പശ്ചിമൊദയം (1850)

[ 3 ] നമ്പ്ര ഒന്നിന്നു പശ്ചിമൊദയം ൨ പൈസ്സ വില

൧ാം നമ്പ്ര തലശ്ശെരി ൧൮൫൦ ജനുവരി

ഭൂമിശാസ്ത്രം

ഭാരതഖണ്ഡം

൯., മദ്ധ്യഖണ്ഡം

൭., ബങ്കാളദെശവും ഗംഗാനദിയുടെ അഴിമുഖവും

ഗംഗാനദി രാജമഹാൽ നഗരസമീപത്തു വെച്ചു മലപ്രദെശം എല്ലാം കടന്ന ഉടനെ വിശാ
ലമായ ബങ്കാളദെശം എന്നതാണഭൂമിയിൽ പുക്കു സമുദ്രത്തൊളം വീഴ്ച ഏറ ഇല്ലായ്ക
കൊണ്ടും നാടു മിക്കതും പാറഇല്ലാത്ത മൃദുത്വമുള്ള പശിമകൂറു ആക കൊണ്ടും അനെക
കയ്കളായി പിരിഞ്ഞു ഒരൊസമയങ്ങളിൽ ഒഴുക്കവും മാറ്റി കടലിൽ നിന്നു ഏകദെശം
൮ കാതം വഴി വടക്ക അസ്സാം ദെശത്തിൽ നിന്നു പ്രവഹിച്ചു വരുന്ന ബ്രഹ്മപുത്രനദി
യെ ചെൎത്തു ഏകദെശം ൪൦ കാതം വീതിയുള്ള അഴിമുഖദെശത്തിൽ കൂടി ഒഴുകി ശതമു
ഖി എന്ന പെർധരിച്ചു അനെക കയ്കളായും ചിലദിക്കിൽ സമുദ്രമയമായും ബങ്കാള
കടലിൽ ചെൎന്നു വരുന്നു– അഴിമുഖദെശം മിക്കതും കാട ആക കൊണ്ടു പുലി മുതലായകാ
ട്ടുമൃഗങ്ങളുടെ ഇരിപ്പിടമത്രെ വെള്ളത്തിന്റെ ആധിക്യം നിമിത്തം അതു മനുഷ്യവാസത്തി
ന്നു എത്രയും ആകാത്ത ഭൂമിതന്നെ– അതിൽവസിക്കുന്ന താണജാതികൾ പലരും കാ
ട്ടു മൃഗങ്ങൾക്ക ഇരയായി ചമഞ്ഞു വരുന്നു— ആ കാട്ടുപ്രദെശം ഒഴികെ ബങ്കാളം ഭാരതഖ
ണ്ഡത്തിലെ സകലനാടുകളിൽ ഉത്തമമായും ജനപുഷ്ടി ഏറിയതു നിവാസികളുടെ സംഖ്യ
൨൫൦ ലക്ഷത്തിന്റെ താഴെ അല്ല– പട്ടണങ്ങളും– ഗ്രാമങ്ങളും– നാട്ടി എങ്ങും നിറഞ്ഞിരി
ക്കുന്നു– ഒരൊ അംശങ്ങളിൽ പല ക്രിസ്തീയ പള്ളികളും നാട്ടിന്നു വിശിഷ്ട അലങ്കാരമായി
കിടക്കുന്നു– പലവിധകൃഷികളും ആയം ഏറിയ കച്ചവടവും നാട്ടിൽ എങ്ങും പുഷ്ടിയൊടെ
നടന്നു ദാരിദ്ര്യം മിക്കതും ഭ്രഷ്ടാക്കി കളയുന്നു– ഇപ്രകാരം ബങ്കാളദെശം പലനാടുകൾ്ക്കു ധാ
ന്യശാലയായി തീൎന്നിരിക്കുന്നു– അത് ഇങ്ക്ലിഷ്കാർ ൟ ഖണ്ഡത്തിൽ ആദ്യമെ പിടിച്ച ദെശം
ആകകൊണ്ടു ആ നാട്ടുകാൎക്ക ഇപ്പൊൾ പലവിലാത്തിവിദ്യകളിലും ദൊഷങ്ങളിലും ശീലം
വന്നു– സൎക്കാർ പല പട്ടണങ്ങളിൽ വിദ്യാലയങ്ങളെയും എഴുത്തു പള്ളികളെയും സ്ഥാ [ 4 ] പിച്ചു എങ്കിലും ദൈവവചനത്തിന്റെ പ്രകടനത്തിന്നായിട്ടല്ല പല പ്രപഞ്ച വിദ്യാകൌ
ശലങ്ങൾ്ക്കായിട്ടത്രെ അദ്ധാനിച്ചുവരുന്നത് കൊണ്ടു ആവകയിൽ നിന്നു പ്രജകൾ്ക്ക ആത്മ
രക്ഷെക്കായി ഒരു പ്രയൊജനം വരാതെ അനുതാപം വിശ്വാസം മുതലായ ക്രിസ്തീ
യഗുണവിശെഷങ്ങളെ നശിപ്പിക്കുന്ന ഉദാസീനതയിലും മനഃകാഠിന്യത്തിലുംഅഭ്യാ
സംവൎദ്ധിച്ചു കൊണ്ടിരിക്കുന്നതെ ഉള്ളു– എന്നിട്ടും ഒരൊ മിശ്യൊൻ സംഘങ്ങൾ ബൊ
ധകന്മാരെ അങ്ങൊട്ടയച്ചു ദെവവചനംനാട്ടുഭാഷയിലാക്കി അറിയിച്ചു ബാലശിക്ഷമു
തലായ പ്രയത്നങ്ങളെ കഴിച്ചു യെശുവിൽ വിശ്വസിക്കുന്നു ഒരൊ ചെറിയ സഭകളെ കൂ
ട്ടി ബങ്കാളികളുടെ പുനൎജ്ജന്മത്തിന്നു എറിയൊരു ഉപകാരം ചെയ്തു ക്രിസ്തുനാമം നാട്ടിൽ എ
ങ്ങും അറിവാറായി വരെണ്ടതിന്നു ഇട വരുത്തി കൊണ്ടിരിക്കുന്നു– അതിധനവാന്മാരാ
യപാളയക്കാരെ ഇങ്ക്ലിഷ്കാൎക്ക അധീനന്മാരായ ചെറു രാജാക്കളും കുടിയാന്മാരെ പല പ്ര
കാരം ഉപദ്രവിച്ചു സുവിശെഷവ്യാപനത്തിന്നു ഒരൊ തടവുകളുണ്ടാക്കി ശത്രുക്കളായി നട
ന്നു വരുന്നു– ഈ പറഞ്ഞ ബങ്കാള ദെശത്തിലെ അനെക പട്ടണങ്ങളുടെ അവസ്ഥപ
റവാൻ സമയം പൊരാ– വിശിഷ്ട നഗരങ്ങൾ മിക്കവാറും ഗംഗാനദികയ്കളുടെ വക്കത്ത ഇ
രിക്കുന്നു– ഭാരതഖണ്ഡത്തിൽ ഇങ്ക്ലിഷ്കാൎക്ക പ്രധാനനഗരമായി വിളങ്ങി വരുന്ന കാലികാ
തനഗരം ഗംഗാനദീകയ്കളിൽ അതിവിശെഷമായ ഹൂഗ്ലിപുഴവക്കത്തു സമുദ്രത്തിൽ നി
ന്നു ഏകദെശം ൨൦ കാതം അകന്ന മഹാ ഉറപ്പുള്ള വില്യം കൊട്ടയൊടു കൂട വിശാലമാ
യി കിടക്കുന്നു– ഗവൎന്നർ ജനരാൾ മെലദ്ധ്യക്ഷൻ മുതലായ മഹാസ്ഥാനികളുടെ വാസംഅ
വിടെ തന്നെആക കൊണ്ടും സൎക്കാരും മറ്റും ഒരൊരൊ വിദ്യാലങ്ങളെ പണിയിച്ചും
പലഹിന്തുമഹാലൊകരും കൊവിലകങ്ങളെ കെട്ടിച്ചു പാൎക്ക കൊണ്ടും രാജഗൃഹപുരി
എന്ന പെർ വന്നു– നിവാസികളുടെ സംഖ്യ ഏകദെശം ൭ ലക്ഷം വിലാത്തികാരുടെ വി
ദ്യാകൌശലങ്ങളും ധനമാഹാത്മ്യവും ഹിന്തുക്കളുടെ മൌഢ്യവും ദാരിദ്ര്യവും എല്ലാം
ഒരുമിച്ചു അവിടെ കാണാം– കപ്പലൊട്ടവും കച്ചവടവും അതിശയമായി വൎദ്ധിചു
നടക്കുന്നു– പട്ടണത്തിന്നു സമീപമുള്ള ബറാക്ക് പുരിയിൽ ഇങ്ക്ലിഷപട്ടാളങ്ങളുടെ വാസ
വും ഗവൎന്നർ ജനരാളുടെ ശുഭമായ കൊവിലകവും ഉണ്ടു– കാലികാതയിൽ നിന്നു കുറ
യ കാതം വടക്കൊട്ടു ഹൂഗ്ലിപുഴയുടെ കരമെൽ തന്നെ ശ്രീരാമപുരി (സിരമ്പൂർ) ൧൩൦൦൦
നിവാസികളൊടും കൂട പണ്ടു ദെനവരുടെ വശത്തിൽ ആയും ഇപ്പൊൾ ഇങ്ക്ലിഷ്കാൎക്ക അ [ 5 ] ധീനമായും കിടക്കുന്നു– കുറെയി മുതലായ ബൊധകന്മാർ ഏകദെശം ൫൦ സംവത്സരം മു
മ്പെ ആ പട്ടണത്തിൽ ചെന്നു ഒരൊരൊ എഴുത്തുപള്ളികളെയും സ്ഥാപിച്ചു പല വിദ്യകളെ
യും പഠിപ്പിച്ചും വെദപുസ്തകം പല ഹിന്തുഭാഷകളിൽ ആക്കി അച്ചടിച്ചും പരത്തിയത് കൊ
ണ്ടുഭാരതഖണ്ഡത്തിൽ എങ്ങും സത്യജ്ഞാനം ഉദിപ്പിക്കയും ചെയ്തു– അവിടെ നിന്നുഏ
കദെശം ൫ കാതം വടക്ക ഫ്രാഞ്ചിക്കാരുടെ സ്വാധീനത്തിൽ ഉള്ള ചന്ദ്ര നഗരവും അതിന്നു
സമീപം ഇതുവരെയും ഫൊല്ലന്തൎക്ക അധീനമായ ചിൻ സൂരയും അല്പം വടക്കൊട്ടു പുഴ
വക്കത്തുതന്നെ മഹാക്ഷെത്രം നിമിത്തം ഹിന്തുക്കൾക്ക വിശുദ്ധമായി തൊന്നുന്നു ഹൂഗ്ലിന
ഗരവും ഒരൊ വിശെഷങ്ങളൊടും കൂട ശൊഭിച്ചിരിക്കുന്നു– കാലികാതയിൽ നിന്ന ഏക
ദെശം ൧൪ കാതം വടക്ക പടിഞ്ഞാറൊട്ടു ഭരതവനനഗരം ൫൪൦൦൦ നിവാസിക
ളൊടും കൂട കിടക്കുന്നു– ഈ പറഞ്ഞസകല സ്ഥലങ്ങളിലും പ്രത്യെകം കൃഷ്ണനഗരത്തിലും അ
തിന്റെ ചുറ്റുമുള്ള ഗ്രാമങ്ങളിലും ക്രിസ്തുമാൎഗ്ഗം പരന്നു അനെകരിൽ ജയം കൊണ്ടുമിരി
ക്കുന്നു– അവിടെ നിന്നു വടക്കൊട്ടു ഹൂഗ്ലി പുഴവക്കത്തുതന്നെ കജിംബജാർ നഗരവും
ഇങ്ക്ലിഷ പട്ടാളങ്ങളുടെ വാസസ്ഥലമായ ബ്രഹ്മപുരിയിലും മുൎഷിദാബാദ് നഗരവും കിട
ക്കുന്നു– കജിംബജാരിൽ ൨൫൦൦൦വും മുൎഷിദാബാദിൽ ൧ ലക്ഷത്ത ൬൦൦൦൦വും നിവാ
സികളുണ്ടു– കുറെ വടക്കൊട്ടു ഗംഗാ നദിപലകയ്കളായി പിരിഞ്ഞു ഒഴുകുന്ന ദിക്കിൽ ത
ന്നെപണ്ടു ൨൦ ലക്ഷം നിവാസികളൊടും കൂട ശൊഭിച്ചിരുന്ന പുരാണരാജധാനിയായ
മഹാഗൌഡനഗരം മുസല്മാൻ പാദിശാക്കളുടെ യുദ്ധം കൊണ്ടു നശിച്ചു ഇപ്പൊൾ പാഴാ
യി കിടക്കുന്നു– അതിന്റെ ശെഷിപ്പുകളെ കൊണ്ടു നാട്ടുകാർ ചുറ്റുമുള്ള ഗ്രാമങ്ങളെയും–
പട്ടണങ്ങളെയും പണിയിച്ചിരിക്കുന്നു– ബങ്കാളദെശത്തിന്റെ കിഴക്കെ അംശത്തിൽ
ബ്രഹ്മപുത്ര നദിയുടെ കരമെൽ ഉള്ള പട്ടണങ്ങളിൽ വിശിഷ്ടമായത് ദക്കാനഗരം ത
ന്നെ– നിവാസികളുടെ സംഖ്യ ഏകദെശം ൨ ലക്ഷം മുഖ്യപ്രവൃത്തി കൃഷിയും കച്ചവടവും
ശ്രീഹസ്ത– കാശപുരം–കൊമില–ചതുഗ്രാമം മുതലായ സ്ഥലങ്ങൾ ബ്രഹ്മപുത്രനദിക്ക
കിഴക്കബൎമ്മാ രാജ്യത്തിന്റെ അരികിൽ കിടക്ക കൊണ്ടു അവറ്റിന്റെ വിവരം പി
ന്നെ പറയാം–

കെരളപഴമ

൪൭., ഗൊവാ നഗരം പിടിച്ചതിന്റെ ഫലം [ 6 ] ഗൊവ പിടിച്ചു പൊയി എന്നു രാജാക്കന്മാർ കെട്ടാറെ ഇനി പറങ്കികൾ വിട്ടുപൊകയി
ല്ലല്ലൊ എന്നു നിനച്ചു ഇണക്കത്തിന്നു പ്രയത്നം കഴിച്ചു– പെരിമ്പടപ്പ അതു കെട്ടാറെവ
ളരെ വന്ദിച്ചു മലയാളവ്യാപാരികളിൽ മികച്ചവരായ മമ്മാലിമരക്കാരും ചിറിന മരക്കാ
രും ആ വൎത്തമാനം പട്ടാങ്ങു തന്നെയൊ എന്നു ചൊദിച്ചതിന്നു സംശയം ഇല്ല എന്നു കെ
ട്ടപ്പൊൾ വിരൽ മൂക്കിന്മെൽ വെച്ചു അയ്യൊ ഇപ്പൊൾ ഹിന്തുസ്ഥാന്റെ താക്കൊൽ പൊ
ൎത്തുഗാലിൻ കൈവശമായി എന്നു വിസ്മയത്തൊടെ പറഞ്ഞു– താമൂതിരിയും ഉടനെ ൨ മന്ത്രി
കളെ ഗൊവെക്കു നിയൊഗിച്ചു നമ്മിൽ സഖ്യത വെണം ചാലിയത്ത ഒരു കൊട്ട എടുപ്പാ
ൻ തൊന്നുന്നു എങ്കിൽ ദെശം തരാം ഇനി നമ്മുടെ കപ്പലൊട്ടത്തെ മുടക്കരുതെ എന്നും
പറയിച്ചു– ആയത് വിസൊറെയ്ക്ക പൊരാതെ വന്നപ്പൊൾ കൊഴിക്കൊട്ടിൽ മാത്രം
ഒരു പറങ്കിക്കൊട്ട എടുപ്പാൻ അനുവദിക്ക ഇല്ല എന്നു താമൂതിരി ഖണ്ഡിച്ചു പറക
യാൽ അൾ്ബുകെൎക്ക കൊഴിക്കൊട്ടു കച്ചവടത്തെ ഇല്ലാതാക്കുവാൻ അധികം ശ്രമി
ച്ചു ശെഷം അറവിതുൎക്കരും ആ നഗരത്തെ വിട്ടു പൊകയും ചെയ്തു– അക്കാലം കൊഴി
ക്കൊട്ടു നൂറു പണത്തിന്നു മുളകു വാങ്ങിയാൽ ജിദ്ദയിൽ തന്നെ ൧൨000ത്തിന്നു വി
ല്ക്കും– കൊഴിക്കൊട്ടു നിന്നുള്ള കൊയപക്കിയെ അൾ്ബുകെൎക്ക ഗൊവയിലെക്ക വിളിച്ചു
ചുങ്കത്തിരുത്തി മാനിച്ചു– അവൻ ഒരു വൎഷം അവിടെ പാൎത്തു പട്ടണത്തൊടു പടെക്കായി വ
രുന്നവരെ തടുത്തു പൊരുതു ഒരുനാൾ പുരദ്വാരത്തിങ്കൽ പട്ടുപൊകയും ചെയ്തു– കൃ
ഷ്ണരായർ സമ്മാനങ്ങളെ അയച്ചതല്ലാതെ ഭട്ടക്കളയിലെ രാജാവ് ഏറിയ കാലം
മറന്നിട്ടുള്ള കപ്പം അയപ്പാൻ ഒൎത്തു ക്ഷമ അപെക്ഷിച്ചു– ഹൊന്നാവര വെംഗ
പുര ചാവൂൽ ദീപു ൟ നഗരങ്ങളിൽ സ്വാമികളായവരും ഒക്കെയും വെവ്വെറെ മ
ന്ത്രികളെ അയച്ചു കാഴ്ചകളെ വെപ്പിക്കയും ചെയ്തു– ഇങ്ങിനെ വരുന്നവരൊട് എല്ലാം
അൾ്ബുകെൎക്ക താൻ കാൎയ്യം പറഞ്ഞു താൻ എടുപ്പിക്കുന്ന മതിൽ കൊത്തളം കൊതിശാല
പള്ളികൾ മുതലായതും കാണിച്ചു കീൎത്തി അത്യന്തം പരത്തുകയും ചെയ്തു– ഒർഅവകാ
ശസംഗതിക്കായി ഇടച്ചിൽ ഉണ്ടായിട്ടു മെലരാവ് ഗൊവയിൽ വന്നു അഭയം വീണാ
റെ അൾ്ബുകെൎക്ക അവനെ കൊണ്ടു പുരാണ ജന്മികളെ വിളിപ്പിച്ചു മാപ്പിള്ളമാർ
അതിക്രമിച്ചു നടന്ന ഭൂമികളെ ഒഴിപ്പിച്ചു ജന്മികൾ്ക്കമടക്കി കൊടുത്തു ഇങ്ങിനെ ഗൊ
വാനാട്ടിന്റെ ചുറ്റും അടക്കിയ സകല ദെശത്തിന്നും മെലരാവെ നാടുവാഴി [ 7 ] യാക്കി വെക്കുകയും ചെയ്തു– ഇങ്ങിനെ അൾ്ബുക്കെൎക്ക ഗൊവപട്ടണത്തെ ഉറപ്പിച്ചു
പൊൎത്തുഗാൽ നാണ്യം അടിപ്പിച്ചു രാജദ്രവ്യം വൎദ്ധിപ്പിച്ചും കള്ളരെ പക്ഷഭെ
ദം കൂടാതെ ശിക്ഷിച്ചും കൊണ്ടു പ്രധാന പറങ്കികളിലും അനെകരെ തന്റെ സ
ത്യത്താൽ ശത്രുക്കളാക്കിയ ശെഷം പുതിയത് ഒന്നു വിചാരിച്ചു കൊച്ചിയിൽ വ
ന്നു ഇനി ഞാൻ മലാക്കയെ കാണെണം എന്നു പെരിമ്പടപ്പൊടു ഉണൎത്തിക്കയും
ചെയ്തു– അയ്യൊ അവിടെ വൈഷമ്യം നന്നെ ഉണ്ടാകും ഗൊവയും കൂടെ കൈക്കുന
ന്നായടങ്ങി വന്നിട്ടില്ലല്ലൊ താമൂതിരിയും പുതിയ ദ്രൊഹം വിചാരിക്കും എന്നു പറഞ്ഞു
വിരൊധിച്ചതു ആ മരക്കാരുടെ ഉപദെശത്താൽ തന്നെ ആയതു– അൾ്ബുക്കൎക്കൊ
ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു എന്നു ചൊല്ലി മാപ്പിള്ളമാരുടെ കച്ചവടം അ
ധികം ഊന്നിഇരുന്ന സ്ഥലത്തെ കൈക്കൽ ആക്കുവാൻ തക്കം എന്നു കണ്ടു വലിയ ക
പ്പൽ ബലത്തൊടുകൂട കിഴക്കൊട്ടെക്ക പുറപ്പെടുകയും ചെയ്തു–

൪൮., മലാക്കാദി യുദ്ധസമൎപ്പണം–

ൟഴത്തെ കടന്നാൽ അച്ചിയവതുടങ്ങിയുള്ള ദ്വീപുകൾ കാണും– ജാതിക്കാ കറാമ്പൂ
സകു അരി മുതലായ കായ്കനികളും അവിടെ നിന്നുണ്ടാകുന്നു– അതിന്നും ചീനക്കച്ച
വടത്തിന്നും അന്നു മൂലസ്ഥാനമായതു മലാക്ക തന്നെ– മാപ്പിള്ളമാരും ചെട്ടികളും വ
ളരെ ഉണ്ടു ചെമ്പും വെള്ളീയവും അവിടെ കിട്ടുന്ന വിലെക്ക മറ്റൊരിടത്തും കിട്ടുകയി
ല്ല– അതുകൊണ്ടു കൊട്ടയിൽ ൩൦൦൦ വലിയ തൊക്കു തന്നെ വെച്ചിട്ടുണ്ടായിരുന്നു– യു
ദ്ധവിവരം എന്തിന്നു പറയുന്നു– അൾ്ബുക്കെൎക്ക കൊട്ടയെ പിടിച്ചാറെ മലായികളെ
അനുസരിപ്പിച്ചു ശെഷമുള്ള മാപ്പിള്ളക്കപ്പലൊട്ടത്തെയും വാണിഭശ്രീത്വത്തെയും
വെരറുക്കയും ചെയ്തു– (൧൫൧൧ ജൂല)– മറ്റ ഒരൊരൊ ദ്വീപുകൾ അന്നു മുതൽ പൊ
ൎത്തുഗാൽ കൊയ്മയ്ക്കടങ്ങി കൊണ്ടിരിക്കുന്നു–

(൧൫൧൨) കെരളത്തിൽ പിന്നെയും കലക്കം ഉണ്ടെന്നും ഗൊവയുടെ ചുറ്റും
പടകലശലായി എന്നും കെട്ടപ്പൊൾ അൾ്ബുക്കെൎക്ക മടങ്ങി പൊരുവാൻ നിശ്ചയിച്ചു
പുറപ്പെട്ട ശെഷം കപ്പൽ ചെതപ്പെടുകയാൽ താൻ നീന്തി ജീവനൊടെ തെറ്റി–
വസ്തുവകകൾ എല്ലാം ആണ്ടു പൊയി അതിനെ ചൊല്ലി ദുഃഖിച്ചില്ല എങ്കിലും ഒരു
തൊൾ്വളയും അതിൽ പതിച്ച രത്നവും ഉണ്ടു ആയത് മുറിവായൊട അണച്ചാൽ [ 8 ] ചൊരയുടെ ഒലിപ്പു ഉടനെ നിന്നു പൊകും– ൟ ഒന്നു കാണാതെ പൊയതിനാൽ സങ്ക
ടം തൊന്നി എന്നു കെൾ്ക്കുന്നു– (൧൫൧൨ ഫെബ്രു) കൊച്ചിയിൽ എത്തിയാറെ വളരെ
സന്തൊഷം ഉണ്ടായി നിങ്ങൾ മരിച്ച പ്രകാരം വൎത്തമാനം എത്തി എന്നു മരക്കാർ എ
ല്ലാവരും ശ്രുതി പൊങ്ങിച്ചിരുന്നു താമൂതിരി പുതിയ പടവുകളെ ഉണ്ടാക്കിച്ചു പല ദി
ക്കിലും ആളെഅയച്ചു കലക്കത്തിന്നു വട്ടം കൂട്ടിയിരുന്നു എന്നു കെട്ടത് ഒഴികെ പ
റങ്കികൾ മാപ്പിള്ളമാരും നാട്ടുകാരുമായി കൂടിപാൎക്കയാൽ കളവുവ്യഭിചാരാദിദൊ
ഷങ്ങൾ അതിക്രമിച്ചതു കണ്ടു ദുഃഖിച്ചു കൊട്ടെക്കും നഗരത്തിന്നും അതിർ ഇട്ടുക്രിസ്ത്യാ
നർ അല്ലാത്തവർ ആരും അതിർ കടന്നാൽ മരിക്കെണം എന്നു വ്യവസ്ഥ വരുത്തി
അതുകൊണ്ടു ൪൦൦റ്റിൽപരം കൊച്ചിക്കാരും ചില നായന്മാരും രണ്ടു മൂന്നുപണിക്ക
ന്മാരും സ്നാനം എറ്റു കൊട്ടയുടെ അകത്തു പാൎപ്പാൻ അനുവാദം വാങ്ങുകയും ചെയ്തു*

പിന്നെ മാലിലെ രാജാവ് അയച്ച ദൂതർ കൊച്ചിയിൽ വന്നു അൾ്ബുക്കെൎക്കെ കണ്ടു
ഞങ്ങളും മാനുവെൽ രാജാവെ ആശ്രയിക്കെ ഉള്ളൂ കാലത്താലെകയറു മുതലായ കാഴ്ച
വെക്കാം നമ്മുടെ സങ്കടത്തെ മാറ്റെണം മമ്മാലി മരക്കാർ നമ്മുടെ ദ്വീപുകളിൽവന്നു അതി
ക്രമിച്ചു പത്തിൽ ചില്വാനം എടുത്തിരിക്കുന്നു ആയവ ഇങ്ങൊട്ടു കൊടുപ്പിക്കയും വെണം
എന്നു യാചിച്ചപ്പൊൾ അൾ്ബുകെൎക്ക വിസ്തരിച്ചു വാസ്തവം കണ്ടു നല്ല ഉത്തരം പറഞ്ഞു വി
ടകൊടുക്കയും ചെയ്തു– പിന്നെ കണ്ണനൂരിൽ വന്നാറെ മമ്മാലിവളരെ സങ്കടപ്പെട്ടു ദ്വീപുക
ൾ നമ്മുടെത് എന്നു വാദിച്ചിട്ടും അൾ്ബുക്കെൎക്ക വിധിച്ചതിന്നു ഇളക്കം വന്നില്ല– ആയവൻ അ
ത് ഒഴിപ്പിച്ചപ്പൊൾ പറങ്കികൾ ചിലർ മരക്കാരൊടു കൈക്കൂലി വാങ്ങി എന്നും മറ്റ
ചിലർ വ്യാപാരത്തിൽ മാപ്പിള്ളമാരെ തൊല്പിച്ചു എന്നും കെട്ടപ്പൊൾ– വളരെ കയൎത്തു
ക്രിസ്ത്യാനർ നിമിത്തം ക്രിസ്തു നാമത്തിന്നു വരുന്ന ദൂഷണം ചൊല്ലി ദുഃഖിച്ചു അവരവർ അ
വന്യായമായി എടുത്തതെല്ലാം ഉടയവൎക്ക മടക്കികൊടുപ്പിച്ചു തന്റെ സ്ഥാനികളി
ൽ അധികം പെരെ ശത്രുക്കളാക്കുകയും ചെയ്തു–

*മഴക്കാലത്തു കൊച്ചിയിൽ പല ബാല്യക്കാരും ക്രിസ്തീയ മാൎഗ്ഗത്തെ അവലംബിക്ക
കൊണ്ടു അൾ്ബുകെൎക്ക ഒരൊ എഴുത്തുപള്ളി ഉണ്ടാക്കി വായനയും സഭാപ്രമാണം മുതലായ
തും അഭ്യസിപ്പിക്കയും ചെയ്തു–

F Müller Editor [ 9 ] നമ്പ്ര ഒന്നിന്നു പശ്ചിമൊദയം ൨പൈസ്സവില

൨ാം നമ്പ്ര തലശ്ശെരി ൧൮൫൦ ഫെബ്രുവരി

കെരളപഴമ

൪൯., പറങ്കി യുദ്ധസമൎപ്പണം–

അൾ്ബുകെൎക്ക മലയാളം വിട്ടു (൧൫൧൨ സപ്ത) ഗൊവയിൽ എത്തിയാറെ അതിലുള്ളയു
ദ്ധശെഷവും സമൎപ്പിച്ചു മെലരാവജ്യെഷ്ഠന്റെ അപായത്താൽ മെൎജ്ജുവിൽ ഇടപ്ര
ഭുവായതുകെട്ടു സന്തൊഷിച്ചു അവനെ പൊൎത്തുഗാൽ കൊയ്മയിൽ ആശ്രയിപ്പിച്ചു–
പിന്നെ അദിൽഖാനും സന്ധി യാചിക്കയാൽ അവനൊടും നിരന്നു– ഹബെശിൽ നിന്നു
ദൂതന്മാർ വന്നു ഞങ്ങളുടെ വകക്കാർ എല്ലാം ക്രിസ്ത്യാനർ തന്നെ നിങ്ങൾ വന്നു സഹായി
ച്ചു ഞങ്ങളിലും മെല്ക്കൊയ്മ നടത്തെണം എന്നുണൎത്തിക്കയും ചെയ്തു– ശെഷം എല്ലാവരും
അനുസരിച്ചിരിക്കെ കൃഷ്ണരായർ മാത്രം കാഴ്ചകളും സാന്ത്വനവാക്കും അയച്ചതല്ലാ
തെ ഭട്ടക്കളയിൽ കൊട്ട എടുപ്പിപ്പാൻ ചൊദിച്ചതിന്നു അനുവദിച്ചില്ല–

താമൂതിരിയൊടും ഇണങ്ങി വരെണം എന്നു അൾ്ബുകെൎക്കിന്റെ ആന്തരം ത
ന്നെ– കൊലത്തിരിയും പെരിമ്പടപ്പും ആയത് സമ്മതിച്ചില്ല കൊഴിക്കൊട്ടു നഗരത്തെ
നശിപ്പിച്ചല്ലാതെ രാജ്യങ്ങൾ്ക്ക സ്വസ്ഥത വരികയില്ല എന്നവർ മന്ത്രിച്ചു പൊന്നു– പി
ന്നെ നെരൊഞ്ഞ കപ്പിത്താൻ തെക്കൊട്ടു ഒടുന്ന സമയം കൊഴിക്കൊട്ടുതൂക്കിൽ എ
ത്തിയാറെ ഇളയ രാജാവായ നമ്പിയാതിരി ദൂത അയച്ചു സന്ധിക്ക അപെക്ഷിച്ചു–
ഉണ്ടായത് എല്ലാം അബദ്ധമത്രെ നിങ്ങൾ ഇപ്പൊൾ വന്നു കൊട്ട എടുപ്പിച്ചു സ്നെഹത്തൊടെ
പാൎത്താൽ ചുങ്കത്തിന്റെ പാതി പൊൎത്തുഗാൽ ഭണ്ഡാരത്തിൽ എല്പിക്കാം എന്നു ബൊധി
പ്പിക്കയും ചെയ്തു– ആയതു ചൊല്ലി ഇരുവരും കൊടുങ്ങലൂരിൽ ചെന്നു തമ്മിൽ കണ്ടു കാ
ൎയ്യം പറഞ്ഞശെഷം ഇന്ന സ്ഥലത്തു കൊട്ട വെണം എന്നു തെളിഞ്ഞില്ല എങ്കിലും അൾ്ബു
കെൎക്കൊടു സകലവും അറിയിച്ചശെഷം അവൻ (൧൫൧൩) നൊഗൈര എന്നവനെകൊ
ഴിക്കൊട്ടിൽ അയച്ചു ഇനി നിങ്ങളുടെ കച്ചവടത്തിന്നും കപ്പലൊട്ടത്തിനും തടവു ഒന്നും
ഉണ്ടാകയില്ല കൊട്ട എടുപ്പിപ്പാനൊ ഒരു സ്ഥലമെ നല്ലു ഞാൻ മുമ്പിൽ ഭസ്മമാക്കിയ
കൊയിലകത്തിന്റെനിലം എല്ലാം അതിന്നു വെണം എന്നു പറയിച്ചാറെ— മാപ്പിള്ള [ 10 ] മാർ വളരെ സന്തൊഷിച്ചു മുളകു കയറ്റിയ കപ്പലുകളെ ചെങ്കടലിലെക്ക് അയച്ചുതാ
മൂതിരിയൊ പലതും ചൊല്ലി കൊട്ടപ്പണിക്ക് താമസം വരുത്തി പൊന്നു–

അതിന്റെ കാരണം അൾ്ബുകെൎക്ക അദൻകൊട്ടയെ പിടിപ്പിപ്പാൻ പുറപ്പെടുകയാ
ൽ (൧൫൧൩. ഫെബ്രു) തമ്പുരാനെ പെടിപ്പിപ്പാൻ കപ്പൽ പൊരാഞ്ഞപ്പൊൾ പറങ്കി
കൾ്ക്ക ദെശം കൊടുക്കുന്നതിനാൽ മാനഹാനി വരും എന്നു തൊന്നി– അതുകൂടാതെ ക
ണ്ണനൂരിലുള്ള പറങ്കികൾ ൟ മെലധികാരി പൊയതു സന്തൊഷം തന്നെ ഇനി ഒരു വൎഷം
ചെന്നാൽ അവനെ പണിയിൽ നിന്നു നീക്കും രാജാവ് മറ്റൊരുവനെ അയക്കയും
ചെയ്യും എന്നൊരു ശ്രുതിയെ പരത്തി– ആയതു കെട്ടാറെ മമ്മാലി ഞെളിഞ്ഞു തുടങ്ങി
മാലിദ്വീപുകളുടെയ രാജാവ് എന്ന പെർ എടുത്തു പൊകയും ചെയ്തു– പിന്നെ കണ്ണനൂ
ർ കൊട്ടയിൽ ഭണ്ഡാര വിചാരക്കാരൻ കച്ചവടക്കാരെ ഞെരുക്കി തനിക്ക വരവു വ
ൎദ്ധിപ്പിച്ചു പൊരുമ്പൊൾ ഒരു നാൾ പൊക്കര ഹസ്സൻ എന്ന വ്യാപാരിയെ ഒരു കടം നി
മിത്തം പിടിച്ചു തടവിലാക്കുവാൻ ഭാവിച്ചു– മാപ്പിള്ളമാർ അതു കണ്ടു ആയുധം എടു
ത്തു കലഹിക്കയാൽ പറങ്കികൾ ചില ദിവസം തന്നെ ക്ലെശിച്ചു കൊട്ടയുടെ അകത്ത്അ
ടങ്ങി പാൎത്തു– അതിനാൽ പറങ്കിനാമത്തിന്നു ഗൌരവം ചുരുങ്ങി പൊയി സന്ധിക്ക
ഉത്സാഹിപ്പാൻ താമൂതിരിക്ക സംഗതി വന്നതും ഇല്ല അതു കൂടാതെ പെരിമ്പടപ്പു സ്വ
രൂപത്തിൽ ഒരൊരൊ പറങ്കികൾ ഒരൊന്ന് ഉണൎത്തിക്കയാൽ രാജാവ് ഒരു നാളും
ഇണക്കം വരികയില്ല എന്നു വിചാരിച്ചു താമൂതിരിയുടെ ഇടവകക്കാരിൽ ഒരുത്തന്നു
സഹായിച്ചു മത്സരം ചെയ്യിപ്പിച്ചു കൊഴിക്കൊട്ടിന്റെ നെരെ പട അയച്ചു പറങ്കികളൊ
ടു നിങ്ങൾ മുമ്പെത്തെ കറാരിൽ എഴുതികിടക്കുന്ന പ്രകാരം കൊഴിക്കൊടുമായുള്ള സക
ലദ്ധങ്ങളിലും ഇങ്ങു തുണ നില്ക്കെണ്ടതെല്ലൊ എന്നു നിൎബന്ധിച്ചു തുണ ചൊദിക്കയും ചെയ്തു–

