സത്യവേദകഥകൾ രണ്ടാം ഖണ്ഡം (1869)

[ 3 ] BIBLE STORIES

II. PART

NEW TESTAMENT

സത്യവേദകഥകൾ

രണ്ടാം ഖണ്ഡം

പുതിയനിയമത്തിൽനിന്നു എടുത്തവ

അമ്പത്തരണ്ടു

FOURTH EDITION

MANGALORE

PRINTED BY STOLZ & REUTHER, BASEL MISSION PRESS

1868 [ 5 ] സത്യവേദകഥകൾ

൧. ഗബ്രിയേൽദൈവദൂതന്റെ വരവു.

യഹൂദരാജാവായ ഹെരോദാവിന്റെ കാലത്തി
ൽ ജകൎയ്യ എന്ന ആചാൎയ്യനും ഭാൎയ്യയായ എലിശബ
യും ദൈവകല്പനാനിയമങ്ങളിൽ കുറവു കൂടാതെ, നീ
തിമാന്മാരായി, യഹൂദ്യമലപ്രദേശത്തു പാൎത്തു സന്ത
തിയില്ലായ്കകൊണ്ടു, ബഹു കാലം ക്ലേശിച്ചു പ്രാൎത്ഥി
ച്ചിരിക്കുമ്പോൾ, ഒരു ദിവസം ജകൎയ്യ ദൈവാലയത്തി
ൽ ചെന്നു, ധൂപം കാട്ടുന്ന സമയം ധൂപപീഠത്തി
ന്റെ വലഭാഗത്തു ഒരു ദൈവദൂതനെ കണ്ടു പേടി
ച്ചാറെ, അവൻ ജകൎയ്യയോടു ഭയപ്പെടരുതെ; ദൈവം
നിന്റെ പ്രാൎത്ഥനയെ കേട്ടിരിക്കുന്നു എലിശബയി
ൽനിന്നു നിണക്കൊരു പുത്രൻ ജനിക്കും; അവന്നു
നീ യോഹനാൻ എന്ന നാമം വിളിക്കും; അവൻ
ഇസ്രയേലരെയും കൎത്താവായ ദൈവത്തിലേക്ക് മട
ക്കി, എലിയയുടെ ആത്മാവിലും ശക്തിയിലും കൎത്താ
വിൻ മുമ്പിൽ നടന്നു വരും എന്നതു കേട്ടു ജകൎയ്യ സം
ശയിച്ചപ്പോൾ, ദൂതൻ ഞാൻ ദൈവം മുമ്പാകെ നി
ൽക്കുന്ന ഗബ്രിയേലാകുന്നു; നിന്നോടു ഈ അവസ്ഥ [ 6 ] അറിയിപ്പാൻ ദൈവം എന്നെ അയച്ചിരിക്കുന്നു; നീ
വിശ്വസിക്കായ്കകൊണ്ടു, ഈ കാൎയ്യം സംഭവിക്കും നാ
ൾ വരെ ഊമനാകും എന്നു പറഞ്ഞ ഉടനെ അവൻ
ഊമനായി പുറത്തുള്ള ജനസംഘങ്ങളെ അനുഗ്രഹി
പ്പാൻ വഹിയാതെ പോയി.

പിന്നെ ആറുമാസം കഴിഞ്ഞ ശേഷം ആ ദൈ
വദൂതൻ നചറത്ത് നഗരത്തിലെ മറിയ എന്ന കന്യ
കെക്കു പ്രത്യക്ഷനായി അവളോടു: കൃപ ലഭിച്ചവ
ളെ വാഴുക! സ്ത്രീകളിൽ വെച്ചു ദൈവാനുഗ്രഹമുള്ളവ
ളെ ഭയപ്പെടരുതു; നീ ഒരു പുത്രനെ പ്രസവിച്ചു അ
വന്നു യേശുവെന്നു പേർ വിളിക്കും ദൈവം അവ
ന്നു പിതാവായ ദാവിദിന്റെ സിംഹാസനം കൊടു
ക്കും അവൻ ദൈവപുത്രൻ എന്ന് പേർ കൊണ്ടു
എന്നും രാജാവായി വാഴുകയും ചെയ്യും എന്നു പറഞ്ഞാ
റെ, മറിയ ഞാൻ ഒരു പുരുഷനെ അറിയായ്കകൊണ്ടു
ഇതെങ്ങിനെ ഉട്ണാകുമെന്നു ചോദിച്ചതിന്നു ദൈവ
ദൂതൻ പരിശുദ്ധാത്മാവും മഹോന്നതന്റെ ശക്തിയും [ 7 ] നിന്മേൽ ആഛാദിക്കും; അതിനാൽ ജനിക്കുന്ന പരി
ശുദ്ധരൂപം ദൈവപുത്രൻ എന്നു വിളിക്കപ്പെടും; നി
ന്റെ ചാൎച്ചാക്കാരത്തിയായ എലിശബ വൃദ്ധതയിൽ
ഇപ്പോൾ ഗൎഭം ധരിച്ചിരിക്കുന്നു; ദൈവത്തിന്നു കഴി
യാത്ത കാൎയ്യം ഒന്നുമില്ല എന്നു പറഞ്ഞു, ആയത് കേ
ട്ടാറെ, മറിയ ഞാൻ കൎത്താവിന്റെ ദാസിയാകുന്നു;
വചനപ്രകാരം ഭവിക്കട്ടെ എന്നു പറഞ്ഞ ശേഷം
ദൈവദൂതൻ മറക്കയും ചെയ്തു. അനന്തരം മറിയ എ
ലിശബയെ ചെന്നു കണ്ടു വന്ദിച്ചാറെ, അവൾ പ
രിശുദ്ധാത്മപൂൎണ്ണയായിട്ടു ഹാ സ്ത്രീകളിൽ ധന്യയാ
യവളെ! എന്റെ കൎത്താവിന്റെ അമ്മ എന്ന കാ
ണ്മാനായി വന്നത് എനിക്ക് എന്തു കൊണ്ടാകുന്നു എ
ന്നുരച്ചത് കേട്ടു മറിയ കൎത്താവ് തന്റെ ദാസിയുടെ
താഴ്മയെ കണ്ടത് കൊണ്ടു എന്റെ ഹൃദയം അവനെ
മഹത്വപ്പെടുത്തുന്നു; എന്റെ ആത്മാവ് രക്ഷിതാവാ
യ ദൈവത്തിൽ ആനന്ദിച്ചിരിക്കുന്നു; എല്ലാ ജനങ്ങ
ളും എന്നെ ധന്യയെന്നു വിളിക്കും; ശക്തിയും പരിശു
ദ്ധിയുമുള്ളവൻ എനിക്ക് മഹത്വം വരുത്തി എന്നു
പറഞ്ഞു മൂന്നു മാസം അവളോടു കൂട പാൎത്തിട്ടു സ്വ
ദേശത്തേക്ക് മടങ്ങിപ്പോകയും ചെയ്തു.

പിന്നെ എലിശബ ഒരു പുത്രനെ പ്രസവിച്ചു
ബന്ധുക്കളും സമീപസ്ഥന്മാരും അവന്നു എട്ടാം ദിവ
സം പരിഛേദന കഴിച്ചു, അഛ്ശന്റെ പേർ വിളിപ്പാ
ൻ ഭാവിച്ചപ്പോൾ, അമ്മ വിരോധിച്ചു യോഹന്നാൻ
എന്നു പേരിടേണം എന്നു പറഞ്ഞാറെ, അവർ അ
ഛ്ശനോടു ചോദിച്ചതിന്റെ ശേഷം, അവൻ ഒരു എ
ഴുത്തു പലകമേൽ എഴുതി അവന്റെ പേർ യോഹ [ 8 ] നാൻ എന്നു പറഞ്ഞത് കേട്ടാശ്ചൎയ്യപ്പെട്ടു; അനന്ത
രം അവൻ സംസാരിച്ചു പരിശുദ്ധാത്മാവ് നിറഞ്ഞ
വനായൊ ഇസ്രയേലരുടെ ദൈവമായ കൎത്താവ് തൻ
ജനങ്ങളെ കടാശിച്ച് ഉദ്ധാരണം ചെയ്തു; പൂൎവ്വകാ
ലങ്ങളിൽ പരിശുദ്ധപ്രവാചകന്മാരുടെ വായാൽ അ
രുളിചെയ്ത പ്രകാരം തന്നെ നമ്മുടെ പിതാവായ അ
ബ്രഹാമോടു നിയമിച്ച കരാറിനേയും ആണയേയും
ഓൎത്തിരിക്കകൊണ്ടു അവന്നു സ്തോത്രം ഭവിക്കട്ടെ എ
ന്നു പറഞ്ഞു കുഞ്ഞനെ നോക്കി, നീ മഹോന്നതന്റെ
പ്രവാചകനാകും ദൈവജനത്തിന്നു നിത്യരക്ഷയു
ടെ അറിവിനെയും പാപമോചനത്തെയും കൊടുക്കേ
ണ്ടക്ക്തിന്നു, കൎത്താവിന്റെ മുമ്പിൽ നടന്നു, അവന്റെ
വഴിയെ നേരെ ആക്കുമെന്നുര ചെയ്തു. പിന്നെ യോ
ഹന്നാൻ ക്രമേണ വളൎന്നു ആത്മശക്തനായി ഇസ്ര
യേലക്ക് തന്നെ കാണിക്കും നാൾ വരെയും വനത്തിൽ
പാൎക്കയും ചെയ്തു.

2. യേശുവിന്റെ ജനനം

ആ കാലത്തു രോമകൈസരായ ഔഗുസ്ത് സ
ൎവ്വപ്രജകൾക്കും തങ്ങടെ പേർവഴി പതിപ്പാൻ കല്പ
ന അയച്ചിരിക്കകൊണ്ടു, ഗൎഭിണിയായ മറിയയും
അവളെ വിവാഹം ചെയ്വാൻ നിശ്ചയിച്ച യോസേ
ഫും ദാവിദിൻ ഗോത്രക്കാരാകയാൽ നചറട്ഠിൽനി
ന്നു പുറപ്പെട്ടു ദാവിദിൻ പട്ടണമായ ബെത്ലഹെ
മിൽ എത്തിയപ്പോൾ, എല്ലാ ഭവനങ്ങളിലും വഴി
പോക്കർ നിറഞ്ഞതു നിമിത്തം, ഒരു ഗോശാലയിൽ [ 9 ] പാൎക്കേണ്ടിവന്നു, രാത്രിയിൽ മറിയ ഒരു പുത്രനെ പ്ര
സവിച്ചു, ജീൎണ്ണവസ്ത്രങ്ങളെ കൊണ്ടു പുതപ്പിച്ചു, ആ
ലവല്ലത്തിൽ കിടത്തി. ഈ അവസ്ഥ മറിയയും യോ
സേഫുമല്ലാതെ, അവിടെ ഉള്ളവർ ആരും അറിഞ്ഞ
തും വിചാരിച്ചതും ഇല്ല; ആ രാത്രിയിൽ ആട്ടിങ്കൂട്ട
ത്തെ പറമ്പിലാക്കി കാത്തു വരുന്ന ചില ഇടയന്മാ
രുടെ അരികെ കൎത്താവിന്റെ ദൂതൻ പ്രത്യക്ഷനാ
യി ചുറ്റും പ്രകാശിച്ച ദേവതേജസ്സ് അവർ കണ്ടു
വളരെ ഭയപ്പെട്ടപ്പോൾ, ദൂതൻ നിങ്ങൾ പേടിക്കേ
ണ്ടാ സകല ജനങ്ങൾക്കും വരുവാനിരിക്കുന്ന മഹാ
സന്തോഷം ഞാൻ നിങ്ങളോട് അറിയിക്കുന്നു: അഭി
ഷിക്തനാകുന്ന ക്രിസ്തൻ എന്ന് ഒരു രക്ഷിതാവ്
ബെത്ലേഹേമിൽ ഇപ്പോൾ ജനിച്ചിരിക്കുന്നു; നിങ്ങൾ
ചെന്നന്വേഷിച്ചാൽ അവിടെ ജീൎണ്ണവസ്ത്രങ്ങൾ
പുതച്ചു, ആലവല്ലത്തിൽ കിടക്കുന്ന പൈതലെ കാ
ണും എന്നു പറഞ്ഞ ഉടനെ ദൂതസംഘം അവനോടു

കൂടെ ചേൎന്നു, ദൈവത്തിന്നു മഹത്വവും, ഭൂമിയിൽ സ
മാധാനവും മനുഷ്യരിൽ സംപ്രീതിയും സംഭവിക്കട്ടെ
എന്നു വാഴ്ത്തി സ്തുതിച്ചു പോയ ശേഷം, ഇടയർ ബെ
ത്ലഹേമിൽ ചെന്നു, ആ ശിശുവെ കണ്ടു പറമ്പിൽ [ 10 ] വെച്ചുണ്ടായ വൎത്തമാനമൊക്കയും മറിയ യോസേ
ഫ് മുതലായവരോടും അറിയിച്ചാറെ, എല്ലാവരും അ
തിശയിച്ചു; മറിയയൊ ഈ വചനങ്ങൾ എല്ലാം മന
സ്സിൽ സംഗ്രഹിച്ചും ധ്യാനിച്ചും കൊണ്ടിരുന്നു.

എട്ടാം ദിവസം അവർ പൈതലിന്നു പരിഛേദ
ന കഴിച്ചു, യേശുവെന്നു പേർ വിളിച്ചു. നാല്പത് ദിവ
സം കഴിഞ്ഞാറെ, മോശധൎമ്മപ്രകാരം അവനെ യരു
ശലേമിൽ കൊണ്ടുപോയി ദൈവാലയത്തിൽ കല്പി
ച്ച ബലികളെ കഴിച്ചു, മരിക്കുമ്മുമ്പെ ലോകരക്ഷിതാ
വിനെ കാണുമെന്നു ദൈവകല്പനയുണ്ടാകയാൽ, അ
വിടെ പാൎത്തുവരുന്ന വൃദ്ധനായ ശിമ്യോനെന്ന ദൈ
വഭക്തൻ പരിശുദ്ധാത്മനിയോഗത്താൽ ദൈവാല
യത്തിൽ ചെന്നു കുഞ്ഞനെ കണ്ടു, കയ്യിൽ വാങ്ങി,
കൎത്താവെ! സൎവ്വ വംശങ്ങൾക്കും വേണ്ടി സ്ഥാപിച്ച
നിന്റെ രക്ഷ കണ്ണാലെ കാണുകകൊണ്ടു അടിയാ
നെ സമാധാനത്തോടെ വിട്ടയക്കുന്നു എന്നു ചൊ
ല്ലി സ്തുതിച്ചു. പിന്നെ മാതാവോടു: കണ്ടാലും പല ഹൃദ
യങ്ങളിലെ നിരൂപണങ്ങൾ വെളിപ്പെടുവാന്തക്കവ
ണ്ണം ഇവൻ ഇസ്രയേലിൽ അനേകരുടെ വീഴ്ചെ
ക്കായും എഴുനീല്പിനായും ചമഞ്ഞു വിരുദ്ധലക്ഷണ
മായി കിടക്കുന്നു; നിന്റെ ഹൃദയത്തിൽ കൂടി ഒരു വാൾ
കടന്നു പോകും എന്നു പറഞ്ഞു, അവരെ അനുഗ്ര
ഹിച്ച ശേഷം, വൃദ്ധയായ ഹന്ന എന്നൊരു പ്രവാ
ചകിയും അവന്റെ അരികിൽ ചെന്നു വന്ദിച്ചു, ദൈ
വത്തെ സ്തുതിച്ചു, രക്ഷക്കായി യരുശലേമിൽ കാ
ത്തിരിക്കുന്ന എല്ലാവരൊടും അവനെ കൊണ്ടു സം
സാരിക്കയും ചെയ്തു. [ 11 ] ൩. വിദ്വാന്മാരുടെ വരവു.

ഈ കാൎയ്യങ്ങളുടെ ശേഷം, കിഴക്ക് ദിക്കിൽനിന്നു
വിദ്വാന്മാർ യരുശലേമിൽ വന്നു, യഹൂദരാജാവായി
ജനിച്ചവർ എവിടെ? ഞങ്ങൾ അവന്റെ നക്ഷത്രം
കണ്ടു അവനെ വന്ദിപ്പാൻ പോകുന്നു എന്നു പറ
ഞ്ഞപ്പോൾ, ഹെരോദാരാജാവും ആ പട്ടണക്കാരും ഭ്ര
മിച്ചു, ക്രിസ്തൻ എവിടെ ജനിക്കേണ്ടതാകുന്നു എന്നു
ശാസ്ത്രികളെ വരുത്തി ചോദിച്ചാറെ, അവർ ബെത്ല
ഹേമിൽ തന്നെ എന്നി പ്രവാചകവാക്ക് കാട്ടി പറ
ഞ്ഞ ശേഷം, ആ രാജാവ് വിദ്വാന്മാരോടു: നിങ്ങൾ
ബെത്ലഹേമിൽ പോയി, കുഞ്ഞനെ താല്പൎയ്യമായി അ
ന്വേഷിപ്പിൻ! കണ്ടാൽ എന്നെ അറിയിക്കേണം; വ
ന്ദിപ്പാൻ ഞാനും വരാം എന്നു പറഞ്ഞത് കേട്ടു അ
വർ യാത്രയായി കിഴക്ക കണ്ട നക്ഷത്രം പൈതൽ [ 12 ] ഉണ്ടായ സ്ഥലത്തിൽ മേൽഭാഗത്തു വന്നു നിൽക്കു
വോളം സഞ്ചരിച്ചു, പൈതലിനെ മറിയയോടു കൂടി
കണ്ടു, പൊന്നും കുന്തുരുക്കവും കണ്ടിവെണ്ണയും കാഴ്ച
യായി വെച്ചു നമസ്കരിച്ചു; രാജസന്നിധിയിങ്കൽ
പോകരുതു എന്ന് ദൈവകല്പനയുണ്ടാകയാൽ, മറ്റൊ
രു വഴിയായി സ്വദേശത്തിലേക്ക് പോകയും ചെയ്തു.
പിന്നെ കൎത്താവിന്റെ ദൂതൻ യോസേഫിനോടു: നീ
കിഞ്നനെ എടുത്തു മാതാവെയും കൂട്ടി, മിസ്രയിലേക്ക്
ഓടിച്ചെന്നു, ഞാൻ കല്പിക്കും വരെ, അവിടെ പാൎക്ക;
ഹെരോദാ കുട്ടിയെ കൊല്ലുവാൻ അന്ന്വേഷിക്കും എ
ന്നു സ്വപ്നത്തിൽ കല്പിക്ക കൊണ്ടു, അവൻ അന്നു
രാത്രിയിൽ കുട്ടിയേയും അമ്മയേയും ചേൎത്തു, മിസ്ര
യിൽ പോകയും ചെയ്തു. വിദ്വാന്മാർ വരാഞ്ഞതിനാ
ൽ രാജാവ് കോപിച്ചു, ബെത്ലഹേമിലും അതിന്റെ [ 13 ] ചുറ്റിലും രണ്ടു വയസ്സോളമുള്ള പൈതങ്ങളെ ഒക്ക
യും കൊല്ലിച്ചു, താനും ദുൎവ്വ്യാധി കിട്ടി മരിച്ചതിന്റെ
ശേഷം, കൎത്താവിന്റെ ദൂതൻ യോസേഫിനോടു കു
ഞ്ഞന്റെ ജീവനെ അന്വേഷിക്കുന്നവർ ചത്തുപോ
യി, സ്വദേശത്തേക്ക് പോക എന്നു അറിയിച്ചത്
കേട്ടു അവൻ മടങ്ങി നചരത്തിൽ ചെന്നു പാൎക്കയും
ചെയ്തു.

൪. യേശുവിന്റെ ശൈശവം.

യേശുവിന്റെ ബാല്യാവസ്ഥകൊണ്ടു വേദത്തി
ൽ അല്പം മാത്രമെ പറഞ്ഞിട്ടുള്ളു, പൈതൽ ദൈവക
രുണയാൽ വളൎന്നു, ആത്മശക്തനും ജ്ഞാനസംപൂ
ൎണ്ണനും സമൎത്ഥനുമായി തീൎന്നു, അവന്റെ മാതാപി
താക്കന്മാർ വൎഷം തോറും പെസഹ പെരുനാൾക്ക്
യരുശലേമിൽ പോകുന്നത് ആചാരമായിരുന്നു, യേ
ശുവും പന്ത്രണ്ടു വയസ്സായപ്പോൾ, കൂടപ്പോയി പെ
രുനാൽ കഴിഞ്ഞു മടങ്ങിപോരുമ്പോൾ, അവൻ താ
മസിച്ചത് അറിയാതെ, കൂട്ടരോടു കൂട മുമ്പിൽ പോയി [ 14 ] എന്നു അവർ വിചാരിച്ചു ഒരു ദിവസത്തെ പ്രയാ
ണത്തിൽ തിരെഞ്ഞിട്ടും കാണായ്കകൊണ്ടു, രണ്ടാമ
തും യരുശലേമിലേക്ക് ചെന്നു മൂന്നു ദിവസം അ
ന്വേഷിച്ചാറെ, ദൈവാലയത്തിൽ ഗുരുജനമദ്ധ്യത്തി
ങ്കൽ ചോദ്യോത്തരങ്ങൾ ചെയ്തുകൊണ്ടിക്കുന്നത്

കണ്ടാശ്ചൎയ്യപ്പെട്ടു, അവന്റെ വാക്കുകളെ കേട്ടവരെ
ല്ലാവരും അവന്റെ ബുദ്ധിയും പ്രത്യ്ത്തരങ്ങളും വി
ചാരിച്ചു അതിശയിച്ചു. എന്നാറെ അമ്മ മകനെ, നീ
ചെയ്തതെന്തു? ഞങ്ങൾ നിന്നെ അന്വേഷിച്ചു വള
രെ അദ്ധ്വാനിച്ചു നടന്നു എന്നു പറഞ്ഞാറെ, അവ
ൻ നിങ്ങൾ എന്തിന് എന്നെ അന്വേഷിച്ചു, എ
ന്റെ പിതാവിനുള്ള വറ്റിൽ ഞാൻ ഇരിക്കേണ്ടുന്ന
ത് നിങ്ങൾ അറിയുന്നില്ലയൊ എന്നു പറഞ്ഞു, ആ
വാക്കിന്റെ അൎത്ഥം അവൎക്കു തോന്നിയില്ല; പിന്നെ
അവൻ അവരോടു കൂട നചറത്തിൽ പോയി കീഴട
ങ്ങിയിരുന്നു, ആത്മാവിലും ശക്തിയിലും ദൈവത്തോ
ടും മനുഷ്യരോടുമുള്ള കൃപയിലും വളൎന്നു; അമ്മ ഈ
വചനങ്ങൾ മനസ്സിൽ നിക്ഷേപിക്കയും ചെയ്തു. [ 15 ] ൫. യേശുവിന്റെ സ്നാനവും
പരീക്ഷയും.

ഒട്ടകരോമംകൊണ്ടുള്ള കുപ്പായവും അരയിൽ തോ
ല്വാറും ഉടുത്തു, തുള്ളനേയും കാട്ടുതേനും ആഹാരമാ
ക്കി വനപ്രദേശങ്ങളിൽ പാൎത്തു കൊണ്ടിരിക്കുന്ന
യോഹന്നാൻ ദൈവകല്പന ഉണ്ടാകയാൽ യൎദ്ദൻ നദീ
തീരത്ത് ചെന്നു, സ്വൎഗ്ഗരാജ്യം സമീപമാകകൊണ്ടു
അനുതാപപ്പെടുവിൻ എന്നു പ്രസംഗിച്ചപ്പോൾ, യ
രുശലേമിൽനിന്നും യഹൂദരാജ്യത്തിൽനിന്നും വളരെ
ജനങ്ങൾ അവന്റെ അരികിൽ ചെന്നു, പാപങ്ങളെ
ഏറ്റുപറഞ്ഞാറെ, അവൻ പുഴയിൽ അവരെ സ്നാ
നം കഴിച്ചു. ഇവൻ മശീഹതന്നെ എന്നു പലരും വി
ചാരിച്ചപ്പോൾ, അനുതാപത്തിന്നായി ഞാൻ വെള്ളം
കൊണ്ടു നിങ്ങളെ സ്നാനം കഴിക്കുന്നു; എന്നേക്കാൾ
വലിയവൻ വരുന്നുണ്ടു, അവന്റെ ചെരിപ്പുകളുടെ
വാറഴിപ്പാൻ പോലും ഞാൻ യോഗ്യനല്ല; അവൻ നി
ങ്ങളെ പരിശുദ്ധാത്മാവ് കൊണ്ടും അഗ്നികൊണ്ടും സ്നാ
നം കഴിക്കും എന്നു യോഹന്നാൻ പറഞ്ഞു.

ആ സമയത്ത് ഏകദേശം മുപ്പതു വയസ്സുള്ള
യേശുവും യോഹന്നാന്റെ അടുക്കെ ചെന്നു എനി
ക്കും സ്നാനം കഴിക്കേണം എന്നു ചോദിച്ചപ്പോൾ, എനി
ക്ക് നിങ്കൽനിന്നു സ്നാനത്തിന്നാവശ്യമായിരിക്കു
മ്പോൾ, നീ എന്നോടു ചോദിക്കുന്നത് എന്തെന്നു
വിരോധം പറഞ്ഞാറെ, യേശു ഇപ്പോൾ, സമ്മതി
ക്ക നീതി എല്ലാം നിവൃത്തിക്കുന്നതു നമുക്കു ഉചിതം [ 16 ] തന്നെ എന്നു പറഞ്ഞു പുഴയിൽ ഇറങ്ങി, സ്നാനം കൈ
ക്കൊണ്ടു കരേറി പ്രാൎത്ഥിച്ചശേഷം സ്വൎഗ്ഗത്തിൽനി
ന്നു ദൈവാത്മാവ് പ്രാവിനെ പോലെ ഇറങ്ങി, അ

വന്റെ മേൽ വരുന്നതിനെ യോഹന്നാൽ കണ്ടു; ഇ
വൻ എന്റെ പ്രിയ പുത്രനാകുന്നു, ഇവനിൽ എനി
ക്ക് നല്ല ഇഷ്ടമുണ്ടു എന്നു ആകാശത്തിൽനിന്നു ഒരു
വാക്കും കേൾക്കയും ചെയ്തു.

അനന്തരം യേശു പരിശുദ്ധാത്മനിയോഗത്താ
ൽ വനത്തിൽ പോയി മൃഗങ്ങളോടു കൂട പാൎത്തു, ഒരു
മണ്ഡലം നിരാഹാരനായി വിശന്നപ്പോൾ, പിശാ
ച് അവന്റെ അരികെ ചെന്നു, നീ ദൈവപുത്രനെ
ങ്കിൽ ഇക്കല്ലുകളെ അപ്പമാക്കി തീൎക്ക എന്നു പറഞ്ഞാ
റെ, അവ ൻ അപ്പംകൊണ്ടു മാത്രമല്ല, സകല ദൈ
വവചനം കൊണ്ടത്രെ മനുഷ്യൻ ജീവിച്ചിരിക്കുന്നു
എന്ന വേദവാക്യമുണ്ടല്ലൊ എന്നു കല്പിച്ചശേഷം,
പരീക്ഷകൻ അവനെ യരുശലേമിലേക്ക് കൊണ്ടു
പോയി, ദൈവാലയമുകളിന്മേൽ കരേറ്റി, നീ ദൈ
വപുത്രനെങ്കിൽ കീഴ്പെട്ടു ചാടുക, കാൽ കല്ലിന്മേൽ [ 17 ] തട്ടാതിരിപ്പാൻ നിന്നെ താങ്ങേണ്ടതിന്നു ദൈവദൂതന്മാ
ൎക്കു ആജ്ഞയുണ്ടു എന്നെഴുതി ഇരിക്കുന്നു എന്നു പ
റഞ്ഞാറെ, കൎത്താവായ ദൈവത്തെ പരീക്ഷിക്കരു
തെന്നും എഴുതീട്ടുണ്ടു എന്നു യേശു കല്പിച്ചു. അനന്ത
രം പിശാച് അവനെ എത്രയും ഉയൎന്ന ഒരു പൎവ്വത
ശിഖരത്തിന്മേൽ കൊണ്ടുപോയി സകല രാജ്യങ്ങ
ളേയും അവറ്റിലുള്ള വിഭ്രൂതിയേയും കാണിച്ചു, ഈ
മഹത്വം ഒക്കയും എന്നിൽ ഏല്പിച്ചിരിക്കുന്നു, എന്റെ
മനസ്സ് പോലെ ആൎക്കെങ്കിലും കൊടുക്കാം; നീ എന്നെ
നമസ്കരിച്ചാൽ എല്ലാം നിണക്ക് തരാം എന്നു പറ
ഞ്ഞശേഷം, സാത്താനെ, നീ പോക നിന്റെ ക
ൎത്താവായ ദൈവത്തെ മാത്രമെ വന്ദിച്ചു സേവിക്കേ
ണം എന്ന വേദവാക് ഉച്ചരിച്ചപ്പോൾ, പിശാച്
അവനെ വിട്ടു പോയാറെ, ദൈവദൂതന്മാർ വന്നു ശു
ശ്രൂഷിക്കയും ചെയ്തു.

൬. ശിഷ്യന്മാരെ വിളിച്ചതും കാനാ
യിലെ കല്യാണവും.

യോഹന്നാൻ ഒരു ദിവസം യൎദ്ദൻ നദീതീരത്തു
ടെ യേശു വരുന്നത് കണ്ടു, കൂടയുള്ള യോഹന്നാൻ
ആന്ത്രയ എന്ന രണ്ടു ശിഷ്യന്മാരോടു: ഇതാ ലോക
പാപം എടുത്തുകൊള്ളുന്ന ദൈവത്തിന്റെ കുഞ്ഞാടു
എന്നു പറഞ്ഞശേഷം, ശിഷ്യന്മാർ യേശുവിന്റെ
പിന്നാലെ ചെന്നു അവൻ തിരിഞ്ഞു, നിങ്ങൾ എ
ന്ത് അന്വേഷിക്കുന്നു എന്നു ചോദിച്ചാറെ, അവർ [ 18 ] ഗുരൊ! നീ എവിടെ പാൎക്കുന്നു എന്നു പറഞ്ഞനേരം,
വന്നു നോക്കുവിൻ എന്നു കല്പിച്ചത് കേട്ടാറെ, അവർ
ആ ദിവസം അവന്റെ കൂട പാൎത്തു; പിറ്റെ ദിവ
സം ആന്ത്രയസഹോദരനായ ശീമോനോടു: നാം മ
ശീഹയെ കണ്ടു എന്നു ചൊല്ലി, അവനെ യേശുവി
ന്റെ അടുക്കൽ കൂട്ടിക്കൊണ്ടു ചെന്നാറെ, യേശു അ
വനെ നോക്കി യോനയുടെ പുത്രനായ ശീമോനെ,
നിണക്ക് കല്ല് എന്നൎത്ഥമുള്ള കേഫാ എന്നു പേരു
ണ്ടാകും എന്നു കല്പിച്ചു. പിറ്റെന്നാൾ യേശു ഫിലി
പ്പിനെ കണ്ടു അവനോടു: എന്റെ പിന്നാലെ വരി
ക എന്നു കല്പിച്ചു; ഫിലിപ്പ് നഥാന്യേലിനെ കണ്ടു,
മോശായും പ്രവാചകന്മാരും വേദത്തിൽ എഴുതി വെ
ച്ചവനെ നാം കണ്ടു, നചറത്തിലെ യോസേഫിന്റെ
മകനായ യേശുവെ തന്നെ; എന്നത് കേട്ടു, നചറ
ത്തിൽനിന്നു ഒരു നന്മ എങ്കിലും വരുമൊ എന്നു ചോ
ദിച്ചാറെ, ഫിലിപ്പ് വന്നു നോക്കുക എന്നു പറഞ്ഞു,
അവനെ കൂട്ടിക്കൊണ്ടു ചെന്നപ്പോൾ, യേശു അവ
നെ നോക്കി, ഇതാ വ്യാജമില്ലാത്ത ഇസ്രയേലൻ
എന്നു കല്പിച്ചാറെ, അവൻ നീ എവിടെ വെച്ചു
എന്നെ കണ്ടു എന്നു ചോദിച്ചതിന്നു, ഫിലിപ്പ് വി
ളിക്കും മുമ്പെ ഞാൻ നിന്നെ അത്തിവൃക്ഷത്തിൻ കീ
ഴിൽ കണ്ടു എന്നു ചൊന്നാറെ, ഗുരൊ! നീ ദൈവപു
ത്രനും ഇസ്രയേൽ രാജാവുമാകുന്നു എന്നുരച്ചു. യേ
ശുവും അത്തിവൃക്ഷത്തിൻ കീഴിൽ കണ്ടപ്രകാരം പ
റഞ്ഞത്കൊണ്ടു, നീ വിശ്വസിക്കുന്നുവൊ, നീ ഇ
നിയും ഇതിനേക്കാൾ മഹത്വമുള്ളതിനെ കാണും എ
ന്നരുളിചെയ്തു. [ 19 ] മൂന്നു ദിവസം കഴിഞ്ഞാറെ, കനായിൽ ഉണ്ടാകു
ന്ന കല്യാണത്തിന്നു ശിഷ്യന്മാരോടു കൂട യേശുവെ
യും അമ്മയെയും അവർ ക്ഷണിച്ചിരുന്നു, അവിടെ
വീഞ്ഞ് മുഴുവനും ചെലവായാറെ, മറിയ യേശുവോ
ടു: അവൎക്ക് വീഞ്ഞില്ല എന്നു പറഞ്ഞതിന്നു അവൻ
എന്റെ സമയം വന്നില്ല എന്നു പറഞ്ഞു. അമ്മ വേ
ലക്കാരോടു: അവൻ എന്തെങ്കിലും കല്പിച്ചാൽ ചെയ്‌വി
നെന്നു പറഞ്ഞപ്പോൾ, യേശു ആറു കൽഭരണിക
ളിൽ വെള്ളം നിറെപ്പാൻ വേലക്കാരോടു കല്പിച്ചു. അ
വർ നിറച്ചു കല്പനപ്രകാരം കോരി വിരുന്നു പ്രമാ
ണിക്ക് കൊടുത്തു; അവൻ രുചി നോക്കിയപ്പോൾ,
മണവാളനെ വിളിച്ചു, എല്ലാവരും മുമ്പിൽ നല്ല വീ
ഞ്ഞ് വെച്ചു, ജനങ്ങൾ നല്ലവണ്ണം കുടിച്ചശേഷം,
താണതിനെയും കൊടുക്കുന്നു; നീ ഉത്തമ വീഞ്ഞ് ഇ
തുവരെയും സംഗ്രഹിച്ചുവല്ലൊ എന്നു പറഞ്ഞു. ഇ
തു യേശുവിന്റെ ഒന്നാം അതിശയം, ഇതിതാൽ അ
വൻ തന്റെ മഹത്വത്തെ പ്രകാശിപ്പിച്ചു, ശിഷ്യ
ന്മാർ അവങ്കൽ വിശ്വസിക്കയും ചെയ്തു.

൭. ശമൎയ്യക്കാരത്തി.

യരുശലേമിലെ പെസഹപ്പെരുനാൾ കഴിഞ്ഞ
ശേഷം, ഗലീലയിലേക്ക് ഉള്ള യാത്രയിൽ യേശു ശമ
ൎയ്യരാജ്യത്ത് സിക്കാർപട്ടണം സമീപത്തിങ്കൽ യാ
ക്കോബിന്റെ കിണറു കണ്ടു, ക്ഷീണനാകയാൽ അ
തിന്റെ കരമേൽ ഇരുന്നു, ശിഷ്യന്മാർ ഭക്ഷണസാ
ധനങ്ങളെ വാങ്ങുവാൻ അങ്ങാടിക്ക് പോയാറെ, ഒരു [ 20 ] സ്ത്രീ വന്നു കിണറ്റിൽനിന്നു വെള്ളം എടുത്തപ്പോൾ,
എനിക്ക് കുടിപ്പാൻ തരിക എന്നു യേശു പറഞ്ഞത്
കേട്ടു, യഹൂദനായ നീ ശമൎയ്യക്കാരത്തിയോടു വെ
ള്ളത്തിന്നു ചോദിക്കുന്നതെന്തു എന്നു പറഞ്ഞു. അ
പ്പോൾ യേശു ദൈവാനുഗ്രഹത്തേയും നിന്നോടു
വെള്ളം ചോദിക്കുന്നവനെയും അറിഞ്ഞെങ്കിൽ നീ
ചോദിക്കും: അവൻ നിണക്ക് ജീവനുള്ള വെള്ളം
തരികയും ചെയ്യുമായിരുന്നു; ഐ വെള്ളം കുടിക്കുന്ന
വൻ പിന്നെയും ദാഹിക്കും: ഞാൻ കൊടുക്കുന്ന വെ
ള്ളം കുടിക്കുന്നവനു പിന്നെയും ഒരു നാളും ദാഹിക്ക
യില്ല എന്നു പറഞ്ഞാറെ, അവൾ കൎത്താവെ! ദാഹി
ക്കാതെയും ഇവിടെ വെള്ളം കോരുവാൻ വരാതെയും
ഇരിക്കേണ്ടതിന്നു, ആ വെള്ളം എനിക്ക് തരേണം
എന്നപേക്ഷിച്ചപ്പോൾ. യേശു നിന്റെ ഭൎത്താവി
നെ വിളിച്ചു കൊണ്ടുവരിക എന്നു കല്പിച്ചു. സ്ത്രീ എ
നിക്ക് ഭൎത്താവില്ല എന്ന് പറഞ്ഞത് കേട്ടു, യേശു
ശരി, നിണക്ക് അഞ്ചു ഭൎത്താക്കന്മാർ ഉണ്ടായിരുന്നു;
ഇപ്പോഴുള്ളവൻ നിന്റെ ഭൎത്താവല്ല എന്നു പറഞ്ഞു. [ 21 ] അനന്തരം സ്ത്രീ കൎത്താവെ! നീ ദീൎഘദൎശി എന്നു എ
നിക്ക് തോന്നുന്നു, ഞങ്ങളുടെ പൂൎവ്വന്മാർ ഐ ഗരിജീ
മ്മലമേൽ വെച്ചു, ദൈവത്തെ വന്ദിച്ചു വരുന്നു; നി
ങ്ങളൊ? യരുശലേം പട്ടണം ദൈവസ്ഥലം എന്നു
പറയുന്നു; സ്ത്യം ഏതാകുന്നു? എന്നു ചോദിച്ചാറെ,
സത്യവന്ദനക്കാർ പിതാവിനെ ആത്മാവിലും സ്ത്യ
ത്തിലും വന്ദിപ്പാനുള്ള സമയം വരുന്നു എന്നു വിശ്വ
സിക്ക; ദൈവം ആത്മാവാകുന്നു, അവനെ വന്ദിക്കു
ന്നവർ അവനെ ആത്മാവിലും സത്യത്തിലും വന്ദി
ക്കേണം എന്നത് കേട്ടു, മശീഹ വന്നാൽ നമുക്ക
സകലവും ഉപദേശിക്കും എന്നു സ്ത്രീ പറഞ്ഞാറെ,
നിന്നോടു സംസാരിക്കുന്നവൻ അവൻ തന്നെ എ
ന്നു യേശു പറഞ്ഞ ശേഷം, സ്ത്രീ കുടം വെച്ചു നഗ
രത്തിലേക്ക് ഓടിപ്പോയി കിണറ്റിന്റെ അരികിൽ
ഒരു മന്യ്ഷ്യൻ ഇരിക്കുന്നുണ്ടു, ഞാൻ ചെയ്തിട്ടുള്ള
തൊക്കയും അവൻ എന്നോടു പറഞ്ഞു; അവൻ മശീ
ഹയൊ അല്ലയൊ എന്നു നോക്കുവാൻ വരുനിൻ എ
ന്നു പറഞ്ഞപ്പോൾ അവർ എല്ലാവരും വന്നു യേശു
വിനെ കണ്ടു കുറയ ദിവസം ഞങ്ങളോടു കൂട പാൎക്കേ
ണമെന്നു അപേക്ഷിച്ചാറെ, അവൻ രണ്ടു ദിവസം
അവിടെ പാൎത്തു; അവന്റെ ഉപദേശം കേട്ട പലരും
അവനിൽ വിശ്വസിച്ചു; സ്ത്രീയോടു: ഇവൻ ലോക
രക്ഷിതാവായ മശീഹ എന്നു ഞങ്ങൾ നിന്റെ വ
ചനം നിമിത്തമല്ല; അവനിൽ നിന്നു ജേട്ടറികകൊ
ണ്ടത്രെ വിശ്വസിക്കുന്നു എന്നു പറകയും ചെയ്തു. [ 22 ] ൮. പേത്രന്റെ മീൻപിടിയും
വെള്ളിക്കാശും.

