കേരളോപകാരി 1877
കേരളോപകാരി (1877) |
[ 3 ] കേരളോപകാരി
AN ILLUSTRATED MALAYALAM MAGAZINE
VOLUME IV
MANGALORE
BASEL MISSION BOOK & TRACT DEPOSITORY
1877 [ 5 ] കേരളോപകാരി
AN ILLUSTRATED MALAYALAM MAGAZINE.
Vol. IV. JANUARY 1877. No. 1.
THE NEW YEAR.
പുതുവാണ്ടു .
ഈ 1877ാം ആണ്ടു ഹിന്തുരാജ്യങ്ങളിൽ പാൎക്കുന്ന അനേകം ജനങ്ങൾ
ക്കും ബഹു കഷ്ടകാലം ആകും. മലയാളത്തിൽ എന്ന പോലെ മദ്രാസി,
ബൊംബായി എന്നീരണ്ടു സംസ്ഥാനങ്ങളിൽ എങ്ങും മഴ മഹാദുൎല്ലഭമാ
കകൊണ്ടു മനുഷ്യന്റെയും മൃഗത്തിന്റെയും ആഹാരത്തിനും പാനീയ
ത്തിനും വളരെ മുട്ട വന്നു പോയിരിക്കുന്നു. സൎക്കാരും ധൎമ്മിഷ്ഠന്മാരായ
ധനവാന്മാരും പല ഇടത്തും ദരിദ്രക്കാൎക്കു സഹായിച്ചു, സങ്കടത്തെ ശമി
പ്പിച്ചു വരുന്നെങ്കിലും, അതിനെ മുറ്റും നീക്കുവാൻ അവൎക്കു കഴികയില്ല.
മഹത്വവും കരുണയുമുള്ള ദൈവത്തിനു മാത്രം മേഘങ്ങളിൽനിന്നു മഴ
പെയ്യിക്കയും ഭൂമിയിൽനിന്നു പുല്ലുകളെയും ധാന്യാദിഫലങ്ങളെയും മുളെ
പ്പിച്ചു വിളയിക്കയും, മനുഷ്യനും മൃഗത്തിനും തൃപ്തിയേയും സന്തോഷ
ത്തേയും വരുത്തുകയും ചെയ്യാം. മനുഷ്യൻ അപ്പത്താൽ തന്നെ അല്ല,
ദൈവത്തിന്റെ സകല വചനത്താലത്രെ ജീവിക്കും, എന്നു നാം പഠി
പ്പാൻ വേണ്ടി, ദൈവം പലപ്പോഴും ക്ഷാമം മുതലായ ശിക്ഷകളെ പ്ര
യോഗിച്ചു, മനുഷ്യപുത്രന്മാരെ മാനസാന്തരത്തിലേക്കും സത്യത്തിന്റെ
അറിവിലേക്കും നടത്തിപ്പാൻ നോക്കുന്നു. ആയവൻ ദുഷ്ടരിലും നല്ലവ
രിലും തന്റെ സൂൎയ്യനെ ഉദിപ്പിക്കയും, നീതിമാന്മാരിലും നീതികെട്ടവരി
ലും മഴ പെയ്യിക്കയും ചെയ്യുന്നതു പോലെ, അവൻ ഇഹത്തിൽ നടത്തി
ക്കുന്ന ശിക്ഷാവിധികളും എല്ലാവരിലും ഒരു പോലെ തട്ടുകയും ചെയ്യുന്നു.
പകരുന്ന വ്യാധികളും യുദ്ധങ്ങളും ക്ഷാമങ്ങളും ദുഷ്ടരെ മാത്രമല്ല, ശിഷ്ട
രെയും പല വിധേന വലെക്കുന്നു, എങ്കിലും നീതികെട്ടവൻ ദൈവശിക്ഷ
യെ അനുഭവിച്ചിട്ടു തന്റെ മനസ്സിനെ കഠിനമാക്കി പാപത്തെ വൎദ്ധിപ്പി
ക്കമാത്രം ചെയ്യുന്ന സമയത്തു, ദൈവഭക്തിയുള്ള മനുഷ്യൻ: നമ്മുടെ പാ
പംനിമിത്തം ദൈവം ന്യായമായി കോപിക്കയും, നമ്മുടെ അകൃത്യങ്ങൾ [ 6 ] നിമിത്തം നമ്മെ ശിക്ഷിക്കയും ചെയ്യുന്നു. എന്നാലും അവന്റെ കോപ
ത്തേക്കാൾ അവന്റെ സ്നേഹവും അവന്റെ നീരസത്തേക്കാൾ അവ
ന്റെ കരുണയും അത്യന്തം വലിയതു, എന്നു ഓൎത്തു, സ്വൎഗ്ഗസ്ഥപിതാ
വായ അവനെ നോക്കി വിശ്വാസത്തോടെ സഹായത്തിന്നായി പ്രാൎത്ഥി
ച്ചുംകൊണ്ടു നടക്കുന്നു. അങ്ങിനെയുള്ള പ്രാൎത്ഥനയെ ദൈവം കേട്ടു ത
ന്നിൽ ആശ്രയിക്കുന്ന മനുഷ്യനെ അവന്റെ കഷ്ടപാടുകളിൽ ആശ്വസി
പ്പിച്ചു, പലപ്പോഴും ആശ്ചൎയ്യമാംവണ്ണം രക്ഷിക്കയും ചെയ്യും. എന്നതിന്നു
ഞാൻ ഒർ ഉദാഹരണം പറയാം: 1817ാമതിൽ യുരോപ്പയിൽ മഴയുടെ
പെരുപ്പംനിമിത്തം കൃഷികൾ മിക്കതും കെട്ടുപോയതുകൊണ്ടു, ഭക്ഷണാ
ദികളുടെ വില ഭയങ്കരമാംവണ്ണം കയറി, ദരിദ്രൎക്കു നാൾ കഴിക്കേണ്ടതിനു
ഏകദേശം പാടില്ലാതെയായി. പലരും വിശപ്പും അതിനാൽ പിടിച്ച
വ്യാധികളുംകൊണ്ടു മരിച്ചു. അങ്ങിനെ ഇരിക്കുമ്പോൾ ഹില്ലർ എന്ന
ദൈവഭക്തിയു ള്ളൊരു നെയ്ത്തു കാരൻ തന്റെയും ഭാൎയ്യയുടെയും മൂന്നു കുട്ടി
കളുടെയും ദിവസവൃത്തിയെ കഴിപ്പാൻ വേണ്ടി നാൾതോറും രാവിലെ
തുടങ്ങി പാതിരാവോളം അദ്ധ്വാനിച്ചു പണി എടുക്കയും, 50 ഉറുപ്പിക
കടം വാങ്ങുകയും ചെയ്താറെയും, ഭവനത്തിൽ വിശപ്പേയുള്ളൂ. ഇനി എ
ങ്ങിനെ ആഹാരം ഉണ്ടാകും ? കടം വാങ്ങിയാൽ അതിന്നു പലിശ കൊടു
ക്കയും, പിന്നെതിൽ വീട്ടുകയും ചെയ്വതു എങ്ങിനെ? എന്നു പലപ്പോഴും
വിചാരിക്കയും സംശയിക്കയും ദൈവത്തൊടു പ്രാൎത്ഥിക്കയും ചെയ്ത ശേ
ഷം, ഒരു ഞായറാഴ്ച യിൽ ഭാൎയ്യയോടുകൂടെ കൃഷിഭൂമികളൂടെ നടന്നു, ഓരോ
സങ്കടം പറഞ്ഞപ്പോൾ അവൾ: നമുക്കു സുഖമുള്ള സമയത്തു മാത്രമ
ല്ല, ദുഃഖമുള്ള നാളിൽ പ്രത്യേകമായി ദൈവത്തിൽ ആശ്രയിച്ചു, അവ
ന്റെ കൃപെക്കായി കാത്തിരിക്കേണ്ടതാകുന്നു, ആകാശത്തിലെ പക്ഷികളെ
പോറ്റുന്നവൻ നമ്മെയും പോറ്റും, രക്ഷിപ്പാൻ കഴിയാത്തവണ്ണം അ
വന്റെ കൈ കുറുകിപ്പോയിട്ടില്ല, അവൻ സഹായിച്ചു നമ്മുടെ കഷ്ട
ത്തെ തീൎക്കും, എന്നു പറഞ്ഞ ആശ്വാസവാക്കു അവൻ കേട്ടു മിണ്ടാതെ
നടന്നു, ഭവനത്തിൽ എത്തി കുറയ നേരം വെറുതെ ഇരുന്നാറെ, പലക
യിൽനിന്നു വേദപുസ്തകം എടുത്തു വിടൎത്തു ൨൩ാം സങ്കീൎത്തനം കണ്ടു
വായിച്ചു തുടങ്ങി: കൎത്താവു എന്റെ ഇടയൻ ആകുന്നു, എനിക്കു മുട്ടുണ്ടാ
കയില്ല എന്നു ഒന്നാം വാക്കു തന്നെ വായിച്ചു ഞെട്ടി, അയ്യൊ എനിക്കു
എത്ര മുട്ടുണ്ടു ! എന്നു വിചാരിച്ചു ദുഃഖിച്ചു മുന്നോട്ടു വായിച്ചു, അവൻ എ
ന്റെ ആത്മാവിനെ തിരിപ്പിച്ചു, എന്ന വാക്കോളം എത്തി. ഇതു കടലാ
സ്സിന്റെ താഴെ ഒടുക്കത്തെ വാക്കാകകൊണ്ടു അതിനെ മറിച്ചു, മറുഭാഗ
ത്തു വായിപ്പാൻ നോക്കിയപ്പോൾ ചേൎച്ചയില്ല എന്നു കണ്ടു, രണ്ടു കട
ലാസ്സുകളെ ഒരുമിച്ചു മറിച്ചു വെച്ചു എന്നും, ഒരു കടലാസ്സു മറ്റേതിനോടു [ 7 ] പശകൊണ്ടു പറ്റിച്ചിരിക്കുന്നു എന്നും അറിഞ്ഞു, ഒരു കത്തി എടുത്തു
കീറി കടലാസ്സുകളെ വേൎപ്പെടുത്തിയപ്പോൾ 50 പൌണ്ടിന്റെ ഒരു ഹുണ്ടി
ക ഇതാ പുസ്തകത്തിൽ കണ്ടു സന്തോഷിച്ചു. താൻ ആ പുസ്തകത്തെ
ഒന്നര സംവത്സരത്തിന്നു മുമ്പെ ഒരു ചില്ലറവാണിഭനോടു വിലെക്കു വാ
ങ്ങിയതുകൊണ്ടു ആ പണം എടുത്തു അനുഭവിപ്പാൻ തനിക്കു ന്യായം
ഉണ്ടോ ഇല്ലയോ, എന്നു അറിയേണ്ടതിനു ആയാളുടെ അടുക്കൽ ചെന്നു,
കാൎയ്യത്തെ അറിയിച്ചു. എന്നാറെ വാണിഭൻ ഹാ സ്നേഹിതാ, ബഹു
കാലം ലന്തരുടെയും ഇംഗ്ലിഷ്കാരുടെയും കപ്പലുകളിൽ പണി ചെയ്തു
വയസ്സനായി തന്റെ നാട്ടിലേക്കു മടങ്ങി വന്നു ഇവിടെ മരിച്ച ഒരു വസ്തു
ക്കാരന്റെ വീട്ടുസാമാനങ്ങളെ ലേലം വിളിച്ചു വില്ക്കുമ്പോൾ, ഞാൻ അ
വന്റെ വേദപുസ്തകത്തെ മറ്റുള്ള ചരക്കോടു കൂടെ വാങ്ങി ഇത്ര വലിയ
നിധി അതിന്റെ അകത്തു ഉണ്ടു എന്നു ഞാൻ അറിഞ്ഞിട്ടില്ല. നിങ്ങൾ
പുസ്തകത്തെ എന്നോടു വാങ്ങിയ സമയത്തിൽ ഈ മുതലിനെകൊണ്ടു
ഒർ അറിവുമുണ്ടായതുമില്ല. ഹുണ്ടിക എനിക്കുള്ളതല്ല, അതു എനിക്കു
വേണ്ടാ. മരിച്ചവന്റെ സംബന്ധക്കാരും അവകാശികളും ആരുമില്ല.
അതു കൂടാതെ തന്റെ പുസ്തകത്തെ വാങ്ങി, നല്ലവണ്ണം വായിക്കുന്നവനു
ഈ ധനം കിട്ടേണം, എന്നു വിചാരിച്ചിട്ടത്രെ അക്കിഴവൻ ഹുണ്ടിക അ
വിടെ വെച്ചു പോന്നു, എന്നു എനിക്കു തോന്നുന്നു. ആകയാൽ ഇതു ദൈ
വം നിങ്ങൾക്കു സമ്മാനിച്ചു തന്ന അനുഗ്രഹം തന്നെ എന്നു വാണിഭൻ
പറഞ്ഞു, ഇരുവരും സന്തോഷിച്ചു ദൈവത്തെ സ്തുതിക്കയും ചെയ്തു . പി
ന്നെ നെയ്ത്തുകാരൻ താൻ വാങ്ങിയ കടം വീട്ടി, ക്ഷാമം തീരുവോളം സങ്ക
ടം കൂടാതെ നാൾ കഴിച്ചു, മറ്റും ചില ദരിദ്രക്കാൎക്കു സഹായം ചെയ്തു
ദുഃഖിതൎക്കു ആശ്വാസത്തെ വരുത്തി. ക്ഷാമം തീൎന്നശേഷം അവൻ ഒരു
പുതിയ ഭവനത്തെ കെട്ടി സൌഖ്യത്തോടെ പാൎക്കയും ജീവപൎയ്യന്തം
ദൈവനാമത്തെ മഹത്വപ്പെടുത്തുകയും ചെയ്തു. അവന്റെ മകൻ ദൈ
വഭക്തിയുള്ളൊരു ഗുരുനാഥനായി തീൎന്നു, താൻ പഠിപ്പിച്ച കുട്ടികളോടു
ദൈവത്തിന്റെ സ്നേഹത്തെ കുറിച്ചു സംസാരിച്ചപ്പോൾ, പലപ്പോഴും
ക്ഷാമകാലത്തിൽ അഛ്ശനു ഉണ്ടായ ദൈവസഹായത്തെ അറിയിക്കയും
ചെയ്തു. ഈ നെയ്ത്തുകാരനെ പോലെ ദൈവത്തിൽ ആശ്രയിച്ചു, അവ
ന്റെ കൃപെക്കായിട്ടു കാത്തിരിക്കുന്ന ഏവൎക്കും ക്ഷാമകാലത്തിലും മറ്റ
എല്ലാകാലങ്ങളിലും ദൈവത്തിന്റെ സഹായവും അനുഗ്രഹവും, അവ
രുടെ ആണ്ടുകൾ തീൎന്നശേഷം നിത്യ മഹത്വവും സന്തോഷവും ഉണ്ടാകും
നിശ്ചയം. [ 8 ] HISTORY OF THE BRITISH EMPIRE.
ഇംഗ്ലിഷ് ചരിത്രം.
(Continued from No. 12, page 188.)
കറുത്ത പ്രഭുവും അവന്റെ പിതാവായ മൂന്നാം എദ്വൎദും മരിച്ച
ശേഷം, രാജാധിപത്യം ഏല്ക്കുവാനായി കറുത്ത പ്രഭുവിന്റെ ഏകപുത്ര
നായ രിചാൎദിനു പ്രായം പോരായ്കയാൽ, അവന്റെ കാരണവരായ ലങ്ക
സ്തർ, ഗ്ലൊസസ്തർ, യോൎക്ക, എന്നീ മൂന്നു തമ്പുരാക്കന്മാർ രാജ്യത്തിലെ
വേറെ ചില മഹാന്മാരുമായി കാൎയ്യാദികളെ നടത്തിച്ചു. പരന്ത്രീസ്സും
സ്കൊത്ലാന്തുമായ യുദ്ധങ്ങൾ തീൎപ്പായിരുന്നില്ലെങ്കിലും, അവ മന്ദിച്ചേ ന
ടന്നുള്ളു. ലങ്കസ്തരും യോൎക്കും സ്പാന്യരാജപുത്രിമാരെ വേട്ടതുകൊണ്ടു, സ്പാ
ന്യയുടെ ഒരു അംശമായ കസ്തീലരാജ്യത്തിനു അവകാശം ചൊല്ലി, തങ്ങ
ളുടെ അവകാശത്തെ ഇംഗ്ലിഷസേനകളെകൊണ്ടു സ്ഥിരപ്പെടുത്തുവാൻ
ശ്രമിച്ചു. ഈ വക യുദ്ധങ്ങളുടെ ചെലവു കിട്ടേണ്ടതിനു മന്ത്രിസഭ കൂടി
നിരൂപിച്ചു, എദ്വൎദരാജാവിന്റെ അന്ത്യകാലത്തിൽ നടപ്പായിരുന്ന തല
പ്പണം (Poll-tax) പുതുതായി ചാൎത്തുവാൻ കല്പിച്ചു. ആളൊന്നു കാല
ത്താൽ എട്ടു അണ (ഒരു ശിലിങ്ങ്) മാത്രമെ കൊടുക്കേണ്ടു, എങ്കിലും പ
തിനഞ്ചു വയസ്സിനു മേല്പട്ടു ഏവരും, വടി കുത്തി കൂനരായി നടക്കുന്ന
കിഴവികിഴവന്മാരോളവും ഒരു പോലെ കൊടുക്കേണ്ടി വന്നതിനാൽ, ജന
ങ്ങൾക്കു വളരെ നീരസം ഉണ്ടായി. നിൎദ്ദയരായ ധനവാന്മാർ അതിന്റെ
കുത്തത ഏറ്റു, കഴിയുന്നെടത്തോളം ലാഭം ഉണ്ടാക്കുവാനായി ഹേമിച്ചു
പണം വാങ്ങി, പലപ്പോഴും സാധുക്കളുടെ നേരെ വല്ലാത്ത നിൎമ്മൎയ്യാദ
കളെ കാണിച്ചു. അതുകൊണ്ടു ജനങ്ങൾ ഏറ്റവും വെറുത്തു, ചില സ്ഥ
ലങ്ങളിൽനിന്നു മത്സരിച്ചു തുടങ്ങി. ആ സമയത്തു കെന്തിൽവെച്ചു ത
ലപ്പണം പിരിക്കുന്ന ഒരു ഉദ്യോഗസ്ഥൻ വത്തൈലർ, എന്നവന്റെ മക
ളെ അപമാനിക്കകൊണ്ടു, അവളുടെ അപ്പൻ അവനെ അവിടെ തന്നെ
കുത്തിക്കൊന്നു. പിന്നെ പുരുഷാരം വന്നു കൂടി കുലപാതകനെ തലവ
നാക്കി, രാജ്യത്തൂടെ കടന്നപ്പോൾ അനേകം മത്സരികൾ ചേൎന്നു തങ്ങൾ
സഹിച്ച സാഹസങ്ങൾ നിമിത്തം പ്രതികാരം വേണം, എന്നു നിശ്ച
യിച്ച ബഹു സംഘമായി ലൊണ്ടൻ നഗരത്തിന്നാമാറു നടന്നു. ഈ വൃ
ത്താന്തങ്ങൾ രാജ്യത്തിൽ ശ്രുതിപ്പെട്ടാറെ പല ദിക്കുകളിൽനിന്നും കലഹ
ക്കാർ ഇളകി കൂട്ടം കൂടി മൂലസ്ഥാനത്തിന്നായി പുറപ്പെട്ടു, വഴിയിൽ വെ
ച്ചു ധനവാന്മാരെ ഹിംസിച്ചും കവൎന്നും കൊണ്ടു വത്തൈലരുടെ സമൂ
ഹത്തോടു ചേൎന്നു. അവർ ലൊണ്ടൻ നഗരത്തിന്റെ സമീപത്തു എത്തി,
രാജാവിനെ കണ്ടു സങ്കടം ബോധിപ്പിക്കേണം, എന്നു ഉണൎത്തിച്ചപ്പോൾ [ 9 ] രിചാൎദ കോവിലകക്കാരുടെ ഉപദേശം കേട്ടു, കുറയ നേരത്തേക്കു അവരു
ടെ അപേക്ഷ വിചാരിയാതെ പാൎത്തു. (ക്രിസ്താ. 1381).
എന്നാറെ കലഹക്കാർ നഗരത്തിൽ പ്രവേശിച്ചു ഭംഗിയുള്ള പല
കൊട്ടാരങ്ങളെയും കൊള്ളയിട്ടും തീ കൊടുത്തും വൻഗോപുരത്തെ ആക്ര
മിച്ചും കെന്തർപുരിയിലെ മുഖ്യാദ്ധ്യക്ഷനെ പിടിച്ചു കുല ചെയ്തും, തെരു
ക്കളിൽ കണ്ടു കിട്ടിയ ഏതു ധനവാനെയും അന്യദേശക്കാരനെയും ഹിം
സിച്ചുംകൊണ്ടു നടന്നു. നഗരവീഥികൾ ഏതു നാശത്തെയും നിവൃത്തി
യാക്കുവാൻ ഒരുങ്ങിയിരിക്കുന്ന വികൃതികളും കുടിച്ചു മത്തന്മാരായി നില
ത്തു വീണുകിടക്കുന്ന ദുൎജ്ജനങ്ങളും കൊണ്ടു നിറഞ്ഞിരുന്നു. ഇത്തൊഴി
ലുകൾ നഗരത്തിൽ നടന്നപ്പോൾ രാജാവു കോവിലകം വിട്ടു, നഗരസ
മീപത്തു പാളയം ഇറങ്ങിയ മത്സരികളുടെ ഒരു കൂട്ടം ചെന്നു കണ്ടു , സ്നേ
ഹമായി അവരോടു സംസാരിച്ചു: നിങ്ങളുടെ സങ്കടം ഞാൻ തീൎക്കും, എ
ന്നു പറഞ്ഞു ദ്രോഹം നിമിത്തം തടവിൽ അകപ്പെട്ടവരെ വിട്ടയക്കും;
എന്ന വാഗ്ദത്തം ചെയ്തു അവരെ ശാന്തപ്പെടുത്തിയ ശേഷം, രാജാവി
ന്റെ ഈ കല്പന നമുക്കു മതി, എന്നു പലരും വിചാരിച്ചു ദുൎമ്മതം വിട്ടു
സമാധാനത്തോടെ തങ്ങളുടെ വീടുകളിലേക്കു മടങ്ങിപ്പോയി. പിറ്റെ
നാൾ രാജാവു നഗരമേധാവിയേയും മറ്റും ചില കോവിലകക്കാരേയും
കൂട്ടിക്കൊണ്ടു സ്മിത്ഥ്ഫീല്ദ, എന്ന സ്ഥലത്തു പാളയം ഇറങ്ങിയിരിക്കുന്ന
വത്തൈലരേയും, അവന്റെ കൂട്ടരേയും ചെന്നു കണ്ടു . അപ്പോൾ വ
ത്തൈലർ ശങ്കവിട്ടു ഗൎവ്വത്തോടെ മുതിൎന്നു, രാജാവിന്റെ നേരെ വരുന്ന
തിനെ നഗരമേധാവി കണ്ടു അവനെ അവിടെ വെട്ടിക്കൊന്നു. എന്നതി
നെ മത്സരികൾ കണ്ടു കോപമത്തരായി വില്ലുകളെ കുലെച്ചു, നാഥനു
വേണ്ടി പ്രതിക്രിയ ചെയ്യേണം, എന്നു വെച്ചു സംഘമായി രാജാവിന്റെ
യും അവന്റെ ചെറുകൂട്ടത്തിന്റെയും നേരെ ചെന്നപ്പോൾ, രാജാവു
ധൈൎയ്യം പൂണ്ടു, ശാന്തചിത്തനായി തനിച്ചു മുന്നോട്ടു ചെന്നു, കോപാ
ഗ്നിയാൽ പുകയുന്ന കൂട്ടത്തെ നോക്കി: അല്ലയോ, എന്റെ ജനങ്ങളേ,
നിങ്ങളുടെ രാജാവിനെ കൊല്ലുവാൻ പോകുന്നുവോ? വത്തൈലർ സ്വാ
മിദ്രോഹിയല്ലയോ? എന്റെ കൂടെ വരുവിൻ, ഞാൻ നിങ്ങളുടെ നാഥൻ
ആകും, എന്നു പറഞ്ഞാറെ അവരുടെ ക്രോധം നീങ്ങി ശാന്തതവന്ന
ശേഷം, അവർ രാജാവിനോടു കൂടെ ഇസ്ലംക്തോൻ, എന്ന ഉപനഗരത്തി
ന്റെ സമീപത്തുള്ള ഒരു സ്ഥലത്തേക്കു ചെന്നു, അവിടെ അവൻ തല
നാളിൽ അവരുടെ ചങ്ങാതികൾക്കു ചെയ്ത വാഗ്ദത്തങ്ങളെ ഇവൎക്കും ഉറ
പ്പിച്ചു. ഇതിന്നിടയിൽ പട്ടാളങ്ങൾ എത്തി എങ്കിലും ആയുധങ്ങൾ ഇ
ല്ലാത്ത ഈ കൂട്ടത്തെ തൊടരുതു എന്നു രാജാവു കല്പിച്ചു. ഇങ്ങിനെ രാ
ജാവിന്റെ സുശീലം കണ്ടു വാഗ്ദത്തങ്ങളെ കേട്ടതിനാൽ മത്സരികൾ [ 10 ] ശാന്തരായി ധിക്കാരം വിട്ടു തങ്ങളുടെ വീടുകളിലേക്കു മടങ്ങിച്ചെന്നു. എ
ങ്കിലും കലഹം അമൎന്നശേഷം മന്ത്രിസഭ കൂടി നിരൂപിച്ചു, രാജാവു ദ്രോ
ഹികൾക്കു ചെയ്ത വാഗ്ദത്തങ്ങളെ ദുൎബ്ബലപ്പെടുത്തിയതുകൊണ്ടു, അവ
ന്റെ ജനരഞ്ജനെക്കു ബഹു കുറവു വന്നുപോയി. ഈ ദ്രോഹങ്ങൾ നട
ന്ന സമയത്തു രാജാവിനു പതിനാറാം വയസ്സു തികഞ്ഞതുകൊണ്ടു കോ
യ്മതാൻ ഏല്ക്കുന്ന കാലം ആയല്ലോ, എന്നു വെച്ചു അതിന്നായിട്ടു ഒരുങ്ങി
നിന്നു ബഹേമിയ രാജപുത്രിയായ അന്നയെ വേളികഴിച്ചു. അവൾ മഹാ
സുശീലയും ദയയുള്ളവളുമാകകൊണ്ടു, ജനങ്ങൾ അവൾക്കു പുണ്യവതി
എന്ന പേരിടുകയും ചെയ്തു.
എന്നാൽ രാജാവിന്റെ പ്രായം വൎദ്ധിച്ചതു പോലെ അവന്റെ സു
ബുദ്ധി വൎദ്ധിച്ചില്ല അവന്റെ പൂൎവ്വപിതാവായ രണ്ടാം എദ്വൎദിനു ആ
പത്തു വന്ന വഴിയിൽ താനും നടന്നു, തോഴന്മാൎക്കും പ്രത്യേക ഉപകാരങ്ങ
ളെ കാട്ടിത്തുടങ്ങി. അവന്റെ ഉറ്റ സ്നേഹിതൻ ഒക്സഫൊൎത്ത പ്രഭുവാ
യ രൊബൎത്തദേവേർ തന്നെ. ആയവനു രാജാവു ദുബ്ലിൻപുരാൻ എ
ന്നും, ഐയൎലന്തിൻ തമ്പുരാൻ എന്നുമുള്ള സ്ഥാനനാമങ്ങളെ ക്രമേണ
കല്പിച്ചു കൊടുത്തും ഈ കാൎയ്യംനിമിത്തം മഹാന്മാൎക്കു, ബഹു നീരസം
ഉണ്ടു, എന്ന ഗ്ലൊസസ്തർതമ്പുരാൻ അറിഞ്ഞു, ഇങ്ങിനെയുള്ള നിൎമ്മ
ൎയ്യാദകൾ രാജ്യത്തിൽ നടക്കരുതു എന്നു നിശ്ചയിച്ചു പലരുമായി നിരൂ
പിച്ചു, ഒരു കൂട്ടു കെട്ടുണ്ടാക്കി രാജാവിനു ഒരു അധികാരവുമില്ല എന്നു ക
ല്പിച്ചു, അവന്റെ മന്ത്രികളെയും ന്യായാധിപതിമാരെയും പിഴുക്കി, ചില
രെ കൊല്ലിക്കയും ചെയ്തു. പിന്നെ രാജാവു ഒരു സംവത്സരം അനങ്ങാ
തെ പാൎത്ത ശേഷം ഇതു അസഹ്യം എന്നു വിചാരിച്ചു, രാജ്യാധികാരം
ഏറ്റുകൊൾവാൻ തക്കം നോക്കി ആലോചനസഭയെ നീക്കി, കാൎയ്യാദി
കളെ താൻ നടത്തിച്ചു തുടങ്ങിയാറെ, കുറയക്കാലം ക്ഷേമം ഉണ്ടായി. എ
ന്നാൽ ഗ്ലൊസസ്തർ മറ്റു പല മഹാന്മാരുമായി ദൂഷ്യം വിചാരിച്ചു രഹ
സ്യത്തിൽ ഓരോ ദുഷ്കൂറുകളെ നടത്തിച്ചു ഇത്തൊഴിലുകളെ രാജാവു അ
റിഞ്ഞു: ഈ ദുഷ്ട കാരണവരുടെ ഉപദ്രവം ജീവനോളം പൊറുക്കാമോ?
ഈ കാൎയ്യത്തിനു ഞാൻ ഒരു നിവൃത്തിയെ വരുത്തും എന്നു ചൊല്ലി, ചി
ല ചങ്ങാതിമാരോടു കൂടെ തമ്പുരാന്റെ കോവിലകത്തു ചെന്നു, സ്നേഹ
ഭാവം നടിച്ചു ഗുണദോഷങ്ങളെ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ, രാജാവി
ന്റെ കൂട്ടാളികൾ തമ്പുരാനെ പിടിച്ചു കടല്പുറത്തു കൊണ്ടു പോയി ക
പ്പലിൽ കയറ്റി കല്ലായിക്കോട്ടയിലാക്കി പാൎപ്പിച്ചു. (ക്രിസ്താ. 1397.) ത
മ്പുരാൻ ആ കോട്ടയിൽനിന്നു മരിച്ചതുകൊണ്ടു അവൻ നേരില്ലാത്ത
രാജാവിന്റെ നിയോഗപ്രകാരം കുലപാതകരുടെ കൈയാൽ മരിച്ചു, എ
ന്നു പലരും പറഞ്ഞു. ഈ ചതിവിനാൽ രാജാവു ജനനീരസവും ലോ
കാപവാദവും തന്റെ മേൽ വരുത്തി. [ 11 ] ഗ്ലൊസസ്തർ മരിക്കുന്നതിനു മുമ്പെ രാജാവു പരന്ത്രീസ്സകോനുമായി
സന്ധിച്ചു, പുണ്യവതിയായ അന്നാരാജ്ഞി മരിച്ച ശേഷം ഒരു പരന്ത്രീ
സ്സുകുമാരിയെ വേട്ടതിനാൽ ഇംഗ്ലിഷപ്രജകളുടെ രസക്കേടും രാജാവിന്റെ
അപശ്രുതിയും നീളെ പരന്നു. അക്കാലത്തു ഐയൎലന്തിൽ ഒരു മത്സരം
ഇളകിയതുകൊണ്ടു അവൻ ഒരു സൈന്യത്തെ കൂട്ടി, അതിനെ അമൎക്കു
വാനായി പുറപ്പെട്ട ശേഷം, താൻ മുമ്പെ നാടു കടത്തിയിരുന്ന തമ്പു
രാനായ ലങ്കസ്തർ അന്യവാസത്തെ ചുരുക്കി, ഇംഗ്ലന്തിലേക്കു മടങ്ങിച്ചെ
ന്നെത്തിയപ്പോൾ, ജനങ്ങൾ അവനെ സന്തോഷത്തോടെ കൈക്കൊണ്ട
തല്ലാതെ ബലമേറിയ നൊൎത്തുമ്പൎലന്തപ്രഭുവും രാജാവിന്റെ ക്രൂരതയാൽ
ഓരോ സങ്കടങ്ങളെ അനുഭവിച്ച മറ്റു പല മഹാന്മാരും അവനോടു
ചേൎന്നു, വേണ്ടുന്ന സഹായം ചെയ്യാം, എന്നു പറഞ്ഞു. തന്റെ അവ
കാശം മാത്രം വീണ്ടു കൊൾവാൻ വന്നു, എന്നു അവൻ ആദ്യം പറഞ്ഞു
എങ്കിലും ചേൎച്ചക്കാരുടെ ബലമഹത്വങ്ങളെയും ജനങ്ങളുടെ സന്തോഷ
ത്തെയും കണ്ടപ്പോൾ, രാജ്യാധിപത്യത്തെയും കൊതിച്ചു തുടങ്ങി. രാജാ
വു ഐയൎലന്തിൽ താമസിച്ചകാലത്തു നാടുവാഴിക്കുന്ന തമ്പുരാനായ
യോൎക്ക വശീകരണം കേട്ടു ലങ്കസ്തരിന്റെ പക്ഷത്തിൽ ചേൎന്ന ശേഷം,
പട്ടാളങ്ങളും ജനങ്ങൾ മിക്കതും അവനെ വഴിപ്പെട്ടു. ഈ സങ്കടവൎത്തമാ
നം രാജാവു കേട്ട ഉടനെ ഐയൎലന്ത വിട്ടു, ഇംഗ്ലന്തിലേക്കു മടങ്ങിച്ചെ
ന്നു. അവിടെ എത്തിയപ്പോൾ കാൎയ്യം അബദ്ധം, പ്രജകളും സേനകളും
അന്യപക്ഷത്തിൽ ചേൎന്നു പോയി, എന്നു കണ്ടു ലങ്കസ്തരിനെ കാണേ
ണം, എന്നു പറഞ്ഞതിനെ ഇവൻ സമ്മതിച്ചു രാജാവിനെ തടുത്തു പാ
ൎപ്പിച്ചു, രാജ്യത്തെ രക്ഷിപ്പാൻ ഞാൻ സഹായിക്കാം എന്നു വ്യാജം പറ
ഞ്ഞു പിന്നെ മന്ത്രിസഭ കൂടി നിരൂപിച്ചു രാജാവിനു സ്ഥാനഭ്രംശം ക
ല്പിച്ചു, അവനെ തടവിൽ പാൎപ്പിച്ചതല്ലാതെ രാജാധിപത്യം ഏറ്റു
കൊള്ളേണം എന്നു ലങ്കസ്തരിനോടു അപേക്ഷിച്ചു. പിഴുകിയ രാജാവു
കുറയ കാലം പെന്തപ്പൊൎത്തു, എന്ന കോട്ടയിൽ തടവുകാരനായി പാ
ൎത്ത ശേഷം പുതിയ രാജാവിന്റെ നിയോഗപ്രകാരം കുലപാതകരുടെ
കൈയാൽ മരിച്ചു. (ക്രിസ്താ. 1399.) അവൻ മരിച്ചതു നേർ തന്നെ എന്നു
ജനങ്ങൾക്കു കാണിപ്പാൻ വേണ്ടി ശവത്തെ ലൊണ്ടൻനഗരത്തെരുക്ക
ളിൽ കൂടി കടത്തി എങ്ങും ദൎശിപ്പിച്ചു. ബഹു ശുഭലക്ഷണം കൊണ്ടു
വാഴുവാൻ തുടങ്ങിയ രണ്ടാം രിചാൎദ, എന്ന രാജാവിന്റെ അവസാനം
ഇതത്രെ. ബലഹീനനും ദുൎമ്മാൎഗ്ഗിയും ക്രൂരനുമായി നടന്നതിനാൽ അ
വൻ തന്റെ സ്വന്ത തലമേൽ നാശം വരുത്തി. അവന്റെ ബുദ്ധിക്കുറ
വുകൾ അവനു വിരോധമായി പൊരുതു കൊണ്ടിരുന്നു.
(To be continued.) [ 12 ] DELHI. ഡി
ഹിന്തുസ്ഥാനത്തി
ൽ കീൎത്തിപ്പെട്ട പു
ണ്യ ക്ഷേത്രങ്ങളിൽ
കാശി രാമേശ്വര
ങ്ങൾ ശ്രുതിപ്പെട്ടവ
ആകുന്ന പ്രകാരം,
കീൎത്തിതങ്ങളായ
രാജധാനികളിൽ
ഡില്ലി എന്ന ന
ഗരം വിളങ്ങുന്നു.
ഈനഗരത്തെ സം
ബന്ധിച്ചു ചില വി
ശേഷങ്ങളെ വിവ
രിക്കുന്നതിൽ നമ്മു
ടെ വായനക്കാർ
സന്തോഷിക്കും
എന്നു വിചാരിച്ചു
പോന്നു.
വിക്തോരിയാ മ
ഹാരാണിയുടെ ഉ
പരാജാവും ഹിന്തു
രാജ്യപരിപാലന
യിൽ സൎവ്വാധിപ
ത്യം നടത്തുന്നവരു
മായ ലിട്ടൻ പ്രഭു
കഴിഞ്ഞൂ അഗുസ്ത
മാസത്തിൽ ഒരു വി
ളംബരം പുറപ്പെടു
വിച്ചു പരസ്യമാക്കി
യതിന്റെ സാരാംശമെന്തെന്നാൽ: 1877 ജനുവരി ൧ാംനു- ഡില്ലിയിൽ ഏറ്റവും അപൂൎവ്വമായ ഒരു
മഹാ ദൎബ്ബാർ ഉണ്ടാകും. വിക്തോരിയാ മഹാരാണി താൻ ഹിന്തുസാമ്രാജ്യകാൎയ്യങ്ങളിൽ വെച്ചിരിക്കു
ന്ന താല്പൎയ്യത്തെയും പ്രജകളുടെ ഗുണത്തിന്നായി തനിക്കുള്ള വാത്സല്യവിചാരത്തെയും നാട്ടുരാജാക്ക
ന്മാരുടെയും പ്രജകളുടെയും സ്നേഹപൂൎവ്വമായിരിക്കുന്ന രാജഭക്തിയെ കുറിച്ചു തനിക്കുള്ള സന്തോഷ
പൂൎവ്വമായ ഉറപ്പിനെയും കാണിപ്പാൻ വേണ്ടി, തന്റെ നാമാവലിയോടു ഹിന്തുചക്രവൎത്തിനി
(Empress of India), എന്ന പുതു നാമധേയത്തെ ചേൎത്തു കൊൾവാൻ പ്രസാദിച്ചതു, ആ മഹാസഭയിൽ
പ്രസിദ്ധമാക്കപ്പെടുകയും ഹിന്തുരാജ്യത്തിൽ എങ്ങും അറിയിക്കപ്പെടുകയും ചെയ്യും.
മേല്പറഞ്ഞ മഹാമംഗലകാൎയ്യത്തിനു ഹിന്തുസ്ഥാനത്തിലെ ഉപരാജാവായ ലിട്ടൻ പ്രഭുവും, ഇംഗ്ലിഷസ
ൎക്കാരിന്റെ അധിപതിമാരും, അതാത പകുപ്പുകളുടെ പ്രധാനികളും രാജദൂതന്മാരും, നാട്ടുരാജാക്കന്മാരും
ശ്രീമാന്മാരും ഇടപ്രഭുക്കളും താന്താങ്ങളുടെ പരിജനങ്ങളോടു കൂടെ ഡില്ലിയിൽ വന്നു നിറയും. ഈ മഹാ [ 13 ] ല്ലിനഗരം.
കാൎയ്യത്തിനു കൂടിയ
മഹാരാജസഭയുടെ
മഹിമെക്കു തക്കതാ
യ ആടോപങ്ങളും
ആഡംബരങ്ങളും
അനവധിയായി ഉ
ണ്ടാകും, എന്നതിനു
സംശയമില്ല. ത
ല്ക്കാലം കമലഹീന
മായ തടാകതുല്യമാ
യിരിക്കുന്ന ഡില്ലി
രാജധാനി ആ സു
മൂഹൂൎത്തത്തിൽ ഒരു
നല്ല സരോജിനി
യെ പോലെ ഹി
ന്തുരാജ്യത്തിലെ പ
ട്ടണങ്ങളിൽ ആ
അടിയന്തരം നട
ക്കുന്ന ഏഴെട്ടു ദിവ
സമെങ്കിലും വീണ്ടും
ശോഭിക്കും.
1877ാമതിൽ ഉണ്ടാ
വാൻ പോകുന്ന
ഈ കാൎയ്യത്തെ വി
ചാരിച്ചാൽ 1857ാമ
തിൽ നടന്ന മത്സ
രകാൎയ്യം ഒാൎമ്മെക്കു
വരാതിരിക്കയില്ല.
സിപ്പായികൾ ദുരു
പദേശം കേട്ടു, ഇങ്ങുമങ്ങും കലഹം തുടങ്ങി, തരം കിട്ടിയേടത്തു മഹാരാക്ഷസക്രിയകളെ നടത്തി,
ഇംഗ്ലിഷ്കാരെ വെട്ടിത്തറിച്ചു മഹമ്മതശ്ശാഃ എന്ന കിഴവനായ രാജാവിനെ ഹിന്തു ചക്രവൎത്തി, എന്നു
നിശ്ചയിച്ചു. ഡില്ലിപട്ടണത്തിൽ ഇരുത്തിയ കാലത്തു, ഇരുപതു വൎഷത്തിൽ പിന്നെ വിക്തോരിയാ
മഹാരാണി തന്നെ ഈ പട്ടം ധരിക്കും എന്നു ആൎക്കു തോന്നുമായിരുന്നു? മേപ്പടി മഹമ്മതശ്ശാഃ 1837
തുടങ്ങി ഇരുപതു വൎഷത്തോളം ഇംഗ്ലിഷ്കാൎക്കു കീഴ്പെട്ടും, പിന്നെ 1857 സെപ്തമ്പർ മാസത്തിൽ ൮, ൧൦
തിയ്യതികളൊ ഇംഗ്ലിഷ് വാഴ്ചയെ അതിക്രമിച്ച സ്വതന്ത്രനായും, ഡില്ലിയിലെ മഹാമുകിള സിംഹാ
സനത്തിൽ ഇരുന്ന ശേഷം, ഇംഗ്ലിഷ്കാർ കലഹക്കാരെ ജയിച്ചു ഡില്ലിയെ അടക്കി, മഹമ്മതശ്ശാവിനെ
ദയവിചാരിച്ചു കൊല്ലാതെ, പേഗു ദേശത്തേക്കു നാടു കടത്തി, അവന്റെ പുത്രപൌത്രന്മാരെ അവർ
ചെയ്തതിന്റെ പ്രതികാരത്തിന്നായി കൊന്നു കളഞ്ഞു. ആകയാൽ മഹമ്മതശ്ശഃ മഹാ മുകിളസ്വരൂപ
ത്തിൽ പതിനേഴാമനും ഒടുക്കത്തവനുമായിരുന്നു. [ 14 ] (ഡില്ലിയിലെ അവസാനത്തെ രാജാവായ മഹമ്മതശ്ശാഃ ).
ഡില്ലിയിലെ തെരുവീഥികളും വീട്ടുചുമരുകളും കല്ലുകളും തങ്ങൾക്കു വായുണ്ടെങ്കിൽ, എ
ന്തെല്ലാം കഥകളെ പറഞ്ഞറിയിക്കുമായിരുന്നു? 1857ാമതിൽ ഇംഗ്ലിഷ് വാഴ്ചയെ നീക്കി, കല
ഹക്കാരുടെതു സ്ഥാപിപ്പാൻ വേണ്ടി, എത്രയൊ മനുഷ്യരക്തം ചിന്നിപ്പോയി? അതിൽ പി
ന്നെ കലഹക്കാരുടെതു നീക്കി ഇംഗ്ലിഷ്കാരുടെ വാഴ്ചയെ വീണ്ടും ക്രമപ്പെടുത്തുവാൻ എത്രയൊ
ജനങ്ങൾ നശിച്ചു പോയി? എത്ര ആളുകൾ ആ മത്സരം ഹേതുവായി ദുഃഖപരവശന്മാരായി
തീൎന്നിരിക്കും? ഇംഗ്ലിഷ്കാർ 1803ാമതിൽ മഹറാട്ടികളെ ജയിച്ചു ഡില്ലിയെ ഒന്നാം പ്രാവശ്യം പി
ടിച്ചപ്പോഴും, മഹറാട്ടികൾ അതിനെ പിടിച്ചപ്പോഴും പാൎസ്സിരാജാവായ നദീർശ്ശാഃ അതിനെ
പിടിച്ചു ഏകദേശം 30,000 നിവാസികളെ കൊന്നു, എല്ലാം കത്തിക്കവൎന്നു അനവധി ദ്രവ്യം
കൊള്ളയിട്ടപ്പോഴും, ഓറങ്ങസീബിന്റെ കാലത്തിലും, ബാബർ അതിനെ പിടിച്ചു മഹാമുകി
ളസാമ്രാജ്യത്തിന്റെ തലസ്ഥാനമാക്കിയപ്പോഴും, മുകിളസ്വരൂപത്തിന്റെ കാരണവരും
മനുഷ്യപ്പുലിയുമായ തിമുൎല്ലങ്ങ അതിനെ പിടിച്ചു കവൎന്ന സമയത്തും, എത്ര നാശവും കണ്ണീരും
ചോരധാരയും വിലാപവും ആ പട്ടണത്തിൽ ഉണ്ടായിരുന്നു? ഇതൊക്കെ വിചാരിച്ചാൽ ഈ
നഗരരത്നം ഒരു വലിയശവക്കുഴി, എന്നു പറയേണ്ടതിനു ഹേതുവുണ്ടു.
എങ്കിലും ഈ കാലത്തിനും മുകിളരുടെ കാലത്തിനും തമ്മിലുള്ള ഭേദാഭേദങ്ങൾ കണ്ടുവരേ
ണ്ടതിന്നായി ചില മുകിളസ്വരൂപക്കാരെ കുറിച്ചു ചുരുങ്ങിയ വൎത്തമാനം എഴുതുന്നു.
തിമുൎല്ലങ്ങ് ജിങ്കിസ്ഖാന്റെ (൨) താവഴിയിൽ ഒരുവനായി പടിഞ്ഞാറെ തുൎക്കിസ്ഥാന്റെ നടുവിലുള്ള, സമൎക്കാന്തപട്ടണത്തെ തന്റെ രാജധാനിയാക്കി പെരുമ്പുലി തന്റെ മടയിൽ [ 15 ] നിന്നു മൃഗവേട്ടക്കു പുറപ്പെടും പോലെ അവിടെനിന്നു 35 സംവത്സരത്തോളം സകല ദിക്കി
ലേക്കും ചെന്നു, രാജ്യങ്ങളെ പിടിച്ചു കൊള്ളയിട്ടു വന്നു. ഏകദേശം എട്ടു ലക്ഷം പടയാളിക
ളുടെ നായകനായി കൊടുങ്കാറ്റോ ജലപ്രളയമോ എന്ന പോലെ ഹിന്തു, ചീന, വിലാത്തി
എന്നീ രാജ്യങ്ങളിൽ ഉൾപുക്കു അശേഷം കൊള്ളയിട്ടു, കവൎച്ചയെ സമൎക്കാന്തിലേക്കു അയച്ചു,
തന്റെ ഭണ്ഡാരത്തിൽ എണ്ണമറ്റ പൊരുൾ ചരതിച്ചു. ഡില്ലിയെ പിടിച്ചു കവൎന്നപ്പോൾ അ
നവധി നിവാസികളെ കൊന്നതല്ലാതെ, ശേഷിച്ചവരെ ചിറപിടിച്ചു, അവരെ കൊണ്ടു കവ
ൎച്ചയെ പേറിച്ചു, തന്റെ രാജധാനിയിലേക്കു എത്തിച്ചു. വരികയും പോകയും ചെയ്ത വഴി
യിൽ ഒക്കെയും കണ്ട നാടും നഗരവും അശേഷം വെറുമയാക്കിക്കളഞ്ഞു. അവന്റെ ദ്രവ്യാഗ്ര
ഹത്തോളം ക്രൂരതയും ഉണ്ടു. പോരിൽ മാത്രമല്ല വിനോദത്തിനും മനുഷ്യരെ കൊല്ലും. ഒരി
ക്കൽ അവൻ 4000 അൎമ്മിന്യ കുതിരച്ചേകവരെ ജീവനോടെ കുഴിച്ചിട്ടു കളഞ്ഞു . ബഗ്ദാദപട്ട
ണം പിടിച്ച സന്തോഷത്തിന്നായി 90,000 തലമണ്ടകളെ കൊണ്ടു ഒരു തോരണം കെട്ടിച്ചു.
1405ാമതിൽ കൊള്ളക്കാരുടെ ഈ തലവൻ ൭൦ വയസ്സുള്ളവനായി മരിച്ചു. തിമുൎല്ലങ്ങിന്റെ അ
നന്തരവന്മാരിൽ ആറാമനായ ബാബർ കൊള്ളയെ കൊതിച്ചു തന്നെയല്ല, രാജ്യം സമ്പാദി
ക്കേണ്ടതിനു ആഗ്രഹിച്ചു, ഹിന്തുരാജ്യത്തിൽ കടന്നു, ഡില്ലിയെ പിടിച്ചു, തന്റെ സിംഹാസ
നം അതിൽ വെച്ചു, മഹാമുകിളസാമ്രാജ്യത്തെ സ്ഥാപിച്ചു. ബാബരിന്റെ മരുമകനായ ഹ്യു
മായന്റെ മകനായ അക്ബർ ബാബരിനേക്കാൾ ശ്രുതിപ്പെട്ട ജയശാലിയും ബലവാനുമായതല്ലാ
തെ, ദയ നീതി വിവേകം മുതലായ ഗുണങ്ങളുള്ളവനായി പരമതദ്വേഷമെന്നിയെ സകല ജന
ഗുണചിന്തയുള്ള രാജശിഖാമണിയായിരുന്നു. അവന്റെ മകനായ സേലിം, മരുമകനായ ശാ
ജിഹാൻ, എന്നിവർ ആരും അവനോളം പോരാതെ പോയി. അവൻ നാലു മരുമക്കളിൽ
ഒരുവനായ ഔറങ്ങസീബിന്റെ കാലത്തിൽ മുകിളസാമ്രാജ്യം ഇനി ഒരിക്കൽ പുതു ശോഭ
പ്രാപിച്ചു പോന്നു. ഔറങ്ങസീബ ബഹു കപടവും യുക്തിയുള്ളൊരു ഉപായി ആയിരുന്നു.
അവന്റെ സിംഹാസനം ശുദ്ധ പൊന്നും നവരത്നങ്ങൾ പതിച്ചതും, എട്ടു കോടി ഉറുപ്പിക
യോളം വിലയുള്ളതുമായിരുന്നു. ചുവപ്പുകല്ലുകൊണ്ടു കെട്ടിയതും ലോകപ്രസിദ്ധവുമായ അ
വന്റെ കോവിലകവും അതിനോടു ചേൎന്ന ഉദ്യാനങ്ങളും ഒന്നര നാഴിക ചുറ്റളവുള്ളതായിരു
ന്നു. അതിലേക്കു ചെല്ലുന്ന വലിയ വാതിലിന്റെ മീതെ : “സ്വൎഗ്ഗം എന്നൊന്നുണ്ടെങ്കിൽ, അതു
ഇവിടെ, ഇവിടെ, ഇവിടെ തന്നെ ഉണ്ടായിരിക്കേണം”, എന്നൊരു എഴുത്തു ഉണ്ടായിരുന്നു
പോൽ. ഔറങ്ങസീബ സ്വന്ത മതത്തോടു വളരെ പറ്റലുള്ളവൻ ആകകൊണ്ടു, ഹിന്തുക്കളെ
നയഭയങ്ങളാൽ മുഹമ്മതമാൎഗ്ഗത്തിൽ ചേൎപ്പാൻ വളരെ പ്രയത്നിച്ചു. അവന്റെ കാലത്തിൽ
മഹറാട്ടികളും ശിഖരും ഡില്ലിസാമ്രാജ്യത്തിൽ കടന്നു വളരെ അലമ്പൽ ചെയ്വാൻ തുടങ്ങി. ഇ
പ്പോൾ വിക്താരിയാ എന്ന ഇംഗ്ലിഷ മഹാരാണിയാവൎകൾ ഈ രാജ്യങ്ങളുടെ മേൽ ചക്രവൎത്തി
നിയായി വാഴുന്നതിനാൽ ഹിന്തുക്കളും മുസല്മാനരും ക്രിസ്തിയാനികളുമായ പ്രജകൾക്കു എല്ലാ
വൎക്കും ഒരു പോലെ ഗുണം വരുമാറാക.
AFGHANISTAN.
അബ്ഘാനിസ്ഥാൻ.
തങ്ങൾക്കു തങ്ങൾ തന്നെ പുഷ്ടൻ അല്ലെങ്കിൽ പുഷ്ടൌ എന്നു
പെർ വിളിക്കുന്ന അബ്ഗാന്യരുടെ ചരിത്രം നല്ലവണ്ണം തെളിവില്ല. അ
വർ ഇടയന്മാരായ ഒരു ജാതിയായി ഹിന്തുകൂഷിൽനിന്നു ഇറങ്ങി വന്നു
എന്നു ഊഹിപ്പാൻ സംഗതി കാണുന്നു. അവരുടെ ഭാഷക്കു പാൎസ്യഭാ [ 16 ] ഷയോടു സംബന്ധം ഉണ്ടു. പുരാണമെ അവർ കിഴക്കെ ഇരാനിലെ സ
കല ഗോത്രങ്ങളിലും വെച്ചു പ്രധാനികളായി. മുഹമ്മദമാൎഗ്ഗത്തെ സു
നിതരുടെ ക്രമപ്രകാരം കൈക്കൊണ്ടു ഇന്നേയൊളം ഇടയരായി കവൎച്ചാ
താല്പൎയ്യം ധൈൎയ്യം മതഭ്രാന്തു (fanaticism) എന്നിവ കൊണ്ടു കീൎത്തി
പ്പെട്ടിരിക്കുന്നു. 18ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ അവർ പാൎസ്യരുടെ
നുകത്തെ നീക്കി തൂരനിലെ ബല്ക്കും (Balkh) ഇന്ത്യയിലെ കഷ്മീരും മു
ല്മാനും തങ്ങളുടെ ആധീനത്തിൽ ആക്കി, എങ്കിലും പരസ്പരയുദ്ധത്താലും
സിംഹാസനപ്രതിവാദത്താലും രാജ്യാവസ്ഥ ക്രമേണ നിസ്സാരമായി
പോയി. രൂസ്യരും ഇംഗ്ലിഷുകാരും ക്രമേണ ആസ്യയിലെ തങ്ങൾ്ക്കു അടു
ത്തു വന്നതു കൊണ്ടു ഇന്ത്യക്കു കാബൂൽവഴി സൂക്ഷിക്കുന്ന അബ്ഗാന്യർ
ആ രണ്ടു യൂരോപ്യജാതികളുടെയും വിചാരണയിൽ ആയിവന്നു. 1747
തുടങ്ങി ദുരാനിരാജകുഡുംബക്കാരാൽ ഭരിക്കപ്പെട്ട ഈ രാജ്യം 1823ാമതിൽ
പല രാജ്യാംശങ്ങളായി പിരിഞ്ഞു പോയി. കാബൂലിൽ ബെരെക്സി
(Bereksi) കുഡുംബത്തിലുള്ള ദൊസ്തമുഹമ്മദ് സിംഹാസനം പ്രാപി
ച്ചു. 1839ാമതിൽ ഇംഗ്ലിഷുകാർ യുദ്ധം തുടങ്ങി ചില പട്ടണങ്ങളെ പിടി
ച്ചു ദുരാനിരാജകുഡുംബക്കാരെ വീണ്ടും സിംഹാസനം കയറ്റി. എങ്കി
ലും 1842 ൽ സമാധാനകരാറെ നിശ്ചയിക്കയാൽ ദൊസ്തമുഹമ്മദ് അ
വരെ അകറ്റി വീണ്ടും സിംഹാസനം കയറി. അവന്റെ മകൻ രാജാ
വായപ്പോൾ ഇംഗ്ലിഷുകാർ പണവും ആയുധങ്ങളും അവനു സഹായിച്ചു
വന്നു. ഇന്ത്യാനരുടെ നിമിത്തം അബ്ഗാനിസ്ഥാൻ ഏകരാജശാസന
യിൽ ആയി വരേണമെന്നു ഇംഗ്ലിഷുകാരുടെ താല്പൎയ്യം.
300000 □ ചതുരശ്ര നാഴിക വിസ്താരമുള്ള അബ്ഗാനിൽ 4500000 സം
ഖ്യയുള്ള അബ്ഗാന്യൎക്കു അന്യ ഗോത്രങ്ങളേക്കാൾ പ്രബലതയുണ്ടു . അ
വർ കീഴടക്കിയ്തും കൃഷിയും കൈത്തൊഴിലും നടത്തി വരുന്നതുമായ കുടി
യാന്മാരുടെ സംഖ്യ ഏകദേശം 4000000 ആകും അവരുടെ ഇടയിൽ ചി
ലർ ഹിന്തുക്കൾ അറബികൾ യഹൂദന്മാർ മുതലായവർ പാൎക്കുന്നു. ബൎദ്ദു
രാനി (Berduranis) കാക്കർ (Kaker) ഗീല്ദ്ശി (Guildshis) ദുരാനി
(Duranis) ഹസ്സരെഹ് (Hazzareh) എന്നുള്ള ഗോത്രനാമപ്രകാരം രാ
ജ്യം വിഭാഗിക്കപ്പെട്ടു. എന്നാൽ ഇക്കാലത്തു 3 രാജ്യങ്ങൾ ഉണ്ടു അവ കാ
ബൂൽ കണ്ടഹാർ (Kandahar) ഹിരാത്ത് (Herat) ഇവ തന്നെ. കാബൂൽ
രാജ്യം പ്രത്യേകം കാബൂൽനദികരയുടെ താഴ്വരയിൽ പുഷ്ടിയും വിശേഷ
വുമേറിയ ഒരു നാടു. അതിന്റെ തെക്കെ അംശങ്ങൾ അത്ര പുഷ്ടിയു
ള്ളവയല്ല. പ്രധാന സ്ഥലമായ കാബൂൽപട്ടണം കാബൂൽനദിയുടെ
തീരത്തു ഒരു കുന്നിന്മേൽ ബഹു ശോഭിതമായി സമുദ്രവിതാനത്തിൽ നി
ന്നു 6000 കാലടി ഉയൎന്നു കിടക്കുന്നു. ഇവിടെ ഏറ്റവും സുഖകരമായ [ 17 ] ഋതുഭേദങ്ങൾ ഉണ്ടു . യൂരോപ്പിലെ പോലെ ഹിമകാലം, വസന്തകാലം
വേനൽകാലം, കൊയിത്തുകാലം എന്നീ കാലഭേദങ്ങളും ഉണ്ടു. പട്ടണം
ചില മുഖ്യവഴികൾ വന്നു കൂടുന്ന സ്ഥലത്താകകൊണ്ടു 60000 നിവാസി
കളുള്ള ഒരു മുഖ്യ കച്ചവടസ്ഥലമായി തീൎന്നു. കാബൂൽതാഴ്വരക്കു താഴെ
ചെല്ലലബദ് (Dschellalabad) കൈസർ കണ്ടിവാതിലിന്റെ അരികെ
ഇരിക്കുന്നു കാബൂൽപട്ടണത്തിൽനിന്നു രാജവീഥി എന്നു പറയുന്ന ഒരു
നല്ല റോഡ് 425 നാഴിക ദൂരമുള്ള ഗസ്നെ കണ്ടഹാർ എന്ന പട്ടണം
തൊട്ട ഹെരത്ത് പട്ടണത്തിലേക്കു ചെന്നു കൂടുന്നു.
2. കണ്ടഹരിൽ ഏതാനും 50000 ജനങ്ങൾ ഉണ്ടു.
3. അയ്യക്കു എന്നു പറയുന്ന പാൎസ്യക്കാരും തൂരനരുമായ നിവാസികൾ
ഉള്ള ഹെരത്ത് രാജ്യം 1863ാമതു തുടങ്ങി അബ്ഗാനരുടെ കീഴിൽ ഇരിക്കുന്നു
തലസ്ഥാനമായ ഹെരത്ത് ഉന്നതപൎവ്വതങ്ങളാൽ ചുറ്റപ്പെട്ടു നനവും
പുഷ്ടിയുമുള്ള സമഭൂമിയിൽ കിടക്കുന്നു. അതിൽ 100000 നിവാസികളും
ആയുധം പനിനീർ എന്നിവയുടെ വലിയ പ്രവൃത്തിയും കച്ചവടവും ഉ
ണ്ടു. അബ്ഗാനിസ്ഥാന്റെ വടക്കു കിഴക്കെ അംശം അവിശ്വാസികളുടെ
രാജ്യം എന്നൎത്ഥമുള്ള കഫിരിസ്ഥാൻ, ഹിനൂകൂഷ് മലകളുടെ ദക്ഷിണ
ഭാഗത്തിരിക്കുന്നു. അതിനെക്കൊണ്ടുള്ള വൎത്തമാനം ദുൎല്ലഭം താനും.
BELUCHISTAN.
ബലൂചിസ്ഥാൻ.
യവനർ ഗെദ്രൊസി എന്നു വിളിക്കുന്ന ബലൂചിസ്ഥാൻ രാജ്യം ഇരാ
ന്റെ പൂൎവ്വദക്ഷിണ ഭാഗത്തിൽ ഏകദേശം 127000 നാഴിക വിസ്താരമാ
യി വിളങ്ങുന്നു. മഹാഅലക്സന്തർ (325 ക്രി. മു.) ഇന്ത്യയിൽനിന്നു മടങ്ങി
പോംവഴി ഈ നാട്ടിലൂടെ സൈന്യസഹിതം കടന്നു പോയതിൽ ദാഹ
വും ഉഷ്ണവുംകൊണ്ടു സൈന്യത്തിന്റെ ⅔ ഓഹരി ചത്തു പോയി. 40
ദിവസം യാത്ര ചെയ്ത ശേഷം മാത്രം തിരിച്ചു പാൎസ്യയിൽ എത്തി. ഈ
നാടു എത്രയും ഉഷ്ണവും പാഴായ്തും ആകുന്നു. ചിലേടത്തു പാറപൎവ്വത
ങ്ങൾ പൂഴിപ്രദേശങ്ങൾ ഇവയല്ലാതെ മറ്റൊന്നും കാണുകയില്ല. ചി
ല ഇടങ്ങളിൽ മാത്രം ഉറവുകളും അല്പ പുഷ്ടിയും ഉണ്ടു, അതിലെ നിവാ
സികളായ ബലൂചിസ്ഥരുടെ സംഖ്യ ഏകദേശം 2000000. അവർ സൌ
ന്ദൎയ്യവും ശക്തിയും ഉള്ള ജാതി തന്നെ. അറബികളുടെ സന്തതിയായ അ
വർ ബഹു താല്പൎയ്യത്തോടെ മുഹമ്മദ് മതത്തിൽ ചെന്നു അബ്ഗാന്യരെ
പോലെ സുനിദർ ആകയാൽ ശീതരായ പാൎസികളെ ഏറ്റവും പകെക്കു
ന്നു. അവരുടെ ഭാഷക്കു പാൎസ്യഭാഷയോടു അടുപ്പുണ്ടു . നാട്ടിന്റെ സ്വ [ 18 ] ഭാവപ്രകാരം അവർ ഇടയരെങ്കിലും കവൎച്ചാതല്പരന്മാരാകയാൽ ഒട്ടക
ങ്ങളെകൊണ്ടു പലപ്പോഴും കവൎച്ചയാത്ര ചെയ്യുന്നു. അവർ 50ൽ പരം
ഗോത്രങ്ങളായി വിഭാഗിക്കപ്പെട്ട എല്ലാ പ്രധാനികളിലും കെലാത്തിലെ
പ്രധാനി തലവൻ തന്നെ. അതിലെ സംസ്ഥാനങ്ങളാവിതു: കെളാത്ത്
(Kelat) സരവാൻ (Sarawan) കച്ചാകുന്താപ് (Katcha Gundawa)
ചാലാപാൻ (DscheIawan) ലസ്സ് (Lass) മെഗ്രാൻ (Mekran) ഇവ ത
ന്നെ മുഖ്യസ്ഥലമായ കെളാത്ത് പട്ടണം 7000 കാലടി കടലിനേക്കാൾ
ഉയൎന്നു ഒരു ഇടുക്കുതാഴ്വരയിൽ ശാൎമ്മിൎദൻ എന്ന കുന്നിൻറ സമീപത്തു
കിടക്കയും ചെയ്യുന്നു. നവെമ്പ്ര മാസം തുടങ്ങി ഫിബ്രുവരിവരെ അവിടെ
ഹിമവൎഷം ഉണ്ടു. പട്ടണത്തിലെ ജനസംഖ്യ 12000 തന്നെ.
SUMMARY OF NEWS.
വൎത്തമാനച്ചുരുക്കം.
ആസ്യാ Asia.
ബങ്കാളസംസ്ഥാനം.- കാലികാത |
ബങ്കാള ഉൾക്കടലിൽ ഇതിന്നിടെ രണ്ടു വൻ ചുഴലിക്കാറ്റുകൾകൊണ്ടു ഗംഗയുടെ അഴിമുഖനാടുകൾക്കും നാട്ടുകാൎക്കും ചൊല്ലിത്തീ രാത്ത അപായസങ്കടങ്ങൾ നേരിട്ടിരിക്കുന്നു. ആ ഉൾക്കടലിൽ കൊല്ലന്തോറും തുലാമാസ ത്തിൽ വഞ്ചുഴലിക്കാറ്റു അടിക്കുന്നതു പതിവ ത്രെ. ആയതു മലയാളത്തിലെ വൎഷക്കാറ്റാ കുന്ന തെക്കു പടിഞ്ഞാറു കാറ്റിന്നും ചോഴമ ണ്ഡലത്തിലുള്ള മഴക്കാറ്റായ വടക്കു കിഴക്ക ന്നും തമ്മിലുള്ള അങ്കപ്പോർ എന്നു പറയാം. വ ടക്കുകിഴക്കൻ ജയം കൊണ്ടിട്ടെ തീരുന്നുള്ളു. ഒക്തോബ്ര ഏഴു എട്ടാം തിയതികളിൽ ഉള്ള വ ഞ്ചുഴലിക്കാറ്റു ബങ്കാള ഉൾക്കടലിന്റെ നടു തൊട്ടു അതിന്റെ പടിഞ്ഞാറുള്ള, വിശാഖപട്ട ണത്തോളം ചുറഞ്ഞു തിരിഞ്ഞു സഞ്ചരിച്ചതു. അതിന്റെ ശേഷം ഒക്തോബരിന്റെ പോ ക്കോടെ ഉൾക്കടലിന്റെ പടിഞ്ഞാറെ പാതി യിൽ വടക്കു കിഴക്കനും കിഴക്കെ പാതിയി ലോ പെരുത്തു മഴകൂടിയ തെക്കനും തെക്കു പ ടിഞ്ഞാറനും അടിച്ചു ഉൾക്കടലിന്റെ നടു മയ്യ ത്തിൽ തമ്മിൽ കെട്ടി പിടിച്ച പ്രകാരം ചങ്കീ രിപോലെ (ഒക്തോബർ ൨൯-൩൧) ചുറഞ്ഞു വലിയ പരപ്പുള്ള ഉൾക്കടലിലും ഗംഗയുടെ അഴിപ്രദേശത്തും എത്രയും ഊക്കോടു അടിച്ചു സഞ്ചരിച്ചു. ഇക്കുറി വിശേഷിച്ചു കിഴക്കെ കരയിൽ കാറ്റിന്റെ അതിക്രമത്തെ അറി വാൻ സംഗതി വന്നതു. |
ചിത്രഗംഗ:- അല്ല ഇസ്ല മബാദ് - മിയനീതാഴ്വരയിൽ കൂടി കോയ്മക്കായി 10-20 ആനകളെ കൊണ്ടു വന്ന രാത്രിയിൽ ചൂരക്കാ ട്ടിൽ വെട്ടിയ താവളത്തിൽ തങ്ങുമ്പോൾ ഒരു ചീറുവാലൻ പുലി 1 ½ വാര ഉയരവും 600 റാ ത്തൽ തൂക്കവും ഉള്ള കുട്ടിയാനയെ വേളക്കൽ പിടിച്ചു ചില മാറു ദൂരത്തോളം വലിച്ചു അതി ന്റെ തുടകളിൽനിന്നു തിന്നു കളഞ്ഞിട്ടുണ്ടാ യിരുന്നു. പിറ്റെന്നു ശേഷം ൧൦-൨൫ ആന കളെ കൂട്ടിക്കൊണ്ടു പോകുന്ന സായ്പു 5-10 വാ ര ദൂരത്തോളം വലിച്ച ആന പിടക്കലിനെയും അതിൻ അടുക്കേ നിറയവയരോടു കിടക്കുന്ന പുലിയെയും കണ്ടിട്ടു ആനപ്പുറത്തുനിന്നു ഒറ്റ വെടിയാൽ കൊന്നു. അതിന്നു തിട്ടമായി 3 വാര നീളവും 349½ റാത്തൽ തൂക്കവും കണ്ടിരിക്കുന്നു. ഒരു നാഴിക സമയത്തിനകം നാല്പതിൽ |
ക്കിക്കളകയും ചെയ്തിരിക്കുന്നു. ഹുഗ്ലിവക്കത്തു ള്ള, കാലികാതയിലെ ഉരുക്കൾ പ്രയാസത്തോ ടെ തെറ്റിയുള്ളു. എല്ലാറ്റിലോ ദക്ഷിണഷ ബസ്പൂർ മുതലായ ഉരുത്തുകൾ അടിഞ്ഞു പോകത്തക്ക അഴിനിലയോടു എത്തി. ദൌലാ ത്തുഖാന മുതലായ നഗരങ്ങളുടെ വീട്ടുതറകളേ ശേഷിപ്പൂ. പെട്ടന്നു വാറോടു വരുന്ന ചാമത്ത ലയിൽ രാക്കാലം ആകകൊണ്ടു തെറ്റുവാൻ കഴിയാതെ രണ്ടുലക്ഷത്തുപതിനയ്യായ്യിരം മനുഷ്യരും അസംഖ്യ കന്നുകാലികളും ഒരുമ ണിക്കൂറിന്നകം മുങ്ങി ഒടുങ്ങി പോയിരിക്കു ന്നു. രക്ഷപ്പെട്ടവരോ ഏതെല്ലാം അത്ഭുതമാ യ വഴിയായി ജീവനോടു തെറ്റി പോയി എ ന്നതിനെ കൊണ്ടു അനേക ഗ്രന്ഥങ്ങളെ എ ഴുതിയാലും ഒടുക്കമില്ല. മരങ്ങൾ ഏറിയ ദിക്കു കളിൽ അധികം ആളുകളും മരം കുറഞ്ഞ സ്ഥ ലങ്ങളിൽ ചുരുങ്ങിയ ആളുകളും രക്ഷപ്പെട്ടതു. അയ്യോ ചെറു മനുഷ്യൻ ദൈവം അവനെ ഓ ൎക്കേണ്ടതിന്നു ആരുപോൽ. ഇന്നു എന്ന ദിവ സത്തിൽ ദൈവത്തിന്റെ ശബ്ദത്തെ കേട്ടാൽ നിങ്ങൾ ഹൃദയങ്ങളെ കഠിനമാക്കാതേ ദൈവ ത്തോടു യേശു ക്രിസ്തനാൽ നിരന്നു വരുവിൻ എന്നു ഈ സംഭവത്തിന്റെ താല്പൎയ്യമായ ഉ പദേശം. ബൊംബായിസംസ്ഥാനം പൂ ശോലാപ്പൂർ ൨൫,൦൦൦ പേരും ൪൦,൦൦൦ |
കൊല്ലുകയും ചെയ്യുന്നുള്ളൂ. ഒരു വലിയ കൃഷി ക്കാരൻ ൨൪ ഉരുക്കളെ മൂന്നുറുപ്പികെക്കു വിറ്റ ശേഷം താൻ കൂലിപ്പണിക്കു പോയിരിക്കുന്നു. പൂണ ശോലാപൂർ മുതലായ പഞ്ചം പി തെക്കേ മഹാരാഷ്ട്രത്തിന്നു ക്ഷാമം നന്നാ മദ്രാശിസംസ്ഥാനം:- ചെന്നപ്പട്ട തിരുവിതാങ്കോടു - നഗരകോവിലിൽ ബൎമ്മ:- രംഗുനിൽ ൪ വാര (12’ 6” വട അമേരിക്കാ North America. ഈ വലിയ രാജ്യത്തിന്റെ കിഴക്കേ കര ബ്രുക്ലീനിലെ കഥകളി അരങ്ങിന്നു തീ |
യുരോപ്പ Europe.
ഇംഗ്ലന്തു.- വൎത്തമാനക്കമ്പി: കുടലി സൊവരെൻസ്: ഔസ്ത്രാല്യയിലുള്ള സി തീയിൽ നടക്ക: സ്വേദനിലേ സ്തൊൿ |
AN ILLUSTRATED MALAYALAM MAGAZINE.
Vol. ΙѴ. FEBRUARY 1877. NO. 2.
THE POOR WOMAN.
ഭിക്ഷക്കാരത്തി. [ 22 ] ബങ്കാളത്തിൽ പാൎത്തിരുന്ന ഒരു മതാമ്മെക്കു വളരെ കാലമായി ഒരു
ആയ ഉണ്ടായിരുന്നു. ആയവൾ പല കുറവുകളെയും അവിശ്വസ്തതയെ
യും കാണിച്ചു എങ്കിലും, അവളോടുള്ള മതാമ്മയുടെ ദയ ഒരു പ്രകാര
ത്തിലും കുറഞ്ഞു പോയതുമില്ല. ആയയുടെ മാസപ്പടി ഏഴു ഉറുപ്പിക
യും, കാലത്താൽ ഈരണ്ട പുടവകളും ഉണ്ടായിരുന്നതല്ലാതെ, മതാമ്മ
അവൾക്കു കൂടക്കൂട പണം, ചായ, പഞ്ചസാര, മുതലായതിനെ സമ്മാന
മായി കൊടുത്തതു കൊണ്ടു, അവൾക്കു വളരെ സൌഖ്യം ഉണ്ടായിരുന്നു.
നാം തമ്മിൽ സ്നേഹിക്കയും, ഹീനരെ നിരസിക്കാതിരിക്കയും വേണം, എ
ന്നു തന്റെ വാക്യത്തിൽ കല്പിച്ചിരിക്കുന്ന ദൈവത്തെ മതാമ്മ ഓൎത്തു സ്നേ
ഹിക്കയാൽ അത്രെ, അവൾ ആയെക്കും എല്ലാ പണിക്കാൎക്കും, കണ്ട സ
കല മനുഷ്യൎക്കും ഇത്ര ദയ കാണിച്ചതു. മതാമ്മ പാൎക്കുന്ന ബങ്കളാവിന്റെ
അരികത്തു തന്നെ ആയക്കു തീൻ ഉണ്ടാക്കി ഉണ്മാനും വേണ്ടി ഒരു ചെറി
യ പുര ഉണ്ടായിരുന്നു.
ഒരു ദിവസം ആയ അപ്പുരയിൽ ഇരുന്നു ചോറു വെച്ചപ്പോൾ, മതാ
മ്മ തന്റെ മുറിയിൽ ഇരുന്നു പണി എടുത്തു. നല്ല ചോറും മീൻകറിയും
നിറഞ്ഞ കിണ്ണങ്ങളും, ശോഭിതമായ കിണ്ടിയും, വെറ്റിലപ്പെട്ടിയും എന്ന
എല്ലാം അടുക്കെ തന്നെ ഉണ്ടു. ഇങ്ങിനെ അവൾ ബഹു സുഖത്തോടെ
ഉണ്ടു കൊണ്ടിരിക്കുമ്പോൾ, ഏകദേശം ഉടുപ്പില്ലാത്തതും വിശപ്പകൊണ്ടു
നന്ന വലഞ്ഞതുമായ ഒരു കിഴവി പറമ്പത്തു വന്നു, ആയെക്കു സലാം
പറഞ്ഞു ഭിക്ഷയാചിച്ചു. എന്നാറെ ആയ അവളെ ഒന്നു നോക്കി ക്രൂദ്ധി
ച്ചു, ഇരപ്പേ, എന്നു ശകാരിച്ചു വേഗം പറമ്പിനെ വിട്ടു പൊയിക്കൊള്ളേ
ണം, എന്നു കല്പിച്ചു. എന്നതിനു ഭിക്ഷക്കാരത്തി: അയ്യോ കഷ്ടം, എനി
ക്കു ഒരു കാൽ പൈശ തരേണം, അസാരം ചോറു കിട്ടിയാലും മതി, എ
ന്റെ പള്ള വിശക്കുന്നു. എനിക്കു വളരെ ദീനം ഉണ്ടായി, വേലചെയ്വാൻ
ശേഷിയില്ല, ഞാൻ വിശന്നിട്ടു മരിക്കും. അയ്യോ, എന്നു കരഞ്ഞുംകൊ
ണ്ടു പറഞ്ഞു.
അപ്പോൾ ആയ അത്യന്തം ക്രുദ്ധിച്ചു, നീ ഇപ്പോൾ തന്നെ പോകാ
ഞ്ഞാൽ, ഞാൻ പണിക്കാരെ വരുത്തി നിന്നെ അടിച്ചു പുറത്താക്കിക്കും,
എന്നു കൂക്കി പറഞ്ഞു. അതുകൊണ്ടു ഭിക്ഷക്കാരത്തി പേടിച്ചു ബദ്ധപ്പെ
ട്ടു പറമ്പിനെ വിട്ടു പോയ ശേഷം, ആയ വയറു നല്ലവണ്ണം നിറയു വോ
ളം തിന്നു, ശേഷിപ്പുള്ള ചോറു കാക്കകൾക്കു എറിഞ്ഞു, കിണ്ണങ്ങളെ കഴു
കി വെടിപ്പാക്കി, വെള്ളവും കുടിച്ചു, മതാമ്മ ഉടുക്കുന്ന നേരം വരെ കിട
ന്നുറങ്ങുകയും ചെയ്തു.
മതാമ്മയും: ആ ഭിക്ഷക്കാരത്തിയെയും, ആയ അവളോടു ചെയ്തതി
നെയും കണ്ടു വളരെ വ്യസനിച്ചു, ഒരു പണിക്കാരനെ കൊണ്ടു ചോറും [ 23 ] ചില പൈശയും ഒരു കണ്ടം തുണിയും കൊടുപ്പിച്ചു. പിന്നെ മതാമ്മ
യെ ഉടുപ്പിപ്പാനായി ആയ മുറിയിൽ വന്നപ്പോൾ: ആയാ, നീ ചോറുവെ
ച്ചപ്പോൾ ഞാൻ അവിടെ കണ്ട സ്ത്രീ ആർ? എന്നു മതാമ്മ ചോദിച്ചു.
ആയ: ഞാൻ ആരെയും കണ്ടില്ല മതാമ്മേ, അങ്ങാടിയിൽ ഇരന്നു ന
ടക്കുന്ന എത്രയോ ചീത്തയായ ഒരു കിഴവി മാത്രം ധൎമ്മത്തിനു വന്നു.
മതാമ്മ: നീ അവൾക്കു ധൎമ്മം കൊടുത്തുവോ?
ആയ : ഞാൻ എങ്ങിനെ ധൎമ്മം കൊടുക്കും! നിൎവ്വാഹമില്ലാത്ത ഒരു
പെണ്ണിനാൽ എന്തു കഴിവുണ്ടു ? മതാമ്മേ.
മതാമ്മ: അവൾ നിന്നോടു എന്തു ചോദിച്ചു? ഉറുപ്പിക ചോദിച്ചുവോ?
ആയ: ഇല്ല മതാമ്മേ, ഉറുപ്പിക ചോദിച്ചില്ല, തിന്മാനായി വല്ലതും
വാങ്ങേണ്ടതിനു ഒരു കാല്പൈശ ചോദിച്ചു.
മതാമ്മ: അവൾക്കു ഒരു കാശ എങ്കിലും കൊടുപ്പാൻ നിനക്കു കഴി
കയില്ലേ? ധൎമ്മം കൊടുക്കുന്നതിനാൽ നഷ്ടം വരാ, എന്നു ഒരു പഴഞ്ചൊൽ
എന്റെ രാജ്യത്തിൽ നടപ്പായിരിക്കുന്നു. ഭിക്ഷക്കാരത്തിക്കു ഒരു കാശ കൊ
ടുത്തു എങ്കിൽ, നിനക്കു ചേതം വരികയില്ലായിരുന്നു നിശ്ചയം.
ആയ: എനിക്കു അപ്പോൾ ഒരു കാല്പൈശയും കൈക്കൽ ഇല്ല, എ
ന്നു തോന്നുന്നു.
മതാമ്മ: എന്നാൽ നീ കാക്കക്കു ചാടിക്കൊടുത്ത ചോറു ഭിക്ഷക്കാര
ത്തിക്കു കൊടുത്തു എങ്കിൽ, അവളും ദൈവം താനും നിന്നെ അനുഗ്രഹി
ക്കുമായിരുന്നു. ദരിദ്രനിൽ കനിവുള്ളവൻ ദൈവത്തിനു വായപ്പുകൊടുക്കു
ന്നു, അവൻ കൊടുത്തിട്ടുള്ളതിനെ അവൻ അവനു തിരികെ കൊടുക്കും;
ദരിദ്രനു കൊടുക്കുന്നവനു കുറവു ഉണ്ടാകയില്ല, എന്നു ശലോമോൻ രാജാ
വു പറയുന്നു.
ആയ: ഇങ്ങിനത്തെ ആളുകൾക്കു എന്റെ ചോറു വെച്ചു കൊടുക്കു
ന്നതു ഞാൻ ശീലിച്ചില്ല മതാമ്മേ, അവൾ മഹാ ഹീനജാതിക്കാരത്തിയാ
ണ, വലിയ ആലിന്റെ അരികത്തു ഒരു കുടിലിൽ പാൎക്കുന്നു, എത്രയോ
മുഷിഞ്ഞിരിക്കുന്ന ഉടുപ്പേയുള്ളു, എലിയുടെയും നായുടെയും ഇറച്ചി പോ
ലും തിന്നുന്നു, എന്നു ജനങ്ങൾ പറയുന്നു.
മതാമ്മ : അയ്യോ കഷ്ടം, ഇത്ര ചീത്ത വസ്തു അവൾ തിന്നുന്നതു എ
ങ്ങിനെ?
ആയ: അവൾ എന്തു ചെയ്യേണ്ടു ? മതാമ്മേ, അവൾക്കു വേറെ ഒരു
നിൎവ്വാഹമില്ലല്ലൊ.
മതാമ്മ: എന്നാൽ അവൾ അതുപ്രകാരം തിന്നുന്നതു അവളുടെ കുറ
വല്ല, എന്നു തോന്നുന്നു, കഴിവുണ്ടെങ്കിൽ അധികം വെടിപ്പോടെ ഉണ്ണുമാ
യിരുന്നു നിശ്ചയം. [ 24 ] ആയ : സംശയമില്ല മതാമ്മേ, എങ്കിലും അവൾ പെരുത്തു വയസ്സു
ള്ളവളും ദരിദ്രയും ആകുന്നു.
മതാമ്മ : അവൾ പെരുത്തു വയസ്സുള്ളവളും ദരിദ്രയും ആകുന്നതുകൊ
ണ്ടു അവളെ നിരസിക്കുന്നതു ന്യായമോ? ഇതു ശരിയല്ല ആയാ.
ആയ: അവൾ എത്രയോ ജാതിഹീനമുള്ളവൾ മതാമ്മ, നമ്മുടെ
തോട്ടിച്ചിപോലും അവളുടെ ചോറു ഉണ്ണുകയില്ല.
മതാമ്മ : അവൾ ജാതിഹീനമുള്ളവരോ അല്ലയോ, എന്നു ഞാൻ
അറിയുന്നില്ല, ജാതിഭേദങ്ങളെ കുറിച്ചു എനിക്കു ഒരു വിചാരവും അന്വേ
ഷണവും ഇല്ല. നീ ഇങ്ങിനെ നിരസിക്കുന്ന ആ കിഴവി നിന്റെ സ
ഹോദരി തന്നെ, എന്നു എനിക്കു അറിയാം.
ആയ: എന്തു വാക്കു മതാമ്മേ, എൻറ കുഡുംബാദികൾ ഒക്കെയും
നല്ല മുസല്മാനരത്രെ, ഞങ്ങളിൽ ഒരുത്തരും ഒരു നാളും ഭ്രഷ്ടായിപ്പോയി
ല്ല. എന്തു വാക്കാണ ഇതു മതാമ്മേ?
മതാമ്മ: എന്നിട്ടും അവൾ എന്റെയും നിന്റെയും സഹോദരി ആ
കുന്നു. ദൈവം ആദിയിൽ പരലോകഭൂലോകങ്ങളെയും അവറ്റിലുള്ള സ
കല വസ്തുക്കളെയും പടച്ചപ്പോൾ ആദാം എന്ന പുരുഷനെയും അവ
ന്റെ ഭാൎയ്യയായ ഹവ്വയെയും സൃഷ്ടിച്ചു. അന്നു മുതൽ ഇന്നുവരെയും
ഈ ഭൂലോകത്തിന്മേൽ കാണുന്ന എല്ലാ പുരുഷന്മാരും സ്ത്രീകളും ഈ രണ്ടു
ആദ്യമാതാപിതാക്കന്മാരുടെ പുത്രീപുത്രന്മാർ ആകകൊണ്ടു, വലിയവരും
ചെറിയവരും ധനവാന്മാരും ദരിദ്രരുമായവർ ഒക്കെയും സഹോദരിസഹോ
ദരന്മാരും തന്നെ. എന്തെന്നാൽ ആദാം എല്ലാവരുടെ അഛ്ശനും, ഹവ്വ
എല്ലാവരുടെ അമ്മയും ആകുന്നു. ഒരു രക്തത്തിൽനിന്നത്രെ ദൈവം വാ
നത്തിൻകീഴിലുള്ള എല്ലാ ജാതിക്കാരെയും ഉണ്ടാക്കിയിരിക്കുന്നു. അതുകൊ
ണ്ടു നാം എല്ലാവരും സഹോദരിസഹോദരന്മാരെ പോലെ തമ്മിൽ സ്നേ
ഹമുള്ളവരും ദയയുള്ളവരുമായിരിക്കേണം, ഒരിക്കലും തമ്മിൽ നിരസിക്ക
യും പകക്കയുമരുതു.
ഇങ്ങിനെയുള്ളതെല്ലാം മതാമ്മ പറഞ്ഞതിനാൽ ആയ അസാരം
നാണിക്കുന്നതു കണ്ടപ്പോൾ: നീ ഭിക്ഷക്കാരത്തിയെ ശകാരിച്ചാട്ടിയതിനു
പകരമായി അവൾക്കു ഒർ ഉപകാരം ചെയ്യരുതോ? എന്നു മതാമ്മ ചോ
ദിച്ചു.
ആയ: ചെയ്യേണ്ടതായിരുന്നു, എങ്കിലും എന്നാൽ എന്തു കഴിവുള്ളൂ?
മതാമ്മേ.
മതാമ്മ: നീ അവളെ ചെന്നു കണ്ടു, നൂല്ക്കുന്ന പണി അറിയാമോ?
എന്നു ചോദിക്ക. അവൾ ആ പണി അറിയുന്നു എങ്കിൽ, ഞാൻ അവൾ്ക്കു
ഒരു ചക്രം കൊടുക്കാം. ഇരക്കുന്നതിനേക്കാൾ നൂല്ക്കുന്നതു നല്ലതല്ലയോ? [ 25 ] ആയ: ഞാൻ പോകാം മതാമ്മേ, പിന്നെ മതാമ്മയവൎകൾ അവൾക്കു
ഒരു ചക്രം കൊടുക്കുന്നു എങ്കിൽ, ഞാൻ പരുത്തിയെ വാങ്ങേണ്ടതിനു അ
വൾക്കു രണ്ടു പൈശ കൊടുക്കാം, എന്നതു മതാമ്മ കേട്ടു വളരെ സ
ന്തോഷിച്ചു.
പിന്നെ ആയ വലിയ ആലിന്റെ അരികത്തുള്ള ആ കിഴവിയുടെ
കുടിലിൽ ചെന്നു : നൂല്ക്കുന്ന പണി അറിയാമോ? എന്നു ചോദിച്ചതിന്നു
ഭിക്ഷക്കാരത്തി: നൂല്ക്കുന്ന പണി എനിക്കു അറിയാം, എങ്കിലും ചക്രമില്ല,
എന്നു പറഞ്ഞു. വേണ്ടതില്ല, ഞാൻ നാളെ വന്നു എന്റെ മതാമ്മയുടെ
ഒരു ചക്രവും, എന്റെ കൈയിൽനിന്നു പരുത്തിയെ വാങ്ങുവാനായി ര
ണ്ടു പൈശയും കൊണ്ടു വരും, എന്നു ആയ പറഞ്ഞു. അതു കേട്ടിട്ടു അ
ക്കിഴവി വളരെ സന്തോഷിച്ചു മതാമ്മയെയും ആയയെയും സ്തുതിച്ചു.
പിറ്റെനാൾ അവൾ ചക്രവും പൈശയും വാങ്ങി നല്ല ഉത്സാഹത്തോ
ടെ നൂല്ക്കുകയാൽ, ഭിക്ഷതേടി നടപ്പാനും എലിയുടെയും നായുടെയും ഇറ
ച്ചിയെ തിന്മാനും ആവശ്യമായി വന്നില്ല. എന്നാൽ നാം എല്ലാവരും
സഹോദരിസഹോദരന്മാർ ആകുന്നു, എന്നും എപ്പോഴും ഓൎത്തു തമ്മിൽ
തമ്മിൽ സ്നേഹമുള്ളവരും അന്യോന്യം സഹായിക്കുന്നവരും ആയിരിക്കേ
ണ്ടതാകുന്നു.
THE SLEEPING PAGE.
ഉറങ്ങുന്ന രാജഭൃത്യൻ.
പ്രുശ്യരാജ്യത്തിലെ ഒന്നാം ഫ്രിദരിക്കു, എന്ന രാജാവിനു സീത്ഥൻ,
എന്ന ഒരു ഭൃത്യൻ ഉണ്ടായിരുന്നു. ആയവന്റെ അപ്പൻ മരിച്ച ശേഷം
വിധവയായ അമ്മെക്കു നാൾ കഴിപ്പാൻ വളരെ പ്രയാസം ഉണ്ടാക
കൊണ്ടു, സീത്ഥൻ ഏതു വിധേന എങ്കിലും അവൾക്കു സഹായിപ്പാൻ
നോക്കി. അതുകൊണ്ടു അവൻ കുറെ പണം നേടേണ്ടതിനു പലപ്പോ
ഴും മറ്റുളള ഭൃത്യന്മാൎക്കു പകരമായി പളളിയറയുടെ മുമ്പിൽ കാവൽ
നിന്നു. ഒരു രാത്രിയിൽ രാജാവിനു ഉറക്കം വരായ്കയാൽ, ഒരു ഭൃത്യനെ
വരുത്തി, അവനെകൊണ്ടു വല്ലതിനെയും വായിപ്പിപ്പാൻ നിശ്ചയിച്ചു,
മണി രണ്ടു മൂന്നു പ്രാവശ്യം മുട്ടിയാറെയും, ഒരുത്തരും വന്നില്ല. അതു
കൊണ്ടു അവൻ എഴുനീറ്റു, ഭൃത്യന്മാരുടെ കാവലറയിൽ ചെന്നു നോ
ക്കിയപ്പൊൾ, ബാല്യക്കാരനായ സീത്ഥൻ എഴുതുന്ന മേശയുടെ അരി
കത്തു ഒരു കസേലമേൽ ഉറങ്ങിയിരുന്നു. രാജാവു അടുക്കെ ചെന്നു നോ
ക്കിയപ്പൊൾ, ഉറങ്ങുന്നവൻ എഴുതുവാൻ തുടങ്ങിയ ഒരു കത്തിന്റെ
ആരംഭം കണ്ടു വായിച്ചതെന്തെന്നാൽ: [ 26 ] എന്റെ പ്രിയ അമ്മയേ, ഞാൻ അല്പം പണം നേടുവാൻ വേണ്ടി
ശേഷമുളള ഭൃത്യന്മാൎക്കു പകരമായി പളളിയറയുടെ മുമ്പിൽ കാവലായി
രിക്കുന്നതു ഇന്നു മൂന്നാം രാത്രി ആകുന്നു. ഇനി ഏകദേശം സഹിപ്പാൻ
പാടില്ലാതെയായി, എങ്കിലും ഈ കത്തിനോടു കൂടെ പത്തു ഉറുപ്പിക
അയപ്പാൻ സംഗതി വന്നതിനാൽ, ഞാൻ വളരെ സന്തോഷിക്കുന്നു.
ഇങ്ങിനെയുള്ള വാക്കുകളെ രാജാവു വായിച്ചു വ്യസനിച്ചു, തന്റെ
പെട്ടിയിൽനിന്നു രണ്ടു കെട്ടു പൊൻനാണ്യങ്ങളെ എടുത്തു, ഉറങ്ങുന്ന
ബാല്യക്കാരന്റെ സഞ്ചിയിൽ ഇട്ടിട്ടു കിടന്നുറങ്ങി. സീത്ഥൻ ഉണൎന്നു
പൊൻനാണ്യക്കെട്ടുകളെ സഞ്ചിയിൽ കണ്ടു ഞെട്ടി, ഇതു രാജാവു ചെയ്ത
പണി തന്നെ, എന്നു നിശ്ചയിച്ചു, അമ്മെക്കു ഇനി അധികം സഹായം
ചെയ്യാമല്ലൊ, എന്നു നിനച്ചു സന്തോഷിച്ചു, എങ്കിലും കാവൽ നില്ക്കേ
ണ്ടുന്ന സമയത്തു ഉറങ്ങിയതു രാജാവു കണ്ടുവല്ലൊ, എന്നോൎത്തു വ്യസ
നിച്ചു രാജസന്നിധിയിൽ ചെന്നു കിട്ടിയ ഉപകാരത്തിനു വേണ്ടി നന്ദി
പറഞ്ഞതല്ലാതെ, കാട്ടിയ കുറവിനെ ക്ഷമിക്കേണം, എന്നു വളരെ താഴ്മ
യോടെ അപേക്ഷിക്കയും ചെയ്തു. അപ്പൊൾ രാജാവു വളരെ വാത്സല്യ
ത്തോടെ: ഭയപ്പെടെണ്ടാ, നീ നല്ല ഒരു അമ്മയുടെ നല്ല പുത്രൻ. ഇന്നു
മുതൽ നീ എന്റെ കുതിരപ്പട്ടാളത്തിൽ ഉപനായകൻ ആകും, എന്നു
ചൊല്ലി പുതിയ ഉദ്യോഗത്തിനു വേണ്ടുന്ന കോപ്പുകളെ മേടിപ്പാൻ വേ
ണ്ടി ആവശ്യമുളള മുതലിനെയും സമ്മാനിച്ചു കൊടുത്തു. പിന്നേത്ത
തിൽ സീത്ഥൻ ശ്രുതിപ്പെട്ടൊരു പടനായകൻ ആയ്തീൎന്നു.
HISTORY OF THE BRITISH EMPIRE.
ഇംഗ്ലിഷ ചരിത്രം.
(Continued from No. 1 , page 7.)
പുതിയ രാജാവായ നാലാം ഹെന്രിയുടെ ഭരണകാലം ചുരുക്ക
വും നിൎഭാഗ്യതയുമുള്ളതത്രെ. അപഹാരവും ബലാല്ക്കാരവും കൊണ്ടു
കിട്ടിയ രാജമുടി അവനു മഹാവേദനയും ഭാരവുമായിതീൎന്നു. ആദ്യകാ
ലത്തിൽ തന്നെ ചില കലക്കങ്ങളും മത്സരങ്ങളും സംഭവിച്ചു. രിചാൎദ ഇനി
തടവിൽ ഇരിക്കുമ്പൊൾ സേലിസ്പുരി, ഹുന്തിംക്തൻ (Salisbury, Hun-
tington) എന്നീ രണ്ടു പ്രഭുക്കന്മാർ കൂടി നിരൂപിച്ചു, അപഹാരിയെ
പിടിച്ചു തടവിലാക്കുവാനും, രിചാൎദിനെ യഥാസ്ഥാനപ്പെടുത്തുവാനും
തക്കം നോക്കി, എങ്കിലും അവരുടെ കൂട്ടുകെട്ടു താല്ക്കാലത്തു അറിക കൊ
ണ്ടു, അവൻ അന്നു പാൎക്കുന്ന വിന്ദ്സൊർകൊട്ടയെ വിട്ടു പോയതിനാൽ,
തന്റെ ജീവനെ രക്ഷിച്ചു പ്രഭുക്കന്മാരുടെ പ്രയത്നത്തെ നിഷ്ഫലമാ
ക്കിക്കളഞ്ഞു. [ 27 ] എന്നതിന്റെ ശേഷം വേത്സനാടുകളിൽനിന്നു ഒരു വലിയ കലക്കം
ഉണ്ടായി. അവിടെ മഹാകീൎത്തിമാനായ ഒവൻ ക്ലെന്തൊവർ (Owen
Glendower) എന്ന വേത്സ്കാരൻ മുമ്പെത്ത രാജാവിനെ സേവിച്ചു,
കോവിലകത്തു ഒരു വലിയ സ്ഥാനം പ്രാപിച്ചു. നാലാം ഹെന്രി രാജ്യം
പ്രാപിച്ചാറെ ഈ വേത്സ്കാരനും ഗ്രെയദെരുത്ഥൻ (Grey de Ruthven)
എന്ന ഒരു ഇംഗ്ലിഷ പ്രഭുവുമായി കലഹം തുടങ്ങി. ഗ്രെയിന്നു വേത്സ്
നാടുകളിൽ വളരെ വസ്തു ഉണ്ടായിരുന്നു, എങ്കിലും അതു മതിയാകയില്ല,
അയല്ക്കാരനായ ഒവൻ ക്ലെന്തൊവരിന്റെ വസ്തുവും കൂടെ വേണം, എന്നു
നിശ്ചയിച്ചു, അതിനെ കൈക്കലാക്കേണ്ടതിനു യത്നിച്ചു കൊണ്ടിരുന്നു.
അതു നിമിത്തം ഒവൻ ക്ലെന്തൊവർ മഹാകുപിതനായി, തന്റെ നാട്ടു
കാരായ വേത്സിലെ ജനങ്ങളെ കലഹിപ്പിച്ചതിനാൽ ബഹു കാലം സങ്ക
ടമുള്ളൊരു മത്സരം നടന്നു. ഒവൻ ക്ലെന്തൊവർ മുമ്പെത്ത രാജാവിന്റെ
സ്നേഹിതനാകകൊണ്ടു, ഹെന്രി ഗ്രെയിന്റെ പക്ഷം എടുത്തു. എങ്കിലും
വേത്സ് നിവാസികൾ തങ്ങളുടെ നാട്ടുകാരനു വേണ്ടുന്ന സഹായം ചെ
യ്കയാൽ, അവൻ കുന്നുകളുടെയും മലകളുടെയും ദുൎഘടപ്രദേശങ്ങളിൽ
പാൎത്തു, രാജാവിന്റെ എല്ലാ അതിക്രമങ്ങളെയും തടുത്തുനിന്നു, അയല്വ
ക്കത്തുള്ള ഇംഗ്ലിഷ് നാടുകളിലും ഇറങ്ങി, ഓരോ സാഹസങ്ങളെയും നട
ത്തിപ്പോന്നു. അങ്ങിനെയുള്ളൊരു യുദ്ധപ്രയാണത്തിൽ അവൻ ഇംഗ്ലി
ഷ് കിരീടവകാശിയായ മാൎച്ച പ്രഭുവിനെ പിടിച്ചു തടവിലാക്കിയതു രാ
ജാവു അറിഞ്ഞിട്ടും, അവനെ വീണ്ടു കൊൾവാൻ ഒന്നും ചെയ്യാതെ:
നല്ലതു, എന്നാൽ ഇവനെ കുറിച്ചുള്ള ശങ്കയും കൂടെ നീങ്ങിയല്ലോ, എന്നു
വിചാരിച്ചു പാൎത്തു.
അനന്തരം രാജാവു ഒരു സൈന്യത്തെ കൂട്ടി, സ്കോത്തരെ അസഹ്യ
പ്പെടുത്തുവാനായി പുറപ്പെട്ടു. ഇതിനു പ്രതികാരം വേണം, എന്ന കീൎത്തി
തനായ ദുഗ്ലാസ് (Douglas) എന്ന പടനായകൻ നിശ്ചയിച്ചു, പിറ്റെ
ആണ്ടിൽ ഒരു വലിയ സൈന്യത്തോടു കൂടെ ഇംഗ്ലന്തിന്റെ വടക്കനാടുക
ളിന്മേൽ ഇറങ്ങി വന്നു, പല നാശങ്ങളെയും നിവൃത്തിച്ചപ്പൊൾ, നൊൎത്ഥു
മ്പൎലന്ത പ്രഭുവും, അവന്റെ ധീരതയുള്ള പുത്രനും അവനെ എതിരിട്ടു
അപജയപ്പെടുത്തി, അവനെ തന്നെ പിടിച്ചു തടവിലാക്കി. ഈ ജയ
ത്തിന്റെ വൎത്തമാനം രാജാവു കേട്ടപ്പൊൾ, പോരിൽനിന്നു പിടിച്ച
തടവുകാരെ ഒക്കെയും ഇങ്ങു ഏല്പിക്കേണം, ജയിച്ചവർ ഒരുത്തന്റെയും
വീണ്ടെടുപ്പിൻ മുതൽ വാങ്ങി വിട്ടയക്കരുതു, എന്നു കല്പിച്ചു. രാജാവിനും
നൊൎത്ഥുമ്പൎലന്തിനും മുമ്പെ തന്നെ തമ്മിൽ കുറെ രസക്കേടു ഉണ്ടു,
എന്നാൽ ഈ സമയം അവരുടെ കലഹം മുഴുത്തുവന്നു. നൊൎത്ഥുമ്പൎല
ന്ത രാജാവിന്റെ കല്പന അനുസരിയാതെ, സ്കോത്തരുടെ നായകനായ [ 28 ] ദുഗ്ലാസിനോടു നിരന്നു, അവനെ സേനാപതിയാക്കി പുത്രനോടു കൂടെ
തെക്കോട്ടു അയച്ചു. ഇങ്ങിനെ തന്റെ നേരെ വരുന്ന സൈന്യത്തെ രാ
ജാവു ശ്രുസ്പുരി (Shrewsbury 1463) എന്ന സ്ഥലത്തു ചെറുത്തു നിന്നു.
