കെരള ഭാഷാവ്യാകരണം

രചന:പാച്ചുമൂത്തത് (1877)

[ 5 ] വലിയകൊട്ടാരത്തിൽ

എഴുന്നള്ളത്തൊടുകൂടെ പാൎക്കുന്ന

വൈദ്യൻ

പാച്ചുമൂത്തത ഉണ്ടാക്കിയ

കെരള ഭാഷാ

വ്യാകരണം

തിരുവനന്തപുരത്തു

ഉ— പത്മനാഭമുതലിയാരുടെ

മുദ്രാവിലാസ അച്ചുക്കൂടത്തിൽ

അച്ചടിപ്പിക്കപ്പെട്ടത

൧0൫൨ [ 7 ] പ്രയൊജനവിചാരം

മലയാളത്തിലെ വാക്കിന ആചണ്ഡാലം
സാധാരണമായി നടപ്പുള്ളപ്പൊൾ ൟ വ്യാ
കരണം‌കൊണ്ട എന്തുപ്രയൊജന മുണ്ടാകു
മെന്നുള്ളശങ്കയിങ്കൽ അഭിപ്രായം പറയുന്നു—
കന്ന്യാകുമാരി മുതൽ കണ്ണൂരവരെ മുമ്പയും ജ
നങ്ങൾ പൂൎവ്വമാൎഗ്ഗത്തിലൂടെ സഞ്ചരിച്ചിരി
ന്നു എങ്കിലും നാലുനാഴികക്ക നാനൂറപെ
രൊടു ചൊദിച്ചു വളരെ തെറ്റിയും അനാ
വശ്യമായി കെറിയിറങ്ങിയും കഷ്ടപ്പെട്ട നട
ക്കെണ്ടിയിരുന്നു ആവഴികളിൽ തന്നെ നല്ല
റൊട്ടുകളാക്കി നാഴികക്കല്ലും ചൂണ്ടി പലക
യും ഉണ്ടാക്കി വച്ചപ്പൊൾ ആൎയ്യം കാവുനി
ലം പൂരമുതലായ വനാന്തരങ്ങളിൽ കൂടയും
ആരൊടും ചൊദിക്കാതെ അന്യദെശത്തുന്ന
വന്നവൎക്കും യഥേഷ്ടം സഞ്ചരിക്കാൻ എടവ
ന്നത എത്രസുഖകരമായൊ— അതിന്മണ്ണം‌മല
യാളവാക്കിന വ്യാകരണനിയമ മില്ലങ്കിൽ
അക്ഷരവൃത്തിയുള്ള മലയാളിയൊട അപ്പഴ
പ്പൊൾ ചൊദിച്ച അറിഞ്ഞാൽ ഇരുപതൊ
ഇരുപത്തഞ്ചൊ സംവത്സരംകൊണ്ട ചില
ൎക്ക ഭാഷാനൈപുണ്യം ഉണ്ടാകുന്നു ചിലൎക്ക
ഷഷ്ടിപൂൎത്തി കഴിഞ്ഞിട്ടും പറഞ്ഞാലെകൊ
ണ്ടന്നും ഒരുത്തടത്തന്നും കാമ്പിക്കുന്നു എന്നും [ 8 ] തീയത്തിന്റെ എന്നും മൊൻ എന്നും കീഞ്ഞ
എന്നും രാമൊൻ ശങ്കരൊൽ എന്നും പലവി
ധം സജ്ഞനരീതിയിൽ നിന്ന തെറ്റിയുംവ്യ
വസ്ഥ കൂടാതെ മാറി മാറിയും പറയുകയും
അതിനാൽ പരിഹാസത്തിന്നും തന്നിമിത്തം
ദുഃഖത്തിന്നും എടവരുന്നു ൟ സ്ഥിതിക്ക ഒരു
നിയമപുസ്തകംകിട്ടിയാൽ അല്പദിവസംകൊ
ണ്ട പഠിച്ച അന്യദെശക്കാൎക്കും പരാപെക്ഷ
കൂടാതെ സുഖമായി മലയാളം സംസാരിക്കു
ന്നതിന്ന എടവരുമെന്ന വിചാരിക്കുന്നു. [ 9 ] കെരളഭാഷാ
വ്യാകരണം

ശിഷ്യാണാം ധിഷണാം വാണീംസം
യൊജ്യാൎത്ഥ ഗണൈൎഗ്ഗുണൈഃ ഗുണയന്തം
ഗണാന്ന്വാചാം പ്രണൗമിപ്രണമൻ ഗുരും

പ്രസ്താവം

ലൊകത്തും‌കൽ ൟശ്വരകല്പിത ങ്ങളാ
യിരിക്കുന്ന പദാൎത്ഥങ്ങൾ അസംഖ്യങ്ങളാ‍യി
ഭവിക്കുന്നൂ— അതുകളെ എത്രമെൽ വിപരി
ച്ചുഅറിയുന്നു— അത്രമെൽമനുഷ്യൎക്ക യൊഗ്യ
താധിക്ക്യം ഭവിക്കുന്നു— പദാൎത്ഥങ്ങളുടെ ഗു
ണദൊഷങ്ങൾ പദാൎത്ഥങ്ങളിലുംവിവരജ്ഞാ
നം മനസ്സിലും ഇരിക്കുന്നതിനാൽ രണ്ടും ദൂര
സ്ഥങ്ങൾഎം‌കിലും ക്രമമായിശബ്ദങ്ങൾ പ്ര
യൊഗിക്കും‌പൊൾ അൎത്ഥങ്ങളിൽ ശ്രൊതാ
വിന്റെ മനസ്സുനന്നെ സംബന്ധിച്ചു തന്നെ
കാണുന്നു— അതിനാൽ ഒരുത്തന്റെ മനസ്സി
ൽഉള്ളത പ്രയാസംകൂടാതെ ശബ്ദപ്രയൊഗം
കൊണ്ടു അന്ന്യന്റെമനസ്സിലാക്കുന്നു— ദൃഷ്ടാ [ 10 ] ന്തം ഒരുത്തൻപറയുന്നു ഞാൻ മലയിൽ
ചെന്നപ്പൊൾ ഒരുപക്ഷിയെകണ്ടു— കാക്ക
യൊളും മുഴുപ്പുണ്ട— കൊക്കു, പ്ലാശിൻ പൂവി
ന്റെ ഭാഷയിൽചൊമന്നും— കഴുത്തിൽകറു
ത്തവരയും— വയറ്റത്തമഞ്ഞനിറവുംകാലിൽ
വെള്ളയും— ശെഷം പച്ചനിറവുമാക്കുന്നു— എ
ന്നുകെട്ടപ്പൊൾ അന്ന്യൻപറയുന്നു— അത‌ഒരു
പഞ്ചവൎണ്ണ കിളിയാകുന്നു— എന്റെവീട്ടിലും‌ഒ
ന്നൊണ്ട എന്നുപറഞ്ഞുകാണിച്ചാൽ അതുത
ന്നെയെന്നു സമ്മതിക്കുന്നു— എഴുതി അയച്ചാ
ലും‌ഇതിന്മണ്ണം യഥാൎത്ഥമായ അറിവുണ്ടാകു
ന്നു— ഇങ്ങനെ അപ്രത്യക്ഷകളായ വ്യക്തിക
ളെ ശബ്ദം‌കൊണ്ടു അനുഭവപ്പെട്ടു പ്രത്യക്ഷീ
കരിക്കുന്നതിന കാരണം— അതാതുഅൎത്ഥങ്ങ
ളെ സംബന്ധിച്ചുള്ള ശബ്ദങ്ങളെ അന്വ
യക്രമെണ പ്രയൊഗിക്കുകയും ശബ്ദങ്ങളെ
സ്മരിപ്പിക്കുന്ന ലിപികളെഎഴുതുകയും ആകു
ന്നു— ഇതിന്മണ്ണം വളരെ പുരാതനങ്ങളായ വൃ
ത്താന്തങ്ങളും പുസ്തകങ്ങളെ വായിക്കും‌പൊ
ൾഅനുഭവ യൊഗ്യങ്ങളാ‍കുന്നൂ— അതിനുമു
ഖ്യസാധനം വിപിധ ശബ്ദാൎത്ഥസംബന്ധ
ജ്ഞാനവും പ്രയൊഗവിധിജ്ഞാനവു മാകു
ന്നു— ഇതുകളെ പ്രതിപാദിക്കുന്ന ശാസ്ത്ര
ത്തിന്ന വ്യാകരണ മെന്നു പെരുപറയു
ന്നു— ൟശബ്ദം— വി — ആ — കരണം— എന്നു
ൟമൂന്നു അവയങ്ങൾകൂടിയതാകുന്നു— വി —
എന്ന അവ്യയത്തിന്ന അവയവവിഭാഗ വിശി
ഷ്ടമെന്നൎത്ഥം — ആ— എന്നഅവ്യയത്തിന്ന പ
ഠിക്കുന്നവൎക്കു സ്പഷ്ടമായ അറിവു വരുന്നതുവ [ 11 ] രെ‌എന്നൎത്ഥം — കരണം — എന്നുള്ളപദത്തിന്നു
വിസ്തരിച്ചു— ചെയ്യുകഎന്നൎത്ഥം— അതിനാൽ
വ്യാകരണശബ്ദത്തിന്ന പദാവയവ വിഭാഗ
വിശിഷ്ടമായി ശിഷ്യൎക്കുസ്പഷ്ടമായിബൊധം
വരുന്നതിന്മണ്ണം വിസ്തരിച്ച ശബ്ദങ്ങളെ പറ
യുന്നശാസ്ത്രമെന്നതാല്പൎയ്യാൎത്ഥമാകുന്നു — വ്യാ
കരണം പഠിക്കുന്നവൎക്കു ബുദ്ധിക്കശബ്ദാനു
സാരെണ അനെകാൎത്ഥ സംബന്ധംകൊണ്ട
വിശെഷമായ അറിവിനാൽപരിഷ്കാരം ഹെ
തുവായി ദയാദാക്ഷിണ്യാദി ഗുണങ്ങളുംവാ
ക്കിന്നമാധുൎയ്യ വ്യക്തതാദിഗുണങ്ങളും പ്രയൊ
ഗത്തും‌കൽ നിസ്സംശയവും എളുപ്പവും ഊഹം
കൊണ്ടു പലവിധം പ്രയൊഗിക്കാനുള്ള ശ
ക്തിമുതലായ ഗുണങ്ങളും ഹെതുവായിട്ടു വാ
ക്കിന്ന സൎവമനൊഹരമായ വിസ്താരവുംസം
ഭവിക്കുന്നൂ— സംസ്കൃതം— തമിഴു — മുതലായഭാ
ഷകൾക്കവ്യാകരണം പ്രസിദ്ധമാകുന്നു—ചെ
റുതായ മലയാള ദെശത്തെ— ഭാഷയിൽ സം
സ്കൃതത്തിലെയും തമിഴിലെയും വാക്കുകൾ—
അധികവും—കന്നടം—തുളു—മുതലായതിലെചി
ലത പൂൎണ്ണങ്ങളായും ചിലതഭെദപ്പെട്ടും— കല
ൎന്നിരിക്കുന്നു— എംകിലും— പദവാക്യപ്രയൊഗ
ങ്ങൾസംസ്കൃതരീതിയിൽആകുന്നു— തമിഴു—വ്യാ
കരണത്തെ അനുസരിച്ചുള്ള ശബ്ദവിഭാങ്ങ
ളും സംജ്ഞകളും ഏകദെശംശരിയായി കാ
ണുന്നു— എംകിലുംസംസ്കൃത വ്യാകരണത്തെ
അനുസരിച്ചഏറ്റവും ശരിയായികാണുന്നു—
അതിനാൽ മലയാള ഭാഷയ്ക്കു സംസ്കൃതരീതി
യെമുഖ്യമായി അനുസരിച്ചു വ്യാകരണംഎഴു [ 12 ] തുന്നു— ഇതിൽ സ്പഷ്ടതയ്ക്കുവെണ്ടി ചിലത
ചൊദ്യൊത്തരങ്ങളാക്കുന്നു—

ചൊദ്യം— സംസ്കൃത സംബന്ധി വാക്കുക
ൾഏതല്ലാം—

ഉത്തരം — ൟശ്വരൻ — മനുഷ്യൻ — പുരു
ഷൻ — സ്ത്രീ — പുത്രൻ — പുത്രീ — സമുദ്രം — പ
ൎവതം — ജനിക്കുന്നു — വൎദ്ധിക്കുന്നു — പഠിക്കു
ന്നു — സുഖിക്കുന്നു ഇത്യാദി—

ചൊദ്യം— തമിഴു സംബന്ധി വാക്കുകൾ
എതല്ലാം —

ഉത്തരം — തല — കണ്ണ — മൂക്ക — കയ്യ —
കാല — പിറക്കണം — ഇരിക്കണം — വരണം—
കാണണം — ഇത്യാദി —

ചൊദ്യം — തുളുവാക്ക— എതെല്ലാം—

ഉത്തരം — ഇല്ലം — അരി — വിശ്ശത്തി — ഊ
ൺ— ചൊമ— ഇത്യാദി—

ചൊദ്യം — കന്നടം — ഏതെല്ലാം —

ഉത്തരം — മന — എല — ഇത്ത്യാദി—

എന്നാൽ ൟ വാക്കുകൾ അതാതു ഭാഷ
യിലാകും പൊൾചിലസ്വരങ്ങൾക്കും — ചില
വ്യഞ്ജനങ്ങൾക്കും— അല്പഭെദംഉണ്ട — ഓളം —
താക്കൊൽ — തൊടം— താളി— ഒറങ്ങുന്നു — തല്ലു
ന്നു — കരയുന്നു — ഇങ്ങനെചിലത മലയാള
ത്തിൽ നൂതനങ്ങളായിട്ടുംഉണ്ട — ക്രമെണപി
ന്നെ പിന്നെ — ഹിന്ദുസ്താനി— ഇംക്ലീഷു — മുത
ലായ അന്ന്യഭാഷകളിൽ നിന്ന എടുത്തതാ
യും ഉണ്ട—

അതിനാൽ പ്രസിദ്ധശബ്ദങ്ങൾ ക്കുറിച്ചു
ൟപുസ്തകംപ്രവൃത്തിക്കുന്നു— [ 13 ] ഇതിലെക്രമം — ൧ാമത— അക്ഷരകാണ്ഡം—
൨ാമത — സന്ധികാണ്ഡം — ൩ാമത — പദകാ
ണ്ഡം — ൪ാമത — സമാസകാണ്ഡം — ൫ — ധാ
തുകാണ്ഡം — ൬ — ക്രിയാകാണ്ഡം — ൭ — പ്രയൊ
ഗകാണ്ഡം — ൮ — അലംകാരകാണ്ഡം — ഇങ്ങ
നെ — ൮ കാണ്ഡങ്ങളെ കൊണ്ടു ൟപുസ്തകം
പരിപൂൎണ്ണമായിരിക്കുന്നൂ—

(അക്ഷരകാണ്ഡം)

ചൊ— മലയാളവാക്കിന അക്ഷരങ്ങൾഎ
ത്രവിധങ്ങളാകുന്നു—

ഉത്തരം —സ്വരങ്ങൾ എന്നും വ്യഞ്ജനങ്ങൾ
എന്നും രണ്ടുവിധങ്ങളാകുന്നു —

ചൊ — സ്വരങ്ങൾ ഏതെല്ലാം— (ഉ) അ —
ആ — ഇ — ൟ — ഉ — ഊ — ഋ— ൠ — ഌ —
ൡ — ഏ — ഐ — ഓ — ഔ — അം — അഃ —
ഇങ്ങനെ ൧൬ — അക്ഷരാഭ്യാസത്തുംകൽ സം
സ്കൃതവാക്കിന്നുകൂടി ഉപയൊഗമായി പഠിക്കു
ന്നു മലയാളവാക്കിൽ — ൠ — ൡ — എന്നര
ണ്ടു ദീൎഘങ്ങൾകുറവും — എ — ഒ — എന്നരണ്ട
ഹ്രസ്വങ്ങൾ കൂടുകയുംഉണ്ട — അതുകൊണ്ട —
൧൬ — സ്വരം — എന്നശരിതന്നെആകുന്നു —
(ചൊ) അം — അഃ — എന്നഅകാരൊച്ചാര
ണഭെദമല്ലയൊ— (ഉ) അല്ല— മകാരാംശസ
ദൃശമായിരിക്കുന്ന അനുസ്വരവും—ഹകാരാംശ
സദൃശമായിരിക്കുന്നവിസൎഗ്ഗവും—വ്യഞ്ജനസ
ദൃശങ്ങളായി വെറെരണ്ടു സ്വരങ്ങൾതന്നെ —
അതിനാൽഇതുരണ്ടുംസ്വരങ്ങളുടെഅന്തത്തും [ 14 ] കൽ പ്രയൊഗിക്കുന്നതാകകൊണ്ട സ്വരങ്ങ
ളുടെകൂട്ടത്തിൽ ചെൎക്കുന്നതും അകാരൊപരി
സ്വരൂപംകാണിക്കുന്നതും നടപ്പാകുന്നു— ഇം—
ഇഃ — ഉം — ഉഃ — ഇത്യാദികളിലും വരുന്നതാ
കുന്നൂ— ഇതുകളിൽ — അ — ഇ — എന്നുതുടങ്ങി
ഒരുമാത്രകൊണ്ട ഉച്ചരിക്കുന്നതിന്ന ഹ്രസ്വ
മെന്നുപെരാകുന്നൂ — ആ—ൟ— ഇങ്ങനെരണ്ടു
മാത്രകൊണ്ട — ഉച്ചരിക്കുന്നത ദീൎഘമാകുന്നു —
ഌ —എന്നും വിസൎഗ്ഗവും സംസ്കൃതസംബന്ധി
ശബ്ദങ്ങൾക്കെ പ്രയൊഗമൊള്ളു —

ഉദാഹരണം ക്ലപ്തിചെയ്താൽ ദുഃഖിക്കെ
ണ്ടാ—

ചൊദ്യം —വ്യഞ്ജനങ്ങൾ ഏതെല്ലാം—

ഉ — താഴെകാണിക്കുന്നു— [ 15 ]
ഖരം അതിഖരം മൃദു ഘൊഷം അനുനാസികം
കവൎഗ്ഗം കണ്ഠ്യം
ചവൎഗ്ഗം താലവ്യം
ടവൎഗ്ഗം മൂൎദ്ധന്യം
തവൎഗ്ഗം ദന്ത്യം
പവൎഗ്ഗം ഓഷ്ഠ്യം
അന്തസ്ഥങ്ങൾ
ഊഷ്മാക്കൾ
പ്രതിവൎണ്ണങ്ങൾ

ഇങ്ങനെ സ്വരവ്യഞ്ജനങ്ങൾ കൂട്ടും
പൊൾ ൫൨ [ 16 ] ഇതുകൾക്ക പൎണ്ണങ്ങൾ എന്നും അക്ഷര
ങ്ങൾഎന്നും പെരുണ്ടു— അക്ഷരപാഠത്തുംകൽ
ഴ— റ— രണ്ടുംനീക്കി — ക്ഷ — ഇതുകൂടി — ൫൧
പഠിക്കുന്നു —

ചൊദ്യം — ഴ —റ — തള്ളുന്നതിന്നും — ക്ഷ —
കൂട്ടുന്നതിനും ഹെതുഎന്ത്—

ഉത്തരം — പ്രത്യക്ഷരം എന്നുപറയുന്നത ഒ
ന്നിന്റെപകരം ചിലെടത്തു പ്രയൊഗിക്കെ
ണ്ടതാകുന്നു, സംസ്കൃതത്തിൽ — ല — എന്നതി
ന്ന പ്രത്യക്ഷരം — ള — എന്നും — തമിഴിനെഅ
നുസരിച്ചു— ര— എന്നതിന്ന പ്രത്യക്ഷരം— റ—എ
ന്നും — ള — എന്നതിന്ന — ഴ — എന്നും കൂടിമല
യാളഭാഷയിൽ സ്വീകരിച്ചുമൂന്നിനും സ്ഥാന
വും സംജ്ഞയുംഅതാത പ്രധാനാക്ഷരത്തി
ന്റെതന്നെയാകുന്നൂ — മലയാളത്തിൽ സം
സ്കൃതത്തെ അനുസരിച്ചിട്ടുള്ള അക്ഷരപാഠ
മാകകൊണ്ടു ദ്രാവിഡകെരള പ്രത്യക്ഷരങ്ങ
ളെ അക്ഷരപാഠത്തുംകൽ ചെൎക്കുന്നില്ലാ —
ക്ഷ— എന്നുള്ളതു — ക — കാര — ഷ— കാരങ്ങ
ളുടെകൂട്ടക്ഷരമാകുന്നൂ—

അതമംഗളകരമെന്നു ഒരുപ്രമാണത്തെഅ
നുസരിച്ചു മംഗളാൎത്ഥമായി അക്ഷരാന്തത്തും
കൽപഠിച്ചുവരുന്നൂ—

ചൊദ്യം— കൂട്ടക്ഷരമെന്നാൽ എങ്ങനെ—

(ഉ) എടക്ക സ്വരങ്ങൾ കൂടാതെ — രണ്ടൊ
അധികമൊ വ്യഞ്ജനങ്ങളുടെ കൂട്ടമാകുന്നു—

ഉദാഹരണം — വ്യക്തം — ൨ —ശാസ്ത്രം —
൩ —ശാസ്ത്ര്യുക്തം — ൪ —മൂൎദ്ധ്ന്യു പാഘ്രാണം—
൫ — ഇവിടെഭിന്നാക്ഷരങ്ങളുടെ കൂട്ടംപച്ച— [ 17 ] മാങ്ങ— ചക്ക— വിത്ത— ഇവിടെഅതാതഅക്ഷര
ങ്ങളെ തന്നെ ദ്വിത്വമാക്കികൂട്ടുന്നൂഎന്നുഭെദം—

ചൊദ്യം— പ്രത്യക്ഷരങ്ങൾക്ക സ്ഥാനവും
സംജ്ഞയും ഒന്നെങ്കിൽപ്രധാനാ ക്ഷരങ്ങളു
ടെ സ്ഥാനത്തഅതുകളെ ഇച്ശപൊലെ പ്ര
യൊഗിക്കരുതയൊ—

ഉത്തരം— സംസകൃതത്തിൽ വിരൊധമില്ലാ

ഉദാഹരണം— മംഗളം— മംഗലം— നീളാ—
നീലാ— ചെതൊനളംകാമയതെനലെങ്കാം—
ചെതൊനലംകാമയ തെനലങ്കാം എന്ന
നൈഷധം— ള— കാരപ്രാസത്തുംകൽ

ചലിതയാവിദധെ കളമെഖളാകളകളൊ
ളകളൊള ദൃശാന്ന്യയാഎന്നമാഘം—

മലയാളവാക്കിൽ അൎത്ഥഭെദത്തെ അനു
സരിച്ചു പ്രത്യക്ഷരങ്ങൾക്ക നിയമമുള്ളതിനാ
ൽ നിയമത്തെ അനുസരിച്ചു തന്നെ അതാത
വാക്കുകളിൽ പ്രയൊഗിക്കണം—

ഉദാഹരണം— കലം— കളം— കലി— കളി—
കഴി — കുളി — കുഴി — കര — കറ — കരി— കറി—
എള്ള് — എല്ല് — ഇവകൾക്ക മാറിക്കൂടാ—

ചൊദ്യം — ഴ — എന്നള പ്രത്യക്ഷരമെന്ന
എങ്ങനെഅറിയുന്നു—

ഷ— പ്രത്യക്ഷരമാക്കരുതയൊ—

തമിഴ വാള -
പളം -
തൊവാള
വാഴ -
പഴം -
തൊവാഴ
എന്ന മലയാളത്തി
ൽ പ്രയൊഗംകൊ
ണ്ടു സ്പഷ്ടമാകുന്നു

ചൊദ്യം— കൊവിൽ, ദെവൻ, ആൾ, ഏ
റ്റം അവന്റെ ഇങ്ങനെയുള്ള വാക്കുകൾക്കു [ 18 ] വെണ്ടി— ൽ, ൻ, ൾ, റ്റ, ന്റ, ൟവൎണ്ണങ്ങ
ളെ കൂടി സ്വീകരിക്കെണ്ടയൊ —

ഉ — ആദിമൂന്നും ക്രമെണ ല ന ള വൎണ്ണ
ങ്ങൾ അകാരം കൂടാതെ പ്രയൊഗിക്കപ്പെട്ട
വയാകുന്നു —

നാലാമത — റ— രണ്ടകൂടിയതും ൫ാമത—
ന് — റ് — കൂട്ടിചെൎത്തതുമാകുന്നൂ.

ദൃഷ്ടാന്തം — കൊവിലകം ദെവനപ്പൊൾ
ആളടുത്തു ഇത്യാദികളിൽമെൽഅകാരംചെരു
മ്പൊൾസ്പഷ്ടമാകുന്നു—ശേഷം എഴുത്തുകൊണ്ടു
സ്പഷ്ടമാകുന്നു—സംസ്കൃതത്തിൽ— യൽ—തൽഇ
ത്യാദികളിൽ അകാരം കൂടാത്തതകാരമാകുന്നു

ചൊ — വ്യഞ്ജനങ്ങളിൽ — ന — എന്നഒ
ന്നുപഠിക്കുന്നു നളനൊടുഎന്ന പദത്തിൽ ഒ
ന്നാമത്തെതും മൂന്നാമത്തെതും അക്ഷരം ഭെദ
പ്പെടുത്തി ഉച്ചരിക്കുന്നു — അതിനാൽ വെറെ
തന്നയൊ —

ഉ — അല്ലാ— ഒന്നുതന്നെ അല്പംഭെദത്തൊ
ടുകൂടി ഉച്ചരിക്കുന്നു— അതിൽ ആദ്യം ദന്താഗ്ര
ത്തുങ്കലും പിന്നത്തെ ദന്തമൂലത്തുങ്കലും ജിഹ്വാ
ഗ്രം തൊടീച്ച ഉച്ചരിക്കുന്നത എന്ന മാത്രം
ഭെദംരണ്ടും ദന്തസ്ഥാനഭവങ്ങൾ തന്നെആ
കുന്നൂ — എന്നാൽ പ്രായെണ പദത്തിന്റെ
ആദ്യത്തുങ്കലും ചില കൂട്ടക്ഷരങ്ങളിലും ദന്താ
ഗ്ര സംബന്ധികളാക്കിയും ശെഷങ്ങളെദന്ത
മൂല സംബന്ധികളാക്കിയും ഉച്ചരിക്കുന്നത
മലയാളത്തിലെ നടപ്പാകുന്നു— ദന്തമൂല സം
ബന്ധമായി തന്നെ എല്ലാം ഉച്ചരിച്ചാലുംവി
രൊധമില്ലാ— [ 19 ] ഉദാഹരണം— നിനച്ചു— നാനാവിധം, ന്യൂ
നതാ, മാന്ന്യത്വം, വന്നുചെൎന്നു മന്നവൻ, ക
ന്നങ്ങൾ, കനകം, മനസ്സിനെ ഇത്യാദി

ചൊ— വ്യഞ്ജനങ്ങൾക്ക മെൽ സ്വരംകൂ
ടാതെ ഉച്ചാരണമുണ്ടൊ—

ഉ. പദാന്തത്തുങ്കൽ വളരെ പ്രയൊഗങ്ങ
ളുണ്ട— ഉദാ— രാമൻ—അവൾ— കാല് — കാത്—
ഏത്— താണ്— താഴ്— ഇത്യാദിഇ
തുകളിലെ അന്ത്യവ്യഞ്ജനങ്ങൾക്ക അൎദ്ധമാ
ത്രയാകുന്നു—

ചൊ— അക്ഷരങ്ങൾ ഏതല്ലാം സ്ഥാനത്തൂ
ന്ന പുറപ്പെടുന്നു—

ഉത്തരം— അ, ആ, ഹ, വിസൎഗ്ഗം, ക, വൎഗ്ഗം
ഇതുകൾ കണ്ഠം എന്നതൊണ്ടയിൽ നിന്നുപു
റപ്പെടുന്നു— അതുകൊണ്ട കണ്ഠ്യങ്ങൾ എന്നു
പെരുവന്നു എന്നാൽ അന്ന്യസ്ഥാന സംബ
ന്ധംകൊണ്ട സ്വരങ്ങളിൽ നിന്നു ഭെദപ്പെടു
ന്നു— ഇ, ൟ, യ, ശ, ച,വൎഗ്ഗംഇതുകൾ താല
എന്ന അണ്ണാക്കിൽ നിന്നു പൊറപ്പെടുന്നു—
അതുകൊണ്ട താലവ്യങ്ങൾ എന്നുപെരുവന്നു
ഋ,ൠ, ര, റ, ഷ, ട, വൎഗ്ഗം, ഇതുകൾ മൂൎദ്ധാവ
എന്ന മൊത്തണ്ണയിൽ നിന്നു പുറപ്പെടുന്നു—
അതുകൊണ്ട മൂൎദ്ധന്ന്യങ്ങൾ എന്നുപെരുപറ
യുന്നു— ഌ, ൡ, ല, ള, ഴ, സ, ത, വൎഗ്ഗം, ഇ
തുകൾ ദന്തംഎന്നപല്ലിൽ നിന്നുപുറപ്പെടുന്നു
അതുകൊണ്ട ദന്ത്യങ്ങൾ എന്നുപെരു പറയ
പ്പെടുന്നു— ഉ, ഊ, അനുസ്വാരം,പ വൎഗ്ഗം,
ഇതുകൾ ഓഷ്ഠം എന്ന ചുണ്ടിൽ നിന്നുപുറപ്പെ
ടുന്നു— അതുകൊണ്ട ഓഷ്ഠ്യങ്ങൾ എന്നുപറയ [ 20 ] പ്പെടുന്നു— ഇതുകളിൽ വൎഗ്ഗാന്ത്യങ്ങൾക്കും‌അ
നുസ്വാരത്തിനും നാസികാസംബന്ധം കൂടി
ഒള്ളതിനാൽ അതുകളെ അനുനാസികങ്ങൾ
എന്നും കൂടി പറയുന്നു— എ, ഏ, ഐ, ഒ, ഓ,
ഔ, ഇതുകളെസംസ്കൃതം അനുസരിച്ചുസന്ധി
യിൽപ്രധാനങ്ങളാകകൊണ്ടസന്ധ്യക്ഷരങ്ങ
ൾ എന്നുംപറയപ്പെടുന്നു— അക്ഷരങ്ങളെ വെ
റെ പറയെണ്ടടുത്ത— അകാരം— കകാരം— ള
കാരം— ഇങ്ങനെകാര പ്രത്യയം ചെൎത്തപറ
യാം— ര— എന്നതിന്ന മാത്രം ഇഫ— പ്രത്യയം
ചെൎത്ത രെഫമെന്നു പറയണമെന്നസംസ്കൃത
ത്തെ അനുസരിച്ച മലയാളവാക്കിലും വ്യവ
സ്ഥയുണ്ട—

ചൊ— അകാരം എത്രവിധമുണ്ട—

ഉ— വിവൃതമെന്നും സംവൃതമെന്നും രണ്ടു
വിധമുണ്ട— അത്— എന്നടത്ത— അകാരംവി
വൃതമായും— ഗജം‌എന്നിടത്ത— ഗകാരൊപരി—
അകാരം സംവൃതമായും ഇരിക്കുന്നു— ഇങ്ങനെ
ജനം— ദയാ— ഇത്യാദികളിൽ മുൻപിലത്തെ
അകാരം സംവൃതമായും രണ്ടാമത്തെ വിവൃത
മായും മലയാളവാക്കിൽ പ്രയൊഗിച്ചു വരു
ന്നത ഒരുനടപ്പെന്നു മാത്രമെ ഉള്ളു എല്ലാം
വിവൃതമാക്കി പ്രയൊഗിച്ചാലും വിരൊധമി
ല്ലാത്തതിനാൽ എഴുത്തിൽ ഭെദം സൂചിപ്പിക്കു
ന്നില്ലാ വിവൃതമെന്ന പറയുന്നത അകാരം
തൊറന്ന ചൊല്ലുക— സംവൃതമെന്ന നന്നെ
തുറക്കാതെ ഉച്ചരിക്ക എന്നഭെദം— സംവൃതം
പ്രായെണ പദത്തിന്റെ ആദ്യം വരുന്ന മൃദു
ക്കൾക്കും അന്തസ്ഥങ്ങൾക്കും മീതെ വരുന്നു— ഗ [ 21 ] ജം— ജനം— ദന്തം— ബലം— യത്നം— രക്ഷാ—
ഇത്യാദി അല്ലാത്തടത്ത വിവൃതമാകുന്നു— ച
രട്ട്— മലര്— അവള്— ദാന്തൻ— ബാലൻ—
പരവശൻ— കലവറ— ഇത്യാദി—

ചൊ— ഉപരിസ്വരം കൂടാതെയും കൂടിയും
ഉള്ളവ്യഞ്ജനങ്ങൾക്ക എഴുത്തിൽഭെദം കൂടാ
തെ കാണുന്നത എന്തുകൊണ്ട—

ഉ— അൎത്ഥവശാൽ അറിയാവുന്ന താക
കൊണ്ട ഉപെക്ഷകൊണ്ട എഴുതുന്നില്ലാ ഇ
തിന്മണ്ണം— എ— ഒ— എന്നുഏകമാത്രെക്കും ദ്വി
മാത്രെക്കും— അൎത്ഥഭെദ മുള്ളെടുത്ത ഒരുപൊ
ലെ എഴുതുന്നു—

ഉദാഹരണം

ശബ്ദം അൎത്ഥം
എട് എടുത്താലും
ഏട് താളിയൊല
എട മദ്ധ്യസ്ഥലം
തൊട് തൊട്ടാലും
തൊട വെള്ളം‌ഒലിക്കുന്നവഴി
തൊട കൎണ്ണാഭരണം

ഇവിടെ— എട്— ഏട്— എട—തൊട്— തോ
ട് — തോട— ഇങ്ങനെരെഖാഭെദം സ്പഷ്ടമാ
ക്കി എഴുതുന്നത യുക്തമാകുന്നു— ഇതിന്മണ്ണം
ചിലസ്വരങ്ങൾഅനുനാസികങ്ങളായിട്ടും ശു
ദ്ധങ്ങളായിട്ടും ഉണ്ട— അനുനാസികം അവ്യ
യ പ്രകരണത്തിൽ വിവരിച്ചഎഴുതും അതി [ 22 ] ന്റെ സൂചകരെഖ ഇല്ലാഞ്ഞാലും ഔചിത്യം
കൊണ്ട സുബൊധമാകകൊണ്ട എഴുതാറി
ല്ലാ—സ്വരം—ഇല്ലാത്ത വ്യഞ്ജനാക്ഷരത്തിനു
ഉപരി അൎദ്ധചന്ദ്ര രെഖയും— അനുനാസിക
ത്തിന്നമെൽ അനുസ്വാരരെഖകൂട്ടിയുംഎഴുതെ
ണ്ടതാകുന്നു—

ചൊ— സന്ധി എന്താകുന്നു—

ഉ— പദങ്ങളിൽ വെച്ചൊ പദാവയവങ്ങ
ളായിരിക്കുന്ന— ധാതു— ആഗമം— പ്രത്യയുംതു
ടങ്ങിയ അവയവങ്ങളിൽ വച്ചൊ രണ്ടുകൂട്ടി
ചെൎക്കുംപൊൾ പൂൎവാന്ത്യാ ക്ഷരങ്ങളും പ
രാദ്യക്ഷരങ്ങൾക്കും ഭെദപ്പെടുത്തുന്നതും അതി
ന്റെ വിധിയുംആകുന്നു— ഇവിടെ നിത്യവി
ധിക്ക വരുമെന്നും വരെണമെന്നും ഇച്ശപൊ
ലെ വരുത്താമെന്നെടത്ത വരാമെന്നും വരു
ന്നുഎന്നുംഎഴുതും—

ചൊ— സന്ധി എത്രവിധം

ഉ— ലൊപസന്ധി എന്നും ആഗമസന്ധി
എന്നും ആദെശസന്ധിയെന്നും മൂന്നുവിധമാ
കുന്നു— സന്ധിയിൽ ലൊപം വരുന്നെടത്ത
ലൊപ സന്ധിയാകുന്നു— അകാരത്തിന്നസ്വ
രം മെൽവരുമ്പൊൾ ലൊപംവരാം പ്രഥ
മൈക വചനത്തിൻമെൽ വരുമ്പൊൾ ലൊ
പംവെണം ഇതിന്മണ്ണം പദാവയവങ്ങളി
ലെവിധിയെല്ലാം നിത്യംതന്നെആകുന്നു അ
കാരലൊവത്തിന്നു—

ഉദാഹരണം— പല—എടത്തും— എന്നകൂട്ടി
ചെൎക്കും‌പൊൾ ലകാരത്തിന്റെ മെൽ ഉള്ള
അകാരത്തിന്ന ലൊപംവന്ന പലെടത്തും എ [ 23 ] ന്നുവരുന്നു ശബ്ദത്തിന്നലൊപം എന്നാൽകെ
ൾക്കാതെ ഭവിക്കുകയാകുന്നു— ഇതിന്മണ്ണം,
അല്ല. എടൊ— അല്ലെടൊ— ഇല്ല— ഏതും—
ഇല്ലേതും— ഇതുകളിൽ പക്ഷാന്തരത്തുങ്കൽ
മെൽ പറയുന്ന ആഗമസന്ധിയും ആദെശ
സന്ധിയും വരാം—

ഉദാഹരണം— പലയടം— പലേടം— അ
ല്ല— യെടൊ— അല്ലെടൊ—ഇങ്ങനെ രണ്ടൊ
അധികമൊ വിധം വരുന്നെടത്ത പക്ഷാന്ത
ര വിധിയെന്നുപറയും—പ്രഥകൈവചനത്തി
ൽ— രാമ— അൻ— രാമൻ—എകാരലൊപത്തി
ന്ന— ഉദ— വാ— എടാ— വാടാ— പൊ‌എടാ—
പൊടാ ഇത്യാദി

ചൊ— ആഗമം എന്നാൽഎന്ത

ഉ— എടക്കുവന്നു ചെരുന്ന ശബ്ദാംഗമാ
കുന്നു. അത നാമത്തിന്നും ധാതുവിന്നും അ
ന്തത്തുങ്കലും പ്രത്യയങ്ങൾക്ക ആദിക്കുംചെരും
അന്ത്യത്തെ അന്ത്യാഗമമെന്നും ആദിയെ ആ
ദ്യാഗമമെന്നും പറയുന്നു. സന്ധിയിൽ അ
ക്ഷരംവെറെ ആഗമിക്കുന്നെടത്ത ആഗമസ
ന്ധിയാകുന്നു. പ്രായെണ— ഉ, യ, വ, ങ്ങൾ
സ്വരസന്ധിയിൽ ആഗമങ്ങളാകുന്നു— ഉകാ
രാഗമത്തിന്ന ഉദാഹരണം— പദാന്തവ്യഞ്ജ
നങ്ങൾക്ക പദാദിവ്യഞ്ജനം പരമാകുമ്പൊൾ
ഉകാരം‌വരാം വാക്ക, നന്ന, കൂട്ടുമ്പൊൾവാ
ക്കുനന്ന എന്നാകുന്നു ഇതിന്മണ്ണം പാട്ട് കെൾ
ക്കണം പാട്ടുകെൾക്കണം എന്ന ഉകാരംകൂടി
ഇടക്കവരുന്നു— ഇതിന്മണ്ണം പട്ടുകിട്ടി പാലു
കുറുക്കി, തൈരുകലക്കി ചൊറുവിളമ്പി— ഏ [ 24 ] ഴുലൊകം, വാളുമിനുത്തു, പൊരുതുടങ്ങി,നാ
ടുപിടിച്ചു വീരന്മാരു സുഖിച്ചു, ഇത്യാദി—
യകാ രാഗമത്തിന്നു.

ഉദാഹരണം— പദാന്തങ്ങളായി രിക്കുന്ന
അ, ആ, ഇ, ൟ, ഇവകൾക്കും താലവ്യ സ
ന്ധ്യക്ഷരങ്ങൾക്കും മെലെസ്വരം വരുന്നത
കൂട്ടുമ്പൊഴും ഓഷ്ഠ്യസന്ധ്യക്ഷരങ്ങൾക്ക മെ
ൽ താലവ്യസ്വരങ്ങൾ വരുന്നത ചെൎക്കുമ്പൊഴും
ഉപരിസ്വരത്തിന്റെ താഴെ ചെൎന്ന യ് എ
ന്ന ആഗമം പരാം‌ക്രമെണ ഉദാഹരിക്കുന്നു—
മലഅടി— മലയടി— മല‌ആളും— മലയാളം.
വാഴ‌ഇല—വാഴയില— തറ— ൟറൻ— തറയീ
റൻ— തലയുണങ്ങി— എണ്ണയൂറി— ഇത്യാദി—
ഋ— ഌ— അദ്യന്തങ്ങളായും— ഐ— ഔ— ആദ്യ
ന്തങ്ങളായും മലയാള വാക്കുകൾക്കു പ്രസി
ദ്ധിയില്ലാ— സംസ്കൃതസംബന്ധത്താൽ ആദി
യായിച്ചിലതുണ്ട പലഋണങ്ങൾ— പലയൃണ
ങ്ങൾ നല്ലഐശ്വൎയ്യം— നല്ലയൈശ്വൎയ്യം വെ
ല ഔദാസിന്ന്യത്തൊടെ വെല യൌദാസി
ന്ന്യത്തൊടെചെയ്യുന്നു ആകാരത്തിന്നു— ഉദാ
ഹരണം വാടാ— ഇവിടെ— വാടായിവിടെ—
നെടാഏതും— നെടായേതും— ഇകാരാന്തത്തി
ന്ന പൊളിഅല്ല— പൊളിയല്ലാ— അടിയൊ
ളും— മുടിയുണ്ട— ൟകാരാന്തത്തിന്ന— സ്ത്രീ ഇ
വൾ— സ്ത്രീയിവൾ സ്ത്രീയൊട— എകാരാന്ത
ത്തിന്ന നെരെ എന്നൊടു നെരെ യെന്നൊട
ഓഷ്ഠ്യ സന്ധ്യക്ഷരം അന്തത്തിലുള്ള പദത്തി
നുമെൽ താലവ്യസ്വരം വരുന്നടത്തു —ഉദാ—
നെരൊ ഇത— നെരൊയിത— മൊരൊയല [ 25 ] യൊ— ഒരൊയെലം—ഇത്യാദി ഓഷ്ഠ്യസ്വരങ്ങ
ൾക്ക മെൽസ്വരം വരുമ്പൊഴും ആകാരത്തിനു
മെൽ ഓഷ്ഠ്യസ്വരം വരുന്നെടത്തും വകാരാഗ
മംവരാം— ഉദാ— ഗുരുഅരുളിച്ചെയ്തു ഗുരുവ
രുളിച്ചെയ്തു ബന്ധുവാണ— ശത്രുവില്ല— പ
രുവുണങ്ങി— പശുവെണങ്ങി— വിന്ദുവൊളം—
എപ്പഴൊവൊരിക്കൽ— ഇത്യാദി ആ കാരാന്ത
ത്തിന്ന പൊടാവുണൎത്തണ്ടാ വാടാവൂ ണുകഴി
ക്കാം ചെരാഒരിക്കലും— ചെരാവൊരിക്കലും—
ഇത്യാദി

ഹ്രസ്വാന്ത പദങ്ങളിൽ നിന്നും പ്രതിവ
ൎണ്ണാന്ത പദങ്ങളിൽനിന്നും പരങ്ങളായിരിക്കു
ന്ന ക— ച— ത— പ— ജ— ശ— ഇവകൾക്ക താ
ഴെ ഇവകൾതന്നെ ആഗമമയി ചെരും.

ഉ— തല— കനം— എന്നടത്ത ക കാരത്തി
ന്റെ താഴെ ഒരു കകാരം ചെൎന്നു തലക്കനം
എന്നാകുന്നു— കരിക്കട്ട— ഉരുത്തരം— എലിച്ചെ
വി— മരപ്പാവ— കൊടക്കാല഼— പുതുച്ചെന— പു
ലിത്തൊല്— പടജ്ജനം— വെള്ളശ്ശീല— മെ
ല്ലെപ്പൊയി— ഇത്യാദി— പ്രതി വൎണ്ണാന്തത്തി
ന്ന പൊര കളം— പൊൎക്കളം— തെൎത്തടം— പാൽ
ക്കഞ്ഞി— ആൾക്കൂട്ടം— വാൾപ്പെട്ടി— തെർശ്ശീ
ല— പൊലെ എന്ന— അവ്യയ വ കാരത്തിന്നു
ദ്വിത്വമില്ലാ— തലപൊലെ— ചെനപൊലെ—
വര പൊലെ— ഇത്യാദി—

ചൊ— ആദെശം എന്ത— ഉ— ഒന്നിന്റെ
സ്ഥാനത്ത മറ്റൊന്നു വരുത്തുന്നതിന്നു ആ
ദെശമെന്നു പെരാകുന്നു — സന്ധിയിൽ ആ
ദെശം വരുന്നത ആദെശസന്ധി — അകാര [ 26 ] ലൊപം വരുത്തുന്ന എകാരത്തിന്ന ഏകാരാ
ദെശം വരാം— ഉദാഹരണം— അല്ലഎടൊ—
അല്ലേടൊ— വല്ല— എടം— വല്ലേടം— പദാ
ന്തമായ— അനുസ്വാരത്തിന്ന ഏതുവൎഗ്ഗാക്ഷ
രംപരമാകുന്നുവൊ— ആവൎഗ്ഗത്തിന്റെഅനു
നാസികാക്ഷരം ആദെശമാകും— വരും— കാ
ലം— എന്നുള്ളടത്ത കവൎഗ്ഗത്തിന്റെ അനുനാ
സികമായ, ങ, കാരം, വന്നവരുങ്കാലും എ
ന്നാകുന്നു— ഇവിടെകെട്ടിയെഴുതാത്തത എ
ളുപ്പത്തിന്നുവെണ്ടിയാകുന്നു— പെരുഞ്ചെല—
വൈകുന്നെരം ഏറ്റന്തളൎന്നു— നാമ്പറഞ്ഞു—
ഇത്യാദി— അനുസ്വാരത്തിന്നസ്വരംപരമാകും
പൊൾമകാരാദെശം വരും

ഉദാഹരണം— വരം— ഇന്ന— വരമിന്ന
തരാം— എന്ന— തരാമെന്ന— വരുമിപ്പൊൾ— മ
ലയാളവാക്കിൽ— അ— ആ— ഉ— ൟ മൂന്നുസ്വ
രങ്ങളുടെ അന്തത്തിംകൽ തന്നെഅനുസ്വാരം
പ്രസിദ്ധം— സംസ്കൃതം കലൎന്നെടത്ത മറ്റു
സ്വരങ്ങൾക്ക മെലെയും വരും— ഉദാഹരണം—
കലിമിവൻ— ദെവീമാരാധിച്ച പൊമെന്നുപ
റഞ്ഞു— ലകാരന്ത പദത്തിന്ന തകാരംപരമാ
കുംപൊൾ തകാരം ആദെശമാകും— മണല്—
തരി— മണത്തരി— കാൽതള— കാത്തള ലാംശ
മായ— ൾ— എന്നതിന്നുംവരും— മക്കൾതായം—
മക്കത്തായം ൟപറഞ്ഞ സന്ധികൾ കൂടാ
തെയും പ്രയൊഗിക്കാം— വരംഇന്നുതരാം എ
ന്നു ഇത്യാദി— സന്ധിക്കവിശെഷ വിധിയി
ല്ലാത്തെടത്തരണ്ടു പദംകൂട്ടിചെൎത്താൽ പൂൎവ
വൎണ്ണങ്ങൾതന്നെ ചെൎന്നിരിക്കും— [ 27 ] ഉ— ബുക്ക— എടുത്തു— ബുക്കെടുത്തു— എഴു
ത്തഒപ്പിട്ടു— എഴുത്തൊപ്പിട്ടു— കടംവാങ്ങിച്ചു—
അഷ്ടികഴിച്ചു— സന്തൊഷിച്ചിരിക്കുന്നു— ഇ
ത്യാദിസംസ്കൃതത്തെ അനുസരിച്ചാൽ ഇതുകൂ
ടാതെപലഭെദം ഉണ്ട— ഉ— സമുദ്ര— അവ
ധിദീർഘം— സമുദ്രാവധി— സമുദ്രാശ്രയം— ഗം
ഗാവധി— ഗംഗാശ്രയം— ഇങ്ങനെഅകാരഭെ
ദസംബന്ധത്തിൽ ദീൎഘം തന്നെ— അവൎണ്ണത്തി
ന്ന ഇവൎണ്ണം മെൽ വരുമ്പൊൾ ഏകാരവും—
ഉവൎണ്ണംചെരുമ്പൊൾഓകാരവും‌ഏകാരംചെ
രുമ്പൊൾ ഐകാരവും— ഓകാരംചെരു
മ്പൊൾഔകാരവും വരും—

ഉദാഹരണം— രാമ— ഇതി— രാമെതി— ഗം
ഗെതി— രാമ ൟശ്വരം— രാമെശ്വരൻ ഗംഗെ
ശ്വരൻ— ദെവഉത്സവം— ദെവൊത്സവം— മ
ഹൊത്സപം— നൃപൊൎജ്ജിതം— ഗംഗൊൎജ്ജി
തം— കെവല— ഏകാരം— കെപലൈകാരം—
ധവളഓദനം— ധവളൌദനം— ഇ— ഉ— വ
ൎണ്ണങ്ങൾക്ക അതമെൽച്ചെരുമ്പൊൾ അതി
ന്റെദീൎഘംവരുന്നു— വാരി— ഇതി— വാരീതി—

ദെവീതി— ദെവീരിതം— ഗുരുഉക്തി— ഗുരൂ
ക്തി— ഗുരൂൎജ്ജിതം ഇവൎണ്ണത്തിനുഅന്യസ്വരം
മെൽവരുമ്പൊൾ യകാരവും ഉവൎണ്ണത്തിനു
വകാരവുംവരും അതിആശാ— അത്യാശാ— വാ
യു— ആധാരം വായ്വാധാരം എനിയുംപലഭെ
ദം സംസ്കൃതവ്യാകരണം കൊണ്ട അറിയെണ്ട
താകുന്നു— പ്രയൊഗകാണ്ഡത്തിന ഉപയൊ
ഗമായി ചിലസംസ്കൃത വിധികളെയും ൟ [ 28 ] പുസ്തകത്തിൽ അതാതുഖണ്ഡത്തിൽ ഉദാഹ
രിക്കുന്നു—

പദകാണ്ഡാരംഭഃ

ചൊ— പദംഎത്രവിധം— ഉ— നാമപദം—
അവ്യയപദം— സമാസപദം— ക്രിയാപദം—
ഇങ്ങനെ നാലുവിധമാകുന്നു—

ചൊ— നാമങ്ങൾ എത്രവിധം— ഉ— നാമം
പെരാകുന്നു— വസ്തുനാമം— ക്രിയാനാമംഎന്ന
രണ്ടുവിധം— ഇതുരണ്ടും ശബ്ദരൂപമായും അ
ൎത്ഥപരമായും രണ്ടുവിധം പ്രയൊഗിക്കാം—

ചൊ— ഭെദം— എങ്ങനെ— ഉ— വസ്തുക്കൾ
എന്ന ഓരൊശബ്ദങ്ങളും പദാൎത്ഥങ്ങളും ആ
കുന്നു— ഉദാ— മല— സമുദ്രം— മണ്ണ്— വെള്ളം—
ആണ്— പെണ്ണ്— കയ്യ്— കാല്— പൂവ്— കാ
യ്— ധനം— വസ്ത്രം— കഥ— മനസ്സ്— സ
ന്തൊഷം— ഇത്യാദി— ക്രിയകൾഎന്നാൽ
ഓരൊ വ്യാപാരങ്ങൾ ആകുന്നു— ഉദാ— ഊ
ണ്— ഉണ്ണുക— ഇരിപ്പ്— ഇരിക്കുക— ഇടുക്കുക
ഉരയ്ക്കുക— പറയുക— വിചാരിക്കുക— ഇത്യാദി
ക്രിയാനാമങ്ങളാകുന്നു—

നാമത്തിൽവിഭക്തിചെൎത്താൽപദമാകുന്നു,
രാമൻ— കൃഷ്ണൻ, ഇത്യാദി ശബ്ദം എന്നൎത്ഥം— മ
നസ്സിൽവിചാരിച്ചുപ്രയൊഗിക്കുന്നത ശബ്ദ
നാമമാകുന്നു— മലയുടെമകാരം മലയന്ന ശ
ബ്ദത്തിന്റെ മകാരമെന്നൎത്ഥം— ശെഷംഅൎത്ഥ
ത്തിൽ സംബന്ധിച്ച പ്രയൊഗിക്കുന്ന
താകുന്നു— എന്നഭെദം— ഉദാ— രാമരാമ എന്ന [ 29 ] ജപിക്കണം— ഇവിടെ രാമ ശബ്ദൊച്ചാര
ണം എന്നൎത്ഥമാകകൊണ്ട ശബ്ദപരനാമമാ
കുന്നു— ജ്ഞാനത്തിന്നു പ്രഥമൈകവചനംഎ
ന്നുള്ളടത്ത ജ്ഞാനശബ്ദത്തിന്ന‌ന്നൎത്ഥം—ഊണി
നു— പ്രഥമൈകവചനം കെൾക്കയില്ലാ— ഊ
ണ് എന്നക്രിയാ നാമത്തിന്ന പ്രഥമവിഭക്തി
വെറെഇല്ലന്നൎത്ഥം— ഇങ്ങനെയുള്ള നാമാവ്യ
യാദിശബ്ദങ്ങൾക്കാണ പ്രഥമാദിവിഭക്തിക
ളും ഏകവചനാദികളും വിധിക്കുന്നത— വി
ഭക്തികൊണ്ട പരിഷ്കൃതമായുള്ളശബ്ദത്തെ വാ
ച്യാൎത്ഥത്തിൽ സംബന്ധംവിചാരിച്ചു പ്ര
യൊഗിക്കുംപൊൾ പദമെന്നുപറയുന്നു— അ
തിന്നൎത്ഥത്തെസ്മരിപ്പിക്കാൻ ശക്തിയുണ്ട— രാ
മൻ— ജ്ഞാനം— കഥ— എന്നുപറയുമ്പൊൾദശ
രഥപുത്രൻ—അറിവു—വൃത്താന്തം—എന്നൎത്ഥത്തെ
ഗ്രഹിക്കുന്നു— അതിനാൽ ശാസ്ത്രത്തിൽ ശബ്ദ
പ്രകാരം വിചാരിക്കാനായി അവയവശബ്ദ
ത്തെഉച്ചരിക്കുന്നത നാമമെന്നും അംഗമെന്നും
പറയുന്നൂ— രാമൻ എന്നതിൽ— രാമ— എന്ന
അംഗമാകുന്നൂ. രാമനാമത്തിന്ന പ്രഥമചെ
ൎത്തപ്പൊൾ രാമൻ എന്നുവന്നു എന്നും പറ
യാം—