യേശു ഒരു ദിവസം ഗലീലക്കടൽകരയിലെ കഫ
ൎന്നഹൂം പട്ടണത്തിങ്കൽനിന്നു പ്രസംഗിക്കുമ്പോൾ,
വളരെ ജനങ്ങൾ ദൈവവചനം കേൾപാൻ തിക്കി
ത്തിരക്കി വന്നാറെ, അവൻ കേഫാ എന്ന പേത്ര
ന്റെ തോനിയിൽ കയറി ഇരുന്നു പ്രസംഗിച്ചു.
അനന്തരം അവൻ പേത്രനോടു: നീ കഴത്തി‌ലേക്ക്
വലിച്ചു വല വീശേണമെന്നു കല്പിച്ചപ്പോൾ, ഗു
രോ! ഞങ്ങൾ രാത്രി മുഴുവൻ അദ്ധ്വാനിച്ചിട്ടും ഒന്നും
കിട്ടിയില്ല എങ്കിലും നിന്റെ വചനപ്രകാരം വല
വീശാം എന്നു അവൻ പറഞ്ഞു വീശിയപ്പോൾ, വ
ലിയ മീൻകൂട്ടം അകപ്പെട്ടു, വല കീറിയത് കൊണ്ടു
മറ്റുള്ള തോണിക്കാരെ വിളിച്ചു രണ്ടു തോണി കുങ്ങു
മാറാക മത്സ്യം നിറെക്കയും ചെയ്തു. ൟ സംഭവിച്ച
ത് കണ്ടാറെ, പേത്രൻ യേശുവിന്മുമ്പാകെ കുമ്പിട്ടു
കൎത്താവെ! ഞാൻ പാപിയാകുന്നു; നീ എന്നെ വിട്ടു
മാറേണം എന്നു പറഞ്ഞു, അവനും കൂടയുള്ളവരെല്ലാ
വരും ഭ്രമിച്ചപ്പോൾ, യേശു പേത്രനോടു: ഭയപ്പെട
രുത്; ഇനിമേൾ ഞാൻ നിങ്ങളെ ആളെ പിടിപ്പവർ
ആക്കും; എന്റെ പിന്നാലെ വരുവിൻ എന്നു കല്പി
ച്ചാറെ, അവർ തോണി കരമേലേറ്റി സകലവും വി
ട്ടു, യേശുവിന്റെ കൂടപ്പോയി.

കുറയ കാലം കഴിഞ്ഞാറെ, യേശു ശിഷ്യന്മാരൊ
ടു കൂട ഗലീലയിൽനിന്നു കഫൎന്നഹൂം പട്ടണത്തിൽ
എത്തിയപ്പോൾ, തലപ്പണം വാങ്ങുന്നവർ വന്നു, [ 23 ] പേത്രനോടു: നിങ്ങളുടെ ഗുരു തലപ്പണം കൊടുക്കുമൊ
എന്നു ചോദിച്ചാറെ, പേത്രൻ കൊടുക്കും എന്നു പറ
ഞ്ഞു വീട്ടിലെത്തിയനേരം, യേശു ശിമോനെ, നിണ
ക്ക് എന്തു തോന്നുന്നു; രാജാക്കന്മാർ ആരിൽനിന്നു
ചുങ്കവും വരിപ്പണവും വാങ്ങും? പുത്രന്മാരിൽനിന്നോ
അന്യന്മാരിൽനിന്നോ എന്നു ചോദിച്ചതിന്നു അന്യ
ന്മാരിൽനിന്നു തന്നെ എന്നു പേത്രൻ പറഞ്ഞതു കേട്ടു
യേശു എന്നാൽ പുത്രന്മാർ ഒഴിവുള്ളവർ എങ്കിലും
അവൎക്ക് നീരസം വരാതിരിപ്പാൻ കടലിൽനിന്നു ഒരു

മത്സ്യം വറ്റെടുക്ക; അതിന്റെ വായിൽ ഒരു വെള്ളി
കാശ് കാണും; ആയത്യ് എടുത്തു, എനിക്കും നിണക്കും
വേണ്ടി കൊടുക്ക എന്നു കല്പിക്കയും ചെയ്തു.

൯. മലയിലെ പ്രസംഗം.

അനന്തരം യേശു വളരെ ജനങ്ങൾ വരുന്നതു
കാണ്കകൊണ്ടു ഒരു മലമേൽ കയറി ഇരുന്നു; ശിഷ്യ
ന്മാർ അടുക്കെ വന്നാറെ, അവരോടു പറഞ്ഞിതു: ആ
ത്മാവിലെ ദരിദ്രർ ദുഃഖികൾ, സൌമ്യതയുള്ളവർ [ 24 ] നീതിക്കായിവിശന്നു ദാഹിക്കുന്നവർ, കരുണയും ഹൃദ
യശുദ്ധിയുമുള്ളവർ സമാധാനം നടത്തുന്നവർ, നീതി
നിമിത്തമായും ഞാൻ നിമിത്തമായും പീഡ സഹി
ക്കുന്നവർ എന്നിവൻ ഭാഗ്യവാന്മാരാകുന്നു. നിങ്ങൾ
ലോകത്തിന്റെ ഉപ്പും വെളിച്ചവുമാകുന്നു; ദൈവക
ല്പനകളെ നിഷ്ഫലമാക്കുവാനല്ല; നിവൃത്തിയാക്കുവാ
നും അവറ്റെ പ്രമാണിക്കേണ്ടതിന്നു ഉപദേശിപ്പാ
നുമത്രെ ഞാൻ വന്നിരിക്കുന്നു; പ്രാൎത്ഥിക്കയും ഉപവ
സിക്കയും ദൎമ്മം കൊടുക്കയും ചെയ്യുന്നത് മനുഷ്യരി
ൽനിന്നുള്ള സ്തുതിക്കായിട്ടല്ല; സകല രഹസ്യങ്ങളേ
യും അറിയുന്ന സ്വൎഗ്ഗസ്ഥനായ പിതാവിന്റെ മുമ്പാ
കെ രഹസ്യത്തിൽ ചെയ്യേണ്ടുന്നതാകുന്നു. ഭൂമിയി
ൽ സമ്പത്തികളെ രാശീകരിക്കാറ്റെ, സ്വൎഗ്ഗത്തിലേക്ക്
നിക്ഷേപങ്ങളെ കൂട്ടിവെപ്പിൻ! അവിടെ ഉറപ്പുഴുവും
തുരുമ്പും കെടുക്കയില്ല; കള്ളന്മാർ തുരന്നു മോഷ്ടിക്ക
യും ഇല്ല; നിങ്ങളുടെ നിക്ഷേപം എവിടെ അവിണ്ടെ
നിങ്ങളുടെ ഹൃദയവും ഇരിക്കും പ്രാണനെ കുറിച്ചു
ഏതു ഭക്ഷിച്ചു കുടിക്കേണ്ടു എന്നും ദേഹത്തെ കുറിച്ചു
ഏതുടുക്കേണ്ടു എന്നും കരുതി വിഷാദിക്കരുതു; ഭക്ഷ
ണത്തേക്കാൾ പ്രാണനും ഉടുപ്പിനേക്കാൾ ശരീരവും
ശ്രേഷ്ഠമല്ലയൊ! പക്ഷികളെ നോക്കുവിൻ! അവ വി
തക്കയും കൊയ്യുകയും കളപ്പുരയിൽ കൂട്ടിവെക്കുകയും
ചെയ്യുന്നില്ല എങ്കിലും സ്വൎഗ്ഗസ്ഥനായ പിതാവ് അ
വറ്റെ പുലൎത്തുന്നു. അവറ്റേക്കാൾ നിങ്ങൾ അധി
കം വിശേഷമുള്ളവരല്ലയൊ ഉടുപ്പിനെ കുറിച്ചു എ
ന്തിന്നു ചിന്തിക്കുന്നു, പുഷ്പങ്ങൾ എങ്ങിനെ വളരു
ന്നു എന്നു വിചാരിപ്പിൻ! അവ അദ്ധ്വാനിക്കുന്നില്ല. [ 25 ] നൂൽക്കുന്നതുമില്ല, എങ്കിലും ശലോമോൻ രാജാവി
നും അവറ്റെപ്പോലെ അലങ്കാരം ഇല്ലാഞ്ഞു നിശ്ച
യം ഇന്നിരുന്നു നാളെ വാടിപ്പോകുന്ന പുല്ലിനേ
യും ദൈവം ഇങ്ങിനെ ഉടുപ്പിക്കുന്നതു വിചാരിച്ചാ
ൽ, അല്പവിശ്വാസികളെ! നിങ്ങളെ എത്രയും നന്നാ
യി ഉടുപ്പിക്കയില്ലയൊ, അന്നവസ്ത്രാദികൾ ഒക്കയും
നിങ്ങൾക്ക് ആവശ്യം എന്നു പിതാവും അറിഞ്ഞിരി
ക്കുന്നു. നിങ്ങൾ ദൈവരാജ്യത്തേയും അവന്റെ നീ
തിയേയും മുമ്പിൽ അന്വേഷിപ്പിൻ എന്നാൽ ഈ
വക എല്ലാം നിങ്ങൾക്കു സാധിക്കും. സഹോദരനെ
സ്നേഹം കൂടാതെ, വിധിക്കരുതു; ദൈവമുഖേന ലഭി
ച്ചിട്ടുള്ള കൃപാവരങ്ങളെ നന്ന സൂക്ഷിച്ചു അധികം
കിട്ടേണ്ടതിന്നു പ്രാൎത്ഥിപ്പിൻ! പ്രാൎത്ഥിക്കുമ്പോൾ ഇ
പ്രകാരം പറയേണം: സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ
പിതാവെ! നിന്റെ നാമം പരിശുദ്ധമാക്കപ്പെടേണ
മെ; നിന്റെ രാജ്യം വരേണമെ, നിന്റെ ഇഷ്ടം
സ്വൎഗ്ഗത്തിലെ പോലെ ഭൂമിയിലും നടക്കേണമെ,
ഞങ്ങൾക്കു വേണ്ടുന്ന അപ്പം ഇന്നു തരേണമെ, ഞ
ങ്ങളുടെ കടക്കാൎക്കു ഞങ്ങളും വിടുന്നതു പോലെ ഞ
ങ്ങളുടെ കടങ്ങളെ വിട്ടു തരേണമെ; ഞങ്ങളെ പരീ
ക്ഷയിൽ കടത്താതെ ദോഷത്തിൽനിന്നു ഞങ്ങളെ ഉ
ദ്ധരിക്കേണമെ, രാജ്യവും, ശക്തിയും, തേജസ്സും, യു
ഗാദികളിലും നിണക്കല്ലൊ ആകുന്നു ആമെൻ.

നിങ്ങളിൽ യാതൊരുത്തന്റെ പുത്രൻ എങ്കിലും
പിതാവിന്റെ അടുക്കെ ചെന്നു, അപ്പം ചോദിച്ചാൽ
അവന്നൊരു കല്ലു കൊടുക്കുമൊ, മത്സ്യം ചോദിച്ചാൽ
സൎപ്പവും മുട്ട ചോദിച്ചാൽ തേളും കൊടുക്കുമൊ, ദോഷി [ 26 ] കളായ നിങ്ങൾ മക്കൾക്ക് നല്ല ദാനം ചെയ്‌വാൻ
അറിയുന്നെങ്കിൽ, സ്വൎഗ്ഗസ്ഥനായ നിങ്ങടെ പിതാ
വ് തന്നോടു അപേക്ഷിക്കുന്നവൎക്ക് എത്ര അധികം
കൊടുക്കും. ഇടുക്കു വാതിലിൽ കൂടി അകത്ത് കടപ്പി
ൻ! നാശവാതിൽ വീതിയുള്ളതും വഴി വിസ്താരമുള്ള
തും ആകുന്നു; അതിൽ കൂടി പോകുന്നവർ പലരും ഉ
ണ്ടു, ജീവവാതിൽ ഇടുക്കമുള്ളതും വഴി വിസ്താരം കുറ
ഞ്ഞതും ആകകൊണ്ടു, അതിനെ കണ്ടെത്തുന്നവർ
ചുരുക്കമാകുന്നു, ആട്ടിൻ വേഷം ധരിച്ച കള്ള പ്രവാ
ചകന്മാർ അകമെ ബുഭുക്ഷയുള്ള ചന്നായ്ക്കളത്രെ;
അവരെ സൂക്ഷിച്ചു വിട്ടുകൊൾവിൻ! നല്ല വൃക്ഷം
നല്ല ഫലങ്ങളെ തരുന്നു, ആകാത്ത വൃക്ഷം ആകാ
ത്ത ഫലങ്ങളെ തരുന്നു, ആകാത്ത വൃക്ഷം തിരി
ച്ചറിയേണ്ടു. കൎത്താവെ, കൎത്താവെ, എന്നു പറയു
ന്നവനെല്ലാം സ്വൎഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്ക
യില്ല. സ്വൎഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇ
ഷ്ടം ചെയ്യുന്നവനത്രെ പ്രവേശിക്കും. എന്റെ വ
ചനങ്ങളെ കേട്ടു അനുസരിക്കുന്നവൻ തന്റെ വീടു
ഒരു പാറ മേൽ പണിചെയ്തു ബുദ്ധിമാനായ മനു
ഷ്യനോട് സദൃശനാകുന്നു, മഴവെള്ളങ്ങൾ വൎദ്ധിച്ചു
വീട്ടിന്മേൽ അലച്ചാലും കാറ്റുകൾ അടിച്ചാലും പാറ
മേൽ സ്ഥാപിച്ചിരിക്കകൊണ്ടു അത് വീഴുകയില്ല; വ
ചനം കേട്ടു അനിസരിക്കാത്തവൻ മണലിന്മേൽ വീ
ടു പണിചെയ്തു ഭോഷനായ മനുഷ്യനോടു തുല്യനാ
കുന്നു; മഴവെള്ളങ്നൾ വൎദ്ധിച്ചലെച്ചു കാറ്റ് അടിക്കു
മ്പോൾ, അതു വീഴുമല്ലൊ, അതിന്റെ വീഴ്ച എത്രയും
വലുതായിരിക്കും എന്നു പറകയും ചെയ്തു. [ 27 ] ൧൦. യേശു ചെയ്ത അതിശയങ്ങൾ.
യരുശലേം സമീപത്തു ബെത്ഥെസ്ദ എന്ന കു
ളത്തിലെ വെള്ളം രോഗശാന്തിക്ക് എത്രയും വിശേ
ഷമായിരുന്നു; ദൈവശൽതിയാൽ ആ വെള്ളം കല
ങ്ങുമ്പോൾ, യാതൊരു രോഗി എങ്കിലും മുമ്പെ അതിൽ
മുഴുകിയാൽ സൌഖ്യം വരും അവിടെ ദൎമ്മിഷ്ഠ
ന്മാർ ദീനക്കാൎക്ക് വേണ്ടി അഞ്ചു മണ്ഡപങ്ങളെ ഉ
ണ്ടാക്കിയിരിക്കകൊണ്ടു പല രോഗികളും വെള്ളത്തി
ന്റെ കലക്കമുണ്ടാകുമ്പോൾ, മുഴുക്കേണ്ടതിനായി കാ
ത്തിരുന്നു. യേശു യരുശലേമിൽ പെരുനാളിന്നു വ
ന്നു ദീനക്കാരെ കാണ്മാൻ ബെത്ഥെസ്ദയി പോയ
പ്പൊൾ, മുപ്പത്തെട്ടു വൎഷം രോഗിയായി കിടന്നൊരു
മനുഷ്യനെ കണ്ടു, നിണക്ക് സ്വസ്ഥനാവാൻ മന
സ്സുണ്ടൊ എന്നു ചോദിച്ചാറെ, അവൻ കൎത്താവെ,
ഈ വെള്ളത്തിൽ കലക്കമുണ്ടാകുമ്പോൾ, എന്നെ കു
ളത്തിൽ കൊണ്ടുപോവാൻ ആരുമുണ്ടാകുന്നില്ല; പ
ണിപ്പെട്ടു ഞാൻ തന്നെ പോവാൻ തുടങ്ങിയാൽ, ഉ
ടനെ മറ്റൊരുത്തൻ വെള്ളത്തിൽ ഇറങ്ങി മുഴുകുന്നു
എന്നു പറഞ്ഞ ശേഷം യേശു നീ എഴുനീറ്റു നി
ന്റെ കിടക്ക എടുത്തു നടക്ക എന്നു കല്പിച്ചപ്പോൾ,
അവൻ എഴുനീറ്റു കിടക്ക എടുത്തു നടന്നു സ്വസ്ഥ
നായ്‌വരികയും ചെയ്തു. പിന്നെ യേശു കഫൎന്നഹൂം
പട്ടണത്തിലേക്ക് വന്നപ്പോൾ, രോമശതാധിപൻ
തന്റെ പ്രിയനായ വേലക്കാരൻ ദീനം പിടിച്ചു മരി
പ്പാറായപ്പോൾ, അവനെ സൌഖ്യമാക്കേണമെന്നു
ചില യഹൂദമുഖ്യസ്ഥന്മാരെ അയച്ചു; അവർ യേശു [ 28 ] വിനെ കണ്ടു, ശതാധിപൻ നമ്മുടെ ജാതിയെ സ്നേ
ഹിച്ചു ഞങ്ങൾക്കൊരു പള്ളിയെ തീൎപ്പിച്ചിരിക്കകൊ
ണ്ടു, അവനെ വിചാരിച്ചു രോഗശാന്തി വരുത്തിക്കൊ
ടുക്കേണമെന്നു അപേക്ഷിക്കയാൽ യേശു അവരോ
ടു കൂട പോകുമ്പോൾ ശതാധിപൻ തന്റെ ഇഷ്ടന്മാ
രെ അയച്ചു കൎത്താവെ! നീ വീട്ടിൽ വരുവാൻ ഞാ
ൻ യോഗ്യനല്ല; ഒരു വാക്കു കല്പിച്ചാൽ എന്റെ വേ
ലക്കാരൻ സ്വസ്ഥനാകും; ഞാനും അധികാരത്തിങ്കീ
ഴിലുള്ള ഒരു മനുഷ്യൻ ആകുന്നു, എന്റെ കീഴിലും പ
ട്ടാളക്കാരുണ്ടു; ഞാൻ ഒരുത്തനോടു പോക എന്നു പറ
ഞ്ഞാൽ അവൻ പോകുന്നു; മറ്റൊരുത്തനോടു വരി
ക എന്നു പറഞ്ഞാൽ അവൻ വരുന്നു; വേലക്കാര
നോടു അത് ചെയ്ക എന്നു കല്പിച്ചാൽ അവൻ ചെ
യ്യുന്നു എന്നു പറയിച്ചു. യേശു അത് കേട്ടാറെ, അ
തിശയിച്ചു തിരിഞ്ഞു ജനങ്ങളെ നോക്കി ഇപ്രകാരമു
ള്ള വിശ്വാസം ഞാൻ ഇസ്രയേലിലും കണ്ടില്ല നി
ശ്ചയം എന്നു പറഞ്ഞു അയച്ചവരോടു പോകുവിൻ!
വിശ്വാസപ്രാകാരം ഭവിക്കട്ടെ എന്നു കല്പിച്ചു. ആയ
വർ വീട്ടിൽ എത്തിയപ്പോൾ രോഗി സൌഖ്യവാനാ
യിരിക്കുന്നതു കാണുകയും ചെയ്തു. അനന്തരം യേശു
ശിഷ്യന്മാരോടു കൂടി ഒരു പടവിൽ കയറി വലിച്ചു കര
വിട്ടി, താൻ അമരത്തു ഉറങ്ങിക്കൊണ്ടിരിക്കുമ്പോൾ,
കൊടുങ്കാറ്റുണ്ടായി തിരകളും വന്നു വീണൂ വെള്ളം
നിറഞ്ഞു പടവു മുങ്ങുമാറായാറെ, ശിഷ്യന്മാർ ഭയ
പ്പെട്ടു, അവനെ ഉണൎത്തി ഗുരൊ, ഗുരൊ, ഞങ്ങൾ
നശിപ്പാറായിരിക്കുന്നു, ഞങ്ങളെ രക്ഷിക്കേണമെ എ
ന്നു പറഞ്ഞാറെ, അവൻ എഴുനീറ്റു, അല്പവിശ്വാ [ 29 ] സികളെ! നിങ്ങൾ എന്തിനു ഭയപ്പെടുന്നു എന്നു ക
ല്പിച്ചു, കാറ്റിനെയും കടലിനെയും ശാസിച്ചതിന്റെ

ശേഷം, മഹാ ശാന്തതയുണ്ടായി ആയത് കണ്ടാറെ,
അവർ കാറ്റും കടലും കൂടി ഇവനെ അനുസരിക്കു
ന്നു, ഇവനാരാകുന്നു എന്നു പറഞ്ഞു ആശ്ചൎയ്യപ്പെട്ട
തിന്റെ ശേഷം അവൻ അക്കര ഗദര ദേശത്തിൽ
എത്തിയപ്പോൾ, പിശാച് ഭാധിച്ച രണ്ടു മനുഷ്യ
രെ കണ്ടു അവൎക്ക് സൌഖ്യം വരുത്തി, അഫൎന്നഹൂം
പട്ടണത്തിലേക്ക് യാത്രയായി ഒരു വീട്ടിൽ പ്രവേശി
ച്ചത് ജനങ്ങൾ കേട്ടാറെ, സംഘമായി വീട്ടിന്റെ ചു
റ്റും നിന്നപ്പോൾ, അവൻ സുവിശേഷം പ്രസം
ഗിച്ചു: അന്നു ചില ജനങ്ങൾ ഒരു പക്ഷവാതക്കാ
രനെ എടുത്തു കൊണ്ടുവന്നു അവന്റെ മുമ്പാകെ [ 30 ] വെപ്പാൻ ഭാവിച്ചു പുരുഷാരം നിമിത്തം വാതിൽക്കൽ
കൂടി പോവാൻ പാടില്ലായ്കകൊണ്ടു വീട്ടിന്മേൽ കയറി
പുരമേലൂടെ അവനെ യേശുവിന്മുമ്പാകെ ഇറക്കി.
യേശു അവരുടെ വിശ്വാസം കണ്ടാറെ, അവനോടു:

പുത്ര! നിന്റെ പാപങ്ങൾ മോചിച്ചിരിക്കുന്നു; നീ
എഴുനീറ്റു നിന്റെ കുടക്ക എടുത്തു വീട്ടിൽ പോക
എന്നതു കേട്ട ഉടനെ പക്ഷവാതക്കാരൻ എഴുനീറ്റു,
കിടക്ക എടുത്തു വീട്ടിലേക് പോയതു കണ്ടാറെ, പ
ലരും അതിശയിച്ചു നാമിന്നു അപൂൎവ്വാവസ്ഥ കണ്ടു
എന്നു പറഞ്ഞു ദൈവത്തെ സ്തുതിക്കയും ചെയ്തു. [ 31 ] ൧൧. യേശു ചെയ്തു അതിശയങ്ങൾ

(തുടൎച്ച.)

ചില കാലം കഴിഞ്ഞാറെ, യേശു ശിഷ്യന്മാരോ
ടും വലിയ ജനസംഘത്തോടും കൂട യാത്രയായി നയ്യി
ൻ പട്ടണസമീപത്തെത്തിയപ്പോൾ, ഒരു വിധവ
യുടെ മരിച്ച ഏക ഒഉത്രനെ കുഴിച്ചിടുവാൻ കൊണ്ടു
വന്നതും മഹാ ദുഃഖിതയായ അമ്മയേയും കണ്ടു, ക
നിവു തോന്നി കരയല്ല എന്നു വിലക്കി, ശവം എടു
ത്തവർ നിന്നാറെ, പ്രേതമഞ്ചം തൊട്ടു കുഞ്ഞിയോടു
എഴുനീൽക്ക എന്നു ഞാൻ നിന്നോടു കല്പിക്കുന്നു എന്നു
പറഞ്ഞ ഉടനെ, മരിച്ചവൻ എഴുനീറ്റിരുന്നു സംസാ

രിച്ചു തുടങ്ങിയപ്പോൾ, യേശു അവനെ മാതാവിന്നാ
യി കൊടുത്തു; ആയത് കണ്ടപ്പോൾ, ജനങ്ങൾ വള
രെ ഭയപ്പെട്ടു, ദൈവം തന്റെ ജനത്തെ കടാക്ഷിച്ചു
വലിയ പ്രവാചകനെ അയച്ചു എന്നു പറഞ്ഞു, ദൈ
വത്തെ സ്തുതിക്കയും ചെയ്തു. [ 32 ] പിന്നെ യേശു ജനങ്ങളെ ദൈവവചനത്തെ ഗ്ര
ഹിപ്പിച്ചുകൊണ്ടിക്കുമ്പോൾ, യായിർ എന്ന പ്രമാ
ണി വന്നു അവനെ വന്ദിച്ചു, ഗുരൊ! എനിക്ക് പന്ത്ര
ണ്ടു വയസ്സുള്ള ഒരു ഏക പുത്രി രോഗം പിടിച്ചു മരി
പ്പാറായിരിക്കകൊണ്ടു നീ ഉടനെ വന്നു അവളെ സൌ
ഖ്യമാക്കേണമെന്നു അപേക്ഷിച്ചാറെ, യേശു അവ
നോടു കൂടപ്പോകുമ്പോൾ, ജനങ്ങൾ അവനെ ഞെ
രുക്കി. ആ സ്ഥലത്തു പന്ത്രണ്ടു വൎഷം തന്റെ രക്ത
സ്രാവത്തിന്നു ധനമൊക്കയും വെറുതെ ചെലവിട്ട
ഒരു സ്ത്രീയുണ്ടായിരുന്നു; അവൾ യേശുവിന്റെ അ
വസ്ഥ കേട്ടു വന്നു, അവന്റെ വസ്ത്രം മാത്രം പിന്നി
ൽനിന്നു തൊടുവാൻ സംഗതി വന്നതിനാൽ, സ്രാവം
ശമിച്ചു. അപ്പോൾ യേശു എന്നെ തൊട്ടതാരെന്നു
ചോദിച്ചാറെ, ശിഷ്യന്മാർ പുരുഷാരം നിന്നെ തിക്കി
വരുന്നതു കൊണ്ടു എന്നെ തൊട്ടതാരെന്നു ചോദിപ്പാ
ൻ സംഗതി ഉണ്ടൊ എന്നു പറഞ്ഞപ്പോൾ, അപ്ര
കാരമല്ല, എന്നിൽനിന്നു ഒരു ശക്തി പുറപ്പെട്ടത് ഞാ
ൻ അറിയുന്നു; ഒരാൾ എന്നെ തൊട്ടിട്ടുണ്ടു എന്നു പറ
ഞ്ഞ ഉടനെ, ആ സ്ത്രീ വിറച്ചുമ്പൊണ്ടു നമസ്കരിച്ചു,
സകലത്തെയും അറിയിച്ച ശേഷം അവൻ മകളെ
ധൈൎയ്യമായിരിക്ക! നിന്റെ വിശ്വാസം നിന്നെ ര
ക്ഷിച്ചു സമാധാനത്തോടെ പോക എന്നു പറഞ്ഞു.
തൽക്ഷണം പ്രമാണിയുടെ വീട്ടിൽനിന്നു ഉരാൾ വ
ന്നു നിന്റെ മകൾ മരിച്ചിരിക്കുന്നു, ഗുരുവിനെ വരു
ത്തിവാൻ ആവശ്യമില്ല എന്നു പറഞ്ഞത് യേശു കേട്ടു
അവനോടു: ഭയപ്പെടൊല്ല; മുറ്റും വിശ്വസിക്ക എ
ന്നു പറഞ്ഞു വീട്ടിലേക്ക് ചെന്നപ്പോൾ, എല്ലാവരും [ 33 ] അവളെ കുറിച്ചു കരഞ്ഞു, വിലപിച്ചപ്പോൾ, നിങ്ങൾ
കരയേണ്ട അവൾ മരിച്ചില്ല ഉറങ്ങുന്നത്രെ എന്നു
ചൊല്ലിയാറെ, അവർ പരിഹസിച്ചു. അനന്തരം അ
വൻ പേത്രനെയും യോഹനാനെയും യാക്കോബി
നെയും അവളുടെ മാതാപിതാക്കന്മാരെയും ഒഴികെ എ
ല്ലാവരെയും പുറത്താക്കി, കുട്ടിയുടെ കൈ പിടിച്ചു ബാ
ലെ, എഴുനീല്ക്ക എന്നു കല്പിച്ച ഉടനെ ആത്മാവ് തി
രിച്ചു വന്നു അവൾ എഴുനീല്ക്കയും ചെയ്തു.

൧൨. യേശു ചെയ്ത അതിശയങ്നൾ

(തുടൎച്ച.)

പിന്നെ യേശു ഒരു വനത്തൊലേക്ക് പോകു
മ്പോൾ, പലദിക്കിൽനിന്നും ജനങ്ങൾ വന്നു അവ
ന്റെ പിന്നാലെ ചെല്ലുന്നത് കണ്ടാറെ, ഇവർ ഇട
യനില്ലാത്ത ആടുകളെ പോലെ ഇരിക്കുന്നു എന്നു
പറഞ്ഞു അവരുടെ മേൽ മനസ്സലിഞ്ഞു അവരിൽ
ദീനക്കാരെ സൌഖ്യമാക്കി, ദൈവവചനം പ്രസം
ഗിച്ചു. വൈകുന്നേരമായപ്പോൾ, ശിഷ്യന്മാർ അരി
കെ വന്നു ഗുരൊ! ഇത് വനപ്രദേശം ആകകൊണ്ടു
ചുറ്റുമുള്ള ഗ്രാമങ്ങളിലും ദേശങ്ങളിലും ചെന്നു ഭക്ഷ
ണസാധനങ്ങളെ വാങ്ങുവാനായി ഇവരെ പറഞ്ഞ
യക്കേണം നേരവും അധികമായി ഉണ്മാൻ അവൎക്കു
ഏതുമില്ല എന്നറിയിച്ചാറെ, യേശു നിങ്ങൾ തന്നെ
ഇവൎക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ എന്നു കല്പിച്ച ശേ
ഷം, അവർ ഇരുനൂറു പണത്തിനു അപ്പം വാങ്ങി [ 34 ] യാൽ ഓരൊരുത്തന്നു അല്പാല്പം എടുപ്പാൻ പോരാ;
ഇവിടെ അഞ്ചു അപ്പവും രണ്ടു ചെറിയ മീനും മാത്ര
മെയുള്ളു എന്നറിയിച്ചപ്പോൾ, അവരെ പുല്ലിന്മേൽ
ഇരുത്തുവാൻ കല്പിച്ചു; അഞ്ചപ്പവും രൺറ്റു മീനും വാ
ങ്ങി, മേല്പെട്ടു നോക്കി ദൈവത്തെ സ്തുതിച്ചു, അപ്പങ്ങ

ളെ നുറുക്കു, പുരുഷാരത്തിന്നു കൊടുപ്പാനായി ശിഷ്യ
ന്മാൎക്കു കൊടുത്തു; അവരും അപ്രകാരം തന്നെ ചെ
യ്തു. എല്ലാവരും ഭക്ഷിച്ചു തൃപ്തന്മാരായി കൎത്താവി
ന്റെ കല്പന പ്രകാരം കഷണങ്ങളൊക്കയും ഒന്നിച്ചു
കൂട്ടി, പന്ത്രണ്ടു കൊട്ട നിറച്ചു. ഇങ്ങിനെ ഭക്ഷിച്ചു
തൃപ്തന്മാരായവർ സ്ത്രീകളും ബാലന്മാരും ഒഴികെ അ
യ്യായിരം ജനങ്ങൾ ആയിരുന്നു.

ആ പുരുഷാരങ്ങലെ പറഞ്ഞയച്ച ശേഷം, യേശു
ഒരു മലമേൽ പ്രാൎത്ഥിപ്പാനായി കയറി ഇരുന്ന സ
മയം ശിഷ്യന്മാർ അക്കരെക്ക് പോവാൻ ഒരു പ
ടവിൽ കയറി വലിച്ചപ്പോൾ, കൊടുങ്കാറ്റുണ്ടായി തി
രകളാൽ അലയപ്പെട്ടു രാത്രിയുടെ അന്ത്യയാമത്തിൽ [ 35 ] യേശു കടലിന്മേൽ കൂടി നടന്നു വരുന്നതു കണ്ടാറെ,
ശിഷ്യന്മാർ ഒരു ഭൂതം വരുന്നുണ്ടെന്നു വിചാരിച്ചു
ഭയപ്പെട്ടു, നിലവിളിക്കുന്നതു കേട്ട് ഉടനെ അവരോടു:
ഞാൻ തന്നെ ആകുന്നു, പേടിക്കേണ്ടാ എന്നു പറ
ഞ്ഞപ്പോൾ, നീ ആകുന്നെങ്കിൽ വെള്ളത്തിന്മേൽ കൂ
ടി വരുവാൻ കല്പിക്കേണം എന്നു പേത്രൻ പറഞ്ഞാ
റെ, വരിക എന്നു കല്പന കേട്ടു, അവൻ പടവിൽ
നിന്നിറങ്ങി വെള്ളത്തിന്മേൽ നടന്നു വരുമ്പോൾ ഒ
രു വലിയ കാറ്റു വരുന്നത് കണ്ടാറെ, ഭയപ്പെട്ടു മുങ്ങു

മാറായി കൎത്താവെ! എന്നെ രക്ഷിക്ക എന്നു വിളി
ച്ചു. അപ്പോൾ യേശു കൈ നീട്ടി അവനെ പിടിച്ചു
അല്പ വിശ്വാസിയെ, നീ എന്തിന്നു സംശയിച്ചു എ
ന്നുരച്ചു അവനോടു കൂട പടവിൽ കയറിയ നേരം [ 36 ] കാറ്റു നിന്നുപോയാറെ, പടവിലുള്ളവർ വന്നു അ
വനെ വാഴ്ത്തി വന്ദിച്ചു.

ഇങ്ങിനെ യേശു ചെയ്ത അതിശയങ്ങളെ സം
ക്ഷേപിച്ചു പറഞ്ഞതല്ലാതെ, കുരുടന്മാൎക്കും കാഴ്ച വരു
ത്തി, ചെവിടരെയും മുടന്തരെയും ഊമരെയും കുഷ്ഠ
രോഗികളെയും സൌഖ്യമാക്കി, ഭൂതങ്ങളെ ആട്ടി, പ
ല ദുഃഖികളെയും ആശ്വസിപ്പിച്ചു എന്നുള്ളതു വേ
ദപുസ്തകം നോക്കിയാൽ വിസ്തരിച്ചറിയാം.

൧൩. മഹാപാപയും കനാനസ്ത്രീയും.

പിന്നെ ശീമൊൻ എന്നൊരു പ്രധാന പറീശ
ന്റെ വീട്ടിൽ യേശു ഭക്ഷിപ്പാനിരുന്നത് ആ നഗ
രത്തിലൊരു സ്ത്രീ കേട്ടു, ഒരു പാത്രത്തിൽ പരിമള
തൈലത്തോടു കൂട അവന്റെ പിറകിൽ വന്നു കര
ഞ്ഞു, കണ്ണുനീരു കൊണ്ടു കാൽ നനെച്ചും തലമുടി
കൊണ്ടു തുടച്ചും ചുംബനം ചെയ്തും തൈലം പൂശിയും

കൊണ്ടു കാൽക്കൽ നിന്നു. അപ്പോൾ പറീശൻ ഇ
വൻ ദീൎഘദൎശിയെങ്കിൽ ഇവളെ മഹാ പാപിയെ [ 37 ] ന്നറിഞ്ഞു തന്നെ തൊടുവാൻ സമ്മതിക്കേണ്ടതിന്നു
അവകാശമില്ലയായിരുന്നു എന്നു വിചാരിച്ചു കൊ
ണ്ടിരിക്കുമ്പോൾ, യേശു അവനെ നോക്കി ശിമോ
നെ ഒരു ധനവാന്നു കടം പെട്ട രണ്ടു പേരുണ്ടായി
രുന്നു, ഒന്നാമന്നു അഞ്ഞൂറു പണം; രണ്ടാമന്നു അ
മ്പത് പണം കടം; ഇതു തീൎപ്പാൻ ഇരുവൎക്കും വഴിയി
ല്ലായ്കകൊണ്ടു അവൻ ആ മുതലെല്ലാം വിട്ടു കൊടു
ത്തു ഇരുവരിൽ ആർ അവനെ അധികം സ്നേഹി
ക്കും എന്നു ചോദിച്ചാറെ, അധികം കടം പെട്ടവനെ
ന്നു ശിമോം പറഞ്ഞു, അപ്പോൾ യേശു നീ പറ
ഞ്ഞത് സത്യം എന്നു ചൊല്ലി, സ്ത്രീയെ നോക്കി പറീ
ശനോടു: ഇവളെ കാണുന്നുവൊ ഞാൻ നിന്റെ വീ
ട്ടിൽ വന്നപ്പോൾ, എന്റെ കാൽ കഴുകേണ്ടതിന്നു നീ
എനിക്ക് വെള്ളം തന്നില്ല; ഇവൾ കണ്ണുനീർകൊ
ണ്ടു കാൽ കഴുകി, തലമുടി കൊണ്ടു തുവൎത്തി, നീ എനി
ക്ക് ചുംബനം തന്നില്ല; ഇവൾ ഇടവിടാതെ എന്റെ
കാലുകളെ ചുംബിച്ചു. നീ എണ്ണകൊണ്ടു എന്റെ
തല പൂശിയില്ല ഇവൾ തൈലംകൊൻടു എന്റെ
കാലുകളെ പൂശി. ഇവളുടെ അനേകം പാപങ്ങളെ
ക്ഷമിച്ചിരിക്കകൊണ്ടു ഇവൾ വളരെ സ്നേഹിക്കുന്നു;
അല്പം ക്ഷമ ലഭിച്ചവർ അല്പമത്രെ സ്നേഹിക്കും എ
ന്നു പറഞ്ഞു, സ്ത്രീയോടു: നിന്റെ പാപങ്ങൾ ക്ഷമി
ച്ചിരിക്കുന്നു, സമാധാനത്തോടെ പോക നിന്റെ വി
ശ്വാസം നിന്നെ രക്ഷിച്ചു എന്നു കല്പിക്കയും ചെയ്തു.

അനന്തരം യേശു അല്പം ആശ്വാസം ലഭിക്കേ
ണ്ടതിന്നു തുറു ചിദോനി ദേശങ്ങളിൽ യാത്രയായ
പ്പോൾ, ഒരു സ്ത്രീ പിന്നാലെ ചെന്നു കൎത്താവെ! [ 38 ] എന്റെ മകൾ പിശാച് ബാധിച്ചു വളരെ ദുഃഖിക്കു
ന്നു, ആ ഉപദ്രവം തീൎത്തു തരേണമെന്നു അത്യന്തം
അപേക്ഷിച്ചു കരഞ്ഞു നിലവിളിച്ചാറെയും യേശു
ഒന്നും കല്പിക്കായ്കകൊണ്ടു അവൾ അവനെ നമസ്ക
രിച്ചു, കൎത്താവെ! ആ പിശാച്‌ബാധ നീക്കിത്തരേ
ണം എന്നു പിന്നെയും പിന്നെയും യാചിച്ചപ്പോൾ,
കുഞ്ഞങ്ങളുടെ അപ്പങ്ങളെ എടുത്തു നാഉക്കൾക്ക് കൊ
ടുക്കുന്നത് ന്യായമൊ എന്നു ചോദിച്ചാറെ, ന്യായമല്ല
എങ്കിലും പൈതങ്ങൾ ഭക്ഷിച്ചു ശേഷിപ്പിക്കുന്ന ക
ഷണങ്ങൾ നായ്ക്കൾ തിന്നുന്നുവല്ലൊ എന്നുരച്ച
പ്പൊൾ, അവൻ അവളോടു: സ്ത്രീയെ, നിന്റെ വി
ശ്വാസം വലിയത്, നിന്റെ മനസ്സ് പോലെ ആക
ട്ടെ എന്നരുളിചെയ്തു. ആ കുട്ടിയുടെ ഉപദ്രവം നീങ്ങി
സൌഖ്യം വരികയും ചെയ്തു.

൧൪. യോഹനാൻ സ്നാപകന്റെ
മരണം.

അനുജഭാൎയ്യയായ ഹെരോദ്യയെ വിവാഹം ചെ
യ്തുവന്ന ദുഷ്പ്രവൃത്തിനിമിത്തം ഹെരോദ് രാജാവിനെ
യോഹന്നാൻ ശാസിച്ചാറെ, അവനെ തടവിലാക്കി
കൊല്ലുവാൻ ഭാവിച്ചു എങ്കിലും ജനങ്ങൾ അവനെ
പ്രാവാചകനെന്നു വിചാരിച്ചതിനാൽ രാജാവ് ശങ്കി
ച്ചു കൊല്ലാതെ ഇരുന്നു. എന്നാറെ, രാജാവ് ജന്മദിവ
സത്തിൽ പ്രഭുക്കൾക്കും മന്ത്രികൾക്കും സേനാപതി
കൾക്കും പ്രമാണികൾക്കും അത്താഴം കഴിക്കുമ്പോൾ, [ 39 ] ഹെരോദ്യയുടെ മകൾ രാജസന്നിധിയിങ്കൽ നിന്നു
നൃത്തം ചെയ്തു, രാജാവിനെയും കൂടയുള്ളവരേയും
പ്രസാദിപ്പിച്ചശേഷം, രാജാവ് അവളോടു നിണ
ക്കിഷ്ടമായത് യാതൊന്നെങ്കിലും ചോദിച്ചാൽ, തരാ
മെന്നു സത്യം ചെയ്തു കല്പിച്ച നേരം, അവൾ മാതാ
വോടു ഞാൻ എന്തു അപേക്ഷിക്കേണ്ടു എന്നന്വേ
ഷിച്ചാറെ, അമ്മ തന്റെ അഭീഷ്ടം പറഞ്ഞത് കേട്ടു,
യോഹന്നാന്റെ തല ഒരു തളികയിൽ വെച്ചു തരേണ
മെന്നു രാജാവോടു അപേക്ഷിച്ചപ്പോൾ, അവൻ
വളരെ വിഷാദിച്ചു എങ്കിലും, സത്യം നിമിത്തവും മ
ഹാജനങ്ങൾ ഉണ്ടാകനിമിത്തവും ഉടനെ യോഹനാ
ന്റെ തല വെട്ടിച്ചു കൊണ്ടുവന്നു ബാലസ്ത്രീക്ക്‌കൊ
ടുപ്പിച്ചു, അവളും അത് മാതാവിന്നു കൊടുത്തു. സ്നാ
പകന്റെ ശിഷ്യന്മാർ ശവമെടുത്തു പ്രേതക്കല്ലറയി
ൽ വെച്ചു വൎത്തമാനം യേശുവിനെ അറിയിക്കയും
ചെയ്തു.

