പ്രവാചകലേഖകൾ , പരിഭാഷകൻ : ഹെർമ്മൻ ഗുണ്ടർട്ട്


[ 7 ] THE BOOK OF THE PROPHET

ISAIAH.

യശയ്യാ.

൧. അദ്ധ്യായം.

<lg n="൧"> ഉജ്ജീയാ യോഥാം ആഹാജ് ഹിജക്കീയാ എന്ന യഹൂദരാജാക്കന്മാ
രുടെ ദിവസങ്ങളിൽ ആമോചിൻ പുത്രനായ യശയ്യാ യഹൂദയെയും യ
രുശലേമിനെയും കുറിച്ചു ദൎശിച്ച ദൎശനം.
</lg>

l. യഹോവ പാപാധിക്യത്താലേ ശിക്ഷ അനുഭവിക്കുന്ന സ്വജനത്തെ കു
റ്റം ചുമത്തി (൧൦) ബാഹ്യസേവയല്ല മനന്തിരിവിനെ ചോദിച്ചു (൧൮) വങ്കു
റ്റത്തെ തെളിയിച്ചു (൨൪) കൊടിയ ശിക്ഷകളാൽ പുതുക്കം വരുത്തുവാൻ നോ
ക്കുന്നു. (ആഹാജിൻ കാലം)

<lg n="൨">അല്ലയോ വാനങ്ങളേ കേൾപ്പിൻ, ഭൂമിയേ ചെവിക്കൊൾക. യഹോ
വ ആകട്ടേ ചൊല്ലുന്നിതു: ഞാൻ മക്കളെ വളൎത്തി ഉയൎത്തി, അവർ എ
</lg><lg n="൩">ന്നോടു ദ്രോഹിക്കയും ചെയ്തു. കാള തന്നുടയവനെയും കഴുത യജമാന
ന്റെ തൊട്ടിയെയും അറിയുന്നു, ഇസ്രയേൽ മാത്രം അറിയാ, എൻജനം
</lg><lg n="൪">ബോധിക്കുന്നില്ല. ഹാ പാപിജാതിയേ, അകൃതൃം കനത്തുള്ള ജനമേ,
ദുഷ്കൃതികളുടെ സന്തതിയേ, വല്ലാത്ത മക്കളേ! യഹോവയെ വിട്ടു ഇസ്ര
യേലിലേ വിശുദ്ധനെ നിരസിച്ചു പിൻവാങ്ങിപ്പോയല്ലോ; മത്സരം കൂ
</lg><lg n="൫">ട്ടിവെക്കുകയിൽ ഇനി നിങ്ങളെ അടിച്ചുപോരേണ്ടത് എന്തിന്നു? തല
</lg><lg n="൬">എല്ലാം വ്യാധിവശത്തായി ഹൃദയം ഒക്കേ രോഗാൎത്തം; കാലടിയോടു മു
ടിയോളം ഇതിൽ ആരോഗ്യം ഏതും ഇല്ല. മുറിവും പുണ്ണും പുതുവ്രണ
വും (ഉള്ളു); അവ അമുക്കീട്ടും കെട്ടീട്ടും എണ്ണ തേച്ചു ശമിപ്പിച്ചിട്ടും ഇല്ല.
</lg><lg n="൭">നിങ്ങടെ ദേശം പാഴായി, നിങ്ങടെ ഊരുകൾ തീക്കൊണ്ടു വെന്തുപോ
യി, നിങ്ങടെ നിലം അന്യന്മാർ നിങ്ങൾ കാ‌ൺങ്കേ ഭക്ഷിക്കുന്നു, പരന്മാർ
</lg> [ 8 ] <lg n="൮">൮ മറിച്ചുകളയും പ്രകാരം പാഴ്നിലം അത്രേ. ചിയോൻപുത്രി ശേഷിച്ച
തോ പറമ്പിലേ കുടിൽ പോലേ, വെള്ളരിത്തോട്ടത്തിലേ ചാള പോലേ,
</lg><lg n="൯">൯ വളഞ്ഞ പട്ടണം പോലേ. സൈന്യങ്ങളുടയ യഹോവ നമുക്ക് അല്പ
മൊരു ശേഷിപ്പു വെച്ചിട്ടില്ല എങ്കിൽ നാം സദോം പോലേ ആയി ഘ
മോറയോട് ഒത്തു ചമഞ്ഞു.


</lg><lg n="൧൦"> ഹേ സദോമ്യ അധികാരികളേ യഹോവയുടെ വചനം കേൾപ്പിൻ;
ഘമോറജനമേ നമ്മുടെ ദൈവത്തിൻ ധൎമ്മോപദേശം ചെവിക്കൊ
</lg><lg n="൧൧">ൾവിൻ. നിങ്ങളുടെ ബലിപ്പെരുപ്പം എനിക്ക് എന്തിന്നു? എന്ന് യ
ഹോവ പറയുന്നു. മുട്ടാട്ടുകളുടെ ഹോമങ്ങളും തടിപ്പിച്ച കന്നുകളേ നെ
യ്യും കൊണ്ടു ഞാൻ തൃപ്തനായി, കാള കുഞ്ഞാടു കോലാടു ഇവറ്റിൻ ചോ
</lg><lg n="൧൨"> രയും രുചിക്കുന്നില്ല. എന്റെ മുമ്പിൽ നിങ്ങൾ കാണപ്പെടുവാൻ വരു
</lg><lg n="൧൩"> മ്പോൾ ഇവ നിങ്ങളുടെ കൈയിൽനിന്നു ചോദിച്ചത് ആർ? എന്റെ
മുറ്റങ്ങളെ ചവിട്ടുവാനോ? മായക്കാഴ്ചയെ ഇനി കൊണ്ടുവരേണ്ട, അ
ത് എനിക്ക് അറെപ്പുള്ള ധൂപം. വാവും ശബ്ബത്തും സഭ കൂട്ടിവിളിക്ക
</lg><lg n="൧൪"> യും എങ്കിലോ എനിക്ക് അക്രമവും പെരുനാളും ചേരാതു. നിങ്ങളുടെ
വാവുകളെയും സങ്കേതങ്ങളെയും എന്മനസ്സ് ദ്വേഷിക്കുന്നു; അവ എ
</lg><lg n="൧൫"> നിക്ക് അസഹ്യമായിപ്പോയി, ഞാൻ ചുമന്നു വലഞ്ഞു. നിങ്ങൾ കൈ
കളെ പരത്തുമ്പോൾ ഞാൻ നിങ്ങളിൽനിന്നു കണ്ണുകളെ മറെക്കും; പ്രാ
ൎത്ഥന പെരുകിയാലും ഞാനും കേൾക്കുന്നില്ല; നിങ്ങളുടെ കൈകളിൽ
</lg><lg n="൧൬"> ചോരകൾ നിറഞ്ഞിരിക്കുന്നു. കഴുകിക്കൊണ്ടു നിൎമ്മലരാകുവിൻ,നിങ്ങ
ടെ പ്രവൃത്തികളുടെ തിന്മയെ എൻ കണ്ണുകൾക്കു മുമ്പിൽനിന്നു നീക്കു
</lg><lg n="൧൭"> വിൻ, തിന്മ ചെയ്യുന്നതു വിട്ടൊഴിവിൻ! നന്മ ചെയ്‌വാൻ പഠിപ്പിൻ,
ന്യായത്തെ തിരവിൻ, ദുശ്ശീലക്കാരനെ വഴിനടത്തുവിൻ, അനാഥനു
വിധിപ്പിൻ, വിധവെക്കായി വാദിപ്പിൻ!


</lg><lg n="൧൮"> അല്ലയോ വരുവിൻ നമ്മിൽ വ്യവഹരിച്ചുകൊൾക എന്നു യഹോവ
പറയുന്നു; നിങ്ങടെ പാപങ്ങൾ ധൂമ്രം പോലേ ഇരുന്നാലും ഹിമം പോ
ലേ വെളുക്കും, അരക്കു പോലേ ചുവന്നാലും പഞ്ഞി പോലേ ആകും.
</lg><lg n="൧൯"> നിങ്ങൾ മനസ്സായി കേട്ടുകൊണ്ടാൽ ദേശത്തിലേ നന്മയെ ഭുജിക്കും,
</lg><lg n="൨൦"> മനംകെട്ടു മറുത്താലോ വാളാൽ ഭുജിക്കപ്പെടും; യഹോവാവായി ഉരെച്ചി
</lg><lg n="൨൧"> ട്ടുണ്ടല്ലോ. വിശ്വസ്തനഗരമായവൾ എങ്ങനേ വേശ്യയായിപ്പോയി!
(പണ്ടു) ന്യായം നിറഞ്ഞും നീതി പാൎത്തും ഇപ്പോൾ കുലപാതകന്മാർ (വ
</lg><lg n="൨൨"> സിച്ചും) ഉള്ളവളേ! നിന്റെ വെള്ളി കുറയായി ചമഞ്ഞു, നിന്റെ പാ
</lg> [ 9 ] <lg n="വ൩"> നം വെള്ളത്താൽ നിസ്സാരമായതു. നിന്റെ മുമ്പർ വമ്പരും കള്ളൎക്കു
കൂട്ടാളികളും അത്രേ, ഏവനും കൈക്കൂലിയെ സ്നേഹിച്ചും പ്രതിഫലങ്ങളെ
പിന്തുടൎന്നും കൊള്ളുന്നു, അനാഥനു വിധിക്കയും ഇല്ല വിധവയുടെ വാ
</lg><lg n="൨൪"> ദം അവരുടെ മുമ്പിൽ വരികയും ഇല്ല. അതുകൊണ്ടു സൈനൃങ്ങളുടയ
യഹോവ എന്ന കത്താവും ഇസ്രയേലിലേ ശൂരനും ആയവന്റെ അരുള
പ്പാടാവിതു: ഹാ എന്റെ എതിരികളിൽ ഞാൻ പ്രതിക്രിയ നടത്തിശ
</lg><lg n="൨൫"> ത്രുക്കളിൽ പകരം ചെയ്യും. നിന്റെ മേൽ എൻ കൈ തിരിച്ചു ക്ഷാരം
കൊണ്ട്എന്ന പോലേ നിന്റെ കറയെ ഉരുക്കി നിൻ ഈയത്തെ തീ
</lg><lg n="൨൬"> രെ നീക്കുകയും, മുമ്പേ ഉള്ള പ്രകാരം നിന്റെ ന്യായാധിപന്മാരെയും
ആദിയിൽ എന്ന പോലേ നിന്റെ മന്ത്രികളെയും യഥാക്രമം ആക്കുക
യും, പിന്നേ നിണക്കു നീതിപട്ടണം വിശ്വസ്തനഗരം എന്ന പേർ വരി
</lg><lg n="൨൭"> കയുംചെയ്യും. ചീയോൻ ന്യായത്താലും അതിൽ മനന്തിരിയുന്നവർ നീ
</lg><lg n="൨൮"> തിയാലും വീണ്ടെടുക്കപ്പെടും. ദ്രോഹികൾക്കും പാപികൾക്കും ഒക്കത്ത
</lg><lg n="൨൯"> ക്ക ഭംഗമത്രേ. യഹോവയെ വെടിഞ്ഞവർ മുടിഞ്ഞുപോകും. നിങ്ങൾ
കാംക്ഷിച്ച മാവുകളിൽ ഇനി നാണവും നിങ്ങക്ക് തെളിഞ്ഞ പൂങ്കാവു
</lg><lg n="൩൦"> കളിൽ അമ്പരപ്പും തോന്നും. ഇല കൊഴിയുന്ന മാവിന്നും വെള്ളം
</lg><lg n="൩൧"> ഇല്ലാത്ത പൂങ്കാവിന്നും നിങ്ങൾ ഒത്തു ചമയും സത്യം. വിക്രമവാൻ
ശണച്ചണ്ടിയും അവന്റെ കൃതി തീപ്പൊരിയും ആയി ചമഞ്ഞിട്ട് ആരും
കെടുക്കാതേ രണ്ടും ഒന്നിച്ചു കത്തും.
</lg>

II. ൨. അദ്ധ്യായം. (-൫, ൩൦.)

ശേഷത്തിങ്കൽ ഇസ്രയേൽ സകലജാതികളിലും ഉയൎന്നിട്ടുള്ള ഒരു സമാധാ
നരാജ്യം ഉദിക്കേണ്ടതാകയാൽ (൫) ഇപ്പോഴത്തേ ദുൎന്നടപ്പിന്നും വിഗ്രഹാരാധ
നെക്കും (൧൨) മുമ്പേ ശിക്ഷാവിധിനാൾ ആവശ്യം തന്നേ. (൩,൧) യഹൂദ
അരാജകമായി മാഴ്ക്കിപ്പോകുന്നതിന്നു(൮) മഹത്തുക്കളുടെ അക്രമവും (൧൬)
സ്ത്രീകളുടെ ഗൎവ്വവും ഹേതുവാകുന്നു. (൪, ൨) ഒരു ശേഷിപ്പു രക്ഷപ്പെട്ടു യഹോവാ
നിഴലിൽ സുഖിക്കും താനും. (യോഥാമിൻകാലം.)

<lg n="൧"> ആമോചിൻ പുത്രനായ യശയ്യാ യഹൂദയെയും യരുശലേമിനെയും
</lg><lg n="൨"> കുറിച്ചു ദൎശിച്ച വചനം. ദിവസങ്ങളുടെ അന്ത്യത്തിൽ ഉണ്ടാവാനുള്ള
തു: യഹോവാലയപവ്വതം മലകളുടെ തലമേൽ സ്ഥാപിക്കപ്പെട്ടും കുന്നുക
ളെക്കാൾ ഉയൎന്നും ഇരിക്കും, സകലജാതികളും അതിലേക്ക് ഒഴുകിച്ചെ
</lg><lg n="൩"> ല്ലും. അനേകവംശങ്ങൾവന്നു: അല്ലയോ നാം യഹോവയുടെ മലെ
</lg> [ 10 ] <lg n="">ക്കും യാക്കോബ് ദൈവത്തിന്റെ ആലയത്തിലേക്കും കരേറിപ്പോക, അ
വൻ സ്വമാൎഗ്ഗങ്ങളെ നമുക്ക് ഉപദേശിക്ക, അവന്റെ ഞെറികളിൽ നാം
</lg><lg n="൪"> നടക്കയും ചെയ്യും എന്നു പറയും. ചിയോനിൽനിന്നു ധൎമ്മോപദേശ
വും യരുശലേമിൽനിന്നു യഹോവാവചനവും പുറപ്പെടുമല്ലോ. (അന്ന്)
അവൻ ജാതികൾക്ക് നടുതീൎത്തു പല വംശങ്ങൾക്കും ശാസന വിധിപ്പ
താൽ ആയവർ വാളുകളെ കൊഴുക്കളായിട്ടും കുന്തങ്ങളെ ചെത്തുകത്തിക
ളായിട്ടും അടിച്ചു തീൎക്കും, ജാതിയെക്കൊള്ളേ ജാതി വാൾ ഓങ്ങുകയില്ല,
അവർ യുദ്ധത്തെ ഇനി അഭ്യസിക്കുകയും ഇല്ല. (മീക. ൪, ൧-൪).
</lg>

<lg n="൫"> അല്ലയോ യാക്കോബ് ഗ്രഹമേ നാം യഹോവയുടെ വെളിച്ചത്തിൽ
</lg><lg n="൬"> നടന്നു വരിക! നീയോ യാക്കോബ് ഗൃഹമാകുന്ന നിൻജനത്തെ തള്ളി
ക്കളഞ്ഞതു അവർ കിഴക്കന്മൎയ്യാദകളാലും ഫലിഷ്ടരെ പോലേ ശകുന
</lg><lg n="൭"> ക്കാരാലും നിറഞ്ഞും, പരദേശമക്കളോടു കൈയടിച്ചും ഇരിക്കുന്നു. അവ
ന്റെ ദേശം വെള്ളി പൊന്നുകൊണ്ടും സമ്പൂൎണ്ണം, നിക്ഷേപങ്ങൾക്ക് ഓർ
അറ്റവും ഇല്ല; കുതിരകളാലും അവന്റെ ദേശം സമ്പൂൎണ്ണം,രഥങ്ങൾക്ക്
</lg><lg n="൮"> ഓർ അറ്റവും ഇല്ല. അസത്തുകളാലും അവന്റെ ദേശം സമ്പൂൎണ്ണം, തൻ
</lg><lg n="൯"> കൈക്രിയെക്കും വിരലുകൾ തിൎത്തതിന്നും അവർ വണങ്ങുന്നു. എന്നിട്ടു
മനുഷ്യൻ താണു പുരുഷൻ കിഴിഞ്ഞു, നീ അവരോടു ക്ഷമിക്കയോ ഇല്ല.
</lg><lg n="൧൦"> യഹോവയുടെ പേടിനിമിത്തം അവന്റെ പ്രഭാവത്തിന്റെ പ്രഭയിൽ
</lg><lg n="൧൧"> നിന്നു പാറയിൽ പുക്കു പൂഴിയിൽ ഒളിച്ചുകൊൾ! മനുഷ്യരുടെ പൊ
ക്കക്കണ്ണുകൾ കിഴികയും പുരുഷരുടെ ഉയൎച്ച താഴുകയും അന്നാൾ യഹോ
വ മാത്രം ഉന്നതപ്പെടുകയും ചെയ്യും.
</lg>

<lg n="൧൨"> സൈന്യങ്ങളുടയ യഹോവെക്കാകട്ടേ ഒരു നാൾ ഉള്ളതു എല്ലാ പൊ
ക്കത്തിനും ഉയൎച്ചെക്കും ഉന്നതിക്കും മേലേ, അതു താഴുവാൻ തന്നേ.
</lg><lg n="൧൩"> ലിബനോനിൽ ഉയൎന്നെഴും സകലദേവതാരങ്ങളിന്മേലും ബാശാനിലേ
</lg><lg n="൧൪"> എല്ലാ കുരുമരങ്ങളിന്മേലും, എല്ലാ ഉയൎന്ന മലകളിന്മേലും എല്ലാ ഉന്നത
</lg><lg n="൧൫"> കുന്നുകളിന്മേലും, പൊക്കമുള്ള സകലഗോപുരത്തിന്മേലും ഉറപ്പുള്ള എ
</lg><lg n="൧൬"> ല്ലാ മതിലിന്മേലും, തൎശീശിലേ എല്ലാ കപ്പലുകളിന്മേലും എല്ലാ കാമ്യക
</lg><lg n="൧൭"> ണിക്കോപ്പുകളിന്മേലും (ഉള്ളതു); മനുഷ്യന്റെ പൊക്കം താഴകയും പു
രുഷരുടെ ഉയൎച്ച കിഴകയും അന്നാൾ യഹോവ മാത്രം ഉന്നതപ്പെ
</lg><lg n="൧൮"> ടുകയും ചെയ്യും (൧൧). അസത്തുകളോ എപ്പേരും കഴിഞ്ഞുപോകും.
</lg><lg n="൧൯">ഭൂമിയെ നടുക്കുവാൻ യഹോവ എഴുനീൽക്കയിൽ (ജനങ്ങൾ) അവന്റെ
പേടിനിമിത്തം അവന്റെ പ്രഭാവത്തിന്റെ പ്രഭയിൽനിന്നു പാറഗുഹ
</lg> [ 11 ] <lg n="൨0"> കളിലും പൂഴിമാളങ്ങളിലും പൂകം (൧൦). അന്നാൾ മനുഷ്യൻ വണങ്ങു
വാൻ ഉണ്ടാക്കിക്കൊണ്ട തൻവെള്ളിയാലേ അസത്തുകളെയും പൊന്നി
നാലേ അസത്തുകളെയും എലിമടയിലും ആവലുകൾക്കും എറിഞ്ഞുകള
വതു, പാറകളുടെ വിടവുകളിലും ശൈലങ്ങളുടെ പിളൎപ്പുകളിലും പൂകു
</lg><lg n="൩"> വാൻ, യഹോവ ഭൂമിയെ നടുക്കുവാൻ എഴുനീൽക്കയിൽ അവന്റെ പേ
ടി നിമിത്തം അവന്റെ പ്രഭാവത്തിന്റെ പ്രഭയിൽനിന്നു തന്നേ.
</lg><lg n="൩"> മൂക്കിൽ ശ്വാസമുള്ള മനുഷ്യനെ വിട്ടൊഴിഞ്ഞു കൊൾവിൻ! അവനെ
എണ്ണുന്നത് എത്രെക്കു പോൽ.
</lg>

3. അദ്ധ്യായം.

<lg n="൧"> എങ്ങനേ എന്നാൽ സൈന്യങ്ങളുടയ യഹോവ എന്ന കൎത്താവ് ഇതാ
യരുശലേമിൽനിന്നും യഹൂദയിൽനിന്നും ഊന്നും താങ്ങും അപ്പത്തിൻ ആ
</lg><lg n="൨"> ധാരവും വെള്ളത്തിൻ ആധാരവും ഒക്കയും, വീരനെയും യുദ്ധശാലി
യെയും ന്യായാധിപതി പ്രവാചകൻ ലക്ഷണക്കാരൻ മൂപ്പന്മാരെയും,
</lg><lg n="൩"> അമ്പതിൻ തലവനെയും മുഖ്യസ്ഥനെയും മന്ത്രിയെയും ചിത്രപ്പണിക്കാ
</lg><lg n="൪"> രനെയും മന്ത്രവാദിയെയും നീക്കിക്കളയുന്നു. ഞാൻ അവൎക്കു പ്രഭുക്ക
</lg><lg n="൫"> ളായി ബാലന്മാരെ കൊടുക്കുകയും കളിക്കാർ അവരിൽ വാഴുകയും, ആ
ളോട് ആളും കൂട്ടുകാരനോടു പുരുഷനും ജനം (എല്ലാം) തമ്മിൽ തിക്കുക
യും, ബാലൻ കിഴവനോടും ഇരപ്പൻ അഭിമാനിയോടും പിശകുകയും
</lg><lg n="൬"> ചെയ്യും. പിതാവിൻ ഭവനത്തിൽ ഒരുത്തൻ സഹോദരനെ പിടിച്ചു
"നിണക്കു പുതെപ്പൂണ്ടു നീ ഞങ്ങൾക്കു അധികാരി ആകേണം ഈ ഇടി
</lg><lg n="൭"> പൊടി നിൻ കൈക്കീഴാക" എന്നു പറഞ്ഞാൽ, അന്നാൾ അവൻ
"ഞാൻ മുറികെട്ടുന്നവനാകയില്ല; എൻ ഭവനത്തിൽ അപ്പവും ഇല്ല പു
തപ്പും ഇല്ല എന്നെ ജനത്തിന്ന് അധികാരി ആക്കി വെക്കരുത്" എ
ന്നു തുടങ്ങും.

</lg><lg n="൮"> കാരണം യരുശലേം ഇടറുന്നതും യഹൂദ വീഴുന്നതും അവരുടെ നാ
വുകളും പ്രവൃത്തികളും യഹോവെക്ക് എതിർ ആയി അവന്റെ തേജ
</lg><lg n="൯"> സ്സിൻ കണ്ണുകളോടു മറുക്കയാൽ തന്നേ. അവരുടെ മുഖധാൎഷ്ട്യം അവ
ൎക്കു നേരേ സാക്ഷികൊടുത്തു, സ്വപാപത്തെ അവർ സദോം പോലേ മ
റെക്കാതേ വെളിവാക്കിയല്ലോ; അവരുടെ ദേഹിക്കു ഹാ കഷ്ടം, തങ്ങ
</lg><lg n="൧൦"> ക്കു തന്നേ അവർ തിന്മ പിണെച്ചു. നീതിമാനെ ചൊല്ലി: "അവന്നു
</lg> [ 12 ] <lg n="">നന്നാകും, സ്വപ്രവൃത്തികളുടെ ഫലത്തെ അവർ ഭുജിക്കും" എന്നും,
</lg><lg n="൧൧"> "ദുഷ്ടനു ഹാ കഷ്ടം തിന്മ (വരും), തൻ കൈകൾ പിണെച്ചത് അവ
ന്നു ചെയ്യപ്പെറ്റും" എന്നും പറവിൻ.

</lg><lg n="൧൨"> എൻ ജനത്തിന്നോ കല്പിക്കുന്നവർ കുട്ടിയത്രേ, സ്ത്രീകൾ അതിൽ വാ
ഴുന്നു; എൻ ജനമേ നിന്നെ നടത്തുന്നവർ തെറ്റിക്കയും നിന്റെ ഞെ
</lg><lg n="൧൩"> റികളുടെ വഴിയെ മുടിക്കയും ചെയ്യുന്നു. യഹോവ വൃവഹരിപ്പാൻ
</lg><lg n="൧൪"> നിവിൎന്നു, വംശങ്ങൾക്കു നൃായം വിധിപ്പാൻ നിൽക്കുന്നു. സ്വജനത്തി
ന്റെ മൂപ്പന്മാരോടും പ്രഭുക്കളോടും യഹോവ ന്യായവിസ്താരത്തിൽ കട
ന്നു “നിങ്ങളും പള്ളിപ്പറമ്പിനെ മേച്ചുകളഞ്ഞു, എളിയവന്റെ കൊള്ള
</lg><lg n="൧൫"> നിങ്ങളുടെ വീടുകളിൽഅത്രേ" എന്നും, "എൻ ജനത്തെ ഇടിപ്പാനും
എളിയവരുടെ മുഖങ്ങളെ പൊടിപ്പാനും നിങ്ങൾക്ക് എന്തു" എന്നും സൈ
ന്യങ്ങളുടയ യഹോവ എന്ന കൎത്താവിന്റെ അരുളപ്പാട്.

</lg><lg n="൧൬"> പിന്നേ യഹോവ പറഞ്ഞിതു: ചീയോൻപുത്രിമാർ ഞെളിഞ്ഞുകൊ
ണ്ടു കഴത്തു നീട്ടി കണ്മുന ചാടി നടന്നു തത്തി തത്തി നടന്നു കൊണ്ടു കാ
</lg><lg n="൧൭"> ലുകളാൽ ചിലമ്പൊലി കേൾപ്പിക്കയാൽ, കൎത്താവ് ചീയോൻപുത്രി
</lg><lg n="൧൮"> മാരുടെ നെറുകയെ മുണ്ഡമാക്കി ഉപസ്ഥത്തിന്നു നഗ്നത വരുത്തും. അ
</lg><lg n="൧൯"> ന്നാൾ കൎത്താവ് ചിലമ്പുകളും ചെറു സൂൎയ്യചന്ദ്രാഭരണങ്ങളും, കാതി
</lg><lg n="൨൦"> ല ചങ്ങല കവിണിക്കച്ചകളും, തലക്കെട്ടു കാല്ത്തള അരഞ്ഞാണുകളും
</lg><lg n="൨൧,൨൨"> സൌരഭ്യക്കുപ്പികൾ രക്ഷകളും, മോതിരങ്ങൾ മൂക്കുത്തികളും, ഉട
</lg><lg n="൨൩"> യാടകൾ ശാല്വകൾ പുടപുടസഞ്ചികളും, കണ്ണാടികൾ ചിറ്റാടകൾ ത
</lg><lg n="൨൪"> ലപ്പാവു മുഖപ്പടങ്ങളും ആകുന്ന ഭൂഷണത്തെ നിക്കിക്കളയുന്നു. സുഗ
ന്ധത്തിന്നു പകരം ദ്രവിപ്പും കച്ചെക്കു പകരം കയറും പുരികുഴലിന്നു പ
കരം കഷണ്ടിയും ഉടയാടെക്കു പകരം, ചാക്കുകെട്ടും ഭംഗിക്കു പകരം
പരിക്കും ഉണ്ടാകും.

</lg><lg n="൨൫"> (ചിയോനേ) നിൻ പുരുഷന്മാർ വാളാലും നിന്റെ ശൂരതപടയാലും
</lg><lg n="൨൬"> വീഴുകയും, നിന്റെ വാതിലുകൾ ഞരങ്ങി തൊഴിക്കയും അവൾ ചൊട്ടു
</lg><lg n="൪,൧"> പിണഞ്ഞു നിലത്ത് ഇരിക്കയും, അന്നു ഏഴു സ്ത്രീകൾ ഒരു പുരുഷനെ
പിടിച്ചു: "ഞങ്ങൾ തന്നേ അപ്പം ഭക്ഷിച്ചും ഞങ്ങളുടെ വസ്ത്രം ഉടുത്തും
കൊള്ളും. നിന്റെ പേർ മാത്രം ഞങ്ങളിൽ വിളിക്കപ്പെടാക! ഞങ്ങളുടെ
നിന്ദയെ എടുത്തുകളക!" എന്നു പറകയും ചെയ്യും.

</lg> [ 13 ] ൪. അദ്ധ്യായം.

<lg n="൨"> അന്നാളിൽ യഹോവയുടെ തളിർ അലങ്കാരവും തേജസ്സും ഭൂമിയുടെ
ഫലം പ്രഭാവവും ഭൂഷണവും ആയി ഭവിപ്പതു ഇസ്രയേലിൽ വിടുവി
</lg><lg n="൩"> ക്കപ്പെട്ടവൎക്കു തന്നേ. ചിയോനിൽ ശേഷിച്ചു യരുശലേമിൽ മിഞ്ചി ഇ
രിക്കുന്നവൻ വിശുദ്ധൻ എന്നു ചൊല്ലപ്പെടും, യരുശലേമിൽ ജിവന്നായി
</lg><lg n="൪"> എഴുതപ്പെട്ട ഏവനും തന്നേ; കൎത്താവ് ന്യായാത്മാവുകൊണ്ടും ദഹനാ
ത്മാവുകൊണ്ടും ചിയോൻപുത്രിമാരുടെ മലം കഴുകി യരുശലേമിന്റെ
രക്തങ്ങളെ അതിൻ നടുവിൽനിന്ന് അലക്കിക്കളഞ്ഞു എങ്കിൽ തന്നേ.
</lg><lg n="൫"> യഹോവ ചീയോൻപവ്വതത്തിന്റെ പരപ്പിന്മേൽ എങ്ങും അതിന്റെ
(ഉത്സവ) സംഘങ്ങളിന്മേലും പകൽ മേഘധൂമവും രാത്രിയിൽ ജ്വാലാ
ഗ്നിയുടെ തെളക്കവും സൃഷ്ടിക്കും; എല്ലാ തേജസ്സിനും മറവ് ഉണ്ടല്ലോ.
</lg><lg n="൬">(ചിയോൻ) വെയിലിനു പകൽ തണലായും കൊട്ടങ്കാറ്റു മഴകളിൽ ആ
ശ്രയവും ഒളിയുമായി ഒരു കൂടാരമായി ചമകയും ചെയ്യും.
</lg>

൫. അദ്ധ്യായം.

വള്ളിപ്പറമ്പിന്റെ സദൃശത്താൽ ഇസ്രയേലിന്റെ ദ്രോഹം വെളിപ്പെട്ട ശേ
ഷം (൮) ലോഭം (൧൧) പ്രമാദം (൧൮) സത്യപരിഹാസം മുതലായ പാപ
ങ്ങൾക്കു (൨൭) അടുത്ത ശിക്ഷയും ദൂരത്തിങ്കന്നു വരുന്ന അശ്ശൂർബാധയും പ്ര
വചിച്ചതു.

<lg n="൧"> അല്ലയോ എൻ സഖിയെ ചൊല്ലി ഞാൻ പാടട്ടേ, എന്റെ പ്രിയൻ
തൻ വള്ളിപ്പറമ്പിനെ ചൊല്ലി പാടിയതത്രേ. പുഷ്ടി തികഞ്ഞൊരു
</lg><lg n="൨"> കൊടുമുടിമേൽ എൻ സഖിക്കു വള്ളിപ്പറമ്പുണ്ടു. ആയതിനെ അവൻ
കിളെച്ചു കല്ലു പെറുക്കി മേത്തരവള്ളികളെ നട്ടുംകൊണ്ടു, മദ്ധ്യത്തിൽ
ഗോപുരം പണിതു (പാറയിൽ) ചക്കും കൊത്തിച്ച ശേഷം, മുന്തിരിങ്ങ
കളെ കായ്ക്കും എന്നു പാൎത്തിരുന്നാറേ അതു ചവൎക്കുല കായ്ച്ചുപോയി.
</lg><lg n="൩"> ഇപ്പോൾ യരുശലേംനിവാസിയും യഹൂദാപുരുഷനും ആയുള്ളോരേ,
എനിക്കും എന്റെ പറമ്പിന്നും നടുവേ നിങ്ങൾ നൃായം വിധിച്ചാലും!
</lg><lg n="൪"> എൻ പറമ്പിൽ ഇനി ചെയ്‌വാനുള്ളത് എന്തൊന്നു ഞാൻ ചെയ്യാതേ വിട്
ടു? പിന്നേ മുന്തിരിങ്ങകളെ കായ്ക്കുന്നതിന്നു പാൎക്കുമ്പോൾ അതു ചവൎക്കു
</lg><lg n="൫"> ല കായ്ച്ചത് എന്തുകൊണ്ട്? എന്നിട്ട് എൻ പറമ്പിനോട് ഞാൻ ഇനി
</lg> [ 14 ] <lg n="">ചെയ്യുന്നതിനെ നിങ്ങൾക്കറിയിക്കട്ടേ: അതിൻ വേലി നീക്കീട്ടു മേയ്
</lg><lg n="൬"> ച്ചുകളവാനും മതിൽ ഇടിച്ചിട്ടു ചവിട്ടിക്കളവാനും ആക! അതിനെ
ഞാൻ അറുതി വരുത്തീട്ട് ഇനി ചെത്തുമാറും കിളെക്കുമാറും ഇല്ല; മുള്ളും
കാരയും വിളകയും ഞാൻ മുകിലുകളോട് അതിന്മേൽ മഴ പെയ്യാതവ
</lg><lg n="൭"> ണ്ണം കല്പിക്കയും ചെയ്യും. സൈന്യങ്ങളുടയ യഹോവയുടെ പറമ്പാക
ട്ടേ ഇസ്രയേൽഗൃഹവും അവന്റെ ഓമന നടുതല യഹൂദാപുരുഷാരും
അത്രേ; അവൻ ന്യായം പാൎത്തിരുന്നു, പിന്നേ ഇതാ അപായം, നീതി
എന്നിട്ട് ഇതാ ഭീതിരവം!

</lg><lg n="൮"> ഹാ ഭവനത്തോടു ഭവനവും ചേൎത്തു വയലോടു വയൽ അടുപ്പിച്ചു സ്ഥ
ലം അറുവോളവും ദേശത്തിന്മദ്ധ്യേ നിങ്ങൾ തന്നെ വസിപ്പോളവും
</lg><lg n="൯"> (അടക്കി) കൊള്ളുന്നവരേ! സൈന്യങ്ങളുടയ യഹോവ എന്റെ ചെവി
കളിൽ കേൾപ്പിച്ചിതു: "വലിയതും നല്ലതും ആയ അനേകം ഭവന
</lg><lg n="൧൦"> ങ്ങൾ നിവാസിയില്ലാതേ പാഴായ്പ്പോകും സത്യം. കാരണം പത്തേർ
നിലം പറമ്പും ഒരു തുത്തിക (വീഞ്ഞും) ഒരു പറ വിത്തു ഒരു തുണി
(ധാന്യവും) ഉണ്ടാക്കും".

</lg><lg n="൧൧"> ഹാ നന്ന രാവിലേ എഴുനീറ്റു മദ്യം പിന്തുടൎന്നും അന്തിയെ നീട്ടി
</lg><lg n="൧൨"> വീഞ്ഞിനാൽ ദീപിച്ചുംകൊണ്ടു, വീണ കിന്നരവും തപ്പിട്ടയും ഓടക്കു
ഴലുമായി വീഞ്ഞിനാൽ സദ്യ കഴിക്കേ യഹോവാപ്രവൃത്തിയെ നോ
ക്കാതേയും അവന്റെ കൈക്രിയയെ കാണാതേയും പോകുന്നവരേ!
</lg><lg n="൧൩"> ഇതിൻനിമിത്തം എൻ ജനം അറിയായ്മ തട്ടീട്ടു പ്രവസിക്കയും അതിന്നു
തേജസ്സായവർ ക്ഷുധാൎത്തരാകയും അതിൻ ആരവാരം ദാഹത്താൽ വറ്റു
</lg><lg n="൧൪"> കയും ചെയ്യുന്നു. ഇതിൻനിമിത്തം പാതാളം കൊതി തിരണ്ടു മട്ടില്ലാ
തേ വായ്‌പിളൎന്നതു (ദേശത്തിന്റെ) പ്രഭാവവും ആരവാരവും കോലാഹ
</lg><lg n="൧൫"> ലവും അതിൽ ഉല്ലസിക്കുന്നതും ഇറങ്ങുവാൻതന്നേ. (൨, ൯) എന്നിട്ടു
മനുഷ്യൻ താണു പുരുഷൻ കിഴിഞ്ഞു ഉയൎന്നവരുടെ കണ്ണുകൾ കിഴിക
</lg><lg n="൧൬"> യും, സൈന്യങ്ങളുടയ യഹോവ നൃായവിസ്താരത്താൽ ഉയരുകയും വി
ശുദ്ധദേവൻ നീതിയാൽ വിശുദ്ധനായി കാണിക്കയും ചെയ്യുന്നു (൨, ൧൧).
</lg><lg n="൧൭"> പിന്നേ കുഞ്ഞാടുകൾ തങ്ങളുടെ കാട് എന്നു മേയ്ക്കയും പുഷ്ടിക്കാർ (വിട്ട)
പാഴ്നിലങ്ങളെ യാത്രക്കാർ തിന്നുകയും ആം.

</lg><lg n="൧൮"> ഹാ ദുരിതക്കയറുകളെക്കൊണ്ടു കുറ്റത്തെയും തേർവടങ്ങളാൽ എന്ന
</lg><lg n="൧൯"> പോലേ പാപത്തെയും വലിച്ചുകൊണ്ടു. "നാം കാണ്മാനായി അവ
</lg> [ 15 ] <lg n="">ന്റെ ക്രിയ ബദ്ധപ്പെട്ടു വിരഞ്ഞു വരിക, നാം അറിവാനായി ഇസ്രയേ
ലിൽ വിശുദ്ധനായവന്റെ മന്ത്രം അണഞ്ഞ് എത്തുക" എന്നുള്ളവരേ!
</lg><lg n="൨൦"> ഹാ തീയതിനെ നല്ലതെന്നും നല്ലതിനെ തീയതെന്നും ചൊല്ലി ഇരിട്ടി
നെ വെളിച്ചവും വെളിച്ചത്തെ ഇരിട്ടും ആക്കി കച്ചതിനെ മധുരവും മധു
</lg><lg n="൨൧"> രത്തെ കച്ചതും ആക്കി വെക്കുന്നവരേ! ഹാ തൻ കണ്ണുകളിൽ ജ്ഞാനി
</lg><lg n="൨൨"> കളും തൻ കാഴ്ചെക്കു വിവേകികളും ആയുള്ളോരേ! ഹാ വീഞ്ഞു കുടി
</lg><lg n="൨൩"> പ്പാൻ വീരരും മദ്യം വിരകുവാൻ പ്രാപ്തിക്കാരും ആയി, കൈക്കൂ
ലിക്കു ദുഷ്ടനെ നിരീകരിച്ചും നീതിമാന്മാരുടെ നീതിയെ കാണാതാക്കി
</lg><lg n="൨൪"> ക്കളയുന്നവരേ! ഇതിൻനിമിത്തം അഗ്നിനാവു താളടിയെ തിന്നു പുല്ലി
ന്റെ കത്തൽ ഇളെച്ചുപോകുമ്പോലേ അവരുടെ വേർ ദ്രവിച്ചും അവ
രുടെ തളിർ പൂഴികണക്കേ കിളൎന്നുപോകയും ചെയ്യും. സൈന്യങ്ങളു
ടയ യഹോവയുടെ ധൎമ്മോപദേശം അവർ നിരസിച്ചു ഇസ്രയേലിലേ
വിശുദ്ധന്റെ മൊഴിയെ ധിക്കരിക്കയാൽ തന്നേ.

</lg><lg n="൨൫"> ആയതുകൊണ്ടു യഹോവയുടെ കോപം സ്വജനത്തിങ്കൽ ജ്വലിച്ചു അ
വൻ അതിന്മേൽ കൈനീട്ടി മലകൾ നടുങ്ങുമാറ് അവരെ അടിച്ചു അ
വരുടെ ശവങ്ങൾ ചവറു പോലേ വീതികളുടെ നടുവിൽ ആയി. ഇതെ
ല്ലാംകൊണ്ടും അവന്റെ കോപം മടങ്ങീട്ടില്ല തൃക്കൈ ഇന്നും നിട്ടിയി
രിക്കുന്നു.

