലും ഭൂമിയിലും അനേകം വസ്തുക്കളുണ്ടു. അവറ്റില് ചിലതിന്നു ജീവനുണ്ടു. ചിലതിന്നു ജീവനില്ല. ചിലതു ആകാശത്തിലും ചിലതു ഭൂമിയിലും ചിലതു വെള്ളത്തിലും സഞ്ചരിക്കുന്നു. [Third Book. P. 1.]

5. The same mode of spelling is not foreign even in the authorised publications issued from the same Press. e. g. ചേൎത്തുകൊൾവാൻ [Matt. I. 20.] അവനോടു [11.3] മറ്റൊരുവഴിയായി [12.] പുറപ്പട്ടു പോയി [14.] എന്നോടു കൂടെ___ നിങ്ങളോടു യാചിക്കുന്നു [C. Prayer.]

6. This is the orthography which even now prevails among the natives unconnected with Europeans. Here is an exact copy of a Firman of the Itappalli Rajah issued only six years ago, in which [ 13 ] the Half Vowel sound is uniformly marked by ഉ. The words are, അപ്പക്കൊട്ടു ഇരിപ്പു കുുട്ടി കാണ്ക ചേന്നൻ തീട്ടു എന്നാൽ തിരുത്തിക്കാട്ടു ദേശത്തു് അപ്പക്കൊട്ടു പുരയിടം ഒന്നും നീയും നിന്റെ മക്കളും തിരുവിള്ളമാകെ അനുഭവിച്ചു കൊണ്ടു കാലത്താൽ മിച്ചവാരം ചക്രം ഒൻപതെകാലും ചുമട്ടുപണം ചക്രം ആറും പിറവക കെട്ടോല വകക്കുള്ള പണവും സത്രം അടിയന്തരങ്ങൾക്കു കണക്കുംപ്രകാരമുള്ള വരിയും ഇങ്ങു തന്നിരിക്കുമാറു കല്പിച്ചുനാം തീട്ടും തന്നിതെന്നാൽ കൊല്ലം ൧൦൩൨മതു വൃശ്ചിക ഞായറു് ൧൮൯.

II. That ഉ is the genuine Orthography will be clear from the considerations which follow.

1. This is the notation which obtains in old writings e. g. വളരെപ്പറയരുതെന്നോടു ദൂതാ. [നളചരിതം.] ദൂരത്തു നിന്നു പറന്നിങ്ങു പോരുന്നേരം ചാരത്തു കണ്ട വിശേഷങ്ങൾ നീ. [ചാണക്യം.] നന്ദനന്മാൎക്കു ചെറ്റും വിദ്യയില്ലായ്ക കൊണ്ടു .[പഞ്ചതന്ത്രം.] പിറ്റെന്നാൾ സുമിത്രയും പെറ്റിതു പുത്രദ്വയം ‌-- വന്ദിച്ചു തെരുതെരെ സ്തുതിച്ചു തുടങ്ങിനാൾ. [രാമായണം.]

2. In old documents executed in നാനമ്മോനം, the original Alphabet of the language, ഉ is uniformly used. e. g. ചെങ്കൊൽ നടത്തിയാളാ നിന്റെയാണ്ടു ഇരണ്ടാമാണ്ടെക്കെതിർ മുപ്പത്താറാമാണ്ടു മൂവിറക്കോട്ടു ഇരുന്തരുളിയനാൾ——ംരംസ്സുപ്പു ഇറപ്പാനുക്കു &c This is a part of the inscription on copper-plate granted to the Jews about a thousand years ago. [Collins' Grammar. P. 9.]

A much later document in the same character has കൊല്ലം ൧൦൦൭മാണ്ടു മിഥുനഞായറു ൧൮൲ എഴുതിയ ഒറ്റിയോലക്കരണമാവിതു [No. 22105 of 1007.]

3. The vowel is confessedly ഉ when the words augment in the course of inflection. e. g. പ്രാവു -- പ്രാവുകൾ; വില്ലു -- വില്ലുകൾ; കെടു -- കെടുക; പെറു -- പെറുക; If the termination was originally അ, no reason can be assigned for its change into ഉ. Euphony can not account for it; for അ is here quite as euphonic as ഉ.

4. The termination is regularly ഉ in Tamil, [ 14 ] which is radically the same language with Malayalim. Now in a case of dispute like this, the authority of the cognate tongues should, I think, be final.

5. How then, it will be asked, came ഉ to be discarded ? The answer is, that to the ഉ being frequently given in such cases only a suppressed and indistinct sound, it may have been overlooked by Europeans and led them to suppose the words to terminate in consonants. The supposition might have gained strength from the consideration that the Natives gave the same sound to Sanscrit and foreign words which ended in certain consonants, as വാക്കു, 'വാൿ,' മനസ്സു, 'മനസ്,' സമ്പത്തു, 'സമ്പൽ,' ദാവീദു 'David,' ബോട്ടു 'boat' &c. for the genius of Malayalim requires the addition of this sound, as no consonant can terminate a word in it, except ണ, മ, ര, ല, ള and ന, which have the Final Forms ൺ, ഠ, ർ, ൽ, ൾ and ൻ. It is but natural that they should, by extending the supposed analogy to purely Malayalim words, discard the ഉ, in order to secure to them a consonantal termination, of which the Nouns 'Nanchinad' for ഞാഞ്ഞിനാടു, 'Procad' for പുറക്കാടു, 'Periar' for പെരിയാറു, 'Pennar' for പെണ്ണാറു &c. are manifestly instances.

6. It is however not only that ഉ is taken away, but also that അ is added. How came this? The sound of അ being only inherent in the consonants, it having no separate mark as a Final, it must have been forgotten that every consonant in its natural form necessarily conveys the power of അ with it. That men do sometimes lose sight of this peculiarity appears from their using the natural form of the consonants in cases where they evidently intend a consonantal termination, as റെസിദെന്ത, വെറന്ത, മുൻസിപ്പ &c.

7. Since however the ഉ in such cases loses its [ 15 ] proper sound and approaches more nearly to അ, does not this justify the change in the Orthography ? But the indistinct pronunciation is not universal, but peculiar to certain classes and localities: and even where it prevails, it only obtains when the words come at the end of a clause or sentence, or when they are pronounced singly; for in other situations ഉ is sounded as fully and distinctly as any other vowel in every part of the country and by every class of people. e.g. ആറ്റുവെള്ളം, എടുത്തുകൊള്ളുക, അവനോടു പറെക. If this loose way of pronouncing calls for a change in Orthography in this case, it will also require a similar change in other cases; for the Finite Verbs വന്നു, ഇരുന്നു &c, wherein the ഉ is universally admitted to be full and distinct, are in some places uttered with the half sound exactly as the corresponding Verbal Participles.

III. That ഉ is the more convenient notation than അ will be clear from what follows.

1 The latter notation introduces confusion in every part of Grammar. e.g. കാള and അല്ല become കാളയല്ല, while നാടു and അല്ല coalesce into നാടല്ല. The plural of പറവ is പറവകൾ, though that of കടവു is കടവുകൾ. The Accusative of കാട is കാടയെ, but that of കാടു is കാട്ടിനെ. In composition കൂറ remains unchanged as in കൂറപ്പേൻ, while കൂറു is turned into കൂറ്റു as in കൂറ്റുകാരൻ. The Verbal Noun from the root നട is നടക്കുക; but that of പടു is പടുക. In all these cases no reason can be assigned for the different forms which the words take, if they are supposed all to end in അ, and no rules can possible be devised that would under this supposition instruct us as to when the one form should be taken and when the other; whereas by spelling the words which have the half sound with ഉ, as is done above, no difficulty appears.

2. By dropping the ഉ in such words as കൊട്ടു, [ 16 ] 13

കോടു, മൊട്ടു, മേടു, ചാറു, മത്തു, ചെള്ളു &c, they would be respectively confounded with കൊട്ട, കോട, മൊട്ട, മേട, ചാറ; മത്ത, ചെള്ള &c, words totally different in origin and signification. Now such terms being numerous in the Language, an insuperable difficulty is introduced by spelling them all alike with അ; whereas by restoring ഉ to those which have the Half sound, the difficulty entirely vanishes.

3. Nor is there any liability of their being confounded with others which have the full sound: for there are few words in the Language that have only the varying sounds of ഉ to distinguish them from each other. The only cases where there can be a confusion are in the words ഉണ്ടു 'eaten' and ഉണ്ടു 'there is' and in the Past Tense terminating in ഉ and the corresponding Verbal Participle. But even here the change in the Orthography is of no advantage, since by the substitution of അ, ഉണ്ടു may signify 'a ball' and the Verbal Participle may be confounded with the corresponding Nominal Participle. But the Past Tense is easily distinguished from the Verbal Participle by the former being always the concluding word in the sentence, a position which can never be occupied by the latter; and in fact no difficulty is experienced in the termination ഇ, which is common to both of them e.g. അവൻ ഓടിപ്പോകുന്നു 'He goes running' അവൻ വീട്ടിന്നു ചുറ്റും ഓടി 'He ran around the house' The confusion however between the Verbal and Nominal Participles can by no means be removed by rules e.g. കട്ടു മുതൽ കൊണ്ടുപോയവൻ 'He who stole and took away the property', and കട്ട മുതൽ കൊണ്ടുപോയവൻ 'He who took away the stolen property.'

4. As the ഉ in such cases is in general only indistinctly uttered, it may be asked: how is this sound to be distinguished from the full sound? I would in reply observe that the Final ഉ is heard distinct[ 17 ] ly only in Finite Verbs, known by their position at the end of a sentence, e.g. വന്നു, വരുന്നു, വരു, വരാഞ്ഞു and in Nouns which in the Nominative itself may optionally take the additional letter വു e.g. പശു-പശുവു, കുരു-കുരുവു, ബന്ധു-ബന്ധുവു, സേതു-സേതുവു. The same difficulty, of course, occurs when spelt with അ, which cannot, however, be removed by rules, as is done in this case.

As the Author was unable in a great measure to correct the proof sheets personally on account of the distance of his residence from the Printing Office, while the greater part of the sheets went through the Press, the reader will not fail to discover in its pages a considerable number of errors. A table of errata is indeed given at the end, in which, however, mistakes in Punctuation and in the quantity of the vowels E and O, as well as others of a like trifling nature, are in general not noticed, lest the table should become too lengthy.

Now to that Almighty God, of whose gifts to man, the faculty of speech is one of the most inestimable and for the promotion of whose glory, this work is intended to be a mediate instrument, the Author would render his humble and hearty thanks for enabling him, amidst difficulties and discouragements to bring it to a conclusion, as he earnestly hopes, for the good of the Public.

Cottayam, June 19th 1863.


REMARKS ON THE MANUSCRIPT


Without having gone through every section of this work, thus far, delivered which my numerous engagements prevent, I have in some parts closely [ 18 ] 15

and in others more slightly perused it and am persuaded that it is well calculated to supply the grand' DESIDERATUM of a Grammar in the Malayalim Language for the use of the natives as well as to enable Europeans who have some acquaintance with the language to improve their knowledge of it.

I could have wished that the whole Alphabet, as it is usually written by the natives, is retained, although, as stated in the work, some of the letters do not occur in words purely Malayalim. I think their omission may give rise to a prejudice in the minds of some of the natives, who might otherwise derive great good from the work. It is well known that, when the Sanscrit was taught in the College at Cottayam some years ago, the native moonshees acknowledged that their pupils acquired a better knowledge of Grammar from Lindley Murray than they did from their own instructions; and I think the present Grammar will be likely, when published, to supersede their instructions altogether, or else to become their standard work in connection with the Sidharupam for teaching Sanscrit.

I quite approve of following the simple planof the natives in not multiplying the number of Partsof Speech. The Sanscrit plan of declining the Nouns is also I think rightly retained. I wish success to the work and shall be happy to see a fair copy of the whole ready for the Press.

Cottayam, April 28th 1852.


HENRY BAKER SENIOR.


Having carefully examined the greater part of this 1 Part, I am happy to say that I have been [ 19 ]
16

very much pleased indeed with it and think it will be a most useful work. But I must dissent from all innovations in the letters. We wish the work to be as extensively circulated among the natives as possible, and therefore should not shock their prejudices in any way that can be avoided.


Cottayam, June 10th 1852. E. JOHNSON


The labour and trouble in compiling and writing such a work as the present is highly commendable to the Author. But we must not make innovations; improvements are required in the Language: but when we see that it has been gradually formed through a long course of years, great care and sufficient reasons should be shown in making alterations. It is very easy to burden or weaken a fabric but extremely difficult to strengthen.


H. BAKER JUNIOR.


I approve of the Grammar and hope it will soon come into general use among the natives. A compendium of it will be very valuable in our schools. It appears to me of very little moment whether the 3 letters which not used in Malayalim are retained in the Alphabet or no. I would have preferred the more general form of declining Nouns, which has been adopted too in Tamil Grammars.


J. HAWKSWORTH.


I beg to make the following suggestions, which

I think would improve the work, viz. that all the [ 20 ]
17

letters of the Alphabet and their divisions should be shown at one view by placing the names of the divisions by and over the columns; that the Glossary be put in Malayalim; that a rule be made to apply to the Plural Number of Nouns in the Neuter Gender ending in ആൻ as അണ്ണാൻ-അണ്ണാന്മാർ; and that the Orthography of the book be corrected according to the rules throughout the book, except ൧മതു-൨മതു &c, which be better retained according to the usual form in printed books.


J. CHANDY.
[ 22 ]
CONTENTS
NOS. PAGE.
General observation 1 - 9 1
PART I. ORTHOGRAPHY
The forms and divisions of letters 6 - 15 4
The final forms of vowels &e. 16 - 21 9
Double and compound letters 22 - 24 14
The formation of letters 25 - 40 16
Peculiarities of certain letters 41 - 49 21
Changes of letters in general 50 - 52 25
Changes on the concurrence of a vowel with a vowel 53 - 60 27
- Of a vowel with a consonant 61 - 69 30
- Of a consonant with a vowel 70 - 72 33
- Of a consonant with a consonant 73 - 84 33
Miscellaneous changes 85 - 92 36
PART II ETYMOLOGY AND SYNTAX.
Nature and classification of words 93 - 97 38
Nouns- Their divisions &c. 99 - 109 41
Gender- its nature and use 110 - 134 49
The formation of the Feminine and Neuter 119 - 134 49
Number- its Nature 135 - 137 51
The formation of the Plural 138 - 153 53
The use of the two Numbers 154 - 160 56
Case- its nature 161 - 162 58

[ 23 ]

The changes required before the signs of the Cases 163-175 60
Examples of Declensions 175- 67
The use of the Cases 176- 69
The Nominative 177-179 70
The Accusative 180-183 70
The Sociative 184-190 73
The Dative 191-200 73
The Causative 201-205 74
The Genitive 206-210 76
The Locative 211-217 77
The Vocative-Interjections 218-220 78
The formations of Nouns
Primitives 221-228 79
Derivatives 228-236 80
Compounds- Tatpursha 237-228 82
- Dwandua and Upasarga 249-252 85
Pronouns-Personal and Demonstrative 253-269 88
- Interrogative and Indefinite 270-282 93
- Numeral 283-289 98
Honorific use of the Pronouns 290-294 102
The Verb-its nature 295-304 105
Primitive and Derivative Verbs 305-310 109
Substantive Verbs-Verbs of existence Neuter and Active Verbs
Intransitive and Transitive Verbs 311-321 111
Casual and Passive Verbs 322-326 114
The Indicative mood-The formation and use of the three Tenses 327-340 117
The Imperative mood-its various forms 341-351 125
Participles and Adjectives-Verbal Participles and Adverbs 352-353 129

[ 24 ]

That ending in അ 354 - 358 130
That ending in ഉ 359 - 365 131
The Infinitive 366 - 368 134
The Subjunctive the two forms 368 - 372 135
The Government of the Verbal Participles 373 -374 137
The ambiguity in Negative sentences 375-379 138
Nominal Participles and Adnouns 380 -382 141
Their Tenses,relations &c. 383 -393 142
Verbal Nouns 394 - 399 150
Verbal Derivatives 400 - 409 154
Auxiliary Verbs 410 - 412 157
ആകുന്നു. അല്ല and ഉണ്ട- ഇല്ല 413 - 416 159
ഇരിക്ക, എങ്കുക, ആക and കഴിക 417 - 427 162
പടുക,കൊള്ളുക,വെക്കുക,ഇടുക,കളെക and പോക 428 - 440 167
തരിക,കൊടുക്ക,വരിക and പോക 441 -442 171
Particles or Connectives 443 - 444 173
The Primitive Particles ഉം,ഓ and ഏ 445 - 471 174
Derivative Particles 472 - 474 182
Alphabetical list of - 475 - 184
Parsing 203
List of Grammatical terms 206
Errata 214
----------------
[ 26 ]
മലയാം ഭാഷയുടെ
വ്യാകരണം.

൧. വ്യാകരണമെന്നതു ഭാഷയുടെ ലക്ഷണങ്ങളേ വൎണ്ണിക്കയും അതിനെ മുറപോലെ പ്രയോഗിക്കുന്നതിനുള്ള പ്രമാണങ്ങളെച്ചൊല്ലിത്തരികയും ചെയ്യുന്നതാകുന്നു.

൨. വ്യാകരണത്തിലേ സംഗതിയാകുന്ന ഭാഷ, മനുഷ്യർ തമ്മിൽത്തന്നിൽത്തങ്ങളുടെ നിനവുകളെയും ആഗ്രഹങ്ങളെയും അറിയികുന്നതിനുള്ള പ്രധാന വഴിയാകുന്നു.അതിൻറെ ആകൃതി എത്രയും അതിശയികത്തകതായിരികകൊണ്ടു മനുഷ്യ ബുദ്ധിയാൽ ഉണ്ടാകപ്പെട്ടതല്ലെന്നും മനുഷ്യരുടെ സൃഷ്ടികൎത്താവായ ദൈവം തന്നേ അതിന്റെ കാരണൻ ആകുന്നു എന്നും നിശ്ചയിക്കുന്നതിന്നു നല്ല ന്യായമുണ്ടു. ദൈവം ആദ്യ മനുഷ്യൎക്കു പറവാൻ തക സ്വഭാവത്തെ കൊടുത്തതു കുടാതെ പറയുന്നതിനുള്ള വാക്കുകളും അവൎക്കു നല്കിയതായിരിക്കെണം.ഒന്നാവത്തെ മനുഷ്യർ ഇപ്രകാരം ദൈവത്താൽ തന്നേ പഠിപ്പിക്കപ്പട്ടിട്ടു, അവരുടെ മക്കൾ,നമ്മുടെ പൈതങ്ങൾ നമ്മോടു കേട്ടു പഠിക്കുന്നതുപോലെ, അവർ പറയുന്നതു കേട്ടു ഭാഷ വശമായതായിരിക്കെണം. ദൈവത്തിൽനിന്നു ലഭിച്ചതായി നമ്മുടെ ആദ്യ മാതാപിതാക്കന്മാർ സംസാരിച്ചതായ പേച്ചു ഇന്നതായിരുന്നു എന്നു വിദ്വാന്മാർ നിശ്ചയിക്കുന്നില്ല. ആയതു ഹെബ്രായി, സുറിയാനി, സംസകൃതം മുതലായ ഭാഷകളിൽ ഒന്നോ,ഇപ്പോൾ നടപ്പില്ലാതെ തീരെ മാഞ്ഞുപോയതിലൊന്നോ,ആയിരിക്കും ബാബേലിൽ വെച്ചുണ്ടായ പേച്ചുകലക്കം വരെയും ആയൊരു ഭാഷയെ ലോകത്തിൽ നടപ്പുണ്ടായിരുന്നുള്ളു. അതിൽപ്പിന്നെ തമ്മിൽത്തമ്മിൽ വ്യത്യാസങ്ങൾ ഏറിയും കുറഞ്ഞുമായിട്ടു

[ 27 ]

ലോകത്തിൽപ്പലഭാഷകളും നടപ്പായിരിക്കുന്നു. പതിനെട്ടു ഭാഷയേ ഭൂമിയിൽ ഉള്ളു എന്ന പറയുന്നത് അബദ്ധമാകുന്നു. ക്രിസ്ത്യാനികളുടെ വേദപുസ്തകം തന്നേ നൂറ്റിൽചില്ലുവാനം ഭാഷകളിൽപ്പൊരുൾ തിരിക്കപ്പെട്ടിരിക്കുന്നു. പൊരുൾ തിരിക്കപ്പെട്ടിട്ടില്ലാത്ത ഭാഷകൾ ഇനിയും വളരെയുണ്ടു.

൩. എന്നാൽ ഭാഷകൾ ഒന്നിൽ നിന്നു ഒന്നു വിവരപ്പടത്തക്കവണ്ണം തമ്മിൽ വ്യത്യാസങ്ങൾ ഉള്ളതും, ചിലതു തമ്മിൽത്തീരെ സംബന്ധമില്ലാത്തതും ആകുന്നു.എങ്കിലും എല്ലാ ഭാഷകൾക്കും പൊതുവിൽച്ചില പ്രമാണങ്ങളും ഒരുപോലുള്ള ലക്ഷണങ്ങളും കാണുന്നുണ്ടു. ആകയാൽ വ്യാകരണം, സാധാരണ വ്യാകരണമെന്നും പ്രത്യേക വ്യാകരണമെന്നും ഇങ്ങിനെ രണ്ടു വകയായിരിക്കുന്നു. സാധാരണ വ്യാകരണം, ഭാഷയുടെ കാതലായുള്ള ലക്ഷണങ്ങളെയും എല്ലാ ഭാഷയിലും ഒരുപോലെ കാണുന്ന പ്രമാണങ്ങളെയും മാത്രം വിവരപ്പെടുത്തുന്നു. പ്രത്യേക വ്യാകരണം, മേൽപ്പറഞ്ഞ ലക്ഷണങ്ങളും പ്രമാണങ്ങളും പ്രത്യേകം ഒരു ഭാഷയിൽ വരുമ്പോൾ ഉണ്ടാകുന്ന ഭാവഭേദങ്ങളെ കുറിച്ചും ആ ഭാഷെക്കുള്ള വിശേഷ ലക്ഷണങ്ങളെ കുറിച്ചും പ്രയോഗങ്ങളെ കുറിച്ചും വിസ്തരിക്കുന്നു. ഇവ തമ്മിൽ ഉള്ള വ്യത്യാസത്തെ ദൃഷ്ടാന്തപ്പെടുത്തണമെങ്കിൽ, സാധാരണവ്യാകരണം പൊതുവിൽ മനുഷ്യൻറെ ലക്ഷണങ്ങളെ കുറിച്ചു പറയുന്നതു പോലെയും പ്രത്യേകവ്യാകരണം ഒരു മനുഷ്യൻറെ തനതു ലക്ഷണങ്ങളെ കുറിച്ച് പറയുന്നതു പോലെയും ഇരിക്കുന്നു.

൪. വ്യാകരണം ഒരു ശാസ്ത്രമായിട്ടും ഒരു സൂത്രമായിട്ടും ഇങ്ങിനെ രണ്ടു ഭാവത്തിൽ വിചാരിക്കപ്പെടുന്നു. ഒരു ഭാഷയെ അറിഞ്ഞിട്ടില്ലാത്തവൎക്കു അതിനെ എളുപ്പത്തിൽ പഠിച്ചുകൊണ്ടുള്ളതിന്നു ചില പ്രമാണങ്ങളെ കല്പിക്കുന്നതാകയാൽ അതു ഒരു സൂത്രമാകുന്നു. ഇങ്ങനെ സംസ്കൃതത്തിൻറെ വ്യാകരണം പഠിച്ചാൽ ആ ഭാഷ പഠിക്കുന്നതിനു മലയാളികൾക്കും മലയാഴ്മയുടെ വ്യാകരണം കൊണ്ടു അതു വശമാകുന്നതിനു ഇംഗ്ലീഷുകാൎക്കും എളുപ്പം ഉണ്ടാകുന്നു. എന്നാൽ മലയാളികൾ പരിചയം കൊണ്ട് മലയാഴ്മ അറിഞ്ഞിരിക്കുന്നവരാകയാൽ അവൎക്കും ആ ഭാഷയുടെ വ്യാകരണം കൊണ്ടു എന്തുപകാരം എന്നും ചോദിച്ചാൽ, ഒരു ഭാഷയെ സാമാന്യമായിട്ടു പറയുന്നതിന്നും എഴുതുന്നതിന്നും പരിചയം കൊണ്ടു മനുഷ്യൎക്കു വശമാകാമെങ്കിലും വ്യാകരണം പഠിക്കാതെ ആ ഭാഷയുടെ ലക്ഷണങ്ങളെയും അതിലേ പ്രയോഗങ്ങളുടെ കാരണങ്ങളെയും അറിയുന്നതിന്നു കഴിയുന്നതല്ല. എന്നാൽ വ്യാകരണം ഭാഷയുടെ പ്രമാണങ്ങളെയും അതിലേ പ്രയോഗങ്ങളുടെ കാരണങ്ങളേയും കാണിക്കുന്നതാകയാൽ അതു ഒരു ശാസ്ത്രമാകുന്നു. ചാൎത്തുപടികൊണ്ടും പരിജ്ഞാനംകൊണ്ടും ഇന്നരോഗത്തിനും ഇന്ന മരുന്നു കൊള്ളുമെന്നു മനുഷ്യൎക്കു അ [ 28 ] റിവാൻ കഴിയുന്നതാകുന്നു;എങ്കിലും നിദാനം മുതലായതു നോക്കി രോഗങ്ങൾ ഉത്ഭവിക്കുന്നതിനുള്ള കാരണങ്ങളും ഗുണപാഠത്തിൽനിന്നും മറ്റും ഔഷധങ്ങളുടെ വീൎയ്യവും അറിയാത്തവൎക്കു നല്ല ചികിത്സക്കാരാകുവാൻ കഴികയില്ല.എന്തെന്നാൽ തങ്ങൾ കണ്ടിട്ടില്ലാത്ത ഒരു പടുതിയിൽ രോഗം മാറികാണുമ്പോൾ കാരണം നോക്കി രോഗം നിശ്ചയിപ്പാൻ അവൎക്കു കഴിയാത്തതു തന്നെയല്ല,തങ്ങൾ കൊള്ളുമെന്ന കണ്ടു അറിഞ്ഞിരിക്കുന്ന മരുന്നല്ലാതെ അതിനു പകരം മറ്റൊന്നു കൊള്ളിക്കുന്നതിനും അവൎക്കു വിവരമില്ല.അപ്രകാരം തന്നേ വ്യാകരണ വിദ്യയില്ലാത്തവരും നടപ്പായുള്ള കാൎയ്യങ്ങളെ കുറിച്ചു തെറ്റു കൂടാതെ ഒരു വേളപറകയും എഴുതുകയും ചെയ്യുമായിരിക്കും, എങ്കിലും യുക്തികളും വിസ്താരങ്ങളും അടങ്ങിയിരിക്കുന്ന സംഗതികളെ കുറിച്ചു അവൎക്കു മുറപോലെയും തെളിവായിട്ടും പറകയോ എഴുതുകയോ ചെയ്യുന്നതിന്നു കഴികയില്ല.ആകയാൽ അത്രേ മലയാഴ്മയിൽ നല്ല വാചകങ്ങൾ ചുരുക്കമായിരിക്കുന്നതു.

൫.വ്യാകരണത്തിൽ അക്ഷരലക്ഷണമെന്നും പദലക്ഷണമെന്നും വാചകലക്ഷണമെന്നും കാവ്യലക്ഷണമെന്നും നാലുകാണ്ഡങ്ങൾ ഉണ്ടു.

ഒന്നാം കാണ്ഡം_അക്ഷരലക്ഷണം.


൬.അക്ഷരലക്ഷണം അക്ഷരങ്ങളുടെ തരഭേദങ്ങളെയും ഉത്ഭവങ്ങളെയും ശബ്ദങ്ങളെയും കുറിച്ചും അവയ്ക്കുണ്ടാകുന്ന മാറ്റങ്ങളെപ്പറ്റിയും പറയുന്നു.അതിൽ സംജ്ഞ എന്നും സന്ധി എന്നും രണ്ടു അദ്ധ്യായങ്ങളും ഉണ്ടു

ഒന്നാം അദ്ധ്യായം__സംജ്ഞ.


൭. സംജ്ഞ എന്നതു അക്ഷരങ്ങളുടെ തരഭേ [ 29 ] ൪ ദങ്ങളെയും ശബ്ദവ്യത്യാസങ്ങളേയും മറ്റും അവെക്കുള്ള ചില വിശേഷങ്ങളെയും കുറിച്ചു പറയുന്നതാകുന്നു.

ഒന്നാം സൎഗ്ഗം--അക്ഷരങ്ങളുടെ തരഭേദങ്ങൾ

തിരുത്തുക

൮. ഗദമായും വാക്കിന്നു മുതലായുമിരിക്കുന്ന ശബ്ദത്തിന്നും അതിൻറെ അടയാളത്തിന്നും അക്ഷരമെന്നു പേരായിരിക്കുന്നു.

൯. മനുഷ്യശബ്ദം ശ്വാസനാഡികളിൽനിന്നു പുറപ്പെടുന്ന വായുവാകുന്നു. ആയതു കുരൽവള്ളിയിൽ കൂടെ കടക്കുമ്പോൾ ഉണ്ടാകുന്ന ഇളക്കങ്ങൾകൊണ്ടു കേൾക്ക+-പ്പെടത്തക്കതായി തീരുന്നു. കുരൽവള്ളിയുടെ മേൽഭാഗത്തു തൊണ്ഡ എന്നു പേരായിട്ടു ശബ്ദം കടക്കുന്നതിനു ഒരു ദ്വാരം ഉള്ളതു ചൊവ്വളവിൽ മൂന്നിട്ടു രണ്ടു പങ്കുനെല്ലിടയിൽ അധികമില്ലാതെ തുലോം ഇടുക്കമായിരിക്കയാൽ ശബ്ദം അതിൽ കൂടെ നല്ല ചുറുക്കായിട്ടു കടന്നു വരുന്നു. ഇങ്ങനെയുണ്ടാകുന്ന ശബ്ദം വായിക്കകത്തും മൂക്കിനകത്തും ഉള്ള പൊള്ള സ്ഥലങ്ങളിൽ തട്ടിമുഴക്കമുണ്ടായിട്ടു ബലപ്പെടുകയും തെളിവാക്കപ്പെടുകയും ചെയ്യുന്നു. മുഴക്കമുണ്ടാകുന്നതിന്നും ഈ ഭാഗങ്ങൾ കൊള്ളുന്നപ്രകാരത്തിൽ ശബ്ദം ഇൻപമുള്ളതായി തീരുന്നു.

൧൦. ശബ്ദത്തിന്നു ഒച്ചയെന്നും ഉച്ചമെന്നും രണ്ടുതരം വ്യത്യാസങ്ങൾ ഉണ്ടു. ഒച്ച, തൊണ്ഡയിൽ കൂടെ കടക്കുന്ന വായുവിൻറെ അളവിൽനിന്നു ഉണ്ടാകുന്നു. തൊണ്ഡയിൽ കൂടെ കുറെ വായു മാത്രമേ കടന്നുവരുന്നുള്ളു എങ്കിൽ പതിഞ്ഞ സ്വരമായി അരികത്തു മാത്രം കേൾക്കപ്പെടുന്നു. അധികം കേൾക്കുംപോൾ ഉറച്ച സ്വരമായി ദൂരത്തിലും കേൾപ്പാറാകുന്നു. എന്നാൽ വായു അധികമായിട്ടും അല്പമായിട്ടും കടക്കുന്നതു തൊണ്ഡയുടെ തുറപ്പുപോലെ ആകുന്നു. ആകയാൽ ഒച്ച അധികമായ ശബ്ദത്തിനു തൊണ്ഡ തുറന്നിരിക്കുന്നു എന്നും കുറഞ്ഞിരിക്കുന്നതിനു തൊണ്ഡ അടച്ചിരിക്കുന്നു എന്നും പറയുന്നു. പിന്നെയും ശബ്ദം വേഗത്തോടു തൊണ്ഡയിൽ കൂടെ കടന്നുവരുമ്പോൾ ഉച്ചം എന്നും കിളിസ്വരം എന്നും വേഗം കുറഞ്ഞു തൊണ്ഡയിൽ കൂടെ വരുമ്പോൾ മന്ദമെന്നും കാളസ്വരമെന്നും ചൊല്ലും. വേഗം അധികമാകുന്നതിന്നു [ 30 ] തൊണ്ഡ അധികം അടഞ്ഞിരിക്കുന്നതുകൊള്ളാം. ആകയാൽ അത്രേ ഉച്ചസ്വരം നടപ്പായിട്ടു പതിഞ്ഞതായി വരുന്നതും മന്ദശബ്ദം ഉറച്ചതായി തീരുന്നതും എന്നു അറിഞ്ഞുകൊള്ളാം. പ്രായം ചെന്ന പുരുഷന്മാൎക്കു തൊണ്ഡ തുറപ്പുള്ളതാകയാൽ ഉറക്കെശ്ശബ്ദിക്കാം. തൊണ്ഡ ചെറുതായിരിക്കുന്ന സ്ത്രീകളെപ്പോലെയും പൈതങ്ങളെപ്പോലെയും ഉച്ചത്തിൽ പാടുവാൻ അവൎക്കു കഴിയില്ല. തൊണ്ഡ വീണയുടെ കമ്പിപോലെയാണെന്നു വിചാരിച്ചാൽ, കമ്പിക്കു വണ്ണം ഏറിയിരുന്നാൽ ഉറച്ച സ്വരവും, മുറുക്കം ഉണ്ടാകുമ്പോൾ ഉച്ചവും വരുന്നു. കമ്പിക്കു വണ്ണവും മുറുക്കവും രണ്ടും ഉണ്ടായിരുന്നാൽ ഒച്ചയും ഉച്ചവും കൂടെ ഒരുപോലെ സാധിക്കും.

൧൧. ശബ്ദം രുതശബ്ദമെന്നും ഗദശബ്ദമെന്നും ഇങ്ങനെ രണ്ടു വകയായിരിക്കുന്നു. പക്ഷികൾ മുതലായവയുടെ ശബ്ദം രുതശബ്ദമാകുന്നു. അതിന്നു ഒച്ചയും പതുക്കവും ഉച്ചവും മന്ദവും ഹ്രസ്വവും ദീൎഘവും എന്നുള്ള വ്യത്യാസങ്ങൾ അല്ലാതെ ഖരം, മൃദു, അനുനാസികം എന്നും കണ്ഠ്യം, താലവ്യം, മൂൎദ്ധന്യം എന്നും ഇങ്ങനെയുള്ള തരഭേദങ്ങൾ ഇല്ല. ആകയാൽ രാവണൻ പക്ഷി ചിലക്കുന്നതു "ശിരസ്സ് എപ്പോൾ പോയി, അച്ഛൻ കൊമ്പത്തു, അമ്മ വരമ്പത്തു" എന്നിങ്ങനെ കേൾവിക്കാരന്റെ മനോഭാവപ്രകാരം ഒക്കുന്നതുപോലെ ഇപ്രകാരമുള്ള ശബ്ദത്തിനു പ്രാസം അല്ലാതെ ഗദശബ്ദ ലക്ഷണമാകുന്ന വ്യക്തതയില്ല. എന്നാൽ വ്യക്തതയുള്ള ശബ്ദം മാത്രം മൊഴിക്കുകെള്ളുന്നതാകയാൽ രുതശബ്ദങ്ങൾക്കു അക്ഷരങ്ങൾ ആകുവാൻ കഴിയുന്നതല്ല. ഗദശബ്ദങ്ങൾ തന്നെയും എല്ലാം അക്ഷരങ്ങളായി എണ്ണപ്പെടുന്നില്ല. മനുഷ്യൎക്കു പല തരത്തിൽ വ്യക്തമായിട്ടു ശബ്ദിപ്പാൻ കഴിയുന്നതാകകൊണ്ടു, അങ്ങനെ ഉള്ള ശബ്ദങ്ങൾ ഒക്കയും അക്ഷരങ്ങളായിട്ടു പ്രമാണിക്കപ്പെട്ടാൽ അക്ഷരങ്ങളുടെ സംഖ്യ അനവധിയായി തീരും. ആകയാൽ മൊഴിയിൽ വരുന്ന ഗദശബ്ദങ്ങൾ മാത്രമേ അക്ഷരങ്ങളായി വിചാരിക്കപ്പെടുന്നുള്ളു. ശബ്ദം രുതം വിട്ടു ഗദമായിത്തീരുന്നതു ശ്വാസനാഡികൾ കൊണ്ടെങ്കിലും കുരൽവള്ളികൊണ്ടെങ്കിലും അല്ല, തൊണ്ഡയിലും അണ്ണാക്കിലും പല്ലുകളിലും മോണമേലും നാക്കു തടയുന്നതിനാലും ചിറികൾ തമ്മിൽ കൂടുന്നതിനാലും ആകുന്നു. എന്തെന്നാൽ ശബ്ദം ശ്വാസനാഡികളും കുരൽ വള്ളിയും കടന്നു കഴിഞ്ഞതിന്റെ ശേഷമേ ഗദോച്ചാരം തുടങ്ങുന്നുള്ളു.

൧൨. അക്ഷരങ്ങൾ അച്ചെന്നും ഹല്ലെന്നും രണ്ടു വകയായിരിക്കുന്നു. താനേ മുഴുവനും ശബ്ദിക്കാകുന്നിതിന്നു അച്ചെന്നും സ്വരമെന്നും [ 31 ] പേരായിരിക്കുന്നു. അച്ചിന്റെ സഹായം കൂടാതെ മുഴുവനും ശബ്ദിപ്പാൻ വഹിയാത്തതു ഹല്ലെന്നും വ്യംജ്ഞനമെന്നും ചൊല്ലപ്പടുന്നു.

ജ്ഞാപനം. ശബ്ദേന്ദ്രിയങ്ങളെ വേണ്ടുന്ന ഒരു പടുതിയിലാക്കീട്ടു ശബ്ദം പുറപ്പടുവാൻ തുടങ്ങി അവസാനിക്കുവോളത്തേക്കു അപ്പടുതിക്കു മാറ്റം വരുത്താതെ ശബ്ദിക്കുന്നതിനാൽ അച്ചുണ്ടാകുന്നു. ദൃഷ്ടാന്തം: ആ, എ, ഇ, ഓ. എന്നാൽ ഹല്ലിന്റെ ശബ്ദം ഉണ്ടാകുന്നതു ഇന്ദ്രിയങ്ങൾ വായിൽ ഓരോരൊ ഭാഗത്തു തൊട്ടുതടയുന്നതിനാൽ ആകുന്നു. ആകയാൽ പല്ലു തനിച്ചു ഒരു അപൂൎണ്ണ ശബ്ദമായി അച്ചിനോടു ചേരാതെ കേൾക്കപ്പടാകുന്നതില്ല: ദൃഷ്ടാന്തം; ക, കീ ഉൾ, പിൻ.

൧൩. മലയാഴ്മയിൽ നടപ്പായിരിക്കുന്ന അക്ഷരമാല പ്രചാരം പതിനാറ അച്ചും മുപ്പത്തഞ്ച ഹല്ലും ആയിട്ടു അൻപത്തൊന്നക്ഷരങ്ങൾ ഉള്ളതിനെത്താഴെ എഴുതുന്നു.

അച്ചുകൾ

അ ആ ഇ ഈ ഉ ഊ ഋ ൠ ഌ ൡ എ ഐ ഒ ഔ അം അഃ

ഹല്ലുകൾ

ക ഖ ഗ ഘ ങ ച ഛ ജ ഝ ഞ ട ഠ ഡ ഢ ണ ത ഥ ദ ധ ന പ ഫ ബ ഭ മ യ ര ല വ ശ ഷ സ ഹ ള ക്ഷ


൧൪. ഈ അക്ഷരമാല സംസ്കൃതഭാഷെക്കു ഉള്ളതാകയാൽ മലയാഴ്മയ്ക്കു നല്ലവണ്ണം കൊള്ളുന്നില്ല. അതിൽ ഉള്ള ചിലയക്ഷരങ്ങൾ മലയാ [ 32 ]

ഴ്മയിൽ വരാത്തതും അതിൽ ഇല്ലാത്ത ചിലയക്ഷരങ്ങൾ ംരം ഭാഷെക്കു വേണ്ടിയിരിക്കുന്നതും ആകുന്നു. ആകയാൽ പത്തച്ചും മുപ്പത്തെട്ടു ഹല്ലും ആക ൪൮ അക്ഷരങ്ങളായിട്ടു ംരം താഴെ എഴുതുന്ന അക്ഷരമാലയിൽ തള്ളുവാനുള്ളയക്ഷരങ്ങളെത്തള്ളിയും കൂട്ടുവാനുള്ളവയെ കൂട്ടിയുമിരിക്കുന്നു.

             അച്ചുകൾ

ഹ്രസ്വസ്വരങ്ങൾ അ എ ഇ ഒ ഉ ദീൎഘസ്വരങ്ങൾ ആ ഏ ംരം ഓ ഊ

               ഹല്ലുകൾ

കണ്ഠ്യങ്ങൾ ക ഖ ഗ ഘ ങ താലവ്യങ്ങൾ ച ഛ ജ ഝ ഞ മൂദ്ധന്യങ്ങൾ ട ഠ ഡ ഢ ണ ദന്ത്യങ്ങൾ ‌‌ ത ഥ ദ ധ ന ഓഷ്ഠ്യങ്ങൾ പ ഫ ബ ഭ മ സാൎദ്ധസ്വരങ്ങൾ യ ‌‌‌‌ ര ‌‌‌‌‌ ല വ ഊഷ്മാക്കൾ ശ ഷ സ ഹ അന്തസ്ഥകൾ ള ഴ റ ററ ന

ജ്ഞാപനം. അച്ചുകളിൽ ഋ,ൠ, ഌ, ൡ, ഐ, ഔ, അം,

അഃ എന്നവയെത്തള്ളിയിരിക്കുന്നതു, മുറയ്ക്കുപറയുംപോൾ അവ അച്ചുകൾ അല്ലായ്കകൊണ്ടാകുന്നു. ഋ ൠ ഌ ൡ എന്ന വ,ര,ല എന്നവയുടെ വികാരങ്ങൾ ആകുന്നു. അവയിൽ ൠ ഌ ൡ എന്നവ മലയാഴ്മയിൽ തീരെ വരുന്നില്ല. സംസ്കൃതത്തിലും അപൂൎവ്വം ആകുന്നു. ഋ എന്നതു വരുന്നതാകയാൽ അതിനെക്കുറിച്ചു പിന്നാലേ കാണും. അം അഃ എന്നവ അകാരത്തോടു മകാരവും ഹകാരവും ചേരുന്നതിനാൽ ഉണ്ടാകുന്നതാകുന്നു [ 33 ]

ഐ,ഔ, എന്നവ ദിത്വസ്വരങ്ങൾ ആകയാൽ മുറപ്രകാരമുള്ള സ്ഥലത്തു അവയെക്കുറിച്ചു പറയും. എകാരത്തിന്റെയും ഒകാരത്തിന്റെയും ദീൎഘസ്വരങ്ങളെ വെവ്വേറെ അക്ഷരങ്ങളെക്കൊണ്ടു സാധിച്ചിരിക്കുന്നതു, അക്ഷരമാലയുടെ വൃത്തിക്കായിട്ടാകുന്നു.അല്ലാഞ്ഞാൽ അർത്ഥം കൊണ്ടും ശബ്ദം കൊണ്ടും വെവ്വേറായിരിക്കുന്ന മൊഴികൾ ഒന്നായിത്തോന്നുന്നതിന്നു ഇടവരും: ദൃഷ്ടാന്തം: ലോഹാദിയിൽ ഒന്നായിരിക്കുന്ന ചെമ്പു എന്നതും മൂലങ്ങളിൽ ഒന്നായിരിക്കുന്ന ചേമ്പു എന്നതും തമ്മിലും പാത്രമെന്ന അൎത്ഥമാകുന്ന കൊട്ട എന്നതും മതിലുള്ള പട്ടണമെന്ന അൎത്ഥ്ം വരുന്ന കോട്ട എന്നതും തമ്മിലും മറ്റും ഭേദമില്ലാതിരിക്കും. കാരവും കാരവും കാരത്തിനും കാരത്തിനും മുൻപിൽ വെക്കപ്പെട്ടിരിക്കുന്നതു, അക്ഷരങ്ങൾക്കു ആധാരമയിരിക്കുന്ന കാരത്തോടു അവെക്കു ഇവയിലും അടുപ്പമുള്ളതിനാൽ ആകുന്നു. സംസ്കൃതമൊഴികെ മറ്റ അനേകം ഭഷകളിൽ അവതന്നേ മുൻപായിരിക്കുന്നു. സംസ്കൃതത്തിൽ അവ പുറകായിപ്പോയതു ആ ഭാഷയിൽ അവ ദിത്വസ്വരങ്ങളായി വിചാരിക്കപ്പട്ടിരിക്കയൽ ആകുന്നു. ഹല്ലുകളിൽ ഭേദം വരുത്തിയിരിക്കുന്നതു ക്ഷകാരത്തെ കളഞ്ഞതും ഴ,റ, റ്റ, നം എന്നവയെ ചേൎത്തതുമാകുന്നു. ക്ഷകാരം കൂട്ടക്ഷരമാകയാൽ അതിനെ മൂലാക്ഷരങ്ങലുടെ കൂട്ടത്തിൽനിന്നു തള്ളിയിരിക്കുന്നു. മറ്റവ നാലും സംസ്കൃതത്തിലില്ല, എങ്കിലും മലയാഴ്മയിൽ അധികം വരുന്നതാകകൊചേർ ത്തിരിക്കുന്നു.അവയിൽ 'നം'കാരമേ നടപ്പില്ലാതുള്ളു.അതിന്റെ ശബ്ദം വേണ്ടുന്നിടത്തുകാരം കൊണ്ടു കഴിക്കുന്നു.എന്നാൽ അതിൽ നിന്നു ചില പിണക്കത്തിന്നിട ഉണ്ടു.ദൃ-ന്തം-എന്നാൽ(ഞാൻ മൂലമായി)എന്നാൽ(അങ്ങനെ എങ്കിൽ)

൧൫ അക്ഷരങ്ങളുടെ പേരു പറയുന്നതിൽ കാരംഎന്നതു ചേർത്തു പറക നടപ്പാകുന്നു.ദൃ-ന്തം-അകാരം,ആകാരം,പകാരം,മീകാരം ,കകാരം,തുടങ്ങി മകാരം വരെയുള്ള ഹല്ലുകൾക്കു പർഗ്ഗ്യങ്ങൾ എന്നും ശേഷമുള്ളവെക്കു അപർഗ്ഗ്യങ്ങൾ എന്നും പേരു വീണിരിക്കുന്നു.പിന്നയും പർഗ്ഗ്യങ്ങളിൽ മേൽ കീഴായിട്ടു ഒന്നാം പന്തിയിൽ നിൽക്കുന്ന ക,ചട,ത,പ എന്നവക്കു ഖരങ്ങൾ എന്നും മൂന്നാം പന്തിയാം ഗ,ജ,ഡ,ദ,ബ എന്നവെക്കു മൃദുക്കൾ എ [ 34 ]

ന്നും രണ്ടുകൂട്ടത്തിന്നും കൂടെ അല്പപ്രാണങ്ങൾ എന്നും രണ്ടാം പന്തിയാം ഖ, ഛ, ഠ, ഥ, ഫ എന്നവെക്കു അതിഖരങ്ങൾ എന്നും നാലാം പന്തിയാകുന്ന ഘ, ഝ, ഢ, ധ, ഭ എന്നവെക്കു ഘോഷങ്ങൾ എന്നും രണ്ടുകൂട്ടത്തിന്നും കൂടെ മഹാപ്രാണങ്ങൾ എന്നും അഞ്ചാം പന്തിയാകുന്ന ങ, ഞ, ണ, ന, മ എന്നവെക്കും ന'കാരത്തിന്നും അനുനാസികങ്ങൾ എന്നും നാമമായിരിക്കുന്നു.

൧൬. അച്ചുകൾക്കു അക്ഷരക്കൂട്ടത്തിൽ കാണുന്നപ്രകാരം തങ്ങളുടെ സാക്ഷാൽ ഉള്ള രൂപം മൊഴിയുടെ തുടസ്സത്തിൽ നില്ക്കുമ്പോഴേ ഉള്ളു. അല്ലാത്തപ്പോൾ കാരം സകല ഹല്ലിലും അടങ്ങിയിരിക്കുന്നു: ദൃ-ന്തം; ന=ൻ അ; മ=ം അ; ല = ൽ അ; ച = ച അ. ശേഷം ഉള്ളവ ഈ താഴെ കാണിക്കുന്ന പ്രകാരത്തിൽ രൂപം മാറുന്നു. [ 35 ]

സ്വരൂപം വിരൂപം നാമം ദൃഷ്ട്ടാന്തം
ദീൎഘം കാ, ചാ, ടാ, താ, പാ, യാ, രാ.
പുള്ളി ഖെ, ജെ, ഡെ, മെ, തെ.
കെട്ടുപുള്ളി ഗേ, ഘേ, ങേ, ഛേ, ടേ.
ി വള്ളി തി, ഥി, ദി, ധി, നി, ഞി.
കളത്തിലെ എഴുത്ത് കെട്ടുവള്ളി പീ, ഫീ, ബീ, ഭീ, മീ, യീ.
പുള്ളിയും ദീൎഘവും രൊ, ഘൊ, വൊ, ശൊ, ഷൊ.
കെട്ടുപുള്ളിയും ദീൎഘവും സോ, ഹോ, ളോ, ക്ഷോ, ചോ.
ചുഴിപ്പു പു, ബു, മു, ലു, ചു, ങു.
ഇരട്ടിച്ചുഴിപ്പു ഘൂ, ഝൂ, ഞൂ, ടൂ, ഡൂ, ഥൂ.
[ 36 ]
                                ൧൧

ജ്ഞാപനം.ക,ഗ,ഛ,ജ,ണ,ത,ന,ഭ,ര,ശ,ഹ എന്നവയോടു ഉകാരം ചേരുമ്പോൾ ക്രമത്തിനുകു,ഗു,ഛു,ജു,ണു,തു,നു,ഭു,രു,ശു,ഹു,എന്നവയായിട്ടും ഊകാരം ചേരുംപോൾ ക്രമത്തിന്നു കൂ,ഗൂ,ഛൂ,ജൂ,ണൂ,തൂ,നൂ,ഭൂ,രൂ,ശൂ,ഹൂ,എന്നവയായിട്ടും തിരുന്നു.പിന്നയും കൂ,ഗൂ,ഛൂ,ജൂ,രൂ,ഭൂ,ശൂ,ഹൂ എന്ന രൂപങ്ങൾക്കു പകരം ക്രു,ഗ്രു,ഛ്രു,ജ്രു,ഭ്രു,ശ്രു,ഹ്രു,എന്ന രൂപങ്ങളും വരും.

    ൧൭. രണ്ടു വെവ്വേറായ ഹ്രസ്വസ്വരങ്ങൾ

കൂടി ഉണ്ടാകുന്ന സ്വരത്തിന്നു ദ്വിത്വസ്വരമെന്ന പേരാകും.ഇങ്ങനെയുള്ള സ്വരങ്ങളിൽ രണ്ടിനു പ്രത്യേകയക്ഷരങ്ങൾ ഉണ്ടു.ആയവ അകാരത്തോടു ഇകാരം ചേൎന്നു ഉണ്ടാകുന്ന ഔ കാരവും ആകുന്നു.ഹല്ലിന്നു പിന്നാലേ വരുമ്പോൾ ഐകാരം ഇരട്ടപ്പുള്ളി [ൈ] ആയിട്ടും തീരുന്നു.ദൃ--ന്തം: കൈ,തൈ,മൈ,വൈ.ഔകാരം പുള്ളിയും ഇരട്ടദീൎഘംതന്നേആയിട്ടുംതീരുന്നു.ദൃന്തം.പൌ,തൌ,മൌ,ഭൌ,സൌ,മൌ,ജൌ,ധൌ.ഐ,ഔ, എന്നവയും അയ,അവ,എന്നവയും തമ്മിൽ മാറി മാറി വരും. ദൃ--ന്തം.ഐകമത്യം,അയ്കമത്യം, വേദവ്യാസൻ,വേദൌവ്യാസൻ. വേദൌവ്യാസൻ.

൧൮.അച്ചുകൾക്കും അച്ചുകളോടു കൂടിയ ഹല്ലുകൾക്കും പൂണ്ണാക്ഷരങ്ങൾ എന്നു പേരായിരി [ 37 ]
൧ ൨

ക്കുന്നു. അച്ചോടുകൂടാതുള്ള ഹല്ലുകൾക്ക് അദ്ധാക്ഷരങ്ങൾ എന്നും നാമമായിരിക്കുന്നു. ണ, ന'മ, ര, ല, ള, ഹ' എന്നവ അദ്ധാക്ഷരങ്ങളായിട്ടു വരുമ്പോൾ അവ ക്രമത്തിന്നു ൺ,ൻ, ഠ, ർ, ൽ, ൾ, ഃ എന്നവയായിട്ടു രൂപംമാറുന്നു. ഇവെക്കു അന്ത്യരൂപങ്ങൾ എന്ന പേരുമായിരിക്കുന്നു.

൧൯. മലയാഴ്മയിൽ അദ്ധാച്ചു എന്നു പേരായിട്ടു ഒരു ശബ്ദം ഉണ്ടു. അതു കാരത്തിന്നും കാരത്തിന്നും മദ്ധ്യെ ഒരു ശബ്ദമാകുന്നു. അതു മൊഴികളുടെ ആദ്യത്തിൽ വരുന്നതല്ലായ്കകൊണ്ടു അതിനു വിശേ ഷാൽ എഴുത്തില്ലാതെയുംമൊഴികളുടെ അന്ത്യത്തിൽ വരുന്നതാക കൊ ണ്ടു അപ്പോൾ ചിലരാൽ കാരത്തെക്കൊണ്ടും ചിലരാൽ കാരത്തെകൊണ്ടും അടയാളപ്പെട്ടും ഇരിക്കുന്നു. എന്നാൽ ംരം ശബ്ദത്തെ പ്രത്യേകം അടയാളപ്പെടുത്തുവാൻ ഉള്ളതാകുന്നു എങ്കിലും ആയതു അച്ചടിയിൽ സാധിക്കുന്നതിനുപ്രയാസമാകയാൽ ംരം പുസ്തകത്തിൽ തമിഴു രീതി പ്രകാരം കാരാന്തം കൊണ്ടു കുറിക്ക പ്പട്ടിരിക്കുന്നു. ദൃ--ന്തം 'കാട'[ഒരു വക പക്ഷി]'കാടു' [വനം]. അച്ചോടു സംബന്ധി ക്കാതെ മൊഴികളുടെ അന്ത്യത്തിൽ വരുന്ന ഹല്ലുകൾക്കു അദ്ധാച്ചുചേരും. അല്ലാഞ്ഞാൽ അവയുടെ ശബ്ദം കേൾക്കപ്പെടുന്നതല്ല. ണ, ന, മ, ര,'ല, ള, ഹ' എന്നവ ചിലപ്പോൾ അദ്ധാ ച്ചോടു കൂടാതെ അന്ത്യരൂപങ്ങളായും വരും. എന്തെന്നാൽ അവ അച്ചിന്റെ സഹായം കൂടാതെഅല്പമായിട്ടു ശബ്ദിക്കാകുന്ന സാദ്ധ=സ്വര [ 38 ] ങ്ങളുടെ വൎഗ്ഗത്തിൽ ചേൎന്നവയാകുന്നു: ദൃ-ന്തം; മീനു=മീൻ, കാലു=കാൽ, ആണു=ആൺ.

൨൦. ചില അച്ചടിപ്പുസ്തകങ്ങളിലേ നടപ്പിൻപ്രകാരം അർദ്ധാച്ചിന്റെ ശബ്ദത്തെ ഹല്ലുകളിൽ ആന്തരമായിരിക്കുന്ന കാരത്തെക്കൊണ്ടു കുറിച്ചാൽ വ്യാകരണത്തിൽ വളരെ ക്കുഴെച്ചിൽ ഉണ്ടാകും:ദൃ-ന്തം; 'കാള+അല്ല=കാളയല്ല, നാടു+അല്ല=നാടല്ല; പറവ-പറവകൾ, കടവു-കടവുകൾ; കാട-കാടയെ, മാടു-മാട്ടിനെ; കാട-കാടപ്പക്ഷി, വീടു-വീട്ടുസാമാനം; നട-നടക്കുക, പടു-പടുക'. പിന്നെയും 'മേട മേടു;'ചാറ, ചാറു; മത്ത, മത്തു; മൊട്ട, മൊട്ടു; ചെള്ള, ചെള്ളു;ചമ്പ,ചമ്പു എന്നിങ്ങനെ പൊരുലും ശബ്ദവും വ്യത്യാസമായിരിക്കുന്ന പദങ്ങൾ തമ്മിൽ ഇതിനാൽപ്പിണക്കം വരും.

എന്നാൽ കാരത്തെക്കൊണ്ട് സാധിക്കുന്നതിൽ വച്ച് അദ്ധാച്ചിന്റെ ശബ്ദം വിശേഷാൽക്കരിക്കപ്പെടുന്നില്ല എന്നല്ലാതെ യാതൊരു വിഷമവുമില്ല. ഭൂതകാലവും വന്തം എന്ന വചനാധേയവും ഒഴികെ പൂർണ്ണാച്ചിലും അർദ്ധാച്ചിലും അവസാനിക്കുന്ന പദങ്ങൾ അക്ഷരങ്ങളിൽ ഒത്തുവരുന്ന തല്ലായ്കയാൽ പൊരുൾ പിണങ്ങുന്നതിന് വകയില്ല. വന്തം വാക്യത്തിന്റെ അന്ത്യത്തിൽ വരാത്തതും ഭൂതകാലം അവിടെ മാത്രം വരുന്നതുമാകകൊണ്ട് അവ തമ്മിൽ നിലഭേ ദത്താൽ വിവരം തിരിയുന്നതും കാരാന്തത്തിൽ രൂപവ്യത്യാസ മില്ലാത്തതുമാകുന്നു; ദൃ-ന്തം;' ഞാൻ അവനെപ്പറഞ്ഞു വരുത്തി അവന്‌ എന്നെപ്പേരുചൊല്ലി വിളിച്ചു'.എന്നാൽ വന്തത്തെ അകാരാന്തമാക്കുന്നതിൽ വെച്ചു അതും നാമാധേയവും തമ്മിൽ നിലഭദംകൊണ്ട് തിരിച്ചെടുപ്പാൻ വഹിയാത്തവണ്ണം പിണങ്ങുന്നു. ദൃ-ന്തം ;'കട്ടു മുതൽ കൊണ്ടു പോയവൻ , കട്ട മുതൽ കൊണ്ടു പോയവൻ 'ശബ്ദവ്യത്യാസവും മൊവികളുടെ തരഭേദങ്ങളാലും മറ്റും മിക്കവാറും വിവരമാകും.എന്തെന്നാൽ അന്ത്യത്തി ലേക്ക് ഉകാരം മുറെക്കു ഉച്ചരിക്കുന്നതു നിരാധാര നിലയിലേ വചനങ്ങളിലും പ്രഥമയിൽത്തന്നെ വു എന്നതു പിൻ ചേരാകുന്ന നാമങ്ങളിലുമേയുള്ളു. ദൃ-ന്തം;' വന്നു, വരുന്നു, വരു, വരാഞ്ഞു, പശുവും, പശു, ബന്ധുവും, ബന്ധു, സേതുവും, സേതു '

൨൧ അർദ്ധാച്ചിന്റെ ശബ്ദത്തേടു അടുത്ത ഒരു ശബ്ദം സാദ്ധസ്വരങ്ങലായ ര, ല, എന്നവയോടു ചേരുമ്പോൾ ഋ ഌ എന്ന എഴുത്തുകളും അവയുടെ ദീർഘാക്ഷരങ്ങളാകുന്ന (ഇവയുടെ ദീർഘാക്ഷരങ്ങൾ ടൈപ്പ് ചെയ്യാൻ കഴിഞ്ഞിട്ടില്ല)എന്ന എഴുത്തുകളും ഉണ്ടാകുന്നു.അവയിൽ ഋ എന്നതേ

B

[ 39 ] മലയാഴ്മയിൽ വരുന്നുള്ളു. അതു മൊഴിയുടെ ആദിയിൽ അല്ലാതെ വരുമ്പോൾ കുനിപ്പു [ൃ] ആയിട്ടു രൂപം മാറുന്നു: ദൃ-ന്തം; കൃ, തൃ, മൃ. മറ്റവമൂന്നും മലയാഴ്മയിൽ വരുന്നില്ല. സംസ്കൃതത്തിലും ചുരുക്കമാകുന്നു.

൨൨. ഹല്ലുകൾ ഇരട്ടിക്കയും പല പ്രകാരത്തിൽകൂടി ഒന്നിക്കയും ചെയ്യും. അപ്പോൾ ഒന്നിന്നു കീഴെ ഒന്നിനെയിടുക നടപ്പാകുന്നു: ദൃ-ന്തം; ഗ്ഗ, പ്പ, പ്മ, സ്ന, സ്മ, ശ്മ. ചിലപ്പോൾ അവയുടെ രൂപത്തിന്നു ഭാഷഭേദം വരികയും ഉണ്ടു: ദൃ-ന്തം; ക്ഷ, ക്ക, ന്ത, മ്പ, സ്ത, സ്ഥ. എന്നാൽ മഹാപ്രാണങ്ങൾ കൂട്ടക്ഷരങ്ങളിൽ അല്പപ്രാണങ്ങൾക്കു മുൻപെ വരികയും ഖരവും അതിഖരവും ആയവയും മൃദുവും ഘോഷവും എന്നവയും തമ്മിൽ ഒന്നിക്കയും നടപ്പില്ല.

൨൩. കൂട്ടക്ഷരങ്ങളിൽ പ്രധാനമായിട്ടുള്ളവ, ക്ക, ങ്ങ, ച്ച, ഞ്ഞ, ട്ട, ണ്ണ, ത്ത, ന്ന, പ്പ, മ്മ, യ്യ, ല്ല, വ്വ, ള്ള, റ്റ, ന്ന, ഗ്ഗ, ജ്ജ, ഡ്ഡ, ദ്ദ, ബ്ബ, സ്സ, എന്നവ മുതലായ ഇരട്ടയക്ഷരങ്ങളും കാരം പിൻചേൎന്നുണ്ടാകുന്ന ക്യ, ഖ്യ, ഗ്യ, ഘ്യ, ങ്യ എന്നവ തുടങ്ങിയുള്ള ക്യവൎഗ്ഗവും കാരം പിൻചേൎന്നുണ്ടാകുന്ന ക്ര, ഖ്ര, ച്ര, ഛ്ര, ഞ്ര എന്നവയും മറ്റുമായ ക്രവൎഗ്ഗവും കാരം പിൻചേൎന്നുണ്ടാകുന്ന ക്ല, ഖ്ല, ഗ്ല, ഘ്ല, എന്നവയാദിയായുള്ള ക്ലവൎഗ്ഗവും കാരം പിൻചേൎന്നുണ്ടാകുന്ന ക്വ, ഖ്വ, ഗ്വ, ഘ്വ, എന്നവ മുതലായ ക്വവൎഗ്ഗവും, കാരം മുൻചേൎന്നുണ്ടാകുന്ന ൎക്ക, ൎഗ്ഗ, ൎച്ച, ൎത്ത, ൎന്ന, ൎപ്പ, എന്നവയുൾപ്പട്ടവയും നാനാക്ഷരങ്ങൾ ചേൎന്നു [ 40 ]

ണ്ടാകുന്ന ങ്ക, ഞ്ച, ണ്ട, ന്ത, മ്പ, ന്റ, ന്ദ, ഗ്ഘ, ഗ്ദ, ദ്ധ ത്ഥ, ത്സ, ത്മ, സൂ, ഷ്ട, ഷ്പ, ത്ന, ക്ഷ, ക്ഷ്മ, ന്ത്ര, സ്ത്ര, എന്നിങ്ങിനെ വരുന്നവയും ആകുന്നു. കൂട്ടക്ഷരങ്ങളൊടു അച്ചുചേരുന്നത് അന്ത്യാക്ഷരത്തിൻപ്രകാരമാകുന്നു: ദൃ--ന്തം; തു, ക്തു; യു, ത്യു; രു, ശ്രൗ; വൂ, ത്വൂ. ൨൪. യ, ര, ല, വ, എന്നവ പിൻചേൎന്നും അനുനാസികങ്ങൾ ഒഴികെയുള്ള വൎഗ്ഗ്യങ്ങൾ മുൻനിന്നും ഉണ്ടാകുന്ന കൂട്ടക്ഷരങ്ങളിൽ മുൻപിലത്തേ അക്ഷരം ഒറ്റയായി എഴുതപ്പടുകയും ഇരട്ടയായി ശബ്ദിക്കപ്പടുകയും നടപ്പാക്കുന്നു. ദൃ—ന്തം; 'അന്യൻ, എത്ര, ശുക്ലം, തത്വം, രക്തം, അഗ്നി' എന്നവ 'അന്ന്യൻ, എത്ത്ര, ശുക്ക്ലം, തത്ത്വം, രക്ക്തം, അഗ്ഗ്നി' എന്നുഎഴുതും പോലെ ശബ്ദിക്കേണ്ടുന്നതാകുന്നു. ഇരട്ടിച്ചു എഴുതുന്നതും അനക്ഷരമല്ല: ദൃ--ന്തം; 'അദ്ധ്വാനം': എങ്കിലും മൊഴിയുടെ തുടസ്സത്തിൽ നില്ക്കുംപോൾ ംരം വകയക്ഷരങ്ങളേ ഒറ്റയായിട്ടു തന്നേ എഴുതുകയും ശബ്ദിക്കയും വേണം. ദൃ—ന്തം; 'ന്യായം, പ്രകാരം, ക്ലേശം, ത്വാന്തം'. ര, ല, ള, ഴ, എന്നവ മുൻ ചേൎന്നുണ്ടാകുന്ന കൂട്ടക്ഷരങ്ങളിൽ പിന്നത്തേ ഹല്ലു ഇരട്ടയായി ശബ്ദിക്കെണം. എഴുതുക ഒറ്റയായും ഇരട്ടയായും നടപ്പുണ്ടു: ദൃ––ന്തം; 'കൎത്താവു, അൎത്ഥം, കൎമ്മം, കൽപ്പലക, കൾക്കുന്നു, താഴ്ച്ച, ദീൎഘം, വൎഷം, ദൎശനം, കല്പന'. എന്നാൽ ശുദ്ധ മലയാഴ്മ മൊഴികളിലേ കൂട്ടക്ഷരങ്ങളിൽ ഇരട്ടയായി ശബ്ദിക്കുന്നയക്ഷരങ്ങൾ ഇരട്ടയായിട്ടു തന്നേ എഴുതപ്പടുവാനുള്ളതാകുന്നു. ദൃ--ന്തം; 'എത്ത്ര, ചേൎന്ന, പുല്ക്കൂടു, നെല്പുര, പോൎക്കളം, താഴ്ത്തുക'. [ 41 ]

രണ്ടാം സ‍ർഗ്ഗം--അക്ഷരങ്ങളുടെ ഉത്ഭവങ്ങൾ

തിരുത്തുക

൨൫. കാരം ശബ്ദങ്ങളിലേക്കു എളുപ്പമുള്ളതും ശേഷം അക്ഷരങ്ങൾക്കു ഒക്കെയും ആധാരവും ആകുന്നു. ആകയാൽ അതു മിക്കഭാഷയിലും അക്ഷരമാലയിൽ മുൻപായിരിക്കുന്നു. അതുണ്ടാകുന്നതു വാ തുറന്നു തൊണ്ഡയിൽ കൂടെ ശ്വാസം വിടുക മാത്രം ചെയ്യുന്നതിനാൽ ആകുന്നു. മറ്റുള്ള ഹല്ലുകളോടുള്ളതിനേക്കാൾ കണ്ഠ്യവർഗ്ഗത്തോടും പ്രത്യേകം കാരത്തോടും അതിന്നു അധികം അടുപ്പമുണ്ടു.

൨൬ .എകാരം മുൻപിലത്തേപ്പോലെ ശ്വാസം വിടുന്നതിനാൽ ഉണ്ടാകുന്നു. എന്നാൽ നാക്കു കുറേ പരന്നു അണ്ണാക്കിനോടു സമീപിപ്പിക്കയും ചിറികൾ വീതിയിൽ പരത്തി തമ്മിൽത്തമ്മിൽ കുറേ അടുപ്പിക്കയും ചെയ്തിരിക്കണം.

൨൭. ഇകാരം പുറപ്പെടുന്നതു എകാരം പോലെ തന്നേ. എന്നാൽ നാക്കിന്റെ നടുവ് മുൻപിലത്തതിലും അധികം പരത്തി അണ്ണാക്കിനോടു അടുപ്പിക്കയും ചിറികളേ അധികമായിട്ടു പരത്തി തമ്മിൽതമ്മിൽ സമീപിപ്പിക്കയും ചെയ്തരിക്കണം. എ, ഇ എന്നിവ തമ്മിൽ അടുത്ത സംബന്ധമുള്ളതും അവെക്കും താലവ്യങ്ങൾക്കും പ്രത്യേകമായിട്ടു യകാരത്തിന്നും തമ്മിൽ ചേർച്ചയുള്ളതും ആകുന്നു.

൨൮. കാരം കാരം പോലെ ഉണ്ടാകുന്നു. എന്നാൽ നാക്കു അസാരം ഉള്ളിലോട്ടു വലിച്ചു കീഴ്ത്താടിയോടു സമീപിച്ചു വെക്കയും ദ്വാരം അ [ 42 ] ധികമാകുവാൻതക്കവണ്ണം ചിറികൾ തമ്മിൽ ചുരുക്കി അടുപ്പിക്കയും വേണം.

൨൯. കാരം ശബ്ദിക്കുന്നതു കാരം പോലെ തന്നേ ആകുന്നു. എന്നാൽ നാക്കു മുൻപിലത്തതിലും കുറേ കൂടെ ഉള്ളിലോട്ടു വലിക്കയും ചിറികൾ കുറേ കൂടെ ചുരുക്കി മുൻപോട്ടു തള്ളിക്കയും വേണം. ആകയാൽ ഈയക്ഷരങ്ങൾ തമ്മിൽ സംബന്ധമായിരിക്കുന്നതും അല്ലാതെ ഓഷ്ഠ്യങ്ങളോടും പ്രത്യേകം കാരത്തോടും അടുപ്പമായിരിക്കുന്നു.

൩൦. ദീർഘസ്വരങ്ങൾ അവയുടെ സമാനമായിരിക്കുന്ന രണ്ടു ഹ്രസ്വങ്ങളേ ഒരു വീർപ്പിൽ ശബ്ദിക്കുന്നതിനാൽ ഉണ്ടാകുന്നു. ആകയാൽ ഒരു ദീർഘസ്വരത്തിന്നു ഹ്രസ്വം ശബ്ദിക്കുന്നതിൽ ഇരട്ടി നേരം വേണ്ടിയിരിക്കുന്നു. ഹ്രസ്വം ശബ്ദിക്കുന്നതിന്നുള്ള നേരം ഒരു മാത്രയാകുന്നു; ആയതു ഒരു ഞൊടിയളവിന്നും ഇമെപ്പളവിന്നും സമമാകുന്നു. ദ്വിത്വ സ്വരങ്ങൾക്കും രണ്ടു മാത്ര വേണം. രണ്ടു വെവ്വേറായ ഹ്രസ്വങ്ങളെ ഒരു വീർപ്പിൽ ശബ്ദിക്കുന്നതിനാൽ അവയുണ്ടാകുന്നു. രണ്ടു മാത്രയിൽ അധികം വേണ്ടുമ്പോൾ അടയാളവും അക്ഷരവും കൂട്ടി എഴുതും: ദൃ-ന്തം; 'ബാലാഅം' ആ ശബ്ദം പ്ലുതം എന്നു ചൊല്ലപ്പടുന്നു.

ന൧. ശ, ഷ, സ എന്നവയുൾപ്പടെ ഖരങ്ങളേ ശബ്ദിക്കുന്നതിന്നു ശ്വാസം വായിൽ കൂടെ മാത്രമേ കടക്കുന്നുള്ളു. മൃദുക്കളേ ശബ്ദിക്കുന്നതിന്നു സ്വരം തൊണ്ഡയിൽ മുഴങ്ങീട്ടു അധികമായി വായിൽ കൂടയും അല്പമായി മൂക്കിൽ കൂടയും പു [ 43 ] റപ്പെടുന്നു. അനുനാസികങ്ങളേ ശബ്ദിക്കുന്നതിന്നു ശ്വാസം അധികമായിട്ടു മൂക്കു വഴിയായും അല്പമായിട്ടു വായിൽ കൂടയും പുറപ്പെടുന്നു.

ജ്ഞാപനം. വായടച്ചും കൊണ്ടു ഖരങ്ങളെ ഉച്ചരിപ്പാൻ ശ്രമിച്ചാൽ ഉണ്ടാകുന്നതു തീരെ മൗനതയാകുന്നു. എന്നാൽ അപ്രകാരത്തിൽ മൃദുക്കളെ ഉച്ചരിക്കുന്നതിന്നു നോക്കിയാൽ തൊണ്ഡയിൽ ഒരു മുഴക്കം ഉണ്ടാകും. ആയതു മൂക്കിൽ കൂടെപ്പുറപ്പെടുന്ന സ്വരമാകുന്നു. അനുനാസികങ്ങളെ ശബ്ദിക്കുന്നതിന്നു ആ വിധത്തിൽ നോക്കിയാൽ ശബ്ദം നല്ല തെളിവായിട്ടു കേൾക്കാം. എന്തെന്നാൽ അവ പുറപ്പെടുന്നതിനുള്ള പ്രധാന വഴി മൂക്കാകുന്നു. പിന്നെ മറിച്ചു മൂക്കുപൊത്തിയുംകൊണ്ടു ംരം മൂന്നു തരയക്ഷരങ്ങളേയും പുറപ്പെടുവിക്കുന്നതിനു നോക്കിയാൽ ഖരത്തിന്റെ ശബ്ദം മൂക്കു തുറന്നിരുന്നാലുള്ളതു പോലെ നല്ല തെളിവായിരിക്കും. മൃദുക്കളുടെ ശബ്ദം അങ്ങനെ ആകുമ്പോൾ തെളിവു കുറഞ്ഞിരിക്കും. അനുനാസികങ്ങളുടെ ശബ്ദം തീരെത്തെളിവില്ലാതെ ആയിപ്പോകയും ചെയ്യും.

൩൨. വർഗ്ഗ്യങ്ങളെ ശബ്ദിക്കുന്നതിൽ നാവു വായിൽത്തടഞ്ഞിട്ടും ചിറികൾ തമ്മിൽ ക്കൂട്ടീട്ടും ശബ്ദം തീരെത്തടഞ്ഞിട്ടേ വായിൽനിന്നും മൂക്കിൽനിന്നും പുറപ്പടുന്നുള്ളു. എന്നാൽ ശ, ഷ,'സ' എന്ന ഊഷ്മാക്കളെ ശബ്ദിക്കുന്നതിന്നു, സ്വരം വായിൽ തടഞ്ഞു നിൽക്കാതെ ഒതുങ്ങിപ്പുറപ്പ ടുന്നു. യ, ര, ല, വ,എന്ന സാദ്ധസ്വരങ്ങളെയും ള, ഴ, റ എന്ന അന്തസ്ഥകളെയും ശബ്ദിക്കുന്നതിന്നു സ്വരം വായിൽത്തടയാതെ നാ ക്കു തെന്നുന്നതിനാൽ പുറപ്പെടുന്നു.

൩൩. മഹാ പ്രാണങ്ങളേ ശബ്ദിക്കുന്നതു കാരത്തിൻറെ ശബ്ദം കൂട്ടീട്ടു പിന്നെ അല്പപ്രാണങ്ങളെപ്പോലാകുന്നു.കാരമെന്നതു ഉണ്ടാകുന്നതു കാരം പോലെ തന്നേ. എന്നാൽ സ്വരം നല്ല ഹേമത്തോടും ചൊടിപ്പോടും കൂടപ്പുറപ്പടുന്നു. ആകയാൽ ശബ്ദത്തിന്റെ എളു [ 44 ] പ്പത്തിനായിട്ടു ഹകാരത്തെ അകാരമായിട്ടു മാറ്റുകയുമുണ്ടു.

൩൪. ഇരട്ടയക്ഷരങ്ങളെ ഉച്ചരിക്കുന്നതു ഒറ്റയക്ഷരങ്ങളെപ്പോലെ ആകുന്നു. എന്നാൽ ഇരട്ടി ശ്വാസം വായിൽ വന്നു കൂടുവോളത്തേക്കു സ്വരം പുറപ്പടുവിക്കുന്നില്ല.

൩൫. കണ്ഠ്യങ്ങളായിരിക്കുന്ന ക, ഖ, ഗ, ഘ, ങ എന്നവ തൊണ്ഡെക്കരികെ വായുടെ മേൽഭാഗത്തു നാവിന്റെ മേൽ വശം തൊടുന്നതിനാൽ ഉണ്ടാകുന്നു.

൩൬. താലവ്യങ്ങളാം ച, ഛ, ജ, ഝ, ഞ, യ, ശ എന്നവ നാക്കിന്റെ നടുവു അണ്ണാക്കിൻ മേൽ തൊടുന്നതിനാലേ ഉണ്ടാകുന്നു. എന്നതു താലവ്യ ഊഷ്മാവാകയാൽ അതു ശബ്ദിക്കുന്നതിന്നു സ്വരം തടെയാതെ ഒതുങ്ങിപ്പുറപ്പടെണം. കാരം താലവ്യ സാദ്ധസ്വരമാകയാൽ അതു ശബ്ദിക്കുന്നതിൽ നാക്കു അണ്ണാക്കിൻ മേൽ തൊടുന്നതല്ലാതെ സ്വരം തടഞ്ഞു നില്ക്കുന്നില്ല.

൩൭. മൂർദ്ധന്യങ്ങളാകുന്ന ട, ഠ, ഡ, ഢ, ണ, ഷ, ഴ, ള എന്നവ മേലണ്ണാക്കിനോടു നാവിന്റെ അഗ്രം ചേരുന്നതിനാൽ ഉണ്ടാകുന്നു. കാരം മൂർദ്ധന്യ ഊഷ്മാവാകയാൽ സ്വരം തടെഞ്ഞു നില്ക്കാതെ ഒതുങ്ങിപ്പോരുന്നു. കാരം ശബ്ദിക്കുന്നതിന്നു നാവിന്റെ അറ്റം അണ്ണാക്കിനോടു ഉരസ്സുന്നതേയുള്ളൂ. കാരം ശബ്ദിക്കുന്നതിൽ നാവിന്റെ തുഞ്ചം അണ്ണാക്കിൽ ത്തൊട്ടിട്ടു ചുറുക്കെന്നു തെന്നുന്നു.

൩൮. മൌണ്യാക്ഷരങ്ങളാം റ്റ, ന, ര, റ, [ 45 ] എന്നവ നാക്കിന്റെ പുച്ഛം മോണെക്കു തൊടുന്നതിനാൽ ഉണ്ടാകുന്നു. റ്റ, ന്റ, എന്നവയിൽ വരുന്ന കാരത്തിന്റെ ശബ്ദം രവർഗ്ഗത്തിന്റെ ശബ്ദമാകയാൽ നാവുകൊണ്ടു തീരെത്തടഞ്ഞിട്ടു പുറപ്പടുന്നു. കാരം അനുനാസികം ആകയാൽ അതു ശബ്ദിക്കുന്നതിന്നു നാക്കിന്റെ അറ്റം മോണയിൽ തടഞ്ഞിട്ടു മറ്റു അനുനാസികങ്ങളുടെ കൂട്ടു മൂക്കിൽക്കൂടയും വായിൽക്കൂടയും ശ്വാസം പുറപ്പടെണം. കാരം ശബ്ദിക്കുന്നതു റ്റ എന്നതുപോലെ തന്നേ ആകുന്നു. എന്നാൽ നാക്കിന്റെ അറ്റം കൊണ്ടു ശബ്ദത്തെത്തീരെത്തടെയരുതു. എന്നതു ഉച്ചരിക്കുന്നതിൽ നാക്കു മോണയോടു ചേരായ്കകൊണ്ടു നാക്കിന്റെയും മോണയുടെയും ഇടയിൽക്കൂടെ ശ്വാസം ഇറങ്ങിപ്പോരുന്നു. കാരം ഉച്ചരിക്കുന്നതിന്നുള്ള പടുതി റ്റ എന്നതിന്റേതു തന്നേ. എന്നാൽ കാരം ശബ്ദിക്കുന്നതുപോലെ നാക്കു ചുറക്കെന്നു തെന്നുന്നു.

൩൯. ദന്ത്യങ്ങളാകുന്ന ത, ഥ, ദ, ധ, ന, സ എന്നവയുണ്ടാകുന്നതു നാവിന്റെ അഗ്രം പല്ലേൽത്തടയുന്നതിനാൽ ആകുന്നു. കാരം ഊഷ്മാവാകയാൽ അപ്പടുതിയിൽ ശബ്ദം തടയാതെ ഒതുങ്ങിപ്പോരുന്നു.

൪൦. ഓഷ്ഠ്യങ്ങൾ ആകുന്ന പ, ഫ, ബ, ഭ, മ, വ, എന്നവയുണ്ടാകുന്നതു ശ്വാസം വന്നു കൂടുവോളത്തേക്കു വായടച്ചിട്ടു പിന്നത്തുറന്നു വിടുന്നതിനാൽ ആകുന്നു. കാരം ഉണ്ടാകുന്നതു കാരം ശബ്ദിക്കുന്ന പടുതിയിൽ ചിറിക [ 46 ] ളേ ആക്കി തമ്മിൽത്തൊടാതെ അടുപ്പിച്ചിട്ടു ശ്വാസം വിടുന്നതിനാൽ ആകുന്നു.

മൂന്നാം സർഗ്ഗം - ചില അക്ഷരങ്ങൾക്കുള്ള വിശേഷങ്ങൾ.


൪൧. ഒന്നിൽ അധികം പൂർണ്ണാക്ഷരങ്ങൾ ഉള്ളതും ൻ, ർ, ൽ, ൾ എന്ന അദ്ധാക്ഷരങ്ങളിൽ അവസാനിക്കുന്നതുമായ പദങ്ങളിൽ കാരം അദ്ധാക്ഷരത്തിന്നു മുൻപു വിവരമില്ലാത്ത ഒരു ശബ്ദമായി ഏകദേശം കാരം പോലെ ഉച്ചരിക്കപ്പടുക നടപ്പാകുന്നു: ദൃ-ന്തം; 'അവൻ, മലർ, ചരൽ, അവൾ, കല്ലുകൾ' എന്നവ 'അവെൻ, മലെർ, ചരെൽ, അവെൾ, കല്ലുകെൾ' എന്ന എഴുതിയവണ്ണം ചൊല്ലപ്പടുന്നു. എന്നാൽ പൂർണ്ണാക്ഷരം ഏകമായിരിക്കുന്ന പദങ്ങളിൽ അകാരത്തെത്തെളിവായിട്ടു തന്നേ ഉച്ചരിക്കെണം: ദൃ-ന്തം; 'തൻ, നൽ, കൽ'.

൪൨. പദത്തിന്റെ ആദിയിൽ വരുന്ന ഗ, ജ, ഡ ദ, ബ, യ, ര, ല, ക്ഷ, എന്ന അക്ഷരങ്ങളിൽ അടങ്ങിയിരിക്കുന്ന അകാരം ശബ്ദിക്കുന്നതു നടപ്പായിട്ടു എകാരം പോലാകുന്നു: ദൃ-ന്തം; 'ഗമനം, ജന്മം, ഡംഭം, ദന്തം, ബലം, യദൃഛ, രക്ഷ, ലക്ഷം, ക്ഷമ' എന്നവ 'ഗെമം, ജെന്മം', എന്നിങ്ങനെ പുള്ളിയിട്ടു എഴുതിയാലത്തെപ്പോലെ ശബ്ദിക്കുന്നു. മേൽപ്പറഞ്ഞ പടുതിയിൽ ദ്വിത്വസ്വരം വന്നാലും അകാരത്തിന്റെ ശബ്ദം മാറുന്നു: ദൃ-ന്തം; ദൈന്യത, ക്ഷൌരം' എന്നവ ദെയിന്യത, ക്ഷെവുരം' എന്ന എഴുതിയ പോലെ ശബ്ദിക്കുന്നു. ഈ ശ [ 47 ] ബ്ദഭേദം സമാസപദങ്ങളിലും നിലനില്ക്കുന്നു: ദൃ-ന്തം; 'ദുൎഗതി, അതിദൈന്യത' എന്നവ 'ദൂൎഗെതി, അതിദെയ്നത' എന്ന എഴുതിയപോലെ ചൊല്ലപ്പടുന്നു.

൪൩. ഇ, ഉ എന്നവ തനിച്ചെങ്കിലും ഹല്ലിൽ ചേൎന്നു എങ്കിലും അകാരം ചേൎന്ന പൂണ്ണാക്ഷരത്തിന്നു മുൻപിൽ വന്നാൽ എ, എന്നവ പോലെ ചൊല്ലുകയാകുന്നു ഏറ നടപ്പു. 'ഇടം, പിണം, ഉടൽ, കുടം' എന്നവ 'എടം, പെണം, ഒടൽ, കൊടം' എന്നു എഴുതും പോലെ ഉച്ചരിക്കുന്നു. സമാസപദങ്ങളിൽ ഒറ്റയിലെപ്പോലെ ശബ്ദിക്കുന്നു. ദൃ-ന്തം; 'നല്ലിടം, മൺകുടം' എന്നവ 'നല്ലെടം, മൺകൊടം' എന്ന എഴുതുംപോലെ ചൊല്ലുന്നു. അകാരം അടങ്ങിയിരിക്കുന്ന ഹല്ല ഇരട്ടിയക്ഷരമോ കൂട്ടരക്ഷരമോ ആകുന്നു എങ്കിൽ ശബ്ദത്തിന്നു ഈ മാറ്റമില്ല. ദൃ-ന്തം; 'തിട്ടം, ഉഷ്ണം'. അൎദ്ധാച്ചു ആധേയ രൂപങ്ങളിൽ കാരവും കാരവും ആയി ച്ചിലപ്പോൾ മാറും: ദൃ-ന്തം; അവനോടു-അവനോട-അവനോടെ, പോൽ, പോലെ.

൪൪. ത, ദ എന്നവ അൎദ്ധാക്ഷരങ്ങളായോ കൂട്ടക്ഷരങ്ങളിൽ ചേൎന്നോ വരുമ്പോൾ കാരം പോലെ ശബ്ദിക്കും: ദൃ-ന്തം; 'ആത്മാവു, പദ്മനി, സാക്ഷാതു, എന്നവ 'ആല്മാവ, പല്മനി, സാക്ഷാൽ, എന്ന എഴുതും പോലെ ശബ്ദിക്ക പതിവാകുന്നു. അങ്ങനെ എഴുതുകയും നടപ്പുണ്ടു. കൂട്ടക്ഷരങ്ങളിൽ കാരത്തിന്നു പകരം കാരം തന്നേ കൊള്ളിച്ചു വരുന്നു: ദൃ-ന്തം; 'പദ്മിനി, അദ്ഭുതം' എന്നവെക്കുപകരം പത്മനി, [ 48 ] അത്ഭുതം' എന്നിങ്ങനെ നടപ്പായിട്ടു എഴുതുന്നു.

൪൫. രകാരം കൂട്ടക്ഷരങ്ങളിലും ഋ എന്നതായിട്ടും വരുമ്പോൾ റ എന്നതു പോലെ ശബ്ദിക്കെണം: ദൃ-ന്തം; 'തൎക്കം, ക്രമം, ഋണം, മൃദു.' എന്നാൽ യ, ശ, ഷ, എന്നവയുടെ മേൽ വരുമ്പോഴും മൃദുക്കളുടെ താഴെ വരുമ്പോഴും കാരത്തിന്നു അതിന്റെ സ്വന്ത ശബ്ദം തന്നേ ഉണ്ടു: ദൃ-ന്തം; 'കാൎ‌യ്യം, ദൎശനം, വൎഷം, ഗ്രാമം, ദൃശ്യം, വജ്രം, ഗൃഹംട.

൪൬. ലകാരം ഹല്ലിന്നു കീഴെ വരുമ്പോൾ കാരം പോലെ ശബ്ദിക്കുന്നു: ദൃ-ന്തം; 'ക്ലേശം, ശ്ലോകം.' സംസ്കൃത പദങ്ങളിൽ ഒന്നിന്നു പകരം മറ്റേതു പ്രയോഗിക്കയുമാം: ദൃ-ന്തം; കാലി കാളി, താലം, താളം'. എന്നാൽ മലയാഴ്മപദങ്ങളിൽ വ്യത്യാസം കൂടാതെ പ്രയോഗിച്ചാൽ വളരെപ്പിണക്കത്തിന്നു ഇടവരും: ദൃ-ന്തം; 'താലി, കല്ലു, പുല്ലു, എല്ലു' എന്നവയും 'താളി, കള്ളു, പുള്ളു, എള്ളു' എന്നവയും തമ്മിൽ വളരെ അൎത്ഥവ്യത്യാസമുണ്ടു.

൪൭. ന എന്നയക്ഷരം മലയാഴ്മയിൽ നടപ്പായിട്ടില്ല. അതിന്റെ ശബ്ദം വേണ്ടുന്നിടത്തു കാരം കൊണ്ടു കഴിക്കുന്നു. ആകയാൽ നില ഭേദം കൊണ്ടു ഇന്ന അക്ഷരമെന്നു തിരിച്ചെടുക്കേണ്ടി വന്നിരിക്കുന്നു. എന്തെന്നാൽ മൊഴിയുടെ ആദിയിലും മറ്റൊരു ദന്ത്യത്തിന്നു മേലും ഹല്ലുകൾക്കു കീഴും കാരമേ വരു: ദൃ-ന്തം; 'നീതി, നേരു, അന്തം, മന്ദം, സ്നേഹം, സ്വപ്നം, അഗ്നി'. എന്നാൽ ദന്ത്യമൊഴികെ ശേഷം ഹല്ലുകൾക്കു മേലും അച്ചുകളുടെ ഇടയിലും [ 49 ] വരുന്നതു കാരമാകുന്നു: ദൃ-ന്തം; 'ന്യായം; മന്വന്തരം; തിന്മ; അനീതി; അനൎത്ഥം; അനന്തൻ'. സമാസ പദങ്ങളിൽ മൂലപദത്തിന്റെ ശബ്ദം മാറുന്നില്ല: ദൃ-ന്തം; 'പെരുനാൾ. പാണ്ടിനാ, കുറുനരി'. സംസ്കൃതത്തിലെ ചില സമാസങ്ങളിൽ നില മാത്രമേ പ്രമാണിപ്പാനുള്ളൂ: ദൃ-ന്തം; 'നീതി, അനീതി, നാശം, വിനാശം.' എന്നാൽ ഈ അക്ഷരങ്ങൾ ഇരട്ടിച്ചു വരുമ്പോൾ നില ഭേദം കൊണ്ടു ശബ്ദ വ്യത്യാസം അറിവാൻ പാങ്ങില്ല: ദൃ-ന്തം; ;തന്നാൽ (താൻ മൂലം;) തന്നാൽ (തരുമെങ്കിൽ') ഉത്ഭവം നോക്കുമ്പോൾ ന്ന എന്നതു തമിഴിലെ ന്ത,ൻറ എന്നവയുടെ മാറ്റമാകുന്നു: ദൃ-ന്തം; 'വന്ത, പൻറി, എന്നവയിൽ നിന്നാകുന്നു 'വന്ന, പന്നി,' എന്നവ വരുന്നതു. ന്ന എന്നതു എന്ന അന്തം ഇരട്ടിച്ചുണ്ടാകുന്നതാകുന്നു (ലക്കം ൭൧,) ദൃ-ന്തം ;'എൻ-എന്നിൽ, തൻ-തന്നിൽ' സംസ്കൃത പദങ്ങളിൽ വരുന്നയതിന്റെ ശബ്ദം എല്ലായ്പ്പോഴും ന്ന എന്നാകുന്നു. ദൃ-ന്തം;'അന്നം; സന്നം; ഉന്നതം,.

൪൮.മ,ഹ എന്നിവ അൎദ്ധാക്ഷരങ്ങളായിട്ടു വരുമ്പോൾ അനുസ്വാരം എന്നും വിസൎഗ്ഗം എന്നും വേൎപടുന്നു. എന്നാൽ അനുസ്വാരം തന്റെ വൎഗ്ഗത്തിലുള്ള ഹല്ലിനു മേൽ വരുന്ന ഏതു അനുനാസികത്തിനും കൊള്ളും: ദൃ-ന്തം; 'ഭങ്ഗി, സന്ധി, ദണ്ഡം' എന്നു മുതലായവെക്കു 'ഭംഗി, സംധി, ദംഡം' എന്നിങ്ങനെ എഴുതാം. പിന്നെയും അനുനാസികത്തോടു അതിന്റെ വൎഗ്ഗത്തിലുള്ള മൃദു ചേൎന്നാൽ മൃദുവിന്റെ ശബ്ദം മന്ദിച്ചു രണ്ടും കൂടെ അനുനാസികം ഇരട്ടിച്ചാ [ 50 ] ലത്തേപ്പോലെ മിക്കവാറും ശബ്ദിക്കുന്നു: ദൃ-ന്തം; 'ഭംഗി, ബിംബം, നന്ദി' എന്നവ 'ഭങ്ങി, ബിമ്മം, നന്നി' എന്നു എഴുതുംപോലെ ഏകദേശം പറയുന്നു.

ർ൯. ക്ഷകാരം തന്റെ രൂപം തെളിയിക്കുന്നപ്രകാരം കാരവും കാരവും ചേർന്നുണ്ടാകുന്നു; എങ്കിലും കാരം ഇരട്ടിച്ച കാരം കൂടിയുണ്ടാകുന്ന ഷ്ഹ എന്ന പോലെ അതിനെ തെക്കേദിക്കുകളിൽ ശബ്ദിക്കുന്നു. അനുനാസികത്തിന്നും ല, ള എന്നവെക്കും മേൽത്തങ്ങളുടെ വർഗ്ഗത്തിൽച്ചേർന്ന ഒരു ഹല്ലു വന്നാൽ ആ ഹല്ലിന്റെ ശബ്ദത്തിന്നു മിക്കവാറും കേൾവിയില്ല: ദൃ-ന്തം, 'രത്നം, ജ്ഞാനം, കഡ്ള വെറ്റ്ല."

രണ്ടാം അദ്ധ്യായം - സന്ധി.

തിരുത്തുക

൫൦. സന്ധിയിൽ അക്ഷരങ്ങളും മൊഴികളും തമ്മിൽച്ചേരുംപോൾ ഉണ്ടാകുന്ന ഭേദങ്ങളെ കുറിച്ച പറയുന്നു. അക്ഷരങ്ങൾക്കു ഏറ്റവും കുറെച്ചിലും തിരിച്ചിലും ചുരുക്കവും എന്നു നാലു വക ഭേദങ്ങൾ ഉണ്ടു. ഈ ഭേദങ്ങൾ ആവശ്യംപോലെ വരുത്താതെ അക്ഷരങ്ങും പദങ്ങളും തമ്മിൽച്ചേർത്താൽ യോജിക്കുന്നതല്ലായ്കകൊണ്ടും ഈ അദ്ധ്യായത്തിന്നു യോജ്യത എന്നു അർത്ഥമാകുന്ന സന്ധിയെന്നു പേർ വന്നിരിക്കുന്നു.

൫൧. ശബ്ദച്ചേർച്ചയ്ക്കു വേണ്ടിഎല്ലാ ഭാഷകളിലും അക്ഷരങ്ങൾക്കു മാറ്റം വരുന്നുണ്ടു. ചിലയക്ഷരങ്ങൾ ചില പടുതിയിൽ വരുമ്പോൾ ഉച്ചാരണത്തിന്നു പ്രയാസമായും കേൾവിക്കു ഇൻപമില്ലാതെയും [ 51 ] തീരുന്നതാകയാൽ സംസാരം കേൾക്കുന്നവനും പറയുന്നവനും ഒരുപോലെ വിന്മിഷ്ടമായിട്ടു തീരും. അങ്ങനെയുള്ള പ്രയാസങ്ങൾവരാതിരിക്കുന്നതിന്നു വേണ്ടി എല്ലാ ഭാഷകളിലും മൊഴികൾക്കു ജാത്യാലുള്ള ശബ്ദത്തിൽനിന്നു ഭേദം വരുത്തി ശബ്ദിക്കയുണ്ടു. എന്നാൽ ഇംഗ്ലീഷു മുതലായ യൂറോപ്പു ഭാഷകളിൽ മൊഴികളുടെ അക്ഷരങ്ങൾക്കു ഭേദം വരുത്താതെ ഉച്ചാരണത്തിൽ ശബ്ദ ച്ചേൎച്ചെക്കു വേണ്ടുന്ന ഭേദങ്ങളെ വരുത്തിക്കൊള്ളുന്നു. സംസ്കൃതം മലയാഴ്മ മുതലായിട്ടു ഇന്ദ്യായിൽ നടപ്പുള്ള ഭാഷകളിൽ എഴുത്തു ഉച്ചാരണത്തിന്നു ഒത്തു വരേണ്ടുന്നതിന്നു വേണ്ടി അക്ഷരങ്ങളിലും കൂടെ വേണ്ടുന്ന മാറ്റങ്ങളെ വരുത്തുന്നു.ശബ്ദച്ചേർച്ചെക്കു ംരം രണ്ടിൽ ഏതു വഴിയും കൊള്ളും.എന്നാൽ മുൻ പറഞ്ഞതു ഉച്ചാരണവും എഴുത്തും തമ്മിലുള്ള സംബന്ധത്തിന്നു ഭംഗം വരുത്തുന്നതിനാൽ അതു മുഖാന്തരം വായന പ്രയാസമായിട്ടു തീരുന്നു.പിൻപറഞ്ഞ വവി മൊഴികളുടെ ആദിരൂപത്തിനു ഭേദം വരുത്തുന്നതുകൊണ്ടു അർത്ഥത്തിനു തെളിവുകേടു വരുത്തുന്നു.എന്നാൽ പുസ്തകകാരൻറെ മുറ താൻ പ്രയോഗിക്കുന്ന ഭാഷയുടെ സ്വഭാവത്തെ അനുസരിച്ചു എഴുതുകയാകുന്നു.ചില പുസ്തകങ്ങ ളിൽ സംധിയുടെ പ്രമാണങ്ങളെ മിക്കവാറും തള്ളി എഴുതിയിരിക്കുന്ന തിനാലേ വളരെ ദുശ്ശബ്ദങ്ങൾക്കും തെളിവുകേടിന്നും ഇട വന്നിരിക്കയാൽ വായനക്കാരൻ മറ്റുള്ളവരെ കേൾപ്പിക്കുന്നതിനായിട്ടു വായിക്കുമ്പോൾ സന്ധി ഒപ്പിച്ചു വായിച്ചുകൊള്ളണം.അല്ലാഞ്ഞാൽ അവൻ വായിക്കുന്നതു ചെവിക്കിൻപമില്ലാതെയും അർത്ഥമറിയുന്നതിനു പ്രയാസമായും തീരുന്നതുമല്ലാതെ ചിലപ്പോൾ പ്പൊരുൾ പിണങ്ങിത്തിരിയുന്നതിന്നും കൂടെ ഇടവരുന്നതാകുന്നു.എന്നാൽ കവിതക്കാരു വരുത്തുന്ന മാറ്റങ്ങൾ എല്ലാന്തന്നെ പ്രമാണിക്കെണമെന്നല്ല പറയുന്നതു.അവർ ഭാഷയുടെ സ്വഭാവത്തിന്നു വിരോധമായിട്ടും ശബ്ദഭാഗത്തിനു ആവശ്യമില്ലാതെയും ഉള്ള പല മാറ്റങ്ങളെയും വരുത്തുന്നുണ്ടു.മറ്റെല്ലാ കാര്യങ്ങളിൽ എന്ന പോലെ ഇതിലും ഒരു നടുവഴിയുണ്ടു.സംസാരഭാഷയിൽ വരുത്തുന്ന മാറ്റങ്ങളിൽ കൌശലമുണ്ടെന്നു എങ്കിലും ആയതിൽനിന്നു തെളിവുകേടു വരുമെന്നു എങ്കിലും സംശയിക്കുന്നതിന്നു ഇടയില്ലാത്തതാകയാൽ അങ്ങനെയു ള്ളവയെ കൈകൊള്ളുവാനുള്ളതാകുന്നു.

൫൨.അച്ചുമച്ചും കൂടെച്ചേരുന്നതും അച്ചും ഹല്ലുമായിട്ടു ചേരുന്നതും ഹല്ലു മച്ചും കൂടെച്ചേരുന്നതും ഹല്ലും ഹല്ലും കൂടെച്ചേരുന്നതുമായിട്ടു സന്ധിയിൽ നാലു പടുതികൾ ഉണ്ടു.

ജ്ഞാപനം.സന്ധിപ്രകാരമുള്ള മാറ്റങ്ങൾ വരുത്തിയേ കഴിയു. [ 52 ] എന്നുള്ളതു, ഒന്നിച്ചുചേർക്കുന്ന മൊഴികൾ അർത്ഥംകൊണ്ടു അടുത്ത സംബന്ധമായിരിക്കയാൽ രണ്ടിന്റെയും ഇടയിൽ നിറുത്തിന്നു പാങ്ങില്ലാത്തപ്പോൾ ആകുന്നു: ദൃ-ന്തം; 'അതു ചാമ അരി അല്ല' എന്നതിന്നു 'അതു ചാമയരിയല്ല' എന്നു വേണം. നിറുത്തിന്നു പാങ്ങുണ്ടായിരുന്നാൽ സന്ധി പ്രമാണിച്ചേ കഴിയു എന്നില്ല: ദൃ-ന്തം; 'അവൻ നല്ലവൻ ആകകൊണ്ടു ക്ഷമിക്കും' എന്നും "അവൻ നല്ലവനാകകൊണ്ടു ക്ഷമിക്കും" എന്നും രണ്ടു വിധത്തിലും എഴുതാം. നിറുത്തു കൂടിയേ കഴിയു എന്നുള്ളിടത്തു സന്ധിയരുതു. ദൃ-ന്തം; ദൈവം നല്ലവനാകുന്നു; എന്നാൽ അവൻ നീതിമാനുമാകുന്നു: എന്നതിൽ 'എന്നാൽ' എന്നുള്ളതിന്നു പകരം 'യെന്നാൽ' എന്ന എഴുതിക്കൂടാ - ദീർഘസ്വരങ്ങളുടെ പിന്നാലെ അവയുടെ ദീർഘതകൊണ്ടു അല്പം നിറുത്തിന്നു ഇട വരുന്നതാകയാൽ സന്ധി കൂടാതെയും കഴിക്കുന്നുണ്ടു: ദൃ-ന്തം; 'തീയെടുക്കരുതു' എന്നതിന്നു തീ എടുക്കരുതു; എന്നു തന്നെ എഴുതും. സന്ധിക്കായിട്ടുള്ള മാറ്റം വരുത്താതിരിക്കുന്നതിന്നു വേണ്ടി ഹ്രസ്വങ്ങളെ ദീർഘങ്ങളാക്കി ശബ്ദിക്കയുമുണ്ടു: ദൃ-ന്തം; 'വരികയെന്നു പറഞ്ഞു' എന്നതിനു വരികാ എന്നു പറഞ്ഞു എന്നു ചൊല്ലും: എങ്കിലും വാക്യത്തിന്റെ അന്തത്തിൽ ഒഴികെ ശേഷം ഉള്ള പടുതികളിൽ ഒക്കയും സന്ധി ഒപ്പിച്ച എഴുതുന്നതിൽ കുറ്റമില്ല.