ചൊ— വസ്തുനാമം എത്ര വിധം—

ഉ— സംകെത നാമം— സൎവനാമം— ഉദ്ദി
ഷ്ടനാമം— സംഖ്യാനാമം— ഇങ്ങനെ നാലുവി
ധമാകുന്നു—

ചൊ— ഇതുകളുടെ ഭെദംഎങ്ങിനെ—

ഉ— പെരായിട്ടുള്ളവ—സംകെതതിനാമങ്ങൾ—
ബ്രാഹ്മണൻ— ക്ഷത്രിയൻ— രാമൻ— കൃഷ്ണൻ— [ 30 ] ശംകരൻ— ചാത്തു— കൊന്തു— നെല്ല്— ഉരുളി—
ഇത്യാദി—ബ്രാഹ്മണാദിനാമം ജാതിയെയും—
വ്യക്തിയെയും— പറയുംഎംകിലും വ്യക്തികളി
ൽതന്നെ അധികമായിനിൾക്കും— ജാതിയെ
ന്നാൽകൂട്ടം— വ്യക്തിയെന്നാൽ— ഒറ്റ— എന്ന
ഭെദം— സൎവംഎന്നൎത്ഥമുള്ള നാമങ്ങളും— അ
ൎത്ഥാൽസൎവത്തെയുംപറയാവുന്നനാമങ്ങളും—
സൎവനാമങ്ങൾ —സൎവന്മാർ— എല്ലാവർ— ഒ
ട്ടൊഴിയാത്തവർ— ഒന്നൊഴിയാത്തവർ— പല
ർ— ഇവസൎവനാമങ്ങൾ— യാതൊന്ന— ഏറി
യവർ— ഏവർ— ഇത്യാദിയും സൎവത്തെയും പ
റയാവുന്നതാകുന്നു— മുൻപറഞ്ഞതിനെ ഉദ്ദെ
ശിച്ചൊ— ഒന്നിനെചൂണ്ടിയൊ പറവാനുള്ള
നാമങ്ങൾ ഉദ്ദിഷ്ടനാമങ്ങൾആകുന്നു— ഉദാ—
രാത്രിയിൽഇരുട്ടിനെ യാതൊന്നുകളയുന്നു—
അത ചന്ദ്രബിംബംഎന്നടത്ത അതഎന്നഉദി
ഷ്ടനാമം— മുൻപറഞ്ഞവസ്തൂനെ ഉദ്ദേശിക്കു
ന്നു— അതഅശ്വതി നക്ഷത്രം— എന്നനക്ഷത്ര
ത്തെഉദ്ദെശിച്ച ചൂണ്ടികാണിക്കുന്നു— ഇതിന്മ
ണ്ണം— അവൻ— അവൾ— അവർ— അതുകൾഎ
ന്നും ആവാം— അതിന്മണ്ണം— ഇതന്നും ഉദ്ദിഷ്ട
നാമംതന്നെ—സംഖ്യയെപറയുന്നവ സംഖ്യാ
നാമങ്ങൾ—൧— ൨— ൩— ൪— തുടങ്ങിഅ
നെകവിധംഉള്ളവ— ഇങ്ങനെനാമഭെദങ്ങൾ
ഭവിക്കുന്നു—

ചൊ— ക്രിയാനാമം എങ്ങനെ—

ഉ— ക്രിയകളെപറയുന്ന— ധാതുശബ്ദങ്ങൾ [ 31 ] ക്കവ്യാപാരം— കൎത്താ— കരണം— അധികരണ
മെന്നു അൎത്ഥമുള്ള നാമപ്രത്യയങ്ങൾ ചെൎത്തി
ട്ടുള്ളവ— ക്രിയാനാമങ്ങൾ— ആകുന്നു— ധാതു—
ഊണ്— നാമ പ്രത്യയംചെൎത്തക്രിയാനാമങ്ങ
ൾ ഊണ്— ഉണ്ണുക— ഇരിപ്പ്— ഇരിക്കുക— നട
പ്പ് —നടക്കുക— വിചാരം— വിചാരിക്കുക— പറ
യുക—ഇത്യാദിയുംസംസ്കൃതത്തെഅനുസരിച്ചു—
ഭക്ഷണം— ഗമനം— ശയനം— വചനം— ഗതി—
വെധം— ഇത്യാദിയും ഭാഷയിൽനടപ്പുണ്ട—
ആപ്രത്യയങ്ങളെ മെൽവിവരിക്കം—

ചൊ— അവ്യയം എന്നാൽ എന്ത—

ഉ— നാമങ്ങൾപൊലെപ്രഥമാദിവിഭക്തി
കളിലും ഏകവചനാദികളിലും ശബ്ദത്തിന്ന
വ്യയം എന്നവ്യത്യാസംഇല്ലാത്തത അവ്യയം
ആകുന്നു—

അവ്യയങ്ങൾ അൎത്ഥത്തൊടുകൂടി താഴെ
എഴുതുന്നു— സ്വരത്തിന്റെ മെൽഅനുസ്വാ
രം അനുസാസികാസൂചകമാകുന്നു— [ 32 ]
അവ്യയം അൎത്ഥം
ആ് എന്റെ അഭിപ്രയം നിങ്ങളെ
ഗ്രഹിപ്പിക്കുന്നു എന്നതൊന്നിപ്പിക്കു
ന്നു—
ഉദാ-ആ് പൊട്ടെ— പൊകുന്നതിന്നു അഭി
പ്രായമെന്നൎത്ഥം—
ആ് വരട്ടെ— ഇവിടെ വരുന്നതിന്നു
അഭിപ്രായ മെന്നൎത്ഥം—
ഉദാ— ആ് ഇപ്പൊൾ മതിഇത്യാദി—
അതെ
ഉദാ
സമ്മതിക്കുന്നു—
ൟപുസ്തകം തന്നയൊ അതെ
അല്ലാ
ഉദാ
സമ്മതിക്കുന്നില്ലാ—
ഇവനാണൊ അല്ലാ—
അരുത
ഉദാ
നിഷെധിക്കുന്നു—
പൊളി പറയരുത—
ആയി—
ആയിട്ടു
ഉദാ
ഉദ്ദേശിച്ചിട്ടെന്നൎത്ഥം—
ബ്രാഹ്മണൎക്കായി ആയിട്ട ദാ
നം ചെയ്യണം—
അയ്യൊ സങ്കടത്തെ സൂചിപ്പിക്കുന്നു— അ
യ്യൊ വെദന അധികം—
ഉദാ അയ്യൊ ബാല്യത്തിൽ അഭ്യസി
ക്കാത്തത തെറ്റി അയ്യൊ മറന്നു
പൊയീ—
[ 33 ]
അവ്യയം അൎത്ഥം
ആവൊ

ഉദാ
അറിഞ്ഞുകൂടാ എന്നതൊന്നിക്കു
ന്നു—
എവിടെ പൊയി ആവൊ



ഉദാ
ഇത— തന്നെ— എന്നൎത്ഥത്തിങ്കലെ
ഏ— പ്രത്യായന്തത്തിനു മെൽവരു
ന്നക്രിയക്കു ഭവിഷ്യത്തുങ്കൽവരും—
അങ്ങിനയെവരു— അതെകെൾക്കു—
ൟ ഃ

ഏഃ

ഉദാ

രണ്ടും വിരക്തിയെയും അറപ്പി
നെയും സൂചിപ്പിക്കുന്നു
ൟഃ— ആഭാസ വാക്കുകെൾക്ക
ണ്ടാ— ൟഃ ദുൎഗ്ഗന്ധം വരുന്നു
എഃ പാപിയെ കാണണ്ടാ— എഃ
കണ്ണു കഴുകിവരട്ടെ—
ഇതാ

ഇല്ലാ
ഉള്ള
പ്രത്യക്ഷമെന്നൎത്ഥം
ഇതാകാണുന്നു—
സ്പഷ്ടം— ൟല എന്നും കവ
നത്തിൽവരും
ഭവിക്കുന്നത—ഉള്ളവസ്തു
ഉണ്ട

ഏ്

ഏ് ഹെ്

സ്പഷ്ടം—ഇതആക് ധാതുവിൻ
കീഴെയും ചെരും—ഉണ്ടാകുന്നു
തടുക്കുന്നൂഎന്നു സൂചിപ്പിക്കുന്നു—
ഏ്— പിന്നയാട്ടെ
സമ്മത മല്ലെന്നും സൂചിപ്പിക്കു
ന്നു— ഏ് ഹെ്— പൊകരുത
[ 34 ]
അവ്യയം അൎത്ഥം
ഏ് കൊടുത്തൊ
ഏ് ഹെ് പൊയൊ
എന്ന്— ഇത ശബ്ദത്തിന്റെയൊ അൎത്ഥ
ത്തിന്റെയൊ പ്രകാരത്തെയും ദി
വസത്തെക്കുറിച്ചു ചൊദ്യത്തെയും
പറയുന്നു
ഉദാ ശബ്ദപ്രകാരം— ശിവശിവ എന്നു
ജപിച്ചു
അൎത്ഥപ്രകാരം— കാശിക്ക പൊ
യെന്നകെട്ടു
ദിവസത്തെക്കുറിച്ചും വരുന്നു
ചൊദ്യം— എന്നുവരും— ഏതുദിവ
സം വരുമെന്നൎത്ഥം
ഉം ക്രിയയൊടുചെൎക്കപ്പെടുന്ന കാര
കങ്ങളൊ— തൽസംബന്ധികളൊ—
ഒന്നിൽ അധികമുള്ളതിനെ സൂചി
പ്പിക്കുന്നൂ
ഉദാ ജ്യെഷ്ഠനുംഅനുജനുംവന്നുഅമ്മ
യെയും അഛനെയും വന്ദിക്കട്ടെ—
കുതിരയ്ക്കും കാളക്കും പുല്ലുകൊടുക്ക
ട്ടെ—
അത്ര—
ഇത്ര
വസ്തുപ്രമാണത്തെ പറയുന്നു
എത്ര അത്രകൊടുക്കണ്ടാ ഇത്രമതി
ഉദാ എത്രപണമുണ്ട ഇവിടെ എണ്ണ
[ 35 ]
അവ്യയം അൎത്ഥം
ത്തിന്റെ സംഖ്യാപ്രമാണം ചൊ
ദിക്കുന്നു
തന്നെഎന്നൎത്ഥം— ഇത പദാന്ത
ത്തുങ്കലെവരു
ഉദാ അതെവരു, അങ്ങിനയെ ഒള്ളു,
വന്നെതരു
അന്ന്
എന്ന്
ഇന്ന്
ദിവസകാലപ്രമാണത്തെ പറ
യുന്നു—

എന്നുതരും— ഏതുദിവസം തരുമെ
ന്നൎത്ഥം

ഉദാ അന്നതരാം ആകാലമൊ ദിവ
സമൊതരാമെന്നൎത്ഥം—ഇന്നുതരാം.
അവിടെ,ഇ
വിടെ,എവി
ടെ,
മൂന്നും‌ഉദ്ദിഷ്ടദെശത്തെപറയുന്നു
ഉദാ അവിടെപാൎക്കുന്നു ഇവിടെപാ
ൎത്താലും എവിടെ പൊകുന്നു—
ആയാ

എംകി


രണ്ടും പക്ഷാന്തരത്തെ സൂചിപ്പി
ക്കുന്നു
നാളയായാൽ ഞാൻതന്നെ വ
രാം മറ്റന്നാൾ ആയാൽ മകനെ
അയക്കാം
നാളെ എൻകിൽ പലിശകൂടാതെ
തരാം
[ 36 ]
അവ്യയം അൎത്ഥം
ഒരുമാസം കഴിഞ്ഞെൻകിൽ പ
ലിശകൂടിത്തരാം
ഏതാനും കൊറെ എന്നൎത്ഥം
ഉദാ എതാനും നെല്ലകിട്ടി
അപ്പൊൾ,
ഇപ്പൊൾ, എ
പ്പൊൾ,
മൂന്നും ദിവസത്തിന്റെ അംശ
മായകാലത്തെ പറയുന്നത
ഉദാ അപ്പൊൾപറയും—ഇപ്പൊൾമന
സ്സില്ല—എപ്പൊൾവരും
ഇനി മെൽഎന്നൎത്ഥം
ഉദാ ഇനിപറയാം
അങ്ങിനെ
ഇങ്ങിനെ
എങ്ങിനെ
പ്രകാരത്തെയും മാൎഗ്ഗത്തെ
ചൂണ്ടീട്ടുള്ളതിനെയും പറയുന്നു
ഉദാ പ്രകാരം—ഇങ്ങനെഎടുക്കണമെ
ന്നുപറഞ്ഞു
അങ്ങിനെ‌എടുത്തില്ലാ— ഇനിഎ
ങ്ങിനെ ചെയ്യാം
ചൂണ്ടി— പശുഅങ്ങിനെപൊയി
അനുവാദത്തെയും മറവിയെയും
വിശെഷത്തെയും സംശയത്തെയും
സൂചിപ്പിക്കുന്നൂ
ഉദാ അനുവാദം യാത്രപറയുമ്പൊൾ
ഓ— നാളെവരണം—മറവി— ഓ മറ
ന്നുപൊയി
ഓ— കുട്ടിക്കുമുലകൊടുത്തില്ല— വി
[ 37 ]
അവ്യയം അൎത്ഥം
ശെഷം, ഓ— ആനവരുന്നു— സംശ
യംജ്യെഷ്ഠനൊ—അനുജനൊ— നാ
ളയൊ— മറ്റന്നാളൊ
ഓഹൊ പൂൎണ്ണസമ്മതമെന്നൎത്ഥം
ഉദാ ഓഹൊ ആരയെങ്കിലും കാണി
ക്കാം
ആയിട്ടന്നൎത്ഥം—ഇതപദത്തിന്റെ
യും ധാതുവിന്റെയും മെൽതന്നെ
ചെൎക്കുന്നു
ഉദാ പദൊപരി— നെര് എ— നെരെ
വരുന്നു— ചൊകടെ എടുക്കുന്നൂ— വ
ഴിയെവരുന്നൂ— ധാതൂപരി—കൂടെവ
രുന്നു— താഴെകിടക്കുന്നൂ
പണ്ട പഴെകാലത്ത് എന്നൎത്ഥം
ഉദാ പണ്ട് ദശരഥൻ
പിന്നെ ഉദ്ദെശിച്ചതിന്റെ പിൻകാല
ത്തിൽ എന്നൎത്ഥം
ഉദാ ക്ഷണിച്ചതിൽ പിന്നെവന്നു—
എല്ലൊ സൎവസമ്മതത്തെ സൂചിപ്പിക്കുന്നു
ഉദാ രാമൻ ദശരഥ പുത്രനെല്ലൊ—
രാജാവെല്ലൊ ജനങ്ങളെ ര
ക്ഷിക്കുന്നു
എടാ താണവനെ വിളിക്കുന്നു
എടി താണവളെ വിളിക്കുന്നു
[ 38 ]
അവ്യയം അൎത്ഥം
എടൊ
ഛീ, ഛെ
ഉദാ
സമനെ വിളിക്കുന്നു
ആക്ഷെപത്തെ സൂചിപ്പിക്കുന്നു
ഛീ ദൂരെപൊട്ടെ— ഛെ ഇനിക്കു
വെണ്ട— ഛെ— അതവെണ്ട
തന്നെ
ഉദാ
നിശ്ചയത്തെയും അസഹായത്തെ
യും പറയുന്നൂ
നിശ്ചയം— അവൻതന്നെ വ്യാജം
ചെയ്തത്
അസഹായം— ഇരിട്ടത്ത് തന്നെ
നടക്കരുത്— അസഹായത്തുങ്കൽ
താനെ എന്നും പക്ഷാന്തരം—
തുലൊം
തീരെ
ഉദാ
ഏറ്റമെന്നൎത്ഥം തുലൊംനന്ന്—
മുഴുവനും എന്നൎത്ഥം
കൃഷിതീരെപിഴച്ചു
തൊറും
ഉദാ
ഓരൊന്നായി എല്ലാം എന്നൎത്ഥം
ഗ്രഹം‌തൊറുംതെടി മാസംതൊ
റുംതൊഴുന്നു
പൊലെ
ഉദാ
സാദൃശ്യത്തെ പറയുന്നു
പിതാവിനെപൊലെപുത്രൻതീ
പൊലെചുടുന്നു
പതുക്കെ
ഉദാ
സാവധാനത്തിൽ എന്നൎത്ഥം
പതുക്കെനടക്കണം, ഇരുട്ടധികം
ആകാൎയ്യംപതുക്കെതീൎച്ചചെയ്യും
[ 39 ]
അവ്യയം അൎത്ഥം
മറ്റു

ഉദാ
അതുപൊലെ വെറെ ഉള്ളതെ
ന്നൎത്ഥം

അരിയുംമറ്റും വെണ്ടുന്ന ഭക്ഷ
ണസാധനം
ൟമരുന്ന ജ്വരത്തിന്നും മറ്റും പലതിന്നും നന്ന

മതി
ഉദാ
വിരൊധിക്കുന്നു
പറഞ്ഞത്‌മതീ
പൊടുന്നനെ
ഉദാ
വെഗത്തിൽ എന്നൎത്ഥം
പൊടുന്നനെപൊയിവരണം
മാത്രം
ഉദാ
തന്നെഎന്നൎത്ഥം
ഉപ്പുതിന്നവൻ മാത്രം വെ
ള്ളം കുടിക്കും
മെല്ലെ സാവധാനത്തിൽ എന്നൎത്ഥം മെ
ല്ലെ നടക്കണം
വെണ്ടി ആവശ്യമായിട്ടെന്നൎത്ഥം ഇനി
ക്കവെണ്ടിപൊണം
വെണം സ്പഷ്ടം
വെണ്ട സ്പഷ്ടം
വെറെ

ഉദാ
ഉദ്ദെശിച്ചതകൂടാതെ അന്ന്യംഎ
ന്നൎത്ഥം
അതവെറെ, അവനെവെറെഇ
രുത്തണം
[ 40 ]
അവ്യയം അൎത്ഥം
ആകെ ഒക്കെ
ഉദാ
അതിന്നുശൊഭ വെറെതന്നെ
സകലം‌എന്നൎത്ഥം ആകെനൊക്കി ഒക്കവെണം
ഒട്ടു
ഉദാ
അല്പംഎന്നൎത്ഥം
ഒട്ടുകൊള്ളാം ഒട്ടുംമനസ്സില്ലാ
കഷ്ടം ദുഃഖത്തെ സൂചിപ്പിക്കുന്നു ഇത
സംസ്കൃതം
അല്ലയൊ

ഉദാ
സംബൊധന —
അല്ലയൊബ്രാഹ്മണാ‌ഉപവസി
ക്കുന്നതകഷ്ടം
ഏയി
ഉദാ
അത്ഭുതത്തെ സൂചിപ്പിക്കുന്നു
ഏയിസായിപ്പ് യന്ത്രത്തിൽ ആ
കാശത്ത പൊകയൊ
വരെ,
ഓളും.
ഉദാ
അവധിയെ പറയുന്നു
അതുവരെ സമുദ്രംവരെ അന്വ
ഷിക്കണം
ആനയൊളും വലുത— കടുകൊ
ളും ചെറുതാക്കണം
[ 41 ] ഉപസൎഗ്ഗാവ്യയങ്ങൾ—പ്ര—പര—അപ—സം—
അനു— അവ— നിര്— നിസ്— ദുര്— ദുസ്—
വി— ആ— നി— അധി— അഭി— ഉപ— അപി—
പ്രതി— സു— ഉൽ— പരി— അതി— (൨൨
) ഇതുകൾ പദങ്ങളുടെ ആദിക്കതന്നെ ചെ
രുന്നു

ഉദാ— പ്രധാനംസംസ്കൃതം—ആരംഭം —പ്രതി
ക്രിയാ— സുഭഗൻ— ഉൽകൎഷം— പരിഭ്രമം— അ
തിമൊഹം— അത്യാഗ്രഹം— ഇത്യാദി— അ
ഹൊ— അപി—അനന്തരം— അഥ— ഇഹ— ഇ
തി— ഇത്ഥം— ഉത— ഏവം— കശ്ചിൽ— കിഞ്ച—
കിമപി— കഥാ— ക്വചിൽ— ക്വ—തു— ഹി—ച—
സ്മ— ഹ— വൈ— ബത— ഹന്ത— ഇത്യാദിസം
സ്കൃതാവ്യയങ്ങളും സംസ്കൃതം കലൎന്ന ഭാഷ
യിൽ ചെൎച്ചപൊലെ പ്രയൊഗിക്കാം

ഉദാഹരണം— അഹൊകൃഷ്ണൻ ഗൊവ
ൎദ്ധനം കൊടയാക്കി— അനന്തരം— ഇന്ദ്രൻ—
ആശ്രയിച്ചു— ഇതിപുരാണ വചനം— ഇത്യാ
ദി— ഇനി നാമ പ്രത്യയങ്ങൾ പറയപ്പെ
ടുന്നു—

പ്രത്യയാന്തനാമ സ്വരൂപങ്ങൾ എന്ന
ൎത്ഥം

ചൊ— പ്രത്യയംഎന്ത

ഉ— നാമത്തിന്റെയൊ ധാതുവിന്റെ
യൊ മെൽ ഇരുന്ന അൎത്ഥഭെദത്തെ പറയു
ന്ന വൎണ്ണഭെദമാകുന്നു സ്വഭാവം എന്നുള്ള
അൎത്ഥത്തെ പറയുന്നതിന്ന സംസ്കൃതത്തെ അ
നുസരിച്ചു ത്വം— ത— യ— എന്നമൂന്നുവിധംപ്ര
ത്യയംവരുന്നു— [ 42 ] ഉദാ— മൂഢത്വം— മൂഢത—മൌഢ്യം—സാധു
ത്വം—സാധുത—ക്രൂരത്വം—ക്രൂരത—ക്രൌൎയ്യം—ധീ
രത്വം—ധീരത—ധൈൎയ്യം—വിഢ്ഢിത്വം— ഭൊഷ
ത—പ്രസിദ്ധാൎത്ഥത്തുങ്കലും ഉള്ളവൻ എന്ന അ
ൎത്ഥത്തുങ്കലും കാരപ്രത്യയവും— യൻ പ്രത്യയ
വും—അൻപ്രത്യയവും— ഇകൻപ്രത്യയവും വ
രും—പാട്ടുകാരൻ— വെലക്കാരൻ—ഏഷണിക്കാ
രൻ— യൻപ്രത്യയത്തിന്നു— മലയൻ—മടിയൻ
ചതിയൻ— അൻപ്രത്യയത്തിന്ന ഗുണവാൻ—
ബുദ്ധിമാൻ— ഇകൻപ്രത്യയത്തിന്ന— ധനിക
ൻ—ഇവിടെ അകാരാന്തത്തിൽ അൻപ്രത്യയ
ത്തിന്ന— വ— ആദ്യാഗമവും ഇകാരാന്തത്തിൽ
പ്ര്യത്യയത്തിന്ന മ— ആദ്യംഗമവും കൂട്ടണം—ഗു
ണി— ധനി— ഇത്യാദി സംസ്കൃതസശബ്ദംതന്നെ
കാൽ അര— ഉരി— നാഴി— ഇടങ്ങഴി— ഇങ്ങ
നെയുള്ള സംഖ്യാനാമങ്ങൾക്കവീതംഎന്നൎത്ഥ
ത്തുങ്കൽ ശെ എന്ന പ്രത്യയം വരും.

ഉദാ— കാൽശെ രൂപാ കൊടുക്കണം കാ
ക്കാൽശെ— അരക്കാൽശെ—മുക്കാൽശെ— നാഴി
ശ്ശെ— മുന്നാഴിശ്ശെ— ഉരിശ്ശെ— ഇത്യാദി.

വൎണ്ണത്തെ പറയുംപൊൾ സംജ്ഞയായി
കാരപ്രത്യയം വെണം—

ര എന്നതിന്നമാത്രംഇഫപ്രത്യയമാണവെ
ണ്ടത— അകാരം— ആകാരം— കകാരം— ഖകാരം
യകാരം— രെഫം—ഇത്യാദി—സംസ്കൃതപ്രയൊ
ഗത്തിൽ ദശരഥപുത്രൻ—ദാശരഥി — ഇന്ദ്രനെ
സംബന്ധിച്ചത ഐന്ദ്രം ഇത്യാദി പലവി
ധംവരും— [ 43 ] ക്രിയാനാമ പ്രത്യയങ്ങൾ

ക്രിയയെ പറയുന്ന ധാതുക്കളക്ക അൎത്ഥ
പരിഷ്കാരത്തെ വരുത്തി നാമങ്ങളാക്കുന്ന പ്ര
ത്യയങ്ങൾ എന്നൎത്ഥം.

ധാതു പ്രത്യസസംബന്ധം അറിവാൻ അ
വയവങ്ങളെ പറയുന്നു—

ധാതു
നില്
പ്രത്യയം
അ,
അൎത്ഥം
ക്രിയാരൂ
പം
ഉദാഹര
ണം
നില
ഉദാഹരണാൎത്ഥം
നിൽക്കുക.

നില്— എന്നലകാരാന്തമായ ധാതുവിന്ന
അ— എന്ന പ്രത്യയം ചെൎത്തപ്പൊൾ നില എ
ന്ന അകാരാന്തമാവുന്നു അതിനു നിൽക്കുകഎ
ന്നക്രിയാൎത്ഥത്തെ പരിഷ്കരിച്ച അപ്രത്യയാ
ന്തമായ നാമമാക്കി എന്നതാല്പൎയ്യം.

ഇതിന്മണ്ണം താഴെ അന്ന്യപ്രത്യയ സം
ബന്ധരീതി ഊഹിക്കണം—

ധാതു പ്രത്യ
യം
അൎത്ഥം ഉദാഹര
ണം
ഉദാഹരണാൎത്ഥം
ഏങ്ങ അൽ ക്രിയാരൂപം ഏങ്ങല് ശ്വാസം മുട്ടല്
മുട്ട അൽ ക്രിയാരൂപം മുട്ടല് തടവ്
തുമ്മ അൽ ക്രിയാരൂപം തുമ്മല് മൂക്കിൽനിന്നുംവരുന്ന
വായുവിന്റെശബ്ദം
കുളിർ ക്രിയാരൂപം കുളിൎമ്മ കുളിരുക, തണുപ്പ്
നെർ ക്രിയാരൂപം നെൎമ്മ കനക്കുറവ്
വെള ക്രിയാരൂപം വെണ്മ ധാവള്യം
[ 44 ] സംസ്കൃതം അനുസരിച്ചധൈൎയ്യം— ധാഷ്ട്യം
പാടവം— മാൎദ്ദവം— ധവളിമാ— മൃദിമ— ഇത്യാ
ദിയും പ്രയൊഗിക്കാം— ഇതിന്നു പ്രത്യയങ്ങൾ
ഉത്തര ഭാഗത്തിൽ വിവരിക്കും—

പ്രഥമാന്താദി ഉപപദമുള്ളാ ധാതുവിന്നു
പ്രത്യയം വരും.

ചൊ— ഉപപദം എന്നാൽ എന്ത്

ഉ— ധാതുക്കളുടെ ചൊകട്ടിൽ സമാസി
ച്ച ചെൎന്നിരിക്കുന്ന പദമാകുന്നു.

താൻമരം കല്ല് ഇത്യാദിഉപപദങ്ങൾ

ധാതു പ്രത്യ
യം
പ്രത്യ യാൎത്ഥം ഉദാഹര
ണം
പദാൎത്ഥം
തൊന്ന് ശീലമുള്ളവൻ താന്തൊന്നി താന്തന്നെ തൊ
ന്നിയവണ്ണംകാട്ടി
ശീലിക്കുന്നവൻ
കെറ ശീലമുള്ളവൻ മരംകെറി മരത്തിൽ കെറി
ശീലമുള്ളവൻ
വെട്ട് ശീലം കല്ലവെട്ടി സ്പഷ്ടം

പറഞ്ഞ എല്ലാനാമങ്ങൾക്കുംലിംഗവചന
പ്രത്യയങ്ങൾ ചെൎത്ത പ്രയൊഗിക്കണം താ
ന്തൊന്നിയെ താന്തൊന്നിക്ക ഇത്യാദി.

ചൊ— ലിംഗം എന്തിനെപറയുന്നു

ഉ— പുല്ലിംഗം പുരുഷനെ പറയുന്നു
സ്ത്രീലിംഗം സ്ത്രീയെപറയുന്നു ശേഷങ്ങ
ളെ നപുംസകലിംഗംപറയുന്നത സംപ്രദായ
മാകുന്നു സംപ്രദായമെന്നാൽ പാരമ്പൎയ്യനട
പ്പാകുന്നു നപുംസകം മൃഗാദികളിലും വസ്തു [ 45 ] ക്കളിലും ചെൎക്കുന്നു ഇവിടെ നപുംസക ശ
ബ്ദത്തിന്നു പുമാൻഎന്നും സ്ത്രീയെന്നും ഇച്ശി
ച്ചിട്ടില്ലാത്തതെന്നൎത്ഥം.

ചൊ— വചനം എങ്ങിനെ

ഉ— ഏകവചനമെന്നും ബഹുവചനമെ
ന്നും രണ്ടുവിധം— ഒന്നിനെ പറയെണ്ടടത്ത
ഏകവചനവും രണ്ടൊ അധികമൊ പറ
യെണ്ടടുത്ത ബഹുവചനവും പ്രയൊഗിക്ക
ണം സംസ്കൃതത്തിൽ ദ്വിവചനംകൂടി ഉണ്ട

ലിംഗവചനങ്ങൾ ഉദാഹരണം

അകാരാന്ത നാമങ്ങൾക്ക പുല്ലിംഗത്തിൽ
പ്രഥമൈക വചനം അൻ എന്ന പ്രത്യയമാ
കുന്നു കെഴവൻ— കൊച്ചൻ—

ദെവൻ— മനുഷ്യൻ— പുരുഷൻ— രാമൻ—
കൃഷ്ണൻ— ശങ്കരൻ— ഇത്യാദി— പ്രഥമാബഹു
വചനത്തുങ്കൽ മിക്കതും— അർ— കൾ— എന്നു
രണ്ടുവിധം ഉദാ— ആദ്യം സാധാരണമായി
പ്രയൊഗിക്കുന്നു അതിന്ന പലടത്തും മ— എ
ന്ന പ്രത്യയാദ്യാഗമം വരും കിഴവന്മാർ—
കൊച്ചന്മാർ— ദെവന്മാർ— ആഗമം ഇല്ലാ
തെ പ്രസിദ്ധജാതിയെ സംബന്ധിച്ചും പ്ര
യൊഗിക്കുന്നു—ബ്രാഹ്മണർ ശൂദ്രർ— പറയർ—
പുലയർ— മൂന്നാമത്തെത പുല്ലിംഗത്തുങ്കൽ പ
ക്ഷാന്തരത്തിൽ ദുൎല്ലഭമായിട്ടുണ്ട ദെവകൾ—
ദെവന്മാർ— ചെൎക്കണ്ടവിവരം മെൽസ്പഷ്ടമാ
കും ഇകാരാന്തത്തിന്നും ഉകാരാന്തത്തിന്നും
മൂന്നുലിംഗത്തിലും ഏകവചനത്തെ നാമം ത
ന്നെ പറയുന്നു നംപൂരി— പട്ടെരി— പൊറ്റി [ 46 ] തമ്പി— ഗുരു— ചാത്തു— കൊന്തു— പപ്പു— ശംകു
ഒകാരാന്തത്തിന്ന— ൻ— എന്ന പ്രത്യയം വരും

ഉദാ— ചെകൊൻ— മുക്കൊൻ

ചൊ— സ്ത്രീയെ പറയുന്നപ്രത്യയങ്ങൾ ഏ
തെല്ലാം ഉ— അ— ഇ— ഉ— തി— ചി— അൾ— ഇ
ങ്ങനെ ആറുവിധം സുതാ— പുത്രി— പൊന്നു—
തീയത്തി— ചെട്ടിച്ചി— മകൾ— ചി എന്നതിന്നു
പകരം ശി എന്നും— ദുൎല്ലഭമായി— വരുത്തുന്നു
പെരശ്ശി— ചിറ്റശ്ശി— സ്ത്രീലിംഗം പ്രഥമൈ
കവചനം ആകാരാന്തത്തിലും നാമംതന്നെ
ഏകവചനത്തെ പറയും പ്രത്യയം കെൾക്ക
യില്ലന്നൎത്ഥം അംബാ— ഭാൎയ്യാ— കന്യകാ— കൊ
താ— ദെവി— സ്ത്രീ— ആട്ടി— ചക്കി— ചെകൊ
ത്തി— കൊല്ലത്തി— പൊന്നു— പാറുനീലു— ഇ
ത്യാദികളിൽ പ്രത്യയംസ്പഷ്ടം ശ്രീഎന്നതിന്നു
ചി— എന്നും ആദെശം വരുത്തുന്നു

ഉദാ— ആശ്രീഹ്രസ്വം അച്ചി— അംബാശ്രീ
അമ്മച്ചി— തങ്കശ്രീ— തങ്കച്ചി— ബഹുമാന
ത്തുങ്കൽ— ആർ— ചെരും— നായകന— നൈആ
ദെശം— നായകശ്രീ— നൈത്യാർ— ഇതിന്മണ്ണം
ഊഹിക്കണം.

ചൊ— നപുംസകം എങ്ങിനെ— ഉ— പു
ന്നപും സകമെന്നും സ്ത്രീനവും സകമെന്നും
നപുംസകലിംഗം രണ്ടവിധമാകുന്നു അതി
ന്ന കാരണം പറയുന്നു സംസ്കൃതത്തിൽ അൎത്ഥ
ത്തെക്കുറിച്ചും ലിംഗവ്യവസ്ഥയുണ്ട അതിനാ
ൽ ദെവൻ എന്നൎത്ഥത്തിൽ സ്ത്രീലിംഗം ദെ
വതാ എന്നശബ്ദവും ഭാൎയ്യഎന്നൎത്ഥത്തിൽ പു
ല്ലിംഗം ദാരശബ്ദവും തീരം എന്നൎത്ഥത്തിൽ— [ 47 ] തടശബ്ദത്തിന്നമൂന്നലിംഗവുംവിധിയുണ്ട അ
തശബ്ദത്തെക്കുറിച്ചു വ്യവസ്ഥയാകുന്നു ഭാഷ
യിൽ അൎത്ഥത്തെക്കുറിച്ചു തന്നെ വ്യവസ്ഥയാ
കുന്നു ഇവിടെ മൃഗാദികൾക്കും വസ്തുക്കൾക്കും
സ്ത്രീപുരുഷവിവക്ഷ യില്ലാഴികകൊണ്ടും ആ
വക സംസ്കൃതശബ്ദ സംബന്ധികളായുള്ള പു
ല്ലിംഗങ്ങളെയും നവുംസക ലിംഗങ്ങളെയും
പുന്നപുംസകമെന്നും ശബ്ദസംബന്ധികളായു
ള്ള സ്ത്രീലിംഗങ്ങളെസ്ത്രീന പുംസകമെന്നും
നിയമിക്കുന്നു അതിനാൽ സിംഹം— ഗജം—
ആന— അശ്വം— കുതിര— വൃക്ഷം— മരം— സമു
ദ്രം— കടൽ— ജലം— വെള്ളം— ഇത്യാദി അകാ
രാന്തങ്ങളും— കപി— പട്ടി— അബ്ധി— ആധി—
ഇത്യാദി ഇകാരാന്തങ്ങളും ഹസ്തി— ശാഖി— ഇ
ത്യാദി— നകാരാന്തങ്ങളും— വായു— സിന്ധു—
സെതു— ഹെതു— ഇത്യാദി ഉകാരാന്തങ്ങളും പു
ന്നപും സകമാകുന്നു മാല— ധാര— തല— വാ
ഴ— പാതാ— വായാ— ഇത്യാദി ആകാരന്ത
ങ്ങളും ഭൂമി— നദി— തൊണി— വെള്ളി— രൂശി—
ഇത്യാദി ഇകാരാന്തങ്ങളും കണ്ഡു— ധെനു—
ഇത്യാദി ഉകാരാന്തങ്ങളും സ്ത്രീനപുംസകമെ
ന്ന പറയപ്പടണം പുംനപുംസകത്തിൽ അകാ
രാന്തത്തിന്ന ഏകവചനം അം— പ്രത്യയമാ
കുന്നു സിംഹം ഗജം ഇത്യാദി ൟഭെദത്തെ
സംബന്ധിച്ച മറ്റും ചിലവിഭക്തിക്ക ഭെദം
വരുന്നത വിഭക്തി പ്രകരണത്തിൽ പറയും
ബഹുവചനത്തിൽ ങ്ങൾ— ആകുന്നു— സിംഹ
ങ്ങൾ ഇത്യാദി സ്ത്രീനപുംസകത്തിൽ ഏകവ
ചനത്തിന്ന നാമം തന്നെ മാല— രുചി— ധെ [ 48 ] നു— ബഹുവചനത്തിന്നു കൾ പ്രത്യയമാകു
ന്നു മാലകൾ— പായകൾ— തൊണികൾ— ധെ
നുകൾ— ഇത്യാദി—

ചൊ— വിഭക്തികൾ ഏതെല്ലാം—

ഉ— നാമങ്ങൾക്കു ക്രിയയൊടു സംബന്ധ
ത്തുങ്കൽ കൎത്തൃകൎമ്മാദികാരക വിശെഷത്തെ
പറയുന്ന പ്രഥമാദി സപ്തമ്യന്തം ഏഴു പ്രത്യ
യങ്ങളുമാകുന്നു. പ്രഥമെക്ക സംബോധന
മെന്ന പ്രയൊഗ ഭെദവുമുണ്ട സംബൊധന
സഹിത പ്രഥമാദി സപ്ത വിഭക്തികളെ താ
ഴെ എഴുതുന്നു. [ 49 ]
പുല്ലിംഗം സ്ത്രീലിംഗം
ഏക ബഹു ഏക ബഹു
പ്രഥമ അൻ അർ അ,, ഇ
ഉ ,, ൾ
അർ
കൾ
സംബൊ
ധന
ലുപ്തം അർ ലുപ്തം
ദ്വെതീയാ
രണ്ടുവിധം

ഓട

ഓട

ഓട്
ഏ— ഒട്
ശെഷം
പുല്ലിംഗം
പൊലെ
ത്രതീയ
നാലുവിധം
ആൽ
കൊണ്ടു
ഓട
ഊടെ



നപുംസക
ലിംഗത്തിൽ
ചതുൎത്ഥി
൨– വിധം
ആയി
കൊണ്ട
ക്കു. പ്രഥമൈ
കവചനം
അം
ബഹു
വചനങ്ങൾ
ശെഷംപുല്ലി
ഗം‌പൊലെ
പഞ്ചമീ
൩– വിധം
നിന്ന
കാൾ
ഹെതു വാ
യിട്ട
ഷഷ്ഠീ
൨– വിധം
ന്
റ്റെ
ക്ക്
ഉടെ
സപ്തമി
൨– വിധം
ഇൽ
കൽ
വച്ച
പുല്ലിംഗത്തിൽ അകാരാന്ത നാമങ്ങൾക്കുസപ്തവിഭക്തി
വചനം ചെൎക്കുന്ന പ്രകാരം താഴെപറയുന്നു ഇതുകളിൽപ്ര
ഥമാമുഖ്യവിഭക്തിയാകകൊണ്ട പ്രഥമാന്തത്തൊടുകൂടെ അ
ന്ന്യവിഭക്തി ചെൎക്കുന്നതുമുണ്ട [ 50 ]
ഏക ബഹു
നാമം പ്രത്യയം യൊജന ഉദാഹരണം പ്രത്യയം ഉദാ
പ്രഥമ രാമ അൻ സന്ധീ
യാൽ
അകാര
ലൊപം
രാമൻ മ, ആദ്യാഗ
മത്തൊടെ
ആർ
രാമൻമാർ
സംബൊ
ധന
ടി അൻ
ലൊപവും
അല്ലയൊ
മുമ്പ
ഹെ
യന്നൊ
ആവാം
രാമൻ
രാമ
ഹെരാമ
ടി രാമന്മാർ
രണ്ടാമതു
ദ്വീതിയരണ്ട
വിധം
ടി
പ്രഥമാന്ത
സഹിതം

ഓട
0
0
രാമനെ
രാമനൊടുപറഞ്ഞു

ബഹുവചന
പ്രഥമാസഹി
തം
രാമന്മാരെ
രാമന്മാരൊട
[ 51 ]
ഏക ബഹു
നാമം പ്രത്യയം യൊജന ഉദാഹരണം പ്രത്യയം ഉദാ
൩ാമത ത്രതീയ
നാലുവിധം
ടി
പ്രഥമാന്ത
സഹിതം
ആൽ രാമനാൽ ബഹുവചന
സഹിതം
രാമന്മാരാൽ
കൊണ്ട രാമനെകൊണ്ട രാമന്മാരെകൊണ്ട
ഒട രാമനൊട രാമന്മാരൊട
ഊടെ ഇൽ
അന്ത്യാമ
സഹിതം
രാമനിലൂടെ രാമന്മാരിലൂടെ
൪ാമത
ചതുൎത്ഥി
രണ്ടവിധം
ടി
പ്രഥമാന്ത
സഹിതം
ആയികൊ
ണ്ടു
രാമനായി
ക്കൊണ്ടു
ബഹു
സഹിതം
രാമന്മാൎക്കായി
ക്കൊണ്ടു
പക്ഷെന
ദ്വിത്വം
രാമന്നുകൊടുത്തു
രാമനു
ക്ക്, സഹിതം രാമന്മാൎക്കു
കൊടുത്തു
[ 52 ]
ഏക ബഹു
നാമം പ്രത്യയം യൊജനം ഉദാഹരണം പ്രത്യയം ഉദാ
൫ാമത—പഞ്ചമീ
മൂന്നുവിധം
ടി
പ്രഥമാ
ന്തസ
ഹിതം
നിന്ന ഇലാഗമസഹിതം രാമനിൽനിന്ന രാമന്മാരിൽ നിന്ന
കാൾ ദ്വിതിയാസഹിതം രാമനെക്കാൾ രാമന്മാരെക്കാൾ
ഹെതു
വായിട്ട
രാമൻ
ഹെതുവായിട്ടു
രാമന്മാർ
ഹെതുവയിട്ട
൬ാമത
ഷഷ്ഠിരണ്ടു
വിധം
ടി
പ്രഥമാ
സന്തസ
ഹിതം
ന് പക്ഷെവ്രഥ
മാന്ത സഹിതം
രാമന്ന്
രാമന്
രാമന്മാൎക്ക
റ്റെ രാമന്റെ ഉടെ രാമന്മാരുടെ
൭ാമത
സപ്തമിര
ണ്ടുവിധം
ടി
പ്രഥമാ
ന്തസ
ഹിതം
ഇൽ രാമനിൽ ഇൽ രാമന്മാരിൽ
കൽ രാമൻകൽ ഇൽവച്ച രാമന്മാരിൽ
വച്ച

ഏഴുവിധംവഭാഗംഹെതുവായിട്ടഏഴിനും
വിഭക്തിയെന്നുംപെരുണ്ട—പ്രഥമ വിഭക്തി—
ദ്വിതീയവിഭക്തിഇത്യാദി [ 53 ] അകാരാന്തം സ്ത്രീലിംഗം ദുൎല്ലഭം‌തന്നെ സംസ്കൃത ദാര ശബ്ദത്തിന്ന ഭാഷയിൽ
ദാരങ്ങൾ—ദാരങ്ങളെ ഇത്യാതി പുന്നപുംസകം പൊലെ—
സ്ത്രീലിംഗം അകാരാന്തം ഇത, അകാരാന്തമാക്കി ചൊല്ലുന്നത സം‌പ്രദായം

നാമം പ്രത്യയം യൊജനം ഉദാഹരണം ബഹുവചനം
പ്രഥമം അംബാ ലുപ്തം ഹ്രസ്വവും
ആവാം
അംബാ
അംബ
മ— ആഗമ
സഹിതം
ആർ
പുല്ലിംഗം‌പൊലെ
അംബമാർ
സംബൊധന ടി ആലൊപം അല്ലയൊ
അംബെ
അംബമാരെ
[ 54 ] അകാരാന്തം ഇത— അകാരാന്തമാക്കി ചൊല്ലുന്നത സം‌പ്രദായം
നാമം പ്രത്യയം യൊജനം ഉദാഹരണം ബഹുവചനം
ദ്വിതീ
യാ ൨
വിധം
ടി
ഓട
യാഗമം അംബയെ
അബയൊട
അംബമാരെ
അംബമാരൊട
തൃതീയാ നാലു
വിധം
ആൽ യാഗമം അംബയാൽ അംബമരാൽ
ഇത്യാദി
രാമശബ്ദത്തിന്നു
പൊലെ
കൊണ്ട അംബയൊടെ
ഓട ദ്വിതിയാ
സഹിതം
അംബയെകൊ
ണ്ട
ഊടെ യാഗമം
ഇലാഗമം
അംബയിലൂടെ
ചതുൎത്ഥി
രണ്ടുവിധം
ക്കു്

ആയി
ക്കൊണ്ട
ഹ്രസ്വം

ക്ക്
സഹിതം
അംബക്കു്

അംബക്കായി
ക്കൊണ്ട
[ 55 ] സ്ത്രീലിംഗം
നാമം പ്രത്യയം യൊജന ഉദാഹരണം
പഞ്ചമീ ൪–വിധം ഇൽ
നിന്ന
യംഗമ അംബയിൽ
നിന്ന
ക്കാൾ സഹിതം അംബയെക്കാൾ
ഹെതുവാ
യിട്ട
ആ—ഹ്രസ്വം അംബഹെതു
വായിട്ട
ഷഷ്ഠീ ൨– വിധം ക്കു ഹ്രസ്വം അംബക്കു
ഉടെ യാഗമം അംബയുടെ
സപതമി ൨– വിധം കൽ ഇം
ആഗമം
അംബയിൽ
അംബയിംകൽ

ഇതിന്മണ്ണം—ഭാൎയ്യാ—ബാലാ— ഇത്യാദി—മാ
താ—കൊതാ— ഇങ്ങനെസ്ത്രീകളെ പറയുന്നഭാ
ഷാശബ്ദങ്ങൾക്ക ബഹുവചന പ്രത്യത്തുംക
ൽ—കൾഎന്നും വരുമെന്നുമാത്രം ഭെദമുണ്ടഅ
തിനാൽമാതമാർ മാതകൾ— മാതമാരെ—മാത
കളെ— മാതമാരിൽ— മാതകളിൻ— ഇങ്ങനെ
അല്പംഭെദംവരു— [ 56 ] അകാരാന്തം— പുന്നപുംസകം

ഏക ബഹു
നാമം പ്രത്യയം യൊജനം ഉദാഹരണം പ്രത്യയം ഉദാ
പ്രഥമാ ദൈ പ അം അ, ലൊപം ദൈവം ങ്ങൾ ദൈവങ്ങൾ
സംബൊ
ധന
ടി അനുസ്വാരസ്യ
മാദെശഃ
അല്ലയൊ
ദൈവമെ

ങ്ങൾ
സഹിതം
ദൈവങ്ങളെ
ദ്വിതീയാ
ടി

ഓട
നാമത്തിന്
ത്, എന്ന
അന്ത്യാഗമം
ഇന്, അന്ത്യാഗ
മം
ദൈവത്തെ
ദൈവത്തിനെ
ദൈവത്തൊട
ദൈവങ്ങളെ
ദൈവങ്ങളൊട
[ 57 ]
ഏക ബഹു
നാമം പ്രത്യയം യൊജനം ഉദാ പ്രത്യയം ഉദാ
തൃതീയ ൪– വിധം ടി ആൽ ഇനാഗമ
സഹിതം
ദൈവത്താൽ
ദൈവത്തിനാൽ
ദൈവങ്ങളാൽ
കൊണ്ട ഇൻആഗമ
സഹിതം
ദൈവത്തെക്കൊണ്ട
ദൈവത്തിനെക്കൊണ്ട
ഏ, ആഗമ
സഹിതം
ദൈവങ്ങളെകൊണ്ട
ഓട് ദൈവത്തൊട
ദൈവത്തിനൊട
ദൈവങ്ങളൊടെ
ഊടെ
ഇൽ സഹിതം
ദൈവത്തിലൂടെ ഇൽ, സഹിതം ദൈവങ്ങളിലൂടെ
ചതുൎത്ഥി ൨–
വിധം
ടി നു ഇനാഗമ
സഹിതം
ദൈവത്തിന്നു ക്ക ദൈവങ്ങൾക്ക
ആയി
ക്കൊണ്ട
ദൈവത്തിനായി
ക്കൊണ്ട
അതൊടുകൂടെ ദൈവങ്ങൾക്കായി
കൊണ്ട
[ 58 ]
ഏക ബഹു
നാമം പ്രത്യയം യൊജനം ഉദാഹരണം പ്രത്യയം ഉദാഹരണം
പഞ്ചമി ൩
വിധം
ടി ഇൽ
നിന്ന
ഏ.കാൾ
ഹെതു
വായിട്ട
ത് ആഗമ
സഹിതം
അം
സഹിതം
ദൈവത്തിൽനിന്ന
ദൈവത്തെക്കാൾ
ദൈവംഹെതുവായിട്ട
ഇൽ സഹിതം
ഏ സഹിതം
ദൈവങ്ങളിൽനിന്നു
ദൈവങ്ങളെക്കാൾ
ദൈവങ്ങൾ
ഹെതുവായിട്ടു
ഷഷ്ഠി ൨
വിധം
ടി ന്ന് റ്റെ ഇൽ.
സഹിതം
ദൈവത്തിന്ന്
ദൈവത്തിന്റെ
ക്ക്
ഉടെ
ദൈവങ്ങൾക്ക
ദൈവങ്ങളുടെ
സപ്തമി ൨
വിധം
ടി ഇൻ
കൽ
താഗമ
സഹിതം
ദൈവത്തിൽ
ദൈവത്തിംകൽ
ദൈവങ്ങളിൽ
ദൈവങ്ങളിൽവച്ചു

ഇതിന്മണ്ണം, സിംഹം, ജലം, വചനം, മാനസ ഇത്യാദി [ 59 ] അകാരാന്തം സ്ത്രീനപുംസകം കൊണ്ടെന്നൊഴിച്ചുള്ള ദ്വിതിയാ ദ്യെകവചന
വിഭക്തികൾക്ക— യ്— എന്ന ആദ്യാഗമംവരും

ഏക ബഹു
നാമം പ്രത്യയം യൊജന ഉദാഹരണം പ്രത്യയം ഉദാ
പ്രഥമ മാല ലുപ്തം മാല കൾ മാലകൾ
സംബൊ
ധന
ടി ഏ സഹിതം ഹെ മാലെ കൾ സഹിതം മാലകളെ
ദ്വിതീയ ടി യാഗമ
സഹിതം
മാലയെ മാലകളെ
[ 60 ]
ഏക ബഹു
നാമം പ്രത്യയം യൊജനം ഉദാ പ്രത്യയം ഉദാ
തൃതീയ ടി ആൽ യാഗമം മാലയാൽ കൾ മാലകളാൽ
കൊണ്ട മാല കൊണ്ട മാലകളെകൊണ്ടു
ഓട് യാഗമം മാലയൊട മാലകളോട്
ഊടെ ഇൽ ആദ്യാ
ഗമംകൂടെ
മാലയിലൂടെ ഇൽ,ആഗമ
സഹിതം
മാലകളിലൂടെ
ചതുൎത്ഥി ടി ക്ക് മാലക്ക് സഹിതം മാലകൾക്ക
ആയിക്കൊണ്ട യ്ക്കു.സഹിതം മാലയ്ക്കാ
ക്കൊണ്ട
മാലകൾക്കായി
ക്കൊണ്ടു
പഞ്ചമി ടി ഇൽ. നിന്ന മാലയിൽനിന്നു മാലകളിൽനി
ഏ. കാൽ യാഗമം മാലയെക്കാൾ മാലകളെക്കാൾ
ഹെതുവായിട്ട മാലഹെതു
വായിട്ട
മാലകൾഹെതു
വായിട്ട
[ 61 ]
ഏക ബഹു
നാമം പ്രത്യയം യൊജന ഉദാഹരണം പ്രത്യയം ഉദാ
ഷഷ്ഠി ടി ക്ക്
ഉടെ
യാഗമം മാലക്ക്
മാലയുടെ
ബഹുസഹിതം മാലകൾക്ക
മാലകളുടെ
സപ്തമി ടി ഇൽ
ഇംകൽ
മാലയിൽ
മാലയിംകൽ
ബഹുസഹിതം മാലകളിൽ
മാലകളിൽവച്ച

ഇതിന്മണ്ണം— പുര, തല, എല, വാഴ, വാക, വാട, മെത്ത, ദയ, പായ, കിടക്ക, ഇത്യാദി നപുംസക
ത്തിൽ അകാരാന്തം,ഇകാരാന്തം, ഉകാരാന്തം, വ്യഞ്ജനാന്തം, ഇതുകൾക്ക, ദ്വിതീയ, പ്രഥമപൊലെ ത
ന്നെ പ്രയൊഗിക്കയും ആവാം. അതുതന്നെ മുഖ്യമായി നടപ്പാകുന്നു. ഉദാ— മാല,വാങ്ങി,കിണ്ടി,എടു
ത്തു,ചക്കക്കുരുതിന്നു,പാലുകുടിച്ചു,മൊരുകൂട്ടി,വാക്ക്,കെട്ടു, ഇതിന്മണ്ണം മാലകൾ,വാങ്ങി,ഇത്യാദി
ബഹുവചനവും, ആവാം. മാലയെവാങ്ങി, മാലകളെവാങ്ങി, വാക്കിനെക്കെട്ടു, വാക്കുകളെക്കെട്ടു, ഇങ്ങ
നെയും പക്ഷാന്തരമായി വിരൊധമില്ലാ. [ 62 ] ഇകാരാന്തത്തിന്ന പുല്ലിംഗത്തിലും സ്ത്രീലിംഗത്തിലും, നപും
സകലിംഗത്തിലും, പ്രത്യയങ്ങളും, യൊജനയും, സ്ത്രീനപും
സക, അകാരാന്തത്തിലെപൊലെയാകുന്നു ൟകാരാന്തം
കാളീ,ഇത്യാദിയും സംസ്കൃതത്തിൽ, ന,കാരാന്തമായ, കരീ,
ഇത്യാദിയും ഭാഷയിൽ, ഇകാരാന്തമാകുന്നു, ശ്രീ, സ്ത്രീ, ഇത
രണ്ടും ൟകാരാന്തമായിതന്നെ ഉച്ചരിക്കപ്പെടുന്നു, വിഭക്തി
കൾ, ൟകാരാന്തത്തിന്നും ഇകാരാന്തത്തിന്നും സമംതന്നെ