൧൫. യേശു അരുളിചെയ്ത ഉപമകൾ.

യേശു ഒരു ദിവസം സമുദ്രതീരത്തിരുന്നപ്പോൾ,
അവന്റെ അടുക്കെ വളരെ ജനങ്ങൾ വന്നു കൂടിയാ
റെ, അവൻ ഒരു പടവിൽ കരേറി ഇരുന്നു പല കാ
ൎയ്യങ്ങളെ ഉപമകളായി ഉപദേശിച്ചതാവിത്: ഒരു കൃ
ഷിക്കാരൻ വിതെക്കുമ്പോൾ, ചില വിത്തുകൾ വഴി
യരികെ വീണാറെ, പക്ഷികൾ വന്നു അവറ്റെ തി
ന്നുകളഞ്ഞു; ചിലത് മണ്ണു കുറവുള്ള പാറസ്ഥലത്തു
വീണു, ഉടനെ മുളച്ചു സൂൎയ്യനുദിച്ചപ്പോൾ, വാടിവേർ [ 40 ] മണ്ണിൽ താഴാഉകകൊണ്ടു ഉണങ്ങിപ്പോകയും ചെ
യ്തു. ചിലത് മുള്ളുകളുടെ ഇടയിൽ വീണു, മുള്ളുകളും
കൂട വളൎന്നതിക്രമിച്ചു, ഞാറു ഞെരുക്കിക്കളഞ്ഞു. ചി
ലത് നല്ല നിലത്തിൽ വീണു മുളെച്ചു വൎദ്ധിച്ചു, ൩൦,
൬൦, ൧൦൦, മടങ്ങോളവും ഫലം തന്നു. കേൾപാൻ ചെ
വിയുള്ളവൻ കേൾപുതാക എന്നു പറഞ്ഞു. പിന്നെ
ശിഷ്യന്മാർ അതിന്റെ പൊരുൾ ചോദിച്ചപ്പോൾ,
അവൻ അവരോടു: വിത്ത ദൈവവചനമാകുന്നു,
ചിലർ ഈ വചനം കേട്ടു ഉടനെ അൎത്ഥം ഗ്രഹിക്കാ
തെ ഇരിക്കുമ്പോൾ, പിശാച് ഇവർ വിശ്വസിച്ചു
രക്ഷ പ്രാപിക്കരുത് എന്നു വെച്ചു, ഹൃദയത്തിൽ വി
തെച്ചിട്ടുള്ള വാക് എടുത്തു കളയുന്നു. ആയവരെത്രെ
വഴിയരികെ ഉള്ളവർ. ചിലർ വചനത്തെ കേൾക്കു
മ്പോൾ, പെട്ടെന്നു സന്തോഷത്തോടും കൂട കൈക്കൊ
ള്ളുന്നു, ആന്തരത്തിൽ വേരില്ലാതെ ക്ഷണികന്മാരാ
കകൊണ്ടു വചനന്നിമിത്തം വിരോധവും ഹിംസയും
ജനിച്ചാൽ, വേഗത്തിൽ ഇടറി വലഞ്ഞു പിന്വാ
ങ്ങിപ്പോകും. ഇവർ പാറമേൽ വിതെച്ചതിന്നു ഒക്കും.
ചിലർ വചനത്തെ കേട്ടു കൊണ്ടശേഷം, ലോകചി
ന്തയും ധനാദിമായയും ഐഹികസുഖമോഹങ്ങളും
നെഞ്ചകം പുക്കു, വചനത്തെ ഞെരുക്കി, നിഷ്ഫലമാ
ക്കുന്നു; ആയവർമുള്ളുകളിലെ വിളതന്നെ. പിന്നെ വ
ചനം കേട്ടു ഗ്രഹിച്ചു. നല്ല മനസ്സിൽ വെച്ചു സൂക്ഷി
ക്കുന്നവർ നല്ല നിലത്തിലെ വിതയാകുന്നു. അവർ
ക്ഷാന്തിയോടെ നൂറോളം ഫലം തരികയും ചെയ്യുന്നു.

അവൻ മറ്റൊരു ഉപമ അവൎക്ക് പറഞ്ഞു കാ
ണിച്ചു; സ്വൎഗ്ഗരാജ്യം തന്റെ വയലിൽ നല്ല വിത്തു [ 41 ] വിതെച്ച മനുഷ്യനോടു തുല്യമാകുന്നു. ജനങ്ങൾ ഉറ
ങ്ങുമ്പോൾ, ശത്രം വന്നു കോതമ്പത്തിന്നിടയിൽ കള
കളെ വിതെച്ചു പോയിക്കളഞ്ഞു, ഞാറു വളൎന്നപ്പോൾ
കളകളും കൂടി മുളച്ചു വളൎന്നത് പണിക്കാർ കണ്ടാറെ,
യജമാനന്റെ അരികെ ചെന്നു നിനെ വയലിൽ
നല്ല വിത്ത് വിതെച്ചില്ലയൊ! കളകൽ എവിടെ നി
ന്ന് ഉണ്ടായി എന്നു ചോദിച്ചതിന്നു അവൻ ശത്രു
വന്നു അതിനെ ചെയ്തു എന്നു കല്പിച്ചു. അതിന്റെ
ശേഷം അവറ്റെ പറിച്ചു കളവാൻ നിണക്ക് മന
സ്സുണ്ടൊ എന്നന്വെഷിച്ചാറെ, യജമാനൻ കളകളെ
പറിക്കുമ്പോൾ, ഞാറിന്റെ വേരുകൾക്കും ഛേദം വ
രും, രണ്ടും കൂട കൊയിത്തോളം വളരട്ടെ! കൊയിത്ത്
കാലത്ത് ഞാൻ മൂരുന്നവരോട് മുമ്പെ കളകളെ പറിച്ചു
ചുടുവാനും കോതമ്പം കളപ്പുരയിൽ കൂട്ടുവാനും കല്പി
ക്കും; എന്നതു കേട്ടാറെ, ശിക്ഷ്യന്മാർ ൟ ഉപമയുടെ
പൊരുളും ഞങ്ങളോട് തെളിയിച്ചറിയിക്കേണം എന്ന
പേക്ഷിച്ചപ്പോൾ, അവൻ അവരോട് നല്ല വിത്ത്

വിതെക്കുന്നവൻ മനുഷ്യപുത്രൻ, വയൽ ലോകവും
നല്ല വിത്ത്‌രാജ്യത്തിന്റെ മക്കളും കളകൾ ദുഷ്ടനാ
യവന്റെ മക്കളും, അവരെ വിതെച്ച ശത്രു പിശാചും [ 42 ] കൊയിത്തുകാലം ലോകാവസാനവും കൊയിത്തുകാർ
ദൈവദൂതന്മാരും ആകുന്നു. കളകളെ അഗ്നിയിൽ
ഇട്ടു. ചുടീക്കുന്നപ്രകാരം ലോകാവസാനത്തിങ്കൽ മ
നുഷ്യപുത്രൻ തന്റെ ദൂതന്മാരെ അയച്ചു വിരുദ്ധ
ങ്ങളെയും അക്രമങ്ങളെ ചെയ്തു എല്ലാവരെയും കൂട്ടി
അഗ്നിച്ചൂളയിൽ ഇടിയിക്കും; അവിടെ കരച്ചലും പ
ല്ല് കടിയും ഉണ്ടാകും; നീതിമാന്മാർ തങ്ങളുടെ പിതൃരാ
ജ്യത്തിൽ സൂൎയ്യനെ പോലെ ശോഭിക്കും എന്നു പ
റഞ്ഞു.

൧൬. യേശുവിന്റെ ഉപമകൾ (തുടൎച്ച.)

വേറെ ഒരു ഉപമ: സ്വൎഗ്ഗരാജ്യം ഒരു കടുക മണി
യോടു സമമാകുന്നു. ആയതു ഒരു മനുഷ്യൻ തന്റെ
വയലിൽ വിതെച്ച സകല വിത്തുകളിലും ചെറിയ
താകുന്നെങ്കിലും, അത് വളൎന്നു പക്ഷികൾ കൊമ്പുക
ളിൽ വസിപ്പാന്തക്കവണ്ണം ഒരു വലിയ വൃക്ഷമായി
തീരുന്നു എന്നു പറഞ്ഞു. പിന്നെയും സ്വൎഗ്ഗരാജ്യം
പുളിച്ച മാവോടു സദൃശമാകുന്നു; ഒരു സ്ത്രീ ആയതി
നെ എടുത്തു മൂന്നു പറ മാവു സകലവും പുളിക്കുവോ
ളം അടക്കി വെച്ചു. സ്വൎഗ്ഗരാജ്യം ഒരു നിലത്തു ഒളി
ച്ചു വെച്ച നിക്ഷേപത്തോട് സദൃശമാകുന്നു; ആയ
തിനെ ഒരു മനുഷ്യൻ കണ്ടു സന്തോഷത്തോടെ
പോയി, സകലവും വിറ്റു ആ നിലം വാങ്ങുന്നു. പി
ന്നെയും സ്വൎഗ്ഗരാജ്യം നല്ല മുത്തുകളെ അന്വേഷി
ക്കുന്ന കച്ചവടക്കാരന്നു സമമാകുന്നു: അവൻ വില [ 43 ] യേറിയ മുത്തു കണ്ടാറെ, തനിക്കുള്ളതൊക്കയും വിറ്റു
അത് വാങ്ങുന്നു. പിന്നെയും സ്വൎഗ്ഗരാജ്യം ഒരു വ
ലെക്ക് സമം; വല കടലിൽ ഇട്ടു പല വിധമുള്ള മത്സ്യ
ങ്ങളകപ്പെട്ട ശേഷം കരെക്ക് വലിച്ചു കരേറ്റി നല്ല
വറ്റെ പാത്രങ്ങളിലാക്, ആകാത്തവറ്റെ ചാടുന്നു;
ദൈവദൂതൻ അപ്രകാരം ലോകാവസാനത്തിങ്കൽ പു
റപ്പെട്ടു നീതിമാന്മാരുടെ ഇടയിൽനിന്നു ദുഷ്ടന്മാരെ
വേർ തിരിച്ചു അദ്നിച്ചൂളയിൽ ഇടും; അവിടെ കര
ച്ചലും പല്ല് കടിയും ഉണ്ടാകും.

സ്വൎഗ്ഗരാജ്യം ഒരു വീട്ടെജമാനനോടു സമം; അ
വൻ രാവിലെ പുറപ്പെട്ടു, പണിക്കാരെ വിളിച്ചു ആ
ളൊന്നുക്കു ഓരൊ പണം ദിവസക്കൂടി നിശ്ചയിച്ചു,
മുന്തിരിങ്ങാത്തോട്ടത്തിൽ വേല ചെയ്വാനായി പറ
ഞ്ഞയച്ചു; പിന്നെ ഒമ്പതാം മണിനേരം പുറപ്പെട്ടു,
ചന്തസ്ഥനത്തു വെറുതെ നിൽക്കുന്നവരെ കൺറ്റു, നി
ങ്ങളും എന്റെ മുന്തിരിങ്ങാത്തോട്ടത്തിൽ വേലെക്ക്
പോകുവിൻ! മൎയ്യാദപ്രകാരം കൂലി തരാം എന്നവരെ
യും പറഞ്ഞയച്ചു. പന്ത്രണ്ടാം മണിനേരവും മൂന്നാം
മണിനേരവും അപ്രകാരം തന്നെ വേലക്കാരെ വിളി
ച്ചയച്ചു തോട്ടത്തിൽ പണി ചെയ്യിച്ചും, പിന്നെ അ
ഞ്ചാം മണിനേരം അവൻ പുറപ്പെട്ടു, വെറുതെ പാ
ൎക്കുന്നവരെ കണ്ടു, നിങ്ങൾ പകൽ മുഴുവനെ ഇവി
ടെ വെറുതെ നിൽക്കുന്നതെന്തു എന്നു ചോദിച്ചാറെ,
ആരും ഞങ്ങളെ വിളിക്കായ്ക കൊണ്ടാകുന്നു എന്നത്
കേട്ടു, അവൻ നിങ്ങളും എന്റെ മുന്തിരിങ്ങാത്തോട്ട
ത്തിൽ പോയി വേല എടുക്ക ന്യായമുള്ളതു തരാം എ
ന്നു അവരെയും കല്പിച്ച് അയച്ചു. വൈകുന്നേരത്തു [ 44 ] യജമാനൻ തന്റെ സേവനോടു: നീ പണിക്കാ
രെ വിളിച്ചു എല്ലാവൎക്കും ഒരു പോലെ കൂലി കൊടുക്ക
എന്നു കല്പിച്ചാറെ, അഞ്ചാം മണിക്ക് വന്നവൎക്കു ഓ
രൊ പണം കൊടുക്കുന്നതു രാവിലെ വന്നവർ കണ്ട
പ്പോൾ, തങ്ങൾക്ക് അധികം കിട്ടും എന്നു വിചാരിച്ചു.
നിശ്ചയിച്ചപ്രകാരം ഓരോ പണം തങ്ങളും വാങ്ങി
യാറെ, അവർ യജനാനനെ നോക്കി വെറുത്തു, ഈ
പിമ്പെ വന്നവർ ഒരു മണിനേരം മാത്രം പണി എ
ടുത്തു; നീ ഇവരെ പകലത്തെ ഭാരവും വെയിലും സ
ഹിച്ചിട്ടുള്ള ഞങ്ങളോടു സമമാക്കിയല്ലൊ എന്നു പറ
ഞ്ഞാറെ, അവൻ ഒരുത്തനോടു സ്നേഹിതാ! ഞാൻ
നിണക്ക് അന്യായം ചെയ്യുന്നുല്ല; എന്നോടു കൂലി
ക്ക് ഒരു പണം സമ്മതിച്ചില്ലയൊ നിണക്കുള്ളതു
വാങ്ങി നീ പോയികൊൾക; നിണക്ക് തന്നതു പോ
ലെ പിൻവന്നവന്നും കൊടുപ്പാൻ എനിക്ക് മനസ്സാ
കുന്നു; എനിക്കുള്ളതുകൊണ്ടു എന്റെ ഇഷ്ടപ്രകാരം
ചെയ്‌വാൻ എനിക്ക് അധികാരമില്ലയൊ എന്റെ കൃ
പ നിമിത്തം നിണക്ക അസൂയ ജനിക്കുന്നുവൊ എ
ന്നു പറഞ്ഞു. ഇപ്രകാരം പിമ്പുള്ളവർ മുമ്പുള്ളവരാ
യും മുമ്പുള്ളവർ പിമ്പുള്ളവരായും ഇരിക്കും. വിളിക്ക
പ്പെട്ടവർ പലരും; തിരെഞ്ഞെടുക്കപ്പെട്ടവരൊ ചുരു
ക്കം തന്നെ. [ 45 ] ൧൭. യേശുവിന്റെ ഉപമകൾ. (തുടൎച്ച.)

പിന്നെ പലചുങ്കക്കാരും പാപികളും അവന്റെ
വചനങ്ങളെ കേൾപാൻ അരികെ വന്നപ്പോൾ,
പറീശന്മാരും ശാസ്ത്രികളും ഇവൻ പാപികളെ കൈ
ക്കൊണ്ടു അവരോടു കൂട ഭക്ഷിക്കുന്നു എന്നു ദുഷിച്ചു
പറഞ്ഞത് കേട്ടു അവൻ നിങ്ങളിൽ ഒരുത്തന്നു നൂറു
ആടുണ്ടായി, അവറ്റിൽ ഒന്നു തെറ്റിപ്പോയാൽ അ
വൻ തൊണ്ണൂറ്റൊമ്പതും വിട്ടു, തെറ്റിപ്പോയതിനെ
കാണുവോളം അന്വെഷിക്കുന്നില്ലയൊ? കണ്ടു കിട്ടി
യാൽ സന്തോഷിച്ചു ചുമരിൽ വെച്ചു വീട്ടിലേക്ക്

കൊണ്ടു വന്നു, സ്നേഹിതന്മാരെയും സമീപസ്ഥന്മാ
രെയും വിളിച്ചു; ഈ കാണാതെ ആടിനെ കണ്ടു [ 46 ] കിട്ടിയതിനാൽ സന്തോഷിപ്പിൻ എന്നു പറകയില്ല
യൊ, അപ്രകാരം തന്നെ അനുതപിപ്പാൻ ആവശ്യ
മില്ലാത്ത തൊണ്ണൂറ്റൊമ്പത് നീതിമാന്മാരേക്കാൾ അ
നുതാപം ചെയ്യുന്ന ഒരു പാപിയെ കുറിച്ചു സ്വൎഗ്ഗ
ത്തിൽ സന്തോഷം ഉണ്ടാകും എന്നു ഞാൻ പറയുന്നു
എന്നു കല്പിച്ചു. പിന്നെ ഒരു സ്ത്രീക്കു പത്തു വെള്ളി
കാശുണ്ടായി; അവറ്റിൽ ഒന്നു കാണാതെ പോയാൽ,
ഒരു വിളക്കു കൊളുത്തി വീടടിച്ചു വാരി, അതി കണ്ടു
കിട്ടുവോളം താല്പൎയ്യത്തോടെ അന്വേഷിക്കാതിരിക്കു
മൊ? കണ്ടു കിട്ടിയാൽ സ്നേഹിതമാരെയും അയൽകാര
ത്തികളെയും വിളിച്ചു, കാണാത്ത വെള്ളിക്കാശു ക
ണ്ടു കിട്ടിയത് കൊണ്ടു സന്തോഷിപ്പിൻ എന്നു പ
റകയില്ലയൊ? അപ്രകാരം തന്നെ അനുതാപം ചെ
യ്യുന്ന പാപിയെ കുറിച്ചു ദൈവദൂതന്മാർ സന്തോഷി
ക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

പിന്നെയും ഒരു മനുഷ്യന്നു രണ്ടു പുത്രന്മാർ ഉ
ണ്ടായിരുന്നു; അവരിൽ ഇളയവൻ പിതാവോടു
അഛ്ശ! മുതലിൽ എന്റെ ഓഹരി എനിക്ക് തരേണ
മെന്നു അപേക്ഷിച്ചപ്പോൾ, അഛ്ശൻ തന്റെ ധനം
അവൎക്കു പകുത്തു കൊടുത്തു; അല്പകാലം കഴിഞ്ഞാറെ,
ഇളയവൻ തൻ മുതൽ ഒക്ക എടുത്തു ദൂരദേശത്തു പോ
യി ദുൎന്നടപ്പു കൊണ്ടു സകലവും നഷ്ടമാക്കിയ ശേ
ഷം ആ ദേശത്തു മഹാ ക്ഷാമം വന്നതിനാൽ വള
രെ ഞെരുങ്ങി ആ ദേശത്തുള്ള പൌരന്മാരിൽ ഒരുവ
നോടു ചേൎന്നു; ആയവൻ പന്നികളെ മെയ്പാൻ അ
വനെ വയലിൽ അയച്ചു; പന്നികൾ തിന്നുന്ന ത
വിടുകൾ കൊണ്ടു വയറു നിറെച്ചു കൊൾവാൻ ആഗ്ര [ 47 ] ഹിച്ചു എങ്കിലും അതുവും അവന്നു കിട്ടിയില്ല; അ
ങ്ങിനെ ഇരിക്കുമ്പോൾ, അവൻ അഛ്ശന്റെ എത്ര
പണിക്കാൎക്കു അന്നവസ്ത്രം മതിയാവോളം ഉണ്ടു, ഞാ
നൊ വിശപ്പു കൊണ്ടു നശിച്ചു പോകുന്നു; ഞാൻ
അഛ്ശന്റെ അടുക്കൽ പോയി, സ്വൎഗ്ഗത്തിന്നും നി
ണക്കും വിരോധമായി പാപം ചെയ്തിരിക്കുന്നു; ഇനി
മേൽ മകൻ എന്നു എന്നെ വിളിപ്പാൻ ഞാൻ യോ
ഗ്യനല്ല; വേലക്കാരിൽ ഒരുത്തനെ പോലെ എന്നെ
വിചാരിക്ക എന്നെല്ലാം പറയും എന്നു നിനെച്ചു യാ
ത്രയായി. ദൂരത്തിനിന്നു അഛ്ശൻ അവനെ കണ്ടു മന
സ്സലിഞ്ഞു ഓടിച്ചെന്നു കെട്ടിപ്പിടിച്ചു കുംബിച്ചാറെ,

അവൻ അഛ്ശ! സ്വൎഗ്ഗത്തിനും നിണക്കും വിരോ
ധമായി ഞാൻ പാപം ചെയ്തിരിക്കുന്നു; ഇനിമേൽ
എന്നെ മകനെന്നു വിളിപ്പാൻ യോഗ്യനല്ല, വേല
ക്കാരിൽ ഒരുവനെ പോലെ എന്നെ വിചാരിക്ക എന്നു [ 48 ] ചൊന്നതു കേട്ടു, അഛ്ശൻ പണിക്കാരെ വിലിച്ചു,
വിശേഷവസ്ത്രങ്ങളെ കൊണ്ടുവന്നു ഇവനെ ഉടുപ്പി
ച്ചു കൈവിരൽക്ക് മോതിരവും കാലുകൾക്കു ചെരിപ്പുക
ളും ഇടുവിച്ചു തടിച്ച കാളക്കുട്ടിയെ കൊന്നു പാകം ചെ
യ്‌വിൻ! നാം ഭക്ഷിച്ചു സന്തോഷിക്ക; എന്റെ മകനാ
യ ഇവൻ മരിച്ചിരുന്നു, തിരികെ ജീവിച്ച് ഇരിക്കുന്നു;
കാണാതെ പോയവനായിരുന്നു; ഇപ്പോൾ കണ്ടെ
ത്തി എന്നു പറഞ്ഞു ഭക്ഷിച്ചു സന്തോഷിച്ചു തുടങ്ങി.

൧൮. ധനവാനും ദരിദ്രനായ ലാജരും.

ധനവാനായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു; അ
വൻ നേരിയ വസ്ത്രം ധരിച്ചു, സുഖഭോഗങ്ങളിൽ ര
സിച്ചു, ദിവസം കഴിച്ചു പോന്നു. ദരിദ്രനായ ലാജരെ [ 49 ] ന്നൊരുവൻ സൎവ്വാഗം വ്രണപ്പെട്ടു വലഞ്ഞു, ധ
നവാന്റെ ഭക്ഷണകഷണങ്ങൾ കൊണ്ടു, വയറു
നിറപ്പാനാഗ്രഹിച്ചു, വാതിൽക്കൽ കിടന്നു അത്രയുമ
ല്ല, നായ്ക്കൾ വന്നു അവന്റെ വ്രണങ്ങൾ നക്കി
കൊണ്ടിരുന്നു. അല്പകാലം കഴിഞ്ഞു, ദരിദ്രൻ മരിച്ച
പ്പോൾ, ദൈവദൂതന്മാർ അവനെ അബ്രഹാമിന്റെ
മാൎവ്വിടത്തിലേക്ക് കൊണ്ടുപോയി; പിന്നെ ധനവാ
നും മരിച്ചു, പാതാളത്തിൽ ഇരുന്നു മഹാ ദുഃഖപരവ
ശനായൊ മേല്പെട്ടു നോക്കി, അബ്രഹാമിനെയും അ
വന്റെ മാൎവ്വിടത്തിൽ ഇരിക്കുന്ന ലാജരെയും കണ്ടാ
റെ, അഛ്ശനായ അബ്രഹാമെ! ഞാൻ ഈ അഗ്നി
ജ്വാലയിൽ മഹാ പീഡിതനായി കിടക്കുന്നു; കൃപയു
ണ്ടായിട്ടു ലാജർ വിരലിന്റെ അഗ്രം വെള്ളത്തിൽ
മുക്കി, എന്റെ നാവു തണുപ്പിപ്പാൻ പറഞ്ഞയക്കേ
ണമെന്നു വിളിച്ചപ്പോൾ, അബ്രഹാം മകനെ നി
ന്റെ ആയുസ്സുള്ള നാൾ നീ സൌഖ്യങ്ങളെയും അ
പ്രകാരം ലാജർ ദുഃഖങ്ങളെയും അനുഭവിച്ചതോൎക്ക;
ഇപ്പോൾ, ഇവന്നു ആശ്വാസവും നിണക്ക് വേദ
നയും സംഭവിച്ചിരിക്കുന്നു. ഇതു കൂടാതെ, ഇവിടെ
നിന്നു അങ്ങോട്ടും അവിടെന്നു ഇങ്ങോട്ടും കടന്നു
വരുവാൻ ഭാവിക്കുന്നവൎക്ക് വിരോധമായി നമ്മുടെ
നടുവിൽ വലുതായ ഒരു പിളൎപ്പുണ്ടു എന്നു പറഞ്ഞു.
അനന്തരം അവൻ അഛ്ശ! അപ്രകാരമെങ്കിൽ എനി
ക്ക് അഞ്ചു സഹോദരന്മാരുണ്ടു, അവരും ഈ കഷ്ട
സ്ഥലത്തു വരാതെ ഇരിക്കേണ്ടതിന്നു അവൎക്കു സാ
ക്ഷ്യം പറവാൻ ലാജരെ എന്റെ അഛ്ശന്റെ വീട്ടി
ൽ അയപ്പാൻ അപേക്ഷിക്കുന്നു എന്നു പറഞ്ഞാറെ, [ 50 ] അബ്രഹാം അവൎക്ക് മോശയും പ്രവാചകന്മാരും ഉ
ണ്ടു, അവരെ കേൾക്കട്ടെ എന്നു പറഞ്ഞ ശേഷം,
അവൻ അപ്രകാരമല്ല; മരിച്ചവരിൽനിന്നു ഒരുവൻ
അവരുടെ അടുക്കൽ പോയാൽ, അവർ അനുതാപം
ചെയ്യും. എന്നതു കേട്ടു അബ്രഹാം മോശയേയും പ്ര
വാചകന്മാരെയും കേൾക്കാതിരുന്നാൽ, മരിച്ചവരിൽ
നിന്നും ഒരുത്തൻ എഴുനീറ്റു ചെന്നു പറഞ്ഞാലും
അവർ അനുസരിക്കയില്ല നിശ്ചയം എന്നു പറകയും
ചെയ്തു.

൧൯. യേശു കുഞ്ഞുങ്ങളെ അനുഗ്രഹി
ച്ചതും പുരുഷന്മാരെ പരീക്ഷിച്ചതും.

പിന്നെ അവർ തൊടുവാനായി ചെറിയ പൈ
തങ്ങളെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു; ശി
ഷ്യന്മാർ വഹിക്കുന്നവരെ വിലക്കിയപ്പോൾ, യേശു
മുഷിഞ്ഞു പൈതങ്ങളെ എന്റെ അടുക്കൽ വരുവാൻ [ 51 ] വിരോധിക്കരുതു; ദൈവരാജ്യം ഇവ്വണ്ണമുള്ളവൎക്കു
തന്നെ. ആരെങ്കിലും ചെറിയ പൈതങ്ങളെ പോലെ
സ്വൎഗ്ഗരാജ്യം കൈക്കൊള്ളാതിരുന്നാൽ ഒരു പ്രകാര
വും അതിലേക്ക് കടക്കയില്ല എന്നു ഞാൻ നിശ്ചയ
മായിട്ടു നിങ്ങളോട് പറയുന്നു എന്നു പറഞ്ഞു, അവ
രെ തഴുകി കൈകളെ അവരിൽ വെച്ചു അനുഗ്രഹി
ക്കയും ചെയ്തു.

അനന്തരം അവൻ യാത്രയായപ്പോൾ, വഴിക്ക
ൽ ഒരു പ്രമാണി ഓടി വന്നു നമസ്കരിച്ചു, നല്ല ഗു
രൊ! നിത്യ ജീവനെ അവകാശമാക്കുവാൻ എന്തു ചെ
യ്യേണ്ടു എന്നു ചോദിച്ചാറെ, യേശു അവനോടു: നീ
എന്നെ നല്ലവനെന്നു വിളിക്കുന്നതു എന്തിന്നു? ദൈ
വമല്ലാതെ ഒരുത്തനും നല്ലവനല്ല. നീ കല്പനകളെ
അറിയുന്നുവല്ലൊ, അവറ്റെ പ്രമാണിക്ക എന്നുര
ച്ചാറെ, അവൻ ഗുരൊ! എന്റെ ബാല്യംമുതൽ ഞാ
നവറ്റെ ആചരിച്ചു വരുന്നു; എനിക്ക് ഇനി വല്ല
കുറവുണ്ടൊ എന്നു ചോദിച്ച ശേഷം, യേശു അവ
നെ സൂക്ഷിച്ചു നോക്കി, സ്നേഹിച്ചു നിണക്ക് ഇനി
യും ഒരു കുറവുണ്ടു, നീ പോയി നിണക്കുള്ളതൊക്ക
യും വിറ്റു ദരിദ്രൎക്ക് കൊടുക്ക എന്നാൽ നിണക്ക്
സ്വൎഗ്ഗത്തിൽ നിക്ഷേപം ഉണ്ടാകും പിന്നെ വന്നു
ക്രൂശ് എടുത്തു എന്റെ പിന്നാലെ വരിക എന്നു പറ
ഞ്ഞ ശേഷം, അവന്നു വളരെ ധനമുണ്ടാകകൊണ്ടു
അത്യന്തം വിഷാദിച്ചു പോയിക്കളഞ്ഞു. അപ്പോൾ
യേശു തന്റെ ശിഷ്യന്മാരോടു ധനവാന്മാർ ദൈവ
രാജ്യത്തിൽ പ്രവേശിക്കുന്നതു മഹാ പ്രയാസം ധ
നവാൻ ദൈവരാജ്യത്തിലേക്ക് കടക്കുന്നതിനേക്കാൾ [ 52 ] ഒട്ടകം ഒരു സൂചിക്കുഴയിൽ കൂടി കടക്കുന്നതു ഏറ്റ
വും എളുപ്പം തന്നെ എന്നു പറഞ്ഞു. ശിഷ്യന്മാർ അ
തിശയിച്ചപ്പോൾ, അവൻ മനുഷ്യരാൽ കഴിയാത്ത
ത് ദൈവത്താൽ കഴിയും എന്നു പറഞ്ഞു.

ചുങ്കക്കാരിൽ പ്രമാണിയും ധനവാനുമായ ജഖാ
യി യേശു യരുശലേമിലേക്ക് യാത്രയായി യറിഖൊ
പട്ടണത്തിൽ കൂടി വരുമെന്നറിഞ്ഞു, അവനെ കാ
ണ്മാൻ ആഗ്രഹിച്ചു, പുരുഷാരം നിമിത്തവും താൻ
ചെറിയവാകയാലും, കഴികയില്ല എന്നു വിചാരിച്ചു
മുമ്പിൽ ഓടി വഴിസമീപമുള്ള ഒരു കാട്ടത്തിവൃക്ഷത്തി
ന്മേൽ കരേറിയിരുന്നപ്പോൾ, യേശു വന്നു മേല്പെട്ടു
നോക്കി അവനെ കണ്ടു ജഖായി നീ വേഗം ഇറ

ങ്ങിവാ ഞാൻ ഇന്നു നിന്റെ വീട്ടിൽ പ്രവേശിക്കേ
ണ്ടാതാകുന്നു എന്നു പറഞ്ഞതു കേട്ടാറെ, അവൻ വേഗ
ത്തിൽ ഇറങ്ങിച്ചെന്നു സന്തോഷത്തോടെ അവ [ 53 ] നെ കൈക്കൊണ്ടു. ഇതു കണ്ടവർ അവൻ പാപി
യുടെ വീട്ടിൽ പാപികളോടും കൂടി പാൎപ്പാൻ പോയെ
ന്നു ദുഷിച്ചു പറഞ്ഞു; എന്നാറെ, ജഖായി കൎത്താവെ!
എന്റെ ദ്രവ്യങ്ങളിൽ പാതി ഞാൻ ദരിദ്രൎക്ക് കൊടുക്കു
ന്നു. വല്ലതും അന്യായമായി വാങ്ങീട്ടുണ്ടെങ്കിൽ ആ
യതിൽ നാലിരട്ടി തിരികെ കൊടുക്കുന്നു എന്നു പറ
ഞ്ഞപ്പോൾ, യേശു ഇവനും അബ്രഹാമിന്റെ പു
ത്രനാകകൊണ്ടു ഇന്നു ഈ വീട്ടുന്നു രക്ഷ വന്നു; കാ
ണാതെ പോയതിനെ അന്വേഷിച്ചു രക്ഷിപ്പാൻ
മനുഷ്യപുത്രൻ വന്നിരിക്കുന്നു എന്നു പറഞ്ഞു പോ
കയും ചെയ്തു.

൨൦. ദയാലുവായ ശമൎയ്യക്കാരനും
നിൎദ്ദയനായ വേലക്കാരനും.

ആ സമയത്തു ഒരു ശാസ്ത്രി യേശുവോടു ഗുരൊ!
നിത്യജീവനെ അനുഭവിക്കേണ്ടതിന്നു ഞാനെന്തു
ചെയ്യേണ്ടു എന്നു പരീക്ഷിപ്പാൻ ചോദിച്ചാറെ, വേ
ദപുസ്തകത്തിൽ എന്തെഴുതിയിരിക്കുന്നു? നീ എന്തു വാ
യിച്ചറിയുന്നു എന്നു ചോദിച്ചപ്പോൾ, ശാസ്ത്രി നി
ന്റെ ദൈവമായ കൎത്താവെ പൂൎണ്ണാത്മനശക്തി
കൾകൊണ്ടും അയല്ക്കാരനെ തന്നെ പോലെയും സ്നേ
ഹിക്കേണം എന്നുരച്ച നേരം, യേശു നീ പറഞ്ഞതു
സത്യം; അപ്രകാരം ചെയ്താൽ നീ ജീവിക്കും എന്നു
കല്പിച്ച ശേഷം, അവൻ തന്നെത്താൻ നീതിമാനാ
ക്കുവാൻ വിചാരിച്ചു എന്റെ അയല്ക്കാരനാരെന്നു [ 54 ] ചോദിച്ചതിന്നു യേശു ഒരു മനുഷ്യൻ യരുശലേമിൽ
നിന്നു യറിഖോപട്ടണത്തിലേക്ക് യാത്രയായപ്പോൾ,
കള്ളന്മാർ അവനെ പിടിച്ചടിച്ചും കുത്തിച്ചവിട്ടിവ
സ്ത്രമഴിച്ചും കൈക്കലുള്ളതു പറിച്ചും പ്രാണസങ്കടം
വരുത്തി വിട്ടുപോയിക്കളഞ്ഞു. പിന്നെ ഒരു ആചാ
ൎയ്യൻ ആ വഴി വന്നു, അവനെ രക്താഭിഷിക്തനായി
കണ്ടു കടന്നു പോയി. അതിന്റെ ശേഷം ഒരു ലേ
വിയനും അതിലെ വന്നു അവനെ കണ്ടു കടന്നു
പോയി. ഒടുക്കം ഒരു ശമൎയ്യക്കാരൻ വന്നു അവനെ
കണ്ടു കൃപ വിചാരിച്ചു അരികെ ചെന്നു മുറികളിൽ
എണ്ണയും വീഞ്ഞുയും പകൎന്നു കെട്ടി തന്റെ കഴുത

മേൽ കരേറ്റി വഴിയമ്പലത്തിലേക്ക് കൊണ്ടു പോ
യി രക്ഷിച്ചു. പിറ്റെ ദിവസം യാത്രയായപ്പോൾ,
വഴിയമ്പലക്കാരൻ പക്കൽ രണ്ടു വെള്ളിക്കാശു കൊടു
ത്തു, ഇവനെ നല്ലവണ്ണം രക്ഷിക്കേണം; ഇതിൽ അ
ധികം വല്ലതും ചിലവായി എങ്കിൽ, മടങ്ങി വന്നാൽ [ 55 ] ഞാൻ തരാം എന്നു പറഞ്ഞു പുറപ്പെട്ടു പോകയും
ചെയ്തു. ഇങ്ങിനെ കള്ളരുടെ കൈക്കലകപ്പെട്ട മനു
ഷ്യന്റെ അയല്ക്കാരൻ ആ മൂവരിൽ ആരെന്നു ശാ
സ്ത്രിയോടു യേശു ചോദിച്ചാറെ, കൃപ ചെയ്തവൻ
എന്നു ചൊല്ലിയതിന്നു സത്യം നീയും പോയി അപ്ര
കാരം ചെയ്ക എന്നു കല്പിച്ചു.

അനന്തരം യേശു വേറൊരു കഥയെ പറഞ്ഞ
റിയിച്ചു: ഒരു രാജാവ് ശുശ്രൂഷക്കാരുടെ കണക്ക്
നോക്കിയപ്പോൾ, പതിനായിരം റാത്തൽ വെള്ളികട
മ്പെട്ട ഒരുവൻ വന്നു കണ്ടാറെ, കടം തീൎപ്പാൻ വക
യില്ലായ്കകൊണ്ടു രാജാവ് ഭാൎയ്യാപുത്രന്മാരെയും വിറ്റു,
കടം തീൎക്ക എന്നു കല്പിച്ചാറെ, അവൻ സാഷ്ടാംഗമാ
യി നമസ്കരിച്ചു സകലവും തീൎപ്പാൻ വക കാണു
വോളം ക്ഷമിക്കേണമെന്നു വളരെ അപേക്ഷിച്ച
പ്പോൾ, രാജാവിന്നു കൃപ തോന്നി കടം എല്ലാം ഇള
ച്ചു കൊടുത്തു വിട്ടയക്കയും ചെയ്തു. ആശുശ്രൂഷ
ക്കാരൻ പുറത്തു ചെന്നു തനിക്ക് നൂറു വെള്ളി കടം
കൊടുപ്പാനുള്ള ഒരുവനെ കണ്ടു, തൊണ്ണയിൽ പിടി
ച്ചു നീ വാങ്ങിയ കടം തീൎക്ക എന്നു പറഞ്ഞപ്പോൾ,
ആയവൻ കാല്കൽ വീണു നമസ്കരിച്ചു, സകലവും
തീൎപ്പാൻ വക കാണുവോളം ക്ഷമിക്കേണമെന്ന് അ
പേക്ഷിച്ചാറെ, ആയത് അനുസരിയാതെ, കടം തീ
ൎക്കുവോളം അവനെ തടവിൽ പാൎപ്പിച്ചു. ആയവസ്ഥ
മറ്റെ ശുശ്രൂഷക്കാർ കേട്ടു വളരെ ദുഃഖിച്ചു രാജാ
വോടു ഉണൎത്തിച്ചപ്പോൾ, രാജാവ് വളരെ കോപി
ച്ചു. ദുഷ്ട! നീ എന്നോടു അപേക്ഷിച്ചത് കൊണ്ടു
ഞാൻ നിണക്ക് സകലവും വിട്ടുവല്ലൊ അപ്രകാരം [ 56 ] നിന്റെ കൂട്ടു ശുശ്രൂഷക്കാരന്നു കൃപ ചെയ്‌വാൻ നി
ന്റെ മനസ്സിൽ തോന്നാഞ്ഞത് എന്തു എന്നു കല്പിച്ചു;
കടം എല്ലാം തീൎക്കുവോളം അവനെ പിടിച്ചു തടവിൽ
പാൎപ്പിച്ചു. നിങ്ങൾ അന്യോന്യം കുറ്റങ്ങളെ മനഃ
പൂൎവ്വമായി ക്ഷമിക്കാതിരുന്നാൽ, സ്വൎഗ്ഗസ്ഥനായ
എന്റെ പിതാവ് നിങ്ങൾക്കും അപ്രകാരം തന്നെ
ചെയ്യും എന്നു പറകയും ചെയ്തു.

൨൧. മനോവിനയം.