ഒന്നാം സർഗ്ഗം - അജന്തവും അജാദിയും തമ്മിൽ സംബന്ധിക്കുമ്പോൾ ഉള്ള മാറ്റങ്ങൾ.

തിരുത്തുക

൫൩. അ, എ, ഇ, എന്നവയിലും അവയുടെ ദീർഘങ്ങളാകുന്ന ആ, ഏ, ഈ, ഐ, എന്നവയിലും അവസാനിക്കുന്ന പദങ്ങളുടെ പിൻപു യാതൊരു അച്ചുകൊണ്ടും തുടങ്ങുന്ന പദം വന്നാൽ ഇടയിൽ യകാരം വരും: ദൃ-ന്തം; കുതിര എന്നതിനോട 'അല്ല' എന്നതു ചേരുമ്പോൾ 'കുതിരയല്ല' എന്നാകും. തൂമ്പാ + എടുത്തു = തൂമ്പായെടുത്തു; പാപത്തെ + ഉപേക്ഷിക്ക = പാപത്തെയുപേക്ഷിക്ക; അങ്ങുന്നേ + ആകട്ടെ = അങ്ങുന്നേയാകട്ടെ; അരി + ഇല്ല = അരിയില്ല: കുല [ 53 ] സ്ത്രീ+ഒരുത്തി=കുലസ്ത്രീയൊരുത്തി; കൈ+ഏറ്റു = കൈയേറ്റു'

൫൪ ഒ, ഉ, എന്നവയുടെയും അവയുടെ ദീൎഘങ്ങളാകുന്ന ഓ, ഊ, ഔ എന്നവയുടെയും പിന്നാലെ യാതൊരു അച്ചെങ്കിലും വന്നാൽ ഇടയിൽ കാരമോ കാരമോ വരും. ഹ്രസ്വസ്വരം ചിലപ്പോൾ മാഞ്ഞുപോകയുമുണ്ടു: ദൃ-ന്തം; കൊ+ എന്നക്ഷരം=കൊയെന്നക്ഷരം=കൊവെന്നക്ഷരം. പോ+ അങ്ങോട്ട്=പോയങ്ങോട്ട=പോവങ്ങോട്ട: വരുന്നു+എല്ലൊ = വരുന്നവെല്ലോ=വരുന്നെല്ലോ: വന്നു+എങ്കിൽ= വന്നുയെങ്കിൽ=വന്നുവെങ്കിൽ=വന്നെങ്കിൽ: തിരു+എഴുത്ത =തിരുയെഴുത്ത=തിരുവെഴുത്ത.

൫൫. അനുസ്വാരം നീങ്ങീട്ടു ശേഷിക്കുന്ന അകാരത്തിന്റെ പിന്നാലേ അച്ചുവന്നാൽ ഇടയിൽ അധികമായിട്ടു കാരം വരും: ദൃ-ന്തം; ('നിലം)നില+അറ = നിലവറ; (മണം)മണ+ആളൻ = മണവാളൻ; ('പണം)പണ+ഇട = പണവിട; നാമാധേയത്തിന്റെ അന്തത്തിൽ വരുന്ന കാരത്തിന്റെ പിന്നാലെ അച്ചു വന്നാൽ കാരം ഏറുകയും കാരം കുറകയും രണ്ടും നടപ്പുണ്ടു: ദൃ-ന്തം; 'നടന്ന+ആൾ = നടന്നയാൾ = നടന്നാൾ; വരുന്ന + ഇടം = വരുന്നയിടം = വരുന്നിടം; വല്ലാത്ത = എലി = വല്ലാത്തയെലി = വല്ലാത്തെലി; ഇല്ലാഞ്ഞ = ഉപ്പ = ഇല്ലാഞ്ഞയുപ്പ = ഇല്ലാഞ്ഞുപ്പ; വാച്യനാമത്തിന്റെ അന്തമാകുന്ന ക, ക്ക എന്ന പൂൎണ്ണാക്ഷരങ്ങളിലടങ്ങിയിരിക്കുന്ന അകാരത്തിന്റെ പിന്നാലേ 'ഇല്ല' എന്നതു വന്നാൽ ഇടയിൽ കാരം വരികയും രണ്ടു അച്ചുകളം കൂടെ ഒന്നിച്ചു കാരമായിട്ടു ചുരുങ്ങുകയും ആകാം: ദൃ-ന്തം; വരിക + ഇല്ല = വരികയില്ല = വരികേല്ല. നടക്ക + ഇല്ലാഞ്ഞു = നടക്കയില്ലാഞ്ഞു, നടക്കേല്ലാഞ്ഞു; 'ഉണ്ടു ഇല്ല' എന്ന പദങ്ങളുടെ മുൻപിൽ വൎത്തമാന കാലത്തിന്റെ കാരാന്തം വന്നാൽ ആയതു തീരെ മാഞ്ഞുപോകും: ദൃ-ന്തം; പഠിക്കുന്നു + ഉണ്ട = പഠിക്കുന്നുണ്ട, വരുന്നു + ഇല്ലാഞ്ഞു = വരുന്നില്ലാഞ്ഞു.

൫൬. അൎദ്ധാച്ചിന്റെ പിന്നാലെ അച്ചുവ [ 54 ] രുമ്പോൾ അൎദ്ധാച്ചു ഇല്ലായ്മയായിപ്പോകുന്നു: ദൃ-ന്തം; 'കാട്ട + ആന = കാട്ടാന; തോക്ക + എടുത്ത = തോക്കെടുത്ത; ആയുസ്സ + അറുതി = ആയുസ്സറുതി'.

ജ്ഞാപനം. സംസ്കൃതത്തിലെ സന്ധി പ്രയോഗം മലയായ്മയിലേ കൂട്ടല്ല, അതു ശുദ്ധ മലയാംപദങ്ങളിലും രീതികളിലും വരുന്നുമില്ല. എന്നാൽ അനവധി സമാസപദങ്ങൾ സംസ്കൃതത്തിൽനിന്നു മലയായ്മയിൽ നടപ്പായിരിക്കകൊണ്ടു അവയുടെ മൂലങ്ങളെ വിവരം തിരിക്കുന്നതിന്നും സംസ്കൃത പദങ്ങളെ അതിലേ സന്ധിപ്രകാരം പലപ്പോഴും സമാസിപ്പിപ്പാനുള്ളതാകയാലും ആ ഭാഷയുടെ സന്ധിപ്രമാണങ്ങളെ അറിഞ്ഞിരിക്കുന്നതു ആവശ്യമാകുന്നു. ആകയാൽ ഇത്താഴെ വരുന്ന സൂത്രങ്ങളെ എടുത്തു പറഞ്ഞിരിക്കുന്നു.

൫൭. സംസ്കൃതത്തിൽ രണ്ടു സമാനയച്ചുകൾ തമ്മിൽ സംബന്ധിക്കുംപോൾ അവ നീങ്ങീട്ടു അവെക്കു പകരം ഒരു സമാനം ദീൎഘം വരും: ദൃഷ്ടാന്തം; 'രാമ + അന്തികേ = രാമാന്തികേ; ദേവ + ആലയം = ദേവാലയം; സീത + ആയല്ലകം = സീതായല്ലകം; കവി + ഇന്ദ്രൻ = കവീന്ദ്രൻ; ഗുരു + ഉത്തമൻ = ഗുരൂത്തമൻ'.

൫൮. ഇ, ഉ എന്നവയുടെ പിന്നാലെ അവയുടെ സമാനമല്ലാത്ത മറ്റു അച്ചു വന്നാൽ കാരം കാരമായിട്ടും കാരം കാരമായിട്ടും മാറും; ദൃ-ന്തം; 'അതി + അല്പം = അത്യല്പം; അധി + അധ്യാകാശം; അതി + ഉത്തമൻ = അത്യുത്തമൻ; മനു + അന്തരം = മന്വന്തരം; അനു + ഇഷ്ടം = അന്വിഷ്ടം.'

൫൯. കാരത്തിന്റെ പിന്നാലേ ഇ, ഈ എന്നവയിൽ ഒന്നു വന്നാൽ അവെക്കു പകരം കാരവും ഉ, ഊ എന്നവയിൽ ഒന്നുവന്നാൽ അവ നീങ്ങീട്ട കാരവും വരും: ദൃ-ന്തം; [ 55 ] ദേവ + ഇന്ദ്രൻ = ദേവേന്ദ്രൻ; രാമ + ഈശ്വരം രാമേശ്വരം; പര + ഉപകാരം = പരോപകാരം; മാൎദ്ദവ + ഊൎണ്ണ = മാൎദ്ദവോൎണ്ണ.

൬൦. അ, ആ എന്നവയുടെ പിന്നാലെ ഏ, ഐ എന്നവയിൽ ഒന്നു വന്നാൽ അവ നീങ്ങീട്ടു കാരവും ഓ, ഔ എന്നവയിൽ ഒന്നു വന്നാൽ അവ മാറീട്ടു കാരവും വരും: ദൃ-ന്തം; ദേവ + ഏകത്വം = ദേവൈകത്വം; അധിക + ഐശ്വൎ‌യ്യം = അധികൈശ്വൎ‌യ്യം; സൂൎ‌യ്യ + ഓജസ്സു = സൂൎ‌യ്യൌജസ്സു, കാൎ‌യ്യ + ഔചിത്യം = കാൎ‌യ്യൌചിത്യം".

ജ്ഞാപനം. സംസ്കൃതമൊഴികളെച്ചിലപ്പോൾ മലയായ്മയുടെ സന്ധിപ്രകാരവും ഒന്നിപ്പിക്കയുണ്ട: ദൃ-ന്തം; ജ്ഞാപക + അവസ്ഥ = ജ്ഞാപകാവസ്ഥ = ജ്ഞാപകയവസ്ഥ.

രണ്ടാം സൎഗ്ഗം - അജന്തവും ഹലാദിയും തമ്മിൽ ചേരുമ്പോൾ ഉള്ള സന്ധി

തിരുത്തുക

൬൧. ഒരു പദം അച്ചിൽ അവസാനിക്കയും പിന്നാലെ വരുന്നതു ഹല്ലിൽ തുടങ്ങുകയും ചെയ്താൽ അവ തമ്മിൽ യാതൊരു മാറ്റവും കൂടാതെ ഒന്നിച്ചു ചേരും. ദൃ-ന്തം; നന്ദി+കേട=നന്ദികേട: ഭൂ+തലം=ഭൂതലം. എന്നാൽ പിന്നത്തെ മൊഴിയിൽ വരുന്ന ഹല്ലു അനുനാസികങ്ങൾ ഒഴികെയുള്ള വൎഗ്ഗ്യങ്ങളിൽ ഒന്നോ കാരം അല്ലാതുള്ള ഊഷ്മാക്കളിൽ ഒന്നോ ആകുന്ന എങ്കിൽ അത പല പടുതികളിലും ഇരട്ടിക്കും: ദൃ-ന്തം; കുതിര + കാരൻ = കുതിരക്കാരൻ.

ജ്ഞാപനം. ഇരട്ടിക്കുന്ന പടുതികൾ എല്ലാം തന്നെ സൂത്രങ്ങ [ 56 ]

                                         ===== ൩൧ =====

ളെ കൊണ്ടു നിശ്ചയിക്കാകുന്നതല്ല; എങ്കിലും ഇരട്ടിക നടപ്പായിരിക്കുന്നു. മൊഴികളിൽ ഒറ്റയായി എഴുതുന്നതും ചൊല്ലുന്നതും അനക്ഷരവും അപശബ്ദവുമാകുന്നു; എന്നു തന്നെയല്ല, ചിലപ്പോൾ വളരെ അൎത്ഥഭേദത്തിനും കൂടെ ഇടവരുന്നതാകുന്നു: ദൃഷ്ടാന്തം; തടി പലക മുതലായവ എന്ന മൊഴികളിൽ തടിയും പലകയും വെവ്വേറെ എന്ന അൎത്ഥം വരുന്നു. എന്നാൽ തടിപ്പലക മുതലായവ എന്നു പറയുന്നതിൽ തടിപ്പലക ഒരു മൊഴിയായി ഒരു വസ്തുവിന്റെ പേരായിരിക്കുന്നു. പിന്നെയും ന്യായകാരൻ എന്നതിനും ജഡ്ജി എന്ന അൎത്ഥമാകുന്നു. ന്യായക്കാരൻ; എന്നു പറയുന്നതിന്ന് മൎ‌യ്യാദയുള്ളവൻ എന്നു പൊരുൾ വരുന്നു. ആകയാൽ പിന്നാലെ വരുന്ന ഹല്ലിരട്ടിക്കുന്നതു തള്ളേണ്ടുന്നതു എങ്കിലും തള്ളാകുന്നതു എങ്കിലും അല്ല; ഇരട്ടിക്കുന്ന ഹല്ലുകൾ പ്രത്യേകം ക, ച, ത, പ എന്ന ഖരങ്ങളാകുന്നു.

൬൩. ദ്വിതീയ വിഭക്തിയുടെ അന്തത്തിലെ എകാരത്തിന്റെയും പചനാധേയങ്ങളുടെ അന്തത്തിൽ വരുന്ന അ, ഇ എന്നവയുടെയും പിന്നാലെ മേൽപ്പറഞ്ഞ അക്ഷരങ്ങൾ ഇരട്ടിക്കും: ദൃഷ്ടാന്തം; രാജാവിനെ+തൊഴെണം. രാജാവിനെത്തൊഴെണം; "മനസ്സിഭയമിവനെക്കണ്ടു ഞങ്ങൾക്കു" (രാമായണം) അടങ്ങി+പാൎത്തുകൊള്ളുക = അടങ്ങിപ്പാൎത്തുകൊള്ളുക; "പാൎത്തു കേട്ടീടുക ചൊല്ലിത്തരുന്നുണ്ടു ഞാൻ (രാമായണം). തിരുന്ത+ചെയ്ക = തിരുന്തച്ചെയ്ക. ഓടി+ഗമിക്ക = ഓടിഗ്ഗമിക്ക; അവനെ+ധരിപ്പിക്കണം = അവനെദ്ധരിപ്പിക്കണം; "ദൈവഗതിയെസ്സമാശ്രയിച്ചീടുക നീ." (രാമായണം)

൬൨. വചനാധേയങ്ങളെ അവ്യയങ്ങളായിട്ടു പ്രയോഗിക്കുമ്പോഴും മേൽപ്പറഞ്ഞ ഹല്ലുകളെ ഇരട്ടിപ്പാനുള്ളതാകുന്നു: ദൃഷ്ടാന്തം; എന്നോടു കൂടെ+പഠിച്ചവൻ = എന്നോടുകൂടെപ്പഠിച്ചവൻ. "വളരെപ്പരയരുതെന്നൊടു ദൂതാ" (നളചരിതം). തീരെ+കളയുന്നു = തീരെക്കളയുന്നു. "ആകാശമൊക്കെപ്പരന്നോരു ശബ്ദം" (രാമായണം)

൬൪. ദ്വിതീയയിലെ അകാരത്തിന്റെ വിന്നാലെ ഖരങ്ങൾ ഒഴികെ ശേഷമുള്ള അച്ചുകൾ വന്നാൽ അവയെ ഇരട്ടിക്കുന്നതിന്നു പകരം [ 57 ]

                                     ൩൨

എകാരത്തെ ഏകാരമായിട്ടു നീട്ടിയും സാധിക്കും, ദൃഷ്ടാന്തം; ദൈവത്തെ+സേവിക്ക = ദൈവത്തെസ്സേവിക്ക, രാജാവിനെ+ ബഹുമാനിക്ക = രാജാവിനെബ്ബഹുമാനിക്ക = രാജാവിനെ ബഹുമാനിക്ക.

  ൬൫. യ, ര, ല, എന്നവ ചേൎന്നുണ്ടാകുന്ന കൂട്ടക്ഷരങ്ങൾ ഒഴികെ മറ്റു കൂട്ടക്ഷരങ്ങളിൽ ഒന്നോ, അനുനാസികങ്ങളിൽ വല്ലതുമോ സാൎദ്ധസ്വരങ്ങളിൽ ഏതെങ്കിലുമോ കാരമെന്നക്ഷരമോ ആകുന്നു പിന്നാലെ വരുന്ന ഹല്ലെങ്കിൽ എ, ഇ, അ, എന്നവയിൽ ഏതിന്റെ പിൻപും അതു ഇരട്ടിയാകില്ല. എന്നാൽ എകാരം ദീൎഘമാക്കുകയും ഹ്രസ്വമായിട്ടു തന്നെ വെച്ചേക്കുകയും രണ്ടും നടപ്പുണ്ടു: ദൃഷ്ടാന്തം;  ദൈവത്തേ + സ്നേഹിക്ക = ദൈവത്തെ സ്നേഹിക്ക = ദൈവത്തേ സ്നേഹിക്ക. കാൎ‌യ്യത്തെ + ഹാസ്യമാക്കി = കാൎ‌യ്യത്തെ ഹാസ്യമാക്കി = കാൎ‌യ്യത്തേ ഹാസ്യമാക്കി.
 ൬൬.  സമാസ നാമങ്ങളെ ഉണ്ടാക്കുന്നതിൽ മേൽപ്പറഞ്ഞ ഹല്ലുകൾ പ്രത്യേകം ക, ച, ത, പ, എന്ന ഖരങ്ങൾ ഇരട്ടിക്കും: ദൃഷ്ടാന്തം;തീ + കല്ലു = തീക്കല്ലു; തൂമ്പാ + കൈ = തൂമ്പാക്കൈ, കള്ളി + പശു = കള്ളിപ്പശു; കാൎ‌യ്യ + ഗുണം = കാൎ‌യ്യഗ്ഗുണം.
  ജ്ഞാപനം. മേൽപ്പറഞ്ഞ നാമങ്ങൾ സംസ്കൃതത്തിലെ സമാസങ്ങളിൽനിന്നു വിവരപ്പെടുത്തുവാൻ ഉള്ളതാകുന്നു. എന്തെന്നാൽ ആ ഭാഷയിൽ മേൽപ്പറഞ്ഞ വകെക്കു ഹല്ലു ഇരട്ടിയാകില്ല: ദൃഷ്ടാന്തം; ദൈവ + കാൎ‌യ്യം = ദൈവകാൎ‌യ്യം; രാജ + പുത്രൻ = രാജപുത്രൻ( ലക്കം ൨൪൦ നോക്കു.)
 ൬൭.  സമാസക്രിയകളിൽ ചിലതിൽ ഹല്ലു ഇരട്ടിക്കും, ചിലതിൽ ഒറ്റയായിട്ടു തന്നെ ഇരിക്കും: ദൃഷ്ടാന്തം;കോപ + പടുക = കോപപ്പടുക, രക്ഷ + പടുക = രക്ഷപ്പടുക, വേല + ചെയ്ക = വേലചെയ്ക = വേലച്ചെയ്ക.
 ൬൮.  ദ്വിദീയ ഒഴികെ അജന്തത്തിൽ വരുന്ന മറ്റു വിഭക്തികളുടെ പിൻപും നാമധേയങ്ങളുടെ പുറകും പ്രതിഭാവത്തിൽ ആന്തത്തിന്റെ പിൻപും അൎത്ഥം തെളിവാകുന്നതിനു നിറുത്തു വേണ്ടുന്ന മൊഴികളുടെ ശേഷവും ഹല്ലു ഇരട്ടിയാകില്ല: ദൃഷ്ടാന്തം; എന്റെ പുത്രൻ; നീ പോക; ക്രമേണ പറഞ്ഞു; മകനേ കേൾ; സദാപറക: വരാതകണ്ടു:
 ൬൯.  അദ്ധാച്ചിന്റെ പിന്നാലെ ഹല്ലു ഇരട്ടിക്കയില്ല. എന്നാൽ അതു ഉപകാരമായിട്ടും തിരിയും. ദൃഷ്ടാന്തം; വീട്ട + കാരൻ = വീട്ടുകാരൻ. ആറ്റ + വെള്ളം = ആറ്റുവെള്ളം. അവരോട + പറഞ്ഞു = അവരോടുപറഞ്ഞു. [ 58 ] 

മൂന്നാം സൎഗ്ഗം. ഹലന്തവും അജാദിയും തമ്മിൽച്ചേരുമ്പോഴത്തേ മാറ്റങ്ങൾ

തിരുത്തുക

൭൦. ഒരു പദം ഹല്ലിൽ അവസാനിക്കുകയും പിന്നത്തേതു അച്ചുകൊണ്ടു തുടങ്ങുകയും ചെയ്യുംപോൾ അച്ചിന്റെ രൂപം മാറി ഹല്ലിനോടു ഒന്നിക്കും. ദൃ-ന്തം; അവൻ + അല്ല = അവനല്ല. മീൻ + എങ്ങു = മീനെങ്ങു. കാൽ + ഇല്ല = കാലില്ല.

൭൧. ഒരു ഏകാക്ഷര പദം അൎദ്ധാക്ഷരത്തിൽ അവസാനിക്കുകയും മുൻപിലത്തേ അക്ഷരം ഹ്രസ്വമായിരിക്കുകയും പിന്നാലെ വരുന്ന മൊഴി അച്ചിൽ തുടങ്ങുകയും ആയിരുന്നാൽ ഹല്ലിരട്ടിക്കും; ദൃ-ന്തം; പൊൻ + അച്ചൻ = പൊന്നച്ചൻ. കൺ + ആടി = കണ്ണാടി. കൽ + ആൽ = കല്ലാൽ. ഉൾ, ഉള്ളൂ.

൭൨. ഒരു നാമം അം എന്നതിൽ അവസാനിക്കയും ഉം എന്നത പിന്നാലെ ചേരുകയും ചെയ്താൽ കാരം വകാരമായിട്ടു തീരും: ദൃ-ന്തം; 'സുഖം + ഉം = സുഖമും = സുഖവും'.

നാലാം സൎഗ്ഗം. ഹലന്തവും ഹലാദിയും തമ്മിൽ സംബന്ധിക്കുമ്പോൾ ഉള്ള മാറ്റങ്ങൾ.

തിരുത്തുക

൭൩. ഒരു പദം ഹല്ലിൽ അവസാനിക്കയും പിന്നത്തേതു ഹല്ലിൽ തുടങ്ങുകയും ആയിരുന്നാൽ അവ രണ്ടും കൂടെ ഒന്നിച്ചു ഒരു കൂട്ടക്ഷരമാകും. ദൃ-ന്തം; 'കൺ + മണി = കണ്മണി. താൻ + തോന്നിത്വം = താന്തോന്നിത്വം.' [ 59 ] ൭൪. ര, ല, ള, ഴ എന്ന അൎദ്ധാക്ഷരങ്ങൾ സമാസ നാമത്തിലെ മുൻപിലത്തെ മൊഴിയുടെ അന്തമായും പഞ്ചമി, സപ്തമി എന്ന വിഭക്തികളെക്കാണിക്കുന്ന അടയാളമായും ഈ വിഭക്തിയൎത്ഥങ്ങൾക്കു ഉൾമാനമായും വചനാധേയത്തിന്റെ അന്തമായും ഇരിക്കുംപോൾ ഇരട്ടിപ്പാനുള്ളതായിട്ടു മുൻപറഞ്ഞ ഹല്ലുകൾ ഇരട്ടിക്കും; ദൃ-ന്തം; 'പോർ + കളം = പോൎക്കളം. നാൽ + കാലി = നാല്ക്കാലി'; (അവിടെ നിന്നാൽക്കൊള്ളാം എന്നതിന്നു അവിടെ നിന്നാൽ കൊള്ളാം എന്നു പറയുമ്പോൾ ആൽ, എന്നതിന്നു ആലുമരമെന്ന അൎത്ഥം വരും). മുൾ + പടൎപ്പു = മുൾപ്പടൎപ്പു; കീഴ + ജാതി = കീഴ്ജാതി; കല്ലാൽ + ചിലതു = കല്ലാൽച്ചിലതു; വീട്ടിൽ + പോ. വീട്ടിൽപ്പോ; അപ്പോൾ + പറഞ്ഞു = അപ്പോൾപ്പറഞ്ഞു; വന്നാൽ + കൊള്ളാം = വന്നാൽക്കൊള്ളാം. എങ്കിൽ + ശബ്ദം = എങ്കിൽശ്ശബ്ദം. ഇങ്ങനെയുള്ള പടുതിയിൽ അൎദ്ധാക്ഷരത്തിന്റെ ശബ്ദം വിട്ടു നാക്കാലി കീജ്ജാതി 'വീട്ടിപ്പോ എന്നിങ്ങനെ ചൊല്ലുക നടപ്പായിരിക്കുന്നു' എങ്കിലും ആയതു അവശബ്ദമാകുന്നു.

൭൫. മേൽപ്പറഞ്ഞ അൎദ്ധാക്ഷരങ്ങൾ തങ്ങളുടെ പിന്നാലെ വരുന്ന ഹല്ലിനോടു ഒന്നിച്ചു കൂട്ടക്ഷരങ്ങളായി എഴുതപ്പടുംപോൾ ഹല്ലു ചിലപ്പോൾ എഴുത്തിലിരട്ടിക്കാതെ ചൊല്ലിൽ മാത്രം ഇരട്ടിക്കപ്പടുന്നു: ദൃ-ന്തം; 'എങ്കിൽ + ശബ്ദം = എങ്കില്ശബ്ദം; മേൽ + പുര = മേൽപ്പുര = മേല്പുര.

൭൬. കാരാന്തം തന്റെ പിന്നാലെ വരുന്ന ഹല്ലിന്റെ വൎഗ്ഗത്തിൽ ചേന്ന അനുനാസികമായിട്ടു തിരിയും. എന്നാൽ അനുസ്വാരം ഏതു [ 60 ] അനുനാസികത്തിന്നും കൊള്ളുന്നതാകയാൽ അതിന്റെ രൂപം മാറിയേ കഴിയു എന്നില്ല: ദൃ-ന്തം; പണം + കൊടുത്തു = പണംകൊടുത്തു = പണംങ്കൊടുത്തു. ദേഹം + തടിച്ചു = ദേഹം തടിച്ചു = ദേഹന്തടിച്ചു.

൭൭. സമാസപദങ്ങൾ ഉണ്ടാകുന്നതിൽ ആദി പദത്തിന്നു ഒരക്ഷരത്തിൽ അധികം ഉണ്ടായിരുന്നാൽ ആ പദത്തിന്റെ അന്തത്തിൽ വരുന്ന കാരം പിന്നത്തേ പദത്തിന്റെ ആദിയിലേ അനുനാസികത്തിന്റെ മുൻപിൽ മാഞ്ഞുപോകും. ദൃ-ന്തം; 'പഴം + നെല്ല = പഴനെല്ല. പെരും + മരം = പെരുമരം; എന്നാൽ ആദിപദം ഏകാക്ഷരമായിരുന്നാൽ കാരം മായുകയില്ല. ദൃ-ന്തം; ചെം + മാനം = ചെമ്മാനം. ചെം + നെല്ല = ചെന്നല്ല.

൭൮. സമാസ പദങ്ങളിൽ അനുനാസികത്തിന്നു മുൻപ ല, ള എന്നവ ന, ണ, എന്നവയായിട്ടു തിരിയുന്നു: ദൃ-ന്തം; നൽ + മ = നന്മ; വെൾ + മ = വെണ്മ; നൽ + നിലം = നന്നിലം. കൽ + മദം = കന്മദം.'

൭൯. സമാസപദങ്ങളിൽ ണ, ന എന്നവയുടെ പിൻപു കാരം വന്നാൽ അത മുൻപലിത്തേ അനുനാസികത്തിൽ ലയിക്കും. ദൃ-ന്തം; 'കൺ + നീർ = കണ്ണീർ; മുൻ + നില = മുന്നില; എൾ + നെയ = എണ്ണൈ = എണ്ണ'

൮൦. സംസ്കൃത ഭാഷയിൽ മുൻപിലത്തേ പദം ഖരത്തിൽ അവസാനിക്കയും പിന്നത്തേതു ഖരവും അതിഖരവും ഒഴികെ മറ്റു യാതൊരു അക്ഷരത്തിലും തുടങ്ങുകയും ചെയ്താൽ ഖരം തന്റെ വൎഗ്ഗത്തിൽ ചേൎന്ന മൃദുവായിട്ടു തിരിയും. ദൃ-ന്തം; വാക് + ദത്തം = വാഗ്ദത്തം. അപ + ജം = അബ്ജം. അച + അന്തം = അജന്തം. വാക + ഈശൻ = വാഗീശൻ.

൮൧. മുൻപിലത്തെ മൊഴി മൃദുവിലോ അതിഖരത്തിലോ ഘോഷത്തിലോ അവസാനിക്കയും പിന്നത്തേതു ഖരം കൊണ്ടോ അതിഖരം കൊ [ 61 ] ണ്ടോ തുടങ്ങുകയും ആയിരുന്നാൽ മുൻമൊഴിയുടെ അന്തത്തിലെ ഹല്ലു തന്റെ വൎഗ്ഗത്തിൽ ചേൎന്ന ഖരമായിട്ടു തിരിയും, ദൃ-ന്തം; ഭുഗ + തി = ഭുക്തി.

൮൨. ഒരു പദം ഖരത്തിൽ അവസാനിക്കയും പിന്നത്തേതു അനുനാസികം കൊണ്ടുതുടങ്ങുകയും ചെയ്താൽ ഖരം തന്റെ വൎഗ്ഗത്തിൽ ചേൎന്ന മൃദുവായിട്ടു അനുനാസികമായിട്ടും തിരിയും; ദൃ-ന്തം; വാൿ + മയം = വാഗ്മയം = വാങ്മയം; വാൿ + മാധുൎ‌യ്യം = വാഗ്മാധുൎ‌യ്യം = വാങ്മാധുൎ‌യ്യം.

൮൩. ദന്ത്യങ്ങൾ താലവ്യങ്ങളുടെ മുൻപു താലവ്യങ്ങളായിട്ടും മൂൎദ്ധന്യങ്ങളുടെ മുൻപു മൂൎദ്ധന്യങ്ങളായിട്ടും മാറിവരും; ദൃ-ന്തം; സൽ + ജനം = സജ്ജനം; സൽ + ചിന്മയൻ = സച്ചിന്മയൻ.

൮൪. എന്ന അദ്ധാക്ഷരം, ച, ഛ, ശ എന്നവയുടെ മുൻപിൽ കാരമായിട്ടും; ത, ഥ, സ എന്നവയുടെ മുൻപിൽ കാരമായിട്ടും ക, ഖ, പ, ഫ, എന്നവയുടെ മുൻപ കാരമായിട്ടും മാറുന്നു. ദൃ-ന്തം; ദുർ + ചിന്ത = ദുശ്ചിന്ത. ദുർ + ശീലം = ദുശ്ശീലം. ദുർ + തൎക്കം = ദുസ്തൎക്കം. നിർ + സാരം ൃ d

അഞ്ചാം സൎഗ്ഗം. സന്ധിയോടു സംബന്ധമില്ലാത്ത ചില മാറ്റങ്ങൾ.

തിരുത്തുക

൮൫. കാരത്തിന്നു പകരം പല പടുതികളിലും പ്രത്യേകം മൊഴികളുടെ അന്തത്തിലും [ 62 ] ൩൭ കാരംനടപ്പായിരിക്കുന്നു: ദൃഷ്ടാന്തം; കൂട = കൂടെ; വളര = വളരെ, താഴ = താഴെ; മാവേലിക്കര = മാവേലിക്കരെ; പടുക = പെടുക. എന്നാൽ എകാരവും ഏകാരവും അച്ചു പിന്നാലെ വരുമ്പോൾ അകാരമായിട്ടുതിരികയും ഉണ്ടു: ദൃഷ്ടാന്തം; പിന്നെപിന്നെയും = പിന്നയും. കൂടെകൂടെയും = കൂടയും; മരത്തെമരത്തെയും = മരത്തയും. തന്നേതന്നെയും = തന്നയും.

൮൬. കാരവും കാരവും തമ്മിലും, കാരവും കാരവും തമ്മിലും, കാരവും കാരവും തമ്മിലും, കാരവും കാരവും തമ്മിലും, കാരവും കാരവും തമ്മിലും, ചില മൊഴികളിൽ മാറും: ദൃ-ന്തം; കോയിൽ = കോവിൽ; ചുകപ്പു = ചുവപ്പു; കുബേരൻ = കുവേരൻ; വാനം = മാനം; എപ്പോഴും = എപ്പോളും.

൮൭. ഓരോരോ വൎഗ്ഗത്തിൽ ഉൾപട്ട മൃദുക്കളും മഹാപ്രാണങ്ങളും അതാതു വൎഗ്ഗത്തിലെ ഖരമായിട്ടു മാറുക നടപ്പുണ്ടു: ദൃ-ന്തം; ഘനം = കനം; ഖണ്ഡം = കണ്ടം; ഭാരം = പാരം. ഈ പറഞ്ഞിരിക്കുന്ന മാറ്റങ്ങൾ തമിഴുരീതിപ്രകാരമുള്ളതാകുന്നു; അക്ഷര വിദ്യയില്ലാത്തവരുടെ സംസാരത്തിൽ അധികം വരുന്നതും ആകുന്നു: എങ്കിലും വിദ്വാന്മാരുടെയിടയിൽ ആയതു അവശബ്ദമായിട്ടത്രെ വിചാരിക്കപ്പടുന്നതു. എന്നാൽ ചില പദങ്ങൾ ഈ അവശബ്ദപ്രകാരം ഭാഷയിൽ സ്ഥിരപ്പെട്ടിരിക്കുന്നതാകയാൽ അവയുടെ മൂലശബ്ദം അറിയുന്നതിന്നും അവശബ്ദമായി കേട്ടു പഠിച്ചിരിക്കുന്ന മൊഴികളുടെ സുശബ്ദം തിരിച്ചെടുത്തുകൊള്ളുന്നതിന്നും ഈ സൂത്രം നല്ലവണ്ണം ഉപകരിക്കുന്നതാകുന്നു. [ 63 ] ൮൮. ശ, ഷ, എന്നവ ച, ട, എന്നവയായിട്ടും കാരം ച, ത, എന്നവയായിട്ടും ചില പദങ്ങളിൽ മാറി വരും: ദൃ-ന്തം; ശ്രാദ്ധം = ചാത്തം; സിന്ധൂരം = ചിന്തൂരം; സന്നിനായകം = ചെന്നിനായകം; മേഷം = മേടം; ഋഷഭം = ഇടവം; സമനം = തമനം; സിംഹം = ചിങ്ങം.

൮൯. ക്ത, പ്ത, ബ്ദ, എന്നവയും മറ്റും കാരമായിട്ടും ക്ഷകാരം ക്കകാരമായിട്ടും ചിലമൊഴികളിൽ മാറിവരും: ദൃ-ന്തം; രക്തം = രത്തം; ശബ്ദം = ചത്തം, ലുബ്ധൻ = ലുത്തൻ; സ്ഥലം = തലം; പക്ഷം = പക്കം; പക്ഷി = പക്കി.

൯൦. അതാതു വൎഗ്ഗത്തിലെ അനുനാസികത്തോടു പിൻ ചേൎന്നു വരുന്ന ഹല്ലു ചില മൊഴികളിൽ ആ അനുനാസികത്തിൽ ലയിക്കും: ദൃ-ന്തം; ചെങ്കാലി = ചെങ്ങാലി; കണ്ടൻ = കണ്ണൻ.

ൻ൧. സംസ്കൃത ഭാഷയിൽ ര, ഷ, എന്ന അക്ഷരങ്ങൾക്കു പിൻപും അവയോടു ചേൎന്നും കാരം വരേണ്ടുന്നിടത്തു കാരമേ വരു: ദൃ-ന്തം; ഗമനം, ഋണം, വൎണ്ണം, കഷണം, മരണം, തൃണം, തീക്ഷ്ണം.

൯൨. പല അക്ഷരങ്ങൾ ഉള്ള പദങ്ങളിൽ ഒരു ഹ്രസ്വസ്വരവും പിന്നാലെ ഒറ്റ ഹല്ലും വരുമ്പോൾ അവയെക്കളഞ്ഞു മൊഴികളെ ചുരുക്കിപ്പറക നടപ്പുണ്ടു: ദൃ-ന്തം; വരവേണം = വരേണം; തരുവാൻ = തരാൻ.

രണ്ടാം കാണ്ഡം പദലക്ഷണം

തിരുത്തുക

൯൩. പദലക്ഷണം മൊഴികളുടെ തരഭേദങ്ങളെയും രൂപഭേദങ്ങളെയും മറ്റു അവെക്കുള്ള വിശേഷങ്ങളെയും കുറിച്ചു പറയുന്നതാകുന്നു.

൯൪. പദമെന്നതു ഗദശബ്ദങ്ങളാൽ ഉണ്ടാകുന്നതും പുറമെ കാണുന്ന വസ്തുക്കളെക്കുറിച്ചു നമ്മുടെ ഉള്ളിൽത്തൊന്നുന്ന രൂപങ്ങളുടെ അടയാളങ്ങളും ആകുന്നു. വാക്കിന്റെ സാദ്ധ്യം നമ്മുടെ വിചാരങ്ങളെയും ആഗ്രഹങ്ങളെയും തമ്മിൽത്തമ്മിൽ അറിയിക്കുന്നതുമാകുന്നു. എന്നാൽ മനസ്സിലെ രൂപവും പുറമേയുള്ള ശബ്ദവും തമ്മിൽ സ്വഭാവേന യാതൊരു സംബന്ധവുമില്ല. പൊന്നു എന്ന പദവും പൊന്നു എന്ന വസ്തുവും ആയിട്ടു യാതൊരു സൃദൃശവുമില്ല. വെള്ളം എന്നു നാം പറയുന്ന വസ്തുവിനെ തീ എന്നു പറയുകയും മറിച്ചു തീ എന്നതിന്നു വെള്ളം എന്ന അൎത്ഥംവരികയും ആകാം. വെള്ളം എന്ന ശബ്ദത്തിന്നു വെള്ളം എന്ന വസ്തുവിന്റെ രൂപം മനസ്സിൽ വരുത്തുവാൻ കഴിയുന്നതു ആഗന്തുകസംബന്ധം കൊണ്ടാകുന്നു. ആ മൊഴിയേ ഈ വസ്തുവിന്നു അടയാ [ 64 ] ളമായിട്ടു നാം നിശ്ചയിച്ചു അങ്ങനെ പ്രയോഗിക്കയും പ്രയോഗിച്ചു കേൾക്കയും ചെയ്തു നമുക്കു പരിചയമുള്ളതു കൊണ്ടു തന്നെ മനുഷ്യരുടെ പ്രധാനമായുള്ള മനോവികാരങ്ങൾ മറ്റു ജീവജന്തുക്കളുടെ എന്നപോലെ ശുദ്ധരുതശബ്ദങ്ങൾ കൊണ്ടു അറിയിക്കപ്പടുകയും ആയവക്കും മനോവികാരങ്ങൾക്കും തമ്മിൽ സ്വഭാവ സംബന്ധം ഉള്ളതുകൊണ്ടു എല്ലാവരാലും തിരിച്ചറിയപ്പടുകയും ചെയ്യുന്നുണ്ടു. എന്നാൽ ഇപ്രകാരമുള്ള ശബ്ദങ്ങൾ ഭാഷയിൽ തുലോം ചുരുക്കമാകുന്നു. ആയവയെ ഒരു ഭാഷയെന്നു പറയാമെങ്കിൽ ആ ഭാഷ സുഖദുഃഖങ്ങളുള്ള മറ്റു ജീവജന്തുക്കൾക്കും മനുഷ്യനും കൂടെപ്പൊതുവിൽ ഉള്ള ഒരു ഭാഷയാകുന്നു. നമ്മുടെ മൂലനിനവുകൾ പഞ്ചേന്ദ്രിയങ്ങൾ വഴിയായി വരുന്നതും ഇന്ദ്രിയങ്ങളിൽ ഓരൊന്നിന്നു പ്രത്യേക വിഷയങ്ങൾ ഉള്ളതും ആകയാൽ ഇപ്രകാരമുള്ള ഒരു ഭാഷ മുഴുവനാകുന്നതിന്നു ഇന്ദ്രിയങ്ങൾക്കു എല്ലാം പ്രയോഗം വേണം. കണ്ണിന്നു ശബ്ദത്തെ ഗ്രഹിപ്പാൻ വഹിയാ. ചെവിക്കു നിറത്തെയും അറിഞ്ഞു കൂടാ. അവെക്കു രണ്ടിനും ഘ്രാണം ചെയ്യുന്നതിനെങ്കിലും രുചിക്കുന്നതിനെങ്കിലും കഴികയില്ല. ആകയാൽ ഒരുത്തന്നു മറ്റൊരുത്തന്റെ മനസ്സിൽ മധുരമെന്ന രുചി ആകെണമെന്നുണ്ടായിരുന്നാൽ ഇവൻ പഞ്ചസാരകൊണ്ടു വരികയും മറ്റവൻ അതിനെ രുചിക്കയും വേണ്ടിവരും. എന്നാൽ മനസ്കാര നിനവുകളിൽ ഒന്നുംതന്നെ ഇന്ദ്രിയ വിഷയങ്ങളെക്കൊണ്ടു ലക്ഷ്യപ്പെടുത്താകുന്നതല്ല ആകയാൽ വാക്കുകൾ വസ്തുക്കളുടെ അനുരൂപങ്ങളായിരിക്കുന്നതിനെക്കാൾ അവയുടെ അടയാളങ്ങളായിരിക്കുന്നതുതന്നെ നല്ലതാകുന്നു. അപ്രകാരം തന്നെ ഭാഷകളിലെ മൊഴികളിൽ അധികം ആ മാതിരിയാകുന്നു. എന്നാൽ എല്ലാ ഭാഷകളിലും ശബ്ദങ്ങളുടെ അനുരൂപമായിരിക്കുന്ന പദങ്ങൾ വളരെയുണ്ടു: ദൃ-ന്തം; കാറുക, പൊട്ടുക, ഗുളുഗുളുക, കുടുങ്ങുക, കൂക്കുക; കാക്ക.

൯൫. മലയാഴ്മയിൽ മൂന്നുവക പദങ്ങൾ ഉണ്ടു. ആയവ നാമവും വചനവും അവ്യയവും ആകുന്നു. ഈ ഭാഷയിലെ മൊഴികൾ എല്ലാം ഈ മൂന്നു വകകളിൽ ഒന്നിൽ ഉൾപ്പട്ടിരിക്കും.

൯൬. വാക്കുകളെ ഇത്ര തരം ആക്കേണമെന്നതിനെക്കുറിച്ചു വ്യാകരണക്കാരുടെ ഇടയിൽ തൎക്കമുണ്ടു, ചിലർ നാമവും വചനവുമായി രണ്ടു തരമെ വക വെക്കുന്നുള്ളു. മറ്റു ചിലർ പത്തുവരെ ആക്കുന്നുണ്ടു. ഏതാനും പേർ മേൽ ചെയ്തിരിക്കുന്നപ്രകാരം മൂന്നായി വിഭാഗിച്ച വേറേ വകകളായി എണ്ണപ്പട്ടിരിക്കുന്ന പദങ്ങളെ ഇവയുടെ ശിഖരങ്ങൾ ആക്കുന്നു. എന്നാൽ പദങ്ങളെ [ 65 ] മുറപോലെ തരം തിരിക്കുന്നതല്ല, അവയുടെ ലക്ഷണങ്ങളെ തെറ്റു കൂടാതെ കാണിക്കുന്നതു തന്നെ വ്യാകരണത്തിന്റെ പ്രധാന സാധ്യമാകുന്നു. ആകയാൽ ഈ ഭിന്നത ആയതിന്നു തടവുചെയ്യുന്നതല്ലായ്ക കൊണ്ടു അതിനെക്കുറിച്ചു അത്ര സാരമായിട്ടു വിചാരിപ്പാനില്ല. എങ്കിലും കാൎ‌യ്യത്തെ സൂക്ഷ്മമായിട്ടു വിചാരിക്കുമ്പോൾ പദങ്ങളെ നാമവും വചനവും അവ്യയവുമെന്നിങ്ങനെ മൂന്നുവകയായിട്ടു വിഭാഗിക്ക തന്നെ യുക്തമായിട്ടും തെളിവായിട്ടുമുള്ളതെന്നു തോന്നുന്നു. എന്തെന്നാൽ ഭാഷ ഒന്നും പഠിച്ചിട്ടില്ലാതെ വിചാരബുദ്ധിയുള്ളതിൽ ഒരു ജീവാത്മാവു ഭൂമിയിൽ വരികയെന്നു വെച്ചാൽ അതിന്റെ ചുറ്റും കാണുന്ന വസ്തുതകളിൽ അതിന്റെ ശ്രദ്ധ ആദ്യം ചെല്ലുന്നതാകയാൽ ഇവയെ ഒന്നിൽനിന്ന ഒന്നിനെ വിവരപ്പടുത്തുവാൻ അതുനോക്കുന്നതുമല്ലാതെ അതു ഒരു ഭാഷയേ ഉണ്ടാക്കുകയാകുന്നു എങ്കിൽ അവ അടുക്കൽ ഇല്ലാത്തപ്പോൾ അവയുടെ പേരു കേട്ടു ഓൎക്കേണ്ടുന്നതിന്നു അവെക്കു പേരിടുക അതിന്റെ ഒന്നാവത്തെ ശ്രമം ആയിരിക്കും. ഇങ്ങനെ ഒരു തരത്തിൽ ഏറ മൊഴികൾക്കു വകുയുണ്ടാകുന്നു. ആയവ നാമങ്ങൾ എന്ന പേരായിട്ടു എല്ലാ ഭാഷയിലും കാണുന്നു. വിശേഷിച്ചും വസ്തുക്കൾക്കു ഓരോരോ ലക്ഷണങ്ങളും വികാരങ്ങളും ഉണ്ടെന്നു അതു വേഗത്തിൽ കണ്ടുപിടിക്കുന്നതാകയാൽ ആ ലക്ഷണങ്ങളും വസ്തുക്കളും തമ്മിലുള്ള സംബന്ധത്തെ കാണിക്കുന്നതിന്നു മറ്റൊരുവക മൊഴി വേണ്ടിവരും. എന്തെന്നാൽ വസ്തുക്കളിൽനിന്നു നമുക്കുള്ള ഉപകാരം അവയുടെ ഗുണങ്ങൾ കൊണ്ടാകുന്നു. ഈ വക പദങ്ങൾക്കു വചനങ്ങൾ എന്നു പേരായിരിക്കുന്നു. ആയവയും എല്ലാ ഭാഷയിലും ഉണ്ടു. നമ്മുടെ വിചാരങ്ങളെ അറിയിക്കുക മാത്രം ചെയ്യുന്നതിന്നു ഈ രണ്ടുവകപ്പദങ്ങളും മതി. അവ്യയങ്ങളെക്കുറിച്ചു വിചാരിക്കുമ്പോൾ ആയവ വാചകത്തിന്റെ എളുപ്പത്തിന്നും അലങ്കാരത്തിന്നുമായിട്ടു ഉണ്ടാക്കപ്പട്ടതും നിനവുകളെ അറിയിക്കുന്നതിന്നു അവയെ കൂടാതെ കഴിക്കാകുന്നതുമാകുന്നു.

ന൭. പിന്നയും പദങ്ങളെ മേൽ പറഞ്ഞപ്രകാരം തരം തിരിക്കുന്നതു മലയാം ഭാഷയുടെ സ്വഭാവത്തിന്നു നന്നായിച്ചേൎന്നിരിക്കുന്നു. എന്തെന്നാൽ ഈ മൂന്നു തരമൊഴികളും രൂപത്തിലും അൎത്ഥത്തിലും ഉത്ഭുവത്തിലും മറ്റും ചില ലക്ഷണങ്ങളിലും വേണ്ടും പ്രകാരേണവ്യത്യാസമായിരിക്കുന്നതും മറ്റൊരു വിധത്തിൽ തരം തിരിക്കുംപൊൾ അങ്ങനെ കാണാത്തക്ക വ്യത്യാസങ്ങൾ ഇല്ലാത്തതും ആകുന്നു. വിശേഷിച്ചും മലയാഴ്മയുടെ സമശിഖരമായിരിക്കുന്ന തമിഴു ഭാഷയുടെ വ്യാകരണക്കാരും പദങ്ങളെ മിക്കവാറും മേൽ പറഞ്ഞപ്രകാരം അത്രേ വിഭാഗിച്ചിരിക്കുന്നു. തക്ക കാരണം കൂടാതെ ആ മാതൃകയിൽനിന്ന ഭേദം വരുത്തുന്നതു യൊഗ്യമല്ല. [ 66 ] == ഒന്നാം അദ്ധ്യായം---നാമം. ==

൯൮. നാമം എന്നതു വസ്തുക്കളുടെ പേരു പറയുന്ന പദമാകുന്നു. ദൃഷ്ടാന്തം; "തൊമ്മൻ, മനുഷ്യൻ, വീടു, ചീനം, ഞാൻ, അവൻ, പലർ".

ഒന്നാം സൎഗ്ഗം - നാമങ്ങളുടെ തരഭേദങ്ങൾ.

തിരുത്തുക

൯൯. നാമങ്ങൾ ഏകനാമങ്ങൾ എന്നും വൎഗ്ഗനാമങ്ങൾ എന്നും സൎവനാമങ്ങൾ എന്നും മൂന്നുവകയായിരിക്കുന്നു.

൧൦൦. ഏക നാമങ്ങൾ എന്നു പറഞ്ഞാൽ ഒറ്റവസ്തുക്കളുടെയും ആളുകളുടെയും സ്ഥലങ്ങളുടെയും പേരാകുന്നു. ആയവെക്കു അല്ലാതെ മറ്റൊരു വസ്തുവിന്നു ആ നാമങ്ങൾ ചേരുകയില്ല. ദൃ-ന്തം; "യൊഹന്നാൻ, ആദിത്യൻ മങ്ങലപുരം." ചില ഏകനാമങ്ങൾ പല വസ്തുക്കൾക്കു പേരായിട്ടു വരുന്നതു യദൃശ്ചയാൽ ആകുന്നു.

൧൦൧. വൎഗ്ഗനാമങ്ങൾ വസ്തുക്കൾക്കു പൊതുവിൽ ചില ലക്ഷണങ്ങൾ ഉള്ളതിനെ കാണിക്കുന്നതിന്നു ആ ലക്ഷണങ്ങൾ കാണുന്ന എല്ലാറ്റിന്നും ചേരുന്ന നാമങ്ങൾ ആകുന്നു: ദൃ-ന്തം; "മനുഷ്യൻ, നിറം, രാജ്യം."

൧൦൨. സൎവനാമങ്ങൾ എല്ലാ വസ്തുക്കളും ചില പടുതിയിൽ വരുന്നതാകയാൽ അപ്പടുതികളെക്കാണിക്കുന്നതിന്നായിട്ടു എല്ലാ വസ്തുക്കൾക്കും ചേന്നരുവയാകുന്നു. ദൃ-ന്തം; ഞാൻ, നീ, അവൻ, പലർ. [ 67 ] ൧൦൩. ലോകത്തിലുള്ള വസ്തുക്കൾ അസംഖ്യമായിരിക്ക കൊണ്ടു അവെക്കു എല്ലാറ്റിന്നും പ്രത്യേകം ഒരോ നാമം ഉണ്ടാക എന്നു വന്നാൽ നാമങ്ങൾ തന്നെ ഭാഷയിൽ അനവധിയായി തീരുന്നതുകൊണ്ടു നല്ല വിശേഷ ഒൎമ്മയുള്ളവരുടെ മനസ്സിൽ തന്നെയും കൊള്ളുന്നതിന്നല്ലായിരിക്കും. ആകയാൽ ഒരു മൊഴിയിൽ പല വസ്തുക്കൾ അടങ്ങത്തക്കവണ്ണം വൎഗ്ഗ നാമങ്ങൾ ഉണ്ടാക്കപ്പട്ടിരിക്കുന്നു. വസ്തുക്കൾക്കു പല പല ഗുണങ്ങൾ ഉള്ളതാകയാൽ ആ ഗുണങ്ങളിൽ ഏതെങ്കിലും ഒന്നിനെത്തിരിച്ചെടുത്തു ഗുണിയിൽ സംബന്ധിച്ചിരിക്കുന്ന മറ്റുള്ള ലക്ഷണങ്ങളെ കൂട്ടാക്കാതെ ആയൊരു ഗുണത്തെക്കുറിച്ചു തനിച്ചു വിചാരിപ്പാൻ മനുഷ്യന്നു കഴിയുന്നതാകുന്നു. ഇങ്ങനെ ഒരു പശുവിനെ കണ്ടു അതിന്റെ നിറത്തെക്കുറിച്ചു തനിച്ചു വിചാരിച്ചിട്ടു ചുവല എന്ന വൎഗ്ഗനാമം ഉണ്ടാകുന്നതു ചുവന്ന നിറമുള്ളവെക്കു ഒക്കയും ചേരുന്നു. ഒരു മനുഷ്യനെപ്പറ്റി ഇങ്ങനെ നോക്കുമ്പോൾ അവന്റെ വിദ്യയെ സംബന്ധിച്ചു വിദ്വാൻ എന്നും അവന്റെ ശീലത്തെ സംബന്ധിച്ചു ഗുണവാനെന്നും പേരുണ്ടാകുന്നതു ആ ലക്ഷണങ്ങൾ ഉള്ളവൎക്കു എല്ലാവൎക്കും കൊള്ളുന്നു.

൧൦൪. വൎഗ്ഗ നാമങ്ങൾ ഒക്കയും ആദ്യം ഏകനാമങ്ങളായിരുന്നു എന്ന തോന്നുന്നു. പിന്നെ ഒരോ വസ്തുവിന്നു ഒരോ ലക്ഷണം മുന്തി നില്ക്കുന്നതാകയാൽ ആ ലക്ഷണം കാണുന്ന മറ്റു വസ്തുക്കൾക്കും അതിന്റെ പേരു പറഞ്ഞ വിളിച്ചതായിരിക്കെണം. ഇങ്ങനെ നാരദമുനി ഏഷണിക്കാരനായിരുന്നതുകൊണ്ടു നാരദൻ, എന്നതു ഏഷണി പറയുന്നവൎക്കു എല്ലാവൎക്കും ഒരു വൎഗ്ഗനാമമായിട്ടു തീൎന്നിരിക്കുന്നു. അങ്ങനെ തന്നെ കുബേരൻ, ഭീമൻ, ആഷാടഭൂതി, ജ്യേഷ്ഠ, ലക്ഷ്മി, എന്ന ഏകനാമങ്ങൾക്കു ധനവാൻ, പൊണ്ണൻ, കള്ളൻ, നിൎഭാഗ്യമുള്ള ആൾ, സൌഭാഗ്യമുള്ള ആൾ, എന്ന ക്രമത്തിന്നു അൎത്ഥം വന്നിരിക്കുന്നു. നേരേ മറിച്ചു വൎഗ്ഗ നാമങ്ങൾ വൎഗ്ഗത്തിൽ ശ്രുതിപ്പട്ടതോ വൎഗ്ഗത്തിന്റെ ലക്ഷണം മുന്തിനില്ക്കുന്നതോ ആയ ഒറ്റവസ്തുക്കളോടു സംബന്ധിച്ചു ഏക നാമങ്ങളായിട്ടും വരും. ഇങ്ങനെ കറുത്തവനെന്നു അൎത്ഥം ആകുന്ന കൃഷ്ണൻ എന്നതു ആ നിറമുള്ളവരിൽ കേഴ്വിപട്ടവനായ ദേവകീ നന്ദന്നും മൎത്യൻ എന്നതു മരണമുള്ളവരിൽ മുൻപനായ മനുഷ്യന്നും സുന്ദരി എന്നതു അതിസൌന്ദൎ‌യ്യം ഉള്ള ലക്ഷ്മിക്കും പേരായി; ഈ വണ്ണം മൂലവൎഗ്ഗങ്ങൾ ഉപവൎഗ്ഗങ്ങൾക്കായിട്ടും ഉപവൎഗ്ഗങ്ങൾ ഒറ്റവസ്തുക്കൾക്കായിട്ടും പ്രയോഗിക്കപ്പടുകയുണ്ടു.

൧൦൫. നാമങ്ങൾ ഉത്ഭവത്തെ സംബന്ധിച്ചു [ 68 ] രൂഢി നാമങ്ങൾ എന്നും ബന്ധനാമങ്ങൾ എന്നും ഇങ്ങനെ രണ്ടു വകയാകും. രൂഢി നാമങ്ങൾ വസ്തുക്കളുടെ ഗുണത്തെക്കാണിക്കാതെ അവെക്കു അടയാളമായി വീണിരിക്കുന്നവയാകുന്നു. ബന്ധനാമങ്ങൾ വസ്തുക്കൾക്കു ചില കാരണവശാൽ ഉണ്ടാകുന്ന നാമങ്ങൾ ആകുന്നു. നെല്ലു, കല്ലു, പുല്ല, മരം, എന്ന വസ്തുക്കൾക്കു ഈ പേരുകൾ വരുന്നതിന്നു അപ്രകാരം നിൎമ്മിച്ചുപേരിട്ടു എന്നല്ലാതെ യാതൊരു കാരണവും പറയുന്നതിന്നു ഇല്ലായ്കകൊണ്ടു അവ രൂഢിനാമങ്ങൾ ആകുന്നു. എന്നാൽ മാങ്ങാ, തെങ്ങാ, എഴുത്താണി എന്നവെക്കു ആ പേരു വീണിരിക്കുന്നതിന്നു ചില ബന്ധങ്ങൾ ഉള്ളതാകയാൽ അവ ബന്ധനാമങ്ങൾ ആകുന്നു.

൧൦൬. ബന്ധനാമങ്ങളിൽ പലതിന്നും കാരണം മുന്തിനില്ക്കാതെ ഗുപ്തമായിത്തീൎന്നിരിക്കയാൽ രൂഡിനാമങ്ങളെപ്പോലെ പ്രയോഗിക്കപ്പടുന്നു: ദൃ-ന്തം; 'അബല' കെട്ടിയവൻ, രാജ്യം, എന്ന നാമങ്ങൾക്കു ബലം ഇല്ലാത്തവൾ, താലികൊണ്ടു വിവാഹം ചെയ്തവൻ, രാജാവു ഭരിക്കുന്ന നാടു എന്നിങ്ങനെ ഉത്ഭവാൎത്ഥമാകുന്നു എങ്കിലും നടപ്പുഭാഷയിൽ ഈ നാമങ്ങൾ ബലമുള്ള സ്ത്രീകളെയും താലികൊണ്ടല്ലാതെ വിവാഹം ചെയ്ത ഭൎത്താകന്മാരെയും രാജഭരണമില്ലാത്ത നാടുകളെയും സംബന്ധിച്ചും കൂടെപ്പറയപ്പടുന്നു.

൧൦൭. ബന്ധനാമങ്ങൾ ഗുണിനാമങ്ങൾ എന്നും ഗുണനാമങ്ങൾ എന്നും രണ്ടു തരമായിരിക്കുന്നു. ഗുണിനാമങ്ങൾ വസ്തുക്കളെക്കുറിച്ചു നമ്മുടെ മനസ്സിൽ ഉള്ള സാധാരണ രൂപത്തെക്കാണിക്കാതെ അവ ചില ഗുണങ്ങളോടു കൂടിയിരിക്കുന്നു എന്ന കാണിക്കുന്നവയാകുന്നു. ദൃ-ന്തം; "കള്ളൻ, കള്ളി, ചുമടു, വരുന്നവൻ, പോയവൾ." ഗുണനാമങ്ങൾ ഗുണികളിൽനിന്നു വേ [ 69 ] റുപട്ടു താനേയിരിക്കുന്ന പ്രകാരത്തിൽ വിചാരിക്കപ്പടുമ്പോൾ ഗുണങ്ങൾക്കു ഉണ്ടാകുന്ന പേരാകുന്നു. ദൃ-ന്തം; 'ശുദ്ധത, ശത്രുത, കഠിനം, ഗമനം, ചാട്ടം, ഓട്ടം.'

൧൦൮. ഗുണങ്ങൾക്കു ഗുണിയിൽ സംബന്ധിച്ചല്ലാതെ തനിച്ചിരിപ്പാൻ കഴിയുന്നതല്ലയെങ്കിലും അവ തനിച്ചിരിക്കുന്ന പ്രകാരത്തിൽ മനസ്സുകൊണ്ടു വിചാരിപ്പാൻ കഴിയുന്നതാകുന്നു. ഇങ്ങനെ മനസ്സിന്റെ നിരൂപണങ്ങൾ മാത്രമായിരിക്കുന്നവെക്കു സാക്ഷാൽ ഇരിപ്പുള്ള വസ്തുക്കളെപ്പൊലെ നാമങ്ങൾ വീണിരിക്കുന്നു.

൧൦൯. രൂഡി നാമങ്ങളെ വസ്തുവിൽ മുന്തിനില്ക്കുന്ന ഗുണങ്ങളുടെ ഗുണികൾക്കായിട്ടും ഗുണിനാമങ്ങളെ ഗുണങ്ങളുള്ള വസ്തുക്കളുടെ രൂഡി നാമങ്ങളായിട്ടും പ്രയോഗിക്കയുണ്ടു. ദൃ-ന്തം; 'അവൻ മാടാകുന്നു, അവൾ ജ്യെഷ്ഠയായിരുന്നു, എന്നവയിൽ വസ്തു നാമങ്ങളാകുന്ന, മാടു, ജ്യെഷ്ഠ, എന്നവയെ ബുദ്ധിയില്ലായ്മ, അവലക്ഷണം എന്ന ഗുണങ്ങൾ ഉള്ള ഗുണികൾക്കായിട്ടു പ്രയോഗിക്കപ്പട്ടിരിക്കുന്നു. വൈദ്യന്റെ ഗുരു എന്നതിൽ വൈദ്യനെ വിദ്യ പഠിപ്പിച്ച ഗുരു എന്നും ആശാന്റെ ഗുരു എന്നതിൽ ആശാനെ വൈദ്യം പഠിപ്പിച്ച ഗുരു, എന്നും പൊരുൾ വരാകുന്നതാകയാൽ വൈദ്യൻ, ആശാൻ എന്ന ഗുണി നാമങ്ങൾ രൂഡി നാമങ്ങളായിട്ടു പ്രയോഗിക്കപ്പട്ടിരിക്കുന്നു. പിന്നെയും ഗുണിനാമങ്ങളെ ഗുണങ്ങൾക്കായിട്ടും ഗുണനാമങ്ങളെ ഗുണികൾക്കായിട്ടും മാറിപ്പറകയുണ്ടു. ദൃ-ന്തം; അവൾ അവലക്ഷണം ആകുന്നു; നീ ഒരു വികൃതി ആകരുതു. രാജാവു (രാജസ്ഥാനം) മരിക്കയില്ല. നമ്മുടെ പഴയ മനുഷ്യൻ (മനുഷ്യസ്വഭാവം) കുരിശിൽ തെക്കപ്പട്ടിരിക്കുന്നു.

രണ്ടാം സൎഗ്ഗം - ലിംഗം.

തിരുത്തുക

൧൧൦. നാമങ്ങൾക്കു രൂപഭേദം വരുന്നതു അവ അടയാളമായിരിക്കുന്ന വസ്തുക്കളുടെ ലിംഗത്തേയും സംഖ്യയെയും വിഭക്തിയെയും കാണിക്കുന്നതിനായിട്ടു ആകുന്നു. ലിംഗം എന്നതു വസ്തുക്കളുടെ ജാതിയെ ആണോ പെണ്ണോ രണ്ടുമല്ലാത്തതൊ എന്നു വിവരപ്പടുത്തുന്നതിന്നു വസ്തുക്കളുടെ നാമങ്ങളായിരിക്കുന്നവെക്കുള്ള ഒരു [ 70 ] രൂപഭേദമാകുന്നു. അതു പുല്ലിംഗം, സ്ത്രീലിംഗം നിൎലിംഗം, എന്നു മൂന്നു വകയായിരിക്കുന്നു.

൧൧൧. പുല്ലിംഗം, നാമം അടയാളപ്പെടുത്തുന്ന വസ്തു പുരുഷാകൃതിയാകുന്നു എന്നു കാണിക്കുന്നു. മനുഷ്യജാതിയിലും ദേവകളിലും അസുരകളിലും ഉളള ആണുങ്ങളുടെ പെരൊക്കെയും അങ്ങനെ തന്നെ സത്യദൈവത്തിന്റെ നാമങ്ങളൂം ഈ ലിംഗത്തിൽ ഉൾപ്പെടുന്നു. ദ്രഷ്ടാന്തം; "ഗോപാലൻ, 'ഇന്ദ്രൻ, 'രാക്ഷസൻ, 'രാജാവു്."

൧൧൨. സ്ത്രീലിംഗം, നാമാൎത്ഥം സ്ത്രീരൂപമാകുന്നു എന്നു കാണിക്കുന്നു. മനുഷ്യജാതിയിലും ദേവകളിലും അസുരകളിലും ഉളള പെണ്ണുങ്ങളുടെ നാമങ്ങൾ ഒക്കെയും ഈ ലിംഗത്തിൽ ചേൎന്നിരിക്കുന്നു. ദ്രഷ്ടാന്തം; "ദമയന്തി' മേനക, യക്ഷി' രാജ്ഞി."

൧൧൩. നിൎലിംഗം, നാമം അടയാളമായിരിക്കുന്ന പൊരുളിനു മേൽപ്പറഞ്ഞ രണ്ടാകൃതിയും ഇല്ലെന്നു അറിയിക്കുന്നു. അതിനു നപുംസലിംഗം എന്നും പേരായിരിക്കുന്നു. മെൽപ്പറഞ്ഞ രണ്ടു ലിംഗത്തിലും ഉൾപ്പെടാത്ത പൊരുളുകൾ ഒക്കെയും നിൎലിംഗാൎഥങ്ങൾ ആകുന്നു. ദൃ-ന്തം; "പശു 'കാള, മാട്, വൃക്ഷം, കല്ല്, നീതി.

൧൧൪. മലയാഴ്മയിൽ ലിംഗ ഭേദം ചൈതന്യം ഉളള വസ്തുക്കളോടെ ചേരുന്നുളളു. ആകയാൽ അങ്ങനെയുളളവരുടെ നാമം പുല്ലിംഗമായാലും സ്ത്രീലിംഗമായാലും സലിംഗമെന്നു ചൊല്ലപ്പെടുന്നു: നിൎജ്ജീവ വസ്തുക്കൾ ഒക്കയും എല്ലാത്തര ഗുണങ്ങളും നിൎലിംഗത്തിൽ ച്ചേർന്നിരിക്കുന്നു. അങ്ങനെ തന്നെ ജീവ ജന്തുക്കളിലെ ആണും പെണ്ണുമൊക്കയും നിൎലിംഗാൎത്ഥങ്ങളാകുന്നു. ദൃ-ന്തം; ആപ്പശു പാലുള്ളതാകുന്നു. ഇക്കാള ചുമടു ചുമക്കുന്നതാകുന്നു; പലതു കൂടെ ഒന്നിച്ച് ഉണ്ടാകുന്നവയായ ഗണനാമങ്ങൾ വിചാര ബുദ്ധിയുളള സലിംഗാൎത്ഥങ്ങളെ സംബന്ധിച്ചവയായാലും നിൎലിംഗാൎത്ഥങ്ങളായി [ 71 ] ട്ടത്രെ വിചാരിക്കപ്പെടുന്നതു: ദൃ-ന്തം; ക്രിസ്ത്യാനി സഭയോ അതുലോകത്തിൽ ഒക്കയും നിറഞ്ഞിരിക്കുന്നു; എന്നാൽ ഇങ്ങനെയുളള നാമങ്ങളിൽ താല്പൎ‌യ്യമായിട്ടു കാണിക്കപ്പെടേണ്ടുന്നതു ഗണത്വം അല്ല. ഗണത്തിൽ ഉൾപ്പെട്ടിരിക്കുന്ന സലിംഗാൎത്ഥങ്ങൾ ആയിരിക്കുമ്പോൾ അവ സലിംഗമായിരിക്കും. ദൃ-ന്തം; 'ആ വലിയ സൈന്യം തമ്മിൽ തമ്മിൽ ഭിന്നിക്കയും തങ്ങളുടെ പ്രമാണികളോടു മത്സരിക്കുകയും ചെയ്തു. മാലാ കമാരുടെയും പിശാചുകളുടെയും നാമങ്ങൾ പുല്ലിംഗമായിരിക്കുന്നതു ഈ ആത്മാക്കൾ ശക്തിയുളളവരെന്നു നമ്മുടെ മനസ്സിൽ ഇരിക്കുന്നതിനാലും ആയതു സ്ത്രീലിംഗത്തെക്കാൾ പുല്ലിംഗത്തിൽ നന്നായി വിളങ്ങുന്നതിനാലും ആകുന്നു. ശാസ്ത്ര ദേവന്മാരെ ക്കുറിച്ചു പറയുമ്പോൾ അവർക്കു ആണും പെണ്ണും എന്നുളള വ്യത്യാസത്തോടു കൂടിയ ശരീരങ്ങൾ ഉളള പ്രകാരം വിചാരിക്കപ്പെട്ടിരിക്കയാൽ ആ വിശ്വാസത്തിനൊപ്പിച്ച് അവരുടെ നാമങ്ങളിൽ ചിലതിനെ പുല്ലിംഗമായിട്ടും ചിലതിനെ സ്ത്രീലിംഗമായിട്ടും ആക്കിയിരിക്കുന്നു. ആദികാരണനായിരിക്കുന്ന ദൈവത്തിന്റെ നാമങ്ങൾ പുല്ലിംഗമായിരിക്കുന്നത് നമ്മെ സംബന്ധിച്ച് തന്റെ ശക്തിയെയും മറ്റു തന്റെ ഗുണങ്ങളെയും ക്രിയകളെയും കുറിച്ച് നമ്മുടെ മനസ്സിൽ തക്ക വിചാരം വരുത്തുന്നതിനാകുന്നു. ദൃ-ന്തം; ദൈവം 'സൎവ്വശക്തനാകുന്നു' തന്റെ സാക്ഷാൽ സ്വഭാവത്തെയും സംബന്ധിച്ച് തന്റെ നാമം പറയപ്പെടുംപൊൾ നിൎലിംഗമായിട്ടും വിചാരിക്കപ്പെട്ടിരിക്കുന്നു: ദൃ-ന്തം; ദൈവം അനാദ്യവും ആദികാരണവും ആകുന്നു: മനുഷ്യന്റെ ശരീരത്തെയോ ആത്മാവിനെയോ പറ്റി വിവരായിട്ടുപറയുമ്പോൾ അവ നിൎലിംഗത്തിൽ ആയിരിക്കും: ദൃ-ന്തം; 'എന്റെ ദേഹമോ അതു നശിക്കും. എന്റെ ആത്മാവോ അതു എന്നേക്കുമിരിക്കും അവയിൽ എതെങ്കിലും മനുഷ്യന്നു മുഴുവനും ആയിട്ടു നില്ക്കുമ്പോൾ അർത്ഥം പോലെ പുല്ലിംഗമായിട്ടും സ്ത്രീലിംഗമായിട്ടും തീരുന്നു. ദൃ-ന്തം; അദ്ദേഹം നല്ലവനാകുന്നു. ആ ശുദ്ധാത്മാവു ഒരു രോഗക്കാരത്തിയാകുന്നു.' വിചാര ബുദ്ധി വരുന്നതിനു മുൻപേ പൈതങ്ങൾ പുരുഷന്മാരായിട്ടും സ്ത്രീകളായിട്ടും വിചാരിക്കപ്പെടുന്നില്ല. ആയതുകൊണ്ടു അവരുടെ നാമങ്ങൾ ചിലപ്പോൾ നിൎലിംഗമായിട്ടത്രെ വിചാരപ്പെടുന്നതു. ദൃ-ന്തം; 'ഇക്കുഞ്ഞു അതു ഒരു നല്ലതാകുന്നു' ചിലപ്പോൾ ലിംഗവ്യത്യാസമായിട്ടും പ്രയോഗിക്കപ്പെടും. ദൃ-ന്തം; സുന്ദരി ആയ പൈതൽ

൧൧൫. അൎത്ഥത്തിൽ ഒക്കുന്ന നാമങ്ങൾ ലിംഗത്തിലും ഒത്തിരിക്കണം. ദൃ-ന്തം; മനുഷ്യൻ ഗുണവാനല്ല. സ്ത്രീ ബലഹീനയാകുന്നു. അവന്റെ രോഗം പൊറുക്കാത്തതായിരിക്കകൊണ്ടു് [ 72 ] അതിനാൽ അവനു മരണം ഭവിക്കും; എന്നാൽ ചില ഗുണങ്ങൾ പ്രത്യേകമായിട്ടും നടപ്പായിട്ടും പുല്ലിംഗത്തോടും ചിലതു സ്ത്രീലിംഗത്തോടും ചേരുന്നതാകയാൽ ആ ഗുണങ്ങൾ അവയുടെ പതിവായിട്ടുളള ലിംഗാൎത്ഥങ്ങളോടല്ലാതെ ചേരുംപോഴും പതിവായിട്ടുളള ലിംഗരൂപത്തിനു മാറ്റം വരുത്താതെ പ്രയോഗിക്കപ്പെടുകയുണ്ടു. ദൃ-ന്തം; അമ്മതമ്പുരാൻ, റാണിപാൎവതി, മഹാരാജാവ അവൎകൾ, ചിലദിക്കിൽ വയറ്റാട്ടികൾ വൈദ്യന്മാരാകുന്നു.

൧൧൬. നിൎലിംഗം ചിലപ്പോൾ വാത്സല്യത്തിലും ചിലപ്പോൾ നിന്ദയിലും പുല്ലിംഗാൎത്ഥത്തോടും സ്ത്രീലിംഗാൎഥത്തോടും ചേൎത്തു പറയപ്പെടും; ദൃ-ന്തം; "അതു ആ സ്ത്രീ പാവം ആകുന്നു" അതു "ആ ചെറുക്കൻ, ഒരു കഴുതയാകുന്നു."

൧൧൭. വാചകത്തിന്റെ ചൊടിപ്പിന്നും അലങ്കാരത്തിന്നും ആയിട്ടു നിൎലിംഗാൎത്ഥം പുല്ലിംഗമായിട്ടും പ്രയോഗിക്കപ്പെടുന്നുണ്ട. പുല്ലിംഗം ജീവജന്തുക്കളിൽആണിനോടും സ്ത്രീലിംഗം ജീവജന്തുക്കളിൽ പെണ്ണിനോടും ചേൎത്തു പറയപ്പെടുന്നു. എന്നാൽ നാമം മിക്കപ്പോഴും ലിംഗം കാണിക്കുന്ന രൂപത്തിൽ ആയിരിക്കും. ദൃ-ന്തം; 'പുലിയനാർ, പുലിച്ചി, കുരങ്ങൻ, ചിലപ്പോൾ ജീവനില്ലാത്ത വസ്തുക്കളും സലിംഗമായിട്ടും പ്രയോഗിക്കപ്പെടുകയുണ്ടു. എന്നാൽ അവയും ലിംഗരൂപത്തോടു ചേൎന്നിരിക്കെണം. ദൃ-ന്തം; ജ്ഞാനപ്പെൺ' ഭൂമിദേവി.

൧൧൮. പുല്ലിംഗാൎത്ഥത്തോടും സ്ത്രീലിംഗാൎത്ഥത്തോടും ഒരു പോലെ ചേരുന്ന 'ഗുണങ്ങളെക്കുറിച്ച് പറയുംപോൾ പുല്ലിംഗാൎത്ഥം സ്ത്രീലിംഗാൎത്ഥത്തെക്കാൾ ശ്രേഷ്ഠമാകകൊണ്ടു പുല്ലിംഗത്തെ പ്രയോഗിക്കെണം എന്നാൽ സ്ത്രീലിംഗാൎത്ഥവും കൂടെ അതിൽ ഉൾപ്പെട്ടിരിക്കും: ദൃ-ന്തം; മനുഷ്യൻ പാപിയാകുന്നു. ദുഷ്ടന്മാർ ജ്ഞാനികൾ അല്ല.

ജ്ഞാപനം‌‌‌ - ലിംഗഭേദം എല്ലാ ഭാഷയിലും ഒരുപൊലിരിക്കുന്നില്ല. ഹെബ്രായി, സുറിയാനി മുതലായ ചില പൂൎവ്വ ഭാഷകളിലും ഇപ്പോൾ നടപ്പുളള ചില ഭാഷകളിലും നിൎലിംഗമില്ലാതെ എല്ലാ നാമങ്ങളും സലിംഗമായിരുന്ന രൂപഭേദം പോലെയും മറ്റും പുല്ലിംഗമായിട്ടും സ്ത്രീലിംഗമായിട്ടും തീർന്നിരിക്കുന്നു. ഇതു ഹേതുവായിട്ടു ആ ഭാഷകൾ വശമാകുന്നതിനു അധിക പ്രയാസമായി [ 73 ] തീർന്നിരിക്കുന്നു. മൃഗാദികളെ സലിംഗമാക്കുന്നതു എളുപ്പം തന്നെ എന്തെന്നാൽ ആണെന്നും പെണ്ണെന്നുമുളള വ്യത്യാസം അവയിൽ കാണ്മാനുണ്ടു. എന്നാൽ ചരങ്ങളിൽ പലതിനും ംരം വ്യത്യാസം ഗുപ്തമായിരിക്കുന്നതും അചരങ്ങൾക്കു ഒക്കയും ഗുണനാമങ്ങൾക്കും നിർലിംഗ ഭേദം തീരെയില്ലാ ത്തതും ആകയാൽ ഒരു നാമത്തിന്റെ ലിംഗം അറിയുന്നതു അതിന്റെ അർത്ഥം നോക്കിയല്ലാ അതിന്റെ പ്രയോഗംകൊണ്ടു വേണ്ടി വന്നിരിക്കുന്നു. എന്നാൽ ലിംഗ ഭേദമില്ലാത്ത വസ്തുക്കളിലും അതിനൊത്തതായിട്ടു ചില വ്യത്യാസം ഉണ്ടെന്നും അതു കാരണമായിട്ടത്രേ ജീവനില്ലാത്ത വസ്തുക്കളും കൂടെ സലിംഗമായിട്ടു പ്രയോഗിക്കപ്പെടുന്നു എന്നും ചില വിദ്വാന്മാർ വിചാരിക്കുന്നു. ആ മുറെക്കു സ്വഭാവേന പകർന്നു കൊടുക്കുന്നതോ ശക്തിയും വീര്യവും ഉളളതോ ആയ ലക്ഷണങ്ങൾ മുന്തിനിൽക്കുന്ന വസ്തുക്കൾ പുല്ലിംഗമായിട്ടും ഏൽക്കുന്നതും കൊളളുന്നതും പുറപ്പെടുവിക്കുന്നതും ആയ ഗുണങ്ങളെക്കൊണ്ടു അറിയപ്പെടുന്നവയും വിശേഷാൽ ഭംഗിയും തരത്തിൽ ചെറുപ്പവും ബലക്കുറവുമുള്ളവയും ആയിരിക്കുന്ന വസ്തുക്കൾ സ്ത്രീലിംഗമായിട്ടും വിചാരിക്കപ്പെടുവാനുള്ളതാകുന്നു. എന്നാൽ ംരം അഭിപ്രായം ചില പദങ്ങളെ സംബന്ധിച്ചേ ചേരുന്നുള്ളു മിക്ക നാമങ്ങളുടെയും ലിംഗത്തിനു അവയുടെ അന്തത്തിലെ രൂപമല്ലാതെ മറ്റൊരു കാരണവുമില്ലെന്നു തോന്നുന്നു. പിന്നയും ംരം പ്രമാണം ഒരു നിശ്ചയമുള്ളതല്ലായ്കയാൽ ഓരോ മനോഭാവപ്രകാരം ഒരു പൊരുൾ തന്നേ വെവ്വേറെ ലിംഗത്തിൽ ച്ചേരുന്നതിന്നിടവരുത്തുന്നതാകുന്നു: ദൃ-ന്തം ;സംസ്കൃതത്തിൽ "ബന്ധുതാ "എന്നതിന്നും ബന്ധുത്വം എന്നതിന്നും അർത്ഥം ശരിയാകുന്നു.എങ്കിലും ബന്ധുതാ എന്നതു സ്ത്രീലിംഗവും ബന്ധുത്വം എന്നതു നിർലിംഗവും ആയിരിക്കുന്നു. സംസ്കൃതം, യാവനായി, ലത്തീൻ മുതലായ ഭാഷകള്ലിൽ നിർലിംഗരൂപം വരുന്നുണ്ടു:എങ്കിലും അനവധി നിർജ്ജീവ പൊരുളുകൾ സലിംഗത്തിൽ ഉൾപട്ടിരിക്കുന്നതു കാരണത്താൽ ഹെബ്രായി,സുറിയാനി, മുതലായ്വയിലപ്പോലുള്ള ചേലു കേടുകൾ ഇവയിലും കാണ്മാനുണ്ടു.എന്നാൽ മലയാഴ്മയിലും അതിന്റ സമശിഖരങ്ങളായ തമിഴ്,തെലുങ്ക്,കന്നടി,എന്നവയിലും ഇംഗ്ലീഷു മുതലായ മറ്റു ഏതാനും ഭാഷകളിലുമേ ലിംഗഭേദം അർത്ഥത്തിന്നൊപ്പിച്ചു വരുത്തപ്പെടുന്നുള്ളു.ആയ്തു രൂപലിംഗത്തെക്കാൾ തെളിവും നിശ്ചയവും ചേർച്ചയുമുള്ള ഒരു പ്രമാണമാ കുന്നു.എന്നാൽ ജീവജന്തുക്കളിൽ ആണെന്നും പെണ്ണെന്നും ഉള്ളഭേദം കാണ്മാനുള്ളതാകയാൽ അവയെ മലയാഴ്മയിൽ നിർലിംഗത്തോടു ചേർത്തിരിക്കുന്നതു നന്നായില്ല എന്ന ഒരു പക്ഷം തോന്നുന്നതിന്നിടയുണ്ടു. എങ്കിലും ജീവജന്തുക്കളിൽ ഏതാനിലുമേ ംരം വ്യത്യാസം തെളിവായിട്ടു കാണുന്നുള്ളു.അല്പത്തിൽ മാത്രമേ അതു വരുത്തീട്ടു കാർയ്യമുള്ളു. ആവശ്യ മുള്ളിടത്ത് ആയ്തു തീരെ വെവ്വെറേ മൊഴുകൾകൊണ്ടും സാധാരണമൊഴി യോടു ആണും പെണ്ണും വെർ [ 74 ] തിരിക്കുന്ന വിശേഷണങ്ങളെ കൂട്ടിയും കാണിക്കപ്പെടുന്നു: ​ദൃ​ -ന്തം; കാള-പശു; പോത്തു-എരുമ; കലമാൻ; ആൺ-പെൺ,​ പൂവൻ-പെട; ആൺ കുതിര-പെൺകുതിര; പൂവൻകോഴി-പെടക്കോഴി,​ കൊമ്പനാന​ -പിടിയാന' എന്നാൽ മേൽപ്പറഞ്ഞിരിക്കുന്ന മൊഴികൾ ആണും പെണ്ണുമെന്നുള്ള വ്യത്യാസം കാണിക്കുന്നവയാകുന്നുയെങ്കിലും അവ സലിംഗ നാമങ്ങളാ യിട്ടല്ല,​ നിൎലിംഗനാമങ്ങളായിട്ടത്രെ വിചാരിക്കപ്പടേണ്ടുന്നത്.


൧൧൦൯ സലിംഗ നാമങ്ങളിൽ ലിംഗഭേദം അറിയെണ്ടുന്നത് അന്തം നോക്കിയല്ല അൎത്ഥം കൊണ്ടാകുന്നു. എന്നാൽ ആയതു ചില പൊരുളുകളിൽ വെവ്വേറെ പദങ്ങൾ കൊണ്ടു സാധിക്കപ്പെട്ടിരിക്കുന്നു. ദൃ-ന്തം; പുരുഷൻ-സ്ത്രീ; ഭർത്താവ്-ഭാര്യ; അപ്പൻ-അമ്മ; ആങ്ങള-പെങ്ങൾ,​ ചെറുക്കൻ-പെണ്ണു്'

൧൨൦. ചില നാമങ്ങളിൽ ആണെന്നും പെണ്ണെന്നും ഉള്ള വിഷേഷണങ്ങൾ കൊണ്ടു വിവരപ്പെട്ടിരിക്കുന്നു: ദൃ-ന്തം; ആൺപൈതൽ -പെൺപൈതൽ; പുരുഷജനം-സ്ത്രീജനം.

൧൨൨ എന്നാൽ മിക്കനാമങ്ങളിലും അന്തത്തിലേ രൂപഭേദങ്ങൾ കൊണ്ടു പുല്ലിംഗവും സ്ത്രീലിംഗവും തമ്മിൽ വ്യത്യാസപ്പട്ടിരിക്കുന്നു. എന്തെന്നാൽ പുല്ലിംഗത്തിന്റെ അന്തം സ്ത്രീലിംഗത്തിൽ അൾ,​ അ,​ ഇ,​നി,​ത്തി,​ച്ചി,​ട്ടി,​എന്നവയിൽ ഒന്നായിട്ടു മാറ്റപ്പടുന്നു; ദൃ-ന്തം; മകൻ-മകൾ; ദുഷ്ടൻ-ദുഷ്ട; കള്ളൻ-കള്ളി; ശാലി-ശാലിനി; കൊല്ലൻ​കൊല്ലത്തി; പറയൻ- പറച്ചി; കണിയാൻ-കണിയാട്ടി'.

൧൨൩ സവാച്യ നാമങ്ങളിലും മറ്റും ഏതാനും ചില നാമങ്ങളിലും പുല്ലിംഗത്തിലെ അൻ എന്നതു് സ്ത്രീലിംഗത്തിൽ അൾ [ 75 ] എന്നും നിർലിംഗത്തിൽ അതു എന്നുമാകും: ദൃ-ന്തം; വന്നവൻ-വന്നവൾ-വന്നതു ; കേൾപ്പവൻ-കേൾപ്പവൾ--കെൾപ്പതു അവൻ- അവൾ-അതു,ഇവൻ-ഇവൾ-ഇതു; ഏവൻ-ഏവൾ-ഏതു.

൧൨൩. ജാതിഭേദത്തെയും തൊഴിൽ ഭേദത്തെയും കാണിക്കുന്ന നാമങ്ങളിൽ പുല്ലിംഗത്തിലെ അൻ എന്നതു സ്ത്രീ ലിംഗത്തിൽ അത്തി, അച്ചി എന്നിവയിൽ ഒന്നായിട്ടു തിരിയും : ദൃ-ന്തം ; കല്ലൻ -കല്ലത്തി പുലയൻ-പുലച്ചി : കുറവൻ-കുറത്തി : തുലുക്കൻ-തുലുക്കച്ചി തുലുക്കത്തി."

൧൨൪.ഇങ്ങനെയുള്ള നാമങ്ങൾ ആൻ എന്നതിൽ അവസാനിച്ചാൽ അതു മാറി സ്ത്രീലിംഗത്തിൽ ആട്ടി,ആത്തിഎന്നവയിൽ ഒന്നാകും:ദൃ-ന്തം: അടിയാൻ-അടിയാട്ടി; തട്ടാൻ- തട്ടാത്തി; തമ്പുരാൻ-തമ്പുരാട്ടി; മണ്ണാൻ-മണ്ണാത്തി.

൧൨൫. പുല്ലിംഗത്തിലെ ആളൻ എന്നതു സ്ത്രീലിംഗത്തിൽ ആട്ടി എന്നതായിട്ടും ആളത്തി എന്നതായിട്ടും ആകും; ദൃ-ന്തം; മണവാളൻ-മണവാട്ടി; നെറിവാളൻ-നെറിവാളത്തി

൧൨൬. ആളി എന്നതു രണ്ടു ലിഗത്തിന്നും കൊള്ളുന്നതാകയാൽ അതു ദ്വിലിഗമാകുന്നു; ദൃ-ന്തം; 'ഇരപ്പാളി; എതിരാളി; കൂട്ടാളി.

൧൨൭. സംസ്കൃത ഭാഷയിൽ നിന്നു എടുക്കപ്പെട്ടിരിക്കുന്ന ചില നാമങ്ങളുടെ പുല്ലിംഗത്തിൽ കാരാന്തവും കാരാന്തവും വരുമ്പോൾ ആയ്വ സ്ത്രീലിംഗത്തിന്നും നിൎലിംഗത്തിന്നും കൂടെ കൊള്ളുന്നതായാൽ അവ ത്രിലിംഗങ്ങൾ ആകുന്നു; ദൃ-ന്തം, 'സഖി,ബന്ധു,ശത്രു.'

൧൨൮. എന്നാൽ സംസ്കൃതത്തിലെ ഗുണികൾക്ക് പുല്ലിംഗത്തിൽ കാരാന്തമായിരുന്നാൽ സ്ത്രീലിംഗത്തിൽ നികാരം വരികയും നിൎലിംഗം പുല്ലിംഗം പോലെയിരിക്കയും ചെയ്യും; ദൃ-ന്തം, 'ഭോഗി-ഭോഗിനി-ഭോഗി, മാനി-മാനിനി മാനി;രൂപി രൂപിണി-രൂപി. എന്നാൽ നിൎലിഗം ചില പദങ്ങളിൽ മൂന്നു ലിംഗത്തിന്നും കൊള്ളിക്കപ്പെടുന്നു; 'പാപി, അപരാധി, വ്യഭിചാരി.

൧൨ൻ. മലയാഴ്മയിലെ ഗുണിനാമങ്ങൾക്കു പുല്ലിംഗത്തിൽ അൻ എന്നതു വന്നാൽ സ്ത്രീലിംഗത്തിൽ എന്നതുവരും. നിൎലിംഗത്തിനു ചിലപ്പോൾ ഗുണനാമവും ചിലപ്പോൾ പുല്ലിംഗവും കൊള്ളിക്കപ്പടുന്നു: ദൃ-ന്തം; 'മുടന്തൻ-മുടന്തി;മുടന്ത. പൊണ്ണൻ-പൊണ്ണി: പൊണ്ണൻ' പുല്ലിംഗത്തിലെ യൻ എന്നതു സ്ത്രീലിംഗത്തിൽ ച്ചി എന്നാകും. ദൃ-ന്തം; 'മടിയൻ-മടിച്ചി; കൊതിയൻ-കൊതിച്ചി. സ്ത്രീലിഗത്തിൽ അവൾ എന്നു വരുന്നവക്കു നിൎലിംഗത്തിൽ അതു എന്നാകും, ദൃ-ന്തം; 'വലിയവൻ-വലിയവൾ-വലിയതു'.

൧൩0. സംസ്കൃതത്തിലെ ഗുണികൾക്കു പുല്ലിംഗത്തിൽ അൻ എന്നു വരുമ്പോൾ സ്ത്രീലിംഗത്തിൽ എന്നും നിൎലിഗത്തിൽ [ 76 ] അം എന്നും ആകും :ദൃ-ന്തം;'സാരൻ-സാര-സാരം;പ്രാപൂൻ-പ്രാപൂ-പ്രാപ്തം;ദുഷ്ടൻ-ദുഷ്ട-ദുഷ്ടം.'

൧൩൧.സംസ്കൃതത്തിലെ രൂഢി നാമങ്ങളുടെ പുല്ലിംഗത്തിൽ വരുന്ന അൻ എന്നതു സ്ത്രീലിംഗത്തിൽ എന്നാകും:ദൃ-ന്തം;'ദേവൻ-ദേവി;കാലൻ-കാലി; ഭയക്കാരൻ-ഭയക്കാരി:ചിലതിനു മലയാംരീതിപ്രകാരം ത്തി എന്നും വരും :ദൃ-ന്തം;'അനുജൻ-അനുജത്തി;കേപക്കാരൻ-കേപക്കാരി-കേപക്കാരത്തി.'

൧൩൨.സംസ്കൃതത്തിലെ ചില വസ്തു നാമങ്ങളുടെ പുല്ലിംഗത്തിലെ. അൻ എന്നതു പുല്ലിംഗാർത്ഥത്തിന്റെ ഭാര്യയെന്നു പൊരുൾ വരുന്നതിനു സ്ത്രീലിംഗത്തിൽ ആനി എന്നാകും :ദൃ-ന്തം;'ഭവൻ[ശിവൻ]-ഭവാനി[ശിവന്റെ ഭാര്യയായ പാർവതി]: ഇന്ദ്രൻ-ഇന്ദ്രാണി[ഇന്ദ്രന്റെ ഭാര്യ] ആചാര്യൻ ആചാര്യാണി [ആചാര്യന്റെ ഭാര്യ] ആചാര്യ [ആചാര്യസ്ഥാനം നടത്തുന്നവൾ]'

൧൩൩.സംസ്കൃതത്തിലെ ഗുണികൾക്കു പുല്ലിംഗത്തിൽ ആൻ എന്നു വന്നാൽ സ്ത്രീലിംഗത്തിൽ അതി എന്നും നിർലിംഗത്തിൽ അത്തു എന്നും വരും.,ദൃ-ന്തം;'ധനവാൻ -ധനവതി ധനവത്തു;ഭാഗ്യവാൻ-ഭാഗ്യവതി-ഭാഗ്യവൽ; നീതിമാൻ-നീതിമതി-നീതിമത്തു.നടപ്പുഭാഷയിൽ സ്ത്രീലിംഗത്തിലെ അതി എന്നും ആൾ എന്ന ആക്കി 'ധനവാൾ,ഭാഗ്യവാൾ,നീതിമാൾ'എന്നിങ്ങനേ പറയുന്നതു അവശബ്ദം ആകുന്നു എന്നു തോന്നുന്നു.

൧൩‌൪ സംസ്കൃത നാമങ്ങളിൽ വരുന്ന ആപു എന്ന പുല്ലിംഗാന്തം സ്ത്രീലിംഗത്തിൽ രി എന്നാകും :ദൃ-ന്തം; കൎത്താവു-കൎത്തി;ദാതാവു-ദാത്രി.പിന്നെ മററും പല വിധത്തിലും പുലിംഗത്തിൽനിന്നു സ്ത്രീലിംഗമുണ്ടാകും :ദൃ-ന്തം; രാ ജാവു-രാജ്ഞി;വിദ്വാൻ-വിദുഷി.

മൂന്നാം സർഗ്ഗം--സംഖ്യ.

തിരുത്തുക

൧൩൫. സംഖ്യ എന്നതു സാധാരണ പദത്തിൽ ഒരു വസ്തുവോ ഒന്നിൽ അധികമോ അടങ്ങിയിരിക്കുന്നു എന്ന കാണിക്കുന്നതിന്നു നാമങ്ങൾക്കു ഉണ്ടാകുന്ന രൂപഭേദമാകുന്നു. എന്തെന്നാൽ വർഗ്ഗത്തിൽ ഒന്നിനെ കുറിച്ചു പറയപ്പടുംപോൾ ഏകസംഖ്യ പ്രയോഗിക്കപ്പടെണം: ദൃ-ന്തം;'മനുഷ്യൻ , പശു, മരം,' വർഗ്ഗത്തിൽ അടങ്ങിയിരികികുന്ന വസ്തുക്കളിൽ എന്നിൽ ഓധികത്തെ കുറിച്ചു പറയപ്പടുംപോൾ ബഹു സംഖ്യ [ 77 ] പ്രയോഗിക്കപ്പടെണം  : ദൃ-ന്തം; 'മനുഷ്യർ;പശുക്കൾ; മരങ്ങൾ.' സംഖ്യെക്കു നേപ്പായിട്ടു പറയുന്നതു വചനം എന്നാകുന്നു.

൧൩൬. നാമങ്ങളിൽ സംഖ്യ ഭേദംവരുന്നതിന്നുള്ള കാരണം അവയിൽ മിക്കതും ഒരു പദത്തിൽ പല പൊരുളുകൾ അടങ്ങുന്ന വൎഗ്ഗനാമങ്ങളും സൎവനാമങ്ങളും ആയിരിക്കുന്നതാകുന്നു. ഭാഷയിലേ നാമങ്ങൾ എല്ലാം ഏകനാമങ്ങൾ ആയി ഒററ വസ്തുക്കൾക്കു മാത്രം പേരായിരുന്നാൽ ബഹുസംഖ്യ കൊണ്ടു ആവശ്യം വരികയില്ല. എന്തെന്നാൽ അപ്പോൾ ഒരു വൎഗ്ഗനാമംകൊണ്ടു സാധിക്കുന്ന കാൎ‌യ്യം വൎഗ്ഗത്തിൽ അടങ്ങിയിരിക്കുന്ന ഓരോരോ വസ്തുക്കളുടെ പേർ വെവ്വേറേ പറഞ്ഞു സാധിക്കേണ്ടി വരുന്നതാകയാൽ ഏകസംഖ്യകൊണ്ടേ പ്രയോഗം വരു. എന്തെന്നൽ ഗ്രഹം എന്ന വൎഗ്ഗനാമവും അതിന്റെ ബഹു സംഖ്യയാകുന്ന 'ഗ്രഹങ്ങൾ എന്ന രൂപഭേദവും ഇല്ലാത്താൽ 'ഗ്രഹങ്ങൾ ആദിത്യനെച്ചുററുന്നു' എന്നതിന്നു പകരം 'ബുധൻ, ശുക്രൻ, ഭുമി, ചന്ദ്രൻ, ചൊവ്വാ, വ്യാഴം, ശനി' എന്നവ ആദിത്യനെച്ചുററുന്നു എന്നു പറയേണ്ടിവരും. എന്നാൽ ഇതു എത്രയും ശമ്മലയാകയാൽ ബഹുസംഖ്യ ആവശ്യമാകുന്നു എന്നു കാണാം.

൧൩൭ . സംസ്കൃതം,ഹെബ്രായി,യാവനായി മുതലായിട്ടു ചില ഭാഷകളിൽ ഏക സംഖ്യയും ബഹു സംഖ്യയും കൂടാതെ രണ്ടിനെക്കുറിച്ചു പറയുന്നതിന്നു ദ്വിസംഖ്യ എന്ന ഒരു രൂപഭേദവുമുണ്ടു.എന്നാൽ അതു ഭാഷയുടെ പൂൎണ്ണതെക്കു ആവശ്യമല്ലെങ്കിലും മറെറല്ലാ സംഖ്യയിലും രണ്ടിനെയൊ ഇരട്ടയെയൊ കുറിച്ചു പറയുന്നതിന്നു നമുക്കു കാൎ‌യ്യമുള്ളതാകയാൽ ആയതു വളരെ എളുപ്പത്തിന്നു ഇടവരുത്തുന്നതാകുന്നു.

൧൩൮. ബഹുസംഖ്യയിൽ വരാത്ത ചില നാമങ്ങൾ ഉണ്ടു. ആയവ ഏകനാമങ്ങളും ഗുണനാമങ്ങളും കൂടാതെ എണ്ണപ്പടുന്നതിന്നു പകരം അളക്കപ്പടുകയോ തൂക്കി ഇട പിടിക്കപ്പടുകയോ ചെയ്യുന്ന വസ്തുക്കളാകുന്നു:ദൃന്തം; 'കേശവൻ,ശൂദ്ധത,ചാമ,വെള്ളി.'

൧൩൯. ഇങ്ങനെയുള്ള വസ്തുക്കളിൽ പലതരങ്ങൾ ഉണ്ടായിരുന്നാൽ ആ തരങ്ങളെ സംബന്ധിച്ചു പറയുമ്പോൾ ബഹു സംഖ്യ പ്രയോഗിക്കപ്പടും :ദൃ__ന്തം,'മുളകുകൾ' എന്നു പറഞ്ഞാൽ [ 78 ] 'കൊടിമുളക, ചീനമുളകു, വത്തൽമുളകു' എന്നിങ്ങനെ മുളകിൽ പലതരമുണ്ടെന്നു കാണിക്കുന്നു. അങ്ങനെ തന്നെ 'ശുദ്ധതകൾ' എന്നതിന്നു 'ഹൃദയശുദ്ധത, ദേഹശുദ്ധത' ഏന്നിങ്ങനെ ശുദ്ധതെക്കു തരവ്യത്യാസം ഉണ്ടെന്നു അൎത്ഥം വരുന്നു. പിന്നയും പൊരുളിന്റെ ഭാവഭേദം ഹേതുവായിട്ടു ഇങ്ങനെയുള്ള മൊഴികൾക്കു ബഹു സംഖ്യ വരികയുണ്ടു : ദൃ__ന്തം ; 'പണവിടക്ക പതിന്നാലുനെല്ലുകൾ വേണം' എന്നു പറയുന്നതിൽ 'നെല്ലുകൾ' എന്നതിന്നു നെൽമണികൾ എന്നൎത്ഥമാകുന്നു. അങ്ങനെ തന്നെ 'ദുഷ്ടതകൾ' എന്നതിന്നു ദുഷ്ടപ്രവൃത്തികൾ എന്നും 'വെള്ളങ്ങൾ' എന്നതിന്നു വെള്ളത്തിന്റെ കൂട്ടങ്ങളോ പൊക്കങ്ങളോ എന്നും അൎത്ഥം വരും. ഏക നാമങ്ങൾക്കു വൎഗ്ഗനാമത്തിന്റെ അൎത്ഥത്തിൽ പ്രയോഗം വരുംപോഴും ബഹു സംഖ്യയുണ്ടു : ദൃ__ന്തം ; 'ഭീമന്മാർ, രാമന്മാർ

൧൪ം. ദാരങ്ങൾ, അപ്പുകൾ, എന്നവ മുതലായിട്ടു ചില പദങ്ങൾ ബഹു സംഖ്യയിൽ മാത്രമേ വരുന്നുള്ളു; എങ്കിലും അൎത്ഥത്തിൽ ഏക സംഖ്യയാകുന്നു.

൧൪൧. മലയാഴ്മയിൽ ബഹു സംഖ്യ കൾ, മാർ, അർ എന്നുള്ള അന്തങ്ങളെക്കൊണ്ടു അറിയപ്പടുന്നു. അവയിൽ കൾ, എന്നതു മൂന്നു ലിംഗത്തിലും മാർ, അർ എന്നവ ജീവനുള്ളവയെ സംബന്ധിച്ചും വരും. അർ എന്നതു പുല്ലിംഗത്തിൽ മാത്രവും വരുന്നതാകുന്നു: ദൃ__ന്തം; 'ശത്രു - ശത്രുക്കൾ ; കഴുവൻ-കഴുവന്മാർ ; കള്ളൻ-കള്ളന്മാർ-കള്ളർ.

൧൪൨. നിലിംഗനാമങ്ങൾക്കു ഒക്കയും അവയുടെ അന്തം ഏതായിരുന്നാലും ബഹു സംഖ്യയ്ക്കു കൾ എന്ന പ്രത്യയം ചേരും: ദൃ__ന്തം ; 'നന്മ-നന്മകൾ; കടുവാ- കടുവാകൾ ; തടി -തടികൾ ; ആടു -ആടുകൾ ; മീൻ-മീൻകൾ മീനു-മീനുകൾ ; മരം -മരങ്ങൾ ;വേട്ടാളൻ-വേട്ടാളങ്ങൾ.' [ 79 ] ൧൪൩. അൎദ്ധാച്ചു സന്ധിക്കായിട്ടു ൬൯-ആം സൂത്രപ്രകാരം ഉകാരമാകുന്നു. ദൃ-ന്തം, വീടു-വീടുകൾ, കാലു-കാലുകൾ. എക സംഖ്യ കാരത്തിൽ അവസാനിക്കുമ്പോൾ അതും കൾ എന്ന പ്രത്യയവും കൂടെ സന്ധിമുറെക്കു ചേൎന്നു ൯-ാം ലക്കപ്രകാരം ങ്ങൾ എന്നു ആയി തിരിയും: ദൃഷ്ടാന്തം; മരം-മരങ്ങൾ, വൃണം-വൃണങ്ങൾ, ണ, ന, ര, ല, ള, എന്ന അക്ഷരങ്ങൾ എക സംഖ്യയിൽ അൎദ്ധാക്ഷരങ്ങളായിട്ടും അൎദ്ധാച്ചോടു കൂടിയും വരുന്നതാകയാൽ ചില പദങ്ങളിൽ മാറ്റം കൂടാതെയും മിക്കതിലും അൎദ്ധാച്ചു കാരമായിട്ടു തിരിഞ്ഞു കൾ എന്ന പ്രത്യയത്തോടു ചേരും. ദൃ-ന്തം, മീൻ-മീൻകൾ, മീനു-മീനുകൾ, ചരൽ-ചരൽകൾ, ചരലു-ചരലുകൾ, കൺ-കൺകൾ, കണ്ണു-കണ്ണുകൾ.