ഉദാഹരണം

ഹരി ഹരികൾ ശ്രീ—സ്ത്രീ—ഇത്യാദിയ്ക്ക
ഹ്രസ്വംഇല്ല
രാശി രാശിയിൽ
ഹരിയെ ഹരികളെ ശ്രീ ശ്രീകൾ രാശിയിൽ രാശികളാൽ
ഹരിയാൽ ഹരികളാൽ ശ്രീയെ ശ്രീകളെ രാശിയിൽ രാശികളിൽ
ഹരിയ്ക്കായി
ക്കെണ്ട
ഹരികൾക്കാ
യിക്കൊണ്ട
ശ്രീയെ ശ്രീകളാൽ ഇപ്ര കാരം
ഹരിയിൽ
നിന്ന
ഹരികളിൽ
നിന്ന
ശ്രീക്ക ശ്രീകൾക്ക കുട്ടി തട്ടി
ഹരിക്ക ഹരികൾക്ക ശ്രീയിൽ ശ്രീകളിൽ
നിന്ന
വരി വഴി
ഹരിയിൽ
ഹരിയിംകൽ
ഹരികളിൽ
വച്ച
ശ്രീയുടെ ശ്രീകളുടെ തവി ചെവി
കപിവതിമുതലായതു
ഇതിന്മണ്ണംതന്നെ
ശ്രീയിൽ— ശ്രീകളിൽ— തൃതീ
യാദി അധികംഉള്ളതും
ശരിതന്നെ
അഷ്ടീ പുഷ്ടി
[ 63 ]
സ്ത്രീലിംഗം
പുല്ലിംഗം‌പൊലെ
സ്ത്രീ- ഇതിന്മണ്ണം തന്നെ
നപുംസകം
താന്നി തൊന്നി
കാളി കാളികൾ വാരി വാരികൾ ശാന്തി ദന്തി
കാളിയെ കാളികളെ വാരി വാരികൾ
ഇത്യാദി
പക്ഷി കുക്ഷി
കാളിയാൽ കാളികളാൽ ഇത്യാദി
ഇത്യാദി‌ഇതിൽബഹുമാനത്തുംകൽ
പുല്ലിംഗം‌പൊലെ
ബുദ്ധി ബുദ്ധികൾ
ബഹുമാനത്തിൽ മാർ എന്ന പ്ര
യൊഗിക്കുണം നംമ്പരിമാർ
പൊറ്റിമാർ പാതിരിമാർ
പെടി പെടികൾ
തൊഴികൾ
മാനിനിമാർകൾ
മാരെ
തൊഴിമാർ
മാനിനിമാർ—
മാരാൽ
മാൎക്കായിക്കൊണ്ട ഇത്യാദി
[ 64 ] ഉകാരാന്തം പുല്ലിംഗം പ്രഥമൈകവചനം നാമം‌തന്നെസംസ്കൃതം
അനുസരിച്ചു സംബുദ്ധിയും നടപ്പുണ്ട
ഏക ബഹു
നാമം പ്രത്യയം യൊജന ഉദാ ബഹു ഉദാഹരണം
പ്രഥമ ശംഭു ശംഭു ആർ—മാ—
ആദ്യാഗമം
ശംഭുമാർ
സം
ബൊ
ധന
ടി വ—കാരാഗമം ശഭൊ
ശംഭുവെ
പ്രഥമാന്ത
സഹിതം
ശംഭുമാരെ
ദ്വിതീയാ
ടി
ഓട
വ് അന്ത്യാഗമം
ഇൻഅന്ത്യാഗമം
ശംഭുവിനെ
ശംഭുവിനൊട
പ്രഥമാന്ത
സഹിതം
ശംഭുമാരെ
[ 65 ]
ഏക ബഹു
നാമം പ്രത്യയം യൊജന ഉദാ ബഹു ഉദാഹരണം
തൃതീയ
ടി ആൽ
കൊണ്ട
ഓട്
ആഗമം
രണ്ടും
ശംഭുവിനാൽ
ശംഭുവിനെക്കൊണ്ട
ശംഭുവിനൊടുകൂടെ
പ്രഥമാന്ത
സഹിതം
ശംഭുമാരാൽ
മാരെകൊണ്ട
മാരൊടു
ചതുൎത്ഥി
ആയി
ക്കൊണ്ട
ആഗമം
രണ്ടും
ശംഭുവിനായൊ
ക്കൊണ്ട
ശംഭുവിനു
തൽ‌സഹിതം ശംഭുമാൎക്കായി
കൊണ്ട
മാൎക്ക്
പഞ്ചമി
ഇങ്കൽനിന്ന
ഇന്നെക്കാൾ
ഹെതു
വാഗമം

ശംഭുവിംകൽനിന്ന
ശംഭുവിനെകാൾ
ശംഭുഹെതുവായി
തൽ‌സഹിതം ശംഭുമാരിൽനിന്ന
മാരെക്കാൾ
മാർ,ഹെതിവായിട്ട
[ 66 ]
ഏക ബഹു
നാമം പ്രത്യയം യൊജന ഉദാ ബഹു ഉദാഹരണം
ഷഷ്ഠി
ഇന്ന
ഇന്റെ
വാഗമം ശംഭുവിന്ന്
ശംഭുവിന്റെ
ക്ക
ഊടെ
ശംഭുക്കൾക്ക്
മാരുടെ
സപ്തമി
ഇൻകൽ വാഗമം ശംഭുവിങ്കൽ ഇൽ ശംഭുമാരിൽ
[ 67 ] ആദിത്യനെ പറയുന്ന ഭാനുശബ്ദം വിഷ്ണു—
ഇത്യാദിയും— കൊന്തു— ചാത്തു— പപ്പു— ഇത്യാ
ദി ഭാഷാശബ്ദങ്ങളും ഇതിന്മണ്ണംതന്നെ ര
ശ്മിയെപറയുന്നു— ഭാനുശബ്ദംമുൻ പറഞ്ഞപ്ര
കാരത്തിൽ നപുംസകലിംഗ മാകുന്നു—

ഉകാരാന്തം സ്ത്രീലിംഗം

സുഭ്രുഇത്യാദി സംസ്കൃതത്തിൽ ഊകാരാന്ത
മായുള്ളത ഭാഷയിൽ ഉകാരാന്തമായിപറയും
അതിനാൽ—സുഭ്രു—സുതനു—വരൊരു— ഇത്യാ
ദിസംസ്കൃതഭെദങ്ങളും മാതു— പൊന്നു—ഇത്യാ
ദി ഭാഷകളും സ്ത്രീയെപറയുന്നതാകകൊണ്ട
സ്ത്രീലിംഗങ്ങളാകുന്നു ഇതുകൾക്കരണ്ടവിധം
ആവാം പ്രയൊഗരീതിമുമ്പിൽ പറഞ്ഞതി
നാൽ ഉദാഹരണം ചുരുക്കുന്നു—

ഉദാഹരണം

സുഭ്രു—സം— ഏ— വാഗമം— ഹെ— സുഭ്രുവെ—
ഇനാഗമസഹിതവും ആവാം സുഭ്രുവിൽ— സു
ഭ്രുവിങ്കൽ —ഇതിന്മണ്ണം എല്ലാഏകവചനവും
രണ്ടുവിധംവരും സുഭ്രുക്കൾ— സുഭ്രുമാർ— പൊ
ന്നുക്കൾ— പപൊന്നുമാരെ— സുഭ്രുക്കളെ— സുഭ്രു
മാരെ—ഇത്യാദി ബഹുവചനവുംരണ്ടവിധം

വായു, മെരു. ഹനു, ഇത്യാദി പുംനപുംസ
കങ്ങൾക്കും ധെനു— തനു— പാറു— പരു— കരു—
ഇത്യാദി സ്ത്രീനപുംസകങ്ങൽക്കും— സ്ത്രീലിംഗ
ത്തിൽപറഞ്ഞവണ്ണം ഏകവചനംരണ്ടുവിധ
മാവാം— ബഹുവചനമെല്ലാം മുൻപറഞ്ഞ [ 68 ] പക്ഷംതന്നെ വായു— വായുക്കൾ— വായുവെ—
വായുവിനെ— വായുക്കളെ— വാറയുക്കളിൽനി
ന്ന— ഹനുക്കളിൽ ധെനുക്കൾക്കായി ക്കൊണ്ട
പരുവെ— പരുവിനെ— പരുക്കളെ— പരുക്ക
ളിൽ— ഇത്യാദി നപുംസകത്തിൽ ദ്വിതീയപ്ര
ഥമപൊലെ എന്നമുൻപിൽ എഴുതീട്ടുണ്ട— ദു
ൎവായുനീക്കണം— കുരുപൊട്ടിക്കണം— ഗുരുശ
ബ്ദത്തിനും സംസ്കൃതത്തിൽ— ഋകാരാന്തവുംഭാ
ഷയിൽഅകാരാന്തവും ആയ— പിതാ,മാതാ—
എന്നശബ്ദം രാജാശബ്ദം ഇങ്ങനെ ചിലതുക
ൾക്കും അല്പംഭെദമുള്ളതപറയുന്നു— ഗുരുശബ്ദ
ത്തിന്നഏകവചനം ശംഭുപൊലെതന്നെ പി
താ— ഇത്യാദിക്ക, വ് എന്നപ്രഥമൈക വച
നംവരും പിതാവ— മാതാവ— രാജാവ— തൽസ
ഹിതം— ഏ ഇത്യാദിസംബൊധനദ്വിതീയഇ
ത്യാദിഊഹിക്കണം അല്ലൊയൊ മാതാവെ—
രാജാവെ— ഇനാഗമസഹിതം,പിതാവിനെ—
രാജാവിനെ— തത്സഹിതം— മാതാവെ രാജാ
വെകണ്ടുഎന്നും ആവാം പിതാവിൽ— പിതാ
വിങ്കൽ— രാജാവിൽ— രാജാവിങ്കൽ ഇത്യാദി
ഊഹിക്കണം— ഇതിൽദ്വിതീയ— ൨ാം പക്ഷം
കവനങ്ങളിലെ അധികംനടപ്പൊള്ളു— ഇതു
കൾക്കബഹുവചനത്തുംകൽ— ദ്വിത്വം‌അന്ത്യാ
ഗമമായിവരും ഗുരുക്കൾ— ഗുരുക്കന്മാർ— പിതാ
ക്കൾ— പിതാക്കന്മാർ— രാജാക്കൾ— രാജാക്ക
ന്മാർ— ഇത്യാദി ആദ്യപക്ഷം കവിതയിൽ ത
ന്നെഅധികം— മാതൃ— പിതൃ— ശബ്ദങ്ങൾക്കമ
നുഷ്യരല്ലാത്ത അൎത്ഥത്തുംകൽ ബഹുവചനം
ഋകാരാന്തത്തിൽ തന്നെവരും ഏഴുമാതൃക്കൾ [ 69 ] പിതൃക്കൾക്ക ശ്രാദ്ധം— ഇത്യാദിഭ്രാതാവ— ഇ
ത്യാദിയും ഇപ്രകാരംതന്നെ

ഇനി വ്യഞ്ജനാന്തങ്ങൾ
ഉദാഹരിക്കപ്പെടുന്നു

ഇതപ്രായെണ നപുംസകങ്ങൾആകുന്നു.
വാക്ക് സന്ധിയിൽ പറഞ്ഞ—ഉ— ആഗമസ
ഹിതം—കൾ— വാക്കുകൾ— ഇനാഗമസഹിതം
വാക്കിനെ വാക്കുകളെ വാക്കിനാൽ വാക്കുക
ളാൽ ഇത്യാദി— മാപ്പിളമാർ മുതലായ ചി
ലൎക്കഔതെപ്പ് — ഇത്താക്ക് — ചെലെസ്സ് — ഇ
ത്യാദിയും ആ ഇ് — ഇത്യാദിചില നാമങ്ങളും
പുരുഷന്മാരെ പറയുന്നതിനാൽ പുല്ലിംഗങ്ങ
ളുള്ളതും ഒന്നുപൊലെതന്നെ— ഔതെപ്പിനെ
ഔതെപ്പുകളെ ആളിനെ—ആളുകളെ— ആളി
ൽ— ആളുകളിൽ ഇത്യാദി— അച്ച് കളിൽ മ
ഞ്ഞ് — മഞ്ഞുകളെ— മഞ്ഞുകളിൽ— കാട— കാടു
കളെ— വീട് — വീട്ടിൽ— നാട്ടിൽ ഇത്യാദിക്ക—
ഇകാരാദിപരമായാൽ ദ്വിത്വം— കൂടിവരും—
കണ്ണ്— കണ്ണുകൾ— വിത്ത്—വിത്തിനെ—വിത്തു
കളെ— വിത്തിൽ— തെന്— തെനുകൾ— തെനി
ൽ—തെനുകളിൽ— മിന്ന് —മിന്നുകളിൽ—ഏപ്പ്
ഏപ്പുകളിൽ— കയ്യ്— കയ്യുകൾ— കാല്— കാലു
കൾ—പാവ് — പാവുകൾ— കാശ്— കാശുകൾ—
ലെസ്സ് —ലെസ്സുകൾ—വാള് — വാളുകൾ—താഴ്—
താഴുകൾ ഇത്യാദിസപ്തവിഭക്തിക്കളിലും മുൻ
പറഞ്ഞക്രമംതന്നെ— [ 70 ] ആൽകൊണ്ട ഇത്യാദിഭെദങ്ങളിൾ ഒരുവി
ധംതന്നെ ചിലരപറയുന്നു വ്യഞ്ജനാന്ത പു
ല്ലിംഗവും അല്പഭെദം ഉണ്ട അതുകൾ ബഹു
ത്വത്തുങ്കൽ വ്യഞ്ജനാന്തത്തിൽ അൻ— എന്ന
അന്ത്യാഗമം ചെൎത്ത മാഗമ സഹിത മായ
അർ പ്രത്യയം വെണം—

നം‌പൂരിപ്പാട— നം‌പൂരിപ്പാടന്മാർ

സൎവനാമ ശബ്ദങ്ങൾക്കെ ഭെദം

പുല്ലിംഗം

സൎവൻ സൎവന്മാൻ
സൎവനെ സൎവന്മാരെ

സ്ത്രീ

സൎവാ സൎവയെ
സൎവകൾ സൎവമാർ
സവകളെ സവമാരെ

നപുംസകം

സൎവം സൎവങ്ങൾ
സൎവത്തെ സൎവങ്ങളെ

ഇത്യാദി അകാരാന്തം പൊലെ തന്നെ അ
വർ എന്നഅന്തത്തിൽ വരുന്നശബ്ദങ്ങൾക്ക
പുല്ലിംഗവും സ്ത്രീലിംഗവും ഒരുപൊലെ, ഒ
ട്ടൊഴിയാതെയുള്ളവർ— ഒന്നൊഴിയാതെയുള്ള
വർ ഇത്യാദി ബഹുവചനമെവരും [ 71 ] എന്ത— ഏത— എന്തിന്ന— എന്തിൽ— ൟശ
ബ്ദം ബഹ്വാൎത്ഥത്തിന്നും സംബന്ധിക്കും ൟ
സാമാനങ്ങൾ എന്തല്ലാം— ഏതല്ലാം—കാൎയ്യങ്ങ
ൾ എന്ത ഇവർ ഏത ഇത്യാദി

ഒന്നുമുതൽ സംഖ്യകൾക്കും ഏകവചനം‌മാ
ത്രംമതി— ഏക— ദ്വി—ബഹ്വാദ്യൎത്ഥങ്ങളെ അ
താതനാമം തന്നെപറയും ഒന്ന— ഒന്ന— ഒന്നി
നെ— ഒന്നിനാൽ— ഒന്നിന— ഒന്നിൽനിന്ന— ഒ
ന്നിന്റെ ഒന്നിൽപാതി— ഒന്നുമുതലയ സം
ഖ്യാശബ്ദങ്ങൾ സ്വഭാവെന നപുംസകങ്ങ
ളാകുന്നു— സ്ത്രീ പുരുഷാദി വിശെഷ്യത്തെ അ
നുസരിച്ചാൽ അതിന്റെ ലിംഗമാവും എങ്കി
ലുംശബ്ദം സമംതന്നെ— നാലുപുരുഷന്മാർ—
നാലുസ്ത്രീകൾ— നാലുവസ്തുക്കൾ—

രണ്ട— രണ്ട— രണ്ടുകൊണ്ട— രണ്ടിൽ— ഇത്യാദി

മൂന്ന്— നാല് നാലിൽ
പത്ത് പത്തിൽ
നൂറ ആളുകൾ നൂറിൽ
ആയിരം ആയിരത്തിൽ
ലക്ഷം ലക്ഷത്തിൽ

എത്ര— അത്ര —ഇത്യാദികൾ— അളവ— തൂ
ക്കം— മുതലായ പരിമാണഭെദത്തെ ചൊദി
ക്കുന്ന ശബ്ദങ്ങളാകുന്നു— ഇതുകൾക്കും ഏക
വചനം തന്നെ ആകുന്നു— [ 72 ] ഉദാഹരണം

എത്രപറ— എത്രതുലാം— എത്രമൊഴം— എ
ത്ര കൊണ്ട— എത്ര തെകയും— എത്രയിൽ പാ
തി— അത്രകൊടുക്കണം ഇത്യാദി—

ഉദ്ദിഷ്ട നാമങ്ങൾക്ക ഭെദം

ബഹുവചനൽ പുല്ലിംഗത്തിന്നും സ്ത്രീലിംഗ
ത്തിനും ഒരുപൊലെ—

ഉദാഹരണം

അവൻ അവർ
അവൾ അവർ
അവനെ അവരെ
അവളെ അവരെ
അവനിൽ അവരിൽ
അവളിൽ അവരിൽ

ഇത്യാദി

ഇതിന്മണ്ണം

ഇവൻ ഇവർ
ഇവൾ ഇവർ
ഏവൻ ഏവർ
ഏവനെ ഏവരെ
ഏവളെ ഏവരെ
എവൻ എവർ
[ 73 ]
നപുംസകം
അത അതുകൾ
ഇത ഇതുകൾ
ഏത ഏതുകൾ
ഏതിൽ ഏതുകളിൽ

പക്ഷാന്തരത്തിൽ ബഹുവചനം ഏകവച
നം പൊലയും ആവാം—

ഉദാ— പൂക്കൾകൊണ്ടു വരണം അതിൽകര
ട അരുത ഇത്യാദി

സംസ്കൃതത്തിലുള്ള യുഷ്മ ച്ശബ്ദത്തിന്റെ അ
ൎത്ഥമായ നീ— എന്നും അസ്മ— ച്ശബ്ദത്തിന്റെഅ
ൎത്ഥമായ ഞാൻ— എന്നും ഉള്ളതിന്റെ വിഭ
ക്തികളെ ചെൎക്കുന്നു— ഇതിനും ഉദ്ദിഷ്ടനാമ
ങ്ങൾക്കും സംബൊധനമില്ല—

നാമം ഏക യൊജനാ ഉദാ ബഹു ഉദാ
നീ (ൟ)
(ൟയ)
കൂട്ടിയ ദീൎഘം (നി)
(നീയ്)
ങ്ങൾ നിങ്ങൾ
ടി ന്—അന്ത്യാഗമം നിന്നെ ടി നിങ്ങളെ
ടി ആൽ ന്—ആഗമം നിന്നാൽ ടി നിങ്ങളാൽ

നെന്നെക്കൊണ്ട— നിങ്ങളെക്കൊണ്ട— നിന്നി
ൽ— നിങ്ങളിൽ— ഇങ്ങനെ പൂൎവ്വക്രമംതന്നെ

(ഞൻ)

നാമം— ഞ— എന്നാകുന്നു— ഇതിന്നുപ്രഥമ‌ഒ
ഴിച്ചുള്ള ഏകവചനത്തിൽ എൽ— എന്നആദെ
ശംവരും

നാമം ഏക യൊജനാ ഉദാ ബഹു ഉദാ
ആൻ ദീൎഘം ഞാൻ ങ്ങൾ ഞങ്ങൾ
എൻആദെശം എന്നെ ങ്ങൾ ഞങ്ങളെ
[ 74 ] ദ്വിത്വം

എന്നാൽ—എന്നെക്കൊണ്ട—ഞങ്ങളാൽ— ഞ
ങ്ങളെക്കൊണ്ട— എന്നിൽ— ഞങ്ങളിൽ ഇത്യാ
ദി പൂൎവ്വക്രമം തന്നെ

വലിയ‌ആൾ പറയുമ്പൊൾ അസ്മദൎത്ഥശ
ബ്ദത്തിന്ന ബഹുത്വത്തുംകലെപൊലയുംഅതി
ന്ന ഏകവചന പ്രത്യയാന്തമായിട്ട താഴെ ഉ
ദാഹരിക്കുന്നു— സൎവ്വാദെശങ്ങളും പ്രത്യെകം
വരും

ഉദാ— നാം— നമ്മെ— നമ്മൊട— നമ്മാൽ—
നമ്മെക്കൊണ്ട— നമ്മൊടുകൂടെ— നമുക്ക— നമു
ക്കായിക്കൊണ്ട— നമ്മിൽനിന്ന— നമ്മെക്കാൾ—
നാംഹെതുവായിട്ടു— നമുക്ക— നമ്മുടെ— നമ്മിൽ
എന്നഭെദം പ്രത്യയത്തൊടുകൂടി സൎവ്വാദെശ
ത്തുങ്കൽഅവയവവിചാരംവെണ്ടാ—

നീയും— ഞാനും— എന്നൊ— നിങ്ങളും— ഞ
ങ്ങളും— എന്നൊ— നീയും— ഞങ്ങളുമെന്നൊ നി
ങ്ങളും— ഞാനുമെന്നൊ— അൎത്ഥംവിചാരിച്ചാ
ൽ— ഞ— എന്നതിന്നു ബഹുവചനം പ്രത്യയ
ങ്ങളിൽ— നമ്മ— എന്ന ആദെശം— വരും അർ
ബഹുവചന പ്രത്യയവും വരും ഇതിന്നഏക
വചനം അസംഭവമാകുന്നു— ശെഷം പൂൎവ്വവ
ൽആകുന്നു—

ഉദാ—നമ്മൾ— നമ്മളെ— നമ്മളാൽ— നമ്മ
ളെക്കൊണ്ട— നമ്മളിൽ— നിന്ന— നമ്മുടെനമ്മ
ളിൽവച്ച— ഇപ്രകാരം ഭാഷയിൽ പ്രഥമാ
ദിവിഭക്ത്യന്തങ്ങൾ ഉദാഹരിക്കപ്പെട്ടു—

കപനങ്ങളിൽ സംസ്കൃതവിഭക്തി കളെയും
ചെൎച്ചപൊലെ പ്രയൊഗിക്കാം ചിത്തെവ [ 75 ] സിക്കുന്നു മാധവൻസൎവദാ— മാൎഗ്ഗെണചെ
ന്നാൽ പിഴക്കയില്ലെതുമെ— അംബരാദാഗ
ത്യ— നാരദമാമുനി— ഇത്യാദി ഇതുകളിൽ—
ങി— ടാ— ങസി— ഇപ്രത്യയങ്ങളും തദാദെശ
ങ്ങളും സംസ്കൃതവ്യാകരണം കൊണ്ടറിയണം

ചൊ— പറഞ്ഞവിഭക്തികൾ— ഏതല്ലാംഅ
ൎത്ഥങ്ങളിൽ സംബന്ധിപ്പിച്ചിട്ട നാമങ്ങളി
ൽചെൎക്കുന്നു— അതിന്നുക്രമം എങ്ങനെ

ഉ— കൎത്താവിലും കൎമ്മത്തിലും രണ്ടവിധം
ക്രിയ ഉള്ളതിൽ കൎത്താവിൽ ക്രിയക്ക കൎത്താ
വിന്നും— കൎമ്മത്തിൽക്രിയക്ക— കൎമ്മത്തിന്നും പ്ര
ഥമാചെൎക്കുന്നൂ—

ഉദാ— ഗുരുവന്നു— ഗുരു വന്ദിക്കപ്പെട്ടു— ക
ൎത്താവന്നാൽ ക്രിയയെസാധിപ്പാനായിക്കൊ
ണ്ട പ്രതാദ്നമാക്കികല്പിക്കപ്പെട്ട ശബ്ദാൎത്ഥമാ
കുന്നു—

ചൊ— കൎത്തൃകൎമ്മാദികളെ ചെൎക്കുന്നവാ‍ക്യ
ങ്ങളും അതുകളുടെ അൎത്ഥങ്ങളും സംബന്ധ
ങ്ങളും എങ്ങനെ—

ഉദാ— ബുദ്ധിമാനായിരിക്കുന്ന ബാലൻഅം
ബയെവന്ദിച്ച അഛനൊടുപറഞ്ഞ വിദ്യയി
ൽ ആശയൊടുകൂടെ ഗ്രഹത്തുംകൽനിന്നു പു
റപ്പെട്ടറൊട്ടിലൂടെ ഗുരുവിന്റെ സമീപത്തും
കൽചെന്ന ഗുണത്തിനുവെണ്ടി ഗുരുവിനായി
ക്കൊണ്ട ദക്ഷിണകൊടുത്ത സമന്മാരെക്കാൾ
താഴ്ചയിൽ ഇരുന്നിട്ട സന്തൊഷം ഹെതുവാ
യിട്ടഗുരുവിനാൽ ഉപദെശിക്കപ്പെട്ട ശാസ്ത്രം
ബുദ്ധിവിശെഷം കൊണ്ട സഹപാഠികളിൽ
വച്ച മുഖ്യനായിപഠിക്കുന്നു— ൟവാക്യത്തിൽ [ 76 ] വിഭക്തികളും കാരകങ്ങളും ചെൎത്തിട്ടുള്ളതതാ
ഴെപറയുന്നു— ബാലൻഎന്ന— പഠിക്കുന്നു എ
ന്നക്രിയയുടെകൎത്താവിനും ശാസ്ത്രാൎത്ഥംഎന്ന
ഉപദെശിക്കപ്പെട്ട എന്നകൎമ്മത്തിൽ ക്രിയയു
ടെകൎമ്മത്തിന്നും പ്രഥമവന്നൂ— കൎത്താവിൽക്രി
യയിംകൽ— കൎമ്മത്തിൽ അംബയെഅഛനൊ
ടുഎന്നുരണ്ടുവിധം ദ്വിതീയവന്നു—

ചൊ— കൎമ്മം— ഏത— ഉ— ക്രിയയെന്ന പറയു
ന്നതകൎത്താവിന്റെ വ്യാപാരംആകുന്നു— അ
തഏതിനൊട ചെൎക്കണമെന്ന ഇഛിക്കുന്നു
അതകൎമ്മമാകുന്നു വന്ദനം അംബയിൽ ചെ
രാൻഇഛിച്ചു, വാക്ക— അഛനൊടചെരാൻ
ഇഛിച്ചു— അതിനാൽരണ്ടും കൎമ്മമായി— ഇതി
ന്മണ്ണം ബാലനെ ശിക്ഷിച്ചുഎന്നടത്ത ശി
ക്ഷബാലനൊടു ചെരുന്നു— അന്നത്തെഭക്ഷി
ച്ചു ചെരുകഎന്നുള്ളത ഇങ്ങൊട്ടുവന്നു ചെരു
ന്നതിനും അങ്ങൊട്ടുപൊയി ചെരുന്നതിന്നും
പറയാം ഇവിടെഅന്നംവന്നു ചെരുന്നൂ— എം‌
കിലും ഭക്ഷണക്രിയ അന്നത്തിൽ ചെൎന്നതു
തന്നെ ആകുന്നു ഇതിന്മണ്ണം വാളഎടുത്തുപ
ണംവാങ്ങി ഇത്യാദി—

ചൊ— എല്ലാ കൎത്താവിനും പ്രഥമതന്നെ
യൊ—

ഉ— കൎമ്മത്തിൽ ക്രിയയുടെ കൎത്താവിന ആ
ൽ എന്ന തൃതീയവെണം ഗുരുവിനാൽ എന്ന
ടത്തു ഗുരുപഠിപ്പിക്കുന്നതിന്നു പ്രധാനിയാ
യിവന്നതകൊണ്ട കൎത്താവായി—

ചൊ— കരണം— ഏത—

ഉ— ക്രിയസന്ധിപ്പാൻ ഏതിനെപ്രധാന [ 77 ] സാധനമാക്കി കല്പിക്കുന്നു അതിന്നുകാരണം
എന്നുപെരുവരും കരണത്തിൽകൊണ്ട എന്ന
തൃദീയവരും അതിനാൽ ബുദ്ധികൊണ്ടഎന്ന
തൃതീയവന്നു— ഇതിന്മണ്ണം വടികൊണ്ടടിച്ചു—
മരംകൊണ്ടുപണിതു— ചെൎന്നഎന്നൎത്ഥം സം
ബന്ധിക്കുന്നടത്ത ഓടഎന്നതൃതീയവരുംഇച്ശ
യൊടുകൂടെ— ഇതിന്മണ്ണം വിദ്യയൊടുചെൎന്ന
ബന്ധുക്കളൊടൊരുമിച്ചു എന്നുംവരാം സ
ഞ്ചാരത്തുംകൽ മാൎഗ്ഗമായി ഏതകല്പിക്കപ്പെടു
ന്നു— അതിന്നുഊടെ എന്നതൃതീയവരും റൊട്ടി
ലൂടെഇതിന്മണ്ണം നയത്തിലൂടെ കെറിഇത്യാ
ദിയും വരാം—

ചൊ— സംപ്രദാനം— ഏത—

ഉത്തരം— ദാനക്രിയയുടെകൎമ്മംആൎക്കഅധീ
നമായിഇച്ശിക്കുനു അതിന്ന സംപ്രദാനമെ
ന്നപെരുവരും അതിനാൽ സംപ്രദാനത്തിൽ
ഉ എന്നും ആയിക്കൊണ്ടെന്നും ചതുൎത്ഥിവരും
ഗുരുവിനായിക്കൊണ്ട എന്നവന്നു— ഏതിനെ
ഫലമാക്കികല്പിക്കുന്നുഅതിലും ചതുൎത്ഥിവരും
ഗുണത്തിന്നു എന്നഗുണഫലമാകുന്നു ഗുരുവി
നായിക്കൊണ്ട— നടത്ത ദക്ഷിണദ്രവ്യം ഗുരു
വിന്ന അധീനമാക്കി ചെയ്യുന്നു— ഗുരുവിനുദെ
ക്ഷിണഎന്നുംപറയാം—

ചൊ— അപാദാനം— ഏത—

ഉ— ഏതിംകൽ നിന്നുവെൎപാടൊആധിക്ക്യ
മൊ— ന്യൂനതയൊപറയുന്നു അതിനുഅപാദാ
നമെന്നു പെരുവരും ഇതിൽ ആദ്യത്തിൽ നി
ന്ന എന്നപഞ്ചമിവരും അതിനാൽ ഗ്രഹത്തും
കൽനിന്നപുറപ്പെട്ട സമന്മാരെക്കാൾ താഴ്ച [ 78 ] യൊടെ എവം സമന്മാരെക്കാൾ അധികമാ
യി എന്നുംവരുന്നു— ആദ്യത്തിൽ ഗ്രഹത്തിൽ
നിന്ന വെൎപാടന്നൎത്ഥമുണ്ട ശെഷംസ്പഷ്ടംഇ
തിന്മണ്ണം വൃക്ഷത്തിൽനിന്നു കൊലുവീണു ഭൂമി
യിൽ നിന്നും പൊടിമെൽപൊയി മനസ്സഅ
തിൽ നിന്നുപൊയി ഇത്യാദിയും വെൎപാടത
ന്നെ ഹെതുത്വം സംകല്പിച്ചാലും പഞ്ചമിവ
രും— സന്തൊഷം ഹെതുവായിട്ടു—

ചൊ— അധികരണം— ഏത

ഉ— ഏത വസ്തു കൎത്താവിനൊ കൎമ്മത്തി
നൊ ആശ്രയമായിരിക്കും അതിന്ന— ക— അ
ധികരണമെന്ന പെരുവരും ആധാരമെന്നും
പറയാം ആധാരത്തുംകൽ— കൽ— എന്നും— ഇ
ൽ— എന്നുംസപ്തമിവരും—

ഉ— അതിനാൽ സമീപത്തുംകൽഎന്നും താ
ഴ്ചയിൽഇരുന്ന് എന്നുംവന്നൂ ഇതിന്മണ്ണം രാ
മൻകൽയൊഗ്യതഇരിക്കുന്നു വീഠത്തിൽ രാമ
ൻ ഇരിക്കുന്നു ഇതരണ്ടും കൎത്താവിന്ന ആശ്ര
യം— ഉരുളിയിൽ അരിവക്കുന്നൂ മനസ്സിൽസ
ന്തൊഷംചെൎക്കുന്നു ഇതകൎമ്മാശ്രയം— ഏതി
നെ ഉദ്ദേശിച്ച വ്യാപാരം ചെയ്യുന്നു— അതി
ലും ഇൽഎന്നസപ്തമിവരും ഉ— വിദ്യയിൽ— ഇ
തിന്മണ്ണംമൊക്ഷത്തിൽഇച്ശിക്കുന്നുകൃഷിയിൽ
പ്രയത്നംചെയ്യുന്നു ഗൊട്ടിൽപൊകുന്നു— കൂ
ട്ടത്തിൽ— എന്നടത്തവച്ച എന്നുള്ളസപ്തമിവരു
ന്നുഅതിനാൽ സഹപാഠികളിൽവച്ചഎന്നുവ
ന്നു— കൎത്താവ— കൎമ്മംമുതലായി ആധാരപൎയ്യ
ന്തത്തിന്നസംസ്കൃതത്തെ അനുസരിച്ച കാരക
മെന്ന— പെരപറയം— കൎത്തൃകാരകം— കൎമ്മകാ [ 79 ] രകം— കരണകാരകം— അധികരണകാരകം—
ഇത്യാദികാരക ശബ്ദത്തിന്നക്രിയയെ സാധി
പ്പിക്കുന്നതെന്നുഅൎത്ഥമുണ്ട— കാരകങ്ങളൊ
ടൊസംബന്ധിയൊടൊ സംബന്ധം മാത്രം
കല്പിക്കുന്നടത്ത ഷഷ്ഠിവരും—

ചൊ— സംബന്ധംഎത്രവിധം—

ഉ— സംബന്ധങ്ങൾ നാലൊഅധികമൊ
കല്പിക്കാംഎംകിലും ജന്മസംബന്ധം— പ്രാധാ
ന്യ സംബന്ധം അവയവ സംബന്ധം വാ
ച്യസംബന്ധം ഇങ്ങനെനാലിൽ എല്ലാംഅ
ന്തൎഭവിക്കുന്നു

ഉദാ— രജാവിന്റെപുത്രൻ തന്റെമന്ത്രി
യുടെപുസ്തകത്തിന്റെ ആദ്യഭാഗത്തിലെ വാ
ചകത്തിന്റെ അൎത്ഥത്തെപറഞ്ഞു— ഇതിൽ
൪—സംബന്ധങ്ങളുംസ്പഷ്ടം അവന്റെ കയ്യി
ന്റെവിരലിന്റെ അറ്റത്തമുറിഞ്ഞു ഇത്യാദി
കളിൽ അവയവ സംബന്ധം സ്പഷ്ടം രാമ
ന്റെഅനുജൻ അമ്മാവൻ ഇത്യാദി ജന്മ
സംബന്ധം തന്നെ അവന്റെദ്രവ്യം ആഗ്ര
ഹം— വാക്ക്— ഇത്യാദിപ്രാധാന്ന്യസംബന്ധം
തന്നെ സമുദ്രത്തിന്റെ വക്ക കുന്നിന്റെ അ
തൃത്തിഇത്യാദിയിൽ സാമീപ്യം കൂടിതൊന്നി
പ്പിക്കുന്ന അവയവം സംബന്ധം തന്നെസ്വ
ൎഗ്ഗത്തിന്റെ മാഹാത്മ്യം സംഗീതത്തിന്റെ
ശാസ്ത്രം ഇത്യാദികളിൽ പ്രതിവാദ്യം കൂടി
തൊന്നുന്നു വാച്യസംബന്ധം തന്നെ— സം
സ്കൃതത്തെ അനുസരിച്ചു ക്രിയാനാമ ങ്ങളുടെ
കൎത്താവിനും കൎമ്മത്തിനും ഷഷ്ഠിവരും അങ്ങ
നെയുള്ളതകാരക സംബന്ധ ഷഷ്ഠിയാകുന്നു— [ 80 ] ഉ— ബ്രാഹ്മണന്റെ ഭക്ഷണം ബ്രാഹ്മണ
ൻ ഭക്ഷണകൎത്താവാകുന്നു— കൎമ്മത്തിൽ പായ
സത്തിന്റെ ഭക്ഷണംപായസത്തെ ഭക്ഷിക്കു
ക എന്ന അൎത്ഥം— രാജാവിന്റെ കാൎയ്യത്തി
ന്റെനൊട്ടം ഇവിടെരാജാകൎത്താവ— കാൎയ്യം
കൎമ്മംചെട്ടിയുടെരത്നങ്ങളുടെകച്ചൊടംചെട്ടി
കൎത്താരത്നംകൎമ്മം ആശാരിയുടെ കട്ടിലിന്റെ
വെല നന്ന ഇത്യാദിയിൽ കൎത്തൃഷഷ്ഠിയും ക
ൎമ്മഷഷ്ഠിയും സ്പഷ്ടം— ബാലന്റെ ഗുരു— എ
ന്റെ സ്നെഹിതൻഇത്യാദിയിൽ സംബന്ധി
സംബന്ധംൟകാരങ്ങൾ ചിലഗുണങ്ങൾക്ക
വെണ്ടിഇച്ശപൊലെ അല്പം ഭെദപ്പെടുത്തി
സംകല്പിക്ക പ്പെടാവുന്നതാണ—

ഉദാ— ഇന്നവിറകാണ വെഗം അരിവച്ച
ത വിറകിന്റെഗുണം സാധിക്കാനായി പാ
ചകന്റെ കൎത്തൃത്വം കരണമായ വിറകി
ന്നുകല്പിച്ചു— വഴിപൊക്കൻ പരിപ്പവയ്പിച്ചു
ഇവിടെ വഴിപൊക്കനായി കൊണ്ടന്നുള്ളസം
പ്രദാനത്തിനു കൎത്തൃത്വംകല്പിച്ചു— വഴിപൊ
ക്കന്റെ യൊഗ്യതയാകുന്ന ഗുണംഹെതുവാ
യിട്ടവച്ചുഎന്ന താല്പൎയ്യംദുരാശലുബ്ധനെ ഓടി
ക്കുന്നു ഇവിടെഹെതുവിന്നു കൎത്തൃത്വം കല്പി
ച്ചു പ്രെരണക്രിയക്ക കൎമ്മത്തിനു ഭെദമുള്ളത
പറയുന്നു— പ്രെരണക്രിയയുടെ പൂൎവക്രിയക്ക
കൎമ്മമില്ലെംകിൽപൂൎവ ക്രിയയുടെ കൎത്താവി
ന്ന ദ്വിതീയവരും കൎമ്മമുണ്ടംകിൽ പൂൎവകൎത്താ
വിന്ന തൃതീയവരും പ്രെരണമെന്ന പറയുന്ന
ത വ്യാപാരത്തെ അന്ന്യനെകൊണ്ട ചെയ്യി
ക്കുകആകുന്നു— [ 81 ] ഉദാ— ബാലൻ പഠിക്കുന്നു ഇവിടെകൎമ്മം
പ്രയൊഗിച്ചിട്ടില്ലാ ഗുരു ബാലനെ പഠിപ്പി
ക്കുന്നു എന്ന പൂൎവ്വകൎത്താവിന്നു ദ്വിതീയവന്നു
കൎമ്മമുണ്ടെങ്കിൽ ഗുരുബാലനെക്കൊണ്ട വ്യാക
രണത്തെപഠിപ്പിക്കുന്നുഎന്നവരുന്നു ഇവിടെ
പൂൎവ്വകൎത്താവായ ബാലനെക്കൊണ്ടന്ന തൃതീ
യവന്നു എന്നറിയണം ഇങ്ങനെയുള്ളടത്ത
സംസ്കൃതംഅനുസരിച്ച ബാലനെവ്യാകരണ
ത്തെപഠിപ്പിക്കുന്നു എന്നദ്വികൎമ്മവും വിരൊ
ധമില്ല ഭൃത്യൻവെലചെയ്യുന്നുഭൃത്യനക്കൊണ്ട
വെല‌ചെയ്യിപ്പിക്കുന്നു ഇത്യാദിയിൽദ്വിക
ൎമ്മംഇല്ലാ ദെശത്തിനെപറയുന്ന അകാരാന്ത
നപുംസക ശബ്ദത്തിലെ സപ്തമിക്ക തഎന്ന
ആദെശവും തകാരദ്വിത്വവും സ്ത്രീനപുംസ
കാന്തത്തിലെ സപ്തമിക്ക എ എന്ന ആദെശ
വും വ്യഞ്ജനാന്തത്തിൽ ചിലെടത്ത ലൊപ
വും അന്ത്യ ടകാരത്തിന്ന ദ്വിത്വവുംപക്ഷാന്ത
രത്തിൽ വരുന്നു ക്രമെണ ഉദാ— തിരുവന
ന്തപുരത്തെ ഇരിക്കുന്നു ഇതിന്മണ്ണം വയ്ക്കത്തഎ
ന്നവരും വ്യഞ്ജനാന്തത്തിന്ന എ അമ്പലപ്പു
ഴെ— വൎക്കലെ— ഇരിക്കുന്നു— ലൊപം— തൃശ്ശൂർ
കണ്ണൂർ— പാൎക്കുന്നു— ദ്വിത്വസവിതലൊപം
കൊഴിക്കൊട്ട— ഇരിക്കുന്നു എന്നാൽ ൟഭാ
ഷയിലെ— സംജ്ഞാശബ്ദങ്ങളിലെ വിഭക്തി
കൾക്കും ദ്വിത്വത്തിന്നും പലഭെദങ്ങളും നട
പ്പുണ്ട.

തിരുവനന്തപുരത്തിൽ അമ്പലപ്പുഴയിൽഇ
ത്യാദി അതപക്ഷാന്തരമാക്കി സ്വീകരിക്കെ
ണ്ടതാകുന്നു ൟപറഞ്ഞവിഭക്തികൾക്കും കാ [ 82 ] രകങ്ങൾക്കും മിക്കതും ഏകവചനം ഉദാഹരി
ച്ചു‌എങ്കിലും ബഹുവചനം‌കൂടെ ഉൾപ്പെട്ടി
രിക്കുന്നു ബാലന്മാർ— അമ്മമാരെ— വിദ്യക
ളിൽ രാജാക്കന്മാരുടെ ഭൃത്യന്മാരാൽ അക്ഷ
രങ്ങളുടെ ഇത്യാദി

വിശെഷണവിശെഷ്യ സംബന്ധ
പ്രകരണം

പ്രധാനത്തെ വിശെഷ്യമെന്ന പറയുന്നു
അതിനു ഗുണമായിട്ടൊ ദൊഷമായിട്ടൊഭെ
ദമെന്നൎത്ഥമായ വിശെഷത്തെ പറയുന്നത
വിശെഷണം‌മാകുന്നു ഇത എല്ലാകാരകങ്ങ
ളിലും ക്രിയകളിലും ചെരും വിശെഷണ
പദത്തിന്ന ഒന്നെങ്കിലും ആയിരിക്കുന്നു എന്നും
ആയഎന്നും മെൽചെൎക്കണം അധികമുണ്ടെ
ങ്കിൽ അടുത്തിട്ടുള്ളതിന്റെ പൂൎവങ്ങൾക്ക ആ
യി‌എന്നും വെണം ക്രിയകൾക്കു ആയിഎന്നും
ആകുംവണ്ണം എന്നും വിശെഷണത്തിൽ ചെ
രുന്നു.

ഉദാ— വിദ്വാനായിരിക്കുന്ന ബ്രാഹ്മണൻ
വെദജ്ഞനായ നം‌പൂരി ശൂരനായിരിക്കുന്ന
രാജാവ ഇങ്ങനെ ഗുണവിശെഷണം ചതി
യനായിരിക്ക ചെട്ടി കയ്ക്കൂലിക്കാരനായ
അധികാരി കള്ളനായമറവർ ഇങ്ങനെദൊ
ഷവിശെഷണം സത്യവാനായി ദയാവാനാ
യി നീതിജ്ഞനായിരിക്കുന്ന മന്ത്രി ഇങ്ങനെ
അധിക വിശെഷണം ചെൎക്കണം തൃപ്തിയാ
യിഭക്ഷിച്ചു തൃപ്തിയാകും‌വണ്ണം ദാനംചെയ്യ
ണം ഇത്യാദി ക്രിയാവിശെഷണം ശക്തനാ [ 83 ] യിരിക്കുന്ന അധികാരിയെ സാധുക്കളായിരി
ക്കുന്ന പ്രജകളിൽനിന്നു ഇങ്ങനെവിഭക്തി
വചനഭെദത്തുങ്കലും വിശെഷണം ഊഹിക്ക
ണം തൽക്കാലത്തെവിശെഷത്തെപറയുന്നുത
തൽക്കാല വിശെഷണമെന്ന പറയപ്പെടുന്നു
അതിന്ന‌ഇട്ട‌എന്നും ആയിഎന്നും മെൽ ചെ
ൎക്കണം—

ഉദാ— അവൻ ഇപ്പോൾ നന്നായിനടക്കു
ന്നു സന്തുഷ്ടനായിരിക്കുന്നു കള്ളനായിട്ടതീ
ൎന്നു ചീത്തയായി‌പൊയി ഇത്യാദി

ദ്വിരുക്തി പ്രകരണമറിവാൻ പറയുന്നു

ദ്വിരുക്തി എന്നാൽ ഒരുശബ്ദത്തെ രണ്ടൊ
അധികമൊ പ്രാവശം ഉച്ചരിക്കയാകുന്നു.
ഇത ഉത്സാഹം— ഭയം— പരിഭ്രമം— ആധിക്ക്യം
വിഭാഗം— സ്വഭാവം— സദൃശശബ്ദം— ഇത്യാ
ദി വിശെഷാൎത്ഥത്തുങ്കൽ വരുന്നു.

ഉദാ— ഉത്സാഹം— ഞാൻമുമ്പെ— ഞാൻമു
മ്പെ എന്നു പഠിക്കുന്നു ഭയത്തുങ്കൽ അടിക്കരു
തെ അടിക്കരുതെ മതിമതിമതി ഇങ്ങനെ ര
ണ്ടിൽ അധികവും ആവാം പരിഭ്രമം— തീയ്യ
കെടുക്ക— കെടുക്ക— വെഗം— വെഗം— വെഗം—
അധിക്യം വെളുവെളെ— തെക്കണം— ഏറ്റ
വും വെളിപ്പിച്ച എന്നൎത്ഥം ചുടുചുടെഒഴിക്ക
ണം ഏറ്റവും ചൂടൊടെ എന്നൎത്ഥം— മിനുമി
നെ തെക്കണം ഇവിടെഏറ്റം മിനുക്കും പ്ര
കാരം എന്നൎത്ഥം വിഭാഗം എട്ടെട്ടായി ക്കൊ
ടുക്കണം എട്ടുവീതം ഭാഗംചെയ്ത കൊടുക്കണ
മെന്നൎത്ഥം ഉരി— ഉരിശ്ശെകൊടുക്കണം ഇങ്ങ [ 84 ] നെയുള്ളടത്തപ്രകാരാൎത്ഥത്തിന‌എ എന്നപ്ര
ത്യയംവരും സ്വഭാവം സജ്ജനം ഗുണങ്ങളെ
വൎണ്ണിച്ചു വൎണ്ണിച്ചു പറയും ദുൎജ്ജനം‌നിന്ദിച്ച
നിന്ദിച്ചപറയും ദ്വിത്വം‌കൊണ്ട സ്തുതിവാക്ക
സജ്ജനസ്വഭാവമെന്നും ഗുണനിന്ദദുൎജ്ജന
സ്വഭാവമെന്നും വരുന്നു സദൃശശബ്ദം പൊ
ടുപൊടെ പൊട്ടുന്നു ചടുചടെ എന്നു വീണു
പറപറകീറി ഇതുകൾ അക്രിയകളിൽ ഒ
ണ്ടാകുന്ന ശബ്ദങ്ങൾക്ക സദൃശ സബ്ദങ്ങളാകു
ന്നു അയ്യഞ്ചായിഎണ്ണുന്നു മുമ്മൂന്നായി നന്നാ
ലായി ഇത്യാദി ഇവിടെ പൂൎവ്വഭാഗത്തിലെ
അന്ത്യത്തിന്നയ ദ്വിത്വവും മൂന്നഎന്നതിന്റെ
ഊകാരത്തിന്ന ഹ്രസ്വവും നകാരത്തിന്ന അ
നുസ്വാരവും നാല‌എന്നതിന്റെ ആകാരത്തി
ന്ന ഹ്രസ്വവും ലകാരത്തിന്ന അനുസ്വാരവും
ആ ദെശമായിവരും ഇതിന്മണ്ണം രണ്ട രണ്ട
എന്നടത്ത പൂൎവ്വത്തിന്ന ൟ ആദെശവും പ
ത്ത പത്ത എന്നടത്ത പൂൎവത്തിന്റെ അന്ത്യ
തകാരത്തിന്ന ലൊപവും അടുത്തപകരാത്തി
ന്ന ദ്വിത്വവും‌വരും ൟരണ്ടായി പതുപ്പത്താ
യി ഭാഗം ചെയ്യുന്നു ഇത്യാദി ഒന്നുമുതൽ ഒ
ൻപതുവരെ ഉള്ള സംഖ്യകൾക്ക പത്ത— നൂറ—
ആയിരം ൟസംഖ്യകൾ മെൽവരുമ്പൊൾക്ര
മെണ ഒര— ൟര— മൂ— നാൽ— അൻ— അറ—
എഴ— എണ— തൊണ— എന്ന ആദെശങ്ങൾ
വരും സന്ധിയിലെ ഉകാരം ഒരുപത— ഒരു
നൂറ— ഇരുപത— ഇരുനൂറ— മുപ്പത— ഇവിടെ
സന്ധിദ്വിത്വം മൂന്നൂറ— നാല്പത— അൻപത—
അഞ്ഞൂറ— ഇവിടെനകാരം— ഞകാരം‌ആവും [ 85 ] അറുപത— അറുനൂറ— എഴുപത— എഴുനൂറ— എ
ൺപത— എണ്ണൂറ— തൊണ്ണൂറ— നകാരം‌ണകാ
രമാവും ഇവിടെ പത്തന്നമെൽ തകാരം വ
ന്നകൂടാ പത്തന്നതിന്ന മെലായൊ— താഴ
യൊ— ഒരുസംഖ്യ ചെൎത്താൽ അന്ത്യതകാരം
ലൊപിക്കും ഇരുപത— പതിനഞ്ച— മെൽസം
ഖ്യവരുമ്പൊൾ പലടത്തും‌ഇൻഎന്നഅന്ത്യാ
ഗമംവരും പതിനൊന്ന— ചിലടത്ത ഇല്ലാ—
പത്തൊൻപത ശെഷം സംഖ്യകൾക്ക ദീൎഘം
ആഗമം ആദെശം മുതലായി അല്പവിശെഷം
പലവിധമുള്ളതിന്ന പ്രയൊഗംകൊണ്ട ഊ
ഹിക്കണം ദീൎഘം ഓരായിരം— ള— ആഗമം
തൊള്ളായിരം— മുപ്പത്തൊന്ന— ആദെശം പ
ന്ത്രണ്ട ഇത്യാദി

സമാസകാണ്ഡം

ചൊ— സമാസം എന്നാ എന്ത

ഉ— സംഎന്നതിന്നസംക്ഷെപിച്ചന്നൎത്ഥം—
ആസം എന്നതിന്ന ഒരുമിച്ചിരിക്കഎന്നൎത്ഥം
രണ്ടുംകൂട്ടും‌പൊൾ രണ്ടൊ അധികമൊ പദ
ങ്ങൾഒതുങ്ങിഒന്നായിചെൎന്നിരിക്ക എന്നതാല്പ
ൎയ്യം.