നൊൎത്ഥുമ്പൎലന്ത മകനെ സൈന്യത്തോടെ അയച്ചപ്പൊൾ: രണ്ടാം ഒരു
സൈന്യത്തോടെ ഞാൻ വേഗം എത്തും, അത്രൊളം പോർ ഒഴിഞ്ഞു
എന്നെ കാത്തിരിക്കേണം, എന്നു കല്പിച്ചതിനെ പുത്രനായ ഹരി അനു
സരിയാതെ പിതാവു എത്തും മുമ്പെ പടവെട്ടിത്തുടങ്ങി. അന്നുണ്ടായ
യുദ്ധം അതിഭയങ്കരം. രാജാവായ ഹെന്രിയും, അന്നു മുതൽ അനേകം
ധീരതയുള്ള പ്രവൃത്തികളാൽ ശോഭിതനായി തീൎന്ന അവന്റെ മൂത്ത മക
നും ബഹു വീൎയ്യത്തോടെ പൊരുതുംപ്രകാരം, മറ്റെ പക്ഷത്തിലുള്ള
നൊൎത്ഥുമ്പൎലന്തിന്റെ പുത്രനും ദുഗ്ലാസും സിംഹതുല്യരായി പൊരുതു.
പൊയിത്തു കൊണ്ടു പടയെ സമൎപ്പിപ്പാൻ വേണ്ടി രാജാവിനെ തിരഞ്ഞു
നോക്കിയപ്പൊൾ, ഹരി പട്ടു പോകയും അവന്റെ സൈന്യം ഇളകി
ത്തുടങ്ങുകയും ചെയ്തു.
ശ്രസ്പുരിയിലെ പടയുടെ ശേഷം ഹെന്രി രാജാസനത്തിൽ സ്ഥിര
പ്പെടുകയും, യൊൎക്കിലെ മുഖ്യാദ്ധ്യക്ഷൻ ഉണ്ടാക്കിയ കലഹങ്ങൾ ഒഴികെ
മറ്റെല്ലാ ഛിദ്രങ്ങളും കലഹങ്ങളും നീങ്ങിപ്പോയി. എങ്കിലും അവൻ
സ്നേഹം കൊണ്ടല്ല, കാഠിന്യം കാട്ടി വാണു. അതുകൊണ്ടു അവൻ സിം
ഹാസനത്തെ കരേറിയ സമയത്തിൽ ഉണ്ടായ സന്തോഷം മുറ്റും ക്ഷ
യിച്ചു, പ്രജകൾ അവന്റെ ആധിപത്യം സഹിച്ചു എങ്കിലും, അവനിൽ
രസിക്കാതെ ഇരുന്നു.
ബഹുകാലം അവന്റെ ശരീരത്തിൽ വ്യാപിച്ചു കിടന്ന കുഷ്ഠരോഗം
ക്ഷണത്തിൽ ഇളകി വിഷമിക്കയാൽ, അവനു കാൎയ്യാദികളെ നടത്തി
പ്പാൻ പാടില്ലാതെയായി. അതുകൊണ്ടു വേത്സ്പ്രഭുവായ ഹെന്രി
അഛ്ശനെ ചെന്നു കണ്ടു, രാജ്യാധികാരം തന്നിൽ ഏല്പിക്കേണം, എന്നു
അപേക്ഷിച്ചു. അതുകൊണ്ടു അവൻ വെറുത്തു ജീവനോളം' മകനു
മായി കലമ്പി.
ഇങ്ങിനെ നാലാം ഹെന്രി രണ്ടു സംവത്സരത്തോളം മഹാവ്യാധി
യാൽ വലഞ്ഞു കിടന്ന ശേഷം, അവൻ തന്റെ വാഴ്ചയുടെ പതിനാലാം
ആണ്ടിൽ മരിച്ചു. (1413) തങ്ങളുടെ അതിമോഹങ്ങളെ അന്യായം ചെ
യ്തും കൊണ്ടു സാധിപ്പിക്കുന്നവർ ക്രൂര കഷ്ടങ്ങളെ സഹിക്കേണ്ടി വരും,
എന്നതിനു അവൻ നല്ലൊരു ഉദാഹരണമായി തീൎന്നു. അവൻ ധീമാനും
സുശീലനുമായിരുന്നിട്ടും, പ്രജാസ്നേഹം നേടി, രാജ്യത്തിനു യാതൊരു ഉപ
കാരത്തെ വരുത്തുവാൻ കഴിയാതെ പോയി.
രണ്ടാം രിചാൎദ, നാലാം ഹെന്രി എന്നീ രണ്ടു രാജാക്കന്മാരുടെ കാല [ 29 ] ത്തിൽ ദൈവവചനത്തിന്റെ ഉപദേശങ്ങൾ ജനങ്ങളുടെ ഇടയിൽ നീ
ളെ പരന്നു. പലരും അതിന്റെ വിശുദ്ധ കല്പനാചാരങ്ങളെയും അംഗീ
കരിച്ചു തുടങ്ങി. ജൊൻ വിക്ലിഫ എന്ന മഹാവിദ്വാനായ ഒരു പാതിരി
അന്നു നടപ്പായ റൊമമതാചാരങ്ങളെ നിഷേധിച്ചു, ലുത്തൎവൊത എന്ന
തന്റെ സുഖമുള്ള പാൎപ്പിടത്തിൽനിന്നു ജീവന്റെ പുസ്തകത്തെ ഇംഗ്ലി
ഷഭാഷയിലാക്കി, താൻ പ്രസംഗിക്കുന്ന ന്യായങ്ങൾ ദൈവവചനത്തോടു
ഒത്തു വരുമോ, ഇല്ലയോ എന്നു ആരാഞ്ഞു നോക്കുവാൻ ഏവൎക്കും സം
ഗതി വരുത്തി. അവന്റെ ശിഷ്യന്മാർ പലരും വേദപുസ്തകാംശങ്ങളെ
കൈയിൽ പിടിച്ചു നാട്ടിൽ എങ്ങും സഞ്ചരിച്ചു, അറിവില്ലാത്തവരെ
വചനം കേൾപിച്ചു. ദുൎജ്ജനങ്ങൾ പരിഹസിച്ചു, അവൎക്കു ലൊല്ലൎദർ
(Lollards) എന്ന പരിഹാസ പേർ വിളിച്ചു, അവരെ പലപ്രകാരമായി
ഹിംസിച്ചു, എന്നിട്ടും അവർ പ്രസിദ്ധപ്പെടുത്തിയ വചനം ഏറിയ ജന
ങ്ങളുടെ ഹൃദയങ്ങളിൽ വീഴുകയും, കലഹങ്ങളുടെയും അന്തശ്ഛിദ്രങ്ങളുടെ
യും നടുവിൽനിന്നു മൂളെക്കയും, ഒരു പുതിയ വാഴ്ചയുടെ കാലത്തിൽ ഇംഗ്ലി
ഷ സഭാനവീകരണം ഭംഗിയോടെ നടക്കുന്നതുവരെ വളരുകയും ചെയ്തു.
(To be continued.)
IRON.
ഇരിമ്പു.
കീൎത്തിമാനായ ഒരു വഴിപോക്കൻ ഒരു സമയത്തു മിസ്രരാജാവായ
മേഹെമ്മദ് ആലിയോടു: എങ്ങിനെ ഇത്ര വലിയ രാജാവായ്പോയി എ
ന്നു ചോദിച്ചതിന്നു, രാജാവു വലങ്കൈ കൊണ്ടു ഒരു വാളും, ഇടങ്കൈകൊ
ണ്ടു ഒരു സഞ്ചി പൊന്നും തൊട്ടു, ഇതാ ഇരിമ്പു കൊണ്ടു പൊന്നു സമ്പാ
ദിച്ചാറെ, പൊന്നുകൊണ്ടു ഇരിമ്പിനെ നടത്തുന്ന ആളെ എനിക്കു കിട്ടി,
ഇങ്ങിനെ ഞാൻ വലിയവനായി എന്നു ഉത്തരം പറകയും ചെയ്തു . ൟ
ചെറിയ കഥ: ഇരിമ്പു പൊന്നിനേക്കാൾ അധികം നന്നു, എന്നു മാത്രമ
ല്ല, ഇരിമ്പു തനിക്കു കീഴടക്കുവാനും ശരിയായി പ്രയോഗിപ്പാനും അറിയു
ന്നവന്നു ലോകത്തിൽ ശക്തിയും പ്രബലതയും ഏറെ വരുത്തുന്നു, എന്നു
കാണിക്കുന്നു. ഇപ്പോൾ ലോകത്തിൽ എങ്ങും ബഹുമാനപ്പെട്ട ഇങ്ക്ലീഷു
കാൎക്കു ധനവും, ശക്തിയും, അധികാരവും ഇരിമ്പിനാലുണ്ടായ്വന്നു, എന്നു
സ്പഷ്ടം.
ഏറിയ വസ്തുക്കളിലും വെച്ചു ഇരിമ്പു ശക്തിയുടെ ഒരു ഉപമ ആകുന്നു.
ഇരിമ്പിൽ എത്രയും ഗൂഢമായ ഒരു ആകൎഷണശക്തി (ലോഹകാന്തശ
ക്തി magnetism) ഇരിക്കുന്നു. ഇതിന്റെ രഹസ്യം ഇന്നേവരക്കും മനുഷ്യൎക്കു
കിട്ടുവാൻ സംഗതി വന്നിട്ടില്ല. ഇരിമ്പു സകല വ്യാപാരങ്ങളിലും ഒരു [ 30 ] മദ്ധ്യസ്ഥൻ എന്ന പോലെ ഇരിക്കുന്നു. നല്ലതിനും തീയതിനും ഇരിമ്പു പ്ര
യോഗിച്ചുവരുന്നു. ലോകം എത്രത്തോളം പാപത്തിൽ ഇരിക്കുന്നുവോ, അ
ത്രത്തോളം ഇരിമ്പു കൊണ്ടു തമ്മിൽ പോരാട്ടവും യുദ്ധവും ഉണ്ടാകും. എ
ങ്കിലും ദൈവം തന്റെ വാഗ്ദത്തപ്രകാരം (യശ. ൨.൪) തന്റെ രാജ്യം ഇഹ
ത്തിൽ തികയുമ്പോൾ ഇരിമ്പു സമാധാന കാൎയ്യത്തിനു മാത്രം സേവിക്കും.
ഒരു മഹാവിദ്വാന്റെ ഗണിതപ്രകാരം ഏകദേശം ഭൂമിയുടെ അമ്പ
തിൽ ഒർ അംശം ഇരിമ്പാകുന്നു. ഭൂമിയിൽ മിക്ക നാടുകളിലും പ്രത്യേകം
ഉത്തരധ്രുവത്തിന്റെ സമീപത്തെങ്ങും ഇരിമ്പു പെരുകിക്കിടക്കുന്നു. സ്വേ
ദൻ രാജ്യത്തിന്റെ വടക്കു ലപ്ലാണ്ടിലെ ഗെല്ലിവര പട്ടണത്തിന്നരികെ
280001 നീളവും 15000 കാലടി വീതിയും ബഹു ഉയരവും ഉള്ള ഒരു കാന്ത
മല കിടക്കുന്നു. സ്വേദനിലെ ദനമൊരാ, എന്ന ലോഹഗുഹയിൽനിന്നു
ഒരു കൊല്ലത്തിൽ 27 കോടി റാത്തൽ ഇരിമ്പു കിട്ടുന്നു. സൈബിൎയ്യ രാ
ജ്യത്തിലെ ഒരു വന്മല ഇരിമ്പു തന്നെ ആകുന്നു ചിലപ്പോൾ ആകാശ
ത്തിൽനിന്നു ഏതാനും ഉരുണ്ട ആകൃതിയായി ഇരിമ്പിൻ കണ്ടങ്ങൾ
വീഴുന്നു. അവ 100 തുടങ്ങി 14000 റാത്തലോളം ഘനമുള്ളതു. അവിടെ
എങ്ങിനെ വന്നു എന്ന ചോദ്യത്തിനു വിദ്വാന്മാൎക്കു പല ഉത്തരങ്ങളും
ഉണ്ടു. ഒന്നു ഞാൻ പറയാം : ലോകത്തിൽ അനന്തവിസ്താരത്തിൽനിന്നു
ചില ഉരുണ്ട വസ്തുക്കൾ ഭൂമിയൂടെ ആകാശവായുവിൽ കടക്കുമ്പോൾ
അവ ഉരുകി ഇരിമ്പുണ്ട പോലെ ആയി നിലത്തു വീഴുന്നു.
ഇരിമ്പയിർ പലവിധമുണ്ടെങ്കിലും, മൂന്നു മാതിരി ഞാൻ പറയട്ടെ.
ആകൎഷണ ഇരിമ്പയിരും ചുവന്ന ഇരിമ്പയിരും തവിട്ടിരിമ്പയിരും തന്നെ.
അയിർ (ore) എന്ന വാക്കിന്റെ അൎത്ഥം മണ്ണുകൊണ്ടു ചേൎക്കപ്പെട്ട ലോ
ഹങ്ങൾ എന്നു തന്നെ.
ആകൎഷണ ഇരിമ്പയിർ അല്ലെങ്കിൽ കാന്തക്കല്ലു പ്രത്യേകം സ്വേദൻ
രാജ്യത്തിൽ ഉണ്ടായാലും, മറ്റുള്ള രാജ്യങ്ങളിലും കുറച്ചമായി കാണുന്നു.
ഇന്ത്യയിലും അല്പം ഉണ്ടു താനും. ആശ്ചൎയ്യമുള്ള കാന്തക്കല്ലു ഉരുക്കുന്ന
തിനാൽ, കാന്തലോഹം കിട്ടുന്നു. പണ്ടു ചില ജാതിക്കാരുടെ ഇടയിൽ
ഈ കാന്തക്കല്ലു കൊണ്ടു പ്രത്യേകം ഒരു ദുൎവ്വിശ്വാസം ഉണ്ടായിരുന്നു. ത
വക്കയുടെ സൂചി എല്ലായ്പോഴും വടക്കുദിക്കു കാണിക്കുന്നതിനാൽ, ഉത്ത
രധ്രുവത്തിന്റെ അടുക്കൽ വലിയ ഒരു കാന്തക്കൽ പൎവ്വതം (കാന്തമല)
ഉണ്ടു. അവിടെ കപ്പല്ക്കാർ പോയിരുന്നെങ്കിൽ, ഈ മലയുടെ ആകൎഷ
ണത്താൽ കപ്പലിന്റെ എല്ലാ ഇരിമ്പാണികളും പട്ടയും മറ്റും ഇളകി
പ്പോയി മലക്കു ചേരുന്നതിനാൽ കപ്പൽ കഷണങ്ങളായി തകൎന്നുപോകും,
എന്നു വിശ്വസിച്ചു വടക്കോട്ടു കടൽയാത്ര ചെയ്യുന്നതിനു അവൎക്കു വളരെ
ഭയം ഉണ്ടായിരുന്നു. വടക്കിൽ ഇങ്ങിനത്തെ പൎവ്വതങ്ങൾ ഉണ്ടെങ്കിലും, [ 31 ] അവ കപ്പലുകൾക്കു ദോഷം വരുത്തുന്നവയല്ല, എന്നു ഇപ്പോൾ നല്ല വ
ണ്ണം അറിയുന്നു. കൊല്ലന്തോറും അനേകം കപ്പലുകൾ അവിടേക്കു
പോകുന്നു.
ലോഹകാന്തം (magnetism) പ്രത്യേകം വിശേഷമായ ഉരുക്കു ഉണ്ടാ
ക്കേണ്ടതിനു നല്ലതാകുന്നു. ഈ ഇരിമ്പിൽ ആകൎഷണശക്തി ഉള്ളതിനാൽ
അതു സാധാരണ ഇരിമ്പിനു ഉരുക്കുന്നെങ്കിൽ ആകൎഷണഗുണം അതിനും
പിടിക്കുന്നു. കപ്പലോട്ടക്കാൎക്കു ബഹു പ്രയോജനമുള്ള തവക്ക ഈ ഇരി
മ്പിനാലുണ്ടാക്കപ്പെടുന്നു.
ചില ഇരിമ്പയിരിൽനിന്നു ഇരിമ്പു കൂടാതെ വളരെ ഉപകാരമുള്ള
ഉപ്പുകളും ചായങ്ങളും കിട്ടുന്നു. ഇരിമ്പു ഉരുക്കുന്നതിനു പല വളരെ
പ്രയത്നം വേണം. അതിന്നായിട്ടു വേണ്ടുന്ന ചൂളയുടെ ഒരു ചിത്രം
ഇവിടെ കാണിച്ചിരിക്കുന്നു. ലോഹക്കുഴിയിൽനിന്നു എടുത്ത അയിർ കഷ
ണങ്ങളായി നുറുക്കി കരിപ്പൊടി ചേൎത്തു. ചൂളയുടെ അടിയിൽ മരമൊ
ഇരിന്നലൊ വെച്ച ശേഷം, ഈ അയിൎക്കഷണങ്ങൾ g എന്ന വഴിയായി
ചൂളയിൽ ഇടുന്നു. പിന്നെ വലിയ യന്ത്രത്താൽ വണ്ണമുള്ള കുഴലിലൂടെ [ 32 ] കാറ്റൂതി തീ എരിച്ചു വൎദ്ധിപ്പിച്ചു, ക്രമേണ അയിർ ഉരുകി വെള്ളംപോ
ലെ ആയി താഴുന്നു. ഇങ്ങിനെ ഉരുകുംതോറും അയിൎക്കണ്ടങ്ങൾ മീതെ
ചൂളയിൽ വെച്ചുകൊടുക്കയും വേണം. എങ്കിലും ഇരിമ്പു മാത്രം അല്ല,
അയിരിലെ കല്ലും മണ്ണും ഉരുകി, അതിനാൽ ഇരിമ്പുകിട്ടം അയിരിന്മേ
ലെ നീന്തുന്നു. കിട്ടത്തെ പലപ്പോഴും ഒരു മാന്തികൊണ്ടു നീക്കിയാൽ, അ
തു കണ്ണാടിപോലെ. കടുപ്പമുള്ള വസ്തുവായി തീരുന്നു. കിട്ടം ഉരുകി അ
യിരിന്മീതെ നീന്തുന്നതു ആവശ്യം. കാരണം ഉരുകിയ ഇരിമ്പിനു വായു
തട്ടിയാൽ വേഗത്തിൽ കറ പിടിക്കും.
ഉലയിൽനിന്നു വന്ന ഇരിമ്പിനു വാളമായ ഇരിമ്പു (cast iron) എ
ന്നു പേർ ഉണ്ടു. ഈ ഇരിമ്പിൽ സാധാരണമായി നൂറ്റിൽ 5 അംശം ക
രി കൂടുകയാൽ, അതു വളരെ കടുപ്പവും ഉറപ്പും ഉള്ളതാകുന്നു. അതുകൊ
ണ്ടു ഈ മാതിരി ഇരിമ്പു ആയുധങ്ങൾ ഉണ്ടാക്കുവാൻ തക്കതല്ല. പൂഴി
യിൽ ഉണ്ടാക്കിയ അച്ചുകളിൽ പലമാതിരി ഇരിമ്പു പാത്രങ്ങളും പലക
യും വാളവും തീൎക്കപ്പെടുന്നു. വാളമായ ഇരിമ്പു കൊല്ലൻ ഉലയിൽ ചുട്ടു
പഴുപ്പിച്ചു എടുത്തു, കാറ്റത്തു വെക്കുന്നതിനാൽ അതിലുള്ള കരി വെ
ന്തുപോയി. പിന്നെ ആ ഇരിമ്പു പതവും വളവാൻ തക്കതും ആയ്തീരു
ന്നു. ഈ ഇരിമ്പിനു പട്ടയിരിമ്പു (bar iron) എന്നു പേർ. യൂരോപ്പിൽ
നിന്നു സാധാരണ പടിയിരിമ്പായി ഈ നാട്ടിലേക്കു വരുന്നു. വാളം പടി
യിരിമ്പാക്കേണ്ടതിന്നു യൂരോപ്പിൽ പ്രത്യേകം ശാലകൾ ഉണ്ടു. ചില ഇ
രിമ്പു ശാലകളിൽ പതിനായിരം റാത്തലിൽ അധികം തൂക്കമുള്ള കൂടങ്ങൾ
ആവിശക്തിയാൽ ഭയങ്കരമായ ഇരിമ്പു വാളങ്ങളെ അടിക്കുന്നതിനാൽ
അവ പടിയിരിമ്പായി തീരുന്നു. ഈ ഇരിമ്പു നന്ന പതമുള്ളതാകയാൽ
അതിനെ കൊണ്ടു പലകയും കമ്പിയും എളുപ്പത്തിൽ ഉണ്ടാക്കാം, എ
ങ്കിലും പതം നിമിത്തം കത്തികളും മറ്റു മൂൎഛ്ശയുള്ള ആയുധങ്ങളും തീ
ൎപ്പാൻ പാടില്ല. ഈ ഇരിമ്പു ഭയങ്കരമായ ഒരു ചൂട്ടിൽ ഉരുകുന്നു.
ഉരുക്കിൽ ഒന്നോ രണ്ടോ അംശം കരി അടങ്ങിയിരിക്കുന്നു. വാള ഇ
രിമ്പിൽനിന്നും പടിഇരിമ്പിൽനിന്നും ഉരുക്കുണ്ടാക്കുന്നതിനു പ്രയാസം
കുറയും. അതിൽ അധികമുള്ള കരി നീക്കിയാൽ മാത്രം മതി. അതിനു ഇ
രിമ്പു ചുട്ടു വായുവിൽ കാട്ടേണം. പടിയിരിമ്പു കഷണങ്ങൾ കരി
പ്പൊടിയിൽ വെച്ച ചുടുന്നതിനാൽ അതിൽ അധികം കരി ചേൎന്നു ഉരു
ക്കായി തീരുന്നു. ചുട്ടു പഴുപ്പിച്ച ഉരുക്കു ഉടനെ വെള്ളത്തിൽ മുക്കിയാൽ
അതു പെരുത്തു ഉറപ്പും കണ്ണാടിപോലെ കടുപ്പവും ആയിരിക്കും. അതി
നെ കൊണ്ടു അരം, തുളെക്കുന്ന തമരു, സൂചികൾ മുതലായവ ചമെക്ക
പ്പെടുന്നു.
യൂരോപ്പിൽ ഇരിമ്പു പണികൾ എത്രയും സാരമുള്ളതു, എന്നു നമുക്കു [ 33 ] ദിവസേന കാണ്മാൻ സംഗതി വരുന്നു. തീവണ്ടിക്കും കപ്പലുകൾക്കും അ
നവധി ഇരിമ്പുകൾ ഉപയോഗിക്കുന്നു. യൂരോപ്പിൽനിന്നു നമുക്കു ഉപ
കാരവും ആശ്ചൎയ്യകരവുമായ ഇരിമ്പു യന്ത്രങ്ങൾ കൂടാതെ വിശേഷ തര
ആയുധങ്ങളും വരുന്നു. ഇതെല്ലാം ഉണ്ടാക്കുവാനായിട്ടു യൂരോപ്പിൽ വള
രെ ഇരിമ്പുശാലകൾ ഉണ്ടു. ഒന്നിനെ കൊണ്ടു അല്പം വിവരിക്കട്ടെ. ജ
ൎമ്മൻ രാജ്യത്തിലെ എസ്സൊൻ പട്ടണത്തിൽ കൂപ്പ് സായ്പവൎകൾക്കു ഒരു
ഇരിമ്പുശാല ഉണ്ടു . ഇതിനു വേണ്ടിയ നിലം 1600 ജൎമ്മൻ ഏക്ര വിസ്താര
വും, ശാലയുടെ വീടുകൾ മൂടുന്ന സ്ഥലം 350 ഏക്ര അടങ്ങുകയും, അതിൽ
14000 ആളുകൾ പണി എടുക്കയും ചെയ്യുന്നു. അവരുടെ മേൽവിചാര
ക്കാർ 739 തന്നെ. 1872-ാമതിൽ ആ ശാലയിൽ 125000 തൊൻ (25 കോടി
റാത്തൽ) ഉരുക്കു ഉണ്ടാക്കപ്പെട്ടു. അച്ചു, പടം, ചക്രം, വലിയ തോക്കുക
ൾ മുതലായവയും അതിൽനിന്നു എടുത്തു വന്നു.
ആ ശാലയിൽ 1629 ചൂളകളും, കടച്ചില്ക്കാരുടെ 362 യന്ത്രങ്ങളും, മിനു
സം വരുത്തുന്ന 42 ചിപ്പിളിയന്ത്രങ്ങളും, മറ്റും ഓരോ പണിക്കായിട്ടുളള
275 യന്ത്രങ്ങളും 71 ആവികൂടങ്ങളും ഉണ്ടു. അവയിൽ ഏറ വലിയതിന്നു
100000 റാത്തലും മറ്റു ഒന്നിന്നു 40000 റാത്തലും, വേറെ ഒന്നിന്നു 20000
റാത്തലും തൂക്കം കാണും. ഇവ എല്ലാം ഇളക്കത്തിൽ വെക്കേണ്ടതിന്നു
300 ആവിയന്ത്രങ്ങൾ സ്ഥാപിക്കേണ്ടി വന്നു. 1812-ാമതിൽ ആവശ്യപ്പെട്ട
കല്ക്കരി 500000 തൊൻ്സ (tons) ആയിരുന്നു. ൟ ശാലകളെ തീവണ്ടിയാൽ
തമ്മിൽ ചേൎക്കപ്പെടുന്നതിനു ഏകദേശം 35 നാഴിക നീളത്തിൽ ഒരു തീ
വണ്ടി വഴിയും ഉണ്ടു.
A QUESTION.
ഒരു ചോദ്യം.
പ്രിയ പത്രാധിപരവർകളെ ചില എഴുത്തുകളുടെയും മറ്റും ഒടുവിൽ
മശീഹാകാലം 1876 അല്ലെങ്കിൽ 77ന്ന കൊല്ലം 1052 എന്നു ഇങ്ങിനെ
എഴുതി കാണുന്നുണ്ടല്ലൊ മശീഹായുടെ ജനനം മുതൽക്കല്ലെയൊ മശീ
ഹകാലം എണ്ണി വരുന്നതു കൊല്ലം 1052ാമത എന്നു എഴുതി വരുന്നതി
ന്റെ തുടസ്ഥം എന്താകുന്നു. മശീഹാകാലം എന്നു പറയുന്നതു പോലെ
കൊല്ലവൎഷം എന്ന പറഞ്ഞു തുടങ്ങുവാൻ ഏതാണ്ട ഒരു കാരണമി
ല്ലയൊ. മശീഹാകാലം എണ്ണുന്നതു മശീഹായുടെ ജനനം മുതൽ
ക്കാണു എങ്കിൽ കൊല്ലം 1052ാമത എന്ന പറയുന്നതിന്നു ഒരു തക്ക കാര
ണമുണ്ടെന്നു വിചാരിക്കുന്നു. എന്നാൽ ആണ്ടിന്റെ തുടസ്ഥം കൊല്ലം
എന്നു വെച്ചു വരുന്നതിന്നു മുഖ്യമായ കാരണങ്ങൾ ഉണ്ടെന്നു വിചാരിച്ചു
ആയ്ത അറിവാനായി ആഗ്രഹിച്ചു പലപ്പോഴും തിരക്കം ചെയ്താറെ ചി [ 34 ] ലർ ഓരോരോ കാരണങ്ങൾ പറഞ്ഞു കേൾപ്പിച്ചു എന്നല്ലാതെ മുഖ്യ
മായ കാരണങ്ങളൊടു കൂടെ അല്ലാത്തതിനാൽ ആയ്ത വിശ്വാസയോഗ്യ
മുള്ളതല്ലെന്നു വിചാരിക്കുന്നു. ആയ്തുകൊണ്ടു പത്രാധിപരവർകളെ താ
ങ്കളുടെ പ്രിയമുള്ള വായനക്കാരുടെ മുമ്പിൽ മഹിമ ഏറിയ താങ്കളുടെ
പത്രമൂലം ഇതിനെ വെളിപ്പെടുത്തിയാൽ കൊല്ലവൎഷത്തിന്റെ തുട
സ്ഥം എന്തെന്നും ഏതുപ്രകാരം എന്നും ഉള്ള അറിവു കാരണങ്ങളോടു
കൂടെ വായനക്കാർ ആരെങ്കിലും അടുത്ത പത്രത്തിൽ അറിയിച്ചു തരു
മെന്നുള്ള അത്യാശയോടെ അയക്കുന്നതാണെ.
എന്നൊരു തിരക്കുകാരൻ.
SUMMARY OF NEWS.
വൎത്തമാനച്ചുരുക്കം.
ആസ്യാ Asia.
ഭാരതഖണ്ഡം :- മഹാരാണി അവ ഡില്ലിയിൽ വലുങ്ങനെ നടന്നതു അതാ |
നടത്തി വന്നു. കണ്ണനൂരിൽ ഒരു വെള്ള പ ട്ടാളവും പീരങ്കിത്തോക്കുകാരും രണ്ടു കറുത്ത പട്ടാളങ്ങളും പട്ടണത്തിൽ ഉള്ള വിലാത്തിക്കാ രും ഏറിയ നാട്ടുകാരും മൈതാനത്തിൽ കൂടി യിരിക്കുമ്പോൾ തലശ്ശേരിയിൽനിന്നു വന്ന തുക്കിടി ബ്യുയിൿ സായ്പവൎകൾ 4 മണി ഉ. തി. സ്ഥാനസങ്കല്പപത്രത്തെ കേൾപിച്ച ശേ ഷം 101 നിയമ വെടികളും പടയാളികളിൽ നിന്നു 3 സന്തോഷവെടികളും ജയജയ ആൎപ്പു കളും രാത്രി ഒമ്പതു മണിക്കു കരിമരുന്നു പ്ര യോഗവും (നക്ഷത്രബാണം ആകാശബാണം പൂബാണം, പൂകുറ്റി, നിലാത്തിരി) ഉല്ലാസ ത്തീയും (bon-fire) ഉണ്ടായിരുന്നു. മഹാ ചക്രവൎത്തിനി ഒന്നാം ജനുവരിയിൽ പഞ്ചം:- ബൊംബായി മദ്രാശി സം |
ബായി സംസ്ഥാനത്തിൽ 2,52,917 പേൎക്കും മ ദ്രാശി സംസ്ഥാനത്തിലോ 7,82,572 പേൎക്കും ധൎമ്മ മറാമത്തു പണി കല്പിച്ചിരിക്കുന്നു. മദ്രാ ശിസംസ്ഥാനത്തിൽ 53,700 ആളുകൾക്കു കോ യ്മയായും 4,200 ആളുകൾക്കു പലരാലും ധൎമ്മ ക്കഞ്ഞി കൊടുത്തു വന്നിരിക്കുന്നു. ചെന്നപട്ടണം.- ദിസെമ്പ്രിന്റെ ചേലം.- ഓരോ ധൎമ്മമറാമത്തു പണി |
മധുര.- വറുതി നിമിത്തം തിന മുത്താ റി മുതലായവറ്റിന്റെ വിത്തോളം പലസ്ഥ ലങ്ങളിൽ കൊയ്വാൻ കഴിവു വന്നില്ല. പഞ്ച വും അകവിലയും വൎദ്ധിക്കുന്നു. അവിടെ ന ടക്കുന്ന ധൎമ്മമറാമത്തു പണികളൊ തേപ്പു കുള ങ്ങളെയും കിണറുകളെയും കുഴിച്ചാഴ്ത്തുക ഗ്രാ മനിരത്തുകളെ ഉണ്ടാക്ക കള്ളി വയക്കി കുറ്റി പൊരിക്കുക മുതലായതു തന്നെ. 3¼ -4 ശേറോളം അരി വില്ക്കുന്നതിനാൽ പലൎക്കും വലിയ മുട്ടും വലെച്ചലും തട്ടി ഏറിയവർ നാടുവിട്ടു സിംഹ ളത്തെക്കു യാത്രയാകുന്നു. പഴനി തിണ്ടിക്കല്ലു എന്നീസ്ഥലങ്ങളിൽ വലിയ പഞ്ചം തട്ടിയിരി ക്കുന്നതു കൊണ്ടു ദീവട്ടിക്കൊള്ളയും പിടിച്ചു പറിയും വളരെ നടക്കുന്നു. വടക്കെ ആൎക്കാടു.- കൂട്ടു കവൎച്ചയും തഞ്ചാവൂർ.- വേണ്ടുന്ന ധാന്യമുണ്ടെ തിരുനെൽവേലി.- അല്പം മഴ പെ നെല്ലൂർ.- ഒക്തോബ്ര ൩൦൹ ഹുഗ്ലിയു ധൎമ്മമറാമത്തു പണി ആവശ്യം പോലെ |
ജില്ലകളിൽ ഉള്ളതു പോലെ അത്രെ വരുത്തം തട്ടീട്ടില്ല. ചെങ്കൽപേട്ട.- ആറക്കോണം തൊ ഈ ജില്ലയിൽ ഏറിയ കുട്ടികൾ നാഥനി ബങ്കളൂർ.- 7000 പേർ ധൎമ്മമറാമത്തു ശ്രീസലാർജംഗ് ദിവസേന വാരാണസി മുങ്കാലങ്ങളിൽ ഒരു വണ്ടി മുത്താറിക്കു 12-15 മഹാചീന.- ഷങ്ങ്തുങ്ങിൽ ഉള്ള ബല്ലാരി :- നടപ്പുദീനം ശമിക്കുന്നു. കൊക്കനാടു.- എല്ലൂരിൽ ൨൧ ഒക്തോ കൎന്നൂൽ:- 208,000 പേൎക്കു ധൎമ്മമറാമ |
ല്ലാതെ പോയി എങ്കിലും ചില്ലറ കുളവു ഇനി യും നടക്കുന്നു. തിരുച്ചിറാപ്പള്ളി.- മഴയില്ലായ്കയാ കടപ്പ:- 45,000—50,000 ആളുകൾക്കു യുരോപ്പ Europe. ഇംഗ്ലന്തു:- ൬൭ സുവിശേഷ സംഘ ദിസെമ്പ്രിന്റെ ഒടുവിലും ജനുവെരിയു റൂമിസ്ഥാനം (തുൎക്കി):- ദിസെമ്പ്ര |
AN ILLUSTRATED MALAYALAM MAGAZINE.
Vol. IV. MARCH 1877. No.3.
THE LITTLE SAVOYARD.
ചെറിയ സവൊയക്കാരൻ.
പശ്ചിമോത്തരദിക്കുകളിലെ ത്രീയർ, എന്ന നഗരത്തിൽ വാണിരുന്ന
ഒരു പ്രഭുവിൻറ കോവിലകത്തിൻ അരികെ, ഒരു ദിവസം ഏഴു എട്ടു
വയസ്സുളെളാരു ആണ്കുട്ടി വലിയ ഒരു കല്ലിന്മേൽ ഇരുന്നു. അവൻ ഒരു
കൈയിൽ ഒരു വടിയും, മറ്റേതിൽ രണ്ടു പൎവ്വതെലികളെ പിടിച്ചു കെ
ട്ടിയ കയറുകളും, പുറത്തു ചെറിയൊരു സഞ്ചിയും ഉണ്ടു. പൎവ്വതെലി
(marmot, mountain-rat) ശീതമേറിയ മലപ്രദേശങ്ങളിൽ ജീവിക്കയും, [ 38 ] എലിയുടെ ചേലും വിലാത്തി മുയലിന്റെ വണ്ണവും ആയിരിക്കയും, മനു
ഷ്യനോടു എളുപ്പത്തിൽ ഇണങ്ങി ഓരോ കളികളെയും ഗോഷ്ടികളെയും
വേഗത്തിൽ ശീലിക്കയും ചെയ്യുന്ന ഒരു ജന്തുവാകുന്നു. ആ കുട്ടി സവൊയ
മലപ്രദേശങ്ങളിൽ പാൎക്കുന്ന അമ്മയപ്പന്മാരെയും സഹോദരിസഹോദ
രന്മാരെയും ബന്ധുജനങ്ങളെയും ജന്മഭൂമിയെയും, കുറെ കാലം മുമ്പെ മ
രിച്ചുപോയ ജ്യേഷ്ഠനെയും ഓൎത്തു വ്യസനിച്ചു; ദൈവമേ, എന്നെ നോക്കി
വിചാരിക്കേണമേ, എന്നു പ്രാൎത്ഥിച്ചു കൊണ്ടിരുന്നു. പ്രഭു ജനവാതിലിൽ
കൂടി നോക്കി, ആ കുട്ടിയെ കണ്ടു കൃപ തോന്നി, ഒരു പണിക്കാരനെ
അയച്ചു കോവിലകത്തു വിളിച്ചു. പിന്നെ പ്രഭ അവനു വളരെ സ്നേഹം
കാട്ടി: നീ എവിടെനിന്നു വന്നു? എന്നും, ഉപജീവനം കഴിക്കുന്നതു എങ്ങി
നെ? എന്നും ചോദിച്ചു. കുട്ടിയും ശങ്ക വിട്ടു: ബഹു ദൂരമായിരിക്കുന്ന സ
വൊയമലപദേശത്തിൽനിന്നു ഞാൻ വന്നിരിക്കുന്നു. എന്റെ അമ്മയപ്പ
ന്മാർ എനിക്കു ഭക്ഷണം തരുവാൻ കഴിയായ്കകൊണ്ടു, എന്റെ നാട്ടിൽ
പല കുട്ടികൾ ചെയ്യുന്നതു പോലെ, ഞാനും യാത്രയായി പല പല
ദേശങ്ങളിലും നടന്നു, ഈ പൎവ്വതെലികളെ പണത്തിനു വേണ്ടി കാണിച്ചു
കളിപ്പിക്കയും ചെയ്യുന്നതിനാൽ ഉപജീവനം കഴിച്ചു വരുന്നു, എന്നു പറ
ഞ്ഞു. എന്നാറെ പ്രഭു കുട്ടിയിൽ വളരെ രസിച്ചു, അവനോടു: നിന്റെ
പൎവ്വതെലികളിൽ ഒന്നു എനിക്കു വില്ക്കുമോ? ഞാൻ നല്ല വില തരാം,
എന്നു ചോദിച്ചു. അപ്പോൾ കുട്ടി ഒന്നു വിചാരിച്ചു: പക്ഷെ ജനങ്ങൾക്കു
കാണിപ്പാൻ വേണ്ടി ഒന്നു മതി, നല്ല വില കിട്ടിയാൽ അതിനെ അമ്മ
യപ്പന്മാൎക്കു അയക്കാമല്ലൊ, എന്നു ഓൎത്തു, ഇതിൽ ഒന്നു എന്റെ ജ്യേഷ്ഠ
ന്റേതായിരുന്നു. അവൻ അതിനെ കാട്ടിൽനിന്നു പിടിച്ചിണക്കി ശീലി
പിച്ച, വളരെ പ്രീതിയോടെ വിചാരിച്ചു, മരിപ്പാറായപ്പോൾ ഇതിനു ഒരു
ചുംബനം കൊടുത്തു പ്രാണനെ വിടുകയും ചെയ്തു. അതുകൊണ്ടു ഇതി
നെ വില്പാൻ കഴികയില്ല; വേണം എങ്കിൽ, എന്റെ സ്വന്തമുള്ളതിനെ
തരാം, എന്നു കരഞ്ഞുംകൊണ്ടു പറഞ്ഞു. ഏതായാലും വേണ്ടതില്ല, എ
ന്നു പ്രഭു അരുളി, ധാരാളമായ വില കൊടുത്തു പൎവ്വതെലിയെ വാങ്ങി, ഒരു
പണിക്കാരനിൽ ഏല്പിച്ചു അതിനെ നല്ലവണ്ണം പോറ്റി രക്ഷിക്കേണം,
എന്നു കല്പിച്ചു. അച്ചെറിയവനും പ്രഭുവിനെ തൊഴുതു, വിട വാങ്ങി സ
ന്തോഷത്തോടെ യാത്രയാകയും ചെയ്തു.
പിന്നെ ഏകദേശം എട്ടു മാസം ചെന്നു, വസന്ത വേനൽക്കാലങ്ങളും
കഴിഞ്ഞു, ഹിമകാലം തുടങ്ങിയാറെ, ഉഗ്രതയുള്ള ശീതം അതിക്രമിച്ച
ഒരു ദിവസത്തിൽ ആ പ്രഭു പിന്നെയും ജനവാതിലിൽ കൂടി നോക്കി:
അയ്യോ, നല്ല ഉടുപ്പും തീ കായുവാൻ വിറകുമില്ലാത്ത സാധുജനങ്ങൾക്കു
ഇന്നു എത്ര കഷ്ടം സഹിക്കേണ്ടിവരും, എന്നു വിചാരിച്ചു വ്യസനിച്ചു [ 39 ] കൊണ്ടിരിക്കുമ്പോൾ, താഴെയുള്ള ആ വലിയ കല്ലിന്റെ അരികത്തു എ
ത്രയോ ശീതിക്കുന്ന ഒരു ആണ്കുട്ടി നില്ക്കുന്നപ്രകാരം തോന്നി, ഉറ്റു
നോക്കുമ്പോൾ കുട്ടി തലയിൽനിന്നു തൊപ്പി എടുത്തു, പ്രഭുവിനെ ഒന്നു
തൊഴുതതിനാൽ, ആ ചെറിയ സവൊയക്കാരൻ തന്നെ, എന്നറിഞ്ഞു
അകത്തു വരേണ്ടതിനു ആംഗ്യം കാട്ടി വിളിപ്പിച്ചു. കുട്ടിയും വേഗത്തിൽ
അനുസരിച്ചു കോവിലകത്തു ചെന്നു, വണക്കത്തോടെ തിരുമുമ്പിൽ നി
ല്ക്കുമ്പോൾ, പ്രഭു വൎത്തമാനം എല്ലാം ചോദിച്ചതിനു: ഞാൻ വലിയ സ
ങ്കടത്തിൽ അകപ്പെട്ടു, എന്റെ പൎവ്വതെലി മറ്റേതിനെ കാണായ്കയാൽ
ഉണ്ടായ ദുഃഖം നിമിത്തം ദീനം പിടിച്ചു മരിച്ചതുകൊണ്ടു , എന്റെ ഉപ
ജീവനം പൊയ്പോയി, ഇനി എന്തു വേണ്ടു എന്നു അറിയുന്നില്ല. തമ്പുരാ
നവൎകളുടെ പൎവ്വതെലി ഇനി ഉണ്ടാ? എന്നു ചോദിച്ചു. എന്റേതു ഇനി
ഉണ്ടു , നല്ല സൌഖ്യത്തോടെയും ഇരിക്കുന്നു, എന്നു പ്രഭു പറഞ്ഞതു കേട്ടു,
തെളിഞ്ഞു അതിനെ എനിക്കു തിരികെ വില്ക്കുമോ? എന്നു കുട്ടി ചോദി
ച്ചാറെ, പ്രഭു: എന്നാൽ നിനക്കു പണം ഉണ്ടോ? എന്നു ചോദിച്ചതിനു
കുട്ടി: തമ്പുരാനവൎകൾ തന്ന മുതലിനെ ഞാൻ അമ്മയപ്പന്മാൎക്കു അയ
ചു, എങ്കിലും കൈക്കലുള്ള ആറു ഉറുപ്പിക ഞാൻ ഇപ്പോൾ തന്നെ തരാം,
ശിഷ്ടമുള്ളതു ഞാൻ വിശ്വാസത്തോടെ കൊണ്ടു വരാം, എന്നു പറഞ്ഞു.
എന്നാൽ അങ്ങിനെയല്ല, എലിയെ ഞാൻ വെറുതെ തരാം, പിന്നെ കൊ
ല്ലംതോറും ഒന്നാം ജനുവരി നീ ഇവിടെ വന്നു, നിന്റെ വ്യാപാരത്തിൽ
നിന്നു വന്ന ലാഭത്തിന്റെ പകുതി എനിക്കു ശരിയായി കൊണ്ടു വരേണം.
മനസ്സുണ്ടെങ്കിൽ ഇങ്ങു കൈ അടിക്ക, എന്നു പ്രഭു ചൊല്ലി കൈകാട്ടിനി
ന്നു. ഇതു കളിയത്രെ, എന്നു കുട്ടി വിചാരിച്ചു, കുറെ നേരം നോക്കിനിന്നു,
കളിയല്ല എന്നു കണ്ടു ഉറപ്പോടെ കൈയടിച്ചു. എന്നാറെ പ്രഭു പറ
ഞ്ഞു : നാം ഇപ്പോൾ കൂട്ടുകച്ചവടക്കാരായല്ലൊ, ഈ കഠിന ശീതകാല
ത്തു നിന്നെ അയക്കുന്നതു ശരിയല്ല, നീ ദീനം പിടിച്ചു കുഴങ്ങിപ്പോയാൽ,
ലാഭത്തിൽ ഉണ്ടാകുന്ന എന്റെ ഓഹരി പോയ്പോകും, അതുകൊണ്ടു ശീ
തം മാറുന്നതുവരെ നീ ഇവിടെ പാൎക്കേണം, വേണ്ടുന്ന ചെലവു ഞാൻ
കണ്ടു കൊള്ളാം. കുട്ടിയും സന്തോഷത്തോടെ സമ്മതിച്ചു പാൎത്തു. ശീ
തം ശമിച്ചാറെ പ്രഭു ഒരു പുതിയ ഉടുപ്പും അനുഗ്രഹവും നല്കി, അവനെ
പറഞ്ഞയക്കയും ചെയ്തു.
ഒന്നാം ജനുവരി ആകുമ്പോൾ ആ ചെറിയവൻ നിശ്ചയിച്ചപ്രകാരം
വരുമോ? എന്നു പ്രഭു വിചാരിച്ചു അവന്നായിട്ടു കാത്തിരുന്നു, എങ്കിലും
അവൻ വന്നില്ല. പിന്നെയും ഒരു ജനുവരി ദിവസം വന്നു, അതിലും അ
വൻ മുമ്പെ പോലെ വരാതെ ഇരുന്നു. അതുകൊണ്ടു പ്രഭു വളരെ ദുഃഖി
ച്ചു: ഇവനും നന്നികേടുള്ളവനായി നാശത്തിന്റെ വഴിയിലേക്കു തിരിഞ്ഞു [ 40 ] കളഞ്ഞുവോ? എന്നു വിചാരിച്ചതിൽ പിന്നെ ആ കാൎയ്യം മുഴുവനും ഓ
ൎമ്മയിൽനിന്നു വിട്ടുപോയി. ഇങ്ങിനെ ആറു ഒന്നാം ജനുവരി ദിവസങ്ങൾ
കഴിഞ്ഞു, ഏഴാമതിന്റെ തലനാൾ രാവിലെ ആ പ്രഭുവിന്റെ ഒരു പ
ണിക്കാരൻ സന്നിധിയിൽ ചെന്നു: നല്ലൊരു ബാല്യക്കാരൻ പുറത്തുനി
ന്നുകൊണ്ടു : ഇപ്പോൾ തന്നെ തമ്പുരാനവൎകളെ കാണേണം, എന്നു വ
ളരെ അപേക്ഷിക്കുന്നു, എന്നു പറഞ്ഞു. അവനെ കൊണ്ടു വരിക, എന്നു
പ്രഭു കല്പിച്ചാറെ ബാല്യക്കാരൻ തിരുമുമ്പിൽ ചെന്നു വണങ്ങി തൊഴുതു
നിന്നു. അഭീഷ്ടം എന്തു? എന്നു പ്രഭു ചോദിച്ചപ്പോൾ: ഏഴു സംവത്സ
രത്തിനു മുമ്പെ തിരുമുമ്പിൽനിന്നു ഏറിയോരു നന്മയെ അനുഭവിച്ച
ചെറിയ സവൊയക്കാരനെ തമ്പുരാനവൎകൾ ഓൎക്കുന്നില്ലയോ? എന്നു
ബാല്യക്കാരൻ താഴ്മയോടെ ചോദിച്ചു. ഓൎക്കുന്നു, ആ സവൊയക്കാരൻ നീ
തന്നെ, എന്നു തോന്നുന്നു. എന്നാൽ അന്നു ഉണ്ടാക്കിയ കരാർ ലംഘിച്ചു
വല്ലൊ, എന്നു പ്രഭു പറഞ്ഞശേഷം, ബാല്യക്കാരൻ കരാർ ലംഘിച്ചുതു
സത്യം തന്നെ. അതിന്റെ അവസ്ഥ പറവാനായി ഞാൻ ഇപ്പോൾ
തിരുമുമ്പിൽ വന്നിരിക്കുന്നു. ഒന്നാം ആണ്ടിന്റെ ജനുവരി ദിവസത്തിൽ
ഞാൻ ബഹു ദൂരമായ ഒരു നഗരത്തിൽ ഇരിക്കകൊണ്ടു ഇങ്ങു വന്നു, ന
മ്മുടെ കച്ചവടത്തിൽനിന്നു വരുന്ന ലാഭത്തിന്റെ പകുതി തിരുമുമ്പിൽ
വെപ്പാൻ പാടില്ലാതെയായി, എങ്കിലും ഞാൻ തമ്പുരാനവൎകളുടെ ഓഹ
രി വേറിട്ടു സൂക്ഷിച്ചു വെച്ചു. കുറെ കാലം കഴിഞ്ഞാറെ എന്റെ പൎവ്വ
തെലി മരിച്ചതിനാൽ, എന്റെ പ്രവൃത്തി വീണുപോകയും, ഇനി എന്തു
വേണ്ടു ? എന്നു ഞാൻ സംശയിച്ചു നില്ക്കുകയും ചെയ്ത സമയത്തിൽ, എ
ന്റെ നാട്ടുകാരനായ ഒരു ബാല്യക്കാരനെ കണ്ടു. വല്ല വേല ചെയ്തുംകൊ
ണ്ടു അവനും അല്പം പണം നേടിയവൻ ആകകൊണ്ടു ഞങ്ങൾ ചരക്കു
വാങ്ങി ചില്ലറവ്യാപാരം തുടങ്ങി, ഊരും നാടും നടന്നു ഞങ്ങളുടെ സാമാ
നങ്ങളെ വിറ്റു, ദൈവാനുകൂല്യത്താൽ ഏതാനും ലാഭം വരുത്തിയാറെ,
മെത്ത്സ എന്ന നഗരത്തിൽ സ്ഥിരമായ ഒരു കച്ചവടം തുടങ്ങി. അതുവും
സഫലമായി വന്നു. എന്നാൽ ഈ ഏഴു സംവത്സരത്തിൽ എനിക്കു ഒരേ
വ്യസനമേയുള്ളൂ.. ഞാൻ തമ്പുരാനവൎകളോടു ചെയ്ത സത്യത്തെ ലംഘി
ച്ചു, എൻറ വ്യാപാരത്തിൽനിന്നു വന്ന ലാഭത്തിന്റെ പകുതിയെ ആ
ണ്ടു തോറും കൊണ്ടു വരാത്തതു തന്നെ. തമ്പുരാൻ അവൎകളുടെ ഓഹരി
യെ ഞാൻ എന്റെ കച്ചവടത്തിൽ ഇട്ടു, മുതലും ലാഭവും പലിശയും
ഇപ്പോൾ ഒരുമിച്ചുകൊണ്ടു വന്നിരിക്കുന്നു, എന്നു ചൊല്ലി, ഈരായിരം ഉറു
പ്പിക പ്രഭുവിന്റെ മേശമേൽ ഇടുകയും ചെയ്തു. എന്നാറെ പ്രഭു: ഞാൻ
അന്നു പറഞ്ഞതു കളിവാക്കു എന്നു നിനക്കു തോന്നിയില്ലയൊ? നീ അ
ദ്ധ്വാനിച്ചുണ്ടാക്കിയ മുതലിനെ നീ എടുത്തു ദൈവാനുഗ്രഹത്തോടെ അ [ 41 ] നുഭവിച്ചുകൊൾക, എന്നരുളിയ ശേഷം, ബാല്യക്കാരൻ: അയ്യോ തമ്പു
രാനവൎകൾ ഇതിനെ എന്റെ കൈയിൽനിന്നു വാങ്ങേണം. ഞാൻ ഇ
വിടെ എത്തി ഈ കാൎയ്യത്തെ വെടിപ്പാക്കുവാൻ കഴിയുവോളം താങ്ങൾ
ജീവിക്കുമോ? എന്നുള്ള ഭയം എന്നെ പലപ്പോഴും അസഹ്യപ്പെടുത്തി, അ
തുകൊണ്ടു താങ്ങളുടെ ഈ മുതലിനെ എന്റെ കൈയിൽനിന്നു വാങ്ങേ
ണം, എന്നു വളരെ താഴ്മയോടെ അപേക്ഷിച്ചു. അപ്പോൾ പ്രഭു: അല്ല
യോ മകനേ, നീ അദ്ധ്വാനിച്ചുണ്ടാക്കിയ മുതലിനെ ഞാൻ എങ്ങിനെ
അനുഭവിക്കും? അതു നിനക്കു ആവശ്യമില്ല എങ്കിൽ, അതിനെ നിന്റെ
അമ്മയപ്പന്മാൎക്കു കൊടുത്തയക്കേണം, എന്നു പറഞ്ഞ ശേഷം മാത്രം അ
വൻ സമ്മതിച്ചു, മുതലിനെ മടക്കി എടുത്തു. ആ ബാല്യക്കാരനെ പ്രഭു
പിന്നേതിൽ ഓൎക്കുമ്പോൾ ഒക്കെയും: ദൈവമേ, അവനെ അനുഗ്രഹിക്കേ
ണമെ, എന്നു ചൊല്ലി പ്രാൎത്ഥിക്കയും ചെയ്തു.
GOOD FISH.
നല്ലമീൻ.
ബങ്കളൂർനഗരത്തിന്റെ ഉപാന്തികെ വലിയ ഒരു തടാകവും, അതി
ന്റെ സമീപത്തു കല്ലു കൊണ്ടു വെടിപ്പോടെ കെട്ടിയ ഒരു കുളവും ഉണ്ടു.
ഈ രണ്ടു ജലസ്ഥലങ്ങളെ കൊണ്ടു ആ നഗരവാസികൾ നല്ലൊരു കഥ
യെ ഉണ്ടാക്കി പറയുന്നതെന്തെന്നാൽ: ഠിപ്പുസുല്ത്താൻ ഒരു നാൾ തൃകൈ
കൊണ്ടു ചോറു ഉരുട്ടി, കറിയിൽ മുക്കുന്ന നേരം ഞെട്ടി, അതിക്രൂദ്ധനായി
എഴുനീറ്റുനിന്നു, വെപ്പുകാരനെ വിളിച്ചു. ആയവനും ബദ്ധപ്പെട്ടു തിരു
മുമ്പിൽ ചെന്നു, കൈകൊണ്ടു വായി പൊത്തി, വിറച്ചുംകൊണ്ടു നിന്നു.
എടാ, ഇവിടെ കൂട്ടുവാൻ വെച്ചതു എന്തു മീനാണ? ഇങ്ങിനെയുള്ള വ
സ്തുവിനെ എന്റെ മുമ്പിൽ വിളമ്പുന്നതു എങ്ങിനെ? എന്നു സുല്ത്താൻ
ഉഗ്രകോപത്തോടെ പറഞ്ഞു. എന്നാറെ വെപ്പുകാരൻ: അല്ലയോ ആ
ശ്രിതന്മാരെ രക്ഷിക്കുന്ന മഹാരാജാവേ, ഈ കാൎയ്യത്തെ കാരുണ്യ പൂൎവ്വമാ
യി കണ്ടരുളേണമേ, ഈ മീൻ മഹാരാജശ്രീയവൎകളുടെ സ്വന്ത തടാക
ത്തിൽനിന്നു പിടിച്ചിരിക്കുന്നു. ഇതിനേക്കാൾ നല്ല മീൻ രാജ്യത്തിൽ എ
ങ്ങും കിട്ടുകയില്ല നിശ്ചയം. തെളിഞ്ഞ വെള്ളത്തിൽ ജീവിക്കുന്ന മീൻ
നല്ല രുചിയുള്ളതാകും, നമ്മുടെ തടാകം ചളിയും ചേറും നിറഞ്ഞതാക
കൊണ്ടു, മീൻ നന്നാകുവാൻ പ്രയാസം, എന്നു വളരെ ഭയത്തോടെ പറ
ഞ്ഞു. എന്റെ മീനോളം എവിടെ എങ്കിലും നല്ല മീൻ ഉണ്ടാകരുതു,
അതു നന്നാകുവാൻ നീ തന്നെ നോക്കിക്കൊള്ളേണം, നന്നാകാഞ്ഞാൽ [ 42 ] നിന്റെ തല പൊയ്പോകും നിശ്ചയം, എന്നു സുല്ത്താൻ കണ്ണു ജ്വലിച്ചും
കൊണ്ടരുളുകയും ചെയ.
അതുകൊണ്ടു വെപ്പുകാരൻ വളരെ ക്ലേശിച്ചു: മീൻ നന്നാകുവാനായി
ഞാൻ എന്തു വേണ്ടു? എന്നു ചിന്തിച്ചു, പക്ഷെ അതിന്നു നല്ല തീൻ
വെച്ചു കൊടുത്താൽ ഗുണമായി വരും, എന്നു ചൊല്ലി നൂറു വെപ്പുകാരെ
വരുത്തി ദിവസം ഒക്കെയും നല്ല ചോറും പലഹാരങ്ങളും മറ്റും ഉണ്ടാക്കി
ച്ചു, വൈകുന്നേരത്തു അതെല്ലാം തടാകത്തിന്റെ കരമേൽ ആക്കി, മത്സ്യ
ത്തിനു ചാടിക്കൊടുപ്പിച്ചു. എങ്കിലോ കഷ്ടം, അയ്യൊ കഷ്ടം: ഈ ഭോ
ജ്യങ്ങൾ ആ മീനുകൾക്കു രുചിയായി വന്നില്ല, ചിലതു മാത്രം വെള്ളത്തിൻ
മീതെ പൊന്തി, അവിടെ നീന്തിക്കണ്ട ചോറും മറ്റും മണത്തു നോക്കി,
കലങ്ങിയ വെള്ളത്തിന്റെ അടിയിൽ മടങ്ങിക്കളഞ്ഞു. അപ്പോൾ വെ
പ്പുകാരൻ വളരെ വ്യസനിച്ചു, പക്ഷെ കാൎയ്യം ക്രമേണ സാധിക്കുമായിരി
ക്കും, എന്നു വിചാരിച്ചു രണ്ടു മൂന്നു ദിവസം ആഹാരം വെള്ളത്തിൽ ഇ
ട്ടു, എങ്കിലും അതിനെ കൊണ്ടു മീനിനു ഒരു ആവശ്യവുമില്ല എന്നു കണ്ടു,
അള്ളായുടെ കല്പന ആർ വിരോധിച്ചു, തലയെഴുത്തിനെ മാച്ചുകളയും?
എന്നു വെച്ചു മരണപത്രിക ഉണ്ടാക്കി, ചിലദിവസം മഹാദുഃഖിതനാ
യി തടാകത്തിന്റെ കരമേൽ ചുറ്റി നടന്നു.
അങ്ങിനെ ഇരിക്കുമ്പോൾ അവന്റെ സ്നേഹിതനായ ലെക്കൊൿ,
എന്ന ഒരു പരന്ത്രീസ്സുകാരൻ അവനെ കണ്ടു: ഹാ സ്നേഹിതാ, നിങ്ങൾ
ഇത്ര ദുഃഖിതനായി ഇവിടെ ചുറ്റി നടക്കുന്നതു എന്തു? എന്നു ചോദിച്ചു.
അയ്യൊ കഷ്ടം! ഈ വെള്ളത്തിലുള്ള മീൻ നന്നാക്കേണം, അല്ലാഞ്ഞാൽ
നിന്റെ തല പൊയ്പോകും, എന്നു സുല്ത്താനവൎകൾ അരുളിയാറെ, നല്ല
തീൻകൊണ്ടു മീൻ നന്നാകും. എന്നു ഞാൻ വിചാരിച്ചു, വളരെ ചെല
വു കഴിച്ചു, അനവധി നല്ല ചോറും മറ്റും വെള്ളത്തിൽ ചാടിക്കളഞ്ഞു,
എങ്കിലും മീൻ അതിനെ തൊടുകയില്ല. അള്ളാ വലിയവൻ, അള്ളാ കല്പി
ക്കുന്നതു നല്ലതു. ഇനി ഞാൻ മരിക്കുന്നുള്ളു, വേറെ ഒരു ഗതിയും ഇല്ല,
എന്നു വെപ്പുകാരൻ വളരെ സന്താപത്തോടെ പറഞ്ഞു. എന്നതു കേട്ടു
പരന്ത്രീസ്സുകാരൻ: ഹാ സ്നേഹിതാ, ധൈൎയ്യമായിരിക്ക, നിനക്കു ഗുണം
ഉണ്ടാകുവാനായി ഞാൻ ഒരു വഴി പറഞ്ഞുതരാം. നല്ല തീൻ കൊണ്ടു
മീൻ നന്നാകുന്നതു സത്യം തന്നെ, എങ്കിലും മൂത്ത മീൻ നന്നാകുന്നതി
ന്റെ സമയം കഴിഞ്ഞിരിക്കുന്നു, ആയവ ചളിയിലും ചേറ്റിലും അധി
കം രസിച്ചു പോയി, ഇളയമീൻ നന്നാകേണ്ടതിനു നീ യത്നിച്ചാൽ, കാ
ൎയ്യസാദ്ധ്യം ഉണ്ടാകാതിരിക്കയില്ല നിശ്ചയം. എന്നതു വെപ്പുകാരൻ കേട്ട
പ്പൊൾ, അന്നോളം മന്ദമന്ദമായി കത്തിയ ഉയിരിന്റെ തിരി പുതുതായി
ഉജ്വലിച്ചുവരികയാൽ, വേണ്ടുന്നതെല്ലാം സ്നേഹിതനായ പരന്ത്രീസ്സുകാര [ 43 ] നോടു ചോദിച്ചറിഞ്ഞ ശേഷം, ബദ്ധപ്പെട്ടു വീട്ടിൽ ചെന്നു, നൂറു കൂലി
ക്കാരെ വരുത്തി തടാകത്തിന്റെ അരികത്തു നല്ലൊരു കുളം കഴിപ്പിച്ചു,
വിശേഷകല്ലുകൾ കൊണ്ടു ഭംഗിയോടെ കെട്ടിച്ചു, തെളിഞ്ഞ വെള്ളം
അതിൽ ഒഴുകുമാറാക്കി. ഇങ്ങിനെ എല്ലാം ഒരുങ്ങിയിരിക്കുമ്പോൾ അവൻ
നൂറു മീൻ പിടിക്കാരെ വരുത്തി, തടാകത്തിൽനിന്നു വലവീശി പിടികി
ട്ടിയ ചെറു മീൻ ഒക്കെയും കുളത്തിലാക്കിപ്പാൎപ്പിച്ചു, പരന്ത്രീസ്സുകാരനായ
സ്നേഹിതനോടു പഠിച്ച ക്രമപ്രകാരം തീൻ ഉണ്ടാക്കി അച്ചെറു മീനുകൾ
ക്കു ചാടിക്കൊടുപ്പിച്ചു. ആദ്യം ആയാഹാരം മീനിനു നല്ല രുചിയായി
തോന്നായ്കയാൽ, വെപ്പുകാരൻ ഭ്രമിച്ചു പോയി, എങ്കിലും രണ്ടു മൂന്നു
ദിവസം ചെന്നാറെ, ഒന്നു വെള്ളത്തിൻ മീതെ പൊന്തി നല്ലവണ്ണം തിന്നു.
പിന്നെ രണ്ടു മൂന്നു ചേൎന്നു തിന്നു, കുറയനാൾ പാൎത്താറെ മീനുകൾ ഒക്കെ
യും ചാടിക്കൊടുത്ത ഭോജ്യങ്ങൾ നല്ല മനസ്സോടെ വിഴുങ്ങുകയാൽ, കൂട്ടം
എല്ലാം നല്ല പുഷ്ടിവെക്കുകയും ചെയ്തു.
അനന്തരം ഠിപ്പുസുല്ത്താൻ ഒരു സദ്യ കഴിച്ചു ഏറിയ മഹാന്മാരെയും
ഭക്ഷണത്തിന്നായി ക്ഷണിച്ചപ്പൊൾ, വെപ്പുകാരൻ കുളത്തിൽനിന്നു മീൻ
പിടിപ്പിച്ചു, കൂട്ടുവാനായി തിരുമുമ്പിൽ വിളമ്പി വെച്ചു. ആയതിനെ സു
ല്ത്താൻ രുചിനോക്കിയ ഉടനെ കണ്ണു ചിമ്മി നാവു കൊണ്ടു നൊണെച്ച
തല്ലാതെ, വിരുന്നുകാർ ഒക്കത്തക്ക: ആശ്ചൎയ്യം! എത്രയും വിശേഷം! എന്നു
തൊഴിച്ചു പറഞ്ഞു. സുല്ത്താൻ വെപ്പുകാരനെ വിളിച്ചു: ഈ വിശേഷമുള്ള
മീൻ എവിടെനിന്നു കൊണ്ടു വന്നു? എന്നു ചോദിച്ചു. വെപ്പുകാരനും
കൈകൂപ്പിതൊഴുതു: മഹാരാജാവേ, നിന്തിരുവടിയുടെ സ്വന്ത തടാക
ത്തിൽനിന്നു തന്നെ. മീൻ നന്നാകേണം, എന്നു അടിയനോടു അരുളിയ
ല്ലൊ. കാൎയ്യം പ്രയാസം ആയിരുന്നു, എങ്കിലും അതു സാധിച്ചു, എന്നു
ഞാൻ വിചാരിക്കുന്നു. എന്നാറെ സുല്ത്താൻ വളരെ സന്തോഷിച്ചു, വെ
പ്പുകാരനെ ഓമനിച്ചു തട്ടി, ഭണ്ഡാരത്തിൽനിന്നു ആയിരം ഉറുപ്പിക
കൊടുപ്പിച്ചു, ഈ അതിശയം നിവൃത്തിച്ചതു എങ്ങിനെ? എന്നു ചോദി
ച്ചു. അതിന്റെ വിവരം കേട്ടു അറിഞ്ഞ ശേഷം: കുളത്തിൽ നല്ല മീൻ
ഉണ്ടായാൽ പോരാ, നീ വലിയ മീൻ ഒക്കെയും പിടിപ്പിച്ചു പൊൻ മുദ്ര
യെ നെറ്റിമേൽ കുറിച്ചു വെച്ചു, തടാകത്തിൽ ഇട്ടുകളക. അങ്ങിനെ
യുള്ള മീൻ പിടിക്കുന്ന ഏതു ദാശനും അതിനെ രാജാവിന്റെ വെപ്പുകാ
രനു ഏല്പിക്കാഞ്ഞാൽ, അവന്റെ തല പൊയ്പോകും, എന്നൊരു പരസ്യം
ഉണ്ടാക്കുക. ഇതു രാജമീനത്രെ എന്നു സുല്ത്താൻ അരുളി. ഇങ്ങിനെയുള്ള
തെല്ലാം വെപ്പുകാരൻ അനുഷ്ടിച്ചതിൽ പിന്നെ അവനും സുല്ത്താൻ താ
നും മരിച്ചു, എങ്കിലും ആ തടാകവും കുളവും ഈ നാളോളം ഇരിക്കുന്നു.
ബങ്കളൂരിൽ കുറയനാൾ താമസിക്കുന്ന എല്ലാ അന്യരാജ്യക്കാരും ഇന്നും [ 44 ] തടാകത്തെയും കുളത്തെയും കാണ്മാനും അവയുടെ കഥയെ കേൾ്പാനും
പോകാറുണ്ടു.
കഥ നേരോ അല്ലയോ, എന്നറിയുന്നില്ല, എങ്കിലും ചളിയിലും ചേ
റ്റിലും ജീവിക്കയും രസിക്കയും ചെയ്യുന്ന മീൻ നന്നാകുവാൻ കഴിയാ
ത്തതു പോലെ പാപത്തിലും ദുഷ്കൎമ്മത്തിലും ജീവിക്കയും രസിക്കയും ചെ
യ്യുന്ന മനുഷ്യൻ ഒരിക്കലും നന്നാകയില്ല. തെളിഞ്ഞ വെള്ളവും വിശേഷ
തീനും പെരുകിയിരിക്കുന്ന ദൈവത്തിന്റെ രാജ്യം സമീപമാകുന്നു. ആയ
തിൽ പ്രവേശിക്കുന്ന മൂത്തവരും ഇളയവരും എപ്പേരും നല്ലവരും ദൈവ
മക്കളുമായി തീരുകയും ചെയ്യും.
FILIAL PIETY
സ്നേഹമുള്ള പുത്രൻ.
അഫ്രിക്ക ഖണ്ഡത്തിന്റെ പടിഞ്ഞാറെ കരയിൽ പാൎക്കുന്ന ഒരു
കാഫ്രി വല്ല സംഗതിയാൽ ഒരു ധനവാനു കടമ്പെട്ടിട്ടു, അതിനെ വീട്ടു
വാൻ ഒരു വഴിയും കണ്ടില്ല. അതുകൊണ്ടു അവൻ ആ മുതലാളിയുടെ
വീട്ടിൽ ചെന്നു: നിങ്ങൾക്കു കടമ്പെട്ടതിനെ വീട്ടുവാൻ എന്നാൽ കഴിക
യില്ല, ഈ തടി അല്ലാതെ എനിക്കു ഒരു വസ്തുവുമില്ല, ഇതിനെ നിങ്ങൾ
വിറ്റു, പണമാക്കി എന്റെ കടത്തിനു എടുക്കാമല്ലൊ. എന്നു പറ
ഞ്ഞതു കഠിന മനസ്സുകാരനായ മുതലാളി കേട്ടു കോപിച്ചു, അവനോടു
കൂടെ ദേനരുടെ സമീപത്തുള്ള കോട്ടയിൽ ചെന്നു, ഒർ അടിമവ്യാപാരിക്കു
വിറ്റു, പണം വാങ്ങിപ്പോകയും ചെയ്തു. വ്യാപാരി കാഫ്രിയെ ചങ്ങല
യിലാക്കി അടിമകളുടെ കൂട്ടത്തിൽ ചേൎത്തു വെസ്തിന്ത്യയിലേക്കു ഓടുവാൻ
ഒരുങ്ങിയിരിക്കുന്ന ഒരു കപ്പലിൽ കയറ്റി പാൎപ്പിച്ചു. കപ്പൽ തുറമുഖ
ത്തെ വിട്ടു പോകും മുമ്പെ, കാഫ്രിയുടെ മകനായ ഒരു ബാല്യക്കാരൻ അ
തിൽ ഏറി ചെന്നു, അഛ്ശനെ കണ്ടു സല്ക്കാരവാക്കുകൾ എല്ലാം അന്യോ
ന്യം പറഞ്ഞ ശേഷം, മകൻ: അഛ്ശാ, ദേശമൎയ്യാദപ്രകാരം മക്കളെ വി
റ്റിട്ടു കടം വീട്ടാഞ്ഞതു എന്തു? എന്നു ചോദിച്ചതിന്നു കാഫ്രി: ഞാൻ
അതു ഒരു നാളും ചെയ്കയില്ല, എന്റെ കടം എന്റെ ദേഹം കൊണ്ടു
തന്നെ ഞാൻ വീട്ടും, എന്നു പറഞ്ഞു. അപ്പോൾ ആ നല്ല പുത്രൻ:
അതിനെ ഞാൻ ഒരു നാളും സമ്മതിക്കയില്ല, നിങ്ങളുടെ ബതലായി
ഞാൻ ഇവിടെ അടിമയായിരിക്കയും, നിങ്ങൾ സൌഖ്യത്തോടെ നാട്ടിലേക്കു
മടങ്ങി പോകയും ചെയ്യും, എന്നു വളരെ സ്നേഹമുള്ള വാക്കുകളും ഭാവ
ങ്ങളും കൊണ്ടു അഛ്ശനെ നിൎബ്ബന്ധിച്ചാറെയും, അവൻ സമ്മതിച്ചില്ല. [ 45 ] അതുകൊണ്ടു മകൻ അടിമവ്യാപാരിയുടെ അടുക്കൽ ചെന്നു: എന്റെ
അപ്പൻ ബലഹീനനായ ഒരു കിഴവനത്രെ. അവനെ കൊണ്ടു നിങ്ങൾക്കു
വളരെ ഉപകാരം ഉണ്ടാകയില്ല, ഞാൻ ശക്തിയുള്ള ബാല്യക്കാരനാക
കൊണ്ടു എന്നെ വിറ്റാൽ നല്ല വില കിട്ടുമല്ലൊ. ആകയാൽ എന്റെ
അപ്പന്റെ ബതലായി എന്നെ അടിമയാക്കിക്കൊള്ളേണം, എന്നു അ
പേക്ഷിച്ചു. ഈ കാൎയ്യം അടിമവ്യാപാരിക്കു നല്ലതു, എന്നു തോന്നി,
അപ്പന്റെ ചങ്ങല അഴിച്ചു പുത്രനിൽ ആക്കി, അവനെ അടിമകളു
ടെ കൂട്ടത്തിൽ ചേൎത്തു. എന്നാറെ ആ കാഫി വളരെ സങ്കടപ്പെട്ടു കര
ഞ്ഞും കൊണ്ടു കപ്പലിൽനിന്നു കിഴിഞ്ഞു. ഈ കാൎയ്യത്തെ അന്നു കപ്പ
ലിൽ വന്നിരുന്ന ഒരു വൈദ്യൻ കണ്ടു, കരെക്കു ഇറങ്ങിയപ്പോൾ ഉടനെ
ദേനരുടെ ദേശാധിപതിയോടു അറിയിച്ചു. ആ ഗുണവാൻ ആ ദിവസ
ത്തിൽ തന്നെ അടിമ വ്യാപാരിയെ വരുത്തി, ആ നല്ല പുത്രനെ അവ
നോടു വിലെക്കു വാങ്ങി, അഛ്ശനെയും വരുത്തി പുത്രനെ ഏല്പിച്ചു, ഇരു
വരെയും സന്തോഷത്തോടെ തങ്ങളുടെ നാട്ടിലേക്കു മടക്കി അയക്കുക
യും ചെയ്തു.
HISTORY OF THE BRITISH EMPIRE.
ഇംഗ്ലിഷ ചരിത്രം.
(Continued from No. 2, page 25.)
മുമ്പേത്ത രാജാവിന്റെ പൂത്രനായ അഞ്ചാം ഹെന്രി രാജാധിപത്യം
പ്രാപിച്ചതു നിമിത്തം, ജനങ്ങൾ വളരെ സന്തോഷിച്ചു. ബാല്യകാല
ത്തിൽ അവൻ ഏറിയോരു നിൎമ്മൎയ്യാദകളെയും ബുദ്ധികുറവുകളെയും
പ്രവൃത്തിച്ചിരുന്നു, എങ്കിലും പോൎക്കളങ്ങളിൽനിന്നു കാട്ടിയ വീൎയ്യവും യു
ദ്ധവൈഭവവും ഓൎത്താൽ, അവന്റെ വാഴ്ച വങ്ക്രിയകളും സല്കീൎത്തിയും
കൊണ്ടു വിളങ്ങും, എന്നു ഊഹിപ്പാൻ സംഗതി ഉണ്ടായിരുന്നു. അങ്ങി
നെ ഉൗഹിച്ചതു യഥാൎത്ഥമായി വന്നു താനും. അവൻ രാജാവായ ഉടനെ
അല്പമതികളും ദുസ്സാമൎത്ഥ്യക്കാരുമായ തോഴരെ വിട്ടു, അഛ്ശന്റെ മൂപ്പും
സുബുദ്ധിയുമുള്ള മന്ത്രികളുടെ ആലോചന കേട്ടനുസരിച്ചു. അവനെ
കൊണ്ടു പറയുന്ന എല്ലാ ദുൎന്നയങ്ങളും നേരോ എന്നു അറിയുന്നില്ല,
എങ്കിലും വേത്സപ്രഭുവായിരിക്കുന്ന സമയത്തോളം അവൻ അനുസരണ
ക്കേടുള്ള മകനും, വേണ്ടാതനം പലതും പ്രവൃത്തിക്കുന്നവനുമായിരുന്നതു
സത്യം തന്നെ. രാജാസനം ഏറിയ ശേഷമോ, അവൻ ആ മഹിമയുള്ള
സ്ഥാനത്തിനു യോഗ്യമായ ക്രിയകളെയും അടക്കത്തെയും കാട്ടിത്തുടങ്ങി.
അവൻ രാജ്യം പ്രാപിച്ച ഉടനെ, അഛ്ശൻ കൊല്ലിച്ച രാജാവായ [ 46 ] രണ്ടാം രിചാൎദ തനിക്കു ചെറുപ്പത്തിൽ കാട്ടിയ ദയയെ ഓൎത്തു, അവ
ന്റെ ഉടലിനെ എടുത്തു, ബഹു ഘോഷത്തോടും രാജചിഹ്നങ്ങളൊടും
കൂടെ വസ്തമിൻസ്തർ, എന്ന പള്ളിയിലേക്കു കൊണ്ടു പോയി, രാജാക്കന്മാ
രുടെ കല്ലറകളുടെ ഇടയിൽ അടക്കി വെച്ചു. രാജമുടിയുടെ ന്യായമുള്ള
അവകാശി മാൎച്ചപ്രഭു തന്നെ, എന്നു അവൻ സമ്മതിച്ചു, അദ്ദേഹത്തെ
കോവിലകത്തു വിളിപ്പിച്ചു, വളരെ മാനിച്ചതു നിമിത്തം, ആ പ്രഭു എല്ലാ
അസൂയയും തൎക്കവും വിട്ടു പുതിയ രാജാവിന്റെ സ്നേഹിതനും വിശ്വ
സ്തരായ സേവകരിൽ മുഖ്യനുമായി തീൎന്നു.
അഞ്ചാം ഹെന്രിയുടെ വാഴ്ചെക്കു കീൎത്തിയെ വരുത്തിയതു പരന്ത്രീസ്സു
യുദ്ധം തന്നെ. അന്നു പരന്ത്രീസ്സു രാജ്യത്തിന്റെ അവസ്ഥ ബഹു സങ്കടം.
രാജാവു ഒരു ദീനക്കാരൻ, ദീനം വിഷമിച്ച സമയങ്ങളിൽ അവൻ ഏക
ദേശം പൊട്ടന്റെ ചേലായി, രാജ്യവേല ഒന്നും നടത്തിപ്പാൻ കഴിയാതെ
ഇരുന്നു. പ്രജകൾ രണ്ടു കൂറുകളായി പിരിഞ്ഞു. ഒരു പക്ഷം ബുൎഗ്ഗുണ്ടി
യ തമ്പുരാനെ (Prince of Burgundi) തലവനാക്കി, രാജാവു വലഞ്ഞു
കിടക്കുന്തോറും സാഹസം ചെയ്തു രാജ്യാധിപത്യം ഏല്ക്കേണ്ടതിനു ഉത്സാ
ഹിപ്പിച്ചു. മറ്റെ പക്ഷം ഒൎലയാന്സ തമ്പുരാനെ (Prince of Orleans)
ആദരിച്ചു, രാജാവായി വാഴിപ്പാൻ നോക്കി. അവർ ബഹു കാലം മഹാ
കൈപ്പോടെ കലമ്പിയ ശേഷം, ബുൎഗ്ഗുണ്ടിയൻ: കലഹം മതി, സമാധാ
നം വേണം, എന്നു ചൊല്ലി ഒൎലയാന്സ തമ്പുരാനുമായി വ്യാജമുള്ള സഖ്യ
ത കെട്ടി, അവനെ പരിസി നഗരത്തെരുവിൽനിന്നു ഒരു കുലപാതക
ന്റെ കൈയ്യാൽ കൊല്ലിച്ചു. ഈ വല്ലാത ചതി നിമിത്തം കലഹം ഏ
റ്റവും വൎദ്ധിച്ചു, ജാതി മുഴുവനും രണ്ടായി പിരിഞ്ഞു, ഒർ ഒാഹരി ബുൎഗ്ഗു
ണ്ടിയനോടും, മറ്റെ അംശം കൊല്ലപ്പെട്ട ഒൎലയാന്സ തമ്പുരാന്റെ മക
നോടും ചേൎന്നു പോയി.
ഈ ഛിദ്രങ്ങൾ കൊണ്ടു ഉപകരിക്കേണം എന്നു ഇംഗ്ലിഷ് രാജാവു
നിശ്ചയിച്ചു, മൂന്നാം എദ്വൎദ മുമ്പെ പരന്ത്രീസ്സു രാജ്യാവകാശത്തിന്നായി
തുടങ്ങിയ വാദം പുതുക്കി. പരന്ത്രീസ്സുകാർ ആ തൎക്കത്തെ ഒത്തു തീൎപ്പതി
നു വട്ടം കൂട്ടിയപ്പോൾ,ഹെന്രി ചോദിച്ചതു അവൎക്കു ബോധിക്കായ്കയാൽ,
ആ വക ആലോചന പൊളിഞ്ഞു പോയി. എന്നാറെ ഒരു വലിയ
ഇംഗ്ലിഷ് സൈന്യം സൌഥ്ഹബ്തൊൻ (Southampton) എന്ന തുറമുഖ
ത്തു കൂടി അനേകർ പടനായകരും പടയാളികളും പുരാണ ജാതിവൈ
രിക്കു വിരോധമായി നല്ല പോർ ഉണ്ടാകും, എന്നു വെച്ചു രാജാവിന്റെ
കൊടിയോടു ചേൎന്നു വന്നു. അങ്ങിനെ ഇരിക്കുമ്പോൾ കെമ്പ്രിച്ച പ്രഭുവും
(Earl of Cambridge) മറ്റും ചില ആൎയ്യന്മാരും കൂടി നിരൂപിച്ചു, രാജാ
വിനെ പിഴുക്കി മാൎച്ചപ്രഭുവിനെ രാജാവാക്കി വാഴിപ്പാൻ ഒരു കൂട്ടുകെട്ടു [ 47 ] ണ്ടാക്കി, എങ്കിലും അവരുടെ ഈ തൊഴിൽ വെളിച്ചത്തു വരികയാൽ,
അതിലെ പ്രധാനികൾ മരണശിക്ഷ അനുഭവിച്ചു. (1415) മാൎച്ച പ്രഭുവിനു
ഈ മത്സരപ്രവൃത്തിയിൽ കൈകാൎയ്യം ഇല്ല താനും. എന്നതിന്റെ ശേ
ഷം രാജാവു സൈന്യവുമായി കപ്പലേറി, പരന്ത്രീസ്സാമാറു ഓടിത്തുടങ്ങി.
ഇങ്ങിനെ തുടങ്ങിയ യുദ്ധത്തിനു ഒരു ന്യായവുമില്ല, എങ്കിലും സംപൂൎണ്ണ
ന്യായം ഉണ്ടു, എന്നു രാജാവു മതിച്ചിരുന്നു.
പിന്നെ അവൻ പരന്ത്രീസ്സിൽ എത്തി ഹൎഫ്ലേർ (Harfleur) എന്ന
തുറമുഖത്തു കരെക്കിറങ്ങി. ആ നഗരത്തെ നിരോധിച്ചു. ആ നിരോധം
ബലമുള്ളതും വിരോധം പരാക്രമമുള്ളതുമത്രെ, എങ്കിലും കാവല്പട്ടാളത്തി
നു അന്യസഹായമില്ലായ്കയാൽ, അവർ നഗരത്തെ ഏല്പിക്കേണ്ടിവന്നു.
ഇംഗ്ലിഷ സൈന്യം ഹൎഫ്ലേരിന്റെ മുമ്പിൽ പാളയം ഇറങ്ങിയിരുന്ന
പ്പൊൾ, ഒരു ദുൎവ്വ്യാധി അവരുടെ ഇടയിൽ ഇളകിയതു കൊണ്ടു, രാജാവിനു
ഈ ജയത്താൽ ഒർ ഉപകാരവും വന്നില്ല. ഗണങ്ങൾ വളരെ കുറഞ്ഞു
പോകുന്നതിനാൽ, രാജ്യത്തിൽ പ്രവേശിക്കാതെ, ഇംഗ്ലന്തിലേക്കു തന്നെ
മടങ്ങുക വേണ്ടു, എന്നു അവൻ കണ്ടു, എങ്കിലും വന്ന വഴിയായി തിരി
ച്ചു പോകുന്നതു മാനത്തിനു പോരാ, എന്നു നിശ്ചയിച്ചു, ഏകദേശം നൂറു
നാഴിക ദൂരമുള്ള കല്ലായിലേക്കു ചെന്നു, അവിടെനിന്നു കപ്പലേറി പോ
കാം, വഴിക്കൽ വെച്ചു ശത്രുഗണം എതിരിട്ടു വന്നാൽ, എന്റെ വീരന്മാ
രെകൊണ്ടു ജയിക്കാതിരിക്കയില്ല, എന്നു പറഞ്ഞു യാത്രയായി.
അവൻ ഒരു വിഘ്നവും കൂടാതെ കുറെ ദൂരം എത്തിയപ്പോൾ പരന്ത്രീ
സ്സിന്റെ ധീരന്മാരായ വീരന്മാർ എല്ലാവരും കൂട്ടം കൂടി, അവനോടു പട
യേല്ക്കുവാൻ ഒരുങ്ങിനിന്നു. മൂന്നാം രിചാൎദ മുമ്പെ സോം നദിയെ കടന്നു
പോയ കടവിൽ കൂടി തനിക്കും കടക്കാം, എന്നു അവൻ വിചാരിച്ചു, എ
ങ്കിലും അവിടെ എത്തിയപ്പൊൾ, ശത്രു എല്ലാ കടവുകളെയും പാലങ്ങ
ളെയും പിടിച്ചും ഉറപ്പിച്ചുമിരിക്കുന്നു, എന്നു കണ്ടു. വഴി മുട്ടിപ്പോയല്ലൊ
എന്നാൽ പുഴയുടെ ഉറവിനെ ചുറ്റിവരേണം, എന്നു നിശ്ചയിച്ചു മു
ന്നോട്ടു ചെന്നാറെ, ശത്രു ഉറപ്പിച്ചിട്ടില്ലാത്ത ഒരു കടവിനെ കണ്ടു സൈ
ന്യം കടത്തിക്കയും ചെയ. പരന്ത്രീസ്സു സൈന്യത്തിന്റെ സമീപത്തു
എത്തിയാറെ: അതിന്റെ സംഖ്യ ഒരു ലക്ഷത്തിൽ അധികം, നായക
ന്മാർ പരന്ത്രീസ്സിന്റെ മഹാസാമൎത്ഥ്യവും പരാക്രമവുമുള്ള യോദ്ധാക്കൾ,
താൻ കല്ലായിക്കു പോകേണ്ടുന്ന വഴിക്കൽ തന്നെ അവർ പാളയം ഇറ
ങ്ങിയിരിക്കുന്നു, എന്നു അവൻ കണ്ടു . എന്നാൽ എന്തു വേണ്ടു? ശങ്കവിട്ടു
ശത്രുഗണങ്ങളെ ചെറുത്തു നില്ക്കുക തന്നെ നല്ലു, എന്നു നിശ്ചയിച്ച, 1415
ഒക്തോബർ 24ാം ൹ വൈകുന്നേരത്തു അശിങ്കൂർ, എന്ന സ്ഥലത്തു ശത്രു
വിന്റെ അടുക്കെ പാളയം ഇറങ്ങിപ്പാൎത്തു. അന്നു രാത്രിയിൽ പരന്ത്രീസ്സു [ 48 ] പാളയം സന്തോഷരവങ്ങളാലും പല ഗാനങ്ങളാലും മുഴങ്ങി, എങ്കിലും
ഇംഗ്ലിഷ്കാർ: നാളെത്ത ദിവസത്തിൽ ജയിക്കയോ, മരിക്കയോ ഉള്ളു, എ
ന്നറിഞ്ഞു അനങ്ങാതെ പാൎത്തു.
പുലരുമ്പോൾ ഇരുപക്ഷസേനകൾ പടെക്കു ഒരുങ്ങി. പരന്ത്രീസ്സു
നായകന്മാർ തങ്ങളുടെ സൈന്യത്തെ മൂന്നായി പകുത്തു അണിയായി
നിൎത്തി. ഇംഗ്ലിഷ്കാർ തിങ്ങിയ കൂട്ടമായി നിന്നു. അവരുടെ ഇരുഭാഗങ്ങ
ളിലും വലിയ മരക്കാലുകൾ ഉണ്ടാകകൊണ്ടു, ശത്രുവിനു അവരുടെ മുൻ
ഭാഗത്തെ മാത്രം അതിക്രമിപ്പാൻ കഴിയും. പിൻഭാഗത്തുള്ളൊരു ചെ
റിയ ഗ്രാമത്തിൽ അവർ തങ്ങളുടെ കുതിരകളെയും കോപ്പുകളെയും വെ
ച്ചിരുന്നു. പടെക്കു ഒരുങ്ങിയാറെ ഹെന്രി രാജവസ്ത്രം ഉടുത്തും, രത്നമണി
കളും പൊന്മാലകളുംകൊണ്ടു അലങ്കരിച്ച തലക്കോരികയും ഇട്ടും കൊ
ണ്ടു ഒരു വെള്ളകുതിരപ്പുറത്തു കയറി, അണിതോറും ചെന്നു സരസവാക്കു
കൾ ചൊല്ലി എല്ലാവരെയും ധൈൎയ്യപ്പെടുത്തി.
ഇംഗ്ലിഷ്‌രാജാവു തന്റെ ഉറപ്പുള്ള നിലയെ വിടുവാൻ മനസ്സില്ലാ
യ്മകൊണ്ടും, പരന്ത്രീസ്സു നായകന്മാർ അതിനെ ആക്രമിക്കാൻ ശങ്കിച്ചതു
കൊണ്ടും ഇരുസേനകളും അല്പ നേരം അനങ്ങാതെ നിന്നു. അങ്ങിനെ
ഇരിക്കുമ്പോൾ ഹെന്രി ഒർ ഉപായം വിചാരിച്ചു, സൈന്യത്തിന്റെ ഒരു
ചെറിയ പകുതിയെ മുന്നോട്ടു നടത്തിച്ചു. അതിനെ പരന്ത്രീസ്സുകാർ
കണ്ടു സന്തോഷിച്ചു, അതാ അവർ വരുന്നു, എന്നു ചൊല്ലി പോരിനു
അണഞ്ഞപ്പോൾ, ഇംഗ്ലിഷ്കാരുടെ ആ ചെറു കൂട്ടം മെല്ല മെല്ലവെ പിൻ
വാങ്ങി, മുമ്പെത്ത നിലയെ പ്രാപിച്ചാറെ, പരന്ത്രീസ്സു നായകന്മാർ തങ്ങ
ളുടെ യുദ്ധതല്പരന്മാരായ ഗണങ്ങളെ നിൎത്തുവാൻ വഹിയാതെ ആയി.
ഇംഗ്ലിഷ്കാരോ കൈക്കൽ പിടിച്ചിരിക്കുന്ന മരക്കുറ്റികളെ നിലത്തു തറച്ചു
അവറ്റിൻ പിമ്പിൽനിന്നു എതിരിട്ട പാഞ്ഞു വരുന്ന ശത്രുക്കളെ നോ
ക്കിപ്പാൎത്തു. പരന്ത്രീസ്സുകാർ ഈ അതിരോളം എത്തി, അതിലൂടെ കടന്നു
പോകുവാൻ ശ്രമിച്ചു എങ്കിലും, അവരുടെ കുതിരകൾ മരക്കുറ്റികൾ ത
റച്ചു മുറിവേല്ക്കയും ചാകയും ചെയ്ത സമയത്തിൽ ഇംഗ്ലിഷ് വില്ലാളികൾ
അവരുടെ കന‌്വിതമായ അണികളെ ലാക്കാക്കി ബഹു അസ്ത്രവൃന്ദങ്ങളെ
അവരുടെ മേൽ വൎഷിച്ചു. പരന്ത്രീസ്സുകാർ ഇളകി, എങ്കിലും പടയെ പി
ന്നെയും പിന്നെയും ഉറപ്പിച്ചു മുന്നോട്ടു ചെല്ലുന്തോറും അതു മരക്കുറ്റി
കളാലും നാശകരമായ ഇംഗ്ലിഷ്കാരുടെ ശരവൎഷത്താലും പൊളിഞ്ഞു
പോയി. പോരിന്നു ഒരു ദിക്കും ഒരു മാതിരിയും മാത്രം ഉണ്ടായിരുന്നതു
കൊണ്ടു, പരന്ത്രീസ്സുകാൎക്കു തങ്ങളുടെ ബഹു കൂട്ടങ്ങൾകൊണ്ടു ഒരുപകാ
രവും ഉണ്ടായിരുന്നില്ല.
ഹെന്രി വിടാതെ കഠിനപ്പോരിൽനിന്നു തന്നെ പൊരുതും. ഒരു സമ [ 49 ] യം എട്ടു പരന്ത്രീസ്സു വീരന്മാരും കൂടി, ഇംഗ്ലിഷ രാജാവിനെ മാത്രം ലാക്കാ
ക്കി പൊരുതും കൊണ്ടു അവന്റെ ചൂഴവെ നിന്നു, അവനെ വെട്ടിക്കൊ
ല്ലുവാൻ നോക്കിയപ്പൊൾ, ദാവിദ് ഗാം എന്ന ഒരു വേത്സ്കാരനും, അവ
ന്റെ നാട്ടുകാരായ ഇരുപേരും കൂടി അവന്റെ സഹായത്തിനു ചെന്നു,
തങ്ങളുടെ രാജാവിനെ രക്ഷിപ്പാൻ വേണ്ടി ജീവനെ കളഞ്ഞു. ഇങ്ങിനെ
യുള്ള വിശ്വസ്തതനിമിത്തം അവർ തിരുമുമ്പിൽ മരിപ്പാറായി കിടന്ന
പ്പോൾ, രാജാവു മൂവൎക്കും വീരസ്ഥാനനാമങ്ങളെ കൊടുത്തു. എന്നതി
ന്റെ ശേഷം പരന്ത്രീസ്സുകളുടെ ഒന്നാം പകുതി ഇളകി, പൊരിൽനിന്നു
മണ്ടിപ്പോകുന്നതിനെ ജയ സന്തുഷ്ടരായ ഇംഗ്ലിഷ്കാർ കണ്ടു, അവരുടെ
വഴിയെ പായുകയാൽ ശത്രുവിന്റെ രണ്ടാം പകുതിയോടു പോർ ഏല്ക്കേ
ണ്ടിവന്നു. അപ്പോൾ ഉണ്ടായ കലഹത്തെ വിവരിപ്പാൻ വാക്കു പോരാ.
അവിടെ പട്ടുപോയവർ ഒരാൾ ഉയരത്തോളം കുന്നിച്ചു കിടന്നു. ആ ഭയ
ങ്കരമുള്ള മതിലിന്റെ പിൻഭാഗത്തു ഇംഗ്ലിഷ് വില്ലാളികൾ നിന്നു, വിടാ
തെ എയ്തു കൊണ്ടിരുന്നു. അത്രോളം തഞ്ചം നോക്കി പാൎത്തിരിക്കുന്ന
ഒരു ഇംഗ്ലിഷ് കുതിരപ്പട്ടാളം ഒരു ക്ഷണം കൊണ്ടു പോരിനു അണഞ്ഞു,
ശത്രുക്കളുടെ മേൽ വീഴുമ്പോൾ, അവർ ഒക്കത്തക്ക മണ്ടിത്തുടങ്ങി.
ജൈത്രന്മാർ ഭയങ്കര പടവെട്ടലിനാൽ തളൎന്നതു നിമിത്തം പായുന്ന
ശത്രുഗണങ്ങളെ പിന്തുടരുവാൻ കഴികയില്ല, എങ്കിലും പരന്ത്രീസ്സു സൈ
ന്യം ഛിന്നാഭിന്നമായി, കല്ലായിക്കു പോകുന്ന വഴിയെ ഒഴിച്ചു കൊടുത്തതു
കൊണ്ടു, അവരെ പിന്തുടരുവാൻ ആവശ്യവുമില്ല. പൊരിൽനിന്നു പിടി
ക്കപ്പെട്ട തടവുകാർ അസംഖ്യം ആകകൊണ്ടു, അവരെ കാപ്പാൻ പ്രയാ
സം, എങ്കിലും എല്ലാവരെയും ജീവനോടെ രക്ഷിക്കേണം, എന്നു രാജാവു
കല്പിച്ച. എന്നാറെ സൈന്യത്തിനു കുറെ സ്വസ്ഥത വേണം എന്നു
ഹെന്രി കണ്ടു, ചില ദിവസം പോൎക്കളത്തിൽ തന്നെ താമസിച്ചു. പി
ന്നെ അവൻ കല്ലായിക്കാമാറു പുറപ്പെട്ടു, ഒരു വിഘ്നവും കൂടാതെ അവി
ടെ എത്തി, അല്പ നേരം പാൎത്താറെ സൈന്യവുമായി കപ്പലേറി ഒാടി
സന്തോഷത്തോടെ രാജധാനിയായ ലൊണ്ടനിൽ എത്തി, രണ്ടു സംവ
ത്സരത്തോളം അനങ്ങാതെ പാൎക്കയും ചെയ്തു.
(To be continued.)
THE KING AND HIS SECRETARY.
രാജാവും അവന്റെ രായസക്കാരനും.
ഇംഗ്ലാന്തിലെ രാജാവായ ഒന്നാം ചേമ്സ ഒരു ദിവസം ചില സാരമു
ള്ള എഴുത്തുകളെ ഇന്ന സ്ഥലത്തു സൂക്ഷിച്ചു വെച്ചു, എന്നു വിചാരിച്ചി [ 50 ] രുന്നു, എങ്കിലും അവിടെ നോക്കിയപ്പോൾ എഴുത്തുകൾ ഇല്ല, എന്നു ക
ണ്ടു, എത്രയും വിശ്വസ്തനായ തന്റെ രായസക്കാരനോടു: എഴുത്തുകൾ
നിങ്ങൾ എടുത്തോ? എന്നു ചോദിച്ചപ്പോൾ, ആയവൻ എടുത്തില്ല, എ
ഴുത്തുകളെ കണ്ടതുമില്ല എന്നു പറഞ്ഞു. എന്നാറെ രാജാവു വളരെ കോ
പിച്ചു: നിങ്ങൾക്കു കാൎയ്യവിചാരവും വിശ്വസ്തതയും പോരാ, എന്നു കുറ്റം
ചുമത്തിത്തുടങ്ങിയപ്പോൾ, ഭൃത്യൻ രാജാവിന്റെ മുമ്പിൽ മുട്ടുകുത്തി: ഹാ
മഹാരാജാവേ, ഇങ്ങിനെ അരുളിചെയ്യരുതേ, എഴുത്തുകളെകൊണ്ടു
ഞാൻ ഒരു വസ്തുവും അറിയുന്നില്ല സത്യം, എന്നു പറഞ്ഞതു കേട്ടു രാജാ
വു അതിക്രൂദ്ധനായി, അവനെ ഒരു ചവിട്ടുകൊണ്ടു ഉന്തിക്കളഞ്ഞു, അ
പ്പോൾ രായസക്കാരൻ എഴുനീറ്റു: മഹാരാജാവേ, ഇത്ര വലിയ ശിക്ഷ
അനുഭവിപ്പതിനായി ഞാൻ ഒരു കുറവും ചെയ്തപ്രകാരം എനിക്കു തോ
ന്നുന്നില്ല. എന്നാൽ മതി, തിരുസേവക്കായി ഞാൻ ഇനി പറ്റാത്തവൻ,
എന്നു ചൊല്ലി വണക്കത്തോടെ വിട വാങ്ങി, അപ്പോൾ തന്നെ കോവി
ലകം വിട്ടു പോന്നു. അവൻ പോയ ഉടനെ രാജാവു എഴുത്തുകളെ കണ്ടു.
ഭൃത്യന്റെ നേരെ ഞാൻ വലിയ അന്യായം ചെയ്തുവല്ലൊ, എന്നു നിനെ
ച്ചു, അവനെ ക്ഷണത്തിൽ മടങ്ങി കൊണ്ടു വരുവാനായി ആൾ അയച്ചു:
അവൻ പ്രയാസത്തോടെ മടങ്ങി വന്നു തിരുമുമ്പിൽ എത്തിയപ്പോൾ,
രാജാവു ഭൃത്യനായവന്റെ മുമ്പിൽ മുട്ടുകുത്തി: ക്ഷമിച്ചിരിക്കുന്നു, എന്നു
നിങ്ങൾ പറയുവോളം എഴുനീല്ക്കയില്ല, ഭക്ഷിക്കയും കുടിക്കയുമില്ല, എന്നു
പറഞ്ഞു. രാജാവിന്റെ ഈ താഴ്മയെ രായസക്കാരൻ കണ്ടു, വളരെ വ്യ
സനിച്ചു ക്ഷമിച്ചിരിക്കുന്നു, എന്ന വാക്കു മഹാരാജാവു എന്നെ പറയിക്ക
രുതെ, എന്നു അപേക്ഷിച്ചു, എങ്കിലും ആ വാക്കിനെ ഭൃത്യന്റെ വായിൽ
നിന്നു കേട്ടതിന്റെ ശേഷം മാത്രം, രാജാവു നിലത്തുനിന്നു എഴുനീല്ക്കയും
ചെയ്തു.
SUMMARY OF NEWS.
വൎത്തമാനച്ചുരുക്കം.
ആസ്യ Asia ഭാരതഖണ്ഡം India.