</lg><lg n="൨൬"> എന്നിട്ട് അവൻ ദൂരത്തുനിന്നു ജാതികൾക്കു കൊടി ഉയൎത്തി ഭൂമിയുടെ
അറ്റത്തിൽനിന്ന് അവന്ന് ഊഴലിടും, അവനും ഇതാ വിരഞ്ഞു എളുപ്പ
</lg><lg n="൨൭"> ത്തിൽ വരും. അതിൽ ചടപ്പുള്ളവനും ഇല്ല ഇടറുന്നവനും ഇല്ല, തൂക്ക
ലും ഉറക്കും ഇല്ല, അരക്കച്ച അഴിയുന്നതും ഇല്ല ചെരിപ്പുകളുടെ വാർ
</lg><lg n="൨൬"> അറുന്നതും ഇല്ല. അമ്പുകൾ കൂൎത്തവയും വില്ലുകൾ എല്ലാം കുലെച്ചവ
യും കുതിരക്കുളമ്പുകൾ വെങ്കൽ എന്നു തോന്നുന്നവയും തേരുരുളുകൾ വിശ
</lg><lg n="൨൯"> റിന്ന് ഒത്തവയും ഉള്ളവൻ. സിംഹിയെ പോലേ ഗൎജ്ജനം ഉണ്ടു, കോ
ളരികളെ പോലേ അലറുകയും മുഴങ്ങുകയും ഇരപിടിക്കയും ഉദ്ധരിപ്പ
</lg><lg n="൩൦"> വൻ കാണാതേ കൊണ്ടുപോകയും, അന്നു കടൽമുഴക്കം പോലേ അവ
രുടെ മേൽ മുഴങ്ങുകയും ഭൂമിയെ നോക്കിയാൽ അതാ തിങ്ങിയ തിമിരവും
അതിലേ കാർമൂടലിൽ വെളിച്ചം ഇരുളുകയും ആം.
</lg> [ 16 ] III. ൬. അദ്ധ്യായം.

യശയ്യാ യഹോവാതേജസ്സിനെ കണ്ടു (൫) ഭൂതസ്ഥാനത്തിനു വിളിയും
പ്രാപ്തിയും ഉണ്ടായി (ൻ) ജനത്തിന്റെ ദുശ്ശാഠ്യം നിമിത്തം വെറുതേ ഘോഷി
ക്കേണം എങ്കിലും ദണ്ഡശിക്ഷയാൽ ഒരുശേഷിപ്പു ജീവിക്കും എന്ന കല്പന വാ
ങ്ങിയതു.

<lg n="൧">ഉജ്ജീയാരാജാവ് മരിക്കുന്ന ആണ്ടിലോ കൎത്താവ് ഉയൎന്നെഴുന്നൊരു സിം
ഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു, അവന്റെ തോങ്ങലുകൾ മന്ദി
</lg><lg n="൨"> രത്തിൽ നിറയുന്നു. സറാഫുകൾ അവന്റെ മീതേ നില്ക്കുന്നു; അവന്ന
വന്നു ആറാറു ചിറകുകൾ ഉണ്ടു, ഈരണ്ടു കൊണ്ടു മുഖവും ഈരണ്ടു കൊ
</lg><lg n="൩"> ണ്ടുകാലുകളെയും മൂടും, ഈരണ്ടിനാൽ പറക്കും. ഒന്നോട് ഒന്നു വിളി
ക്കുന്നിതു: "സൈന്യങ്ങളുടയ യഹോവ വിശുദ്ധൻ വിശുദ്ധൻ വിശുദ്ധൻ,
</lg><lg n="൪"> സൎവ്വഭൂമിയുടെ നിറവും അവന്റെ തേജസ്സ് തന്നേ." എന്നു വിളിക്കു
ന്നവരുടെ ഒച്ചയാൽ ഉമ്മരപ്പടികളുടെ തള്ളകൾ ഇളകി, ഭവനത്തിൽ
പുകയുംനിറയുന്നു.

</lg>

<lg n="൫"> ഞാൻപറഞ്ഞു: "എനിക്ക് അയ്യോ കഷ്ടം ഞാൻ അശുദ്ധ അധരങ്ങ
ളുള്ള ആളും അശുദ്ധ അധരങ്ങളുള്ള ജനത്തിൻ നടുവിൽ വസിക്കു
ന്നവനും ആകയാൽ ഞാൻ മുടിഞ്ഞുപോയി, എൻ കണ്ണുകൾ കണ്ടതു
</lg><lg n="൬"> സൈന്യങ്ങളുടയ യഹോവ എന്ന രാജാവല്ലോ." എന്നാറേ സറാഫു
കളിൽ ഒരുത്തൻ ബലിപീഠത്തിന്മേൽനിന്നു കൊടിൽകൊണ്ട് എടു
ത്തൊരു ചുടുകല്ലിനെ കയ്യിൽ പിടിച്ചുംകൊണ്ട് എന്റെ നേരേ പറന്നു
</lg><lg n="൭"> വന്നു. എന്റെ വായ്ക്കു തൊടുവിച്ചു; "ഇതാ നിന്റെ അധരങ്ങളെ
ഇതു തൊട്ടതിനാൽ നിന്റെ അകൃത്യം അകലുകയും നിൻപാപത്തിന്നു
</lg><lg n="൮"> പരിഹാരം വരികയും ചെയ്തു", എന്നു പറഞ്ഞു. അനന്തരം "ഞാൻ
ആരെ അയക്കേണ്ടു, ആർ നമുക്കായി പോകും?" എന്നു കൎത്താവ് പറ
യുന്ന ശബ്ദത്തെ ഞാൻ കേട്ടു. "ഞാൻ ഇതാ, എന്നെ അയച്ചാലും" എന്നു
ഞാൻ പറകയും ചെയ്തു.

</lg>

<lg n="൯"> അവൻപറഞ്ഞിതു: "നീ പോയി ഈ ജനത്തോടു നിങ്ങൾ കേട്ട്
കേട്ടുകൊണ്ടും ബോധിയായ്‌വിൻ, കണ്ടു കണ്ടുകൊണ്ടും അറിയായ്‌വിൻ" എ
</lg><lg n="൧൦"> ന്നു ചൊല്ലി. "ഈ ജനത്തിന്റെ ഹൃദയത്തെ തടിപ്പിക്കയും ചെവിക
ളെ കനപ്പിക്കയും കണ്ണുകളെ ലേപിച്ചുകളകയും വേണ്ടതു. അതു കണ്ണു
കളാൽ കണ്ടു ചെവികളാൽ കേട്ടു ഹൃദയം ബോധിച്ചിട്ടു തിരിച്ചുവന്നു ചി

</lg> [ 17 ] <lg n="൧൧"> കിത്സയായി എന്നു വരാതവണ്ണമേ". എന്നാറെ ഞാൻ "കൎത്താവേ എ
ത്രോടം" എന്നു പറഞ്ഞതിന്നു "ഊരുകൾ കുടിയാനില്ലാതേയും വീടുകൾ
</lg><lg n="൧൨"> ആളില്ലാതേയും തകൎന്നു നിലം പാഴായി മുടിഞ്ഞുപോകയും, യഹോവ
മനുഷ്യരെ അകറ്റീട്ടു ദേശത്തിന്നുള്ളിൽ ഒഴിവു മുഴുക്കയും ചെയ്യുംവരേ
</lg><lg n="൧൩"> തന്നേ. പിന്നേയും ദശാംശം അതിൽ ശേഷിച്ചാലും അതും തിരികേ
ദഹിപ്പാനത്രേ. മാവിലും കരിമരത്തിലും വെട്ടിയാൽ പിന്നേ മൂടു നി
ൽക്കുന്ന പോലേ വിശുദ്ധസന്തതി ആകുന്ന അതിന്റെ മൂടുണ്ടു താനും"
എന്നു പറകയും ചെയ്തു.

</lg>

IV. ൭. അദ്ധ്യായം. (-൧൨ അ.)

സുറിയസൈന്യം ആക്രമിക്കുന്ന സമയം (൨ നാള. ൨൮, ൬) ഭീതനായ രാ
ജാവിൽ വിശ്വാസധൈൎയ്യം കൊളുത്തുവാൻ (൧൦) യശയ്യാ ഇമ്മാനുവേലിൻ ജ
നനം ആകുന്ന അടയാളത്താൽ നാട്ടിനു ചില ആണ്ടുകളിൽ വരേണ്ടുന്ന രക്ഷ
യെ അറിയിച്ച ശേഷം (൧൭) അശ്ശൂർ പിന്നേയും വരുത്തേണ്ടും കലാപത്തെയും
വൎണ്ണിച്ചു (൮,൧) മറ്റൊരു ശിശുജനനത്താൽ ദമഷ്ക്കിനും ശമൎയ്യെക്കും തട്ടുന്ന
പരിഭവം സൂചിപ്പിച്ചതു (കാലം. ക്രി. മു. ൭൪൨).

<lg n="൧"> ഉജ്ജീയാവിൻ പുത്രനായ യോഥാമിൻ പുത്രനായ ആഹാജ് എന്ന യഹൂ
ദരാജവിന്റെ നാളുകളിൽ ഉണ്ടായിതു. അറാം രാജാവായ രചീനും
രമല്യാവിൻ പുത്രനായ പെഖഃ എന്ന് ഇസ്രയേൽരാജാവും പോരിന്നായി
യരുശലേമിനെക്കൊള്ളേ കരേറി വന്നു അതിൽ പോരാടുവാൻ കഴി
</lg><lg n="൨"> ഞ്ഞില്ല താനും. അപ്പോൾ "എഫ്രയിമിൽ അറാം പാളയം ഇറങ്ങി" എ
ന്നു ദാവീദ്ഗൃഹത്തിന്നു വാൎത്ത വന്നപ്പോൾ അവന്നും സ്വജനത്തിന്നും
കാറ്റിന്മുമ്പിൽ കാട്ടുമരങ്ങൾ ഇളകും പോലേ ഹൃദയങ്ങൾ ഇളകിപ്പോയി.
</lg><lg n="൩"> എന്നാറേ യഹോവ യശയ്യാവിനോടു പറഞ്ഞിതു: ആഹാജിനെ എതിരേ
ൽപാൻ നീയും നിൻ പുത്രനായ ശയാർയശൂബ് (ശേഷിപ്പു മനംതിരിയും)
എന്നവനുമായി മേൽക്കുളത്തിന്റെ തോട്ടിൻ അറ്റത്തിലേക്കു വെളുത്തേട
</lg><lg n="൪൩"> ത്തേ നിരത്തിന്മേൽ പുറപ്പെട്ടു പോയി. അവനോടു പറയേണ്ടതു:
സൂക്ഷിച്ചുകൊണ്ട് അമൎന്നിരിക്ക, രചീന്നും അറാമിന്നും രമല്യാപുത്രന്നും
കോപം ജ്വലിക്കയിൽ ഈ പുകെക്കുന്ന രണ്ടു കൊള്ളിത്തുണ്ടുകൾക്കു ഭയ
</lg><lg n="൫"> പ്പെടുകയും നിന്റെ ഹൃദയം പതുത്തുപോകയും അരുതേ. അറാമും രമ
</lg><lg n="൬"> ല്യാപുത്രനോട് എഫ്രയീമും നിന്നെ ചൊല്ലി തിന്മ മന്ത്രിച്ചു. "നാം യ
ഹൂദ്യയിൽ കരേറി അതിനെ ഞെട്ടിച്ചു വശമാക്കിക്കൊണ്ടു തബ്യേൽപുത്ര

</lg> [ 18 ] <lg n="">നെ അതിന്നകം രാജാവാക്കി വാഴിക്കും" എന്നിരിക്കയാൽ "ആയതു ഉ
ദിക്കയില്ല ഉണ്ടാകയും ഇല്ല" എന്നു കത്താവായ യഹോവ പറഞ്ഞിരിക്കു
</lg><lg n="൭"> ന്നു. അറാമിന്നാകട്ടേ ദമഷ്ക്കുതല, രചീനോ ദമഷ്ക്കിൻ തലയത്രേ, അറു
പത്തഞ്ചു വൎഷത്തിനകം എഫ്രയിം ജനമല്ലാതവണ്ണം പൊടിഞ്ഞുപോ
</lg><lg n="൮"> കും. എഫ്ര യിമിൻ തലയോ ശമൎയ്യ തന്നേ, രമല്യാപുത്രൻ ശമൎയ്യെക്കത്രേ
</lg><lg n="൯"> തലയാകുന്നതു. നിങ്ങൾക്കു വിശ്വാസം ഇല്ലാഞ്ഞാൽ സ്ഥിരവാസം ഇ
ല്ല സത്യം.

</lg>

<lg n="൧൦, ൧൧"> പിന്നേയും യഹോവ ആഹാജിനോടു ചൊല്ലിയതു: "പാതാളത്തോളം
ആഴയോ മീത്തലേക്കു ഉയരയോ നിൻ ദൈവമായ യഹോവയോട് അ
</lg><lg n="൧൨"> ടയാളം ചോദിച്ചുകൊൾക". എന്നതിന്ന് ആഹാജ്: "ഞാൻ ചോദിക്ക
</lg><lg n="൧൩"> യും യഹോവയെ പരീക്ഷിക്കയും ഇല്ല" എന്നു പറഞ്ഞാറേ, അവൻ പ
റഞ്ഞു: ഹേ ദാവീദ്ഗൃഹമേ കേൾപ്പിൻ! പുരുഷന്മാരെ മുഷിപ്പിക്കുന്നതു
പോര എന്നു വെച്ചിട്ടോ നിങ്ങൾ എൻ ദൈവത്തെയും മുഷിപ്പിക്കുന്നതു?
</lg><lg n="൧൪"> ആയതുകൊണ്ടു കൎത്താവ് താൻ നിങ്ങൾക്ക് അടയാളം തരുന്നിതു. ക
ണ്ടാലും കന്യയായവൾ ഗൎഭം ധരിച്ചു പുത്രനെ പെറ്റു അവന്ന് ഇമ്മാനു
</lg><lg n="൧൫"> വേൽ (നമ്മോടു ദേവൻ) എന്ന പേർ വിളിക്കുന്നുണ്ടു. അവൻ തിന്മ വെ
റുത്തു നന്മ തെരിഞ്ഞെടുപ്പാൻ അറിയുമ്പോഴെക്കു തയിരും തേനും ഉണ്ണും.
</lg><lg n="൧൬"> ബാലനാകട്ടേ തിന്മ വെറുത്തു നന്മ തെരിഞ്ഞെടുപ്പാൻ അറിയും മുമ്പേ
നീ ഓക്കാനിക്കുന്ന രണ്ടു രാജാക്കന്മാരുടെ ഭൂമിയും ഉപേക്ഷിക്കപ്പെടും.

</lg>

<lg n="൧൭"> എഫ്രയിം യഹൂദയോടു വേർപിരിഞ്ഞു പോയ നാൾ മുതൽ വന്നിട്ടി
ല്ലാത്ത നാളുകളെ യഹോവ നിന്റെ മേലും നിൻ ജനത്തിന്മേലും നി
ന്റെ പിതൃഗൃഹത്തിന്മേലും വരുത്തും, അശ്ശൂർരാജാവിനെ തന്നേ.
</lg><lg n="൧൮"> അന്നാൾ യഹോവ മിസ്രയിലേ കയ്യാറുകളുടെ അറ്റത്തുള്ള കൊതുകിന്നും
</lg><lg n="൧൯"> അശ്ശൂർ ദേശത്തിലേ തേനിച്ചെക്കും ഊഴൽ ഇടും. ആയവ വന്നു കടു
ന്തുക്കമുള്ള താഴ്വരകളിലും ശൈലപ്പിളൎപ്പുകളിലും എല്ലാ മുൾക്കെട്ടിലും എ
</lg><lg n="൨൦"> ല്ലാ തീൻപുലങ്ങളിലും ഒക്കത്തക്ക ആവസിക്കും. അന്നാൾ കൎത്താവ്
നദിക്ക് അക്കരേനിന്ന് ഇരവു വാങ്ങിയൊരു ഷൌരക്കത്തിയാകുന്ന അ
ശ്ശൂർ രാജാവിനെക്കൊണ്ടു തലയും കാലുകളിലേ രോമവും ചിരെക്കയും അ
</lg><lg n="൨൧"> തു താടിയെ കൂടേ കളകയും ചെയ്യും. അന്നാൾ താന്താൻ ഒരു കടച്ചി
</lg><lg n="൨൨"> യും രണ്ടാടും പോററി, അവ പാൽ ഏറേ ഉണ്ടാക്കയാൽ തയിർ ഉണ്ടു
കൊണ്ടിരിക്കും. ദേശത്തിന്നകം ശേഷിച്ചുള്ളവൻ ഏവനും തയിരും
</lg><lg n="൨൩"> തേനും ഉണ്ണും സത്യം. ആയിരം പണത്തിന്ന് ആയിരം വള്ളിയുള്ള
</lg> [ 19 ] <lg n="൨൪"> സ്ഥലം ഒക്കയും അന്നാൾ മുള്ളിന്നും കാരെക്കും ഭവിക്കയും, ദേശം എ
ല്ലാം മുള്ളും കാരയും ആയ്പ്പോകയാൽ അമ്പും വില്ലുംകൊണ്ട് അങ്ങു ന
</lg><lg n="൨൫"> ടക്കയും, കൈക്കോട്ട്കൊണ്ടു കൊത്തുന്ന എല്ലാ മലകളും മുൾക്കാരകളി
ലേ ഭയം നിമിത്തം നീ ചെല്ലാതേ കാളയെ അയപ്പാനും ആടു ചവിട്ടു
വാനും ആയി തീരുകയും ആം.

</lg>

<lg n="൮,൧"> അനന്തരം യഹോവ എന്നോടു പറഞ്ഞു: നി ഒരു വലിയ പലക എ
ടുത്തുംകൊണ്ടു പടുവെഴുത്തുകൊണ്ട് അതിൽ (കവൎച്ച വേഗം, കൊള്ള
</lg><lg n="൨"> വിരവു) മഹേൎഷലാൽഹഷ്പാജ് ആയവന് എന്നു വരെക്ക. അതിന്നു വി
ശ്വസ്തസാക്ഷികളായിട്ട് പുരോഹിതനായ ഉരിയാവിനെയും യബരെ
</lg><lg n="൩"> ക്യാവിൻ മകനായ ജകൎയ്യാവിനെയും ഞാൻ വെച്ചുകൊള്ളും. എന്നാറേ
ഞാൻ പ്രവാചകയോടു ചേൎന്നു അവൾ ഗൎഭം ധരിച്ചു മകനെ പ്രസവി
ച്ചപ്പോൾ യഹോവ എന്നോട്പറഞ്ഞിതു: "ഇവന്നു മഹേൎശലാൽഹഷ്പാ
</lg><lg n="൪"> ജ് എന്നു പേർ ഇടുക. കാരണം ബാലൻ എൻ അപ്പൻ എൻ അമ്മ
എന്നു വിളിപ്പാൻ അറിയും മുമ്പേ ദമഷ്ക്കിന്റെ ദ്രവ്യവും ശമയ്യയുടെ കവ
ർച്ചയും അശ്ശൂർരാജാവിന്റെ മുമ്പാകേ കൊണ്ടുവരപ്പെടും."

</lg>

൮. അദ്ധ്യായം. (— ൯, ൬.)

അശ്ശൂൎയ്യശിക്ഷ വേണ്ടിവന്നാലും (൯) സാധുക്കൾ ഇമ്മാനുവേലിൽ തന്നേ
ആശ്രയിച്ചു (൧൨) പരീക്ഷാകാലത്തിൽ ശത്രുക്കളെ അല്ല യഹോവയെ ഭയപ്പെ
ടേണ്ടതു. (൧൬) ദേവവാക്കിൽ തേറിക്കൊണ്ടാൽ ലോകരുടെ അരിഷ്ടതയെ
ഒഴിച്ചു (൨൩) മശീഹാവതാരത്താൽ സമാധാനരാജ്യത്തെ പാൎത്തുകൊള്ളാം.

<lg n="൫. ൬"> പിന്നേയും യഹോവ എന്നോടു ചൊല്ലിയതു: പതുക്കേ ഒഴുകുന്ന ശി
ലോഹവെള്ളത്തെ ഈ ജനം വെറുത്തു രചീനിലും രമല്യാപുത്രനിലും ആ
</lg><lg n="൭"> നന്ദിക്ക ഹേതുവാൽ തന്നേ. കണ്ടാലും കത്താവ് നദിയുടെ ഊറ്റമുള്ള
പെരുവെള്ളമാകുന്ന അശ്ശൂർരാജാവിനെ സൎവ്വതേജസ്സുമായി അവരുടെ
മേൽ കരേറ്റുന്നുണ്ടു. അതും എല്ലാ തീരങ്ങളെയും കവിഞ്ഞു സകലമി
</lg><lg n="൮"> ട്ടാൽപ്രദേശത്തും വഴിഞ്ഞുചെന്നു, യഹൂദയിൽ പൊങ്ങി തുളുമ്പി പ്രവാ
ഹിച്ചു കഴുത്തോളം എത്തി കൈകളും നീണ്ടു ഇമ്മാനുവേലേ നിന്റെ ദേ
ശത്തിൻ പരപ്പിൽ (എങ്ങും) നിറഞ്ഞുപോകും.

</lg>

<lg n="൮"> അല്ലയോ വംശങ്ങളേ കയൎപ്പിൻ, മിരണ്ടും പോവിൻ, ഭൂമിയിലേ സ
ൎവ്വദൂരതകളായുള്ളോവേ ചെവിക്കൊൾവിൻ! അര കെട്ടിക്കൊൾവിൻ
</lg> [ 20 ] <lg n="൧൦"> മിരണ്ടും പോവിൻ: അര കെട്ടീട്ടു മിരണ്ടു പോവിൻ! മന്ത്രം മന്ത്രിച്ചു
കൊൾവിൻ അതിന്നു ഭംഗം വരും താനും, വചനം ചൊല്‌വിൻ അതു നിവി
</lg><lg n="൧൧"> രുകയും ഇല്ല, ഞങ്ങളോടല്ലോ ദേവൻ ഉണ്ടു (ഇമ്മാനുവേൽ). യഹോവ
ആകട്ടേ തൃക്കൈ(എന്നിൽ) വിളങ്ങിയ നേരം ഈ ജനത്തിന്റെ വഴി
യിൽ നടക്കാതേ ഇരിപ്പിൻ എന്നെ പഠിപ്പിക്കുമ്പോൾ എന്നോട് ഇപ്ര
</lg><lg n="൧൨"> കാരം പറഞ്ഞു: ഈ ജനം കൂട്ടുകെട്ടു എന്നു പറയുന്നത് എല്ലാം നിങ്ങൾ
കൂട്ടുകെട്ട് എന്നു പറയാ‌യ്‌വിൻ, ഇവർ ഭയപ്പെടുന്നതിന്നു നിങ്ങൾക്കു ഭയ
</lg><lg n="൧൩"> വും നടുക്കവും അരുതു. സൈന്യങ്ങളുടയ യഹോവയെ മാത്രം വിശു
ദ്ധീകരിപ്പിൻ! അവനത്രേ നിങ്ങൾക്കു ഭയവും നടുക്കവും ആക.
</lg><lg n="൧൪"> എന്നിട്ട് അവൻ ശുദ്ധസ്ഥലമാകയല്ലാതേ ഇസ്രയേൽഗൃഹങ്ങൾ രണ്ടിന്നും
മുട്ടുന്ന കല്ലും ഇടറുന്ന പാറയും യരുശലേംനിവാസിക്കു കണിയും കുടുക്കു
</lg><lg n="൧൫"> മായി തീരും. അവരിൽ അനേകർ ഇടറി വീണു തകരുകയും കുടുങ്ങി
പിടിപെടുകയും ചെയ്യും.

</lg>

<lg n="൧൬"> നീ സാക്ഷ്യത്തെ പൊതിഞ്ഞു ധൎമ്മോപദേശത്തെ എന്റെ ശിഷ്യരു
</lg><lg n="൧൭"> ടേ അകത്തു മുദ്ര ഇടുക! എന്നിട്ട് യാക്കോബ് ഗൃഹത്തിൽനിന്നു തിരു
മുഖത്തെ മറെക്കുന്ന യഹോവയെ ഞാൻ പ്രതീക്ഷിക്കയും അവനെ പാ
</lg><lg n="൧൮"> ൎത്തിരിക്കയും ചെയ്യും. ഞാനാകട്ടേ യഹോവ എനിക്കു തന്ന സൂതന്മാരു
മായി, ചീയോൻപൎവ്വതത്തിൽ വസിക്കുന്ന സൈന്യങ്ങളുടയ യഹോവ
യിൽനിന്ന് ഇസ്രയേലിൽ അടയാളങ്ങളും മുങ്കുറികളുമായി (തന്നവരോടു
</lg><lg n="൧൯"> കൂടേ) ഇതാ നിൽക്കുന്നു. പിന്നേ "വെളിച്ചപ്പാടന്മാരോടും ലക്ഷണക്കാ
രോടും ചോദിപ്പാൻ ആ മുരണ്ടു ചിലെക്കുന്നവരോട്" എന്നു (വല്ലവരും)
നിങ്ങളോട്ട് പറയുമ്പോൾ, "ജനം തൻ ദൈവത്തോടു ചോദിക്കേണ്ടേ?
</lg><lg n="൨൦"> ജീവിക്കുന്നവൎക്കു വേണ്ടി ചത്തവരോടോ?" ധൎമ്മോപദേശത്തിലേക്കും
സാക്ഷ്യത്തിലേക്കും എന്നിങ്ങനേ അല്ലയോ! ഈ വാക്കിൻപ്രകാരം പ
</lg><lg n="൨൧"> റയാഞ്ഞാൽ, അരുണോദയമില്ലാത്തവർ അത്രേ. ഇവ്വണ്ണമുള്ളവർ ഉഴ
ന്നും വിശന്നും ദേശത്തൂടേ ചെൽകയും, വിശന്നാൽ വ്യസനിച്ചു സ്വരാ
ജാവിനെയും സ്വദൈവത്തെയും ശപിക്കയും, മേലേ കൺതിരിക്കയും,
</lg><lg n="൨൨"> ഭൂമിയെ നോക്കുകയും അതിൽ അതാ തിക്കും തിമിരവും (൫, ൩൦) തിട്ടതി
അന്ധകാരവും (കണ്ടു) തമസ്സിലേക്കു തള്ളപ്പെടുകയും ചെയ്യും.

</lg>

<lg n="൨൩"> എങ്കിലും തിട്ടതി വരുന്ന ദേശത്തിനു തിമിരം തട്ടിനിൽക്കയില്ല; പൂൎവ്വ
കാലം ജബുലൂൻനാട്ടിന്നും നപ്തലിനാട്ടിന്നും ഇളപ്പം വരുത്തിയ ശേഷം
(൨ രാജ. ൧൫, ൨ൻ) പിറ്റേ കാലം കടൽവഴിയെയും യൎദ്ദനക്കരേയും
</lg> [ 21 ] <lg n="൯, ൧"> ജാതികളുടെ മണ്ഡലം (ആകുന്ന ഗലീലയെയും) തേജസ്ക്കരിക്കും. ഇരി
ട്ടിൽ നടക്കുന്ന ജനം വലിയ വെളിച്ചത്തെ കാണുന്നു, മരണനിഴലിൻ
</lg><lg n="൨"> ദേശത്തിൽ പാൎക്കുന്നവരുടെ മേൽ പ്രകാശം തെളങ്ങുന്നു. നീ വലുതാ
ക്കാത്ത ജാതിയെ പെരുക്കുന്നു, നിന്റെ മുമ്പിൽ അവർ സന്തോഷിക്കു
ന്ന സന്തോഷം കൊയ്ത്തു കാലത്തേ സന്തോഷം പോലേ കവൎച്ചയെ പങ്കി
</lg><lg n="൩"> ടുകയിൽ മകിഴുന്ന കണക്കേ തന്നേ. നീ മിദ്യാന്റെ നാൾ എന്നപോ
ലേ (ന്യാ. ൭) അവരിൽ പാരിച്ച നുകവും തോളിലേ വടിയും തെളിക്കു
</lg><lg n="൪"> ന്നവന്റെ ദണ്ഡും ഒടിക്കയാൽ തന്നെ. ആരവത്തോടേ ചാഞ്ചാടുന്ന
വന്റെ ചെരിപ്പും ചോരകളിൽ പിരണ്ട വസ്ത്രവും എല്ലാം തീക്കിരയായി
</lg><lg n="൫"> കത്തുവാൻ പോരുമല്ലോ. കാരണം സുതൻ നമുക്കു പിറന്നു, മകൻ ന
മുക്കു തരപ്പെട്ടു, അവന്റെ തോളിന്മേൽ വാഴ്ച്ച ഉണ്ടു. ആയവന് അത്ഭു
തമന്ത്രി വീരദേവൻ നിത്യപിതാ സമാധാനപ്രഭു എന്നീ പേർ വിളിക്ക
</lg><lg n="൬"> യും ചെയ്യുന്നു. ദാവിദിൻ സിംഹാസനത്തിന്മേലും അവന്റെ രാജ്യ
ത്തിന്മേലും വാഴ്ചയുടെ വളൎച്ചെക്കും അറ്റമില്ലാത്ത സമാധാനത്തിനും
ആയിട്ടത്രേ, നീതിയാലും ന്യായത്താലും ഇന്നുമുതൽ എന്നെന്നേക്കും അതി
നെ സ്ഥാപിച്ചു താങ്ങുവാൻ തക്കവണ്ണമേ. സൈന്യങ്ങളുടയ യഹോവ
യുടെ എരിവ് ഇതിനെ ചെയ്യും.

</lg>

൯. അദ്ധ്യായ0.

ശമൎയ്യയിലേ ഡംഭൂ ദൈവത്തിൻ ന്യായവിധികളാൽ ശമിക്കായ്കകൊണ്ടും
(൧൨) നടത്തുന്നവർ ജനത്തെ തെറ്റിക്കകൊണ്ടും (൧൭) ഉൾഛിദ്രം വളരുക
കൊണ്ടും (൧൦,൧) ന്യായദാതാക്കൾ അനീതിയെ വിടായ്കകൊണ്ടും ഇസ്രയേലിൽ
ദെവകോപം മാറാതേ നിൽക്കുന്നു.

<lg n="൭"> കൎത്താവ് യാക്കോബിൽ ഒരു വചനം അയച്ചതു ഇസ്രയേലിൽ തട്ടും,
</lg><lg n="൮"> എഫ്ര യിമും ശമൎയ്യാ‌വാസിയുമായി ജനം ഒക്കത്തക്ക അറിവാ‌ന്തക്കവണ്ണ
മേ; "ഇട്ടികകൾ വീണിരിക്കേ നാം വെട്ടുകല്ല് കൊണ്ടു കെട്ടും, അമാറ
ത്തികളെ വെട്ടിയിരിക്കേ ദേവതാരങ്ങളെ പകരം നാട്ടിക്കൊള്ളാം" എ
</lg><lg n="൯"> ന്നു ഗൎവ്വത്താലും ഹൃദയവലിപ്പത്താലും പറയുന്നവർ തന്നേ. എന്നിട്ടു യ
ഹോവ രചീന്റെ മാറ്റാന്മാരെ (അശ്ശൂരെ) അതിന്മേൽ ഉയൎത്തി അവ
</lg><lg n="൧൦"> ന്റെ ശത്രുക്കളെ കോപ്പിടുവിക്കുന്നു. കിഴക്കേ അറാമും പടിഞ്ഞാറേ ഫ
ലിഷ്ടരും ആയവർ ഇസ്രയേലിനെ വായി തിങ്ങവിങ്ങ തിന്നുകളകയും
</lg> [ 22 ] <lg n="൧൧"> ചെയ്യുന്നു. ഇതെല്ലാംകൊണ്ടും അവന്റെ കോപം മടങ്ങിയിട്ടില്ല തൃ
ക്കൈ ഇന്നും നീട്ടിയിരിക്കുന്നു (൫, ൨൫).

</lg>

<lg n="൧൨">ജനമോ തങ്ങളെ അടിക്കുന്നവങ്കലേക്കു മടങ്ങിയതും ഇല്ല, സൈന്യങ്ങ
</lg><lg n="൧൩">ളുടയ യഹോവയെ തിരഞ്ഞതും ഇല്ല. എന്നിട്ടു യഹോവ ഇസ്രയേലിൽ
</lg><lg n="൧൪">നിന്നു തലയും വാലും മട്ടലും മുത്തങ്ങയും ഒരു നാളിൽ അറുക്കുന്നു; (വൃ
ദ്ധനും മുഖ്യസ്ഥനും തല എന്നും കപടം ഉപദേശിക്കുന്ന പ്രവാചകൻ
</lg><lg n="൧൫"> വാൽ എന്നും വരും). ഈ ജനത്തെ നടത്തുന്നവർ തെറ്റിക്കുന്നവരും
(൩, ൧൨) അതിൽ നടത്തപ്പെടുന്നവർ മുടിഞ്ഞവരും ആയ്പ്പോയി.
</lg><lg n="൧൬"> അതുകൊണ്ടു കൎത്താവ് അതിലേ യുവാക്കളിൽ സന്തോഷിക്കയുംഇല്ല.
അതിലേ അനാഥരെയും വിധവമാരെയും കനിഞ്ഞുകൊൾകയും ഇല്ല;
എല്ലാവനും ബാഹ്യനും വിടക്കും അത്രേ. എല്ലാ വായും മൌഢ്യം ചൊല്ലു
ന്നുവല്ലോ. ഇതെല്ലാംകൊണ്ടും അവന്റെ കോപം മടങ്ങിയിട്ടില്ല തൃക്കൈ
ഇന്നും നീട്ടിയിരിക്കുന്നു.

</lg>

<lg n="൧൭"> ദുഷ്ടത ആകട്ടേ തീ പോലേ കത്തി, മുള്ളും കാരയും തിന്നു കാട്ടിലേ
വള്ളിക്കെട്ടുകളെ കൊളുത്തി അവ വട്ടം തിരണ്ട പുകയായി കിളരുന്നു.
</lg><lg n="൧൮"> സൈന്യങ്ങളുടയ യഹോവയുടെ ചീറ്റത്താൽ ദേശം കാളിപ്പോയി ജന
വും തീക്കു തീനു പോലേ ആകയും അവനവൻ സഹോദരനെ ആദരിക്കാ
</lg><lg n="൧൯">യ്കയും, വലത്ത് തുണ്ടിച്ചിട്ടും വിശക്കയും ഇടത്തു തിന്നിട്ടും തൃപ്തി വരാ
</lg><lg n="൨൦"> യ്കയും, താന്താന്റെ ഭുജത്തിൻ മാംസത്തെ ഭുജിക്കയും, മനശ്ശ എഫ്ര
യിമെയും, എഹൂ യിം മനശ്ശയെയും, ഇവരും ചേൎന്നു യഹൂദയെക്കൊള്ളേ
യും; ഇതെല്ലാംകൊണ്ടും അവന്റെ കോപം മടങ്ങീട്ടില്ല തൃക്കൈ ഇന്നും
നീട്ടിയിരിക്കുന്നു.

</lg>

<lg n="൧൦, ൧"> അയ്യോ നിസ്സാരവൈപ്പുകളെ വെച്ചും കിണ്ടം എഴുതി എഴുതിപ്പോന്നും,
സാധുക്കളെ ന്യായസ്ഥലത്തുനിന്നു നീക്കി എൻ ജനത്തിലേ എളിയവ
</lg><lg n="൨">രോടു ന്യായത്തെ പറിച്ചുകളകയാൽ, വിധവമാർ അവൎക്കു കൊള്ളയാ
</lg><lg n="൩"> വാനും അനാഥരോടു കവരുവാനും സംഗതി വരുത്തുന്നവരേ! സന്ദൎശ
നത്തിൻ നാളിലോ ദൂരത്തുനിന്നു വരുന്ന ആപത്തിന്നോ നിങ്ങൾ എന്തു
ചെയ്യും? തുണെക്കായി ആരുടെ അരികിൽ മണ്ടും? നിങ്ങടെ തേജസ്സി
</lg><lg n="൪">നെ എവിടേ നിക്ഷേപിക്കും? ബദ്ധരിൽ കനികയും കൊന്നുപോയ
വരോടു വീഴുകയും എന്നിയേ (എന്തു?) ഇതെല്ലാംകൊണ്ടും അവന്റെ
കോപം മടങ്ങിയിട്ടില്ല തൃക്കൈ ഇന്നും നീട്ടിയിരിക്കുന്നു.
</lg> [ 23 ] ൧൦. അദ്ധ്യായം. (-൧൨.)

അശ്ശൂർ ദൈവത്തിന്റെ ശിക്ഷായുധം എന്ന് ഓൎക്കാതേ ഞെളികയാൽ
(൧൨) ഗൎവ്വം നിമിത്തം തള്ളപ്പെടുകയും (൨൦) ഇസ്രയേലിലേ ശേഷിപ്പു മനന്തി
രിഞ്ഞു (൨൪) പണ്ടുള്ള പോലേ ജയിക്കയും (൨൮) യരുശലേമെക്കൊള്ളേ പൊ
ങ്ങിവരുന്ന അശ്ശൂൎപ്പട പെട്ടന്നു തോൽക്കയും ചെയ്യും. (൧൧,൧) ദാവിദ് പുത്രനോ
പതുക്കേ ജനിച്ചു വളൎന്നു ആത്മപുൎണ്ണനായി (൬) സൎവ്വലോകത്തിലും സമാധാന
ത്തെ സ്ഥാപിച്ചു (൧൧) ജനശേഷിപ്പിനെ ശേഖരിച്ചുയൎത്തുമ്പോൾ (൧൨,൧) ര
ക്ഷിതപ്രജകൾ സ്തുതി പാടും. (കാലം ശമൎയ്യാ സംഹാരം അടുക്കുമ്പോൾ.)

<lg n="൫"> ഹാ എൻ കോപത്തിൻ വടിയായ അശ്ശൂരേ! തങ്ങളുടെ കയ്യിൽ എൻ
</lg><lg n="൬"> ഈറലിന്റെ ദണ്ഡുള്ളോരേ! ബാഹ്യമായ ജാതിയിലേക്കു ഞാൻ അവ
നെ അയച്ചു എൻ ചീറ്റം ഏല്ക്കുന്ന ജനത്തിന്മേൽ നിയോഗിക്കുന്നതു
കൊള്ള കൊൾവാനും കവൎച്ച കവരുവാനും തെരുക്കളിലേ ചളി പോലേ
</lg><lg n="൭"> അതിനെ ചവിട്ടിക്കളവാനും തന്നേ. അവനോ അങ്ങനേ നിരൂപിക്കു
ന്നതും ഹൃദയം അങ്ങനേ എണ്ണുന്നതും അല്ല, മുടിക്കേണം എന്നും അനല്പ
</lg><lg n="൮"> ജാതികളെ ഛേദിച്ചുകളക എന്നുമുള്ളതത്രേ അവന്റെ മനസ്സിൽ. അ
വനാകട്ടേ പറയുന്നിതു: "എന്റെ പ്രഭുക്കൾ എപ്പേരും രാജാക്കളല്ലയോ?
</lg><lg n="൯"> കൎക്കമീശെ പോലേ കല്നു ആയല്ലോ? (ആമോ. ൬, ൨) അൎപ്പാദെ പോലേ
</lg><lg n="൧൦"> ഹമാത്തല്ലയോ? മെഷ്കു പോലേ ശമൎയ്യ അല്ലയോ? പിന്നേ യരുശലേം
ശമൎയ്യകളെക്കാളും ശിലകൾ ഏറേയുള്ള അസത്തുകളുടെ രാജ്യങ്ങളോള
</lg><lg n="൧൧"> വും എന്റെ കൈ എത്തിയിട്ടുണ്ടെങ്കിൽ, ഞാൻ ശമൎയ്യയോടും അതിലേ
അസത്തുകളോടും ചെയ്തവണ്ണമേ യരുശലേമിനോടും അതിലേ ബിംബ
ങ്ങളോടും ചെയ്കയില്ലയോ?"

</lg>

<lg n="൧൨"> എങ്കിലും കൎത്താവ് ചീയോൻപൎവ്വതത്തിലും യരുശലേമിലും തന്റെ
ക്രിയ ഒക്കേയും സമാപിച്ചാൽ പിന്നേ സംഭവിപ്പിതു: അശ്ശൂർരാജാവി
ന്റെ ഹൃദയവലിപ്പത്തിലേ ഫലത്തെയും അവന്റെ കണ്ണുയൎച്ചയുടെ അ
</lg><lg n="൧൩"> ലങ്കാരത്തെയും ഞാൻ സന്ദൎശിക്കും. അവനാകട്ടേ പറയുന്നിതു: "എൻ
കൈയ്യൂക്കുകൊണ്ടും എൻ ജ്ഞാനംകൊണ്ടും ഞാൻചെയ്തു, അതിവിവേകി
യല്ലോ, വംശങ്ങളുടെ അതിരുകളെ ഞാൻ നീക്കുകയും അവരുടെ സംഭാ
രങ്ങളെ നാനാവിധാക്കുകയും ഇരുന്നരുളുന്നവരെ കൂറ്റനായി ഇറക്കുക
</lg><lg n="൧൪"> യും ചെയ്തു. കൂടു പോലേ വംശങ്ങളുടെ സമ്പത്തിനെ എൻ കൈ തട്ടിപ്പ
റിച്ചു, കൈ വിട്ട മുട്ടകളെ ചേൎക്കുമ്പോലേ സൎവ്വഭൂമിയെയും ഞാൻ ചേൎത്തു,
ചിറക് ഇളക്കി ചിലചിലേ വായി പിളൎക്കുന്നവൻ ആരും ഇല്ലാഞ്ഞു."
</lg> [ 24 ] <lg n="൧൫"> എന്നാൽ മഴുകൊണ്ടു വെട്ടുന്നവന്നു നേരേ (മഴു) പ്രശംസിക്കയോ? ഈ
രുന്നവന്നു നേരേ ഈൎവ്വാൾ വമ്പിക്കയോ? പക്ഷേ വടിയായതു ഓങ്ങു
ന്നവനെ തന്നേ വീശുമ്പോലേ, ദണ്ഡായതു മരമല്ലാത്തവനെ എടുക്കുമ്പോ
</lg><lg n="൧൬">ലേ?— അതുകൊണ്ടു സൈന്യങ്ങൾക്ക് ഉടയോനാകുന്ന കൎത്താവ് അവ
ന്റെ തടിയന്മാരിൽ മെലിച്ചൽ അയക്കയും അവന്റെ തേജസ്സിൻ കീഴേ
</lg><lg n="൧൭">ദവാഗ്നി പോലേ അഗ്നി കത്തുകയും, ഇസ്രയേലിൻ വെളിച്ചം തീയും
അതിലേ വിശുദ്ധൻ ജ്വാലയും ആയ്ച്ചമകയും, ആയത് അവന്റെ മു
</lg><lg n="൧൮">ള്ളും കാരയും ഒരു നാളിൽ ദഹിച്ചു തിന്നുകളയും, അവന്റെ കാടും
തോപ്പും ആയ തേജസ്സിനെ ഇവൻ ദേഹിയോടു മാംസത്തോളവും മുടിക്ക
</lg><lg n="൧൯">യും അതിരോഗി ഉരുകുമ്പോലേ വരികയുംചെയ്യും. അവന്റെ കാട്ടി
ലേ മരശേഷിപ്പും എണ്ണിക്കൂടും, അവ എഴുതുവാൻ ബാലനുംമതി.