തങ്ങളെ ഭക്തരെന്നു വിചാരിച്ചു അന്യന്മാരെ നി
ന്ദിച്ചിട്ടുള്ള ചിലരോടു യേശു ഒരുപമ പറഞ്ഞു: ഒരു
ദിവസം പറീശൻ ചുങ്കക്കാരൻ ഇങ്ങിനെ രണ്ടു പേർ
പ്രാൎത്ഥിപ്പാൻ ദൈവാലയത്തിൽ പോയപ്പോൾ, പ
റീശൻ ദൈവമെ! മറ്റുള്ള മനുഷ്യരെ പോലെ കള്ള
നും ആക്രമക്കാരനും വ്യഭിചാരിയും ഈ ചുങ്കക്കാരും
എന്ന പോലെ ഞാൻ ദോഷവാനല്ലായ്കകൊണ്ടു നി
ന്നെ വന്ദിക്കുന്നു. ആഴ്ചവട്ടത്തിൽ രണ്ടു പ്രാവശ്യം
ഉപവാസം കഴിച്ചു സകല വസ്തുക്കളിലും പത്തിലൊ
ന്നു കൊടുത്തു വരുന്നു എന്നു പ്രാൎത്ഥിച്ചു. ചുങ്കക്കാരൻ
ദൂരത്തുനിന്നു കണ്ണുകളെ മേല്പട്ടുയൎത്താതെ മാറിലടി
ച്ചു ദൈവമെ! മഹാ പാപിയായ എന്നോടു കരുണ
യുണ്ടാകേണമെ എന്നു പ്രാൎത്ഥിച്ചു പറീശനേക്കാൾ,
നീതിമാനായി വീട്ടിലേക്ക് പോകയും ചെയ്തു. അപ്ര
കാരം തന്നെത്താൻ ഉയൎത്തുന്നവന്നു താഴ്ചയും തന്നെ
ത്താൻ താഴ്തുന്നവന്നു ഉയൎച്ചയും വരുമെന്നു ഞാൻ [ 57 ] നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. ആ സമയ
ത്തു ശിഷ്യന്മാർ യേശുവോടു സ്വൎഗ്ഗരാജ്യത്തിൽ ആർ
വലിയവൻ എന്നു ചോദിച്ചാറെ, അവൻ ഒരു ചെ
റിയ കുട്ടിയെ വിളിച്ചു നടുവിൽ നിറുത്തി, നിങ്ങൾ
മനസ്സ് തിരിഞ്ഞു ഈ കുട്ടിയെ പോലെ ആയ്‌വരുന്നി
ല്ല എങ്കിൽ, സ്വൎഗ്ഗരാജ്യത്തിൽ പ്രവേശിക്കയില്ല നി
ശ്ചയം. യാതൊരുത്തനും ഈ പൈതലിനെ പോ
ലെ തന്നെത്താൻ താഴ്ത്തിയാൽ, അവൻ സ്വൎഗ്ഗത്തിൽ
വലിയവൻ; ആരെങ്കിലും ഇങ്ങിനെ യാതൊരു കുട്ടി
യെ എന്റെ നാമത്തിൽ കൈകൊണ്ടാൽ എന്നെ
തെന്നെ കൈക്കൊള്ളുന്നു; ഈ ചെറിയവരിൽ ഒരുത്ത
നെ നിരസിക്കാതെ ഇരിക്കേണ്ടതിന്നു സൂക്ഷിപ്പിൻ!
അവരുടെ ദൂതന്മാർ സ്വൎഗ്ഗസ്ഥനായ എൻ പിതാവി
ന്റെ മുഖത്തെ എല്ലായ്പോഴും നോക്കിക്കൊണ്ടിരിക്കുന്നു
സത്യമെന്നു പറഞ്ഞു. പിന്നെ യരുശലേമിലെ ദൈ
വാലയത്തിൽ വെച്ചു ജനങ്ങൾക്ക് ഉപദേശിച്ചു കൊ
ണ്ടിരിക്കുമ്പോൾ, അവരോടു: നീളക്കുപ്പായങ്ങളെ ധ
രിച്ചു നടപ്പാനും ചന്തകളിൽ സല്കാരങ്ങളെയും സഭ
കളിൽ മുഖ്യാസനങ്ങളെയും വിരുന്നുകളിൽ പ്രധാന
സ്ഥലങ്ങളെയും മോഹിക്കുന്ന ശാസ്ത്രികളെ സൂക്ഷി
പ്പിൻ! അവർ വിധവമാരുടെ വീടുകളെ ഭക്ഷിച്ചുകള
ഞ്ഞു കാഴ്ചെക്ക് അധികമായി പ്രാൎത്ഥിക്കുന്നവരാകുന്നു;
അവൎക്കു അധികം ശിക്ഷ കിട്ടും എന്നു പറഞ്ഞു. ശ്രീ
ഭണ്ഡാരത്തിൽ പണമിടുന്നവരെ നോക്കി കണ്ടു ധ
നവാന്മാർ പലരും വന്നു വളരെ ദ്രവ്യമിട്ടതിൽ ദരിദ്ര
യായ ഒരു വിധവയും വന്നു രണ്ടു കാശു മാത്രം ഇടു
ന്നത് കണ്ടപ്പോൾ, ശിഷ്യന്മാരോടു; ഈ ധനവാന്മാ [ 58 ] രെക്കാൾ ഇവൾ അധികം ഇട്ടു അവരെല്ലാവരും ത
ങ്ങളെ പരിപൂൎണ്ണതയിൽനിന്നു ഭണ്ഡാരത്തിൽ ദ്രവ്യ
മിട്ടു; അവൾ ദരിദ്രതയിൽനിന്നു തന്റെ ഉപജീവന
ദ്രവ്യമൊക്കയും ഇട്ടു എന്നു പറഞ്ഞു.

൨൨. യേശുവിന്റെ രൂപാന്തരം.

പിന്നെ യേശു പേത്ര യാക്കൊബ് യോഹനാൻ
ഈ മൂന്നു ശിഷ്യന്മാരെ കൂട്ടി ഒരു ഉയൎന്ന മലമേൽ
കൊണ്ടുപോയി, അവരുടെ മുമ്പാകെ മറുരൂപപ്പെട്ടു,
അവന്റെ മുഖം സൂൎയ്യനെ പോലെ പ്രകാശിച്ചു;
വസ്ത്രങ്ങളും വെളിച്ചം പോലെ വെണ്മയായി വ
ന്നു മോശയും എലിയാവും പ്രത്യക്ഷരായി യരുശ
ലേമിൽ വെച്ചു തനിക്ക് സംഭവിക്കേണ്ടുന്ന മരണ
ത്തെ കുറിച്ചു സംസാരിച്ചു. അന്നു ശിഷ്യന്മാർ തള
ൎന്നുറങ്ങി ഉണൎന്നപ്പോൾ, അവന്റെ മഹത്വത്തെ
യും അവനോടു കൂട രണ്ടു പുരുഷന്മാരെയും കണ്ടു, ക
ൎത്താവെ! നാം ഇവിടെ ഇരിക്കുന്നത് നല്ലത് മനസ്സു
ണ്ടെങ്കിൽ നിണക്കും മോശക്കും എലിയാവിന്നും [ 59 ] മൂന്നു കൂടാരങ്ങളെ ഉണ്ടാക്കാം എന്നു പറഞ്ഞ ശേഷം,
പ്രകാശമുള്ളൊരു മേഘം വന്നു അവരുടെ മീതെ നി
ഴലിച്ചു ഇവൻ എന്റെ ഇഷ്ടപുത്രനാകുന്നു ഇവ
നെ ചെവിക്കൊൾവിൻ എന്നു മേഘത്തിൽനിന്നു
ഒരു ശബ്ദവുമുണ്ടായി. ആയത് കേട്ടാറെ, അവർ
ഭയപ്പെട്ടു നിലത്തു വീണു യേശു അവരെ തൊട്ടു എ
ഴുനീറ്റു ഭയപ്പെടാതിരിപ്പിൻ എന്നു പറഞ്ഞു. പിന്നെ
മലയിൽനിന്നു ഇറങ്ങുമ്പൊൾ, അവൻ അവരോടു
മനുഷ്യപുത്രൻ മരിച്ചവരിൽ നിന്നു ജീവിച്ചെഴുനീ
ല്ക്കും മുമ്പെ ഈ ദൎശനം ആരോടും പറയരുതെന്നു ക
ല്പിക്കയും ചെയ്തു.

൧൩. യേശു മൂന്നു പ്രാവശ്യം ബത്താ
ന്യയിൽ വന്നത്.

യേശു യരുശലെം സമീപമുള്ള ബത്താന്യഗ്രാ
മത്തിൽ ദൈവഭക്തനായ ലാജരെയും സഹോദരിമാ
രായ മറിയെയും മൎത്തായെയും സ്നേഹിച്ചു, പലപ്പോ
ഴും അവരുടെ വീട്ടിൽ പോയി പാൎത്തുകൊണ്ടിരുന്നു.
അവൻ ഒരു ദിവസം അവിടെ ഇരുന്നപ്പോൾ, മറി
യ അവന്റെ കാല്കലിരുന്നു വചനങ്ങളെ കേൾക്കു
ന്ന നേരം വളരെ പണി എടുത്തു വലഞ്ഞ മൎത്തായും
അരികിൽ ചെന്നു കൎത്താവെ എന്റെ സഹോദരി
പണി എടുപ്പാൻ എന്നെ വിട്ടിരിക്കുന്നതു നീ വിചാ
രിക്കുന്നില്ലയൊ, അവളെ നിക്ക് സഹായിപ്പാൻ
കല്പിക്കേണം എന്നു പറഞ്ഞാറെ, യേശു മൎത്തായെ [ 60 ] മൎത്തായെ! നീ വളരെ വിചാരിച്ചും പ്രയാസപ്പെട്ടും
നടക്കുന്നു എങ്കിലും ഒന്നു മാത്രം ആവശ്യം മറിയ ന
ല്ലതിനെ തെരിഞ്ഞെടുത്തിരിക്കുന്നു: ആയത് അവളി
ൽനിന്നു എടുപ്പാൻ കഴികയില്ല നിശ്ചയം എന്നു പ
റഞ്ഞു.

പിന്നെ അല്പകാലം കഴിഞ്ഞശേഷം, മറിയയും
മൎത്തായും കൎത്താവെ! നിണക്ക് പ്രിയമുള്ളവൻ രോ
ഗിയായി കിടക്കുന്നു എന്നു ആളെ അയച്ചു പറയി
ച്ചപ്പോൾ, യേശു രോഗം മരണത്തിന്നായിട്ടല്ല, ദൈ
വപുത്രൻ മഹത്വപ്പെടേണ്ടതിന്നും ദൈവത്തിന്റെ
മഹത്വത്തിന്നായിട്ടും തന്നെ ആകുന്നു എന്നു പറഞ്ഞു
രണ്ടു ദിവസം താമസിച്ചശേഷം, ശിഷ്യന്മാരോടു നാം
യഹൂദാ ദേശത്തിലെക്ക പോക എന്നു പറഞ്ഞാറെ
അവർ കൎത്താവെ! മുമ്പെ യഹൂദന്മാർ നിന്നെ കല്ലെ
റിവാൻ ഭാവിച്ചുവല്ലൊ ഇനിയും നാം അവിടേക്ക്
പോക എന്നു പറയുന്നുവൊ എന്നു ചോദിച്ചപ്പോൾ,
അവൻ പകലിന്നു പന്ത്രണ്ടു മണിനേരം ഇല്ലയൊ [ 61 ] പകൽ സമയത്തു നടക്കുന്നവൻ വെളിച്ചം കാണ്ക
കൊണ്ടു ഇടറുന്നില്ല. പിന്നെ നമ്മുടെ സ്നേഹിതനാ
യ ലാജർ ഉറങ്ങുന്നു എങ്കിലും അവനെ ഉണൎത്തുവാ
ൻ ഞാൻ പോകുന്നു എന്നു പറഞ്ഞപ്പോൾ, നിദ്രാശ
യനത്തെ കുറിച്ചു പറഞ്ഞു എന്നു ശിഷ്യന്മാർ നിരൂ
പിച്ചു, കൎത്താവെ! അവൻ ഉറങ്ങുന്നുവെങ്കിൽ സൌ
ഖ്യം വരും എന്നതിന്നു യേശു അവൻ മരിച്ചു എന്നു
സ്പഷ്ടമായി പറഞ്ഞു. അവരുടെ ഒരുമിച്ചു പുറപ്പെട്ടു,
ബത്തന്യ സമീപം എത്തിയപ്പോൾ, ആ വൎത്തമാ
നം അറിഞ്ഞു, മൎത്താ ചെന്നെതിരേറ്റു കൎത്താവെ!
നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്റെ സഹോ
ദരൻ മരിക്കയില്ലയായിരുന്നു എന്നു പറഞ്ഞാറെ, അ
വൻ എഴുനീല്ക്കുമെന്നു യേശുവിന്റെ വചനം കേ
ട്ടപ്പൊൾ, മൎത്താ അവസാനദിവസത്തിലെ ഉയിൎപ്പി
ങ്കൽ അവൻ എഴുനീൽക്കും നിശ്ചയം എന്നു പറഞ്ഞു
അനന്തരം യേശു ഞാൻ തന്നെ ഉയിൎപ്പും ജീവനുമാ
കുന്നു എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീ
വിക്കും; ആരെങ്കിലും ജീവിച്ചു എങ്കൽ വിശ്വസിച്ചാ
ൽ ഉരുനാളും മരിക്കയില്ല; നീ ഇത് വിശ്വസിക്കുന്നു
വൊ എന്നു ചോദിച്ചാറെ, അവൾ കൎത്താവെ! നീ
ലോകത്തിൽ വരേണ്ടുന്ന ദൈവപുത്രനായ ക്രിസ്തു
വാകുന്നു എന്നു ഞാൻ വിശ്വസിച്ചിരിക്കുന്നു എന്നു
പറഞ്ഞു. ഉടനെ ഓടിപ്പോയി മറിയയെ വിളിച്ചു വ
ൎത്തമാനം പറഞ്ഞാറെ, അവൾ വേഗം എഴുനീറ്റു മ
ൎത്തായുടെ പിന്നാലെ ചെന്നു യേശുവെ കണ്ടു നമ
സ്കരിച്ചു, കൎത്താവെ! നീ ഇവിടെ ഉണ്ടായിരുന്നു എ
ങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലയായിരുന്നു [ 62 ] എന്നു പറഞ്ഞു അവളുടെ കരച്ചലും ശ്മശാനത്തിങ്കൽ
വെച്ചു കരയേണ്ടതിന്നു പോകുന്നു എന്നു വിചാരി
ച്ചു അവരെ ആശ്വസിപ്പിപ്പാൻ കൂട വന്ന യഹൂദ
ന്മാരുടെ വ്യസനവും കണ്ടപ്പൊൾ, യേശു ഞരങ്ങി
വ്യാകുലനായി കണ്ണീർ ഒഴുക്കിയത് യഹൂദന്മാർ കണ്ടു
അവർ അവനെ എത്ര സ്നേഹിച്ചിരിക്കുന്നു എന്നും
മറ്റു ചിലർ കുരുടന്റെ കണ്ണുകളെ പ്രകാശിപ്പിച്ച
ഇവന്നു അവൻ മരിക്കാതെ ഇരിപ്പാൻ തക്ക സഹാ
യം ചെയ്‌വാൻ കഴികയില്ലയായിരുന്നുവൊ എന്നും പ
റഞ്ഞു. യേശു നിങ്ങൾ അവനെ എവിടെ വെച്ചു
എന്നു ചോദിച്ചാറെ, അവർ കൎത്താവെ, വന്നു നോ
ക്ക എന്നു പറഞ്ഞശേഷം അവൻ ഞരങ്ങിക്കൊണ്ടു
പ്രേതക്കല്ലറയുടെ അരികെ വന്നു അതിന്മെൽ വെ
ച്ച കല്ല് നീക്കിക്കളവാൻ കല്പിച്ചു. അപ്പൊൾ മൎത്താ
അവൻ മരിച്ചിട്ടു ഇന്നെക്ക് നാലാം ദിവസം ആകു
ന്നു ശരീരത്തിന്നു നാറ്റം പിടിച്ചിരിക്കുന്നു എന്നു
പറഞ്ഞാറെ, യേശു നീ വിശ്വസിച്ചാൽ ദൈവമഹ
ത്വം കാണുമെന്നു ഞാൻ നിന്നൊടു പറഞ്ഞിട്ടില്ല
യൊ എന്നു കല്പിച്ചു. അപ്പൊൾ അവർ അവനെ
വെച്ച ഗുഹയുടെ മുഖത്ത നിന്ന് കല്ല് നീക്കിക്കളഞ്ഞാ
റെ, യേശു തന്റെ കണ്ണുകളെ ഉയൎത്തി പിതാവെ!
നീ എന്നെ ചെവിക്കൊണ്ടതിനാൽ ഞാൻ നിന്നെ
വന്ദിക്കുന്നു, നീ എപ്പൊഴും എന്നെ ചെവിക്കൊള്ളു
ന്നു എന്ന് ഞാൻ അറിഞ്ഞിരിക്കുന്നു എങ്കിലും ഈ
ജനങ്ങൾ നീ എന്നെ അയച്ചു എന്നു വിശ്വസി
ക്കേണ്ടതിന്നു ഞാൻ ൟ വാക്കു പറഞ്ഞു എന്നു പ്രാ
ൎത്ഥിച്ചു ലാജരെ പുറത്തു വരിക എന്നൊരു മഹാ [ 63 ] ശബ്ദത്തോടെ വിളിച്ചു അപ്പോൾ മരിച്ചവൻ ജീവി
ച്ചെഴുനീറ്റു പുറത്തു വന്നാറെ, യേശു അവന്റെ
കൈ കാൽമുഖങ്ങളുടെ വസ്ത്ര ബന്ധനം അഴിച്ചു
പോകുവാൻ വിടുവിൻ എന്നു കല്പിക്കയും ചെയ്തു.

അനന്തരം യേശു അല്പകാലം എഭ്രം പട്ടണത്തി
ൽ പാൎത്തു; പെസഹ പെരുനാൾക്ക് ആറു ദിവസം
മുമ്പെ പിന്നെയും ബത്താന്യയിൽ വന്നു ശിമോ
നെന്നവന്റെ വീട്ടിൽ ശിഷ്യന്മാരോടും ലാജരോടും
കൂട ഭക്ഷണത്തിന്നിരുന്നപ്പോൾ, മൎത്താ ശുശ്രൂഷ
ചെയ്തു; മറിയ വിലയേറിയ പരിമളതൈലം ഒരു റാ
ത്തൽ കൊണ്ടു വന്നു യേശുവിന്റെ തലയിൽ ഒഴി
ച്ചു പാദങ്ങളിലും തേച്ചു; ആയത് തലമുടികൊണ്ടു തുവ
ൎത്തുകയും ചെയ്തു. ആ തൈലവാസന വീടു മുഴുവൻ
നിറഞ്ഞു, അവനെ കാണിച്ചു കൊടുക്കുന്ന ഇഷ്ക
ൎയ്യൊത്യനായ യഹൂദ മുന്നൂറു പണത്തിന്നു വിലയു
ള്ള ഈ തൈലം വിറ്റു ദാരിദ്ര്യക്കാൎക്ക കൊടുക്കാഞ്ഞ
തെന്തു എന്നു ചോദിച്ചു. അവൻ ദരിദ്രരെ വിചാരി [ 64 ] ച്ചിട്ടു എന്നല്ല; കള്ളനാകകൊണ്ടും മടിശ്ശീല ധരിച്ചു
സൂക്ഷിച്ചും ഇരിക്കായാലത്രെ ഇത് പറഞ്ഞത്. എ
ന്നാറെ, യേശു നിങ്ങൾ ഈ സ്ത്രീയെ എന്തിന്നു
ദുഃഖിപ്പിക്കുന്നു? ഇവൾ എന്നിൽ നല്ലൊരു ക്രിയ
ചെയ്തിരിക്കുന്നു; ദരിദ്രർ എപ്പോഴും നിങ്ങളുടെ കൂടയു
ണ്ടാം; മനസ്സുണ്ടെങ്കിൽ അവൎക്ക് ധൎമ്മം ചെയ്യാം;
ഞാൻ എപ്പോഴും നിങ്ങളുടെ കൂട ഇരിക്കയില്ല, ഇവൾ
കഴിയുന്നത് ചെയ്തു. എന്റെ ശരീരത്തെ കല്ലറയിൽ
അടക്കുന്ന ദിവസത്തിന്നായി സംഗ്രഹിച്ചത് കൊ
ണ്ടു ഈ സുവിശേഷം ലോകത്തിൽ എവിടെ എങ്കി
ലും ഘോഷിച്ചറിയിക്കുമ്പോൾ, ഇവളുടെ ഊൎമ്മെക്കാ
യി, അവൾ ചെയ്തതും ചൊല്ലും നിശ്ചയം എന്നു
പറഞ്ഞു.

൨൪. യേശു യരുശലേമിൽ
പ്രവേശിച്ചത്.

പിറ്റെ ദിവസം യരുശലേമിലേക്ക് യാത്രയാ
യിട്ടു ഒലിവ് മലയുടെ അരികെയുള്ള ബെതഫാക [ 65 ] ഗ്രാമത്തിൽ എത്തിയാറെ, യേശു ശിഷ്യന്മാരിൽ
രണ്ടു പേരെ വിളിച്ചു അവരോടു: നിങ്ങൾ ഗ്രാമ
ത്തിൽ പോകുവിൻ! അവിടെ കെട്ടിയിരിക്കുന്ന കഴു
തയെയും, കഴുത ആൺകുട്ടിയെയും കാണും അവറ്റെ
അഴിച്ചു കൊണ്ടുവരുവിൻ യാതൊരുത്തനും വൊരോ
ധം പറയും എങ്കിൽ, കൎത്താവിന്നാവശ്യമെന്നു പറ
ഞ്ഞാൽ ഉടനെ വിട്ടയക്കും. ഇതാ നിന്റെ രാജാവ്
സൌമ്യനും ആൺകഴുതക്കുട്ടിമേൽ കരേറി വരുന്നു എ
ന്നു ചിയോൻ പുത്രിയോടു പറവിന്നെന്നുള്ള പ്രവാ
ചകവാക്യം നിവൃത്തിയാകെണ്ടതിന്നു ഇതൊക്കയും
സംഭവിച്ചു. പിന്നെ ശിഷ്യന്മാർ പോയി മൎത്താവി
ന്റെ വചനപ്രകാരം കഴുതക്കുട്ടിയെ കണ്ടഴിച്ചു കൊ
ണ്ടുവന്നു; വസ്ത്രങ്ങളെ അതിന്മേലിട്ടു, യേശുവിനെ
യും കരേറ്റി പോകുമ്പോൾ, ജനസംഘം വന്നു, കൂടി
സ്വവസ്ത്രങ്ങളെയും വൃക്ഷങ്ങളുടെ കൊമ്പുകളെയും
വഴിയിൽ വിരിച്ചു ദാവിദിൻ പുത്രന്നു ഹോശന്ന
കൎത്താവിന്റെ നാമത്തിൽ വരുന്ന ഇസ്രായേൽ രാ
ജാവ് വന്ദ്യൻ അത്യുന്നതങ്ങളിൽ ഹൊശന്ന എന്നു
ഘോഷിച്ചു പറഞ്ഞു; നഗരത്തിന്നടുത്തപ്പോൾ,
അവൻ അത് നോക്കി കരഞ്ഞു, നിന്റെ ഈ നാളി
ലെങ്കിലും നിന്റെ സമാധാനത്തെ സംബന്ധിച്ച്
കാൎയ്യങ്ങളെ നീ താൻ അറിയുന്നെങ്കിൽ കൊള്ളായി
രുന്നു. ഇപ്പോൾ, അവ നിന്റെ കണ്ണുകൾക്ക് മറ
ഞ്ഞിരിക്കുന്നു; ദൎശനകാലം അറിയായ്കകൊണ്ടു ശത്രു
ക്കൾ ചുറ്റും കിടങ്ങുണ്ടാക്കി വളഞ്ഞുകൊണ്ടു നിന്നെ
എല്ലാടവും അടച്ചു നിന്നെയും നിന്റെ മക്കളെയും
നിലത്തോടു സമമാക്കി തീൎത്തു, ഒരു കല്ലിന്മേൽ മറ്റൊ [ 66 ] രുകല്ലു ശേഷിക്കാതെ ഇരിക്കുംനാളുകൾ വരും എന്നു
ദുഃഖിച്ചുരച്ചു, ദൈവാലയത്തിലേക്ക് ചെന്നു, അവി
ടെ ക്രയവിക്രയങ്ങൾ ചെയ്യുന്നവരെ പുറത്താക്കി,
നാണിഭക്കാരുടെ മേശപ്പലകകളെയും പ്രാക്കളെ വി
ല്ക്കുന്നവരുടെ കൂടുകളെയും മുറിച്ചു വിട്ടു, എന്റെ ഭവ
നം എല്ലാജനങ്ങൾക്ക വേണ്ടി പ്രാൎത്ഥനാഭവനം എ
ന്നെഴുതിരിക്കുന്നു; നിങ്ങൾ അത് കള്ളന്മാരുടെ ഗു
ഹയാക്കി തീൎത്തു എന്നു പറഞ്ഞു.

അനന്തരം ദൈവാലയത്തിൽനിന്നു കുട്ടികൾ
ദാവിദിൻ പുത്രന്നു ഹോശന്ന എന്നു വിളിക്കുന്നത്
മഹാചാൎയ്യന്മാരും ശാസ്ത്രികളും കേട്ടു കോപിച്ചു, ഇവർ
പറയുന്നത് കേൾക്കുന്നുവൊ? എന്നു ചോദിച്ചാറെ,
യേശു ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വാ
യിൽനിന്നു സ്തുതിയെ ഒരുക്കി ഇരിക്കുന്നു എന്ന് വേ
ദവാക്യം നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയൊ എന്നു
പറഞ്ഞു, ബത്താന്യയിലേക്ക് പോയി രാത്രിയിൽ
പാൎത്തു. രാവിലെ പട്ടണത്തിലേക്ക് മടങ്ങി ചെല്ലു
മ്പോൾ, വിശന്നു വഴി അരികെ ഒരു അത്തിവൃക്ഷം
ഫലങ്ങൾ കൂടാതെ ഇലകൾ മാത്രമായി കണ്ടാറെ,
ഇനിമേലാൽ ഒരുത്തനും നിന്നിൽനിന്നു ഫലം ഭക്ഷി
ക്കരുത് എന്നു ശപിച്ച ഉടനെ ആ വൃക്ഷം ഉണങ്ങി
പ്പോകയും ചെയ്തു. [ 67 ] ൨൫. മുന്തിരിങ്ങാത്തോട്ടവും
രാജകല്യാണവും.

പിന്നെ ഒരു ദിവസം അവൻ ദൈവാലയത്തി
ൽവെച്ചു ജനങ്ങളെ പഠിപ്പിക്കുമ്പോൾ, പ്രധാനാചാ
ൎയ്യന്മാരും ഉപാദ്ധ്യായന്മാരും മൂപ്പന്മാരോടുകൂടി വന്നു
അവനോടു ചില ചോദ്യങ്ങൾ കഴിച്ചശേഷം, അ
വൻ ജനങ്ങളോടു ൟ ഉപമ പറഞ്ഞു തുടങ്ങി. ഒരു
മനുഷ്യൻ ഒരു മുന്തിരിങ്ങാത്തോട്ടമുണ്ടാക്കി ചിറ്റും
വേലി കെട്ടി നടുവിലൊരു ചക്കും കുഴിച്ചിട്ടു ഗോപു
രവും പണി ചെയ്തു, സകലത്തെയും തോട്ടക്കാൎക്ക്
ഏല്പിച്ചു, ദൂരദേശത്തു പോയി, വളരെ കാലം പാൎത്തു,
തൻസമയത്തു തോട്ടക്കാരോടു ഫലങ്ങളെ വാങ്ങുവാൻ
ഭൃത്യന്മാരെ അയച്ചു. എന്നാറെ, അവർ അവരെ
പിടിച്ചു ഒരുത്തനെ അടിച്ചു, വേറൊരുത്തനെ കൊ
ന്നു, മറ്റൊരുത്തനെ കല്ലെറിഞ്ഞു, മറ്റുചിലരെ പ
ലപ്രകാരം ഹിംസിച്ചു വധിക്കയും ചെയ്തു. അന
ന്തരം എൻ പുത്രനെ കണ്ടാൽ ശങ്കിക്കുമെന്നു വിചാ
രിച്ചു അവരെയും പറഞ്ഞയച്ചു; തോട്ടക്കാർ പുത്രനെ
കണ്ടപ്പോൾ ഇവൻ അവകാശിയാകുന്നു , നമുക്കു
അവകാശമാക്കേണ്ടതിന്നു ഇവനെ കൊല്ലേണമെ
ന്നു തമ്മിൽ പറഞ്ഞു: അവനെ തോട്ടത്തിൽനിന്നു
പുറത്താക്കി കൊന്നു കളകയും ചെയ്തു. അനന്തരം
തോട്ടത്തിന്റെ ഉടയവൻ വരുമ്പോൾ, അവരോടു
എന്തു ചെയ്യുമെന്നു ചോദിച്ചാറെ, അവൻ വന്നു
അവരെ നശിപ്പിച്ചു, മുന്തിരിങ്ങാത്തോട്ടം തല്ക്കാലത്തു
ഫലം കൊണ്ടു വരുന്ന തോട്ടക്കാൎക്കു ഏല്പിക്കും എന്ന് [ 68 ] അവർ പറഞ്ഞാറെ, യേശു അവരോടു അപ്രകാരം
ദൈവരാജ്യം നിങ്ങളിൽനിന്നു എടുത്തു ഫലങ്ങളെ ത
രുന്നജാതികൾക്ക് ഏല്പിക്കപ്പെടും എന്നു പറഞ്ഞു.
വേറെ ഒരുപമ കേൾപിൻ! ഒരു രാജാവ് പുത്രന്നു ക
ല്യാണം കഴിപ്പാൻ ഭാവിച്ചു കല്യാണക്കാരെ വിളി
പ്പാൻ ഭൃത്യന്മാരെ പറഞ്ഞയച്ചാറെ, അവൎക്ക് വരു
വാൻ മനസ്സില്ലായ്കയാൽ, അവൻ വേറെയുള്ള ഭൃത്യ
ന്മാരെ അയച്ചു, നിങ്ങൾ കല്യാണക്കാരോടു തടിച്ച
ആടുമാടുകളെ കൊന്നു പാകം ചെയ്തു സകലവും ഒരു
ങ്ങിയിരിക്കുന്നു, വേഗം വരേണം എന്നു പറവിൻ
എന്നു കല്പിച്ചു. എന്നാറെ, അവർ നിരസിച്ചു ഒരു
ത്തൻ തന്റെ വിളഭൂമി നോക്കേണ്ടതിന്നും മറ്റൊരു
ത്തൻ തന്റെ വ്യാപാരത്തിന്നും പോയിക്കളഞ്ഞു.
മറ്റെവർ രാജദൂതന്മാരെ പിടിച്ചു അപമാനിച്ചു കൊ
ല്ലുകയും ചെയ്തു. ആയത് രാജാവ് കേട്ടാറെ, കോപി
ച്ചു, സേനകളെ അയച്ചു, ആ ദുഷ്ടരെ നശിപ്പിച്ചു
അവരുടെ പട്ടണത്തേയും ചുട്ടുകളഞ്ഞു. പിന്നെ അ
വൻ ഭൃത്യന്മാരോടു കല്യാണക്കാർ അതിന്നു യോ
ഗ്യന്മാരല്ല; നിങ്ങൾ പോയി വഴിക്കൽ ആരെ എങ്കി
ലും കണ്ടാൽ വിളിപ്പിൻ എന്നു കല്പിച്ചശേഷം, അ
വർ പുറപ്പെട്ടു ദുഷ്ടന്മാരെയും ശിഷ്ടന്മാരെയും കൂട്ടി
വന്നതിനാൽ, കല്യാണശാല വിരുന്നുകാരെകൊണ്ടു
നിറഞ്ഞപ്പോൾ, കല്യാണക്കാരെ കാണ്മാൻ രാജാവ്
അകത്തു ചെന്നു കല്യാണവസ്ത്രം ധരിക്കാത്ത ഒരു
മനുഷ്യനെ കണ്ടു, സ്നേഹിത! കല്യാണവസ്ത്രം ധരി
ക്കാതെ നീ എങ്ങിനെ ഇവിടെ വന്നു എന്നു ചോദിച്ചു. [ 69 ] എന്നാറെ, അവൻ ,മിണ്ടാതെ പാൎത്തപ്പോൾ രാജാ
വ് ഭൃത്യന്മാരെ വിളിച്ചു ഇവന്റെ കൈകാലുകൾ
കെട്ടി അതിദൂരത്തുള്ള അന്ധകാരത്തിലേക്കിടുവിൻ!
അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും എന്നു ക
ല്പിച്ചു. വിളിക്കപ്പെട്ടവർ പലരും തിരെഞ്ഞെടുക്കപ്പെ
ട്ടവരൊ ചുരുക്കം തന്നെ. പിന്നെ യേശു പറീശന്മാ
രുടെയും ശാസ്ത്രികളുടെയും ദുഷ്ടതയെ ശാസിച്ചറിയി
ച്ചിട്ടു യരുശലേമെ, യരുശലേമെ, ദീൎഘദൎശിമാരെ നീ
കൊന്നു, നിന്റെ അടുക്കെ അയച്ചവരെ കല്ലെറി
ഞ്ഞുവല്ലൊ, ഒരു പിടക്കോഴി കുഞ്ഞുങ്ങളെ ചിറകുകളു
ടെ കീഴിൽ കൂട്ടിച്ചേൎക്കുന്നതു പോലെ നിന്റെ മക്കളെ
കൂട്ടിച്ചേൎപ്പാൻ ഞാൻ എത്ര പ്രാവശ്യം നോക്കി എങ്കി
ലും നിങ്ങൾക്കു മനസ്സില്ല; നിങ്ങളുടെ ഭവനം പാഴാ
യിക്കിടക്കും; കൎത്താവിന്റെ നാമത്തിൽ വരുന്നവൻ
വന്ദ്യനെന്നു നിങ്ങൾ പറവോളം എന്നെ കാണുക
യില്ല എന്നു പറകയും ചെയ്തു.

൨൬. അവസാനകാൎയ്യങ്ങളുടെ
വിവരം.

അനന്തരം യേശു ദൈവാലയത്തിൽനിന്നു പുറ
പ്പെട്ടു പോയപ്പോൾ, ശിഷ്യന്മാരടുക്കെ ചെന്നു ദൈ
വാലയത്തിന്റെ വിശേഷക്കല്ലുകളെയും രത്നാലങ്കാ
രത്തെയും കാണിച്ചാറെ, അവൻ നിങ്ങൾ ഈ വ
സ്തുക്കളെ എല്ലം കണ്ടുവൊ? ഇടിച്ചു കളയാത്ത കല്ല്
ഒരു കല്ലിന്മേലും ഇവിടെ ശേഷിക്കയില്ല നിശ്ചയം. [ 70 ] യരുശലേം സേനകളാൽ വളഞ്ഞിരിക്കുന്നത് നിങ്ങൾ
കാണുമ്പോൾ, അതിന്റെ നാശം സമീപിച്ചിരിക്കു
ന്നു എന്നറിക. യഹൂദദേശത്ത് ഉള്ളവർ മലകളിലേ
ക്കും പട്ടണത്തിള്ളവർ പുറത്തേക്കും ഓടിപ്പോകേണ്ടു;
നാട്ടിലുള്ളവർ മടങ്ങിച്ചെല്ലരുത്; എഴുതിയിരിക്കുന്ന
കാൎയ്യങ്ങൾക്കു നിവൃത്തി വരുത്തുന്ന കാലം അത് ത
ന്നെ എന്നറിക. ജനങ്ങളിൽ ദൈവകോപം ഉഗ്രമാ
യി ജ്വലിക്കകൊണ്ടു നാട്ടിൽ പലവിധ ഞെരിക്കവും
അതിക്രമിച്ചുണ്ടാകും; ആ നാളുകളിൽ ഗൎഭിണികൾക്കും
മുലകുടിപ്പിക്കുന്നവൎക്കും ഹാ കഷ്ടം! ജനങ്ങൾ വാളി
നാൽ വീഴും; പല രാജ്യങ്ങളിലും അടിമകളായി പോ
കേണ്ടിവരും; പുറജാതികളുടെ സമയം തികയുവോളം
അവർ യരുശലേമിനെ ചവിട്ടിക്കളയും എന്നു പറ
ഞ്ഞു. പിന്നെ അവൻ ഒലീവ് മലയിൽ ഇരിക്കു
മ്പോൾ, പേത്രു യോഹനാൻ യാക്കോബ് അന്ത്രയാ
എന്ന് ൟ നാലു ശിഷ്യന്മാർ അരികെ ചെന്നു, നി
ന്റെ വരവിന്റെയും ലോകാവസാനത്തിന്റെയും [ 71 ] അടയാളം എന്തെന്നു ചോദിച്ചാറെ, യേശു പലരും
എന്റെ നാമത്തിൽ വന്നു ഞാൻ ക്രിസ്തനാകുന്നു
എന്നു പറഞ്ഞു, പലരേയും വഞ്ചിക്കും; നിങ്ങൾ പട
ഘോഷവും യുദ്ധവൎത്തമാനവും കേൾക്കും; ജാതിയോ
ടു ജാതിയും രാജ്യത്തോടു രാജ്യവും ദ്രോഹിക്കും; ക്ഷാമ
വും പകരുന്ന വ്യാധികളും ഭൂകമ്പവും പലേടവും ഉ
ണ്ടാകും; ദുഷ്ടജനങ്ങൾ നിങ്ങളെ ഹിംസിച്ചു കൊല്ലു
കയും ചെയ്യും. സകല ജാതികൾക്ക് സാക്ഷിയായിട്ടു
സുവിശേഷം ഭൂമിയിൽ എല്ലാടവും ഘോഷിച്ചറിയി
ക്കെപ്പെടും; അപ്പോൾ അവസാനം വരും; ലോകാരം
ഭം മുതൽ ഇതുവരെയും സംഭവിക്കാത്തതും ഇനിമേൽ
ഉണ്ടായ്‌വരാത്തതുമായ മഹാ കഷ്ടങ്ങൾ ഉണ്ടാകും; അ
ക്കാലത്തിങ്കൽ ഒരുത്തൻ ഇന്നിന്നദിക്കിൽ ക്രിസ്തൻ
ഇരിക്കുന്നു എന്നു പറഞ്ഞാൽ, ആയതു വിശ്വസിക്ക
രുത്. മിന്നൽ കിഴക്കുനിന്നു പടിഞ്ഞാറോളവും പ്രകാ
ശിക്കുന്നതു പോലെ, മനുഷ്യപുത്രന്റെ വരവുണ്ടാ
യിരിക്കും; ശവം എവിടെ അവിടെ കഴുകന്മാർ വന്നു
കൂടും; ആ കഷ്ടകാലം കഴിഞ്ഞ ഉടനെ, സൂൎയ്യചന്ദ്രാദി
ഗ്രഹങ്ങൾ പ്രകാശിക്കാതെ ഇരുണ്ടുപോകും; നക്ഷ
ത്രങ്ങൾ വീഴും; ആകാശത്തിലെ ശക്തികളും ഇളകും;
അപ്പോൾ മനുഷ്യപുത്രന്റെ അടയാളം ഊൎദ്ധ്വഭാഗ
ത്തിങ്കൽ ശോഭിക്കും; ഭൂമിയിലെ ഗോത്രങ്ങൾ പ്രല
പിച്ചു മനുഷ്യപുത്രൻ വളരെ ശക്തിയോടും
മഹത്വ
ത്തോടും കൂടി മേഘങ്ങളിൽ വരുന്നതിനെ കാണും;
അവൻ ഭൂമിയിൽ സൎവ്വദിക്കിൽനിന്നും ഞാൻ തിര
ഞ്ഞെടുത്തവരെ കൂട്ടിച്ചേൎക്കേണ്ടതിന്നു ദൂതന്മാരെ മ
ഹാ ശബ്ദമുള്ള കാഹളത്തോടു കൂട അയക്കും എന്നാൽ [ 72 ] ആ ദിനത്തേയും നഴികയേയും എൻ പിതാവു മാ
ത്രം അല്ലാതെ, മനുഷ്യരിലും ദൈവദൂതരിലും ഒരുത്ത
നും അറിയുന്നില്ല; നിങ്ങളുടെ കൎത്താവ് എപ്പോൾ
വരുമെന്നു അറിയായ്ക കൊണ്ടു; നിങ്ങൾ എപ്പോഴും
ഉണൎന്നു ഒരുങ്ങിയിരിപ്പിൻ എന്നു പറഞ്ഞു.