മദ്രാശിസംസ്ഥാനം. — പഞ്ചം പിടിച്ച പിടിച്ച അതാത ജില്ലകളിൽ മറാമത്തു പണി എടു
ക്കുന്നവരുടെ തുക ആവിതു:-
ജനുവരി 2 ൹ | 16 ൹ | 23 ൹ | 30 ൹ | |
---|---|---|---|---|
ബല്ലാരി. . . . | 3,79,500 | 4,46,100 | 3,93,400 | 3,77,147 |
കൎന്നൂൽ. . . . | 2,45,828 | 3,11,625 | 3,00,939 | 2,18,832 |
കടപ്പ. . . . | 1,69,879 | 1,96,479 | 2,10,969 | 1,70,734 |
ചേലം. . . . | 58,580 | 17,300 | 31,250 | 32,800 |
വടആൎക്കാടു. . . . | 37, 754 | 21,263 | 23,023 | 22,235 |
ചെങ്കൽപേട്ട. . . . | 64,663 | 81,347 | 21,000 | 12, 091 |
നെല്ലൂർ. . . . | 44,364 | 72,703 | 76,996 | 72,435 |
കോയമ്പത്തൂർ. . . . | 11,611 | 18,368 | 27,526 | 28,518 |
തെരുനെൽവേലി. . . . | 7,198 | 9,574 | 9,272 | 22, 793 |
മധുര. . . . | 8,664 | 6,724 | 7,410 | 7,305 |
തിരുച്ചിറാപ്പള്ളി. . . . | 6, 787 | 1,656 | 10,760 | 1,795 |
തഞ്ചാവൂർ. . . . | 2,800 | — | — | — |
കൃഷ്ണ. . . . | 3,480 | 4,354 | 3,995 | 4,338 |
മലയാളം. . . . | 102 | 1,741 | 1,796 | 1,959 |
10,41,810 | 11,89,234 | 11,18,336 | 972,976 |
ദിസെമ്പ്ര 26ാം ൹ തൊട്ടു ജനുവരി 2ാം൹ വരെ 64,000 പേരെ അധികം ചേൎക്കേണ്ടി വ ന്നതല്ലാതെ ഏകദേശം 40,00,000 രൂ. കല്പിച്ച പണികൾക്കും വെറും ധൎമ്മത്തിന്നും ചെലവാ ക്കിയിരിക്കുന്നു. പഞ്ചം തീരുവാളം 3,50,00,000 രൂ. അല്ലെങ്കിൽ സംസ്ഥാനത്തിന്നു കൊല്ലം ഒ ന്നിൽ മതിക്കുന്ന വരുമാനത്തിന്റെ നേർ പാ തിയോളം ചെലവറുക്കേണ്ടി വരും എന്നൂഹി ക്കുന്നു. ചെന്നപട്ടണത്തിൽ ചുങ്കം തുടങ്ങി കോട്ട ബല്ലാരി, നെല്ലൂർ ജില്ലകളിൽ കിണറുകൾ അല്പമായ വിളവു കൂടാതെ പരദേശത്തുനി |
ഴിച്ച മറ്റെല്ലാ ജില്ലകളിലും വില അല്പം സ ഹായത്തോടു വിറ്റു വരുന്നു. ക്ഷാമം പിടിച്ച ജില്ലകളിൽ കൂടക്കൂടെ അ കോയ്മ വിടുവിച്ച ഒാരോ കിഴവന്മാരായ മേട്ടു പാളയത്തു തലത്തട്ടിദീനം അധികം മലയാളത്തിൽ അവിടവിടെ കരുവൻ, ബൊംബായി.- ചിലകള്ളക്കോയ്മഹു |
ഷോലാപൂരിൽ ഇതിന്നിടെ ൮൦൦൦ പേർ ചാവാറായ പ്രകാർത്തിൽ എത്തീട്ടുണ്ടായിരുന്നു. ബൊംബായിൽ അവിടവിടെ ഛൎദ്ദ്യതി ബങ്കാളം.- ഓരോ തീവണ്ടിസ്ഥാനങ്ങ |
നിന്നു വിചാരിയാതെ പെയ്ത മഴകൊണ്ടു ഏ കദേശം ൧൦ ലക്ഷം രൂപ്പികയോളം മുതൽ കേ ടു വന്ന പോയിരിക്കുന്നു. ബക്കർഗഞ്ജ് നവഖാലി എന്നീദിക്കുക |
സന്ദീപിലെ 24 ഗ്രാമങ്ങളിലെ അവസ്ഥയാവിതു:
ആണുങ്ങൾ | പെണ്ണുങ്ങൾ | കുട്ടികൾ | ആകെ തുക | |
---|---|---|---|---|
മുമ്പേത്തെ നിവാസികൾ. | 6,862 | 7,431 | 8,435 | 22,728 |
ചാമത്തലയാൽ നശിച്ചതു. | 641 | 1,443 | 2,344 | 4,428 |
തലത്തട്ടികൊണ്ടു മരിച്ചതു. | 836 | 1,034 | 960 | 2,330 |
ശേഷിക്കുന്ന നിവാസികൾ. | 5,385 | 4,954 | 5,131 | 15,470 |
വ്യാധിസ്ഥന്മാൎക്കു മരുന്നു കൊടുക്കേണ്ടതി ന്നു വേണ്ടുന്ന വൈദ്യന്മാരെ കാലികാതയിൽ നിന്നു അയച്ചിരിക്കുന്നു. മേൽപറഞ്ഞ കോൾ കൂടാതെ ഫിബ്രുവെ യുരോപ്പ Europe. ഉറുമിസ്ഥാനം Turkey മക്കത്തു ഹജ്ജിക്കു ൬ കേമമുള്ള ക്രിസ്തീയ കോയ്മകൾ സമാധാ |
രവർ താന്താങ്ങളുടെ മന്ത്രികളെ ഉറുമിയിൽ നിന്നു വിളിപ്പിക്കയും ചില കീഴ് കാൎയ്യസ്ഥ ന്മാരെ മാത്രം വെക്കയും ചെയ്തിരിക്കുന്നു. (ജനു വരി ൨൩ ൹ ) ഉറുമിസുൽത്താൻ ശാഠ്യം പി ടിച്ചതിനെക്കൊണ്ടു അഴലേണ്ടി വരാഞ്ഞാൽ നന്നു. സുൽത്താൻ ഒരു പുതിയ രാജ്യച്ചട്ടത്തെ നിയമിച്ചതിൻ വണ്ണം സൎവ്വാധികാരം മന്ത്രിക ളോടും ആലോചന സഭയോടും കൂട നടത്തി വരുന്നതല്ലാതെ മുൻ പോലെ താനായിട്ടെ നട ത്തുന്നില്ല. ആലോചന സഭയിൽ മുസൽമാന രും ക്രിസ്ത്യാനികളും ജൂതരും ആയ പ്രജകളിൽ നിന്നു ഇരിക്കുന്നു. ഈ പുതു വെപ്പു കൊണ്ടു ഉറുമിസ്ഥാനത്തിന്നു ഉപകാരം വരുമോ എന്നു ഇപ്പോൾ പറവാൻ ആയിട്ടില്ല. മിഥാത് പാഷാവു സ്ഥാനത്തിൽനിന്നു പി |
AN ILLUSTRATED MALAYALAM MAGAZINE.
Vol. IV. APRIL 1877. No. 4.
THE BRIDGE.
പാലം.
ഈ മലയാളത്തിൽ സർക്കാർ അനേകം കടവുകളിൽ പാലങ്ങളെ കെ
ട്ടിയുറപ്പിച്ചതുകൊണ്ടു, വഴിയാത്രക്കാൎക്കു വളരെ സുഖം ഉണ്ടു. മുപ്പതു നാ
ല്പതു സംവത്സരങ്ങൾക്കു മുമ്പെ ഈ വക പാലങ്ങൾ ദുൎല്ലഭമത്രെ. അന്നു
വലിയ നഗരങ്ങളുടെ സമീപത്തു മാത്രം പാലങ്ങളിന്മേലൂടെ പുഴകളെ
കടക്കാം, മറ്റുള്ള കടവുകളിൽ തോണികളെയും ചങ്ങാടങ്ങളെയും കാണു
ന്നുള്ളു. കഠിന വെയിലും ബഹു മഴയും നിമിത്തം മരംകൊണ്ടു കെട്ടിയു
റപ്പിച്ച പാലങ്ങൾക്കു ഈ രാജ്യത്തിൽ വേഗം കേടു പിടിക്കുന്നതുകൊ
ണ്ടു, വിലാത്തിയിൽനിന്നു ഇരിമ്പിൻ പാലങ്ങളെ വരുത്തി ചില ദിക്കുക
ളിൽ കെട്ടീട്ടുണ്ടു. വിലാത്തിയിൽ ഏകദേശം എല്ലാ കടവുകളിലും മഹാ
വിശേഷമായ പാലങ്ങളെ കാണാം. ആയവറ്റിനു നാശം വരുന്നതു പു
ഴകളുടെ അതിബലമുള്ള ഒഴുക്കിനാൽ അത്രെ. ഉന്നതങ്ങളായ മലപ്രദേ
ശങ്ങളിൽ കിടക്കുന്ന ഉറച്ച മഞ്ഞു ഉരുകുന്നതിനാലും, മഴ അധികം പെ
യ്യുന്നതിനാലും പലപ്പോഴും പുഴകളിലുള്ള വെള്ളം പൊങ്ങി കരവിട്ടു ഓ
രോ മരക്കണ്ടങ്ങളും മറ്റും വലിച്ചുകൊണ്ടു പോകയും, പാലങ്ങളുടെ നേ
രെ ഉന്തിത്തള്ളി അവറ്റെ ഇളക്കി ഇടിച്ചു കളകയും ചെയ്യുന്നു. മനുഷ്യൻ
വളരെ ചെലവും പ്രയത്നവും കഴിച്ചിട്ടു മഹാ ഉറപ്പോടും ഭംഗിയോടും
കെട്ടിയുണ്ടാക്കുന്നതു എല്ലാം നാശസംബന്ധമുള്ളതാകുന്നു, എന്നു പാല
ത്തിന്റെ അവസ്ഥകൊണ്ടു സ്പഷ്ടമായി കാണാം. അതു കൂടാതെ പഠി
പ്പാൻ നല്ല മനസ്സുള്ളവൎക്കു പാലത്തിൽനിന്നു മറ്റൊരു നല്ല പഠിപ്പു കി
ട്ടുവാൻ സംഗതിയുണ്ടു. നമുക്കു എല്ലാവൎക്കും ഒരു വലിയ പുഴയെ കട
ന്നു പോകുവാൻ ഉണ്ടു. അതിനെ ആൎക്കും ഒഴിക്കേണ്ടതിനു വഹിയാ.
ആ പുഴ മരണമത്രെ. അപ്പുഴയെ കടപ്പാനും സുഖമുള്ള അക്കരയിൽ എ
ത്തുവാനും നമുക്കുള്ള ഒരു പാലം അത്യാവശ്യമുള്ളതാകുന്നു. ആ പാലത്തെ
ദാവിദ, എന്ന ഇസ്രയേല്യരുടെ രാജാവു കണ്ടപ്പോൾ ഞാൻ മരണനിഴ [ 54 ] ലിൻ താഴ്വരയിൽ നടന്നാലും, ഞാൻ ഒരു ദോഷത്തെയും ഭയപ്പെടുകയി
ല്ല, എന്തെന്നാൽ നീ എന്റെ കൂടെ ഉണ്ടു. നിന്റെ കോലും നിന്റെ
വടിയുമായവ എന്നെ ആശ്വസിപ്പിക്കയും ചെയ്യുന്നു, എന്നു കൎത്താവായ
ദൈവത്തോടു പറഞ്ഞു. ആ പാലം ദൈവപുത്രനായ യേശു ക്രിസ്തുവി
ലെ വിശ്വാസം തന്നെ. അതു ഇരിമ്പിനേക്കാൾ ഉറപ്പും ബലവുമുള്ള
താകകൊണ്ടു ഏതു ഒഴുക്കിനാലും ഇടിഞ്ഞു വീഴാതെയും, എന്നും ഇളകാ
തെയും ഇരിക്കും. ആയതിൽ കൂടി കടക്കുന്നവർ എപ്പേരും ദൈവത്തി
ന്റെ മഹത്വമുള്ള രാജ്യത്തെ അവകാശമാക്കും. [ 55 ] ON EARLY MARRIAGE.
ബാലവിവാഹം.
അതാത പ്രവൃത്തിക്കു തക്കതായ കാലവും അതാതു കാലത്തിന്നു തക്ക
തായ പ്രവൃത്തിയും വേണമെന്നുള്ളതു നാനാജാതിക്കാരാലും സാധാരണ
മായി പ്രമാണിക്കപ്പെടുന്ന ഒരു നിയമമാകുന്നു. വിവാഹമെന്നത സ്വഭാ
വത്താൽ ആവശ്യപ്പെട്ടതും ദൈവത്താൽ കല്പിക്കപ്പെട്ടതുമായ ഒരു കൎമ്മ
മത്രെ. ഇതിനാൽ ഒരു പുരുഷനും ഒരു സ്ത്രീയും ന്യായമായ ബന്ധന
ത്താൽ തമ്മിൽ ചേൎക്കപ്പെട്ടു ഭാൎയ്യാഭൎത്താക്കന്മാരുടെ മുറയിൽ തങ്ങളുടെ
ജീവകാലങ്ങൾ കഴിക്കുന്നതിന്നു ഇടയാകുന്നു. ഒരു പുരുഷന്റെയും ഒരു
സ്ത്രീയുടെയും ആയുഷ്കാലത്തു തങ്ങൾ ചെയ്യേണ്ടതായ കൎമ്മങ്ങളിൽ വി
വാഹകൎമ്മം എത്രയും മഹിമയേറിയൊന്നാകയാൽ യാതൊരുത്തരും വി
ചാരം കൂടാതെയൊ കളിയായിട്ടൊ ഈ മാന്യാവസ്ഥയിൽ പ്രവേശിക്കുന്നതു
വലിയ അപകടമത്രെ. തങ്ങളുടെ കുട്ടികളുടെയും ശേഷക്കാരുടെയും
സൌഭാഗ്യക്ഷേമാദികളിലേക്കു കാംക്ഷയുള്ള അമ്മയഛ്ശന്മാർ അവൎക്കു
തക്കതായ പ്രായം വരുന്നതിന്നു മുമ്പായി അവരെ വിവാഹമുറയിൽ പ്ര
വേശിപ്പിക്കുന്നതു മഹാക്രൂരമായൊരു പ്രവൃത്തിയും അതിനാൽ അവൎക്കു
ഭാവികാലത്തിൽ കഠിനമായ അപകടങ്ങൾ നേരിടുന്നു എന്നും ദിവസേ
നാൽ എന്ന പോലെ ഓരോരുത്തർ കണ്ടു ബോധിച്ചു വരുന്നു. ഈ കേ
രളത്തിലുള്ള ഹിന്തുക്കളുടെ ഇടയിൽ ബാലവിവാഹം സാധാരണ പതി
വായി നടന്നു വരുന്നുണ്ടു. ഇതിനാൽ ഉണ്ടാകുന്നതായ ദോഷം കൂടക്കൂട
കണ്ടു ബോധിപ്പാൻ അവൎക്കിടവരുന്നുണ്ടെങ്കിലും തങ്ങളുടെ ചെറിയ മക്ക
ളെ അവരുടെ ശൈശവപ്രായത്തിങ്കൽ തന്നെ വിവാഹമുറയിൽ പ്രവേ
ശിപ്പിക്കേണമെന്നുള്ള അഹങ്കാരത്തിൽനിന്നു വഴിയോട്ടു മാറീട്ടുള്ളവർ ന
ന്നെ ദുൎല്ലഭം. അമ്മയഛ്ശന്മാർ മരിക്കുന്നതിന്നു മുമ്പായി തങ്ങളുടെ കുട്ടി
കൾ വിവാഹാവസ്ഥയിൽ പ്രവേശിച്ചു കാണുന്നതു എല്ലാവൎക്കും സന്തോ
ഷകരമായ ഒരു കാൎയ്യം തന്നെ എന്നതിലേക്കു ഞങ്ങളും യോജിക്കുന്നു.
എങ്കിലും വിവാഹമുറയുടെ താല്പൎയ്യം ഇന്നതാകുന്നു എന്നുള്ള തിരിച്ചറിവു
അതിൽ പ്രവേശിക്കേണ്ടവരായ സ്ത്രീപുരുഷന്മാൎക്ക ഉണ്ടാവാൻ തക്ക
തായ പ്രായം വരുന്നതിന്നു മുമ്പായി അവരെ ഈ പേക്കൂത്തിൽ വേഷ
മിടീക്കുന്നതും അതിൽ അമ്മയഛ്ശന്മാർ രസിക്കുന്നതും വിചാരിച്ചാൽ അ
ത്ഭുതം തന്നെ. ഇതിനാൽ അവർ തങ്ങളുടെ കുഞ്ഞു കുട്ടികൾക്കു വരുങ്കാ
ലത്തിൽ അനുഭവിക്കേണ്ടതിനായി മുടിവിന്റെ വിത്തിനെ വിതച്ചുകെ
ടുക്കുകയത്രെ ചെയ്യുന്നതു. ഈയിടയിൽ കൂടക്കൂട നടന്നു കൊണ്ടിരുന്ന
മംഗലയാത്രകളിൽ രണ്ടു മൂന്നു ഞങ്ങൾക്കും കാണ്മാൻ സംഗതിവന്നു
പൂൎണ്ണമായ പുരുഷപ്രായം വന്നിട്ടുള്ള ഒരാൾക്കു പാൽകുടി മാറീട്ടു അധി [ 56 ] കനാൾ കഴിഞ്ഞിട്ടില്ലാത്ത ഒരു പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചു
കൊടുത്തതാകുന്നു മേല്പറഞ്ഞ എല്ലാ സമയങ്ങളിലും ഞങ്ങൾ കണ്ടു
ബോധിപ്പാൻ ഇടയായതു. നാഗരീകം തൻറ ഗുണീകരമായ കാലുകളെ
വിശാലമായി നീട്ടി തന്റെ ശോഭയേറിയ രശ്മികളെ രാജ്യത്തുള്ള എല്ലാ
കുടിയുടെയും ഉമ്മരത്തു അയക്കുന്നതായ ഈ കാലത്തു അറിവില്ലായ്കയാൽ
മേൽപ്രകാരം ചെയ്വാൻ ഇട വന്നു പോകുന്നു എന്നു വാദിക്കുന്ന വികട
ബുദ്ധികൾ വല്ലവരുമുണ്ടെങ്കിൽ ബാലവിവാഹം കുട്ടികളുടെ നിൎമ്മല മന
സ്സിന്നു കറപിടിപ്പിക്കയും സന്മാൎഗ്ഗാഭ്യാസത്തിന്നു ഭംഗം വരുത്തുകയും
ശരീരശക്തി ക്ഷയിപ്പിക്കയും ഇതിലൊക്കയും അതികഷ്ടമായി വിവാഹ
ബന്ധനത്തിൽ അകപ്പെട്ട ദമ്പതികൾ തമ്മിൽ മിക്കസമയവും നിരപ്പില്ലാ
തെ വസിക്കയും ചെയ്യുന്നതിനു ഇടവരുത്തുന്നു എന്നു ഇപ്പൊഴെങ്കിലും
പഠിക്കേണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. ചെറുപ്പത്തിലെ വിവാഹം
കഴിപ്പിക്കേണ്ടത് ഈ ഇന്ത്യാഖണ്ഡം സംബന്ധിച്ചെടത്തോളം ആവശ്യ
മെന്നും യൂരോപ്പിലെ വിവാഹസംബന്ധമായ പ്രമാണങ്ങളൊന്നും ഈ
രാജ്യനിവാസികൾക്കു പറ്റുന്നതല്ലെന്നും ഒരു ഒഴികഴിവുകൌമാരവിവാഹ
ത്തിന്നനുകൂലരായവർ പറയുമായിരിക്കാം എങ്കിലും ഈ വിശേഷകൎമ്മം
സ്ത്രീപുരുഷന്മാൎക്കറിവായതിന്റെ ശേഷം ചെയ്യിക്കേണ്ടതെന്നു ഹിന്തു
ക്കളുടെ പൂൎവ്വചരിത്രങ്ങളിൽനിന്നു തന്നെ സാക്ഷ്യങ്ങളുണ്ടു. അവരവൎക്കു
ബോധിച്ച ഭാൎയ്യാഭൎത്താക്കന്മാരെ തെരിഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം
ഹിന്തുശാസ്ത്രം അനുവദിക്കുന്നുണ്ടെന്നും സ്വയംവരം ആഗ്രഹിക്കത്തക്ക ഒരു
പദവി എന്നും ദ്രൗപദി ദമയന്തി മുതലായ സ്ത്രീകളുടെ ദൃഷ്ടാന്തങ്ങളാൽ
തെളിവായി കാണപ്പെടുന്നു. ഈ ദിക്കിൽ യാതൊരു തടസ്ഥവും കൂടാതെ
നടന്നുവരുന്ന ബാലവിവാഹത്തിനുള്ള കാരണങ്ങളിൽ പെൺകുട്ടികളെ
വേണ്ടുംവണ്ണം വിദ്യാഭ്യാസം ചെയ്യിപ്പിക്കാത്തത മുഖ്യമായ ഒരു ഹേതു
വാകുന്നു എന്നും കൂട പറഞ്ഞു കൊള്ളുന്നു. ഏതൊരു ജാതിക്കും ഉയൎച്ച
ഉണ്ടാകേണമെങ്കിൽ പുരുഷന്മാരെ പോലെ സ്ത്രീകളെയും വിദ്യാഭ്യാസം
ചെയ്യിക്കേണ്ടത അത്യാവശ്യം. ഇക്കാലത്തു ഹിന്തുക്കളുടെയും പ്രത്യേ
കമായി മലയാളികളുടെയും ഇടയിൽ സ്ത്രീജനങ്ങളെ വിദ്യാഭ്യാസം ചെയ്യി
ക്കുന്നതു ബഹു ദുൎല്ലഭമായി അത്രെ നടക്കുന്നുള്ളു. എങ്കിലും അല്പമായ
വിദ്യാഭ്യാസം കഴിച്ചിട്ടുള്ള സ്ത്രീകളിൽ കാണായി വരുന്ന സുശീലമാദി
യായ ഗുണങ്ങളാൽ വിദ്യാഭ്യാസം സ്ത്രീകളുടെ ഇടയിൽ പരക്കെ നടന്നിരു
ന്നു എങ്കിൽ എത്രയൊ പതിവ്രതകളായ ഭാൎയ്യമാരും സുമതികളായ മാതാ
ക്കളും കേരളസ്ത്രീകളുടെ ഇടയിലും ഉണ്ടാകുമെന്നു ഏകദേശം ഊഹിക്കാം.
ഭവനസൌഖ്യം ഉണ്ടാകുന്നതു ഭാൎയ്യമാരുടെ സുശീലത്താലും പ്രാപ്തിയാലു
മാകുന്നു എന്നു ഏവരും സമ്മതിക്കും ഈ സല്ഗുണങ്ങൾ ഉണ്ടാകുന്നതു [ 57 ] വിദ്യാഭ്യാസത്താലും സജ്ജനസംസൎഗ്ഗത്താലും മാത്രമത്രെ. ഇതുകൾ
സമ്പാദിക്കുന്നതിന്നു തക്കതായ സമയം ചെറുപ്പത്തിൽ ആകുന്നു. അതി
നു പകരം കുട്ടികൾ അപ്രാപ്തരായിരിക്കുമ്പൊൾ തന്നെ അവരുടെ മന
സ്സിന്നു വിരോധമായി അവരെ വിവാഹമുറയിൽ പ്രവേശിപ്പിക്കുന്നതു എ
ത്രയും കാഠിന്യചിത്തന്മാരുടെ പ്രവൃത്തിയാകയാൽ തങ്ങളുടെ കുട്ടികളു
ടെ ക്ഷേമത്തിലേക്കു അല്പമെങ്കിലും ആഗ്രഹമുള്ള അമ്മയഛ്ശന്മാർ ഇത്ത
രമായ ക്രൂരവിചാരത്തിൽനിന്നു തൽക്ഷണം പിൻവാങ്ങിക്കൊള്ളുന്നതു
ഉത്തമമെന്നു ഞങ്ങൾ വിനയപൂൎവ്വം ഗുണദോഷിക്കുന്നു.
HISTORY OF THE BRITISH EMPIRE.
ഇംഗ്ലിഷ ചരിത്രം.
(Continued from No. 3, page 45.)
അക്കാലത്തു പരന്ത്രീസ്സിൽ അന്തഃഛിദ്രങ്ങൾ പുഷ്ടിച്ച വൈരത്തോ
ടെ നടന്നു, രാജ്ഞി ബുൎഗ്ഗുണ്ടിയ പക്ഷത്തിലും, അവളുടെ മൂത്ത മകനായ
കിരീടാവകാശി ഒൎലയാന്സപക്ഷത്തിലും ചേൎന്നു കലഹിച്ചു. അങ്ങിനെ
ഇരിക്കുമ്പോൾ ഇരുപക്ഷക്കാരും ഇംഗ്ലിഷസഹായം വേണം, എന്നു വെ
ചു രാജാവിനു ദൂതയച്ചു. എന്നാറെ അവൻ ഒരു സൈന്യത്തെ കൂട്ടി ക
പ്പലിൽ കയറി, നോൎമ്മണ്ടിയിൽ കരെക്കിറങ്ങിയപ്പോൾ, ജാതിവൈരം ഇ
ളകി. ഇംഗ്ലിഷ്കാരൻ വേണ്ടാ, എന്നു വെച്ചു പരന്ത്രീസ്സുകൾ തമ്മിൽ നിര
ന്നു പുരാണശത്രുവിനെ ഒരുമനപ്പെട്ടു എതിരിടുവാൻ നിശ്ചയിച്ചു, എങ്കി
ലും അവരുടെ സഖ്യത ക്ഷണികമത്രെ. അല്പനേരം കഴിഞ്ഞാറെ ബു
ൎഗ്ഗുണ്ടിയത്തമ്പുരാൻ കിരീടാവകാശി കാണ്കെത്തന്നെ കുലപാതകരുടെ കൈ
യാൽ വീണു മരിച്ചു.
അനന്തരം ഇംഗ്ലിഷരാജാവു നോൎമ്മണ്ടിയിൽവെച്ചു ചില മുഖ്യ ന
ഗരങ്ങളെ സ്വാധീനമാക്കിയ ശേഷം, പുതിയ ബുൎഗ്ഗുണ്ടിയൻ അവനുമാ
യി നിരന്നു, ഒരു സന്ധികരാർ ഉണ്ടാക്കിയതു കൂടാതെ ഇംഗ്ലിഷാരാജാവ്
പരന്ത്രീസ്സുരാജപുത്രിയായ കഥരീനയെ കല്യാണം കഴിക്കയും, അവന്റെ
രണ്ടാം അനുജൻ ബുൎഗ്ഗുണ്ടിയന്റെ സഹോദരിയെ വേൾക്കുവാൻ നിശ്ചയി
ക്കയും ചെയ്തു. ഇങ്ങിനെ എല്ലാം ക്രമത്തിലാക്കി പരന്ത്രീസ്സു കിരീടാവ
കാശിയുടെ നേരെ യുദ്ധം ചെയ്ത സമയത്തിൽ രാജാവു ദീനം പിടിച്ചു.
(1422 അഗുസ്ത 31ാം ൹) തന്റെ ജയമഹത്വങ്ങളുടെ ഇടയിൽനിന്നു മരി
ക്കയും ചെയ്തു.
രാജാവു അന്തരിച്ചപ്പോൾ അവനു ഒമ്പതു മാസമുള്ള ഒരു പുത്രനെ
യുള്ളു. ആയവൻ ആറാം ഹെന്രി, എന്ന നാമവും പിതാവിന്റെ അവ [ 58 ] കാശവും ലഭിച്ചു. എന്നാൽ രാജാവു ശിശുവാകകൊണ്ടു അവന്റെ പി
താവിന്റെ മൂന്നാം അനുജനായ ഗ്ലോസസ്തർ, എന്ന പ്രഭു രക്ഷാപുരു
ഷൻ, എന്ന പേർ ഏറ്റു ഒർ ആലോചന സഭയുടെ സഹായത്താൽ
നാടു വാണു തുടങ്ങി. ഈ സമയത്തു പരന്ത്രീസ്സുയുദ്ധം പുതിയ എരിവി
നോടെ നടന്നു. ഇരുപക്ഷസേനകൾ ക്രെവന്ത, എന്ന സ്ഥലത്തിൽ ത
മ്മിൽ എതിരിട്ടു പടവെട്ടുന്നതിൽ പരന്ത്രീസ്സുസൈന്യം അശേഷം തോറ്റു
പോയി. പിറ്റെ ആണ്ടിൽ വെൎന്നെൽ എന്ന സ്ഥലത്തു ഭയങ്കര പോർ
സംഭവിച്ചു. അവിടെ സ്കോത്തരും പരന്ത്രീസ്സുപക്ഷത്തിൽ ചേൎന്നു, എ
ങ്കിലും ഇംഗ്ലിഷ്കാർ ഇരുവരുടെ സേനകളെ ഛിന്നാഭിന്നമാക്കിയ ശേഷം
പരന്ത്രീസ്സുരാജാവു ഭ്രമിച്ചു, എന്റെ കാൎയ്യം അബദ്ധമായല്ലൊ, എന്നു വിചാ
രിച്ചു ബദ്ധപ്പെട്ടു ഓടി ലോവാർ (Loire) എന്ന പുഴയെ കടന്നു, ആ നാ
ട്ടുകാർ തനിക്കു വിശ്വസ്തരാകകൊണ്ടു, അവരുടെ ഇടയിൽ പാൎത്തു. എ
ന്നതിന്റെ ശേഷം പരന്ത്രീസ്സിന്റെ വടക്കെ അംശങ്ങൾ മുഴുവനും ഇം
ഗ്ലിഷ്കാൎക്കു കൈവശമായിത്തീൎന്നു.
പിന്നെ ഇംഗ്ലിഷ്കാർ ഒൎലയാന്സ, എന്ന നഗരത്തിന്റെ നേരെ ചെന്നു
അതിനെ നിരോധിച്ചുതുടങ്ങി. അതിക്രമംകൊണ്ടു നഗരത്തെ പിടിച്ചു
കൂടാ, എന്നു ഇംഗ്ലിഷ് സേനാപതി കണ്ടു, അതിനെ ചുറ്റി വളഞ്ഞു
മുട്ടൽകൊണ്ടു വശത്താക്കുവാൻ നിശ്ചയിക്കയാൽ, കാവൽ പട്ടാളത്തിനു
അടപ്പിന്റെ കഷ്ടത മാത്രമല്ല, ക്ഷാമത്തിൻറെ ഉപദ്രവം കൂടെ ഉണ്ടായി.
ക്രമേണ നഗരക്കാരുടെ ആശ മുറ്റും ക്ഷയിച്ചു, പരന്ത്രീസ്സുരാജാവു താണ
നാടുകളെ വിട്ടു തെക്കെ മലപ്രദേശങ്ങളിൽ ചെന്നു ഒളിച്ചു പാൎപ്പാൻ നി
ശ്ചയിച്ചു. ഇനി അല്പം ദിവസമേയുള്ളൂ, പിന്നെ നഗരം നമ്മുടെ കൈ
വശമാകും, എന്നു ഇംഗ്ലിഷസേനകൾ വിചാരിച്ചുനിന്നു. അങ്ങിനെ ഇ
രിക്കുമ്പോൾ ഒരു പെണ്കുട്ടി പരന്ത്രീസ്സുരാജ്യത്തെ രക്ഷിച്ചു.
ആ പെണ്കുട്ടി അൎക്കിയ ജോവൻ തന്നെ (Joan of Arc) ആയവൾ
ശമ്പോൻ നാട്ടിലുള്ള ദൃമെരി, എന്ന ഗ്രാമത്തിൽ ജനിച്ചു, ചെറുപ്പത്തിൽ
തന്നെ ഭയഭക്തിയും സുശീലവും തീക്ഷ്ണതയുമുള്ളാരു കുട്ടി ആയിരുന്നു.
ജനനദേശത്തിന്റെ അരിഷ്ടത നിമിത്തം അവളുടെ ദൈവഭക്തിയും രാ
ജ്യത്തെ കുറിച്ചുള്ള വാത്സല്യവും അത്യന്തം വൎദ്ധിച്ചു, അവളുടെ ചിന്തകൾ
രാപ്പകലും ജന്മഭൂമിയുടെ താഴ്ചയിൽ ലയിച്ചിരിക്കയാൽ, താന്തന്നെ പര
ന്ത്രീസ്സിനെ രക്ഷിച്ചു ഈ ഭാരത്തെ തീൎപ്പാനായി ദൈവനിയോഗം ഉണ്ടു,
എന്നു വിചാരിച്ചു തുടങ്ങി. ആ പ്രവൃത്തിയെ ആരംഭിക്കേണം, എന്നു ക
ല്പിക്കുന്ന അശരീരിവാക്കുകളെ കേൾക്കയും, വിണ്ണവരെ കൂടക്കൂട കാണുക
യും ചെയ്യുന്നു, എന്നു അവൾ പലരോടും പറഞ്ഞു. അങ്ങിനെ ഇരിക്കു
മ്പോൾ ഒൎലയാന്സ നഗരത്തിന്റെ നിരോധത്തെ കുറിച്ചു ആ സങ്കടമു [ 59 ] ള്ള വൃത്താന്തങ്ങളെ കേട്ടപ്പോൾ, അവൾ വളരെ വ്യസനിച്ചു അമ്മയപ്പ
ന്മാരോടു കല്പന വാങ്ങി അയല‌്വക്കത്തു പാൎക്കുന്ന കാരണവരെ ചെന്നു
കണ്ടു വസ്തുത അറിയിച്ചു, അവനോടു കൂടെ സമീപത്തുള്ളൊരു നഗര
ത്തിലേക്കു യാത്രയായി. അവിടെ എത്തിയാറെ സ്ഥാനികനെ കണ്ടു,
രാജാവു അന്നു പാൎക്കുന്ന ശിന്നോൻ നഗരത്തിലേക്കു പോകുവാനായി
സഹായിക്കേണം, എന്നു അപേക്ഷിച്ചു, ഒൎലയാന്സ നഗരത്തെ രക്ഷിച്ചു
രാജാവിനെ രൈമ്സ നഗരത്തിൽ കിരീടാഭിഷേകം കഴിപ്പിപ്പാൻ എനിക്കു
ദൈവനിയോഗം ഉണ്ടു, എന്നു പറഞ്ഞു.
ഇവൾ ഭ്രാന്തച്ചി, എന്നു നഗരപ്രമാണി നിശ്ചയിച്ചു, അവളെ വെ
റുതെ വിട്ടയച്ചു, എന്നിട്ടും അവളുടെ ശ്രുതി നീളെ പരന്നു. രണ്ടു മഹാ
ന്മാർ അവളെ ചെന്നു കണ്ടു, വസ്തുത കേട്ടാറെ, അവൾക്കു വല്ല ദൈവ
നിയോഗം ഉണ്ടായിരിക്കും, എന്നു വിചാരിച്ചു അവളെ ശിന്നോൻ നഗര
ത്തിലേക്കു കൊണ്ടു പോയി. ആ രാജ്യം മുഴുവനും ഇംഗ്ലിഷകൈവശമായി
രിക്കകൊണ്ടു, യാത്ര ബഹു പ്രയാസം, എങ്കിലും അവൾ ഒരു വിഘ്നം കൂ
ടാതെ എത്തി, രാജാവു ഈ വൎത്തമാനം കേട്ടപ്പോൾ അല്പ നേരം സംശ
യിച്ചു നിന്നാറെ തിരുമുമ്പിൽ വരേണ്ടതിനു കല്പനകൊടുത്തു. പിന്നെ
രാജനിയോഗപ്രകാരം പൊയിക്ത്രിയ, എന്ന നഗരത്തിൽ പാൎക്കുന്ന പ
ണ്ഡിതന്മാരും ആലോചനക്കാരും വന്നു, അവളുടെ ചരിത്രത്തെ സൂക്ഷ്മ
ത്തോടെ ശോധന ചെയ്താറെ, അവളിൽ യാതൊരു വിരുദ്ധവുമില്ല എ
ന്നു കണ്ടു . എന്നാറെ ഒൎലയാന്സ നഗരക്കാരെ തുണെപ്പാൻ ഒരുങ്ങിയിരി
ക്കുന്ന ഒരു ചെറു പട്ടാളത്തോടു കൂടെ അവളെ അവിടേക്കു അയക്കേണം,
എന്നു രാജാവു കല്പിച്ചു. അവൾക്കു ദൈവനിയോഗം ഉണ്ടു, എന്നു അ
ധികാരസ്ഥന്മാർ വിശ്വസിച്ചപ്രകാരം തോന്നുന്നില്ല. നമ്മെ രക്ഷിപ്പാൻ
വേണ്ടി ദൈവം ഇവളെ അയച്ചിരിക്കുന്നു എന്നു സാമാന്യ ജനങ്ങളുടെ
വിശ്വാസം. അവൾ ഒൎലയാന്സിൽ എത്തും മുമ്പെ, അവളുടെ ശ്രുതി ആ
നഗരത്തിലും ഇംഗ്ലിഷ് പാളയത്തിലും പ്രസിദ്ധമായി വന്നു. നിരോധി
ക്കുന്നവർ അവളെ ഭൂതഗ്രസ്ത എന്നു മതിക്കയും, നിരോധിക്കപ്പെട്ടവർ ആ
ശ്വാസവും പുതിയ ധൈൎയ്യവും പ്രാപിക്കയും ചെയ്തു.
അവൾ ചേൎന്ന ചെറു പട്ടാളം ഒൎലയാന്സിന്റെ സമീപത്തു എത്തി,
ഒരു തടസ്ഥം കൂടാതെ ഇംഗ്ലിഷകാവൽസ്ഥലങ്ങളെ കടന്നു, പാതി രാത്രി
യിൽ ജനസന്തോഷത്തോടു കൂടെ നഗരത്തിൽ പ്രവേശിച്ചു. അന്നു അവൾ
ക്കു ഏകദേശം പത്തൊമ്പതു വയസ്സുണ്ടു. അക്കാലത്തു പടയാളികൾ ഉടു
ത്തതുപോലെ ഒരു മാൎക്കവചവും അരയിൽ കെട്ടിത്തൂങ്ങുന്ന വാളും പരന്ത്രീ
സ്സുരാജ്യചിഹനങ്ങളുമായ വെണ്താമരപ്പൂക്കളും രക്ഷിതാവിൻ ചിത്രമുള്ള കൊ
ടിക്കൂറ കൈയിൽ പിടിച്ചതും ഉണ്ടു, ഇങ്ങിനെ അലങ്കരിച്ചിട്ടു, അവൾ ഭംഗി [ 60 ] യുള്ളൊരു കുതിരപ്പുറത്തു കയറി, പടയാളികളുടെ നിരകളിൽ കൂടിച്ചെല്ലും.
ആ കാഴ്ചയെ കണ്ടു പലരും ആശ്ചൎയ്യപ്പെട്ടും സന്തോഷിച്ചുംകൊണ്ടിരുന്നു.
അപ്പോൾ നിരോധത്തിൻറെ നില ക്ഷണത്തിൽ മാറി. ഇംഗ്ലിഷ്കാർ
ഭയവും സംശയവുംകൊണ്ടു ക്ഷീണിക്കയും, പരന്ത്രീസ്സുകൾ ധൈൎയ്യം പൂ
ണ്ടു ഉല്ലസിക്കയും ചെയ്തു. ജൊവൻ താൻ കാവൽപട്ടാളങ്ങളെ ശത്രുക്ക
ളുടെ നേരെ നടത്തി, പോർ അതിഘോരമായി നടക്കുന്ന ഇടയിൽ തന്നെ
അവൾ ഇരിക്കും. പരന്ത്രീസ്സുകൾ ജയസന്തുഷ്ടരായി ഇംഗ്ലിഷ്കാരെ എല്ലാ ഉറ
പ്പുള്ള സ്ഥലങ്ങളിൽനിന്നും ആട്ടികൊണ്ടു, ഏഴു ദിവസത്തിനകം അപമാ
നത്തോടും സങ്കടത്തോടും കൂടെ ഒൎലയാന്സ നഗരത്തെ വിട്ടു പോകുമാറാക്കി.
അനന്തരം ആ പെണ്ണു രാജാവിനെ ചെന്നു കണ്ടു, വേലയുടെ ഒന്നാം
പകുതി സാധിച്ചുവല്ലൊ, രണ്ടാം പകുതിയും സാദ്ധ്യമായി വരേണം, പു
രാണ പരന്ത്രീസ്സുരാജാക്കന്മാർ എല്ലാവരും രൈമ്സ നഗരത്തിൽനിന്നു കി
രീടാഭിഷേകം ലഭിച്ചതു പോലെ ഭവാനും ലഭിക്കേണം, എന്നു പറഞ്ഞു.
രൈമ്സ നഗരത്തോടു ചേൎന്ന നാടുകൾ എല്ലാം ശത്രുകൈവശമായിരിക്ക
കൊണ്ടു യാത്ര അസാദ്ധ്യം എന്നു പലരും പറഞ്ഞു, എങ്കിലും അതു ഒരു
കുറവും വരാതെ സാധിച്ചു. വഴിയിൽവെച്ചു എല്ലാ നഗരങ്ങളുടെ നി
വാസികൾ രാജാവിനു വാതിലുകളെ തുറന്നു വഴിപ്പെടുകകൊണ്ടു, അവൻ
ആ പെണ്ണിനോടും കൂടെ രൈമ്സിൽ എത്തി ജയഘോഷത്തോടെ പ്രധാന
പള്ളിയിൽ പ്രവേശിച്ചു, രണ്ടാം പ്രാവശ്യം കിരീടാഭിഷേകം ലഭിച്ചു. (1428)
കൎമ്മങ്ങൾ നടക്കുമ്പോൾ ആ കന്യക കൊടിക്കൂറ കൈയിൽ പിടിച്ചുകൊ
ണ്ടു രാജാവിന്റെ അരികെ തന്നെ നിന്നു. എന്നതിന്റെ ശേഷം: എ
ന്റെ വേല ഇപ്പോൾ തീൎന്നതുകൊണ്ടു, എന്നെ അമ്മയപ്പന്മാരുടെ അടു
ക്കൽ മടക്കി അയക്കേണം, എന്നു അവൾ അപേക്ഷിച്ചതു രാജാവു കേട്ടി
ല്ല, ഇനിയും വല്ല പണി ഉണ്ടാകും, എന്നു കല്പിച്ചു അവളെ താമസിപ്പിച്ചു.
കുറയ കാലം കഴിഞ്ഞശേഷം അവൾ ശത്രുക്കളുടെ കൈയിൽ അക
പ്പെട്ട. ആയവർ അവളെ തടവിൽ പാൎപ്പിച്ചു മന്ത്രവാദിനി, എന്നു വെ
ച്ചു അവളുടെ മേൽ അന്യായം ബോധിപ്പിച്ചു. ആ കാൎയ്യത്തെ വിസ്തരി
പ്പാൻ ഇംഗ്ലിഷ്കാരും പരന്ത്രീസ്സുകാരുമായ പാതിരിമാർ കൂടി വന്നു നിരൂ
പിച്ചു, കുറ്റം ഏറ്റു പറവാൻ ഹേമിച്ചു. അതിനു തക്ക ഒർ എഴുത്തി
നെയും ഉണ്ടാക്കി, അവളെകൊണ്ടു ഒപ്പിടുവിച്ചു. ഇനി ഒരു നാളും പുരു
ഷവസ്ത്രം ഉടുക്കുന്നില്ല, എന്നു സത്യം ചെയ്യിച്ചു വീണ്ടും തടവിൽ പാൎപ്പി
ച്ചു, അവളെ കുടുക്കുവാനായി പുരുഷവസ്ത്രം അവളുടെ അരികത്തു വെച്ചു.
പിന്നെ അവൾ ഓൎമ്മ വിട്ടു ആ വസ്ത്രം ഉടുത്തതുകൊണ്ടു, സത്യലംഘനം
നിമിത്തം ചുടേണം എന്ന വിധി ഉണ്ടായി. അതുകൊണ്ടു അവളെ രു
യൻ, എന്ന സ്ഥലത്താക്കി ചുടുകയും ചെയ്തു. (1431) പരന്ത്രീസ്സുകളും [ 61 ] ഇംഗ്ലിഷ്കാരും ഒരുമനപ്പെട്ടു ഈ വല്ലാത്ത ക്രിയ അനുഷ്ടിച്ചപ്പോൾ, അ
വൾ അതിവിശ്വാസത്തോടെ സേവിച്ചിരുന്ന രാജാവു അവൾക്കു വേണ്ടി
ഒന്നും ചെയ്യാതെ ഇരുന്നു. നിസ്സാരനും തന്നിഷ്ടക്കാരനുമായ ഒരു രാജാവി
നെ ബഹു ഭക്തിയോടെ സേവിച്ചതു മാത്രം അവളുടെ കുറ്റം.
ഈ അവസ്ഥ കഴിഞ്ഞ ശേഷം, പരന്ത്രീസ്സു യുദ്ധം ക്രമേണ ക്ഷയി
ച്ചുപോയി. ഇംഗ്ലിഷചേൎച്ച അസഹ്യം, എന്നു ബുൎഗ്ഗുണ്ടിയതമ്പുരാൻ വി
ചാരിച്ചു. (1435ാമതിൽ) പരന്ത്രീസ്സുരാജാവിനോടു നിരന്നു. ഇംഗ്ലിഷസേ
നാപതിയും മരിച്ചു. അതുകൊണ്ടു കല്ലായി ഒഴികെ പരന്ത്രീസ്സിലുള്ള
എല്ലാ ഇംഗ്ലിഷ് നഗരങ്ങളും ക്രമേണ ശത്രുക്കളുടെ കൈവശത്തിൽ അക
പ്പെട്ടു. എന്നാറെ ഇംഗ്ലിഷ്കാർ പരന്ത്രീസ്സിനെ വിട്ടു സ്വദേശത്തേക്കു മട
ങ്ങി ചെന്നു. അവരുടെ അതിമോഹങ്ങൾ സാധിക്കാത്തതു ഇരു രാജ്യ
ങ്ങൾക്കും ഗുണമായി വന്നു. (To be continued.)
DEPRAVITY OF HUMAN NATURE.
മാനുഷസ്വഭാവത്തിന്റെ ദുഷ്ടത.
ഒരു ദിവസം മതാമ്മ ആയയെ വിളിച്ചു: ഞാൻ കുറയ തുണി വാങ്ങി
നമ്മുടെ പണിക്കാരുടെ ഭാൎയ്യമാരിൽ അധികം ആവശ്യപ്പെടുന്നവൎക്കു ഓ
രോ ഉടുപ്പിനെ കൊടുപ്പാൻ വിചാരിച്ചിരിക്കുന്നു. എന്നാൽ അതിന്നു അ
വരിൽ യോഗ്യമാർ ആർ?
ആയ: മതാമ്മയുടെ കൃപ എത്രയോ വലിയതാകുന്നു.
മതാമ്മ: നമ്മുടെ മസ്സാൽച്ചിക്കു വളരെ കുട്ടികൾ ഉണ്ടല്ലൊ, പക്ഷെ
അവന്റെ ഭാൎയ്യെക്കു ഒർ ഉടുപ്പു കൊടുത്താൽ വേണ്ടതില്ല.
ആയ: മസ്സാൽച്ചിയുടെ ഭാൎയ്യയോ മതാമ്മേ, അവൾ മഹാ നിസ്സാര
മുള്ളാരു പെണ്ണാണ, ദിവസം ഒക്കെയും പുകയില വലിച്ചും വെറ്റില
തിന്നുംകൊണ്ടിരിക്കുന്നു, പണി ഒന്നും എടുക്കുന്നില്ല. അവൾ മതാമ്മ അ
വൎകളുടെ ദാനത്തിനു പോരാത്തവളത്രെ.
മതാമ്മ: കുസ്സിനിക്കാരനു ഞെരുക്കമില്ല, അവന്റെ ഭാൎയ്യെക്കു പല
വിധ ആഭരണങ്ങളും ഉണ്ടു, അതുകൊണ്ടു അവൎക്കു സഹായം ചെയ്വാൻ
ആവശ്യമില്ല, എങ്കിലും കുസ്സിനിമേട്ടിക്കു ഭാൎയ്യയും ചെറിയോരു കുട്ടിയും
ഉണ്ടു , അവൾക്കു ഒർ ഉടുപ്പു കിട്ടിയാൽ വളരെ സന്തോഷിക്കും.
ആയ: വല്ല സമ്മാനം കിട്ടിയാൽ എല്ലാവരും സന്തോഷിക്കുന്നതു
പോലെ അവളും സന്തോഷിക്കും മതാമ്മേ, എങ്കിലും അവൾ കുസ്സിനി
മേട്ടിയുടെ ഭാൎയ്യ അല്ല, അവൻ അവളെ അങ്ങാടിയിൽ കണ്ടു പിടിച്ചു
കൊണ്ടു വന്നിരിക്കുന്നു. ഇങ്ങിനെയുള്ള ആളുകൾക്കു മതാമ്മ അവൎകൾ
സഹായം ചെയ്വാൻ പോകുന്നുവോ? [ 62 ] മതാമ്മ: തണ്ണിക്കാരന്റെ ഭാൎയ്യ എങ്ങിനെയുള്ളവൾ? അവൾക്കു ഒർ
ഉടുപ്പു കൊടുക്കാമോ?
ആയ: അവൾ തണ്ണിക്കാരന്റെ ഭാൎയ്യയല്ല മതാമ്മേ, അവളുടെ ഭൎത്താ
വു ലക്ഷണപട്ടണത്തിൽ പാൎക്കുന്നു.
മതാമ്മ: തോട്ടക്കാരനു വളരെ കുട്ടികൾ ഉണ്ടു, ഭാൎയ്യക്കും എപ്പോഴും
ദീനം തന്നെ. ആ ഭവനക്കാൎക്കു കുറയ ഉടുപ്പു കിട്ടിയാൽ വലിയ ഉപകാ
രം എന്നു തോന്നുന്നു.
ആയ: അയ്യോ മതാമ്മേ, അവൎക്കു ഒന്നും കൊടുക്കേണ്ടാ, ആ സ്ത്രീക്കു
ദീനം ഉണ്ടെങ്കിൽ അതു അവൾക്കു വേണ്ടുന്നതത്രെ. അവൾ ദുൎവ്വാക്കുകാ
രത്തിയും ഒരു വിടക്കു പെണ്ണും തന്നെ.
മതാമമ: ഇങ്ങിനെയായാൽ ഞാൻ സഹായം ചെയ്യാൻ യോഗ്യമുള്ള
പെണ്ണുങ്ങൾ ഈ പറമ്പിൽ ഇല്ല, അതുകൊണ്ടു ഞാൻ സമ്മാനമായി
കൊടുക്കാൻ വേണ്ടി വാങ്ങിവെച്ച തുണികളെ പീടികക്കാരനു മടക്കി അ
യക്കേണം, എന്നു തോന്നുന്നു.
ആയ: മതാമ്മേ, ഇതാ സലാം, എനിക്കു ഒരു കണ്ടം തുണി തന്നാൽ
വലിയ ഉപകാരം.
മതാമ്മ: എന്നാൽ ഈ പറമ്പിലുള്ള എല്ലാ പെണ്ണുങ്ങളിലും നീ
തന്നെ നല്ലവൾ എന്നോ? നിന്നിൽ വളരെ കുറവു ഉണ്ടു, എന്നു നീ ന
ല്ലവണ്ണം അറിയുന്നു. കളവു പറയേണ്ടതിനു അല്പം പോലും ശങ്കയില്ല,
വെറ്റില തിന്നും ഉറങ്ങിയും വൎത്തമാനങ്ങൾ ചൊല്ലിയുംകൊണ്ടു നേരം
എത്ര പ്രാവശ്യം വെറുതെ പോക്കുന്നു? കൂട്ടുകാരോടു സംസാരിക്കുമ്പോൾ
ചീത്ത വാക്കുകൾ വായിൽനിന്നു പുറപ്പെടുന്നതിൽ ഒരു കണക്കുണ്ടോ?
ഇങ്ങിനെയുള്ളതെല്ലാം എന്റെ മുഖതാവിൽ തന്നെ ചെയ്യുന്നു. എന്നാൽ
ഞാൻ നിന്നെ കാണാത്ത സമയത്തു നീ എന്തെല്ലാം ചെയ്യും, എന്നു
നിനക്കും ദൈവത്തിനും മാത്രം അറിയാം.
ആയ: തുണി മാതാമ്മ അവൎകൾക്കു തന്നെ ഇരിക്കട്ടെ, മതാമ്മമാത്രം
നല്ലൊരു ആൾ, മതാമ്മയെ പോലെ ആരുമില്ല, മതാമ്മ അവൎകളിൽ
ഒരു കുറവുമില്ല, ഞങ്ങൾ എല്ലാവരും ചീത്ത മനുഷ്യർ തന്നെ.
മതാമ്മ: ഇല്ലാത്തതിനെ എന്തിനു സംസാരിക്കുന്നു ആയാ? ഞാൻ
ദൈവകരുണയാൽ കുടിച്ചു മസ്തു പിടിക്കയോ, കക്കുകയോ, ദുൎവ്വാക്കു സം
സാരിക്കയൊ എന്നും മറ്റുമുള്ളതിനെ ചെയ്യുന്നില്ലെങ്കിലും, ദിവസേന
പലവിധ തെറ്റുകളെ കാണിക്കാതിരിക്കയില്ല. എത്ര പ്രാവശ്യം ഞാൻ
ഒരു കാരണം കൂടാതെ കോപിക്കുന്നു? അഹംഭാവവും ദുശ്ശീലവും ലോക
സ്നേഹവും മറ്റും എന്നിൽ പെരുകുന്നു. ദൈവത്തെ സേവിക്കേണ്ടുന്ന
സമയത്തിൽ വെറുതെ ഇരിക്കുന്നതു പലപ്പോഴും കാണുന്നു. ഞാൻ ഒരി
ക്കലും നല്ലവൾ ആയിരുന്നില്ല, ഇപ്പോൾ നല്ലവളുമല്ല, ഈ ദുഷ്ട ലോക [ 63 ] ത്തിൽ പാൎക്കുന്നതുവരെയും നല്ലവൾ ആകയുമില്ല നിശ്ചയം. എന്നാൽ
ദിവസേന ഓരോ നന്മകളെ ശീലിപ്പാൻ ഞാൻ യത്നിക്കുന്നു. അതു സാദ്ധ്യ
മായി വരേണ്ടതിന്നു ഞാൻ വിടാതെ ദൈവത്തോടു പ്രാൎത്ഥിക്കുകയും ചെ
യ്യുന്നു. ഞാൻ എന്നെ നല്ലവൾ എന്നല്ല അരിഷ്ടതയുള്ള പാപി എന്നു
മതിക്കുന്നു. എങ്കിലും ഞാൻ മാത്രമല്ല ഭൂമിമേൽ ജീവിക്കുന്ന സകല മനു
ഷ്യരും ഒട്ടൊഴിയാതെ കണ്ടു പാപികൾ ആകുന്നു. ഇവിടെ നീതിമാനും
ഇല്ല ഒരുത്തൻ പോലുമില്ല, ഗ്രഹിക്കുന്നവനില്ല, ദൈവത്തെ അന്വേഷി
ക്കുന്നവനുമില്ല. എല്ലാവരും വഴി തെറ്റി, ഒരു പോലെ കൊള്ളരുതാത്ത
വരായി പോയി, ഗുണം ചെയ്യുന്നവൻ ഇല്ല, ഒരുത്തൻ പോലുമില്ല.
അവരുടെ തൊണ്ട തുറന്ന ശവക്കുഴി, നാവുകളാൽ അവർ ചതിച്ചു, അവ
രുടെ ചുണ്ടുകളിൻ കീഴെ സൎപ്പവിഷം. അവരുടെ വായിൽ ശാപവും കൈ
പ്പും നിറഞ്ഞിരിക്കുന്നു. സംഹാരവും നാശവും അവരുടെ വഴികളിൽ ഉണ്ടു
സമാധാനവഴി അവർ അറിഞ്ഞില്ല. അവരുടെ കണ്ണുകൾക്കു മുമ്പാകെ
ദൈവഭയവുമില്ല. എന്നു ദൈവവചനം പറയുന്നു. റോമ. ൩, ൧൦–൧൭. ഇതു
ഹിന്തുശാസ്ത്രങ്ങൾക്കും മുസല്മാനരുടെ ഗുരുജനങ്ങൾക്കും സമ്മതം തന്നെ.
ആയ: അതെ, അതെ മതാമ്മേ, എല്ലാ മനുഷ്യരും മഹാദുഷ്ടന്മാർ
തന്നെ, ഈ അങ്ങാടിയിലും ഈ പറമ്പത്തു തന്നെയും നടക്കുന്ന ചീത്ത
പ്രവൃത്തികളുടെ പകുതിപോലും മതാമ്മ അവൎകൾ അറിയുന്നില്ല.
മതാമ്മ: അത ഇരിക്കട്ടെ, എന്റെ ഹൃദയത്തിലെ പാതി ദുഷ്ടതയെ
യും ഞാൻ അറിയുന്നില്ല, അതിനെ അറിയേണ്ടതിനു പലപ്പോഴും ശ്രമി
ച്ചിട്ടുണ്ടെങ്കിലും സാധിച്ചില്ല. എല്ലാറ്റിനേക്കാളും ഹൃദയം വഞ്ചനയു
ള്ളതും അതിദോഷമുള്ളതുമായിരിക്കുന്നു, അതിനെ അറിയുന്നവൻ ആർ?
ആയ: ജനങ്ങൾ ഇത്ര ദുഷിച്ചു പോയതു എങ്ങിനെ? പടച്ചവൻ
അവരെ ദുഷ്ടന്മാരാക്കിത്തീൎത്തുവോ?
മതാമ്മ: ദൈവം നല്ലവനും നല്ലതിനെ മാത്രം സ്നേഹിക്കയും പ്രവൃ
ത്തിക്കുകയും ചെയ്യുന്നവൻ ആകുന്നു. അവൻ എല്ലാ പാപത്തെയും അശു
ദ്ധിയെയും വെറുക്കുന്നു. നമ്മുടെ ആദിമാതാപിതാക്കന്മാരായ ആദാമിനെ
യും ഹവ്വായെയും അവൻ തന്റെ സ്വരൂപത്തിൽ സൃഷ്ടിച്ചു പൂൎണ്ണഗുണ
വാന്മാരാക്കിത്തീൎത്തു. പിന്നെ അവൻ അവൎക്കു കൊടുത്ത കല്പനകളെ അവർ
ലംഘിച്ചതിനാൽ പാപത്തിലും മരണത്തിലും വീണു അശേഷം ദുഷിച്ചു
പോകയും ചെയ്തു. ഇപ്പോൾ ഭൂലോകത്തിൽ കാണുന്ന മനുഷ്യർ ആ ഇരുവരു
ടെ മക്കൾ ആകകൊണ്ടു എല്ലാവരും പാപവും നാശവും നിറഞ്ഞവരത്രെ.
എന്നതിന്റെ ശേഷം മതാമ്മ പണിക്കാരുടെ ഭാൎയ്യമാരെ ബങ്കളാവിൽ
വരുത്തി ഓരോരുത്തിക്കു ഒർ ഉടുപ്പുകൊടുത്തപ്പോൾ, അവർ ഒക്കത്തക്ക
പ്രസാദിച്ചു സലാം പറഞ്ഞു സന്തോഷത്തോടെ പോകയും ചെയ്തു. [ 64 ] SUMMARY OF NEWS.
വൎത്തമാനച്ചുരുക്കം.
(കേരളോപകാരിയുടെ ഒരു സ്നേഹിതനിൽനിന്നു)
ഞങ്ങളുടെ വായനക്കാൎക്കു.
കേരളോപകാരി എന്ന ഞങ്ങളുടെ ഈ പത്രം ആരംഭിച്ചിട്ടു ഇപ്പോൾ മൂന്നു കൊല്ല ത്തിൽ അധികമായിരിക്കുന്നു. ഇതിന്നിടയിൽ ബഹുക്കളായ ഞങ്ങളുടെ വായനക്കാരിൽ ചില രിൽനിന്നു ഞങ്ങൾക്കു ഓരോ വിധത്തിലുണ്ടാ യിട്ടുള്ള സഹായങ്ങൾക്കായി ഞങ്ങൾ മനഃ പൂൎവ്വം അവരോടു നന്ദി പറയുന്നതിനോടു കൂ ടെ അസംഖ്യ നിവാസികളുള്ള ഈ കേരള ത്തിൽ ഈ വിധത്തിലുള്ള ഒരു പത്രം എത്ര യൊ അധികമായി വ്യാപിപ്പാൻ ഇടയുണ്ടെ ന്നുള്ള വിചാരത്താൽ, ഞങ്ങളുടെ ഈ പത്ര ത്തിന്നു പരജനങ്ങളുടെ ഇടയിൽ ഉണ്ടായിട്ടുള്ള, നിരാദരവിനെ പറ്റി ഞങ്ങൾക്കുള്ള മനസ്താ പത്തെയും അറിയിച്ചു കൊള്ളുന്നു. അധിക ദീൎഘവിസ്താരമുള്ള ഈ കേരളത്തിൽ ആകപ്പാ ടെ നോക്കിയാൽ വൎത്തമാന പത്രങ്ങൾ നാട്ടു ഭാഷയിൽ ഇതോടു കൂടി മൂന്നുള്ളതിൽ ഈ മല യാള ജില്ലക്കു സ്വന്തമെന്നു പറയാകുന്നതു കേ രളോപകാരി മാത്രം. എന്നിട്ടും "തൻപിള്ള പൊൻപിള്ള " എന്നുള്ള പ്രമാണത്തിൽനിന്നു ഈ മലയാളികളിൽ അധികം ആളുകളും ഇതു വരെ തെറ്റി നിന്നിരിക്കുന്നതിനാൽ ഞങ്ങൾ അത്യന്തം സങ്കടപ്പെടുന്നു. ഞങ്ങളുടെ മേല്പറ ഞ്ഞ സഹജീവികളോടു അല്പമെങ്കിലും നീര സം ഞങ്ങൾക്കും ഈ സംഗതിവശാൽ ഇല്ലന്നു തന്നെയല്ല പ്രായത്തിൽ അവർ കേരളോപ കാരിയിലും മുതിൎന്നിട്ടുള്ളവരും അക്കാരണ ത്താൽ അധികരസികന്മാരും ആയിരിക്കുന്ന തിനാൽ അവരെ ലാളിക്കുന്നതിന്നു ജനങ്ങ ൾക്കു സ്വാഭാവികമായി അധികതാല്പൎയ്യമുണ്ടാ കുന്നതാണെന്നു ഞങ്ങൾ ഏറ്റു കൊള്ളുന്നു. കേരളോപകാരിയുടെ ചെറുപ്പം ഹേതുവാൽ വിചാരപുൎവ്വമല്ലാത്തതായ ചില വീഴ്ചകൾക്കു അതു ഇട വരുത്തിയിരിക്കാമെങ്കിലും "ഉണ്ണി ക്കിടാക്കൾ പിഴച്ചു കാൽ വെക്കിലും, കണ്ണിന്നു കൌതുകമുണ്ടാം പിതാക്കൾക്കു" എന്ന പോലെ മേലിൽ എങ്കിലും സത്തമന്മാർ അതിന്റെ കുറ വുകളെ മനം പൊറുത്തു കൊണ്ടു അവരവരാൽ കഴിവുള്ള സഹായം ചെയ്തു. ഈ ശിശുവിനെ പോറ്റി വളൎത്തുമെന്നു ഞങ്ങൾ ആശിക്കുന്നു, നാലരെകൊണ്ടും നന്നെന്നു പറയിക്കേണമെ ന്നു മാത്രം കേരളോപകാരിയുടെ സിദ്ധാന്തമാ കയാൽ യാതൊരാൾക്കും ഇടൎച്ച ഉണ്ടാകാതെ |
ഏവരുടെയും പ്രീതിയെ ലഭിക്കേണ്ടതിന്നു ഞ ങ്ങൾ ശ്രമിക്കുന്നുണ്ടു. എങ്കിലും എത്രയും ചുരു ങ്ങിയ പ്രവൃത്തിക്കും പുറമെയുള്ള സഹായമു ണ്ടെങ്കിൽ അതിന്നേ വെടിപ്പു വരൂ എന്നു എ ല്ലാവൎക്കും പരിചയത്താൽ അറിവുള്ളതിനാൽ, ഇപ്പോൾ വിശേഷിച്ചു സ്ഥാപിക്കേണ്ടതില്ല ല്ലൊ. വിവിധജാതികളാലും മതക്കാരാലും നി റഞ്ഞിരിക്കുന്ന ഈ രാജ്യത്തെ നിവാസികളെ ഒരു പോലെ തൃപ്തിപ്പെടുത്തുവാൻ കേരളോപ കാരിക്കു വൈഭവമുണ്ടെന്നു ഞങ്ങൾ അല്പം പോലും നടിക്കുന്നില്ല. എങ്കിലും യാതൊരുത്ത ൎക്കും ഇടൎച്ച വരുത്തണമെന്നു ഞങ്ങൾക്കു അ ശേഷവും താല്പൎയ്യമില്ലായ്കയാൽ ഏവരുടെയും സഹായ സാന്തോഷങ്ങൾക്കു ഞങ്ങൾ അവകാ ശികളെന്നു എണ്ണി കൊള്ളുന്നു. ഈ സംഗതി കളാൽ ഇനിയും അധികമായ സഹായം ഞ ങ്ങൾക്കു ലഭിപ്പാനും കേരളോപകാരി എന്ന ഈ ചെറുപത്രം എല്ലാവരാലും തക്കവണ്ണം വില മതിക്കപ്പെട്ടിട്ടു അതിന്നു പ്രായം ചെല്ലുമളവിൽ ജനപ്രീതിയും അധികമായി ആകൎഷിച്ചു ത ന്റെ പേരിന്നു തക്കവണ്ണം ഉപകാരാൎത്ഥമായി വിളങ്ങുവാൻ ഇടവരാറാകേണമെന്നു ഞങ്ങൾ മനഃപൂൎവ്വം ആഗ്രഹിക്കുന്നു. ഞങ്ങളുടെ ഈ മനോരഥസിദ്ധിക്കു സ്നേഹിതന്മാരുടെയും വിദ്യാപ്രിയന്മാരായ പരജനങ്ങളുടെയും എത്ര യും അല്പമായ സഹായം മാത്രം ഉണ്ടെങ്കിൽ യാതൊരു തടസ്ഥവുമുണ്ടാകയില്ലന്നാണ ഞങ്ങ ളുടെ വിചാരം. ആസ്യാ Asia. ഭാരതഖണ്ഡം India. ക്ഷാമം. അധികനാൾക്കിടയിൽ അ |
ലരായ ഇംഗ്ലിഷ് കോയ്മക്കാർ പരക്കെ വ്യാപി ച്ചിരിക്കുന്ന ഈ ബാധയിൽനിന്നു തങ്ങളാൽ കഴിയും പോലെ രാജ്യക്കാൎക്കു സഹായം ചെ യ്യുന്നതിന്നായി പൊതുഗുണാൎത്ഥമായ ഓരോ പണികൾ അവിടവിടെ ആരംഭിച്ചിരിക്കു ന്നതുമല്ലാതെ ജനരഞ്ജനയിൽ അത്യുത്സാഹി യും രാജ്യഭരണസൂത്രത്തിൽ നിപുണനും എ ന്നു പ്രസിദ്ധനായ ബങ്കാള വട്ടത്തിലെ ഡി പ്ടി ഗവൎണ്ണർ ശ്രീ റിച്ചാൎഡടെമ്പൾ അവൎകൾ മേല്ക്കൊയ്മയുടെ അധികാരരൂപേണ മദ്രാശി, ബൊംബായി സംസ്ഥാനങ്ങളിൽ പരോപകാ രാൎത്ഥമായ വേലകൾ അതാത രാജ്യങ്ങളിൽ നടത്തേണ്ട മാൎഗ്ഗം ദേശാധിപന്മാൎക്കു ഗുണാദോ ഷിക്കുന്നതിന്നായി ഈ സംസ്ഥാനത്തിൽ ഇ പ്പോൾ സഞ്ചരിക്കുന്നു. മറ്റ ചില രാജ്യക്കാ രോടു കൂട്ടി നോക്കിയാൽ മലയാളത്തിൽ പാ ൎക്കുന്നവരായ നമുക്കു ഈ ബാധയുടെ ഒരു നി ഴൽ മാത്രമെ തട്ടീട്ടുള്ളൂ. എങ്കിലും അയൽദേശ ങ്ങളിലെ അവസ്ഥ വിചാരിക്കുമ്പോൾ വലു തായ ഭീതിക്കും ചഞ്ചലത്തിന്നും ഇടയുണ്ടു. എ ന്നാൽ അങ്ങുമിങ്ങും ക്ഷാമമുണ്ടെന്നും അരിക്കും മറ്റും വില പൊന്തിയിരിക്കുന്നു എന്നും അല്ലാ തെ മദ്രാശിസംസ്ഥാനത്തുണ്ടായിട്ടുള്ള ക്ഷാമ ത്തെ പറ്റി വിവരമായ അറിവു കിട്ടീട്ടുള്ള ആളുകൾ വായനക്കാരിൽ ചുരുക്കം പേരുമാത്ര മെ ഉണ്ടാായിരിക്കുമെന്നു കരുതി അതിനെ പറ്റി അല്പം പറയുന്നു. 1875ാം കൊല്ലത്തിൽ തുലാവൎഷം ഈ സംസ്ഥാനത്തുള്ള ഏതാൻ ജി ല്ലകളിൽ വളരെ ചുരുക്കമായിരുന്നതു തന്നെ. ഇത്ര കഠിനമായി രാജ്യത്തെങ്ങും ഇപ്പോൾ വ്യാ പിക്കുന്ന ക്ഷാമത്തിൻറെ ആരംഭം. അതിന്റെ ശേഷം 76 ജൂൻ മാസത്തിലുണ്ടാകേണ്ടുന്ന കാ ല വൎഷവും ഒട്ടും തന്നെ തൃപ്തികരമല്ലാഞ്ഞ തിനാൽ കഠിനമായ ഞെരിക്കത്തിന്നു ഇടയുണ്ടാ കുമെന്നുള്ള ഭയം അധികരിച്ചു എങ്കിലും ആ കൊല്ലത്തെ തുലാവൎഷം സമൃദ്ധിയായുണ്ടായിരു ന്നാൽ ഈ ഭയം നീങ്ങുമെന്നു ആശയുണ്ടായി എന്നാൽ സംഭവിച്ചതു നേരെ മറിച്ചായിരുന്നു 76ാം കൊല്ലത്തെ തുലാവൎഷവും അതിന്റെ മുൻ കാലത്തേതിനേക്കാൾ കുറവായിരുന്നു എന്നു തന്നെയല്ല ഒട്ടും തന്നെയില്ലായിരുന്നു എന്നു പറയാം. ആ സമയം മുതൽ ഈ സംസ്ഥാ നത്തുള്ള ഏതാൻ ജില്ലകൾ ക്ഷാമോപദ്രവ ത്തിൽ കുടുങ്ങി തുടങ്ങി. ഈ സംസ്ഥാനത്തു മഴയില്ലാതെ ഭാവിച്ചാൽ ഉണ്ടാകുന്ന കഷ്ടനഷ്ട ങ്ങൾ എന്തുമാത്രമെന്നു മതിപ്പാൻ പ്രാപ്തരായ അധികാരികൾ ക്ഷാമമുണ്ടായാൽ അധികമാ യി സങ്കടപ്പെടുവാൻ ഇടവരുന്നവരായ പ്രജ |
കളുടെ രക്ഷെക്കു വേണ്ടിയ മാൎഗ്ഗങ്ങൾ നോ ക്കേണ്ടതിന്നു അപ്പോൾ തന്നെ വട്ടം കൂട്ടി മേ ലാലിലേക്കു വിവരത്തെ അറിയിക്കയും ചെയ്തു. സൎക്കാരുടെ മുതൽ ചെലവു ചെയ്തു ധാന്യങ്ങൾ ഏതാൻ ചില ജില്ലയിൽ ശേഖരിച്ചു കൊള്ളു വാൻ കോയ്മ ചട്ടം കെട്ടിയിരിക്കുന്നു. ക്ഷാമം ആ രംഭിച്ചതു ബല്ലാരി, കടപ്പാ എന്നീജില്ലക ളിലും അയൽ പ്രദേശത്തും ആയിരുന്നു അവി ടെ നിന്നും അധികം നാൾ കഴിയുന്നതിന്നു മുമ്പായി ചേലം, വടക്കൻ ആൎക്കാട്ടു, നെ ല്ലൂർ എന്നീ ജില്ലകളിൽ പകൎന്നു ഈ സ്ഥി തിയിൽ തക്കതായ മാൎഗ്ഗം നോക്കി കഷ്ടങ്ങ ൾക്കു അമൎച്ച വരുത്തുന്നതിന്നായി മദ്രാശി കോ യ്മയുടെ കാൎയ്യസ്ഥാന്മാരിൽ രണ്ടാളെ നിയോ ഗിച്ചതല്ലാതെയും പ്രാപ്തന്മാരായ വിലാത്തി ഉദ്യോഗസ്ഥന്മാരെയും നാട്ടുകാരായ കാൎയ്യസ്ഥ ന്മാരെയും നിയമിച്ചാക്കി ആയവർ മേല്ക്കോ യ്മക്കു വിവരം ബോധിപ്പിച്ചതിൽ പഞ്ചം അധികമായി വ്യാപിച്ചിരിക്കുന്നു എന്നല്ലാതെ അതിന്റെ നിറവിൽ ഇതുവരെ എത്തീട്ടി ല്ലെന്നും പിന്നെയും പത്തു നാൾ കഴി ഞ്ഞാൽ അതിലും അധികമായ കഷ്ടങ്ങൾക്കു ഇടയുണ്ടെന്നും അറിയിക്കുകയും ചെയ്തു. ൟ സമയത്തു ഏതാനും ജില്ലകളിൽ ഭക്ഷണസാ ധനങ്ങളുടെ വില സാമാന്യക്കാരുടെ ശക്തി ക്കു അപ്പുറമായി അധികരിച്ചു. ഗഞ്ചാം, വി ശാഖപട്ടണം, ഗോദാവരി, കൃഷ്ണാ, മലയാളം, തെക്കെ കൎണ്ണാടകം എന്നീ ജില്ലകൾ മാത്രമെ അപ്പോൾ അധിക കഷ്ടത്തിൽ അകപ്പെടാതി രുന്നുള്ളു. ക്ഷാമം വൎദ്ധിക്കുമളവിൽ കവൎച്ചയും വൎദ്ധിക്കുന്നത എളുപ്പമാകയാൽ കൂട്ടായ്മ കവൎച്ച ക്കു ശ്രുതിപ്പെട്ടിരുന്ന കൎന്നൂൽ പട്ടണത്തിൽ ജീവസ്വത്തുക്കളുടെ രക്ഷക്കായി പട്ടാളവും സ്ഥാപിക്കേണ്ടി വന്നു. ൟ പട്ടണത്തിൽ ആയപ്പോൾ മദ്രാശിസംസ്ഥാനത്തുള്ള ജില്ല കളിലെ വിവിധ വിളകളുടെ സ്ഥിതി ഏ ത പ്രകാരമെന്നും മറ്റും വിവരങ്ങളെ അയ ക്കേണ്ടതിന്നു മേല്ക്കോയ്മ മദ്രാശി കോയ്മയോടു ആവശ്യപ്പെട്ടപ്രകാരം അവർ സകലത്തിന്നും വിവരം അയച്ചു കൊടുത്തതിൽ മഴ ചുരുക്ക മെന്നും അതിനാൽ വിളകൾ തരമല്ലെന്നും ക്ഷാ മം വൎദ്ധിച്ചിരിക്കുന്നു എന്നും കഷ്ടനിവൃത്തിക്കാ യി ഇന്നിന്ന ജില്ലകളിൽ ഇന്നിന്ന മാതിരി പ്രവൃത്തികൾ ഇത്ര ഇത്ര ചെലവറുത്തു ചെ യിച്ചിരിക്കുന്നു എന്നും അറിയിച്ചു. പരോപ കാരാൎത്ഥമായി അനുവദിച്ചിട്ടുള്ള മുതൽ ഈ സമയത്തു 14 ,27,000 ഉറുപ്പികയുണ്ടായിരുന്നു, അതിൽ 8,19,000 ബല്ലാരി 2,65,000 കൎന്നൂൽ |
1,70,000 കടപ്പ ബാക്കികൊണ്ടു 35,000 നെ ല്ല്ലൂർ 34,236 മധുര 25,000 ചെങ്കൽപേട്ട 26,450 വടക്കെ ആൎക്കാടു 17,000 ചേലം 10,000 കൃഷ്ണ ജില്ല എന്നീ ജില്ലകൾക്കായി നിശ്ചയിച്ചിരി ക്കുന്നു. ൟ സമയത്തു ബല്ലാരി ജില്ലയിൽ 1,48,000ഉം കൎന്നൂലിൽ 1,20,000ഉം കടപ്പയിൽ 35,964ഉം ഇങ്ങിനെ 3,09,964 ആളുകൾക്ക ക്ഷാമം നിമിത്തം കോയ്മ പ്രവൃത്തി കൊടുത്ത പോാറ്റി. ഇതു 76 ദിസെമ്പ്ര 2ാം൹വരെയാ കുന്നു. ചെലവിന്റെ സംഖ്യയും നിരാധാര ന്മാരുടെ എണ്ണവും പിന്നീടു അധികരിച്ചിരി ക്കുന്നു. നികുതി മുതലായ ആദായത്തിൽനിന്നു കോയ്മ 140 ലക്ഷം ഉറുപ്പികയോളം വിട്ടു കൊടുക്കേണ്ടി വന്നിട്ടുള്ളതല്ലാതെ ഭക്ഷണത്തി ന്നു 86 ലക്ഷം ഉറുപ്പികയുടെ ചെലവും അട ങ്ങൾ കണ്ടിരിക്കുന്നു. മേൽ പറഞ്ഞ ദിസെമ്പ്ര 2ാം൹ക്കു ശേഷം ഇന്നെ വരെക്കും ക്ഷാമത്തി ന്റെ കാഠിന്യത്തിന്ന യാതൊരു കുറവും ഭവി ച്ചിട്ടില്ല, ശ്രീ റിച്ചാൎഡടെമ്പൾ എന്നവർ ബല്ലാരി, കടപ്പാ, മധുര മുതലായ ജില്ലക ളിൽ സഞ്ചരിച്ചു ക്ഷാമത്താൽ പിടിപ്പെട്ടിട്ടു ള്ള ജനങ്ങൾക്കു വേണ്ടി ചെയ്തുകൊടുക്കുന്ന സഹായപ്രവൃത്തികളെ പരിശോധിച്ചും ഇ നിമേലാൽ വേണ്ടും വിധങ്ങൾ ഉപദേശിച്ചും വരുന്നു. സൎക്കാർ മുതൽ കഴിവുള്ളേടത്തോളം ചുരുക്കമായും അത്യാവശ്യത്താലും മാത്രം ചെല വു ചെയ്യേണ്ടതു എന്നു ഭാരതമേൽക്കോയ്മയു ടെ മതം. ഇത എത്രമേൽ ബുദ്ധിയോടു കൂടി യ ആലോചന എന്ന വഴിയെ ബോധിക്കു ന്നതാകുന്നു. ഏതെങ്കിലും ഈ അരിഷ്ടതയുടെ കാലത്തു പൈദാഹത്താൽ വലയുന്നവരായ അനേകായിരം ജനങ്ങൾക്കു പ്രവൃത്തി ചെ യ്യിച്ചിട്ടെങ്കിലും അന്നത്തിന്നു വക കൊടുത്തു ജീവനാശം വരാതെ രക്ഷിപ്പാൻ കരുതീട്ടുള്ള ഇംഗ്ലിഷ് കോയ്മക്കാരോടു ഞങ്ങൾ ഹൃദയപൂ ൎവ്വം നന്ദിയുള്ളവരാകുന്നു. മലയാളം. വിദ്യാവിഷയം:- |
എന്ന പ്രവേശന പരീക്ഷയിൽ ആകെ 1000 ത്തിൽ അധികം ആളുകൾ ജയപ്രാപ്തരായിട്ടു ഉള്ളവരിൽ 171 മലയാളികൾ ഉണ്ടു. ഇവരിൽ ക ണ്ണൂരിൽനിന്നു 9ഉം തലശ്ശേരിയിൽ നിന്നു 11ഉം കോഴിക്കോട്ടിൽനിന്നു 40ഉം പാലക്കാട്ടുനിന്നു 18ഉം കൊച്ചിയിൽനിന്നു 28ഉം കോട്ടയത്തുനി ന്നു 13ഉം തിരുവനന്തപുരത്തനിന്നു 52ഉം ആകു ന്നു. എഫ്. ഏ. എന്ന ഉയൎന്ന തരത്തിൽ ആ കെ 95 ആളുകാൾ മാത്രമെ ജയിച്ചിട്ടുള്ളു. ഇ തിൽ മലയാളത്തുനിന്നുള്ളവർ 18 പേരുള്ള തിൽ, 2-ാൾ കോഴിക്കോട്ടുനിന്നും 1-ാൾ പാല ക്കാട്ടുനിന്നും തനതഭ്യാസത്താലും 4-ാൾ കൊച്ചി യിൽനിന്നും 11-ാൾ തിരുവനന്തപുരത്തുനി ന്നും ആകുന്നു. ഹോളൊവെയിസായ്പ:- അധിക സേഷൻ:- ൟ ഫെബ്രുവരി മാസ (നമ്മുടെ ലേഖകന്റെ വൎത്തമാനങ്ങൾ). |
1874 ആമതിൽ 1,73,80,000 റാത്തൽ 1875 " 2,56,07,000 " മദ്രാശി സംസ്ഥാനം. പഞ്ചം:-
ഇങ്ങനെ ജനുവരി 30 ൹ തൊട്ടു ഫിബ്രുവെരി |
നവധാന്യങ്ങൾ അവിടവിടെ പലദിക്കു കളിൽനിന്നു എത്തിയതിനാൽ അതിന്റെ വി ല പലപ്രകാരത്തിൽ താണിട്ടും ഞെരുക്കവും വലെച്ചലും ഇനിയും പെരുത്തുണ്ടു. ഏറിയ നാൾ അര വയറു മാത്രം നിറഞ്ഞതിനാൽ മുതി ൎന്ന ക്ഷീണവും മെലിച്ചിലും തട്ടുന്നുവെങ്കിൽ ന ല്ല വിശപ്പുള്ള ചെറുപൈതങ്ങൾക്കും പിള്ളൎക്കും പിന്നയോ. തെങ്ങിന്നു പരിക്കു ചെയ്യാത്ത കുറവു ഉടനെയല്ല വഴിയെ കാണുമ്പോലെ ഈ ക്ഷാമത്താൽ പലൎക്കും തട്ടിയ വറൾ്ചയും ബാല്യക്കാർ ചെറുകിട എന്നിവരുടെ അരൾ്ച യും പിന്നീടു കാണുകേയുള്ളൂ. ചെന്നപട്ടണം:- ബങ്കാളം ബൎമ്മ
കോഴിക്കോടു, വടകര, തലശ്ശേരി, കണ്ണ പുതുക്കോട്ട, മധുര, തഞ്ചാവൂർ മുതലായ ബൊംബായി:- ക്ഷാമംകൊണ്ടു വ |
ബങ്കാളം:- കോയ്മയുടെ എഴുത്തുപള്ളി കളിൽ പഠിക്കുന്ന പെൺകുട്ടികളുടെ തുക ക്ര മേണ വൎദ്ധിക്കുന്നു. 1873-74 ആമതിൽ 12,202 ഉം നൂറു ഹിന്തുക്കൾക്കു ഏകദേശം 32 ½ മുഹ ഉഡിയത്തിലേപുരി എന്ന സ്ഥലത്തിൽ ഈ വലിയ ക്ഷേത്രക്കൂട്ടത്തെ അനന്തഭീമ ആണ്ടുതോറും കൊണ്ടാടുന്ന ഉത്സവത്തി |
ന്നായി മനുഷ്യരെ ക്ഷണിക്കേണ്ടതിന്നു കാല ന്തോറും ദൂതന്മാരെ അയച്ചുവരുന്നു. ആയതി ല്ലെങ്കിൽ അവിടുത്തെ അമ്പലത്തോടു ചേൎന്ന 640 അമ്പലവാസികളും 400 വെപ്പുകാരും 120 ദേവടിച്ചികളും 3000 കുഡുംബം കൂടിയ ബ്രാ ഹ്മണരും നാൾ കഴിപ്പതു എങ്ങിനെ. ദൂതന്മാർ പതിവായി പോയാലും ഒന്നു രണ്ടു ലക്ഷത്തോ ളം കൂടുന്ന പുരുഷാരം 15000 ആൾ വരെക്കും ചുരുങ്ങിപ്പോയിരിക്കുന്നു. ഇനിയും ചുരുങ്ങും എന്നു ജഗന്നാഥന്റെ വാസസ്ഥലത്തിന്നു ത ട്ടിയ ഒരു ഇടിവുകൊണ്ടു വിചാരിപ്പാൻ ഇട യുണ്ടു. എങ്ങനെ എന്നാൽ 1875 ദേവനെ എ ഴുന്നെള്ളിപ്പാൻ 16 ചക്രമുള്ള മുരന്തേരിന്മേൽ കയറ്റി പുരുഷാരം ജഗന്നാഥന്നു ജയ ജയ എന്ന ആൎക്കുമ്പോൾ തന്നെ 10' നീളവും 5' അ കലവും 4' കനവും 1000 തുലാം ഭാരവും ഉള്ള കരിങ്കല്ലു ഗോപുരത്തിന്റെ ഉൾവളവിൽനി ന്നു തെറ്റി ദേവന്റെ പീഠത്തിന്മേൽ വീണു. ബ്രാഹ്മണർ ഭൂമിച്ചു എങ്കിലും മാപ്പിള്ള വീണാ ലും ഞമ്മളെ കാൽ മേലേ എന്ന പഴഞ്ചൊൽ പ്രകാരം പലരും ജാഗന്നാഥന്റെ വല്ലഭം ഇ താ പീഠത്തിന്മേൽ ഇരിക്കുന്നെടത്തോളം കല്ലി ന്നു വീണൂടാ എന്നു വിളിച്ചിട്ടും ഓരോ കുല്ലു മുൻ വീണതിന്റെ വഴിയെ ചാടിയതിനാൽ ഈ പ്രശംസയും അടഞ്ഞുപോയി. സൂക്ഷിച്ചു നോക്കിയപ്പോൾ ഗോപുരം മുഴുവനും ഇടി ഞ്ഞു പൊളിഞ്ഞു വീഴും എന്നുള്ള പേടികൊ ണ്ടു അതിനെ നന്നാക്കുവോളം അന്നുമുതൽ അകത്തു കടപ്പാൻ ആൎക്കും അനുവാദമില്ല. മേൽത്തണ്ടയില്ലാതെ (നിൎഭുജ) ജഗന്നാഥനെ അളിയന്റെ കൂട വേറൊരു കോട്ടത്തിൽ ത ല്ക്കാലത്തേക്കു പാൎപ്പിച്ചിരിക്കുന്നു. അവിടെ യും അതിസാന്നിദ്ധ്യം ഉണ്ടാകുമോ എന്നു പല രും സംശയിക്കുന്നു. |
ബ്രിതീഷ് ബൎമ്മ:- എന്ന രാജ്യം പല പ്രകാരം നന്നാകുന്നു എന്നു പറയാം.
1. ജനത്തുക 1869-70ഇൽ 24,63,484 പേരിൽനിന്നു
1875-76ഇൽ 30,10,662 ആളോളം പെരുകി
2. രാജ്യവരുമാനം 1869-70ഇൽ 1,26,16,510 ഉറുപ്പികതൊട്ടു
1875-76ഇൽ 1,89,56,937 രൂപ്പികയോളം കയറി
3. 18 എഴുത്തുപള്ളികളിൽ 1869-70ഇൽ 2,418 കുട്ടികൾ പഠിച്ചിരിക്കേ
1206 " 1875-76ഇൽ 38,437 പേർ പഠിച്ചു വന്നു.
ൟ നന്മയോടു കൂട തിന്മയും വൎദ്ധിച്ചം മുമ്പേ 3 തുറുങ്കു മതിയായിരുന്നു എങ്കിലും ഇപ്പോൾ
12 ആവശ്യം അതിന്നു തക്കവണ്ണം പുതുനിയമക്കാരും ഇരട്ടിക്കേണ്ടി വന്നു. [ 69 ] കേരളോപകാരി
AN ILLUSTRATED MALAYALAM MAGAZINE.
Vol. IV. APRIL 1877. No. 5.
EARTHLY CARE.
ഒർ ഉചിത കഥ.
കുറയൊ ഏറയൊ ഉണ്ടായാലും വേലക്കാരന്റെ ഉറക്കം മധുരം, ധന
വാന്റെ തൃപ്തിയൊ അവനെ ഉറങ്ങുവാൻ വിടുന്നില്ല, (പ്രസംഗി 5, 11.)
എന്നു ജ്ഞാനിയായ ശലോമോൻ രാജാവു പണ്ടു പറഞ്ഞ വാക്കിനു താ
ഴെ വരുന്ന കഥ നല്ലൊരു ഉദാഹരണം, എന്നു തോന്നുകയാൽ വായന
ക്കാരുടെ സന്തോഷത്തിന്നായി അതു ഭാഷാന്തരപ്പെടുത്തി എഴുതുന്നു.
പണ്ടു വലിയൊരു ധനവാൻ ഉണ്ടായിരുന്നു. അവന്നു പൊൻ, വെള്ളി,
നിലമ്പറമ്പുകൾ, കന്നുകാലികൾ എന്നിവ അനവധി ഉണ്ടായിരുന്നു,
എന്നാൽ അവന്റെ സമ്പത്തു എത്ര പെരുകിയിരുന്നിട്ടും, അവന്നു സുഖം
ഒട്ടും ഉണ്ടായില്ല. രാവും പകലും മനസ്സിൽ ചിന്തയും കലക്കവും അത്രെ
ഉണ്ടായിരുന്നുള്ളൂ. ചിലപ്പോൾ അവൻ ആകാശത്തുനിന്നു മഴ ഉണ്ടാകയി
ല്ല, തോടുകൾ ഒക്ക വറണ്ടു പോകും, എന്നും അതിനാൽ തന്റെ വിളവുകൾ
ഒക്ക ഉണങ്ങി കരിഞ്ഞു പോകും എന്നു വിചാരിച്ചു ഭയപ്പെടും. മറ്റു ചില
പ്പോൾ കള്ളന്മാർ വന്നു തന്റെ മുതലൊക്കെ കുത്തിക്കുവൎന്നുകൊണ്ടു പോ
കയൊ, അല്ലെങ്കിൽ സൎവ്വവും തീകൊണ്ടു നശിച്ചുപോകയൊ ചെയ്യും.
എന്നു വിചാരിച്ചിട്ടു കലക്കം കൊള്ളും. ചുരുക്കി പറഞ്ഞാൽ ഒന്നല്ലെ
ങ്കിൽ മറ്റൊന്നു ചൊല്ലി, അവന്റെ മനസ്സിൽ വിനനാഴിക പോലും സമാ
ധാനവും സന്തോഷത്തിന്റെ ലവലേശവും ഇല്ലാതെ ഇരുന്നു.
ഈ ധനവാന്നു പശുക്കളെ നോക്കുന്ന ഒരു ചെക്കൻ ഉണ്ടു. അവ
ന്റെ മുഖം എപ്പോഴും പ്രസന്നമായതു, ദിവസം മുഴുവൻ ആനന്ദിച്ചു
പാടികൊണ്ടിരിക്കുന്നതു അവന്റെ ശീലം. രാവിലെ പശുക്കളെ മേയ്പാൻ
പുറത്തു കൊണ്ടു പോകുമ്പോൾ സന്തോഷം നിറഞ്ഞവൻ, വൈകുന്നേരം
തിരിച്ചു വരുമ്പോൾ അങ്ങിനെ തന്നെ. എപ്പോഴും തമാശയും പൊലു
മയും ചിരിയും ഉള്ളവനായിരിക്കും. ലോകത്തിൽ എന്തെല്ലാം നടക്കുന്നു [ 70 ] എന്നു അവന്നു ഒരു ഗണ്യമില്ല. ലോകം എന്നൊന്നുണ്ടൊ ഇല്ലയോ, അ
ല്ല അതുള്ളതുകൊണ്ടു തനിക്കു എന്തൊ ഏതൊ, എല്ലാം ഒരുപോലെയ
ത്രെ. തന്റെ അത്താഴം ഉണ്ടു കഴിഞ്ഞാൽ, തന്റെ പരുപരുത്ത വിരി
പ്പിൽ കിടന്നു, പുലരുന്നതുവരെ ഒരു ഒറ്റ ഉറക്കമായി സുഖിച്ചു ഉറങ്ങും.
യജമാനന്റെ ഭാൎയ്യ ഈ ചെക്കൻ നിത്യം സന്തോഷമുള്ളവനായിരി
ക്കുന്നതും, തന്റെ ഭൎത്താവു പകലിൽ ആധിയും വിഷാദവും പിടിച്ചവനെ
പോലെ നടക്കുന്നതും, രാത്രിയിൽ അല്പം ഉറക്കം ആഗ്രഹിച്ചും തിരിഞ്ഞും
മറിഞ്ഞും കിടന്നാലും മനസ്സിൽ നിറഞ്ഞ വിചാരങ്ങളാൽ ഉറക്കം വരാ
തെ വലയുന്നതും കണ്ടിട്ടു, തന്നിൽ തന്നെ പറയുന്നു: എന്റെ ഭൎത്താവിന്നു
ഇത്ര എല്ലാം ഐശ്വൎയ്യം ഉണ്ടായിട്ടും, അവന്റെ മനസ്സിൽ ഒരു സുഖവും
ഇല്ല. രാത്രിയിലൊ പകലിലൊ അവന്നു ഒരു ആശ്വാസവും ഇല്ല, പശു
ക്കളെ മേയ്ക്കുന്ന ഈ ചെക്കന്നുള്ള സന്തോഷത്തിന്റെ പാതിയും ഇവന്നി
ല്ല. ചെക്കന്നു മാസാന്തരം അല്പം ചില പൈശമാത്രമെ കിട്ടുന്നുള്ളു, എ
ന്നിട്ടും അവന്നു സന്തോഷമല്ലാതെ ഒന്നും ഇല്ല. ഇതിന്നു എന്തു കാരണം
ആയിരിക്കും?
ഇങ്ങിനെ മനസ്സിൽ വിചാരിച്ചിട്ടു ഒരു നാൾ തന്റെ ഭൎത്താവോടു:
പ്രാണനാഥ, നിങ്ങൾ വലിയ ധനവാൻ അല്ലൊ, ഏറിയ ദ്രവ്യം നിങ്ങൾ്ക്ക
കുന്നിച്ചു കിടക്കുന്നു, നിലം പറമ്പുകളും അനവധിയുണ്ടു, എന്നിട്ടും ചിന്ത
യും വ്യാകുലവും നിങ്ങളിൽ നിറഞ്ഞിരിക്കുന്നു. എപ്പോഴും വലിയ അരി
ഷ്ടന്റെ ചേൽ നടക്കുന്നു. നിങ്ങളുടെ സമ്പത്ത രാവും പകലും നിങ്ങൾ
ക്ക അശേഷം സുഖം എത്തിക്കുന്നപ്രകാരം കാണുന്നില്ല. നമ്മുടെ പശു
ക്കളെ നോക്കുന്ന ചെക്കന്നുള്ള സന്തോഷത്തിന്റെ ലേശം പോലും നി
ങ്ങൾക്കില്ലല്ലൊ, അവന്നു ഒരു ആധിയും ഇല്ല വിചാരവും ഇല്ല, മുഖം എ
പ്പോഴും തെളിഞ്ഞിരിക്കുന്നു. നിങ്ങൾ എപ്പോൾ അവനെ നോക്കിയാലും
ചിരിക്കയും പാടുകയും ചെയ്യുന്നവനായിക്കാണും എന്നു പറഞ്ഞു.
അതിന്നു ഭൎത്താവു പറഞ്ഞു: അങ്ങിനെയൊ? നാളെ നേരം പുലരു
ന്നതുവരെ ക്ഷമിക്ക, അപ്പോൾ അവന്റെ മാതിരി എങ്ങിനെ, എന്നു നീ
നന്നായി നോക്കികൊള്ളേണം. നാളെ അവൻ ചിരിക്കയും പാടുകയും
ചെയ്യുന്നതു നീ കാണും, എന്നു തോന്നുന്നില്ല. അവന്റെ മുഖത്തു അത്ര
സന്തോഷവും ഉണ്ടാകയില്ല.
അതിന്നു ഭാൎയ്യ കൊള്ളാം, രാവിലെ ചെക്കന്റെ ചേൽ എങ്ങിനെ ഇരി
ക്കും, എന്നു നോക്കിക്കൊള്ളാം എന്നു സമ്മതിച്ചു. എങ്കിലും ഒരു രാത്രി
കൊണ്ടു ഭൎത്താവു പറഞ്ഞപ്രകാരമുള്ള മാറ്റം ചെക്കനിൽ ഉണ്ടാകും,
എന്നു അവൾ വിശ്വസിച്ചില്ല.
അവരുടെ ഭവനത്തിന്റെ പിൻപുറത്തു പല ചെറുപുരകൾ ഉള്ള [ 71 ] തിൽ ഒന്നിൽ വളരെ ഉമി കൂടികിടപ്പുണ്ടായിരുന്നു. ഭൎത്താവു ഏകദേശം
150 ഉറുപ്പിക വിലെക്കുള്ള ഒരു വെള്ളിവാളം എടുത്തു, ആ ഉമിയിൽ കുഴി
ച്ചിട്ട ശേഷം, ചെക്കനെ വിളിച്ചു ആ ഉമി ഒക്ക കോരി മറ്റൊരു പുരയിൽ
ആക്കേണ്ടതിന്നു കല്പിച്ചു. ചെക്കൻ പതിവു പ്രകാരം പാട്ടും പാടികൊ
ണ്ടു ഒരു കൊട്ട എടുത്തു പണിയും തുടങ്ങി. ക്രമേണ അടിയിൽ എത്താ
റായപ്പോൾ, വെളുവെളുങ്ങനെ മിന്നുന്ന വെള്ളിക്കട്ടി കണ്ടു, അത്യന്തം സ
ന്തോഷിച്ചു. (അങ്ങിനെത്ത സന്ധിയിങ്കൽ സന്തോഷം വരാത്തതു ആ
ൎക്ക?) ഇതു എങ്ങിനെ ഇവിടെ വന്നു? ആർ ഇതു ഇവിടെ വെച്ചു? എന്നു
വിചാരിച്ചു ആശ്ചൎയ്യപ്പെട്ടു. പക്ഷെ യജമാനൻ ഇതു ഇവിടെ സൂക്ഷിച്ചു
വെച്ചിട്ടു, ഇപ്പോൾ കേവലം മറന്നു പോയതായിരിക്കും, അല്ലെങ്കിൽ ഒരു
അരൂപി എനിക്കു വേണ്ടി ഇതു ഇവിടെ വെച്ചിരിക്കും, എന്നു അവൻ വി
ചാരിച്ചു. പിന്നെ ഇതുകൊണ്ടു എന്തു വേണ്ടു, എന്നു ചിന്തിപ്പാൻ തുട
ങ്ങി. എന്റെ യജമാനന്നു കൊണ്ടു പോയി കൊടുക്കയൊ? അയ്യൊ! അതു
ചെയ്വാൻ മനസ്സു വരുന്നില്ല. എന്നാൽ എടുത്തു ഒളിച്ചു വെക്കട്ടെ, എങ്കി
ലും യജമാനൻ അതു അറിഞ്ഞാലൊ കാൎയ്യം എന്തായിതീരും? എങ്ങിനെ
ആയാലും തല്ക്കാലത്തേക്കു ഒളിച്ചു വെക്ക തന്നെ. പിന്നെ തരം കിട്ടിയ
ഉടനെ യജമാനന്റെ പണി ഉപേക്ഷിച്ചു, വെള്ളിയും എടുത്തു പൊയ്ക്ക
ളയാം, എന്നു മനസ്സിൽ തീൎച്ചവരുത്തി. എന്നാൽ ഇതു എവിടെ സൂക്ഷി
ച്ചു വെക്കേണ്ടു? എന്നുള്ള വിചാരം തുടങ്ങി. ഈ വക ചിന്ത നിമിത്തം
പാട്ടങ്ങു നിന്നു. ഇതുകൊണ്ടു എന്തു പ്രയോഗം ചെയ്യാം? എന്നതിനെ കു
റിച്ചും വലിയ കലക്കം ആയി. ഒരു നിലം മേടിക്കുകയൊ, അല്ല ഒരു വീടു
വാങ്ങുകയൊ ഏതു നന്നു? പക്ഷെ തനിക്കു ഒരു ഭാൎയ്യ വേണ്ടുമ്പോൾ ഉത
കുവാൻ തക്കവണ്ണം ഇതു ബേങ്കിൽ ഇട്ടാൽ നന്നായിരിക്കും, എന്നും വിചാ
രിച്ചു. ഈ വക വിചാരങ്ങളും ചിന്തകളും മുഴുത്തു ഉറങ്ങുവാൻ ചെന്നുകി
ടന്നു, എങ്കിലും കിട്ടിയ നിധിയെ കുറിച്ചുള്ള വിചാരംകൊണ്ടും അതു എ
ങ്ങിനെ ഉപയോഗിക്കേണ്ടു? എന്നുള്ള ആകുലം നിമിത്തവും ഉറക്കം അ
ശേഷം വന്നില്ല. നേരം പുലൎന്നെങ്കിൽ കൊള്ളായിരുന്നു, എന്നു ആശി
ച്ചുംകൊണ്ടു തന്റെ പായിൽ തിരിഞ്ഞും മറിഞ്ഞും രാത്രി ഒരു പ്രകാരേ
ണ കഴിച്ചു കൂട്ടി എന്നെ വേണ്ടു.
ഒടുവിൽ നേരം പുലൎന്നു, അവൻ എഴുനീറ്റു പതിവു പോലെ പണി
ക്കു പുറപ്പെട്ടു. എങ്കിലും ചിരിപ്പാനോ പാടുവാനൊ കഴിയാതവണ്ണം അ
വന്റെ ഹൃദയം ചിന്തകളാൽ ഭാരപ്പെട്ടിരുന്നു. സാക്ഷാൽ ബഹു നിൎഭാഗ്യം
അനുഭവിച്ചു.
അന്നേരം യജമാനി പുറത്തു വന്നു, എല്ലാ രാവിലെയും ഉള്ളപോ
ലെ ചെക്കൻ പാടുന്നില്ല എന്നും, അവന്റെ മനസ്സിൽ, ഏതാണ്ടൊരു [ 72 ] കലക്കം ഉള്ളപോലെ കാണുന്നു എന്നും കണ്ടു വിസ്മയിച്ചു, ഇതിന്റെ
കാരണം എന്തായിരിക്കും, എന്നു വിചാരിച്ചു അവന്റെ അടുക്കെ ചെന്നു:
എടാ: നിനക്കു ഇന്നു എന്തായി? ഏതൊ ഒരു വ്യസനം പിടിച്ചതു
പോലെ ഇരിക്കുന്നുവല്ലൊ അതെന്തു? എന്നു ചോദിച്ചു.
ചെക്കൻ: എനിക്കു ഒന്നും ഇല്ല. യജമാനി: നിനക്കു വല്ല ദീനം
ഉണ്ടോ? ചെക്കൻ: ഇല്ലമ്മെ.
യജമാനി: പിന്നെ എന്താടാ നീ വല്ലാണ്ടിരിക്കുന്നതു, എപ്പോഴും ആ
ടിപാടികൊണ്ടിരിക്കുന്ന നീ ഇന്നു ഒരു കലമ്പൊളിയന്റെ മാതിരി ഇരി
ക്കുന്നത എന്തു? വല്ല വികൃതിയും ചെയ്തൊ? ചെക്കൻ: അമ്മെ ഞാൻ
ഒന്നും ചെയ്തില്ലെ.
അല്പ സമയത്തിൽ പിന്നെ യജമാനൻ ഭാൎയ്യയെ വിളിച്ചു, നീ ഇന്നു
ചെക്കനെ കണ്ടുവോ? എന്നു ചോദിച്ചു.
ഭാൎയ്യ: അതെ കണ്ടു, ഭൎത്താ: എങ്ങിനെ ഇരിക്കുന്നു?
ഭാൎയ്യ: എനിക്കൊന്നും തിരിയുന്നില്ല. അവന്റെ മനസ്സിൽ ഏതൊ
ഒരു ഭാരം ഉള്ളപ്രകാരം തോന്നുന്നു. ഭൎത്താ: അവൻ പാടുന്നുവൊ?
ഭാൎയ്യ: ഇല്ല. അശേഷം ഇല്ല. ഭൎത്താ: ചിരിയുണ്ടൊ?
ഭാൎയ്യ: ചിരിയും ഇല്ല. എത്രയും വല്ലാതിരിക്കുന്നു. ഞാൻ അവനോ
ടു കാരണം ചോദിച്ചു, ഒന്നും ഇല്ലെന്നു അവൻ പറയുന്നു. ഞാൻ ഇതു
അശേഷം ഗ്രഹിക്കുന്നില്ലപ്പാ.
ഭൎത്താ: നിനക്കു മനസ്സിലാകയില്ല. എന്നാൽ എനിക്കു മനസ്സിലായി
രിക്കുന്നു. അവന്റെ ചിരിയും പാട്ടും ക്ഷണംകൊണ്ടു നിൎത്തിതരാം, എ
ന്നു ഞാൻ ഇന്നലെ നിന്നോടു പറഞ്ഞത ഓൎമ്മയില്ലെ? ഇപ്പോൾ അങ്ങി
നെ തന്നെ അവനെകൊണ്ടു പാട്ടു പാടിക്കുവാനും, എനിക്കു കഴിവുണ്ടൊ
ഇല്ലയൊ എന്നു നീ കണ്ടു കൊൾക.