൧൪൪. നിൎലിംഗ നാമങ്ങളിൽ കാരാന്തത്തിനു മുൻപു, ആ, ഉ, ഊ, എന്ന അച്ചുകൾ വന്നാൽ കൾ എന്നതു ചേരുന്നതിന്നു, അൎദ്ധാച്ചു ഉകാരമാകുന്നതിനു പകരം കാരം പിന്നത്തേ ഹല്ലിലോട്ടുലയിച്ചിട്ടു അതിരിട്ടിക്കയാകുന്നു അധിക നടപ്പൂ. ദൃ-ന്തം; കിടാവു-കിടാവുകൾ-കിടാക്കൾ. പൂവു-പൂവുകൾ-പൂക്കൾ. കാരാന്തത്തിൻറെ മുൻപിൽ ഉ, ഊ എന്നവ നിന്നാൽ കാരം ഇല്ലാതെയും ഏക സംഖ്യ വരുമെങ്കിലും ബഹുസംഖ്യ കാരം ഉള്ളതുപോലെ തന്നെ എല്ലായ്പൊഴും ഇരിക്കും. ദൃ-ന്തം; ശത്രു-ശത്രുവു-ശത്രുക്കൾ, പൂ-പൂവു-പൂക്കൾ

൧൪൫. അൻ എന്ന അന്തത്തിലെ നാമങ്ങൾക്കു അൻ എന്നതു മാറി അർ എന്നതു വരികയും അതിരിക്കെ മാർ എന്നതു ചേരുകയും രണ്ടും ഉണ്ടു. ദൃ-ന്തം; കള്ളൻ-കള്ളർ-കള്ളന്മാർ, ഭോഷൻ-ഭോഷർ-ഭോഷന്മാർ,

൧൪൬. ഏകനാമങ്ങളിലും മറ്റും മുൻപിലത്തേ രൂപം ബഹുമാനകരമായിട്ടു ഏക സംഖ്യാൎത്ഥത്തിൽ പ്രയോഗിക്കപ്പെടുന്നു. ദൃ-ന്തം, നാരായണർ, പണിക്കർ. അൻ എന്ന അന്തത്തിൽ ഏതാനും നിൎലിംഗനാമങ്ങൾ ഉള്ളതിൽ ജീവജന്തുക്കളെ സ്സംബന്ധിച്ചവെക്കു ബഹുസംഖ്യയിൽ മാർ എന്നും വരും. ദൃ-ന്തം; കഴുവൻ-കഴുവന്മാർ, കാടൻ-കാടന്മാർ. നിൎജ്ജീവാൎത്ഥങ്ങൾക്കു അൻ എന്നതു അങ്ങൾ ഏന്നു മാറുകേയുള്ളു. ദൃ-ന്തം; ജീവൻ-ജീവങ്ങൾ, പ്രാണൻ-പ്രാണങ്ങൾ, ആദിത്യചന്ദ്രന്മാർ എന്നു വരുന്നതു അവ ദേവന്മാരായി സജീവാൎത്ഥങ്ങളെന്നുള്ള വിശ്വാസത്തിൽ നിന്നാകുന്നു. [ 80 ] ൧൪൭. പുല്ലിംഗനാമത്തിന്റെ അന്തം ആൻ എന്നു ആയിരുന്നാൽ ബഹു സംഖ്യയിൽ മാർ എന്നതു കൂടും : ദൃ-ന്തം; 'വിദ്വാൻ-വിദ്വാന്മാർ; പതിയാൻ-പതിയാന്മാർ.'

൧൪൮. ചില നാമങ്ങളിൽ ആൻ എന്ന അന്തം ബഹുസംഖ്യയിൽ ആർ എന്നാകും: ദൃ-ന്തം; കണിയാൻ - കണിയാർ, തട്ടാൻ-തട്ടാർ, ഈ രൂപം പ്രയോഗിക്കപ്പെടുന്നതു ബഹുമാനകരമായിട്ടു ഏക സംഖ്യാൎത്ഥത്തിൽ അത്രേ. ആൻ എന്ന അന്തകത്തിൽ ഏതാനും നിൎലിംഗനാമം ഉള്ളതിൽ ജീവജന്തുക്കളേ സംബന്ധിച്ചവെക്കു ആന്മാർ എന്നും അല്ലാത്തവെക്കു ആങ്ങൾ എന്നും ബഹു സംഖ്യയിൽ മാറും. ദൃ-ന്തം; അണ്ണാൻ-അണ്ണാന്മാർ, തൊണ്ണാൻ - തൊണ്ണാങ്ങൾ. എന്നാൽ അൻ ആൻ എന്ന അന്തങ്ങളിലേ നിൎലിംഗനാമങ്ങൾക്കു ബഹുസംഖ്യരൂപം വരിക ഏറെ നടപ്പില്ല.

൧൪൯. സലിംഗനാമങ്ങൾക്കു ഏക സംഖ്യ കാരാന്തമായിരുന്നാൻ ബഹു സംഖ്യയിൽ ആയ്തു നീങ്ങീട്ടു ക്കൾ എന്നു വരുന്നതു കൂടാതെ ക്കന്മാർ എന്നും വരും. ദൃ-ന്തം; 'പിതാവു-പിതാക്കൾ-പിതാക്കന്മാർ; ഗുരുവു-ഗുരുക്കൾഗുരുക്കന്മാർ.'

൧൫൦. കാരാന്തം നാമം പുല്ലിംഗാൎത്ഥമോ സ്ത്രീലിംഗാൎത്ഥമോ രണ്ടിൽ ഒന്നായിരിക്കുംപോൾ രണ്ടാമത്തെ രൂപത്തിൽ ആകുന്നു ബഹു സംഖ്യ സാമാന്യമായിട്ടു വരുന്നതു. ദൃ-ന്തം; പിതാക്കന്മാർ, മാതാക്കന്മാർ. മുമ്പിലത്തെ രൂപം ബഹുമാനകരമായിട്ടു ഏക സംഖ്യയ്ക്കു പ്രയൊഗിക്കപ്പെടും. ദൃ-ന്തം; ഗുരുക്കൾ, തമ്പുരാക്കൾ. വകാരാന്തം ദ്വിൎല്ലിംഗാൎത്ഥമായിട്ടും സ്ത്രീലിംഗാൎത്ഥമായിട്ടും ഇരിക്കുമ്പോൾ ബഹു സംഖ്യയിൽ മുൻപിലത്തെ രൂപമേ വരു. ദൃ-ന്തം; ബന്ധുക്കൾ, ശത്രുക്കൾ. ക്കന്മാർ എന്ന രൂപം കൾ, മാർ എന്ന രണ്ടു രൂപവും കൂടെച്ചേൎന്നുണ്ടാകുന്നതാകയാൽ ആയ്തു ഇരട്ടിപ്പടി ബഹു സംഖ്യയാകുന്നു. ബഹു സംഖ്യരൂപം ആവൎത്തിക്കപ്പെടുക മലയാം ഭാഷയുടെ ലക്ഷണത്തിനു ചേരുന്നതു തന്നെ. ദൃ-ന്തം; അവൻ-അവർ-അവൎകൾ, തമ്പു [ 81 ] രാൻ-തമ്പുരാക്കൾ-തമ്പുരാക്കന്മാർ, പെൺ-പെങ്ങൾ-പെങ്ങന്മാർ, ആൺ-ആങ്ങള-ആങ്ങളമാർ.

൧൫൧. സലിംഗനാമങ്ങളുടെ ഏക സംഖ്യ അ, ഇ, എന്ന അച്ചുകളിൽ എങ്കിലും അർദ്ധാച്ചിൽ എങ്കിലും അന്തമായാൽ കൾ, മാർ, എന്നവയിൽ ഏതു രൂപവും ചേരും. അർദ്ധാച്ചിന്റെ പിന്നാലെ മാർ എന്നതു കൂടുന്നതിന്നു മുമ്പെ അൻ എന്നതു ഇടയിൽ വരും. ദൃ-ന്തം; പിള്ള-പിള്ളകൾ-പിള്ളമാർ, അച്ചി-അച്ചികൾ-അച്ചിമാർ. ഭിഷക്കു-ഭിഷക്കുകൾ-ഭിഷക്കന്മാർ.

൧൫൨. ഈ രണ്ടു രൂപങ്ങളിൽ ഏതെങ്കിലും മനസ്സുപോലെ പൊരുൾ ഭേദം കൂടാതെ പ്രയോഗിക്കപ്പടാം. എന്നാൽ രണ്ടാമത്തെ രൂപം ബഹുമാനകരം കൂടെ ആകയാൽ ആയ്തീന്നു പ്രയോഗം വരുന്നതു ആചാരവാക്കിൽ ആകുന്നു. പിന്നെയും അതു അപമാനാൎത്ഥനാമങ്ങളോടു ചേരുന്നതല്ലായ്കയാൽ കള്ളിമാർ, ദുഷ്ടന്മാർ എന്നിങ്ങനെ പറഞ്ഞുകൂടാ.

൧൫൩. ചില നാമങ്ങളിൽ ബഹു സംഖ്യ മുറ വിട്ടുവരുന്നുണ്ടു: ദൃ-ന്തം; മകൻ- മക്കൾ, മകൾ-മക്കൾ, പൈതൽ-പൈതങ്ങൾ, കാൎ‌യ്യക്കാരൻ-കാൎ‌യ്യക്കാരന്മാർ, അവൾ-അവർ.

൧൫൪. ഏകസംഖ്യ വൎഗ്ഗത്തോടു അടച്ചുചേരുന്ന കാൎ‌യ്യങ്ങൾ പറയുന്നതിൽ പ്രയോഗിക്കപ്പെടുന്നു. ദൃ-ന്തം; 'സ്ത്രീ ബലഹീനപാത്രമാകുന്നു', 'മനുഷ്യൻ പാപിയാകുന്നു'. 'മാപ്പിളെക്കു കഠിനമില്ല'. 'ദുഷ്യന്റെ വാക്കു കേട്ടാൽ നാശം വരും'. ഒരു വസ്തുവിന്നെക്കുറിച്ചു ഇന്നതെന്നു നിശ്ചയിച്ചു പറയുമ്പോഴും ഏക സംഖ്യ വരും. ദൃ-ന്തം; 'രാജാവു കല്പിച്ചു'. 'ചെറുക്കനെ വിളിക്കു'. 'കുപ്പി കൊണ്ടുവരിക'. ഒരു വസ്തുവിനെക്കുറിച്ചു ഇന്നതെന്നു നിശ്ചയിക്കാതെ സാമാന്യമായിട്ടു പറയുമ്പോൾ ഒരു എന്നതു വിശേഷകമായിട്ടു മുൻ ചേരും. ദൃ-ന്തം; 'ഒരു ലേസ്സു കൊണ്ടുവാ', 'ഒരു വൈദ്യൻ നിശ്ചയിച്ചതു'. [ 82 ] ൧൫൫. കൂട്ടത്തെ അടെച്ചു പറയുന്നതിലും പല വസ്തുതകളെ ഇന്നവയെന്നു നിശ്ചയിച്ചു പ്രത്യേകം പറയുന്നതിലും ഇന്നവയെന്നു നിശ്ചയിക്കാതെ സമാന്ന്യമായിട്ടു പറയുന്നതിലും ബഹു സംഖ്യ കൊള്ളിക്കപ്പെടുന്നു : ദൃ_ന്തം, 'മനുഷ്യർ പാപികളാകുന്നു : ജഡിജിമാരെക്കണ്ടു പറഞ്ഞു : മനുഷ്യരെയും മൃഗങ്ങളെയും അവർ വാളുകൊണ്ടു കൊന്നു, ആളുകൾ വരുന്നുണ്ടു.'

൧൫൬. സലിംഗനാമങ്ങളിൽ ബഹുമാനത്തിനു വേണ്ടി ബഹുസംഖ്യ ഏക സംഖ്യയായിട്ടു പ്രയോഗിക്കപ്പെടും : ദൃ_ന്തം, 'നാരായണർ പണിക്കർ, ആഴാഞ്ചേരിൽ തമ്പുരാക്കൾ‌, ഗുരുക്കൾ അച്ചൻ.' എന്നാൽ ബഹുമാനകരമായിട്ടുള്ള പ്രയോഗിക്കപ്പെടുമെന്നു മുൻമ്പിൽ കാണിച്ച രൂപങ്ങളേ അധികമായിട്ടിങ്ങനെ വരുന്നുള്ളു. ഏക സംഖ്യയ്ക്കുപകരം ബഹുസംഖ്യ ബഹുമാനകരമായിട്ടു പ്രയോഗിക്ക പല ഭാഷകളിലും നടപ്പുള്ളതാകുന്നു. എന്തെന്നാൽ ബഹുത്വം ആളുകൾ കൂടുമ്പോൾ അവർ തമ്മിൽ ഒരുമെക്കും ആലോചനെക്കും ഇടയുള്ളതാക്കുന്നു. 'ഒരുമ ബലമാകുന്നു എന്നും ആലോചനക്കാരുടെ സംഘത്തിൽ രക്ഷയുണ്ടു' എന്നും ഉള്ള സുഭാഷിതത്തിൻ പ്രാകാരം ബഹുത്വം ശക്തിയെക്കുറിച്ചും ബുദ്ധിയെക്കുറിച്ചും മനസ്സിൽവിചാരമുണ്ടാക്കുന്നതും ശക്തിയും ബുദ്ധിയുമുള്ള ആളുകളോടു നമുക്കു സ്വഭാവേ ബഹുമാനം തോന്നുതും ആകെയാൽ ബഹുസംഖ്യരൂപം ബഹുമാനകരമായിട്ടു തീൎന്നിരിക്കുന്നു.

൧൫൭. നിൎലിംഗ നാമങ്ങളിൽ ഏകസംഖ്യ ബഹുസംഖ്യയ്ക്കായിട്ടു കൊള്ളിക്കപ്പെടുക നടപ്പാകുന്നു. :ദൃ_ന്തം; 'രണ്ടു കണ്ണു, നാലു പശുവു.

൧൫൮. ജീവനില്ലാത്ത വസ്തുക്കളെ സ്സംബന്ധിച്ചു ബഹുസംഖ്യയ്ക്കുപകരം ഏക സംഖ്യ പ്രയോഗിക്ക പല ഭാഷകളിലും നടപ്പുണ്ടു. മലയാഴ്മയിൽ അതു സാധാരണമായിരിക്കുന്നു. വസ്തുക്കളുടെ സംഖ്യകൂട്ടി പറയുമ്പോൽ ബഹുസംഖ്യ പ്രയോഗിക്കുക ഈ ഭാഷയിൽ തീരെയില്ലെന്നുതന്നെ പറയാം ദൃ_ന്തം; 'രണ്ടു കൈ' എന്നല്ലാതെ 'രണ്ടു കൈകൾ' എന്നു വരുന്നില്ല. നിൎലിംഗ നാം ജീവജന്തുക്കളെ സംബന്ധിച്ചായിരുന്നാൽ , പറയുന്നവന്റെ മനസ്സുപോലെ ഏകസംഖ്യ എങ്കിലും ബഹുസംഖ്യ എങ്കിലും പ്രയോഗിക്കാം. ദൃ_ന്തം; 'മൂന്നാടു, നാലുപശുക്കൾ.' എന്നാൽ നിൎലിംഗം സലിംഗത്തിനായിട്ടു എടുത്തുപറയപ്പെടുമ്പോൾ ബഹു സംഖ്യാൎത്ഥത്തിന്നു ബഹുസംഖ്യ രൂപം തന്നെ വേണം. [ 83 ] ദൃ_ന്തം; 'അവർ കഴുതകൾ ആകുന്നു. ആ ചപ്പുകളെക്കൊണ്ടു ഒരുപാകരവുമില്ല.'

൧൫൯. അൎത്ഥത്തിന്നൊക്കുന്ന നാമങ്ങൾ ലിംഗത്തിലും സംഖ്യയിലും ഒത്തിരിക്കണം.; ദൃ_ന്തം; ബുദ്ധിമാന്മാമാർ ശക്തിമാന്മാരാകുന്നു, ഒരു സ്ത്രീയെ നോക്കി അവൻ അവളോടു പറഞ്ഞു, ഞാൻ ഒരു പശുവിനെ വാങ്ങിച്ചാറെ അതിനു പാലില്ല.'

൧൬൦. ഗണനാമങ്ങൾ പല വസ്തുതകൾ കൂടി ഉണ്ടാകുന്നവയാകകൊണ്ടു ഏക സംഖ്യയിൽ ബഹുസംഖ്യയുടെ അൎത്ഥം വരുന്നതും അല്ലാതെ അവ സലിംഗാൎത്ഥങ്ങളെ സംബന്ധിച്ചവ ആയിരുന്നാലും നിൎലിംഗങ്ങളായത്രേ വിചാരിക്കപ്പെടുന്നതു : ദൃ_ന്തം; 'കണ്ടാലും ഒരു വലിയ സൈന്ന്യം; എന്നാലതു തോറ്റുപോകും.' ഗണത്തിൽ ഉൾപ്പെട്ട വസ്തുതകളേ സംബന്ധിച്ചായിട്ടു അൎത്ഥയോഗ്യം പോലേ ലിംഗത്തിന്നും സംഖ്യയ്ക്കും ഭേദം വരുത്തിയും പറകയുണ്ടു : ദൃ_ന്തം; 'മഹാരാജാവിന്റെ സൈന്ന്യമേ നിങ്ങൾ ധൈൎ‌യ്യമായിരിപ്പിൻ, മലയാളത്തിൽ ശൂദ്രർ ഉയൎന്ന ജാതി ആകുന്നു.' ഇവിടെ 'ജാതികൾ' എന്നു പറഞ്ഞാൽ ശൂദ്രരിൽ പല ജാതികൾ ഉണ്ടെന്നു അൎത്ഥംവരും. ഗണനാമത്തോടു കാരൻ എന്നതു ചേൎത്താൽപിന്നെ അതു ഗണനാമം അല്ല : ദൃ_ന്തം; 'സമൂഹക്കാരൻ-സമൂഹക്കാർ' എന്ന വെക്കു-സമൂഹം മുഴുവനെന്നല്ല, സമൂഹത്തിൽ ഉൾപ്പെട്ട ആളുകൾ എന്നത്രേ അൎത്ഥം വരുന്നതു. ഒറ്റയായിട്ടു സംബന്ധിക്കുന്ന പൊരുളുകളെപ്പറ്റി ബഹു സംഖ്യയുടെ പിന്നാലെ ഏക സംഖ്യയും ബഹുസംഖ്യയും രണ്ടുമിരിക്കും: ദൃ_ന്തം, ' അവരുടെ മനസ്സു ക്ഷീണിച്ചുപോയി. നിങ്ങളുടെ ആത്മാക്കളെ നഷ്ട്പ്പെടുത്തരുതു. എന്നാൽ സംബന്ധിക്കുന്നപൊരുൾകൾ സലിംഗാൎത്ഥങ്ങളാകയാൽ ബഹു സംഖ്യ തന്നെവേണം. ദൃ_ന്തം; ഭൎത്താക്കന്മാരേ നിങ്ങളുടെ ഭാൎ‌യ്യമാരെ സ്നേഹിപ്പിൻ.

നാലാം സൎഗ്ഗം_വിഭക്തി.

തിരുത്തുക

൧൬൧. വാക്യത്തിൽ മറ്റുമുള്ള പദങ്ങളോടു ഒരു നാമത്തിന്നുള്ള സംബന്ധം കാണിക്കുന്ന [ 84 ] തിന്നു വേണ്ടി അതിനുണ്ടാകുന്ന രൂപഭേദത്തിന്നു വിഭക്തിയെന്നു പേരാകുന്നു.

     ൧൬൨. നാം ഇന്ദ്രിയങ്ങളെക്കൊണ്ടു ഓരോരോ വസ്തുക്കളെ ഗ്രഹിക്കുന്നതു അവ ഒറ്റയായി, ശേഷം വസ്തുക്കളിൽനിന്നു വേർപട്ടിരിക്കുന്ന പ്രകാരത്തിൽതന്നെയല്ല,  മറ്റുള്ള വസ്തുകളോടു സംബന്ധമായിട്ടുള്ളവയായിട്ടും ചിലഗുണങ്ങൾക്കു ഉടയവയായിട്ടും ചില ഗുണങ്ങളിൽ വികാരപ്പട്ടവയായിട്ടും കൂടെ ആകുന്നു : ദൃ_ന്തം; 

ഒരു വസ്തുതനിയായിരിക്കുന്ന പ്രകാരത്തിൽ വിചാരിക്കപ്പടുംപോൾ അതു വിഭക്തി രൂപം കൂടാതെ പ്രകൃതി രൂപത്തിൽ ആകുന്നു. അതു ഒരു ക്രിയെക്കു കൎത്താവായിരിക്കുംമ്പോൾ പ്രഥമയിലും കൎമമായി വരുംപോൾ ദ്വിതീയയിലും ആകുന്നു. ഇങ്ങനെയുള്ള സംബന്ധഭേദങ്ങളെ കാണിക്കുന്നതിന്നു വല്ലതും ഒരു വഴി ആവശ്യമാകുന്നു. ആല്ലാ‌ഞ്ഞാൽ നാം പറയുന്നതു തരിച്ചറിയപ്പടുകയില്ല : ദൃ_ന്തം; 'പിതാവു പുത്രനെ സ്നേഹിച്ചു' എന്നുള്ളതിനു 'പിതാവു പുത്രൻ സ്നേഹിച്ചു' എന്നു പറഞ്ഞാൽ 'സ്നേഹിക്ക' എന്നതിന്റെ കൎത്താവു ഏതെന്നും കൎമ്മം ഏതെന്നും വിവരമില്ലായിരിക്കും. ഇങ്ങനെയുള്ള വിവരക്കേടു ഭാഷയിൽ വരാതിരിക്കുന്നതിന്നു മൂന്നു സംപ്രദായം നടപ്പായിരിക്കുന്നു.ഒന്നാവതു നാമങ്ങളുടെ പ്രകൃതിയിൽ മാറ്റം വരുത്തുന്നതാകുന്നു: ദൃ_ന്തം; 'പിതാവു പുത്രനെ സ്നേഹിക്കുന്നു.' രണ്ടാവതു നാമങ്ങളിൽ നിലഭേദം വരുത്തുന്നതാകുന്നു : ദൃ_ന്തം; 'പൂച്ച മീൻ പിടിച്ചു.' ഇവിടെ 'മീൻ' എന്നതു ആദിയിൽനിന്നു എങ്കിൽ അതു കൎമ്മത്തിന്നു പകരം കൎത്താവായിരുന്നേനെ. മൂന്നാവതു അവ്യയമെന്നു പെരായിട്ടു ചില പദങ്ങളേ ഇടയിൽ വരുത്തുന്നതാകുന്നു : ദൃ_ന്തം; 'ഞാൻ ആലപ്പുഴെ നിന്നു വരുന്നു' ംരം മൂന്നു വഴിയും എല്ലാഭാഷയിലും കാണ്മാനുണ്ടു. എന്നാൽ ഹെബ്രായി, സുറിയാനി മുതലായ പണ്ടത്തെ ചില ഭാഷകളിലും ഇംഗ്ലീഷു മുതലായിട്ടു ഇപ്പോൾ യൂറോപ്പിൽ നടപ്പുള്ള ചില ഭാഷകളിലും നാമങ്ങൾക്കുനിലഭേദം വരുത്തുകയും അവയുടെ ഇടിയിൽ അവ്യയങ്ങളെച്ചേൎക്കുകയുമാകുന്നു അധിക നടപ്പു. നേരെ മറിച്ചു സംസ്കൃതത്തിലും അതിന്റെ സമശിഖരങ്ങളായ യാവനത്തിലും ലത്തീനീലും ഇന്ദ്യയിലെ പ്രാകൃത ഭാഷകളിലും കൂടെക്കൂടെ വരുന്ന സംബന്ധുങ്ങൾ രൂപ ഭേദം കൊണ്ടു കാണിക്കപ്പടുന്നു. വസ്തുക്കൾക്കു തമ്മിൽ തമ്മിൽ ഉള്ള സംബന്ധങ്ങൾ അനവധിയാകയാൽ അവയെ എല്ലാം രൂപഭേദം കൊണ്ടു കാണിക്കെണമെന്നു വന്നാൽ വിഭക്തികൾ‌ അസംഖ്യമായി പോകും. ആകയാൽ മൊഴികൾക്കു വളരെ രൂപഭേദം വരുന്ന ഭാഷകളിൽതന്നെയും അവ്യയങ്ങൾ വേണ്ടി വന്നിരിക്കുന്നു. എന്നാൽ പ്രധാനമായിട്ടുള്ള സംബന്ധങ്ങളെ അവ്യയങ്ങളെക്കൊണ്ടു കുറിക്കുന്ന [ 85 ] തിനെക്കാൾ രൂപഭേദങ്ങളെക്കൊണ്ടു കാണിക്കുന്നതു തന്നെ നല്ലതാകുന്നു. എന്തെന്നാൽ അതു മുഖാന്തിരം വാചകത്തിന്നു സംക്ഷേപവും ശക്തിയും ഭംഗിയും കൂടുന്നതിന്നിട ഉണ്ടാകുന്നു.

൧൬൩. മലയാഴ്മയിൽ എട്ടു വിഭക്തികൾ ഉണ്ടു.* അവയുടെ നാമങ്ങളെയും രൂപങ്ങളെ

+വിഭക്തികളുടെ സംഖ്യയേയും വിവരങ്ങളെയും കുറിച്ചു ചില തൎക്കങ്ങൾ ഉണ്ടു. ആ തൎക്കം തീൎക്കുന്നതിന്നു വിഭക്തിയെന്ന പദത്തിന്റെ അൎത്ഥം ഇന്നതെന്നു അറിഞ്ഞിരിക്കുന്നതു ആവശ്യമാകുന്നു. എന്തെന്നാൽ ആ പദത്തെ വിഭക്ത്യാൎത്ഥത്തിലും വിഭക്തിരൂപത്തിന്നുമായിട്ടു ഇങ്ങനെ രണ്ടു ഭാവത്തിൽ പ്രയോഗിക്കയുണ്ടു : ദൃ_ന്തം; 'ആചാൎ‌യ്യൻ പൂജകഴിച്ചു.' ഇവിടെ പൂജ ദ്വിതീയയിലെന്നു പറയുമ്പോൾ രൂപം നോക്കിയല്ല അർത്ഥം നോക്കിയാകുന്നു. ദ്വിതീയകൊണ്ട് കാണിക്കപ്പെടുന്ന സംബന്ധത്തിൽ ആ പദം നിൽക്കുന്നതുകൊണ്ടു തന്നെ. എന്നാൽ വിഭക്തികളുടെ സംഖ്യയും വിവരവും നിശ്ചയിക്കുംപോൾ അർത്ഥം തന്നെയല്ല നോക്കേണ്ടുന്നതു, രൂപം കൂടെ നോക്കുവാനുള്ളതാകുന്നു. അർത്ഥം മാത്രം നോക്കിയാൽ ഒരു ഭാഷയിൽ കാണിക്കപ്പെടുന്ന സംബന്ധങ്ങൾ ഒക്കെയും ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ശേഷം എല്ലാ ഭാഷകളിലും കുറിക്കപ്പെടാകുന്നതാകയാൽ എല്ലാ ഭാഷകളിലും വിഭക്തികളുടെ സംഖ്യയും വിവരവും ഒരു പോലായിരിക്കും.പിന്നയും ഒരു ഭാഷയിൽ തന്നെ സമാന സംബന്ധങ്ങൾ പല വിധത്തിൽ പറയപ്പടുന്നു: ദൃ-ന്തം; 'കന്നിയുടെ പുത്രൻ 'എന്നും 'കന്നി പെറ്റ പുത്രൻ'എന്നും ഉള്ള അർത്ഥത്തിൽ ശരിയായിരിക്കുന്നു. എന്നാൽ സംബന്ധം കാണിക്കുന്നതിന്നു നാമങ്ങൾക്കു ഉണ്ടാകുന്ന രൂപഭേദങ്ങൾ ഒക്കയും പ്രത്യേകം ഓരോ വിഭക്തികളാകുന്നു എന്നു വിചാരിക്കേണ്ടുന്നതുമല്ല. എന്തെന്നാൽ പല രൂപങ്ങൾ ഒരു സംബന്ധം തന്നെ കാണിക്കുമ്പോൾ അവ പലവിഭക്തികളായിട്ടല്ല, ഒരു വിഭക്തി ആയിട്ടു തന്നെ വിചാരിക്കപ്പെടുന്നു; ദൃ-ന്തം; ആളിന്നു ആളുക്കു എന്നവ രണ്ടും തമ്മിൽ രൂപഭേദമായിരിക്കുന്നു എങ്കിലും അർത്ഥവ്യത്യാസം ഇല്ലാത്തതുകൊണ്ടു രണ്ടും ചതുർത്ഥിയായിട്ടത്രേ വിചാരിക്കപ്പെടുന്നു. ആകയാൽ അർത്ഥഭേദവും രൂപഭേദവും ഒരുപോലെ ചേരുന്ന പടുതികൾ വിഭക്തി കളാകത്തുള്ളു. ഈ മുറയ്ക്കു നോക്കുമ്പോൾ മലയാഴ്മയിൽ എട്ടു വിഭക്തികൾ വരും. അതിൽ കൂടുകയുമില്ല കുറയുകയുമില്ല. സംസ്കൃതത്തിലെ പ്പഞ്ചമി മലയാഴ്മയിൽ നാമത്തിന്റെ രൂപം മാറിയല്ലാതെ 'നിന്നു' എന്ന അവ്യയം കൊണ്ടു കുറിക്കപ്പെടുന്നതാകയാൽ [ 86 ] യും ദൃഷ്ടാന്തങ്ങളെയും പൊരുൾകളെയും ക്രമപ്രകാരം താഴെ കാണിക്കുന്നു.

പേർ രൂപം ദൃഷ്ടാന്തം പൊരുൾ
പ്രഥമ ------- നദി കൎത്താവ-ചെയ്യുന്നവൻ
ദ്വിതീയ നദിയെ കൎമ്മം-ചെയ്യുന്നകാൎ‌യ്യം
ത്രിതീയ ഓടു നദിയോടു സാഹിത്യം-ചെയ്യുന്നവൻ കൂട്ട
ചതുൎത്ഥി ക്കു നദിക്കു സാദ്ധ്യം-ചെയ്യുന്നതിന്റെ സാദ്ധ്യം
പഞ്ചമി ആൽ നദിയാൽ കാരണം-ചെയ്യുന്നതിനുള്ള ഹേതു
ഷഷ്ടി ടെ നദിയുടെ ആധീനത-കൈവശം
സപ്തമി ഇൽ നദിയിൽ സ്ഥലം-ചെയ്യുന്ന സ്ഥലം
അഷ്ടമി നദിയേ സംബോധനം-വിളി

അതിനെത്തള്ളി അതിന്റെ സ്ഥലത്തു രൂപഭേദംകൊണ്ടു അടയാളപ്പടുന്നതും കാരണത്തെക്കാണിക്കുന്നതും സംസ്കൃതത്തിൽ ത്രിതീയയിൽ ഉൾപ്പെട്ടിരിക്കുന്നതുമായ മറ്റൊരു വിഭക്തി രൂപത്തെ അതിന്നു പകരം കൂട്ടിയിരിക്കുന്നു. ശേഷം സംഗതികളിലൊക്കയും മലയാഴ്മയിലെ വിഭക്തികൾ സംസ്കൃതത്തിലെയും തമിഴിലെയും വിഭക്തികളോടു ഒത്തിരിക്കുന്നു. [ 87 ] ൧൬൪. വിഭക്തി രൂങ്ങൾ പ്രകൃതിയൊടു ചേരുന്നതിൽ പ്രകൃതി അജന്തവും പ്രത്യയം അജാതിയും ആയിരുന്നാൽ സന്ധിക്കുവേണ്ടി ൫൩ാം ലക്കത്തിൻ പ്രകാരം ഇടയിൽ കാരം വരും. ദൃ-ന്തം; നദി-നദിയെ-നദിയിൽ-നദിയൊടു-നദിയുടെ. ഹലന്തത്തോടു മാറ്റം കൂടാതെ ചേരും. ദൃ-ന്തം; 'ആർ-ആൎക്കു, അവൾ-അവൾക്കു, കാൽ-കാലിൽ-കാല്ക്കു-കാലോടു'. ചതുൎത്ഥിയുടെ രൂപമാകുന്ന ക്ക എന്നതിനു മുൻപു അൎദ്ധാച്ചു ൬൯ാം ലക്കപ്രകാരം കാരമായിട്ടു തിരിയും. ദൃ-ന്തം; 'മരത്തു-മരത്തുക്കു, ആളു-ആളുക്കു.' പ്രകൃതിയിലെ കാരം ഐ, അയ, ഏ, എന്നവയിൽ ഒന്നായിട്ടു തിരിയും. ദൃ-ന്തം; 'കുതിര-കുതിരൈക്കു-കുതിരയ്ക്കു-കുതിരെക്കു.' ചില നാമങ്ങളിൽ പ്രത്യേകം സാപൂമ്യ ചതുൎത്ഥിയിൽ അൎദ്ധാച്ചു ക്ക എന്നതിനു മുൻപ് കാരമാകും : ദൃ-ന്തം; 'നാൾ-നാളേക്കു, അന്ന-അന്നേക്കു, വീടു-വീട്ടിലേക്കു, അകം-അകത്തേക്കു.' ആ, ംരം എന്നിവയുടെ പിന്നാലെ ചതുൎത്ഥിയിൽ യികാരം ഏറും.

൧൬൫. നാമത്തിന്റെ അന്തത്തിലെ മ, ട, റ എന്നക്ഷരങ്ങൾ സംബോധനയിൽ ഒഴികെ മുറെക്കു ത്ത, ട്ട, റ്റ എന്നവയായിട്ടു വിരൂപപ്പട്ടതിന്റെ ശേഷമേ വിഭക്തി രൂപങ്ങൾ ചേരു. ദൃ-ന്തം; 'മരം-മരത്തെ-മരത്തിന്നു, കാടു-കാട്ടാൽ-കാട്ടിൽ, ആറു-ആറ്റിന്റെ-ആറ്റാൽ, മരമേ, കാടേ, ആറേ.

൧൬൬. പലനാമങ്ങളിലും പ്രത്യേകം പല ആക്ഷരങ്ങൾ ഉള്ളവയിൽ ട, റ എന്ന എഴുത്തുകൾ ഒറ്റയായിരിക്കും : ദൃ-ന്തം; 'പാടു-പാട്ടിന്നു-പാടിന്നു, ചുമടു-ചുമട്ടിന്റെ-ചുമടിന്റെ, ചോറു-ചോറ്റിൽ-ചോറിൽ, പയറു-പയറ്റിന്റെ-പയറിന്റെ.' ചില നാമങ്ങളുടെ വിഭക്തികളിൽ ട, റ എന്നവയിരട്ടിക്കയെന്നു വന്നാൽ സ്വരൂപത്തിൽ ഇരട്ട അക്ഷരമുള്ള മറ്റു പദങ്ങളുമായിട്ടു പിണങ്ങിപ്പോകുന്നതിനിടയുള്ളതാകയാൽ അങ്ങനെ വരുന്ന പടുതിയിൽ ഇരട്ടിക്കാതിരിക്കുക തന്നെ യുക്തമാകുന്നു : ദൃ-ന്തം; മാറു-മാറ്റു, പാടു-പാട്ടു, മാറിന്റെ-മാറ്റിന്റെ, പാടിന്നു-പാട്ടിന്നു.' 'നീരു' എന്നതിന്നു വെള്ളമെന്നു അൎത്ഥം വരുംപോൾ വിരൂപത്തിൽ കാരം റ്റ എന്നാകും : ദൃ-ന്തം; 'നീറ്റിൽ മുഴുകിയ കാള.' 'നീർ' എന്നതിന്നു വീക്ക രോഗമെന്നൎത്ഥം വരുംപോൾ കാരം മാറ്റം കൂടാതെ തന്നേയിരിക്കും : ദൃ-ന്തം; 'നീരിന്നു വിരേ [ 88 ] ചന ഉത്തമം.' ആറു എന്നതിന്നു അഞ്ചിന്നു മേലത്തെ എണ്ണമെന്നു അൎത്ഥംവരുംമ്പോൾ കാരം ഇരട്ടിക്കയില്ല. നദിയെന്നു അൎത്ഥം ആകുംപോൾ ഇരട്ടിക്കും: ദൃ-ന്തം; ആറ്റിന്നക്കരപ്പോയാൽ ചക്രമാറിന്നും മീൻ വാങ്ങിക്കാം' അന്ന്യഭാഷകളിൽനിന്നു വരുന്ന നാമങ്ങളിൽ കാരം വിരൂപത്തിൽ ഇരട്ടിക്കയും ട, റ, എന്നവ ഒറ്റയായിട്ടു തന്നെ ഇരിക്കയും ചെയ്യും: ദൃ-ന്തം; 'അബ്രാഹം-അബ്രാഹമ്മിന്നു-അബ്രാഹമ്മിന്റെ ഹാഗാർ-ഹാഗാറിന്നു.'

൧൬൭. പ്രകൃതിക്കും വിഭക്തി രൂപങ്ങൾക്കും ഇടയിൽ ഇൻ എന്ന ഇടബന്ധം പ്രഥമയിലും സപ്തമിയിലും അഷ്ടമിയിലും ഒഴികെ ശേഷം വിഭക്തികളിലൊക്കയും മനസ്സുപോലെ ചേൎത്തുകൊള്ളാം: ദൃ-ന്തം; 'പുത്രി-പുത്രിയെ-പുത്രിയിനെ. മരം-മരത്താൽ-മരത്തിനാൽ.'

൧൬൮. ഹലന്തനാമങ്ങളിൽ ഇൻ എന്നതു ചേൎന്നും ചേരാതയും വിഭക്തിരൂപങ്ങൾ വരിക ഒരു പോലെ നടപ്പാകുന്നു: ദൃ-ന്തം; 'വൃക്ഷം-വൃക്ഷത്തിനെ-വൃക്ഷത്തെ' എന്നാൽ ചതുൎത്ഥിയിലും ഷഷ്ടിയിലും ഇൻ എന്നതുകൂടി ആകുന്നു ഏറ നടപ്പു. ദൃ-ന്തം; 'മരത്തിന്നു-മരത്തിന്റെ എന്നല്ലാതെ മരത്തുക്കു-മരത്തുടെ എന്ന എറെ വരുന്നില്ല. അജന്തങ്ങളിൽ അധിക നടപ്പു ഇടബന്ധംകൂടാതെ ആകുന്നു: ദൃ-ന്തം; 'പുത്രിയെ' എന്നുള്ളതിന്ന 'പുത്രിയിനെ എന്നു പറക തെറ്റല്ലയെങ്കിലും അപൂൎവമാകുന്നു. കാരാന്തങ്ങളിലും ലോപഷഷ്ടി ഒഴികെ ബഹു സംഖ്യകളിലും ഇൽ എന്നതു ചെരുകയില്ല: ദൃ-ന്തം; 'ദുഷ്ടൻ-ദുഷ്ടനെ; വിദ്വാൻ-വിദ്വാനാൽ-പാപികൾ-പാലികളോടു കുള്ളന്മാർ-കുള്ളന്മാൎക്കു എന്നിങ്ങനെയല്ലാതെ ദുഷ്ടനിനെ-വിദ്വാനിനാൽ-പാപികളിനോടു-കള്ളന്മാരിന്നു എന്നും മറ്റും വരികയില്ല. എന്നാൽ കാലുകളിൻ, വള്ളങ്ങളിൻ, കല്ലുകളിൻ എന്നും മറ്റും കൾ എന്നു ബഹു സംഖ്യരൂപത്തിൽ വരും.

൧൬൯. പ്രഥമ എല്ലായ്പോഴും നാമത്തിന്റെ സ്വരൂപം തന്നെ ആകുന്നു. ആയ്തു സലിംഗങ്ങളിൽ അ, ഇ, ൻ എന്ന അന്തങ്ങളിൽ ആകുന്നു അധികം വരുന്നതു. ബഹു സം [ 89 ]

                                 ൬൪

ഖ്യയിൽ കൾ,മാർ,ർ എന്ന പ്രത്യയങ്ങളോടു ചേൎന്നിരിക്കയും ചെയ്യും : ദൃ__ന്തം ;'ദുഷ്ട,യോഗി,കള്ളൻ,പശുക്കൾ, കള്ളന്മാർ, കള്ളർ.'

൧൭o  ദ്വിതീയയിലെ എകാരം പിന്നത്തെ മൊഴിയിൽ ഹല്ലിരട്ടിക്കയൊ യകാരം ഏറുകയൊ ചെയ്തില്ലെങ്കിൽ അതു സമാന ദീൎഘമാകും: ദൃ__ന്തം ; കുഞ്ഞിനെ എടുത്തു_കുഞ്ഞിനെയെടുത്തു.ത്രിതീയയിൽ അന്തത്തിലെ അൎദ്ധാച്ചു ചിലപ്പോൾ എകാരമാകും   ദൃ__ന്തം ;'മനസ്സോടു-മനസ്സോടെ.'ചതുൎത്ഥിയിൽ  ന്ന എന്നുവരുന്നതിന്നു പകരം, ന എന്നും കൂടെ വരും :ദൃ__ന്തം ;' മരത്തിന്നു മരത്തിനു.'പഞ്ചമിയിൽ ലകാരത്തിന്റെ പിന്നാലെ മനസ്സുപോലെ എകാരം ചേക്കാം :ദൃ__ന്തം ;'പുത്രനാൽ -പുത്രനാലേ,പശുക്കളാൽ-പശുക്കളാലേ.'
   ൧൭൧. ന കാരാന്ത നാമങ്ങൾക്കും ഇൻ എന്നയിട ബന്ധം ചേരുന്നവെക്കും ഷഷ്ടിയിൽ ഉടെ എന്നതിനെക്കാൾ ന്റെ എന്നാകുന്നു അധികം നടപ്പു :ദൃ__ന്തം ;'വൃക്ഷത്തിനുടെ -വൃക്ഷത്തിന്റെ.' റെ എന്നതു നീങ്ങീട്ടുശേഷിക്കുന്നതും ഷഷ്ടിയായിട്ടു പ്രയോഗിക്കപ്പടുന്നു.അതിന്നു ലോപ ഷഷ്ടി എന്നു പേർ,ചില നാമങ്ങൾക്കു മുൻപെ oരം രൂപമേയിരിക്കും.ദൃ__ന്തം;'വൃക്ഷത്തിൻകരം ;മണ്ടപത്തിൻ വാതുക്കൽ.'
 ൧൭൨. 'റെ' എന്നതു മുൻപിലത്തേ അനുനാസികത്തോടു യോജിക്കുന്നതിന്നു 'ടെ' എന്നതു മാറിവരുന്നതാകുന്നു എന്നു തോന്നുന്നു ഉടെ എ [ 90 ]                                    

ന്നതു ഉടയ എന്ന നാമധേയത്തിൽനിന്നു വന്നതാകുന്നു. ആയ്തിനും ഷഷ്ടിയുടെ അർത്ഥത്തിൽ പ്രയോഗമുണ്ടു: ദൃ-ന്തം; "അവനുടയസു തനുടയും." ആകയാൽ ശേഷം വിഭക്തികൾ ഒക്കയും വചനാധേയ ങ്ങളുടെ സ്വഭാവമുള്ളവയാകുന്നു, എങ്കിലും ഷഷ്ടി നാമധേയ ലക്ഷണമുള്ള തായിരിക്കുന്നു.

൨൭൩. സപ്തമിക്കു ഇൽ എന്ന രൂപമുള്ളതു കൂടാതെ ലൊപസപ്തമി എന്നു പേരായി നാമത്തിന്റെ വിരൂപവും ഹലന്തങ്ങളിൽ നാമത്തിന്റെ വിരൂപവും ഹലന്തങ്ങളിൽ അത്ത എന്ന പ്രത്യയം ചേർന്നുണ്ടാകുന്ന രൂപവും വരുന്നുണ്ടു: ദൃ-ന്തം; 'ചെന്നാടു-ചെന്നാട്ടിരിക്കും; വശം-വശത്തുനിന്നു; മാവേലിക്കര-മാവേലിക്കരെപാർക്കും, വരമ്പു-വരമ്പത്തു, ചെകിടു-ചെകിട്ടത്തു, തോളു-തോളത്തു' അജന്തങ്ങളിലും വിരൂപം തന്നെ; അത്ത എന്നു വരുന്നവയിലും അത്തു എന്ന പ്രത്യയം ചേരുകയില്ല: ദൃ-ന്തം; തെക്കേക്കര, മല്ലപ്പള്ളി ദേശത്തു. സപ്തമിയോടു ഒക്കുന്ന സംബന്ധത്തെ കാണിക്കുന്നതിന്നു വിരൂപത്തോടും ലോല ഷഷ്ടിയോടും ചേർന്നു വരുന്ന അവ്യയങ്ങളായി കൽ, മേൽ എന്നവ മുതലായിട്ടു മറ്റും ചില പ്രത്യയങ്ങൾ ഉണ്ടു: ദൃ-ന്തം; 'മരത്തിങ്കൽ, എങ്കൽ, നിങ്കൽ, കട്ടിലിൻമേൽ, പാലത്തേൽ, മേശപ്പുറത്തു.' സപ്തമിയുടെ രൂപത്തോടു ചതുർത്ഥിയുടെ രൂപമാകുന്ന ക്കു എന്നതു എന്നയിടസംബന്ധത്തോടു കൂടെ ചില അർത്ഥങ്ങൾ സാധിക്കുന്നതിന്നു ചേരും അതിന്നു സാപ്തമ്യ ചതുർത്ഥി എന്നും നാമം ആയിരിക്കുന്നു: ദൃ-ന്തം; 'കോഴി [ 91 ]

ക്കോട്ടേക്കു, അടുക്കലേക്കു, വശത്തേക്കു, നാലിലേക്കു, എങ്കലേക്കു.'

൧൭൪ അഷ്ടമിക്കു കാരരൂപമുള്ളതു കാരാന്തത്തിന്റെ പിന്നാലെ വരുംപോൾ കാരം ചിലപ്പോൾ മാഞ്ഞുപോകും : ദൃ-ന്തം ; 'അമ്മ - അമ്മയേ - അമ്മേ.' നാമങ്ങളുടെ സ്വരൂപവും സംബോധനയായിട്ടു വരും : ദൃ-ന്തം ; 'രാമൻ ഇവിടെ വാ, യജമാനൻ വന്നാലും' സ്വരൂപം ഇ, ഉ, എന്നവയിൽ അന്തമായിരുന്നാൽ അഷ്ടമിയിൽ അവയുടെ സമാന ദീർഘങ്ങൾ വരികയുമുണ്ടു : ദൃ-ന്തം ; 'കാളി-കാളീ ; ശത്രു-ശത്രൂ.' അൻ എന്ന അന്തമുള്ള നാമങ്ങൾക്കു അഷ്ടമിയിൽ മേൽ പറഞ്ഞ രൂപങ്ങൾ ഉള്ളതു കൂടാതെ കാരം നീങ്ങീട്ടുശേഷിക്കുന്ന കാരത്തിലും അതിന്റെ ദീർഘത്തിലും സംബോധന വരുന്നുണ്ടു : ദൃ-ന്തം ; 'നാഥ-നാഥാ.' ചിലപ്പോൾ കാരത്തിന്നും കാരത്തിന്നും പകരം കാരം വരികയും ഉണ്ടു : ദൃ-ന്തം ; 'അമ്മേ - അമ്മോ, അച്ചാ - അച്ചോ.' ഏതാനും നാമങ്ങളിൽ സംസ്കൃത രൂപവും നടപ്പായിരിക്കുന്നു : ദൃ-ന്തം ; 'സഖേ, ഗുരോ.' മറ്റു ചില വിഭക്തികൾക്കും സംസ്കൃത രൂപം വരുന്നുണ്ടു. എന്നാൽ അവ മലയാഴ്മയിൽ വിഭക്തികളായിട്ടല്ല അവ്യയങ്ങളായിട്ടത്രെ വിചാരിക്കപ്പെടുന്നതു : ദൃ-ന്തം ; 'ക്രമേണാ, വിശേഷാൽ, സമീപേ.'

൧൭൫. മേൽപ്പറഞ്ഞ പ്രമാണങ്ങളെ വിവരപ്പെടുത്തുന്നതിനു വേണ്ടിച്ചില ദൃഷ്ടാന്തങ്ങളെ താഴെപ്പറയുന്നതിൽ നല്ലനടപ്പായിരിക്കുന്ന രൂപങ്ങൾ വല്യയക്ഷരങ്ങളി‍‍ൽ എ‍ഴുതപ്പെട്ടിരിക്കുന്നു. [ 92 ] ൬൭

ഒന്നാമത്തെ ദൃഷ്ടാന്തം. സ്വരൂപം.'പന്നി, വിരൂപം..'പന്നി.'

൧ പന്നി ,

൨ പന്നിയെ, പന്നിയിനെ

൩ പന്നിയോടു, പന്നിയിനോടു, പന്നിയോടെ, പന്നിയിനോടെ

൪ പന്നിക്കു, പന്നിയിന്നു, പന്നിയിനു

൫ പന്നിയാൽ, പന്നിയിനാൽ, പന്നിയാലെ, പന്നിയിനാലെ

൬ പന്നിയുടെ, പന്നിയിനുടെ, പന്നിയിന്റെ, പന്നിയിന്

൭ പന്നിയിൽ

൮ പന്നി, പന്നീ, പന്നിയേ.

ജ്ഞാപനം ംരം ദൃഷ്ടാന്തത്തിൻ പ്രകാരം 'കുതിര, തൂമ്പാ, കോപി, തീ, പേ, കൈ, ചാക്കോ' എന്ന അജന്തങ്ങളും 'നെയ' എന്ന കാരാന്തവും മറ്റും ഇങ്ങനെയുള്ള അന്തങ്ങളും രൂപാന്തരപ്പടുന്നു. അർധാച്ഛോടു കൂടിയ കാരാന്തത്തിനു മുൻപു, ഉ, ഊ, ഓ, ഔ എന്നയക്ഷരങ്ങൾ ഇരുന്നാൽ കാരം നീണ്ടിട്ടും പ്രഥമവരും എങ്കിലും വിരൂപവിഭക്തികൾ ഒക്കയും അർദ്ധാജന്തം പോലെ അത്രെ രൂപാന്തരപ്പടുന്നതു ദൃ-ന്തം, 'ശത്രുവു-ശത്രു-ശത്രുവിനു.' ചില നാമങ്ങളിൽ കാരത്തിനു മുൻപെ നില്ക്കുന്നതു കാരമായാലും വകാരം പ്രഥമയിൽ മാഞ്ഞുപോകുന്നുണ്ടു : ദൃഷ്ടാന്തം; 'ശ്വാവു-ശ്വാ-ശ്വാവിന്റെ.' രണ്ടാവതു-സ്വരൂപം-'മാടു' വിരൂപം-'മാട്ടു.' ൧ മാടു ൨ മാട്ടെ, മാട്ടിനെ ൩ മാട്ടോടു, മാട്ടിനോടു, മാട്ടോടെ, മാട്ടിനോടെ ൪ മാട്ടുക്കു, മാട്ടിന്നു, മാട്ടിനു ൫ മാട്ടാൽ, മാട്ടിനാൽ, മാട്ടാലെ, മാട്ടിനാലെ [ 93 ]

  മാട്ടുടെ, മാട്ടിന്റെ, മാട്ടിൻ, മാട്ടിനുടെ
  മാട്ടിൽ, മാട്ടു
  മാടു, മാടേ

ജ്ഞാപനം - ംരം ദൃഷ്ടാന്തത്തിൻ പ്രകാരം 'വാക്കു, കാടു, ആറു, മനസ്സു, പിതാവു, ശത്രുവു, പൂവു, ഗോവു, ആളു.' എന്നവ മുതലായ അൎദ്ധജന്തങ്ങളും വൃക്ഷം എന്നതു മുതലായിട്ടു വിരൂപത്തിൽ ത്തു എന്നുമാറുന്ന മകാരാന്തങ്ങളും രൂപാന്തരപ്പടുന്നു.

മൂന്നാവതു - സ്വരൂപം 'പശുക്കൾ.' വിരൂപം 'പശുക്കൾ.'

  പശുക്കൾ
  പശുക്കളെ
  പശുക്കളോടു
  പശുക്കൾക്കു
  പശുക്കളിൽ, പശുക്കളാലെ
  പശുക്കളുടെ, പശുക്കളിൻ, പശുക്കളിനുടെ
  പശുക്കളിൽ
  പശുക്കൾ, പശുക്കളേ

ജ്ഞാപനം - ഈ ദൃഷ്ടാന്തത്തിൻ പ്രകാരം, 'കള്ളർ, ഭാൎ‌യ്യമാർ, ബന്ധുക്കൾ, മരങ്ങൾ' എന്നവ മുതലായ ബഹുസംഖ്യ നാമങ്ങൾ ഒക്കയും രൂപാന്തരപ്പടുന്നു. ഏകസംഖ്യയിലും അന്തത്തിലെ അക്ഷരം ർ ൾ ൽ എന്നവയിൽ ഒന്നായിരുന്നാൽ ചതുൎത്ഥിയിലെ ക്കു എന്നതു ഇടയിൽ അച്ചുവരാതെ ഒന്നിക്കും: ദൃ-ന്തം; 'പോർ, പോൎക്കു, ആൾ, ആൾക്കു, കാൽ, കാല്ക്കു.' മേൽപ്പറഞ്ഞ അക്ഷരങ്ങൾ അൎദ്ധാച്ചോടു കൂടിയും അന്തമാകുന്നതാകയാൽ അപ്പോൾ രണ്ടാം ദൃഷ്ടാന്തത്തിൻ പ്രകാരം 'ആളുക്കു, ആളിന്നു' എന്നിങ്ങനെ വരും.

നാലാവതു. സ്വരൂപം 'ദുഷ്ടൻ'. വിരൂപം, 'ദുഷ്ടൻ'.

  ദുഷ്ടൻ
  ദുഷ്ടനെ

[ 94 ]

ദുഷ്ടനോടു, ദുഷ്ടനോടെ

ദുഷ്ടന്നു, ദുഷ്ടനു

ദുഷ്ടനാൽ, ദുഷ്ടനാലെ

ദുഷ്ടന്റെ, ദുഷ്ടനുടെ, ദുഷ്ടൻ

ദുഷ്ടനിൽ

ദുഷ്ടനെ, ദുഷ്ട, ദുഷ്ടാ, ദുഷ്ടൻ

ജ്ഞാപനം - ഈ ദൃഷ്ടാന്തത്തിൻ പ്രകാരം 'കള്ളൻ' ധനവാൻ എന്നവ മുതലായ കാരാന്തനാമങ്ങൾ ഒക്കയും രൂപ്പന്തരപ്പടുന്നു. എന്നാൽ ഏകാക്ഷരികളിൽ ഇൻ എന്ന ഇടബന്ധം ചേൎന്നതിന്റെ ശേഷമേ വിഭക്തി രൂപങ്ങൾ അധികമായിട്ടു വരുന്നുള്ളു: ദൃ-ന്തം, മാൻ, മാനിനെ, മാനിന്നു, തേൻ - തേനിനാൽ

വിഭക്തിപ്രയോഗം


൧൭൬. നിൎലിഗനാമങ്ങളുടെ സ്വരൂപം വിരൂപവിഭക്തികൾക്കും കൂടെ പ്രയോഗിക്കപ്പടുക നടപ്പുണ്ടു. അങ്ങനെയുള്ള പ്രയോഗത്തിന്നു ആന്തര വിഭക്തിയെന്നു പേർ. രൂപത്തോടു കൂടിവരുന്നതിന്നു വിവരണ വിഭക്തിയെന്നു പറയാം. താഴെ വരുന്ന ദൃഷ്ടാന്തങ്ങളിൽ വിഭക്തി ആന്തരമായിരിക്കുന്നു. 'ഞാൻ ഒരു പശു (പശുവിനെ) വാങ്ങിച്ചു : വേഗം (വേഗത്തോടു) നടന്നുവരിക:നീഒരു നാഴിക (നാഴികെക്കു) താമസിക്കണം: കൊച്ചിമുതൽ (മുതൽക്കു) കൊല്ലം വരെയും (വരെക്കും:) ഇനിമേൽ (മേലാൽ:) ശീഘ്രം (ശീഘ്രത്തിൽ.') [ 95 ]
൭൦
പ്രഥമ


൧൭൭. സ്വരൂപ വിഭക്തിയാകുന്ന പ്രഥമ ക്രിയയുടെ കൎത്താവിന്നു പ്രയോഗിക്കപ്പടൗം: ദൃ-ന്തം; 'രാജാവു കല്പിച്ചു.' ഇവിടെ 'രാജാവു' എന്നതു പ്രഥമയിൽ ആയിരിക്കയാൽ 'കല്പിക്ക' എന്ന ക്രിയ ചെയ്യുന്നതു രാജാവാകുന്നു എന്നു അൎത്ഥം വരുന്നു.

൧൭൮. ക്രിയ ചെയ്യുന്നതിന്നു കൎത്താവു പ്രയോഗിക്കുന്ന തുണ കാരണങ്ങളും കൎത്താവിനെ ഉത്സാഹിപ്പിക്കുന്ന ഹേതുക്കളും മറ്റും പലവിധ കാരണങ്ങളും രൂപകവാചകത്തിൽ കൎത്താവായിട്ടു വിചാരിക്കപ്പെട്ടു ചിലപ്പോൽ പ്രഥമയിൽ വരും: ദൃ-ന്തം; 'നിന്റെ കണ്ണു (കൊണ്ടു നീ) കാണുന്നില്ലയോ; നിന്റെ വിശ്വാസം (മൂലമായി ദൈവം) നിന്നെ രക്ഷിക്കും.'

൧൭൯. 'ആക' 'എങ്ക' എന്നുള്ള ക്രിയകൾക്കു ആധാരത്തിന്റെയും ആധേയത്തിന്റെയും ആയിട്ടു രണ്ടു പ്രഥമ വേണ്ടിയിരിക്കുന്നു. ദൃ-ന്തം; 'രാജാവു ഗുണവാനാകുന്നു : വിദ്വാനായ മന്ത്രി ചീനമെന്ന രാജ്യം.' മറ്റു ക്രിയകളോടുള്ള സംബന്ധംകൊണ്ടു ആധാരം പ്രഥമയിൽനിന്നു മാറിവരുംപോഴും ആധേയം പ്രഥമയിൽത്തന്നെ ആയിരിക്കണം ദൃ-ന്തം; 'ഗൊലിയാഥ എന്ന മല്ലനെ ദാവീദു കവിണിക്കല്ലാലെ കൊന്നു' ഈ ക്രിയകൾ നാമധേയത്തിന്റെ അൎത്ഥത്തിൽ പലപ്പോഴും ഉണ്മാനമായിരിക്കും: ദൃ-ന്തം; 'രാമൻ (എന്ന) പട്ടർ ആശാൻ (ആയ) വറുഗീസു : വിശേഷണത്തെ വിശേഷ്യത്തിന്നു പിൻമ്പു വെച്ചു പറയുന്നതു ബഹുമാനത്തിന്നും മുൻമ്പു വെച്ചു പറയുന്നതു വിപരീതത്തിന്നും ആകുന്നു. ദൃ-ന്തം; 'ചാക്കൊ വൈദ്യൻ, വൈദ്യൻ ചാക്കൊ.'

ദ്വിതീയ.

൧൮൦. വിരൂപ വിഭക്തികളിൽ മുൻമ്പിലത്തേതായ ദ്വിതീയ സകൎമ്മക ക്രിയയുടെ കൎമ്മത്തെക്കാണിക്കുന്നു. ഒരു ക്രിയയുടെ വികാരം ഏൽക്കുന്നപൊരുൾ അതിന്റെ കൎമ്മമാകുന്നു: ദൃ-ന്തം; 'അ [ 96 ]
൭൧

വൻ എന്നെ അടിച്ചു, ദോഷി ഗുണവാനെ പകെക്കുന്നു.'

൧൮൧. അകൎമ്മക ക്രിയയോടു അൎത്ഥം ചേരുന്ന നാമം ആ ക്രിയെക്കു കൎമ്മമായി വരുന്നതാകകൊണ്ടു അങ്ങനെ വരുമ്പോൾ അതു ദ്വിതീ യയിലായിരിക്കും. ദൃ_ന്തം, ' യഹൂദസ്കറിയോത്തു ദുൎമരണം മരിച്ചു; രാഗം പാടുക,ഓട്ടം ഓടുക, വാക്കു പറക.' കനെപ്പു മണക്ക.

൧൮൨. മനോവികാരത്തിന്റെ ഉടയതു ചതുൎത്ഥിയിലായിരിക്കുമ്പോൾ അതിന്റെ കൎമ്മം ദ്വിതീയയിൽ സംബന്ധിക്കും. :ദൃ_ന്തം, 'മൃഗങ്ങൾക്കു മനുഷ്യനെ ഭയമുണ്ടു, ഇനിക്കു അവനെ വെറുപ്പാകുന്നു'

൧൮൩. ംരം വിഭക്തിക്കു നിൎലിഗംനാമങ്ങളിലും പ്രത്യേകം നിൎജ്ജീവ പൊരുളുകളിലും അന്തരമായിട്ടു ആകുന്നു. അധിക പ്രയോഗം :ദൃ_ന്തം, 'അ വൻ പുസ്തകം വായിച്ചു' നിൎജ്ജീവപൊരുളായ പുസ്തകത്തിനു 'വായിക്കു ക' എന്നുള്ള ക്രീയ ചെയ്വാൻ കഴിയാത്തതാകകൊണ്ട് ഇങ്ങനെയുള്ള പ്രയോഗത്തിൽനിന്ന് വിവരക്കേടിന്നു ഇടയില്ല. എന്നാൽ നിൎലിംഗനാമം വാക്യത്തിൽ സാരവാക്കായിരിക്കുമ്പോഴും ചില വചനാധേയയവ്യയങ്ങ ളോടു സംബന്ധിക്കുമ്പോഴും രൂപഭേദങ്ങളോടു കൂടിയ വിവരണ വിഭക്തി തന്നെ പ്രയോഗിക്കപ്പടെണം :ദൃ_ന്തം, 'വേദവാക്യത്തെ ശോധന ചെയ്ത വിൻ, പശുവിനെക്കൊണ്ടുവരിക, അവൻ നീതിയെക്കുറിച്ചു സംസാരിച്ചു.'

ത്രിതീയ

൧൮൪ ഒരു അകൎമ്മക ക്രിയ ചെയ്യുന്നതിൽ കൎത്താവു കൂട്ടായിട്ടു എങ്കി ലും എതിരായിട്ടു എങ്കിലും വെച്ചുകൊള്ളുന്ന പൊരുൾ ത്രിതീയയിൽ സംബ ന്ധിക്കും :ദൃ_ന്തം, 'നീ എന്നോടു കളിക്കരുതു, അവൻ രാജാവിനോടു പിഴച്ചു..'

൧൮൫, 'പറക, കല്പിക്ക, ചോദിക്ക, കൂടുക, പിണങ്ങുക, തൎക്കിക്ക, മത്സ രിക്ക, കോപിക്ക, എന്നി [ 97 ]
൭൨

ങ്ങനെയുള്ള അൎത്ഥം വരുന്ന ക്രിയകൾക്കും അവെക്കു എതിരൎത്ഥം വരുന്ന 'വിലക്കുക, ഇണങ്ങുക, പ്രസാദിക്കുക, പിരിയുക,' എന്നിങ്ങനെ യുള്ള ക്രിയകളും ആകുന്നു അധികം ത്രിതീയയിൽ സംബന്ധിച്ചുവരുന്നതു.

൧൮൬. ത്രിതീയയുടെ സ്ഥാനത്തു വരുന്നപൊരുൾ ചിലപ്പോൾ ദ്വിതീയയി ലും വരും. അപ്പോൾ ഇങ്ങനെ ഉള്ള ക്രിയകൾക്കു അൎത്ഥഭേദം വന്നു സകൎമ്മ ക്രിയകളായിത്തീരുന്നു :ദൃ_ന്തം, 'രാജാവിനെ ച്ചീത്തവാക്കു പറ ഞ്ഞു' എന്നുള്ളതിൽ ചീത്താവാക്കു ഏല്ക്കുന്ന ആൾ രാജാവെന്നു അൎത്ഥംവരുന്നു. കേൾവിക്കാരൻ ഒരു വേള മറ്റൊരുത്തനായിരിക്കും. എന്നാൽ രാജാവിനോടു ചീത്തവാക്കുപറഞ്ഞു' എന്നുള്ളതിൽ രാജാവിന്റെ മുൻപിൽ വെച്ചു പറഞ്ഞു എന്നല്ലാതെ രാജാവിനെപ്പറഞ്ഞു എന്നൎത്ഥം വരേണമെന്നില്ല.

൧൮൭. ക്രിയയുടെ ഉടെയതു ചതുൎത്ഥിയിൽ വരുമ്പോൾ കൎമ്മം ത്രിതീ യയിൽ സംബന്ധിക്കും. :ദൃ_ന്തം, 'നിനക്കു അവനോടു കോപം അരുതു, ഇനിക്കു നിന്നോടു ഇഷ്ടമാകുന്നു. നിനക്കു എന്നൊടു കാൎയ്യമില്ല.'

൧൮൮. 'കൈവശത്തിൽ ആക്കുക' എന്ന അൎത്ഥം അടങ്ങിയിരിക്കുന്ന ക്രിയകൾ കൈവിടുന്ന പൊരുളിനോടു ത്രിതീയയിൽ സംബന്ധിക്കും. :ദൃ_ന്തം, 'അവൻ എന്നോടു ഒരു പുസ്തകം വാങ്ങിച്ചു, കൊള്ളക്കാരൊടും പിടിച്ചുപറിക്കരുതു, വിദ്വാനോടു പഠിച്ചെ വിദ്യയുണ്ടാക്കൂ.

൧൮൯, ഗണനാമങ്ങൽ ക്രിയവിശേഷങ്ങളായിട്ടു പ്രയോഗിക്കപ്പെടും മ്പോൾ, ളുടെ എന്നതിനോടു ചേർ‌ന്നു അതു ഉണ്മാനേമായിരുന്നും ത്രിതീയയിൽ വരും :ദൃ_ന്തം, 'അവൻ ബുദ്ധിയോടു കൂടെചെയ്തു ബുദ്ധിയോടു ചെയ്തു, സമധാനത്തോടു (കൂടെ) പൊയ്ക്കൊൾക.' അങ്ങനെ തന്നെ സമയത്തിന്റെ അടുപ്പവും മറ്റും ത്രിതീയയിൽവരും :ദൃ_ന്തം, 'കുംഭമാസത്തോടു കൂടെ അവൻ വന്നു ചേരും.' വാലോടു തല മുറിഞ്ഞു അടിയോടു അടി.

൧൮൦. സമത്വം, ഭേദം, അടുപ്പം, അകലം, ചേൎച്ച, വിരോധം, എന്നി ങ്ങനെ അൎത്ഥം വരുന്ന പദങ്ങളോടു സംബന്ധിക്കുന്ന പൊരുളുകൾ ത്രി തീയയിൽ വരും :ദൃ_ന്തം, 'ഇന്ദ്രനോടു ഒക്കും ഭവാൻ' 'ജ്ഞാനത്തിനു ശ ലോമ്മൊനോടുആരും എതിരില്ല. അവനോടു നീ വിരോധം നോക്കരുതു.' [ 98 ]
൭൩
ചതുൎത്ഥി

൧൯൧. ഒരു ക്രിയയുടെ ഫലം ചേരുന്ന പൊരുൾ ചതുൎത്ഥിയിൽ വരും:ദൃ_ന്തം, 'ഇന്നലെ ഇനിക്കു വിതെച്ചു, പോയി എങ്കിൽ ഉടയക്കാരന്നു പോയി, പറമ്പിനു വേലി കെട്ടി. ൧൯൨. ക്രിയയുടെ നിമിത്തകാരണായിരിക്കുന്ന പൊരുൾ ചതുൎത്ഥിയിൽ വരും :ദൃ_ന്തം, 'പെരുനാളിനു പോയി' ക്രിയയുടെ നിമിത്ത കാരണമായിട്ടു കൎത്താവു ഭവിക്കുന്ന പൊരുൾ ആയിട്ടു വേണ്ടിയെന്നവയോടു ചേൎന്നു ചതുൎത്ഥിയിൽ വരും:ദൃ_ന്തം, 'ഇനിക്കായിട്ടു നീ ഒരു വാക്കു പറയണം. നിനക്കു വേണ്ടി അവൻ അതു ചെയ്തു.' ൧൯൩. സ്ഥലം മാറ്റം കാണിക്കുന്ന ക്രിയകളോടു ക്രിയയുടെ ഫലം ചേരുന്ന പൊരുൾ ചതുൎത്ഥിയിലാകും :ദൃ_ന്തം, 'ഞാൻ നിരണത്തിനുപോയി.' ൧൯൪. 'കൊടുക്കു' എന്ന പൊരുൾ ഉള്ള ക്രിയകളോടു ആ ക്രിയയുടെ ഫലം ചേരുന്ന പൊരുൾ ചതുൎത്ഥിയിൽ സംബന്ധിക്കും :ദൃ_ന്തം, 'ഞാൻ അവന്നു ഒരു പുസ്തകം കൊടുത്തു'

൧൯൫. ഉണ്ട, ഇല്ല, എന്ന ക്രിയകൾക്കും ഭവിക്ക, ഉണ്ടാക, എന്നവ മുതലായിട്ടു അവയോടു അൎത്ഥം ഒക്കുന്ന മറ്റു ക്രിയകൾക്കും ഉടമ പ്രഥമയിൽ വരുംപോൾ ഉടയതു ചതുൎത്ഥിയിൽ വരും :ദൃ_ന്തം, 'ഇനിക്കു മനസ്സുണ്ടു, അവന്നു (ഉള്ളതു) കോപകമാകുന്നു, ദുഷ്ടന്മാൎക്കു ദോഷം ഭവിക്കും.'

൧൯൬. രണ്ടു വസ്തുതകൾ തമ്മിൽ ഉള്ള അവസ്ഥാഭേദത്തെയും ഉടപ്പത്തിന്റെ വിവരത്തെയും അറിയിക്കുന്നതിൽ ചതുൎത്ഥിവരും : :ദൃ_ന്തം, 'ജില്ലക്കോട്ടു അപ്പിൽകോട്ടിന്നു കീഴാകുന്നു, യാകോബു ലാബാന്നു ഒരു മകനായിരുന്നു.' ൧൯൭. സമത്വത്തെയും വ്യത്യാസത്തെയും അടുപ്പത്തെയും അകലത്തെ യും ചേൎച്ചയെയും വിരോധത്തെയും സഹായത്തെയും മറ്റും കാണിക്കു ന്ന പദങ്ങളോടു സംബന്ധിക്കുന്ന നാമങ്ങൾ ചതുൎത്ഥിയിൽ‌ വരും :ദൃ_ന്തം, 'ശിംശോന്നു ശരിയായീട്ടു ഒരു ശക്തിമാനും ഇല്ല.

[ 99 ]
൭൪


ആചാൎ‌യ്യൻമാൎക്കു ചേരാത്ത പ്രവൃത്തി: അവൻ അവൾക്കു കൂട്ടുപോയി: ഇനിക്കു സഹായിച്ചു, നിനക്കു നന്നായി.

൧൯൮. ഈ വക പദങ്ങളിൽ പലതും ത്രിതിയയിൽ സംബന്ധിക്കുമെന്നു ൧൯൦-ാം സൂത്രത്തിൽനിന്ന അറിഞ്ഞുകൊള്ളാം എന്നാൽ അല്പഭാവഭേദം ഉണ്ടു: ദൃ-ന്തം; 'ഇന്ദ്രനോടു തുല്ല്യൻ' എന്നു പറയുന്നതിൽല്ക്കാലം നിശ്ചയിക്കുന്ന അഭിപ്രായം ആകുന്നു. 'ഇന്ദ്രന്നു തുല്ല്യൻ' എന്നു പറയുന്നതു മനസ്സിൽ മുൻപെ തന്നെയിരിക്കുന്ന അഭിപ്രായത്തെക്കാണിക്കയാകുന്നു, 'എന്നൊടു ദോഷം ചെയ്തു' എന്നു എന്നോടു നേരെ ചെയ്തിട്ടുണ്ടെങ്കിലെ പറയാവു. 'ഇനിക്കു ദോഷം ചെയ്തു, എന്നുള്ളതു എന്റെ വസ്തുവക മുതലായിട്ടുള്ളവയോടു ചെയ്താലും പറയാം, എന്നെച്ചെയ്ക' എന്നു പറഞ്ഞാൽ ഞാൻ ക്രിയയുടെ കൎമ്മം ആകും. 'എന്നോടു ചെയ്ത, എന്നു പറയുന്നതു ഞാൻ കൂടെ ഉള്ളപ്പോൾ എന്റെ നേരെ നോക്കിച്ചെയ്യുന്നതിനെക്കുറിച്ചെ ആവു. 'ഇനിക്കു ചെയ്ത എന്ന പറയുന്നതിൽ ആ ക്രിയയുടെ ഫലം ഇനിക്കു വന്നു സംഭവിക്കയെന്നു അൎത്ഥം വരും. 'രാജാവിനോടു ബോധിപ്പിക്ക ' എന്നു രാജാവിനെക്കണ്ടു ബോധിക്കുംപോഴെ പറയാവു. 'രാജാവിനെ ബോധിപ്പിക്ക എന്നു എഴുത്തു മുഖാന്തരം ചെയ്യുംപോഴും പറയാം. 'അവനെ സഹായിക്ക, എന്നു പറയ്ന്നതു അവൻ ചെയ്യുന്ന വേലയിൽ സഹായിക്കുമ്പോൾ ആകുന്നു. അവന്നു സഹായിക്ക എന്നു പറയുന്നതു അവന്റെ ഉപകാരത്തിന്നു സഹായിക്കുമ്പോൾ ആകുന്നു.

൧൯൯. സമം കൂട്ടുന്നതിൽ ചതുൎത്ഥിവരും: ദൃ-ന്തം; 'അതിന്നു ആനെക്കു ഭാരം ഉണ്ടു' എന്നു പറഞ്ഞാൽ ആന പിടിച്ചാൽ ഇളകാത്ത ഭാരം ഉണ്ടു എന്നു അൎത്ഥം. 'അവന്നു ആനെക്കു ബലം ഉണ്ടു എന്നു പറഞ്ഞാൽ ആനയൊടു ഒപ്പംബലം ഉണ്ടെന്നു അൎത്ഥം, ഇനിക്കു അകാൎ‌യ്യം പ്രയാസമാകുന്നു, എന്നു പറഞ്ഞാൽ എന്നാൽ സാധിക്കുന്നതിന്നു പ്രയാസമെന്നു അൎത്ഥം.

൨൦൦. ഇത്രനേരമെന്നു കുറിക്കുന്ന സമയവും ഇന്നതിനിടയിൽ എന്നു കാണിക്കുന്ന സമയവും ചതുൎത്ഥിയിൽ വരും: ദൃ-ന്തം; 'ഒരു നാഴികെക്കു ഇളവുണ്ടു. ഒരു വിനാഴികെക്കു (ഇടയിൽ) നീ വരണം. ഒരു മാസത്തിന്നു വേണ്ടുന്ന കോപ്പുകൾ കൂട്ടെണം: കഴിഞ്ഞ വെള്ളത്തിന്നു വന്നു' ഇങ്ങനെ പ്രയോഗിക്കുന്നതിൽ വിഭക്തി രൂപം കൂടാതെയും നടപ്പുണ്ടു. ദൃ-ന്തം; 'ഞാൻ ഒരാഴ്ച അവിടെ പാൎത്തു: കുഭകൎണ്ണന്നു ആറുമാസം ഉക്കം ഉണ്ടു.'

൨൦൧. ക്രിയയുടെ കാരണമായിരിക്കുന്ന പൊ [ 100 ] ൭൫

രുൾ പഞ്ചമിയിൽ വരും. പ്രധാനമായിട്ടു ഹേതു കാരണവും മുതല്ക്കാരണവും തുണക്കാരണവും തന്നെ: ദൃ-ന്തം; 'ആചായ്യാൽ ഉണ്ടാക്കപ്പെട്ട ബിംബം:ഉളിയാൽ ഉണ്ടാക്കപ്പെട്ട ബിംബം'.

   ൩0൨. ക്രിയ ചെയുന്ന പൊരുളിന്നു കൎത്താവെന്നും ഹേതുകാരണമെന്നും പേർ. ആയതു സകൎമമക ക്രിയയോടു സംബന്ധിക്കുമ്പോൾ പ്രധമയിൽ വരും; എങ്കിലും കൎമ്മിണിക്രിയയോടു ചേരുപോൾ പഞ്ചമിയിൽ ആകം:ദൃ-ന്തം;'ആചായ്യാൽ തീൎക്കപ്പെട്ട വീടു, പൌലുസിനാൽ ലിഖിതമായ പുസ്തരകം'കഴിക എന്ന ക്രിയയുടെ കൎത്താവും ചതുൎത്ഥിയിൽ വരുപോൾ ക്രിയയെയും താല്പയ്യമായിട്ടുകാണിക്കും:ദൃ-ന്തം;'അവന്നു കഴിയില്ല, അവനാൽ കഴിയില്ല'. സാധികയെന്നതു സകൎമ്മക ക്രിയയാകുംപോൾ കൎത്താവു പ്രഥമയിലും അകൎമ്മക ക്രിയയാകുംപോൾ പഞ്ചമയിലും വരും: ദൃ-ന്തം; 'ഞാൻ അകായ്യം  സാധിക്കും, എന്നാൽ അകായ്യം സാധിക്കും'.
  ൨0൩ . ഒരു വസ്തു ഉണ്ടാകുന്നതിനുള്ള സാധനത്തിന്നു മുതൽ കാരണമന്നു പേരായിരിക്കുന്നു. അതു പഞ്ചമിയിൽ വരും : ദ-ന്തം; 'കല്ലാൽഷിലതു ;മരത്താൽ ചിലതു'; 'ഇരിന് നാൽ തീൎക്കപ്പെട്ട നാരായം'.
  ൨0൪.   ഒരു ക്രിയ ചെയ്യുന്നതിന്നു കര്ത്താവു തുണയായട്ടു പ്രേയോഗിക്കുന്ന കരുവുകളും തുണകാരണനെന്നു ചൊല്ലപ്പെടും:ദൃ- ന്തം;'വിശ്വാസത്താൽ നീതീകരിക്കപ്പെട്ടവർ'; 'വാളെടുക്കുന്നവൻ വാളാലേമരികും'. തുണക്കാരണം ആളുകൾ ആയിരുന്നാൽ പഞ്ചമി കരണി ക്രിയയോടു സംബന്ധികും:ദൃ- ന്തം;'അവൻദീൎഘദൎഷിയാൽ പറയിലപകായ്യം.' മുതൽകാരണവും കാണികുന്നതിന്നു കൊണ്ടു, മൂലമായി വഴിയായി , എന്നിങ്ങനെയുള്ള പദങ്ങൾ പഞ്ചമിക്കു പകരം വതം:ദൃ-ന്തം; മരം കൊണ്ടുള്ള ബിംബം, ദീൎഘദൎശിയെ കൊണ്ടു അവൻ പറയില്ല. കായ്യം, വിശ്വാസം മൂലം രക്ഷിക്കപ്പെട്ടവർ.
   ൨0൫ചില വാക്കുകളിൽ പഞ്ചമി  സപ്തമിക്ക പകരം പ്രയോഗിക്കപ്പെടുകയുണ്ടു: ദൃ- ന്തം; 'മേലാൽ(മേലിൽ) നീ അതു ചെയ്യയതു;തൊമ്മാൻ പേരാൽ(പേരിൽ) പണം ഉരുവാൽ(ഉരുവേൽ) ഒരു പണം ലാഭം ഉണ്ടു'   (ആറ്റാലെ;ആറ്റുങ്കൽ) ഞാൻ വെറ്റു പോറ്റിയ പൈതൽ'.
                                G 2 [ 101 ]                            ൭൬       
                        ഷഷ്ഠി.
വെവ്വേറായ പൊരുളുകൾക്കു അടയാളമാകുന്ന നാമങ്ങൾ തമ്മിൽ സംബന്ധിച്ചുവരുംപോൾ അവയിൽ സംബന്ധത്തെക്കാണിക്കുന്ന നാമങ്ങൾ ഷഷ്ഠിയിൽ വരും :ദൃ-ന്തം ; 'എന്റെ പുസ്തകം അവൻറെ വീട്; അവരുടെ ശീലം,മരത്തിൻ കൊമ്പു.
 ൨0൭ ആ വക സംബന്ധങ്ങൾ പലതരമായിരിക്കുന്നു.(൧) സ്വസ്ഥം : ദൃ--ന്തം; 'എൻറെ പുസ്തകം.' [എന്റെ വക പുസ്തകം.] (൨) അനുഭോഗം :ദൃ-ന്തം; 'എന്റെ മുറി [ഞാൻ പാകുന്ന മുറി]; (൩) ഗുണം:ദൃ-ന്തം:എന്റെ നേരു [എന്നിൽ ഉള്ള നേരു];എന്റെ നടപ്പു [ഞാൻ നടകുന്ന നടപ്പ്]; (൪) ഉത്ഭവം:ദൃ-ന്തം; പശ്ശുവിന്റെ പാൽ [പശ്ശുവിൽ നിന്നു വരുന്ന പാൽ]; (൫) അംശം:ദൃ-ന്തം; 'മരത്തി കമ്പു [മരത്തിന്റെ ഒരു ഭാഗമായിരികുന്ന കുമ്പു ].(൬) അടകും :ദൃ-ന്തം; ,വിദ്വാന്മതയോടെ സഭ.[വിലാന്മാർ ക്രടി ഉണ്ടായിരികുന്ന സഭ] (൭) തമ്മിൽ ഉള്ള  ഉടപ്പവും ഇരിപ്പും :ദൃ-ന്തം; 'മറിയുടെ പുത്രൻ '[മറിയ പെറ്റ  പുത്രൻ':  'അച്ഛൻറ ചെറുകൻ' 'സായ്പിന്റെ.] മമാമ്മ':ആചായ്യന്റെ  ഭാൎ‌യ്യ' യോസേപ്പിന്റെ സഹോദരന്മാർ.]
    ൨0൮.സംബന്ധത്തെ അറിയികുന്നതിൽ ൧൯൬ാ0 സൂത്രത്തിൽ പറഞ്ഞിരികുന്ന പ്രകാരം ചതുൎത്ഥി വേണ്ടിയിരിക്കുന്നു. സംബന്ധത്തെ വിശേഷമായിട്ടു പറയുന്നതിൽ ഷഷ്ഠിവരും:ദൃ-ന്തം; 'മറിയ യോസെപ്പിന്നു ഭായ്യയായിരുന്നു' എന്നുള്ളതു മറിയയക്കും യൊസപ്പിനോ'ടു എന്തൊരു  സംബന്ധം എന്നുള്ള ചോദ്യത്തിന്നു ഉത്തരമാകുന്നു.  'മറിയ യോസിപ്പിന്റെ ഭാൎ‌യ്യയായിരുന്നു' എന്നു പറഞ്ഞാൽ മറിയ ആരായിരുന്നു   എന്നുള്ള ചോദ്യത്തിനു ഉത്തരം മാകുന്നു. 'മന്ത്രിരാജാവിന്നു കീഴാകന്നു' എന്നതിന്നു മന്ത്രി രാജാവിനെക്കാൾ  താന്നെ സ്ഥാനകാരൻ എന്നൎഥം. 'മന്ത്രിരാജാവിന്റെ കീഴാകന്നു' എന്നതിന്നു രാജാവിന്റെ വരുതികേട്ടു നടക്കുന്ന ആൾ എന്നൎത്ഥം.   

൨0൯ 0രം വിഭക്തി ചിലപ്പോൾ വാക്യത്തിന്റെ കായ്യമായിട്ടുവരും.: ദൃ-ന്തം; 'നിലം രാജാവിന്റെ അകന്നു' എന്നാൽ അത എന്നുള്ള അന്തത്തോടു ചേൎന്നാകുന്നു അധികം നടപ്പു: ദൃ-ന്തം; 'ആ പുസ്തകം നിന്റേതല്ല, ഏന്റേതാകുന്നു. [ 102 ]

                                     99

൨൧o ഷഷ്ഠികു പകരം ചതുൎത്ഥിയോടുള്ള 'ഉള്ള' എന്ന നമാധേയം ചേൎന്നിട്ട പ്രയോഗിക്കപ്പെടുക ഉണ്ട: ദൃ-ന്തം; 'എന്റെ പുസ്തകം':'എന്റെ മുറി - ഉനിക്കുള്ള മുറി' 'എന്റെ നേത്വ'= "ഇനിക്കുള്ള നേത.'

                  സപ്തമി.
൨൧൧.    ഒരു ക്രിയ ഭവിക്ക എങ്കിലും അതിന്റെ ഫലം ചേരുക എങ്കിലും   ചെയ്യുന്ന സ്ഥലം ആകട്ടെ സപൂമിയിൽ വരും:ദൃ-ന്തം;'ആറ്റിൽ വെള്ളം പൊങ്ങി ;' 'മനുഷ്യരിൽ ആശ്രയിക്കരുതു' ആകയാൽ 'നി ലക്ക', 'ഇരിക്ക','കിടക്ക',വെക്ക',എന്നവ മുതലായിട്ടു സ്ഥലത്തോടു സംബന്ധിക്കുന്ന ക്രിയകൾക്കു സപൂമി വേണ്ടിയിരിക്കുന്നു:ദൃ-ന്തം;'അവരിൽ നിന്നു ഒരു ഗുണവും വരികയില്ല':'മനുഷ്യരിൽ വെച്ചു നല്ലവൻ'
 ൧൧൨. ക്രളത്തിൽ വിശേഷപ്പെട്ട വസ്തുവിനെക്കുറിച്ചു പറയുന്നതിൽ ക്രളം സപൂമിയാകും:ദൃ-ന്തം,'മനുഷ്യരിൽ നല്ലവൻ'(മനുഷ്യരുടെ   ഇടയിൽ നന്മെക്കു മുന്തിയവൻ) 'നീചരിൽ നീചൻ' (മഹാ നീചൻ.)
൨൧൩.   ഇന്നപ്പോൾ എന്നു കാണിക്കുന്ന സമയം സപൂമിയിൽ വരും:ദൃ-ന്തം; 'മകര മാസത്തിൽ  മാവുപൂകും,' 'തലയിരിക്കയിൽ വാല്യ   ഓടുകയില്ല.'
൨൧൪  അകമുള്ള സ്ഥലത്തേക്കു ഉള്ള മാറ്റം  സപൂമിയിൽ     സംബന്ധിക്കും : ദൃ-ന്തം; 'പള്ളിയിലേക്കു പോയി' ' ഭവനത്തിലേക്കു നീങ്ങി. oരം അൎത്ഥത്തിൽ ചതുൎത്ഥി രൂപം ആന്തരമായിയ്യും പ്രയോഗമുണ്ടു :  ദൃ--ന്തം; 'പള്ളിയിൽപ്പോക 'വീട്ടിൽ വരിക.' 
൨൧൫ ക്രട്ടത്തോടു     ക്രട്ടത്തിൽ      ഒന്നിനെ ഒത്തുനോകി  വിദേഷപപ്പടുത്തുന്നതിൽ ക്രട്ടം സപൂമ്യചതുൎത്ഥിയിൽ വരും : ദൃ-ന്തം; 'നാലിലേക്കു നല്ലതു 'മനുഷ്യരിലേക്കു വിദ്വാൻ.' 
൨o൬ .  സമയത്തിന്റെ   ഇടയും അറുതിയും ചതുൎത്ഥിയിൽ  എന്നപോലെ സാപൂമ്യ ചതുൎത്ഥിയിൽ   എന്നപോലെ സാപൂമ്യ ചതുൎത്ഥിയിലും വരും:ദൃ-ന്തം; 'വൎക്ഷത്തി [ 103 ] 
                               ൭൮
  ലേകു വേനലികരുതണം 'മകരമായത്തെക്കു മാവു പൂക്കും'    
൨൧൭  സപൂമിയിൽ ലോരു രൂപം പൊതുവിൽ സ്ഥലത്തെയും ഇതിൽ എന്ന അന്തം സ്ഥലത്തിന്റെ അകത്തേയും കൽ എന്ന അവ്യയം സ്ഥലത്തിന്റെ  അരികിനെയും മേൽ എന്നതു അവ്യയം സ്ഥലത്തിന്റെ അരികിനെയും മേൽ എന്നതു പുറത്തേയും     സംബന്ധിക്കും:ദൃ-ന്തം; 'കരോടു നില്കുന്നതു' 'താഴെ ത്തിരിക്കുന്നതു' 'പള്ളിയിൽ'   ഉള്ളതു' 'പള്ളിയിൽ  പാൎക്കുന്നവൻ' 'മേശമേൽ വെകപ്പെട്ട ഭക്ഷണം'  'മരത്തേൽ കേറുന്നമര' നാഗം.'
                               അഷ്ഠമി.
 ൨൧൮.  അഷ്ഠമിക്കു സംബോധന എന്നും പേർ പറയും, അതു കേൾക്കുന്നവന്റെ ശ്രദ്ധയെ ഉണൎത്തുന്നതിനായിട്ടു പ്രയോഗിക്കപ്പെടും; ദൃ-ന്തം; 'രാജാവേ എന്നെ രക്ഷിക്കണമെ; 'നീതിമാരന്മാരേ നീങ്ങൾ സന്തോഷിപ്പിൻ.'
 ൨൧൯   പറയുന്നവന്റെ നോവികാരങ്ങളുടെ അടയാളമായിട്ടു പല നാമങ്ങളും സംബോധനയിൽ പ്രയോഗിക്കപ്പടും. ദൃ-ന്തം; 'ശിവ'  ശിവ ' 'നാരായണ: 'അയയ' 'അയ്യോ:' 'അയ്യോ:' 'അയയാവൊ'; 'വാൻമ്പ '; 'എന്നേ'; 'ചെന്നേ',(ഷ്ടി എന്നേ)
൨൨o.  ചില നാമങ്ങൾ സംബോധനയിൽ മാത്രമെ  വരുന്നുള്ളു' ആകയാൽ അവെക്കു  സംബോധനക്കുറിപ്പുകൾ എന്നു പേർ;അയ്പ 'അ, ആ, ഇ, രം, എ, ഏ, ഒ, ഓ, ഹ, ഹാ, ഹി, ഹീ, ഹേ, ഹൊ, ആഹാ, ചി, പൂ, എന്നിങ്ങനെ ഉള്ളവയാക്കുന്ന.
     അഞ്ചാം സര്ഗ്ഗം - നാമങ്ങളുടെ 
                    ഉത്ഭവം.

 ഉത്ഭവത്തെ സംന്ധിച്ചു നാമങ്ങൾ മൂന്നുവകയായിരിക്കുന്നു ആയവെക്കു മൂലനാമങ്ങൾ എന്നും തദ്ധിത നാമങ്ങൾ എന്നും സമാസനാമങ്ങൾ എന്നും പേരായിരിക്കുന്നു. [ 104 ]                                
                               ൭൯
                         മൂല നാമങ്ങൾ
 ൨൨൨. മൂല നാമങ്ങൾ  മറ്റു പദങ്ങളിൽനിന്നു വരാത്ത രൂഢി നാമങ്ങളാകുന്നു: ദൃ-ന്തം; 'മാവു,,' 'പ്ലാവു,' 'പൂച്ച,' 'പുലി,' 'ആൺ,' 'പെൺ, 'പുരുഷൻ,' 'സ്ത്രീ,' എന്നാൽ മലയാഴ്മയിൽ മൂല നാമങ്ങളായി വിചാരിക്കപ്പെട്ടിരിക്കുന്നതിൽ പലതും സംസ്കൃതത്തിൽ  തദ്ധിതങ്ങളൈാകന്നു ദൃ-ന്തം ;'മനുഷ്യൻ'; 'ദേവൻ.'
 ൨൨൩. മലയാഴ്മയിൽ മൂലനാമങ്ങൾ ഒകയും തമിഴുഭാഷയിൽ ഉൾപ്പെട്ടിരിക്കുന്നവ എങ്കിലും സംസകൃതത്തിൽ നിന്നു എടുക്കപ്പെട്ടവ എങ്കിലും ആകന്നും: തമിഴിലെ ന:മങ്ങൾ മലയാഴ്മയിൽ മികവാറുംയാതെതേ മാറ്റവും കൂടാതെ വരും ; ദൃ-ന്തം;  'അവൻ , 'അവൾ, 'നീതി, മരം'  എന്നാൽ തമിഴിലെ ഐകാരന്തം മലയാഴ്മയിൽ അകരാന്തമായും ഉകരാന്തം അൎദ്ധാചായിട്ടും ആയു എന്ന അന്തത്തിലെ യകാരം മാഞ്ഞുപോയും ആകാരന്തത്തോടു വകാരം ചേൎന്നും വരും:ദൃ-ന്തം; 'കുതിരൈ=കതിര, കല്ലു =കല്ലു, പായു =പാ, മാ = മാവു;
൨൨൪,  സംസ്കൃതത്തിൽനിന്നു  വരുന്ന നാമങ്ങളിൽ    പ്രഥമയിലെ അ:എന്നതു  പുല്ലിംഗത്തിൽ അൻ എന്നും നിലിംഗത്തിൽ അം എന്നും ആകം : ദൃ-ന്തം; 'പുത്ര:=പുത്രൻ, വൃക്ക:=വൃക്ഷം. ശേഷം പ്രധമയിൽ വരുന്ന വിസൎഗ്ഗം     മാഞ്ഞുപോകും : ദൃ-ന്തം ; 'കവി:=കവി. വായു:=വായു
൨൨൫  സംസ്കൃതത്തിലെ നാമങ്ങളുടെ അന്തത്തിൽ ദീൎഘസ്വരം മയയാഴ്മയിൽ ഹ്രസ്വമാകം : ദൃ- ന്തം; 'സീതാ=സീത. കന്യകാ=കന്യക. ദേവി:=ദേവി.  ഇന്ദ്രാണി,:=ഇന്ദ്രാണി, സ്വയംഭ്ര:= സ്വയംള. പുനൎഭ്ര:= പുനൎള.  എന്നാൽ ഏങ്കാക്ഷര  നാമങ്ങളിൽ  ദീൎഘം ദീൎഘമായിട്ടു  തന്നെയായിരിക്കും : ദൃ-ന്തം ; 'സ്ത്രീ, ശ്രീ, ഭ്ര.'
൨൨൩.   പ്രകൃതിയിൽ ഋ, ൻ. എന്ന അക്ഷരങ്ങളിൽ ആകെയും പ്രഥമ  ആകാരാന്തമായിരിക്കും ചെയ്താൽ ആകാരാന്തത്തോടു വകാരം ചേരുന്നതു ക്കുടാതെ പ്രകൃതി രൂപവും കൊള്ലം :ദൃ-ന്തം ; 'പിതാ= പിതാവും=പിതൃ : രാജാ= രാജാവും=ര:ജാൻ'.
൨൨൭  പ്രകൃതി ഹലന്തം ആയിരുന്നാൽ ഹല്ലു   ഇരട്ടിക്കും: ദൃ-ന്തം; വാക, വാക്കു,അച്ചു, അച്ചു,അച്ചു,സപതു , സമപത്തു, മനസ്സും, മനസ്സ് എന്നാൽ പ്രഥമയിൽ അൻ, ആൻ,അം, [ 105 ] 
                                         ൮o

എന്നായിരുന്നാൽ ആയതിനു മാറ്റം വരാതെ മലയാഴ്മയിൽ കൊള്ളും : ദൃ -ന്ത : 'ബ്രഹ്മൻ , വിദ്വാൻ ,കുലം'

                       തദ്ധിത  നാമങ്ങൾ
       ൨൨൮.  തദ്ധിത  നാമങ്ങൾ  മറ്റുനാമങ്ങളിൽ നിന്നു വരുന്ന  
ബന്ധനാമങ്ങൾ ആകുന്നു : ദൃ-ന്തം; ' തല--തലവൻ;  ധനം--ധാന്യം.'
  ൨൨൯. ഗുണത്തിൽനിന്നു ഗുണിയും ഉടമയിൽനിന്നു ഉടയതും ഉണ്ടാകുന്നതും, അൻ, ആൻ, കാരൻ, ശാലി, സ്ഥാൻ, ആളൻ, ആളി,  എന്നും മറ്റും  ഉള്ള  പ്രത്യേയങ്ങളെകൊണ്ടാകുന്നു. (൧)  അൻ : ദൃ- ന്തം;  'വയസ്സു വയസ്സൻ മുപ്പു-മുപ്പൻ:  കുടി--കുടിയൻ;  മുടന്തു--മുടന്തൻ'  (൨)  ആൻ : ദൃ-ന്തം ;  'തട്ടു--തട്ടാൻ; തല--തലവാൻ.'  (൩)  കാരൻ : ദൃ-ന്തം ; 'ന്യായം-ന്യായകാരൻ, വേല-വേലകാരൻ.' (൪) ശാലി:  ദൃ-ന്തം;  കാൎ‌യ്യം--മദ്ധ്യസ്ഥൻ'  (൬)  ആളൻ;  ദൃ-ന്തം; 'മണം--മണവാളൻ, പടപടയാളി: എതിരുപ-എതിരാളി (൮)  മറ്റു ചില പ്രകാരത്തിൽ oരം വക നാമങ്ങൾ ഉണ്ടാകും: ദൃ-ന്തം; 'രക്ഷ--രക്ഷതാവു ദാനം--ദാതാവു:  യുദ്ധം--യുദ്ധാവു'
      ൨൩o  മേൽപ്പറഞ്ഞ  പ്രത്യങ്ങളിൽ  കാരൻ,  ശാലി:
സ്ഥാൻ, ആളൻ, ആളി,  എന്നവ തനിച്ചു അൎത്ഥമുള്ള
പദങ്ങൾ ആകയാൽ അവ ചേർ‌ന്നുണ്ടാകുന്ന നാമങ്ങൾ തദ്ധി
തങ്ങൾ  എന്നല്ല സമാസങ്ങൾ എന്നത്രെ മുറുകെ ചൊല്ലപ്പടേണ്ടുന്ന
തു. സംസ്കൃതനാമങ്ങളിൽ വാൻ എന്നയന്തം  അനുസ്വാരം നീ
ങ്ങീട്ടുള്ള അകാരാന്തത്തോടും ഹലന്തത്തോടും  മാൻ  എന്നതു
മറ്റുള്ള അന്തരങ്ങളോടും ചേരുന്നു. : ദൃ-ന്തം;  'പുണ്യം= പുണ്യ
വാൻ,  ശക്തി=ശക്തിമാനു.' കാരൻ എന്നതിലെ കകാരം കു
ടകൂടെ വരുന്ന നാമങ്ങളിൽ ഒക്കയും അജിനു പിൻപു ഇരട്ടി
കും.  ആയിരുന്നു സംസ്കൃതത്തിൽ  'ചെയുന്നവൻ'  എന്നു  
അൎത്ഥമാകുന്നു എങ്കിലും മലയാഴ്മയിൽ എല്ലാ
ത്തരമൊഴികളോടും ആൾ എന്നു മാത്രമുള്ള അൎത്ഥത്തിൽ 
ചേരുന്നു : ദൃ-ന്തം; കുതിര=കുതിരകാരൻ; കുടം= കുടകാരൻ; 
വീടു= വീട്ടുകാരൻ; ദിക്ക= ദിക്കാരൻ; തമിഴു=തമിഴുകാരൻ;  
ശുദ്ധം= ശുദ്ധകാരൻ' [ 106 ] 
                                ൮൧
൨൩൧. ഗുണിയിൽനിന്നു ഗുണവും ഉടയത്തിൽനിന്നു ഉടമയും അം, ത, ത്വം, പ്പം ം ആഴ്മ എന്ന അന്തത്തിൽ വരുന്നതിൽനാൽ ഉണ്ടാക്കുന്നു (൧) അം: ദൃ-ന്തം; 'കള്ളൻ- കള്ളം: നിളൻ-നീളം: കോപി-കോപം' (൨) ത: ദൃ-ന്തം;ശുദ്ധൻ- ശുദ്ധത: ദുഷ്ടൻ- ദുഷ്ടത :ശത്രു-ശത്രുത:ബന്ധു-ബന്ധുത:കവി-കവിത. (൩) ത്വം :ദൃ-ന്തം; 'ഭോഷൻ-ഭോഷത്വം: ഗുത- ഗുരുത്വം : ത്രി-ത്രിത്വം.' (൪) പ്പം. ദൃ-ന്തം ; കടു- കടുപ്പം:ബഹു- ബഹുപ്പം :ചെറു-ചെറുപ്പം' (൫) മ ദൃ-ന്തം, 'നൽ- നന്മ‍: കടു-കടുമ: അടി-അടിമ:കളീർ-കുളുൎമ്മ.' (൬) ആഴ്മ:ദൃ-ന്തം; ' ആൾ-ആളാഴ്മ: താഴെ -താഴാഴ്മ: കൊള്ളാം -കൊള്ളാഴ്മ.'
൨൩൨. വക പ്രത്യായങ്ങളിൽ ത-ത്വം എന്നവ സംസ്കൃതം ആകുന്നു.പ്പം,മ,,ആഴ്മഎന്നവ മലയാഴ്മ ആകുുന്നു. അം എന്നതു രണ്ടു ബാഷയിൽ മൊഴികൾക്കും ചേരുന്നു. ആഴ്മ എന്നതു രണ്ടു ഭാഷയിലേ മൊഴികൾക്കും ചേരുന്നു. ആഴ്മ എന്നതു ആഴ്മ എന്ന ക്രിയ, പദത്തിൽനിന്നു ഉണ്ടാകുന്ന നാമം ആകുന്നു. ആളൻ ആളി ആഴ്മ എന്നിങ്ങനെ വരും.
൨൩൩. സംസ്കൃതങ്ങളുടെ ആദ്യാക്ഷരത്തിന്റെ പിന്പു ആകാരം ചേരുംമ്പോൾ ആ നാമങ്ങളോടു സംബന്ധപ്പെട്ടിരിക്കുന്ന മറ്റനാമങ്ങൾ ഉണ്ടാകം : ദൃ-ന്തം; ശിവൻ-'ശിവൻന്റെ പുത്രൻ, ശിവമതകാരൻ : രാഘ്യ-രാഘവൻ 'രഘുവംശകാരൻ, രാമൻ' ബുദ്ധൻ-ബൊദ്ധൻ 'ബുദ്ദമതകാരൻ ബഹു- ബാന്ധവം' ' ബന്ധുത്വം അശ്വം. ആശ്വം ആശ്വം:'ചെറുകുതിര' ഭൃഗു- ഭാൎഗ്ഗവൻ ബൃഗുവിന്റെ സന്തതി' വസ്ത്രം- വാസ്ത്രം വസ്ത്രം കൊണ്ടുള്ളതു സുമിത്ര--സൌമിത്രി' ' സുമിത്രയുടെ പുത്രൻ' ഭൃഗു-ഭാൎഗ്ഗവി 'ഭൃഗുവിന്റെ പുത്രി' കൃഷ്ണൻ- കാഷ്ണി 'കൃഷ്ണന്റെ സന്തതി.'
൨൩൪. ചിലനാമങ്ങളുടെ അന്തത്തിൽ, ന,യ,ത,ക, എന്നയക്ഷരങ്ങൾ കുടുന്നതിനാൽ മറ്റു ചില നാമങ്ങൾ ഉണ്ടാകും: ദൃ-ന്തം; 'ഭരം-ഭരണം : സുഖം-സുഖ്യം: ദു:ഖം-ദുഖിതം: ഗ്രവ്യം-ദ്രവ്യകം. എന്നാൽ ന എന്നതു കുടുന്നതിനു സാമാന്ന്യ മായിട്ടു ചെയുകയെന്നും യ എന്നതിനു ചെയുവാനുള്ളതു എന്നും ത എന്നതിനു ചെയ്യപ്പെട്ടതു എന്നും, ക എന്നതിനു ചെയ്യുന്നതു എന്നും അൎത്ഥമാകും : ദൃ-ന്തം; 'ഗുണം-ഗുണനം-ഗുണ്യം ഗുണിതം, ഗുണകം : അംശം-അംശനം-അംശ്യം,അംശിത്വം, അംശകം.
൨൩൫ചില നാമങ്ങൾ ആദ്യത്തിൽ ആകാരം വരികയും അന്ത്യത്തിൽ യ,ക,എന്നയക്ഷരങ്ങളിൽ ഒന്നു ചേരുകയും രണ്ടും ചെയ്യുന്നതിനാൽ മറ്റു നാമങ്ങൾ ഉണ്ടാകും : ദൃ-ന്തം; സുഖം- സൌഖ്യം; ധനം-ധാന്യം;അധിപതി-ആധിപത്യം സോമൻ-സൌമ്യം ഏകം-ഐക്യം' വസന്തം വാസന്തികം. [ 107 ]
                               ൮൨.
                                      
൨൩൬. മാററും അനേകം പ്രകാരത്തിൽ മൂലനാമങ്ങളിൽനിന്നു തദ്ധിതനാമങ്ങൾ ഉണ്ടാകുന്നു: ദൃ-ന്തം; ധൂമം- ധൌമീയം ചന്ദ്രൻ-ചന്ദ്രിക: കൎമ്മം-കൎമ്മിണി: ഗ്രഹിത്വം [ഗ്രഹിചതു) ഗ്രഹികാവ്യം ['ഗ്രഹിപ്പാനുള്ള']
                
                   സമാസ നാമങ്ങൾ
 ൨൩൭. രണ്ടോ അതിൽ അധികമോ പദങ്ങൾ കൂടി  ഉണ്ടാകുന്ന നാമത്തിന്നു സമാസ നാമം എന്നു പേരായിരിക്കുന്ന; അതു തല്ചുരുഷ സമാസമമെന്നും ദ്വന്ദ്വസമാസമെന്നും ഉപയോഗസൎഗ്ഗമാസമെന്നും  ഇങ്ങനെ മൂന്നു വകയായിരിക്കുന്നു.
               തല്പുരുഷ സമാസം.
 ൨൩൮. രണ്ടു നാമങ്ങൾ കൂടി     സന്ധി മുറെക്കു ഒന്നിക്കുമ്പോൾ അതു ഒരു തല്പുരുഷ സമാസമായിത്തീരും. കൂടി ഒന്നിക്കുന്ന നാമങ്ങളിൽ ഒടുക്കം നിലക്കുന്നതിനു ആധാരമെന്നും മുൻപിൽ നിൽക്കുന്നതിന്നു ആധേയനെന്നും പേരായിരിക്കുന്ന : ദൃ-ന്തം ; 'കൺ+പോള=കൺ പോള; കടുവാ*നാക്കു=കടുവനാക്കു ;ആറ്റു+വെള്ളം=ആറ്റുവെള്ളം ; തീ+കനൽ=തീകനൽ.'
൨൩൯. അൎദ്ധാച്ചു ൬൯ാം ലക്കപ്രകാരം ഹലാദിയുടെ മുൻമ്പാകെ ഉകാരമായിട്ടു തിരിയുന്നു : ദൃ-ന്തം: മുടത്തു+കാലൻ-മുടന്തുകാലൻ പിന്നത്തെപ്പദത്തിന്റെ ആദിയിൽ വരുന്ന ക, ച, ത,പ, എന്നിവ മുതലായവ ൬൧ാമത്തെയും  ൭൩ാമാത്തെയും ലക്കങ്ങളിൻ പ്രകാരം അച്ചിന്റെ പിന്നാലെയും ര,ല,ള,ഴ,എന്നവയുടെ പിന്നാലെയും ഇരട്ടിക്കും : ദൃ-ന്തം; 'കര+പറമ്പു കരപ്പറമ്പു ; തീ+കല്ലു=തീക്കല്ലു'  മര+ചെരിപ്പു=മരചെരിപ്പു ' പോർ+കളം=പോൎക്കളം' തുള്ളൽ+കാരൻ=തുള്ളല്കാരൻ ആൾ+കുരുതി=ആൾക്കുരുതി' കീഴു+ കണക്കു=കീഴ്കക്കണക്കു.' സംസ്കൃത സ [ 108 ] 
                                  ൮൩.
                    