ൟ വിവരം ഒന്നും അൾ്ബുകെൎക്ക അറിയാതെ അറവിതീരത്തു യുദ്ധം ചെയ്യു
മ്പൊൾ താമൂതിരി പിന്നെയും ചതിച്ചു കൊട്ടക്ക് സ്ഥലം തരുന്നില്ല എന്ന വൎത്തമാനം
കെട്ടു ചെങ്കടലിൽ പ്രവെശിപ്പാനുള്ള കൊഴിക്കൊട്ടുപടവുകളെ എല്ലാം പിടിച്ചു
ചരക്കു കൈക്കലാക്കി പാൎത്തു– പിന്നെ അദൻ തുറമുഖത്തെ അടക്കുവാൻ ആവതു
ണ്ടായില്ല– അതുകൊണ്ടു മഴക്കാലം തീരുവാറാകുമ്പൊൾ അൾ്ബുകെൎക്ക വിഷാദിച്ചു ഗൊ [ 11 ] വെക്കു മടങ്ങിവന്നു (൧൫൧൩ ആഗുസ്ത)– അവിടെ സൂക്ഷ്മവൎത്തമാനം എത്തിയ ഉട
നെ അവൻ പിന്നെയും ദൂതരെ കൊഴിക്കൊട്ടിൽ അയച്ചു– അവരും താമൂതിരി കഴി
ഞ്ഞു നമ്പിയാതിരിക്കു ഇപ്പൊൾ വാഴുവാൻ അവകാശം എന്നു കണ്ടു സന്ധികാൎയ്യ
ത്തെ വെഗത്തിൽ ഭാഷയാക്കി തീൎക്കയും ചെയ്തു–

൫൦., കൊഴിക്കൊട്ടിൽ പറങ്കിക്കൊട്ട എടുപ്പിച്ചത്–

നൊരൊഞ്ഞ കൊച്ചിയിൽ എത്തിയാറെ പെരിമ്പടപ്പിന്നു കൊഴിക്കൊട്ടിണക്കം വള
രെ അനിഷ്ടംഎന്നു തന്നെ അല്ല ഞങ്ങളും കൊലത്തിരിയും നിങ്ങൾ്ക്ക പണം അയച്ചു പറങ്കി
പ്പടയെ വിടാതെ നടത്തെണ്ടതിന്നു ഗൂഢമായി സഹായിക്കും എന്നിവ്വണ്ണം താമൂതിരി
ക്കു ദൂതയച്ചു പ്രകാരം എല്ലാം അറിഞ്ഞു ക്ലെശിച്ചു പൊരുമ്പൊൾ– ജുവാൻ ഫെൎന്നന്തസ
എന്ന വലിയ പാതിരി മുതലായ പറങ്കി മൂപ്പന്മാരും കൈക്കൂലിവാങ്ങി രാജഭണ്ഡാരത്തി
ൽ നിന്നു പലവിധത്തിലും വൎഗ്ഗിച്ചു വരുന്നതിന്നു മാറ്റം വരും എന്നു പെടിച്ചു ഒന്നിച്ചു
കൂടി പെരിമ്പടപ്പെ ബൊധ്യം വരുത്തി ഒക്കത്തക്ക മാനുവെൽ രാജാവെ ഉണൎത്തിച്ച
തിപ്രകാരം– അൾ്ബുകെൎക്ക ചെയ്യുന്നത് എല്ലാം അബദ്ധമത്രെ ഗൊവയിൽ വെള്ളക്കാൎക്ക
പാൎപ്പാൻ നല്ല സൌഖ്യം ഇല്ല കൊച്ചി തുറമുഖത്തിന്നു അതിനാൽ താഴ്ചയും നാശവും വ
രും– ആകയാൽ മെധാവികൾ എല്ലാവരും കൂടി ഗൊവയെ ഉപെക്ഷിക്കെണ്ടയൊ
എന്നുള്ളതു വിചാരിച്ചു നിരൂപിച്ചു കൊൾ്വാനായിട്ടു രാജാവവർകൾ കല്പിപ്പാൻ തിരുവു
ള്ളത്തിൽ എറാവു– അങ്ങിനെ ചെയ്തു എങ്കിൽ കാൎയ്യങ്ങൾ ക്രമത്താലെ തെളിഞ്ഞു വരും
എന്നിപ്രകാരം എല്ലാം എഴുതി അൾ്ബുകെൎക്കിന്നു വെണ്ടുവൊളം മാനഹാനി വരുത്തുകയും
ചെയ്തു–

ആയത് നൊരൊഞ്ഞ അറിഞ്ഞു ഗൊവയിൽ ബൊധിപ്പിച്ച ഉടനെ അൾ്ബുകെ
ൎക്ക മലയാളത്തിൽ വന്നു കണ്ണനൂരിലെ കലക്കത്തെ ശമിപ്പിച്ചു കൊലത്തിരിയുടെ മന്ത്രി
യെ മാറ്റി പിന്നെ കൊച്ചിയിൽ എല്ലാവരെയും വരുത്തി വിചാരിച്ചു സങ്കടങ്ങളെ തീൎത്തു
ദ്രൊഹികളെ പെടിപ്പിച്ചു സൎപ്പശീലമുള്ള പാതിരിയെ പൊൎത്തുഗാലിലെക്കയച്ചു ഗൊവ
തന്നെ രാജ്യത്തിന്നു മൂലസ്ഥാനമായി വെണം എന്നും അതിന്നു കാരണങ്ങൾ ഇന്നവ
എന്നും എഴുതിച്ചു സകല കപ്പിത്താന്മാരെ കൊണ്ടും ഒപ്പിടുവിച്ചതും മാനുവെൽ രാജാ
വിന്നു അയക്കയും ചെയ്തു– [ 12 ] പിന്നെ പൊക്കരഹസ്സൻ താമൂതിരിയൊടു സന്ധി കാൎയ്യം വിചാരിക്കുമ്പൊൾ ഇടൎച്ച
കളെല്ലാം ക്രമത്താലെ നീക്കുവാൻ സംഗതി വന്നു– താമൂതിരി അൾ്ബുകെൎക്കിന്റെ വാക്കു
ബഹുമാനിച്ചു തന്റെ അമ്മയെയും പെങ്ങളെയും കൊഴിക്കൊട്ടു കൊയയെയും നഗര
ത്തിൽനിന്നു ദൂരത്താക്കി യുദ്ധം മന്ത്രിക്കുന്ന വിശ്വസ്തരെയും മിണ്ടാതാക്കിയശെഷം
അൾ്ബുകെൎക്ക താൻ കൊഴിക്കൊട്ടിൽ വന്നിറങ്ങി രാജാവെ കണ്ടു സഖ്യവും സമയവും ചെ
യ്തതിപ്രകാരം പൊൎത്തുഗീസർ ബൊധിച്ച സ്ഥലത്തു കൊട്ട എടുപ്പിച്ചു അവിടുന്നു കച്ചവടം
ചെയ്തു പൊരുക മുളകിന്നു ശെഷമുള്ളവർ പണം മാത്രം കൊടുക്കെ പറങ്കികൾ ചരക്കുക
ളെ കൊടുത്തു മെടിച്ചാൽ മതി കൊല്ലം തൊറും ൧൫൦൦൦ ഭാരം മുളകു കൊച്ചിയിൽ നട
ക്കുന്ന വിലെക്കു തന്നെ ബന്തരിൽ വെക്കുക ആണ്ടിലെ ചുങ്കത്താൽ പാതി മാനുവെൽ
രാജാവിന്നു കപ്പമായി എല്പിക്ക കബ്രാലിന്റെ സമയത്ത് പാണ്ടിശാലെക്കും മറ്റും
ചെതം വന്നതെല്ലാം താമൂതിരി ഭണ്ഡാരത്തിൽ നിന്നു ഒപ്പിക്ക– എന്നിപ്രകാരം സന്ധി
ച്ച നാൾ മുതൽ ഇടപ്പള്ളി തമ്പുരാൻ മുതലായവൎക്ക പടെക്കായി കൊടുക്കുന്ന സഹായം
മുടങ്ങി പൊയി പറങ്കികൾ്ക്ക ചെലവു കുറഞ്ഞു വരവു വൎദ്ധിക്കയും ചെയ്തു– അന്നു കൊലത്തി
രിയും വിചാരിച്ചു എങ്ങിനെ എങ്കിലും ഇനി മാപ്പിള്ളമാരെ പെടിപ്പാൻ സംഗതിയില്ല
മുസല്മാനരുടെ അതിക്രമത്തിന്നു തടവു വന്നു പൊയി എന്നു വിചാരിച്ചു സന്തൊഷിച്ചു
പെരുമ്പടപ്പിന്നു ബൊധം വരുത്തുവാൻ എഴുതുകയും ചെയ്തു–

അനന്തരം കൊഴിക്കൊട്ടിൽ തെക്കെ അറ്റത്തു പുഴവക്കത്തു തന്നെ കൊ
ട്ട എടുപ്പിപ്പാൻ തുടങ്ങി– കണ്ണനൂർ മുതലായ കൊട്ടപ്പണി ചെയ്തു തീൎത്ത തൊമാ ഫെ
ൎന്നന്തസ തന്നെ ആ കൊട്ടയെയും നിൎമ്മിച്ചു നൊഗെര കപ്പിത്താൻ പട്ടാളത്തെ നടത്തു
കയും ചെയ്തു– കൊട്ട ചതുരശ്രത്തിൽ തന്നെ തീൎത്തതു കടല്ക്കു നെരെ രണ്ടു ഗൊപുരവും
അതിന്റെ ഇടയിൽ വെള്ളത്തിന്നടുവിൽ നീണ്ട കെമമുള്ള നടയും ഉണ്ടു– കല്ലും കുമ്മാ
യവും പണിക്കാരും വെണ്ടുവൊളം കിട്ടെണ്ടതിന്നു താമൂതിരി താൻ നിത്യം പ്രയത്നം
കഴിച്ചു പൊന്നു– പാൎസി സുല്ത്താൻ ശൈഖ് ഇസ്മാലി ആ വൎഷത്തിൽ തന്നെ ഒരു മന്ത്രി
യെ അയച്ചപ്പൊൾ അൾ്ബുകെൎക്ക അവനെ കൊട്ടപ്പണി എല്ലാം കാണിച്ചു വിസ്മയം
വരുത്തുകയും ചെയ്തു– പിന്നെ താമൂതിരി മാനുവെൽ രാജാവിന്നു താൻ ഒരു കത്തെ
ഴുതിഎന്നെക്കും മിത്രത വെണം എന്നും കൊഴിക്കൊട്ടെക്കതന്നെ കപ്പലും ചര [ 13 ] ക്കുനിയൊഗിക്കെണം എന്നും മിസ്ര സുല്ത്താനും മക്കത്തു കച്ചവടക്കാരുമായി ഞങ്ങൾ ഇപ്പൊ
ൾ ഇടഞ്ഞു പൊയല്ലൊ അതു കൊണ്ടു ൟ നഗരത്തിന്നു മുമ്പെത്തെ ശ്രീത്വം വരെണ്ടതി
ന്നു നിങ്ങളുടെ കടാക്ഷം തന്നെ പ്രമാണം എന്നും എന്റെ പുഴവക്കത്തു കപ്പൽ ഉണ്ടാ
ക്കെണ്ടതിന്നു തൊന്നിയാൽ ജാതിമരം മുതലായ സംഭാരങ്ങൾ എല്ലാം ആവൊളം എത്തി
ക്കാം എന്നും ചൊല്ലി അൾ്ബുകെൎക്കെയും നന്ന സ്തുതിച്ചു തന്റെ പ്രധാനന്മാരെ കൊണ്ടു
ഒപ്പിടുവിച്ചു താനും പൊന്മുദ്ര ഇട്ടുനവരത്നം തുടങ്ങിയുള്ള സമ്മാനങ്ങളൊടു കൂടെ അയ
ക്കയും ചെയ്തു– അന്നു നിയൊഗിച്ച ൨ മന്ത്രികളിൽ ഒരുവൻ പൊൎത്തുഗാലിൽ എത്തിയ
പ്പൊൾ സ്നാനം എറ്റു ക്രൂശ എന്ന നാമം ധരിച്ചു പിന്നത്തെതിൽ മലയാളത്തിൽ വ
ന്നു വ്യാപാരം ചെയ്തു ക്രിസ്തുനാമവ്യാപനത്തിന്നായി പ്രയത്നം കഴിക്കയും ചെയ്തു–
ആ താമൂതിരിയുടെ ജീവപൎയ്യന്തം പറങ്കികളൊടു മമത ഉണ്ടായതെ ഉള്ളൂ– ആ
കൊട്ടയൊ ൧൨ വൎഷം കഴിഞ്ഞ ഉടനെ പറങ്കികൾ തങ്ങൾ തന്നെ ഇടിച്ചു കളയെ
ണ്ടി വന്നിരിക്കുന്നു–

ഭൂമിശാസ്ത്രം

ഭാരതഖണ്ഡം

൯., മദ്ധ്യഖണ്ഡം

൪., സിന്ധുനദീ പ്രവാഹവും പഞ്ചനദസൈന്ധവരാജ്യങ്ങളും

സിന്ധുനദിയും അതിൽ ചെൎന്നു ഒഴുകുന്ന വിതസ്താദി പുഴകളും മദ്ധ്യദെശത്തിൽ നിന്നല്ല
ഉത്തരഖണ്ഡത്തിന്റെ ഉന്നതമലനാടുകളിൽ നിന്നുതന്നെ ഉത്ഭവിച്ചു വരികകൊണ്ടു
അവറ്റിന്റെ ഒഴുക്കം മുഴുവനും ഇപ്പൊൾ വിവരിക്കെണ്ടതല്ല– മദ്ധ്യദെശത്തിലെ അം
ശത്തിന്റെ അവസ്ഥയെ മാത്രം പറയെണ്ടു സിന്ധുനദി അത്തൊക്ക കൊട്ട (തക്ഷശില)
സമീപത്തു കബുൽ നദി പടിഞ്ഞാറു നിന്നൊഴുകി വരുന്ന ദിക്കിൽ വെച്ചു തന്നെ മല
പ്രദെശം വിട്ടു തെക്കൊട്ടു ഒഴുകി മിട്ടന കൊട്ടയുടെ അരികിൽ വടക്കുനിന്നു പ്രവഹി
ച്ചുവരുന്ന പഞ്ചനദത്തിന്റെ വെള്ളത്തെ ചെൎത്തു ശിഖരപുരി– പക്കർ കൊട്ട–ഹൈ
ദരാബാദ്–തത്താ മുതലായ സൈന്ധവരാജ്യത്തിലെ നഗരങ്ങളെ കടന്നതിന്റെ ശെ
ഷം ചില കൈകളായി പിരിഞ്ഞു പെരിയനദിയായി അറവി സമുദ്രത്തിൽ ചെന്നു
ചെരുന്നു– വടക്കിഴക്ക നിന്നൊഴുകി സിന്ധുനദിയിൽ കൂടുന്ന പുഴകൾ ൫ തന്നെ പ്രധാനം [ 14 ] അവ ഹിമാലയ പൎവ്വതത്തിൽ നിന്നുത്ഭവിച്ചു തെക്ക പടിഞ്ഞാറൊട്ടു മലനാടു പ്രവ
ഹിച്ചു പഞ്ചനദം എന്ന സമഭൂമിയിൽ പുക്കു മുല്താൻ (മൂലസ്ഥാന) നഗരസമീപത്തുവെ
ച്ചുഒന്നായി ചെൎന്നുമെൽ പ്രകാരം മിട്ടനകൊട്ടയുടെ അരികിൽ തന്നെ സിന്ധുവെപ്രാ
പിച്ചുവരുന്ന പഞ്ചനദനദികൾ ആകുന്നു– അവറ്റിൽ കിഴക്കെതശതദ്രുപടിഞ്ഞാ
റെതു വിതസ്ത ൟ രണ്ടിന്റെ നടുവിൽ ചന്ദ്രഭാഗ– ഐരാവതി വിപാശി എന്നീ ൩
തന്നെ– പടിഞ്ഞാറെ മലമുകളിൽ നിന്നുത്ഭവിച്ചു സിന്ധുനദിയൊടു ചെൎന്നു വരുന്നപു
ഴകളിൽ മുഖ്യമായതു ഹിന്തുപാൎസ്യ മലകളിൽ നിന്നുത്ഭവിച്ചു ഒഴുകുന്ന കബുൽ നദിത
ന്നെ– അതുപലപാറകളെയും പിളൎപ്പുകളെയും വിശാവർ എന്ന താണ ദെശത്തെയും
കടന്നതിന്റെ ശെഷം അത്തൊൿ കൊട്ടസമീപത്തു സിന്ധുവിൽ ചെന്നു ചെരുന്നു–
സിന്ധുനദി തന്റെ ഉപനദികളൊടു കൂട ഹിമാലയമല പ്രദെശം വിട്ടുതാണഭൂമിയിൽ
പ്രവെശിച്ച ദിക്ക തുടങ്ങി അഴിമുഖ പൎയ്യന്തമുള്ള ഭൂമിയെല്ലാം സൈന്ധവം– പഞ്ചന
ദം എന്ന പെരുള്ള ൨രാജ്യങ്ങൾ ആയി വിഭാഗിച്ചു കിടക്കുന്നു അവറ്റിന്റെ വിവരം
സംക്ഷെപിച്ചു പറയാം—

പഞ്ചനദരാജ്യം

F. Müller. Editor. [ 15 ] നമ്പ്ര ഒന്നിന്നു പശ്ചിമൊദയം ൧പൈസ്സ വില

൩ാം നമ്പ്ര തലശ്ശെരി ൧൮൫൦ മാൎച്ച

കെരളപഴമ

൫൧., അൾ്ബുകെൎക്കിന്റെ മഹത്വവും ശത്രുക്കളുടെ അതിക്രമവും–

കൊഴിക്കൊടു തുടങ്ങിയ നാൾ മുതൽ അൾ്ബുകെൎക്കിന്റെ കീൎത്തി ആസിയ യുരൊ
പയിൽ എങ്ങും പരന്നു അവനും പറങ്കികളുടെ വാഴ്ചയ്ക്ക ഉറപ്പു വരുത്തുവാൻ ആവൊ
ളം പ്രയത്നം കഴിച്ചു ദിവസെനവൎദ്ധിക്കുന്നവരവുമിക്കതും ഈ ദെശത്തിലെ കൊട്ട
കൾ്ക്കായും തന്നെ മറ്റും ചെലവഴിച്ചു– യുരൊപയിൽ വിശെഷമായ കാഴ്ചകളെ
അയച്ചു വിട്ടുതാനും– മുമ്പെ പറങ്കികൾ കാണാത്ത ഗണ്ഡകം എന്ന വാൾ്പുലിയെയും
പല ആനകളെയും ലിസ്ബൊവയിൽ അയച്ചാറെ രാജാവ് ജനവിനൊദത്തിന്നായി
ആനയെ വാൾ്പുലിയൊടു പൊർ ചെയ്യിച്ചു ആന പട്ടു പൊകയും ചെയ്തു– പിന്നെ പത്താം
ലെയൊ പാപ്പ വാഴുവാൻ തുടങ്ങിയാറെ (൧൫൧൩) മാനുവെൽ രാജാവ് അവനു
സമ്മാനം അയച്ചിതു ചില സ്വൎണ്ണപ്രതിമകളും ഒരു വാൾ്പുലിയും ഒരു പാൎസിക്കുതി
രപ്പുറത്തിരിക്കും ചെറിയ നായാട്ടുപുലിയും മറ്റ് പാവാനൊടു കൂട ഒരു വലിയ ആന
രൊമനഗരത്തിൽ പ്രവെശിച്ച നാൾ പാപ്പാവിന്മുമ്പിൽ എത്തിയ ഉടനെ (൧൫൧൪
മാൎച്ച് ൧൨) ആ ആന മൂന്നു വട്ടം ദണ്ഡനമസ്കാരം ചെയ്തു പാപ്പാ വളരെ അതിശയി
ക്കയും ചെയ്തു– ഇനി വെഗത്തിൽ ആസിയയും അമെരിക്കയും പാപ്പാവിൻ കൈ
വശമാകും എന്ന് അപ്പൊൾ രൊമയിൽ ജനശ്രുതി ഉണ്ടായിയുരൊപയിൽ അടു
ക്കെ തന്നെ ലുഥർ മൂലമായി വരെണ്ടുന്ന സഭാഛിദ്രം അന്നു രൊമയിൽ ഊഹിച്ചതും
ഇല്ല–

ഇവ്വണ്ണം ഒക്കയും അൾ്ബുകെൎക്ക നാമം ചൊല്ക്കൊണ്ടു പൊരുകയാൽ ശത്രക്കളു
ടെ അസൂയയുംവൎദ്ധിച്ചു ഇവൻ എകദെശം രാജാവൊളം വൎദ്ധിച്ചുവല്ലൊ എന്നു പല
രും മാനുവെൽ രാജാവെ ഉണൎത്തിച്ചു ശങ്ക ജനിപ്പിച്ചു ഭെദപ്രയൊഗം തുടങ്ങുക
യും ചെയ്തു– ആ ൧൫൧൩ ആണ്ടു അൾ്ബുകെൎക്ക കണ്ണനൂരിൽ തന്നെ പാൎക്കുമ്പൊ
ൾ ലീമ– റെയാൽ മുതലായ കപ്പിത്താന്മാർ ഗൂഢമായി കൂടി നിരൂപിച്ചു അക്ഷ [ 16 ] രം അറിയായ്കയാൽ പെറെര എന്നവനെ കൊണ്ടു മാനുവെൽ രാജാവിന്നു കത്തുക
ൾ എഴുതിച്ചതുംഎഴുതിക്കുന്നതും കെട്ടപ്പൊൾ പെറെരയെ വിളിച്ചു മാഫ് കൊടുത്തു ക
ത്തുകളുടെ പകൎപ്പു വാങ്ങുകയും ചെയ്തു– അതിന്റെ വിവരം വിസൊറെയി ഭാഗ്യം എ
റെയുള്ള ചതിയനത്രെ അവൻ മലയാളരാജക്കന്മാരെ വഞ്ചിച്ചു പറങ്കികൾക്കു
ള്ള കൊള്ളയെ താൻ എടുത്തുകൊണ്ടും മാപ്പിള്ളമാരൊടു ഒരു പെട്ടി നിറയ പൊന്നും
വാങ്ങി കടല്പിടിക്കാരനായി ഒരൊന്നു മൊഷ്ടിച്ചുംകൊണ്ടു ദ്രവ്യം അത്യന്തം വൎദ്ധിപ്പി
ക്കുന്നു– പിന്നെ തനിക്ക വെണ്ടപ്പെട്ടവൎക്ക സമ്പത്ത വളരെ കൊടുത്തു രാജാവിന്റെ
ആളുകളെ തന്റെ സ്വാധീനത്തിലാക്കുവാൻ നൊക്കുന്നു– ചില യഹുദന്മാരെഅ
വൻ സ്നാനം എല്പിച്ചു തന്റെ ദ്വിഭാഷികളാക്കി രാജ്യ കാൎയ്യം എല്ലാം അവരിൽ
സമൎപ്പിച്ചിരിക്കുന്നു– അവന്റെ വഴിയെ വാഴുവാൻ ഇവൎക്കൊ അവകാശം എന്ന
റിയുന്നില്ല അവന്റെ ശൌൎയ്യം പറവാനും ഇല്ല നഗ്നരായ കറുത്ത ജനങ്ങളെല
ക്ഷം കൊല്ലുകയിൽ എന്തൊരു വിശെഷം താൻ ഇരിമ്പങ്കി ഉടുത്തു വഴിയെ നി
ല്ക്കെഉള്ളു പട തീൎന്നാൽ ഉടനെ ആവശ്യമില്ലാത്ത സ്ഥലത്തും കൊട്ടകളെ എടുപ്പിക്കുന്നു–
കച്ചവടത്തിന്നു ഒട്ടും വിചാരം ഇല്ല യുദ്ധത്താൽ കവൎച്ചയിലും അഭിമാനത്തിലും
അത്രെ കാംക്ഷ ചരക്ക അധികം കിട്ടുന്ന കൊച്ചിക്ക അവൻ നാശം വരുത്തുവാൻ
തുടങ്ങി– കപ്പൽ വന്നു പൊകുവാറുണ്ടു സത്യം അതിൽ ചരക്കു മിക്കതും അവന്റെ
പെണ്കുട്ടികൾ തന്നെ– അത് അവൻ തനിക്കായി വാങ്ങിയ ദാസികളത്രെ അവ
രെ പിന്നെ ഇഷ്ടന്മാൎക്കും കൊടുക്കും ചിലൎക്ക പണത്തിന്നു വില്ക്കുംഅതിന്നു വിവാ
ഹം എന്നു പെർ വിളിച്ചു പൊരുന്നു– അവന്നുഉള്ളതിൽ അധികം മുഹമ്മദിന്നും സ്ത്രീ
കൾ ഉണ്ടായിട്ടുമില്ല– പള്ളിക്കാൎയ്യം ഒട്ടും നൊക്കുമാറില്ല– അജ്ഞാനികളൊടും യഹൂദ
ന്മാരൊടും സ്നെഹം ഒരു പൊലെ തന്നെ നമ്മുടെ മികെച്ച പാതിരിയെ അവൻ അപ
മാനംവരുത്തി പൊൎത്തുഗാലിൽ അയച്ചുവല്ലൊ– അതു വെശ്യാദൊഷം മുതലായ
ത് ആരൊപിച്ചു ചെയ്തപ്രകാരം ചൊല്ലിയതു മുഴുവനും വ്യാജം അത്രെ–അദ്ദെഹം
എറ്റവും നല്ലവനായിരുന്നു ഇപ്പൊൾ അവൻ ഒരു മദ്യപായിയെ പ്രധാനപാതിരി
ആക്കിയിരിക്കുന്നു ആയവൻ കുമ്പസാരത്തിൽ കെൾ്ക്കായ്വരുന്ന വിശെഷങ്ങൾ ഒക്ക
യും തന്നൊടു അറിയിക്കണം എന്ന് നിൎണ്ണയം– അതുകൊണ്ടു അജ്ഞാനികൾ [ 17 ] ആരും ഇപ്പൊൾ വന്നു ചെരുന്നതുമില്ല– മാപ്പിള്ളമാരുടെ കൂട്ടത്തിൽ ചെരുകെ ഉള്ളൂ– ഇത്
എല്ലാം ആരാഞ്ഞു നൊക്കെണം വിസൊരെയി കൊല്ലംതൊറും കണക്ക് ഒപ്പിക്കുമാ
റ് ഒരു വ്യവസ്ഥ വരുത്തണം ഈ എഴുതിയത് ഒക്കയും ശുദ്ധപട്ടാങ്ങല്ല എന്നു വരികി
ൽ എഴുത്തുകാരനൊടു ചൊദിക്കട്ടെ കളവു എന്നു കണ്ടാൽ തലയെ അറുക്കാവു–

ആയത് ഒക്കെയും അൾ്ബുകെൎക്ക എത്രയും ശാന്തമനസ്സൊടെ വായിച്ചു കെട്ടു
കപ്പിത്താന്മാരെയും കെൾ്പിച്ചു ഞാൻ രാജാവെ സെവിപ്പാൻ കാട്ടുന്ന ഉത്സാഹത്തി
ന്റെ ഫലം ഇതത്രെ എന്നു ചൊല്ലി അതിശയിച്ചിരുന്നു– പിന്നെ താൻ വ്യാഖ്യാനം
ഒന്നും ചെൎക്കാതെ കത്തുകളെ ഒരു മാറാപ്പാക്കി രാജസന്നിധിയിങ്കലെക്ക് അയ
ച്ചു– സ്ഥാനികൾ മിക്കവാറും അതു കണ്ടാവെ ഇതു പൊരാ എന്നു ചൊല്ലി കൂടി വിചാരി
ച്ചു– അൾ്ബുകെൎക്കിന്റെ സ്തുതിക്കായി ഒരു കത്ത് എഴുതി കൂട അയപ്പാൻ നിൎബന്ധി
ച്ചു– അതിനു അവൻ പറഞ്ഞു ഇതരുത് ഞാൻ നിങ്ങളെകൊണ്ടു എന്റെ ഗുണ
ത്തിന്നായി എഴുതിച്ച പ്രകാരം തൊന്നും അല്ലൊ ഇനി ദൈവത്തിൻ ഇഷ്ടംപൊ
ലെ ആകട്ടെ–

എന്നതിന്റെ ശെഷം അവൻ കൊച്ചിക്കപൊയി പെരിമ്പടപ്പെ കണ്ടു
താമൂതിരിയൊട് ഇണങ്ങിയതിന്റെ ഹെതുക്കളെ വിസ്തരിച്ചു പറഞ്ഞു കുടിപ്പക നമു
ക്കു മുസല്മാനരൊടെ ഉള്ളു കൊല്ലത്തെ രാജാവ് നിരപ്പിന്നു യാചിച്ചാൽ അവനൊടും
സന്ധിക്കെ വെണ്ടു ദൈവം നിങ്ങളുടെ അജ്ഞാനം മാറ്റെണമെ– എന്റെ മരണ
ത്തിന്നു മുമ്പെ മക്കത്തു പൊയി ആ കള്ള നബിയുടെ അസ്ഥികളെ കുഴിയിൽനി
ന്നു എടുത്തു കൊണ്ടുവരുവാൻ ആഗ്രഹിക്കുന്നു ഇവ്വണ്ണം പലതും ചൊല്ലി രാജാവി
ന്നു സമ്മതം വരുത്തി കെരളത്തിലെ അവസ്ഥകൾ ഒക്കയും യഥാസ്ഥാനത്തി
ലാക്കി കണ്ടശെഷം പടകെറി അന്ത്യയുദ്ധ പ്രയാണത്തിന്നായിക്കൊണ്ടു ഗൊവെ
ക്കു മടങ്ങിപ്പൊകയും ചെയ്തു–

ഭൂമിശാസ്ത്രം

ഭാരതഖണ്ഡം

൯., മദ്ധ്യഖണ്ഡം–

൧. പഞ്ചനദം [ 18 ] അതിന്റെ അതിരുകൾ കിഴക്ക ശതദ്രു– വിപാശിനദികൾ– തക്ക സൈന്ധവ രാജ്യം
പടിഞ്ഞാറു ഹിന്തു പാൎസ്യമല പ്രദെശം– വടക്കഹിമാലയമലഭൂമി തന്നെ– വിസ്താരം ഏ
കദെശം ൫൦൦൦ ചതുരശ്രയൊജന– നിവാസികളുടെ സംഖ്യ ഏകദെശം ൩൦ ലക്ഷം
രാജ്യം മിക്കവാറും പശിമ കൂറായി പല കൃഷികൾ്ക്ക ഉചിതം എങ്കിലും ഏറ കാലം അതി
ൽ നടന്ന യുദ്ധപരാക്രമങ്ങൾ നിമിത്തവും വാഴ്ച കഴിച്ചു വന്ന ശിഖരുടെ ഉപദ്രവം നി
മിത്തവും പല അംശങ്ങളും മരുഭൂമിയുടെ ഭാഷധരിച്ചു കിടക്കുന്നു–നിവാസികൾ ൨വി
ധം പട്ടാണികളായ മുസല്മാനരും ഹിന്തുക്കളും തന്നെ– രാജ്യവാഴ്ച കഴിഞ്ഞ ൧൮൪൯
ാം വൎഷം വരെ ശിഖരുടെ വശത്തിൽ ആയിരുന്നു– ഏകദെശം ൪൦ സംവത്സരത്തി
ന്നു മുമ്പെ രണജിത്ത് സിംഗ മഹാരാജാ പലപട്ടാളങ്ങളെ ചെൎത്തു യുരൊപയിൽ
നടപ്പായ ആയുധാഭ്യാസം വരുത്തി ചുറ്റുമുള്ള നാടുകളെ ഭരിച്ചു വന്നപട്ടാണിക
ളൊടു പട ഏറ്റു എങ്ങും ജയിച്ചു അവരെ താഴ്ത്തി ഒരൊ ദെശങ്ങളെ പിടിച്ചടക്കി
സാമൎത്ഥ്യത്തൊടെ വാണു മരിച്ചശെഷം അവന്നു സമനായ അനന്തരവൻ ഇല്ലായ്ക
കൊണ്ടു ഒരൊപടനായകന്മാർ ഉയൎന്നു സൈന്യങ്ങളെ വശത്താക്കി കലഹിച്ചു രാജ
വംശ്യന്മാരിൽ ചിലരെ വധിച്ചു ദ്രൊഹികളായി വാണു പലദുഷ്കൎമ്മങ്ങളുടെ നിവൃത്തി
ക്കായി പട്ടാളങ്ങൾ്ക്ക മാസപ്പടി വൎദ്ധിപ്പിച്ചു പ്രജകളെ അത്യന്തം ഞെരുക്കി യുദ്ധകാം
ക്ഷ നിവൃത്തിക്കെണ്ടതിന്നു ൧൮൪൫ാം ക്രി.അ. മഹാസൈന്യങ്ങളൊടു കൂടകിഴ െ
ക്കാട്ടു പുറപ്പെട്ടു ശതദ്രുനദിയെ കടന്നു ഇങ്ക്ലിഷ്ക്കാരൊടു പട ഏറ്റു തകൎത്ത യുദ്ധ
ങ്ങളിൽ നാലുവട്ടം തൊറ്റു ചിതറി പൊയ ശെഷം ഇങ്ക്ലിഷ ഗൊവൎന്നർ ജനരാൾ
പട്ടാളങ്ങളൊടു കൂടലാ ഹൊരിൽ ചെന്നു സന്ധിയെ കല്പിച്ചു രാജ്യത്തിലെങ്ങും സൈ
ന്യബാധയെതീൎത്തു മത്സരം നിമിത്തം അത്യന്തം പിഴവാങ്ങി ധലിപ്പ് സിംഗ് എന്നരാ
ജകുമാരനെ വാഴിച്ചു അവന്റെ സഹായത്തിനായി ലാഹൊരിൽ ഒരിങ്ക്ലിഷമന്ത്രിയെ
യും പട്ടാളങ്ങളെയും പാൎപ്പിച്ചു പൊകയും ചെയ്തു– എന്നിട്ടും മത്സരം എല്ലാം ശമി
ച്ചു വന്നില്ല– ൧൮൪൮ാം ക്രി.അ. മുല്താൻ നാടുവാഴി ചില ഇങ്ക്ലിഷ ദൂതന്മാരെ ദ്രൊഹി
ച്ചു കൊല്ലിച്ച ഇടനെ ഇങ്ക്ലിഷ്കാർ പ്രതിക്രിയ ചെയ്യാതെ താമസം വരുത്തിയത് കൊണ്ടു
മത്സരജ്വാല പിന്നെയും രാജ്യത്തിൽ എങ്ങും കയറി ഇങ്ക്ലിഷ്കാൎക്ക ചിലവട്ടം തൊല്മെക്കു
സമമായ ജയങ്ങൾ ഉണ്ടായതിന്റെ ശെഷമത്രെ കലഹം അമൎത്തി വെപ്പാൻ സംഗതി [ 19 ] വന്നതുഅവർഇപ്പൊൾപഞ്ചനദംമുഴുവനുംസ്വരാജ്യത്തൊടുചെൎത്തുപുതിയരാജ്യ
വ്യവസ്ഥനടത്തുവാൻതുടങ്ങിഇരിക്കുന്നു— രാജ്യത്തിൽവിശിഷ്ടഗരങ്ങൾകിഴക്കെ
അതിരിന്നുസമീപമായലാഹൊരും— അമൃതസരയുംതെക്കെഅംശത്തിൽമുല്താൻ
൬൦൦൦൦നിവാസികൾസിന്ധുനദിയിൽനിന്നുഅല്പംപടിഞാറൊട്ടുപിശാവർ൭൦൦൦൦നി
വാസികൾ— ലാഹൊരിൽനിവാസികളുടെസംഖ്യ ൮൦൦൦൦— അമൃതസരയിൽ ൧ലക്ഷം
തന്നെ—