ഭാൎയ്യ: ഇതു കേട്ടു സാരം ഗ്രഹിക്കാതെ വിസ്മയിച്ചുനിന്നു.
അപ്പോൾ യജമാനൻ ചെക്കനെ വിളിച്ചു, എടാ ഞാൻ ഇന്നലെ
ആ ഉമി അവിടെനിന്നു നീക്കുവാൻ നിന്നോടു പറഞ്ഞുവല്ലോ, നീ അതു
ചെയ്തുവൊ? എന്നു ചോദിച്ചു. ചെക്കൻ: ഉവ്വ, യജമാനനെ.
യജമാനൻ : ആ ഉമിക്കകത്തു ഒരു വെള്ളിവാളം ഉണ്ടായിരുന്നുവല്ലോ,
നീ കണ്ടില്ലെ ? ചെന്നു എടുത്തു കൊണ്ടു വരിക, ഞാൻ നിനക്കു ഒരു കൂട്ടം
ഉടുപ്പു മേടിക്കേണ്ടതിന്നു 2000 കാശ തരും.
ചെക്കൻ ഇതു കേട്ടപ്പോൾ മുഖഭാവം മാറി ഒരക്ഷരം പറവാൻ ക
ഴിയാതെ നിന്നു വിചാരിച്ചതാവിതു: ഒഹൊ! എന്നാൽ യജമാനൻ ഇത
അറിഞ്ഞിരിക്കുന്നു, പക്ഷെ എന്റെ പരമാൎത്ഥം പരീക്ഷിപ്പാൻ അവൻ
അത ഉമിക്കകത്ത വെച്ചിരിക്കും; ഇപ്പോൾ അവന്നു തിരിച്ചു കൊടുക്കയ
ല്ലാതെ നിൎവാഹമില്ല. [ 73 ] എന്നിട്ടു തന്റെ ഇഷ്ടത്തിന്നു വിരോധമായി തന്റെ ഉറക്കിടത്തിൽ
ചെന്നു, പായിത്തിരയിൽനിന്നു വെള്ളി എടുത്തു കൊണ്ടു വന്നു യജമാന
ന്നു കൊടുത്തു. അവനും പറഞ്ഞപ്രകാരം 2000 കാശ് ചെക്കന്നു കൊടു
ത്തു. അവൻ അതുവാങ്ങി മുമ്പെ താൻ വെള്ളി വെച്ചിരുന്ന സ്ഥല
ത്തകൊണ്ടു പോയി വെച്ചു, ഒരു പുതിയ വസ്ത്രം മേടിപ്പാൻ തനിക്കു കഴി
വുണ്ടല്ലോ, എന്നു ഓൎത്തു അത്യന്തം സന്തോഷിച്ചു. തന്റെ ഇതുവരെ
യുള്ള ആയുസ്സിൽ ഈ ഒരിക്കൽ മാത്രം ഇത്ര വ്യാകുലവും ചിന്തയും വരു
ത്തിയ വെള്ളിക്കണ്ടം കയ്യിൽനിന്നു നീങ്ങിയ ശേഷം, മുമ്പെ പോലെ അ
വന്റെ പാട്ടും തമാശയും ഇളകി തുടങ്ങി.
യജമാനസ്ത്രീ അവന്റെ പാട്ടും ചിരിയും വീണ്ടും വന്നത കണ്ടാറെ,
അതിശയിച്ചുകൊണ്ടു ഭൎത്താവോടു: "ഒരു വെള്ളിവാളം ഈ ചെക്കന്നു
ഇത്ര വലിയ പരവശത വരുത്തിയതു ഓൎത്താൽ, ബഹു കൌതുകം തന്നെ"
എന്നു പറഞ്ഞതിന്നു ഭൎത്താവു അവളോടു "ഒരു ഒറ്റ വെളിവാളം ഇവ
ന്നു ഇത്ര വ്യാകുലം വരുത്തിയെന്നു നീ കണ്ടുവല്ലൊ. എന്നാൽ ഈ വക
ഏറിയ വാളങ്ങളുള്ള ഞാൻ ചിന്താഭാരം ഇല്ലാത്തവനായിരിക്കുന്നതു എ
ങ്ങിനെ?" എന്നുത്തരം പറഞ്ഞു.
ധനം പെരുകുമ്പോൾ ചിന്തയും പെരുകുന്നു, എന്ന പഴമൊഴി സ
ത്യമാകുന്നു എന്നു ഈ കഥ കാണിക്കുന്നില്ലയൊ?
OPENING OF PARLIAMENT.
മന്ത്രിസഭ തുടങ്ങിയതു.
ഇംഗ്ലാന്തിൽ രാജ്യകാൎയ്യാദികളെ വിചാരിച്ചു നടത്തിക്കുന്ന മന്ത്രിസഭ
ഒാരോ സംവത്സരത്തിന്റെ ആരംഭത്തിലൊ, വല്ല വിടുതൽ കഴിഞ്ഞ
ശേഷമോ ഒന്നാം പ്രാവശ്യം കൂടി വരുമ്പോൾ രാജാവു വാഴുന്നെങ്കിൽ രാജാ
വു, രാജ്ഞി വാഴുന്നെങ്കിൽ രാജ്ഞി, സഭയിൽ ചെന്നു, യാതൊരു പ്രവൃത്തി
യൊ ആലോചനയോ തുടങ്ങും മുമ്പെ കൂടിയിരിക്കുന്ന മന്ത്രികളോടും കാ
ണികളോടും ഒന്നു പ്രസ്താവിച്ചരുളും. മന്ത്രിസഭയിലേക്കുള്ള ആ എഴുന്നെ
ള്ളത്തു ബഹു കോലാഹലത്തോടും ഘോഷത്തോടും കൂടെ സംഭവിക്കയും,
ആസ്ഥാനമണ്ഡപത്തിന്റെ പ്രത്യേകമുള്ളാരു വാതിലിൽ കൂടി ചെല്ലു
കയും ചെയ്യുന്നു. നമ്മുടെ ചിത്രത്തിൽ വാതിലിനെയും എഴുന്നെള്ളത്തി
നെയും കാണാം. ഈ കഴിഞ്ഞ ഫിബ്രവരിമാസം 8ാം ൹ മഹാരാണി
യും ചക്രവൎത്തിനിയുമായ വിക്തോരിയവൎകൾ ഈ വിധത്തിൽ മന്ത്രിസഭ
യിലേക്കുള്ള എഴുന്നെള്ളി ഓരോ രാജ്യകാൎയ്യാദികളെ കുറിച്ചു പ്രസ്താവിച്ചരു
ളിയ ശേഷം, ബൊംബായി, മദ്രാസി എന്നീരണ്ടു സംസ്ഥാനങ്ങൾക്കു
തട്ടിയ പഞ്ചം ഓൎത്താൽ വളരെ വ്യസനിക്കുന്നു. ആ ജനങ്ങളുടെ കഷ്ട [ 74 ] ങ്ങളെ ശമിപ്പിപ്പാനും, ക്ഷാമം രാജ്യത്തിൽ അധികം വ്യാപിക്കാതിരിക്കേ
ണ്ടതിനു തക്കം നോക്കുവാനും സൎക്കാർ വളരെ ഉത്സാഹിച്ചു വരുന്നു എന്നു
കല്പിക്കയും ചെയ്തു. [ 75 ] HISTORY OF THE BRITISH EMPIRE.
ഇംഗ്ലിഷ ചരിത്രം.
(Continued from No. 4, page 57.)
ആറാം ഹെന്രിയുടെ അന്ത്യകാലം അന്തഃഛിദ്രങ്ങളാൽ കൈച്ചുപോ
യി. അവനു പ്രായം തികഞ്ഞപ്പോൾ ആധിപത്യത്തിനു വേണ്ടുന്ന പ്രാ
പ്തിയും സ്ഥിരതയും ഇല്ലായ്കകൊണ്ടു, മന്ത്രിസഭക്കാർ പല കൂറുകളായി
പിരിഞ്ഞു, അന്നന്നു ശ്രേഷ്ഠതയെ പ്രാപിച്ചവർ ശേഷമുള്ളവരെ താഴ്ത്തി
രാജാവിനെയും നടത്തിച്ചുപോന്നു. രാജാവു സുശീലനും പുണ്യവാനും
നീതിന്യായങ്ങളെ ഒരു ഭേദം വരുത്താതെ രക്ഷിപ്പാൻ താല്പൎയ്യമുള്ളവനും,
എങ്കിലും കലഹക്കാരായ തന്റെ പ്രജകളെ അടക്കി വാഴുവാൻ ശക്തി
പോരാ.
1445ാമതിൽ അവൻ അജ്ജുകാരിയായ മൎഗ്രെത്ത (Margret of Anjou)
എന്ന അഹമമതിയും പ്രൌഢിയുമുള്ള കുമാരിയെ വേളികഴിച്ച ഉടനെ
അവൾ രാജ്യത്തിലെ മുഖ്യാധികാരത്തെയും മന്ത്രിസഭയുടെ മേൽ തന്നെ
കൎത്തൃത്വത്തെയും കൊതിച്ചു. അതുകൊണ്ടു ആ കല്യാണം നിമിത്തം
ഇംഗ്ലിഷജനങ്ങൾക്കു വളരെ നീരസം വന്നു. അഞ്ജു എന്ന നാടു പരന്ത്രീ
സ്സിലുള്ള ഒരു ഇംഗ്ലിഷ അവകാശം ആയിരുന്നു. കല്യാണനാളിൽ തന്നെ
രാജാവു ആ ദേശം കുമാരിയുടെ അച്ശനു അവകാശമാക്കി കൊടുത്തതു
കൊണ്ടു, ജനങ്ങൾ വളരെ വെറുത്തു. അക്കാലത്ത രാജാവിന്റെ കാരണ
വരും ജനങ്ങളാൽ പുണ്യവാനായ ഹുംഫ്രെ എന്നു വിളിക്കപ്പെട്ടവനുമായ
ഗ്ലൊസസ്തർ തമ്പുരാനും, രാജാവിന്റെ മൂത്ത കാരണവരായ ബൊഫൊ
ൎത്തിലെ സഭാതലവനും (Cardinal of Beaufort) എന്നീരണ്ടു മഹാന്മാർ
ശ്രേഷ്ഠത്വം നിമിത്തം തമ്മിൽ കലഹിച്ചു. സഭാതലവൻ രാജാവിന്റെ
കല്യാണത്തിനു അനുകൂലനാകകൊണ്ടു, രാജ്ഞി അവന്റെ പക്ഷം എടു
ത്തു ഗ്ലൊസസ്തരിന്റെ നേരെ ഓരോ അന്യായങ്ങളെ പ്രവൃത്തിച്ചു. അ
വൾ ഇംഗ്ലന്തിൽ എത്തിയ ഉടനെ അത്തമ്പുരാൻ മരിച്ചതുകൊണ്ടു, പ
ലൎക്കും സംശയം തോന്നി. സഭാതലവനും വേഗം മരിച്ചതിനാൽ രാജ്ഞി
യുടെ ആശ്രിതനായ സുഫൊല്ക്ക, എന്ന തമ്പുരാൻ ശ്രീത്വം പ്രാപിച്ചു,
എങ്കിലും പരന്ത്രീസ്സിൽ ഇംഗ്ലിഷാൎക്കു തട്ടിയ അപജയങ്ങൾ ഇവൻ മൂല
മായി വന്നു, എന്നു ജനങ്ങൾ വിചാരിച്ചു അവനെ വെറുക്കുകയാൽ, അ
വൻ കുറയ കാലം മാത്രം ആ ഉയൎന്ന സ്ഥാനത്തിൽ ഇരുന്നു. തന്റെ
കാൎയ്യം അബദ്ധം എന്നു കണ്ടു ഇംഗ്ലന്തിനെ വിട്ടു കപ്പൽ കയറി ഓടി
പ്പോകുവാൻ ശ്രമിച്ചപ്പോൾ, ഒരു കപ്പിത്താൻ അവനെ പിടിച്ചു തൂക്കി
ക്കൊന്നു.
1453ാമതിൽ രാജാവു കഠിന രോഗം പിടിച്ചു, ചില മാസത്തോളം [ 76 ] ബോധം കെട്ടു കിടന്നു. ആ സങ്കടകാലത്തിൽ രാജ്ഞി അവനു ഒരു പു
ത്രനെ പ്രസവിച്ചു, എങ്കിലും ദീനത്തിന്റെ ശക്തി നിമിത്തം അവനു
കുട്ടിയെ കണ്ടറിവാൻ കഴിഞ്ഞില്ല. ഈ കുമാരന്റെ പേർ എദ്വൎദ, എ
ങ്കിലും അവന്റെ പിറവിയാൽ ഛിദ്രങ്ങൾ അടങ്ങാതെ വൎദ്ധിക്കമാത്രം
ചെയ്തു . രാജ്ഞി സൊമൎസ്സെത്ത തമ്പുരാനെ (Duke of Somerset) ആദ
രിച്ചു, എങ്കിലും അവനും ജനങ്ങൾക്കു അനിഷ്ടനത്രെ. ഇവനെ യോൎക്ക
തമ്പുരാനായ റിചാൎദ (Richard Duke of York) വിരോധിച്ചു, താൻ രാ
ജാവിനു നാടുവാഴുന്നതിൽ സഹായം ചെയ്യാൻ വേണ്ടി ശ്രേഷ്ഠത്വം തേ
ടുന്നുള്ളു, എന്നു പറഞ്ഞു, എങ്കിലും രാജാസനം ഏറിയാൽ മതിയാവൂ,
എന്നത്രെ അവന്റെ അന്തൎഗ്ഗതം. അവന്റെ അമ്മ മൂന്നാം എദ്വൎദി
ന്റെ മൂന്നാം പുത്രനായ ലെയോനൽ, എന്ന ക്ലെരന്സ തമ്പുരാന്റ കുഡുംബത്തിലുള്ളവൾ ആകകൊണ്ടും, അന്നേത്ത രാജാവിന്റെ പൂൎവ്വ
പിതാവായ ലങ്കസ്തർ തമ്പുരാൻ ലൈയോനലിന്റെ അനുജനാകകൊ
ണ്ടും, അവനു കിരീടത്തിനു അവകാശം പറവാൻ ന്യായം ഉണ്ടു, എങ്കി
ലും മന്ത്രിസഭയും പ്രജകളും ഒരുമനപ്പെട്ടു ലങ്കസ്തർ സ്വരൂപത്തെ വാഴി
ച്ചശേഷം, അവന്റെ ആ വിചാരം ശാഠ്യം എന്നെ വേണ്ടു. കുറയകാലം
രാജ്ഞിയും യോൎക്കും മാത്രം ആ കാൎയ്യം ചൊല്ലി തങ്ങളിൽ പിണങ്ങിയാ
റെ, ജാതിമുഴുവനും അതിൽ കുടുങ്ങിപ്പോയതിനാൽ കലശൽ അത്യന്തം
വിഷമിച്ചു. രാജ്യത്തിൽ യോൎക്ക്യർ ലങ്കസ്ത്രിയർ എന്നീരണ്ടു പക്ഷമേയുള്ളു.
ഈ രണ്ടു കൂട്ടുകാർ ഏകദേശം മുപ്പതു സംവത്സരത്തോളം തങ്ങളിൽ നട
ത്തിയ പോരാട്ടത്തിനു പനിനീൎപ്പുഷ്പപടകൾ, എന്ന പേർ നടപ്പായി
വന്നു. ലങ്കസ്ത്രിയർ ചുവന്നും യോൎക്ക്യർ വെളുത്തുമുള്ള പനിനീൎപുഷ്പത്തി
ന്റെ ചിത്രം കൊടിക്കൂറകളുടെ മേൽ വരച്ചതു, ആ പേരിന്റെ ഹേതുവാ
യിരുന്നു.
രാജാവിന്റെ ദീനം ഏകദേശം ഒന്നരസംവത്സരത്തോളം നിന്നതു
കൊണ്ടു യോൎക്ക മന്ത്രിസഭയുടെ നിയോഗപ്രകാരം രാജ്യത്തെ വാണു, എ
ങ്കിലും സൌഖ്യം വന്നാറെ രാജ്ഞിയുടെ പക്ഷക്കാരനും ലങ്കസ്ത്രിയനുമായ
സൊമൎസ്സത്ത ശ്രേഷ്ഠാധികാരത്തെ പ്രാപിച്ചു. അതിനാൽ ഉണ്ടായ പി
ണക്കത്തെ മദ്ധ്യസ്ഥന്മാരെകൊണ്ടു തീൎക്കെണം, എന്നു മന്ത്രിസഭ കല്പിച്ചു,
എങ്കിലും ന്യായം കേൾപാൻ ഇരുപക്ഷക്കാൎക്കു ചെവിയില്ലായ്കകൊണ്ടു,
അവർ യുദ്ധത്തിനു ഒരുങ്ങിനിന്നു. അവർ തങ്ങളിൽ വെട്ടിയ ഒന്നാം പട
ലൊണ്ടന്റെ അരികെയുള്ള സന്ത അല്പാൻ, എന്ന സ്ഥലത്തിൽ സംഭവി
ചു. (മെയി 22ാം ൹ 1455) രാജപക്ഷക്കാരായ ലങ്കസ്ത്രിയർ നഗരത്തെരു
ക്കളിൽ കൂടി യുദ്ധത്തിൽ ചെല്ലുകകൊണ്ടു, നഗരം തന്നെ പോൎക്കളമായി
തീൎന്നു. കുറയക്കാലം കാൎയ്യത്തീൎപ്പു സംശയത്തിന്മേൽ ഇരുന്ന ശേഷം, വ [ 77 ] ൎവിൿ എന്ന പ്രഭു തന്റെ അനുചാരികളുമായി മുല്പുക്കു, ലങ്കസ്തർ തമ്പു
രാനെയും അവന്റെ ചില നായകന്മാരെയും വെട്ടിക്കൊന്നു. എന്നാറെ
യോൎക്ക തമ്പുരാൻ പടധൎമ്മം ചൊല്ലി, രാജാവിനു സുഖമാകുവോളം നാ
ട്ടിനെ വാഴുവാൻ നിശ്ചയിച്ചു. പിന്നെ നാലു സംവത്സരം പടവെട്ടൽ
ഇല്ലെങ്കിലും, ശ്രേഷ്ഠത്വം നിമിത്തം രാജ്ഞിക്കും യോൎക്ക തമ്പുരാനും ത
മമിൽ ഉണ്ടായ വായ്പടകൾക്കു ഒരു അവസാനവുമില്ല. സാധുവും സുശീ
ലനുമായ രാജാവു എന്തു തന്നെ ചെയ്താലും പിണക്കക്കാരെ മാത്രം സമാ
ധാനപ്പെടുത്തുവാൻ കഴികയില്ല. 1459ാമതിൽ വൈരം മുഴുത്തു വന്നാറെ,
സപ്തംബർ 23ാം ൹ ബ്ലോൎഹീത്ത് എന്ന സ്ഥലത്തിൽ ഇരുപക്ഷക്കാർ
തമ്മിൽ എതിരിട്ടപ്പോൾ, ലങ്കസ്ത്രിയപട്ടാളങ്ങൾ പ്രബലപ്പെട്ടു, യോൎക്ക്യ
രെ ഛിന്നഭിന്നമാക്കി. എന്നതിൽ പിന്നെ യോൎക്ക്യപ്രധാനസേനാപതി
മാർ രാജ്യത്തെ വിട്ടു ഒളിച്ചു പാൎത്തപ്പോൾ, രാജ്ഞി മന്ത്രിസഭയെ കൂട്ടി,
ആ വക നായകന്മാരെ പിഴുക്കിക്കളഞ്ഞു. എങ്കിലും ലങ്കസ്ത്രിയർ പ്രാപി
ച്ച വീൎയ്യം ക്ഷണികമത്രെ. വൎവ്വിൿപ്രഭുവും യോൎക്കിന്റെ പുത്രനായ എ
ദ്വൎദും കുറയ നേരം ഒളിച്ചിരുന്ന ശേഷം, ഇംഗ്ലന്തിലേക്കു മടങ്ങി ചെന്നു,
ആശ്രിതന്മാരെ കൂട്ടി രാജപക്ഷക്കാരോടു പോർ തുടങ്ങി അവരെ ജയിച്ചു,
രാജാവിനെ പിടിച്ചു തടവിലാക്കി. ഇതിനെ രാജ്ഞി അറിഞ്ഞപ്പോൾ
മകനെ ചേൎത്തു, സ്കോത്ത്ലന്തിലേക്കു ഓടിപ്പോയി. ഈ വൎത്തമാനം ഐ
യൎലന്തിൽ ഒളിച്ചു പാൎക്കുന്ന യോൎക്ക തമ്പുരാൻ കേട്ടു, ബദ്ധപ്പെട്ടു ലൊ
ണ്ടനിലേക്കു മടങ്ങി ചെന്നു രക്ഷാപുരുഷസ്ഥാനം വീണ്ടുകൊണ്ടതല്ലാ
തെ, കിരീടം തന്റെ അവകാശം എന്നു ധൈൎയ്യത്തോടെ പറഞ്ഞു. എ
ങ്കിലും മന്ത്രിസഭ ആ വാക്കിൽ രസിക്കായ്കകൊണ്ടു: രാജാവു ജീവപൎയ്യന്തം
വാഴേണം, അവൻ മരിച്ചാൽ അവന്റെ പുത്രനല്ല, യോൎക്കതമ്പുരാൻ
താനോ, അവന്റെ ശേഷക്കാരിൽ വല്ലവനോ രാജമുടി എല്ക്കേണം, എ
ന്നൊരു തീൎപ്പിനെ ഉണ്ടാക്കി. ഇതു നിമിത്തം രാജ്ഞി അത്യന്തം വെറുത്തു
യുദ്ധത്തിനു വട്ടം കൂട്ടി, പോർ തുടങ്ങിയതിൽ യോൎക്കപക്ഷം തോല്ക്കയും
തമ്പുരാൻ പടുകയും ചെയ്തു. പിന്നെ ഇരുപക്ഷക്കാരും കുറയ കാലത്തോ
ളം വെവ്വേറെ ജയിക്കയും അപജയപ്പെടുകയും ചെയ്ത ശേഷം, പുതിയ
യോൎക്കതമ്പുരാനായ എദ്വൎദ രാജപക്ഷക്കാരായ ലങ്കസ്ത്രിയരെ എതിരിട്ടു
കുറച്ചുകളഞ്ഞു. എങ്കിലും രാജ്ഞി ധീരന്മാരും മൂൎക്ക‌്വന്മാരുമായ യോദ്ധാ
ക്കളെ കൂട്ടി, ലൊണ്ടൻ നഗരത്തിന്റെ നേരെ ചെന്നു, സന്ത അല്പാനിൽ
രണ്ടാമതു ഒരു പട വെട്ടി വൎവ്വിക്കിന്റെ പട്ടാളങ്ങളെ ഛിന്നഭിന്നമാക്കി,
ബദ്ധനായ രാജാവിനെയും വിടുവിച്ചു. ജയം കൊണ്ടശേഷം അവൾ
ലൊണ്ടനിൽ പ്രവേശിക്കാതെ, പോൎക്കളത്തിൽ തന്നെ താമസിച്ചു, പട
യാളികൾക്കു ചുറ്റുമുള്ള നാടുകളെ കൊള്ളയിടുവാൻ സമ്മതിച്ചു. അതി [ 78 ] ന്നിടയിൽ യോൎക്കതമ്പുരാൻ ഛിദ്രിച്ചുപോയിരിക്കുന്ന പടജ്ജനങ്ങളെ
കൂട്ടി, വൎവ്വിക്കിനോടു ചേൎന്ന ലൊണ്ടനിൽ പ്രവേശിച്ചാറെ, ജനങ്ങൾ അ
വനെ സന്തോഷത്തോടെ കൈക്കൊണ്ടു, രാജസ്ഥാനവും നാലാം ഏദ്വൎദ,
എന്ന നാമവും കൊടുത്തു. ഇങ്ങിനെ ബലാല്ക്കാരവും ധൈൎയ്യവും ജയിച്ചു,
ന്യായത്തെ മറിച്ചുകളഞ്ഞു . സാധുവും സുശീലനുമായ രാജാവു നീങ്ങി,
ധീരതയും പ്രൌഢിയുമുള്ളവൻ അവന്റെ സ്ഥാനത്തെ ഏല്ക്കയും ചെയ്തു.
എന്നാറെയും കലക്കം അമൎന്നില്ല. രാജ്ഞി പ്രതിക്കാരന്റെ തൊഴി
ലുകളെ അറിഞ്ഞു വടക്കോട്ടു തിരിഞ്ഞു, എന്നു പുതിയ രാജാവു കേട്ട
പ്പോൾ രണ്ടു സേനകളെ ചേൎത്തു, അവളുടെ വഴിയെ ചെന്നു. ഇരുപക്ഷ
ക്കാരും പോരിനു അണഞ്ഞപ്പോൾ, ഒരു ലക്ഷത്തിൽ അധികം ഇംഗ്ലി
ഷ്കാർ തങ്ങളിൽ തന്നെ കുത്തി നശിപ്പിപ്പാൻ ഒരുങ്ങിനിന്നു. യോൎക്കപ
ക്ഷം അമ്പതിനായിരവും, ലങ്കസ്തർ പക്ഷം അറുപതിനായിരവും തന്നെ.
മാൎച്ച 29ാം ൹ ഉച്ചതിരിഞ്ഞു നാലുമണി സമയത്തു പോരാട്ടം തുടങ്ങി,
രാത്രി മുഴുവനും അതിഭയങ്കരത്തോടെ നടന്നു. ആരോടും കൃപയില്ല,
എല്ലാവരെയും കുത്തിക്കൊല്ലം. സംബന്ധക്കാരും ബന്ധുക്കളും ഇരുപക്ഷ
ത്തിൽനിന്നും ക്രോധമത്തരായി തമ്മിൽ എതിരിട്ടു പൊരുതും. പുലൎച്ചെ
ക്കു യോൎക്ക്യർ ശത്രുക്കളുടെ എണ്ണംകൊണ്ടു ഇളകുമാറായപ്പോൾ, അവരുടെ
ഒരു പുതിയ സൈന്യം പോൎക്കളത്തിൽ ലങ്കസ്ത്രിയരെ അപജയപ്പെടുത്തി.
എന്നാറെ രാജ്ഞി നിൎഭാഗ്യവാനായ ഭൎത്താവിനെയും കൂട്ടി, സ്കോത്ത്ലന്തി
ലേക്കു ഓടി എദ്വൎദിനു രാജാസനത്തേയും രാജ്യത്തേയും ഒഴിച്ചുകൊടുത്തു.
ഇംഗ്ലിഷ്കാർ തങ്ങളിൽ തന്നെ വെട്ടിയ എല്ലാ പടകളിലും ധീരതയും ക്രൂ
രതയും സങ്കടവുമുള്ളതു ഇതു തന്നെ.
(To be continued.)
THE MALAYALAM COUNTRY.
മലയാളരാജ്യം.
Origin ഉൽപ്പത്തി. മലയാളം പൂൎവ്വകാലത്തിൽ കടൽ കൊണ്ടു മല
കളോളം മൂടി കിടന്നശേഷം ഭൂമിക്കുള്ളിലുള്ള തീയുടെ ഊറ്റത്താൽ പൊ
ങ്ങി വന്നു. അതിന്നു കേരളോല്പത്തിയിൽ മലയാളം എന്ന കേരളം പര
ശുരാമൻ ഉണ്ടാക്കിയ പ്രകാരം കറ്റു കെട്ടി പറയുന്നു.
ൾപ്രദേശത്തോളം ഉള്ള മണലും ഓരോ കുന്നുകളുടെ മുകളിലും
ചില പാറപ്പുറത്തും പറ്റിയ മുരുവും ചിന്തിച്ചു നോക്കിയാൽ കടൽ വാ
ങ്ങി പോയതും, അയിൎപ്പാറകളും ഇരിമ്പു കലൎന്ന ചെമ്മണ്ണും മററും വിചാ
രിച്ചാൽ അഗ്നിയുടെ ആക്രമം ഉണ്ടായതും ബോധിപ്പാൻ ഇടയുണ്ടു . അ [ 79 ] തു കൂടാതെ വിശേഷിച്ചു കടപ്പുറത്തിന്നടുത്ത ഭൂമിയുടെ ൧൫—൨൦ കോൽ
ആഴത്തോളം കുഴിച്ചപ്പോൾ കണ്ട അട്ടികൾ ആവിതു: അതികടുപ്പമുള്ള
ചെങ്കൽ പാറ മേല്പാടോളം എത്താത്ത സ്ഥലങ്ങളിൽ തരിച്ചെമ്മണ്ണൊ
ചെമ്മണ്ണൊ, പിന്നെ കടുത്ത ചെങ്കല്പാറയും അതിൻ കീഴെ ചേടിക്കല്ലും
വഴിയെ പല നിറമുള്ള ചേടിയും ചേടിയിൽ ഇടക്കിടെ വെണ്കൽ മുത
ലായി കല്ലുകളുടെ കണ്ടങ്ങളും, അതിന്റെ താഴെ ചെമ്പിച്ചതും നീലിച്ച
തുമായ കളിമണ്ണും, ശേഷം ഉറെച്ച ചേറും ആയതിന്റെ അടിയിൽ മര
വും മരക്കണ്ടങ്ങളും ഇരുന്നലും കരിഞ്ഞ (പയൻ) പയനി മരക്കായ്കളും
തീയിൽ ഇട്ടപ്പോൾ കുന്തുരുക്കവാസനയുള്ള പശയും ഇടക്കിടെ ഉരുകി
യ ഒരു വക ഇരിമ്പും, ഒടുവിൽ കടൽ പൂഴിയും എന്നീ അട്ടികളെ കിട്ടിയ
തു. (മാടായ്പാറ, കണ്ണനൂർ മുതലായ സ്ഥലങ്ങളിൽ ഇങ്ങിനെ കണ്ടെത്തി
യതു.) ഇതെല്ലാം വിചാരിച്ചാൽ മലയാള ഭൂമി പല ഭൂകമ്പങ്ങളാൽ 1-2
പ്രാവശ്യം താഴുകയും പൊന്തുകയും ചെയ്തിരിക്കുന്നു, എന്നു നിനെപ്പാൻ
സംഗതിയുണ്ടു, ഇങ്ങിനെ തീയും വെള്ളവും കൂടി ഈ നാട്ടിന്റെ മുഖ
ത്തിന്നു ഏറിയോരു മാറ്റത്തെ വരുത്തിയ പ്രകാരം തെളിവായിരിക്കുന്നു.
ഇതു ഭൂമിയുടെ ആദികാലത്തു നടന്നായിരിക്കും.
ഇന്നേയോളവും മഴനീൎച്ചാലുകളും മറ്റും ഭൂമുഖത്തെയും കടൽ ത
ന്റെ കരയെയും മാറ്റിക്കൊണ്ടിരിക്കുന്നു. [പഴക്കമുള്ള പടകളാലും ചരി
ത്രത്താലും കിഴവന്മാരുടെ പഴമയാലും കടൽ ചിലേടത്തു അള്ളിയും
വാൎന്നും കരയെ തിന്നിരിക്കുന്നു എന്നറിയാം. 1342 ക്രി. ആ. കടലോര
ത്തിൽ നടക്കാവും വഴിയമ്പലങ്ങളും തണ്ണീൎപ്പന്തൽ കിണറുകളും ഉണ്ടാ
യിരുന്നു, അവ കാണാതെ പോയിരിക്കുന്നു. കായങ്കളത്തു അഴിക്കു വടക്കു
തൃക്കുന്നു പുഴക്കൽ കടലിൽ ഓരോ കല്പണികൾ ഇന്നും കാണ്മാൻ ഉണ്ടു .)
1. പേർ വടക്കുള്ള ഗോകൎണ്ണം തുടങ്ങി തെക്കുള്ള കന്യാകുമാരിവരെ
ക്കും നീണ്ടു കിടക്കുന്ന ഭൂമിക്കു പണ്ടേ കേരളം എന്ന പേർ നടന്നെങ്കിലും,
ഇപ്പോൾ കാഞ്ഞിരോട്ടു (ചന്ദ്രഗിരി) പുഴയുടെ തെക്കുള്ള അംശത്തിന്നു
മാത്രം കേരളം എന്നു ദുൎല്ലഭമായും,. മലയാളം എന്നു സാധാരണമായും
പറഞ്ഞു വരുന്നു. തെൻകൎണ്ണാടകജില്ല, കൊച്ചി ശീമ, എന്നിവറ്റിൻ
ഇടയിൽ കിടക്കുന്ന മലയാള കൂറുപാട്ടിന്നത്രെ മലയാളം, എന്ന പേരിനെ
വിശേഷിച്ചു കൊള്ളിക്കാറുള്ളൂ.
ക്രിസ്താബ്ദത്തിന്നു മുമ്പിലുള്ള മൂന്നാം നൂറ്റാണ്ടിൽ അശോകമഹാ
രാജാവു* കല്ലിൽ കൊത്തിച്ച എഴുത്തു പ്രകാരം കേരള പുത്ര, എന്ന കേ
രള രാജാവിന്റെ പേർ കാണുന്നു. അക്കാലം മലയാളത്തിന്റെ ഒരു [ 80 ] പങ്കു ചേരം എന്ന തമിഴ് നാട്ടിന്നു കീഴ്പെട്ടിരുന്നു. ചേരം എന്നതു വിശേ
ഷിച്ചു കോയമ്പത്തൂർ താലൂക്കായ കൊങ്ങനാടത്രെ. ചേരം എന്നും, ചേ
രളം എന്നും ഉള്ളതിന്നു കൎണ്ണാടകക്കാർ കേരം, കേരളം, എന്നിങ്ങനെ പറ
ഞ്ഞതു സംസ്കൃതക്കാർ കേട്ടു നടപ്പാക്കിയതു. ആകയാൽ കേരളം എന്ന
തിന്നു തെങ്ങുള്ള നാടു എന്നു അൎത്ഥം ആദിയിൽ ഉണ്ടായതുമില്ല ഉണ്ടാ
കുന്നതുമില്ല; സങ്കല്പിച്ചാൽ ആവാം. മലകളും കുന്നുകളും ഈ നാട്ടിൽ
നിറകയാൽ മല+യ+ആളം (ആളുക = വാഴുക) എന്ന പേരിനെ നമ്മു
ടെ മുമ്പന്മാരും മലേ, മലെ എന്നിങ്ങനെ (535 ക്രി. ആ.*) പടിഞ്ഞാറ്റു
കാരും കേരളത്തിന്നു വിളിച്ചിരിക്കുന്നു.
മലബാർ (മലവാർ) എന്നു ൧൧൫൦ ക്രി. ആ. അറവികളായ ഉരുക്കാർ
വിളിച്ച പ്രകാരവും ശേഷം പടിഞ്ഞാറ്റുകാർ അവരിൽനിന്നു പഠിച്ച
വണ്ണവും സാക്ഷികൾ ഉണ്ടു.
2. കിടപ്പും വടിവും. ചൂരിവാളിന്റെ രൂപത്തിലുള്ള മലയാളം മദ്രാശി
സംസ്ഥാനത്തിന്റെ പടിഞ്ഞാറെ കര പ്രദേശത്തിൽ അടങ്ങുന്നു. ആയതു
കിഴക്കുള്ള സഹ്യമല, പടിഞ്ഞാറുള്ള അറവിക്കടൽ, തെക്കുള്ള മുനമ്പായ
കന്യാകുമാരി, വടക്കുള്ള ചന്ദ്രഗിരി പുഴ എന്നീ അതിൎക്കകത്തു കിടക്കുന്നു.
ആസ്യാഖണ്ഡത്തിൻ തെക്കു പടിഞ്ഞാറെ മുക്കോണിച്ച അൎദ്ധദ്വീ
പായ ഭാരത ഖണ്ഡത്തിന്റെ (ഇന്ത്യ) തെക്കു ഭാഗത്തു മദ്രാശി സംസ്ഥാ
നവും അതിന്റെ പടിഞ്ഞാറെ അതിരിൽ മലയാളവും ഉൾ്പെട്ടിരിക്കുന്നു.
ആയതു മദ്ധ്യരേഖയിൽനിന്നു വടക്കുള്ള ചൂടു കച്ചയുടെ തെക്കെ അംശ
ത്തിൽ തന്നെ. 8°5’ (കന്യാകുമാരി) 12°27’ (ചന്ദ്രഗിരി) വ. അ. യിലും
760°4’ [ചന്ദ്രഗിരി] 77°3’ [കന്യാകുമാരി] 76°55’ [പാലക്കാടുതാലൂക്ക] 77°38’
[തിരുവിതാങ്കോടു) എന്നീ കി. നീ. കളിലും കിടക്കുന്നു.†
3. വലിപ്പം കേരളത്തിന്നു ഒട്ടുക്കു ഏകദേശം 400 നാഴിക നീളവും 10
നാഴിക തൊട്ടു 70 ഓളം വീതിയും ആകെ 15787□ നാഴിക പരപ്പും ഉണ്ടു ‡
സഹ്യമലയരു തുടങ്ങി കടൽ വരെക്കും കേരളത്തിന്നു പല അകലമു
ണ്ടു തെൻ കൎണ്ണാടകം തൊട്ടു കൊച്ചി ശീമയോളം 20-70 നാഴികയും തിരുവി
താങ്കൂറിന്നു 70-20 നാഴികയും വീതി ഉണ്ടാകും.
താണ ഭൂമിയെ തിട്ടപ്പെടുത്തുവാൻ പെരുത്തു പാടുണ്ടെങ്കിലും വടക്കേ
മലയാളത്തിന്നു 15-25 നാഴികയും കൊച്ചി ശീമെക്കു 15-20 നാഴികയും തിരു
വിതാങ്കൂറിന്നു 35-10 നാഴികയും കാണാം. സമഭൂമിക്കു വിസ്താരം കുറയുന്നു.
മലയരുവു തൊട്ടു അറവിക്കടലോളം |
താണഭൂമി | കടപ്പുറം ചേൎന്ന സമഭൂമി | |
---|---|---|---|
തെൻ കൎണ്ണാടകം* | 20 | 18 | ¼—8 |
ചിറക്കൽ* | 25 | 18 | —10 |
കോട്ടയം | 28 | 18 | —3 |
കറുമ്പറനാടു | 20 | 15 | —5 |
കോഴിക്കോടു | 25 | 15 | 1—4 |
ഏറനാടു | 40 | 25 | 1—7 |
പൊന്നാനിയും വള്ളുവനാടും | — | 25 | 3—15 |
വള്ളുവനാടും പാലക്കാടും | 70 | — | — |
കൊച്ചി | 35 | 15—20 | 5—12 |
തിരുവിതാങ്കോടു | 70—20 | 15—10 | 5—15 |
4. കടൽ. പടിഞ്ഞാറെ അതിരാകുന്ന കടൽ ഇല്ലാഞ്ഞാൽ മലയാ
ളത്തിന്റെ ചരിത്രവും അവസ്ഥയും ദേശസ്വഭാവവും ഋതുഭേദവും മുഴു
വനും വേറെ ഉണ്ടാകുമായിരുന്നു. അതുകൊണ്ടു നാം ഇതിനെ ഒരല്പം
വിവരിച്ചു പറയേണ്ടതു. ഈ കാണുന്ന കടലിന്നു ഭൂമിശാസ്ത്രത്തിൽ അറ
വിക്കടൽ എന്നു പേരുണ്ടു. ആയതു ഭാരതഖണ്ഡത്തിന്റെ (ഇന്ത്യയുടെ)
തെക്കുള്ള ഹിന്തു സമുദ്രത്തിൻ ഒരംശമാകകൊണ്ടു കിഴക്കുള്ള വങ്കാള ഉൾ
ക്കടലോടു തെക്കു കിഴക്കോട്ടു ചേൎന്നിരിക്കുന്നു.
ഹിന്തുസമുദ്രം ഭൂമിയിലുള്ള എല്ലാ സമുദ്രഉൾക്കടലുകളോടു ചേൎന്നി
രിക്കയാൽ എപ്പേൎപ്പെട്ട കരപ്രദേശത്തിൽനിന്നും ഉരുക്കളിൽ കയറിയ മനു
ഷ്യൎക്കു മലയാളക്കരയെ എളുപ്പത്തിൽ പ്രാപിക്കാം. പൂൎവ്വകാലം തൊട്ടു
അവ്വഴിയായി വന്ന കച്ചവടക്കാരും മറ്റും ആരെല്ലാം എന്നു പിന്നെ
പറയും.
സിംഹളത്തിൽനിന്നു വന്ന മുക്കുവർ മുതലായ ജാതികളും കടൽ വഴി
യായി മലയാളത്തിൽ വന്നു തങ്ങൾക്കു പറ്റിയ ദേശത്തെ കണ്ടെത്തിയ
ശേഷം അതിൽ കുടിയേറിയുറെച്ചിരിക്കുന്നു.
കടലിൽ പെരുത്തു മീൻ ചേൎപ്പു ഉള്ളതിനാൽ കടൽ പ്രവൃത്തിക്കാൎക്കു
പണിയും മുക്കാൽ പങ്കു നാട്ടുകാൎക്കു തിന്മാനും ഉണ്ടു.
കടൽ വെള്ളം നാറാതിരിക്കേണ്ടതിന്നു ഉപ്പു ചേൎന്നതു കൂടാതെ ആയ
തിന്നു മൂന്നു വിധം ഇളക്കങ്ങളുണ്ടു.
ഉവർ വെള്ളത്തിൽ നീന്തുന്ന മനുഷ്യരും ഓടുന്ന ഉരുക്കളും നല്ല വെ
ള്ളത്തിൽ പോലെ അത്ര താണു അമരുന്നില്ല.
ശേഷം പിന്നാലെ. [ 82 ] ANSWER TO A QUESTION.
ഒരു ചോദ്യത്തിനു വെണ്ടിയ ഉത്തരം.
തിരുവിതാംകൂറിൽ ചേൎന്ന തെക്കൻ കൊല്ലത്തവെച്ചു ബഹു പൂൎവ്വത്തിൽ ശ്രംഗെരി ശങ്കരാ
ചാൎയ്യർ ൬൪ അനാചാരങ്ങളെ, ജനങ്ങളുടെ ഇടയിൽ വിതപ്പാനായിട്ടു ശ്രമിച്ചപ്പോൾ അന്നുള്ള
കേരള ബ്രാഹ്മണരിൽ അനേകം പേർ ശങ്കരാചാൎയ്യരുടെ മതത്തിന്ന് വിരോധികളായി തീൎന്ന
ശേഷം, ശങ്കരാചാൎയ്യർ ൬൪ ഗ്രാമക്കാരെയും അവിടെ കൂട്ടി ചേൎത്തു ഈ അനാചാരവ്യവസ്ഥയെ
കുറിച്ചു തൎക്കിച്ചു വ്യവഹരിക്കുമ്പോൾ "ആചാൎയ്യവാഗഭേദ്യാ" എന്ന ഒരശരീരി വാക്കു ഉണ്ടായി.
അതിൽ പിന്നെ അവിടെ കൂടിയ മഹാബ്രാഹ്മണരൊക്കയും മഹാഭയത്തോടെ ൬൪ അനാചാരങ്ങ
ളെ കൈകൊള്ളുകയും അന്നുമുതൽ (കോലംബം) കൊല്ലം ഒന്നു, എന്നു എണ്ണുവാൻ തുടങ്ങുകയും ചെ
യ്തു. അതു നിമിത്തമായിട്ടു തന്നെ ആ ദിക്കിന്നും കൊല്ലം എന്നു പേരുണ്ടായി വന്നതു."ആചാ
ൎയ്യവാഗഭേദ്യാ" എന്ന അന്നത്തെ കലിസംഖ്യയിൽനിന്നു ഇന്നെത്തെ കലിസംഖ്യ വാങ്ങിയാൽ
൧൦൫൨ ശേഷിച്ചു കാണുന്നതു തന്നെ ഇതിന്നു ദൃഷ്ടാന്തം. എന്നൊരു ഗുരുനാഥന്റെ ഉത്തരം.
SUMMARY OF NEWS.
വൎത്തമാനച്ചുരുക്കം.
ആസ്യാ Asia.
ഭാരതഖണ്ഡം India.
ചെന്നപ്പട്ടണം:- ജനുവെരി 1൹
ധൎമ്മക്കഞ്ഞിക്കൊട്ടിലുകളോടു ചേൎന്ന പാ മഴ:- കൃഷ്ണ, നെല്ലർ, കടപ്പാ, ബല്ലാരി, തൃച്ചിറാപ്പള്ളിയിൽ ഛൎദ്ദ്യതിസാരതത്തിന്നു |
തഞ്ചാവൂരിൽ വേണ്ടുന്ന ധാന്യങ്ങൾ ഉണ്ടാ യാലും അകവില പൊന്തി നില്ക്കുന്നു. മസൂരി ദീനം ആരംഭിച്ചു. ചൂടോടെ വെള്ളത്തിന്റെ ക്ഷാമം നാൾതോറും വൎദ്ധിക്കുന്നു. തിരുനെൽവേലിയിലെ വലെച്ചൽ ക്രമ മധുരയിൽ നവധാന്യങ്ങളും പച്ചക്കറിക കൎന്നൂൽ നിജാമിലേ പഞ്ചം നിമിത്തം റൊ ആനമലയിലെ കായൽ കട്ടപ്പെട്ടതു കൊ |
ധൎമ്മമറാമത്തു പണിക്കാർ | ധൎമ്മക്കഞ്ഞിക്കാർ | |||
---|---|---|---|---|
മാൎച്ച 24 | 31 | മാൎച്ച 24 | 31 | |
കൃഷ്ണ | 2,630 | 1,875 | 235 | 530 |
നെല്ലൂർ | 35,134 | 28,824 | 6,613 | 4,976 |
കടപ്പാ | 73,702 | 78,902 | 3,268 | 6,129 |
ബല്ലാരി | 2,12,139 | 2,25,485 | 33,102 | 82,519 |
കൎന്നൂൽ | 1,85,443 | 2,02,142 | 25,572 | 33,753 |
ചെങ്കൽപേട്ട | 10,499 | 10,829 | 6,030 | 6,211 |
വട ആൎക്കാടു | 23,245 | 29,469 | 2,089 | 2,060 |
തെൻ ആൎക്കാടു | 538 | 538 | 59 | 59 |
മധുര | 8,291 | 8,447 | 1,263 | 1,484 |
തിരുനെൽവേലി | 1,1930 | 1,736 | 417 | 415 |
കൊയിമ്പുത്തൂർ | 24,480 | 21,532 | 2,291 | 2,738 |
ചേലം | 51,258 | 48,175 | 5,846 | 10,143 |
കിഴക്കേകരയിലെ തോടു | 30,911 | 34,970 | ||
6,60,200 | 6,92,924 | 86,785 | 1,51,017* |
മഹിഷാസുരം:- (മൈശ്ശൂർ) നന്ദിദു ൎഗ്ഗപകപ്പിൽ ഫിബ്രുവെരി മാസത്തിന്റെ ര ണ്ടാം പാതിയിൽ 3500 ആളുകൾ ഛൎദ്ദ്യതിസാ രത്താലും 10,000 കുന്നുകാലികൾ വിശപ്പിനാലും തീൎന്നു പോയിരിക്കുന്നു. ഇങ്ങനെ 1876 ജൂലാ യി തൊട്ടു 1877 ഫിബ്രുവെരി അവസാനത്തോ ളം 20,80,000 ആളുകളിൽനിന്നു 23,615 പേർ മരിക്കയും 1,49,114 കന്നുകാലികൾ മാണ്ടു പോ കയും ചെയ്തു. മൈശ്ശൂരിന്റെ പടിഞ്ഞാറെ പകപ്പിൽ സുഖവും കഴിച്ചലും വേണ്ടതില്ല. തിരുവിതാങ്കോടു:- പഞ്ചം പിടിച്ച മലയാളം:- ൟ കഴിഞ്ഞ പത്തു ആ |
ധനികനായ നായരുടെ വീട്ടിൽ കയറി സ്ത്രീ കളെ തീണ്ടിച്ചു 600 രൂപ്പിക കൈക്കലാക്കി. ഓരൊറ്റ രൂപ്പിക മുതൽ മാത്രം വിടുവിച്ചു എ ങ്കിലും കൂട്ടത്തിന്റെ പാതിയോളവും തലയാ ളിയും പുതു നിയമക്കാരുടെ കൈയിൽ അക പ്പെട്ടു പോയിരുന്നു. 1876 ഫിബ്രുവെരിയിൽ ഒരു ചെട്ടിയുടെ വീട്ടിൽ കടന്നു കഴിച്ചു വെ ച്ച 1200 രൂപ്പിക കിട്ടേണ്ടതിന്നു എണ്ണയിൽ മുക്കിയ തുണി അവന്റെ കൈക്കു ചുറ്റി തീ കൊളുത്തി മുതൽ കാണിപ്പാൻ നിൎബ്ബന്ധിച്ചു. |
മറ്റൊരു സ്ഥലത്തു 60 വയസ്സുള്ള നായരു ടെ തലക്കു എണ്ണ കുടിച്ച തുണിയെ ചുറ്റി അ തിന്നു തീ കൊടുത്തു കത്തുന്ന പന്തങ്ങളോടു അവന്റെ മൈയിക്കു കുത്തി പണം ഒളിപ്പി ച്ച ഇടത്തെ കാണിക്കേണ്ടതിന്നു ഉപദ്രവിച്ചി രുന്നു. ഇങ്ങനെ ദുഷ്ടതയും സാഹസവും വൎദ്ധി 75—76 ആമതിൽ കോയ്മക്കറിവു കിട്ടിയ 10 5/3 ശേർ അരി കോഴിക്കോട്ടിലും 7 8/7 വ കോഴിക്കോടു:- നാട്ടുപുറങ്ങളിൽ ഉള്ള |
വയനാടു:- തെക്കുകിഴക്കു വയനാടു ഒന്നാം ഏപ്രിൽ തൊട്ടു നീലഗിരിയോടു ചേ ൎത്തതിനാൽ ആ പ്രദേശത്തിൽ പാൎക്കുന്ന കാ പ്പിത്തോട്ടക്കാൎക്കു ദൂരെയുള്ള മാനന്തവാടിക്കു പോകുന്ന തൊല്ല നീങ്ങി അടുത്ത ഒത്തകമ ണ്ടിൽ അവൎക്കു എളുപ്പത്തിൽ കാൎയ്യാദികളെ ചട്ടപ്പെടുത്തുവാൻ സംഗതി വന്നു. സിംഹളം:- മന്നാറ്റിൽ പിടിച്ച മുത്തു ബൊംബായി:- പഞ്ചം തുടങ്ങിയ ധൎമ്മമറാമത്തു പണിക്കാർ 2,58,700 ഒാളം കാലികാത:- കാലികാതയിലേ മേല നേപാളം:- ശ്രീ ജംഗ് ബഹാദരി |
AN ILLUSTRATED MALAYALAM MAGAZINE
Vol. IV. JUNE 1877. No. 6.
SALT. ഉപ്പു
മനുഷ്യനു ഈ ലോകത്തിൽ ബഹു ഉപകാരവും ആവശ്യമുള്ളതു
ഉപ്പു തന്നെ. ഉപ്പു ഇല്ല എങ്കിൽ നമ്മുടെ ആഹാരത്തിനു രുചിയുമില്ല, [ 86 ] നമ്മുടെ ശരീരത്തിനു സൗെഖ്യവും ശക്തിയും ഉണ്ടാകുന്നില്ല. ഉപ്പിനാൽ
എത്രയൊ താണ ഭക്ഷണവും നല്ല രസകരമായി തീരുകയും ചെയ്യും.
ഇതിനെ നമ്മുടെ കരുണയുള്ള ദൈവം അറിഞ്ഞിട്ടു, ഉപ്പിനെ ഭൂമി
യിൽ എല്ലാടവും ധാരാളമായി പരത്തിയിരിക്കുന്നു.നാം പകലിൽ കാണു
കയും രാത്രിയിലും അതിന്റെ ഒച്ച കേൾക്കുകയും ചെയ്യുന്ന സമുദ്രം അ
താ ഉപ്പുവെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നു. ഈ ആസ്യഖണ്ഡത്തിന്റെ
മദ്ധ്യത്തിലും, അഫ്രിക്കഖണ്ഡത്തിന്റെ വടക്കുഭാഗത്തിലും, തെക്കൻ അ
മേരിക്കയിലെ പേറു, ചില്ലി എന്ന പ്രദേശങ്ങളിലും വലിയ വനാന്തര
ങ്ങൾ എത്രയൊ വിശേഷമുള്ള ഉപ്പുകൊണ്ടു പൊതിഞ്ഞിരിക്കുന്നു. അ
ങ്ങിനെയുള്ള സ്ഥലങ്ങൾക്കു ഉപ്പുവനങ്ങൾ എന്ന പേർ നടപ്പായിരിക്കു
ന്നു. ഇംഗ്ലാന്തിലും യൂരോപ്പിലെ മറ്റു പല രാജ്യങ്ങളിലും ഉപ്പു വലിയ
പാറകളായി മലകളിൽ കിടക്കുന്നു. ചില സ്ഥലങ്ങളിൽ ഉപ്പുവെള്ളം ഉറ
വുകളായി ഭൂമിയിൽനിന്നു കയറി വരികയും ചെയ്യുന്നു. എന്നിട്ടും ഭൂമിയിൽ
എല്ലാടവും നിറഞ്ഞിരിക്കുന്ന ദൈവത്തിന്റെ ഈ വലിയ ദാനം ബഹു
പ്രയത്നത്താൽ മാത്രം മനുഷ്യനു ഉപകാരമായി വരുന്നുള്ളു. കടൽകരമേൽ
വിസ്താരമുള്ള ഒരു നിലത്തെ വെടിപ്പാക്കി വേലിയേറ്റംകൊണ്ടു വെള്ളം
കയറ്റിയതിൽ പിന്നെ നാലു പുറം നല്ല വണ്ണം ഉറപ്പിച്ചു വെക്കും. നീർ
കാറ്റിനാലും വെയിലിന്റെ ചൂടിനാലും ആറിയ ശേഷം ഉപ്പു വാരി എ
ടുത്തുകൊണ്ടു പോകുന്നു. ഇങ്ങിനെയുള്ള സ്ഥലത്തിനു ഉപ്പു പടന്ന,എന്ന
പേർ. ഈ രാജ്യത്തിൽ നാം വാങ്ങി ഉപകരിക്കുന്ന ഉപ്പു ഈ വിധത്തിൽ
ഉണ്ടായി വരുന്ന ഉപ്പു തന്നെ. അതിന്നു വെടിപ്പു പോരാ, ഉപകരിക്കുന്ന
തിനു മുമ്പെ അതിലുള്ള ചേറും മണ്ണും നീക്കിക്കളയേണം. മലകളിൽ ക
ടക്കുന്ന ഉപ്പുപാറ കൊത്തിപ്പൊട്ടിച്ചു കഷണങ്ങൾ ഒന്നര മാസത്തോ
ളം വെള്ളത്തിൽ ഇട്ടാൽ, ഉപ്പു എല്ലാം അലിഞ്ഞു വെള്ളത്തിൽ ചേരുക
യും കല്ലും മണ്ണും അടിയിൽ താണിരിക്കയും ചെയ്യും. ഇങ്ങിനെ കിട്ടുന്ന
ഉപ്പുവെള്ളം പത്തും പതിനാറും വാര നീളവും, ആറും പത്തും വാര അ
കലവുമുള്ള ഇരിമ്പിന്റെ പാത്തിയിൽ ആക്കി കാച്ചിയാറെ, വെടിപ്പുള്ള
പഞ്ചസാര പോലെ വെളുത്തതും ശുദ്ധവുമുള്ള ഉപ്പു പുറപ്പെടുകയും ചെ
യ്യുന്നു. ഉറവായി ഭൂമിയിൽനിന്നു ഒഴുകി വരുന്ന ഉപ്പുവെള്ളവും ഈ വിധ
ത്തിൽ തന്നെ കാച്ചി ഉപ്പു എടുക്കുന്നുണ്ടു.
നമ്മുടെ ചിത്രം മലയിൽനിന്നു ഉപ്പുപാറയെ കൊത്തിപ്പൊട്ടിച്ച
ഉപ്പു എടുക്കുന്ന ഒരു സ്ഥലത്തെ സൂചിപ്പിക്കുന്നു. ഈ രാജ്യത്തിൽ എന്ന
പോലെ വിലാത്തിയിലും ഉപ്പുപണിയും കച്ചവടവും സൎക്കാരുടെ കൈ
യായി നടക്കുന്നു. ആ നല്ല വെടിപ്പുള്ള ഉപ്പിനെ റാത്തൽ ഒന്നിന്നു ഒർ
അണ വാങ്ങി വില്ക്കുന്നു. ജൎമ്മനിരാജ്യത്തിൽ മാത്രം ഓരോ ആണ്ടിൽ അ [ 87 ] റുപതുകോടി റാത്തൽ, ആക മൂന്നു കോടി എഴുപത്തഞ്ച ലക്ഷം ഉറുപ്പി
കയുടെ ഉപ്പു വേണം.
എന്നാലൊ നമ്മുടെ ദേഹത്തിനു ഉപ്പു ആവശ്യമാകുന്നതു പോലെ
നമ്മുടെ ദേഹിക്കു ദൈവവചനം അത്യാവശ്യം തന്നെ. ഈ ഉപ്പു ഇല്ല
എങ്കിൽ, നാം ദൈവത്തിനു ഒരിക്കലും രസമായി വരികയില്ല, അവൻ
നമ്മെ തന്റെ വായിൽനിന്നു തുപ്പിക്കളയും.
HISTORY OF THE BRITISH EMPIRE.
ഇംഗ്ലിഷ ചരിത്രം,
(Continued from No.5, page 74.)
മൂന്നു മാസം കഴിഞ്ഞശേഷം പുതുരാജാവായ എദ്വൎദ വെസ്തമിൻ
സ്തർ പള്ളിയിൽ കിരീടാഭിഷേകം ലഭിച്ചു, നവമ്പർ മാസത്തിൽ കൂടിയ
മന്ത്രിസഭ തനിക്കു മുഴുവനും അനുകൂലമാകകൊണ്ടു മുമ്പേത്ത രാജാവിനും
അവന്റെ പക്ഷക്കാൎക്കും ഊനം കല്പിച്ചു. എന്നാറെ രാജ്ഞി സ്കോത്ത്ല
ന്തിനെ വിട്ടു പരന്ത്രീസ്സിലേക്കു ചെന്നു ഒരു സൈന്യത്തെ ശേഖരിച്ചു പി
റ്റെയാണ്ടിൽ ഇംഗ്ലാന്തിൽ എത്തി. അപ്പോൾ ലങ്കസ്ത്ര്യയർ പുതു ധൈൎയ്യം
പ്രാപിച്ചു വടക്കുദിക്കുകളിൽ ചില കോട്ടകളെ സ്വാധീനത്തിലാക്കി, എങ്കി
ലും വർവിൿ ബന്ധപ്പെട്ടു ഒരു സൈന്യത്തെ ചേൎത്തു രാജ്ഞിയുടെ അഭ്യാസ
മില്ലാത്ത കൂട്ടരെ ഛിന്നഭിന്നമാക്കിയാറെ, അവൾ പിന്നെയും ഓടിപ്പോ
കേണ്ടി വന്നു. ഇങ്ങിനെ അവൾ പലദിക്കുകളിലും സഞ്ചരിച്ചു സങ്കേതസ്ഥ
ലം അന്വേഷിച്ചു നടന്നപ്പോൾ, ഒരിക്കൽ താനും മകനും ഒരു സേവകനും ക
ടപ്പുറത്തുള്ള കാടുകളിൽ കൂടി ചെല്ലുമ്പോൾ കള്ളന്മാരുടെ കൈയിൽ അക
പ്പെട്ടു; കള്ളർ കൊള്ളനിമിത്തം കലഹിച്ചതിന്നിടയിൽ രാജ്ഞിയും മകനും
ഒളിച്ചു പൊയ്കളഞ്ഞു. പിന്നെ അവർ മുന്നോട്ടു നടന്നപ്പോൾ വേറെ ഒരു ക
ള്ളൻ വന്നു അവരെ പിടിച്ചു. ഇനി ഒർ ആവതുമില്ല, എന്നു രാജ്ഞി കണ്ടു ക
ള്ളനോടു:സ്നേഹിതാ,ഈ കുട്ടി നിങ്ങളുടെ രാജാവിന്റെമകൻ, ഞാൻ അവ
നെ നിങ്ങടെ കൈയിൽ ഭരമേല്പിക്കുന്നു, എന്നു പറഞ്ഞതിനാൽ അവ
ന്റെ കരൾ അലിഞ്ഞു: ഭയപ്പെടേണ്ടാ, ഞാൻ നിങ്ങളെ രക്ഷിക്കും
എന്നു ചൊല്ലി,ഇരുവരെയും ഒരു സങ്കേതസ്ഥലത്താക്കുകയും ചെയ്തു. എ
ന്നാറെയും ധീരതയും ഉപായവുമുള്ള രാജ്ഞി അടങ്ങുന്നില്ല. 1464ാമതിൽ ല
ങ്കസ്ത്ര്യർ യുദ്ധത്തെ പുതുക്കിയപ്പോൾ അവൾ സ്കോത്ത്ലന്തിൽ സന്നാഹങ്ങ
ളെ ഒരുക്കി,അവരെ ധൈൎയ്യപ്പെടുത്തി.പിന്നെ സംഭവിച്ച രണ്ടു കഠോരമായ
പടകളിൽ അവളുടെ പക്ഷക്കാർ അശേഷം തോല്ക്കുകയും ചെയ്തു. ഈ പ
ടകളുടെ ശേഷം മുമ്പേത്ത രാജാവായ ഹെന്ദ്രി ലങ്കശീർ, എന്ന ദേശത്തു
ഒളിച്ചു പാൎത്തു, കുറയ കാലം കഴിഞ്ഞാറെ തന്റെ ഒരു പക്ഷക്കാരന്റെ
വഞ്ചനയാൽ ശത്രുക്കളുടെ കൈയിൽ അകപ്പെട്ടു. ആയവർ അവനെ [ 88 ] കുതിരപ്പുറത്തു കയറ്റി, കാൽ തോൽവാറിനോടു കെട്ടി, നഗരവീഥികളിൽ
കൂടി കടത്തി എങ്ങും ദൎശിപ്പിച്ച ശേഷം തടവിൽ പാൎപ്പിച്ചു. അവിടെ
അവൻ അഞ്ചു സംവത്സരം പാൎത്തു. കാവല്ക്കാർ അവനെ സ്നേഹത്തോ
ടെ വിചാരിച്ചതുകൊണ്ടു, രാജാസനത്തിന്മേൽ ഉണ്ടായിരുന്നതിനേക്കാൾ
അത്തടവിൽ അധികം സൗെഖ്യം ഉണ്ടായിരുന്നു.
പുതിയ രാജാവു തന്റെ സുശീലവും സുരൂപവും നിമിത്തം ജനങ്ങ
ളുടെ സന്തോഷമത്രെ, എങ്കിലും സ്വസ്ഥത വന്ന ഉടനെ അവന്റെ സ്വ
ഭാവം ദുഷിച്ച തുടങ്ങി. യുദ്ധത്തിൽ ധീരനും അത്യുത്സാഹിയുമായവൻ
സമാധാനത്തിൽ സുഖഭോഗിയും ദൃൎവ്യയനും നിൎവ്വിചാരകനുമായി തീൎന്നു.
മുമ്പെ ഒരു പടയിൽ പട്ടുപോയ സർ ജോൻ ഗ്രേയ, എന്ന ലങ്കസ്ത്ര്യപക്ഷ
ത്തിലെ ഒരു പടനായകന്റെ സുരൂപിണിയായ വിധവ ഒരു പത്രം എഴു
തിച്ചു, കോവിലകത്തു ചെന്നു രാജാവിന്റെ കൈയിൽ കൊടുത്തു, മരിച്ച
ഭൎത്താവിന്റെ അവകാശത്തിനായി അപേക്ഷിച്ചു. ആ സുന്ദരിയുടെ
മുഖം രാജാവു കണ്ടു അവളിൽ താല്പൎയ്യം ജനിച്ചു ഗ്രഢമായി വേളികഴി
ച്ചു . ചില മാസം ചെന്ന ശേഷം അവൻ തന്റെ വിവാഹത്തെ പ്രസി
ദ്ധമാക്കിയപ്പോൾ, കോവിലകക്കാരും മഹാന്മാർ പലരും വളരെ നീരസം
ഭാവിച്ചു. പ്രത്യേകം രാജാവിന്റെ സുഹൃത്തും സിംഹാസനം ഏറി രാജ്യം
വാഴുന്നതിൽ വളരെ സഹായിച്ചുമിരുന്ന വൎവിൿ എന്ന പ്രഭു അത്യന്തം
കോപിച്ചു, മുമ്പെത്ത രാജ്ഞിയുടെ പക്ഷം എടുത്തു രാജാവിന്റെ അനു
ജനായ ക്ലെരൻസതമ്പുരാനെയും വശീകരിച്ചു, തന്റെ പിന്നാലെ വലിച്ചു.
പിന്നെ നടന്നു വന്ന പല മത്സരങ്ങളും കലക്കങ്ങളും നിമിത്തം വൎവിക്കും
ക്ലെരൻസും രാജ്യം വിട്ടു പരന്ത്രീസ്റ്റിൽ ഒളിച്ച പാൎക്കേണ്ടിവന്നു. ഇപ്പോൾ
സൌഖ്യം ഉണ്ടല്ലൊ, എന്ന രാജാവു വിചാരിച്ചു സുഖഭോഗങ്ങളാൽ നേ
രം പോക്കിയിരുന്ന സമയത്തിൽ ബലമുള്ള വൎവിൿ പ്രഭ, താൻ അനുഭവി
ച്ച മാനക്കുറവിനു പ്രതികാരം വേണം എന്നു നിശ്ചയിച്ചു, ഒരു സൈന്യ
ത്തെ കൂട്ടി, ഇംഗ്ലാന്തിലേക്കു പുറപ്പെട്ടു രാജാവു തന്റെ ഭോഷ്കിൽ സുഖി
ച്ചുകൊണ്ടിരുന്നപ്പോൾ ദൎത്തെ്മൗത്ഥ് എന്ന തുറമുഖത്തിൽ കൂടി കരക്കിറ
ങ്ങി ലൊണ്ടൻ നഗരത്തിന്റെ നേരെ ചെന്നു. വഴിക്കൽ വെച്ചു ബഹു
ജനക്കൂട്ടങ്ങൾ അവനോടു ചേൎന്നു. രാജാവു ചൂൎണ്ണവിശ്വാസത്തോടെ പ്ര
ധാനസേനാപതിയാക്കിയിരുന്ന മൊന്തൿപ്രഭ, എന്ന വൎവിക്കിന്റെ അ
നുജനും സൈനൃത്തോടെ ഇവന്റെ പക്ഷത്തിൽ ചേൎന്ന ശേഷം, രാജാവു
ഭയപ്പെട്ടു ചില സേവകരോടു കൂടെ രാജ്യം വിട്ടു പരന്ത്രീസ്സിലേക്കു പൊയ്ക
ളഞ്ഞു. എന്നാറെ വൎവിൿ മൂലസ്ഥാനത്തിലേക്കു പ്രവേശിച്ചു, മുമ്പേ
ത്ത രാജാവായ ഹെന്ദ്രിയെ തടവിൽനിന്നു വിടുവിച്ചു യഥാസ്ഥാനപ്പെടു
ത്തി. എന്നാൽ ഹെന്ദ്രിരാജാവിന്റെ പുതിയ വാഴ്ച ചുരുക്കമത്രെ. ആറു [ 89 ] മാസം കഴിഞ്ഞ ശേഷം (1470) എദ്വൎദരാജാവും ഏഴുനൂറു അനുചാരിക
ളോടു കൂടെ വടക്കു ഇംഗ്ലാന്തിൽ എത്തി. ജനങ്ങൾ വെറുതെ നോക്കി
നില്പുന്നു എന്നു കണ്ടപ്പോൾ മുന്നോട്ടു ചെന്നു, യോൎക്കിൽ കടന്നു നിവാ
സികളുടെ സമ്മതപ്രകാരം കുറയ കാലം ആശ്വസിച്ചു പാൎത്തു. പിന്നെ
അവൻ യാത്രയായി, രാജ്യാധിപത്യത്തിന്നല്ല ജന്മാവകാശത്തിന്നു മാത്രം
വന്നു എന്നു പറഞ്ഞു. അവൻ മുന്നോട്ടു ചെല്ലുമളവിൽ കൂട്ടം വൎദ്ധിക്കയും,
ലൊണ്ടൻ നഗരത്തിന്റെ അരികത്തുള്ള വൎവിക്കിന്റെ സൈന്യത്തെ എ
തിരിടുമ്പോൾ, ക്ലെരന്സ പ്രഭു വൎവിക്കിനെ ചതിച്ചു തന്റെ ആൾക്കാരുമാ
യി എദ്വൎദ രാജാവിന്റെ പക്ഷത്തിൽ ചേരുകയും ചെയ്തു. ചില ദിവസം
കഴിഞ്ഞാറെ എദ്വൎദ ലൊണ്ടനിൽ പ്രവേശിച്ചു ജനങ്ങളുടെ സന്തോഷ
ത്തോടെ വീണ്ടും രാജാസനത്തിൽ ഏറി, നിൎഭാഗ്യനായ ഹെന്ദ്രി രാജാവി
നെ രണ്ടാമതു തടവിൽ പാൎപ്പിച്ചു. പിന്നെ വൎവിൿ, ഒരു വലിയ സൈ
ന്യത്തോടു കൂടെ ബൎന്നത്ത്, എന്ന സ്ഥലത്തിൽ പടെക്കു ഒരുങ്ങിയിരിക്കു
ന്നു എന്ന രാജാവു അറിഞ്ഞു, തന്റെ സേനകളെ കൂട്ടി പുറപ്പെട്ടു ഒരു
വൈകുന്നേരത്തു ശത്രുവിന്റെ അടുക്കൽ എത്തി. അന്നു രാത്രി മുഴുവനും
ഇരുപക്ഷസേനകൾ അരികത്തു തന്നെ പാളയം ഇറങ്ങിപ്പാൎത്തു. വൎവി
ക്കിന്റെ അഴിനിലത്തിൽനിന്നു ഇടയിടെ ഓരോ വെടി പൊട്ടി കൂരിരുട്ടി
നെ അല്പം പ്രകാശിപ്പിച്ചു. രാവിലെ പോർ തുടങ്ങിയപ്പോൾ കനമുള്ള
മഞ്ഞു നിമിത്തം പോരാളികൾക്കു നേരെ നില്ക്കുന്ന ശത്രുവിനെ മാത്രമെ
കാണ്മാൻ കഴിഞ്ഞുള്ളൂ. രാജാവിന്റെ സൈന്യത്തിൽ മൂന്നാൽ ഒരു ഓ
ഹരി ഇളകി മണ്ടിത്തിരിപ്പാൻ തുടങ്ങിയതു അവൻ അറിയാതെ പൊരു
തുംകൊണ്ടു മുന്നോട്ട ചെല്ലുമ്പോൾ വൎവിൿ സ്വന്ത സൈന്യത്തിന്റെ
ഒർ അംശം ശത്രു എന്ന തോന്നി, ചെറുത്തതിനാൽ അവന്റെ പക്ഷം
തോല്ക്കയും താനും അനുജനായ മൊന്തൿപ്രഭവും മഹാ ധീരതയോടെ
പൊരുതീട്ട വീണു മരിക്കയും ചെയ്തു. ആ ദിവസത്തിൽ തന്നെ രാജ്ഞി
യായ മൎഗ്രെത്ത് മകനോടും ഒരു സൈന്യത്തോടും കൂടെ ഇംഗ്ലാന്തിൽ എ
ത്തുകകൊണ്ടു രണ്ടാമതു ഒരു പടവെട്ടൽ ഉണ്ടായതിൽ രാജ്ഞിയുടെ
സൈന്യം തോല്ക്കയും മകൻ പോൎക്കളത്തിൽനിന്നു പട്ടുപോകയും, അവൾ
താൻ ശത്രുക്കളുടെ കൈയിൽ അകപ്പെടുകയും ചെയ്തു. അന്നു തുടങ്ങി
ആ നിൎഭാഗ്യവതി അഞ്ചു സംവത്സരം തടവുകാരത്തിയായി ഗോപുരത്തിൽ
പാൎത്താറെ, പരന്ത്രീസ്സുരാജാവായ ലുവിസ അവളെ പണത്തിനു വീണ്ടു
കൊണ്ട ശേഷം, ജനനദേശത്തിലേക്കു പോയി, തന്റെ പ്രയാസവും
സങ്കടവുമുള്ള ജീവനെ സാവധാനത്തോടെ സമൎപ്പിപ്പാൻ അനുവാദം
ലഭിച്ചു. മകൻ പട്ടു പോകയും ഭാൎയ്യ ശത്രുകൈവശമായിരിക്കയും ചെ
യ്തു, എന്ന ഹെന്ദ്രിരാജാവു കേട്ട ഉടനെ തടവിൽ തന്നെ മരിക്കയും ചെ [ 90 ] യ്തു. എന്നാറെ എദ്വൎദരാജാവിനു സസ്ഥത ഇല്ല പിണക്കം അവന്റെ
സ്വന്ത ഭവനത്തിൽനിന്നു ഉത്ഭവിച്ചു. അതുകൊണ്ടു അവൻ ഇനി അഞ്ചു
സംവത്സരം ജീവിച്ചതിൽ തന്റെ അനുജനായ ക്ലെരൻസതമ്പുരാനെ വെ
റുതെ കൊല്ലിച്ച ശേഷം മഹാദുഃഖിതനും നിൎഭാഗ്യവാനുമായി മരിക്കയും
ചെയ്തു (1483). ബലം പ്രമാണവും അന്യായവുംകൊണ്ടു തന്റെ ഭവന
ത്തെ പണിയുന്നവനു ഹാനി വരാതെ ഇരിക്കയില്ല, എന്നതിനു ഈ രാ
ജാവു ഒരു ദൃഷ്ടാന്തമത്രെ. (To be continued.)
THE NEW HEART.
ഒരു പുതിയ ഹൃദയം.
ഒരു രാത്രിയിൽ ഭയങ്കരമുള്ള കൊടുങ്കാറ്റു അടിച്ചതിനാൽ കുസ്സിനി
ക്കാരൻ ബുത്ത്ലർ, ദോവി, ആയ എന്നിവരുടെ പുരകൾ ഇടിഞ്ഞു വീണു.
ദൈവകരുണയാൽ ആൎക്കും ഒരു ഹാനിയും വന്നില്ല. ആയയുടെ ചോറു
ഉണ്ടാക്കുന്ന പെണ്ണിനു മാത്രം അല്പം മണ്ണു കാലിന്മേൽ വീണതിനാൽ
കുറയ വേദന ഉണ്ടായിരുന്നു.
രാവിലെ സായ്പും മതാമ്മയും ഇടിഞ്ഞു വീണ പുരകളെ നോക്കി നി
ന്നപ്പോൾ, സായ്പു പറഞ്ഞു: ഈ പുരകളെ പുതുതായി കെട്ടേണം, എ
ങ്കിലും ഈ സ്ഥലം നന്നല്ല. എനിക്കു പാൎപ്പാനായി നല്ല ഭവനം വേ
ണം. അതു പോലെ എന്റെ പണിക്കാരും സൌഖ്യമുള്ള പുരകളിൽ
പാൎത്താൽ എനിക്കു സന്തോഷം ഉണ്ടാകും. പിന്നെ സായ്പു പൂത്തോട്ടത്തി
ന്റെയും പുഴയുടെയും നടുവിൽ എപ്പൊഴും നല്ല കാറ്റുകൾ വീശുന്ന
ഒരു സ്ഥലം കണ്ടു. അവിടെ നാലു പുതിയ പുരകളെ കെട്ടുവാൻ കല്പി
ച്ചു. പുരകൾ തീൎന്നപ്പൊൾ ഓരോന്നിനു ഈ രണ്ടു വെടിപ്പള്ള മുറികളും,
മുൻഭാഗത്തു ഓരോ കോലായും ഉണ്ടു. അവ നാലും ബഹു സൌഖ്യമുള്ള
പാൎപ്പിടങ്ങൾ തന്നെ, എന്നു എല്ലാവരും സമ്മതിച്ചു. പിന്നെ ബുത്ത്ല
ൎക്കും കുസ്സിനിക്കാരനും ദോവിക്കും ഓരോ പുരയും, ആയക്കും ഒരു പുരയും
കിട്ടുക കൊണ്ടു, അവൎക്കു വളരെ സന്തോഷം ഉണ്ടായിരുന്നു. ആയെക്കു
പ്രത്യേകമായി എല്ലാം ഒരു കൌതുകം പോലെ തോന്നി, രണ്ടു മുറികളും
ഒരു കോലായും ഉണ്ടല്ലൊ, ഉഷ്ണകാലത്തു ഞാൻ വടക്കു ഭാഗത്തു കുത്തി
രുന്നു. പുഴക്കാറ്റു കൊണ്ടു വെള്ളത്തിന്മേൽ ഓടുന്ന തോണികളെ നോ
ക്കിക്കൊള്ളും, ശീതകാലത്തു തെക്കെ ഭാഗത്തിൽ ഇരുന്നു, വെയിലിന്റെ
ചൂടുകൊണ്ടു ആശ്വസിക്കും എന്നു പറഞ്ഞു. പിന്നെ അവൾ തന്റെ
പുരയുടെ വാതില്ക്കൽ കുത്തിരുന്നു. മറ്റെ ഭവനക്കാരോടു ഓരോന്നു വിളി
ച്ചു: ഇവിടെ നമുക്കു നല്ലവണ്ണം ഉറങ്ങാം, തോട്ടിയുടെ മുഷിഞ്ഞിരിക്കുന്ന
പിള്ളരുടെ കരച്ചൽ നമ്മെ ഇവിടെ അസഹ്യപ്പെടുത്തുകയില്ല. അങ്ങാ [ 91 ] ടിയിൽനിന്നു വരുന്ന പുക ഇവിടെ എത്തുന്നില്ല, അതുകൊണ്ടു എന്റെ
മതാമ്മയുടെ ഉടുപ്പൂ എല്ലായ്പോഴും നല്ല വെടിപ്പാകും, എന്നും മറ്റും പ
ലതും വലിയ സരസമായി സംസാരിച്ചു. പിന്നെ അവൾ മതാമ്മയെ
ഉടുപ്പിപ്പാൻ ചെന്നപ്പൊൾ, അങ്ങിനെ തന്നെ കീൎത്തിച്ചു: ഇപ്പുരയിൽ എ
നിക്കു സ്വൎഗ്ഗത്തിലെ പോലെ സുഖം ഉണ്ടാകും, നാലു പുരകളിലും എ
ന്റെതു വിശേഷമുള്ളതാകുന്നു, എന്നു പറഞ്ഞു.
മതാമ്മ: നീ വിചാരിക്കുന്നപ്രകാരം നിനക്കു സൌഖ്യം ഉണ്ടാകട്ടെ.
പിറ്റെ ദിവസം ആയ ചോറു വേപ്പാൻ പുരയിൽ ചെന്നപ്പൊൾ
ബുത്ത്ലരുടെ ഭാൎയ്യ തന്റെ പുരയുടെ വാതിലിനെ അല്പം തുറന്നു, ആയ
യുടെ കിണ്ടിയുടെ മേലും വെറ്റിലപ്പെട്ടിയുടെ മേലും കുറയ വെള്ളം
തുകിക്കളഞ്ഞു.
അപ്പോൾ ആയ വളരെ കോചിച്ചു; എടാ, ഇതു എന്താണ, എന്റെ
സാമാനങ്ങളുടെ മേൽ വെള്ളം തൂകിക്കളക എന്നു വലിയ ശബ്ദത്തോ
ടെ നിലവിളിച്ചു.
നാലു പുരകളിൽ നിന്റെതു തന്നെ വിശേഷം എന്നു നീ പറഞ്ഞി
ല്ലെ, അതു കൊണ്ടാണ, എന്നു ബു ത്ത്ലരുടെ ഭാൎയ്യ അകത്തു നിന്നു കൂകി.
ഞാൻ അങ്ങിനെ പറഞ്ഞതു നീ എങ്ങിനെ അറിഞ്ഞു: ഞാൻ ആ
വാക്കു പറഞ്ഞില്ല. ഇല്ലാത്തതിനെ എന്തിനു പറയുന്നു. എന്നു ആയ
പറഞ്ഞു. നി അങ്ങിനെ പറഞ്ഞു, ദോവിച്ചിയും കുസ്സിനിക്കാരന്റെ ഭാൎയ്യ
യും അതിനെ അറിഞ്ഞിരിക്കുന്നു. നീ മതാമ്മയോടു തന്നെ പറഞ്ഞ
പ്പോൾ ദോവിച്ചി അതു കേട്ടു, എന്നു ബുത്ത്ലരുടെ ഭാൎയ്യ പറഞ്ഞു.
ഞാൻ അങ്ങിനെ പറഞ്ഞു എങ്കിൽ, ഞാൻ ഉള്ളതു തന്നെ പറഞ്ഞു,
നാലു പുതിയ പുരകളിൽ എന്റെതു നല്ലതു. നല്ല പുര എനിക്കു കിട്ടേ
ണം, എന്നു മതാമ്മ താൻ നിശ്ചയിച്ചു.
എന്നാറെ ദോവിച്ചിയും കുസ്സിനിക്കാരന്റെ ഭാൎയ്യയും തങ്ങളുടെ പുര
കളിൽനിന്നു പുറത്തു വന്നു വലിയ ശബ്ദത്തോടെ ആയയെ ചീത്ത
പറഞ്ഞു തുടങ്ങി. പിന്നെ ആയ അവരെ താഴ്ത്തി പറവാനായി ഉച്ച
ത്തിൽ നിലവിളിക്കയും ദുഷിക്കയും ചെയ്ത സമയത്തു അവളുടെ ചോറു
ഉണ്ടാക്കുന്ന പെണ്ണം കോലായിൽ വന്നു വായ്പടയിൽ ചേൎന്നു. ഈ നാ
ല്വരും കുറയ നേരം തമ്മിൽ വാവിഷ്ടാനം ചെയ്ത ശേഷം ബുത്ത്ലരുടെ
ഭാൎയ്യ പഴക്കവും കീറിയതുമായ ഒരു ചെരിപ്പു എടുത്തു ആയയെ എറി
ഞ്ഞു. അപ്പോൾ ആയ ഒരു ശൈത്താന്റെ ചേലായി എറിഞ്ഞവളുടെ
നേരെ പാഞ്ഞു. അടിയും പിടിയും വലിയും തുടങ്ങിയതിനെ ദോവിച്ചി
യും കുസ്സിനിക്കാരന്റെ ഭാൎയ്യയും കണ്ടു പോരിനു അണഞ്ഞപ്പോൾ, ആ
യയുടെ വേലക്കാരത്തിയും യജമാനത്തിയുടെ രക്ഷെക്കായി അപ്പടവെട്ട [ 92 ] ലിൽ ചേൎന്നാറെ, ഐവരും തമ്മിൽ പൊരുതുകയും നിലവിളിക്കയും
ചെയ്തതിനെ വിവരിപ്പാൻ കഴിയുന്നത ആർ?
ഇതെല്ലാം സംഭവിച്ചപ്പോൾ സായ്പും മതാമ്മയും തീനിൽ ഇരുന്നു
നിലവിളിയെയും കേട്ടു, ശബ്ദം അങ്ങാടിയിൽ നിന്നത്രെ വരുന്നു, എന്നു
ആദ്യം തോന്നിപ്പോയി, എങ്കിലും നോക്കുമ്പോൾ പുതിയ പുരകളിൽ
പാൎക്കുന്ന പെണ്ണുങ്ങൾ തന്നെ അടികലശൽ തുടങ്ങി എന്നറിഞ്ഞാറെ,
സായ്പു ബുത്ത്ലരെ വിളിച്ചു, കാൎയ്യത്തെ അറിവാനായിട്ടു അവിടെ അയച്ചു.
ബുത്ത്ലർ എത്തിയപ്പോൾ പട അതികഠോരം എന്നെ വേണ്ടു. ചി
ലരുടെ മൂക്കിൽ കൂടി ചോര ഒലിച്ചു തൂകി. ചിലരുടെ മുഖം മാന്തിയും
പൊട്ടിയുമിരുന്നു. ആയ ദോവിച്ചിയുടെ അടി കൊണ്ടിട്ടു, മുഖം എല്ലാം
വീങ്ങി ഇരുന്നു. അവർ ബുത്ത്ലരെ കണ്ടപ്പോൾ പോർ അമൎന്നു, ഓരോ
രുത്തിയും തന്റെ തന്റെ പുരയിലേക്കു പാഞ്ഞു ഒളിച്ചിരുന്നു. പിന്നെ
ബുത്ത്ലർ തന്റെ ഭാൎയ്യയെ മുറിയിലാക്കി വാതിലിനെ പൂട്ടി സായ്പിന്റെ
അടുക്കൽ മടങ്ങി ചെന്നു വൎത്തമാനം പറഞ്ഞു.
വൈകുന്നേരത്തു ആയ മതാമ്മെ ഉടുപ്പിടാൻ ചെല്ലുമ്പോൾ, അവളു
ടെ കണ്ണും ചുണ്ടും, മുഖത്തിന്റെ ഒരു ഭാഗവും വളരെ വീങ്ങിയിരുന്നു. അ
വൾ തുണി കൊണ്ടു മുഖത്തെ മറച്ചു വെച്ചു, എന്നിട്ടും മതാമ്മ എല്ലാം
അറിഞ്ഞു അവളോടു: പുതിയ പുരയിൽ സ്വൎഗ്ഗത്തിലെ പോലെ സുഖം
ഉണ്ടാകും, എന്നു നീ ഇന്നലെ പറഞ്ഞില്ലയോ? എന്നാൽ അസൌഖ്യ
ത്തിന്റെ ചില ഹേതുക്കൾ പുതിയ പുരയിലും ഉണ്ടു, എന്നു തോന്നുന്നു,
എന്നു പറഞ്ഞു.
പുതിയ പുരയിൽ ഒരു കുറവുമില്ല മതാമ്മേ, ഈ ഹിന്തു രാജ്യത്തെ
ങ്ങും ഏതു സായ്പിന്റെ പണിക്കാൎക്കു ഇത്ര നല്ല പുരകൾ ഉണ്ടു? എങ്കി
ലും ഇങ്ങിനെത്ത അയല്ക്കാർ ഉണ്ടായാൽ, കോവിലകത്തും സുഖം ഉണ്ടാ
കുന്നില്ല. അള്ളാ, ആ ബുത്ത്ലരുടെ ഭാൎയ്യ എന്തു വല്ലാത്ത ഒരു ഗൎവ്വിഷ്ഠി
യും ദുശ്ശീലക്കാരത്തിയുമാണ. പിന്നെ ആ ദോവിച്ചി, നോക്കുക മതാമ്മേ,
എന്റെ മുഖത്തു കുത്തിയതു എല്ലാം വീങ്ങിയിരിക്കുന്നു. കഴിയും എങ്കിൽ
അവൾ എന്നെ കൊല്ലും നിശ്ചയം.അയ്യോ എങ്ങിനെത്ത കൂട്ടരാണ ഇവർ!
മതാമ്മ: എന്നാൽ നീ മിണ്ടാതെ അവിടെ നിന്നു, അവരുടെ അടി
കൊള്ളുകയും ചീത്തവാക്കു കേൾക്കുകയും ചെയ്തുവല്ലോ?
ആയ: അയ്യോ മതാമ്മേ, ഞാൻ ഈ താണവരുടെ അടി മിണ്ടാതെ
കൊള്ളുവാൻ പോകുമോ?
മതാമ്മ: എന്നാൽ ആ താണവരോടു കലമ്പി അടികലശൽ കൂടു
ന്നതു നിനക്കു ശങ്ക ഒട്ടുമില്ല, എന്നു തോന്നുന്നു. ഈ ദുശ്ശീലവും പകയും
അസൂയയും ഹൃദയത്തിൽ ഇരിക്കുവോളം നിനക്കു സ്വൎഗ്ഗത്തിൽ തന്നെ
യും സുഖം ഉണ്ടാകയില്ല. അതുകൊണ്ടു നിങ്ങൾ വീണ്ടും ജനിക്കുന്നില്ല
[ 93 ] എങ്കിൽ, ദൈവത്തിന്റെ രാജ്യത്തെ കാണ്മാൻ കഴികയില്ല. എന്നു ദൈ
വവചനം പറയുന്നു.
ആയ; വീണ്ടും ജനിക്ക എന്നതു എന്തു, എന്നു ഞാൻ അറിയുന്നില്ല
മതാമ്മ: ദൈവം ആദ്യ മനുഷ്യരെ നല്ലവരും നീതിമാന്മാരുമാക്കി
സൃഷ്ടിച്ചു എന്നു ഞാൻ മുമ്പെ നിന്നോടു പറഞ്ഞുവല്ലൊ. എന്നാൽ
പഴയ സൎപ്പമായ പിശാചു ആദ്യ മാതാവായ ഹവ്വയുടെ അടുക്കൽ ചെ
ന്നു: നിങ്ങൾ ഭക്ഷിക്കരുതു, എന്നു ദൈവം കല്പിച്ച വൃക്ഷത്തിന്റെ ഫലം
ഭക്ഷിപ്പിക്കുന്നതിനാൽ ദൈവത്തിന്റെ കല്പനയെ ലംഘിപ്പാനായി വശീ
കരിച്ചു. അവൾ തിന്നുകയും ഭൎത്താവിനു കൊടുത്താറെ അവനും തിന്നുക
യും ചെയ്തു. അതുകൊണ്ടു അവരുടെ ഹൃദയങ്ങൾ ദോഷം കൊണ്ടു നി
റകയും അവൎക്കു ജനിച്ച കുട്ടികൾ അവരെ പോലെ പാപികളും ദൈവ
വിരോധികളുമായി തീരുകയും ചെയ്തു. ഈ കാൎയ്യം ചെറിയ കുട്ടികളിലും
തന്നെ കാണാം. അവർ തമ്മിൽ കലമ്പി, വാക്കു പറവാൻ കഴിയും മു
മ്പെ അമ്മമാരോടു കോപിക്കയും ഓരോ അനുസരണക്കേടു കാണിക്കയും
ചെയ്യുന്നില്ലയൊ? പിന്നെ അവർ വളരുന്തോറും അവരുടെ ദുഷ്ടതയും
വികൃതിയും വളരുകയും ചെയ്യും. എന്നാൽ പരലോകത്തിൽ സ്വൎഗ്ഗം, ന
രകം എന്നു രണ്ടു സ്ഥലങ്ങൾ ഉണ്ടു. ദൈവം തന്നെ സ്നേഹിക്കുന്നവൎക്കു
വേണ്ടി ഒരുക്കീട്ടുള്ള വസ്തുക്കളെ കണ്ണു കണ്ടിട്ടില്ല, ചെവി കേട്ടിട്ടില്ല, മനു
ഷ്യന്റെ ഹൃദയത്തിൽ കരേറീട്ടുമില്ല, അവിടെ മരണവും ദുഃഖവും കരച്ച
ലും വേദനയുമില്ല, എന്നിപ്രകാരം ദൈവവചനം സ്വൎഗ്ഗത്തിന്റെ അ
വസ്ഥയെ വൎണ്ണിക്കുന്നു. പിന്നെ നരകം എന്നതൊ, അഗ്നിയും ഗന്ധക
വും കത്തിച്ചു കൊണ്ടിരിക്കുന്ന സ്ഥലം ആകുന്നു. അവിടെ അവരുടെ
പുഴു ഒടുങ്ങാതെയും, തീ കെടാതെയും ഇരിക്കുന്നു. എന്നാൽ പിശാചിനെ
പോലെ ദുഷ്ടതയും പകയും കോപവും അസൂയയും ഹൃദയത്തിൽ പാ
ൎപ്പിക്കുന്നവർ ഒക്കെയും ദൈവരാജ്യമാകുന്ന സ്വൎഗ്ഗത്തെ അവകാശമാക്കാ
തെ, എന്നേക്കും പിശാചിനോടും അവന്റെ ദൂതന്മാരോടും നരകത്തിൽ
കിടക്കേണ്ടി വരും. ദൈവം കോപവും അസൂയയും പകയും നിറഞ്ഞി
രിക്കുന്ന ആളുകളെ സ്വൎഗ്ഗത്തിൽ പാൎപ്പിച്ചെങ്കിൽ, ആ മഹത്വമുള്ള സ്ഥ
ലം ഉടനെ കലക്കവും സങ്കടവും നാശവും കൊണ്ടു നിറയും, അതുകൊ
ണ്ടു ദൈവം നമ്മുടെ ദോഷമുള്ള ഹൃദയത്തെ നമ്മിൽനിന്നു എടുത്തു ന
മുക്കു ഒരു നല്ല പുതിയ ഹൃദയത്തെ തരുവാനായി നാം വിടാതെ അവ
നോടു പ്രാൎത്ഥിക്കേണ്ടതാകുന്നു.
ആയ: മതാമ്മയവൎകൾ എപ്പൊഴെങ്കിലും ഒരു പുതിയ ഹൃദയത്തിനു
വേണ്ടി ദൈവത്തോടു പ്രാൎത്ഥിച്ചുവോ?
മതാമ്മ: പ്രാൎത്ഥിച്ചു. അതിന്റെ അവസ്ഥ നാളെ പറയാം. [ 94 ] THE MALAYALAM COUNTRY.
മലയാളരാജ്യം.
(അഞ്ചാം നമ്പർ ൭൫ാം പുറത്തിൽ തീൎന്നതിന്റെ ശേഷം)
1. ഏറ്റിറക്കം എന്നു പറയുന്ന അനക്കത്താൽ കടൽ വെള്ളം എങ്ങും
ഇളകി മാറിവരുന്നു.
വേലി എന്നതു ചന്ദ്രന്റെയും സൂൎയ്യന്റെയും ആകൎഷണശക്തിയാൽ
ഉത്ഭവിക്ക കൊണ്ടു വെളുത്ത വാവിലും കറുത്ത വാവിലും വൎദ്ധിക്കയും
അൎദ്ധചന്ദ്രനിൽ അല്പം കുറകയും ചെയ്യുന്നു. നാൾതോറും രണ്ടു ഏറ്റി
റക്കം നടക്കുന്നു. തിട്ടമായി പറഞ്ഞാൽ 24 മണിക്കൂറും 50 വിനാഴികയും
(മിനിട്ടു) രണ്ടു ഏറ്റിറക്കത്തിന്നു വേണ്ടി വരികയാൽ അതാത ഏറ്റമോ
ഇറക്കമോ തലനാളിൽ ഉണ്ടായതിൽനിന്നു മറുനാളിൽ 50 വിനാഴിക വൈ
കീട്ടെ കൊള്ളുന്നതു നിലാവു ദിവസന്തോറും അതാത നീളപ്പടിയിൽ 50
വിനാഴിക താമസിച്ചു ഉച്ചത്തിൽ ഇരിക്കയാൽ അത്രെ. നിലാവു നേരം
മാറി മാറി ഉദിച്ചസ്തമിക്കുന്നതു പ്രസിദ്ധം അല്ലോ. കടൽ വെള്ളം പൊ
ങ്ങി കരയിലേക്കു കയറുന്നതിന്നു ഏറ്റം കൊള്ളുന്നു,(വേലിയേറ്റം) എന്നും
ഇറങ്ങിവരുന്നതിന്നു ഇറക്കം തിരിക (വെക്ക, വാരുക) വേലിയിറക്കം എന്നും
പറയുന്നു. വാവു കാലത്തുള്ള വലിയ വേലിക്കു വാവേറ്റവും വാവിറക്ക
വും (Spring-tide) എന്നും അൎദ്ധ ചന്ദ്രകാലത്തുള്ളതിന്നു പഞ്ചമിതൊട്ടു
സപ്തമിയോളം ചതുക്കേറ്റം ചതുക്കിറക്കം (Neap-tide) എന്നും പേർ.
മലയാളക്കരയിൽ കടൽ പൊതുവിൽ 3-5 കാലടിയോളം പൊങ്ങി താഴുക
യും ചെയ്യുന്നു.* എങ്കിലും വൃശ്ചികക്കള്ളനും തുലാക്കള്ളനും എന്ന വാ
വു വേലിയിൽ കടൽ വെള്ളം ചിലപ്പോൾ താണ കടൽ കരയെയും പുഴ
കളിൽ കൂടി കയറി പുഴവക്കിനെയും കവിഞ്ഞു ചേറ്റു പുഞ്ചപ്പാടങ്ങളി
ലെ കൃഷിക്കു കേടും ഓൎവെള്ളത്താൽ ഓരോ നഷ്ടറും വരുത്തും. മിക്ക
പുഴകൾക്കു താണ പ്രദേശം ഉള്ളേടത്തോളം വേലി കൊള്ളുന്നു. ഇറക്കം
വെക്കുമ്പോൾ ഉവർവെള്ളം വാൎന്ന കടലോരത്തിലും ഉവർപ്രദേശങ്ങ
ളിലും നാട്ടുകാർ മണ്ണുപ്പുവാരി കലക്കിയും കുറുക്കിയും ഉപ്പടിച്ചും പ്രയോ
ഗിക്കുന്നു; പടന്നകളിൽ ഉപ്പു വിളയിക്കാറുമുണ്ടു.
2. തിരകൾ. ഓളവും തിരയും വേലികൊണ്ടുള്ള കടലിന്റെ തനതു
ഇളക്കം അത്രേ. കാറ്റടിച്ചു മോത ഉണ്ടാക്കുന്നു; കേമിച്ചാൽ ആയതു ഓ
ളവും തിരയും തിരമാലയും ആയ്തീരുന്നു.
മോത കീഴ്പെട്ടു പൊട്ടി ഉലരുന്നു. ഓളം പൊട്ടുന്നില്ല. ഓളം വലുതാ
യാൽ തിര. തിരയേ പൊട്ടു തിരമാല എന്നതു തിരകൾ കൂട്ടമായി വരുന്ന [ 95 ] തിന്നു പേർ (കൂട്ടക്കടൽ വരിക). കടൽ പുറത്തു കൂനിച്ചു കരെക്കു ഉരുളു
ന്ന തിരക്കു മുകിൽ ഇളകിയിരിക്കുന്നു എന്നും പൊട്ടാതെ നക്കീട്ടേ വന്നു
കരെക്കു കയറുന്നതിന്നു ആപ്പു കയറുന്നു എന്നും പറയുന്നു.
3. നീരോട്ടവും നീൎവലുവും.കടലിന്റെ അടിയിലുള്ള നീരോട്ടങ്ങളും
(കീഴ്നീർ) മേലുള്ള നീൎവലുക്കളും (മേൽനീർ) എന്നിവ പലവിധമായി
വെവ്വേറെ സംഗതികളാൽ ജനിച്ചുണ്ടാകുന്നു. അവ തമ്മിൽ എതിരെ
ചെല്ലുന്നു.
കാറ്റു കൊണ്ടു അറവി ഉൾക്കടലിലെ നീൎവലു ഉത്ഭവിക്കയാൽ അതു
കൊല്ലന്തോറും വീശുന്ന കാറ്റൊടു കൂടെ മാറി വരുന്നു. വേനൽകാലത്തു
കാറ്റു വടക്കു കിഴക്കുനിന്നു അടിക്കയാൽ വെള്ളം തെക്കു പടിഞ്ഞാറോട്ടു
പോകുമ്പോൾ നമ്മുടെ കരയിൽ പ്രത്യേകമായി രാവിലെ കടൽക്കാറ്റു
വീശും മൂമ്പെ കടൽ ശാന്തതയോടെ ഇരിക്കും.
വടക്കു കിഴക്കുനിന്നു തെക്കു പടിഞ്ഞാറോട്ട ചെല്ലുന്ന നീൎവലു മദ്രാ
സ്സ കരയിൽനിന്നു പുറപ്പെട്ടു മലയാളത്തിൽ വരുവാൻ ഭാവിക്കുന്ന കപ്പ
ലുകളെ ചിലപ്പോൾ കന്യാകുമാരിയിൽനിന്നു മാലദ്വീപുകളിലേക്കു വലി
ച്ചു കളയുന്നു. മഴക്കാലത്തു കാറ്റു തിരിഞ്ഞു തെക്കു പടിഞ്ഞാറുനിന്നു
വടക്കു കിഴക്കോട്ടു അടിച്ചു കൊണ്ടിരിക്കുമ്പോൾ കടൽ ഇടവം തൊട്ടു ക
ൎക്കടകാന്തത്തോളം വൎഷക്കടലായി ശക്തിയോടെ തെക്കു പടിഞ്ഞാറു നി
ന്നു നമ്മുടെ കരക്കു അലെച്ചു അള്ളീട്ടൊ വാരീട്ടൊ അതിനെ തിന്നുകള
ക എങ്കിലും അല്ല, തടിപ്പിക്ക എങ്കിലും ചെയ്യുന്നു. അക്കാലം വിശേഷി
ച്ചു കൎക്കടകത്തിൽ വാൎന്നു പൊട്ടുന്ന കടലിൽ അടിയിലെ പൂഴിയും കൂട
ഉണ്ടാകും.* നീരൊഴുക്കു പലതുണ്ടു. അതിന്നു മുക്കുവർ തെങ്ങര കരനീർ,
തെക്കൻ നീർ, തെമ്പുറത്തു നീർ, എന്നും മറ്റും പറഞ്ഞുവരുന്നു.
കടലിന്റെ അടിയിലെ നീരോട്ടം ഏറുമ്പോൾ കൂടക്കൂടെ നീരൊഴു
ക്കും മാറി വരുന്നു. മേല്പറഞ്ഞ അനക്കങ്ങൾ 15 മാറിൽ ഏറ കടലിന്റെ
മേല്പാട്ടിൽനിന്നു താഴുന്നില്ല എന്നു കൂളിയിടുന്നവർ (നീൎക്കയിടുന്നവർ
divers) ശോധന കഴിച്ചറിയിച്ചിരിക്കുന്നു.
കര. ചന്ദ്രഗിരി (കാഞ്ഞിരങ്കോടു)തൊട്ടു കന്യാകുമാരിയോളം ഏക
ദേശം നാനൂറു നാഴിക നീളമുള്ള കടുപ്പുറം ഉണ്ടു. അതിൽ 143 നാഴിക
മലയാളക്കൂറു പാട്ടിന്നു (Province) ചെല്ലും.
വേക്കലന്താലൂക്കിന്ന 30 നാഴികയും കൊച്ചി ശീമെക്കു 2 പങ്കായിട്ടു
40 നാഴികയും തിരുവിതാങ്കോട്ടിന്നു 174 നാഴികയും നീണ്ട കരയുണ്ടു.
കടപ്പുറം മിക്കതും പരന്ന പൂഴിപ്പാടും കോപ്പൽ പാടും തന്നെ. ചി
ലേടത്തു കുന്നുകൾ മെല്ലേ കടലിലേക്കു ചായുകയും മറ്റേടത്തു കടലോ [ 96 ] ളം അടുത്തു തൂക്കമായി നില്ക്കയും ചെയ്യുന്നു. കരെക്കു പൊതുവിൽ കഴം
കുറയുന്നുവെങ്കിലും ഇടുകര എന്നു പറയുന്ന തുക്കമുള്ള കരയും അതിന്ന
ടുക്കേ കുഴിക്കടൽ എന്ന കഴമുള്ള കടലും ചിലേടത്തു കാണ്മൂ.