൨൭. അവസാനകാൎയ്യങ്ങളുടെ
വിവരം (തുടൎച്ച)

അനന്തരം യേശു സ്വൎഗ്ഗരാജ്യം തങ്ങളുടെ ദീപ
ട്ടികളെ എടുത്തു മണവാളനെ എതിരേല്പാൻ പുറപ്പെ
ട്ട പത്ത് കന്യകമേരോടു സമമാകും എന്നു പറഞ്ഞു.
അവരിൽ അഞ്ചു പേർ ബുദ്ധിയുള്ളവരും അഞ്ചു
പേർ ബുദ്ധിയില്ലാത്തവരുമായിരുന്നു; ബുദ്ധിയില്ലാ
ത്തവർ തങ്ങളുടെ ദീപട്ടികളെ എടുത്തപ്പോൾ എണ്ണ
എടുത്തില്ല; ബുദ്ധിയുള്ളവർ ദീപട്ടികളും എണ്ണയും
എടുത്തു മണവാളൻ താമസിക്കകൊണ്ടു അവരെല്ലാ
വരും ഉറങ്ങിപ്പോയി, അൎദ്ധരാത്രിയിൽ മണവാളൻ
വരുന്നു, അവനെ എതിരേല്പാൻ പുറപ്പെടുവിൻ എ
ന്നൊരു വിളിയുണ്ടായാറെ, അവരെല്ലാവരും എഴുനീ
റ്റു ദീപട്ടികളെ തെളിയിച്ചു. ബുദ്ധിയില്ലാത്തവർ മറ്റ
വരോടു ഞങ്ങളുടെ ദീപട്ടികൾ കെട്ടു പോകകൊണ്ടു
കുറെ എണ്ണ തരുവിൻ എന്നപേക്ഷിച്ചപ്പോൾ, ബു
ദ്ധിയുള്ളവർ ഞങ്ങൾക്കും നിങ്ങൾക്കും മുട്ടുണ്ടാകാതി
രിപ്പാൻ നിങ്ങൾ തന്നെ പോയി വാങ്ങിക്കൊൾവിൻ
എന്നു പറഞ്ഞു; അവർ വാങ്ങുവാൻ പോയപ്പോൾ, [ 73 ] മണവാളൻ വന്നു, ഒരുങ്ങിയിരിക്കുന്നവർ അവനോടു
കൂട കല്യാണത്തിന്നു പോയി വാതിലടെച്ച ശേഷം
മറ്റേവരും വന്നു കൎത്താവെ, കൎത്താവെ, തുറക്കേണം
എന്നു അപേക്ഷിച്ചാറെ, അവൻ ഞാൻ നിങ്ങളെ
അറിയുന്നില്ല എന്നു പറഞ്ഞു. അപ്രകാരം മനുഷ്യ
പുത്രൻ വരുന്ന ദിവസമെങ്കിലും നാഴികയെങ്കിലും
നിങ്ങൾ അറിയായ്കകൊണ്ടു ഉണൎന്നിരിപ്പിൻ സ്വ
ൎഗ്ഗരാജ്യം ഭൃത്യന്മാരെ വിളിച്ചു സമ്പത്തുകളെ അവരിൽ
ഏല്പിച്ചു ദൂരദേശത്തേക്ക് യാത്രയായ ഒരു മനുഷ്യന്നു
സമം; അവൻ അവരുടെ പ്രാപ്തി പോലെ ഒരുത്ത
ന്നു അഞ്ചും മറ്റൊരുത്തന്നു രണ്ടും മറ്റൊരുത്തന്നു

ഒന്നും റാത്തൽ ദ്രവ്യം കൊടുത്തു, ഉടനെ യാത്ര പുറ
പ്പെടുകയും ചെയ്തു. എന്നാറെ, അഞ്ചു റാത്തൽ വാ
ങ്ങിയവൻ പോയി വ്യാപാരം ചെയ്തു, വേറെ അഞ്ചു
റാത്തൽ ലാഭം വരുത്തി, രണ്ടു റാത്തൽ വാങ്ങിയവനും
അപ്രകാരം ഇരട്ടിലാഭം വരുത്തി; ഒരു റാത്തൽ വാ
ങ്ങിയവൻ അതിനെ ഭൂമിയിൽകുഴിച്ചിട്ടു; വളരെ കാലം [ 74 ] കഴിഞ്ഞാറെ, അവരുടെ യജമാനൻ വന്നു കണക്ക്
നോക്കിയപ്പോൾ, അഞ്ചു റാത്തൽ വാങ്ങിയവൻ
വേറെ അഞ്ചു റാത്തൻ ധനം കൂടി കൊണ്ടുവന്നു; ക
ൎത്താവെ, എനിക്ക് അഞ്ചു റാത്തൽ ധനം തന്നുവല്ലൊ
ഞാൻ വ്യാപാരം ചെയ്ത്കൊണ്ടു അഞ്ചു റാത്തൽ
ലാഭം വരുത്തി എന്നു പറഞ്ഞത് കേട്ട കൎത്താവു ന
ന്നായി ഭക്തിവിശ്വാസമുള്ള ശുശ്രൂഷക്കാര, നീ അ
ല്പ കാൎയ്യത്തിൽ വിശ്വസ്തനായിരുന്നത് കൊണ്ടു, ഞാ
ൻ നിന്നെ പലതിന്നും അധികാരിയാക്കും; നിന്റെ
കൎത്താവിന്റെ സന്തോഷത്തിലേക്ക് പ്രവേശിക്ക
എന്നു പറഞ്ഞു; അപ്രകാരം രണ്ടു രാത്തൽ വാങ്ങിയ
വനും വന്നു കൎത്താവെ, നീ തന്ന രണ്ടു റാത്തൽ ധ
നം കൊണ്ടു ഞാൻ രണ്ടു റാത്തൽ ലാഭം വരുത്തി എ
ന്നു പറഞ്ഞ ശേഷം കൎത്താവു പ്രസാദിച്ചു ഭക്തി
യും വിശ്വാസവുമുള്ള ശുസ്രൂഷക്കാര! അല്പകാൎയ്യത്തി
ൻ വിശ്വസ്തനായിരുന്നതിനാൽ നിന്നെ ബഹുകാ
ൎയ്യങ്ങളിൽ അധികാരിയാക്കും; നിന്റെ കൎത്താവിന്റെ
സന്തോഷത്തിലേക്ക് പ്രവേശിക്ക എന്നു പറഞ്ഞു.
അനന്തരം ഒരു റാത്തൽ വാങ്ങിയവൻ വന്നു കൎത്താ
വോടു: നീ വിതെക്കാത്തതിനെ കൊയ്കയും ചിന്നി
ക്കാത്തതിനെ കൂട്ടുകയും ചെയ്യുന്ന കഠിന മനുഷ്യനെ
ന്നു ഞാൻ അറിഞ്ഞു പേടിച്ചു നീ തന്ന ദ്രവ്യം ഭൂമി
യിൽ കുഴിച്ചിട്ടു സൂക്ഷിച്ചു വെച്ചു, നിണക്കുള്ളതു ഇ
താ എന്നു പറഞ്ഞപ്പോൾ, കൎത്താവ് കോപിച്ചു മടി
യനായ ദുഷ്ട ശുശ്രൂഷക്കാര! ഞാൻ വിതെക്കാത്തതി
നെ കൊയ്കയും ചിന്നിക്കാത്തതിനെ കൂട്ടുകയും ചെ
യ്യുന്നു എന്നറിക നൊണ്ടു നീ എന്റെ ദ്രവ്യം പൊൻ [ 75 ] വാണിഭക്കാൎക്ക് കൊടുത്തു ലാഭം ഉണ്ടാക്കേണ്ടതായിരു
ന്നുവല്ലൊ എന്നു പറഞ്ഞു, അവനോടു ആ ധനം
വാങ്ങി പത്തു റാത്തൽ ഉള്ളവന്നു കൊടുപ്പാനും നി
സ്സാരനായ ഭൃത്യനെ അന്ധകാരത്തിലേക്ക് തള്ളിക്ക
ളവാനും കല്പിച്ചു; അവിടെ കരച്ചലും പല്ലുകടിയും ഉ
ണ്ടാകുമെന്നു കല്പിച്ചു.

പിന്നെ മനുഷ്യപുത്രൻ മഹത്വത്തോടും സകല
പരിശുദ്ധന്മാരോടും കൂട വന്നു മഹത്വസിംഹാസന
ത്തിന്മേൽ ഇരിക്കുമ്പോൾ, സകല ജാതികളും അവ
ന്റെ മുമ്പിൽ കൂട്ടി വരുത്തും; ഇടയൻ ആടുകളിൽനി
ന്നു കോലാടുകളെ വേർതിരിക്കുന്ന പ്രകാരം, അവൻ
അവരെ വേർതിരിച്ചു ആടുകളെ വലത്തുഭാഗത്തും
കോലാടുകളെ ഇടത്തുഭാഗത്തും നിൎത്തും; വലത്തുള്ളവ
രോടു: എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവ
രെ വരുവിൻ! ലോകാരംഭം മുതൽ നിങ്ങൾക്ക് ഒരുക്കി
യ രാജ്യം അവകാശമായി അനുഭവിച്ചു കൊൾവിൻ.
വിശന്നിരുന്നപ്പോൾ എനിക്ക് നിങ്ങൾ ഭക്ഷണം
തന്നു, ദാഹിച്ചിരുന്നപ്പോൾ കുടിപ്പാനും തന്നു, പരദേ
ശിയായിരുന്നു എന്നെ ചേൎത്തുകൊണ്ടു, നഗ്നനായി
രുന്നു എന്നെ ഉടുപ്പിച്ചു, രോഗിയായും തടവുകാരനാ
യും ഇരുന്നു നിങ്ങൾ എന്നെ വന്നു കണ്ടു എന്നു പ
റയുമ്പോൾ, നീതിനാന്മാർ കൎത്താവെ, ഞങ്ങൾ എ
പ്പോൾ നിന്നെ ഇപ്രകാരം ശുശ്രൂഷിച്ചു എന്നതി
ന്നു രാജാവ്; നിങ്ങൾ എന്റെ സഹോദരന്മാരായ
ഈ അല്പന്മാരിൽ ഒരുത്തന്നു ചെയ്തതൊക്കയും എനി
ക്ക് തന്നെ ചെയ്തു നിശ്ചയം എന്നു കല്പിക്കും. അന
ന്തരം അവൻ ഇടത്തുള്ളവരോടു: ശപിക്കപ്പെട്ടവരെ! [ 76 ] നിങ്ങൾ എന്നെ വിട്ടു, പിശാചിന്നും അവന്റെ ദൂത
ന്മാൎക്കും ഒരുക്കിയ നിത്യനരകാഗ്നിയിലേക്ക് പോകു
വിൻ! വിശന്നിരുന്നപ്പോൾ, നിങ്ങൾ എനിക്ക് ഭ
ക്ഷണം തന്നില്ല, ദാഹിച്ചുരുന്നു എനിക്ക് കുടിപ്പാനും
തന്നില്ല, പരദേശിയായ എന്നെ ചേൎത്തില്ല, നഗ്ന
നായ് എന്നെ ഉടുപ്പിച്ചില്ല, രോഗിയും തടവുകാരനു
മായ എന്നെ വന്നു കണ്ടതുമില്ല എന്നു പറഞ്ഞാറെ,
അവരും കൎത്താവെ, ഞങ്ങൾ എപ്പോൾ നിന്നെ ഇ
ങ്ങിനെയുള്ളവനായി കണ്ടു ശുശ്രൂഷ ചെയ്യാതെ ഇ
രുന്നു എന്ന ചോദ്യത്തിന്നു രാജാവ് നിങ്ങൾ എന്റെ
സഹോദരന്മാരായ ഈ അല്പന്മാരിൽ ഒരുത്തന്നെങ്കി
ലും ഒന്നും ചെയ്യാതെ ഇരുന്നതിനാൽ, എനിക്കും ചെ
യ്തിട്ടില്ല നിശ്ചയം എന്നു കല്പിക്കും; അവർ നിത്യന
രകത്തിലേക്കും നീതിമാന്മാർ നിത്യ ജീവങ്കലേക്കും
പോകും

൨൮. ശിഷ്യന്മാരുടെ കാലുകഴുകലും
രാഭോജനവും

പിന്നെ യേശു ദൈവാലയത്തിൽ ചെന്നു, ജ
നങ്ങളെ പഠിപ്പിച്ചു, വൈകുന്നേരമായപ്പൊൾ, ബ
ത്താന്യയിൽ പോയി പാൎത്തു അത്താഴം കഴിച്ചശേ
ഷം, വസ്ത്രങ്ങളെ അഴിച്ചു വെച്ചു ഒരു ശീല അരയി
ൽകെട്ടി, ശിഷ്യന്മാരുടെ കാലുകളെ കഴുകുവാനും ആ
ശീലകൊണ്ടു തുവൎത്തുവാനും ആരംഭിച്ചു, പേത്രന്റെ
അരികെ വന്നപ്പൊൾ, അവൻ കൎത്താവെ, നീ [ 77 ] എന്റെ കാലുകളെ കഴുകുമൊ എന്നു ചോദിച്ചാറെ, ക
ൎത്താവ് ഞാൻ ചെയ്യുന്നത് എന്തെന്നു നീ ഇപ്പോൾ
അറിയുന്നില്ല; വഴിയെ അറിയും താനും എന്നു പറ
ഞ്ഞതിന്നു അവൻ കൎത്താവെ, നീ ഒരു നാളും എ
ന്റെ കാലുകളെ കഴുകേണ്ടാ എന്നു വിരോധിച്ചശേ
ഷം, ഞാൻ കഴുകുന്നില്ല എങ്കിൽ നിണക്ക് എന്നോ
ടു കൂട ഓഹരിയില്ല എന്നു കല്പിച്ചപ്പോൾ, പേത്രൻ
കൎത്താവെ! കാലുകളെ മാത്രമല്ല കൈകളെയും തലയെ
യും കൂട കഴുകേണമെന്നു അപേക്ഷിച്ചാറെ, യേശു

കുളിച്ചവന്നു കാലുകളെ മാത്രമല്ലാതെ, ഒന്നും കഴുകുവാ
ൻ ആവശ്യമില്ല; അവൻ മുഴുവനും ശുദ്ധൻ തന്നെ
നിങ്ങൾ ഇപ്പൊൾ ശുദ്ധരാകുന്നു, എല്ലാവരുമല്ല താ
നും. തന്നെ കാണിച്ചു കൊടുക്കുന്നവനെ അറിഞ്ഞത്
കൊണ്ടു എല്ലാവരും ശുദ്ധരല്ല എന്നു പറഞ്ഞു. അതി
ന്റെ ശേഷം യേശു വസ്ത്രങ്ങളെ ഉടുത്തു ഇരുന്നു ശി
ഷ്യന്മാരോടു: ഞാൻ നിങ്ങൾക്ക് ചെയ്തത് ഇന്നതെ
ന്നു അറിയുന്നുവൊ? നിങ്ങൾ എന്നെ ഗുരുവെന്നും
കൎത്താവെന്നും വിളിക്കുന്നു; ഞാൻ അപ്രകാരം ആക [ 78 ] കൊണ്ടു നിങ്ങൾ പറഞ്ഞത് ശരി തന്നെ. കൎത്താവും
ഗുരുവുമായ ഞാൻ നിങ്ങളുടെ കാലുകളെ കഴുകീട്ടുണ്ടെ
ങ്കിൽ, നിങ്ങളും അന്യോന്യം കാലുകളെ കഴുകെണം;
ഞാൻ ചെയ്തപ്രകാരം നിങ്ങളും അന്യോന്യം ചെ
യ്യെണ്ടതിന്നു ഞാൻ ഈ ദൃഷ്ടാന്തം കാണിച്ചു. ശുശ്രൂ
ഷക്കാരൻ തൻ യജമാനനേക്കാളും ദൂതൻ അയച്ചവ
നേക്കാളും വലിയവനല്ല നിശ്ചയം; ഈ കാൎയ്യങ്ങളെ
അറിഞ്ഞു അപ്രകാരം ചെയ്താൽ നിങ്ങൾ ഭാഗ്യവാ
ന്മാരാകും എന്നു പറഞ്ഞു.

പിന്നെ പുളിക്കാത്ത അപ്പങ്ങളുടെ ഒന്നാം ദിവ
സത്തിൽ ശിഷ്യന്മാർ യേശുവോടു: നിണക്ക് പെ
സഹ ഭക്ഷില്ലേണ്ടതിന്നു എവിടെ ഒരുക്കേണമെന്നു
ചോദിച്ചാറെ, അവൻ രണ്ടാളൊടു നിങ്ങൾ യരുശ
ലെമിൽ പോയി പട്ടണത്തിന്നകത്തു ചെല്ലുമ്പോൾ,
ഒരു കുടം വെള്ളം ചുമന്ന ഒരു മനുഷ്യൻ നിങ്ങളെ എ
തിരേൽക്കും; അവൻ പോകുന്ന വീട്ടിലേക്ക് നിങ്ങളും
പ്രവേശിച്ചു, യജമാനനോടു: എന്റെ കാലം സമീ
പിച്ചിരിക്കുന്നു, ശിഷ്യരോടു കൂട പെസഹ കഴിപ്പാ
ൻ വേണ്ടുന്ന മുറി എവിടെ എന്നു ഗുരു നിന്നൊടു
ചോദിക്കുന്നു എന്നു പറവിൻ! അപ്പോൾ, അവൻ
നിങ്ങൾക്ക് ഒരു വലിയ മാളികമുറി കാണിക്കും; അ
വിടെ നമുക്ക വേണ്ടി ഒരുക്കുവിൻ എന്നു അവരെ
പറഞ്ഞയച്ചു. അവർ പോയി കൎത്താവിന്റെ വച
നപ്രകാരം കണ്ടു പെസഹ ഒരുക്കിവെച്ചു; വൈകു
ന്നേരം ആയപ്പൊൾ, അവൻ പന്ത്രണ്ടു ശിഷ്യന്മാ
രോടു കൂടി നഗരത്തിലേക്ക് യാത്രയായി, ഒരു മുന്തി
രിങ്ങാത്തോട്ടം കടന്ന സമയം ഞാൻ സത്യമുള്ള മുന്തി [ 79 ] രിവള്ളിയും എൻ പിതാവ് തോട്ടക്കാരനും ആകുന്നു;
ഫലം തരാത്ത കൊമ്പുകളെ ഒക്കയും അവൻ ഛേദി
ച്ചുകളയും; ഫലം തരുന്ന കൊമ്പുകളെ അധികം ഫ
ലം തരേണ്ടതിന്നു ശുദ്ധി വരുത്തും; എന്നിൽ വിശ്വ
സിച്ചാൽ ഞാൻ നിങ്ങളിൽ വസിക്കും; കൊമ്പു മുന്തി
രിയിൽ വസിക്കുന്നില്ലെങ്കിൽ തനായിട്ടു ഫലം തരി
കയില്ല; അപ്രകാരം എന്നിൽ വസിക്കുന്നില്ലെങ്കിൽ
നിങ്ങൾക്കും കഴികയില്ല; എന്നിൽ വസിക്കാത്തവൻ
ഒരു കൊമ്പുപോലെ പുറത്തു തള്ളി നരകാഗ്നിയിലിട്ടു
ദഹിപ്പിച്ചു കളയും എന്നും മറ്റും ശിഷ്യന്മാരോടു ഉപ
ദേശിച്ചു. അനന്തരം യേശു പന്ത്രണ്ടു ശിഷ്യന്മാ
രോടു കൂടി പന്തിയിൽ ഇരുന്നു ഭക്ഷിക്കുമ്പോൾ, നി
ങ്ങളിൽ ഒരുത്തൻ എന്നെ കാണിച്ചുകൊടുക്കും നിശ്ച
യം എന്നു വ്യാകുലനായി പറഞ്ഞാറെ, അവർ വളരെ
ദുഃഖിച്ചു ആരെ വിചാരിച്ചു പറഞ്ഞു എന്നു സംശ
യിച്ചു ക്രമേണ ഞാനൊ ഞാനൊ എന്നു ചോദിച്ച
തിന്നു: ഞാൻ അപ്പഖണ്ഡം മുക്കി കൊടുക്കുന്നവൻ
തന്നെ എന്നു അവൻ പറഞ്ഞു ഖണ്ഡം മുക്കി ഇ
ഷ്കൎയ്യൊത്യനായ യഹൂദാവിനു കൊടുത്തു; മനുഷ്യപു
ത്രൻ തന്നെ കുറിച്ചു എഴുതിയിരിക്കുന്നപ്രകാരം പോ
കുന്നു എങ്കിലും അവനെ കാണിച്ചു കൊടുക്കുന്നവ
ന്നു ഹാ കഷ്ടം! അവൻ ജനിക്കാതിരുന്നെങ്കിൽ ന
ന്നായിരുന്നു എന്നു പറഞ്ഞു. പിന്നെ അവർ ഭക്ഷി
ക്കുമ്പൊൾ, യേശു അപ്പം എടുത്തു വാഴ്ത്തി നുറുക്കി
ശിഷ്യന്മാൎക്ക്കൊടുത്തു, നിങ്ങൾ വാങ്ങി ഭക്ഷിപ്പിൻ!
ഇത് നിങ്ങൾക്ക് വേണ്ടി നുറുക്കിത്തരുന്ന എന്റെ
ശരീരമാകുന്നു, എന്റെ ഓൎമ്മെക്കായി ഇതിനെ [ 80 ] ചെയ്‌വിൻ; അപ്രകാരം പാനപാത്രവും എടുത്തു വാഴ്ത്തി
കൊടുത്തു, നിങ്ങൾ എല്ലാവരും ഇതിൽനിന്നു കുടിപ്പി
ൻ! എന്റെ രക്തത്തിലെ പുതു നിയമമാകുന്നു;
ഇത് നിങ്ങൾക്കും എല്ലാവൎക്കും വേണ്ടി പാപമോച
നത്തിന്നായി ഒഴിച്ച എന്റെ രക്തം; ഇത് കുടിക്കു
മ്പോൾ ഒക്കയും എന്റെ ഓൎമ്മക്കായി ചെയ്‌വിൻ. ഇ
ത് മുതൽ എൻ പിതാവിന്റെ രാജ്യത്തിൽ വെച്ചു നി
ങ്ങളോടു കൂടി ഈ മുന്തിരിങ്ങാരസം കുടിക്കുംവരയും
ഞാൻ ഇനി കുടിക്കയില്ല എന്നു പറകയും ചെയ്തു.

൨൯. ഗഛ്ശമനിയിൽ വെച്ചു യേശു
വിന്റെ മനഃപീഡ

പിന്നെ അവൻ ഒരു സങ്കീൎത്തനം പാടി സ്തുതി
ച്ചു, യേശു മറ്റു പലവചനങ്ങളെ പറഞ്ഞു പ്രാ
ൎത്ഥിച്ചശേഷം, കിദ്രൊൻ നദിയെ കടന്നു ഒലിവ്മല
യിൽ കരേറി പോയപ്പൊൾ, ശിഷ്യന്മാരോടു: ഞാൻ [ 81 ] ഇടയനെ അടിക്കുമ്പൊൾ ആട്ടിങ്കൂട്ടം ചിതറി പോകു
മെന്നു എഴുതിയിരിക്കുന്ന പ്രകാരം നിങ്ങൾ എല്ലാവ
രും ഈ രാത്രിയിൽ എന്നിൽ ഇടറും എങ്കിലും ഞാൻ
ഉയിൎത്തെഴുനീറ്റ ശേഷം, നിങ്ങളുടെ മുമ്പെ ഗലീല
യിൽ പോകുമെന്ന് ഉരച്ചാറെ, പേത്രം എല്ലാവരും നി
ന്നെ കുറിച്ചു ഇടറിയാലും ഞാൻ ഒരു നാളും ഇടറുക
യില്ല എന്നു പറഞ്ഞു. അപ്പോൾ, യേശു അവനോ
ടു: ൟ രാത്രിയിൽ പൂവൻ കോഴി രണ്ടുവട്ടം കൂകും മുമ്പെ
നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്ന് ചൊന്ന
ഉടനെ പേത്രം നിന്നോടു കൂടി മരിക്കേണ്ടി വന്നാലും
ഞാൻ നിന്നെ തള്ളിപ്പറകയില്ലെന്നു താനും മറ്റു ശി
ഷ്യരും പറഞ്ഞു. പിന്നെ ഗഛ്ശമനി എന്ന സ്ഥല
ത്തെത്തിയപ്പോൾ, യേശു അവരോടു: ഞാൻ അ
ങ്ങോട്ടു പോയി പ്രാൎത്ഥിച്ചു വരുവോളം നിങ്ങൾ ഇ
വിടെ ഇരിപ്പിൻ എന്ന് പറഞ്ഞു പേത്രംവിനെയും
യോഹനാനെയും യാക്കോബിനെയും കൂട്ടിക്കൊണ്ടു
പോയി വിഷണ്ണന്നായി വളരെ വ്യസനപ്പെട്ടു തുട
ങ്ങി; എന്റെ ആത്മാവ് മരണദുഃഖപരവശമായിരി
ക്കുന്നു; നിങ്ങൾ ഇവിടെ പാൎത്തു എന്നോടുകൂട ഉണ
ൎന്നിരിപ്പിൻ എന്നു പറഞ്ഞു ഒരു കല്ലേറു ദൂരം പോ
യി കുമ്പിട്ടു വീണു, അബ്ബാ പിതാവെ! സകലവും
നിണക്ക് കഴിയും മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം
എന്നിൽനിന്നു നീക്കേണമെ എന്നാൽ എന്റെ ഇ
ഷ്ടംപൊലെ അല്ല, നിന്റെ ഇഷ്ടം പോലെ ആകട്ട
എന്നു പ്രാൎത്ഥിച്ചശേഷം വന്നു ശിഷ്യന്മാർ ഉറങ്ങു
ന്നതു കണ്ടു, പേത്രുവിനൊടു നിങ്ങൾക്ക് ഒരു മണിനേ
രം എന്നൊടു കൂടി ഉണൎന്നിരിപ്പാൻ കഴികയില്ലയൊ [ 82 ] പരീക്ഷയിൽ അകപ്പെടാതെ ഇരിപ്പാൻ ഇണൎന്നു
കൊണ്ടു പ്രാൎത്ഥിപ്പിൻ; മനസ്സ് ഉത്സാഹമുള്ളതു ജ
ഡമൊ ക്ഷീണമുള്ളതാകുന്നു എന്നു പറഞ്ഞു. പി
ന്നെയും പോയി എൻ പിതാവെ, ഈ പാത്രത്തിൽ
ഉള്ളതു ഞാൻ കുടിക്കാതെ അത് എന്നിൽനിന്ന് നീ
ങ്ങിപ്പോവാൻ കഴിയുന്നതല്ലെങ്കിൽ, നിന്റെ ഇഷ്ട
പ്രകാരം ആകട്ടെ എന്നു പ്രാൎത്ഥിച്ചപ്പൊൾ, സ്വൎഗ്ഗ
ത്തിൽനിന്ന് ഒരു ദൈവദൂതൻ പ്രത്യക്ഷനായി ആ
ശ്വസിപ്പിച്ചു. അവൻ പ്രാണവ്യഥയിലായപ്പൊൾ,
അതിശ്രദ്ധയോടെ പ്രാൎത്ഥിച്ചു; അവന്റെ വിയ
ൎപ്പു ചോരത്തുള്ളികളായി നിലത്തു വീണു, അവൻ മ
ടങ്ങി വന്നു അവരെ ഉറങ്ങുന്നത് കണ്ടു അവർ നി
ദ്രാഭാരം നിമിത്തം അവനോടു എന്തുത്തരം പറയേ
ണമെന്നു അറിഞ്ഞില്ലെ; യേശു പിന്നെയും പോയി [ 83 ] മൂന്നാം പ്രാവശ്യം ആ വചനം തന്നെ പറഞ്ഞു പ്രാ
ൎത്ഥിച്ചു. ശിഷ്യരുടെ അരികെ വന്നു, ഇനി ഉറങ്ങി
ആശ്വസിച്ചു കൊണ്ടിരിപ്പിൻ; മതി സമയം അടുത്തു
മനുഷ്യപുത്രൻ പാപിഷ്ഠരുടെ കൈകളിൽ ഏല്പിക്ക
പ്പെടുന്നു എഴുനീല്പിൻ! നാം പോക; എന്നെ കാണി
ച്ചു കൊടുക്കുന്നവൻ സമീപിച്ചിരിക്കുന്നു എന്നു പ
റഞ്ഞു.

൩൦. യേശു ശത്രു കൈവശമായതും
പേത്രു തള്ളിപ്പറഞ്ഞതും.

അനന്തരം അവന്റെ ശിഷ്യനായ യഹൂദാവും
അവനോടു കൂട പ്രധാനാചാൎയ്യന്മാരുടെ പുരുഷാര
വും ദീപട്ടികളോടും ആയുധങ്ങളോടും കൂട വന്നു, യേ
ശു തനിക്ക് വരുവാനുള്ളതൊക്കയും അറിഞ്ഞു പുറത്തു
ചെന്നു അവരോടു നിങ്ങൾ ആരെ അന്വേഷിക്കു
ന്നു എന്നു ചോദിച്ചാറെ, നചറായക്കാരനായ യേശു
വിനെ എന്നു പറഞ്ഞപ്പോൾ, അവൻ ഞാൻ തന്നെ
എന്നു പറഞ്ഞതു കേട്ടു, അവർ പിന്നോക്കം വാങ്ങി
നിലത്തു വീണു; യേശു രണ്ടാമതും നിങ്ങൾ ആരെ
അന്വേഷിക്കുന്നു എന്നു ചോദിച്ചപ്പോൾ, നചറാ
യക്കാരനായ യേശുവിനെ എന്നു പിന്നെയും പറ
ഞ്ഞു; അവൻ ഞാൻ തന്നെ ആകുന്നു എന്നു പറ
ഞ്ഞുവല്ലൊ എന്നെ അന്വേഷിക്കുന്നെങ്കിൽ ഇവ
രെ വിടുവിൻ എന്നു പറഞ്ഞു. ഞാൻ ചുംബിക്കുന്ന
വരെ പിടിച്ചു കൊൾവിൻ എന്നുള്ള ലക്ഷണം പറ [ 84 ] ഞ്ഞതു കൊണ്ടു യഹൂദാ ഉടനെ അടുത്തു? യേശുവോ
ടു ഗുരൊ! സലാം എന്നു പറഞ്ഞു ചുംബിച്ചാറെ,
യേശു സ്നേഹിതാ! നീ എന്തിന്നു വന്നു യഹൂദാ ചും
ബനം കൊണ്ടു മനുഷ്യ പുത്രനെ കാണിച്ചു കൊടുക്കു
ന്നുവൊ എന്നു പറഞ്ഞതിന്റെ ശേഷം, അവർ അ
രികെ വന്നു യേശുവിന്മേൽ കൈകളെ വെച്ചു പിടി
ച്ചു; ആയത് ശിഷ്യന്മാർ കണ്ടപ്പോൾ, യേശുവോടു
കൎത്താവെ, വാൾ കൊണ്ടു വെട്ടാമൊ? എന്നു ചോദി
ച്ച ഉടനെ പേത്രു വാൾ ഊരി പ്രധാനാചാൎയ്യന്റെ
ഭൃത്യനായ മൽകി എന്നവനെ വെട്ടി വലത്തെ ചെ
വി മുറിച്ചു കളഞ്ഞു. അപ്പോൾ യേശു ഇനി വിടു
വിൻ എനു കല്പിച്ചു, അവന്റെ ചെവിയെ തൊട്ടു
സഖ്യമാക്കി പേത്രുവോടു: വാൾ ഉറയിലിടുക വാ
ളെടുക്കുന്നവരെല്ലാം വാളിനാൽ വീഴും; എൻ പിതാവ്
എനിക്ക് തന്ന പാനപാത്രം ഞാൻ കുടിക്കാതിരിക്കു
മൊ എന്നു പറഞ്ഞ ശേഷം, ശിഷ്യന്മാർ എല്ലാവരും
അവരെ വിട്ടോടിപ്പോയി ഒരു വസ്ത്രം പുതെച്ചു അ
വന്റെ വഴിയെ ചെന്നൊരു ബാല്യക്കാരനെ ആ
യുധക്കാർ പിടിച്ചപ്പോൾ അവൻ പുതപ്പു വിട്ടു ന
ഗ്നനായി ഓടിപ്പോയി. പിന്നെ അവർ യേശുവി
നെ പിടിച്ചു കെട്ടി ആചാൎയ്യന്മാരും ഉപാദ്ധ്യായന്മാ
രും മൂപ്പന്മാരും കൂടിയിരിക്കുന്ന പ്രധാനാചാൎയ്യന്റെ
അരമനയിലേക്ക് കൊണ്ടുപോയി, കൎത്താവിനെ ഒരു
നാളും വിടികയില്ലെന്നു പറഞ്ഞ വാക്കോൎത്തു പേത്രു
വും ദൂരെ അവന്റെ പിന്നാലെ കാൎയ്യത്തീൎപ്പ് അറിയേ
ണ്ടതിന്നു അരമനയിൽ പുക്കു, ശീതം നിമിത്തം തീക്കാ
ഞ്ഞു കൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥരുടെ കൂട്ടത്തിൽ [ 85 ] ഇരുന്നപ്പോൾ, ഒരു വേലക്കാരത്തി അവനോടു: നീ
യും യേശുവിന്റെ കൂടയുള്ളവൻ അല്ലയൊ എന്നു
ചോദിച്ചാറെ, അവൻ ഞാൻ അറിയുന്നില്ല, നീ പറ
യുന്നതു തിരിച്ചറിയുന്നതുമില്ല എന്നു മറുത്തു പറ
ഞ്ഞു പുറത്തു ചെന്നാറെ, പൂവൻ കോഴി കൂകി അ
പ്പോൾ വേറെ ഒരു വേലക്കാരത്തി അവനെ കണ്ടു
അവിടെയുള്ള അവരോടു: ഇവനും യേശുവിനോടു കൂട
യുള്ളവനാകുന്നു എന്നു പറഞ്ഞാറെ അവർ നീ അ
വന്റെ ശിഷ്യന്മാരിൽ ഒരുത്തനല്ലയൊ എന്നു ചോ
ദിച്ചപ്പോൾ, അവൻ ആ മനുഷ്യനെ ഞാൻ അറി

യുന്നില്ല എന്നു പിന്നെയും സത്യം ചെയ്തു തള്ളിപ്പ
റഞ്ഞു. പിന്നെ അല്പനേരം കഴിഞ്ഞ ശേഷം അ
രികെ നിന്നവർ: നീ അവരിലൊരുത്തൻ സത്യം: നീ
ഒരു ഗലീല്യൻ എന്നു നിന്റെ ഭാഷ തന്നെ അറി
യിക്കുന്നുവല്ലൊ എന്നു പറഞ്ഞപ്പോൾ, പേത്രു പി
ന്നെയും ൟ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു
ശപിക്കയും ആണയിടുകയും ചെയ്തു തുടങ്ങി. ഉടനെ
പൂവങ്കോഴി രണ്ടാമതു കൂകിയാറെ, കൎത്താവ് തിരി
ഞ്ഞു പേത്രുവിനെ നോക്കി പൂവൻകോഴി രണ്ടു വട്ടം [ 86 ] കൂകും മുമ്പെ മൂന്നു വട്ടം നീ എന്നെ മറുത്തുപറയുമെ
ന്ന വാക്കു ഓൎത്തു പുറത്തു പോയി വളരെ വിഷദി
ച്ചു കരകയും ചെയ്തു.

൩൧. സഭാമുഖേന യേശുവിന്റെ
വിസ്താരം.

പിന്നെ പ്രധാനാചാൎയ്യൻ യേശുവോടു ശിഷ്യ
രെയും ഉപദേശത്തേയും കുറിച്ചു ചോദിച്ചു. യേശു
ഞാൻ സ്പഷ്ടമായി ലോകത്തോടു പറഞ്ഞുവല്ലോ എ
ല്ലാ യഹൂദന്മാർ കൂടുന്ന പള്ളികളിലും ദൈവാലയത്തി
ലും വെച്ചു ഉപദേശിച്ചു രഹസ്യമായി ഒന്നും പറ
ഞ്ഞിട്ടില്ല; നീ എന്നോടു ചോദിക്കുന്നതെന്തിന്നു കേട്ട
വരോടു ഞാൻ ഏതു പറഞ്ഞു എന്നു ചോദിക്ക; ഞാൻ
പറഞ്ഞ കാൎയങ്ങൾ അവർ അറിയുന്നുവല്ലൊ എന്നു
പറഞ്ഞാറെ, അരികെ നിൽകുന്ന ഒരു സേവകൻ നീ
പ്രധാനാചാൎയ്യനോടു ഇപ്രകാരം ഉത്തരം പറയുന്നു
വൊ എന്നുരച്ചു യേശുവിന്റെ കവിൾക്കൊന്നടിച്ചു.
അപ്പോൾ, യേശു ഞാൻ ദോഷം പറഞ്ഞിട്ടുണ്ടെ
ങ്കിൽ പറക; ഇല്ലെങ്കിൽ നീ എന്തിനു എന്നെ അടി
ക്കുന്നു എന്നു പറഞ്ഞു. അതിന്റെ ശേഷം പ്രധാനാ
ചാൎയ്യന്മാരും മന്ത്രിസഭ ഒക്കയും യേശുവിനെ കൊ
ല്ലേണ്ടതിന്നു കള്ളസ്സാക്ഷ്യം അന്വേഷിച്ചും അനേ
കം കള്ളസ്സാക്ഷിക്കാർ വന്നിട്ടും അവർ പറഞ്ഞ സാ
ക്ഷ്യം ഒത്തു വന്നതുമില്ല. അപ്പോൾ പ്രധാനാചാ
ൎയ്യൻ എഴുനീറ്റു യേശുവിനോടു ഒന്നും ഉത്തരം പറ [ 87 ] യുന്നില്ലയൊ, ഇവർ നിന്റെ നേരെ എന്തെല്ലാം
സാക്ഷിപ്പെടുത്തുന്നു എന്നു ചോദിച്ചാറെ, അവൻ ഒ
ന്നിന്നും ഉത്തരം പറയാതെ ഇരുന്നു. പിന്നെയും പ്ര
ധാനാചാൎയ്യൻ ആയവനോടു: നീ ദൈവപുത്രനായ
ക്രിസ്തനാകുന്നുവൊ എന്നു ഞങ്ങളോടു പറയേണ്ടതി
ന്നു ജീവനുള്ള ദൈവത്തെ ആണയിട്ടു ഞാൻ നി
ന്നോടു ചോദിക്കുന്നു എന്നു പറഞ്ഞാറെ, യേശു നീ
പറഞ്ഞുവല്ലൊ. ഞാൻ തന്നെ അവൻ ആകയാൽ
ഇന്നുമുതൽ മനുഷ്യ പുത്രൻ ദൈവവല്ലഭത്വത്തിന്റെ
വലത്തുഭാഗത്തു വാഴുന്നതും മേഘങ്ങളിൽ വരുന്നതും
നിങ്ങൾ കാണും നിശ്ചയം എന്നു പറഞ്ഞത് കേട്ടു
പ്രധാനാചാൎയ്യൻ വസ്ത്രങ്ങളെ കീറി ഇവൻ ദൈവ
ത്തെ ദുഷിച്ചു ഇനി സാക്ഷികൾ കൊണ്ടു എന്താ
വശ്യം ഇവന്റെ ദൈവദൂഷണം കേട്ടുവല്ലൊ നി
ങ്ങൾക്ക് എന്തു തോന്നുന്നു എന്നു പറഞ്ഞപ്പോൾ,
അവൻ മരണശിക്ഷെക്ക് യോഗ്യനെന്നു എല്ലാവ
രും പറഞ്ഞു. പിന്നെ യേശിവിനെ പിടിച്ച ആളു
കൾ അവനെ പരിഹസിച്ചു മുഖത്തു തുപ്പി കണ്ണു
മൂടിക്കെട്ടി അടിച്ചു, ക്രിസ്തനെ! നിന്നെ അടിച്ചവൻ
ആരെന്നു പ്രവചിക്ക എന്നും മറ്റും പല വിധേന
അപമാനിച്ചു പറഞ്ഞു. പുലൎകാലമായപ്പോൾ, എ
ല്ലാ പ്രധാനാചാൎയ്യന്മാരും യേശുവിനെ കൊല്ലേണ്ട
തിന്നു മന്ത്രിച്ചു അവനെ കെട്ടിക്കൊണ്ടു പോയി നാ
ടുവാഴിയായ പിലാതന്നു ഏല്പിച്ചു. അപ്പോൾ, അ
വന്നു മരണശിക്ഷ വിധിച്ചു എന്നു യഹൂദാ കണ്ടു
അനുതപിച്ചു; ആ ൩൦ വെള്ളിക്കാശു പ്രധാനാചാ
ൎയ്യന്മാൎക്കും മൂപ്പന്മാൎക്കും മടക്കി കൊണ്ടു വന്നു കുറ്റമി [ 88 ] ല്ലാത്ത രക്തം കാണിച്ചു കൊടുത്തതിനാൽ ഞാൻ ദോ
ഷം ചെയ്തു എന്നു പറഞ്ഞാറെ, അവർ അത് ഞങ്ങൾ
ക്ക് എന്തു നീ തന്നെ നോക്കിക്കൊൾക എന്നു പറ
ഞ്ഞു. അപ്പോൾ അവൻ ആ വെള്ളിക്കാശു എടുത്തു,
ദൈവാലയത്തിൽ ചാടി മാറിപ്പോയി, ഞാന്നു മരി
ച്ചു. പ്രധാനാചാൎയ്യന്മാർ ആ ദ്രവ്യമെടുത്തു ഇത് ര
ക്തവിലയാക കൊണ്ടു ശ്രീഭണ്ഡാരത്തിലിടുന്നത്
ന്യായമല്ല എന്നു പറഞ്ഞു അതിനെ കൊണ്ടു കുശ
വന്റെ നിലം വാങ്ങി അതിനാൽ ആ നിലത്തിന്നു
ഇന്നും രക്തനിലമെന്നു പേർ പറഞ്ഞു വരുന്നു.

൩൨. പിലാതൻ മുഖേനയുള്ള
വ്യവഹാരം.