൨ സൈന്ധവം—

സൈന്ധവരാജ്യംമുല്താൻദെശത്ത്നിന്നുതെക്കസമുദ്രത്തൊളവും താണരാജ
സ്ഥാനിൽനിന്നുപടിഞ്ഞാറഹിന്തുപാൎസ്യമലകളൊളവും വീതികുറഞ്ഞുംനീളംഏറി
യുംസിന്ധുനദിയുടെ൨കരമെൽനീണ്ടുകിടക്കുന്നു അതിന്റെപടിഞ്ഞാറെഅംശംതാണ
രാജസ്ഥാന്നുസമം ആയിമരുഭൂമിയുടെഭാഷധരിച്ചും കിഴക്കെഅംശം പശിമ
കൂറായുംകുന്നുപ്രദെശമായും ശൊഭിച്ചും ഇരിക്കുന്നു— നിവാസികളുടെസംഖ്യഎക
ദെശം൧൦ ലക്ഷംഅവർമിക്കവാറും മുസല്മാനർ ആകുന്നു— നാട്ടുമൃഗങ്ങളിൽ ഒട്ടകം—
പശു— ആടു— ഒരുവകചെറിയകുതിരയും പ്രധാനം— നിവാസികൾനെല്ലുംപലവിധപയ
റുംമറ്റും കൃഷിപ്പണികളെഎടുക്കുന്നതല്ലാതെചിലദിക്കിൽവെടിഉപ്പുംവിളഞ്ഞെ
ടുത്തുവരുന്നു— രാജ്യംമുഴുവനുംഇപ്പൊൾഇങ്ക്ലിഷ്കാരുടെവശത്തിൽഇരിക്കുന്നു— അ
വർമുമ്പെവാഴ്ചകഴിച്ച൩ പ്രഭുക്കളെഅല്പസംഗതിയാൽപിടിച്ചുനാടുകടത്തിഎ
ങ്ങുംഒരുപുതിയവ്യവസ്ഥയെസ്ഥാപിച്ചിരിക്കുന്നു— ദെശംപലദിക്കിലുംഉഷ്ണംനിമിത്തം
വിലാത്തിക്കാൎക്കവളരെപ്രതികൂലംആകകൊണ്ടുസൈന്ധവംപലഇങ്ക്ലിഷ്കാൎക്കുംശവക്കു
ഴിയായിതീൎന്നിരിക്കുന്നു— സാരംഉള്ളപട്ടണങ്ങൾചുരുക്കമെഉള്ളുപ്രധാനംആയവപ
റയാംവടക്കെഅംശത്തിൽസിന്ധുനദിയിൽനിന്നുഅല്പംപടിഞ്ഞാറൊട്ടുശിഖരപുരി
എന്ന്ഒരുകച്ചവടനഗരംഉണ്ടു— അതിലെനിവാസികൾമിക്കവാറുംഹിന്തുജാതികൾ
തന്നെ— അതിൽനിന്നുഅല്പംകിഴക്കതെക്കൊട്ടുസിന്ധുനദിയുടെകരമെൽത
ന്നെഇങ്ക്ലിഷ്‌പട്ടാളങ്ങളുടെവാസസ്ഥലംആയസക്കറ്‌കൊട്ടയുംനദിയുടെനടുവിലെ
ഒരുചെറുതുരുത്തിയുടെമെൽ പക്കറ്‌കൊട്ടയും കിടക്കുന്നു— അവിടെനിന്നുകുറ
യതെക്കൊട്ടുപണ്ടെത്ത൩പ്രഭുക്കളിൽഒരുവന്റെരാജധാനിയായ കറക്‌പൂർ [ 20 ] ൧꠱ലക്ഷം നിവാസികളോടുംകൂടഇരിക്കുന്നു സിന്ധുനദിയുടെകിഴക്കെകരപ്രെദെശ
ത്തിൽ ഹൈദരാബാദനഗരംകിടക്കുന്നു നിവാസികൾ൨൦൦൦൦ അവൎക്കപലവിധംആ
യുധങ്ങളെഉണ്ടാക്കുവാൻ നല്ലശീലംഉണ്ടെന്നുകെൾ്ക്കുന്നു— അവിടെനിന്നുതെക്കൊട്ടു
സിന്ധുനദിയുടെപടിഞ്ഞാടെകരമെൽപുരാണരാജധാനിയായതത്താ ൧꠱
ലക്ഷം നിവാസികളൊടും കൂടശൊഭിച്ചുകിടക്കുന്നു— അതിന്റെപുരാണപെർ
പാതാളം അതുപണ്ടെഒരുമഹാകച്ചവടസ്ഥലം ആയിരുന്നു— ഇപ്പൊൾ അതി
ന്റെമാഹാത്മ്യം ക്ഷയിച്ചുപൊയി— ദെശത്തിന്റെകിഴക്കെ അതിരിൽ കടപ്പുറത്ത
തന്നെ കറച്ചിനഗരം നല്ലതുറമുഖത്തൊടുംകൂടഇങ്ക്ലിഷ്സ്ഥാനികൾ്ക്കുംപട്ടാളങ്ങൾ്ക്കും
വാസസ്ഥലംആയിവിളങ്ങുന്നു— ഈപറഞ്ഞപട്ടണങ്ങളിൽതാണസ്ഥലങ്ങൾഒരൊ
ന്നിൽ ൧൦൦൦ – ൨൦൦൦ നിവാസികളിൽഅധികംവസിച്ചുകാണുന്നില്ല—

൧൦. ഉത്തരഖണ്ഡം

സിന്ധുനദിവടക്കുനിന്നുമലമ്പ്രദെശത്തൂടെതെക്കൊട്ടുപ്രവഹിച്ചുവരുന്നദിൿ തുടങ്ങി
ഹിമാലയമലപ്രദെശം ൩൭൦ കാതം നീളവും ൪൦ – ൫൦ കാതം അകലവും ൧൫൦൦൦ യൊ
ജനവിസ്താരവും ആയിബ്രഹ്മപുത്ര പുഴയുടെഒഴുക്കത്തൊളംകിഴക്കതെക്കായി
ചെന്നെത്തി കിടക്കുന്നു— അതിന്റെഉയരവുംചിലശിഖരങ്ങളുടെപെരുകളുംമുമ്പെ
പറഞ്ഞുവല്ലൊ— ഈമഹാമലപ്രദെശത്തിന്റെവടക്കെ അറ്റത്തുമഹാചീനത്തൊ
ടുചെൎന്നരാജ്യങ്ങൾപരന്നുനടുആസ്യയിൽഅടങ്ങിയിരിക്കുന്നനാടുകൾആകകൊ
ണ്ടുഅവറ്റിന്റെവിവരംഇപ്പൊൾപറയെണ്ടതല്ല— തെക്കെഅറ്റത്തുഇരിക്കു
ന്നനാടുകൾഭാരതഖണ്ഡത്തിന്റെവടക്കെഅതിർനാടുകൾആകനിമിത്തംഉത്ത
ര ഖണ്ഡംഎന്നുപെർധരിച്ചുകുഴിനാടുകൾആയിട്ടുംഉന്നതദെശങ്ങൾആയിട്ടുംപലക
ണ്ടിവാതിലുകൾ— പിളൎപ്പുകൾനദീപ്രവാഹങ്ങൾ— ഘട്ടപ്രദെശങ്ങൾഎന്നിവറ്റൊടു
കൂടവിശാലം ആയിനാലു ദിക്കുകളിലെക്കുപരന്നുകിടക്കുന്നു— അതിന്റെസ്വരൂ
പംപിന്നെചുരുക്കിപറയാം—

F. Muller. Editor. [ 21 ] നമ്പ്ര ഒന്നിന്നു പശ്ചിമൊദയം ൨ പസിസ്സവില

൪ാം നമ്പ്ര തലശ്ശെരി ൧൮൫൦. എപ്രിൽ

കെരളപഴമ

൫൨., അൾ്ബുകെൎക്കിന്റെ മരണം–

൧൫൧൫ ഫെബ്രുവരി മാസം അൾ്ബുകെൎക്ക കപ്പലുകളെ ഒക്കയും ചെൎത്തു ൧൫൦൦ പറങ്കിക
ളെയും ൬൦൦ മലയാളികളെയും കരെറ്റി പാൎസികച്ചവടത്തിന്റെ മൂലസ്ഥാനമാകുന്ന
ഹൊൎമ്മുജെ പിടിപ്പാൻ രണ്ടാമതു പുറപ്പെട്ടു– അവിടത്തെ രാജാവ്പറങ്കികളുടെ മിത്രം എങ്കിലും
കാൎയ്യക്കാർ രാജാധികാരത്തെചുരുക്കിപൊൎത്തുഗീസരിൽ ശങ്ക കാണിച്ചു തന്നിഷ്ടം പ്രവൃത്തി
ച്ചുപൊന്നു– പട കൂടാതെ കൌശലം കൊണ്ടു പട്ടണപ്രവെശം ചെയ്തപ്പൊൾ അൾ്ബുകെൎക്ക
കാൎയ്യക്കാരനെ കൊല്ലിച്ചു– രാജാവെ മാനുവെലിന്റെ മെൽകൊയ്മയെ ആശ്രയിപ്പിച്ചു
കൊട്ടയിൽ പറങ്കികളെ സ്ഥാപാക്കയും ചെയ്തു– പാൎസി ശാഹായ ഇസ്മാലി അതു കെട്ടാ
റെ അൾ്ബുകെൎക്കിന്റെ ശ്രീത്വം നിമിത്തം അതിശയിച്ചു സമ്മാനങ്ങളെ അയച്ചു മമത ഉറപ്പിക്കു
കയും ചെയ്തു– അതിൻഇടയിൽ മാനുവെൽ രാജാവ് ആ മെൽപറഞ്ഞ വൈരികളുടെ കത്ത
എല്ലാം കണ്ടും അസൂയക്കാരുടെ മന്ത്രണം കെട്ടും കൊണ്ടു വിചാരിച്ചു ലൊപൊ സുവാരസ്
എന്ന കപ്പിത്താനെ വിസൊരെയാക്കി മലയാളത്തിലെക്ക് ൧൦ കപ്പലുമായിനിയൊഗി
ച്ചയച്ചു (൧൫൨൫ എപ്രിൽ) ആയവൻ (സപ്തമ്പ്ര– ൨ ൹) ഗൊവയിൽ എത്തിയാറെ
അൾ്ബുകെൎക്കിന്റെ അധികാരം തീൎന്നുഎന്നറിയിച്ചു സാധാരണമായ ദുഃഖം ഉണ്ടാക്കി ഉട
നെ അൾ്ബുകെൎക്കിന്റെ വിശ്വസ്തരെ മാറ്റി പിന്നെ കണ്ണന്നൂരിൽ ഒടി കൊലത്തിരിയെ
കണ്ടു മാനുവെലിന്റെ കാഴ്ചയായി ചിലതു സമ്മാനിച്ചു കൊച്ചിക്കു പൊയി ആണ്ടത്തെചര
ക്കുകരയെറ്റിഅയപ്പിക്കയും ചെയ്തു– അപ്പൊൾ പെരിമ്പടപ്പും അവനെ കണ്ടു ഹൊ ഇവ
ൻഒട്ടും പരിപാകം ഇല്ലാത്തവൻ അല്ലൊ അൾ്ബുകെൎക്കിൽ നാമും കുറ്റം ആരൊപിച്ചത് ക
ഷ്ടം കഷ്ടം തന്നെ എന്നു പറഞ്ഞു– പിന്നെ പൊൎത്തുഗീസരിൽ ഉത്തമന്മാർ അൾമൈദ അ
ൾ്ബുകെൎക്ക എന്നവരുടെ ശുഭകാലം കഴിഞ്ഞുവല്ലൊ എന്നു വെച്ചു രാജസെവ വെറുത്തു
കപ്പലെറി വിലാത്തിക്കു മടങ്ങിപൊകയും ചെയ്തു–

ഹൊൎമ്മുജിൽനിന്നു ഒടി വരുമ്പൊൾ തന്നെ അൾ്ബുകെൎക്കിന്നു ഒരു പടക എതിരെ [ 22 ] ല്പാൻ ചെന്നു വൎത്തമാനം എല്ലാം അറിയിച്ച ഉടനെ അവൻ ദുഃഖിച്ചു വിശുദ്ധ യെശുവെ ഇതിൽ
നിന്നുതെറ്റുവാൻ ഒരു വഴിയും കാണാരാജസെവ നിമിത്തം ആളുകൾ വിരൊധം ആളു
കളുടെ സെവ നിമിത്തം രാജാവ് വിരൊധം അതു മതി– പൊവാൻ കാലമായി കിഴവനെ ഉപെ
ക്ഷിക്കൊല്ലാഎന്നുഅണ്ണാന്നു നൊക്കി പറഞ്ഞു– പിന്നെ അതിസാരം പിടിച്ചപ്പൊൾ മര
ണം അടുത്തു എന്നു കണ്ടു രാജാവ് എനിക്ക അനന്ത്രവനെ അയച്ചത് തക്കത്തിൽ ആയ
ല്ലൊ ഇങ്ങിനെ ദെവഹിതം എല്ലാം ശുഭം അത്രെ എന്നു ചൊല്ലി രാജാവിന്നു ഒരു കത്ത്
എഴുതി രാജ്യകാൎയ്യം തൊട്ടു എന്തിന്നു ചൊല്ലുന്നു കാലം ചെന്നാൽ അതിന്റെ അവസ്ഥ
താനെ അറിയും എനിക്ക ഒരു മകനെ ഉള്ളൂ അവനെ നൊക്കുവാൻ രാജാവിന്നു ഇഷ്ടം
തൊന്നാവു ധനം ചെൎപ്പാൻ സംഗതി വന്നില്ലല്ലൊ എന്നു എഴുതി തീൎത്തതിൽ പിന്നെ
യൊഹനാൻ സുവിശെഷത്തിൽ നിന്നു യെശുവിന്റെ നിൎയ്യാണ വിവരം എല്ലാം വായി
പ്പിച്ചു കെട്ടു ക്രൂശിൽ അല്ലൊ എനിക്ക ശരണമെ ഉള്ളൂ എന്നു ചൊല്ലുകയും ചെയ്തു– ദശമ്പ്ര
൧൫ ൽ ഗൊവയിൽ എത്തിയാറെ അവൻ തൊണി അയച്ചു ഒരു പാതിരിയെ കപ്പ
ലിലെക്ക് വരുത്തി പാപങ്ങളുടെ ക്ഷമക്കായി വളരെ പ്രാൎത്ഥിച്ചു കൊണ്ടു രാത്രി കഴിച്ച
പ്പൊൾ ൧൭ ൽ ആത്മാവെ ദൈവത്തിൽ ഭരമെല്പിക്കയും ചെയ്തു– അവന്നു അപ്പൊ
ൾ ൬൩ വയസ്സു അതിൽ ൧൦ വൎഷം വിസൊരയി സ്ഥാനം ഉണ്ടായിരുന്നു– ശവത്തെ
കരെക്കിറക്കി സുഗന്ധദ്രവ്യങ്ങളെഇട്ടു ചില ദിവസം വരുന്നവൎക്കു കാട്ടി കൊടുത്ത ശെഷം
ഘൊഷത്തൊടെ സംസ്കരിക്കുമ്പൊൾ നാട്ടുകാരുടെ കരച്ചൽ നിമിത്തം പാതിരികളുടെ
പാട്ടു ഒന്നും കെൾ്പാറായില്ല—

അവൻ നെരും ന്യായവും സൂക്ഷിച്ചു നൊക്കിയവൻ തന്നെ വ്യാജം കെട്ടാൽ ഉ
ടനെ കൊപിക്കും പിന്നെ ഓരൊ നൎമ്മങ്ങളെ ചൊല്ലി തന്നെത്താൻ ശാസിക്കും തന്നെ അപ
മാനിക്കുന്നവരൊടുവെഗം ക്ഷമിക്കും യെശുനാമത്തിൽ വളരെ ശങ്കയും താല്പൎയ്യവും ഉണ്ടു വെദ
ത്തിൽ കൂട ക്കൂട വായിക്കും ദൈവഭക്തി നിമിത്തം ഒരുനാളും ആണയിടുമാറില്ല ദരിദ്ര്യൎക്ക
വളരെ കൊടുക്കും– ഒരിക്കൽ തനിക്കും പൈസ്സ ഇല്ലാത്തപ്പൊൾ ഒരു കിലാസി വന്നു ൩ വ
രാഹൻ വായിപ്പയായി ചൊദിച്ചു ഇപ്പൊൾ എതും ഇല്ല എങ്കിലും ൟ മൂന്നു രൊമം പണയം
വെച്ചു വല്ല പീടികക്കാരനൊടു ചൊദിക്ക അവൻ തരും നിശ്ചയം എന്നുചൊല്ലിതാടിമെൽ
നിന്നു മൂന്നു രൊമങ്ങളെ പറിച്ചു കൊടുത്തയക്കയും ചെയ്തു– ഒടുക്കം അവനെ പൊലെപിന്നെ [ 23 ] ത്തെതിൽ പൊൎത്തുഗീസരിൽ വീരന്മാർ ആരും ഉണ്ടായില്ല– അവന്റെ ശവം സ്ഥാപിച്ച മറിയപ്പ
ള്ളിയിൽ പിന്നെ തറകെട്ടിയപ്പൊൾ നാട്ടുകാരും മുസല്മാനരും മഹത്തുക്കളാൽ സങ്കടം അ
കപ്പെടുന്തൊറും തറെക്കുവന്നു കാഴ്ചകളെ വെച്ചു വിളക്കു കത്തിച്ചും കൊണ്ടുനീതിക്കായി
യാചിച്ചു പൊരും– ഗൊവ മലക്ക ഹൊൎമ്മുജ് ഈ മൂന്നിന്റെ ജയം നിമിത്തം ദൂരസ്ഥന്മാരുംഎ
ല്ലാവരും അവനെ മാനിക്കും പൊൎത്തുഗീസൎക്ക തൽക്ഷണം കാൎയ്യമുടക്കവും താഴ്ചയും വരാ
ത്തത് അൾ്ബുകെൎക്ക എന്ന നാമത്തിന്റെ ഒൎമ്മയാൽ അത്രെ സംഭവിച്ചു എന്നു ഊഹിപ്പാൻ
അവകാശം ഉണ്ടു—

ഭൂമിശാസ്ത്രം

ഭാരതഖണ്ഡം

൯., മദ്ധ്യഖണ്ഡം—

൧. പഞ്ചനദം

ഹിമാലയപൎവ്വതം സിന്ധുനദിയിൽ നിന്നു ബ്രഹ്മപുത്രപുഴയൊളം കിഴക്കതെക്കായിട്ടുനീണ്ടു
കിടക്കുന്നത് ഒരു വരിയായിട്ട അല്ല– ചിലദിക്കിൽ ൩–൪–ആയിട്ടും മറ്റ ചിലദിക്കിൽ–അഞ്ച
എട്ടും വരി തുടൎമ്മലകൾ ആയിട്ടും പരന്നു കാണുന്നു– ഈ തുടൎമ്മലകളിൽ ഉയരം കുറഞ്ഞത് ഗം
ഗാ മുതലയനദികൾ ഒഴുകുന്ന താണ നാടുകളുടെ വടക്കെ അതിർ ആയതുതന്നെ–അതി
ന്റെ മുകൾ പരപ്പിൽ ഒരൊ ഘട്ടപ്രദെശങ്ങളും കുഴിനാടുകളും താഴ്വരകളും പല പ്രകാരം നീണ്ടു
കിടക്കുന്നു– ഇവറ്റിന്റെ വടക്കെ അതിരിൽ ൨ാം വരി തുടൎമ്മല കയറിഒന്നാമത്തെതിൽ
അധികം ഉയൎന്നുപലശാഖാഗിരികളൊടുംശിഖരങ്ങളൊടും കൂട ഒന്നാമത്തതിന്നു സമം ആ
യി കിഴക്ക തെക്കായിട്ടു നീണ്ടുനില്ക്കുന്നു– അതിന്റെ മുകൾ പരപ്പിലും നദീപ്രവാഹങ്ങളും–താ
ഴ്വരകളും– ഉന്നതസമഭൂമികളും മറ്റും പലവിധെന പരന്നു കിടക്കുന്നു– ഈ ക്രമത്തിൽ ത
ന്നെ ഹിമാലയ മലപ്രദെശം വടക്കൊട്ടു ചെല്ലും തൊറും തുടൎമ്മലകളുടെ മുകൾപ
രപ്പുകളുടെ ഉയരം ഒടുവിൽ൧൫൦൦൦൦ കാലടിയൊളം പൊങ്ങി നില്ക്കുന്നു– അതിന്റെ മുകളി
ൽ ൧0–൧൨൦൦൦ കാലടി ഉയരം ഉള്ള മലകൾ നില്കകൊണ്ടു ഹിമാലയത്തിന്റെ അത്യുന്നതശി
ഖരങ്ങളുടെ ഉയരം ഏകദെശം ൨൭൦൦൦ കാലടി തന്നെ– ഉത്തര ഖണ്ഡത്തിന്റെ വിവരംഅല്പം
ഗ്രഹിക്കെണ്ടതിന്നു ഈ പറഞ്ഞ മലപ്രദെശം ചില അംശങ്ങളാക്കി വിഭാഗിക്കുന്നത് ആവശ്യം ഉ
ള്ളതുതന്നെ– ആ അംശങ്ങൾ ആവിത്– [ 24 ] സിന്ധു–ശതദ്രു–ഗംഗാ–സരയൂ നദികളുടെ ഉറവുദെശം മുതൽ പടിഞ്ഞാറു സിന്ധുനദിവ
ടക്കുനിന്നു മലപ്രദെശത്തൂടെ തെക്കൊട്ടു പ്രവഹിച്ചു വരുന്ന ദിക്കൊളം നീണ്ടൂകിടക്കുന്നമല
പ്രദെശം തന്നെ പടിഞ്ഞാറെ അംശം ആകുന്നു—

നടുഅംശം സരയൂനദിയിൽ നിന്നു കിഴക്ക ത്രീസ്ഥപുഴയൊളം ചെന്നെത്തികി
ടക്കുന്നു—

കിഴക്കെ അംശം ത്രിസ്ഥപുഴയിൽ നിന്നു ബ്രഹ്മപുത്ര നദിതെക്കൊട്ടു പ്രവഹിക്കു
ന്നദെശത്തൊളം പരന്നു കിടക്കുന്നു ഈ പറഞ്ഞ ൩ അംശങ്ങളിലെ രാജ്യങ്ങളുടെ വിവരം
താഴെ പറയുന്നു—

൧., പടിഞ്ഞാറെ അംശം–

അതുരണ്ടു ഖണ്ഡങ്ങളായി കിടക്കുന്നു– സരയൂപുഴയിൽ നിന്നു വടക്ക പടിഞ്ഞാറു ശതദ്രുവിപാ
ശാ നദികളൊളം ഉള്ള മലനാടുകൾ ഇങ്ക്ലിഷ്കാരുടെ രാജ്യത്തൊടു ചെൎന്നു വന്ന അംശങ്ങൾആ
കുന്നു—

ശതദ്രുനദീപ്രവാഹത്തിൽ നിന്നു വടക്ക പടിഞ്ഞാറു സിന്ധു നദിയൊളം നീണ്ടുകിടക്കുന്ന മ
ലപ്രദെശത്തിൽ ഇങ്ക്ലിഷ്കാർ പഞ്ചനദയുദ്ധം സമൎപ്പിച്ചതിന്റെ ശെഷം ഗുലാപ്പ് സിംഗ് എന്ന ഒ
രുശിഖ പ്രഭുവെ രാജാവാക്കി വാഴിച്ചിരിക്കുന്നു–

ഈ പുതുരാജ്യത്തിന്റെ അതിരുകൾ കിഴക്ക– വിപാശാ– ശതദ്രുനദികൾ തെക്കപ
ഞ്ചനദം–പടിഞ്ഞാറുസിന്ധുനദി– വടക്ക തിബെത്ത് മുതലായ മലഭൂമികൾ തന്നെ ആകു
ന്നു– പിതസ്ത– ചന്ദ്രഭാഗ– ഐരാവതി–വിപാശ എന്നീ നദികളുടെ ഉറവുകൾ ആ രാജ്യ
ത്തിൽ നിന്നു തന്നെ ആകുന്നു– അതിന്റെ തെക്കെ അംശം കൂഹിസ്ഥാൻ എന്ന പെർധരിച്ചു
പല ഇടവകകൾ ആയി ഖണ്ഡിച്ചു കിടക്കുന്നു– നിവാസികൾ മിക്കവാറും ശിഖർ തന്നെ– ൟകഴി
ഞ്ഞ ചില സംവത്സരങ്ങളിൽ നിത്യയുദ്ധം ഉണ്ടായതിനാലും നിവാസികൾ രാജാക്കളുടെ അ
ത്രിക്രമം പലവിധമായി അനുഭവിക്കെണ്ടി വന്നതിനാലും ശുഖപട്ടണങ്ങളും കൃഷി–ക
ച്ചവടം മുതലായ തൊഴിലുകളും ദുൎല്ലഭമായിട്ടത്രെ അവിടെ കാണുന്നു– രാജാവ് ഖജാന
യെ നിറക്കെണ്ടതിന്നു അല്ലാതെ വിശെഷിച്ചൊന്നും വിചാരിക്കായ്കയാൽ ദാരിദ്ര്യവും മ്ലെ
ഛ്ശതയും വൎദ്ധിച്ചു എങ്ങും പരന്നിരിക്കുന്നു– വിശിഷ്ട സ്ഥലങ്ങൾ ജാമ്പു– നാഗക്കൊട്ട–
രാജുർ എന്നിവതന്നെ– [ 25 ] രാജ്യത്തിന്റെവടക്കെഅംശംകശ്മീരംതന്നെഅതുഉന്നതപൎവ്വതങ്ങളുടെ
നടുവിൽഏകദെശം ൮൦൦ ചതുരശ്ര യൊജനവിസ്താരവുംവിതസ്താനദിയുടെഉല്പത്തിസ്ഥാ
നവുംപലപുരാണക്ഷെത്രങ്ങൾനിമിത്തം ചൊല്ക്കൊണ്ടതുംമനൊഹരവുംആയതാഴ്വരത
ന്നെആകുന്നു— പൂൎവ്വകാലത്തിൽതന്നെഒരൊരൊരാജാക്കന്മാർആശുഭരാജ്യംമൊഹി
ച്ചുഅതിന്റെലബ്ധിക്കായിപല യുദ്ധം കഴിക്കയുംചെയ്തു— ആദ്യം ഘസ്നിസുല്താനായ
മുഹമ്മത്ത്അതിനെപിടിച്ചടക്കിബ്രാഹ്മണരുടെവാഴ്ചയെമുടിച്ചു— ഇസ്ലാംമാൎഗ്ഗംപരത്തു
കയുംചെയ്തു— അനന്തരംആഉത്തമതാഴ്വരഡില്ലിപാതിശാക്കളുടെവശത്തിൽവന്നു— പിന്നെഅ
ഫ്ഘാനരാജാക്കന്മാർഅതിനെവശത്താക്കിനിവാസികളെപലവിധെനഉപദ്രവിച്ചുഅ
വരുടെവസ്തുവകകളെപറിച്ചും മുടിച്ചുംകൊണ്ടിരുന്നു— പിന്നെരണജിത്ത്സിംഗ്എന്ന
പഞ്ചനദമഹാരാജാവ്അഫ്ഘാനരെപുറത്താക്കിതന്റെഅധികാരംആരാജ്യത്തി
ൽസ്ഥാപിച്ചുനാടുവാഴികളെകൊണ്ടുഭരിക്കയുംചെയ്തു— ഒടുവിൽഇങ്ക്ലിഷ്കാർ പഞ്ചനദ
രാജ്യംഖണ്ഡിച്ചുഇഷ്ടമുള്ളതുവശത്താക്കികാശ്മീരദെശംമെൽപറഞ്ഞഗുലാപ്പ്സിംഗരാജാ
വിന്നുദാനംചെയ്തു— ആയവൻഇപ്പൊൾനിവാസികളെപലവിധെനഞെരുക്കിധനധാ
ന്യാദികളെകൈക്കൽആക്കുവാൻഅദ്ധ്വാനിച്ചുകൊണ്ടിരിക്കുന്നുനിവാസികളുടെസംഖ്യ
എകദെശം‌൨൦ലക്ഷം— ഗൊരക്ഷയുംകൃഷിപ്പണിയുംനടത്തുന്നത്അല്ലാതെഅവർആട്ടി
ൻരൊമംകൊണ്ടുസംവത്സരംതൊറുംഏകദെശം ൮൦൦൦൦ സാലുവനെയ്തുണ്ടാക്കിപലരാ
ജ്യങ്ങളിലെക്ക്അയച്ചുലാഭംഏറിയകച്ചവടംചെയ്തുവരുന്നു— പ്രധാനപട്ടണത്തിന്നുശ്രീ
നഗരംഎന്നും— കാശ്മീരംഎന്നും പെർ ഉണ്ടു— അത്‌വിതസ്തപ്പുഴവക്കത്തുഎത്രയും മ
നൊഹരംആയഒരുസരസ്സിന്റെഅടുക്കെപലതൊട്ടങ്ങളൊടുംകൂടശൊഭിച്ചുകിടക്കുന്നു—
നിവാസികൾഏകദെശം ൨ ലക്ഷം— ദെശത്തിന്റെവടക്കപടിഞ്ഞാറെഅംശത്തിൽഇ
സ്ലാംമാൎഗ്ഗംഅംഗീകരിക്കാത്തഒരുപരിഷവസിക്കുന്നു— അവർപണ്ടുരാജ്യത്തിൽകുടിഇ
രുന്നയവനന്മാരുടെസന്തതികൾഎന്നുചിലരുടെപക്ഷം—

കിഴക്കസരയൂപടിഞ്ഞാറുശതദ്രുവിപാശാനദികളുടെനടുവിൽഉള്ളമലപ്രദെ
ശങ്ങൾഇങ്ക്ലിഷ്ക്കാരുടെവശത്തിൽഇരിക്കുന്നു— ഗംഗായമുനാമുതലായനദികളുടെഉല്പത്തി
സ്ഥാനംഅവിടെതന്നെ— മലശാഖകളും നദീപ്രവാഹങ്ങളും താഴ്വരകളുംആരാജ്യത്തെപല
അംശങ്ങളാക്കിവിഭാഗിച്ചിരിക്കുന്നു— സരയൂസമീപത്തുള്ളരാജ്യത്തിന്റെപെർകമാവൂ
[ 26 ] ൻ അതിന്റെവിസ്താരംഏകദെശം ൧൦൦൦ ചതുരശ്രയൊജന അതുമുഴുവനുംമലപ്ര
ദെശംആകകൊണ്ടു കൃഷികച്ചവടംമുതലായതൊഴിലുകളുംവിശെഷപട്ടണങ്ങളും
ദുൎല്ലഭം നിവാസികൾമിക്കവാറുംഒരുവകകാട്ടാളർആകുന്നു— പ്രധാനപട്ടണംഅല്മൊ
രതന്നെ—

ആദെശത്തിന്റെപടിഞ്ഞാറെഅതിരിൽഗൎവ്വാൽനാടുകിടക്കുന്നു— അതി
ൽപുരാണക്ഷെത്രങ്ങൾഇരിക്കകൊണ്ടുസംവത്സരം തൊറുംഏകദെശം ൨൦ ലക്ഷംഹി
ന്തുജാതികൾഒരൊദെശത്തിൽനിന്നുക്ഷെത്രൊപവാസത്തിന്നുംതീൎത്ഥസ്നാനത്തി
ന്നുംമറ്റുംഅങ്ങൊട്ടുപൊകുമാറുണ്ടു— ക്ഷെത്രങ്ങളിൽവിശിഷ്ടംആയതുഹരിദ്വാ
രംതന്നെ— പ്രധാനപട്ടണം ശ്രീനഗരം—

അതിൽനിന്നുപടിഞ്ഞാറൊട്ടു ശ്രീമദ്ദെശം മലകളുടെനടുവിലെഉറപ്പുള്ള
കൊട്ടെക്കസമംആയികിടക്കുന്നു— നിവാസികൾചുരുക്കമെഉള്ളു— അതിൽനിന്നു
പടിഞ്ഞാറുപിസ്സഹീർദെശംശതദ്രുപുഴവക്കത്തുപരന്നിരിക്കുന്നു— അതിലെ
പ്രധാനപട്ടണം രാമപുരി ഇങ്ക്ലിഷ്‌പട്ടാളങ്ങൾപാൎക്കുന്നസ്ഥലംകൊട്ടഗർതന്നെ—
ആദെശത്തിന്റെപടിഞ്ഞാറെഅറ്റത്തുപിന്നെഒരൊചെറിയഇടവകകൾകാശ്മീ
രരാജ്യത്തൊളംപരന്നുകിടക്കുന്നു— ഗവൎന്നർജനരാളുംമറ്റുഒരൊഇങ്ക്ലിഷ്കാരുംകൂ
ടക്കൂടപാൎത്തുവരുന്നസിമ്ലാനഗരവുംഇങ്ക്ലിഷപട്ടാളസ്ഥലങ്ങൾആയസിൎഹിന്ത്— സുപാ
ഥുമുതലായനഗരങ്ങളും ആമലപ്രദെശത്തിൽ തന്നെ ആകുന്നു—

F Muller Editor [ 27 ] പശ്ചിമൊദയം

൫ നമ്പ്ര തലശ്ശെരി ൧൮൫൦ മെയി

കെരളപഴമ

൫൩– സുവാരസ് വാഴ്ചയുടെ ആരംഭം

സുവാരസ് ൧൧ വൎഷത്തിന്മുമ്പിൽ പന്തലായിനി തൂക്കിൽ വെച്ചു ജയം കൊണ്ടത
ല്ലാതെ (§ ൨൬ ആമത നൊക്കുക) അപ്രസിദ്ധനത്രെ– അതുകൊണ്ടു പല ദിക്കിൽ നി
ന്നും നീരസ ഭാവങ്ങളെ കണ്ടാറെ താൻ പ്രാപ്തിയുള്ളവൻ എന്നു കാണിക്കെണ്ടതി
ന്നു മുമ്പെ കൊല്ലത്തൊടു വൈരം സമൎപ്പിച്ച് ഇണക്കം വരുത്തട്ടെ എന്നു വെച്ചു കൊച്ചി
യിൽ നിന്നു സമൎത്ഥ ദൂതരെ അയച്ചു യുദ്ധനിവൃത്തി വരുത്തുകയും ചെയ്തു– അന്നു കൊ
ല്ലത്തെ രാജാവ് ബാലനത്രെ അവന്റെ ജ്യെഷ്ഠത്തിയായ ആഴിപണ്ടാരി രാജ്ഞി
എന്നു പെരുള്ളവൾ ആറ്റിങ്കൽ തമ്പുരാട്ടിയായിരിക്കും– ആയവൾ അവനുവെണ്ടി
രാജ്യകാൎയ്യം നൊക്കുമ്പൊൾ പൊൎത്തുഗീസരിൽ മമത ഭാവിച്ചു അവർ ഉപദെശിച്ച
വഴിയിൽ ഇണങ്ങി വരികയും ചെയ്തു– അന്നെത്തെ നിയമപ്രകാരമാവിതു ൧൦ വൎഷ
ത്തിന്മുമ്പിൽ (§ ൩൦) ദസാ മുതലായ പറങ്കികളെ കൊന്നു വസ്തുക്കൾ നാനാവിധമാക്കി
യതിന്നു രാജ്ഞി ൫൦൦ ഭാരം മുളകു വെക്കെണ്ടതു അന്നു ചുട്ടുപൊയ തൊമാപ്പള്ളി
യെ രാജ്ഞി താൻ പുതുതായി കെട്ടുകപള്ളിവക ഒക്കയും യഥാസ്ഥാനമാക്കുകയും ചെ
യ്ക (§ ൧൯) ഇനി മുളകു വിറ്റാൽ പൊൎത്തുഗാലിന്നു മുമ്പെ കാട്ടി കൊച്ചിവിലെക്കു
കൊടുക്കുക മാപ്പിള്ളമാരുടെ വമ്പു താഴ്ത്തി രക്ഷിച്ചു കൊൾ്ക– എന്നിങ്ങനെ മന്ത്രി
മാരായ പിള്ളമാർ ഒപ്പിട്ടു മെൽ പറഞ്ഞ മുളകു ഏല്പിച്ചു തുടങ്ങുകയും ചെയ്തു–
ഇവ്വണ്ണം കാൎയ്യസിദ്ധി ഉണ്ടാകയാൽ സുവാരസ് ഗൎവ്വിച്ചു കൊഴിക്കൊട്ടിൽ എത്തിയാ
റെ താമൂതിരി അൾ്ബുകെൎക്കിന്റെ മരണത്താൽ ഖെദിച്ച പ്രകാരം കെട്ടു ഇഷ്ടക്കെടു
ഭാവിച്ചു കൂടിക്കാഴ്ചെക്കു രാജാവു കൊട്ടയിൽ വരുമല്ലൊ എന്നു ചൊദിപ്പിച്ചു– ഇ
തു മാനക്കുറവായി തൊന്നും കൊട്ടയുടെ പുറത്തു ഏതു സ്ഥലമെങ്കിലും മതി എന്ന് ഉത്ത
രം കെട്ടാറെ സുവാരസ് ക്രുദ്ധിച്ചു വെറും വാദത്താൽ ൧൨ ദിവസം കഴിച്ചു പടെക്കു
കൊപ്പിട്ടു പൊയ ശെഷം– കപ്പിത്താന്മാർ ഒക്കത്തക്ക സന്നിധാനത്തിങ്കൽ ചെന്നുനി [ 28 ] ങ്ങൾ കല്പിച്ചാലും ഞങ്ങൾ ഇങ്ങിനെ നിസ്സാര കാൎയ്യം ചൊല്ലി വാൾ ഊരുകയില്ല സത്യം°
എന്നുണൎത്തിച്ചതു കെട്ടപ്പൊൾ കുറയ അടങ്ങി കൊട്ടയുടെ വാതുക്കൽ വെച്ചു താമൂതിരി
യെ കണ്ടു സംഭാഷിക്കയും ചെയ്തു– അന്നവാഴുന്നരാജാവ് എത്രയും സന്ധിപ്രിയൻ
ആക കൊണ്ടത്രെ പടക്കൂടുവാൻ സംഗതി വരാഞ്ഞതു– പിന്നെ അൾ്ബുകെൎക്കിന്റെ
മരണം കെട്ടാറെ ഭട്ടക്കളയിലെ മാപ്പിള്ളമാർ കലഹിച്ചു പറങ്കികൾ വിചാരിയാത്ത
സമയം ആയുധം എടുത്തു ൨൪ വെള്ളക്കാരെ കൊല്ലുകയും ചെയ്തു– അതുകൊണ്ടു സുവാ
രസ് ഭട്ടക്കളയിൽ ഒടി വിസ്താരം കഴിക്കുമ്പൊൾ മാപ്പിള്ളമാർ മുഖസ്തുതി പറ
ഞ്ഞു കൊണ്ടു വശീകരിച്ചു കുറ്റക്കാൎക്ക ആൎക്കും ദണ്ഡം വിധിച്ചതും ഇല്ല– അതിനാൽ
കൎണ്ണാടകത്തിൽ ചൊനകർ ഞെളിഞ്ഞു ഭയം എന്നിയെ കടല്പിടിക്കു പിന്നെയും തു
നികയും ചെയ്തു–