മുനമ്പു കോടികൾ. വളരെ അലുക്കിച്ചിരിക്കുന്ന വടക്കേ മലയാ
ളക്കരയിൽ ഏഴിമല (സപ്തശൈലം) എന്ന ഉയൎന്ന മുനമ്പും അവിടവി
ടെ കടലിൽ തുറിച്ചു ഉയരവും പരപ്പും കുറഞ്ഞ പല കോടികളും ഉണ്ടു.
കൊച്ചി തിരുവിതാങ്കോടു സംസ്ഥാനങ്ങൾക്കു കോട്ടം കുറഞ്ഞ തീരവും
തിരുവിതാങ്കൂറിന്നു മാത്രം മൂന്നു കോടികളും കാണുന്നു.
804 കാലടി ഉയൎന്ന ഏഴി മലയെ കടലിൽനിന്നു 24—27 നാഴിക ദുര
ത്തോളം കാണാം. അവിടെയുള്ള കോളിനെയും വടക്കേ പടിഞ്ഞാറു
കാറ്റിനാൽ കൂടക്കൂടെ തെക്കോട്ടുള്ള നീരൊഴുക്കത്തെയും തുമ്പില്ലാത്ത
ഓളങ്ങളെയും ഉരുക്കാർ ഏറ്റവും അഞ്ചുന്നു. കരനാക്കുകളായ കോടി
കൾ മിക്കതും ചന്ദ്രഗിരി തൊട്ടു പൊന്നാണിയോളം അധികമായി കാ
ണാം. തിരുവിതാങ്കൂറിൽ ഓരോ പുഴകളുടെ അഴിയാൽ കരെക്കു അല്പം
കോട്ടം ഭവിച്ചിരിക്കുന്നു.
വടക്കുനിന്നുള്ള കോടികൾ ആവിതു: കോട്ടിക്കൊല്ലം, വേക്കലം, നീ
ൎക്കര, കണ്ണനൂർ (കോട്ട), ഏഴര, എടക്കാടു. കോട്ട (ധൎമ്മടം), തലായി,
മയ്യഴി (കോട്ട), നിലോത്തു. മുട്ടുങ്ങൽ, തൃക്കോടി (തിക്കോടി), മമ്മു (പ
യ്യോർ മല), കടൽ (പുതിയാപ്പിൽ), എലത്തൂർ കോടി ചാലിയത്തുമൂല.
പള്ളകൾ. കോടികളുടെ തെക്കെ പിരടിക്കു (neck) കടൽ അകത്തു
വന്നതിന്നു പള്ള എന്നു പേർ.
ഈ പള്ളകൾ വൎഷക്കടലിന്റെ പണി എന്നു പറയാം. പ്രത്യേകമു
ള്ള കോടികൾക്കു പള്ളയുള്ളൂ. പല പള്ളക്കരകളിൽ മുക്കുവർ പാൎക്കുന്നു.
ചേറ്റു പതം. കൊച്ചിക്കടുത്ത ഞാറക്കല്ലിലും ആലപ്പുഴെക്കടുത്ത
പുറക്കാട്ടിലും വലിയ ചേറ്റു പതങ്ങൾ (ചളിത്തിട്ടകൾ) ഉണ്ടു.*
പുഴകൾ കടലിലേക്കു ഒലിച്ചു കൊണ്ടു വരുന്ന ചളി നേരിയമൺ
മണൽ മുതലായതിനെ കടൽ അഴിക്കടുക്കേ തടുക്കയും കടൽ വിവിധകര
കളിൽനിന്നു ഉൾകൊണ്ട ചേറിനെ അലെച്ചു കൊണ്ടു വരികയും പിന്നെ
കരക്കലെ പള്ളകളിലേക്കു തിക്കിത്തിരക്കയും ചെയ്തിട്ടു അതു ചേറ്റു വല്ല
മായി പള്ളയും കരയുമായി പറ്റി നില്ക്കുന്നു. കടൽ എത്ര കോപിച്ചാ
ലും ആയതു എണ്ണപ്പതമുള്ള കടൽ കണക്കേ (ആമ്പലും കൂടെ ഇല്ലാതെ)
അടങ്ങുക കൊണ്ടു ഉരുക്കാൎക്ക തക്ക ഒതുക്കിടം തന്നെ. 10 നാഴിക നീളവും
കടൽ കരക്കു മദ്ധ്യെ, 20 മാറു ആഴവും ഉള്ള പുറക്കാട്ടിലേ ചളിത്തിട്ട 1693 [ 97 ] —1825 ക്രി. ആ. ത്തോളം ഇങ്ങനെ 132 കൊല്ലത്തിന്നകം 18 നാഴിക തെ
ക്കോട്ടു നീങ്ങിയിരിക്കുന്നു.
ഏഴിപ്പള്ള (എട്ടില്ലം), കണ്ണനൂർ പള്ള, എടക്കാട്ടുപള്ള, കോവില്ക്ക
ണ്ടി പള്ളി എന്നീ പള്ളകളിലും ചേറ്റു പതം പലപ്പോഴും വീഴാറുണ്ടു.
തുറമുഖങ്ങൾ. വലിയ കപ്പൽ കരപറ്റി നില്പാൻ തക്കവലിപ്പവും
ആഴവും ഉള്ള പള്ളെക്കു തുറമുഖം എന്ന പേർ. അങ്ങിനെയുള്ളതു കുള
ച്ചയത്രേ. ഇപ്പോഴോ കോയ്മയുടെ അനുവാദത്തോടു ഏറ്റിറക്കം ചെയ്യു
ന്ന കടപ്പുറത്തിന്നു തുറമുഖം എന്നു തെറ്റായി പറയുന്നു. ബന്തർ എ
ന്നും ഉണ്ടു.
പന്തലായിനി എന്ന മുമ്പേത്ത വലിയ തുറമുഖത്തിൽ ചീനക്കപ്പലു
കൾ മഴക്കാലത്തു പാൎത്തിട്ടുണ്ടായിരുന്നു എന്നു എഴുത്തിനാലും പഴമയാ
ലും അറിയുന്നു.
അഴി മുഖങ്ങളെ കൊണ്ടു III, 4 പറഞ്ഞതു നോക്കുക.
ഉരുപ്പാടു കപ്പലുകൾ വലിപ്പത്തിന്നൊത്തവണ്ണം 2—5 നാഴിക മല
യാളക്കരവിട്ടു ഉരുപ്പാട്ടിൽ നങ്കൂരം ഇടേണം.
തിരുവിതാങ്കോട്ടിൽ വലിയ കപ്പലുകളെ അനേകം സ്ഥലങ്ങളിൽ കര
യിൽനിന്നു അല്പം അകലേ നിൎത്തുന്നതിന്നു പാങ്ങുണ്ടു.
ദ്വീപുകൾ. ലക്ഷദീപുകൾ എന്ന ഏകദേശം 30 ചെറിയ താണ
ദ്വീപുകളും വെള്ളിയങ്കല്ലു എന്ന പരന്ന പാറയും മുഖ്യം.
ലക്ഷ ദീപുകളുടെ ചുറ്റിലും ഉരുക്കൾക്കു അപായം വരത്തക്ക പവി
ഴപ്പുറ്റു കടലിന്റെ അടിതൊട്ടു മേല്പാടോളം പൊന്തുന്നു.
വെള്ളിയങ്കല്ലിൽ (Sacrifice Rock) മുമ്പെ കടക്കള്ളന്മാർ ഉരുക്കളിൽ
പിടിച്ച മനുഷ്യരെ കൊല്ലുകയൊ നരമേധം കഴിക്കയൊ ചെയ്തു എന്നും
പടപ്പാച്ചലിൽ മാപ്പിള്ളമാർ തിരുവിതാങ്കോട്ടിലേക്കു കയറ്റി കൊണ്ടു
പോകുന്ന ഓരോ ധനവാന്മാരെ ഉരുക്കളെ അവിടെ മറിച്ചു കൊന്ന ശേ
ഷം ആയവർ തലശ്ശേരിയിൽ വിശ്വസിച്ചേല്പിച്ച പണ്ടങ്ങളും ആധാര
ങ്ങളും കൈക്കൽ ആക്കിയിരിക്കുന്നു എന്നും ഒരു പഴമയുണ്ടു.
ധൎമ്മടക്കൂടക്കടവുകളുടെ അഴിക്കു നടുവിൽ കടൽ ആക്രമിച്ചു ശേഷി
പ്പിച്ച ഒരു കുന്നിന്നു പാമ്പൻ തുരുത്തി എന്നു പേർ.
പാറകൾ. മലയാളക്കരയിൽനിന്നു ചെറ്റു ദൂരത്തിലോ അകന്നി
ട്ടോ പല പാറകൾ കടലിൽ നില്ക്കുന്നു.
ചില പാറകൾ വാവേറ്റത്തിലും മഴക്കോളിലും കാണാം. ചിലതു
ചതുക്കിറക്കത്തിലെ കണ്ടു കൂടൂ. ചിലതോ ഒറ്റപാറയാകിലും പരന്ന പാ
റയാകിലും കാണ്മാനേ കിട്ടുകയില്ല. ഓടം വലക്കാൎക്കും ഉരുക്കാൎക്കും ഈ
പലവക കല്ലിന്റെ ഇരിപ്പും പേരും നന്നായിട്ടറിയാം. എന്നിട്ടും ഓരോ [ 98 ] ഉരുക്കാൎക്കു പലതിനാൽ കിണ്ടം പിണെഞ്ഞിരിക്കുന്നു. മലയാള കരയിൽ
ആയിരത്തോളം കല്ലു ഉണ്ടു പോൽ. മുമ്പെ കരയുടെ അടിയിൽ കിടന്ന
പല കരിങ്കൽ പാറകൾ കടൽ കരയെ തിന്നപ്പോൾ ശേഷിച്ചിരിക്കുന്നു.*
തിരുവിതാങ്കോടു സംസ്ഥാനത്തിൽ പെരിയാറ്റിൻ അഴിക്കടുക്കെ ക
ടൽ വെള്ളം കൊണ്ടു മുങ്ങിയ പാറകളും കന്യാകുമാരിയിൽ പൊന്തി നി
ല്ക്കുന്ന ചെറു പാറകളും കിടക്കുന്നു.
*ഇത കണ്ണനൂർ തലശ്ശേരി കരക്കൽ വെടിപ്പായിട്ടു വിളങ്ങും.
SUMMARY OF NEWS.
വൎത്തമാനച്ചുരുക്കും.
ആസ്യാ Asia.
ഭാരതഖണ്ഡം.— പോയ വൎഷത്തിൽ ബൊംബായി.— ശ്രീ ഫിലിപ്പ് വുദ് തെക്കേ മഹാരാഷ്ട്രം. —അവിടുത്തെ ചെന്നപ്പട്ടണം.— സൎവ്വവിദ്യാലയപ
|
ൟ ഒരു ജാതികളുടെ ജനത്തുക എങ്ങനെ എന്നാൽ :
രണ്ടു പട്ടികകളെ നോക്കിയാൽ അതാത ഒക്തൊബ്ര 28 ൹ തൊട്ടു മാൎച്ചിന്റെ അവ മെയി 14—19 ൹ വരെക്കും മലയാള |
കൊച്ചി, കോഴിക്കോടു, മംഗലപുരം എന്നീ തുറമുഖങ്ങൾപൎയ്യന്തം കടൽ കോപിച്ചിരുന്നു. ചെന്നപ്പട്ടണത്തിൽ കടലെടുപ്പു പെരുത്തു കേ മത്തോടു ഉണ്ടായിരുന്നതിനാൽ എല്ലാ കപ്പലു കൾ പുറങ്കടലിലേക്കു ഓടി തെറ്റുവാൻ നോ ക്കി. അവിടെ 3 നാൾക്കുള്ളിൽ 21 ഇഞ്ചി മഴ വെള്ളം പെയ്കയും കൊടുങ്കാറ്റിനാൽ പല സ ങ്കടം വരികയും ചെയ്തു. പഞ്ചം പിടിച്ച ജില്ലകളുടെ അവ നെല്ലൂർ:- പത്തു എണ്പതു ആളോളം ഓ കടപ്പ:- നടപ്പുദീനം ഉണ്ടു അകവില ബല്ലാരി:- ക്ഷാമം വൎദ്ധിക്കുന്നതു കൊ കൎന്നൂൽ:- ഛൎദ്യതിസാരം കുരുപ്പു പ വട ആൎക്കാടു: - പനിയും മസൂരിയും മധുര:- നടപ്പുദീനം മനുഷ്യൎക്കും ബാ തിരുനെൽവേലി:- അകവില പൊ |
കൊയമ്പത്തുർ:- വെള്ളത്തിന്റെ പഞ്ചവും പനിവസൂരി എന്നീ വ്യാധികളും ക ന്നു കാലികൾക്കുതീനിനു കുറവും നവധാന്യങ്ങ ളുടെ വില കയറ്റവും എന്നിവ കൊണ്ടു സങ്ക ടം പെരുകുന്നു. ചേലം:- നടപ്പുദീനം എങ്ങും പരന്നി ചെങ്കൽപ്പേട്ട:- അല്പം മഴ ചിലേട നേപാളം.— പട്ടു പോയ ശ്രീ ജങ്ങ് സിംഹളം.— ഈ ആണ്ടിന്റെ മുത്തു മഹാചീനം.— ക്രിസ്ത്യാനികളായി തീ മൂന്നു കൂറു പാടുകളിൽ (province) പഞ്ചം |
യുരോപ്പ Europe.
റൂമിസ്ഥാനം.— (തുൎക്കി). രുസ്സരുടെ ഉ രുസ്സർ തങ്ങളുടെ പടകളെ അൎമ്മിന്യയു രുസ്സർ റുമാന്യയുടെ അതിപ്പുഴയായ പ്രു റൂമിസ്ഥാനത്തിലുള്ള ആൾത്തുക 1864ൽ
യുരോപ്യയിലെ നിവാസികളുടെ മതങ്ങൾ
1873-74 ആം വൎഷത്തിൽ 96,87,143 ആ |
റുമാന്യ സെൎവ്വിയ എന്ന രാജ്യങ്ങൾ റൂമി സ്സുല്ത്താന്നു കപ്പം കൊടുത്തു വരുന്നു. മേൽ പറ ഞ്ഞ ആഫ്രിക്കാവിലെ നിവാസികളിൽ മിസ്ര യുടെ കുടിയാന്മാരും അടങ്ങുന്നു. മെയി 11 ആമതിൽ റുമാന്യ നാട്ടിന്റെ മെയി 12 ൹ അൎമ്മിന്യർ രുസ്സരെ സ ആഫ്രിക്കാ Africa. ഭാരത ഖണ്ഡത്തിലെ ഉടന്തടി (സതി)യോ |
AN ILLUSTRATED MALAYALAM MAGAZINE
Vol. IV. JULY 1877. No. 7.
VESUVIUS.
വെസുവിയുസ്.
ഇതാല്യരാജ്യത്തിന്റെ തെക്കെ കടപ്പുറത്തുള്ള നേപ്പല്സ, എന്ന നഗര
ത്തിൽനിന്നു പത്തു പന്ത്രണ്ടു നാഴിക ദൂരം നടന്നാൽ, വെസൂവിയുസ്
എന്ന അഗ്നിപൎവ്വതത്തിന്റെ അടിവാരത്തിൽ എത്തും. പൎവ്വതത്തിനു
ഏകദേശം നാലായിരം കാലടി ഉയരവും കൂൎത്ത തുണിന്റെ ആകൃതിയും
ഉണ്ടു. അതിന്റെ മുകൾപരപ്പിന്റെ ഒത്ത നടുവിൽനിന്നു ഒരു അഗ്നി
ച്ചൂള എപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുന്നു. മിക്കതും പാഴായി കിടക്കുന്ന
ചുരത്തിൽ ചിലയെടത്തു മാത്രം മുന്തിരിങ്ങത്തോട്ടങ്ങളും പറമ്പുകളും
കാണാം. അടിവാരത്തിൽ അനേകം നഗരങ്ങളിലും ഗ്രാമങ്ങളിലും ബഹു
ജനക്കൂട്ടങ്ങൾ വസിച്ചു പലവിധ തോട്ടങ്ങളെയും ഉണ്ടാക്കി വിശേഷ കൃ
ഷികളെ നടത്തിക്കയും ചെയ്യുന്നു. ഭൂലോകത്തിൽ മറെറങ്ങും ഉണ്ടാകാ
ത്ത വിശേഷമുള്ള വീഞ്ഞു അവിടെയുള്ള മുത്തിരിങ്ങത്തോട്ടങ്ങളിൽനിന്നു
കിട്ടുന്നു. അതിന്നു റോമമതക്കാരായ നാട്ടുകാർ ക്രിസ്തുവിന്റെ അശ്രുക്കൾ
(Lacrymae Christi) എന്നു പേർ വിളിക്കുന്നു. അവിടെ പലപ്പോഴും [ 102 ] ഭയങ്കരമുള്ള ഭൂകമ്പങ്ങൾ സംഭവിക്കുമ്പോൾ, ചൂളയുടെ വായിൽനിന്നു
കരിയും ചാരവും ഉരുകി കത്തുന്ന ദ്രവങ്ങളും പുറത്തു ചാടിപ്പാറി ചുറ്റു
മുള്ള സ്ഥലങ്ങളിൽ ബഹു നാശങ്ങളെ ഉണ്ടാക്കുന്നു. ക്രിസ്താബ്ദം 79ാമ
തിൽ ഉണ്ടായിരുന്ന കരിമാരിയാൽ പർവ്വതത്തിന്റെ അടിവാരത്തിലുള്ള
ഹെൎക്കുലാനും, പൊംപൈയി, എന്നീ രണ്ടു നഗരങ്ങൾ മുഴുവനും മൂടപ്പെ
ടുകയും, അവറ്റിൽ ഉണ്ടായിരുന്ന ജീവാത്മാക്കൾ ഒക്കെയും ഒരു ക്ഷണം
കൊണ്ടു നശിക്കയും ചെയ്തു. 1750ഠമതിൽ മാത്രം സൎക്കാർ കുഴിച്ച ചാര
ത്തെ നീക്കി ഇരുനഗരങ്ങളെ വെളിച്ചത്താക്കുവാൻ കല്പിച്ചതിനാൽ,
ആപൽകാലത്തിനു മുമ്പെ അവിടെ ഉണ്ടായിരുന്ന ധനപുഷ്ടിയും വീടു
കളുടെയും മന്ദിരങ്ങളുടെയും കളിപ്പുരകളുടെയും ആസ്ഥാനമണ്ഡപങ്ങളു
ടെയും ക്ഷേത്രങ്ങളുടെയും നഗരതെരുക്കളുടെയും അവസ്ഥയും സ്പഷ്ടമാ
കയും ചെയ്തു. വീടുകളിലും മറ്റും മനുഷ്യന്റെ ശവങ്ങളെ ഒരു കേടുകൂടാ
തെ കാണാം, തൊട്ടാൽ വെണ്ണീറായി നുറുങ്ങി വീഴും. ചിത്രങ്ങളും വാൎക്ക
പ്പെട്ട രൂപങ്ങളും നല്ല ഭംഗിയോടെ കിട്ടി, അനേകം പുരാണ സാധന
ങ്ങളും നാണ്യങ്ങളും മറ്റും വെളിച്ചത്തു വന്നു. 1822 ഒക്തോബർ 24ാം ൹
ആ ചൂളയുടെ വായിൽനിന്നു പുറത്തു ചാടി പാറിപ്പോയ കരിമാരിയാൽ
നേപ്പല്ല, എന്ന നഗരത്തിൽ പകൽ രാത്രിയായി പോയി, ഉരുകിക്കത്തു
ന്ന ദ്രവം (lava) പന്ത്രണ്ടു കാലടി ആഴമുള്ള പുഴയായിട്ടു രണ്ടു മൂന്നു
നാഴിക ദൂരത്തേക്കു ഒഴുകി ചെന്നു. 1801ാമതിൽ ചൂള സാവധാനമായി
പുകയുന്ന സമയത്തു. എട്ടു ധീരന്മാരായ പരന്ത്രീസ്സുകാർ അതിന്റെ അ
കത്തു ഇറങ്ങി, അതിന്റെ ആഴത്തിന്നു 585 കാലടി മാത്രമെയുള്ളൂ എന്നു
കാണുകയും ചെയ്തു.
A TREASURE.
ഒരു നിധി.
വിലാത്തിയിലെ ഒരു നഗരത്തിൽ യഹൂദജാതിക്കാരനായ ഒരു കച്ച
വടക്കാരൻ വളരെ കാലം പാൎത്തു: ഈ സ്ഥലത്തു എന്റെ വ്യാപാരത്താൽ
വരുന്ന ലാഭം പോരാ, വേറെ ഒരു നഗരത്തിലേക്കു ചെന്നു പ്രവൃത്തി തു
ടങ്ങി കുടിയേറുക വേണം, എന്നു നിശ്ചയിച്ചു. പൂൎവ്വകാലത്തിൽ താൻ
പാൎക്കുന്ന ഭവനത്തിന്റെ ഉടയവനു ഭാൎയ്യയും മക്കളും ഇല്ലെങ്കിലും, അന
വധി ധനം ഉണ്ടായിരുന്നു. അന്നു നടക്കുന്ന ഒരു യുദ്ധത്തിൽ അവൻ
തന്റെ ആഭരണങ്ങളെയും പൊൻനാണ്യങ്ങളെയും മറ്റും വീട്ടിൽ തന്നെ
എത്രയൊ രഹസ്യമുള്ള സ്ഥലത്തു ഒളിച്ചു വെച്ചു. പിന്നെ ശത്രുക്കൾ ന
ഗരത്തെ പിടിച്ചു കൊള്ളയിട്ടു, യഹൂദന്റെ ഭവനത്തിലും എത്തി അവ
നെ പിടിച്ചു: നിന്റെ മുതൽ എല്ലാം ഇങ്ങു തരിക, എന്നു കല്പിച്ചു. ഈ [ 103 ] ഭിക്ഷുവാകുന്ന എനിക്കു മുതൽ എവിടെ? ദൈവത്താണ എന്റെ കൈ
യിൽ ഒരു കാശുമില്ല. എന്നു താഴ്മയോടെ പറഞ്ഞപ്പോൾ, അവർ ക്രുദ്ധിച്ചു
അവനെ തൂക്കിക്കൊന്നു. ആ നിധി ഇന്നേയോളം ഭവനത്തിൽ ഒളിച്ച കിടക്കു
ന്നു,എന്നു യഹൂദൻ അറിഞ്ഞു,പലപ്പോഴും ബഹു യത്നം കഴിച്ചു അന്വേ
ഷണം ചെയ്താറെയും നിധിയെ കണ്ടില്ല. എന്നിട്ടും നിക്ഷേപത്തിന്മേൽ
വെച്ചിട്ടുള്ള ആശമുറ്റും പൊയ്പോകുന്നതു കഷ്ടം തന്നെ, എന്നു അവൻ വി
ചാരിച്ചു. ഒരു ഭവനം വിലെക്കു വാങ്ങേണം, എന്നു നിശ്ചയിച്ചിരിക്കുന്ന
ഒരു തുന്നക്കാരന്റെ അടുക്കൽ ചെന്നു: സ്നേഹിതാ വ്യാപാരത്തിനു വേണ്ടി
ഞാൻ മറ്റൊരു നഗരത്തിലേക്കു പാൎപ്പാൻ പോകുന്നു. നിങ്ങൾക്കു ഒരു ഭവ
നം വേണം എന്നു ഞാൻ കേട്ടിരിക്കുന്നു. അത ഉള്ളതോ? എന്നു ചോദി
ച്ചു. സഹായത്തിൽ കിട്ടിയാൽ വാങ്ങും എന്നു തുന്നക്കാരൻ പറഞ്ഞു. എ
ന്നാൽ എന്റെ ഭവനം വാങ്ങരുതൊ? ഞാൻ സഹായത്തിൽ തരാം, ഉറു
പ്പിക 1200 മതി, ഇത്ര വലിയ ഭവനത്തിനു നല്ല കുറഞ്ഞ വില അല്ല
യോ? എന്നു യഹൂദൻ പറഞ്ഞു. എല്ലാറ്റിന്നും ഇരട്ടി വില ചോദിക്ക,
എന്നല്ലൊ യഹൂദരുടെ സംപ്രദായം, ഉറുപ്പിക 600 പറഞ്ഞെങ്കിൽ നോ
ക്കുമായിരുന്നു, എന്നു തുന്നക്കാരൻ പറഞ്ഞു. എന്തു വാക്കാൺ ഇതു തുന്ന
ക്കാരാ, 600 ഉറുപ്പികക്കു ഇത്ര നല്ല വീടു എവിടെ എങ്കിലും കിട്ടുമോ? പി
ന്നെ ഞാൻ ഒരു രഹസ്സം നിങ്ങളോടു പറയാം. അതിനെ നിങ്ങൾ ആ
രോടും പറയരുതു: എന്റെ ഭവനത്തിൽ ഒരു വലിയ നിധി ഒളിച്ചു കിട
ക്കുന്നു. ഞാൻ വളരെ അന്വേഷിച്ചാറെയും അതിനെ കണ്ടില്ല. പക്ഷെ
നിങ്ങൾ ദൈവഗത്യാ അതിനെ കാണ്മാൻ മതി. എന്നാൽ ഞാൻ ഒന്നു
പറയട്ടെ: വീടിനെ നിങ്ങൾ 1000 ഉറുപ്പികക്കു എടുപ്പിൻ. നിധിയെ നി
ങ്ങൾ കണ്ടാൽ, അതിന്റെ പകുതി എനിക്കൊ എന്റെ ശേഷക്കാൎക്കൊ
തരേണം. നിങ്ങൾ ഒരു പരമാൎത്ഥി, എന്നെ ഒരു നാളും ചതിക്കയില്ല, എന്നു
യഹൂദൻ പറഞ്ഞതിനെ തുന്നക്കാരൻ സമ്മതിച്ചു, കൈയടിച്ചു കാൎയ്യ
ത്തെ ഉറപ്പിച്ചു. പിന്നെ യഹൂദൻ ഒർ ആധാരത്തെ എഴുതിച്ച റജിസ്ത്ര്
ചെയ്തു ജന്മവില 1000 ഉറുപ്പിക വാങ്ങി ഭവനത്തെ ഒഴിച്ചു. മറ്റൊരു നഗ
രത്തിൽ പോയി പാൎത്തു വ്യാപാരം തുടങ്ങി.
തുന്നക്കാരൻ താൻ വാങ്ങിയ ഭവനത്തിൽ വന്നു പാൎത്താറെ, നിധിയെ
അന്വേഷിക്കുന്നതിനാൽ ഞാൻ നേരം വെറുതെ കളയരുതു, എന്നു നിശ്ച
യിച്ചു. ഉത്സാഹത്തോടെ തുന്നിക്കൊണ്ടിരുന്നു. എങ്കിലും യഹൂദന്റെ രഹ
സ്യം പരസ്യമായി പോയതുകൊണ്ടു, അവൻ എവിടെ എങ്കിലും പോയി
നടന്നാൽ, ഇടവലക്കാർ: ഹേ തുന്നക്കാരാ,നിധി കണ്ടുവൊ? എന്നു ഹാ
സ്യമായി ചോദിച്ചു. എന്തു നിധി? നിധി അവിടെ ഉണ്ടെങ്കിൽ, യഹൂദൻ
അതിനെ എടുക്കാതിരിക്കുമോ? എന്നു തുന്നക്കാരൻ ഉത്തരം പറയും. കുറയ [ 104 ] കാലം ഇങ്ങിനെ കഴിഞ്ഞാറെ: നിധി ഭവനത്തിൽ ഉണ്ടായിരുന്നു എങ്കി
ലൊ, അതിനെ എടുക്കുന്നതിനാൽ ഒരു ക്ഷണംകൊണ്ടു ധനികനായി
തീൎന്നെങ്കിലൊ? എന്നു താനും ഭാൎയ്യയും രാപ്പകലും ചിന്തിച്ചു, മോന്തായം
തൊട്ടു കഴിയാട്ട വരെയും ഭവനത്തെ മറിച്ചു ശോധന കഴിച്ചാറെയും,
ഒരു വസ്തുവിനെയും കണ്ടില്ല. അനേകം ലഘു ബുദ്ധികളെയും വഞ്ചി
ച്ചിട്ടു ഉപജീവനം കഴിക്കുന്ന ഒരു മന്ത്രവാദി ആ നഗരത്തിൽ പാൎക്കുക
കൊണ്ടു, തുന്നക്കാരൻ അവനെ ചെന്നു കണ്ടു കായ്യം അറിയിച്ചാറെ, അ
ദ്ദേഹം തന്റെ പുസ്തകങ്ങളും മറ്റും കൈയിൽ പിടിച്ചു നിലാവില്ലാത്ത
രാത്രിയിൽ തുന്നക്കാരന്റെ വീട്ടിൽ എത്തി, കുട്ടികളും പണിക്കാരും ഉറങ്ങി
യാറെ, ഓരോ അതിശയമുള്ള വരകളെ നിലത്തു വരെക്കയും, ആരും തി
രിയാത്ത അക്ഷരങ്ങളെ എഴുതുകയും മന്ത്രങ്ങളെ മൂളുകയും ചെയ്ത ശേഷം:
നിധി ഉണ്ടു, അതു കിടക്കുന്ന സ്ഥലത്തെ സ്ഥിരപ്പെടുത്തുവാൻ വേണ്ടുന്ന
സാധനങ്ങൾ വാങ്ങുവാൻ ഇരുപതു ഉറുപ്പിക വേണം, നിധി കണ്ടശേ
ഷം അല്പം ഒർ ഇനാം തന്നാൽ മതി, എന്നു പറഞ്ഞതു തുന്നക്കാരൻ കേട്ടു,
സമ്മതിച്ചു ഉറുപ്പിക, കൊടുക്കയും ചെയ്തു. പിന്നെ എല്ലാം ഒരുക്കിയ
ശേഷം മന്ത്രവാദി വന്നു: നിധി കിടക്കുന്ന സ്ഥലത്തിൽ നീലനിറമുള്ള
ഒരു ചെറിയ ജ്വാല കത്തുന്നതു കാണും, എന്നു ചൊല്ലി എല്ലാ മുറികളി
ലും അറകളിലും നടന്നു മന്ത്രം ചൊല്ലീട്ടും ജ്വാല എവിടെയും കാണായി
വന്നില്ല. എന്നതിന്റെ ശേഷം നിധി ഉണ്ടു, എങ്കിലും, അതിനെ കാക്കു
ന്ന ഭൂതം മഹാ കേമൻ തന്നെ. അവനെ ആട്ടേണ്ടതിന്നു ബഹു പ്രയാ
സം. സ്നാനപ്പെടും മുമ്പെ മരിച്ചുപോയ ഒരു ശിശുവിന്റെ നെയി കൊ
ണ്ടു ഉണ്ടാക്കപ്പെട്ട തിരി കത്തിച്ചിട്ടു, അതിന്റെ മണം അവന്റെ മൂക്കിൽ
ചെലുത്തുന്നതിനാൽ മാത്രം അവനെ ആട്ടുവാൻ കഴിവുള്ളു. അങ്ങിനെ
യുള്ള തിരി കിട്ടേണ്ടതിനു 50 ഉറുപ്പിക വേണം, എന്നു മന്ത്രവാദി പറഞ്ഞു.
ഇതിനെ തുന്നക്കാരൻ കേട്ടപ്പോൾ ഒന്നു ഞെട്ടി,എങ്കിലും മറ്റൊരു വഴി
ഇല്ലല്ലൊ, എന്നു വിചാരിച്ചു ഉറുപ്പികയും കൊടുത്തു. എന്നാറെ എത്ര
യൊ ഇരുട്ടുള്ളൊരു രാത്രിയിൽ മന്ത്രവാദി തുന്നക്കാരന്റെ വീട്ടിൽ എത്തി,
കൈക്കലുള്ളൊരു കെട്ടിൽനിന്നു അനേകം തുണികളെയും കടലാസുകളെ
യും അഴിച്ചു നീക്കി, ശാപ്പിൽനിന്നു വാങ്ങുന്ന തിരികളെ പോലെയുള്ള
ഒരു തിരിയെ കാട്ടി, സ്നാനപ്പെടും മുമ്പെ മരിച്ച ഒരു ശിശുവിന്റെ
നെയി കൊണ്ടു ഉണ്ടാക്കിയതാണ, ശ്മശാനക്കുഴിക്കാരനു 50 ഉറുപ്പിക
കൊടുക്കേണ്ടി വന്നു.* എനിക്കു ഈ കാൎയ്യത്തിൽ ലാഭം വേണ്ടാ. നിങ്ങൾ
ക്കു ഗുണം വരട്ടെ, ഇതിനാൽ നിധി വെളിച്ചത്തു വരാഞ്ഞാൽ നിധി ത [ 105 ] ന്നെ ഇല്ല. യഹൂദൻ നിങ്ങളെ ചെണ്ടകൊട്ടിച്ചു എന്നേ വരൂ, എന്നു
പറഞ്ഞാറെ, തിരിയെ കത്തിച്ചു മുമ്പെ പോലെ എല്ലാ മുറികളിലും അ
റകളിലും ചുറ്റി നടന്നു മന്ത്രം ചൊല്ലിയതു എല്ലാം വെറുതെ ആയപ്പോൾ,
തുന്നക്കാരന്റെ കോപം മുഴുത്തു: വല്ലാത്ത ചതിയാ, ശൈത്താൻ മക
നേ, എന്നു നിലവിളിച്ചു മന്ത്രവാദിയെ ഒന്നു അടിച്ചതിനാൽ, അവരിൽ
തുടങ്ങിയ അടിപിടിയിൽ തുന്നക്കാരത്തിയും ചേൎന്നാറെ, മന്ത്രവാദി ഭവന
ത്തിൽനിന്നു ചാടി ഓടിപ്പൊയ്ക്കളഞ്ഞു. ഈ ഒൗഷധംകൊണ്ടു തുന്നക്കാ
രന്റെ നിധികാംക്ഷെക്കു ഗുണം വന്നു. അവൻ പിന്നേതിൽ സ്ഥിരത
യോടും ഉത്സാഹത്തോടും കൂടെതുന്നി, കാലക്രമേണ ഒരു വലിയ നിധിയെ
സമ്പാദിക്കയും ചെയ്തു.
തുന്നക്കാരനും അവന്റെ ശേഷം ആ ഭവനത്തിൽ പാൎത്ത പലരും
മരിച്ച ശേഷം ദൈവഭക്തിയുള്ളൊരു തോല്പണിക്കാരൻ 2500 ഉറു. ജന്മവില
കൊടുത്തു അതിനെ വാങ്ങിപ്പാൎത്തു. അവൻ വിവാഹം ചെയ്യുംമുമ്പെ 500
ഉറുപ്പികയും അവൻറ ഭാൎയ്യ 200 ഉറുപ്പികയും സമ്പാദിച്ചിരുന്നു, അതുകൊ
ണ്ടു ഭവനത്തിൻറെ വിലയെ തീൎപ്പാനായി അവൻ 1800 ഉറു. കടം വാങ്ങേ
ണ്ടി വന്നു. ഈ ഉറുപ്പികയുടെ പലിശ കാലത്താൽ വീട്ടുവാനും, കുഡും
ബാദികളെ രക്ഷിപ്പാനും അവനു ബഹു പ്രയാസമായി തീൎന്നു. അങ്ങി
നെ ഇരിക്കുമ്പോൾ അവന്റെ മുതലാളി ഒരു ക്ഷണം കൊണ്ടു മരിച്ച
ശേഷം, ആയവന്റെ അവകാശികൾ തോല്പണിക്കാരൻ പക്കൽ ഉണ്ടായി
രുന്ന 1800 ഉറു. വേണം എന്നു ചൊല്ലി, അവനെ തിരക്കാക്കി. ആ പണം മ
റ്റു വല്ലവരോടും കടം വാങ്ങണം, എന്നു വെച്ചു അവൻ പലനാൾ ചുറ്റി
നടന്നു, അനേകരോടും അപേക്ഷിച്ചതു എല്ലാം നിഷ്ഫലമായി തീൎന്നു. ധ
നികൻ എങ്കിലും മഹാ കഠിന മനസ്സുകാരനായ ഒരു സംബന്ധക്കാരൻ
തനിക്കു ഉണ്ടായിരുന്നു. പക്ഷെ അവനു കൃപ തോന്നി സഹായിക്കുമോ
എന്നു വിചാരിച്ചു, അപേക്ഷിപ്പാൻ വേണ്ടി അവന്റെ അടുക്കൽ ചെ
ന്നാറെ, ഈ യാത്ര സഫലമായി തീരേണം, എന്നു ഭാൎയ്യ വീട്ടിൽനിന്നു
പ്രാൎത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ, നാലു വയസ്സുള്ള മകൻ അവളുടെ അടു
ക്കൽ പാഞ്ഞു വന്നു: അയ്യൊ അമ്മേ, എനിക്കു കിട്ടിയതു നോക്കുക എന്നു
ചൊല്ലി, വിലയേറിയ കല്ലുകളാൽ മിന്നുന്നൊരു പൊന്മാലയെ അവളുടെ
കൈയിൽ വെച്ചു. ഇതു എവിടെനിന്നു കിട്ടി, എന്നു അമ്മ ചോദിച്ചപ്പോൾ
കുട്ടി ആ സ്ഥലത്തെ കാണിച്ചു. നേരം പോക്കിന്നായി കുട്ടി അപ്പന്റെ
മുട്ടി എടുത്തു, മതിന്മേലുള്ള ഒരു ബീമ്പിന്റെ തലക്കൽ മുട്ടിയതിനാൽ ഒരു
ചെറിയ പലക ഇളകി വീണു. പിന്നെ അവിടെ കണ്ട ഒരു ചെറിയ
വലിപ്പിനെ വലിച്ചപ്പോൾ പൊന്മാലയെയും അനേകം പുരാണ പൊൻ
നാണ്യങ്ങളെയും കണ്ടു. ഇങ്ങിനെ ദൈവം യഹൂദനിൽനിന്നും തുന്നക്കാ [ 106 ] രനിൽനിന്നും മറച്ചു വെച്ച നിധിയെ മഹാസങ്കടത്തിൽ ഇരിക്കുന്ന ദൈ
വഭക്തിയുള്ള തോല്പണിക്കാരനു അവൻ കുട്ടിയുടെ കൈയാൽ കൊടു
ക്കയും ചെയ്തു. നിധിയിൽനിന്നു ഒരു വലിയ അംശം സൎക്കാരിലേക്കു ചെ
ന്നു എങ്കിലും, 4000 ഉറുപ്പികയിൽ അധികം അവനു കിട്ടുകകൊണ്ടു, തന്റെ
കടം വീട്ടി പ്രവൃത്തിയെ നന്നായി നടത്തിപ്പാൻ വക ഉണ്ടായിരുന്നു.
വെള്ളി എനിക്കുള്ളതു, പൊന്നും എനിക്കുള്ളതു എന്നു സൈന്യങ്ങളുടെ
യഹോവ പറയുന്നു. ഹഗ്ഗായി ൨, ൮. എന്ന വേദവാക്യത്തെ വലിയ അ
ക്ഷരം കൊണ്ടു കടലാസിന്മേൽ വരെച്ചു, പൊൻ പൊതിഞ്ഞ ചട്ടത്തി
ലാക്കി നിത്യ ഓൎമ്മക്കായി തന്റെ ഭവനത്തിൽ തൂക്കി വെച്ചു.
HISTORY OF THE BRITISH EMPIRE.
ഇംഗ്ലീഷ ചരിത്രം.
(Continued from No. 6, page 86.)
നാലാം എദ്വൎദ മരിച്ചപ്പോൾ വേത്സപ്രഭുവായ അവന്റെ മൂത്ത
മകനു പന്ത്രണ്ടു വയസ്സേയുള്ളു. ആകയാൽ രാജാവിന്റെ ഇളംപ്രായം
തീരുന്നതുവരെ നല്ലവണ്ണം കലമ്പി, ശ്രേഷ്ഠത്വം നേടി ഉയരുവാൻ ശ്രമി
ക്കാമല്ലൊ, എന്നു തങ്ങളിൽ കലഹിക്കുന്ന കൂറുകൾ വിചാരിച്ചു പോന്നു.
അന്നു ഇളയ രാജാവു റിവൎസപ്രഭു, സർരിചൎദഗ്രേ, എന്ന തന്റെ രണ്ടു കാര
ണവരോടു കൂടെ ലുദ്ലൊ, എന്ന കോട്ടയിൽ പാൎക്കുന്നു. ഇവൎക്കു കഴിഞ്ഞു
പോയ രാജാവിന്റെ അനുജനായ ഗ്ലൌസസ്തർ തമ്പുരാൻ പ്രതികൂലമാ
യിനിന്നു. അവൻ അത്യുത്സാഹിയും ഉഗ്രസ്വഭാവക്കാരനും ധീമാനും ആ
കകൊണ്ടു വേഗത്തിൽ ഉന്നതി പ്രാപിച്ചു. അതിമോഹികളായ മഹാ
ന്മാർ കൂട്ടുകെട്ടുണ്ടാക്കി അവനെ പിഴുക്കിക്കളവാൻ നോക്കിയതിനെ അ
വൻ അറിഞ്ഞു, അവർ തനിക്കു വിരിച്ചു വെച്ച വലകളിൽ അവരെ ത
ന്നെ കുടുക്കിക്കളഞ്ഞു. ജ്യേഷ്ഠൻ മരിച്ചു, എന്ന വത്തമാനം അവൻ കേട്ടു,
ബദ്ധപ്പെട്ട ഇളയ രാജാവിനെ കാണ്മാനും സഹായവും ആലോചനയും
കൊണ്ടു തുണപ്പാനും പുറപ്പെട്ടു. അതിനെ രാജാവിന്റെ കാരണവർ
അറിഞ്ഞു, കൂടി നിരൂപിച്ചു ഗ്ലൌസസ്തർ എത്തും മുമ്പെ രാജാവിനെ
എങ്ങിനെ എങ്കിലും ലൊണ്ടനിൽ എത്തിക്കേണം എന്നു നിശ്ചയിച്ചു,
അവനെ , ലുദ്ലൊ എന്ന കോട്ടയിൽനിന്നു കൊണ്ടു പോയി. എന്നതിനെ
ഗ്ലൌസസ്തർ അറിഞ്ഞു, അവരുടെ വഴിയെ പാഞ്ഞു രാജാവിനെ പിടി
ച്ചു കൂടെയുള്ള മഹാന്മാരെ എല്ലാവരെയും തടവിൽ പാൎപ്പിച്ചു. എന്നാ
റെ അവൻ ബാല്യക്കാരനായ രാജാവിനെ കൂട്ടികൊണ്ടു ലൊണ്ടെന്റെ നേ
രെ പുറപ്പെട്ടു, രാജമഹത്വത്തോടും അഞ്ചാം എദ്വൎദ എന്ന നാമത്തോടും
കൂടെ മൂലസ്ഥാനത്തിലേക്കു പ്രവേശിപ്പിച്ചു. പിന്നെ രാജ്യാധികാരികൾ [ 107 ] സഭയായി കൂടി ഗ്ലൌസസ്തരെ രക്ഷാപുരുഷനാക്കി വാഴിച്ചു, പുതിയ രാ
ജാവിനു എന്നും വിശ്വസ്തരാവാന്തക്ക സമയവും സത്യവും ചെയ്തു, കിരീ
ടാഭിഷേകത്തിന്നായി ഒരു ദിവസം നിശ്ചയിച്ചു. പിന്നെ രാജ്യാവസ്ഥ
കൾ ഗ്ലൌസസ്തരുടെ കൈയാൽ ക്രമവും സാവധാനവുമായി നടന്ന
പ്രകാരം തോന്നുന്നു. എങ്കിലും കിരീടാഭിഷേകനാൾ അടുത്തിരിക്കുമ്പോൾ,
മമതയും വിശ്വസ്തതയും നടിച്ചിരുന്ന ചില മഹാന്മാർ നിൎമ്മിച്ചുണ്ടാക്കി
യ ഒരു കൂട്ടുകെട്ടു വെളിച്ചത്തുവന്നു. അപരിഷകളുടെ തലവൻ കഴിഞ്ഞു
പോയ രാജാവിന്റെയും ഗ്ലൌസസ്തരുടെയും സ്നേഹിതനായിരുന്ന ഹസ്തി
ങ്സ, എന്ന പ്രഭു തന്നെ. അവർ ഭാവിച്ചതു എന്തു എന്നു നിശ്ചയമില്ല,
രക്ഷാപുരുഷനെ ഏതു വിധേന എങ്കിലും കുറച്ചു കളയേണം എന്നത്രെ
അവരുടെ താല്പൎയ്യം. ഗ്ലൌസസ്തർ അവരെ തട്ടിച്ച പ്രകാരം ഒരു ചരിത്ര
ക്കാരൻ വിവരിക്കുന്നതാവിതു: ഒരു ദിവസം കിരീടാഭിഷേകം കഴിപ്പതിനു
വേണ്ടുന്ന ഒരുക്കങ്ങളെ വിചാരിച്ചു നിശ്ചയിപ്പാനായി മന്ത്രിസഭ ഗോപു
രത്തിൽ കൂടി വന്നു. ഹസ്തിങ്സും അവന്റെ പക്ഷക്കാരായ വേറെ ചില
മഹാന്മാരും സഭയിൽ ഉണ്ടു. എല്ലാവരും കൂടി വന്നു കുറയ ഇരുന്ന ശേ
ഷം ഗ്ലൌസസ്തരും എത്തി, ഇത്ര താമസിച്ചതു നിമിത്തം അപ്രിയം തോ
ന്നരുതു എന്നു ചൊല്ലി മുഖപ്രസാദം കാട്ടി ഓരോന്നു സംസാരിച്ചാറെ,
സഭയെ വിട്ടു ഒരു മണിക്കൂറു പാൎത്ത ശേഷം മടങ്ങി വന്നു. അപ്പോൾ
അവൻ കീഴ്ചുണ്ടു കടിച്ചും വാളിന്റെ പിടിയെ തട്ടിയും കൊണ്ടു കുറയ
നേരം നിന്നാറെ: ഈ സഭയിൽ എന്നെ നശിപ്പിപ്പാൻ അന്വേഷിക്കുന്ന
ആളുകൾ ഉണ്ടു , അവൎക്കു എന്തു ശിക്ഷ ഉണ്ടാകേണം, എന്നു മഹാക്രോ
ധത്തോടെ ചോദിച്ചു. അവൎക്കു സ്വാമി ദ്രോഹിയുടെ ശിക്ഷ വേണം
എന്നു ഹസ്തിങ്സ പറഞ്ഞു. രാജ്ഞിയും മറ്റും ചില ദുഷ്ടപെണ്ണുങ്ങളും
എന്നെ മാരണം ചെയ്തു കൊല്ലുവാൻ ഭാവിക്കുന്നു, എന്നു ഗ്ലൌസസ്തർ
ചൊല്ലി ഉടുപ്പു അഴിച്ചു മെലിഞ്ഞും വാടിയുമിരിക്കുന്ന കൈത്തണ്ടിനെ
കാട്ടി. അതു ചെറുപ്പം മുതൽ അങ്ങിനെ തന്നെ ഇരുന്നു, എന്നു എല്ലാ
വരും അറിഞ്ഞിട്ടും: അയ്യൊ കഷ്ടം എൻ പുരാനേ, അവർ ഈ ദുഷ്കൎമ്മം
ചെയ്തു എങ്കിൽ, അവർ വലിയ ശിക്ഷായോഗ്യമുള്ളവർ തന്നെ എന്നു ഹ
സ്തിങ്സ പറഞ്ഞപ്പോൾ, അവൻ അതി ക്രൂദ്ധനായി: അല്ലയോ ദ്രോഹിക
ളുടെ അപ്പനേ, എങ്കിൽ, എങ്കിലും എന്നു വെറും വാക്കു ചൊല്ലി, നീ
എന്നെ കളിയാക്കുമോ? ദൈവത്താണ പെണ്ണുങ്ങൾ ഇങ്ങിനെ പ്രവൃത്തി
ച്ചതിനെ ഞാൻ നിന്റെ തടിമേൽ ഒളിച്ചു കൊള്ളും, എന്നു നിലവിളി
ച്ചു മുഷ്ടി കൊണ്ടു മേശപ്പലകമേൽ ഒന്നു അടിച്ച ഉടനെ ഒരു കൂട്ടം പട
യാളികൾ അകത്തു പ്രവേശിച്ചു, ഹസ്തിങ്സിനെയും വേറെ ചില മഹാന്മാ
രെയും പിടിച്ചു കെട്ടി, സഭയിൽനിന്നു വലിച്ചു ഹസ്തിങ്സിനെ ഗോപുര [ 108 ] മുറ്റത്തു തന്നെ അറുത്തു കൊന്നു. പിന്നെ ഗ്ലൌസസ്തർ ഇളയരാജാവി
നെയും വ്യാജത്താൽ കൈക്കൽ കിട്ടിയ അവന്റെ അനുജനെയും തടവു
കാരായി ഗോപുരത്തിൽ പാൎപ്പിച്ചു, മന്ത്രിസഭയെയും കൂട്ടി: ഈ കുമാരന്മാ
രുടെ അപ്പനായ മുമ്പത്തെ രാജാവു ഇവരുടെ അമ്മയെ വേൾക്കുമ്പോൾ,
മുമ്പത്തെ ഒരു ഭാൎയ്യ ഉണ്ടാകകൊണ്ടു, ഇവർ ചൂളച്ചിയുടെ മക്കളും ഇംഗ്ലി
ഷ രാജാധിപത്യത്തിന്നു പോരാത്തവരും ആകുന്നു, എന്ന ഒരു ഭോഷ്കുണ്ടാ
ക്കി, സഭക്കാക്കു ബോധം വരുത്തിയാറെ, ബുക്കിംഗ്‌ഹം തമ്പുരാനും മറ്റു
ചിലരും കൂടി രാജമുടിയെ കൈയിൽ പിടിച്ചു, അവന്റെ പാദങ്ങളുടെ
നേരെ വെച്ചു. ഇങ്ങിനെ ഗ്ലൌസസ്തർ 1483 ജൂൻ മാസം 26ാം ൹ ഇംഗ്ല
ന്തിന്റെ സിംഹാസനം ഏറി മൂന്നാം രിചാൎദ, എന്ന നാമത്തോടു കൂടെ
വാണു തുടങ്ങി. കുറയനാൾ പിന്നെ വിധവയായ രാജ്ഞിയുടെ ആങ്ങള
യായ രിവൎസ പ്രഭുവിന്റെയും, അവളുടെ വേറെ ചില പക്ഷക്കാരുടെയും
മേൽ സ്വാമിദ്രോഹം എന്ന കുറ്റം ചുമത്തി, അവരെ കൊല്ലിച്ചു. കുലൊ
ത്തമന്മാർ എല്ലാവരും കൂടി ബഹു കോലാഹലത്തോടെ അവനെ കിരീടാ
ഭിഷേകം കഴിച്ചാറെ അവൻ യാത്രയായി, രാജ്യത്തിൽ എങ്ങും സഞ്ചരി
ച്ചു, ഓരൊ പ്രധാന നഗരത്തിൽ കുറയക്കാലം പാൎത്തു ജനരഞ്ജന വരു
ത്തിക്കൊൾവാൻ നോക്കി. എങ്കിലും ജനപ്രസാദം നേടി താൻ അപ
ഹരിച്ച മഹത്വത്തിൽ ഉറച്ചു പോയല്ലൊ, എന്നു അവൻ വിചാരിച്ചു
തുടങ്ങിയപ്പോൾ തന്നെ, പ്രജകളിൽ നീരസം നീളേ പരന്നു, സുഖം എ
ന്നു താൻ നിരൂപിച്ചു സമയത്തിൽ ഒരു വല്ലാത്ത ഛിദ്രം സംഭവിച്ചു.
ആ മത്സരത്തിൻറ കൎത്താവു രാജാവിന്റെ തോഴനായ ബുക്കിംഗ്‌ഹം ത
മ്പുരാൻ തന്നെ. രാജ്യാപഹാരത്തിൽ അദ്ദേഹം വളരെ സഹായിച്ചതു
കൊണ്ടു , അവനു കിട്ടിയ പ്രത്യുപകാരങ്ങൾ അനവധി. രാജാവു അവ
നിൽ വെച്ച വിശ്വാസം അത്യന്തം. ഹസ്തിങ്സിന്റെ മത്സരത്തിൽ എ
ലൈയിലെ അദ്ധ്യക്ഷനും കൈ ഇട്ടതു നിമിത്തം, രാജാവു അപ്പാതിരിയെ
പിടിച്ചു ശിക്ഷിപ്പാനായി ബുക്കിംഗ്‌ഹമിൽ ഏല്പിക്കണം, എന്നു കല്പിച്ചു.
ബുക്കിംഗ്‌ഹം അദ്ധ്യക്ഷനെ ഏറ്റു തടവിലാക്കി, എങ്കിലും അവന്റെ ഉപ
ദേശം കേട്ടു അവന്റെ ദ്രോഹത്തിൽ കുടുങ്ങിപ്പോയി. അന്നു ലങ്കസ്തർ
സ്വരൂപത്തിന്റെ ഒരു അനന്തരവൻ മാത്രമെ ശേഷിച്ചിരുന്നു. ആയ
വൻ രിച്മൊണ്ട് തമ്പുരാൻ (Earl of Richmond) എന്ന നാമത്തോടു
കൂടെ ഇംഗ്ലന്തിനെ വിട്ടു പരന്ത്രീസ്സിൽ ഒളിച്ചു പാൎത്തു. ആ തമ്പുരാനെ
ഇംഗ്ലന്തിൽ രാജാവായി വാഴിക്കണം, എന്നത്രെ അദ്ധ്യക്ഷൻറ ഉപദേ
ശം. ഈ ഉപദേശം ബുക്കിംഗ്‌ഹം കേട്ടു, പരന്ത്രീസ്സിൽ ഒളിച്ചു പാൎക്കുന്ന
രിച്മൊണ്ട് തമ്പുരാനു പല കത്തുകളെയും എഴുതി മമത കെട്ടി, താൻ രാ
ജാസനം ഏറുവാൻ സംഗതിവന്നാൽ, നാലാം ഹെന്രിയുടെ പുത്രിയായ [ 109 ] എലിശബത്തെ വിവാഹം ചെയ്ത ലങ്കസ്തർ, യൊൎക്, എന്ന സ്വരൂപങ്ങ
ളെ സാന്ത്വനം ചെയ്യേണ്ടതിനു സമ്മതം വരുത്തുകയും ചെയ്തു. ഗോ
പുരത്തിൽ തടവുകാരായി പാൎക്കുന്ന രാജപുത്രന്മാരെ വിടുവിക്കേണം, എ
ന്നു മത്സരികളുടെ മുഖ്യവിചാരം, എങ്കിലും കാൎയ്യസാദ്ധ്യം വരുംമുമ്പേ കാ
ൎയ്യം പ്രസിദ്ധമായി വന്ന ശേഷം, രാജാവു അക്കുമാർന്മാരെ കൊല്ലിച്ചു.
എന്നാറെ രിച്മൊണ്ട് ഒരു സൈന്യത്തോടു കൂടെ ഇംഗ്ലണ്ടിൽ എത്തി,
എങ്കിലും ബുക്കിംഗ്‌ഹമിന്റെ സൈന്യത്തോടു ചേരുവാൻ കഴിയും മുമ്പെ,
രാജാവു അത്യുത്സാഹം കഴിച്ചു മത്സരത്തെ പൊട്ടിച്ചു കളഞ്ഞു. ബുക്കിം
ഗ്‌ഹമിന്റെ കൂട്ടാളികൾ ഛിന്നഭിന്നമായ ശേഷം, അവൻ ചതിവിനാൽ
വൈരിയുടെ കൈയിൽ അകപ്പെട്ടു മരിച്ചു, അവന്റെ സൈന്യത്തിലെ
നായകന്മാർ മറുനാടു കടന്നു ഒളിച്ചു പാൎത്തു. ഒർ ആവതുമില്ല എന്നു രി
ച്മൊണ്ട് കണ്ടു പരന്ത്രീസ്സിലേക്കു മടങ്ങി ചെന്നു, അവിടെത്ത രാജാവി
നെ അഭയം ചൊല്ലിപ്പാൎത്തു. ഇംഗ്ലന്തിൽ വെച്ചു പല പ്രഭുക്കന്മാരും മ
ഹത്തുക്കളും രാജാവിനോടു ചേൎച്ചയും മമതയും നടിച്ച സമയത്തിൽ
രിച്മൊണ്ടിന്റെ പക്ഷത്തിൽ ചാഞ്ഞു, അവനെ രാജാവാക്കി വരിപ്പാൻ
ഗൂഢമായി ആലോചിച്ചു കൊണ്ടിരുന്നു. അവരുടെ ആലോചന തീൎന്ന
ശേഷം രിച്മൊണ്ടു മൂവായിരം വീരന്മാരോടു കൂടെ പരന്ത്രീസ്സിൽനിന്നു പു
റപ്പെട്ടു 1485 അഗസ്തുമാസം 1ാം൹ കപ്പലേറി പുറപ്പെട്ടു, എട്ടു ദിവസം
കഴിഞ്ഞാറെ ഇംഗ്ലന്തിൽ എത്തി. പിന്നെ അവൻ വേത്സനാടുകളിൽ
കൂടി കടന്നു, രാജ്യത്തിന്റെ നടുവിലേക്കു മുന്നോട്ടു ചെല്ലംതോറും, ബഹു
പുരുഷാരങ്ങൾ അവനോടു ചേൎന്നതല്ലാതെ, മഹാന്മാരായ തന്റെ സ്നേ
ഹിതന്മാരും തങ്ങളുടെ വാക്കിനെ ഒപ്പിച്ചു, കാൎയ്യ സിദ്ധി വരുത്തുവാനാ
യി ശ്രമിക്കുന്നു എന്നു കേട്ടു. പിന്നെ രാജാവു തന്റെ എല്ലാ സേനകളെ
യും കൂട്ടി, പടെക്കു അണഞ്ഞപ്പോൾ പലരും അവന്റെ കൊടിയെ വിട്ടു
എതിരെ വരുന്ന രിച്മൊണ്ട് പക്ഷത്തിൽ ചേൎന്നു. എന്നാറെ അഗുസ്ത
മാസം 22ാം൹ രണ്ടു സേനകൾ ലിസെസ്തർ നാട്ടിൽ തമ്മിൽ എതിരിട്ടു,
ഇംഗ്ലന്തിന്റെ കിരീടത്തിനായി ഭയങ്കരമുള്ള പട വെട്ടി. രാജാവു അതി
ശയമുള്ള പരാക്രമം കാട്ടി, തന്റെ പടജ്ജനങ്ങളെ ബഹു സാമൎത്ഥ്യ
ത്തോടെ നടത്തിച്ചു എങ്കിലും, പോർ കഠോരമായി നടക്കുമ്പോൾ ത
ന്നെ, മൂന്നു സേനാപതിമാർ വല്ലായ്മ പ്രവൃത്തിച്ചു, തങ്ങളുടെ ആളുകളു
മായി മറു പക്ഷത്തിൽ ചേൎന്നു പോയി. ഇങ്ങിനെ വഞ്ചകനും കുലപാ
തകനുമായ രാജാവു രണ്ടു സംവത്സരം മാത്രം വാണ ശേഷം, ഉപേക്ഷി
തനും വഞ്ചിക്കപ്പെട്ടവനുമായി വാൾ കൈയിൽ പിടിച്ചും പൊരുതും കൊ
ണ്ടു വീണു മരിച്ചു. അവൻ രാജമുടി ചൂടിക്കൊണ്ടു പോൎക്കളത്തിൽവന്നു.
പോർ തീൎന്നാറെ സർവില്യം സ്തെന്ലി ചേറും ചുളുക്കവും പിടിച്ച ഒരു വ [ 110 ] സ്തുവെ കണ്ടു, അതിനെ എടുത്തു നോക്കിയപ്പോൾ രാജകിരീടം തന്നെ,
എന്നറിഞ്ഞു രിച്മൊണ്ടിന്റെ തലമേൽ വെച്ചു. എന്നതിനെ ജയം കൊ
ണ്ട സേനകൾ കണ്ടു , ഒക്കത്തക്ക ആൎത്തു: രാജൻ ജയ ജയ, ഏഴാം ഹെ
ന്രി വാഴുക എന്നു അട്ടഹാസിച്ചു പറഞ്ഞു.
(To be continued.)
PRECIOUS STONES.
രത്നക്കല്ലുകൾ.
പൂൎവ്വകാലത്തിൽ എജിപ്തിലെ അലക്സന്തിയ, എന്ന നഗരത്തിൽ പാ
ൎക്കുന്ന ബഹു ജനങ്ങൾ ദൈവത്തിന്റെ വചനം കേട്ടു, കൎത്താവായ യേശു
വിന്റെ നാമത്തിൽ വിശ്വസിച്ചു, ഒരു വലിയ സഭയായി കൂടുകയും ചെയ്തു.
ആ സഭയിൽ മഹാ ധനവതിയായ ഒരു കന്യക ഉണ്ടു. ആയവൾ സുശീല
യും എത്രയോ നല്ല നടപ്പുകാരത്തിയും ആയിരുന്നു, എങ്കിലും അൎത്ഥാഗ്ര
ഹം നിമിത്തം വല്ല ദൈവകാൎയ്യത്തിന്നായും ഒരു കാശു പോലും സഹായി
ക്കാത്തവൾ തന്നെ. ഇതിനെ സഭാമൂപ്പനായ മക്കാരിയുസ് അറിഞ്ഞു വള
രെ വ്യസനിച്ചു: പിശാചിന്റെ ഈ കെട്ടിൽനിന്നു ഇവൾ അഴിഞ്ഞു പോ
കുന്നില്ലെങ്കിൽ, വെറുതെ നശിച്ചു പോകുമല്ലോ, അതുകൊണ്ടു അവളെ
പഠിപ്പിപ്പാനായി വല്ല വഴിയെ നോക്കണം, എന്നു ചിന്തിച്ചുപാൎത്തു. എ
ന്നാൽ ഈ മക്കാരിയുസ എന്ന സഭാമൂപ്പൻ തന്റെ ഭവനത്തോടു കൂടെ ഒരു
ധൎമ്മശാലയെ കെട്ടി, അതിൽ കുരുടർ, മുടന്തർ, ചെകിടർ മുതലായ ദീനക്കാ
രെയും ദരിദ്രരെയും രക്ഷിച്ചു പോരുന്നു. ഈ ധൎമ്മക്കാരെകൊണ്ടു തന്നെ ക
ന്യകയുടെ മനസ്സിനെ ശരിയാക്കുവാൻ ദൈവം കരുണ കാണിക്കുമൊ, എ
ന്നു അവൻ വിചാരിച്ചു, അവളെ ചെന്നു കണ്ടു , ഓരോന്നു സംസാരിച്ച ശേ
ഷം: ഒർ ആൾ ഒരുകൂട്ടം വിലയേറിയ മരതകങ്ങൾ, പത്മരാഗങ്ങൾ, എ
ന്ന രത്നക്കല്ലുകളെ വില്ക്കേണ്ടി വന്നു പണത്തിനു അത്യാവശ്യം ആകകൊ
ണ്ടു അവൻ 500 ഉറുപ്പിക മാത്രം ചോദിക്കുന്നു. എന്നാൽ ഓരോരൊ കല്ലിനു
തന്നെ ആ വില പോരാ. നിങ്ങൾക്കു ആ കല്ലുകളെ വാങ്ങുവാൻ മന
സ്സില്ലെ? വേണ്ടുകിൽ അവറ്റെ വില്ക്കുന്നവന്റെ പേരും പറയാം. എ
ന്നതു കേട്ടു കന്യക വളരെ സന്തോഷിച്ചു, കല്ലുകളെ എനിക്കായിട്ടു തന്നെ
വാങ്ങേണം, എന്നു പറഞ്ഞു. എന്നാൽ കാൎയ്യം സ്ഥിരപ്പെടുത്തും മുമ്പെ
കല്ലുകളെ കാണരുതൊ? അവ എന്റെ വീട്ടിൽ തന്നെ ഉണ്ടു? എന്നു മൂ
പ്പൻ പറഞ്ഞാറെ, അവൾ: കല്ലുകളെ വില്ക്കുന്ന ആളെ കണ്ടു സംസാരി
പ്പാൻ എനിക്കു നല്ല മനസ്സില്ല, നിങ്ങൾ എന്നെ ചതിക്കുന്നില്ലല്ലൊ,
എന്നു ചൊല്ലി മൂപ്പനു 500 ഉറുപ്പിക ഏല്പിച്ചു. ആയവൻ ഉറുപ്പിക വാ [ 111 ] ങ്ങി കല്ലുകളെ കണ്ട ശേഷം അവ ബോധിക്കാഞ്ഞാൽ ഞാൻ മുതൽ മ
ടക്കിത്തരും, എന്നു പറഞ്ഞു പോകയും ചെയ്തു. മൂപ്പൻ കല്ലുകളെ ഉട
നെ അയക്കും എന്നു കന്യക വിചാരിച്ചു, എങ്കിലും പല നാൾ ചെന്നാ
റെയും അവൻ അയച്ചില്ല, ചോദിപ്പാനും അവൾക്കു ധൈൎയ്യം പോരാ.
സഭ കൂടുന്ന ദിവസത്തിൽ അവൾ അവനെ പള്ളിയിൽ കണ്ടു, കല്ലകളു
ടെ അവസ്ഥയെ ചോദിച്ചു. കല്ലുകൾ എന്റെ വീട്ടിൽ ഉണ്ടു, അവറ്റെ
കാണ്മാനായി നിങ്ങൾ ഒരു സമയം വരും, എന്നു ഞാൻ വിചാരിച്ചു കാ
ത്തിരുന്നു. പള്ളി തീൎന്ന ശേഷം, എന്റെ കൂടെ വന്നാൽ ഞാൻ അവ
റ്റെ കാണിക്കാം, എന്നു മൂപ്പൻ പറഞ്ഞു. പള്ളിക്കൂട്ടം പിരിഞ്ഞാറെ ക
ന്യക സന്തോഷിച്ചുംകൊണ്ടു മൂപ്പനോടു കൂടെ അവന്റെ വീട്ടിലേക്കു
പോയി. പിന്നെ അവൻ അവളെ മാളികമേൽ കൊണ്ടു പോയി, താൻ
രക്ഷിച്ചു പോരുന്ന ദരിദ്രരും ഊനമുള്ളവരുമായ പെണ്ണുങ്ങളെ കാട്ടി:
ഇതാ പത്മരാഗങ്ങളുടെ പെട്ടി, മരതകങ്ങളുടെ പെട്ടിയെ താഴത്തു കാ
ണിക്കാം. ഇവറ്റിൽ അധികം വിലയേറിയ രത്നകല്ലകൾ ഈ ലോക
ത്തിൽ എങ്ങും കിട്ടുകയില്ല നിശ്ചയം, എന്നിട്ടു അവ നിങ്ങൾക്കു ബോധി
ക്കാഞ്ഞാൽ നിങ്ങളുടെ ഉറുപ്പിക ഇപ്പോൾ തന്നെ മടക്കിത്തരാം, എന്നു
പറഞ്ഞു. എന്നാൽ കന്യക കുറയ നേരം നാണിച്ചു നിന്നാറെ: അവൾ
അല്ലയോ എന്റെ പിതാവേ, ഞാൻ ദൈവസ്നേഹത്താലെ ചെയ്യേണ്ടിയി
രുന്നതിനെ ചെയ്വാൻ എന്നെ പഠിപ്പിച്ചതുകൊണ്ടു ഞാൻ വളരെ നന്ദി
പറയുന്നു. ഉറുപ്പിക എനിക്കു ഇനി വേണ്ടാ, അവ ഇവരുടെ ചിലവിനാ
യി ഇരിക്കട്ടെ. ഇനിമേൽ ഞാൻ എന്റെ ഹൃദയത്തെ നശിച്ചു പോകുന്ന
സമ്പത്തിന്മേലല്ല, ദൈവത്തിന്മേൽ തന്നെ വെക്കേണ്ടതിനും എന്റെ
ധനംകൊണ്ടു ആവശ്യപ്പെടുന്നവൎക്കു സഹായിക്കേണ്ടതിനും എനിക്കു
ദൈവകൃപ ഉണ്ടാകേണമേ, എന്നു ചൊല്ലി സന്തോഷത്തോടെ തന്റെ
വീട്ടിലേക്കു മടങ്ങി ചെല്ലുകയും ചെയ്തു.
THE RHINOCEROS.
കാണ്ടാമൃഗം.
കാണ്ടാമൃഗം എന്ന പേർ പലരും കേട്ടിട്ടുണ്ടായിരിക്കും, അജ്ജന്തു
വിനെ കണ്ടവർ നമ്മുടെ വായനക്കാരിൽ ഉണ്ടൊ, എന്നു അറിയുന്നില്ല. [ 112 ] കാണ്ടാമൃഗം ഇന്ത്യയിലും തെൻ അഫ്രിക്കാവിലും ജീവിക്കുന്നെങ്കിലും
ഈ ചിത്രത്തിന്മേലുള്ളതിനെ മാത്രം കേരളോപകാരി കണ്ടതെയുള്ളൂ.
എന്നാൽ മൃഗത്തെ കണ്ടവർ അതിനെ കുറിച്ചു അറിയിച്ചതിനെ ചുരു
ക്കത്തിൽ പറയാം: കാണ്ടാമൃഗത്തിനു ഏകദേശം ആനയുടെ വണ്ണവും
ബലവും ഉണ്ടു , തുമ്പിക്കൈ ഉണ്ടെങ്കിലും, അതിന്നു മനുഷ്യന്റെ കൈവി
രലിന്റെ നീളമേയുള്ളൂ, മൂക്കിൻ ഒത്ത നടുവിൽ ഇരിക്കുന്ന കൊമ്പു
അസ്ഥിയിൽ ഊന്നി നില്ക്കുന്നതല്ല, മാംസാദിഞരമ്പുകളോടു ചേൎന്നുറ
ച്ചിരിക്കുന്നു. ചെവി നേരെ മേലോട്ടു ഉയരുകയും, ഓരോ കാലിൽ മുമ്മൂ
ന്നു കുളമ്പുകൾ ഇരിക്കയും ചെയ്യുന്നു. അതിന്റെ രോമമില്ലാത്ത തോൽ
പെരുത്തു തടിച്ചതും ചുളുപ്പുകളും മുരുമുരുപ്പുകളും കൊണ്ടു നിറഞ്ഞതുമാ
കുന്നു. വെടിയുണ്ട അതിൽ പ്രവേശിക്കയില്ല. കാണ്ടാമൃഗം പ്രത്യേകം
മരത്തിന്റെ കൊമ്പും ചപ്പുംകൊണ്ടു ഉപജീവനം കഴിച്ചു, ചളിയിൽ
കിടന്നുരുളുന്നതിൽ രസിക്കുന്നു. വെറുപ്പില്ലെങ്കിൽ അതു ആൎക്കും ഹാനി
വരുത്തുകയില്ല, കോപിപ്പിച്ചാൽ ചുറ്റിപ്പായുകയും കൊമ്പിനാൽ ഭൂമി
യെ പിളൎത്തു മണ്ണും കല്ലും നാലു ഭാഗത്തേക്കു എറിഞ്ഞു, കണ്ടു കിട്ടിയ
വേടനെ കാൽകൊണ്ടു ചവിട്ടുകയൊ, കൊമ്പുകൊണ്ടു കുത്തി ശരീരത്തെ
ചീന്തുകയൊ ചെയ്യും. കാണ്ടാമൃഗം സാധാരണമായി പന്നി പോലെ
ഉറുമ്മുന്നു, കോപം ഉണ്ടെങ്കിൽ, ഭയങ്കരമായി മുഴങ്ങുന്നു. കണ്ണിൽ വെടി
വെക്കുന്നതിനാൽ മാത്രം കൊല്ലുവാൻ കഴിവുള്ളൂ. കാണ്ടാമൃഗത്തിന്റെ
കൊമ്പുകൊണ്ടു ഉണ്ടാക്കിയ പാത്രത്തിൽ വിഷം ഇട്ടാൽ അപ്പാത്രം ഉട
നെ വിയൎക്കയും നുരക്കയും ചെയ്യുന്നു, എന്നു പറയുന്നതു ഒരു കെട്ടുകഥ
യത്രെ.
A LESSON.
ഒർ ഉപദേശം.
1665ാമതിൽ ഒരു വല്ലാത്ത ദുൎവ്വ്യാധിയാൽ ലൊണ്ടൻ, എന്ന നഗരത്തിൽ
നിന്നു അനവധി ജനങ്ങൾ മരിച്ചപ്പൊൾ, ക്രൊവൻ എന്ന പ്രഭു ഭയപ്പെ
ട്ടു നഗരത്തെ വിട്ടു നാട്ടു പുറത്തുള്ള തന്റെ ഒരു കോവിലകത്തേക്കു മാ
റിപ്പാൎക്കേണം എന്നു നിശ്ചയിച്ചു. പണിക്കാർ വേണ്ടുന്ന സാമാനങ്ങൾ
എല്ലാം വണ്ടികളിൽ ആക്കി സകലവും യാത്രക്കു ഒരുങ്ങിയിരുന്നാറെ,
പ്രഭു പുറപ്പാടിന്നായി കാത്തു വലിയ ശാലയിൽ ചുറ്റി നടന്നു, പുറത്തു
ള്ള പണിക്കാർ തമ്മിൽ സംസാരിച്ചതിനെ കേട്ടു. അവരിൽ ഉണ്ടായിരു
ന്ന ഒരു കാഫ്രി കൂട്ടാളികളോടു: വ്യാധിയിൽനിന്നു തെറ്റിപ്പോകുവാനായി [ 113 ] നമ്മുടെ യജമാനൻ നഗരത്തെ വിട്ടു നാട്ടു പുറത്തേക്കു മാറിപ്പാൎപ്പാൻ
നിശ്ചയിച്ചുവല്ലൊ. അവന്റെ ദൈവം നഗരത്തിലല്ല, നാട്ടു പുറത്തു ത
ന്നെ പാൎക്കുന്നതു കൊണ്ടായിരിക്കും എന്നു പറഞ്ഞു. കാഫ്രി ഇങ്ങിനെ
വെറുതെ പറഞ്ഞ വാക്കിനാൽ പ്രഭുവിനു വളരെ വിചാരം വന്നു. എ
ന്റെ ദൈവം എല്ലാടവും സമീപം തന്നെ, നഗരത്തിലും നാട്ടു പുറത്തി
ലും മറ്റെവിടെയും എന്നെ കാത്തു രക്ഷിപ്പാൻ അവൻ ശക്തൻ അല്ല
യൊ. എന്റെ കാഫ്രി എനിക്കു നല്ലൊരു ഉപദേശം കഴിച്ചിരിക്കുന്നു.
ഹാ കൎത്താവേ, എന്റെ അവിശ്വാസത്തെ പൊറുക്കേണമേ. ഇനി
ഞാൻ പോകയില്ല, ഇവിടെ തന്നെ പാൎക്കും എന്നു പറഞ്ഞു പണിക്കാ
രെ വിളിച്ച, സാമാനങ്ങൾ വണ്ടികളിൽനിന്നു കിഴിച്ചു, അകത്തു കൊ
ണ്ടു വരുവിൻ എന്നു കല്പിച്ചു പാൎത്തു. ഇങ്ങിനെ അവന്റെ ഭയം മുറ്റും
മാറിയതു കൊണ്ടു, അവൻ ഓരോ ദീനക്കാരെ നോക്കി വ്യാധി നഗരത്തെ
വിട്ടു മാറുന്നതുവരെ അനേകം ആളുകൾക്കും സഹായവും ആശ്വാസവും
വരുത്തിക്കൊണ്ടിരുന്നു, എന്നാലോ വ്യാധി അവന്റെ കോവിലകത്തു ആ
രെയും തൊട്ടതുമില്ല. എന്നെ മാനിക്കുന്നവരെ ഞാനും മാനിക്കും എന്ന
ദൈവവചനം ഈ ചെറിയ കഥയിൽ ഭംഗിയോടെ വിളിക്കുന്നുവല്ലൊ.
SUMMARY OF NEWS.
വൎത്തമാനചുരുക്കം.
ആസ്യാ Asia.
ബൊംബായി:- പഞ്ചം വൎദ്ധിക്ക ചെന്നപട്ടണം:- 1876 ദിസെമ്പ്ര 1 ൹ |
പ്പു കേടുകൊണ്ടു നടപ്പു ദീനം ഉളവാകയും വൎദ്ധിക്കയും ചെയ്യുന്നു എന്നു മിക്ക വൈദ്യന്മാ രുടെ അഭിപ്രായം ആകകൊണ്ടു വെടിപ്പി ല്ലാത്ത വെള്ളം കാച്ചി ആറീട്ടേ കുടിക്കാവു എ ന്നു നമ്മുടെ പക്ഷം. ൟയിടേ കേടു വന്ന 1500 ചാക്കു അരി ധൎമ്മമാറാമത്തു പണി എടുക്കുന്ന പുരുഷ |
ശ്രീ രിച്ചാൎദ്ദ് തെമ്പൽ സായ്പവൎകൾ കല്പിച്ചതു പോരാ എന്നു ഇംഗ്ലന്തിൽ ഇരിക്കും ഭാരതഖ ണ്ഡമന്ത്രി കണ്ടു ജീവരക്ഷെക്കായി തക്ക കൂലി കൊടുപ്പൂ എന്നു മദ്രാശിസംസ്ഥാനക്കോയ്മക്കു കല്പന അയച്ചിരിക്കുന്നു. 86 വയസ്സുള്ള ഒമ്പതാം പീയൻ പാപ്പാവു ഗുന്തൂർ: (മേയി 19)- അറഞ്ഞ മഴയോടു നെല്ലൂർ: (മേയി 19 )- ൮ ഇഞ്ചിയോളം മച്ചിലിബന്തർ:- മേയി 19 ൹യിൽ വടക്കെ ആൎക്കാടു:- തന്റെ ഭാൎയ്യയു |
ടെ പാതിവ്രത്യത്തിൽ സംശയമുള്ള ഒരു തമി ഴൻ തീൎപ്പിച്ചു വെച്ച ഓർ അരുവാൾ കത്തി കൊണ്ടു ഭാൎയ്യയെ വെട്ടി കൊന്ന ശേഷം ചോര ഒലിക്കുന്ന ആയുധത്തോടെ ആൎക്കാട്ടു നഗര തെരുവീഥിയിൽ ഉലാവി കൊണ്ടു തന്റെ തോന്നൽ പ്രകാരം ഭാൎയ്യക്കു വ്രതലംഘനത്തി ന്നു സഹായിച്ച അമ്മാവിയമ്മ അളിയന്മാരെ യും അവളെ ദോഷപ്പെടുത്തിയ കള്ള പുരുഷ ന്മാരെയും മറ്റും കൊല്ലേണ്ടതിന്നു ഓങ്ങി നി ന്നു. പുതു നിയമക്കാർ ൟ കുലമത്തനെ ക ണ്ടു നടുങ്ങി ഒളിച്ചിരിക്കുമ്പോൾ വരദരാജലു രട്ടിയാർ എന്ന തഹശ്ശില്ദാർ ആണ്മയോടേ അവനെക്കൊള്ളച്ചെന്നു അരുവാൾകത്തി നി ലത്തിടുവാനും സാഷ്ടാംഗമായി വീഴുവാനും ക ല്പിച്ചതു കേട്ടു കുലപാതകൻ നടുങ്ങി അനുസ രിച്ചു പിടിപ്പെടുകയും ചെയ്തു അപൂൎവ്വമായ ൟ ധീരതയാൽ പലൎക്കും പ്രാണരക്ഷയും ത ഹശ്ശില്ദാൎക്കു കോയ്മയിൽനിന്നു പുകഴ്ചയും ലഭി ച്ചിരിക്കുന്നു. ബല്ലാരി:- മേയി 19൹ വരെ 35,524 കൎന്നൂൽ:- 1871 ആമതിലേ കനേഷു
ഇവരിൽ പലരും മതിയായ ഭക്ഷണം |
ഇല്ലായ്കയാൽ കഴിഞ്ഞു പോയി. പഞ്ചകാല ത്തിൽ വിശപ്പും കുറവും ഏറിയ നാൾ സഹിച്ച ശേഷം വേണ്ടുന്ന ആഹാരം ഉള്ളവർ വറതി യാൽ ശരീരത്തിന്നു തട്ടിയ വാട്ടം മൂലം എളുപ്പ ത്തിൽ മരിക്കുന്നു എന്ന അനുഭവം ഉണ്ടാക കൊണ്ടു പലരെ കുറിച്ചു സങ്കടം തോന്നുന്നു. കണ്ണനൂർ:- മഹാരാജശ്രീ ചക്രവൎത്തി കോഴിക്കോടു:- കൊല്ലന്തോറും പതി മഹിഷാസുരം:- (മൈശ്ശൂർ). ഒരു |
വനെ തങ്ങളുടെ ബങ്കളാവിൽ കെക്കൊണ്ടാ റെ അപ്പൻ വന്നു മകനെയും ഉപദേഷ്ടാക്കന്മാ രെയും പ്രാവുകയും അന്നു വൈകുന്നരം 200 ഓളം ബ്രാഹ്മണർ ബങ്കളാവിനെ ചുറ്റി വളെ ച്ചു ബാല്യക്കാരനെ ന്യായമായ നാഥന്മാൎക്കു ഏ ല്പിക്കേണ്ടതിന്നു ചോദിക്കയും ചെയ്തു. ആയ വന്നു അവരോടു കൂട പോരുവാൻ മനസ്സില്ലാ യ്കയാൽ അപ്പൻ അന്യായപ്പെട്ടു; അതിന്റെ തീൎച്ച അറിയുന്നില്ല. ഈ ബാല്യക്കാരൻ 16 വ യസ്സുള്ളവൻ അല്ലാതെ ക്രിസ്തീയ ഉപദേശത്തെ നന്നായി ഗ്രഹിച്ചവനും ക്രിസ്ത്യാനിയായി തീ രും എന്നു സ്പഷ്ടമായി തന്റെ കുഡുംബത്തോ ടു അറിയിച്ചവനും തന്നെ. മേയി 27 ൹ അ ങ്ങാടി പ്രസംഗം കേട്ടു മനന്തിരിഞ്ഞു 20 വയ സ്സുള്ള സ്മാൎത്ത ബ്രാഹ്മണൻ ഏറിയ ബ്രാഹ്മണർ സാക്ഷികളായി ഇരിക്കേ വെസ്ല യ പള്ളി യിൽ ത്രിയേകദൈവനാമത്തിൽ സ്നാനപ്പെ ട്ടതിനാൽ പല ബ്രാഹ്മണൎക്കു കാൎയ്യബോധം വന്നു തുടങ്ങിയിരിക്കുന്നു. രുസ്സൎക്കും തുൎക്കൎക്കും തമ്മിലുള്ള റൂമിസുല്ത്താന്നും രുസ്സ്യ ചക്രവൎത്തിക്കും യുരോ യുരോപാകണ്ഡത്തിലെ വിശേഷങ്ങൾ ഒ |
വെടികൊണ്ടു രുസ്സരെ തടുത്തതു കൂടാതെ ഇ പ്പുഴ കവിഞ്ഞതുകൊണ്ടു അവൎക്കു കുടപ്പാൻ ഇ ടവന്നതുമില്ല. ആയതുകൊണ്ടു രുസ്സർ ദൊബ്രു ച്ചയെ കടന്നാക്രമിച്ചപ്രകാരം മുമ്പെ പറഞ്ഞ തു തെറ്റു ആയവർ റുമാന്യയിൽ വലിയ പ ടകളെ കൂട്ടി ചേൎത്തു തുൎക്കർ നിനയാത്ത സമ യത്തും സ്ഥലത്തും തൂനാവെ കടപ്പാൻ ഓങ്ങി നില്ക്കുന്നു എന്നു തോന്നുന്നു. തുൎക്കർ രുസ്സരുടെ 200 നവധാന്യമരക്കലങ്ങളെ ഏറിയ കോത മ്പോടും പറ്റിച്ചെങ്കിലും രുസ്സർ ഒരു തൂൎക്കുപോ ൎക്കപ്പലിനെ തെറിപ്പിച്ചിരിക്കുന്നു. തുൎക്കർ കൌ കസ് മലനാട്ടിൽ ജനങ്ങളെ ദ്രോഹിപ്പിപ്പാൻ വട്ടം കൂട്ടിയതു പോലെ രുസ്സർ എപീരുസിലും മറ്റും തുൎക്കനിവാസികളെ ഇളക്കുവാൻ പ്രയാ സപ്പെടുന്ന പ്രകാരം ഉൗഹിപ്പാൻ ഇടയുണ്ടു. സുഖംകലെ എന്ന കൌകസ് കോട്ടയെ തുൎക്ക പടകൾ പിടിക്കയാൽ റൂമിസുല്ത്താൻ ഷേൿ അൽ ഇസ്ലാം (മതരക്ഷി) തനിക്കു ഇട്ടു നബി യുടെ പച്ചക്കൊടിയോടു പടെക്കു ഇറങ്ങുവാൻ മനസ്സാകയാൽ റൂമിയിലെ ക്രിസ്ത്യാനികൾക്കു ഉണ്ടായ മുഷിച്ചലിനെ തീൎക്കേണ്ടതിന്നു ഇനി മേലാൽ ക്രിസ്ത്യാനികൾക്കും പടച്ചേവകും ചെ യ്വാനുള്ള സമ്മതംകൊണ്ടു 200,000 ക്രിസ്ത്യാനി കൾ പടയിൽ ചേരേണം എന്നു കല്പിച്ചിരി ക്കുന്നു. മൊന്തേനെഗ്രീനോവാഴിയോടു തുൎക്കർ ഒന്നു രണ്ടു പട വെട്ടി ജയിച്ചു. മേൽ പറഞ്ഞ യുദ്ധം നിമിത്തം ശേഷം യു ആസ്യാകാണ്ഡത്തിൽ തുൎക്കരുടെ പോൎക്കപ്പ |
ഹാദ്, ദീൻ) ഇളക്കുവാൻ നോക്കിയതു നിനെ ച്ചതിൻ വണ്ണം സാധിക്കായ്കിലും രുസ്സൎക്കു അ തിനാൽ വളരെ വേദന തട്ടിയിരിക്കുന്നു. അ ൎമ്മന്യയിലേ അൎദ്ദഹാൻ എന്ന കോട്ടയെ രു സ്സർ തുൎക്കരോടും ആയവർ അതിനെ വീണ്ടും രുസ്സരോടും രുസ്സരോ അതിനെ രണ്ടാമതു തു ൎക്കരോടും പിടിച്ചിരിക്കുന്നു. രുസ്സർ കാൎസ്സ് കോട്ടയെ വളെച്ചിട്ടും ഇതുവരെ അതിനോടു ആവതുണ്ടായില്ല. തുൎക്കർ കൊക്കസ്സിൽ കടന്ന തിനാലും ഏറിയ പടയാളികളെ അൎമ്മിന്യയി ലേക്കു അയക്കുന്നതിനാലും, ആ നാട്ടിൽ അധി കും തെക്കോട്ടു മുൽപുക്കു രുസ്സർ വടക്കോട്ടു കു റശ്ശെ പിൻവാങ്ങുന്നു എന്നു കേൾക്കുന്നു. പാ ൎസ്സിസ്ഥാനഷാ റൂമിസുല്ത്താനോടു സമാധാന പ്പെട്ടു നടപ്പാൻ നിശ്ചയിച്ചു. ബാതൂം എന്ന തുൎക്കരുടെ ഉറപ്പിച്ച പാള ഭാരതഖണ്ഡത്തിലുള്ള മുഹമ്മദീയർ റൂമി കാലികാതയിലേ മുഹമ്മദീയ യോഗം മുറി |
AN ILLUSTRATED MALAYALAM MAGAZINE
Vol. IV. AUGUST 1877. No. 8.
THE OLIVE TREE.
ഒലീവ വൃക്ഷം.
ദൈവം ഭൂമിയുടെ മേൽ പാൎക്കുന്ന എല്ലാ മനുഷ്യരെയും അവരുടെ
ദുഷ്ടത നിമിത്തം ജലപ്രളയംകൊണ്ടു നശിപ്പിച്ചപ്പോൾ, നീതിമാനായ
നോഹ തന്റെ കുഡുംബത്തിന്റെ രക്ഷക്കായി ദൈവകല്പനപ്രകാരം
താൻ ഉണ്ടാക്കിയ പെട്ടകത്തിൽ 150 ദിവസം പാൎത്താറെ, ദൈവം അവ
നെ ഓൎക്കുകകൊണ്ടു വെള്ളങ്ങൾ കുറഞ്ഞു, പെട്ടകം അറരാത്ത് എന്ന
മലമേൽ ഉറച്ചുനിന്നു. പിന്നെ രണ്ടര മാസം ചെന്ന ശേഷം മലശിഖര
ങ്ങൾ വെള്ളത്തിൽനിന്നു പൊങ്ങി വന്നു. നാല്പതു ദിവസം കഴിഞ്ഞാറെ
നോഹ പെട്ടകത്തിന്റെ വാതിൽ തുറന്നു, ഒരു മലങ്കാക്കയെ പുറത്തു വി
ട്ടു. ആയതു വെള്ളം പോകുന്നതുവരെ വന്നും പോയും കൊണ്ടിരുന്നു. പി
ന്നെ അവൻ പുറത്തു വിട്ട പ്രാവു സുഖസ്ഥലം കാണായ്കകൊണ്ടു തി
രിച്ചു വന്നു. ഏഴു ദിവസത്തിന്റെ ശേഷം അവൻ പ്രാവിനെ പിന്നെ [ 118 ] യും പുറത്തു വിട്ടാറെ, അതു സന്ധ്യാസമയത്തു അവന്റെ അടുക്കൽ മട
ങ്ങി വന്നപ്പോൾ അതിന്റെ കൊക്കിൽ ഒർ ഒലീവ വൃക്ഷത്തിന്റെ ഇല ഉ
ണ്ടായിരുന്നു. ദൈവത്തിന്റെ ശിക്ഷാവിധി തീൎന്നു, സൌഖ്യവും സമാധാന
വും ഭൂമിമേൽ വാഴുവാൻ തുടങ്ങിയതിന്റെ ചിഹ്നം ഈ ഇല തന്നെ, എന്നു
നോഹ അറിഞ്ഞു, ഇനിയും ഏഴു ദിവസം പാൎത്തിട്ടു പ്രാവിനെ പുറത്തു
വിട്ടു. അതു മടങ്ങിവരായയ്കയാൽ വെള്ളം എല്ലാം വറ്റിപ്പോയി എന്നു നി
ശ്ചയിച്ചു, പെട്ടകത്തിന്റെ മേൽതട്ടിനെ നീക്കി ഉണങ്ങിയ സ്ഥലത്തെ
കണ്ടു. പുതിയ മനുഷ്യവംശം ഭൂമിമേൽ പെരുകിയ ശേഷം പൂൎവ്വപിതാ
വായ നോഹയുടെ ദൈവഭയവും ദൈവസ്നേഹവും അവരിൽ മഹാ ദുൎല്ല
ഭമായിപ്പോയി എങ്കിലും, ഒലീവ വൃക്ഷത്തിന്റെ ഇല ഇന്നേയോളം സമാ
ധാനത്തിന്റെ ചിഹ്നം തന്നെ. ഒലീവവൃക്ഷം ഉണ്ടാകുന്ന രാജ്യങ്ങളിൽ
പൂൎവ്വകാലത്തുള്ള രാജാക്കന്മാർ തമ്മിൽ യുദ്ധത്തിനു പോകുമ്പോൾ, തോ
റ്റു പോയ പക്ഷം ആ വൃക്ഷത്തിന്റെ ഇളംതലകളെ കൈയിൽ പിടി
ച്ചിട്ടു, സന്ധിക്കായി അപേക്ഷിക്കാൻ ചെല്ലും, രാജ്യങ്ങളുടെയും അവകാ
ശഭൂമികളുടെയും അതിരുകളെ ഒലീവവൃക്ഷം നട്ടിട്ടു ഉറപ്പിക്കും. ആസ്യ
ഖണ്ഡത്തിന്റെ പല അംശങ്ങളിലും അഫ്രിക്കാവിന്റെ വടക്കുഭാഗങ്ങ
ളിലും യുരോപ്പയുടെ തെക്കിലും ഉണ്ടാകുന്ന ആ വൃക്ഷത്തിനു 20-30 കാലടി [ 119 ] യോളം ഉയരം ഉണ്ടാകും. അതിൻറെ ഇലകൾക്കു കുന്തത്തിന്റെ ആകൃ
തിയും വെള്ളിയുടെ നിറവും ഉണ്ടു. അതിന്റെ പൂക്കൾ വെളുത്ത കുല
കളായി ഇലകളുടെ നടുവിൽ ശോഭിച്ചു നില്ക്കുന്നു. കായി അരവിരൽ
നീളവും നാലു തോര ഘനവുമുള്ളതാകുന്നു. മൂക്കും മുമ്പെ അതിന്റെ
നിറം പച്ചയും, മൂത്താൽ കറുപ്പും തന്നെ. അതിനെ തിന്നേണം എ
ങ്കിൽ, വെണ്ണീറും കുമ്മായവും കലൎത്തിയ വെള്ളത്തിൽ ഇടേണം. കുറയ
നാൾ അതിൽ ഇരുന്ന ശേഷം ശുദ്ധവെള്ളത്തിൽ കഴുകീട്ടു ഉപ്പും ജീരക
വും കൊത്തമ്പാലരിയും കൂട്ടിയ വെള്ളത്തിൽ ഇട്ടാൽ, അച്ചാറിന്നു ന
ല്ലതു, എങ്കിലും എണ്ണ ഉണ്ടാക്കേണ്ടതിനു ആ കായി എത്രയോ വിശേഷ
മുള്ളതാകുന്നു. ഈ നാട്ടിലും വില്ക്കുവാൻ കൊണ്ടു വരുന്ന വിലാത്തിയെ
ണ്ണ ഒലീവെണ്ണ തന്നെ. ആ വൃക്ഷം പെരുകുന്ന രാജ്യങ്ങളിൽ വേറെ
യുള്ള നെയികൊണ്ടു ആവശ്യമില്ല. അതു ആയിരം ഈരായിരം സം
വത്സരത്തോളം ജീവിക്കുന്നു. യരുശലേം നഗരത്തിന്റെ സമീപത്തുള്ള
ഒലീവമലമേൽ യേശുവിന്റെ ജീവകാലത്തിൽ ഉണ്ടായിരുന്ന വൃക്ഷങ്ങൾ
ഇന്നും ഉണ്ടു, ഒലീവവൃക്ഷത്തിന്റെ മരം മേശ മുതലായ വീട്ടു സാമാന
ങ്ങളുടെ പണിക്കായിട്ടു എത്രയോ വിശേഷം.
HONOUR THY FATHER AND THY MOTHER.
നിന്റെ മാതാപിതാക്കന്മാരെ ബഹുമാനിക്ക.
ഒരു ദിവസം മതാമ്മ ചെറിയ മിസ്സിയോടു കൂടെ തോട്ടത്തിൽ നടന്നു
കുസ്സിനിക്കാരൻ പാൎക്കുന്ന പുരയു ടെ മുറ്റത്തു എത്തിയപ്പോൾ, അവ
ന്റെ ഭാൎയ്യ സന്തോഷിച്ചും കൊണ്ടു പുറത്തു വന്നു സലാം പറഞ്ഞു.
അവളുടെ രണ്ടു വയസ്സുള്ള ആണ്കുട്ടിയും വഴിയെ പറഞ്ഞു, കൈ രണ്ടും
നീട്ടി: എന്നെ എടുക്കേണം എന്നു പറഞ്ഞു. അമ്മ അവനെ വേഗം
എടുക്കായ്കകൊണ്ടു, അവൻ വൈരം കൊടുത്തു, അവളെ അടിപ്പാനും
ചീത്ത പറവാനും തുടങ്ങി. എന്നാറെ അവൾ അവനെ കൈയിൽ എടു
ത്തു ഒന്നു ചുംബിച്ചതിനാൽ അവൻ അധികം കോപിച്ചു, അമ്മയെ മാ
ന്തുകയും കടിക്കയും ചെയ്തു. അപ്പോൾ മതാമ്മ അവനെ നോക്കി നീര
സഭാവം കാട്ടി ശാസിച്ചാറെ, അവൻ അടങ്ങി മിണ്ടാതെ ഇരുന്നു.
മതാമ്മ: അയ്യൊ കുസ്സിനിക്കാരത്തിയേ, നിൻറെ ചെറു മകനു കോ
പിച്ചു, നിന്നെ അടിക്കയും മാന്തുകയും കടിക്കയും ചെയ്വാൻ സമ്മതിക്കു
ന്നതു എന്തിനു?
കുസ്സിനിക്കാരത്തി: ഞാൻ എന്തു ചെയ്യേണ്ടു മതാമ്മേ?
മതാമ്മ: എന്റെ കുട്ടി ദുസ്വഭാവവും അനുസരണക്കേടും കാണിച്ചാൽ, [ 120 ] ഞാൻ ഒരു വടി എടുത്തു അവളെ അടിക്കും. കുട്ടികൾ ദോഷം ചെയ്താൽ
അവരെ ശിക്ഷിക്കാതെ വിടരുതു, എന്നു ദൈവം കല്പിച്ചിരിക്കുന്നു.
കുസ്സിനിക്കാരത്തി: ഈ ചെറിയ കുട്ടിയെ ഞാൻ എങ്ങിനെ അടിക്കും?
അവൻ ഇത്തിരി ഒരു പൊടിയേയുള്ളു.
മതാമ്മ: അവൻ ചെറുതാകുമ്പോൾ തന്നെ അവനെ ശിക്ഷിച്ചു ന
ന്നാക്കേണം, വലുതായാൽ നിനക്കു അവനോടു ഒർ ആവതുമുണ്ടാകയില്ല.
അനുസരണമില്ലാത്ത കുട്ടികൾ ഈ സ്ഥലത്തിൽ ഇത്ര പെരുകുന്നതു എ
ന്തിനു? ചെറുപ്പത്തിൽ അമ്മമാർ അവരെ ശിക്ഷിച്ചു അനുസരണം പഠി
പ്പിക്കായ്ക കൊണ്ടാകുന്നു.
ഞാൻ ഒരു ചെറിയ കഥ പറയാം: ചില സംവത്സരം മുമ്പെ എനി
ക്കു റോമമതക്കാരത്തിയായ ഒരു ആയ ഉണ്ടായിരുന്നു. അവൾ എന്റെ
പണി എടുക്കാൻ വരുമ്പോൾ, അവൾക്കു മൂന്നു വയസ്സുള്ള ഒരു മകൻ
ഉണ്ടു . കുട്ടി അമ്മയോടു കൂടെ ഇരുന്നു കളിക്കട്ടെ, എന്നു ഞാൻ വിചാരി
ച്ചു, അവനെ ദിവസേന ബങ്കളാവിൽ കൊണ്ടു വരുവാൻ കല്പിച്ചു. എ
ന്നാൽ ഒരു ദിവസം രാവിലെ ഞാൻ എഴുനീല്ക്കും മുമ്പു തന്നെ, ആയ
തന്റെ കുട്ടിയോടു കൂടെ കൊലായിൽ ഇരുന്നു കളിച്ചപ്പോൾ, ഒരു ക്ഷണം
കൊണ്ടു അവൻ തന്റെ അമ്മയോടു കോപിച്ചു, എത്രയോ ചീത്തവാക്കു
പറഞ്ഞു. ഞാൻ എഴുനീറ്റ ശേഷം ആയയെ വിളിച്ചു: നീ ദൈവത്തെ
ഭയപ്പെട്ടു നമുക്കായി ക്രൂശിന്മേൽ മരിച്ച യേശു ക്രിസ്തുവിൽ വിശ്വസിക്കു
ന്നു, എന്നു പറയുന്നുവല്ലോ? എന്നാൽ നിന്റെ ചെറു മകനു ഇത്ര വിട
ക്കു വാക്കു പറവാൻ സമ്മതിക്കുന്നതു എങ്ങിനെ? എന്നു പറഞ്ഞു.
ആയ: ഞാൻ എന്തു ചെയ്യേണ്ടു മതാമ്മേ?
ഞാൻ: ഒരു വടി എടുത്തു അവനെ നല്ല വണ്ണം അടിച്ചു, നിന്റെ
അപ്പനെയും നിന്റെ അമ്മയെയും ബഹുമാനിക്ക, എന്നുള്ളതിനെ വെ
ടിപ്പോടെ പഠിപ്പിക്കേണം.
ആയ: അയ്യോ ഈ ചെറിയ കുട്ടിയെ ഞാൻ എങ്ങിനെ അടിക്കേ
ണ്ടു? എനിക്കു അവനെ അടിപ്പാൻ കഴികയില്ല മതാമ്മേ.
ഞാൻ: നീ അവനെ ദോഷം നിമിത്തം ശിക്ഷിച്ചു നല്ലതിനെ പഠി
പ്പിപ്പാൻ കഴികയില്ലെങ്കിൽ, അവൻ ഇനി എന്റെ വീട്ടിലും വരേണ്ടാ.
അന്നു തുടങ്ങി അവൾ അവനെ ബങ്കളാവിൽ കൊണ്ടു വരാതെ, ത
ന്റെ പുരയിൽ തന്നെ ഇരുത്തി. പിന്നെ അവൻ വിടക്ക കുട്ടികളോടു കൂ
ടെ അങ്ങാടിയിൽ ചുറ്റി നടന്നു, ഓരോ വല്ലായ്മയെ പ്രവൃത്തിച്ചു തുട
ങ്ങി. ആയതിനെ അമ്മ അറിഞ്ഞു ശാസിച്ചപ്പോൾ, അവൻ പോയി
ക്കളകയൊ ചീത്തവാക്കു പറകയോ ചെയ്യും. ഇങ്ങിനെയുള്ളതെല്ലാം
ഞാൻ കണ്ടു കൂടക്കൂട ആയയോടു: നിന്റെ മകനെ നീ ശിക്ഷിച്ചു ന [ 121 ] ല്ലതിനെ പഠിപ്പിക്കാഞ്ഞാൽ അവൻ മഹാ ദുഷ്ടനായി തീരും എന്നു പറ
ഞ്ഞു . എങ്കിലും അയ്യൊ മതാമ്മേ, ഞാൻ അവനെ എങ്ങിനെ അടിക്കേ
ണ്ടു ? ഇത്തിരി ഒരു പൊടിയെയുള്ളു, എന്നത്രെ അവളുടെ വാക്കു.
ആ കുട്ടി ഏകദേശം ഏഴു വയസ്സായപ്പോൾ, ഞാൻ ഒരു ദിവസം
ആയയോടു: അതാ നിന്റെ മകൻ ഒരു കാട്ടു മൃഗം പോലെ വളരുന്നതു
എനിക്കര മഹാവ്യസനമുള്ള കാൎയ്യം, നാളെ അവനെ ബങ്കളാവിൽ കൊ
ണ്ടു വരിക. അവനെ വായന പഠിപ്പിക്കേണം എന്നു ഞാൻ എന്റെ
മുനിഷിയോടു കല്പിക്കും, എന്നു പറഞ്ഞു.
നല്ലതു മതാമ്മേ, ഞാൻ അവനെ കൊണ്ടു വരാം, എന്നു ആയ പ
റഞ്ഞു.
പിറ്റെ നാൾ അവൾ മകനെ കൂടാതെ വരുമ്പോൾ: മകൻ എവി
ടെ ആയാ, എന്നു ഞാൻ ചോദിച്ചു. ദോവി ഉടുപ്പു കൊണ്ടു വന്നില്ല.