പിന്നെ പ്രധാനാചാൎയ്യന്മാരും മൂപ്പന്മാരും ഇവ
ൻ താൻ രാജാവായ ക്രിസ്തനാകുന്നു എന്നു കൈസ
രിന്നു വരിപ്പണം കൊടുക്കേണ്ടാ എന്ന് പറഞ്ഞു ജ
നത്തെ കലഹിപ്പിക്കുന്നതു ഞങ്ങൾ കണ്ടു എന്നു
കുറ്റം ചുമത്തി തുടങ്ങി; അപ്പൊൾ പിലാതൻ യേശു
വിനെ വിളിച്ചു അവനോടു: നീ യഹൂദ രാജാവ് ത
ന്നെയൊ എന്നു ചോദിച്ചാറെ, യേശു എൻ രാജ്യം
ഈ ലോകത്തിൽ നിന്നുള്ളതല്ല ലൌകികമെങ്കിൽ എ
ന്നെ യഹൂദരിൽ ഏല്പിക്കാതിരിക്കേണ്ടതിന്നു എന്റെ
സേവകർ പൊരുതുമായിരുന്നു ആകയാൽ, എന്റെ
രാജ്യം ഐഹികമല്ല എന്നു പറഞ്ഞാറെ, പിലാതൻ
എന്നാൽ നീ രാജാവ് തന്നെയൊ എന്നു ചോദിച്ച
ശേഷം നീ പറഞ്ഞപ്രകാരം ഞാൻ രാജാവ് തന്നെ; [ 89 ] ഞാൻ ഇതിനായിട്ടു ജനിച്ചു സത്യത്തിന്നു സാക്ഷ്യം
പറയേണ്ടതിന്നു ഈ ലോകത്തിലേക്ക് വന്നു സത്യ
ത്തിൽനിന്നുള്ളവനെല്ലാം എന്റെ വചനം കേൾക്കു
ന്നു എന്നു പറഞ്ഞപ്പൊൾ സത്യം എന്തെന്നു ചോ
ദിച്ചു, പുറത്തുപോയി യഹൂദരോടു ഈ മനുഷ്യനിൽ
ഞാൻ അരു കുറ്റം കാണുന്നില്ല എന്നു പറഞ്ഞു. എ
ന്നാറെ, അവർ: ഇവൻ ഗലീലദേശം മുതൽ ഇവിടം
വരെയും യഹൂദയിൽ എല്ലാടവും ഉപദേശിച്ചു ജനങ്ങ
ളെ ഇളക്കുന്നവൻ എന്ന് പറഞ്ഞത് കേട്ടു പിലാത
ൻ ഇവൻ ഗലീല്യനോ? എന്നു ചോദിച്ചു, ഹെരോദാ
രാജാവിന്റെ അധികാരത്തിൽ ഉള്ളവനെന്നറിഞ്ഞു
അന്നു യരുശലേമിൽ പാൎത്തുവരുന്ന ഹെരോദാവി
ന്റെ അടുക്കലേക്ക് അയച്ചു. ഹെരോദാ യേശു ചെ
യ്ത അതിശയങ്ങളെ കേട്ടതിനാൽ അവനെ കാണ്മാൻ
ആശിച്ചിരുന്നു; അതുകൊണ്ടു അവനെ കണ്ടപ്പോൾ
വല്ല അത്ഭുതവും കാട്ടുമെന്നു വിചാരിച്ചു സന്തോഷി
ച്ചു അവനോടു വളരെ ചോദിച്ചുവെങ്കിലും യേശു
ഒന്നും മിണ്ടായ്കകൊണ്ടു തന്റെ ആയുധക്കാരോടു കൂ
ടി അവനെ നിന്ദിച്ചു പരിഹാസത്തിന്നായി മാനി
ച്ചു വെള്ള വസ്ത്രം ഉടുപ്പിച്ചു പിലാത്തന്നു തിരിച്ചയച്ചു
മുമ്പെ അന്യോന്യം വൈരികളായ പിലാതനും ഹെ
രോദാവും അന്നു സ്നേഹിതന്മാരായ്‌വന്നു. പെസഹ ഉ
ത്സവം തോറും ജനങ്ങളുടെ അപേക്ഷ പ്രകാരം തട
വുകാരിൽ ഒരുവനെ വിടീക്കുന്നത് ആചാരമായിരു
ന്നു. ആ കാലത്ത് കലഹത്തിൽ കുലക്കുറ്റക്കാരനായ
ബറബ്ബാ എന്നൊരു വിശേഷ തടവുകാരനുണ്ടായി
രുന്നു; അന്നു പിലാതൻ ജനങ്ങളോടു ഏവനെ വിടു [ 90 ] വിക്കേണം ബറബ്ബാവെയൊ യഹൂദരാജാവായ യേ
ശുവിനെയൊ എന്നു ചോദിച്ചു. അവൻ ഇങ്ങിനെ
ന്യായാസനത്തിൽ ഇരുന്ന സമയം അവന്റെ ഭാ
ൎയ്യ ആളെ അയച്ചു ഇന്നു സ്വപ്നത്തിൽ ആ നീതി
മാൻ നിമിത്തം ഞാൻ വളരെ കഷ്ടപ്പെട്ടത കൊണ്ടു
അവനോടു ഒന്നും ചെയ്യേണ്ട എന്നു പറയിച്ചു. പ്ര
ധാനാചാൎയ്യന്മാരും മൂപ്പന്മാരും ബരബ്ബാവെ വിട്ടയ
പ്പാനും യേശുവെ കൊല്ലുവാനും കല്പിക്കെണ്ടതിന്നു
ജനങ്ങളെ വശീകരിച്ചുത്സാഹിപ്പിച്ചത് കൊണ്ടു, യേ
ശുവിനെ കൊന്നു ബറബ്ബാവെ വിടുവിക്കെണം എ
ന്നെല്ലാവരും ഒന്നിച്ചു നിലവിളിച്ചു പറഞ്ഞു, പിലാ
തൻ യേശുവിനെ വിട്ടയപ്പാൻ ഭാവിച്ചു യേശുവി
ന്നു ഞാൻ എന്തു ചെയ്യെണ്ടു എന്നു ചോദിച്ചാറെ,
അവനെ ക്രൂശിൽ തറെക്ക ക്രൂശിൽ തറെക്ക എന്നു
നിലവിളി കേട്ടു ഒന്നും സാധിക്കയില്ല കലഹം അ
ധികമായിപ്പോകുമെന്നു കണ്ടപ്പൊൾ, വെള്ളമെടുത്തു
ജനങ്ങളുടെ മുമ്പാകെ കൈകളെ കഴുകി ഈ നീതിമാ
ന്റെ രക്തത്തിന്നു ഞാൻ കുറ്റമില്ലാത്തവൻ നിങ്ങൾ
തന്നെ നോക്കികൊൾവിനെന്നു ഉരച്ചാറെ, ജന
സംഘമെല്ലാം അവന്റെ രക്തം ഞങ്ങളുടെയും സ
ന്തതികളുടെയും മേൽ വരട്ടെ എന്നു നിന്ദിച്ചു പറക
യും ചെയ്തു.

൩൩. യേശുവിന്റെ മരണവിധി.

അപ്പൊൾ പിലാതൻ യേശുവിനെ കെട്ടി ചമ്മ
ട്ടികൊണ്ടു അടിപ്പിച്ചശേഷം ആയുധക്കാർ അവ [ 91 ] ന്റെ വസ്ത്രങ്ങളെ നീക്കി ചുവന്ന അങ്കിയെ ഉടുപ്പി
ച്ചു, മുള്ളുകൾകൊണ്ടു ഒരു കിരീടം മെടഞ്ഞു അവന്റെ
തലമേൽ വെച്ചു വലങ്കൈയിൽ ഒരു കോലും കൊടു

ത്തു അവന്റെ മുമ്പാകെ മുട്ടുകുത്തി യഹൂദരാജാവെ!
ജയ ജയ എന്ന് പരിഹസിച്ചു പറഞ്ഞു മുഖത്തു തു
പ്പി കോൽകൊണ്ടു തന്നെ തലമേൽ അടിക്കയും ചെയ്തു.

പിന്നെ പിലാതൻ പുറത്തു വന്നു ഇതാ ഞാൻ
അവനിൽ ഒരു കുറ്റവും കാണുന്നില്ല എന്നു നിങ്ങൾ
അറിയേണ്ടതിന്ന് അവനെ നിങ്ങൾക്ക് പുറത്തു
കൊണ്ടു വരുന്നു എന്ന് പറഞ്ഞു; യേശു മുൾകിരീട
വും ചുവന്ന അങ്കിയും ധരിച്ചു പുറത്തു വന്നു, അ
പ്പോൾ പിലാതൻ അവരോടു ഇതാ ആ മനുഷ്യൻ
എന്നു പറഞ്ഞു; പ്രധാനാചാൎയ്യന്മാരും സേവകരും [ 92 ] കണ്ടപ്പോൾ, അവനെ ക്രൂശിൽ തറെക്ക എന്നു നി
ലവിളിച്ചാറെ, പിലാതൻ അവനെ കൊണ്ടു പോയി
ക്രൂശിൽ തറെപ്പിൻ ഞാൻ അവനിൽ ഒരു കുറ്റവും
കാണിന്നില്ല എന്നതു കേട്ടു യഹൂദന്മാർ ഞങ്ങൾക്ക്
ഒരു ന്യായപ്രമാണം ഉണ്ടു; തന്നെത്താൻ ദൈവപു
ത്രനാക്കിയതിനാൽ അവൻ ഞങ്ങളുടെ ന്യായപ്രകാ
രം മരിക്കേണം എന്നു പറഞ്ഞാറെ, പിലാതൻ അത്യ
ന്ത്യം ഭയപ്പെട്ടു പിന്നെയും ന്യായസ്ഥലത്തേക്ക് പോ
യി യേശുവിനൊടു നീ എവിടെ നിന്നാകുന്നു എന്നു
ചൊദിച്ചപ്പൊൾ, യേശു അവനൊടു ഒരുത്തരവും പ
റഞ്ഞില്ല നീ എന്നോടു പറകയില്ലയൊ നിന്നെ ക്രൂ
ശിൽ തറപ്പാനും വീടിപ്പാനും എനിക്ക് അധികാരമു
ണ്ടെന്നു നീ അറിയുന്നില്ലയൊ എന്നു കേട്ടാറെ, യേ
ശു മേലിൽനിന്നു തന്നിട്ടില്ലെങ്കിൽ എനിക്ക് വിരോ
ധമായി ഒരധികാരവും നിണക്ക് ഉണ്ടാകയില്ലയായി
രുന്നു; അത് കൊണ്ടു എന്നെ നിണക്ക ഏല്പിച്ചവന്നു
അധികം പാപമുണ്ടു എന്നു പറഞ്ഞു. അന്നു തൊട്ടു
പിലാത്തൻ അവനെ വിടീപ്പാൻ നോക്കി എന്നാറെ,
യഹൂദർ ഇവനെ വിടീച്ചാൻ നീ കൈസരിന്റെ ഇ
ഷ്ടനല്ല തന്നെത്താൻ രാജാവാകുന്നവനെല്ലാം കൈ
സരിന്റെ ദ്രോഹിയാകുന്നു എന്നു തിണ്ണം വിളിച്ചു
പറഞ്ഞത് കേട്ടു പിലാതൻ അവരുടെ ഇഷ്ടപ്രകാരം
ചെയ്വാൻ മനസ്സായി ബരബ്ബാവെ വിടീച്ചു യേശു
വിനെ ക്രൂശിൽ തറെക്കേണ്ടതിന്നു വിധിച്ച. അന
ന്തരം യേശു തന്റെ ക്രൂശ് ചുമന്നുകൊണ്ടു ഗൊല്ഗ
ത്ത എന്ന കപാലസ്ഥലത്തേക്ക് പുറപ്പെട്ടു പോ
യി; അനേകം ജനങ്ങളും അവനെ ചൊല്ലി മാറത്ത [ 93 ] ടിച്ചും നിലവിളിച്ചുമിരിക്കുന്ന സ്ത്രീകളും പിന്തുടൎന്നു
ആയവരെ യേശു തിരിഞ്ഞു നോക്കി പറഞ്ഞു യരു
ശലെം പുത്രിമാരെ എന്നെ ചൊല്ലി കരയാതെ നിങ്ങ
ളെയും നിങ്ങളുടെ മക്കളെയും വിചാരിച്ചു കരവിൻ!
പച്ചവൃക്ഷത്തിൽ ഇതിനെ ചെയ്തുകൊണ്ടാൽ ഉണ
ക്കവൃക്ഷത്തിൽ എന്തെല്ലാം ചെയ്യുമെന്നു പറകയും
ചെയ്തു.

൩൪. യേശുവിനെ ക്രൂശിൽ
തറെച്ചതു.

പിന്നെ അവർ കപാലസ്ഥലത്ത് എത്തിയ
പ്പോൾ, ഒരു മദ്യം കുടിപ്പാൻ കൊടുത്താറെ, യേശു
ആയതിനെ വാങ്ങാതെ ഇരുന്നു; അവിടെ വെച്ചും
൯ മണിസമയത്ത അവനേയും ഇരുപുറവും രണ്ടു
കള്ളന്മാരെയും ക്രൂശുകളിൽ തറെച്ചു. അപ്പോൾ അ
വൻ അതിക്രമക്കാരോടു കൂട എണ്ണപ്പെടും എന്നുള്ള
വേദവാക്യം നിവൃത്തിയായി. അന്നേരം യേശു പി
താവെ! ഇവർ തങ്ങൾ ചെയ്യുന്നതിന്നതെന്നു അറി [ 94 ] യായ്കകൊണ്ടു ക്ഷമിച്ചുകൊള്ളേണമെ അന്നു പ്രാ
ൎത്ഥിച്ചു; അതിന്റെ ശേഷം ആയുധക്കാർ അവന്റെ
വസ്ത്രങ്ങളേ എടുത്തു ഓരോ അംശം
വരേണ്ടതിന്നു നാലംശമായി വിഭാഗിച്ചു. കുപ്പായം
തൈക്കാതെ മുഴുവനും നെയ്തു തീൎത്തതാകകൊണ്ടു അ
വർ നാം ഇത് കീറാതെ ആൎക്കു വരുമെന്നറിവാനായി
ചീട്ടിടേണമെന്നു പറഞ്ഞു, ഇതിനെ ആയുധക്കാർ
ചെയ്തു. എന്നാൽ പിലാതൻ നചറായക്കാരനായ
യേശു യഹൂദന്മാരുടെ രാജാവെന്നു എബ്രായ യവ
ന രോമ ഭാഷകളിൽ അവന്റെ അപരാധസൂചക
മായ ഒരു പരസ്യം എഴുതി ക്രൂശിന്മേൽ പതിപ്പിച്ചു
ആയത് ജനങ്ങൾ നോക്കിക്കൊണ്ടു നിന്നു. ആ വഴി
യായി വന്നവർ തല കുലുക്കി പരിഹസിച്ചു നീ
ദൈവപുത്രനാകുന്നെങ്കിൽ ഇപ്പോൾ ക്രൂശിൽനിന്നു [ 95 ] ഇറങ്ങിവാ എന്നാൽ ഞങ്ങൾ നിന്നെ വിശ്വസിക്കും
എന്നു വന്ദിച്ചു പറഞ്ഞു. ഒരുമിച്ചു തൂക്കിയ കള്ളന്മാ
രിൽ ഒരുവൻ നീ ക്രിസ്തൻ ആകുന്നെങ്കിൽ നിന്നെ
യും ഞങ്ങളെയും രക്ഷിക്ക എന്നു ദിഷിച്ചാറെ, മറ്റ
വൻ ഈ ശിക്ഷയിലകപ്പെട്ട നീയും ദൈവത്തെ
ഭയപ്പെടുന്നില്ലയൊ, നാം നടത്തിയ ക്രിയകൾക്ക് ത
ക്കവണ്ണം ഇത് അനുഭവിക്കേണ്ടിവന്നു; ഇവനൊ
അന്യായമായിട്ടുള്ളതൊന്നും ചെയ്തില്ല എന്നു അവ
നെ ശാസിച്ച ശേഷം യേശുവിനോടു കൎത്താവെ,
നിന്റെ രാജ്യത്ത് എത്തിയാൽ, എന്നെ കൂടെ ഓൎത്തു
കൊള്ളേണമെ എന്നു അപേക്ഷിച്ചാറെ, യേശു ഇ
ന്നു തന്നെ നീ എന്നോടു കൂടി പരദീസയിൽ ഇരിക്കും
സത്യം എന്നു പറഞ്ഞു. വിശേഷിച്ചു യേശിവിന്റെ
അമ്മയും അവളുടെ സഹോദരിയും മഗ്ദലമറിയയും
അവന്റെ ക്രൂശിന്നരികെ നിന്നു കൊണ്ടിരുന്നു;
അപ്പോൾ, യേശു തന്റെ അമ്മയേയും താൻ സ്നേ
ഹിച്ച ശിഷ്യനേയും അരികെ നിൽകുന്നത് കണ്ടു അ
മ്മയോടു: സ്ത്രീയെ ഇതാ നിന്റെ മകൻ എന്നും, ശി
ഷ്യനോടു: ഇതാ നിന്റെ അമ്മ എന്നും കല്പിച്ചു. അ
ക്കാലം മുതൽ ആ ശിഷ്യൻ അവളെ സ്വഗൃഹത്തി
ലേക്ക് കൈക്കൊണ്ടു. അനന്തരം ഉച്ചമുതൽ മൂന്നു
മണിയോളവും ആ നാട്ടിലെങ്ങും അന്ധകാരം പരന്നു
സൂൎയ്യനും ഇരുണ്ടുപോയി, മൂന്നു മണിനേരത്തു യേശു
എൻ ദൈവമെ! എൻ ദൈവമെ! എന്നെ കൈവിട്ട
തെന്തിന്നു എന്നു നിളവിളിച്ചു, അതിന്റെ ശേഷം
സകലവും നിവൃത്തിയായെന്നറിഞ്ഞു എനിക്ക് ദാഹ
മുണ്ടെന്നു പറഞ്ഞു. അപ്പോൾ അവർ ഒരു സ്പോംഗിൽ [ 96 ] കാടി നിറെച്ചു ഇസോപ്തണ്ടിന്മേൽ കെട്ടി അവ
ന്റെ വായരികെ നീട്ടികൊടുത്തു ആയതിനെ യേ
ശു വാങ്ങി കുടിച്ച ശേഷം നിവൃത്തിയായി; ഹേ പി
തീവെ നിന്റെ കൈകളിൽ എന്റെ ആത്മാവിനെ
ഭരമേല്പിക്കുന്നു എന്നുറക്കെ വിളിച്ചു പറഞ്ഞു; തല
ചായിച്ചു പ്രാണനെ വിടുകയും ചെയ്തു. അപ്പോൾ,
ദൈവാലയത്തിലെ തിരശ്ശീല രണ്ടായി ചീന്തിപ്പോ
യി, ഭൂമിയും ഇളകി കന്മലകളും പിളൎന്നു ശവക്കുഴിക
ളും തുറന്നു ഉറങ്ങി ഇരുന്ന പരിശുദ്ധർ അവർ ഉയി
ൎത്തെഴുനീറ്റപിൻ ശ്മശാനം വിട്ടു വിശുദ്ധപട്ടണ
ത്തിൽ പോയി പലൎക്കും പ്രത്യക്ഷരായ്വന്നു; ശതാധി
പനും തന്നോടു കൂട യേശുവിനെ കാത്തിരുന്നവരും
ഭൂകമ്പവും അവൻ ഇപ്രകാരം നിലവിളിച്ചു പ്രാണ
നെ വിട്ടതും മറ്റും കണ്ടാറെ, ഏറ്റവും ഭയപ്പെട്ടു, ൟ
മനുഷ്യൻ നീതിമാനും ദൈവപുത്രനുമായിരുന്നു സ
ത്യമെന്നു പറഞ്ഞു, ദൈവത്തെ സ്തുതിച്ചു; കൂടിയിരു
ന്ന ജനങ്ങളും കണ്ടപ്പോൾ, മാൎവ്വിടങ്ങളിൽ അടിച്ചു
കൊണ്ടു തിരിച്ചു പോകയും ചെയ്തു.

൩൫. യേശുവിന്റെ ശരീരം
അടെച്ചത്.

ആ നാൾ മഹാ ശബ്ബത്ത് ദിവസത്തിന്നു ഒരു
ക്കുന്ന ദിവസമാകകൊണ്ടു ശവങ്ങളെ ക്രൂശിൽ ഇ
രുത്താതെ കാലുകളെ ഒടിച്ചു ഇറക്കി എടുക്കേണ്ടതിന്നു
യഹൂദർ പിലാതനോടു അപേക്ഷിച്ചശേഷം, ആയു [ 97 ] ധക്കാർ വന്നു യേശുവിനോടു കൂടെ ക്രൂശിൽ തറെച്ച
അതിക്രമക്കാരുടെ കാലുകളെ ഒടിച്ചു കളഞ്ഞു. യേശു
വിന്റെ അരികെ വന്നു അവൻ മരിച്ചുവെന്നു ക
ണ്ടിട്ടു കാലുകളെ ഒടിച്ചില്ല; ഒരുത്തൻ കുന്തംകൊണ്ടു
അവന്റെ വിലാപ്പുറത്തുകുത്തി ഉടനെ രക്തവും വെ
ള്ളവും പുറത്തു വന്നു, അവന്റെ അസ്ഥികളിലൊ
ന്നും ഒടിക്കയില്ല എന്നുള്ള വേദവാക്യം ഇതിനാൽ നി
വൃത്തിയായി; അതല്ലാതെ അവർ കുത്തിയവനെ നോ
ക്കും എന്നുള്ള വേറെ ഒരു വേദവാക്യം പറഞ്ഞിരിക്കു
ന്നത് ഇനി സംഭവിക്കേണ്ടു.

അനന്തരം നീതിമാനും ദൈവരാജ്യപ്രതീക്ഷക
നും യഹൂദരിലെ ഭയവശാൽ, യേശുവിന്നു ഗൂഢ
ശിഷ്യനും അവരുടെ ദുരാലോചനകളിൽ അസമ്മത
നുമായ യോസെഫ് എന്നൊരു മേധാവി ധൈൎയ്യം
പൂണ്ടു വൈകുന്നേരത്തു പിലാതനെ ചെന്നു കണ്ടു
യേശിവിന്റെ ശരീരം എടുത്തു കൊണ്ടു പോകേണ്ട
തിന്നു അപേക്ഷിച്ച, യേശു വേഗത്തിൽ മരിച്ചു
വെന്നു കേട്ടു അവൻ ആശ്ചൎയ്യപ്പെട്ടു. ശതാധിപനെ
വിളിച്ചു അവൻ മരിച്ചിട്ടു എത്ര നേരമായി എന്നു
ചോദിച്ചറിഞ്ഞു; ശരീരം യോസേഫിന്നു കൊടുക്കേ
ണമെന്നു കല്പിച്ചു. പിന്നെ യോസേഫ് നേൎത്ത വ
സ്ത്രം വാങ്ങി വന്നു അവനെ ഇറക്കി മുമ്പെ ഒരു സ
മയം രാത്രിയിൽ യേശുവിനെ കാണ്മാൻ വന്ന നി
ക്കൊദേമനും എത്തി, കണ്ടിവെണ്ണയും കറ്റവാഴരസ
വും വേൎത്തുണ്ടാക്കിയ ഒരു കൂട്ടു ഏകദേശം ൧൦൦ റാത്ത
ൽകൊണ്ടുവന്നു യേശുവിൻ ശരീരം എടുത്തു, യഹൂ
ദർ ശവങ്ങളെ മറെക്കുന്ന മൎയ്യാദപ്രകാരം അതു സുഗ [ 98 ] ന്ധവൎഗ്ഗങ്ങളോടു കൂട നേൎത്ത വസ്ത്രങ്ങളിൽ കെട്ടി,
ആ സ്ഥലത്ത് ഒരു തോട്ടവും അതിൽ യോസേഫ്
തനിക്കായി പാറവെട്ടി തീൎപ്പിച്ചൊരു പുതിയ ഗുഹയു
ണ്ടായിരുന്നു. ആ ഗുഹ സമീപം ആകകൊണ്ടു അ
വർ ഉടനെ യേശുവിൻ ശരീരം അതിൽ വെച്ചടെക്ക
യും ചെയ്തു.

അതിന്റെ ശേഷം, പ്രധാനാചാൎയ്യന്മാരും പ
റീശന്മാരും പിലാതന്റെ അടുക്കൽ വന്നു അവനോ
ടു യജമാന! ആ ചതിയൻ ജീവിച്ചിരിക്കുന്ന സമ
യം മൂന്നു ദിവസത്തിന്നകം ഞാൻ ഉയിൎത്തെഴുനീല്കു
മെന്നു പറഞ്ഞതിനെ ഞങ്ങൾ ഓൎക്കുന്നു. അത്കൊ
ണ്ടു അവന്റെ ശിഷ്യന്മാർ രാത്രിയിൽ വന്നു ആ
ശവം കട്ടു കൊണ്ടുപോയി ജനങ്ങളോടു അവൻ ജീ
വിച്ചെഴുനീറ്റു എന്നു പറഞ്ഞാൽ, പിന്നെത്തെതിൽ
ചതി ഒന്നാമത്തതിൽ കഷ്ടമായി വരാതിരിക്കേണ്ടതി
ന്നായി മൂന്നു ദിവസത്തോളം ഗുഹയെ കാപ്പാൻ നീ
കല്പിക്കേണ്ടം എന്നപേക്ഷിച്ചാറെ, പിലാതൻ നി
ങ്ങൾക്ക് കാവല്ക്കാരുണ്ടല്ലൊ കഴിയുന്നേടത്തൊളം അ
തിന്നു ഉറപ്പു വരുത്തുവിൻ എന്നത് കേട്ടു അവർ
പോയി കല്ലിന്നു മുദ്രയിട്ടു കാവല്ക്കാരെയും വെച്ചു ഉറ
പ്പു വരുത്തുകയും ചെയ്തു.

൩൬. ക്രിസ്തന്റെ പുനരുത്ഥാനം.

ശബത്ത് ദിവസത്തിന്റെ പിറ്റെ നാൾ ഉ
ഷസ്സിങ്കൽ കൎത്താവിന്റെ ദൂതൻ സ്വൎഗ്ഗത്തിൽനിന്നു
ഇറങ്ങിവന്നു ഗുഹാമുഖത്തു വെച്ച കല്ലുരുട്ടിക്കളഞ്ഞു. [ 99 ] അതിന്മേൽ ഇരുന്നു. അപ്പോൾ ഒരു മഹാ ഭൂകമ്പം
ഉണ്ടായി; ആ ദൂതന്റെ രൂപം മിന്നൽ പോലെയും
ഉടുപ്പു ഉറച്ച മഞ്ഞു പോലെ വെൺമ്മയായിരുന്നു. കാ
വൽക്കാർ അവനെ കണ്ടു ഭയപ്പെട്ടു വിറെച്ചു ചത്ത
വരെ പോലെയായ്തീൎന്നു. അനന്തരം മഗ്ദല്യമറിയ
യും യാക്കോബിന്റെ അമ്മയായ മറിയയും ശലോ
മെയും അവന്റെ ശരീരത്തിന്മേൽ സുഗന്ധദ്രവ്യം
പൂശെണ്ടതിന്നായി ഗുഹയുടെ അരികെ വന്നു; ഗു
ഹാമുഖത്തുനിന്നു കല്ല് ആരുരുട്ടിക്കളയുമെന്നു തമ്മിൽ
പറഞ്ഞു, നോക്കിയാറെ, കല്ലുരുട്ടിക്കളത്തത് കണ്ടു മഗ്ദ
ല്യമറിയ പേത്രുവിനെയും യോഹനാനെയും ചെന്നു
കണ്ടു, കൎത്താവിന്റെ ശരീരം ഗുഹയിൽ നിന്നെടുത്തു
കളഞ്ഞു. എവിടെ വെച്ചു എന്നറിയുന്നില്ല എന്നു പ
റഞ്ഞു. മറ്റെവർ അകത്തു കടന്നു നോക്കി, യേശുവി
ന്റെ ശരീരം കാണാതെ വിഷാദിച്ചപ്പോൾ, മിന്നു
ന്ന വസ്ത്രങ്ങൾ ധരിച്ച രണ്ടു പുരുഷന്മാരെ കണ്ടു
വളരെ ഭയപ്പെട്ടാറെ, ദൂതർ അവരോടു: ഭ്രമിക്കരുതു;
ക്രൂശിൽ തറെച്ച യേശുവിനെ നിങ്ങൾ അന്വേഷി
ക്കുന്നു എന്നറിയുന്നു; അവൻ ഇവിടെ ഇല്ല; മുമ്പെ
പറഞ്ഞ പ്രകാരം ഉയിൎത്തെഴുനീറ്റു. ഇതാ അവൻ
കിടന്ന സ്ഥലം, നിങ്ങൾ വേഗം പോയി ഈ കാൎയ്യം
അവന്റെ ശിഷ്യന്മാരോടു അറിയിപ്പിൻ എന്നു പ
റഞ്ഞാറെ, അവർ ഭയവും മഹാസന്തോഷവും പൂണ്ടു
ഗുഹയെ വിട്ടോടി പോകയും ചെയ്തു.

അനന്തരം പേത്രുവും യോഹനാനും പുറപ്പെട്ടു
ഗുഹയുടെ അരികിൽ എത്തി അകത്തു പ്രവേശിച്ചു
ശീലകളെയും തലശ്ശീലകളെയും വേറിട്ടു ഒരു സ്ഥലത്തു [ 100 ] ചുരുട്ടി വെച്ചതും കണ്ടു, ശരീരം കണ്ടില്ല താനും; അ
വൻ മരിച്ചവരിൽ നിന്നു എഴുനീല്ക്കേണമെന്നുള്ള
വേദവാക്യം അവർ ആ സമയത്തോളം ഗ്രഹിക്കായ്ക
കൊണ്ടു മടങ്ങി ചെന്നു. മറിയ ഗുഹയുടെ പുറത്തു
നിന്നുകൊണ്ടു അകത്തു കുനിഞ്ഞു നോക്കിയപ്പോൾ,
യേശുവിൻ ശരീരം വെച്ച സ്ഥലത്തു വെള്ള വസ്ത്ര
ങ്ങളെ ധരിച്ചവരായ രണ്ടു ദൈവദൂതന്മാരെ തലക്ക
ലും കാൽക്കലും ഇരിക്കുന്നതു കണ്ടു, ആയവർ അവ
ളോടു: സ്ത്രീയെ നീ എന്തിന്നു കരയുന്നു എന്നു ചോ
ദിച്ചതു കേട്ടു, അവൻ എന്റെ കൎത്താവിനെ എടുത്തു
കൊണ്ടുപോയി, എവിടെ വെച്ചു എന്നു അറിയായ്ക
കൊണ്ടാകുന്നു എന്നു ചൊല്ലി തിരിഞ്ഞു നോക്കിയ
പ്പോൾ, യേശുവിനെ കണ്ടു അവനെ യേശുവെ
ന്നറിഞ്ഞില്ല; സ്ത്രീയെ നീ എന്തിന്നു കരയുന്നു: ആ
രെ അന്വേഷിക്കുന്നു എന്നു യേശു ചോദിച്ചാറെ,
അവനെ തോട്ടക്കാരനെന്നു വിചാരിച്ചു അവൾ യ
ജമാനനെ താൻ അവനെ എടുത്തു കൊണ്ടുപോയി
ട്ടുണ്ടെങ്കിൽ എവിടെ വെച്ചു എന്നു പറഞ്ഞാൽ, ഞാ
ൻ ചെന്നു എടുത്തു കൊള്ളാം എന്നു പറഞ്ഞ ശേഷം,
യേശു മറിയ എന്നു വിളിച്ചു, ഉടനെ അവൾ തിരി
ഞ്ഞു നോക്കി, ഹെ ഗുരൊ എന്നൎത്ഥമാകുന്ന രബ്ബൂനി
എന്നു വിളിച്ചു; യേശു അവളോടു എന്നെ തൊടരുത്
ഞാൻ ഇത്രോടവും എൻ പിതാവിന്നടുക്കൽ കരേറീ
ട്ടില്ല, നീ എന്റെ സഹോദരന്മാരെ ചെന്നു കണ്ടു,
ഞാൻ എനിക്കും നിങ്ങൾക്കും പിതാവായ ദൈവ
ത്തിന്റെ അടുക്കൽ കരേറിപ്പോകുന്നു എന്നു ചൊല്ലു
ക എന്നു പറഞ്ഞു അവളെ അയച്ചു. പിന്നെ മറി [ 101 ] യയും മറ്റെവരും കണ്ടു കേട്ടത് ശിഷ്യന്മാരോടു അറി
യിക്കേണ്ടതിന്നു പോകുമ്പോൾ, യേശു അവരെ എ
തിരേറ്റു സലാം പറഞ്ഞു; ഉടനെ അവർ കാല്കൽ
വീണു നമസ്കരിച്ചു സംഭവിച്ചതെല്ലാം ഭ്രമത്തോടും
സന്തോഷത്തോടും അറിയിച്ചപ്പോൾ, ആയവർ വി
ശ്വസിച്ചില്ല.

൩൭. എമാവൂസിലെക്ക് രണ്ടു ശിഷ്യ
ന്മാരുടെ പ്രയാണം.

ആ ദിവസത്തിൽ തന്നെ രണ്ടു ശിഷ്യന്മാർ യ
രുശലേമിൽനിന്നു രണ്ടു നാഴിക വഴി ദൂരമുള്ള എമാ
വൂസിലേക്ക് പോയി, വഴിയിൽ വെച്ചു സംഭവിച്ച
തൊക്കയും വിചാരിച്ചു സംസാരിച്ചു കൊണ്ടിരിക്കു
മ്പോൾ, യേശുവും അടുത്തു ഒരുമിച്ചു നടന്നു, അവ
നെ യേശു എന്നു അറിഞ്ഞില്ല. അപ്പൊൾ അവൻ
നിങ്ങൾ വിഷണ്ണന്മാരായി എന്തു സംഭാഷണം ചെ
യ്തു നടക്കുന്നു എന്നു ചോദിച്ചാറെ, ക്ലെയൊപ എന്ന
വൻ യരുശലേമിൽ പാൎക്കുന്ന പരദേശികളിൽ നീ
മാത്രം ഈ ദിവസങ്ങളിൽ അവിടെ സംഭവിച്ച കാ
ൎയ്യം അറിയാത്തവനൊ എന്നു പറഞ്ഞശേഷം, അ
വൻ എന്തു കാൎയ്യം എന്നു ചോദിച്ചതിന്നു: അവർ ന
ചറായക്കാരനായ യേശുവിന്നു സംഭവിച്ചത് തന്നെ
ആയവൻ ദൈവത്തിന്റെയും സൎവ്വ ജനങ്ങളുടെ
യും മുമ്പാകെ ക്രിയയിലും വചനത്തിലും ശക്തനായ
ദീൎഘദൎശിയായിരുന്നു. നമ്മുടെ പ്രധാനാചാൎയ്യന്മാരും [ 102 ] മൂപ്പന്മാരും അവനെ മരണശിക്ഷെക്ക് ഏല്പിച്ചു
ക്രൂശിൽ തറപ്പിച്ചു എന്നാലും ഇസ്രയേലരെ ഉദ്ധരി
ക്കുന്നവൻ ഇവൻ തന്നെ എന്നു ഞങ്ങൾ വിശ്വ
സിച്ചിരുന്നു; ഇതൊക്കയും സംഭവിച്ചത് ഇന്നെക്ക്
മൂന്നു ദിവസമായി ഞങ്ങളുടെ സ്ത്രീകളിൽ ചിലർ അ
തികാലത്തു ഗുഹയുടെ അടുക്കെ ചെന്നു, അവന്റെ
ശരീരം കാണാതെ മടങ്ങി വന്നു, അവൻ ജീവിച്ചി
രിക്കുന്നു എന്നു പറയുന്ന സ്വൎഗ്ഗീയ ദൂതരെ കണ്ടു
എന്നു ഞങ്ങളെ ഭ്രമിപ്പിച്ചു ഞങ്ങളിൽ ചിലർ ഗുഹ
യുടെ അരികെ ചെന്നു സ്ത്രീകൾ പറഞ്ഞപ്രകാരം
കണ്ടു, അവനെ കണ്ടില്ല താനും: എന്നതു കേട്ടു അ
വൻ പ്രവാചകന്മാർ അറിയിച്ചത് വിശ്വസിക്കേ
ണ്ടതിന്ന് വിവേകഹീനരും മന്ദമസന്നുകളുമായുള്ളോ
രെ! ക്രിസ്തൻ ഇപ്രകാരം കഷ്ടമനുഭവിച്ചിട്ടു തന്റെ [ 103 ] മഹത്വത്തിലേക്ക് പ്രവേശിക്കേണ്ടതാകുന്നുവല്ലൊ
എന്ന് ചൊല്ലി, മോശ മുതലായ സകല പ്രവാചക
രുടെ എഴുത്തുകളിൽ തന്നെ കുറിച്ചു പറഞ്ഞതിനെ
തെളിയിച്ചറിയിച്ചു. അവർ പോകുന്ന ഗ്രാമത്തിന്നു
സമീപിച്ചപ്പൊൾ, അവൻ അപ്പുറം പോകേണ്ടുന്ന
ഭാവം നടിച്ചാറെ, അവർ സന്ധ്യയായല്ലൊ നേരവും
അസ്തമിപ്പാറായി, ഞങ്ങളോടു കൂട പാൎക്ക എന്ന് വള
രെ അപേക്ഷിച്ചശേഷം, അവൻ പാൎപ്പാനായി,
അകത്തു ചെന്നു; അവരോടു കൂട പന്തിയിലിരുന്നു,
അപ്പമെടുത്തു വാഴ്ത്തി നുറുക്കി അവൎക്ക് കൊടുത്തതി

നാൽ അവനെ അറിഞ്ഞപ്പൊൾ, അവൻ ക്ഷണ
ത്തിൽ അപ്രത്യക്ഷനായി, പിന്നെ അവർ വഴിയിൽ
വെച്ചു അവൻ നമ്മ്പ്പ്ടു സംസാരിച്ചു വേദവാക്യ
ങ്ങളെ തെളിയിച്ചതിൽ നമ്മുടെ ഹൃദയം ജ്വലിച്ചിരു
ന്നില്ലയൊ എന്നു പറഞ്ഞു എഴുനീറ്റു യരുശലേമി
ലേക്ക് മടങ്ങിപ്പോയി. ശിഴ്യന്മാരെയും അവനോടു
ചേൎന്നവരെയും കണ്ടു കൎത്താവ് ഉയിൎത്തെഴുനീറ്റു
ശീമൊനു പ്രത്യക്ഷനായി എന്നു വഴിയിൽ സംഭ
വിച്ചതും അപ്പം നുറുക്കി വാഴ്ത്തിയപ്പൊൾ, തങ്ങൾ [ 104 ] അവനെ അറിഞ്ഞ പ്രകാരവും വിവരമായി പറക
യും ചെയ്തു.

അനന്തരം ശിഷ്യന്മാർ യഹൂദരിലെ ഭയം നിമി
ത്തം വാതിലുകളെ പൂട്ടിയപ്പോൾ, യേശു വന്നു മ
ദ്ധ്യെ നിന്നു നിങ്ങൾക്ക് സമാധാനം ഭവിക്കട്ടെ എ
ന്നു പറഞ്ഞു: അവർ ഒരു ഭൂതത്തെ കൺറ്റു എന്ന്നി
രൂപിച്ചു ഭയപ്പെട്ടാറെ, അവൻ നിങ്ങൾ എന്തിന്ന്
ചഞ്ചലപ്പെടുന്നു നിങ്ങളുടെ ഹൃദയങ്ങളിൽ സംശയം
തോന്നുന്നത് എന്തു? ഞാൻ തന്നെ ആകുന്നു എ
ന്റെ കൈകാലുകളെ നോക്കി എന്നെ തൊട്ടറിവിൻ!
എങ്കൽ കാണുന്ന പ്രകാരം ഒരു ഭൂതത്തിന്നു മാംസാ
സ്ഥികളില്ലല്ലൊ എന്നതു കേട്ടു അവർ കൎത്താവിനെ
കണ്ടിട്ടു സന്തോഷിച്ചു. പിന്നെയും ഭ്രമവും സംശ
യവും ജനിച്ചാറെ, അവൻ ആഹാരം വല്ലതും ഉണ്ടൊ
എന്നു ചോദിച്ചപ്പൊൾ, അവർ വറുത്ത മീനും തേ
ങ്കട്ടയും കൊടുത്തു അവൻ വാങ്ങി അവർ കാണ്കെ
ഭക്ഷിക്കയും ചെയ്തു.

൩൮. യേശു തോമെക്കും
ഗനെസരത്ത സരസ്സിന്റെ അരികത്തും

പ്രത്യക്ഷനായ്വന്നത്.