അനന്തരം ഗൊവയിൽ എത്തിയാറെ അൾ്ബുകെൎക്കിന്റെ പണി എല്ലാം വ
ളരെ അതിശയമായി തൊന്നുകകൊണ്ടു ഈ ഗൊവയിൽ തന്നെ നമ്മുടെ കൊട്ടയുള്ള
തു നല്ലതൊ അല്ലയൊ താമൂതിരിയൊടും പടയില്ല മലയാളത്തിൽ സുഖെന പാൎത്തുവ്യാ
പാരം ചെയ്യാമല്ലൊ എന്നു കപ്പിത്താന്മാരൊടു നിരൂപിച്ചു തുടങ്ങി– നാട്ടുകാര
ത്തികളെ വിവാഹം ചെയ്തു കുടിയിരുന്നവർ അതു കെട്ടാറെ വളരെ വ്യസനപ്പെട്ടു എ
ങ്ങിനെ എങ്കിലും കൊട്ടയെ പൊളിക്കുരുതെ ഞങ്ങളെ ഇവിടെ പാൎപ്പിച്ചാൽ ഞങ്ങൾ
പൊൎത്തുഗാൽ സഹായം കൂടാതെ പൊരുതു കുഞ്ഞു കുട്ടികളെ രക്ഷിച്ചു കൊള്ളാം എ
ന്നു ബൊധിപ്പിച്ചതല്ലാതെ കപ്പിത്താന്മാർ മിക്കവാറും സഭയിങ്കൽനിന്നു ആ പക്ഷം
തന്നെ എടുത്തു ചൊല്ലുകയാൽ ഗൊവ പിന്നെയും മൂല സ്ഥാനമായിരിക്ക എന്ന കല്പന
യായി സുവാരസ് മഴക്കാലം കഴിപ്പാൻ കൊച്ചിക്കു മടങ്ങി പൊകയും ചെയ്തു– (൧൫൧൬)
അവിടെനിന്നു ചില പറങ്കികൾ നായാടുവാൻ കാട്ടിൽ പൊയപ്പൊൾ ചില മയി
ലുകളെ കണ്ടു വെടിവെച്ചു തുടങ്ങിയാറെ പലനായന്മാരും ഒരു കയ്മളും വന്നു ഇതു
ദെവരുടെ മയിലത്രെ എന്നു വിരൊധിച്ചു– ആയ്ത അവർ കൂട്ടാക്കാതെ പരിഹസിച്ചു
വെടിവെച്ചാറെ കലശൽ ഉണ്ടായതിൽ നാലു വെള്ളക്കാർ കഴിഞ്ഞു ഇനി ഇപ്രകാ
രം ചെയ്യരുതെന്നു കൊച്ചിയിൽ കല്പനയാകയും ചെയ്തു–

മുമ്പെ ൧൫൦൮ ആമതിൽ മിസ്ര സുല്ത്താൻ ഖാൻ ഹസ്സൻ പറങ്കികളെ നീക്കുവാൻ [ 29 ] കപ്പൽ അയച്ചപ്പൊൾ അൾമൈദ തൊല്പിച്ചപ്രകാരം പറഞ്ഞുവല്ലൊ– അവിടുന്നുപി
ന്നെയും വളരെ കപ്പൽ ഗൊവയുടെ നെരെ പൊകും എന്നു കെട്ടു മാനുവെൽ രാജാവ്
ക്ലെശിച്ചു മലയാളത്തിൽ കല്പന അയച്ചതിപ്രകാരം— മിസ്രികളും– അറവികളും വ
രുന്നത് പാൎത്തിരിക്കരുത ചെങ്കടലിലെക്ക എതിരെ ഒടെണം അതിന്നു സുവാരസല്ല
അടുക്കെയാകുന്നു എങ്കിൽ അൾ്ബുകെൎക്ക തന്നെ സെനാധിപതിയും രാജക്കൈയുമായി
രുന്നു കാൎയ്യം നടത്തെണം എന്നു തന്നെ– അൾ്ബുകെൎക്ക മരിച്ചു ഒരാണ്ടു കഴിഞ്ഞിട്ടു ഈ
കല്പന എത്തിയാറെ സുവാരസ്‌കപ്പലുകളെ ഒരുക്കി ൩൦൦൦ പറങ്കികളെയും ൫00 കൊച്ചി
നായകന്മാരെയും കരെറ്റി ജിദ്ദയുടെ നെരെ ഒടി പടയാലും കാറ്റിനാലും വളരെ
നാശം അനുഭവിക്കയും ചെയ്തു– എങ്കിലും രൂമി സുല്ത്താനായ സെലിം ആ വൎഷം തന്നെ
മിസ്രയെ സ്വാധീനമാക്കുകകൊണ്ടു മുസല്മാൻ കപ്പൽ ചെങ്കടൽ വിട്ടു മലയാള
ത്തിൽ വരുവാൻ സംഗതി വന്നില്ല—

ഭൂമിശാസ്ത്രം

ഭാരതഖണ്ഡം

൧൦, ഉത്തരഖണ്ഡം

൨., ഹിമാലയ പ്രദെശത്തിന്റെ നടു അംശം

ഈ അംശത്തിൽ നെപാളരാജ്യമെ ഉള്ളു– അതിന്റെ അതിരുകൾ കിഴക്ക ത്രിസ്ഥപു
ഴ– തെക്ക ഗംഗ ഒഴുകുന്നതാണ നാടു– പടിഞ്ഞാറു സരയു നദി– വടക്ക തിബെത്ത് രാജ്യം
വിസ്താരം ഏകദെശം ൨൫൦ ചതുരശ്രയൊജന– നിവാസികളുടെ സംഖ്യ ൨൫ ലക്ഷം
പണ്ടു ആ രാജ്യം പല അംശങ്ങളായി വെവ്വെറെ രാജാക്കന്മാരുടെ സ്വാധീനത്തിൽ
ആയ ശെഷം ഇപ്പൊഴത്തെ സ്വരൂപം എല്ലാം പിടിച്ചടക്കി ഒന്നാക്കി ചെൎത്തു ചീന
ക്കാരൊടും ഇങ്ക്ലിഷ്കാരൊടും രാജ്യവിസ്താരം വൎദ്ധിപ്പിക്കെണ്ടതിന്നു യുദ്ധംകഴിച്ചു
തൊറ്റു ചീനക്കാൎക്ക കപ്പവും ഇങ്ക്ലിഷ്കാൎക്കപടിഞ്ഞാറെ അതിരിലെ ചിലദെശങ്ങ
ളെയും ഏല്പിച്ചു കൊടുക്കെണ്ടി വന്നു– നിവാസികൾ ൨ വിധം ബൌദ്ധന്മാരും ബ്രാ
ഹ്മണമതാനുസാരികളും തന്നെ– അപ്രകാരം‌രാജ്യങ്ങളിൽ ൨ ഭാഷകളും പ്രധാനമാ
യി നടക്കുന്നു– രാജ്യം മിക്കവാറും മലപ്രദെശം ആക കൊണ്ടു കൃഷി പണിചുരുക്കമെ
നടക്കുന്നുള്ളു– താഴ്വരകളിലും നദീപ്രവാഹദെശങ്ങളിലും നാട്ടുകാർ നെല്ലും പലവി [ 30 ] ധംകിഴങ്ങുംപരുത്തിയും മറ്റും ഉണ്ടാക്കിവരുന്നു— ആടുകൾഅല്ലാതെനാട്ടുമൃഗങ്ങൾഇല്ല
കുതിര—പശ്ചാദികളെനാട്ടുകാർഅന്യദെശങ്ങളിൽനിന്നുകൊണ്ടുവരുന്നുണ്ടു— മലക
ളിൽനിന്നുനിവാസികൾചെമ്പിരിമ്പുഈയം മുതലായലൊഹങ്ങളെയും പുഴകളിൽനി
ന്നുസ്വൎണ്ണപൊടിയെയും വിളഞ്ഞെടുക്കുന്നു— മലമുകളിൽഒരിടയജാതിആടുകളെ
മെയ്ചുകൊണ്ടും വസിക്കുന്നു— രാജാവിന്റെ വരവു സംവത്സരത്തിൽഏകദെശം ൪൦
ലക്ഷംഉറുപ്പിക— അവന്റെ ആയുധപാണികളുടെസംഖ്യ ൨൦൦൦൦ പ്രധാനപട്ടണത്തി
ന്റെപെർകദ്മന്തു ൪൦൦൦൦ നിവാസികൾശെഷം നഗരങ്ങളിൽമുഖ്യമായവലതിത്പ‌
ട്ടണം ൨൪൦൦൦ നിവാസികൾ— ഫൾ്ഗുണ ൧൨൦൦൦ നിവാസികൾ— രാജ്യത്തിന്റെകിഴക്കെ
അതിരിൽഎകദെശം ൮൦ ചതുരശ്രയൊജന വിസ്താരമുള്ള സിക്കിംഎന്നഒരുചെ
റിയനാടു ൧꠱ ലക്ഷം നിവാസികളൊടുംകൂടഹിമാലയത്തിന്റെഉന്നതപൎവ്വതങ്ങ
ളിൽകിടക്കുന്നു— അതിലെപ്രധാനസ്ഥലം സിക്കിംതന്നെ— കദ്മന്തുനഗരത്തിൽഇങ്ക്ലി
ഷ്കാർ രാജാവിന്റെനടപ്പു സൂക്ഷിച്ചുനൊക്കെണ്ടതിന്നുഒരുമന്ത്രിയെപാൎപ്പിച്ചി
രിക്കുന്നു—

൩, കിഴക്കെഅംശം

സിക്കിം ദെശത്തിന്റെകിഴക്കെഅതിർമുതൽ ഏകദെശം ബ്രഹ്മപുത്രനദിയൊളം
ഹിമാലയമലപ്രദെശത്തൂടെചെന്നെത്തികിടക്കുന്നരാജ്യത്തിന്റെപെർ ഭൂത്താൻ
(ബുതാൻ) തന്നെ— അതിന്റെതെക്കെഅതിർ ബ്രഹ്മപുത്ര നദീപ്രവാഹദെശം
വടക്കെതുതിബെത്ത്‌രാജ്യം വിസ്താരംഎകദെശം ൧൨൦൦ ചറ്റുരശ്രയൊജന
നിവാസികളുടെസംഖ്യഏകദെശം ൫ ലക്ഷം— അവർ എല്ലാവരും ബൗദ്ധ
ന്മാർ തന്നെആകുന്നു— ദെശത്തിന്റെആകൃതി മെൽപറഞ്ഞനെപാളരാ
ജ്യത്തൊടുസമം— കൃഷി— കച്ചവടം മുതലായതൊഴിലുകളിലുംവളരെഭെദം
കാണുന്നില്ല— നിവാസികൾ എല്ലാവരും രാജ്യകാൎയ്യങ്ങളെനടത്തുന്ന സ്ഥാനി
കളുടെ അടിമകൾ അത്രെആകുന്നു— ആ സ്ഥാനികളിൽമുമ്പുള്ളവർ ൨പെ
ർപ്രപഞ്ചകാൎയ്യങ്ങളെനടത്തുന്നദൈബ്‌രാജാവും— ഭൂദെവനായിനടിച്ചു
മതവിശെഷങ്ങളെവിചാരിക്കുന്നധൎമ്മരാജാവുംതന്നെ— ധൎമ്മ രാജാവിൽ
ദെവസാന്നിദ്ധ്യം ആവസിക്കകൊണ്ടു പ്രജകൾ്ക്ക തിരുമുമ്പിൽ ചെന്നുനമസ്ക [ 31 ] രിപ്പാനുംകൂടസമ്മതമില്ല— അവന്റെപെർ മാത്രം കെട്ടാൽ എല്ലാവരും വി
റെക്കും— നഗരം എന്നുപെർ കൊള്ളുന്നസ്ഥലങ്ങൾ രാജ്യത്തിൽ ഇല്ല— ധ
ൎമ്മരാജാവിന്റെ വിശിഷ്ട വാസസ്ഥലം ആയ തസ്സിസുതനും— വണ്ടി പൂ
ർ— ബിജിനി മുതലായ സ്ഥലങ്ങളും പ്രധാനം—

൨., ബൎമ്മാഅൎദ്ധ ദ്വീപു

തെക്കെആസ്യയിലെ ൨ അൎദ്ധ ദ്വീപുകളിൽ മുഖ്യം ആയത ഭാരതഖ
ണ്ഡം തന്നെ— അതിന്റെ കിഴക്കെ അതിരിൽ ബങ്കാളകടൽ ഹിന്തു
സമുദ്രത്തിന്റെഒരുഅംശം ആയി കിഴക്ക ബൎമ്മാ അൎദ്ധ ദ്വീപിൻക
രയൊളം വ്യാപിച്ചു അതിന്നു പടിഞ്ഞാറെ അതിർ ആയി ഇരിക്കുന്നു—
അതിന്റെ തെക്കും കിഴക്കുമുള്ള ദെശങ്ങൾ്ക്ക ഹിന്തുസമുദ്രത്തിന്റെ അം
ശങ്ങൾ തന്നെ അതിരുകൾ— അൎദ്ധ ദ്വീപിന്റെ വടക്കെഅതിരുകൾ ഹി
മാലയപൎവ്വതത്തിൽനിന്നു കിഴക്കൊട്ടുപരന്നു കിടക്കുന്ന മലപ്രദെശങ്ങളും
മഹാചീനരാജ്യവും ആകുന്നു— അൎദ്ധ ദ്വീപിന്റെ വിസ്താരം ഏകദെ
ശം ൪൦൦൦൦ ചതുരശ്രയൊജന— അതിലെരാജ്യങ്ങളിൽ വിശെഷംആ
യതു ബൎമ്മാ രാജ്യം— അതുകൊണ്ടു അതിന്റെ പെർ മുഴു അൎദ്ധദ്വീപി
ന്നും പറഞ്ഞു വരുന്നു—

ബൎമ്മാ അൎദ്ധ ദ്വീപിലെമലകൾ മിക്കവാറും വടക്കെ അതിരിൽ
നിന്നു തെക്കൊട്ടു നീണ്ടു കിടക്കുന്ന ഹിമാലയ മലപ്രദെശത്തിന്റെ
ശാഖകൾ എന്നു തൊന്നുന്നു— ഈ ശാഖകൾ അൎദ്ധ ദ്വീപിന്റെ വട
ക്കെ അതിർ ദെശങ്ങളിൽ നിന്നുതെക്കൊട്ടു സമുദ്രത്തൊളം ചെ
ന്നെത്തി കിടക്കുന്നു— അവറ്റിൽ പടിഞ്ഞാറുള്ളത ബ്രഹ്മപുത്ര
നദിയുടെ തെക്കകിഴക്കെ അതിരിൽകൂടി പരന്നുനില്ക്കുന്നഗറൊ
മലപ്രദെശവും ബങ്കാളദെശത്തിന്റെ കിഴക്കെ അതിരിൽ ഉയ
ൎന്നു അറകാൻ നാടൂടെ തെക്കൊട്ടുനീണ്ടുകിടക്കുന്ന അനുപെക്തൂമിയു
മലകളും ആകുന്നു— ഈ മലനാടുകളുടെ കിഴക്കെഅതിരിൽ
ഐരാവതിനദി വടക്കെമല പ്രദെശത്തിൽ ഉത്ഭവിച്ചു ബൎമ്മാരാ [ 32 ] ജ്യത്തൂടെ തെക്കൊട്ടു പ്രവഹിച്ചു കൊണ്ടു ബങ്കാളസമുദ്രത്തിൽ
ചെന്നു കൂടുന്നു– ഐരാവതി നദീതീരത്തിങ്കൽ നിന്നു കിഴക്ക ൨ാം
ശാഖാഗിരി ഏകദെശം ൫൦൦൦ കാലടി ഉയൎന്നു വടക്കു നിന്നുതെ
ക്കൊട്ടു വ്യാപിച്ചു കിടക്കുന്നു– അതിന്റെ കിഴക്കെ അതിരിൽ സ
ലുവൻ നദി ഐരാവതിക്കു സമം ആയി വടക്കുനിന്നു തെക്കൊട്ടു
ഒഴുകി കൊണ്ടിരിക്കുന്നു– ആ നദീപ്രവാഹത്തിന്റെ കിഴക്കെ അ
തിരിൽ കൂടി മൂന്നാം ശാഖാമല ഏകദെശം ൬൦൦൦ കാലടി ഉയരത്തൊ
ളം പൊങ്ങി വടക്കു നിന്നു തെക്കൊട്ടു മലായ അൎദ്ധദ്വീപിന്റെ തെ
ക്കെ അറ്റത്തൊളം നീണ്ടു നില്ക്കുന്നു — അതിന്റെ പെർസിയാം
രാജ്യത്തിന്റെ അതിൽ പൎവ്വതം എന്ന ആകുന്നു– അതിൽ നി
ന്നു കിഴക്കൊട്ടു മെനം പുഴമെൽ പറഞ്ഞ ൨ നദികളൊടു ഒത്ത
വണ്ണം വടക്കെ മലമുകളിൽ നിന്നു ഉത്ഭവിച്ചു തെക്കൊട്ടു സിയാം
ഉൾകടലിൽ ചെന്നു വരുന്നു– ആ നദി ഒഴുകുന്നതാണ നാട്ടിൽ നി
ന്നു കിഴക്കൊട്ടു നാലാം ശാഖാഗിരി മെൽ പറഞ്ഞ മൂന്നിന്നു സമം
ആയി വടക്കു നിന്നു തെക്കൊട്ടു പരന്നു നാട്ടിൽ നിറഞ്ഞു നില്ക്കുന്നു—

അതിന്റെ കിഴക്കെ അതിരിൽ കമ്പൊച നദിയുടെ പ്രവാഹദെ
ശം അന്നം രാജ്യത്തിൽ തന്നെ വിശാലമായി കിടക്കുന്നു– അവി
ടെ നിന്നു കിഴക്കൊട്ടു അഞ്ചാം ശാഖാഗിരി തൊങ്കിൻ കടപ്പുറത്തൂ
ടെ വടക്കു നിന്നു തെക്കൊട്ടു നീണ്ടു നില്ക്കുന്നു– ഇപ്രകാരം ബൎമ്മാ അ
ൎദ്ധ ദ്വീപിൽ ൫ ശാഖാഗിരികൾ. ൪ നദീപ്രവാഹങ്ങളൊടു കൂട വട
ക്കു നിന്നു തെക്കൊട്ടു വ്യാപിച്ചു നിറഞ്ഞ പ്രകാരനെ അറിയുന്നുള്ളു–
അതിന്റെ സൂക്ഷ്മതവരും കാലത്തിൽ ഉള്ളവൎക്കു മാത്രം നിശ്ചയം
വന്നു കൂടും—

F Muller Editor [ 33 ] പശ്ചിമൊദയം

൬., നമ്പ്ര തലശ്ശെരി ൧൮൫൦ ജ്ജൂൻ

കെരളപഴമ

൫൪., കൊല്ലത്തിൽ പാണ്ടിശാല കെട്ടിയതു–

സുവാരസ്സ് കൊല്ലത്തൊടു നിരന്ന പ്രകാരം പറഞ്ഞിട്ടുണ്ടല്ലൊ (§ ൫൩)– അവ
ൻ ചെങ്കടലിൽ ഒടുമ്മുമ്പെ കൊല്ലത്തിൽ നിയൊഗിച്ച കപ്പിത്താൻ ഹെയ്തൊർ രൊ
ദ്രീഗസ്സ് എന്നവൻ തന്നെ– ആയവൻ ൧൫൧൭ ഫെബ്രു. ൧ ൹ അവിടെ എത്തിയാ
റെ റാണി മന്ത്രികൾ മുതലായവൎക്കു കാഴ്ച വെച്ചു മുളകിന്റെ ശിഷ്ടം ചൊദിച്ചപ്പൊ
ൾ തരാം എന്നു പറഞ്ഞിട്ടും താമസം വളരെ ഉണ്ടായി– റാണി അവനെ വെറെ വിളിച്ചു
പറഞ്ഞിതു നമ്മുടെ അയല്വക്കത്തു തിരുവിതാങ്കൊട്ടു രാജാവൊടു പടയെല്ക്കെണ്ട
താകുന്നു നാള നാം എഴുന്നെള്ളെണ്ടത് അതു കൊണ്ടു പണത്തിന്ന അല്പം ഞെരി
ക്കം ഉണ്ടു വിശെഷാൽ പള്ളിവക ഇപ്പൊൾ ചൊദിക്കരുത് പിള്ളമാരും നായന്മാരും
അത് അടക്കിക്കൊണ്ട വരായ്കയാൽ നാം ജയിച്ചു വരുമ്പൊൾ എന്റെ സന്നിധാ
നത്തിൽ നിന്നു തീൎക്കെണ്ടുന്ന കാൎയ്യം ആകുന്നു ആയതുകൊണ്ടു ഞാൻ ഇങ്ങു പൊരുവൊ
ളം ആ വക ഒന്നും മിണ്ടരുതെ എന്നും മറ്റും യാചിച്ചതിനാൽ കപ്പിത്താൻ അവളു
ടെ ഗുണമനസ്സും മന്ത്രി സ്വാധീനതയും അറിഞ്ഞു സ്വസ്ഥായിരിക്കാം എങ്കിലും ഞങ്ങൾ്ക്ക
രാത്രി പാൎപ്പാൻ സ്ഥലം തരെണ്ടതു അതിന്നു ഭവനം ഇല്ലെങ്കിൽ ഒന്ന് എടുപ്പിപ്പാൻ
അനുവാദം ഉണ്ടാകെണം എന്നു അപെക്ഷിപ്പാൻ തുടങ്ങി– ഇതു കൌശലത്താലെ ചൊ
ദിച്ചതാകുന്നു സുവാരസ മടങ്ങിവന്നാൽ പിന്നെ ഒരു കൊട്ട എടുപ്പിക്കെണം എന്നും
അതിന്റെ മുമ്പെ നല്ലൊരു സ്ഥലം തെരിഞ്ഞു കൊള്ളെണം എന്നും കല്പിച്ചിട്ടുണ്ടായി
രുന്നു– റാണി കുറയ ക്ലെശിച്ചു പൊയെങ്കിലും പിറ്റന്നാൾ ഒരു സ്ഥലം കുറിച്ചു കൊടുത്തു
യാത്രയാകയും ചെയ്തു–

ആയതു കെട്ടപ്പൊൾ ചൊനകർ കൊപിച്ചു ഇതു പാണ്ടിശാലെക്കല്ല കൊട്ടെക്കാ
യി വിചാരിച്ചതത്രെ എന്നു മുറയിട്ടു റാണിയൊടു ബൊധിപ്പിച്ചതല്ലാതെ കുമാരിരാ
ജ്ഞിയാകുന്ന മറ്റ തമ്പുരാട്ടിയെ വശീകരിച്ചു പറങ്കിനിരൂപണം ഇല്ലാതാക്കുവാൻ [ 34 ] പ്രയത്നം കഴിച്ചു പൊന്നു– എങ്കിലും കപ്പിത്താനും ശ്രമിച്ചു കൊണ്ടു മന്ത്രികളെ വശത്താ
ക്കി കരെക്കടുക്കെ നല്ല വെള്ളത്തൊടുള്ള ഒരു സ്ഥലം സമ്പാദിച്ച ഉടനെ പാണ്ടിശാല
യെ എടുപ്പിച്ചു ഒല മെയുകയും ചെയ്തു– മഴക്കാലം വന്നപ്പൊൾ മാപ്പിള്ളമാർ ഒരൊ
രൊ വൎത്തമാനങ്ങളെ പരത്തി പുരുഷാരത്തെ കലഹിപ്പിച്ചു നടന്നു– രൂമികളൊടുതൊ
റ്റു സുവാരസ്സ് കഴിഞ്ഞു പൊയെന്നും അതിൽഖാൻ കൃഷ്ണരായരുമായി നിരന്നു ഗൊവ
യെ പിടിപ്പാൻ പുറപ്പെട്ടു എന്നും പലെടത്തും പറങ്കികൾ പട്ടു നശിച്ചുഎന്നും കെട്ടാറെ
കപ്പിത്താൻ വിശ്വസിക്കാത്തവൻ എങ്കിലും പറങ്കികൾ ആരും പുറത്തു പൊകരുത്
കലശലിന്നു ഒട്ടും ഇടം കൊടുക്കരുത് എന്നു കല്പിച്ചു അകത്തുനിന്നുറപ്പുവരുത്തി രാ
ജ്ഞി പടയിൽനിന്നു മടങ്ങി വരുന്നതിനെ കാത്തുകൊണ്ടു അധികാരികളെ അനുകൂ
ലമാക്കി വസിച്ച ശെഷം സുവാരസ്സ് ഹൊൎമ്മൂജിൽനിന്നു തിരികെ വന്നു എന്നും ഗൊവ
യൊടു മുസല്മാനർ പടയെറ്റതു നിഷ്ഫലം എന്നും അറിഞ്ഞു സന്തൊഷിച്ചു ബുദ്ധിവി
ശെഷത്താൽ ജനരഞ്ജന ഉണ്ടാക്കുകയും ചെയ്തു– രാജ്ഞിയും പറങ്കികളിൽ പ്ര
സാദിച്ചു ശത്രുക്കൾ എന്തുപറഞ്ഞാലും ഞാൻ അറിഞ്ഞിരിക്കുന്നത് മതിയാ
കുന്നു– കൊച്ചിയുടെ തഴെപ്പും കൊഴിക്കൊട്ടിന്റെ താഴ്ചയും രണ്ടും ലൊകപ്രസി
ദ്ധമല്ലൊ ആയതു– നിങ്ങളുടെ സ്നെഹമെ ഇങ്ങു തന്നെ വെണ്ടത എന്നു കൂടക്കൂട
പറകയും ചെയ്തു–

൫൫., സുവാരസ് ദ്വീപുകളിൽ നടത്തിയത്

മാലിലെ സങ്കടങ്ങളെ അൾ്ബുകെൎക്ക തീൎത്തപ്രകാരം മീത്തൽ പറഞ്ഞുവല്ലൊ
(§ ൪൮)– അവന്റെ മരണത്തിൽ പിന്നെ ഒരൊ പറങ്കികപ്പിത്താന്മാർ ബൊധി
ച്ച പൊലെ അതിക്രമങ്ങളെ ചെയ്കയാൽ ബങ്കാളരാജാവും മാലിൽ തമ്പുരാനും
പറങ്കികളെ ആട്ടെണ്ടി വന്നു– അതു കൊണ്ടു ആ ദ്വീപുകളൊടു കച്ചവടം അറ്റ് ഒ
ടുങ്ങിയപ്പൊൾ സുവാരസ് വിചാരിച്ചു സില‌്വെര കപ്പിത്താനെ നിയൊഗിച്ചു– ആയ
വൻ ൪ കപ്പലുമായി ഒടി ൧൫൧൮ ഫെബ്രു) മാലിൽ എത്തിയാറെ രാജാവ് കടപ്പുറ
ത്തു എതിരെ വന്നു വളരെ മാനിച്ചു ദ്വീപുകളെ എല്ലാം പറങ്കികളിൽ ഭരമെല്പിച്ചു
ഞങ്ങൾ മാനുവെലിന്റെ നിഴലാശ്രയിച്ചത്രെ വാഴുകയുള്ളു എന്നു ചൊല്ലി സഖ്യം
കഴിക്കയും ചെയ്തു– ഇനി അമ്പരും കയിറും വില്പാനുള്ളതു എല്ലാം പൊൎത്തുഗാലിന്നു [ 35 ] കൊടുപ്പാൻ തക്കവണ്ണം നിശ്ചയിച്ചപ്പൊൾ അവിടയും പാണ്ടിശാല എടുപ്പിച്ചു വ്യാപാ
രി മൂപ്പരെ പാൎപ്പിക്കയും ചെയ്തു– അക്കാലം ദ്വീപുകാർ മിക്കവാറും വിഗ്രഹാരാധ
നക്കാർഅത്രെ– മാലിലും കന്തലൂസിലും മാത്രം ചൊനകർ അധികം കണ്ടിരിക്കുന്നു–
പടെക്ക ഒട്ടും ബലം ഇല്ല ആയുധങ്ങളും ഇല്ല ഒടിയും മാരണവും വളരെ നടപ്പാകുന്നു
എന്നു കെട്ടിരിക്കുന്നു– അനന്തരം സില‌്വെര ബങ്കാളത്തും ഒടി അതിലെ രാജാവി
ൻ ഇണക്കം വരുത്തുവാൻ കഴിഞ്ഞില്ല താനും–

പിന്നെ ഈഴത്തൊടും ഇടപാടുണ്ടാകെണം എന്നു വെച്ചു സുവാരസ് (൧൫൧൮
സെപ്ത.) താൻ കുളമ്പു തുറമുഖത്തിൽ ഒടി രാജാവെ ചെന്നു കണ്ടാറെ– രാജാവ് വ
ളരെ മാനിച്ചു നിങ്ങൾ കൊച്ചിയിൽ ചെയ്ത പ്രകാരം എല്ലാം ഇവിടെയും ചെയ്തു എ
ങ്കിൽ കൊള്ളാം എന്നു പറഞ്ഞു– എന്നാൽ നിങ്ങളുടെ രക്ഷെക്കായി ഇവിടെ കൊട്ട
കെട്ടി വ്യാപാരം നടത്താം എന്നു പറഞ്ഞപ്പൊൾ രാജാവ് സമ്മതിച്ചു– അടിസ്ഥാനം
ഇട്ടു തുടങ്ങിയാറെ കൊഴിക്കൊട്ടു മാപ്പിള്ളമാർ ചെന്നു ഇതു തന്നെ നിങ്ങൾ്ക്ക നാശമാ
യ്തീരും എന്നും മറ്റും ഉണൎത്തിക്കയാൽ രാജാവിന്റെ മനസ്സു ഭെദിച്ചു അവൻ ചൊന
കരൊടു വലിയ ഇരുമ്പു തൊക്കുകളെ മെടിക്കയും ചെയ്തു– അതിനാൽ പs ഉണ്ടായാ
റെ പറങ്കി ജയിച്ചു രാജാവ് അഭയം ചൊദിക്കയും ചെയ്തു– ഇനി കാലത്താലെ ൬ ആ
നയും ൩൦൦ ഭാരം കറുപ്പയും ൧൨ രത്ന മൊതിരവും കപ്പമായി വെക്കാവു എന്നിണ
ങ്ങിയ ശെഷം പറങ്കികൾ ഒരു കൊട്ടതീൎത്തു സില‌്വെര കപ്പിത്താൻ അതിൽ കാൎയ്യക്കാ
രനായി പാൎക്കയും ചെയ്തു–

ശെഷം സുവാരസിന്നു കല്പിച്ചിട്ടുള്ള മൂവാണ്ടു കഴിഞ്ഞപ്പൊൾ ലൊപെസ് സി
ക‌്വെര അവന്റെ അനന്ത്രവനായി ഗൊവയിൽ എത്തി സുവാരസ് കൊച്ചിയി
ൽനിന്നു പൊൎത്തുഗാലിലെക്ക് യാത്രയാകയും ചെയ്തു– (൧൫൧൮ ദിശമ്പ്ര)

ഭൂമിശാസ്ത്രം

തെക്കെ ആസ്യ

൨. ബൎമ്മാ അൎദ്ധദ്വീപു

ബൎമ്മാഅൎദ്ധദ്വീപിന്റെ അംശങ്ങൾ

ബ്രഹ്മപുത്രാ നദിയുടെ പ്രവാഹദെശത്തനിന്നും ബങ്കാള സമുദ്രത്തിന്റെ കിഴക്കെ തീ [ 36 ] രത്തനിന്നും കിഴക്കസലുവൻനദിയൊളംഅൎദ്ധദ്വീപിന്റെപടിഞ്ഞാറെഅംശംപര
ന്നുകിടക്കുന്നു— അതിൽബൎമ്മാരാജ്യവുംഇങ്ക്ലിഷ്കാൎക്കധീനമായഅറകാൻമുതലായ
ദെശങ്ങളുംഅടങ്ങിഇരിക്കുന്നു—

സലുവൻനദിയിൽനിന്നുകിഴക്കകമ്പൊചപുഴയൊളംഉള്ളനടുഅംശത്തി
ൽ സിയാം രാജ്യവും തെക്കൊട്ടുനീണ്ടുകിടക്കുന്നമലായഅൎദ്ധദ്വീപിലെചെറുസം
സ്ഥാനങ്ങളുംഉൾ്പെട്ടിരിക്കുന്നു—

കമ്പൊചനദിയിൽനിന്നുചീനസമുദ്രത്തൊളംചെന്നെത്തികിടക്കുന്നകിഴ
ക്കെ അംശത്തിൽ അന്നം എന്നരാജ്യമെഉള്ളു—