ചൊ. ൟ സമാസം—എത്രവിധം

ഉ— ചുരുക്കത്തിൽ രണ്ടവിധമെന്നപറയാം
അലുപ്ത സമാസം ലുപ്തസമാസവും എന്നാ
കുന്നു സമാസത്തിൽ ചെരുന്ന പദങ്ങളുടെ
വിഭക്തിക്കലൊപംവരാത്തത അലുപ്തം ലൊ
പം വരുന്നത ലുപ്തം എന്നഭെദം സമാസം
സംസ്കൃത സംബന്ധമായി ഭാഷയിൽവളരെ [ 86 ] പ്രയൊഗമുള്ളതിനാൽ ഉദാഹരണങ്ങൾസം
സ്കൃതസബ്ദങ്ങളൊട കലൎന്നിരിക്കും

ചൊ— അലുപ്തസമാസം എങ്ങനെ

ഉത്തരം— ശങ്കരൻനായൎക്ക കൃഷ്ണനാട്ടംചെ
രമാൻ പെരുമാളിടെ രാജ്യം ഇത ഒരുപദം
ആകകൊണ്ട സമാസമാകുന്നു ഇതിൻ— അ
ൻ— പ്രഥമക്ക ലൊപം ഇല്ലായ്കകൊണ്ട അ
ലുപ്തസമാസം— കൊളംകൊരി— മരം— കെറി—
ആയുധമെടുപ്പ— ഇവിടെ ദ്വിതീയക്കലൊപം
ഇല്ലാ— ഇത്യാദിസംസ്കൃതത്തിൽ വനെചരൻ
കണ്ഠെകാളൻ— പശ്യതൊഹൊരൻ— ഇത്യാ
ദി ഇതിന്മണ്ണം— ബലാല്കാരം— മൂത്രമൊഴിവ
ഇത്യാദി—

ചൊ— ലുപ്തം എത്രവിധം

ഉ— അവ്യയീഭാവം— തൽപുരുഷൻ— ബ
ഹുവ്രീഹി— ദ്വന്ദ്വം— ഉപമിതം— ക്രിയാസമാ
സം ഇങ്ങനെ ആറുവിധമാകുന്നു— വിസ്താര
ത്തുങ്കൽ ഇരുവത്തെട്ടുവിധമൊ അധികമൊ
പറയാം ഇവിടെ ചുരുക്കി പറയന്നു— അവ്യയി
ഭാവമെന്ന അവ്യയങ്ങൾ കൂടി സമാസിക്ക
കൊണ്ട അവ്യയമായി ഭവിക്കുന്നതാണ—

ഉദാ— കണ്ടെങ്കിൽ— കെട്ടിട്ടു— ഇവിടെക
ണ്ട— കെട്ടഎന്നശബ്ദം എങ്കിൽ ഇട്ടന്ന അവ്യ
യത്തൊടു സമാസിച്ച അവ്യയമാകുന്നു— ശെ
ഷത്തിനും സമാസം ഇതുപൊലെ ഊഹിക്ക
ണം അവ്യയംചിലതിൽ മുൻപിലും ചിലത
പിന്നിലുംവരും— മുമ്പിൽഎന്നതിൽഎന്നിട്ട്പി
ന്നിൽ കൊടുക്കല്ലാ ഇത്യാദി സംസ്കൃതസംബ
ന്ധത്തുങ്കൽ പ്രത്യക്ഷം— ഉപഗ്രാമം—ആസക [ 87 ] ലം— ഇത്യാദി അവ്യയീഭാവം തന്നെ തൽപു
രുഷൻ എന്നാൽ പ്രഥമാദി സപ്തവിഭക്ത്യന്ത
പദങ്ങൾ സമാസിച്ചതാകുന്നു— പ്രഥമാന്തം
വിശെഷണമായി ചെരും—

ഉദാ— കൃഷ്ണസ്വാമി ഇവിടെ കൃഷ്ണഎന്ന
പ്രഥമ സ്വാമിയുടെ വിശെഷണം— ഇതിന്മ
ണ്ണം— വിഷ്ണുനംപൂരി—രമപട്ടര—ശംകുനായര—
വെള്ളപട്ട്—മെടമാസം—തെക്കമരം—ഇത്യാ
ദി വിഗ്രഹത്തുങ്കൽ, കൃഷ്ണനാകുന്നസ്വാമിവെ
ള്ളയായിരിക്കുന്ന പട്ട്— തെക്കാകുന്നമരം— ഇ
ങ്ങനെ ചെൎച്ചപൊലെവിശെഷിപ്പിക്കാം വി
ഗ്രഹം എന്നാൽ സമാസത്തിന്റെ അൎത്ഥം
പറയാനായി വെറിടുത്തുപറയുന്ന വാക്ക ആ
കുന്നു സംസ്കൃതത്തിൽ നീലൊല്പലം, കൃഷ്ണസ
ൎപ്പം, സുന്ദരപുരുഷൻ ഇത്യാദി ദ്വിതീയയായ
മാസം കണ്ണട, കണ്ണിനെ അടക്കുന്നതെന്ന
വിഗ്രഹം, ഗുരുദ്രൊഹി—രാജദ്വെഷി—മരം
കെറി—കൊളംകൊരി—ഇത്യാദി— ഗുരുവിനെ
ദ്രൊഹിക്കുന്നവൻ— മരത്തെക്കെറുന്നവൻഎന്ന
വിഗ്രഹം, അന്ത്യം, രണ്ടും,അലുപ്തം,സംസ്കൃതം—
കൃഷ്ണശ്രീതഃഗ്രാമഗമീ— ഇത്യാദി തൃതീയാസ
മാസം—രാജദത്തം, രാജാവിനാൽ ദത്തംചെ
യ്യപ്പെട്ടത ഗുരുപ്രൊക്തം ദൈവകൃതം— ഇത
സംസ്കൃതത്തെ അനുസരിച്ചുള്ളത പൊൻകി
ണ്ണം— പൊന്നുകൊണ്ടകിണ്ണം എന്നുവിഗ്രഹം—
വടിതല്ല— പുല്ലുപായ— ൟട്ടിപ്പെട്ടി—ചെന
ക്കറി— ഇത്യാദി വിഗ്രഹംസ്പഷ്ടം— ആറ്റുവഴി—
ആറ്റിലൂടെ വഴിയെന്നൎത്ഥം— വനമാൎഗ്ഗം— ജ
ലയാത്രാ— ചതുൎത്ഥി— കച്ചൊടപ്പുര—കച്ചൊട [ 88 ] ത്തിനായിക്കൊണ്ടുള്ളപുര എന്നവിഗ്രഹം—മാ
ലപ്പൂവ— മാലക്കായിക്കൊണ്ട— വള്ളത്തടി— മറ
കുട— മറക്കാനായിക്കൊണ്ടുള്ളകൊട എന്നൎത്ഥം
സംസ്കൃതം,യൂപദാരും,കടക,സ്വൎണ്ണം,ഇത്യാ
ദി— പഞ്ചമി— ഇതമിക്കതും സംസ്കൃതപദങ്ങൾ
ക്കതന്നെഗ്രാമാഗതൻ— രാജ്യഭ്രഷ്ഠൻഇത്യാദി
ക്ഷീരാധികംജലം— ക്ഷീരത്തെക്കാൾ അധിക
മെന്നൎത്ഥം— ജ്ഞാനാധികംഗൎവ്വം,ധനാധികം,
ദാനം— ഇത്യാദിധനകലഹം— ധനംഹെതുവാ
യിട്ടകലഹമെന്നൎത്ഥം മദ്യമത്തൻഭാഗ്യസുഖം
വിദ്യാഗൎവം— ഇത്യാദി— മദ്യംഹെതുവായിട്ടു—
ഭാഗ്യം ഹെതുവായിട്ട— വിദ്യഹെതുവായിട്ടന്ന
ൎത്ഥം— ഷഷ്ഠി— തെക്കകമ്പ— മുല്ലപ്പൂവ— കൈവിര
ൽ— തെക്കിന്റെകമ്പന്ന വിഗ്രഹം ഇതിന്മണ്ണം
മുല്ലയുടെകയ്യിന്റെ എന്ന ഊഹിക്കണം— മന്ത്രി
പുത്രൻ— കൊളക്കടവ— ബ്രഹ്മസ്വം,ദെവസ്വം
ഇത്യാദി കൎത്ത്യഷഷ്ഠി— ബ്രാഹ്മണഭൊജനം—
ബ്രാഹ്മണരുടെഭക്ഷണംഎന്നാൽ ബ്രാഹ്മണ
ർഭക്ഷിക്കഎന്നൎത്ഥം വെള്ളപൊക്കം വെള്ളം
പൊങ്ങുകഎന്നൎത്ഥം ഇതിന്മണ്ണം ആനനടാ—
കുതിരയൊട്ടം— ഇവിടെ ആനയുടെ നട
പ്പെന്നും കുതിരയുടെ നടപ്പെന്നുംഅൎത്ഥം— ക
ൎമ്മഷഷ്ഠി കഞ്ഞികുടി കഞ്ഞിയുടെകുടി എ
ന്നാൽ കഞ്ഞിയെ കുടിക്കുകഎന്നൎത്ഥം— ഇതി
ന്മണ്ണംപെണ്ണുകെട്ട— പൂരക്കാഴ്ച— മരക്കച്ചവടം
ഇത്യാദി പെണ്ണിനെകെട്ടുക— പൂരത്തെകാണു
ക— മരങ്ങളെവില്ക്കുക എന്നതാല്പൎയ്യം— സംസ്കൃ
തം— ശത്രുവധം— അന്നഭക്ഷണം— ഗുരുവന്ദനം—
മുഖനിന്ദാ— ഇത്യാദിസപ്തമി— കടൽവെള്ളം— [ 89 ] കടലിലെ വെള്ളമെന്നു വിഗ്രഹം ആറ്റമ
ണ്ണ്— കാട്ടുതീയ— നാട്ടാനാഇത്യാദി—ശൎക്കര
ക്കൊതിയൻ എന്നുള്ളടത്ത ഉദ്ദെശ സപ്തമീ
സമാസമാകുന്നു— ഇവിടെ ശൎക്കരയിൽ ഉദ്ദെ
ശിച്ചകൊതിയൻ എന്നൎത്ഥം സംസ്കൃതം— രാ
ജശ്രെഷ്ഠൻ— രാജാക്കന്മാരിൽ വച്ചന്നവിഗ്ര
ഹം— വിദ്യാഭിലാഷം— അനന്തശയനം— ധൂൎത്ത
മുഖ്യൻ— ഗ്രഹനിവാസം— ദെശസഞ്ചാരം—
ഇത്യാദി— മദ്ധ്യമപദ ലൊപത്തൊടു കൂടി—
ഉള്ളതും ഇവിടെതൽ പുരുഷ ഭെദമാക്കിചെ
ൎക്കുന്നു മദ്ധ്യത്തിൽഒരുപദം ലൊപിച്ചവരു
ന്നുസമാസമെന്നൎത്ഥം—

ഉദാ— മഞ്ഞുതൊപ്പി— മഞ്ഞുതടുക്കുന്നതൊ
പ്പിഎന്നൎത്ഥം— വെണ്ണകൃഷ്ണൻ— വെണ്ണപ്രിയ
നായകൃഷ്ണൻ എന്നൎത്ഥം ഇരിപത്തൊന്ന ഇരു
പതിൽഅധികം ഒന്നെന്നൎത്ഥം ഇരുപതൊടു
കൂടെഒന്നെന്നുമാം അൎത്ഥംസമംതന്നെ ഇതി
ന്മണ്ണം നൂറ്റെട്ടുമുതലായതും അറിയണം ഇ
വിടെ മദ്ധ്യത്തിംകലുള്ളഅധിക ശബ്ദത്തി
നൊ കൂടെഎന്നുള്ള ശബ്ദത്തിനൊ ലൊപം
വരുന്നു— ആയിരത്തിഅഞ്ഞൂറ്റിപതിനഞ്ചു— ഇ
വിടെയും പ്രത്യെകം അധികശബ്ദം ചെൎത്തവി
ഗ്രഹിക്കണം സംസ്കൃതത്തിൽ ശാകപ്രിയനാ
യിരിക്കുന്നപാൎത്ഥിവൻ ശാകപാൎത്ഥിവൻ ഇ
ത്യാദിരണ്ടിൽ അധികവും ശബ്ദങ്ങൾ കൂട്ടിസ
മാസിക്കാം വെള്ളപ്പട്ടവിലാ വെള്ളയായിരി
ക്കുന്ന പട്ടിന്റെ വിലാഎന്നവിഗ്രഹം ആന
ക്കൊമ്പ തകട്ടവെലകൂലി ആനയുടെ കൊമ്പി
ന്റെ തകടിലെ വെലയുടെകൂലിഎന്ന വി [ 90 ] ഗ്രഹം— ബ്രാഹ്മണ— ക്ഷത്രിയ— വൈശ്യ— ശൂദ്ര
ന്മാർ— ഇല്ലാത്തത— അല്ലാത്തത— ഒഴിച്ചു വി
രുദ്ധം— ൟനാലുഅൎത്ഥത്തുംകലെ അകാരംപ
ദങ്ങളൊടസമാസിക്കും— ഇതസംസ്കൃത രീതി
യെംകിലും ഭാഷയിൽ സാധാരണം തന്നെ

ഉദാ— അശെഷം ശെഷമില്ലാത്തത— അ
ക്ഷയം ക്ഷയമില്ലാാത്തത— അസാദ്ധ്യംസാദ്ധ്യ
മല്ലാത്തത— അയൊഗ്യം യൊഗ്യമല്ലാത്തത—
അബ്രാഹ്മണൎക്കഗൊദാനമില്ല ബ്രാഹ്മണ
രെ ഒഴിച്ചുള്ളവൎക്കന്നൎത്ഥം— അവിഷ്ണുരാജാവ
കയില്ല— വിഷ്ണുവിനെ ഒഴിച്ചുള്ളവർഎന്നൎത്ഥം—
അസുരൻ— ദെവവിരുദ്ധൻ— എന്നൎത്ഥം— അ
നൎത്ഥം— അൎത്ഥവിരുദ്ധമെന്നൎത്ഥം— സ്വരാദിശ
ബം പരമായാൽ അകാത്തിന— ന— അന്ത്യാ
ഗമംവരുന്നു— അനക്ഷരം അനാവശ്യം— അ
നിച്ശ— അനീശ്വരൻ— അനുചിതം— അനൂഹം—
അനൌചിത്യമിത്യാദി— സംസ്കൃതത്തിൽ ന
ഞ്— സമാസമെന്നപറയും—

ബഹുപ്രീഹി

നെൽകൂട്ടംപൊലെ— പല അവയവങ്ങ
ളെക്കൊണ്ട പ്രധാനപ്പെട്ട ഒന്നെന്നൎത്ഥം ഇ
ത സംസ്കൃതസംബന്ധത്തിൽ തന്നെ അധികം
പ്രയൊഗിക്കുന്നു— ഇതിനു കൂടിയവൻ എന്ന
വിശെഷ്യത്തൊടു സംബന്ധം വരും—

ഉദാ— സൽബുദ്ധിയായബാലൻ— നല്ലബു
ദ്ധിയൊടുകൂടിയവൻ എന്നൎത്ഥം ദുഷ്ടബുദ്ധി—
ദുൎബുദ്ധി— ചൊരൻ— ദുഷ്ടയായിരിക്കുന്നബുദ്ധി
യൊടുകൂടിയവൻ എന്നുവിഗ്രഹംഇതിന്മണ്ണം [ 91 ] കലഹപ്രിയൻ ഇവിടെ കലഹത്തുംകൽ പ്രി
യയമുള്ളവനെന്നസപ്തമീസമാസവുംആവാം
ചപലശീലൻ ഇത്യാദി അധിക പദങ്ങളും
ചെൎക്കാം ബഹു ചപലശീലൻ— വളരെചപ
ലമായിരിക്കുന്ന ശീലത്തൊടു കൂടിയവൻഎ
ന്നു വിഗ്രഹം

ദ്വന്ദ്വസമാസം

രണ്ടൊ അധികമൊ പദങ്ങൾ സമപ്രധാ
നങ്ങളാക്കീട്ട ചെൎക്കുന്നതെന്നൎത്ഥം

ഉദാ— പൊൻ വെള്ളികൾ പൊന്നുംവെ
ള്ളിയും എന്നവിഗ്രഹം— ജ്യെഷ്ഠാനുജന്മാർജ്യെ
ഷ്ഠനുംഅനുജനും— എന്നൎത്ഥം— പുണ്യപാപങ്ങ
ൾധൎമ്മാൎത്ഥ കാമങ്ങൾ— രാമലക്ഷ്മണഭരതശ
ത്രുഘ്നന്മാർ പത്ഥ്വിയപ്തെജൊ വായ്വാകാശ
ങ്ങൾ— സന്ധിവിഗ്രഹ യാനാസന ദ്വൈധീ
ഭാവസമാശ്രയങ്ങൾ രസാസൃങ്മാംസമെദൊ
സ്ഥിമജ്ജുശുക്ലങ്ങൾ ഇത്യാദി— സന്ദെഹാൎത്ഥ
സമാസത്തിൽ സംഖ്യകളെയും ദ്വന്ദ്വനിൽ
ചെൎക്കുന്നു— ആറെഴു വഴിപൊക്കർ— ആറോ—
ഏഴൊ— എന്നൎത്ഥം ഇതിന്മണ്ണം പത്തുപതിന
ഞ്ചു മുപ്പതു നാല്പതു ഇത്യാദി സംസ്കൃതത്തിൽ
ദ്വിത്രന്മാർപഞ്ചഷന്മാർ ഇത്യാദിക്കുസമാസ
നാമം— വെറെയാണ— അൎത്ഥം— രണ്ടൊ— മൂ
ന്നൊ— ൫— ൬— എന്നുതന്നെആകുന്നു—

ഉപമതിസമാസം

ഉപമാനത്തെ പറയുന്നശബംചെരുന്നസ
മാസമെന്നൎത്ഥം ഇതിൽസദൃശപദം പൂൎവ്വമാ [ 92 ] യിട്ടും ഉത്തരമായിട്ടുംവരും തെന്മൊഴി തെൻ
പൊലെ ഉള്ളവാക്കഎന്നവിഗ്രഹം— കരിനി
റം— തംകനിറം— പന്നിത്തടിയൻ— സിംഹ
പരാക്രമൻ— ഗജമത്തൻ— ഇത്രക്കും ഉപമാ
നംപൂൎവ്വം രാജസിംഹം— ഇവടെ ഉപമാനം
ഉത്തരം

ഉ— മൃഗാക്ഷിഇത്യാദികളിൽമൃഗത്തിന്റെ
അക്ഷിപൊലെ ഉള്ളഅക്ഷിയൊടുകൂടി യവ
ൾ എന്ന ബഹു പ്രീഹിഅനുസരിച്ചുള്ള വിഗ്ര
ഹംവെണം ഇതുബഹുപ്രീഹി കലൎന്നിട്ടുള്ള ഉ
പമിതസമാസമാകുന്നൂ— തെന്മൊഴി എന്നു
ള്ളടത്തും സ്ത്രീഎന്നവിശെഷ്യം കല്പിക്കപ്പെട്ടാ
ൽ തെൻ പൊലെയുള്ളമൊഴിയൊടു കൂടിയ
വൾ എന്നുവിഗ്രഹിക്കണം

ക്രിയാസമാസം

ക്രിയകളൊടുകൂടി ചെൎക്കുന്നതെന്നൎത്ഥം ഉ
പസൎഗ്ഗങ്ങൾക്ക ക്രിയാസമാസംതന്നെ പ്ര—
പ്രസവിക്കുന്നു— പര— പരാക്രമം— അപ—
അപമാനിക്കുന്നു— സംമാനിക്കുന്നു— അനു
സരിക്കുന്നു— പരിഭവിക്കുന്നു— അതിക്രമി
ക്കുന്നു— ഉത്സാഹിക്കുന്നു— ഇത്യാദി അതിലും
രണ്ടു മൂന്നു ചെൎക്കാം— പരി— ആ— പൎയ്യാ
ലൊചിക്കുന്നു— വി— സം— വിസമ്മതം— വി—
പരി— ആ— വിപൎയ്യാസം— ഇത്യാദി— മരം
കെറി— ഇതുംക്രിയസാമാസം തന്നെമരത്തെ
കെറി ശീലമുള്ളവ നെന്നൎത്ഥം— കൊളം
കൊരി— വാതംകൊല്ലി— ഇത്യാദി ഇവഅലു [ 93 ] പ്തസമാസങ്ങളാകുന്നു— ധാതുക്കളുടെമെൽ
ഭാവി നിഷെധ മായിട്ട ആ— എന്ന പ്ര
ത്യയംവരും— ഇതക വനത്തിൽ തന്നെ അ
ധികമായി പ്രയൊഗം— ഉദാ— മതിവരാ—
വരികയില്ലെന്നൎത്ഥം— ഇതിന്മണ്ണം കൊല്ലാ
കൊല കെട്ടാകെട്ടനെടാ പൊന്നു വാടാപൂ
വ— ഇത്യാദിപ്രാണഹാനി ചെയ്യാതെകൊ
ന്നഫലംവരുത്തുക— കയറുകൂടാതെകെട്ടിയ
ഫലം വരുത്തുക ഇത്യാദി അൎത്ഥമാകുന്നൂ—

ആവ്— പൊവ് രണ്ടധാതുക്കൾ പലവി
ധത്തിലുള്ള നാമക്രിയാപദങ്ങളുടെമെൽചെ
ൎക്കാം രണ്ടിന്നുംഭൂതത്തുംകൽ വകാരത്തിന്നയ
കാരാദെശം വരണം വൎത്തമാനത്തുംകലും ഭ
വിഷ്യത്തുംകലം കാദേശവും വരാം —

ഉദാ— നാമത്തിന്നു പൂവ്വായി— കായായി
വിദ്വാനായി ക്രിയ— നന്നായി നന്നാകുന്നു
നന്നാവുന്നു— വന്നുപൊകുന്നു— വന്നു പൊ
യി വന്നുപൊകുന്നു വന്നുപൊവുന്നു വന്നു
പൊകും— വന്നുപൊവും നന്നാകും— നന്നാ
വും— ഇത്യാദി—

ഒരുപദത്തിന്റെ മുമ്പിൽസമാസിച്ചചെ
ൎത്തപ്രയൊഗിക്കുന്ന പദങ്ങളെഉപപദങ്ങൾ
എന്നുപറയുന്നു—

ഉദാ— പെരുത്തവെള്ളംപെരുംവെള്ളം മു
തുക്കൻകാള— മുതുകാള— പുത്തൻചരക്ക് പുതു [ 94 ] ച്ചരക്ക്— ചെറുതായപയറു— ചെറുപയറു— വെ
റുതെവാക്ക്‌വെറുവാക്ക്— ചിലടത്തആദെശ
വുംവരും—

ഉദാ— മറ്റെക്കൂട്ടം— മറുകൂട്ടം— മറുകക്ഷി
മറുപിള്ള— വാമൊഴി— കാകറിഇത്യാദി— ഉ
പപദസമാസത്തിൽ ഉപപദാന്ത്യ വൎണ്ണങ്ങ
ൾക്ക ചിലതിനുലൊപവും ചിലതിനുവ്യത്യാ
സവും— വരുന്നൂ— സംസ്കൃതത്തിൽ കുംഭകാര
ൻ ഗ്രാമരക്ഷി മാലാകാരൻ കടകാരൻ ഇ
ത്യാദി ഇതിസമാസകാണ്ഡം. [ 95 ] കെരളഭാഷാ
വ്യാകരണം

ഉത്തരഭാഗം

ധാതുകാണ്ഡം

ചൊ— ധാതുക്കൾഎന്നാൽ എന്താകുന്നു—

ഉ— ക്രിയകളെ പറയുന്ന പദങ്ങളുടെപ്ര
ധാനാവയവമാകുന്നു— ധാതുക്കളിൽ അവ
യവങ്ങൾ ചെൎക്കും‌പൊൾ പലവിധത്തിൽ
നാമങ്ങളും അവ്യയങ്ങളും ക്രിയാപദങ്ങളും
ഉണ്ടാവും— പറയുന്നധാതുക്കളെ സംബന്ധി
ച്ചിട്ടുള്ളകൂട്ടത്തെ ധാതുകാണ്ഡമെന്നു പറയു
ന്നു—

ചൊ— ക്രിയഎന്നാൽ എന്ത—

ഉ— കൎത്താവാക്കി കല്പിക്കപ്പെട്ട പദാൎത്ഥ
ത്തിന്റെ ചെറിയവ്യാപാരങ്ങളുടെ കൂട്ടമാകു
ന്നു—

ഉദാ— ബാലൻപറയുന്നു— ഇവിടെകണ്ഠം—
താലു— മുതലായസ്ഥാനങ്ങളിൽ നാക്കൊടുകൂ
ടിപലവ്യാപാരവും പിന്നെശബ്ദത്തെ പ്രകാ
ശിപ്പിക്കയും പിന്നെ അക്ഷരങ്ങളാക്കി പ്രയൊ
ഗിക്കയും ഇങ്ങനെചെറിയ അനെകംവ്യാ
പാരങ്ങൾ കൂടി ഒന്നാക്കി സംകല്പിക്കും‌പൊ [ 96 ] ൾ സംസാരിക്ക എന്ന ക്രിയയാകുന്നു— എ
ഴുതുന്നു— ഇവിടെ പെന‌എടുക്കുക— മഷിയിൽ
മുക്കുക— മെൽകീഴായി വരയ്ക്കുക— മുതലായ
അംശക്രിയകൾ ഭവിക്കുന്നുഇതിന്മണ്ണം ഭക്ഷ
ണക്രിയയിൽ കൈകൊണ്ടചൊറ എടുക്കുക—
പൊക്കുക— നാക്കിൽവയ്ക്കുക ചവയ്ക്കുക—എറ
ക്കുകമുതലായ ക്രിയകളുടെകൂട്ടം എന്നഊ
ഹിക്കണം—

എന്നാൽ അവയവക്രിയകൾക്കും സൂക്ഷ്മാ
വയവക്രിയകൾഉണ്ട—

ഉദാ— ഭക്ഷണത്തിനു അവയവമായി എടു
ക്കുക എന്ന ക്രിയയ്ക്കു കൈതാത്തി അന്നത്തി
ന്റെതാഴെ ആക്കുക കയ്യിൽഅടക്കുക— പൊ
ക്കുകഎന്നക്രിയാ സമൂഹംസ്പഷം‌ആകുന്നു— ക
ൎത്താവാക്കിസംകല്പിക്ക എന്നവാക്കുകൊണ്ട ഒ
രുക്രിയയിൽതന്നെവെറെഒന്നിനെയുംകൎത്താ
വാക്കിസംകല്പിക്കാമെന്നൎത്ഥം—

ഉദാ— ബാലന്റെവാക്ക്— വിസ്താരമായി
പുറപ്പെടുന്നു—

അൎത്ഥം— ബാലൻ വിസ്താരമായി പറയു
ന്നുഎന്നതിന്ന സമംതന്നെ എംകിലും ഇവി
ടെകൎമ്മത്തിനു കൎത്തൃത്വംവാക്കിന കല്പിക്കപ്പെ
ടുന്നു— എന്നുഭെദമുണ്ട— കാരകങ്ങൾക്ക കൎത്തൃ
ത്ത്വകൎമ്മ ത്ത്വാദികളെ ഭംഗി അനുസരിച്ച
ഭെദപ്പെടുത്താമെന്നു മുൻപിലും പറഞ്ഞിട്ടു
ണ്ടല്ലൊ— ശബ്ദത്തിന്നും മനസ്സിനും‌ക്രിയസം
ഭവിക്കുന്നു ക്രിയക്ക—

ഉദാ— പാട്ടനന്നാവുന്നു നാദംഷൾ്ജത്തിൽ
പ്രവെശിക്ക— ഉച്ചത്തിൽപ്രവെശിക്ക പല [ 97 ] വിധം ആരൊഹണത്തെയും വിധിപൊലെ
സുഖകരമായി അവരൊഹണത്തെയും ചെയ്യു
ന്നുഎന്ന‌അൎത്ഥം ഇങ്ങനെശബ്ദക്രിയവരും മ
നസ്സിന്ന—

ഉദാ— ശാസ്ത്രത്തെചിന്തിക്കുന്നു— ഇവിടെഗു
രുപറഞ്ഞ വാക്യത്തിന്റെ സ്മരണം— അൎത്ഥ
സ്മരണം— വിരൊധസ്മരണം— പരിഹാരസ്മ
രണം— ശംകാസംഭവം— നിശ്ചയം— ഇത്യാ
ദിമനൊവ്യാപാരസമൂഹക്രമമാകുന്നു— ക്രിയ
കൾ സകൎമ്മങ്ങൾഎന്നും അകൎമ്മങ്ങളെ
ന്നും‌രണ്ടവിധം‌ഉണ്ട കൎമ്മം‌ചെരുന്നത സക
ൎമ്മകം— കൎമ്മം‌ചെരാത്തത അകൎമ്മകംഎന്ന
ഭെദം—

ഉദാ— ബാലൻഭക്ഷിക്കുന്നു—ഇവിടെ എന്തി
നെഎന്ന ആകാംക്ഷിച്ചാൽ അന്നത്തെ‌എന്ന
കൎമ്മംചെരും ഇതിന്മണ്ണം ശാസ്ത്രത്തെ പഠി
ക്കുന്നു— ജ്ഞാനത്തെ വൎദ്ധിപ്പിക്കുന്നു— അക
ൎമ്മകത്തിന്ന— ഉദാ— ഗുണം വളരുന്നു— വിദ്യ
പ്രകാശിക്കുന്നു— ശൊഭിക്കുന്നു— കീൎത്തിതെളി
യുന്നു— ഇത്യാദി— ചൊ— ആകാംക്ഷഎന്നാൽ
എന്ത— ഉ— ഒരുപദംപ്രയൊഗിക്കും‌പൊൾ അ
തിനെസംബന്ധിച്ച ചെൎക്കെണ്ടപദം കെൾ
ക്കാനുള്ള ഇച്ശയാകുന്നു— ഭക്ഷിക്കുന്നുഎന്നുകെ
ൾക്കും‌പൊൾ ആരെന്നകൎത്താവിനെയും— എ
ന്തിനെ‌എന്ന‌കൎമ്മത്തെയും ചെൎക്കാവുന്നതാക
കൊണ്ട അതുകളെ‌അറിവാനിച്ശാ— ആകാ
ക്ഷയാകുന്നു— ഇതിന്മണ്ണം‌പുത്രൻ എന്നുപറ
യും‌പൊൾ ആരുടെ‌എന്ന ആകാംക്ഷിക്കുന്നു—
കൊടുത്തുഎന്നുപറയും‌പൊൾ ആൎക്കായിക്കൊ [ 98 ] ണ്ട— ഇത്യാദിവാക്യത്തെ തികയ്കുന്നതിനുള്ള
ഇച്ശഎന്നതാല്പൎയ്യാൎത്ഥം— എന്നാൽ സകൎമ്മക
ത്തിന്ന പ്രസിദ്ധികൊണ്ടൊ പ്രകൃതംകൊ
ണ്ടൊ— കൎമ്മംസ്പഷ്ടമാവുന്നെടത്ത കൎമ്മംകൂടാ
തെപ്രയൊഗിക്കാം— മെഘംവൎഷിക്കുന്നു— ജ
ലത്തെ എന്ന പ്രസിദ്ധികൊണ്ട സ്പഷ്ടമാക
കൊണ്ടഇവിടെ കൎമ്മാകാംക്ഷയില്ലാ— അരി
ക്കച്ചവടക്കാരൻ വന്നു ഇവിടെ മെടിക്കാം
ഇവിടെ പ്രകൃതം കൊണ്ട അരികൎമ്മമെന്ന
സ്പഷ്ടമാവുന്നു— ഇതിന്മണ്ണം അന്ന്യങ്ങൾക്കും
ആകാംക്ഷകൂടാതെവരും വാളഎടുത്തുഉടനെ
വെട്ടി എന്തുകൊണ്ടന്ന ആകാംക്ഷ ഭവിക്കു
ന്നില്ലാ— ആശ്രയം കൊണ്ടൊ— ബലംകൊ
ണ്ടൊ— അവസ്ഥകൊണ്ടൊ— അന്ന്യനെകൊ
ണ്ട ചെയ്യിക്കുക പ്രെരണക്രിയയാകുന്നു പ്രെ
രണ ക്രിയയാക്കിയാൽ അകൎമ്മത്തിനും ക
ൎമ്മംവരും—

ഉദാ— രാജാവസന്തൊഷിക്കുന്നുഎന്നടത്ത
പ്രെരണയിംകൽ— കൎത്താവിന്നദ്വിതീയ വ
ന്നരാജാവിനെ സന്തൊഷിപ്പിക്കുന്നു എന്നു
വരും ഇവിടെആശ്രയ പ്രെരണം— ശത്രുവീഴു
ന്നു— രാജവശത്രുവിനെ വീഴിക്കുന്നു— ബാല
ൻപഠിക്കുന്നു ഗുരുബാലനെ പഠിപ്പിക്കുന്നൂ—
ഇവിടെബലപ്രെരണം സകൎമ്മകമെങ്കിൽക
ൎത്താവിനകൊണ്ടന്ന തൃതീയവരും— ഭൃത്യൻമ
രത്തെമുറിക്കുന്നു— സ്വാമിഭൃത്യനെക്കൊണ്ടമര
ത്തെ മുറിപ്പിക്കുന്നു ബ്രാഹ്മണൻ അരിവയ്ക്കു
ന്നുഅധികാരി ബ്രാഹ്മണനെകൊണ്ട അരിവ
യ്പിക്കുന്നു ഇത്യാദിസംസ്കൃതത്തെ അനുസരി [ 99 ] ച്ചപശുവിനെ പാലിനെകറക്കുന്നു—പുത്രനെ
ശാസ്ത്രത്തെ പഠിപ്പിക്കുന്നു വഴിപൊക്കനെ
ഗ്രഹത്തെ പ്രാപിപ്പിക്കുന്നു ഇത്യാദിദ്വികൎമ്മ
വും ചിലധാതുക്കൾക്കവരും ഇങ്ങനെസക
ൎമ്മാദിഭെദം വരുന്നു—ഇതദ്വിതീയാപ്രകരണ
ത്തിൽ അല്പംപറഞ്ഞു എംകിലുംഇവിടെപ്രെ
രണപ്രസംഗത്തുംകലും പറയെണ്ടിവന്നു—

ചൊ— ക്രിയക്കഎന്തെല്ലാം ഭെദമുണ്ട—

ഉ— ഭൂതം— ഭവിഷ്യത്ത് വൎത്തമാനം— ഇങ്ങ
നെ മൂന്നകാലഭെദങ്ങൾനിമിത്തം ചില പ്രത്യ
യങ്ങൾക്ക ഭെദംവരുന്നൂ—

ചൊ— ഭൂതംഎങ്ങിനെ—

ഉ— പ്രയൊഗിക്കുന്ന കാലത്തിന്ന മുമ്പെ
നടന്ന ക്രിയഭൂതകാല ക്രിയയാകുന്നു—

ഉദാ— ബാലൻ ഭക്ഷിച്ചു ൟപ്രയൊഗിച്ച
കാലത്തിനു മുൻപിൽബാലന്റെ ഭക്ഷണ
ക്രിയനടന്നുഎന്നൎത്ഥം— ഇവിടെ— ഉ— എന്ന
പ്രത്യയവും— ഭൂതകാലത്തെ പറയുന്നു—

ചൊ— വൎത്തമാനം എങ്ങിനെ—

ഉ— ക്രിയാപദം പ്രയൊഗിക്കുപൊൾ നട
ക്കുന്നക്രിയാവൎത്തമാന കാലക്രിയയാകുന്നു—

ഉദാ— അച്ശൻഭക്ഷിക്കുന്നു— പ്രയൊഗിച്ച
കാലത്തിൽ ഭക്ഷണംനടക്കുന്നുഎന്നൎത്ഥം—ഇ
വിടെ ഉന്നു എന്ന പ്രത്യയം വൎത്തമാനകാല
ത്തെപറയുന്നു—

ചൊ— ഭവിഷ്യത്ത് എങ്ങനെ—

ഉ— ക്രിയാപദം പ്രയൊഗിച്ചതിനു മെൽ
നടക്കെണ്ടതന്നൎത്ഥം. [ 100 ] ഉദാ— അമ്മഭക്ഷിക്കും അമ്മയുടെഭക്ഷണം
പ്രയൊഗിച്ചതിനുമെൽനടക്കെണ്ടതെന്നൎത്ഥം
ഇവിടെ ഉംഎന്നുള്ള പ്രത്യയം ഭവിഷ്യൽകാ
ലത്തെപറയുന്നു— ഭവിഷ്യത്തിനവിധി— അനു
വാദം—ശാസനം—പ്രാൎത്ഥനംഇങ്ങനെനാലവി
ധംഅൎത്ഥഭെദംവരും കൎത്താവിനുഏകവചന
മൊ —ബഹുവചനമൊ— പുല്ലിംഗമൊ— സ്ത്രീ
ലിംഗമൊ— നപുംസകമൊ ചെൎന്നാലുംക്രിയ
ഒരുപൊലെതന്നെ—

ഉദാ— പുത്രന്മാർ ഭക്ഷിച്ചു— പുത്രിഭക്ഷിച്ചു—
പുത്രിമാർ ഭക്ഷിച്ചു— ഭക്ഷിക്കുന്നു— ഭക്ഷിക്കും—
എന്നുതന്നെ എന്നാൽ യുഷ്മത്തെ— കൎത്താവാകും
പൊൾ ഭവിഷ്യത്തിൽ അല്പം ഭെദപ്പെടുത്തി
യും ആവാം—

ഉദാ— താൻ— വരു— പറയുന്നത കെൾക്ക—
അടങ്ങിയിരിക്കു— ഇത്യാദികളിൽ ഭവിഷ്യദ
ൎത്ഥഭെദമായ ശാസനത്തെപറയുന്നു—

നിങ്ങൾവരിൻ കെൾപ്പിൻ—ഇരിക്കിൻ—ഇ
ത്യാദി— ബഹുവചനത്തിൽ മുൻപറഞ്ഞ അ
ൎത്ഥത്തെ ഇൻപ്രത്യയവും പറയുന്നു— ർ— അ—
ഉ— ൾ— അന്തങ്ങളായ ധാതുക്കളുടെ— ഇൻ
പ്രത്യയത്തിന്ന വാഗമവുംവരും ഇങ്ങനെചി
ല അല്പഭെദങ്ങളുംഉണ്ട— ഉ— തടയിൻ തടവി
ൻ— വിതറിൻ വിതറുവിൻ എന്നാൽ താൻവ
രണം നീവരണം— നിങ്ങൾവരണം— എന്നും
പ്രയൊഗിക്കാം കവനത്തിൽ സ്ത്രീ—കൎത്താവാ
യാൽവന്നാൾ— പുംബഹുവചനത്തിന വന്നാ
ർ ഇങ്ങനെ അല്പം ഭെദംവരും— [ 101 ] ചൊ— ധാതുക്കളുടെ ഭൂതാദികളിൽ പ്രത്യ
യങ്ങൾ ഏതല്ലാം

ഉത്തരം— താഴെഎഴുതുന്നു—

ഭൂതകാലത്തിനു— ഇ— ഉ— വൎത്തമാനത്തിനു—
ഉന്നു— ഭാവിക്കുവിധിയിംകൽ—ഉം— അനുവാദ
ത്തുംകൽ— ആം— ശാസനത്തുംകൽ— അണം—
പ്രാൎത്ഥനയിംകൽഅണെ—എന്നനാലുവിധം—
ഇങ്ങനെഏഴുസാമാന്ന്യ പ്രത്യയങ്ങൾ വര
ണം— ഭൂതത്തിൽ— ചിലധാതുക്കൾക്ക പ്രത്യ
യത്തിന്ന— ന് — എന്നആദ്യാഗമം വരണംആ
ധാതുക്കളെ— നുഗണം— എന്നുപറയാം ചിലതി
നത്— ആഗമംവരണം— അവകളെതു ഗണ
മെന്നപറയും— ചിലതിന— ച്— ആഗമംവര
ണം— അതുകൾ ചുഗണമെന്നപറയും— ചി
ലതിന— ഞ— ആഗമംവെണം അതുകളെ ഞു
ഗണമെന്നുംപറയും ആഗമംവരാത്ത— ഇപ്ര
ത്യയാന്തങ്ങൾക്ക— ഇഗണമെന്നും ഉപ്രത്യയാ
ന്തങ്ങൾക്ക ഉ—ഗണമെന്നുംപറയും— സ്വരാന്ത
ങ്ങളായധാതുക്കൾക്ക വൎത്തമാനകാലത്തുംകൽ ഉ
ന്നുപ്രത്യയത്തിനക്ക്— അദ്യാഗമം വരണം—
അ— ഉ— അന്തങ്ങൾക്കഭവിഷ്യത്തിലും നാലു
പ്രത്യയങ്ങൾക്കും വരണം ഇപ്രത്യയങ്ങൾക്ക
ഇകാരാന്തൊപരിയ്— ആദ്യാഗമവും— എകാ
രാന്തത്തിന്ന യ്— ആദെശവുംവെണം—

ഉദാഹരണങ്ങളെതഴെകാണിക്കും— ഇങ്ങ
നെസാമാന്ന്യ വിധിഭവിക്കുന്നു— വിശെഷവി [ 102 ] ധിയിൽഉള്ള ഭെദംഅവിടയവൈടെ പറയുംവ
ൎത്തമാനത്തിൽ നു— എന്ന വരുന്നെടത്ത ദ്വി
ത്ത്വംകൂടാതെ— ണു— എന്നപ്രയൊഗം— അപ്ര
ധാന പക്ഷാന്തരത്തിൽ സംഭവിക്കാം കടക്കു
ന്നു—കടക്കുണു— നിൽക്കുണു— ഇത്യാദി

നു വൎഗ്ഗത്തിനു ഉദാഹരണം
ചെൎക്കെണ്ട ക്രമം

ധാതുകട— ഉ പ്രത്യയം—ഭൂതത്തിൽ ചെൎക്കു
ന്നു—നുആഗമംസന്ധിയിലെ—ദ്വിത്വംചെൎക്കും
പൊൾ കടന്നുഎന്നുവരുന്നു— വൎത്തമാനാദി
കളിലുംഇതിന്മണ്ണം ചെൎക്കണം— [ 103 ]
അകാരാന്തധാതു ഭൂതം വൎത്തമാനം ഭാവി
കട കടന്നു കടക്കുന്നു കടക്കും — ക്കാം അണം — അണെ
നിക നികന്നു നികക്കുന്നു നികക്കും — ക്കാം അണം — അണെ
നിര നിരന്നു നിരക്കുന്നു നിരക്കും — ക്കാം അണം — അണെ
കറ കറന്നു കറക്കുന്നു കറക്കും — ക്കാം അണം — അണെ
അള അളന്നു അളക്കുന്നു അളക്കും — ക്കാം അണം — അണെ
വിശ വിശന്നു വിശക്കുന്നു വിശക്കും — ക്കാം അണം — അണെ
പര പരന്നു പരക്കുന്നു പരക്കും — ക്കാം അണം — അണെ
നട നടന്നു നടക്കുന്നു നടക്കും — ക്കാം അണം — അണെ
എര എരന്നു എരക്കുന്നു എരക്കും — ക്കാം അണം — അണെ
മറ മറന്നു മറക്കുന്നു മറക്കും — ക്കാം അണം — അണെ
കിട കിടന്നു കിടക്കുന്നു കിടക്കും — ക്കാം അണം — അണെ
പിറ പിറന്നു വിറക്കുന്നു പിറക്കും — ക്കാം അണം — അണെ
പറ പറന്നു പറക്കുന്നു പറക്കും — ക്കാം അണം — അണെ
തുര തുരന്നു തുരക്കുന്നു തുരക്കും — ക്കാം അണം — അണെ
[ 104 ]
ധാതു ഭൂതം വൎത്തമാനം ഭാവി
തുറ തുറന്നു തുറക്കുന്നു തുറക്കും — ക്കാം അണം — അണെ
നീ തുറക്കു— നിങ്ങൾതുറപ്പിൻ— പകാരത്തിന്നു— സന്ധിദ്വിത്ത്വം—
ഇത്യാദി ഊഹിക്കണം
ചിലവ്യഞ്ജനാന്തധാതുക്കൾക്ക് നു, ഗണത്തിൽ ഭൂതത്തിൽ അന്ത്യ വ്യഞ്ജന
ലൊപംവരുന്നു— നു ഗണത്തിനു— ഉദാഹരണം—
വര് വന്നു വരുന്നു വരും — രാം അണം — അണെ
തര് തന്നു തരുന്നു തരും — രാം അണം — അണെ
കാല് കാന്നു കാലുന്നു കാലും — ലാം അണം — അണെ
വാല് വാന്നു വാലുന്നു വാലും — ലാം അണം — അണെ
നികല നികന്നു നികലുന്നു നികലും — ലാം അണം — അണെ
അകല് അകന്നു അകലുന്നു അകലും — ലാം അണം — അണെ
കമഴ് കമന്നു കമലുന്നു കമഴും — ഴാം അണം — അണെ
[ 105 ] അന്ത്യലൊപംവരാത്ത നു— ഗണം
ധാതു ഭൂതം വൎത്തമാനം ഭാവി
അടര് അടൎന്നു അടരുന്നു അടരും — രാം അണം — അണെ
വടര് വടൎന്നു പടരുന്നു പടരും — രാം അണം — അണെ
വിടിര് വിടിൎന്നു വിടിരുന്നു വിടിരും — രാം അണം — അണെ
തുടര് തുടൎന്നു തുടരുന്നു തുടരും — രാം അണം — അണെ
തകര് തകൎന്നു തകരുന്നു തകരും — രാം അണം — അണെ
പകര് പകൎന്നു പകരുന്നു പകരും — രാം അണം — അണെ
കപര് കവൎന്നു കവരുന്നു കവരും — രാം അണം — അണെ
നിപര് നിവൎന്നു നിവരുന്നു നിവരും — രാം അണം — അണെ
മലര് മലൎന്നു മലരുന്നു മലരും — രാം അണം — അണെ
മുലര് പുലൎന്നു പുലരുന്നു പുലരും — രാം അണം — അണെ
വളര് വളൎന്നു വളരുന്നു വളരും — രാം അണം — അണെ
കിളര് കിളൎന്നു കിളരുന്നു കിളരും — രാം അണം — അണെ
തളുര തളൎന്നു തളരുന്നു തളരും — രാം അണം — അണെ
[ 106 ]
ധാതു ഭൂതം വൎത്തമാനം ഭാവി
പിളര പിളൎന്നു പിളരുന്നു പിളരും — രാം അണം — അണെ
കുളിര കുളിൎന്നു കുളിരുന്നു കുളിരും — രാം അണം — അണെ
ഉണര ഉണൎന്നു ഉണരുന്നു ഉണരും — രാം അണം — അണെ
ചൊര് ചൊൎന്നു ചൊരുന്നു ചൊരും — രാം അണം — അണെ

ഇതിന്മണ്ണം ചെര്— നുകര്— കല—ര് ഇത്യാദി പ്രയൊഗിക്കാം
താൻചെരു— നിങ്ങൾചെരിൻ ഇത്യാദി

നുഗണം— ഭൂതനുപ്രത്യയത്തിന്ന— ണു— ആദെശം നിയമെന വരുന്നതിന
ഉദാഹരണം

വാഴ് വാണു വാഴുന്നു വാഴും — ഴാം അണം — അണെ
വീഴ് വീണു വീഴുന്നു വീഴും — ഴാം അണം — അണെ
കെഴ കെണു കെഴുന്നു കെഴും — ഴാം അണം — അണെ
ഇത്യാദി എന്നാൽ ചിലത പക്ഷാന്തരത്തിലുംവരും [ 107 ]
ധാതു ഭൂതം വൎത്തമാനം ഭാവി
താഴെ താണു
താന്നു
താഴുന്നു— താഴും — ഴാം അണം— അണെ

ചുഗണം ഇതുകൾക്ക— ക്— ആഗമത്തിൽ യകാരാന്തം ചെൎന്നു യ്ക് എന്ന
വരും അകാരാന്തം കുറയും

ചൊമ ചൊമച്ചു ചൊമയ്ക്കുന്നു ചൊമയ്ക്കും — ക്കാം അണം — അണെ
നര നരച്ചു നരയ്ക്കുന്നു നരയ്ക്കും കളിച്ചു — കിളച്ചു
തിള തിളച്ചു തിളയ്ക്കുന്നു തിളയ്ക്കും ഇത്യാദി

ചുഗണം ഇകാരാന്തം തന്നെ അധികമാകുന്നു—

തടി തടിച്ചു തടിക്കുന്നു തടിക്കും
കളി കളിച്ചു കളിക്കുന്നു കളിക്കും
കുളി കുളിച്ചു കുളിക്കുന്നു കുളിക്കും
ഇളി ഇളിച്ചു ഇളിക്കുന്നു ഇളിക്കും
തളി തളിച്ചു തളിക്കുന്നു തളിക്കും
[ 108 ] ചുഗണം
വളി വളിച്ചു വളിക്കുന്നു വളിക്കും
മെളി മെളിച്ചു മെളിയ്ക്കുന്നു മെളിക്കും
മെടി മെടിച്ചു മെടിയ്ക്കുന്നു മെടിക്കും
ചിറി ചിറിച്ചു ചിറിയ്ക്കുന്നു ചിറിക്കും
പറി പറിച്ചു പറിയ്ക്കുന്നു പറിക്കും
അരി അരിച്ചു അരിയ്കുന്നു അരിക്കും
ചതി ചതിച്ചു ചതിയ്ക്കുന്നു ചതിക്കും
ഒലി ഒലിച്ചു ഒലിയ്ക്കുന്നു ഒലിക്കും
കബളി കബളിച്ചു കബളിയ്ക്കുന്നു കബളിക്കും
കടി കടിച്ചു കടിയ്ക്കുന്നു കടിക്കും
വടി വിടിച്ചു വിടിയ്ക്കുന്നു വിടിക്കും

ഇകാരാന്ത മല്ലാതെ ദുൎല്ലഭമായുള്ള തൊടച്ചു ഇത്യാദിയും ഭാഷയിൽചെൎക്കുന്നു സംസ്കൃതധാ
തുക്കൾ മിക്കതും ഇകാരാന്തമായി രിക്കുന്നതിനാൽ ചുഗണമാകുന്നു— ഉദാഹരണം—

പഠി പഠിച്ചു പഠിക്കുന്നു പഠിക്കും
[ 109 ]
ധാതു ഭൂതം വൎത്തമാനം ഭാവി
ഭവി ഭവിച്ചു ഭവിയ്ക്കുന്നു ഭവിയ്ക്കും
വൎദ്ധി വൎദ്ധിച്ചു വൎദ്ധിയ്ക്കുന്നു വൎദ്ധിയ്ക്കും
ഗമി ഗമിച്ചു ഗമിയ്ക്കുന്നു ഗമിയ്ക്കും
ഗണി ഗണിച്ചു ഗണിയ്ക്കുന്നു ഗണിയ്ക്കും

തുഗണം
ഇതപ്രായെണ ഉകാരാന്തത്തിന്നും ചിലത വ്യഞ്ജനാന്തത്തിലും വരുന്നു

പകു പകുത്തു പകുക്കുന്നു പകുക്കും — ക്കാം അണം — അണെ
പൂ പൂത്തു പൂക്കുന്നു പൂക്കും പകക്കു — പകുപ്പിൻ
കൊടു കൊടുത്തു കൊടുക്കുന്നു കൊടുക്കും
തൊടു തൊടുത്തു തൊടുക്കുന്നു തൊടുക്കും
തടു തടുത്തു തടുക്കുന്നു തടുക്കും
കടു കടുത്തു കടുക്കുന്നു കടുക്കും
എടു എടുത്തു എടുക്കുന്നു എടുക്കും
കരു കുരുത്തു കുരുക്കുന്നു കുരുക്കും
[ 110 ]
ധാതു ഭൂതം വൎത്തമാനം ഭാവി
കിളു കിളുത്തു കിളുക്കുന്നു കിളുക്കും
വെളു വെളുത്തു വെളുക്കുന്നു വെളുക്കും
വെറു വെറുത്തു വെറുക്കുന്നു വെറുക്കും
തെറു തെറുത്തു തെറുക്കുന്നു തെറുക്കും
പൊറു പൊറുത്തു പൊറുക്കുന്നു പൊറുക്കും
പഴു പഴുത്തു പഴുക്കുന്നു പഴുക്കും
വ്യഞ്ജനാന്തത്തിനു
പാറ് പാൎത്തു പാൎക്കുന്നു പാൎക്കും
ചെറ് ചെൎത്തു ചെൎക്കുന്നു ചെൎക്കും
ചെൎക്കു ചെൎപ്പിൻ
തകര് തകൎത്തു തകൎക്കുന്നു തകൎക്കും
വിശര് വിശൎത്തു വിശൎക്കുന്നു വിശൎക്കും
കൂറ് കൂൎത്തു കൂൎക്കുന്നു കൂൎക്കും
നെര നെൎത്തു നെൎക്കുന്നു നെൎക്കും
[ 111 ] ഉടുത്തു— മിനുത്തു— തണുത്തു— തിണൎത്തു— എതിൎത്തു— കൊഴുത്തു— ഉത്യാദി

ഞുഗണം
ഞു— ഗണത്തിൽ അകാരാന്തവും ഇകാരാന്തവും ദുൎല്ലഭം— ഇതുകൾക്ക വൎത്ത
മാനത്തിലും—ഭവിഷ്യത്തിലും— ക് ആഗമത്തിന്റെ സ്ഥാനത്ത്—അയ് — ആഗ
മം വെണമെന്നും ധാത്വന്തമായ എകാരംലൊപിക്കുമെന്നും ഭെദമുണ്ട—അയ്
— അകാരം സംവൃതമാകുന്നു എകാരാന്തവും, ഇകാരാന്തവും അധികമായി കാണു
ന്നു— എകാരാന്തം—

ധാതു ഭൂതം വൎത്തമാനം ഭാവി
പറെ പറഞ്ഞു പറയുന്നു പറയും — യാം— അണം — അണെ
മറെ മറഞ്ഞു മറയുന്നു മറയും
കരെ കരഞ്ഞു കരയുന്നു കരയും
തിരെ തിരഞ്ഞു തിരയുന്നു തിരയും
ഇടെ ഇടഞ്ഞു ഇടയുന്നു ഇടയും
തികെ തികഞ്ഞു തികയുന്നു തികയും
തടെ തടഞ്ഞു തടയുന്നു തടയും
[ 112 ]
ധാതു ഭൂതം വൎത്തമാനം ഭാവി
മെടെ മെടഞ്ഞു മെടയുന്നു മെടയും
പതെ വതഞ്ഞു വതയുന്നു വതയും
ചതെ ചതഞ്ഞു ചതയുന്നു ചതയും
അരെ അരഞ്ഞു അരയുന്നു അരയും
നിറെ നിറഞ്ഞു നിറയുന്നു നിറയും

ഇതിന്മണ്ണം, കുടെ, കളെ, വെളെ, ഇത്യാദി,എകാരാന്തങ്ങൾ
പണിധാതു— തുഗണത്തിലും— ആവാം പണിതു പണിഞ്ഞു