നാളെ വരും മതാമ്മേ, എന്നു അവൾ പറഞ്ഞു. നാളെയും വന്നു എങ്കി
ലും ചെക്കൻ വന്നില്ല. മകൻ എവിടെ ആയാ? എന്നു ഞാൻ ചോദി
ച്ചു, അയ്യോ കഷ്ടം, കാൽ ഒരു കല്ലിൽ തട്ടി ചോര പൊട്ടി എല്ലാം വീ
ങ്ങി പെരുത്തു നോകുന്നു, നടന്നു കൂടാ, സൌഖ്യം ഉണ്ടെങ്കിൽ നാളെ
വരും, എന്നു പറഞ്ഞു. പിറ്റെനാൾ തലവേദന ഉണ്ടായിട്ടു വരുവാൻ
പാടില്ല എന്നു പറഞ്ഞു. ഇങ്ങിനെ ഏഴെട്ടു ദിവസം ഓരോ ഒഴിച്ചൽ
പറഞ്ഞാറെ എനിക്കു കോപം വന്നു, ആയയോടു: നീ നിന്റെ മകനെ
കൊണ്ടു വരാത്തതിന്റെ ഹേതു ശരിയായി എന്നോടു അറിയിക്കാഞ്ഞാൽ
നീ ഇനി എൻ പണി എടുക്കേണ്ടാ എന്നു പറഞ്ഞു. അപ്പോൾ അ
വൾ ഭയപ്പെട്ടു: അവനു വരുവാൻ മനസ്സില്ല എന്നു പറഞ്ഞു.
എന്നാൽ നീ അവനെ പിടിച്ചു കൊണ്ടു വരാത്തതു എന്തു? എന്നു
ഞാൻ ചോദിച്ചു.
അയ്യോ മതാമ്മേ, ഇത്ര ശക്തിയുള്ള ചെക്കനെ ഞാൻ എങ്ങിനെ
പിടിച്ചു കൊണ്ടു വരേണ്ടു ? എന്നു അവൾ പറഞ്ഞു.
മുമ്പെ ഞാൻ നിന്റെ മകനെ കുറിച്ചു നിന്നോടു സംസാരിച്ച
പ്പോൾ: ഇത്ര ചെറിയ കുട്ടിയെ ഞാൻ എങ്ങിനെ അടിക്കേണ്ടു? എന്നു
നീ പറഞ്ഞു. ഇപ്പോൾ അവൻ നിന്നേക്കാൾ ശക്തിയുള്ളവനായി എ
ന്നു തോന്നുന്നു. അവനെ ശിക്ഷിച്ചു നല്ലതിനെ പഠിപ്പിക്കുന്ന സമയം
എപ്പോൾ വരും? നിൻറ മകൻ മഹാ ദുഷ്ടനാകും എന്നു ഞാൻ ഭയപ്പെ
ടുന്നു, എന്നു പറഞ്ഞു.
പിന്നെ ഞാൻ പട്ടക്കാരനെ അയച്ചു അവനെ വരുത്തി, എന്നെ പ്ര
സാദിപ്പിപ്പാൻ വേണ്ടി മുനിഷി അവനെ പഠിപ്പിച്ചു തുടങ്ങി, എങ്കിലും
അമ്മയപ്പന്മാരെ അനുസരിക്കാത്തവൻ ഗുരുജനങ്ങളെ അനുസരിക്കുമോ? [ 122 ] അവന്റെ ദുസ്വഭാവവും അനുസരണക്കേടും നിമിത്തം പഠിപ്പു വേഗം
ഇല്ലാതെയായാറെ, അവൻ തന്റെ ഇഷ്ടത്തിൽ നടന്നു മഹാ ദുഷ്ടനും
വികൃതിയുമുള്ളാരു ബാല്യക്കാരനായി തീൎന്നു. ഒരു ദിവസം അവൻ ത
ന്റെ അമ്മയുടെ ആഭരണങ്ങളെയും അവൾ സമ്പാദിച്ചു സൂക്ഷിച്ചു
വെച്ചിരുന്ന ഉറുപ്പികയെയും കട്ടു കെട്ടാക്കി തൻറ ചങ്ങാതികളായ മൂ
ന്നു ദുഷ്ടന്മാരോടു കൂടെ ഗംഗാനദിയോളം നടന്നു കാശിയിൽ പോകുവാ
നായി ഒരു തോണിയിൽ കയറി ഓടുമ്പോൾ, തോണി മറിഞ്ഞു നാല്വ
രും വെള്ളത്തിൽ വീണു മരിച്ചു. ഈ കാൎയ്യം നിമിത്തം അവന്റെ അമ്മ
വളരെ വ്യസനിച്ചു, വേഗം ദീനം പിടിച്ചു മരിച്ചു. അവൾ മരിപ്പാറായി
കിടന്നപ്പോൾ എന്നെ നോക്കി: മതാമ്മേ, ഞാൻ നിങ്ങളുടെ വാക്കു കേ
ട്ടു, എന്റെ മകനെ ചെറുപ്പത്തിൽ ശിക്ഷിച്ചു, നല്ലതിനെ പഠിപ്പിച്ചു
എങ്കിൽ, അവൻ എന്റെ ഹൃദയം പൊട്ടിപ്പോവാൻ കാരണം ആകയി
ല്ലായിരുന്നു, എന്നു പറഞ്ഞു.
മതാമ്മ കഥയെ ഇങ്ങിനെ അവസാനിപ്പിച്ച ശേഷം കുസ്സിനിക്കാര
ന്റെ ഭാൎയ്യ സലാം പറഞ്ഞു, എന്റെ മകനെ ഞാൻ ചെറുപ്പത്തിൽ ത
ന്നെ ശിക്ഷിച്ചു നല്ലതിനെ പഠിപ്പിക്കും, എന്നും കൂടെ ഒരു വാക്കു ഉച്ചരി
യാതെ പുരയിലേക്കു മടങ്ങിച്ചെന്നു.
HISTORY OF THE BRITISH EMPIRE.
ഇംഗ്ലിഷ ചരിത്രം.
(Continued from No. 7, page 106.)
എന്നാറെ പുതിയ രാജാവായ ഏഴാം ഹെന്രി യാത്രയായി ബഹു
ഘോഷത്തോടെ ലൊണ്ടെനിലേക്കു പ്രവേശിച്ചാറെ, മന്ത്രിസഭ കൂടി വന്നു
നിരൂപിച്ചു, അവനെ വാഴിച്ചു. സഭ പിരിയും മുമ്പെ: താൻ പരന്ത്രീ
സ്സിൽ പാൎക്കുമ്പോൾ കൊടുത്ത വാക്കിനെ ഓൎത്തു, എലിശബത്ത കുമാരി
യെ വേളികഴിച്ചു ലങ്കസ്ര്യ, യോൎക്ക എന്നീ രണ്ടു വംശങ്ങൾ ഒന്നാക്കിത്തീ
ൎക്കേണം, എന്നൊരു ചീട്ടു രാജാവിന്റെ കൈയിൽ വീണു. ആ വാഗ്ദത്തം
നിവൃത്തിപ്പാൻ അവനു അധികം താല്പൎയ്യമില്ല എങ്കിലും, അവൻ സമ്മ
തിച്ചു ജനുവരിമാസത്തിൽ ആ രാജപുത്രിയെ കല്യാണം കഴിച്ചു. (1485)
ഹെന്രി അടക്കവും വിവേകവും വിനയവുമുള്ള സ്വഭാവക്കാരൻ ആക
കൊണ്ടു , ആ കാലത്തിനു തക്കതായ രാജാവു തന്നെ, എങ്കിലും അവൻ
ഉടനെ ഒരു ബുദ്ധിമോശത്തിൽ അകപ്പെട്ടു, യൊൎക്ക പക്ഷക്കാക്കു പ്രതി
കൂലമായിരുന്നതിനാൽ അനേകം കലക്കങ്ങളും അസഹ്യങ്ങളും സംഭവി
ച്ചു. അവൻ ക്ലെരൻ്സ തമ്പുരാന്റെ ഇളയ പുത്രനായ വൎവിക പ്രഭുവി [ 123 ] ന്റെ മേൽ സംശയം വെച്ചു, അവനെ തടവിൽ പാൎപ്പിച്ച ശേഷം ശീ
മൊൻ എന്ന പാതിരി ചില മഹാന്മാരുടെ ഉപദേശം കേട്ടു, ലമ്പൎത്ത
സിമ്നൽ, എന്ന ബാല്യക്കാരനെ വശീകരിച്ചു: നീ വല്ലെടത്തുചെന്നു, ഞാൻ
വൎവിൿ, പ്രഭു, ഇംഗ്ലന്തിന്റെ ന്യായമുള്ള രാജാവു തന്നെ, ദൈവകടാക്ഷം
കൊണ്ടു ഞാൻ തടവിൽനിന്നു ഓടിപ്പോയി കളഞ്ഞു, എന്നു ചൊല്ലി
ജനങ്ങളെ ദ്രോഹിപ്പിക്ക എന്ന വാക്കു സിമ്നൽ അനുസരിച്ചു, ഐൎല്ലന്തി
ലേക്കു ചെന്നു, ആ കഥയെ പ്രസിദ്ധപ്പെടുത്തിയ ഭാൾ യോൎക്ക പക്ഷ
ക്കാർ പലരും അവനോടു ചേൎന്നു, അവനെ കിരീടാഭിഷേകം കഴിപ്പിച്ചു.
നാലാം എദ്വൎദിന്റെ പെങ്ങളായ മാൎഗ്രെത്തെ എന്ന ബുൎഗുണ്ടിയ രാജ
പുത്രിയും ലിങ്കൊല്ന, ലോവൽ, എന്നീ രണ്ടു പ്രഭുക്കന്മാരും അവന്റെ
പക്ഷം എടുത്തു, ഒരു കൂട്ടം ജൎമ്മൻ കൂലിച്ചേകവരെ വരുത്തി അവനോടു
ചേൎന്നു. എന്നാറെ സിമ്നൽ തന്റെ പടയാളികളെ ചേൎത്തു ഇംഗ്ലന്തി
ന്റെ വടക്കു ഭാഗത്തു കരക്കിറങ്ങി രാജ്യത്തെ ദ്രോഹിപ്പിപ്പാൻ നോക്കി,
എങ്കിലും ഇംഗ്ലന്തിൽ പാൎക്കുന്ന യോൎക്ക്യർ വൎവിൿ പ്രഭു തടവുവിട്ടു
പോയില്ല, എന്നു നല്ലവണ്ണം അറികകൊണ്ടു, അവർ ആരും ആ ചതി
വിൽ കുടുങ്ങിപ്പോയില്ല, മാത്സരികളുടെ തൊഴിലിനെ രാജാവു അറിഞ്ഞു
തന്റെ സേനകളെ കൂട്ടി അവരുടെ നേരെ ചെന്നു, അവരെ ഛിന്നാഭിന്ന
മാക്കി സിമ്നലിനെ പിടിച്ചു കോവിലകത്തു കൊണ്ടു പോയി, കുസ്സിനി
പ്പണി എടുപ്പിക്കയും ചെയ്തു.
അനന്തരം മൂന്നു സംവത്സരം രാജ്യത്തിൽ പൂൎണ്ണ സമാധാനം വാഴു
കകൊണ്ടു രാജാവിനു അന്യദേശക്കാരുടെ അവസ്ഥകളിൽ കൈയിടുവാൻ
അവസരം കിട്ടി. അന്നു ബുൎഗ്ഗുണ്ടിയ നാടുകളുടെ ജന്മി മരിച്ച ശേഷം
അവന്റെ പുത്രിയായ അന്നാ പിതാവിൻ അവകാശത്തിന്റെ ആധിപ
ത്യം ഏറ്റതിനെ പരന്ത്രീസ്സു രാജാവു അറിഞ്ഞു, ആ നാടുകൾ തനിക്കു
വേണം, എന്നു നിശ്ചയിച്ചു വിരോധം പറഞ്ഞു. ഹെന്രി മുമ്പെ ബുൎഗ്ഗു
ണ്ടിയിൽ പരദേശിയായി പാൎത്തതിനെ ഓൎത്തു, ആ വിവാദം നിമിത്തം
വളരെ വ്യസനിച്ചു. അതിനെ ഒത്തു തീൎപ്പിപ്പതിന്നായി താൻ ചെയ്തതെ
ല്ലാം നിഷ്ഫലമായാറെ, ന്യായമുള്ള അവകാശിനിക്കു തുണപ്പാൻ ഒരുമ്പെ
ട്ടു, ഒരു സൈന്യത്തെ കൂട്ടി കപ്പലിൽ കയറി പരന്ത്രീസ്സിൽ എത്തി. അ
വൻ പട വെട്ടാതെ കുറയക്കാലം അവിടെ പാൎത്തു, പല വെറും കോലാ
ഹലഘോഷങ്ങളെ കാട്ടിയാറെ ഇംഗ്ലന്തിലേക്കു മടങ്ങിച്ചെന്നു. അപ്പൊൾ
ജനങ്ങൾ വെറുത്തു, ഓരോ നിസ്സാര തമാശക്കു നമ്മുടെ മുതലിനെ ചി
ലവഴിക്കേണമല്ലൊ എന്നു ചൊല്ലി നീരസം ഭാവിച്ചു തുടങ്ങി. 1492ാമ
തിൽ സുന്ദരനും സുശീലനുമായ ഒരു ബാല്യക്കാരൻ ഐൎലന്റിലെ കൊൎക്ക
എന്ന തുറമുഖത്തിൽ കൂടി കരെക്കിറങ്ങി, താൻ നാലാം എദ്വൎദ, എന്ന [ 124 ] രാജാവിന്റെ പുത്രനായ റിചാൎദ. ജ്യേഷ്ഠനെ തടവിൽ വെച്ച കുല ചെ
യ്തപ്പൊൾ, താൻ ദൈവകരുണയാൽ തെറ്റി ഒളിച്ചു പാൎത്തു, എന്നു പറ
ഞ്ഞതിനെ ഐൎലന്തിൽ പാൎക്കുന്ന യോൎക്ക പക്ഷക്കാർ കേട്ടു വിശ്വസിച്ചു
അവനെ ആദരിച്ചു. ഈ വൎത്തമാനം പരന്ത്രീസ്സു രാജാവായ ചാരല്സ കേട്ട
പ്പൊൾ ആ ബാല്യക്കാരനെ തന്റെ കോവിലകത്തേക്കു വിളിച്ചു പാൎപ്പി
ച്ചു. അതിനെ ഇംഗ്ലിഷ് രാജാവു അറിഞ്ഞു പരന്ത്രീസ്സു രാജാവുമായി നി
രന്നു വന്ന ശേഷം, അക്കള്ള രാജപുത്രൻ ബുൎഗ്ഗുണ്ടിയിലേക്കു ചെന്നു മാ
ൎഗ്രെത്ത, എന്ന രാജ്ഞിയെ അഭയം ചൊല്ലി പാൎത്തു. ആയവളും അ
വനെ സന്തോഷത്തോടെ കൈകൊണ്ടു, തന്നാൽ കഴിയുന്നേടത്തോളം
സഹായിച്ചു. ഈ കാൎയ്യം നിമിത്തം ഇംഗ്ലിഷരാജാവു ദുഃഖിച്ചു, വള
രെ അന്വേഷണം കഴിച്ചതിനാൽ ആ ബാല്യക്കാരന്റെ സത്യമുള്ള
പേർ പൎക്കിൻവൊൎബൿ എന്നറിഞ്ഞു. ആയവൻ രാജാവിന്റെ പകയ
രുടെ ഉപദേശം എടുത്തു, ആ ചതിവിന്നായി പുറപ്പെട്ടു, ബുൎഗ്ഗുണ്ടിയിൽ
നിന്നു അവൻ ഒരു കൂട്ടം ആളുകളോടു കൂടെ ഇംഗ്ലന്തിലേക്കു ചെന്നു: ഇം
ഗ്ലിഷ കിരീടം എന്റെ അവകാശം എന്നു ചൊല്ലി ഒരു പരസ്യവും പ്ര
സിദ്ധപ്പെടുത്തി, കെന്ത പ്രദേശങ്ങളെ അതിക്രമിച്ചു. അതു നിഷ്ഫലം
എന്നു കണ്ടപ്പോൾ വടക്കോട്ടു തിരിഞ്ഞു, സ്കൊത്തരുടെ രാജാവായ നാ
ലാം യാക്കോബിനെ അഭയം ചൊല്ലി. ആ രാജാവു അവന്റെ കഥയെ
കേട്ടു വിശ്വസിച്ചു, അവനെ പ്രീതിയോടെ വിചാരിച്ചു, രാജകുഡുംബ
ത്തിൽ എത്രയും സുശീലയായ ഒരു കുമാരിയെ വേൾക്കുവാൻ സമ്മതിച്ചു
അവന്റെ കാൎയ്യത്തിനു തുമ്പു വരുത്തുവാനായി ഒരു സൈന്യത്തെയും
ഇംഗ്ലന്തിലേക്കു അയച്ചു. ആ സൈന്യം നൊൎത്ഥുമ്പൎലത്തിൽ പ്രവേശി
ച്ച കുടിയാന്മാരെ കവർച്ച ചെയ്താറെ, വെറുതെ മടങ്ങിച്ചെന്നു. എന്നതി
ന്റെ ശേഷം ഇംഗ്ലിഷ് രാജാവും സ്കൊത്തരുടെ രാജാവും തമ്മിൽ സഖ്യ
ത കെട്ടിയതു നിമിത്തം കള്ള രാജപുത്രൻ വിശ്വാസമുള്ള ഭാൎയ്യയോടു കൂ
ടെ സ്കൊത്ത്ലന്തിനെ വിട്ടു, ഐൎലന്തിലേക്കു ചെന്നു. അവിടെ ഒരു സ
ഹായവും കിട്ടുകയില്ല എന്നു കണ്ടു, ഇംഗ്ലന്തിലേക്കു മടങ്ങി ചെന്നു കൊ
ൎന്ന്വലിസ് എന്ന ദേശത്തിലെ മാത്സരികളോടു ചേൎന്നു, അവരുടെ തലവ
നായി രാജ്യത്തെ മുഴുവനും ദ്രോഹിപ്പിപ്പാൻ നോക്കിയപ്പോൾ, രാജാവി
ന്റെ സേനകൾ എത്തി പട തുടങ്ങിയാറെ, അവൻ ഓടി ഒളിച്ചു പാ
ൎത്തു. പിന്നെ നായകന്മാർ അവനെ കണ്ടു പിടിച്ചു ലൊണ്ടനിലേക്കു
കൊണ്ടു പോയി ആമത്തിൽ ഇട്ടു പൂട്ടി മതിയാവോളം ദൎശിപ്പിച്ചാറെ,
തടവിലാക്കി വൎവിക്കിനോടു കൂടെ പാൎപ്പിച്ചു. ചില മാസം കഴിഞ്ഞാറെ
ഇരുവരും തടവെ വിട്ടു പോയ്ക്കളവാൻ ശ്രമിച്ചതിനാൽ അവൎക്കു പ്രാണ
നാശം സംഭവിക്കയും ചെയ്തു.
(To be continued) [ 125 ] HE DIED FOR ME.
അവൻ എനിക്കു വേണ്ടി മരിച്ചു.
അമേരിക്കാഖണ്ഡത്തിൽ ഒരു നഗരത്തോടു സംബന്ധിച്ചിരിക്കുന്ന
ശ്മശാന സ്ഥലത്തു ഒരു നാൾ മഹാനായ ഒരു നഗരക്കാരൻ കല്ലറകളു
ടെ ഇടയിൽ ചുറ്റി നടക്കുമ്പോൾ പരദേശിയായ ഒരു മനുഷ്യൻ ബഹു
ഭക്തിയോടും കണ്ണുനീരുകളോടും കൂടെ ഒരു കല്ലറയെ അനേകം പൂക്കൾ
കൊണ്ടു അലങ്കരിക്കുന്നതു കണ്ടു.. അപ്പോൾ അവൻ പരദേശിയുടെ
അരികത്തു നിന്നു അവൻറെ പ്രവൃത്തി തീൎന്നു എന്നു കണ്ടാറെ: സ്നേഹി
താ, അപ്രിയം തോന്നരുതേ, എങ്കിലും ഈ കല്ലറയിൽ നിങ്ങളുടെ സഹോ
ദരനോ മറ്റു വല്ല ബന്ധുവോ കിടക്കുന്നു എന്നു എനിക്കു തോന്നുന്നു,
എന്നു ശങ്കിച്ചു പറഞ്ഞു. എന്നതിനെ പരദേശി കേട്ടു കണ്ണുനീരുകളെ
തുടച്ചു, മഹാനെ നോക്കി തൊഴുതു: സഹോദരനല്ല, ബന്ധവുമല്ല യജ
മാനാ, എനിക്കു വേണ്ടി മരിച്ച സ്നേഹിതനത്രെ ഇവിടെ കിടക്കുന്നു. ക
ഴിഞ്ഞ യുദ്ധം തുടങ്ങിയപ്പോൾ എനിക്കു സൈന്യത്തോടു ചേരുവാൻ
സർക്കാർ കല്പന വന്നപ്പൊൾ, എന്റെ ഭാൎയ്യയും കുട്ടികളും അത്യന്തം ക്ലേ
ശിച്ചു: ഇനി ഞങ്ങളെ നോക്കി രക്ഷിക്കുന്നതാർ? എന്നു മഹാ വ്യസന
ത്തോടെ പറഞ്ഞതിനെ ഞാൻ കേട്ടു: കൎത്താവു നിങ്ങളെ നോക്കി രക്ഷി
ക്കും എന്നു ചൊല്ലി അവരെ ആശ്വസിപ്പിപ്പാൻ നോക്കിയെങ്കിലും അവ
രുടെ ദുഃഖം മാറുന്നില്ല. അങ്ങിനെ ഇരിക്കുമ്പോൾ എന്റെ ഈ സ്നേഹി
തൻ എന്റെ വീട്ടിൽ വന്നു, എന്നോടു: സ്നേഹിതാ, നിങ്ങൾ യുദ്ധത്തിൽ
പോയാൽ നിങ്ങളുടെ ഭാൎയ്യയെയും കുട്ടികളെയും ആർ നോക്കി രക്ഷിക്കും?
എനിക്കു ഭാൎയ്യയുമില്ല, മക്കളുമില്ല, ഞാൻ ഒരെ ശരീരമേയുള്ളൂ, അതുകൊ
ണ്ടു ഞാൻ നിങ്ങൾക്കു ബതലായി സൈന്യത്തോടു ചേൎന്നുകൊള്ളും, ശേ
ഷമുള്ളതൊക്കയും കൎത്താവിന്റെ ഇഷ്ടം പോലെ ആകട്ടെ, എന്നു പറ
ഞ്ഞു. പിന്നെ അവൻ എന്നോടും എന്റെ ഭവനക്കാരോടും വിട വാങ്ങി,
ഞങ്ങളുടെ പ്രാൎത്ഥനയോടും ആശീൎവ്വാദത്തോടും കൂടെ പുറപ്പെട്ടു സൈ
ന്യത്തോടു ചേൎന്നു, പല പടകളിലും പൊരുതിയ ശേഷം ഈ നഗരത്തി
ന്റെ സമീപത്തു മുറിവേറ്റു കുറയക്കാലം ഹാസ്പത്രിയിൽ കിടന്നു മരിച്ചു
ഇവിടെ അടക്കപ്പെടുകയും ചെയ്തു. ഇങ്ങിനെ മരിച്ചതു എനിക്കായിട്ടല്ല
യോ? അതുകൊണ്ടു ഞാൻ ദൂരത്തുനിന്നു വന്നു അവന്റെ കല്ലറയെ അ
ന്വേഷിച്ചു കണ്ടു അലങ്കരിച്ചു സ്നേഹിതന്റെ സ്നേഹത്തെ ഓൎത്തു കരക
യും ചെയ്യുന്നു, എന്നു പറഞ്ഞു.
അവൻ എനിക്കു വേണ്ടി മരിച്ചു എന്നു അവൻ പറഞ്ഞപ്രകാരം,
ഞാൻ നിത്യമരണത്തിലും നാശത്തിലും വീഴാതിരിപ്പാനായി അവൻ എ
നിക്കു വേണ്ടി തന്റെ പ്രാണനെ വിട്ടു കൊടുത്തു, എന്നു നാം എല്ലാവരും
ദൈവപുത്രനായ യേശുക്രിസ്തുവിനെ കൊണ്ടു പറയാം. ഇതിനെ ഓൎത്തു
അവനെ സ്നേഹിച്ചു നല്ല പ്രവൃത്തികൾ കൊണ്ടു അവന്റെ നാമത്തെ മഹത്വപ്പെടുത്തുന്നവർ മഹാ ദുൎല്ലഭമായിരിക്കുന്നുവല്ലൊ? [ 126 ] THE MALAYALAM COUNTRY.
മലയാള രാജ്യം.
ആറാം നമ്പർ ൯൪ാം പുറത്തിൽ വെച്ചതിന്റെ തുടൎച്ച.
(Registered Copyright -ചാൎത്തു പതിപ്പുള്ള പകൎപ്പവകാശം)
III. മേല്പാടു (ഭൂമുഖം) (Surface)—മലയാളത്തിന്റെ മേല്പാടു നോ
ക്കിയാൽ അതിനെ വടക്കുനിന്നു തെക്കോളം നീളേ രണ്ടംശമായി വിഭാ
ഗിച്ചു കാണുന്നു. ഒന്നു കിഴക്കേ മലപ്രദേശങ്ങളും, മറ്റതു മലയരുവു
തൊട്ടു കടലോടു ചെല്ലുന്ന താണ ഭൂമിയും തന്നെ.
1. മലകൾ. വെവ്വേറെ ദേശങ്ങളിൽ വെവ്വേറെ പേരുകളെ ധരിച്ച
മലയാളമലകൾ വടക്കുള്ള തപതീനദി തുടങ്ങി തെക്കുള്ള കന്യാകുമാരി
വരെ ചെല്ലുന്ന സഹ്യാചലം എന്നും സഹ്യാദ്രി എന്നും സഹ്യമല എ
ന്നും സഹ്യൻ എന്നും ഇങ്ക്ലീഷിൽ (Western Ghauts) പടിഞ്ഞാറെ
ഘട്ടം* എന്നും പേരായ തുടൎമ്മലകളുടെ ഒരംശമാകുന്നു. സഹ്യാദ്രിയുടെ മുഴു
നീളം 1000 നാഴികയായി മതിക്കാം. അതിൽനിന്നു ചന്ദ്രഗിരി തൊട്ടു ക
ന്യാകുമാരിയോളം ഉള്ള പങ്കിന്നു ഏകദേശം 400 നാഴിക ഉണ്ടാകും. സ
ഹ്യാദ്രി വടക്കു പടിഞ്ഞാറുനിന്നു (73° 45' കി. നീ.) തെക്കു കിഴക്കോട്ടു (77°
37' കി. മീ.) നീണ്ടു കിടക്കുന്നു.
2. സഹ്യൻ സകൂടമായി† 3000 - 4000 കാലടി ഉയരമുള്ളതായാലും
വിശേഷിച്ചു പടിഞ്ഞാറെ വിളുമ്പിൽ ചില കൊടുമുടികൾ (മലശിഖര
ങ്ങൾ) 6000-7000 കാലടിയോളം പൊങ്ങിനില്ക്കുന്നു. പാലക്കാടു കോയ
മ്പത്തൂർ എന്നീ ദേശങ്ങൾക്കിടയിൽ 20 - 25 നാഴിക വിസ്താരവും 970 കാ
ലടി മാത്രം ഉയരവും ഉള്ള ഒരു ഒഴിവുണ്ടു. അതിന്നു മലയിട (gap) എന്നു
പേർ. അതിന്റെ കിഴക്കും പടിഞ്ഞാറും സഹ്യന്റെ രണ്ടു മലനിരകൾ
ഉയരുന്നു. രണ്ടിന്നും കൂടി ഓരേ പേർ നടക്കിലും വടക്കേ മലനിര എന്നും
തെക്കേ മലനിര എന്നും പേർ ഇരിക്കട്ടേ. സഹ്യൻ കുടകുമലയിൽ
4000 - 5682 കാലടിയോളം പൊങ്ങുകയും വയനാട്ടു മലയിൽ പിന്നെയും
അല്പം താഴുകയും നെടുമല എന്ന പേരിനെ കൈക്കൊണ്ട ശേഷം കിഴ
ക്കു തെക്കോട്ടു തിരിഞ്ഞു കണ്ട (കൊണ്ട) മലവഴിയായി നീലഗിരി എന്ന
വന്മലക്കെട്ടിൽ 5000-7000 കാലടിയോളം ഉയരുകയും‡ അവിടെ കിഴക്കു
നിന്നു വരുന്ന പവിഴമലയോടു (പവിഴാദ്രി) ചേരുകയും ചെയ്യുന്നു. കുണ്ടാ
മലയുടെ വടക്കേ അറ്റത്തുള്ള കൂളിക്കല്ലു നിന്നു ഒരു നിര തെക്കോട്ടു ചെന്നു
കല്ലടിക്കോടനിൽ കുന്നിച്ചു അവിടന്നും കിഴക്കോട്ടു നീളുന്ന വടമലയായി [ 127 ] മലയിടയിൽ അവസാനിക്കുന്നു. പടിഞ്ഞാറെ നിരയോ പൊന്നാനിക്കടു
ക്കേ മെല്ലേ കയറി മലയിടയുടെ തെക്കു പടിഞ്ഞാറെ ഭാഗത്തുള്ള തെന്മ
ലയിൽ 3000' – 4000 കാലടിയോളം പൊങ്ങുകയും ആനമലയിൽ 6200' –
8147'വും പഴനിമല വടഗിരികളിൽ 7000' – 4700'വും * ഉയരമുള്ള മുകൾ
പരപ്പുകളായി തടിക്കയും പിന്നെ അല്ലിഗിരി എന്ന പേരോടെ അരുമ്പു
ള്ളി ചുരത്തോളം 4000' – 2000' വരെ താഴുകയും അവിടെ വെച്ച പവിഴ
മലയുടെ നിരയോടു ചേരുകയും കന്യാകുമാരിക്കടുക്കും അളവിൽ ക്രമത്താ
ലെ ഉയരം ചുരുങ്ങുകയും ചെയ്യുന്നു. എന്നിട്ടു കടലിൽനിന്നു നോക്കി
യാൽ വടക്കൻ തെക്കൻ എന്നീ രണ്ടു തുടൎമ്മലകൾ ഓരേ വന്മലയായും
കോണും മുക്കും വളവും തിരിവും പെരുത്തിട്ടും ചൊവ്വായി ചെല്ലുന്ന തുട
ൎമ്മലയായും നിൽക്കുന്നു എന്നേ തോന്നുന്നുള്ളു.
3. ചില കൊടുമുടികളുടെ പേരും ഉയരവും പറയുന്നു.
കുടകുമലയിൽ: † സുബ്രഹ്മണ്യഗിരി അല്ല പുഷ്പഗിരി (5548'), പുതു
വാടി, പുറുതാടി, തടിയന്തമോൾ (5682') ‡ അതിന്റെ വടക്കിഴക്കു ഇഗ്ഗുദ
പ്പകുന്ദും തെക്കു കിഴക്കു ജോകമലയും, സ്വാമിബെട്ട, ഹനുമാൻബെട്ട എ
ന്നീ കൊടുമുടികൾ അല്ലാതെ കുടകിനേയും വയനാട്ടിനേയും തമ്മിൽ
വേൎത്തിരിക്കുന്ന ബ്രഹ്മഗിരി അല്ല മറുനാട്ടുമലകളും (4500') പറവാൻ ത
ക്കവ. § പയ്യാവൂരിന്റെ വടക്കു കിഴക്കുള്ള താറ്റിയോട്ടു മലക്കും വടക്കുള്ള
പൈതൽ (- ൪) മലക്കും 2000 – 3000 കാലടിവരെ മതിക്കാം. വയനാട്ടു
മലയിൽ: പേരിയ ചുരത്തിന്റെ ¶ വടക്കു തെറ്റുമ്മേൽ മലയും തെക്കുള്ള തീ
ത്തണ്ടയും അതിന്നും തെക്കു തീത്തുന്തിയും കുറ്റിയാടിച്ചുരത്തിന്റെ
തെക്കും എല്ലാറ്റിൽ ഉയൎന്ന ബാണാസുരങ്കോട്ടയും 6762' കുറുമ്പറനാട്ടി
ലേ താനോത്തു മലയും ഏറനാട്ടിൽ വാവൂട്ട മലയും അതിന്റെ തെക്കു
കിഴക്കു: നെടുമല എന്ന പേർ കൊണ്ട സഹ്യാദ്രിയിൽ നീലഗിരി,
മൂകുൎത്തി (8402') തിൽകൽഹള്ളിബെട്ട (തൃക്കൽ?) എന്ന കൊടുമുടികളും
ശോഭിക്കുന്നു. കുനിയാർകോട്ട കൊടുമുടി കോട്ടയം താലൂക്കിലും പയ്യോർ
മലകുറമ്പറനാട്ടിലും കിടക്കുന്നു. കുണ്ടാമലയുടെ പടിഞ്ഞാറെ അറ്റത്തു
കൂളിക്കല്ലും (8353') അവിടെനിന്നു പടിഞ്ഞാറോട്ടു പോകുന്ന ശാഖയിൽ
ചോലക്കല്ലും ഉങ്ങിന്ത കൊടുമുടിയും മൂക്കുമലയും പുറമലയും പിന്നെ
തെക്കു വടക്കോട്ടു ചെല്ലുന്ന വടമലയും അതിൽ കല്ലടിക്കോടനും എല്ലാ [ 128 ] പലമലയും ഏമൂൎമ്മലയും അടുപ്പുകല്ലും വിളങ്ങുന്നു. അനങ്ങൻമല വ
ള്ളുവനാട്ടിൽ ഉണ്ടു. തെന്മലയുടെ കിഴക്കെ അറ്റത്തിൽ കടലിൽനിന്നു
കാണാൻ കൂടുന്ന കൂച്ചിമല (Collankodu Bluff) മികച്ചതു. ഇതിന്റെ
പടിഞ്ഞാറു നെല്ലിയാമ്പടിമല ഉണ്ടു. വീഴുമല എന്നതു ആലത്തൂൎക്കടു
ക്കേ ഉള്ള കുന്നിക്കൂട്ടം.
തിരുവിതാങ്കോട്ടിലേ സഹ്യന്റെ കൊടുമുടികൾ ആവിതു: ആനമേടു
(8400'), അഗസ്ത്യകൂടം (6150'), മഹേന്ദ്രഗിരി, പാപനാശനമല, അമൃതു
മല, മാൎദ്ദവമല, പീറുമേടു (3700'), പെരിയമല, തിരുത്തണ്ട, ചൂളമല,
മുതലായവ തന്നെ.*
4. കണ്ടിവാതിലുകൾ. തപതീനദിതൊട്ടു നീലഗിരിയോളമുള്ള തുട
ൎമ്മല പടിഞ്ഞാറോട്ടും തെക്കേ നിര പാലക്കാടു തൊട്ടു പഴനിമലയോളം
കിഴക്കോട്ടും അവിടെനിന്നു കന്യാകുമാരിയോളം പടിഞ്ഞാറോട്ടും കടുന്തൂ
ക്കമായും കുത്തനെയും നില്ക്കുന്നു. അതിനാൽ രണ്ടു മലകൾ മുമ്പേ ത
മ്മിൽ സന്ധിച്ച ശേഷം അതിഭയങ്കരമായ ഭൂകമ്പത്താൽ പൊട്ടിപ്പിളൎന്നു
തെറിച്ചു പോയി എന്നോ അല്ല ഭൂമി താണിടിഞ്ഞു ഇരുന്നു പോയി എ
ന്നോ സംശയിപ്പാൻ ഇടയുണ്ടു. ഈ മലകൾ കുത്തനയും ഉയരവുമുള്ള
വയായാലും ഇരുഭാഗത്തു പാൎക്കുന്നവർ തമ്മിൽ കാണേണ്ടതിന്നു അവിട
വിടേ മലമുതുകിൽ കണ്ടിവാതിൽ എന്നു പേരുള്ള ചരിവുകളും കയറി കി
ഴിയുവാൻ തക്കചുരങ്ങളും ഉണ്ടു. കേരളോല്പത്തി പ്രകാരം 18 കണ്ടിവാ
തിലുകൾ അല്ലെങ്കിൽ ചുരത്തിൻ വാതിലുകൾ പ്രമാണം.
മുഖ്യ കണ്ടിവാതിലുകൾ ഏവയെന്നാൽ: കുടകിൽ നിന്നു: ചന്ദ്രഗി
രിപ്പുഴ ചൂരക്കുന്ന സമ്പാജി ചുരത്തിന്നു അതിന്റെ മുകൾ തൊട്ടു സ
മ്പാജി എന്ന സ്ഥലത്തോളം 19½ നാഴിക നീളവും 2955 കാലടി താഴ്ചയും
ഉണ്ടു. ഇതു മംഗലാപുരത്തിൽനിന്നു മടിക്കേരിക്കു പോകുന്ന നിരത്തു.
തൊടികാന (വാഴക്കാടു) ച്ചുരവും കുന്ദദേഹച്ചുരവും പിന്നെ പയ്യാവൂ
രിൽനിന്നു കയറത്തക്ക കോട്ട (കൊടുന്തുറ?) ച്ചുരവും, കണ്ണനൂരിൽനിന്നു
വീരരാജേന്ദ്രപ്പേട്ട വഴിയായി മടിക്കേരിക്കും മൈശ്ശ്രൂൎക്കും ചെല്ലുന്ന പഴ
പെരുമ്പാടി (ഹെഗ്ഗിണ) ച്ചുരവും അതിന്നു പകരമായി ഈയിടേ വെട്ടി
ച്ച പെരുമ്പാടി (ഉരുട്ടി) ച്ചുരവും ഉണ്ടു. ഉരുട്ടിച്ചുരം വീരരാജേന്ദ്രപേട്ടയ
ടുക്കേ 3141' ഉയരമുള്ള മുകളിൽനിന്നു 10 നാഴിക ദൂരമുള്ള ഉരുട്ടിയോളം 2682
കാലടി ഇറങ്ങി വരുന്നു. † (ശേഷം പിന്നാലെ.) [ 129 ] SUMMARY OF NEWS.
വൎത്തമാനച്ചുരുക്കം.
കളങ്കദ്വേഷി അയച്ച കടലാസ്സിന്നായി വന്ദനം ചൊല്ലുന്നു. മുഖസ്തുതി പറഞ്ഞു കേൾ പിപ്പാനും അല്പം ചില വായനക്കാൎക്കു മാത്രം പ്ര യോജനമുള്ള വൎത്തമാനങ്ങളെ അറിയിപ്പാനും സ്ഥലം പോരായ്കയാൽ അച്ചടിച്ചു കൂടാ. പരോ പകാരമുള്ള ചെറിയ വൃത്താന്തങ്ങൾക്കു സ്ഥലം നീക്കി വെക്കാം. രുസ്സൎക്കും തുൎക്കൎക്കും തമ്മിലുള്ള പട്ടാങ്ങു കിട്ടേണ്ടതിന്നു വളരെ പ്രയാസം ൧ യൂരോപ്പയിൽ ഉള്ള സംഭവങ്ങൾ: മി (ജൂൻ 24) രുസ്സർ ഗലച്ചിൽനിന്നു തൂനാ |
രുടെ കുതിരപ്പടകൾ ബുല്ഗാൎയ്യയിലേ തിൎന്നോ വ എന്ന നഗരത്തെ പിടിക്കയും ചെയ്തു. ഇ ങ്ങനെ യുരോപയിൽ കാലതാമസം ഉണ്ടെങ്കി ലും രുസ്സരുടെ കാൎയ്യത്തെ തെളിഞ്ഞു കാണുന്നു. തുൎക്കർ രൂസ്സൎക്കു തീൻ പണ്ടങ്ങളെയും മറ്റും കി ട്ടാതാക്കിയതു കൊണ്ടു ആയവർ ബുല്ഗാൎയ്യയി ലും ദൊബ്രുച്ചയിലും പാണ്ടിശാലകളെ കെട്ടേ ണ്ടിവരികയാൽ തുൎക്കൎക്കു ഗുണമായി തീരത്തക്ക ഓരോ വിളംബനം ഉണ്ടാകുന്നു. (ജൂലായി 14) സിംനിച്ചയിൽ തൂനാനദിയെ കടക്കേണ്ടതിന്നു രുസ്സർ കെട്ടിച്ച പടവു പാലത്തിന്നു പെരുങ്കാ റ്റു കൊണ്ടു വലിയ കേടുതട്ടിയിരിക്കുന്നു. ഒന്നു രണ്ടു തുൎക്ക പോൎത്തലവന്മാർ രുസ്സ പോൎക്കപ്പലുകളെ പാറ്റിക്കളയേണ്ടതിന്നു |
ച്ചൽ കപ്പലിന്റെ അടിയോളം താഴുവാൻ തക്ക വണ്ണം തുക്കിച്ച ശേഷം ആരുടെ തുനിവിന്നു തല്ക്കാലത്തു തടസ്ഥം വന്നു പോയി. ഈ ഉപാ യത്തെ ഏതു പുതിയ പ്രത്യുപായം കൊണ്ടു ഇ ല്ലായ്മ ചെയ്വാൻ പോകുന്നു എന്നു ക്രമത്താലെ അറിയാം. ൨. ആസ്യയിൽ (ജൂൻ 15) രുസ്സർ തുൎക്കരെ ആസ്യാ Asia. മദ്രാദശിസാസ്ഥാനം:- കീഴ് ക്കട ഉ |
ആയവറ്റെ വീണ്ടും എടുക്കേണ്ടതിന്നു പല രും പണം വരി കൊടുക്കുന്നു (subscriber ). ജൂൻ മാസത്തിൽ അവിടവിടെ പെയ്ത ജൂൻ 14യിലേ കോയ്മയുടെ ജ്ഞാപകപ്ര കടപ്പയിൽ 1871 ആമതിലെ കനേഷുമാ ഇത്രോടം മദ്രാശിസംസ്ഥാനത്തിന്നു വേ ബല്ലാരിയിൽ ഏപ്രിൽ മാസത്തിൽ 2,383 പഞ്ചം നിമിത്തം പലരും കുഡുംബത്താ ജൂലായി 1 ൹ മദ്രാശി സംസ്ഥാനത്തിലേ |
ചേലത്തിലേ പാളയക്കാർ (Poligars) ത ങ്ങളാലാകുന്ന ധൎമ്മപ്പണിയെ എടുപ്പിക്കയും ഇല്ലാത്തവൎക്കു ധൎമ്മക്കഞ്ഞിയെ കൊടുപ്പിക്കയും ചെയ്യുന്നു. ജൂലായിലും അഗൊസ്തിന്റെ ആരംഭത്തി ജനുവരി 1 തൊട്ടു മേയി 13 വരെക്കും ഭാ ജൂലായി 16 കലദ് ഗിലേ ക്ഷാമം ഏറ്റവും കണ്ണനൂർ:- ജൂൻ മാസത്തിൽ ആകേ |
കൊയമ്പുത്തൂരും മറ്റും രാജ്യങ്ങളെ കൊണ്ടു ഉൾക്കാമ്പിന്നു മാൽ ഏറുന്നു. കൊയമ്പത്തൂ രിൽ ഒരു ചാക്കരിക്കു 13¾ ഉ. യും കോഴിക്കോ ട്ടിൽ 12¼ ഉ. യും ആയാൽ പുകവണ്ടിപാത യിൽനിന്നും കടലിൽനിന്നും അകന്ന സ്ഥല ലങ്ങളിൽ ഇപ്പോൾ എന്താകും എന്നു അരി വി ല എത്ര കയറും എന്നും അറിയുന്നില്ല. തിരു വെഴുത്തു ചോറ്റിന്നു അപ്പം ആകുന്ന വടി എന്നു വിളിക്കുന്നതു ആയതു മനുഷ്യന്റെ ജീ വന്നും ബലത്തിന്നും ആക്കം കൊടുക്കയാൽ അത്രേ ആകുന്നു എന്നു ഗ്രഹിപ്പാനുള്ള കാലം അടുക്കുന്നു. ജീവനുള്ള ദൈവത്തിന്നു നമ്മു ടെ പാപവും മനന്തിരിയായ്മയും നിമിത്തം തി രുവുള്ളക്കേടുണ്ടാകയാൽ നാം എല്ലാവരും നമ്മു ടെ അതിക്രമങ്ങളിൽനിന്നു അകന്നു മായയുള്ള വിചാരങ്ങളെ തള്ളി അവന്റെ കൃപാസന ത്തെ ഉണ്മയുള്ള അനുതാപത്തിൽ താഴ്മയോടും വിശ്വാസത്തോടും അന്വേഷിക്കയും യേശു ക്രിസ്തന്മൂലം അവനോടു നിരന്നു വരികയും ഇ നി എങ്കിലും നമ്മുടെ തോന്നിവാസത്തിന്നായ ല്ല തന്റെ പ്രസാദത്തിനായി ജീവിച്ചുകൊൾ വാൻ ആഗ്രഹിക്കുകയും ചെയ്താൽ ദൈവം നമു ക്കു വീണ്ടും ഫലപുഷ്ടിയുള്ള കാലങ്ങളെയും മൃ ഷ്ടാന്നത്തെയും അരുളും നിശ്ചയം. തലശ്ശേരി:- 8000 ചാക്കു അരിയും സാ |
ഒരു വലിയ തെങ്ങോടു ഉയരത്തിൽ കെട്ടി ആലാത്തിന്റെ നടുവിൽ ഒരു വലോലിയെ കെട്ടിത്തൂകി ഉരുക്കാരായ വെള്ളക്കാരെയും ആയവരും ചരക്കിൽനിന്നു സാധിച്ചേടത്തോ ളവും കരെക്കു ഇറക്കിയിരിക്കുന്നു അരിച്ചാക്കു തലശ്ശേരിക്കായി നിയമിച്ചിട്ടുണ്ടായിരുന്നു. നടപ്പുദീനം:- ചിറക്കലും കണ്ണനൂർ ബൊംബായി:- പഞ്ചം പിടിച്ച നാ 1876
1877
ഇതിൽ ഏറിയ ദരിദ്രന്മാരുടെ ആഭരണ തെൻ അമേരിക്ക ചിലി:- എന്ന |
അടി ഉയരമുള്ള വൻതിരമാലയായി കവിഞ്ഞു ഉൾനാടോളം അലെപ്പിക്കയും ചൊല്ലികൂടാത്ത നാശങ്ങളെ വരുത്തുകയും ചെയ്തു. അരിക, തമ്പെ, ദെമോരൊ, പാബെലൊൽ ദെപീകൊ, ഈളൊ എന്നീതുറമുഖനഗരങ്ങൾ ഏകദേശം മുഴവനും ഔതൊഫഗസ്ത, ഇരിൿ എന്ന നഗ രങ്ങൾ തീരെയും പാഴായി പോയിരിക്കുന്നു. അക്കാലത്തു ഇകിക്കിന്നു 3000 ഉം അരികെക്കു 4000 ഉം നിവാസികൾ ഉണ്ടായിരുന്നു. എത്ര മനുഷ്യരും കുന്നുകാലികളും ഏതെല്ലാം ഇളകു ന്ന മുതലും നശിച്ചുപോയി എന്നറിയുന്നില്ല. ഉവർ വെള്ളം കുടിച്ച നിലത്തിന്നു ഏതെല്ലാം കേടുതട്ടി എന്നു കൃഷിക്കാൎക്കു അല്പം ഊഹിക്കാം. മേൽ പറഞ്ഞ ഭൂകമ്പം മേക്ഷിക്കോ എന്ന ചീലിയിൽനിന്നു തെക്കു പടിഞ്ഞാറു കിട |
AN ILLUSTRATED MALAYALAM MAGAZINE.
Vol. IV. SEPTEMBER 1877. No. 9.
THE MILL.
തിരികല്ലുപുര.
ഈ മലയാളത്തിലുള്ള ജനങ്ങൾ പ്രത്യേകം ചോറും കറിയുംകൊണ്ടു
ഉപജീവിക്കുന്നതു പോലെ വിലാത്തിക്കാരുടെ ഭക്ഷണാദികളിൽ അപ്പം
മുഖ്യമായതത്രെ. ധനവാന്റെ മേശമേൽ എത്ര തരം വിശേഷമുള്ള ഭോജ്യ
ങ്ങൾ വിളങ്ങി മഹാരുചികരവാസനകളെ പരത്തുന്നു എങ്കിലും, അപ്പ
മില്ലാഞ്ഞാൽ ആ തീൻ സാരമില്ല. ദരിദ്രൻ ഭക്ഷണം മഹാദുൎഭിക്ഷ
മായിരുന്നാലും എങ്ങിനെ എങ്കിലും അല്പം അപ്പം വേണം. ഇരന്നു നട
ക്കുന്നവൎക്കു സാധാരണമായി ധൎമ്മം കിട്ടുന്നതു അപ്പം തന്നെ. ഒരേ വിശേ
ഷഭോജ്യം നിത്യം തിന്നുന്നവനു ക്രമത്താലെ അതിനോടു വെറുപ്പുണ്ടാകും,
അപ്പം ദിനംതോറും തിന്നുന്നവൻ അതിനെ എപ്പോഴും നല്ല സന്തോ
ഷത്തോടു കൂടെ തിന്നും. അതുകൊണ്ടു: ഞങ്ങൾക്കു വേണ്ടുന്ന അപ്പം
ഇന്നു ഞങ്ങൾക്കു തരേണമേ, എന്നു കൎത്താവു താൻ നമ്മെ പ്രാൎത്ഥി
പ്പാൻ പഠിപ്പിച്ചു, ഞാൻ ജീവന്റെ അപ്പം ആകുന്നു എന്നു പറകയും
ചെയ്തു. അവൻ മലയാളികളോടു മലയാളത്തിൽ സംസാരിച്ചു എങ്കിൽ, [ 134 ] ഞങ്ങൾക്കു വേണ്ടുന്ന ചോറു ഇന്നു ഞങ്ങൾക്കു തരേണമേ, എന്നു പ്രാൎത്ഥി
പ്പാൻ അവരെ പഠിപ്പിക്കുമായിരുന്നു നിശ്ചയം. എന്നാൽ മലയാളി ത
ന്റെ ചോറുംകറിയും, വിലാത്തിക്കാരൻ തന്റെ അപ്പവും സന്തോഷ
ത്തോടെ തിന്നു രണ്ടിനെയും നല്കുന്ന ദൈവത്തെ മനഃപൂർവ്വമായി സ്തുതി
ക്കുമാറാക. വിലാത്തിയിൽ എല്ലാവൎക്കും അപ്പം വേണ്ടു കയാൽ, അവിടെ
മിക്കു ധാന്യങ്ങളും പൊടിമാവാക്കേണം. പലരും തങ്ങളുടെ സ്വന്ത ഭവ
നങ്ങളിൽ അപ്പക്കൂടു കെട്ടി, തങ്ങൾക്കു വേണ്ടുന്ന അപ്പം തങ്ങൾ തന്നെ
ചുടുന്നെങ്കിലും, ധാന്യത്തെ പൊടിയാക്കുവാനായി എല്ലാ ഭവനങ്ങളിലും
തിരിക്കല്ലുകളും ഉണ്ടു എന്നു വിചാരിക്കേണ്ടാ. ആ പ്രവൃത്തിക്കായി ഓരോ
നഗരത്തോടും ഗ്രാമത്തോടും പ്രത്യേകമുള്ള ശാപ്പുകൾ ചേൎന്നിരിക്കുന്നു.
ആ ശാപ്പുകൾക്കു നാം തിരിക്കല്ലൂപുര എന്നു പറയും. പുഴയൊ നല്ല വെ
ള്ളമുള്ള തോടൊ ഒരു സ്ഥലത്തു ഉണ്ടെങ്കിൽ വല്ല മുതലാളി അതിന്റെ
കരമേൽ ഒരു ശാപ്പു കെട്ടി നാലഞ്ചു വലിയ തിരിക്കല്ലുകളെ അതിൽ ഇട്ടു
ശാപ്പിന്റെ പുറത്തു ഒരു വലിയ ചക്രം വെച്ചു വല്ല കൌശലപ്പണി
കൊണ്ടു കല്ലുകളോടു ചേൎത്തു പുഴയിൽനിന്നൊ തോട്ടിൽനിന്നൊ ഒർ
ആണി കീറി അതിലൂടെ വേണ്ടപ്പെടുന്ന വെള്ളം ചക്രത്തിന്റെ മേല്ഭാ
ഗത്തു ഒഴിക്കുമാറാക്കുന്നതിനാൽ ചക്രം കല്ലുകളോടും കൂടെ രാപ്പകൽ തി
രിച്ചു അനവധി ധാന്യം പൊടിക്കയും ചെയ്യുന്നു. ഇങ്ങിനെയുള്ള ശാപ്പു
നമ്മുടെ ഒന്നാം ചിത്രത്തിൽ കാണാം.
പുഴവെള്ളമില്ലാത്ത സ്ഥലങ്ങളിൽ തിരിക്കല്ലപുരകളെ കുന്നുകളുടെ
മുകളിലത്രെ കാണും. അവിടെ വെള്ളത്തിന്റെ ഒഴുക്കിനാൽ സാധിപ്പി [ 135 ] പ്പാൻ കഴിയാത്തതിനെ കാറ്റുകൊണ്ടു സാധിപ്പിക്കുന്നു. ശാപ്പു കെട്ടി
വേണ്ടുന്ന തിരിക്കല്ലു വെച്ചശേഷം നാലു കൈയുള്ള ഒരു ചക്രം പുരയു
ടെ പുറഭാഗത്തു നിൎത്തി, കല്ലുകളോടു ചേൎത്തശേഷം അതിനെ കാറ്റു
കൊള്ളിക്കുന്നതിനാൽ പൊടിക്കുന്ന പണി നല്ലവണ്ണം നടക്കുകയും ചെ
യ്യുന്നു. കാറ്റിനാൽ നടക്കുന്ന തിരിക്കല്ലിന്റെ ശാപ്പു നമ്മുടെ രണ്ടാം
ചിത്രം തന്നെ.—വല്ല കുടിയാനു ധാന്യം പൊടിയാക്കുവാൻ ആവശ്യമായി
വന്നാൽ അവൻ അതിനെ തിരികല്ലു പുരയിൽ അയക്കുന്നു. അപ്പുരക്കാരൻ
അതിനെ പൊടിച്ചു മുപ്പത്തുരണ്ടിനാൽ ഒന്നു കൂലിക്കായിട്ടു എടുത്തു, ശിഷ്ടം
ഉടയവനു മടക്കി അയക്കും. ആകയാൽ ഒരു തുലാം ധാന്യം പൊടിക്കുന്നു
എങ്കിൽ, ഒരു റാത്തൽ കൂലിയാൽ കുറഞ്ഞു പോകും. വിശ്വസ്തന്മാൎക്കു
വളരെ പ്രവൃത്തിയും ലാഭവും ഉണ്ടു. കള്ളന്റെ പ്രവൃത്തി എവിടെയും
സാധിക്കുന്നില്ല താനും.
HISTORY OF THE BRITISH EMPIRE.
ഇംഗ്ലിഷ ചരിത്രം.
(Continued from No. 8, page 120.)
രാജാവായ ഹെന്രിക്കു അൎത്ഥുർ, ഹെന്രി എന്ന രണ്ടു പുത്രന്മാരും
മാൎഗ്രെത്ത എന്ന പുത്രിയും ഉണ്ടായിരുന്നു. അൎത്ഥുർ പതിനാലാം വയ
സ്സിൽ തന്നെ സ്പാന്യരാജാവായ ഫെൎദിനന്തന്റെ പുത്രിയായ കത്ഥരീന
യെ വേളികഴിച്ചതിൽ ചില മാസം പിന്നെ മരിച്ചു. എന്നാറെ അവ
ന്റെ അനുജനായ ഹെന്രി റോമപ്പാപ്പാവിൻ സമ്മതപ്രകാരം ആ കുമാ
രിയെ വിവാഹം ചെയ്വാൻ നിശ്ചയിച്ചു. പിന്നേതിൽ എട്ടാം ഹെന്രി
എന്ന നാമത്തോടു കൂടെ ഇംഗ്ലന്തിനെ വാണ രാജാവു ഈ ഹെന്രി തന്നെ.
രാജപുത്രിയായ മാൎഗ്രെത്ത സ്കൊത്തരുടെ രാജാവായ യാക്കോബെ വി
വാഹം ചെയ്കയാൽ സ്തുവൎത്ത, ബ്രുൻസ്വിൿ, എന്ന രാജസ്വരൂപങ്ങളുടെ
ജനനിയായി തിൎന്നു. ഏഴാം ഹെന്രി 1509ാമതിൽ മരിച്ചു.
മഹാന്മാരെ താഴ്ത്തി തന്റെ അധികാരം ഒരു വിരോധവും കൂടാതെ ന
ടത്തിക്കുന്നതു ഏഴാം ഹെന്രിയുടെ മുഖ്യ താല്പൎയ്യം. ഇംഗ്ലന്തിലെ രാജാ
വു മുറ്റും സ്വതന്ത്രൻ ആകേണം, എന്നു നിശ്ചയിക്കകൊണ്ടു അവൻ
മഹത്തുക്കളുടെ വലിപ്പത്തെയും തന്റെ അധികാരത്തെ കൂട്ടാക്കാത്ത ഏതു
തൊഴിലുകളെയും അമൎത്തു വെക്കും. ഏഴാം ഹെന്രിയുടെ കാലത്തിൽ
അച്ചടിപ്പണിയും അമേരിക്ക എന്ന ഭൂഖണ്ഡവും അറിവാറായി വരികയാൽ
മുമ്പെ കാണാത്ത ഉത്സാഹം മനുഷ്യജാതികളിൽ ജനിച്ചു ക്രമേണ ഓ
രോ വിദ്യകളും ബുദ്ധിപ്രകാശവും എങ്ങും പരന്നു വരികയും ചെയ്തു.
ഏഴാം ഹെന്രി തന്റെ അന്ത്യനാളുകളിൽ ഓരോ ദുരാചാരവും ലോ [ 136 ] ഭവുംകൊണ്ടു ജനങ്ങളെ വെറുപ്പിക്കയാൽ അവന്റെ നിൎയ്യാണം നിമി
ത്തം ആൎക്കും സങ്കടമില്ല. അവന്റെ പുത്രനായ എട്ടാം ഹെന്രിക്കു അന്നു
പതിനെട്ടു വയസ്സു തികഞ്ഞില്ല. അവൻ സുന്ദരനും സുശീലനും ആക
കൊണ്ടു ഇംഗ്ലിഷ്കാർ അവനെ മഹാസന്തോഷത്തോടെ രാജാവാക്കി
വാഴിച്ചു. സിംഹാസനം ഏറിയ ഉടനെ അവൻ തന്റെ ജ്യേഷ്ഠന്റെ
വിധവയായ കഥരീനയെ വേളികഴിച്ചു, അവളുമായി ബഹു മഹത്വത്തോ
ടും കോലാഹലഘോഷത്തോടും കിരീടാഭിഷേകം ലഭിച്ചു. ഇളംപ്രായമുള്ള
രാജാവു സുഖഭോഗങ്ങളിൽ മാത്രമല്ല, വായനയിലും വിദ്യകളിലും രസി
ക്കയാൽ, അവൻ തന്റെ കാലത്തുള്ള മിക്ക രാജാക്കന്മാരേക്കാളും പഠിപ്പേ
റിയവനത്രെ. രാജ്യപരിപാലനത്തിനു നല്ല സഹായം വേണം, എന്നു
അവൻ നിശ്ചയിച്ചു പിതാവിന്റെ സമൎത്ഥരായ മന്ത്രികളെ അവരവരു
ടെ സ്ഥാനങ്ങളിൽ സ്ഥിരപ്പെടുത്തി.
അക്കാലത്തു റോമപ്പാപ്പാ പരന്ത്രീസ്സു രാജാവിനോടു നീരസം ഭാവിച്ചു,
അവനെ താഴ്ത്തുവാനായി സ്പാന്യരാജാവിനോടും മറ്റു ചില രാജാക്കന്മാ
രോടും കൂടി നിരൂപിച്ചു സഖ്യത കെട്ടിയാറെ, ആ കൂട്ടുകെട്ടിൽ ചേരേണം
എന്നു ഹെന്രിയോടു അപേക്ഷിച്ചു. പാപ്പാ നിയോഗപ്രകാരം അവൻ
പരന്ത്രീസ്സിനെ അതിക്രമിപ്പാൻ ഭാവിക്കുന്ന സ്പാന്യരാജാവിന്റെ സഹാ
യത്തിന്നായി ഒരു സൈന്യത്തെ അയച്ചു, എങ്കിലും സ്പാന്യരാജാവു പര
ന്ത്രീസ്സിനെ അസഹ്യപ്പെടുത്താതെ, അയല‌്വക്കത്തുള്ള നവാർ, എന്ന രാ
ജ്യത്തെ മോഹിച്ചു ഇംഗ്ലിഷ്സൈന്യത്തിന്റെ സഹായത്താൽ അതി
നെ പിടിച്ചടക്കിയശേഷം ആ സൈന്യം ദീനവും മത്സരവുംകൊണ്ടു
അതിവഷളത്വം പിടിച്ചിട്ടു, ഇംഗ്ലന്തിലേക്കു മടങ്ങിച്ചെന്നു. പിറ്റെ ആ
ണ്ടിൽ രാജാവു താൻ ഒരു പുതിയ സൈന്യത്തെ ചേൎത്തു കപ്പലേറി, പര
ന്ത്രീസ്സിന്റെ വടക്കുദിക്കുകളിൽ കരെക്കിറങ്ങി, പരന്ത്രീസ്സു കുതിരപ്പട്ടാളങ്ങ
ളുമായി കണ്ടു ഒരു ഭയങ്കരപ്പട വെട്ടി അവരെ നാനാവിധമാക്കിക്കളഞ്ഞു.
പിന്നെ അവൻ ചില നഗരങ്ങളെയും സ്വാധീനമാക്കിയാറെ, പരന്ത്രീസ്സു
കാരോടു സന്ധിച്ചു ഇംഗ്ലന്തിലേക്കു മടങ്ങി ചെന്നു. എന്നാറെയും പര
ന്ത്രീസ്സു രാജാവു ദുഷ്യം വിചാരിച്ചു, സ്കോത്തരുടെ രാജാവായ യാക്കോബ
വശീകരിച്ചു ഇംഗ്ലന്തിന്റെ ഉത്തരഭാഗങ്ങളെ അതിക്രമിപ്പാൻ സമ്മതം
വരുത്തി. അത്തൊഴിലിനെ ഇംഗ്ലിഷരാജാവു അറിഞ്ഞു, വടക്കിൽ പാൎക്കു
ന്ന സേനകൾക്കു സുരി, എന്ന പ്രഭുവിനെ അധിപനാക്കി ശത്രുവിനെ
എതിരിടുവാൻ കല്പിച്ചു. പിന്നെ ഫ്ലൊദ്ദൻ എന്ന സ്ഥലത്തിൽ സംഭവി
ച്ച ഭയങ്കരപ്പടയിൽ ഇംഗ്ലിഷ്കാർ പ്രബലപ്പെട്ടു, സ്കോത്തരുടെ രാജാവും
അവന്റെ മഹാന്മാർ പലരും ധീരതയുള്ള ചേകവരോടു കൂടെ പോൎക്കള
ത്തിൽ വീണു മരിക്കയും ചെയ്തു (1513). അന്നു ഇംഗ്ലിഷരാജാവിന്റെ പ്ര [ 137 ] ധാനമന്ത്രി തോമാസവൊല്സി തന്നെ. അവൻ താണസ്ഥിതിയിൽനിന്നു
ഔന്നത്യം പ്രാപിച്ചു, മുഖാദ്ധ്യക്ഷൻ, പ്രധാനകാൎയ്യസ്ഥൻ, റോമസഭാത
ലവൻ, എന്ന സ്ഥാനമാനങ്ങളെ ക്രമേണ ലഭിക്കയും ചെയ്തു. ഇംഗ്ലന്തി
ലെ പ്രധാനമന്ത്രി ഉത്തമൻ തന്നെ, എന്നു യൂരോപ്പയിലുള്ള മിക്ക രാജാ
ക്കന്മാർ സമ്മതിച്ചു, അവന്റെ അനുകൂലത ഭാഗ്യം, പ്രതികൂലത അപാ
യമത്രെ, എന്നു ശങ്കിച്ചു നിന്നു. എന്നാൽ മന്ത്രി ഇത്ര വലിയവൻ ആകു
ന്നു എങ്കിൽ, രാജാവു എങ്ങിനെയുള്ളവൻ ആകും എന്നു വെച്ചു പലരും
സ്തുതിക്കും. മന്ത്രി രാജാവിന്റെ ഉറ്റ സ്നേഹിതനും അവന്റെ സുഖഭോ
ഗങ്ങളിൽ രസിക്കുന്നവനും ഉപചാരവും മയവുമുള്ള കോവിലകക്കാരനും
ആയിരുന്നു. തനിക്കു ധനവും വരവും അനവധി എങ്കിലും, താൻ അതി
നെ അനുഭവിക്കുന്നില്ല, സൂക്ഷിച്ചു വെക്കയുമില്ല, മറ്റവൎക്കായിട്ടത്രെ
ചെലവാക്കും. അവന്റെ അനുചാരികൾ അസംഖ്യം, വീട്ടു ചെലവു അ
ത്യന്തം. ദാരിദ്ര്യംകൊണ്ടു വലഞ്ഞ ശിഷ്യന്മാർ, നിൎവ്വാഹമില്ലാത്ത ആശ്രി
തന്മാർ, നാനാസങ്കടങ്ങളിൽ കുടുങ്ങിയ അഗതികൾ, എന്നിവർ അവ
ന്റെ സഹായം ധാരാളമായി അനുഭവിച്ചു. അവനു അഹമ്മതിയും മാന
ക്കൊതിയും വളരെ ഉണ്ടായിരുന്നു, എങ്കിലും അവൻ പ്രധാനമന്ത്രിയുടെ
വേല ബഹു വിശ്വസ്തതയോടും ഉത്സാഹത്തോടും ചെയ്തതുകൊണ്ടു അ
വന്റെ കാൎയ്യവിചാരണ ഇംഗ്ലിഷ്കാൎക്കു അത്യുപകാരമായി തീൎന്നു. തോമാ
സവൊല്സി പ്രധാനമന്ത്രിസ്ഥാനത്തു ഇരുന്ന സമയത്തോളം എട്ടാം ഹെ
ന്രിയുടെ വാഴ്ച ശുഭമത്രെ, അവൻ ആ സ്ഥാനത്തിൽനിന്നു നീങ്ങിയാറെ
അശുഭം തുടങ്ങിയതു ഓൎത്താൽ അവൻ ഉത്തമൻ എന്നേ വേണ്ടു.
(To be continued.)
WASTE LANDS.
പാഴായി കിടക്കുന്ന സ്ഥലങ്ങൾ.
ഈ കഴിഞ്ഞ പത്തു നാല്പതു ആണ്ടുകൾകൊണ്ടു ഈ മലയാളത്തിൽ
വളരെ തരിശുനിലം തെങ്ങും മറ്റു ഫലവൃക്ഷങ്ങളുംകൊണ്ടു ശോഭിച്ചി
രിക്കുന്ന പറമ്പുകൾ ആയിതീൎന്നു. എന്നിട്ടും അനേകം പാഴായികിടക്കു
ന്ന കുന്നുകളും ഒന്നിന്നും ഉപകാരമില്ലാത്ത പൂഴിപ്രദേശങ്ങളും പലയെട
ത്തു കാണ്മാൻ ഉണ്ടു. ആ വക കുന്നുകളിൽ ആൽ, പറങ്കിമാവു, പിലാ
വ, പുളി ഇത്യാദി വൃക്ഷങ്ങൾ നല്ലവണ്ണം പിടിക്കും. അവറ്റെ ഉണ്ടാക്കേ
ണ്ടതിന്നു പ്രയത്നവും ചെലവും അധികം വേണ്ടിവരികയില്ല, പശുവും
ആടും മാത്രം കയറരുതു. പൂഴിപ്രദേശങ്ങളിൽ ചവൊൿമരം എത്രയും
നന്നാകും. അതിനെ ആദ്യം നടുമ്പോൾ മുമ്മൂന്നു കാലടി ദൂരത്തിൽ
വെക്കാം. മൂന്നു സംവത്സരം ചെന്നാറെ ഈരണ്ടു മരത്തിന്റെ നടുവിൽ
നിന്നു ഓരോന്നു മുറിച്ചു വിറകാക്കാം. പിന്നെയും മൂന്നു സംവത്സരം പാ
ൎത്തശേഷം മുമ്പെപോലെ ഈരണ്ടു മരങ്ങളുടെ നടുവിൽനിന്നു പിന്നെ [ 138 ] യും ഓരോന്നിനെ മുറിച്ചെടുക്കാം. എന്നാൽ ഒരു ജന്മി തന്റെ ഒരു പൂഴി
പ്രദേശത്തിൽ 30,000 ചവൊൿതൈ നട്ടുണ്ടാക്കിയാൽ മേല്പടി രണ്ടു
പ്രാവശ്യം തൈ മുറിച്ചു വിറകാക്കി വിറ്റശേഷം 10,000 ശേഷിക്കും.
ആയവ പത്തു സംവത്സരം കഴിഞ്ഞാൽ വലിയ മരങ്ങളായി പോകും.
അവറ്റിൽ ന്നിന്നു ഒരു ഉറുപ്പിക മാത്രം വില വെച്ചാൽ ഉറുപ്പിക 10,000
ലാഭം ഉണ്ടാകും. ഈ വക സ്ഥലങ്ങളിൽ പശുവും ആടും കയറുന്നില്ലെ
ങ്കിൽ എപ്പോഴും വീണുകൊണ്ടിരിക്കുന്ന വിത്തിനാൽ തൈ മുളെച്ചു മരം
തന്നാലെ വലുതാകും. ചവൊൿമരത്തിന്റെ തൈ ഉണ്ടാക്കേണ്ടതിന്നു
പ്രയാസം ഒട്ടുമില്ല, അതിന്റെ കായി മൂക്കുമ്പോൾ അതിനെ പറിച്ചുണ
ക്കിയാൽ വിത്തു ഉതിൎന്നു പോകും. പിന്നെ അതിനെ നല്ല മണ്ണുള്ള ഒരു
കള്ളിയിൽ വിതെക്കുന്നു എങ്കിൽ രണ്ടു മൂന്നു മാസത്തിന്നകം തൈ നില
ത്തിൽ കുഴിച്ചിടുവാൻ തക്ക ശക്തി പിടിക്കും.
വിലാത്തിയിൽ അധികം ധനം സമ്പാദിക്കുന്നതു ഇങ്ങിനെയുള്ള
മരത്തോട്ടങ്ങളെ ഉണ്ടാക്കുന്നവരത്രെ, അവൎക്കു ഏകദേശം ചെലവില്ല വര
വേയുള്ളൂ. മഹാസാരമില്ലാത്ത സ്ഥലങ്ങൾ ബഹു വിലയുള്ളവയായി
തീരുകയും ചെയ്യുന്നു. ഈ രാജ്യത്തിൽ വിറകിന്റെയും പണിത്തരമുള്ള
മരങ്ങളുടെയും വില എപ്പോഴും കയറികൊണ്ടിരിക്കുന്നു. ഈ പറഞ്ഞ
വിധത്തിൽ മരങ്ങളെ ഉണ്ടാക്കുവാൻ പുറപ്പെടുന്നവൎക്കു ബഹു ലാഭം ഉ
ണ്ടാകും. വിത്തു വാളുന്ന ആണ്ടിൽ മൂരുകയുമാം, എന്നതു ഇതിൽ നട
ക്കായ്ക കൊണ്ടു ആരും ഇതിന്നായിട്ടു പുറപ്പെടും എന്നു സംശയിക്കുന്നു.
AN IRON BOOT.
ഇരിമ്പു ചെരിപ്പു.
യോഹാൻ എന്നൊരു ചെറുക്കന്നു കാലിൽ ഒരു ദീനം പിടിച്ചു. അ
തിനാൽ അവന്റെ കാലെല്ലുകളും നരിയാണികളും ഇളമിച്ചു പോയി.
ആ കാൽ ഊന്നി നടക്കുന്നതിനാൽ അതു വളഞ്ഞു വല്ലാത്ത ആകൃതി
പൂണ്ടു തുടങ്ങി, അവന്റെ അമ്മ ഇതു കണ്ടു ദുഃഖിച്ചു ഒരു നാൾ അവ
നെ നല്ലൊരു വൈദ്യന്റെ അടുക്കെ കൊണ്ടു ചെന്നു കാട്ടി എന്തു വേണ്ടു?
എന്നു ചോദിച്ചാറെ, വൈദ്യൻ "നീ അവൻറ കാലിന്നു ഒരു ഇരിമ്പു
ചെരിപ്പുണ്ടാക്കിച്ചു ഒരു ആണ്ടു വരെ ഇടുവിക്കേണം" എന്നു കല്പിച്ചു.
അവൾ അപ്രകാരം ചെയ്തു. എങ്കിലും ചെറുക്കന്നു ഇതിൽ വളരെ വെ
റുപ്പു തോന്നി ഒരു ചെറിയ കുട്ടിയുടെ കാലിൽ കനത്തും ഒതുക്കമറ്റും ഉള്ള
ഇരിമ്പു ചെരിപ്പ് ഇടുവിച്ചാൽ എത്ര അസഹ്യമായിരിക്കും എന്നു നമുക്കു
ഊഹിക്കാമല്ലൊ, യോഹാൻ ഇതിനെ എത്രയും അഭംഗിയും അസഹ്യവും
നോവുണ്ടാക്കുന്നതും ആയി എണ്ണി. അവന്നു ഓടിക്കൂട, ചാടിക്കൂട, അതു
ഇഴെച്ചുംകൊണ്ടു മെല്ലെ നടപ്പാനെ കഴിഞ്ഞുള്ളൂ. പാപം! അവന്നു
വലിയ സൊല്ലയായി തീൎന്നു. ചിലപ്പോൾ ചെരിപ്പിഴെച്ചുംകൊണ്ടു നട [ 139 ] ക്കുമ്പോൾ അയല്ക്കാർ "അതാ, തോയം ജോണി ഇരിമ്പും വലിച്ചു പോ
കുന്നു! അവന്നു അതു അത്ര വെറുപ്പു ആയിരിക്കെ അവനെകൊണ്ടു അതു
ചുമപ്പിക്കുന്നതു അമ്മയുടെ പക്ഷത്തിൽ ഒരു ക്രൂരതയല്ലയോ?" എന്നു
പറയും.
ചിലപ്പോൾ അവൻ അമ്മയുടെ അടുക്കെ ചെന്നു: "അമ്മെ, ദയവി
ചാരിച്ചു ഈ ചുമടു നീക്കി തരേണം, ഇതു വലിച്ചു നടപ്പാൻ എനിക്കു
ആവതില്ല. ഇതു എന്നെ കൊല്ലുന്നമ്മേ, ഞാൻ നൊണ്ടി ആയാൽ ആ
കട്ടെ, എന്റെ കാൽ തിരിഞ്ഞു പോയാലും വേണ്ടതില്ല. ഞാൻ വലു
തായാൽ എങ്ങിനെയാകും എന്നതു ചൊല്ലി വിഷാദിക്കുന്നില്ല. ഈ ചെ
രിപ്പു നീങ്ങി കിട്ടിയെങ്കിൽ മതി" എന്നു പറയും. അമ്മ തന്നെ ഉപദ്രവി
പ്പാൻ ഇതു ചെയ്തതുപോലെ ഭാവിച്ചു കരകയും പിറുപിറുക്കയും ചെയ്യും.
എന്നാൽ ഉപദ്രവിപ്പാനല്ല എല്ലിന്നു ബലവും സൌഖ്യവും വരുന്നതുവ
രെ ഉടലിന്റെ ഭാരം താങ്ങേണ്ടതിന്നത്രെ ഈ ചെരിപ്പു വേണ്ടിയിരു
ന്നതു. യോഹാന്നോ അതിൽ വിശ്വാസം ഇല്ല. തന്റെ അമ്മയും വൈ
ദ്യനും പറയുന്നതിൽ വിശ്വാസം വെക്കുന്നതിനു പകരം അവൻ എപ്പോ
ഴും പിറുപിറുക്കയും ശഠിക്കയും ചെയ്തു വന്നു. ആ വീട്ടിൽ പാൎത്തുവന്ന
മറ്റൊരു സ്ത്രീ ചെക്കന്റെ അമ്മയോടു ഒരു നാൾ "അല്ലെ, നിങ്ങൾ ആ
ചെരിപ്പു അഴിച്ചു കളയരുതോ? അതിനാൽ വരുന്ന ഫലം അവൻ ഒന്ന
നുഭവിക്കട്ടെ, ഞാൻ ആയിരുന്നു എങ്കിൽ നിശ്ചയമായി അങ്ങിനെ ചെ
യ്തേനെ" എന്നു പറഞ്ഞു.
അവന്റെ അമ്മെക്കു ഇതെല്ലാം കൊണ്ടും വളരെ ദുഃഖം ഉണ്ടായി
മകന്റെ തല തലോടിയുംകൊണ്ടു പറയുന്നു: "ഞാൻ എന്റെ മകന്നു
വേണ്ടി അവന്നു ഇപ്പോൾ വളരെ സന്തോഷം ആയിതോന്നുന്നതല്ല ഇനി
മേലാൽ വളരെ പ്രയോജനം ആയ്വരുന്നതിനെ തന്നെ ചെയ്യേണം, ഞാൻ
ഇന്നു ചെയ്യുന്നതിന്നു വേണ്ടി എന്മകൻ ഇനി ഒരു നാൾ എനിക്കു നന്ദി
പറവാൻ ഇടവരും. അവൻ നിത്യം ഈ ചെരിപ്പുകൊണ്ടു വിചാരിക്കു
ന്നില്ലെങ്കിൽ ഇതു ഇത്ര അസഹ്യം ആയിതോന്നുകയില്ല. ഈ ചെരിപ്പു
ഒന്നൊഴികെ അവന്നു ആശ്വാസവും സന്തോഷവും വരുത്തത്തക്ക കാൎയ്യ
ങ്ങൾ മറ്റു അനേകം ഉണ്ടു. ഈ ചെരിപ്പോ നിത്യം നില്ക്കയുമില്ലല്ലൊ."
ഇതു കേട്ടു യോഹാൻ തല താഴ്ത്തിനിന്നു. അമ്മ തന്നെ സന്തോഷി
പ്പിപ്പാൻ എത്ര എല്ലാം ചെയ്യുന്നു എന്നും ഈ ചെരിപ്പു തന്നെ, തന്റെ
നന്മക്കായി ഉള്ളതാകുന്നു എന്നും ഓൎത്തു അവന്നു നാണം തോന്നി ഒടു
വിൽ സങ്കടമുള്ള ഒരു ആണ്ടു കഴിഞ്ഞു ഇരിമ്പു ചെരിപ്പും നീക്കിക്കളയ
പ്പെട്ടു. യോഹാൻ സുഖദേഹിയായി നെടിയ ബാല്യക്കാരനായി തീൎന്നു.
അവന്റെ അവയവങ്ങൾ ശരിയായും ബലമുള്ളതായും അവന്റെ നട [ 140 ] ത്തം വേഗവും ചന്തവും ഉള്ളതായും തീർന്നു. അന്നു തുടങ്ങി കൂടക്കൂട തന്റെ
അമ്മയോടു എന്തു പറഞ്ഞു എന്നു തോന്നുന്നു?
എത്രയോ വട്ടം അമ്മയുടെ കഴുത്തു കെട്ടിപ്പിടിച്ചു "എന്റെ പൊന്നു
അമ്മേ, ആ ചെരിപ്പു എന്നെ ഇടുവിച്ചതിന്നു വേണ്ടി നിനക്കു മതിയായ
നന്ദി പറവാൻ എനിക്കു ഒരു നാളും എത്തം വരികയില്ല, നീ എനിക്കു
വേണ്ടി ചെയ്ത എല്ലാറ്റിൽ അതു തന്നെ ഉത്തമകാൎയ്യമായിരുന്നു. അന്നു
അതു ചെയ്തിരുന്നില്ലെങ്കിൽ ഞാൻ എന്റെ ജീവകാലം മുഴുവൻ അരിഷ്ട
തയുള്ളൊരു മുടന്തൻ ആയിരിക്കുമായിരുന്നു" എന്നു പറയും.
യോവാന്റെ സങ്കടം അവന്നു ഒരു അനുഗ്രഹം ആയിതീൎന്നപ്രകാരം
നാം ഇതിൽനിന്നു കാണുന്നുവല്ലൊ, ഇങ്ങിനെ തന്നെ നമ്മിൽ ഓരോരു
ത്തന്നുള്ള സങ്കടങ്ങളും സ്വൎഗ്ഗസ്ഥനായ പിതാവു നമുക്കു വെച്ചിരിക്കുന്ന
ഒരു ഇരിമ്പു ചെരിപ്പു എന്ന പോലെ ആയിരിപ്പാൻ സംഗതിയുണ്ടു.
ആകയാൽ നാം അവറ്റെക്കുറിച്ചു പിറുപിറുപ്പും വെറുപ്പം കാട്ടാതെ ക്ഷ
മയോടെ അവ സഹിക്കേണം. ദൈവം അതിനെ വല്ലൊരു വിധേന
നമ്മുടെ നന്മെക്കായി കരുതിയിരിക്കുന്നു, എന്നു തെളിഞ്ഞു വരുവാൻ
സംഗതിയുണ്ടാകും, ദൈവത്തെ സ്നേഹിക്കുന്നവൎക്കു സകലവും, എന്നു
വെച്ചാൽ, കഷ്ടങ്ങളും കൂട, നന്മക്കായി കൈകൂടി വരും.
THE MALAYALAM COUNTRY.
മലയാള രാജ്യം.
എട്ടാം നമ്പർ ൧൨൨ാം പുറത്തിൽ വെച്ചതിന്റെ തുടൎച്ച.
(Registered Copyright. -ചാൎത്തു പതിപ്പുള്ള പകൎപ്പവകാശം)
വയനാട്ടിലേക്കു കയറേണ്ടതിന്നു കണ്ണനൂർ തലശ്ശേരികളിൽനിന്നു
പേരിയച്ചുരവും വടകരയിൽനിന്നു കുറ്റിയാടിച്ചുരവും കോവിൽക്കണ്ടി
കോഴിക്കോടുകളിൽനിന്നു താമരശ്ശേരിച്ചുരവും വേപ്പൂർപുഴയുടെ താഴ്വര
യിൽനിന്നു ചോലടി ഊടുവഴിച്ചുരവും കാരക്കോട്ടുച്ചുരവും എന്നിവ തന്നെ.
നീലഗിരിയിൽ കരേറേണ്ടതിന്നു വയനാട്ടിൽ കൂടി കാരക്കോട്ടു ചുര
വഴിയായി അല്ലാതെ കണ്ടാക്കണ്ടിയും ചിച്ചിപ്പാറ കണ്ടിവാതിലും
വള്ളുവനാട്ടിലേ ഭവാനി താഴ്വരയിൽനിന്നു കീലൂർ കണ്ടിവാതിലും ഉണ്ടു.
മണ്ണാറക്കാട്ടിൽനിന്നു ഭവാനി താഴ്വരയിലേക്കു മണ്ണാറക്കാട്ടു ചുരത്തിൽ കൂ
ടി വഴിയുള്ളതു.
തെന്മലയിൽ കൂടി കുട്ടികുതിരാനും കുതിരാനും വഴിയായി പാലക്കാ
ട്ടിൽനിന്നു തൃശ്ശിവപേരൂരിലേക്കും നെന്മാറിയിൽനിന്നും കൊല്ലങ്കോട്ടുനി
ന്നും ഊടുവഴിയുള്ള കണ്ടിവാതിലുകളിൽ കൂടിയും കൊച്ചിശ്ശീമയിലേക്കും
കടക്കാം. [ 141 ] ആനമലയുടെ വടക്കേ ചരുവിലുള്ള ആനഗുണ്ടി ചുരത്തിൽ കൂടി
കൊച്ചി തിരുവിതാങ്കൂറിലേക്കും ഇറങ്ങാം.
തെക്കെ സഹ്യയിൽ കൂടി തിരുവിതാങ്കോട്ടിൽനിന്നു തിരുനെൽവേലി
ക്കു കടക്കേണ്ടതിന്നു കന്യാകുമാരിയിൽനിന്ന് 12 നാഴിക വടക്കുള്ള അരു
മ്പുളിച്ചുരവും അവിടെ നിന്നു ഏകദേശം 10—50 നാഴിക വടക്കുള്ള ആ
ൎയ്യങ്കല്ലുചുരവും വേറെ ചില ചെറിയ ചുരങ്ങളും ഉണ്ടു.
കുത്തനേയുള്ള ഈ രണ്ടു മലനിരകൾ പ്രത്യേകമായി കൊടുങ്കാടു
കൊണ്ടു പൊതിഞ്ഞു കാലിപെരികക്കൊത്ത ഊടുവഴിയുള്ള കാലങ്ങളിൽ
എത്രയും ഉറപ്പുള്ള വൻവാടി കണക്കേ മലയാളരാജ്യത്തെ കിഴക്കുനിന്നു
ആക്രമിപ്പാൻ ഭാവിച്ച ശത്രുക്കളെ തടുത്തു എങ്കിലും മലെഗറത്തുള്ള
ഇടവാട്ടിന്നും ഉൾനാട്ടു കച്ചവടത്തിന്നും കൂട തടങ്ങലായി തീൎന്നിരിക്കുന്നു.
വടക്കേ മലയാളത്തിൽ മുങ്കാലത്തു കള്ളക്കച്ചവടക്കാരും കവൎച്ചക്കാരും മ
ലയുടെ ഒറ്റു അറിഞ്ഞു വഴിയുടെ ദുൎഘടവും കിണ്ടൎവും യാത്രയുടെ അ
ദ്ധ്വാനവും കൂട്ടാക്കാതെ നടപ്പല്ലാത്ത ചുരങ്ങളിലും കൂടി കിഴിഞ്ഞു കയ
റുകയും ചെയ്തു. ചുങ്കം ഒഴിയേണ്ടതിന്നു ഇന്നും ഏലം ചന്ദനം മുതലായ
മലയനുഭവംകൊണ്ടു കള്ളക്കച്ചവടം ചെയ്യുന്നവർ ഉണ്ടു താനും.
എന്നാലും മേല്പറഞ്ഞ കണ്ടിവാതിലുകൾ വഴിയായി വടക്കേ അംശ
ങ്ങളിലേക്കു വിശേഷിച്ചു വയനാട്ടിൽ കൂടി വടുകൻ, കണ്ണടിയൻ, പഠാ
ണി എന്നിവരും, കുടകിൽനിന്നു ഇക്കേറിയൻ പഠാണി കുടകൻ മുതലാ
യവരും ഒാരോ പ്രയാസത്തോടെങ്കിലും ചുരമിറങ്ങി മലയാളത്തിന്നു പല
കേടു വരുത്തി പോന്നു. കുടകുദേവന്മാരും ഭാഷയും മലയാളത്തോടു സം
ബന്ധമുള്ളതാകയാൽ ഏറിയ മലയാളികൾ ഏതു സംഗതിയാലെങ്കിലും
അവിടെ പോയി പാൎപ്പാൻ ഇടവന്നിരുന്നു എന്നറിയാം.
കുടകു വയനാടു നീലഗിരിയിലേക്കുള്ള ചുരങ്ങളിൽ കൂടി വണ്ടിക
ൾക്കു പോവാൻ തക്ക ക്രമേണ കയറ്റവും ഇറക്കവും ഉള്ള നിരത്തുകളെ
ബ്രിത്തിഷ് കോയ്മ ഏറിയ മുതൽ ചെലവിട്ടു തീൎത്തതുകൊണ്ടു പോക്കു
വരവിന്നും കച്ചവടത്തിന്നും മറ്റും വളരെ ആദായം വന്നിരിക്കുന്നു.
സഹ്യൻ കടലിൽനിന്നു വാങ്ങിനില്ക്കയാൽ വടക്കുനിന്നും മലയാള
ത്തേക്കു കടപ്പാൻ നല്ല പാങ്ങുണ്ടാകകൊണ്ടു പരശുരാമൻ* ആൎയ്യാവ
ൎത്തത്തിൽനിന്നു പുറപ്പെടുവിച്ച ബ്രാഹ്മണരെ ഗോകൎണ്ണത്തിൽ കൂടി കര
വഴിയായി മലയാളത്തിലേക്കു കൊണ്ടു വന്നു. കര വഴിയായി തന്നെ മല
യാളികളുടെ ചാൎച്ചക്കാരായ തുളുനാട്ടുകാർ വടക്കോട്ടു തുളുനാട്ടിലേക്കും
പോയിരിക്കുന്നു.
തെക്കേമലയാളത്തിന്നു വാടിയായി നില്ക്കുന്ന മലെക്കു കയറത്തക്ക [ 142 ] 5—6 കണ്ടി വാതിലുകളേ ഉള്ളൂ എന്നു തോന്നുന്നു. അവിടുത്തെ ചുരങ്ങ
ളെ കിഴിഞ്ഞിട്ടും കന്യാകുമാരിയെ ചുറ്റീട്ടും പാണ്ഡ്യനും ചോഴനും തെൻ
മലയാളത്തെ തങ്ങൾക്കു കീഴ്പെടുത്തുവാനും പാടിത്തമിഴർ അരുമ്പുളി
ച്ചുരത്തിൽ കൂടി ഇറങ്ങി തിരുവിതാങ്കൂറിൽ കുടിയേറുവാനും സിംഹളത്തിൽ
നിന്നു പുറപ്പെട്ടു കന്യാകുമാരിയിൽ കിഴിഞ്ഞു പാൎപ്പിടം തേടിയ തീയർ ഈ
ഴവർ മുതലായവർ കരവഴിയായും മറ്റും കടപ്പാനും കഴിവുണ്ടായിരുന്നു.
മലയിട: വിശേഷിച്ചു രണ്ടു തുടൎമ്മലകളുടെ ഒഴിവിലുള്ള മലയിടയിൽ
ഈ നൂറ്റാണ്ടോളം തിങ്ങിവിങ്ങിയ കാടു ഉണ്ടായിരുന്നെങ്കിലും ആ വഴി
യായും അടുത്ത 1-2 ചുരങ്ങളിൽ കൂടിയും ചേരനും ചോഴനും പാണ്ടിയ
നും മലയാളത്തിൽ ഇറങ്ങി അതിനെ അടക്കുവാനും കഴിവുവന്നു. അവ
രാൽ വിശേഷിച്ചു മലയാളത്തിന്നു പല തിന്മയും നന്മയും നേരിട്ടു.
പരശുരാമൻ ഏതു വഴിയായിട്ടു പരദേശബ്രാഹ്മണരേയും തമിഴ് കു
ടിയേറികളായ മുതലിപിള്ളമാരേയും മലയാളത്തിലേക്കു കൊണ്ടു വന്നു
എന്നറിയുന്നില്ല. പക്ഷെ മലയിട വഴിയായിട്ടായിരിക്കും. അതിൽ കൂടി
മുങ്കാലത്തു പോലെ പിങ്കാലത്തും വടുകരായ തെലിങ്കരും ചേര ചോഴ
പാണ്ടിയ തമിഴരും മലയാളത്തിൽ കുടി ഏറി പാൎപ്പാൻ വന്നിരിക്കുന്നു
എന്നു വെക്കാം.
ഈ മലയിടയിൽ കൂടി ചേര ചോഴ മണ്ഡലങ്ങളിലേക്കുള്ള പോക്കു
വരവിന്നു ഇപ്പോൾ നല്ല പാങ്ങുണ്ടു. ബ്രിതിഷ് കോയ്മ മൂന്നു നിരത്തുക
ളെ ഉണ്ടാക്കിച്ചതു കൂടാതെ ഇരിമ്പുപാതയെ ഇട്ടതിന്റെ ശേഷം വേപ്പൂർ
നിന്നു പാലക്കാടു, കോയമ്പത്തൂർ, ചേലം, ചെന്നപ്പട്ടണം (മദ്രാശി), നാ
ഗപ്പട്ടണം, ബങ്കളൂർ, ബല്ലാരി, ബൊംബായി, കാലികാത മുതലായ സ്ഥ
ലങ്ങളിലേക്കു എളുപ്പത്തിൽ പോകാം.
5. മുകൾ പരപ്പുകൾ. മേല്പറഞ്ഞ മലനിരകൾ മിക്കതും മുകൾ
പരപ്പുള്ളവ. അതിൽ കുടകു, വയനാടു, നീലഗിരി, ആനമല മുതലായ
വ പ്രധാനം. അവറ്റിലും മല കുന്നു താഴ്വരകളും ഇടകലൎന്നിരിക്കുന്നു.
വടക്കേ മലനിരയും തെക്കേ നിരയുടെ തെക്കേ അംശവും ദക്ഷിണ ഭൂമി
യിലേക്കും വങ്കാള ഉൾക്കടലിലേക്കും ചായുന്നു.
വടക്കേ മലനിരയുടെ പടിഞ്ഞാറെ വിളുമ്പു കടുന്തൂക്കമായിരുന്നാലും
കുടകു, വയനാടു, നീലഗിരി എന്ന മുകൾപരപ്പുകൾ കിഴക്കോട്ടു ചാരിച്ച
രിഞ്ഞു പരക്കയാൽ ചുരങ്ങളുടെ മീതെ ഉത്ഭവിക്കുന്ന മിക്ക പുഴകൾ കി
ഴക്കോട്ടു ഒഴുകി വങ്കാള ഉൾക്കടലിൽ ചേരുന്ന കാവേരി മുതലായ നദിക
ളിൽ കൂടുന്നു. തെക്കേ മലനിരയിലേ ആനമല മുകൾപരപ്പു അധികം
പടിഞ്ഞാറോട്ടു ചായുന്നു. എന്നാൽ കിഴക്കോട്ടു ചരിയുന്ന തുടൎമ്മലയുടെ
തെക്കേ അംശത്തിൽനിന്നു കിഴക്കു തെക്കോട്ടു ഒഴുകുന്ന വൈകൈയാറു, [ 143 ] കുണ്ടാറു, വൈപ്പാറു, താമ്രപൎണ്ണി എന്നീ പുഴകൾ വങ്കാള ഉൾക്കടലിൽ
ഒഴുകുന്നു. പേരാറു എന്ന പൊന്നാനിപ്പുഴ മാത്രം കിഴക്കുനിന്നു പടി
ഞ്ഞാറോട്ടു ചെന്നു അറബിക്കടലെ തേടുന്നു. രണ്ടു മലനിരകളുടെ പടി
ഞ്ഞാറേ ചരുവിൽനിന്നും തെന്മലയുടെ കിഴക്കേ തടത്തിൽനിന്നും ഉറ
ക്കുന്ന പുഴകൾ എല്ലാം അറവിക്കടലിൽ വീഴുന്നു.
വയനാട്ടിൻ മേല്പാട്ടിന്റെ ചേലും ഭാവവും ഒരുപ്രകാരം മലനാട്ടിലു
ള്ളതിനോടു ഒക്കുന്നതുകൊണ്ടു ചക്കക്കരൂളിന്നു തുല്യം എന്നു പറയാം.
6. മലച്ചിനെപ്പുകൾ. തള്ളമലയായ സഹ്യനിൽനിന്നും അതിൽ
നിന്നു പിരിയുന്ന മലവരികളിൽനിന്നും പല ചെറിയ വരികളും ശാഖക
ളും ചിനെച്ചു പുറപ്പെട്ടു കരനാടോളം പടൎന്നു കടലോടടുക്കുമളവിൽ താണു
താണു ചമയുന്നു. അവ വടക്കോട്ടും പടിഞ്ഞാറോട്ടും തിരിഞ്ഞു നോക്കു
ന്നു. അവറ്റിന്റെ ഉയരത്തിന്നു ഒരു തിട്ടമായ സൂത്രം ഇല്ല; പലതു മല
യിൽനിന്നു ദൂരപ്പെട്ടാലും മലയടുക്കേ നില്ക്കുന്നവറ്റിൽ ഉയൎന്നിരിക്കും. താ
ണ നാട്ടിൽ ഓരോ കുന്നു മേടുകളും വരിയായിട്ടോ ഒറ്റയായിട്ടോ അവിട
വിടേ മുഴെച്ചുനില്ക്കുന്നു. വടക്കേ മലയാളത്തിൽ കടലോളം മുന്തുന്നവ
ഏറുകയും തെക്കേതിൽ കുറകയും ചെയ്യും. പല മലവരിക്കുന്നുകൾ തള്ള
മലയേ അനുസരിച്ചു വടക്കു പടിഞ്ഞാറുള്ള നെറ്റി കുത്തനെയും പുറം
കിഴക്കോട്ടു ചരിഞ്ഞിട്ടും ഇരിക്കുന്നു. ചിലതിന്നു ഉരുണ്ട വടിവുണ്ടു, പര
ന്ന ചെങ്കൽപാറകളും ഓരോ കരിങ്കൽപാറകളും കാണാം.
ചില മുഖ്യ ചിനെപ്പുകളുടെ പേരുകൾ III, 1. കൊടുമുടികളുടെ കൂ
ട്ടത്തിൽ പറഞ്ഞിരിക്കുന്നു.
തള്ളമല കരിങ്കല്ലാകും പോലെ ശേഷം വരിമലകുന്നുകളുടെ അടി
സ്ഥാനത്തിൽ കരിങ്കൽ കിടക്കുന്നു. എന്നാലും പല ഇടങ്ങളിൽ എറി
ഞ്ഞ പോലെ ഓരോ കരിങ്കൽപാറകളെയും ഉരുളപ്പാറകളെയും ശേഷം
മല കുന്നുകളോടു യാതൊരു ചേൎച്ചയില്ലാതെ അട്ടി നേരെ മറിഞ്ഞും
പൊട്ടിയും നിലത്തിൽനിന്നു കുത്തനെയും മുന്തുന്ന കരിങ്കൽപാറകളേയും
കാണാം. തിരുവില‌്വമാമല, ഇരിങ്ങപ്പാറ മുതലായ കരിങ്കൽപാറകൾ
പ്രസിദ്ധം. മിക്ക കുന്നുകൾ ചെമ്മണ്ണു പൊതിഞ്ഞ ചെങ്കൽകുന്നുകൾ
അത്രേ. മലയാളികൾ ചിന്തയില്ലാതെ കുന്നുകളുടെ മുകളിൽനിന്നു കാടു
കളഞ്ഞതിനാൽ മഴ മണ്ണിനെ അരിച്ചുകൊണ്ടു പോയതു നിമിത്തം മി
ക്കതും പാഴായി കിടക്കുന്നു. പലേടത്തു അടിയിലേ ചെങ്കല്ലിനെ വെളിയെ
കാണാം. കുടകിൽ ഉള്ളതു പോലെ വയനാട്ടിലും ചില ഇടങ്ങളിൽ ചെ
ങ്കല്ലുണ്ടു. കണ്ണടെപ്പും കരിങ്കല്ലിന്നൊത്ത കടുപ്പവും ഉള്ള പരന്ന ചെങ്കൽ
പ്പാറകളെ വിശേഷിച്ചു ചന്ദ്രഗിരിതൊട്ടു കൂടാളിയോളവും, വണ്ടൂർ, മല
പ്പുറം, അങ്ങാടിപ്പുറം, കടക്കൽ എന്നീ സ്ഥലങ്ങൾക്കകത്തും, അവിടവി [ 144 ] ടെ മുമ്പെ പാൎത്ത മനുഷ്യരുടെ പല എടുപ്പുകളുടെ ശേഷിപ്പുകളേയും
കാണാം. വയനാട്ടിൽ കുറ്റിക്കാടുണ്ടാകാത്ത കരളക്കുന്നു വട്ടമായും ഉരുൾ്ച
യായും കിടാരി മൂടീട്ടും അവിടവിടെ നില്ക്കുന്നു.
7. മടകൾ: വടക്കു പടിഞ്ഞാറു പാറ കുത്തനെ നില്ക്കുന്ന ഓരോ ചെ
ങ്കൽ കുന്നുകളുടെ പള്ളക്കൽ മലയാളത്തിൽ അവിടവിടേ നാട്ടകാർ മട
എന്നും വങ്ക എന്നും പറയുന്ന ഗുഹകൾ ഉണ്ടു. വായി ചുരുങ്ങിയാലും
ഉള്ളു നീണ്ടു പള്ളിച്ചു അകലവും ഉയരവും വെച്ചു കാണുന്നു. ഇവറ്റി
ന്നു 5— 10 ആൾ തൊട്ടു 1000—2000 ആളോളവും അധികവും ഒളിച്ചിരി
പ്പാൻ തക്കം വലിപ്പവും ഉണ്ടു. പലതിൽ ഇനിയും നരി മുതലായ ദുഷ്ട
മൃഗങ്ങൾ അയൽവക്കത്തു നാശം വരുത്തികൊണ്ടു ഒതുങ്ങിക്കിടക്കുന്നത
ല്ലാതെ നരിച്ചീറും മുള്ളനും അതിൽ മറഞ്ഞിരിക്കുന്നു. പണ്ടു സന്ന്യാ
സികളും കാട്ടാളരും തന്നെയല്ല കള്ളന്മാരും കവൎച്ചക്കാരും ഓരോ പടപ്പാ
ച്ചലുകളിൽ നാട്ടുകാരും തല്ക്കാല രക്ഷക്കായി ഒളിച്ചു പാൎത്തു എന്നതു അ
തിൽ കാണുന്ന കഞ്ചാവു വലിക്കുന്ന ചിലിമ്പി, മോന്ത, തീച്ചട്ടി, ഓരോ
പാത്രങ്ങൾ ചിരട്ട മുതലായ ശേഷിപ്പുകളാൽ തിരിയുന്നു. ഭയപ്പാടുള്ള
മലയാളികൾ രാക്ഷസന്മാർ അതിൽ പാൎത്തപ്രകാരം പഴമയുണ്ടാക്കി.
അതിന്നു ദാരികൻ ഗുഹ മുതലായ പേരുകൾ സാക്ഷി. ഈ മടകൾ ഉരു
കിയ ചെങ്കൽ ആറുമ്പോൾ ഉരുത്തിരിഞ്ഞുളവായി എന്നു പറയാം.*
8, നിലപ്പുഷ്ടി: ഓരോ കുന്നുകളുടെ മുകൾപരപ്പു ഒരു വിധത്തിൽ തരി
ശായി കിടക്കയോ അല്ല അതിന്മേൽ എയ്യങ്കുറ്റി, നെയ്പുല്ലു, കുതിരവാലൻ,
കിടാരി എന്നീ പുരപ്പുല്ലുകൾ മാത്രം വളരുകയോ ചെയ്താലും ചരുവിൽ
തരം പോലെ പറമ്പുകളും വിശേഷിച്ചു അരുവിൽ എത്രയും തഴെപ്പുള്ള
നാലു ഭയപ്പറമ്പുകളും അടിവാരത്തിൽ പൂലുള്ള കൃഷിനിലങ്ങളും ഉണ്ടു.
മൺതാഴ്ചെക്കു തക്കവണ്ണം കുന്നുകളുടെ പരപ്പിലും തടത്തിലും മോടൻ
കൃഷിയും മുതിര, എള്ളു, പയറു കൃഷികളും ഇടയിട്ടു ചെയ്തുവരുന്നു. ഉയൎന്ന
കുന്നിൻ പുറത്തുനിന്നു നോക്കിയാൽ കരിമ്പച്ചയും പച്ചളിപ്പും ഉള്ള
താഴ്വരകളുടെ ഇടയിൽനിന്നു കുന്നുകളുടെ പുല്ലുനിറമുള്ള തലകൾ തുരു
ത്തുകണക്കേ പൊന്തി നില്ക്കുന്നു.