</lg>

<lg n="൨൦"> അന്നാളിൽസംഭവിപ്പിതു: ഇസ്രയേലിന്റെ ശേഷിയും യാക്കോബ്
ഗൃഹത്തിലേ വിടുവിപ്പും തങ്ങളെ അടിച്ചവനെ ഇനി ചാരാതേ, ഇസ്ര
</lg><lg n="൨൧">യേലിൽ വിശുദ്ധനായ യഹോവയെ തന്നേ ഉണ്മയിൽ ചാരിക്കൊള്ളും.
ശേഷിപ്പു മനന്തിരിയും (ശയാർയശൂബ്. ൭,൩) ഇസ്രയേലിൻ ശേഷി
</lg><lg n="൨൨">പ്പു വീരദേവങ്കലേക്കു തന്നേ (൯, ൫). ഇസ്രയേലേ, നിന്റെ ജനം
കടൽമണലോളം ആയാലും അതിൽ ശേഷിപ്പേ മനന്തിരിയുന്നുളളു. നീ
</lg><lg n="൨൩">തിയെ പൊഴിയുന്ന സംഹാരം വിധിച്ചു കിടക്കുന്നു, സൈന്യങ്ങളുടയ
യഹോവാകൎത്താവ് സമസ്തഭൂമിയിൻ നടുവിൽ മുടിവും വിധിനിൎണ്ണയ
വും നടത്തുന്നു സത്യം.

</lg>

<lg n="൨൪">അതുകൊണ്ടു സൈന്യങ്ങളുടയ യഹോവ എന്ന കൎത്താവ് പറയുന്നിതു:
ചീയോനിൽ വസിക്കുന്ന എൻജനമേ, മിസ്രമൎയ്യാദ പോലേ നിന്നെ ദണ്ഡു
കൊണ്ട് അടിച്ചു വടിയെ നിന്മേൽ ഓങ്ങുന്ന അശ്ശൂരെ ഭയപ്പെടൊല്ല.
</lg><lg n="൨൫">അല്പം കുറയ നേരം ചെന്നാൽ ഈറൽ തീൎന്നുപോയിട്ട് എന്റെ കോപം
</lg><lg n="൨൬">അവരുടെ നിഗ്രഹത്തിങ്കലേക്കേ ഉള്ളു. എന്നാൽ സൈന്യങ്ങളുടയ യ
ഹോവ അവന്റെ മേൽ ഒരു ചമ്മട്ടിയെ ഉണൎത്തും, ഒരേബ്പാറയിൽ
മിദ്യാനെ അടിച്ച പന്തിയിൽ തന്നേ (ന്യാ. ൭, ൨൫), മിസ്രമൎയ്യാദ പോലേ
</lg><lg n="൨൭">കടലിന്മേൽ തൻ വടിയെ ഓങ്ങും (൨ മോ. ൧൪, ൧൬). അന്നാളിൽ അ
വന്റെ ചുമട് നിന്റെ ചുമലിൽനിന്നും അവന്റെ നുകം നിൻ കഴു
ത്തിൽനിന്നും നീങ്ങും തടിപ്പു ഹേതുവായി നുകം പൊട്ടുകേ ഉള്ളു.

</lg>

<lg n="൨൮">ഹാ അവൻ അയ്യാത്തിൽ കൂടി മിഗ്രോനിൽ ചെന്നു മിക്മാശിൽ കോ
</lg><lg n="൨൯">പ്പുകളെ സമൎപ്പിച്ചേച്ചു; കണ്ടിവാതിൽകടന്നു ഗേബയിൽ രാ പാൎത്തു;

</lg> [ 25 ] <lg n="൩൦"> രാമ വിറെച്ചു ശൌലിന്റെ ഗിബ്യ മണ്ടിപ്പോകുന്നു. ഗല്ലീംപുത്രിയേ
നിൻ ഒച്ചയെ ഉച്ചമാക്കുക, ലയശേ കുറിക്കൊൾക! അഗതിയായ അന
</lg><lg n="൩൧">ഥൊത്തേ! മദേ‌മ്ന തത്രപ്പെട്ടു ഖേബീമിലേ നിവാസികൾ കടിവാങ്ങി
</lg><lg n="൩൨">പ്പോകുന്നു. ഇന്നു തന്നേ അവൻ നോബിലേ നില്പു, ചീയോൻപുത്രിയു
</lg><lg n="൩൩">ടെ പൎവ്വതമാകുന്ന യരുശലേംകുന്നിന്നു നേരേ കൈ വീശും, എന്നിട്ട്
ഇതാ സൈന്യങ്ങളുടയ യഹോവ എന്ന കൎത്താവ് നടുക്കുന്ന ഊറ്റംകൊ
ണ്ടു കൊമ്പില വെട്ടിക്കളയുന്നു, പൊക്കത്തിൽ മികെച്ചവ അറുക്കയും ഉയ
</lg><lg n="൩൪">ൎന്നവ താഴുകയും, കാട്ടിലേ വള്ളിക്കെട്ടുകൾ ഇരിമ്പിനാൽ വെട്ടുപെടു
കയും ആ ലിബിനോൻ ഒരു ശ്രേഷ്ഠനാൽ വീഴുകയും ചെയ്യും.

</lg>

൧൧. അദ്ധ്യായം.

<lg n="൧"> പിന്നേ ഇശായിക്കുറ്റിയിൽനിന്ന് ഒരു ചുള്ളി മുളെക്കയും അതിൻ വേ
</lg><lg n="൨">രുകളിൽനിന്നു തളിർ തെഴുക്കയും ചെയ്യും; അവന്മേൽ യഹോവാത്മാ
വ് ആവസിക്കും, ജ്ഞാനവിവേകങ്ങളുടെ ആത്മാവു മന്ത്രണവീൎയ്യങ്ങളു
</lg><lg n="൩">ടെ ആത്മാവു അറിവും യഹോവാഭയവും ഉടയ ആത്മാവു തന്നേ. അവ
ന്ന് ഇഷ്ടവാസനയോ യഹോവാഭയമത്രേ, അവൻ കണ്ണുകളുടെ കാഴ്ച്ചെക്കു
</lg><lg n="൪"> ന്യായം വിധിക്കാതേ ചെവികളുടെ കേൾവിക്കു ശാസിക്കാതേ, എളി
യവൎക്കു നീതിയിൽ ന്യായം വിധിക്കയും ദേശത്തിലേ സാധുക്കൾക്കായി
നേരിൽ ശാസിക്കയും (സങ്കീ. ൭൨, ൧൨.) തിരുവായാകുന്ന ദണ്ഡിനാൽ
ഭൂമിയെ അടിക്കയും അധരങ്ങളുടെ ശ്വാസത്താൽ ദുഷ്ടനെ മരിപ്പിക്കയും
</lg><lg n="൫"> ചെയ്യും. നീതി അവന്റെ അരക്കെട്ടും വിശ്വസ്തത അവന്റെ നടു
ക്കെട്ടും ആയിരിക്കും.

</lg>

<lg n="൬"> അന്നു ചെന്നായി കുഞ്ഞാടിനോടു പാൎക്കയും പുള്ളിപ്പുലി കോലാടിനോ
ട് അമരുകയും കന്നുകുട്ടി ചെറുകോളരി കാളക്കിടാവ് ഇവ ഒക്കത്തക്ക
</lg><lg n="൭"> ചെറിയ കുഞ്ഞൻ നടത്തുകയും, പശുവും കരടിയും മേയ്ക്കയും, അവ
റ്റിൻ കുട്ടികൾ ഒന്നിച്ച് അമരുകയും, സിംഹം എരുതു പോലേ വൈ
</lg><lg n="൮">ക്കോൽ തിന്നുകയും, അണലിമടമേൽ ഉണ്ണി കളിക്കയും മൂൎഖന്റെ ക
</lg><lg n="൯">ണ്മിഴിക്കു മുലകുടിമാറിയവൻ കൈനീട്ടുകയും ചെയ്യും. എന്റെ വിശു
ദ്ധപൎവ്വതത്തിൽ എങ്ങും അവ കുറവും കേടും ചെയ്കയില്ല, ഭൂമിയാകട്ടേ
സമുദ്രത്തിൽ വെള്ളം മൂടുമ്പോലേ യഹോവയറിവിനാൽ സമ്പൂൎണ്ണം.
</lg><lg n="൧൦"> അന്നാളിൽ സംഭവിപ്പിതു: വംശങ്ങൾക്കു കൊടിയായി നിൽക്കുന്ന ഇശാ

</lg> [ 26 ] <lg n="">യുടെ വേർ (ത്തളിർ) എന്നവങ്കലേക്കു ജാതികൾ തിരിയും, അവന്റെ
സ്വസ്ഥവാസം തേജസ്സകയും ചെയ്യും.

</lg>

<lg n="൧൧"> അന്നാളിൽ സംഭവിപ്പിതു: അശ്ശൂരിൽനിന്നും മിസ്രയിൽനിന്നും പ
ത്രോസ് ക്രൂശ് ഏലാം ശിന്യാർ ഹമാത്ത ഇവറ്റിൽനിന്നും സമുദ്രദ്വീപു
കളിൽനിന്നും ശേഷിച്ചുള്ള സ്വജനത്തിന്റെ ശേഷിപ്പിനെ വീണ്ടുകൊ
</lg><lg n="൧൨">ള്ളേണ്ടതിന്നു കൎത്താവ് രണ്ടാമതും കൈ ഇടുകയും, ജാതികൾക്കു കൊ
ടിയെ ഉയൎത്തുകയും ഭൂമിയുടെ നലു ദിക്കുകളിൽനിന്നും ഇസ്രായേലിൽ ത
ള്ളപ്പെട്ടവരെ ചേൎക്കയും യഹൂദൈൽ ചിന്നിയതിനെ കൂട്ടുകയും ചെയ്യും.
</lg><lg n="൧൩"> അന്ന് എഫ്രയിമിന്റെ എരിവു മാറ്റും, യഹൂദയെ ഞെരുക്കുന്നവർ ഛേ
ദിക്കപ്പെടും; എഫ്രയിം യഹൂദയിൽ എരിവു ഭാവിക്കയും യ്ഹൂദ എഫ്ര
</lg><lg n="൧൪">യിമെ ഞെരുക്കുകയും ഇല്ല. അവർ കടലോട്ടു ഫലിഷ്ട്യയുടെ തോളി
ന്മേൽ ചാടും, കിഴക്കിൻ മക്കളെ ഒക്കത്തക്ക കൊള്ളയിടും, എദോമും മോ
വാബും അവരുടെ കൈക്കു പിടിയും അമ്മോന്യർ അവൎക്ക് അധീനവും
</lg><lg n="൧൫">മാകും. യഹോവ മുസ്രക്കടലിന്റെ നാവിനെ പ്രാവിക്കകയും ചെയ്യും. അ
പ്പോൾ അശ്ശൂരിൽനിന്നു ശേഷിച്ചുള്ള സ്വജനത്തിന്റെ ശേഷിപ്പിന്നു
നിരത്ത് ഉണ്ടാകും, മിസ്രയിൽനിന്നു കയറിവന്ന നാൾ ഇസ്രയേലിന്ന്
ഉണ്ടായവണ്ണം തന്നേ.

</lg>

൧൨. അദ്ധ്യായം.

<lg n="൧">അന്നാളിൽ നീ പറവിതു: യഹോവേ നീ എന്നോടു കോപിച്ചു, തി
രുകോപം മടങ്ങീട്ടു നീ എന്നെ ആശ്വസിപ്പിക്കകൊണ്ടു ഞാൻ നിന്നെ
</lg><lg n="൨">വാഴ്ത്തും. ഇതാ എൻ രക്ഷാദേവൻ ഞാൻ പേടിയാതെ തേറുന്നു, യാഃ
യഹോവയല്ലോ എന്റെ ശക്തിയും കീൎത്തനയും തന്നേ, അവൻ എനിക്കു
</lg><lg n="൩">രക്ഷയായി (൨ മോ. ൧൫, ൨). എന്നിട്ട് രക്ഷയുടെ ഉറവുകളിൽനിന്നു
</lg><lg n="൪">നിങ്ങൾ ആനന്ദത്തിൽ വെള്ളം കോരും. അന്നാളിൽ നിങ്ങൾ പറ
വിതു: യഹോവയെ വാഴ്ത്തുവിൻ, തിരുനാമത്തെ വിളിച്ചുകൊൾവിൻ,
വംശങ്ങളിൽ അവന്റെ വൻക്രിയകളെ അറിയിപ്പിൻ, തിരുനാമം ഉന്ന
</lg><lg n="൫">തപ്പെട്ടപ്രകാരം ഓൎപ്പിപ്പിൻ! ഗൌരവം കാണിച്ചതിനാൽ യഹോവ
</lg><lg n="൬">യെ കീൎത്തിപ്പിൻ, സൎവ്വഭൂമിയിലും അത് അറിവാറാക! ചിയോൻപൌ
രതയായുള്ളോവേ, ഇസ്രായേലിൽ വിശുദ്ധൻ നിൻനടുവിൽ വലിയവനാ
കയാൽ ഉച്ചത്തിൽ ആൎത്തുകൊൾക.

</lg> [ 27 ] V. അദ്ധ്യ. ൧൩ — ൨൩ ബാബേൽ മുതലായ
ജാതികൾക്കു ശിക്ഷാജ്ഞകൾ.

൧൩. അദ്ധ്യായം. (—൧൪, ൨൩.)

<lg n="൧">ആമോചിൻ പുത്രനായ യശയ്യാ ബാബേലിനെ ചൊല്ലി ദൎശിച്ച ആജ്ഞ.

(൨) യഹോവ പട്ടാളങ്ങളെ ഒരുക്കി (൯) അഹങ്കാരിയെ ശിക്ഷിപ്പാൻ നി
യോഗിച്ചു (൧൭) മാദയരെ കൊണ്ടു ബാബേലിനു കലാപം വരുത്തുകയാൽ
(൧൪,൧) ഇസ്രയേൽപ്രവാസം മാറി (൪), ശത്രുരാജാവിനെ കുറിച്ചു പാടി ലോ
കത്തിന്നു വന്ന സ്വൈരത്തെയും (൯) പാതാളവാസികൾ ഭ്രഷ്ടനെ പരിഹ
സിക്കുന്നതും (൧൨), മേരുവോളം ഉയൎന്നവന്റെ അധഃപതനവും (൧൬) ശവ
ത്തിന്റെ അപമാനവും (൨൦) രാജ്യസംഹാരത്തെയും കൊണ്ടാടും.

</lg><lg n="൨">അല്ലയോ വെറുമ്മലമേൽ കൊടി ഏററി ശബ്ദം ഉയത്തി കൈകൊ
ണ്ടു വീശുവിൻ, മഹാത്മാക്കളുടെ പടിവാതിലുകളിൽ അവർ പൂകുവാൻ
</lg><lg n="൩">തന്നേ. ഞാൻ വിശുദ്ധീകരിച്ചവരെ കല്പിച്ചു എൻ കോപനിവൃത്തിക്കാ
</lg><lg n="൪">യി എൻ ഡംഭത്താൽ ഉല്ലസിക്കുന്ന വീരന്മാരെ വിളിച്ചിരിക്കുന്നു. ഹാ
മലകളിൽ പെരുത്ത ജനത്തിനൊത്ത കോലാഹലശബ്ദം, രാജ്യങ്ങളേ
നിനാഭം (പോലേ) ഒന്നിച്ചു ക്രടിയ ജാതികളുടെ ആരവം! സൈന്യ
</lg><lg n="൫">ങ്ങളുടയ യഹോവ പോർസൈസ്ത്രത്തെ എണ്ണിനോക്കുന്നു. ദൂരദേശ
ത്തിങ്കുന്നു വാനത്തിൻ അറ്റത്തുനിന്ന് അവർ വരുന്നതു സവ്വഭൂമിയെ
യും സന്നമാക്കുവാൻ, യഹോവയും അവന്റെ ഈറ്റലിന്റെ ആയുധങ്ങ
</lg><lg n="൬">ളും തന്നേ. — യഹോവാദിവസം സമീപമാകയാൽ മുറയിടുവിൻ, അതു
</lg><lg n="൭">കെല്പനിൽനിന്നു കലാപം പോലേ വരും (യോവേ.൧, ൧൫). എന്നതു
കൊണ്ട് കൈകൾ എല്ലാം തളരുകയും മൎത്യഹൃദയം ഒക്കേ ഉരുകുകയും,
</lg><lg n="൮">വലിവു നോവുകൾ പിടിച്ചിട്ടു പെറുന്നവളെ പോലേ പിടെച്ചു മെരി
ൾകയും, തങ്ങളിൽ വിസ്മയിക്കയും, അവരുടെ മുഖങ്ങൾ ജാലാമുഖമാക
യും ചെയ്യും.

</lg>

<lg n="൯">കണ്ടാലും ക്രൂരവും ചീറ്റവും കോപചൂടുമായി യഹോവ ദിവസം വരുന്നതു
ഭൂമിയെ പാഴാക്കുവാനും അതിങ്കന്നു പാപികളെ വേരറുപ്പാനും ത
</lg><lg n="൧൦">ന്നേ. വാനമീനുകളും തിരുവാതിരാദിനക്ഷത്രങ്ങളും സ്വപ്രകാശത്തെ
മിന്നിക്കായ്കയും, സൂൎയ്യൻ ഉദയത്തിങ്കൽ ഇരുൾകയും ചന്ദ്രൻ നിലാവിനെ
</lg><lg n="൧൧">തെളങ്ങിക്കായ്കയും, ഊഴിമേൽ ഞാൻ തിന്മയെയും ദുഷ്ടരിൽ അകൃത്യ
ത്തെയും സന്ദൎശിച്ചു, അഹങ്കാരികളുടെ ഡംഭിനെ ശമിപ്പിക്കയും, പ്രൌ

</lg> [ 28 ] <lg n="൧൨">ഢന്മാരുടെ വൈഭവത്തെ താഴ്ത്തുകയും ആം, സ്വൎണ്ണത്തെക്കാൾ മൎത്യ
ന്മാൎക്കും ഒഫീരിലേ തങ്കത്തെക്കാൾ മനുശഷ്യൎക്കും ഞാൻ ചിലപിടിപ്പിക്കും.
</lg><lg n="൧൩">ആയതുകൊണ്ടു സൈന്യങ്ങളുടയ യഹോവയുടെ ചീറ്റത്തിങ്കിലും അവ
കോപചൂടിൻ നാളിലും ഞാൻ വാനങ്ങളെ വിറെപ്പിക്കയും ഭൂമി
</lg><lg n="൧൪">സ്വ സ്ഥലത്തുനിനു കലുങ്ങുകയും ആം. ആട്ടിയ മാനും ആരും ചേൎക്കാ
ത്ത ആടും പോലേ അന്ന് അവനവൻ സ്വജനത്തിലേക്കു തിരികയും
</lg><lg n="൧൫">താന്താൻ സ്വദേശത്തേക്കു മഞ്ജിപ്പോകയും, കണ്ടുവൻ എല്ലാം കുത്തി
</lg><lg n="൧൬"> ത്തുളഞ്ഞും, പിടികൂടിയവൻ ഒക്കേ വാളാൽ പട്ടും, അവർ കാണ്ങ്കേ ശി
ശുക്കർ തകൎന്നും വീട്ടുകൾ കപൎന്നും സ്ത്രീകൾ പുണൎന്നും പോകയും ചെയ്യും.

</lg>

<lg n="൧൭">കണ്ടാലും വെള്ളിയെ ക്രട്ടാക്കാതേ പൊന്നിൽ രസിക്കാതേ ഉള്ള മേദ
</lg><lg n="൧൮">രെ ഞാൻ അവൎക്കു നേരേ ഉണൎത്തും. ആയവരുടെ ചില്ലുകൾ ബാല
ന്മാരെ തുണ്ടിക്കും ഉദരഫലത്തിൽ അവർ കുനികയും കുഞ്ഞുങ്ങളെ ക
</lg><lg n="൧൯"> ണ്ണ് ആദരിക്കയും ഇല്ല. എന്നിട്ട് രാജ്യങ്ങളുടെ ശിഖാമണിയും കല്ദയ
രുടെ ഗൎവ്വാലങ്കാരവും ആയുള്ള ബാബേൽ എന്നവൾ ലൈവം സദോം
</lg><lg n="൨൦">ഘമോറകളെ മറിച്ചു വെച്ചപ്രകാരം ആകും. എന്നും വാസമാവാറില്ല,
തലമുറതലമുറയോളം കുടിയേറുകയും ഇല്ല, അറവിക്കാരൻ അിടേ ക്ര
</lg><lg n="൨൧">ടാരം അടിക്കയും ഇടയന്മാർ ക്രട്ടങ്ങളെ കിടത്തുകയും ഇല്ല. മരുവിലേ
ജന്തുക്കും അിടേ കിടക്കയും വീട്ടുകളിൽ മൂങ്ങ നിറകയും, തീവിഴുങ്ങി
</lg><lg n="൨൨">കൾ അതിൽ വസിക്കയും കൂളികൾ തുള്ളുകയും, ഓരികൾ ആ അരമ
നകളിലും കുറുക്കന്മാർ ഭോഗമന്ദിരങ്ങളിലും ഓളിയിട്ടുകയും ചെയ്യും.
അവളുടെ കാലം വരുവാൻ അടുത്തിരിക്കുന്നു, അവളുടെ വാഴുനാൾ നീ
ളുകയും ഇല്ല.

</lg>

<lg n="൧൪, ൧"> കാരണം യഹോവ യാക്കോബിൽ കനിവു തോന്നി ഇസ്രയേലെ ഇ
നിയും തെരിഞ്ഞെടുത്തു, അവരെ സ്വഭൂമിയിൽ അമരുമാറാക്കും; പരദേ
</lg><lg n="൨"> ശി അവരോട് പറ്റി യാക്കോബ് ഗൃഹത്തോട്ട് ചേൎന്നുവരും. വംശങ്ങൾ
അവരെ കൈക്കൊണ്ടു സസ്ഥലത്തേക്ക് എത്തിക്കും, ഇസ്രയേൽഗൃഹ
മോ യഹോവാഭൂമിയിൽ അവരെ ദാസിദാസന്മാരാക്കി അടക്കയും, അടി
മയാക്കിയവരെ അടിമയാക്കുകയും തെളിച്ചവരിൽ അധികരിക്കയും
</lg><lg n="൩">ചെയ്യും. — യഹോവ നിന്റെ അത്തലും ആടലും നിന്നെ സേവിപ്പി
ച കഠിനദാസ്യവും മതിയാക്കി സ്വസ്ഥത തരുന്നാൾ സംഭവിപ്പിതു:
</lg><lg n="൪">ബാബേൽരാജാവിനെ ചൊല്ലി നീ ഈ സദൃശം പാടി പറയും; തെളി

</lg> [ 29 ] <lg n="൫"> ക്കുന്നവൻ എങ്ങനേ അടങ്ങി പൊൻശേഖരി എങ്ങനേ അടങ്ങി! യ
ഹോവ ദുഷ്ടരുടെ ദണ്ഡിനെ വാഴുന്നോരുടെ ചെങ്കോലിനെ ഒടിച്ചു.
</lg><lg n="൬"> ചീറ്റത്താൽ അറ്റം ഇല്ലാതോളം അടി ഏല്പിച്ചും അടങ്ങാതേ പിന്തുട
</lg><lg n="൭">ൎന്നു ജാതികളെ കോപത്താൽ ചവിട്ടിക്കുളഞ്ഞവനെ തന്നേ. സൎവ്വഭൂമി
യും വിശ്രമിച്ചമൎന്നു, അവർ പൊട്ടി ആൎക്കുനു. ലിബനോനിലേ ദേവ
താരം മുതൽ കീല്മരങ്ങളും: "നി കിടന്ന നാർ മുതൽ ഞങ്ങളെക്കൊളേ
വെട്ടുകാരൻ കരേറിവരാ" എന്നു നിങ്കൽ സന്തോഷിക്കുന്നു.

</lg>

<lg n="൮"> നിന്റെ വരവിന്ന് എതിരേ പാതാളം അടിയോളം കുലുങ്ങുന്നു;
</lg><lg n="൯"> ആയതു ഭൂമിയിൽ കോലാടുകളായ്‌വാണ പ്രേതന്മാരെ ഒക്കയും ഉണതി,
ജാതികളുടെ സകലരാജാക്കന്മാരെയും സിംഹാസനങ്ങളിൽനിന്ന് എഴു
</lg><lg n="൧൦">നീല്പിക്കുന്നു. "നിയും ഞങ്ങളെ പോലേ വലഞ്ഞു ഞങ്ങൾക്ക് ഒത്തുച
</lg><lg n="൧൧">മഞ്ഞു" എന്ന് എല്ലാവരും നിന്നോടു ഭാഷിക്കും. നിന്റെ കിന്നരനാദം
മുതലായ വൈഭവം എല്ലാം പാതാളത്തേക്കു കിഴിഞ്ഞു നിന്റെ വിരിപ്പു
</lg><lg n="൧൨"> കൃമിയും പുതെപ്പു പുഴവും അത്രേ.— ഹേ അരുണോദയപുത്രനായ
</lg><lg n="൧൩"> ജ്യോതിയേ, നീ വാനത്തിൽനിന്ന് എങ്ങനേ വീണു, ജാതികളെ അ
</lg><lg n="൧൪">മർക്കുന്നവനേ നീ നിലത്തു വീഴ്ത്തപ്പെട്ടത് എങ്ങനേ! നിയോ ഹൃദയം
കൊണ്ടു പറഞ്ഞിതു: "ഞാൻ വാനങ്ങളിൽ കരേറി ദേവനക്ഷത്രങ്ങൾക്കു
മീതേ എൻ സിംഹാസനത്തെ ഉയൎത്തി, ഉത്തരഭിക്കിലേ സങ്കേതപൎവ്വത
</lg><lg n="൧൫">ത്തിൽ ഇരുന്നരുളി, മേഘശിഖരങ്ങളുടെ മേൽ കരേറി അയ്യുന്നത
നോടു സാരൂപ്യം പ്രാപിക്കും" എന്നത്രേ. അയ്യോ പാതാളത്തിൽ ഗുഹ
</lg><lg n="൧൬">യുടെ അധമദിക്കിലേക്കു നീ താഴുന്നു.— നിന്നെ കാണുന്നവർ നി
ന്നെ കൺപാൎത്ത് ആലോചിക്കുന്നിതു: "ഭൂമിയെ കുലുക്കി രാജ്യങ്ങളെ
</lg><lg n="൧൭"> ഇളക്കി ഊഴിയെ പാഴ്നിലമാക്കി അതിൻ നഗരങ്ങളെ തകൎത്തു ബദ്ധ
ന്മാരെ വീട്ടിലേക്ക് അയക്കാതേ വെച്ചുകൊണ്ട ആൾ ഇവൻ തന്നെ
</lg><lg n="൧൮">യോ? എന്നത്രേ. ജാതികളുടെ രാജാക്കന്മാർ എപ്പേരും അവനവൻ
</lg><lg n="൧൯"> സ്വഭാവത്തിൽ തേജസ്സിൽ വസിക്കുന്നുവല്ലോ. നീ മാത്രം വെറുത്തുക
ളഞ്ഞ തുളിർ പോലേ ശവക്കുഴിയോട് അകലേ തള്ളപ്പെട്ടു, വാൾ കുത്തി
കൊന്നിട്ടു ഗുഹക്കല്ലുകളിൽ ഇറങ്ങിപ്പോകുന്നവരെ പുതെപ്പാക്കി ചവിട്ടി
</lg><lg n="൨൦">ക്കളഞ്ഞ പിണമായി പോകുന്നു. ആയവരോട് നീ ശ്മശാനത്തിൽ ഒരു
മിക്കയില്ല. നിന്റെ ദേശത്തെ നീ കെട്ടത്തു നിന്റെ ജനത്തെ കൊ
ന്നുകളഞ്ഞു നിമിത്തം ദുഷ്കൃതികളുടെ സന്തതിക്ക് എന്നേക്കും പേർ വിളി
</lg><lg n="൨൧">ക്കപ്പെടുകയില്ല. അപ്പന്മാരുടെ അകൃതൃം ഹേതുവായിട്ട് അവന്റെ മ

</lg> [ 30 ] <lg n="">ക്കൾക്കും അറുകല ഒരുക്കുവിൻ! അവർ എഴുനില്കയും ഭൂമിയെ അടക്ക
യും ഊഴിയുടെ മുഖത്തു നഗരങ്ങൾ (പിന്നേയും) നിറെക്കുയും അരുതു.—
</lg><lg n="൨൨"> സൈന്യങ്ങളുടയ യഹോവയുടെ അരുളപ്പാടാവിതു: ഞാൻ അവരെ
ക്കൊളേ എഴുനീറ്റു ബാബേലിന്നു പേരും വേരും പുത്രപൌത്രസമ്പ
</lg><lg n="൨൩">ത്തും ഛേദിച്ചുകളയും, എന്നു യഹോവയുടെ അരുളപ്പാട്ടു. അതിനെ മു
ള്ളന്ന് അധീനവും നിർപ്പൊയ്ക്കുകളും ആക്കിവെച്ഛ, സംഹാരം എന്ന
മാച്ചൂൽകൊണ്ട് അടിച്ചുവാരും എന്നു സെന്ന്യങ്ങളുടയ യഹോവയുടെ
അരുളപ്പാടു

</lg>

അശ്ശൂരിന്റെ നാശം നിശ്ചയം. (൨൪-൨൭൦)

<lg n="൨൪"> സൈന്യങ്ങളുടയ യഹോവ ആണയിട്ടിതു: ഞാൻ നിരൂപിച്ച വണ്ണം ആ
</lg><lg n="൨൫">കുന്നു ഞാൻ നിശ്ചയിച്ചവണ്ണം നിലെക്കുയും ചെയ്യുന്നു സത്യം. എങ്കി
ലോ എൻ ദേശത്തിൽ അശ്ശൂരിനെ തകൎത്തു എൻ മലകളിന്മേൽ അവനെ
ചവിട്ടിക്കുളയും, പിന്നേ അവന്റെ നുകം അവരിൽനിന്നു നീങ്ങി അ
</lg><lg n="൨൬">വന്റെ ചുമട് അവരുടെ ചുമലിൽനിന്നു മാറിപ്പോകയും വേണം. എന്ന
തു സൎവ്വഭൂമിയുടെ മേൽ നിശ്ചയിച്ചുകിടക്കുന്ന നിണ്ണയവും സകലജാതി
</lg><lg n="൨൭">കളുടെ മേലും നീട്ടിയ കൈയും ഇതത്രേ. കാരണം സൈനൃങ്ങളുടയ
യഹോവ നിശ്ചയിച്ചിട്ടുണ്ടു, പിന്നേ ആർ മുടക്കും? നീട്ടിട്ടുള്ളത് അവ
ന്റെ കൈ തന്നേ, അതിനെ ആർ വിലക്കും?

</lg>

ഫലിഷ്ടരുടെ നേരേ ശിക്ഷാജ്ഞ. (൨൨-ന വ.)

<lg n="൨൮"> ആഹാജ് രാജാവിന്റെ മരണവൎഷത്തിൽ ഉണ്ടായ ആജ്ഞയാവിതു:
</lg><lg n="൨൯"> സകലഫലിഷ്ടയായുള്ളോവേ നിന്നെ അടിച്ച കോൽ ഒടിഞ്ഞിരിക്ക
യാൽ സന്തോഷിക്കരുതു; എന്തെന്നാൽ നാഗത്തിന്റെ പേരിൽനിന്നു
</lg><lg n="൩൦">മൂൎഖൻ പുറപ്പെടും അതിന്റെ ഫലമോ പറക്കുന്ന സൎപ്പം. സാധുക്കളു
ടെ ആദ്യജാതന്മാർ മേയ്ക്കുയും ദരിദ്രന്മാർ നിൎഭയമായി കിടക്കയും ചെയ്യും,
നിന്റെ വേരിനെയോ ഞാൻ ക്ഷാമത്താൽ മരിപ്പിക്കും, നിന്റെ ശേഷി
</lg><lg n="൩൧">പ്പിനെ അവൻ കൊല്ലും. പടിവാതിലേ മുറയിട്ടുക, പട്ടണമേ ക്രിക്കു
ക! സകലഫലിഷ്ടയായുള്ളോവേ നീ അഴഞ്ഞുപോയി, വടക്കുനിന്നു
പുക (പോലേ) വരുന്നുവല്ലോ, ആ വ്യൂഹങ്ങളിൽ ചിതറിപ്പോകുന്നവനും
</lg><lg n="൩൨"> ഇല്ല. എന്നാൽ ജാതികളുടെ ദൂതന്മാർ എന്ത് ഓർ ഉത്തരം കൊണ്ടുവ
രും? യഹോവ ചിയോന്ന് അടിസ്ഥാനം ഇട്ടിട്ടുണ്ടു, അവന്റെ ജനത്തി
ലേ സാധുക്കും അതിൽ ആശ്രയിക്കയും ചെയ്യും. എന്നത്രേ.

</lg> [ 31 ] മോവാബിന്റെ നേരേ ശിക്ഷാജ്ഞ. (അ. ൧൫. ൧൬.)

(൧൫, ൧) മോവാബ്യർ നാട്ടിൽ എങ്ങും നാശം തട്ടുകയാൽ (൧൬,൧) ദാവിദ്
ഗൃഹത്തിനു മുന്നേ പോലേ കപ്പം കെട്ടിക്കൊടുപ്പാൻ ബുദ്ധി പറഞ്ഞതു. (൬) ഡം
ഭാധിക്യ നിമിത്തം മോവാബിൽ സങ്കടം പെരുകി വ്യൎത്ഥാശ്രയം ക്ഷയിച്ചുപോ
കുന്നതു.

<lg n="൧൫, ൧"> മോവാബിലേ ആജ്ഞയാവിതു: അതേ മോവാബൂർ ഒരു രാത്രിയിൽ
കലാപം വന്നു തീൎന്നുപോയി, മോവാബക്കോട്ട രാത്രിയിൽ കലാപം
</lg><lg n="൨">. വന്നു തീൎന്നുപോയി. (നഗരക്കാർ) ആലയത്തിലേക്കും ദീബോങ്കുന്നു
കാവുകളിലും കരഞ്ഞു കരേറുന്നു. നബോ, മേദബ എന്നവ നിമിത്തം
</lg><lg n="൩">മോവാബ് മുറയിട്ടുന്നു. അതിൽ തല എല്ലാം കഷണ്ടിയായി താടി എ
ല്ലാം ചിരെചുപോയി; അതിൻ തെരുക്കളിൽ രട്ടുടുക്കുന്നു, മാളികതോറും
</lg><lg n="൪">വീഥികൾതോറും കരഞ്ഞുകൊണ്ടു മുറയിട്ടു ഇറങ്ങുന്നു. ഹെശ്ബോനുംഎ
ലാലയും ക്രക്കുന്നു. യാഹച്പൎയ്യന്തം അവരുടെ ശബ്ദം കേൾക്കാം, അ
തുകൊണ്ടു മോവാബിൽ കച്ച കെട്ടിയവർ ഉള്ളം കിട്ടുകിടുത്തു ഘോഷി
</lg><lg n="൫">ക്കുന്നു. എന്റെ ഹൃദയവും മോവാബിനെ ചൊല്ലി കൂകുന്നു. അതിൽ
മണ്ടിപ്പോകുന്നവർ മൂവാണ്ടേപ്പശുവാകുന്ന ചോവർ വരേയും (കാണാം).
ലൂഹീത്തിലേ ചുരം കരഞ്ഞേ കരേറും, ഹോരെംനൈമിലേ വഴിയിൽ
</lg><lg n="൬">കഴക്കിന്റെ നിലവിളി കിളരുന്നു. നിമ്രയിലേ വെള്ളങ്ങൾ ശൂന്യമാ
</lg><lg n="൭">യി, പുല്ല് ഉണങ്ങി സസ്യം മുടിഞ്ഞുപോയിട്ടു പച്ച ഇല്ലല്ലോ. അതു
കൊണ്ട് അവർ ചെയ്തുണ്ടാക്കിയതും സംഗ്രഹിച്ചതും അലരിത്തോട്ടിൻ
</lg><lg n="൮">അക്കരേ പേറിപ്പോകുന്നു. മോവാബിൻ അതിരിനെ കൂക്കൽ ചുറ്റുന്നു,
എഗ്ലൈം വരേ അതിൻ മുറവിളി, വീരക്കുളത്തോളം അതിൻ മുറവിളി.
</lg><lg n="൯"> ദിമോനിലേ വെള്ളങ്ങളിൽ ചോര നിറഞ്ഞുവല്ലോ. ഞാനോ ദിമോന്റെ
മേൽ ഇനി അധികം വരുത്തും, മോവാബിൽനിന്നു വിടുവിക്കപ്പെട്ടവ,
ൎക്കും നാട്ടിലേ ശേഷിപ്പിന്നും ഒരു സിംഹത്തെ തന്നേ.

</lg>

<lg n="൧൬, ൧">പാറയൂരിൽനിന്നു മരുവിൻ വഴിയായി ഭൂമിപാലനു കുഞ്ഞാട്ടുകളെ
അയപ്പിൻ (൨. രാജ,൩,൪) ചിയോൻപുത്രിയുടെ പൎവ്വതത്തിലേക്കു
</lg><lg n="൨">തന്നേ, ക്രട്ടിൽനിന്ന് ആട്ടീട്ട് അലയുന്ന പക്ഷി പോലേയല്ലോ അ
ൎന്നോകടവുകളിൽവെച്ചു മോവാബ് പുത്രിമാർ (യാചിക്കുന്നിതു): ക്രടി
</lg><lg n="൩">വിചാരം വരുത്തുവിൻ! ചാതിക്കാരം പിടിപ്പിൻ! നട്ടുച്ചയിൽ നിന്റെ
നിഴലിനെ രാത്രികണക്കേ പരത്തേണമേ! ഭ്രഷ്ടരെ മറൈച്ചുകൊൾക,
</lg> [ 32 ] <lg n="൪"> ഉഴലുനവനെ കാട്ടിക്കൊടുക്കായ്ക! മോവാബിൽനിന്നു ഭ്രഷ്ടരായവർ
അങ്ങു മേക്കൊള്ളട്ടേ, പാഴാക്കുന്നവന്റെ മുഖത്തുനിന്ന് അവൎക്കു മറ
വിടം ആകേണമേ. എങ്ങനേ എന്നാൽ ഉപദ്രവി ഒഴിഞ്ഞു പാഴാക്കുന്ന
</lg><lg n="൫">വൻ ഒടുങ്ങി, ചവിട്ടുന്നവർ ദേശത്തുനിന്നു തീൎന്നുപോയി; ദയയാൽ ഒരു
സിംഹാസനം സ്ഥിരമായി, ദാവിദിൻ കൂടാരത്തിൽ ന്യായം തേടി നീതി
യെ ഉഴറ്റിക്കൊള്ളുന്ന ഒരു വിധികൎത്താവ് ഉണ്മയിൽ അതിന്മേൽ വ
സിക്കുന്നു.