ന്ധിപ്രരകാരം അച്ചിന്റെ പിന്നാലെ ഹല്ലിരട്ടിക്കയില്ല : ദൃ-ന്തം; മനുഷ്യപുത്രൻ രാജ കായ്യം' ആ ഭാഷയിലെ സമാസനാമങ്ങൾ മലയാഴ്മയിൽ അനവധിയായിട്ടു നടപ്പുള്ളതാകകൊണ്ടു പല പദങ്ങലിൽ മലയാഴ്മമുറുക്കെ ഹല്ലിരട്ടക്കയൊ സംസ്കൃതപ്ര'ഒറ്റയായിട്ടു വെച്ചേകയൊ ഏതുവെണ്ടു എന്നു സംശയിക്കുന്നതിന്നിടയുണ്ട്'. എന്നാൽ സമാസത്തിലെ മൂലപദങ്ങൾ എല്ലാം സംസ്കൃതമായിരുന്നാൽ ആ ഭാഷയുടെ സന്ധിപ്രകാരം ഹല്ലിരട്ടി കാതെയിരിക്കുകയാകുന്നു അധികം നടപ്പു എങ്കിലും സംസാരത്തിൽ ആധികം വരുന്ന ചില വാക്കുകളിൽ മലയാഴ്മരീതി പ്രകാരം ഇരട്ടിക്കുന്നുണ്ട്: ദൃ-ന്തം; ' കായ്യക്കാരൻ:ഭിക്ഷകാരൻ‌,' സൂക്ഷമം വിചാരിക്കുംപോൾ ഇരട്ടികാത്തവ ശുദ്ധ സംസ്കൃത സമാസമങ്ങലും ഇരട്ടിക്കുന്നവ സംസ്കൃത മൂല പദങ്ങളെകൊണ്ടുണ്ടാകുന്ന മലയാഴ്മ സമാസമങ്ങളും ആകുന്നു. സമാസമത്തിലെ മൂലനാമങ്ങളിൽ ഏതെങ്കിലും ഒന്നു ശുദ്ധ മലയാഴ്മ ആയിരുന്നാൽ ഹല്ലിരട്ടിക്കണം : ദൃ-ന്തം;തൂമ്പാകൈ: കള്ളിപ്പശു: തുള്ളൽക്കാരൻ.

  ൨൫o.  മൂലനാമങ്ങളിൽ   മുൻപിലത്തെ നാമത്തിന്റെ അന്ത്യത്തിൽ വരുന്ന ൻ, ഠ,എന്നവ സമാസത്തിൽ മാഞ്ഞുപോകും; ദൃ-ന്തം; 'മനുഷ്യൻ--മനുഷ്യപുത്രൻ; കായ്യം-കായ്യലാഭം.' എന്നാൽ ദിക്കുകൾക്കു അൎഥമാകുന്ന നാമങ്ങളിൽ അന്തം നിങ്ങീട്ടു ചിലപ്പോൾ അത്ത എന്നു മാറുകയും ഉണ്ട്: ദൃ-ന്തം ;'പട്ടണം-പട്ടണകാരൻ-പട്ടണത്തുകാരൻ;കോട്ടയം -കോട്ടയത്തുകാരൻ;താഴെ -താഴത്തുകാരൻ' ചില മലയാള പദങ്ങളിൽ അകാരത്തിന്റെ പിന്നാലെ മകാരം വരും: 'ദൃ-ന്തം;  മല-മലമ്പറമ്പു, മത്ത-മത്തെങ്ങാ=മത്തെങ്കാ' ആധാരം. 'കാരണം, ഭവനം.' എന്നവയിൽ ഒന്നായിരുന്നാൽ ആധേയത്തിന്റെ അന്തം oരം എന്നാകും: ദൃ-ന്തം; നീതീകരണം :ശുദ്ധികരണം അംഗീകരിക്ക;ഏങ്കീഭവിക.
  ൨൪൧.  മൊഴിയുടെ അന്തത്തിൽ വരുന്ന പൂൎണ്ണാക്ഷര മകാരത്തിയടങ്ങിയിരിക്കുന്ന അകരം പല സമാസമങ്ങളിലും മാഞ്ഞുപോകും:ദൃ-ന്തം കൊടുമ-കൊടുംകാറ്റു: പഴമ-പഴംപാ:കുറുമ-കുറുംകാടു; പെരുമ-പെരുംമ്പരമ്പു; ചില പദങ്ങളിൽ മകാരവും പൊയ്പോകും. എന്നാൽ അതിന്നുപകരം പിന്നാലെ വരുന്ന ഖരം ഇരട്ടിക്കും: ദൃ-ന്തം; 'പുതുമ-പുതുപ്പുസ്തകം; പുതുപ്പറമ്പു-പഴനെല്ല്'
   ൨൪൨. മുൻപിലത്തെ മൊഴിയുടെ അന്തത്തിൽ അൎദ്ധാച്ചോടു കൂടിവരുന്ന ട,റ, എന്നവ സമാസമത്തിൽ ട്ട റ്റ എന്നവയായിട്ടു മുറുക്കു തീരിയും ' ദൃ-ന്തം; ' വീടു-വീട്ടുകാരൻ:ആറ്റ-ആറ്റുവെള്ളം.'
 ൨൪൩.  അ  ഇ എന്നവയിൽ അവസാനിക്കുന്ന നാമങ്ങൾ സംസ്കൃതത്തിലെ ആരംഭം എന്നവയിൽനിന്നു വന്നവയായിരു [ 109 ]  
                                 ൮൪

ണാൽ സമാസത്തിത്തിൽ ആദി ഭാഷയിലെ അന്തംവരും : ദൃ-ന്തം;ക്രി-ക്രിയാപടം: ദേവത-ദേവതഭക്തി: ദേവകീ-ദേവകീനന്ദനൻ: ചിലപ്പോൾ മലയാഴ്മരീതിപ്രകാരം അച്ചു നീട്ടാതെയും വരും : ദ-ന്തം; 'പ്രാൎത്ഥനപ്പുസ്തകം.'

 ൨൪൪  ആധേയത്തിന്റെ അന്തത്തിലെ സകാരം വിസൎഗ്ഗ മായിട്ടും രകാരമായിട്ടും ള കാരമായിട്ടും ചില പദങ്ങളിൽ മാറും: ദൃ-ന്തം ; 'ആയുസ്സു-ആയുൎബലം: മനസ്സു-മന:പീഡ രജസ്സു-രജൊഗുണം.'
൨൧൫  യാതൊരുനാമത്തിന്റെയും പിൻപു ഇല്ലായ്മ, കേട, ഹാനി, ഹീനം, ഭംഗം, എന്നവ ചേൎന്നാൽ പ്രതിഭാവാൎത്ഥം വരും: ഇവയിൽ 'ഹാനി ഹീനം ഭാഗം'എന്നവ സംസ്കൃതനാമങ്ങളാകകൊണ്ടു സംസ്കൃതപദങ്ങളോടെ യോജിക്കു. മറ്റവ രണ്ടും  ഭാഷയിലെ മൊഴികളോടും ചേരും.'കെടു, ഹീനം, ഭംഗം, എന്നവ സൽഗുണങ്ങളുടെ ഇല്ലായ്മയെ സംബന്ധിച്ചെ പറയു. 'ഇല്ലായ്മ, ഹാനി' എന്നവ എല്ലാത്തര ഗുണങ്ങളെ സമബന്ധിച്ചും വരും: ദൃ-ന്തം; സ്നേഹമില്ലായ്മ:ഭാരമില്ലായ്മ: മാനഹാനി:പ്രാണഹാനി:മയ്യാദകേടു:സ്നേഹഭംഗം : ഭക്തിഹീനം.' എന്നാൽ 'കെടു' എന്നതിലെ കകാരം മകാരം നീങ്ങീട്ടു ശേഷിക്കുന്ന പ്രകാരത്തിന്റെ പിന്നാലെയിരട്ടിക്കും. അല്ലാത്തപ്പോൾ ഒക്കയും ഒറ്റയായിട്ടു തന്നേയിരിക്കും : ദൃ-ന്തം' 'ക്രമം-ക്രമക്കേടു: കൃപ-കൃപകേടു: നന്ദി-നന്ദികേടു; മൊഴി ചില നാമങ്ങളുടെ പിൻപു അനാവശ്യം ആയിട്ടു വെച്ച, 'അപമാനകേടു, അഭംഗികേടു; എന്നിങ്ങനെ പറഞ്ഞു വരുന്നതു തെറ്റാകുന്നു.'
  
൨൪൬. ംരം  വക സമാസങ്ങളിൽ ആധാരവും തമ്മിൽ ഉള്ള സംബന്ധം പല തരമായിരികുന്നു : ദൃ-ന്തം ; 'അനന്ത പത്മനാഭൻ, [അനന്തനായ പത്മനാഭൻ ;] ദൈവ വിശ്വാസി, [ദൈവത്തെ വിശ്വസിക്കുന്നവൻ;]ശീഘ്രഗമനം,[ശീഘ്രത്തോടു കൂടിയ ഗമനം;] പുജാപാത്രങ്ങൾ, [പൂജയ്ക്കുള്ള പാത്രങ്ങൾ]; മരപ്പുര, [മരത്താൽ ഉള്ള പുര];രാജ പുത്രൻ,[രാദാവിന്റെ പുത്രൻ];ആറ്റുവെള്ളം[ആറ്റിലെ വെള്ളം]; നരസിംഹം [മനുഷ്യ [ 110 ] 
                                      ൮൫

നെ പോലെ ഉള്ള സിംഹം];രാജ്യവൎത്തമാനം[രാജ്യത്തെക്കുറിച്ചുള്ള വൎത്തമാനം]. ൨൪൭ വക സമാസനാമങ്ങൾ രണ്ടു പദങ്ങൾ കൂടി ഉണ്ടാകുന്നവ ആകുന്നു. എങ്കിലും അവയെ ഒറ്റമൊഴികളായിട്ടത്രെ കരുതേണ്ടുന്നതു ആകയാൽ അവയെകുറിച്ചു പറയുന്ന നാമങ്ങളും മറ്റും മുൻപിൽ നില്കുന്ന നാമത്തോടു നിലകൊണ്ടു ചേൎന്നിരുന്നാലും അൎത്ഥത്തിൽ ആധാരമായിരിക്കുന്ന പിന്നത്തെ നാമത്തോടെ യോജിക്കു: ദൃ-ന്തം ;'നല്ല രാജ പുത്രൻ,' എന്നതിന്നു; 'നല്ല രാജാവിന്റെ പുത്രൻ.'എന്നല്ല, രാജാവിന്റെ നല്ല പുത്രൻ' എന്നത്രെ അൎത്ഥം. 'ഒരു മരപ്പുപെന്നു പറഞ്ഞാൽ മരം ഒന്നു എന്നല്ല പൂര ഒന്നെന്നു സാരം.'ഇടിയാൽ ഉണ്ടായി എന്നല്ല മരണം ഇടിയാൽ ഉണ്ടായി എന്നു തന്നെ പൊരുൾ.'

൨൪൮.   സമാസമത്തിൽ രണ്ടിൽ അധികം മൂലനാമങ്ങൾ ഉണ്ടായിരുന്നാൽ ആധേയത്തിന്റെ ചേൎച്ച ഇന്നതിനോടെന്നു ഇല്ലാത്തതുകൊണ്ടു ഔചിത്യം നോകി അറിഞ്ഞുകൊള്ളണം :ദൃ-ന്തം; 'സൽഗുണം രാജാവിനുള്ളതൊ പുത്രന്റെയൊ എന്നു വിവരം ഇല്ല.  'സൽഗുണം'എന്നതും 'രാജപുത്രൻ' എന്നതും തമ്മിൽ ചേൎന്നു ആ മൊഴി ഉണ്ടായി എന്നു വിചാരിക്കുമ്പോൾ സൽഗുണം പുത്രനോടു ചേരും. സൽഗുണം രാജാവിനോടു ചേരുന്നതു 'സൽഗുണരാജാവു' എന്നതും 'പുത്രൻ' എന്നതും തമ്മിൽ ചേൎന്നു ആ മൊഴി ഉണ്ടായി എന്ന നിരൂപിക്കുംപോളാകുന്നു.
                    ദ്വന്ദ്വസമാസങ്ങൾ.
          തമ്മിൽ സംബന്ധമില്ലാത്ത രണ്ടോ [ 111 ]                                                 ൮൬

അതിൽ അധികമോ നാമങ്ങൾക്കു വചനത്തോടു സമാനസംബന്ധം വരുമ്പോൾ ആ വക നാമങ്ങളെ ഉം എന്ന അവ്യയംകൊണ്ടു ചേൎകുന്നതിനു പകരം അവയെ ഒന്നിച്ചു ഒരു സമാസനാമം ആക്കുവാറുണ്ടു. ംരം വക സമാസങ്ങൾ സലിംഗമായിരുന്നാൽ ബഹു സംഖ്യയിലും നിലിംഗമായിരുന്നാൽ രണ്ടു സംഖ്യയിലും ആധേയവസ്ഥയിൽ ആയിരുന്നാൽ ഏകസംഖ്യയിലും ആയിരിക്കും : ദൃ-ന്തം ; 'രാമലക്ഷ്മണന്മാർ [രാമനും ലക്ഷ്മണനും]: രാവണകംഭ കൎണ്ണ വിഭീക്ഷണന്മാൎക്കു [രാവണന്നും കംഭ കൎണ്ണന്നും വിഭീഷണന്നും]; 'വേദശാസ്ത്രങ്ങളിൽ '[വേദത്തിലും ശാസ്ത്രത്തിലും]; 'ശിക്ഷാരക്ഷ' [ശിക്ഷയും രക്ഷയും]; 'കൈകാലു' [കയ്യും കാലും]; ' ആടുമാടുകൾ' [ആടുകളും മാടുകളും]: 'ഹരിഹര പുത്രൻ' [ഹരിയുടെയും ഹരന്റെയും പുത്രൻ]: 'കാലുമേലുകഴപ്പു' [ കാലേലും മേൽത്തും ഉള്ള കഴപ്പു]

 ൨൫o സംസ്കൃതത്തിലെ ദ്വന്ദ്വസമാസങ്ങളിൽ ആകാരാന്തനായങ്ങൾ ഇകാനാന്തത്തിന്നും ഉകാരാന്തത്തിന്നും പിൻപുവരും:ദൃ-ന്തം ; ' പ്രാണിപാദം ; ഗുരു ശിഷ്യന്മാർ ' അങ്ങനെ തന്നെ സമാസനാമത്തിന്റെ ലിംഗം മൂലനാമങ്ങളിൽ അന്ത്യത്തിൽ വരുന്നതിന്റെ ലിംഗത്തിൻ പ്രകാരമാകയാൽ ശ്രേഷ്ഠലിംഗ നാമം അന്ത്യത്തിൽ ഇരികെണം : ദൃ-ന്തം ; 'മാതാപിതാകന്മാർ;ഭാര്ൎ‌യ്യാ ഭൎത്താക്കന്മാർ.'

            ഉപസൎഗ്ഗസമാസങ്ങൾ.
 ൨൫൧. ചില ശബ്ദങ്ങളി‍ തനിച്ചൎത്ഥം ഇല്ലാതെയും മറ്റു പദങ്ങളോടു കൂടി മാത്രവും വരുന്നുണ്ടു. ആയ്പ ഉപസൎഗ്ഗങ്ങൾ എന്നു ചൊല്ല [ 112 ] 
                                ൮൭
                 

പ്പടുന്നു. അവ ക്കൂടി വരുന്ന പദങ്ങൾക്കു ഉപ സൎഗ്ഗമാസം എന്നു പേരായിരിക്കുന്ന : ദൃ-ന്തം ; 'നീതി-അനീതി ; ഗുണം-ദുൎഗ്ഗുണം;

 ൨൫൨   ഉപസൎഗ്ഗങ്ങളുടെ വിവരവും പൊരുളും അവ കൂടി വരുന്ന മൊഴികളുടെ ദൃഷ്ടാതങ്ങളും  oരം താഴെകാണിക്കുന്നു.
 അ, ഇല്ലായ്മ :ദൃ-ന്തം, 'നിത്യം- അനിത്യം ;  വിശ്വാസം  ഉപസൎഗ്ഗ  അവിശ്വാസം; സാദ്ധ്യം-- അസാദ്ധ്യം.'  oരം ഉപസൎഗ്ഗം അച്ചിന്നു മുൻമ്പു അൻ എന്നാകും : ദൃ-ന്തം, അന്തം.അനന്തം , ആദി-അനാദി, ഇഷ്ടം-അനിഷ്ടം.
 അതി, അധികം-അപ്പുറം : ദൃ-ന്തം ; 'മനുഷ്യൻ, അതിമനുഷ്യൻ ; വേദന, അതിവേദന.'
അധി, മേൽസ്ഥാനം : ദൃ-ന്തം ; അധിപതി; അധികാരം അതിഗമനം;അധിക്ഷേപം, അധിൎഥം.'
 അനു, കൂട്ടു, പിൻപു അനുകാരം : ദൃ-ന്തം ; അനുയാത്ര, അനുജൻ; അനുരാഗം; അനുതാപം.'
 അപ, കീൾസ്ഥാനം, രഹസ്യം, മറവു, വിരോധം : ദൃ-ന്തം; 'അപകാരം; അപരാധം; അപവാധം.'
 അവ, പിരിവു, വിരോധം കറവു  : ദൃ-ന്തം ; ' അവലക്ഷണം; അവകീൎത്തി; അവശബ്ദം, അവമാനം'
 അഭി, എതിൎസ്ഥാനം, മുൻമ്പാകെ : ദൃ-ന്തം , അഭിലാഷം; അഭിമുഖം, അഭിമാനം; അഭിരുചി; അഭിമോദം.'
ആ, ചേരുക, അധികത്വം, എതിൎഭാവം : ദൃ-ന്തം; ആക്ഷണം; ആഘോഷം, ആഗമനം'
കു, ചീത , ദൃ-ന്തം ;  പുറം, ഇല്ലായ്മ, ഒഴിവു : ദൃ-ന്തം ; നിൎഭാഗ്യം; നിരാധാരം, നിൎമ്മലം; നിവികാരം ; നിരാശ്രയം; നിശ്ര്വയം.'
ദുർ, ദൂരം, ചീത്ത : ദൃ-ന്തം ; ,ദുൎഗ്ഗതി, ദുശ്ശീലം ദുസ്സാധ്യം;ദുഷ്കീൎത്തി.'
നി, ഉള്ള, തികവു: ദൃ-ന്തം ; ,നിഗമനം; നിരൂഢ.'
പര, മറ്റു : ദൃ-ന്തം, 'പരപീഡ; പരോപദ്രവം; പരാക്രമം; പരസ്ത്രീ.'
പരി, ചുറ്റും, തികവു ദൃ-ന്തം ; 'പരിഭ്രമം, പരിപൂൎണ്ണം ; പരിക്രമം   
പ്രതി , പകരം, വിരോധം : ദൃ-ന്തം ; ,പ്രതിധ്വനി; പ്രതിവാദി; പ്രതിശാന്തി; പ്രതിബിംബം.'
പ്ര, മുൻമ്പോടു, മുൻമ്പുകൂടി : ദൃ-ന്തം ; 'പ്രകാശം; പ്രഷാപം, പ്രവാചകം.'
                       M  2 [ 113 ] 
                                      
                                   ൮൮
   പി, പിരിവു, കേടു, വിശേഷം : ദൃ-ന്തം ; 'വിരൂപം;  വികൃതി; വിശ്രമം; വികാരം, വിജ്ഞാനം;' രം  ഉപസൎഗ്ഗത്തിന്നു ചില പദങ്ങളിൽ വിശേഷാൽ അൎത്ഥമില്ല : ദൃ-ന്തം , 'നാശം വിനാശം; ശുദ്ദം;വിശുദ്ധം
 സം, കൂടെ, തികവു : ദൃ-ന്തം; , സംയോഗം; സംഭാഷണം സംസ്കൃതം; സംപ്രീതി; സംരക്ഷണ.'
 സു, നല്ല : ദൃ-ന്തം, 'സുകൃതം; സുബുദ്ധി; സുവിശേഷം; സുമുഖൻ.'
 സൽ, നല്ല : ദൃ-ന്തം , സൽബുദ്ധി; സൽകൎമ്മം; സദാത്മാവ്വ
 സ, അടുപ്പം : ദൃ-ന്തം , സാദ്ധസ്വരം, സകലം; സോദരൻ; സഫലം.'[ഫലത്തത്തോടു കൂടിയ്തു].
 സ്വ, സ്വന്തം : ദൃ-ന്തം ; സ്വഭാവം; സ്വരൂപം;  സ്വശക്തി; സ്വാഭാവികം.'
 തൽ, അതു, അതിന്റെ : ദൃ-ന്തം, ,തൽകാലം; തൽസമയം തൽപരൻ, താല്പയ്യം'
 യഥാ,  അതാതിനുള്ള  : ദൃ-ന്തം ; 'യഥാക്രമം; യഥാഭാവം
യഥാൎത്ഥം.'
       ആറാം സൎഗ്ഗം സൎവ്വനാമങ്ങൾ.
  ൨൫൩.  എല്ലാവസ്തുക്കളും ഒരു പോലെ ചില പടുതിയിൽ വരുന്നതാകകൊണ്ടു ആ പടുതികളെക്കാണിക്കുന്നതിന്നു എല്ലാത്തര നാമങ്ങളോടും ചേരുന്ന ചില നാമങ്ങൾ ഉണ്ടു. അവെക്കു സൎവ്വ നാമങ്ങൾ എന്നു പേർ : ദൃ-ന്തം ; 'ഞാൻ, നീ, അവൻ, താൻ, ആർ,എന്തു, എല്ലാം മൂന്നു.' ' പുരുശാൎത്ഥങ്ങൾ, എന്നും 'നിശ്ചയകരങ്ങൾ' എന്നു ' വൃഛകങ്ങൾ' എന്നും  'സൎവാൎത്ഥങ്ങൾ' എന്നും സാംഖ്യങ്ങൾ' എന്നും ഇങ്ങനെ സൎവ്വനാമങ്ങൾ അഞ്ചുതരമായിരിക്കുന്നു.
 ൨൫൪ . 'ആത്മസ്ഥാനമെന്നും, അഭിസ്ഥാനമെന്നും പരസ്ഥാനമെന്നും' ഇങ്ങനെനാമങ്ങൾക്കും [ 114 ] 
                           വ്യൻ
     മൂന്നു സ്ഥാനമുണ്ടു. അവ 'ഉത്തമ പുരുഷൻ' എ ന്നും 'മദ്ധ്യമപുരുഷൻ' എന്നും 'പ്രഥമ പുരുഷൻ' എന്നും സംസ്കൃതത്തിൽ പേൎപട്ടിരിക്കുന്നു. ' ഞാൻ, ഞങ്ങൾ. നാം, നമ്മൾ, 'എന്നവ ആത്മസ്ഥാന നാമങ്ങളും ' നീ, നിങ്ങൾ,' എന്നവ അഭിസ്താന നാമങ്ങളും ആകുന്നു. ശേഷം നാമങ്ങൾ അവ ഏക നാമങ്ങൽ ആകട്ടെ, വൎഗ്ഗനാമങ്ങളാകട്ടെ, സൎവ്വനാമങ്ങൾ ആകട്ടെ, എല്ലാം പരസ്ഥാന നാമങ്ങൾ ആകുന്നു.
             
                  പുരുഷാൎത്ഥ സൎവ്വ നാമങ്ങൾ.
   ൨൫൫  ,ഞാൻ, നീ, അവൻ, താൻ, എന്നവ ലിംഗ ഭേദത്തിനായിട്ടും സംഖ്യഭേദത്തിനായിട്ടും വിഭക്തി വ്യത്യാസത്തിന്നായിട്ടും അവെക്കു ഉണ്ടാകുന്ന രൂപഭേദങ്ങളോടു കുടെപ്പുരുഷാൎത്ഥ സ്ര‍വനാമങ്ങൾ എന്നു ചൊല്ലപ്പെടുന്നു.
  ൨൫൬.  ' ഞാൻ ' എന്നതു ആത്മസ്ഥാനം നാമം ആകുന്നു. അ
തു പറച്ചിലിന്റെ കാൎ‌യ്യം പറച്ചിൽകാരൻ തന്നെ ആയിട്ടു പ
റയുന്നവർ തന്നെക്കുറിച്ചു തന്നെ പറയുമ്പോൾ പ്രയോഗിക്കപ്പ
ടുപന്നു : ദൃ--ന്തം , 'ഞാൻ ഭക്ഷിക്കുന്നു' എന്ന വാക്യത്തിൽ ഭക്ഷി
ക്കുന്നവനും ഭക്ഷിക്കുന്നു എന്നു പറയുന്നവനും ഒരാളും തന്നെ
ആകുന്നു എന്ന അൎത്ഥം ഇരിക്കുന്നു. ഞാൻ തമിഴു യാൻ എന്ന
തിന്റെ വിരൂപം എൻ എന്നാകുന്നു : ദൃ--ന്തം ;  'എന്നെ, എ
ന്നോടു, ഇനിക്കു, എന്നാൽ, എന്നിൽ, എന്നേ.'  ചതുൎത്ഥിക്കു 
ഇനിക്ക, എനിക്ക, എനക്ക' എന്നിങ്ങനെ മൂന്നു രൂപങ്ങൾ 
ഉള്ളതിൽ മുൻപിലലേത്തതാകുന്നു അധികം നടപ്പുള്ളതു 
സംബോധന ആശ്വൎ‌യ്യം കുറുന്നതിന്റെയും ദുഃഖപ്പാടിന്റെയും മറ്റും 
അടയാളമായിട്ടു മാത്രമെ പ്രയോഗിക്കപ്പെടുന്നുള്ളു :  ദൃ--ന്തം ; 
എന്നേ പെണങ്ങല്ലൊ.  ചെട്ടന്ന [ചി എന്നേ] വിഷമം .
   ൨൫൭.  ഞങ്ങൾ,  എങ്ങൾ,  നാം  നമ്മൾ,  എന്നലവ
ഞാൻ എന്നതിന്റെ ബഹുസംഖ്യ രൂപങ്ങൾ  ആകുന്നു. അവ
യിൽ മുമ്പിലെ അവ രണ്ടും പറച്ചിലിന്റെ കാൎ‌യ്യം പലരായിരി [ 115 ]
൯൦

കയും പറയുന്നവൻ കൂടെ അവരിൽ ഉൾപട്ടിരിക്കയും കേൾക്കുന്നവർ ഉൾപെടാതിരിക്കയും ചെയ്യുംപോൾ പ്രയോഗിക്കപ്പെടുന്നു. ദൃ--ന്തം, 'ഞങ്ങൾ ഭക്ഷിക്കുന്നു; എന്ന വാക്യത്തിൽ പറച്ചിൽ കാരനും അവനോടു കൂടെ ചിലരും ഭക്ഷിക്കുന്നു എന്നും കേഴ്വിക്കാർ അതിൽ കൂടിട്ടില്ലയെന്നും അൎത്ഥം ഇരിക്കുന്നു. നാം നമ്മൾ, എന്നവയിൽ പറച്ചിലിന്റെ കാൎയ്യം പറച്ചിൽക്കാരനും കേഴ്വിക്കാരനും കൂടെ ആകുന്നു എന്നു 'പൊരിളിരിക്കുന്നു, ദൃ--ന്തം; 'നമുക്കു ഭക്ഷിക്കാം' എന്നു പറഞ്ഞാൽ ഭക്ഷിപ്പാനുള്ളവർ പറയുന്ന ഞാനും കേൾക്കുന്ന നീ എങ്കിലും നിങ്ങൾ എങ്കിലും കൂടെ എന്ന അൎത്ഥമാകും. നാം എന്നതു വിരൂപത്തിൽ നാം എന്നാകും: ദൃ--ന്തം; നമ്മെ, നമുക്കു, മറ്റവ മൂന്നും ക്രമപ്രകാരം രൂപാന്തരപ്പെടുന്നു. എങ്ങൾ എന്നതു കീഴ്ജാതിക്കാരു പറയുന്ന വാക്കാകുന്നു. നമ്മൾ എന്നതു നാം എന്നതിന്റെ ബഹുസംഖ്യ രൂപം പോലെ ഇരിക്കുന്നു.

൨൫൮. നീ എന്നതു അഭിസ്ഥാന നാമം ആകുന്നു അതു പറച്ചിലിന്റെ കാൎയ്യം കേഴ്വിക്കാരനായിരിക്കുമ്പോൾ പ്രയോഗികപ്പെടുന്നു. 'നീ ഭക്ഷിക്കുന്നു' എന്നു പറയുന്നതു ഭക്ഷിക്കുന്നവനും ഭക്ഷിക്കുന്നു എന്ന വാക്കിന്റെ കേഴ്വിക്കാരനും ഒരാൾ തന്നെ ആയിരിക്കുംപോൾ ആകുന്നു. നി എന്നതു വിരൂപത്തിൽ നിൻ എന്നാകും; ദൃ--ന്തം, 'നിന്നെ, നിന്നോടു നിനക്കു.'

൨൫൯. നിങ്ങൾ എന്നതു നി എന്നതിന്റെ ബഹുസംഖ്യ രൂപമാകുന്നു. അതു പറച്ചിലിന്റെ കാൎയ്യം പലരായിരിക്കയും അവരു തന്നെ കേഴ്വിക്കാരായിരിക്കയും ചെയ്യുംപോൾ പ്രയോഗിക്കപ്പെടുന്നു.

൨൬൦. ആത്മസ്ഥാനാഭിസ്ഥാന നാമങ്ങൾക്കു ലിംഗഭേദം കാണിക്കു ന്നതിനുള്ള രൂപഭേദങ്ങൾ ഇല്ലാത്തതു തല്ക്കാലസംഗതികളെക്കൊണ്ടു ആ വ്യത്യാസം സ്പഷ്ടമായി തെളിയുന്നതിനിടയുള്ളതാകയാൽ പറഞ്ഞു വിവരപ്പടുത്തീട്ടു അവശ്യമില്ലാത്തതു കാരണത്താൽ ആകുന്നു.

൨൬൧. അവൻ എന്നതു പുരുഷാൎത്ഥ സൎവനാമങ്ങളിൽ പരസ്ഥാന നാമം ആകുന്നു. അതു പറച്ചിലിന്റെ കാൎയ്യം പറച്ചിൽക്കാരനും കേഴ്വിക്കാരനും അല്ലാതെ വെറുവിട്ടു പൊരുളായിരിക്കുംപോൾ പ്രയോഗിക്കപ്പെടുന്നു; ദൃ--ന്തം; 'അവൻ ഭക്ഷിക്കുന്നു എന്ന വാക്യത്തിൽ ഭക്ഷിക്കുന്നതു പറയുന്ന ഞാനും കേൾക്കുന്ന നീയും അല്ലാതെ മറ്റൊരുത്തൻ എന്നു അൎത്ഥം ഇരിക്കുന്നു. പരസ്ഥാന പൊരുൾകൾ അനവധിയാകുന്നു. ആകയാൽ അവയിൽ വല്ലതിനെയുംകുറിച്ചു ഒന്നാവതു പറയുമ്പോൾ അവെക്കുള്ള ഏകനാമം എങ്കിലുംവൎഗ്ഗനാമം എങ്കിലും എടുത്തു പറയണം. ഒരിക്കൽപ്പറഞ്ഞിട്ടു പിന്നീടു ആവൎത്തിച്ചുപറയുന്നതിൽ ംരം സൎവനാ

[ 116 ]
൯൧

രം കൊള്ളിക്കപ്പെടുന്നു; ദൃ--ന്തം; 'ഞാൻ വറുഗീസിനെ വിളിച്ച അവനോടു ഒരു കാൎയ്യം ചോദിച്ചു.'

൨൬൨. അവൻ എന്നതിന്റെ ലിംഗഭേദങ്ങൾ അവൾ അതു എന്നും അവയുടെ സംഖ്യഭേദങ്ങൾ അവർ, അവ, എന്നും ആകുന്നു. ഇവക ഒക്കയും വിഭക്തി രൂപങ്ങൾ ക്രമപ്രകാരമാകുന്നു വരുന്നതു. അവർ എന്നതു ദ്വിലിംഗം ആകുന്നു. അവൎകൾ ബഹുമനകരമായിട്ടു മറ്റുനാമങ്ങളോടു ചേൎന്നവരും: ദൃ--ന്തം; 'ദിവാൻജിസ്വാമി അവൎകൾ'

൩൬൨.. താൻ എന്നതു ഒരു വാക്യത്തിലെ കൎത്താവായിരിക്കുന്ന പൊരുൾ ആ വാക്യത്തിൽ തന്നെ മറ്റുസംബന്ധത്തിൽ വരുമ്പോൾ പ്രയോഗിക്കപ്പെടുന്നു, താൻ എന്നതു വിരൂപ വിഭക്തികൾ ചേരുന്നവകെക്കു താൻ എന്നാകും: ദൃ--ന്തം; 'തന്നെ, തന്നോടു, തനിക്കു' ബഹുസംഖ്യ തങ്ങൾ എന്നാകുന്നു. ലിംഗഭേദത്തിന്നു വേണ്ടി മാറ്റം വരുന്നില്ല, അവ പുല്ലിംഗാൎത്ഥത്തോടു പ്രത്യേകം സംബന്ധിക്കുന്നു. എങ്കിലും സ്ത്രീലിംഗാൎത്ഥത്തോടും നിൎലിംഗാൎത്ഥത്തോടും ചേൎത്തുപറയുന്നതു തെറ്റല്ല: ദൃ--ന്തം; 'രാജാവു തന്റെ ഭൃത്യന്മാരോടു താല്പൎയ്യം ഉള്ളവനാകുന്നു. (ഇതിൽ 'തന്റെ' എന്നതിനു മേൽപ്പറഞ്ഞ രാജാവിന്റെ എന്നൎത്ഥം വരുന്നു. അതിനു പകരം രാജാവിന്റെ എന്നൊ അവന്റെ എന്നൊ പറഞ്ഞാൽ മറ്റൊരുത്തന്റെ എന്നും അൎത്ഥം വരുന്നതിനിടയുണ്ടു.); 'അവൾക്കു തന്റെ ഭൎത്താവിനോടു സ്നേഹമുണ്ടു.' 'ഒരു രാജ്യം തനിക്കു വിരോധമായിപ്പിരിഞ്ഞാൽ അതു വീണു പോകും.' 'തങ്ങൾക്കു തന്നെ വിരോധികളായ മനുഷ്യർ.' 'തങ്ങളുടെ ശക്തി അറിയാത്ത മൃഗങ്ങൾ.'

൨൬൪. അവൻ, താൻ, എന്നവ ആവൎത്തിച്ചു പറയപ്പടുന്നതിനാലെ നാമാൎത്ഥങ്ങൾ വെവ്വേറായി പിരിക്കപ്പെടുന്നു: ദൃ--ന്തം; 'ജനങ്ങൾ ഒക്കയും അവരവരുടെ കാൎയ്യത്തിന്നു പോയി' (ഒരുത്തൻ ഒരു കാൎയ്യത്തിന്നും മറ്റൊരുത്തൻ മറ്റൊരുകാൎയ്യത്തിന്നും ആയിട്ടുപോയി എന്നൎത്ഥം); 'വേലക്കാർ അവനവന്റെ കാൎയ്യത്തിന്നു പൊയ്ക്കൊള്ളട്ടെ'; 'നിങ്ങളിൽ ഒരോരുത്തൻ താൻതാന്റെ പ്രാപ്തിപ്രകാരം കൊടുക്കെണം': എല്ലാവനും തന്റെ തന്റെ മനസ്സുപോലെ നടക്കുന്നു'; 'മനുഷ്യർ താന്താങ്ങളുടെ അവസ്ഥ പോലിരിക്കണം.

നിശ്ചയകര സൎവനാമങ്ങൾ
൨൬൫. നിശ്ചയകര സൎവനാമങ്ങൾ പറച്ചിലിന്റെ കാൎയ്യം ഇന്നതെന്നു ചൂണ്ടികാണിക്കു [ 117 ]
൯൨,

ന്നവയാകുന്നു. ആയ്‌വ, അവൻ, ഇവൻ, മറ്റവൻ, ഇന്നവൻ, എന്നവയും അവയുടെ രൂപഭേദങ്ങളും ആകുന്നു.

൨൬൬. ംരം വക നാമങ്ങൾക്കു ലിംഗഭേദത്തിനായിട്ടും സംഖ്യഭേദത്തി നായിട്ടും വിഭക്തിവ്യത്യാസത്തിനായിട്ടും പലഭേദങ്ങൾ ഉണ്ടാകുന്നതു ക്രമ പ്രകാരം ആകുന്നു : ദൃ--ന്തം; 'അവൻ, അവൾ, അതു; അവർ അവ ഇവൻ, ഇവൾ; ഇതു , ഇവർ' ഇവ: ഇവനെ' ഇവൎക്കു; ഇതിന്റെ' ഇവയാൽ, മറ്റവരിൽ' ഇന്നതിനോടു.' ഇവയിൽ അവൻ എന്നതു ദൂരയിരിക്കുന്ന പൊരുളിനെയും ഇവൻ എന്നതു അടുക്കൽ ഇരിക്കു ന്നതിനെയും മറ്റവൻ എന്നതു വേറിട്ടു ഉള്ളതിനെയും പറ്റിപ്പറയപ്പെ ടുന്നു : ദൃ--ന്തം; 'ഞാൻ അവനെ ഇവന്റെ അടുക്കൽകൊണ്ടു വന്ന മറ്റവ ന്റെ സംഗതിയെക്കുറിച്ചു പറഞ്ഞു.' വാക്യത്തിൽ മുൻപിലിരിക്കുന്ന പൊരു ളിനെ സംബന്ധിച്ചു അവൻ എന്നതും പിന്നെപ്പറയുന്നതിപ്പറ്റി ഇവൻ എന്നതും പ്രയോഗിക്കപ്പടുകയുണ്ടു : ദൃ--ന്തം ; 'രാമനും ലക്ഷ്മ ണനും കൂടെ വനാന്തരത്തിൽ സഞ്ചരിച്ചു; ഇവൻ' അവന്റെ അനുജനാ യിരുന്നു.'

൨൬൭. അവൻ, ഇവൻ, എന്നവയുടെ ആദ്യാക്ഷരങ്ങളായ അ, ഇ, എന്നവയും അവയുടെ സമാന ദീൎഘങ്ങളായ ആ, ംരം, എന്നവയും ആധേയങ്ങളായിട്ടു നാമങ്ങളുടെ മുൻപിൽ വരും : ദൃ--ന്തം ; 'ആസ്സംഗതി, ഇക്കള്ളനോടു പറയരുതു : ംരം ആൾ ആ ദോഷം ചെയ്തു.

൨൬൮. അ, ഇ, എന്നവ ഹല്ലുകൾക്കും ആ, ംരം എന്നവ അച്ചുകൾക്കും മുൻപു വരിക ശുദ്ധ മലയാം പദങ്ങളിൽ നടപ്പാകുന്നു. എന്നാൽ ഹല്ലു ഇരട്ടിക്കും : ദൃ--ന്തം, 'അക്കുടം ഇപ്പാത്രം അമ്മനുഷ്യൻ അന്നേരം ആയവൻ ംരംയവൻ ആയാൾ, ംരം ഉലക; എന്നാൽ ഖരങ്ങൾ ഒഴികെ ശേഷം ഹല്ലുകളിൽ തുടങ്ങുന്ന പ്രയോഗിക്ക നടപ്പുണ്ടു. സംസ്കൃതനാമങ്ങളിൽ അങ്ങനെ ആകുന്നു അധികം നടപ്പുള്ളതു : ദൃ--ന്തം, ആ മരം, ംരം സൂത്രം, ആ ഭോഷി, ംരം പണം

. [ 118 ]
൯൩

൨൬൯. ഇന്നവൻ' എന്നതു നിശ്ചയമുള്ള പൊരുളിനെ വിവരപ്പടുത്താതെ പറയുന്നതിന്നു പ്രയോഗിക്കപ്പടുന്നു; ദൃ--ന്തം ; 'അവൻ ഇന്നവനെന്നു ഞാൻ അറിഞ്ഞില്ല'; 'അതിന്നതെന്നു അവൻ പറയകയില്ല.' ഇന്നവൻ എന്നതു ചുരുങ്ങി ഇന്നാൻ എന്നാകും. അതിന്റെ ബഹുസംഖ്യ ഇന്നാർ എന്നതു രണ്ടുലിംഗത്തിന്നും രണ്ടു സംഖ്യക്കും കൊള്ളും : ദൃ--ന്തം ; 'അവൾ ഇന്നാരെന്നു ഞാൻ അറിഞ്ഞില്ല. ഇന്നവൻ ഇന്നതു ആവൎത്തിച്ചുവരുന്നു 'ഇന്നീന്നവൻ' എന്നു പ്രയോഗിക്കുന്നതിനാലെ അതിൽ ഉൾപട്ടിരിക്കുന്ന നാമാൎത്ഥങ്ങൾ വെവ്വെറായിപ്പിരിയപ്പടുന്നു' ദൃ--ന്തം , ഇന്നീന്നവൻ ഒക്കയും വന്നു. ആധേയത്തിന്നു വൻ എന്നയന്തം പോയിട്ടു ഇന്ന ഇന്നീന്ന എന്നാകും : ദൃ--ന്തം; ഇന്നകാൎയ്യം, ഇന്നയിന്ന കാൎയ്യങ്ങൾ.'

പൃഛകങ്ങൾ

൨൭൦. പൃഛക സൎവനാമങ്ങൾ നാമാൎത്ഥത്തെ സംബന്ധിച്ചു ചോദ്യം ചോദിക്കുന്നതിന്നു പ്രയോഗിക്കപ്പടുന്നവയാകുന്നു, ആയ്‌വ യാവൻ എന്നതും അതിന്റെ ലിംഗഭേദങ്ങളും സംഖ്യ ഭേദങ്ങളും ആയിരിക്കുന്ന, യാവൾ, യാതു, യാവർ, യാവ, എന്നവയും യാ എന്നതു എകാരമായിട്ടു മാറി ഉണ്ടാകുന്ന, ഏവൻ, ഏവൾ, ഏതു, ഏവർ, ഏവ എന്നവയും യാവർ എന്നതിന്റെ ചുരുക്കമാകുന്ന ആർ എന്നതും യാതു എന്നതിന്നു പകരം സാമാന്ന്യമാമായിട്ടു പ്രയോഗിക്കപ്പടുന്ന എന്തു എന്നതും ആകുന്നു. ൨൭൧. യാവൻ എന്നതിന്നു 'യാതു' എന്നു ആധേയ രൂപത്തിലെ നടപ്പായിട്ടു പ്രയോഗം ഉള്ളു. യാവർ എന്നതിന്റെ ചുരുക്കം ആകുന്ന ആർ എന്നതു അതിന്നു പകരം രണ്ടുലിംഗത്തിലും രണ്ടു സംഖ്യയിലും എന്തു എന്നതു നിൎലിംഗത്തിൽ രണ്ടു സംഖ്യയിലും വരുന്നവയും തീരെ ഊഹമില്ലാത്ത പൊരുളുകളെപ്പറ്റി ചോദ്യം ചോദിക്കുന്നതിനു പ്രയോഗിക്കപ്പടുന്നവയുമാ

[ 119 ]
൯൪

കുന്നു : ദൃ--ന്തം; 'ആരവിടെ നില്ക്കുന്നു, ആ വന്നവർ ആരാകുന്നു, നീ എഴുതിയ്തു എന്തായിരുന്നു.' എവൻ എന്നതും അതിന്റെ രൂപഭേദ ങ്ങളും കൂട്ടത്തെ അറിഞ്ഞിരിക്കയും കൂട്ടത്തിൽ ഉൾപട്ട പ്രത്യേക പൊരു ളിനെ മാത്രം അറിവാൻ ആവശ്യമായിരിക്കയും ചെയ്യുംപോൾ പ്രയോഗിക്ക പ്പെടുന്നു : ദൃ--ന്തം; അവരിൽ, ഏവനോടാകുന്നു നീ പറഞ്ഞതു; ംരം പുസ്ത കങ്ങളിൽ നിനക്കു ഏതു വേണം.' 'എന്തു' (എന്തുകൊണ്ടു) ആക യാൽ പഞ്ചമിയുടെ അൎത്ഥത്തിൽ അല്ലാത്ത പടുതികൾക്കു 'എന്തൊന്ന, എന്തെല്ലാം' എന്നവ പ്രയോഗിക്കപ്പെടുക നടപ്പാകുന്നു : ദൃ--ന്തം; 'അവൻ എഴുതുന്നതു എന്തോന്നാകുന്നു, അവർ എന്തെല്ലാം പറ ഞ്ഞു.' യാതു, എന്തു, ഏതു, എന്നവെക്കു ആധേയമായിട്ടു പ്രയോഗം ഉണ്ടു : ദൃ--ന്തം; 'യാതൊന്ന എന്തു കാൎയ്യം ഏതുമനുഷ്യൻ.' എയെന്ന അക്ഷരവും, അ, ഇ എന്നവയെപ്പോലെ ചിലപദങ്ങളിൽ ആധേയ മായിട്ടു വരും : ദൃ--ന്തം; 'എവിടെ; എപ്പോൾ; എങ്ങ; എന്ന; എങ്ങനെ; എ ത്ര.' 'എന്നവൻ' എന്നതിന്നു 'എന്തൊരു തരക്കാരൻ' എന്നു അൎത്ഥമാകുന്നു നിൎലിംഗത്തിൽ 'എന്നതു' എന്നും ആധേയ അവസ്ഥയിൽ എന്നയെയെനും ആകും : ദൃ--ന്തം; 'ഇത എന്നയൊ; ഇവൻ എന്ന മനുഷ്യൻ.'

൨൭൨.. ചോദ്യവാക്യം എന്ന എന്നതു മൂലമായി മറ്റു വാക്യത്തോടു സംബന്ധിക്കും. അപ്പോൾ ചോദിപ്പാനുള്ള മൊഴികളെ ചോദ്യ വാക്യം ചൊല്ലിത്തരുന്നു : ദൃ--ന്തം; 'ആ വരുന്നതു ആരെന്നു തിരക്കിവരിക്;' 'ആ നില്ക്കുന്നതു ആരെന്നു ഞാൻ അറിയുന്നില്ല'. ഇങ്ങനെയുള്ള പടുതികളിൽ ഇന്നാർ എന്നിരുന്നാൽ മുന്നറിവിനെ സൂചിപ്പിക്കും : ദൃ--ന്തം, 'അപ്പോയ്തു ഇന്നാരെന്നു നീ അറിഞ്ഞോ' എന്നതിൽ പോയ ആൾ നീ അറിയുന്നവരിൽ ഒരുത്തൻ ആകുന്നു എന്ന അൎത്ഥം ഇരിക്കുന്നു. അതിൽ നല്ലതു ഏതെന്നു പറകയെന്നതിൽ 'നല്ലതു ഇന്നതെന്നു നീ അറിഞ്ഞിരിക്കുന്നതാകകൊണ്ടു പറകയെന്നും അൎത്ഥം ആകും.

൨൭൩, അതു, ഇതു, ഏതു, എന്നവ നിൎലിഗനാമങ്ങൾ ആകുന്നു എങ്കിലും സലിംഗത്തെ സംബന്ധിച്ചും വരും ദൃ--ന്തം : 'അതാരാകുന്നു' എന്നതിൽ ആർ എന്നുള്ള പൊരുൾ പുല്ലിംഗമൊ സ്ത്രീലിംഗമൊ എന്നു ഖണ്ഡിക്കുന്നി [ 120 ]
൯൫

ല്ല, 'അവൻ ആരാകുന്നു' എന്നുള്ളതിൽ ചോദ്യം കുറിക്കുന്ന പൊരുൾ പുല്ലിംഗമെന്നു ചോദ്യക്കാരൻ അറിഞ്ഞിരിക്കുന്നു എന്നു അൎത്ഥം പരുന്നു.

സൎവ്വാൎത്ഥങ്ങൾ

൨൭൪. സൎവാൎത്ഥസൎവനാമങ്ങൾ തങ്ങൾ അടയാളപ്പെടുത്തുന്ന പൊരുൾ പ്രത്യേകം ഇന്നതെന്നു നിശ്ചയിക്കാതെ അടെച്ചു എങ്കിലും അംശ മായിട്ടു എങ്കിലും സൎവത്തോടും ചേരുന്നതായിട്ടു കാണിക്കുന്നവയാകുന്നു. അവ സംഖ്യയിൽ വളരെ ഉണ്ടു. അവയിൽ പ്രധാനമായിട്ടുള്ളവ ഒരു ത്തൻ, ചിലവൻ, പലവൻ, എല്ലാവൻ, സകലർ, അസകലർ, സൎവ്വർ, എന്നവയും വൃഛകങ്ങളോടും മറ്റും ഉം എന്ന അവ്യയം ചെരു ന്നതിനാൽ ഉണ്ടാകുന്നു ആരും, ഏവനും, ഒരുത്തനും, എന്തും, എതും, എന്നവയുമാകുന്നു.

൨൭൫. ഒരുത്തൻ, ഒരുവൻ, ഒരുത്തി, ഒരുവർ, ഒരുത്തർ, ഒന്നു, ഒരു. എന്ന വൎഗ്ഗത്തെ അടച്ചല്ലാതെ വൎഗ്ഗത്തിൽ ഒന്നിനെക്കുറിച്ചു പറയുംപോൾ വരുന്നവയാകുന്നു. 'ഒരുത്തർ, ഒരുവർ.' എന്നവ രണ്ടുലിംഗത്തിന്നും കൊള്ളും: ദൃ--ന്തം; അവൻ ഒരുത്തനെ അടിച്ചു.' 'ഞാൻ ഒന്നു പറയാം' 'നീ ഒരുത്തിയെ വിളിക്കു.' 'അവൻ ഒരുത്തരോടു മാത്രം പറഞ്ഞു.' 'ഇനിക്കു ഒരു പുസ്തകം കിട്ടി.'

൨൭൬. ചിലചിവൻ, ലവൾ, ചിലതു, ചിലവർ, ചിലവ, ചില. എന്നവ കൂട്ടത്തിൽ ഉൾപെട്ടിരിക്കുന്ന ഏതാനും പൊരുളുകളെപ്പറ്റി പറയുംപോൾ പ്രയോഗിക്കപ്പടുന്നവയാകുന്നു. അവയിൽ അധികം നടപ്പുള്ളതു ചിലതു [ 121 ]
൯൬

ചില എന്നവയും ചിലവർഎന്നതിന്റെ ചുരുക്കമാകുന്ന ചിലർ എന്നതും ആകുന്നു : ദൃ--ന്തം, 'ക്രിസ്ത്യാനികളിൽ ചിലർ (അ വരിൽ കുറഞ്ഞ ഭാഗം) 'അവൻ തന്റെ പുസ്തകങ്ങളിൽ ചിലതിനെ ഇനി ക്കു തന്നു' 'ചില മനുഷ്യരിൽ നിന്നു ചില കാൎയ്യം പഠിക്കാം." കൂട്ടം മുഴുവ നും അല്ല എന്നു കാണിക്കുന്നതിന്നു കൂട്ടത്തിൽഏറിയ ഭാഗത്തെക്കുറിച്ചും ഒന്നിനെക്കുറിച്ചും ംരംവകമൊഴികൾ പ്രയൊഗിക്കപ്പടും: ദൃ--ന്തം , (യഹൂദ ന്മാരിൽ) 'ചിലർ വിശ്വസിക്കാഞ്ഞാൽ എന്തു' എന്നു വേദവാക്യത്തിൽ 'ചിലർ' എന്നു പറയുന്നതു ഏറിയഭാഗത്തെക്കുറിച്ചാകുന്നു. 'അപ്പുസ്തക ത്തിൽ ചില പിഴയുണ്ടു എന്നു ഒരു പിഴ മാത്രം ഉണ്ടായിരുന്നാലും പറയാം.

൨൭൭, പലവൻ, പലവൾ, പലതു, പലവർ, പലർ, പലവ, പല, എന്നവ കൂട്ടത്തിൽ ഏറിയ പങ്കെന്നു അൎത്ഥം വരുന്നവയാകുന്നു. കൂട്ടത്തിൽ ഒന്നു മാത്രം അല്ല എന്നു കാണിക്കുന്നതിന്നു കൂട്ടത്തെ മുഴുവൻ സംബന്ധിച്ചും അതിൽ ചുരുങ്ങിയ ഭാഗത്തെ സംബന്ധിച്ചും ംരം മൊഴികൾ പ്രയോഗിക്കപ്പെടും. എന്നാൽ അവയിൽ നല്ല നടപ്പുള്ളവ 'പലർ പലതു പല' എന്നവയാകുന്നു : ദൃ--ന്തം, 'വിളിക്കപ്പട്ടവർ പലരാകുന്നു.' ആ പുസ്തകത്തിൽ ഒരു തെറ്റ അല്ല പല തെറ്റുകൾ ഉണ്ടെന്നു ആയിരം ഒത്തവാക്കുകളുടെ ഇടയിൽ കുറയപ്പിഴ മാത്രം ഉണ്ടായിരുന്നാലും പറയാം. 'ഒരുത്തന്റെ അപരാധത്താൽ പലരും മരിച്ചു' എന്നുള്ള വേദവാക്യത്തിൽ 'പലരും' എന്നതിന്നു എല്ലാവരും എന്നൎത്ഥമാകും. ംരം വക മൊഴികൾ ഉം എന്ന അവ്യയത്തോടു സംബന്ധിച്ചുവരുമ്പോൾ അവ വാക്യത്തിൽ സാര വാക്കാകുന്നു എന്നു കാണിക്കും : ദൃ--ന്തം; 'പലർ പറഞ്ഞു' എന്നതും 'പലരും പറഞ്ഞു' എന്നതിൽ 'പലരും, എന്നതും ആകുന്നു സാര വാക്കു വാക്യത്തിന്റെ വാച്യമായിട്ടു വരുംപോൾ ഉം എന്നതു ചേരുകയില്ല; ദൃ--ന്തം; 'വിളിക്കപ്പട്ടവർ പലരാകുന്നു.

൨൭൮. ഒരു, ചില, പല, എന്ന ആധേയ രൂപങ്ങൾ ഇരട്ടിച്ചു ഓരോരൊ, ചില ചില, പല പല. എന്ന വരുംപോൾ അവെക്കാധാരമായിരിക്കുന്ന നാമാൎത്ഥങ്ങൾ വെവ്വേറായിപ്പിരിയപ്പട്ടിരിക്കുന്നു എന്നു കണിക്കും; ദൃ--ന്തം; 'ഓരോരൊ സംഗതിയെക്കുറിച്ചു അവൻ ചോദിച്ചു.' 'ചില ചില മനുഷ്യരോടു അടുക്കരുതു.' 'പല പല കാരണങ്ങൾ അതിന്നുണ്ടായിരുന്നു.' ഓരോരൊ എന്നു 'ഓരോ' എന്നും ചുരുങ്ങും. 'ഒരുത്തൻ' ഒരുത്തി, അന്ന. എന്നവ 'ഒരോരുത്തൻ, ഓരോത്തി, ഓരോന്നു.' എന്നിങ്ങനെ ഇരട്ടിക്കും

. [ 122 ]
൯൭

൨൭൯ 'എല്ലാവൻഎല്ലാവൾഎല്ലാംഎല്ലാ എന്ന തു കൂട്ടത്തെ അടച്ചുപറയുന്നതിൽ പ്രയോഗിക്കപ്പടുന്നു. അതും അതിനോട ൎത്ഥത്തിൽ ഒക്കുന്ന സകലൻസൎവൻ, എന്നവ മുതലായവയും ഉം എന്ന അവ്യയത്തോടു ചേൎന്നേവരു. സലിംഗത്തിൽ അതിന്റെ ഏക സംഖ്യരൂ പങ്ങൾ കൂട്ടത്തിൽ അടങ്ങിയിരിക്കുന്ന പൊരുളുകളെ ഓരോന്നായിട്ടു പിരിച്ചു കാണിക്കുന്നു : ദൃ--ന്തം ; 'എല്ലാവനും അവനവന്റെ പ്രാപ്തി പോലെ ചെയ്തു. അവൻ എല്ലാവൎക്കും അവരുടെ ആവശ്യം പോലെ കൊടുത്തു. അവൻ എല്ലാകാൎയ്യവും കണ്ടറിയുന്നു.'എല്ലാം എന്നതു ഉം എന്നതു ചേൎന്നിരിക്കുന്ന എല്ലാവരും എന്നതിന്റെ ചുരുക്കം ആകുന്നു. വിരൂപത്തിൽ എല്ലാത്തിൻ എന്നും എല്ലാറ്റിൽ എന്നും ആകും. വിഭക്തി രൂപ ങ്ങളുടെ പിന്നാലെ ഉം എന്നതും ചേരുകയും വേണം : ദൃ--ന്തം ; പശു ക്കൾക്കു എല്ലാറ്റിന്നും പാലൊരുപോലല്ല. ആധേയമായിട്ടു വരുമ്പോൾ ഉം എന്നതു ആധാരത്തോടെ ചേൎന്നിരിക്കും : ദൃ--ന്തം ; `എല്ലാ ക്കാൎയ്യവും; എല്ലാ മനുഷ്യരും; എല്ലാപ്പോഴും: എല്ലാനേരവും.' ൨൮൦.ംരം വക മൊഴികളിൽ ചിലതു നിർലിംഗരൂപത്തിൽ അവ്യയമായി അന്വയിക്കപ്പടും .ആയ്വ എല്ലാം ,അശേഷം,ആസകലം ,മുഴുവൻ ,എന്നവ യും മറ്റും ആകുന്നു.അവ ഉം എ എന്ന അവ്യയങ്ങളോടു ചേർന്നു വരും:ദൃ-ന്തം:- 'അവൻ അവരെയെല്ലാം വിളിച്ചു വരുത്തി.,' ജലപ്രളയം മനുഷ്യരെ അശേ ഷം നശിപ്പിച്ചു,'.'ചാഴി നെല്ലാസകലവും തിന്നുകളഞ്ഞു', .'അവൻ ഒരു കോ ഴിയെ മുഴുവനെ തിന്നുകളഞ്ഞു'.മുഴുവൻ എന്ന തു ഒരു വസ്തുക്കളെക്കു റിച്ചു അതിന്റെ എല്ലാ അംശങ്ങളും ഉൾപട്ടിരിക്കുന്നു എന്നു കാണിക്കുന്നതി ന്നും ആസകലം എന്നതു പല വസ്തുക്കളെക്കു റിച്ചു മാത്രവും എല്ലാം എന്നവ രണ്ടുപ്രകാരത്തിലും പ്രയോഗിക്കപ്പെടു ന്നു: ദൃ:-ന്തം- "ജനങ്ങൾ എല്ലാം വന്നു.എന്റെ ദേഹമെല്ലാം കഴക്കുന്നു. ൨൮൧. ചില വചനാധേയ അവ്യങ്ങൾ സർവ്വാർത്ഥങ്ങളുടെ ഭാവ ത്തിൽ പ്രയോഗിക്കപ്പെടുകയുണ്ടു.ആയ്വ ഏറ,കുറയ,വളര,ഒക്ക, ആരാ നും, ഏതാനും,എങ്ങാനും,ആരാണ്ടു ,ഏതാണ്ടു,എങ്ങാണ്ടു എന്നവയും ആകുന്നു.അവ സാക്ഷാൽ വചനാധേയങ്ങളാകുന്നു.എങ്കിലും നാമങ്ങളുടേ യും നാമാധേയങ്ങളുടേയും ഭാവത്തിൽ ചിലപ്പോൾ അന്വയിക്കപ്പടുകയും അവയിൽ ചിലതിനോടു ചില വിഭക്തി രൂപങ്ങൾ ചേരുകയുമുണ്ടു.ദൃ-ന്തം:- 'വെള്ളം വളരെപ്പൊങ്ങി അവിടെ വളരെ മനുഷ്യരുണ്ടു'.'ദുഷ്ടന്മാർക്കുഒക്കെ അനുഭവം അരിഷ്ടതയാകുന്നു.'അതു ദിക്കൊക്കയിലും പരന്നു'

[ 123 ]
൯൮

ആരാന്റെയും വസ്തു ആഗ്രഹിക്കയാൽ അവന്റെ ദ്രവ്യത്തിൽ ഏതാനും ചേതം വന്നു.' 'വല്ലാമക്കളിലില്ലാമക്കൾ.' 'നന്നെന്നു പണ്ടാരാണ്ടു പറ ഞ്ഞിട്ടുണ്ടു.' ' നിരൂപിപ്പാനും മറ്റും കഴിയുന്നതായിട്ടു ഏതാണ്ടൊരു വസ്തു മനുഷ്യനിൽ ഉണ്ടു' 'ഞാൻ ഈ മനുഷ്യനെ എങ്ങാണ്ടൊരു സ്ഥലത്തു വെച്ചു കണ്ടിട്ടുണ്ടു.

൨൮൨. പൃഛകങ്ങളോടും മറ്റും ഉം എന്ന അവ്യയം ചേൎന്നുണ്ടാകുന്ന ''ആരും, ഏവനും, ഒരുത്തനും വല്ലവനും, എന്തും, ഏതും, ഒന്നും, വല്ലതും, എന്നവയിൽ ഏവനും, എന്തും എന്നവ സാമാന്ന്യമായിട്ടു സ്വയഭാവത്തോടു ആരും, ഒരുത്തനും, ഏതും, ഒന്നും എന്നവ പ്രതി ഭാവത്തോടും 'വല്ലവനും വല്ലതും' എന്നവ രണ്ടു ഭാവങ്ങളോടും സംബ ന്ധിക്കും: ദൃ-ന്തം; 'അവിടെ ഏവരും അന്നു കൂടും.' 'അവൻ എന്തുംപറയും.' 'ഇന്ന ആരെയും കാണുന്നില്ല.' 'ഇവിടെ ഒരുത്തനും വരികയില്ല;' 'അവിടെ ഒരുത്തൎക്കും കാൎ‌യ്യമില്ല.' അവൻ ഏതും അറിഞ്ഞില്ല. അവൎക്ക ഒന്നും കഴികയില്ല നി വല്ലവനും വല്ലതും പറയുന്നതു കേൾക്കരുതു; 'വല്ലവ രോടും കളിച്ചാൽ വല്ലതും വഴക്കുണ്ടാകും' ഉം എന്നതു നാമത്തോടു ചേരു ന്നതിനു പകരം വചനാധേയത്തോടും ചേരും. അപ്പോൾ 'ഒരുത്തൻ ഒന്നു' എന്നവ ഒഴികെ ശേഷം ഒക്കയും രണ്ടു ഭാവങ്ങളോടും സംബന്ധിക്കും: ദൃ-ന്തം; 'ആരു പറഞ്ഞാലും'; 'എന്തു ചെയ്തിട്ടും'; 'ഒന്നായാംയും ഒക്കുന്നില്ല; 'ആരെങ്കിലും' എന്തെങ്കിലും.'

=== സംഖ്യനാമങ്ങൾ ===

൨൭൩. സംഖ്യനാമങ്ങൾ വസ്തുക്കളുടെ എണ്ണത്തെക്കാണിക്കുന്നവയാകുന്നു. ആയ്വയെത്താഴെ ക്രമപ്രകാരം എഴുതുന്നു.

ഒന്നു   
രണ്ടു   
മൂന്നു   
നാലു   
അഞ്ചു   

[ 124 ]
                                    ൯൯

<poem>

ആറു     

ഏഴു    ൭ എട്ടു    ൮ ഒൻമ്പതു    ൯ പത്തു    ൧o പതിനൊന്നു   ധ൧   ൧൧ പത്രണ്ടു   ധ൨   ൧൨ പതിമ്മൂന്നു   ധ൩   ൧൩ പതിനാലു   ധ൪   ൧൪ പതിനഞ്ചു   ധ൫   ൧൫ പതിനാറു   ധ൬   ൧൬ പതിനേഴു   ധ൭   ൧൭ പതിനെട്ടു   ധ൮   ൧൮ പത്തൊൻമ്പതു  ധ൯   ൧൯ ഇരുമ്പതു    ൨o ഇരുനത്തൊന്നു   ധ൧   ൨൧ മുപ്പതു   ൨൩ v   ൩o നാല്പതു   ൪ധ   ൪o അൻപതു   ൫ധ   ൫o അറുപതു   ൬ധ   ൬o എഴുപതു   ൭ധ   ൭o എൺപതു   ൮ധ   ൮o തൊണ്ണൂറു   ൯ധ   ൯o ന്നൂറു    ൧oo ന്നൂറ്റൊന്നു   ൬൧   ൧o൧ ന്നൂറ്റിൽരണ്ടു   ൬ധ   ൧൧o ഇരുന്നൂറു   ൨൬   ൨oo തൊള്ളായിരം   ത്ര   ൯oo ആയിരം   ൯o   ൧ooo ആയിരത്തൊന്നു.   ൯൧൧   ൧oo൧

 <poem>                      12 [ 125 ]                                          ൧00

പതിനായിരം ധ൧നു ൧0000 ന്നൂറായിരം ലക്ഷം നനും ൧0000 പത്തുന്നൂറായിരം } ധ൬നു൧ ൧00000 പത്തു ലക്ഷം } ൩൫ ൧000000 കോടി

 ൨൮൪.    ഇവയിൽ ഒന്നാം പത്തിയിൽ കാണുന്നവെക്കു എണ്ണമെന്നും മറ്റെ രണ്ടു പത്തിയിലും കാണുന്നവെക്കു ലക്കമെന്നും പേരായിരിക്കുന്നു; മുൻമ്പിലത്തെ പത്തിയിലെ കക്കം തമിഴു മുറുക്കു ഉള്ളതും സാമാന്ന്യമായിട്ടു പ്രയോഗിച്ചു വരുന്നതും ആകുന്നു. പിന്നത്തെപ്പറ്റിയിലെ ലക്കം സംസ്കൃതഗണിത പ്രകാരം ഉള്ളതും അച്ചടിപ്പുസ്തകങ്ങളിൽ നടപ്പാക്കിയിരിക്കുന്നതും ആകുന്നു.
 ൨൮൫. സംഖ്യനാമങ്ങൾ ആധേയമായിട്ടും പ്രയോഗിക്കപ്പടും; ദൃ-ന്തം; ഒരു മനുഷ്യൻ ; രണ്ടാളുകൾ ; നാലു പശുകൾ ; സമാസനാമത്തിൽ ആധേയമാകുന്നതിനു ഒരു, ഇരു,മൃം: നാൽ,  അൻ, അറു, എഴു, എൺ. എന്നിങ്ങനെ ചിലതു ചുരുങ്ങും : ദൃ-ന്തം ; ഒരു വശം, ഇരുകുറു, മുമ്മൂൎത്തി, നാംല്കാലി, നാന്മാകാണി, അൻമ്പതു, അറുന്നൂറും എഴുപതു- എൺപതു.
   ൨൮൬ എണ്ണപ്പതു പൊതളുകളെ ക്രട്ടങ്ങളായിട്ടു പിരിച്ചുപറയുന്നതിൽ  'ഓരോന്നു ംരംരണ്ടു, മുമ്മൂന്നു, നന്നാലു, അയ്യഞ്ചു, ആറാറു, ഏഴേഴു, എട്ടെട്ടു, പതുപ്പത്തു.' എന്നിങ്ങനെ ഇരളിച്ചുവരും : ദൃ-ന്തം 'അവൻ അവൎക്കു ംരംരണ്ടു പണം കൊടുത്തു.' വീതം എന്നതും അതിന്റെ ചുരുകം ആകുന്നംരംതു എന്നതും എണ്ണത്തോടു ചേൎന്നു ംരം അൎത്ഥത്തിൽ വരും : ദൃ-ന്തം ; 'അവൻ അവൎക്കു അഞ്ചു വിതം കൊടുത്തു'  'ഇവൎക്കു ഒൻപതീതു കൊടുത്തു. ഒറ്റമൊഴികൊണ്ടു ഉണ്ടാകുന്ന എണ്ണങ്ങളിൽ ഇരട്ടികയാകുന്നു അധികം നടപ്പു: ഒന്നിൽ ആധികം മൊഴികൾ കുടി ഉണ്ടാകുന്നവയിൽ ഇരട്ടിക്കുന്നതിനു പക [ 126 ]                                    ൧0൧
 രം രം തു എന്നതു കുടുകേയുള്ളു. വൂതു എന്നതു രണ്ടു തര മൊഴികളോടും ഒരു പോലെ ചേരുന്നതാകുന്നു : ദൃ-ന്തം; പതുപ്പത്തു; നൂറു നൂറു നൂറീതു അമ്പതീതു, അൻപത്തൊന്നീതു ആറു വീതം, ന്നൂറുവിതം, പതിനൊന്നു വീതം.
 ൨൮൭. ക്രിയ ആവൎത്തികപ്പെടുന്ന കണക്കിനെകാണിക്കുന്നതിന്നു എണ്ണത്തോടു വട്ടം, രംഭടു തവണ പ്രാവശ്യം എന്നവ ചേൎന്നുവരും : ദൃ-ന്തം; ഒരീടു, രണ്ടുവട്ടം, നാലുതവണ, ആറുപ്രാവശ്യം, പത്തുവട്ടം, ഒരീടു എന്നതിനു മാത്രം ഒരിക്കൽ എന്നു വരും. വാച്യനാമം തന്നെഎണ്ണത്തോടു സംബന്ധിച്ചു ക്രിയയുടെ കൎമ്മമായിട്ടു വരുമ്പോൽ ആയ്തു സംഖ്യനാമത്തിൽ ഉണ്മാനമായിരിക്കും : ദ-ന്തം; 'അവൻ എന്നെ രണ്ടു (അടി) അടിച്ചു; ഞാൻ ഒന്നു(ഒരു വാക്ക) പറയട്ടെ.' ഒരെണ്ണത്തെ തന്നെ പലതായിട്ടു ആവൎത്തിച്ചു കുടുന്നതിൽ ഇരട്ടി എന്നതു ചേതം : ദൃ-ന്തം; രണ്ടിരട്ടി; അഞ്ചിരട്ടി; പതിനാറിരട്ടി.
  ൨൮൮.   എണ്ണപ്പട്ട പൊരുളുകളെ സംബന്ധിച്ചു എണ്ണത്തിന്റെ ക്രമം പറയുന്നതിൽ പരാധാര അവസ്ഥെക്ക എണ്ണത്തോടും 'ആകം, ആം ; എന്നനാമോധയവും; നിരാധാരയവസ്ഥെക്ക ആകവാൻ ആകവതു എന്നവയുടെ ചുരുക്കമാകുന്ന 'ആവൻ ആവതു' എന്നവയും ചേരും : ദൃ-ന്തം ; 'ഒന്നാം, മൂന്നാം,നാലാകുന്നാൾ' എത്രാം അദ്ധായം, ഇത്രാം വാക്യം; ഒന്നാവൻ, അഞ്ചാവൻ, എത്രാവൻ, പടിനെട്ടാവൻ; നാലാവതു, ആറാവതു, ഇത്രാവതു, മുപ്പതാവതു.നിലിംഗത്തോടു ആയ എന്ന നാമധേയം ചുരുങ്ങി അകാരമായിട്ടു ചേരുന്നതിനാൽ ഒന്നാമത്തെ എന്നിങ്ങനെ ഉണ്ടാകുന്നു. വകാരം നടപ്പുവാകിൽ മകാരമായിട്ടു മാറും : ദൃ-ന്തം , ഒന്നാമതു.
൨൮ൻ. സൎവ്വാൎത്ഥങ്ങളോടും സാംഖ്യങ്ങളോടും സമാനാത്ഥമായിരിക്കുന്ന നാമങ്ങൾക്കു സമാന വിഭക്തിയായിരിക്കും : ദൃ-ന്തം; അവൻ ഒതത്തൻ ഉണ്ടു നേരുകാരൻ.' ഞാൻ വൈദ്യന്മാരെ ചിലരെ വരുത്തി.ദുഷ്ടന്മാൎക്കു പലൎക്കു അനവധി ദ്രവ്യം ഉണ്ടു.' ,മനുഷ്യൎക്കു എല്ലാവൎക്കും  ബുദ്ധി ഒരു പോലല്ല.' ,അവൻ രാജാകന്മാരെ മൂവരെയും കണ്ടിട്ടുണ്ടു.' വൎഗ്ഗനാമത്തെ കൂട്ടമായിട്ടും സൎവ്വനാമത്തെ അതിൽ ഉൾപ്പെട്ട പൊരുളുകളിൽ ഏതാനും എന്നും മനസ്സിൽ വിചാരിച്ചുംകൊണ്ടു പറയുമ്പോൾ വൎഗ്ഗനാമം സപൂമിയിൽ ആകം : ദൃ-ന്തം , അവരിൽ ഒരുത്തൻ പശുകളിൽ രണ്ടു. പുസ്തകങ്ങളിൽ ചിലതു, മനുഷ്യരിൽപ്പലതരും, പ്രമാണികളിൽ ആരും,  കയ്യങ്ങളിൽ ഒന്നും, വിദ്വാന്മാരിൽ വല്ലവരും.' [ 127 ] 

൨൯o. ആചാര വാക്കിൽ പുരുഷാർത്ഥങ്ങളും നിശ്ചയകരങ്ങളും മറ്റും തങ്ങളുടെ മുറെക്കുള്ള അർത്ഥം വിട്ടു ചില വിശേഷ പ്രയോഗങ്ങൾ ഉള്ളവയായിരിക്കുന്നതും അല്ലാതെ അവെക്കു പകരം മറ്റും പലതര മൊഴികൾ പ്രയോഗിക്കപ്പടും:ദൃ-ന്തം; നാം എന്നതു ഞാൻ എന്നുള്ള അർത്ഥത്തിലും; താൻ, തങ്ങൾ, നിങ്ങൾ, എന്നവ നീ എന്നതിനു പകരവും; അവൻ എന്നുള്ള അർത്ഥത്തിൽ അവർ, അയാൾ, അദ്ദേഹം, അവിടെ, അങ്ങു, അങ്ങുന്നു എന്നവയും പ്രയോഗിക്കപ്പടുന്നു.

൨൯൧. ആത്മസ്ഥാനത്തിൽ ഞാൻ, എന്നതു കൂടാതെ നാം, നമ്മൾ, ഇവിടെ, ഇവിടുന്നു, ഇങ്ങു, ഇങ്ങുന്നു, ഇവൻ, ംരംയ്‌വൻ. എന്നവ മുതലായിട്ടു അനേകം വാക്കുകൾ വരും. ചില പടുതിയിൽ 'ഞാൻ' എന്നതു അഹംഭാവ വാക്കു ആകകൊണ്ടു അതിനു പകരം, 'ഇവിടെ' എന്നതു മുതലായിട്ടു നിശ്ചയകര ഇകാരത്തോടു ചില നാമങ്ങൾ കൂട്ടി പറക നടപ്പായിരിക്കുന്നു. ഇവിടെ എന്നതും ഇങ്ങു എന്നതും പറച്ചിൽക്കാരനും കേഴ് വിക്കാരനും ഒരു പോലെ ബഹുമാനം ഉള്ളതാകുന്നു. വിരൂപ വിഭക്തികളിൽ അവെക്കു പ്രത്യേക രൂപങ്ങൾ ഉണ്ടു. ദ്വിതീയയിൽ 'ഇങ്ങോട്ടു ഇവിടോട്ടു' എന്നും ത്രിതിയയിൽ ഇവിടെ ഇങ്ങോട്ടു എന്നും, ചതുർത്ഥിയിൽ ഇവിടെ ഇങ്ങെന്നും, പഞ്ചമിയിൽ 'ഇവിടനിന്നു, ഇങ്ങുനിന്നു' എന്നും; ഷഷ്ഠിയിൽ ഇവിടുത്തെ, ഇങ്ങത്തെ എന്നും ഇങ്ങനെവരും. ഇവിടുന്നു (ഇവിടനിന്നു), ഇങ്ങുന്നു (ഇങ്ങുനിന്നു) എന്നവ 'ഇവിടെ, ഇങ്ങു' എന്നവയിലും അധിക ആചാരവും ബഹുമാനവും ഉള്ള വാക്കുകളാകുന്നു. ഇവൻ, ഇയാൾ, ഈ ആളുകൾ എന്നവ മുതയായ്‌വ ക്ഷീണഭാവമുള്ള വാക്കുകളാകുന്നു: ദൃ-ന്തം; 'ഇവനെ ബോധിപ്പിച്ചിട്ടു ഉപകാരം എന്തു.' ഈ ആളുകൾ എന്നവ മുതലായ് വ ക്ഷീണ ഭാവമുള്ള വാക്കുകളാകുന്നു: ദൃ-ന്തം; 'ഇവനെ ബോധിപ്പിച്ചിട്ടു ഉപകാരം എന്തു 'ഈ ആളുകൾ എളിയവരല്ലയൊ' 'ഈ ദാസിയോടു എന്തിന്നു കോപിക്കുന്നു.' പറച്ചിൽക്കാരന്റെ ഏകനാമവും വർഗ്ഗനാമവും ആത്മ സ്ഥാനമാക്കി പറകയുണ്ടു. എന്നാൽ അതു ഹീനന്മാരുടെ വാക്കാകുന്നു. [ 128 ]

                        ൧0൩
ദൃ-ന്തം; ,.അങ്ങുന്നേ കണ്ടൻ കുമരൻ (എന്ന ഞാൻ) ഇതാ വരുന്നോ' ,ശിപായി (ആയ ഞാൻ) എന്തുവേണമെന്നു കല്പിച്ചാട്ടെ. നാം എന്നതു വലിയ ആളുകൾ സ്ഥാനാവസ്ഥയിൽ പറയുംപോൾ പ്രയോഗിക്കുന്ന വാകാകുന്നു. ചിലപ്പോൾ സ്ഥാനാവസ്ഥനപ്പേരു തന്നെയും എടുത്തു പറയുംപോൾ പ്രയോഗിക്കുന്ന വാകാകുന്നു. . ദിവാന്റെ (നമ്മുടെ) ഉത്തരവു അനുസരികയില്ലയൊ. , അടിയെൻ, അടിയെങ്ങൾ , ഇറാൻ' എന്നതു  അനുസരിക്കുന്നതിൽ മാത്രമേ കൊള്ളിക്കന്നുള്ളു: ദൃ--ന്തം; അടിയെൻ വിടകൊള്ളട്ടെ' 'ഇറാനെന്നല്ലാതിപ്പതഷെക്കരിയാടമൊ.
൨ൻ൨. നീ എന്നതിന്നു പകരം നിങ്ങൾ, താൻ, തങ്ങൾ, നമ്മൾ, ഇവൻ,ഈയാൾംരംദേഹം, ഇവിടുന്നു(ഇവിടെനിന്നു) അവിടെ അവിടുന്നു (അവിടെനിന്നു) അങ്ങു, അങ്ങുന്നു (അങ്ങുനിന്നു) എന്നവ മുതലായ്പ പ്രയോഗിക്കപ്പെടും. നീ എന്നതു ബഹുമാനം ഉൾപ്പെടാതെ വാകാകുന്നു. അതു നല്ല അടുപ്പമുള്ളവരോടും തന്നിൽ താണവരോടും മാത്രമേ പറയപ്പെടുന്നുള്ളു. ദൈവത്തെ സംബന്ധിച്ചു പറയുന്നതിൽ നീ എന്നതു തന്നെ വേണം. ആയ്തു ദൈവം ഏക സ്വരൂപനാകുന്നു എന്നൊ വാചക സ്തുതിയിൽ ഇഷ്ടപ്പെടുവാൻ മാത്രം ഉള്ളവൻ അല്ലെന്നൊ കാണിക്കുന്നതിനു ആകുന്നു. നിങ്ങൾ എന്നതു ബഹുമാനകരവും സ്ത്രീകളെ സംബന്ധിച്ചു പ്രത്യേകം പറയുന്നതും ആകുന്നു. താൻ എന്നതു ബഹുമാനകരവും പുരുഷന്മാരെപ്പറ്റി മാത്രവും പറയുന്നതും ആകുന്നു. ഇവൻ, ഇവൾ എന്നവ പറച്ചിൽകാരൻ ഇഷ്ടകോടിയിട്ടൊ നിന്ദയോടു കൂടിയൊ പറയുംപോൾ പ്രയോഗിക്കപ്പെടുന്ന ബഹുമാന ഹൂന വാക്കുകളാക്കുന്നു. ' ഇവർ , രംയാൾ' എന്നവ ബഹുമാനവും അകൽച്ചയും കാണിക്കുന്നവയാകുന്നു. 'ഇദ്ദേഹം' എന്നതു ംരംയാൾ എന്നതിലും അധിക ബഹുമാനകരവുമാകുന്നു. ' ഇദ്ദേഹം' എന്നതു ംരംയാൾ എന്നതിലും അധിക ബഹുമാനകരമാകുന്നു. ' ഇവർ' എന്നതു സ്ത്രീകളെ സംബന്ധിച്ചും . ഇയാൾ ംരംദ്ദെഹം എന്നവ പുരുഷന്മാരെപ്പറ്റിയും പ്രയോഗിക്കപ്പെടുന്നു. ' ഇവിടെ, അവിടെ, അങ്ങ എന്നവ പറച്ചിൽകാരണം കേൾവികാരണം ഒരു പോലെ ബഹുമാനം ഉള്ളവയാകുന്നു. ഇവിടുന്നു, അവിടുന്നു, അങ്ങുന്നു; എന്നവ കേൾവികാരന്നു അധിക ബഹുമാനകരമാകുന്നു. 'അങ്ങുന്നു എന്നതു സൎകാർ ഇടപ്പട്ട മേൽ ഉദ്യോഗസ്ഥന്മാരെപ്പറ്റി നടപ്പായിട്ടു പറപ്പെടുന്നതാകുന്നു. വിശേഷിച്ചും ഏകനാമങ്ങളും വൎണ്ണനാമങ്ങളും അടിസ്ഥാനത്തിൽ പ്രയോഗികപ്പെടുക ഉണ്ടു ദൃ--ന്തം , 'മാത്തൻ കേട്ടൊ; സായ്പ ജനിക്കോ രൂപകാരം ചെയ്യണം.' [ 129 ]
൧൦൪

൨൯൩. പരസ്ഥാനത്തിന്നു ഏകസംഖ്യയുടെ അൎത്ഥത്തിൽ അവൻ, അവൾ എന്നവെക്കു പകരം, അവർ, അവൎകൾ, അയാൾ, അദ്ദേഹം, അവിടെ, അവിടുന്നു, അങ്ങു, അങ്ങുന്നു, എന്നവയും മറ്റും പ്രയോഗിക്കപ്പടുന്നു. 'അവർ' എന്നതു പ്രത്യേകം സ്ത്രീകളെ മാനിച്ചുപറയുന്ന വാക്കാകുന്നു. അതു മറ്റു നാമത്തോടു കൂടിയും വരും. ദൃ-ന്തം; 'കാളിയവർ' 'ചക്കിയവർ' അവൎകൾ എന്നതു അവർ എന്നതിലും അധിക ബഹുമാനകരമാകുന്നു. എന്നാൽ അതു മറ്റുനാമങ്ങളോടു ചേൎന്നെ വരു: ദൃ-ന്തം; ഗോവിന്ദപ്പിള്ളയവൎകൾ. അയാൾ അദ്ദേഹം എന്നവരണ്ടും പ്രത്യേകം പുരുഷന്മാരെപ്പറ്റിപ്പറയുന്നതും രണ്ടാവത്തേതു മുൻപിലത്തതിലും ബഹുമാനം ഉള്ളതും ആകുന്നു. ശേഷം ഉള്ളവെക്കു അഭിസ്ഥാനത്തിൽ എന്ന പോലെ പരസ്ഥാനത്തിലും ബഹുമാനം കൂടിയും കുറഞ്ഞുംവരും.

൨൯൪. ബഹുമാനകരവാക്കുകളുടെ പ്രയോഗത്തിൽ പറച്ചിൽക്കാരന്റെ അവസ്ഥയും പറച്ചിൽക്കാൎ‌യ്യത്തിന്റെ അവസ്ഥയും അവരു തമ്മിൽ ഉള്ളയിരിപ്പും ആയിട്ടു ഇങ്ങനെ മൂന്നു സംഗതികളാകുന്നു വിചാരിക്കപ്പടുവാനുള്ളതു. ഒന്നാവതു പറച്ചിൽക്കാരൻ ജാതികൊണ്ടൊ സ്ഥാനംകൊണ്ടോ വയസ്സുകൊണ്ടൊ പറച്ചിലിന്റെ കാൎ‌യ്യത്തെക്കാൾ വലിപ്പമുള്ളവനായിരുന്നാൽ ബഹുമാനകരവാക്കു പ്രയോഗിക്ക നടപ്പില്ല. ഇങ്ങനെ ഉയൎന്നജാതിക്കാരൻ താണജാതിയിൽ ഒരുത്തനെപ്പറ്റിയും യജമാനൻ ഭ്രത്യനെപ്പറ്റിയും ജ്യേഷ്ഠൻ അനുജനെപ്പറ്റിയും, 'നീ അവൻ' എന്ന മൊഴികൾ വച്ചെ പറയുന്നുള്ളു. ഒരു പ്രകാരത്തിൽപ്പറച്ചിൽക്കാരനും മറ്റൊരു പ്രകാരത്തിൽപ്പറച്ചിലിന്റെ കാൎ‌യ്യത്തിന്നും വലിപ്പം ഉണ്ടായിരുന്നാൽ അവയിൽ മുഖ്യമായിട്ടും തെളിവായിട്ടും ഉള്ളതു പ്രമാണിക്കപ്പടും. ഇങ്ങനെ സ്ഥാനവലിപ്പമുള്ളവനെയും അപ്പൻ 'നീ' എന്നും 'അവൻ' എന്നും പറയും. രണ്ടാവതു പറച്ചിൽക്കാൎ‌യ്യത്തിന്റെ അവസ്ഥ നോക്കിയാൽ താണവരെപ്പറ്റി നീ എന്നും അവൻ എന്നും ഇടമദ്ധ്യക്കാരെപ്പറ്റി താൻ നിങ്ങൾ അയാൾ അവർ എന്നും ഉയൎന്നവരെപ്പറ്റി തങ്ങൾ അദ്ദേഹം എന്നും ഇങ്ങനെ മുറെക്കു പ്രയോഗിക്കപ്പടും: ദൃ-ന്തം; മകനു സ്ഥാനവലിപ്പം ഉണ്ടായിരുന്നാൽ അപ്പൻ അവനെപ്പറ്റി താൻ, അയാൾ എന്നു പറയുവാറുണ്ടു. അങ്ങന തന്നെ വലിയ ആളുകൾ സമന്മാരെപ്പറ്റി 'തങ്ങൾ', 'അദ്ദേഹം' എന്നും, കുറെ താണവരെപ്പറ്റി താൻ, അയാൾ' എന്നും പറക നടപ്പുണ്ടു. മൂന്നാവതു പറച്ചിൽക്കാരനും പറച്ചിലിന്റെ കാൎ‌യ്യവും തമ്മിൽ അടുപ്പം ഉണ്ടായിരുന്നാൽ ആചാരവാക്കുകൾ കുറഞ്ഞും അകലമായിരുന്നാൽ അവ ഏറിയും ഇരിക്കും. ഇങ്ങ [ 130 ]
൧൦൫

നെ അടുപ്പംകൊണ്ടു ഒരുത്തൻ തന്നിൽ ഉയൎന്നവനെപ്പറ്റി നി എന്നും 'അവൻ' എന്നും അകലം നിമിത്തം തന്നിൽ ചെറിയവനെപ്പറ്റി താൻ എന്നും അയാൾ എന്നും പറകയുണ്ടു. ഈ മൂന്നു പ്രമാണങ്ങളും തമ്മിൽ ചില സംഗതികളിൽ ഭിന്നിച്ചു വരുന്നതാകകൊണ്ടു അവയിൽ ഏതുകൊള്ളിക്കണമെന്നു ചിലപ്പോൾ സംശയിക്കുന്നതിന്നിടയുണ്ടാകും. എന്നാൽ ബഹുമാനകരം വേണ്ടുന്നിടത്തു ഇല്ലാതിരിക്കുന്നതും വേണ്ടാത്തിടത്തു പ്രയോഗിക്കുന്നതും രണ്ടും ആചാരവാക്കിൽ പോരാത്തതാകുന്നു. ജ്യേഷ്ഠൻ അനുജനെ 'താൻ' എന്നു വിളിച്ചാൽ അതും അനുജൻ ജ്യേഷ്ഠനെ നീ എന്നു വിളിച്ചാൽ അതും ഒരു പോലെ നിന്ദയായിട്ടു വിചാരിക്കപ്പടും.

രണ്ടാം അദ്ധ്യായം - വചനം

തിരുത്തുക

ഒന്നാം സൎഗ്ഗം - വചനത്തിന്റെ തരഭേദങ്ങൾ.

തിരുത്തുക

൨൯൫. വചനം എന്നതു വസ്തുക്കളും, അവയുടെ ഗുണങ്ങളും തമ്മിലുള്ള സംബന്ധത്തെ കാലഭേദം മുതലായ സംഗതികളോടു കൂടെക്കാണിക്കുന്നതാകുന്നു.

൨൯൬. വചനം കൂടാതേ നാമം കൊണ്ടു മാത്രം നമ്മുടെ നിനവുകളെ മറ്റുള്ളവരോടു അറിയിക്കുന്നതിന്നു കഴിയാത്തതാകയാൽ അതു നാമം പോലെ തന്നെ ഭാഷയിൽ ആവശ്യമായിരിക്കുന്നു. എന്നാൽ അതു ഒറ്റ മൊഴിയിൽപ്പല സംഗതികളെ ഉൾപടുത്തുന്നതു കാരണത്താൽ അതിനെ പരിഛേദനം ചെയ്തു അതിന്റെ സ്വഭാവത്തെ നിശ്ചയിക്കുന്നതിനു വളരെ പ്രയാസമായിട്ടു തീൎന്നിരിക്കുന്നു. എന്തെന്നാൽ 'രാജാവു എഴുതി' എന്ന വാക്യത്തിൽ അടങ്ങിയിരിക്കുന്നതായ എഴുതി എന്ന ആയൊരു പദത്തിൽ 'എഴുതുക' എന്ന ക്രിയയും ആ ക്രിയ രാജാവിനോടു സംബന്ധിക്കുന്നു എന്നും ആ സംബന്ധം കഴിഞ്ഞ കാലത്തിൽ ആയിരുന്നു എന്നും മൂന്നു സംഗതികൾ ഉൾപട്ടിരിക്കുന്നു. ഇങ്ങനെ വചനത്തിൽ പലസംഗതികൾ അടങ്ങുന്നതു കൊണ്ടു വ്യാകാരണക്കാരുടെയിടയിൽ വചനത്തിന്റെ സാരാംശം ഇന്നതെന്നു ഒരു തൎക്കമുണ്ടു. ചിലരുടെ പക്ഷത്തിൽ വചനത്തിന്റെ [ 131 ]
൧൦൬
പ്രത്യേക ലക്ഷണം വാച്യമായിരിക്കുന്ന ക്രിയ ആകുന്നു എന്നും മറ്റു ചിലരുടെ അഭിപ്രായ മുറെക്കു വസ്തുവും ഗുണവും തമ്മിൽ സംബന്ധിക്കുന്നു എന്നൊ കാണിക്കുന്ന വചനിപ്പാകുന്നു എന്നും ഇങ്ങനെ വിദ്വാന്മാർ ഭിന്നമതമായിരിക്കുന്നു. എന്നാൽ ആദ്യം പറഞ്ഞയഭിപ്രായം വചനത്തെ കുറിച്ചുള്ള സാമാന്ന്യഭാവത്തോടു നല്ലവണ്ണം ഒക്കുന്നു. എന്തെന്നാൽ വചനമെന്നതിൽ ഉൾപട്ടിരിക്കുന്ന പലതരമായ പദങ്ങൾക്കു ഒക്കയും ക്രിയയുടെ സ്വഭാവം കാണ്മാനുള്ളതും വചനിപ്പൊ ചില തര പദങ്ങളിൽ മാത്രം തെളിവായിക്കാണുന്നതുമാകുന്നു. ആകയാൽ വചനം മലയാഴ്മയിൽ ക്രിയ എന്നും ക്രിയാപദമെന്നും പേൎപട്ടിരിക്കുന്നതും അല്ലാതെ അതിന്റെ മൂലം പറയുന്നതിന്നു വചനിപ്പു മുതലായ സംഗതികൾ ഉൾപടാതെ ക്രിയയുടെ സ്വഭാവത്തെ മാത്രം കാണിക്കുന്ന വാച്യനാമത്തെ എടുത്തുപറകയും നടപ്പായിരിക്കുന്നു. എന്നാൽ ശാസ്ത്ര മുറയിൽ നോക്കുമ്പോൾ ഒത്തു കാണുന്നതു പിന്നാലെ പറഞ്ഞ അഭിപ്രായമാകുന്നു. എന്തുകൊണ്ടെന്നാൽ നാമം കൊണ്ടു കഴിപ്പാൻ വഹിയാത്തതു വചനിപ്പാകുന്നു. വചനിപ്പു ഒഴികെ മറ്റെല്ലാ സംഗതികളും നാമംകൊണ്ടും സാധിക്കാകുന്നതുമാകുന്നു: ദൃ-ന്തം; 'രാജാവു കല്പിക്കുന്നു' എന്നതിന്നു പകരം 'രാജാവു കല്പിക്കയാകുന്നു' എന്നും 'രാജാവു കല്പനയാകുന്നു' എന്നും പറഞ്ഞാൽ അൎത്ഥംവരും എന്നാൽ വചനിപ്പു വചനം കൂടാതെ സാധിക്കാകുന്നതല്ല: ദൃ-ന്തം; മനുഷ്യൻ പാപി എന്നു 'വൃക്ഷം ജീവാത്മാവു' എന്നും പറഞ്ഞാൽ വാക്യം മുഴുവനാകയില്ല. എന്തെന്നാൽ കൎത്താവും വാച്യവും തമ്മിലുള്ള സംബന്ധത്തെക്കാണിക്കുന്നതിന്നു ഇവിടെ മൊഴിയില്ല. അതിനുള്ള വാക്കുകളോടു കൂടി 'മനുഷ്യൻ പാപിയാകുന്നു' എന്നും, 'വൃക്ഷം ജീവാത്മാവല്ല' എന്നും പറഞ്ഞാൽ വാക്യം മുഴുവനായും അൎത്ഥം തെളിവായും തീരുന്നു. ഇങ്ങനെ വചനം കൊണ്ടുള്ള സാദ്ധ്യം കൎത്താവും വാച്യവും തമ്മിലുള്ള സംബന്ധത്തെക്കാണിക്കുന്നതു മാത്രമാകയാൽ മുറെക്കു പറയുമ്പോൾ ശുദ്ധവചനങ്ങളായിട്ടു 'ആകുന്നു, അല്ല' എന്ന ഈ രണ്ടു വചനങ്ങളേയുള്ളു. അവയിൽ 'ആകുന്നു' എന്നതു കൎത്താവും വാച്യവും തമ്മിലുള്ള ചേൎച്ചയേയും 'അല്ല' എന്നതു അവ തമ്മിലുള്ള ഭിന്നതയെയും കാണിക്കുന്നു. ശേഷം വചനങ്ങളിൽ ഒക്കയും വാച്യം കൂടെ ഉൾപ്പട്ടിരിക്കുന്നു: ദൃ-ന്തം; 'കല്പിക്കുന്നു' എന്നതിൽ കല്പന എന്നുള്ള വാച്യം കൂടെ അടങ്ങി 'കല്പനയാകുന്നു' എന്ന അൎത്ഥമാകുന്നു. ഈ മുറെക്കു അടങ്ങി 'കല്പനയാകുന്നു' എന്ന അൎത്ഥമാകുന്നു. ംരം മുറെക്കു വിചാരിക്കുംപോൾ ജ്ഞാപകയവസ്ഥ മാത്രമെ വചനത്തിന്നു ആവശ്യമുള്ളു. ആശകയവസ്ഥയും വചനാധേയങ്ങളും നാമധേയങ്ങളും മറ്റും വചനത്തിന്റെ ശിഖരങ്ങളായി വിചാരിക്കപ്പടുന്ന പദങ്ങളും നാമങ്ങൾ മുഖാന്തരം ജ്ഞാപകയവസ്ഥകൊണ്ടു കഴിക്കാകുന്നതാകുന്നു. എങ്ങനെ എന്നാൽ നീ വാ എന്നതും 'നീ വ [ 132 ]
൧൦൭

രെണം എന്നതും അൎത്ഥത്തിൽ ശരിയാകുന്നു. എന്നാൽ ' നീ വരെണം' എന്നതു 'നീ വരിക വേണം എന്നതിന്റെ ചുരുക്കവും 'വേണം' എന്നതു 'വേണ്ടുക' എന്നതിന്റെ ജ്ഞാപകയവസ്തയുമാകുന്നു. 'ആദി മനുഷ്യൻ കനിതിന്നു മൎത്ത്യനായി' എന്നതു 'ആദി മനുഷ്യൻ കനിതിന്നു അതിനാൽ മൎത്ത്യനായി', എന്നു പറയുന്നതിനോടു ഒക്കും. 'മഴ പെയ്തിൽ വെള്ളം പൊങ്ങും' എന്നതും മഴ പെയ്കയിൽ വെള്ളം പൊങ്ങും എന്നതും തമ്മിൽ അൎത്ഥഭേദമില്ല. 'തുള്ളുന്ന മാടു ചുമക്കും' എന്നതിന്നു പകരം ഏതു മാടു തുള്ളുന്നു ആ മാടു ചുമക്കും; എന്നു പറയാം. വചനിപ്പിന്നു കാലഭേദവും ആവശ്യമില്ല. എന്തെന്നാൽ ദൈവം നിത്യനാകുന്നു, എന്നതിൽ 'ആകുന്നു' എന്നതു വൎത്തമാനകാല രൂപത്തിൽ തന്നെ എങ്കിലും പദാൎത്ഥം ഇപ്പോഴും എപ്പോഴും ഒരു പോലെ സത്യമാകകൊണ്ടു വൎത്തമാനകാലത്തിന്റെ അൎത്ഥം അതിൽ വരാതിരുന്നാൽ അതു അധികയുക്തമായിരിക്കും. എന്നാൽ ആകുന്നു അല്ല എന്നവ ഒഴികെ ശേഷം വചനങ്ങൾ ഒക്കയും (വാച്യത്തോടു കൂടിയ്വയായ) സവാച്യവചനങ്ങളും വചനിപ്പു അവയുടെ സാധാരണ ലക്ഷണവുമാകയാൽ വചനങ്ങൾ ഒന്നിൽനിന്നു ഒന്നു വിവരപ്പടുന്നതു അവയ്ക്കു പൊതുവിലുള്ള ലക്ഷണമായിരിക്കുന്ന വചനിപ്പുകൊണ്ടല്ല തമ്മിൽ തമ്മിൽ വ്യത്യാസമായിരിക്കുന്ന വാച്യങ്ങളെ കൊണ്ടാകുന്നു. ആകയാൽ ഓരോരൊ വചനങ്ങളുടെ പേരു പറയുന്നതിൽ വാച്യനാമം എടുത്തു പറഞ്ഞു വരുന്നതു യുക്തമായിട്ടുള്ളതു തന്നെ; അതുകാരണത്താൽ ധാതുവിൽനിന്നു വാച്യനാമം ഉണ്ടാകുന്നതു ഇന്നപ്രകാരം എന്നു ആദ്യം തന്നെ കാണിപ്പാനുള്ളതാകുന്നു. ൨൯൭. വചനത്തിന്റെ ധാതുവായതു വചനിപ്പു, ഭാവം, അവസ്ഥ, കാലം, മുതലായ വിശേഷങ്ങളെ കൂടാതെ വാച്യത്തിന്റെ തനതു ഗുണത്തെ മാത്രം കാണിക്കുന്ന പ്രകൃതിരൂപമാകുന്നു. അതിൽനിന്നു വാച്യനാമവും ശേഷം വചനത്തിനുള്ള ശിഖരങ്ങൾ ഒക്കയും ഉണ്ടാകുന്നു.