പണി പണിഞ്ഞു പണിയുന്നു പണിയും
വെടി വെടിഞ്ഞു വെടിയുന്നു വെടിയും
അടി അടിഞ്ഞു അടിയുന്നു അടിയും
അറി അറിഞ്ഞു അറിയുന്നു അറിയും. യാം അണം അണെ
എറി എറിഞ്ഞു എറിയുന്നു എറിയും
പഠി പഠിഞ്ഞു പഠിയുന്നു പഠിയും
മറി മറിഞ്ഞു മറിയുന്നു മറിയും
[ 113 ]
ധാതു ഭൂതം വൎത്തമാനം ഭാവി
കരി കരിഞ്ഞു കരിയുന്നു കരിയും
അരി അരിഞ്ഞു അരിയുന്നു അരിയും
ചരി ചരിഞ്ഞു ചരിയുന്നു ചരിയും
എരി എരിഞ്ഞു എരിയുന്നു എരിയും
പിരി പിരിഞ്ഞു പിരിയുന്നു പിരിയും
വിരി വിരിഞ്ഞു വിരിയുന്നു വിരിയും
അലി അലിഞ്ഞു അലിയുന്നു അലിയും
വലി വലിഞ്ഞു വലിയുന്നു വലിയും
മെലി മെലിഞ്ഞു മെലിയുന്നു മെലിയും
അണി അണിഞ്ഞു അണിയുന്നു അണിയും
അഴി അഴിഞ്ഞു അഴിയുന്നു അഴിയും
കിഴി കിഴിഞ്ഞു കിഴിയുന്നു കിഴിയും
അളി അളിഞ്ഞു അളിയുന്നു അളിയും
പൊളി പൊളിഞ്ഞു പൊളിയുന്നു പൊളിയും
തെളി തെളിഞ്ഞു തെളിയുന്നു തെളിയും
[ 114 ]
ധാതു ഭൂതം വൎത്തമാനം ഭാവി
പൊടി പൊടിഞ്ഞു പൊടിയുന്നു പൊടിയും
ഞൊറിഞ്ഞു തൊലിഞ്ഞു ഇങ്ങനെ ഇങ്ങനെ ഊഹിക്കണം

രണ്ടമാത്രായുള്ളസ്വരത്തിനുമെൽ ഉള്ളയകാരം അന്തമായധാതു വെംകിൽ
ആസ്വരത്തിനു—ഞുപ്രത്യയം മെൽവരുമ്പൊൾ— യകാരത്തിനലൊപം വരണം
ഉദാഹരണം

തെയ് തെഞ്ഞു തെയുന്നു തെയും
മെയ് മെഞ്ഞു മെയുന്നു മെയും
പായ് പാഞ്ഞു പായുന്നു പായും
കായ് കാഞ്ഞു കായുന്നു കായും
മായ് മാഞ്ഞു മായുന്നു മായും ഇത്യാദി

ഇഗണം ഇതിൽ വ്യഞ്ജനാന്ത ധാതുക്കൾ തന്നെ

നൾക നൾകി നൾകുന്നു നൾകും കാം— അണം— അണെ
തൂക തൂകി തൂകുന്നു തൂകും ഇതപകാരാന്തവും ആവാം
പാക പാകി പാകുന്നു പാകും വും, ആവാം രൂപിക്കുന്നു
[ 115 ]
ധാതു ഭൂതം വൎത്തമാനം ഭാവി
വൈക വൈകി വൈകുന്നു വൈകും
നൊക്ക് നൊക്കി നൊക്കുന്നു നൊക്കും
ഏങ്ങ഼ ഏങ്ങി ഏങ്ങുന്നു ഏണ്ടും
വാങ്ങ് വാങ്ങി വാങ്ങുന്നു വാങ്ങും
പരുങ്ങ് വരുങ്ങി പരുങ്ങുന്നു പരുങ്ങും
വണങ്ങ഼ വണങ്ങി വണങ്ങുന്നു വണങ്ങും
പെണങ്ങ് പെണങ്ങി പെണങ്ങുന്നു പെണങ്ങും
എണങ്ങ് ഏണങ്ങി എണങ്ങുന്നു എണങ്ങും
തൂങ്ങ഼ തൂങ്ങി തൂങ്ങുന്നു തൂങ്ങും
ഞടുങ്ങ് ഞടുങ്ങി ഞടുങ്ങുന്നു ഞടുങ്ങും
എറങ്ങ് എറങ്ങി എറങ്ങുന്നു എറങ്ങും
വിളങ്ങ് വിളങ്ങി വിളങ്ങുന്നു വിളങ്ങും
റാഞ്ച് റാഞ്ചി റാഞ്ചുന്നു റാഞ്ചും
കൊഞ്ഞ് കൊഞ്ഞി കൊഞ്ഞുന്നു കൊഞ്ഞും
ആട് ആടി ആടുന്നു ആടും
[ 116 ]
ധാതു ഭൂതം വൎത്തമാനം ഭാവി
ഓട് ഓടി ഓടുന്നു ഓടും
ഞൊട് ഞൊടി ഞൊട്ടുന്നു ഞൊട്ടും
തെട് തെടി തെടുന്നു തെടും
ചാട് ചാടി ചാടുന്നു ചാടും
പാട് പാടി പാടുന്നു പാടും
മാട് മാടി മാടുന്നു മാടും
മൂട് മൂടി മൂടുന്നു മൂടും
കെട്ട് കെട്ടി കെട്ടുന്നു കെട്ടും
കിട്ട് കിട്ടി കിട്ടുന്നു കിട്ടും
ഞെട്ട് ഞെട്ടി ഞെട്ടുന്നു ഞെട്ടും
തട്ട് തട്ടി തട്ടുന്നു തട്ടും
പൂട്ട് പൂട്ടി പൂട്ടുന്നു പൂട്ടും
വെട്ട് വെട്ടി വെട്ടുന്നു വെട്ടും
കുത്ത് കുത്തി കുത്തുന്നു കുത്തും
ചെത്ത് ചെത്തി ചെത്തുന്നു ചെത്തും
[ 117 ]
കൊത്ത് കൊത്തി കൊത്തുന്നു കൊത്തും
ഊന്ന് ഊന്നി ഊന്നുന്നു ഊന്നും
തൊന്ന് തൊന്നി തൊന്നുന്നു തൊന്നും
തുമ്മ തുമ്മി തുമ്മുന്നു തുമ്മും
ഭൂതത്തിൽയാദെശം
പൊക് പൊയി പൊകുന്നു പൊകും
തുപ്പ് തുപ്പി തുപ്പുന്നു തുപ്പും
തപ്പ് തപ്പി തപ്പുന്നു തപ്പും
ഒപ്പ് ഒപ്പി ഒപ്പുന്നു ഒപ്പും
ആറ് ആറി ആറുന്നു ആറും
ഏറ് ഏറി ഏറുന്നു ഏറും
ഊറ് ഊറി ഊറുന്നു ഊറും
പൊറ പൊറി പൊറുന്നു പൊറും
കയറ കയറി കയറുന്നു കയറും
പതറ് പതറി പതറുന്നു പതറും
പെതറ വെതറി വെതറുന്നു ശെതറും
മാറ് മാറി മാറുന്നു മാറും
[ 118 ]
ധാതു ഭൂതം വൎത്തമാനം ഭാവി
പറ്റ് പറ്റി പറ്റുന്നു പറ്റും
തെറ്റ് തെറ്റി തെറ്റുന്നു തെറ്റും
ചൂണ്ട് ചൂണ്ടി ചൂണ്ടുന്നു ചൂണ്ടും
പൊങ്ങ് പൊങ്ങി പൊങ്ങുന്നു പൊങ്ങും
ചുരുങ്ങ് ചുരുങ്ങി ചുരുങ്ങുന്നു ചുരുങ്ങും
മാന്ത് മാന്തി മാന്തുന്നു മാന്തും
ചീന്ത് ചീന്തി ചീന്തുന്നു ചീന്തും
നീന്ത് നീന്തി നീന്തുന്നു നീന്തും
തൊണ്ട് തൊണ്ടി തൊങ്ങുന്നു തൊണ്ടും
അമ്പ് അമ്പി അമ്പുന്നു അമ്പും
കൂമ്പ് കൂമ്പി കൂമ്പുന്നു കൂമ്പും
വിളമ്പ് വിളമ്പി വിളമ്പുന്നു വിളമ്പും
കലമ്പ് കലമ്പി കലമ്പുന്നു കലമ്പും

ഇതിന്മണ്ണം തിരുമ്മി— ഉരുമ്മി നുള്ളി— കിള്ളി— പാരികൊടി ചൂടി— പൂശിവാങ്ങി—
എറങ്ങി— കലങ്ങി ഇത്യാദി [ 119 ] ഇത അധികം ടകാരാന്ത ധാതുക്കൾക്കുവരുന്നു ള—ല—റ— അന്തത്തിന്നുംഉണ്ട— ഉ പ്രത്യയം മെൽ വരുമ്പൊൾ അന്തമായ ടകാരത്തിനും റകാരത്തിനും ദ്വിത്വവും. ള് സ്ഥാനത്ത്, ണ്, ല എന്നതിന്ന —റ്റ— ആദെശവും വരണം ഉദാഹരണം

ധാതു ഭൂതം വൎത്തമാനം ഭാവി
ഇട് ഇട്ടു ഇടുന്നു ഇടാം— ഇടണം— ഇടണെ
കെട് കെട്ടു കെടുന്നു കെടും
തൊട് തൊട്ടു തൊടുന്നു തൊടും
പെട് പെട്ടു പെടുന്നു പെടും
ചുട്ട് ചുട്ടു ചുടുന്നു ചുടും
നട് നട്ടു നടുന്നു നടും
വിട് വിട്ടു വിടുന്നു വിടും
കേള് കേട്ടും കേൾക്കുക കേൾക്കും
വേള് വേട്ടു വേൾക്കുക വേൾക്കും ഇത്യാധിയിൽ
[ 120 ] അകാരാന്തത്തിനുമെൽ ഇരുന്നള— കാരത്തിനു ഭൂതത്തിൽ— ണ്ട—വരുന്നൂ
ധാതു ഭൂതം വൎത്തമാനം ഭാവി
വരള് വരണ്ടു വരളുന്നു വരളും
കരള് കരണ്ടു കരളുന്നു കരളം
പെരള് പെരണ്ടു വെഅളന്നു പെരളും
ഇരുള് ഇരുണ്ട് ഇരുളുന്നു ഇരുളൂം
തെരുള് തെരുണ്ടു തെരുളുന്നു തെരുളും

ഉഗണത്തിൽലാന്തത്തിന്ന—ക—ആഗമംവൎത്തമാനത്തിലും ഭാവിക്കുംവെണം

തൊല് തൊറ്റു തൊല്ക്കുന്നു തൊല്ക്കും
എല് ഏറ്റു ഏൽക്കുന്നു ഏല്ക്കും
എഴുനീല എഴുനീറ്റു എഴുനീല്ക്കുന്നു എഴുനീല്ക്കും ഇത്യാദി
വെറ വെറ്റു വെറുന്നു വെറും
അറ഼ അറ്റു അറുന്നു അറും ഇത്യാദി
[ 121 ] ചെയ്യുന്നവനെക്കൊണ്ടുചെയ്യിക്കുകപ്രെര
ണമാകുന്നു അന്ന്യന്റെപ്രെരണം ഹെതുവാ
യിട്ടുള്ള ക്രിയപ്രെരണക്രിയ എന്നു മുൻപറ
ഞ്ഞിട്ടുണ്ടല്ലൊ അനുവൎത്തനംകൊണ്ടും ബലം
കൊണ്ടും ഹെതുമാത്രമായിട്ടും മൂന്നുവിധംപ്രെ
രണംവരാം—അനുവൎത്തനം മന്ത്രി രാജാവിനെ
ക്കൊണ്ടകൊടുപ്പിച്ചു—ബലംഭൃത്യനെക്കൊണ്ട
അടിപ്പിച്ചു ഹെതുമാത്രത്തുംകൽതണുപ്പ—സാ
ല്വകൊണ്ട പൊതപ്പിക്കുന്നു ഇങ്ങനെ യുള്ള
പ്രെരണത്തുംകൽ പറഞ്ഞ ധാതുക്കൾക്ക പ്ര
യൊഗത്തുംകൽ അല്പംഭെദംഉള്ളതുപറയുന്നു
നുഗണങ്ങൾക്ക പ്രായെണ—പി—എന്ന പ്രെ
രണപ്രത്യയം വരുന്നു— പി—പ്രത്യയം വന്നാ
ൽ ഇകാരാന്തമാകകൊണ്ടു ചുഗണമാകുന്നു
പകാരത്തിന്നു സന്ധിദ്വിത്വവും വരണം

ഉദാഹരണം — നുഗണം

കറന്നു— പ്രെരണത്തിൽ— കറപ്പിച്ചു— കറ
പ്പിക്കുന്നു— ചുഗണംപൊലെ—

വിശന്നു പ്രെരണം വിശപ്പിച്ചു വിശപ്പിക്കുന്നു
തുറന്നു തുറപ്പിച്ചു തുറപ്പിക്കുന്നു
അളന്നു അളപ്പിച്ചു അളപ്പിക്കുന്നു ഇത്യാദി

നു— ഗണത്തിൽ ഉകാരാന്തമായും വ്യഞ്ജ
നാന്തമായും ഉള്ളധാതുക്കൾക്കും— താഴെപറ
യുംവണ്ണം വി— എന്നും ഇ— എന്നും പ്രെരണ
പ്രത്യയംഉണ്ട— പിന്നെ ഇ— കാരാന്തം പൊ
ലെവരുന്നു—

ഉദാഹരണം— തരുന്നു— തരുവിക്കുന്നു—
തരുവിക്കും— പകൎന്നു— പകരിച്ചു— പകരി [ 122 ] ക്കുന്നു— കവൎന്നു—കവരിച്ചു കവരിക്കുന്നു— കട—
കിട— മലർ— തകർ— ഇങ്ങനെചിലതിൽ— ഇ
പ്രത്യയത്തിന്നു— ത് ആദ്യാഗമംകൂടി വരണം

ഉദാ— കടന്നു— കടത്തിച്ചു— കിടന്നു— കിട
ത്തിച്ചു— മലൎന്നു—മലൎത്തിച്ചു— തകൎന്നു— തകൎത്തി
ഇങ്ങനെയുള്ളവയ്ക്കു—പക്ഷാന്തരത്തിൽ ചു—പ്ര
ത്യയംകൂടാതെയും— വരാം— കിടത്തി— മലൎത്തി
വിടുൎത്തി— നിരത്തി— പരത്തി— ഇരുത്തി— ഇത്യാ
ദി— കൊല— കൊന്നു— കൊല്ലിച്ചു— ഇവിടെ—
ല— ദ്വിത്വംകൂടെവെണം—

ചുഗണങ്ങൾക്കും തുഗണങ്ങൾക്കും പ്രെര
ണപ്രത്യയം— പി— എന്നതന്നെ വരണം— ദ്വി
ത്വം—

ഉദാ—പഠിച്ചു—പഠിപ്പിച്ചു—പഠിപ്പിക്കുന്നു—പ
ഠിപ്പിക്കും—ഇത്യാദി— തളിച്ചു— തളിപ്പിച്ചു—തളി
പ്പിക്കുന്നു— തളിപ്പിക്കും— തടിച്ചു— തടിപ്പിച്ചു—
തടിപ്പിക്കുന്നു— തടിപ്പിക്കും— ഗമിച്ചു— ഗമിപ്പി
ക്കുന്നു— വൎദ്ധിപ്പിക്കുന്നു— ചൊദിപ്പിച്ചു— പൊ
ഷിപ്പിച്ചു— സന്തൊഷിപ്പിച്ചു— ഇത്യാദി—

തുഗണം

അടുത്തു— അടുപ്പിച്ചു— അടുപ്പിക്കുന്നു— അടു
പ്പിക്കും— ഇത്യാദി— തെറുത്തു— തെറുപ്പിച്ചു—ഇ
ത്യാദി—ഇതിന്മണ്ണം— ചെൎത്തു— ചെൎപ്പിച്ചു—ഓ
ൎത്തു— ഓൎപ്പിച്ചു— പാൎപ്പിച്ചു— മിനുത്തു— മിനുപ്പി
ച്ചു—

ഞുഗണത്തിന്ന യി പ്രത്യയംവരണം

പറഞ്ഞു— പറയിച്ചു— പറയിക്കുന്നു— പറയി
ക്കും— വലഞ്ഞു— വലയിച്ചു— കരഞ്ഞു— കരയി [ 123 ] ച്ചു— എടയിച്ചു— അയഞ്ഞു— അയയിച്ചു— ഇ
ത്യാദി— പക്ഷാന്തരത്തിൽ ഇതുകൾക്കപി—പ്ര
ത്യയം കൂട്ടിയുംപ്രയൊഗിക്കാം— പറയിപ്പിച്ചു
കരയിപ്പിച്ചു— എടയിപ്പിക്കും— അയപ്പിക്കാം—
വലധാതുമുതലായി— ചിലതിനു പക്ഷാന്തര
ത്തിൽചുഗണംപൊലെയും ആവാംവലഞ്ഞു
വലയിച്ചു— വലയ്കുന്നു— ചെരിഞ്ഞു— ചെരി
ച്ചു— ചെരിക്കുന്നു— ചെരിക്കും വളഞ്ഞു—
വളച്ചു— വളക്കുന്നു— വളക്കും— ഇത്യാദി വീഴ്
താഴ്— ഇങ്ങനെഉള്ളവായ്ക്ക പ്രെരണത്തുംക
ൽ ഇ—പ്രത്യയവും ചുഗണം പൊലെയുവരും—
വീണു— വീഴിച്ചു— താന്നു— ത്— ആഗമവും— ആ
വാം— വീഴ്ത്തി— താഴ്ത്തി— വീഴ്ത്തുന്നു— താഴ്ത്തുന്നു
ഴകാരലൊപവും വരാം താത്തുന്നു— ഇഗണ
ത്തിനുപ്രെരരണത്തുംകൽ ഇ—പ്രത്രയംതന്നെഇ
കാരാന്തം പൊലെപ്രയൊഗവും വരണംതെ
ടി— പ്രെണത്തുംകൽ തെടിച്ചു— തെടിക്കുന്നു—
പാടി— പാടിക്കുന്നു— പാടിക്കും— ഓടിച്ചു— ഓ
ടിക്കുന്നു— ഓടിക്കും— ഏറിഇവിടെദ്വിത്വം കൂ
ടിവരും— ഏറ്റി— ഏറ്റുന്നു— പൊറി— പൊറി
ച്ചു— പൊറിക്കുന്നു— വാരി— വാരിച്ചു— വാരിക്കു
ന്നു— കെട്ടി— കെട്ടിച്ചു— കെട്ടിക്കുന്നു— മാന്തി—
മാന്തിക്കുന്നു —മാന്തിക്കും— മാന്തിച്ചു— ചി
ന്തിക്കുന്നു— ചൂണ്ടി— ചൂണ്ടിച്ചു— ചൂണ്ടിക്കുന്നു—
മണ്ടി— മണ്ടിച്ചു— മണ്ടിക്കുന്നു— ഇങ്ങനെ
യുള്ളടത്ത ചിലർ പിപ്രത്യയം— കൂടിയും പ്ര
യൊഗിക്കുന്നുണ്ട— പാടിപ്പിച്ചു— നീന്തിപ്പിച്ചു
മണ്ടിപ്പിച്ചു— ഇതഅപ്രധാനപക്ഷമാകുന്നു—
ഉ— ഗണത്തിനുപ്രെരണത്തുംകൽ, ള്ള— ൟ— [ 124 ] പി— ഇങ്ങനെമൂന്നു പ്രത്യയങ്ങൾ അതാതക
ൾക്കവരുന്നു—

പിന്നെ ഇകാരാന്തംപൊലെ

ഉദാ— ഇപ്രത്യയം— പെരളിച്ചു—പെരളിച്ചു—
ഇത്യാദി— ൟപ്രത്യയം ചുടീച്ചു— ചുടീക്കുന്നു
തൊടീച്ചു— തൊടീക്കുന്നു— ചൂടുന്നു— ചൂടിക്കുന്നു
— വിടുന്നു, വിടീക്കുന്നു— കെള്— കെട്ടു— കെൾപ്പി
ച്ചു— കെൾപ്പിക്കുന്നു— വെറ്— വെറിച്ചു— വെറി
ക്കുന്നു—വെറിക്കും, ഇത്യാദിക്കഅല്പഭെദവുമുണ്ട

ൟപറഞ്ഞ എല്ലാധാതുക്കൾക്കും ഭാവ്യൎത്ഥ
ത്തിൽ പ്രാൎത്ഥനയിംകൽ അണെ പ്രത്യയത്തി
നപക്ഷാന്തരമായിട്ട അണമെ—ഏണമെ—ആ
ലും എന്നുമൂന്നുപ്രത്യയംകൂടി വരാം—

ഉദാ— വരണമെ— വരെണമെ— വന്നാലും—
തരണെ— തരെണമെ— തരണമെ— തന്നലും
ഇത്യാദി— അനുപാദത്തുംകൽ ആട്ടെ എന്നുംവ
രുന്നു— വരട്ടെ—ആവട്ടെ—പൊട്ടെ—ദൈവപ്രാ
ൎത്ഥനയിംകൽ അട്ടെഎന്നുംവരാം— ദൈവം ന
ല്ലതുവരുത്തട്ടെ— ഗുണംവരട്ടെ—ഇത്യാദി— നി
ശ്ചയം തൊന്നിക്കുന്ന ഏ എന്ന അവ്യയത്തി
നുമെൽ— ഉ പ്രത്യയവുംവരും—

ഉദാ— അങ്ങിനയെവരു— കൊടുക്കുകയെ ഒ
ള്ള— അതെവരു— പിന്നെആവു— ചെന്നെതീ
രു—ഇത്യാദി ൟധാതുക്കൾക്കഭാവ്യൎത്ഥത്തുംക
ൽതന്നെ ഉപ്രത്യയം കാണിച്ചിരിക്കുന്നു

ക്രിയഭെദങ്ങൾ

ചൊ— ധാതുക്കൾക്ക പറഞ്ഞതിന്മണ്ണം മൂ
ന്നുവിധം മാത്രെമൊ പ്രയൊഗം— [ 125 ] ഉ— വെറെയും ഉണ്ട പറയാം— ഭൂതാവ്യയാന്ത
ക്രിയാ— ഭാവ്യാവ്യയാന്തക്രിയാ— ഊഹാവ്യയാ
ന്തക്രിയാ— നിഷെധാവ്യയാന്തക്രിയാ— ഇങ്ങ
നെ ചില ഭെദങ്ങളും ഉണ്ടു ഇതിന്മണ്ണം ധാതു
ക്കൾ കൎത്തപ്രത്യയാന്തങ്ങളായികൎമ്മപ്രത്യയാ
ന്തങ്ങളായും ഭാവപ്രത്യാന്തങ്ങളായി കരണ
പ്രത്യാന്തങ്ങളായിം ഭവിക്കുന്നു— താഴെ ക്രമെ
ണ അതാതു പ്രത്യയങ്ങളെ പറഞ്ഞുഉദാഹരി
ക്കുന്നു കൎത്തൃപ്രത്യയമെന്നാൽ കൎത്താവു എന്നു
പറയുന്ന പ്രത്യയമെന്നൎത്ഥം ഇതിന്മണ്ണംകൎമ്മ
ത്തെ പറയുന്നത ഇത്യാദി—

ഉദാ— ഭൂതാവ്യയക്രിയ രണ്ടുവിധം വരും
(൧) അതാത ധാതുക്കൾക്കു ഭൂതത്തിൽഉള്ള ഗ
ണപ്രത്യയത്തിന്റെ സ്പരം ലൊപിച്ചു അവ്യ
യമാക്കുന്നത— (൨) ലൊപാനന്തരം ഇട്ട— എ
ന്ന അവ്യയം ചെൎത്തിട്ടുള്ളത രണ്ടിന്നുംപ്രയൊ
ഗിക്കുന്ന പ്രധാന ക്രിയയുടെ മുൻപിൽ ചെ
യ്തതെന്നതന്നെ അൎത്ഥമാകുന്നു— നുഗണത്തി
ന്ന—

ഉദാ— വന്നകണ്ടു— വന്നിട്ടുകണ്ടു— അകന്നു
കാണുന്നു— അകന്നിട്ടകാണുന്നു— പറന്നപൊ
കും— പറന്നിട്ട— എടുത്തവച്ചു— മലൎന്ന കിടക്ക
ണം— ചുഗണം—കുളിച്ച ഉണ്ണണം— കുളിച്ചിട്ട
ഉണ്ണണം— പടിച്ച സമ്പാദിക്കണം— പടിച്ചി
ട്ടസമ്പാദിക്കണം— ഒരച്ചസെവിക്കണം— ഒര
ച്ചിട്ടസെവിക്കണം— സന്തൊഷിച്ച കൊടുക്ക
ണം— സന്തൊഷിച്ചിട്ടകൊടുക്കണം—തുഗണം
എടുത്തതന്നു— എടുത്തിട്ടതന്നു— പറത്ത് തന്നു—
പറത്തിട്ടതന്നു— തടുത്ത് നിറുത്തി— തടുത്തിട്ടുനി [ 126 ] റുത്തി— വിടുത്ത് നൊക്കി— വിടുത്തിട്ട് നൊക്കി—
ഞഗണം— വളഞ്ഞു കിടക്കുന്ന— വളഞ്ഞിട്ടകി
ടക്കുന്നു— എഴഞ്ഞനടക്കുന്നു—എഴഞ്ഞിട്ടനടക്കു
ന്നു— എടത്ത പൊയി— എടത്തിട്ട പൊയി— പ
റഞ്ഞു രെസിപ്പിച്ചു പറഞ്ഞിട്ട രെസിപ്പിച്ചു—
ഇഗണം— ഇതിന്ന ഇകാരലൊപം അരുതെ
ന്നും ഇട്ടന്ന പ്രയൊഗത്തുംകൽ ഇകാരംരണ്ടി
നുംകൂടി— ദീൎഘംവെണമെന്നും ഭെദമുണ്ട— ആ
റിയിരിക്കുന്നു— ആറീട്ടയിരീക്കുന്നു— വാടിപൊ
യി— വാടീട്ടപൊയി— ചൂണ്ടികാണിച്ചു— ചൂണ്ടീ
ട്ടകാണിച്ചു— വാരി എടുത്തു— വാരീട്ടഎടുത്തു— ഉ
ഗണം— ഇതിന്ന ഉ എന്നഗണപ്രത്യയത്തിന്ന
ലൊപംവന്ന അതിനെ സംബന്ധിച്ച പൂൎവ
ത്തിന്ന ദ്വിത്ത്വം വെണം—

ഇട്ടുപൊയി— ഇട്ടിട്ടുപൊയി— തൊട്ടകിട
ന്നു— തൊട്ടിട്ടകിടന്നു— കരണ്ടതിന്നു— കരണ്ടിട്ട
തിന്നു— തൊറ്റ ദുഃഖിക്കുന്നു— തൊറ്റിട്ട ദുഃഖി
ക്കുന്നു— പെറ്റ വളൎത്തി— പെറ്റിട്ട വളൎത്തി—
ഇത്യാദിചെൎക്കണം— ഇതിൽഒന്നാമത്തത പ
ക്ഷാന്തരത്തിൽ ഭൂതക്രിയയാണെന്നും പറയാം

എന്നാൽ— വന്നുകണ്ടു— അരച്ചു— അടുത്തുവ
ന്നുപറഞ്ഞുനടന്നു— തൊട്ടുകിടന്നു— ഏറ്റുവ
ന്നുഇത്യാദി—ൟപൂൎവകാലക്രിയകളിൽഅന്ത്യ
ത്തിൽ— ഉ —കാരംകെൾക്കുന്നത സന്ധിയിൽ
വ്യഞ്ജനംപരമായാൽ വിധിച്ചതു കൊണ്ടു
ണ്ടാകുന്നു ഇനിഅല്പം അൎത്ഥവിശെഷത്തെ
പറയുന്നു— ലുപ്തങ്ങളായ മുൻവിലത്തെഉദാ
ഹരണങ്ങൾക്ക പക്ഷാന്തരത്തുംകൽ പ്രകാരാ
ൎത്ഥസംബന്ധവും വരാം പറന്ന്‌വന്നു— എര [ 127 ] ന്നനടക്കുന്നൂ— മറിഞ്ഞുവീണു— കെട്ട്‌താമസി
ക്കുന്നുഇത്യാദികളിൽ വന്നപ്രകാരം പറന്നാ
ണ്— നടക്കുന്നപ്രകാരം എരന്നാണ്— വീണ
പ്രകാരം മറിഞ്ഞാണ താമസപ്രകാരം കെൾ
ക്കയാണ— എന്ന അൎത്ഥം വരുന്നൂ—

ഇങ്ങിനെഉള്ള പ്രകാരാൎത്ഥത്തിംകൽ കൊ
ണ്ട്എന്ന ഒരുഅവ്യയവും ആവാം‌പറഞ്ഞു
കൊണ്ടുവന്നു— കെട്ടുകൊണ്ട താമസിച്ചു—വ
ന്നപ്പൊൾ വ്യാപാരം പറക യുംതാമസിച്ച
പ്പൊൾ— വ്യാപാരം കെൾക്കയും എന്നൎത്ഥം—
ഭാവ്യവ്യയാന്ത ക്രിയക്കഉദാഹരണം ആൻ
എന്നഭാവിയെ പറയന്നഅവ്യയമാകുന്നു— ഇ
തധാതുക്കൾക്കമെൽ— ഉന്നുപ്രത്യയം പൊ
ലെ— അസ്ഥാനത്ത് ചെൎക്കണം— കാഗമവും
വെണം ഉദാ— നുഗണത്തിൽ— കടക്കാൻതുട
ങ്ങുന്നുനടക്കാൻ— ഭാവിക്കുന്നു— ഇളക്കാൻ—
വളൎക്കാൻ— ഇത്യാദിചുഗണത്തിൽ തടിക്കാ
ൻതുടങ്ങുന്നൂ—പഠിക്കാൻ— ഇരിക്കാൻ—ധരിക്കാ
ൻ—ഇത്യാദിഗണത്തിൽകൊടുക്കാൻആരംഭി
ക്കുന്നു—നെൎക്കാൻപാൎക്കാൻ—മിനുക്കാൻ—ഇത്യാ
ദി ഞഗണങ്ങിൽ— അറിയാൻപൊകുന്നു പറ
യാൻ— കളയാൻ— ചമയാൻ—ഇത്യാദി— ഇഗ
ണത്തിൽവരുത്താൻ ഇച്ശിക്കുന്നു— അകത്താ
ൻ— മലൎത്താൻ— പുലൎത്താൻ ഇത്യാദിഉ‌ഗണ
ത്തിൽഇടാൻ ഉത്സാഹിച്ചു— തൊടാൻ— കാ
ണാൻ— കെൾക്കാൻ—പൊരാൻ ഇത്യാദിപ്രെ
രണത്തിൽകുറപ്പിക്കാൻപൊകുംകൊറപ്പിക്കാ
ൻ—പടിപ്പിക്കാൻ—പാടിക്കാൻ—വരുത്താൻ നി
രത്താൻ—ഗമിക്കാൻ—തൊടീകാൻപടിപ്പിക്കാ [ 128 ] ൻപെറീക്കാൻഇത്യാദി— ൟആൻപ്രത്യയത്തി
ന്ന ഉപരിഭാഗത്തിൽ അൎത്ഥഭെദംകൂടാതെഅ
ലംകാരപദങ്ങൾ നനലുവിധം— പ്രയൊഗി
ക്കാം— ൧ ആയി— ൨ —ആയിട്ട— ൩ആയികൊണ്ട
൪— വെണ്ടിഉദാഹരണാൎത്ഥം— യൊജിപ്പിക്കുന്നു
ഭക്ഷിക്കാൻവരുന്നുഎന്നടത്ത ഭക്ഷിധാതുവി
നഭാവ്യാൎത്ഥസൂചകമായആൻ എന്നഅവ്യയം
അന്തത്തിൽ ചെൎക്കുകകൊണ്ട ഭക്ഷണക്രിയാ
ഭാവ്യവ്യയാന്ത— ക്രിയയായി— ഭക്ഷിക്കാനായി
ഭക്ഷിക്കാനായിട്ട ഭക്ഷിക്കാനായി ക്കൊണ്ട ഭ
ക്ഷിക്കാൻവെണ്ടി വരുന്നുഎന്നും ആവാംഇ
തിന്മണ്ണം ഭക്ഷിക്കാൻവെണ്ടീട്ടന്നും പറയാം
ഉഗണത്തിൽ കൂട്ടക്ഷരാന്തമല്ലാത്ത ധാതുക്ക
ളും— തര— വര— ഇങ്ങനെ നുഗണത്തിലുള്ളതും—
ആൻപ്രത്യയം മെൽവരുമ്പൊൾ ഉകാരാന്ത
മായിവരാം— അപ്പൊൾ സന്ധിയിലെവകാരാ
ഗമവുംവരാം— ഉദാഹരണം— തൊടാൻ ഇച്ശി
ച്ചു— തൊടുവാൻ ഇച്ശിച്ചു— ഓടാൻ— ഓടുവാൻ
പാടാൻ— പാടുവാൻ —കെൾക്കാൻ— കെൾക്കു
വാൻ— വരളാൻ— വരളുവാൻ— പെറാൻ— പെ
റുവാൻ— വാഴാൻ— വാഴുവാൻ— തൊഴാൻതൊ
ഴുവാൻ— ഇത്യാദിആൻപ്രത്യയത്തിന്റെ— കീ
ഴെകകാരം വരുന്നടത്ത കാദെശമായിപകാ
രാപക്ഷാന്തരത്തിൽവരാം— കുളിക്കാൻ പൊ
യി— കുളിപ്പാൻപൊയി— തടുക്കാൻ— തടുപ്പാൻ
കെടക്കാൻ— കെടപ്പാൻ— ഭക്ഷിക്കാൻ— ഭക്ഷി
പ്പാൻ— ഇത്യാാദി

ചൊ— വെളുപ്പാൻ നാലുനാഴികയ്ക്ക ഉണ
ൎത്താനാര് ഇങ്ങനെയുള്ളടത്തഉത്തരകാലക്രി [ 129 ] യകെൾക്കാത്തതിനാൽപൂൎവകാലക്രിയഎങ്ങി
നെസിദ്ധിക്കും

ഉ— നാലുനാഴികയ്ക്ക എന്നവാക്കിന്ന—നാലു
നാഴികഉള്ളപ്പൊൾ എന്നൎത്ഥംവരുന്നു ആര
എന്നുള്ളതിന്ന ഇരിക്കുന്നു എന്നക്രിയഅദ്ധ്യാ
ഹാരമായിവരും അപ്പൊൾ ഉണ്ടഎന്നുംഇരി
ക്കഎന്നും ഉള്ളക്രിയയെഉദ്ദേശിച്ചപൂൎവ്വക്രിയ
പൂൎവ്വകാലക്രിയയാകുന്നു ഇതിന്മണ്ണം കൊടു
ത്തിട്ടു— എന്തഎന്നടത്ത ചെയ്തുഎന്നുവരും ഉ
ണ്ടിട്ടവെണ്ടാ എന്നടത്തദാനാദികൎമ്മം പ്രകൃത
മായിരിക്കും— അപ്പൊൾഉണ്ടിട്ടദാനംവെണ്ടാ
എന്നുവരുമ്പൊൾ ദാനാദിക്രിയക്കപൂൎവ്വക്രിയ
യാവുംഎന്നാൽ കൊടുത്തിട്ടില്ലാ— വാങ്ങീട്ടി
ല്ലാ— കണ്ടിട്ടില്ലാഇത്യാദികളിൽ ഇട്ടഎന്നപൂ
ൎവ്വകാലക്രിയാവ്യയംതന്നെ ആകുന്നൂ—ഇല്ലാ
എന്ന അവ്യയം ക്രിയാനിഷെധ സ്വരൂപമാ
കകൊണ്ട ക്രിയപ്രയൊഗിക്കാത്തടത്തഭവിക്കു
കഎന്ന സാധാരണക്രിയാ അദ്ധ്യാഹാരിക്ക
പ്പെടണം— അപ്പൊൾഭവിച്ചില്ലെന്നു വരുന്നു
അതിനാൽകൊടുത്തിട്ട എന്നഭവിക്കഎന്നക്രി
യക്കപൂൎവകാല ക്രിയയാകുന്നു അപ്പൊൾ ഇ
ല്ലാഎന്നപറയുന്നതിന്നപൂൎവകാലത്തിൽ കൊ
ടുത്തിട്ടില്ലെന്ന അൎത്ഥമാകുന്നു അദ്ധ്യാഹാരമെ
ന്നാൽ പ്രയൊഗിച്ചിട്ടുള്ള പദങ്ങളുടെ ശക്തി
കൊണ്ടചെൎക്കാൻ തൊന്നുന്ന അൎത്ഥത്തെ പ
റയുന്ന ശബ്ദത്തെ സമീപത്ത ചെൎക്കുകയാ
കുന്നു ഇതിന്മണ്ണം രാമനെ സ്നെഹമുണ്ടഎ
ന്നാടത്തകുറിച്ചു എന്ന അദ്ധ്യാഹരിക്കയാകുന്നു
താൻഇപ്പൊൾ എവിടെനിന്നാണഎന്നചൊ [ 130 ] ദ്യത്തിന്നവരുന്നതഎന്നക്രിയ അദ്ധ്യാഹരിക്ക
പ്പെടുന്നു ഇന്നഅമാവാസി എന്നപറയുമ്പൊ
ൾ ആകുന്നു എന്നക്രിയ അദ്ധ്യാഹരിക്കപ്പെടു
ന്നു ഇതിന്മണ്ണം കൊടുപ്പാൻവക— എവിടെ
മെടിക്കാൻ പ്രയാസം ഇത്യാദികളിലുംഅ
ദ്ധ്യാഹരിക്കണം ഊഹംവ്യാന്ത ക്രിയക്ക—

ഉദാ— സജ്ജനം പറഞ്ഞാൽ സമ്മതി
ക്കാം പറഞ്ഞില്ലെങ്കിൽ തമ്മസിക്കാം ദുൎജ്ജനം
പറഞ്ഞാൽ വിശ്വസിച്ചുകൂടാ തന്നാൽ വി
ശ്വസിക്കാം തന്നെങ്കിൽ മെടിക്കാം ഇവി
ടെഅൽഎംകിൽ ഇത്യാദ്യവ്യയങ്ങൾ സംശ
യരൂപമായ ഊഹത്തെ തൊന്നിക്കുന്നതാക
കൊണ്ട ആഅവ്യയം ക്രിയക്കമെൽ വരുന്ന
താകകൊണ്ടാ ഊഹാവ്യയ പൂൎവകാലക്രിയ
യായിചെരുന്നുഎങ്കിൽ എന്നവൎത്തമാന പ്ര
ത്യയാന്തത്തിനുമെലും ഭാവിക്കു മെലുംവരാം
പറയുന്നെംകിൽ തരുന്നെങ്കിൽ പറയുമെം
കിൽതന്നാൽ കണ്ടാൽ തരുവിച്ചാൽ കാണി
ച്ചാൽ ഇത്യാദി ആയിരിക്കുമെന്നുള്ള ക്രിയാ
ഭെദവുംഊഹത്തെപറയുന്നു— വരുമായിരിക്കും
കാണുമായിരിക്കും

ഇനിനിഷെധവ്യായന്തക്രിയക്ക
ഉദാഹരണം

കൂടാ— അരുത— വെണ്ടഎന്ന— അവ്യയങ്ങൾ
ഭൂതക്രിയയെ നിഷെധിക്കുന്നു ദുൎജ്ജനത്തൊട
ടുത്തുകൂടാ— പാവിയെകണ്ടുകൂടാ— അസത്യം
പറഞ്ഞുകൂടാ— അന്ന്യായം ചെയ്തുകൂടാ— ഉപ
കാരം മറക്കരുത ഇത്യാദിവെണ്ടാ എന്നഅവ്യ [ 131 ] യത്തിന്നവകാര ലൊപംവരാം കൊടുക്കാണ്ട—
കൊടുക്കവെണ്ട— ഇവിടെകൂടാഎന്നും അരു
തെന്നും— വെണ്ടാഎന്നും അതിനൊട ചെൎന്ന
പൂൎവക്രിയയെ നിഷെധിക്കുന്നു

ഇല്ലഎന്ന അവ്യയം മൂന്നുകാലത്തിൽ ക്രി
യകളെയും നിഷെധിക്കും എന്നാൽ ഭാവിപ്ര
ത്യയം ചെൎക്കും‌പൊൾ — ഉ — എന്ന ഭാവിപ്ര
ത്യയത്തിന്ന ലൊപവും ഇല്ലഎന്നതിന്റെ
ഇകാരത്തിന്ന ഒ ആദെശവും വരുത്തണമെ
ന്ന വിശെഷം അതാതഗണ വിശെഷങ്ങളും
ക്രമമായി വരും

ഉദാഹരണം— തന്നില്ലാ— തരുന്നില്ലാ— ത
രൊല്ലാ— അയച്ചില്ലാ— അയക്കുന്നില്ലാ— അ
യക്കൊല്ലാ— കൊടുത്തില്ല— കൊടുക്കുന്നില്ലാ—
കൊടുക്കൊല്ലാ— പറഞ്ഞില്ലാ— പറയുന്നില്ലാ
തൊടുന്നില്ലാ— തൊടൊല്ലാ— വിറ്റില്ലാ— വി
ൽക്കുന്നില്ലാ— വിൽകൊല്ലാ— ഇത്യാദിതന്നീല
വരുന്നീലാ— എന്നും പക്ഷാന്തരമായിട്ട

കവനത്തിൽ അധികമായി നടപ്പുണ്ട ഇ
ല്ല എന്നതിന്ന ൟലഎന്നു ആ‍ദെശം വരുത്തു
കയാകുന്നു

ഉദാ— കണ്ടീല— ഞാനഹൊ— ഭവിഷ്യൽ
ക്രയാ നിഷെധത്തുങ്കൽ ആതെ— ആണ്ട— എ
ന്ന ക്രിയാനാമത്തിനുമെൽ അവ്യയംചെരും

ഉദാ— പഠിയാതെ മൂഢനാകുന്നു പഠിക്കാ
ണ്ട്മൂഢനാകുന്നു പലിശകൊടുക്കാതെ കടം‌
വൎദ്ധിപ്പിക്കുന്നു കൊടുക്കാണ്ട്— ഉത്തരം‌പറ
യാതെതൊറ്റു പറയാണ്ട— വെലചെയ്യാതെ
കളയുന്നു ചെയ്യാണ്ട— ഇത്യാദി കണ്ടെ എന്ന [ 132 ] കൂട്ടീട്ടുമാവാം പഠിക്കാതെകണ്ട കൊടുക്കാതെ
കൊണ്ട ഉം‌എന്നഭാവിപ്രത്യയാന്തത്തിന്ന മെ
ലൊ വെറെഭൂതക്രിയാനാമത്തിന്ന മെലൊ
അപ്പൊൾ എന്ന അവ്യയം സമാസിക്കുമ്പൊ
ൾ ആദി അകാരത്തിന്നു ലൊപംവരണം കാ
ണുമ്പൊൾ പറയാം തരുമ്പൊൾ വാങ്ങാം ത
രുന്നെ ൟതരും സമയംതരും കാലംഎന്നുമാ
വാം ഭൂതക്രിയാനാമത്തിൽ ഉദാ— കണ്ടപ്പൊ
ൾ സന്തൊഷമായി വന്നപ്പൊൾ അറിഞ്ഞു
ചതിച്ചപ്പൊൾ വിഷാദിച്ചു വലഞ്ഞപ്പൊൾ
രക്ഷിച്ചു പാൎത്തപ്പൊൾ സുഖമായിരുന്നു ഇ
ത്യാദി അതാതഗണ പ്രത്യയാംഗ സഹിതമാ
യി ചെൎക്കണം

ചൊ. ധാതുക്കൾമെൽ കൎത്താവ, കൎമ്മം,
കരണം— അധികരണം— ഇതുകളെപ്പറയുന്ന
പ്രത്യയങ്ങൾ ഏതല്ലാം എങ്ങനെ ചെൎക്കുന്നു

ഉ— നാലിനെയും അ എന്ന പ്രത്യയംചെ
ൎത്തുപറയാം അത വിശെഷണമായിരിക്കും ക
ൎത്താവിൻ ഉദാ— വന്നആൾ സുഖമായിതാമ
സിക്കട്ടെ ഇവിടെ നുഗണത്തൊടു കൂടിയവ
രു ധാതുവിന്റെ മെൽഉള്ള അപ്രയത്തിന്ന
വരു എന്ന ധാതുവിന്റെ കൎത്താവെന്നൎത്ഥം
വന്നവൻ എന്നപദാൎത്ഥം വന്ന സ്ത്രീ— വന്ന
കുതിര— വന്നസം‌മാനം എന്നും പറയാം— ക
ൎമ്മത്തിൽ— കെട്ടവൎത്തമാനം— അത്ഭുതമായാരി
ക്കുന്നു ഇവിടെകെൾഎന്നക്രിയയ്ക്ക മെൽ ഉ
ള്ള അപ്രത്യയത്തിന്ന അതിന്റെ കൎമ്മം എ
ന്നൎത്ഥമായി സംബന്ധിക്കുന്നു കെൾക്കപ്പെട്ട
തെന്നൎത്ഥം കരണത്തിൽ ഞാൻവെട്ടിയവാ [ 133 ] ള നന്ന ഇവിടെ പെട്ടി എന്നക്രിയയ്ക മെ
ൽഉള്ള അപ്രത്യയം ആക്രിയയുടെ കരണമെ
ന്നൎത്ഥമായി വാളിൻ സംബന്ധിക്കുന്നു വെ
ട്ടാൻ സാധനമായതെന്നൎത്ഥം അധികരണ
ത്തിൽ ഞാൻകിടന്ന മെത്ത എന്നടത്ത കിട
എന്ന ധാതുവിന മെലുള്ള അപ്രത്യയം ആ
ക്രിയയുടെ ആധാരമെന്നൎത്ഥമായി മെത്ത
യൊടും സംബന്ധിക്കുന്നു ഇതുകളിലും ഗണ
പ്രത്യയം ആഗമം ലൊപം മുതലായ്ത വിധി
ച്ചപൊലെ ചെൎക്കണം ഇതിന്മണ്ണം ചെൎന്ന
മന്ത്രി പഠിച്ചവിദ്യാ— കണ്ടഉത്സവം— ഉണ്ട
ചൊറു— ഉടുത്തമുണ്ട— മൂടിയശീല— ഇരുന്നക
സെരാ— നിന്നസ്ഥലം— ഇത്യാദിപ്രായെണ
വിശെഷണങ്ങളായിരിക്കും വന്നതആര— കെ
ട്ടതഎന്ത— ഇത്യാദികളിൽ വസ്തുഎന്നുമാത്രം
അൎത്ഥത്തെ പറയുന്നു അതഎന്ന ശബ്ദം മൂന്നു
ലിംഗത്തിനും ക്രിയക്കമെൽചെൎക്കയും സന്ധി
യിൽ അകാരലൊപം വരികയും സിദ്ധമാക
കൊണ്ട അതിന്റെ രൂപമാകുന്നു—

ഉദാ— വന്നതുരാമൻ— വന്നതസീത— വ
ന്നതസന്തൊഷം ഇതിന്മണ്ണം കണ്ടത— കെ
ട്ടത— വെട്ടിയത— കെടന്നത— എന്നും പക്ഷാ
ന്തരമായി പറയാം ഇതു ഗണപ്രത്യയസഹി
തം വെണം ഭവിഷ്യത്തിൽ ആൻ എന്നുള്ള
അവ്യയത്തിന്നു ഉള്ളഎന്നും കൂടണം

ഉദാ— നുഗണം— തന്നത— തരുന്നത— തരാ
നുള്ളത— ചുഗണം— നിറച്ചത— നിറക്കുന്നത— [ 134 ] നിറക്കാനുള്ളത— തുഗണം— എടുത്തത— എടുക്കു
ന്നത— എടുക്കാനുള്ളത— ഞുഗണം— അറിഞ്ഞ
ത— അറിയുന്നത— അറിയാനുള്ളത— ഇഗണം—
കിട്ടിയത— കിട്ടുന്നത— കിട്ടുവാനുള്ളത— ഉഗ
ണം— ഇട്ടത— ഇടുന്നത— ഇടുവാനുള്ളത— പ
ക്ഷാന്തരം— ഇടാനുള്ളത എന്നുംവരാം— പ്രെ
രണംകൊടുപ്പിച്ചത— കൊടുപ്പിക്കുന്നത— കൊ
ടുപ്പിക്കാനുള്ളത—ഇത്യാദി—

ചൊ— ഭാവപ്രത്യയങ്ങൾ ഏതെല്ലാം

അ— ഇ— പ്— ച— വ്— മ്— ഉക— അല്—അം—
ലൊപം— ഇവകളാകുന്നു ഇതുകൾ പ്രസി
ദ്ധിയെ അനുസരിച്ച അതാത ധാതുക്കളിൽ
ചെൎക്കെണ്ടതാകുന്നു. [ 135 ]
ധാതു പ്രത്യയം ഉദാഹരണം ധാതു പ്രത്യയം പദം
പ്രത്യയം ച- പ്രത്യയം
നില് നില നന്ന ചെര് ചെൎച്ചപൊലെ
തിള് തിള അ വരുന്നു ചൊര ചൊൎച്ചഇല്ലാ
വത് വത പറ്റി നെര് നെൎച്ചഉണ്ട
കിള് കിള പൊരാ തീര് തീൎച്ചവന്നില്ലാ
ഇ- പ്രത്യയം പ- പ്രത്യയം
കെള കെളി കെട്ടു തെയ് പ് തെപ്പുനന്നായി
തൊല് തൊലി വന്നു തിറി പ് തിരിപ്പചീത്ത
പെട് പെടി ആവുന്നു ഉറ പ് ഉറപ്പവെണം
അട അടി പെട്ടു വിശര് പ് വിശൎപ്പ്മാറി
നട പ്
വ്- പ്രത്യയം മ പ്രത്യയം
മറ വ് മറവ — വെണം ഓറ ഓൎമ്മഉണ്ട
[ 136 ]
ധാതു പ്രത്യയം ഉദാഹരണം ധാതു പ്രത്യയം പദം
വ് പ്രത്യയം മ പ്രത്യയം
കുറ കുറവ — അരുത നെർ നെൎമ്മയുണ്ട
കുറ കുറവ — മാറി വെഴ് വെഴ്മപൊരാ
തിക തികവവന്നു തിര ഉക തിരയുക
ചതി ചതിവ് ചീത്ത വലി ഉക വലിയുക
ഉ പ്രത്യയം
പറ ഉക പറയുക
കാണ ഉക കാണുക
അല — പ്രത്യയം
വരുങ്ങ് അല വരുങ്ങല് ലുപ്തം
ഞടുങ്ങ് അല ഞടുങ്ങല് വ്യഞ്ജനാന്തം
ഏങ്ങ് അല ഏങ്ങല് കെട്ട് കെട്ടുമുറുക്കണം
ഇതിൽ ങകാരത്തിനു ക് ആ
ദെശംകൂടിവെണ്ടത
ഊട്ട്ണ് ഊട്ട്‌നന്നാക്കണം
[ 137 ]
ഇറങ്ങ് അം ഇറക്കം തീൻ കൊറക്കണം
മടങ്ങ അം മടക്കം പൊക്ക് നിറുത്തണം
എണങ്ങ അം എണക്കം പൊക്ക്മാറി
വണങ്ങ അം വണക്കം
കള് അം കള്ളം — നെട്ടം
ഇത്യാദി ഇത്യാദിഭാവപ്രത്യയങ്ങളി
ചിലതിന ദ്വിത്വം ദീൎഘം
[ 138 ] മുതലായി അല്പഭെദ മുള്ളതാകുന്നു— ഭാവപ്ര
ത്യയമെന്നാൽ ക്രിയാസ്വഭാവത്തെ മാത്രം
പറയുന്ന പ്രത്യയമെന്ന താല്പൎയ്യം അതഒണ്ടാ
വുന്നു എന്നുള്ളഅൎത്ഥത്തിൽ ദ്വിരുക്തശബ്ദ
ത്തെയും ക്രിയയാക്കി പ്രയൊഗിക്കാം

ഉദാ— വഴു— വഴുക്കുന്നു— പറു— പറുക്കുന്നു— ക
രു— കരുക്കുന്നു— തണു— തണുക്കുന്നു— ഭൂതത്തി
ലും ആവാം— തണു— തണുത്തതകരു— കരുത്ത
ത— ഇത്യാദി ഏറ്റംവഴുക്കുന്നു— ഏറ്റംവഴുത്ത
ത— ഏറ്റ പറുപറെപറയുന്നു ഇങ്ങനെഅ
ൎത്ഥമാകുന്നു ചില നാമങ്ങളിലും സാമാന്യ
ധാതുചെൎത്തക്രിയയാക്കാം—

ഉദാ— വ്യസനം എന്ന ക്രിയാനാമത്തിൽ
ഇക്കഎന്നസാമാന്ന്യക്രിയ ചെൎക്കുന്നു വ്യസ
നിക്കുന്നു— അഹംകാരം— അഹംകരിക്കുന്നു— ദ
ണ്ഡം— ദണ്ഡിക്കുന്നു— കരിവാളം— കരിവാളി
ക്കുന്നു— മരംപൊലെഎന്നമരവിക്കുന്നു— ഇങ്ങ
നെയുള്ളടത്ത സാദൃശ്യാൎത്ഥത്തെ പറയുന്ന വ
എന്ന അവയവാൎത്ഥം കൂടിചെൎക്കുന്നു—

ഇനി ചില സംഖ്യാശബ്ദങ്ങൾക്കുള്ള പ്ര
ത്യയങ്ങൾ

ഒന്ന— എന്നശബ്ദത്തിന്ന പുരുഷൻ വിശെ
ഷ്യമായാൽ ത— എന്ന വ്— എന്നും പ്രത്യ
യവും സംഖ്യക്ക ഒരു ആദെശവും വരും

ഉദാ— പ്രഥമൈക വചനം ചെരുമ്പൊൾ
ഒരുത്തൻ— ഒരുവൻ— ഒരുത്തി— ഒരുവൾ— ഭാ
വത്തുങ്കൽ മപ്രത്യയവുംവരും ഒരുമ— ഒന്നിക്ക— [ 139 ] എന്നൎത്ഥം രണ്ടഎന്നുള്ളതിനും മൂന്നുഎന്നുള്ള
തിനും വ പ്രത്യയം തന്നെവരുന്നു ഇരു— മൂ—
നാല— ഐയ്യ— ഇത്യാദി ആദെശവുംവന്ന
ബഹുവചനപ്രത്യയംചെരുമ്പൊൾ ഇരുവർ
മൂവർ— നാലർ— ഐവർ— ഇങ്ങനെവരുന്നു
പാടിൽ ഐവൎക്കും പ്രാണവല്ലദയായിട്ടു കെ
വലം ഒരുത്തി എന്നുകെട്ടു ഞാൻ— എന്നുണ്ട—
പെർ എന്നും ആൾഎന്നും പ്രയൊഗിച്ചാലും
സമാൎത്ഥം തന്നെ ആകുന്നു നൂറുപെർ— നൂറു
ആൾ— ആയിരംപെർ— ആയിരംആൾ— ആയി
രംആളുകൾ എന്നുംപറയാം.