</lg>

<lg n="൬">ഞാങ്ങളോ അതിഡംഭിയായ മോവാബിന്റെ ഡംഭത്തെയും അഹങ്കാര
</lg><lg n="൭">ക്രോധവമ്പുകളെയും തുമ്പില്ലാത്ത അണകളെയും കേട്ടിരിക്കുന്നു. അതു
കൊണ്ടു മോവാബിനെ ചൊല്ലി മോവാബ് മുറയിടും, എല്ലാം മുറയിടും;
ഓട്ടുകോട്ടയുടെ മുന്തിരിങ്ങക്കട്ടകൾ നിമിത്തം നിങ്ങൾ മുറ്റും ഇടിഞ്ഞിട്ടു
</lg><lg n="൮"> കശുകശുക്കും. എന്തെന്നാൽ ഹെശ്ബോനിലേ പാടങ്ങളും വാടിപ്പോയി,
സിബ്മയിലേ മുന്തിരിവള്ളിക്കു ജാതികൎത്താക്കൾ നല്ലൊടികളെ ഒടി
ച്ചു അവ യാജെരോളം എത്തി മരുവിലും പടൎന്നു അതിൻ ശാഖ
</lg><lg n="൯">കൾ പരന്നു കടലിനെയും കടന്നുവല്ലോ. അതുകൊണ്ടു ഞാൻ യാജെർ
കരയും പോലേ സിബ്മയിലേ വള്ളിയെ ചൊല്ലി കേഴും, ഹെശ്ബോനും
എലാലയും ആയുള്ളോവേ എൻ കണ്ണുനീർകൊണ്ടു നിന്നെ നനെക്കും.
നിന്റെ വേനലിനും കൊയ്ത്തിനും അട്ടഹാസം തട്ടുകയാൽ തന്നേ,
</lg><lg n="൧൦"> തോപ്പിൽനിന്നു സന്തോഷവും ആനന്ദവും അടങ്ങിപ്പോയി പറമ്പുകളിൽ
ആൎപ്പുമില്ല ആരംവവും ഇല്ല ചക്കുരലിൽ മെതിക്കുന്നവനു വിഞ്ഞു മെതി
</lg><lg n="൧൧"> ഇല്ല; ആ അട്ടഹാസത്തെ ഞാൻ നിറുത്തിക്കുളഞ്ഞു. അതുകൊണ്ട് എ
ന്റെ കടൽ മോവാബിനെ കുറിച്ചും ഉള്ളം ഓട്ടുകോട്ടയെ കുറിച്ചും കിന്ന
</lg><lg n="൧൨">രം പോലേ മുരളുന്നു. അപ്പോൾ മോവാബ് (ദേവനെ) തേടി കുന്നുകാ
വിൽ അദ്ധ്വാനിച്ചു മടുത്തുപോയി എന്നുവരും, അവൻ പ്രാൎത്ഥിപ്പാൻ ത
</lg><lg n="൧൩">ന്റെ ശുദ്ധസ്ഥലം പ്രവേശിച്ചാലും ആവതില്ല എന്നു വരും.- യഹോ
</lg><lg n="൧൪">വ മോവാബിനെ ചൊല്ലി മുമ്പേ ഉരെച്ച വചനം ഇതത്രേ. ഇപ്പോ
ഴോ യഹോവ ഉരെക്കുന്നിതു: ക്രലിക്കാരന്റെ ആണ്ടുകളാൽ മൂവാണ്ടു
കൊണ്ടു മോവാബീൻ തേജസ്സ് ആ വലിയ കോലാഹലം എല്ലാം ഇരു
ന്നാലും എളുതാകം,, ശേഷിപ്പും ഇത്തിരി അല്പമാം, ഏറയല്ല.
</lg> [ 33 ] എഫ്ര യിം ദമഷ്ക (അശ്ശൂർ) എന്നവറ്റിന്നു നേരേ. (൧൭, ൧ - ൧൪)
<lg n="൧൭, ൧"> ദമഷ്കിലേ ആജ്ഞയാവിതു: കണ്ടാലും ദമഷ്കു നഗരമാകാതവണ്ണം നീ
</lg><lg n="൨"> ക്കപ്പെട്ട് ഇടിഞ്ഞു വീണ കല്ലെട്ട് ആകം. ആരൊയേർ ഊരുകൾ. ക
ടിവാങ്ങിട്ട് മൃഗക്രട്ടങ്ങൾക്ക് ആയ്‌ചമയും, അവ ആരും അരട്ടാതേ, കി
</lg><lg n="൩"> ടന്നുകൊള്ളും. എഫ്ര യിമിൽനിനു രാജധാനിയും ദമഷ്കിൽനിന്നു രാജ
ത്വവും ഒഴിഞ്ഞുപോകും, സുറിയയിൽ ശേഷിപ്പുള്ളതിന്നു ഇസ്രായേല്പുത്ര
രുട്ശെ തേജസ്സിന് എന്ന പോലേ വരും; എന്നു സൈgങ്ങളുടയ യ
</lg><lg n="൪"> ഹോവയുടെ അരുളപ്പാടു. അന്നു യാക്കോബിൻ തേജസ്സ് ചുരുങ്ങി അ
</lg><lg n="൫"> വന്റെ മാംസത്തിൻ പുഷ്ടി മെലിഞ്ഞും പോകും. അന്നുണ്ടാവിതു: എഴു
ന്ന വിളയെ മൂരുമ്പോൾ അവന്റെ കൈ കറ്റകളെ കൊയ്യും പോലേ,
മല്ലന്മാരുടെ താഴ്വരയിൽ (യേശു, ൧൫, ൮) കറ്റകളെ എട്ടുക്കും പോലേ
</lg><lg n="൬"> ഉണ്ടാം. ഒലീവ് മരത്തെ കുലുക്കുമ്പോൾ കൊടുമുടിയിൽ രണ്ടു മൂന്നു കരു
വും കായ്ച്ച മരത്തിൻ ചില്ലികളിൽ നാലഞ്ചും ഉള്ളതു പോലേ, അതിൽ
കാലായി പഠിപ്പാൻ ചിലതു ശേഷിക്കും എന്ന് ഇസ്രയേൽ ദൈവമായ
</lg><lg n="൭"> യഹോവയുടെ അരുളപ്പാട്ട.- അന്നാളിൽ മനുഷ്ടൻ തനെ ഉണ്ടാക്കി
യവനെ ഉറ്റുനോക്കും, അവന്റെ കണ്ണുകൾ ഇസ്രയേലിലേ വിശുദ്ധങ്ക
</lg><lg n="൮"> ലേക്കു കാണും. തൻ കൈകളുടെ പ്രവൃത്തിയാകുന്ന ബലിപീഠങ്ങളെ
ഇനി നോക്കുകയും തൻ വിരലുകൾ ഉണ്ടാക്കിയ ശ്രീപ്രതിമകളെയും സൂ
</lg><lg n="൯"> ൎയ്യസ്തംഭങ്ങളെയും കാണ്ങ്കയും ഇല്ല. അന്നാളിൽ അവന്റെ ഉറെച്ച ന
ഗരങ്ങൾ, പടൽക്കാട്ടിലും കൊടുമുടിയിലും ഇടിച്ചു വിട്ടേച്ചതിന്ന് ഒക്കും.
(കനാന്യർ) ഇസ്രയേൽപുത്രന്മാർ നിമിത്തം വിട്ടേച്ചുപോകയാൽ പാഴാ
</lg><lg n="൧൦"> യ്‌ചമഞ്ഞ കോട്ടകൾക്കു തന്നേ. എന്തെന്നാൽ നിന്റെ രക്ഷാദൈവത്തെ
നീ മറന്നു, നിന്റെ ഉറപ്പിൻ പാറയെ ഓർക്കാതേ പോകയാൽ മനോഹ
</lg><lg n="൧൧"> രക്കാവുകളെ നീ നട്ടു അതിൽ അന്യവള്ളിയെ ഇട്ടിരുന്നു. നീ നട്ട നാ
ളിൽ അതിനു വേലി കെട്ടി ഇടതു പുലൎച്ചയിൽ പൂപ്പിച്ചുകൊണ്ടിട്ടും വ
ന്മുറിയും പൊറുക്കാത്ത വ്യസനവും തട്ടുന്ന ദിവസത്തിൽ കൊയ്ത്തു കൂമ്പലാം.

</lg> <lg n="൧൨ ">അയ്യോ സമുദ്രങ്ങൾ ഇരെക്കുമ്പോലേ ബഹുവംശങ്ങൾ ഇരെക്കുന്ന
കോലാഹലവും, കനത്ത വെള്ളങ്ങൾ മുഴങ്ങുമ്പോലേ കൂലങ്ങൾ മുഴങ്ങുന്ന
</lg><lg n="൧൩"> നാദവും അയ്യോ. പെരുത്ത വെള്ളങ്ങളുടെ മുഴക്കം പോലേ കലങ്ങൾ മു
ഴങ്ങുന്നു, ആയവൻ അവരെ ഭൎത്സിക്കുംപോഴേക്കോദൂവരവേ മണ്ടി, കാറ്റി
ന്നു മുമ്പിൽ മലകളിലേ പതിരും വിശറിൻ മുമ്പിൽ കച്ചിച്ചുഴലിയും എ
</lg> [ 34 ] <lg n="൧൪, ൬"> ന്ന പോലേ പായിക്കപ്പെട്ടു പോകും. വൈകുന്നേരത്ത് ഇതാ ത്രാസം
ഉഷ്സ്സിന്നു മുമ്പേ അവർ ഇല്ല; നമ്മെ കവരുന്നവരുടെ പങ്കും നമ്മെ
കൊള്ളയിടുന്നവരുടെ ചീട്ടും ഇതത്രേ.

</lg>

കൂശ് യഹോവക്ക് അധീനമായ്വരും. (അ. ൧൮.)

ഭയവിവശരായ കൂശ്യർ (൪) യഹോവ അശ്ശൂരെ അമൎക്കുന്ന ശ്രുതിയെ കേ
ട്ടിട്ടു (൭) അവനെ ആശ്രയിച്ചു കൊള്ളും.
<lg n="൧൮, ൧"> അഹോ കൂശിലേ നദികൾക്കു അക്കരേ ഐച്ചയിറക്കുകൾ ചിലുചി
</lg><lg n="൨"> ലേ നദിക്കുന്ന ദേശമേ! കടലിലും വെള്ളങ്ങളുടെ മീതേയും ഓടത്തോ
ണികളിൽ ചാരന്മാരെ അയക്കുന്ന (ദേശമേ). അല്ലായോ ലഘുദൂതന്മാരേ
നിടിയ മൊട്ടത്തലയന്മാരെയും ആ ജാതിക്കും അപ്പുറത്ത് അതിഘോര
മായ ജനത്തെയും പുഴകൾ ഖണ്ഡിക്കുന്ന നാട്ടിൽ നിഷ്കൎഷകല്പന ഏറി
</lg><lg n="൩"> ചവിട്ടി നടക്കുന്ന ജാതിയെയും ചെന്നു കാണ്മിൻ! ഊഴിയിൽ വസിച്ചു
ഭൂമിയിൽ കുടിയിരിക്കുന്ന എല്ലാവരുമായുള്ളോരേ മലകളിൽ കൊടിയേറ്റു
</lg><lg n="൪"> മളവിൽ നോക്കുവിൻ! കാഹളം ഊതുമളവിൽ കേൾപ്പിൻ! - യഹോ
വയാജകട്ടേ എന്നോടു പറഞ്ഞിതു: വെയിൽ വെളുവെള ചുട്ടു കൊയ്ത്തിൻ
ഉഷ്ണത്തിൽ മഞ്ഞു മേഘം പോലേ ഉള്ള കാലത്തിൽ എൻ വാസസ്ഥാന
</lg><lg n="൫">ത്തിൽ ഞാൻ അടങ്ങി പാൎക്കും. കൊയ്ത്തിൽ മുമ്പേയോ പൂത്തു തീൎന്നു മൊ
ട്ടു കുലെച്ചു പഴുക്കുന്നേരം അവൻ ചെത്തുകത്തികൊണ്ടു ചില്ലികളെ അ
</lg><lg n="൬"> റുത്തു വള്ളികളെ വെട്ടിക്കളയും. (അപ്പോലേ) അവർ ഒക്കത്തക്ക മല
കളുടെ കഴുകുന്നും നാട്ടിലേ മൃഗം എല്ലാം ശീതകാലം പാൎക്കയും ചെയ്യും. -
</lg><lg n="൭"> ആ കാലത്തിൽ സൈന്യങ്ങളുടയ യഹോവെക്കു തിരുമുൽകാഴ്കയായി നി
ടിയ മൊട്ടത്തലയന്മാരും അതിന്നപ്പുറത്തും അതിഘോരമായ ജനത്തിൽ
നിന്നും പുഴകൾ ഖണ്ഡിക്കുന്ന നാട്ടിൽ നിഷ്കൎഷകല്പന ഏറി ചവിട്ടി ന
ടക്കുന്ന ജാതിയും സൈന്യങ്ങളുടയ യഹോവാനാമത്തിൽ സ്ഥലമായ ചി
യോൻപൎവ്വതത്തിലേക്കു കൊണ്ടുവരപ്പെടും.

</lg>

മിസ്രയുടെ ശിക്ഷയും മാനസാന്തരവും. (അ. ൧൯)
യഹോവ മിസ്രെക്കു ബുദ്ധിമുട്ടും (൫) ദാരിദ്രവും (൧൦) അഴിനിലയും വ
രിത്തിക്കൊണ്ടു (൧൮) മാസനാന്തരത്തിന്നും (൧൩) രാജ്യസഖ്യതെക്കും വഴി
ഉണ്ടാക്കും.
[ 35 ] <lg n="൧൯, ൧"> മിസ്രയിലേ ആജ്ഞയാവിതു: കണ്ടാലും യഹോവ ലഘുമേഘത്തിൽ
കേറി മിസ്രയിൽ പ്രവേശിക്കുന്നു, അപ്പോൾ മിസ്രയുടെ അസത്തുകൾ തി
രുമുമ്പിൽ ആട്ടുകയും മിസ്രക്കാരുടെ ഹൃദയം അവരുടെ ഉള്ളിൽ ഉരുകി
</lg><lg n="൨"> പ്പോകയും ആം. ഞാൻ മിസ്രക്കു നേരേ കോപ്പിട്ടുവിക്കും, സ
ഹോദരൻ മിത്രങ്ങൾ തമ്മിലും ഊരോട് ഊരും രാജ്യത്തോടു രാജുവും പ
</lg><lg n="൩"> ടകൂടും. മിസ്രക്കാരുടെ ആത്മാവ് ഉള്ളിൾ, ഒഴികയും, അവരുടെ മന്ത്ര
ണത്തെ ഞാൻ മുടിക്കയും, അവർ അസത്തുക്കളോടും മന്ത്രവാദികൾ വെ
</lg><lg n="൪"> ളിച്ചപ്പാടന്മാർ ലക്ഷണക്കാർ എന്നവരോടും ചോദിക്കയും ചെയ്യും. ഞാ
നോ മിസ്രക്കാരെ കഠിനകത്താവിന്റെ കയ്യിൽ അടെച്ചുവെക്കും. ശക്തി
യുള്ള രാജാവ് അവരെ ഭരിക്കും എന്നതു സൈന്യങ്ങളുടയ യഹോവ എ
ന്ന കത്താവിന്റെ അരുളപ്പാടു.

</lg> <lg n="൫"> സമുദ്രത്തിൽനിന്നു വെള്ളങ്ങൾ ഒടുങ്ങുകയും നദി വറ്റി ഉണങ്ങി </lg><lg n="൬">പ്പോകയും (ഇയ്യോബ് ൧൪, ൧൧ ), പുഴകി നാറി മിസ്രനദീമുഖങ്ങൾ
</lg><lg n="൭"> ചുരുങ്ങി വറണ്ടു. ഓടയും പാശിയും വലഞ്ഞുപോകയും ആം. നദിവ
ക്കത്തു പുഴയരുവിലേ പുലങ്ങളും നടിയുടെ വിള സകലവും ഉണങ്ങി
</lg><lg n="൮"> പാറി ഇല്ലാതേയായി.- അപ്പോൾ മീൻപിടിക്കാർ അരങ്ങുകയും നദി
യിൽ ചൂണ്ടൽ, ഇടുന്നവർ എല്ലാം തൊഴിക്കയും വെള്ളത്തിന്മേൽ വല
</lg><lg n="൯"> വീശുന്നവർ മുഷിഞ്ഞുപോകയും, ചണം ചിക്കി നൂല്പുന്നവരും വെള്ളാ
</lg><lg n="൧൦"> ട നെയ്യുന്നവരും നാണിക്കയും ആം.- (രാജ്യത്തിലേ) അടിസ്ഥാന
ങ്ങൾ ആയവൎക്ക് ഇടിച്ചലും ദിവസവൃത്തിക്കാൎക്ക് എല്ലാം മനക്ലേശവും ഉ </lg><lg n="൧൧"> ണ്ടാം. ചാനിയിലേ പ്രഭുക്കൾ മൂഢന്മാരത്രേ, ഫറോവിൻ മന്ത്രികളിൽ
ജ്ഞാനം ഏറിയവർ പൊട്ടരായ്ക്ക്പ്പോയ സഭയത്രേ. ഞാൻ ജ്ഞാനികളുടെ
പുത്രൻ, ഞാൻ ആദിരാജാക്കളേ, മകൻ, എന്നു നിങ്ങൾ ഫറോവിനോടു </lg><lg n="൧൨"> പറയുന്നത് എങ്ങനേ? നിന്റെ ജ്ഞാനികളായവർ പിന്നേ എവിടേ?
സൈനൃങ്ങളുടയ യഹോവ മിസ്രയുടെ മേൽ ഇപ്പോൾ എന്തു മന്ത്രിച്ചു എ
</lg><lg n="൧൩"> ന്ന് അവർ അറിഞ്ഞു നിന്നെ ഉണൎത്തിക്കുട്ടേ. ചാനിപ്രഭുക്കൾ മൂഢരാ
യ്‌ചമഞ്ഞു, മെംഫിപ്രഭുക്കൾ ചതിപ്പെട്ടുപോയി, മിസ്രഗോത്രങ്ങൾക്കു </lg><lg n="൧൪"> കൊത്തളങ്ങളായവർ അതിനെ തെറ്റിക്കുന്നു. അതിൻ ഉള്ളത്തിൽ യ
ഹോവ വികടാത്മാവിനെ കലക്കി ചേൎത്തിട്ടു മത്തൻ തന്റെ ഛൎദ്ദിയിൽ
തപ്പും പ്രകാരം അവർ മിസ്രയെ എല്ലാ പ്രവൃത്തിയിലും തെറ്റിക്കുന്നു. </lg><lg n="൧൫"> തലയും വാലും മട്ടലു മുത്തെങ്ങയും (൯, ൧൩) ചെയ്യാകുന്ന ഒരു പ്രവൃത്തി
</lg> [ 36 ] <lg n="൧൬"> യും മിസ്രെക്കായി നടക്കയും ഇല്ല.- ആ നാളിൽ മിസ്രക്കാർ പെണ്ണു
ങ്ങൾക്ക് ഒത്തുചമഞ്ഞു സൈന്യങ്ങളുടയ യഹോവ അവരെക്കൊളേ വീ
</lg><lg n="൧൭"> ശുന്ന കയ്യുടെ ഓങ്ങലിനു പേടിച്ചു ഞെട്ടും, യഹൂദനാടും മിസ്രെക്കു പ
രിഭ്രമം ആയ്‌ത്തീരും, അതിനെ ഓൎപ്പിക്കുംതോറും സൈനൃങ്ങളുടയ യ
ഹോവ അവരെക്കൊള്ളേ നിശ്ചയിക്കുന്ന മന്ത്രണത്തിന്നു (മിസ്ര) പേടി
ച്ചുപോകും.

</lg> <lg n="൧൮"> അന്നാളിൽ മിസ്രദേശത്തിൽ അഞ്ചു നഗരങ്ങൾ കനാൻഭാഷ പറഞ്ഞും
സൈന്യങ്ങളുടയ യഹോവെക്ക് ആണയിട്ടുംകൊണ്ടിരിക്കും; ഒന്നിന്നു
ഈർഹഹേരസ് (ഇടിയേണ്ടുന്ന സൂൎയ്യനഗരം) എന്നു പേർ വിളിക്കും. </lg><lg n="൧൯"> അന്നു മിസ്രദേശത്തിൻ നടുവിൽ യഹോവെക്കു ബലിപീഠവും അതിൻ
</lg><lg n="൨൦"> അതിരിൽ യഹോവെക്ക് എന്നൊരു നാട്ടക്കല്ലും ഉണ്ടാകും. അതു മിസ്ര
ദേശത്തിൽ സൈന്യങ്ങളുടയ യഹോവെക്ക് അടയാളവും സാക്ഷിയും
ആകും, അവരാകട്ടേ ഉപദ്രവിക്കുന്നവർനിമിത്തം സൈന്യങ്ങളുടയ യ
ഹോവയെ നോക്കി വിളിക്കുമ്പോൾ തന്നേ അവൻ അവൎക്കു രക്ഷിതാവും കാൎയ്യസ്ഥനും ആയവനെ അയക്കയും ഇവൻ അവരെ ഉദ്ധരിക്കയും </lg><lg n="൨൧"> ചെയ്യും. അന്നു യഹോവ മിസ്രെക്ക് അറിവാറാകയും, മിസ്ര യഹോവ
യെ അറികയും യാഗവും വഴിപാട്ടം (കൊണ്ടു) സേവിക്കയും, യഹോ
</lg><lg n="൨൨"> വെക്കു നേൎച്ചനേരുകയും ഒപ്പിക്കയും ആം. യഹോവ മിസ്രയെ അടി
ച്ചും പൊറുപ്പിച്ചുകൊണ്ടു തല്ലും, അവർ യഹോവയിലേക്കു തിരിയും,
ഇവൻ അവരെ യാചിപ്പിച്ചു പൊറുപ്പിക്കും.

</lg>

<lg n="൧൩"> അന്നാളിൽ മിസ്രയിൽനിന്ന് അശ്ശൂരിലേക്കു നിരത്ത് ഉണ്ടാകും; അ
ശ്ശൂർ മിസ്രയിലും മിസ്ര അശ്ശൂരിലും വരികയും, മിസ്ര അശ്ശൂരോട് ഒന്നിച്ചു
</lg><lg n="൨൪"> സേവിക്കയും ചെയ്യും. അന്ന് ഇസ്രയേൽ മിസ്രക്കും അശ്ശൂരിനും മൂ </lg><lg n="൨൫"> ന്നാമതായി ഭൂമിയുടെ ഉള്ളിൽ അനുഗ്രഹമായിരിക്കും. ആയതിനെ
സെയ്യങ്ങളുടയ യഹോവ: "എൻ ജനമായ മിസ്രയും എൻ കൈക്രിയ
യായ അശ്ശൂരും എൻ അവകാശമായ ഇസ്രയേലും അനുഗ്രഹിക്കപ്പെടാക" എന്ന് ആശീൎവ്വദിക്കും.

</lg>

മിസ്ര കൂശ് യഹൂദരുടെ നേരേയും. (അ. ൨൦.)

അശ്ശൂരിനോട് ഏറ്റാൽ മിസ്രയും ബന്ധുക്കളും തോറ്റു നാണിച്ചുപോകും. <lg n="൧"> അശ്ശൂർരാജാവായ സൎഗ്ഗോൻ നിയോഗിച്ചിട്ടു തൎത്താൻ (൧ രാ. ൧൮, ൧൭)
</lg><lg n="൨"> അഷ്ടോദിൽ പന്നു അഷ്ടോദിനെ പൊരുതു പിടിച്ച ആണ്ടിൽ, ആ

</lg> [ 37 ] <lg n="">സമയത്തു തന്നേ യഹോവ ആമോചിന്റെ പുത്രനായ യശയ്യാവിനെ
ക്കൊണ്ടു ചൊല്പിച്ചിതു: നീ പോയി അരയിൽനിന്നു രട്ടിനെ അഴിച്ചു
കാലിങ്കന്നു ചെരിപ്പ് ഊരിക്കുളക. എന്നതിൻപ്രകാരം അവൻ ചെയ്തു
</lg><lg n="൩"> നഗ്നനും വെറുങ്കാലുമായി നടന്നുകൊണ്ടിരുന്നു. അപ്പോൾ യഹോവ
പറഞ്ഞിതു: എൻ. ഭാസനായ യശയ്യാ മിസ്രെക്കും കൂശിന്നും മൂവാണ്ട്
ടയാളവും അതിശയവുമായി നഗ്നനും വെറുങ്കാലുമായി നടന്നതു പോലേ,
</lg><lg n="൪"> അശ്ശൂർരാജാവ് മിസ്രയിൽനിന്ന് അടിമപ്പെട്ടവരെയും കൂശ്ശിൽനിന്നു
പ്രസവിക്കുന്നവരെയും ആബാലവൃദ്ധം നഗ്നരും വെറുങ്കാലുമായി മി
</lg><lg n="൫">സ്രെക്ക് അവലക്ഷണമായിട്ട് ആസനം മറെക്കാതേ നടത്തും — അ
പ്പോൾ അവർ പ്രതീക്ഷിച്ച കൂശിനെയും കൊണ്ടാടിയ മിസ്രയെയും വി
</lg><lg n="൬">ചാരിച്ചു കൂശി നാണിക്കും. അന്ന് ഈ കടല്പറഞ്ഞു കൂടിയിരിക്കുന്നവർ
പറവിതു: അശൂർരാജാവിൽനിന്നു ഞങ്ങളെ വിട്ടിപ്പാൻ ഇതാ ഞങ്ങൾ
സഹായം തേടി മണ്ടിയ പ്രതീക്ഷാസ്ഥാനം ഇങ്ങനേ ആയല്ലോ? ഇനി
ഞങ്ങൾ എങ്ങനേ വഴതിപ്പോവു?

</lg>

ബാബേലിന്റെ നേരേ. (അ. ൨൧.)

ബാബേൽ സുഖിച്ചിരിക്കുമ്പോൾ മേദ്യർ ആക്രമിച്ചു (൬) ജയിച്ചു ബിംബ
സേവയെ മുടിക്കും.

<lg n="൧"> സമുദ്രത്തിങ്കലേ മരുവിൽ ആജ്ഞയാവിതു: തെക്കിൽ വിശറുകൾ വീ
ശും പോലേ മരുവിൽനിന്ന് (അതാ) ഭയങ്കരദേശത്തുനിനു വരുന്നു.
</lg><lg n="൨"> കഠിനദഗ്ദനം എനിക്ക് അറിയിക്കപ്പെട്ടിതു: കള്ളൻ തോല്പിച്ചു കക്കുന്നു
പാഴൻ പാഴാക്കുന്നു; ഏലാമേ കരേറിവരിക, മാദായേ ഞെരുക്കുക! അ
</lg><lg n="൩"> വരുടെ ഞരക്കം എല്ലാം ഞാൻ ഒഴിപ്പിക്കും. എന്നതുകൊണ്ട് എന്റെ
അരകർ വേദനകളാൽ നിറഞ്ഞു, ഈറ്റുനോവു പോലേ വലികൾ എനി
ക്കു പിടിച്ചു. ഞാൻ കേൾക്കാതവണ്ണം വട്ടന്തിരിഞ്ഞും കാണാതവണ്ണം മെ
</lg><lg n="൪">രിണ്ടും പോകുന്നു. എൻ ഹൃദയം പതെക്കുന്നു, ത്രാസം എന്നെ അരട്ടുന്നു,
</lg><lg n="൫"> എന്റെ കാമയാമത്തെ അവൻ വേപഥുവാക്കി മാറ്റി. മേശയെ ഒരു
ക്കും, കാവൽ കാക്കും. ഉണ്ണും കുടിക്കും, (ഉടനേ) അല്ലയോ പ്രഭുക്കളെ എ
</lg><lg n="൬">ഴുനീറ്റു പലിശയെ മെഴുക്കുവിൻ!- എങ്ങനേ എന്നാൽ കൎത്താവ്
എന്നോട്ടു പറഞ്ഞിതു: നി ചെന്നു കാവല്ക്കാരനെ നിറുത്തുക, അവൻ കാ
</lg><lg n="൭">ണുന്നതിനെ ബോധിപ്പിക്കട്ടേ! ആയവൻ അശ്വബലം കണ്ടു. ഈ
</lg> [ 38 ] <lg n="">രണ്ടു കതിരയാളും കഴുതപ്പുറത്തും ഒട്ടകപ്പുറത്തും കയറിയ കൂട്ടങ്ങളും (ക
</lg><lg n="൮">ണ്ടു); ഏറ്റം കുറിക്കൊണ്ടു സൂക്ഷിച്ചും കേട്ട ശേഷം, സിംഹം (പോലേ)
അലറി; സ്വാമി ഞാനോ പകൽ വിടാതേ, കാവൽനിന്നു, രാത്രിതോറും
</lg><lg n="൯"> എന്റെ നോക്കിടത്തിൽ, നിവിൎന്നിരുന്നു പിന്നേ അതാ അശ്വബലം
ഈരണ്ടു കുതിരയാളായി ഇങ്ങു വന്നു. ആരംഭിച്ചു പറഞ്ഞിതു: ബാബേൽ
വീണു വീണു. അതിലേ ദേവശിലകൾ എല്ലാം നിലത്തു തകൎന്നുകിട
</lg><lg n="൧൦">ക്കുന്നു. — കളത്തിൽ മെത്തികൊണ്ടു ചതഞ്ഞ എന്റെ ജനമേ! സൈ
ന്യങ്ങളുടെ ദൈവമായ യഹോവയോടു ഞാൻ കേട്ടതിനെ നിങ്ങക്ക്
അറിയിക്കുന്നു.

</lg>

ദൂമയുടെ നേരേ. (൧൧ - ൧൨.)

എദോമ്യരോ ഇശ്മയേല്യരോ (൧ മോ, ൨@, ൧൪) മനന്തിരിവോളം അവൎക്കു
യരുശലേമിൽനിന്നു നല്ല ഉത്തരം വരികയില്ല.

<lg n="൧൧">ഭൂമിയിലേ ആജ്ഞയാവിതു: സേയീരിൽനിന്ന് എന്നോടൂ വിളിക്കുന്നിതു:
കാവല്ക്കാര രാത്രിയിൽനിന്ന് എത്ര (യായി)? കാവല്ക്കാര രാത്രിയിൽനി
</lg><lg n="൧൨">ന്ന് എത്ര? എന്നാറേ കാവല്ക്കാരൻ പറയുന്നിതു: പുലൎച്ച വരുന്നു രാ
ത്രിയും ക്രടേ ചോദിക്കേണ്ടുകിൽ ചോദിപ്പിൻ! തിരിഞ്ഞുവരുമിൻ!

</lg>

അറവിയുടെ നേരേ. (൧൩ - ൧൭.)

അറവിക്കച്ചടക്കാൎക്കു യുദ്ധങ്ങളാൽ യാത്രാവിഘ്നവും വമ്പിൻ താഴ്മയും വരും.<lg n="൧൩"> അറവിയുടെ നേരേ ആജ്ഞയാവിതു: അല്ലയോ ദെദാനിലേ സാൎത്ഥ
ങ്ങളായുളോവേ (ഹജ, ൨൫, ൧൩), അറവിയിൽ കാട്ടിൽ തന്നേ
</lg><lg n="൧൪"> നിങ്ങൾ രാ പാക്കേണ്ടിപരും, തേമാദേശത്തിലേ കൂടിയാന്മാർ (ഇയ്യേ
ബ് ൬,൧൯) ദാഹിക്കുന്നവന് എതിരേ വെള്ളം കൊണ്ടുവരുവിൻ! മണ്ടു
</lg><lg n="൧൫">ന്നവനെ അപ്പവുമായി മുമ്പി കൊള്ളുന്നു. അവരാകട്ടേ വാളുകളിൽ
നിന്ന് ഊരിയ വാളിന്നും കൂലെച്ച വില്ലിന്നും യുദ്ധഭാരത്തിന്നും മണ്ടിപ്പോ
</lg><lg n="൧൬">കുന്നതു. എന്തെന്നാൽ കൎത്താവ് എന്നോട്ട് പറഞ്ഞിതു: കൂലിക്കാരന്റെ
ആണ്ടുകളാൽ ഓർ ആണ്ടുകൊണ്ടു കേദാരിന്റെ തേജസ്സ് എല്ലാം തീൎന്നു
</lg><lg n="൧൭">പോകും കേദാർപുത്രന്മാരിൽ വില്ലാളിവീരന്മാർ ശേഷിപ്പതു എണ്ണം
കുറയും? ഇസ്രയേലിൻ ദൈവമായ യഹോവ ഉരചെയ്തുവല്ലോ.

</lg> [ 39 ] യരുശലേമെ വളഞ്ഞ കാലത്തു നിവാസികളുടേ പ്രമാദം, (അ. ൨൨.)

ശത്രു അണയുമ്പോൾ മഹാവ്യാധിയും തോല്വിയും നേരിടുകയും (൫) താഴ്വര
യിൽ തേൻ നിറകയും (൮) ജനം ദൈവത്തെ അല്ല പടക്കോപ്പുക്കളെ തിരകയും
(൧൨) മദിച്ചു പുളെക്കയും ചെയ്യും (കാലം ൨ നാൾ, ൩൨, ൧). (൧൫) ഗൎവ്വിഷുനാ
യ കോയിലധികാരിക്കു മാറ്റം വരും.

<lg n="൧">ദൎശനത്താഴ്വരയിൽ ആജ്ഞയാവിതു: നിങ്ങൾ എല്ലാവരും മാളികമുകളിൽ
</lg><lg n="൨">കയറുവാൻ എന്തു പോൽ കാരണം? ഹാ കോലാഹലം നിറഞ്ഞു ഘോ
ഷം ഏറേയുള്ള നഗരമേ, ഉല്ലസിക്കുന്ന കോട്ടയേ! നിന്നിൽ പട്ടവർ
</lg><lg n="൩">വാളാൽ പട്ടവരല്ല യുദ്ധത്തിൽ മരിച്ചവരും അല്ല. നിന്റെ എല്ലാ അ
ധികാരികളും ഒന്നിച്ചു മണ്ടുന്നു, വില്ലെന്നിയേ കെട്ടുപെടുന്നു. നിന്നിൽ
കാണായാർ ഏവരും ദൂരവേ ഓടിപ്പോകുയിൽ ഒക്കത്തക്ക കെട്ടുപെടുന്നു.
</lg><lg n="൪"> എന്നതുകൊണ്ട്: എന്നിൽനിനു മാറിനോക്കുവിൻ! ഞാൻ കൈപ്പായി
കരയുന്നു, എന്റെ ജനത്തിൻ പുത്രി പാഴായ നിമിത്തം എനിക്ക് ആ
</lg><lg n="൫"> ശ്വാസം വരുത്തുവാൻ മുട്ടിക്കൊല്ല! എന്നു ഞാൻ പറയുന്നു.— എങ്കി
ലോ സൈന്യങ്ങളുടയ യഹോവ എന്ന കൎത്താവിൽനിന്നു ദൎശനത്താഴ്വര
യിൽ ആരവാരവും തിക്കും തിരക്കമുള്ള ദിവസം, മതില്ക്ക തകൎപ്പും മല
</lg><lg n="൬">യോളം കൂക്കലും തന്നേ. തേരും കാലാളും കുതിരയുമായി ഏലാം പൂണി
</lg><lg n="൭">ധരിച്ചു വരുന്നു, കീർ പലിശയെ വിളങ്ങിക്കുന്നു. ഇങ്ങനേ നിന്റെ
താഴ്വരകളിൽ മേത്തരമായതു തേർകൊണ്ടു നിറയും, കുതിരയാറ്റുകളോ പ
</lg><lg n="൮">ടിവാതിലോളം നിരന്നുനിന്നു കൊള്ളുന്നു.- യഹ്രദയുടെ മറവിനെ
(കൎത്താവു) നീക്കിക്കുളഞ്ഞു, നിയോ അന്നു വനാലയത്തിൽ (൧രാ. ൧൦,൧൭)

</lg><lg n="൯"> ആയുധക്കോപ്പു നോക്കുന്നു; ദാവിദൂരിലേ മതില്ക്കണ്ടികൾ പെരുത്തു
എന്നു നീങ്ങൾ കാണുന്നു. നിങ്ങളോ താഴേ കളത്തിലേ വെള്ളത്തെ ചേ
</lg><lg n="൧0"> ൎക്കയും, യരുശലേമിലേ വിട്ടുകളെ എണ്ണുകയും മതിൽ ഉറപ്പിപ്പാൻ വീ
</lg><lg n="൧൧">ടുകളെ പൊളിക്കയും, രണ്ടു മതിലിന്നും നടുവേ പഴങ്കുളത്തിൻ വെള്ള
ങ്ങൾക്കു ചിറ ഉണ്ടാക്കയും, അതിനെ ഉണ്ടാക്കിയവനെ നോക്കായ്കയും
ദൂരത്തുനിന്ന് അതിനെ മനിഞ്ഞവനെ കാണായ്കയും ചെയ്യുന്നു.
</lg>

<lg n="൧൨">അന്നാൾ സൈന്യങ്ങളുടയ യഹോവ എന്ന കൎത്താവ് കരച്ചലിന്നും
</lg><lg n="൧൩"> തൊഴിച്ചലിനും ചിരെപ്പാനും രട്ടുടുപ്പാനും വിളിക്കുന്നതു. അതാ ആന
ന്ദസന്തോഷവും മാടു വധിക്ക ആടറുക്കുയും മാംസഭോജനം മദ്യപാനവും:
“നാം തിന്നും കൂടിച്ചും കൊൾക, നാളയല്ലോ ചാകം" എന്നതും ഉണ്ടു
</lg><lg n="൧൪"> താനും. — എങ്കിലും സൈന്യങ്ങളുടയ യഹോവ എന്റെ ചെവികൾക്കു
</lg> [ 40 ] <lg n="">വെളിപ്പെട്ടു വന്നു; എന്നാണ ഈ കുറ്റത്തിന്നു നിങ്ങൾ, ചാവോളം പരി
ഹാരം ഇല്ല എന്നു സൈന്യങ്ങളുടയ യഹോവയായ കൎത്താവ് പറഞ്ഞു.

</lg>

<lg n="൧൫">സൈന്യങ്ങളുടയ യഹോവയായ കൎത്താവ് പറയുന്നിതു: അല്ലയോ
ഈ അമാത്യനെ ചെന്നു കാണ്ക കോയിലധികാരിയായ ശെബ്നയെ ത
</lg><lg n="൧൬">ന്നേ: ഇവിടേ നിണക്ക് എന്ത് ഉണ്ടായിട്ട് ആർ ഉണ്ടായിട്ടു നീ ഇവി
ടേ കല്ലറയെ വെട്ടിച്ചുകൊള്ളുന്നതു? മേടിനെ തനിക്കു കല്ലറയാക്കി പാ
</lg><lg n="൧൭">റയിൽ തനിക്കു പാൎപ്പിടം തോണ്ടിക്കൊള്ളുന്നു പോൽ, കണ്ടാലും വീരൻ
വീയുമ്പോലേ യഹോവ നിന്നെ ചുഴറ്റി എറിയും, നിന്നെ മുറുക പിടി
</lg><lg n="൧൮">ക്കും; ചുരുളായി നിന്നെ ചുരുട്ടി ഇരുപുറവും നീളുന്ന ലേശത്തേക്കു ഉണ്ട
പോലേ ഉരുട്ടും. അവിടേ നീ മരിക്കും, നിന്റെ ദിവ്യരഥങ്ങൾ അവി
ടേ (നിൽ!ക്കും) നിന്റെ യജമാനന്റെ കോയിലകത്തിൻ കറയായുള്ളോവേ!
</lg><lg n="൧൯"> ഞാൻ നിന്റെ നിലയിൽനിന്നു നിന്നെ തള്ളും, സ്ഥാനത്തിങ്കന്ന് അ
</lg><lg n="൨൦">വൻ നിന്നെ മറിക്കുന്നു. - ആ നാളിൽ സംഭവിപ്പിതു: ഹില്ക്കീയാപു
</lg><lg n="൨൧">ത്രനായ എല്യാക്കീം എന്ന എന്റെ ദാസനെ ഞാൻ വിളിച്ചു.നിന്റെ
കുപ്പായം ഉടൂപ്പിച്ചു നിന്റെ കച്ച കെട്ടിച്ചു നിന്റെ വാഴ്ചയെ അവൻ
കയ്യിൽ കൊടുക്കയും അവൻ യരുശലേമിലേ കുടിയാന്മാൎക്കും യഹൂദാഗൃഹ
</lg><lg n="൨൨">ത്തിനും അപ്പനാകയും ചെയ്യും. ദാവീദ് ഗൃഹത്തിന്റെ താക്കോലിനെ
ഞാൻ അവന്റെ തോളിന്മേൽ വെക്കും, അവൻ തുറന്നാൽ ആരും പൂട്ടു
</lg><lg n="൨൩">കയില്ല പൂട്ടിയാൽ ആരും തുറക്കയില്ല. ഞാൻ അവനെ തറിയാക്കി ഉ
റെച്ച സ്ഥലത്തിൽ തറപ്പിക്കും, അവൻ തൻ പിതൃഗൃഹത്തിന്നു തെജസ്സു
</lg><lg n="൨൪">ള്ള സിംഹാസനവും ആകും. അവന്റെ പിതൃഗൃഹത്തിലേ സകലത്തേജ
സ്റ്റും തളിരും ചില്ലിയും മുരുട കോപ്പ മുതൽ എല്ലാ ഭരണിപാത്രങ്ങൾവരേ
</lg><lg n="൨൫">യും ചെറിയ കോപ്പകൾ ഒക്കയും അവന്മേൽ തൂക്കിയിടും.- സൈന്യ
ങ്ങളുടയ യഹോവയുടെ അരുളപ്പാടാവിതു: ഉറെച്ച സ്ഥലത്തു തറെച്ചിരു
ന്ന തരി അന്നു നീങ്ങി അടർ@ന്നു വീണും അതിന്മേൽ ഉള്ള ഭാരം മുടിഞ്ഞും
പോകും; യഹോവ ഉര ചെയ്യുവല്ലോ.
</lg>

തൂരിന്റെ നേരേ. (അ. ൨൩..)