പടിഞ്ഞാറെ അംശം

൧., ഇങ്ക്ലിഷ്കാൎക്കഅധീനമായ്വന്നനാടുകൾ

അവറ്റിൽഒരംശംബൎമ്മാരാജ്യത്തിന്റെപടിഞ്ഞാറെഅറ്റത്തുംമറ്റെത്കി
ഴക്ക തെക്കെഅതിരിലുംഇരിക്കുന്നു— പടിഞ്ഞാറുള്ളത്ഏകദെശംപാതിബങ്കാള
ദെശത്തൊടുചെൎന്നുബ്രഹ്മപുത്രനദിയുടെകിഴക്കെതീരത്തൂടെപ്രത്യെകംമലപ്ര
ദെശമായിനീണ്ടുകിടക്കുന്നു— അതിന്റെ വടക്കെഅംശത്തിലെഗറൊമലപ്രദെ
ശത്തുള്ള ജാതികൾഒരൊരൊചെറുരാജാക്കൾ്ക്കധീനന്മാരായമ്ലെഛ്ശന്മാരാകുന്നുഇ
ങ്ക്ലിഷ്കാൎക്കമെല്കൊയ്മസ്ഥാനമെഉള്ളു— തെക്കെഅംശം ബങ്കാളസമുദ്രത്തൊടു
ചെൎന്നുതാണനാടാകുന്നു— അതിന്റെ പെർശ്രീഹസ്ത— അതുനെല്ലുമുതലായധാന്യ
ങ്ങൾ്ക്കഉചിതംതന്നെ— പ്രധാനസ്ഥലങ്ങൾ ശ്രീഹസ്ത— കൊമില ഇത്യാദികൾത
ന്നെ— ശ്രീഹസ്ത ദെശത്തുനിന്നുതെക്കൊട്ടുഅറകാൻദെശംബങ്കാളകടപ്പുറത്തൂടെ
ചെന്നുനീളംഏറിയുംവിസ്താരം കുറഞ്ഞുംഉള്ളനാടായിബൎമ്മാരാജ്യത്തിന്റെതെ
ക്കെഅറ്റത്തൊളംപരന്നിരിക്കുന്നു— സുഖഭൂമിയല്ലായ്കയാൽഇങ്ക്ലിഷ്കാൎക്കഇ
തുകരെയും അതിൽനിന്നുവളരലാഭംഉണ്ടായില്ല— കപ്പലൊട്ടത്തിന്നുമാത്രംഅ
തുവെണ്ടതില്ല മുഖ്യനഗരങ്ങൾ ചതുഗ്രാമ— അറകാൻ— ഇങ്ക്ലിഷപട്ടാളവാസമാ
യ അക്ക്യാബ്എന്നിവയത്രെ— നിവാസികളുടെ സംഖ്യ എകദെശം ൧ ലക്ഷം—

ബൎമ്മാ രാജ്യത്തിന്റെകിഴക്കതെക്കെഅറ്റത്തുള്ളഇങ്ക്ലിഷ്കാരുടെവശ
മായത് സിയാം രാജ്യത്തിന്റെഅതിരായിതെക്കൊട്ടുചെന്നുമലായഅൎദ്ധദ്വീ [ 37 ] പിന്റെ പടിഞ്ഞാറെഅറ്റത്തുള്ള കടപ്പുറം ആകുന്നു— അല്പംചിലതുരുത്തികളുംഅ
തിനൊടുചെൎന്നിരിക്കുന്നു— വടക്കെഅംശത്തിന്റെപെർമൎത്തബാൻ— തെക്കെഅം
ശത്തിന്റെത്‌തെനസ്സരിം തുരുത്തികൾ്ക്കമെൎഗ്ഗുവിദ്വീപുകളെന്നുപറയുന്നു— മുഖ്യപട്ട
ൺങ്ങൾമൊല്മെൻഅഹ്മൎസ്തൌൻഎന്നിവയത്രെ—

൨., ബൎമ്മാരാജ്യം

അതിന്റെഅതിരുകൾകിഴക്കചീന—സിയാംരാജ്യങ്ങളും മൎത്തബാൻദെശവും— തെ
ക്കബങ്കാളസമുദ്രം പടിഞ്ഞാറ അറകാൻശ്രീഹസ്താദിഇങ്ക്ലിഷ്കാരുടെദെശങ്ങൾ— വട
ക്ക ചീനരാജ്യം വിസ്താരംഏകദെശം ൯൯൦൦ നിവാസികളുടെസംഖ്യഏകദെശം
൪൦ ലക്ഷം അവർ വെവ്വെറെ ൧൮ ജാതികളായിവസിച്ചുഭാഷാചാരഭെദംനി
മിത്തം പിരിഞ്ഞിരിക്കുന്നുഎങ്കിലുംഒരുരാജാവിന്നുഅധീനന്മാരായിചെൎന്നുനട
ക്കുന്നു— രാജ്യത്തിന്റെവടക്കെഅതിർതുടങ്ങിതെക്കെഅറ്റത്തൊളവുംഐ
രാവതി പല ഉപനദികളെചെൎത്തുകൃഷിക്കഅത്യന്തംഉപകരിക്കുന്നനദിയായിശുഭ
ദെശത്തൂടെപ്രവഹിച്ചുവരുന്നുഎങ്കിലുംപ്രജകളുടെമൌഢ്യവും രാജൊപദ്രവവും
ഹെതുവായിധനധാന്യാദികൾകുറഞ്ഞെ കാണുന്നുള്ളു— ധാന്യങ്ങളിൽ മുഖ്യമായ
ത നെല്ലുതന്നെ— കാട്ടുമരങ്ങളിൽ വിശിഷ്ടമായജാതിമരം പലദിക്കിൽനിന്നും
മുളെച്ചുകപ്പൽപണിക്കുംമറ്റുംലാഭംഎറിയചരക്കായിവൎദ്ധിച്ചുവരുന്നു ചിലദി
ക്കിൽനിവാസികൾപൊൻവെള്ളി— പ്ലാത്തിന ഇത്യാദിലൊഹങ്ങളെയും വിളെ
ഞ്ഞെടുക്കുന്നു— കുതിര— പശ്ചാദിമൃഗങ്ങൾ്ക്കബഹുക്ഷാമമുണ്ടു— ആനയെദുൎല്ലഭമായിട്ട
ല്ലകാണുന്നതു— ഐരാവതിനദിയൂടെചീനക്കാർ ഏറിയകപ്പൽ കച്ചവടം നടത്തി
വരുന്നു— രാജാക്കന്മാർ ക്രൂരഡംഭികളാകകൊണ്ടുരാജ്യത്തിന്റെചുറ്റിലുംവസി
ക്കുന്നജാതികൾബൎമ്മാനൎക്കശത്രുക്കളാകുന്നത്— ഇങ്ക്ലിഷ്കാർ പലഅസഹ്യങ്ങളെ
പൊറുത്തതിന്റെശെഷം ൧൮൨൪ാം ക്രി. അ. ആഡംഭികളൊടുപടതുടങ്ങിജയിച്ചു
മെൽപറഞ്ഞ അറകാൻ മുതലായദെശങ്ങളെകൈക്കലാക്കിയതിനാൽരാജാ
വിന്റെ വലിപ്പത്തിന്നു കുറെതാഴ്ചവന്നിരിക്കുന്നു രാജ്യത്തിലെമുഖ്യപട്ടണ
ങ്ങൾ മിക്കതുംഐരാവതീനദീവക്കത്തിരിക്കുന്നു— ജനപുഷ്ടിഎറിയപട്ടണങ്ങ [ 38 ] ളായവ അമരപുരം— ആവ— പ്രൊമ ഇത്യാദികൾ— കച്ചവടനഗരങ്ങളിൽമികെച്ചത്
ഐരാവതിനദിയുടെകിഴക്കെകൈ കരമെൽകിടക്കുന്നരംഗൂൻ തന്നെ— രാജധാ
നി അമരപുരത്തതന്നെആകുന്നു—

നടുഅംശം

൧., സിയാം രാജ്യം

അതിരുകൾകിഴക്കഅന്നം രാജ്യംതെക്ക സിയാംഇട കടലും മലായഅൎദ്ധദ്വീപും
പടിഞ്ഞാറമൎത്തബാനാദിഇംക്ലിഷ്കാരുടെദെശങ്ങളുംബൎമ്മാരാജ്യവും— വടക്കചീ
നരാജ്യം വിസ്താരംഏകദെശം ൧൩൦൦൦ ചതുരശ്രയൊജന— നിവാസികളുടെസം
ഖ്യ എകദെശം ൫൦ ലക്ഷം അവരിൽ ഏകദെശം ൨꠱ ലക്ഷം മലായികളും ൧൫ ല
ക്ഷം ചീനക്കാരും ൨꠱ ലക്ഷം മ്ലെഛ്ശന്മാരായമലവാസികളും ആകുന്നു— ശെഷം ൩൦ ല
ക്ഷം സിയാമ്യരും— കമ്പൊചരും തന്നെ— രാജ്യത്തിന്റെആകൃതിഏകദെശം
ബൎമ്മാരാജ്യത്തൊടുഒക്കും അവിടത്തെ ഐരാവതിപുഴെക്കസമം ആയി സിയാമി
ൽ മെനം നദിവടക്ക അതിർതുടങ്ങിപലപുഴകളെചെൎത്തുവിശാലമായതാണദെശ
ത്തൂടെതെക്കൊട്ടുചെന്നുസിയാം കടലൊടുചെൎന്നുവരുന്നു— രാജ്യത്തിന്റെ കിഴ
ക്കെഅംശത്തൂടെപ്രവഹിച്ചു കൊണ്ടിരിക്കുന്നകമ്പൊചനദിയുടെഒടുക്കംഇ
ന്നപ്രകാരംഎന്നുഇതുവരെയുംഅറിവാറായിവന്നില്ല— സിയാംരാജ്യത്തിൽ
പ്രജകൾഒട്ടൊഴിയാതെ രാജാവിന്റെ അടിമകളാകകൊണ്ടുംഅവ
രുടെമുതൽയഥെഷ്ടംസ്വാധീനമാക്കുവാൻഅവന്നുന്യായമുണ്ടാകകൊണ്ടുംകൃ
ഷിപണിയും കൈതൊഴിലുകളുംശുഭമായിനടക്കുന്നുഎന്നൂഹിപ്പാൻസംഗതി
ഇല്ല— അനെകചീനക്കാർ രാജ്യത്തിൽ കുടിയിരിക്കയാൽ അത്രെ കച്ചവടം
അല്പം നടക്കുന്നു പട്ടണങ്ങളെസിയാമിൽ ചുരുക്കമെകാണുന്നുള്ളു— മെനം പുഴവ
ക്കത്തുള്ളബങ്കൊൿനഗരത്തിൽരാജധാനിയും ൪ ലക്ഷം നിവാസികളുംഅയു
ദ്ധ്യപട്ടണത്തിൽ ൧ ലക്ഷത്ത ൨൦൦൦൦ വും ഉണ്ടെന്നുകെൾ്ക്കുന്നു—

F. Muller Editor [ 39 ] പശ്ചിമൊദയം

൭., നമ്പ്ര തലശ്ശെരി ൧൮൫൦ ജൂലായി

കെരളപഴമ

൫൬., സിക‌്വെര കാലത്തിൽ മാലിലെ വിപത്തു

സിക‌്വെര ൯ വൎഷത്തിന്മുമ്പെ മലാക്കയൊളം കപ്പൽ നടത്തുകയാൽ കിൎത്തി ലഭിച്ചവ
ൻ തന്നെ– തന്റെ അധികാരത്തിന്നു കുറവുവരരുത് എന്നു വെച്ചു അവൻ ഭട്ടക്കുള
ചൊനകരുടെ അഹമ്മതിയെ താഴ്ത്തി (§ ൫൩) രാജാവെ കൊണ്ടു കപ്പം വെപ്പിക്ക
യും ചെയ്തു– അവൻ കണ്ണനൂർ കൊഴിക്കൊടു മുതലായ രാജാക്കന്മാരെ കണ്ടു സഖ്യം ഉ
റപ്പിപ്പാൻ ശ്രമിക്കയും ചെയ്തു (ജനു. ൧൫൧൯)– മാലിലെ വൎത്തമാനം എല്ലാം കെ
ട്ടശെഷം (§ ൫൫) അവൻ ഗൊമസ് കപ്പിത്താനെ കണ്ടു അതിലെക്ക നിയൊഗിച്ചു–
ആയവൻ ദ്വീപിൽ എത്തിയ ഉടനെ രാജാവൊടു കല്പന വാങ്ങി കല്ലുകിട്ടായ്കയാൽ മര
വും മണ്ണും കൊണ്ട ഒരു കൊട്ട എടുപ്പിപ്പാൻ തുടങ്ങി– അനന്തരം അവൻ ഞെളി
ഞ്ഞു രാജാവെ തുഛ്ശീകരിച്ചു കണ്ടവരൊടു തന്റെടം പ്രവൃത്തിച്ചു പൊയി– രാജാവ്
അത് എല്ലാം സഹിച്ചു മിണ്ടാതെ പാൎത്തു– പ്രജകൾ്ക്കും ആയുധപ്രയൊഗം കിനാവിൽ
പൊലും ഇല്ലാഞ്ഞു– ഗുജരാത്തിൽനിന്ന് കച്ചവടത്തിന്നു വന്ന മുസല്മാനരൊ വൎത്തമാ
നം അറിഞ്ഞാറെ ഈ കപ്പിത്താനു ൧൫ ആളെ ഉള്ളൂ എന്നുകണ്ടു ഒക്കത്തക്ക കലഹിച്ചു
കൊട്ടയെ വളഞ്ഞു പൊരുതു കയറി ൧൫ പറങ്കികളെയും കൊന്നു വസ്തുകവൎന്നു കൊട്ട
യെ ചുട്ടു കപ്പൽ എറി പൊകയും ചെയ്തു– അതിന്നു സിക‌്വെര കണക്കു ചൊദിച്ച െ
പ്പാൾ രാജാവ് വൃത്താന്തം എല്ലാം അറിയിച്ചു മുസല്മാനർ ഇന്നദെശസ്ഥർഎന്നുനല്ല
തുമ്പു വരായ്കയാൽ പ്രതിക്രിയെക്ക സംഗതി ഉണ്ടായില്ല താനും അന്നു മുതൽ ദ്വീ
പുകളിൽ പറങ്കികൾ പാൎപ്പാറില്ല– മുസല്മാനരുടെ കച്ചവടം അവിടെ വൎദ്ധിച്ചു നടന്നുദ്വീ
പുകാർ ക്രമത്താലെ ഇസ്ലാമിൽ ചെൎന്നു പൊകയും ചെയ്തു–

൫൭., കൊല്ലത്തു പാണ്ടിശാലയെ കൊട്ടയാക്കിയത്–

കൊല്ലത്തിൽ പാണ്ടിശാല ഇരുന്നാൽ പൊരാ കൊട്ട തന്നെ വെണം എന്നു സുവാരസ്
നിശ്ചയിച്ചശെഷം സിക‌്വെര അതിനെ സാധിപ്പിപ്പാൻ രാജ്ഞിക്കും അവളുടെ വിശ്വ [ 40 ] സ്ത മന്ത്രിയായ ചാണൈപ്പിള്ളക്കും ൪൦൦൦ കൊച്ചിപ്പണത്തൊളം സമ്മാനം കൊടുക്കാം
എന്നു റൊദ്രീഗസ്സിന്നു കല്പന അയച്ചു– ആയത് ഉണൎത്തിച്ചപ്പൊൾ രാജ്ഞിയും മന്ത്രിയും
സന്തൊഷിച്ചു പണം പാതിവാങ്ങിയ ശെഷം ഇനിസൂക്ഷിച്ചു നൊക്കെണം കുമാരിരാ
ജ്ഞിക്ക ഈപണി ഇഷ്ടമായ്വരികയില്ല അതു കൊണ്ടു ഒർ ഉപായം പറയാം കുമാരിരാ
ജ്ഞിയുടെ വീരന്മാരിൽ മൂന്നു പെൎക്ക പ്രാധാന്യം ഉണ്ടു അത് ആർ എല്ലാം ഉണ്ണെരിപ്പി
ള്ളബാലപ്പിള്ളകുറുപ്പുകൊല്ലക്കുറുപ്പു ഇവൎക്ക ഒരൊരുത്തന്നു ൬൦൦ നായന്മാർ ചെ
കത്തിന്നിരിക്കുന്നു– ഇവരെ വശത്താക്കുവാൻ അല്പം പ്രയത്നം വെണം– എന്നിങ്ങി
നെഅറിയിച്ചാറെ രൊദ്രീഗസ്സ പ്രധാനികൾ മൂവരെയും സാമദാനങ്ങളെ പ്രയൊഗി
ച്ചുവശീകരിച്ചപ്പൊൾ പാണ്ടിശാലയെ കുറയ വിസ്താരമാക്കെണം എന്നു ശ്രുതി
പരത്തി കൊട്ടപ്പണി തുടങ്ങുകയും ചെയ്തു– അതിനാൽ മാപ്പിള്ളമാർ മാത്രമല്ല കുമാരി
രാജാവും പെങ്ങളും കൊപിച്ചു ആയുധം എടുത്തു തടുപ്പാൻ നൊക്കിയപ്പൊൾ രാ
ജ്ഞിയും ചാണൈപ്പിള്ളയും വന്നു ബുദ്ധി പറഞ്ഞു വിരൊധത്തെ അമൎക്കയും ചെ
യ്തു– എന്നിട്ടും കുമാരി രാജ്ഞിക്ക ഉൾ്പ്പക മാറിയില്ല– രൊദ്രീഗസ്സ് ൨൭ പറങ്കികളൊടും
കൂട അടിസ്ഥാനം വെക്കുന്ന ദിവസത്തിൽ ൨000 നായന്മാർ വന്നു കയൎത്തു വായി
ഷ്ഠാണം ചെയ്തു എങ്കിലും ആയുധം പ്രയൊഗിച്ചില്ല– അത് ഒന്നും കൂട്ടാക്കരുത് എന്നു
വെച്ചു രൊദ്രീഗസ്സ പണിയെ നടത്തി ഒരു കൊത്തളം ഉറപ്പിച്ചു തീൎത്തുനാളെ പട ഉണ്ടാകും
എന്നും കെട്ടാറെരാത്രിയിൽ തന്നെ വലിയ തൊക്കുകളെ അതിൽ കരെറ്റി നിറെ
പ്പിച്ചു– പുലൎച്ചക്ക അതു കണ്ടാറെ നായന്മാർ വാങ്ങിപ്പൊയി– മാപ്പിള്ളമാരും ധൈ
ൎയ്യം കെട്ടു അനങ്ങാതെ പാൎത്തു– മഴക്കാലത്തും ഇടവിടാതെ വെല ചെയ്തു പൊരുകയാ
ൽ ആ കൊട്ട (൧൫൧ൻ സെപ്ത) മുഴുവനും തീൎന്നുവന്നു– രാജ്ഞിയും പിള്ളമാരും
അതു കണ്ടു പ്രജകളുടെ അപ്രിയം വിചാരിയാതെ തൊമാപ്പള്ളിയെ കെട്ടുവാൻ
കപ്പിത്താനെ ഉദ്യൊഗിപ്പിച്ചു തങ്ങളും വെണ്ടുന്ന സഹായം എല്ലാം ചെയ്തു–

അതുകൊണ്ടു കാലത്താലെ തരെണ്ടും മുളകിന്നു ചൊദിക്കുന്നത് ഇപ്പൊൾ
തക്കമല്ല എന്നു കപ്പിത്താൻ നിനെച്ചെ മുളകിന്നു മുട്ടുണ്ടായപ്പൊൾ ചുരം വഴിയായി
൩000 കാളപ്പുറത്തു അരി വരുത്തി കായങ്കുളത്തു നിന്നു മുളക കൊണ്ടു പൊകുന്ന
കച്ചവടക്കാരുടെ വൃത്താന്തം കെട്ടാറെ കപ്പിത്താൻ മുളകു എല്ലാം ഞങ്ങളിൽ എ [ 41 ] ല്പിക്കെണ്ടതല്ലൊ എന്നു രാജ്ഞിയെ ബൊധിപ്പിച്ചു– ഇതു നിറുത്തിക്കൂടാ ആ മുളകു
ബ്രഹ്മസ്വമാകുന്നു എന്നും മറ്റും ഉത്തരം കെട്ടാറെ രൊദ്രീഗസ്സ് ൫൦൦ നായന്മാൎക്ക കൂലി
കൊടുപ്പിച്ചു നിങ്ങൾ ആ കാളക്കാരൊടു കൈയെറ്റം ചെയ്തു മുളകു കൊണ്ടുവരെണം
ഒരു തലയെ വെട്ടി കൊണ്ടു വെച്ചാൽ ൫൦ രൂപ്പിക തരാം എന്നു എല്ലാം പറയിച്ചപ്പൊ
ൾ നായന്മാർ കാളകളെ പിടിച്ചു അഞ്ച് ആളെ കൊന്നു മുളകു കൊണ്ടവെക്കയും ചെയ്തു–
അതുകൊണ്ടു കച്ചവടക്കാൎക്ക പെടി മുഴുത്തുചുരത്തൂടെ മുളകു കൊണ്ടു പൊകുന്ന വഴിയും
അടെച്ചു പൊയി–

ഭൂമിശാസ്ത്രം

തെക്കെ ആസ്യ

൨., ബൎമ്മാ അൎദ്ധദ്വീപു

നടു അംശം

൨, മലായ സംസ്ഥാനങ്ങൾ

മലായ ദെശം ബൎമ്മാ അൎദ്ധദ്വീപിൽ നിന്നു തെക്കൊട്ടു സമുദ്രത്തിലെക്ക നീണ്ടുകിടക്കുന്ന
ഒരു ചെറിയ അൎദ്ധദ്വീപാകുന്നു– അതിന്റെ നടുവിൽ കൂടി ഒരു തുടൎമ്മല തെക്കെ അറ്റ
ത്തൊളം ചെന്നെത്തി നില്ക്കുന്നു– നിവാസികൾ മിക്കവാറും ഇസ്ലാമെ അനുസരിച്ചു വരു
ന്ന കൂട്ടർ ആകുന്നു– പണ്ടു അൎദ്ധദ്വീപിന്റെ ഒരൊരൊ അംശങ്ങളിൽ രാജാക്കന്മാർ
സ്വൈര്യമായ്വാണു സമീപമുള്ള ദ്വീപുവാസികൾ്ക്ക ഭയങ്കരന്മാരായിരുന്നു– ഇപ്പൊൾ അ
വർ മിക്കവാറും ഇങ്ക്ലിഷ്കാൎക്കും സിയാം രാജാവിന്നും അധീനന്മാരായി വന്നു– തെക്കെ
അംശത്തിലെ പക്കങ്ങ്– ജൊംഹാർ–രുമ്പൊ–സലൊഗൊർ-- ഇത്യാദി ചെറുരാജ്യങ്ങ
ളിലും അവറ്റിന്നടുത്തു തുരുത്തികളിലും വാണുകൊണ്ടിരിക്കുന്ന പ്രഭുക്കൾ്ക്ക മാത്രം അ
ല്പം ഒരു സ്വാതന്ത്ര്യം ശെഷിച്ചിരിക്കുന്നു– എങ്കിലും അവരുടെ രാജ്യങ്ങൾ്ക്ക സമീപമായ
പുലൊപ്പിനങ്ങ്– സിംഗപ്പൂർ തുരുത്തികളും മലാക്കദെശവും ഇങ്ക്ലിഷ്കാരുടെ വശത്തിൽ
വന്നു ജനപുഷ്ടിയിലും കച്ചവടത്തിലും വൎദ്ധിച്ചു പൊരുകയാൽ ആമലായ രാജാക്ക
ളുടെ ശ്രീത്വത്തിന്നും പരാക്രമത്തിന്നും താഴ്ച നന്ന പറ്റിയിരിക്കുന്നു–

കിഴക്കെ അംശം

അന്നം രാജ്യത്തിന്റെ അതിരുകൾ കിഴക്കും തെക്കും ചീനസമുദ്രം പടിഞ്ഞാറ [ 42 ] സിയാംരാജ്യംവടക്കമഹാചീനതന്നെ— അതിന്റെവിസ്താരംഏകദെശം ൯൭൦൦ ചതുരശ്ര
യൊജന— നിവാസികളുടെസംഖ്യഎകദെശം ൧൧൦ ലക്ഷം— അവർ ൨ വിധംപൂൎവ്വകാല
ത്തിൽചീനരാജ്യത്തിൽനിന്നുവന്നുശുഭദെശങ്ങളെഒക്കവെപിടിച്ചടക്കി കുടിയിരുന്നു
വന്ന അന്നാമ്യരും അവരുടെപരാക്രമങ്ങളെസഹിയാതെമലപ്രദെശങ്ങളിൽവാ
ങ്ങിപാൎത്തുവരുന്നക്വന്തരുംതന്നെ— ഏകദെശം ൩꠱ ലക്ഷം രൊമക്രിസ്ത്യാനർ ഒഴി
കെ നിവാസികൾഎല്ലാവരുംബുദ്ധസെവകന്മാരാകുന്നു— ദെശംഅനെക നദികൾ
നിമിത്തംപലകൃഷികൾ്ക്കും കച്ചവടത്തിന്നുംനല്ലതാകകൊണ്ടും ൨൦൦ വൎഷത്തിന്നുമു
മ്പെരൊമപാതിരിമാർആരാജ്യത്തുവന്നുരാജപ്രസാദംപ്രാപിച്ചുപലകൈതൊഴി
ലുകളെയും മറ്റുംനടത്തിയത്കൊണ്ടുംപ്രജകൾ്ക്കപലവിദ്യകളിലുംകൌശലപണികളി
ലുംരസം ജനിച്ചുമ്ലെഛ്ശഭാവംഒരൊന്നുരാജ്യത്തിൽനിന്നുനീങ്ങിധനപുഷ്ടിയുംമറ്റും
വൎദ്ധിച്ചുവരികയും ചെയ്തു— ജനപുഷ്ടിഏറിയപട്ടണങ്ങൾരാജ്യത്തിൽവളരെഉണ്ടു—
മുഖ്യമായവകിഴക്കെകടപ്പുറസമീപം ൪൦൦൦൦ നിവാസികൾഉള്ളഹ്യൂഫ്എന്നരാജ
ധാനിയും കമ്പൊചനദിവക്കത്തു ൨ ലക്ഷം നിവാസികൾപാൎത്തുവരുന്നസയിഗൊങ്ങ്
എന്നമഹാകച്ചവടനഗരവുംതന്നെ—

൩., ഹിന്തുസമുദ്രത്തിലെദ്വീപുകൾ

മെൽവിവരിച്ചുപറഞ്ഞരാജ്യങ്ങൾഅല്ലാതെഹിന്തുസമുദ്രത്തിൽനിന്നുപൊങ്ങിനില്ക്കു
ന്നഅനെകദ്വീപുകളുംതെക്കെആസ്യയിൽഅടങ്ങിയിരിക്കുന്നു— അവറ്റെവെവ്വെ
റെവിവരിപ്പാൻസമയംപൊരാഒരൊരൊ കൂട്ടംആക്കിപറവാനെപാടുള്ളു— ലങ്കാദ്വീ
പിന്റെ അവസ്തയെഭാരതഖണ്ഡത്തൊടുചെൎത്തുവിവരിച്ചതിനാൽഇനിപറവാൻ
ആവശ്യമില്ലല്ലൊ—

൧. ദക്ഷണഖണ്ഡത്തിന്റെപടിഞ്ഞാറുംതെക്കുമുള്ളകടപ്പുറങ്ങളിൽനിന്നുഏ
കദെശം ൨0 – ൩൦. കാതംവഴിപടിഞ്ഞാറൊട്ടു ൨കൂട്ടം ചെറുതുരുത്തികളുണ്ടു— വടക്കെകൂ
ട്ടത്തിന്നുലക്ഷദ്വീപുകളെന്നും തെക്കുള്ളതിന്നു മലദ്വീപുകളെന്നുംപെരുകൾപറയു
ന്നു— അവറ്റിലെനിവാസികളുംഉല്പത്തികളുംചുരുക്കമത്രെ— ഉല്പത്തികളിൽമുഖ്യംആ
യവതെങ്ങയുംഅടക്കയുംതന്നെനിവാസികൾഎല്ലാവരുംമാപ്പിള്ളമാർആകുന്നു—

൨. മെൽപറഞ്ഞതുരുത്തികൾ്ക്കഏകദെശംസമംആയിബൎമ്മാ അൎദ്ധദ്വീപിൽനിന്നുപ [ 43 ] ടിഞ്ഞാറഅന്തമാൻ— നിക്കൊബാര— മെൎഗ്ഗുവിഎന്ന ൩ കൂട്ടംദ്വീപുകൾബങ്കാളസമുദ്ര
ത്തിന്റെകിഴക്കെഅംശത്തിൽതന്നെകിടക്കുന്നുഅന്തമാനദ്വീപുകളിൽഎകദെ
ശം ൨൫൦൦ നിവാസികൾഉണ്ടുഅവരെല്ലാവരും കാട്ടാളരാകുന്നു— അവരുടെഭാഷ
യും അംഗ രൂപവുംഭാരതീയവെഷഭാഷാദികളിൽനിന്നുംവളരെഭെദിച്ചിരിക്കു
ന്നു— മുഖ്യം ആയചരക്ക കാട്ടുമരം തന്നെ— നിക്കൊബാര ദ്വീപുവാസികളും ഒരുകൂ
ട്ടം മ്ലെഛ്ശന്മാർതന്നെആകുന്നു— അവൎക്കസുവിശെഷംഅറിയിക്കെണ്ടതിന്നു ൧൭൫൬ാം
ക്രി.അ. മുതൽ തരങ്കമ്പാടിയിൽനിന്നുപലബൊധകന്മാർഅങ്ങൊട്ടുചെന്നുഎങ്കിലും
അങ്ങുള്ള ഋതുക്കൾവിലാത്തിക്കാൎക്കപറ്റായ്കകൊണ്ടുഅവർമിക്കവാറുംമരിച്ചുകാ
ൎയ്യംഎല്ലാംഅസാദ്ധ്യമായിപൊകയുംചെയ്തു— മെൎഗ്ഗുവിതുരുത്തികൾചിലമീൻപിടിക്കാ
ൎക്കമാത്രം വാസംആകുന്നതു—

൩., നിക്കൊബാരതുരുത്തികളിൽനിന്നുതെക്കകിഴക്കൊട്ടുള്ളദ്വീപസംഘങ്ങളിൽ
മുഖ്യം ആയത് സുന്താദ്വീപുകൾതന്നെ— സുമത്ര— ജാവ— ബൊൎന്നെയൊ— മക്കസർഈ
൪— ലിന്നുവലിയസുന്താദ്വീപുകൾഎന്നും ജാവയിൽനിന്നു നെരെകിഴക്കൊട്ടുള്ളബാ
ലി— സുമ്പവ— ഫ്ലൊരെസ്— തിമൊർ ഇത്യാദിതുരുത്തികൾ്ക്കചെറിയസുന്താതുരുത്തി
കൾഎന്നുംപറയുന്നു—

൪., മക്കസർദ്വീപിൽനിന്നുനെരെകിഴക്കൊട്ടുജിലൊലൊ— സെരം— അമ്പൊയ്നാ
മുതലായമൊലുക്കതുരുത്തികൾകിടക്കുന്നു—

൫., ബൊൎന്നെയൊദ്വീപിൽനിന്നുവടക്കിഴക്കൊട്ടുള്ളതുരുത്തികൂട്ടത്തിന്നുഫിലി
പ്പീനദ്വീപുകൾഎന്നുപറയുന്നു— ഈപറഞ്ഞദ്വീപുസംഘങ്ങളുടെനടുവിൽഒരൊരൊ
ചെറുതുരുത്തികളുംതുരുത്തികൂട്ടങ്ങളുംകിടക്കുന്നു— എങ്കിലും അവറ്റിന്റെപെരുകൾ
പൊലുംപറവാൻസമയംഇല്ല— ഈദ്വീപുവാസികൾമിക്കവാറുംമലായജാതിക
ളാകുന്നു— മുഖ്യംആയഉല്പത്തികൾജാതിക്ക— കറാമ്പൂ ഇത്യാദിസുഗന്ധദ്രവ്യങ്ങളത്രെ—
ഹൊല്ലന്തൎക്കഅധീനംആയജാവ—മൊലുക്കമുതലായതുരുത്തികളും— സ്പാന്യൎക്ക കീഴടങ്ങിവ
രുന്നഫിലിപ്പീനദ്വീപുകളുംഒഴികെശെഷമുള്ളദ്വീപുകൾമിക്കവാറുംയുരൊപരാജ്യങ്ങ
ളൊടുചെരാതെവെവ്വെറെരാജാക്കളെയുംസുൽതാന്മാരെയുംഅനുസരിച്ചുനടക്കുന്നു—
ഹൊല്ലന്തരുടെസ്വാധീനത്തിൽ ഇരിക്കുന്ന ജാതികൾപലരുംക്രിസ്ത്യാനർആകുന്നു [ 44 ] എങ്കിലും അവരിൽസദ്വിശ്വാസികൾചുരുക്കം താനും—

൨., കിഴക്കെആസ്യ

കിഴക്കെആസ്യയിൽഅടങ്ങിഇരിക്കുന്നഖണ്ഡങ്ങളാവതുചീനമഞ്ചുൎയ്യദെശങ്ങളുംഅവ
റ്റിന്നടുത്തതുരുത്തികളുംകൊരയ്യഅൎദ്ധദ്വീപും ജാപാനരാജ്യവുംതന്നെ—

൧., ചീനദേശം

അതിന്റെ അതിരുകൾകിഴക്കമഹാശാന്തസമുദ്രത്തിന്റെഅംശങ്ങൾആയമഞ്ഞക
ടലുംചീനസമുദ്രവും— തെക്കചീനസമുദ്രവുംതൊങ്കിൻഉൾകടലുംബൎമ്മാഅൎദ്ധദ്വീപിലെഅ
ന്നംസിയാമാദിരാജ്യങ്ങളും— പടിഞ്ഞാറബൎമ്മാ— അസ്സാം— ബുതാൻരാജ്യങ്ങളുംനടുആസ്യ
സ്ഥദെശങ്ങളും— വടക്കമുകിള— മഞ്ചുൎയ്യദെശങ്ങൾതന്നെ— അതിന്റെവിസ്താരംഎക
ദെശം൬൦൦൦൦ ചതുരശ്രയൊജനദെശത്തിന്റെആകൃതിയെയുംമുഖ്യമായനദി
കളെയുംമുമ്പെപറഞ്ഞുവല്ലൊ— ഹിമാലയം മുതലായമലശാഖകൾഅതിൽഎ
ങ്ങുംവ്യാപിച്ചുനിൽകകൊണ്ടുദെശത്തിന്റെമുക്കാലംശംമലഭൂമിതന്നെ— ഈസകല
മലകളിൽനിന്നുത്ഭവിച്ചു രാജ്യത്തിൽഎങ്ങുംഒഴുകിവരുന്നനദികളുംഅനെകംഉണ്ടു—
ദീൎഘവുംവെള്ളത്തിന്റെബഹുത്വവുംവിചാരിച്ചാൽഎകദെശംഗംഗയൊടുഒത്തുവ
രുന്ന൨നദികൾചീനത്തിന്റെനടുവിൽകൂടിപ്രവഹിച്ചുമഞ്ഞകടലിൽചെന്നുകൂടു
ന്നതല്ലാതെതെക്കുംവടക്കുമുള്ളദിക്കുകളിൽകൂടിഒഴുകിവരുന്ന ൨ പുഴകളും ചെറിയ
തല്ലതാനുംമദ്ധ്യനദികൾ്ക്കഹവംഘൊ— യഞ്ചക്യങ്ങ്എന്നുംതെക്കുള്ളതിന്നുസിക്കിയങ്ങ്
എന്നുംവടക്കെതിന്നുപൈഹൊഎന്നുംപറയുന്നു— ഈസകലനദികൾ്ക്കതമ്മിൽചെൎച്ച
ഉണ്ടാക്കികപ്പലൊട്ടവുംകച്ചവടവുംവൎദ്ധിപ്പിക്കെണ്ടതിന്നുംകൈസർകല്പനഎങ്ങും
ശീഘ്രമായിനടക്കെണ്ടതിന്നുംചീനക്കാർപലകൊത്തമ്പുഴകളെയുംമറ്റുംഉണ്ടാക്കി
ഇരിക്കുന്നു— ദെശംപലദിക്കിലുംമലഭൂമിഎങ്കിലുംവ്യാപാരത്തിന്നുവെണ്ടുന്നനിരത്തു
വഴികൾ്ക്കഒട്ടും ക്ഷാമംഇല്ല— ദെശത്തിൽഎങ്ങുംനൊക്കിയാൽപാഴായികിടക്കുന്നഒരു
സ്ഥലവുംകാണ്മാനില്ലപലവിധകൃഷികൾഎവ്വിടവുംശുഭമായിനടക്കുന്നു— മലകളിൽ
നിന്നുപൊൻവെള്ളിഇത്യാദിലൊഹങ്ങളുംകല്ക്കരി— കല്ലുപ്പുമുതലായഉപകാരസാധനങ്ങ
ളുംകണക്കൊളംവിളഞ്ഞുവരുന്നു—