ചൊ — ബഹുവചനം വെണ്ടയൊ

ഉ—സംഖ്യക്ക ശബ്ദാൎത്ഥംകൊണ്ടുതന്നെ
ബഹുത്വം തൊന്നുന്നടത്തവിശെഷ്യമായി പ്ര
യൊഗിക്കുന്നു സമാന്ന്യ ശബ്ദത്തിന്ന ഏകവ
ചനംവന്നാലും ബഹുത്വം സിദ്ധിക്കുന്നു ഇ
തിന്മണ്ണം നൂറുജനം നൂറുജനങ്ങൾ എന്നു അ
ത അതുകൾ ആളുകൾ അവകൾ നൂറുശിപാ
യിമാർ എന്നും ആവാം ജാതി ശബ്ദങ്ങൾക്ക
ചെൎച്ച പൊലെ ഏകവചനത്തെയും പറ
യുന്നു—

ഉദാ— സാധിവിനെഉപദ്രവിക്കരുത— ബ്രാഃ
മണനെ അവമാനിക്കരുത— ഇവിടെ ഏക
വചനം എങ്കിലും ഒരുസാധു ഒരു ബ്രാഹ്മണ
ൻ എന്നല്ല സാധുക്കളെ ബ്രാഹ്മണരെ എ
ന്നുതന്നെവരുന്നു എന്നഅറിയണം— ഓരൊ
ജാതികളിലെ വ്യക്തികളെ ഒക്കെ വിവക്ഷി
ച്ച പ്രയൊഗിക്കുന്ന ഏകവചനത്തെ ജാ
ത്യൈകവചനമെന്നുപറയുന്നുഎന്നാൽബ്രാ [ 140 ] ഹ്മണൻവ്യാജംചെയ്തുശിക്ഷിക്കണമെന്നപറ
ഞ്ഞാൽ ബ്രാഹ്മണ ജാതിക്കകുറ്റംവിവക്ഷി
ച്ചു എന്ന അൎത്ഥം ഗ്രഹിച്ചാൽ വലിയതെറ്റാ
കുന്നു. അതിനാൽ വചനങ്ങൾക്കഅതാതൎത്ഥം
തന്നെമുഖ്യംനല്ലചെൎച്ചയുള്ളടത്തെ ജാത്യെക
വചനം സ്വീകരിക്കാവു— പദാന്തങ്ങളായി
രിക്കുന്നയകാരവകാരങ്ങൾക്ക വ്യജ്ഞനം മെ
ൽവരുമ്പൊൾ ചിലടത്ത ലൊപംവരാം.

ഉദാ— സപ്തമിസമാസം വായിമൊഴിവാ
മൊഴി— തൃതിയാസമാസം കായകറിക്കാകറി—
പായവിരിച്ചു പാവിരിച്ചു— പകാരലൊപം—
ഷഷ്ഠിസമാസം— പൂവചടി പൂച്ചടി— സപ്തമീ
സമാസം— രാവ കണ്ണ— രാക്കണ്ണ കണ്ടുകൂടാ—
ഇത്യാദി വൎത്തമാനകാലത്തൊട അടുത്തുട്ടുള്ള
ഭൂതവും ഭവിഷ്യത്തും— വൎത്തമാനക്രിയയാൽ
പറയപ്പെടും—

ഉദാ— ചൊ— എപ്പൊൾവന്നു—

ഉ— ഇപ്പൊൾ വരുന്നു—

ചൊ— എപ്പൊൾ പൊകും—

ഉ— ഇതാ പൊകുന്നു ഇവിടെഅല്പം മു
മ്പെ വന്നുഎന്നും താമസിക്കാതെ പൊകുമെ
ന്നും അൎത്ഥമാകുന്നു—

പ്രയൊഗകാണ്ഡം

ചൊ— വാക്ക്യം എന്ത—

ഉ— കാരകങ്ങളെ— ക്രമമായി ക്രിയകളൊ
ടുചെൎത്തിട്ടുള്ള പദങ്ങളുടെ കൂട്ടമാകുന്നു—

ചൊ— വാക്ക്യപ്രയൊഗഭെദം എങ്ങനെഎ
ല്ലാം— [ 141 ] ഉ— കൎത്താവിൽ ക്രിയയായും കൎമ്മത്തിൽ
ക്രിയയായിം രണ്ടുവിധം—

ഉദാ— കൎത്താവിൽ ശ്രീമഹാവിഷ്ണുവിന്റെ
അവതാരമായിരിക്കുന്ന— ദാശരഥി— രാമൻ—
വസിഷ്ഠന്റെ നിയൊഗം ഹെതുവായിട്ടവി
ശ്വാമിത്രന്റെ കാക്കൽവീണു നമസ്ക്കരിച്ചു—
(൧) അനന്തരം വിശ്വാമിത്രൻ— രാമനെക്കൂട്ടി
കൊണ്ട സിദ്ധാശ്രമത്തിലെക്കപൊയി (൨)
പിന്നെതടാകയെ കൊല്ലിച്ചിട്ട സിദ്ധാശ്രമ
ത്തിൽചെന്ന യാഗംവെണ്ടുംവണ്ണം തുടങ്ങി
(൩) അപ്പൊൾ— മുടക്കാൻവന്നസുബാഹു—
പ്രഭൃതികളായ രാക്ഷസരെയും കൊല്ലിച്ച
യാഗംമുഴുപ്പിച്ചു (൪) അതിന്റെശെഷം രാമ
നെക്കൂട്ടികൊണ്ട മിഥിലാ രാജധാനിയിൽ
ചെന്നിട്ട ത്രിയംബകമെന്ന വില്ലൊടിച്ചമി
ഥിലന്റെ പ്രതിജ്ഞയെ പൂരിപ്പിച്ചരാമനെ
കൊണ്ടസീതയെ വിവാഹം ചെയ്യിച്ചു (൫)
അതിനാൽ ദശരഥാദി രാജാക്കന്മാരെയുംസ
ന്തൊഷിപ്പിച്ച സകുഡുംബന്മാരായ രാമല
ക്ഷ്മണഭരത ശത്രുഘ്നന്മാരെ— അയൊദ്ധ്യയി
ലെക്കഅയച്ചു (൬) അവർ അയൊദ്ധ്യയിൽ
ചെന്നകുറെക്കാലം സുഖമായി വസിച്ചു (൭)

ഇങ്ങനെ കൎത്താവിൽ ക്രിയവരുന്നു—ഇതി
ൽ ഒന്നാം— വാക്ക്യത്തിൽ രാമൻഎന്നകൎത്താവ
പ്രധാനമായി അമ്പയിക്കുന്നു— രണ്ടുമുതൽആ
റുവരെവിശ്വാമിത്രൻ എന്നകൎത്താവ പ്രധാ
നമാകുന്നു— ഏഴാമതഅവർഎന്നപ്രധാനമാ
കുന്നു— കൎമ്മത്തിൽക്രിയകൾക്ക പെട്ടഎന്നക
ൎമ്മപ്രാധാന്ന്യസൂചകമായി ഒരുപ്രത്യയംഭൂതാ [ 142 ] ദികാലപ്രത്യയത്തിന്റെ ആദ്യത്തിൽ ചെൎക്ക
ണം അതാത ധാതുക്കൾക്ക വിധിച്ചകാൎയ്യങ്ങ
ളുംവരുന്നു—

ഉദാ— രാജാവിനാൽ ജനങ്ങൾ രക്ഷിക്ക
പ്പെട്ടു— ജനങ്ങളാൽരാജാവിന രക്ഷാഭൊ
ഗംകൊടുക്കപ്പെടുന്നു— കൊടുക്കപ്പെ—ട്ടു കൊടു
ക്കപ്പെടും— ഇത്യാദിഎന്നാൽ ഭയപ്പെടുന്നു വ
ഴിപ്പെട്ടു— രാജിപ്പെട്ടു— എടപ്പെട്ടു— ഇത്യാദി—
നാമങ്ങളിൽനിന്ന പരമായിപെട്ടു എന്നുള്ള
തകൎമ്മത്തിലല്ലാ— ചെൎച്ചംഎന്നൊവന്നു എ
ന്നൊഅൎത്ഥത്തിലെപെട്ടു ധാതുവിന്റെ രൂ
പമാകുന്നു— ഭയംചെൎന്നു— വഴിചെൎന്നു— എടവ
ന്നു ഇങ്ങനെഅൎത്ഥമാകുന്നു— അതവരുമ്പൊ
ൾനാമത്തിന്ന വിഭക്തിലൊപം— ദ്വിത്വം ഇ
ത്യാദിവിശെഷംവരും— ഇനികൎമ്മത്തിൽ ക്രി
യചെൎക്കുന്ന വാക്യം ഉദാഹരിക്കപ്പെടുന്നു അ
നന്തരം ശ്രീരാമനാൽ സാധിക്കപ്പെടെണ്ടുന്ന
രാവണാദി വധത്തിന്നവെണ്ടി ദശരഥംകൽ
നിന്നവെൎവ്വിടാനായിട്ട മന്ധരാ ദൂഷണംഹെ
തുവാക്കി നിൎമ്മിക്കപ്പെട്ടു— ൧– പിന്നെപിതാവി
ന്റെ അനുവാദസഹിതം ലക്ഷ്മണനൊടും
സീതയൊടും കൂടിദണ്ഡകാരണ്യം പ്രാപിക്ക
പ്പെട്ടു— ൨–അതിന്റെശെഷംഋഷീശ്വരന്മാരാ
ൽ അപെക്ഷിക്കപ്പെട്ടു— സൎവ്വരാക്ഷസവധത്തി
ന്ന ആരംഭിച്ചപ്പൊൾ ചൌൎയ്യം കൊണ്ട സീതാ
പഹാരം ചെയ്ത ദശമുഖന്റെ വധത്തിന്നവെ
ണ്ടി സുഗ്രീവാദിവാനര സഹായംഅപെക്ഷി
ക്കപ്പെട്ടു— ൩– അതനിമിത്തം തദ്വിരൊധിയാ
യിരുന്ന ബാലി— രാമനാൽ ഹനിക്കപ്പെട്ടു— ൪– [ 143 ] തദനന്തരം സുഗ്രീവനായ് സീതാന്ന്വെഷ
ണത്തിന്നായിനിയൊഗിക്കപ്പെട്ടു വാനരന്മാ
രിൽവച്ച ഹനൂമാൻ എന്നവാനര വീരനാൽ
ലംകയിൽചെന്നു സീതയെക്കണ്ട അടയാളം
വാങ്ങി രാമന്റെകയ്യിൽ കൊടുക്കപ്പെട്ടു —൫—
പിന്നെയും ഉത്സാഹത്തൊടുകൂടെ സുഗ്രീവാ
ധികളുമൊരുമിച്ചു വാനരന്മാരാൽ ബന്ധി
ക്കപ്പെട്ട സെതുവിലൂടെഗമിക്കപ്പെട്ടലംകയി
ൽഇരുന്ന രാവണൻരാമനാൽ നിഗ്രഹിക്ക
പ്പെട്ടൂ —൬— തദനന്തരം അഗ്നിപ്രവെശംകൊ
ണ്ടുപരിശുദ്ധയെന്ന നിശ്ചയിക്കപ്പെട്ട സീത
യൊടുകൂടി അയൊദ്ധ്യയിൽവന്ന പ്രയത്ന
പ്പെട്ട സുഗ്രീവാദികളെ മാനിച്ചസന്തൊഷി
പ്പിച്ചഅയച്ച ചിരകാലംസഹൊഹരന്മാരൊ
ടുകൂടി രാജ്യഭാരംചെയ്തിരുന്നരാമനാൻ സക
ലജനങ്ങളും സുഖമാക്കി രെക്ഷിക്കപ്പെട്ടു—൭—
ഇങ്ങനെകൎമ്മത്തിൽ ക്രിയാവാക്ക്യങ്ങളുടെപ്ര
യൊഗംവരുന്നു ആദ്യവാക്ക്യത്തിൽ മന്ധരാദൂ
ഷണമാകുന്ന കൎമ്മത്തെപ്രധാന മാക്കിയിരി
ക്കുന്നു— ഇതിന്മണ്ണംമറ്റെ ക്രിയകളും കൎമ്മ
ത്തൊടസംബന്ധിപ്പിക്കണം ൟവാക്യങ്ങളി
ൽചിലകാരകങ്ങൾ അവ്യയങ്ങൾ ഭൂതക്രിയാ
ഭാവിക്രിയാ മുതലായഭെദങ്ങൾ ഇതിൽചെ
ൎത്തിട്ടുള്ളത ശെഷങ്ങളെയും ഊഹിക്കുന്നതിന
വഴിയാകുന്നു—

ചൊ— പ്രയൊഗ ഭെദങ്ങളും എങ്ങിനെ
എല്ലാം—

ഉ— കൎമ്മ പ്രധാനരീതി ആകാംക്ഷാപൂര
ണരീതി സമ്മിശ്രരീതി കപനരീതി ഇങ്ങ [ 144 ] നെനാലുരീതിയിൽ വാക്ക്യപ്രയൊഗങ്ങൾ ഭ
വീക്കുന്നു

ചൊ— അതുകളുടെഭെദം എങ്ങിനെ

ഉ— ക്രമെണതാഴെപറയുന്നു— പറഞ്ഞരാമ
കഥയിൽ കൎത്താവിലുംകൎമ്മത്തിലും ഉള്ളത ക
ൎത്തൃപ്രയൊഗ രീതിതന്നെഎന്നാൽ ചിലഭെ
ദങ്ങൾക്കായിട്ട വെറെയും—പറയുന്നു—

കൎത്തൃപ്രധാനം

ജനങ്ങൾ ശരീരത്തിന്റെ നിസ്സാരതയെ
യും പരൊപകാര പുണ്യത്തിന്റെ വലിപ്പ
ത്തെയും അറിയാതെ അതിപ്രയത്നം കൊണ്ട
ഭെഹംകളഞ്ഞു പുണ്യത്തിന്നഇടവരാതെയും
ദ്രവ്യം സമ്പാദിക്കുന്നതിനഉത്സാഹിക്കുന്നു ൟ
വാക്ക്യത്തിൽജനങ്ങൾഎന്നകൎത്താവ പ്രധാ
നമായിഉത്സാഹിക്കുന്നു എന്നക്രിയവരെ ക്ര
മെണസംബന്ധിക്കുന്നു— ചിലരാൽദെഹ രെ
ക്ഷകഴിച്ചു അധികമുണ്ടാവുന്നധനം ധൎമ്മത്തി
ന്നചിലവിട്ട പുണ്യംസമ്പാദിക്കപ്പെടുന്നു. ഇ
തകൎമ്മത്തിൽ ക്രിയയിലാകുന്നൂ എംകിലുംചി
ലർഎന്നകൎത്താവ പ്രധാനമായിസമ്പാദന
ക്രിയവരെക്രമമായിസംബാധിക്കുന്നു— അതു
കൊണ്ട ഇങ്ങനെഉള്ളടത്തും രീതിയിംകൽക
ൎത്തൃപ്രധാന്ന്യംതന്നെ— എന്നാൽൟ കൎത്താവ
എടക്കൊഒടുക്കമൊ ക്രിയയൊടടുത്തൊ പ്ര
യൊഗിച്ചാലും കൎത്തൃപ്രധാന രീതിതന്നെ—

ഉദാ ജ്ഞാനംമുഖ്യ സാദ്ധ്യമെന്നറിഞ്ഞ
ചിലർ പലശാസ്ത്രങ്ങളെയുംപഠിക്കുന്നു— ഒരു
വിചാരം കൂടാതെ ഭക്ഷണ സുഖത്തെമാത്രം
ചിലർഅനുഭവിക്കുന്നു ഇങ്ങനെഉള്ളടത്തക [ 145 ] ൎത്താവഎടക്കെംകിലും കൎത്തൃപ്രധാന രീതിത
ന്നെ— ശരീരത്തിന്റെ നശ്വരതയുംപരൊ പ
കാരപുണ്യത്തിന്റെ മഹത്വവും അറിയപ്പെ
ടുന്നമനുഷ്യരാൽ ജീവിച്ചിരിക്കുന്നദിവസങ്ങ
ളിൽ രെക്ഷിക്കപ്പെടെണ്ടദെഹത്തിന്ന വൃത്തി
ക്കുമാത്രം പ്രതിഫലത്തൊടുകൂടെ കഴിയുന്ന
ടത്തൊളം കാലംപരൊപകാരത്തിന്ന യത്നം
ചെയ്താൽ പ്രയത്നഫലം പരസ്പരൊപകാര
മായിട്ട സൃഷ്ടികൎത്താവായ ദൈവത്തിന്റെ
പ്രീതിക്കപാത്രങ്ങളായിഭവിക്കുമെന്നഞങ്ങൾ
വിചാരിക്കുന്നു— ഇങ്ങനെ വലിയവാക്യങ്ങ
ളിൽ പലകൎത്താവും പലക്രിയകളുംഎടക്കുവ
ന്നാലും കൎത്തൃപ്രധാനരീതിതന്നെ—

ചൊ— ആകാംക്ഷാപൂരണരീതിഎങ്ങിനെ

ഉ— അതചെറിയ വാക്ക്യങ്ങളായി തന്നെ
പ്രയൊഗിക്കാം

ഉ— ഉണ്ടതീവിടയാണ— ഞങ്ങൾ— ൟവാ
ക്ക്യത്തിൽ ഉണ്ടതെന്നകെൾക്കുംമ്പൊൾസ്ഥല
ത്തിൽ ആകാംക്ഷാവന്നു ഇവിടെയെന്നപൂരി
പ്പിച്ചു— സ്ഥലംകെട്ടപ്പൊൾ ഭക്ഷണകൎത്താ
വിൽ ആകാംക്ഷാവന്നു— ഞങ്ങൾഎന്നു പൂരി
പ്പിച്ചു— ഇങ്ങനെഉള്ള ആഅംക്ഷയെ പൂരിപ്പി
ക്കുന്ന ക്രമത്തിൽവാക്ക്യംപ്രയൊഗിക്ക ആകു
ന്നു ഇതിന്മണ്ണംതരണം— പുസ്തകം നാളെത്ത
ന്നെ— നൊക്കണം— സംശയങ്ങൾഉണ്ട പല
തുംതരാം— നൊക്കീട്ടനാലുദിവസം കഴിഞ്ഞാ
ൽ ഇങ്ങനെ ആകാംക്ഷാപൂരണം

ചൊ— സമ്മിശ്രംഎങ്ങിനെ—

ഉ— രണ്ടുവിധം കലൎന്നിട്ടുള്ള താകുന്നു— [ 146 ] ഉദാ— എന്റെ സ്നെഹിതനെകണ്ടത സ
ന്തൊഷമായി— കുളിച്ചാലും വെഗം തെക്കെ
കൊളത്തിൽ— ഊണ്ഒരുമിച്ചുവെണം— പറ
ഞ്ഞൊളാംവൎത്തമാനം ഊണകഴിഞ്ഞിട്ട—കാ
ണുന്നുഞാൻലൊകത്തിൽ അറിവുകൂടാതെന
ടന്നവലഞ്ഞു മൂഢന്മാർദുഃഖിക്കുന്നതായും സു
ഖിക്കുന്നത അഭ്യാസംനല്ലവണ്ണം വിദ്യകളിൽ
ഏതിലെംകിലും ഉള്ളവരായും നെരുംമൎയ്യാദ
യുംഉള്ളവർജനങ്ങളാൽബഹുമാനിക്കപ്പെട്ട
വരായും ആണ— ഇതിൽആദ്യം നാലപദം ക
ൎത്ത്യപ്രധാനം പിന്നെനാലുപദംആകാംക്ഷപൂ
രണം— ശിഷ്ടത്തിൽകൎത്തൃപ്രധാനവും ആകാം
ക്ഷപൂരണവും കലൎന്നിരിക്കുന്നു— ഏകവാക്ക്യ
മായിവിചാരിച്ചാൽ ആകാംക്ഷപൂരണം ത
ന്നെആവും ഇതിൽപ്രകാരം എന്നൎത്ഥമുള്ള—
ആണ്— എന്നപദംമൂന്നുവാക്ക്യങ്ങളൊടുംചെ
ൎന്നിട്ടകാണുന്നു എന്നക്രിയയൊട സംബന്ധി
ക്കുന്നു ആകാംക്ഷാപൂരണംതന്നെ— നളചരി
തംപാട്ടിൽ കൎത്തൃപ്രധാനം— ആൎയ്യയായുള്ളദ
മയന്തിനിന്നുടെ ഭാൎയ്യയായിവന്നു— അതിൽ
തന്നെആകാംക്ഷ പൂരണംഉണ്ടായിവരും ത
ൽസ്വയംബദാഡംബരംവെണ്ടാ വിഷാദം
ലഭിക്കുംനിനക്കവൾ—എന്നാൽ മിശ്രത്തിൽപ
ദങ്ങളെമാറ്റി വൈക്കാമെംകിലും അസം
ബന്ധാൎത്ഥം തൊന്നാതെകണ്ട പ്രയൊഗിക്ക
ണം—

ചൊ—എങ്ങിനെആയാൽഅസംബന്ധമാ
കുന്നൂ—

ഉ— ഇന്ന മാവുമ്മെലുള്ള മാങ്ങയൊക്കെ [ 147 ] തല്ലിയടുത്തഭരണിനിറച്ചുഉപ്പിലിട്ടൂ— പിന്നെ
പകലെകുളിച്ചു— എന്നടത്ത ൟപദങ്ങളെ മി
ശ്രമാക്കുംപൊൾ— ഇന്നഭരണിയൊക്കെതല്ലി
യടത്തിട്ട പിന്നെഉപ്പിൽനിറച്ചുള്ള മാവുമ്മെ
ൽപകലെമാങ്ങ—കുളിച്ചു എന്നുഅസംബന്ധം
കുഞ്ഞിനെഎടുത്ത മെലെചളികളഞ്ഞു വി
രിച്ചകിടത്തണമെന്നുള്ളടത്ത— കുഞ്ഞിനെകള
ഞ്ഞചളി യെടുത്തമെലെവിരിച്ചകിടത്തണം
എന്നഅസംബന്ധം ഇങ്ങനെപദസമ്മിശ്രം
വരുന്നതിൽ വിപരീതാൎത്ഥം തൊന്നത്തക്ക വ
ണ്ണ ഉള്ളമാറ്റമാകുന്നൂ—

കവനരീതി എങ്ങിനെ— ഉ— അതിനസാധാ
രണവാക്കുകളിൽനിന്നു— പലഭെദങ്ങൾ പ്ര
സിദ്ധങ്ങളായിഒള്ളതാകകൊണ്ട ആഭെദങ്ങ
ളെ സന്ധിമുതൽക്രമെണചുരുക്കത്തിൽ പറ
യുന്നു പ്രസിദ്ധങ്ങൾക്ക പ്രസിദ്ധന്മാരായ ഭാ
ഷാകപികളുടെ പ്രയൊഗങ്ങളും എഴുതുന്നു—
കവനത്തിന്റെ സന്ധിയിൽ ചൊല്ലഎന്ന
തിന്ന മെൽപദം വരുംപൊൾ ചൊൽ— ആ
ദെശംവരും✱ ചൊൽകെട്ട✱ മഹാഎന്നതി
ന്ന മാആദെശംവരാം✱മാമുനിമാർ✱ പൈ
തൽഎന്നതിന്നപൈആദെശംവരാം✱പൈ
ങ്കിളിപ്പെണ്ണ✱യി— എന്നതിന്ന ഇകാരത്തി
ന ലൊപംവരും— നള— ✱ഹെതുവായ്നിനിങ്ങ
ൾക്കതങ്ങളിൽ ചെരുവാൻ✱ നിഷെധത്തി
ൽആതെ— എന്നതിന്നകൊണ്ടന്നുകൂട്ടാം— വെ
ണ്ടാഎന്നതിന്ന— വകാരരൊപംവരുത്താം—
അവക്ക എന്നതിൽ— അവ—എന്നതിന്ന— ഒ— [ 148 ] ആദെശംവരാം— മുൻപെന്നടത്ത— മുൽ— എ
ന്നും— മുൻഎന്നും ആദെശവുംവരാം—

ഉദാ— ചെയ്യാതെകണ്ട— ചെയ്യെണ്ടാ— വ
രുന്നവൎക്ക— വരുന്നൊൎക്ക മുൽപാടുനൈഷധ
ൻ മുൻചൊന്നവാക്കുകൾ✱വശമെന്നതി
ന്നഅനുസ്വാരലൊപംവരാം— വശംആക്കുക—
വശാക്കുക— വെണംഎന്നടത്ത പകാര ലൊ
പംവരാം— ചെയ്യവെണം— ചെയ്യെണം— ഇ
ത്യാദിയിൽ ചെയ്കഎന്നെങ്കിൽ— കകാരലൊ
പവുംഊഹിക്കണം— മനസഎന്നതിന്ന മന
മെന്നും—അതിന്നുമെൽ വ്യജ്ഞനാദി പദംവ
ന്നാൽ അനുസ്വാരലൊപവുംവരും— മനക്കാ
മ്പിൽ— മനതാരിൽ— കെറിഎന്നതിന്ന— ഏറി
എന്നംവരുന്നു✱പൂൎവാദ്രിശൃംഗങ്ങളെറി✱ ക
ല്ലിന്നുകൽ എന്നുവരും കൽപണി— എന്റെ
എന്നതിന്ന എൻഎന്നുവരും✱എൻമാനിനി
ഇത്യാദി

പ്രഥമാദിപദങ്ങളിൽചിലഭെദം— താൻഎ
ന്നപദം— അൎത്ഥവിശെഷംകൂടാതെ പരിഷ്കാ
രത്തിന്നായി എല്ലാനാമങ്ങൾക്കും ഏതഏക
വിഭക്തിയെങ്കിലും ചെൎക്കാം ഭാവിക്രിയക്ക വ
രൂതാക— ചെയ്യുതാക— കൊടുപ്പൂതാക— എന്ന
പ്രയൊഗിക്കാം—

ഉദാ— നളചരിതം✱ഗംഗാതരൻ—താനുമ
യൊടുചെൎന്നതും✱എന്നാൽനളൻതന്റെസ
ന്താപശാന്തിക്ക— കാണുന്നതിന്ന നീ വെഗം
വരൂതാകഎന്നുംപ്രയൊഗിക്കാം— ഇതിന്മണ്ണം
പൎവ്വതംതന്നിൽവസിക്കും ഇതിന്മണ്ണം നപും
സകത്തിൽ കൎമ്മത്തിന്നുംക്രിയക്കും അതെന്നും [ 149 ] ഇതെന്നുംവരും വനമതിൽചെന്നു—വന്നിത— കണ്ടത— പഞ്ചമിക്ക— കാൾഎന്നട
ത്തകാട്ടിൽ എന്നവരുന്നു— നള—✱ഇന്ദ്രശച്യാദി സംബന്ധത്തിനെ കാട്ടിൽ✱
ആൽ—എന്നതിന്ന— ഇകിൽ— ഉതിൽ— ആകിൽ എന്നുവരാം വന്നാൽ—വരികിൽ—
വരുകിൽ— വന്നാകിൽ— എന്റെഎന്നടത്തഎന്നുടെഎന്നുവരുംഎന്നുടെഇഷ്ടം
സഫലമായി സഖെ ഇത്യാദി ചിലതക്രമെണ വാക്കിലും നടപ്പായി
ട്ടും ഉണ്ട—

ഉനികവനത്തിൽ വിശെഷപദങ്ങൾ

പദം അൎത്ഥം പദം അൎത്ഥം
കെല്ല കെളി അണ്ടർ ദെവകൾ
കൊലുക കൊള്ളുക അല്ല ഇരുട്ട
മുറ്റും ചുഴലവും അണി അലംകാരം
ആക്കം സാമൎത്ഥ്യം കൊണ്ടൽ മെഘം
ചിക്കനെ തെരുതെരെ അത്തൽ ദുഃഖം
ൟഷൽ ശംകാ അത്രെ മാത്രം
ആണ്ടഴുക വാഴുക ചട്ടറ്റ അവധി യില്ലാത്ത
[ 150 ]
പദം അൎത്ഥം പദം അൎത്ഥം
താലൊലം ലീലാഭെദം ഇരവ രാവ
കൊനാൻ നാഥൻ വയ്‌മ്പ വലിപ്പം
അയ്‌മ്പ കൃപാ കില്ല് സംശയം
തിണ്ണം പുഷ്ടി
വാട്ടം ക്ഷീണം കറ്റകുഴലി മെഘവെണി
വഹ വക നല്ലാർമണി സുന്ദരി
ഇമ്പം നല്ല തൈയ്യൽ സ്ത്രീ
ആവത ശക്തി തലകർ പ്രധാനികൾ
നടെ മുമ്പെ കയൎക്കുക കൊപിക്കുക
ഊനം കുറവ കിട്ടുവൊൻ കിട്ടന്നവൻ
ചെലൊടു
പരിശൊടു
വഴിപൊലെ നിഴലിച്ചു ച്ശായവന്നു
അള്ള് സംശയം തമ്മുടെ തങ്ങളുടെ
ഉമ്പർ ദെവകൾ ചെറ്റു കുറെ
കഴൽ തലമുടി കുശല് ഏഷണി
[ 151 ]
അല്ലൽ സംകടം വ്യാജമാട്ടം വ്യാജം‌പൊലെ
വാർ നീളമുള്ളത കനിവ് ദയാ
മന്ന് ഭൂമി കഴിവരാ കഴികയില്ലാ
വിണ്ണ സ്വൎഗ്ഗം ചാഞ്ചാടുക കളിക്ക
തെന്നല് കാറ്റ ഓലുക ഒലിക്കുക
ആവൊളം ശക്തിപൊലെ ചൂഴി ചുറ്റി
ഇണ്ടല വ്യസനം ആഴി സമുദ്രം
തണ്ടാർ താമര ഊഴി ഭൂമി
എന്നിയെ
എന്ന്യേ
ഒഴിച്ചു ചെഞ്ചമ്മെ വഴിപൊലെ
ചാരത്ത സമീപത്ത ചെമ്മെ നന്മ
മാൽ ദുഃഖം അമ്പിളി ചന്ദ്രൻ
ചാരിത്രം വാതിപ്രത്യം മന്ന് ഭൂമി
മതി ചന്ദ്രൻ ചിതം നല്ലതു
അരശൻ രാജാവ അടൽ യുദ്ധം
പ്രകാരം വിധം,ഇതസംസ്കൃതം
[ 152 ]
പദം അൎത്ഥം പദം അൎത്ഥം
വില്ലാളി വില്ലന്മാരിൽ
മുമ്പൻ
പണ്ടാർ വണ്ടപൊലെയുള്ള
കൂട്ടാളി കൂട്ടരിൽമുമ്പൻ തണ്ടാർ താമര
പൊറ്റി ദൈവം കന്നൽ മത്സ്യം
ചില്ലി പുരിയം തൊഴി സഖി
മംക സ്ത്രീ എപ്പെറ് ഒക്കെ
പൈതൽ ശിശു എത്രയും ഏറ്റവും
കണവൻ ഭൎത്താവ വരി മാൻ
വള്ള വിഷം
കൂറ്റലർ ശത്രു അകതാർ മനസ്സ
മറ്റലർ ശത്രു താഴ്മവൻ താഴ്ന്നവൻ
താർ,മലർ പുഷ്പം കാഴ്മവർ കാണുന്നവൻ
അരക്കൻ രാക്ഷസൻ പൊർമുല മത്സരിച്ചവളൎന്നമുല
ഉറ്റവർ ബന്ധുക്കൾ മൂൎത്ത മൂൎച്ചയുള്ളത
ഉലക് ലൊകം കുരൾ നുണ
[ 153 ]
അരിക്കൻ സൂൎയ്യൻ അന്തണർ ബ്രാഹ്മണർ
എരുത കാള അണയ അരിക്
ഇണ ദ്വയം മിഴി കണ്ണ (മനുഷ്യൻഎന്നും
അഴൽ ദുഃഖം ആൾ സ്ത്രീസൂചകവും-ഭൂതസൂചകവും
അഴക ഭംഗി ഉരക്കുക പറയുക
തുനിയുക ആരംഭിക്കുക ഇത്തരം ൟവണ്ണം
അമർ യുദ്ധം അഞ്ചിതം മനൊഹരം
വെല്ലുക കൊല്ലുക അയൎക്കുക ഗൎവിക്കുക
നലം നല്ലതു വായ്ക്ക വളരുക
വില്ലംകം അനൎത്ഥം നൾകുക കൊടുക്കുക
മങ്ങിപ്പിക്ക ക്ഷീണിപ്പിക്ക ഓരാതെ ഓൎക്കാതെ
തായാട്ട ദുൎവ്യാപാരം ദ്വിതീയ‌ഇനിസഹിതം കയ്യിനെകാലിനെഎന്നവരാം
കാളുക കത്തുക വിണ്‌തലം എന്ന
ടത്തടാദെശം
വിണ്ടലം
നുകരുക പാനംചെയ്ക കാട്ടുമാറില്ല കാട്ടാറില്ല
ഒരുമ്പടുക ഒന്നിക്ക കൊടുക്കുമാറു കൊടുക്കാൻതക്കവണ്ണം
[ 154 ]
ആന്ന് എഴുന്ന്
ആൾ എന്നതിനു ഉദാഹരണം
മാനെലും മിഴിയാൾ— വാണാൾആൾവന്നു

ഇങ്ങനെ ചില ഭെദങ്ങൾ കവനങ്ങളിൽ
കാണുന്നു കവനങ്ങളിൽ പറഞ്ഞ പദങ്ങൾ
ക്ക പ്രസിദ്ധങ്ങളായി പ്രയൊഗങ്ങൾ എഴുതു
ന്നു— പൈം— ആദെശത്തിനു (രാമായണം)
✱ശ്രീ രാമനാമംപാടിവന്ന പൈങ്കിളിപ്പെ
ണ്ണെ✱ ആതെക്രിയാ നിഷെധം✱ ശ്രീരാമ
ചരിതം നീചൊല്ലെന്നും മടിയാതെ ശാരിക
പൈതൽ താൻ✱ശിശുവിനെ പൈതൽ എ
ന്നും ശബ്ദാലംകാരമായിതാൻഎന്നുംചെൎത്തി
രിക്കുന്നു അസ്മത്ത കൎത്താവായ ക്രിയക്കഏൻ
പ്രത്യയം ചെൎക്കുന്നതും✱ആവൊളും വന്ദിക്കു
ന്നെൻ✱ വിശെഷണസൂചകമായി ആംപ്ര
ത്യയം വിശെഷണത്തിന മെൽവരാം ഉദാ—
✱കൃഷ്ണനാംപുരാണ കൎത്താവായ✱ഉപ്രത്യ
യാന്തമയ ക്രിയക്ക ബഹുവചനം ആർ എ
ന്നുംവരാം— ഉദാ—ഭാരതം✱താപസരായി വാ
ണാർ✱അൎത്ഥവിശെഷം കൂടാതെ പരിഷ്കാര
ത്തിന്നായി ക്രിയക്ക ഇതെന്ന ചെൎക്കാം✱ക
ണ്ടിതു ഞനന്നെരം✱പ്രസിദ്ധത്തുങ്കൽ✱എ
ല്ലൊഎന്നതിന്ന ഉദാ— ഭാര✱ദെവ യാനി
യന്നല്ലൊനാമം✱മതിചന്ദ്രൻ എന്നടത്തുനെ
ർ ശരിഎന്നടത്തും ഉദാ✱മതിനെർ മുഖിയാ
ളാം ദെവയാനിയുമപ്പൊൾ✱ഉണ്ണിഎന്നുംഒ
മൽ എന്നും വാത്സല്യത്തുങ്കൽ പ്രയൊഗത്തി
ന്ന ഉദാ✱എന്തുണ്ണീ— മകളെനീ— ആരൊമ
ലെ നിൻമനൊ ദുഃഖം✱ഇങ്ങനെ യുള്ളടത്ത [ 155 ] നീയെന്നുള്ളതിന്ന സമാസത്തിൽ നിൻഎന്ന
ആദെശംവരുന്നു അലുപ്തഷഷ്ഠി സമാസത്തി
ന്ന ഉദാ✱മന്നവ നകതാരിൽ വാഴ്തിതു ദി
നം പ്രതി✱ഇവിടെ സമാസത്തിൽ ഷഷ്ഠി
ക്കലൊപംവരുന്നില്ലാ എകാരന്താവ്യയത്തി
ന്ന വെ— എന്നും ചെൎക്കാമെന്നുള്ളതിന്നും ഉ
ദാ✱മെല്ലവെവന്നവൻ ഇതിന്മണ്ണം കൂട
വെ എന്നുംവരാം കെല്പ എന്നതിന്ന ഉദാ—
വിരാടപൎപ്പം✱അപ്പൊളണഞ്ഞു കുരുപ്രവീ
രന്മാരും കെല്പൊടു ഗൊക്കളെ കൊണ്ടുപൊ
യീടിനാർ✱ഇത ഭൂതക്രിയയ്ക്ക ബഹുവചന
ത്തിന്ന ആർഎന്നുവന്നു പറ്റലർഎന്നതിന്ന
ഉദാ✱വറ്റലരായ— സുയൊധന— നാദിക
ൾ— ഇവിടെ സുയൊധനഎന്നടത്ത പ്രഥ
മക്ക അലൊപം— തെറ്റവെഗമെന്നുള്ളതിന്ന
✱തെറ്റന്നുകൊണ്ട പൊകുന്നൊരുനെരത്തു
ഇങ്ങനെഉള്ളടത്തഒരുശബ്ദത്തിന്നസംഖ്യയെ
ന്നൎത്ഥമില്ലാ— അതാതപൂൎവ്വപദത്തിന വിശെ
ഷത്തെ സൂചിപ്പിക്ക എന്നഅൎത്ഥമാകുന്നു— ഇ
നിപ്രയൊഗങ്ങളെ മാത്രംഎഴുതുന്നു പ്രയൊ
ഗത്തിലുള്ള വിശെഷ ശബ്ദങ്ങളെ കണ്ടറിയ
ണം ഭാര— വിരാട✱വെല്ലുന്നതുകണ്ട ഞാനി
ല്ലൊരു കില്ലിതിനില്ലൊരു സൂതനന്നത്രെ കു
റവിതു✱കെളവൎമ്മ രാമായണം✱ആഴിചൂഴു
ന്നൊരു✱മനുകുലമന്നവരാണ്ടെഴും✱അടലി
ലധിക കടിലരെല്ലൊ✱ചട്ടറ്റവാരിധി✱
പൊരാളികളാകിയ കൌണപർ മുകുലൊ
ളി കുഴലിയെ✱ആകുമെന്നുള്ളതിന്ന ആം എ
ന്ന ആദെശംവരുന്നു— നളചരിതംആട്ടക്കഥാ [ 156 ] ✱ചാമിവ✱ഇവകൾ ചാകുമെന്നൎത്ഥം പാട്ടി
ൽസദൃശംപൊലെഅക്ഷരഭെദം വരുത്തുന്നതി
ന്ന ഉദാ✱അവനെ ചെന്നായൊ ബന്ധുഭ
വനെ ചെന്നായൊഭീരു✱ഇവിടെ കാട്ടിൽ
പൊയനളന ചെന്നായ് ബന്ധുവായൊ എ
ന്നും ദമയന്തി വിദൎഭ രാജധാനിയിൽ ചെ
ന്നൊ എന്നും അൎത്ഥം— ഇവിടെ ഷഷ്ഠിക്ക ആ
ചെൎത്ത ഓ എന്നതിന്ന ആയന്തചെൎത്തു✱ക
രണ്ടീയം ദെവന മെന്നിനിക്ക തൊന്നി— എ
ന്നിൽ ഭരണീയ ജനങ്ങൾക്ക വെറുപ്പതൊ
ന്നി തരുണിയെ വിട്ടകാട്ടിലിരുപ്പുമൂന്നി അപ
ഹരണീയവിധി യന്ത്രത്തിരിപ്പുമൂന്നീ✱ഇവി
ടെ കാട്ടിലിരിപ്പുറച്ചു എന്നും ഇവമൂന്നും വി
ധി യന്ത്രത്തിന്റെ തിരിപ്പഎന്നുംഅൎത്ഥം, ൟ
എന്നുള്ളത ഇവഎന്നുള്ളതിന്റെ സ്ഥാനത്ത—
അന്തത്തിൽ പ്രയൊഗിച്ചു—സുഭദ്രാഹരണംപാ
ട്ട✱വാലഞ്ചുംവാണി സുഭദ്രയെ ഗൂഢം✱അ
ഞ്ചിതകെളി✱ഭാഗവതംപാട്ട✱എള്ളൊളുമി
ല്ലിതിനുള്ളുള്ള മെതുമെ✱ചൊല്ലുവതെന്തിനി
യും തവനന്ദനൻ അല്ലപ്പെടുത്തുവ യെല്ലാ
മൊരൊവിധം✱ചൊന്നതു ചിതമെന്ന✱അ
കതാരിൽ പ്രണയതാ✱വിരിമിഴികൾ കുല
മതിനു✱യദുജനതല കരവർ✱തമ്മിലെറ്റ
മയൎക്കിൽ✱ചമഞ്ഞിടുവൊൻ കാരണംകൊ
ണ്ടഴും✱കാണ്മവർ കണ്ണിനാന്ദവും✱ചിക്ക
നെചെന്നു പാൽ വെണ്ണ✱അമ്മമൈയ്തന്നു
ടെ പൊർമുലക്ഷീരവും✱ചെതസി സംശയം
ചെറ്റുതുടങ്ങി✱ഒക്കെക്കുരൾകൊണ്ട കുത്തി
നിൎത്തിദ്രുതം✱പക്ഷൊജയുഗ്മം നുകൎന്നു സന്ത്യ [ 157 ] പ്തനായി✱വ്യാകമാട്ടം തുടങ്ങീനാൻ✱ഉ
ലൂഖലംകണ്ടുഴറ്റൊടുചെന്നതിന്നണയത്തു✱
പില്പാ ടൊരുവിധം✱ഇത്യാദി നളചരിതം
പാട്ട✱എത്രയും നിഷ്ഠുരൻ നൈഷധക്ഷ്മാ
പാലനിത്ര കാരുണ്യ മില്ലാതയായെന്തു വാ
ൻ✱എന്തുകൊണ്ടന്നൎത്ഥം ✱തീയും വെറകും
ജലവും കൊടുക്കെണ്ട ചെയ്യുന്നതുകണ്ടുപൊ
രുവിൻ✱ഇവിടെ ഇൻ എന്നതിന്ന വ് ആ
ഗമം വന്നു✱ ൟ വിധമൊന്നും ധരിച്ചീല
ബാഹുകാ ജീവിതത്തെ കാട്ടിലെറ്റം പ്രിയ
ൻനളൻ✱നാലഞ്ചു നാഴികകൊണ്ടു രജനി
യും ചാലവെകാലം കഴിച്ചു വെന്നാരവർ✱
എന്നാർഎന്നിങ്ങനെവന്നു✱ആയുരന്തത്തൊ
ളുമെവം ഭവൽ കൃപാമായംവെടിഞ്ഞെങ്കലു
ത്ഭവിച്ചീടണം✱മായംഎന്ന നപുംസകമാ
ക്കി✱ഇത്തരം സമ്മാനവാക്കുകൾ കൊണ്ടുട
ൻ ചിത്തരം ഗൊത്സവം ഭൂപനുനൾകിനാൾ
✱ഇത്യാദികളിൽ മറ്റുംചില ആഗമങ്ങളും
ആ ദെശങ്ങളും ഊഹിക്കണം ഇങ്ങനെചില
വിശെഷ പ്രയൊഗങ്ങൾ ഭാഷയിൽ ഉള്ള
പാട്ടുകളിലും മണിപ്രവാള ശ്ലോകങ്ങളിലും
സാധാരണമായി പ്രയൊഗിച്ചിരിക്കുന്നു എ
ന്നറിയുന്നതിനമാത്രം ചില ഉദാഹരണം എ
ഴുതിയിരിക്കുന്നു—

ചൊ— മണിപ്രവാളമെന്നാൽ എന്ത

ഉ— മുത്തുകളും പവിഴങ്ങളും കലൎന്ന കൊ
ൎത്ത മാലപൊലെ സംസ്കൃതപദങ്ങളും ഭാഷാ
പദങ്ങളും കലൎന്നിട്ടുള്ള കവനമെന്ന അൎത്ഥ
മാകുന്നു— എന്നാൽ പാട്ടിൽപരിചയംകൊണ്ട [ 158 ] കവന വാക്കുകൾ പലതും ഭാഷാവാക്കിലും
സാധാരണമായിരിക്കുന്നു അതിനാൽ ഭാഷാ
വാക്കും കവനത്തിൽ ചെൎത്തു എന്നതൊന്നാം
കവനത്തിലെ ഭാഷായിൽ തമിഴവാക്ക അ
ധികം ചെൎക്കുന്നു അതിനാൽ ആ വാക്കുകൾ
മലയാളം സംസാരിക്കുമ്പൊൾ പ്രയൊഗി
ക്കാറില്ലാ അരശനെക്കണ്ടു അരിക്കന്റെ ചൂ
ടു താർചൂടി— തായാട്ടരുത— തെന്നൽ കൊള്ള
ണം ഇങ്ങനെ പറഞ്ഞാൽ പരിഹാസമാവും
അതുകൊണ്ട കവനകാണ്ഡം വെറെയും അ
തിൽ ൟവക പദങ്ങളും എഴുതിയിരിക്കുന്നു
വാക്കിൽ ചെൎത്തപറഞ്ഞാൽ ഭംഗിയുള്ളകവ
നപദങ്ങളും വളരെയുണ്ട അതുകളുടെ വി
സ്താരം ഇപ്പൊൾ അനാവശ്യമെന്ന ചുരുക്കു
ന്നു ഭാഷാകവനങ്ങളിലെ നിയമത്തിന്നസ
ജ്ജനവാക്കു തന്നെ ശരണമാകുന്നു—

പല പദങ്ങളിലും ചെൎക്കാകുന്ന സാമാന്യ
ക്രിയകളെ താഴു എഴുതുന്നു

ധാതു— പ്രയൊഗങ്ങൾ
ആയ— എങ്ങിനെയായിരുന്നു കണ്ടതായി
രുന്നു നന്നായി
തീര— പറഞ്ഞു തീൎന്നു കൊടുത്തുതീൎന്നു ശ
ണ്ഠതീൎന്നു
വര— അതെങ്ങിനെവന്നു കെട്ടുവന്നു
തീൎച്ചവരുന്നു
ഉണ്ടാക— ഗുണമുണ്ടായി നാനാവിധം ഉ
ണ്ടാകുന്നു അതകൊണ്ട
[ 159 ]
ഭവി— ഓൎമ്മഭവിച്ചു വിശെഷം ഭവിച്ചു
പിന്നെഭവിച്ചു
കൂട വന്നുകൂടു ശണ്ഠകൂടുന്നു ൟട്ടംകൂ
ടരുത
ചെയ്യ പണിചെയ്തു എന്തുചെയ്യുംഅങ്ങ
നെ ചെയ്യും
പൊയ് ആയിപൊയി പൊയ്പൊയി വ
ന്നു പൊയി

മലയാളത്തിലെ നാമങ്ങൾക്ക പൎയ്യായപ
ദങ്ങൾ നിഖണ്ഡുക്കളെക്കൊണ്ട അറിയെണ്ട
താകുന്നു— ഇ— എ— ഇതുരണ്ടും ഉ— ഒ— ഇതുര
ണ്ടും ചിലപദങ്ങളിൽ ഇഛപൊലെ നടപ്പുണ്ട—

ഉദാ— ഇടുത്തുഎടുത്തു— ഇറക്കം എറക്കം—
കിടന്നു— കെടന്നു— ഉണക്കം ഒണക്കം— ഉറ
ങ്ങി— ഒറങ്ങി— കുളം— കൊളം— തുരന്നു— തൊ
രന്നു— ഇത്യാദി—

അലങ്കാരകാണ്ഡം

ചൊ— അലങ്കാരമെന്നാൽ എന്താകുന്നു—

ഉ— പ്രയൊഗിക്കുന്ന വാക്കുകളെ അൎത്ഥ
ചാതുൎയ്യം കൊണ്ടൊ ശബ്ദചാതുൎയ്യം കൊ
ണ്ടൊ അലം‌കരിക്കുകയും അതിനുള്ള നിയമ
വും ആകുന്നു—

ചൊ— അതെങ്ങിനെ എല്ലാം

ഉ— സംസ്കൃതത്തിൽ നൂറ്റിലധികം അല
ങ്കാരങ്ങളുണ്ട അതുകളെ ചുരുക്കി ഭാഷയിൽ
പ്രസിദ്ധങ്ങളായുള്ള ഇരുപത്തൊന്നു വിധ
ങ്ങളാക്കി അതുകളിൽ മറ്റുപലതും ഉൾപ്പെ [ 160 ] ടുത്താന്തക്കവണ്ണാം ലക്ഷണങ്ങൾക്കും നാമങ്ങ
ൾക്കും സംസ്കൃതത്തിലെക്കാൾഅല്പം ഭെദപ്പെ
ടുത്തി ഇരുപതൊന്ന അലങ്കാരങ്ങളാക്കി പ
റയുന്നു അതുകളുടെ നാമങ്ങളും ലക്ഷണങ്ങ
ളും ഉദാഹരണങ്ങളും വാക്കായി താഴെ എഴു
തുന്നു പല അലങ്കാരങ്ങൾക്കും ഉപമാനം ഉ
പമെയും സാധാരണധൎമ്മം ഉപമാവാചകം
ഇങ്ങനെ നാല അംഗങ്ങൾ പ്രധാനങ്ങളാ
കുന്നു—

ചൊ— നാലിന്നും ഭെദം എങ്ങിനെ

ഉ— സാദൃശ്യം പറയെണ്ടടത്ത ഏതിനെ ദൃ
ഷ്ടാന്തമാക്കി കല്പിക്കുന്നു അത ഉപമാനം മു
ഖത്തിന്ന ചന്ദ്ര പത്മാദി കണ്ണിന്ന പത്മ ദ
ളെന്ദീവരാദി പല്ലിന്ന മുത്തുമണി മുല്ലമൊട്ട
മുതലായ്ത വാക്കിന്ന അമൃത മുന്തിരിങ്ങാപ്പഴം
മുതലായ്ത ഇങ്ങനെ ഉപമാനം വൎണ്ണിച്ചുവരു
ന്നത കവികളുടെ സംപ്രദായം മെന്നെ പറ
യാനുള്ളു ഏതിന സാദൃശ്യത്തെ പറയാൻഇ
ച്ശിക്കുന്നു അത ഉമപെയമാകുന്നു മുഖം— ക
ണ്ണ— വാക്ക— മുതലായ്ത ഉപമാനൊപമെയ
ങ്ങളിൽ സാധാരണമായി ഏതധൎമ്മത്തെ ഇ
ഛിക്കുന്നു അത സാധാരണ ധൎമ്മമാകുന്നു മു
ഖത്തിന്നും ചന്ദ്രനും സകലജന സന്തൊഷ
കരം സാധാരണ ധൎമ്മമാകുന്നു കണ്ണിന്നുംപ
ത്മദളത്തിന്നും സമവിസ്താരം ആകൃതിമുതലാ
യതും കരിംകൂവളപ്പൂവിന്നും കണ്ണിന്നു നീല
ൎണ്ണത്വവും സാധാരണ ധൎമ്മമാകുന്നു മുത്തി
നും മുല്ലമൊട്ടിനും പല്ലിനും ആകൃതി ധാവ
ളം മുതലായതാകുന്നു വാക്കിന്നും അമൃതാദി [ 161 ] ക്കും മാധുൎയ്യാദിഗുണം സാധാരണം ധൎമ്മമാകു
ന്നു ഇങ്ങനെ പ്രസിദ്ധങ്ങളെകൊണ്ട എല്ലാ
ഉപമാനൊ പമെയങ്ങൾക്കും സാധാരണധ
ൎമ്മം കല്പിക്കണം സാദൃശ്യത്തെ പറയുന്ന ശ
ബ്ദം ഉപമാവാചകമാകുന്നു പൊലെ— ശരി
തുല്യം— ഇത്യാദി സ്വഭാവൊക്തി മുതലായി
ചില അലങ്കാരങ്ങൾക്ക ഉപാനാദ്യപെക്ഷ
വെണമെന്നില്ലാ അതുകൾക്ക വിധംവെറെ
യാകുന്നു

(൧—‌ ) ഉപമാലംകാരം

പ്രസിദ്ധങ്ങളായിരിക്കുന്ന ഉപമാനൊപ
മെയങ്ങൾക്ക നല്ലസാദൃശ്യം ഏത വാക്ക്യത്തി
ൽ പറയുന്നു അവിടെഉപമാലംകാരം ഭവിക്കു
ന്നു—‌ ഉദാ—‌ മഹാരാജാവിന്റെമുഖംചന്ദ്രനെ
പൊലെ ആനന്ദകരമായിരിക്കുന്നു വാക്കഅമൃ
തുപൊലെ മധുരമാ യിരിക്കുന്നു—‌കയ്യ്‌കല്പ
കവൃക്ഷം പൊലെ സൎവാഭീഷ്ടത്തെ കൊടുക്കു
ന്നു എംകിലും കൊപിച്ചാൽ അന്തകൻഎന്ന
പൊലെ ഭയംകരനായും ഇരിക്കുന്നു ഇങ്ങ
നെപൂൎണ്ണൊപമാ ൟമഹാരാജാവിന ശരീര
സൗന്ദൎയ്യത്തുംകൽ കാമദെവനും കാമദെവന
ശരി ൟരാജാവും തന്നെ—‌ അല്ലംകിൽ ൟരാ
ജാവിനശരി സകലഗുണവാൻ ൟരാജാവു
തന്നെ—‌ സ്വൎഗ്ഗത്തിൽ ഇന്ദ്രനെ അത്രെഗൎവ വെ
ണ്ട ഭൂലൊകത്തിൽഇപ്പൊൾ ൟമഹാരാജാവു
ണ്ട—‌ ഇവിടെ ഉള്ളസഭക്ക പകരം അവിടെ
സുധൎമ്മാഎന്നസഭയുണ്ടെന്നും ഭാവിക്കുന്നുഎം
കിൽ ആയിക്കൊട്ടെ—‌ ഇത്യാദിവാക്കുകളിൽഉ
പമാഭെദമാകുന്നു വാചകവും ധൎമ്മവും പ്രസി [ 162 ] ദ്ധികൊണ്ട തൊന്നുന്നെടത്ത പ്രയൊഗിച്ചെ
കഴിയുവെന്നില്ലാ— ഉദാ— ചന്ദ്രാനനെ— മതിമു
ഖി— മാൻമിഴിയാളെ— തെന്മൊഴി എന്നുമാ
വാം— ചന്ദ്രനെപൊലെയുള്ള മുഖത്തൊടു കൂ
ടിയവൾ ഇവിടെവാചകംവിഗ്രഹംകൊണ്ടും
സാധാരണ ധൎമ്മം പ്രസിദ്ധികൊണ്ടും തൊ
ന്നുന്നു—