വ്യാപാരസ്ഥാനമാകുന്ന (ചോർ) തൂരിന്ന് അധഃപതനം വരുന്നതാൽ ശേ
ഷം വൎത്തകന്മാരുടെ ഖേദവും (൬) നിവാസികളുടെ പ്രവാസവും (൧൦) അണ
ഞ്ഞ നാടുകളുടെ സ്വാതന്ത്ര്യവും വൎണ്ണിച്ച ശേഷം (൧൫) മാനസാന്തരത്താലേ ന
ഗരത്തിന്നു യഥാസ്ഥാനത്വം ച്ചൊല്ലിക്കൊടുത്തതു.
[ 41 ] <lg n="൧"> തുരിലേ ആജ്ഞയാവിതു: ഹേ തൎശീശ് കപ്പലുകളേ മുറയിട്ടിൻ, വീട്ടും
വരുത്തും ഇല്ലാത്തോളം അതു പാഴായ്‌പ്പോയി! കിത്തീംനാട്ടിൽനിന്നു
</lg><lg n="൨"> വൎത്തമാനം വന്നു കടൽപ്പുറത്തുകൂടിയാന്മാരേ ഇനി മിണ്ടാതിരിപ്പിൻ!
</lg><lg n="൩"> കടൽ കടക്കുന്ന ചീദോൻ വൎത്തകന്മാർ മുമ്പേ നിന്നിൽ നിറഞ്ഞു പെരു
ത്ത വെള്ളങ്ങളിന്മേൽ കരാറിന്റെ വിള മഹാനദിയുടെ കൊയ്ത്തും (എ
ല്ലാം) അവളുടെ അനുഭവമായി, അവൾ ജാതികളുടെ ചന്തയായിരുന്നു.
</lg><lg n="൪"> ചിദോനേ നാണിക്ക! സമുദ്രമാകട്ടേ സമുദ്രബലം തന്നേ പറയുന്നിതു:
എനിക്ക് ഈറ്റുനോവ് ഉണ്ടായില്ല. ഞാൻ പെറ്റിട്ടില്ല ബാലരെ വള
</lg><lg n="൫">ൎത്തിയതും കന്നിമാരെ ഉയൎത്തിയതും ഇല്ല. എന്നുള്ള ശ്രുതി മിസ്രയിൽ
</lg><lg n="൬"> എത്തുമ്പോൾ തുരിൻ കേൾവിയാൽ അവർ ഞെട്ടിപ്പോകും.- മുറയി
</lg><lg n="൭">ടുവിൻ കടല്പറത്തുകൂടിയാന്മാരേ! തൎശീശിലേക്കു യാത്രയാകുവിൻ പ
ണ്ടേ ദിവസങ്ങളിൽനിന്ന് ഉല്പത്തി ഉണ്ടായ ശേഷം (അവിടവിടേ) കു
ടിയേറുവാൻ കാലുകൾ നിന്നെ ദൂരത്തിൽ കൊണ്ടുചെല്ലുന്ന ഉല്ലാസിനി
</lg><lg n="൮">യേ! ഈ വക നിനക്ക് ഉണ്ടായോ? വൎത്തകന്മാർ പ്രഭുക്കളും
കണാ
ന്യർ ഭൂമിയിൽ ഘനശാലികളും ആയുള്ള തൂർ എന്ന കിരീടപ്രഭയുടെ
</lg><lg n="൭">മേൽ ഇതു നിശ്ചയിച്ചത് ആർ? സകലശോഭയുടെ ഡംഭിനെ തിണ്ടി
പ്പാനും ഭൂമിയിൽ ഘനശാലികളെ ഒക്കേ എളുതാക്കുവാനും സെയ്യങ്ങളു
</lg><lg n="൧൦">ടയ യഹോവ ഇതിനെ നിശ്ചയിച്ചു. - അല്ലയോ തൎശീശ് പുത്രിയേ!
നീലനദിപോലെ നിൻ ദേശത്തിൽ പരന്നു പോക! ഇനി കെട്ട് ഇല്ല.
</lg><lg n="൧൧"> അവൻ സമുദ്രത്തിന്മേൽ തൃകൈ നീട്ടി രാജ്യങ്ങളെ കുലുക്കി വെച്ചു; യ
: ഹോവ കണാനെ ചൊല്ലി അതിന്റെ കോട്ടകളെ മുടിപ്പാൻ കല്പിച്ചു
</lg><lg n="൧൨"> പറഞ്ഞിതു: ചീദോൻപുത്രിയേ! പുല്കിപ്പോയ കസ്തയേ! നീ ഇനി പുളെ
ക്ക ഇല്ല, കീത്ത്യരടുക്കലേക്ക് എഴുനീറ്റു കടനം ചെല്ക, അവിടേയും നി
</lg><lg n="൧൩">ണക്കു സ്വസ്ഥത ഇല്ല- കല്ദയരുടെ ദേശം ഇതാ (മുമ്പേ ഇല്ലാത്ത
ഈ ജനത്തെ അശ്ശൂർ മരുജന്തുക്കൾക്ക് അടിസ്ഥാനമാക്കി) അവരത്രേ
യന്ത്രഗോപുരങ്ങളെ പണിതുകൊണ്ട് കണാന്റെ അരമനകളെ മാച്ച്
</lg><lg n="൧൪"> ഇടിവാക്കിക്കളയുന്നു. ഹേ തൎശീശ് കപ്പലുകളേ നിങ്ങളുടെ മൂലസ്ഥാ
നം പാഴായ്പ്പോയതുകൊണ്ടു മുറയിട്ട്ഫിൻ!

</lg>

<lg n="൧൫"> ആ നാളിൽ സംഭവിപ്പിതോ: തുർ ഒരു രാജാവിൻ ദിവസങ്ങളാൽ എ
</lg><lg n="൧൬">ഴുപത്താണ്ടു മറന്നു കിടന്ന ശേഷം: "ഹാ മറന്നുപോയ വേശ്യേ വീണ
എടുത്തു പട്ടണം ചുററി നടക്ക, ഓൎമ്മ ഉണ്ടാവാൻ മേളത്തിൽ മീട്ടി ഉറ
ക്കേ പാടിക്കൊൾ" എന്നു വേശ്യപ്പാട്ടിൽ ഉള്ളതു പോലേ, ഏഴുപത്താണ്ടു

</lg> [ 42 ] <lg n="൧൭">തീൎന്നാൽ തൂരിനു സംഭവിക്കും. എഴുപതു വൎഷം തികഞ്ഞിട്ടു യഹോവ
തൂരിനെ സന്ദൎശിക്കയും അവൾ തന്റെ വേശ്യകൂലിക്കു മടങ്ങി ചെന്നു.
</lg><lg n="൧൮">ലോകത്തിൽ ഉള്ള സകലഭൂരാജ്യങ്ങളോടും ഭോഗിക്കയും ആം. അവ
ളുടെ ലാഭവും വേശ്യലിയും യഹോവെക്കു വിശുദ്ധമാകും താനും, അ
തിന്റെ ഇനി ചരതിച്ചു കന്നിപ്പാറില്ല അവളുടെ ലാഭം യഹോവാമുമ്പിൽ
വസിക്കുന്നവൎക്കു ഊണിന്നും തൃപ്തിക്കും ചന്തത്തിൽ ഉടുപ്പാനും ആയ്‌വരും.

</lg>

VI. ലോകത്തിനു ന്യായവിധിയും
ഇസ്രയേലിനു രക്ഷ യും. (അ. ൨൪-൨൭,)

൨൪. അദ്ധ്യായം.

പാപം നിമിത്തം ഭൂമിയിൽ ശാപം തട്ടി (൭) പാഴായ ശേഷം (൧൪) കിഴ
ക്കും പടിഞ്ഞാറും ദേവസ്തോത്രം പുതുതാകും (൧൬) യഹോവ ഭൂമിയെ ശിക്ഷിച്ചു
(൨൧) ദൂതസൈന്യത്തെയും സന്ദൎശിച്ചു ലോകൈകരാജാവായി വാഴും.
</lg>

<lg n="൧">ഇതാ യഹോവ ഭൂമിയെ പരുപരേ ഒഴിച്ചും നിലത്തെ കീഴ്മേൽ മറിച്ചും
</lg><lg n="൨"> കുടിയാന്മാരെ ചിതറിച്ചും കളയും. അപ്പോൾ ജനത്തോട്ട പുരോഹിത
നും ദാസനോടു യജമാനനും ദാസിയോട് നായകിയും കൊള്ളുന്നവനോ
ടു വില്ക്കുന്നവനും വായിപ്പ കൊടുക്കുന്നവനോടു വാങ്ങുന്നവനും കടക്കാര
</lg><lg n="൩">നോടു ഋണകൎത്താവും ഒത്തുവരും. ഭൂമിയാകട്ടേ തിരേ ഒഴിഞ്ഞും കത്തി
</lg><lg n="൪">ക്കവൎന്നും പോകും എന്നുള്ള വാക്കു യഹോവ ഉര ചെയ്തുവല്ലോ. ഭൂമിക്ക്
അലച്ചലും ഉലച്ചലും ഉണ്ടു, ഊഴി വാടി മാഴ്തി, ഭൂമിജനത്തിൽ ഉയൎന്നവർ
</lg><lg n="൫">മാഴ്കുന്നു. ഭൂമിയോ വസിക്കുന്നവരുടെ കാല്ക്കീഴേ ബാഹ്യമായ്ക്ക്പ്പോയത്
അവർ ധമോപദേശങ്ങളെ ലംഘിച്ചു വെപ്പിനോട്ട മറുത്തു നിതൃനിയ
</lg><lg n="൬">മത്തെ തട്ടിക്കുളകയാൽ തന്നേ. അതുകൊണ്ടു ശാപം ഭൂമിയെ തിന്നു
അതിൽ വസിക്കുന്നവരും കുറ്റം ചുമക്കുന്നു. അതുകൊണ്ടു ഭ്രവാസികൾ
</lg><lg n="൭">വേവുന്നു, കൎത്യർ ശേഷിക്കുന്നതും അസാരമേ ഉള്ളൂ.- മുന്തിരിരസം
അലെക്കുന്നു, വള്ളി കാഴ്കുനു, ഹൃദയസന്തോഷികം എല്ലാം ഞരങ്ങുന്നു.
</lg><lg n="൮">തപ്പുകളുടെ ആനന്ദം അടങ്ങി, ഉല്ലസിക്കുന്നവരുടെ ഘോഷം ഒടുങ്ങി,
</lg><lg n="൯">കിന്നരമോദം അടങ്ങി. പാട്ടോടേ വിഞ്ഞുപാനം ഇല്ല, മദ്യം കുടിക്കു
</lg><lg n="൧൦">ന്നവൎക്കു കൈക്കും. പട്ടണം ശൂന്യം എന്നു തകൎന്നു. എല്ലാ വീടും പ്ര
</lg><lg n="൧൧">വേശം ഇല്ലാതേ അടെച്ചുപോയി. പെരുവഴികളിൽ വീഞ്ഞിനെ ചൊ
ല്ലി മുറവിളി ഉണ്ടു, സകലസന്തോഷം അസ്തമിച്ചു നാട്ടിലേ ആനന്ദം

</lg> [ 43 ] <lg n="൧൨"> അന്തരിച്ചു. നഗരത്തിൽ ശേഷിച്ചതു സംഹാരം തന്നേ, പടവാതിലും
</lg><lg n="൧൩"> തകൎന്നു നുറുങ്ങി. ഒലീവമരത്തെ കുലുക്കുമ്പോഴും (കല) എട്ടപ്പു തീർന്നി
ട്ടു കാലാപെറുക്കുമ്പോഴും എന്ന പോലേ ഭൂമദ്ധ്യത്തിൽ വംശങ്ങളുടെ നടു
വിൽ തന്നേ ഉണ്ടാകും സത്യം.
</lg><lg n="൧൪">അവരോ ശബ്ദം ഉയത്തി ആർക്കുന്നു, യഹോവാവൈഭവം ചൊല്ലി
</lg><lg n="൧൫">സമുദ്രത്തിങ്കന്നു ഉച്ചത്തിൽ സ്തുതിക്കുന്നു; അതുകൊണ്ട് അല്ലയോ പൂൎവ്വ
ദിക്കിൽ (ഉള്ളവരേ) യഹോവക്കും സമുദ്രദ്വീപുകളിൽ ഇസ്രയേൽദൈ
വമായ യഹോവയുടെ നാമത്തിന്നും തേജസ്സ് കൊടുപ്പിൻ, ഭൂമിയരു
വിൽനിന്നു നാം കേക്കുന്നതു "നീതിമാനു ഘനം" എന്നുള്ള കീൎത്തന
കൾ തന്നേ.
</lg>

<lg n="൧൬">ഞാനോ പറഞ്ഞു: എനിക്കു ഹാ വാട്ടം, എനിക്കു ഹാ വാട്ടം! എനിക്ക്
അയ്യോ കഷ്ടം! കള്ളർ കക്കുന്നു, തോല്പിക്കുന്നവർ വിശ്വാസവഞ്ചന
</lg><lg n="൧൭">ചെയ്തു തോല്പിക്കുന്നു! ദ്രവാസികളായുള്ളോരേ നിങ്ങളുടെ മേൽ പേടി
</lg><lg n="൧൮">യും കുഴിയും കണിയും അത്രേ! പേടിയൊച്ചയിൽനിന്നു മണ്ടുന്നവൻ
കുഴിയിൽ വീഴ്ചയും, കുഴിയിൽനിന്നു കയറുന്നവൻ കണിയിൽ കുടുങ്ങുക
യും ആം, കാരണം മീത്തലേ ചാലെയകങ്ങൾ തുറന്നും ഭൂമിയുടെ അടി
</lg><lg n="൧൯"> സ്ഥാനങ്ങൾ കുമ്പിച്ചും പോകും. ഭൂമി പൊടുപൊട പൊട്ടും, ഭൂമി പട
</lg><lg n="൨൦">പട നുറുങ്ങും, ഭൂമി തിടുതിട കലുങ്ങും. ഭൂമി മത്തനെ പോലേ ചാഞ്ചാ
ടും, മഞ്ചൽ പോലേ തുള്ളും. അതിന്റെ ദ്രോഹം അതിന്മേൽ കനക്കയാൽ
</lg><lg n="൨൧"> വീഴും, പിന്നേ എഴുനീൽകയും ഇല്ല.— അന്നു സംഭവിപ്പിതു: യഹോ
വ ഉയരത്തിൽ തന്നേ മീത്തലേ സൈന്യത്തെയും നിലത്തിൽ തനേ ഭൂത
</lg><lg n="൨൨">ലരാജാക്കന്മാരെയും സന്ദൎശിക്കും. അവർ ക്രട്ടമായി കൂട്ടപ്പെട്ടു ഗുഹ
യിൽ കെട്ടുപെട്ടും, കാരാഗൃഹത്തിൽ അടെക്കപ്പെട്ടും ഏറിയ നാൾ കഴി
ഞ്ഞിട്ടു സന്ദൎശിക്കപ്പെടുകയും, നിലാവ് അമ്പരക്കയും വെയ്യോൻ നാണി
</lg><lg n="൨൩">ക്കയും ചെയ്യും. കാരണം സൈന്യങ്ങളുടയ യഹോവ ചീയോന്മലയി
ലും യരുശലേമിലും വാഴുന്നു, അവന്റെ മൂപ്പന്മാരുടെ മുമ്പിൽ തേജസ്സും
(ഉണ്ടു).
</lg>

൨൫. അദ്യായം.

സ്തുത്യനായ യഹോവ (൬) ജാതികൾക്കു ദിവ്യസദ്യയും ചാകായ്മയും നല്കി
(൯)ഇസ്രയേലെ ഉയത്തി മോവാബെ താഴ്ത്തും.
[ 44 ] <lg n="൧">അല്ലയോ യഹോവേ, നി എന്റെ ദൈവം! നീ അത്ഭുതം ചെയ്തു, പ
ണ്ടേത്ത ആലോചനകൾ വിശ്വസ്തതയും സത്യവും ആകകൊണ്ടു ഞാൻ
</lg><lg n="൨"> നിന്നെ ഉയൎത്തി തിരുനാമത്തെ വാഴ്ത്തുക. എങ്ങനേ എന്നാൽ നഗര
ത്തെ നീ കല്കുന്നും ഉറെച്ച കോട്ടയെ ഇടിച്ചലും ആക്കി അന്യന്മാരുടെ
അരമന നഗരത്തോട് അകലേ വെച്ചു എന്നേക്കും പണിയപ്പെടുകയും
</lg><lg n="൩"> ഇല്ല. അതുകൊണ്ട് ശക്തിയുള്ള ജനം നിണക്കു തേജസ്സ് കൊടുക്കുന്നു.
</lg><lg n="൪"> പ്രൌഢജാതികളുടെ കോട്ട നിന്നെ ഭയപ്പെടുന്നു. സാധുവിന്നു നീ ത്രാ
ണനം, അഗതിക്കു ഞെരുങ്ങുമ്പോൾ ശരണവും, കൊടുങ്കാറ്റിങ്കൽ ആശ്ര
യവും, വെയിലിങ്കൽ തണലും ആയ്വന്നു; പ്രൌഢന്മാരുടെ വീൎപ്പു മതി
</lg><lg n="൫">ലോട്ടു (തട്ടുന്ന) മാരിയത്രേ. ഉണക്കത്തിലേ വെയിലിനെ പോലേ നീ
അന്യരുടെ കോലാഹലത്തെ ശമിപ്പിച്ചു, മേഘനിഴലാൽ ചുടു പോലേ
പ്രൌഢന്മാരുടെ കീൎത്തന താണുപോകുന്നു.
</lg>

<lg n="൬">പിന്നേ സൈന്യങ്ങളുടയ യഹോവ ഈ മലയിൽ സകലവംശങ്ങൾ
ക്കും ദൃഷ്ടഭോജ്യങ്ങളാലും പഴിഞ്ഞുകളാലും വിരുന്നു കഴിക്കും, മേദസ്സേ
റുന്ന മൃഷ്ടഭോജ്യങ്ങളാലും തെളി തികഞ്ഞ പഴവീഞ്ഞുകളാലും വിരുന്നു
</lg><lg n="൭">തന്നേ. സകലവംശങ്ങളെയും മൂടിക്കിടക്കുന്ന മൂടലിനെയും സൎവ്വജാ
തികളെയും മറെക്കുന്ന മറവിനെയും ഈ മലയിൽ ഇല്ലാതാക്കുകയും,
</lg><lg n="൮">സദാകാലത്തോളം മരണത്തെ മിഴങ്ങുകയും, യഹോവാകൎത്താവ് എല്ലാ
മുഖങ്ങളിൽനിന്നും കണ്ണുനീർ തുടെക്കയും, സ്വജനത്തിന്റെ നിന്ദയെ സ
കലഭൂമിയിൽനിന്നു നീക്കിക്കുളകയും ചെയ്യും. യഹോവ ഉര ചെയ്യുവല്ലോ.
</lg>

<lg n="൯">അന്നു പറവിതു: ഇതാ നമെ രക്ഷിപ്പാൻ നാം കാത്തിരുന്ന നമ്മു
ടെ ദൈവം, നാം പാൎത്തിരുന്ന യഹോവ തന്നേ! ഇവന്റെ രക്ഷയിൽ
</lg><lg n="൧൦">നാം ആനന്ദിച്ചു സന്തോഷിക്ക! യഹോവയുടെ കൈ ഈ മലയിൽ
അമൎന്നിരിക്കുമല്ലോ. മോവാബോ വൈക്കോൽ ചാണകത്തിൽ മെതിച്ചു
</lg><lg n="൧൧">പോകുംപ്രകാരം സ്വസ്ഥാനത്തിൽ മെതിച്ചുകളയപ്പെടും. ആയതു
തൻ കൈകളെ അതിനുള്ളിൽ പ്രത്തുന്നതു നീന്തുന്നവൻ നീന്തത്തിന്നു
പരത്തും പോലേ; എങ്കിലും യഹോവ അതിന്റെ ഡംഭത്തെ കെകളു
</lg><lg n="൧൨">ടെ ആട്ടവും താഴ്ത്തി വെക്കുകയും, നിന്റെ പൊക്കുമതിലുകളുടെ ഉറ
പ്പിനെ ഭംഗം വരുത്തി പൊടിയോളം കിഴിച്ചു നിലത്തോടു ചേൎക്കയും
ചെയ്യും.
</lg> [ 45 ] ൨൬ അദ്ധ്യായം. ജനം വിശ്വാസത്താൽ ലഭിച്ചിട്ടു സ്വനഗരത്തിൽ വാണു സ്തുതിക്കയും
(വ്വ) സൎവ്വഭൂമിയിലും ന്യായവിധികളെ ആൾക്കുയും (൧൫) മരിച്ചവടെ പുന
രുത്ഥാനത്തെ പ്രതീക്ഷിക്കയും ചെയ്യും.

<lg n="൧"> അന്നു യഹൂദാദേശത്തിൽ ഈ പാട്ടിനെ പാടും: നമുക്ക് ഉറെച്ച നഗ
രം ഉണ്ടു, (സ്വ) രക്ഷയെ അവൻ നമുക്കു മതിലും കിടങ്ങും ആക്കിവെ
</lg><lg n="൨">ക്കുന്നു. വിശ്വാസത്തെ കാക്കുന്ന നീതിയുള്ള ജനം പ്രവേശിക്കേണ്ടതി
</lg><lg n="൩">ന്നു വാതിലുകളെ തുറപ്പിൻ! ഊന്നി നില്ക്കുന്ന ഭാവത്തിന്നു നീ സമാധാ
</lg><lg n="൪">നം സമാധാനം തന്നേ കാക്കുന്നു; നിന്നിൽ തേറുന്നു. യഃ എന്ന
യഹോവ നിത്യപാറ ആകകൊണ്ട് എന്നും സദാകാലത്തും യഹോവയിൽ
</lg><lg n="൫"> തേറുവിൻ, അവനാകട്ടേ ഉന്നതത്തിൽ വസിക്കുന്നവരെ, ഉയൎന്ന കോ
ട്ടയെ തന്ന താഴ്ത്തി കിഴിച്ചു, നിലത്തു വിഴ്ത്തി പൊടിയോട്ട് ചേൎത്തു.
</lg><lg n="൬"> എളിയവന്റെ കാലുകളും നീചിരുടെ നടകളും അതിനെ അടിക്കീഴ് ച
</lg><lg n="൭">വിട്ടുന്നു. നീതിമാനു ഞെറി ശുദ്ധനേർ തന്നേ നീതിമാന്റെ മാൎഗ്ഗത്തെ
നീ കുത്തന നികത്തുന്നു.

</lg>

<lg n="൮">ഇനി യഹോവേ നിന്റെ നൃായവിധികളുടെ ഞെറിയിൽ നീ വരു
ന്നതു ഞങ്ങൾ കാത്തിരിക്കുന്നു; ലേഹിയുടെ വാഞ്ച നിന്റെ നാമത്തിലും
</lg><lg n="൯"> ഓൎമയിലും അത്രേ. രാത്രിയിലും ഞാൻ മനസ്സോടേ നിന്നെ വാഞ്ചിച്ചു
എൻ ഉള്ളിൽ ആത്മാവ് നിന്നെ തേടിക്കൊണ്ടു നിന്റെ ന്യായവിധി
കൾ ഭൂമിയിലേക്ക് എന്നുവന്നാൽ ഊഴിനിവാസിക നീതിയെ പ
</lg><lg n="൧൦">ഠിക്കുന്നുവല്ലോ. ദുഷ്ടനു കനിവു കിട്ടിയാൽ അവൻ നീതിയെ പഠി
ക്കാ, പരമാൎത്ഥരാജ്യത്തിലും അവൻ വക്രത ചെയ്യും, യഹോവയുടെ പ്ര
</lg><lg n="൧൧">ഭാവത്ത കാണ്ങ്കയും ഇല്ല. - യഹോവേ തൃക്കൈ ഉയർത്തിരു
ന്നിട്ടും അവർ കാണുന്നില്ല, ജനത്തിന്നു വേണ്ടി (നിണക്ക്) ഉള്ള എരി
വിനെ അവർ കണ്ടു നാണിക്കയും നിന്റെ മാറ്റാന്മാരെ തീ തിന്നുകയും
</lg><lg n="൧൨"> ചെയ്യും. യഹോവേ നി ഞങ്ങൾക്കു സമാധാനം സ്ഥാപിച്ചു തരും, നീ
തന്നേ ഞങ്ങളുടെ സകലക്രിയകളെയും ഞങ്ങൾക്കു വേണ്ടി പ്രവൃത്തിച്ചി
</lg><lg n="൧൩">ട്ടുണ്ടല്ലോ. ഞങ്ങളുടെ ദൈവമായ യഹോവേ നീ എന്നിയേ കൎത്താക്ക
ന്മാർ ഞങ്ങളെ നടത്തീട്ടും നിന്നാൽ മാത്രം ഞങ്ങൾ തിരുനാമത്തെ ഓ
</lg><lg n="൧൪">ൎപ്പിക്കും. മരിച്ചവർ ഉയിൎക്കയില്ല പ്രേതന്മാർ എഴുനീല്കയും ഇല്ല. അതു
കൊണ്ടു നി അവരെ സന്ദൎശിച്ചു പേരറുത്തു അവരുടെ ഓൎമ്മ അശേഷം
കെടുത്തുകളഞ്ഞു.
</lg> [ 46 ] <lg n="൧൫"> നീയോ യഹോവ ജാതിയോടു ചേൎത്തു, ജാതിയോടു ചേൎത്തു, നിണ
ക്കു തേജസ്സ് വരുത്തി, ദേശത്തിൻ അതിരുകളെ എല്ലാം അകറ്റിയിരി
</lg><lg n="൧൬">ക്കുന്നു. യഹോവേ ഞെരുക്കത്തിൽ അവർ നിന്നെ അന്വേഷിക്കുന്നു.
</lg><lg n="൧൭">നി അവരെ ശിക്ഷിച്ചാൽ വിതുമ്പി മന്ത്രം ഓതും. ഈറ്റടുക്കുമ്പോൾ
ഗൎഭിണി പിടെച്ചു നൊന്തു വിളിക്കുന്ന പ്രകാരം തനേ യഹോഞ്ചേ ഞ
</lg><lg n="൧൮"> ങ്ങൾ നിന്റെ മുമ്പിൽ ഇരുന്നു. ഞങ്ങളും ഗഭം ധരിച്ചു നൊന്തു പെ
റുമ്പോഴേക്കു കാറ്റേ ഉള്ളൂ, ഭൂമിക്കു രക്ഷകളെ ഞങ്ങൾ വരുത്തി ഇല്ല
</lg><lg n="൧൯"> ഊഴിനിവാസികൾ പിറന്നതും ഇല്ല. (ഇപ്പോഴോ) നിന്റെ മൃതന്മാർ
ഉയിൎക്കും എന്റെ ശവങ്ങൾ എഴനീൽ!ക്കും; പൂഴിയിൽ പാൎക്കുന്നവരേ ഉണ
ൎന്ന് ആൎത്തുകൊവിൻ! കാരണം നിന്റെ മഞ്ഞു വെളിച്ചങ്ങളുടെ മഞ്ഞു,
</lg><lg n="൨൦"> ഭൂമി പ്രേതന്മാരെ പിറപ്പിക്കയും ചെയ്യും. - എൻ ജനമേ ഈറൽ ക
ടന്നുപോവോളം നിന്റെ അറകളിൽ പുക്കു നിന്റെ പിന്നിൽ വാതിലു
</lg><lg n="൨൧"> കളെ അടെച്ചു ഓർ അല്പനിമിഷം ഒളിച്ചുകൊൾക. യഹോവയാകട്ടേ
അതാ സ്വസ്ഥലത്തിൽനിന്നു പുറപ്പെടുന്നതു ഭ്രവാസികളുടെ കുറ്റത്തെ
അവരിൽ സന്ദൎശിപ്പാൻ തന്നേ, ഭൂമിയും തന്മേൽ കൊല്ലപ്പെട്ടവരെ ഇ
നി മറെക്കാതേ തന്റെ രക്തങ്ങളെ വെളിപ്പെടുത്തും.

</lg>

൨൭. അദ്ധ്യായം.

അശ്ശൂർ ബാബേരി മിസ്ര എന്ന ലോകരാഷ്ട്രങ്ങൾ വീണാൽ യഹോവയുടേ
ജനം പാട്ടുപാട്ടുകയും (൭). കൃതഘ്നനിലും കരുണ കാട്ടിയവൻ ഇനി പാപക്ഷമ
യാൽ. നിയമത്തെ നിത്യമാക്കുകയും (൧൦) ചിതറി പ്രവസിച്ചവർ യരുശലേമിൽ
ചേൎന്നു വാഴുകയും ചെയ്യും.

<lg n="൧"> അന്നു. യഹോവ വഴുതും നാഗമായ ലിവ്യാഥാനെയും മറിവും തിരിവും
ഉള്ള നാഗമായ ലിവ്യാഥാനെയും കനത്തുരത്ത, പെരുവാൾകൊണ്ടു സന്ദ
</lg><lg n="൨">ൎശിച്ചു കടലിലുള്ള പെരുമ്പാമ്പിനെ കൊല്ലും, അന്നു മനോഹരവള്ളി
</lg><lg n="൩">പ്പറമ്പിനെ ചൊല്ലി പാട്ടു തുടങ്ങുവിൻ (ഇപ്രകാരം): യഹോവയായ
ഞാൻ, അതിനെ സൂക്ഷിക്കുന്നു, ക്ഷണം ക്ഷണം നനെക്കും. (ആരും) അ
</lg><lg n="൪">തിനെ സന്ദൎശിക്കാതവണ്ണം ഞാൻ രാവും പകലും സൂക്ഷിക്കും. എനിക്ക്
ഊഷ്മാവ് ഇല്ല സത്യം; എനിക്കു മുള്ളും കാരയും ഉണ്ടായാൽ (൫,൬) കൊ
ള്ളാം യുദ്ധത്തിൽ അതിന്റെ നേരേ ഞാൻ മുല്പുക്കു ഒക്കത്തക്ക കത്തിച്ചു
</lg><lg n="൫">കളയായിരുന്നു. അല്ലെങ്കിൽ എന്റെ അഭയം പിടിച്ചു എന്നോടു സമാ
</lg><lg n="൬">ധാനം ചെയ്ക, എന്നോടു സമാധാനം ചെയ്യേവേണ്ടു. പിങ്കാലത്തിൽ യാ
</lg> [ 47 ] <lg n="">ക്കോബ് പേർ കിഴിഞ്ഞു. ഇസ്രയേൽ തിരുൾ ഇളക്കി പൂപ്പതിനാരി, ഊഴി
യുടെ പരപ്പു ഫലാനുഭവംകൊണ്ടു നിറെക്കും
</lg>

<lg n="൭">(ഇസ്രയേലിനെ) അടിച്ചവൻ അടിച്ചതു പോലെയോ (യഹോവ) അ
തിനെ അടിച്ചതു? ആയവരെ കൊന്നതിന്റെ കുല പോലെയോ ഇതു
</lg><lg n="൮">കൊല്ലപ്പെട്ടതു്? നാഴിക്കു നാഴിയായി നീ ഇവളെ പിരിച്ചുകളഞ്ഞു ശി
ക്ഷിച്ചു. കിഴക്കൻ ഊതും നാളിൽ കൊടുങ്കാററുകൊണ്ട് ചേറീട്ടു തന്നേ.
</lg><lg n="൯">എന്നാൽ ഇതുകൊണ്ടു യാക്കോബിൻ അകൃത്യം പരിഹരിക്കപ്പെടും അ
വന്റെ പാപം നിക്കിയതിന്റെ ഫലം കേവലം ഇതത്രേ; ബലിപീഠ
ത്തിന്റെ കല്ലുകളെ ഒക്കയും അവൻ കുമ്മായക്കല്ലു പോലേ നാനാവിധ
മാക്കി വെക്കുന്നതും ശ്രീപ്രതിമകളും സൂൎര്യസ്തംഭങ്ങളും ഇനി എഴുനീൽകാ.
</lg><lg n="൧൦"> അതും തന്നേ. — എങ്ങനേ എന്നാൽ ഉറപ്പിച്ച നഗരം (ഇപ്പോൾ) മരു
പോലേ കുടിനീങ്ങി കൈവിടപ്പെട്ടു ചെറുമ്പാർപ്പായി കിടക്കുന്നു, അവി
ടേ കുന്നുകാലി മേയ്ക്കുയും അവിടേ അമൎകയും താന്താന്റെ പട്ട ചവെക്ക
</lg><lg n="൧൧">യും ചെയ്യുന്നു. അതിലേ തൂപ്പ് ഉണങ്ങുമ്പോൾ ഒടിക്കപ്പെടും. പെണ്ണു
ങ്ങൾ വന്നു അവ കത്തിക്കും. കാരണം വിവേകമുള്ള ജനമല്ലായ്കയാൽ
അതിനെ ഉണ്ടാക്കിയവൻ കുനിഞ്ഞതും നിൎമ്മിച്ചപൻ കൃപ ചെയുതും
</lg><lg n="൧൨">ഇല്ല. അന്നോ സംഭവിപ്പിതു (ഫ്രാത്ത്) നീപ്രവാഹം തുടങ്ങി മിസ്ര
ത്തോടു വരേയും യഹോവ (കതിരുകളെ) തല്ലുകയും, ഇസ്രയേൽ പുത്ര
</lg><lg n="൧൩">ന്മാരേ, നിങ്ങൾ ഒന്നോടൊന്നു പെറുക്കപ്പെടുകയും ചെയ്യും. അന്നു മ
മഹാകാഹളം ഊതീട്ടു അശ്ശൂർദേശത്തിൽ കാണാതേ പോയവരും മിസ്ര
ദേശത്തിൽ തള്ളിപ്പോയ്വരും വന്നു, യരുശലേമിൽ വിശുദ്ധമലമേൽ
യഹോവയെ നമസ്കരിക്കയും ആം.

</lg>

VII, ഇസ്രയേലിൽ നടക്കുന്ന അധൎമ്മത്തെയും
അശ്ശൂരിൻ ഡംഭത്തെയും ആക്ഷേപിക്കുന്ന
അയ്യോ അഞ്ചും. (അ. ൨൮—൩൩.)

൨൮. അദ്ധ്യായം.

പ്രമാദം ഏറിയ ശമെൎയ്യെക്കു വാട്ടം അടുക്കുമ്പോൾ തനേ (൭) യരുശലേമി
ലും മത്തഭാവം അതിക്രമിക്കുയാരി (൧൧) ധൎമ്മത്തിന്നു പകരം പരജാതിയു
ഗം വേണ്ടിവരും (൧൪) ഇങ്ങനേ പരിഹാസക്കാൎക്കു ബോധവും (൨൩) അത
തു ശിക്ഷെക്കു തക്ക ഫലവും ഉണ്ടാകും. (കാലം ശമൎയ്യാനാശത്തിന്നു കുറയ മുമ്പേ.) [ 48 ] <lg n="൧">ഹാ എഫ്ര യീമിൽ മത്തന്മാരുടെ ഡംഭുള്ള കിരീടം, വീഞ്ഞു ചരിച്ചവർ
(പാൎക്കുന്ന) പുഷ്ടത്താഴ്വരയുടെ തലമേൽ (എഫ്രയീമിൻ) അലങ്കാരഘന
</lg><lg n="൨">വും വാട്ടുന്ന പുഷ്പവും ആയുള്ള (രാജധാനിക്കു) അയ്യോ കഷ്ടം. ഇതാ
ഒരു ബലവാനും പരാക്രമശാലിയും കുത്താവിന്നുണ്ടു. ആയാവൻ തകൎത്ത
വിശറായ കല്മഴ പോലേ കനത്ത ചെള്ളം പൊഴിക്കുന്ന വന്മാരി പോ
</lg><lg n="൩">ലേ (അതിനെ) പിടിച്ചു നിലത്തേക്കു തള്ളിയിടുന്നു. എഫ്രയീമിൽ മ
</lg><lg n="൪">ത്തന്മാരുടെ ഡഭുള്ള കിരീടം കാല്ക്കീഴ് ചവിട്ടപ്പെടുന്നു. പുഷ്ടത്താഴ്വര
യുടെ തലമേൽ അതിൻ അലങ്കാരകനമായുള്ള വാടുന്ന പുഷ്പമാകട്ടേ വേ
നൽകാലത്തിന്നു മുമ്പേ മൂത്ത അത്തിപ്പഴം പോലേ ആകും. ആയതിനെ
</lg><lg n="൫">കണ്ടവൻ കണ്ടു കയ്യിൽ പിടിക്കുമ്പോഴേക്കു വിഴങ്ങിക്കളയുന്നു.— അ
ന്നാളിൽ സൈന്യങ്ങളുടയ യഹോവ സ്വജനത്തിന്റെ ശേഷിപ്പിന്നു
</lg><lg n="൬">ഘനകിരീടവും അലങ്കാരമാലയും, ന്യായത്തിന്ന് ഇരിക്കുന്നവന്നു ന്യാ
യാത്മാവും പോരിനെ പടിവാതിലോളം തട്ടത്തു നീൎക്കുന്നവക്കു വീൎയ്യവു
</lg><lg n="൭">മായിരിക്കും.— എങ്കിലും ഇവരും ചീഞ്ഞിനാൽ ഉലഞ്ഞു മദ്യംകൊണ്ടു
ചാഞ്ചാടുന്നു, പുരോഹിതനും പ്രവാചകനും മദ്യത്താൽ ഉലഞ്ഞു വീഞ്ഞി
നോട്ട് തോറ്റു, മദ്യംകൊണ്ടു ചാഞ്ചാടി ദൎശനത്തിങ്കൽ തെറ്റി നടു പറ
</lg><lg n="൮">കയിൽ തുളുമ്പിപ്പോകുന്നു. എല്ലാ മേശകളിലും ഇടം ഇല്ലാതോളം ഛ
</lg><lg n="൯">ൎദ്ദിയും കാഷ്ട്രവും നിറഞ്ഞുവല്ലോ. (അവർ പറയുന്നു:) ആൎക്ക് അവൻ
അറിവ് ഉപദേശിക്കും, ആരെ സ്തുതിയെ ഗ്രഹിപ്പിക്കും? പാൽ മറന്നവ
</lg><lg n="൧൦"> ൎക്കോ, മുല മാറിയാവൎക്കോ? അതിൽ വെപ്പോടു വെപ്പും വെപ്പോടു വെ
പ്പും സൂത്രത്തോടു സൂത്രവും സൂത്രത്തോടു സൂത്രവും ഇങ്ങ് ഇത്തിരി അ
</lg><lg n="൧൧">ങ്ങ് ഇത്തിരി എന്നത്രേ.— എങ്കിലോ തിക്കിവിക്കി പറയുന്ന അന്യ
</lg><lg n="൧൨">ഭാഷക്കാരെക്കൊണ്ട് അവൻ ഈ ജനത്തോട് ഉരിയാടും. അവനാക
ട്ടേ "വിശ്രാമം ഇതു തന്നേ, തളൎന്നവനെ വിശ്രമിപ്പാറാക്കുവിൻ, തണു
പ്പിടം ഇതത്രേ" എന്ന് അവരോട്ട് പറഞ്ഞിരുന്നു; അവൎക്കു കേൾപ്പാൻ
</lg><lg n="൧൩">മനസ്സ് ഇല്ലാഞ്ഞു താനും. ഇപ്പോഴോ യഹോവയുടെ വാക്ക് അവരോ
ട് ആവിതു: വെപ്പോടു വെപ്പു വെപ്പോടു വെപ്പു സൂത്രത്തോടു സൂത്ര
വും സൂത്രത്തോടു സൂത്രവും ഇങ്ങ് ഇത്തിരി അങ്ങ് ഇത്തിരി എന്നിങ്ങ
നേ ഇരിക്കു, അചർ ചെന്നു പിന്നോക്കി തകർന്നും കുടുങ്ങി അകപ്പെട്ടും
പോകേണ്ടതിന്നു തന്നേ

</lg>

<lg n="൧൪">എന്നതുകൊണ്ടു യരുശലേമിലുള്ള ഈ ജനത്തെ വാഴുന്ന പരിഹാസ
</lg><lg n="൧൫">ക്കാരേ, യഹോവയുടെ വാക്കു കേൾപ്പിൻ "മരണത്തോടു ഞങ്ങൾ നി
</lg> [ 49 ] <lg n="">യമം ചെയ്തു പാതാളത്തോടു സഖ്യത വരുത്തി, പ്രളയച്ചമ്മട്ടി കടന്നു
വന്നാലും ഞങ്ങളോട് എത്തുക ഇല്ല. കാരണം ഞങ്ങൾ കപടത്തെ ഇ
ങ്ങേ ആശ്രയമാക്കി വെച്ചു ചതിയിൽ ഒളിച്ചുകൊള്ളുന്നു" എന്നു നിങ്ങൾ
</lg><lg n="൧൬"> പറയുന്നുവല്ലോ. അതികൊണ്ട് യഹോവയായ കൎത്താവ് ചൊല്ലുന്നിതു:
ഇതാ ഞാൻ ചിയ്യോനിൽ ഒരു കല്ലിനെ സ്ഥാപിച്ചതൂ ശോധനക്കാല്ലു കി
ലയേറിയ മൂലക്കല്ലു, ചൊവ്വിൽ സ്ഥാപിച്ച അടിസ്ഥാനം തന്നേ. (അ
</lg><lg n="൧൭">തിൽ) കിശ്വസിക്കുന്നവൻ മണ്ടുക ഇല്ല. ഞാനോ ന്യായത്തെ സൂത്രവും
നീതിയെ തുലാസ്സും ആക്കി വെക്കും, കപടാസ്രയത്തെ കൽമഴ വാരിക്കള
</lg><lg n="൧൮">യും, ഒളിസ്ഥാനത്തെ വെള്ളം ഒഴുക്കിക്കൊള്ളും. നിങ്ങൾക്കു മരണ
ത്തോടുള്ള നിയമത്തിന്നു പരിഹാരം വരുത്തും, പാതാളത്തോടേ സഖ്യത
നില്കയും ഇല്ല. പ്രളയച്ചമ്മട്ടി കടന്നു വരുമ്പോൾ നിങ്ങൾ അതിനാൽ</lg><lg n="൧൯">അടിഞ്ഞുപോകും. അതു കടക്കുന്തോറും നിങ്ങളെ തന്നേ എടുത്തുകള
യും, രാവിലേ രാവിലേ വരുവാറുണ്ടു പകലിലും രാവിലും തന്നേ; ഐ
</lg><lg n="൨൦">സ്തുതിയെ ഗ്രഹിക്കുന്നതു സാക്ഷാൽ സങ്കടം മാത്രം ആകും. അതേ കാൽ
നീട്ടുവാൻ കിടക്ക നീളം പോരാ, പുതെച്ചുകൊൾവാൻ മറവിൻ വീതി
</lg><lg n="൨൧">കുറയും. പെരചീംമലെക്കൊത്തവണ്ണം (൨ ശമു.൫,൨൦ ff) യഹോവ
എഴുനീൽക്കയും ഗിബ്യോൻ താഴ്വരയിൽ ചെയ്തപ്രകാരം തിമിൎക്കയും ചെയ്യും,
അപൂൎവ്വക്രിയയായി സ്വക്രിയയെ ചെയ്വാനും അന്യപ്രവൃത്തിയായി സ്വ
</lg><lg n="൨൨">പ്രവൃത്തിയെ അനുഷ്ഠിപ്പാനും തന്നേ. ഇപ്പോഴോ പരിഹസിച്ചുപോ
കായ്യ്‌വീൻ അല്ലാഞ്ഞാൻ നിങ്ങളുടെ കെട്ടുകൾ മുറുകേ തുറെക്കും! ഞാനാക
ട്ടേ സൈന്യങ്ങളുടയ യഹോവയായ കൎത്താവിൽനിന്ന് കേട്ടത് സമസ്ത
ഭൂമിയിന്മേൽ മുടിവും വിധിനിൎണ്ണയവും തന്നേ (൧൦, ൨൩).