മൺതാഴ്ചെയുള്ള താണ കുന്നുകൾക്കു മഴവെള്ളം അതിന്റെ മണ്ണും
വളവും ഒലിച്ചുകൊണ്ടു പോകാതിരിക്കേണ്ടതിന്നു മുകളോളം കിളയും
വരമ്പും കിളപ്പിച്ചു തട്ടു തട്ടായിട്ടു നിരത്തി നാലു ഭയങ്ങളെ നട്ടുണ്ടാക്കുന്നു.
ആൾ പാൎപ്പു കുറഞ്ഞ ഉൾനാട്ടിൽ വിശാല വെളിമ്പറമ്പുകൾ തരിശായി
കിടക്കുന്നു. [ 145 ] SUMMARY OF NEWS.
വൎത്തമാനച്ചുരുക്കം.
രുസ്സൎക്കും തുൎക്കൎക്കും തമ്മിലുള്ള പടവിവരങ്ങൾ. ൧ യൂരോപ്പയിലേ ചെയ്തി:- ജൂലാ രുസ്സ. ചക്രവൎത്തി ബുൽഗാൎയ്യയിൽ കാൽ ജൂലായി 21 രുസ്സർ കസാൻലിൿ പിടിക്ക |
സ്സർ റുശ്ചുക്കിനെ വളഞ്ഞു വാടയിടിപ്പൻതോ ക്കു (Siege-Artillery) കൊണ്ടു കോട്ടയിലേക്കു വെടിവെക്കയും (ഫിലിപ്പുപുരി) ഫിലിപ്പെ യിൽനിന്നു എദിൎന്നെയിലേക്കു ചെല്ലുന്ന പുകവ ണ്ടിപ്പാതക്കു തടവുകൾ ഉണ്ടാക്കയും തുൎക്കരോ സിലിസ്ത്രിയ വൎണ്ണ ഷുമ്ല കോട്ടകൾക്കടുക്കേ രു സ്സരോടു ഓരോ പോരാട്ടങ്ങളെ (skirmishes) കഴിച്ചു പോരുകയും ചെയിരിക്കുന്നു. രുസ്സർ ബുല്ഗാരൎക്കു ആയുധങ്ങൾ കൊടുപ്പി സഹ്യമലയുടെ ഉയരത്തിൽ പൊങ്ങുന്ന തുൎക്കർ ഇത്രോടം യുരോപ്പയിൽ അധികം |
സസ്സർ ജൻ 24൹ റുച്ചുക്കിനെ വെടിവെ കാലികാതയിലെ മുഹമ്മദീയർ ജൂലായി റൂമിസുല്ത്താൻ അല്ലെങ്കിൽ ഖാലിഫ് മക്കാ ൨. ആസ്യയിലെ പോർവിവര |
ട്ടുവാൻ ആവശ്യമില്ല എന്നു നിശ്ചയിച്ചതു രു സ്സർ പുതുതായി അൎമ്മിന്യ നാടിനെ ആക്രമി പ്പാൻ വിചാരിക്കുന്നതുകൊണ്ടു ആയിരിക്കും. അൎമ്മിന്യയിലുള്ള തോല്മതാഴ്ചകളാൽ രുസ്സൎക്കു പെരുത്തു ആധി പിടിച്ചിരിക്കുന്നു. ആസ്യാ Asia. ഭാരതഖണ്ഡം ചെന്നപ്പട്ടണം:- തേവടിച്ചികളുടെ പഞ്ചത്താൽ പുറനാട്ടു കച്ചവടത്തിന്നു പ
ഈ പട്ടികയുടെ താല്പൎയ്യമോ വിലാത്തി ഭാരതഖണ്ഡത്തിൽ വളൎന്നുണ്ടാകുന്ന പരു 397552 ആൾ ഉള്ള ഈ നഗരത്തിൽ ജൂ |
ഏകദേശം 60,000 ആൾ മരിക്കും എന്നു കാണ്ക കൊണ്ടു പിറവികളെ കൂട്ടിയാലും 10 വത്സരം കൊണ്ടു ഇപ്പോഴത്തെ നിവാസികൾ തീൎന്നു പോകം. നെല്ലൂർ, കടപാ, ബല്ലാരി, കൎന്നൂൽ, ചെ മദ്രാശിസംസ്ഥാനത്തിൽ മിക്ക ജില്ലകളിൽ ധൎമ്മമാാമത്തു പണി എടുത്തു വരുന്നവ ജലായി 19. ആവടി തൊട്ടു തിരുവല്ലൂ മഹിഷാസുരം:- ക്രമമായി മഴ പെയ്താൽ നിജാം:- പൂണാതൊട്ടുരായച്ചുരത്തോളമു |
ഗുൽബൎഗ്ഗലിംഗസാഗരം എന്നീ സ്ഥലങ്ങളിൽ ദരിദ്രന്മാൎക്കു ധൎമ്മക്കഞ്ഞി കൊടുത്തു വരുന്നു. ചില പുകവണ്ടിസ്ഥാനങ്ങളിൽ കയറ്റേണ്ട തിന്നു സൂക്ഷിച്ചു വെച്ച അരിച്ചാക്കുകളിൽ നി ന്നു വളരെ അരി കളവു പോകുന്നു. ഒരു സ്ഥ ലത്തിൽ പുകവണ്ടി കുന്നു കയറുമ്പോൾ 45 ചാ ക്കു കവൎന്നു തള്ളിയിട്ടിരിക്കുന്നു. തെക്കുള്ള തിരുവിതാങ്കോട്ടിൽ ജൂലായി കോഴിക്കോടു:- ഞാറക്കല്ലിൽനിന്നു കണ്ണനൂർ:- ജൂലായി മാസത്തിൽ 40-45 ബല്ലാരിയിലെ പഞ്ചം നിമിത്തം അവിടെ നടപ്പുദീനം കൂറുപാട്ടു തുറുങ്കിലും അടുത്ത |
ഇടങ്ങളിലും വളൎഭട്ടണത്തും കോവിൽകണ്ടി യിലും മറ്റും പല ഇടങ്ങളിൽ ബാധിച്ചിരി ക്കുന്നു. മിദിയാൻ:- തിരുവെഴുത്തുകളിൽ സിബീൎയ്യ:- ൟയിടെ ചില രുസ്സർ കാലായിപെറുക്കു Gleanings. മഴെക്കായിട്ടുള്ള പ്രാൎത്ഥന:- ചെ രാജപുത്രസ്ഥാനത്തിലെ അവഭ |
രാഗ്യം പിടിച്ചു എതിൎത്തു നില്ക്കുന്നതുകൊണ്ടു ആയവർ ആയുധങ്ങളെ പ്രയോഗിക്കേണ്ടി വരുന്നു. രാജപുത്രസ്ഥാനക്കാർ മുമ്പെ നരമേ ധങ്ങളെ കഴിക്കാറുണ്ടായിരുന്നു. എങ്ങനെ എ ങ്കിലും ജയപുരിയിലെ അംഭർ എന്ന മൂല ന ഗരത്തിൽ സില്ല ദേവിയുടെ ക്ഷേത്രത്തിൽ മുങ്കാലത്തു ദിവസന്തോറും നരമേധം കഴിക്കു ന്നതു പതിവു എന്നു പഴമയാൽ അറിയുന്നു. പോയ ആണ്ടിൽ സരോഹിയിലെ രായർ പ ട്ടുപോയ ശേഷം അനന്തരവനായ ഉന്മത്തുരസി ങ്ങ് രായരെ വാഴിക്കുമ്പോൾ 7 പുരുഷന്മാർ നരമേധത്തിന്നു ആവശ്യം എന്നു മഴവാഴിക ളായ സരോഹിയിലെ വില്ലർ കേട്ടു ഭയപ്പെട്ടു നാലു ദിക്കിലേക്കോടി പ്രബോധനം ഒട്ടും കൂട്ടാക്കാതെ അരിയിട്ട വാഴ്ച കഴിഞ്ഞിട്ടേ ത ങ്ങളുടെ മലകളിൽ മടങ്ങി ചെന്നുള്ളു. തന്റെ പകയൎക്കു ദൈവകോപവും ശി |
AN ILLUSTRATED MALAYALAM MAGAZINE.
Vol. IV. OCTOBER 1877. No. 10.
MACAULAY.
മക്കോലേ.
ഇംഗ്ലന്തിന്റെ ചരിത്രം എത്രയും വെടിപ്പായി എഴുതി പ്രസിദ്ധപ്പെ
ടുത്തിയതിനാൽ ഭൂലോകത്തിൽ എങ്ങും കീൎത്തിപ്പെട്ടിരിക്കുന്ന മക്കോലേ, [ 150 ] എന്ന മഹാപണ്ഡിതൻ ചില സംവത്സരം ഈ ഹിന്തുരാജ്യത്തിൽ പാ
ൎത്തതിന്റെ ഒരു ചുരുങ്ങിയ വിവരം വായിപ്പാൻ പലൎക്കും രസം തോന്നു
മായിരിക്കും. അദ്ദേഹം ഇംഗ്ലിഷകോയ്മക്കു വളരെ സഹായം ചെയ്തു,
പ്രത്യേകം ഇന്ത്യയിലെ കാൎയ്യാദികളെ ക്രമപ്പെടുത്തുവാൻ അത്യുത്സാഹം
കഴിച്ചതുകൊണ്ടു, പ്രധാനമന്ത്രി അവനു സൎവ്വദേശാധിപതിയുമായി ഇ
ന്ത്യയെ വാഴുന്ന ആലോചനസഭയിൽ ഒരു സ്ഥാനം കൊടുപ്പാൻ നിശ്ച
യിച്ചു. ആ സ്ഥാനത്തിലെ കാലത്താലുള്ള വരവു പതിനായിരം പൌ
ണ്ട് തന്നെ. ജന്മഭൂമിയെ വിട്ടു അന്യരാജ്യത്തിൽ പാൎപ്പാൻ തനിക്കു നല്ല
മനസ്സില്ലെങ്കിലും, ഈ വരവു കൊണ്ടു കിഴവനായ അഛ്ശന്നും അനുജന്മാ
ൎക്കും അനുജത്തികൾക്കും വേണ്ടുന്ന സഹായം ചെയ്യാമല്ലൊ, എന്നു അ
വൻ വിചാരിച്ചു ആ സ്ഥാനത്തെ ഏററു, 1834 ഫിബ്രുവരി മാസത്തിൽ
ഒർ അനുജത്തിയോടു കൂടെ കപ്പലേറി, ജൂൻ മാസം മദ്രാസിൽ എത്തി ക
രെക്കിറങ്ങി. അന്നേത്ത സൎവ്വദേശാധിപതിയായ ലാൎഡ വില്യം ബെ
ന്തിങ്ങ് ആ സമയത്തു സൌഖ്യത്തിന്നായി നീലഗിരിയിൽ പാൎക്കുകകൊ
ണ്ടു, മക്കോലേയും അനുജത്തിയോടു കൂടെ അവിടേക്കു ചെന്നു ചില മാസം
താമസിക്കേണ്ടിവന്നു. അവൻ അവിടെ പാൎക്കുമ്പോൾ തഞ്ചാവൂരിലെ
ക്രിസ്ത്യാനികൾ തങ്ങളുടെ സഭകളിൽ ജാതിഭേദം നടത്തിപ്പാൻവേണ്ടി
തങ്ങളുടെ പാതിരിമാരുടെ മേൽ അന്യായം ബോധിപ്പിച്ചു കൊണ്ടു അ
വന്റെ അടുക്കൽ വന്നു, എങ്കിലും ഈ കാൎയ്യത്തിൽ എനിക്കു ന്യായാധി
പതിയായിരിപ്പാൻ മനസ്സില്ല, എന്നു അവൻ ചൊല്ലി, അവരെ ന്യായാ
സനത്തിൻമുമ്പിൽനിന്നു ആട്ടിക്കളഞ്ഞു.
നീലഗിരിയിൽനിന്നു അവൻ കല്ക്കത്തയിലേക്കു ചെന്നു, നാലു സംവ
ത്സരത്തോളം പാൎക്കുന്നതിൻ ഇടയിൽ ഈ ഹിന്തു രാജ്യത്തിന്റെ ഗുണീക
രണത്തിന്നായി വളരെ അദ്ധ്വാനിച്ചുപോന്നു. കീൎത്തിതമായി വന്നിരിക്കു
ന്ന പെനൽ കോട് (Penal Code) എന്ന നീതിശാസ്ത്രവും, കോട് ഒഫ്
ക്രിമിനാൽ പ്രൊസടൂർ (Code of Criminal Procedure) എന്ന വ്യവഹാ
രശാസ്ത്രവും മിക്കതും അവന്റെ കൃതി തന്നെ. അവൻ ഈ നാട്ടിൽ എ
ത്തിയപ്പോൾ സൎക്കാർ വിദ്യാശാലകളിൽ നടക്കേണ്ടുന്ന പഠിപ്പിനെ കുറി
ച്ചു വലിയൊരു വിവാദം നടന്നുവന്നു. ഇന്നേയോളം ഉണ്ടായതു പോലെ
സംസ്കൃതം മുതലായ നാട്ടുവിദ്യകൾ മതി, മറ്റൊന്നും വേണ്ടാ, എന്നൊ
രു പക്ഷം. ലഘുതര വിദ്യകൾ നാട്ടുഭാഷകളിലും ഉയൎന്നവ ഇംഗ്ലിഷഭാ
ഷയിലും പഠിപ്പിച്ചു വരേണം, എന്നു മറ്റെ പക്ഷം. ഈ തൎക്കത്തെ മ
ക്കോലേ തീൎത്തു, അന്നു തുടങ്ങി ഇതുവരെയും ഈ ദേശക്കാൎക്കു വളരെ ഗു
ണവും ശ്രീത്വവും വരുത്തിയ ക്രമത്തെ രാജ്യധൎമ്മമാക്കി, ഓരോ പുതിയ
വിദ്യാശാലകളെയും എഴുത്തു പള്ളികളെയും സ്ഥാപിച്ചു, ഹിന്തുക്കളുടെ കു [ 151 ] ട്ടികളെയും ബാല്യക്കാരെയും നല്ല തക്കത്തിൽ പഠിപ്പിപ്പാൻ ഏറിയ പ്ര
യത്നം കഴിക്കയും ചെയ്തു. ഈ വിദ്യാശാലകളിലും എഴുത്തുപള്ളികളിലും
പഠിക്കുന്ന ഹിന്തുക്കൾ ബിംബാരാധനയെ വിട്ടു ജീവനുള്ള ദൈവത്തെ
ആത്മാവിലും സത്യത്തിലും സേവിപ്പാനുള്ള സമയം അടുത്തിരിക്കുന്നു,
എന്നു അവൻ കല്ക്കത്തയിൽനിന്നു തന്റെ അഛ്ശന്നു ഒരു കത്തിൽ എഴു
തിയതു ദൈവകരുണയാൽ നിവൃത്തിച്ചുവരേണം, എന്നു ഈ ഹിന്തുജാതി
കളെ സത്യമായി സ്നേഹിക്കുന്നവരുടെ പ്രാൎത്ഥന തന്നെ.
അവന്റെ ഇളയപ്പനായ ജനരാൽ മക്കോലേ മരിച്ചപ്പോൾ അവനു
പതിനായിരം പൗണ്ടിന്റെ അവകാശം കിട്ടിയതല്ലാതെ, തന്റെ ശമ്പ
ളത്തിൽനിന്നും താൻ വിചാരിച്ചതിൽ അധികം സൂക്ഷിച്ചു വെപ്പാൻ കഴി
വുണ്ടാകകൊണ്ടു : ഇപ്പോൾ പണം മതി, എന്നു അവൻ നിശ്ചയിച്ചു, ത
ന്റെ സ്ഥാനത്തെ ഉപേക്ഷിച്ചു ഇന്ത്യയെ വിട്ടു ഇംഗ്ലാന്തിലേക്കു മടങ്ങി
ചെന്നു, തന്റെ നാട്ടുകാരുടെ സന്തോഷത്തിന്നായി ഏറിയ നല്ല പു
സ്തകങ്ങളെ എഴുതിയതിൽ അവന്റെ ഇംഗ്ലിഷചരിത്രം പ്രധാനമുള്ളതു
തന്നെ.
BOA CONSTRICTOR.
പെരിമ്പാമ്പു.
പെരിമ്പാമ്പിന്റെ രണ്ടു മൂന്നു മാതിരി ഉണ്ടു. കൂട്ടിവലിക്കുന്ന പാ
മ്പു (Boa Constrictor) എന്നതു പ്രത്യേകം അമേരിക്ക ഖണ്ഡത്തിലെ
വൻകാടുകളിലും പാറപ്പിളൎപ്പുകളിലും ജീവിക്കുന്നു. മൂത്താൽ അതിന്നു നാ
ല്പതു കാലടി നീളവും ഒരു മനുഷ്യന്റെ വണ്ണവും ഉണ്ടാകും. ഇര തേടുവാ
നായി അതു വൃക്ഷങ്ങളുടെ മേൽ കയറി, വാൽകൊണ്ടു മരത്തെ ചുറ്റി
പ്പിടിച്ചു, തലയെ കീഴോട്ടു തൂക്കി ഇങ്ങോട്ടും അങ്ങോട്ടും ആട്ടിക്കൊണ്ടിരി
ക്കുന്നു. വല്ല മൃഗവും സമീപത്തു വന്നാൽ അതു ഒരു ക്ഷണംകൊണ്ടു
അതിന്മേൽ തുള്ളി വീണു, ചുററി കെട്ടുകയും ഞെക്കിക്കൊല്ലുകയും, നന്നു
നീട്ടുകയും ചെയ്തശേഷം, ഉമിനീർകൊണ്ടു മുഴുവനും നനെച്ചു മെല്ലവേ
വിഴുങ്ങിത്തുടങ്ങും. കുറയ ഒരു വലിയ മൃഗത്തെ വിഴുങ്ങിയാൽ അതിന്റെ
ശരീരാകൃതിയെ വളരെ നാൾ പാമ്പിന്റെ വയറ്റിന്മേൽ കാണാം. ഇ
ങ്ങിനെ വയറു നല്ലവണ്ണം നിറഞ്ഞിരുന്നാൽ അതു അനങ്ങാതെ കിട
ന്നുറങ്ങു ന്നതുകൊണ്ടു, അതിനെ കൊന്നു കളയേണ്ടതിനു പ്രയാസമില്ല.
ഈ പാമ്പിന്റെ ആകൎഷണശക്തി ഭയങ്കരമായിരിക്കുന്നു, അതു വല്ല മനു
ഷ്യന്റെ മേലോ മൃഗത്തിന്മേലോ ദൃഷ്ടി വെച്ചാൽ, ഒഴിഞ്ഞു ഓടിപ്പോകു
വാൻ മഹാപ്രയാസം. ആയതിനെ കുറിച്ചു ഒരു യാത്രക്കാരൻ വിവരി
ച്ചെഴുതിയതു: ഞാൻ പ്രായം കുറഞ്ഞാരു ബാല്യക്കാരനായിരുന്നപ്പോൾ
രണ്ടു റോമപ്പാതിരിമാരോടും മറ്റും എട്ടു പത്താളുകളോടും കൂടെ യാത്ര [ 152 ] യായി അമേരിക്കായിലെ ഒരു വൻകാട്ടിൽ കൂടി ചെന്നു. ഞങ്ങൾ എല്ലാ
വരും കുതിരപ്പുറത്തു കയറിയിരുന്നതല്ലാതെ, വെറുതെ നടക്കുന്ന ചില
കുതിരകളും കൂട്ടത്തിൽ ഉണ്ടായിരുന്നു. എന്നാൽ ഒരു ദിവസം വൈകു
ന്നേരത്തു കൂട്ടത്തിൽ ഒരാൾ ഒരു പെരിമ്പാമ്പിനെ കുറയ മുമ്പോട്ടു വഴിയ
രികത്തു കണ്ടു. അതുകൊണ്ടു ഞങ്ങൾ തിരിഞ്ഞു മടങ്ങി ഓടിച്ചു എങ്കി
ലും പാമ്പു വെറുതെ നടക്കുന്ന ഒരു കുതിരമേൽ ചാടിവീണു അതിനെ
ഞങ്ങളുടെ മുഖതാവിൽ തന്നെ ഞെക്കിക്കൊന്നു വിഴുങ്ങിത്തുടങ്ങി. ഈ
പാമ്പിനെ ഇപ്പോൾ ഇനി ഭയപ്പെടുവാൻ ആവശ്യമില്ല, എന്നു ഞങ്ങൾ
അറിഞ്ഞു ആ ദിക്കിൽ രാത്രി പാൎപ്പാനായി ഒരു സ്ഥലത്തെ തിരഞ്ഞു
നോക്കി, ഭക്ഷണം ഉണ്ടാക്കുവാൻ വട്ടംകൂട്ടിയപ്പോൾ, ഞാൻ സമീപത്തു
വേറൊരു പാമ്പിനെ കണ്ടു സ്തംഭിച്ചു വിറെച്ചു, എങ്കിലും എന്റെ ഭ്രമത
യെ അമൎത്തു ഒരു ക്ഷണംകൊണ്ടു ഈ സ്ഥലത്തെ വിട്ടു യാത്രയാകേണ്ട
തിനു കൂട്ടുകാരെ നിൎബന്ധിച്ചു. അവരിൽ ആരും പാമ്പിനെ കാണായ്ക
കൊണ്ടു എൻറെ തൊഴിൽ അവൎക്കു ബോധിച്ചില്ല, ഹേതു ഞാൻ പറ
ഞ്ഞതുമില്ല, എങ്കിലും എന്റെ വാക്കിനെ അവർ അനുസരിച്ചു കുതിര
പ്പുറത്തു കയറി യാത്രയായി. സുഖസ്ഥലത്തു എത്തിയ ശേഷം മാത്രം [ 153 ] ഞാൻ പാമ്പിന്റെ അവസ്ഥയെ അവരോടു അറിയിച്ചപ്പോൾ എല്ലാവ
രും സന്തോഷിച്ചു എനിക്കു നന്ദി പറകയും ചെയ്തു.
HISTORY OF THE BRITISH EMPIRE.
ഇംഗ്ലിഷ ചരിത്രം.
(Continued from No. 9, page 133.)
പരന്ത്രീസ്സിലെ വൃദ്ധനായ രാജാവു 1515ാമതിൽ അന്തരിച്ച ശേഷം
ബാല്യക്കാരനും ധീമാനുമായ ഒന്നാം ഫ്രന്സിസ് സിംഹാസനം ഏറി. പി
റ്റെ ആണ്ടിൽ സ്പാന്യരാജാവായ ഫെൎദിനന്തും മരിക്കയാൽ അവന്റെ
പൌത്രനായ ചാരല്സ് രാജ്യാധിപത്യം പ്രാപിച്ചു. പിന്നെ ജൎമ്മനി സാ
മ്രാജ്യത്തിൻറ ചക്രവൎത്തിയായ മക്സിമിലിയാനും മരിച്ചു. എന്നാറെ പ
രന്ത്രീസ്സു, ഇംഗ്ലിഷ്, സ്പാന്യ എന്നീ മൂന്നു രാജാക്കന്മാർ ചക്രവൎത്തിസ്ഥാ
നം നേടേണ്ടതിനു ശ്രമിച്ചുനിന്നു. ജൎമ്മനിരാജാക്കന്മാർ സ്പാന്യക്കാരനെ
വരിച്ച അഞ്ചാം ചാരല്സ്, എന്ന നാമത്തോടെ വാഴിച്ചതു നിമിത്തം പ
രന്ത്രീസ്സുകോൻ അത്യന്തം കോപിച്ചു, പുതിയ ചക്രവൎത്തിയുടെ നേരെ
വൈരം ഭാവിച്ചു തുടങ്ങി. പിന്നെ കലഹക്കാർ ഇരുവരും ഇംഗ്ലിഷ് രാജാ
വിന്റെ അനുകൂലത അന്വേഷിച്ചപ്പോൾ, അവനും അവന്റെ കൌശ
ലമേറിയ മന്ത്രിയും ഇരുപക്ഷക്കാരോടും ഗൂഢാലോചന കഴിച്ചു. എ
ന്നാൽ ചക്രവൎത്തി ഇംഗ്ലന്തിലെ പ്രധാനമന്ത്രിയുടെ അന്തൎഗ്ഗതം അറി
ഞ്ഞു: വൃദ്ധനായ പാപ്പാ മരിക്കട്ടെ, പിന്നെ ആ സ്ഥാനം നിങ്ങൾക്കു
തന്നെ ആകും എന്നു പറകയാൽ അവൻ മനഃപൂൎവ്വമായി ആ പക്ഷ
ത്തിലേക്കു തിരിഞ്ഞു. ഏതുപക്ഷം ആദരിക്കേണം എന്നു രാജാവു സംശ
യിക്കകൊണ്ടു, ഇരുപ്രതികളെയും മുഖാമുഖമായി കാണേണം എന്നു പ
റഞ്ഞു. അതുകൊണ്ടു ചക്രവൎത്തി ഇംഗ്ലന്തിലേക്കു ചെന്നു കുറയനാൾ
രാജാവിനോടു കൂടെ പാൎത്തു. പിന്നെ രാജാവു പരന്ത്രീസ്സുകാരനെ കാ
ണ്മാൻ നിശ്ചയിച്ചു ബഹു കോലാഹലഘോഷത്തോടെ കപ്പലിൽ കയറി
കല്ലായിക്കു പോയി. അവിടെ ഇംഗ്ലിഷ് പരന്ത്രീസ്സുകളുടെ അതിരുകളി
ന്മേൽ ഉറപ്പിച്ചിരിക്കുന്ന പാളയത്തിൽ ഇറങ്ങി, പതിനാലു ദിവസം പര
ന്ത്രീസ്സുരാജാവിനോടു കൂടെ പാൎത്തു, വിരുന്നു, കളി, സുഖഭോഗം എന്നിവ
റ്റിൽ മുഴുവനും ലയിച്ചുപോയി. ആ പാളയത്തിൽ രാജാക്കന്മാൎക്കായിട്ടു
അടിച്ചിരിക്കുന്ന തമ്പുകളുടെ മഹിമയെ ഉദ്ദേശിപ്പാൻ അതിനു സ്വൎണ്ണാം
ബരനിലം എന്നു പേർ നടപ്പായിവന്നു. എന്നാറെ ബാല്യക്കാരായ രാ
ജാക്കന്മാർ സന്തുഷ്ടരായി പിരിഞ്ഞു, താന്താങ്ങളുടെ രാജ്യത്തിലേക്കു മട
ങ്ങിച്ചെന്നു. പിന്നെ പരന്ത്രീസ്സുകാരൻ ചക്രവൎത്തിയുമായി പടവെട്ടിത്തു
ടങ്ങിയപ്പോൾ, ഇംഗ്ലിഷ് രാജാവു ചക്രവൎത്തിയെ തുണെച്ചു. ചില സം [ 154 ] മാറ്റവത്സരം കഴിഞ്ഞശേഷം അവൻ പക്ഷം മാറ്റി പരന്ത്രിസ്സുരാജാവിനു സ
ഹായിച്ചു, എങ്കിലും അവനു സ്വന്തരാജ്യത്തിൽ ഓരോ അലമ്പലും കോ
വിലകത്തു ബഹു ചെലവഴിച്ചലും ഉണ്ടാകകൊണ്ടു, ഇരുപക്ഷക്കാൎക്കും
അവന്റെ സഹായത്താൽ വന്ന ഉപകാരം അല്പമേയുള്ളു. അവൻ പ
രന്ത്രീസ്സിൽനിന്നു മടങ്ങിവന്ന ഉടനെ രാജവംശക്കാരനായ ബുക്കിംഗ്‌ഹം ത
മ്പുരാനെ അന്യായവും ക്രൂരവുമായി കൊല്ലിച്ചു (1521) അത്തമ്പുരാൻ ഭ
യംകൂടാതെ രാജാവിനോടു സംസാരിച്ച നേരിടുകയും, പ്രധാനമന്ത്രിയുടെ
അഹംഭാവത്തെ മാനിക്കാതെയും ഇരുന്നതല്ലാതെ, ഒരു കുറവും കാണി
ചില്ല. എട്ടാം ഹെന്രിയുടെ സ്വഭാവം ശുദ്ധ ക്രൂരതയത്രെ എന്നു ആ
രാക്ഷസപ്രവൃത്തിയാൽ വെളിച്ചത്തുവന്നു.
അക്കാലത്തു യൂരോപ്പയിലെ ക്രിസ്തീയസഭ മുഴുവനും കലങ്ങി, അറി
വുള്ളവരും അറിവില്ലാത്തവരും ഒരു കാൎയ്യത്തെ തന്നെ ചിന്തിച്ചു, അപൂ
ൎവ്വമായ ഒരു മാറ്റത്തിന്നായി നോക്കിപ്പാൎത്തു. ആ മാറ്റം മതോപദേശാ
ചാരങ്ങളുടെ നവീകരണമത്രെ. ആയതു വിലാത്തിയിലെ പല നാടുകളി
ലും പ്രത്യേകം ഇംഗ്ലന്തിലും നീളെ പരന്നു. പൂൎവ്വകാലത്തിൽ തന്നെ ഇം
ഗ്ലിഷ് സഭയിൽ വെവ്വേറെയുള്ള പക്ഷങ്ങൾ തങ്ങളിൽ കലഹിച്ചു കയ
ൎത്തു. ആ കലഹങ്ങൾ വിക്ലിഫ്, എന്ന വൈദികന്റെ ഉപദേശത്താൽ
വൎദ്ധിച്ചു, ഒരു പ്രളയംപോലെ ആയ്തീൎന്നു. അവൻ പല രാജ്യങ്ങളിലും പ്ര
സിദ്ധപ്പെടുത്തിയ സദ‌്വൎത്തമാനം ഇംഗ്ലന്തിൽ പലൎക്കും നിത്യാനുഗ്രഹമാ
യ്വന്നു. അവൻ പഠിപ്പിച്ച ന്യായങ്ങൾ പുതുമകൾ അല്ലതാനും, അവ
എത്രയോ മഹത്വത്തോടെ വേദപുസ്തകത്തിൽ വിളങ്ങുന്നു, എങ്കിലും ആ
പുസ്തകം പാതിരിമാർ അല്ലാതെ, മറ്റാരും വായിക്കരുതു, എന്ന കല്പന
ആ കാലത്തോളം ക്രിസ്തീയസഭയിൽ എങ്ങും നടപ്പാകകൊണ്ടു, വെളി
ച്ചം ഒരു പാത്രത്തിന്റെ ഉള്ളിൽ ഒളിച്ചുവെച്ച പ്രകാരം ആയിരുന്നു. ഇ
ങ്ങിനെ നിഷിദ്ധമായിരിക്കുന്ന വേദപുസ്തകത്തെ വിക്ലിഫ് വൈദികൻ ഇം
ഗ്ലിഷ് ഭാഷയിൽ ആക്കിയശേഷം, അതിന്റെ വായനയാൽ ദിവ്യവെളിച്ചം
ഇംഗ്ലന്തിലും മറ്റും പല ദിക്കിലും ഉജ്ജ്വലിച്ചു തുടങ്ങി. ജീവന്റെ പു
സ്തകം എല്ലാ ജനങ്ങൾക്കും ലഭ്യമായശേഷം, ഇംഗ്ലിഷ് രാജ്ഞ്യം മഹത്വത്തി
ലും ധനസമൃദ്ധിയിലും ശോഭിച്ചു: എന്നെ മാനിക്കുന്നവരെ ഞാനും മാ
നിക്കും, എന്നു ദൈവം പറഞ്ഞ വാക്കിന്റെ മഹത്വമുള്ള ഒരു ദൃഷ്ടാന്ത
മായ്തീൎന്നു. എങ്കിലോ ഇംഗ്ലിഷ് രാജാവു ആ കാൎയ്യത്തിൽ രസിച്ചില്ല, അ
തിനെ കഴിയുന്നേടത്തോളം വിരോധിച്ചു, തന്റെ രാജ്യത്തിൽ ഉദിച്ചിരി
ക്കുന്ന വെളിച്ചത്തെ എങ്ങിനെ എങ്കിലും കെടുത്തിക്കളയേണം, എന്നു നി
ശ്ചയിച്ചു, അതിനു തക്കതായ ഒരു പുസ്തകത്തെയും എഴുതി, എങ്കിലും കുറ
യ നാൾ കഴിഞ്ഞശേഷം, അവൻ റോമപാപ്പാവുമായി ഭയങ്കര കലശൽ [ 155 ] കുട്ടി, അവന്റെ അധികാരത്തെ തൃണീകരിച്ചതിനാൽ, ഇംഗ്ലിഷ് രാജ്യത്തി
നു ഗുണം വന്നു. ആ തൎക്കത്തിന്റെ ഹേതുവാവിതു: അവൻ ജ്യേഷ്ഠന്റെ
വിധവയായ കഥരീനയെ വേളികഴിച്ചു, എന്നു മുമ്പെ പറഞ്ഞുവല്ലൊ.
അന്നു തുടങ്ങി ആ പുണ്യവതി ഏറിയോരു മനോവ്യസനവും കഷ്ടവും
അനുഭവിക്കേണ്ടി വന്നു, എങ്കിലും അവൾ ബഹു ക്ഷമയും വിശ്വസ്തത
യും കാണിച്ചു എല്ലാം സഹിച്ചു പാൎത്തു. രാജ്ഞിയുടെ കന്യകമാരിൽ
അന്നാ ബുല്യൻ, എന്ന ഒരു സുമുഖി ഉണ്ടായിരുന്നു. ഇവളെ രാജാവു ക
ണ്ടു അതിരാഗിയായി അവളിൽ പ്രേമം വെച്ചു, വേല്ക്കുവാൻ നിശ്ചയിച്ചു.
ക്രിസ്തീയരാജാവിനു ഒരു ഭാൎയ്യ മാത്രമേ പോരും, എന്നു അവൻ അറിഞ്ഞു,
എന്നിട്ടും തന്റെ അഭിലാഷം അസാദ്ധ്യമാകരുതു എന്നുവെച്ചു, അവൻ
പാപ്പാവിൻ മുഖാന്തരം സങ്കടം ബോധിപ്പിച്ചു: രാജ്ഞി ജ്യേഷ്ഠന്റെ ഭാ
ൎയ്യ ആയിരുന്നതുകൊണ്ടു, അവൾ തനിക്കു ജ്യേഷ്ഠത്തി ആയല്ലോ. എ
ന്നാൽ ദൈവത്തിനും മനസ്സാക്ഷിക്കും വിരോധമായ ഈ കാൎയ്യം ഇന്നുവ
രേയും നടന്നതു മതി എന്നു ചൊല്ലി, അവളുമായ വിവാഹത്തെ പൊളി
ച്ചു, അന്നാ ബുല്യനെ കെട്ടുവാൻ കല്പന വേണം, എന്നു അപേക്ഷിച്ചു.
അവന്റെ അപേക്ഷപ്രകാരം കല്പിപ്പാൻ പാപ്പാവിനു മനസ്സുണ്ടെങ്കിലും
അവൻ രാജത്തിയുടെ മരുമകനായ അഞ്ചാം ചാരല്സ്, എന്ന ചക്രവൎത്തി
യെ പേടിച്ചു വിരോധം പറഞ്ഞു, ഒരു സ്ഥാനാപതിയെ ഇംഗ്ലന്തിലേക്കു
അയച്ചു, പ്രധാനമന്ത്രിയായ തോമാസ് വൊല്സിയുമായി ആ കാൎയ്യത്തെ
വിചാരിച്ചു ക്രമത്തിലാക്കേണം, എന്നു കല്പിച്ചു. പിന്നെ കാലതാമസം
വരികയാൽ രാജാവു ക്രൂദ്ധിച്ചു: ഇതെല്ലാം പ്രധാനമന്ത്രിയുടെ വ്യാപ്തി, എ
ന്നു ചൊല്ലി അക്കിഴവനെ സ്ഥാനഭ്രഷ്ടനാക്കി ഒരു പുതിയ മന്ത്രിയെ നി
ശ്ചയിച്ചു. അതു തന്നെയല്ല, അവൻ സ്വാമിദ്രോഹി എന്നുവെച്ചു, അവ
നെ പിടിച്ചു കൊണ്ടു വരേണ്ടതിനു ചേകവരെ അയച്ചു. അപ്പോൾ അ
വൻ അതിദുഃഖത്താൽ ക്ഷയിച്ചു: അയ്യോ, ഞാൻ എന്റെ രാജാവിനെ
പോലെ എന്റെ ദൈവത്തെ വിശ്വസിച്ചു സേവിച്ചു എങ്കിൽ, അവൻ
എന്നെ ഈ നരയോടെ ഉപേക്ഷിക്കയില്ലയായിരുന്നു, എന്നു പറഞ്ഞു,
പ്രാണനെ വിട്ടു മരിച്ചു. പുതിയ മന്ത്രിയായ തോമാസ് ക്രോമ‌്വൽ രാജാ
വിന്റെ ക്ഷമ തീൎന്നു, എന്നു കണ്ടു അവനോടു: മഹാരാജാവേ, പാപ്പാധി
കാരത്തെ നീക്കി ഇംഗ്ലിഷ് സഭയുടെ തലയും പാപ്പാവും നാം തന്നെ,
എന്നു കല്പിച്ചാൽ കാൎയ്യം തീൎന്നുവല്ലൊ, എന്നു പറഞ്ഞു. ഈ ഉപദേശം
രാജാവിനു ബോധിച്ചു, മന്ത്രിസഭയുടെ ചൊല്ലാൽ അതിനു തക്ക ഒരു പ
രസ്യം ഉണ്ടാക്കി പ്രസിദ്ധപ്പെടുത്തി. പിന്നെ അവൻ കെന്തർപൂരിയിലെ മുഖ്യാദ്ധ്യക്ഷനെ കൊണ്ടു തന്റെ ഒന്നാം വിവാഹത്തെ ദുൎബ്ബലപ്പെടുത്തി
അന്നാ ബുല്യനെ കെട്ടുകയും ചെയ്തു. അല്പം നേരം കഴിഞ്ഞാറെ രാജാ [ 156 ] വിനു പുതിയ രാജ്ഞിയിൽ അപ്രിയം തോന്നി, അവൾ ചൂളച്ചി, എന്നൊ
രു ഭോഷ്ക്കുണ്ടാക്കി അവളെ കൊല്ലിച്ചു, പിറ്റെന്നാൾ ജെൻസൈമൂർ എ
ന്നവളെ വേളികഴിച്ചു. ആയവൾ ഒരു കൊല്ലം മാത്രം ജീവിച്ചു ഒരു പുത്ര
നെ പ്രസവിച്ചുടനെ മരിച്ചു. രാജാവു പാപ്പാസംബന്ധം മുറ്റും ഉപേ
ക്ഷിച്ചു എങ്കിലും, അവൻ നവീകരണത്തിൽ രസിച്ചു, എന്നു വിചാരി
ക്കേണ്ടാ, അവൻ റോമമതക്കാരെയും പ്രൊതസ്തന്തരെയും ഒരുപോലെ ഉ
പദ്രവിച്ചു, ഓരോരുത്തരെ കൊല്ലിക്കയും ചെയ്തു. മൂന്നാം ഭാൎയ്യ മരിച്ച ശേ
ഷം അവൻ പ്രധാനമന്ത്രിയെ ജൎമ്മനിയിലേക്കു അയച്ചു, തനിക്കു അവി
ടെനിന്നു സുന്ദരിയായ ഒരു ഭാൎയ്യയെ കൊണ്ടു വരേണം എന്നു കല്പിച്ചു.
മന്ത്രി ഭാൎയ്യയെ കൊണ്ടു വന്നു വിവാഹം കഴിഞ്ഞ ഉടനെ, ഇവൾ സുന്ദരി
അല്ല, എന്നു വിധിച്ചു അവളെ ഉപേക്ഷിച്ചു, മന്ത്രി സ്വാമിദ്രോഹി എ
ന്നരുളി, അവനെ കൊല്ലിച്ചു. പിന്നെ അവൻ നൊൎഫൊൿ തമ്പുരാന്റെ
മരുമകളായ കഥരീന റോവൎദ എന്നവളെ കെട്ടി കുറയനാൾ പാൎത്താ
റെ: ഇവൾ പാതിവ്രത്യമില്ലാത്തവൾ എന്നു കളവു പറഞ്ഞു അവളുടെ
തലയെ അറുപ്പിച്ചു. എന്നാറെ അവൻ ആറാം കല്യാണം ചെയ്തു കഥരീ
നഫർ എന്ന വിധവയെ കെട്ടി, അവളും ഒരു ദിവസം മരിക്കേണ്ടതായി
രുന്നു, എങ്കിലും അവൾ ഏറിയോരു മുഖസ്തുതി പറഞ്ഞു സിംഹനെ ശ
മിപ്പിച്ചു തന്നെത്താൻ രക്ഷിച്ചു. അവൻ ദീനം പിടിച്ചു മരിപ്പാറായി
രിക്കുമ്പോൾ അവന്റെ ക്രൂരതയും ദുശ്ശീലവും വിവരിപ്പാൻ പാടില്ല. ആ
സമയത്തു അവൻ സുശീലവും സാമൎത്ഥ്യവുമുള്ള സുരി എന്ന പ്രഭുവിനെ
വെറുതെ കൊല്ലിച്ചു, അവന്റെ അഛ്ശനെയും നശിപ്പിക്കുന്നതിൽനിന്നു
മരണം മാത്രം അവനെ തെറ്റിച്ചു. ആ മരണം 1547 ജനുവരി 27ാം ൹
സംഭവിച്ചു. ഇങ്ങിനെ എട്ടാം ഹെന്രി അതിദുഷ്ടനും അതിക്രൂരനുമായി
എല്ലാ ജഡത്തിന്റെ വഴിയെ പോയപ്പോൾ ആരും അവനെ സ്നേഹ
ത്തോടെ ഓൎത്തില്ല ആരും അവനെ കുറിച്ചു വിലപിച്ചതുമില്ല.
(To be continued.)
THE KING A PRIEST.
രാജാവു പാതിരിയായതു.
ഇംഗ്ലന്തിലെ രാജാവായിരുന്ന മൂന്നാം ജോൎജ്ജ ഒരു ദിവസം അനേ
കം മഹാന്മാരോടു കൂടെ വങ്കാട്ടിൽ പ്രവേശിച്ചു നായാട്ടു തുടങ്ങി, ഒരു മാ
നിന്റെ വഴിയെ ഓടിയതിൽ കൂട്ടരിൽനിന്നു പിരിഞ്ഞു. മുന്നോട്ടു ചെ
ന്നാറെ തന്റെ കുതിര വളരെ തളൎന്നു എന്നു കണ്ടു; ഇപ്പോൾ മതി, ഇനി
നായാട്ടു വേണ്ടാ, എന്നു നിശ്ചയിച്ചു ഒർ ഊടു വഴിയായി തിരിഞ്ഞു ഒരു
വലിയ മരക്കൂട്ടത്തിന്റെ അരികത്തു എത്തി. അവിടെ രാജാവു, താമസി [ 157 ] ച്ചു, കൂട്ടർ എത്തുമ്പോഴെക്കു സ്വസ്ഥായിരിപ്പാൻ വിചാരിച്ചപ്പോൾ:
അയ്യോ എന്റെ അമ്മ, എന്റെ അമ്മ, ദൈവമേ, എന്റെ അമ്മയെ
രക്ഷിക്കേണമേ, എന്നു നിലവിളിച്ചു പറയുന്ന ഒരു പെണ്കുട്ടിയുടെ ശ
ബ്ദം കേട്ട. പിന്നെ രാജാവു കുതിരയെ ഒരു മരത്തോടു കെട്ടി, ശബ്ദം ഉ
ണ്ടായ സ്ഥലത്തേക്കു നടന്നു. അവിടെ അവൻ ഒരു കുടിലിനെയും ഒരു
മരത്തിന്റെ ചുവട്ടിൽ ആറെട്ടു വയസ്സുള്ളൊരു പെണ്കുട്ടി മുട്ടുകുത്തി പ്രാ
ൎത്ഥിക്കുന്നതിനെയും കണ്ടു. കുട്ടിയേ, നീ എന്തിനു കരയുന്നു? എന്നു രാ
ജാവു ചോദിച്ചപ്പോൾ, അവൾ അവനെ നോക്കി വിറച്ചു, എങ്കിലും
അവന്റെ സ്നേഹഭാവം കണ്ടു ധൈൎയ്യം പ്രാപിച്ചു എഴുനീറ്റു: എന്റെ
അമ്മ മരിപ്പാറായിരിക്കുന്നു, എന്നു പറഞ്ഞു. അമ്മ എവിടെ? എന്നു
രാജാവു ചോദിച്ചാറെ, കുട്ടി അവനെ കുടിലിന്റെ അകത്തു കൊണ്ടു
പോയി അമ്മയെ കാട്ടി. അപ്പോൾ തന്നെ കുട്ടിയുടെ ജ്യേഷ്ഠത്തിയും
എത്തി, കുറയ മരുന്നുകളെ കൊണ്ടു വന്നു രാജാവിനു സലാം പറഞ്ഞു,
അമ്മയെ ചുംബിച്ചു വളരെ കരഞ്ഞു. ഞാൻ നിങ്ങൾക്കുവേണ്ടി വ
ല്ലതും ചെയ്യാമോ? എന്നു രാജാവു ചോദിച്ചപ്പോൾ മൂത്ത കുട്ടി: അമ്മ
യെ ആശ്വസിപ്പിക്കേണ്ടതിനു ഒരു പാതിരിയെ കൊണ്ടു വരുവാൻ ഞാൻ
പുലൎച്ചെക്കു മുമ്പെ പട്ടണത്തിലേക്കു പോയിരുന്നു, എങ്കിലും ഒരുത്തനും
വരുവാൻ മനസ്സില്ല, എന്നു പറഞ്ഞ വാക്കിനെ ക്ഷീണതനിമിത്തം സം
സാരിപ്പാൻ കഴിയാത്ത അമ്മ കേട്ടപ്പോൾ വളരെ വ്യസനിച്ചും കുട്ടികൾ
വളരെ കരഞ്ഞുകൊണ്ടിരിക്കുമ്പോൾ, രാജാവു: ദൈവം നിങ്ങൾക്കു അ
യച്ച പാതിരി ഞാൻ തന്നെ എന്നു ചൊല്ലി, കിടക്കയുടെ അരികത്തു
ഇരുന്നു, മരിക്കുന്നവളുടെ കൈ പിടിച്ചു പാപത്തെയും കൎത്താവായ യേ
ശുക്രിസ്തുവിലുള്ള ദൈവകൃപയെയും കുറിച്ചു അവളോടു സംസാരിച്ച
പ്പോൾ അവളുടെ മുഖം തെളിഞ്ഞു രാജാവിനെ മന്നസ്മിതത്തോടെ
നോക്കി പ്രാണനെ വിടുകയും ചെയ്തു. പിന്നെ രാജാവു എഴുനീററു കു
ട്ടികൾക്കു ഒരു സമ്മാനം കൊടുത്തു ദൈവത്തിൽ ആശ്രയിക്കേണം, എന്നു
അവരോടു പറഞ്ഞു വിടവാങ്ങി പോകയും ചെയ്തു. പിന്നേതിൽ മാത്രം
ഈ പാതിരി രാജാവത്രെ, എന്നു അറിയേണ്ടതിനു കുട്ടികൾക്കു സംഗതി
വന്നു. ഇതാ, ദൈവത്തിന്റെ ഹൃദയംപോലെയുള്ളാരു രാജാവു.
THE MALAYALAM COUNTRY.
മലയാള രാജ്യം.
ഒമ്പതാം നമ്പർ ൧൪൦ാം പുറത്തിൽ വെച്ചതിന്റെ തുടൎച്ച.
(Registered, Copyright. —ചാൎത്തു പതിപ്പുള്ള പകൎപ്പവകാശം)
III. 2. താഴ്വരകൾ; ഉല്പത്തി. അതാതു വരിമലകുന്നുകളുടെ ഇട
യിലുള്ള കുഴിനാടുകളും താഴ്വരകളും മിക്കതും തമ്മിൽ ചേൎന്നു കടല്ക്കരയി [ 158 ] ലേക്കു ചായുകയും അവറ്റിലുള്ള ചരിവിൽ കൂടി ഓരോ നീൎച്ചാലുകൾ ക
ടലിലേക്കു ഒഴുകുകയും ചെയ്യുന്നു.
എത്ര പ്രധാന പുഴകൾ ഉണ്ടോ അത്ര പ്രധാന താഴ്വരകളും കയ്യാറു
കളുടെ എണ്ണത്തിന്നു തക്കവാറു ചെറു താഴ്വരകളും ഉണ്ടു. അവറ്റെ ഉയ
ൎന്ന നിലത്തിൽനിന്നും ഭൂപടത്തിലും ചിന്തിച്ചു നോക്കിയാൽ തടി, കൊ
മ്പു, ചിനെപ്പു, ഇല്ലികളുള്ള മരത്തിന്നു തുല്യമായി തോന്നുന്നു.
൧. തിരിവു. മലക്കുന്നുകളുടെ തിരിച്ചു താഴ്വരകൾക്കും പുഴകൾക്കും
പകൎന്നു കാണുന്നു.
എല്ലാറ്റിൽ നേരെ ചെല്ലുന്നതും വലുതുമായ പേരാറ്റിൻ (പൊന്നാ
നിപ്പുഴ) താഴ്വര കിഴക്കുനിന്നു പടിഞ്ഞാറോട്ടു നോക്കുന്നു. അതിന്റെ വ
ടക്കുള്ള മുഖ്യ താഴ്വരകൾ ശരാശരിക്കു മലയടുക്കേ വടക്കോട്ടും പിന്നെ പ
ടിഞ്ഞാറോട്ടും അഴിക്കൽ അല്പം തെക്കോട്ടും ചായുകയും പൊന്നാനിപ്പുഴ
യുടെ തെക്കു കായങ്കുളം വരെ അല്പം വടക്കോട്ടും അഴിക്കൽ അല്പം തെ
ക്കോട്ടും ചാഞ്ഞു അവിടെനിന്നു കന്യാകുമാരിക്കെത്തുമളവിൽ നേരെ
തെക്കോട്ടം തിരിയുന്നു. ചെറുതാഴ്വരകൾ സകൂടമായി വടക്കോട്ടോ തെ
ക്കോട്ടോ ചെല്ലുന്നു.
൨. നീളം. അതിനാൽ മുഖ്യ താഴ്വരകൾക്കു നാട്ടിന്റെ അകലത്തിൽ
നീളം ഏറും; എന്നിട്ടും കേരളത്തിന്നു വിസ്താരം കുറയുന്നതു നിമിത്തം
എല്ലാ താഴ്വരകൾ കുറിയവയത്രേ.
പുഴകളുടെ നീളംകൊണ്ടു പറഞ്ഞതു നോക്കുക (III 4.)
൩. വീതി. ഈ താഴ്വരകൾക്കു ഒരേ അകലവും ഇല്ല. മലയിലും മല
പ്രദേശത്തും മിക്ക താഴ്വരകൾ കുടുങ്ങീട്ടും ഇടുങ്ങീട്ടും വളഞ്ഞു ചെല്ലുമള
വിൽ പള്ളിച്ചും എക്കീട്ടും ചുരുങ്ങിയും ഒടുവിൽ കടലോടണയുമ്പോൾ
വീതിവെച്ചും കാണുന്നു, കുന്നുകളുടെ ഇടയിൽ കിടക്കുന്നതും ഒരേ ഭാഗ
ത്തു വായി ഉള്ളതുമായ കുഴിനാട്ടിന്നു കുളമ്പു എന്നു പേർ.
മലകുന്നുപ്രദേശങ്ങളിൽ വിശേഷിച്ചു വെള്ളപ്പനാടു വള്ളുവനാടു കൂ
റ്റനാടു ഏറനാടു എന്നിവറ്റിൽ പെരുത്തു കുളമ്പുകളുണ്ടു.* ഇവറ്റിനു
തെക്കും കോലനാട്ടിലും കരിപ്പാടു എന്നു പറയുന്നു.
൪. നിലപുഷ്ടി. ഇപ്പറഞ്ഞ താഴ്വരകൾ പ്രത്യേകമായി നെൽകൃഷി
ക്കു കൊള്ളുന്നു. ഇതിന്നായി ചരിവിന്നു തക്കവണ്ണം നിലത്തെ വലിയ ക
ള്ളികൾ ആകുന്ന കണ്ടങ്ങൾ ആക്കി ചിറയും വരമ്പും ഇടവരമ്പും കോ
രിക്കിളെച്ചു പെയ്യുന്ന മഴവെള്ളം ആവശ്യം പോലെ അവറ്റിൽ കെട്ടിനി
ൎത്തുന്നുണ്ടു.
വയലുകളുടെ ചുറ്റിലും പലപ്പോഴും കൊത്തളം പോലെ കിളെച്ച
നാലു ഭയപറമ്പുകൾ വീടുപുരകളുമായി അഴകോടേ നില്ക്കുന്നു. പാലക്കാ [ 159 ] ടുതാലൂക്കിലും തെക്കേ മലയാളത്തിൽ ചില സ്ഥലങ്ങളിലും വേലിയേ
കെട്ടിക്കൂടൂ. താഴ്വരകളുടെ അല്പം ഉയൎന്ന ഒാരോ സ്ഥലങ്ങളെ കൊല്ലന്തോ
റും പുതുതായി കുഴിച്ചു താഴ്ത്തി കണ്ടങ്ങൾ ആക്കി തീൎക്കാറുണ്ടു.
III. 3. സമഭൂമികൾ; കിടപ്പും ഉരുതിരിവും. മലയാള ഉൾനാ
ട്ടിൽ അവിടവിടെയും വിശേഷിച്ചു കേരളത്തിന്റെ നടുവിലും തെക്കും
കടപ്പുറത്തോടു ചേൎന്ന വെവ്വേറേ ദേശങ്ങളിലും പല വിസ്താരമുള്ള തട്ടൊ
ത്ത ഭൂമികൾ അല്ലെങ്കിൽ സമഭൂമികൾ ഉണ്ടു. അവറ്റിന്നു* വടക്കേ മല
യാളത്തിൽ 1-7 വരെ നാഴികയും നടുമലയാളത്തിൽ 2-6 നാഴികയും തെ
ക്കേ മലയാളത്തിൽ 3-11 നാഴികയും അകലം മതിക്കാം; ചിലതിൽ ഓരോ
കായലുകളെ കാണാം.
താഴ്വരകളിൽ കൂടി മണ്ണിനെ ഉരുട്ടിക്കൊണ്ടു ചെല്ലുന്ന പുഴകൾ അഴി
ക്കൽ കടലോടു അലപൊരുകകൊണ്ടു കടപ്പുറം ചേൎന്ന മിട്ടാൽപ്രദേശം
പലതും പുഴകൾ ഊറി ഇട്ട മൺ മണൽ മുതലായവറ്റാൽ ഉളവായവ
തന്നേ. അതിന്നു (alluvium) കൎണ്ണാടകത്തിൽ വൊണ്ഡു എന്നും തമിഴിൽ
അടിമണ്ടി എന്നും പറയുന്നു. മലയാളത്തിൽ ആറ്റുവൈക്കം എന്നു
പേർ ഇരിക്ക. പുഴകൾ ഊറി വിട്ട വിവിധ സാധനങ്ങൾ ഒഴികേ കടൽ
അലച്ചുകയറ്റിയ പൂഴി തരിമണൽ എന്നിവ † അതിൽ കലൎന്നു ചെല്ലുക
യും അതിനാൽ ഉളവായ കോവ്വൽപാടുകൾക്കു കടൽ മാടിയിട്ട മണൽ
തിട്ടകൾകൊണ്ടു ഉറപ്പു വരികയും ചെയ്തു ‡ കായലുകളെകൊണ്ടു പറ
ഞ്ഞതു നോക്കിയാൽ തിരിയും.
൧. കോവ്വൽപാടു. ഈ വക പരന്ന നിലത്തിന്നു കോവ്വൽപാടു
എന്നു പറയുന്നു. അവ മിക്കതും കോടികളുടെ ഇടയിൽ കിടക്കുന്നു.
ചിറ്റാരി (വേക്കലം താലൂക്ക്) തൊട്ടു കവ്വായിവരെയും; പെരുമ്പുഴ —
കാൎയ്യങ്കോടു; കുട്ടിയേഴി—മീങ്കുന്നു; മീങ്കുന്നു—ചാലാടു; ഏഴര—കൂടക്ക
ടവു; മയ്യഴി—ചോമ്പാൽ; ഇരിങ്ങപ്പാറ- ഉരുണിയങ്കുന്നു; കോവില്ക്ക
ണ്ടി—കല്ലായി; വേപ്പൂർ—(വൎക്കല) അഞ്ചുതെങ്ങുവരെയും അവിടെനി
ന്നു കന്യാകുമാരിയോളവും ഓരോ കൊവ്വൽപ്രദേശങ്ങൾ ഉണ്ടു.
കോവ്വൽപാടു രണ്ടു പ്രകാരം; പശിമയുള്ളതും പശിമയില്ലാത്തതും തന്നെ.
നനെച്ചാൽ കുഴയാത്ത തരിമണൽ ഉള്ളതിന്നു പശിമ ഒട്ടും ഇല്ല. അ
വറ്റിൽ ആറ്റുവൈക്കം ഉള്ളതുണ്ടോ എന്നു സംശയിക്കുന്നു. ചിലേടത്തു
2-3 ആൾപ്രമാണം കുഴിച്ചിട്ടും നെല്ക്കണ്ടം ആക്കുവാൻ കഴിഞ്ഞില്ല. ആ [ 160 ] വക നിലങ്ങളിൽ താണ രാമെച്ചവും വള്ളിക്കിഴങ്ങും (ചക്കര—) ഉണ്ടാ
ക്കുന്നുള്ളു.*
൨. പശിമക്കൂറുള്ള കോവ്വൽപാട്ടിൽ ഓരോ വലിയ വയലുകൾ ഉണ്ടു.
മഴക്കാലത്തിലേ ഇവ നല്ലൂ.
വടക്കേ മലയാളത്തിൽ ചൊല്ക്കൊണ്ട രാമൻകുളങ്ങര, കോലത്തു,
ഓൎക്കാട്ടേരി, തൊണ്ണൂറാം, രാമനാട്ടുതറ, കുട്ടനാടു മുതലായ പെരുവയലുക
ളിലും ഉൾനാട്ടിൽ ഏറിയ ചെറു വയലുകളിലും വിവിധ നെൽകൃഷി
നടക്കുന്നു. ഇവ കരവെപ്പിന്നും ഉതകും.
പെരും വയലുകൾ പണ്ടു പോൎക്കളങ്ങളായി ഇരുന്നതു കൂടാതെ നാട്ടു
കാർ പലതിൽ ഇപ്പോഴും കേളിപ്പൂട്ടു (ploughing matches)† നടത്തി
വരുന്നു.
കോട്ടയത്തു കോടേരിപ്പറമ്പും കടുത്തവയനാട്ടിൽ പൊന്നിയത്തും
താമരശ്ശേരിയും മാവേലിക്കരയും മറ്റും കേൾ്വിപ്പെട്ട പോൎക്കളങ്ങൾ ആ
യിരുന്നു.
൩. ഏകദേശം ഒരു നാഴികയോളം വിസ്താരത്തിൽ പൂഴിപ്പാടും പൊ
യ്യപ്പാടും ഉള്ള കടപ്പുറം ഉൾപ്രദേശങ്ങളിൽ എന്ന പോലെ കൃഷിക്കു
കൊള്ളായ്കിലും തെങ്ങിന്നു പിടിപ്പുള്ള ദിക്കത്രേ.
മലയാളക്കരയെ കടലിൽനിന്നു നീളേ നോക്കിയാൽ രാജ്യം മുഴുവനും
ഒരു വമ്പിച്ച തെങ്ങിൻതോട്ടം ആയ്വിളങ്ങുന്നു.
(ശേഷം പിന്നാലെ.)
SUMMARY OF NEWS.
വൎത്തമാനച്ചുരുക്കം.
രുസ്സൎക്കും തുൎക്കൎക്കും തമ്മിലുള്ള പടവിവരങ്ങൾ. ൧ യൂരോപ്പയിലെ ചെയ്തി:- തുൎക്ക |
ഴക്കോട്ടും പലരും ഇസ്തമ്പൂലിലേക്കും ഓടിപ്പോ യി. റൂമിക്കോയ്മ അതിനാൽ ഭ്രമിക്കാതെ ഒ സ്മാൻപാഷാവെ രുസ്സരെ എതിൎത്തു ആട്ടേണ്ട തിന്നു അയച്ചു. ആയവൻ പെരുത്തു സൂക്ഷ്മ ത്തോടെ മുൽപുക്കു രുസ്സരെ ഷിപ്ക കണ്ടിവാ തിലോളം തിക്കിത്തിരക്കി ബല്ക്കാൻമലയുടെ തെക്കേ അംശങ്ങളിൽനിന്നു തുടെച്ചതു പോ ലെ രുസ്സരെ പായിപ്പിച്ചു എങ്കിലും അവന്റെ സൈന്യത്തിൽ ഉള്ളവരോ കാട്ടാള ഗുണമുള്ള ചെൎക്കെസ്സരോ തെക്കേ ബുൽഗാൎയ്യയിൽ ഏക ദേശം 10-15,000 ക്രിസ്ത്യാനികളായ ബുൽഗാ ൎയ്യരെ വെട്ടിക്കൊന്നിരിക്കുന്നു. ഷിപ്ക കണ്ടി വാതിലിനെ രുസ്സരുടെ കൈയിൽനിന്നു പിടു ക്കുവാൻ ഇന്നോളം തുൎക്കൎക്കു സാധിച്ചില്ല താനും. ഒസ്മാൻ പാഷാവു ബല്ക്കാന്മലയെ കയറി വട ക്കെ ബുൽഗാൎയ്യയിൽ കിഴിഞ്ഞു പ്ലെവ്നാവിൻ |
അടുക്കെ പാളയത്തെ ഉറപ്പിച്ചു. ആഗൊസ്തു 30 ൹ രുസ്സർ അതിനെ പിടിക്കേണ്ടതിന്നു വ ല്ലാതെ പട വെട്ടീട്ടും ഒസ്മാൻ പാഷാവു അവ രെ തോല്പിച്ചു, ഏകദേശം 10-15,000 രുസ്സർ പട്ടുപോയി. മാറ്റാന്മാരെ മെരിട്ടി കലക്കേ ണ്ടതിന്നു നല്ല പാങ്ങുണ്ടായിരിക്കെ താനും കി ഴക്കുനിന്നും പടിഞ്ഞാറുനിന്നും വന്ന റൂമിപ്പട്ടാ ളങ്ങൾ ഓരോ വാടിക കൊത്തളങ്ങളെ മൺ കൊണ്ടുണ്ടാക്കി രുസ്സൎക്കായി കാത്തിരിക്കുന്നു. തു ൎക്കരുടെ സൎവ്വസൈന്യാധിപതി നെഞ്ഞുറപ്പും വിവേകവും ചുറുചുറുപ്പും ഉള്ള പുരുഷൻ ആ യിരുന്നു എങ്കിൽ പ്ലെവ്നാവിലെ പട കഴിഞ്ഞ ഉടനെ രുസ്സൎക്കു പുതിയ തുണപ്പടകൾ എത്തു മ്മുമ്പെ അവരെ ആട്ടിത്തുരത്തേണ്ടതിന്നു ഉത്സാ ഹിക്കുമായിരുന്നു. ഇപ്പോഴോ രുസ്സൎക്കു റുമാന്യ സൈന്യം കൂടാതെ തങ്ങളുടെ രാജ്യത്തിൽനി ന്നു പുതുതായിട്ടു ഓരോ പട്ടാളങ്ങൾ എത്തി ക്കൊണ്ടു ആൾ വൎദ്ധിച്ചിരിക്കയാൽ അവർ സെപ്തമ്പ്ര 6 - 14 ൹ പ്ലെവ്നാവെ വീണ്ടും പി ടിച്ചു അതിനാൽ സിസ്കോവ തൊട്ടു ഷിപ്ക ക ണ്ടിവാതിൽ വരേക്കും ഉള്ള പെരുവഴിയെ ത ങ്ങൾക്കു ഉറപ്പിക്കേണ്ടതിന്നു മുരം മല്ലുകെട്ടി വ രുന്നു. തുൎക്കർ ചിറ്റാസ്യയിൽനിന്നു 35,000 പേരെയും മിസ്രയിൽനിന്നു പുതുപട്ടാളങ്ങളെ യും വിളിപ്പിച്ചു കൂടുന്ന നാടുകളിൽനിന്നു പട കളെ എത്തിക്കുന്നു എങ്കിലും ഇവർ പോൎക്കള ത്തിൽ ചേരുന്നതിന്നു ഇടെക്കു പ്ലെവ്നാവിന്റെ മുമ്പിലുള്ള തുൎക്കർ ഞെരിച്ചുപോകും എന്നുള്ള ഭയം ഉണ്ടു. ദൊബ്രുച്ചയിൽ രുസ്സർ പെരുകി ക്കൊണ്ടു ഉറെച്ചു വരുന്നു. റുച്ചുക്കിനെ വളെ ച്ച രുസ്സർ തല്ക്കാലം നിരോധത്തെ മതിയാക്കി എങ്കിലും തൂനാവിൻ അക്കരയുള്ള ജുജ്ജേൎവോ വിൽനിന്നു വാടിയിടിപ്പൻ തോക്കുകൊണ്ടു അ തിനെ തകൎക്കേണ്ടതിന്നു വലിയ അദ്ധ്വാനം കഴിക്കുന്നു. ൨. ആസ്യാവിലെ വൎത്തമാനം:- തുൎക്കർ വിചാരിച്ചതുപോലെ കൌകസ് മലനി |
യെ അവരും തുൎക്കരിൽനിന്നു പിടുക്കേണ്ടതി ന്നു ഇനിയും സാധിച്ചതുമില്ല. ഇരുപുറത്തു ഇത്രോടം പെരുത്തു ആൾ പ ദീപസഞ്ചയം Polynesia. ശാന്തസമുദ്രത്തിലെ സമോവാ എന്ന ദ്വീപു സന്ദ്വിച്ച് അല്ലെങ്കിൽ ഹവ്വായി ദ്വീ 1842 ആമതിൽ ആപത്തു പിണെഞ്ഞ ഒരു അമേരിക്ക America. ഐകമത്യസംസ്ഥാനം:- ജൂലാ |
ൾക്കു തീ കൊടുക്കയും തങ്ങളെ നേരെ പുറപ്പെ ട്ട പടയാളികളെ വെടിവെക്കയും കല്ലും മറ്റും എറികയും ചെയ്തുപോന്നു. 27 ൹ അകം ഭ്രാന്തു തളൎന്നു എങ്കിലും ഇരുപുറത്തു എറിയവർ മരി ച്ചു മുറിയേല്ക്കയും പുകവണ്ടിക്കൂട്ടുകാരുടെ ഏക ദേശം 200 ലക്ഷം രൂപ്പിക മുതൽ നശിക്കയും ചെയ്തിട്ടുണ്ടായിരുന്നു. ഇങ്ങിനെ ചെറിയ തീ പ്പൊരിയിൽനിന്നു വങ്കാട്ടു തീ ജ്വലിച്ചുണ്ടാകു ന്നപ്രകാരം ചിലൎക്കുള്ള അല്പമുഷിച്ചലിന്നു പാ കത വരാതെ ശാഠ്യം ഏറുകയാൽ വലിയ ക ലാപമുളവായി. യൂരോപ്പ Europe. പരന്ത്രീസ്സരാജ്യം:- പരന്ത്രീസ്സുകാൎക്കും ഗൎമ്മാന്യ:- (ജൎമ്മനി) വൎത്തമാനക്ക ആഫ്രിക്കാ Africa. സുപ്രത്യാശമുനമ്പത്തേ ബ്രിതിഷ് കുടിയേ |
ക്കിക്കളവാൻ ഓങ്ങിനില്ക്കയാൽ തന്നെയല്ല ല ന്തർ അവരെ തടുപ്പാൻ പ്രാപ്തിയില്ലാതെ കൂട ക്കൂടെ ഉള്ള യുദ്ധങ്ങൾകൊണ്ടു ബ്രിതിഷ് രാ ജ്യത്തിന്നു നല്ല സൌഖ്യം വരായ്കയാൽ അത്രേ. ഒരുമയിൽ ബലപ്പെട്ട പുതിയ സംരാജ്യത്തെ ഇത്ര എളുപ്പത്തിൽ ആക്രമിക്കുന്നതു സാധി ക്കാതെ കാപ്പിരികൾ ഇനിമേലാൽ അടങ്ങി നല്ല അയല്വക്കക്കാർ ആയിരിക്കും എന്നു വി ചാരിപ്പാൻ സംഗതിയുണ്ടു. നൂബിയ:- മിസ്രയിലേ ഖെദിവിന്നു ആസ്യാ Asia. ഭാരതഖണ്ഡം. കാലികാത:- ഉപരാജാവവൎകൾ ഭാര വടക്കേപടിഞ്ഞാറുവകുപ്പു:- ന ബൊംബായി:- പഞ്ചം നിമിത്തം |
മദ്രാശി സംസ്ഥാനം: ക്ഷാമം നിമി ത്തം കോയ്മ പണിക്കു പ്രാപ്തിയില്ലാത്ത പുരു ഷന്മാർ സ്ത്രീകൾ കുട്ടികൾ എന്നിവരെ ഒാരോ മുഖ്യ സ്ഥലങ്ങളിൽ ഓരോ പാളയങ്ങളിൽ പോറ്റി വരുന്നു. ൟ പഞ്ചപ്പാളയങ്ങളിൽ പുരുഷന്മാർ, സ്ത്രീകൾ, അനാഥകുട്ടികളും വെ റെ പാൎക്കയും ഭക്ഷിക്കയും ചെയ്യുന്നു. ദീന ക്കാരായ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും അ വരവരുടെ ദീനപുരകളും പെറ്റു കിടക്കുന്ന സ്ത്രീകൾക്കു ഓർ ഈറ്റില്ലവും ഉണ്ടു. ഏറിയ നാൾ വയറു കാഞ്ഞ പെണ്ണുങ്ങൾ പെറ്റ കുട്ടി കൾ മിക്കതും ചെറുതും മെലിഞ്ഞും തന്നെ. എ ല്ലാ പഞ്ചപാളയങ്ങളിൽ ഏകദേശം 7,00,000 അപ്പനമ്മമാരില്ലാത്ത കുട്ടികൾ ഉണ്ടു അവരിൽ ഒരു ലക്ഷത്തോളം പെറ്റവരെയും ജാതിയെ യും മതത്തെയും അറിയുന്നില്ല കഷ്ടം. ചെന്നപ്പട്ടണത്തു ൟയിടേ നാടുവാഴി അ പഞ്ചം:- രാജപുത്രസ്ഥാനം ഗുൎജ്ജരം വട കണ്ണനൂർ:- കരളലിവുള്ളദൈവം ആ |
ങ്ങൾക്കും ഏറ ഉപകാരം വന്നിരിക്കുന്നു. എ ന്നിട്ടും മാപ്പിള്ളമാരായ കച്ചവടക്കാർ പിട്ടലായ നെല്ലിന്നു മുങ്കൂറായി പണം കൊടുത്തു അതിനെ പുറനാട്ടിൽ അയക്കുന്നതു വിചാരിച്ചാൽ ഇങ്ങു ള്ള കുഴക്കു എങ്ങനെ തീരും. കോഴിക്കോടു:- മലയാളത്തിലേ നെ പാലക്കാടു:- ഉത്തമായി വിളഞ്ഞ വി |
തഞ്ചാവൂർ:- ഈയിടെ മരിച്ച പ്രകാ രം ഒരു ബാല്യക്കാരത്തിയെ ചുടലക്കാട്ടിൽ കൊ ണ്ടു പോയി ചുടലയടിക്കു തീ കൊടുത്ത ശേഷം അവൾ മായാമരണത്തിൽനിന്നു ഉണൎന്നു അടു ക്കെ നില്ക്കുന്ന അപ്പനമ്മാരോടു തന്നെ രക്ഷി ക്കേണ്ടതിന്നു അപേക്ഷിച്ചിട്ടും ആയവർ കുറെ സമയത്താളം സംശയിച്ചു നിന്നശേഷം മാ ത്രം അവളെ തങ്ങളോടു കൂട കൊണ്ടു പോയുള്ളൂ. കാലായിപെറുക്കു Gleanings. പാപ്പാവു ഭൂലോകത്തിൽ ഉള്ള എപ്പേൎപ്പെട്ട ബാസൽഗൎമ്മാനസുവിശേഷപ്രേരണ സം യൂരോപ്പയിലെ പഴങ്കൂട്ടുകാർ:- |
ബ്രിതാന്യ പരദേശവേദസംഘം: വേദപുസ്തകത്തെ 210 ഭാഷകളിലും 790 ലക്ഷം പ്രതികളിലും അച്ചടിപ്പിച്ചു പരത്തിയ ഈ സം ഘത്തിന്നു 73 ആം വയസ്സുതികഞ്ഞു. 1876 ആ മതിൽ 26,70,742 പ്രതികളെ (copies) ലോക ത്തിൽ എങ്ങും വിതറിയതു കൊണ്ടു ഈ കിഴ വിക്കു നല്ല യൌവനാശക്തിയും ഉത്സാഹവും ഉണ്ടു എന്നു കാണാം, എബ്രായഭാഷയിലെ പുതുനിയ നല്ല വേലക്കാരൻ:- ബങ്കാളത്തിൽ സുരിയനാടു:- ദമസ്ക്, ബൈരുത് മു |
AN ILLUSTRATED MALAYALAM MAGAZINE.
Vol. IV. NOVEMBER 1877. No. 11.
EARTHQUAKES.
ഭൂകമ്പം.
ലിസബൊൻ.
കുറെ കാലം മുമ്പെ തെക്കേ അമേരിക്കയിൽ വലിയൊരു ഭൂകമ്പത്തി
നാൽ ചില പട്ടണങ്ങൾ മിക്കവാറും നശിച്ചു പോയി എന്നു വൎത്തമാന
പത്രികയിൽ വായിച്ചിരിക്കുന്നു.
[ 166 ] ഭൂകമ്പങ്ങൾ ഭൂമിയിൽ എവിടെയും സംഭവിക്കാം. ഭൂകമ്പം ഉണ്ടാ
കാത്ത രാജ്യം ഉണ്ടെന്നു പറവാൻ പാടില്ല. ഭൂമിയുടെ അന്തർഭാഗത്തിലെ
വസ്തു ഒരു വിധം ഉരുകിയ അവസ്ഥയിൽ ഇരിക്കുന്നു. ഭൂമിയുടെ മേൽപു
റം തോടു മുട്ടയെ മൂടുന്നതു പോലെ എന്ന കണക്കെ ജലമയമായ അന്ത
സ്സാധനങ്ങളെ മൂടിയിരിക്കുന്നു. ഭൂമിയുടെ തടിപ്പു നോക്കിയാൽ നമ്മ ഈ
ഊരുകിയ സാധനങ്ങളിൽനിന്നു വിഭാഗിക്കുന്നതായ തോടു എത്രയും നേരി
യതു. ഉള്ളിലെ ഭയങ്കരമായ ഉഷ്ണത്താൽ പലപ്പോഴും ഭൂമി ഭാഗം ചലിക്കു
ന്നു. ഇതിന്നു നാം ഭൂകമ്പം എന്നു പേർ കൊടുക്കുന്നു.
ഭൂകമ്പങ്ങളുടെ ശക്തിക്കു ഏറിയ മാറ്റം ഉണ്ടു. ഒരിക്കൽ അതു നമു
ക്കു സഹിപ്പാൎൻ കഴിയാതവണ്ണം ശക്തി കുറഞ്ഞതായ ഇളക്കം കൊള്ളുന്നു.
ചിലപ്പോൾ മലകൾ നശിക്കത്തക്ക ഭയങ്കരമുള്ള കമ്പനം ഉണ്ടാക്കുന്നു.
ചിലപ്പോൾ ചുരുങ്ങിയ ഭൂസ്ഥലം സഹിപ്പാൎൻ മാത്രവും മറ്റു ചില
പ്പോൾ വലിയ ഭൂഖണ്ഡങ്ങൾ സഹിക്കാവുന്നതുമായ കമ്പനങ്ങൾ സം
ഭവിപ്പിക്കുന്നു.
ഭൂകമ്പങ്ങൾ മൂന്നു വിധം ഉണ്ടെന്നു കാണുന്നു. ചിലപ്പോൾ ഭൂമിയു
ടെ കീഴിൽനിന്നു ഉൾവഴിയായി മേൽഭാഗത്തേക്കു ഓടുന്ന ഒരു കമ്പം സം
ഭവിക്കുന്നു. അതിനാൽ പലപ്പോഴും മനുഷ്യരും കല്ലുകളും മലകളും തു
ള്ളുന്നതു പോലെ മേലോട്ടു തള്ളി പോകുന്നു. 1788ാമതിൽ ഇതല്യ രാജ്യ
ത്തിൻറ തെക്കിൽ ഒരു ഭൂകമ്പം ഉണ്ടായപ്പോൾ, അവിടുത്തെ ചില മല
കൾ മേലോട്ടും കീഴോട്ടം തുള്ളുന്നതു പോലെ ചലിക്കുന്നതു കാണ്മാനുണ്ടാ
യിരുന്നു. ചിലപ്പോൾ ഭൂകമ്പം കടലിലെ തിര ഇളകി ചരിക്കുംപ്രകാരം
ഭൂമിമേലെ സഞ്ചരിക്കുന്നു. അതിനാൽ മനുഷ്യൎക്കു ഇളകി ആടുന്ന കപ്പ
ലിൽ ഇരിക്കുന്ന ഒരു അനുഭവം ഏല്ക്കുന്നു. വൃക്ഷങ്ങളുടെ അഗ്രം നിലത്തു
വന്നു ചേൎരുകയും കമ്പത്തിരയുടെ നീളത്തിൽ ഇരിക്കുന്ന മതിലുകൾ വീ
ഴുകയും തിരയുടെ വഴിപ്രകാരം നില്ക്കുന്നവ കീറിപ്പോകയും ചെയ്യുന്നു.
ചിലപ്പോൾ ഭൂകമ്പത്തിനു വൃത്താകാരമായ ഒരു സഞ്ചാരമുണ്ടു അ
തിനാൽ നേൎക്കുള്ള പെരുവഴി വളഞ്ഞതായി തീരുന്നു. ഇതല്യ രാജ്യത്തിൽ
ഒരു തുൺ ഭൂകമ്പത്താൽ തന്നെത്താൻ ചുററി തിരിഞ്ഞു പോയി.
പലപ്പോഴും ഭൂകമ്പത്തോടുകൂടെ ഭൂമിയുടെ ഉള്ളിൽ പല ശബ്ദങ്ങൾ
ചേരുന്നു. ഈ ശബ്ദങ്ങൾ കാറ്റിന്റെ നിൎഘോഷം പോലെയും ചില
പ്പോൾ ഇരിമ്പു ചങ്ങല കിലുങ്ങുന്നതു പോലെയും, ചെണ്ട ശബ്ദിക്കുന്നതു
പോലെയും ആം. 1784ാമതിൽ ഗുവാനയുയാതൊ (Guyanyuyado) എ
ന്ന മെക്സികൊ രാജ്യത്തിൽ ഒരു മാസം മുഴുവനും ഭൂകമ്പം പുറത്തു വരാതെ
ഉള്ളിൽനിന്നു ഇടിധ്വനി പോലെ ഭയങ്കരമായ ശബ്ദങ്ങൾ ഇടവിടാതെ
കേട്ടു. [ 167 ] 1808ാമതിൽ പിയെമൊന്ത് രാജ്യത്തിൽ ഒരു ചെറിയ ഭൂകമ്പസഹിതം
പീരങ്കി വെടിപോലെ ഉള്ള അടികൾ സംഭവിച്ചു.
ഈ വക ശബ്ദങ്ങൾ കൂടാതെ ഭൂകമ്പത്തോടു പ്രത്യേകം പലപ്പോഴും
ഭയങ്കരമായ മൂടൽമഞ്ഞു ചേൎക്കപ്പെടുന്നു. 1783ാമതിൽ കലാപ്രിയ രാജ്യ
ത്തിൽ ഒരു വലിയ ഭൂകമ്പം അയിസ്പന്ത ദ്വീപിൽ സ്തപൂർ യേക്കൽ തീ
മലയിൽ തീജ്വാല ഉണ്ടായപ്പോൾ യൂരോപ്പ ആസ്യ ഖണ്ഡങ്ങളുടെ ഓ
രോ വലിയ അംശം മൂടൽ മഞ്ഞുകൊണ്ടു മൂടപ്പെട്ടിരുന്നു. 1831ാമതിലെ
ഭൂകമ്പം ഒരു വലിയ മൂടൽ മഞ്ഞുകൊണ്ടു യൂരോപ്പയെ മുഴുവനും മൂടി
വെച്ചു.
ചിലപ്പോൾ ഭൂകമ്പങ്ങൾ വലിയ കാററുകൾ ഇടിമഴകൾ എന്നിവ
യോടു കലരുന്നതു കൂടാതെ ചില ഭൂസ്ഥലങ്ങളിൽനിന്നു വിഷവായുക്കളെ
യും തീജ്വാലകളെയും ആവികളെയും പുറപ്പെടീക്കുന്നു.
ഭൂകമ്പത്തിന്റെ മുന്നടയാളങ്ങൾ ഒട്ടും തിട്ടമില്ലാത്തവയാകുന്നു. അ
വ പലപ്പോഴും മുന്നറിവു കൂടാതെ ഉണ്ടായി വരുന്നു, എന്നിട്ടും ചില മൃ
ഗങ്ങൾ ഭൂകമ്പത്തിന്റെ ആസന്ന കാലം പലപ്പോഴും ബോധിക്കുന്നു.
പ്രത്യേകമായി ഗുഹകളിൽ പാൎക്കുന്ന മൃഗങ്ങൾ തന്നെ. അവ പാൎപ്പിട
ങ്ങളിൽനിന്നു പുറത്തേക്കു വന്നു, വളരെ സുഖക്കേടു കാട്ടുന്നു. നെയാ
പൽ രാജ്യത്തിൽ പ്രത്യേകം പന്നികൾ ഭൂകമ്പത്തിൻ മുമ്പെ സ്വസ്ഥത
യില്ലാത്ത ചില ചേഷ്ടകളെ കാണിച്ചുപോൽ.
നാം അറിയുന്നവറ്റിൽ അതിഭയങ്കരമായ ഭൂകമ്പങ്ങൾ ഏററവും ചു
രുക്കം. ചിലവ ഒരു നിമിഷംകൊണ്ടു തീൎന്നു പോകുന്നു. തീമലകൾ അട
ത്തുണ്ടെങ്കിൽ ഭൂകമ്പത്തിന്നു കാരണമായിരിക്കുന്ന ആവികൾ ഭൂമിയുടെ അ
ന്തർഭാഗത്തിൽനിന്നു പോയിപോകാം. അതിനാൽ ദീൎഘമായ ഭൂകമ്പം സം
ഭവിക്കാൻ പാടില്ല. എങ്കിലും ഇതില്ലെങ്കിൽ ഭൂമിയുടെ അകത്തടങ്ങിയ
ആവികൾക്കു തെറ്റി പോവാൻ വഴിയില്ലായ്കകൊണ്ടു ഭൂകമ്പം പലപ്പോ
ഴും ചില മാസങ്ങളിൽ ആയി വന്നേക്കാം സപൊയി (Savoy) രാജ്യത്തിൽ
1807ാമതിലെ ഭൂകമ്പം 7 ആഴ്ചയോളവും 1822ാമതിൽ സൂരിയ രാജ്യത്തുണ്ടാ
യ ഭൂകമ്പം ഏകദേശം 15 മാസത്തോളവും കലാപ്രിയ രാജ്യത്തിലെ മൊ
ന്തെലെയൊനെ പട്ടണത്തിൽ ഭൂകമ്പം 4 സംവത്സരത്തോളവും നിന്നു.
സാധാരണമായി ചെറിയ ഭൂകമ്പം ഏററം ആപൽകാരമുള്ളതു എന്നു
പറയാം. പലപ്പോഴും ഭൂകമ്പങ്ങൾ അഗ്നിപൎവ്വതങ്ങളുടെ ചേഷ്ടകളോടു
കലൎന്നിരിക്കുന്നു. ഭൂമിയുടെ അകമെ കിടക്കുന്ന ആവികൾ തീമലകളൂടെ
കടന്നു പോകുന്നു. വെസുവിയൂസ് എത്ത്ന എന്ന ഇതല്യ രാജ്യത്തിലുള്ള
തീമലകൾ 1711 തുടങ്ങി നിശ്ചലമായി ശമിച്ചിരുന്നപ്പോൾ ഇതല്യ രാജ്യ
ത്തിൽ അനേക ഭൂകമ്പങ്ങൾ സംഭവിച്ചു. എങ്കിലും 1778ാമതിൽ വെസു
[ 168 ] വിയൂസ് എന്ന തീമലക്കു ഒരു ഭയങ്കരമായ പൊട്ടൽ ഉണ്ടായി വന്നാറെ,
5 കൊല്ലത്തോളം ആ രാജ്യത്തിൽ ഭൂകമ്പം സംഭവിച്ചിട്ടില്ല.
ചില ഭൂകമ്പങ്ങൾ 1500 മൈത്സ വിസ്താരം വ്യാപിക്കുന്നു. ലിസബൊൻ
പട്ടണത്തെ നശിപ്പിച്ച ഭൂകമ്പം ഏകദേശം 16000000 ചതുരശ്ര നാഴിക
പരന്നു. ഈ മഹാഭൂകമ്പം 1755ാമതു നവെമ്പ്ര മാസം 1൹ സംഭവിച്ചു.
രാവിലെ 9 മണിക്കൂറിൽ ഭൂമിയിൽനിന്നു ഭയങ്കര ഇടിമുഴക്കം കേട്ട ആ നി
മിഷത്തിൽ തന്നെ പട്ടണത്തിന്റെ മുഖ്യ സ്ഥാപനങ്ങൾ നിലത്തു വീ
ണു ഏകദേശം 8000 ആളുകൾ അതിൽ നശിച്ചു പോയി. തറയാ നദീ
നിലം ചില സ്ഥലങ്ങളിൽ വെള്ളത്തിൻ മേൽഭാഗത്തു പൊങ്ങി സമുദ്ര
ത്തിന്മേൽനിന്നു 50 കാലടി പൊക്കമുള്ള ഒരു തിര ബന്തറിൽ വന്നു അ
നേക കപ്പലുകളെ നശിപ്പിച്ചു.
ഏററവും കീൎത്തിപ്പെട്ട ഭൂകമ്പങ്ങളുടെ ഒരു പത്രിക ഇവിടെ കാണി
ക്കുന്നു.
1 692ാ | മതിൽ | ഝമയിക്കാദ്വീപിൽ. | 1797ാ | മതിൽ | പ്രീതൊ. |
1698 | ,, | സീസലിദ്വീപിൽ. | 1811 | ,, | മിസ്സിസിപ്പി. |
1703 | ,, | എക്രൊസൊയിൽ. | 1812 | ,, | കരകസ്. |
1746 | ,, | ലീമാ. | 1812 | ,, | ചില്ലി. |
1755 | ,, | ലിസബൊൻ. | 1727 | ,, | നിയൂഗ്രെനാർ. |
1759 | ,, | യോരുല്ലാമലയുടെ നടുവിൽ. | 1855 | ,, | ചില്ലി. |
1766 | ,, | കരകസ്. | 1843 | ,, | വടക്കേ അമേരിക്ക. |
1783 | ,, | കലാപ്രിയ. |
ഭൂകമ്പങ്ങളുടെ സിദ്ധി പല വിധമുള്ളതാകുന്നു. ചില സ്ഥലങ്ങളിൽ
നിലം കീറി പോയി മനുഷ്യരും മൃഗങ്ങളും വീടുകളും ആ പിളൎപ്പിൽ താണു
നശിച്ചു. കലാപ്രിയ രാജ്യത്തിൽ നാലു നാഴിക നീളവും 150 കാലടി വീ
തിയുമുള്ള ഒരു കീറൽ ഉണ്ടായി. സിഫീരിയമല മദ്ധ്യം രണ്ടു അംശമാ
യി കീറി പോയി. ഝമയിക ദ്വീപിലെ 1692ാമതിലുള്ള ഭൂകമ്പത്താൽ ര
ണ്ടു മലകളുടെ ശിഖരങ്ങൾ സമഭൂമിയിൽ വീണു നിവാസികളെ എല്ലാം
മൂടി കളഞ്ഞു. ചിലപ്പോൾ പിളൎപ്പുകളിൽനിന്നു ഉഷ്ണ ജലവും ആവിക
ളും പുറപ്പെട്ടു കലാപ്രിയയിലും കരകസിലും അതിനാൽ കുറെ വലിയ
സരസ്സുകൾ ഉത്ഭവിച്ചു. 797ാമതിൽ തിയൊംബംബ ഭൂകമ്പത്തിൽ ഭൂപി
ളൎപ്പുകളിൽനിന്നു ഭയങ്കരമായ ജലങ്ങൾ പൊങ്ങി പുറപ്പെട്ടു കുറെ കാല
ത്തോളം 1000 കാലടി ഉയരവും 600 കാലടി ആഴവുമുള്ള ഒരു താഴ്വര മുഴു
വനും നിറച്ചു വെച്ചു.
ഭൂകമ്പത്താൽ പലപ്പോഴും ഉറവുകളും നദികളും വറണ്ടു പോകുന്നു.
1088ാമതിൽ തേമ്സ (Thames) ഭൂകമ്പത്തിനാൽ വററി ഉണങ്ങിപ്പോയി
സമുദ്രത്തിൽനിന്നു കപ്പലുകൾ മേല്പെട്ടു ചാടിക്കപ്പെട്ടു. ചിലപ്പോൾ [ 169 ] ഭൂമിയിൽ ചില സ്ഥലങ്ങൾ മേല്പെട്ടു പൊങ്ങിക്കയും ചിലേടങ്ങൾ താഴ്ത്തു
കയും ചെയ്തു. ചില രാജ്യത്തിൽ ഭൂകമ്പങ്ങളാൽ ചില സ്ഥലങ്ങൾ 500
കാലടി പൊങ്ങിക്കപ്പെട്ടു. ഭൂകമ്പങ്ങളാൽ സമുദ്രത്തിൽനിന്നു ദ്വീപുകൾ
ഉത്ഭവിച്ചു. 1811ാമതിൽ അസൊര ദ്വീപുകളുടെ സമീപത്തു ഭൂകമ്പ
ത്താൽ 800 കാലടി ഉയരവെ സംപ്രിസദ്വീപു സമുദ്രത്തിൽ നിന്നു പൊ
ങ്ങി വന്നു. 1831ാമതിൽ മദ്ധ്യകടലിൽ ഫെനീസൻ എന്ന ദ്വീപു 215 കാ
ലടി ഉയരവെ പൊങ്ങി നിന്നു. 6 മാസം ചെന്നാറെ വീണ്ടും സമുദ്രത്തിൽ
തന്നെ താണു പോയി.
THE LATE SYRIAN METROPOLITAN ATHANASIUS.
മലയാള സുറിയാനിക്കാരുടെ കഴിഞ്ഞു പോയ
മാർ അത്താനാസ്യോസ മെത്രാപ്പൊലീത്തൻ.
ജനനമരണങ്ങളുടെ സംഭവങ്ങൾ നാട്ടിൽ എങ്ങും ദിവസേനാൽ എ
ന്നപോലെ ഉണ്ടാകുന്നതു സാധാരണയാകുന്നു. എങ്കിലും അവ ജന
ങ്ങൾ ഗണ്യമാക്കാറില്ല. ചില സംഗതിവശാൽ മേൽപ്രകാരമുള്ള സംഭ
വങ്ങൾ അപ്പഴപ്പോൾ മുഖ്യമായ ചില പത്രങ്ങളിൽ പ്രസിദ്ധം ചെയ്തു
കാണാറുണ്ടു. ഇങ്ങിനെ പരജനബോദ്ധ്യത്തിനു വേണ്ടി ഒരാളിന്റെ ജീ
വചരിത്രം വിവരിക്കുന്നതു പരസമ്മതമാകുമെന്നു ഊഹിക്കേണമെങ്കിൽ
ആയാൾ സാമൂഹ്യസ്ഥിതിയിൽ ഉയൎന്ന ഒരുവനും, തന്റെ ജീവകാലത്തു
സാധാരണയിൽ ഉപരിയായ ശോഭയ്ക്കു പാത്രമുള്ളവനും ആയിരുന്നതു നി
രാക്ഷേപാമായിരിക്കേണ്ടതു. ഈ ലക്ഷണങ്ങളിൽ യാതൊന്നും ഞങ്ങൾ ഇ
തിനാൽ ചുരുക്കമായി ജീവചരിത്രം വിവരിപ്പാൻ ഭാവിക്കുന്ന മാർ അത്താ
നാസ്യോസ, എന്നവൎക്കു കുറവില്ലായിരുന്നു, എന്നു അദ്ദേഹത്തെ കുറിച്ചു കേ
ട്ട കേൾവി മാത്രം ഉണ്ടായിട്ടുള്ള ഏവരും സമ്മതിക്കുന്നതാകുന്നു. ഇദ്ദേ
ഹം തിരുവിതാങ്കൂർ രാജ്യക്കാരനും പാലക്കുന്നത്തു അബ്രഹാം മല്പാൻ എ
ന്നു ചൊല്ക്കൊണ്ട വൈദികന്റെ കുഡുംബക്കാരനും സംബന്ധിയുമായ
ഒരു യാക്കോബിയ സുറിയാനിക്കാരനുമായിരുന്നു. തന്റെ ബാലാഭ്യസ
നം കോട്ടയത്ത ചൎച്ച് മിശ്യോൻ വക സിമ്മനാരിയിലും പിന്നത്തേതിൽ
മദ്രാസിൽ കീൎത്തിപെട്ട ഒരു വിദ്യാലയത്തിലും കഴിച്ചതിനാൽ എന്നു
തോന്നുന്നു. സുറിയാനിസഭയിൽ അക്കാലത്തു നുഴഞ്ഞു കടന്നിരുന്ന
മറിയാരാധന മുതലായ ആചാരങ്ങൾ ശരിയല്ലാത്തതും വെറുക്കത്തക്കതു
മെന്നു ബോധിപ്പാൻ ഇടയായി. ചൎച്ച് മിശ്യോൻകാരോടുള്ള ഏൎപ്പാടിൽ
നിന്നു വേൎപ്പെട്ടു സ്വരാജ്യക്കാരായ പല പ്രധാന പള്ളിക്കാരുടെ സാക്ഷ്യ
ലിഖിതങ്ങളോടു കൂടെ ഏകനായി സുറിയായിലേക്കു ദുൎഗ്ഗസഞ്ചാരം ചെ
യ്തു അവിടെവെച്ചു സഭാക്രമപ്രകാരം സുറിയാനിസഭയുടെ മേലദ്ധ്യക്ഷ [ 170 ] നായിട്ടു പാത്രിയക്കാ എന്ന പ്രധാന മേല്പട്ടക്കാരന്റെ കൈയിനാൽ പ്ര
തിഷ്ഠിക്കപ്പെട്ടു. വഴിമേൽവെച്ചു നേരിട്ടതായ അനേക ഉപദ്രവങ്ങളിൽ
നിന്നും രക്ഷപ്പെട്ടു ഒടുവിൽ 1844 മെയിമാസത്തിൽ സ്വരാജ്യമായ മലയാ
ളത്തു എത്തി. ഇദ്ദേഹത്തിനു മുമ്പു പരദേശത്തു പോയി മേലദ്ധ്യക്ഷ
സ്ഥാനം ഏറ്റു വന്നവർ മലയാള സുറിയാനികളിൽ ആരും ഇല്ലാതിരു
ന്നതും, ഇത്ര വളരെ ദൂരമായിരുന്ന സ്ഥലത്തു ഏകനായി പോയി ശുഭ
ത്തോടും മാന്യാവസ്ഥയിലും മടങ്ങിവരുന്നതും അപ്പോൾ വളരെ അസാ
ദ്ധ്യമെന്നു വിചാരിക്കപ്പെട്ടിരുന്നതിനാലും മാർ അത്താനാസ്യോസിന്റെ
സ്ഥാനത്തെ പറ്റി വളരെ സംശയം നാട്ടുകാൎക്കുണ്ടായതിനാൽ തന്റെ
അധികാരം സഭയിൽ നടത്തിക്കൊള്ളുന്നതിനു സൎക്കാർ മുഖാന്തരം സി
ദ്ധിക്കേണ്ടിയിരുന്ന അനുവാദം ലഭിക്കേണ്ടതിന്നു ചിലകാലത്തേക്കു പ്രയാ
സമുണ്ടായി, എങ്കിലും ഒടുവിൽ നിഷ്പക്ഷക്കാരായ അധികാരികൾ മുഖാ
ന്തരം തന്റെ ന്യായമായ ആന്തരം സാദ്ധ്യമായി അന്നുവരെ നിരാശ്രയ
ക്കാരും സത്യമാൎഗ്ഗം ഇന്നതെന്നു രുചിച്ചിട്ടില്ലാതിരുന്നവരുമായ മലയാള
സുറിയാനിക്കാൎക്കു സഹായിയും ഉപദേഷ്ടാവുമായി അധികാരം നടത്തി
ക്കൊൾവാൻ 1852ൽ തിരുവിതാങ്കോടു സൎക്കാരിൽനിന്നു വിളംബരവും വാ
ങ്ങി. അന്നു മുതൽ ഈ കഴിഞ്ഞ ജൂലായിമാസം വരേയുള്ള ദീൎഘകാലത്തു
സകലവിധ എടത്തൂടുകളെ ഖണ്ഡിപ്പാനും സഭയിലുള്ള വഷളത്വങ്ങളെ
അണുക്കളായി ചിതറിപ്പാനും തക്കവണ്ണം മാർ അത്താനാസ്യോസ ദൈ
വകൈയിൽ ഒരു കോടാലിയായി മലങ്കര എടവകയെ ഭരിച്ചുപോന്നു.
ദൈവവചനം നേരായി വിഭാഗിക്കുന്നതിനും സത്യമായ വെളിച്ചം ഇന്ന
തെന്നു മലിനചിത്തന്മാരായ തന്റെ സഭക്കാൎക്കു തിരിച്ചു കൊടുപ്പാനും
തനിക്കുണ്ടായ പ്രാപ്തി ചൊല്ക്കൊണ്ടതത്രെ. വൈദികൻ എങ്കിലും മനു
ഷ്യനായിരുന്നതിനാൽ ഇദ്ദേഹം തന്റെ വൎഗ്ഗത്തിന്നുണ്ടായിരിക്കുന്ന കുറ
വുകളിൽനിന്നു ഒഴിയപ്പെട്ട ഒരാൾ എന്നു പ്രബോധിപ്പിപ്പാൎൻ ഞങ്ങൾ
തുനിയുന്നില്ല. എന്നാലും തന്റെ ഭക്തിവൈരാഗ്യവും പ്രാപ്തിയും സാമാ
ന്യക്കാരിലും ഉയൎന്ന തരത്തിലായിരുന്നു, എന്നു തന്റെ അവസാന വിരി
പ്പിൽ കിടന്നപ്പോൾ താൻ അയപ്പിച്ചതും ഇതിനു ചുവടെ ചേൎക്കുന്നതു
മായ ലേഖനത്താൽ വെളിപ്പെടുന്നതാകുന്നു. ഒരു ന്യായവാദിക്കൊത്ത
ഗുണദോഷിയും പരക്കെ അറിയപ്പെടാതിരുന്ന ഒരു ജാതിക്കാരെ നേരുമാ
ൎഗ്ഗത്തൂടെ നൽദേശം കാണിച്ചുകൊടുപ്പാൻ ഒരുക്കപ്പെട്ട ഒരു മോശയും
പ്രയാസങ്ങൾ സഹിച്ചു അവറ്റിൽ നിന്നുള്ള വിടുതലിന്നായി ദൈവത്തി
ങ്കൽ മാത്രം ശരണപ്പെട്ട ഒരു യോബും എന്നു ജഗൽപ്രസിദ്ധനായ ഇദ്ദേ
ഹത്തിന്റെ അകാലമരണത്താൽ മലയാളത്തുള്ള സുറിയാനി സഭക്കു
സംഭവിച്ചിട്ടുള്ള നഷ്ടം വലുതായതു തന്നെ എങ്കിലും, തന്റെ യത്നത്താൽ [ 171 ] സത്യദൈവത്തിന്റെ ശുശ്രൂഷക്കായി വേർതിരിഞ്ഞവർ അനേകം ആളു
കൾ സുറിയാനികളിൽ ഇന്നും, ഉണ്ടെന്നുള്ള അറിവിനാൽ താൻ ആരംഭി
ച്ച മഹത്തായ പ്രവൃത്തി അവസാനത്തോളം കൊണ്ടു ചെല്ലുന്നതിനു ത
ടസമുണ്ടാകയില്ലെന്നും, ആ സഭയിൽ ഇനിയും ശേഷിക്കുന്നവരായ
സൽഭക്തർ തങ്ങൾക്കു മുമ്പായി പോയിരിക്കുന്ന ഈ മഹാന്റെ ഒരുമിച്ചു
തങ്ങളുടെ ആത്മീക മണവാളന്റെ തെരിഞ്ഞെടുക്കപ്പെട്ട കന്യകമാരും
അവിടത്തെ കിരീടത്തിൽ പതിക്കപ്പെടുന്ന ശോഭയേറിയ രത്നങ്ങളും ആ
യ്തീരേണമെന്നു ഞങ്ങൾ മനഃപൂൎവ്വം ആശിക്കുന്നു.
കുറിപ്പു:— ഈ താഴെ എഴുതിക്കിടക്കുന്ന ലേഖനം മാർ അത്താനാ
സ്യോസ എന്നവർ തന്റെ മരണത്തിന്നു അല്പനാൾക്കു മുമ്പു സുറിനാ
നിപ്പള്ളികൾക്കു അയച്ചിട്ടുള്ളതാകുന്നു. ഇതിന്റെ ഒരു നേരു പകൎപ്പു ഞ
ങ്ങൾക്കു കിട്ടീട്ടില്ലെങ്കിലും വാക്കിന്നു വാക്കു അല്ലെന്നുള്ള കുറവല്ലാതെ കാ
ൎയ്യഭാഗത്തിൽ അശേഷവും തെറ്റീട്ടില്ലെന്നു ഞങ്ങൾക്കു ഉറപ്പായി പറയാം.
ലേഖനം.
( ) പള്ളിയിലെ വിഗാരിക്കും പട്ടക്കാൎക്കും കയ്ക്കാരന്മാർ മു
തലായ എടവകക്കാൎക്കും പിതാവായ ദൈവത്തിൽനിന്നും നമ്മുടെ കൎത്താ
വായ ഈശോമ്മശിഹായിൽനിന്നും കൃപയും സമാധാനവും സകല വാ
ഴ്പും ഉണ്ടായിരിക്കട്ടെ.