൨൯൮. വചനത്തിന്റെ ശിഖരങ്ങൾ ധാതുവിൽനിന്നു വരുന്നു എന്നു വിചാരിക്കുന്നതു കാൎ‌യ്യത്തിന്നു കൊള്ളുന്നതും നടപ്പിന്നു ഒക്കുന്നതും ആകുന്നു. അതിന്നു പകരം വൎത്തമാനകാല രൂപത്തിൽ നിന്നു വരുന്നു എന്നു ഭാവിച്ചാൽ വളരച്ചുറ്റിന്നും സംശയത്തി [ 133 ]
൧൦൮

ന്നും ഇടവരും: ദൃ-ന്തം; 'കറ' (പാലു കറ) കറക്കുക-കറക്കുന്നു-കറന്നു, കറക്കു, (ചുറ്റിക്ക) കറക്കുക-കറക്കുന്നു-കറക്കി എന്ന ഈ രണ്ടു വചനങ്ങൾക്കും വൎത്തമാന കാലം രൂപത്തിൽ ഒന്നു തന്നെ ആകുന്നു. എന്നാൽ അവ അൎത്ഥത്തിലും ധാതുവിലും ശിഖരങ്ങളിലും വ്യത്യാസപ്പട്ടിരിക്കുന്നതും ആ വ്യത്യാസം തമ്മിൽ രൂപഭേദം ഇല്ലാത്ത വൎത്തമാനകാലത്തിൽനിന്നു വരുത്തുവാൻ വഹിയാത്തതും ആകുന്നു.

൨൯൯. ധാതുവിൽനിന്നു വാച്യനാമം ഉണ്ടാകുന്നതു ക, ക്കുക, എന്ന പ്രത്യയങ്ങൾ ചേരുന്നതിനാൽ ആകുന്നു: ദൃ-ന്തം; അറി-അറിക; നെയു-നെയ്ക; അടെ-അടെക; 'നട-നടുക; ചരി-ചരിക്കുക; നട-നടക്കുക; അടു-അടുക്കുക. എന്നാൽ വാച്യനാമത്തിലെ ക്കുക, കുക എന്നവ ക്ക, ക എന്നവയായിട്ടു ചുരുങ്ങുക നടപ്പാകുന്നു: ദൃ-ന്തം; 'നടക്കുക = നടക്ക; നില്ക്കുക = നില്ക്ക; ആകുക = ആക.' ൩൦൦. അകാരാന്ത ധാതുക്കൾ വാച്യനാമത്തിന്നു ക്കുക എന്ന പ്രത്യയത്തെച്ചേൎക്കും: ദൃ-ന്തം; 'നട-നടക്കുക' പറ-പറക്കുക, ചുമ-ചുമക്കുക, പര-പരക്കുക; 'എ, ഇ' എന്നവയിൽ അന്തമാം ധാതുക്കൾക്കു ക, ക്കുക എന്നവ രണ്ടും ചേരും: ദൃ-ന്തം; 'മറെ = മറെക്കുക; അടെ = അടെക്കുക; കരി = കരിക്കുക; തടി = തടിക്കുക; എന്നാൽ എകാരം ക, ഞ്ഞ, ച്ച, എന്നവയുടെ മുൻപിൽ അകാരമായിട്ടു മാറുക നടപ്പുണ്ടു: ദൃ-ന്തം; 'അടക, അടഞ്ഞു, അടച്ചു'

൩൦൧. അൎദ്ധാച്ചോടു കൂടിയ ഒറ്റ ഹല്ലിൽ അവസാനിക്കുന്നതും മുൻപിൽ ഒരു ഹ്രസ്വാക്ഷരം മാത്രം ഉള്ളതുമായ ധാതുക്കളിൽ അൎദ്ധാച്ചു ഉകാരമായിട്ടു തിരിഞ്ഞതിന്റെ ശേഷം ചിലതിന്നു ക എന്നതും ചിലതിന്നു ക്കുക എന്നതും ചേരും: ദൃ-ന്തം; 'നടു-നടുക; അറു-അരുക; ഉഴു-ഉഴുക; തടു-തടുക്കുക; അറ-അറുക്കുക; പഴു-പഴുക്കുക.'

൩൦൨. മുൻപിൻ ഒറ്റയക്ഷരം മാത്രമായും യ,ർ, ൽ, ൾ, ഴ, എന്നവയിൽ അന്തമായും വരുന്ന ധാതുക്കൾക്കു ഉക, ക്കുക എന്നു രണ്ടു പ്രത്യയങ്ങൾ കൊണ്ടും വാച്യനാമം ഉണ്ടാകും:

[ 134 ]
൧൦൯

ദൃ_ന്തം, 'ചായു-ചായുക, തീൎതീരുകവാൽ-വാലുകനീൾ-നീളുക'താഴു-താഴുക'ചായു-ചായ്ക്കുകതീർ-തീൎക്കുകനിൽ-നിൽക്കുകവേൾ-വേൾക്കുകതാഴു-താക്കുക. ൩൦൩. മേൽപ്പറഞ്ഞ സൂത്രങ്ങളിൽ ഉൾപ്പടാത്ത ധാതുക്കൾക്കു ഒക്കയും വാച്യാനാമത്തിൽ എന്നതെ വരൂ :ദൃ_ന്തം, 'അടു-ആടുക'മയങ്ങു-മയങ്ങുക'അകലു-അകലുക'അകറ്റു-അകറ്റുക' എന്നാൽ 'താ-തരിക വാ-വരിക'പോ-പോകുക' എന്നവ ബാധകങ്ങൾ ആകുന്നു. ൩൦൪. പ്രതിഭാവ വാച്യനാമം ഉണ്ടാകുന്നതു സ്വയഭാവത്തിലെ ഉക എന്നതിനെ ആയ്ക എന്നു മാറ്റുന്നതിനാൽ ആകുന്നു:-'നടക്കുക-നടക്കായ്ക,ഉണ്ണുക-ഉണ്ണായ്ക'

൧൦൫.വചനങ്ങൾ ഉത്ഭവം നോക്കുമ്പോൾ മൂല വചനങ്ങൾ എന്നും തദ്ധിക വചനങ്ങൾ എന്നും ഇങ്ങനെ രണ്ടു വകയായിരിക്കുന്നു. മൂല വചനങ്ങൾ മൂല ധാതുക്കളിൽനിന്നു, ശിഖരിക്കുകന്നവയാകുന്നു :ദൃ_ന്തം, 'വാ-വരിക'നട-നടക്കു, തദ്ധിത വചനങ്ങൽ മൂലധാതുക്കളിൽനിന്നു എങ്കിലും നാമങ്ങളിൽനിന്നു എങ്കിലും ഉണ്ടാകുന്നധാതുക്കളുടെ ശിഖരിപ്പുകൾ ആകുന്നു :ദൃ_ന്തം, 'നട=ന്നു:നടത്തു-നടത്തുക, അകലു അകറ്റു-അകറ്റുക, ആടു-ആട്ടുക, കോപം-കോപി=കോപിക്കുക, ഭാരം-ഭരി-ഭരിക്കുക'. ൩൦൬. നാമത്തോടു ക്കുക എന്നതു ചേരുംപോൾ വാച്യനാമം ഉണ്ടാകുന്നു :ദൃ_ന്തം, 'പൂ-പൂക്കുക,ചിരി-ചിരിക്കുക,നന്ദി-നന്ദിക്കുക, കായു- കായ്ക്കുക.' എന്നാൽ, അ, അം, നം, ന, ണം, എന്നവ മുതലായ അന്തങ്ങൾ എന്നതായിട്ടു തിരികയും ചില പദങ്ങളിൽ മുൻപിലത്തെ ദീൎഘം ഹ്രസ്വമാകയും ചെയ്യും.:ദൃ_ന്തം, കോപം-കോപിക്കുക, മാനം-മാനിക്കുക ,ഗമനം-ഗമി-ഗമിക്കുക; വായന-വായി-വായിക്കുക,മരണം-മരി-മരിക്കുക' വാസം-വാസി-വസിക്കുക.' ശാപം-ശപി-ശപിക്കുക, ചിലനാമങ്ങളോടു 'ചെയ്തു,പാടുക,ഏൽക്കുക' എന്നവമുതലായ സഹായവചനങ്ങൾ കൂടിച്ചേർന്നു മറ്റുവചനങ്ങൾ ഉണ്ടാകും:

[ 135 ]
൧൧0


ദൃ_ന്തം; 'വിവാഹം ചെയ്ത; കൊപപ്പടുക, ഭരമേല്ക്കുക; കല്ലെറിക; മരം കേറുക; കപ്പലോടുക.'

൩0൭. അ, ട, ത, ഴ എന്നവയിൽ അവസാനിക്കുന്ന ധാതുക്കളിൽ പലതിനോടും ത്തു എന്നതു ചേൎന്നും മറ്റു ധാതുക്കൾ ഉണ്ടാകും: ദൃ_ന്തം; 'നട-നടത്തു-നടത്തുക; കെടു-കെടുത്തു-കെടുത്തുക; ചോരു-ചോൎത്തു-ചോൎത്തുക; താഴു-താഴ്ത്തു-താഴ്ത്തുക. അങ്ങനെ തന്നെ ഇരി-ഇരുത്തു-ഇരുത്തുക: ചെല്ലു-ചെലുത്തു-ചെലുത്തുക; നില്ലു-നിറുത്തു-നിറുത്തുക; വാ-വരുത്തു-വരുത്തുക.'

൩0൮. മേൽപ്പറഞ്ഞവയിൽ ഉൾപ്പെടാത്തതും വാച്യനാമം ക എന്നതിൽ വരുന്നതുമായ വചനങ്ങൾക്കു ധാതുവിന്റെ അന്തരത്തിൽ വരുന്ന ഹല്ലു തന്റെ വൎഗ്ഗത്തിലെ ഇരട്ട ഖരമായിട്ടു തിരിയുന്നതിനാൽ ചില തദ്ധിത വചനങ്ങൾ ഉണ്ടാകും. വിവരപ്പെടുത്തണമെങ്കിൽ ക, ങ്ങ എന്നവ ക്കു എന്നാകും: ദൃ_ന്തം; 'പഴകു പഴക്കു പഴക്കുക; മുങ്ങു മുക്കു മുക്കുക' പൊ പൊക്കു പൊക്കുക എന്നതു ച്ച എന്നു ആകും: ദൃ_ന്ത; 'കായു-കാച്ചു-കാച്ചുക; ട, ണ. ണ്ണ, ള എന്ന ട്ട എന്നു തിരിയും: ദൃ_ന്തം; 'ആടു-ആട്ടു-ആട്ടുക; കാണു-കാട്ടു-കാട്ടുക; ഉണ്ണു-ഊട്ടു-ഊട്ടുക; ചുരുളു-ചുരുട്ടു-ചുരുട്ടുക; റ, ല, ന്നു എന്നവ റ്റ എന്നതായിട്ടു തിരിയും: ദൃ_ന്തം; 'മാറു-മാറ്റു-മാറ്റുക; അകലു-അകറ്റു-അകറ്റുക: തിന്നു-തീറ്റു-തീറ്റുക'

൩0൯. മേൽപ്പറഞ്ഞവയിൽ ഉൾപ്പെടാത്തതും വാച്യ നാമം ക്കുക എന്നതിനു വരുന്നതും ആയ പല വചനങ്ങളിൽ നിന്നും തദ്ധിത വചനങ്ങൾ പ്പി എന്നതു ചേരുന്നതിനാൽ ഉണ്ടാകുന്നു: ദൃ_ന്തം; 'ഉടു-ഉടുപ്പി-ഉടുപ്പിക്കുക പഠി-പഠിപ്പി-പഠിപ്പിക്കുക; കേൾ-കേൾപ്പി-കേൾപ്പിക്കുക.'

൩൧0. മൂലവചനത്തിന്റെ കൎത്താവു തദ്ധിത വചനത്തിൽ കൎമ്മമായി ഭവിക്കുന്നു ദൃ_ന്തം; 'ചാടു-ഉരുളുക-ചാട്ടിനെയുരുട്ടുക; അവൻ ഉടുത്തു-അവനെ ഉടുപ്പിച്ചു' ആകയാൽ മൂലവചനം അകൎമ്മക ക്രിയയായിരുന്നാൽ തദ്ധിതം സകൎമ്മകമായിട്ടും അതു സകൎമ്മകമായിരുന്നാൽ ഇതു ദ്വികൎമ്മകമായിട്ടും തീരുന്നു: ദൃ_ന്തം; , വെള്ളം പൊങ്ങി; അവൻ അതിനെ പൊക്കി;

[ 136 ]
൧൧൧

രാജാവു അവനെ ഏറ്റു; ഇവനെ രാജാവിനെ ഏല്പിക്കരുതു.'

൩൧൧. വചനങ്ങൾ സ്വഭാവം നോക്കുംപൊൾ ശുദ്ധവചനം, വാച്യവചനം എന്നിങ്ങനെ രണ്ടു തരമായിരിക്കുന്നു. വാച്യവചനം ഭാവ വചനം എന്നും സംഭവ വചനമെന്നും ക്രിയാവചനമെന്നും മൂന്നു വകയാകും ക്രിയാവചനം, അകൎമ്മകമെന്നും സകൎമ്മകമെന്നും കാരണി എന്നും കൎമ്മണി എന്നും ഇങ്ങനെ നാലു കൂട്ടമായിരിക്കുന്നു. ൩൧൨. ശുദ്ധവചനങ്ങൾ. 'ആകുന്നു, അല്ല' എന്നവ തന്നെ. മേൽപ്പറഞ്ഞിരിക്കുന്നപ്രകാരം അവയിൽ വാച്യം അവസ്ഥ മുതലായവ ഒന്നും ഉൾപടുന്നില്ല. വചനിപ്പിന്നു കാലഭേദവും ആവശ്യമില്ല എങ്കിലും നാം വചനിക്കുന്ന പദാൎത്ഥങ്ങളിൽ മിക്കതും കാല ഭേദംകൊണ്ടു മാറ്റം വരുന്ന പൊരുളുകളെസ്സംബന്ധിച്ചാകയാൽ ശുദ്ധവചനങ്ങളിൽ കാല ഭേദം അടങ്ങിയിരിക്കുന്നതു നന്നു തന്നെ.

൩൧൩. ഭാവവചനങ്ങൾ. ഉണ്ടു 'ഇല്ല നില്ക്കുക, ഇരിക്ക, കിടക്ക, ഉറങ്ങുക.' എന്നിങ്ങനെയുള്ളവയാകുന്നു. അവയിൽ 'ഉണ്ടു, ഇല്ല' എന്നവ സാധാരണ ഭാവത്തോടു കൂടെ വചനിക്കയും ശേഷം ഉള്ളവയൊക്കയും പ്രത്യേകം ഒരോ ഭാവത്തെക്കാണിക്കയും ചെയ്യുന്നു.

൩൧൪. സംഭവവചനങ്ങൾ. വചന കൎത്താവിന്നു ഒരു പടുതിയിൽനിന്നു മറ്റൊരു പടുതിയിലേക്കു ഉണ്ടാകുന്ന മാറ്റത്തോടു കൂടെ വചനിക്കുന്നവയാകുന്നു. ആയ്വ 'ഉണ്ടാക, ഭവിക്ക, സംഭവിക്ക, വരിക, പോക, നീങ്ങുക, വീഴുക, താഴുക, പൊങ്ങുക' എന്നിപ്രകാരമുള്ളവ ആകുന്നു. 'ഉണ്ടു ഇല്ല, 'എന്നവ ഒഴികെ ശേഷം ഭാവവചനങ്ങൾ ഒക്കയും സംഭവ വചനങ്ങളായിട്ടു കൂടെ പ്രയോഗം ഉണ്ടു. എന്തെന്നാൽ 'നില്ക്ക, ഇരിക്ക, കിടക്ക ഉറങ്ങുക, എന്നവയും മറ്റും നില, ഇരിപ്പു, കിടപ്പു, ഉറക്കം, മുതലായ അവസ്ഥയിൽ കൎത്താവു ഇരിക്കുന്നു എന്നു അൎത്ഥം ആകുംപൊൾ ഭാവവചനങ്ങളും മേൽപ്പറഞ്ഞ അവസ്ഥയിലേക്കു വരുന്നു എന്നു പൊരുളാകുംപോൾ സംഭവവചനങ്ങളും ആകുന്നു.

൩൧൫. ക്രിയാവചനം 'കൎത്താവു ചെയ്യുന്ന ക്രിയയോടു കൂ

[ 137 ]
൧൧൨

ടെ വചനിക്കുന്നതാകുന്നു. 'നടക്ക, ഓടുക, പഠിക്ക' എന്നിങ്ങനെയുള്ളവ തന്നെ. ഈ വക വചനങ്ങൾ മറ്റവയിലും തുലോം അധികമാകയാൽ വചനത്തിന്നു ക്രിയാപദമെന്നു പൊതുവിൽ പേരു വീണിരിക്കുന്നു. എന്നാൽ ഭാവവും സംഭവവും ക്രിയയും തമ്മിൽ വളരെ വ്യത്യാസം ഉണ്ടു. ഭാവം കൎത്താവിന്നുള്ളതാകുന്നു. സംഭവം കൎത്താവിന്നു വന്നു കൂടുന്നതാകു ന്നു. ക്രിയ കൎത്താവു വരുത്തുന്നതാകുന്നു. ഭാവവും സംഭവവും ചരാചര ങ്ങൾക്കു പൊതുവിൽ ഉള്ളതാകുന്നു. ക്രിയ മുറെക്കു പറയുംപോൾ ജീവജ ന്തുക്കളെയും പ്രത്യേകം ജീവാത്മക്കളെയും സംബന്ധിക്കുന്നതാകുന്നു.എന്നാ ൽ ഭാവ വചനങ്ങളിലും സംഭവവചനങ്ങളിലും പലതും ജീവജന്തുക്കളെയും ജീവാത്മക്കളെയുംക്കുറിച്ചു പറയുന്നുണ്ടു. അവയെക്കൎത്താവു തന്റെ മന സ്സും ശക്തിയും കൊണ്ടുവരുത്തുംപോൾ അവ ക്രിയാവചനങ്ങളാകുന്നു. ഇങ്ങനെ 'ഇരിക്ക കിടക്ക' എന്നവ മുതലായ ഭാവവചനങ്ങൾക്കും 'വരിക പോക വീഴുക' എന്നവ മുതലായ സംഭവവചനങ്ങൾക്കും ക്രിയാവചനങ്ങ ളായിട്ടു പ്രയോഗമുണ്ടു. നേരെ മറിച്ചു ക്രിയാവചനങ്ങൾ സംഭവവചനങ്ങ ളായിട്ടും പ്രയോഗിക്കപ്പടും: ദൃ-ന്തം; 'ഇനിക്കു ബോധിച്ചു; ഞാൻ അറിഞ്ഞു.'

൩൧൬. ചില സംഭവ വചനങ്ങൾക്കും സംഭവ വചനങ്ങളായിട്ടു പ്രയോഗി ക്കപ്പടുന്ന ക്രിയാവചനങ്ങൾക്കും കൎത്താവു ഉണ്മാനമായിരിക്കും: ദൃ-ന്തം; 'ഇനിക്കു (മനസ്സു) ബോധിച്ചു: അവന (തല) നരച്ചു.' ഇങ്ങനെയുള്ള വചന ങ്ങൾക്കു അകൎത്തൃ വചനം എന്നു പേരായിരിക്കുന്നു. കൎത്താവു തെളി മാനമായിരിക്കുന്നവ സകൎത്തൃവചനമെന്നും ചൊല്ലപ്പടുന്നു. കൎത്താവി ല്ലാതെ പ്രയോഗിക്കപ്പടുന്നവ 'തോന്നുക, ബോധിക്ക, ലഭിക്ക, വേണ്ടുക, കിട്ടു ക, വിശക്ക, ദാഹിക്ക, നരെക്ക, കുളിരുക, വിറെക്ക, എന്ന മുതലായിട്ടു മനോവികാരങ്ങളെയും ദേഹവികാരങ്ങളെയും സംബന്ധിക്കുന്നവയാകുന്നു.

൩൧൭. മനോവികാരങ്ങളെ സംബന്ധിക്കുന്നവെക്കു വികാരപ്പട്ട പൊരുൾ ചതുൎത്ഥിയിലും ദേഹവികാരങ്ങളെക്കുറിക്കുന്നവെക്കു

[ 138 ]
൧൧൩

വികാരപ്പട്ട പൊരുൾ ദ്വിതീയയിലും ആകും: ദൃ-ന്തം; 'ഇനിക്കു വിശക്കുന്നു, അവന്നു ദാഹിച്ചു; അവൾക്കു കിട്ടും; എന്നെ നരെച്ചു; അവളെത്തുള്ളി.' പിന്നയും 'എന്നെത്തണുക്കുന്നു' എന്നതിനു 'എന്നെത്തൊടുന്നവൎക്കു തണുക്കുന്നു' എന്ന അൎത്ഥം; 'ഇനിക്കു തണക്കുന്നു' എന്നു പറഞ്ഞാൽ 'ഞാൻ തണുപ്പ അനുഭവിക്കുന്നു' എന്നു അൎത്ഥം. എന്നാൽ ചില അകൃൎത്തൃവചനങ്ങളിൽ ദ്വതീയയും ചതുൎത്ഥിയും വിശേഷാൽ അൎത്ഥഭേദം കൂടാതെ പ്രയോഗിക്കപ്പടുന്നുണ്ടു: ദൃ-ന്തം; 'എന്നെ നരെച്ചു, ഇനിക്കു നരെച്ചു' വിശേഷിച്ചും മേൽപ്പറഞ്ഞ വികാരങ്ങൾ പുറമെയുള്ള ഹേതുക്കളാൽ വരാതേ കൎത്താവു താനെ വരുത്തുന്നവയായിരുന്നാൽ അപ്പോൾ വചനകൎത്താവു പ്രഥമയിൽ തെളിമാനമായിത്തന്നെയിരിക്കും: ദൃ-ന്തം; 'അവൻ പ്രസാദിച്ചു, അവൾ വിശന്നു, വേലൻ തുള്ളുന്നു.

൩൧൮. ക്രിയയുടെ വികാരം മറ്റൊന്നിങ്കൽ ഏശാതെ കൎത്താവിങ്കൽ തന്നെ നില്ക്കുന്നു എങ്കിൽ ആ ക്രിയെക്കു അകൎമ്മകമെന്നു പേരാകും: ദൃ-ന്തം; 'കുരങ്ങു ചാടുന്നു; വേലൻ തുള്ളി.

൩൧൯. വികാരം കൎത്താവിങ്കൽ തന്നെ നില്ക്കാതെ മറ്റൊന്നിങ്കൽ ഏല്പിക്കുന്നു ക്രിയ സകൎമ്മമാകുന്നു; വികാരം ഏല്ക്കുന്ന പൊരുൾ കൎമ്മമെന്നു പേരായി ദ്വതീയയിൽ നില്ക്കും: ദൃ-ന്തം; 'ആശാൻ പൈതലിനെ അടിച്ചു; പിതാവു പുത്രനെ ശിക്ഷിക്കും.'

൩൨൦. ഒരു ധാതുവിനെ തന്നെ ക, ക്കുക എന്നിങ്ങനെ രണ്ടു തരം ശിഖരങ്ങൾ ഉണ്ടായിരുന്നാൽ മുമ്പിലത്തേതു അകൎമ്മകവും പിന്നത്തേതു സകൎമ്മകവും ആകും: ദൃ-ന്തം; 'അടെ-അടെക-അടെക്കുക, മറി-മറിക-മറിക്കുക; മേയു-മേയുക-മേയ്ക്കുക; തീരു-തീരുക-തീൎക്കുക, താഴു-താഴുക-താഴ്ക്കുക.' ചില ക്രിയകൾ രൂപഭേദം കൂടാതെ അകൎമ്മകമായിട്ടും സകൎമ്മകമായിട്ടും രണ്ടു പ്രകാരത്തിലും പ്രയോഗിക്കപ്പുടം: ദൃ-ന്തം; 'എന്നോടു കല്പിച്ചു (എന്നോടു കല്പനയായിട്ടു പറഞ്ഞു) എന്നെ കല്പിച്ചു (എന്നെ കല്പനയോടു നിയമിച്ചു) അവനെ വിലക്കി' അവനോടു വിലക്കി; മുണ്ടുകീറി' അവൻ മുണ്ടുകീറി; മഴവൎഷിക്കുന്നു' വില്ലാളി അസ്ത്രം വൎഷിക്കുന്നു.' [ 139 ]
൧൧൪

൩൨൧. രണ്ടു കൎമ്മങ്ങളോടു കൂടിയ ചില ക്രിയകൾ ഉണ്ടു. ആയവെക്കു ദ്വികൎമ്മകമന്നു പേരായിരിക്കുന്നു: ദൃ-ന്തം; 'ഗുരു ശിഷ്യനെ വിദ്യ പഠിപ്പികെണം, 'ഗോപാലൻ പശുവെപ്പാലെക്കറന്നു.' ദ്വികൎമ്മകമായിട്ടു വരുന്ന ക്രിയകൾ പ്രധാനമായിട്ടു മൂല സകൎമ്മകങ്ങളിൽനിന്നു വരുന്ന തദ്ധിതങ്ങളാകുന്നു. (൩൦൨-൩൧൯) ആയ്വ 'ഏല്പിക്ക, പഠിപ്പിക്ക, ഉടുപ്പിക്ക, കാട്ടുക, ഊട്ടുക, തീറ്റുക, കടത്തുക, ചുമത്തുക, എന്നവ മുതലായ്തു തന്നെ. രണ്ടു കൎമ്മങ്ങളിൽ ഒന്നാളും ഒന്നു വസ്തുവും ആയിരുന്നാൽ വസ്തുവിന്നു വിഭക്തിരൂപം വരിക ഏറ നടപ്പില്ല: ദൃ-ന്തം; 'അവൻ എന്നെ ഒരു പുസ്തകം കാട്ടി; ഞാൻ നിന്നെ പഴം തീറ്റിയതിന്നു നീ എന്നെ ചോറൂട്ടിയൊ, എന്നാൽ കൎമ്മം രണ്ടും ആളായിരുന്നാൽ സംബന്ധവ്യത്യാസം അറിയുന്നതു നിലഭേദം കൊണ്ടാകുന്നു: ദൃ-ന്തം; 'മുൻനിലക്കാരൻ കള്ളനെ നായിക്കനെ ഏല്പിച്ചു, ഇവിടെ മുൻപെ ദ്വിതീയയിൽ നില്ക്കുന്നതു ഏറ്റ പൊരുളും ആകുന്നു. അങ്ങനെ തന്നെ 'ഞാൻ നിന്നെ രാജാവിനെക്കാട്ടാം, എന്നതിൽ ആരു കണ്ടു എന്നും ആരെക്കണ്ടു എന്നും അറിയുന്നതു നിലഭേദം കൊണ്ടാകുന്നു. രണ്ടിൽ അധികം കൎമ്മങ്ങൾ വരുന്ന ചില ക്രിയകൾ ഉണ്ടു എന്നാൽ അങ്ങനെ കൎമ്മത്തിൽ വരുന്ന നാമം ദ്വിതീയ എന്നല്ല ക്രിയയുടെ ഒരു അംശമായിട്ടത്രെ വിചാരിക്കപ്പടുന്നതു: ദൃ-ന്തം; 'യജമാനൻ അക്കാൎ‌യ്യം എന്നെ ഭരമേല്പിച്ചു, വ്യഭിചാരികളെക്കല്ലെറിഞ്ഞു കൊല്ലുക യൂദന്മാരുടെ ഇടയിൽ നടപ്പായിരുന്നു.

൩൨൨. കാരണി ക്രിയകൾ എന്നവ മൂല ക്രിയയുടെ കൎത്താവിനെ ഉത്സാഹിപ്പിക്കയൊ മനസ്സാക്കുകയൊ സമ്മതിപ്പിക്കയൊ ചെയ്യുന്നു എന്നു കാണിക്കുന്നവയാകുന്നു. ക്രിയ ചെയ്യുന്നതിനു ഹേതുവായിരിക്കുന്ന കാരണം കൎത്താവായിട്ടു വിചാരിക്കപ്പട്ടു പ്രഥമയിലും ക്രിയ ചെയ്യുന്ന കൎത്താവു കാരണത്തിന്റെ തുണയായിട്ടു വിചാരിക്കപ്പട്ടു 'കൊണ്ടു' എന്ന അവ്യയത്തോടു കൂടെ ദ്വിതീയയിലും അന്ന്വയിക്കപ്പടും: ദൃ-ന്തം; 'രാജാവു ശിപായിയെക്കൊണ്ടു അടിപ്പിച്ചു എന്നതിനു രാജാവിന്റെ പേൎക്കായിട്ടും [ 140 ]
൧൧൫

അവന്റെ കല്പനപ്രകാരവും ശിപായി അടിച്ചു എന്ന അൎത്ഥമാകുന്നു; 'അപ്പശുകറപ്പിക്കും, എന്നു പറഞ്ഞാൽ അതു കറപ്പാൻ സമ്മതിക്കുമെന്നു പൊരുളാകും തുണക്കാരണത്തെ ആവശ്യം പോലെ വിവരപ്പെടുത്തിയാൽ മതി: ദൃ-ന്തം; 'രാജാവു തന്നെയും വിസ്തരിച്ചു തീൎപ്പു ചെയ്യിക്കാതെ കുടിയാന്മാരെ അടിപ്പിക്കരുതു.'

൩൨൩. കാരണി ക്രിയ ഉണ്ടാകുന്നതു വാച്യനാമത്തിലെ ക എന്നതു ഇക്കുക എന്നതായിട്ടും ക്കുക എന്നതു പ്പിക്കുക എന്നതായിട്ടും മാറുന്നതിനാൽ ആകുന്നു: ദൃ-ന്തം; 'മുങ്ങുക-മുങ്ങിക്കുക, നടക്കുക-നടപ്പിക്കുക-നടത്തുക-നടത്തിക്കുക. ചില ക്രിയകൾക്കു കാരണിബന്ധം ആവൎത്തിച്ചു വരികയും ഉണ്ടു അപ്പോൾ അവ ദ്വികാരണിക്രിയകൾ ആകും: ദൃ-ന്തം; 'ഞാൻ ചാണ്ടിയെക്കൊണ്ടു തൊമ്മനോടു പറയിച്ചു. അച്ചനോടു അറിയിപ്പിച്ചു.

൩൨൪ കാരണി ക്രിയയും മൂല ക്രിയയിൽനിന്നുണ്ടാകുന്ന ചില തദ്ധിത ക്രിയയും തമ്മിൽ രൂപത്തിൽ ഒക്കുമെങ്കിലും അവ തമ്മിൽ നല്ലവണ്ണം വിവരപ്പെടുത്തുവാൻ ഉള്ളതാകുന്നു. എന്തെന്നാൽ തദ്ധിതത്തിൽ മൂലത്തിന്റെ സ്വഭാവം മാറുന്നു. കാരണിയിൽ മൂലത്തിന്റെ കൎത്താവു മാറുന്നു. തദ്ധിതത്തിൽ മൂലത്തിലെ കൎത്താവു കൎമ്മമായി ഭവിക്കുകയും കാരണിയിൽ മൂലത്തിലെ കൎത്താവു തുണക്കാരണമായിട്ടു തീരുകയും ചെയ്യുന്നു. തദ്ധിതക്രിയയുടെ പ്രഥമ മൂലക്രിയ ചെയ്യുന്നതിന്നു തുണക്കാരണത്തെ ഹേമിക്ക, ഉത്സാഹിപ്പിക്ക, മനസ്സാക്കുക, സമ്മതിപ്പിക്ക മുതലായ്തു ചെയ്യുന്ന കൎത്താവാകുന്നു. മൂലത്തിൽ കൎത്താവായിരുന്ന തദ്ധിതത്തിൻ കൎമ്മം ആളുകളും വസ്തുക്കളും ആയി വരും. കാരണിയിൽ തുണകാരണമായി ഭവിക്കുന്ന മൂലത്തിൻ കൎത്താവു ആളുകൾ മാത്രമെ ഉള്ളു: ദൃ-ന്തം; അരയൻ മുങ്ങുന്നു എന്നു പറയുന്നതു മുങ്ങുക അരയൻ ചെയ്യുംപോൾ ആകുന്നു. അരയൻ മുക്കുന്നു എന്നു പറയുന്നതു അരയൻ മറ്റൊരു വസ്തുവിനെ മുങ്ങു [ 141 ]
൧൧൬

വാൻ ഇടവരുത്തുംപോൾ ആകുന്നു. അരയൻ മുങ്ങിക്കുന്നു എന്നു പറയുന്നതു അരയൻ മറ്റൊരുത്തനെ പറഞ്ഞു മനസ്സുവരുത്തീട്ടു ആയവൻ മുങ്ങുംപോൾ ആകുന്നു.

൩൨൫. കൎമ്മണിക്രിയ എന്നതു മൂല ക്രിയയിലെക്കൎമ്മം കൎത്താവായി ഭവിപ്പിക്കുന്നതാകുന്നു. മൂല ക്രിയയിലെ ദ്വിതീയ ഇതിൽ പ്രഥമയായും അതിലെ പ്രഥമ ഇതിൽ പഞ്ചമിയായും തീരുന്നു. ആകയാൽ സകൎമ്മക ക്രിയയിൽ നിന്നേ കൎമ്മണി ക്രിയ ഉണ്ടാകു. അതുണ്ടാക്കുന്നതു സകൎമ്മകത്തിന്റെ അന്തത്തോടു 'ഏല്ക്കുക, കൊള്ളുക, അനുഭവിക്കുക എന്നിങ്ങനെ അൎത്ഥമാകുന്ന 'പടുക' എന്നതു ചേരുന്നതിനാലാകുന്നു. ദൃ-ന്തം; 'സലെമ്മോൻ ദേവാലയത്തെ പണിയിച്ചു' എന്നതിന്നു സലോമ്മോനാൽ ദേവാലയം പണിയിക്കപ്പട്ടു എന്നു വരുംപോൾ ക്രിയെക്കു കൎമ്മണി എന്നു പേരാകും. ക്രിയ ചെയ്യുന്ന കൎത്താവു ആവശ്യം പോലെ പറയപ്പെട്ടാൽ മതി: ദൃ-ന്തം; 'കുലപാതകം ചെയ്തവൻ കൊല്ലപ്പടെണം,' മറ്റു സംബന്ധങ്ങളെക്കാണിക്കുന്ന ആധേയങ്ങൾക്കൊക്കെയും മൂല ക്രിയയോടു സംബന്ധിക്കുന്ന വിഭക്തികൾ മുതലായ്‌വ തന്നെ വേണം: ദൃ-ന്തം; 'അവൻ എന്നോടു ഒരു കാൎ‌യ്യത്തെ ഉപദേശിച്ചു; അവനാൽ എന്നോടു ഒരു കാൎ‌യ്യം ഉപദേശിക്കപ്പട്ടു. ഗുരു ശിഷ്യനെ വിദ്യ പഠിപ്പിച്ചു = ഗുരുവിനാൽ ശിഷ്യൻ വിദ്യ പഠിപ്പിക്കപ്പട്ടു. പൈതലിനെ ആശാനെ ഏല്പിക്കണം = പൈതൽ ആശാനെ ഏല്പിക്കപ്പടെണം.'

൩൨൬. വാചകത്തിൽ പ്രധാനമായുള്ള സംഗതി വാചക ഭം [ 142 ]
൧൧൭

ഗിക പ്രഥമയിൽ നില്പാനുള്ളതും ക്രിയയുടെ കൎമ്മമായതു ചിലപ്പോൾ ആസംഗതിയായിട്ടു വരുന്നതും ആകകൊണ്ടു കൎമ്മണിക്രിയ ഈ സാദ്ധ്യത്തിന്നു ആവശ്യമാകുന്നു: ദൃ-ന്തം, കേളൻ മോഷണം ചെയ്തതുകൊണ്ടു ശിക്ഷിക്കപ്പടെണം എന്നുള്ളതിനു കൎമ്മണി ക്രിയ ഇല്ലാഞ്ഞാൽ കേളൻ മോഷണം ചെയ്തതുകൊണ്ടു അവനെ ശിക്ഷിക്കണം എന്നു വിഭക്തി മാറിപ്പറയപ്പടെണ്ടി വരും. എന്നാൽ സംസാര ഭാഷയിൽ കൎമ്മണി ക്രിയ നടപ്പായിട്ടില്ല. അതിനു പകരം മൂലക്രിയ തന്നെ പ്രയോഗിക്കപ്പട്ടു വരുന്നു: ദൃ-ന്തം, കൊല്ലുന്നവരെക്കൊല്ലെണം' ഇവിടെ കൎത്താവിനെ വിവരപ്പെടുത്തീട്ടു ആവശ്യം ഇല്ലയ്കയാൽ വിട്ടിരിക്കുന്നു. പീന്നയും മൂലക്രിയയോടു അൎത്ഥത്തിൽ ഒക്കുന്ന ചില നാമങ്ങളോടു കൂടെ 'പടുക', 'ഏൽക്കുക', 'കൊള്ളുക', എന്നിങ്ങനെയുള്ളവ കൎമ്മണിക്രിയയുടെ അൎത്ഥത്തിൽ പ്രയോഗിക്കപ്പെടുക നടപ്പാകുന്നു: ദൃ-ന്തം, 'രക്ഷപടുക', 'എഴുത്തുപടുക', 'മുറിവേൽക്കുക', 'അടി കൊള്ളുക'. ക്രിയയുടെ കൎമ്മവും കാരണവും ഒരു പൊരുൾ തന്നെ ആയിരുന്നാൽ കാരണി ക്രിയയും കൎമ്മണി ക്രിയയ്ക്കു പകരം പ്രയോഗിക്കപ്പെടുകയുണ്ടു: ദൃ-ന്തം; ശുശ്രൂഷ ചെയ്യുന്നവനും ശുശ്രൂഷ ചെയ്യിക്കുന്നവനും.'

രണ്ടാം സൎഗ്ഗം. വചനത്തിന്റെ നിരാധാര നില

൩൨൭. വചനത്തിന്നു ഭാവഭേദങ്ങളും നിലവ്യത്യാസങ്ങളും അവസ്ഥ ഭേദങ്ങളും കാലഭേദങ്ങളും ഉണ്ടു. ഭാവഭേദം എന്നതു കൎത്താവും വാച്യവും തമ്മിൽ യോജിക്കുന്നു എന്നൊ ഭിന്നിക്കുന്നു എന്നൊ കാണിക്കുന്നതാകുന്നു. അവ തമ്മിലുള്ള യോജിപ്പിനെക്കാണിക്കുന്നതു സ്വയഭാവമാകുന്നു: ദൃ-ന്തം; 'രാജാവു ന്യായം നടത്തുവാൻ വിചാരിക്കുന്നു' അവ തമ്മിലുള്ള ഭിന്നിപ്പിനെ കാണിക്കുന്നതു പ്രതിഭാവമാകുന്നു: ദൃ-ന്തം; 'മന്ത്രി അതു സമ്മതിക്കുന്നില്ല'. [ 143 ]
൧൧൮

൩൨൮. വചനത്തിന്നു നിരാധാര നില എന്നും പരാധാര നില എന്നും രണ്ടു നിലകൾ ഉള്ളതിൽ വേറുവിട്ടു ആധാരം കൂടാതെ വചനം താനെ നിൽക്കുംപോൾ നിരാധാര നിലയും അതിനു മറ്റോരാധാരം വേണ്ടുന്ന ആധേയമായി വരുംപോൾ പരാധാര നിലയും ആകുന്നു നിരാധാരനിലെക്കു ജ്ഞാപകയവസ്ഥ എന്നും ആശകയവസ്ഥ എന്നും രണ്ടു അവസ്ഥകൾ ഉണ്ടു.

ജ്ഞാപകയവസ്ഥ

൩൨൯. ജ്ഞാപകയവസ്ഥ ഒരു കാൎ‌യ്യം ഇന്ന പ്രകാരമാകുന്നു എന്നുള്ള നിനവിനെ അറിയിക്കുന്നതാകുന്നു: ദൃ-ന്തം; അവൻ സ്നേഹിക്കുന്നു; അവൾ സ്നേഹിക്കപ്പെടുന്നു; ജ്ഞാപകയവസ്ഥെക്കു ഭൂതം, വൎത്തമാനം, ഭവിഷ്യം എന്നിങ്ങനെ മൂന്നു കാലങ്ങൾ ഉണ്ടു.

൩൩൦. ഭൂതകാലം, വചനം ഒക്കുന്നതു കഴിഞ്ഞ കാലത്തിൽ ആയിരുന്നു എന്നു കാണിക്കുന്നു. അതിന്നു പൂൎവകാലമെന്നും പേരുണ്ടു: ദൃ-ന്തം; 'ഞാൻ എഴുതി, അവർ വായിച്ചില്ല. വൎത്തമാന കാലം, വചനം ഒക്കുന്നതു പറയുന്ന സമയമായ തൽക്കാലത്തിൽ ആകുന്നു എന്നു കാണിക്കുന്നു: ദൃ-ന്തം; 'ഞങ്ങൾ എഴുതുന്നു; നിങ്ങൾ വായിക്കുന്നില്ല'. ഭവിഷ്യകാലം, വരുവാനിരിക്കുന്ന കാലത്തിൽ വചനം ഒക്കുന്നു എന്നു കാണിക്കുന്നതാകുന്നു. അതു ഭാവികാ [ 144 ]
൧൧൯

ലമെന്നും ചൊല്ലപ്പെടുന്നു. ദൃ-ന്തം; നീ എഴുതും, അവൻ വായിക്കയില്ല'.

൩൩൧. മുറെക്കു പറയുംപോൾ വൎത്തമാന കാലം എന്നു ഒന്നുള്ളതല്ല. എന്തെന്നാൽ കാലത്തെക്കുറിച്ചുട്ടു സൂക്ഷ്മമായിട്ടു വിചാരിക്കുമ്പോൾ അതിൽ ഏതാനും കഴിഞ്ഞതും ശേഷമുള്ളതു വരുവാനിരിക്കുന്നതും ആകുന്നു എന്നും, നിൽക്കുന്നതായിട്ടു ഒരു സമയമില്ല എന്നും അറിവാൻ ഇട വരും. എങ്കിലും നിൽക്കുന്നതായിട്ടു ഒരു സമയം ഉണ്ടെന്നും അതു കുറഞ്ഞൊരിടയെന്നു മാത്രമല്ല ഏറനേരമെന്നും കൂടെ നാം വിചാരിക്കയും ഇങ്ങനെ ഈ വിനാഴിക എന്നു തന്നെ അല്ല, ഈ ദിവസമെന്നും ഈ മാസമെന്നും ഈ ആണ്ടെന്നും ഈ പുരുഷാന്തരമെന്നും ഈ യുഗമെന്നും കൂടെ പറകയും ചെയ്തു വരുന്നു.

ഭൂതകാലം.

൩൩൨. സ്വയഭാവ ഭൂതകാലം, തു, ത്തു, ട്ടു, റ്റു, ച്ച, ണ്ടു, ന്നു, ഞ്ഞു, ണു, ഇ, എന്നവയിൽ ഒന്നിൽ അന്തമായിരിക്കും : ദൃ-ന്തം; തൊഴു - തൊഴുതു; കൊടു - കൊടുത്തു; താഴ - താഴ്ത്തു; ഇടു - ഇട്ടു; വേൾ - വേട്ടു; അറു - അറ്റു; വിൽ - വിറ്റു; പറി - പറിച്ചു; മറെ - മറെച്ചു; ചായു - ചാച്ചു; ഉരുളു - ഉരുണ്ടു; നടു - നടന്നു; അകലു - അകന്നു; ചേരു - ചേൎന്നു; പറെ - പറഞ്ഞു; അറി - അറിഞ്ഞു; മേയു - മേഞ്ഞു; താഴു - താണു; ഓടു - ഓടി; മയങ്ങു - മയങ്ങി'. vd

൩൩൩. സ്വയഭാവ ഭൂതകാലത്തിന്റെ മൂലയന്തം തു എന്നാകുന്നു അതു അച്ചിന്റെയും ര, ല, ള, ഴ, യ, എന്ന സാദ്ധസ്വരങ്ങളുടെയും പിന്നാലെ ഇരട്ടിച്ചു ത്തു എന്നാകും ട, റ, ള, ല എന്നവയോടു സമാനപ്പട്ടു ട്ടു, റ്റു എന്നവയായിട്ടു തിരിയുന്നു. ത്തു എന്നതു താലവ്യങ്ങളോടു ചേൎച്ചയുള്ള ഇ, എ, യ എന്നവയുടെ പിന്നാലെ സമാന താലവ്യമായ ച്ചു, എന്നതായിട്ടു തിരിയുന്നു. ണ്ടു എന്നതു ഉണ്ടാകുന്നതു മൂൎദ്ധാന്യാക്ഷരമായ ള, എന്നതു തന്റെ വൎഗ്ഗത്തിൽ ചേൎന്നു എന്നതായിട്ടു മാറുന്നതിനാലും, തു, എന്നതു മൂൎദ്ധന്യ ഖരമായ ടു [ 145 ]
൧൨൦

എന്നതായിട്ടു തിരിയുന്നതിനാലും ആകുന്നു. ന്നു എന്നതു വരുന്നതു ത്തു എന്നയക്ഷരം ന്തു എന്നു മാറീട്ടു പിന്നെ അപ്രകാരം തിരി യുന്നതിനാലാകുന്നു: ദൃ-ന്തം; പനത്തണ്ടു - പനം തണ്ടു, വിരുന്തു - വിരു ന്നു; മുൻപിൽ നിൽക്കുന്ന എ, ഇ, യ, എന്നവയോടു സമാന വൎഗ്ഗ മാകെണ്ടുന്നതിനു ന്നു എന്നതു മേൽപ്പറഞ്ഞ അന്തങ്ങളുള്ള ധാതു ക്കളിൽ ഞ്ഞു എന്നതായിട്ടു തിരിയുന്നു മൂൎദ്ധന്യാക്ഷരമാ യിരിക്കുന്ന കാരാന്ത ധാതുക്കളിൽ ഴകാരം ലയിക്കയും ന്നു എന്നതു തന്റെ വൎഗ്ഗത്തിലെ അനുനാസികമാം ണ എന്നതായിട്ടു മാറുകയും ചെയ്യുന്നു.

ഇങ്ങനെയുള്ള മാറ്റങ്ങൾ സന്ധിമുറെക്കുള്ളതാകുന്നു എന്നു സന്ധിയിൽ ൬൧, ൭൮, ൯൦, മുതലായ ലക്കങ്ങളിൽ നിന്നു അറിഞ്ഞുകൊള്ളാം; ഇന്ന ഇന്ന അന്തങ്ങൾ വരുന്നതു ഇന്ന ഇന്ന പടുതികളിലാകുന്നു എന്നു താഴെ വരുന്ന സൂത്രങ്ങളാലെ വിവരപ്പടും.

(൧) അകാരാന്തധാതുക്കളിൽ ക്കുക എന്നതു ന്നു എന്നു മാറും: ദൃ-ന്തം; നട-നടക്കുക നടന്നു; പറ-പറക്കുക പറന്നു; ചുമ-ചുമക്കുക ചുമന്നു; പര-പരക്കുക പരന്നു; വിശ-വിശക്കുക വിശന്നു; അള-അളക്കുക അളന്നു; ഭയ-ഭയക്കുക ഭയന്നു'.

(൨) എ, ഇ, യ എന്നവയിൽ അന്തമാകും ധാതുക്കൾക്കു വാച്യനാമത്തിലെ ക എന്നതു ഞ്ഞു എന്നതായിട്ടും ക്കുക എന്നതു ച്ചു എന്നതായിട്ടും മാറും; ദൃ-ന്തം; മറെ-മറെക-മറെഞ്ഞു; അടി-അടിക-അടിഞ്ഞു; മേയു-മേയ്ക്ക-മേഞ്ഞു; ഉറെ-ഉറെക്കുക-ഉറെച്ചു; പതി-പതിക്കുക-പതിച്ചു; ചായു-ചായ്ക്കുക-ചാച്ചു'.

(൩) അൎദ്ധാച്ചിൽ അവസാനിക്കുന്ന ധാതുക്കളുടെ വാച്യനാമത്തിൽ വരുന്ന ക്കു ക എന്നതു ത്തു ഏതായിട്ടു തിരിയും; ദൃ-ന്തം; 'അടു-അടുക്കുക-അടുത്തു; അറു-അറുക്കുക-അറത്തു; തീരു-തീൎക്കുക-തീൎത്തു; കുരു-കുരുക്കുക-കുരുത്തു; തണു-തണുക്കുക-തണുത്തു; പഴു-പഴുക്കുക-പഴുത്തു; താഴു-താഴ്ത്തുക-താഴ്ത്തു; മുറുമുറു-മുറുമുറുക്കുക-മുറുമുറുത്തു.'

(൪) എന്നാൽ ല, ള, എന്നവ ക്കുക എന്നതിനു മുൻ നിന്നാൽ അവ പിന്നാലെ വരുന്നയക്ഷരത്തോടു കൂടി കലൎന്നിട്ടു ൽത്തു എന്ന റ്റു എന്നും ൾത്തു എന്നതു ട്ടു എന്നുമായിത്തിരിയും; ദൃ-ന്തം; 'വിൽ-വിൽക്കുക-വിറ്റു; നോൽ-നോൽക്കുക-നോറ്റു; കേൾ-കേൾക്കുക-കേട്ടു; വേൾ-വേൾക്കുക-വേട്ടു; കൾ-കൾക്കുക-കട്ടു'.

(൫) അൎദ്ധാച്ചിൽ അവസാനിക്കുന്ന ധാതുക്കൾക്കു ഉള്ള വ്യാച്യനാമത്തിന്റെ ഉക യെന്നതു എന്നതായിട്ടു തിരിയും: ദൃ-ന്തം; ഉരുകൂ-ഉരുകുക-ഉരുകി; അടക്കു-അടക്കുക-അടക്കി; വിക്കു[ 146 ]
൧൨൧

വിക്കുക-വിക്കി; ചിക്കു-ചിക്കുക-ചിക്കി; തല്ലു-തല്ലുക-തല്ലി; ചൊല്ലു-ചൊല്ലുക-ചൊല്ലി.'

(൬) എന്നാൽ അൎദ്ധാച്ചോടു കൂടിയ ഒറ്റ ഹല്ലിൽ അവസാനിക്കുന്നതും മുമ്പിൽ ഒര ഹ്രസ്വാക്ഷരം മാത്രം ഉള്ളതുമായ ധാതുക്കളുടെ വാച്യനാമത്തിൽ വരുന്ന എന്നതു തു എന്നതായിട്ടു മാറും: ദൃ-ന്തം; തൊഴു-തൊഴുക-തൊഴുതു; പൊരു-പൊരുക-പൊരുതു; ചെയ്യു-ചെയ്ത-ചെയ്തു'.

(൭) പിന്നയും മേൽപ്പറഞ്ഞ പടുതിയിൽ വരുന്ന ഹല്ലു ട, റ എന്നവയിൽ ഒന്നായിരുന്നാൽ തു എന്നതു അവയോടു സമാനമായി മാറ്റപ്പടും: ദൃ-ന്തം; തൊടു-തൊടുക-തൊട്ടു; പടു-പടുക-പട്ടു; അറു-അറുക-അറ്റു; പെറു-പെറുക-പെറ്റു.

(൮) വിശേഷിച്ചും അവസാന ഹല്ലിന്നു മുമ്പെ ഒരു ദീൎഘാക്ഷരമെങ്കിലും ഒന്നിൽ അധികം പൂൎണ്ണാക്ഷരമെങ്കിലും ഉണ്ടായിരുന്നാൽ ലുക, ഴുക, രുക, ളുക എന്നവ ക്രമത്തിനു ന്നു, ണു, ൎന്നു, ണ്ടു എന്നവയായിട്ടു തിരിയും; ദൃ-ന്തം; 'അകലു-അകലുക-അകന്നു; വാലു-വാലുക-വാന്നു; വീഴു-വീഴുക-വീണു; താഴു-താഴുക-താണു; പകരു-പകരുക-പകൎന്നു; നേരു-നേരുക-നേൎന്നു; ഉരിൾ-ഉരുളുക-ഉരുണ്ടു; എന്നാൽ രുക, ളുക എന്നവയിൽ ചിലതിന്നു ഭൂതകാലം ൫-0 സൂത്രപ്രകാരം മുറെക്കു എന്നതിൽ വരും: വിവരം; 'ഊരു-ഊരുക-ഊരി; കോരു-കോരുക-കോരി; ചാരു-ചാരുക-ചാരി; വാരു-വാരുക-വാരി; കാളു-കാളുക-കാളി; തൂളു-തൂളുക-തൂളി; പാളു-പാളുക-പാളി; പൂളു-പൂളുക-പൂളി; മൂളു-മൂളുക-മൂളി.'

(൯) ബാധകങ്ങൾ: ആകു-ആകുക-ആയി; ഉണ്ണു-ഉണ്ണുക-ഉണ്ടു; കാണു-കാണുക-കണു; പൂണു-പൂണുക-പൂണ്ടു; കൊള്ളു-കൊള്ളുക-കൊണ്ടു; താകു-താകുക-തക്കു; പൂകു-പൂകുക-പുക്കു; പൂ-പൂക്കുക-പൂത്തു; ചാകു-ചാകുക-ചത്തു; പോ-പോകുക-പോയി; വാ-വരിക-വന്നു; താ-തരിക-തന്നു; പോരു-പോരിക-പോന്നു; ഇരി-ഇരിക്കുക-ഇരുന്നു; കൊല്ലു-കൊല്ലുക-കൊന്നു; ചെല്ലു-ചെല്ലുക-ചെന്നു; നില്ലു-നിൽക്കുക-നിന്നു; വേവു-വേവുക-വെന്തു; നോവു-നോവുക-നൊന്തു; പണി-പണിക-പണുതു; നൂലു-നൂൽക്കുക-നൂൎത്തു; മൂ-മൂക്കുക-മൂത്തു; കന-കനക്കുക-കനത്തു; മണ-മണക്കുക-മണത്തു; തിന്നു-തിന്നുക-തിന്നു; ഒക്കുക-ഒത്തു; നൊക്കുക-നൊത്തു.

൩൩൪ പ്രതിഭാവ ഭൂതകാലം വാച്യനാമത്തിന്റെ എന്നതിനെ ആ ഞ്ഞു എന്നു [ 147 ]
൧൨൨

മാറ്റുന്നതിനാലും സ്വയഭാവത്തോറ്റു 'ഇല്ല' എന്നതിനെ ചേൎക്കുന്നതിനാലും ഉണ്ടാകുന്നു: ദൃ-ന്തം; 'നടക്കാഞ്ഞു' 'നടന്നില്ല'.

൩൩൫ മുൻപിലത്തെ രൂപം ക്രിയക്കുള്ള തടങ്ങൽ പുറമെനിന്നു ആയിരിക്കയും 'എന്തുകൊണ്ടും 'എല്ലോ' എന്നവയിൽ ഒന്നിനോടു സംബന്ധിച്ചു വരികയും ചെയ്യുംപോൾ മാത്രമെ പ്രയോഗിക്കപ്പടുന്നുള്ളു: ദൃ-ന്തം; 'അവൻ എന്തുകൊണ്ടു വരാഞ്ഞു' ഞാൻ പറഞ്ഞാറെ നീ കേൾക്കാഞ്ഞല്ലോ.' 'എന്നാൽ ഇല്ലം അല്ല' എന്നവെക്കു 'ഇല്ലാഞ്ഞു, അല്ലാഞ്ഞു' എന്നും 'ഇല്ലായിരുന്നു, അല്ലായിരുന്നു' എന്നുമുള്ള രണ്ടുപ്രകാര രൂപങ്ങളും ഒരുപോലെ നടപ്പായിരിക്കുന്നു.

൩൩൬. ഭൂതകാലം ഈ താഴ വരുന്ന പടുതികളിൽ പ്രയോഗിക്കപ്പടും'

(൧) പറയുന്ന സമയത്തു നടന്നു കഴിഞ്ഞ സംഗതികളെ പറ്റി പറയുംപോൾ: ദൃ-ന്തം; ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ടു; പോയാണ്ടിൽ ഒരു സൂൎ‌യ്യഗ്രഹണം ഉണ്ടായി' ഇന്നൊരു വലിയ മഴ പെയ്തു; ഞാൻ വരുന്നതിനു മുമ്പിൽ അവൻ പോയി.'

(൨) ചിലപ്പോൾ നിമിഷത കാണിക്കുന്നതിനു ഭവിഷ്യകാലത്തിന്റെ അൎത്ഥത്തിൽ: ദൃ-ന്തം; 'ഇതാ വന്നു'. എന്നതിന്നു ഇപ്പോൾ തന്നെ വന്നു' എന്നൎത്ഥമായിരിക്കുന്നു.

(൩) ചിലപ്പോൾ നിശ്ചയം കാണിക്കുന്നതിന്നും ഭവിഷ്യകാലത്തിന്റെ അൎത്ഥത്തിൽ: ദൃ-ന്തം; അവൻ ഒരു വാക്കു പറഞ്ഞാൽ 'തീൎന്നു' അയ്യോ കാൎ‌യ്യം പോയെല്ലോ'

വൎത്തമാന കാലം.
൩൩൭. സ്വയഭാവ വൎത്തമാനകാലം ഉണ്ടാകുന്നതു വാചിനാമത്തിന്റെ ക എന്നതു ഉന്നു എന്നു മാറുന്നതിനാലാകുന്നു: ദൃ-ന്തം; 'അറിക-അറിയുന്നു; പറെക-പറെയുന്നു; നടക്കുക-നടക്കുന്നു; ആടുക-ആടുന്നു'. എന്നാൽ 'വരിക-തരിക' എന്നവ, 'വരുന്നു, തരുന്നു' എന്നാകും. പ്രതിഭാവത്തിന്നു സ്വയഭാവത്തോടു [ 148 ]
൧൨൩

'ഇല്ല' എന്നതു ചേരുന്നു. ദൃ-ന്തം; 'നടക്കുന്നു നടക്കുന്നില്ല; വരുന്നു-വരുന്നില്ല'.

൩൩൮. വൎത്തമാനകാലം പ്രയോഗിക്കപ്പടുന്നതു ഇത്താഴെപ്പറെയുന്ന പടുതികളിലാകുന്നു.

(൧) പറയുന്ന രാശിയിൽ സൂക്ഷ്മമായിട്ടു നടക്കുന്ന സംഗതികളെപ്പറ്റി സംസാരിക്കുമ്പോൾ: ദൃ-ന്തം; 'ഞാൻ ഉടുക്കുന്നു; അവൾ ഉറങ്ങുന്നില്ല; അവർ വായിക്കയാകുന്നു; അവൾ കളിച്ചു കൊണ്ടിരിക്കുന്നില്ല.'

(൨) കാലഭേദംകൊണ്ടു മാറ്റം വരാതെ മുമ്പിലും ഇപ്പോഴും പിന്നയും ഒരുപോലെ ഒക്കുന്ന കാൎ‌യ്യങ്ങളെക്കുറിച്ചു പറയുംപോൾ: ദൃ-ന്തം; 'അഞ്ചും നാലും ഒൻപതാകുന്നു, ഭൂമി ആദിത്യനെച്ചുറ്റുന്നു; രാജാവു നല്ലവനാകുന്നു'.

(൩) പറയുന്ന ംരം രാശിയിൽ സംഭവിക്കുന്നില്ല എങ്കിലും ംരം രാശി ഉൾപ്പെട്ടിരിക്കുന്ന കാലസംഖ്യയിൽ മുൻപെ നടന്നതും ഇനിയും നടക്ക്ഉന്നതുമായ കാൎ‌യ്യങ്ങളെ സംബന്ധിച്ചു പറയുംപോൾ: ദൃ-ന്തം; അവൻ ഒരു പുസ്തകം എഴുതി ഉണ്ടാകുന്നു; മലയാളികൾ വ്യാകരണം പഠിക്കുന്നില്ല'.

(൪) ംരം നേരം വരയും ഇടെക്കിട ക്രമത്തിന്നു നടക്കുന്ന സംഗതികൾ ഇടപട്ടു സംസാരിക്കുമ്പോൾ: ദൃ-ന്തം; 'അവൻ ഞായറാഴ്ചതോറും പള്ളിയിൽ വരുന്നു; വ്യാപാരികൾ ആവശ്യം പോലെ കടം കൊടുക്കയും വാങ്ങിക്കയും ചെയ്യുന്നു.'

(൫) നിമിഷത കാണിക്കുന്നതിന്നു ഭൂതകാലത്തിന്റെ അൎത്ഥത്തിലും ചിലപ്പോൾ പ്രയോഗമുണ്ടു: ദൃ-ന്തം; ഓണം വരുന്നു, ['അതിനിനിയും മൂന്ന ദിവസമേഉള്ളു.'] ഞാൻ ഒന്നു ചോദിക്കുന്നു' കേൾക്കണം.'

ഭവിഷ്യകാലം

൩൩൯. സ്വയഭാവ ഭവിഷ്യകാലം ഉണ്ടാകുന്നതു വൎത്തമാന കാലത്തിന്റെ ഉന്നു എന്നതിനെ ഉം എന്നു മാറ്റുന്നതിനാൽ ആകുന്നു: 'ദൃ-ന്തം; 'പറയുന്നു-പറയും; അടിക്കുന്നു-അടിക്കും; പ്രതിഭാവത്തിന്നു ഉം എന്നതു ആ, ആതു എന്നു മാറുകയും മകാരം വകരമായിട്ടു തിരിഞ്ഞതിന്റെ ശേഷം ഇല്ല എ [ 149 ]
൧൨൧

ന്നതു കൂടുകയും ചെയ്യും: ദൃ-ന്തം; 'ഒക്കും-ഒക്കാ, ഒക്കാതു-ഒക്കുവില്ല.' എന്നാൽ ഈ രൂപങ്ങൾ പ്രത്ത്യേക മൊഴികളിലും ദേശ്യങ്ങളായിട്ടുമെ അധികം വരുന്നുള്ളു. 'വേണ്ടാ, കൂടാ, വഹിയാ, പോരാ, മേലാ, ആകാ, കിട്ടാ' എന്നവയും മറ്റും ഭവിഷ്യകാലത്തിന്റെ പ്രതിഭാവരൂപങ്ങളാകുന്നു. എന്നാൽ സ്വയഭാവ വാച്യനാമത്തോടു ഉം എന്നതു അത്തു എന്നു മാറി ഉണ്ടാകുന്നതിനോടും ഇല്ല എന്നതു ചേൎന്നാകുന്നു പ്രതിഭാവം സാധാരണമായിട്ടു വരുന്നതു: ദൃ-ന്തം; 'വരികയില്ല-വരത്തില്ല' 'നടക്കുകയില്ല, നടക്കത്തില്ല.' 'വരത്തു' എന്നിങ്ങനെ ഉള്ള പദങ്ങൾ ഭവിഷ്യകാല സവാച്യനാമത്തിന്റെ നിലിംഗമായ 'വരുവതു' എന്നതിന്റെയും മറ്റും ചുരുക്കമാകുന്നു. അതു ഇല്ല എന്നതിനോടു കൂടെ ഭവിഷ്യ കാലത്തിന്നായിട്ടു പ്രയോഗിക്കപ്പടുന്നതു ക്രിയക്കുള്ള തടങ്ങൽ കൎത്താവിന്റെ മനസ്സിങ്കലല്ലാതെ വേൎവിട്ടു ആയിരിക്കുംപോൾ ആകുന്നു: ദൃ-ന്തം; രാജാവു വരികയില്ല' എന്നു പറയുന്നതു തനിക്കു മനസ്സില്ലാഞ്ഞിട്ടു എങ്കിലും കഴിയാഞ്ഞിട്ടു എങ്കിലും വരാതിരിക്കുമെങ്കിൽ ആകുന്നു. രാജാവു വരത്തില്ല എന്നു തന്റെ പാങ്ങുകെടുകൊണ്ടു വരാതിരിക്കുന്നതിനെ കുറിച്ചെ പറയാവൂ.

൩൪൦ ഭവിഷ്യകാലം പ്രയോഗിക്കപ്പടുന്നതു

(൧) പറയുന്ന സമയത്തിനു പിൻപു നടപ്പാനിരിക്കുന്ന സംഗതികളെ സംബന്ധിച്ചു പറയുന്നതിൽ: ദൃ-ന്തം; 'നാളെ മഴ [ 150 ]
൧൨൫

പെയ്യും'; ദുഷ്ടന്മാർ സ്വൎഗ്ഗരാജ്യത്തിലേക്കു പ്രവേശിക്കയില്ല, അഴുകുന്നതിനു മുൻപെ വളം ചേരത്തില്ല'.

(൨) വരും കാൎ‌യ്യങ്ങളെക്കുറിച്ചു വചനകൎത്താവിന്റെ സന്ദേഹ പക്ഷത്തെ മാത്രം കാണിക്കുന്നതിന്നു: ദൃ-ന്തം; 'അതിന്നു വില അഞ്ചു പണമായിരിക്കും'; വെള്ളം അധികമായിട്ടു പൊങ്ങിയേക്കും.' വരും കാൎ‌യ്യങ്ങളിൽ പലതിനെക്കുറിച്ചും മനുഷ്യൎക്കു അഭിപ്രായമല്ലാതെ നിശ്ചയമില്ലായ്കകൊണ്ടു ഇങ്ങനെയുള്ള പ്രയോഗത്തിന്നു ഇട വന്നിരിക്കുന്നു.

(൩) വരും കാൎ‌യ്യത്തെക്കുറിച്ചു ക്രിയാകൎത്താവിന്റെ മനോഭാവത്തെക്കാണിക്കുന്നതിനു: ദൃ-ന്തം; ഞാൻ അവന്നു ഒരു സമ്മാനം കൊടുക്കും' എന്നതും കൊടുപ്പാൻ ഭാവിച്ചിരിക്കുന്നു എന്നതും തമ്മിൽ അർത്ഥം ഒക്കും; എന്തെന്നാൽ മനുഷ്യരുടെ ക്രിയകളെ സംബന്ധിച്ചു ഭവിഷ്യവും ഭാവവും ഒന്നു തന്നെ ആകുന്നു.

(൪) ക്രിയാകൎത്താവിന്റെ വശതയെയും ക്രിയയുടെ സംഭവ്യതയെയും കാണിക്കുന്നതിനു: ദൃ-ന്തം; അവൻ നല്ലവണ്ണം സംസ്കൃതം സംസാരിക്കും; തെങ്ങു എട്ടാം വൎഷത്തിൽ കായിക്കും; വാളു വളഞ്ഞു അരിവാളാകത്തില്ല'

(൫) ക്രിയാകൎത്താവിന്റെ സ്വഭാവത്തെക്കാണിക്കുന്നതിനു: ദൃ-ന്തം; 'കൎക്കടക മാസത്തിൽ ദിവസം തോറും മഴ പെയ്യും. നാടുനീങ്ങിയ രാജാവു ആഴ്ചതോറും കുട്ടികളുടെ സംകടം കേൾക്കും; നിന്റെ ചത്തുപോയ പേരപ്പനെ ഞാൻ അറിയും.'

(൬) 'പോൾ 'എന്നതിനോടും സംബന്ധിച്ച ആധേയമായി വരുമ്പോൾ ആധാരത്തോടുള്ള കാല സംയോജ്യതയെ കാണിക്കുന്നതിന്നു: ദൃ-ന്തം; ചോറുണ്ണുംപോൾ അവന്നു വിയൎക്കും; ഞാൻ അവിടനിന്നും പോരുമ്പോൾ വൎത്തമാനങ്ങൾ ഒക്കയും കണ്ടു പറഞ്ഞിട്ടു ഉണ്ടെല്ലോ'

ആശകയ്പസ്ഥ.
൩൪൧. ആശകയ്പസ്ഥ കേൾവിക്കാരൻ ക്രിയ ചെയ്യുന്നതിനു പറച്ചിൽക്കാരൻ ആഗ്രഹിക്കുന്നു എന്നു കാണിക്കുന്നതാകുന്നു. ആശകയ്പസ്ഥ കല്പിക്കുന്നതിന്നും യാചിക്കുന്നതിന്നും ബുദ്ധിചൊല്ലുന്നതിന്നും അനുവദിക്കുന്നതിന്നും പ്രയോഗിക്കപ്പടുന്നു ദൃ-ന്തം; "നന്മ [ 151 ]
൧൨൬

ചെയ്‌വാൻ പഠിപ്പിൻ, ശപിക്കപ്പട്ടവരെ എന്നെ വിട്ടു പോകുവിൻ.'

൩൪൨. ആശകവസ്ഥക്കു കാലഭേദം ഇല്ല എങ്കിലും അഭിസ്ഥാന നാമങ്ങളിൽ ഓരോന്നിനോടു ചേരുന്നതിനും ചില പ്രത്യേക രൂപങ്ങൾ ഉണ്ടൂ, എന്തെന്നാൽ പറച്ചിൽക്കാരന്റെ ആഗ്രഹം സാധിക്കുന്നതിന്നു അവസ്ഥഭേദം പോലെ കല്പിക്കയും അപേക്ഷിക്കയും ചെയ്‌വാൻ ഇട വരുന്നതാകയാൽ ആ വ്യത്യാസം കാണിക്കുന്ന രൂപഭേദങ്ങൾ ആവശ്യമാകുന്നു എന്നാൽ ശുദ്ധ വചനത്തിന്നും ഭാവ വചനങ്ങൾക്കും സംഭവ വചനങ്ങൾക്കും ആശകയവസ്ഥയിൽ പ്രയോഗം നടപ്പില്ല. എന്തെന്നാൽ അവ കൎത്താവു തന്റെ ശക്തികൊണ്ടു വരുത്തുന്നതല്ല. കൎത്താവിന്നുള്ളതും വന്നു കൂടുന്നതും മാത്രം ആകയാൽ ഇങ്ങനെയുള്ള വചനങ്ങളിൽ നാം അപേക്ഷിച്ചാൽ ക്രിയാകൎത്താവിനാൽ സാധിക്കുന്നതല്ല.

൩൪൩. സ്വയഭാവത്തിൽ നീ എന്നതിനോടും അതിനു പകരം പ്രയോഗിക്കപ്പടുന്ന നാമങ്ങളോടും ചേരുന്ന രൂപം വചനത്തിന്റെ ധാതു തന്നെ ആകുന്നു: ദൃ-ന്തം: 'നീ പോ; മാത്തൻ നട' എന്നാൽ ധാതുവിലെ എകാരം അകാരമായിട്ടു (൮൫ ലെക്കപ്രകാരം) മാറ്റപ്പടും, ദൃ-ന്തം; പറെ-പറ. അടെ-അടക. പ്രതിഭാവത്തിൽ ആതു, അല്ല, അരുതു എന്നവ വാച്യനാമത്തിലെ ക എന്നതിനു പകരം ചേരും: ദൃ-ന്തം; എഴുതാതു-എഴുതല്ലു എഴുതരുതു.

൩൪൪. ഇകാരാന്ത ധാതുക്കൾക്കു അന്തത്തിന്നു മുൻപിൽ ഒരു ദീൎഘാക്ഷരമെങ്കിലും ഒന്നിലധികം ഹ്രസ്വാക്ഷരങ്ങൾ എങ്കിലും ഉണ്ടായിരുന്നാൽ ഇർ എന്നതു ചേൎന്നുവരും. ഇർ എന്നതു 'ഇരിക' എന്നതിന്റെ ആശകയവസ്ഥ ആയ 'ഇരി' എന്നതിനു പകരം പ്രയോഗിക്കപ്പടുന്നതാകുന്നു. ദൃ-ന്തം; 'കോപി-കോപീരു വിശ്വസി-വിശ്വസീരു വാച്യനാമത്തിൽ ല്ക്കുക

[ 152 ]
൧൨൭

എന്നതു വരുന്ന ലകാരാന്തധാതുക്കൾക്കു മുൻപിലത്തെ അക്ഷരം ദീൎഘമായിരുന്നാൽ ലകാരത്തിന്നു പകരം രകാരം വരികയും ഹ്രസ്വമായിരുന്നാൽ ലകാരം ഇരട്ടിക്കയും ചെയ്യും: ദൃ-ന്തം; 'നോൽക്കുക-നോരു ഏൽക്കുക-ഏരു നിൽക്കുക നില്ലു.

൩൪൫ താൻ എന്നതിനോടു ചേരുന്ന രൂപം ഭവിഷ്യകാലത്തിന്റെ കാരം നീങ്ങി ശേഷിക്കുന്നതാകുന്നു: ദൃ-ന്തം; 'പോകും-പോകു; ഇരിക്കും-ഇരിക്കു'. പ്രതിഭാവത്തിന്നു ആ യ്ക ആയ്ക്കു എന്നവ ചേരും: ദൃ-ന്തം; എഴുതായ്ക്കു. എഴുതായ്ക്കു.

൩൪൬. നിങ്ങൾ എന്നതിനോടു ചേരുന്ന സ്വയഭാവ രൂപം ഭൂതകാലത്തിന്റെ കാരം നീങ്ങി ഇർ ംരംൻ എന്നവ ചേൎന്നുണ്ടാകുന്നവയാകുന്നു: ദൃ-ന്തം; 'നടക്കു-നടക്കുവിൻ-നടക്കുവീൻ. വരു-വരുവിൻ-വരുവീൻ'. വകാരം കൂടിയിരിക്കുന്നതു സന്ധിക്കായിട്ടു ആകുന്നു. ചുരുക്കത്തിന്നായിട്ടു ഉകാരം ലോപിക്കയും ഉണ്ടു: ദൃ-ന്തം; നടക്കുവിൻ-നടക്കീൻ. വരുവിൻ-വരീൻ. പിന്നയും ക്കുവീൻ എന്നതു പ്പീൻ എന്നും ചുരുങ്ങും: ദൃ-ന്തം; നടക്കിവീൻ-നടപ്പിൻ; പഠിക്കുവീൻ പഠിപ്പീൻ; എന്നാൽ ക്ക എന്നതു ധാതുവിൽ ഉഴ്പട്ടതായിരുന്നാൽ ഈ മാറ്റം വരികയില്ല: ദൃ-ന്തം; പ്രതിഭാവത്തിന്നു ആതു എന്നതിനു പകരം ആയ്വീൻ എന്നു വരും: ദൃ-ന്തം; നടക്കാതു നടക്കായ്‌വീൻ എഴുതാതു-എഴുതായ്‌വീൻ. [ 153 ]
൧൨൮

൩൪൭. തങ്ങൾ എന്നതിനോടു ചേരുന്ന രൂപം ഭൂതകാലത്തിന്റെ കാരം നീങ്ങീട്ടു ആലും എന്നതു ചേരുന്നതിനാൽ ഉണ്ടാകുന്നു. ദൃ-ന്തം; 'വന്നു-വന്നാലും; ചൊല്ലി-ചൊല്ലിയാലും; വരാഞ്ഞു-വരാഞ്ഞാലും; ചെല്ലാഞ്ഞു ചെല്ലാഞ്ഞാലും.'

൩൪൮. വാച്യനാമം നീ, താൻ, നാം എന്നവയോടു ചേരും: ദൃ-ന്തം; 'നീ പോക, താൻ വരിക, നാം ഇരിക്ക, നീ എഴുതായ്ക, നാം മിണ്ടായ്ക;

൩൪൯. ആന്തത്തോടു വിട്ടുവെയു എന്നതിന്റെ ചുരുക്കമാക്കുന്ന വിട്ടെ എന്നതു ചേൎന്നുണ്ടാകുന്ന രൂപം ആത്മസ്ഥാന പരസ്ഥാന നാമങ്ങളോടു സംബന്ധിക്കുന്നു: ദൃ-ന്തം; ഞാൻ പോകട്ടെ; അവൻ നിൽക്കട്ടെ; ഞങ്ങൾ എഴുതട്ടെ. അവർ വായിക്കട്ടെ'.

ജ്ഞാപനം. ആഗ്രഹം അറീയിക്കുന്നതു സാധ്യത്തിനാകയാൽ അഭിസ്ഥാനമായിരിക്കുന്ന കേൾവിക്കാരനല്ലാതെ വേൎവിട്ടുള്ളവർ ചെയ്‌വാനുള്ളതിനെ അവനോടു അറിയിക്കുന്നതിനിടയില്ല. ആകയാൽ ംരം രൂപത്തിലും സാക്ഷാലുള്ള അപേക്ഷ കേൾവിക്കാരനോടാകയാൽ 'ഞാൻ പോകട്ടെ' എന്നതിനു ഞാൻ പോകുന്നതിനു നീ അനുവദിക്ക എന്നു അൎത്ഥമാകുന്നു; എന്തെന്നാൽ അതു മുഴുവനായിട്ടു പറയുംപോൾ 'ഞാൻ പോക, നീ വിട്ടുവെയു, എന്നാകും.

൩൫൦. വന്തത്തോടു എം, ഏർ എന്നവ ചേർൻനു ചില രൂപങ്ങൾ ഉണ്ടാകുന്നു. ആയവ നീ എന്നതിനോടു സംബന്ധിക്കും: ദൃ-ന്തം; നീ പോയെ, നീ എഴുതിയേർ. എ എന്നതു വെയ്ക്കുക എന്നതിന്റെ ആശകയവസ്ഥയായ വെയു എന്നതിന്റെ ചുരുക്കമാകുന്നു. ആയ്തു കല്പനക്കു ജാത്യാൽ ഒരു കഠിന ഭാവമുള്ളതിനെ ശൈത്ത്യപ്പടുത്തി അതിനെ ഒരപേക്ഷ പോലെ ആക്കി തീൎക്കുന്നു: ദൃ-ന്തം; നീ എഴുതിയെ, നീ പോയെ, നീ പഠിച്ചെ, നീ വിട്ടെ, എന്നാൽ ഏർ എന്നതു ഏൽക്കുക [ 154 ]

എന്നതിന്റെ ആശകവസ്ഥയാകുന്നു.ആയതിൽ ക്രിയ ചെയ്യുന്നതു പറയുന്നവന്റെയും കേൾക്കുന്നവന്റെയുംഉപകാരത്തിനായിട്ടല്ല.മറ്റുള്ളവൎക്കു വേണ്ടി എന്ന ഒരാന്തരം വരുന്നു; ദൃ-ന്തം ; നീ പോയേർ ; നീ എഴുതിയേർ '.

൩൫൧. വന്തത്തോടു ആട്ടെ, കാട്ടകെ എന്നവ ചേരുന്നുണ്ടാകുന്ന രുപങ്ങൾ നീ, താൻ , നിങ്ങൾ , തങ്ങൾ എന്നവയോടു സംബന്ധിക്കും.കല്പനെക്കുള്ള കഠിനഭാവം അവയിൽ തീരുമാനമില്ല.: ദൃ-ന്തം ; എഴുതിയാട്ടെ എഴുതികാട്ടെ എഴുതികെ; വന്നാട്ടെ, വരാഞ്ഞാട്ടെ'. എന്നാൽ 'ആകട്ടെ എന്നതു ആകെട്ടെ എന്നതു 'ആക വിട്ടുവെയു' എന്നതിന്റെയും കാട്ടെ എന്നതു! കാണവിട്ടുവെയു എന്നതിന്റെയും ചുരുകങ്ങളാകുന്നു. അതിൽ കാട്ടെക്കെ എന്നവ ഇ കാരന്ത വന്തങ്ങളോടു മാത്രമെ ചേരു.

മുന്നാം സഗ്ഗം- പരാധാര നില.


൩൫൨. ഒരു വചനത്തിന്നു വാക്യത്തിൽ താനേ നില്പാൻ കഴിയാതെ അതിന്നാധാരമായിട്ടു മറ്റൊരു വചനം വേണ്ടിയിരിക്കും പോൾ ആ വചനം പരാധാര നിലയി ആകുന്നു. നിലയിൽ വരുന്ന മൊഴികൾ വചനാധെയങ്ങൾ എന്നും നാമധെയങ്ങൾ എന്നും രണ്ടുവകയായിരിക്കും.

വചനാധേയങ്ങൾ


൩൫൩. വചനാധേയങ്ങൾ തങ്ങള്ക്കാധാരമായിട്ടു മറ്റൊരു വചനം വേണ്ടിയിരിക്കുന്നവയാകുന്നു., അവ അന്തത്തിൽവരുന്ന അക്ഷരങ്ങളായ അ, ഉ, ല, എന്നവയിൻ പ്രകാരം ആന്തം, വന്തം, നന്തം, ലന്തം, എന്നു പേൎപട്ടു എണ്ണത്തിൽ നാലുവകയായിരിക്കുന്നു. വചനോധയത്തിന്നു ക്രിയാന്തനം എന്നും പേരുണ്ട. [ 155 ]
൧൩൦

൩൫൪. സ്വയഭാവ ആന്തം ഉണ്ടാകുന്നതു വൎത്തമാന കാലത്തിലെ ഉന്നു എന്നതു കാരമായിട്ടു മാറുന്നതിനാൽ ആകുന്നു. പ്രതിഭാവത്തിൽ ഉന്നു എന്നതു ആത എന്നതായിട്ടു തിരിയും. എന്നാൽ അന്തത്തിലെ അകാരം ൮൫ ലക്കപ്രകാരം എകാരമായിട്ടു മാറുക നടപ്പാകുന്നു: ദൃ-ന്തം; നടക്കുന്നു-നടക്ക നടക്കാത-നടക്കെ-നടക്കാതെ വരുന്നു-വര, നിറയുന്നു-നിറയ, കാണുന്നു - കാണ - കാണ്ക.

൩൫൫. സ്വയഭാവത്തിൽ ംരം രൂപം പ്രത്യേകം ചില വചനങ്ങൾക്കെ നടപ്പുള്ളൂ. ആയവ 'ഇരിക്ക, നിൽക്ക, കേൾക്ക, പോക, വര, മുറുക്ക, തിരുന്ത, തുളുമ്പ, എന്നിങ്ങനെയുള്ളവ തന്നെ, പടുക എന്നതു ചേരുന്നതും ംരം രൂപത്തോടു ആകുന്നു: ദൃ-ന്തം; കോപപ്പടുക-കൊല്ലപ്പടുക'. പ്രതിഭാവത്തിൽ വൎത്തമാന കാലത്തിലെ, ക്ക എന്നതും ചിലപ്പോൾ പൊയ്പോകും: ദൃ-ന്തം; താമസിക്കാതെ-താമസിയാതെ' അങ്ങനെ തന്നെ, 'ചോദീരാതെ നിനച്ചിരിയാതെ' എന്നിങ്ങനെഉള്ളവയും ആന്തങ്ങൾ ആകുന്നു. കൂടെ, വളരെ, കുറെ, ഏറെ, എന്നിങ്ങനെയുള്ള അവ്യയങ്ങളും സാക്ഷാൽ ആന്തങ്ങൾ ആകുന്നു. ആന്തത്തിന്റെ പിന്നാലെ അച്ചുവരികയും മുമ്പിലത്തെ അക്ഷരം ദീൎഘമായിരിക്കയും ചെയ്താൽ അകാരം ചിലപ്പോൾ മാഞ്ഞുപോകും ദൃ-ന്തം; 'കൂടെ + ഇരുന്നു = കൂടെയിരുന്നു=കൂടിരുന്നു; വരാതെ+ഇരുന്നു വരാതെയിരുന്നു=വരാതിരുന്നു.

൩൫൬. രണ്ടു മൂന്നു വചനങ്ങൾക്കു വെ [ 156 ]
൧൩൧

വ്വേറെ കൎത്താവുണ്ടായും അവ തമ്മിൽ സംബന്ധപ്പട്ടുമിരിക്കുംപോൾ അവയിൽ ആധേയ വചനങ്ങൾ ആന്തത്തിൽ ആകും: ദൃ-ന്തം; അവൻ വയറു നിറയ ചോറുണ്ടു തലയിരിക്ക വാലോടുകയില്ല; അവൻ വരാതെ കാൎ‌യ്യം നടന്നു; നീ പറയാതെ അവൻ വരികയില്ല.

൩൫൭. പ്രതിഭാവത്തിന്റെ കൎത്താവു ചിലപ്പോൾ ആധാരത്തിന്റെ തന്നെ ആയിട്ടും ചിലപ്പോൾ വേൎവിട്ടായിട്ടും വരും: ദൃ-ന്തം; 'അവൻ എഴുതാതെ ഇരിക്കുന്നു, ഞാൻ പറയാതെ നീ പോകരുതു' 'കാണുക' എന്നതിന്റെ വന്തമാകുന്ന 'കണ്ടു' എന്നതു ഇതിനോടു അൎത്ഥഭേദം കൂടാതെ ചേരും: ദൃ-ന്തം; അവൻ അറിയാതകണ്ടു പറഞ്ഞു.'

൩൫൮. ആന്തം ചിലപ്പോൾ കാലസംയോഗത്തെയും ചിലപ്പോൾ കാലക്രമത്തെയും പ്രതിഭാവത്തിൽ ചിലപ്പോൾ സാധനത്തെയും കാണിക്കും: ദൃ-ന്തം; ജ്യേഷ്ഠൻ ഇരിക്കെ അനുജൻ വാഴുന്നു' ആറുനിറയ വെള്ളം പൊങ്ങി; അഞ്ചിൽനിന്നു മൂന്നു പോകെ രണ്ടു; വില കൂടാതെ വാങ്ങിച്ചതു സ്വയഭാവ ആന്തം ആവൎത്തിക്കപ്പടാകുന്നതാകുന്നു: ദൃ-ന്തം; കൾക്കുകൾക്കു മുടിക മുടിയമുടിയ കൾക്കു; കൂടക്കൂടെ വരിക; വളരെ വളരെ പറക.'

൩൫൯. വന്തം ഉണ്ടാകുന്നതു ഭൂതകാലത്തിന്റെ ഉകാരത്തെ അൎദ്ധാച്ചായിട്ടു മാറ്റുന്നതിനാലാകുന്നു: ദൃ-ന്തം; 'നടന്നു-നടന്ന, വരാഞ്ഞു-വരാഞ്ഞ' ഭൂതകാലം ഇകാരാന്തമായിരുന്നാൽ അതു തന്നെ പ്രയോഗിക്കപ്പടുന്നു: ദൃ-ന്തം; അവൻ ഓടിപ്പോകുന്നു; ഇവൻ ചാടി നടക്കുന്നു. [ 157 ]
൧൩൨

൩൬൦. ക്രിയകൾ തമ്മിൽ സാധനസാധ്യമായിട്ടു സംബന്ധപ്പട്ടിരുന്നാൽ സാധനം സ്വയഭാവ വന്തത്തിലായിരിക്കും: ദൃ-ന്തം; 'അവൻ വിഷം തിന്നു മരിച്ചു' എന്നതിന്നു വിഷം തിന്നതു മരിപ്പാനായിട്ടു എന്നു അൎത്ഥമാകും. ആധാരമായി വരുന്നതു ഭാവ വചനങ്ങളും ചില സംഭവ വചനങ്ങളും ആയിരുന്നാൽ വന്തം പ്രകാരത്തെക്കാണിക്കും: ദൃ-ന്തം; 'അവൻ കളിച്ചു നടക്കുന്നു' ആധേയത്തിന്റെയും ആധാരത്തിന്റെയും കൎത്താവു ചിലപ്പോൾ വെവ്വേറായും വരും: ദൃ-ന്തം; 'അവൻ ഒരു വാഴ വെച്ചു കുല ഉണ്ടായതിന്റെ ശേഷം' ആന്തം എന്നതു പോലെ വന്തവും ആവൎത്തിക്കപ്പടാകുന്നതാകുന്നു: ദൃ-ന്തം; 'ചാടിച്ചാടി നടക്കുന്നു, മഴ ഏറി ഏറി വരുന്നു'. പ്രതിഭാവവന്തം കാരണത്തെക്കാണിക്കും, അതിനോടു ഇട്ട എന്നതു പൊരുൾഭേദം കൂടാതെ ചേരുകയും ചെയ്യും: ദൃ-ന്തം; അവൻ വരാഞ്ഞു കാൎ‌യ്യം നടന്നില്ല, ഞാൻ അറിയാഞ്ഞിട്ടു ചെയ്തു'.

൩൬൧. ക്രിയകൾ തമ്മിൽ സംബന്ധമില്ലാതെയിരുന്നാൽ നിരാധാര വചനങ്ങൾ എങ്കിലും വാച്യ നാമങ്ങൾ എങ്കിലും മറ്റു സമരൂപങ്ങൾ എങ്കിലും പ്രയോഗിക്കപ്പടെണം; ദൃ-ന്തം; 'എല്ലാവരെയും ബഹുമാനിപ്പിൻ; സഹോദരത്വത്തെ സ്നേഹിപ്പിൻ' എന്നെങ്കിലും 'എല്ലാവരെയും ബഹുമാനിക്കയും സഹോദരത്വത്തെ സ്നേഹിക്കയും, ചെയ്‌വിൻ' എന്നെങ്കിലും പറയുന്നതിന്നു പകരം 'എല്ലാവരെയും ബഹുമാനിച്ചു സഹോദരത്വത്തെ സ്നേഹിപ്പിൻ എന്നു പറഞ്ഞാൽ എല്ലാവരെയും ബഹുമാനിക്കുന്നതു സഹോദരത്വത്തെ സ്നേഹിക്കുന്നതിനാകുന്നു എന്നൎത്ഥം വരും. 'ഞാൻ എജമാനനെക്കണ്ടു ഒരു കാൎ‌യ്യം പറയുന്നതിന്നു പോയി' എന്നതിൽ കണ്ടതുപറയുന്നതിന്നു ഒരു വഴി മാത്രമാകുന്നു 'കാണുന്നതിന്നും

[ 158 ]
൧൩൩

</noinclude> ഒരു കാൎ‌യ്യം പറയുന്നതിന്നും' എന്നായിരുന്നാൽ കാണുകയും കാൎ‌യ്യം പറകയും ഒരുപോലെ സാധ്യങ്ങളാകും.

൩൬൨. വന്തത്തോടു കൊണ്ടു, വെച്ചു, ഇട്ടു എന്നുള്ള സഹായ വന്തങ്ങൾ ചില പൊരുളുകൾ സാധിക്കുന്നതിനായിട്ടു കൂടും. അവയിൽ 'കൊള്ളുക' എന്നതിന്റെ വന്തമാകുന്ന കൊണ്ടു എന്നതു ആധേയവും ആധാരവും തമ്മിൽ കാലത്തിൽ സംയൊഗമായിരിക്കുന്നു എന്നു കാണിക്കുന്നു: ദൃ-ന്തം; 'നീ പറഞ്ഞുകൊണ്ടു നടക്കരുതു' ആധേയ ക്രിയ കഴിഞ്ഞതായിരുന്നാലും അതിന്റെ ഫലം നിൽക്കുന്നുണ്ടായിരുന്നാൽ അപ്പോഴും കൊണ്ടു എന്നതു ചേരും: ദൃ-ന്തം; 'ഞാൻ ചോറു ഉണ്ടു കൊണ്ടുവരാം.' ഈ പ്രയോഗത്തിൽ പ്രധാന വന്തം തനിച്ചു വരുന്നതും ഇതു കൂടി വരുന്നതുമായിട്ടു പൊരുൾ ഭേദമില്ല എങ്കിലും ഭാവഭേദമുണ്ടു. ദൃ-ന്തം; 'അറിഞ്ഞു ദോഷം ചെയ്തു' എന്നു പറഞ്ഞാൽ അറിഞ്ഞതു ദോഷം ചെയ്യുന്നതിനായിട്ടു ആകുന്നു എന്നൎത്ഥമാകും, 'അറിഞ്ഞുകൊണ്ടു ദോഷം ചെയ്തു' എന്നതിൽ അറിവു ദോഷം ചെയ്യുംപോൾ ഉണ്ടായിരുന്നു എന്നു മാത്രമേ അൎത്ഥമുള്ളൂ.

൩൬൩. വെക്കുക എന്നതിന്റെ വന്തമാകുന്ന വെച്ചു എന്നതു ആധേയവും ആധാരവും തമ്മിൽ കാലത്തെ സംബന്ധിച്ചു മുമ്പും പിമ്പുമാകുന്നു എന്നു കാണിക്കുന്നു: ദൃ-ന്തം; 'എഴുതിവെച്ചു കുളിക്കു' എന്നതിൽ കുളിക്കു മുമ്പിൽ എഴുത്തു കഴിച്ചു എന്നൎത്ഥം ആകും. കൊണ്ടു, വെച്ചു എന്നവയുടെ മുമ്പിലത്തെ ഹല്ലു അൎദ്ധാച്ചിന്റെ പിന്നാലെ ചുരുക്കത്തിന്നായിട്ടു ലോപിക്കയുൻ അവെക്കു മുൻപിൽ ഉം എന്നതു തികവിന്നായിട്ടു ചേരുകയും ഉണ്ടു: ദൃ-ന്തം; 'നടന്നോണ്ടും പറഞ്ഞേച്ചും നടന്നും കൊണ്ടു, പറഞ്ഞും വെച്ചു.'

൩൬൪. ഇടുക എന്നതിന്റെ വന്തമാകുന്ന ഇട്ടു എന്നതു ആധേയത്തിന്നു ആധാരത്തോടു അകന്ന സംബന്ധമേയുള്ളൂ എന്നു കാണിക്കുന്നതാകുന്നു: ദൃ-ന്തം; 'അവൻ എഴുതീട്ടു വായിച്ചു എന്നതിൽ എഴുതുക വായിക്കുന്നതിനു മുൻപു നടന്നു എന്നു മാത്രം അൎത്ഥമിരിക്കുന്നു; 'അവൻ എഴുതിയേച്ചു വായിച്ചു' എന്നു പറഞ്ഞാൽ ക്രിയാകൎത്താവു എഴുത്തു വായിക്കുന്നതിന്നു മുൻപേ കഴിച്ചു എന്നു അൎത്ഥമാകും ഇട്ടു എന്നതു ആധാരത്തിന്റെയും ആധേയത്തിന്റെയും കൎത്താവു വെവ്വേറായിരിക്കുമ്പോഴും പ്രയോഗിക്കപ്പടും: ദൃ-ന്തം; 'ഞാൻ പറഞ്ഞിട്ടു അവൻ കേൾക്കുന്നില്ല,' പിന്നെയും ഇതു ചിലപ്പോൾ കാരണത്തെക്കാണിക്കും: ദൃ-ന്തം; 'അവൻ പറഞ്ഞിട്ടു ഞാൻ പോയി,' 'അവൻ വിഷംതിന്നിട്ടു മരിച്ചു' എന്നതിനു വിഷം തിന്നുക അവന്റെ മരണത്തിന്നു കാരണമാകുന്നു എന്നു മാത്രം അൎത്ഥം വരും.' അവൻ വിഷം തിന്നു മരിച്ചു' എന്നു പറഞ്ഞാൽ വിഷം തിന്നുക അവന്റെ മരണത്തിന്നു

വൎഗ്ഗം:DC2014 Pages - booked by user: Sivavkm [ 159 ]
൧൩൪

കാരണമായിരുന്നു എന്നു തന്നെ അല്ല, അവൻ മരിക്കുന്നതിനായിട്ടു നിശ്ചയിച്ചു വിഷം തിന്നു എന്നു കൂടെ പൊരുളാകും.

൩൬൫. ഇട്ട എന്നതിന്നു പകരം ഭൂതകാലനാമാധേയത്തോടു ആറെ എന്നതു ചേൎത്തു പറയും. എന്നാൽ അതു ഭൂതകാല ക്രിയകളെ സംബന്ധിച്ചു മാത്രം പ്രയോഗിക്കപ്പടുന്നതാകകൊണ്ടു ആധാരം ഭൂതത്തിലെങ്കിലും വൎത്തമാനത്തിലെങ്കിലുമായിരിക്കെണം: ദൃ-ന്തം; 'ഞാൻ പറഞ്ഞാറെ അവൻ കേട്ടു, അവൻ വന്നാറെ പോകുന്നില്ല' ആധാരം ചിലപ്പോൾ ഭവിഷ്യകാലരൂപമായിരിക്കുമെങ്കിലും പൊരുൾ വൎത്തമാനകാലം തന്നെ ആയിരിക്കും: ദൃ-ന്തം; 'ചോദിച്ചാറെ തരികയില്ല' എന്നതിൽ തരുവാൻ മനസ്സില്ല എന്നു അൎത്ഥമാകുന്നു. ആറെ എന്നതു വാറു എന്നതിനോടു ഏ എന്ന അവ്യയം ചേൎന്നുണ്ടാകുന്ന വാറെ എന്നതിന്റെ ലോപമാകുന്നു. വാറെ എന്നതിനു പകരം വാറു എന്നതിന്റെ സപ്തമിയാകുന്ന വാൎക്കൾ എന്നതും, കണക്കു എന്നതിന്റെ സപ്തമിയാകുന്ന കണക്കൽ എന്നതും ആദ്യത്തിലെ ഹല്ലു നീക്കീട്ടു രണ്ടു ഭാവത്തിലും പ്രയോഗിക്കപ്പടും: ദൃ-ന്തം; വന്നാൎക്കൽ, വരാഞ്ഞാൎക്കൽ, വന്നണക്കൽ, വരാഞ്ഞണക്കൽ, എന്നാൽ ഈ രൂപങ്ങളിൽ ആദ്യം പറഞ്ഞ വന്നാറേ എന്നതു മാത്രം സാധാരണ സമ്മതമായിരിക്കുന്നു.

൩൬൬ നന്തംആശകയവസ്ഥയിലേ ംരംൻ എന്നതിനെ ആൻ എന്നു മാറ്റുന്നതിനാലുണ്ടാകുന്നു: ദൃ-ന്തം; 'നടക്കുവീൻ-നടക്കുവാൻ-നടക്കായ്‌വീൻ-നടക്കായ്‌വാൻ-നടക്കീൻ-നടക്കാൻ-നടപ്പീൻ-നടപ്പാൻ.' നന്തം ആധാരത്തിന്റെ സംഗതിയേയും സാധ്യത്തെയും കാണിക്കുന്നതിനായിട്ടു പ്രയോഗിക്കപ്പടുന്നു: ദൃ-ന്തം; 'അവൻ വരുവാൻ പറക, നീ കളിപ്പാൻ പോകരുതു; പാപത്തിൽ വീഴായ്‌വാൻ പ്രയാസമാകുന്നു: രോഗം വരാതിരിപ്പാനുപായമില്ല.'

൩൬൭ നന്തത്തിന്റെ പിന്നാലെ 'ആയി, ആയിട്ടു, ആയിക്കൊണ്ടു' എന്നവ ചേരുമ്പോൾ ആധാരക്രിയയുടെ കൎത്താവു അതിനെ സാധ്യാമായിട്ടു ഭാവിച്ചു എന്നു കാണിക്കുന്നു: ദൃ-ന്തം

[ 160 ]
൧൩൫

'മരിപ്പാനായിട്ടു പോകരുതു' എന്നതിനു മരിപ്പാൻ നിശ്ചയിച്ചും കൊണ്ടു പോകരുതെന്നൎത്ഥമാകുന്നു. നന്തത്തിന്നു പകരം ചതുൎത്ഥി വിഭക്തിയിൽ നിൎലിംഗസവാച്യ നാമവും പ്രയോഗിക്കപ്പടുന്നു: ദൃ-ന്തം; 'മരിക്കുന്നതിനു പോകരുതു.'

൩൬൮ ലന്തത്തിന്നു വൎത്തമാന ലന്തമെന്നും ഭൂത ലന്തമെന്നും രണ്ടു രൂപമുള്ളതിൽ വൎത്തമാന ലന്തം വാച്യ നാമത്തിന്റെ അന്തത്തിൽ വരുന്ന അ എന്നതിനേ ഇൽ എന്നതായിട്ടു മാറ്റുന്നതിനാൽ ഉണ്ടാകുന്നു: ദൃ-ന്തം; 'വരിക-വരികിൽ; വരായ്ക-വരായ്കിൽ; നടക്ക-നടക്കിൽ; നടക്കയ്ക-നടക്കായ്കിൽ; ഈ രൂപം എല്ലാ മൊഴികളിലും നടപ്പായിട്ടു വരുന്നില്ല. അതിന്നു പകരം ഭവിഷ്യകാലത്തോടു 'എങ്കിൽ, എന്നുവരികിൽ,' എന്നിങ്ങനെ ഉള്ളവ ചേരും: ദൃ-ന്തം; വരുമെങ്കിൽ; വരികയില്ലെങ്കിൽ; പോകത്തില്ലെന്നുവരികിൽ.' ഭൂതലന്തം വന്തത്തോടു ആൽ എന്ന പ്രത്യയം ചേരുന്നതിനാൽ ഉണ്ടാകുന്നു: ദൃ-ന്തം; 'നടന്നു-നടന്നാൽ; നടക്കാഞ്ഞു; നടക്കാഞ്ഞാൽ; ഓടി, ഓടിയാൽ, എന്നു, എന്നാൽ.'

൩൬൯ ലന്തം സംഭാവനയെ ക്കാണിക്കുന്നതിനായിട്ടു പ്രയോഗിക്കപ്പടുന്നു. അതിനോടു സംബന്ധിക്കുന്ന ആധാരം ഭവിഷ്യകാലമെങ്കിലും മറ്റൊരു ലന്തമെങ്കിലുമായിരിക്കും: ദൃ-ന്തം; 'മഴപെയ്താൽ വെള്ളം പൊങ്ങും; അവൻ പറഞ്ഞാൽ കാൎ‌യ്യം നടക്കത്തില്ലായിരിക്കും; ഞാൻ പറഞ്ഞാൽ കേട്ടില്ലെങ്കിൽ നീ അടികൊള്ളും; നീ വരികിൽ ഞാൻ പോകാം.' ആധാരം ചിലപ്പോൾ രൂപത്തിൽ ഭൂതകാലവും വൎത്തമാന [ 161 ]
൧൩൬

കാലവുമായിട്ടു വരുമെങ്കിലും എല്ലായ്പോഴും അൎത്ഥത്തിൽ ഭവിഷ്യകാലം തന്നെ ആയിരിക്കും: ദൃ-ന്തം; 'അവൻ ഉണ്ടെന്നു പറഞ്ഞാലുണ്ടു, ഇല്ലെന്നു പറഞ്ഞാലില്ല; രാജാവു കല്പിച്ചാൽ കാൎ‌യ്യം തീൎന്നു; പ്രയാസപ്പട്ടു നോക്കിയാൽ ഒക്കുമായിരുന്നു.'