</lg>

<lg n="൨൩">എന്റെ ശബ്ദം ചെവിക്കൊണ്ടു കേൾപ്പിൻ എൻ മൊഴിയെ കുറിക്കൊ
</lg><lg n="൨൪">ണ്ടുറ്റു കേൾപ്പിൻ! കൃഷിക്കാരൻ എല്ലാ നാളും വിതെപ്പാൻ ഉഴുകയോ,
</lg><lg n="൨൫">നിലത്തെ കീറി കട്ട ഉടെക്കയോ? അതിൻ പരപ്പു ത്രത്തി എങ്കിൽ
ജീരകം ഇട്ടും അരിഞ്ചീരകം വിതറിയും കോതമ്പു നിരനിരയായി നടും
</lg><lg n="൨൬">കണ്ടത്തിൽ നെല്ലും വരമ്പിൽ ചാമയും ആകുക ഇല്ലയോ? ഇങ്ങനേ
അവന്റെ ദൈവം അവനെ ഉപദേശിച്ചു ന്യായം പഠിപ്പിച്ചിട്ടുണ്ടു.
</lg><lg n="൨൭">ജീരകമാകട്ടേ വണ്ടികൊണ്ടു മെതിക്കുമാറില്ല, കരിഞ്ചീരകത്തിന്മേൽ ച
ടുരുകൾ തിരികയും ഇല്ല, വടികൊണ്ടല്ലോ ജീരകത്തെയും കോൽകൊണ്ടു
</lg><lg n="൨൮">കരിഞ്ചീരകത്തെയും തല്ലും. ധാന്യം മെതിക്കപ്പെട്ടാലും എപ്പോഴും ച
തെക്കുമാറില്ലല്ലോ ചാടുരുൾ കുതിരകളുമായി തെളിച്ചാലും (അതിനെ) നു
</lg> [ 50 ] <lg n="൨൯">റുക്കുക ഇല്ല. ഇതും സൈന്യങ്ങളുടയ യഹോവയിൽനിന്നു ജനിക്കുന്ന
തു. അവൻ മന്ത്രണത്തെ അത്ഭുതവും ചൈതനൃത്തെ വലുതും ആക്കുന്നു.

</lg>

൨൯. അദ്ധ്യായം.

ദൈവത്തിന്റെ അഗ്നികുണ്ഡമായ യരുശലേമിന്നും ഓർ ആണ്ടില്ലകം പട
സങ്കടം പിണെഞ്ഞാലും (൫) ജനത്തിന്ന് താഴ്മ വന്ന ഉടനേ യഹോവ ഉദ്ധ
രിക്കയും (൯) പരിഹാസക്കാർ സ്തംഭിച്ചും വേദത്തെ രസിക്കായ്ക്കുയും (൧൩) വാ
യാരാധനക്കാർ നാണിക്കയും (൧൭) ഒരു പുതിയ രക്ഷാകാലം ഉദിക്കയും ചെയ്യും.

<lg n="൧">അയ്യോ അരിയേരി (ദേവന്റെ അടുപ്പു) ഭാവീദ്പാളയം ഇറങ്ങിയ
രാജധാനിയായ അരിയേൽ അയ്യോ. ആണ്ടിനോട് ആണ്ടു കൂട്ടുവിൻ
</lg><lg n="൨">ഉത്സവങ്ങൾ വട്ടം തിരിയട്ടേ. ഞാനോ അരിയേലിനെ ഞെരുക്കും, ഞ
രക്കവും നെടുവീൎപ്പും ഉണ്ടാകും. എന്നിട്ട് അത് എനിക്ക് അരിയേലായി
</lg><lg n="൩">രിക്കും. ഞാൻ നിന്റെ ചുറ്റും പാളയം ഇറങ്ങി നിരോധം കൊണ്ടു
</lg><lg n="൪">നിന്നെ ഞെരുകി കൊത്തളങ്ങളെ നിന്നെക്കൊള്ളേ ഉയർത്തും. അപ്പോൾ
നീ താണു നിലത്തുനിന്ന് ഉരിയാടും, നിൻറ മൊഴി പൊടിയിൽനിന്നു
നിരങ്ങും, നിന്റെ ശബ്ദം വെളിച്ചപ്പാടു പോലേ മണ്ണിൽനിന്നു വരും
നിന്റെ മൊഴി പൊടിയിൽനിന്നു ചിലെക്കും.

</lg>

<lg n="൫">മാറ്റാന്മാരുടെ കോലാഹലമോ ലഘുധൂളി പോലേയും പ്രൌഢന്മാരു
ടെ കോലാഹലം പാറുന്ന ഉമി പോലേയും ആകും; അതും ക്ഷണത്തിൽ
</lg><lg n="൬">തെറ്റെന്നു സംഭവിക്കും. ഇടിമുഴക്കം ഭൂകമ്പം മഹാശബ്ദത്തോടും കൊ
ടുങ്കാറ്റു വിശറു തിന്നുന്ന അഗ്നിജ്വാലയോടും സൈന്യങ്ങളുടയ യഹോ
</lg><lg n="൭">വയിൽനിന്നു (പട്ടണത്തിന്നു) സന്ദൎശനം ഉണ്ടാകും. അരിയേലിന്നു
നേരേ പട കൂട്ടുന്ന സകലജാതികളുടെ കോലാഹലവും അതിനെയും
തൽ കോട്ടയെയും ഉടക്കി ഞെരുക്കുന്ന ഏവരും രാത്രിയിൽ കണ്ട സ്വപ്നം
പോലേ ഭിക്കും. ഫിശക്കുന്നവൻ "ഇതാ ഉണ്ണുന്നു" എന്നു കിനാവു കണ്ടു,
</lg><lg n="൮">ഉണൎന്നാൽ ഉള്ളിൽ വെറുതേ ഇരിക്കുന്ന പോലേയും; ദാഹിക്കുന്നവൻ
"ഇതാ കുടിക്കുന്നു" എന്നു കിനാവു കണ്ടു, ഉണൎന്നാൽ അയ്യോ തളൎന്നു ഉൾ
മായ്കുന്ന പോലേയും, ഇവ്വണ്ണം തന്നേ ചിയ്യോൻമലയോടു പട കൂടുന്ന
സകലജാതികളുടെ കോലാഹലത്തിനും സംഭവിക്കും.

</lg>

<lg n="൯">വിസ്മയിപ്പിൻ സ്തംഭിക്കയും ചെയ്തിൻ! അന്ധത പിടിച്ച് അന്ധാളി
ച്ചുപോവിൻ! അവർ മടിക്കുന്നു വീഞ്ഞുകൊണ്ടല്ല താനും, ചാഞ്ചാടുന്നു മ
</lg><lg n="൧൦">ദ്യത്താൽ അല്ല ഞാനും. കാരണം യഹോവ നിങ്ങളുടെ മേല്വ്സുഷുപ്തി
</lg> [ 51 ] <lg n="">യുള്ള ആത്മാവിനെ പകൎന്നു, പ്രവാചകരാകുന്ന നിങ്ങളുടെ കണ്ണുകളെ
</lg><lg n="൧൧">കെട്ടി ദൎശനക്കാരാകുന്ന തലകളെ പുതെച്ചു വെച്ചു. എന്നിട്ട് ഈ ദൎശ
നം ഒക്കയും നിങ്ങൾക്കു മുദ്രയിട്ട പുസ്തകത്തിലേ വചനങ്ങൾ പോലേ
ആകുന്നു, അതിനെ ഗ്രന്ഥം അറിയുന്നവനു കൊടുത്തു "ഇതിനെ വായി
ക്കേ വേണ്ടൂ” എന്നു പറഞ്ഞാൽ "മുദ്രയിട്ടതുകൊണ്ടു വഹിയാ" എന്നും,
</lg><lg n="൧൨">ഗ്രന്ഥം അറിയാതവന്നു കൊടുത്തു "ഇതിനെ വായിക്കേ വേണ്ടു" എന്നു
</lg><lg n="൧൩">പറകിലോ "ഗ്രന്ഥം അറിയാ" എന്നും ഉണ്ടു.- പിന്നേ കൎത്താവ് പ
റഞ്ഞിതു: ഈ ജനം വായികൊണ്ട് അണഞ്ഞു അധരങ്ങൾകൊണ്ട് എ
ന്നെ തേജസ്ക്കരിച്ചാലും ഹൃദയം എന്നോട് ദൂരമായി, അവർ എന്നെ ഭയപ്പെ
</lg><lg n="൧൪">ടുന്നതു മാനുഷകല്പന പഠിച്ചതു മാത്രമാകയാൽ, ഇതാ ഞാൽ ഈ ജന
ത്തോട് ഇനി ഏറേ അതിശയവും അത്ഭുതവും ആംവണ്ണം കാട്ടി നടക്കും,
അതിലേ ജ്ഞാനികളുടെ ജ്ഞാനം കെടുകയും ബുദ്ധിമത്തുക്കളുടെ വിവേ
</lg><lg n="൧൫">കം മറകയും ചെയ്യും.- യഹോവയിൽനിന്ന് ആലോചനയെ ആഴേ
മറെച്ചു സ്വക്രിയയെ ഇരിട്ടിൽ നടത്തി "നമ്മെ ആർ കാണുന്നു, ആർ</lg><lg n="൧൬">അറിയുന്നു?" എന്നു പറയുന്നവൎക്കു അയ്യോ! എന്തൊരു മറിവു! കുശവ
നെ കളിമണ്ണോട് ഒപ്പം മതിച്ചിട്ടോ ക്രിയ കൎത്താവെ കുറിച്ചു: “അവൻ
എന്നെ ഉണ്ടാക്കീട്ടില്ല" എന്നും നിൎമ്മാണം നിൎമ്മിക്കുന്നവനെ കുറിച്ചു
"അവൻ തിരിച്ചറിയുന്നില്ല" എന്നും പറയുന്നതു?

</lg>

<lg n="൧൭">അല്ലയോ ഇനി അല്പനേരം ചെന്നാൽ ലിബനോൻ കൎമ്മെലായി തി
</lg><lg n="൧൮">രിയും കൎമ്മെൽ വനമായി എണ്ണപ്പെടുമല്ലോ. അന്നു ചെവിടന്മാർ പുസ്ത
കത്തിലേ വചനങ്ങളെ കേൾക്കയും തമസ്സിരിട്ടുകളിൽനിന്നു കുരുടന്മാരു
</lg><lg n="൧൯">ടെ കണ്ണുകൾ കാൺങ്കയും, സാധുക്കൾക്കു യഹോവയിൽ സന്തോഷം ഏ
റിവരികയും, മനുഷ്യരിൽ ദരിദ്രരായവർ ഇസ്രയേലിലേ വിശുദ്ധങ്കൽ
</lg><lg n="൨൦">ആനന്ദിക്കയും ചെയ്യും. കാരണം പ്രൌഢൻ തീൎന്നു, പരിഹാസക്കാരൻ
മുടിഞ്ഞുപോയി, അതിക്രമത്തിന്നു ജാഗരിച്ചുകൊള്ളുന്നവർ എല്ലാം ഛേ
</lg><lg n="൨൧">ദിക്കപ്പെടും; മനുഷ്യനെ വാക്കു നിമിത്തം പാപീകരിച്ചും പടിവാതി
ൽക്കൽ ആക്ഷേപിക്കുന്നവനു കണിവെച്ചും നീതിമാനെ പഴുതേ പിഴുക്കി
</lg><lg n="൨൨">യും കൊള്ളുന്നവർ തന്നേ.- എന്നതുകൊണ്ട് അബ്രഹാമെ വീണ്ടു
കൊണ്ട യഹോവ ഇസ്രയേൽഗൃഹത്തോടു പറയുന്നിതു: യാക്കോബ് ഇ
</lg><lg n="൨൩">പ്പോൾ നാണിക്ക ഇല്ല ഇപ്പോൾ അവന്റെ മുഖം വിളൎക്കയില്ല. അ
വൻ അഥവാ അവന്റെ സുതന്മാർ അവരുടെ നടുവിൽ എന്റെ കൈ
ക്രിയ കാണുമ്പോൾ അവർ എൻ നാമത്തെ വിശുദ്ധീകരിച്ചു യാക്കോബി
</lg> [ 52 ] <lg n="">ലേ വിശുദ്ധനെ വിശുദ്ധീകരിച്ചു ഇസ്രയേലിൻ ദൈവത്തിന്ന് അഞ്ചും.
</lg><lg n="൨൪">ആത്മാവിൽ തെറ്റിയുഴന്നവൎക്കു ബുദ്ധി തോന്നും പിറുപിറുത്തവർ ഉപ
ദേശത്തെ പഠിക്കയും ചെയ്യും.

</lg>

൩൦. അദ്ധ്യായം.

മിസ്രയുടെ സഖ്യം അന്വേഷിക്കുന്നതു വൃഥാവും (൯) പഴയ ദാസ്യാത്മാ
വിന്റെ ലക്ഷണവും (൧൨) ഇടിച്ചൽ അണയുന്നതിന്നു കറിയും ആയിട്ടും
(൧൫) വിശ്വാസത്താൽ ഇന്നും രക്ഷ ഉണ്ടു, (൧൯) സങ്കടത്തിൽ പിന്നേ കരുണാ
സമയവും (൨൭) ജാതികളിൽ ന്യായവിധിയും യരുശലേമിൽ സ്വൈരസന്തോ
ഷവും ഉളവാകും.

<lg n="൧">അയ്യോ മത്സരിക്കുന്ന മക്കളേ! എന്നു യഹോവയുടെ അരുളപ്പാടു. മന്ത്രി
ച്ചു കൊള്ളുന്നു, എന്നോടല്ല താനും സഖ്യതെക്ക് ഊക്കഴിക്കുന്നു എന്റെ
</lg><lg n="൨">ആത്മാവ് കൂടാ താനും, പാപങ്ങളോടു പാപം കൂട്ടുവാനത്രേ. എന്റെ
വായോടു ചോദിക്കാതേ മിസ്രെക്ക് ഇറങ്ങി ഫറോവിന്റെ ശക്തിയിൽ
ഊന്നുവാനും മിസ്രനിഴലിൽ ആശ്രയിപ്പാനും തേടി നടക്കുന്നവരേ!
</lg><lg n="൩">എങ്കിലോ ഫറോവിന്റെ ശക്തി നിങ്ങൾക്കു നാണവും മിസ്രനിഴലിലേ
</lg><lg n="൪">ആശ്രയം ലജ്ജയും ആയ്പ്പോകും. യഹൂദപ്രഭുക്കന്മാർ ചാനിയിൽ
</lg><lg n="൫">ഉണ്ടു, അവന്റെ ദൂതന്മാർ ഹനേസ് വരേ എത്തുന്നു പോൽ. എങ്കിലും
അവൎക്ക്ഉതകാത ജനം നിമിത്തം എല്ലാവരും നാണിച്ചുപോകം, തുണയും
</lg><lg n="൬">പ്രയോജനവും അല്ല നാണവും നിന്ദയും വരുന്ന (ജനം) അത്രേ. തെ
ക്കേ ബഹെമോത്തിൽ (ഇയ്യോബ് ൪൦,൧൫)ആജ്ഞയാവിതു: സിംഹവും
സിംഹിയും മൂൎഖനും പറക്കുന്ന സൎപ്പവും ജനിച്ചു ഞെരുക്കവും ഇടുക്കും
ഏറി വരുന്ന ദേശത്തൂടേ കഴുതപ്പുറത്തു സ്വദ്രവ്യങ്ങളെയും ഒട്ടകക്കൂനി
ന്മേൽ നിക്ഷേപങ്ങളെയും കൊണ്ടുപോകുന്നത് ഉതകാത്ത ജനത്തിലേ
</lg><lg n="൭">ക്കു തന്നേ. മിസ്രത്തുണയാകട്ടേ വീൎപ്പും വ്യൎത്ഥവും അത്രേ ആകയാൽ,
ഞാൻ അതിന്നു "(രഹബ്) ഇരിക്കേ വമ്പൻ" എന്നു പേർ വിളിച്ചു.
</lg><lg n="൮">ആയതിനെ നീ ചെന്ന് അവരോടു പലകമേൽ എഴുതി പുസ്തകത്തിൽ
വരെക്ക! അതു പിന്നാളേക്ക് എന്നും സദാകാലത്തേക്കും ഇരിക്കുക!
</lg><lg n="൯">എങ്ങനേ എന്നാൽ അവർ മറുക്കുന്ന ജനം, കളവു പറയുന്ന മക്കൾ
</lg><lg n="൧൦">യഹോവയുടെ ധൎമ്മോപദേശം കേൾപ്പാൻ മനസ്സില്ല; കാഴ്ചക്കാരോടു
"കാണരുത്" എന്നും ദൎശനക്കാരോടു "ഞങ്ങൾക്കായി നേരുള്ളവ ദൎശി
ക്കരുതു" എന്നും, "ഞങ്ങളോടു മിനുസം ഉരെപ്പിൻ കൃത്രിമങ്ങളെ ദൎശി
</lg> [ 53 ] <lg n="൧൧">പ്പിൻ, വഴിയിൽനിന്നു തെറ്റി ഞെറിയിൽനിന്നു മാറിപ്പോവിൻ; ഇസ്ര
യേലിലേ വിശുദ്ധനെ ഞങ്ങളിൽനിന്ന് ഒഴിയുമാറാക്കുവിൻ!" എന്നും
</lg><lg n="൧൨">പറയുന്നു.— അതുകൊണ്ട് ഇസ്രയേലിലേ വിശുദ്ധൻ പറയുന്നിതു:
നിങ്ങൾ ഈ വചനത്തെ വെറുത്തു പീഡയിലും വഴുതലിലും ആശ്രയി
</lg><lg n="൧൩">ച്ച് ഊന്നിനിൽക്കകൊണ്ടു, ഈ അകൃത്യം നിങ്ങൾക്കു പൊക്കമതിലിൽ
തള്ളി വീഴുന്നൊരു പൊട്ടു പോലേ ആകും, അതിന്നു പെട്ടന്നു പൊടുന്ന
</lg><lg n="൧൪">നേ ഇടിവു വരും. പിന്നേ കുശവപാത്രം ഉടഞ്ഞാൽ ആദരിയാതേ ഇ
ടിക്കും പോലേ അവൻ (യഹൂദയെ) തകൎക്കും. ആ നുറുക്കുകളിൽ അടു
പ്പിൽനിന്നു തീ എടുക്കുന്നതിന്നും കളത്തിൽനിന്നു വെള്ളം കോരുന്നതി
</lg><lg n="൧൫">ന്നും മതിയായ ഓടും കാണ്മാൻ ഇല്ല. - എന്തുകൊണ്ടെന്നാൽ ഇസ്രയേ
ലിൽ വിശുദ്ധനായ യഹോവ എന്ന കൎത്താവ് പറഞ്ഞിതു: (മനം) തിരി
ഞ്ഞ് അടങ്ങിക്കൊണ്ടാൽ നിങ്ങൾ രക്ഷപ്പെടും; അമൎന്നു തേറുകയിലേ
</lg><lg n="൧൬">നിങ്ങൾക്കു വീൎയ്യം ഉള്ളു! എങ്കിലും നിങ്ങൾക്കു മനസ്സായില്ല. "അല്ല ഞ
ങ്ങൾ കുതിരപ്പുറത്തു മണ്ടും" എന്നു നിങ്ങൾ പറഞ്ഞു, അതുകൊണ്ടു നി
</lg><lg n="൧൭">ങ്ങൾ മണ്ടും സത്യം. "ഞങ്ങൾ തുരംഗമങ്ങളിൽ ഏറും" എന്നതുകൊണ്ടു
നിങ്ങളെ പിന്തുടരുന്നവർ ത്വരിതം ഗമിക്കും. ഒരുത്തന്റെ ശാസന
യിൽനിന്ന് ഓരായിരവും ഐവരുടെ ശാസനെക്കു നിങ്ങൾ (ഒക്കയും)
മണ്ടിപ്പോകം, മലമുകളിൽ ഒരു ചാവോക്കുമരവും കന്നിന്മേൽ കൊടിമരവും
</lg><lg n="൧൮">എന്ന പോലേ നിങ്ങൾ ശേഷിക്കുംപൎയ്യന്തം തന്നേ. എന്നിട്ടു യഹോവ
നിങ്ങളോടു കരുണ ചെയ്‌വാൻ പ്രതീക്ഷിക്കുന്നു, എന്നിട്ടു നിങ്ങളെ കനി
ഞ്ഞുകൊൾവാൻ ഉയരവേ വാങ്ങുന്നു; യഹോവയാകട്ടേ ന്യായത്തിന്റെ
ദൈവമല്ലോ. അവനെ പ്രതീക്ഷിക്കുന്നവർ ഏവരും ധന്യർ!

</lg> <lg n="൧൯">അതേ ചിയ്യോനാകുന്ന യരുശലേമിൽ ഒരു ജനം വസിക്കും. നീ (എ
പ്പോഴും) കരകയില്ല, നിന്റെ കൂക്കലിൻ ഒച്ചെക്ക് അവൻ നിന്നെ കരു
</lg><lg n="൨൦">ണയിൽ കനിഞ്ഞുകൊണ്ടു, അതു കേൾക്കുമ്പോഴേ ഉത്തരം തരും. കൎത്താ
വ് നിങ്ങൾക്കു ഞെരുക്കത്തിന്ന് (തക്ക) അപ്പവും ക്ലേശത്തിനു വെള്ളവും
നൽകും, നിന്റെ ഉപദേഷ്ടാക്കന്മാർ ഇനി പതുങ്ങി നടക്കയും ഇല്ല, നി
</lg><lg n="൨൧">. ന്റെ കണ്ണുകൾ ഉപദേഷ്ടാക്കളെ കണ്ടുകൊണ്ടിരിക്കും. വലത്തോ ഇട
ത്തോ ചെല്ലുമ്പോൾ നിന്റെ ചെവികൾ "ഇതേ വഴി ഇതിൽ നടപ്പിൻ"
</lg><lg n="൨൨">എന്നൊരുവാക്കു നിന്റെ പിറകിൽ കേൾക്കയും, നിങ്ങൾ വെള്ളി
പൊതിഞ്ഞ വിഗ്രഹങ്ങളെയും പൊന്നു വാൎത്തതിന്റെ വേഷത്തെയും അ
ശുദ്ധമാക്കി, തീട്ടം പോലേ തൂകിക്കളകയും പോ എന്ന് അതിനോടു പ

</lg> [ 54 ] <lg n="൨൩">റകയും ചെയ്യും. അവനോ നീ നിലത്തു വാളുന്ന നിന്റെ വിത്തിന്നു
മഴ തരും, നിലത്തിൽ വിളയുന്ന അപ്പം മുഴുത്തതും പുഷ്ടവും ആകും; നി
</lg><lg n="൨൪">ന്റെ പശുക്കൂട്ടം അന്നു വിസ്താരമുള്ള പുലത്തിൽ മേയ്കയും, നിലത്തെ
പണി ചെയ്യുന്ന മൂരികളും കഴുതകളും മുറംകൊണ്ടും ശൂൎപ്പംകൊണ്ടും ചേ
</lg><lg n="൨൫">റീട്ടുള്ള ഉപ്പിച്ച പയിർ തിന്നുകളയും; വമ്പടനാളിൽ ഗോപുരങ്ങൾ വീ
ഴുമ്പോൾ എല്ലാ ഉയൎന്ന മലമേലും നെടുങ്കുന്നിന്മേലും ജലധാരകളായ തോ
</lg><lg n="൨൬">ടുകൾ ഉണ്ടാകയും; യഹോവ സ്വജനത്തിന്റെ മുറിവിനെ കെട്ടി അ
തിന്റെ അടിപ്പിണരിന്നു ചികിത്സിക്കും നാൾ നിലാവിൻ വെളിച്ചം
വെയ്യോന്റെ വെളിച്ചത്തിന്നും വെയ്യോന്റെ വെളിച്ചം ഏഴിരട്ടിയായി
ഏഴു പകൽവെളിച്ചത്തിന്നും ഒക്കുകയും ചെയ്യും.

</lg> <lg n="൨൭">ഇതാ യഹോവാനാമം ദൂരത്തുനിന്നു വരുന്നു; അവന്റെ കോപം ക
ത്തുന്നു, അതിൻ അനൽപുക കനക്കുന്നു, അവന്റെ അധരങ്ങൾ ഈറാൽ
</lg><lg n="൨൮">നിറഞ്ഞു നാവു തീ പോലേ തിന്നുന്നു. അവന്റെ ശ്വാസമോ കഴുത്തോ ളം എത്തുന്ന നദീകവിച്ചലിന്നു സമം; സംഹാരമുറത്തിൽ ജാതികളെ തെ
ള്ളുവാനും വംശങ്ങളുടെ കന്നത്തിൽ തെറ്റലിന്റെ കടിഞ്ഞാൺ ഇടുവാ
</lg><lg n="൨൯">നും തന്നേ. അപ്പോൾ നിങ്ങൾക്ക് ഉത്സവം കൊണ്ടാടുന്ന രാത്രി പോലേ
പാട്ടും, ഇസ്രയേലിൻ പാറയാകുന്നവങ്കലേക്കു യഹോവാമലയിൽ കുഴൽ
</lg><lg n="൩൦">വിളിച്ചു നടക്കുന്നതു പോലേ ഹൃദയസന്തോഷവും ഉണ്ടാകും. യഹോവ
സ്വശബ്ദത്തിൻ പ്രതാപത്തെ കേൾപ്പിക്കയും, സ്വഭുജം ഉലകിഴിയുന്ന
തിനെ കോപരോഷത്തിലും തിന്നുന്ന അഗ്നിജ്വാലയിലും പ്രവാഹം മാരി
</lg><lg n="൩൧">കല്മഴയും പൊഴികേ കാണിക്കയും ചെയ്യും. യഹോവാശബ്ദത്തിനാക
</lg><lg n="൩൨">ട്ടേ അശ്ശൂർ കൂശിപ്പോകും; ഭണ്ഡുകൊണ്ട് അടിക്കും. യഹോവ അവ
ന്റെ മേൽ ഇറക്കുന്ന വിധിദണ്ഡു കടക്കുന്തോറും (വെന്നി)പ്പറയും കിന്ന
രവും മുഴങ്ങും, അവൻ കൈ വീയുന്ന പോരുകളിൽ അവനോടു പൊരു
</lg><lg n="൩൩">തു കൊള്ളും. ചുടലയോ പണ്ടേ ചമെച്ചിതു. രാജാവിന്ന് അതാ ഒരുക്ക
പ്പെട്ടതു, അതിലേ ചിത ആഴവും വീതിയും ഉള്ളതു തീയും തടിയും വേ
ണ്ടുവോളം ഉണ്ടു, യഹോവയുടെ ശ്വാസം ഗന്ധകനദി പോലേ അതി
നെ കൊളുത്തും.
</lg> [ 55 ] ൩൧. അദ്ധ്യായം.

മിസ്രയിലേ ആശ്രയം വ്യൎത്ഥം (൪) യഹോവ ശിക്ഷിച്ച ശേഷം (൫) ആ
ശ്ചൎയ്യമായി രക്ഷിപ്പതിനാൽ വിഗ്രഹപൂജ ഒടുങ്ങും. (൩൨,൧) പുതിയ രാജ്യത്തിൽ
നേരും ന്യായവും നീളേ നടക്കും.

<lg n="൧">അയ്യോ തുണെക്കായി മിസ്രയിൽ ഇറങ്ങിപ്പോയി, കുതിരകളിൽ ഊന്നി,
പെരികേ എന്നു വെച്ചു തേരുകളിലും എത്രയും ഉരത്തവർ എന്നു വെച്ചു
കുതിരയാളുകളിലും ആശ്രയിച്ചുംകൊണ്ടു ഇസ്രയേലിലേ വിശുദ്ധനെ നോ
</lg><lg n="൨">ക്കാതേയും യഹോവയെ തിരയാതേയും പോകുന്നവർ കഷ്ടം! അവ
നോ കൂടേ ജ്ഞാനി ആകുന്നു, എന്നിട്ട് അവൻ തിന്മ വരുത്തും തിരുവാ
ക്കുകളെ മാറ്റുകയും ഇല്ല, ദുൎജ്ജനഗൃഹത്തിനും അകൃത്യം പ്രവൃത്തിക്കുന്ന
</lg><lg n="൩">വരുടെ തുണെക്കും നേരേ എഴുനീൽക്കേ ഉളളു. മിസ്രയോ ദേവനല്ല മനു
ഷ്യനത്രേ, അവരുടെ കുതിരകൾ ആത്മാവല്ല ജഡമത്രേ. യഹോവ തൃ
ക്കൈ നീട്ടുമ്പോഴേക്കു തുണെക്കുന്നവൻ ഇടറി തുണ ഏല്ക്കുന്നവൻ വീ
ണു എല്ലാവരും ഒക്കത്തക്ക മുടിഞ്ഞുപോകും.

</lg> <lg n="൪">യഹോവയാകട്ടേ എന്നാടു പറഞ്ഞിതു: സിംഹമോ ചെറുകോളരി
യോ ഇരപിടിച്ചു ഗൎജ്ജിക്കുമ്പോൾ ഇടയർ കൂട്ടമേ അതിനെക്കൊള്ളേ
ചേൎക്കപ്പെട്ടു കൂക്കുന്നതിന്നു കൂശാതേയും അവരുടെ കോലാഹലത്തിന്ന് എ
ളിമപ്പെടാതേയും നിൽക്കുന്നതു പോലേ തന്നേ സൈന്യങ്ങളുടയ യഹോവ
</lg><lg n="൫">ചിയ്യോൻമലെക്കും ആ കുന്നിന്നും നേരേ പോരാടുവാൻ ഇറങ്ങും.- കുരി
കിൽ (കൂട്ടിന്മേൽ) പറക്കുമ്പോലേ തന്നേ സൈന്യങ്ങളുടയ യഹോവ യ
രുശലേമിനെ തീരേ ആച്ഛാദിക്കയും ആദരിച്ചു വിടുവിച്ചുദ്ധരിക്കയും
</lg><lg n="൬">ചെയ്യും. ഇസ്രയേൽപുത്രന്മാരേ നിങ്ങൾ പാരം ദ്രോഹിച്ചു വിട്ടവനോടു
</lg><lg n="൭">മാത്രം തിരികേ ചേരുവിൻ. അന്നാളിലോ നിങ്ങളുടെ കൈകൾ പാപ
ത്തിന്നായി തീൎത്ത നിങ്ങളുടെ വെള്ളി അസത്തുകളെയും പൊന്നസത്തു
</lg><lg n="൮">കളെയും അവനവൻ വെറുത്തുകളയും, അശ്ശൂർ പുരുഷന്റേതല്ല ഒരു
വാളാൽ വീഴും, മാനുഷമല്ലാത്ത വാൾ അവനെ തിന്നുകയും അവൻ വാ
ളിൽനിന്നു മണ്ടുകയും യുവാക്കൾ അടിമപൂകയും, തത്തരപ്പാടിനാൽ അ
വൻ തന്റെ പാറയെ വിട്ടോടുകയും പ്രഭുക്കന്മാർ കൊടിക്കു കൂശുകയും
</lg><lg n="൯"> ചെയ്യും. എന്നതു ചിയ്യോനിൽ അഗ്നിയും യരുശലേമിൽ അടുപ്പും ഉള്ള
യഹോവയുടെ അരുളപ്പാടു.
</lg><lg n="൩൧, ൧"> ഇതാ നീതിയിൽ ഒരു രാജാവ് വാഴും പ്രഭുക്കൾ ന്യായത്തിൽ അധി

</lg> [ 56 ] <lg n="൨">കരിക്കയും ചെയ്യും. അന്ന് അവനവൻ കാറ്റിങ്കൽ ഒളിപ്പിടവും മാരി
യിൽ മറവും ആയി, വറൾചയിൽ നിർത്തോടുകൾക്കും തളൎന്ന ദേശത്തു ക
</lg><lg n="൩">നത്ത പാറയുടെ നിഴലിന്നും ഒക്കും. കാണുന്നവരുടെ കണ്ണുകൾ ഇനി
ലേപിച്ചിരിക്കയില്ല (൬,൧0) കേൾക്കുന്നവരുടെ ചെവികൾ കുറിക്കൊ
</lg><lg n="൪">ള്ളും; ഉഴറുന്നവരുടെ ഹൃദയം അറിവാൻ തിരിയും, വിക്കന്മാരുടെ നാ
</lg><lg n="൫">വു തെളിവിൽ ചൊല്ലുവാൻ ശീലിക്കും. മുൎഖനെ ഇനി ഉദാരൻ എന്നു
</lg><lg n="൬">വിളിക്കയില്ല, കുസൃതിക്കാരനെ ശ്രീമാൻ എന്നു ചൊൽകയും ഇല്ല, മൂൎഖ
നാകട്ടേ ബാഹ്യങ്ങളെ നടത്തി യഹോവയോടുവികൃതി ഉരിയാടുവാനും
വിശന്ന ദേഹിക്കു ശൂന്യത വളൎത്തി ദാഹിക്കുന്നവനു കുടി മുട്ടിപ്പാനും ഇങ്ങ
നേ മൌൎഖ്യം പറഞ്ഞു ഹൃദയംകൊണ്ട് അകൃത്യം പ്രവൃത്തിച്ചുകൊള്ളും.
</lg><lg n="൭">കുസൃതിക്കാരന്റെ ഉപായങ്ങളും വിടക്കു തന്നേ: ദരിദ്രൻ ന്യായം ചൊ
ന്നാലും അവൻ ചതിമൊഴികളെക്കൊണ്ട് എളിയോരെ സന്നമാക്കുവാൻ
</lg><lg n="൮">കൌശലങ്ങളെ കരുതുന്നു. ഉദാരനോ ഔദാൎയ്യങ്ങളെ കരുതി ഔദാൎയ്യങ്ങ
ളെ നടത്തി നില്ക്കും.

</lg>

൩൨. അദ്ധ്യായം.

(ൻ) പ്രമാദം ഏറിയ സ്ത്രീകൾ തൊഴിച്ചിട്ടു വേണം (൧൫) ദേവാത്മാവ് ഇ
റങ്ങി സൎവ്വത്തിന്നും പുതുക്കം വരുത്തുവാൻ.
<lg n="൯">നിൎഭയസ്ത്രീകളേ എഴുനീറ്റു എന്റെ ശബ്ദം കേൾപ്പിൻ, സ്വൈരമതി
</lg><lg n="൧൦">കളായ പുത്രിമാരേ എന്റെ മൊഴിയെ ചെവിക്കൊൾവിൻ! സംവത്സ
രത്തോടു നാളുകൾ കൂടിയാൽ സ്വൈരമതികളേ നിങ്ങൾ നടുങ്ങും, കുല
</lg><lg n="൧൧">യെടുപ്പു മുടിഞ്ഞു കായ്‌ച്ചേൎപ്പു വരാതേ പോകയാൽ തന്നേ. നിൎഭയമാ
രേ വിറെപ്പിൻ, സ്വൈരമതികളേ ഭ്രമിപ്പിൻ! വസ്ത്രം അഴിച്ചു അരെ
</lg><lg n="൧൨">ക്കു (രട്ടു) കെട്ടല്ലാതേ നഗ്നരാകുവിൻ! മനോഹരനിലങ്ങളെയും കായ്
</lg><lg n="൧൩">ക്കുന്ന വള്ളിയെയും വിചാരിച്ചു മുലകളിൽ തൊഴിക്കുന്നു. എൻ ജനത്തി
ന്റെ ഭൂമിയിൽ മുള്ളും കാരയും മുളെക്കുന്നു, അതേ ഉല്ലസിക്കുന്ന നഗര
</lg><lg n="൧൪">ത്തിലേ എല്ലാ ആനന്ദശാലകളിലും കൂടേ. അരമന കൈവിടപ്പെട്ടു,
പട്ടണഘോഷം ഒഴിഞ്ഞു, ശിഖരഗോപുരങ്ങളും എന്നേക്കും ഗുഹകളായി
</lg><lg n="൧൫">കാട്ടുകഴുതകളുടെ വിലാസവും കൂട്ടങ്ങൾക്കു മേച്ചലും ആകുമല്ലോ.-ഉയര
ത്തിൽനിന്നു നമ്മുടെ മേൽ ആത്മാവ് ചൊരിയപ്പെടും പൎയ്യന്തം തന്നേ.
അന്നു മരുഭൂമി പറമ്പായ്ത്തിരിയും പറമ്പു വനമായി എണ്ണപ്പെടും
</lg> [ 57 ] <lg n="൧൬">(൨൯,൧൭) മരുവിലും ന്യായം കുടിയിരിക്കും പറമ്പിൽ നീതി വസിക്കും.
</lg><lg n="൧൭">പിന്നേ നീതിയുടെ പ്രവൃത്തി സമാധാനവും നീതിയുടെ അദ്ധ്വാനഫലം
</lg><lg n="൧൮">എന്നേക്കുമുള്ള സാവധാനവും സ്വൈരവും ആകും. എൻ ജനം സമാധാ
നപ്പാൎപ്പിലും ശരണ്യകുടികളിലും നിൎഭയസുഖസ്ഥാനങ്ങളിലും വസിക്കും
</lg><lg n="൧൯">എങ്കിലും മുമ്പേ (അശ്ശൂർ) വനം കിഴിവാൻ കല്മഴ പെയ്യും. (യരുശലേം)
</lg><lg n="൨൦">പട്ടണം ആഴേ താഴുകയും ചെയ്യും. പിന്നേ കാളക്കഴുതകളുടെ കാലി
നെ (പരക്കേ) അയച്ചു എല്ലാ വെള്ളങ്ങളുടെ അരുവിലും വിതെക്കുന്ന
നിങ്ങൾ ധന്യർ.
</lg>

൩൩. അദ്ധ്യായം.അശ്ശൂൎയ്യ കഷ്ടത്തിൽ ഇസ്രയേൽദേവരക്ഷയെ പ്രത്യാശിച്ചു, (൫)ശോധന
യുടെ ഫലമാകുന്ന വിശ്വാസപരിചയത്തെ പാൎത്തു (൭) സങ്കടങ്ങൾ പെരുകും
തോറും(൧൦) യഹോവ ശത്രുവിന്നു ന്യായംവിധിക്കുന്നതു കാത്തിരിക്കുന്നു
(൧൩) ആ അഗ്നിവിധി നിൎമ്മലന്മാരെ തൊടാതേ (൧൭)ദേവജനത്തിന്നു പാപ
മോചനത്താൽ സ്വൈരസുഖത്തെ വരുത്തും (കാലം ൨ രാജ. ൧൮, ൧൬)

<lg n="൧">അയ്യോ പാഴാക്കപ്പെടാഞ്ഞിട്ടും പാഴാക്കുന്നവനും നിന്നെ (ആർ) തോ
ല്പിക്കാഞ്ഞിട്ടും തോല്പിക്കുന്നവനും ആയുള്ളവേ! നീ പാഴാക്കുന്നതു മതി
യാക്കിയപ്പോഴേക്കു പാഴാക്കപ്പെടും തോല്പിച്ചു തീൎന്ന ഉടനേ നിന്നെയും
</lg><lg n="൨">തോല്പിക്കും. യഹോവയേ ഞങ്ങളെ കനിഞ്ഞാലും! നിന്നെ ഞങ്ങൾ കാ
ത്തിരിക്കുന്നു; നീ ഉഷസ്സ് തോറും അവൎക്കു ഭുജവും ഞെരുക്കകാലത്തു ഞങ്ങ
</lg><lg n="൩">ളുടെ രക്ഷയും ആകേ വേണ്ടൂ! കോലാഹലശബ്ദത്തിന്നു വംശങ്ങൾ മ
</lg><lg n="൪">ണ്ടുന്നു, നീ ഉയൎന്നാൽ ജാതികൾ ചിതറിപ്പോകുന്നു. നിങ്ങടെ കൊള്ള
യോ തുള്ളൻ കൂട്ടുമ്പോലേ കൂട്ടപ്പെടും, വെട്ടുക്കിളിയുടെ കൊതി പോലേ
അതിലേ കൊതിച്ചു ചെല്ലും.