F. Muller. Editor. [ 45 ] മദ്യപായികൾ

അമ്മെരിക്കഖണ്ഡത്തിൽവെച്ചുസുവിശെഷംപ്രസംഗിച്ചുവരുന്നരീഗർ പാതിരി
ജനങ്ങൾമദ്യംസെവിക്കുന്നതിനാൽഉണ്ടായനഷ്ടം കണ്ടുദുഃഖിച്ചു ആയതിനെതടു
പ്പാൻവെണ്ടിവളരെപ്രയത്നംചെയ്തുപലൎക്കുംതങ്ങളുടെദുൎന്നടപ്പിനെമാറ്റിസു
ബൊധവുംഅടക്കവുമുള്ളവരായിവരുവാൻസംഗതിവരുത്തിയതുവളരെആളുകൾ
ക്കും പ്രത്യെകംചിലധനവാന്മാരായകൃഷിക്കാൎക്കുംനീരസംതൊന്നിയത്കൊണ്ടുഅ
വർഅധികം കുടിച്ചുപാതിരിയെപരിഹസിച്ചുംനിന്ദിച്ചുംലഹരികൊണ്ടുസുബൊ
ധമില്ലാത്തപലരെയുംഅവന്റെഭവനവഴിയയിപറഞ്ഞയച്ചുംവളരെഅതിക്ര
മംചെയ്തു— അങ്ങിനെഇരിക്കുമ്പൊൾഒരുനാൾആകൃഷിക്കാരിൽമൂന്നുപെർഅ
ധികം കുടിച്ചുപാതിരിയെഅപമാനിപ്പാൻനിശ്ചയിച്ചുഒരുവനെഅത്യന്തംമ
ത്തനാക്കിഅസ്തമിച്ചാറെകൈതാങ്ങിപാതിരിയുടെവീട്ടിൽകൊണ്ടുചെന്നുവാ
തിൽതുറന്നുഅകത്തുകടത്തിവാതിൽഅടെച്ചുചിരിച്ചുംശപിച്ചുംകൊണ്ടുപൊ
യികളഞ്ഞശെഷംമത്തൻആമുറിയിൽകണ്ടമെശകസെലമുതലായസാമാനങ്ങ
ളെതച്ചുതകൎത്തുനഷ്ടംവരുത്തിവീട്ടുകാരെയുംദുഷിക്കയും അപമാനിക്കയും
ചെയ്താറെഅവിടെഒരുകട്ടലിന്മെൽവീണുകിടന്നുറങ്ങിഎന്നാറെപാതിരിഇപ്പൊ
ൾഎന്തുവെണംഎന്ന്‌വിചാരിച്ചുപണിക്കാരനെവിളിച്ചുശവപ്രായമായികിടന്ന
ആമനുഷ്യനെവെറെഒരുമുറിയിലാക്കിനല്ലവെടിപ്പുള്ളൊരുകിടക്കയിൽകിടത്തി
അവന്റെവസ്ത്രവുംചെരിപ്പുംവെടിപ്പാക്കുവാനും കല്പിച്ചു— അവിടെമത്തൻപു
ലരുവൊളംകിടന്നുറങ്ങിഉണൎന്നപ്പൊൾഎങ്ങുംനൊക്കിവിസ്മയിച്ചുഹാഞാൻഎവി
ടെ എന്നുവിചാരിച്ചുകൊണ്ടിരിക്കുമ്പൊൾപാതിരിമുറിയിൽ പ്രവെശിച്ചത്കണ്ടു
നാണിച്ചുനിങ്ങളുടെഭവനത്തിൽഞാൻവന്നുഉറങ്ങിയ്തഎങ്ങിനെഎന്നുചൊദി
ച്ചാറെപാതിരി പ്രസന്നമുഖനായിഅത്ഇപ്പൊൾഇരിക്കട്ടെനിങ്ങൾഇപ്പൊൾന
മ്മൊടുകൂടഭക്ഷണംകഴിപ്പാൻവന്നാൽവളരെസന്തൊഷംഎന്നുപറഞ്ഞതുകെട്ടു [ 46 ] കുടിയൻഭക്ഷണത്തിന്നുംഅതിന്റെശെഷം പ്രാൎത്ഥനെക്കുംഇരുന്നുഎഴുനീറ്റാ
റെപാതിരിഅവനെതലനാൾവരുത്തിയനഷ്ടംഎല്ലാംകാണിച്ചുമിണ്ടാതെനിന്ന
പ്പൊൾഅവൻഇതെന്തുഎന്നുചൊദിച്ചതിന്നുരീഗർ സായ്പഇന്നലെവൈകുന്നെ
രത്തുഎത്രയുംദുഷ്ടനായൊരുമനുഷ്യൻഇവിടെവന്നുഇപ്രകാരംചെയ്തുഎങ്കിലും
അവൻമെലാൽഒരുനാളുംഇങ്ങിനെഒന്നുംചെയ്വാൻസംഗതിവരാതിരിക്കെണ്ടതി
ന്നുഞാൻഎന്റെദൈവത്തൊടു പ്രാൎത്ഥിക്കുന്നുഎന്ന് കെട്ടുനാണിച്ചുഞാൻത
ന്നെആദുഷ്ടനാകുന്നു— ഞാൻആശാരിയെകൊണ്ടുവന്നുഎല്ലാംനന്നാക്കിച്ചുതരാം
എന്നുപറഞ്ഞശെഷം പാതിരിഅതൊന്നുംവെണ്ടാനിങ്ങൾഇനിമദ്യത്തെഅ
ല്ലകൎത്താവായയെശുക്രിസ്തുവിനെതന്നെസെവിച്ചാൽമതിഈനഷ്ടംഞാൻ
സഹിച്ചുകൊള്ളാംഎന്നുപറഞ്ഞതുകെട്ടു കുടിയൻകണ്ണുനീർഒഴുക്കികരയുന്നതുക
ണ്ടപ്പൊൾപാതിരിഅവന്റെരക്ഷെക്കായിമുട്ടുകുത്തിഅവനൊടുകൂടപ്രാൎത്ഥിച്ചു
അവനെസമാധാനത്തൊടെപറഞ്ഞയച്ചശെഷംഅവൻആശാരിയെകൊണ്ടു
വന്നുതാൻപൊളിച്ചുകളഞ്ഞസാമാനങ്ങളെഎല്ലാംനന്നാക്കിച്ചുകൊടുത്തതല്ലാതെ
അന്നുമുതൽപുതിയമനുഷ്യനായിനന്മചെയ്യുന്നതിൽപാതിരിയെയുംസഹായി
ച്ചുവിശ്വാസവും ദൈവഭയവും കൊണ്ടുകൎത്താവിന്റെനാമത്തെഅലങ്കരിച്ചു
നടക്കയുംചെയ്യുന്നു—

ഒരു കഫിരിയുടെ കഥ

അവൻപടിഞ്ഞാറ അഫ്രിക്കയിൽ കടപ്പുറത്തുതന്നെപാൎത്തു— ദൈവകരുണയാൽ
പാപബൊധംജനിച്ചുസ്വശക്തിയാൽ ആ അപരാധഭാരംനീക്കുവാൻ കഴികയില്ല
എന്നുകണ്ടറിഞ്ഞപ്പൊൾപാപമൊചനം പ്രാപിപ്പാൻഅവൻപലദിക്കുകളിൽചെ
ന്നുഅന്വെഷിച്ചു— ആനാട്ടിൽസുവിശെഷത്തെഅറിയിക്കുന്നബൊധകരില്ലാ
യ്കകൊണ്ടുഅവന്റെഅദ്ധ്വാനംവെറുതെയായി— ദെശത്തിലെ പൂജാരികളൊടുസ
ങ്കടംപറഞ്ഞുസഹായംചൊദിച്ചുഎങ്കിലുംഅവന്റെദീനത്തിന്നുചികിത്സിപ്പാൻഅ
വരാൽകഴിവുഉ‌ണ്ടായില്ലതാനും— അവൻഇപ്രകാരംവലഞ്ഞുപാപനിവൃത്തിക്കു
ഒരുവഴികാണാതെദുഃഖിച്ചുകൊണ്ടിരിക്കുമ്പൊൾഒരുവിലാത്തിക്കപ്പൽവെള്ളം
കയറ്റുവാൻ കടപ്പുറത്തെക്കഅടുത്തുവന്നു— ക്ലാസ്ക്കാരിൽഒരുത്തൻദുഃഖിച്ചു [ 47 ] കരഞ്ഞുകൊണ്ടിരിക്കുന്നആകാഫിരിയെകണ്ടുസങ്കടംഎന്താകുന്നുഎന്നുചൊ
ദിച്ചപ്പൊൾഅവൻഅയ്യൊഞാൻഏറിയമഹാപാപങ്ങളെചെയ്തുഅവറ്റെതീ
ൎക്കുവാൻഒരുവഴിഅറിയുന്നില്ലഎന്നുസങ്കടപ്പെട്ടുപറഞ്ഞപ്പൊൾക്ലാസ്ക്കാരൻ
ഇത്‌മാത്രംസങ്കടമായാൽഅത്രദുഃഖിക്കെണ്ടതല്ല— നീഎങ്ക്ലാന്തിൽപൊക അവി
ടെപാപകടത്തെതീൎക്കുന്നക്രിസ്ത്യാനരുടെദൈവത്തെകുറിച്ചുകെൾ്ക്കാംഎന്നുപറഞ്ഞു
വീണ്ടുംകപ്പൽ കെറിപൊകയുംചെയ്തു— ആക്ലാസ്ക്കാരന്നുദൈവഭക്തിഒട്ടുംഇല്ലെങ്കിലും
അവൻപറഞ്ഞവാക്കുകൾ കാഫിരിയുടെഹൃദയത്തിൽവീണുഅവൻഅവറ്റെ
കൂടക്കൂടെഒൎത്തുപാപങ്ങളെതീൎക്കുന്ന ക്രിസ്ത്യാനരുടെദൈവത്തെഅന്വെഷിപ്പാൻ
നിശ്ചയിച്ചു— കുറയകാലം കഴിഞ്ഞുവിലാത്തിയിലെക്ക്പൊകുവാൻ ആഗ്രഹിച്ചാറെ
മറ്റൊരുകപ്പൽകടപ്പുറത്തെക്കഅടുത്തുഅവൻഉടനെചെന്നുതാനുംകപ്പൽ
കരെറികൂടഎങ്ക്ലന്തിൽപൊകുവാൻ കപ്പിത്താനൊടുഅനുവാദം ചൊദിച്ചുക
പ്പകൂലിക്കതനിക്ക രൂപ്പികഇല്ലായ്കകൊണ്ടുഅവൻഅതിന്നുപകരം ക്ലാസ്ക്കാ
രന്റെപണിഎടുത്തു— യാത്രയിൽഅവൻപലപ്പൊഴുംതന്റെപാപസങ്കടംമ
റ്റെക്ലാസ്ക്കാരൊടുഅറിയിച്ചു ക്രിസ്ത്യാനരുടെദൈവത്തെകുറിച്ചുചൊദിച്ചുഎങ്കി
ലുംഅവർമിക്കവാറുംപരിഹാസക്കാരാകകൊണ്ടുഅവരിൽനിന്നുആശ്വാസം
അല്പംപൊലും പ്രാപിച്ചില്ല— കപ്പൽഎങ്ക്ലാന്തിൽഎത്തിഅവൻകിഴിഞ്ഞു
ലൊന്തൊൻനഗരത്തിൽസഞ്ചരിച്ചുകണ്ടവരൊടുതന്റെസങ്കടംഅറിയിച്ചുപാ
പകടത്തെതീൎത്തക്രിസ്ത്യാനരുടെദൈവത്തെകുറിച്ചുചൊദിച്ചാറെചിലർചി
രിച്ചുമറ്റുചിലർഇവൻഭ്രാന്തൻതന്നെഈഅല്പകാൎയ്യംകൊണ്ടുഒരുത്തൻ
ജന്മദെശംവിട്ടുഇങ്ങൊട്ടുവരുമൊഎന്നുദുഷിച്ചുഅവനെവെറുതെഅ
യച്ചു—

ഒരുഞായറാഴ്ചയിൽഅവൻപട്ടണത്തിലെഒരുകൊണിൽനിന്നുദുഃഖി
ച്ചുകരഞ്ഞപ്പൊൾ ഒരുസായ്പഅവനെ കണ്ടുഅടുത്തുചെന്നുസങ്കടംഎന്താ
കുന്നുഎന്നുചൊദിച്ചാറെഅവൻഏറിയപാപങ്ങളെചെയ്തതിനാൽഞാ
ൻനരകത്തിന്നുയൊഗ്യൻ ഈപാപകണക്കുതീൎത്തദൈവത്തെഞാൻഅ
ന്വെഷിച്ചുനടക്കുന്നു— എങ്കിലും എന്റെഅദ്ധ്വാനംഇതുവരെയുംനിഷ്ഫലം [ 48 ] എന്നുപറഞ്ഞപ്പൊൾ ആസായ്പസമീപത്തുഒരുപള്ളിഉണ്ടെല്ലൊനീഅങ്ങൊട്ടുചെ
ന്നാൽശാന്തിവരുംഎന്നുപറഞ്ഞു കാഫിരിപൊയിലൊകവിദ്യകളെയുംമൎയ്യാദ
കളെയുംവളരെവൎണ്ണിക്കുന്നത്കെട്ടുഎങ്കിലുംപാപകണക്കതീൎത്ത കൎത്താവി
നെ കൊണ്ടുഒരുവാക്കും കെട്ടില്ല— പ്രസംഗംതീൎന്നുഅവൻദുഃഖപരവശനായി
പള്ളിയെവിട്ടുഒരുദിക്കിൽചെന്നുപൊട്ടിക്കരഞ്ഞാറെഒരുപാതിരിആവഴി
യായിട്ടുവന്നുഹെസ്നെഹിതാദുഃഖസംഗതിഎന്തു താൻ കുഴങ്ങിപൊയൊഎന്നു
ചൊദിച്ചപ്പൊൾ അവൻഅതെ അതെ ഞാൻ വളരെകുഴങ്ങിപൊയിഎന്നു
പറഞ്ഞതിന്നുപാതിരിവല്ലതുംവാങ്ങിതിന്മാൻഇതാചിലപൈസ്സഎന്നുചൊന്ന
പ്പൊൾ കാഫിരിഇതിനാൽഎന്റെസങ്കടംതീരുന്നില്ല— പാപകടത്തെതീൎത്തക്രി
സ്ത്യാനരുടെദൈവത്തെഅന്വെഷിപ്പാൻഞാൻഅഫ്രിക്കയിൽ നിന്നുഇ
ങ്ങൊട്ടുവന്നുദിവസെനതെടിനടക്കുന്നുഎങ്കിലുംഇതുവരെയുംസാധിച്ചില്ലഇ
പ്രകാരംഎല്ലാംപാതിരികെട്ടപ്പൊൾ ആശ്ചൎയ്യപ്പെട്ടുഇന്നുവൈകുന്നെരത്തു
ഇന്നിന്നപള്ളിയിൽചെന്നാൽപാപകടത്തെതീൎത്തദൈവത്തെകുറിച്ചുകെ
ൾ്ക്കുംഎന്നുപറഞ്ഞുപൊയി— വൈകുന്നെരമായപ്പൊൾ കാഫിരിആപള്ളിയിൽ
ചെന്നുവളരെജനങ്ങളെ കണ്ടുവിസ്മയിച്ചുകുത്തിരുന്നാറെപാതിരിഎത്തി
വെദപുസ്തകത്തിൽനിന്നുചിലവാക്കുകളെവായിച്ചുക്രിസ്തുഞങ്ങളുടെജാമീ
ൻഎന്നമൂലവാക്കുപ്രസംഗത്തിൽവൎണ്ണിച്ചു— മനുഷ്യർപാപത്താൽഭ്രഷ്ടരാ
യിസ്വശക്തികൊണ്ടുഗുണപ്പെടുവാൻ പ്രാപ്തിയില്ലാത്തവർ അവർചെയ്വാ
ൻകഴിയാത്തത് ക്രിസ്തുതന്റെതിരുരക്തംകൊണ്ടുസാധിപ്പിച്ചുഅവനിൽവിശ്വ
സിക്കുന്ന എപ്പെൎപ്പെട്ടവർ എറിയമഹാപാപങ്ങൾചെയ്തുഎങ്കിലുംആത്മര
ക്ഷയെകാണുംനിശ്ചയം— ക്രിസ്തുവിൻരക്തംഎല്ലാവകക്കാരുടെപാപങ്ങളെനീ
ക്കിമനസ്സിൽശുദ്ധിവരുത്തുവാൻമതിയായിട്ടുള്ളതാകുന്നു— കാഫിരിഇപ്രകാരംസു
വിശെഷത്തിന്റെസാരാൎത്ഥംകെട്ടപ്പൊൾസന്തൊഷിച്ചു— പാപങ്ങളെതീൎത്തക്രിസ്ത്യാന
രുടെദൈവത്തെഇപ്പൊൾഞാൻകണ്ടുകിട്ടിഈദൈവത്തിന്നുസ്തൊത്രംഎന്നുചൊല്ലി—
പിന്നെപാതിരിയെചെന്നുകണ്ടുസുവിശെഷന്യായങ്ങളെഅധികംഗ്രഹിപ്പിക്കെണ്ടതി
ന്നുഅപെക്ഷിച്ചു— അവൻക്രമത്താലെ കരുണയിലുംസ്വസ്ഥൊപദെശത്തിലുംവളൎന്നുതാ
ൻകണ്ടുകിട്ടിയനിക്ഷെപത്തെജന്മദെശത്തിൽകൊണ്ടുപൊയിമറ്റവൎക്കകാട്ടെണ്ടതിന്നുനിശ്ച
യിച്ചുയാത്രയായിഅഫ്രിക്കയിൽഎത്തിദൈവനാമത്തെവാക്കാലുംക്രിയയാലുംഅലങ്കരിക്കയുഞ്ചെയ്തു [ 49 ] ഭൂമിശാസ്ത്രം
൩., നടു ആസ്യ

2. ചുങ്കൎയ്യ ചെറുബുകൎയ്യനാടുകൾ

അവറ്റിന്നഅതിരുകൾആയതകിഴക്കചീന— മുകിളദെശങ്ങൾ— തെക്കതിബെ
ത്ത് രാജ്യം— പടിഞ്ഞാറബെലുർ— മുസ്തഗ് മുതലായമല പ്രദെശങ്ങൾ— വടക്ക
അല്തായിൽനിന്നതെക്കൊട്ടു നീണ്ടുകിടക്കുന്ന ശാഖാഗിരികളും— മുകിളദെശ
വും തന്നെ— വിസ്താരം അത്യന്തം വലുതെങ്കിലും ഗൊബി മരുഭൂമിഅവറ്റി
ന്റെനടുവിൽകൂടിപരന്നുകിടക്കകൊണ്ടും അല്പകാലം മുമ്പെചീനക്കാർ
യുദ്ധംകഴിച്ചു ഏറിയജനനാശംവരുത്തി ദെശം എല്ലാം സ്വാധീനമാക്കിയത
കൊണ്ടും നിവാസികളുടെ സംഖ്യ ൩൦ ലക്ഷമെഉള്ളു— തെക്കും പടിഞ്ഞാറുമുള്ളഅ
തിരുകളിൽഉന്നതമലപ്രദെശങ്ങൾ അല്ലാതെദെശമദ്ധ്യത്തിലും കൂടിപല
തുടൎമ്മലകളും ശാഖാഗിരികളും കിഴക്കൊട്ടു നീണ്ടുനില്ക്കുക കൊണ്ടു അതമിക്കവാ
റുംഉയൎന്നഭൂമിയുംകൃഷിക്ക അനുചിതവും ആകുന്നു— അതിന്റെ വടക്കു പടി
ഞ്ഞാറെഅറ്റത്തുമലകൾ്ക്ക ഉയരം കുറഞ്ഞുഅന്യൊന്യം ചെൎച്ച ഇല്ലായ്കയാ
ൽ പലവിശാലകണ്ടിവാതിലുകളും— സരസ്തലങ്ങളും പുരാണകാലത്തിൽഹൂ
ണർമുതലായമ്ലെഛ്ശ ജാതികൾ്ക്ക ജനസമൂഹങ്ങളായിപടിഞ്ഞാറൊട്ടുപുറ
പ്പെട്ടുയുരൊപയിലുംമറ്റും ഏറിയനാശങ്ങളെവരുത്തുവാൻവഴിയായിരു
ന്നത— ഇപ്പൊൾആനാടൊക്കയും ചീനക്കാൎക്ക അധീനമായ്വന്നിരിക്കുന്നു— അവർ
അതിനെപലഅംശങ്ങളാക്കിസൈന്യങ്ങളെയുംനാടുവാഴികളെയുംഅയച്ചു
ഭരിച്ചുകൊണ്ടിരിക്കുന്നു— ജനപുഷ്ടിവൎദ്ധിപ്പിക്കെണ്ടതിന്നപെരിങ്കള്ളന്മാ
രെനാടുകടത്തി അങ്ങൊട്ടയച്ചുകുടിഇരുത്തുകയാൽനിവാസികൾ പലജാതിക
ളും പലഭാഷക്കാരും ആയിരിക്കുന്നു— എങ്കിലും മുസല്മാനൎക്കും ബുദ്ധസെവിക
ൾ്ക്കുംതന്നെ ആധിക്യംപ്രാപിച്ചത— ചീനക്കാരൊടുമാറാത്തവൈരംകാണിക്കുന്നെ [ 50 ] ങ്കിലും ആയവർ വിശെഷിച്ചൊന്നും വാങ്ങാതെനിത്യം ക്ഷമിച്ചുകൊണ്ടിരിക്കയാൽ
ആമ്ലെഛ്ശന്മാർ അവരുടെ നുകം സഹിച്ചു പാൎക്കുന്നു— കച്ചവടം മുതലായസുഖവൃ
ത്തികൾ ദുൎല്ലഭമായിട്ടത്രെനടക്കുന്നു— അല്പം ചിലസ്ഥലങ്ങളിൽമാത്രംനിവാ
സികൾആവകെക്കഉത്സാഹവും രസവും കാണിക്കുന്നു— മുഖ്യപട്ടണങ്ങൾവടക്കെ
അംശത്തിൽഈലി എകദെശം ൬൦൦൦൦ നിവാസികൾ നാടുവാഴിയുംപലപട്ടാള
ങ്ങളും— പലചീനകച്ചവടക്കാരും അവിടെവസിക്കകൊണ്ടുആപട്ടണത്തിന്ന
അല്പം ഒരുശൊഭയും നിവാസികൾ്ക്ക ധനപുഷ്ടിയും വന്നുകാണുന്നു— തെക്കെഅം
ശത്തിൽ നാടുവാഴിയുടെവാസമായകഷ്ക്കാരും— അക്ക്സുകൊട്ടയും— യൎക്ക്യങ്ങ് പട്ടണ
വും ജനപുഷ്ടിയിലും ധനധാന്യാദികളിലും പ്രാധാന്യം വന്ന സ്ഥലങ്ങൾ ആകു
ന്നു—

൩., തിബെത്ത് രാജ്യം

കിഴക്കചീനദെശം— തെക്ക ബുതാൻ— നെപാളരാജ്യങ്ങൾ— പടിഞ്ഞാറ കാശ്മീരം
വടക്കചെറുബുകൎയ്യമുകിളനാടുകൾ— ഈ അതിരുകൾ്ക്കകത്തടങ്ങിയ തിബെത്ത്
രാജ്യം ഹിമാലയം മുതലായഉന്നതപൎവ്വതങ്ങളുടെ മുകൾ പരപ്പുദെശമായും
സിന്ധു— ശതദ്രു— ബ്രഹ്മപുത്രാദിനദികൾ്ക്ക ഉല്പത്തിസ്ഥാനമായും മാനസസരൊ
വര— രാവണ സരസ്തലങ്ങളെയും കൈലാസം മുതലായവിശിഷ്ടപൎവ്വതങ്ങ
ളെയുംകൊണ്ടു അത്യലങ്കൃതമായും ഏകദെശം ൨൪൦൦൦ ചതുരശ്രയൊജന
വിസ്താരമായും ൪൫ ലക്ഷം ബുദ്ധസെവകന്മാൎക്ക വാസസ്ഥലമായും കിടക്കുന്നു—
സൎവ്വരാജ്യങ്ങളിലും ഉന്നതമായതഈതിബെത്ത് തന്നെ— അതിൽ൧൦൦൦൦
കാലടിഉയരത്തിൽ ശുഭഗ്രാമങ്ങൾ കിടക്കുന്നു താനും— സംവത്സരത്തി
ൽ ൬ – ൮ മാസം ഹിമാധിക്യവും അസഹ്യശൈത്യവുംഉണ്ടാകനിമിത്തം വയ
ലിൽഒന്നുംചെയ്വാൻ പാടില്ലായ്കയാൽ നാട്ടുകാരുടെ വൃത്തി വിശെഷിച്ചു
കൃഷി അല്ല ഗൊരക്ഷ തന്നെ— അവരുടെആഹാരംമിക്കവാറും ആട്ടിറച്ചി
അത്രെ— ചിലകൈതൊഴിലുകളിൽ മാത്രം അവൎക്ക അല്പം ഒരുസ്വാതന്ത്ര്യം
ഉണ്ടു— ചീനക്കാരൊടല്ലാതെ അവൎക്കപുറനാടുകളിൽ ഒരു വ്യാപാരസംബന്ധം [ 51 ] ഇല്ല— മെൽപ്രകാരം തിബെത്യരെല്ലാവരും ബുദ്ധസെവകന്മാർ തന്നെ— അ
വരുടെമതവ്യവസ്ഥെക്ക രൊമക്രിസ്ത്യാനരൊടും അല്പം ഒരു സമത്വം ഉണ്ടു
൩൦൦൦ ക്ഷെത്രങ്ങളും രാജ്യത്തിൽഎങ്ങും നിറഞ്ഞുവിളങ്ങുന്നു— മഠത്തിൽ
പാൎത്തുദിവസംകഴിക്കുന്നതവിശിഷ്ടപുണ്യം എന്നുവെച്ചു ആൺ മഠങ്ങ
ളിലും പെൺ മഠങ്ങളിലും ജനങ്ങൾനിറഞ്ഞുവസിക്കുന്നു— മഠസന്യാസികൾ്ക്ക
ലാമ എന്നും പാപ്പാകൾ്ക്ക സമമായിമാൎഗ്ഗവിശെഷങ്ങളെഎല്ലാം വിചാരി
ച്ചു നടത്തുന്നവന്നു മഹാലാമ (ദലായിലാമ) എന്നും പെർ— മഹാലാമ മനുഷ്യ
രൂപം ധരിച്ച ദെവനത്രെ എന്നു തിബെത്യൎക്കെല്ലാവൎക്കും സമ്മതം ആകയാ
ൽ ആ ജാതിക്കാരുടെ ആത്മാക്കളിൽ അവന്നു ഇത്ര അധികാരം ഉണ്ടെന്നു
പറഞ്ഞുകൂടാ— പ്രപഞ്ച കാൎയ്യങ്ങളിൽ അവൻ ചീനകൈസരുടെദാസനും
മാസപ്പടിക്കാരനും അത്രെ— ൨ ചീനപ്പടനായകന്മാർ നാടുവാഴികൾ ആ
യിദലായിലാമയുമായി ആലൊചിച്ചു ഒരൊരൊസ്ഥാനികളെരാജ്യ
ത്തിൽ എങ്ങും സ്ഥാപിച്ചു കാൎയ്യാദികളെ നടത്തിവരുന്നു— കല്പനകളുടെ
നിവൃത്തിക്കായി ൬൦൦൦൦ ആയുധപാണികൾ ഒരുങ്ങി ഇരിക്കുന്നു— തിബെത്ത്
രാജ്യത്തിൽ ൬൦ൽ അധികം പട്ടണങ്ങൾ ഉണ്ടു— അവറ്റിൽ പ്രധാനമായത
ദലായിലാമയുടെ വാസസ്ഥലമായ ഹ്ലസ്സനഗരം തന്നെ— രാജ്യത്തിലെവി
ശിഷ്ടക്ഷെത്രമഠങ്ങളും അവിടെതന്നെ— നിവാസികളുടെസംഖ്യ ഏകദെ
ശം ൮൦൦൦൦—

൪. വടക്കെ ആസ്യ

മഞ്ചുൎയ്യ— മുകിള— ചുങ്കൎയ്യ ദെശങ്ങളിൽനിന്നും പടിഞ്ഞാറെ ആസ്യയിലെതുറാ
ൻ എന്നതാണഭൂമിയിൽനിന്നും വടക്കൊട്ടു ഹിമസമുദ്രത്തൊളവും യുരൊപ ഖ
ണ്ഡത്തിന്റെകിഴക്കെ അതിർനാടുകളിൽ നിന്നകിഴക്കൊട്ടു മഹാശാന്തസമു
ദ്രത്തൊളവുമുള്ള വിശാലദെശം എല്ലാം വടക്കെ ആസ്യയിൽ അടങ്ങിഇരി
ക്കുന്നു— അതിന്നസിബൎയ്യ എന്നപെർ— വിസ്താരം ഏകദെശം ൩꠱ ലക്ഷം ച
തുരശ്രയൊജന— കിഴക്കും തെക്കും പടിഞ്ഞാറും അതിർനാടുകൾമാത്രംമ
ല പ്രദെശം ആകുന്നു— ശെഷമുള്ളതൊക്കയും താണഭൂമിതന്നെ— അതിൽകൂ [ 52 ] ടി ഒഴുകുന്ന ഒബി– യനി സൈ–ലെന മുതലായ മഹാനദികൾ എല്ലാം തെക്കെ അതിരി
ലെ മല പ്രദെശത്തിൽ നിന്നു ഉത്ഭവിച്ചു വടക്കൊട്ടു പ്രവഹിച്ചു സമുദ്രത്തിൽ ചെന്നു
കൂടുന്നു പടിഞ്ഞാറെ അതിരിലെ ഉരാൽ മാത്രം വടക്ക നിന്ന തെക്കൊട്ടൊഴുകി ക
സ്പിയ സരസ്സിൽ ചെന്നു ചെരുന്നു– സരസ്സുകളിൽ വിസ്താരം ഏറിയതതെക്കെമലപ്രദെ
ശത്തുള്ള ബൈക്കാൽ സരസ്സു തന്നെ– അതിന്റെവിസ്താരം ൭൦൦ ചതുരശ്രയൊജന–രുസ്യ
കൈസൎക്ക അധീനമായ ആ മഹാരാജ്യത്തിൽ ഹിമാധിക്യവും അസഹ്യ ശൈത്യവും നിമി
ത്തം നിവാസികളുടെ സംഖ്യ ൪൦ ലക്ഷമത്രെ– കൈസർ നാടു കടത്തി അങ്ങൊട്ടയച്ചു വരു
ന്ന രാജ്യദ്രൊഹികളും പെരിങ്കള്ളന്മാരും അല്ലാതെ അവർ പലവിധമായ മ്ലെഛ്ശന്മാ
രാകുന്നു– കൊസക്കർ–ബഷ്കീരർ– കിഗ്ഗീസർ എന്നും മറ്റും അവരുടെ പെരുകൾ– മലപ്രദെ
ശങ്ങളിൽ നിന്ന കുഴിച്ചെടുത്തു വരുന്ന പഞ്ചലൊഹങ്ങൾ്ക്ക ഇത്ര വില എന്നു പറഞ്ഞു കൂടാ–
വില ഏറിയ മൃഗത്തൊൽ കച്ചവടവും അല്പം അല്ലായ്കയാൽ ആ രാജ്യം കൈസൎക്ക ധന
ശാലയായി ഭവിച്ചിരിക്കുന്നു– കൃഷി അല്പം ചില ദിക്കുകളിൽ മാത്രമെ നടക്കുന്നുള്ളു–
ദെശത്തിന്റെ വടക്കെ അംശം നിത്യഹിമം മൂടി കിടക്കുന്നു– കൈസർ വിശാ
ലഖണ്ഡത്തെ ചില പ്രവിശ്യയാക്കി നാടുവാഴികളെ വെച്ചു കാൎയ്യാദികളെ നടത്തിവ
രുന്നു– അവർ വസിക്കുന്ന പട്ടണങ്ങൾ ആവിത– ഉരാൽ മല പ്രദെശത്തകതരീനമ്പുൎഗ്ഗ്
൧൫൦൦൦ നിവാസികൾ– ഇൎത്തിഷ് നദിയുടെ അരികിൽ തൊബൊൽസ്ക്ക് ൨൦൦൦൦ നിവാസി
കൾ– ഒബി നദിയുടെ കരസമീപത്ത തൊംസ്ക്ക് ൧൦൦൦൦ നിവാസികൾ യനിസൈ നദീവക്കത്ത
യനി സൈസ്ക്ക് നഗരം ൫൦൦൦ നിവാസികൾ– ബൈക്കാൽ സരസ്സിന്ന സമീപമായ ഇൎക്കുച്ചക്ക്
൧൪൦൦൦ നിവാസികൾ ലെനനദിയുടെ കരമെൽ യൎക്കുച്ചക്ക് ൩൦൦൦ നിവാസികൾ– രാ
ജ്യത്തിന്റെ കിഴക്കെ അംശങ്ങൾ ആയകം ചക്ക– ക്ഷുക്ഷഅൎദ്ധദ്വീപുകളിൽ പ
ട്ടണങ്ങൾ ഉണ്ടെന്നു പറഞ്ഞുകൂടാ– സിബൎയ്യയൊടു ചെൎന്ന തുരുത്തുകളിൽ ന
വ–സിബൎയ്യ മുതലായവ ഹിമ കടലിലും– അലൈത്ത–കുരീല ദ്വീപുകൾ
മഹാശാന്തസമുദ്രത്തിലും കിടക്കുന്നു— അവറ്റിൽ വിവരിപ്പാനുള്ള
തവിശെഷിച്ചു ഏതും ഇല്ല—

F. Muller. Editor. [ 53 ] പശ്ചിമൊദയം

൧൦., നമ്പ്ര തലശ്ശെരി ൧൮൫൦. അക്തൊമ്പ്ര.