൩൭൦. ലന്തങ്ങൾ തമ്മിൽ അല്പ വ്യത്യാസമുണ്ടു. ഭൂതലന്തം ആധാരവും ആധേയവുമായിട്ടുള്ള സംബന്ധത്തെ മാത്രം കാണിക്കുന്നു: ദൃ-ന്തം; 'മഴ പെയ്താൽ വെള്ളം പൊങ്ങും' എന്നതിൽ മഴ പെയ്യുന്നതിനെക്കുറിച്ചു അതു ഭവിക്കുമൊ ഇല്ലയൊ എന്നു പറച്ചിൽകാരൻ ഒന്നും തന്നെ നിശ്ചയിക്കാതെ മഴ പെയ്യുകയും വെള്ളം പൊങ്ങുകയും തമ്മിൽ കാരണ കാൎ‌യ്യവഴിയായി സംബന്ധപ്പട്ടിരിക്കുന്നു എന്നു മാത്രം കാണിക്കുന്നു. എന്നാൽ വൎത്തമാന ലന്തം ഭവിക്കുമെന്നു പറച്ചിൽകാരന്നു സംശയനെങ്കിലും നിശ്ചയമെങ്കിലും ഉള്ള സംഗതികളെപ്പറ്റി പ്രയോഗിക്കപ്പടുന്നു: ദൃ-ന്തം; 'മഴ പെയ്തിൽ വെള്ളം പൊങ്ങും' എന്നാൽ മഴ പെയ്യുന്ന കാൎ‌യ്യം സംശയമാകകൊണ്ടു, വെള്ളം പൊങ്ങുന്നതും സംശയമാകുന്നു. 'അവൻ വരികിൽ ഞാൻ പോകും' എന്നാൽ അവൻ വരുന്നതു നിശ്ചയമാകുന്നു, ആകയാൽ ഞാൻ പോകുന്നതും നിശ്ചയം തന്നെ

൩൭൧. ഭൂതലന്തം സ്വഭാവ സംശയത്തെയും വൎത്തമാനലന്തം മനോസംശയത്തെയും കാണിക്കും: ദൃ-ന്തം; 'അവൻ വന്നാൽ ഞാൻ പോകാം' എന്നതിൽ അവൻ വരുന്നതു സംശയമാകുന്നു; 'അവൻ വരികിൽ ഞാൻ പോകാം' എന്നതിൽ അവൻ വരുന്നതു ഒരുവേള നിശ്ചയമായിരിക്കും എങ്കിലും ഇനിക്കു തിട്ടം വന്നിട്ടില്ല എന്നു ഭാവം, പിന്നെയും ഭൂതലന്തം ആധേയവും ആധാരവും തമ്മിൽ സ്വഭാവ സംഭന്ധം ഉള്ളപ്പോഴെ പ്രയോഗിക്കപ്പടാവു; വൎത്തമാനലന്തം അവ തമ്മിൽ ആഗന്തുക സംബന്ധം മാത്രം ഉണ്ടായിരുന്നാലും പ്രയോഗിക്കപ്പടാം: ദൃ-ന്തം; മഴ പെയിതാൽ വെള്ളം പൊങ്ങും എന്നു പറഞ്ഞാൽ വെള്ളം പൊങ്ങുന്നതിനു കാരണം മഴ പെയ്ക ആകുന്നു എന്നു അൎത്ഥമാകും; അവൻ വരുമെങ്കിൽ കാൎ‌യ്യം നടക്കും എന്നതിനു അവൻ വരുന്നതുകൊണ്ടു കാൎ‌യ്യം നടക്കുമെന്നൎത്ഥമുള്ളതു കൂടാതെ കാൎ‌യ്യം നടക്കുമെന്നു അവൻ വരുന്നതുകൊണ്ടു പറച്ചിൽകാരൻ അറിഞ്ഞു എഞ്ഞും കൂടെ അൎത്ഥം ഉണ്ടാകും; പിന്നെയും 'അവൻ വന്നാൽ ഞാൻ പോകാം' എന്നു പറെയേണമെങ്കിൽ അവൻ വരുന്നതു ഞാൻ പോകുന്നതിന്നു

[ 162 ]
൧൩൭

മുമ്പായിരിക്കണം; എന്നാൽ 'അവൻ വരുമെങ്കിൽ ഞാൻ പോകാം എന്നു വരവു പോക്കിന്നു പിമ്പായിരുന്നാലും പറയാം.

൩൭൨. എങ്കിൽ, എന്നുവരികിൽ, എന്നാകിൽ, എന്നിങ്ങനെ ഉള്ളവ ഭവിഷ്യകാലത്തോടു തന്നെ അല്ല; വൎത്തമാനകാലത്തോടും ഭൂതകാ ലത്തോടും കൂടെ സംബന്ധിച്ചു വരും. ഭവിഷ്യത്തോടു സംബന്ധിക്കുമ്പോൾ വൎത്തമാനലന്തം പോലെ പ്രയോഗിക്കപ്പടുന്നു: ദൃ-ന്തം; 'ചെയ്തിൽ; ചെയ്യു മെങ്കിൽ; ചെയ്യുമെന്നുവരികിൽ; ചെയ്യുമെന്നാകിൽ' എന്നവക്കെല്ലാം പൊരുൾ ഒക്കുന്നു. ഭൂതകാലത്തോടും വൎത്തമാനകാലത്തോടും സംബന്ധപ്പട്ടുവരുമ്പോൾ ഈ മൊഴികൾ പറച്ചിൽകാരന്റെ അഭിപ്രായത്തോടു കൂടെ സംഭാവനയെ കാണിക്കും: ദൃ-ന്തം; 'ഞാൻ ആണാകുന്നു എങ്കിൽ മാറുകയില്ല.' ഭൂതകാലത്തിന്റെ പിന്നാലെ വരുന്ന ആധാരം അൎത്ഥ ചേൎച്ച പോലെ കാലഭേദം വരുത്തപ്പെടും: ദൃ-ന്തം; 'അവൻ വിദ്വാനായിരുന്നു എങ്കിൽ ആ ഭോഷത്വം ചെയ്ക ഇല്ലായിരുന്നു, ചെയ്യാഞ്ഞേനെ'; അവൻ പറഞ്ഞെങ്കിൽ പോയിരിക്കും; കാൎ‌യ്യം കേട്ടതു രാജാവാകുന്നു എങ്കിൽ മുറപ്രകാരം തീൎന്നിട്ടുണ്ടു.

൩൭൩ വചനാധേയങ്ങൾക്കു നിരാധാരവചനങ്ങൾ തന്നെ അല്ല, പരാധാരവചനങ്ങളും ആധാരമായ്‌വരും; എന്നാലവയും വേറിട്ടു ആധാരം വേണ്ടിയ്‌വ ആകയാൽ തീൎച്ചയിൽ വരുന്ന ആധാരം നിരാധാര വചനം തന്നെ ആയിരിക്കും: ദൃ-ന്തം; 'പറഞ്ഞാൽ കേൾക്കാതെ നടക്കുന്ന ദുഷ്ടന്മാൎക്കു ശുഭമാകയില്ല;' എന്ന വാക്യത്തിൽ പറഞ്ഞാൽ' എന്ന ലന്തത്തിനു, 'കേൾക്കാതു' എന്ന ആന്തവും അതിന്നു 'നടക്കുന്നു' എന്ന നാമാധേയവും അതിന്നു 'ആകയില്ല' എന്ന നിരാധാര വചനവും ആധാരമായിരിക്കുന്നു.

൩൭൪ വചനാധേയങ്ങളും തങ്ങളുടെ ആധാരങ്ങളുമായിട്ടു ചിലപ്പോൾ ഇടവിട്ടു നിൽക്കും: ദൃ-ന്തം; നീ ചെന്നു ഓടിപോകുന്ന കുതിരയെ പിടിച്ചു കൊണ്ടു വന്നാൽ ഉണ്മാൻ നിറയച്ചൊ [ 163 ]
൧൩൮

റു തരാം,' എന്നതിൽ 'ചെന്നു' എന്നതിനു 'വന്നാൽ' എന്നതും 'ഓടി' എന്നതിനു 'പോകുന്നു' എന്നതും 'വന്നാൽ' എന്നതിനും 'ഉണ്മാൻ' എന്നതിനും 'നിറയ' എന്നതിനും 'തരാം' എന്നതും ആധാരം ആകുന്നു; ആകയാൽ ആധാരങ്ങളും ആധേയങ്ങളും തമ്മിൽ ചേരുവാനുള്ള പ്രകാരത്തിൽ ചേൎക്കപ്പടെണം. അല്ലാഞ്ഞാൽ അൎത്ഥം തെളിവാകയില്ല: ദൃ-ന്തം; 'യജമാനൻ പറഞ്ഞാൽ അനുസരണമില്ലാത്തവരെ ഞാനടിക്കാം' എന്നതിൽ 'പറഞ്ഞാൽ' എന്നതിനു 'അനുസരണമില്ലാത്തവർ' എന്നതിനെ ആധാരമായിട്ടു വിചാരിക്കുമ്പോൾ 'യജമാനന്റെ വാക്കു അനുസരിക്കാത്തവരെ ഞാൻ അടിക്കും' എന്നും, 'അടിക്കും' എന്ന നിരാധാര വചനത്തെ അധാരമായിട്ടു വെക്കുമ്പോൾ അനുസരണമില്ലാത്തവരെ യജമാനൻ പറഞ്ഞാൽ അടിക്കുമെന്നും ഇങ്ങനെ രണ്ടൎത്ഥം വരുന്നു.

൩൭൫ ഒരു വാക്യത്തിൽ ആധേയത്തിന്നു പ്രതിഭാവ വചനം ആധാരമായിട്ടു വരുമ്പോൾ ആ വാക്യത്തിന്നു തമ്മിൽ തമ്മിൽ വ്യത്യാസമായിരിക്കുന്ന രണ്ടു പൊരുൾ പല പടുതിയിലും ഉണ്ടാകും: ദൃ-ന്തം; 'രാജാവും മന്ത്രിയും വന്നില്ല, പശുക്കളെ രണ്ടിനെയും വാങ്ങിക്കരുതു, അവൻ ഭയപ്പട്ടു ചെയ്തില്ല.'

൩൭൬ പല നാമങ്ങൾ ഉം എന്ന അവ്യയത്തോടു കൂടി വരികയും വചനം പ്രതിഭാവമായിരിക്കയും ചെയ്യുമ്പോൾ രണ്ടൎത്ഥം ഉണ്ടാകും: ദൃ-ന്തം; 'ജ്യെഷ്ഠനും അനുജനും പോയില്ല' എന്നതിൽ 'ജ്യെഷ്ഠനും പോയില്ല അനുജനും പോയില്ല' എന്നും

[ 164 ]
൧൩൯

അവരിൽ ഒരുത്തൻ പോയി മറ്റവൻ പോയില്ല എന്നും വ്യത്യാസമായിട്ടു അൎത്ഥം വരുന്നു; അങ്ങനെ തന്നെ 'രാജാവിനോടും കുടികളോടും വിരോധം ചെയ്യാത്തവർ' എന്നു പറഞ്ഞാൽ ഇരുപാട്ടുകാരോടും അനുകൂലം ചെയ്തവർ എന്നും ഒരു കൂട്ടുകാരോടു മാത്രം വിരോധം ചെയ്യാത്തവർ എന്നും പൊരുൾ വരുന്നതാകുന്നു.

൩൭൭. ഉം എന്ന അവ്യയം ചേരുന്ന സാംഖ്യ നാമങ്ങളോടു എങ്കിലും ചില സൎവാൎത്ഥ നാമങ്ങളോടു എങ്കിലും സംബന്ധിച്ചു നിരാധാര വചനം വരുമ്പോൾ അൎത്ഥം സംശയമായിരിക്കും: ദൃ-ന്തം; 'ആയിരം ചക്രവും കിട്ടിയില്ല' എന്നതിന്നു അതിൽ ഒട്ടും കിട്ടിയൢഎന്നും ഏതാനുമെ കിട്ടിഉള്ളെന്നും രണ്ടുപ്രകാരത്തിൽ പൊരുളുതിരിയും, അങ്ങനെ തന്നെ എല്ലാവരും നല്ലവരല്ല എന്ന വാക്യത്തിൽ ആരും നല്ലവരല്ല എന്നും ചിലരേ നല്ലവരുള്ളുഎന്നും അൎത്ഥം തോന്നും.

൩൭൮. ലന്തങ്ങൾ ഒഴികെയുള്ള സ്വയഭാവ പരാധാര വചനങ്ങൾ ആധേയമായിട്ടും വരുമ്പോഴും പൊരുൾ രണ്ടുവിധമായിരിക്കും: ദൃ-ന്തം; 'രാജാവറികെ ചെയ്യില്ല' എന്നതിനു രാജാവു അറിഞ്ഞുമില്ല ചെയ്തുമില്ല എന്നും ചെയ്യാഞ്ഞതു രാജാവറിഞ്ഞാകുന്നു എന്നും പൊരുളിരിക്കും "അവൻ ഭയപ്പട്ടു വന്നില്ല' എന്നു പറഞ്ഞാൽ അവൻ ഭയപ്പട്ടുമില്ല വന്നുമില്ല' എന്നും അവൻ ഭയപ്പട്ടു അതിനാൽ വന്നില്ലെന്നും അൎത്ഥമിരിക്കു; 'ഞാൻ മരിപ്പാൻ പോകുന്നില്ല' എന്നതിനു പോകുന്നില്ല പോയാൽ മരിക്കുമെന്നും പോകാത്തതു മരിപ്പാനാകുന്നു എന്നും രണ്ടു ഭാവവും ഉണ്ടു. 'ഗുണത്തിന്നായിട്ടു ദോഷം ചെയ്യരുതു' എന്നതിന്നു ദോഷം ചെയ്യാതിരുന്നാൽ ഗുണം വരുമെന്നും ദോഷം ചെയ്തു ഗുണം വരുത്തരുതെന്നും ഇങ്ങനെ രണ്ടു പൊരുളും ഉൾപ്പെടും.

൩൭൯. അവ്യയങ്ങളായി പ്രയോഗിക്കപ്പടുന്ന ചില വചനാധേയങ്ങള സംബന്ധിച്ചും മേൽപ്പറഞ്ഞ പ്രമാണമൊക്കും: 'ആൎ‌യ്യഭട്ടർ പറയുന്ന പ്രകാരം ആദിത്യൻ ഭൂമിയെച്ചുറ്റുന്നില്ല' എന്നതിൽ ആൎ‌യ്യഭട്ടർ പറയുന്നതു ആദിത്യൻ ഭൂമിയെച്ചുറ്റുന്നു എന്നൊ ചുറ്റുന്നില്ല എന്നൊ രണ്ടിലേതെന്നു സംശയമാകുന്നു. എന്നാൽ വന്തത്തോടു ഇട്ട എന്നതു കൂടുകയും അതിന്നു ആധാരമായിരിക്കുന്ന പ്രതിഭാവ വചനം ഭൂതകാലമോ വൎത്തമാന കാലമോ ആയിരിക്കയും ചെയ്യുമ്പോൾ ആയ്തു സ്വയഭാവം മാത്രമേ ആകു; അങ്ങനെ തന്നെ അതിനു പകരം പ്രയോഗിക്കപ്പടുന്ന ആറെ എന്നതു മുതലായവ കൂടി ഉണ്ടാകുന്ന ആധേയങ്ങൾക്കും ഒരൎത്ഥമേവരു: ദൃ-ന്തം; 'അവൻ പോയിട്ടു വന്നില്ല;' 'ഞാൻ പറഞ്ഞാറെ അവൻ കേൾക്കുന്നില്ല.'

ജ്ഞാപനം. ഇപ്രകാരം പ്രതിഭാവ വചനം ആധാരമായി

[ 165 ]
൧൪൦

വരുന്ന വാക്യങ്ങൾ തമ്മിൽ തമ്മിൽ ഭിന്നിപ്പായ ംരം രണ്ടൎത്ഥം വരുന്നതിനാൽ പൊരുൾ പലപ്പോഴും സംശയമായിട്ടു തീരും. എന്നാൽ ഇങ്ങനെ പ്രതിഭാവ വാക്യത്തിൽ രണ്ട്ൎത്ഥം വരിക എല്ലാ ഭാഷയിലും നടപ്പുള്ളതാകയാൽ അതുഭാഷയുടെ ഒരു സാധാരണ ലക്ഷണമാകുന്നു എന്നു തന്നെ പറയാം; അങ്ങനെ വരുന്നതു പ്രതിഭാവം രൂപത്തിൽ എങ്കിലും അൎത്ഥത്തിൽ എങ്കിലും സ്വയഭാവവും ഇല്ല എന്നതും കൂടി ഉണ്ടാകുന്നതാകയാലാകുന്നു. എന്തെന്നാൽ ആധേയവും സ്വയഭാവവും തമ്മിൽ ഒന്നിച്ചു ഒരു പദമായിട്ടും ഇല്ല എന്നതു മറ്റൊരു പദമായിട്ടും വിചാരിക്കുമ്പോൾ വേറിട്ടു ഒരൎത്ഥവുംവരുന്നതാകുന്നു, ദൃ-—ന്തം; ' അവൻ മരിപ്പാൻ പോകുന്നില്ല' എന്നതിനാൽ 'മരിപ്പാൻ പോകുന്നു' എന്ന ഒരു മൊഴിയും 'ഇല്ല' എന്നു മറ്റൊരുമൊഴിയുമായിട്ടു അന്വയിക്കപ്പടുപോൾ 'പോകുന്നില്ല പോയാൽ മരിക്കും' എന്നും 'മരിപ്പാൻ' എന്നൊരു മൊഴിയും പോകുന്നില്ല എന്നു വേറിട്ടു ഒരു മൊഴിയും ആയിട്ടു സംബന്ധിക്കുമ്പോൾ പോകാത്തതു മരിപ്പാൻ ആകുന്നു എന്നും അൎത്ഥം വരുന്നു, എന്നാൽ നിശ്ചയിക്കപ്പെട്ടപൊരുൾ ഇന്നതാകുന്നു എന്നു ഔചിത്യം കൊണ്ടും സാഹചൎ‌യ്യം കൊണ്ടും മറ്റും മിക്കവാറും അറിഞ്ഞുകൊള്ളാം: ദൃ—ന്തം; 'നീതിയെ സ്നേഹിച്ചു കുറ്റം ചെയ്യരുതു' എന്നതിന്നു നീതിയോടുള്ള സ്നേഹം കുറ്റം ചെയ്യുന്നതിനു കാരണമകുന്നതല്ലായ്ക കൊണ്ടു അൎത്ഥം കുറ്റം ചെയ്യാതിരിക്കുന്നതിന്നു നീതിയോടുള്ള സ്നേഹം കാരെണമാകെണമെന്നും ആകുന്നു എന്നും നാം ഔചിത്യംകൊണ്ടും അറിയുന്നു. 'വേദവാക്യം പറയുന്നപ്രകാരം ദുഷ്ട്ന്മാർ ബുദ്ധിമാന്മാരല്ല' എന്നതിനു പൊരുൾ വേദവാക്യം പറയുന്നതു ദുഷ്ട്ന്മാർ ബുദ്ധിമാന്മാരല്ല എന്നാകുന്നു എന്നും 'നാസ്തികർ പറയുന്ന പ്രകാരം പ്രവഞ്ചം നിത്യമല്ല' എന്നതിന്നൎത്ഥം. നാസ്തികർ പറയുന്നതു പ്രവഞ്ചം നിത്യമാകുന്നു എന്നാകുന്നു എന്നും അങ്ങനെ തന്നെ നാം അറിയുന്നു. 'നന്മ ചെയ്യുന്നതു നമ്മുടെ മുറ ആകുന്നു

എങ്കിലും പ്രതിഫലത്തെ വിചാരിച്ചു നാം നന്മ ചെയ്യരുതു' എന്ന വാക്യത്തിൽ നന്മ ചെയ്യാതിരിക്കുന്നതിന്നു പ്രതിഫലം കാരണമാകെണമെന്നല്ല നന്മ ചെയ്യുന്നതിന്നു പ്രതിഫലം കാരണമാകരുതെന്നാകുന്നു അൎത്ഥമെന്നു നാം സാഹചൎ‌യ്യം കൊണ്ടു അറിയുന്നു. ഔചിത്യം സാഹചൎ‌യ്യം മുതലായ സംഗതികളെക്കൊണ്ടും അൎത്ഥം തിട്ടപ്പടുത്തുന്നതിന്നു പാങ്ങില്ലാത്ത പടുതികളിൽ വാചകത്തിന്റെ ആകൃതി മാറ്റുവാനുള്ളതാകുന്നു.' [ 166 ]
൧൪൧

നാമാധേയങ്ങൾ.

൩൮൦. ശബ്ദനൂനങ്ങൾ എന്നു സാമാന്ന്യമായി പേർ പറയുന്ന നാമാധേയങ്ങൾ ജ്ഞാപകാവസ്ഥയിലെപ്പോലെ ത്രികാലങ്ങൾക്കു ഒപ്പിച്ചു മൂന്നു വകയായിരിക്കുന്നു അവയിൽ ഭൂതത്തിലേയും വൎത്തമാനത്തിലേയും നാമാധേയങ്ങൾ ഉണ്ടാകുന്നതു നിരാധാരങ്ങളോടു അകാരം ചേരുന്നതിനാലാകുന്നു; ഭവിഷ്യ കാലനാമാധേയവും നിരാധാരവും തമ്മിൽ രൂപഭേദമില്ല: ദൃ-ന്തം; 'പറഞ്ഞു-പറഞ്ഞ; ഓടി-ഓടിയ; നടക്കുന്നു-നടക്കുന്ന; വരും-വരും; പഠിക്കാഞ്ഞു-പഠിക്കാഞ്ഞ; നിൽക്കതു-നിൽക്കാത്ത; വീടാ-വീടാ.'

ജ്ഞാപകം. അകാരം ചേരുന്നതിനു മുമ്പെ ഉകാരം നീങ്ങുന്നതും ഇകാരാന്തത്തിനു പിൻപു യകാരം ഏറുന്നതും ൫൩-വതും ൫൫-വതും ലക്കങ്ങളിൽ പറയുന്ന പ്രകാരം ശബ്ദചേൎച്ചയ്ക്കും തകാരം ഇരട്ടിക്കുന്നതു ആന്തത്തിൽ നിന്നു വ്യത്യാസപ്പടുന്നതിന്നുമാകുന്നു.

൩൮൧. ശുദ്ധവചനത്തിന്റെ നാമധേയങ്ങളാകുന്ന 'ആയ' 'ആകുന്നു' 'ആകും' എന്നവ കാലഭേദം കാണിക്കാതെ പ്രയോഗിക്കപ്പടും. 'ആയ' എന്നതു ഭൂതകാലത്തു തുടങ്ങിയുള്ള വൎത്തമാനകാല സംഗതികളെപ്പറ്റിപ്പറയപ്പടുന്നു; ദൃ-ന്തം; 'ധനവാനായ ഗോവിന്ദൻ' എന്നു പറയുന്നതിൽ ഗോവിന്ദൻ മുപിൽ ധനവാനായിരുന്നു എന്നു തിട്ടപ്പടുത്തുകയും ഇപ്പോഴത്തെയും പിന്നീടത്തെയും അവസ്ഥ വിവരപ്പടുത്താതിരിക്കയും ചെയ്യുന്നു' ആകയാൽ മുൻപിലും ഇപ്പോഴും പിന്നീടും ഒരു പോലെ ഒക്കുന്ന സംഗതികളെക്കുറിച്ചു 'ആയ' എന്നതു പ്രയോഗിക്കപ്പടുന്നുണ്ടു: ദൃ-ന്തം; 'സൎവശക്തനായ ദൈവം' ചില മൊഴികളോടു കൂടെ 'ആന' എന്ന തമിഴു രൂപം നടപ്പായിരിക്കുന്നു: ദൃ-ന്തം; 'ശുദ്ധമാന പുസ്തകം' ഭവിഷ്യകാല നാമാധേയമാകുന്ന 'ആകും' എന്നതിന്നു മൂന്നു കാലത്തിലും ഒക്കുന്ന സംഗതികളെപ്പറ്റി പ്രയോഗമുണ്ടു അതു പതിവായിട്ടു 'ആം' എന്നു ചുരുങ്ങുന്നു: ദൃ-ന്തം; 'നാലാകുന്നാളു, അഞ്ചാം തീയതി, കീഴാമാണ്ടു, പരിശു

[ 167 ]
൧൪൨

ദ്ധാത്മാവാം ദൈവം,' 'ആകുന്നു' എന്നതു വൎത്തമാനകാലത്തെ വിശേഷപ്പടുത്തിക്കാണിക്കുന്നതിന്നു മാത്രമേ പതിവായിട്ടു പ്രയോഗിക്കപ്പടുന്നുള്ളു: ദൃ-ന്തം; ധനവാനാകുന്ന ധൎമ്മി; ഭാവവചനങ്ങളിൽ 'ഉണ്ടു' എന്നതിന്റെ നാമാധേയം 'ഉള്ള' എന്നാകുന്നു.

൩൮൨. 'വലിയ, ചെറിയ നല്ല' എന്നു മുതലായിട്ടു ചില നാമാധേയങ്ങളുള്ളതു അവയോടു സംബന്ധമായിരിക്കുന്ന ചില ഗുണനാമങ്ങളുടെ മകാരാന്തത്തെയും മുൻപിൽ കാരം ഉണ്ടായിരുന്നാൽ അതിനെയും നീക്കീട്ടു ഇയ എന്നതിനെ ചേൎക്കുന്നതിനാൽ ഉണ്ടാകും പോലെ തോന്നുന്നു: ദൃ-ന്തം; 'കടുമ-കടിയ; തിനു-തീയ. കൊടുമ-കൊടിയ; നന്മ-നല്ല; വലിമ-വലിയ; ചെറുമ-ചെറിയ; കുറുമ-കുറിയ; പെരുമ-പെരിയ; അരുമ-അരിയ; എന്നാൽ സൂക്ഷ്മം വരുത്തി പറയുംപോൾ അവ ലോപിച്ചെടുത്ത ചില ഭൂതകാലനാമധേയങ്ങളാകുന്നു എന്നു വിചാരിക്കുന്നതിനിടയാകും: ദൃ-ന്തം; നെടുകിയ-നെടിയ; പെരുകിയ-പെരിയ; ചെറുകിയ-ചെറിയ, എങ്കിലും ഇങ്ങനെ ഉള്ള മൊഴികളിൽ ഭൂതകാലത്തിന്റെ ഭാവം തീരുമാനം മറവായിരിക്കുന്നു.

൩൮൩. നാമാധേയങ്ങളുടെ കാലം നിരാധാരമായും പരാധാരമായും വരും. ആതായതു ചിലപ്പോൾ പറയുന്ന സമയത്തോടും ചിലപ്പോൾ നിരാധാര വചനത്തിന്റെ കാലത്തോടും സംബന്ധമായിരിക്കും: ദൃ-ന്തം; 'ആ വള്ളത്തേൽ വരുന്നവനെ ഞാനിന്നലക്കണ്ടു; നാളക്കാണുകയും ചെയ്യും' എന്ന വാക്യത്തിൽ 'വരുന്ന' എന്നതിന്റെ കാലം നിരാധാരമായിപ്പറയുന്ന കാലത്തോടല്ലാതെ കണ്ട സമയത്തോടു എങ്കിലും ചേരുന്നില്ല; 'തിരുവനന്തപുരത്തിനു പോകുന്ന ഒരുത്തനെ ഞാൻ വഴിയിൽ വെച്ചു കണ്ടു' എന്നതിൽ കാലം പരാധാരമാകയാൽ പോയ സമയവും കണ്ട സമയവും തമ്മിൽ സംയോഗമായിരിക്കുന്നു, 'രാമേശ്വരത്തിന്നു [ 168 ]
൧൪൩

പോയ തിരുവുപ്പാടിനെ അവൻ കണ്ടിട്ടുണ്ടു' എന്നു പറയുന്നതിൽ തിരുവുപ്പാടു രാമേശ്വരത്തിനു പോയതു കണ്ട സമയത്തിനു മുൻപോ പിമ്പോ കണ്ടപ്പൊഴോ ആയിരിക്കും;' മരിച്ചവർ ഒക്കയും ഒടുക്കത്തെ ദിവസത്തിൽ ഉയിൎത്തെഴുന്നേൽക്കും, എന്നതിൽ പറയുന്ന ഈ സമയത്തിനു മുൻപു മരിച്ചവരും ഇപ്പോൾ മരിക്കുന്നവരും ഇനിയും ഉയിൎത്തെഴുന്നെല്പിനു മുൻപിൽ മരിപ്പാനിരിക്കുന്നവരും ഉൾപട്ടിരിക്കുന്നു.

൩൮൪. നാമാധേയങ്ങൾക്കു ആധാരമായിട്ടു ക്രിയയുടെ കൎത്താവു തന്നെ അല്ല അതിന്റെ കൎമ്മവും കാരണവും ഫലവും മറ്റും പല സംഗതികളും വരും; വിവരപ്പടുത്തെണമെങ്കിൽ,

(൧) കൎത്താവ : ദൃ-ന്തം; 'ചത്ത സിംഹം; ഉണ്ണുന്ന മനുഷ്യൻ വരുങ്കാലം.'

(൨) കൎമ്മം : ദൃ-ന്തം; ഉണ്ണുന്ന ചോറു; ഉണ്ണാവിരുത്തി; പറയാത്തകാൎ‌യ്യം

(൩) സാഹിത്യം : ദൃ-ന്തം; ഞാൻ തൎക്കിച്ച വിദ്വാൻ; അവൻ പൊന്നു വാങ്ങിച്ച വ്യാപാരി; രാജാവു ക്ഷമിക്കാത്ത കുറ്റക്കാരൻ:

(൪) ഫലം : ദൃ-ന്തം; 'യജമാനൻ ശമ്പളം കൊടുക്കുന്ന ഭൃത്യൻ: ഞാൻ പോകുന്ന രാജ്യം; നീ വന്ന സമയം.'

(൫) കാരണം : ദൃ-ന്തം; 'ഉണ്ണുന്ന കൈ, എഴുതിയ നാരായം.'

(൬) സ്ഥലം : ദൃ-ന്തം; 'ഉണ്ണുന്ന കിണ്ണൻ പാൎക്കുന്ന വീട.'

(൭) മറ്റും സംഗിതകൾ; ദൃ-ന്തം; 'അവൻ [ 169 ]
൧൪൪

പറഞ്ഞ മനുഷ്യൻ' ഞാൻ കേറിയ കുതിര: ആലപ്പുഴെക്കു പോകുന്ന തോടു.' ൩൮൫ ആധാരവും ആധേയവും തമ്മിലുള്ള സംബന്ധം പലവകയായി വരുന്നതാകയാൽ നിശ്ചയിക്കപ്പട്ട സംബന്ധമിന്നതെന്നു പലപ്പോഴും സംശയമായിത്തീരുന്നതിനിടയുണ്ടു: ദൃ-ന്തം; 'വെട്ടിയ കൈ' എന്നു തനിച്ചു നിന്നാൽ 'കൈ' എന്നതു വെട്ടുന്നതിനുള്ള കൎത്താവോ, കൎമ്മമോ, ആയുധമോ, എന്നു നിശ്ചയപ്പടുത്താകുന്നതല്ല. എന്നാൽ അങ്ങനെയുള്ള സംശയങ്ങളെ ഒഴിക്കുന്നതിനുള്ള പ്രധാന വഴികൾ ഈ താഴെ വരുന്നവയാകുന്നു.

(൧) ക്രിയയോടു സംബന്ധിക്കുന്ന മറ്റും ചില സംഗതികളെ കൂട്ടി പറയുന്നതു: ദൃ-ന്തം; 'ഞാൻ പിച്ചാത്തികൊണ്ടൂ വെട്ടിയ കൈ; അവൻ ചരക്കുകൊടുത്ത അടവുകാരൻ.'

(൨) ആധാരത്തോടു കൎത്താവിന്റെ സംബന്ധത്തിൽ ചേരുന്ന ക്രിയകളെ മറുപകരം പ്രയോഗിക്കുന്നതു: ദൃ-ന്തം; വെട്ടിയ കൈ. കൊടുത്ത അടവുകാരൻ എന്നവെക്കു പകരം; വെട്ടുകൊണ്ട് കൈ; വാങ്ങിച്ച അടവുകാരൻ.'

(൩) അവ്യയങ്ങളെകൊണ്ടു കുറിക്കപ്പടുന്ന സംബന്ധങ്ങൾക്കു ആ അവ്യയങ്ങളിൽ പലതിനെയും ക്രിയെക്കു മുപു വെച്ചു പറയുന്നതു: ദൃ-ന്തം; 'ഞാൻ കൂടെ പൊയ മനുഷ്യൻ; അവൻ പുറത്തു കേറിയ കുതിര' എന്നാൽ ഈ പ്രയോഗം ചില അവ്യയങ്ങളെ സംബന്ധിച്ചേകൊള്ളൂ: ദൃ-ന്തം; 'ഞാൻ കുറിച്ച പറഞ്ഞ മനുഷ്യൻ എന്നതിൽ 'കുറിച്ചു' എന്നതു പറയുന്നതിനോടു മനുഷ്യനുള്ള സംബന്ധത്തെയല്ല പറയുന്നതിന്റെ വിശേഷണത്തെത്തന്നെ കാണിക്കുന്നു.

(൪) മുറെക്കു വേണ്ടുന്ന വിഭക്തിയോടും അവ്യയത്തോടും കൂടെ വൃഛകങ്ങളേയും ജ്ഞാപകയവസ്ഥയോടു കൂടെ ഓകാരത്തെയും ആധേയത്തിന്നു പകരം പ്രയോഗിക്കയും ആധാരത്തിങ്കൽ നിശ്ചയകരത്തെ നിറുത്തുകയും ചെയ്യുന്നതു: ദൃ-ന്തം; 'ഞാൻ ആരെക്കുറിച്ചു പറഞ്ഞുവോ അവൻ വന്നിരിക്കുന്നു; നിന്നോടു ആരു തൎക്കിച്ചുവോ ആ വിദ്വാൻ ഇവിടെയുണ്ട്; ഞാൻ ഏതുകുതിരയുടെ പുറത്തുകേറിയോ അതു ചത്തുപോയി; എന്നോടു ഏതു പുസ്തകത്തെ അവൻ വാങ്ങിച്ചുവോ, ആ പുസ്തകം ഇത്വരെയും ഇനിക്കു കിട്ടിയില്ല.

൩൮൬. നാമാധേയങ്ങളുടെ നില അവെക്കാധാരമായിരിക്കുന്ന നാമങ്ങളോടു ചേൎന്നു [ 170 ]
൧൪൫

മുൻപിൽ ആയിരിക്കെണം, ഇടയിൽ നാമങ്ങളുടെ ആധേയ രൂപമോ ലോപഷഷ്ഠിയൊ, സപ്തമിയൊ, മറ്റു നാമാധേയങ്ങളൊ അല്ലാതെ വേറുവിട്ടു മൊഴികൾ വന്നു കൂടാ: ദൃ-ന്തം; 'ഞാൻ ദ്രവ്യം കൊടുത്ത വീട്ടുകാരൻ,' പറഞ്ഞാൽ കേൾക്കാത്ത ജനങ്ങൾ; ആ വരുന്ന നല്ല മനുഷ്യൻ; പാപം ചെയ്യുന്ന ഈ ദുഷ്ടന്മാർ; രാവണനെ ജയിച്ച ദശരഥപുത്രൻ; അവൻ വിലെക്കു വാങ്ങിച്ച ആട്ടിൻ കുട്ടി; ഞാൻ കണ്ട ദേശത്തു ജനങ്ങൾ; രോഗി ആയി കിടക്കുന്ന മഠത്തിൽ കേരുളൻ; എന്നാൽ ദശരഥന്റെ; ആട്ടിന്റെ ദേശത്തെ, മഠത്തിലേ, എന്നിങ്ങനെ പറഞ്ഞാൽ ജയിച്ചതും വാങ്ങിക്കപ്പട്ടതും കണ്ടതും കിടക്കുന്നതും, പുത്രൻ കുട്ടി, ജനങ്ങൾ, കേരുളൻ, എന്നിങ്ങനെ ക്രമത്തിനു അൎത്ഥം വരുന്നതിനു പകരം; 'ദശരഥൻ, ആടു, ദേശം, മഠം എന്നു ംരം മുറെക്കു അൎത്ഥമായിത്തീരും.

൩൮൭. ആധാരത്തിന്നു മറ്റും വല്ല ആധേയങ്ങൾ ഉണ്ടായിരുന്നാൽ അപ്പോൾ വാചകത്തിന്നു ചില ഭാഷദേഭം വരുത്തുവാൻ ഉള്ളതാകുന്നു വിവരപ്പടുത്തേണമെങ്കിൽ

(൧) ഷഷ്ടി വിഭക്തിയെ ആധേയരൂപത്തിൽ എങ്കിലും ലോപഷഷ്ഠിയില്ലെങ്കിലും ആക്കുകയും സപ്തമിയോടു ചേൎന്നിരിക്കുന്ന നാമാധേയത്തെക്കളകയും ചെയ്യുന്നതു: ദൃ-ന്തം; പാഞ്ചാലത്തിന്റെ രാജാവിന്നു വിശേഷണമായിട്ടു കേൾവിപ്പട്ട എന്നു വരുമ്പോൾ പാഞ്ചാല ദേശരാജാവു' അല്ലെങ്കിൽ 'ദേശത്തിൻ രാജാവു' എന്നും കനാൻ നാട്ടിലെ ജനങ്ങൾക്കു വിശേഷണമായിട്ടു 'ദുഷ്ടന്മാരായ' എന്നതിനെ കൂട്ടെണമെങ്കിൽ 'ദുഷ്ടന്മാരായ കനാൻ നാട്ടുജനങ്ങൾ' എൻ്നും പറയെണം.

(൨) നാമാധേയത്തെ വചനാധേയമായിട്ടു മാറ്റിപ്പിന്നാലെ സവാചന്യനാമത്തെ പ്രയോഗിക്കുന്നതു: ദൃ-ന്തം; 'ഭയത്താൽ ഉണ്ടായ' എന്നതിനെ 'ഒരു രാജാവിന്റെ മരണം' എന്നതിനോടു ചേൎക്കുന്നതിനു' ഒരു രാജാവു ഭയത്താൽ മരിക്കുന്നതു എന്നും [ 171 ]
൧൪൬

ഭാസ്കരൻ എഴുതിയ' എന്നതിനെ 'ഗണിതത്തെക്കുറിച്ചുള്ള പ്രമാണങ്ങൾ' എന്നതിനോടു ചേൎക്കെണമെങ്കിൽ 'ഭാസ്കരൻ ഗണിതത്തെക്കുറിച്ചു എഴുതിയപ്രമാണങ്ങൾ; എന്നും ആകെണം.

(൩) ആധേയങ്ങളിൽ മുൻപിലത്തേതിനെ വന്തമായിട്ടു മാറ്റുകയും രണ്ടാധേയങ്ങളെയും ഉം എന്ന അവ്യയം മുഖാന്തരം സംബന്ധിപ്പിക്കയും ചെയ്ത മറ്റു നാമാധേയം കൊണ്ടു ആധാരത്തോടു ചേൎക്കുന്നതു: ദൃ-ന്തം; 'ഞങ്ങളുടെ പിതാവായ' എന്നതും 'നിന്റെ ദാസൻ' എന്നതും തമ്മിൽചേരുംപോൾ 'ഞങ്ങളുടെ പിതാവായി നിന്റെ ദാസനായ്‌വൻ' എന്നെങ്കിലും ആകും; സംബന്ധങ്ങളിൽ മുൻപിലത്തേതു സാധനവും പിന്നത്തേതു സാധ്യവും ആയിരുന്നാൽ ഉം എന്ന അവ്യയം കൂട്ടി ഒന്നിക്കുന്നതിനെക്കാൾ മുൻപിലത്തേതു വന്തമായിട്ടു മാറുന്നതു ഉത്തമം: ദൃ-ന്തം; 'പാകത വന്നവനായ മനുഷ്യൻ' എന്നതിനു ആധേയമായിട്ടു 'വയസ്സൻ' എന്നതു ചേരുംപോൾ 'വയസ്സനായി പാകത വന്ന മനുഷ്യൻ' എന്നു പറയാം; എന്തെന്നാൽ പാകതവരുന്നതിനു വയസ്സുചെല്ലുക അനുകൂലമാകുന്നു; എന്നാൽ അതിന്നു 'ധനവാൻ' എന്നുള്ള വിശേഷണം ചെല്ലുംപോൾ 'ധനവാനും പാകത വന്നവനുമായ മനുഷ്യൻ' എന്നെങ്കിലും 'ധനവാനായും പാകത വന്നവനായും ഉള്ള മനുഷ്യൻ' എന്നെങ്കിലും വേണം. അല്ലാതെ ധനവാനായി പാകത വന്നവനായ മനുഷ്യൻ' എന്നായിരുന്നാൽ ധനവാനാകുന്നതു പാകത വരുന്നതിനു കാരണമാകുന്നു എന്നു അൎത്ഥംവരും.

ജ്ഞാപനം. ചില പരിഭാഷകളിൽ മൂലഭാഷയിലെ രീതിപ്രകാരം ആധേയവും ആധാരവും തമ്മിൽ ഇടവിട്ടു നിൽക്ക നടപ്പായിട്ടുണ്ടു എന്നാൽ അതു പൊരുൾ പിണങ്ങി തിരിയുന്നതിനു മിക്കപ്പോഴും ഇട വരുത്തുന്നതാകയാൽ വാചകത്തിന്റെ ആകൃതി മാറ്റീട്ടു എങ്കിലും ഇങ്ങനെയുള്ള പ്രയോഗങ്ങളെ ഒഴിപ്പാനുള്ളതാകുന്നു. എന്നാൽ നാമാധേയവും ഇടയിൽ കേറിനിൽക്കുന്ന നാമവും തമ്മിൽച്ചേരാത്തവണ്ണം ലിംഗഭേദവും സംഖ്യഭേദവും മറ്റും ഉണ്ടായിരുന്നാൽ പിണക്കത്തിന്നിടയില്ല: ദൃ-ന്തം; 'സുന്ദരിയായ ഭീമന്റെ മകൾ. കേഴ്‌വിപ്പട്ടവരായ ദശരഥന്റെ പുത്രന്മാർ 'എങ്കിലും ഈ പ്രയോഗം മലയാം ഭാഷയുടെ സ്വഭാവത്തിന്നു വിരോധമാകയാൽ ഇങ്ങനെ ഉള്ള പടുതികളിലും അതു കൊള്ളിപ്പാനുള്ളതല്ല.

൩൮൮. നാമങ്ങളുടെ വിഭക്തികളും വചനാധേയങ്ങളും നാമത്തോടു സംബന്ധപ്പട്ടു വരു [ 172 ]
൧൪൭

മ്പോൾ അവയുടെ പിന്നാലെ ഉള്ള ആയ അത്തെ, എന്നവ മുതലായിട്ടു ചില നാമാധേയങ്ങൾ ചേരും. ദൃ-ന്തം; 'ഗുണമുള്ള ശീലം രാജാവായ ദാവീദു, മുൻപിലത്തേ പുസ്തകം.

൩൮൯. ഉള്ള എന്നതു എല്ലാ വിഭക്തികളോടും ഒരു പോലെ ചേരുന്നതാകുന്നു: ദൃ-ന്തം; ദ്രവ്യമുള്ള മനുഷ്യൻ, രാജാവിനെ ഉള്ള ഭയം, ദുഷ്ടനോടുള്ള വഴക്കും, ഞങ്ങൾക്കുള്ള ആട്ടിൻകുട്ടി, കല്ലാലുള്ള ബിംബം; നാട്ടുപുറത്തിലുള്ള ജനങ്ങൾ' എന്നാൽ 'ആയ' എന്നതു പ്രഥമയോടും സപ്തമിയോടുമേ നടപ്പായിട്ടു ചേരുന്നുള്ളു: ദൃ-ന്തം; 'ഗുണവാനായ രാജാവു; അന്യദെശത്തെ ജനങ്ങൾ' പിന്നെയും പ്രഥമയുടെ പിന്നാലെ 'ഉള്ള' എന്നതു ഗുണവും ഗുണിയും തമ്മിലുള്ള സംബന്ധത്തേയും; 'ആയ' എന്നതു ഗുണികൾ തമ്മിലുള്ള സംബന്ധത്തേയും കാണിക്കുന്നു; എന്നാൽ ഗുണം അധികമായിട്ടു ശോഭിക്കുന്നതു ഗുണികൾ തമ്മിൽ 'ആയ' എന്നതു മുഖാന്തരം സംബന്ധിക്കുംപോൾ ആകുന്നു; എന്തെന്നാൽ 'ഗുണമുള്ള മനുഷ്യൻ' എന്ന ചില ഗുണങ്ങൾ ഉള്ളവനെ കുറിച്ചുപറയാം 'ഗുണവാനായ മനുഷ്യൻ' എന്നതിന്നു 'ഗുണം തികഞ്ഞവൻ എന്നു അൎത്ഥമാകുന്നു; അങ്ങനെ തന്നെ 'തെളിവുള്ള കാൎ‌യ്യം എന്നു അതിൽ ചില തെളിവുകൾ ഉണ്ടായിരുന്നാലും പറയാം; 'തെളിവായ കാൎ‌യ്യം എന്നു പറയെണമെങ്കിൽ കാൎ‌യ്യം മുഴുവനും തെളിവായിരിക്കെണം. സപ്തമിയോടു ചേരുംപോൾ ഉള്ള എന്നതു ആധാരത്തിന്റെ ഇരിപ്പടത്തെയും 'ആയ' എന്നതു ഏ എന്നു ചുരുങ്ങി ആധാരത്തിന്നു സ്ഥലത്തോടുള്ള സംബന്ധത്തെയും കാണിക്കുന്നു: ദൃ-ന്തം; 'ചീനത്തുള്ള ജനങ്ങൾ എന്നു ആ ദിക്കിൽ പാൎക്കുന്ന എല്ലാ ജാതിക്കാരെയും പറയാം, 'ചീനത്തെ ജനങ്ങൾ' എന്നു ആ ദിക്കിലെ ജാത്യ കുടികളായ ചീനന്മാരെ സംബന്ധിച്ചെ പറയാവു; പിന്നെയും 'ചീനത്തുള്ള ജനങ്ങൾ' എന്നു ആ സ്ഥലത്തു പാൎക്കുന്നവരെത്തന്നെ പറഞ്ഞുകൂടു; 'ചീനത്തെ ജനം എന്നു അവിടം വിട്ടു മറുദിക്കിൽപ്പോയിപ്പാൎക്കുന്നവരെയും പറയാം. 'അത്തേ' എന്നതു 'അതായ' എന്നതിന്റെ ചുരുക്കമെന്ന പോലെ തോന്നുന്നു, അതു ചേരുന്നതു സപ്തമിയുടെയും ലന്തങ്ങളുടെയും പിന്നാലെ ആകുന്നു: ദൃ-ന്തം; 'മുൻപിലത്തെച്ചുമടു ഇന്നലത്തെ മഴ; അപ്പോഴത്തെ പടുതി; അവൻ വന്നാലത്തെ ഉപകാരം; 'ആയ' എന്നതിന്റെ ചുരുക്കമായ ഏകാരത്തിന്റെയും പ്രതിഭാവ നാമാധേയത്തിന്റെ അന്തത്തിൽ വരുന്ന ആകാരത്തിന്റെയും പിന്നാലെ വരുന്ന ഹല്ലു ഖരങ്ങൾ മുതലായിട്ടുള്ളവ

[ 173 ]
൧൪൮

ആയിരുന്നാൽ ഇരട്ടിക്കും: ദൃ-ന്തം; 'കിണറ്റിലെപ്പന്നി: വീടാക്കടം.'

൩൯൦. പ്രയോഗത്തെ സംബന്ധിച്ചു നാമാധേയത്തിന്നു വിശേഷണമെന്നും, അതിന്റെ ആധാരത്തിന്നു വിശേഷ്യമെന്നും പേരായിരിക്കുന്നു; എന്നാൽ വിശേഷണം ആവശ്യവിശേഷണം അലങ്കാര വിശേഷണം, കാരണ വിശേഷണം എന്നിങ്ങനെ മൂന്നു തരമായിരിക്കുന്നു: ദൃ-ന്തം; 'അവിവേകികളായ മനുഷ്യൎക്കു അബദ്ധം വരും' എന്നതിൽ 'അവിവേകികളായ' എന്നുള്ള വിശേഷണം കൊണ്ടു വിശേഷ്യത്തിന്റെ അൎത്ഥം ഖണ്ഡിക്കപ്പട്ടില്ലെങ്കിൽ കാൎ‌യ്യം സത്യമായിരിക്കയില്ല. ആകയാൽ വിശേഷണം ആവശ്യമാകുന്നു; എന്നാൽ 'അറിവില്ലാത്ത മൃഗങ്ങൾ' എന്നതിൽ വിശേഷണം അലങ്കാരത്തിന്നു മാത്രമാകയാൽ അതുവിട്ടു പറഞ്ഞാലും പൊരുളൊക്കും പിന്നെയും 'മുക്തിയെത്തരുന്നവൻ ഭുക്തിയെയും തരും' എന്നതിൽ വിശേഷണം വിശേഷ്യത്തെക്കുറിൿച്ചു പറഞ്ഞിരിക്കുന്നതിന്റെ കാരണത്തെക്കാണിക്കുന്നു.

൩൯൧ ആധേയ വചനത്തിന്നു പകരം ആധേയ നാമത്തെ പ്രയോഗിച്ചാൽ പൊരുൾ ഒക്കുമെങ്കിലും ആധേയം സമാസ നാമത്തിന്റെ ഒരമിശകമായിരിക്കുന്നതല്ലാതെ വിശെഷ്യത്തിന്നു വിശേഷണമാകയില്ല: ദൃ-ന്തം; 'പഴനെല്ലു; പുതുവീഞ്ഞും, കുറുങ്കാടു, ദുഷ്ടമനുഷ്യർ', എന്നവെക്കു പല വകയുള്ളതില ഒരു വക നെല്ലു. വീഞ്ഞ, കാടു, മനുഷ്യൻ എന്നൎത്ഥമാകുന്നു, പഴയ നെല്ലും, പുതിയ വീഞ്ഞു, കുറിയകാടു, ദുഷ്ടനായ മനുഷ്യൻ എന്നു പറയും പോലെ വിശേഷണത്തെക്കാണിക്കുന്നില്ല.

[ 174 ]
൧൪൯

൩൯൨. നാമാധേയത്തിന്റെ പിൻപു ഒന്നിൽ അധികം നാമങ്ങൾ ഉണ്ടായിരുന്നാൽ ആധാരം മുൻപിലത്തേതു തനിച്ചോ എല്ലാം കൂടെ അടെച്ചോ എന്നു ഔചിത്യംകൊണ്ടു അറികേയുള്ളു: ദൃ-ന്തം; 'കൊച്ചീലെ ദിവാനും സായ്പും തമ്മിൽ ബഹു പക്ഷമായിരിക്കുന്നു', എന്നതിൽ 'കൊച്ചിയിലേ' എന്ന വിശേഷണം ദിവാനോടു മാത്രം ചേരുന്നു; എന്നാൽ ആലപ്പുഴെ ഇരിക്കുന്ന സായ്പും മദാമ്മയും കൊള്ളാകുന്നവരാകുന്നു.' എന്നതിൽ വിശേഷ്യം സായ്പും മദാമ്മയും കൂടെ ആകുന്നു; നിലഭേദമോ, ലിംഗഭേദമോ, സംഖ്യഭേദമോ ഉള്ള സവാച്യനാമങ്ങളെ നാമാധേയങ്ങളായിട്ടു പ്രയോഗിച്ചാൽ ഖണ്ഡിതം വരുന്നതാകുന്നു: ദൃ-ന്തം; 'സായ്പും കൊച്ചിയിലെ ദിവാനും, നല്ലവനായ യോസെപ്പും സഹോദരിയും; ആലപ്പുഴെ ഇരിക്കുന്നവരായ സായ്പും മദാമ്മയും'; സൎവനാമങ്ങളെ ആധേയമായിട്ടു പ്രയോഗിക്കുംപോഴും ഈ സംശയമുണ്ടു: ദൃ-ന്തം; 'ആ വള്ളക്കാരനും കൂടുകാരും' ചില വൈദ്യന്മാരുടം, ആശാന്മാരും; എന്നാൽ പിന്നാലേ വരുന്ന നാമത്തിന്നു എന്തെങ്കിലും ഒരു വിശേഷണം ഉണ്ടായിരുന്നാൽ മുൻപിലത്തെ വിശേഷണം അതിനോടു സംബന്ധിക്കയില്ല: ദൃ-ന്തം; 'ആ നല്ല യജമാനനും, അവന്റെ ബാല്യക്കാരനും.'

൩൯൩. ഉം എന്ന അവ്യയംകൊണ്ടു സംബന്ധിക്കപ്പട്ടിരിക്കുന്ന രണ്ടാധേയങ്ങൾക്കു ഒരു മൊഴി തന്നെ ആധാരമായിട്ടു ബഹു സംഖ്യയിൽ വരുമ്പോൾ ആധേയങ്ങൾ സംബന്ധി [ 175 ]
൧൫൦

ക്കുന്നതു ആധാരത്തിൽപ്പട്ടപൊരുളുകളോടു അടെച്ചോ വെവ്വേറെയൊ എന്നും ഔചിത്യം കൊണ്ടുതന്നേ അറിയണം: ദൃ-ന്തം; 'നല്ലതും വലിയതുമായ കാൎ‌യ്യങ്ങൾ' എന്നതിന്നു 'നന്മയും വലിപ്പവും ഒരു പോലെ സംബന്ധിക്കുന്ന കാൎ‌യ്യങ്ങൾ' എന്നും, 'നല്ല കാൎ‌യ്യങ്ങളും വലിയ കാൎ‌യ്യങ്ങളും' എന്നും പൊരുൾ വരും. എന്നാൽ വിശേഷണങ്ങൾ തമ്മിൽ സ്വഭാവേന ചേരാത്തതായിരുന്നാൽ ആധാരത്തിൽപ്പട്ട പൊരുളുകളെ വെവ്വേറായിത്തിരിച്ചെടുക്ക തന്നെ വേണം: ദൃ-ന്തം; 'കൈച്ചും, എരിച്ചും, പുളിച്ചും, ഉള്ള വസ്തുക്കൾ.'

നാലാം സൎഗ്ഗം - വചനീയ നാമങ്ങൾ.

തിരുത്തുക

൩൯൪. വചനത്തിൽനിന്നു വരുന്ന നാമങ്ങൾ വചനീയനാമങ്ങൾ എന്നു പേൎപടുന്നു. അവ വാച്യനാമം എന്നും സവാച്യനാമങ്ങൾ എന്നും വചനോത്ഭവ നാമങ്ങൾ എന്നും ഇങ്ങനെ മൂന്നു വകയായിരിക്കുന്നു. അവയിൽ വാച്യനാമത്തിന്നും സവാച്യനാമങ്ങൾക്കും മറ്റുള്ള നാമങ്ങളെപ്പോലെ വിഭക്തി രൂപങ്ങൾ ഉള്ളതു കൂടാതെ ക്രിയകൾക്കുള്ള സംബന്ധങ്ങൾ ചേരുന്നതു ആകുന്നു.

൩൯൫. വാച്യനാമം ഉണ്ടാകുന്നതിന്റെ വിവരം ൩൧-൩൦൬ ലക്കങ്ങളിൽ പറഞ്ഞിട്ടുണ്ടു. അതിന്നു പ്രഥമ, ദ്വതീയ, പഞ്ചമി മുതലായ വിഭക്തികൾ ഉണ്ടാകും ദൃ-ന്തം; അവൻ പറ [ 176 ]
൧൫൧

കയാകുന്നു എന്നതിൽ 'അവൻ' എന്നതു കൎത്താവും, 'പറക' എന്നതു വാച്യവും ആയിരിക്കുന്നു. 'അവൾ എഴുതുകയും വായിക്കയും ചെയ്തു' എന്നതിൽ 'അവൾ' എന്നതു 'ചെയ്തു' എന്നതിന്റെ കൎത്താവും 'എഴുതുകയും വായിക്കയും എന്നവ അതിന്റെ കൎമ്മങ്ങളും ആകുന്നു. 'നീ വരായ്കയാൽ ഞാൻ പോയില്ല' എന്നതിൽ 'നീ' എന്നതു 'വരായ്ക' എന്നതിന്റെ കൎത്താവാകുന്നു. അതു പഞ്ചമിയിൽ ആകയാൽ വരാഞ്ഞതിനുള്ള കാരണത്തെക്കാണിക്കുന്നു. വീണു 'അവൻ നടക്കയിൽ എന്നതിന്നു നടക്കുമ്പോൾ വീണു എന്നൎത്ഥമാകുന്നു, (൨൧൪) ചിലപ്പോൾ മറ്റുള്ള വിഭക്തി രൂപങ്ങളും വരും: ദൃ-ന്തം; അനുതപിക്കയെക്കുറിച്ചു ഉദാരത അരുതു; വാങ്ങിക്ക കൊടുക്കയോടു ശരിയല്ല; പറകകൊണ്ടു ചെയ്കയുടെ ഗുണം അറിയത്തില്ല.'

ജ്ഞാപനം. വാച്യനാമത്തോടു രൂപത്തിൽ ഒക്കുന്ന ചില വചനോത്ഭവ നാമങ്ങൾ ഉണ്ടു; അവെക്കു വാച്യനാമത്തിന്റെ ലക്ഷണമില്ല അവ മറ്റു സാധാരണ നാമങ്ങളെപ്പോലെ അന്ന്വയിക്കപ്പടുന്നു: ദൃ-ന്തം; 'രോഗി തന്റെ കിടക്കയെ (കട്ടിലിനെ) എടുത്തുംകൊണ്ടു നടന്നു.'

൩൯൬. സവാച്യനാമങ്ങൾ നാമാധേയങ്ങളോടു 'വൻ' എന്നതു ചേരുന്നതിനാൽ ഉണ്ടാകുന്നു: ദൃ-ന്തം; 'നടന്നു-നടന്നവൻ, നടക്കാഞ്ഞ-നടക്കാഞ്ഞവൻ; നടക്കുന്ന-നടക്കുന്നവൻ-നടക്കാത്ത-നടക്കാത്തവൻ. ഭവിഷ്യകാല സവാച്യ നാമത്തിന്നു നന്തത്തിന്റെ 'വാൽ' എന്നതിനെ 'വവൻ' എന്നും 'പ്പാൻ' എന്ന [ 177 ]
൧൫൨

തിനെ 'പ്പവൻ' എന്നും മാറ്റുന്നതിനാൽ ഉണ്ടാകുന്നു; ദൃ-ന്തം; 'വരുവാൻ=വരുവവൻ; കേൾപ്പാൻ-കേൾപ്പവൻ; ഇവെക്കു ശേഷം നാമങ്ങളെപ്പോലെ ലിംഗഭേദങ്ങളും സംഖ്യവ്യത്യാസങ്ങളും വിഭക്തിരൂപങ്ങളും ഉണ്ടു: ദൃ-ന്തം; 'നടന്നവൻ=നടന്നവൾ; നടന്നതു-നടന്നവർ-നടന്നവ-നടന്നവനെ-നടന്നവളോടു-നടന്നതിന്നു' പിന്നയും 'അവൻ, അവൾ, അവർ' എന്നവ 'ഓൽ-ഓൾ-ഓർ' എന്നും ചുരുങ്ങുകനടപ്പുണ്ടു: ദൃ-ന്തം; 'കണ്ടവൻ-കണ്ടോൻ-കേൾപ്പവൾ-കേൾപ്പോൾ, വലിയവർ, വലിയോർ' എന്നാൽ ഉപതു എന്നതു ചിലപ്പോൾ അത്തു എന്നു ചുരുങ്ങും: ദൃ-ന്തം; 'വരുവതു-വരുത്തു; കേൾക്കുവതു-കേൾക്കത്തു'

൩൯൭. സവാച്യനാമങ്ങൾക്കു മറ്റുള്ള നാമങ്ങളെപ്പോലെ വിഭക്തി രൂപങ്ങൾ ഉള്ളതു കൂടാതെ അവയുടെ മൂലവചനങ്ങളെപ്പോലുള്ള അന്ന്വയങ്ങളും ഉണ്ടു: ദൃ-ന്തം; 'എന്നെത്തല്ലിയവൻ, രാജാവിനോടു മത്സരിച്ചവർ' നാമാധേയങ്ങളെപ്പോലെ കൎത്താവു, കൎമ്മം, കാരണം മുതലായിട്ടു പലതര സംബന്ധത്തിലും അവ അന്ന്വയിക്കപ്പടും: ദൃ-ന്തം; പോകുന്നവൻ (ഗമനം ചെയ്യുന്ന ക്രിയാകൎത്താവു') തിന്നതു-തിന്നപ്പട്ട വസ്തു' (പറഞ്ഞതു) പറച്ചിലിന്റെ കാൎ‌യ്യം, സവാച്യ നാമങ്ങളുടെ കാലം നിരാധാരമായിട്ടും പരാധാരമായിട്ടും വരും: ദൃ-ന്തം; ആലുവായ്ക്കു പോയവനെ ഞാനറിയും, തിരുവല്ലായ്ക്കു പോകുന്നവരൊക്കയും അവന്നു ഒരു ചക്ക്രം വീടും കൊടുത്തു. [ 178 ]
൧൫൩

ജ്ഞാപനം. സവാച്യനാമങ്ങൾ നാമാധേയങ്ങളോടു 'അവൻ' എന്ന സൎവനാമം ചേൎന്നുണ്ടാകുന്നവയാകുന്നു എന്നു ഒരു പക്ഷം ചിലൎക്കുണ്ടു എങ്കിലും സൂക്ഷ്മം വിചാരിക്കുമ്പോൾ അവ വൎഗ്ഗ നാമങ്ങൾ തന്നെ ആകുന്നു എന്ന കാണുന്നതിനിട വരും. എന്തെന്നാൽ അവ വചനത്തോടു സംബന്ധമുള്ള ഏതുപൊരുളിന്നും കൊള്ളുന്നു. മറ്റവ നിശ്ചയകരങ്ങളാകയാൽ ആവൎത്തിച്ചു പറയുന്ന പ്രത്യേക പൊരുളുകളോടു ചേരുന്നതിനെ ഇടയുള്ളു. പിന്നയും നാമാധേയവും നിശ്ചയകരവും തമ്മിൽ സന്ധിമുറെക്ക ഒന്നിക്കുമ്പോൾ ഇടയിൽ യകാരം വരുന്നതാകായാൽ 'നടന്നയവൻ-നടന്നയവൾ' എന്നിങ്ങനെ വരുന്നതല്ലാതെ 'നടന്നവൻ നടന്നവൾ' എന്നു വരുന്നതിനിടയില്ല. ഇതു കൂടാതെയും ംരം വക നാമങ്ങൾ നിശ്ചയകരങ്ങൾ ചേൎന്നുണ്ടാകുന്നവയായിരുന്നാൽ, അവെക്കു മുൻപിൻ നിശ്ചയകരങ്ങളാകുന്ന അ, ഇ, എന്നവ ചേരുന്നതിനിടയില്ല. എന്നാൽ ഇവയോടു മേൽപ്പറഞ്ഞ അക്ഷരങ്ങൾ ചേൎന്നു വരിക നടപ്പാകുന്നു: ദൃ-ന്തം; 'അപ്പോകുന്നവൻ' ഈ മൂക്കുപോയവൻ; എന്നാൽ 'ഞാൻ ഒരു പുസ്തകം വാങ്ങിച്ചതു പുത്തനാകുന്നു' എന്നുള്ളതിൽ 'വാങ്ങിച്ചതു' എന്നുള്ള പദം സവാച്യമല്ല; വാങ്ങിച്ചു അതു എന്നവയുടെ ഒന്നിപ്പാകുന്നു. അങ്ങനെ തന്നെ 'ഇനിക്കൊരു ഭൃത്യനുണ്ടായിരുന്നവൻ ഭോഷനാകുന്നു' എന്നതു 'ഇനിക്കൊരു ഭൃത്യനുണ്ടായിരുന്നു അവൻ ഭോഷനാകുന്നു' എന്നവയെ കൂട്ടിപ്പറയുന്നതല്ലാതെ മറ്റൊന്നുമല്ല.

൩൯൮. സവാച്യനിലിംഗം വാച്യനാമത്തിന്നായിട്ടു പ്രയോഗിക്കപ്പടുന്നുണ്ടു: ദൃ-ന്തം; 'അവൻ പറഞ്ഞതുകൊണ്ടു' എന്നതിന്നു 'അവൻ പറകകൊണ്ടു' എന്നുതന്നേ അൎത്ഥമാകുന്നു; എന്നാൽ അതു ക്രിയെക്കും പൊരുളിന്നും ഒരുപോലെ കൊള്ളുന്നതാകയാൽ ചിലപ്പോൾ വാക്യത്തിന്റെ അൎത്ഥം സംശയമായിരിക്കും: ദൃ-ന്തം; 'അവൻ പറയുന്നതിൽ നല്ലസാരമുണ്ടു' എന്നതിന്നു അവന്റെ പറച്ചിലിൽ നല്ല സാരമുണ്ടെന്നും അവൻ പറയുന്ന സംഗതിയിൽ നല്ല സാരമുണ്ടെന്നും രണ്ടു വിധേനയും പൊരുളാകും സവാച്യനാമങ്ങളുടെ നിൎല്ലിംഗം, ലിംഗ സംഖ്യഭേദങ്ങളെക്കാണിച്ചിട്ടു ആവ [ 179 ]
൧൫൪

ശ്യമില്ലാത്ത പടുതികളിൽ ഏതുലിംഗത്തിന്നും സംഖ്യയ്ക്കും കൊള്ളുന്നതായിട്ടു പ്രയോഗിക്കപ്പടും: ദൃ-ന്തം; രാമായണം എഴുതിയതു , വാന്മീകി ആകുന്നു എന്നു പറയുമ്പോൾ രാമായണം ഒരാൾ എഴുതീട്ടുണ്ടന്നു മാത്രം കേഴ്വിക്കാരൻ മുൻപേ തന്നെ അറിഞ്ഞിരിക്കുന്നു എന്ന ഭാവം, എന്നാൽ രാമായണം എഴുതിയവൻ വാന്മീകി ആകുന്നു എന്നു, ഒരാൾ രാമായണം എഴുതീട്ടുണ്ടു എന്നു തന്നെ അല്ല എഴുതിയതു ഒരു പുരുഷനാകുന്നു എന്നും കൂടെ കേഴ്വിക്കാരൻ അറിഞ്ഞിരിക്കുമ്പോഴേ പറയാവൂ.

൩൯൯. പുരുഷാൎത്ഥങ്ങളോടു കൂടി ചില വചനങ്ങൾ കവിതയിലും പഴയ വാചകങ്ങളിലും വരുന്നുണ്ടു: ദൃ-ന്തം; 'വന്നെൻ (ഞാൻ വന്നു); വന്നാൽ (അവൻ വന്നു); വന്നെൾ (അവൾ വന്നു); വന്നാർ (അവരുവന്നു); വരുന്നേൻ (ഞാൻ വരുന്നു); വരുവേൻ ('ഞാൻ വരും'.)

൪൦൦. വചനോത്ഭവ നാമങ്ങൾ ധാതുവചനങ്ങളിൽനിന്നു ഉണ്ടാകുന്ന നാമങ്ങൾ ആകുന്നു. എന്നാൽ അവെക്കു വചനത്തിന്റെ ലക്ഷണങ്ങൾ ഒന്നുമില്ല; നാമങ്ങൾക്കുള്ള രൂപഭേദങ്ങളും അന്ന്വയങ്ങളും മാത്രമെയുള്ളു.

൪൦൧. വചനത്തിന്റെ ധാതുക്കളിൽ പലതും നാമങ്ങളായിട്ടു യാതൊരു മാറ്റവും കൂടാതെ വരും: ദൃ-ന്തം; 'അടി, തടി, നട, ഉരുൾ, പടൽ, മലർ, തല്ലു, ചൊല്ലു.'

ജ്ഞാപനം. (൧) ധാതിവിന്റെ എകാരം ൮൫ാം ലക്ക പ്രകാരം അകാരമാകും: ദൃ-ന്തം; തറെ-തറ, മറെ-മറ.'

(൨) വാച്യനാമം കകാരത്തിലായും ധാതു അൎദ്ധാച്ചിൽ അവസാനിച്ചുംമുൻപിൽ ഒരു ഹ്രസ്വാക്ഷരം മാത്രം ഉണ്ടായും വരുന്ന [ 180 ]
൧൫൫

ധാതുക്കളിലെ ഹ്രസ്വം ദീൎഘമാകും: ദൃ-ന്തം; 'പാടുക-പടു',' പെറുക-പെറു, തൊടുക-തൊടു, നടുക-നടു, പോരുക-പൊരു,' അന്ത്യാക്ഷരം ണ്ണു, ന്നു, ല്ലു, ള്ളു, എന്ന ഇരട്ടയക്ഷരങ്ങളിൽ ഒന്നായിരുന്നാൽ അതു ഒറ്റയായിട്ടു മാറും: ദൃ-ന്തം; ഉണ്ണുക-ഊണ, തിന്നുക-തീന, ചെല്ലുക-ചെല, കൊള്ളുക-കൊളു.' എന്നാൽ ചിലപ്പോൾ ധാതുവിന്നു യാതൊരു മാറ്റവും കൂടാതെ നാമമായിട്ടു വരികയും ഉണ്ടു: ദൃ-ന്തം; 'ചൊല്ലുക-ചൊല്ലു, തല്ലുക-തല്ലു, നുള്ളുക-നുള്ളു'.

൪൦൨. അജന്തധാതുക്കളിൽ പലതിന്നും ച്ചിൽ എന്നതും വു എന്നതും ധാതുവിനോടു ചേൎന്നു ചില നാമങ്ങൾ ഉണ്ടാകും: ദൃ-ന്തം; മുറി-മുറിച്ചിൽ-മുറിവു, ഇടി-ഇടിച്ചിൽ-ഇടിവു, പറെ-പറെച്ചിൽ, അറി-അറിവു.

൪൦൩. വാച്യനാമത്തിൽ ക്കുക എന്നതു ചേരുന്ന ധാതുക്കൾക്കു പ്പു എന്നതു ചേൎന്നു ചില നാമങ്ങൾ ഉണ്ടാകും: ദൃ-ന്തം; 'നടക്കുക-നടപ്പു, അറെക്കുക-അറെപ്പു, തടിക്കുക-തടിപ്പു, ഉടുക്കുക-ഉടുപ്പു, നോല്ക്കുക-നോല്പു, തീൎക്കുക-തീൎപ്പു, വാൎക്കുക-വാൎപ്പു, മൂക്കുക-മൂപ്പു'

൪൦൪. ധാതുവിന്റെ അന്തത്തിൽ അൎദ്ധാച്ചോടു കൂടി വരുന്ന ഹല്ലിന്നു പകരം വൎഗ്ഗത്തിലേ ഖരം ഇരട്ടിച്ചു വരുന്നതിനാൽ ചില നാമങ്ങൾ ഉണ്ടാകും: ദൃ-ന്തം; 'പോകുക-പോക്കു, ഉണ്ണുക-ഊട്ടു, എഴുതുക-എഴുത്തു, ഇരിളുക-ഇരിട്ടു, ഓടുക-ഓട്ടം, ചാടുക-ചാട്ടം, മാറുക-മാറ്റം, പഴകുക-പഴക്കം, അനങ്ങുക-അനക്കം, പൊങ്ങുക-പൊക്കം, നീങ്ങുക-നീക്കം.'

൪൦൫. വാച്യനാമത്തിൽ കകാരമുള്ള ധാതുക്കളിൽ പലതിന്നും അൽ എന്നതു ചേൎന്നു ചി [ 181 ]
൧൫൬

ല നാമങ്ങൾ ഉണ്ടാകും: ദൃ-ന്തം; 'വാടുക-വാടൽ, പാടുക-പാടൽ, വാരുക-വാരൽ, തള്ളുക-തള്ളൽ.

൪൦൬. ധാതുക്കളിൽനിന്നു അ, അം, വി, തി, ച്ച, മ എന്നവ മുതലായിട്ടു ചില പ്രത്യയങ്ങൾ ധാതുവിനോടു ചേൎന്നു പല തര നാമങ്ങളും ഉണ്ടാകും: ദൃ-ന്തം; 'തടുക്കുക-തട, ഉടുക്കുക-ഉട, കൊടുക്കുക-കുട, കൊല്ലുക-കുല; നീളുക-നീളം, അകലുക-അകലം, മറക്കുക-മറവി, കേൾക്കുക-കേൾവി, തോല്ക്കുക-തോലി, കെടുക്കുക-കെടുതി, അറുക-അറുതി, പൊറുക്കുക-പൊറുതി, പടുക-പടുതി; താക്കു-താഴ്ച, വീഴുക-വീഴ്ച, വളെരുക-വളെൎച്ച, കാണുക-കാഴ്ച, ഉരുളുക-ഉരുൾച്ച, അകലുക-അകല്ച്ച; കുളിരുക-കുളിൎമ്മ, താഴുക-താഴ്മ, ആടുക-ആടുതൽ, കെടുക-കെടുതൽ, ചുമക്കു-ചുമതല, പറക്കുക-പറവ, നോക്കുക-നോട്ടം.

൪൦൭. പ്രതിഭാവ വാച്യനാമത്തിന്റെ അന്തത്തിലേ കാരം കാരമായിട്ടു മാറി ചിലപ്രതിഭാവ നാമങ്ങൾ ഉണ്ടാകും: ദൃ-ന്തം; 'വരായ്ക-വരായ്മ, നടക്കായ്ക-നടക്കായ്മ,' യ്ക, യ്മ എന്നവയേ ഴ്ക, ഴ്മ, എന്നാക്കി 'വരാഴ്ക-വരാഴ്മ' എന്നിങ്ങനെ പറയുന്നതു അവശബ്ദമാകുന്നു.

൪൦൮. ധാതുക്കളും വചനാധേയങ്ങളും ആധേയമായിനിന്നു ചില നാമങ്ങൾ ഉണ്ടാകും: ദൃ-ന്തം; ഉടുപുടവ, കെടുകാൎ‌യ്യം, നടുതല, പടുകാലം, നീക്കുപോക്കു, ഓടിവരവു, ചാടിനടപ്പു, കൂടപ്പോക്കു, വളരെപ്പറച്ചിൽ, എങ്കിൽശ്ശബ്ദം.' [ 182 ]
൧൫൭

൪൦൯. സംസ്കൃത ധാതുക്കളിൽനിന്നു അനേകം നാമങ്ങൾ ഉണ്ടാകുന്നുണ്ടു: ദൃ-ന്തം; കൃ എന്ന ധാതുവിൽനിന്നു' കൃതം കൃതി കൃത്യം, 'ക്രിയ' കരൻ, കരം, കരണൻ-കരണം, കൎണ്ണൻ, കൎത്താവു, കൎത്ത്രി-കൎത്തൃത്വം, കൎത്തവ്യം, കൎമ്മം-കൎമ്മണി, കൎമ്മി, കാരൻ-കാരണി, കാരിക-കാൎ‌യ്യം.' എന്നവ മുതലായിട്ടു മലയാഴ്മയിൽ നടപ്പുള്ള മൊഴികൾ കൂടാതെ അനേകം തദ്ധിതങ്ങളും സമാസങ്ങളും വരുന്നുണ്ടു.

അഞ്ചാം സൎഗ്ഗം - സഹായ വചനങ്ങൾ

തിരുത്തുക

൪൧൦. വചനമായതു ഒറ്റ മൊഴിയിൽ പല സംഗതികളെ ഉൾപടുത്തുന്നതാകയാൽ ആ സംഗതികളിൽ ഓരോന്നിനേ ആവശ്യം പോലെ താല്പൎ‌യ്യമായിട്ടു കാണിക്കുന്നതിന്നും വചനത്തോടു സംബന്ധമുള്ള മറ്റു ചില കാർയ്യങ്ങളെ കൂടെ വരുത്തിപ്പറയുന്നതിന്നുമായിട്ട് പ്രധാന ഏതാനും വചനങ്ങളെ ചേൎത്തു പറകയുണ്ടു. ആ വചനങ്ങൾക്കു സഹായവചനങ്ങൾ എന്നു പേരായിരിക്കുന്നു. ആയവ വചനത്തിന്റെ ഭാവത്തെയും സ്വഭാവത്തെയും വിശേഷപ്പടുത്തുന്നതായിട്ടു രണ്ടു തരമായിരിക്കുന്നു. ഭാവ വ്യത്ത്യാസത്തെക്കാണിക്കുന്നവ ആകുന്നു, ഉണ്ടു, ഇരിക്ക, ആക, എങ്കുക, വെണ്ടുക, കഴിക, കൂടുക, മേലുക, വഹിക്ക എന്നവയും മറ്റും ആകുന്നു.

൪൧൧. 'ആകുന്നു എന്നതു ശുദ്ധവചനമാകയാൽ മറ്റു വചനങ്ങളോടു സംബന്ധിച്ചു മാത്രം വചനിക്കുന്നതാകുന്നു. അതിന്റെ പ്രതിഭാവം 'അല്ലാ' എന്നാകുന്നു: ദൃ-ന്തം; 'മനുഷ്യൻ ആകുന്നു' എന്നും 'മൃഗം അല്ലാ' എന്നും പറഞ്ഞാൽ അൎത്ഥം ഇല്ല. മനുഷ്യൻ പാപി ആകുന്നു' എന്നും 'മൃഗം ബോധമുള്ളതല്ല [ 183 ]
൧൫൮

എന്നും പറയെണം. 'ഉണ്ടു, ഇരിക്ക' എന്നവ സവാച്യവചനങ്ങളായിരിക്കയാൽ തനിച്ചു വചനിക്കാകുന്നവയാകുന്നു: ദൃ-ന്തം; 'ദൈവം ഉണ്ടു.' പൂൎവ്വ ജന്മം ഇല്ല.' 'ഇരിക്ക' എന്നതു പ്രത്യേകം ഒരു ഭാവത്തെക്കാണിക്കുന്നതാകുന്നു എങ്കിലും അതിന്നു 'ഉണ്ടു' എന്നതു ഉള്ള ഭാവത്തെ സാരാംശം ആയിട്ടും കാലഭേദത്തെയും മറ്റും സാമാന്യമായിട്ടും കാണിക്കുന്നു. 'ഇരിക്ക' എന്നതു കാലഭേദത്തെ താല്പൎ‌യ്യ സംഗതിയായിട്ടു കാണിക്കയും പദാൎത്ഥത്തിൽനിന്നു ഒരു സാദ്ധ്യമുണ്ടെന്നു ഓൎമ്മപ്പടുത്തുകയും ചെയ്യുന്നു: ദൃ-ന്തം; 'അവന്റെ കൈയിൽ ഒരു നല്ല മരുന്നുണ്ടു' എന്നു പറഞ്ഞാൽ ഒരു വിവരം അറിയിക മാത്രം ചെയ്യുന്നു. 'അവന്റെ കൈയിൽ ഒരു നല്ല മരുന്നിരിക്കുന്നു' എന്നു പറഞ്ഞാൽ ആ മരുന്നുകൊണ്ടു ഉപകാരം വരുത്തിക്കൊള്ളാമെന്നും മറ്റും ചില ഉള്ളൎത്ഥങ്ങളുണ്ടു. പിന്നയും 'ഇരിക്ക' എന്നതിനെ പ്രയോഗിക്കുന്നതു കണ്ടറിഞ്ഞതു പോലെ പറയുംപോൾ ആകുന്നു. ഉണ്ടു എന്നു വല്ല വിധേനയും അറിഞ്ഞ സംഗതിയെക്കുറിച്ചും പറയാം: ദൃ-ന്തം; 'അവിടെ ഒരു പുസ്തകം ഇരിക്കുന്നു: ഇനിക്കൊരു പെട്ടകമുണ്ടു.'

൪൧൨. 'ഉണ്ടു ഇരിക്ക' എന്നവയുടെ സവാച്യനാമങ്ങൾ ആകുന്ന 'ഉള്ളതും ഇരിക്കുന്നതു' എന്നവ ഉണ്മാനമായിരുന്നും കൊണ്ടു അവയുടെ സ്ഥാനത്തു 'ആകുന്നു' എന്നതു വരികയുണ്ടു: ദൃ-ന്തം; 'അവൻ അവിടെ ഉണ്ടു, എന്നതു ഉണ്ടോ ഇല്ലയൊ എന്നുള്ള സംശയത്തെ മാത്രം നീക്കുന്നു. 'അവൻ അവിടെ ആകുന്നു' എന്നതു അവൻ ഇരിക്കുന്നതു അവിടെ ആകുന്നു എന്നതിനു പകരമാകയാൽ അവൻ ഒരിടത്തുണ്ടെന്നുള്ള നിശ്ചയം മുൻപെ തന്നെ മനസ്സിലിരിക്കെ എവിടെ എന്നുള്ള സംശയം മാത്രം തീൎക്കുന്നതാകുന്നു. ക്രിസ്ത്യാനികൾക്കു ഒരു വിശ്വാസം ഉണ്ടു' എന്നു പറഞ്ഞാൽ അവൎക്കുള്ളതിനെ വചനിക്കുന്നു. 'ക്രിസ്ത്യാനികൾക്കു [ഉള്ളതു] ഒരു വിശ്വാസമാകുന്നു' എന്നതിൽ അവൎക്കു പലതില്ല എന്നു നിശ്ചയപ്പടുത്തുന്നു.' ഇല്ല, അല്ല, എന്നവ 'ഉണ്ടു' 'ആകുന്നു' എന്നവയുടെ പ്രതിഭാവങ്ങളാകയാൽ മേച്ചൊല്ലിയ വ്യത്യാസം അവയിലും അടങ്ങിയിരിക്കുന്നു: ദൃ-ന്തം; 'അവൻ അവിടെ ഇല്ല' എന്നു പറഞ്ഞാൽ ഉണ്ടെന്നുള്ള സംശയത്തെ മാത്രം നീക്കുന്നു. 'അവൻ അവിടെ അല്ല' എന്നുള്ളതു അവൻ ഇരിക്കുന്നതു അവിടെ അല്ല' എന്നതിന്നു പകരമാകയാൽ മറ്റൊരു സ്ഥലത്തുണ്ടെന്നു ഭാവിക്കുന്നു. പിന്നയും 'ആ മുണ്ടിന്നു നാലു ചക്രം വിലയില്ല' എന്നതിന്നു അതിൽ കുറവുണ്ടെന്നൎത്ഥമാകും. 'അതിന്നു നാലു ചക്രം വിലയല്ല' എന്നു പറഞ്ഞാൽ അതിൽ ഏറക്കുറയുണ്ടെന്നോ അധികമുണ്ടെന്നോ പൊരുളാകും. 'ജനങ്ങൾക്കു ഒരു രാജാവു ഇല്ല' എന്ന വചനം അവരുടെ അരാ [ 184 ]
൧൫൯

ജകത്തെ കുറിക്കുന്നു 'അവൎക്കു ഒരു രാജാവു അല്ല' എന്നു അവൎക്കു പല രാജാക്കന്മാരുണ്ടെന്നു അറിയിക്കുന്നു.

൪൧൩. ആകുന്നു എന്നതിന്റെ ഭൂതം 'ആയിരുന്നു' എന്നും ഭവിഷ്യം 'ആയിവരും' എന്നുമാകുന്നു. 'ആയിരിക്കും' എന്നതു സന്ദേഹഭാവത്തിന്നു മാത്രം പ്രയോഗിക്കപ്പടുന്നു. 'ആയി' 'ആകും' എന്നവ ആകുക എന്നതു സംഭവ വചനമാകുമ്പോഴേ വരു. 'അല്ല' എന്നതിന്റെ ഭൂതം 'അല്ലാഞ്ഞ' 'അല്ലായിരുന്നു' എന്നും ഭവിഷ്യം 'അല്ലായിരിക്കും' എന്നും ആകുന്നു. പിന്നെയും 'ആകുന്നു, അല്ല' എന്നവ ക്രിയയുടെ ഗുണത്തെ താല്പൎ‌യ്യപ്പടുത്തിക്കാണിക്കുന്നതിന്നു വാച്യനാമത്തോടു ചേൎന്നുവരും: ദൃ-ന്തം; 'ഞാൻ എഴുതുകയാകുന്നു; വായിക്കയല്ല.' ഭൂതവും ഭവിഷ്യവും ത്രികാലങ്ങലോടു സംബന്ധിച്ചും വരും: ദൃ-ന്തം; വന്നായിരുന്നു, വരുന്നായിരിക്കും, വരുമായിരുന്നു, വരുന്നില്ലായിരിക്കും. ത്രികാലങ്ങളിൽ ഏതെങ്കിലും തനിച്ചു പ്രയോഗിക്കപ്പടുംപോൾ ക്രിയയുടെ സംഭവത്തെക്കുറിച്ചു പറച്ചില്ക്കാരന്റെ തൽക്കാല വിചാരത്തെക്കാണിക്കും. അതിനോടു 'ആയിരുന്നു' എന്നു ചേരുമ്പോൾ അവന്റെ വിചാരം കഴിഞ്ഞതായിരുന്നു എന്നും 'ആയിരിക്കും' എന്നു കൂടുമ്പോൾ അവന്റെ വിചാരം വരുവാനിരിക്കുന്നേയുള്ളു എന്നും കാണിക്കുന്നു: ദൃ-ന്തം; 'അവൻ വരും' എന്നു പറഞ്ഞാൽ അവൻ വരും എന്നു ഞാൻ വിചാരിക്കുന്നു എന്നും 'അവൻ വരുമായിരുന്നു' എന്നതിന്നു അവൻ വരുമെന്നു [ 185 ]
൧൬൦

ഞാൻ വിചാരിച്ചു എന്നും 'അവൻ വരുമായിരിക്കും' എന്നുള്ളതിന്നു അവൻ വരും എന്നു ഞാൻ വിചാരിക്കുമെന്നും അൎത്ഥമാകും. 'ആയിരുന്നു' എന്നതു വചനിപ്പിന്റെ ശക്തിയെ കുറെക്കുന്നതിന്നും 'ആയിരിക്കും' എന്നതു കാൎ‌യ്യത്തിന്റെ സംശയത്തെക്കാണിക്കുന്നതിന്നും ആയിട്ടു പ്രധാന വചനത്തോടു ചേരും.

൪൧൪. വാച്യനാമത്തോടു 'ആകുന്നു' എന്നു കൂടുന്നതു വചനകൎത്താവിന്നു ഏതാണ്ടൊരു ക്രിയ ഉണ്ടെന്നറിഞ്ഞിരിക്കയും ആയതു ഇന്നതെന്നു മാത്രം അറിവാൻ ആവശ്യമായിരിക്കയും ചെയ്യുംപോൾ ആകുന്നു. എന്തെന്നാൽ ഇങ്ങനെയുള്ള പ്രയോഗത്തിലേ സാക്ഷാൽ കൎത്താവു 'ചെയ്തതു ചെയ്യുന്നതു ചെയ്വതു എന്നവയിലൊന്നാകുന്നു. മുഴുവനാക്കിപ്പറയുമ്പോൾ ഞാൻ ചെയ്തതു എഴുതുകയായിരുന്നു എന്നും ഞാൻ ചെയ്യുന്നതു വായിക്കയാകുന്നു എന്നും ഇങ്ങനെ വരും. ഈ സമാസരൂപത്തിന്റെ സാദ്ധ്യം വാച്യത്തെത്താല്പൎ‌യ്യ സംഗതിയായിട്ടു കാണിക്കുന്നതാകയാൽ അതു ആധാര മൊഴിയായിട്ടല്ലാതെ ആധേയ പദമായിട്ടു വരുന്നതല്ല: ദൃ-ന്തം: അവൻ എഴുതിക്കൊണ്ടിരുന്നപ്പോൾ ഞാൻ വായിക്കയായിരുന്നു എന്നല്ലാതെ അവൻ എഴുതുകയായിരുന്നപ്പോൾ ഞാൻ വായിച്ചുകൊണ്ടിരുന്നു എന്നു വരികയില്ല.

൪൧൫. 'ഉണ്ടു' എന്നതു 'ഉള്ളുക' എന്നൊരു പഴയ വചനത്തിന്റെ ഭൂതമാകയാൽ 'പ്രവേശിച്ചു' എന്നൎത്ഥവും പ്രവേശിച്ചിട്ടു പുറത്തിറങ്ങി എന്നു പറയായ്കയാൽ 'ഇരിക്കുന്നു' എന്ന വൎത്തമാന കാലത്തിന്റെ ഭാവവും വരുന്നു. ഭൂതകാലത്തിന്നു 'ഉണ്ടായിരുന്നു' എന്നും ഭവിഷ്യത്തിന്നു 'ഉണ്ടായിരിക്കും' എന്നും ആകും. പ്രതിഭാവം 'ഇല്ല' എന്നും ഭൂതത്തിൽ ഇല്ലാഞ്ഞു, ഇല്ലായിരുന്നു' എന്നും ഭവിഷത്തിൽ 'ഇല്ലായിരിക്കും' എന്നും ആകുന്നു. ഇവ ജ്ഞാപകത്തിൽ വൎത്തമാന കാലത്തോടും വചനാധേ [ 186 ]
൧൬൧

യങ്ങളിൽ നന്തത്തോടും 'ഇട്ടു' എന്നതു ചേൎന്നു വരുന്ന വന്തത്തോടും വാച്യനാമത്തോടും ചില സവാച്യനാമങ്ങളോടും സംബന്ധിച്ചു വരും: ദൃ-ന്തം; 'വരുന്നുണ്ടു, വന്നിട്ടുണ്ടു, വരുവാനുണ്ടു, വരികയുണ്ടു, വരത്തില്ല. 'ഉള്ളു' എന്നതു 'ഉള്ളുക' എന്നതിന്റെ ഭവിഷ്യകാലമാകുന്നു. ഏകാന്ത സംബന്ധത്തെക്കാണിക്കുന്നതിന്നു ഏ എന്ന അവ്യയത്തിന്റെ പിൻപും ചില വന്തങ്ങളോടും ചേൎന്നും വരും: ദൃ-ന്തം; 'അവൻ വന്നേയുള്ളൂ; പാപി മരിക്കേയുള്ളൂ; രാജാവേ നീതി ചെയ്യുന്നുള്ളൂ; അകന്നുള്ളൂ; അടുത്തുള്ളൂ'. 'ഉള്ള' എന്നതു വൎത്തമാനകാല നാമാധേയമാകയാൽ അതിൻവണ്ണമൊക്കയും പ്രയോഗിക്കപ്പടും: ദൃ-ന്തം; വന്നിട്ടുള്ള, വരുവാനുള്ള, വീട്ടിലുള്ള.

൪൧൬ ത്രികാലങ്ങൾ തനിച്ചു നിൽക്കുമ്പോൾ കാലഭേദത്തെയും ഉണ്ടു, ഇല്ല എന്നവ ചേൎന്നു വരുമ്പോൾ സംഭവത്തെയും താല്പൎ‌യ്യ സംഗതിയായിട്ടു കാണിക്കും: ദൃ-ന്തം; 'രാജാവു വന്നു' എന്നു പറഞ്ഞാൽ രാജാവിന്റെ വരവു കഴിഞ്ഞു എന്നു മാത്രം തിരിയപ്പടുത്തുന്നു. 'രാജാവു വന്നിട്ടുണ്ടു' എന്നതിൽ വന്നു എന്നു മാത്രമല്ല വന്നാറേ തിരിച്ചു പോയില്ല എന്നെങ്കിലും വന്നതിനാലുള്ള ഫലം നിൽക്കുന്നു എന്നെങ്കിലും കൂടെ സാധിക്കും. വൎത്തമാനകാല രൂപത്തോടു 'ഉണ്ടു', 'ഇല്ല' എന്നവ ചേൎന്നാൽ ഭവിഷ്യത്തെയും കൂടെ കാണിക്കുന്നതിന്നു പ്രയോഗിക്കപ്പടും: ദൃ-ന്തം; ഞാൻ ഇപ്പോൾ വായിക്കുന്നുണ്ടു: അവൻ നാളെ ആലപ്പുഴെക്കു പോകുന്നുണ്ടു. 'എഴുതുന്നു' എന്നതു എന്തു ചെയ്യുന്നു എഴുതുന്നോ വായിക്കുന്നോ എന്നുള്ള ചോദ്യത്തിന്നു ഉത്തരമാകും. 'എഴുതുന്നുണ്ടു' എന്നു പറഞ്ഞാൽ എഴുതുന്നോ ഇല്ലയോ എന്നുള്ള ചോദ്യത്തെ തടുക്കുന്നു. അങ്ങനെ തന്നേ 'പോകും', എന്നതു പോകുമോ നിൽക്കുമോ എന്തുചെയ്യും എന്നോ, പോകുമോ, പോകയില്ലയോ എന്നോ ഉള്ള ചോദ്യങ്ങളിൽ ഒന്നിന്നു ഉത്തരം ഭാവിക്കുന്നു. 'പോകുന്നുണ്ടു എന്നു പറഞ്ഞാൽ പോകുമോ ഇല്ലയോ എന്നുള്ളതിന്നു മാത്രം ഉത്തരമാകും. 'ഉണ്ടു' 'ഇല്ല' എന്നവയോടു 'ആയിരുന്നു

[ 187 ]
൧൬൨

ആയിരിക്കും' എന്നവ ചേരും. ദൃ-ന്തം; വന്നിട്ടുണ്ടായിരുന്നു' വന്നിട്ടുണ്ടായിരിക്കും; വരുന്നുണ്ടായിരുന്നു; വരുന്നുണ്ടായിരിക്കും; വന്നിട്ടില്ലായിരിക്കും; വരുന്നില്ലായിരുന്നു. ഈ സമാസരൂപങ്ങൾക്കു ൪൧൩-വതു ലക്കത്തിൽ കാണിച്ചിരക്കുന്ന ഭാവഭേദങ്ങൾ ഒക്കയും വരും: ദൃ-ന്തം; അവൻ കൊച്ചീക്കു പോയിട്ടുണ്ടു' എന്നു വല്ലപ്പോഴും ഒരിക്കൽ പോയ ഓൎമ്മ മനസ്സിൽ ഉണ്ടായിരുന്നാൽ പറയാം. 'പോയിട്ടുണ്ടായിരുന്നു' എന്നു പറയുമ്പോൾ പോയിട്ടുള്ള ഓൎമ്മ വിട്ടു പോയി എന്നു ഭാവം വരും. ചിലപ്പോൾ പോയിട്ടുണ്ടായിരുന്നു' എന്നതിന്നു തിരിച്ചു വന്നു എന്നും സാധിക്കും. പോയിട്ടു തിരിച്ചു വരാതെയിരിക്കുമ്പോൾ തന്നെ പോയതിനാൽ വരുമെന്നു വിചാരിച്ചിരിക്കുന്ന സാദ്ധ്യത്തിന്റെ നിശ്ചയക്കുറവിനെക്കാണിക്കുന്നതിന്നു വേണ്ടിയും 'പോയിട്ടുണ്ടായിരുന്നു' എന്നു പറയും. പിന്നെയും 'എഴുതീട്ടുണ്ട്' എന്നു പറഞ്ഞാൽ മറുപടി കിട്ടീട്ടില്ല എന്നും കിട്ടുമെന്നു നിശ്ചയിച്ചിരിക്കുന്നു എന്നും ഭാവം വരും. 'എഴുതീട്ടുണ്ടായിരുന്നു' എന്നുള്ളതിന്നു മറുപടി കിട്ടീട്ടില്ല എന്നും കിട്ടുമൊ എന്നു സംശയമാകുന്നു എന്നും പൊരുൾ വരും. 'ഇട്ടി കൊല്ലത്തിനു പോകുന്നുണ്ടു' എന്നു പറയുന്നതിൽ പറച്ചിൽകാരന്റെ ഇപ്പോഴത്തെ വിചാരത്തെക്കാണിക്കുന്നതാകയാൽ പോകുന്ന സംഗതിയെ ഉറെപ്പോടു വചനിക്കുന്നു. 'പോകുന്നുണ്ടായിരുന്നു' എന്നതിൽ പറച്ചിൽകാരന്റെ മുൻപിലത്തെ വിചാരം അറിയിക്കുന്നതാകകൊണ്ടു ഇപ്പോൾ ആയതിന്നു ചിലമാറ്റം വന്നിട്ടുണ്ടായിരിക്കുമെന്നുള്ള സംദേഹഭാവം വരുന്നു. 'ആയിരിക്കും' എന്നതു സംദേഹഭാവം കാണിക്കുന്നതിന്നു മാത്രം പ്രയോഗിക്കപ്പടുന്നു: ദൃ-ന്തം; 'അവൻ വന്നിട്ടുണ്ടായിരിക്കും; നീ നോക്കുന്നില്ലായിരിക്കും'.

൪൧൭. ഇരിക്ക എന്നതു സഹായ വചനമായിട്ടു വരുമ്പോൾ സ്വയഭാവത്തിൽ വന്തത്തോടും പ്രതിഭാവത്തിൽ ആന്തത്തോടും രണ്ടു ഭാവത്തിലുമുള്ള നന്തങ്ങളോടും ചേരും: ദൃ-ന്തം; 'എഴുതിയിരുന്നു, എഴുതിയിരിക്കുന്നു, എഴുതിയിരിക്കും, എഴുതാതിരിക്കുന്നു, എഴുതുവാനിരിക്കുന്നു, എഴുതായ്‌വാനിരിന്നു' ഇവയെല്ലാം ക്രിയയെ സംബന്ധിച്ചു ക്രിയാകൎത്താവിന്റെ അവസ്ഥയെക്കാണിക്കുന്നതിന്നായിട്ടു പ്രയോഗി [ 188 ]
൧൬൩

ക്കപ്പടുന്നു; ദൃ-ന്തം; 'അവൻ എഴുതിയിരിക്കുന്നു, ഞാൻ പോകുവാനിരിക്കുന്നു, കള്ളൻ മോഷ്ടിക്കാതിരിക്കുന്നു.'

൪൧൮. വന്തത്തോടു 'കൊണ്ടു' 'വെച്ചു' എന്നവ ചേൎന്നതിന്റെ ശേഷവും 'ഇരിക്ക'എന്നതു ചേരും: ദൃ-ന്തം; എഴുതിക്കൊണ്ടിരിക്കുന്നു; എഴുതിയേച്ചിരിക്കുന്നു. എന്നാൽ അവയുടെ പ്രയോഗം ൩൬൧-൩൬൮ ലക്കങ്ങളിൽ വിവരപ്പെടുത്തീട്ടുണ്ടു. ൪൧൧ ലക്കത്തിൽ 'ഉണ്ടു' 'ഇരിക്ക' എന്നവ തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചു പറഞ്ഞിരിക്കുന്നതു വന്തത്തോടു ചേൎന്നു വരുമ്പോഴും ഒക്കുന്നു: ദൃ-ന്തം; 'അവൻ കൊല്ലത്തിന്നു പോയിട്ടുണ്ടു' എന്നതിന്നു പോയാറെ തിരിച്ചു വന്നില്ല എന്നു അൎത്ഥം വരുമ്പോൾ പോയിരിക്കുന്നു എന്നു പറയുന്നതിനോടു അൎത്ഥത്തിൽ ഒക്കും എന്നുവരികിലും ഭാവത്തിൽ ഈ വ്യത്യാസമുണ്ടു. 'ഉണ്ടു' എന്നതു ക്രിയയുടെ ഫലഥ്റ്റെയും 'ഇരിക്ക' എന്നതു കൎത്താവിന്റെ സാധ്യത്തെയും കുറിച്ചു ഓൎമ്മപ്പടുത്തുന്നു. ദൃ-ന്തം; പുകയില ഉണ്ടോ' എന്നു ചോദിച്ചാൽ പുകയിലെക്കു പോയിട്ടുണ്ടു എന്നുത്തരം പറയാം. 'പുകയിലെക്കു പോയിരിക്കുന്നു' എന്ന ഇന്നാർ എവിടെ ആകുന്നു എന്നു ചോദിക്കുന്നതിനേ ഉത്തരമാകു. നീ ചാരായം കുടിച്ചിട്ടുണ്ടു എന്നു വല്ലപ്പോഴും കുടിച്ചിട്ടുള്ളവനോടും കുടിച്ചതിന്റെ ലഹരി അല്പമെങ്കിലും ഉള്ളവനോടും പറയാം. 'നീ കുടിച്ചിരിക്കുന്നു' എന്നോ നിനക്കു നല്ലവണ്ണം ലഹരി പിടച്ചിരിക്കുന്നു എന്നുള്ള ഭാവത്തിലെ പ്രയോഗിക്കപ്പടാവു. പിന്നയും അവൻ ചന്തെക്കുപോയിട്ടുണ്ടു എന്നു പറയുമ്പോൾ ചരക്കു കൊണ്ടുപോരുമെന്നു പറച്ചിൽക്കാരൻ നിശ്ചയിക്കുന്നു, പോയവൻ അതിനായിട്ടു പോയി എന്നു ഭാവം വരുന്നില്ല, ചന്തെക്കുപോയിരിക്കുന്നു എന്നു പറഞ്ഞാൽ പോയവൻ ആ സാദ്ധ്യത്തെ പ്രമാണിച്ചു പോയി എന്നു അൎത്ഥം വരും. ചരക്കു കൊണ്ടു വരുന്ന സാദ്ധ്യം ഒക്കുമോ ഇല്ലയോ എന്നു പറച്ചിൽകാരൻ നിശ്ചയിക്കുന്നില്ല.

൪൧൯. 'ഇരിക്ക എന്നതു പ്രത്യേകം ഒരു സ്തിതിയേ കാണിക്കുന്നതാകുന്നു എങ്കിലും മേൽപറഞ്ഞ ദൃഷ്ടാന്തങ്ങളിൽ ഏതു സ്തിതിക്കും പൊതുവിൽ കൊള്ളുന്നതായിട്ടത്രെ പ്രയോഗിക്കപ്പട്ടിരിക്കുന്നതു. എന്നാൽ അതിന്നു പകരം ക്രിയാ കൎത്താവിന്റെ സ്തിതി കിടപ്പായിരുന്നാൽ 'കിടക്ക എന്നതും നില്പായിരുന്നാൽ 'നിൽക്ക' എന്നതും നടപ്പായിരുന്നാൽ 'നടക്ക എന്നതും ഇങ്ങനെ മറ്റു വചനങ്ങളും വരും: ദൃ-ന്തം; 'അവൻ 'ഉറങ്ങികിടക്കുന്നു, അവൾ പ്രാൎത്ഥിച്ചുകൊണ്ടു നിന്നു'; പൈതൽ കളിച്ചു നടക്കേയുള്ളു. ഇവയിൽ കിടക്ക എന്നതു മടിയായി ഉപകാരമില്ലാത്ത അവസ്ഥെക്കും

[ 189 ]
൧൬൪

അധികം നാളേക്കു നിലനില്ക്കുന്ന പടുതിക്കും പ്രയോഗിക്കപ്പടുവാറുണ്ടു: ദൃ-ന്തം; 'തൊമ്മൻ പള്ളിക്കൂടത്തിൽ ഉണ്ടും കൊണ്ടു കിടക്കുന്നു; രാമച്ചാരുടെ വക ദ്രവ്യം എന്റെ പറ്റിൽ കുറെ കിടപ്പുണ്ടു; 'ഇരിക' എന്നതു സ്തിരവും മാനവും ഉള്ള അവസ്ഥയെക്കാണിക്കും: ദൃ-ന്തം; 'ആലപ്പുഴെയിരിക്കുന്ന സായ്പ' നില്ക്ക എന്നതു കീഴുമണിയത്തെക്കുറിക്കും: ദൃ-ന്തം; 'രാജാവിന്റെ അടുക്കൽ നില്ക്കുന്ന സേവകന്മാർ; 'ഇരിക്ക' എന്നതു ത്രികാലങ്ങളോടു ചേൎന്നു വരുമ്പോൾ നിനവിനെ കാണിക്കുന്നു: ദൃ-ന്തം; അവൻ വന്നു എന്നിരിക്കുന്നു; ഞാൻ പോകുമെന്നിരിക്കുന്നു.