</lg>

<lg n="൫">യഹോവ ഉന്നതത്തിൽ വസിക്കുന്നവനാകയാൽ ഉയൎന്നവൻ തന്നേ,
</lg><lg n="൬">ന്യായവും നീതിയും ചിയ്യോനിൽ നിറെക്കുന്നു. പിന്നേ നിന്റെ കാല
ങ്ങളിലേ സ്വൈരമായതു രക്ഷകൾ ജ്ഞാനം അറിവ് ഇവറ്റിൻ നിധി
</lg><lg n="൭">തന്നേ ആകും, യഹോവാഭയം (യഹൂദെക്കു) നിക്ഷേപം തന്നേ.— ഇതാ
അവരുടെ ദേവവീരന്മാർ വെളിയേ നിലവിളിക്കുന്നു. സന്ധിദൂതന്മാർ
</lg><lg n="൮">കൈപ്പോടേ കരയുന്നു. നിരത്തുകൾ ശൂന്യമായി, വഴിപോക്കൻ ഒഴി
ഞ്ഞു, (സൻഹെരിബ്) നിയമത്തെ മാറ്റി പട്ടണങ്ങളെ നിരസിച്ചു മൎത്യ
</lg><lg n="൯">നെ ഓരാതേ പോയിപോൽ. ദേശം ഖേദിച്ചു വാടുന്നു, ലിബനോൻ
അമ്പരന്നു മാഴ്ക്കുന്നു, ശാരോൻ പാഴ്നിലം പോലെ ആയി, ബാശാനും ക

</lg> [ 58 ] <lg n="൧൦">ൎമ്മെലും (ഇലകളെ കൊഴിക്കുന്നു.- "ഇപ്പോൾ ഞാൻ എഴുനീൽക്കും,
</lg><lg n="൧൧">ഇപ്പോൾ ഉയരും, ഇപ്പോൾ ഞെളിയും" എന്നു യഹോവ പറയുന്നു.
നിങ്ങൾ ഉണക്കൻപുല്ലു ഗൎഭം ധരിച്ചു താളടി പെറും, നിങ്ങളെ തിന്നു
</lg><lg n="൧൨">വാനുള്ള തീയത്രേ നിങ്ങളുടെ നിശ്വാസം. വംശങ്ങൾ ചുട്ടു കമ്മായമാ
യും കൊത്തിയ മുള്ളായി തിയിൽ വെന്തും പോകും.

</lg> <lg n="൧൩">ദൂരസ്ഥന്മാരേ ഞാൻ ചെയ്തതു കേൾപ്പിൻ, സമീപസ്ഥരേ എന്റെ
</lg><lg n="൧൪">വീൎയ്യത്തെ അറിഞ്ഞുകൊൾവിൻ! ചിയ്യോനിൽ പാപികൾ പേടിച്ചു.
ബാഹ്യന്മാൎക്കു നടുക്കം പിടിച്ചിട്ടു: "തിന്നുന്ന അഗ്നിയോട് ആരുപോൽ
വസിക്കും, നിത്യകനലിനോട് ആരുപോൽ പാൎക്കും?" (എന്നു പറയുന്നു).
</lg><lg n="൧൫">നീതികളിൽ നടന്നു നേരുകൾ ഉരിയാടി, ഞെരുക്കങ്ങളാൽ നേടുന്നതി
നെ വെറുത്തു, കൈക്കൂലി വാങ്ങാതേ കൈ കുടഞ്ഞു, രക്തക്കുറ്റം കേ
ൾക്കായ്‌വാൻ ചെവിയെ പൊത്തി, തിന്മ കാണായ്‌വാൻ കണ്ണുകളെ മറൈച്ചു
</lg><lg n="൧൬">കൊള്ളുന്നവൻ. ആയവൻ ഉന്നതങ്ങളിൽ തന്നേ കുടിയിരിക്കു0; പാറ
ക്കോട്ടകൾ അവന്റെ ഉയൎന്നിലം, അവന്റെ അപ്പം കൊടുക്കപ്പെടുന്നു,
</lg><lg n="൧൭">അവൻറെ വെള്ളം നിശ്ചയം.- അല്ലയോ നിന്റെ കണ്ണുകൾ രാജാ
വിനെ അവന്റെ സൌന്ദൎയ്യത്തിൽ ദൎശിച്ചു ദൂരതകളുള്ള ദേശത്തെ കാ
</lg><lg n="൧൮">ണും. നിന്റെ ഹൃദയം ഭീഷണികാലത്തെ ഓൎത്തു: "എഴുത്തൻ എവി
ടേ? തൂക്കക്കാരൻ എവിടേ? ഗോപുരങ്ങളെ വരെച്ചവൻ എവിടേ? എ
</lg><lg n="൧൯">ന്നു ധ്യാനിക്കും. കേളാതോളം ആഴമുള്ള ഭാഷയും തിരിയാതോളം മ്ലേ
</lg><lg n="൨൦">ച്ഛിച്ച നാവുമുള്ള ആ ധാൎഷ്ട്യമുള്ള പരിഷയെ നീ കാൺങ്കയില്ല. നമ്മു
ടെ സങ്കേതനഗരമായ ചിയ്യോനെ നോക്കുക! നിന്റെ കണ്ണുകൾ യെരുശ
ലേമിനെ നിൎഭയവാസം എന്നും കുറ്റികൾ എപ്പോഴും പൊരിയാതേയും
</lg><lg n="൨൧">കയറുകൾ അറാതേയും നീക്കാത്തൊരു കൂടാരം എന്നും കാണും. അവി
ടേ യഹോവ എന്നൊരു ശ്രേഷഠൻ നമുക്കുണ്ടു, ഇരുപുറവും നീളുന്ന പുഴ
നദികളുടെ സ്ഥലത്ത് അവൻ വിളങ്ങും, തണ്ടു വലിക്കുന്ന പടകം അ
</lg><lg n="൨൨">തിൽ ഓടുകയും ഇല്ല, നിറന്ന കപ്പൽ കടക്കയും ഇല്ല. സാക്ഷാൽ നമ്മു
ടെ ന്യായാധിപതി യഹോവ, നമ്മുടെ സേനാനി യഹോവ, നമ്മുടെ
</lg><lg n="൨൩">രാജാവ് യഹോവ, ആയവൻ നമ്മെ രക്ഷിക്കും. (ഇന്നോ) നിന്റെ
ആലാത്തുകൾ അയഞ്ഞു ഞേന്നു പായ്മരത്തെ ഊന്നിക്കയില്ല പായി വിരി
ക്കയും ഇല്ല; അന്ന് ഏറിയ കൊള്ളയെ വിഭാഗിക്കും, മുടന്തരും കവൎച്ച
</lg><lg n="൨൪">കവൎന്നെടുക്കും. ഞാൻ രോഗി എന്ന് ഒരു കുടിയാനും പറക ഇല്ല, അ
തിൽ വസിക്കുന്ന ജനത്തിന്നു കുറ്റപ്പൊറുതി ഉണ്ടു സത്യം.
</lg> [ 59 ] VIII. എദോം തുടങ്ങിയ ശത്രുവംശങ്ങൾക്കു
ശിക്ഷാജ്ഞയും ഇസ്രയേലിന്നു വീണ്ടെടുപ്പും.

(അ. ൩൪. ൩൫.)

൩൪. അദ്ധ്യായo.

യഹോവ ശത്രുക്കളെ ശിക്ഷിക്കയിൽ (൫) പ്രത്യേകം എദോമെ ശപിച്ചു
(യിറ. ൪ൻ,൧൮) സദോമിൽ ചെയ്ത പോലേ പക വീട്ടി (൧൧) ഘോരശൂന്യത
വരുത്തും (൧൬) എന്നതിന്നു നീക്കം ഇല്ല.

<lg n="൧">അല്ലയോ ജാതികളേ കേൾപ്പാൻ അടുത്തു വരുവിൻ, കുലങ്ങളേ കുറി
ക്കൊൾവിൻ! ഭൂമിയും അതിൽ നിറയുന്നതും കേൾക്കുക ഊഴിയും അതിൽ
</lg><lg n="൨">ഉത്ഭവിച്ചതും തന്നേ! യഹോവെക്ക് ആകട്ടേ സൎവ്വജാതികളിലും ഈ
ൎഷ്യയും അവരുടെ സകലസൈന്യത്തിലും ഊഷ്മാവും ഉണ്ടു അവരെ പ്രാ
</lg><lg n="൩">വി അറുപ്പാൻ ഏല്പിച്ചുകളഞ്ഞു. അവരിൽ പട്ടവർ എറിഞ്ഞു കിടക്കു
ന്നു, ശവങ്ങളുടെ നാറ്റം കിളരുന്നു, രക്തത്താൽ മലകളും വാൎന്നുപോകു
</lg><lg n="൪">ന്നു. സ്വൎഗ്ഗസൈന്യം ഒക്കയും ഉരുകി വാനങ്ങൾ പുസ്തകം പോലേ ചു
രുണ്ടുപോകുന്നു, വള്ളിയുടെ ഇല വാടുമ്പോലേ അത്തിയിൽനിന്ന് ഉണ
ങ്ങിയതു (കൊഴിയും) പോലേ അവറ്റിൻ സൈന്യം എല്ലാം വാടിപ്പോ
</lg><lg n="൫">കുന്നു.— എങ്ങനേ എന്നാൽ എന്റെ വാൾ സ്വൎഗ്ഗത്തിൽ മദിച്ചു ഇതാ
ഏദോമിന്മേൽ ഇറങ്ങി, ഞാൻ പ്രാകിയ ജനത്തിന്മേൽ ന്യായവിധിക്കാ
</lg><lg n="൬">യി വരുന്നു. യഹോവെക്കു വാളുള്ളതു രക്തം പൂണ്ടു നെയി പിരണ്ടുതു
കുഞ്ഞാടു മുട്ടാടുകളുടെ രക്തത്താലും കോലാടുകളുടെ ഉൾപ്പൂമജ്ജയാലും ത
ന്നേ. യഹോവെക്കാകട്ടേ ബൊജ്രയിൽ ബലിയും എദോംദേശത്തിൽ വ
</lg><lg n="൭">ങ്കലയും ഉണ്ടു. അവരോടു കൂടെ എരുമകളും കൂറ്റങ്ങളുമായി കാളക്കി
ടാങ്ങളും കിഴിയും, അവരുടെ ദേശം രക്തം കുടിച്ചു മദിക്കയും അവരെ
</lg><lg n="൮">പൂഴിനെയി കൊണ്ടു കൊഴുക്കയും ചെയ്യും.- കാരണം യഹോവെക്ക്
ഇതു പ്രതിക്രിയാദിവസവും ചിയ്യോന്റെ വ്യവഹാരത്തിനു യോഗ്യം വീ
</lg><lg n="൯"> ട്ടുന്ന ആണ്ടും ആകുന്നു. അതിലേ തോടുകൾ കീലും മണ്ണ് ഗന്ധകവും
</lg><lg n="൧൦">ആയി തിരിയും, ആ ദേശം കത്തുന്ന കീലായി പോകും. ഇരവും പക
ലും കെടാതു എന്നേക്കും അതിന്റെ പുക കിളരുന്നു, തലമുറതലമുറക
ളോളം അതു പാഴായി കിടക്കും, എന്നും എന്നെന്നേക്കും അതിൽ കടപ്പാ
റില്ല.

</lg> [ 60 ] <lg n="൧൧">ഞാരയും മുള്ളനും അതിനെ അടക്കും, കൊക്കും കാക്കയും അതിൽ കു
ടിയേറും, അവൻ പാഴിന്റെ ചരടും ശൂന്യത്തിന്റെ തൂക്കക്കട്ടയും അ
</lg><lg n="൧൨">തിന്മേൽ നീട്ടിപ്പിടിക്കും. അതിന്റെ സ്വതന്ത്രരിൽ രാജത്വത്തിന്നാ
യി വിളിക്കപ്പെടാകുന്നവൻ ഇല്ല, അതിലേ സകലപ്രഭുക്കളും ഇല്ലാതേ
</lg><lg n="൧൩">ആം. അതിലേ അരമനകളിൽ ചൂണ്ടയും കോട്ടകളിൽ ഈങ്ങയും മുള്ളും
കെട്ടി മൂടും, കുറുക്കന്മാരുടെ പാൎപ്പും തീവിഴുങ്ങികളുടെ ഇല്ലവും ആകും.
</lg><lg n="൧൪">മരുജന്തുക്കൾ ഓരികളോട് ഇടപ്പെടുകയും കൂളി കൂളിയോടു വിളിക്കയും
രാത്രിഞ്ചരി അവിടേ മാത്രം സുഖിച്ചു സ്വൈരം കാണുകയും ചെയ്യും.
</lg><lg n="൧൫">എഴുത്താണിമുഖൻ അവിടേ കൂട് ഉണ്ടാക്കി ഉല്പാദിച്ചു അതിൻ നിഴലിൽ
മുട്ടയിട്ടു പൊരുന്നുന്നു, അവിടേ മാത്രം പരന്തുകൾ ഒന്നോട് ഒന്നു ചേ
</lg><lg n="൧൬">രും.— യഹോവാപുസ്തകത്തിൽ ആരാഞ്ഞു വായിപ്പിൻ! ഇവറ്റിൽ
ഒന്നും കുറകയില്ല, അതതിന്റെ ഇണ ഒന്നിനും മുട്ടുക ഇല്ല. അവന്റെ
വായല്ലോ കല്പിച്ചു അവന്റെ ആത്മാവ് തന്നേ അവറ്റെ ഒരുമിപ്പിക്കും.
</lg><lg n="൧൭">അവൻ അവറ്റിനു ചീട്ടിട്ടു തൃക്കൈ നൂൽകൊണ്ട് (നാട്ടു) അവറ്റിനു
പകുതി ചെയ്തു, അവ എന്നേക്കും അതിനെ അടക്കി തലമുറതലമുറയോ
ളം അതിൽ കുടി ഇരിക്കയും ചെയ്യും.

</lg>

൩൫. അദ്ധ്യായം.

ഇസ്രയേൽ പുതുതായി തഴെച്ചു (൩) ആശ്വസിച്ചു (൫) യഹോവാരക്ഷ
യിൽ ആനന്ദിച്ചു (൮) സ്വദേശത്തിൽ തിരികേ ചേരും.

<lg n="൧">മരുവും വറണ്ട നിലവും മകിഴുന്നു കാട് ആനന്ദിച്ചു മേത്തോന്നി കണ
</lg><lg n="൨">ക്കേ പൊടിക്കും. അതു പൊടിച്ചു മലൎന്നും മുദാ ആൎത്തുംകൊണ്ട് ആന
ന്ദിക്കും. ലിബനോന്റെ തേജസ്സും കൎമ്മെൽ ശാരോന്റെ പ്രഭയും അതി
ന്നു കൊടുക്കപ്പെടും, അവർ യഹോവയുടെ തേജസ്സിനെ നമ്മുടെ ദൈവ
</lg><lg n="൩">ത്തിന്റെ പ്രഭയെ തന്നേ കാണും.-- കുഴഞ്ഞു കൈകളെ ബലപ്പെടു
</lg><lg n="൪">ത്തി, ഇടറുന്ന മുഴങ്കാലുകളെ ഉറപ്പിപ്പിൻ! ഉഴറുന്ന ഹൃദയങ്ങളോടു; ശ
ക്തിപ്പെടുവിൻ! ഭയപ്പെടേണ്ടാ! നിങ്ങളുടെ ദൈവം ഇതാ പകവീൾചെ
ക്കു വരുന്നു,ദൈവത്തിന്റെ പ്രതികാരത്തിനായി തന്നേ; അവൻ വ
ന്നു നിങ്ങളെ രക്ഷിക്കും എന്നു പറവിൻ!

</lg> <lg n="൫">അന്നു കുരുടന്മാരുടെ കണ്ണുകൾ മിഴിക്കയും ചെവിടരുടെ ചെവികൾ
</lg><lg n="൬">തുറക്കയും ചെയ്യും. അന്നു മുടന്തൻ മാൻ പോലേ കുതിച്ചും ഊമന്റെ
</lg> [ 61 ] <lg n="">നാവ് ആൎത്തും പോകും. കാരണം മരുവിൽ വെള്ളങ്ങളും പാഴ്നിലത്തിൽ
</lg><lg n="൭">തോടുകളും തുറന്നു വരും. കാനൽജലം പൊയ്കയും തൃഷ്ണാഭൂമി നീരുറവു
കളും ആകും, കുറുനരികൾ പതുങ്ങിയ പാൎപ്പിൽ പുല്ലു ഞാങ്ങണയും ഓട
</lg><lg n="൮">യും ആയ്‌വളരും.- അവിടേ നിരത്തും മാൎഗ്ഗവും ഉണ്ടാകും, വിശുദ്ധവ
ഴി എന്ന് അതിന്നു വിളിക്കും, അശുദ്ധൻ അതിൽ കടക്ക ഇല്ല, അത് അ
</lg><lg n="൯">വൎക്കേ ഉളളു, വഴിക്കു ചെന്നാൽ മൂഢരും തെറ്റാ. സിംഹവും അങ്ങ്
ഇല്ല ഘോരമൃഗം ഒന്നും അതിൽ കയറുകയും ഇല്ല, (ആ വക) അവിടേ
</lg><lg n="൧൦">കാണ്മാൻ ഇല്ല; വീണ്ടെടുക്കപ്പെട്ടവർ നടക്കേ ഉള്ളൂ. യഹോവ വിടുവി
ച്ചവർ മടങ്ങി വന്ന് ആൎത്തുംകൊണ്ടു ചിയ്യോനിൽ പൂകും, നിത്യസന്തോ
ഷം അവരുടെ തലമേൽ ഉണ്ടു. ആനന്ദവും മോദവും എത്തീട്ടു ഖേദവും
ഞരക്കവും മണ്ടിപ്പോകുന്നു.

</lg>

IX. ഹിസ്ക്കീയാരാജാവിന്റെ
ചില വൃത്താന്തങ്ങൾ. (അ. ൩൬ - ൩൯.)

൩൬. ആദ്ധ്യായം.

സൻഹെരിബ് യഹൂദയെ ആക്രമിച്ചപ്പോൾ (൪) രബ്ശക്കെ രാജദൂതരോടും
(൩) യഹൂദാജനത്തോടും ഗൎവ്വിച്ചുചൊല്ലിയതു (൨.രാജ.൧൮, ൧൩, ൨ നാൾ.
൩൨.)

<lg n="൧">ഹിസ്ക്കീയാരാജാവിന്റെ പതിന്നാലാം ആണ്ടിൽ ഉണ്ടായിതു: അശ്ശൂർ
രാജാവായ സൻഹെരിബ് യഹൂദയിലേ സകല ഉരത്ത നഗരങ്ങൾക്കും
</lg><lg n="൨">നേരേ കരേറി വന്നു അവ പിടിച്ചാറേ, അശ്ശൂർരാജാവ് രബ്ശക്കെ
(എന്ന സേനാപതിയെ) ഹിസ്ക്കീയാരാജാവെ കാണ്മാൻ ലാകീശിൽനിന്നു
യരുശലേമിലേക്കു പെരുത്ത സൈന്യവുമായി അയച്ചു. അവനും മേല്ക്കു
ളത്തിന്റെ തോട്ടിന്നരികേ വെളുത്തേടത്തേ നിരത്തിന്മേൽ നിന്നുകൊ
</lg><lg n="൩">ണ്ടപ്പോൾ, ഹിൽക്കീയാപുത്രനായ ഏല്യാക്കീം എന്ന കോയിലധികാരിയും
ശെബ്ന എന്ന എഴുത്തനും ആസാഫ് പുത്രനായ യോവഃ എന്ന ചരിത്ര
</lg><lg n="൪">ക്കാരനും അവന്റെ അടുക്കൽ പുറപ്പെട്ടു ചെന്നു.- ആയവരോടു ര
ബ്ശക്കെ ചൊല്ലിയതു: ഹിസ്ക്കീയാവിനോടു നിങ്ങൾ പറയേണ്ടുന്നിതു: അ
ശ്ശൂർരാജാവായ മഹാരാജാവ് ഇപ്രകാരം കല്പിക്കുന്നു: നീ തേറുന്ന ഈ
</lg><lg n="൫">ആശ്രയം എന്തുപോൽ? പടെക്കു മന്ത്രണവും വീൎയ്യവും എന്നുള്ളതു (നി
ന്നോട്) അധരവാക്കു മാത്രം എന്നു ഞാൻ പറയുന്നു. ഇപ്പോൾ ആരെ
</lg> [ 62 ] <lg n="൬">തേറിക്കൊണ്ട് എന്നോടു മറുത്തതു? അതാ മിസ്ര എന്ന ആ ഒടിഞ്ഞ ഓ
ടക്കോലിൽ നീ ആശ്രയിക്കുന്നു, അതിന്മേൽ ആർ ചാരിയാലും അത് ഉ
ള്ളങ്കയ്യിൽ ചെന്നു തുളെക്കും; മിസ്രരാജാവായ ഫറൊ സകല ആശ്രിത
</lg><lg n="൭">ന്മാൎക്കും അപ്രകാരം തന്നേ. ഞങ്ങളുടെ ദൈവമായ യഹോവയിൽ ഞ
ങ്ങൾ ആശ്രയിക്കുന്നു എന്നു നീ എന്നോടു പറകിലോ, അവന്റെ കുന്നുകാ
വുകളെയും ബലിപീഠങ്ങളെയും ഹിസ്ക്കീയാ നീക്കീട്ടല്ലോ യഹൂദയോടും
യരുശലേമിനോടും "ഈ ബലിപീഠത്തിന്നു മുമ്പാകേ നമസ്കരിക്കേണം"
</lg><lg n="൮">എന്നു പറഞ്ഞതു? ഇപ്പോൾ എന്റെ സ്വാമിയായ അശ്ശൂർരാജാവിനോ
ട് ഒരു വാതു വെച്ചാലും! ഞാൻ ഈരായിരം കുതിരകളെ തരട്ടേ അവറ്റി
ന്മേൽ കയറുവാൻ തക്കവരെ എത്തിപ്പാൻ നി മതിയായാൽ അത്രേ.
</lg><lg n="൯">പിന്നേ എന്റെ സ്വാമിയുടെ അതിചെറിയ ദാസരിൽ ഉള്ള ഒരു നാടു
വാഴിയോട് എങ്കിലും നീ എതിൎപ്പത് എങ്ങനേ? പക്ഷേ രഥവും അശ്വ
</lg><lg n="൧൦">വും ചൊല്ലി നീ മിസ്രയിൽ തേറുന്നു. ഞാനോ യഹോവ കൂടാതേകണ്ടോ
ഈ ദേശത്തെ കെടുപ്പാൻ അതിനെക്കൊള്ളേ വന്നതു? ഈ ദേശത്തെ
ക്കൊള്ളേ ചെന്നു അതിനെ കെടുത്തുകളക എന്നു യഹോവ എന്നോടു
പറഞ്ഞു.

</lg>

<lg n="൧൧">എന്നാറേ ഏല്യാക്കീം ശെബ്ന യോവഃ ഇവർ രബ്ശക്കെയോടു പറഞ്ഞു:
അടിയങ്ങളോടു അറാമി സംസാരിക്കേ വേണ്ടു, ഞങ്ങൾക്ക് അറിയാം;
മതിലിന്മേൽ ഉള്ള ജനത്തിന്റെ ചെവികൾ കേൾക്കേ ഞങ്ങളോടു യഹൂ
</lg><lg n="൧൨">ദീവാക്ക് അരുതു. എന്നതിനു രബ്ശക്കെ പറഞ്ഞു: നിന്റെ യജമാന
നോടും നിന്നോടും ഈ വാക്കുകളെ ഉരെപ്പാനോ എന്റെ സ്വാമി എന്നെ
അയച്ചതു? നിങ്ങളോടു കൂടേ സ്വകാഷ്ഠം തിന്മാനും സ്വന്തമൂത്രം കുടി
പ്പാനും മതിലിന്മേൽ ഇരിക്കുന്ന ഈ പുരുഷന്മാർ നിമിത്തമല്ലയോ?-
</lg><lg n="൧൩">എന്നിട്ടു രബ്ശക്കെ നിന്നുംകൊണ്ടു യഹൂദിയായിട്ട് ഉറക്കേ വിളിച്ചിതു:
അല്ലയോ മഹാരാജാവായ അശ്ശൂർരാജാവിന്റെ വചനങ്ങളെ കേൾപ്പിൻ.
</lg><lg n="൧൪">രാജാവ് ഇപ്രകാരം പറയുന്നു: ഹിസ്ക്കീയാ നിങ്ങളെ വഞ്ചിക്കരുതു, നി
</lg><lg n="൧൫">ങ്ങളെ ഉദ്ധരിപ്പാൻ അശക്തനല്ലോ. പിന്നേ "യഹോവ നമെ ഉദ്ധ
രിക്കും നിശ്ചയം ഈ നഗരം അശ്ശൂർരാജാവിന്റെ കയ്യിൽ ഏല്പിക്കപ്പെ
ടുക ഇല്ല" എന്നു ചൊല്ലിക്കൊണ്ടു ഹിസ്ക്കീയാ നിങ്ങളെ യഹോവയിൽ ആ
</lg><lg n="൧൬">ശ്രയിപ്പിക്കയും അരുതു. ഹിസ്ക്കീയാവിനെ കേട്ടുപോകായ്‌വിൻ! അശ്ശൂർ
രാജാവാകട്ടേ പറയുന്നിതു: എന്നോടു സന്ധിച്ചുകൊണ്ടു പുറത്തു വരുവിൻ!
എന്നാൽ താന്താന്റെ വള്ളിയും തന്റെ അത്തിയും അനുഭവിച്ചും തന്റെ

</lg> [ 63 ] <lg n="൧൭">കിണററിലേ വെള്ളം കുടിച്ചും കൊള്ളം, ഞാൻ വന്നു നിങ്ങളെ ഒരു
ദേശത്തേക്കു കൂട്ടിക്കൊണ്ടു പോകുംവരേ; അതോ നിങ്ങളേ ദേശം പോ
ലേ ധാന്യവും രസവും ഉള്ള നാടും അപ്പവും വള്ളിപ്പറമ്പുകളും ഉള്ള നാ
</lg><lg n="൧൮">ടുമായതു. യഹോവ നമ്മെ ഉദ്ധരിക്കും എന്നു ചൊല്ലി ഹിസ്ക്കീയാ നിങ്ങ
ളെ തെറ്റിക്കായ്ക! അശ്ശൂർരാജാവിൻ കയ്യിൽനിന്നു ജാതികളുടെ ദേവ
</lg><lg n="൧൯">ന്മാർ താന്താന്റെ രാജ്യത്തെ ഉദ്ധരിച്ചിട്ടുണ്ടോ? ഹമാത്ത് അൎപ്പാദ് എ
ന്നവറ്റിന്റെ ദേവകൾ എവിടേ? സഫൎവ്വയിം ദേവകൾ എവിടേ?
</lg><lg n="൨൦">അവർ ശമൎയ്യയെ എൻ കയ്യിൽനിന്ന് ഉദ്ധരിച്ചു പിന്നേയോ? ഈ രാ
ജ്യങ്ങളുടെ സൎവ്വദേവന്മാരിൽവെച്ചും സ്വദേശത്തെ എൻ കയ്യിൽനിന്ന്
ഏവൻ ഉദ്ധരിച്ചിട്ടു യഹോവ യരുശലേമിനെ എൻ കയ്യിൽനിന്ന് ഉദ്ധ
</lg><lg n="൨൧">രിച്ചു കൂടും?- എന്നതിന്ന് (മൂവർ) ഒാർ ഉത്തരവും ചൊല്ലാതേ മൌന
മായിരുന്നു, "അവനോട് ഉത്തരം പറയരുത്" എന്നു രാജാവിന്റെ ക
</lg><lg n="൨൨">ല്പനയും ഉണ്ടു. പിന്നേ ഹിസ്ക്കീയാപുത്രനായ ഏല്യാകീം എന്ന കോയി
ലധികാരിയും ശെബ്ന എന്ന എഴുത്തനും ആസാഫ് പുത്രനായ യോവഃ
എന്ന ചരിത്രക്കാരനും കീറിയ വസ്ത്രങ്ങളോടേ ഹിസ്ക്കീയാവിന്നടുക്കേ
പ്രവേശിച്ചു രബ്ശക്കെയുടെ വചനങ്ങളെ അറിയിക്കയും ചെയ്തു.

</lg>

൩൭. അദ്ധ്യായം.

രാജാവ് ദുഃഖിച്ചു (൬) ആശ്വസിച്ച ശേഷം (൮) അശ്ശൂൎയ്യന്റെ പത്രിക
വാങ്ങി വലഞ്ഞു പ്രാൎത്ഥിച്ചു (൨൧) ദിവ്യവാഗ്ദത്തം കേട്ടതു. (൩൬) അതിശയ
മായ ശത്രുസംഹാരം.

<lg n="൧">(ആയതു) ഹിസ്ക്കീയാരാജാവ് കേട്ടപ്പോൾ വസ്ത്രങ്ങളെ കീറി രട്ടുടുത്തു
</lg><lg n="൨">യഹോവാലയത്തിൽ ചെന്നു; കോയിലധികാരിയായ എല്യാക്കീം എഴു
ത്തനായ ശെബ്ന ഇവരെ പുരോഹിതമൂപ്പന്മാരുമായി രട്ടു പുതപ്പിച്ചു ആ
</lg><lg n="൩">മോച് പുത്രനായ യശയ്യാവ് എന്ന പ്രവാചകനടുക്കേ അയച്ചു. ആ
യവനോട് അവർ പറഞ്ഞു: ഹിസ്ക്കീയാ ചൊല്ലുന്നിതു: ഇന്നു ഞെരുക്ക
വും ശാസനയും ധിക്കാരവും അകപ്പെട്ട നാൾ, പിള്ളകൾ ഗൎഭദ്വാര
</lg><lg n="൪">ത്തിൽ എത്തീട്ടും പെറുവാൻ ശക്തി ഇല്ല. ജീവനുള്ള ദൈവത്തെ ദുഷി
പ്പാൻ അശ്ശൂർരാജാവ് അയച്ചിട്ടു വന്ന രബ്ശക്കെയുടെ വചനങ്ങളെ പ
ക്ഷേ നിൻ ദൈവമായ യഹോവ കേൾക്കും, കേട്ട വാക്കുകൾ നിമിത്തം
നിൻ ദൈവമായ യഹോവ ശിക്ഷിക്കയും ചെയ്യും; എന്നിട്ട് ഈ കാണാ
</lg><lg n="൫">കുന്ന ശേഷിപ്പിന്നു വേണ്ടി പ്രാൎത്ഥന തുടരേണമേ.- ഹിസ്ക്കീയാരാജാ

</lg> [ 64 ] <lg n="൬">വിന്റെ ഭൃത്യന്മാർ യശയ്യാവിൻ അടുക്കേ പ്രവേശിച്ചാറേ, നിങ്ങളുടെ
യജമാനനോട് ഇപ്രകാരം പറവിൻ: യഹോവ ചൊല്ലുന്നിതു: അശ്ശൂർ
രാജാവിന്റെ ബാല്യക്കാർ എന്നെ ശകാരിച്ച വാക്കുകളെ നീ കേട്ടതിന്നു
</lg><lg n="൭">ഭയപ്പെടേണ്ട. ഇതാ ഞാൻ ഓർ ആത്മാവിനെ അവനിൽ ആക്കും,
അവനും ഒരു കേൾവിയെ കേട്ടു സ്വദേശത്തേക്കു മടങ്ങും, ആ ദേശത്തു
വെച്ച് അവനെ ഞാൻ വാൾകൊണ്ടു വീഴിക്കും എന്നു യശയ്യാവ് അവ
രോടു പറഞ്ഞു.

</lg>

<lg n="൮">രബ്ശക്കെയോ തിരിച്ചു ചെന്നു അശ്ശൂർരാജാവ് ലാകീശിനെ വിട്ടു യാ
ത്രയായ പ്രകാരം കേട്ടു, രാജാവ് ലിബ്നയെക്കൊള്ളേ പോരാടുന്നതിൽ
</lg><lg n="൯">എത്തി. അപ്പോൾ കൂശ്‌രാജാവായ തിൎഹാക്ക നിന്നോടു പടകൂടുവാൻ
പുറപ്പെട്ടു എന്ന് ഒരു ശ്രുതി ഉണ്ടായതു അവൻ കേട്ടു ഹിസ്ക്കീയാവിന്നു
</lg><lg n="൧൦">ദൂതരെ അയച്ചു ചൊല്ലി വിട്ടിതു: നിങ്ങൾ യഹൂദാരാജാവായ ഹിസ്ക്കീ
യാവോടു പറയേണ്ടതിപ്രകാരം: യരുശലേം അശ്ശൂർരാജാവിൻ കയ്യിൽ
ഏല്പിക്കപ്പെടുകയില്ല എന്മാൻ നീ തേറുന്ന നിന്റെ ദൈവം നിന്നെ വ
</lg><lg n="൧൧">ഞ്ചിക്കരുതു. അശ്ശൂർരാജാക്കന്മാർ സകലദേശങ്ങളെയും പ്രാകിക്കൊ
ണ്ടു ചെയ്തിട്ടുള്ളത് ഇതാ നീ കേട്ടുവല്ലോ. പിന്നേ നീ ഉദ്ധരിക്കപ്പെടു
</lg><lg n="൧൨">മോ? എന്റെ അപ്പന്മാർ കെടുത്തുകളഞ്ഞ ഗോജാൻ ഹറാൻ രെചഫ്
തെലസ്സാരിലുള്ള എദന്മക്കൾ മുതലായ ജാതികളെ സ്വദേവന്മാർ ഉദ്ധരി
</lg><lg n="൧൩">ച്ചുവോ? ഹമാത്ത് രാജാവും അൎപ്പാദ് രാജാവും സഫൎവ്വയിംനഗരത്തിന്നും
</lg><lg n="൧൪">ഹേന ഇവ്വ എന്നവററിനും രാജാവായവനും എവിടേ?- ഈ പത്രി
ക ഹിസ്ക്കീയാ ദൂതന്മാരുടെ കയ്യിൽനിന്നു മേടിച്ചു വായിച്ചാറേ യഹോവാ
ലയത്തിൽ കരേറിച്ചെന്നു യഹോവാമുമ്പിൽ അതിനെ വിടൎത്തിവെച്ചു.
</lg><lg n="൧൫. ൧൬"> യഹോവയോടു ഹിസ്ക്കീയാ പ്രാൎത്ഥിച്ചിതു: ഇസ്രയേൽ ദൈവമായി ക
രൂബുകളിന്മേൽ വസിക്കുന്ന സൈന്യങ്ങളുടയ യഹോവേ! സൎവ്വഭൂരാജ്യ
ങ്ങൾക്കും നീ മാത്രം ദൈവമാകുന്നു, സ്വൎഗ്ഗത്തെയും ഭൂമിയെയും നീയേ
</lg><lg n="൧൭">ഉണ്ടാക്കി. യഹോവേ തിരുചെവി ചാച്ചു കേൾക്കുക, യഹോവേ തൃക്ക
ൺ മിഴിച്ചു കാൺങ്ക! ജീവനുള്ള ദൈവത്തെ ദുഷിപ്പാൻ സൻഹെരിബ്
</lg><lg n="൧൮">ചൊല്ലിവിട്ട വാക്കുകളെ കേൾക്കേണമേ! യഹോവേ അശ്ശൂർരാജാക്ക
</lg><lg n="൧൯">ന്മാർ സകലദേശങ്ങളെയും സ്വദേശത്തെയും പാഴാക്കി, അവരുടെ
ദേവകളെ തീയിൽ ഇട്ടുകളഞ്ഞു സത്യം; അവ ദേവകൾ അല്ലല്ലോ മനു
ഷ്യക്കൈകളുടെ വേലയും കൽമരങ്ങളും ആകയാൽ അവറ്റെ നശിപ്പിച്ചു.
</lg><lg n="൨൦">ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ മാത്രം യഹോവ എ

</lg> [ 65 ] <lg n="">ന്നു. സകലഭൂരാജ്യങ്ങളും അറിയേണ്ടതിന്ന് അവന്റെ കയ്യിൽനിന്നു ഞ
ങ്ങളെ രക്ഷിക്കേണമേ!

</lg>

<lg n="൨൧">എന്നാറേ ആമോച് പുത്രനായ യശയ്യാ ഹിസ്ക്കീയാവിന്നു പറഞ്ഞയച്ച
ത് എന്തെന്നാൽ: ഇസ്രയേൽദൈവമായ യഹോവ ചൊല്ലുന്നിതു: അ
ശ്ശൂർരാജാവായ സൻഹെരിബെ പറ്റി നീ എന്നോടു പ്രാൎത്ഥിച്ചതിന്നു
</lg><lg n="൨൨">യഹോവ അവന്മേൽ ഉരെച്ച വചനം ആവിതു: ചിയ്യോൻപുത്രിയായ
കന്യ നിന്നെ ധിക്കരിക്കുന്നു നിന്നെ പരിഹസിക്കുന്നു, യരുശലേം പുത്രി
</lg><lg n="൨൩">നിന്റെ പിറകേ തല കുലുക്കുന്നു. നീ ആരെ ദുഷിച്ചു ശകാരിച്ചു ആ
ൎക്കു നേരേ ശബ്ദം ഉയൎത്തി കണ്ണുകളെ ഉച്ചത്തിൽ ആക്കി? ഇസ്രയേലി
</lg><lg n="൨൪">ലേ വിശുദ്ധനു നേരേ, നിന്റെ ദാസന്മാർമുഖാന്തരം നീ കൎത്താവി
നെ ദുഷിച്ചു ചൊല്ലിയതു: എന്റെ തേർബലത്തോടേ ഞാൻ മലയുച്ച
യിൽ ലിബനോന്റെ അറ്റംവരേ കരേറി, ദേവതാരങ്ങളിൽ പൊക്കവും
കീൽമരങ്ങളിൽ സാരവും ഏറിയതിനെ വെട്ടിക്കൊണ്ടു, അതിൻ ഉദ്യാന
</lg><lg n="൨൫">വനത്തൂടേ ശിഖരമുകളിൽ കടന്നു. ഞാനേ തോണ്ടി വെള്ളം കുടിച്ചു
എന്റെ ഉള്ളങ്കാൽ വെക്കയാൽ മിസ്രനദികളെ ഒക്കേയും വറ്റിക്കും.—
</lg><lg n="൨൬">എങ്കിലും ഞാൻ ഇതു ദൂരത്തുനിന്ന് ഉണ്ടാക്കി പണ്ടേനാളുകൾമുതൽ നി
ൎമ്മിച്ചപ്രകാരം നീ കേട്ടിട്ടില്ലയോ? ഇപ്പോൾ ഞാൻ അതിനെ വരുത്തി
</lg><lg n="൨൭">കോട്ടനഗരങ്ങളെ ഇടിക്കുന്നുകളാക്കി തകൎപ്പാൻ നിന്നെ ആക്കി; അവ
രുടെ കുടിയാന്മാർ കൈപോരാഞ്ഞു അഴിനില പൂണ്ടു നാണിച്ചു വയലി
ലേ സസ്യവും പച്ചിലയും പുരമേലേ പുല്ലും വിളയു‌മ്മുമ്പേ കരിഞ്ഞുള്ള
</lg><lg n="൨൮">നെല്ലും ആയ്‌പ്പോയി. നിന്റെ ഇരിപ്പും പുറപ്പാടും വരുത്തും എന്നോ
</lg><lg n="൨൯">ടു നീ തിമിൎക്കുന്നതും ഞാൻ അറിഞ്ഞു. നീ എന്നോടു തിമിൎക്കുന്നതും നി
ന്റെ നിൎഭയ‌വമ്പ് എൻ ചെവികളിൽ കരേറിയതും നിമിത്തം, നിന്റെ
മൂക്കിൽ എന്റെ കൊളുത്തും നിൻ അധരങ്ങളിൽ എൻ കടിഞ്ഞാണും ഇ
</lg><lg n="൩൦">ട്ടു നീ വന്ന വഴിയിൽ നിന്നെ ഞാൻ തിരിപ്പിക്കും.- എന്നതിന്നു നി
ണക്ക് ഇതത്രേ അടയാളം ആക: ഈ ആണ്ടിൽ പടുവിത്തു വിളയുന്ന
തും രണ്ടാം ആണ്ടിൽ വെറുതേ മുളെക്കുന്നതും ഉപജീവിച്ച ശേഷം, മൂ
ന്നാം ആണ്ടിൽ നിങ്ങൾ വിതെച്ചു കൊയ്തു വള്ളിപ്പറമ്പുകൾ നട്ടു അവ
</lg><lg n="൩൧">റ്റിൻ ഫലം തിന്നുകയും ചെയ്യും. യഹൂദാഗൃഹത്തിൽ വിടുവിക്കപ്പെട്ട
</lg><lg n="൩൨">ശേഷിപ്പ് ഇനി താഴേ വേരൂന്നി മീത്തലേ കായ്ക്കും. കാരണം യരു
ശലേമിൽനിന്നു ശേഷിപ്പും ചിയ്യോൻമലയിൽനിന്നു വിടുവിക്കപ്പെട്ടതും
പുറപ്പെടും, സൈന്യങ്ങളുടയ യഹോവയുടെ എരിവ് അതിനെ നട

</lg> [ 66 ] <lg n="൩൩">ത്തും.— അതുകൊണ്ടു യഹോവ അശ്ശൂർരാജാവെ കുറിച്ചു ചൊല്ലുന്നി
തു: അവൻ ഈ നഗരത്തിൽ വരിക ഇല്ല. അതിൽ അമ്പ് എയ്കയും ഇ
ല്ല പലിശയോട് അതിലേക്കു മുതിരുകയും ഇല്ല, അതിന്റെ നേരേ മേടു
</lg><lg n="൩൪">കുന്നിക്കയും ഇല്ല. അവൻ വന്ന വഴിക്കു മടങ്ങിപ്പോകും, ഈ നഗര
</lg><lg n="൩൫">ത്തിൽ വരികയും ഇല്ല എന്നു യഹോവയുടെ അരുളപ്പാടു. എൻ നിമി
ത്തവും എൻ ദാസനായ ദാവീദ്നിമിത്തവും ഞാൻ ഈ പട്ടണത്തെ ആ
ച്ഛാദിച്ചു രക്ഷിക്കും.