(൨) ഉൽപ്രെക്ഷം

ഉപമെയത്തിനു സാദൃശ്യ ഗുണാധിക്ക്യം
സാധിക്കാനായിട്ട ഉപമെയത്തെ കണ്ടാൽഉ
പമാനമെന്ന ശങ്കിക്കുമെന്നവൎണ്ണിക്കുന്നതു ഉ
ൽപ്രെക്ഷയാകുന്നു— ഉദാ— പ്രദ്യുമ്നനെകണ്ടാൽ
കൃഷ്ണനൊ എന്നു തൊന്നും ഇവളെകണ്ടാൽ
ലക്ഷ്മിദെവിയൊ എന്നശംകിക്കും ൟചൊമ
ന്നരത്നംകണ്ടിട്ടതീക്കനലൊഎന്നവിചാരിച്ചു.
രാജധാനികണ്ടാൽസ്വൎഗ്ഗംതന്നെയൊഎന്നു
തൊന്നും ഇത്യാദി— വസ്തൂൽ പ്രെക്ഷകളി
ലും സാധാരണധൎമ്മം ഊഹിക്കണംഒരുവസ്തു
വിനെ അന്ന്യവസ്തുവിനൊടു ഉല്പ്രെക്ഷിക്കു
ന്നത വസ്തൂൽപ്രെക്ഷയാകുന്നു— ൟഉൽപ്രെ
ക്ഷാഹെതുവിംകലും ഫലത്തിംകലും വരുംഹെ
തുവിന്ന— ഉദാ— രാജാവ— വരുത്തുന്നധനങ്ങളെ
ഒക്കെദാനം ചെയ്യുന്നു വെക്കാൻസ്ഥലമില്ലാ
ഞ്ഞിട്ടൊ എന്നുതൊന്നും ലുബ്ധൻ— ഒരുത്തനും
കൊടുക്കയും താൻ അനുഭവിക്കയും ഇല്ലാ—
വെൎപട്ടയക്കരുതന്ന ധനം അപെക്ഷിച്ചിട്ടൊ
എന്നുതൊന്നും— വിഷംപൊലെധനം അനുഭ
വിക്കുന്നവനെ കൊല്ലുമൊഎന്നുംതൊന്നും ലു
ബ്ധൻ ധനത്തിന്റെഫലം വിചാരിക്കുന്നില്ലാ [ 163 ] എന്നൎത്ഥം ഇവിടെസ്ഥലാഭാവത്തിന്നുംആശ്ര
യത്തിന്നും മാരകത്ത്വത്തിന്നും ഹെതുത്വം ഉൽ
പ്രെക്ഷിച്ചു കുതിര അതിവെഗത്തൊടെ ഓടു
ന്നു കാറ്റിന്റെമുമ്പുകടക്കാനൊ എന്നുതൊ
ന്നും നദികളിലെവെള്ളങ്ങളെഒക്കെ സമുദ്രം
സ്വീകരിക്കുന്നു സ്വജലത്തിന്റെ ഉപ്പകളയാ
നായിക്കൊണ്ടൊ എന്നതൊന്നും ഇങ്ങനെപ
ലവിധമുണ്ട—മുമ്പുകടക്കയും—ഉപ്പകളയുകയും
ഫലമാക്കി ഉൽപ്രെക്ഷിക്കപ്പെട്ടു

(൩–) ആരൊപം

ആരൊപമെന്നാൽ ഉപമയത്തെ ഉപ
മാനമാക്കി ആരൊപിച്ചു വൎണ്ണിക്കുക—

ഉദാ— ൟ മഹാരാജാവ സാക്ഷാൽ വി
ഷ്ണുതന്നെ ശംഖുംചക്രവുംമാത്രം കാണുന്നില്ലാ
ഇദ്ദെഹത്തിന്റെ കടാക്ഷമാകുന്ന അമൃതി
ന്റെ തുള്ളിക്കൊണ്ട ബഹുജനങ്ങൾ ദുഃഖമാ
കുന്ന താപംനീക്കി സുഖിക്കുന്നു ചിലർ സം
സാരമാകുന്ന കടലിൽ മുങ്ങി ആശാപാശ
ത്താൽ ബന്ധിക്കപ്പെട്ടവരായിട്ട രാജാവി
നെകാണാൻ ഭാവ്യവാന്മാരാകുന്നില്ലാ— രാ
ജഭാൎയ്യാ പ്രത്യക്ഷ ലക്ഷ്മീ ദെവിതന്നെ എ
ന്നാൽ അന്ന്യന്റെ അടുക്കൽ നൊക്കുകകൂടി
യില്ലെന്നുള്ള സ്ഥൈൎയ്യ ഗുണം വിശെഷമാ
യിരിക്കുന്നു ഇവിടെ രാജാവിങ്കൽ വിഷ്ണുത്വം
കടാക്ഷത്തിൽ അമൃതത്വം മുതലായ്ത ആരൊ
പിതങ്ങളാകുന്നു ഇതിന്മണ്ണം രാജാവ ദാന
ത്തുങ്കൽകല്പകവൃക്ഷമായും— കൊപത്തുങ്കൽഅ
ന്തകനായും—വാക്കുങ്കൽ ബൃഹസ്പതി യായും
ശൊഭിക്കുന്നു ഇദ്ദെഹത്തിനെ സ്ത്രീകൾകാമ [ 164 ] നെന്നും വിദ്വാന്മാർ സരസ്വതിയെന്നും ക
വികൾ കാളിദാസനെന്നും പാട്ടുകാർഗന്ധ
ൎവനെന്നും വിചാരിക്കുന്നു— അമൃതഇദ്ദെഹത്തി
ന്റെ വാക്കിലാണ് ചന്ദ്രംകലല്ലാ— ഞാൻ
രാജധാനി കണ്ടപ്പൊൾ സ്വൎഗ്ഗംകണ്ടു— രാ
ജാവിനെ കണ്ടപ്പൊൾ കല്പകവൃക്ഷത്തെയും
ബ്രഹസ്പതിയെയുംകണ്ടു ഇത്യാദികളിലും ആ
രൊപമാകുന്നു— ഇതിൽ സംസ്കൃതരീതിയിൽ
ഉള്ള ഉല്ലെഖം രൂപകാതി ശയൊക്തിമുതലാ
യ അന്ന്യാലങ്കാരങ്ങളും അന്തൎഭവിച്ചിരിക്കു
ന്നു ഇതിന്മണ്ണം മെലുംഊഹിക്കണം—

(൪–) ദൃഷ്ടാന്തം

സാദൃശ്യം തൊന്നാന്തക്കവണ്ണം ഉപമെയ
വാക്ക്യത്തെയും ഉപമാനവാക്ക്യത്തെയും പ്ര
യൊഗിക്കുന്നത ദൃഷ്ടാന്തമാകുന്നു രാജാവ ത
ന്നെ കീൎത്തിമാൻ ചന്ദ്രൻതന്നെ കാന്തിമാൻ
എന്നുപറയാം ഇന്ദ്രൻ സ്വൎഗ്ഗത്തിങ്കൽ ശൊ
ഭിക്കുന്നു രാജാവഭൂമിയിങ്കൽ ശൊഭിക്കുന്നു ധ
നികൻ ഗൎവംകൊണ്ട കളിക്കുന്നു— ഗജംമദം
കൊണ്ട കളിക്കുന്നു— രാജാവ ദുഷ്ടന്മാരെ ന
ശിപ്പിക്കുന്നു— വൈദ്യൻരൊഗങ്ങളെ നശിപ്പി
ക്കുന്നു—സുന്ദരിയുടെമാൎദവവും പിച്ചകപ്പൂവി
ന്റെ മാൎദവവും ഒന്നുതന്നെ അവളുടെമന
സ്സും കാളകൂടവും വെറെയല്ല മെഘം ജലം
വൎഷിക്കുന്നു—രാജാവധനം വൎഷിക്കുന്നു—ആദി
ത്യൻ ഇരുട്ടകളയുന്നു—ഗുരുഅജ്ഞാനം കളയു
ന്നു—മുഖംകണ്ടപ്പൊൾ പത്മത്തെ സ്മരിക്കുന്നു
ഇങ്ങനെയുള്ളതും ദൃഷ്ടന്തെഭെദം തന്നെ— [ 165 ] (൫ —) അതിശയൊക്തി

അതിശയൊക്തി എന്നാൽ ഔദാൎയ്യാദി ഗു
ണങ്ങളെ വളരെ അധികമാക്കി അതിശയം
തൊന്നാന്തക്കവണ്ണം വൎണ്ണിക്കുകയാകുന്നു—

ഉദാ—‌ ൟ രാജാവിന്റെ ദാനവിശെഷം
കെട്ടിട്ട കല്പകവൃക്ഷവും കാമധെനുവും യാചി
ക്കാൻ വരുന്നു— ആരാജധാനിയുടെ താഴിക
കൊടങ്ങൾ ചന്ദ്രമണ്ഡലത്തിൽ നിന്ന ഒരു
യൊജന മെൽനിൽക്കുന്നു—ചന്ദ്രന്റെവഴി ജ
ന്നൽ വാതുക്കൽ കൂടിയായി നളൻനാടുവാഴു
മ്പൊൾ രക്ഷാകൎത്താ വായിരിക്കുന്ന വിഷ്ണു
സ്വസ്ഥനായി ഒറക്കംശീലിച്ചിരിക്കുന്നു— ദമ
യന്തിയുടെ മുഖശൊഭകണ്ട ചന്ദ്രൻലജ്ജിച്ചി
ട്ട സമുദ്രത്തിലും മെഘമണ്ഡലത്തിലും ഒളിച്ചു
നടന്നിട്ടുള്ള ശീലം ഇപ്പളും വിട്ടിട്ടില്ലാ— രാ
ജദൎശനത്തിനും എന്റെഗ്രഹത്തിൽ ധനസ
മൃദ്ധിക്കും സമകാലം തന്നെ— വീരൻവാളെടു
ത്തപ്പൊൾ തന്നെ ശത്രുവിന്റെ ശിരസു താ
ഴെവീണു ഇത്യാദിയും അതിശയൊക്തിഭെദം
തന്നെ—

(൬—) നിന്ദാസ്തുതി

ഇത നിന്ദാവാക്കുകൊണ്ട സ്തുതിതൊന്നു
ന്നടത്തും നിന്ദക്കായിക്കൊണ്ട സ്തുതിചെയ്യുന്നി
ടത്തുമാകുന്നു—

ഉദാ— ഒരാൾ ഗംഗയൊടുപറയുന്നു അല്ല
യൊ ഗംഗാദെവി അങ്ങെക്കവകതിരിവ കുറ
യെങ്കിലും ഇല്ലാ— എന്തന്നാൽ നരകയൊഗ്യ
ന്മാരായ പാപികൾവന്ന ഗംഗാസ്നാനംചെ
യ്താൽ അവരെയും സ്വൎഗ്ഗത്തിലാക്കി സുഖിപ്പി [ 166 ] ക്കുന്നു എന്നുപറഞ്ഞപ്പൊൾ വാക്കുകൊണ്ടു
ള്ള നിന്ദാഅൎത്ഥാൽ സൎവപാപനാശത്തെ
ചെയ്ത സ്വൎഗ്ഗപ്രാപ്തി യൊഗ്യമായിരിക്കുന്ന
പുണ്യത്തെകൊടുക്കുന്നു എന്നസ്തുതിതൊന്നുന്നു
ൟ രാജാവ ഒട്ടും ആശ്രിതവാത്സല്യം ക്രടാ
തെ തന്നെ ചിരകാലം ആശ്രയിച്ചിരിക്കുന്ന
ശ്രീഭഗവതിയെ യൊഗ്യന്മാരുടെ ഗ്രഹത്തി
ലെക്ക അയക്കുന്നു ഇവിടെ നിൎദ്ദയത്ത്വനിന്ദ
കൊണ്ട സല്പാത്രങ്ങളിൽ നിരവധി ദാനം
ചെയ്യുന്നു എന്നസ്തുതി തൊന്നുന്നു നിന്ദക്കാ
യി സ്തുതി അല്ലയൊ പ്രഭുവെ അങ്ങെപൊ
ലെ പുണ്യം ചെയ്വാൻ ആരിരിക്കുന്നു ചിരാ
ശ്രിതനായിരിക്കുന്ന എൻം കുഡുംബത്തിലു
ള്ളവർ പ്രതിദിവസം അറിയാതെയും എല്ലാ
വ്രതങ്ങളും ശുദ്ധൊപവാസ മായിട്ടു തന്നെ
അനുഷ്ഠിക്കുന്നു പ്രതിഫലം വാങ്ങാതെ ശുശ്രൂ
ഷിച്ചിട്ടുള്ള പുണ്യത്തെ പൂൎണ്ണമാക്കി ഞങ്ങൾ
ക്കതന്നിരിക്കുന്നു ഇവിടെ പുണ്യദാനസ്തുതി
നിൎദ്ദയത്ത്വ നിന്ദക്കായി കൊണ്ടാകുന്നു—

(൭—) ശ്ലെഷം

രണ്ടൊ അധികമൊ അൎത്ഥങ്ങളെ പറയു
ന്ന ശബ്ദങ്ങൾ ചെൎത്ത ഭംഗിയിൽ പ്രയൊഗി
ക്കുന്നത ശ്ലേഷമാകുന്നു

ഉദാ— ഇന്നത്തെ ഭക്ഷണത്തിന്ന മൊരൊ
ഴിച്ച ചിലസാധനങ്ങൾ വിളമ്പിയതനന്നാ
യിരുന്നു ഇവിടെ ഒഴിച്ചെന്നുള്ളതിന്ന പക
ൎന്നെന്നും കൂടാതെയെന്നും ശ്ലെഷം അയാൾ
ശത്രുവിന്റെ അടിയിൽവീണു എന്നടത്തഅ
ടിനിമിത്തം വീണു എന്നും ശത്രുമീതെയും അ [ 167 ] യാൾ കീഴയും വീണുവന്നും കാക്കൽവീണു എ
ന്നും മൂന്നൎത്ഥമുണ്ട നീരൊമൊരൊ വെറെകൂ
ട്ടാൻ പറയരുതെ ഇവിടെ രൊമരഹിതമായ
തൊടയൊടു കൂടിയവളെ നീയവെറെ ഒരു
ത്തനെ കൂടെചെൎക്കാൻ പറയരുതെ എന്നും
വെള്ളമൊ മൊരൊപ്രത്യെകം കൂടി ഉണ്ണുന്ന
തിന പത്തിടങ്ങഴി അരുതെന്നും അൎത്ഥംവരു
ന്നത ശ്ലെഷമാകുന്നു ഇതിൽ ആദ്യപക്ഷംസം
സ്കൃതപദ സഹിതമെന്നഭെദം വെള്ളമുണ്ടെന്ന
കെട്ടിട്ടു കരനന്നാക്കാൻ ശ്രമിച്ചില്ലാ ഇവി
ടെ വക്കുനന്നാക്കാൻ വെള്ളം വിരാധമെ
ന്നും വെള്ള നെൎയ്യതിന്ന കരവെണ്ട എന്നും
താല്പൎയ്യം ഇതിന്മണ്ണം ആലപ്പുഴക്ക വടക്കെ
ന്നുള്ള വാക്കിന്ന ദിക്കിന വടക്കെന്ന ആല
എന്നപറയുന്ന വൃക്ഷം ചൂണ്ടികാട്ടിയ പുഴക്ക
വടക്കെന്നും തൊന്നുന്നു ഇങ്ങനെയുള്ള ശ്ലെ
ഷാ ലംകാരംസംസ്കൃതത്തിൽ പല അലങ്കാര
ങ്ങൾക്കും സഹായമായിരിക്കും ഭാഷയിൽ ദു
ൎല്ലഭമാകകൊണ്ട ശ്ലെഷമുള്ളടത്ത അതുതന്നെ
പ്രധാനമെന്ന വിചാരിക്കുന്നു— മറ്റുംപലവി
ധത്തിൽ പ്രയൊഗിക്കാം—

(൮‌) വിഷമം)

വ്യാപാരം ശരിയല്ലാ എന്നഭംഗിയിൽ പ
റയുന്ന വാക്കെന്നൎത്ഥം—

ഉദാ— ബഹുവിസ്താരമുള്ള സൂൎയ്യവംശം എ
വിടെ അല്പവസ്തുക്കളിൽ പ്രവെശിക്കാനും ശ
ക്തികൊറയുന്ന എന്റെ ബുദ്ധി എവിടെ എ
ന്ന കാളിദാസർ രഘുവംശത്തിൽ പറയുന്നു
ഇവിടെ വലിയവംശത്തെ പറയാൻ ആരം [ 168 ] ഭിക്കുന്നത ശരിയല്ലെന്നു വിനയം ഹെതുവാ
യിട്ടു ഭംഗിയിൽ വാക്ക്യഭെദംകൊണ്ട പറയു
ന്നു— ഇതിന്മണ്ണം രാജാവിന്റെ കരത്തിലിരി
ക്കുന്ന വാള വെളു വെളെ യുള്ള കീൎത്തികളെ ജ
നിപ്പിക്കുന്നു ൟ പുരുഷൻ രക്ഷിക്കാനായി
അധികാരം വാങ്ങീട്ട പ്രജകളെ ഭക്ഷിക്കുന്നു
ഇത്യാദികളിലും ശരിയല്ലാത്ത വ്യാപാരമെ
ന്നുള്ള അൎത്ഥം സംബന്ധിക്കുകകൊണ്ട വിഷ
മാലംകാര ലക്ഷണംചെൎക്കാം

(൯) സൂചകം

പ്രയൊഗിക്കുന്ന വാക്കുകളിലെ വിശെഷ
ണാദികളെകൊണ്ട വെറെ അഭിപ്രായത്തെ
സൂചിപ്പിക്കുന്നതെന്നൎത്ഥം—

ഉദാ—ചന്ദ്രചൂഡൻഎന്റെ സന്താപത്തെ
കളയണം ഇവിടെ താപനാശത്തിന്ന ചന്ദ്ര
ൻ ഉണ്ടാകകൊണ്ട എളുപ്പമെന്നുള്ള അഭിപ്രാ
യം സൂചിപ്പിക്കുന്നു രാജാവിന്റെ ഗുണങ്ങ
ളെ എണ്ണുന്നതിന്ന ഞാൻ അനന്തനല്ലാ— ഇ
വിടെ രണ്ടായിരം നാക്കുണ്ടെങ്കിലെ കഴിയു എ
ന്ന സൂചിപ്പിച്ചു നിയെന്നെ ഉപെക്ഷിച്ചെങ്കി
ൽ ഞാൻ അവമാനത്തൊടെ നടക്കാണ്ടിരി
ക്കാൻ നൊക്കുകയെ ഒള്ളു ജീവിച്ചിരിക്കാൻ
പാടില്ലെന്ന അഭിപ്രായം സൂചിപ്പിക്കുന്നു തൃ
ണെത്ര ഭക്തനാമെന്നെ കാമദെവൻ ഭയപ്പെ
ടും ഇവിടെ തൃണെത്ര ശബ്ദംകൊണ്ട കാമ
നെ ദെഹിപ്പിച്ചവൻ എന്നൎത്ഥം സൂചിപ്പിക്കു
ന്നു വെശ്യയുടെ ദെഹത്തിന്റെയും വാക്കി
ന്റെയും മാൎദ്ദവം മനസ്സിൽ അല്പമെങ്കിലും [ 169 ] സംബന്ധിക്കരുതയൊ കഠിനമനസ്സ ഒന്നിച്ചി
രിയ്ക്കണ്ടതല്ലെന്നഅഭിപ്രായം സൂചിപ്പിക്കുന്നു—

(൧൦) ന്യൂനാതിരെകൊക്തി

ഇത ഉപമെയത്തിന്ന ഉൽകൃഷ്ട വസ്തുവി
നെക്കാൾ കുറവൊ ആധിക്ക്യമൊ വൎണ്ണിക്കു
ന്നടത്തവരുന്നു‌—

ഉദാ— സൽഗുരു സൽപാത്രത്തിലെക്ക മാ
ത്രമെകൊടുക്കു എന്നു കല്പക വൃക്ഷത്തെക്കാൾ
ന്യൂനതയെ പ്രാപിക്കുന്നു കല്പകവൃക്ഷം ചൊ
ദിച്ചവൎക്കല്ലാതെ കൊടുക്കുന്നില്ലെന്നു ൟ മ
ഹാരാജാവിനെക്കാൾ കൊറവൊടു കൂടിയി
രിക്കുന്നു ദുജൎജനവചനം ദൂരസ്ഥന്മാരെ ക്രടെ
ബാധിക്കുമെന്നു കാള കൂടത്തെക്കാൾ അധി
ക ശക്തിയുള്ളതാകുന്നു വിദ്യാധനം ചിലവി
ടുന്നെടത്തൊളം വൎദ്ധിക്കുന്നതാകകൊണ്ട അ
ന്ന്യധനത്തെക്കാൾ വിശെഷമാകുന്നു രാജ
സഭാമൂൎഖന്മാരൊടു ക്രടാതെ അധികം ശൊഭി
ക്കുന്നു വിദ്യാവിനയത്തൊടു ചെൎന്നതിനാൽ
നന്നെ പ്രകാശിക്കുന്ന ഇത്യാദികളിലും ന്യൂ
നാതിരെകൊക്തി സംഭവിക്കുന്നു സംസ്കൃത
രീത്യാ ഉള്ള വിനൊക്ത്യാദികളും ഇതിൽ അ
ന്തൎഭവിച്ചിരിക്കുന്നു—

(൧൧) അപ്രകൃതവൎണ്ണനം

പ്രകൃതത്തെ തൊന്നിക്കാൻ തക്കവണ്ണം അ
പ്രകൃതാൎത്ഥത്തെ വൎണ്ണിക്കുക എന്നൎത്ഥം

ഉദാ— ചക്കിനുവച്ചു കൊക്കിനുകൊണ്ടു—
ഒരുത്തന്റെ നെരെ ചെയ്തത വെറുതെഇരി
യ്ക്കുന്ന മറെറാരുത്തന പറ്റിഎന്ന പ്രകൃതാ
ൎത്ഥം— വെള്ളമൊക്കെ പൊയപ്പൊൾ ചെറ [ 170 ] കെട്ടുന്നു— ധനം നശിച്ചതിൽപിന്നെ കാവലി
ടുന്നു എന്നപ്രകൃതം— കുതിരയ്ക്കുകൊമ്പു കൊടു
ക്കാത്തതഭാഗ്യം— ദുൎജ്ജനത്തിന്ന അധികാരം
കൊടുക്കാത്ത തെന്നൎത്ഥം— ഹിരണ്യന്റെനാട്ടി
ൽഹിരണ്യായനമഃ ൟ മൂൎഖന്റെ അധീനത്തി
ലുള്ളവർ അനുചിതംചെയ്ത ബുദ്ധിമുട്ടകയെ
ഒള്ളു എന്നൎത്ഥം ഇതിന്മണ്ണം ചിരട്ട വെള്ളം
ഉറുമ്പിന്നസമുദ്രം ഇത്യാദി

(൧൨)അനുരൂപൊക്തി

രണ്ട വസ്തുക്കൾക്ക ഉചിതമായ ചെൎച്ചയെ—
പറയുക എന്നൎത്ഥം മുത്തുമാലയാൽ സുന്ദരിസ്ത
നംശരിയായ സ്ഥാനമാക്കി സ്വീകരിക്കപ്പെ
ട്ടു ൟ വലിയ അധികാരത്തിന്ന ഇദ്ദെഹത്തി
ന്റെ ബുദ്ധിതന്നെ ഉചിതമാ യിരിക്കുന്ന
സ്ഥാനമാകുന്നു എന്നാൽ സത്യവുംദയവും
വാൿസാമൎത്ഥ്യവും ചെൎച്ചയായി വന്നുക്രടി
യിരിക്കുന്നു ഇങ്ങനെസ്തുതിയിംകൽവരും നി
ന്ദയിംകലും ആവാം ചക്കിക്കശംകരശായര്ത
ന്നെ കൊള്ളാം അട്ടയ്ക്കു പൊട്ടക്കുളം ചെൎച്ച
തന്നെഇത്യാദി

(൧൩) സാമാന്ന്യവിശെഷം

സാമാന്യമെന്ന സാധാരണപറയുന്ന വാ
ക്യമാകുന്നു അതപ്രയൊഗിച്ചിട്ട അതിനെപു
ഷ്ടിവരുത്താനായിട്ട വിശെഷം പ്രയൊഗിക്ക
യുംവിശെഷത്തിന പുഷ്ടിവരുത്താൻ സാമാ
ന്ന്യംപ്രയൊഗിക്കയും ആകുന്നു—

ഉദാ— സരസ്വതിപ്രസാദമുള്ളവൎക്ക സജ്ജ
നങ്ങളുടെസമ്പത്ത നിജധനംതന്നെ ചക്രവ
ൎത്തിയായിരുന്നിട്ടുള്ള ഭൊജരാജാവിന്റെ സ [ 171 ] മ്പത്ത കാളിദാസരിൽ പ്രവാഹിച്ചു കൊണ്ടി
രുന്നല്ലൊ ഇവിടെസാമാന്ന്യത്തെ വിശെഷം
സ്പഷ്ടമാക്കി ഹനൂമാൻ—സമുദ്രത്തെ ചാടിക്കട
ന്നല്ലൊ— മഹാത്മാക്കളാൽ സാധിക്കപ്പെടാ
ത്തത ഒന്നുമില്ലാ ഇവിടെവിശെഷത്തെ സാ
മാന്ന്യം പുഷ്ടിയാക്കി— രാക്ഷസചക്രവൎത്തി
യായ രാവണൻ സീതയെന്ന പെണ്ണിനെ
മൊഷ്ടിച്ചു— കാമഭ്രാന്ത പിടിച്ചവന്ന— ഇന്ന
തെ ചെയ്യാവുഎന്നില്ലാ— വിശെഷത്തെ സാ
മാന്ന്യവാക്കുസാധിച്ചു—ഗുണവാന്മാരെ ദുൎജ്ജ
നംഉപദ്രവിക്കുമ്പൊൾ_ ൟശ്വരൻ രക്ഷിക്കു
ന്നു— ദുൎയ്യൊധനനാൽ കാട്ടിൽഅയക്കപ്പെട്ടു
ധൎമ്മപുത്രൎക്ക സൂൎയ്യൻ അക്ഷയപാത്രം കൊടു
ത്തീലയൊ ഇത്യാദി

(൧൪) കാൎയ്യകാരണമാല

ഓരൊന്നിന്റെ ഫലങ്ങളെയും ഹെതുക്ക
ളെയും മാലപൊലെ ചെൎക്കുകഎന്നൎത്ഥം—

ഉദാ— പൂൎവപുണ്യം കൊണ്ട ബുദ്ധിവിശെ
ഷം ഉണ്ടാവുന്നു— ബുദ്ധി കൊണ്ടവിദ്യാ— വിദ്യ
ഹെതുവായിട്ടനല്ല ഗുണങ്ങൾ— ഗുണങ്ങൾനി
മിത്തം സൽകീൎത്തി— കീൎത്തിയാൽ എവിടയും ബ
ഹുമാനം— ബഹുമാനംകൊണ്ട ധനാദിസമ്മാ
നം— അതുകൊണ്ടസുഖം— ഇവിടെബുദ്ധിവി
ശെഷാദി കാൎയ്യങ്ങളുടെ മാലാ— നരകത്തി
ന കാരണം പാപം— പാപത്തിനഹെതു ദുഷ്കൃ
ത്യം—അതിന്നഹെതു അറിവില്ലാഴിക— അതിന
അനഭ്യാസം— അനഭ്യാസത്തിന്നദാരിദ്ര്യം— ദാ
രിദ്ര്യത്തിനകാരണം പൂൎവ്വജന്മത്തിംകൽ ദാനം
ചെയ്യാഴികതന്നെ—അതിനാൽ യഥാശക്തിദാ [ 172 ] നംചെയ്യാത്തവൎക്ക വലിയകെടുതന്നെ ഇത
കാരണമാലയാകുന്നു— എന്നാൽമുൻപറഞ്ഞ
ഉദാഹരണവാക്ക്യത്തിൽ സുഖത്തിനകാരണം
ധനംഇത്യാദി വിപരീതമായി സംബന്ധി
പ്പിച്ചാൽഅതകാരണ മാലയാക്കാം പ്രയൊ
ഗത്തെഅനുസരിച്ച അലംകാരനാമം പറയ
ണംഇതിൽദാനം ചെയ്യാഞ്ഞാൽ ദാരിദ്ര്യം—
ദാരിദ്ര്യംകൊണ്ട അനഭ്യാസം ഇങ്ങനെ അ
ന്വയിച്ചാൽ ഫലമാലയെന്നും പറയാം— അ
തിനാൽ സമ്മിശ്ര ശങ്കയിങ്കൽ— വാക്ക്യത്തി
ലെ പ്രാധാന്യാൎത്ഥത്തിൽ വരുന്നഅലങ്കാര
ലക്ഷണംതന്നെ പ്രമാണിക്കണം—കുലഗുണ
വും— ശീലഗുണവും— വിദ്യയും— ധനവും— ഔ
ദാൎയ്യവും ഇദ്ദെഹത്തിന കീൎത്തിയെ ഉണ്ടാക്കു
ന്നു ഇവിടെകീൎത്തിക്ക കാരണങ്ങളുടെകൂട്ടം
ചെൎക്കുകകൊണ്ട കാരണമാലയാക്കാം—ൟമ
ഹാരാജാവിന്റെ രാജ്യഭാരം ജനങ്ങളെസു
ഖിപ്പിക്കയും ധനങ്ങളെ വൎദ്ധിപ്പിക്കയും ധൎമ്മ
ങ്ങളെ സാധിപ്പിക്കയും കൎമ്മങ്ങളെ ശൊധിക്ക
യുംദാനത്തെ വളൎത്തുകയും മാനത്തെ പുകഴ്ത്തു
കയും— ആൎത്തിയെനിറുത്തുകയും കീൎത്തിയെപ
രത്തുകയും— സുഖത്തെഭുജിപ്പിക്കയും— ൟശ്വര
നെഭജിപ്പിക്കയുംചെയ്യുന്നു— ഇവിടെ ജനസു
ഖാദിസമൂഹത്തെ രാജ്യഭാരത്തിന്റെ ഫലമാ
ക്കിപറഞ്ഞതിനാൽ കാൎയ്യമാലയാവാം—ഇതി
ന്മണ്ണം പ്രയൊഗ ഭെദംകൊണ്ട എല്ലാ അല
ങ്കാരങ്ങളിലും ഭെദപ്പെടുത്താം

(൧൫)അസാദ്ധ്യഹെരൂക്തി

കാൎയ്യം അസാദ്ധ്യമെന്ന— സാധിക്കാനാ [ 173 ] യിട്ട അസാദ്ധ്യമായുള്ളത തൽകാരണമെന്ന
സാധിക്കുകഎന്നൎത്ഥം—അമൃതകൊണ്ട വന്നാ
ൽ ൟരൊഗം മാറ്റാം കുതിരയുടെ കൊമ്പു
കൊണ്ടതിലകം തൊട്ടാൽ വെശ്യയെവശീകരി
ക്കാം— മനസ്സമാറി സൃഷ്ടിച്ചാൽ ഇയാളെ ഉ
ദ്യൊഗത്തിനു കൊള്ളിക്കാം തെക്കുവടക്കുദയാ
സ്തമയംവരുമ്പൊൾ അവരുതങ്ങളിൽ മുഷി
ച്ചൽതീരും— ഇത്യാദികളിൽനിവൃത്തികാരണ
മായ അമൃതാനയനാദി അസാദ്ധ്യമെല്ലൊ—

(൧൬) ഗുണദൊഷവൈപരീത്യം

ഗുണത്തിന്റെ ഫലം ദൊഷമാക്കിയും ദൊ
ഷത്തിന്റെഫലം ഗുണമാക്കിയും പറയുക എ
ന്നൎത്ഥം—

ഉ— തത്തയുടെ വാക്കിന്റെ ഫലം കൂട്ടിലി
ട്ടകെടുകയാകുന്നു ഇവിടെജനങ്ങളെ സ
ന്തൊഷിപ്പിക്കയും യഥെഷ്ടം പാല്‌പഴം മുത
ലായനല്ല ഭക്ഷണവുംശത്രുജന്തുക്കളിൽ നി
ന്ന രക്ഷണവും മുഖ്യഫലമായിരിക്കുനൊൾ
നിസ്സാരമായ ബന്ധനദൊഷത്തെ ഫലമാ
ക്കിപറഞ്ഞു— ഇതിന്മണ്ണം സ്വൎണ്ണത്തിന്റെ
സ്ഥിരസ്ഥിതിയും വൎണ്ണഗുണവും കൂടെകൂടെ
കാച്ചു കൊള്ളുന്നതിനും അടികൊള്ളുന്നതിനും
കാരണമാകുന്നു— അതരണ്ടും ഫലമെന്നൎത്ഥം
വൈദ്യശാസ്ത്രം നറച്ചുണ്ണാൻ സമ്മതിക്കുന്നി
ല്ലാ— ഇത്യാദികളിൽ മുഖഖ്യഗുണങ്ങളെപറയാ
തെ ദൊഷത്തെപറയുന്നു വൈദ്യശാസ്ത്രത്തി
ന്റെഫലം അപൂൎണ്ണാശനമെന്ന താല്പൎയ്യം—
ആഭാഗവതരുടെപാട്ട ഇന്നലെ ഉറക്കീല്ലാ
ഉറക്കംവരാതിരിക്കാൻ തക്കവണ്ണമുള്ള ഗാന [ 174 ] ഗുണത്തെ നെരംപൊക്കായി നിദ്രാഭംഗകര
മെന്നപറഞ്ഞു കാൎയ്യസ്ഥതയുടെ ഫലം കഷ്ട
പ്പാടുതന്നെ ഇത്യാദി— ദൊഷത്തിന്നഗുണക
ല്പനം— ൟഗ്രഹസ്ഥൻപച്ച വെള്ളത്തിനുക്രടി
ചിലവുവരാതിരിക്കാനും— ജനങ്ങൾ ആവലാ
തിപ്പെടാതിരിക്കാനും മാത്രംവാങ്മാധുൎയ്യം ഉ
ള്ള ആളാകകൊണ്ട സമ്പത്തവൎദ്ധിച്ചിട്ട പല
പ്പഴും നല്ലകച്ചെരിയിൽ വലിയ ഉദ്യൊഗ
സ്ഥമാരുടെ സഹവാസത്തൊടും മുമ്പിലുംപി
മ്പിലും ശിപായി മാരൊടുംകൂടി നടക്കുന്നു— ഇ
വിടെദുൎവാക്ക്യ ദൊഷത്താൽ പത്രാദികൾകൂ
ടെ വെറിട്ടപൊയി ഭക്ഷണവ്യയം കൂടാതെ
സമ്പത്തവൎദ്ധിപ്പിച്ച ദൊഷത്തെയും പൊലീ
സ്സുനിമിത്തം വരുന്ന തടവുമുതലായ ദൊഷ
ത്തെയും കച്ചെരിയിലും ഉദ്യൊഗസ്ഥന്മാരി
ലുംപരിചയഗുണമെന്ന കല്പിക്കുന്ന ഇവിടെ
നിന്ദാസ്തുതിയും ഒണ്ട— ഇതിന്മണ്ണം പലതിലും
അന്ന്യാലംകാരങ്ങളും വരും— ഒരുഗുണംകൊ
ണ്ട അന്ന്യഗുണവും ഒരുദൊഷംകൊണ്ട അ
ന്ന്യദൊഷവും തൊന്നിക്കുന്നടത്ത ൟപക്ഷ
ത്തിൽ അപ്രകൃതൊക്തിയാകും എന്നാൽഗുണ
ദൊഷ വൈപരത്യത്തിന്റെ ഉദാഹരണം—
നിന്ദാസ്തുതിതന്നെ എന്നുവരുന്നതല്ലാ എന്ത
ന്നാൽ നിന്ദാസ്തുതിയിൽ ഒരുനിന്ദാവൃത്താന്തം
കൊണ്ടവെറെ സ്തുതി വൃത്താന്തം തൊന്നുന്നു
ഇവിടെ ഒരുഗുണത്തിനെയും ദൊഷത്തിനെ
യുംതന്നെ ദൊഷമാക്കിയും ഗുണമാക്കിയുംവ
ൎണ്ണിക്കുന്നു— വെറെഅല്ല— എന്നുഭെദംവരുന്നു
ഒരുനിന്ദകൊണ്ട അന്യനിന്ദയൊ ഒരുസ്തുതി [ 175 ] കൊണ്ട അന്യസ്തുതിയൊ തൊന്നുന്നടത്തഅ
പ്രകൃതൊക്തിയാകും—

(൧൭) പ്രത്യക്ഷൊക്തി

ഇത ഭൂതമായിം ഭവിഷ്യത്തായിം ഉള്ളഅ
ൎത്ഥത്തെ സന്തൊഷ ദയാദികളുടെ ഉൽകൎഷ
ത്തെസാധിപ്പാനായികൊണ്ട പ്രത്യക്ഷമാക്കി
പറയുന്നതാകുന്നൂ— സന്തൊഷ പ്രത്യക്ഷത്തി
ന്ന— ഉദാ— മഹാരാജാവിനെ ആദ്യം കണ്ട
പ്പൊൾ ഉണ്ടായ അദ്ദേഹത്തിന്റെ മുഖപ്രസ
ന്നതയെയും മധുരവാക്കുകളെയും ഇന്നും ഞാ
ൻകാണുകയും കെൾക്കുകയും ചെയ്യുന്നു അ
പ്പൊൾഇനിക്കുണ്ടായ സന്തൊഷം ഇന്നുംമ
നസ്സിൽ പൂൎണ്ണമായിരിക്കുന്നു ഇനിഒരിക്കൽ
കാണുമ്പൊൾ അറിവിക്കാനുള്ള സന്തൊഷ
വാക്കുകൾഎന്റെ നാക്കിൽനിരത്തി ഹാജരാ
യിരിക്കുന്നു ഭാവിപ്രത്യക്ഷം നാളത്തെസദ്യയു
ടെരസം ഞാൻ ഇപ്പൊൾതന്നെ അനുഭവിച്ച
തുടങ്ങിയിരിക്കുന്നു—ഭയത്തുംകൽ ഭൂതം ഉദാഹര
ണം— ആമൂൎഖൻ സഭയിൽവച്ച ഭൊഷ്ക്കുപറ
ഞ്ഞപ്പൊൾ ഉണ്ടായ — അപമാനഭയംഇപ്പഴും
മനസ്സിനെ ദഹിപ്പിക്കുന്നു— ഭാവിപ്രത്യക്ഷം
ൟമാസം ഒടുക്കം ഉണ്ടാവാനുള്ള വിചാരണ
ക്കകച്ചെരിയിൽ പൊകുമ്പൊൾ ഉണ്ടാവുന്ന
അയാളുടെ അസത്യവാദം എന്നെഇപ്പൊൾ
തന്നെജ്വലിപ്പിക്കുന്നു— ഇത്യാദിസ്പഷ്ടംതന്നെ

(൧൮— സ്വഭാവൊക്തി)

ഇത ജാതിസ്വഭാവത്തെയൊഗുണസ്വഭാ
വത്തെയൊ കാലാദിസ്പഭാവത്തെയൊ അനു
ഭവം വരാൻതക്കവണ്ണം വൎണ്ണിക്കയാകുന്നു— [ 176 ] ഉദാ— ഒരുദ്യൊഗസ്ഥൻ പറയുന്നു ഞാൻ
ഇന്നലെ കച്ചെരിക്ക പൊകുംപഴും പൊയി
ട്ടും ചില നെരം പൊക്കുകൾകണ്ടു— അതപറ
യാം— വഴിയിൽ കുതിരപ്പുറത്തിരിക്കുമ്പൊൾ
ഒരു കാട്ടുമാൻകൂട്ടത്തിൽനിന്ന വെർപ്പെട്ടപ്പൊ
ൾ കുതിരകകുറെ അടുത്തു ആസമയം മാൻ ബ
ഹുവെഗത്തൊടെ അഞ്ചാറുചാടി ദൂരെചെ
ന്ന കഴുത്തപിൻതിരിച്ച ഇങ്ങൊട്ടുനൊക്കി
അപ്പൊൾ അതിന്റെ ചെവി മെപ്പൊട്ടുപൊ
ക്കി എളക്കാതെ സകല ശബ്ദങ്ങളുടെയും സൂ
ക്ഷ്മ ജ്ഞാനത്തുങ്കൽ ജാഗ്രതയായിരിന്നു വാ
ല കീഴ്പൊട്ടതറ്റും പൃഷ്ഠം കുറെകുനിഞ്ഞും ഓ
ടാൻ ഹാജരായ ന ലയായിരുന്നു കുതിരയു
ടെ കൊളമ്പിന്റെ ശബംകൊണ്ട കൊറെ
കൊറെ ഞെട്ടിയിരുന്നു കണ്ണ് എന്നിലും കുതി
രയിലും മാൻകൂട്ടത്തിലും പിന്നെ എവിടയെ
ല്ലാമൊ ഓടിക്കൊണ്ടിരുന്നു അതിന്റെവാ
യിൽ പാതികടിച്ച കുറെപുല്ലും ഉണ്ടായിരു
ന്നു ആ മാനിന്റെ വൎണ്ണസൌന്ദൎയ്യവും വള
രെ കുതൂഹലമായ ഭയാവലൊകനവും കണ്ട
ഞാൻ ദയാ പൂൎവ്വകവിസ്മയത്തൊടുകൂടി കൊ
റെനെരം കുതിരയെ അനക്കാതെ നിറുത്തി
യിരുന്നു ഇങ്ങനെ ഹരിണജാതി സ്വഭാവം
കണ്ട പിന്നെ മണിയായിപ്പൊയി കച്ചെരി
യിൽ പൊവാൻ വൈകിയെന്ന വിചാരി
ച്ച ലകാൻ ഇളക്കിവിട്ടു അപ്പൊൾ ആ കുതി
ര മുൻപിൽകണ്ട മാനിന്റെ വെഗത്തെ ജ
യിക്കണമെന്ന അഭിമാനം ഹെതുവായിട്ട എ
ന്നു വിചാരിക്കാം ബഹുവെഗത്തൊടെ ഓടി [ 177 ] അപ്പൊൾ ഞാൻ ലകാൻ ഇരുന്നകയ്യും ച
മ്മട്ടിയിരുന്ന കയ്യും മുറുക്കിപ്പിടിച്ച കൊറെ
പൊക്കി കയ്യിന്റെ മുട്ടരണ്ടും അസാരംഅക
ത്തി അല്പംമുമ്പൊട്ട ചാഞ്ഞ ആയമായിരുന്നു
കാലിന്റെ വണ്ണയെ കുതിരയുടെ ഉദരപാ
ൎശ്വത്തിൽനല്ലവണ്ണം ആശ്ലെഷിപ്പിച്ച ഉത്സാ
ഹം കൊടുത്തിരുന്നു ശരീരത്തിന്ന സുഖകരമാ
യ എളക്കവും മൃദുവായ കാറ്റിന്റെ സുഖ
വും ഉണ്ടായിരുന്നുകുതിരക്കാരനെ നൊക്കിയ
പ്പൊൾ അവൻ പിന്നാക്കം ഓടുന്നു എന്നു
തൊന്നി പാൎശ്വങ്ങളിലുള്ള മരങ്ങൾ കൂട്ടത്താ
ടെ തിരിയുന്നത കണ്ടുമുൻപിൽ ദൂരത്തിൽ കാ
ണുന്നതകുറ്റിയൊ മനുഷ്യനൊഎന്നു വിചാ
രം ആരംഭിച്ചപ്പൊൾതന്നെ അയാൾ പൊക
വണ്ടിയിൽ വരുന്നതപൊലെ അടുക്കൽകാ
ണപ്പെട്ടു കലം കമത്തിയ്ത പൊലെ അക
ലെ ചെറുതായി കണ്ടത നിമെഷം കൊണ്ട
വലിയ കുന്നായി അടുക്കൽകണ്ടു അപ്പൊൾ
കുതിരയുടെ വെഗവും എന്റെ സന്തൊഷ
വുംകൂടി വൎദ്ധിച്ച വന്നതിന്ന രണ്ടിനുംകച്ചെ
രി വാതുക്കലൊളും ക്ഷണാൎദ്ധമെ വളൎച്ചയു
ണ്ടായൊള്ളു ഇങ്ങനെവെഗഗുണസ്വഭാവം ക
ണ്ടു— അനന്തരം കച്ചെരിയിൽ ചെന്നപ്പൊൾ
ഒരുവിസ്താരം തുടങ്ങി അതിൽ ഒരുസാക്ഷി
ക്ക ഒരു വെശ്യയെ ഹാജരാക്കിയിരുന്നു അ
വളുടെ വരവും നല്ലനെരം പൊക്കു തന്നെ
അവളുടെ തലമുടിമിനുക്കി കെട്ടിഒരുവശത്തെ
ക്കായിരുന്നു ചിലമുല്ലമാലകളെ അലംകരി
ച്ചിരുന്നു കണ്ണും പുൎയ്യവും ലെശായി മഷി [ 178 ] കൊണ്ടും ചുണ്ട അധികമായി ചുവപ്പുകൊ
ണ്ടും അലങ്കരിക്കപ്പെട്ടിരുന്നു ഇത മൂന്നിനും ഒ
ട്ടും അനദ്ധ്യായം കൂടാതെ പലവ്യാപാരങ്ങൾ
ഉണ്ടായി— ഗാംഭീൎയ്യമൊ മത്സരമൊ സ്നെഹ
മൊ അനുരാഗമൊ ഗൎവൊ—കൊഞ്ഞനംകാട്ടു
കയൊ പിന്നെയെന്തല്ലാമൊ മാറിമാറി നടി
ച്ചിരുന്നു തിലകം മൂക്കുത്തി— തോട മുതലായി
ചീല അലങ്കാരങ്ങളുണ്ടായിരുന്നതിലും തല
യിലും സ്തനാഛാദനത്തിലും കൂടക്കൂടെ രണ്ട
കയ്യും മാറ്റിമാറ്റി നടത്തിയിരുന്നു, നടക്കും
പൊൾ താളംചവുട്ടുന്ന വരെപ്പൊലെ കാല
സംപ്രദായമായി വയ്ക്കയും രണ്ടതൊളും പാ
ൎശ്വങ്ങളിലെക്കു ചെരിക്കുകയുംആയിരുന്നു അ
തകണ്ടാൽ സ്തനത്തിന്റെ ഭാരംനിമിത്തം കാ
ലൂന്നാത്ത പാൎശ്വത്തുള്ള സ്തനംവീണുപൊവാ
തെ തൊൾ പൊക്കി പിടിക്കയൊ എന്നു തൊ
ന്നും—പല്ലകൊറെശ്ശെ കാണിച്ച അസംബന്ധ
മായി കൊറെശ്ശെ ചിറിക്കയു മുണ്ടായിരുന്നു—
അപ്പഴത്തെ ദന്തപ്രഭയില്ലെങ്കിൽ തലമുടിയു
ടെ കറുപ്പകൊണ്ട കച്ചെരിയിൽ ഇരുട്ടു വ്യാ
പിക്കുമൊ എന്ന വിചാരിച്ചിട്ടായിരിക്കാം അ
ങ്ങിനെ ചെയ്യുന്നത എന്തിന വളരെ പറയു
ന്നു— കച്ചെരികാറരും സാക്ഷിക്കാറരും കക്ഷി
ക്കാറരും അപ്പൊൾ പ്രകൃതം മറന്നുപൊയി—
ഇങ്ങനെയൌവ്വന സ്വഭാവം കണ്ടുഇതകൊ
ണ്ടാണ് ഇന്നലെ നല്ലനെരം പൊക്കായിരു
ന്നു എന്നുപറഞ്ഞത— ഇതിന്മണ്ണം സന്ധ്യാദി
ദിവസാംശങ്ങളെയും വൎഷാദിഋതുക്കളെയും
വൎണ്ണിച്ചാൽ കാലസ്വഭാവൎണ്ണനമാകും— [ 179 ] ( ൧൯— ) പുനരുക്തി

ഇത അനുഭൂതമായിരിക്കുന്ന ശബ്ദാൎത്ഥത്തെ
പ്രസിദ്ധ ഗുണപ്രകാശനത്തി നായികൊണ്ട
പിന്നയും പറയുകയാകുന്നു—

ഉദാ— പഞ്ചമസ്വരം പ്രകാശിക്കണ്ട കാ
ലത്തകൊകിലം കൊകിലമായിരിക്കും—ഇവി
ടെ കുയിലെന്നപക്ഷിക്ക കൊകിലത്വം അനു
ഭൂതമായിരിക്കുമ്പൊൾ പഞ്ചമസ്വരത്തിങ്കൽകു
യിലിന പ്രസിദ്ധമായിരിക്കുന്നഗുണം പ്രകാ
ശിക്കുമെന്ന പറയെണ്ടതിന്ന കൊകിലമാകു
മെന്ന പുനരുക്തി അലങ്കാരമാകുന്നു—സമസ്യാ
പൂരണത്തുങ്കൽ കാളിദാസരു കാളിദാസരു
തന്നെ ഇതിന്മണ്ണം മഹാരാജാവിനൊട യു
ദ്ധത്തിന വരുന്നവൎക്കു ദളവാരാമയ്യൻ രാമ
യ്യൻതന്നെ പ്രസിദ്ധമായിരിക്കുന്ന ശൗൎയ്യ
ഗുണം പ്രകാശിക്കുമെന്നൎത്ഥം— പൂജപ്പരയിൽ
അമ്പുചാൎത്താൻഒള്ള എഴുന്നള്ളത്ത എഴുന്നള്ള
ത്തന്നുപറയണം— വൈക്കത്ത സദ്യ സദ്യയെ
ന്നപറയെണ്ടതാണ്—തൃശ്ശൂർപൂരം,പൂരംതന്നെ
ഇത്യാദി—

(൨൦—) ലൊകൊക്തി

ശബ്ദങ്ങൾക്ക അവയവാൎത്ഥ സംബന്ധം
കൂടാതെ ഓരൊ താല്പൎയ്യാൎത്ഥത്തൊടു കൂടി
ലൊകത്തിൽ പ്രസിദ്ധപ്പെട്ട ശബ്ദങ്ങളെ ഉ
ചിതമായി പ്രയൊഗിക്കുന്നത ലൊകൊക്തി
യാകുന്നു—

ഉദാ— ഒരാൾ പറയുന്നു എടൊതാൻകല്യാ
ണത്തിന്ന പൊയില്ലയൊ അമ്പമ്പാ അതി
ന്റെ ഘൊഷം പറയാൻകഴിയുമൊ അയാ [ 180 ] ൾ അടിയന്തിരം പൊടിച്ചു വാരിക്കളഞ്ഞു
നെടുമ്പുരകളൊക്കെ തിരുതകൃതിതന്നെ വി
താനം പൊടിപൊടിയായിരുന്നു സദ്യയുടെ
പ്രഥമൻ മണിമണി ആയിരുന്നു കൂട്ടുവാൻ
കിളികിളി ആയിരുന്നു ആകപ്പാടെ ഭക്ഷണം
ഹരിയൊ ഹരിതന്നെ അയ്യടാ സദരതാൻ
കണ്ടില്ലയൊ ഇനിയെങ്കിലും പിടിപിടിയെ
ന്ന പൊയാൽ കൊറെകാണാം എന്നാൽ എ
ച്ചിലവീണിട്ട വഴിഅറുവഷളായി അതിനാ
ൽ സൂക്ഷിച്ചുപൊണം കരിമരുന്ന പ്രയൊ
ഗം കൊലാഹലംതന്നെ അതിനിടയിൽ ഒരു
എമ്പൊക്കി ആ കരിമരുന്നിൽ തികതത്താ എ
ന്നായി പിന്നെ അവന്റെ കഥ ഗൊവിന്ദ
ഗൊവിന്ദ ഗൊവിന്ദ തന്നെ അതിൽ പറ്റി
അല്പം വ്യവഹാരം ഉണ്ടായത ആവണക്കെ
ണ്ണയായി എന്നാൽ ൟ അടിയന്തരം കൊ
ണ്ട ജനങ്ങളുടെ സന്തൊഷം ശിവശിവ എ
ന്നെ പറയാവു അയാൾ ചിലവിന ൟ അ
ടിയന്തിരം കഴിയുന്നവരെ കണ്ണടച്ചിരുന്ന ചി
ല ലുബ്ധന്മാർ ശുദ്ധതീവാളിയാണെന്നും അ
യാളെ പറയുന്നുണ്ട അവർ തന്നെ അബദ്ധ
കുക്ഷീകളാകുന്നു അവർ പണം സൂക്ഷിച്ച
ചക്കതിന്നട്ടെ അങ്ങിനെ പറഞ്ഞാൽ തെങ്ങ
യാണ എന്നും മറുകക്ഷിക്കാർ പറയുന്നു ഏ
തെങ്കിലും അയാളുടെ കയ്യിലുള്ള തൊക്കെ മം
ഗളം പാടി ഇങ്ങനെ ഉള്ളവാക്കിൽ അമ്പമ്പാ
പൊടിച്ചുവാരി ഹരിയൊഹരി അയ്യടാതി
കിതത്താ മംഗളംപാടി ഇങ്ങനെ യുള്ള വാ
ക്കുകൾക്കു അവയവാൎത്ഥം ക്രടാതെ അത്ഭുതം [ 181 ] വളരെ ചിലവിട്ടും സൎവസമ്മതം ഇത്യാദ്യ
ൎത്ഥത്തിൽ താല്പൎയ്യാൎത്ഥത്തെ അനുസരിച്ച വി
ചാരിയ്ക്കണം അവയവാൎത്ഥം വിചാരിച്ചാൽ
വിതാനം പൊടിയെന്നും കൂട്ടവാൻ കിളിയെ
ന്നും പ്രഥമൻ മണിയെന്നും അയാൾകണ്ണട
ച്ചിരുന്നു എന്നും ഇത്യാദി അസംബന്ധം ത
ന്നെ എന്നുതൊന്നും താല്പൎയ്യാൎത്ഥം നല്ലരസ
മായിരിയ്ക്കും എന്നാൽ ഇതപാട്ടുകളിൽ ദുൎല്ലഭ
മാകുന്നു ഇപ്രകാരം മലയാളവാക്കിൽ പ്ര
സിദ്ധങ്ങളായിരിയ്ക്കുന്ന അലങ്കാരങ്ങളെ സം
ക്ഷെപിച്ച എഴുതിയിരിക്കുന്നു ഇങ്ങനെലക്ഷ
ണങ്ങൾ പറയപ്പെട്ടു എങ്കിലും ലക്ഷ്യങ്ങളി
ൽ ശ്രൊതാവിന്റെ മനസ്സിന ഉല്ലാസകര
മായ മാതിരിയിൽ അതാതസ്ഥാനത്ത പ്ര
യൊഗിച്ചെങ്കിലെ അലംകാര മെന്ന പറ
യാവു കണ്ഠാദി സ്ഥാനങ്ങളിൽ ധരിക്കെണ്ട
രത്ന സ്വൎണ്ണാദികൾ വേലപ്പാട കൂടാതെ അ
നുചിത സ്ഥാനങ്ങളിലും പാടുമാറിയും ധരി
ച്ചാൽ അസന്തൊഷകരം തന്നെയെല്ലൊ ഉ
ല്ലാസകരമെന്നാൽ കേക്കുന്നവരുടെ മുഖംസ
ന്തൊഷംകൊണ്ട താൻ അറിയാതെ വിടുത്തു
ന്ന മാധുൎയ്യമാകുന്നു—