൪൨൦. 'എങ്കുക' എന്നതിന്നു 'പറക' എന്നൎത്ഥമാകുന്നു. അതിന്റെ ഭവിഷ്യമാകുന്ന ഏനും ഏനം, ഏനേ എന്നവ വന്തത്തോടു ചേൎന്നു ലന്തങ്ങളുടെ പിന്നാലേ വരും. ഭാവനയും ഭാവിതവും ഭൂതകാലത്തിൽ എന്ന കാണിക്കയും ചെയ്യും: ദൃ-ന്തം; 'മഴ പെയ്തു എങ്കിൽ വെള്ളം പൊങ്ങിയേനം. "മഴ പെയ്തുമില്ല വെള്ളം പൊങ്ങിയുമില്ല എന്നു ഭാവം. വചനിപ്പിന്റെ ശക്തിയെക്കുറെക്കുന്നതിന്നായിട്ടു ഭവിഷ്യകാലത്തിന്റെ അൎത്ഥത്തിലും ഏനും എന്നതു ചേരും; ഞാൻ ശ്രമിച്ചെങ്കിൽ ഒത്തേനെ എന്നതിന്നു ഞാൻ ശ്രമിച്ചാൽ ഒക്കും എന്നു തന്നെ പോരുൾ എന്നുവരികിലും അത്ര നിശ്ചയത്തോടു പറയുന്നില്ല. 'ഏനും' എന്നതിന്നു പകരം ഭവിഷ്യത്തോടു 'ആയിരുന്നു' എന്നും ചേരും: ദൃ-ന്തം; 'മഴ പെയ്തു എങ്കിൽ വെള്ളം പൊങ്ങുമായിരുന്നു.'

൪൨൧. എങ്കുക എന്നതിൽനിന്നു ഏനം എന്നു വന്നതു തമിഴിലെ തിങ്കിറതു-തിൻറതു-തിമ്പതു-' എന്നവയിൽനിന്നു തിന്നു-തിന്നുന്നു-തിന്നും' എന്നും വരുന്നതിൻ വണ്ണം 'എന്നും' എന്നാകയും' വേണ്ടുക എന്നതിന്റെ ഭവിഷ്യമാകുന്ന 'വേണ്ടും എന്നതു' വേണും' വേണം, എന്ന തിരിയുന്നതുപോലെ, എന്നും, എന്നതു 'ഏനും-ഏനം' എന്നാകുന്നു. ആകയാൽ 'നീ ചോദിച്ചൽ [ 190 ]
൧൬൫

കിട്ടിയേനം എന്നതു തെളിവാക്കിപ്പറയുമ്പോൾ 'നീ ചോദിച്ചാൽ കിട്ടി എന്നു പറയാം' എന്നായിത്തീരും. ഏനമേ എന്നതു ഏനേ എന്നു ചുരുങ്ങും: ദൃ-ന്തം; വന്നേനമേ-വന്നേനെ.

൪൨൨. 'ആക' എന്നതു 'കഴിക' എന്നതിന്റെ അൎത്ഥത്തിൽ അന്തത്തോടു ചേൎന്നിട്ടു ആധീനതയെക്കാണിക്കുന്നതിന്നായിട്ടു വരും. കൎത്താവു പ്രഥമയിൽ നില്ക്കുമ്പോൾ ക്രിയെക്കു മറ്റൊരുത്തന്നുള്ള ആധിനതയെയും ചതുൎത്ഥിയിൽ ആകുമ്പോൾ തനിക്കുതന്നേയുള്ളു. ആധിനതയെയും കാണിക്കും. 'ആകും' എന്ന ഭവിഷ്യകാലരൂപം 'ആം' എന്നു ചുരുങ്ങുകയും ചെയ്യും: ദൃ-ന്തം; 'ഞാൻ പോകാം'; അവൻ വരാം എന്ന പറഞ്ഞിരിക്കുന്നു; ഞങ്ങൾ പോകായിരുന്നു; നിനക്കു വരാം; അവൎക്കു എഴുതിയിരിക്കും.

൪൨൩. സൂക്ഷ്മം വരുത്തിപ്പറയുമ്പോൾ പ്രഥമ പ്രധാന വചനത്തിന്റെ കൎത്താവും ചതുൎത്ഥി സഹായ വചനത്തിന്റെ കൎത്താവും ആകുന്നു. എന്തെന്നാൽ 'ആന്തം പ്രയോഗിക്കപ്പടുന്നതു ആധാരത്തിന്നും ആധേയത്തിന്നും കൎത്താക്കൾ വെവ്വേറായിരിക്കുമ്പോൾ ആകുന്നു (ലക്കം ൩൫൬) ആകയാൽ 'ഞാൻ പോകാം' എന്നതു മുഴുവനാക്കിപ്പറയപ്പടുമ്പോൾ 'ഞാൻ പോക നിനക്കു ആകും' എന്നും ഇനിക്കു പോകാം എന്നതു 'ഞാൻ പോക ഇനിക്കു ആകും' എന്നും ആയിത്തീരും. പ്രയോഗത്തിങ്കൽ പ്രഥമ കൂടിവരുന്ന രൂപം വാഗ്ദത്തം ചെയ്യുന്നതിന്നും ചതുൎത്ഥികൂടിവരുന്നതു അനുവാദം കൊടുക്കുന്നതിന്നും ആയിട്ടു പറഞ്ഞുവരുന്നു. ദൃ-ന്തം; ഞാൻ ഒരു പുസ്തകം തരാം ഇനിയും അവന്നു പോകാം ചതുൎത്ഥിയിൽ നില്ക്കുന്നതു ആത്മസ്ഥാനനാമമായിരുന്നാൽ തനിക്കുതാൻ അനുവാദം കൊടുക്കുന്നതല്ലായ്കകൊണ്ടു മറ്റുള്ളവരുടെ വിരോധമില്ലെന്നു കാണിക്കും: ദൃ-ന്തം; ഇനിക്കു എഴുതാം; ഞങ്ങൾക്കു വരാം.'

൪൨൪. 'വേണ്ടുക' എന്നതിന്നു 'ആവശ്യമാക' 'അപേക്ഷിക്ക' എന്നു പൊരുൾ ആകുന്നു. [ 191 ]
൧൬൬

അതിന്റെ കാരം ലോപിച്ചിട്ടു അന്തത്തോടു ചേൎന്നു സഹായ വചനമായിട്ടു വരും. അതിനുള്ള രൂപഭേദങ്ങൾ 'വേണ്ടി, വേണം, വേണ്ടിയ, വേണ്ടുന്ന, വേണ്ടും; വേണ്ടാ, വേണ്ടാത്ത, വേണ്ടായ്ക എന്നിങ്ങനെയുള്ളവ യാകുന്നു. ക്രിയെക്കായിട്ടു മറ്റുള്ളവരുടെ അപേക്ഷയെ കാണിക്കുന്നതിന്നു പ്രഥമയോടും കൎത്താവിന്റെ അപേക്ഷയെക്കാണിക്കുന്നതിന്നു ചതുൎത്ഥിയോടും ചേൎന്നു വരും: ദൃ-ന്തം; 'ഞാൻ പോകെണം: ഇനിക്കു പോകെണം:' 'വേണം, എന്നതു 'വേണ്ടും' എന്ന ഭവിഷ്യകാലത്തിന്റെ തത്ഭവമാകുന്നു എങ്കിലും വൎത്തമാന കാലത്തിന്റെ അൎത്ഥത്തിൽ ആകുന്നു പ്രയോഗിക്കപ്പടുന്നതു. 'ഏണം' എന്നതു എണം എന്നു ചുരുങ്ങുക നടപ്പുമാകുന്നു: ദൃ-ന്തം; നീ വരേണം നീ വരെണം. ഭൂതകാലത്തിന്നായിട്ടു 'വേണ്ടിയിരുന്നു, എന്നും ഭവിഷ്യത്തിന്നായിട്ടു 'വേണ്ടിയിരിക്കും വേണ്ടിവരും' എന്നും ആകും: ദൃ-ന്തം; അവൻ എഴുതേണ്ടിയിരുന്നു, ഞാൻ വായിക്കേണ്ടിവരും, നീ പോകേണ്ടാ. പോകേണ്ടായിരുന്നു.

൪൨൫. കൎത്താവിന്റെ വിഭക്തി മാറുന്ന സംപ്രദായം ൪൨൩ ലക്കത്തിൽ കാണിച്ചിരിക്കുന്ന പ്രകാരം ആകുന്നു. 'ഞാൻ വരെണം' എന്നതു ഞാൻ വരൂഅവന്നു വേണം എന്നും 'ഇനിക്കു വരേണം' എന്നതു 'വരിക ഇനിക്കു വേണം' എന്നും ആകും. വലിയാളുകൾ ചെറിയവരോടു പറയുമ്പോൾ 'വേണം' എന്നുള്ളതു കല്പനയാകും: ദൃ-ന്തം; നീ പോകെണം. ചിലപ്പോൾ വേണം' എന്നതു ന്യായസിദ്ധിയെകാണിക്കും: ദൃ-ന്തം; മഴ പെയ്തതുകൊണ്ടു വെള്ളം പൊങ്ങെണം' കടമയെക്കാണിക്കുന്നതിന്നു നിൎലിംഗസവാച്യനാമം പ്രയോഗിക്കപ്പടും: ദൃ-ന്തം; 'ഞാൻ ചെയ്യേണ്ടിയതു ആയിരുന്നു: നീ ചെയ്യേണ്ടുന്നതാകുന്നു; അവൻ ചെയ്യേണ്ടുവതു-ചെയ്യേണ്ടതു ആകുന്നു' പിന്നയും 'വേണം' എന്നതു വാച്യനാമത്തോടു ചേൎന്നും വരും: ദൃ-ന്തം; 'നീ എഴുതുകയും വായി

[ 192 ]
൧൬൭

ക്കയും വേണം 'എന്നതു ക്രിയകൾ നടന്നിട്ടുള്ള ആവശ്യത്തെ താല്പൎ‌യ്യ സംഗതിയായിട്ടു കാണിക്കുന്നു. 'നീ എഴുതുകയും വായിക്കയും ചെയ്യേണം' എന്നതിൽ കൎത്താവു ചെയ്യേണ്ടുന്ന മുറയെ സാരകാൎ‌യ്യമായിട്ടു പറയുന്നു.

൪൨൬ 'കഴിക' എന്നതു പ്രധാന വചനത്തിന്റെ നന്തത്തോടു ചേൎന്നു ആധീനതയെക്കാണിക്കുന്നതിന്നു പ്രയോഗിക്കപ്പടും. 'ആക' വെണ്ടുകാ എന്നവയെപ്പോലെ ഭവിഷ്യം വൎത്തമാനാൎത്ഥത്തിൽ വരും: ദൃ--ന്തം; ഇനിക്കു എഴുതുവാൻ കഴിയും: അവൻ പറവാൻ കഴികയില്ല. 'പ്രതിഭാവത്തിന്നു 'കൂടുക, മേലുക, വഹിക്ക എന്നവയുടെ ഭവിഷ്യകാല പ്രതിഭാവങ്ങളാകുന്ന കൂടാ, മേലാ, വഹിയാ എന്നവ പ്രയോഗിക്കപ്പടും: ദൃന്തം; നീ പോയിക്കൂടാ: അവന്നു എഴുതുവാൻ മേലാ; ഇനിക്കു നടപ്പാൻ വഹിയാ'.

൪൨൭ ആക, കഴിക എന്നവ തമ്മി. കുറെ ഭേദമുണ്ടു, ഇനിക്കു എഴുതാം എന്നു എഴുതുന്നതിന്നു വശം എങ്കിലും അനുവാദം എങ്കിലും ഉണ്ടായിരുന്നാൽപ്പറയാം. 'ഇനിക്കു എഴുതുവാൻ കഴിയും എന്നതിൽ വശതയെ മാത്രം കാണിക്കുന്നു. ഇനിക്കു എഴുതിക്കൂടാ എൻ്നതിൽ അനുവാദമില്ലെന്നും, ഇനിക്കു എഴുതുവാൻ കഴികയില്ല എന്നതിൽ വശമില്ലെന്നു എങ്കിലും മനസ്സില്ലെന്നു എങ്കിലും, ഇനിക്കു എഴുതുവാൻ മേലാ-വഹിയാ എന്നവയിൽ പുറമേ തടങ്ങലുണ്ടെന്നും അൎത്ഥം വരും.

൪൨൮. വചനത്തിന്റെ സ്വഭാവത്തെസ്സംബന്ധിക്കുന്ന സഹായ വചനങ്ങൾ 'പടുക, കൊള്ളുക, വെക്കുക, ഇടുക, കളെക, പോക വരിക, തീരുക, തരിക, കൊടുക്ക' എന്നിങ്ങനെയുള്ളവയാകുന്നു. അവയിൽ "പടുക" എന്നതു ആന്തത്തോടു ചേരുമ്പോൾ കൎമ്മിക്രിയയാ [ 193 ]
൧൬൮

കും: ദൃ-ന്തം; 'ഗോലിയാഥ എന്നവൻ ദാവിദിനാൽ കൊല്ലപ്പട്ടു.' ഇവിടെ 'കൊല്ലുക, എന്നതിന്റെ കൎത്താവു ദാവീദും പടുക എന്നതിന്റെ കൎത്താവു ഗോലിയാഥുമാകുന്നു. ആകയാൽ വാചകം മുഴുവനാക്കിപ്പറയപ്പടുമ്പോൾ 'ദാവീദു, കൊല്ല ഗോലിയാഥു പട്ടു എന്നാകും [൩൨൫-൩൮൬.]

൪൨൯. കൊള്ളുക എന്നതു എടുക്ക എന്നു പൊരുളായി വന്തത്തോടു ചേൎന്നു ക്രിയ മറ്റൊരുത്തന്നായിട്ടല്ല കൎത്താവിന്നായിട്ടു തന്നേ ചെയ്യപ്പടുന്നു എന്നു കാണിക്കും: ദൃ-ന്തം; ഞാൻ എഴുതിക്കൊള്ളാം: അവൻ വന്നുകൊള്ളും; വന്തം അൎദ്ധാച്ചിൽ ആകുമ്പോൾ കകാരം സംസാര ഭാഷയിൽ ലോപമാകും: ദൃ-ന്തം; 'വന്നു കൊണ്ടു=വന്നോണ്ടു.'

൪൩൦. കൊള്ളുക എന്നതു ക്രിയാ കൎത്താവിന്റെ ചുമതലയെക്കാണിക്കുന്നതിനു മറ്റൊരുത്തന്നു വേണ്ടിയുള്ള ക്രിയകളെ സംബന്ധിച്ചും വരും, എന്തെന്നാൽ മനുഷ്യർ തങ്ങൾക്കുച്ചുമതലയുള്ള കാൎ‌യ്യം തനതു കാൎ‌യ്യം പോലെ വിചാരിപ്പാറുണ്ടു: ദൃ-ന്തം; 'നിന്റെ ഉപജീവനത്തെക്കുറിച്ചു യജമാനൻ വിചാരിച്ചു കൊള്ളും' അയാൾ അക്കാൎ‌യ്യം ഭരമേറ്റിരിക്കയാൽ നീ വിചാരപ്പടേണ്ടാ എന്നുഭാവം.

൪൩൧ 'കൊള്ളുക' എന്നതു ചിലപ്പോൾ ക്രിയാ കൎത്താവിന്റെ എളിമയെക്കാണിക്കും. എന്തെന്നാൽ വല്ലിയവരും ചെറിയവരും തമ്മിലുള്ള വ്യാപാരങ്ങളിൽ ഉപകാരികൾ വല്ലിയവരെന്നും ഉപകാരപ്പട്ടവർ ചെറിയവരാകുന്നു എന്നും സാമാന്യമായിട്ടു വിചാരിക്കപ്പട്ടിരിക്കുന്നു: ദൃ-ന്തം; 'കൊടുത്തയച്ച എഴുത്തു വായിച്ചു കണ്ടു കൊള്ളുകയും ചെയ്തു.' ഇവിടെ എഴുത്തുകൊടുത്തയച്ചവനേക്കാൾ വായിച്ചവൻ എളിയവൻ എന്നു ഭാവം വരുന്നു.

൪൩൨. 'കൊള്ളുക' എന്നതു ആശകത്തിൻ ആലോചന എങ്കിലും അനുവാദമെങ്കിലും പറയുന്ന ഭാവം കാണിക്കും എന്തെന്നാൽ ഒരുത്തന്റെ തനതു ഗുണത്തിന്നു വേണ്ടി മറ്റൊരുത്തൻ ശാസിച്ചു പറഞ്ഞിട്ടു ആവശ്യമില്ല. വിവരം അറിയിക്കുന്നുതിന്നു

[ 194 ]
൧൬൯

ഗുണദോഷ വാക്കും ചെയ്യുന്നതിന്നു അനുവാദവും ഉണ്ടായാൽ മതി: ദൃ-ന്തം; 'പാപത്തെ വിട്ടൊഴിഞ്ഞുകൊൾവിൻ; നീ പോയിഉറങ്ങിക്കൊൾക'

൪൩൩. വെക്ക എന്നതു പ്രധാന ക്രിയയോടു ചേരുമ്പോൾ ആയതു കൎത്താവിന്റെ ഉപകാരത്തിന്നായിട്ടല്ല മറ്റൊരുത്തന്റെ ഗുണത്തിന്നായിട്ടു ചെയ്യപ്പടുന്നു എന്നു ഭാവം വരും. അതു പ്രധാന ക്രിയയുടെ വന്തത്തോടു ചേരുകയും സംസാരഭാഷയിൽ കാരം ലോപിക്കയും ചെയ്യും: ദൃ-ന്തം; 'ഞാൻ കുളിച്ചുവെച്ചു വരാം, നീ വന്നേക്കെണം, അവൻ ഓടിയേച്ചു.'

൪൩൪. ചെയ്യാഞ്ഞാൽ ഉള്ള പഴി തീൎക്കുന്നതിന്നായിട്ടു ചെയ്യുന്നു എന്നു കാണിക്കുന്നതിന്നു 'വെക്ക' എന്നതു പ്രധാന ക്രിയയോടു ചേരും. എന്തെന്നാൽ ഒരുത്തന്നു വേണ്ടി ഒരുത്തൻ വല്ലതും ചെയ്യുന്നതു മിക്കവാറും സന്തോഷത്തോടല്ല പഴിയൊഴിക്കുന്ന വകെക്കായിട്ടാകുന്നു: ദൃ-ന്തം; 'ഞാൻ പോയേക്കാം' [എന്റെ പേരിൽ കുറ്റമിരിക്കയില്ല] 'നീ വന്നേക്കെണം' [നിന്റെ മേൽ പഴിയിരിക്കരുതു.]

൪൩൫. 'വെക്ക' എന്നതു ഭവിഷ്യത്തിൽ സംദേഹ ഭാവത്തെക്കാണിക്കും. എന്തെന്നാൽ ഒരുത്തന്നു വേണ്ടി ഒരുത്തൻ ഒന്നു ചെയ്യുന്നതു നടക്കുവോളത്തേക്കു സാമാന്യേന സംശയമാകുന്നു: ദൃ-ന്തം; 'അവർ വന്നേക്കും; അവൻ എഴുതിയേച്ചാൽ കാൎ‌യ്യം ഒക്കും.'

൪൩൬. ഇടുക എന്നതു വെക്ക എന്നതിന്റെ അൎത്ഥത്തിൽ വന്തത്തോടു ചേൎന്നു ചിലപ്പോൾ സഹായ വചനമായിട്ടു വരും. അപ്പോൾ ഇകാരം സമാന ദീൎഘമായിത്തീരുക നടപ്പാകുന്നു: ദൃ-ന്തം; ചെയ്തീടെണം; തന്നീടെണം.

൪൩൭. 'വെക്കു' എന്നതുപോലെ 'ഇടുക' എന്നതും ക്രിയ ചെയ്യപ്പടുന്നതു കൎത്താവിന്റെ ഉപകാരത്തിന്നായിട്ടല്ല മറ്റൊ

[ 195 ]
൧൭൦

രുത്തന്നു വേണ്ടിയാകുന്നു എന്നുള്ള ഭാവം കാണിക്കുന്നു. എന്നാൽ 'വെക്ക' എന്നതിൽ വെക്കപ്പട്ട വസ്തുവിനെ കരുതിച്ചെയ്ത എന്നും 'ഇടുക' എന്നതിൽ കരുതാത ചെയ്ത എന്നും അൎത്ഥമിരിക്കുന്നതു പോലെ 'വെക്ക' എന്നതു പ്രധാന ക്രിയ മറ്റൊരുത്തന്റെ ഉപകാരത്തിന്നായിട്ടു കൎത്താവിനാൽ ഭാവിക്കപ്പടുമ്പോഴും 'ഇടുക' എന്നതു അപ്രകാരം ഭവിക്ക മാത്രം ചെയ്യുമ്പോഴും പ്രയോഗിക്കപ്പടുന്നു. ആകയാൽ ഇടുക എന്നതു ക്രിയാകൎത്താവിന്റെ വലിപ്പത്തെക്കാണിക്കുന്നു. എന്തെന്നാൽ താണവൎക്കു ഉപകാരം ചെയ്യുന്നതിന്നു ഉയൎന്നവരാൽ പ്രയാസം കൂടാതെ എളുപ്പമായിട്ടു കഴിയുന്നതാകുന്നു: ദൃ-ന്തം; 'തമ്പുരാനേ എന്നേ രക്ഷിച്ചിടേണമേ'?

൪൩൮. കളെക എന്നതു വന്തത്തോടു ചേൎന്നു സഹായ വചനമായിട്ടു വരുമ്പോൾ കൎത്താവു ക്രിയ ചെയ്യുന്നതിൽ തന്റെ എങ്കിലും മറ്റുള്ളവരുടെ എങ്കിലും ഉപകാരത്തെക്കരുതുന്നില്ല എന്നു കാണിക്കുന്നു. ദൃ-ന്തം; 'അവൻ ആ പുസ്തകം കീറിക്കളെഞ്ഞു' ഒരു ക്രിയ ഉപകാരമില്ലാത്തതോ ബുദ്ധിമോശമായിട്ടുള്ളതോ ഉപദ്രവമായിട്ടുള്ളതോ ആയിരുന്നാലും പറച്ചിൽക്കാരന്നു അതിന്മേൽപ്പറ്റി ദുഃഖമോ അതിശയമോ തോന്നുന്നതായിരുന്നാലും 'കളെക' എന്നതു ചേരും: ദൃ-ന്തം; 'അവൻ തന്റെ നല്ല ഉദ്യോഗം ഒഴിഞ്ഞുകളെഞ്ഞു' [അതു വലിയ ബുദ്ധിക്കുറവായിപ്പോയി.] 'അവൻ ആ നല്ല മരം വെട്ടിക്കളെഞ്ഞു. [അതു ഒരു ദോഷമുള്ള വേല] 'ഞാൻ അപ്പുസ്തകം ഒരു ദിവസം കൊണ്ടു എഴുതിക്കളെഞ്ഞു' (അതു ഒരു അസാദ്ധ്യ വേല.)

൪൩൯. പോക എന്നതു 'കളെക' എന്നതിന്റെ അൎത്ഥത്തിൽ തന്നേ മിക്കവാറും പ്രയോഗിക്കപ്പടുന്നു. ക്രിയയുടെ സ്വഭാവം പറച്ചിൽക്കാരന്റെ ആഗ്രഹത്തിന്നും മനോഭാവത്തിന്നും മാറ്റിത്തം ആകുന്നു എന്നു കാണിക്ക [ 196 ]
൧൭൧

യും ചെയ്യുന്നു: ദൃ-ന്തം; 'അവന്റെ ഉദ്യോഗം മാറിപ്പോയി' (അതു ദുഃഖം തന്നേ] 'ഗോലിയാഥ ദാവീദിനോടു തോറ്റു പോയി' [അതു അതിശയം തന്നേ.]

൪൪൦. സാമാന്യേന സംഭവ വചനമായി പ്രയോഗിക്കപ്പടുന്നതിനോടു 'കളെക' എന്നതു ചേരുമ്പോൾ ആയതു ക്രിയാവചനമായും സാമാന്യേന ക്രിയാവചനമായിരിക്കുന്നതിനോടു 'പോക' എന്നതു കൂടുമ്പോൾ ആയതു സംഭവ വചനമായും തീരുന്നു. എന്തെന്നാൽ ഒരു വസ്തുവിനെകളെയുന്നതു കൎത്താവു നിശ്ചയിച്ചു ചെയ്യുന്ന വേലയും ഒരു വസ്തു പോകുന്നതു അങ്ങനെ വന്നു ഭവിക്കുന്നതുമാകുന്നു: ദൃ-ന്തം; 'യെഹൂദാസ്തറിയോത്ത ചത്തുകളെഞ്ഞു' 'അവൻ മോഷ്ടിക്കുന്നതു പലരും കണ്ടുപോയി.'

൪൪൧. തരിക, കൊടുക്ക എന്നവ വന്തത്തോടു ചേൎന്നു സഹായ വചനങ്ങളായിവരും. അവ പോരുളിൽ ഒക്കുന്നു എങ്കിലും സാഹചൎ‌യ്യങ്ങളിൽ വ്യത്യാസപ്പട്ടിരിക്കുന്നു. എന്തെന്നാൽ വാങ്ങുന്നവൻ പറച്ചിൽക്കാരനോ കേഴ്‌വിക്കാരനോ ആയിരുന്നാൽ 'തരിക' എന്നതും അല്ലാത്തപ്പോൾ ഒക്കെയും 'കൊടുക്ക' എന്നതും പ്രയോഗിക്കപ്പടുന്നു: ഇനിക്കും ഞങ്ങൾക്കും നിനക്കും നിങ്ങൾക്കും തരികയും അവന്നും അവൾക്കും അവൎക്കും അതിന്നും അവെക്കും കൊടുക്കയുമാകുന്നു. ഒരു ക്രിയ കൎത്താവിന്റെ ഉപകാരത്തിന്നായിട്ടല്ല അതിനോടു സംബന്ധിക്കുന്ന ചതുൎത്ഥ്യത്തിന്നു വേണ്ടി ച്ചെയപ്പടുന്നു എന്നു തെളിവായിട്ടു കാണിക്കുന്നതിന്നു ഇവ പ്രയോഗിക്കപ്പടുന്നു: ദൃ-ന്തം; 'ആശാൻ ഇനിക്കു ചൊല്ലിത്തരികയില്ല എന്നാൽ അവന്നു കൂടക്കൂടെ ചൊല്ലിക്കൊടുക്കുന്നു.' വല്ലിയാളുകളെപ്പറ്റിപ്പറയുമ്പോൾ ഇവെക്കു പകരം കൃപയു [ 197 ]
൧൭൨

ണ്ടാക എന്നു പൊരുളായ 'അരുളുക' എന്നതു വന്തത്തോടു ചേൎന്നുവരും: ദൃന്തം: 'വേണ്ടുന്നതൊക്കയും തമ്പുരാൻ ചെയ്തരുളും' 'രാജാവു എഴുന്നെള്ളും' [ എഴുന്നരുളും.]

൪൪൨. വരിക, പോക എന്നവ മേല്പറഞ്ഞവയെപ്പോലെ തമ്മിൽ അൎത്ഥത്തിൽ ഒക്കുകയും സാഹചൎ‌യ്യങ്ങളിൽ ഭേദമായിരിക്കയും ചെയ്യുന്നു. എന്തെന്നാൽ നീക്കം പറയുന്നവന്റെയോ കേൾക്കന്നവന്റെയോ അടുക്കലോട്ടാകുന്നു എങ്കിൽ 'വരിക' എന്നും മറ്റുവല്ലിടത്തോട്ടും ആകുന്നു എന്നു വരികിൽ 'പോക' എന്നും പറയപ്പടുന്നു. സഹായവചനങ്ങളായിട്ടു വരുമ്പോൾ രണ്ടും പ്രധാന ക്രിയയുടെ ഏറ്റത്തെക്കാണിക്കും. എങ്കിലും എന്നോടൊപ്പവും നിന്നോടൊപ്പവും ആയിത്തീരുന്നതിനുള്ള ഏറ്റത്തിന്നു 'പോക' എന്നതുംപ്രയോഗിക്കപ്പടെണം: ദൃ--ന്തം; '[നമ്മോടു കൂടെ വരുവാൻ] അവൻ പഠിച്ചുവരുന്നു:' '[നമ്മെക്കവിഞ്ഞു] ഇവൻ പഠിച്ചുപോകുന്നു.' അങ്ങനെ, തന്നേ നന്മയായിട്ടുള്ള ഏറ്റത്തെപ്പറ്റി 'വരിക' എന്നതും ചീത്തയായുള്ളതിനെസ്സംബന്ധിച്ചു 'പോക' എന്നതും പ്രയോഗിക്കപ്പടെണം: ദൃ-ന്തം, 'അച്ചെറുക്കൻ നന്നായി വരുന്നു' 'ഇപ്പെണ്ണു ചീത്തയായിപ്പോകുന്നു? പിന്നെയും 'വരിക' 'പോക' എന്നവ ഏറ്റത്തെക്കാണിക്കുന്നതിൻവണ്ണം 'തീരുക' എന്നതു തികവിനെക്കുറിക്കുന്നു: ദൃന്തം; 'ആ വീടു പണിതുവരുന്നു' 'ഇതു പണിതു തീൎന്നു.' [ 198 ]
൧൭൩</center.

൩ അദ്ധ്യായം - അവ്യയം

൪൪൩. അവ്യയം എന്നതു നാമങ്ങളും വചനങ്ങളും തമ്മിലുള്ള സംബന്ധത്തെക്കാണിക്കുന്നതായി മിക്കവാറും രൂപഭേദമില്ലാത്ത ഒരു പദമാകുന്നു. 'ഉം' 'ഓ' 'കുറിച്ചു' 'മേൽ' എന്നിങ്ങനെയുള്ളവ തന്നേ.

൪൪൪. നമ്മുടെ നിനെവുകൾ പഞ്ചേദ്രിയങ്ങൾ വഴിയായിപ്പുറമേയുള്ള വസ്തുക്കളിൽനിന്നു വരുന്നവയാകുന്നു. എന്നാൽ പുറമേയുള്ള വസ്തുക്കളെ നാം ഗ്രഹിക്കുന്നതു തമ്മിൽ തമ്മിൽ സംബന്ധമില്ലാതെ തനിയായിരിക്കുന്ന ഒറ്റ വസ്ത്തുക്കൾ പോലെയല്ല, കാരണകാൎ‌യ്യ വഴിയായും കാല സംയോജ്യതകൊണ്ടും ഇരിപ്പിടത്തിന്റെ അടുപ്പത്താലും മറ്റും തമ്മിൽ ച്ചേൎന്നു ഏകീഭവിച്ചിരിക്കുന്ന ഒരു വലിയ വസ്തുവിന്റെ അംശങ്ങളായി ട്ടത്രേയാകുന്നു. വസ്തുക്കൾ തമ്മിലുള്ള സംബന്ധത്തിന്നു അടുപ്പ ഭേദമുണ്ടെന്നുവരികിലും തമ്മിൽ അല്പമെങ്കിലും സംബന്ധമില്ലാതെ ഏകാന്തമായിരിക്കുന്ന ഒരു വസ്തുവും കാണുന്നില്ല. ആകയാൽ ഇങ്ങനെ തമ്മിൽസ്സംബന്ധപ്പെട്ടിരിക്കുന്ന വസ്തുക്കളുടെ അനുരൂപങ്ങളാകുന്ന നിനെവുകൾ തമ്മിലും ചെൎച്ചയുള്ളതാകകൊണ്ടു നിനെവുകളുടെ വിവരണമാകുന്ന ഭാഷയിലും അതു കുറിക്കപ്പടുന്നതു ആവശ്യമാകുന്നു. എന്നാൽ ഈ സംബന്ധങ്ങളിൽ മുഖ്യമായിട്ടുള്ളവ നാമങ്ങളുടെയും വചനങ്ങളുടെയും നിലഭെദം രൂപഭേദം മുതലായവയിൽ വിവരിക്കപ്പടുന്നു. ദൃഷ്ടാന്തപ്പടുത്തെണമെങ്കിൽ, ഗുണവും ഗുണിയുമായിട്ടുള്ള സംബന്ധം അവ തമ്മിൽ അടുത്തു നിൽക്കുന്നതിനാൽ വെളിപ്പടുന്നു: ദൃ-ന്തം; 'പുതുപുസ്തകം' 'വലിയ മനുഷ്യൻ' 'പറക്കുന്ന പക്ഷി' കൎത്താവും വാച്യവും തമ്മിലേ സ്സംബന്ധം വചനത്താൽ കാണിക്കപ്പടുന്നു: ദൃ-ന്തം; 'രാജാവും സാരൻ ആകുന്നു;' 'മന്ത്രി ഗുണവാനല്ല' കൎത്താവും ക്രിയയും തമ്മിലും ക്രിയയും കൎമ്മവും തമ്മിലും മറ്റുമുള്ളസംബന്ധങ്ങൾ നാമത്തിന്റെ വിഭക്തിരൂപങ്ങളാൽ കാണിക്കപ്പടുന്നു: ദൃ-ന്തം; 'രാജാവും കല്പിച്ചു;' 'അവൻ മന്ത്രിയെ വിളിക്കുന്നു' 'കല്ലാൽ പണിയപ്പട്ട വീടു' ക്രിയകൾ തമ്മിലുള്ള സംബന്ധം അവയുടെ രൂപാന്തരങ്ങളാൽ കുറിക്കപ്പടുന്നു: ദൃ-ന്തം; 'മന്ത്രി വിഷം തിന്നു മരിച്ചു;' 'മഴ പെയ്താൽ വെള്ളം പൊങ്ങും;' 'തലയിരികെ വാലോടുകയില്ല;' 'ജനങ്ങൾ ഭക്ഷിപ്പാനും കുടിപ്പാനും തുടങ്ങി.' എന്നാൽ വസ്തുക്കൾ തമ്മിലുള്ള സംബ

[ 199 ]
൧൭൪

ന്ധം അസംഖ്യമാകയാൽ അവ മുഴുവനും നാമങ്ങളുടെയും വചനങ്ങളുടെയും രൂപഭേദങ്ങളാൽ കാണിക്കപ്പടുക എന്നു വന്നാൽ അവ മനസ്സിൽ നിൽക്കാത്തവണ്ണം അനവധിയായിപ്പോകുന്നതാകയാൽ രൂപാന്തരങ്ങൾ അധികമുള്ള ഭാഷകളിൽ തന്നെയും പ്രധാനമായിട്ടുള്ള സംബന്ധങ്ങളേ ഈ വഴിയായി സാധിക്കപ്പടുന്നുള്ളു. ശേഷമുള്ളവയെല്ലാം സംബന്ധ സംജ്ഞയാകുന്ന ചില ശബ്ദങ്ങളാലും പദങ്ങളാലും അറിയിക്കപ്പടുന്നു. ആയവ അവ്യയങ്ങൾ എന്നു പേർ പട്ടിരിക്കുന്നു.

ഒന്നാം സൎഗ്ഗം - മൂലാവ്യയങ്ങൾ

൪൪൫. അവ്യയങ്ങൾ മൂലാവ്യയങ്ങൾ എന്നും തദ്ധിതാവ്യയങ്ങൾ എന്നും രണ്ടുവകയായിരിക്കുന്നു. മൂലാവ്യയങ്ങൾ ഉം ഓ എ എന്നവ തന്നേ.

൪൪൬. ഉം എന്നതു ലോപഷഷ്ഠിയും സംബോധനയും നിരാധാരയവസ്ഥവും നാമാധേയങ്ങളും ഒഴികെയുള്ള എല്ലാ രൂപാന്തരങ്ങളോടും ആവശ്യം പോലെ ചേരുന്നതും സംബന്ധത്തെയും അനുബന്ധത്തെയും വിശേഷതയെയും തികവിനെയും നിറെവിനെയും പടുതിഭേദം പോലെ കുറിക്കുന്നതുമാകുന്നു: ദൃ-ന്തം; 'ഞാൻ രാജാവിനെയും മന്ത്രിയെയും കണ്ടു. എന്റെ സങ്കടം അവരോടു ബോധിപ്പിക്കയും ചെയ്തു: അവരും എന്റെ ആവലാധി തീൎത്തു തന്നില്ല:' 'സൽക്കൎമ്മം എല്ലാവൎക്കും നല്ലതു. അതിൽ മരണം വരെയും സ്തിരമായിനിൽക്ക.'

൪൪൭. സമബന്ധം - തമ്മിൽ സ്വഭാവ സംബന്ധമില്ലാത്ത പൊരുളുകൾ മറ്റൊന്നിനോടോ പലതിനോടോ ഒരുപോലെ സംബന്ധപ്പട്ടിരുന്നാൽഅവയിൽ ഓരോന്നിനൊടു ഉം എന്നതു പ്ര

[ 200 ]
൧൭൫

ത്യേകം പ്രത്യേകം ചേരും: ദൃ-ന്തം; 'ഞാനും അവനും വന്നു; അതു ജനിക്കും നിനക്കും കൊള്ളാം; ഭൎത്താവു ചിരിച്ചും ഭാൎയ്യ കരെഞ്ഞും മനുഷ്യരെ വശത്തിലാക്കുന്നു; നീ നിന്നാലും പോയാലും കൊള്ളാം. ഈ പ്രയോഗത്താലുള്ള സാദ്ധ്യം വാക്കിന്റെ ലോപവുംവാചകത്തിന്റെ ഭംഗിയും തന്നേ. എന്തെന്നാൽ 'ഞാനും അവനും വന്നു' എന്നുള്ളതു 'ഉം' എന്നതു കൂടതെ പറെക എന്നു വന്നാൽ 'ഞാൻ വന്നു അവൻ വന്നു' എന്നു പറയേണ്ടിവരും. അങ്ങനെ തന്നേ 'ഭൎത്താവു ചിരിച്ചും ഭാൎ‌യ്യ കരെഞ്ഞും മനുഷ്യരെ വശത്തിലാക്കുന്നു' എന്നുഌഅതിൽ ംരം അവ്യയം തള്ളിയാൽ മനുഷ്യരെ വശത്തിലാക്കുന്നു എന്നു രണ്ടു പ്രാവശ്യം ഉച്ചരിക്കേണ്ടിവരും.

൪൪൮. ഉം എന്നതിനാൽ കൂട്ടിചേൎക്കപ്പടുന്ന ആധേയങ്ങൾ ഒക്കെയും ആധാരത്തോടുള്ള സംബന്ധത്തിൽ ശരിയായിരുന്നാൽ രൂപത്തിൽ ഒത്തിരിക്കെണം. ദൃ--ന്തം; 'ശത്രുക്കൾ വന്നു ജനങ്ങളെയും വീടുകളെയും നശിപ്പിച്ചു' ('വീടുകൾ' എന്നരുതു). 'ഇനിക്കു ഭക്ഷിക്കുന്നതിന്നും കുടിക്കുന്നതിന്നും ഒന്നുമില്ല,' (കുടിപ്പാനും' എന്നരുതു) 'ഒരിക്കൽ മരിക്കുന്നതും അതിന്റെ ശേഷം ന്യായ വിധിയും' എന്നുള്ളതു ശരിയല്ല; ഒരിക്കൽ മരണവും അതിന്റെ ശേഷം ന്യായവിധിയും' എന്നെങ്കിലും വേണം. എന്നാൽ അൎത്ഥ വ്യത്യാസമുണ്ടായിരുന്നാൽ രൂപഭേദം വരെണം: ദൃ-ന്തം; 'അവർ രാജാവിനോടും രജാവിന്നായിട്ടും യുദ്ധം ചെയ്യും'. ൪൪൯. മലയായ്മയിൽ വ്യാകരണപ്പിഴ അധികം വരുന്നതു ചേരരുതാത്ത ആധേയങ്ങളെ ഉം എന്നതിനാൽ സംബന്ധിപ്പിച്ചു ചില അധാരങ്ങളോടു ചേൎക്കുന്നതിനാൽ ആകുന്നു. എന്തെന്നാൽ ആധേയങ്ങൾ പല കൂട്ടികെട്ടുകൾ ഉണ്ടായിട്ടു ആധാരവുമായിട്ടു ഇടവിട്ടുവരുമ്പോൾ മുൻപിൽപ്പറഞ്ഞ ആധേയങ്ങളെക്കുറിച്ചുള്ള ഓൎമ്മ വിട്ടുപോയിട്ടു പിന്നത്തേതു മത്രം ആധാരത്തോടു ചേരുന്നതായിരിക്കുന്നു. ദൃ-ന്തം; "ചട്ടം വെച്ചരിക്കുന്നതിൻവണ്ണം ശരിയായിട്ടു നടക്കാതെയും (നടക്കാതിരിക്കയും) ഒരു വേള ഹൎജി എഴുതി ബോധിപ്പിച്ചും സങ്കടം വെച്ചും ഉത്തരവുകൾ വന്നാൽ ഓരോ ശഠതകൾ ഉണ്ടാക്കിത്താമസിപ്പിക്കയും ചെയ്തുവരുന്നു." "അയല്ക്കാരു മുതലായ ആളുകൾ ഭയപ്പട്ട ഒളിച്ചുപോകയും മറഞ്ഞുപാൎക്കയും അതിനാൽ കാൎ‌യ്യത്തിൽ ഉടനേ തെളിവു കിട്ടുന്നതിന്നു പ്രയാസമായിട്ടു തീരുന്നതും (തീരുകയും ചെയ്യുന്നതും"). ആധാരം ആധേയങ്ങളോടു ഒരുപോൽഎ ചേരുന്നതായിരിക്കണം: ദൃ-ന്തം; 'രാജ്യങ്ങളെയും കുടികളെയും കൊന്നവൻ' എന്നരുതു 'നശിപ്പിച്ചവൻ' എന്നു വേണം.

൪൫൦. ഉം എന്നതു അനുബന്ധമായി വരുന്നതു ഒരു സംഗതിയെപ്പറഞ്ഞു നിറുത്തിയതിന്റെ ശേഷം അതിനോടു ബന്ധ

[ 201 ]
൧൭൬

മായിട്ടു മറ്റൊരു സംഗതി പറയുന്നതിൽ ചേരുമ്പോൾ ആകുന്നു ദൃ--ന്തം; 'ഞാൻ ഒരു വീടു വാങ്ങിച്ചു; ഒരു പറമ്പും വാങ്ങിച്ചു.' ഇവിടെ വാക്യങ്ങളെ ഒന്നാക്കിയാൽ 'ഞാൻ ഒരു വീടും പറമ്പും വാങ്ങിച്ചു' എന്നാകും. ഉം എന്നതു ചേരേണ്ടുന്നതു രണ്ടു വാക്യങ്ങളിലും ഏകീഭവിച്ചിരിക്കുന്ന പദത്തോടല്ല വ്യത്യാസപ്പെട്ടിരിക്കുന്നതിനോടു വേണം: ദൃ‌‌--ന്തം; "ഞാൻ സത്യമുള്ള മുന്തിരിങ്ങാവള്ളിയാകുന്നു എന്റെ പിതാവും തോട്ടക്കാരൻ ആകുന്നു" ഇത ശരിയല്ല 'എന്റെ പിതാവു തോട്ടക്കാരനും ആകുന്നു' എന്നു വേണം. എന്നാൽ ഏകീഭവിക്കാതെ വ്യത്യാസമായിരിക്കുന്ന പൊരുളുകൾ ഒന്നിൽ അധികമോ എല്ലാമോ ആയിരുന്നാൽ ഉം എന്നതു അവയിൽ ഏതിനോടും ചേരും: ദൃ--ന്തം; "തോല്ക്കുടങ്ങൾ പൊളിയും, വീഞ്ഞും ഒഴുകിപ്പോകും." "തോല്ക്കുടങ്ങൾ പൊളിയും വീഞ്ഞു ഒഴുകിപ്പോകയും ചെയ്യും." മുൻപിലത്തതിൽ വീഞ്ഞല്ലാതെ മറ്റു ചില വസ്തുക്കളും കൂടെ ഒഴുകിപ്പോകും എന്നും പിന്നത്തേതിൽ വീഞ്ഞു ഒഴുകിപ്പോകുന്നതു കൂടാതെ മറ്റു ചില സംഗതികളും കൂടെ അതിന്നു ഭവിക്കുമെന്നും ദ്വന്ദഭാവം വരുന്നു എങ്കിലും സാഹചൎയ്യം കൊണ്ടു ഭാവമിന്നെതെന്നു മിക്കവാറും തെളിവായിപ്പോകും. ഈ അൎത്ഥത്തിൽ 'കൂടെ' എന്നതു മനസ്സു പോലെ ചേൎത്തുകൊള്ളാം: ദൃ--ന്തം; 'രാജാവു വന്നു, രാജകുമാരനും കൂടെ വന്നു.'

൪൫൧ ഉം എന്നതു വിശേഷതയെക്കുറിക്കുന്നതു മുൻപിലത്തേതിന്റെ അനുബന്ധമല്ലാതിരിക്കുന്ന വാക്യത്തിൽ ഒരു പദത്തോടു ചേൎന്നു വരുമ്പോൾ ആകുന്നു. ഉം എന്നതു ചേൎന്നുവരുന്ന പദാൎത്ഥത്തെക്കുറിച്ചു ചൊല്ലിയിരിക്കുന്നതു മറ്റുള്ളവയോടും ഒക്കുന്നതായിരിക്കുമ്പോൾ അതിനെത്തന്നേ എടുത്തു പറകയാൽ വിശേഷതയേക്കാണിക്കുന്നു: ദൃ--ന്ത; 'രാജാവു തന്റെ പുത്രനെയും കുറ്റം ചെയ്താൽ ശിക്ഷിക്കും' [പിന്നെ ശേഷം പേരെ ശിക്ഷിക്കും എന്നുള്ളതിനു സംശയമില്ല;] 'കാട്ടാളന്മാരും കേറുവാൻ ഭയപ്പെടുന്ന മല' [എന്നാൽ ശേഷം പേർ എത്ര അധികം ഭയപ്പെടും;] 'അവൻ വന്നാലും സാധിക്കയില്ല' [വരാഞ്ഞാൽ ഒട്ടും സാധിക്കയില്ല] വിശേഷതയെക്കാണിക്കുന്നതിന്നു ഉം എന്നതിനു പകരം 'കൂട, കൂടയും, തന്നെയും, പോലും' എന്നവ വരും: ദൃ--ന്തം; 'അവന്റെ കല്യാണത്തിന്നു രാജാവു കൂട വന്നു; കാട്ടാളന്മാരു കൂടയും കേറാത്ത മല; വിദ്വാന്മാരു തന്നെയും അതിശയിക്കുന്ന വാക്കു; മൂഢന്മാൎക്കു പോലും അറിയാകുന്ന കാൎയ്യം.'

൪൫൨. ഉം എന്നതു തികവിനെക്കാണിക്കുന്നതു പറയുന്ന സംഗതി താനേ മുഴുവനായും കാൎയ്യത്തിന്റെ തികവിനു മറ്റൊന്നും വേണ്ടാതെയും ഇരിക്കുമ്പോൾ ആകുന്നു: ദൃ--ന്തം; 'രാജാവും വന്നു മന്ത്രിയും വന്നു' [വരേണ്ടുന്നതു അവരിരുവരും തന്നേ.] [ 202 ] <center.൧൭൭

'നീ പോകുന്നതിന്നു ഇനിക്കു അനുവാദവുമില്ല വിരോധവുമില്ല [അതിൽ രണ്ടിൽ ഒന്നേ വരുന്നതിനിടയുള്ളു;] 'അവൻ വൎത്തമാനങ്ങൾ ഒക്കയും വായിച്ചറികയും ചെയ്തു' [ചെയ്‌വാനുള്ളതു വായിച്ചറിക മാത്രമായിരുന്നു]. ഈ അൎത്ഥത്തിൽ ഉം എന്നതു ആവശ്യം പോലെ സാംഖ്യനാമങ്ങളോടു ചേൎന്നുവരും: ദൃ-ന്തം; 'രാജാക്കന്മാരു മൂവരും വന്നു' [മൂന്നു രാജാക്കന്മാരെയുള്ളു എന്നു സാരം]; 'അവന്റെ കണ്ണു രണ്ടും പൊട്ടിപ്പോയി; 'എന്റെ പശുക്കൾ രണ്ടും ചത്തു' [ഇനിക്കു രണ്ടു പശുക്കളേ ഉണ്ടായിരുന്നുള്ളൂ;] 'മങ്ങലശ്ശേരിൽ പറമ്പിന്റെ ആധാരം ഒന്നും പണയം വെച്ചു' [അതിനൊരാധാരമേയുള്ളൂ എന്നു താല്പൎ‌യ്യം] പൃച്ഛകങ്ങളോടു ഉം എന്നതു ചേൎന്നു സൎവാൎത്ഥങ്ങളായി വരുന്നതും സൎവാൎത്ഥങ്ങളോടു അതു വേറുപടാതിരിക്കുന്നതും ഈ അൎത്ഥത്തിൽ തന്നേയാകുന്നു [൨൭൬] സൎവാൎത്ഥങ്ങൾ സമബന്ധമായി വരുമ്പോൾ ഉം എന്നതു ഇരട്ടിപ്പായി വരാതെയിരിക്കുന്നതിന്നു വേണ്ടി ഉണ്മാനമായിമാത്രമിരിക്കും: ദൃ-ന്തം; 'മനുഷ്യർ ഒക്കയും മൃഗങ്ങളും.'

൪൫൩. ഉം എന്നതു വിശേഷാൽ അൎത്ഥം കൂടാതെ ചില വന്തങ്ങളോടും അവ്യയങ്ങളോറ്റും അക്ഷരനിറെവിന്നായിട്ടും മാത്രം ചേരുവാറുണ്ടു: ദൃ-ന്തം; 'ഞാൻ എഴുതിയും കൊണ്ടിരുന്നു; അവൻ കുളിച്ചും വെച്ചു വരുന്നു.' അങ്ങനെ തന്നേ 'വരം അളവും ഒക്കും, അശേഷം, ഇനി, നിന്നു, പലർ' എന്നവ മുതലായതു 'വരയും, അളവും, ഒക്കയും, അശേഷവും, ഇനിയും, നിന്നും, പലൎഉം' എന്നാകുന്നതു ഉം എന്നതു ചേൎന്നാകുന്നു.

൪൫൪. എന്നതു സംബോധനയും നാമാധേയങ്ങളും ഒഴികെ ശേഷമുള്ള രൂപഭേദങ്ങളോടു ഒക്കയും ചേരുന്നതും ഉം എന്നതിന്റെ പ്രതിഭാവമായി സമഭിന്നതയെയും അനുഭിന്നതെയെയും പ്രതികൂലതയെയും കുറിക്കുന്നതും ചോദ്യത്തെയും സംശയത്തെയും മനോവികാരത്തെയും കാണിക്കുന്നതുമാകുന്നു: ദൃ-ന്തം; 'രാജാവോ മന്ത്രിയോ വരും; രാജാവു വന്നില്ല മന്ത്രിയോ വന്നു; ഞാനും എന്റെ ഭവനവുമോ ഞങ്ങൾ യഹോവായെ സേവിക്കും; നീ യെഹൂദന്മാരുടെ രാജാവാകുന്നുവോ; അവൻ [ 203 ]
൧൭൮

കള്ളനോ വെള്ളനോ [ഞാൻ അറിയുന്നില്ല] ഓടിവരീനോ ഓടിവരീനോ.'

൪൫൫. സമബന്ധത്തെക്കാണിക്കുന്ന പടുതിയിൽ ഉം എന്നതു വരുന്നിടത്തു എന്നതു വന്നാൽ സമഭിന്നതയെക്കുറിക്കും: ദൃ-ന്തം; 'രാജാവോ മന്ത്രിയോ വന്നു; അവൻ എഴുതിയോ വായിച്ചോ കൊണ്ടിരിക്കുന്നു; നീ എഴുതിയാലോ വായിച്ചാലോ കൊള്ളാം' അവന്നു ഉണ്മാനോ ഉടുപ്പാനോ മുട്ടുണ്ടു' 'രാജാവും മന്ത്രിയും വന്നു' എന്നതിന്നു അവരിരുവരും വന്നു എന്നും രാജാവോ മന്ത്രിയോ വന്നു എന്നതിന്നു അവരിൽ ഒരുത്തൻ വന്നു എന്നും അൎത്ഥമാകുന്നു. 'രാജാവും മന്ത്രിയും വന്നില്ല' എന്നതിന്നു അവരിൽ ഒരുത്തനും വന്നില്ല എന്നും ഒരുത്തനേ വന്നുള്ളു എന്നും രണ്ടു ഭാവം വരുന്നതുപോലെ 'രാജാവോ മന്ത്രിയോ വന്നില്ല' എന്നതിന്നു അവരിൽ ഒരുത്തൻ വന്നില്ല എന്നും അവരിൽ ആരും വന്നില്ല എന്നും രണ്ടു പൊരുൾ വരുന്നതാകുന്നു.

൪൫൬. എന്നതിനാൽ കൂട്ടിച്ചേൎക്കപ്പടുന്ന ആധേയങ്ങൾ ഒക്കയും ആധാരത്തോടു സംബന്ധത്തിൽ ശരിയായിരുന്നാൽ രൂപത്തിലും ഒത്തിരിക്കെണം; ദൃ-ന്തം; 'ഇനിക്കു ഊണിനും ഉടുപ്പിനും [ഉടുപ്പാൻ എന്നരുതു] മുട്ടാകുന്നു;' [൪൫൦] ആധാരത്തോടു ഒരുപോലെ ചേരാത്ത ആധേയങ്ങളെ ഉം എന്നതിനാൽ സമൎപ്പിക്കുന്ന തെറ്റു മലയാഴ്മക്കാരുടെ ഇടയിൽ നടപ്പായിരിക്കുന്നതു പോലെ ഓ എന്നതിനെക്കുറിച്ചും അവൎക്കു തെറ്റു വരുന്നു: ദൃ-ന്തം; "ശവം കിടക്കുന്നു എന്നോ കുത്തിക്കവൎച്ച - ഉണ്ടായപ്രകാരം കേൾക്കയോ ആവലാധി എങ്കിലും വൎത്തമാനം എങ്കിലും കിട്ടിയാൽ;" മുറെക്കു വേണ്ടുന്നതു "ശവം കിടക്കുന്ന പ്രകാരമോ കുത്തിക്കവൎച്ച - ഉണ്ടായ പ്രകാരമോ കേൾക്കയോ ആവലാധി എങ്കിലും വൎത്തമാനമെങ്കിലും കിട്ടുകയോ ചെയ്താൽ' [൪൫൧.]

൪൫൭. ഉം എന്നതു അനുബന്ധത്തെക്കുറിക്കുന്ന പടുതിയിൽ ഓ എന്നതു അനുഭിന്നതയെക്കാണിക്കും: ദൃ-ന്തം; രാജാവു വന്നില്ല മന്ത്രിയോ വന്നും, [൪൫൨.]

൪൫൮. ഉം എന്നതു വിശേഷതയെക്കുറിക്കുന്ന പടുതിയിൽ ഓ എന്നതു പ്രതികൂലതയെക്കാണിക്കും: ദൃ-ന്തം; 'രാജാവോ കൈക്കൂലി വാങ്ങിക്കയില്ല; ഇനിക്കോ ദ്രവ്യത്തിൽ കാംക്ഷയില്ല.' 'ഉത്സവത്തിന്നു ഞാനും പോകുന്നു' എന്നു പറഞ്ഞാൽ ശേഷം പേരും പോകുന്നു എന്നു ഭാവം. 'ഞാനോ പോകുന്നു' എന്നായാൽ ശേഷം പേർ പോകുന്നില്ല എന്നു ഭാവം [൪൫൩]

൪൫൯. ഓ എന്നതു ചോദ്യത്തെക്കുറിക്കുന്നതു ജ്ഞാപകയവ

[ 204 ]
൧൭൯

സ്ഥയിൽ ത്രികാലങ്ങളോടു ചേരുമ്പോൾ ആകുന്നു: ദൃ-ന്തം; മനുഷ്യൻ നല്ലവൻ ആകുന്നുവോ;' എന്റെ മകനേ നീ പാപം ചെയ്തോ;' 'ഇപ്രകാരമുള്ള ജാതിയോടു എന്റെ ആത്മാവു പകരം വീട്ടാതിരിക്കുമോ'. ചോദ്യം നാമാൎത്ഥത്തെക്കുറിച്ചായിരുന്നാൽ പൃച്ഛകങ്ങൾ പ്രയോഗിക്കപ്പടെണം: ദൃ-ന്തം; 'ആരു പോയി; എവിടെപ്പോയി; എന്തിന്നു പോയി; ആർ അടിച്ചു; ആരേ അടിച്ചു.' ജ്ഞാപകങ്ങളോടു ഓ എന്നതു ചേരുന്നതു ചോദ്യം വാച്യത്തേക്കുറിച്ചു ഒന്നും ഊഹമില്ലാതെ ചോദിക്കപ്പടുമ്പോൾ ആകുന്നു. ചോദിക്കപ്പടുന്ന വാക്യത്തിലേ സംഗതിയിൽ എന്തെങ്കിലും അറിഞ്ഞിട്ടുണ്ടായിരുന്നാൽ സവാച്യനാമവും ശുദ്ധവചനവും പ്രയോഗിക്കപ്പടുകയും ഓ എന്നതു ആകുന്നു എന്നതിനോടു ചേരുകയും വേണം: ദൃ-ന്തം; 'ആരാകുന്നു വന്നതു' എന്നതിൽ ചിലർ വന്നു എന്നു അറിഞ്ഞിരിക്കുന്നതും ആൾവിവരം മാത്രം അറിവാനുള്ളതും ആയിരിക്കുന്നു. 'നീയാകുന്നോ അവന്റെ ഭാൎ‌യ്യ' എന്നതിൽ അവന്നു ഭാൎ‌യ്യ ഒരുത്തി ഉണ്ടെന്നു ഗൃഹിതവും നീ തന്നെയോ എന്ന ഗൃഹിതവ്യവും ആകുന്നു. 'ആകുന്നു' എന്നതു പലപ്പോഴും ആന്തരമായിരിക്കുന്നതാകയാൽ ഓ എന്നതു അപ്പോൾ ഗൃഹിതവ്യത്തോടു ചേൎന്നുവരും: ദൃ-ന്തം; 'അവൻ നല്ലവനോ; മന്ത്രി ദുൎമ്മരണമോ മരിച്ചതു'

൪൬൦. ചോദ്യത്തിന്നു ഉത്തരം കൊടുക്കുന്നതു ആയതു സാധാരണമായിരിക്കുമ്പോൾ വിവരം പറഞ്ഞും പ്രത്യേകമായിരുന്നാൽ സമ്മതിച്ചും വിസമ്മതിച്ചും ആകുന്നു. എന്നാൽ സമ്മതിക്കുന്നതു ചോദ്യവാങ്കിൽനിന്നു ഓ എന്നതിനെ നീക്കുന്നതിനാലും വിസമ്മതിക്കുന്നതു അതിന്റെ പ്രതിഭാവത്തെ പ്രയോഗിക്കുന്നതിനാലുമാകുന്നു: ദൃ-ന്തം; 'അവൻ വന്നോ" അവൻ വന്നു: നീ പോയോ. ഞാൻ പോയില്ല'. എന്നാൽ വാചകത്തിന്റെ ചുരുക്കത്തിന്നു വേണ്ടി മൊഴികളിൽ ഒടുക്കത്തേതു ഒഴികെ ശേഷമൊക്കയും ലോപിക്കും: ദൃ-ന്തം; 'അവൻ വന്നോ, വന്നു; നീ പോയോ, ഇല്ല: രാജാവു നല്ലവൻ ആകുന്നുവോ? ആകുന്നു' എന്നാൽ 'ആകുന്നു' എന്നതിൽ അവസാനിക്കുന്ന സമ്മതയുത്തരത്തിനൊക്കയും അതേ എന്നും അല്ലാതുള്ള സമ്മതയുത്തരത്തിനൊക്കയും ഉവ്വ എന്നും 'ഇല്ല' എന്നതിൽ നിറുത്തൽ വരുന്ന വിസമ്മതത്തിന്നു ഉവ്വാ എന്നുമുള്ള സാധാരണ മൊഴികൾ പ്രയോഗിക്കപ്പടുന്നുണ്ടു. ഉവ്വ എന്നതു 'ഒക്കുക' എന്നതിന്റെ ഭവിഷ്യവും ഉവ്വാ എന്നതു അതിന്റെ പ്രതിഭാവവുമാകുന്നു. ഉവ്വ എന്നതു സംസാരവാക്കിൽ ഓ എന്നു ചുരുങ്ങുക നടപ്പകുന്നു.

൪൬൧. ചോദ്യം പല സംഗതികളെപ്പറ്റി വരുമ്പോൾ അവയിൽ ഓരോന്നിനോടു ഓ എന്നതു പ്രത്യേകം ചേരെണം: ദൃ-ന്തം; 'യജമാനൻ അവിടെ ഇരിക്കുന്നോ അവി

[ 205 ]
൧൮൦

ടെ നിന്നു പോയോ. രാജാവോ മന്ത്രിയോ [ആരു] നല്ലവൻ'

൪൬൨. ചോദ്യം ചോദിക്കുന്നതിന്റെ പ്രധാന സാദ്ധ്യം ഉത്തരത്തിൽ നിന്നു വിവരം അറിയെണമെന്നു തന്നേ എന്നുവരികിലും ചിലപ്പോൾ പ്രതിഭാവത്തെക്കുറിച്ചുള്ള നിശ്ചയത്തെക്കാണിക്കുന്നതിന്നു വേണ്ടി പ്രയോഗിക്കയുണ്ടു: ദൃ-ന്തം: 'ഇപ്രകാരമുള്ള ജാതിയോട ഞാൻ പകരം വീട്ടുകയില്ലയോ [വീട്ടും നിശ്ചയം.] മനുഷ്യൻ ദൈവത്തെക്കാൾ നീതിമാനായിരിക്കുമോ [ഇല്ല നിശ്ചയം'] പറച്ചിൽക്കാരന്നു നിശ്ചയമുള്ള കാൎയ്യത്തെ പറ്റി പ്രതിഭാവത്തിൽ ചോദ്യം ചോദിക്കുന്നതു പ്രതികൂലം പറവാൻ കഴിയുന്നവരുണ്ടായിരുന്നാൽ അങ്ങനെ ചെയ്യുന്നതിന്നു വെല്ലുവിളിക്കുന്ന ഭാവം ആകുന്നു.

൪൬൩. ചോദ്യത്തിന്നുത്തരമായിട്ടു ചോദിച്ച ചോദ്യം തന്നേ തിരിച്ചു ൿഹോദിക്കപ്പടുമ്പോൾ ചോദിച്ച സംഗതി പറച്ചിൽകാരൻ എന്നപോലെ കേൾവിക്കാരനും സംശയമായിരിക്കുന്നു എന്നു കാണിക്കും: ദൃ-ന്തം; 'ഞാൻ ഒരുത്തനോടു കഴിഞ്ഞ രാത്രി മഴ പെയ്തോ' എന്നു ചോദിച്ചിട്ടു 'പെയ്തോ' എന്നു തന്നേ അവൻ ഉച്ചരിച്ചാൽ അവൻ അറിഞ്ഞില്ല എന്നൎത്ഥമാകും. അങ്ങനെ തന്നേ 'അതു മാവോ മരുതിയോ' എന്നു ഒരുത്തൻ ചോദിക്കയും മറ്റവൻ 'മാവോ മരുതിയോ' എന്നു ആവൎത്തിക്കയും ചെയ്താൽ ഉത്തരം പറയുന്നവന്നു സംശയം എന്നു കാണിക്കുന്നു.

൪൬൪. എന്നതു ആസകയവസ്ഥയിൽ മുൻപിലത്തേ രണ്ടു രൂപത്തോടും ചേരുമ്പോൾ കേൾവിക്കാരന്റെ ശ്രദ്ധയെ ഉണൎത്തുന്നതിന്നു വേണ്ടി വിളിച്ചു പറച്ചിലിന്നു അടയാളമായിട്ടു പ്രയോഗിക്കപ്പടുന്നു: ദൃ-ന്തം; 'ഓടിവായോ കള്ളന്മാരു വരുന്നേ; ചുറുക്കേ വരീനോ; പുരെക്കു തീ പിടിച്ചേ.'

൪൬൫. ഏ എന്നതു ഷഷ്ഠിവിഭക്തിയും നാമാധേയങ്ങളും ഒഴികെ ശേഷം എല്ലാത്തരമൊഴികളോടും ചേരുന്നതും ഏകാന്തതയെയും ശ്രദ്ധാപേക്ഷയെയും യാചനഭാവത്തെയും നിലവിളിയുച്ചാരണത്തെയും വചനാധേയത്തെയും കാണിക്കുന്നതും ആകുന്നു: ദൃ-ന്തം; 'ആ സേനാപതി രാജാവിനെയേ വണങ്ങു: കുഞ്ഞവിടെ നിൽക്കുന്നേ; നീ എഴുതേ; നിങ്ങൾ വരെണമേ; പുരെക്കു തീ പിടിച്ചേ; അവൻ അകമേ കേറി.' [ 206 ]
൧൮൧

൪൬൬. എന്നതു വചനാധേയത്തോടു ചേൎന്നും വചനം അനുസ്വാരം നീങ്ങിയുള്ള ഭവിഷ്യകാലത്തിലായും വരുമ്പോൾ ആധേയവും ആധാരവും തമ്മിലുള്ള സംബന്ധം ഏകാന്തമായിരിക്കുന്നു എന്ന കാണിക്കും: ദൃ-ന്തം; 'നല്ലവനേ നന്മ ചെയ്യു; ചിലൎക്കേ ഉപകാരം വന്നുള്ളു; അല്പ ജനങ്ങളേ ഗുണം ചെയ്യുന്നുള്ളു; താൻ തന്നേ പോയേ ഒക്കു.' 'മാത്രം' എന്നതു അൎത്ഥഭേദം കൂടാതെ ഏ എന്നതിന്നു മുൻപിൽ നിൽക്കാം: ദൃ-ന്തം; 'നല്ലവൻ മാത്രമേ നന്മ ചെയ്യു.'

൪൬൭. എന്നതു ശ്രദ്ധാപേക്ഷയെക്കുറിക്കുന്നതു ജ്ഞാപകയവസ്ഥ യോടു ചേൎന്നുവരുമ്പോൾ ആകുന്നു: വിശേഷാൽ ശ്രദ്ധ കൊടുക്കെണമെന്നു കേൾവിക്കാരനോടു അപേക്ഷിക്കുന്നതു പറയുന്ന സംഗതി അവന്റെ അഭിലാഷത്തിനൊത്തതോ അവന്നുപകാരം വരുന്നതോ അവൻ അനുസരിക്കേണ്ടുന്നതോ അവൻ മനസ്സിൽ കരുതേണ്ടുന്നതോ മറ്റോ ആയിരിക്കുമ്പോൾ ആകുന്നു. ആകയാൽ ഇങ്ങനെയുള്ള ഭാവങ്ങൾ ഒക്കയും ഈ അവ്യയത്താലേ സാധിക്കും. ദൃ-ന്തം; 'ഞാൻ വന്നേ [ഞാൻ വരേണമെന്നു നീ അഗ്രഹിച്ചവണ്ണം ഞാൻ വന്നു] യജമാനൻ വന്നിട്ടുണ്ടേ [വേണ്ടുന്നതൊക്കെ വട്ടം കൂട്ടിക്കൊള്ളെണം]; ഞാൻ പോകുന്നേ (അതു നിന്നോടു പറഞ്ഞില്ലെന്നു വേണ്ടാ); നീ കണ്ടേ [പിന്നീടു ചോദിക്കുമ്പോൾ കണ്ടില്ലെന്നു പറയരുത്]; കുഞ്ഞു തിണ്ണമേൽ നിൽക്കുന്നേ [വീഴാതെ സൂക്ഷിച്ചുകൊള്ളെണം]; അവൻ വാക്കു മാറുമേ (മാറുകയല്ലേന്നു നിന്റെ ഭാവം എങ്കിലും ഞാൻ പറയുന്നതു ഓൎത്തുകൊൾക; പരമാൎത്ഥമെന്നു ഭവിഷ്യംകൊണ്ടു നിനക്കു ബോധിക്കും.) 'ആകുന്നു' എന്നതു ആന്തരമായിരിക്കുന്ന വാക്യങ്ങളിൽ ഏ എന്നതു ആധേയത്തോടു ചേൎന്നു നിൽക്കും: ദൃ-ന്തം; 'യഹോവാ ആകുന്നേ ദൈവം' എന്നതിന്നു 'യഹോവായേ ദൈവം' എന്നാകും.

൪൬൮. നിലവിളിച്ചു പറയുന്നതിൽഎന്നതു സംബോധനയോടും ജ്ഞാപകയവസ്ഥയോടും ചേരും; അപ്പോൾ ഉച്ചാരണം സ്വരം ഉയൎത്തിയാകുന്നു വേണ്ടുന്നതു: ദൃ-ന്തം; കൂട്ടരേ, ഞാൻ വെള്ളത്തിൽ മുങ്ങിച്ചാകുന്നേ ആരും എന്നെപ്പിടിച്ചുകേറ്റുകയില്ലേ.'

൪൬൯. എന്നതു ആശകയവസ്ഥയെയും അതിനോടു അൎത്ഥത്തിൽ ഒക്കുന്ന മൊഴികളെയും കല്പനയായിട്ടല്ല അപേക്ഷയായിട്ടു പ്രയോഗിക്കുമ്പോൾ ആ രൂപങ്ങളോടു ചേരുക നടപ്പാകുന്നു, ദൃ-ന്തം; 'നീ എഴുതേ നിങ്ങൾ നടപ്പീനേ; നീ പറയരുതേ; നിങ്ങൾ പോകല്ലേ; അവരോടു ക്ഷമിക്കെണമേ'. മുറെക്കു, നോക്കുമ്പോൾ 'ക്ഷമിക്കെണമേ' എന്നതു വേണം എന്ന ജ്ഞാപകയവസ്ഥയോടു ഏ എന്നതു ചേരുന്നതാകുന്നു. അപേ

[ 207 ]
൧൮൨

ക്ഷക്കാരന്റെ താല്പൎയ്യത്തെയും എളിമയെയും കാണിക്കയും ചെയ്യുന്നു. അതിന്നു പകരം ക്ഷമിക്കെണം എന്നു അപേക്ഷിക്കുന്നു എന്നു പ്രയോഗിക്കുന്നതു ശക്തിക്കുറവാകുന്നു. ഇനിക്കു ഒരു പുസ്തകം തരിക എന്നതും ഇനിക്കു ഒരു പുസ്തകം തരെണമെന്നു ഞാൻ ചോദിക്കുന്നു എന്നതും തമ്മിലേ ഭേദം പോലെ ഇവ തമ്മിലുമുണ്ടു.

൪൭൦. എന്നതു താല്പൎയ്യതയെക്കാണിക്കുന്നതു വചനാധേയങ്ങളോടു സംബന്ധിക്കുമ്പോൾ ആകുന്നു: 'തന്നേ' എന്നതുകൊണ്ടു വിവരപ്പടുത്താകുന്നതുമാകുന്നു: ദൃ-ന്തം; 'അവൻ അപ്പോഴേ പോയി; ഞാൻ എപ്പോഴേ വന്നു: രാവിലേ സേവിക: ഞാൻ കാലത്തേ വരാം: നീ സംധ്യക്കേ ഉറങ്ങരുതു': "ഒക്കവേ പറവതിന്നൊട്ടുമേ കാലം പോരാ".

൪൭൧. എന്നതു ചില നാമങ്ങളോടു ചേൎന്നിട്ടു അവയെ വചനാധേയമാക്കുന്നു: ദൃ-ന്തം; 'വഴിയേ [വഴിയിൽ കൂടെ], അരികേ [അരികിൽ], ചുറുകേ [ചുറുക്കോടു കൂടെ], ചൊവ്വേ [ചൊവ്വായി], ചില മൊഴികളിലേ അനുസ്വാരം മാഞ്ഞുപോകും: ദൃ-ന്തം; 'അപ്പുറം - അപ്പുറേ'. കാലേ, മാൎഗ്ഗേ, പത്രേ എന്നിങ്ങനെയുള്ളവ ഏ എന്നതു ചേൎന്നുൺണ്ടാകുന്നവയല്ല സംസ്കൃതത്തിലേ സപ്തമി വിഭക്തിയുടെ രൂപങ്ങൾ ആകുന്നു. ഏകാരാന്തത്തിൽ ചില നാമാധേയങ്ങളുമുണ്ടു. അതു 'ആയ' എന്നതിന്റെ ചുരുക്കമാകുന്നു [൩൮൯] പിന്നാലേ വരുന്ന ഹല്ല ഇരട്ടിക്കത്തക്കതായിരുന്നാൽ നാമാധേയത്തിന്നു ഇരിട്ടിക്കും. ഇരട്ടിച്ചില്ലെങ്കിൽ അതു ഏകാരത്താൽ കുറിക്കപ്പടുന്ന വചനാധേയമാകുന്നു. ദൃ-ന്തം; 'ഞാൻ കാലത്തേക്കുളികഴിച്ചു' എന്നതിന്നു കാലത്തു കഴിക്കേണ്ടുന്ന കുളി എന്നും 'കാലത്തേ കുളി കഴിച്ചു' എന്നതിന്നു രാവിലേ കുളിച്ചു എന്നും പൊരുളാകും.

രണ്ടാം സൎഗ്ഗം - തദ്ധിതാവ്യയങ്ങൾ.

൪൭൨. തദ്ധിതാവ്യയങ്ങൾ നാമാവ്യയങ്ങൾ എന്നും വചനാവ്യയങ്ങൾ എന്നും രണ്ടു വകയായിരിക്കുന്നു. നാമാവ്യയങ്ങൾ നാമങ്ങളോടു ഏകാരാവ്യയം ചേൎന്നുണ്ടാകുന്ന വചനാധേയങ്ങളും നാമങ്ങളുടെ വിരൂപ വിഭക്തികളുമാകുന്നു: ദൃ-ന്തം; 'അകമേ; അകത്തു, വേഗത്തിൽ, [ 208 ]
൧൮൩

മുതൽക്കു'. വചനാവ്യയങ്ങൾ വന്തം മുതലായിട്ടുള്ള ചില പരാധാരങ്ങൾ ആകുന്നു: ദൃ-ന്തം; 'നിന്നു, കുറിച്ചു, എന്നാൽ, എങ്കിൽ, ആകെ, കൂടെ'

൪൭൩ നാമാവ്യയങ്ങളിൽ വിഭക്തി ചിലപ്പോൾ ആന്തരമായിരിക്കും ദൃ-ന്തം; 'വരെ [വരെക്കു], മുതൽ [മുതൽക്കു]; മൂലം [മൂലത്താൽ], വേഗം [വേഗത്താൽ], മുൻപു [മുൻപിൽ], ഒടുക്കം [ഒടുക്കത്തു], ശീഘ്രം [ശീഘ്രത്തൊടു]. സംസ്കൃത നാമങ്ങളിൽ ചിലപ്പോൾ സംസ്കൃത രൂപങ്ങളും വരും: ദൃ-ന്തം; 'ക്രമേണ, സ്വഭാവേന, കൃപയാ, ബുദ്ധ്യാ, സരസാ, മനസാ, വാചാ, കൎമ്മണാ, എന്നവ ത്രിതീയ രൂപങ്ങളും വിശേഷാൽ, വശാൽ' എന്നിങ്ങനെയുള്ളവ പഞ്ചമിരൂപങ്ങളും 'കാലേ സമീപേ മാൎഗ്ഗേ' എന്നിങ്ങനെയുള്ളവ സപ്തമി രൂപങ്ങളും ആകുന്നു.

൪൭൬ വചനാവ്യയങ്ങൾ 'കുറിച്ചു, നിന്നു, പറ്റി, വെച്ചു, എന്നു, വീണ്ടു, തൊട്ടു, മേല്പട്ടു, അങ്ങോട്ടു' എന്നവ മുതലായ വന്തങ്ങളും 'ഏറ, കുറയ, വളര, ഉറക്ക, പതുക്ക, മെല്ല, ഒക്ക, കൂട, ആക, ഒഴിക, അല്ലാത, ഇല്ലാത, കൂടത, മുൻപാക' എന്നവയുൾപട്ട ആന്തങ്ങളും 'എന്നാൽ, എങ്കിൽ, കാട്ടിൽ, കാൾ, എന്തെന്നാൽ' എന്നിങ്ങനെയുള്ള ലന്തങ്ങളും ആകുന്നു.

൪൭൪ തദ്ധിതാവ്യയങ്ങൾ ആധേയങ്ങളോടു ചേൎന്നും ചേരാതെയും വരും: ദൃ-ന്തം; 'അതിനെക്കാൾ, വിശേഷാൽ' ആധേയം നാമമായിരുന്നാൽ അതിന്റെ വിഭക്തിയും വചനമായിരുന്നാൽ അതിന്റെ അവസ്ഥയും അധാരത്തിന്റെ സ്വഭാവം പോലെയും ആധാരവും ആധേയവും തമ്മിലുള്ള സംബന്ധത്തിന്റെ വ്യത്യാസം പോലയും പല പ്രകാരംആയിരിക്കും: ദൃ-ന്തം; 'രാജാവു ഒഴികെ, അവനെപ്പോലെ, അവനോടു കൂടെ, അവൎക്കു മേൽ, നിന്റെ സമീപേ, കൊല്ലത്തുവരെ, രാജാവു മൂലം, രാജാവിന്റെ മൂലം, അവന്നു മേൽ, അവന്റെ മേൽ. [ 209 ]
൧൮൪

൪൭൫. തദ്ധിതാവ്യയങ്ങളിൽ ഉത്ഭവം തെളിവില്ലാതെയും അന്വയം പ്രത്യേകമായും പൊരുൾ പ്രയാസമായുമിരിക്കുന്നവയെ അക്ഷരമുറയ്ക്കു താഴെ വിസ്തരിക്കുന്നു.

അങ്ങു ഉത്ഭവത്തിന്നു 'കൈ' എന്നതിൽ നോക്കു, ആന്തരസപ്തമി. അവിടെ എന്നൎത്ഥമാകും. വചനങ്ങൾക്കു മുൻപു അകാരണമായിട്ടു എന്നു ചിലപ്പോൾ അൎത്ഥമാകും: ദൃ-ന്തം; ഞാൻ അങ്ങു പറഞ്ഞു.

അങ്ങനെ, ഇങ്ങനേ, എങ്ങനെ എന്നവ 'ജനം' എന്ന അപ്രസിദ്ധനാമത്തോടു അ, എ, ഇ എന്നവ ചേരുന്നതിനാൽ ഉണ്ടാകുന്നു. പ്രകാരം എന്നു പൊരുൾ.

അടുക്കൽ, അരിക എന്നൎത്ഥമാകുന്ന 'അടുക്ക' എന്നതിന്റെ സപ്തമിയാകുന്ന അടുക്കിൽ എന്നതിന്റെ തത്ഭവമാകുന്നു. അരികെ അരികിൽ എന്നവയോടു പൊരുളിൽ ഒക്കുന്നു.

അതുകൊണ്ടു, പിൻവരുന്നതു മുൻപോയതിൽ നിന്നുള്ള കാൎയ്യമാകുന്നു എന്നു കാണിക്കുന്നു 'കൊണ്ടു' എന്നതിൽ നോക്കു.

അത്തറ്റം, അതു 'അറ്റം' എന്നതിന്റെ തത്ഭവം. ആക എന്നതു ആന്തരം. അതുവരെ എന്നു പൊരുൾ.

അത്തേ, അതായ എന്നതിന്റെ ചുരുക്കം: ദൃ-ന്തം; അവിടത്തേ; ഇന്നത്തേ

അത്ര, 'തന' എന്നതിൽ നോക്കു.

അത്രിടം, 'അത്ര' എന്നതിനോടു 'ഇടം' എന്നതു ചേരുന്നതിനാൽ ഉണ്ടാകുന്നതും അതുവര എന്നൎത്ഥമാകുന്നതുമാകുന്നു.

അധികം, 'ആയി' എന്നതു ആന്തരമായിരിക്കുന്ന പ്രഥമയും 'ഏറ' എന്നതിനോടു അൎത്ഥത്തിൽ ഒക്കുന്നതുമാകുന്നു. അധികത്വം എണ്ണത്തിലേ അളവിലോ ഗുണത്തിലോ ഏതിലായിരുന്നാലും 'അധികം' എന്നുള്ളതു കൊള്ളും: ദൃ-ന്തം; പത്തിൽ അധികം (ആയി) വേണ്ടാ. അവന്നു അധികം ദ്രവ്യമുണ്ടു. സലോമോൻ സൊക്രാത്തീസിനെക്കാൾ അധികം ജ്ഞാനിയായിരുന്നു.'

അനന്തര ഉടനെ, പിന്നെ എന്നു പൊരുൾ വരുന്നതുമാകുന്നു.

അന്നു, ഉത്ഭവത്തിന്നും മറ്റും 'ദിനം' എന്നതിൽ നോക്കു. ആ ദിവസത്തിൽ, ആ കാലത്തു എന്നൎത്ഥമാകും. ഉത്ഭവത്തിന്നു 'പോൾ' എന്നതിൽ നോക്കു. അപ്പോൾ,ആ സമയത്തു എന്നർത്ഥമാകും.ഉത്ഭവത്തിന്നു' പോൾ' എന്നതിൽ നോക്കു. അപ്പുറേ, അപ്പുറമേ എന്നതിന്റെ ചുരുക്കം, പുറമെ എന്നതിൽ നോക്കു.

അശ്ശേ, പങ്ക എന്നൎത്ഥമാകുന്ന അംശം എന്നതിന്റെ സപ്തമിയായ അംശേ എന്നതിന്റെ തത്ഭവമാകുന്നു. ദൃ-ന്തം; കുറേശ്ശേ, അസ്സാരിശ്ശേ, നാഴിശ്ശേ, രണ്ടിശ്ശേ എന്നിങ്ങനെ എണ്ണത്തെയും അളവിനെയും കുറിക്കുന്ന പദങ്ങളോടു ചേരുന്നു.

[ 210 ]
൧൮൫

അല്ലാത 'അല്ല' എന്നതിന്റെ ആന്തം. ഒഴിക എന്നൎത്ഥം മുൻപിലത്തേതിന്റെ വിഭക്തി പിന്നത്തേതിന്റെ കൂട്ടായിരിക്കെണം: ദൃ-ന്തം; 'രാജാവല്ലാതെ ആരും അറിഞ്ഞില്ല. ദൈവത്തെ അല്ലാതെ മറ്റാരെയും വന്ദിക്കരുതു.

അവിടെ, 'ഇടം' എന്നതിൽ നോക്കു.

അശെഷം, 'ആക' എന്ന ആന്തം ഉണ്മാനമായിരിക്കുന്ന പ്രഥമയാകുന്നു: ശേഷിപ്പു കൂടാതെ എന്നൎത്ഥം. അതിനോടു ഉം, ഏ എന്ന അവ്യയങ്ങൾ സംബന്ധിക്കയും ചെയ്യും: ദൃ-ന്തം; 'ദുഷ്ടന്മാർ അശേഷം നശിക്കും; ജനങ്ങൾ അശേഷവും വന്നു; കാട്ടുമൃഗങ്ങൾ കൃഷി അശേഷമേ തിന്നുകളെഞ്ഞു'.

അളവു, ആന്തരചതുൎത്ഥിയായി 'ഓളം എന്നു മിക്കപ്പോഴും ചുരുങ്ങിയും ചിലപ്പോൾ ചുരുങ്ങാതെയും ആധേയത്തോടു കൂടിയ അവ്യയവമായി വരും. ആധേയം ലോപഷഷ്ഠിയിൽ ആകുമ്പോൾ ഒപ്പം എന്നു പൊരുളാകും: ദൃ-ന്തം; 'മാതാവിനോളം കൃപ; മൃഗത്തോളം ബോധം; പന്നിയോളം കരുത്തും.' സ്ഥലം മാറ്റത്തെ ക്കുറിക്കുന്ന ക്രിയകൾക്കു മുൻപു മാറ്റത്തിന്റെ അറുതിയെ ക്കാണിക്കുകയും ആധേയമായിരിക്കുന്ന സ്ഥലനാമം ലോപഷഷ്ഠിയിലും സപ്തമിയിലും ചതുൎത്ഥിയിലും ആയിവരികയും ചെയ്യും: ദൃ-ന്തം; 'പുത്തങ്കാവോളം പുത്തങ്കാവിലോളം; പുത്തങ്കാവിന്നോളം' ഭവിഷ്യകാലനാമാധേയവും സവാച്യനാമഷഷ്ഠിയും ആധേയമായി വരുമ്പോൾ ആധേയക്രിയ സംഭവിക്കുന്ന സമയത്തിന്റെ അറുതിയെ ക്കുറിക്കുന്നു: ദൃ-ന്തം; 'അവൻ വരുവോളം നീ നില്ക്കേണ്ടാ; മഴ പെയ്തതിനോളം ഒന്നും നടന്നില്ല.' നാമാധേയത്തിന്റെ മകാരം പകാരമായിട്ടു മാറുന്നതു ശബ്ദഭംഗിക്കാകുന്നു. ഈ പടുതിയിൽ ചിലപ്പോൾ വിഭക്തിവിവരണമായിട്ടും വരും: ദൃ-ന്തം; 'മരിക്കുവോളത്തിന്നു ജീവനം വേണം.'

ആക, 'ആകുക' എന്നതിന്റെ ആന്തം 'എല്ലാം' എന്നുള്ള അൎത്ഥത്തിൽ അവ്യയമായിട്ടു പ്രയോഗമുണ്ടു: ദൃ-ന്തം; 'വിദ്വാന്മാർ ആക വന്നു.'

ആകകൊണ്ടു, 'ആക' എന്ന വാച്യനാമത്തോടു 'കൊണ്ടു' എന്ന വന്തം ചേൎന്നുണ്ടാകുന്നതു. വാച്യനാമത്തിന്റെയും സവാച നാമങ്ങളുടെയും പിന്നാലെ മാത്രം വരുന്നതും പിന്നിൽ പറയുന്ന സംഗതി മുൻപിലത്തേതിൽ നിന്നുള്ള കാൎ‌യ്യമാകുന്നു എന്നുക്കുറിക്കുന്നതുമാകുന്നു: ദൃ-ന്തം; 'അവൻ വായിക്കുകയാകകൊണ്ടു അസഹ്യപ്പടുത്തരുതു: അവൻ പറഞ്ഞതാകകൊണ്ടു സാധിക്കും.'

ആകയാൽ, 'ആക' എന്ന വാച്യനാമത്തിന്റെ പഞ്ചമി. എല്ലാത്തര മൊഴികളുടെയും പിന്നാലേ വരുന്നതും 'ആകകൊണ്ടു' എന്നതിനോടു അൎത്ഥത്തിൽ ഒക്കുന്നതുമാകുന്നു: ദൃ-ന്തം; 'ഞാൻ എഴുതുകയാൽ, ഞാൻ എഴുതുന്നതാകയാൽ; മഴ പെയ്തു ആകയാൽ [ 211 ]
൧൮൬

വെള്ളം പൊങ്ങി. 'അതുകൊണ്ടു, ആകയാൽ' എന്നവ തമ്മിലുള്ള വ്യത്യാസം അതു കാരണകാൎ‌യ്യങ്ങൾ തമ്മിലുള്ള അടുത്ത സംബന്ധത്തെയും ഇതു അകന്ന സംബന്ധത്തെയും കാണിക്കുന്നതും അതു മുൻപിലത്തെ വാക്യത്തിലെ സംഗതി മുഴുവനും എങ്കിലും അതിൽ ഏതാനും എങ്കിലും കാരണമായി വരുമ്പോഴും ഇതു വാക്യം മുഴുവനും കാരണമായി വരുമ്പോൾ മാത്രവും പ്രയോഗിക്കപ്പടുന്നതു തന്നേ: ദൃ-ന്തം; 'മഴ പെയ്തു, അതുകൊണ്ടു കൃഷിക്കു ദോഷമില്ല എന്നു പറഞ്ഞാൽ മഴ പെയ്തതുകൊണ്ടു കൃഷിക്കു ഗുണമാകുന്നു എന്നും കൃഷി ദോഷത്തിന്നു മഴകാരണമല്ല എന്നും അൎത്ഥം വരുന്നു. എന്നാൽ 'മഴ പെയ്തു ആകയാൽ കൃഷിക്കു ദോഷമില്ല' എന്നതിന്നു മഴ പെയ്തതു കാരണത്താൽ കൃഷിക്കു ഗുണമാകുന്നു എന്നു മാത്രം പൊരുൾ തിരിയും.

ആയതുകൊണ്ടു, 'അതുകൊണ്ടു' എന്നതിനോടു എല്ലാറ്റിലും ഒക്കുന്നു.

ആയി, 'ആക' എന്നതിന്റെ വന്തവും 'ഇട്ടു, കൊണ്ടു' എന്ന സഹായ വന്തങ്ങളെ ചേൎക്കുന്നതുമാകുന്നു. ഷഷ്ഠിയും സംബോധനയുമൊഴിക ശേഷമുള്ള എല്ലാ വിഭക്തികളുടെയും നന്തത്തിന്റെയും പിന്നാലെ വരുന്നതും മനോഭാവത്തെ കാണിക്കുന്നതുമാകുന്നു. ദൃ-ന്തം; 'നീ ഇനിക്കായി ഒരു വാക്കു പറെയെണം, ഞാനായിട്ടു അവന്നു ഒരു പുസ്തകം കൊടുത്തു: അവൻ മരിപ്പാനായിക്കോണ്ടു നടക്കുന്നു. 'ആയിട്ടു' എന്നതു ചിലപ്പോൾ അന്യ പൊരുളുകളേ സംബന്ധിച്ചു പ്രതിഭാവത്തെ സൂചിപ്പിക്കും: ദൃ-ന്തം; 'ഞാൻ ആയിട്ടു ക്ഷമിച്ചു [മറ്റൊരുത്തനായിരുന്നു എങ്കിൽ ക്ഷമിക്കയില്ലായിരുന്നു'. അവൻ എന്നെയായിട്ടു അടിച്ചു. [പിന്നൊരുത്തരായിരുന്നു എങ്കിൽ അടിക്കുയില്ല]'

ആണ, സത്യവാചകത്തിൽ 'ആക' എന്ന ആന്തം ആന്തരമായും ആധേയം ലോപഷഷ്ഠിയിൽ ആയും അവ്യയമായിട്ടു വരും: ദൃ-ന്തം; സ്വാമിയാണ; രാജാവിനാണ; ദൈവത്തിനാണ.

ആണ്ടു, 'ആട്ടെ' എന്നതിന്റെ തത്ഭുവം എന്നപോലെ തോന്നുന്നു. 'ആട്ടെ' എന്നതു 'ആകട്ടെ' എന്നതിന്റെ ചുരുക്കമാകുന്നു. [ലക്കം. ൩൫൧.] ചില പൃച്ഛകങ്ങളോടു ചേൎന്നിട്ടു സംശയകരഭാവം വരുത്തും. ദൃ-ന്തം; 'ആരാണ്ടു [ആരോ ഒരുത്തൻ;] ഏതാണ്ടു [ഏതോ ഒന്നു;] എങ്ങാണ്ടു [എവിടയോ ഒരിടത്തു;] ആൎക്കാണ്ടു [ആൎക്കോ ഒരുത്തന്നു.']

ആനും 'ആകിൽ' എന്ന ലന്തത്തോടു ഉം എന്നതു ചേൎന്നുണ്ടാകുന്ന 'ആകിലും' എന്നതിന്റെ തത്ഭവം ദൃ-ന്തം; 'ആരാനും [ആരെങ്കിലും;] എങ്ങാനും [എവിടെ എങ്കിലും;] ഏതാനും [കുറയ;] ആൎക്കാനും [ആൎക്കെങ്കിലും] ആരാനോടും; [വല്ലവനോടും.'] [ 212 ]
൧൮൭

ആസകലം, 'അശേഷം' എന്നതിനോടു അന്വയത്തിലും പ്രയോഗത്തിലും അൎത്ഥത്തിലും ഒക്കുന്നു.

ആദ്യം, ആദ്യത്തിൽ എന്നതിന്നു പകരം, ആന്തരസപ്തമി.

എങ്കിൽ, ചൊല്ലുക എന്നൎത്ഥമാകുന്നു 'എങ്കുക' എന്ന പഴയ വചനത്തിന്റെ വൎത്തമാനകാലലന്തം സംശയഭാവം കൂടാതെ സംഭാവനയെക്കാണിക്ക അതിന്റെ പ്രയോഗം. ദൃ-ന്തം; 'അവൻ വന്നെങ്കിൽ ഞാൻ പോകാം. [൩൭൦ - ൩൭൨ ലക്കങ്ങളിൽ നോക്കു]. 'എങ്കിൽ' എന്നതിനോടു ഓ എന്ന അവ്യയം ചേരുമ്പോൾ അതു ചോദ്യത്തെയും മനോവികാരത്തെയും മറ്റും കാണിക്കും. ദൃ-ന്തം; അവൻ വന്നെങ്കിലോ [വന്നെങ്കിൽ എങ്ങനെ,] ഹാ അവൻ ജീവിച്ചെങ്കിൽ [എത്ര നന്ന.]

൧. എങ്കിലും, രണ്ടു വാക്യങ്ങളുടെ ഇടയിൽ നിൽക്കുമ്പോൾ അവ തമ്മിൽ വിപരീതഭാവമാകുന്നു എന്നു കാണിക്കുന്നു. ദൃ-ന്തം; അവൻ ഇനിക്കു ശത്രുവാകുന്നു; എങ്കിലും ഞാൻ അവന്നു ദോഷം ചെയ്കയില്ല [ശത്രുക്കളോടു ദോഷം ചെയ്കയാകുന്നു നടപ്പു എന്നു ഭാവം.]

൨. എങ്കിലും സമാനസംബന്ധമായിരിക്കുന്ന മൊഴികളുടെ പിന്നാലേ ആവൎത്തിച്ചു വരുമ്പോൾ ഓ എന്നതിനോടു അൎത്ഥത്തിലും പ്രയോഗത്തിലും ഒക്കുന്നു. എന്നാൽ അതു പറയുന്ന കാൎ‌യ്യത്തിന്റെ സ്വഭാവ സംശയത്തെയും ഇതു പറയുന്ന ആളിന്റെ മനോസംശയത്തെയും കാണിക്കും. ദൃ-ന്തം; 'രാജാവു എങ്കിലും മന്ത്രി എങ്കിലും വരും' [രണ്ടിൽ ആരായാലും മതി:] 'രാജാവോ മന്ത്രിയോ വരും' [അവരിൽ ആരെന്നറിഞ്ഞില്ല.]

൩. എങ്കിലും വിഭക്തികളെയോ വചനാധേയങ്ങളെയോ പിന്തുടൎന്നു ഒറ്റായി വരുമ്പോൾ കാൎ‌യ്യം ഒക്കുന്ന പല സംഗതികളിൽ ഒന്നിനെത്തിട്ടപ്പെടുത്തും: ദൃ-ന്തം; സദ്യെക്കു ശേഷക്കാരെ എങ്കിലും വിളിക്കെണം [മറ്റുള്ളവരെയും വിളിപ്പാനുള്ളതാകുന്നു] സേവിച്ചെങ്കിലും കാൎ‌യ്യം സാധിക്കുന്നതു വൈഭവം, [മറ്റൊരു വഴിയിലും ഒത്തില്ലെങ്കിൽ.]

എങ്ങ, എങ്ങും, 'കൈ' എന്നതിൽ നോക്കു.

എങ്ങനെ 'അങ്ങനെ' എന്നതിൽ നോക്കു.

എത്തറ്റം 'അത്തറ്റം' എന്നതിൽ നൊക്കു. [എവിടം വര എന്നൎത്ഥം.]

എത്ര 'തിന' എന്നതിൽ നോക്കു.

എത്രിടം 'എത്ര' എന്നതിനോടു 'ഇടം' എന്നതു ചേരുന്നതിനാൽ ഉണ്ടാകുന്നതും 'വര' എന്നതു ആന്തരമായി എതുവര എന്നൎത്ഥം വരുന്നതുമാകുന്നു.

എനൂ എന്ന പൃഛ്ചകത്തിന്നു ചിലപ്പോൾ എന്തുകൊണ്ടു എന്നൎത്ഥം വരുന്നതാകയാൽ അങ്ങനത്ത പടുതിയിൽ ആന്തര പ [ 213 ]
൧൮൮

ഞ്ചമിയാകുന്നു: ദൃ-ന്തം: നീ എന്തു അവിടെപ്പോകുവാൻ പിന്നാലേ അച്ചു വരുമ്പോൾ അൎദ്ധാച്ചു ചിലപ്പോൾ യകാരമാകും: ദൃ-ന്തം: നീ എന്ത്യേ വന്നില്ല, അവൻ എന്ത്യാന്നു എഴുതാഞ്ഞതു.

എന്തെന്നാൽ 'എന്തു, എന്നാൽ' എന്നവയുടെ സമാസം എന്തു' എന്നതു പ്രഥമാൎത്ഥമായിരിക്കുമ്പോൾ പിന്നാലേ വരുന്നതു മുൻപിൽ പറഞ്ഞതിന്റെ വിവരം എന്നു കാണിക്കും: മുൻപേ നിൽക്കുന്നതു 'മിക്കവാറും ഒരു നിൎല്ലിംഗനാമമാകുന്നു: ദൃ-ന്തം: 'ഉത്തരവു എന്തെന്നാൽ,' 'കെസർ എഴുതിയതു എന്തെന്നാൽ' 'ഞാൻ വന്നു, കണ്ടു, ജയിച്ചു.'

൨. എന്തു എന്നതിന്നു എന്തുകൊണ്ടു എന്നും കൂടെ അൎത്ഥം വരുന്നതാകയാൽ പിന്നാലേ വരുന്നതു മുൻപിൽ പറഞ്ഞതിന്റെ കാരണമാകുന്നു എന്നും കാണിക്കും: ദൃ-ന്തം; അവനെത്തൊടരുതു എന്തെന്നാൽ അവൻ തീണ്ടിയാകുന്നു, നീ പോകരുതു എന്തെന്നാൽ നാളെയിവിടെ ഒരു സദ്യയുണ്ടു.

എന്തുകൊണ്ടെന്നാൽ 'ഏന്തു, കൊണ്ടു, എന്നാൽ' എന്നവയുടെ സമാസം പിന്നാലേ വരുന്നതു മുൻപിൽ പൊയതിന്റെ കാരണമാകുന്നു എന്നു കാണിക്കുന്നു. 'എന്തെന്നാൽ' എന്നതിനൊടു അൎത്ഥത്തിൽ ഒക്കുന്നു താനും: കാരണം മുൻപിൽ വരുത്തിപ്പറയുന്നതു അതു വാക്യത്തിൽ സാരസംഗതിയായും കാൎ‌യ്യത്തോടു അടുത്ത സംബന്ധമായും ഇരിക്കുമ്പോൾ ആകുന്നു : ദൃ-ന്തം; 'അവൻ നല്ലവനാകകൊണ്ടു ഗുണം ചെയ്യുന്നു.' കാരണം പിന്നാലേ വെക്കുന്നതു അതും കാൎ‌യ്യവുമായിട്ടു അകന്ന സംബന്ധമായും അതിനെ വിവരപ്പെടുത്തീട്ടു അത്രയാവശ്യമില്ലാതെയും ഇരിക്കുമ്പോൾ ആകുന്നു: ദൃ-ന്തം; 'ഒരു മരണമുണ്ടായിട്ടുണ്ടു എന്തുകൊണ്ടെന്നാൽ പള്ളിയിൽ മണിയുടെ ശബ്ദം കെൾക്കുന്നു.' ഇവിടെ മണിയുടെ ശബ്ദം മരണത്തിന്നല്ല മരണത്തെക്കുറിച്ചുള്ള അറിവിന്നു മാത്രം കാരണമായിരിക്കുന്നു. അങ്ങനെ തന്നെ 'കഴിഞ്ഞ രാത്രിയിൽ മഴ പെയ്തു, എന്തെന്നാൽ നിലത്തു നനെവു കാണുന്നു' എന്നതിൽ മഴ പെയ്ത വിവരം നനെവുകൊണ്ടു മനസ്സിലായി എന്നു മാത്രം കാണിക്കുന്നു. എന്നാൽ ഉറ്റ സംബന്ധങ്ങളിലും അടുപ്പം കാണിക്കാതെ പറയുമ്പോൾ കാരണം പിന്നാലേ വരും: ദൃ-ന്തം; 'അവൻ മരിച്ചുപോയി; എന്തെന്നാൽ അവൻ വിഷം തിന്നു.'

എന്നു, എന്നും, എന്നേക്കും, എന്നെന്നേക്കും, 'ദിനം എന്നതിൽ നോക്കു.

എന്നു, 'പറക' എന്നൎത്ഥമാക്കുന്ന 'എങ്കുക; എന്ന പഴയ വചനത്തിന്റെ വന്തം പറക, വിളിക്ക, അപേക്ഷിക്ക, ചോദി [ 214 ]
൧൮൯

ക, അറിക, പഠിക്ക എന്നവ മുതലായിട്ടു വാക്കിനെയും നിനവിനെയും സംബന്ധിച്ച ക്രിയകളും പറയപ്പെട്ടതും നിനെക്കപ്പട്ടതുമായ പൊരുളുകെളും തമ്മിലുള്ള സംബന്ധത്തെക്കാണിക്കയും ചെയ്യും: ദൃ-ന്തം; 'വരിക എന്നു പറെഞ്ഞു. അവൻ വന്നോ എന്നു അറിഞ്ഞില്ല: നീ പോകും എന്ന് ഞാൻ ഓൎത്തു'

എന്ന, 'എങ്കുക' എന്നതിന്റെ ഭൂതകാലനാമാധേയം മുൻപിൽ പോയതു പിന്നാലേ വരുന്നതിന്റെ നാമമാകുന്നു എന്നു കാണിക്കയും ചെയ്യും: ദൃ-ന്തം; 'ചീനം എന്ന മഹാരാജ്യം, സമ്പ്രതി എന്ന ഉദ്യോഗസ്ഥൻ' 'എന്നവൻ' എന്നതും അതിന്റെ ലിംഗസംഖ്യ വിഭക്തി ഭേദങ്ങളും 'എന്ന' എന്നതിന്റെ സവാച്യങ്ങൾ ആകുന്നു: ദൃ-ന്തം; 'ചേന്നൻ എന്നവൻ, രാമൻ എന്നൊരുത്തൻ, സീതഎന്നവൾ, അമൃത എന്നതു, ത്രിഫല എന്നവ'. ഇങ്ങനെയുള്ള മൊഴികളെ കൂട്ടിപ്പറെയുന്നതു സംഗതിവിവരം പരബോധമായി അറിയപ്പെട്ടിട്ടില്ലെന്നും നാമം താല്പൎ‌യ്യ സംഗതിയാകുന്നു എന്നും കാണിക്കുന്നതിനാകുന്നു: ദൃ-ന്തം 'ചീനരാജ്യം' എന്നു പറയുന്നതു ആ രാജ്യം നല്ലവണ്ണം അറിഞ്ഞിരിക്കുന്ന ഭാവത്തിൽ ആകുന്നു. എന്നാൽ 'ചീനം എന്ന രാജ്യം' എന്ന വാക്കിൽ ആ നാമമല്ലാതെ രാജ്യത്തിന്റെ വിവരം ഒന്നും അറിഞ്ഞിട്ടെല്ലെന്നു ഭാവം: 'ചീനം എന്നൊരു രാജ്യം' എന്നതിൽ ആ നാമം പോലും മുൻപിൽ കേട്ടിട്ടില്ലെന്നു ഭാവം.

എന്നാൽ, 'എങ്കുക' എന്നതിന്റെ ഭൂതകാലലന്തം;

൧ 'എന്നു പറെഞ്ഞാൽ' എന്നു പൊരുളാകും: ദൃ-ന്തം; 'ആചാൎ‌യ്യൻ എന്നാൽ വഴികാട്ടി എന്നാകുന്നു.'