കെരളപഴമ

൫൮., കൊച്ചിക്കരികിൽ നായന്മാരുടെ പട–

ആ ൧൫൧ൻ അതിൽ ഇടവം പാതി കഴിയുമ്മുമ്പെ സിക‌്വെര കൊച്ചിയിൽ എത്തി മ
ഴക്കാലം അവിടെ കഴിപ്പാൻ നിശ്ചയിച്ചാറെ ൨ നാഴിക ദൂരത്തിൽ തന്നെ ഒരു പട
വെട്ടുവാൻ ഉണ്ടു അതു കണ്ടാൽ നല്ല നെരമ്പൊക്കായ്തീരും എന്നു കെട്ടു– ൫൦൦റ്റിൽ
അധികം പറങ്കികളൊടു കൂട തൊണി വഴിയായി പുറപ്പെട്ടു പട കാണെണ്ടുന്ന സ്ഥല
ത്തു എത്തുകയും ചെയ്തു– ആ പട ആരുമായി എന്നാൽ പെരിമ്പടപ്പു താമൂതിരി ഇവ
രെ ആശ്രയിച്ചുള്ള ൨ കയ്മന്മാർ തമ്മിൽ ഇടഞ്ഞു ന്യായം തീൎപ്പാൻ ൟ വഴിയെ ശെഷി
ക്കൂ എന്നു കല്പിചു ൪൦൦൦ നായന്മാരൊളം ചെൎത്തുകൊണ്ടു പൊർ തുടങ്ങുകയും ചെയ്തു–
പട അല്പം ചെന്നാറെ ഒരു വെള്ളക്കാരൻ കൊച്ചിക്കമ്മളെ ഒടിക്കണ്ടു ഞാനും വാളു
മായി ഇങ്ങെപക്ഷം ചെരട്ടെ എന്നപെക്ഷിച്ചതുമറുതല കണ്ട ഉടനെ അനെകം വി
ല്ലാളികളെ പറങ്കിക്കൂട്ടത്തിൽ എയ്‌വാൻ കല്പിച്ചു– അതുകൊണ്ടു ൫ആൾ ഉടനെ മരിച്ചുപ
ലരും മുറി ഏറ്റു സിക്വെര തുടങ്ങിയുള്ളവർ നിരായുധക്കാരാകയാൽ ബദ്ധപ്പെട്ടു
തൊണികളിൽ കരെറി ഒടിപ്പൊകയും ചെയ്തു–

മഴക്കാലം തീൎന്നാറെസിക്വെര കൊല്ലത്തിൽ നടക്കുന്ന കൊട്ടപ്പണിതാനും
ചെന്നു കണ്ടു ചില മാസം പാൎത്തു– പണി എല്ലാം തികഞ്ഞപ്പൊൾ തൊമാക്കൊട്ട എ
ന്നപെർഇടുകയും ചെയ്തു– ആ കൊട്ട തുറമുഖത്തിൻ പ്രവെശത്തിൽ തന്നെ ൫ ഗൊപു
രങ്ങളൊടും ചതുരശ്രമായി എടുപ്പിച്ചത് തന്നെ– അനന്തരം സിക്വെര അനെകം പട
യാളികളെയും കൂലിച്ചെകവരെയും കൊച്ചിയിൽനിന്നു ചെൎത്തു ജിദ്ദ പടെക്കായി പു
റപ്പെട്ടു (൨൫൨൦. ജനുവരി) ഹബശിലെ ക്രിസ്ത്യാനരെയും കണ്ടു മുസല്മാനരെ തടുപ്പാൻ
മമത പറഞ്ഞും പാപ്പാവെ അനുസരിപ്പാൻ ഉപദെശിച്ചും കൊണ്ടു സംസാരിച്ചു ഏറെഫ
ലം കാണാതെ ചെങ്കടലിൽ പാൎത്തു കാലം കഴിക്കയും ചെയ്തു–

ദ്ര൯., കൊല്ലത്തിൽ പുതിയ പട തുടങ്ങിയത് [ 54 ] കൊട്ട തീരാത്ത കാലം കൊല്ലത്തു റാണിയൊടു മുളകുഭാരം എല്ലാം ഒപ്പിപ്പാൻ റൊദ്രീഗ
സ് കപ്പിത്താൻ ചൊദിപ്പാറില്ല– പണി തീൎന്ന ഉടനെനമ്മുടെ കണക്കിൽ ൨൮൦ ഭാരം
വെപ്പാനുണ്ടു റാണിയവർകൾ ദയ വിചാരിച്ചുകാൎയ്യത്തെ ഭാഷയിൽ ആക്കിയാൽ
കൊള്ളാം എന്നു ഉണൎത്തിച്ചാറെ– റാണി വിസ്മയിച്ചു ഇത് എന്തിന്നു ചൊദിക്കുന്നു കൊട്ട
യെ കെട്ടുവാൻ അനുവാദം തന്നുവല്ലൊ ഇനി മുളകു കപ്പം വെക്കെണ്ടി വരും
എന്നു ഞങ്ങൾ ഒരു നാളും വിചാരിച്ചില്ലല്ലൊഎന്നിങ്ങിനെ എല്ലാം പറഞ്ഞാറെയും ക
പ്പിത്താൻ മുട്ടിച്ചു പൊരുമ്പൊൾ പട വെണം എന്നു കൊട്ടാരത്തുനിന്നു നിനെപ്പാൻ
തുടങ്ങി– അവൾ കുമാരിരാജ്ഞിയെ ബൊധ്യം വരുത്തി കൊട്ടക്ക പൊകുന്ന ക
ല്ക്കൊത്തികളെ മാപ്പിള്ളമാരെ കൊണ്ടു പെടിപ്പിച്ചു ആട്ടിച്ചതല്ലാതെ കുമാരിരാജ്ഞി
യുടെ പുത്രരിൽ മാൎത്താണ്ഡതിരുവടി എന്നവൻ ഒരൊരൊ വിരൊധങ്ങൾ ചെയ്തു തുട
ങ്ങി കപ്പിത്താൻ ൨ റാണിമാരൊടും സങ്കടം ബൊധിപ്പിച്ചിട്ടും വ്യാജം എന്നിയെ ഉത്തരം
ചൊല്ലി അയച്ചതും ഇല്ല– അതുകൊണ്ടു മാപ്പിള്ളമാർ പടകിൽ ഗൂഢമായി മുളകു കയറ്റു
ന്ന് എന്നുകപ്പിത്താൻ കെട്ടാറെ ആളയച്ചു ൭ തൊണികളെ ചരക്കുമായി കൈക്കലാക്കി
അതിന്നായി പിറ്റെദിവസം വിസ്താരം തുടങ്ങിയപ്പൊൾ പറങ്കി മെനൊനെ കൊ
ല്ലുവാൻ ചിലർ ഭാവിച്ചു അവനും മണ്ടിക്കളഞ്ഞാറെ കൊല്ലക്കാർ പലരും മാൎത്താണ്ഡ
നെ ഭയപ്പെട്ടു കൊട്ടയിൽ ഒടി ക്രിസ്തൃനാമം ചൊല്ലിതങ്ങളെ ചെൎത്തുകൊള്ളെണം എന്ന
പെക്ഷിച്ചു– ആയതുകപ്പിത്താൻ കൊച്ചിയിൽ അറിയിപ്പാൻ അയച്ചു സഹായം ചൊ
ദിച്ചാറെയും പണം എങ്കിലും വലിയതൊക്കുകാരെ എങ്കിലും തുണെക്കയപ്പാൻ
തൊന്നീട്ടില്ല– ശൌൎയ്യത്താലെ കൊട്ടയെ പിടിപ്പാൻ കഴികയില്ല എന്നു റാണിമാർ നിശ്ചയി
ക്കയാൽ ആ കുറുപ്പന്മാർ മൂവരെകൊണ്ടു ദ്രൊഹം നടത്തുവാൻ വിചാരിച്ചതിപ്രകാരം–
അവർ കൂട ക്കൂടെ രാത്രിയിൽ കൊട്ടയുടെ വാതിൽക്കൽ ചെന്നു റാണിമാരും വിശെഷാ
ൽ മാത്താണ്ഡന്റെ അനുജനായ രാമന്തിരുവടിയും ഞങ്ങളിൽ അപ്രിയം ഭാവി
ച്ചു ഹിംസിപ്പാനും തുടങ്ങുന്നു ഉപജീവനത്തിന്നു മാത്രം കിട്ടിയാൽ ഞങ്ങളും നമ്മളുടെ നാ
യന്മാർ അറുനൂറ്റവരും പൊൎത്തുഗാലിൻ കീഴചെകം ചെയ്തു കൊള്ളാം എന്ന ഒരൊവി
ധെന പറഞ്ഞു പൊരുമ്പൊൾ രൊദ്രീഗസ് വിശ്വസിച്ചു മൂവൎക്കും കൂലി നിശ്ചയിക്കയും ചെ
യ്തു– അനന്തരം ഇന്ന ദിവസം തൊമാപ്പള്ളിയിൽ വെച്ചു ൨ പക്ഷക്കാരും രാത്രി [ 55 ] യിൽ കൂടികാഴ്ചയും സത്യവും ചെയ്യാവു എന്നു അവധി പറഞ്ഞു കൊല്ലുവാൻ വിചാരിച്ച
പ്പൊൾ റൊദ്രീഹസ് എന്നെ ഒരു കൊല്ലത്തിൽ അധികം ഒരിക്കലും കൊട്ടയുടെ പുറത്തു
കണ്ടില്ലല്ലൊ ഞാൻ ഇപ്പൊഴും വിടുകയില്ല എന്നു ഖണ്ഡിച്ചു ചൊന്നാറെ വെറെ പ്രധാനി
കൾ ചെല്ലെണം എന്നു തൊന്നി— അതിന്നു ഒരു രൊഗസംഗതിയാൽ കഴിവു വന്നി
ല്ല– പിന്നെ ചെല്ലെണ്ടിയ ദിവസംനായന്മാൎക്ക ശകുനം നന്നായ്വന്നില്ല– ഒടുക്കം ൨ പക്ഷ
ക്കാൎക്കും സംശയം ജനിച്ചു കുറുപ്പന്മാർ മൂവരും റാണിയെ ചെന്നു കണ്ടു ചതിപ്പാൻ കഴി
കയില്ല ഇനി ദണ്ഡ പ്രയൊഗം വെണം എന്നുണൎത്തിച്ചു ൧൫൦൦൦ നായന്മാരൊടു
കൂടെ കൊട്ടയുടെ നെരെ പൊരുതു പൊകയും ചെയ്തു–

ഭൂമിശാസ്ത്രം

൫., പടിഞ്ഞാറെ ആസ്യ–

നടു ആസ്യയുടെ പടിഞ്ഞാറെ മല പ്രദെശങ്ങളിൽ നിന്നും ഭാരതഖണ്ഡത്തിലെ സി
ന്ധുനദീതീരത്തുനിന്നും ൨ ഭൂഖണ്ഡങ്ങൾ വിശാലമായി പടിഞ്ഞാറൊട്ടു പരന്നുകിടക്കുന്നു
അതിൽ വടക്കുള്ളതു മിക്കവാറും താണദെശമായും കിഴക്ക മുസ്തഗ്– ബെലുർ പൎവ്വത
ങ്ങൾ– തക്കെഹിന്തുകുഷ്–പരൊപ്പമീസമലകൾ–പടിഞ്ഞാറ കസ്പിയസരസ്സു വടക്കസി
ബൎയ്യരാജ്യം ഈ ൪ അതിരുകളൊടും കൂട പല മ്ലെഛ്ശന്മാൎക്കും തുൎക്ക ജാതികൾ്ക്കും വാ
സസ്ഥലമായും അന്യൊന്യം സംബന്ധമില്ലാത്ത ചെറുരാജ്യങ്ങളായും വിസ്തീൎണ്ണമരു
ഭൂമികളായും കിടക്കുന്നു– അതിന്നുതുറാൻ എന്നും തുൎക്കസ്ഥാൻ എന്നും പെർ പറയു
ന്നു– തെക്കുള്ള ഹിന്തുപാൎസ്യമ പ്രദെശം തുടങ്ങി വടക്കതുറാൻ തെക്ക പാൎസ്യകടൽ
ഇവറ്റിന്റെ മദ്ധ്യെ ഉയൎന്ന ദെശമായി പടിഞ്ഞാറൊട്ടു കസ്പ്യ സരസ്സു അൎമ്മീന്യമ
ലപ്രദെശം ഫ്രാത്ത്– തിഗ്രികളുടെ തീരം– എന്നിവറ്റൊളം വ്യാപിച്ചു നില്ക്കുന്നു–അ
തിന്നു ഇറാൻ എന്നു തന്നെ പെർ–അതിന്റെ പടിഞ്ഞാറെ അതിരിൽനിന്നു തൌറു
മല പ്രദെശം എന്നും ചിറ്റാസ്യ എന്നും പറയുന്ന ഭൂമി വടക്ക ഖൂർ നദി– കരിങ്കട
ൽ– തെക്ക ഫ്രാത്ത്– തിഗ്രിനദികൾ മദ്ധ്യതറന്ന്യാഴി ഇവ അതിരുകളായി പടി
ഞ്ഞാറൊട്ടു മൎമ്മരകടലൊളവും– ദൎദ്ദ നെല്ല വഴി പൎയ്യന്തവും ചെന്നെത്തികിടക്കു
ന്നു– ഇ പറഞ്ഞ ഖണ്ഡങ്ങൾ മൂന്നും കസ്പിയ– കരിങ്കടലുകളുടെ കൌകാസ്യമലപ്ര
ദെശവും പടിഞ്ഞാറെ ആസ്യായിൽ അടങ്ങി ഇരിക്കുന്നു— [ 56 ] ൧., തുറാൻ

അതിന്റെ അതിരുകളെ മീത്തൽ പറഞ്ഞുവല്ലൊ– കിഴക്കെ അംശം മലപ്രദെശവും
പടിഞ്ഞാറെ അംശം മിക്കവാറും മരു ഭൂമിയും ആകുന്നു–സീഹൂൻ–ജീഹൂൻ--ഈ ൨
നദികൾ കിഴക്കെ മല പ്രദെശത്തിൽ നിന്നുത്ഭവിച്ചു വടക്ക പടിഞ്ഞാറൊട്ടു ഒഴുകി വെ
ള്ളപ്പെരുക്കം കൊണ്ടു വനപ്രദെശത്തിൽ ചില അംശങ്ങളെ കൃഷിഭൂമിയാക്കിവ
ടക്കെ അതിരിലെ അറാൽ സരസ്സിൽ ചെൎന്നു കൊണ്ടിരിക്കുന്നു– ശെഷമുള്ള നദിക
ൾ ൧ കിഴക്കെ അംശത്തിൽ നിന്നും മറ്റൊന്നു പരൊപ്പമീസമലപ്രദെശത്തിൽ
നിന്നും പുറപ്പെട്ടു വനത്തൂടെ പ്രവഹിച്ചു പൂഴി പ്രദെശത്ത ലയിച്ചു കാണാതെ
പൊകുന്നു—

തുറാനിലെ രാജ്യങ്ങളിൽ വിശിഷ്ടമായത് അതിന്റെ നടുവിൽ ഉള്ള ബുകാ
രരാജ്യം തന്നെ– അതിന്റെ അതിരുകൾ കിഴക്ക കൊഖാൻ മുതലായ മല പ്ര െ
ദശസ്ഥരാജ്യങ്ങൾ– തെക്ക അബ്ഘാനിസ്ഥാൻ–പടിഞ്ഞാറ വീവസംസ്ഥാനം–വ
ടക്ക അറാൽ സരസ്സും– സിബൎയ്യ രാജ്യവും അതിന്റെ വിസ്താരം ഏകദെശം
൮൦൦൦ ചതുരശ്രയൊജന–എങ്കിലും അത മൂന്നാൽ ഒരംശം മാത്രം മനുഷ്യവാസ
ത്തിന്നുതക്കതാകയാൽ നിവാസികളുടെ സംഖ്യ൧൦ ലക്ഷമെ ഉള്ളു–അവർ എ
ല്ലാവരും തുൎക്ക ജാതികളും– മുസല്മാൻ മത ഭ്രാന്തന്മാരും ആകുന്നു–കിഴക്കെഅം
ശംമാത്രം കൃഷിഭൂമി ശെഷമുള്ളതൊക്ക ഒട്ടകം മുതലായ മൃഗക്കൂട്ടങ്ങളെ മെയ്പാൻ
ഇങ്ങിടങ്ങിട സഞ്ചരിക്കുന്ന വനസാവികൾ്ക്ക ഇരിപ്പിടമാകുന്നു– പട്ടണങ്ങളിൽ പ്രധാ
നമായവ മരുഭൂമിയിൽ കിടക്കുന്ന ബുഖാരനഗരം ൧꠱ ലക്ഷം നിവാസികൾ സറ
ബ്ഘാൻ പുഴവക്കത്തുള്ള സമൎക്കന്ത് ൧൦൦൦൦ നിവാസികൾ– തെക്കെ അതിരിന്നു
സമീപമായ ബല്ക്കനഗരം ൨൦൦൦ നിവാസികൾ മെൽപറഞ്ഞ പട്ടണങ്ങളിൽ അല്പാല്പം
കച്ചവടം നടന്നു വരുന്നു– രാജാവിന്റെ വാസം ബുഖാര പട്ടണത്തിൽ ത
ന്നെ ആകുന്നു–

ബുഖാര രാജ്യത്തിൽ നിന്നു കിഴക്കൊട്ടു ബെലുർ–മുസ്തഗ്–മല പ്രദെശ
ങ്ങളൊളം പരന്നു കിടക്കുന്ന മലനാടുകളുടെ തെക്കെ അതിർ അബ്ഘാനിസ്ഥാൻ–
വടക്കെത് സിബൎയ്യ– അതിൽ മുഖ്യമായ സംസ്ഥാനങ്ങൾ വടക്ക കൊഖാൻ– [ 57 ] തെക്കകന്തൂജ് ഈ രണ്ടിന്റെ നടുവിൽ ശെൎസബസ്സ്–ഹിസ്സാർ–ദെൎവ്വജെഫഎ
ന്നു പെരുള്ള ൩ ചെറുസംസ്ഥാനങ്ങൾ ഉണ്ടു–കൊഖാൻ രാജ്യത്തിന്റെ വിസ്താ
രം൩൬൦൦ ചതുരശ്രയൊജന നിവാസികളുടെ സംഖ്യ ൧൦ ലക്ഷം–കന്തൂജ് സംസ്ഥാ
നത്തിന്റെ വിസ്താരം ൩൨൦൦ ചതുരശ്രയൊജന നിവാസികൾ ൧ലക്ഷം–ശെഷിച്ച
൩രാജ്യങ്ങൾ്ക്ക ഏകദെശം ൧൭൦൦ ചതുരശ്രയൊജന വിസ്താരവും ൨ലക്ഷം നിവാസി
കളും ഉണ്ടു– ഈ സംസ്ഥാനങ്ങൾ അഞ്ചിന്റെ ഭാവംസകലത്തിലും ഒരു പൊ
ലെതന്നെ–ഉയരം എറിയപൎവ്വതശിഖരങ്ങളും–വിസ്താരം കുറഞ്ഞ താഴ്വരകളും–ചെ
റുനദീമിട്ടാൽ പ്രദെശങ്ങളും ൫ രാജ്യങ്ങളിലും എകദെശം സമമായി കാണുന്നു–കൃ
ഷികച്ചവടം മുതലായ വൃത്തികളും എകദെശം സമത്വം ഉണ്ടു– ആ ജാതികൾ്ക്കവെ
വ്വെറെ പെരുകൾ ഉണ്ടെങ്കിലും മൂലഭാവം ഒന്നത്രെ–മാൎഗ്ഗവിശെഷങ്ങളിലും വിപരീ
തം ഇല്ല അവരെല്ലാവരും തുൎക്കരും മുസല്മാനരും മ്ലെഛ്ശതയിൽ മികെച്ചവരുംആ
കുന്നു– മുഖ്യസ്ഥലങ്ങൾ വടക്ക കൊഖാൻ–തുൎക്കസ്ഥാൻ–തെക്കകന്തൂജ് ൧൫൦൦ നി
വാസികൾ– ഖൂലം–൧൦൦൦൦ നിവാസികൾ–ഫിസ്സാർ ൩൦൦൦൦ നിവാസികൾ– ഈപറ
ഞ്ഞ പട്ടണങ്ങൾ അതാത രാജാക്കന്മാരുടെ വാസസ്ഥലങ്ങളും ആകുന്നു–

ബുഖാര രാജ്യത്തിന്റെ പടിഞ്ഞാറെ അതിരിൽ നിന്നു കസ്പ്യകടലൊളവും
തെക്കപരപമീസമലകളിൽനിന്നു വടക്കൊട്ടു അരാൽ സരസ്സൊളവും പരന്നു കി
ടക്കുന്ന നാട്ടിന്നു ഖീവ സംസ്ഥാനം എന്ന പെർ– അതിന്റെ വിസ്താരം ഏകദെശം
൭൦൦൦ ചതുരശ്രയൊജന എങ്കിലും പടിഞ്ഞാറെ അംശത്തൂടെ ഒഴുകിവരുന്ന ജീഹു
ൻ നദി മിട്ടാൽ പ്രദെശവും തെക്കെ അതിരിലെ മുൎഘാബ് നദീ തീരവും മാത്രം മനു
ഷ്യവാസത്തിന്നു തക്കതാകകൊണ്ടു നിവാസികളുടെ സംഖ്യ ൨ ലക്ഷമത്രെ– അവ
രെല്ലാവരും തുൎക്ക ജാതികളും മുസല്മാനരും ഒരു ആകുന്നു– പുഴവക്കത്തു കുടിയിരിക്കുന്ന
വരുടെ മുഖ്യ പ്രവൃത്തികൃഷി തന്നെ വനവാസികളൊ ഒട്ടകം മുതലായ മൃഗക്കൂട്ടങ്ങ
ളെ കൊണ്ടും തരം കാണുന്തൊറും കവൎച്ചയെ കൊണ്ടു ഉപജീവനം കഴിച്ചു വരുന്നു– പ
ട്ടണം എന്നു പറവാനുള്ള സ്ഥലങ്ങൾ രാജ്യത്തിൽ ൭൫ മാത്രമെ ഉള്ളു– അതിൽ ഏകദെ
ശം ൨൨൦൦൦വീടുകളും തമ്പുകളും ഉണ്ടു– ഖീവ–ഉൎഗ്ഗെഞ്ച് എന്ന മുഖ്യ സ്ഥലങ്ങൾ ജീഹു
ൻ നദി സമീപത്തും–മെൎച്ച–മൎഘാബ് പുഴവക്കത്തും ആകുന്നു– [ 58 ] ൨., ഇറാൻ

മെൽ വിവരിച്ച തുറാൻ ദെശത്തിൽ നിന്നും കസ്പിയകടലിന്റെ തെക്കെ തീരത്തു
നിന്നും അൎമ്മിന്യ മല പ്രദെശത്തുനിന്നും തെക്കൊട്ടു ഹിന്തുസമുദ്രം പാൎസ്യക്കടൽ എന്നിവ
റ്റൊളവും കിഴക്ക പഞ്ചനദ സൈന്ധവരാജ്യങ്ങളിൽ നിന്നു പടിഞ്ഞാറൊട്ടു അൎമ്മി
ന്യമല പ്രദെശപൎയ്യന്തവും വിസ്തീൎണ്ണമായി കിടക്കുന്ന ദെശത്തിന്നു ഇറാൻ എന്നപെ
ർ– അതിന്റെ ചുറ്റിലും പല തുടൎമ്മലകൾ ആയും ശാഖാഗിരികളായും ഗിരിസഞ്ചയ
ങ്ങൾ ആയും നീളെ പരന്നു നില്ക്കുന്ന വലയമലയുടെ അവസ്ഥയെ മുമ്പെ പറഞ്ഞ
തിനാൽ ആ ദെശത്തിന്റെ ആകൃതിയെതൊട്ടു ഇനിവളരെവിസ്തരിപ്പാനില്ല– അ
തിന്റെ വടക്കെ അതിരിലെ കസ്പിയ കടലല്ലാതെ പടിഞ്ഞാറെ മലപ്രദെശത്ത
ഉറുമിയസരസ്സും കിഴക്കെ അംശത്തിൽ സറെഫസരസ്തലവും കിടക്കുന്നു– വലി
യനദികൾ ആ രാജ്യത്തിൽ വിശെഷിച്ചു കാണ്മാനില്ല– മുഖ്യമായവസിന്ധുന
ദിയിൽ ചെരുന്ന കബുൽ പുഴയും പല ഉപനദികളെ കൈക്കൊണ്ടിട്ടു സരെഫ
സരസ്സിൽ കൂടി വരുന്ന ഫില്മെന്ത് നദിയും പടിഞ്ഞാറെ മലകളിൽ നിന്നുതെ
ക്കൊട്ടൊഴുകി ഫ്രാത്തതിഗ്രികളൊടു ചെൎന്നു വരുന്ന കെൎഖാ– കാറുൻ ആദികളും
അത്രെ–ദെശത്തിന്റെ മദ്ധ്യാശം മിക്കതും ഉയൎന്ന വനപ്രദെശം തന്നെ ആകുന്നു–
ഇറാനിൽ അബ്ഘാനിസ്ഥാൻ–ബെലുചിസ്ഥാൻ–പാൎസി എന്നീമൂന്നു രാജ്യ
ങ്ങളെ ഉള്ളു–

F Muller Editor [ 59 ] പശ്ചിമൊദയം

൧൧., നമ്പ്ര തലശ്ശെരി ൧൮൫൦. നവമ്പ്ര.

കെരളപഴമ

൬൦., കൊല്ലപ്പടയുടെ നടപ്പു.

കൊല്ലക്കൊട്ടയെ പിടിപ്പാൻ മുമ്പിനാൽ ചെന്നതു ബാലപ്പിള്ള കുറുപ്പു തന്നെ
അവൻ കൊട്ടയുടെ ചുറ്റും നില്ക്കുന്ന തെങ്ങുകളെ പറങ്കികൾ മുറിക്കുന്നതു കണ്ടു
കലശൽ തുടങ്ങിയ ഉടനെ ൧൫000 നായന്മാരും ഒടി അടുത്തു വന്നു പിന്നെ കൊട്ട
യുടെ പുറത്തു പാൎക്കുന്ന നസ്രാണികൾ കുഞ്ഞികുട്ടികളുമായി കൊട്ടയിൽ പാഞ്ഞു
കയറുമ്പൊൾ പറങ്കികൾ വലിയ തൊക്കുകളാൽ ഉണ്ടമാരിയെ തൂക്കി ശത്രക്കളുടെ
ഒട്ടത്തെ താമസിപ്പിച്ചശെഷം ക്രിസ്ത്യാനർ എല്ലാം അകത്തുവന്നതിൽപിന്നെ
നായന്മാർ അവരുടെ പുരകളിൽ കവൎന്നു തീകൊടുത്തതല്ലാതെ കണ്ട ക്രിസ്ത്യാനി
കളെയും കൊട്ടപ്പണി മുമ്പെ എടുത്തുപൊന്ന ആശാരികൾ പരവന്മാർ മുതലായ
വരെയും നിഗ്രഹിക്കയും ചെയ്തു– അന്നു മുതൽ ഒരൊരൊ തകൎത്ത യുദ്ധം ഉണ്ടാ
യി– മാപ്പിള്ളമാർ പടകുകളിൽ കൊണ്ടുവന്ന തൊക്കുകളാൽ ചെതം അധികം
വന്നില്ലതാനും– പിന്നെ ഒരിക്കൽ രാത്രികാലത്തു കിണറ്റിൽവിഷം ഇട്ടു പറ
ങ്കികളെഒക്കെ കൊല്ലുവാൻവിചാരിച്ചാറെ വെളുക്കുമ്പൊൾ കിണറ്റിലെ മത്സ്യം
എല്ലാംചത്തു നീന്തുന്നത് കാണാ‌യ്‌വന്നതിനാൽ ആ വെള്ളംകുടിപ്പാൻ സംഗതി വ
ന്നില്ല– എങ്കിലും കൊട്ടയിൽ ഉള്ള ൩൦ വെള്ളക്കാരിൽ വ്യാധികൾ അതിക്രമിച്ചു
അരിയല്ലാതെതിന്മാം ഒന്നും ഇല്ലായ്കയാൽ ചിലപ്പൊൾ എലികളെപിടിച്ചുക
ഞ്ഞിക്കു മാംസരുചിയെ വരുത്തി ഇരിക്കുന്നു– അതു കൊണ്ടു ക്ലെശിച്ചു പൊ
രുന്ന സമയത്തിങ്കൽ ഒരു ചെട്ടി പറങ്കികളുടെ മമത വിചാരിച്ചു കൊച്ചിക്കു പൊ
യി വൎത്തമാനം എല്ലാം അറിയിച്ചാറെ അവിടെനിന്നു ഗൊവൎന്നർ ൎമഴക്കാലത്തി
ൽഎങ്കിലും ഒരു പടകും അതിൽ കരെറ്റിയ ൨0 വീരരെയും ഇറച്ചി അപ്പം മരു
ന്നു മുതലായതിനെയും മരുമകനെ എല്പിച്ചു കൊല്ലത്തെക്ക അയച്ചു– ആയത് സു
ഖെനഎത്തിയപ്പൊൾ കൊട്ടയിൽ വളരെ സന്തൊഷം ഉണ്ടായി പടകും ഒര ആ [ 60 ] ളം മുറിപ്പെടാതെ മടങ്ങിപൊകയും ചെയ്തു– അന്നു മുതൽ പടെക്ക ഞെരുക്കം
ഉണ്ടായില്ല– മാൎത്താണ്ഡതിരുവടിക്ക ഒരൊ തൊൽ്വിസംഭവിച്ചു കൊട്ടയിൽനി
ന്ന പുറപ്പെടുംന്തൊറും തെങ്ങുകളെ മുറിപ്പാനും സംഗതി വന്നു– അത് മലയാളി
കൾ്ക്ക എത്രയും സങ്കടമുള്ള ശിക്ഷയായി ചമഞ്ഞു– അതുകൊണ്ടു ആഗുസ്തമാസ
ത്തിൽ റാണിമാർ ഇരുവരും ദുഃഖത്തൊടെ വിചാരിപ്പാൻ തുടങ്ങി കൊല്ലത്തുറാ
ണി കൊച്ചിയിൽ വാഴുന്ന മെനസസ്സ സായ്പിന്നു ഒരു പത്രിക എഴുതി ക്ഷമ
ചൊദിച്ചപ്പൊൾ അവൻ ചെറിനമരക്കാരെയും പാത്തുമരക്കാരെയും നിയൊഗി
ച്ചു സന്ധി വരുത്തുവാൻ കല്പിച്ചു– ആഗുസ്ത എട്ടാം‌തിയ്യതി കുമാരിരാജ്ഞിയും
കൊല്ലക്കൊട്ടെക്ക ഒർ ആളെ അയച്ചു– അത് ആർ എന്നാൽ കൊച്ചിക്കാളി എ
ന്ന പെരൊടെ പ്രസിദ്ധിയുള്ളൊരു ക്രിസ്ത്യാനിച്ചി തന്നെ– ആയവൾ റാണി
യുടെ കല്പനയാലെ റൊദ്രിഗസ്സിൽ കാൽ പിടിച്ചു അഭയം ചൊദിച്ചു കൊല്ലത്തു
റാണിക്കെ ഇങ്ങിനെ നടത്തുവാൻ തൊന്നിട്ടുള്ളു എനിക്ക അതു സങ്കടം തന്നെ
ഇനി കൊറ്റു മുതലായതവെണം എങ്കിൽ ഞാൻ ഉടനെ തരാം സകലവും നി
ങ്ങളുടെ ഇഷ്ടം പൊലെ എന്നുണൎത്തിച്ചപ്പൊൾ ഞാൻ പിള്ളമാരിൽ ഒരു പ്രധാ
നിയെ കണ്ടല്ലാതെ പ്രമാണിക്കയില്ല എന്നു കപ്പിത്താൻ ഉത്തരം പറഞ്ഞു അ
തുകൊണ്ടു പിറ്റെ ദിവസം രാത്രിയിൽ ചാണൈപ്പിള്ള കൊട്ടയിൽ വന്നു വള
രെ കൊറ്റും കാഴ്ചയും കൊണ്ടുകൊടുത്തു ഞങ്ങൾ്ക്ക നിങ്ങളെവാക്കുതന്നെ പ്രമാണം
കൊല്ലത്തു രാജ്ഞിയൊനിങ്ങളെ ദ്വെഷിച്ചു നിരപ്പു വരുത്തുവാൻ കൊച്ചിക്ക
എഴുതിയയച്ചിരിക്കുന്നു– അവളെ വിചാരിക്കുന്നത് എന്തിന്നു എന്നിങ്ങിനെ
വളരെ മുഖസ്തുതി പറഞ്ഞാറെ റൊദ്രീഗസ്സ അവനുമായി സന്ധിച്ചു കുമാരി
രാണിയുടെ അടിമകളായ പടജ്ജനം എല്ലാം യാത്ര ആകയും ചെയ്തു– ശെ
ഷം റാണിയുടെ കല്പനയാലെ അവിടത്തെ മുക്കവർ പുലൎച്ച തൊറും മീൻ
പിടിച്ചു സമ്മാനമായി കൊട്ടക്ക കൊണ്ടു പൊകയും ചെയ്തു– ആയത് എ
ല്ലാം കണ്ടു വിചാരിച്ചു കൊല്ലത്തു റാണിയും പാളയത്തെ പിൻവാങ്ങിച്ചു പട
യെല്ലാം നിറുത്തുകയും ചെയ്തു–

൬൧., പടതീൎന്നവിധം– [ 61 ] കൊച്ചിഗൊവൎന്നരുടെ കല്പനയാലെ ചൊനക മരക്കാർ ഇരിവരും പെരെറ
എന്ന മന്ത്രിയൊടു കൂട വന്നപ്പൊൾ രൊദ്രിഗസ്സ വളരെ വിഷാദിച്ചു ഈ ചൊന
കരൊടു നമുക്കു കുടിപ്പക ഉണ്ടെല്ലൊ അവരെ മന്ത്രികളെപൊലെ നിരപ്പു വരു
ത്തുവാൻ അയക്കാമൊ എന്നു സംശയം പറഞ്ഞു– പിന്നെ യുദ്ധ സമാൎപ്പണ
ത്തിന്നു ഈ ആറ എണ്ണം തന്നെ വെണം എന്നു കല്പിച്ചു– ൧., കൊല്ലം തൊറും
വെക്കെണ്ടുന്ന മുളകല്ലാതെ തുക്കത്തിൽ കുറപടി കണ്ട ൭൨ ഭാരം കൂടെ റാണി
യവർകൾ ഇങ്ങൊട്ടു തരെണം– ൨., പറങ്കികളിൽനിന്നും നസ്രാണികളിൽനി
ന്നും കവൎന്നിട്ടുള്ളത എല്ലാം മടക്കി തന്നു കൊട്ടയുടെ മതിൽ ഇടി തീൎത്തുനന്നാ
ക്കെണം– ൩., തൊമാപ്പള്ളിയുടെ വരവു എല്ലാം ചൊനകരുടെ മുതലിയാർ എ
ടുത്തിരിക്ക കൊണ്ടു മാപ്പിള്ളപ്പള്ളിയുടെ വകയും മുതലും എല്ലാം ചന്ദ്രാദിത്യർ ഉള്ള
ളവും തൊമാപ്പള്ളിക്ക എഴുതികൊടുക്കെണം– കൊച്ചി കണ്ണുനൂർ മുതലായ ദിക്കു
കളിൽ നിന്നുവന്നു പടെക്കുത്സാഹിച്ച ചൊനകരെ പിന്നെ എന്നും കൊല്ലത്തി
ൽ ചെൎത്തു കൊള്ളരുത്– ൪., ബാലപ്പിള്ളകുറുപ്പും അവന്റെ ഉടപ്പിറന്നവരും
ദ്രൊഹം വിചാരിച്ചതാകകൊണ്ടു കൊട്ടയുടെ ഒരു കാതം അകലെ പാൎക്കെ
ണ്ടിവരും അവരൊശങ്കച്ചെരിക്കാരൊ കൊട്ടയുടെ അരികിൽ കാണാ
യ്വരികിൽ ആർ എങ്കിലും കൊന്നാൽ ദൊഷമായ്വരികയില്ല– ൫., ദ്രൊഹത്തി
ന്റെ പരിഹാരമായി റാണിമാർ ഇരിവരും ൧00 ഭാരം മുളകുവെക്കുന്നതല്ലാ
തെ ആണ്ടു തൊറും ൨000 ഭാരം മുളകു കൊച്ചി വിലെക്ക തരെണം– ൬., എന്നി
വ സമ്മതിയാഞ്ഞാൽ കൊല്ലരാജ്യത്തിൽ കപ്പലും പടകും എല്ലാം പിടിച്ചടക്കെ
ണം– ഇവ്വണ്ണം എല്ലാം പെരെറ റാണിയൊടു സംഭാഷിച്ചു കൊണ്ടാറെ മരക്കാ
ർ ഇരുവരും വിഘ്നം വരുത്തി സമ്മതിക്കരുത് എന്നു ബൊധിപ്പിച്ചു– അ
തുകൊണ്ടു വളരെ താമസം വന്നതല്ലാതെ മരക്കാരൊടു കൊപിച്ചു കൊച്ചി
ക്ക പൊവാൻ കല്പിച്ചു ഒടുക്കം സന്ധിനിൎണ്ണയത്തിന്നു ആരും ഒപ്പിടാതെ കണ്ടു രണ്ടു
പക്ഷക്കാരും വാങ്ങി നിന്നു– സ്നെഹവും ദ്വെഷവും ഇല്ലാതെ സ്വസ്ഥരായി പാൎക്ക
യും ചെയ്തു– എങ്കിലും രണ്ടാമതിലും അഞ്ചാമതിലും നിൎണ്ണയിച്ചത് എല്ലാം റാണി
മാർ ശിക്ഷെക്ക ഭയപ്പെട്ടുതങ്ങളാൽ ആകുംവണ്ണം ഒപ്പിച്ച കൊടുത്തിരിക്കുന്നു– [ 62 ] ഭൂമിശാസ്തം

൫., പടിഞ്ഞാറെ ആസ്യ.