വാത്സല്യമുള്ള മക്കളേ! നമ്മുടെ രക്ഷിതാവായ ഈശോമ്മശിഹാ ത
ന്റെ വിലയേറിയ രക്തത്താൽ സമ്പാദിച്ചിട്ടുള്ള കൂട്ടത്തിലെ ആടുകളായ
നിങ്ങളുടെ മേൽ ഇന്നേവരെ ബലഹീനനും ദോഷത്താളനുമായ എന്നെ
പ്രധാന അധികാരിയായി തെരിഞ്ഞെടുത്തു നിയമിച്ച ദൈവത്തിന്നു
ഞാൻ വന്ദനം ചൊല്ലുന്നു. എന്റെ ഇഹലോകസഞ്ചാരത്തിന്റെ നാ
ളുകൾ അറുപതു കൊല്ലത്തോളം എത്തിയിരിക്കുന്നു. ഈ ഭൂമിക്കടുത്ത ഭ
വനമായ ശരീരത്തിൽ നിന്നു വേർപെട്ടു നമ്മുടെ സ്വൎഗ്ഗീയ പിതാവിന്റെ
സന്നിധിയിലേക്കു യാത്രയാകേണ്ടുന്നതിന്നു എന്റെ സമയം അടുത്തിരി
ക്കുന്നു എന്നു വിചാരിക്കേണ്ടതിന്നു നമ്മുടെ കൎത്താവ് എന്നോടു അറിയി
ച്ചിരിക്കുന്നതിനാൽ എന്റെ അവസാന കല്പന നിങ്ങൾക്കു തന്നു, എ
ന്റെ യാത്രയെ കുറിച്ചു നിങ്ങളോടു അറിയിപ്പാൻ എന്റെ ഈ നിൎയ്യാ
ണ ശയ്യയിൽനിന്നു ഈ ലേഖനം നിങ്ങൾക്കു അയക്കുന്നു. തന്റെ ആടു
കൾക്കു വേണ്ടി ജീവനെ വെച്ചു കൊടുത്തവനും നമ്മുടെ രക്ഷിതാവുമായ
ഈശോമ്മശിഹായുടെ തൃക്കയ്യിലേക്കു ഞാൻ എന്റെ ആത്മാവിനെ ഭര
മേല്പിക്കുന്നു. ജയപുരിയായ പരദേശത്തേക്കു അവൻ എന്റെ ആത്മാ
വിനെ എടുത്തുകൊണ്ടു ഇനിക്കു മുമ്പായി അവിടെ പോയി സ്തോത്രഗീത
ങ്ങൾ പാടുന്നവരോടു കൂടെ ചേൎന്നു സ്വൎഗ്ഗീയ യരുശലേമിന്റെ ഒരു അവ [ 172 ] കാശി എന്നെയും ആക്കുമെന്നു ഞാൻ അവനിൽ ശരണപ്പെടുകയും ചെ
യ്യുന്നു. ക്രിസ്തനാൽ ഇനിക്കു ഏല്പിക്കപ്പെട്ട കൂട്ടത്തിലെ ആടുകളായ പ്രി
യമുള്ളവരേ! ബലഹീനനും ദോഷത്താളനുമായ ഞാൻ അവങ്കൽനിന്നു
ഭരമേററ പ്രവൃത്തിയിൽ നിങ്ങളോടു ചെയ്തിട്ടുള്ള ഉപദേശങ്ങളെ നിങ്ങൾ
വിശ്വസ്തതയോടെ കൈക്കൊണ്ടിരിക്കുന്നു. അതിൽ യാതൊന്നെങ്കിലും
എന്റെ സ്വന്ത മനസ്സിൻപ്രകാരമോ സത്യപഠിപ്പിന്നു വിരുദ്ധമായതോ
അല്ലെന്നു സാധുക്കൾക്കു ജ്ഞാനവും കണ്ണുകൾക്കു പ്രകാശവും കൊടുക്കു
ന്നതും സ്വൎണ്ണത്തേക്കാൾ ആഗ്രഹിക്കത്തക്കതും തേനിനെയും തേങ്കട്ടയെ
യുംകാൾ അതിമധുരമായതുമായ ദൈവവചനത്തോടു ഒത്തുനോക്കിയാൽ
നിങ്ങൾക്കു ബോധിക്കുന്നതാണെ.
എന്റെ മക്കളേ! നിങ്ങൾ സത്യവഴിയിൽനിന്നു തെറ്റരുതെന്നും സാ
ത്താന്റെ വശീകരത്തിൽ അകപ്പെടരുതെന്നും ദൈവകൃപയാൽ നിങ്ങ
ൾക്കു കിട്ടീട്ടുള്ള നിഷ്ക്കളങ്കമായ വിശ്വാസത്തെ മുറുകെ പിടിച്ചുകൊള്ളേ
ണമെന്നും ഈ ഒരിക്കൽ കൂടെ ഞാൻ നിങ്ങളോടു ഗുണദോഷിക്കുന്നു. വാ
ക്കിനാലോ ക്രിയയാലോ നിങ്ങളിൽ വല്ലവനെയും ഞാൻ വിരുദ്ധപ്പെടു
ത്തീട്ടുണ്ടെങ്കിൽ നമ്മുടെ കൎത്താവായ ഈശോമ്മശിഹായുടെ നാമത്തിൽ
നിങ്ങൾ അതിന്നായി എന്നോടു മനംപൊറുത്തുകൊള്ളണമെന്നു ഞാൻ
അപേക്ഷിക്കുന്നു.
വാത്സല്യമക്കളേ! മനുഷ്യന്റെ നാളുകൾ പുല്ലു പോലെയും വയലി
ലെ പുഷ്പംപോലെയും ഇരിക്കുന്നു എന്നുള്ള വിശുദ്ധ വേദവാക്യം നിങ്ങൾ
എപ്പോഴും ഓൎത്തുകൊൾവാൻ ഞാൻ നിങ്ങൾക്കു ഗുണദോഷിക്കുന്നു. ലോ
കവും അതിന്റെ ഉല്ലാസങ്ങളും പൊയ്പോകും. അതിലെ ബലവാന്മാരും
രാജാക്കന്മാരും വിദ്വാന്മാരും എവിടേ? ഇവരൊക്കയും അവരവരുടെ സ
ന്തതികാലങ്ങളിൽ ഇല്ലാതായിരിക്കുന്നു. ആകയാൽ നമ്മുടെ പാപങ്ങ
ൾക്കു വേണ്ടി മരിച്ചു, നമുക്കു ജീവനുണ്ടാകേണ്ടതിന്നു പുനരുത്ഥാനം ചെ
യ്കയും അതിനാൽ താൻ ലോകത്തെയും പിശാചിനെയും ജഡത്തെയും
ജയിച്ചു നമ്മുടെ പാപങ്ങളിൽനിന്നു നമ്മെ ഉദ്ധരിച്ചിട്ടുള്ള മശിഹായിലെ
വിശ്വാസികളായ നിങ്ങളും പിശാചു, ജഡം, ലോകം എന്നിവയോടു എ
തൃത്തുനിന്നു നിങ്ങളുടെ ദേഹദേഹികളെ മുഴുവനും കൎത്തൃസേവെക്കും മഹ
ത്വത്തിനുമായി ഏല്പിച്ചു കൊടുപ്പാൻ ഞാൻ നിങ്ങളോടു ഉപദേശിക്കുയും
നിങ്ങളെ പഠിപ്പിക്കയും ചെയ്യുന്നു.
ഇതു ഞാൻ നിങ്ങൾക്കു ചൊല്ലിത്തരുന്നതായ അവസാന ഗുണദോ
ഷവും ഉപദേശവും ആയിരിക്കാം. രാജാക്കളുടെ രാജാവും കൎത്തൃകൎത്താ
വും തനിക്കു മാത്രം സകല തേജസ്സും ബഹുമാനവും മഹിമയും അടങ്ങു
ന്നവനും യൂദാ ഗോത്രത്തിലെ സിംഹവും സ്വൎഗ്ഗീയ യരുശലേമിൻറ മ [ 173 ] ണവാളനും ആയവൻ നിങ്ങൾക്കു പുത്രത്വത്തിന്റെ ആത്മാവിനെ ന
ല്കി തന്റെ വിശുദ്ധന്മാരായ അനേകായിരം ദൂതരോടു കൂടെ താൻ വരു
ന്നതായ ആ മഹാദിനത്തിലെ പ്രത്യക്ഷതയിങ്കൽ എന്നോടു കൂടെ നിങ്ങ
ളെയും തന്റെ വലത്തുഭാഗത്തു നിൎത്തിക്കൊൾവാൻ തക്കവണ്ണം തന്റെ
വിശുദ്ധ രക്ഷയിൽ നിങ്ങളെ കാത്തുകൊള്ളട്ടെ. വിശേഷിച്ചും എന്റെ
അവസാന ശ്വാസത്തോളം എന്റെ ഈ കിടക്കയിൽവെച്ചു ഇനിക്കുണ്ടാ
കാവുന്ന എല്ലാ വ്യസനവും കഷ്ടതയും ഉപദ്രവും ഞാൻ ക്ഷമയോടെ സ
ഹിപ്പാനും ആവശ്യപ്പെടുന്ന എല്ലാ ആശ്വാസവും ശക്തിയും സമാധാന
വും ഇനിക്കു തന്നു എന്റെ ആത്മാവിനെ സാത്താൻറ കുടുക്കിൽനിന്നു
കാത്തുകൊള്ളണമെന്നും എന്നിൽ കുറവായുള്ളതു വിശുദ്ധാത്മാവിനാൽ
പൂൎത്തിയാക്കി തരുവാനും ഇനിക്കുവേണ്ടി ഇടവിടാതെ പ്രാൎത്ഥിച്ചുകൊ
ൾവാൻ ഞാൻ നിങ്ങളോടു യാചിക്കുന്നു.
ത്രിയേക ദൈവമായ പിതൃപുത്രാത്മാക്കൾക്കു തേജസ്സും അവിടത്തെ
വാഴ്ച നിങ്ങളുടെ എല്ലാവരുടെയും മേലും ഉണ്ടായിരിപ്പൂതാക.
THE MALAYALAM COUNTRY.
മലയാളരാജ്യം.
പത്താം നമ്പർ ൧൫൬ാം പുറത്തിൽ വെച്ചതിന്റെ തുടൎച്ച.
(Registered Copyright. — ചാൎത്തു പതിപ്പുള്ള പകൎപ്പവകാശം)
III. 4. പുഴകൾ — 1. പേർ. മലയാളികൾ മിക്കതും അവരവരു
ടെ മുക്കാൽ വട്ടത്തെ മാത്രം ചിന്തിക്കയാൽ നാട്ടിൻ ജീവനാകുന്ന പു
ഴകൾക്കു അതാതു കടവിന്റെ പേരിനെ വിളിച്ചതുകൊണ്ടു ഓരോന്നിന്നു
പല കടവു പേരുകൾ നടക്കുന്നു. എന്നാൽ അഴിമുഖത്തുള്ള പേരുകൾ
നാട്ടിലും ഭൂമിശാസ്ത്രത്തിലും പ്രമാണം.
ഉറവു തുടങ്ങി അഴിയോളം ഓരോ പേരിനെ ധരിക്കുന്ന നദികൾ പ
യസ്വിനി, പേരാറു, പെരിയാറു, കാവേരി മുതലായവയത്രേ.
2. ഉല്പത്തി. സഹ്യന്റെ ഉയൎച്ചകളിൽ വളൎഭട്ടത്തുപുഴ, വേപ്പൂൎപ്പുഴ,
ചാലക്കുടിപ്പുഴ, പെരിയാറു എന്നിവയും സഹ്യമലച്ചരുവിലും അരുവിലും
മിക്ക പുഴകളും താണ നാട്ടിൽനിന്നു ചിലതും ഉറന്നു വരുന്നു.
3. എണ്ണവും നീളവും. കേരളത്തിൽ അനേകം പുഴകൾ ഉണ്ടു.
അവററിൽ കടലോടു ചെന്നു ചേരുന്നതിന്നു പുഴ (നദി)* എന്നും പുഴക
ളിൽ കൂടുന്നതിന്നു വലുതായാൽ കീഴാറു, കൈയാറു (ഉപനദി) എന്നും
ചെറുതായാൽ ചിറ്റാറു എന്നും തോടു എന്നും കൈത്തോടു എന്നും പറ
[ 174 ] യുന്നു. പുഴകൾ തിരിഞ്ഞും വളഞ്ഞും ചെല്ലുകയാൽ നാട്ടിന്റെ വീതി
യേക്കാൾ ഇരട്ടിച്ച നീളത്തോളം എത്തിയാലും ആയതു അല്പമത്രേ.
വടക്കേ മലയാളത്തിൽ 128 നാഴിക നീളമുള്ള പേരാറു എല്ലാററി
ലും നീണ്ടതെങ്കിലും അതിൽനിന്നു 73 നാഴിക മലയാള ഭൂമിയിൽ ചേരു
ന്നുള്ളു. വേപ്പൂർപുഴക്കു 75 നാഴികയും ശേഷം പുഴകൾക്കു 50 തൊട്ടു 10
ഓളം നാഴികയും നീളമത്രേ. കൊച്ചിശ്ശീമയിൽ ഏകദേശം 70 നാഴിക
നീണ്ട ചാലക്കുടിപ്പുഴയും 30 തൊട്ടു 10 ഓളം ശേഷമുള്ള പുഴകളും കിടക്കു
ന്നു; തിരുവിതാങ്കോട്ടു സംസ്ഥാനത്തിൽ 142 നാഴിക നീണ്ട പെരിയാറും
90-62വരെ നാലും 41-30വരെ ആറും 23-15വരെ മൂന്നും പുഴകൾ ഉണ്ടു.
അറവിഉൾക്കടലിൽ വിഴുന്ന കേരളപ്പുഴകൾ ആവിതു:
൧. കുടകിൽ നിന്നു — 1. കാഞ്ഞിരങ്കോട്ടു (കാഞ്ഞിരോട്ടു) പുഴ
സമ്പാജി താഴ്വരയിൽ നജിക്കൽ എന്നു പേർകൊണ്ടു ഉത്ഭവിക്കുന്ന പുഴ
ചന്ദ്രഗിരിപ്പുഴ എന്നും പയസ്വിനി എന്നും കാഞ്ഞിരോട്ടുപുഴ എന്നും
പേരുകളെ ധരിച്ചു തൊടികാനയിൽ ഉറക്കുന്ന ഒരു വലിയ കീഴാറിനെ
കൈക്കൊണ്ടു ചന്ദ്രഗിരി കാഞ്ഞിരോടു എന്നീ സ്ഥലങ്ങൾ്ക്കിടയിൽ കട
ലോടു ചേരുന്നു. കോലനാട്ടിന്റെ വടക്കേ അതിരായ ൟ പുഴയെ കട
ക്കുന്ന മലയാള സ്ത്രീകൾക്കു ഭൂഷ്ടു വരുന്നു.
2. വളൎഭട്ടണത്തുപുഴ. ബ്രഹ്മഗിരിയുടെ ചരിവിൽ ബറപ്പുഴ (പാ
ഴുപ്പുഴ)യായി ഉറക്കുകയും മലയാള അതിരടുക്കേ 200 കാലടി പരമുള്ള
അരുവിയാറായി വീഴുകയും കല്ലൂരിപ്പുഴയെ ചേൎത്തിട്ടു 144′ അകലമുള്ള ഇ
രിക്കൂറുപുഴ എന്ന പോരൊടെ ഒഴുകുകയും ഉടുമ്പെ (ശ്രീകണ്ഠപുരം) എന്ന
90′ വീതിയുള്ള പുഴയാൽ* തടിച്ച ശേഷം വളൎഭട്ടണപ്പുഴയായി കടലിൽ
വീഴുകയും ചെയ്യുന്നു. വളൎഭട്ടണത്തു കടവിങ്കൽ ഇതിന്നു 1342′ വീതിയുണ്ടു.†
മാടായ്പുഴ അല്ലെങ്കിൽ പഴയങ്ങാടിപ്പുഴ: ഇതിന്റെ വടകൈ ച
പ്പാരപ്പടവിന്റെ കിഴക്കും തെൻകൈ കണിച്ചാമ്മലിന്നു കിഴക്കും ഉളവാ
യി‡ പട്ടുവത്തു ഒന്നായി ചേൎന്നിട്ടു മാടായ്ക്കു താഴേ കൂടി തെക്കോട്ടു ഒഴുകി
അഴിക്കൽ വളൎഭട്ടണത്തുപുഴയിൽ ചേരുന്നു.
മുങ്കാലങ്ങളിൽ ഉത്തമമായ ഈ അഴിമുഖത്തെ ഠിപ്പുസുല്ത്താൻ അഴി
ക്കൽ കല്ലുനിറച്ച പടവുകളെയും മറ്റും ആഴ്ത്തി വലിയ കപ്പലുകൾ കട
ക്കാത്തപ്രകാരം ആനം** കെടുത്തുകളഞ്ഞു.
[ 175 ] ഈ രണ്ടു പുഴകളുടെ ഇടയിലുള്ളവ:
3. ചിററാരിപ്പുഴ: വേക്കലം താലൂക്കിൽ ഉറന്നു വേക്കുലം പുതുക്കോട്ട
കളുടെ ഇടയിൽ കടലിൽ ചേരുന്ന ചിററാറു തന്നെ.
4. നീലേശ്വരപ്പുഴ: കുന്ദദേഹച്ചുരത്തിൽനിന്നു ചുരത്തുന്ന കാ
ഞ്ഞങ്ങാട്ടു (പുതുക്കോട്ട)പ്പുഴയും തെക്കുള്ള പുരുത്താടി കൊടുമുടിയിൽനി
ന്നു ഉറക്കുന്ന കാൎയ്യങ്കോട്ടു പുഴയും നീലേശ്വരത്തിന്നു തെക്കു തമ്മിൽ ഒന്നാ
കയും നീലേശ്വരപ്പുഴ എന്ന പേരോടു തെക്കോട്ടു 18 നാഴിക നീണ്ട വലി
യ കായലായി കവ്വായിപ്പുഴ എന്ന പേർ ധരിച്ചു കവ്വായ്ക്കു പടിഞ്ഞാറേ
നീലേശ്വരത്തു അഴിക്കൽ കടലോടു ചേരുകയും ചെയ്യുന്നു.
വെള്ളൂർപുഴ അല്ല ധൎമ്മപുഴ. അതു വെള്ളൂരിന്റെ വടക്കു കിഴക്കുള്ള
കുന്നുകളിൽനിന്നുത്ഭവിച്ചു കവ്വായുടെ വടക്കു കൂടി കവ്വായിപ്പുഴയിൽ
ഒഴുകുന്നു.
+ കീറുതോടു. കവ്വായിത്തോടു എന്നതു ധൎമ്മ പെരുമ്പുഴകളെ ത
മ്മിൽ ഇണെക്കുന്നതിനാൽ കവ്വായി എന്നതു തുരുത്തായ്തീൎന്നിരിക്കുന്നു.
പെരുമ്പുഴ. അരുവഞ്ചാൽ മലകളിൽനിന്നുറക്കയും പെരുമ്പുഴ
എന്ന പേരോടു പയ്യനൂരിൽ കൂടി കവ്വായിപ്പുഴയുമായി കടലിൽ ചേരു
കയും ചെയ്യുന്നു.
5. രാമരത്തുപുഴ അല്ലെങ്കിൽ പാലക്കോട്ടുപ്പുഴ: പത്തു നാഴിക
നീളമുള്ള ഈ ചെറുപുഴ കുറ്റൂർ കുന്നുകളിൽനിന്നുറന്നു ഏഴിയുടെ തെ
ക്കേ ചരുവിൽ വെച്ചു കടലോടു ചേരുന്നു.
+ കീറുതോടു. ഇതിനെ പുതിയ പുഴകൊണ്ടു* വടക്കോട്ടു പെരു
മ്പുഴയോടും മുട്ടത്തുതോടുകൊണ്ടു തെക്കോട്ടു പഴയങ്ങാടിപ്പുഴയോടും ഇ
ണെച്ചിരിക്കുന്നു.
൨. വയനാട്ടുമലകളിൽ നിന്നു: (തെക്കേ തടത്തിൽനിന്നു)
6. അഞ്ചരക്കണ്ടിപ്പുഴ: പേരിയച്ചുരത്തിന്റെ തടത്തിൽനിന്നുള
വായി വേങ്ങാടു, കല്ലായി, അഞ്ചരക്കണ്ടി, മമ്പറം കടവു 261′, മമ്മാങ്കുന്നു
വഴിയായൊഴുകി മേലൂരിൽനിന്നു പിരിയുന്ന ഒരു ചെറു കൈ ചേക്കിന്റെ
കടവുപാലത്തിൽ 103′ അകലം വെച്ചു ധൎമ്മടപ്പുഴ എന്ന പേരോടെ മണ്ണ
യാട്ടുപള്ളയിലും വലിയ പുഴ കൂടക്കടവു എന്നു പേർകൊണ്ടു കടലിലും
ചെരുന്നു. കൂടക്കടവിനെ 525 കാലടി നീണ്ട ഇരുമ്പു പാലത്തിൽ കൂടി
കടക്കാം.†
+ കീറുതോടു: കുഞ്ഞിപ്പുഴ എന്ന വെട്ടുതോടുകൊണ്ടു അഞ്ചരക്ക
ണ്ടിക്കുള്ള ഏറ്റിറക്കത്തിന്നു ധൎമ്മടപുഴയിലേക്കു എളുപ്പം വരുത്തിയിരി
ക്കുന്നു.
[ 176 ] 7. കൊടുവള്ളിപ്പുഴ: എന്ന ചെറുപുഴ എരിഞ്ഞോളി എന്ന പേ
രോടെ കൂത്തുപറമ്പിന്റെ കിഴക്കുള്ള നല്ലൂർ കുന്നുകളിൽനിന്നു ഒഴുകി ധ
ൎമ്മടം കൊടുവള്ളിക്കിടയിലുള്ള മണ്ണയാട്ടുപള്ളയിൽ ധൎമ്മടപ്പുഴയോടു ചേ
ന്നു കടലിൽ വീഴുന്നു.
8. മയ്യഴിപ്പുഴ:* പേരിയ കുററിയാടിച്ചുരങ്ങൾക്കിടയിൽ ഉള്ള കു
നിയാൎക്കോട്ടു മലയിൽനിന്നുഭവിച്ചു കടത്തുവയനാട്ടിന്റെ വടക്കേ അതിർ
പ്പുഴയായി† മയ്യഴിക്കൽ കടലിൽ കൂടുന്നു. മയ്യഴിപാലത്തിൽ 356½′ പുഴക്കു
വീതിയുണ്ടു.
9. കോട്ടപ്പുഴ: അല്ല വടകരപ്പുഴ അല്ല പുതുപ്പട്ടണത്തുപ്പുഴ:
ബാണാസുരങ്കോട്ടയുടെ അടിവാരത്തിൽനിന്നും താനോത്തുമലയിൽനി
ന്നും ഉറക്കുന്ന കൈയാറുകളാൽ ഉളവാകുന്ന ഈ പുഴ വടകര കോട്ടക്കൽ
എന്നീസ്ഥലങ്ങൾക്കു ഇടയിൽ കടലിനെ പ്രാപിക്കുന്നു.
ഇതു കടത്തുവയനാട്ടിന്റെ തെക്കേ അതൃത്തിയും സാക്ഷാൽ കേരള
ത്തിന്റെ വടക്കേ അറുതിയും തുറശ്ശേരിക്കടവു ആചാരഭേദങ്ങൾക്കു അ
തിരും തന്നെ. മൂവരാട്ടുപാലത്തിന്നു 435′ നീളം.
+ കീറുതോടു: പയ്യോളിത്തോടു (പരേരി) കൊണ്ടു കോട്ടപ്പുഴയേ
യും അകലാപ്പുഴയേയും തമ്മിൽ ചേൎക്കുന്നു.
10. അകലാപ്പുഴ: ബാലിശ്ശേരിയിൽനിന്നുറക്കുന്ന ഈ ചെറുപുഴ
പന്തലായിനിക്കടുക്കേ തെക്കോട്ടു തിരിഞ്ഞു കായലായി ചമഞ്ഞു കോര
പ്പുഴയോടു കൂടുന്നു.
11. കോരപ്പുഴ: അല്ല എലറത്തൂര പുഴ: താനോത്തു മലയുടെ പ
ടിഞ്ഞാറേ ചരുവിൽനിന്നുളവായി കുലച്ച വില്ലിന്റെ വടിവിൽ എലത്തൂ
രിൽ അകലാപ്പുഴയെ കൈക്കൊണ്ടു കടലിൽ വീഴുന്നു. അഴിക്കടുത്ത പാല
ത്തിന്നു ഏകദേശം 750′ നീളമുണ്ടു.
12. കല്ലായ്പുഴ: ഒമ്പതു (9′) നാഴിക നീളമുള്ള ഈ പുഴയെ കോഴിക്കോ
ട്ടിന്റെ തെക്കു കടലിൽ കൂടുന്നു.
+ കീറുതോടു: കനോലിത്തോടു‡ വടക്കുള്ള എലത്തൂർ പുഴയെ ക
ല്ലായ്പുഴയോടു ചേൎക്കുന്നതു കൂടാതെ കല്ലായുടെ ഒരു കൈ അതിനെ വേ
പ്പൂർ പുഴയോടു ഇണെക്കുന്നു.
13. വേപ്പൂർപുഴ: വയനാട്ടിൽ നീലഗിരികൊടുമുടിയുടെ വടക്കേ
ചരുവിൽ കാൎക്കൂർപുഴ എന്ന പോരൊടെ ഉത്ഭവിച്ചു തെക്കുനിന്നു ചരൽ
പുഴയേയും മറ്റും വടക്കുനിന്നു വാവൂട്ടുമലയിൽ ചുരക്കുന്ന ചോലപ്പുഴ
[ 177 ] കുറുമ്പുഴ മുതലായ കയ്യാറുകളേയും കൈക്കൊണ്ടു ഏകദേശം 80 നാഴിക
നീണ്ട പുഴയായി വേപ്പൂരിൽ കടലോടു കലരുന്നു. വേപ്പൂർ കടവത്തു അതി
ന്നു 733′ഉം അഴിക്കൽ 346′ഉം അകലമുള്ളു.
വയനാട്ടിന്റെ വടക്കേ ചരുവിൽ ഉറന്നു വങ്കാള ഉൾക്കട
ലിൽ വീഴുന്ന കാവേരിയോടു ചേരുന്ന പുഴകൾ ഇവ:
14. ബ്രഹ്മഗിരിയിൽ ചുരക്കുന്ന തീൎത്ഥമായ പാപനാശിനിയും മ
ററും വയനാട്ടിലും, തെക്കേ വയനാട്ടിൽ ഉത്ഭവിക്കുന്ന നുഗ്ഗു മുതലായ
കീഴാറുകൾ മൈസൂരിലും ലക്കിടി കോട്ടക്കടുക്കേ ഉറക്കുന്ന കാപ്പിനി
പ്പുഴയെ തടിപ്പിച്ചു ആയതു കാവേരിയോടു കലരുന്നു.*
15. ൩. കുണ്ടമലയിൽ നിന്നു: വള്ളുവനാടു താലൂക്കിൽ വെച്ചു
ചുരത്തുന്ന ഭവാനി കിഴക്കു വടക്കോട്ടു ഒഴുകി കാവേരിയിൽ കൂടുന്നു. ഇതു
തീൎത്ഥം തന്നെ.
൪. വടമലയിൽ നിന്നുത്ഭവിക്കുന്നവ:
16. കടൽമണ്ടി (—വണ്ടി, —ഉണ്ടി)പ്പുഴ: വള്ളുവനാട്ടിൽ ഉളവായി
തിരുവങ്ങാടിയിൽനിന്നു വടക്കോട്ടു തിരിഞ്ഞു ചാലിയത്തു രണ്ടു കയ്യായി
പിരിഞ്ഞു വടക്കുള്ളതു വേപ്പൂർപുഴയോടും തെക്കുള്ളതു കടലുണ്ടിയിൽ കട
ലോടും ചേരുന്നു. അതിനാൽ ചാലിയത്തുരുത്തുണ്ടായി.
17. തിരൂർ—, തിരൂപ്പാണ്ടിപ്പുഴ: നാട്ടിൽ ഉത്ഭവിച്ചു തിരൂരിൽ
നിന്നു തെക്കോട്ടൊഴുകി പൊന്നാനിക്കു നേരെ പേരാറ്റിൽ ചേരുന്നു.
+ കീറുതോടു: പൂരപ്പറമ്പുതോടു കടലുണ്ടി തിരൂർ പുഴകളെ ഇ
ണെക്കുന്നു.
18. കറുകപ്പുഴ: കല്ലടിക്കോടന്നടുക്കേ ചുരന്നു, കുന്തി—, നെ
ല്ലി—, കരിം—, തൂത—, പിലാന്തോൾ, കാങ്കപ്പുഴയായി കുറ്റിപ്പുറം എ
ന്ന തീവണ്ടിസ്ഥാനത്തിന്നടുക്കേ പേരാററിൽ കൂടുന്നു.†
19. വാളയാറു: എന്നതു വടമലയുടെ കിഴക്കേ ചരുവിൽ ഉത്ഭവി
ച്ചു കോറയാറു നറുകമ്പുളിയാറു എന്നീകയ്യാറുകളെ കൈക്കൊണ്ടിട്ടു കല്പാ
ത്തിപ്പുഴ എന്ന പേരോടു പറളക്കു താഴേ പേരാറ്റിൽ കൂടുന്നു. ഇതുമല
യാള രാജ്യത്തിന്റെ കിഴക്കേ അതിരാകുന്നതു കൂടാതെ മലയാള സ്ത്രീകൾ
ക്കു ഇതിനെ ഭ്രഷ്ടില്ലാതെ കടപ്പാൻ പാടില്ലാത്തതും ആകുന്നു. ഇതു പേ
രാറ്റിന്റെ മുഖ്യ കയ്യാറു, ഒലുവക്കോടിന്നടുത്ത പാലത്തിന്നു 350′ഉം പറ
ളപ്പാലത്തിന്നു 450′ഉം നീളം ഉണ്ടു.‡
20. പേരാറു: (വൃഹന്നദി, പൊന്നാനി-, ഭാരതപ്പുഴ) മലയാളത്തിൽ
[ 178 ] അല്ല കോയിമ്പത്തൂർ താലൂക്കിൽ ആനമലയുടെ വടക്കേ ചരുവിൽ കൂ
ത്തിച്ചിപ്പാടത്തിന്നടുക്കേ ഉത്ഭവിച്ചു 55 നാഴിക കോയമ്പത്തൂർ താലൂ
ക്കിൽ കൂടി ഒഴുകീട്ടു ഏകദേശം 73 നാഴികയോളം പാലക്കാടു താലൂക്കിൽ
കൂടിയും കൊച്ചിശ്ശീമ വള്ളുവനാടുകളുടെ അതിരായും ഒടുവിൽ പൊന്നാ
നി താലൂക്കിൽ കൂടിയും ചെന്നു പൊന്നാനിക്കൽ അറവിക്കടലോടു കലരു
കയും ചെയ്യുന്നു.
ഈ പുഴയു ടെ മേലെ പാതി വേനൽകാലത്തിൽ ഏകദേശം വറ്റി
വറണ്ടു പോകുന്നു. വാളയാറില്ലെങ്കിൽ പേരാറു മോശം.
തിരുനിലാക്കടവിന്നു 715'ഉം ചെറുവണ്ണൂരിലേ പാലത്തിന്നു ഏകദേ
ശം 1056'ഉം പൊന്നാനിക്കു നേരെ 3020'ഉം അകലം കാണുന്നു.
21. ൫. തെന്മലയുടെ വടക്കേ ചരുവിലുള്ള ഓരോ പുഴകൾ വേ
നൽകാലത്തു വറ്റിപ്പോകുന്നു എങ്കിലും മഴക്കാലത്തോ കുത്തി ഒലിച്ചു
പേരാറ്റിനെ പോഷിപ്പിക്കുന്നു. അതിൽ കോയമ്പത്തൂർ ജില്ലയിൽ ദേ
വനൂർ എന്നു പേർ ധരിച്ചു കൊല്ലങ്കോട്ടു പുഴയായി കൊച്ചിശ്ശീമയിൽ
കൂടി ചെല്ലുന്ന ആറും കുതിരപ്പാറയിൽനിന്നു ഉറക്കുന്ന എളിയാട്ടു പുഴയും
മുഖ്യം
൬. സഹ്യാദ്രിയുടെ തെക്കു നിരയിൽനിന്നു ചുരത്തുന്ന പുഴ
കൾ ഇവ:
22. പൊന്നാനിയുടെ തെക്കു കടലിൽ വീഴുന്ന വെള്ളിയങ്കോട്ടുപുഴ.
+കീറുതോടു: പൊന്നാനിത്തോടു (ചൊന്നാനി വയ്ക്കാൽ).
(ശേഷം പിന്നാലെ.)
SUMMARY OF NEWS.
വൎത്തമാനച്ചുരുക്കം.
രുസ്സൎക്കും തുൎക്കുൎക്കും തമ്മിലുള്ള പടവിവരങ്ങൾ. ൧. യൂരോപ്പയിലെ ചെയ്തി:- നാം |
റുമാന്യാ രാജ്യം എന്നും കടപ്പുറം ദൂനാനദി എ ന്നും മലയാളം ബുല്ഗാൎയ്യ എന്നും സഹ്യമല ബ ല്ക്കാൻമല എന്നും കൊച്ചിനഗരം വിദ്ദിൻകോ ട്ട എന്നും നിക്കൊപുരി കോഴിക്കോടു എന്നും സിസ്കോവ കണ്ണനൂർ എന്നും റുച്ചുക്കു വേക്കലം എന്നും സിലിസ്ത്രിയ മംഗലാപുരം എന്നും കൊ ച്ചിശ്ശീമ സെൎവ്വിയ രാജ്യം എന്നും പേരിയച്ചു രം ഷിപ്ക കണ്ടിവാതിൽ എന്നും കുടകു വയ നാടുകൾ റൂമിസ്ഥാനത്തിന്റെ തെക്കേ ഭാഗ ങ്ങൾ എന്നും വളർഭട്ടത്തു പുഴയും ഇരിക്കൂറും ജന്ത്രപ്പുഴയും അതിന്റെ വക്കത്തുള്ള തിൎന്നൊ വയും എന്നും മയ്യഴിപ്പുഴയും കുറ്റിപ്പുറവും ഒ സ്മപ്പുഴയും അതിന്റെ കരമേലുള്ള ലൊവച്ചും എന്നും ഏകദേശം കണവത്തു പ്ലെവ്ന എന്നും നിരൂപിച്ചു കൊൾവിൻ. |
എന്നാൽ കാൎയ്യസാദ്ധ്യം ആവിതു : 1. തുൎക്ക പ്പടത്തലവനായ സുലൈമാൻ പാഷാവു എങ്ങ നെ എങ്കിലും ഷിപ്ക കണ്ടിവാതിലിനെ കൈ ക്കലാക്കേണ്ടതിന്നു രുസ്സരുടെ വാടികകളെ പീ രങ്കികൊണ്ടു വെടിവെച്ച ശേഷം സെപ്തമ്പ്ര 7ാം൹ നിക്കോലൻ എന്ന കോട്ടയെ പിടിച്ചി ട്ടും പിന്നീടു രുസ്സരോടു ആവതില്ലാഞ്ഞതിനാ ൽ അതിനെ ഒഴിക്കേണ്ടി വന്നു. കുണ്ടിവാതി ലിനെ കാക്കുന്ന ആ കോട്ടയും മറ്റു ചില വാ ടികളും തുൎക്കരുടെ കൈയിൽ അകപ്പെടരുതു എന്നു വെച്ചു രുസ്സർ വേണ്ടുന്ന തുണപ്പടകളെ അയച്ചു തുൎക്കരെ തടുക്കയും തുൎക്കരുടെ പടത്ത ലവൻ ആകട്ടെ അതിനെ കിട്ടീട്ടേ കഴിയൂ എന്നു മുഷ്കോടെ എതിൎക്കയും ചെയ്യുന്നു. 2. പ്ലെവ്നാവിൽ വെച്ചു രുസ്സർ സെപ്തമ്പ്ര ഇപ്പോഴത്തെ സ്ഥിതിയോ - 1. ജന്ത്രപ്പുഴ 2. പ്ലെവ്നാവിൻ അടുത്ത ഒസ്മാൻ പാഷാ 3. സുലൈമാൻ പാഷാവു കോയ്മയുടെ ഉ 4. രുസ്സൎക്കു പുതിയ തുണപ്പടകൾ എത്തി 5. റൂമിക്കോയ്മ ഒരു പുതിയ സൈന്യത്തെ 6. രുസ്സർ ദൂനാനദിയുടെ അഴിപ്രദേശമാ |
൨. ആസ്യാവിലേ വൎത്തമാനം:-
കൌകസ് മലയിലേ അബ്കാസ്യരെ ശിക്ഷി ൟ കഴിഞ്ഞ മാസത്തിലും പോർ നടക്കുന്ന ഒടുക്കത്തെ വൎത്തമാനം:- അൎമ്മിന്യ ഒ മൊന്തെനെഗ്രീനർ സെപ്തമ്പ്ര 8 ആം ൹ ഭാരതഖണ്ഡത്തിൽ നിന്നു പല മുസൽമന്നർ |
ക്ഷിച്ചു. ഇംഗ്ലിഷ് കോയ്മയോടുള്ള സ്നേഹം നി മിത്തം സുല്ത്താൻ അവരുടെ അഭീഷ്ടത്തെ സാ ധിപ്പിക്കായ്കകൊണ്ടു അവൎക്കു പെരുത്തു രസ ക്കേടു പിടിച്ചുപോയി. ആസ്യ Asia. യരുശലേമിൽ:- 11,500-12,000യ മക്കാ:- കൊല്ലന്തോറും 150- 180,000 യാപാണത്തിൽ:- കഴിഞ്ഞ അഗൊ ബൎമ്മ:- ബ്രിതിഷ് കൂറുപാടുകളായ ദക്ഷിണഖണ്ഡം:- അരികേവുള്ള |
ബൊംബായി:- ചെന്നപ്പട്ടണങ്ങളി ലും മരണങ്ങൾ ദൈവകരുണയാൽ മുമ്പേത്ത തിൽ വളരെ കുറഞ്ഞു എങ്കിലും ജനനങ്ങളിൽ മരണങ്ങൾ ഇന്നും ഏറുന്നു. മഴ തരത്തിൽ പെയ്തതിനാൽ കൃഷിക്കാരിൽ മിക്കപേർ ത ങ്ങൾ വിട്ട ഊരുകളിലേക്കു തിരിച്ചു പോയി കൃഷി നടത്തി തുടങ്ങിയിരിക്കുന്നു നവധാന്യ ങ്ങളുടെ വില അല്പമായി താണുപോയി. അ നാഥകുട്ടികളെയും ബലഹീനന്മാരെയും കോ യ്മ പോറ്റി വരുന്നു. കണ്ണനൂർ:- സെപ്തമ്പ്രമാസത്തിൽ ആ വടക്കേപടിഞ്ഞാറേ പകുപ്പിലുള്ള കു അഹ്മദ് നഗർ:- ചില ബ്രാഹ്മണർ ബങ്കളൂരിലെ ദ്രവ്യശാലയിലെ റൊക്കം അമേരിക്ക America. തെക്കേ അമേരിക്കാവിൽ അഗൊസ്ത മാസ |
AN ILLUSTRATED MALAYALAM MAGAZINE.
Vol. IV. DECEMBER. 1877. No. 12.
WINDSOR CASTLE.
വിന്ത്സൊർ കോട്ട.
ഇംഗ്ലന്തിലെ വിന്ത്സൊർ കോട്ട, എന്നു പ്രസിദ്ധപ്പെട്ടിരിക്കുന്ന കോവി
ലകം തേമ്സ്, എന്ന നദിയുടെ തെക്കേ കരയിൽ പണിയപ്പെട്ട വിന്ത്സൊർ
എന്ന ഗ്രാമത്തിന്റെ സമീപത്തുള്ളൊരു കുന്നിന്റെ മുകളിൽ മഹത്തര
മായി വിളങ്ങുന്നു. ക്രിസ്താബ്ദം 1066 ഇംഗ്ലിഷ് രാജാധിപത്യം പ്രാപിച്ച
ജൈത്രനായ ഒന്നാം വില്ല്യം ആ കോട്ടയെ പണിയിച്ചശേഷം, അവന്റെ
അനന്തരവന്മാരായ ഒന്നാം എദ്വാൎദ, മൂന്നാം എദ്വാൎദ, രണ്ടാം ചാരല്സ്,
എന്നീ രാജാക്കന്മാർ അതിനെ കാലക്രമേണ വലുതാക്കുകയും, എത്രയൊ
അലങ്കരിക്കയും ചെയ്തു. രണ്ടാം ചാരല്സിന്റെ കാലം തുടങ്ങി ഇതുവരെ
യും ഇംഗ്ലിഷ് രാജാക്കന്മാർ ആണ്ടുതോറും വേനൽകാലത്തെ അവിടെ ത
ന്നെ കഴിച്ചു കൊള്ളുന്നു. ആ കോട്ടയിൽ കാണുന്ന വിശേഷമായ മണി
യറകൾ, മണിമാളികകൾ, വൻശാലകൾ ഇത്യാദി ആൎക്കു വിവരിപ്പാൻ
കഴിയും? സന്തജോൎജ്ജ് എന്നു പേരുള്ള ശാലക്കു 180 കാലടി നീളം ഉണ്ടു.
[ 182 ] പിന്നെ എത്രയോ അലങ്കൃതമായ സന്തജോൎജിയുടെ പള്ളയിൽ മൂന്നാം
ജോൎജ്, എന്ന മഹാദൈവഭക്തിയുള്ള രാജാവു തന്റെ നിത്യ ആരാധന
യെ കഴിക്കയും ചെയ്തു. കോട്ടയുടെ കിഴക്കേ ഭാഗത്തിലും വടക്കു ഭാഗ
ത്തിന്റെ പകുതിയിലും 1870 കാലടി നീളവും തക്ക വീതിയുമുള്ള ഒരു ത
റയിൽനിന്നു തേമ്സ് നദിയെയും അതിന്റെ ഇരുകരകളിലുമുള്ള മണിഗേ
ഹങ്ങളെയും ബങ്കളാവുകളെയും ഭവനങ്ങളെയും ഗ്രാമങ്ങളെയും നിലമ്പ
റമ്പുകളെയും മറ്റും ബഹു ദൂരത്തോളം കാണ്മാൻ കഴിയും. നായാട്ടിനു
വേണ്ടി പതിനൊന്നു നാഴിക ചുററളവുള്ളൊരു മരക്കാവും അടുക്കെ ഉണ്ടു.
രാജകുഡുംബക്കാർ ആരെങ്കിലും കോട്ടയിൽ പാൎത്താൽ, കൊടിക്കൂറ വൻ
ഗോപുരത്തിന്റെ മുകളിൽനിന്നു പാറിക്കൊണ്ടിരിക്കുന്നു. നമ്മുടെ ഒന്നാം
ചിത്രം തേമ്സ് നദിയുടെ നേരെയുള്ള ഭാഗത്തെയും രണ്ടാമതു കോട്ടയുടെ
മുൻഭാഗത്തെയും കാണിക്കുന്നു.
A GOOD NAME.
ഒരു നല്ല പേർ.
ഒരു പേരിൽ എന്തുള്ളു? എന്നു ചോദിപ്പാൻ എളുപ്പമെങ്കിലും അതി
ന്റെ ശരിയായ ഉത്തരം പറവാൻ അല്പം പ്രയാസം ഉണ്ടു. കാരണം
പേരുകൾ പലവിധത്തിൽ ഉള്ളതുപോലെ ഈ ചോദ്യത്തിന്നു ഉത്തരം
പറവാൻ ബാദ്ധ്യതപ്പെടുന്നവരും പലതരക്കാരുള്ളതാകയാൽ അവരവരു
ടെ ഹിതത്തിന്നു പറ്റിയവണ്ണം ഓരോരുത്തർ പറയുന്ന ഉത്തരം ശരിയെ
ന്നു അവൎക്കു മതം ഉണ്ടായിരിക്കുമെങ്കിലും, ഒരു നല്ല പേരിൽനിന്നുളവാകു [ 183 ] ന്ന അനുഭവങ്ങൾ മേത്തരമെന്നും ഗുണോല്ക്കരമായതെന്നും ഏവരും അ
വസാനത്തിൽ സമ്മതിക്കാതിരിപ്പാൻ പാടില്ല. ഈ മേത്തരമായ ഗുണ
ങ്ങൾ ഏതുപ്രകാരമുള്ളതു, എന്നു ഗ്രഹിപ്പാൻ വല്ലവരും ആഗ്രഹിക്കുന്നു
എങ്കിൽ, അതു ഒരുവന്നുണ്ടാകേണ്ടതും ഒരുവനാൽ ആഗ്രഹിക്കപ്പെടത്ത
ക്കതുമായ സകല നന്മകളും, എന്നു ചുരുക്കി പറയേണ്ടിയിരിക്കുന്നു. സ
മ്പത്തും വിദ്യയും അതിനാൽ ഉയൎച്ചയും ലഭിക്കുന്ന ആളുകൾ തുലോം ദു
ൎല്ലഭം എങ്കിലും, ഒരു നല്ല പേർ എല്ലാവരാലും സമ്പാദിപ്പാൻ കഴിവുള്ള
തും എല്ലാ മനുഷ്യൎക്കും ആവശ്യപ്പെട്ടതും, ഏതു അവസ്ഥയിൽ ഉള്ളവനും
ഒഴിഞ്ഞു കൂടാത്തതും നിഷ്കളങ്കമായ എല്ലാ വൈഭവത്തിന്നും അടിസ്ഥാ
നമായതും ആകുന്നു. ഒരുവന്നു “നല്ല പേർ” എന്ന ഈ സമ്പാദ്യം ഇ
ല്ലെങ്കിൽ, അവന്റെ സമന്മാരുടെയും അന്യന്മാരുടെയും ഇടയിൽ യാ
തൊരു ബഹുമതിയും അവന്നുണ്ടാകുന്നതു അസാദ്ധ്യം, എന്നുള്ള വാദം ആ
ദ്യകേൾവിയിൽ കളങ്കമെന്നു തോന്നിയേക്കാമെങ്കിലും ഒരു കാൎയ്യം കാഴ്ചയാൽ
മാത്രമല്ലാതെ വിധിപ്പാൻ പ്രാപ്തിയുള്ളവൎക്കു നല്ല പേരിനാൽ ഏതൊരാ
ൾക്കും സിദ്ധിക്കുന്നതായ ബഹുമാനം ബലപ്പെട്ടതും പഴക്കം നില്ക്കുന്നതു
മാകുന്നു, എന്നും സല്ക്കീൎത്തിയിൽനിന്നു ഉത്ഭവിക്കാത്ത കേൾവി കാതലില്ലാ
ത്ത മരത്തിന്നു തുല്യമായതു എന്നും ബോധിക്കുന്നതാണെ. ആകയാൽ
ബഹുമാനത്തിന്നു യോഗ്യമല്ലാത്ത നടത്തം ഇല്ലാതുള്ള ഒരുവന്നു സാമൂഹ്യ
സ്ഥിതിയിൽ യാതൊരു ഉണൎച്ചയും ഉണ്ടാകുന്നതും ഉണ്ടാവാൻ പാടുള്ള
തും അല്ല; എന്നു തന്നെയുമല്ല, നടത്തം ദോഷത്താൽ സിദ്ധിക്കുന്നതായ
പേർ മനുഷ്യന്റെ പ്രായത്തോടു കൂടി വളൎന്നു വരേണ്ട, മാന്യാവസ്ഥയെ
അമൎത്തിക്കളകയും ആയുസ്സിന്റെ മോഹനകാലമായ സമയം ഫലമില്ലാ
ത്തതാക്കുകയും ചെയ്യുമെന്നതു നിസ്സംശയമായ ഒരു വസ്തുതയാകുന്നു. എ
ന്നതിനാൽ നമ്മിൽ ആരെങ്കിലും ഒരു മാടമ്പിയോ ദാസ്യവൃത്തിക്കാരനോ
ആയിരിക്കട്ടെ, തന്റെ നടപ്പു ആകാത്തതും ദുഷിക്കപ്പെടത്തക്കതും ആ
യാൽ പരജനങ്ങളുടെ വിചാരത്തിൽ നാം നിസ്സാരന്മാരും നാൾക്കുനാൾ
നിന്ദെക്കു യോഗ്യന്മാരും ആകും എന്നതു നിശ്ചയമാകുന്നു. ഒരു സമ്പന്ന
നു ബഹുമാനം ഉണ്ടായ്വരുന്നതു സാധാരണ തന്നെ എങ്കിലും, അതു ത
ന്നാൽ ഉപകാരസാദ്ധ്യമുണ്ടാകേണ്ട: ആളുകളാൽ തല്ക്കാലോചിതമായി മാ
ത്രം വൃഥാൽ പ്രശംസയിൽ നിന്നുത്ഭവിക്കുന്നതാകയാൽ അതു നിലനില്ക്കാ
ത്തതും സമ്പത്തു ക്ഷയിക്കുംതോറും അതിന്നു കുറവുണ്ടാകയും വരുന്നതു
നാം എല്ലാവരും ദിവസേനാൽ, എന്ന പോലെ കണ്ടു ബോധിച്ചു വരു
ന്നുണ്ടു. പ്രശംസപ്രിയന്മാൎക്കു മുഖസ്തുതി എത്രയും രസവും തങ്ങൾക്കി
ല്ലാത്തതായ ബഹുമതി മററാളുകൾ മുഖേന വല്ലവരും കൊടുപ്പാൻ ഒരു
ങ്ങിയെങ്കിൽ അതിന്നായി എന്തും പ്രവൃത്തിക്കുന്നതും പതിവാകുന്നു. എ
[ 184 ] ന്നാൽ സാക്ഷാൽ നല്ല പേർ സമ്പാദിച്ചിട്ടുള്ള ഒരാളിന്റെ അവസ്ഥ ഇ
ങ്ങനെയല്ല. അവൻ എത്ര നിൎഗ്ഗതിക്കാരനും കുലബലമില്ലാത്തവനും ആ
യാലും, അവൻ എത്ര പ്രസിദ്ധവഞ്ചകന്മാരുടെ ഇടയിൽ അകപ്പെട്ടാലും
അഭ്രത്തിന്നിടയിൽ പതിക്കപ്പെട്ട രത്നംപോലെ അവന്റെ മാനത്തിന്നും
ശോഭക്കും യാതൊരു ഭംഗവും വരുന്നില്ല. അവൻ സാമൂഹ്യസ്ഥിതിയിൽ
നാൾതോറും ഉയൎന്നു വരികയും, അവന്റെ നടപ്പിന്നു ദിവസേനാൽ മാ
റ്റുകൂടിയും ജനസ്വാധീനത്തിൽ അവൻ വൎദ്ധിച്ചും വരുന്നതു പ്രത്യക്ഷ
മാകുന്നു. വളരെ നിൎദ്ധനനായ ഒരുവന്നു നല്ല നടപ്പിനാൽ ഉണ്ടാകുന്ന
ബഹുമതി ഒരു കാലവും ക്ഷയിക്കുന്നതല്ല. മാനുഷസ്വഭാവം വിദ്വാന്മാർ
തരം തിരിച്ചിട്ടുള്ളതു. സാത്വികം, രാജസം, താമസം എന്നിങ്ങിനെ മൂന്നു
ഇതങ്ങളിലാകുന്നു. ഇതിൽ സാത്വികം എന്നതു സൌമ്യശീലം, പരമാൎത്ഥ
ത, അടക്കം മുതലായ മോഹിക്കത്തക സൽഗുണങ്ങൾ ചേൎന്നിട്ടുള്ളതും ഒ
രു കാലവും ഒരുത്തനാലും ത്യജിക്കപ്പെടത്തക്കതും അല്ല. ഈ വകക്കാരിൽ
പരജനങ്ങൾക്കു ഒരു സ്ഥിരമായ വിശ്വസ്തതയുണ്ടാകയും, അതിനാൽ ഏ
വരിൽനിന്നും ബഹുമതി സിദ്ധിക്കയും ചെയ്യുന്നു. എന്നാൽ ഈ സൽഗു
ണം ഏതു സ്ഥിതിയിലുള്ള മനുഷ്യൎക്കും ഉണ്ടാവാൻ പാടുള്ളതു തന്നെയെ
ങ്കിലും കാലപ്പഴക്കത്താലല്ലാതെ ഉടനടി സാധിക്കുന്നതല്ലായ്കയാൽ, അ
ഹംഭാവികളായ ചില മാനപ്രിയൎക്കു സ്വഭാവത്താൽ ഇല്ലാത്തതായ സ
ൽഗുണം കാണിക്കേണമെന്നും അതിനാൽ ഒരു നാഴികകൊണ്ടു ജനസ
മ്മതമുണ്ടാക്കേണമെന്നും മോഹിച്ചു, അവർ ചില നാട്യങ്ങൾ കാണിക്കു
ന്നു. എന്നാൽ ഈ കാഴ്ചജലത്തിൽ വരക്കുന്ന വരപോലെ മാഞ്ഞുപോ
കുന്നതിനാലും ഈ വക ദുൎമ്മോഹികൾക്കു കാലതാമസം സഹിച്ചു കൂടാ
ത്തതിനാലും, നല്ല നടത്തം അസാദ്ധ്യമെന്നുള്ള വിചാരത്താൽ അതിക്ര
മിക്കപ്പെട്ടു, തങ്ങൾക്കു സ്വഭാവികമായുള്ള ചിത്രം വെളിപ്പെട്ടു പോകുന്നതു
നാം കണ്ടു ബോധിക്കുന്നുണ്ടു . നല്ല നടപ്പിന്റെ അംശങ്ങളാകുന്ന ല
ക്ഷണങ്ങൾ പലതുണ്ടു. ഇതിൽ മുഖ്യമായതു നടത്തത്തിലും സംഭാഷണ
ത്തിലും ഉള്ള മൎയ്യാദ, വിചാരബുദ്ധി, പ്രവൃത്തിയിൽ വിശ്വസ്തത, ഏവ
രോടും സ്നേഹശീലം എന്നിവയാകുന്നു.
ഇവ ആൎക്കുണ്ടോ അവർ നല്ല നടപ്പുകാരെന്നുള്ള പ്രസിദ്ധം നി
സ്സംശയമായുണ്ടായും, കാണികളിൽനിന്നുള്ള ആധാരത്തിന്നും പാത്രന്മാ
രായും വരുന്നു. കാരണം മൎയ്യാദക്കു ശത്രു ഇല്ലെന്നു പ്രമാണമുള്ളതു പോ
ലെ മൎയ്യാദക്കാരനു ഒരിക്കലും മുട്ടും ആക്ഷേപവുമുണ്ടാകുന്നില്ല. ഏതു ക
ഠിന ഹൃദയക്കാരെയും സ്നേഹിതരാക്കുവാൻ മൎയ്യാദ എതിരില്ലാത്ത പ്രാപ്ത
നും വിശ്വസിപ്പാൻ കൊള്ളാവുന്ന സ്നേഹിതനും ആകുന്നു. കോപശീല
പ്രയോഗത്താൽ ഉത്ഭവിക്കുന്ന ഏതൊരു കലശലും മൎയ്യാദ എന്ന മദ്ധ്യ [ 185 ] സ്ഥൻ മുമ്പാകെ കേവലം ഇല്ലാതായി പോകുന്നതു ഈ കാലത്തു നാം
കൂടക്കൂട കണ്ടു ബോധിക്കുന്നുണ്ടല്ലൊ. വിചാരബുദ്ധിയും അതുപോലെ
വാഞ്ച്ഛിക്കത്തക്ക ഒരു ലക്ഷണമാകുന്നു. നോട്ടത്തിന്നു കോട്ടമില്ലെന്നുള്ള
പഴഞ്ചൊൽ ഒരിക്കലും തെറ്റിപ്പോവാൻ പാടുള്ളതല്ല. ഏതെങ്കിലും ഒരു
പ്രവൃത്തിക്കു തുനിയുമ്പോൾ അതിനാൽ ഉണ്ടാകുന്ന ഭവിഷ്യം ഏതുപ്ര
കാരമുള്ളതെന്നു മുൻകൂട്ടി ആലോചിക്കേണ്ടതു അത്യാവശ്യവും വിചാരമി
ല്ലാതെ ചെയ്യുന്ന പ്രവൃത്തിയിൽനിന്നു ഭയങ്കരമായ ഭവിഷ്യങ്ങൾ ഉണ്ടാകു
ന്നതിന്നു എളുപ്പമുണ്ടാകയാലും കാൎയ്യാകാൎയ്യങ്ങളെ തിരിച്ചറിയുന്നതിന്നു മ
നുഷ്യൎക്കു ആവശ്യപ്പെട്ട ബുദ്ധി തരപ്പെട്ടിരിക്കുമ്പോൾ തന്നിഷ്ടമായും വി
ചാരം കൂടാതെയും യാതൊരു കാൎയ്യത്തിലും ഏൎപ്പെടുന്നതു ശരിയല്ല ആ
ലോചനക്കു സൂക്ഷ്മമില്ലായ്കയാൽ ചില സംഗതികളിൽ അനിഷ്ടകരമാ
യ സംഭവങ്ങൾ യദൃഛ്ശയാൽ നേരിടും, എങ്കിലും വിചാരത്തോടും ആ
ലോചനയോടും ചെയ്യുന്ന കാൎയ്യങ്ങളുടെ സംഭവങ്ങൾ മിക്കപ്പോളും സ
ന്തോഷകരമായി വരുന്നു. പ്രവൃത്തിയിൽ വിശ്വസ്തത മനുഷ്യർ അണ
യേണ്ടിയ വിലയേറിയ ആഭരണങ്ങളിൽ ഒന്നാകുന്നു. എല്ലാവരും യജമാ
നന്മാരായി വരുന്നതു അസാദ്ധ്യമല്ലയോ, ഏതു മഹാനും സൂക്ഷ്മപ്രകാരം
മറ്റൊരാളിന്നു ചില പ്രവൃത്തികൾ കഴിച്ചു കൊടുപ്പാൻ ഒരു വിധത്തിൽ
ബാദ്ധ്യസ്ഥനാകുന്നു, എന്നു സന്ദേഹമില്ലാത്തതിനാൽ അവരവൎക്കുള്ള
തൊഴിലിലും വ്യാപാരത്തിലും ക്രമവും വിശ്വസ്തതയും ഉണ്ടായാൽ സ്നേ
ഹിതരും സഹായികളും വിചാരിക്കാതുള്ള ഇടങ്ങളിൽനിന്നും കൂടി ഉണ്ടാ
കും, അങ്ങിനെ തന്നെ സ്നേഹശീലവും ശത്രുമുഖേന ഒരു കൊത്തളം ആ
കുന്നു. മനുഷ്യർ പ്രകൃതിയാൽ ഒരുപോലെയുള്ളവരാകയാൽ ഒരുവൻ മ
റ്റവനിലും ഉയൎന്നവൻ എന്നുള്ള അഹങ്കാരം വിഹിതമായതല്ല. വിദ്യയും
സമ്പത്തും ഉണ്ടാകുന്നതു ഇന്നയാൾക്കു, എന്നു ക്ലിപ്തപ്പെടുത്തി കൂടായ്കയാൽ
മനുഷ്യൎക്കു തമ്മിൽ തമ്മിൽ സ്വഭാവേന ഉള്ള സംബന്ധം അറുത്തുകള
യേണ്ടതല്ല. അന്യോന്യ സ്നേഹത്താൽ അസംഖ്യ നന്മയുണ്ടാകുന്നതു
പോലെ അന്യോന്യ വിരുദ്ധത്താൽ അനേകം ദുൎഘടങ്ങളും വന്നു ഭവി
ക്കുന്നു. ആകയാൽ ഇതിനാൽ ഞങ്ങളുടെ വായനക്കാർ ഗ്രഹിപ്പാൻ ഞ
ങ്ങൾ ആഗ്രഹിക്കുന്നതു ഓരോരുത്തൻ ഇത്രമാത്രം ഉള്ളവൻ, എന്നു തന്നെ
ത്താൻ അറിഞ്ഞു തമ്മിൽ തമ്മിൽ മൎയ്യാദയും അവന്നവന്നു ഏല്പിക്കപ്പെ
ട്ട പ്രവൃത്തിയിൽ ചതിയും വഞ്ചനയും കാണിക്കാതെ വിശ്വസ്തതയും
നേരും. ഏതുകാൎയ്യവും പ്രവൃത്തിക്കുമ്പോൾ അതിന്റെ തീൎച്ച ഇന്നതാ
കുമെന്നുള്ള മുന്നാലോചനയും തന്നെത്താൻ സ്നേഹിക്കുംപ്രകാരത്തിൽ
മറ്റുള്ളവരോടു സ്നേഹവും ഉണ്ടായാൽ, അവന്നു തന്റെ ഇല്ലത്തും കുല
ത്തിലും ക്ഷേമവും നാട്ടിലെങ്ങും ബഹുമതിയും പരജനങ്ങളിൽനിന്നു ആ [ 186 ] വശ്യപ്പെട്ട സഹായാനുകൂലങ്ങളും വന്നു കൂടുന്നതു നിൎണ്ണയമെന്നുള്ള ഉപ
ദേശമാകുന്നു.
SENSUALITY.
ചിററിമ്പങ്ങൾ.
അറിവു വൎദ്ധിച്ചും സ്വാതന്ത്ര്യം പെരുകിയും വരുന്ന ഇക്കാലത്തു മനു
ഷ്യൎക്കു അടക്കശീലവും വിനയവും സാധാരണയായി ഉണ്ടാകേണ്ടതു അ
ത്യാവശ്യമാകുന്നു. പഴമക്കാരായ മലയാളികളിൽ വളരെ ആളുകൾ താങ്ക
ളുടെ ചെറുപ്പത്തിൽ കണ്ടു കേട്ടിട്ടില്ലാത്തതായ പലവിധ കോലങ്ങളും, ത
ങ്ങളുടെ വാൎദ്ധക്യകാലത്തു കണ്ടു അതിന്റെ അവസ്ഥപോലെ സന്തോ
ഷത്തിന്നോ ദുഃഖത്തിന്നോ ഇടവരുന്നതും നാം നാൾതോറും എന്നപോ
ലെ കണ്ടു പോരുന്നു. ഈ മാററങ്ങൾക്കു ഹേതുവായി തീൎന്നതു നാഗരീക
മെന്നു സമ്മതിക്കാത്ത ആളുകൾ തുലോം ദുൎല്ലഭമേയുണ്ടാവു. മനുഷ്യർ ത
മ്മിൽ തമ്മിൽ നിരപ്പും സ്നേഹവും ഉണ്ടാക്കുന്നതും ഒരിക്കലും പോയി കാ
ണ്മാൻ ഇടയാകാത്ത ജാതിയുടെയും രാജ്യത്തിന്റെയും അവസ്ഥകൾ ഇ
ന്നിന്നതെന്നു അറിയിക്കുന്നതും ക്ഷേമാദികളായ സൌഭാഗ്യങ്ങൾ രാജധാ
നിമുതൽ പുലച്ചാളവരെ വാഴുമാറാക്കുന്നതും ഈ മഹാ യന്ത്രമത്രെ. ഈ
യന്ത്രശക്തി ഈ മലയാളക്കോണിലൊട്ടും ഏറക്കുറയ വ്യാപിച്ചു, തന്റെ ശു
ചികരമായ ഫലത്തിൽനിന്നു വളരെ ആളുകളെ അനുഭവസ്ഥരാക്കുന്നുണ്ടു
എന്നതിലേക്കുള്ള യാതൊരു വാദവുമില്ല. എങ്കിലും ചില സംഗതികളിൽ
വിചാരത്തിന്നു എതിരായ ഭവിഷ്യം നേരിട്ടു പോകുന്നുണ്ടു. ഇതിന്റെ കാ
രണം സംസൎഗ്ഗദോഷം അത്രെ. പരദേശഭാഷ പഠിക്കുന്നതിനാൽ തദ്ദേ
ശാചാരം ഉപേക്ഷിക്കേണ്ടതോ, അതിന്നു നിൎബ്ബന്ധിക്കേണ്ടതോ ആവശ്യ
മല്ല. പശ്ചിമദേശക്കാരായ വെള്ളക്കാർ മലയാളികളുടെ ഇടയിൽ വിത
ച്ചിട്ടുള്ള നല്ല വിത്തുകൾ അതതിന്നു തക്കതായ ഫലത്തെ പുറപ്പെടീക്കു
ന്നതിന്നു പകരം തന്നിഷ്ടം, അഹംഭാവം എന്നീ ദുൎല്ലക്ഷണങ്ങൾ കലൎന്നു,
കാഴ്ചയിൽ ഒരു വിധവും പ്രവൃത്തിയിൽ മറ്റൊന്നുമായ ഇരഭാവങ്ങൾ ഒ
രുവനിൽ കാണായ്വരുന്നതു വിത്തിന്റെയും വാളുന്നവന്റെയും ആകായ്ക
യാലല്ല. ഞാറിന്നു ഇടുന്ന വളത്തിന്റെയും ചിലപ്പോൾ നിലത്തിന്റെ
യും തരമല്ലായ്കയാലാകുന്നു, എന്നു വിശേഷാൽ പറയേണ്ടതില്ലല്ലൊ. സാ
ധാരണ ജനങ്ങളെ പൊതുവിൽ ബാധിച്ചിരിക്കുന്ന ബാധ അവരവരുടെ
ശക്തിക്കു അപ്പുറമായുള്ളതിനെ മോഹിക്കുന്നതാണെന്നുള്ളതു മിക്ക ആളു
കൾക്കും നാൾതോറും ദൃഷ്ട്യ ബോദ്ധ്യമായ്വരുന്നുണ്ടു. അല്പം വിദ്യ സമ്പാ
ദിച്ചതിന്റെ ശേഷം തന്റെ സമന്മാരായിരുന്നവരെ അശേഷം ബഹുമാ
നമില്ലാതെയും, തന്റെ അല്പ അറിവിന്നു കാരണമാക്കിയ മാതാപിതാക്ക [ 187 ] ന്മാരെ ഗണ്യമാക്കാതെയും തനിക്കു താന്തന്നെ മതിയെന്നുള്ള അഹംഭാ
വത്തോടുകൂടി ജാതിക്കും മതത്തിനും ചേരാത്തതായ ഓരോ അപരാധ
ങ്ങളിൽ ഉല്ലസിച്ചു നടക്കുന്നവരായ ബാല്യക്കാരിൽ എത്രയോ ആളുകൾ
ഇന്നും നമ്മുടെ സമീപെ ഉണ്ടു. പാങ്ങും താങ്ങും ഉള്ളവരായ തങ്ങളുടെ
സമപ്രായക്കാർ ഒരു വിധത്തിൽ മോടിയോടു നടക്കുന്നതിനെ കണ്ടിട്ടു, അ
വരിലും മാറ്റേറിയ വേഷം വേണം, എന്നു ഭാവിച്ചു തങ്ങൾക്കു ആദായം
ഇത്രമാത്രമെന്നു ചിന്തിക്കാതെ ഉടൽ തന്നെ ഒരുകൂട്ടം മേത്തരമായ വസ്ത്ര
വും, നല്ലതിൽ ഒരു ജോടു മുട്ടുചെരിപ്പും ചീട്ടപ്രകാരം അടുത്ത ഒരു ശാപ്പി
ൽനിന്നു മാസപ്പടി കൂടുമ്പോൾ പണം കൊടുക്കുമെന്നുള്ള കരാറിന്മേൽ
വരുത്തി കോമളവേഷധാരിയായി തന്റെ മേല്പറഞ്ഞ ചങ്ങാതിമാരുടെ
കൂടെ ഉലാസുന്നതു കണ്ടാൽ, ചിലൎക്കു എത്രയും കൌതുകവും, ഈ പൊണ്ണ
ന്റെ അവസ്ഥകൾ അറിഞ്ഞ വേറെ ചിലക്കു് എത്ര സങ്കടവും ഉണ്ടാകു
ന്നു. ഈ മേനിക്കൊതിയന്റെ ദുൎമ്മോഹത്താൽ ഉണ്ടാകുന്നതായ അഛ്ശ
നമ്മമാരുടെ ശാസനയും കാണികളുടെ ആക്ഷേപവും തന്റെ ഭ്രാന്തിനെ
ലേശംപോലും ശമിപ്പിക്കുന്നില്ല. പിന്നെയോ, നാൾ ചെല്ലുമളവിൽ ത
ന്റെ ദുൎമ്മോഹം അസാധാരണയായി വൎദ്ധിച്ചു മുമ്പേത്തതിൽ അതിമ
ത്തരായ ചങ്ങാതികളോടു കൂറു കെട്ടി വേറെയും വേണ്ടാസനങ്ങളിൽ ഇ
ഷ്ടപ്പെടുന്നു. ഈ തരക്കാരെ ആകുന്നു നാം കൂടക്കൂട തവാരണകളിലും ചി
ലപ്പോൾ പെരുവഴികളിലും നഗ്നന്മാരായും ബോധമില്ലാതെയും കാണു
ന്നതു. അല്പം വിദ്യയും അറിവും ലഭിച്ചതിനാൽ വല്ല ചില്ലറയായ ഉദ്യോ
ഗത്തിൽ പ്രവേശിക്കുമ്പോൾ തന്നെത്താൻ മറന്നുപോകുന്നതു ബാല്യക്കാ
രുടെ സാധാരണ പതിവാകുന്നു. എന്നാൽ ഗതികെട്ടവൻ തൻ പാ
ങ്ങു വിചാരിയാതെ മട്ടു വിട്ടു പ്രവൃത്തിക്കുന്നതു അണ്ണാക്കൊട്ടൻ ആന
യോളം വായ തുറപ്പാൻ മോഹിക്കുന്നതിനു തുല്ല്യമല്ലയോ? പട്ടുകരയൻ
പാവുമുണ്ടും വെള്ളയിൽ ഒരു കുടുത്തയും ഒരു മദ്രാസ ഉറുമാലും പോരാ
ത്ത പക്ഷം ഒരു ജോടു തൃശ്ശിനാപ്പള്ളി ജൂത്തിയും നല്ലതും മോഹകരവുമാ
യ ചമയമത്രെ. ഇതിന്നു അധികചിലവു ഇല്ലാത്തതും ഒരു മാതിരിക്കാൎക്കു
എല്ലാൎക്കും കഴിവുള്ളതുമാകുന്നു. എന്നാൽ ഇതുകൊണ്ടു തൃപ്തിപ്പെടാത്ത
കാകൻ അരയന്നമാവാൻ ഭാവിച്ചതുപോലെ തന്റെ അല്പയറിവിനാൽ
വഞ്ചിക്കപ്പെട്ടു ഒരു ക്ഷണംകൊണ്ടു ജാതിയിൽനിന്നും കുലത്തിൽനിന്നും
ഭേദപ്പെടുവാനും വരവിലും അധികമായ ചിലവു ചെയ്തു കൊശി എടുപ്പാ
നും ഭാവിക്കുന്നതു മുടിവിന്റെ ആരംഭമാകുന്നു. ഇങ്ങിനെ ഉള്ളവൻ അ
ധികനാൾ ചെല്ലുന്നതിന്നു മുമ്പു തന്നെ തന്റെ നിത്യവൃത്തിക്കുള്ള വഴിയി
ല്ലാതെ ദുരിതത്തിൽ മുഴുകി, തനിക്കുണ്ടായിരുന്ന പ്രഭാവത്തിന്നടുത്ത അ
ലങ്കാരങ്ങൾ തൽക്ഷണംകൊണ്ടു ഇല്ലാതെയായി, പരജനങ്ങളിൽ നിന്നുള്ള [ 188 ] പരിഹാസത്തിന്നും സത്തമന്മാരുടെ സമൂഹഭ്രഷ്ടിന്നും പാത്രമായി തീരു
ന്നു. ചടങ്ങാതി ദോഷത്താലുണ്ടാകുന്ന ദുൎഭവിഷ്യങ്ങൾ ഇതു തന്നെയല്ല.
പിന്നെയോ, മദ്യപാനം പുലയാട്ടു മുതലായ നാനാവിധ ദോഷങ്ങളും ഉ
ളവാകുന്നതു ദുൎജ്ജനസംസൎഗ്ഗം ആകുന്നു. മദ്യപാനിയായ ഒരു അഛ്ശന്റെ
മക്കളും ആ ദോഷത്താൽ സ്വഭാവേന പിടിപെട്ടവരായിരിക്കുമെന്നുള്ള വി
ചാരം യാതൊരുത്തൎക്കും ഉണ്ടെങ്കിൽ അതു അബദ്ധമത്രെ, എന്നു പറയു
മ്പോൾ അമ്മയഛ്ശന്മാരുടെ ദുർദൃഷ്ടാന്തം ഹേതുവാൽ മക്കൾ ദുൎന്നടപ്പു
കാരാകയില്ലെന്നുള്ള വാദം ഞങ്ങൾ അശേഷം പുറപ്പെടുവിക്കുന്നില്ല. ത
ങ്ങളുടെ അധികാരത്തിൻ കീഴെ മക്കൾ ഇരിക്കുംകാലം ഒക്കെയും അവരെ
നേൎവ്വഴിയിൽ തന്നെ അഭ്യസിപ്പിക്കേണമെന്നുള്ള താല്പൎയ്യവും ഉത്സാഹ
വും അമ്മയഛ്ശന്മാൎക്കുണ്ടായിരുന്നാൽ സത്തമന്മാരായ വളരെ ബാല്യക്കാർ
ഉണ്ടാകുന്നതിന്നു നിസ്സംശയം ഇടയുള്ളതാകുന്നു. എന്നാൽ കുട്ടിക്കാല
ത്തു മാതാപിതാക്കന്മാരുടെ ഉപേക്ഷയാലും അഭ്യസനത്തിങ്കൽ സന്മാൎഗ്ഗം
ഇന്നതെന്നു ഗുണദോഷിച്ചു കൊടുക്കുന്നതിന്നു ഗുരുക്കന്മാൎക്കുള്ള താല്പൎയ്യ
ക്കുറവിനാലും ദുൎജ്ജനങ്ങളോടു പിൻകാലങ്ങളിൽ ഉണ്ടാകുന്ന ചേൎച്ചയാ
ലും വളരെ ആളുകൾ ശാപാരിഷ്ടതകളിൽ ഉൾപെടുന്നതിന്നു ഇടവന്നു
പോകുന്നതിനാൽ, വളൎത്ത ദോഷം അഭ്യസനദോഷം സംസൎഗ്ഗദോഷം എ
ന്നീ ത്രിദോഷങ്ങൾ കോപിച്ചു ഒരുനാളും മാറാത്തതായ വ്യാധി പിടിപ്പെ
ടാതിരിപ്പാൻ എല്ലാവരും നോക്കിക്കൊള്ളട്ടെ. അല്ലാതെ ഓരോ വിധമായ
നടത്തത്തിന്നും അഭ്യസനത്തിന്നും ആദ്യം വിചാരം ഇല്ലാതെയും, നിസ്സാ
രം എന്നു കരുതിയും എടയാക്കിയതിന്റെ ശേഷം പിന്നീടു അതു രസമ
ല്ലാതെ തീൎന്നു മാറ്റേണമെന്നു വല്ലവരും നിൎബ്ബന്ധിച്ചാൽ സാധിപ്പാൻ
പ്രയാസമേറിയതും, പ്രത്യേക ചില സംഗതികളിൽ അങ്ങിനെയുള്ള നി
ൎബ്ബന്ധം വിഹിതമല്ലാത്തതായും ഭവിക്കുന്നു. ആകയാൽ അമ്മയഛ്ശന്മാ
രേ! നിങ്ങളുടെ സ്വന്ത ഭാഗ്യത്തിന്നു വേണ്ടി മക്കൾക്കു നല്ല ദൃഷ്ടാന്തം കാ
ണിച്ചു കൊടുപ്പാനും, ഉപദേഷ്ടാക്കന്മാരേ! നിങ്ങളുടെ കൈക്കൽ ഭരമേല്പി
ക്കപ്പെട്ടവർ ദുൎമ്മാൎഗ്ഗികളും അഹംഭാവികളും ആയ്പോകുന്നതു നിങ്ങൾക്കു
അപമാനമെന്നു കരുതി നേരുമാൎഗ്ഗം അവൎക്കു ചൂണ്ടിക്കൊടുപ്പാനും; അ
ങ്ങിനെ തന്നെ സ്നേഹിതരായ ബാല്യക്കാരേ! നിങ്ങളുടെ നടത്തവും പ്ര
വൃത്തിയും നിരാക്ഷേപകരമായതും സജ്ജനസമ്മതമുള്ളതും ആയിരിപ്പാ
ന്തക്കവണ്ണം അതുകളെ ക്രമപ്പെടുത്തുന്നതിന്നും കേരളോപകാരി നിങ്ങ
ൾക്കു ഗുണദോഷിക്കുന്നു. [ 189 ] THE MALAYALAM COUNTRY.
മലയാള രാജ്യം.
പതിനൊന്നാം നമ്പർ ൧൭൪ാം പുറത്തിൽ വെച്ചതിന്റെ തുടൎച്ച.
( Registered, Copyright - ചാൎത്തു പതിപ്പുള്ള പകൎപ്പവകാശം)
+ കീറുതോടു: പൊന്നാനി തൊട്ടു പേരാറ്റിനെയും, വെള്ളിയങ്കോ
ടുപുഴയേയും, കൂട്ടായി തുടങ്ങി ചേറ്റുവായോളം 43 പാലമുള്ള മറ്റൊരു
കീറു തോടു വെളിയങ്കോട്ടു (ഏനാമാക്കൽ) കൊടുങ്ങല്ലൂർ പുഴകളേയും ത
മ്മിൽ ഇണക്കുന്നു. കൊടുങ്ങല്ലൂർ തൊട്ടു കൊച്ചി കായൽവഴിയായി തെ
ക്കോട്ടു പോകാം.
23. കൊച്ചിശ്ശീ യി ൽ ഓരോ പുഴകൾ ഉത്ഭവിക്കുന്നെങ്കിലും അ
വറ്റിന്നു ചേറ്റുവാ, കൊടുങ്ങല്ലൂർ (ചാലക്കുടിപ്പുഴയും, പെരിയാറ്റിന്റെ
ഒരു കൈയും) കൊച്ചി (പെരിയാറും മറ്റും) എന്നീ അഴികളേ ഉള്ളൂ.
24. തിരുവിതാങ്കൂറിലേ വടക്കേ പാതിയിൽ ഉറക്കുന്ന പുഴകൾ
മിക്കതും ഓരോ കായലുകളിലും ശേഷം 3-4 നീളം കുറഞ്ഞവ മാത്രം കട
ലിലും വീഴുന്നു. കൊല്ലത്തിന്റെ വടക്കുള്ള കന്നേററിപ്പുഴ പണ്ടേത്ത മ
ലയാളത്തിന്റെ തെക്കേ അതിർ.
+ പല കീറുതോടു കൊണ്ടു ഈ ഓരോ കായലുകൾ തമ്മിൽ ഇണെ
ച്ചിരിക്കയാൽ പൊന്നാനിയിൽനിന്നു തെക്കുള്ളതായി ഏകദേശം 200 നാ
ഴിക ദൂരമുള്ള കുളച്ചയോളം ഓടുകയും ഓരോ പുഴകളിലേക്കു കയറുകയും
ചെയ്യാം.
4. വീതി: ഉയൎന്നിലത്തിൽ ആഴം ഏറുകയും അകലം കുറകയും പു
ഴ മുന്നോട്ടു ചെല്ലുമളവിൽ തട്ടിക്കുംവണ്ണം അകലംവെച്ചു ആഴം ചുരുങ്ങു
കയും അഴിക്കുടുക്കേ വെള്ളപ്പെരുക്കത്താൽ അകലവും കഴവും ഏറുകയും
ചെയ്യും.
ചില പുഴകളുടെ വിസ്താരം മേൽകാണിച്ച പട്ടികയിലും അഴിക്കലേ
ആഴം അഴിമുഖങ്ങളെകൊണ്ടു പറഞ്ഞതിലും കാണാം.
5. തിരിവു: ശരാശരിക്കു മിക്ക പുഴകൾ വടക്കു പടിഞ്ഞാറോട്ടും അ
ഴിക്കൽ തെക്കോട്ടു ചാഞ്ഞിട്ടും പേരാറ്റിന്റെ തെക്കു കിടക്കുന്ന പുഴകൾ
കന്യാകുമാരിയോടു അടുക്കും അളവിൽ നേരെ തെക്കു നോക്കുവോളവും ഒ
ഴുകുന്നു.
താഴ്വരകളുടെ തിരിവു കൊണ്ടു പറഞ്ഞതു നോക്കുക.
6. വെള്ളപ്പെരുക്കം: കൈത്തോടു തുടങ്ങിയവറ്റിന്റെ വെള്ള
പ്പെരുക്കത്തിന്നു വളരെ ഏറ്റക്കുറവുണ്ടു. വൎഷകാലത്തിൽ കവിയത്തക്ക
വണ്ണം നിറകയും വേനൽകാലത്തു ചിലതു വറ്റിപ്പോവോളം ചുരുങ്ങുക
യും ചെയ്യുന്നു. മലയുറവുള്ളതായി എപ്പോഴും വറണ്ടു പോകാത്തതിന്നു [ 190 ] പെണ്ണാറു (perennial river) എന്നും മലവെള്ളം മാത്രം ഒഴുകുന്നതിന്നു
ആണാറു എന്നും വറട്ടാറു (periodical river) എന്നും പേർ.
മഴക്കാലത്തിൽ കീഴാറുകൾ 1-3 മാറോളവും പുഴകൾ 1-2 മാറോളവും
മലവെള്ളം നിറയും. മഴ നന്ന പിടിച്ചുപോയാൽ താണ കരയുള്ളവ
വിശേഷിച്ചു സമഭൂമിയിലും അഴിക്കടുക്കെയും കരകവിഞ്ഞു കൃഷിക്കു നാ
ശം വരുത്തും. വൎഷകാലത്തിൽ നിലം കുടിക്കാത്ത മഴവെള്ളം മിക്കതും
കൈത്തോടു, തോടു, കീഴാറു, പുഴകൾ വഴിയായി കടലിലേക്കു വാൎന്നുപോ
കുന്നു.
വടക്കേ മലയാളത്തിൽ തെക്കേതിനേക്കാൾ മഴ ഏറുകകൊണ്ടു വട
ക്കുള്ള പുഴകളിൽ വെള്ളപ്പെരുക്കം ഏറും. പുഴകളുടെ നീളത്തിന്നും അ
വറ്റിൻ കൈയാറുകളുടെ വലിപ്പത്തിന്നും തക്കവണ്ണമേ അതിലേ നീൎത്തു
കയും കാണാം; പെരാറു മാത്രം മഴ കുറയുന്ന ഭൂമിയിൽകൂടി ഒഴുകുകയാൽ
നീളത്തിന്നൊത്തപ്രകാരം തടിക്കുന്നില്ല.
മഴക്കാലത്തിൽ സഹ്യന്റെ പടിഞ്ഞാറേ ചരുവിൽനിന്നും വിശേ
ഷിച്ചു തെന്മലയുടെ കിഴക്കേ ചരുവിൽനിന്നും പല പല അരുവിയാറു
കളെ (water-falls) വലിയ എകരത്തിൽനിന്നു വീണുചാടുന്നതു കാണാം.
നെൽകൃഷി നടുകനികളേ പോറ്റേണ്ടതിന്നും മനുഷ്യർ കുളിക്കുന്നതി
ന്നും വേനൽകാലത്തു ഉൾനാട്ടിൽ കീഴാറുകൾക്കും മറ്റും ചിറ കെട്ടിവ
രുന്നു.
7. വേഗത: മലപ്രദേശത്തിൽ വെള്ളത്തിന്നു വലിയ മറിച്ചലും
ചാട്ടവും ഉണ്ടു. പുഴകൾ താണഭൂമിയെ പ്രാപിച്ച ശേഷം കടലോടു
എത്തുവോളം ഒഴുക്കിന്റെ വേഗത കുറഞ്ഞു കുറഞ്ഞു വരുന്നു. ചില
പുഴകൾക്കു മന്ദമായ പോക്കുണ്ടു.
വൎഷകാലത്തിലെ വെള്ളപ്പെരുക്കത്താൽ എല്ലാ പുഴകൾക്കും ഒഴുക്കും
ഓട്ടവും പെരുകുന്നു. ഇറക്കം കൊള്ളന്ന പുഴകളിൽ വെള്ളം കടലിലേ
ക്കു വാറു വെക്കുന്നതുകൊണ്ടു അഴികല്ലേ വലു ചിലപ്പോൾ എത്രയും കടു
പ്പമുള്ളതു.
8. ഏറ്റിടക്കം കൊള്ളന്ന പുഴകൾ: അഴിഅടയാത്ത (തൂരാത്ത)
പുഴകൾക്കു കടലിൽനിന്നു ഏറ്റിറക്കം തട്ടുന്നു. ഏറ്റത്തിൽ കടൽവെ
ള്ളം പുഴകളിലേക്കു തള്ളി കയറുകയും ഇറക്കത്തിൽ വാരുകയും പുഴകളു
ടെ ചാലിന്റെ താഴ്ച കണക്കേ വേലികൊള്ളുകയും ചെയ്യുന്നു.
ആയതു പലപ്രകാരമുള്ളതു: വടക്കേ മലയാളത്തിൽ ആതൂർ? കാ
ഞ്ഞങ്ങാടു (പുതുക്കോട്ടെക്കടുക്കേ), ചപ്പാരക്കടവു (തളിപ്പറമ്പിൽനിന്നു എ
ട്ടുനാഴിക വടക്കുകിഴക്കു), കൈതപ്പുറം (പയ്യാവൂൎക്കടുക്കേ), അഞ്ചരക്കണ്ടി,
കുറ്റിപ്പുറം, കുറ്റിയാടി, അരീക്കോടുവരെക്കും തിരുനാവായ്ക്കു താഴെയും [ 191 ] വേലികൊള്ളുന്ന അതൃത്തികൾ ആകുന്നു എന്നു പറയാം. പേരാറ്റിന്നു
ഏറ്റിറക്കം പേരിന്നുള്ളു എത്രോടം ഏറ്റത്തിന്റെ ഫലം കണ്ടാലും
അത്രോടം പുഴവെള്ളം പുളിച്ചു പോയി എന്നു തോന്നേണ്ട. ഏറ്റം
പുഴവെള്ളത്തെ തടുത്തു തിക്കികെട്ടിച്ചതേയുള്ളു. വേനൽകാലത്തു വി
ശേഷിച്ചു വാവേറ്റത്തിന്നു മാത്രം ചിലപ്പോൾ മേൽ കാണിച്ച അതി
രോളം പുളിച്ചു പോകുന്നു. ഉവൎവ്വെള്ളത്താൽ കൃഷിക്കു കേടു പറ്റാതിരി
ക്കേണ്ടതിന്നു വേലികൊള്ളുന്ന ഓരോ ചിറ്റാറു തോടുകൾക്കു നാട്ടുകാർ
ചിറ കെട്ടുന്നുണ്ടു.
9. കര: മലയിടുക്കുകളിൽ ഇടുക്കവും അഗാധവും കുന്നുനാട്ടിൽ കു
ത്തനേയും (ഇടുകര) കുഴിനാട്ടിലും കോവ്വല്പാട്ടിലും താഴ്ചയുമുള്ള കരയുണ്ടു.
വിശേഷിച്ചു പേരാറ്റിന്നും അതിന്റെ കീഴാറു തോടുകൾക്കും ഇടുകര
തന്നെ.
മിക്ക പുഴകളുടെ കര സ്ഥിരമെങ്കിലും പേരാറും മറ്റും ചില പുഴകൾ
കൊല്ലന്തോറും കര കാൎന്നുകളഞ്ഞു പുഴച്ചാലിന്നു അകലം വെപ്പിച്ചു
വരുന്നു.
10. പുഴച്ചാൽ: ഉയൎന്ന ഭൂമിയിലും കുന്നുപാട്ടിലും പാറയും ഉരുള
ക്കലും പുഴച്ചാലിൽ തിങ്ങിക്കിടക്കും കുഴിനാട്ടിൽ ചരലും തരിമണലും താ
ണഭൂമിയിൽ മണലും പൂഴിയും അതിൽ കാണുകയാൽ ഒഴുകുന്ന വെള്ളം
വലിയ കല്ലുകളേയും ഉരുട്ടി പൊടിച്ചു കളയുന്നു എന്നു തെളിയും. വേ
ലിയോടു ഉവർവെള്ളം കയറുന്നേടത്തോളം പുഴയടിക്കു ചേറു പറ്റി
പ്പോകുന്നു. പുഴ അകലം വെച്ച സ്ഥലത്തു ഈ ചേറിനാൽ ചേറ്റു പാ
ടങ്ങൾ (കൈക്കണ്ടം) ഉണ്ടായ്വരുന്നു.
മലകുന്നുപ്രദേശത്തുള്ള പുഴച്ചാലുകളുടെ അടിയിലെ കരിങ്കൽപാറ
അവിടവിടെ മുന്തുന്നതുകൊണ്ടു തിരപ്പങ്ങളെ ഏറിയ അദ്ധ്വാനത്തോടും
പ്രാണഭയത്തോടും താഴ്ത്തി ഇറക്കിവരുന്നു എങ്കിലും തോണികൾക്കു വെ
ള്ളമുണ്ടെങ്കിൽ പോക്കുവരവിന്നു പ്രയാസമില്ല. തീവണ്ടിപ്പാതയിൽ കൂടി
സഞ്ചരിക്കുന്നവൎക്കു പേരാറ്റിന്റെ പുഴച്ചാലിലേ പാറക്കെട്ടുകളെ വാള
യാറു തുടങ്ങി ചെറുവണ്ണൂരോളം കാണാം. പുഴച്ചാലുകളിലെ പാറക്കെ
ട്ടിൽ മുതല തുടങ്ങിയുള്ള ജന്തുക്കൾ തഞ്ചുന്ന ഓരോ കന്മുക്കുകളും പള്ള
ങ്ങളും ഉണ്ടു, അഴിക്കടുക്കേ മിക്ക വലിയ പുഴകൾക്കു കുറെ ദൂരത്തോളം
എങ്കിലും കഴം വീണിരിക്കുന്നു.
(ശേഷം പിന്നാലെ.) [ 192 ] SUMMARY OF NEWS.
വൎത്തമാനച്ചുരുക്കം.
I. രുസ്സൎക്കും തുൎക്കൎക്കും തമ്മിലുള്ള പടവിവരങ്ങൾ. ൧. യൂരോപയിലെ ചെയ്തി:- 2. ദൊബ്രുച്ചയിലുള്ള രുസ്സ്യ സൈന്യം കു 3. രുസ്സർ ഒരു ലക്ഷം പടയാളികളെ ഹി റുമാന്യയിലും വടക്കേ ബുൽ്ഗാൎയ്യയിലും രു |
തീമ്പണ്ടങ്ങളെ ചരതിച്ചു വെച്ചിരിക്കുന്നു. വിറകു, ചക്കര, ചാ മുതലായതു മാത്രം ആവ ശ്യം പോലെ കരുതീട്ടില്ല. 4. രുസ്സൎക്കു ഒക്തോബർ 25൹ വരെക്കും 5. ഇരു കക്ഷിക്കാരെ സമാധാനപ്പെടുത്തു 6. അതു തന്നെയല്ല തുൎക്കർ ചെയ്യുന്ന ക്രൂ |
ള്ള സ്ഥലങ്ങളിലേക്കു അയപ്പിക്കയോ പല പ്രകാരം ദേഹദണ്ഡം കഴിപ്പിക്കയോ ചെയ്തു വരുന്നതു ബ്രിതിഷ് മന്ത്രി വിലക്കീട്ടും സാമ വാക്കുകളെ അനുസരിപ്പാൻ മനസ്സില്ല. ബ്രി തിഷ് കോയ്മ 1857 ആമതിൽ ഭാരതഖണ്ഡത്തി ലേ കോയ്മമറിപ്പുകാരെ ന്യായമായി മാത്രം ശി ക്ഷിച്ചതുകൊണ്ടു അവൎക്കു മറ്റവൎക്കും ഉപദേ ശം കൊടുപ്പാൻ അവകാശം. തുൎക്കർ കേൾ ക്കാഞ്ഞാൽ ബുൽ്ഗാരരുടെ തൽക്കാലമുള്ള ദ്രോഹ ഭാവത്തെ പുറമേ അമൎത്തി വെച്ചാലും വല്ല സ മയത്തു പുതിയ ദ്രോഹത്തിന്നു ഇട വരുത്തുക യും ക്രൂരതയെ അറെക്കുന്ന യൂരോപ്പ കോയ്മ കൾക്കു തങ്ങളിൽ വെറുപ്പു തോന്നിക്കയും ചെയ്യും. 7. യുദ്ധത്താൽ റൂമിസ്ഥാനത്തിന്നു വളരെ ൨. ആസ്യയിലെ വൎത്തമാനം:- മുമ്പെ തുൎക്കൎക്കു ജയം കൊണ്ടതു പോലെ ഇ |
രുസ്സർ അയ്യാളെ അവിടെനിന്നും മണ്ടിച്ചു എൎസ്സറൂം നഗരത്തെ സ്വാധീനപ്പെടുത്തുവാൻ നോക്കുന്നു എന്നും ഘാസിയോ ത്രബിസൊന്തു എൎസ്സിംഹം എന്നീ സ്ഥലങ്ങളിലേക്കു മാറി പോ കുന്നു എന്നും നൊവെമ്പ്ര 7 ൹ കേട്ടിരിക്കുന്നു. എന്നാൽ 9 ൹ യിലെ കമ്പിവൎത്തമാനപ്രകാരം ഘാജി അഹ്മെദ് മുക്താർ രുസ്സരെ അജിജി യിൽ വെച്ചു ജയിച്ചു വലിയ ആൾച്ചേതത്തോ ടു ദെവിബൊയൂനിലേക്കു ഒാടിച്ചു എന്നു വായി ക്കുന്നതു ആശ്ചൎയ്യം. കാൎസ്സ് കോട്ടയെ തുൎക്കർ രുസ്സൎക്കു ഏല്പി രുസ്സർ ബാതൂമിനെ കൊള്ള പീരങ്കിപ്പോ II. മദ്രാശി സംസ്ഥാനത്തിലെ 1. കോയ്മെക്കുള്ള പഞ്ചത്തിന്റെ 2. ക്ഷാമശമനശേഖരങ്ങൾ:- ഇംഗ്ലന്തു രാജ്യത്തിന്റെയും ഇംഗ്ലിഷ് ക്കാരുടെ
|
130 യോഗങ്ങളിൽ 3000 ഓളം വിലാത്തി ക്കാരും യുരാസ്യരും നാട്ടുശ്രേഷ്ഠന്മാരും കൂടി ഈ പണങ്ങളെ പഞ്ചം പിടിച്ച ജില്ലകളിലും |
ഊരുകളിലും ആവശ്യമുള്ളവൎക്കു വിളമ്പി കൊ ടുക്കുന്നു. ഗൎമ്മാന്യ നാട്ടിലും പഞ്ചത്തിന്നായി ശേ |
3. ധൎമ്മമറാമത്തു പണിയും ധൎമ്മക്കഞ്ഞിയും:- അതിലെ വിവരങ്ങൾ
ആവിതു.
മദ്രാശി സംസ്ഥാനത്തിൽ | ധൎമ്മമറാമത്തുപണി | ധൎമ്മക്കഞ്ഞി |
ആഗൊസ്തു 25 | 9,35,262 | 12,51,474 (പഞ്ചപ്പാളയങ്ങളിൽ 4,69,941) |
ഒക്തോബർ 4 | 628,259 | 16,03,721 |
" 11 | 587,228 | 15,31,225 |
" 30 | 417,370 | 9,44,839 |
മഹിഷാസുരം " 4 | ? | 1,61,892 |
" 11 | 69,693 | 1,26,204 |
ഈ പട്ടിക പ്രകാരം ഇരുവകയിൽ തുക കുറഞ്ഞു വരുന്നതു കൊണ്ടു വറതി ക്രമ ത്താലെ ശമിക്കുന്നു. ബൊംബായി സംസ്ഥാന ത്തിൽ കോയ്മ നൊവെമ്പ്ര മാസത്തിന്റെ അ വസാനത്തിൽ പഞ്ചപ്പാളയങ്ങളെ നീക്കുവാ നും ധൎമ്മമറാമത്തു പണിയെ നിൎത്തുവാനും വി ചാരിക്കുന്നു. 4. മഴയുടെവിവരം:- നിനെയാത്ത കണ്ണനൂരിൽ ഒക്തോബരിൽ ഏകദേശം 1877 ആമതിൽ കോഴിക്കോട്ടിലെ മഴയളവു:
മദ്രാശിസംസ്ഥാനത്തുള്ള മഴവിവരം അംഗു
|
5. പഞ്ചത്താൽ ഉള്ള അതിമര |
ൎക്കു ഇങ്ങനെ സംഭവിച്ചു എങ്കിൽ തെണ്ടിത്തി ന്നികൾക്കു പിന്നെയോ? ബങ്കളൂരിൽ വെച്ചു പൊലീസ്സുകാർ ഒക്തോബരിൽ പതിനേഴു നാ ൾക്കുള്ളിൽ കോലായ്കളിൽനിന്നും നിരത്തി ന്മേൽനിന്നും 446 ശവങ്ങളെ എടുത്തിരിക്കുന്നു. ഇവർ വിശപ്പിനാൽ മരിച്ചവർ അത്രെ. തറ കളിലും ഉൾനാട്ടിലും പെരുവഴികളിലും ഇങ്ങ നെ ഏറിയ ശവം വീണിരിക്കുന്നു. ആഗൊസ്തുമാസത്തിൽ 170,000 പേർ മദ്രാ
ഈ പട്ടികയിൽനിന്നു അവിടവിടെ ഉള്ള ചെന്നപ്പട്ടണത്തിലെ പഞ്ചപ്പാളയങ്ങളിൽ
ഇതിനാൽ പാളയങ്ങളിൽ കഴിക്കുന്ന അ 6. ദീനങ്ങൾ:- ബല്ലാരിയിൽ പനി 7. കുറഞ്ഞ പിറവികൾ:- പഞ്ച |
ച്ചുവരുന്നവർ മുമ്പേത്തതിൽ നന്ന കുറയുന്നു അതിന്നു രണ്ടു ദൃഷ്ടാന്തങ്ങൾ ആവിതു:
മേൽ പറഞ്ഞവറ്റാൽ ആലോചനയുള്ളവ കാലായിപെറുക്കു Gleamings. മഹാചീനം:- ഷാങ്ങ് തുങ്ങ് എന്ന ഏ ചീനക്കോയ്മ നാട്ടുക്രിസ്ത്യാനികൾക്കു നാട്ടു ബങ്കാളം - മൊംഗീർ:- 20തിൽ ഏ തിരുനെൽവേലി:- ൬൨ വയസ്സുള്ള |
പണ്ഡിതനും അദ്ധ്യക്ഷനുമായ കാൽദ് വെൽ സായ്പ് പാട്ടുകെട്ടി പാടുന്ന ഒരു നാട്ടുബോധക നും രണ്ടു ഉപദേശിമാരും ഒരു ഗുരുവുമായി ചിത റിയ സഭകളെ നോക്കുവാൻ തന്നെയല്ല പുറ ജാതികൾക്കും സുവിശേഷം ഘോഷിപ്പാനായി സഞ്ചരിച്ചു വരുന്നു. ഓരോ സഭകൾക്കു ആ ത്മികമായ ശുശ്രൂഷയെ ചെയ്തശേഷം അവരു ടെ സഹായത്താൽ സദർ വെച്ചു പ്രസംഗവും പാട്ടും കഴിക്കും. പള്ളിക്കൂടങ്ങളിലേ കുട്ടികൾ പാടി സഹായിക്കും. ചിലരുടെ ഹൃദയത്ത ദൈവം കരുണയാൽ തുറന്നു. തൂത്തുക്കുടി യിൽ അദ്ധ്യക്ഷൻ വേദപുരാണശാസ്ത്രാദികളെ ക്കൊണ്ടു പാഠവപ്പറച്ചൽ കഴിച്ചു. അതിനാൽ ഓരോരുത്തൎക്കു വന്ന ഇളക്കത്തെ നിൎത്തേണ്ട തിന്നു ശൈവരും എതിൎപ്പാഠപ്പറച്ചലിനെ ന ടത്തി. ഇളഞ്ചൂടുള്ള മനസ്സു ഒന്നിന്നും കൊള്ളാ യ്കയാൽ മതങ്ങളുടെ ബലാബലം നോക്കുന്നതും സത്യത്തിന്റെ വേർകിളെപ്പാൻ അദ്ധ്വാനി ക്കുന്നതും നന്നു. ഹിന്തുമതവും അങ്ങില്ലാപൊ ങ്ങിന്റെ വേരും ഒരുപോലെ ആധാരം ഇല്ലാ തെ കിടക്കുന്നു എന്നും ക്രിസ്തന്റെ ഉപദേശം ദിവ്യ അരുളപ്പാടു വെളിച്ചപ്പാടുകളിലും വേരു ന്നി വളൎന്നു തികഞ്ഞു വന്നു എന്നും സത്യത്തെ ആഗ്രഹിച്ചു ശോധനചെയ്യുന്നവൎക്കു തെളിയും. ജ്ഞാനം അല്ല ദൈവത്തിന്റെ കരുണയാൽ പാപിക്കു ദൈവത്തോടുണ്ടാകുന്ന ഇണക്കവും അതിൽ പിന്നെ പുതുക്കവും ആകുന്നു ക്രിസ്തുമ തത്തിന്റെ സാരാംശം. Ev. Miss. Mag. പുണ്യാധിക്യം:- മനുഷ്യൻ ഓരോ |
നും കറയില്ലാതെ തുയ്യനും തികഞ്ഞ അനുസര ണത്താൽ നീതിമാനും ദൈവനിയോഗത്താൽ ലോകത്തിന്റെ പാപങ്ങളെ ചുമന്നു നമ്മുടെ പിഴകൾ നിമിത്തം ഏല്പിക്കപ്പെട്ടും നമ്മുടെ നീതീകരണത്തിന്നായി ഉണൎത്തപ്പെട്ടും ഉള്ള നമ്മുടെ കൎത്താവായ യേശുക്രിസ്തൻ അത്രെ ദൈവപ്രസാദവും ദൈവസാന്നിദ്ധ്യവും പൂ ണ്ടു തികഞ്ഞ പുണ്യസ്വരൂപൻ. അവന്റെ അളവറ്റ പുണ്യം മനംതിരിഞ്ഞു അവനിൽ വിശ്വസിക്കുന്ന കോടാനുകോടി പാപികൾക്കു എന്നെന്നേക്കും പോരും. ഈ തികഞ്ഞ വീണ്ടെ ടുപ്പുകാരന്റെ പുണ്യമാഹാത്മ്യം ക്രിസ്തുസഭ യിൽ മാഞ്ഞുപോകും അളവിൽ ഓരോ വെറും മനുഷ്യരെ പുണ്യവാളന്മാരാക്കി സങ്കല്പിച്ചു അ വരോടു കെഞ്ചുവാൻ തുടങ്ങി. സുവിശേഷ ക്രിസ്ത്യാനികൾ ആ അവഭക്തിയെ (Supersti- tion) ദൈവകരുണയാൽ തള്ളിയെങ്കിലും ഓ രോ സഭകൾ ഇന്നോളം ആയതിൽ കരകാ ണാതെ വലഞ്ഞു കിടക്കുന്നു. ഇതു മുറ്റും അ ജ്ഞാനവും അജ്ഞാനത്തിൽനിന്നു സഭയിൽ നുഴഞ്ഞുവന്ന ദുരുപദേശവും എന്നു കാണിക്കാം. മഹാചീനാവിൽ ഇതിന്നിടേ ദീനക്കാരനാ |
ക്ലൈവ് പ്രഭുവിന്റെ സ്വരൂപം.