൨ 'അപ്രകാരമായാൽ' എന്നു പൊരുളാകും: ദൃ-ന്തം; ഈ പൈതങ്ങളെ പഠിപ്പിക്കെണം, എന്നാൽ ഏഴു രൂപാ ശമ്പളം തരാം.'

൩ നിരാധാരപദത്തിന്റെ പിന്നാലേ മുൻപോയതും പിൻ വരുന്നതും തമ്മിൽ ഭിന്നതഭാവമായിരിക്കുന്നു എന്നു കാണിക്കും: ദൃ-ന്തം; 'അഹങ്കാരികൾ ലജ്ജിക്കപ്പെടും: എന്നാൽ വിനയമുള്ളവർ സന്തോഷിക്കും' 'എന്നാലോ; എന്നതിൽ ഭിന്നതഭാവം കുറേ കൂടെ ഉറെപ്പാകും: ദൃ-ന്തം; ദൈവം പരിശുദ്ധനാകുന്നു. എന്നാലോ മനുഷ്യർ പാപികളാകുന്നു.

൪. ചിലപ്പോൾ ശ്രദ്ധാകൎഷണത്തിന്നായിട്ടു മാത്രം വാക്ക്യങ്ങളുടെ തുടസ്സത്തിൽ നിൽക്കും: ദൃ-ന്തം; 'എന്നാൽ ഒരു കഥയുര ചെയ്‌വേൻ ഞാൻ'. ഈ അൎത്ഥത്തിൽ എ എന്നതു മിക്കപ്പോഴും അതിനോടു ചേൎന്നു നിൽക്കും: ദൃ-ന്തം; എന്നാലേ നീ കൊച്ചീക്കു പോകെണം.'

൫ നിരാധാര പദത്തിന്റെ പിന്നാലേ മുൻ പോയതും പിൻ വരുന്നതും തമ്മിൽ വിപരീതമായിരിക്കുന്നു എന്നു കാണിക്കും [ 215 ]
൧൯൦

'എങ്കിലും' എന്നതിനോടു അൎത്ഥത്തിൽ ഒക്കുകയും ചെയ്യും: ദൃ-ന്തം; 'രാജാവു ദയശീലക്കാരൻ എന്നാൽ കുടിരക്ഷ വേണ്ടുംവണ്ണം ചെയ്യുന്നില്ല,' ഇതിനോടു ഉം എന്ന അവ്യയം ചേരുമ്പോൾ ഈ ഭാവത്തിന്നു അധികം ഉറെപ്പു വരും: ദൃ-ന്തം; 'ദൈവം കരുണയുള്ളവനാകുന്നു എന്നാലും പാപികളെ ശിക്ഷിക്കും.'

എന്നാറേ, 'എന്നവാറെ' എന്നതിന്റെ ചുരുക്കം. [൩൬൭- ലക്കത്തിലും വാറു എന്നതിലും നോക്കു]. കാലക്രമത്തെയും കാരണത്തെയും കാണിക്കയും ചെയ്യും: ദൃ-ന്തം; 'ഞാൻ എഴുതി എന്നാറേ കാൎ‌യ്യം ഒത്തില്ല, അവൻ ഏറ്റുപറഞ്ഞു. എന്നാറേ അവന്നു ക്ഷമ കിട്ടിയില്ല.'
എന്നിട്ടു, 'എന്നു' എന്ന വന്തത്തോടു 'ഇട്ടു' എന്ന വന്തം ചേൎന്നുണ്ടാകുന്നതു. 'എന്നാറേ' എന്നതിനോടു അൎത്ഥത്തിൽ ഒക്കുകയും ചെയ്യും. [൩൬൭- ലക്കത്തിൽ നോക്കു:] ദൃ-ന്തം; 'അവൻ ചോറുണ്ടു; എന്നിട്ടു അവന്നു നിറെഞ്ഞില്ല.'
എല്ലോ, 'ഏൽക്കുക; എന്നതിന്റെ ആശകമായ 'ഏൽ' എന്നതിനോടു ഓ എന്ന അവ്യയം ചേൎന്നുണ്ടാകുന്ന 'ഏലോ' എന്നതിന്റെ മാറ്റം; എല്ലാത്തര മൊഴികളോടും ചേരുന്നതുമാകുന്നു.
൧. അറിഞ്ഞിരിക്കുന്ന സംഗതിയെ ഓൎമ്മപ്പെടുത്തുന്നതിൽ 'എല്ലോ' എന്നതു വാക്യത്തിൽ താല്പൎ‌യ്യ മൊഴിയോടു ചേൎന്നു വരും; ദൃ-ന്തം; 'നീ എന്നെ അവമാനിച്ചെല്ലോ; നീ ഗുരുവിനോടെല്ലോ പിണങ്ങി, അവനെല്ലാകുന്നു എന്നെത്തല്ലിയതു.'
൨. 'എല്ലോ' എന്നതു ചിലപ്പോൾ കാരണത്തെ സൂചിപ്പിക്കും എന്തെന്നാൽ അറിഞ്ഞു സമ്മതമായിരിക്കുന്ന കാൎ‌യ്യത്തെ ഓൎമ്മപ്പെടുത്തുന്നതിന്റെ ഒരു സാദ്ധ്യം സമ്മതമില്ലാത്ത കാൎ‌യ്യത്തെ അതിനാൽ ബോധം വരുത്തുകയാകുന്നു: ദൃ-ന്തം; 'രാജാവു നിനക്കു മാപ്പു തരും, അവൻ കരുണയുള്ളവനെല്ലോ ആകുന്നു: കോഴി കൂകിയെല്ലോ: [ആകയാൽ നെരം വെളുപ്പാറായി.]'
൩ പറയുന്ന സംഗതി പറയുന്നവന്റെയോ കേൾക്കുന്നവന്റെയോ മനോഭാവത്തിന്നു വിരൊധമായിരുന്നു എന്നു കാണിക്കുന്നതിന്നു 'എല്ലോ' എന്നതു വരും: ദൃ-ന്തം; ഇന്നലെ മഴ പെയ്തുവെല്ലോ [അതു വിചാരിച്ചിരുന്ന കാൎ‌യ്യമല്ല.]
എവിടെ, 'ഇടം' എന്നതിൽ നോക്കു.
എന്നി, 'എന്ന്യേ' എന്നതിന്റെ ചുരുക്കവും അതു 'അന്ന്യം' എന്നതിന്റെ സംസ്കൃത സപ്തമിയായ 'അന്ന്യേ' എന്നതിന്റെ തത്ഭവവും എന്നപോലെ തോന്നുന്നു. 'അല്ലാത' എന്നതിനോടു അൎത്ഥത്തിലും അന്വയത്തിലും ഒക്കുകയും ചെയ്യും: ദൃ-ന്തം; 'ഇനിക്കു ദൈവം എന്ന്യേ ആരും ശരണമില്ല.' 'എന്നി' എന്നതിന്റെ പിന്നാലെ ഹല്ലിരട്ടിക്കും: ദൃ-ന്തം; 'രാജാവു എന്നിപ്പിന്നാരും കുടിരക്ഷ ചെയ്യുന്നില്ല.' [ 216 ]
൧൯൧

ഏകദേശം 'ഏകം' 'ദേശം' എന്നവയുടെ സംസ്കൃത സമാസം, ആന്തര ചതുൎത്ഥി: ഒരു നോട്ടത്തിന്നു എന്നു പൊരുൾ.

ഏൽ, 'മേൽ' എന്നതിന്റെ ചുരുക്കവും നാമത്തിന്റെ വിരൂപത്തോടു ചേരുന്നതും ആകുന്നു: ദൃ-ന്തം; മരത്തേൽ, കല്ലേൽ, മേശയേൽ, 'മേൽ' എന്നതിൽ നോക്കു.

ഏറ, 'ഏറുക' എന്നതിന്റെ ആന്തവും അധികം എന്നൎത്ഥം വരുന്നതുമാകുന്നു.

ഏറ്റം, പ്രഥമയും 'ആക' എന്നതു ആന്തരമായി ഏര എന്നുള്ള അൎത്ഥത്തിൽ പ്രയോഗിക്കപ്പെടുന്നതുമാകുന്നു.

ഇങ്ങു, 'ഇങ്കൈ' എന്ന തമിഴു പദത്തിൽ നിന്നു വരുന്നതു 'കൈ' എന്നതിൽ നോക്കു.

ഇങ്ങനേ, [അങ്ങനേ എന്നതിൽ നോക്കു.]

ഇടം, അനുസ്വാരം നീങ്ങീട്ടു അ, ഇ, എ എന്നവയോടു ചേരും; ദൃ-ന്തം; അവിടെ, ഇവിടെ, എവിടെ,

ഇടയിൽ, 'ഇട' എന്നതിന്റെ വിവരണ സപ്തമി, ആധേയം ചതുൎത്ഥിയിലും ഷഷ്ഠിയിലും ആയി വരും. ദൃ-ന്തം; 'അവരുടെ ഇടയിൽ ഒരു തൎക്കമുണ്ട്, തിരുവെല്ലാ മാവേലക്കര രെക്കും ചങ്ങനാചേരിക്കും ഇടയിൽ ആകുന്നു'

ഇട്ടു, 'ഇടുക' എന്നതിന്റെ വന്തം: [ലക്കം ൩൬൬.] ചില വിഭക്തികളുടെ പിന്നാലേയും ചേരും: ദൃ-ന്തം; 'അവൻ ഇവനിക്കിട്ടു അടിച്ചു: കുഞ്ഞിനെയിട്ട് തല്ലരുതു: വെയിലത്തിട്ടു ഉണങ്ങുന്നു.'

ഇത്തറ്റം, 'അത്തറ്റം' എന്നതിൽ നോക്കു. ഇവിടം വരെ എന്നു പൊരുൾ.

ഇത്ര, 'തന' എന്നതിൽ നോക്കു. ഇമ്മാത്രം എന്നു പൊരുൾ.

ഇത്രടം, 'ഇത്ര ഇടം' എന്നവ കൂടിയുണ്ടാകുന്നതു; ഇസ്ഥലം വരെ; ഈ സമയം വരെ എന്നു പൊരുൾ.

ഇനി, ആന്തര സപ്തമി. ഇതുമുതൽ, 'വീണ്ടും, പിന്നയും എന്നൎത്ഥം വരും, ഇതിനോടു സംബന്ധിക്കുന്ന വചനം ഭവിഷ്യത്തിലായിരിക്കെണം: ദൃ-ന്തം; 'അവൻ ഇനിയും പറെയും. ഞാൻ ഇനി വളരുകയില്ല.' നാമാധേയം ആയിത്തീരുന്നതിന്നു 'ഉള്ള, 'അത്തേ' എന്നവ ചേരും: ദൃ-ന്തം; ഇനിയുള്ള കാലം, ഇനിയത്തെത്തലമുറ.

ഇന്നു, 'ദിനം' എന്നതിൽ നോക്കു. ഈ ദിവസത്തിൽ; ഈ കാലത്തേ എന്നു പൊരുൾ വരും.

ഇന്നല, ആന്തരസപ്തമി 'ഇന്നു, തല' എന്നവയുടെ ലോപം, പിന്നത്തേ ഹല്ലു തക്കതായിരുന്നാൽ ഇരട്ടിക്കും: ദൃ-ന്തം; ഇന്നല പ്പെറ്റ പശു; 'തല' എന്നതിന്നു ഇവിടെ മുൻപു എന്നൎത്ഥം: ദൃ-ന്തം; 'തല നാൾ ' [ 217 ] ഇന്നാൾ, ആന്തര സപ്തമി; ഈയിട എന്നു പൊരുൾ. അടുക്കൽ ക്കഴിഞ്ഞ സമയത്തെപറ്റിപ്പറെയുന്നതു.

ഇന്നപ്പോൾ, ആന്തരസപ്തമി; ഇന്ന സമയത്തു. 'പോൾ' എന്നതിൽ നോക്കു.

ഇപ്പോൾ, ആന്തരസപ്തമി. ഈ സമയത്തു. 'പോൾ' എന്നതിൽ നോക്കു.

ഇപ്പുറേ. 'ഇപ്പുറമേ' എന്നതിന്റെ ചുരുക്കം. ഇപ്പുറത്തു, ഇപ്പുറത്തു കൂടെ എന്നൎത്ഥം. 'പുറമേ' എന്നതിൽ നോക്കു.

ഇവിട, ഈ സ്ഥലത്തിൽ. 'ഇടം' എന്നതിൽ നോക്കു.

ഒക്ക, 'ഒക്കുക' എന്നതിന്റെ ആന്തം. എല്ലാം എന്നൎത്ഥം.

ഒടുക്കം, ആന്തര സപ്തമി. അവസാനത്തിങ്കൽ എന്നു പൊരുൾ.

ഒട്ടു, 'കുറയ' 'ഏതാനും' എന്നൎത്ഥം: 'ഒടുക' എന്ന അപ്രസിദ്ധ വചനത്തിന്റെ വന്തം.

ഒന്നും, സമത്വത്തെ കാണിക്കും. ആക എന്ന ആന്തം ഉണ്മാനമായ പ്രഥമ; ആധേയം ദ്വിതീയയിലും ചതുൎത്ഥിയിലും ഷഷ്ഠിയിലും വരും: ദൃ-ന്തം; സൂൎ‌യ്യനോടു ഒപ്പം പ്രകാശം. ആനെക്കു ഒപ്പം ബലം, കുതിരയുടെ ഒപ്പം വലിപ്പം.

'ഒരുക്കൽ', 'ഒരു' എന്ന ആധേയത്തോടു 'കൽ' എന്നതു ചേൎന്നുണ്ടാകുന്നു. 'ഒരിക്കൽ' എന്നു നടപ്പായിരിക്കുന്നു. ഒരു തവണ എന്നൎത്ഥം.

ഒഴിയ, ഒഴിക എന്നതിന്റെ ആന്തം; അല്ലാതെ എന്നതിനോടു അൎത്ഥത്തിലും അന്വയത്തിലും ഒക്കുന്നു: ദൃ-ന്തം; 'അവൻ ഒഴിയപ്പിന്നാരും വന്നില്ല. ദൈവത്തെ ഒഴിയ മറ്റാരെയും നമസ്കരിക്കരുതു.'

ഓട്ടു, 'പട്ടു' എന്ന വന്തത്തിന്റെ ലോപം. സ്ഥലവാചികളുടെ ചതുൎത്ഥിയോടും സപ്തമിയോടും ചേൎന്നുവരും. ഗമനത്തിന്റെ സ്ഥലത്തെക്കുറിക്കുന്നില്ല ചൊവ്വിനെ കാണിക്കയത്രേ ചെയ്യുന്നു. ദൃ-ന്തം; 'മേലോട്ടു [മേല്പട്ടു], കീഴോട്ടു [കീഴ്പെട്ടു], അങ്ങോട്ടും, ഇവിടോട്ടും, അമ്പലപ്പുഴെക്കോട്ടു, കോട്ടയത്തോട്ടു, കൊച്ചിയിലോട്ടു, ആലപ്പുഴയോട്ടു'.

ഓളം, ഓളും, ഓളവും, 'അളവു' എന്നതിൽ നോക്കു.

ഉടൻ, ആന്തര സപ്തമി; ചുറുക്കിൽ എന്നൎത്ഥം.

ഉടനേ, മേലത്തതിനോടു ഏ എന്ന അവ്യയം ചേൎന്നുണ്ടാകുന്നതു.

ഉടനടി, മേലത്തതിനോടു 'അടി' എന്നതു ചേരുന്നതു; ആന്തര സപ്തമി.

ഉടന്തന്നേ, മേലത്തതിനോടു 'തന്നേ' എന്നതു കൂടുന്നതു 'അതിനെ' നോക്കു. [ 218 ]
൧൯൩

ഉറെക്ക, 'ഉറെക്കുക' എന്നതിന്റെ ആന്തം. അവശബ്ദമായിട്ടു ഉറക്ക എന്നായിവരുന്നു.

ഊടെ, 'ഉള്ളു' എന്നൎത്ഥമാകുന്ന 'ഊടു' എന്നതിനോടു ഏ എന്ന അവ്യയം ചേരുന്നതിനാൽ ഉണ്ടാകുന്നു. ആധേയം ലോപസപ്തമിയിൽ ആയിരിക്കും: ദൃ-ന്തം; വഴിയൂടെ; നേരുമാൎഗ്ഗത്തൂടേ.

കണക്കിൽ, അവശബ്ദമായിട്ടു കണക്കെ കണക്കൽ എന്നാകും. ഭൂതകാല നാമധേയത്തോടു ചേൎന്നിട്ടു ക്രിയകൾ തമ്മിലുള്ള സംബന്ധത്തെ കാണിക്കും [ലക്കം. ൩൬൭]

കൽ, സ്ഥലവാചി. ലോപസപ്തമി, ആധേയം ലോപ ഷഷ്ഠിയിൽ നിൽക്കും: ദൃ-ന്തം; എങ്കൽ, ആറ്റിങ്കൽ, 'വാതില്കൽ' അരികിൽ എന്നു പൊരുൾ.

കാൾ, കാട്ടിൽ എന്നതിന്റെ ചുരുക്കം, അതു കാട്ടുക എന്നതിന്റെ വൎത്തമാന ലന്തമാകുന്ന കാട്ടുകിൽ എന്നതിന്റെ മാറ്റമാകുന്നു. കാട്ടുക എന്ന ക്രിയക്കുള്ളവണ്ണം ആധേയം ദ്വിതീയയിൽ ആയിരിക്കും. രണ്ടു വസ്തുക്കൾക്കു ഒരു ഗുണം തന്നേ ഉണ്ടായിരിക്കേ അവയിൽ ഒന്നു ആ ഗുണം കൊണ്ടു മുന്തി നിൽക്കുമ്പോൾ ആ മുന്തുതലിനെ കാണിക്കന്നതിന്നു 'കാൾ' കാട്ടിൽ, എന്നവ വരും: ദൃ-ന്തം; പിശാചുകൾ മനുഷ്യരേക്കാൾ ചീത്തയാകുന്നു. ഇതിൽ പിശാചുകളും മനുഷ്യരും ചീത്തയാകുന്നു എന്നും പിശാചുകൾ അധികം ചീത്തയാകുന്നു എന്നും അത്രേ അൎത്ഥം. പിശാചുകളെക്കാൾ മനുഷ്യർ നല്ലവർ ആകുന്നും എന്നതിൽ രണ്ടു വൎഗ്ഗക്കാരും ചീത്ത തന്നേ എങ്കിലും മനുഷ്യർ തിന്മയിൽ കുറവുള്ളവർ എന്നു കാണിക്കുന്നു. വിപരീതലക്ഷണങ്ങളുള്ള വസ്തുക്കൾ തമ്മിൽ താരതമ്യം ഇല്ല. കൃഷ്ണനെക്കാൾ രാമൻ നല്ലവനായിരുന്നു എന്നു പറയെണമെങ്കിൽ രണ്ടുപേരും നല്ലവരോ രണ്ടുപേരും തിയവരോ ആയിരിക്കെണം. ഒരുത്തൻ നല്ലവനും മറ്റവൻ ചീത്തയുമായിവന്നു കൂടാ. ആകയാൽ പഞ്ചസാരയെക്കാൾ കറുപ്പിന്നു കൈപ്പുണ്ടു എന്നു പറഞ്ഞു കൂടാ. എന്നാൽ മെഴുകിനെക്കാൾ ഉരുക്കു കടുപ്പമുള്ളതാകുന്നു എന്നു പറയാം. എന്തെന്നാൽ കടുപ്പവും മയവും തമ്മിൽ വിപരീതമല്ല. ഒരു ഗുണത്തിന്റെ ഏറക്കുറവു തന്നേയാകുന്നു. ഗുണത്തിന്റെ തരത്തിൽ ഏകീഭവിക്കുന്ന വസ്തുക്കളും ഗുണത്തിന്റെ അളവുകൊണ്ടു വ്യത്യാസമായി വരാം. മരവും കല്ലും കടുപ്പമുള്ളവ തന്നേ എങ്കിലും മരം അല്പകടുപ്പമുള്ളതും കല്ല് അധിക കടുപ്പമുള്ളതുമാകുന്നു. ഈ അളവുഭേദത്തെ കാണിക്കുന്നതിന്നു 'കുറേ, അല്പം, അസ്സാരം; ഏറ, വളര, പെരുത്തു, അധികം, തീര, തുലോം, മഹാ, എത്രയും' എന്നിങ്ങനെയുള്ളവ കൂടും. ദൃ-ന്തം; ഈട്ടി നല്ല കടുപ്പമുള്ളതു; ആഞ്ഞിലി കുറേ കടുപ്പമുള്ളതു; കല്ലു അധിക കടുപ്പമുള്ളതു; ഉരുക്കു മഹാ കടുപ്പമുള്ളതു, വജ്രം എത്രയും കടുപ്പമുള്ളതു'. [ 219 ]
൧൯൪

കീഴു, ആന്തരസപ്തമി. ആധേയം ചതുൎത്ഥിയിലും ഷഷ്ഠിയിലും വരും. 'രാജാവിന്നു കീഴു, രാജാവിന്റെ കീഴു' വിവരണ സപ്തമിയും ആധേയ രൂപവും നടപ്പു തന്നേ: ദൃ-ന്തം; 'മന്ത്രിയുടെ കീഴിൽ: 'ആകാലത്തിൻ കീഴേ'. ഇതു 'മേൽ' എന്നതിന്റെ പ്രതിവാക്കാകയാൽ സ്ഥലത്തെയും സ്ഥാനത്തെയും കാലത്തെയും സംബന്ധിച്ചു വരും: ദൃ-ന്തം; 'ഭൂമിക്കു കീഴെ, നായകന്റെ കീഴുള്ള ഭടന്മാർ, കീഴിൽ കഴിഞ്ഞതു 'കീഴാണ്ടു' കൊണ്ടു, 'കൊള്ളുക' എന്നതിന്റെ വന്തം: ആധേയം ദ്വിതീയയിൽ ആകും: കാരണത്തെക്കാണിക്കയും ചെയ്യും: ദൃ-ന്തം; 'ചില മനുഷ്യരെ കൊണ്ടു ഗുണവും ദോഷവുമില്ല: മരംകൊണ്ടു തീൎക്കപ്പെട്ടതു: വാളുകൊണ്ടു വെട്ടി: രാജാവു കല്പിച്ചതുകൊണ്ടു ഞാൻ വന്നു, അവൻ പറകകൊണ്ടു ഭയം വേണ്ടാ.'

കുറിച്ചു, 'കുറിക്ക' എന്നതിന്റെ വന്തം. ആധേയം വിവരണവിഭക്തിയിൽ നിൽക്കും: സംഗതിയെയും സാദ്ധ്യത്തെയും കാണിക്കും: ദൃ-ന്തം; 'അവൻ നീതിയെക്കുറിച്ചു വൎണ്ണിക്കുന്നു, എന്നെക്കുറിച്ചു [പ്രതി] നീ ഒരു വാക്കു പറയെണം.'

കൂട, 'കൂടുക' എന്നതിന്റെ ആന്തം. ആധേയമില്ലാതെ വരുമ്പോൾ അനുബന്ധത്തെക്കാണിക്കും: ദൃ-ന്തം; ഞാൻ കൂട വരാം; നീ ഒന്നു കൂടപ്പറെയെണം. 'കൂടയും' എന്നതു വിശേഷതയെ കാണിക്കും: ദൃ-ന്തം; രാജാവു കൂടയും വന്നു. 'കൂട' എന്നതിന്നു ത്രിതീയ ആധേയമായിരിക്കുമ്പോൾ സാഹിത്യത്തെക്കാണിക്കും: ദൃ-ന്തം; 'എന്നോടു കൂടപ്പഠിച്ചവൻ; അവൻ മോടിയോടു കൂട നടന്നു.' ആധേയം ചിലപ്പോൾ ഷഷ്ഠിയിലും വരിക നടപ്പുണ്ടു ദൃ-ന്തം; 'നീ എന്റെ കൂട നടക്കരുതു' ആധേയം സപ്തമിയിൽ നിൽക്കുമ്പോൾ വഴിയായി എന്നൎത്ഥം വരും: ദൃ-ന്തം; 'അവൻ സമുദ്രത്തിൽ കൂട കോഴിക്കേട്ടിന്നു പോയി: ഞാൻ തിരുവല്ലാക്കൂട വന്നു' കൂടക്കൂട എന്നാവൎത്തിച്ചാൽ എപ്പോഴും എന്നൎത്ഥമാകും.

കൂടാത, 'കൂടുക' എന്നതിന്റെ പ്രതിഭാവ ആന്തം. ആധേയം പ്രഥമയ ലായിരിക്കെണം: ദൃ-ന്തം; 'രാജാവു കൂടാതെ മന്ത്രി ഒന്നും ചെയ്കയില്ല; തൊമ്മൻ കൂടാതെ ചാണ്ടിക്കു ഒന്നും കഴികയില്ല' ആധേയം ദ്വിതീയയിൽ വരുന്നതു കൂട്ടാത എന്നതിന്നു പകരം കൂടാത എന്നു അനക്ഷരമായിട്ടും പ്രയോഗിക്കുമ്പോൾ ആകുന്നു: ദൃ-ന്തം; 'എന്നെക്കൂടാതെ [കൂട്ടാതെ] നീ ഒന്നും ചെയ്യരുതു.'

കൂടി, 'കൂടുക' എന്നതിന്റെ വന്തം. ആധേയം സപ്തമിയിൽ നിന്നിട്ടു വഴിയായി എന്നു പൊരുൾ വരും: ദൃ-ന്തം; 'അവൻ ആറ്റിൽക്കൂടിക്കടന്നു.'

കൈ, 'ഇതിനൊടു അ, ഇ; എ എന്നവ ചേൎന്ന ങ്ങ എന്നു മാറി 'അങ്ങു, ഇങ്ങു, എങ്ങു; എങ്ങും' എന്നുള്ള മൊഴികൾ [ 220 ]
൧൯൫

ഉണ്ടാകുന്നു. വിഭക്തി ആന്തരചതുൎത്ഥിയും സപ്തമിയും തന്നേ നാമാധേയ രൂപമുണ്ടാകുന്നതു 'ആയ' എന്നതിന്റെ ചുരുക്കമാകുന്ന 'ഏ' എന്നതും ചേരുന്നതിനാൽ ആകുന്നു: ദൃ-ന്തം; 'അങ്ങേ; ഇങ്ങത്തേ.'

ക്രമേണ, 'ക്രമം' എന്നതിന്റെ സംസ്കൃത ത്രിതീയ. ചൊല്ലി, ചൊല്ലുക എന്നതിന്റെ വന്തം ആധേയം ദ്വിതീയയിലാകും: കുറിച്ചു എന്നൎത്ഥം; ദൃ-ന്തം; 'അവനെച്ചൊല്ലി വലയ ആപത്തു വന്നു' ചൊവ്വേ, 'ചൊവു' എന്നതിന്റെ വചനാധേയരൂപം. നേരേ എന്നു പൊരുൾ.

ചുറ്റി, 'ചുറ്റുക' എന്നതിന്റെ വന്തം: ആധേയം ദ്വിതീയയിലാകും; ദൃ-ന്തം, 'അവൻ ചുറ്റിയോടുന്നു; എന്നെ ചുറ്റി നടക്കുന്നവർ.

ചുറ്റും, 'ചുറ്റു' എന്നതിനോടു 'ഉം' എന്ന അവ്യയം ചേൎന്നുണ്ടാകുന്നതു. ആന്തരസപ്തമി, ചിറ്റലും എന്നൎത്ഥം: ദൃ-ന്തം; 'ചുറ്റും നടക്ക'.

തമ്മിൽ, 'താൻ' എന്ന സൎവ്വനാമത്തിന്റെ ബഹു വചനമാകുന്ന 'താം' എന്നതിന്റെ സപ്തമി. രണ്ടു പൊരുളുകൾക്കു അങ്ങോട്ടും ഇങ്ങോട്ടും ഒരു പോല ചേരുന്ന സംഗതി പറയുന്നതിൽ വരുന്നു: ദൃ-ന്തം; 'അവർ തമ്മിൽ വഴക്കുണ്ടായി.' ജ്യേഷ്ഠനും അനുജനും തമ്മിൽ എന്നും സ്നേഹമായിരുന്നു. 'തമ്മിൽ' എന്നതിന്നു പകരം 'തങ്ങൾ' എന്നതിന്റെ സപ്തമിയാകുന്ന തങ്ങളിൽ എന്നു ചൊല്ലാം: ദൃ-ന്തം; 'സേനാപതിമാർ തങ്ങളിൽ പിണങ്ങി'

തനിച്ചു, 'താൻ' എന്നതിൽ നിന്നുണ്ടാകുന്നു. 'തനിക്കുക' എന്നതിന്റെ വന്തം: കൂട്ടില്ലാതെ എന്നു പൊരുൾ: ദൃ-ന്തം; 'ഞാൻ തനിച്ചു വന്നു.'

തന്നേ, 'താനേ' എന്നതിന്റെ മാറ്റം അതു 'താൻ' എന്നതിനോടു ഏ എന്നതു ചേൎന്നുണ്ടാകുന്നതു. കൂട്ടു കൂടാതെ തനിച്ചു എന്നും ആൾപ്പേർ മുഖാന്തരമല്ലാതെ തനിച്ചു എന്നും അൎത്ഥമാകും: ദൃ-ന്തം; 'അവൻ തന്നേ പോയി; ഞാൻ തന്നെ എഴുതി.' തന്നേ എന്നതു ഏ എന്ന പോലെ ഏകാന്ത സംബന്ധത്തെക്കാണിക്കും: ദൃ-ന്തം; 'ഞാൻ തന്നേ വരു' [ലക്കം ൪൬൮.] 'തന്നേ' എന്നതു വാച്യനാമത്തോടും മറ്റും ചേരുമ്പോൾ വാച്യത്തെ വിശേഷതപ്പെടുത്തി താല്പൎ‌യ്യവാക്കായിട്ട കാണിക്കയും ചെയ്യും: ദൃ-ന്തം; ആണയിടുക തന്നേ അരുത; വായിക്ക തന്നേ വേണം മനുഷ്യൎക്കു വിദ്യ തന്നേ നന്നു; നീ ഇങ്ങോട്ട് വരിക തന്നേ.

തന്നെയും, തന്നയും, മേലത്തിതിനോടു ഉം എന്നതു [ 221 ]
൧൯൬

ചേരുന്നതിനാൽ ഉണ്ടാകുന്നു.വിശേഷതയെക്കാണിക്കയും'കൂടെയും' എന്നതിനോടു അൎത്ഥത്തിൽ ഒക്കയും ചെയ്യുന്നു:ദൃ-ന്തം;'രാജാവുതന്നയും ഭക്ഷിക്കുന്ന വസ്തു'. തന,'അളവു എന്നു പൊരുൾ,അ,ഇ,എഎന്നയക്ഷരങ്ങൾ മുൻ ചേൎന്നു അത്ര,എത്ര,ഇത്ര എന്നവയുണ്ടാകുന്നു.'ആയി' എന്നതു ആന്തരമായി വചനാധേയമായിട്ടു പ്രയോഗിക്കപ്പെടുന്നു:ദൃ-ന്തം,നീ അത്ര ഭയപ്പെടരുതു:ഞാൻ എത്ര പ്രയാസപ്പെട്ടു.നീ ഇത്ര കോപിക്കുന്നതു എന്തു'.ചിലപ്പോൾ വിവരണ ചതുൎത്ഥിയും കൊള്ളും:ദൃ-ന്തം'അവൻ എത്രെക്കു വലിപ്പമുള്ളവൻ.ആയ' എന്നതു ആന്തരമായി നാമാധേയമായിട്ടും നടപ്പുണ്ടു:ദൃ-ന്തം'കാൎ‌യ്യസ്ഥൻ അത്ര ഗുണവാനല്ല:രാജാവിനോളം ഇത്ര ധൎമ്മിഷ്ടൻ മാറ്റാരുമില്ല'

താൻ.'ഉം,ഒ'എന്നവയുടെ അൎത്ഥത്തിൽ മിക്കരൂപങ്ങളുടേയും പിന്നാലേ ചേൎന്നുവരും:ദൃ-ന്തം,'അവൻ പറക താൻ എഴുതുക താൻ ചെയ്കയില്ല;അവൻ രാജാവിനെത്താൻ മന്ത്രിയെത്താൻ കണ്ടില്ല".

താനും,മേൽപ്പറഞ്ഞതിനോടു ഉംഎന്നതു ചേരുന്നതിനാൽ ഉണ്ടാകുന്നു.മുൻപിൽ പറഞ്ഞതിന്നു ഭിന്ന ഭാവമായിട്ടു പിന്നാലേ ഒന്നു പറയുമ്പോൾ 'താനും' എന്നതു നിരാധാരത്തിന്റെ പിന്നാലേ വരും:ദൃ-ന്തം;'മഴ പെയ്തു;വെള്ളം പൊങ്ങിയില്ല താനും' താനും എന്നതു ആധേയത്തോടു ചേരുമ്പോൾ വിശേഷതയേക്കാണിക്കുന്നു:ദൃ-ന്തം;'അവൻ താനും കാൎ‌യ്യം ബുദ്ധിയോടു നോക്കുന്നു'.

താനേ,തന്നേ എന്നതിൽ നോക്കു.

താഴ,ആന്തര സപ്തമിയും ചതുൎത്ഥിയും.ആധേയം ചതുൎത്ഥിയിലും ഷഷ്ഠിയിലും വരും:ദൃ-ന്തം;വീട്ടിന്നു താഴ നിൽക്കരുതു'അവന്റെ താഴപോകരുതു'.

തീര,'തീരുക'എന്നതിന്റെ ആന്തം.മുഴുവനും എന്നൎത്ഥം ദൃ-ന്തം;വേരു തീരപ്പറിക്കരുതു.

തീരുമാനം,'തീരുക'എന്നതിന്റെ ധാതുവാകുന്ന തീരു എന്നതിനെ അളവ എന്നൎത്ഥമാകുന്ന 'മാനം'എന്നതിനോടു ഒന്നിക്കുന്നതിനാൽ ഉണ്ടാകുന്നു.തീര എന്നതിനോടു അൎത്ഥത്തിൽ ഒക്കുകയും ചെയ്യുന്നു:ദൃ-ന്തം;'ശത്രു വന്നു ജനങ്ങളെ തീരുമാനം നശിപ്പിച്ചു.

തൊടു,തൊടുക എന്നതിന്റെ വന്തം.ആധേയം സപ്തമിയിൽ ആകും:ദൃ-ന്തം;കൊല്ലത്തുതൊട്ടു ആലപ്പുഴവരെ;കൊച്ചി തൊട്ടു കോഴിക്കോടു വരെ.

തോറും.ആന്തര സപ്തമിയോടു'ഉം' എന്നതു ചേൎന്നുണ്ടാകുന്നതു.എല്ലാം എന്നു പൊരുൾ.ആധേയം ആന്തര രൂപ നി [ 222 ] ല്ലിംഗ നാമങ്ങൾ എങ്കിലും ഭൂതകാല നാമാധേയം എങ്കിലും ആയിരിക്കും: ദൃ-ന്തം; 'രാജാവ് വീടുതോറും സഞ്ചരിച്ചു, അവന്നു വയസ്സു ചെല്ലുന്തോറും അറിവ് കുറെയുന്നു; എന്നാൽ നാമത്തിന്റെ പിന്നാലെ വരുമ്പോൾ ക്രിയ നടക്കുന്നത് നാമത്തിൽ ഉൾപ്പെട്ട പേരുകളെ സമ്പന്ധിച്ച് വെവ്വേറെ ആകുന്നു എന്നു കാണിക്കും: ;'രാജ്യങ്ങൾ തോറും ഭൂകമ്പങ്ങൾ ഉണ്ടാകും' എന്നതിൽ ഒരു ഭൂകമ്പം തന്നെ എല്ലാ രാജ്യങ്ങളിലും നടക്കുമെന്നല്ല ഒരോരോ ദിക്കിൽ വെവ്വേറെ ഭൂകമ്പങ്ങളുണ്ടാകുമത്രെ സാധിക്കുന്നതു. ഭവിഷ്യ കാല നാമധേയത്തിനു പിന്നാലെ വരുമ്പോൾ രണ്ടു ക്രിയകൾ തമ്മിലുള്ള സമഗതിയെകാണിക്കും. പിന്നാലെ വരുന്ന ക്രിയ ഭൂതത്തിൽ ആകുകയില്ല വർത്തമാനത്തിലെങ്കിലും ഭവിഷ്യത്തിലെങ്കിലും ആയിരിക്കണം.;ദൃ-ന്തം: അവന്നു ദ്രവ്യം ഏറുന്തോറും ലുബ്ധു വർദ്ധിക്കുന്നു, ഇനി വർദ്ധിക്കും, താനും'.നാമത്തിനു പിന്നാലെ ചിലപ്പോൾ ആകും, ആം എന്ന നാമധേയം വരികയുണ്ടു:ദൃ-ന്തം ; നീ വീടുതോറും നടക്കരുത്.

തുലോം, 'തുലാം' എന്നതിന്റെ അവശബ്ദം ആക എന്നതു ആന്തരമായി ഏറ്റം എന്നർത്ഥമാകും: ദൃ-ന്തം; 'അതു തുലോം വലിപ്പമാകുന്നു; അവന്നു തുലോം ക്ഷീണമായിപ്പോയി'.

ദീനം, എന്നതു ലോപിച്ചു രൂപം മാറി, അ, ഇ, എ എന്നയക്ഷരങ്ങളോടു ചേർന്നു 'അന്നു, ഇന്നു, എന്നും, എന്നേക്കും, എന്നന്നേക്കും' എന്ന പദങ്ങൾ ഉണ്ടാകുന്നു.

ദൂര, ദൂരം എന്നതിന്റെ സപ്തമി; ദൃ-ന്തം; നീ ദൂരപ്പോകരുത്.

നന്നു, നല്ലതു എന്നതിന്റെ ചുരുക്കം.

നന്നാ, 'നന്നു, ആയി' എന്നവ കൂടിയുണ്ടാകുന്നതു. നല്ലവണ്ണം, വളര എന്നു പൊരുൾ; ദൃ-ന്തം; 'അവൻ എന്നെ നന്നാത്തല്ലി. ' നന്നാ എന്നതിന്നു വടക്കർ നന്നേ' എന്നു പറയുന്നതു അവശബ്ദമാകുന്നു 'നന്നു' എന്നതാകുന്നു എന്നു പറഞ്ഞുകൂടാ. എന്തെന്നാൽ സവാച്യ നാമത്തോടു എന്നതു ചേരുകയില്ലെന്നു തന്നേയല്ല; അങ്ങനെ ആയിരുന്നാൽ പിന്നാലെ വരുന്ന ഹല്ലു ഇരട്ടിക്കുന്നതിന്നിടയില്ല.

നിന്നു, നിൽക്കുക എന്നതിന്റെ വന്തം. ആധേയം സപ്തമിയിൽ; ദൃ-ന്തം; കോട്ടയത്തുനിന്നു.

നിമിത്തം, 'ആയി' എന്നതു ആന്തരമായും വിവരണമായും ഇരിക്കും. ആധേയം പ്രഥമയിൽ വരുമ്പോൾ ഹേതുവിനേയും ഷഷ്ഠിയിലാകുമ്പോൾ ഫലത്തെയും കാണിക്കും; ദൃ-ന്തം; 'പാപം നിമിത്തം; രാജാവിന്റെ നിമിത്തമായിട്ട്'. [ 223 ]
൧൯൮

പകരം, 'ആയി' എന്നതു ആന്തരമായി അവ്യയമായിട്ടു നടക്കുന്നു; ആധേയം ചതുൎത്ഥിയിലാകും; ദൃ-ന്തം; 'ഗുണത്തിനു പകരം ദോഷം ചേയ്യരുതു' പകലേ, 'പകൽ' എന്നതിന്റെ ആധേയ രൂപം : ദൃ-ന്തം; അവൻ പകലേ പോയി. പക്കൽ, 'പക്കു' [പക്ഷം പക്കം] എന്നതിന്റെ സപ്തമിയാകുന്ന പക്കിൽ എന്നതിന്റെ അവശബ്ദം : ദൃ-ന്തം; 'അവന്റെ പക്കൽ പണമില്ല' പക്ഷേ, 'പക്ഷം' എന്നതിന്റെ സംസ്കൃത സപ്തമി. സംദേഹക്കുറിപ്പു : ദൃ-ന്തം; 'പക്ഷേ മഴ പെയ്യും' പടി, ആന്തര ചതുൎത്ഥി : ദൃ-ന്തം; 'ചൊന്ന പടി നടക്കും' പണ്ടു, ആന്തര സപ്തമി. വളരെ മുൻപു എന്നൎത്ഥം : ദൃ-ന്തം; 'പണ്ടൊരു കാലം പടവന്നപ്പോൾ' നാമാധേയരൂപം പണ്ടത്തെ പണ്ടേ,പണ്ടു എന്നതിന്റെ വന്തം. ആധേയം ദ്വിതീയയിൽ ആകും ; ദൃ‌-ന്തം; 'അതിനെപ്പറ്റി;അക്കാൎയ്യം പറ്റി' പറ്റിൽ, പറ്റു എന്നതിന്റെ വിവരണ സപ്തമി. പകൽ എന്നു പൊരുൾ ; ദൃ‌-ന്തം; 'നിന്റെ പറ്റിൽ മരുന്നുണ്ടോ'. പെട്ടെന്നു, പടുക, എങ്കുക എന്നവയുടെ വന്തങ്ങളാകുന്ന 'പട്ടു' എന്നു എന്നവ തമ്മിൽ ചേരുന്നതിനാൽ ഉണ്ടാകുന്നു ; ദൃ‌-ന്തം; 'പെട്ടെന്നുള്ള മരണം' പിൻ, 'ആന്തര സപൂമി. പിന്നിൽ; പിന്നാലേ എന്നും വരും. പിന്നിൽ എന്നതു പിന്ന, പിന്നെ എന്നും ആകും ; ദൃ‌-ന്തം; 'പിൻ വരുന്നവൻ പിന്നുണ്ടായതു, പിന്നെപ്പറഞ്ഞു, പിന്നാലേ വരുന്നവൻ' പിൻപു, അന്തര സാപ്തമി. പിൻപേ എന്നു ആധേയ രൂപം ; ദൃ‌-ന്തം; 'പിൻപുള്ളുവർ, പിൻപേ പോയവർ: പോൽ, പോലുക [നിനെക്കു] എന്നതിന്റെ ആശകയവസ്ഥ ; ദൃ‌-ന്തം; 'പുഷ്ടികലി കാലമുണ്ടാകയില്ല പോൽ'

പോലും, ആശകയവസ്ഥയിൽ താൻ എന്നതിനോടു സംബന്ധിക്കുന്ന പോലു എന്നതിന്റെ മൂലമാകുന്ന തമിഴുരൂപം : നിരാധാര പലത്തിന്റെ പിന്നാലേ വരുമ്പോൾ മറ്റുള്ളവരുടെ വിചാരം എന്നും കാണിക്കും ; ദൃ‌-ന്തം; 'മഴപെയ്കയില്ല പോലും. പരാധാരത്തിന്റെ പിന്നാലെ വരുമ്പോൾ വിശേഷതയെക്കാണിക്കും. ; ദൃ‌-ന്തം; 'അവന്റെ അടുക്കൽ ഭിക്ഷകാതപോലും ചെല്ലുകയില്ല. [ 224 ]
൧൯൯
പോൽ, എന്നതു ഉപമാനത്തിന്നു പ്രത്യേകം നടപ്പുണ്ടു. ലകാരത്തിന്റെ അൎദ്ധാച്ചു ൪൩ ലക്കപ്രകാരം അ, എ എന്നവയായിട്ടു മാറ്റും. പ്രത്യേകം പിന്നാലേ ഹല്ലു വരുമ്പോൾ. ആധേയം ദ്വിതീയയിൽ ആകും: ദൃ-ന്തം; 'സിംഹത്തെപ്പോലെ കഠിനമുള്ളവൻ: പാലുപോലെ വെളുത്തതു: വെഞ്ചാമര പോലിരിക്കുന്ന, ആധേയം നാമാധേയത്തിലും സവാച്യ നില്ലിംഗ നാമത്തിലും ചിലപ്പോൾ വരും: ദൃ-ന്തം; 'അവൻ പറഞ്ഞ പോൽ ഒത്തു: ഞാൻ വിചാരിച്ചതുപോലെ നടന്നില്ല' നാമാധേയത്തിലാകുവാൻ ഇട വന്നതു ശെഷം ഉപമാന മൊഴികളായ 'വണ്ണം, കൂട്ടു, പ്രകാരം, കണക്കു എന്നിങ്ങനെയുള്ളവ നാമങ്ങൾ ആകയാൽ ഉണ്ടായ പിണക്കം നിമിത്തം എന്നുതോന്നുന്നു: ദൃ-ന്തം; 'പറഞ്ഞപോലെ, പറയുന്നപോലെ, പറയുമ്പോലെ' ദ്വിതീയയുടെ പിന്നാലേ 'പോലെ' എന്നു വരികയും ക്രിയ സകൎമ്മകമായിരിക്കയും ചെയ്താൽ ഉപമിപ്പു കൎത്താവിനോടോ കൎമ്മിനോടോ എന്നു സംശയമായിരിക്കും: ദൃ-ന്തം; 'അവൻ എന്നെ മൂഢനെപ്പോലെ വിചാരിച്ചു എന്നതിൽ അവൻ എന്നെ മൂഢൻ വിചാരിക്കുന്നതു പോലെ വിചാരിച്ചു എന്നും മൂഢനെ വിചാരിക്കുന്നതു പോലെ വിചാരിച്ചു എന്നും അൎത്ഥം വരും. ആ സംശയം നീക്കിപ്പറയുന്നതിന്നാവശ്യമായിരുന്നാൽ മെൽക്കാണിച്ചിരിക്കുന്ന പ്രകാരം മുറെക്കു വെണ്ടുന്ന വിഭക്തിയൊടു കൂടെ ക്രിയ ആവൎത്തിക്കപ്പടുക എങ്കിലും അതിന്നു പകരം 'എന്ന' എന്ന നാമാധേയം പ്രയോഗിക്കപ്പടുക എങ്കിലും വേണം: ദൃ-ന്തം; 'അവൻ സൂൎ‌യ്യനെപ്പോലെ പ്രകാശിച്ചു. സൂൎ‌യ്യൻ എന്ന പോലെ പ്രകാശിച്ചു. കള്ളനെപ്പോലെ, കള്ളനെ എന്ന പോലെ, 'ഭോഷനോടു എന്ന പോലെ എന്നോടു സംസാരിക്കരുതു' ആധേയം നാമാധേയം ആയിരുന്നാൽ ഉപമിപ്പു വാച്യത്തിൽ മാത്രം ആയിരിക്കും; ആയതു നില്ലിംഗ സവാച്യമായിരുന്നാൽ ഉപ്പമിപ്പു വാച്യത്തിൽ എന്നപോലെ സവാച്യ പൊരുളിലും ആയിവരും: ദൃ-ന്തം; 'ഞാൻ പറഞ്ഞതു പോലിരിക്കുന്നു' എന്നതിന്നു ഞാൻ പറഞ്ഞപോലിരിക്കുന്നു എന്നും പറഞ്ഞ വസ്തു പോലിരിക്കുന്നു എന്നും അൎത്ഥംവരും. ഉപമിപ്പിൽ ഉപമാനവും ഉപമേയവും തമ്മിൽ എല്ലാ സംഗതികളിലും ഒക്കെണം എന്നില്ല: ചിലതിൽ മാത്രം ഒത്താലും മതി: ദൃ-ന്തം; 'അബ്രാഹമ്മിനെപ്പോലെ വിശ്വസിച്ചവർ' ഇവിടെ വിശ്വസിക്ക എന്ന ക്രിയയിൽ മാത്രം ഉപമിപ്പു; സലൊമ്മോനെപ്പോലെ ജ്ഞാനമുള്ളവൻ; ഇവിടെ ജ്ഞാനത്തിന്റെ അളവിലും കൂട ഉപമിപ്പുണ്ടു. ഉപമാനത്തിന്റെ പിന്നാലേ 'തന്നേ' എന്ന ഉ വന്നാൽ ഉപമിപ്പു എല്ലാ സംഗതിയിലും ഒക്കുന്നു എന്നല്ല ശരിയായിട്ടു ഒക്കുന്നു എന്നു മാത്രം കാണിക്കുന്നു: ദൃ-ന്തം; അവൾ തള്ളയെപ്പോലെ തന്നേ ഇരിക്കുന്നു എന്നു രൂപത്തിലോ [ 225 ]
൨൦൦

നിറത്തിലോ ശീലത്തിലോ ഏതിലെങ്കിലും ഒന്നിൽ ശരിയായിട്ടു ഒത്തിരുന്നാൽ പറയാം.

പൊൾ, 'പൊഴുതു' [നേരം] എന്നതിന്റെ ചുരുക്കം, ആന്തരസപ്തമി, ആധേയം അ, ഇ, എ എന്നയക്ഷരങ്ങളും നാമാധേയങ്ങളും ആകും; ദൃ-ന്തം; 'അപ്പോൾ, ഇപ്പോൾ, എപ്പോൾ, എപ്പോഴും; വന്നപ്പോൾ വരുമ്പോൾ ഇന്നപ്പോൾ.'

പുറേ, 'പുറമേ' എന്നതിന്റെ ചുരുക്കം; ദൃ-ന്തം; 'അപ്പുറേ, ഇപ്പുറേ, എപ്പുറേ, അങ്ങേപ്പുറേ, ഇങ്ങേപ്പുറേ.

പുറകേ, 'പുറകു' എന്നതിന്റെ ആധേയരൂപം.

പ്രകാരം, ആന്തരസപ്തമി; ദൃ-ന്തം; 'അപ്രകാരം; ഇപ്രകാരം, ഇന്നപ്രകാരം; പറഞ്ഞപ്രകാരം.'

പ്രതി, സംസ്കൃത അവ്യയം; ആധേയം ദ്വതീയയിൽ ആകും; സാദ്ധ്യത്തെക്കാണിക്കയും ചെയ്യും; ദൃ-ന്തം; 'എന്നെപ്രതി മരിച്ചവൻ', ചില നാമങ്ങളുടെ പിന്നാലേ 'തോറും' എന്നതിന്നു പകരം വരും: ദൃ-ന്തം; 'ദിനംപ്രതി, ദിവസംപ്രതി, ആളാംപ്രതി.'

മദ്ധ്യേ, 'മദ്ധ്യം' എന്നതിന്റെ സംസ്കൃതസപ്തമി 'നടുവേ' എന്നൎത്ഥം.

മറ്റു, മറുക എന്ന പഴയ വചനത്തിന്റെ വന്തം.

മാത്രം, 'ആക' എന്നതു ആന്തരമായിരിക്കുന്ന പ്രഥമ; ദൃ-ന്തം; 'അവൻ മാത്രം വന്ന; വരിക മാത്രം ചെയ്തു; ഞാൻ മാത്രമേ അവജയപ്പടു.'

മേൽ, ആന്തരസപ്തമി. ആധേയം ഷഷ്ഠിയിലും ചതുൎത്ഥിയിലും ആകും; ദൃ-ന്തം; 'അവന്റെ മേൽ ഒരു കല്ലു വീണു; 'പുരെക്കു മേൽ വെള്ളം വന്നാൽ അതിനുമേൽ തോണി.' 'അവന്റെ മേൽ അധികാരിയില്ല' എന്നതിന്നു അവനെക്കാൾ വലിയ അധികാരിയില്ല എന്നും അൎത്ഥമാകുന്നു. എന്നാൽ അൎത്ഥത്തെ സംബന്ധിച്ച 'മേൽ' എന്നതു കീഴു എന്നതിന്നു പ്രതിവാക്കു ആകയാൽ വരുംകാലത്തെ കാണിക്കുന്നതുമാകുന്നു: ദൃ-ന്തം; 'കീഴു ഉണ്ടായിട്ടില്ല മേൽ ഉണ്ടാകയുമില്ല. ഈ അൎത്ഥത്തിൽ മേൽ എന്നതിനു പകരം പഞ്ചമിയും സപ്തമിയുമാകുന്ന 'മേലാൽ മേലിൽ' എന്നവയും നടക്കുന്നു. ദൃ-ന്തം; 'മേലാൽ വേണ്ടുന്നതു; മേലിൽ നടക്കേണ്ടുന്നതു' മേൽ എന്നതു മുഴുവനായും ഏൽ എന്നു ചുരുങ്ങിയും സപ്തമിക അടയാളമാകും [൨൧൮ ലക്കം.]

മേല്ക്കുമേൽ, അധികമധികം എന്നു പൊരുൾ: ദൃ-ന്തം; 'അവന്നു മേല്ക്കുമേൽ വൎദ്ധനവു വരുന്നു.'

മുതൽ, ആദി എന്നൎത്ഥം: 'ആയി' എന്ന വന്തം ആന്തരം: ദൃ-ന്തം; 'കൊച്ചി മുതൽ കൊല്ലം വരെ' [ 226 ]
൨൦൧


മുനിഞ്ഞാന്നു, ആന്തരസപൂമി: 'മുൻ നിന്ന നാൾ' എന്നതിന്റെ ചുരുക്കം: ഇന്നു തുടങ്ങി രണ്ടു ദിവസി മുൻപു എന്നൎത്ഥം.

മുൻ, പിൻ എന്നതിന്റെ പ്രതിവാക്ക, ആന്തരസപൂമി, 'മുന്നിൽ' എന്ന വിവരണവും നടപ്പു: സ്ഥലത്തെയും സമയത്തെയും സംബന്ധിക്കും; ദൃ_ന്തം, 'മുൻ പറഞ്ഞ കാൎ‌യ്യ്യം; മുന്നിൽ നിൽക്കുന്നവൻ.' 'മുന്നിൽ' എന്നതു അനക്ഷരമായിട്ടു 'മുന്നൽ മുന്നെ' എന്നാകും.

മുന്നം, ആന്തരസപൂമി, ദൃ_ന്തം; മുന്നം കിട്ടിയതു, മുന്നമേ എന്നും ആധേയ രൂപം. ദൃ_ന്തം, മുന്നമേ പറഞ്ഞ മൊഴി.

മുൻപു, മുൻ എന്നൎത്ഥം, ആന്തരസപൂമി, വിവരണമായ 'മുമ്പിൽ' എന്നതും നടപ്പു, അങ്ങനെ തന്നേ മുൻപേ എന്ന ആധേയംരൂപവും കൊള്ളും. ആധേയം ചതുൎത്ഥിയിലും ഷഷ്ഠിയിലും വരും. ദൃ_ന്തം; 'അവൻ വരുന്നതിനു മുൻപു; അവന്റെ മുൻപിൽ: മുൻപേ വരുന്നവൻ.'

മുൻപാക, 'മുൻപു' എന്നതിനോടു ആക എന്ന ആഞം കൂടുന്നതിനാൽ ഉണ്ടാകുന്നതു. മുൻപിൽ എന്നുള്ള അൎത്ഥത്തിൽ സ്ഥലത്തെ സംബന്ധിച്ചു മാത്രം വരും; ദൃ_ന്തം; 'രാജാവിന്റെ മുൻപാക നിൽക്കുന്നവൻ.'

മുഴുവൻ, മുഴുവനും, 'ആക' എന്നതു ആന്തരമായിരിക്കുന്ന പ്രഥമ; അശേഷം എന്നൎത്ഥം: ദൃ_ന്തം; 'ഞാൻ ആ പുസ്തകം മുഴുവനും വായിച്ചു.'

മൂലം, 'ആയി' എന്നുള്ള ആധേയത്തോടു കൂടിയ പ്രഥമ. കാരണത്തെകാണിക്കയും ചെയ്യും. ആധേയം പ്രഥമയിൽ ആകുമ്പോൾ തുണ്കകാരണത്തെയും ഷഷ്ഠിയിൽ ആകുമ്പോൾ നിമിത്തകാരണത്തെയും തന്നേ: ദൃ_ന്തം; 'അവൻ മൂലം ഇനിക്ക ദോഷം വന്നു, അവന്റെ മൂലം ഇനിക്ക ദോഷം വന്നു.' 'കാരണം; ഹേതു, നിമിത്തം' എന്നവയും ഇങ്ങനെ പ്രയോഗിക്കപ്പെടും. നിമിത്തകാരണത്തെക്കാണിക്കുമ്പോൾ ഇവയെല്ലാം പഞ്ചമിയിലും ആകാം: ദൃ_ന്തം; 'അവന്റെ കാരണത്താൽ ഇനിക്ക നാശം വന്നു.'

യദൃച്ഛയാ, സംസ്കൃതത്രിതീയ: ണ കാരണമായിട്ടു എന്നൎത്ഥം

വര, 'രേഖ' എന്നൎത്ഥം: ആന്തരചതുൎത്ഥി; വിവരണവും നടപ്പു ആധേയം സപൂമിയിലാകും; ദൃ_ന്തം; കൊല്ലത്തുവരപ്പോയി, ചിലപ്പോൾ പ്രഥമയും കൊള്ളും: ദൃ_ന്തം; 'കൊല്ലംമുതൽ കൊച്ചിവര' അളവ് എന്നതിനോടു അൎത്ഥത്തിലും പ്രയോഗത്തിലും ഒക്കുന്നു.

വശാൽ, വശം എന്നതിന്റെ സംസ്കൃതപഞ്ചമി, യദൃച്ഛയാൽ എന്നൎത്ഥം. [ 227 ]
൨൦൨

വാറു, 'പടി, പ്രകാരം' എന്നൎത്ഥം: ആന്തരസപ്തമി; വാറു എന്നതു അവ ശബ്ദമായിട്ടു 'മാറു' എന്നു മാറുകയും ആറു എന്നു ചുരുങ്ങുകയും നടപ്പുണ്ടു: ദൃ-ന്തം; 'വരുവാറു സമ്മതിച്ചു' ഭവിഷ്യകാലനാമാധേയത്തോടു കൂടെ പ്രഥമയിൽ ആയിട്ടു 'ഉണ്ടു ഇല്ല' എന്ന വചനങ്ങൾക്കു കൎത്താവായി ക്രിയയുടെ പതിവിനെക്കാണിക്കും: ദൃ-ന്തം; 'അവൻ വരുവാറുണ്ടു, ഞാൻ പോകാറില്ല'. പിന്നാലേ വരുന്ന വചനം 'ആക' എന്നതായിരുന്നാൽ വാറു എന്നതു ആന്തരസപ്തമിയായി ക്രിയ ഭവിക്കുന്ന സമയം അടുത്തിരിക്കുന്നു എന്നു കാണിക്കും: ദൃ-ന്തം; 'അവൻ മരിപ്പാറായി' [മരിക്കുന്ന വടുതിയിൽ ആയി] 'വാറു' എന്നതു ആകെണം എന്നതിന്നു മുൻപേ അപേക്ഷ സാധിപ്പാനുള്ളവന്റെ വലിപ്പത്തെക്കാണിക്കും: ദൃ-ന്തം; 'വരുവാറാകെണം' [വരുന്ന പടുതിയിൽ ആകെണം-വരുന്നതിന്നു മനസ്സുവെക്കെണം.]

വാറേ, 'വാറു' എന്നതിന്റെ ആധേയം [൩൬൭ാം ലക്കത്തിൽ നോക്കു]

വെച്ചു, 'വെക്കുക' എന്നതിന്റെ വന്തം. ആധേയം 'എന്നു, എന്നാകുമ്പോൾ വിചാരിച്ചു എന്നൎത്ഥമാകും; ദൃ-ന്തം; മഴ പെയ്യും എന്നു വെച്ചു ഭയപ്പടേണ്ടാ. മറ്റൊരു വന്തമാകുമ്പോൾ എങ്ങനെ എന്നുള്ളതിന്നു ൩൬൫ാം ലക്കത്തിൽ നോക്കു. ആധേയം സപ്തമിയിൽ ആകുമ്പോൾ വെച്ചു എന്നതു കൎമ്മത്തിന്റെ സ്ഥലത്തെയല്ല കൎത്താവിന്റെ സ്ഥലത്തെക്കാണിക്കും: ദൃ-ന്തം; 'അവൻ പറമ്പിൽ ഒരു കടുവായെക്കണ്ടു' എന്നതിന്നു കടുവാ പറമ്പിൽ ആയിരുന്നു എന്നൎത്ഥം: 'അവൻ പറമ്പിൽ വെച്ചു ഒരു കടുവായെ കണ്ടു' എന്നു പറഞ്ഞാൽ കടുവായെക്കണ്ടപ്പോൾ അവൻ പറമ്പിലായിരുന്നു എന്നു പൊരുൾ.

വേഗം, [ചുറുക്ക] ആന്തര സപ്തമി: 'വേഗത്തിൽ' എന്ന വിവരണവും 'വേഗേന' എന്ന സംസ്കൃത ത്രിതീയയും നടപ്പു: ദൃ-ന്തം; 'വേഗേന ചാടുക.'

വെറുതേ, 'വെറുതു' എന്നതിന്റെ ആധേയ രൂപം: സാദ്ധ്യം കൂടാതെ എന്നൎത്ഥം: ദൃ-ന്തം; 'വെറുതേ പറയുന്നു.'

വേറെ, 'വേറു' എന്നതിന്റെ ആധേയരൂപം; ദൃ-ന്തം; 'വേറേ പാൎക്കരുതു.'

വെവ്വേറേ, 'വേറു' എന്നതു ആവൎത്തിച്ചുണ്ടാകുന്നതു. കൂട്ടം പലതായി പിരിയുന്നതിനെക്കാണിക്കയും ചെയ്യും: ദൃ-ന്തം; 'അവർ വെവ്വേറേ വന്നു' ആധേയ രൂപത്തിന്നു പകരം ആയി എന്ന വന്തവും കൊള്ളും: ദൃ-ന്തം; 'പട്ടാളങ്ങൾ വെവ്വേറായിപ്പോരാട്ടം ചെയ്തു.

വേണ്ടി, 'വേണ്ടുക' എന്നതിന്റെ വന്തം; ചതുൎത്ഥിയുടെ [ 228 ]
൨൦൩

പിന്നാലേ നിമിത്ത കാരണത്തെക്കാണിക്കുന്നതാകുന്നു: ദൃ-ന്തം; ഇനിക്കു വേണ്ടി ഒരു വാക്കുപറക.

വേണ്ടു. 'വേണ്ടുക' എന്നതിന്റെ ആശകരൂപങ്ങളിൽ താൻ എന്നതിനോടു ചേരുന്നതു: ദൃ-ന്തം; 'ഞാൻ എന്തുവേണ്ടു. ഞങ്ങൾ ആരേക്കാണേണ്ടു' വേണ്ടു എന്നതിന്റെ തമിഴുരൂപമാകുന്ന 'വേണ്ടും' എന്നതു 'മാത്രം' എന്നുള്ളൎത്ഥത്തിൽ നടപ്പുണ്ടു, ദൃ-ന്തം; അവൻ വേണ്ടും പോയില്ല.

വീണ്ടു, വീണ്ടും. 'വീളുക' [തിരിക വാങ്ങുക] എന്നതിന്റെ വന്തം, തിരിച്ചു രണ്ടാവതും എന്നൎത്ഥം: ദൃ-ന്തം; വീണ്ടുകെൾക്കെണ്ടാ; നീ വീണ്ടും പാപം ചെയ്യരുതു.

വൃഥാ, സംസ്കൃതഅവ്യയം: വചനാധേയമായിട്ടും നാമാധേയമായിട്ടും നടക്കുന്നു. വെറുതേ എന്നൎത്ഥം: ദൃ-ന്തം; വൃഥാ പറയുന്നു, വൃഥാ വാക്കു.

ശരിയേ, 'ശരി' എന്നതിന്റെ ആധേയരൂപം. ദൃ-ന്തം; ശരിയേ കൊടു.

ശരിവര, 'ശരി' 'വര' എന്നവയുടെ സമാസം: ദൃ-ന്തം; 'ശരിവരത്തീൎന്നു.'

ശേഷം, ആന്തരസപ്തമി. ആധേയം ഷഷ്ഠിയും നാമാധേയവും ആകും: ദൃ-ന്തം; 'രാജാവിന്റെ മരണത്തിന്റെ ശേഷം, ഞാൻ വന്ന ശേഷം, ഞാൻ വന്നതിന്റെ ശേഷം.'

സദാ, സംസ്കൃതഅവ്യയം. എല്ലാ സമയത്തും എന്നൎത്ഥം. നാമാധേയമായിട്ടു 'പോൾ, നേരം' എന്നിങ്ങനെയുള്ളവയോടും ചേരും: ദൃ-ന്തം; സദാ പറയരുതു, സദാ നേരത്തും, സദായ്പോഴും.

സാക്ഷാൽ [യഥാൎത്ഥം] സംസ്കൃതഅവ്യയം: ദൃ-ന്തം; അവൻ എന്നെ സാക്ഷാൽ സ്നേഹിക്കുന്നു, നാമാധേയമായിട്ടും നടക്കുന്നു: ദൃ-ന്തം; 'സാക്ഷാൽ ദൈവം സൎവ്വശക്തനാകുന്നു.'

പദഭഞ്ജനം

തിരുത്തുക

"എങ്കിലോ പണ്ടു മഹാ സിംഹവും വൃഷഭനും തങ്ങളിൽ ചേൎന്നു മഹാസ്നേഹമായ്മേവുംകാലം ഏഷണിക്കാരൻ ഒരു ജംബുകൻ ചെന്നു കൂടി ദൂഷണം പറെഞ്ഞവർ തങ്ങളിൽ ഭേദിപ്പിച്ചു."

'എങ്കിലോ' 'എങ്കുക' എന്നതിന്റെ ലന്തമാകുന്ന 'എങ്കിൽ' എ [ 229 ]
൨൦൪

ന്നതിനോടു 'ഓ' എന്ന മൂലാവ്യയം ചേൎന്നുണ്ടാകുന്നതദ്ധിതാവ്യയം. അതിന്നു ആധാരം 'ഭേദിപ്പിച്ചു' എന്നതു തന്നേ.

'പണ്ടു', വൎഗ്ഗനാമനിൎല്ലിംഗം. ഏക സംഖ്യ ആന്തര സപ്തമി. (൧൭൬) ആധാരം. 'മേവും' എന്നതു.

'മഹാസിംഹം', സമാസ വൎഗ്ഗനാമം. നിൎല്ലിംഗം. [ചേതന ഗുണരോപം എന്ന രൂപകത്താലേ പുല്ലിംഗമായിട്ടു പ്രയോഗം.] ഏകസംഖ്യയിൽ പ്രഥമ വിഭക്തി. 'മേവും' എന്ന വചനത്തിന്നു കൎത്താവു.

'ഉം', സമബന്ധ മൂലാവ്യം 'സിംഹം' എന്നതിനെ 'വൃഷഭൻ' എന്നതിനോടു അമ്പയത്തിൽ ഒന്നിക്കുന്നതു' [ലക്കം ൪൪൭]

'വൃഷഭൻ' വൎഗ്ഗനാമം. അൎത്ഥത്തിൽ നിൎല്ലിംഗം എങ്കിലും രൂപത്തിലും പ്രയോഗത്തിലും മേല്പറഞ്ഞ രൂപകത്താലേ പുല്ലിംഗമായിരിക്കുന്നു. ഏകസംഖ്യയിൽ പ്രഥമ. അന്വയത്തിൽ 'സിംഹം' എന്നതിനോടു ഒക്കുന്നു.

'ഉം', സമബന്ധമൂല്യാവ്യയം 'വൃഷഭൻ' എന്നതിനെ 'സിംഹം' എന്നതിനോടു അന്വയത്തിൽ ഒപ്പിക്കുന്നതു.

'തങ്ങളിൽ' 'താൻ' എന്ന പുരുഷാൎത്ഥ സൎവനാമത്തിന്റെ ബഹു സംഖ്യയാകുന്നു 'തങ്ങൾ' എന്നതിന്റെ സപ്തമി. 'സിംഹം, 'വൃഷഭൻ' എന്നവെക്കു പകരം നില്ക്കുന്നതു. 'ചേൎന്നു' എന്നതിന്റെ ആധേയം. 'ചേൎന്നു' 'ചേരുക' എന്ന ക്രിയാവചനത്തിന്റെ വന്തം 'മേവും' എന്നു ആധേയം.

'മഹാസിംഹം', സമാസ ഗുണനാമം, ആന്തര സപ്തമി.

'ആയി', 'ആകുക' എന്ന ശുദ്ധ വചനത്തിന്റെ വന്തം, 'മേവും' എന്നതിന്റെ ആധേയം (൩൧൮)

'മേവും', 'മേവുക' എന്ന ക്രിയാവചനത്തിന്റെ ഭവിഷ്യകാലനാമാധേയം, 'കാലം' എന്നതിന്റെ ആധേയം.

'കാലം', വൎഗ്ഗനാമനിൎല്ലിംഗം, ഏക സംഖ്യയിൽ ആന്തര സപ്തമി. 'ഭേദിപ്പിച്ചു' എന്നതിന്റെ ആധേയം.

'ഏഷണിക്കാരൻ' ഗുണ നാമപുല്ലിംഗം. ഏക സംഖ്യയിൽ പ്രഥമ 'ആയ' എന്ന ആന്തര നാമാധേയം അതിന്നു ആധാരമായി 'ജംബുകൻ' എന്നതിന്നു വിശേഷണമായിരിക്കുന്നു.

'ഒരു', 'ഒന്നു' എന്ന സംഖ്യനാമത്തിന്റെ ആധേയരൂപം, 'ജംബൂകൻ' എന്നതു ആധാരം.

'ജംബുകൻ' വൎഗ്ഗനാമ പുല്ലിംഗം. ഏക സംഖ്യയിൽ പ്രഥമ 'ഭേദിപ്പിച്ചു' എന്നതിന്റെ കൎത്താവു.

'ചെന്നു', 'ചെല്ലുക' എന്ന ക്രിയയുടെ വന്തം. കൂടി എന്നതു ആധാരം കൎത്താവു 'ജംബുകൻ' എന്നതു തന്നേ.

'കൂടി' 'കൂടുക' എന്ന 'ക്രിയയുടെ വന്തം, കൎത്താവുജംബുകൻ, ആധാരം ഭേദിപ്പിച്ചു.' 'ദൂഷണം' ഗുണനാമനിൎല്ലിംഗം. ഏക സംഖ്യയിൽ ആന്തരദ്വിതീയ 'പറെഞ്ഞു' എന്ന സകൎമ്മകക്രിയയുടെ കൎമ്മം. [ 230 ]
൨0൫

'പറെഞ്ഞവർ', 'പറെഞ്ഞു, അവർ' എന്നവയുടെ സന്ധി അവയിൽ 'പറെഞ്ഞു' എന്നതു 'പറെക' എന്ന സകൎമ്മകക്രിയയുടെ വന്തം. 'ഭേദിച്ചിച്ചു' എന്നതിന്റെ അധേയം.

'അവർ', നിശ്ചയകരസൎവനാമം. ദ്വിലിംഗത്തിൽ ബഹുസംഖ്യയിൽ ആന്തര ദ്വിതീയ. 'ഭേദിപ്പിച്ചു' എന്ന സകൎമ്മകക്രിയയുടെ കൎമ്മം.

'തങ്ങളിൽ', 'താൻ' എന്നതിന്റെ ബഹുസംഖ്യയാകുന്ന 'തങ്ങൾ' എന്നതിന്റെ സപ്തമി. അതിന്നു 'ഭേദിപ്പിച്ചു' എന്നതു ആധാരം.

'ഭേദിപ്പിച്ചു', 'ഭേദിപ്പിക്ക' എന്ന സകൎമ്മകക്രിയാവചനത്തിന്റെ നിരാധാര നിലയിൽ ജ്ഞാപകയവസ്ഥയിൽ ഭൂതകാലം. 'ജംബുകൻ' എന്നതു അതിന്നു കൎത്താവു.

"ഞാൻ എഴുന്നേറ്റു എന്റെ പിതാവിന്റെ അടുക്കലേക്കു ചെന്നു അവനോടു പിതാവേ ഞാൻ സ്വൎഗ്ഗത്തിന്നു നേരെയും നിന്റെ മുൻപാകയും പാപം ചെയ്തിരിക്കുന്നു. ഇനി നിന്റെ പുത്രൻ എന്നു ചൊല്ലപ്പടുവാൻ ഞാൻ യോഗ്യൻ അല്ല എന്നു പറയും." 'ഞാൻ' പുരുഷാൎത്ഥസൎവനാമം. ത്രിലിംഗത്തിൽ ഏക സംഖ്യയിൽ പ്രഥമ. 'പറെയും' എന്ന വചനത്തിന്റെ കൎത്താവു.

'എഴുന്നേറ്റു' 'എഴുന്നു, ഏറ്റു' എന്നവയുടെ സന്ധി. 'ഏഴുന്നു' 'ഏഴുലുക' എന്ന ക്രിയാവചനത്തിന്റെ വന്തം. 'ഏറ്റു' എന്നതിന്റെ അധേയം. കൎത്താവ് 'ഞാൻ' എന്നതും തന്നെ.

'എന്റെ', ഞാൻ എന്ന പുരുഷാൎത്ഥസൎവ്വനാമത്തിന്റെ ഷഷ്ഠി. അതിന്നു 'അടുക്കലേക്കു' എന്ന നാമം ആധാരം.

'അടുക്കലേക്കു', 'അടുക്കിലേക്കു' എന്നതിന്റെ മാറ്റം. അതു 'അടുക്കു' എന്നതിന്റെ സാപൂമ്യ ചതുൎത്ഥിയാകുന്നു. 'ചെന്നു' എന്ന വന്തം അതിന്നു ആധാരം.

'ചെന്നു' 'ചെല്ലുക' എന്ന അകൎമ്മകക്രിയയുടെ വന്തം. അതിന്നു ഞാൻ എന്നതു കൎത്താവു.

'അവനോടു,' പുരുഷാൎത്ഥസൎവനാമം. സ്വരൂപം 'അവൻ' [ 231 ]
൨0൬

പുല്ലിംഗത്തിൽ ഏകസംഖ്യയിൽ തൃതീയവിഭക്തി. 'പിതാവ് ' എന്നതിനു പകരം നിൽക്കുന്നതു. 'പറെയും' എന്ന വചനം അതിന്നു ആധാരം.

'പിതാവേ', 'പിതാവു' എന്നതിന്റെ സംബോധന.
'ഞാൻ', പുരുഷാൎത്ഥസൎവ്വനാമം, പ്രഥമ. 'ചെയ്തിരിക്കുന്നു' എന്ന ക്രിയാവചനത്തിന്റെ കൎത്താവു.

'സ്വൎഗ്ഗത്തിന്നു', സ്വരൂപം 'സ്വൎഗ്ഗം' വൎഗ്ഗനാമം നിൎല്ലിംഗം, ഏക സംഖ്യയിൽ ചതുൎത്ഥി. 'നേരേ' എന്നതു ആധാരം.

'നേരേ', 'നേർ' എന്ന നാമത്തോടു ഏ എന്നതു ചേൎന്നുണ്ടാകുന്ന അവ്യയം.

'ഉം', സമബന്ധ മൂലാവ്യയം, 'നേരേ' എന്നതിന്റെ 'മുൻപാക' എന്നതിനോടു സംബന്ധിക്കുന്നതു.

'മുൻപാക', 'മുൻപു' എന്നതിനോടു 'ആക' എന്ന ആന്തം കൂടിയുണ്ടാകുന്ന അവ്യയം.

'ഉം', 'മുൻപാക' എന്നതിനെ 'നേരേ' എന്നതിനോടു കൂട്ടിച്ചേൎക്കുന്നതു.

'പാപം', ഗുണനാമം, നിൎല്ലിംഗം, ഏകസംഖ്യയിൽ ആന്തര ദ്വിതീയ. 'ചെയ്തിരിക്കുന്നു' എന്ന സകൎമ്മക ക്രിയയുടെ കൎമ്മം.

'ചെയ്തിരിക്കുന്നു', 'ചെയ്തു' എന്ന സ്വയഭാവവന്തത്തോടു 'ഇരിക്കുന്നു' എന്ന ഭാവവചനം കൂടിയുണ്ടാകുന്നതു. 'ഇരിക്കുന്നു' എന്നതു 'ഇരിക്ക' എന്നതിന്റെ സ്വയഭാവത്തിൽ നിരാധാര നിലയിൽ ജ്ഞാപകയവസ്ഥയിൽ വൎത്തമാന കാലം. 'ഞാൻ' എന്നതിന്റെ ക്രിയ.

'ഇനി', 'തദ്ധിതാവ്യയം'. "അല്ല" എന്നതു അതിന്നു ആധാരം. 'നിന്റെ' 'നീ' എന്ന പുരുഷാൎത്ഥത്തിന്റെ ഷഷ്ഠി. ത്രിലിംഗത്തിൽ ഏകസംഖ്യ. 'പിതാവു' എന്നതിന്നു പകരം. 'പുത്രൻ' എന്നതു ആധാരം.

'പുത്രൻ', വൎഗ്ഗനാമപുല്ലിംഗം, ഏകസംഖ്യ, പ്രഥമ വിഭക്തി. 'ആകുന്നു' എന്ന ആന്തര വചനത്തിന്റെ കൎത്താവു.

'എന്നു' 'ഏങ്കുക' എന്ന വചനത്തിന്റെ വന്തം. ആധാരം 'ചൊല്ലപ്പെടുവാൻ' എന്നതു.

'ചൊല്ലപ്പെടുവാൻ', 'ചൊല്ല' എന്ന ആന്തത്തോടു 'പടുക' എന്നതു കൂടിയുണ്ടാകുന്ന കൎമ്മണി ക്രിയയുടെ സ്വയഭാവാനന്തം. ആധാരം 'അല്ല' എന്നതു തന്നേ.(൩.൨.൫.)

'യോഗ്യൻ', ഗുണിനാമം. പുല്ലിംഗത്തിൽ ഏക സംഖ്യയിൽ പ്രഥമം. രണ്ടു പ്രഥമ വേണ്ടുന്ന 'അല്ല' എന്ന വചനത്തിന്റെ ആധേയം. [൧൭൯.]

'അല്ല', ശുദ്ധ വചനത്തിന്റെ പ്രതിഭാവത്തിൽ നിരാധാര നിലയിൽ ജ്ഞാപകയവസ്ഥയിൽ വൎത്തമാന കാലം. 'ഞാൻ' എന്നതിനോടു അന്വയം. [ 232 ]

                                     ൨൦൭
                == 'വ്യാകരണ പദങ്ങൾ' ==
                     
                 === GRAMMATICAL TERMS. ===
 അകൎത്തൃ വചനം, Impersonal Verb, കൎത്താവു ആന്തരമായിരിക്കുന്ന വചനം. [ ലക്കം ൩൧൮. ]

അകൎമ്മകം, Intransitive, കൎമ്മമില്ലാത്ത ക്രിയ. [൩൨൦.] അക്ഷരം, Letter, വാക്കിന്റെ മുതല്ക്കാരണം. [൮.] അക്ഷരലക്ഷണം, Orthography, വ്യാകരണത്തിൽ ഒന്നാംകാണ്ഡം. [൬.] അച്ചു, സ്വരം, Vowel, താനേ മുഴുവനും ശബ്ദിക്കാകുന്നയക്ഷരം. [൬.] അജന്തം, Ending in a Vowel, അച്ചിൽ അവസാനിക്കുന്നതു. അജാദി, Beginning with a Vowel, അച്ചിൽത്തുടങ്ങുന്നതു. അതിഖരം, Aspirated sharp: ഖ ഛ ഠ ഥ ഫ എന്നവ [൧൫.] അനാക്ഷരം, Misspelling, “അക്ഷരം” പിണക്കി എഴുതുക. അനുകാരം, അനുരൂപം, Onomatopoeia, വസ്തുക്കളുടെ ശബ്ദത്തിനൊപ്പിച്ചുണ്ടാകുന്ന പദം: ദൃഷ്ടാന്തം; ‘ഗുളുഗുളുക, കുടുങ്ങുക, കാക്ക.’ [൯൪.] അനുനാസികം, Nasal, ങ ഞ ണ ന മ ന° എന്നയക്ഷരങ്ങൾ. [൧൫.] അനുബന്ധം, Conjoind, [൪൫൨.] അനുസ്വരം, The final form of മ or any other Nasal,മകാരത്തിന്റെയും മറ്റ അനുനാസികങ്ങളുടെയും അന്ത്യരൂപം. [൪൮.] അന്തസ്ഥ, Liquid, ള ഴ റ ന° എന്നവയിൽ ഒന്നു. [൧൪.] അന്വയം, Syntex, മൊഴികൾ തമ്മിലുള്ള ചേൎച്ച. അൎദ്ധാക്ഷരം, Asyllalic letter, അച്ചിനോടു കൂടാതുള്ള ഹല്ലു. [൧൮.]

                                  s 2 [ 233 ] 
                                                  ൨ഠ൮

അൎദ്ധാച്ചു, Half vowel sound, പദാന്തത്തിൽ ഹല്ലിനെ മുഴുവനായിട്ടു ശബ്ദിക്കുന്നതിന്നുവേണ്ടുന്ന സ്വരശബ്ദം. [൧൯ . ] അഭിസ്ഥാനം, Second Person,'നീ, നിങ്ങൾ' എന്ന സൎവനാമങ്ങൾക്കുള്ളതു. [൨൫൫ .] സംസ്കൃതത്തിലേ മദ്ധ്യമ പുരുഷൻ. അല്പപ്രാണൻ, Nonaspirated, ക ഗ ച ജ ട ഡ ത ദ പ ബ എന്നയക്ഷരങ്ങളിൽ ഒന്നു. [൧൫. ] അവൎഗ്യം, Miscellaneous, യ തുടങ്ങി നം വരയുള്ളയക്ഷരങ്ങൾ . [൧൫. ] അവശബ്ദം, Wrong pronunciation, വഷളായി ശബ്ദിക്ക. അവ്യയം, Connective, പ്രധാന മൊഴികളെ തമ്മിൽ കൂട്ടിക്കെട്ടുന്ന പദം. [൪൪. ] അഷ്ടമി, The Vocative, എട്ടാവത്തേ വിഭക്തി. ആത്മസ്ഥാനം , First Person,'ഞാൻ,ഞങ്ങൾ,നാം' എന്ന സൎവനാമങ്ങൾക്കുള്ളതു.[൨൫൫. ] സംസ്കൃതത്തിലേ ഉത്തമ പുരുഷൻ. ആന്തം, Adverbial Participle ending in, അ; അകാരാന്ത വചനാധേയം;'കൂട,കൊല്ലല,അറിയ,വളര'എന്നിങ്ങനെ യുള്ളവ തന്നേ. [൩൫൬൩൬ഠ.] ആധാരം, governing word, മറ്റൊന്നിനെത്താങ്ങുന്ന പദം. ആധേയം, Dependent word,, മറ്റൊന്നാൽ താങ്ഹപ്പട്ട പദം. [൩൫൫.] ആശകയവസ്ഥ, Imperative mood,ആശ പറെയു ന്നതിന്നു വചനത്തിന്നുണ്ടാകുന്ന രൂപ ഭേദം. [൩൪൩-൩൫൩.] ആന്തരം, Logical in opposition to Formal,രൂപം കൂ ടാതെ അൎത്ഥംകൊണ്ടു: ദൃ--ന്തം,മരത്തെ എന്നതിന്നു പകരം മരം എന്നു വരിക. [൧൭൬. ] ഏകനാമം, Singular or Proper Noun,ഒറാ വസ്തുവി ന്റെ പേർ. [൧ഠഠ. ] ഏകസംഖ്യ, Singular Number, വൎഗ്ഗത്തിൽ ഒന്നെന്നു കാണിക്കുന്നതു. [൧൩൫. ] സംസ്കൃതത്തിലേ ഏക വചനം. ഏകാക്ഷരം, Monosyllable, ഒററയക്ഷരമുള്ളതു. ഇടബന്ധം, Augment, പ്രകൃതിയുടെയും രൂപത്തിന്റെ യും ഇടയിൽവരുന്നതു. ഇരട്ടയക്ഷരം, Double letter, ക്ക ച്ച ട്ട ന്ന എന്നിങ്ങനെയുള്ള അക്ഷരങ്ങളുടെ പേർ. [൨൩. ] ഒച്ച, Pitch of the voice as loud or low, ശബ്ദത്തി ന്റെ കേൾവി. [൧ഠ. ] [ 234 ]

                                                  ൨ഠൻ

ഒററയക്ഷരം, Single letter, ക ച ഗ മ യ ള എന്നിങ്ങനെ ഒററയായി വരുന്നതു.

  ഓഷ്യം   Labial, ചിറികൊണ്ടുണ്ടാകുന്നതു  പ ഫ ബ

ഭ മ വ എന്നവ തന്നേ. ഉച്ചം, Tone of the voice as sharp or graave, ശബ്ദത്തി ന്റെ മുറുകും. [൧ഠ ] ഉച്ചാരണം, Pronounciation, ശബ്ദിക. ഉടമ, Possession, ഒന്നിന്റെ വക. ഉടയതു, Possessor, വകയുള്ളതു ഉത്ഭവം, Derivation,ഒരു മൊഴിയിൽനിന്നു മറ്റൊന്നു വരുന്ന ക്രമം. ഉപമാനം, Similitude, {ചന്ദ്രനെപ്പോലുള്ള മു

                                          ഖം എന്നതിൽ ചന്ദ്രൻ

ഉപമേയം, What is similar, {ഉപമാനവും മുഖം ഉ

                                          പമേയവും

ഉപവൎഗ്ഗം, Species, മൂലവൎഗ്ഗത്തിന്റെ വിഭാഗിപ്പായ കീ ഴുവൎഗ്ഗം [൧ഠ൪. ] ഉപസൎഗ്ഗം, Prefix, തനിച്ചൎത്ഥമില്ലാത്ത പദം. [൨൫൩൨. ] ഉപസൎഗ്ഗസമാസം, A certain compound word,ഉ പസൎഗ്ഗം കൂടിയുണ്ടാകുന്ന സമാസം. [൨൫൨. ] ക്രിയാനൂനം, Adverb, വചനാധേയത്തിന്നു മറ്റൊരു പദം. ഗണനാമം, Noun of Multitude, പലതുകൂടിയുണ്ടാ കുനനതിന്റെ നാമം,'സഭ, സൈന്യം' എന്നിങ്ങനെയുള്ളവ.

   ഗദം,   Articulate,വ്യക്തം.  [൧൧. ]
    ഗദ്യം,  Prose, പദ്യം അല്ലാത്ത  വാചകം.
    ഗുണം,   Abstract  noun,  {'നീതിമാൻനാതി ചെയ്യും'  എ
                                        ന്നതിൽ  'നീതി'  ഗുണ  നാമ
    ഗുണി.   Concrete noun,    {വും  'നീതിമാൻ' ഗുണി നാമ
                                         വും.[൧ഠ൭. ]

ഘോഷം, Aspirated flat, ഘ ഝ ഢ ധ ഭ എന്ന വരുടെ നാമം

  ചതുൎത്ഥി,    Dative, നാലാവത്തേ വിഭക്തി.  [൧൬൩ . ]

ജ്ഞാപകയവസ്ഥ, Indicative Mood, നിനവി നെ അറിയിക്കുന്നതിന്നു വചനത്തിന്നുണ്ടാകുന്ന രൂപ ഭേദം. [൩൩൧. ]

  തത്ഭവം,    Corrupt but received  form  of  a  word,  മേ

ഷം, പക്ഷി,സിന്ധൂരം എന്നവയിൽന്നു മേടം, പക്കി, ചിന്തൂ രം എന്നു വരുന്നവെക്കു തത്ഭവം എന്നു പേർ. [ 235 ]

                                               ൨൧ഠ
തദ്ധിതം,   Derivative,  മൂല  പദത്തിൽനിന്നു വരുന്നതു.

[൨൨൯.]

 തല്പരുഷസമാസം,  A kind of of Compound noun,

രാജപുത്രൻ എന്നും മററുള്ള സമാസനാമത്തിന്റെ പേർ. [൨൩൯.] താരതമ്യം, Comparison, വസ്തുകളെ തമ്മിൽ ഒപ്പം നോ ക്കുക. താലവ്യം Palatal, ച ഛ ജ ഝ ഞ യ ശ എന്നയ ക്ഷരങ്ങളുടെ പേർ. [൩൬. ] തുണക്കാരണം, Instrumental cause,മൂന്നുവകക്കാരണ ങ്ങളിൽ ഒന്നു. [൨ഠ൪. ] തൃതീയ, Sociative Case, മൂന്നാവത്തേ വിഭക്തി. [൧൬൩. ] ദന്ത്യം, Dental, ത ഥ ദ ധ ന സ എന്നയക്ഷരങ്ങ ളുടെ പേർ. [൩൯. ] ദീൎഘസ്വരം, Long vowel, ആ ഏ ഠരം ഓ ഊ എന്നിവയുടെ നാമം. [൧൪. ] ദേശ്യം, Provincialism, ചിലടത്തുമാത്രന്നടപ്പുള്ള വാക്കു. ദ്വിതീയ, Accusative Case, രണ്ടാം വിഭക്തി. [൧൬൩. ] ദ്വിത്വസ്വരം, Diphthong, ഐ ഔ എന്നവയുടെ പേർ [൧൭. ] ദ്വന്ദ്വസമാസം, A kind of compound noun, മാതാ പിതാക്കന്മാർ,ശിക്ഷാരക്ഷ എന്നുംമറ്റുമുള്ള സമാസങ്ങളുടെപേർ. [൨൫ഠ. ]

 ദ്വികൎമ്മകം,    Double  Transitive,  രണ്ടു  കൎമ്മമുള്ള ക്രിയ.

[൩൨൪൩. ] ദ്വിലിംഗം, Common Gender, രണ്ടു ലിംഗത്തിലും വരു ന്ന നാമം.ദൃ--ന്തം; പാപി. ദ്വിസംഖ്യ, Dual number, വൎഗ്ഗത്തിൽ രണ്ടു എന്നു കാണി ക്കുന്ന രൂപം. [൧൩൭. ] ധാതു, Verbal root, വചനത്തിന്റെ മൂലം. [൨൯൯. ] നന്തം, Infinitive Mood, നകാരാന്ത വചനാധേയം: ദൃ--ന്തം; വരുവാൻ. [൩൬൮. ]

  നാമം,Noun,വസ്തുക്കളുടെ പേരുപറെയുന്ന  പദം . [൯വ്വ. ]
   നാമാധേയം,   Adnoun, Nominal  Participle,   നാമം

ആധാരമായിരിക്കുന്ന പദം [൩൯൫. ] നിമിത്തകാരണം, Final cause, സാദ്ധ്യം. [൧൯൨. ] നില്ലിംഗം, നപുംസകലിംഗം, Neuter Gender, ലിംഗഭേദമില്ലാത്ത നാമം [൧൧൩. ] [ 236 ]

                                                       ൨൧൧

നിരാധാരനില, Absolute state, വേറിട്ടാധാരമില്ലാ ത്ത നില. [൩൩ഠ. ] നിശ്ചയകരം Demonstrative, സൎവനാമങ്ങളിൽ ഒരു വ ക. [൨൬൭. ]

 പഞ്ചമി, Causative Case അഞ്ചാവത്തേ വിഭക്തി.[൧൬൩. ]
 പദലക്ഷണം,    Accidents  of  words,  Etymology

and Syntax, മോഴികളുടെ രൂപഭേദങ്ങളെയും മററും പറെയു ന്നതു. [൯൩. ]

 പദ്യം,   Poetry, മാത്ര  ഒപ്പിച്ചുള്ളവാചകം.
 പരസ്ഥാനം,   Third Person, അവൻ,അവർ,അതു എ

ന്നിങ്ങനെയുള്ള നാമങ്ങളുടെ സ്ഥാനം.സംസ്കൃതത്തിലേ പ്രഥമ പു രുഷൻ. [൨൫൫. ]

പരാധാരനില,   Dependent   state, മറ്റൊന്നാധാരം

വേണ്ടുന്ന നില. [൩൩ഠ. ]

 പുരുഷാൎത്ഥം,   Pronoun  Personal,  ഞാൻ, നീ, അവൻ

എന്നുള്ള സൎവനാമങ്ങളുടെ പേർ. [൨൫൬. ]

 പുല്ലിംഗം,  Masculine,  നാമം  പുരുഷാകൃതി എന്നു  കാണി

ക്കുന്നതു. [൧൧൧. ] പൂൎണ്ണാക്ഷരം, Syllabic letter,സ്വരം കൂടിയ അക്ഷരം.

[൧വ്വ. ]
  പ്രകൃതി,  Crude  form, നാമത്തിന്റെ മൂല രൂപം.
  പ്രത്യയം,  Affix മൊഴികളുടെ  അന്ത്യത്തിൽ   ച്ചേരുന്ന

രൂപം.

  പ്രതിഭാവം,  Negative  Voice,  വചനത്തിൽ    കൎത്താവും

വാച്യവും തമ്മിൽ ഭിന്നിക്കുന്നു എന്നു കാണിക്കുന്നതു. [൩൨൯. ]

   പ്രഥമ,  NominativeCase,ഒന്നാവത്തേ വിഭക്തി. [൧൬൩. ]
  പ്രാകൃതഭാഷ,    Vulgar  language,  നടപ്പു  ഭാഷ.
    പൃച്ഛകം,  Interrogative,  ചോദ്യത്തിനുള്ള സൎവനാമം.
[൩൬൨. ]
  പ്ലുതം,   Very long,  മഹാ  ദീൎഘം. ദൃ--ന്തം;     ബാലാഅം.
[൩ഠ. ]
  ബഹുസംഖ്യ,   Plural  Number,  വൎഗ്ഗത്തിൽ പലതെന്നു

കാണിക്കുന്നതു. സംസ്കൃതത്തിലേബഹു വചനം. [൧൩൫. ] ബന്ധനാമം,Significant Noun , ഉത്ഭവത്തിന്നു ചില കാ കണമുള്ള നാമം. [൧ഠ൫. ]

 ബാധകം, Anomaly, സൂത്രം പിഴെച്ചു വരുന്ന രൂപങ്ങൾ.
 ഭ്രതകാലം, Past Tense, കഴിഞ്ഞ കാലം. [൩൩൧൩൩൨ ].
 ഭവിഷ്യകാലം,ഭാവികാലം, Future Tense,  വരുംകാ
ലം. [൩൩൧. ] [ 237 ]
൨൧൨
ഭാവവചനം, Verb of posture , വചനകൎത്താവിനുള്ളതു [൩൧൫‍‍.]
മഹാപ്രാണൻ. Aspirated, ഖ ഘ ഛ ഫ എന്നിങ്ങനെയുള്ളവയുടെ നാമം. [൧൫.]
മാത്ര, Quantity, സ്വരങ്ങളുടെ അളവു. [൩൦.]
മുതല്ക്കാരണം, Material cause, മൂന്നു കാരണങ്ങളിൽ ഒരു വക. [൨൦൪.]
മൂൎദ്ധന്യം; Cerebral, ട ഠ ഡ ഢ ണ ഷ ഴ ള എന്നവയുടെ നാമം. [൩൭.]
മൂലനാമം, Primitive Noun, മറ്റൊന്നിൽ നിന്നു വരാത്ത നാമം. [൨൩.]
മൂലവൎഗ്ഗം, Genus, ഉപവൎഗ്ഗമുള്ളതു. [൧൦൪.]
മൗണ്യം  ; Lingual, ര റ റ്റ ല ന് എന്നവയുടെ നാമം . [൩൮.]
മൃദു, Flat, ഗ ജ ഡ ദ ബ എന്നിവയുടെ നാമം. [൧൫.]
സ്വയഭാവം, Affirmative Voice, വചനത്തിൽ കൎത്താവും വാച്യവും തമ്മിൽ യോജിക്കുന്നു എന്നു കാണിക്കുന്നതു. [൩൨൯.]
രുതം, Inarticulate, പക്ഷികളുടെ എന്നപോലെ വ്യക്തമല്ലാത്ത ശബ്ദം. ൧൧.[]
രൂഢിനാമം, വസ്തുവിന്നു നിൎമ്മിച്ചിട്ട പേർ. Primitive Noun. [൧൦൫.]
രൂപം, Form, Termination, മൊഴിയുടെ ആകൃതി.
ലന്തം Subjunctive Mood, വചനത്തിൽ സംഭാവനയെക്കാനിക്കുന്ന രൂപം: ദൃ-ന്തം; 'വരികിൽ,വന്നാൽ '
ലിംഗം ,Gender, ആണോ പെണ്ണോ എന്നുള്ള ഭേദം കാണിക്കുന്നതു. [൧൧൦.]
ലോപം ,Elision, മൊഴിയിൽ അക്ഷരങ്ങളെത്തള്ളുക.
വൎത്തമാനകാലം , Present Tense, പറെയുന്ന സമയം. [൩൩൧.]
വചനം ,Verb, കൎത്താവും വാച്യവും തമ്മിലുള്ള സംബന്ധത്തെക്കാണിക്കുന്നതു. [൨൯൭.]
വചനാധേയം ,Verbal Participle or Adverb, വചനമാധാരമായിരിക്കുന്ന പദം. [൩൫൫.]
വൎഗ്ഗനാമം , Common Noun, കൂട്ടത്തെ അടെച്ചു പറെയുന്ന നാമം. [൧൦൧.]
വന്തം , Adverbial Participle ending in , , or . വചനാധേയങ്ങളിൽ ഒന്നു. [൨൬൧.] [ 238 ]
൨൧൩

വാചകലക്ഷണം, Composition, വാചകമുണ്ടാക്കുന്ന പ്രമാണം.

വാച്യം, Predicate, ഒന്നിനെക്കുറിച്ചു പറെയപ്പട്ടതു.

വാച്യനാമം, The Verbal Abstract Noun, വചനത്തിൽ അടങ്ങിയിരിക്കുന്ന വാച്യത്തിന്റെ പേർ.[൩൦൧.]

വികാരം, Change, മാറ്റം.

ശബ്ദനൂനം, Adjective, നാമധേയത്തിന്നു നടപ്പു വാക്കും വിഭക്തി. Case, വാക്യത്തിൽ മറ്റു മൊഴികളോടുള്ള സംബന്ധം കാണിക്കുന്നതിന്നു നാമത്തിന്നുള്ള രൂപഭേദം.[൧൬൧]

വിരൂപവിഭക്തി,The Oblique Case, പ്രഥമയൊഴികയുള്ള വിഭക്തി.

വിവരണം,Formal, in opposition to Logical, വിഭക്തിരൂപത്തോടു കൂടിയതു.[൧൭൬.]

വിശേഷണം, Qualifying{'ഏറിയ ജനം' എന്നതിൽ 'ഏറിയ' വിശേഷണവും 'ജനം' വിശേഷ്യവുമാകുന്നു വിശേഷ്യം, Qualified,

വിസൎഗ്ഗം,The Final form of ഹ, ഹകാരത്തിന്റെ അന്ത്യരൂപം.

വ്യംജനം, Consonant, മുഴുശബ്ദത്തിന്നു അച്ചിന്റെ സഹായം വേണ്ടിയ അക്ഷരം. അതിന്നു ഹല്ലു എന്നും പേരുണ്ട്.[൧൨.]

വ്യാകരണം, Grammar, ഭാഷയുടെ ലക്ഷണം പറയുന്നതു.

ശബ്ദചേൎച്ച, ശബ്ദരാഗം, Euphony, കേൾവിക്കു ഇമ്പം.

ശബ്ദേന്ദ്രിയം, Organs of speech, ശബ്ദിക്കുന്നതിന്നു വേണ്ടുന്ന ആയുധം. പല്ലു നാക്കു ചിറി മുതലായവെക്കുള്ള പേർ.

ശാസ്ത്രം, Science, സിദ്ധാന്ത ജ്ഞാനം.[൪.]

ശുദ്ധവചനം, Substantive Verb, വാച്യമുൾപ്പെടാത്ത വചനം.[൩൧൩-൩൧൪]

ഷഷ്ഠി, Genitive Case, ആറാം വിഭക്തി.൧൬൩.]

സകൎമ്മകം, Transitive, കൎമ്മത്തോടുകൂടിയതു.[൧൬൩]

സകൎത്തൃവചനം,Personal Verb, കൎത്താവുള്ള വചനം.[൩൨൮]

സംഖ്യ, Number, ഒന്നോ പലതോ എന്നു കാണിക്കുന്നതിന്നു നാമത്തിന്നുള്ള രൂപഭേദം. അതിന്നു സംസ്കൃതത്തിൽ വചനമെന്നു പേർ.[൧൩൭-൧൬൦.]

സമാസം, Compound,കൂട്ടുമൊഴി. [൧൩൮.]

സംജ്ഞ, Character, sign, അക്ഷരലക്ഷണത്തിൽ ഒന്നാം

അദ്ധ്യായം.[൭] [ 239 ] സന്ധി, Combination, അക്ഷരലക്ഷണത്തിൽ രണ്ടാം അദ്ധ്യായം.[൫0.]

സംബോധന, Vocative, എട്ടാവത്തെവിഭക്തി.[൧൬൩]

സംഭവവചനം, Neuter Verb, വചനകൎത്താവിന്നു സംഭവിക്കുന്നതു. [൩൧൬.]

സംഭാവന, Supposition, Condition, കാരണകാൎയ്യം സംബന്ധത്തിൽ കാരണത്തെ നിശ്ചയപ്പെടുത്താതെ പറക.[൩൭൧.]

സപ്തമി, Locative Case, ഏഴാം വിഭക്തി.[൨൧൨.]

സലിംഗം, Personal Noun, നില്ലിംഗമല്ലാത്തതു. [൧൧ർ.]

സവാച്യനാമം, Verbal Concrete Noun,;വാച്യത്തോടു കൂടിയ നാമം.[൩൯൬-൩൯൯.]

സൎവാൎത്ഥം, Indefinite, സൎവ്വനാമങ്ങളിൽ ഒരു വക.[൩൭൬.]

സൎവനാമം, Pronoun, എല്ലാ വസ്തുകളോടും ചേരുന്ന നാമം. [൩൫ർ.]

സാംഖ്യം, Numeral, സൎവ്വനാമങ്ങളിൽ ഒരു വക.[൩൮൫.]

സാൎദ്ധസ്വരം, Semivowel, യ ര ല വ എന്നയക്ഷരങ്ങളുടെ പേർ.

സാഹിത്യം, Association, കൂട്ടു.

സ്വയഭാവം, Affirmative Voice, കൎത്താവും വാച്യവും തമ്മിൽ യൊജിക്കുന്നു എന്നു കാണിക്കുന്നതു.[൨൨൯].

സ്വരം, Vowel, അച്ചു. താനേ മുഴുവനും ശബ്ദിക്കുന്നതു.

സ്വരൂപവിഭക്തി, Nominative Case, പ്രഥമ വിഭക്തി. [൧൭൭.]

സ്ത്രീലിംഗം, Feminine Gender, നാമാൎഥം പെണ്ണന്നു കാണിക്കുന്നതു. [൧൧൮.]

സൂത്രം, Art, rule, ഒന്നു സാധിക്കുന്നതിനുള്ള വഴി കാണിക്കുന്നതു. [൪. ]

ഹല്ലു, Consonant, വ്യംജനം. [൧൨.]

ഹലന്തം, Ending in a Consonant, ഹല്ലിൽ അവസാനിക്കുന്നതു.

ഹലാദി, Begining with a Consonant, ഹല്ലിൽ തുടങ്ങുന്നത്

ഹേതു കാരണം, Efficient cause, മൂന്നുവകകാരണങ്ങളിൽ ഒന്നു. [൨0൩.]

ഹ്രസ്വസ്വരം, Short Vowel അ, ഇ, ഉ, എ, ഒ, എന്നിവയിൽ ഒന്നു.[൧യ.]

അവസാനം.

"https://ml.wikisource.org/w/index.php?title=മലയാഴ്മയുടെ_വ്യാകരണം&oldid=136970" എന്ന താളിൽനിന്ന് ശേഖരിച്ചത്