൨., ഇറാൻ

൧., അബ്ഘാനിസ്ഥാൻ–

അത് ഇറാനിലെ കിഴക്കെ അംശത്തിന്റെ വടക്കെ പാതിയായും ഏകദെശം
ചതുഷ്കൊണ രൂപം ധരിച്ചു ൧൦൦൦൦ ചതുരശ്രയൊജനവിസ്താരമായും ൯൫
ലക്ഷം മുസല്മാനരായ നിവാസികൾ്ക്ക വാസസ്ഥലമായും ഇരിക്കുന്നു– വടക്കെയും പ
ടിഞ്ഞാറെയും അതിരുകളിൽ മലനാടുകൾ തന്നെ പ്രധാനം സുലൈമാനാദിശി
ഖരങ്ങൾ്ക്ക ൧൦–൧൨൦൦൦ കാലടി ഉയരം പൊരും പടിഞ്ഞാറെ അംശത്തിൽ ഇറാ
ൻ വനപ്രദെശം തുടൎന്നു വ്യാപിച്ചിരിക്കുന്നു–മെൽപറഞ്ഞ ഫില്മെന്ത് കബുൽനദി
കൾ അല്ലാതെ പല ചെറുപുഴകൾ ഒരൊമലകളിൽനിന്നുത്ഭവിച്ചു വിസ്താരം കുറ
ഞ്ഞമിട്ടാൽ പ്രദെശങ്ങളൂടെ പ്രവഹിച്ചു മെൽപറഞ്ഞ വലിയ നദികളൊടു ചെ
ൎന്നുകൊണ്ടിരിക്കുന്നു–ഋതുഭെദങ്ങൾ യുരൊപഖണ്ഡത്തിൽ ഉള്ള പറ്റിന്നുഏ
കദെശം സമമാക കൊണ്ടു യുരൊപീയ ഫലധാന്യങ്ങൾ്ക്ക ആ രാജ്യത്തക്ഷാമം ഇ
ല്ല– അബ്ഘാനരെല്ലാവരുംയുദ്ധ പ്രിയന്മാരാകയാൽ രാജ്യത്തിൽ സന്ധിയും
സൗഖ്യവും ദുൎല്ലഭം തന്നെ ഇപ്പൊഴത്തെ രാജസ്വരൂപം വാഴ്ചയെ–മത്സരം മുത
ലായ അതിക്രമങ്ങളാൽ അത്രെ പ്രാപിച്ചത്– രാജാവായ ദൊസ്തമുഹമ്മദും
വംശക്കാരും അതിലുബ്ദ്ധന്മാരാക കൊണ്ടും മുമ്പെത്തവാഴ്ചയ യഥാസ്ഥാനമാക്കെ
ണ്ടതിന്നു ഇങ്ക്ലിഷ്കാർ യുദ്ധം ചെയ്തു ജയിച്ചു അല്പകാലം കഴിഞ്ഞാറെ രാജ്യത്തിൽ
എങ്ങും കലഹം ഉണ്ടായിട്ടു തൊല്ക്കയാൽ ക്രുദ്ധിച്ചു യുദ്ധം സമൎപ്പിക്കുമ്മുമ്പെ പ്രതി
ക്രിയവെണം എന്നു നിശ്ചയിച്ചു പല കൊട്ടകളെ തകൎത്തു അത്യന്തം നാശംവരു
ത്തിയതകൊണ്ടും രാജ്യത്തിന്നു താഴ്ചയും ദാരിദ്ര്യവും നന്ന പറ്റിയിരിക്കുന്നു–
ഉൾഛിദ്രം തീൎന്നു പൊയതും ഇല്ല–ശുഭനാടുകൾ പലദിക്കിലും കാടായി തീൎന്നു–
വിശിഷ്ടനഗരങ്ങൾ കബൂൽ രാജധാനി ൬൦൦൦൦ നിവാസികൾ ഏകദെശം
രാജ്യത്തിന്റെ നടുവിൽ ഉള്ളകന്തഹാർ ൧ ലക്ഷം നിവാസികൾ പടിഞ്ഞാ
റെ അതിർസമീപത്തുള്ള ഹിറാത്ത് നഗരത്തിൽ ഒരു ചെറുരാജാവിന്റെ [ 63 ] വാസം– പണ്ടു കൊട്ടകളിൽ ഉറപ്പ ഏറിയത് കബുലിൽ നിന്നു ഏകദെശം ൨൦ കാതം
വഴിതെക്കൊട്ടുള്ള ഘജിനി തന്നെ–ഇങ്ക്ലിഷ്കാർ അതിനെയും ജലലാബാദ് കൊ
ട്ടയെയും ൧൮൪൨ാംക്രി–അ. മുറ്റും തകൎത്തുകളഞ്ഞതിന്റെ ശെഷം അബ്ഘാനർ
അത് പിന്നെയും ഉറപ്പിച്ചുവൊ എന്നറിയുന്നില്ല– മെൽ പറഞ്ഞയുദ്ധകലഹങ്ങ
ളാൽ രാജ്യത്തിൽ കച്ചവടത്തിന്നു വൎദ്ധനയല്ല വാൎദ്ധക്യം അത്രെ സംഭവിച്ചത്–

൨., ബെലുചിസ്ഥാൻ–

ബെലുചിസ്ഥാൻ രാജ്യം ഇറാനിലെ കിഴക്കെ അംശത്തിന്റെ തെക്കെ പാതി
യാകുന്നു– അതിന്റെ അതിരുകൾ കിഴക്ക സൈന്ധവം–തെക്ക ഹിന്തുസമുദ്രം–
പടിഞ്ഞാറ പാൎസിരാജ്യം– വടക്ക അബ്ഘാനിസ്ഥാൻ തന്നെ– വിസ്താരം ഏക
ദെശം ൩൨൦൦ ചതുരശ്രയൊജന– നിവാസികൾ൪൨൦ ലക്ഷം– ദെശം ആകൃതിയും
ഋതുഭെദവും കൊണ്ടു അബ്ഘാനിസ്ഥാൻ രാജ്യത്തൊടു ഒത്തുവരുന്നു– ഫല
വൃക്ഷധാന്യാദികളെ കൊണ്ടും ഭെദമില്ല നിവാസികൾ പല ഗൊത്രക്കാരും ഭാഷ
ക്കാരുമായി പിരിഞ്ഞിരിക്കുന്നു–എങ്കിലും മാൎഗ്ഗവിശെഷങ്ങളിൽ അവൎക്കഐ
ക്യം ഉണ്ടു– അവർ എല്ലാവരും മുസല്മാനർ തന്നെ–രാജ്യം പല അംശങ്ങളായി
പല പ്രഭുക്കളുടെ സ്വാധീനത്തിൽ ഇരിക്കുന്നു–അവരിൽ പ്രാഭവം എറിയവൻ
കെളാത്ത് ഖാൻ തന്നെ– അവനും ശെഷമുള്ള പ്രഭുക്കളും ഇങ്ക്ലിഷ്കാൎക്കസ്വാ
ധീനന്മാർ എന്നെ പറയാവു– നിവാസികൾ മിക്കവാറും അങ്ങിടിങ്ങിടചെന്നു
കവൎച്ചയെ നടത്തി വരുന്ന കൂട്ടരാക കൊണ്ടു ആ രാജ്യം അവസ്ഥയെ സൂക്ഷ്മമായി
വിസ്തരിപ്പാൻ ഇതുവരയും സംഗതി വന്നില്ല– പട്ടണങ്ങൾ ദുൎല്ലഭമത്രെ–പ്രധാന
മായത് കെളാത്ത് തന്നെ– ശൈത്യം നിമിത്തം രാജാവ് ചിലപ്പൊൾ ആ നഗരം
വിട്ടു കിഴക്കെ അതിർ സമീപമുള്ള ഗന്ധവ ഊരിൽ വസിച്ചുവരുവാറുണ്ടു–

൩., പാൎസ്സിരാജ്യം

അത് ഇറാൻ ദെശത്തിന്റെ പടിഞ്ഞാറെ അംശം തന്നെ–അതിരുകൾ കിഴ
ക്ക മെൽ വിവരിച്ച അബ്ഘാനിസ്ഥാനും ബെലുചിസ്ഥാനും–തെക്കപാൎസിയഉ
ൾ കടലും–ഫ്രാത്ത് തിഗ്രിമിട്ടാൽ പ്രദെശങ്ങളും– പടിഞ്ഞാറ അൎമ്മിന്യമല പ്രദെശം
വടക്ക കൌകാസ്യാനാടും–കസ്പ്യ ഉൾകടലും തുറാൻ ദെശവും തന്നെ–വിസ്താരം [ 64 ] ൨൨൮൦൦ ചതുരശ്രയൊജന നിവാസിസംഖ്യ ഏകദെശം ഒരു കൊടിയിൽ
പരം ൧൩ ലക്ഷം– ദെശാകൃതിവിശെഷങ്ങളെ മിക്കതും മുമ്പെ വിവരിച്ചുവല്ലൊ
തെക്ക–പടിഞ്ഞാറ വടക്ക ഈ ൩അതിരുകൾ മലപ്രദെശങ്ങൾ ശെഷമുള്ളതൊ
ക്കയും വനം തന്നെ–ഋതുക്കൾ ആ രാജ്യത്തിൽ അത്യന്തം ഭെദിച്ചു കാണുന്നു–മ
ലപ്രദെശങ്ങളിൽ യുരൊപയിലുള്ളതപൊലെ ശീതൊഷ്ണങ്ങൾ കലൎന്നിരിക്കുന്ന
തകൊണ്ടു മനുഷ്യവാസത്തിന്നും പലകൃഷികൾ്ക്കും ആ ഭൂമി ഉചിതം തന്നെ–വ
നപ്രദെശമൊ അഗ്നിചൂളെക്കസമം– നിവാസികൾ മിക്കവാറും മുസല്മാനരാ
കുന്നു– പടിഞ്ഞാറെ അംശത്തിൽ മാത്രം നെസ്തൊൎയ്യ ക്രിസ്ത്യാനർ വസിക്കുന്നു
പലപട്ടണങ്ങളിൽ യഹൂദവംശക്കാരും നബിസെവികളുടെ ഹിംസയെ അ
ല്പാല്പം വ്യാപാരം ചെയ്തുപാൎക്കുന്നു–

രാജാവ് നെരും ന്യായവും നടത്തുന്നതുനാടുവാഴികളെകൊണ്ടത്രെരാജ്യം൧൧
പ്രവിശ്യയായി ൧൧ നാടുവാഴികളുടെ കീഴിൽ ഇരിക്കുന്നു–പടിഞ്ഞാറെ പ്ര
വിശ്യകൾ അസ്സൎബൈച്ചാൻ കുൎദിസ്ഥാൻ–ഖൂസിസ്ഥാൻ– വടക്കുള്ളവ ഗീലാൻ–
മെസെന്ത്രാൻ–തപെറിസ്ഥാൻ–കിഴക്കുള്ളവഖുറസ്സാൻ–കുഹിസ്ഥാൻ–തെക്കു
ള്ളവ കെൎമ്മാൻ പാൎസിസ്ഥാൻ– നടുപ്രവിശ്യ ഇറാൿ–ആക ൧൧ നാടുവാഴികൾ
പലപ്പൊഴും കലഹിച്ചു രാജാധികാരത്തെ നിരസിക്കകൊണ്ടു രാജ്യത്തിൽ ന
ടന്നുവരുന്ന ക്രമക്കെടിന്നു ഒരു തീൎച്ച ഇല്ല– രാജാവിന്നു രുസ്യർ–ഇങ്ക്ലിഷ്കാ
ർ എന്നിവരുടെ സമ്മതം കൂടാതെ പുറനാട്ടിൽ ഒന്നും ചെയ്വാൻ പാടില്ലായ്കയാൽ
അവനിൽ മാനശങ്കകൾകെട്ടു പൊയി എന്നെ പറയാവുയൊദ്ധാക്കന്മാരുടെ
സംഖ്യ ൨ലക്ഷത്തൊളം എങ്കിലും അതത പ്രവിശ്യയിൽ അന്നന്നു ഉത്ഭവിച്ചു
വരുന്ന മത്സര ജ്വാലകളെ കെടുത്തുകളവാൻ മാത്രമെ മതിയാകുന്നുള്ളു–
രാജ്യത്തിലെ കച്ചവടം മിക്കവാറും മെൽപറഞ്ഞ രണ്ടു ജാതിക്കാരുടെ കൈവശ
ത്തിൽ ഇരിക്കുന്നു– കൈതൊഴിലുകളിലും വിശെഷിച്ച ഒരു വൎദ്ധന ഉള്ള പ്ര
കാരം കാണുന്നില്ല പാൎസികളുടെ വിദ്യകളെല്ലാം കുറാനിൽ അടങ്ങിയിരി
ക്കുന്നു–

F. Muller Editor,, [ 65 ] പശ്ചിമൊദയം

൧൨., നമ്പ്ര. തലശ്ശെരി ൧൮൫൦. ദിസെമ്പ്ര

കെരളപഴമ

൬൨., സിക്വെരനീങ്ങി പൊയതു–

സിക്വെര ചെങ്കടലിലും മറ്റും പട കൂടിയതിനാൽ ഫലം എറെ വന്നില്ല–(§൫൮)–കൃ
ഷ്ണരായർ– ആ കാലത്തു ആദിൽ ഖാനൊടു പൊരുതുരാച്ചൊൽ ബില്‌ഗാം മുതലായ പട്ട
ണങ്ങളെപിടിച്ചപ്പൊൾ കുതിരക്കച്ചവടത്തെ നന്ന വൎദ്ധിപ്പിക്കെണ്ടതിന്നു ആദെശ
ങ്ങളെ ഗൊവയിലുള്ള പറങ്കികൾ്ക്ക സമ്മാനം കൊടുത്തു– സിക്വെര താൻ ഗുജരാത്തിൽ
ദീപു കൊട്ടയെ പിടിപ്പാൻ പുറപ്പെട്ടു ആവതൊന്നും കണ്ടതും ഇല്ല– അവൻ കാൎയ്യസി
ദ്ധി വരുത്തുവാൻ സാമൎത്ഥ്യം പൊരാത്തവൻ എങ്കിലും സാധുക്കളൊടു കൂട അഹങ്കരി
ക്കയിൽ ഒരു കുറവുണ്ടായില്ല– അതിന്റെ ദൃഷ്ടാന്തം പറയാം കൊഴിക്കൊട്ടു താ
മൂതിരിയൊടു സന്ധി ഉണ്ടെങ്കിലും പെരിമ്പടപ്പു അടങ്ങാതെ പുരാണപരിഭവം വീളു
വാൻ ഭാവിച്ചു നമ്മുടെ സ്വരൂപക്കാർ ഇരിവരും കടവിൽ പൊരുതു മരിക്കയാൽ
നെടിയിരിപ്പു രാജപുത്രർ മരിച്ചെ മതിയാവു കൊച്ചിനാശം പൊലെ കൊഴിക്കൊ
ട്ടിലും നടത്തി കുന്നലകൊനാതിരിയുടെ ചിറയിൽ കളിക്കയും വെണം എന്നി
ങ്ങിനെ രാജധൎമ്മം അറിയിച്ചു ൫൦൦൦൦ നായന്മാരുമായി പട തുടങ്ങിയാറെ താമൂതി
൨ ലക്ഷത്തൊടും കൂടെ ചെന്നു ജയിച്ചു– വെള്ളക്കാരുടെ സഹായം വെണംഎ
ന്നപെക്ഷിച്ചാറെ സന്ധിനിൎണ്ണയം വിചാരിയാതെ ഗവ്വൎണർ ൩൬ തൊക്കുകാ
രെ തുണെപ്പാൻ നിയൊഗിച്ചു അവരാൽ കൊച്ചി രാജാവിന്നു ഒരൊ ജയങ്ങൾ
വരികയും ചെയ്തു– പിന്നെ ബ്രാഹ്മണർ നീരസപ്പെട്ടു ഈ പറങ്കികൾ ഉള്ളെടം
ദെവരുടെ കടാക്ഷം ഇല്ല എന്നു പറഞ്ഞു നീക്കിച്ചാറെ താമൂതിരി പണിപ്പെടാ
തെ പെരിമ്പടപ്പിൻ ചെകവരെ വാങ്ങിച്ചു കൊച്ചിയൊളം തള്ളിക്കളകയും ചെ
യ്തു–

ഇങ്ങിനെ കരമെൽ അതിക്രമിച്ചതല്ലാതെ പറങ്കികൾ കടൽവഴിയായി കാ
ണിച്ച സാഹസം എങ്ങിനെ പറവതു– പട തീൎന്ന ശെഷം പറങ്കിക്കപ്പലുകളി [ 66 ] ൽ മാത്രം ആയുധം വെച്ചില്ല– ചൊനകരുടെ പടവിൽ ഒരായുധം കണ്ടാൽ ഉട
നെ പടകും ചരക്കും പിടിച്ചു പറിക്കെ ഉള്ളൂ– പൊൎത്തുഗാൽ ചുങ്കസ്ഥാനങ്ങളിൽനിന്നു ഒ
പ്പിട്ട എഴുത്തുഎല്ലാ കപ്പക്കാൎക്കും വെണം– അതു കണ്ടാറെയും ഇഷ്ടം പൊലെ ചു
ങ്കവും കപ്പവും സമ്മാനവും മെടിക്കും– മനസ്സൊടെ കൊടുക്കാത്തത് ഹെമിച്ച എ
ടുക്കയും ചെയ്യും– അതിനാൽ കണ്ണനൂരിൽ പ്രത്യെകം വളരെ അസഹ്യം തൊന്നി–
കൊലത്തിരി ഈ സംഗതിക്കായി മാനുവെൽ രാജാവിന്നു എഴുതി അയച്ച അ
റവികത്തുകൾ ഇപ്പൊഴും ഉണ്ടു– ചെണിച്ചെരിക്കുറുപ്പു വളരെ സങ്കടപ്പെട്ടാറെ
ഗൎസീയ കപ്പിത്താൻ ശംസദ്ദീൻ എന്ന ഒരു പ്രമാണിയെ ഒശീരാക്കി മാനിക്ക
യും ചെയ്തു– അതാർ എന്നാൽ മുമ്പെകമ്പായനവാബായ അസ്സദഖാൻ എ
ന്നവന്റെ പണ്ടാരക്കാരൻ തന്നെ– ആ ഖാൻ മരിച്ചാറെ പറങ്കികൾ കൌ
ശലം പ്രയൊഗിച്ചു പണ്ടാരത്തിൽ ചെല്വം എല്ലാം കൈക്കലാക്കുവാൻ നൊക്കി
യാറെ ശംസദ്ദീൻ ഒന്നും വെക്കാതെ പറങ്കിക്കപ്പിത്താനിൽ എല്പിച്ചു താൻ
കണ്ണൂനൂരിൽ മണ്ടിപൊകയും ചെയ്തു– അവിടെ ഒശീർസ്ഥാനം വന്നപ്പൊൾ അ
റവി രൂമി പാൎസി മുതലായ അഴിമുഖങ്ങളിൽനിന്നു കണ്ണുനൂൎക്കാൎക്ക പൊൎത്തുഗാ
ൽ മമത നിമിത്തം വളരെവിരൊധവും ഞെരിക്കവും ഉണ്ടായി അതുകൊ
ണ്ടു ദൂരെ ഒടിപ്പൊകാതെ അടുക്കെ ദെശങ്ങളൊളമെപടകുഅയച്ചാറെപറങ്കി
ക്കപ്പൽ അതിൽ ചിലതു പിടിച്ചു ശംസദ്ദീന്റെ ഒപ്പും എഴുത്തും കണ്ടാറെയും പ
രിഹസിച്ചു ഗൊവെക്ക കൊണ്ടുപൊയി– അതുകൊണ്ടു അവൻ മാനുവെൽ
രാജാവിന്നു എഴുതി– ഈ നാടു നിങ്ങളുടെ നാടു നമ്മുടെ സൌഖ്യം നിങ്ങൾക്കും
സൌഖ്യം തന്നെ എങ്കിലും നമ്മുടെ ആളുപൊൎത്തുഗാൽ ജനങ്ങളുടെ അതിക്ര
മങ്ങളിൽനിന്നു രക്ഷിപ്പാൻ കഴിവില്ല എന്നു തൊന്നുന്നു നമ്മുടെ ശത്രക്കൾ എ
ല്ലാം ചിരിച്ചു ഞെളിഞ്ഞു ഇത്‌മാനുവെൽ സ്നെഹത്തിന്റെ ഫലം കണ്ടു
വൊ എന്നു നാണം കെടുത്തു പറയുന്നു– നിങ്ങളുടെ മറുപടി വരും വരെഞാ
ൻ മിണ്ടാതെ ഇരിക്കും– നമ്മെ പരിപാലിക്കുന്നില്ല എങ്കിൽ സമാധാനത്തെ രക്ഷി
ച്ചു കൂടാ കലഹത്തിന്നു മുതിൎന്നു പൊകുന്നവർ അനെകർ ഉണ്ടു– എന്നിങ്ങി
നെ എല്ലാം സങ്കടം ബൊധിപ്പിച്ചപ്പൊൾ മാനുവെൽ രാജാവ വളരെ ക്രു [ 67 ] ദ്ധിച്ചു സിക്വെരയെ നിസ്സാരനാക്കി ദുയൎത്തമെനെസസ് എന്ന ഒരു ശാന്തനെ
വിസൊരെയെന്നു കല്പിച്ചു നിയൊഗിക്കയും ചെയ്തു– (൧൫൨൧)

൬൩., മാനുവെൽ രാജാവിന്റെ മരണം–

അനന്തരം മാനുവെൽ രാജാവ് ൨൬ ആണ്ടു വാണു കൊണ്ട ശെഷം മരിച്ചു ജുവാ
ൻ എന്ന മകൻ രാജാവാകയും ചെയ്തു– ആയവൻ അഛ്ശനെ പൊലെ പരാക്ര
മം ഉള്ളവനല്ലയുദ്ധങ്ങൾ വെണ്ടാ ക്രിസ്തുമാൎഗ്ഗം തന്നെ നടത്തുവാൻ നൊക്കെണം
എന്നും മറ്റും ഉള്ളകല്പനകളെ കൊച്ചിക്കും ഗൊവെക്കും അയച്ചു പൊന്നു– സി
ക്വെര താൻ കാൎയ്യാദികളെ മെനെസസിൽ ഭരമെല്പിച്ചു (൧൫൨൧ ദിശമ്പ്ര)
വിലാത്തിക്ക പൊകയും ചെയ്തു–

ആ വൎഷം ഉണ്ടായ ഒരു വിശെഷം ഇവിടെ പറയാം അൾ്ബുകെൎക്കിന്റെ ച
ങ്ങാതികളിൽ മഗല്യാൻ എന്നൊരുത്തൻ പൊൎത്തുഗാൽ സെവവിട്ടു സ്പാന്യരാ
ജാവൊടു കപ്പൽ ചൊദിച്ചു വാങ്ങി ൧൫൧൯ ആമതിൽ യുരൊപയിൽനിന്നു
പുറപ്പെട്ടു പടിഞ്ഞാറൊട്ടു ഒടി ഒടി ചീനസമുദ്രത്തൊളം ചെന്നു ഒരു ദ്വീപിൽ
ഇറങ്ങി പൊരുതു മരിക്കയും ചെയ്തു– അവന്റെ ശെഷം കപ്പല്ക്കാർ പടി
ഞ്ഞാറെ ഒട്ടം തുടൎന്നു കൊണ്ടു ൧൫൨൧ ആമതിൽ സ്പാന്യയിൽ തന്നെ എത്തു
കയും ചെയ്തു– ഇവ്വണ്ണം ഭൂചക്രത്തെ ചുറ്റിപ്പൊകയാൽ ഭൂമിയുടെ രൂപം
നാരങ്ങ പൊലെ വട്ടമുള്ളത് എന്നു സംശയം തീരുമാറു സ്പഷ്ടമായി വന്നുമാ
നുവെൽ രാജാവിന്റെ കാലത്തിൽ ഇങ്ങിനെ കപ്പലൊട്ടത്തിന്നും കച്ചവ
ടത്തിന്നും വന്ന മാറ്റങ്ങളാലും ഭൂമിശാസ്ത്രം നാനാദെശജാതികളുടെ പ
രിചയം മുതലായതിൽ കണ്ട പുതുമകളാലും ലൊകൎക്ക എല്ലാവൎക്കും വള
രെ വിസ്മയം ഉണ്ടായി പൊൎത്തുഗാൽ രാജാക്കന്മാരിൽ വെച്ചു മാനുവെ
ൽ തന്നെ ചൊൽ പൊങ്ങിയവൻ എന്നു സമ്മതം ആകയും ചെയ്തു–

ഭൂമിശാസ്ത്രം

൫., പടിഞ്ഞാറെ ആസ്യ

൨., ഇറാൻ

൩., പാൎസ്യരാജ്യം [ 68 ] പാൎസ്സി രാജ്യത്തിലെ പട്ടണവിശെഷങ്ങൾ ഒക്കയും പറവാൻ സമയം പൊരാ–
മുഖ്യമായവറ്റിന്റെ പെരുകളും നിവാസി സംഖ്യയും ആവിത്–ഇറാൿ പ്രവി
ശ്യയിൽ തെഹറാൻ നഗരം ലക്ഷത്തിൽ പരം ൩൦൦൦൦ നിവാസികൾ രാജധാനി
അതുതന്നെ–ഇസ്ഫഹാൻ ൨ ലക്ഷം നിവാസികൾ–ഹമ്മദാൻ ൫൦൦൦൦ നിവാസികൾ
മസെന്ത്രാൻ പ്രവിശ്യയിൽ അസ്ത്രാബാദ് ൪൦൦൦൦ നിവാസികൾ – ഗീലാ
നിൽ രെഷ്ട് ൬൦൦൦൦ നിവാസികൾ അസൎബൈച്ചാനിൽ തെബ്രിംസ് ൧ല
ക്ഷം നിവാസികൾ കൂൎദ്ദിസ്ഥാനിൽ കെൎമ്മാൻ ശാഃ൪൦൦൦൦ നിവാസികൾ ഖുസി
സ്ഥാനികൾ ശൂസ്തർ ൨൦൦൦൦ നിവാസികൾ– പാൎസ്സിസ്ഥാനിൽ ശിരാസ് ൩൦൦൦൦നിവാ
സികൾ– കെൎമ്മാനിൽ കെൎമ്മാൻ നഗരം തന്നെ–൩൦൦൦൦ നിവാസികൾ കൂഹിസ്ഥാ
നിൽ ശെരിസ്ഥാൻ–ഖുറസാനിൽ മെശെദ് ൩൨൦൦൦ നിവാസികൾ– മെൽപറഞ്ഞ
പട്ടണങ്ങൾ അതത് പ്രവിശ്യാവാഴികളുടെ വാസസ്ഥലങ്ങളും ജനപുഷ്ടിഎറിയ
നഗരങ്ങളും ആകുന്നു– പുരാനരാജാക്കന്മാരുടെ ധനപുഷ്ടി മാഹാത്മ്യങ്ങ
ളെ പാൎസ്സിപുരി– ഏൿപട്ടണ–നിനിപെമുതലായ നഗരങ്ങളുടെ അത്ഭുതശെ
ഷിപ്പുകളെ നൊക്കീട്ടെ തിരിച്ചറിയാവു–

൩., അൎമ്മിന്യമലനാടും ഫ്രാത്ത് തിഗ്രികളുടെ മിട്ടാൽ പ്രദെശവും
ചിറ്റാസ്യാൎദ്ധദ്വീപും–

പടിഞ്ഞാറെ ആസ്യയുടെ അതിർ വിവരത്തിൽ മെൽപറഞ്ഞ ൩ ഖണ്ഡങ്ങ
ളുടെ അതിരുകളെയും ആസ്യാഖണ്ഡത്തിന്റെ ആകൃതി വിവരത്തിൽ അ
വറ്റിലെ പൎവ്വതനദ്യാദിവിശെഷങ്ങളെയും പറഞ്ഞിട്ടുണ്ടല്ലൊ–അൎമ്മി
ന്യമല പ്രദെശത്തിന്റെ വടക്കിഴക്കെ അംശം ഒഴികെ മെൽപറഞ്ഞഖണ്ഡ
ങ്ങൾ മൂന്നും മുസല്മാരുടെ സ്വാധീനത്തിൽ ഇരിക്ക കൊണ്ടു നിവാസികൾ അ
ക്രമക്കാരായപാൎഷാക്കളുടെ ക്രൂരശാസനയെ ഞരങ്ങി സഹിച്ചുമിക്കവാറും
മ്ലെഛ്ശന്മാരായും ശുഭനാടുകൾ പലതും വനപ്രദെശങ്ങളായും തീൎന്നിരിക്കുന്നു–
രാജ്യത്തിൽ ചിതറി വസിച്ചു വരുന്നരൊമ–യവന–അൎമ്മിന്യ–ക്രിസ്ത്യാ
നർ മിക്കവാറും സത്യവിശ്വാസമില്ലാത്തവരെങ്കിലും വെറും പെർ നിമിത്തം
പല ഹിംസയെ അനുഭവിക്കെണ്ടി വരുന്നു ഇപ്പൊൾ അവിടെ ചില [ 69 ] സ്ഥലങ്ങളിൽ സുവിശെഷ വെളിച്ചം ഉദിച്ചു അല്പം ചില ഹൃദയത്തിൽ സത്യവിശ്വാ
സം ജനിച്ചതു കണ്ടു മുസല്മാനർ അവരിലെ ഉപദ്രവങ്ങളെ നീക്കി എന്നൂഹിപ്പാൻ
സംഗതി ഇല്ല– അപ്രകാരം യഹൂദന്മാരും പല ദിക്കിലും കള്ളനബി സെവികളുടെ അ
ടിമകളായിദുഃഖിച്ചുവസിക്കുന്നു– ആ ഖണ്ഡങ്ങളിൽ പണ്ടു അശ്ശൂർബാബൽ മുതലാ
യസംസ്ഥാനങ്ങളും അനെക ക്രിസ്തുസഭകളും അത്യന്തം വൎദ്ധിച്ചുശൊഭിച്ചു വരു
മ്പൊൾ രാജാക്കന്മാരും പ്രജകളും മഹാഗൎവ്വികൾ ആയി പൊയതിനാൽ രാജ്യങ്ങ
ളും ക്രിസ്ത്യാനരുടെ അവിശ്വാസസ്നെഹക്കുറവും ഉദാസീനത ഇത്യാദി അധമ
ഗുണങ്ങളാൽ ക്രിസ്തുസഭകളും അശെഷം നശിച്ചു കാണുകകൊണ്ടു ആ ഉത്തമദെ
ശങ്ങളുടെ ശൂന്യം ഇതുവരെയും ദൈവം തന്നെ നീതിമാനായ ന്യായാധിപതി
എന്നു സാക്ഷ്യം പറയുന്നു– കച്ചവടത്തിന്നും ധധധാന്യാദിവൎദ്ധനത്തിന്നും രാജ്യം
ഉചിതമെങ്കിലും മുസല്മാനരായ ഒസ്മാനരുടെ കാൽതട്ടിയാൽ പുല്ലും മുളെക്കയില്ല
പൊൽ എന്നുള്ള വാക്ക അവിടെ ശരിയായി– പണ്ടുള്ള കൃഷി ഭൂമികൾ ഒസ്മാന
ർ രാജ്യവതികളായ സമയം മുതൽ വറണ്ട വനങ്ങളായും ഫലവൃക്ഷങ്ങൾ നിറഞ്ഞ
പൂങ്കാവുകൾ വങ്കാടായും ജനപുഷ്ടി എറിയ നഗരങ്ങൾ ഇടിഞ്ഞു വീണ കല്ക്കൂട്ട
ങ്ങളായും കാട്ടുമൃഗങ്ങൾ്ക്ക വാസസ്ഥലങ്ങളായും തീൎന്നിരിക്കുന്നു–ഇപ്രകാരം ഒരു കൂട്ടം
മ്ലെഛ്ശന്മാൎക്ക സത്യദൈവത്യാഗികളായ ജാതികളിൽ ഘൊരവിധികളെനടത്തു
വാൻ ദിവ്യ അനുവാദവും–അധികാരവും വന്നിരിക്കുന്നു– രാജ്യവ്യവസ്ഥകളെ
നടത്തുന്നവൻ കൊംസ്തന്തീനപുരയിൽ വസിച്ചുവരുന്ന രൂമിസുല്താൻ തന്നെ–അ
വന്റെ ഇഷ്ടവും കുറാൻ വാചകങ്ങളും രാജ്യത്തിൽ എങ്ങും പ്രാമാണ്യം എങ്കിലും
അവൻ രാജ്യം പല പ്രവിശ്യയാക്കി ശിക്ഷാരക്ഷകളെ ചെയ്വാൻ പാൎഷാക്കളുടെ
ശാസനയിൽ എല്പിച്ചതിനാൽ ആ ക്രൂരന്മാർ പലപ്പൊഴും സുല്താനെയും കുറാനെ
യും തള്ളി അൎത്ഥാഗ്രഹനിവൃത്തി വന്നാൽ മതി എന്നു വെച്ചു ദ്രവ്യലബ്ധിക്കായി
പല അന്യായങ്ങളെയും ഹിംസകളെയും കഴിച്ചുകൊണ്ടിരിക്കുന്നു– ഈ വകപാ
ൎഷാക്കൾ മെൽപറഞ്ഞ രാജ്യത്തിൽ ൧൪പെർ അതത പ്രവിശ്യകളെ ഭരിച്ചു
കൊണ്ടു വരുന്നു– ചിറ്റാസ്യയിൽ ജെസയിർ–അനതൊലി–അദന–സിവ
സ്–ത്രബിസൊന്ത്–കറമാൻ–മെറാഷ് ഈ ൬ പ്രവിശ്യകളും റൊദു–കുപ്രാ [ 70 ] ദിദ്വീപുകളും അടങ്ങി ഇരിക്കുന്നു– അൎമ്മിന്യ നാട്ടിൽ കൎസ്സ–എൎസ്സരൂൻ–വാൻ ഈ
മൂന്നു പ്രവിശ്യകളെ ഉള്ളു– കൎദ്ദിസ്ഥാനിലും ഫ്രാത്ത്‌തിഗ്രികളുടെ മിട്ടാൽ പ്രദെശത്തി
ലും ഉള്ള പ്രവിശ്യകൾ ശൎസ്തൂർ–മസ്സൂൽ–ദ്യാപ്പെൎക്കിർ–റക്കാ–ബഗ്ദാദ്–എന്നിവ
തന്നെ–പ്രവിശ്യകളുടെ പെരുകൾ അവറ്റിലെ മുഖ്യനഗരങ്ങളുടെ നാമങ്ങ
ളും ആകുന്നു– കച്ചവടപട്ടണങ്ങളിൽ പ്രധാനമായത് ചിറ്റാസ്യദെശത്തിന്റെ
പടിഞ്ഞാറെ കടപ്പുറത്തുള്ള സ്മിൎന്നതന്നെ൧ ലക്ഷത്തിരുപതിനായിരം നി
വാസികൾ—

൫., തെക്കുപടിഞ്ഞാറെആസ്യ–

അതിൽ അടങ്ങി ഇരിക്കുന്ന ദെശങ്ങൾ– തെക്കഹിന്തുസമുദ്രം– വടക്കിഴക്ക–പാ
ൎസ്യ ഉൾകടൽ– തെക്കപടിഞ്ഞാറെ ചെങ്കടൽ– ഈ മൂന്നു അതിരുകളുടെ നടുവി
ൽ ഏകദെശം ചതുരംഗരൂപാമയും ൫൦൦൦ ചതുരശ്രയൊജനവിസ്താരമായും
വടക്കൊട്ടു പരന്നു കിടക്കുന്ന അറവി അൎദ്ധദ്വീപും അതിന്റെ വടക്കെ അ
റ്റത്തു നിന്നു കിഴക്ക ഫ്രാത്ത് നദിമിട്ടാൽ– പടിഞ്ഞാറുസുവെജ് വഴി മദ്ധ്യത
റന്ന്യാഴി എന്നിവ അതിരുകളായി വടക്കൊട്ടു ചിറ്റാസ്യയിലെ തൌറു
മലപ്രദെശത്തൊളം ചെന്നെത്തികിടക്കുന്ന സുറിയ നാടുമത്രെ– സുറിയനാ
ട്ടിന്റെ പടിഞ്ഞാറെ അംശത്തിന്നു കനാൻ എന്നു പെർ– ഇഴക്കെ അംശം
മുഴുവൻ മരുഭൂമിയാകുന്നു—

Fr. Muller. Editor.

"https://ml.wikisource.org/w/index.php?title=പശ്ചിമൊദയം_(1850)&oldid=210932" എന്ന താളിൽനിന്ന് ശേഖരിച്ചത്