ചൊ— ഉല്ലാസമില്ലാത്ത വിധം എങ്ങിനെ

ഉ— അരി— ചാമ പൊലെ ചെറുതായിരി
യ്ക്കണം ചന്ദനം കണ്ടാൽ ചെളിയൊ എന്നു
തൊന്നും സജ്ജനമുഖത്തനിന്ന ചീത്തവാക്ക
ശരിയായില്ലാ ബ്രാഹ്മണനെക്കാൾ ശൂദ്രൻ
ന്യൂനൻ ശൂദ്രനെക്കാൾ ബ്രാഹ്മണൻ ഉൽ
കൃഷ്ടൻ ഇത്യാദികളിൽ ക്രമെണഉപമാ— ഉ [ 182 ] ൽപ്രെക്ഷാ— വിഷമം— ന്യൂനാതിരെകൊക്തി
ഇത്യാദ്യലങ്കാരങ്ങൾ കല്പിക്കപ്പെടുന്നില്ലാചി
ലത വൈധൎമ്മ്യെണയും പ്രയൊഗിയ്ക്കാം—

ഉദാ— വിദ്വാൻ തന്നെ വിദ്വാന്മാരുടെ
യൊഗ്യതയെ അറിയുന്നു എന്നടത്ത പ്രസവി
ച്ചവൾ തന്നെ പ്രസവവെദനയെ അറിയും
എന്ന സാദൃശ്യം പറയണ്ടടത്ത മച്ചിപ്രസവ
വെദനയെ അറിയുന്നില്ലാ ഇത്യാദി വൈധ
ൎമ്മ്യ പ്രയൊഗമാകുന്നു ഉണ്ട എന്നതിന്ന ഇ
ല്ലെന്ന പറഞ്ഞു ഉണ്ടന്ന അൎത്ഥംതൊന്നിക്കുന്ന
ത വൈധൎമ്മ്യരീതിയന്ന താല്പൎയ്യമാകുന്നു—

ചൊ— ശബ്ദാലങ്കാരം എങ്ങിനെ

ഉ— അക്ഷരങ്ങളെയൊ— പദങ്ങളെയൊ
വാക്ക്യങ്ങളുടെ ആദിയ്ക്കൊ അന്തത്തുങ്കലൊ
ഇടയ്ക്കൊ ആവൎത്തിച്ച പ്രാസമാക്കി പ്രയൊ
ഗിക്കുന്നതും വൃത്തങ്ങളാക്കി പ്രയൊഗിക്കുന്ന
തും ശബ്ദാലങ്കാരമാകുന്നു

ഉദാ— ആദ്യക്ഷരപ്രാസം ✱ മനസി പുന
രിവനിലൊരു ഘനകുതുകമുണ്ടെങ്കിൽ മാല
യിട്ടാലും മടിക്കണ്ട ഭീമജെ✱ (ദ്വിതിയാക്ഷ
രം പ്രാസം) ✱ സന്തതംകലി ദ്രുമെവസിക്കും
കലിയുഗം ചിന്തിച്ചു പറഞ്ഞിതു ദ്വാപരൻത
ന്നൊടെവം ✱ (പദാവൃത്തിപ്രാസം) ✱ നാ
ട്ടിൽ ഭൂപന്നരിയില്ലൊട്ടും ഭുക്തിക്കു മിവന്നരി
യില്ലൊട്ടും (കെറാൻ ഭൂപനുവാരണ മുണ്ടാം
ചെന്നാലിവനും വാരണമുണ്ടാം ) ✱ ഇവി
ടെ അരിശത്രു— തണ്ഡൂലം— എന്നും വാരണംഗ
ജം തടവ എന്നുംകെറുക ആരൊഹണം രാ [ 183 ] ജധാനിയിൽ കടക്കുകഎന്നും ശെഷസിദ്ധ
മാകുന്നു ഇങ്ങനെ പല അലങ്കാരങ്ങളിലും
അന്ന്യാലംകാരം സംസൃഷ്ടമായി പ്രയൊഗി
ക്കാം അന്ന്യപ്രാസം വിധുമുഖി തന്നുടെ യ
രികിൽ ചെൎന്നുവിരവൊടു കാമനുമൊന്നു വ
ളൎന്നു മമമനമപളഥ ഝടുതികപൎന്നു— മനസി
പരം പരിതൊഷമുയൎന്നു ഇത്യാദി ഇനി
ശ്ലൊകങ്ങളിലും പാട്ടുകളിലും പ്രസിദ്ധങ്ങളാ
യുള്ള വൃത്തഭെദങ്ങളെ അറിവാൻ ഉപയൊ
ഗമുള്ള ഗുരുലഘുമാത്രാ ലക്ഷണങ്ങളെയും അ
നന്തരം വൃത്തങ്ങളെയും പറയുന്നു ഗുരുവിനര
ണ്ടുമാത്രയെന്നും ലഘുവിന ഏകമാത്രയെന്നും
അക്ഷര കാണ്ഡത്തിൽ പറഞ്ഞിട്ടുണ്ട ശ്ലൊ—
വിസൎഗ്ഗവിന്ദുസഹിതം ദീൎഘം കൂട്ടക്ഷരാദ്യവും
അക്ഷരം ഗുരുവാമന്ന്യൽ ലഘുപാദാന്ത്യമിഷ്ട
വൽ—൧— വിസൎഗ്ഗത്തൊടും അനുസ്വാരത്തൊ
ടും കൂടിയതായും ദീൎഘമായും കൂട്ടക്ഷരത്തിന്റെ
ആദിയിൽ പ്രയൊഗിച്ചതായും കാണപ്പെടു
ന്ന അക്ഷരങ്ങൾ രണ്ടുമാത്രയുള്ള ഗുരുവൎണ്ണ
ങ്ങളാകുന്നു ഇതു കൂടാതെ കാണപ്പെടുന്ന
അക്ഷരങ്ങൾ ഏക മാത്രയുള്ള ലഘു വൎണ്ണ
ങ്ങൾ എന്ന താല്പൎയ്യാൎത്ഥം ക്— ത — ഇത്യാദി
ശുദ്ധ വ്യഞ്ജനങ്ങൾക്ക സംസ്കൃതരീത്യാ അ
ൎദ്ധമാത്ര തന്നെയെങ്കിലും കൻ— തിൽ— വർ— വർ—
വൾ— ഇത്യാദി ഒന്നരമാത്രയുള്ളവകളെ ഭാഷ
യിൽ ഗുരുസ്ഥാനത്ത പ്രയൊഗിക്കുന്നത നട
പ്പാകുന്നു ശ്ലൊകത്തിന്റെയൊ പാട്ടിന്റെ
യൊ പാദാവസാനത്തിങ്കലെ അക്ഷരം ല
ഘുവായാലുടൻ ഇഛചൊലെ ഗുരുവാക്കിയും [ 184 ] പ്രയൊഗിക്കാം ഗുരുവിന്റെ സ്ഥാനത്ത ല
ഘു പ്രയൊഗിച്ചാൽ പിഴയില്ലെന്നൎത്ഥം

വൃത്തലക്ഷണം

ആദ്യം കിളിപ്പാട്ടിലെ വൃത്തലക്ഷണങ്ങ
ളെ എഴുതുന്നു ശ്ലൊകം— മാത്രാവൃത്തം കിളി
പ്പാട്ടിൽ പ്രസിദ്ധപ്പെട്ടതെട്ടിഹ— നാലുപാദ
ങ്ങളുംവെണം പ്രാസംചെൎക്കുകയുംഗുണം ൧—
ലഘ്വക്ഷരം വെണ്ടടത്ത നിയമം ചെയ്കിലു
ത്തമം അന്യത്രദീൎഘം ചെയ്തീടാം ഗാനെഹ്ര
സ്വസ്വരത്തിനും ൨ —

താല്പൎയ്യാൎത്ഥം

കിളിപാട്ടുളകിൽ വൃത്തങ്ങൾക്ക നാലുപാദ
ങ്ങളും പാദങ്ങൾക്ക മുഖ്യമായിമാത്രാ നിയമ
വും ഒരു വിധത്തിൽ അക്ഷരനിയമവുമായി
പ്രയൊഗങ്ങൾ നടക്കുന്നതാകകൊണ്ട മാത്രാ
വൃത്തങ്ങളാക്കി കല്പിക്കപ്പെടുന്നു ഇതുകളെ
പാട്ടാക്കി ചൊല്ലുമ്പൊൾഗാനരീതിയെ അനു
സരിച്ചു ഹ്രസ്വ സ്വരങ്ങളെയും ദീൎഘമാക്കി
ചൊല്ലിയാൽ വിരൊധമില്ലാത്തതിനാൽ ഗു
രുക്കളെകൊണ്ട നിയമം പാടില്ലാത്തതിനാൽ
വെണ്ടുന്ന ലഘ്വക്ഷരങ്ങളെകൊണ്ട ലക്ഷണ
ങ്ങൾ പറയപ്പെടുന്നു അന്യസ്ഥാനങ്ങളിലും
ലഘു പ്രയൊഗിച്ചെങ്കിൽ അത ഗാനരീതി
കൊണ്ട ചെൎച്ചപൊലെ ഗുരുവാക്കാമെന്ന
ൎത്ഥം—

(വൃത്തനാമങ്ങൾ ശ്ലൊകം)

ഇരുപത്തെട്ട മാത്രയ്ക്ക പാദെവൃത്തം വിളം
ബിതാ മാത്രാനാലു കുറഞ്ഞെങ്കിലതിൽ സ
ന്നതയാമത ൩— മാത്രാവിംശതി യെന്നാകി [ 185 ] ൽ ശിഖരിണ്യുൽ പ്ലുതാന്യഥാ സാധാരണീ
യുഗ്മലഘ്വി ലഘ്വയുഗ്മാതു മംഗളാ(൪)ക്രമി
കാപതിനെട്ടെങ്കിൽ പതിനാറെങ്കിലാദൃതാ—
ഇങ്ങനെ മാത്രയും പെരുമക്ഷരങ്ങൾക്ക സം
ഖ്യകൾ(൫) പതിന്നാലാദി നാലിന്നും പന്ത്ര
ണ്ടാം പിന്നയാറിനും ദ്രുതാൎത്ഥം ലഘുവാക്കീ
ടില്ലിഷ്ടം പൊലെയു മുത്തമം (൬)—

സംശയമുള്ളതിന താല്പൎയ്യാൎത്ഥം

മാത്രാവിംശതീതി

ഇരുപതമാത്രകൾ പാദങ്ങളിൽ വരുന്ന
വൃത്തങ്ങളിൽ ന ലുഭെദം ഉള്ളതപറയുന്നു—
ശിഖരിണി ഇതിന്നു ഇഷ്ടാനുസാരെണ പാ
ദങ്ങളിൽ ആദ്യഭാഗം ദ്രുതത്തിനായി ലഘ്വ
ക്ഷരം വൎദ്ധിപ്പിച്ച പതിന്നാലൊ അധിക
മൊ അക്ഷരമാക്കണം അതുതന്നെ വിപരീ
തമാക്കി അന്ത്യഭാഗത്തിൽ ലഘുവൎദ്ധിപ്പിച്ചാ
ൽ രണ്ടാമത്തെഉൽപ്ലുതയാകും പ ദങ്ങളിലെ
യുഗ്മംഎന്നാൽരണ്ട— നാല— ആറ— എട്ടു— ഇങ്ങ
നെ എരട്ടയായഅക്ഷരങ്ങൾ—അത മിക്കതുംല
ഘുവാക്കിപ്രയൊഗിച്ചാൽ അതിനു സാധാര
ണിയന്ന വൃത്തനാമമാകുന്നു മദ്ധ്യത്തിങ്കലെ
അയുഗ്മംഎന്നമൂന്ന അഞ്ച ഏഴു ഇത്യാദിമിക്ക
തും ലഘ്വക്ഷരങ്ങളാക്കീട്ടുള്ളതിന്ന മംഗളയെ
ന്ന പെരാകുന്നു ശെഷം സ്പഷ്ടം— ൟഭെദങ്ങ
ളെ കൊണ്ട എട്ടു വൃത്തം പന്ത്രണ്ട വിധമാക്കി
പറഞ്ഞിരിക്കുന്നു—

ക്രമെണ ഉദാഹരണം
(വിളംബിതാ)

മാതംഗാഭാസ്യൻ ദെവൻ മംഗല്യാധാന [ 186 ] പ്രീതൻ— മാതംഗിവാചാന്ദെ വീമാനാഥൻ
ഗൌരീകാന്തൻ— മാതാവാം ലക്ഷ്മീതാനും ശ
ൎവാണീ ദെവീതാനും— മാലെല്ലാം നീക്കിക്ഷി
പ്രം മൊദത്തെ നൾകീടെണം—

ഇതിൽ രണ്ടൊ മൂന്നൊകൂടെ ലഘുവായാ
ലും ൨൪ മാത്രയ്ക്ക മെലൊള്ളതൊക്കെ വിളം
ബിതയാകുന്നു—

(സന്നതാ)

ശ്രീമയമായ രൂപംതെടും പെങ്കിളിപ്പെ
ണ്ണെ— സീമയില്ലാത സുഖം നൾകണ മിനി
ക്കുനീ— ശ്യാമള കൊമള നായീടുന്നാ നാരായ
ണൻ— താമര സാക്ഷൻ കഥകെൾപ്പാ നാ
ഗ്രഹിച്ചു ഞാൻ—

ഇതിൽ ചിലപാദങ്ങളിൽ ലഘ്വക്ഷരങ്ങ
ൾ അധിക മുള്ളതിനാൽ മാത്രക്കുഭെദ മുണ്ടെ
ങ്കിലും ഗാനരീത്യാ ചൊല്ലുമ്പൊൾ ഇരുപത്ത
നാലുമാത്ര ശരിയായിരിക്കും അതിനാൽ നാ
ലുമാത്രവരെ കൊറഞ്ഞാലും ഇരുപതിൽ അ
ധികമൊണ്ടായാൽ സന്നതയ്ക്ക വിരൊധമില്ലാ
ഇതിന്മണ്ണം വിളംബിതയിലും ചിലടത്തല
ഘ്വക്ഷരാധിക്ക്യം കൊണ്ട മാത്ര നാലൊളും
കൊറഞ്ഞാൽ ദൊഷമില്ലെന്ന വ്യവസ്ഥയാ
കുന്നുഇതിന്മണ്ണം അന്ന്യവൃത്തങ്ങളിലും ഊഹി
ക്കണം— (ശിഖരിണീ)

വരികരികി ലൊമലെ ശാരിക്കപ്പെത
ലെ— സുരുചിര ഗുണാലയെ സുഭ്രുനിന്നാല
യെ— കഥിതമിതു ഭാഷണം കലിമലവിനാ
ശനം— മമഹൃദയ മൊഷണം ചെയ്കയാലി
ക്ഷണം— [ 187 ] (ഉൽപ്ലുതാ)

ഇതുതന്നെ ശാരികപ്പൈതലെവരികരികി
ലൊമലെ— ഇങ്ങനെപൂൎവാംഗം ഉത്തരാംഗ
മാക്കി പ്രയൊഗിച്ചാൽ ഉൽപ്ലുതയാകുന്നു എ
ന്നുമാത്രം ഭെദം ഇതിലും വരികനീ യൊമ
ലെ എന്നാക്കി ഒരക്ഷരംകൊറക്കയും ആവാം
മാത്രശരിയായാൽ മതി മെൽപറയുന്ന മംഗ
ളയിലെ പൊലെ ദ്രുതമില്ലാത്തഭാഗം ചെ
ൎത്തിട്ടുമാവാം

(സാധാരണീ)

പൈങ്കിളി പൈതലെ ഭംഗിയിൽ ചൊല്ലു
നീ— പങ്കജാക്ഷൻ കഥാ പങ്കങ്ങൾ നീങ്ങു
വാൻ— എങ്കിലൊ കെൾപ്പിൻ തപൊധന
ന്മാരൊടു—സംക്ഷെപമായ്സൂത നിങ്ങനെചൊ
ന്നുപൊൽ—

ഇതിൽഒന്നാംപാദവും മൂന്നാംപാദവും ദ്രുത
ത്തിന്നായിട്ടു പതിനെട്ടക്ഷരമാക്കീട്ടു മാവാം
അപ്പൊൾ ആദ്യംമുതൽപതിനഞ്ചു വരെയും
പതിനെഴും അക്ഷരങ്ങൾ ലഘുവായിരിക്കും
ശെഷംരണ്ടും ഗുരുവായുംഇരിക്കും ഇതിൽ ത
ന്നെരണ്ടും‌ നാലുംപാദവും പറഞ്ഞവണ്ണം ദ്രുത
മാക്കാംഅതുംസാധാരണിഭെദം തന്നെഎന്ന
റിയണം

ആദ്യത്തിന ഉദാഹരണം

ശുകതരുണിജനമണിയു മണിമകുടമാലി
കെ॥ ചൊല്ലെടൊചൊല്ലെടോ കൃഷ്ണലീലാ
മൃതം॥ സുഖവിഭവമതിലധികമിഹ നഹിനമു
ക്കഹൊ॥ ദുഃഖങ്ങളുൾക്കാമ്പി ലൊക്കനീങ്ങി
തുലൊം॥ [ 188 ] ഇതിലെ പാദങ്ങൾ ഒന്നുംമൂന്നുംഉള്ള മാതി
രിരണ്ടും നാലുംമറ്റെമാതിരിഒന്നും മൂന്നുംപാ
ദമാക്കിയാൽ രണ്ടാംപക്ഷമാവും

(മംഗളം)

ദെവാദിദിവ്യൌഘസംസെവ്യമാനനാം ॥
ശ്രീവാസു ദെവന്റെ പാദാം ബുജദ്വയം ॥
ആവൊളുമാരാധനംചെയ്ക വെണമെ ॥ ഭാ
വാന്തരംഗം തെളിഞ്ഞുനിരന്തരം ॥

(ക്രമികാ)

നാരായണജയ നാരായണജയ നാരായ
ണജ്യജയവരദഹരെ ॥ നാരായണപരിപാലയ
മാംബഹു ഘൊരമഹാപാതക നിവഹാൽ ॥

ഇതിൽ യുഗ്മപാദത്തിൽ പതിനാറു മാത്ര
യും പതിനൊന്നക്ഷരമെന്നും ഭെദം എന്നാൽ
പാദത്തിൽ ധൻ മാത്ര ഇരുന്നാലും ൟ വൃ
ത്തംതന്നെ

(ആദൃതാ )

അഴകെറുനൊരു ശുകതരുണിമാർഅണി
യുംമഞ്ഞുളമണിമകുടമെ ॥ അഴലൊഴിയുമാറ
ധുനാനിൽമൃദു മൊഴിയാംപീയുഷംമമചെവി
രണ്ടും ॥

ഇതിൽഗാനരീതിഭെദംവെണം

ശ്ലൊകവൃത്ത ലക്ഷണം

ശ്ലൊ— മാത്രാപ്രമാണമാം വൃത്തംമാത്രാ വൃ
ത്തമതായ്വരുംമിക്കതുംലക്ഷണ ശ്ലൊകമതാതി
ന്നിഹലക്ഷ്യമാം(൧) ശ്ലൊക പാദങ്ങളിൽ ഇ
ത്ര മാത്രകൾ വെണമെന്നും ഇന്നെന്നസ്ഥാ
നങ്ങളിൽഗുരുലഘ്വക്ഷരങ്ങൾ വെണമെന്നും
രണ്ടുവിധം ശ്ലൊകവൃത്തങ്ങളുണ്ട അതിൽമാത്ര [ 189 ] കളെപ്രമാണിച്ചു പറയുന്ന വൃത്തങ്ങൾമാത്രം
വൃത്തങ്ങൾ എന്നൎത്ഥം അതാതവൃത്തലക്ഷണ
ശ്ലൊകങ്ങൾതന്നെ ആലണങ്ങൾക്ക ഉദാഹ
രണമായിരിക്കും മിക്കതും എന്നു പറഞ്ഞുതു
കൊണ്ടു രണ്ടൊ അധികമൊ ലക്ഷണംഒരു
ശ്ലൊകത്തിൽ പറയുന്നടത്ത ആലക്ഷണംപ്ര
ധാനത്തിന്ന ഉദാഹരണമാവും ശെഷത്തെ
ഉൗഹിക്കണമെന്നു താല്പൎയ്യം

ഒന്നുംമൂന്നുംപാദം ദ്വാദശമാത്രാ പ്രമാണ
മായിട്ടും രണ്ടിൽ പതിനെട്ടായി പതിനഞ്ച
ന്ത്യെചമാത്രായ്യാ ശ്ലൊകത്തിന്റെ ഒന്നാംപാ
ദവും മൂന്നാംപാദവും പന്ത്രണ്ടുമാത്രകൊണ്ടുംര
ണ്ടാംപാദം പതിനെട്ടമാത്രകൊണ്ടും നാലാം
പാദം പതിനഞ്ചമാത്രകൊണ്ടും ചെയ്താൽആ
ശ്ലൊകത്തിന്റെ വൃത്തത്തിന്ന ആൎയ്യാഎന്നുപെ
രാകുന്നുഎന്നതാല്പൎയ്യംഇതിന്മണ്ണംശെഷമുള്ള
ശ്ലൊകങ്ങളിലും പെരുകളും സംബന്ധവുംഊ
ഹിക്കണം ൟശ്ലൊകംതന്നെഉദാഹരണം(൩
ആൎയ്യാപൂച്ചാൎദ്ധസമം കപ്പിതമായെങ്കി ലുത്ത
രാൎദ്ധഞ്ച ഭാഷാശ്ലൊകങ്ങളിലും ചെൎത്തീടാം
ഗീതഎന്നതിൻ നാമംസ്പഷ്ടം ഇതിപൂൎവ്വാൎദ്ധാ
ന്ത്യമായചകാരം ലഘുവെംകിലും പാദാന്ത്യ
മിഷ്ടവൽ എന്നപറഞ്ഞതിന്ന ഉദാഹരണമാ
കകൊണ്ടു ഗുരുഫലം കല്പിക്കാം (൪)ആൎയ്യൊ
ത്തരാൎദ്ധസദൃശംശ്ലൊകെപൂൎവ്വാൎദ്ധവുംചെയ്താ
ൽഉപഗീതഎന്നനാമംപദസന്ധിയു മിഛയി
ൽചെയ്യാം ലക്ഷണംസ്പഷ്ഠം മാത്രാവൃത്തങ്ങൾ
ക്കപദങ്ങളുടെവയ്പചെൎച്ചനൊക്കിഇഷ്ടംപൊ
ലെചെയ്യാം ഇങ്ങനെ മൂന്നുലക്ഷണം പ്രഥമ [ 190 ] തൃതീയ പാദങ്ങൾക്കപന്ത്രണ്ടുമാത്രയും ദ്വിതീ
ചതുൎത്ഥങ്ങൾക്കഇരുപതുമാത്രയായിട്ടുംഉണ്ടു—
ഉദാഹരണം— അക്ഷരമറിയാറായൊ കുതുകം
പാഠത്തിലെക്ക മറിയാറായൊ വാക്കുകളി
ൽപൊളിയരുതെ കുഞ്ഞെ നിൻസത്യ ഭൂഷ
ണം പൊളിയരുതെ ഇങ്ങനെ നാലുമാത്രാ
വൃത്തം പ്രസിദ്ധം വൃത്തരത്നാതരത്തിൽ ശ്ലൊ
കപാദം ഒരക്ഷരം മുതൽ ഉണ്ടെംകിലും ഏഴ
ക്ഷരംവരെയുള്ള അപ്രസിദ്ധങ്ങളെ ഇതിൽ
എഴുതുന്നില്ലാ ശ്ലൊകം എട്ടക്ഷരങ്ങൾ പാ
ദങ്ങൾ ക്കനുഷ്ടുബ്വ്യത്തലക്ഷണം ഗുരുലഘ്വ
ക്ഷരൈ ൎഭെദാദനെക വിതമുണ്ടിത ഇത അ
നുഷ്ടുപ്പ എന്നുപെരുള്ള വൃത്തം ശെഷം സ്പഷ്ടം
ഗുരുക്കളിഛയിൽ ചെൎക്കാമൊക്കയും ഗുരുവാ
ക്കിയാം—ആറക്ഷരത്തിലധികം ലഘുപാദെഷു
നൊചിതം— ൟഅനുഷ്ടുപ്പ ഛന്ദസിനെഇവി
ടെവൃത്തമെന്നുപറയുന്നു ഇതിൽതന്നെ പല
ഭെദങ്ങളും പ്രത്യെകംപെരുകളും സംസ്കൃതവൃ
ത്തലക്ഷണത്തിൽ കാണും ഇവിടെനന്നെ ചു
രുക്കത്തിലാകകൊണ്ടു എല്ലാത്തിന്നും അനുഷ്ടു
പ്പ എന്നഒരുപെരുതന്നെ പറയപ്പെട്ടുഎംകി
ലും ഭെദസ്വരൂപം അറിയാനായിക്കൊണ്ടചി
ലതഎഴുതുന്നു ഒരുപാദത്തിൽ ആറൊളം ലഘു
ക്കൾചെൎച്ചപൊലെ വൈയ്ക്കാം അതിലധികം
ഭാഗിയല്ലെന്നൎത്ഥം ഒന്നുനാലഞ്ചന്ത്യങ്ങളെഗു
രുവാക്കിനാലുപാദങ്ങളുംചെൎക്കാം ഉദാ—ശ്ലൊ—
വിദ്യകളിൽ ബുദ്ധിവരാൻപദ്യഗണം കെൾ
ക്കഗുണം ഹൃദമതിന്നൎത്ഥ രസം സ്വാദ്യതരം
ബാലഗണൈഃപാദങ്ങളിൽ യുഗ്മാക്ഷരംഗു [ 191 ] രുവാക്കിട്ടുമാവാം ഉദാഹരണം— പഠിച്ചപുസ്ത
കങ്ങളെ പരീക്ഷയിൽജയിക്കണം പെരുത്തു
നല്ലകീൎത്തിയെ വരുത്തുമാശുവിദ്യകൾ എല്ലാം
ഗുരുവാക്കീട്ടുമാവാം ഉദാ— നെരെനിന്നാലൊ
രൊകാൎയ്യംസാധിച്ചീടാം ഇഷ്ടംപൊലെനെ
രില്ലാഞ്ഞാലാൎക്കും പൊരാസാരം കെൾപ്പിൻ
ബാലന്മാരെ ഓരൊപാദങ്ങളിൽ ഗുരുലഘു
ക്കൾക്ക വ്യത്യാസമാക്കിയും ചെൎക്കാം ചിത്തം
നന്നെതെളിഞ്ഞുംകിൽവൎദ്ധിച്ചീടുന്നു വിദ്യക
ൾശശിബിംബം പ്രകാശിച്ചാൽ സമുദ്രെതിര
യങ്ങിനെ ഇതിൽനാലുപാദത്തിലും ക്രമെണ
ഓരൊലഘുക്കൾ കൂടിയിരിക്കുന്നു ഉരുപുണ്യം
കുരുസഭാ പരജന്മസുഖ പ്രദാനി ജപുണ്യം
മനുജനുതരുന്നിഹസുഖംഭുവിഇതിൽപൂൎവാൎദ്ധ
ത്തിൽ സ്ഥാന ഭെദംകൊണ്ട അഞ്ചലഘുവും ഉ
ത്തരാൎദ്ധത്തിൽആറുലഘുവുംഉദാഹരിച്ചുമറ്റും
ഭെദംഊഹിക്കണം പാദത്തിൽ ഒൻപതക്ഷരം
അപ്രസിദ്ധംഒന്നഥനാലും പഞ്ചമമാരൊടൊ
ൻപതുപത്തും സൽഗുരുവായാൽ അഞ്ചിനുവ
യ്പുംവന്നുഭവിച്ചാൽ നല്ലൊരു വൃത്തം ചമ്പകമാ
ലാവയ്പഎന്ന പറഞ്ഞാൽ പദസന്ധിയാകുന്നു
സംസ്കൃതത്തിൽ യതിയെന്നുപറയും ചമ്പക മാ
ലയെന്നനാമം ശ്ലൊ—ആദ്യം ചതുൎത്ഥകസപ്തവ
ൎണ്ണംപത്തുപുനഃപതിനൊന്നപിപാദെ—ചാരു
തയൊടു ഗുരുക്കളിരുന്നാൽ ചെരുമതി ന്നിഹ
ധൊധകനാമം — ധൊധകമെന്നു പെരായവൃത്ത
മാകുന്നു ഒന്നുമൂന്നുപുന രെഴുമൊമ്പതൊടന്ത്യ
വും ഗുരുഭവിക്കുമെങ്കിലൊ പെരതിനു നിയ
തംരഥൊദ്ധതാ സ്വാഗതയ്ക്കുമറിപത്തു മൊ [ 192 ] മ്പതും ഇതിൽരണ്ടവൃത്തലക്ഷണം സംഗ്രഹി
ച്ചിട്ടുണ്ടെന്നറിയണം രഥൊദ്ധതയെന്നും സ്വാ
ഗതയെന്നും പെരാകുന്നു ൟശ്ലൊകംരഥൊദ്ധ
തയുടെ ഉദാഹരണമാകുന്നു—മറിയെന്ന പറ
യുകകൊണ്ടു സ്വാഗതക്കുപത്താമക്ഷരം ഗുരു
വുംഒമ്പതാമക്ഷരം ലഘുവുമാക്കി മറിക്കണമെ
ന്നൎത്ഥം സ്വാഗതക്കുഉദാഹരണം,ദ്വെഷമുള്ളി
ലൊരു വന്നുകലൎന്നാലെഷണിക്കു തുനിയുന
തുടദൊഷംദൂഷണംപറയുമെന്നു വിശെഷാൽ
ശെഷമുള്ള വരകത്തുമശേഷം മൂന്നാറുമെഴും
നവമഞ്ചപാദെ ലഘ്വക്ഷരംചെരുകിലിന്ദ്രവ
ജ്രാലഘ്വക്ഷരം പാദചതുഷ്ടയാദ്യെസ്വെഛ
ക്കചെൎക്കാമിതിലന്ന്യ പക്ഷെ ഇന്ദ്രവജ്രാഎ
ന്നുപെരാകുന്നു ഇന്ദ്രവജ്രയിൽ നാലുപാദങ്ങ
ളിലും ആദ്യവൎണ്ണങ്ങളിൽവച്ചു ഒന്നിന്നൊ ര
ണ്ടിന്നൊമൂന്നിന്നൊ ഇഛ പൊലെ ലഘ്വ
ക്ഷരമാക്കിയും പ്രയൊഗിക്കാമെന്നുഒരുപക്ഷ
മുണ്ട സംസ്കൃതവൃത്തലക്ഷണത്തിൽ അതിന്നപ്ര
ത്യെകംപെരുമുണ്ട—ഉദാ—മനൊഞ്ജഭൊഗ്യങ്ങ
ൾനിരത്തിയാലും ഭുക്തിയ്ക്കഭാഗ്യം പുനരൊന്നു
വെറെ ഭെകൌഘലീലാ കമലാമൃതത്തെ മു
ദാഭുജിക്കുന്നു വനാളിവൎഗ്ഗംഇതിൽ രണ്ടപാദ
ത്തിൽ ലഘുവന്നു സുഭുക്തിഭാഗ്യംഎന്നാക്കിയാ
ൽമൂന്നുംലഘുവാകുംനന്നായഭൊജ്യങ്ങളെന്നാ
ക്കിയാൽ ഒരുപാദത്തിൽ മാത്രം ലഘുവരും മൂ
ന്നുവിധം പ്രയൊഗിക്കാം, ശ്ലൊ—സ്യാദിന്ദ്രവം
ശാക്ഷരമിന്ദ്രവജ്രയൊടൊപ്പിച്ചു പത്തുംലഘു
ഗുൎവ്വതഃപരംപാദാദിയെല്ലാം ലഘുവൎണ്ണ മാ
ക്കിയാൽ വംശസ്ഥമാകുന്നിതുതന്നെ നിശ്ച [ 193 ] യം, ഇന്ദ്രവജ്രയിലെ പൊലെ ഒന്നുമുതൽപ
ത്തക്ഷരവും അതിന്റെശെഷം ഒരുലഘുവുംപി
ന്നെ ഒരുഗുരുവുംചെൎത്താൽ പാദത്തിൽപന്ത്ര
ണ്ടക്ഷരമാക്കിയാൽഅതിനഇന്ദ്രവംശയെന്ന
പെരുംവരും ഇന്ദ്രവംശയിലെ നാലുപാദങ്ങ
ളുടെയും ആദിലഘ്വക്ഷരമാക്കി പ്രയൊഗി
ച്ചാൽ ആവൃത്തത്തിന്നവംശസ്ഥമെന്നു പെരു
വരും—ശ്ലൊ—ആദ്യദ്വയം പുനരപിനാലുമൊ
ൻപതുംഗുൎവക്ഷരംയദി പതിനൊന്നുമന്ത്യവും
നാലിങ്കലും യതിനവമെചെയ്കിലും നാമം
വരുന്നതിന്നതദാപ്രഭാവതീ—പ്രഭാവതി എന്നു
പെരശെഷംസ്പഷ്ടം മൂന്നാദ്യം ഗുരുദശമാഷ്ടമാ
ന്ത്യ യുഗ്മം പാദാനാമപി ഗുരുവൎണ്ണമാകുമെം
കിൽമൂന്നിന്നുംതദനുചപത്തിനുഞ്ചവയ്പുംശ്ലൊ
കത്തിൽ ഭവതിയദിപ്രഹൎഷിണീസാ— സ്പഷ്ടം
ഇനി ഉദാഹരണമായിട്ടലക്ഷണശ്ലൊകംപറ
യുന്നില്ലാഅനുഷ്ടബ്വൃത്തംകൊണ്ട ലക്ഷണവും
പ്രത്യെകം ഉദാഹരണവും എഴുതുന്നു— ശ്ലൊ—
ആദ്യാന്ത യൊദ്വയം പാദെനാലെട്ടെ കാ
ദശങ്ങളും വസന്തലകത്തിന്ന ഗുരുവൎണ്ണംച
തുൎദ്ദശ പാദത്തിൽ പതിന്നാലക്ഷരങ്ങളും അ
തിൽ ആദിരണ്ടും ഒടുക്കംരണ്ടും നാലാമതുംഎ
ട്ടാമതും പതിനൊന്നാമതും അക്ഷരങ്ങൾ ഗു
രുവായാൽ പസന്ത തിലകമെന്ന പെരുള്ള
വൃത്തമാകുമെന്നൎത്ഥം

ശ്ലൊ— ബുദ്ധിക്കുജാഡ്യ മൊഴിയും പരി
തൊഷമെറും വൎദ്ധിച്ചകീൎത്തിവിശദം ധരയി
ൽപരക്കും മാനിക്കുമെറെയറിവുള്ളജനങ്ങളെ
ങ്ങും നാനാധനം സുലഭമാ മറിവുള്ളവന്ന ഉ [ 194 ] ത്സാഹമുള്ള പുരുഷന്നസുഖംലഭിക്കും ദൈവ
ത്തിനെപഴി വൃഥാപറയും ജഡന്മാർ ദൈവ
ത്തിലാദരവു ചെയ്തുതുടൎന്നുകൊണ്ടാൽ സൎവം
ലഭിക്കുമൊരെടം ലഭിയായ്കി ലെന്ത— ശ്ലൊ—
ആദിയാറുംദശമവുംപതിമ്മൂന്നാമതും ലഘുപാ
ദെവൎണ്ണം പഞ്ചദശശാലിനിക്കിതി ലക്ഷണം
സ്പഷ്ടം

ഉദാഹരണം

ഒരുവനിലുളവാകും കീൎത്തിപാരിൽ പരന്നാ
ലുരുതരപരിതൊഷം സൎവ ലൊകൎക്കുമുണ്ടാം—
പരിചയമതുമൂലം ദൂരഗന്മാക്കുമാകും ധരണി
പനവനെ താൻ കാണ്മതിന്നാഗ്രഹിക്കും—

പതിനാറ അപ്രസിദ്ധം

ആദ്യ മെഴാദിയാ യഞ്ചും പതിന്നാലാദി
മൂന്നിതി ലഘ്വക്ഷരൈ ശ്ശിഖരിണീ പാദെ
സപ്തദശാക്ഷരെ— ആദ്യക്ഷരവും ഏഴുതുടങ്ങി
പതിനൊന്നു വരെ അഞ്ചക്ഷരങ്ങളും പതി
ന്നാലുതുടങ്ങി പതിനാറുവരെ മൂന്നക്ഷരങ്ങ
ളുംലഘുക്കളായിം ഗുരുക്കളും പാദത്തിൽപതി
നെഴഅക്ഷരങ്ങളു മെംകിൽ ശിഖരിണിയെ
ന്നപെരുവരുമെന്നൎത്ഥം

ഉദാ— പ്രിയംപഴ്യംതഴ്യം ത്രിഗുണമിതു വാ
ക്കിംകലമൃതം പ്രിയം ക്രടാതെയും പറകിലറി
വൊള്ളൊ ൎക്കതിരസം ദ്വയം വെർവിട്ടാലും
വെടിയരുതു സത്യത്തെയതിലും ത്രയത്തെയും
പൊക്കുംവചനമതു ലൊകത്തിനുവിഷം—

പതിനെട്ടക്ഷര മായപാദം അപ്രസിദ്ധം
ശ്ലൊ— ആദ്യങ്ങൾമൂന്നാറുമെട്ടും പതിനൊന്നാ
ദിമൂന്നപി പതിന്നാലാദി രണ്ടന്ത്യവൎണ്ണഞ്ചഗു [ 195 ] രുവാക്കണം യതിമൂന്നെട്ടു പന്ത്രണ്ടിൽ പാദെ
പത്തൊമ്പതക്ഷരം ശാൎദൂലവിക്രീഡി തത്തി
ന്നെവം ചൊല്ലുകലക്ഷണം സ്പഷ്ടം

ഉദാ— എള്ളൊളും ചെറുതെങ്കിലും രൂജയി
തെന്നുള്ളിൽ ഗ്രഹിച്ചാലുടൻ കൊളെണം പ
രമൌഷം പുന രതിൻ വെരുംകളഞ്ഞീടണം
കിള്ളാമെന്നളവിൽ കിളുത്തമരവും നുള്ളിക്ക
ളഞ്ഞീടുകിൽ കൊള്ളാമെറെ വളൎന്നുപൊകി
ലതിനെത്തള്ളാൻ പ്രയാസപ്പെടും കണ്ണിന്നും
കടി കൎണ്ണവെദന പരശ്രീകാണ്കിലും കെൾക്കി
ലുംദണ്ഡം നെഞ്ചിലുമുണ്ണവാൻപണി തുലൊം
കഷ്ടംഖലന്നിങ്ങിനെഅന്ന്യൻധന്ന്യനടുക്കല
ങ്കില്യണവും കിട്ടുന്നുമുട്ടുന്ന നാളന്ന്യൊന്ന്യംസു
ഖമെന്നുമാന്ന്യനു പരശ്രീയിങ്കലെറ്റം രസം

ആദ്യങ്ങൾനാലാറുമെഴും പതിനാ റെന്നി
യെക്രമാൽ പതിന്നാലാദിയായ്നാലുമന്ത്യം ര
ണ്ടഗുരുക്കളും ഇരുപത്തൊന്നുവൎണ്ണങ്ങൾ പാ
ദങ്ങൾ ക്കിവനാലിനും വയ്പെഴിലും പതിന്നാ
ലിൽ സ്രഗ്ദ്ധരാവൃത്തലക്ഷണം പതിനാറൊ
ഴിച്ചുപതിന്നാലുതുടങ്ങി നാലുവൎണ്ണങ്ങൾ എ
ന്നതിന്ന പതിന്നാലുപതിനഞ്ചു പതിനെഴപ
തിനെട്ടഇവകൾ എന്നൎത്ഥം അന്ത്യംരണ്ടെന്നും
ഇരുപതുമിരുപത്തൊന്നും എന്നാകുന്നു ശെ
ഷംസ്പഷ്ടം

ഉദാ— ആദിക്കാദിക്കുകാരും വെടിയു മൊരു
ധനം പൊലുമി ല്ലെന്നുവന്നാ ലാധിയ്ക്കാധി
ക്യമുണ്ടാം പുനരവശതയാൽ ചെന്നടം നിന്ദ
ചെയ്യുംനെരന്നെരത്തു ചെരുംപൊളിയൊട
തുജനംകെട്ടവൻ വാക്കിനെയും ചെറിൽചെ [ 196 ] രുന്നനീരും കളയുകഗുണമെന്നൊൎത്തു ദൂരെത്യ
ജിക്കും മാതാനിന്ദിക്കു മഛൻ വെടിയു മധ
നനിൽ സൊദരൻ മൌനിയാക്കും ഭൃത്യൻ
പാരം ഹസിക്കും നിജസുതനുമവൻ ചൊല്ലു
കിൽ കെൾക്കയില്ലാ കൊപിക്കും ഭാൎയ്യാ ബ
ന്ധുക്കളു മധിക മലട്ടൊൎത്തു കണ്ടാ ലൊളി
ക്കുന്നെന്നൊൎത്തൎത്ഥങ്ങൾ നെടീടണം മഖില
ജനം വന്ദനം ചെയ്യുമപ്പൊൾ— ഇങ്ങനെ പ്ര
സിദ്ധങ്ങളായ വൃത്തങ്ങൾക്ക ലക്ഷണ ലക്ഷ്യ
ങ്ങൾ ഭവിക്കുന്നു—

അലങ്കാരകാണ്ഡംസമാപ്തം

സകല മലയാള വാക്കുകൾക്കു ൟ പുസ്ത
കം അന്യൂനാനതിരിക്ത ലക്ഷണലക്ഷ്യ സം
പൂൎണ്ണമായി എന്ന വിചാരിക്കുന്നില്ലാ എങ്കിലും
ഇതു പറിച്ചപറഞ്ഞ ലക്ഷണങ്ങളെ കൊ
ണ്ട ഊഹിച്ചാൽ പറയെണ്ട വിഷയങ്ങളെ
നല്ല രീതിയിൽ ഇഛപൊലെ വിസ്താരമാ
ക്കിയും ചുരുക്കിയും സാലംകാര വാക്കുകളെ
ക്കൊണ്ട പറയാമെന്നും സജ്ജനസമ്മത ശ
ബ്ദങ്ങളെ പ്രയൊഗിക്കാമെന്നും ഉള്ള ഗുണം
ഹെതുവായിട്ട ജനങ്ങൾക്ക ഉപയൊഗപ്പെടു
മെന്നും വിശ്വസിക്കുന്നു— ശ്ലൊകം— അനുക്തി
പുനരുക്ത്യാദി ചിലദൊഷങ്ങളും വരാം— ല
ക്ഷ്യക്ഷലണമെറുമ്പൊളതു ശൊധിക്കസജ്ജ
നം പാരാവാരെ വാരിഗണാ വഗ്ബ്രഹ്മണി പ
ദാനിച നിശ്ശെഷം കെനഗണ്യന്തെ ഗണ്യ
ന്തെ ചൊപയൊഗതഃ

പെരുംതൃകൊപിലപ്പനും സ്ഥാണു
നാഥനും സഹായം [ 197 ] ശുദ്ധ പത്രം

ലക്കം വരി അബദ്ധം സുബദ്ധം
ത്തിന്റെ ത്തീന്റെ
ടി ശങ്കരൊൽ ശങ്കരൊൻ
ടി സഞ്ജന സജ്ജന
ടി ൨൭ അവയങ്ങൾ അവയവങ്ങൾ
൧൭ ൨൮ വരുത്തുന്നതിനു വരുന്നതിനു
൧൯ ൧൪ രാമെശ്വരൻ രാമെശ്വരം
൨൩ ൧൯ നാസികാ നാസിക
൨൮ പറയുന്നതു പറയുന്നവ
൩൩ ൧൩ കഥാ തഥാ
൩൮ സുതാ സുത
൩൯ ൧൯ പാതാവായാ പാതവായ
ടി ൨൬ വിഭക്തിക്കു വിഭക്തികൾക്കു
൪൩ അന്ത്യാമ അന്ത്യാഗമ
൪൪ കീഴെ വഭാഗ വിഭാഗ
൪൫ അകാരാന്തം ആകാരാന്തം
൪൬ അകാരാന്തം എ
ന്നുള്ള ഒന്നാം വ
രിവെണ്ടാ
൪൮ ൧൦ ടി
൫൧ കൊണ്ടന്നു കൊണ്ടന്നുംഹെ
തു എന്നും
൫൨ ൧൧ എകാൽ എക്കാൾ
൫൫ നമ്പരി നംപൂരി
ടി ൧൨ മാനിനിമാൎകൾ മാനിനികൾ
൬൩ ബഹ്വാൎത്ഥം ബഹ്വൎത്ഥ
൬൫ ൨൪ എൽഎന്ന എൻഎന്ന
[ 198 ]
ലക്കം വരി അബദ്ധം സുബദ്ധം
൬൬ ഉദാഹരിക്കുന്നു ഉദാഹരിക്കുന്ന
ടി ൨൧ അർ അൾ
൬൮ ഉപദെശക്ക ഉപദെശിക്ക
൬൯ തൃദിയ തൃതീയ
ടി ൨൨ നടത്ത എന്നടത്ത
൭൦ ൧൨ അതിന്നക അതിന്ന
൭൩ ൨൩ സവിത സഹിത
൭൮ പെരുമാളിടെ പെരുമാളുടെ
൭൯ ൧൬ ദ്വിതീയയായ ദ്വിതീയാസ
൮൦ ദാരും ദാരു
൮൧ മകുന്നു മാകുന്നു
൮൨ ൧൫ ശബം ശബ്ദ
൮൩ ൧൫ പഥ്വിയ പൃഥിവ്യ
൮൫ കെട്ടയ കെട്ടിയ
൮൮ ൨൦ പറപ്പെടുന്നു പുറപ്പെടുന്നു
൯൭ ൧൧ മുലര പുലര
൯൯ യു എന്ന യ്കഎന്ന
൧൦൬ ഇങ്ങനെ ഇങ്ങനെയന്ന
൧൦൮ ൧൫ കൎത്തു കത്തും
൧൦൯ ൧൫ ശെതറു വെതറും
൧൧൦ തെറഴുന്നു തെറ്റുന്നു
ടി ചൂണ്ടുന്ദ ചൂണ്ടുന്നു
ടി യീന്ത്യ ചിന്തും
ടി ൧൦ തൊങ്ങുന്നു തൊണ്ടുന്നു
൧൧൧ ൧൦ ചുട്ടു ചുട്
ടി ൧൪ കെൾക്കുക കെൾക്കുന്നു
ടി ൧൫ വെൾക്കുക വെൾക്കുന്നു
[ 199 ]
ലക്കം വരി അബദ്ധം സുബദ്ധം
ടി ടി ഇത്യാധി ഇത്യാദി
൧൧൨ ഇരുന്ന വരുന്ന
ടി കരളം കരളും
ടി വെളന്നു പെരളുന്നു
൧൧൩ ൨൮ തരുവക്കുന്നു തരുവിക്കുന്നു
൧൧൫ ൧൧ വഠയ്ക വയ്ക
ടി ൧൨ പൊലയു പൊലയും
ടി ൧൬ പ്രത്രയും പ്രത്യയം (ൽ
ടി ൧൮ പെണത്തുങ്കൽ പ്രെരണ ത്തുങ്ക
൧൧൬ വെരളിച്ചു പെരളിപ്പിച്ചു
ടി പെറിച്ചു പെറി
ക്കുന്ന പെറിക്കും
പെറീച്ചു പെറീ
ക്കുന്നു പെറീക്കും
ടി ൧൭ ആട്ടെ അട്ടെ
൧൧൭ പ്രത്യാന്ത പ്രത്യയാന്ത
ടി ൨൧ അകന്നു അകന്ന
൧൨൦ നനലു നാലു
൧൨൩ കൊടുക്കാണ്ട കൊടുക്കെണ്ട
൧൨൪ ൨൬ മായാ യിരിക്കു
ന്നു
മായിരിക്കുന്നു
൧൨൭ പ്രത്യയം അപ്രത്യയം
ടി തിറിച്ച തിരിച്ച
൧൨൮ ൧൪ ഊട്ടണ ഊട്ട്
൧൩൧ പാടിൽ പാട്ടിൽ
ടി ടി വല്ലദ വല്ലഭ
ടി ൧൬ സമാന്യ സാമാന്യ
൧൩൪ ക ൊടുക്ക കൊടുക്ക
ടി ൨൫ പെട്ടു പെട്ട
[ 200 ]
ലക്കം വരി അബദ്ധം സുബദ്ധം
൧൩൫ സുഗ്രീവാധി സുഗ്രീവാദി
ടി ൨൯ കൎമ്മ കൎത്തൃ
൧൩൬ പ്രയൊഗ പ്രധാന
൧൩൯ ൨൮ രൊപം ലൊപം
൧൪൧ ൧൨ സാമൎത്ത്യം സാമൎത്ഥ്യം
൧൪൨ ൧൨ പരിശൊടു പരിചൊട
൧൪൪ വള്ള വിള്ളു
൧൪൫ ൧൨ ദുൎവ്യപാരം ദുവ്യാപാരം
ടി ടി ദിതീയ ദ്വിതീയ
൧൪൮ ൮–൯ ഷഷ്ഠിക്ക ആ
ചെൎത്തഇതവെ
ണ്ടാ
ടി ടി ആ എന്ന ആ എന്നും
ടി ൧൦ കരണ്ടീയം കരണീയം
൧൫൧ ൧൧ നിഖണ്ഡു നിഖണ്ടു
൧൫൨ ൧൫ സന്തൊഷ കരം സന്തൊഷ കര
ത്വം
൧൫൮ ൧൩ ചരാശ്രിത ചിരാശ്രിത
ടി ൧൭ ശ്ലെഷാ ശ്ലെഷ
൧൬൨ ൨൩ സാധാരണ സാധാ രണ
ത്തെ
ടി ൨൪ വാക്യമാകുന്നു വാക്കാകുന്നു
൧൬൮ ൧൪ നല നില
൧൭൨ ൨൦ കണ്ണടച്ചിരുന്ന കണ്ണടച്ചിരുന്നു
൧൭൩ ൨൧ വിടുത്തുന്ന വിടൎത്തുന്നു
൧൭൫ അന്യപ്രാസം അന്ത്യ പ്രാസം
ടി ൩൦ ലഘുവായാ ലുട
ലഘുവാക്കിയും
[ 201 ]
ലക്കം വരി അബദ്ധം സുബദ്ധം
൧൮൧ ലണ്ടങ്ങൾക്കു ലക്ഷണങ്ങൾക്കു
ടി ൨൦ കപ്പിത കല്പിത
ടി ടി പൂച്ചാൎദ്ധ പൂൎവ്വാൎദ്ധ
ടി ൨൨ ഗീത ഗീതി
ടി ൨൭ ഗീത ഗീതി
൧൮൨ രത്നാതരം രത്നാകരം
ടി ൨൯ ഹൃദാ ഹൃദ്യ
൧൮൨ ടാംഇഷ്ടം ടാമിഷ്ടം
ടി ൧൪ സഭാ സദാ
ടി ൨൪ ആദ്യം ആദ്യ
ടി ടി സപ്ത സപ്തമ
൧൮൪ തുനിയുന്ന തുനിയുന്ന
ടി ൨൦ മനൊഞ്ജ മനൊജ്ഞ
൧൮൫ ൧൨ വരുന്നതിന്ന വരുന്നതിനു
ടി ൨൪ അക്ഷരങ്ങൾ അക്ഷരം (ളും
൧൮൬ ൨൦ ഗുരുക്കളും ശെഷം ഗുരുക്ക
൧൮൭ ൧൨ ണ്ണവാൻ ണ്ണുവാൻ
൧൮൮ ടണം ടണ
ടി ൨൫ ക്ഷലണ ലക്ഷണ
ടി ൨൬ വഗ്ബ്രഹ്മ വാഗ്ബ്രഹ്മ

ൟ പുസ്തകത്തിന്മെലുള്ള സകല ബാദ്ധ്യതയും പുസ്ത
കം ഉണ്ടാകിയ ആൾ തന്നെ വച്ചിരിക്കയാൽ വെറെ യാതൊ
രുത്തൎക്കും അച്ചടിക്കയും അടിപ്പിക്കയും ചെയ്തുകൂടാ—

"https://ml.wikisource.org/w/index.php?title=കെരള_ഭാഷാ_വ്യാകരണം&oldid=210300" എന്ന താളിൽനിന്ന് ശേഖരിച്ചത്