യേശു വന്നിരുന്ന സമയം തോമ എന്നവൻ
ശിഷ്യന്മാരോടു കൂട ഇല്ലായ്കയാൽ, അവർ അവനോ
ടു: ഞങ്ങൾ കൎത്താവിനെ കണ്ടു എന്നു പറഞ്ഞാറെ,
അവൻ ഞാൻ അവന്റെ കൈകളിൽ ആണിയുടെ [ 105 ] പഴുതുകളെ കണ്ടു, അതിൽ എന്റെ വിരൽ ഇട്ടു അ
വന്റെ പാൎശ്വത്തിൽ എൻ കൈ വെക്കാഞ്ഞാൽ
ഞാൻ വിശ്വസിക്കയില്ല എന്നു പറഞ്ഞു. എട്ടു ദി
വസം കഴിഞ്ഞശേഷം, ശിഷ്യന്മാർ പിന്നെയും അ
കത്തു കൂടി തോമയും അവരോടു ചേൎന്നു വാതിലുകൾ
പൂട്ടിയിരിക്കുമ്പോൾ, യേശു വന്നു മദ്ധ്യെനിന്ന് നി
ങ്ങൾക്ക് സമാധാനം ഭവിക്കട്ടെ എന്നു ചൊല്ലി തോ
മയെ നോക്കി നിന്റെ വിരൽ ഇങ്ങൊട്ടു നീട്ടി എ
ന്റെ കൈകളെ തൊട്ടു നോക്ക്; നിന്റെ കൈ എൻ
പാൎശ്വത്തിലിടുക; അവിശ്വാസിയാകാതെ വിശ്വാ
സിയായിരിക്ക എന്നു പറഞ്ഞാറെ, തോമ എൻ ക
ൎത്താവും ദൈവവുമായവനെ എന്ന് വിളിച്ചു. യേശു

തോമയെ നീ എന്നെ കണ്ടതിനാൽ വിശ്വസിച്ചിരി
ക്കുന്നു: കാണാതെ കണ്ട് വിശ്വസിക്കുന്നവർ തന്നെ
ഭാഗ്യവാന്മാർ എന്ന് പറഞ്ഞു.

മറ്റൊരു സമയത്ത് പേത്രു മുതലായ ചില ശി
ഷ്യന്മാർ കൂടി ഇരുന്നപ്പൊൾ പേത്രു ഞാൻ മീൻ
പിടിപ്പാൻ പോകുന്നു എന്ന് പറഞ്ഞാറെ, മറ്റെവർ
ഞങ്ങളും കൂടെ വരും എന്നു ചൊല്ലി എല്ലാവരും ഒരു [ 106 ] പടവിൽ കരേറി രാത്രി മുഴുവൻ പണി ചെയ്തുവന്നാ
റെയും, ഒന്നും സാധിച്ചില്ല ഉദയകാലത്ത് യേശു ക
രയിലിരുന്നു അവരെ നോക്കി കുട്ടികളെ നിങ്ങൾക്ക്
വല്ല ആഹാരവും ഉണ്ടൊ എന്ന് ചോദിച്ചപ്പൊൾ,
ഇല്ല കൎത്താവെ എന്നവർ പറഞ്ഞു എന്നാൽ പട
വിന്റെ വലത്ത് ഭാഗത്തു വീശിയാൽ കിട്ടും എന്ന
ത് കേട്ടു അവർ വീശി, ൧൫൩ വലിയ മത്സ്യങ്ങളെ

പിടിച്ചു. ഇങ്ങിനെയുള്ള അതിശയം കണ്ടപ്പൊൾ,
യോഹനാൻ പേത്രുവിനോടു അവൻ കൎത്താവു ത
ന്നെ എന്ന് പറഞ്ഞു; കൎത്താവാകുന്നു എന്ന് പേത്രു
കേട്ടു കടലിലെക്ക് ചാടി, യേശുവിന്റെ അടുക്കെ നീ
ന്തി മറ്റെവർ പടവിൽ കൂടി തന്നെ വന്ന് കരയി
ലിറങ്ങുമ്പോൾ, അപ്പവും തീക്കനലുകളുടെ മേൽ മീ
നും കണ്ടു പിന്നെ കൎത്താവ് അവരോടു ഭക്ഷണം
കഴിച്ചു കൊൾവിൻ എന്ന് പറഞ്ഞു; ഭക്ഷിച്ച ശേ
ഷം യേശു പേത്രുവിനെ നോക്കി യോനാപുത്രനാ
യ ശീമൊനെ! ഇവരെക്കാൾ നീ എന്നെ അധികം [ 107 ] സ്നേഹിക്കുന്നുവൊ എന്ന് ചോദിച്ചാറെ, കൎത്താവെ!
ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് നീ തന്നെ അ
റിയുന്നുവല്ലൊ എന്നവൻ പറഞ്ഞാറെ, എന്റെ ആ
ട്ടിങ്കുട്ടികളെ മെയ്ക്ക എന്ന് പറഞ്ഞു. പിന്നെ അവൻ
രണ്ടാമതും നീ എന്നെ സ്നേഹിക്കുന്നുവൊ എന്നു
ചോദിച്ചാറെ, പേത്രു ഞാൻ നിന്നെ സ്നേഹിക്കുന്നു
എന്ന് നീ തന്നെ അറിയുന്നുവല്ലൊ എന്നു ചൊന്ന
ശേഷം, കൎത്താവു എന്റെ ആടുകളെ മെയ്ക്ക എന്ന്
പറഞ്ഞു. പിന്നെ അവൻ മൂന്നാം പ്രാവശ്യവും ആ
കാൎയ്യം തന്നെ ചോദിച്ചപ്പൊൾ, പേത്രുവിന്നു ദുഃഖ
മുണ്ടായി കൎത്താവെ! നീ സകലവും അറിയുന്നു ഞാ
ൻ നിന്നെ സ്നേഹിക്കുന്നു എന്നുള്ളതും നീ അറിയു
ന്നു എന്നുരച്ചാറെ, കൎത്താവ് എന്റെ ആട്ടിങ്കുട്ടികളെ
മെയ്ക്ക; നീ ബാലനായിരുന്നപ്പോൾ അര കെട്ടി നി
ണക്കിഷ്ടമുള്ള സ്ഥലത്തു സഞ്ചരിച്ചു പോന്നു വൃദ്ധ
നായ്‌വന്നാൽ, നീ കൈ നീട്ടി മറ്റൊരുത്തൻ നിന്നെ
കെട്ടി അനിഷ്ടമുള്ള സ്ഥലത്തു കൊണ്ടുപോകും സ
ത്യം എന്ന് പറഞ്ഞു, പേത്രു ഏത് പ്രകാരമുള്ള മര
ണംകൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തും എന്ന് കാ
ണിക്കേണ്ടതിന്നു കൎത്താവ് ഇതിനെ അറിയിച്ചത്.

൩൯. ക്രിസ്തന്റെ സ്വൎഗ്ഗാരോഹണം.

യേശു തന്റെ ശിഷ്യന്മാരെ വിട്ടു, സ്വൎഗ്ഗാരോ
ഹണം ചെയ്യും മുമ്പെ അവൎക്കു കൊടുത്ത കല്പനക
ളും വാഗ്ദത്തങ്ങളും ആവിത്: സ്വൎഗ്ഗത്തിലും ഭൂമിയി
യും സകലാധികാരവും എനിക്ക്നല്കപ്പെട്ടിരിക്കുന്നു; [ 108 ] ആകയാൽ, നിങ്ങൾ ഭൂമിയിൽ എല്ലാടവും സഞ്ചരിച്ചു,
സൎവ്വ സൃഷ്ടിക്കും സുവിശേഷം പ്രസംഗിപ്പിൻ! പി
താവു പുത്രൻ പരിശുദ്ധത്മാവ് എന്നീനാമത്തിൽ
സ്നാനം ചെയ്യിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതൊക്ക
യും പ്രമ്മാനിച്ചാചരിക്കെണ്ടതിന്നു ഉപദേശിച്ചും സ
കല ജാതികളെയും ശിഷ്യരാക്കികൊൾവിൻ! വിശ്വ
സിച്ചു സ്നാനം കൈക്കൊള്ളുന്നവർ രക്ഷയെ പ്രാ
പിക്കും; വിശ്വസിക്കാത്തവന്നുശിക്ഷാവിധിയുണ്ടാ
ക്കും; വിശ്വസിപ്പവരോടു കൂട നടന്നു വരുന്ന അടയാ
ളങ്ങൾ ഇവ: അവർ എന്നാമത്തിൽ പിശാചുകളെ
പുറത്താക്കും; പുതു ഭാഷകളെ പറയും; സൎപ്പങ്ങളെ
പിടിച്ചെടുക്കും; പ്രാണഹരമായതൊന്നു കുടിച്ചാലും
അവൎക്കു ഒരുപദ്രവവും വരികയില്ല; ദീനക്കാരുടെ
മേൽ കൈകളെ വെച്ചാൻ, അവർ സ്വസ്ഥരായ്തീരും;
ഞാനും ലോകാവസാനത്തോളം നിങ്ങളോടു കൂട ഇരി
ക്കുമെന്നു പറഞ്ഞു.

ഇങ്ങിനെ അവൻ മരിച്ചവരിൽനിന്നു ജീവിച്ചെ
ഴുനീറ്റ ശേഷം, ൪൦ ദിവസം കൂടക്കൂട തന്റെ ശി
ഷ്യന്മാരോടു സംസാരിച്ചും ഉപദേശിച്ചും പാൎത്താറെ,
അവരെ ഒലിവ് മലമേൽ വരുത്തി നിങ്ങൾ യരുശ
ലേം പട്ടണം വിട്ടു പോകാതെ, പിതാവിന്റെ വാഗ്ദ
ത്തമായ അഗ്നിസ്നാനത്തിനായി കാത്തിരിക്കേണ
മെന്നു കല്പിച്ചു. അന്നു അവർ കൎത്താവെ! നീ ഇ
ക്കാലത്തു ഇസ്രയേൽ രാജ്യത്തെ യഥാസ്ഥാനമാക്കി
നടത്തിക്കുമൊ എന്നു ചോദിച്ചാറെ, അവൻ പിതാ
വ് തന്റെ അധികാരത്തിൽ നിശ്ചയിച്ചു വെച്ചിട്ടുള്ള
കാലത്തേയും നാഴികയേയും അറിവാൻ നിങ്ങൾക്ക് [ 109 ] ആവശ്യമുള്ളതല്ല; നിങ്ങൾ പരിശുദ്ധാത്മാവിനെ
ലഭിച്ചു ശക്തരായി യരുശലേമിലും യഹൂദയിലും
ഭൂമിയുടെ അവസാനത്തോളം എന്റെ ശാക്ഷിക
ളായിരിക്കും എന്നു കല്പിച്ച ശേഷം അവർ കാണ്കെ
മേല്പെട്ടു കരേറി ഒരു മേഘം അവനെ കൈക്കൊണ്ടു
അവൻ ആകാശത്തു കൂടി അരേറിപ്പോകുന്നത് അവർ
സൂക്ഷിച്ചു നോക്കിക്കൊണ്ടിരിക്കുമ്പോൾ, വെള്ളവ
സ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അടുക്കെ വന്നു, ഗ

ലീലക്കാരെ നിങ്ങൾ ആകാശത്തിലേക്ക് നോക്കി
നില്ക്കുന്നതെന്തു? ഈ യേശു ഇപ്പോൾ സ്വൎഗ്ഗത്തി
ലേക്ക് അരേറുന്ന പ്രകാരം പിന്നെയും വരുമെന്നു
പറഞ്ഞു. അനന്തരം അവർ സന്തോഷിച്ചു. യരു
ശലേമിലേക്ക് മടങ്ങി ചെന്നു, നിരന്തരമായൊ പ്രാൎത്ഥി
ച്ചു കൊണ്ടിരിക്കയും ചെയ്തു. [ 110 ] യേശു സ്വൎഗ്ഗാരോഹണമായ ശേഷം, ശിഷ്യ
ന്മാർ കൎത്താവിന്റെ കല്പന പ്രകാരം പരിശുദ്ധാത്മാ
വിനെ പ്രാപിപ്പാനായി യരുശലേമിൽ കാത്തിരുന്നു
ഇഷ്കൎയ്യോത്യനായ യഹൂദാവിന്റെ സ്ഥാനത്ത് മത്ഥി
യാ എന്നവനെ നിൎത്തി, ശേഷമുള്ള വിശ്വാസിക
ളോടും കൂട പ്രാൎത്ഥിച്ചു കൊണ്ടിരുന്നു. അവരുടെ എ
ണ്ണം അന്നു ൧൨൦ ആയിരുന്നു; പെസഹ പെരുനാൾ
കഴിഞ്ഞിട്ടു അമ്പതാം ദിവസമായ പെന്തെകൊസ്ത
പെരുനാളിൽ അവരെല്ലാവരും ഒന്നിച്ചു ഏകമന
സ്സോടെ പ്രാൎത്ഥിക്കുമ്പോൾ, ഉടനെ ആകാശത്തുനി
ന്നു കാറ്റോട്ടം പോലെ ഒരു മഹാ ശബ്ദം ഉണ്ടായി,
അവർ ഇരുന്ന ഭവനം നിറഞ്ഞു തീപ്പൊരികളെ പോ
ലെ തങ്ങടെ മേൽ ഇറങ്ങുന്നത് കണ്ടു പരിശുദ്ധാ
ത്മാവിനാൽ നിറഞ്ഞവരായി ആത്മാവ് അവൎക്ക്

ഉച്ചാരണം ചെയ്‌വാൻ ദാനം ചെയ്തപ്രകാരം മറുഭാഷ
കളിൽ സംസാരിച്ചു തുടങ്ങി. ആ സമയത്ത് സകല [ 111 ] ദേശങ്ങളിൽനിന്നു വന്ന ദൈവഭക്തിയുള്ള യഹൂദർ
യരുശലേമിൽ പാൎക്കുന്നുണ്ടായിരുന്നു. ഈ ശബ്ദമു
ണ്ടായപ്പോൾ, പുരുഷാരം വന്നു കൂടി ചഞ്ചലപ്പെട്ടു
എല്ലാവരും താന്താങ്ങടെ ഭാഷകളിൽ സംസാരിക്കുന്ന
തിനെ അവർ കേട്ടു ആശ്ചൎയ്യപ്പെട്ടു. പറയുന്ന ഇ
വരെല്ലാവരും ഗലീലക്കാരല്ലയൊ പിന്നെ ഓരോരു
ത്തൻ അവനവന്റെ ഭാഷയിൽ പറഞ്ഞു കേൾക്കു
ന്നതെന്തു? അത്ഭുതം എന്നു പറഞ്ഞു ഭ്രമിച്ചു പലരും
പരിഹസിച്ചു അവൎക്കു വീഞ്ഞു കുടിച്ചു ലഹരിയായി
രിക്കുന്നു എന്നു പറഞ്ഞു. അപ്പോൾ, പേത്രു പതി
നൊന്നു പേരോടു കൂട എഴുനീറ്റു ഉറക്ക വിളിച്ചു പറ
ഞ്ഞു. ഹെ യഹൂദന്മാരും യരുശലേമിൽ പാൎക്കുന്ന എ
ല്ലാമനുഷ്യരുമായുള്ളോടെ! എന്റെ വചനങ്ങളെ കേ
ൾപിൻ നിങ്ങൾ വിചാരിക്കുന്ന പ്രകാരം ഇവർ
മദ്യപാനം ചെയ്തവരല്ല; പകൽ ഒമ്പത് മണിനേരം
മാത്രമെ ആയിട്ടുള്ളു; അവസാനനാളുകളിൽ ഇപ്ര
കാരമുണ്ടാകും. ഞാൻ സകലജഡത്തിന്മേലും എന്റെ
ആത്മാവിൽനിന്നു പകരും; നിങ്ങളുടെ പുത്രീപുത്ര
ന്മാരും ദീൎഘദൎശനം പറയും; നിങ്ങളുടെ ബാലന്മാർ
ദൎശനങ്ങളെയും മൂപ്പന്മാർ സ്വപ്നങ്ങമ്മെയും കാണും.
ആ നാളുകളിൽ ഞാൻ എന്റെ ദാസീദാസന്മാരുടെ
മേൽ എന്റെ ആത്മാവിൽനിന്നു പകരുമ്പോൾ അ
വർ ദീൎഘദൎശനം പറയും എന്നു ദൈവം യോവേൽ
പ്രവാചകനാൽ അറിയിച്ച പ്രകാരം ഇന്നു സംഭവി
ച്ചത് ഇസ്രയേലരെ ഈ വചനങ്ങളെ കേൾപിൻ!
ദൈവമനുഷ്യനും നചറായക്കാരനുമായ ഈ യേശു
അവൻ മൂലമായി ദൈവം നിങ്ങളുടെ ഇടയിൽ [ 112 ] ചെയ്തു അതിശയപ്രവൃത്തികളും അത്ഭുതങ്ങളും കൊ
ണ്ടു നിങ്ങളിൽ സമ്മതനായ്വന്നുവല്ലൊ. അവനെ നി
ങ്ങൾ പിടിച്ചു ക്രൂശിൽ തറെച്ചു കൊന്നു എങ്കിലും
ദൈവം അവനെ ഉയിൎപ്പിച്ചതിന്നു ഞങ്ങൾ എല്ലാ
വരും സാക്ഷികൾ ആകുന്നു. ആകയാൽ അവൻ
ദൈവശക്തിയാൽ ഉന്നതപ്പെട്ടിരിക്കകൊണ്ടു ഞങ്ങ
ളിൽ പരിശുദ്ധാത്മാവിനെ പകൎന്നു ഇതിന്റെ നി
ശ്ചയം നിങ്ങൾ കണ്ടു കേട്ടുവല്ലൊ! ഈ യേശുവി
നെ ദൈവം കൎത്താവായും ക്രിസ്തനായും ആക്കിയി
രിക്കുന്നു എന്നു സകല ഇസ്രയേലരും അറിഞ്ഞു
കൊള്ളട്ടെ എന്നത് കേട്ടു അവൎക്ക് ഹൃദയത്തിൽ കുത്തു
കൊണ്ടു അയ്യൊ സഹോദരന്മാരെ! രക്ഷെക്കായി നാം
എന്തു ചെയ്യേണ്ടു എന്നു പറഞ്ഞാറെ, പേത്രു അനു
തപിച്ചു എല്ലാവരും യേശുവിന്റെ നാമത്തിൽ സ്നാ
നം ചെയ്‌വിൻ എന്നാൽ നിങ്ങൾക്കും പരിശുദ്ധാത്മ
ദാനം ലഭിക്കും; നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും
നമ്മുടെ കൎത്താവായ ദൈവം ദൂരത്തുനിന്നു വിളിക്കു
ന്ന എല്ലാവൎക്കുമത്രെ ഈ വാഗ്ദത്തമുള്ളതു എന്നു പ
റഞ്ഞു. ഈ വാക്യം സന്തോഷത്തോടെ കൈക്കൊ
ണ്ടവരൊക്കയും സ്നാനം ലഭിച്ചു. ആ ദിവസത്തിൽ
തന്നെ ഏകദേശം മൂവായിരം ആത്മാക്കൾ ചേൎന്നു
വന്നു. പിന്നെ അവർ അപോസ്തലരുടെ ഉപദേശ
ത്തിലും അപ്പം നുറുക്കുന്നതിലും പ്രാൎത്ഥനയിലും സ്ഥി
രപ്പെട്ടിരുന്നു; ധനവാന്മാർ തങ്ങളുടെ സമ്പത്തുകളെ
ദരിദ്രന്മാൎക്ക് ഉപകാരമായി കൊടുത്തു. ആ വിശ്വാസി
കൾ സകല ജനങ്ങൾക്കും ഇഷ്ടന്മാരായ്വന്നു; കൎത്താ
വ് ദിവസേന സഭയെ വൎദ്ധിപ്പിക്കയും ചെയ്തു. [ 113 ] ൪൧. ഹനന്യാവും സഫീരയും.

ഹനന്യാ എന്നവൻ തന്റെ ഭാൎയ്യയായ സഫീ
രയോടു കൂടി ഒരവകാശം വിറ്റു വിലയിൽനിന്നു ഏ
താനും വൎഗ്ഗിച്ചു എടുത്തു, ശേഷമുള്ളതു കൊണ്ടു വന്നു
അപോസ്തലരുടെ അരികെ വെച്ചപ്പോൾ, പേത്രു
ഹനന്യാവെ നീ പാരിശുദ്ധാത്മാവോടു അസത്യം പ
റവാനും നിലത്തിന്റെ വിലയിൽനിന്നു ഏതാനും
വഞ്ചിച്ചു വെപ്പാനും സാത്താൻ നിന്റെ ഹൃദയത്തി
ൽ തോന്നിച്ചതെന്തു? അതു നിണക്ക് തന്നെ ഇരു
ന്നെങ്കിൽ കൊള്ളായിരുന്നു; വിറ്റ ശേഷവും നിന്റെ
അധികാരത്തിൽ തന്നെ ആയിരുന്നുവല്ലൊ ഈ കാ
ൎയ്യം നിന്റെ ഹൃദയത്തിൽ വെച്ചതെന്തു? നീ മനുഷ്യ
രോടല്ല; ദൈവത്തോടത്രെ അസത്യം പറഞ്ഞത് എ
ന്ന വാക്കു കേട്ടു ഹനന്യാ വീണു പ്രാണനെ വിട്ടു.
പിന്നെ ചില ബാല്യക്കാർ ശവത്തെ മൂടി കെട്ടി പുറ
ത്തു കൊണ്ടു പോയി കുഴിച്ചിട്ടു. അനന്തരം ഏകദേശം
മൂന്നു മണിനേരം കഴിഞ്ഞ ശേഷം അവന്റെ ഭാൎയ്യ
യും സംഭവിച്ചത് അറിയാതെ അകത്തു വന്നാറെ,
പേത്രു അവളെ നോക്കി നിങ്ങൾ നിലം ഇത്രെക്കൊ
വിട്ടത് എന്നു ചോദിച്ചപ്പോൾ, അവളും അത്രെക്ക്
തന്നെ എന്നു പറഞ്ഞു. അപ്പോൾ പേതു കൎത്താ
വിന്റെ ആത്മാവിനെ പരീക്ഷിപ്പാൻ നിങ്ങൾ ത
മ്മിൽ നിശ്ചയിച്ചതെങ്ങിനെ കണ്ടാലും നിന്റെ പു
രുഷനെ കുഴിച്ചിട്ടവർ വാതില്ക്കൽ ഉണ്ടു നിന്നെയും
കൊണ്ടുപോകും നിശ്ചയം എന്നു പറഞ്ഞ ഉടനെ
അവളും വീണു ജീവനെ വിട്ടു; ബാല്യക്കാർ അകത്തു [ 114 ] വന്നു അവളെയും കുഴിച്ചിടുകയും ചെയ്തു. പിന്നെ
സഭക്കും ഈ അവസ്ഥ കേട്ട എല്ലാവൎക്കും മഹാ
ഭയമുണ്ടായി.

൪൨. സ്തെഫാന്റെ മരണം.

പിന്നെ സഭയിലെ ലൌകീകകാൎയ്യങ്ങളുടെ വി
ചാരണത്തിന്ന് ഏഴു ശുശ്രൂഷക്കാരെ തെരിഞ്ഞെടു
ത്തപ്പൊൾ, അവരിൽ സ്തേഫാൻ വിശ്വാസശക്തി
കൊണ്ടു വിളങ്ങി ജനങ്ങളുടെ ഇടയിൽ വലിയ അ
തിശയപ്രവൃത്തികളെ ചെയ്തു കൊണ്ടിരുന്നാറെ, പ
ല യഹൂദമതക്കാർ വന്നു ശാസ്ത്രംകൊണ്ടു തൎക്കിച്ചു
അവൻ കാണിച്ച ബുദ്ധിയും ആത്മശക്തിയും കൊ
ണ്ടു തോറ്റു പോയാറെ, ക്രുദ്ധിച്ചു ജനങ്ങളെയും മൂപ്പ
ന്മാരെയും ശാസ്ത്രികളെയും ഇളക്കി, അവനെ പിടിച്ചു
വിസ്താരസഭയിലേക്ക് കൊണ്ടു പോയി; ഈ ആൾ
പരിശുദ്ധസ്ഥലത്തിന്നും വേദപ്രമാണത്തിന്നും വി
രോധമായി ഇടവിടാതെ, ദൂഷണവാക്കുകളെ സംസാ
രിച്ചു നചറായക്കാരനായ യേശു ൟ സ്ഥലം നശി
പ്പിച്ചു മോശ നമുക്കു കല്പിച്ച മൎയ്യാദകളെ ഭേദം വരു
ത്തും എന്ന് പറഞ്ഞ് ഞങ്ങൾ കേട്ടു എന്നു ബോ
ധിപ്പിച്ചു കള്ളസ്സാക്ഷിക്കാരെയും നിൎത്തി, അപ്പൊൾ
വിസ്താരസഭയിലുള്ളവർ എല്ലാവരും അവനെ സൂ
ക്ഷിച്ചു നോക്കി അവന്റെ മുഖം ഒരു ദൈവദൂത
ന്റെ മുഖം പോലെ കണ്ടു, മഹാചാൎയ്യൻ കാൎയ്യം ഇ
പ്രകാരം തന്നെയൊ എന്ന് ചോദിച്ചാറെ, അവൻ
ദൈവം ഇസ്രയേൽ ജാതിക്ക് ചെയ്ത നന്മകളെയും
അത്ഭുതപ്രവൃത്തികളെയും അവർ കാട്ടിയ അനുസര [ 115 ] ണക്കേടുകളെയും മഹാ പാപങ്ങളെയും വൎണ്ണിച്ചശേ
ഷം കഠിനകണ്ഠക്കാരും ഹൃദയത്തിലും ചെവികളിലും
ചേലാകൎമ്മം ഇല്ലാത്തവരുമായവരെ നിങ്ങൾ എപ്പോ
ഴും പരിശുദ്ധാത്മാവിനെ വിരോധിക്കുന്നു. നിങ്ങളുടെ
പിതാക്കന്മാർ ചെയ്തപ്രകാരം നിങ്ങളും ചെയ്യുന്നു; നീ
തിമാനായ ക്രിസ്തുവിന്റെ വരനിനെ മുന്നറിയിച്ച
പ്രവാചകന്മാരെ അവർ പീഡിപ്പിച്ചു കൊന്നു; നി
ങ്ങളും ആ നീതിമാനെ ദ്രോഹിച്ചു വധിച്ചുവല്ലൊ; ദൈ
വദൂതന്മാരുടെ പ്രവൃത്തിയാൽ നിങ്ങൾക്ക് ന്യായപ്ര
മാണം വന്നു എങ്കിലും ആയതിനെ പ്രമാണിച്ചില്ല;
എന്നതു കേട്ടാറെ, അവരുടെ ഹൃദയങ്ങൾ കോപം
കൊണ്ടുരുകി പല്ലു കടിച്ചാറെ, അവൻ പരിശുദ്ധാ
ത്മാവിനാൽ നിറഞ്ഞവനായി ആകശത്തേക്ക് നോ
ക്കി ദൈവ മഹത്വത്തെയും ദൈവത്തിന്റെ വലത്തു
ഭാഗത്തു യേശു നിൽക്കുന്നതിനെയും കണ്ടു; ഇതാ സ്വ
ൎഗ്ഗം തുറന്നു മനുഷ്യ പുത്രൻ ദൈവത്തിന്റെ വലഭാ
ഗത്തിരിക്കുന്നതും ഞാൻ കാണുന്നു എന്നു പറഞ്ഞ
പ്പൊൾ, അവർ ഘോരമായി നിലവിളിച്ചു ചെവിക
ളെ പൊത്തി, അവന്റെ നേരെ പാഞ്ഞു ചെന്നു
അവനെ നഗരത്തിൽനിന്ന് പുറത്തു തള്ളിക്കളഞ്ഞു [ 116 ] കല്ലെറിഞ്ഞു, സാക്ഷിക്കാരും തങ്ങളുടെ കസ്ത്രങ്ങളെ
ശൌൽ എന്നൊരു ബാല്യക്കാരന്റെ അരികെ വെ
ച്ചു സ്തെഫാനെ കല്ലെറിയുമ്പൊൾ, അവൻ കൎത്താ
വായ യേശുവെ! എന്റെ ആത്മാവിനെ കൈക്കൊ
ള്ളേണമെ എന്നും കൎത്താവെ ഈ പാപം അവരു
ടെ മേൽ വെക്കരുതെ എന്നു പ്രാൎത്ഥിച്ചും വിളിച്ചും
ഉറങ്ങിപ്പോകയും ചെയ്തു.

൪൩. എഥിയൊഫ്യ മന്ത്രി.

ശൌൽ സ്തെഫാന്റെ മരണത്തിൽ പ്രസാദിച്ച
തല്ലാതെ, അവൻ സഭയെ നശിപ്പിച്ചു വീടുകൾ
തോറും ചെന്നു ക്രിസ്ത്യാനികളെ പിടിച്ചു തടവിൽ വെ
പ്പിച്ചു ഇങ്ങിനെ ഉള്ള ഉപദ്രവത്താൽ ചിതറിപ്പോയ
വിശ്വാസികൾ എല്ലാടവും സഞ്ചരിച്ചു ദൈവവച
നം പ്രസംഗിച്ചു, ശുശ്രൂഷക്കാരനായ ഫിപിപ്പ് ശ
മൎയ്യനഗരത്തിലേക്ക് ചെന്നു, ക്രിസ്തനെ ജനങ്ങ
ളൊട് അറിയിച്ചു പിശാച് ബാധിച്ചവരെയും പല
വക ദീനക്കാരെയും സൌഖ്യമാക്കിയപ്പൊൾ, ഏറിയ
ആളുകൾ വിശ്വാസിച്ചു ക്രിസ്ത്യാനികളായി, കുറെ കാ
ലം അവിടെ പാൎത്തതിന്റെ ശേഷം കൎത്താവിന്റെ
ദൂതൻ അവനോടു: നീ എഴുനീറ്റു തെക്കോട്ടു പോയി
യരുശലെമിൽനിന്നു ഘജ്ജെക്ക് പോകുന്ന വഴിയിൽ
ചെല്ലുക എന്ന് കല്പിച്ചു; അവൻ അനുസരിച്ചപ്പോൾ,
എഥിയൊപ്യ രാജ്ഞിയുടെ മന്ത്രിയും അവളുടെ ഭണ്ഡാ
രത്തിന്റെ വിചാരിപ്പുകാരനുമായ ഒരുത്തൻ യരുശ
ലെമിലേക്ക് വന്ദിപ്പാൻ ചെന്നിട്ടു നാട്ടിലെക്ക് മട [ 117 ] ങ്ങിപ്പോവാൻ യാത്രയായി; അവൻ രഥത്തിൽ കരേ
റി ഇരുന്നു യശയ്യ പ്രവാചകന്റെ പുസ്തകം വായി
ച്ചു കൊണ്ടിരുന്നാറെ, ഫിലിപ്പ് ആത്മനിയോഗപ്ര
കാരം രഥത്തോടു ചേൎന്നു നടന്നു. മന്ത്രി വായിക്കു
ന്നതു കേട്ടപ്പൊൾ, നീ വായിക്കുന്നതിന്റെ അൎത്ഥം
തിരിയുന്നുണ്ടൊ എന്നു ചോദിച്ചശേഷം, തെളിയി
ച്ചു കൊടുക്കുന്ന ആളില്ലായ്കയാൽ എങ്ങിനെ കഴിയും;
നീ കരേറി കൂട ഇരിക്ക എന്ന് അപേക്ഷിച്ചു. അവ
ൻ വായിച്ച വേദവാക്യമാവിത്: അവനെ ഒരാടിനെ
പോലെ കുലെക്ക് കൊണ്ടുപോയി കത്രിക്കാരന്റെ മു
മ്പാകെ ശബ്ദിക്കാത്ത ആട്ടിങ്കുട്ടി എന്ന പോലെ അ
വനും വായ്തുറക്കാറ്റെ ഇരുന്നു. എന്നാറ മന്ത്രി പ്ര
വാചകൻ ആരെ വിചാരിച്ചു ഇത് പറഞ്ജു തന്നെ
യൊ മറ്റൊരുത്തനെയൊ എന്ന് ചോദിച്ചാറെ, ഫി
ലിപ്പ് ഈ വേദവാക്കിന്റെ അൎത്ഥം ഗ്രഹിപ്പിച്ചു യേ
ശുവിനെ അറിയിച്ചു. പിന്നെ അവർ വഴി പോകു
മ്പൊൾ, വെള്ളമുള്ള ഒരു സ്ഥലത്ത് എത്തിയാറെ, മ
ന്ത്രി ഇതാ വെള്ളം എന്നെ ജ്ഞാനസ്നാനം ചെയ്യുന്ന
തിന്നു എന്തു വിരോധം എന്ന് പറഞ്ഞപ്പൊൾ, ഫി
ലിപ്പ് നീ പൂൎണ്ണഹൃദയത്തൊടെ വിശ്വസിച്ചാൽ ചെ
യ്യാമല്ലൊ എന്നത് കേട്ടു, മന്ത്രി യേശുക്രിസ്തൻ ദൈ
വപുത്രനാകുന്നു എന്നു ഞാൻ വിശ്വസിക്കുന്നു എ
ന്ന് പറഞ്ഞു. രഥം നിൎത്തി ഇരുവരും വെള്ളത്തിലി
റങ്ങി ഫിലിപ്പ് അവന്നു ജ്ഞാനസ്നാനം കഴിച്ചു വെ
ള്ളത്തിൽനിന്ന് കരേറിയപ്പൊൾ കൎത്താവിൻ ആ
ത്മാവ് ഫിലിപ്പിനെ മറ്റൊരു ദിക്കിലേക്ക് നടത്തി
മന്ത്രി സന്തോഷിച്ചു പോകയും ചെയ്തു. [ 118 ] ൪൪. ശൌലിന്റെ മാനസാന്തരം.

അനന്തരം ശൌൽ കൎത്താവിന്റെ ശിഷ്യന്മാ
രെ ഹിംസിച്ചു വധിപ്പാൻ ഒരുമ്പെട്ടു മഹാചാൎയ്യ
ന്റെ അടുക്കൽ ചെന്നു ഞാൻ ക്രിസ്തമാൎഗ്ഗക്കാരെ വ
ല്ലവരെയും പിടിച്ചു യരുശലേമിലേക്ക് കൊണ്ടുവരു
വാന്തക്കവണ്ണം ദമസ്ക പട്ടണത്തിലെ മൂപ്പന്മാൎക്ക്
കാണിക്കേണ്ടതിന്നു ഒരു എഴുത്തു വാങ്ങി യാത്രയായ്
ദമസ്കിന്നു സമീപിച്ചപ്പൊൾ, ഉടനെ ആകാശത്തിൽ
നിന്ന് ഒരു വെളിച്ചം അവനെ ചുറ്റി പ്രകാശിച്ചു. എ
ന്നാറെ, അവൻ നിലത്തു വീണു; ശൌലെ, ശൌലെ,

നീ എന്തിന്നു എന്നെ ഉപദ്രവിക്കുന്നു എന്നു പറയു
ന്നൊരു ശബ്ദം കേട്ടു കൎത്താവെ! നീ ആരാകുന്നു എ
ന്ന് ചോദിച്ചപ്പൊൾ നീ ഉപദ്രവിക്കുന്ന യേശു [ 119 ] തന്നെ; മുള്ളിന്റെ നേരെ ഉതെക്കുന്നത് നിണക്ക് വി
ഷമമുള്ളതാകും എന്ന വാകും കേട്ടശേഷം അവൻ
ഭ്രമിച്ചും വിറെച്ചും കൊണ്ടു, കൎത്താവെ, ഞാൻ ചെ
യ്യേണ്ടുന്ന നിന്റെ ഇഷ്ടമെന്തു എന്നു ചോദിച്ചാറെ,
കൎത്താവ് നീ എഴുനീറ്റു നഗരത്തിലേക്ക് പോക;
നീ ചെയ്യേണ്ടുന്നതൊക്കയും നിണക്ക് പറഞ്ഞു ത
രാം എന്ന് കല്പിച്ചു. അപ്പൊൾ അവൻ എഴുനീറ്റു
കണ്ണുകൾ തുറന്നു ഒരുത്തനെയും കാണായ്കകൊണ്ടു
കൂടയുള്ളവർ അവനെ താങ്ങി പട്ടണത്തിലേക്ക് കൂ
ട്ടികൊണ്ടു പോയി പിന്നെ അവൻ മൂന്നു ദിവസം
കണ്ണു കാണാതെയും ഒന്നും ഭക്ഷിച്ചു കുടിക്കാതെയും
പ്രാൎത്തശേഷം കൎത്താവ് ഹനന്യാ എന്ന ശിഷ്യനെ
ഒരു ദൎശനത്തിൽ വിളിച്ചു എഴുനീറ്റു യഹൂദാ എന്ന
വന്റെ ഭവനത്തിൽ ചെന്നു തൎസ്സുക്കാരനായ ശൌ
ലിനെ അന്വേഷിക്ക കണ്ടാലും അവൻ പ്രാൎത്ഥിച്ചു
കൊണ്ടിരുന്ന സമയത്ത് ദൎശനത്തിലും ഹനന്യാ എ
ന്നൊരു മനുഷ്യൻ അകത്തു വരുന്നതും തനിക്ക് കാ
ഴ്ച ലഭിക്കേണ്ടതിന്നു തന്മേൽ കൈകളെ വെക്കുന്ന
തും കണ്ടിരികുന്നു എന്ന് കല്പിച്ചത് കേട്ടു ഹനന്യാ
കൎത്താവെ, യരുശലേമിൽ വെച്ചു നിന്റെ പരിശു
ദ്ധന്മാൎക്ക് വളരെ കഷ്ടങ്ങളെ വരുത്തി മഹാചാൎയ്യരു
ടെ അധികാരത്തിൽ ഇവിടെയും വന്നു നിന്റെ നാ
മത്തിൽ വിശ്വസിക്കുന്ന എല്ലാവരെയും കെട്ടി യരു
ശലേമിലെക്ക് കൊണ്ടു പോകുന്ന ആൾ അവൻ
തന്നെ എന്ന് ഞാൻ പലരിൽനിന്നും കേട്ടിട്ടുണ്ടു എ
ന്നുരച്ചാറെ, കൎത്താവ് നീ പോക എന്റെ നാമം പു
റജാതികൾക്കും രാജാക്കന്മാൎക്കും ഇസ്രയെൽ പുത്രരുടെ [ 120 ] അടുക്കെയും അറിയിക്കേണ്ടതിന്നു ഇവൻ എനി
ക്ക് കൊള്ളുന്ന പാത്രം തന്നെ. എന്റെ നാമം നിമി
ത്തം എന്തെല്ലാം കഷ്ടങ്ങൾ അനുഭവിക്കെണം എ
ന്ന് ഞാൻ അവന്നു കാണിക്കും എന്ന് പറഞ്ഞു.
അനന്തരം ഹനന്യാ വീട്ടിൽ ചെന്നു അവന്മെൽ
കൈകളെ വെച്ചു പ്രിയ സഹോദരനായ ശൌലെ!
നീ കാഴ്ചയെയും പരിശുദ്ധാത്മദാനവും പ്രാപിപ്പാ
ന്തക്കവണ്ണം കൎത്താവ് എന്നെ അയച്ചിരിക്കുന്നു എ
ന്ന് പറഞ്ഞപ്പൊൾ, അവൻ കാഴ്ച പ്രാപിച്ചു എഴു
നീറ്റു സ്നാനപ്പെട്ടു ഭക്ഷിച്ചു ആശ്വസിച്ചു അന്നു
തുടങ്ങി ശൌൽ ദമസ്കിലും യരുശലേമിലും യേശു
ക്രിസ്തൻ ദൈവപുത്രനാകുന്നു എന്ന് ധൗൎയ്യത്തോ
ടെ കാണിച്ചറിയിക്കയും ചെയ്തു.

൪൫. ശതാധിപനായ കൊൎന്നേല്യൻ

യഹൂദ ദേശത്ത് കൈസരയ്യ എന്ന പട്ടണ
ത്തിൽ രോമപട്ടാളനായകനായ കൊൎന്നേല്യൻ പാ
ൎത്തിട്ടുണ്ടായിരുന്നു. ആയവൻ തന്റെ കുഡുംബ
ത്തോടും കൂടി ദൈവത്തെ ഭയപ്പെട്ടു ദരിദ്രന്മാൎക്ക് വള
രെ ധൎമ്മം ചെയ്തു വിടാതെ പ്രാൎത്ഥിച്ചു കൊണ്ടിരുന്നു.
ഒരു ദിവസം മൂന്നം മണിനേരത്ത് അവൻ പ്രാ
ൎത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ, ഒരു ദൈവദൂതൻ പ്രത്യ
ക്ഷനായി അവനോടു: കൊൎന്നേല, നിന്റെ പ്രാൎത്ഥ
നകളും ധൎമ്മങ്ങളും ദൈവത്തിന്നു ഒൎമ്മെക്കായി എത്തി
യിരിക്കുന്നു; യൊപ്പനഗരത്തിലെ ഒരു തോല്പണിക്കാ
രെന്റെ വീട്ടിൽ പാൎത്തുവരുന്ന ശിമോൻ പേത്രുവിനെ [ 121 ] വരുത്തുക; നീ ചെയ്യേണ്ടുന്നതൊക്കയും അവൻ നി
ന്നോടു പറയും എന്നു ചൊല്ലി മറകയും ചെയ്തു.

അനന്തരം കൊൎന്നേല്യൻ ദൂതവചനപ്രകാരം
തന്റെ വീട്ടുകാരിൽ മൂന്നു പേരെ യൊപ്പാനഗരത്തി
ലേക്ക് നിയോഗിച്ചയച്ചു. പിറ്റെ നാൾ ഉച്ചസമ
യത്ത് ഭക്ഷണം കഴിക്കും മുമ്പെ പേത്രു വീട്ടിന്മുകളി
ലിരുന്നു പ്രാൎത്ഥിച്ച ശേഷം വിശന്നു ഭക്ഷിപ്പാനാ
ഗ്രഹിച്ചപ്പോൾ, അവന്നു ഒരു ദൎശനമുണ്ടായി സ്വ
ൎഗ്ഗത്തിൽനിന്നു നാലു കോണും കെട്ടിയ തുപ്പട്ടി പോ
ലെയുള്ളൊരു പാത്രം തന്റെ അരികിൽ ഇറങ്ങുന്ന
തും അതിന്റെ അകത്തു സകല വിധമായ പശു
പക്ഷി മൃഗാതിജന്തുക്കളിരിക്കുന്ന പ്രകാരവും കണ്ടു;
പേത്രുവെ നീ എഴുനീറ്റു കൊന്നു ഭക്ഷിക്ക എന്നൊ
രു ശബ്ദം ദേട്ടപ്പോൾ, അവൻ അയ്യൊ കൎത്താവെ
നിന്ദ്യമായും അശുദ്ധമായുമുള്ളതൊന്നും ഞാൻ ഒരു നാ
ളും ഭക്ഷിച്ചില്ല. എന്നു പറഞ്ഞാറെ, ദൈവം ശുദ്ധ
മെന്നു കല്പിച്ചത് നീ അശുദ്ധമെന്നു വിചാരിക്കരുതു
എന്നിങ്ങിനെ മൂന്നു വട്ടം ദൈവകല്പനയുണ്ടായ ശേ
ഷം, ആ പാത്രം സ്വൎഗ്ഗത്തിലേക്ക് കരേറിപ്പോകയും
ചെയ്തു. ഈ ദൎശനത്തിന്റെ അൎത്ഥം എന്തെന്നു പേ
ത്രു വിചാരിച്ചു കൊണ്ടിരിക്കുമ്പോൾ, കൊൎന്നേല്യൻ
അയച്ച ആളുകൾ വീട്ടിൽ വന്നു പേത്രു എന്നവൻ
ഇവിടെയൊ പാൎക്കുന്നു എന്നു ചോദിച്ച സമയം
കൎത്താവിന്റെ ആത്മാവ് പേത്രുവിനോടു ഇതാ മൂ
ന്നാൽ നിന്നെ അന്വേഷിക്കുന്നു നീ സംശയിക്കാ
തെ അവരോടു കൂടപ്പോക; ഞാൻ തന്നെ അവരെ അ
യച്ചു എന്നു കല്പിച്ചു. ഉടനെ അവൻ ഇറങ്ങി ആ [ 122 ] മൂന്നു പേരെ കണ്ടു, നിങ്ങൾ അന്വേഷിക്കുന്നവൻ
ഞാൻ തന്നെ. വന്ന സംഗതി എന്തെന്നു ചോദി
ച്ചാറെ, അവർ യജമാനന്റെ അവസ്ഥ ബോധി
പ്പിച്ചു പേത്രു അവരെ രാത്രിയിൽ പാൎപ്പിച്ചു ഉഷ
സ്സിങ്കൽ എഴുനീറ്റു അവരോടും മറ്റെ ചില സഹോ
ദരന്മാരോടും കൂട പുറപ്പെട്ടു. പിറ്റെ ദിവസം കൈ
സരയ്യപട്ടണത്തിലെത്തി, വീട്ടിലേക്ക് വന്നപ്പോൾ,
കൊൎന്നല്യൻ എതിരേറ്റു അവന്റെ കാല്കൽ വീ
ണു വന്ദിച്ചാറെ, ഇതരുതെന്നും ഞാനും ഒരു മനുഷ്യ
നാകുന്നെന്നും പേത്രു പറഞ്ഞു. അവൻ കൊൎന്നേ
ല്യൻ വരുത്തിയ ബന്ധുജനങ്ങളെയും ചങ്ങാതിക
ളെയും കണ്ടപ്പോൾ, അവരോടു അന്യജാതിക്കാരോടു
ചേൎന്നു കൊള്ളുന്നതും അടുക്കെ വരുന്നതും യഹൂദ
ന്മാൎക്ക് ന്യായമല്ലല്ലൊ എങ്കിലും യാതൊരു മനുഷ്യനെ
യും നിന്ദ്യനെന്നും അശുദ്ധനെന്നും വിചാരിക്കരുതു
എന്നു ദൈവം എനിക്ക് കാണിച്ചത് കൊണ്ടു നീ
അയച്ച ആളുകളോടു കൂട ഞാൻ സംശയിക്കാതെ
പുറപ്പെട്ടു വന്നു; എന്തു കാൎയ്യത്തിന്നായി നീ എന്നെ
വരുത്തി എന്നു ചോദിച്ചാറെ, കൊൎന്നേല്യൻ ദൈവ
ദൂതൻ പ്രത്യക്ഷനായതും തന്നോടു പറഞ്ഞിട്ടുള്ളതൊ
ക്കയും വിവരമായി അറിയിച്ച ശേഷം പേത്രു ദൈ
വം പക്ഷവാദിയല്ല എല്ലാജാതികളിലും അവനെ
ഭയപ്പെട്ടു അവന്റെ ഇഷ്ടത്തെ പ്രവൃത്തിക്കുന്ന
വനെ കൈക്കൊള്ളുന്നു എന്നു ഞാൻ നിശ്ചയിക്കു
ന്നു എന്നു പറഞ്ഞു. സുവിശേഷത്തെ പ്രസംഗി
ച്ചു കൊണ്ടിരിക്കുമ്പോൾ, വചനം കേട്ടവരെല്ലാവ
രുടെ മേൽ പരിശുദ്ധാത്മാവ് ഇറങ്ങി വന്നു അവർ [ 123 ] പല ഭാഷകളിലും സംസാരിച്ചു ദൈവത്തെ സ്തുതി
ച്ചത് വിശ്വാസമുള്ള യഹൂദർ കണ്ടാറെ, പുറജാതി
ക്കാൎക്കും കൂട പരിശുദ്ധാത്മദാനം ലഭിച്ചിട്ടുണ്ടു എന്നു
ചൊല്ലി ആശ്ചൎയ്യപ്പെട്ടു. ഇങ്ങിനെ സംഭവിച്ചത് പേ
ത്രു കണ്ടപ്പോൾ ഞങ്ങളെ പോലെ പരിശുദ്ധാത്മാ
വിനെ ലഭിച്ച ഇവൎക്ക് ജ്ഞാനസ്നാനം കഴിക്കുന്നതി
ന്നു വെള്ളം വിരോധിക്കുന്നവനാർ എന്നു പറഞ്ഞു
അവൎക്കെല്ലാവൎക്കും കൎത്താവായ യേശുക്രിസ്തന്റെ
നാമത്തിൽ സ്നാനം കഴിപ്പാൻ കല്പിച്ചു, അവരുടെ
അപേക്ഷപ്രകാരം ചില ദിവസം അവരോടു കൂട
പാൎക്കയും ചെയ്തു.

൪൬. പേത്രുവിനെ തടവിൽനിന്നു
വിടീച്ചത്.

ഹെരോദാരാജാവ് യോഹനാന്റെ സഹോദര
നായ യാക്കോബിനെ വാളു കൊണ്ടു കുല ചെയ്തു.
അത് യഹൂദന്മാൎക്ക് വളരെ ഇഷ്ടമെന്നു കണ്ടപ്പോൾ,
പേത്രുവിനെയും പിടിച്ചു തടവിൽ വെച്ചു പെസ
ഹാ പെരുനാൾ കഴിഞ്ഞ ശേഷം അവനെയും കൊ
ല്ലുവാൻ വിചാരിച്ചു. പേത്രു ഇങ്ങിനെ തടവിലായ
സമയം സഭയൊക്കയും ഇടവിടാതെ, അവന്നു വേ
ണ്ടി പ്രാൎത്ഥിച്ചു അവന്റെ വധത്തിന്നായി നിശ്ച
യിച്ച ദിവസത്തിന്നു മുമ്പേത്ത രാത്രിയിൽ അവൻ
രണ്ടു ചങ്ങല ഇട്ടു രണ്ടു പട്ടളക്കാരുടെ നടുവിൽ ഉറ
ങ്ങി വാതിലിന്റെ പുറത്തും കാവല്ക്കാർ കാത്തിരി [ 124 ] ക്കുമ്പോൾ, കാരാഗൃഹത്തിൽ ഒരു പ്രകാശമുണ്ടായി
കൎത്താവിന്റെ ദൂതൻ അവന്റെ അരികെ വന്നു അ
വനെ തട്ടി ഉണൎത്തി നീ വേഗം എഴുനീല്ക്ക എന്നു
പറഞ്ഞു. ഉടനെ ചങ്ങളകൾ വീണാറെ, ദൈവദൂ
തൻ അവനോടു: നീ അര കെട്ടി ചെരിപ്പുകളുമിട്ടു
നിന്റെ വസ്ത്രം പുതെച്ചു എന്റെ പിന്നാലെ വരിക
എന്നു കല്പിച്ചു അവനെ കാവല്ക്കാരുടെ നടുബിൽ കൂടി
കടത്തി നഗരത്തിലേക്ക് പോകുന്ന ഇരിമ്പുവാതിൽ
ക്കൽ വന്നപ്പോൾ, അതു തന്നാലെ തുറന്നു കടന്നു

അവർ തെരുവിലെത്തിയാറെ, ദൈവദൂതൻ മറകയും
ചെയ്തു. ഇങ്ങിനെ സംഭവിച്ചതൊക്കയും പേത്രുവി
ന്നു ഒരു സ്വപ്നം പോലെ തോനു, സുബോധം വ
ന്ന ശേഷം കൎത്താവ് തന്റെ ദൂതനെ അയച്ചു എ
ന്നെ ഹെരോദാവിന്റെ കൈയിൽനിന്നും രക്ഷിച്ചു
സത്യം എന്നു പറഞ്ഞു. ഉടനെ യോഹന്നാൻ മാൎക്ക
ന്റെ വീട്ടിലേക്ക് ചെന്നു അവിടെ പലരും കൂടി
പ്രാൎത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ, വാതിൽക്കൽ മുട്ടി
യാറെ, ഇവൻ പേത്രു തന്നെ എന്നൊരു പണിക്കാ [ 125 ] രത്തി അറിഞ്ഞപ്പോൾ, സന്തോഷത്താലെ വാതിൽ
തുറക്കാതെ അകത്തു ചെന്നു പേത്രു വന്നിട്ടുണ്ടു എ
ന്നറിയിച്ചാറെ, അവർ വിശ്വസിച്ചില്ല; പേത്രു പി
ന്നെയും മുട്ടിക്കൊണ്ടിരുന്നപ്പോൾ, അവർ വന്നു വാ
തി തുറന്നു അവനെ കണ്ടു ഭ്രമിച്ചു. എന്നാറെ, അ
വൻ മിണ്ടാതെ ഇരിക്കേണ്ടതിന്നു ആംഗികം കാട്ടി,
കൎത്താവ് അവനെ കാരാഗൃഹത്തിൽനിന്നു രക്ഷിച്ച
പ്രകാരം വിവരമായി അറിയിച്ചു ഇക്കാൎയ്യം യാക്കോ
ബിന്നും സകല സഹോദരന്മാൎക്കും അറിയിക്കേണ
മെന്നു പറഞ്ഞു, വേറെ ഒരു സ്ഥലത്തു പോയി പാ
ൎത്തു. പിറ്റെ നാൾ പേത്രു തടവിൽനിന്നു പോയി
എന്നു രാജാവ് അറിഞ്ഞാറെ, കാവല്ക്കാരെ കൊല്ലി
ക്കയും ചെയ്തു.

൪൭. പൌൽ ലുസ്ത്രയിൽ പാൎത്തത്.

മുമ്പെ ശൌൽ എന്ന പേർ ധരിച്ച പൗൽ ചി
റ്റാസ്യപ്രദേശങ്ങളിൽ സഞ്ചരിച്ചപ്പോൾ അവൻ
ലുസ്ത്രാപട്ടണത്തിൽ പ്രവെശിച്ചു സുവിശേഷം പ്ര
സംഗിച്ചു. അവിടെ ജനനം മുതൽ മുടവനായ ഒരു
മനുഷ്യൻ പൌലിന്റെ പ്രസംഗം കേട്ടു പൌൽ അ
വനെ സൂക്ഷിച്ചു നോക്കിയാറെ, വിശ്വാസമുണ്ടെ
ന്നു നിസ്ചയിച്ചു; നീ എഴുനീല്ക്ക എന്ന് തിണ്ണം വിളി
ച്ചു പറഞ്ഞു ശേഷം അവൻ എഴുനീറ്റു ചാടി നട
ന്നു, പൌൽ ചെയ്ത ഇക്കാൎയ്യം ജനങ്ങൾ കണ്ടപ്പൊൾ
ദേവന്മാർ മനുഷ്യരൂപം ധരിച്ചു നമ്മുടെ അടുക്കൽ ഇ
റങ്ങി വന്നു എന്ന് പറഞ്ഞു, ദേവെന്ദ്രക്ഷേത്രത്തിലെ [ 126 ] ആചാൎയ്യൻ കാളകളെയും പൂമാലകളെയും വാതിൽ
ക്കൽ കൊണ്ടുവന്നു ജനങ്ങളോടു കൂട ബലി കഴി
പ്പാൻ ഭാവിച്ചപ്പോൾ, അപ്പോസ്തലരായ ബൎന്നബാ
വും പൌലും തങ്ങളുടെ വസ്ത്രങ്ങളെ കീറി ജനങ്ങളുടെ
ഇടയിൽ ഓടിച്ചെന്നു; ഹെ മനുഷ്യരെ! നിങ്ങൾ എ
ന്തിന്നു ഇക്കാൎയ്യം ചെയ്യുന്നു? ഞങ്ങളും നിങ്ങളെ പോ
ലെ മനുഷ്യരല്ലൊ നിങ്ങൾ ഈ വ്യൎത്ഥ കാൎയ്യങ്ങളെ
വിട്ടു ആകാശഭൂമിസമുദ്രങ്ങളെയും അവറ്റിലുള്ള സ
കലത്തെയും ഉണ്ടാക്കിയ ജീവനുള്ള ദൈവത്തിലേ
ക്ക് തിരിഞ്ഞു കൊള്ളെണമെന്നു നിങ്ങളോടു പറയു
ന്നു എന്ന് ഉറക്കെ വിളിച്ചു ചൊല്ലി അവരെ പണി
പ്പെട്ടു നിൎത്തി. പിന്നെ അന്ത്യൊക്യയിൽനിന്നും ഇ
ക്കൊന്യയിൽനിന്നും യഹൂദർ അവിടെക്കും വന്ന് ജ
നങ്ങളെ വശീകരിച്ചു പൌലിനെ കല്ലെറിഞ്ഞു അ
വൻ മരിച്ചു എന്ന് വിചാരിച്ചു പട്ടണത്തിൽനിന്ന
വലിച്ചു കളഞ്ഞു. എന്നാറെ, ശിഷ്യന്മാർ അവനെ
ചുറ്റി നിന്നപ്പൊൾ അവൻ എഴുനീറ്റു നഗരത്തി
ലെക്ക് ചെന്നു പിറ്റെ ദിവസം ബൎന്നബാവോടു
കൂടി ദെൎബ്ബക്ക് യാത്രയായി അവിടെയും സുവിശേ
ഷം പ്രസംഗിച്ചു പലരെയും ശിഷ്യന്മാരാക്കുകയും
ചെയ്തു.

൪൮. ലൂദ്യയും കാരാഗൃഹപ്രമാണിയും

പൌൽ ചിറ്റസ്യയിലെ ത്രൊവ പട്ടണത്തിൽ
പാൎത്ത സമയത്ത് ഒരു ദൎശനത്തിൽ മക്കദൊന്യക്കാ
രനായ ഒരുവൻ നീ മക്കദൊന്യയിലേക്ക് കടന്നു [ 127 ] വന്നു നമുക്കു സഹായിക്കെണം എന്ന് പറഞ്ഞത്
കേട്ടു അൎത്ഥം ഗ്രഹിച്ചു മക്കദൊന്യെക്ക് യാത്രയായി
ഫിലിപ്പ് പട്ടണത്തിലെത്തി ശബ്ബത്ത് ദിവസത്തിൽ
നഗരത്തിൻ പുറത്തു യഹൂദന്മാർ പ്രാൎത്ഥിക്കുന്ന സ്ഥ
ലത്ത് ചെന്ന പല സ്ത്രീകൾ കൂടിയപ്പൊൾ, ദൈ
വവചനത്തെ അവരോടു അറിയിച്ചു. അപ്പൊൾ
പൌൽ പറയുന്ന കാൎയ്യങ്ങളെ താല്പൎയ്യമായി കേൾക്കെ
ണ്ടതിന്നു കൎത്താവ് ധുയതീരക്കാരത്തിയായ ലൂദ്യ എ
ന്നവളുടെ ഹൃദയം തുറന്നു പിന്നെ അവളും കുഡും
ബവും ജ്ഞാനസ്നാനം കൊണ്ട ശേഷം അപൊസ്ത
ലരോടു തന്റെ വീട്ടിൽ വന്നു പാൎപ്പാൻ അപേക്ഷി
ച്ചു നിൎബ്ബന്ധിക്കയും ചെയ്തു. അനന്തരം പൌൽ
ഒരു മന്ത്രവാദിനിയുടെ ദുരാത്മാവിനെ പുറത്താക്കിയ
പ്പൊൾ അവളുടെ യജമാനന്മാർ നമ്മുടെ ലാഭം പോ
യല്ലൊ എന്ന് വിചാരിച്ചു കോപിച്ചു അപോസ്തല
രെ പിടിച്ചു അധികാരികളുടെ അടുക്കലേക്ക് വലിച്ചു
കൊണ്ടു പോയി; ഇവർ ഒരു പുതു വേദം ഉപദേശി
ക്കുന്നു എന്ന് അന്യായം ബോധിപ്പിച്ചാറെ, അധി
കാരികൾ അവരുടെ വസ്ത്രങ്ങളെ അഴിച്ചു ചോര
ചൊരിയുവോളം അടിപ്പിച്ചശേഷം തടവിൽ വെപ്പി
ച്ചു അൎദ്ധരാത്രിയിൽ പൌലും സീലാവും പ്രാൎത്ഥി
ച്ചു വേദനകളെ വിചാരിയാതെ ദൈവത്തെ സ്തുതി
ച്ചപ്പൊൾ, ഉടനെ ഒരു ഭൂകമ്പമുണ്ടായി കാരാഗൃഹ
ത്തിന്റെ അടിസ്ഥാനങ്ങൾ ഇളകി വാതിലുകൾ തു
റന്നു എല്ലാവരുടെ ചങ്ങലകളും അഴിഞ്ഞു വീണു എ
ന്നാറെ, കാരാഗൃഹപ്രമാണി ഉണൎന്നു വാതിലുകൾ
ഒക്ക തുറന്ന് കണ്ടപ്പൊൾ, തടവുകാർ എല്ലാവരും [ 128 ] പോയിക്കളഞ്ഞു എന്നു വിചാരിച്ചു, തന്റെ വാളൂരി
തന്നെത്താൻ വെട്ടി മരിപ്പാൻ പുറപ്പെട്ടാറെ, നീ നി
ണക്ക് ഒരു ദോഷവും ചെയ്യരുതു; ഞങ്ങൾ എല്ലാവ
രും ഇവിടെ ഉണ്ടല്ലൊ എന്നു പൌൽ ഉറക്കെ വിളി
ച്ചു പറഞ്ഞത് കേട്ടു അവൻ ഒരു വിളക്ക വരുത്തി
അകത്തേക്ക് ഓടിച്ചെന്നു വിറച്ചുകൊണ്ടു അപോ
സ്തലരുടെ മുമ്പിൽ വീണു അവരെ പുറത്തു കൊണ്ടു
വന്നു പ്രിയ കൎത്താക്കന്മാരെ രക്ഷെക്കായി ഞാൻ
എന്തു ചെയ്യേണ്ടു എന്നു ചോദിച്ചാറെ, കൎത്താവായ
യേശുക്രിസ്തുവിൽ വിശ്വസിക്ക എന്നാൽ നിണക്കും
നിന്റെ കുഡുംബത്തിന്നും രക്ഷയുണ്ടാകും എന്നു പ
റഞ്ഞത് കേട്ടു അവൻ അവരെ രാത്രിയിൽ തന്നെ
തന്റെ വീട്ടിൽ ആക്കി അവരുടെ മുറികളെ കഴുകിത
ന്റെ കുഡുംബത്തോടു കൂട സ്നാനപ്പെട്ടു അവൎക്ക് ഭ
ക്ഷണം കൊടുത്തു തനിക്കും കുഡുംബത്തിന്നും വിശ്വാ
സം വന്നതിനാൽ സന്തോഷിച്ചു. പിറ്റെ നാൾ അ
ധികാരികൾ അപോസ്തലന്മാരോടു സാമവാക്യങ്ങളെ
പറയിച്ചു വിട്ടയക്കയും ചെയ്തു.

൪൯. പൌൽ അഥെന പട്ടണത്തിൽ
സുവിശേഷം പ്രസംഗിച്ചത്.

അനന്തരം പൌൽ ഫിലിപ്പിപട്ടണത്തെ വിട്ടു
അഥെനയിൽ എത്തി തിമോത്ഥ്യനും ശീലാവും വരു
വോളം അവിടെ പാൎത്തപ്പൊൾ, നഗരം വിഗ്രഹങ്ങ
ളെ കൊണ്ടു നിറഞ്ഞു എന്നു കണ്ടു, വളരെ വിഷാദി
ച്ചു എന്നാറെ, അവൻ ദിവസം തോറും യഹൂദരുടെ [ 129 ] പള്ളിയിലും ചന്തസ്ഥലത്തിലും കൂടിയവരോടു യേ
ശുവിനെയും ജീവിച്ചെഴുനീല്പിനെയും കുറിച്ചു പ്രസം
ഗിച്ചു; അവിടെയുള്ള വിദ്വാന്മാർ അവനോടു തൎക്കി
ച്ചു അവനെ കൂട്ടി വിസ്താര സ്ഥലത്തേക്ക് കൊണ്ട
ചെന്നു; നിന്റെ പുതിയ ഉപദേശം എന്തെന്നറി
വാൻ പാടുണ്ടൊ എന്ന് ചോദിച്ചു; അപ്പൊൾ പൌൽ
ഹെ അഥെന്യരെ! നിങ്ങൾ എല്ലാ പ്രകാരത്തിലും
മുറ്റും ദൈവതാ ഭക്തിയുള്ളവരാകുന്നു എന്ന് കാണു
ന്നു; ഞാൻ നടന്നു വന്ന നിങ്ങളുടെ പൂജാരികളെ സൂ
ക്ഷിച്ചു നോക്കിയപ്പൊൾ അറിയപ്പെടാത്ത ദൈവ
ത്തിന്നു എന്നുള്ളൊരു പീഠവും കണ്ടു അതുകൊണ്ടു
നിങ്ങൾ ഇങ്ങിനെ അറിയാതെ, വന്ദിക്കുന്ന ദൈവ
ത്തെ ഞാൻ നിങ്ങളോടു അറിയിക്കുന്നു: ലോകവും അ
തിലുള്ള സകല വസ്തുക്കളും ഉണ്ടാക്കിയ ദൈവം താൻ
തന്നെ ആകാശഭൂമികളുടെ കൎത്താവാകകൊണ്ടു കൈ
യാൽ തീൎത്ത ആലയങ്ങളിൽ പാൎക്കുന്നില്ല. താൻ എ
ല്ലാവൎക്കും ജീവനും ശ്വാസവും സകലവും നൽകുന്ന
വനാകകൊണ്ടു തനിക്ക് വല്ലതും ആവശ്യമെന്നു വെ
ച്ചു മനുഷ്യരുടെ കൈ കൊണ്ടു സേവ്യനല്ല, നമ്മിൽ
ഒരുവനിൽനിന്നും ദൂരസ്ഥനുമല്ല; നാം ജീവിക്കയും
ചരിക്കയും ഇരിക്കയും ചെയ്യുന്നത് അവനിൽ അ
ല്ലൊ ആകുന്നത്. ഈ അറിയായ്മയുടെ കാലങ്ങളെ
ദൈവം കാണാതെ പോലെ ഇരുന്നു ഇപ്പൊൾ സ
കല മനുഷ്യരോടും അനുതപിക്കേണം എന്ന് കല്പി
ക്കുന്നു എന്നാൽ താൻ നിശ്ചയിച്ച പുരുഷനെ കൊ
ണ്ടു ലോകത്തിന്നു നീതിയോടെ ന്യാം വിധിപ്പാനാ
യിട്ടു ഒരു ദിവസം നിശ്ചയിച്ചു; ദൈവം ആയവനെ [ 130 ] മരിച്ചവരിൽ നിന്നു ഉയിൎപ്പിച്ചതിനാൽ, ഇതിന്റെ
നിശ്ചയം എല്ലാവൎക്കും നല്കിയിരിക്കുന്നു. എന്നാറെ,
അവർ മരിച്ചവരുടെ ഉയിൎപ്പിനെ കുറിച്ചു കേട്ടപ്പൊൾ,
ചിലർ പരിഹസിച്ചു; ചിലർ ഇതിനെ കൊണ്ടു പി
ന്നെയും കേൾക്കുമെന്നു പറഞ്ഞശേഷം പൌൽ പു
റത്ത് പോയി; ചിലർ അവനോടു ചേൎന്നു വിശ്വ
സിച്ചു അവരിൽ ദ്യൊനിശ്യൻ എന്ന മന്ത്രിയും ദമറി
എന്ന സ്ത്രീയും ഉണ്ടായിരുന്നു.

൫൦. പൌൽ കൈസരയ്യയിൽ
തടവിലിരുന്നത്.

ചില കാലം കഴിഞ്ഞ ശേഷം, പൗൽ യരുശ
ലേമിൽ വെച്ചു തടവിലകപ്പെട്ടു വിസ്താരത്തിന്നായി
കൈസരയ്യ പട്ടണത്തിൽ കൊണ്ടുപോയി ഫെലി
ക്ഷ എന്ന രോമനാടുവാഴി യഹൂദരുടെ കൌശലങ്ങ
ളെയും പൌലിന്മേൽ ബോധിപ്പിച്ച കള്ള അന്യായ
ത്തെയും അത്ര വിചാരിയാതെ, അവന്നു കുറെ ദയ
കാണിച്ചു കൈക്കൂലി വാങ്ങീട്ടു വിട്ടയക്കാമന്നു വി
ചാരിച്ചു അവൻ പലപ്പോഴും അവനോടു സംസാ
രിച്ചു ഒരു ദിവസം ഫെലിക്ഷൻ തന്റെ ഭാൎയ്യയായ
ദ്രുസില്ലയോടു കൂടി വന്നു പൌലിനെ വരുത്തി അവ
നിൽനിന്നും വല്ലതും കേൾപാൻ മനസ്സായാറെ, അ
വൻ നീതിയേയും ഇഛ്ശയടക്കത്തെയും വരുവാനുള്ള
ന്യായവിധിയേയും കൊണ്ടു സംസാരിച്ചപ്പോൾ ഫെ
ലിക്ഷ ഭ്രമിച്ചു നീ ഇപ്പോൾ പോക നല്ല സമയമു [ 131 ] ണ്ടായാൽ ഞാൻ നിന്നെ വിളിക്കും എന്നു പറഞ്ഞു.
പിന്നെ രണ്ടു സംവത്സരം കഴിഞ്ഞ ശേഷം ഫെലി
ക്ഷ ആ സ്ഥാനത്തിൽനിന്നു നീങ്ങി ഫെസ്തൻ എ
ന്നവൻ വാഴും കാലം അവന്നും പൌലിന്റെ കാൎയ്യം
സത്യപ്രകാരം തീൎപ്പാൻ മനസ്സാകാതെ അവനെ യ
ഹൂദക്ക് ഏല്പിച്ചു കൊടുപ്പാൻ ഭാവിച്ചപ്പോൾ, പൌൽ
ഞാൻ കൈസരിന്റെ ന്യായാസനത്തിൻ മുമ്പാകെ
നില്കൂന്നു. എന്റെ കാൎയ്യം അവിടെ വിസ്തരിക്കേ
ണ്ടതാകുന്നു എന്നു പറഞ്ഞ ശേഷം ഫെസ്തൻ നീ
കൈസരിലേക്ക് അഭയം ചൊല്ലിയതിനാൽ നീ കൈ
സരിന്റെ അടുക്കലേക്ക് പോകുമെന്നു കല്പിച്ചു. ചില
ദിവസം കഴിഞ്ഞ ശേഷം, അഗ്രിപ്പ രാജാവ് ഫെ
സ്തനെ ചെന്നു കണ്ടു; പൌലിന്റെ അവസ്ഥ അ
റിഞ്ഞാറെ, അവനിൽനിന്നു കേൾപാൻ മനസ്സായ
പ്പോൾ, പൌൽ യേശുവിനെ കൊണ്ടും തനിക്ക് ല
ഭിച്ച കൃപയെ കൊണ്ടും വളരെ ധൈൎയ്യത്തോടെ സാ
ക്ഷ്യം പറഞ്ഞു ദൈവസഹായത്താൽ ഞാൻ ഇന്നെ
വരെയും ചെറിയവൎക്കും വലിയവൎക്കും സുവിശേഷം
അറിയിച്ചും കൊണ്ടു നില്ക്കുന്നു; ക്രിസ്തൻ കഷ്ടമനു
ഭവിച്ചു മരിച്ചവരുടെ ഉയിൎപ്പിൻ അവൻ ഒന്നാമവ
നായി ഇസ്രയേലൎകും പുറജാതിക്കാൎക്കും വെളിച്ചം
അറിയിക്കേണമെന്നു പ്രവാചകന്മാർ ചൊന്ന കാ
ൎയ്യങ്ങളെ അല്ലാതെ ഞാൻ ഒന്നും പറയുന്നില്ല എന്നു
ഉണൎത്തിച്ചാറെ, ഫെസ്തൻ പൌലെ നീ ഭ്രാന്തനാ
കുന്നു ഏറിയ വിദ്യ നിന്നെ ഭ്രാന്ത് പിടിപ്പിച്ചു എന്നു
റക്കെ വിളിച്ചു പറഞ്ഞപ്പോൾ, പൌൽ മഹാ ശ്രേ
ഷ്ഠനായ ഫെസ്തനെ! ഞാൻ ഭ്രാന്തനല്ല; സത്യവും [ 132 ] സുബുദ്ധിയുമുള്ള വചനങ്ങളെ അത്രെ ചൊല്ലുന്നു.
രാജാവിന്നു ഇക്കാൎയ്യങ്ങളിൽ അറിവുണ്ടാക കൊണ്ടു
ഞാൻ ധൈൎയ്യത്തോടെ സംസാരിക്കുന്നു. അഗ്രിപ്പ
രാജാവെ! പ്രവാചകന്മാരെ വിശ്വസിക്കുന്നുവൊ?
നീ വിശ്വസിക്കുന്നു എന്നു ഞാൻ അറിയുന്നു എന്നു
പറഞ്ഞപ്പോൾ, ഞാൻ ക്രിസ്ത്യാനിയാകുവാൻ അ
ല്പം നീ എന്നെ സമ്മതനാക്കുന്നു എന്നു കല്പിച്ചാറെ,
പൌൽ നീ മാത്രമല്ല ഇന്നു എന്നിൽനിന്നു കേൾക്കു
ന്നവരെല്ലാവരും അല്പം കുറെ അല്ല മുഴുവനും ഈ
ചങ്ങല ഒഴികെ എന്നെ പോലെ ആകേണമെന്നു
ദൈവത്തോടു ഞാൻ അപേക്ഷിക്കുന്നു എന്നു പ
റഞ്ഞു [ 133 ] ൫൧. പൌൽ രോമപട്ടണത്തിലേക്ക്
യാത്രയായതു.

ചില കാലം കഴിഞ്ഞ ശേഷം ഫെസ്തൻ പൌ
ലിനെയും മറ്റ് ചില തടവുകാരെയും യൂല്യൻ എന്ന
ശതാധിപങ്കൽ ഏല്പിച്ചു രോമപട്ടണത്തേക്ക് കൊ
ണ്ടു പോവാൻ കല്പിച്ചു. ഒരു കപ്പലിൽ കയറി യാത്ര
യായപ്പോൾ പൌലിന്റെ ശിഷ്യരായ ലൂക്കനും അ
റിസ്തഹനും അവന്റെ കൂടപ്പോയി. അവർ വൎഷ
കാലത്തിങ്കൽ ക്രേതദ്വീപിൽ പാൎപ്പാൻ നിശ്ചയിച്ചു
എങ്കിലും കൊടുങ്കാറ്റു പിടിച്ചു കടൽ ഘോരമായി കോ
പിക്കകൊണ്ടു കരയിൽ ഇറങ്ങുവാൻ വഹിയാതെ
അവൎക്കു എല്ലാവൎക്കും അത്യന്തം സങ്കടം സംഭവിക്ക
യാൽ, അവർ സകല പദാൎത്ഥങ്ങളെയും വെള്ളത്തിൽ
ചാടി കപ്പലിന്നു ഭാരം ചുരുക്കിയാറെ, കൎത്താവിന്റെ
ദൂതൻ ഒരു രാത്രിയിൽ പൌലിന്നു പ്രത്യക്ഷനായി
പേടിക്കേണ്ട നീ കൈസരിന്റെ മുമ്പാകെ നില്ക്കും
അതല്ലാതെ കപ്പലിൽ പാൎക്കുന്നവരായ എല്ലാ ആളു
കളെയും ദൈവം നിണക്ക് തന്നിരിക്കുന്നു എന്നു പ
റഞ്ഞു ആശ്വസിപ്പിച്ചു. ഇങ്ങിനെ അവർ പതി
നാലു രാപ്പകൽ കടലിൽ വെച്ചു ദുഃഖിച്ച ശേഷം
പേർ അറിയാതൊരു കര കണ്ടു കപ്പൻ അടുപ്പിപ്പാൻ
നോക്കിയപ്പോൾ, രണ്ടു പുറവും കടൽ കൂടിയ ഒരു
സ്ഥലത്ത് വീണു ഉടെഞ്ഞു പോയ സമയം ചിലർ
കരയിലേക്ക് നീന്തുകയും മറ്റെവർ പലകകളുടെയും
കപ്പലിന്റെ ഖണ്ഡങ്ങളുടെയും മേൽ കരേറി കര
യിൽ എത്തുകയുംചെയ്തു. ഇങ്ങിനെ ആ കപ്പലിൽ [ 134 ] പാൎക്കുന്ന ൨൭൬ പേൎക്കും രക്ഷയുണ്ടായ്വന്നു. അവർ
കരെക്ക് എത്തിയാറെ, അത് മല്ത്തദ്വീപു എന്നറിഞ്ഞു
ആ ദ്വീപുകാർ ഈ പരദേശികൾക്ക് ഉപകാരം ചെ
യ്തു. മഴയും ശീതവും ഉണ്ടാകകൊണ്ടു അവർ തീ ക
ത്തിച്ചു എല്ലാവരെയും ചേൎത്തു പൌലും ഒരു കെട്ടു
വിറകു പെറുക്കി തീയിലിട്ടാറെ, ഒരു അണലി ചൂട്ടു
പിടിച്ചപ്പോൾ, അതിൽനിന്നു പുറപ്പെട്ടു അവന്റെ
കൈമേൽ ചുറ്റി തൂങ്ങി. ദ്വീപുകാർ അതിനെ കണ്ട
പ്പോൾ, ഈ മനുഷ്യന്നു സമുദ്രത്തിൽനിന്നു രക്ഷ
യുണ്ടായി എങ്കിലും പക അവനെ ജീവിച്ചിരിപ്പാൻ
സമ്മതിക്കുന്നുല്ല; അവൻ കുലപാതകനായിരിക്കും
എന്നു അന്യോന്യം നോക്കി സംസാരിച്ചു. എന്നാ
റെ, പൌൽ പാമ്പിനെ തീയിൽ കുടഞ്ഞു കളഞ്ഞു

വിഘ്നം ഒട്ടും വരാതെ, ഇരിക്കുന്നത് കണ്ടപ്പോൾ, ഇ
വൻ ഒരു ദേവൻ തന്നെ നിശ്ചയം എന്നു പറഞ്ഞു. [ 135 ] പിന്നെ അവർ മൂന്നു മാസം ആ ദ്വീപിൽ പാൎത്ത
തിനാൽ പൗലിന്നു ദൈവവചനം അറിയിപ്പാനും
പല വിധമുള്ള ദീനക്കാറെ സൌഖ്യമാക്കുവാനും സം
ഗതി ഉണ്ടായ്‌വന്നു, വൎഷകാലം കഴിഞ്ഞ ശേഷം അ
വർ വേറെ ഒരു കപ്പലിൽ കരേറി സുഖേന രോമ
പട്ടണത്തിലെത്തി, അവിടെ പൌൽ യഹൂദന്മാൎക്ക്
സുവിശേഷത്തെ അറിയിച്ചതിനാൽ, വളരെ കല
ശൽ ഉണ്ടായി വന്നു എങ്കിലും ചിലർ വിശ്വസിച്ചു.
പൌൽ രണ്ടു വൎഷം താൻ കൂലിക്കായി വാങ്ങിയ വീ
ട്ടിൽ പാൎത്തു; തന്റെ അരികിൽ വരുന്ന എല്ലാവരെ
യും കൈകൊണ്ടു വിരോധം കൂടാതെ, ബഹു ധൈൎയ്യ
ത്തോടും കൂട ദൈവരാജ്യം പ്രസംഗിച്ചും കൎത്താവായ
യേശുക്രിസ്തനെ കുറിച്ചുള്ള കാൎയ്യങ്ങലെ പഠിപ്പിച്ചും
കൊണ്ടിരുന്നു.

൫൨. അപോസ്തലർ സുവിശേഷത്തെ
അറിയിച്ചത്.

പൌൽ ഇങ്ങിനെ തടവുകാരനായൊ രോമയിൽ
പാൎത്ത സമയം പല ലേഖനങ്ങളെയും എഴുതി തട
വിൽനിന്നു വിട്ടുപോകുമെന്നുള്ളതു സൂചകമായി അ
വറ്റിൽ പറഞ്ഞിട്ടുണ്ടു. അവൻ രണ്ടാം പ്രാവശ്യം
തടവിലായി യേശുക്രിസ്തന്റെ നാമം നിമിത്തം വാ
ളാൽ മരിച്ചു എന്നുള്ളതു സഭാചരിത്രത്തിൽ പറഞ്ഞു
കേൾക്കുന്നു. രണ്ടാം പ്രാവശ്യം തടവിൽ ഇരിക്കു
മ്പോൾ, അവൻ തിമൊത്ഥ്യന്നു രണ്ടാം ലേഖനം [ 136 ] എഴുതി അതിന്നു മുമ്പെ അവൻ വഴിയാത്രകളിലും ഒ
ന്നാം തടവുകാലത്തിലും പല സഭകൾക്കും ഏറിയ ലേ
ഖനങ്ങളെ എഴുതി അയച്ചിരുന്നു; അവ ഒക്കയും പുതി
യ നിയമപുസ്തകത്തിൽ ഇരിക്കുന്നു. പൌൽ മരിക്കും
മുമ്പെ മത്തായും മാൎക്കും ലൂക്കനും തങ്ങളുടെ സുവിശേ
ഷങ്ങളെ എഴുതിയിരിക്കുന്നു. യരുശലേം പട്ടനം ന
ശിച്ച ശേഷം അത്രെ യോഹനാൻ തന്റെ സുവി
ശേഷത്തേയും അറിയിപ്പിനെയും തീൎത്തു; പേത്രുവും
യാക്കോബും യൂദാവും എന്ന മൂന്നു പേരും ലേഖന
ങ്ങളെ എഴുതിയിരുന്നു; അവയും പുതിയ നിയമത്തിൽ
ഉണ്ടു. യോഹനാൻ ഏറിയ വയസ്സനായി മരിച്ചു;
മറ്റെ അപോസ്തലരുടെ അവസ്ഥ സൂക്ഷ്മമായി
അറിയുന്നില്ല; ഒന്നു മാത്രം നിശ്ചയം; നിങ്ങൾ ഭൂലോ
കത്തിലൊക്കയും പോയി സകല സൃഷ്ടിക്കും സുവി
ശേഷം പ്രസംഗിപ്പിൻ എന്നുള്ള കൎത്താവിന്റെ
കല്പന പ്രകാരം അവർ നടന്നു ഏകദേശം ൨൫ സം
വത്സരത്തിന്നകം ക്രിസ്തനെ എല്ലാ രാജ്യങ്ങളിലും അ
റിയിച്ചു, അവർ കൎത്താവിന്റെ കല്പനയെ പ്രമാണി
ച്ച പ്രകാരം കൎത്താവും ഞാൻ ലോകാവസാനത്തോളം
നിങ്ങളോടു കൂടി ഇരിക്കും എന്നുള്ള വാക്യം അവരിലും
നിവൃത്തിച്ചു, --- ദിവസത്തോളം അവന്റെ എല്ലാ
ശിഷ്യന്മാരിലും നിവൃത്തിക്കയും ചെയ്യുന്നു സത്യം.