</lg> <lg n="൩൬">എന്നാറേ യഹോവയുടെ ദൂതൻ പുറപ്പെട്ടു അശ്ശൂർപാളയത്തിൽ
നൂറ്റ് എൺപത്തൈയായിരം പേരെ വധിച്ചു, രാവിലേ എഴുനീറ്റപ്പോൾ
</lg><lg n="൩൭">ഇതാ എല്ലാം മരിച്ച ശവങ്ങൾ. അപ്പോൾ അശ്ശൂർരാജാവായ സൻഹെ
</lg><lg n="൩൮">രിബ് യാത്രയായി മടങ്ങിപ്പോയി നീനവയിൽ വസിച്ചു. സ്വദേവനാ
യ നിസ്രോകിന്റെ ആലയത്തിൽ തൊഴുമ്പോൾ അദ്രമെലൿ സരെചർ
എന്നവന്റെ പുത്രന്മാർ വാൾകൊണ്ട് അവനെ വെട്ടിക്കൊന്നു അരരാ
ത്ത് നാട്ടിലേക്കു വഴുതിപ്പോയി, അവന്റെ മകനായ ഏസർഹദ്ദോൻ
അവനു പകരം വാഴുകയും ചെയ്തു.
</lg>

൩൮. അദ്ധ്യായം.

ഹിസ്കീയാവിന്നു വ്യാധിയിൽ ആയുസ്സ് നീണ്ടുകിട്ടിയതും
(ൻ) അവന്റെ സ്തോത്രവും.

<lg n="൧">ആ ദിവസങ്ങളിൽ ഹിസ്കീയാവിന്നു മരിക്കത്തക്ക വ്യാധി ഉണ്ടായാറേ
ആമോചിൻപുത്രനായ യശയ്യാവ് എന്ന പ്രവാചകൻ അവന്റെ സമീ
പത്തു വന്നു പറഞ്ഞിതു: നീ ഉയിരാതേ മരിപ്പതാകയാൽ നിന്റെ ഗൃഹ
</lg><lg n="൨">ത്തിന്നു കല്പന കൊടുക്ക എന്നു യഹോവ പറയുന്നു. എന്നാറേ ഹിസ്കീ
</lg><lg n="൩">യാ ചുവരിന്നു നേരേ മുഖം തിരിച്ചു യഹോവയോടു പ്രാൎത്ഥിച്ചു: അല്ല
യോ യഹോവേ, നിന്നോടു ഞാൻ ഉണ്മയിലും നിശ്ശേഷഹൃദയത്തോടും
നടന്നു, നിണക്കു നന്ന് എന്നു തെളിയുന്നതിനെ ചെയ്തുകൊണ്ടപ്രകാരം
ഓൎക്കുകേ വേണ്ടു, എന്നു ചൊല്ലി വലിയ കരച്ചൽ കരകയും ചെയ്തു.—
</lg><lg n="൪. ൫"> അപ്പോൾ യശയ്യാവിന്നു യഹോവാവചനം ഉണ്ടായിതു: നീ ചെന്നു ഹി
സ്കീയാവിനോടു പറക: നിൻ പിതാവായ ദാവീദിന്റെ ദൈവമായ യ
ഹോവ ഇപ്രകാരം പറയുന്നു: നിന്റെ പ്രാൎത്ഥനയെ ഞാൻ കേട്ടു ക
ണ്ണുനീരും കണ്ടു, ഇതാ നിന്റെ വാഴുനാളോടു പതിനഞ്ചു വൎഷം കൂട്ടി
</lg> [ 67 ] <lg n="൬">വെക്കുന്നുണ്ടു. അശ്ശൂർരാജാവിന്റെ കയ്യിൽനിന്നു ഞാൻ നിന്നെയും
</lg><lg n="൭">ഈ നഗരത്തെയും ഉദ്ധരിച്ചു, ഈ നഗരം പാലിക്കയും ചെയ്യും. യഹോ
വ ചൊല്ലിത്തന്ന വചനത്തെ അനുഷ്ഠിക്കും എന്നുള്ളതിന്നു യഹോവയിൽ
</lg><lg n="൮">നിന്നു നിണക്ക് ഇത് അടയാളമാക. കണ്ടാലും ആഹാജിന്റെ നാഴി
കക്കാട്ടിയിൽ ഇറങ്ങിപ്പോയ പടികളിൽ ഞാൻ വെയിലിനെ കൊണ്ടു
നിഴലിനെ പത്തു പടി പിറകോട്ടു തിരിച്ചു പോരുവാറാക്കുന്നുണ്ടു. എ
ന്നതിൻവണ്ണം വെയിൽ ഇറങ്ങിപ്പോയ പടികളിൽ പത്തു പടി തിരിച്ചു
പോന്നു.

</lg>

<lg n="൯"> യഹൂദാരാജാവായ ഹിസ്കീയാ രോഗിയായി വ്യാധിയിൽനിന്ന് ഉയി
</lg><lg n="൧൦">ൎത്തപ്പോൾ എഴുതിയ (പാട്ട്) ആവിതു.- എന്റെ വാഴുനാളിന്റെ സാ
വധാനത്തിൽ ഞാൻ പാതാളവാതിലുകളിലേക്കു പോകേണ്ടതു, എന്റെ
</lg><lg n="൧൧">ആണ്ടുകളുടെ ശേഷിപ്പു പിഴ പുക്കുപോയി എന്നു ഞാൻ പറഞ്ഞു. യാഹി
നെ ജീവികളുടെ ദേശത്തിൽ യാഹിനെ തന്നേ ഞാൻ കാൺങ്കയില്ല, നി
ൎജ്ജീവവാസികളോടു ചേൎന്നിട്ടു മനുഷ്യനെ ഇനി നോക്കുക ഇല്ല എന്നു
</lg><lg n="൧൨">പറഞ്ഞു. എന്റെ കുടി ഇടയന്റെ കൂടാരം പോലേ അഴിഞ്ഞു എന്നെ
വിട്ടു നീങ്ങുന്നു. ചുരുട്ടി പാവിൽനിന്ന് അവൻ എന്നെ മുറിക്കകൊണ്ടു
ഞാൻ നെയ്ത്തുകാരനെ പോലേ എൻ ജീവനെ ചുരുട്ടി, ഇനി പകൽ തുട
</lg><lg n="൧൩">ങ്ങി രാത്രിയോളം ചെന്നാൽ നീ എന്നെ മുടിക്കും (എന്നുണ്ടു). പുലൎച്ചവരേ
ഞാൻ പ്രതീക്ഷിച്ചു, സിംഹം പോലേ അവൻ എന്റെ അസ്ഥികളെ എ
ല്ലാം നുറുക്കി. ഇനി പകൽ തുടങ്ങി രാത്രിയോളം ചെന്നാൽ നീ എന്നെ
</lg><lg n="൧൪">മുടിക്കും (എന്നായി). മീവൽപക്ഷിക്കോ കൊക്കിനോ സമമായി ഞാൻ
ചിലെക്കയും പ്രാവ് പോലേ കുറുകയും, എന്റെ കണ്ണുകൾ മീത്തലേക്കു
വലകയും, യഹോവേ എനിക്കു പീഡയായി, നീ എനിക്ക് ഉത്തരവാദി
</lg><lg n="൧൫">യാക (എന്നു ചൊൽകയും ആയി).- ഞാൻ എന്തു പറവു? താൻ എ
ന്നോടു പറഞ്ഞും താൻ ചെയ്തും ഇരിക്കുന്നു. ഈ പ്രാണസങ്കടം ഓൎത്തു
</lg><lg n="൧൬">ഞാൻ എന്റെ ആണ്ടുകൾ ഒക്കയും മെല്ലേ നടക്കും. ഹാ കൎത്താവേ ഈ
വക (വാക്കിനാൽ) ഉയിൎക്കാം. ആയതിനാൽ എൻ ആത്മാവിന്റെ ജീ
വൻ സൎവ്വത്തിന്നും വരുന്നു; നീ എന്നെ ആരോഗ്യം വരുത്തി ജീവിപ്പി
</lg><lg n="൧൭">ക്കും. കൈപ്പോ, ഇതാ എനിക്കു സമാധാനമായി കൂടി ആ കൈപ്പു.
എന്റെ സകലപാപങ്ങളെയും നീ നിന്റെ പുറത്തിൻ പിന്നിൽ കള
കകൊണ്ടു നീ വിനാശക്കുഴിയിൽനിന്നു സ്ഥായികൊണ്ട് എന്നെ എടുത്തു.
</lg><lg n="൧൮">പാതാളം ആകട്ടേ നിന്നെ വാഴ്ത്തുകയോ മരണം സ്തുതിക്കയോ ഇല്ല,
</lg> [ 68 ] <lg n="">ഗുഹെക്ക് ഇറങ്ങുന്നവർ നിന്റെ വിശ്വാസ്യതയെ പ്രത്യാശിക്കുന്നില്ല.
</lg><lg n="൧൯">ജീവിക്കുന്ന ജീവിയത്രേ നിന്നെ വാഴ്ത്തും, ഇന്നു ഞാൻ എന്ന പോലേ;
</lg><lg n="൨൦">അപ്പൻ മക്കൾക്കും നിന്റെ വിശ്വാസ്യതയെ അറിയിക്കും. എന്നെ ര
ക്ഷിപ്പാൻ യഹോവ (അണഞ്ഞു), നാമും ജീവനാൾ ഒക്കയും യഹോവാല
യത്തിൽ വീണാനാദങ്ങളെ മുഴങ്ങിപ്പൂതാക.

</lg>

<lg n="൨൧">വിശേഷിച്ചു യശയ്യാ രോഗശാന്തിക്കായി അത്തിപ്പഴക്കട്ട കൊണ്ടുവ
</lg><lg n="൨൨">ന്നു പരുവിന്മേൽ വേതുവെക്കേണം എന്നു പറഞ്ഞിരുന്നു.— ഹിസ്കീ
യാവോ ഞാൻ യഹോവാലയത്തേക്കു കരേറും എന്നതിന്ന് അടയാളം എ
ന്ത് എന്നു ചോദിച്ചതു.

</lg>

൩൯. അദ്ധ്യായം.

ബാബേൽദൂതന്മാൎക്ക് നിക്ഷേപങ്ങളെ കാട്ടിയതു നിമിത്തം
രാജാവിന്നു ശിക്ഷാജ്ഞ.

<lg n="൧">അക്കാലം ബലദാന്റെ മകനായ മരൊദൿബലദാൻ എന്ന ബാബേൽ
രാജാവ് ഹിസ്കീയാ വ്യാധിപ്പെട്ടു ഗുണമായപ്രകാരം കേട്ടു അവനു പ
</lg><lg n="൨">ത്രികയും കാഴ്ചയും കൊടുത്തയച്ചപ്പോൾ, ഹിസ്കീയാ അതുകൊണ്ടു സ
ന്തോഷിച്ചു തന്റെ രത്നാല‌യവും വെള്ളിയും പൊന്നും സുഗന്ധങ്ങൾ നല്ല
തൈലവുമായി ആയുധശാലയെ ഒക്കയും തന്റെ ഭണ്ഡാരങ്ങളിൽ കാ
ണാകുന്നത് എപ്പേരും അവൎക്കു കാട്ടി; ഹിസ്കീയാ തന്റെ വീട്ടിലും രാജ്യ
</lg><lg n="൩">ത്തിലും എല്ലാം അവൎക്ക് കാണിക്കാത്ത ഒരു വസ്തുവും ഇല്ല. അപ്പോൾ
പ്രവാചകനായ യശയ്യാ ഹിസ്കീയാരാജാവിൻ അരികേ വന്നു "ഈ
പുരുഷന്മാർ എന്തു പറഞ്ഞു, എവിടേനിന്നു നിന്റെ അടുക്കേ വന്നത്?"
എന്നു ചോദിച്ചാറേ, "ബാബേൽ എന്നൊരു ദൂരദേശത്തുനിന്നു തന്നേ എ
</lg><lg n="൪">ന്റേ അടുക്കേ വന്നു" എന്നു ഹിസ്കീയാ പറഞ്ഞു. "നിന്റെ വീട്ടിൽ അ
വർ എന്തു കണ്ടു?" എന്നു ചൊല്ലിയപ്പോൾ,"എന്റേ വീട്ടിലുള്ളതൊക്കയും
കണ്ടു, എൻ ഭണ്ഡാരങ്ങളിൽ അവൎക്കു കാണിക്കാത്ത ഒരു വസ്തുവും ഇല്ല,"
</lg><lg n="൫">എന്നു പറഞ്ഞതിന്നു, യശയ്യാ ഹിസ്കീയാവിനോടു പറഞ്ഞിതു: സൈ
</lg><lg n="൬">ന്യങ്ങളുടയ യഹോവയുടെ വചനം കേൾക്ക! ഇതാ നിന്റേ വിട്ടിലു
ള്ളതും നിന്റേ പിതാക്കന്മാർ ഇന്നേവരേ സംഗ്രഹിച്ചതും എല്ലാം ഒട്ടും
ശേഷിക്കാതേ ബാബേലിൽ കൊണ്ടുപോകുന്ന ദിവസങ്ങൾ വരുന്നു എ
</lg><lg n="൭">ന്നു യഹോവ ചൊല്ലുന്നു. നീ ഉല്പാദിച്ചിട്ടു നിന്നിൽനിന്നു പുറപ്പെടുന്ന
</lg> [ 69 ] <lg n="">മക്കളിൽ ചിലർ എടുക്കപ്പെട്ടു ബാബേൽരാജമന്ദിരത്തിൽ ഷണ്ഡന്മാർ ആ
</lg><lg n="൮"> കയും ചെയ്യും. ഹിസ്കീയാ യശയ്യാവിനോടു: നീ ഉരെച്ച യഹോവാവ
ചനം നല്ലത് എന്നും, എന്റേ നാളുകളിലല്ലോ സമാധാനവും വിശ്വാസ്യ
തയും ഉണ്ടാകും പോൽ എന്നും പറഞ്ഞു.

</lg>

X. യഹോവാദാസനാലേ അന്ത്യ രക്ഷ.
(അ. ൪൦-൬൬.)

I. യഹോവ സ്വജനത്തിന്റെ വീണ്ടെടുപ്പ് നിശ്ചയിക്കയാൽ പല ദേവ
കളിൽ ആശ്രയിക്കുന്നവർ എത്ര വിരോധിച്ചാലും നടത്തിക്കും. (അ. ൪൦-൪൮.)

൪൦. അദ്ധ്യായം.

ആശ്വസിപ്പിക്കയും (൩) ഒരു ദൂതൻ യഹോവയുടേ പ്രത്യക്ഷതയെ അറി
യിക്കയും (൬) സകലം വാടുകേ വാഗ്ദത്ത നിത്യതയെ പ്രമാണിപ്പിക്കയും വേ
ണ്ടതല്ലാതേ (ൻ) യഹോവ സ്വജനത്തെ നടത്തുന്ന ഇടയനും (൧൨) വിശ്വം
വിചാരിക്കുന്ന സ്രഷ്ടാവും (൧൭) വിഗ്രഹങ്ങളോട് ഉപമിച്ചുകൂടാത്തവനും ആയു
യൎന്നു (൨൭) തന്നെ തേറുവാൻ പ്രബോധിപ്പിക്കുന്നു.

<lg n="൧"> അല്ലയോ എൻ ജനത്തെ ആശ്വസിപ്പിപ്പിൻ, ആശ്വസിപ്പിപ്പിൻ! എ
</lg> <lg n="൨"> ന്നു നിങ്ങളുടേ ദൈവം പറയുന്നു. യരുശലേമിന്റെ ഹൃദയത്തിലേക്ക്
ഉരിയാടി: അവളുടേ ചേകം തികഞ്ഞു വന്നു എന്നും അകൃത്യത്തിനു പ
രിഹാരമായി എന്നും യഹോവാകൈയിൽനിന്നു അവൾക്കു സകലപാപ
</lg> <lg n="൩"> ങ്ങൾക്കായി ഇരട്ടിച്ചു കിട്ടി എന്നും അവളോടു വിളിച്ചുപറവിൻ.- വി
ളിക്കുന്നൊരു ശബ്ദം അതാ: മരുവിൽ യഹോവാവഴിയെ ഒരുക്കുവിൻ
</lg> <lg n="൪"> പാഴ്നിലത്തു നമ്മുടെ ദൈവത്തിന്നു നിരത്തു നേരേയാക്കുവിൻ! താഴ്വ
ര എല്ലാം ഉയൎകയും മലയും കുന്നും ഒക്കേ താഴ്കയും വളവുള്ളതു ചൊവ്വായും
</lg> <lg n="൫"> കടുന്തൂക്കങ്ങൾ സമമായും വരിക! യഹോവാതേജസ്സു വെളിപ്പെടുകയും
സകലജഡം ഒന്നിച്ചു കാൺങ്കയും ആം യഹോവാവായി ഉരചെയ്‌തുവ
</lg> <lg n="൬"> ല്ലോ.- “വിളിക്ക!" എന്ന് ഒരു ശബ്ദം പറയുന്നു. "എന്തു വിളിക്കേ
</lg> <lg n="൭"> ണ്ടു?" എന്ന് അവൻ പറയുന്നു. "സകലജഡം പുല്ലും അതിന്റേ ലാവ
ണ്യം എല്ലാം നിലത്തിലേ പൂ പോലേയും തന്നേ. യഹോവാശ്വാസം അ
</lg> <lg n="൮"> തിൽ ഊതുകയാൽ പുല്ല് ഉണങ്ങി പൂ വാടി; ജനം കേവലം പുല്ലത്രേ.
പുല്ല് ഉണങ്ങി പൂ വാടുന്നു എങ്കിലും നമ്മുടേ ദൈവത്തിന്റെ വചനം
എന്നേക്കും നിവിരുന്നു."
</lg> [ 70 ] <lg n="൯">ഹേ സുവാൎത്ത അറിയിക്കുന്ന ചിയ്യോനേ! ഉയൎന്ന മലമേലേ കയറി
ചെൽക, സുവാൎത്തക്കാരത്തിയായ യരുശലേമേ! ഉച്ചത്തിൽ ശബ്ദം ഉയൎത്തുക,
ഭയപ്പെടാതേ, ഉയൎത്തി, യഹൂദാനഗരങ്ങളോടു: "നിങ്ങളുടെ ദൈവം ഇ
</lg><lg n="൧൦">താ" എന്നു ചൊല്ലുക! ഇതാ യഹോവ എന്ന കൎത്താവു ബലവാനായി വ
രുന്നു; അവന്റേ ഭുജം അവനായി അധികരിക്കുന്നു, കണ്ടാലും (അവന്റേ
</lg><lg n="൧൧">കൂലി ഒപ്പരവും അവന്റേ പ്രതിഫലം മുന്നിലും ഉണ്ടു. ഇടയനെ പോ
ലേ തന്റേ കൂട്ടത്തെ മേയ്ക്കയും, കുഞ്ഞാടുകളെ ഭുജത്തിൽ ചേൎക്കയും മടി
യിൽ എടുക്കയും, മുല കുടിപ്പിക്കുന്നതിനെ പതുക്കേ നടത്തുകയും ചെയ്യും.

</lg>

<lg n="൧൨">ഉള്ളങ്കൈയിൽ വെള്ളങ്ങളെ അളന്നു ചാണുകൊണ്ടു വാനങ്ങളെ നി
ദാനിച്ചു ഭൂമിയുടെ മണ്ണു നാഴിയിൽ കൊള്ളിച്ചു മലകളെ കോലിലും കുന്നു
</lg><lg n="൧൩">കളെ നിറതുലാസ്സിലും തൂക്കിക്കൊണ്ടത് ആർ? യഹോവാത്മാവിനെ
നിദാനിച്ചതും അവനെ ഗ്രഹിപ്പിക്കുന്ന മന്ത്രണത്തിന്ന് ആളായതും
</lg><lg n="൧൪">ആർ? തന്നെ വിവേകിയാക്കി ന്യായത്തിൻ വഴിയെ പഠിപ്പിച്ചു അറി
വു ഗ്രഹിപ്പിച്ചു ജ്ഞാനമാൎഗ്ഗം ബോധിപ്പിച്ചു തരുവാൻ ആരോടുപോൽ
</lg><lg n="൧൫">അവൻ നിരൂപിച്ചിരുന്നു? കണ്ടാലും ജാതികൾ തുലാക്കൊട്ടയിലേ തു
ള്ളിക്കും നിറക്കോലിലേ ധൂളിക്കും സമമായി തോന്നും, ദ്വീപുകൾ കിളറു
</lg><lg n="൧൬">ന്ന പൊടി പോലേ അത്രേ. ചമതെക്കു ലിബനോനും പോരാ, ഹോമ
</lg><lg n="൧൭">ത്തിന്ന് അതിലേ മൃഗങ്ങളും ഒട്ടും മതിയാക. തിരുമുമ്പിൽ സകലജാതി
കളും ഇല്ലായ്‌മെക്ക് ഒത്തു നാസ്തിയും മായയും എന്ന് അവനു തോന്നുന്നു.—
</lg><lg n="൧൮">പിന്നേ ആരോടു നിങ്ങൾ ദേവനെ ഉപമിക്കും, ഏതു രൂപം അവനു നേ
</lg><lg n="൧൯">രേ ആക്കും? കമ്മാളൻ ബിംബം ഉരുക്കി, തട്ടാൻ പൊൻ പൊതിഞ്ഞു
</lg><lg n="൨൦">വെള്ളിത്തുടരുകളെയും വാൎക്കുന്നു. വഴിപാടിന്നു ഗതിപോരാത്തവൻ
പൂതലിക്കാത്ത മരം തെരിഞ്ഞു വിദഗ്ധനായ ചിത്രക്കാരനെ അനേഷി
</lg><lg n="൨൧">ച്ചു അനങ്ങാത്ത ബിംബം അവനെക്കൊണ്ട് നിൎമ്മിപ്പിക്കുന്നു.- അല്ല
യോ, നിങ്ങൾ അറിയായ്കയോ കേളായ്കയോ? ആദിമുതൽ നിങ്ങൾക്കു
ബോധിപ്പിച്ചിട്ടില്ലയോ? ഭൂമിക്ക് അടിസ്ഥാനങ്ങൾ ഇട്ടതു വിവേചിച്ചി
</lg><lg n="൨൨">ല്ലയോ? ഭൂചക്രത്തിന്മീതേ ഇരുന്നുകൊണ്ട് അതിലേ കുടിയാന്മാരേ വെ
ട്ടുക്കിളികൾ എന്നു കണ്ടു, വിതാനം പോലേ വാനങ്ങളെ നീട്ടി കൂടാരം
</lg><lg n="൨൩">പോലേ പാൎപ്പിന്നു വിരിക്കുന്നവൻ, മന്നവരെ ഇല്ലായ്മച്ചെയ്തു ഭൂമിയി
</lg><lg n="൨൪">ലേ ന്യായകൎത്താക്കളെ മായെക്കു സമമാക്കുന്നവൻ. അവർ ഏകദേശം
നടാതേയും വിതെക്കാതേയും കുറ്റി ഭൂമിയിൽ വേർകിഴിയാതേയും ഉണ്ടാ
യിരിക്കേ താൻ അവരിൽ ഊതിയാൽ ഉണങ്ങുകയും പെരുങ്കാറ്റു താളടി
</lg> [ 71 ] <lg n="൨൫">കണക്കേ അവരെ പാറ്റുകയും ചെയ്യുന്നു. പിന്നേ ആരോട് എന്നെ
</lg><lg n="൨൬">ഉപമിച്ചു സാദൃശ്യം വരുത്തുന്നത്? എന്നു വിശുദ്ധൻ പറയുന്നു.
കണ്ണുകൾ ഉയൎത്തി നോക്കുവിൻ! ഇവ (വാനമീനുകൾ) സൃഷ്ടിച്ചത്
ആർ? ഇവറ്റിൻ സൈന്യം എണ്ണീട്ടു പുറപ്പെടീച്ചും അവ ഒക്കയും പേർ
വിളിച്ചും കൊള്ളുന്നവൻ തന്നേ; വീൎയ്യബാഹുല്യവും ശക്തിമിടുമയും നിമി
</lg><lg n="൨൭">ത്തമായി ഒന്നും വരാതേ കണ്ടിരിക്കയും ഇല്ല.- പിന്നേ എന്റെ വഴി
യഹോവെക്കു മറഞ്ഞത് എന്നും എൻ ദൈവത്തിൽനിന്ന് എന്റെ ന്യാ
യം ഒഴിഞ്ഞുപോകുന്നു എന്നും യാക്കോബേ നീ പറവാനും ഇസ്രയേലേ
</lg><lg n="൨൮">നീ ചൊല്വാനും എന്തു? നീ അറിയായ്കയോ കേളായ്കയോ? ഭൂമിയുടേ
അറ്റങ്ങളെ സൃഷ്ടിച്ച യഹോവ നിത്യദൈവം തന്നേ, ചടപ്പും ഇല്ല തള
</lg><lg n="൨൯">ൎച്ചയും ഇല്ല; അവന്റേ വിവേകം ആരായുമാറില്ല. ചടപ്പുള്ളവനു ശക്തി
</lg><lg n="൩൦">കൊടുത്തു വീൎയ്യങ്ങൾ ഇല്ലാത്തവനു ഊറ്റവും വൎദ്ധിപ്പിക്കുന്നു. ബാല
</lg><lg n="൩൧">ന്മാർ തളൎന്നു ചടെക്കുന്നു, യുവാക്കൾ ഇടറിവീണാലും, യഹോവയെ കാ
ത്തിരിക്കുന്നവൻ ശക്തി പുതുക്കി കഴു പോലേ ചിറക് ഇളക്കി കയറുക
യും ചടപ്പില്ലാതേ ഓടുകയും തളരാതേ നടക്കയും ആം.

</lg>

൪൧. അദ്ധ്യായം.

ഇസ്രയേലെ ഉദ്ധരിപ്പാൻ കുരുസ്സിനെ ഉദിപ്പിക്കുന്ന ദൈവത്തോടു ജാതി
കൾക്ക് എന്ത് ആവതു? (൮) ഇസ്രയേൽദേവസഖ്യതയിൽ ആശ്രയിച്ചു ജയം
കൊൾകയും (൧൭) സ്വദേശത്തേക്കു തിരിഞ്ഞ് ആശ്വസിക്കയും (൨൧)ജാതി
ദേവകളുടെ മായ തെളികയും ചെയ്യും.

<lg n="൧">ഹേ ദ്വീപുകളേ എന്റെ മുമ്പിൽ മിണ്ടായ്‌വിൻ! കുലങ്ങൾ ശക്തി പുതു
ക്കിക്കൊള്ളട്ടേ, അവർ അടുത്തുവന്നു സംസാരിച്ചാവു നാം ഒക്കത്തക്ക വി
</lg><lg n="൨">സ്താരത്തിന്നു കൂടി ചെല്ലട്ടേ! നീതി കാലിന്ന് എതിരേല്ക്കുന്നവനെ കി
ഴക്കുനിന്ന് ഉണൎത്തിയത് ആർ? ജാതികളെ അവന്റേ മുമ്പിൽ ഏല്പിച്ചു
കൊടുത്ത രാജാക്കളെ ചവിട്ടിക്കളയിക്കുന്നതും പൊടിക്കു സമരെ അവ
ന്റേ വാളിന്നും പാറുന്ന താളടിക്ക് ഒത്തവരെ അവന്റേ വില്ലിന്നും
</lg><lg n="൩">കൊടുക്കുന്നതും ആരു പോൽ? അവൻ (മുമ്പേ) കാൽനടക്കാത്ത ഞെറി
യിൽ അവരെ പിന്തുടൎന്നു സുഖേന കടന്നുവരുന്നു. ഇതു പ്രവൃത്തിച്ചു ന
</lg><lg n="൪">ടത്തിയത് ആർ! ആദിമുതൽ തലമുറകളെ വിളിച്ചവനായ യഹോവ
</lg><lg n="൫">എന്ന മുമ്പനും ഒടുക്കത്തവരോടുള്ളവനും ആയ ഞാൻ തന്നേ.— ദീപു
കൾ കണ്ടു ഭയപ്പെട്ടു ഭൂമിയുടെ അറ്റങ്ങൾ വിറെച്ച് അടുത്തുവന്നു ചേ
</lg> [ 72 ] <lg n="൬">ൎന്നു. അവർ അന്യോന്യം സഹായിച്ചു അവനവനോടു "ഉറെച്ചുവോ"
</lg><lg n="൭">എന്നു പറകയും, ചിത്രക്കാരൻ തട്ടാനെയും ചുറ്റികകൊണ്ടു നിരത്തുന്ന
വൻ അടക്കല്ലിന്മേൽ അടിക്കുന്നവനെയും ഉറപ്പുവരുത്തുകയും, “ഈ വി
ളക്കുന്ന കാരം നല്ലത്" എന്നു ചൊല്ലി (ബിംബം) അനങ്ങാതവണ്ണം ആ
ണികളെക്കൊണ്ട് ഉറപ്പിക്കയും ചെയ്തു.

</lg>

<lg n="൮">എങ്കിലും എൻ ദാസനായ ഇസ്രയേലേ ഞാൻ തെരിഞ്ഞെടുത്ത യാക്കോ
</lg><lg n="൯"> ബേ എൻ സ്നേഹിതനായ അബ്രഹാമിന്റെ സന്തതിയേ, ഭൂമിയുടെ
അറ്റങ്ങളിൽനിന്നു ഞാൻ നിന്നെ പിടിച്ചു അതിൻ അരുവിൽനിന്നു വി
ളിച്ചു: "നി എന്റെ ഭാസൻ നിന്നെ ഞാൻ തെരിഞ്ഞെടുത്തു നിന്നെ ഉ
</lg><lg n="൧൦">പേക്ഷിക്കയും ഇല്ല" എന്നു ചൊല്ലിയവനായുള്ളോവേ! ഭയപ്പെടായ്ക
ഞാൻ നിന്റേ കൂടേ ഉണ്ടു, കൂശായ്ക ഞാൻ നിന്റേ ദൈവം; നിന്നെ
ഞാൻ ബലപ്പെടുക്കയും തുണെക്കയും നീതിയുടെ വലങ്കൈകൊണ്ടു താ
</lg><lg n="൧൧">ങ്ങുകയും ചെയ്യുന്നു.- ഇതാ നിന്റേ നേരേ ഉഷ്ണിച്ചവർ ഒക്കയും നാ
ണിച്ച് അമ്പരക്കും, നിന്നോടു വഴക്കാടുന്നവർ നാസ്തിയായി കെടും.
</lg><lg n="൧൨">നിന്നോടു വായാടുന്നവരെ തിരഞ്ഞാൽ നീ കാണായ്കയും, നിന്നോടു പോ
</lg><lg n="൧൩">രാടുന്നവർ നാസ്തിയും ഇല്ലായ്മയും ആകും. യഹോവ എന്ന ഞാനാകട്ടേ
നിന്റേ വലങ്കൈ പിടിച്ചു "ഭയപ്പെടായ്ക ഞാൻ നിൻ തുണ" എന്നു
</lg><lg n="൧൪">പറയുന്ന നിന്റേ ദൈവം. അല്ലയോ യാക്കോബ് പുഴുവേ ഇസ്രയേൽ
പരിഷയേ ഭയപ്പെടേണ്ട ഞാൻ നിന്റെ തുണ എന്നു യഹോവയുടേ
അരുളപ്പാടു; നിന്നെ വീണ്ടെടുപ്പവൻ ഇസ്രയേലിലേ വിശുദ്ധൻ
</lg><lg n="൧൫">തന്നേ. ഇതാ ഞാൻ നിന്നെ കൂൎത്തു മൂൎത്തുള്ള ഇരുമുനയുള്ള മെതിവ
ണ്ടിയാക്കുന്നു; നീ മലകളെ മെതിച്ചു ധൂളിപ്പിച്ചു കുന്നുകളെ പതിര്
</lg><lg n="൧൬">പോലേ ആക്കിത്തീൎക്കും; അവറ്റെ നീ ചേറിയാൽ കാറ്റ് എടുത്തു
വിശറു ചിന്നിക്കും, നീയോ യഹോവയിൽ ആനന്ദിച്ചും ഇസ്രയേലിലേ
</lg><lg n="൧൭">വിശുദ്ധനിൽ പ്രശംസിച്ചുകൊള്ളും.- ദീനരും ദരിദ്രരും വെള്ള
ത്തിനു തിരയുമ്പോൾ ഒട്ടും ഇല്ലാതേ നാവു ദാഹംകൊണ്ടു വറണ്ടുപോ
കേ, യഹോവയായ ഞാൻ അവരെ ചെവിക്കൊള്ളും, ഇസ്രയേലിൻ
</lg><lg n="൧൮">ദൈവം അവരെ കൈവിടുകയും ഇല്ല. പാഴ്മലകളിൽ ഞാൻ പുഴക
ളെയും താഴ്വരകളുടെ നടുവിൽ ഉറവുകളെയും തുറക്കും; മരുവെ നീർ
</lg><lg n="൧൯">പൊയ്കയും ഉണങ്ങിയ ഭൂമിയെ ജലപ്പൊഴിലും ആക്കും. മരുവിൽ
ഞാൻ ദേവതാരം കരിങ്ങാലി പേരയും ഒലിവുമരവും ഇടുകയും പാഴ്നി
ലത്തിൽ കീൽമരം പിലാവു നെല്ലിയും ഒക്കത്തക്ക നടുകയും ചെയ്യും,
</lg> [ 73 ] <lg n="൨൦">യഹോവക്കൈ ഇതു ചെയ്തു എന്നും ഇസ്രയേലിലേ വിശുദ്ധൻ സൃഷ്ടിച്ചു
എന്നും അവർ ഒന്നിച്ചു കണ്ടറിഞ്ഞു വിചാരിച്ചു ഗ്രഹിക്കേണ്ടതിന്നു തന്നേ.
</lg><lg n="൨൧">നിങ്ങളുടേ അന്യായം വെപ്പിൻ എന്നു യഹോവ പറയുന്നു; നിങ്ങടേ
പ്രബലന്യായങ്ങളെ ചേൎത്തുകൊൾവിൻ എന്ന് യാക്കോബിൻ രാജാവു
</lg><lg n="൨൨">ചൊല്ലുന്നു. സംഭവിപ്പാനുള്ളവ അവർ വരുത്തി അറിയിക്കട്ടേ! മുമ്പേ
തന്നേ ഉണ്ടാകുന്നവ ഇന്നവ എന്നു കഥിപ്പിൻ! പിന്നേ നാം മനസ്സിലാ
ക്കി ശേഷവും അറിയാമല്ലോ; എന്നിയേ ഭാവികളെ ഞങ്ങളോടു കേൾപ്പി
</lg><lg n="൨൩">പ്പിൻ! നിങ്ങൾ ദേവന്മാർ എന്നു നമുക്കു ബോധിക്കേണ്ടതിന്നു പിന്നേ
ടം വരുന്നവ കഥിപ്പിൻ! നല്ലതോ തീയതോ വല്ലതും ചെയ്‌വിൻ, എന്നാൽ
</lg><lg n="൨൪">തമ്മിൽ ഒന്നു നോക്കി ഒക്കത്തക്ക കാണാം. കണ്ടോ നിങ്ങൾ ഇല്ലായ്മ
യിലും നിങ്ങളുടേ ക്രിയ അഭാവത്തിലും ഉണ്ടായതു; നിങ്ങളെ തെരിഞ്ഞെ
ടുക്കുന്നവൻ അറെപ്പത്രേ.

</lg>

<lg n="൨൫">വടക്കുനിന്നു ഞാൻ ഉണൎത്തീട്ടു അവൻ എത്തി, സൂര്യോദയത്തിൽനിന്നു
വന്നു എൻ നാമത്തെ വിളിക്കുന്നവൻ, കുശവൻ കളിമണ്ണു ചവിട്ടുംപ്രകാ
</lg><lg n="൨൬">രം താൻ മാടമ്പികളുടേ മേൽ ചളി പോലേ ചവിട്ടി ചെല്ലുന്നു. ആദി
മുതൽ ഇതു കഥിച്ചത് ആർ? എന്നാൽ ഞങ്ങൾക്കു ബോധിക്കും; മുമ്പിൽ
കൂട്ടി ചൊല്ലിയവൻ എങ്കിൽ കണക്കിലായി എന്നു പറയും കഥിച്ചവനും
ഇല്ല കേൾപ്പിച്ചവനും ഇല്ല, നിങ്ങളുടെ മൊഴികൾ കേട്ടവനും ഇല്ല
</lg><lg n="൨൭">പോൽ. (ഞാനേ) ഒന്നാമതു ചിയ്യോനോട് "ഇതാ ഇവ കണ്ടാലും" എ
</lg><lg n="൨൮">ന്നു ചൊല്ലി യരുശലേമിന്നു സുവാൎത്തക്കാരനെ കൊടുത്തു. ഞാൻ ചുറ്റും
നോക്കിയാലോ ആൾ ഇല്ല; ഇവരിലോ ഞാൻ ചോദിച്ചാൽ പ്രത്യുത്തരം
</lg><lg n="൨൯"> തരുവാൻ മന്ത്രിക്കുന്നവനും ഇല്ല. ഇതാ ഇവർ ഒക്കയും (എന്തു) അവരു
ടേ ക്രിയകൾ മായയും നാസ്തിയും, അവരുടേ വിഗ്രഹങ്ങൾ കാറ്റും പാ
ഴുമത്രേ.

</lg>

൪൨. അദ്ധ്യായം.

യഹോവാദാസൻ എങ്ങും നീതിയെ ഉപദേശിച്ചാൽ (൧൦) സൎവ്വരും സ്തുതി
ക്കും (൧൪) അതിന്നായി ദൈവം താൻ വട്ടം കൂട്ടി (൧൮) അവിശ്വസ്തനായ ഇ
സ്രയേലിനെ നാണിപ്പിച്ചു പുതുക്കം വരുത്തും.

<lg n="൧">ഇതാ ഞാൻ താങ്ങുന്ന എന്റേ ദാസനും എൻ ഉള്ളം പ്രസാദിച്ചു തെരി
ഞ്ഞെടുത്തവനും! ആയവന്മേൽ ഞാൻ എന്റേ ആത്മാവിനെ ആക്കി,
</lg><lg n="൨">അവൻ ജാതികൽക്കൾക്കു ന്യായത്തെ പരത്തും. അവൻ വിളിക്കയില്ല കൂക്കു

</lg> [ 74 ] <lg n="൩">കയും ഇല്ല, വീഥിയിൽ ശബ്ദം കേൾപ്പിക്കയും ഇല്ല. ഒടിഞ്ഞ ഓടിനെ
മുറിക്ക ഇല്ല മങ്ങിക്കത്തുന്ന തിരിയെ കെടുക്കയും ഇല്ല, ഉണ്മയിൽ ന്യായ
</lg><lg n="൪">ത്തെ പരത്തും, അവൻ ഭൂമിയിൽ ന്യായം സ്ഥാപിക്കുംവരേ കെട്ടുകയും
ഇല്ല ഒടിക്കയും ഇല്ല, അവന്റേ ധൎമ്മോപദേശത്തിലേക്കു ദ്വീപുകൾ ആ
</lg><lg n="൫">ശിക്കയും ചെയ്യുന്നു.- വാനങ്ങളെ സൃഷ്ടിച്ചു വിരിച്ചു ഭൂമിയെയും അ
തിൽ മുളെക്കുന്നവയും പരത്തി, അതിന്മേലേ ജനത്തിന്നു ശ്വാസവും അ
തിൽ നടക്കുന്നവൎക്ക് ആത്മാവും കൊടുത്തുകൊള്ളുന്ന യഹോവ എന്ന ദേ
</lg><lg n="൬">വൻ പറയുന്നിതു: യഹോവയാകുന്ന ഞാൻ നീതിയിൽ നിന്നെ വി
ളിച്ചു നിന്റേ കൈ പിടിച്ചു. നിന്നെ സൂക്ഷിക്കയും ജനത്തിന്നു നിയമ
</lg><lg n="൭">വും ജാതികൾക്കു വെളിച്ചവും ആക്കിവെക്കയും ചെയ്യുന്നതു, കരുടരു
ടേ കണ്ണുളെ തുറന്നു ബദ്ധന്മാരെ തടവിൽനിന്നും ഇരിട്ടിലുള്ളവരെ കാരാ
</lg><lg n="൮">ഗൃഹത്തിൽനിന്നും വിടുത്തുകൊടുപ്പാൻ തന്നേ. യഹോവയാകുന്ന ഞാൻ
എന്നത് എന്റേ നാമം, എന്റേ തേജസ്സു മറെറാരുത്തന്നും എൻ സ്തുതി
</lg><lg n="൯">യെ വിഗ്രഹങ്ങൾക്കും കൊടുക്ക ഇല്ല. മുമ്പിലേവ ഇതാ വന്നു പുതിയ
വയും ഞാൻ അറിയിക്കുന്നു, അവ കിളുൎക്കുമ്മുന്നേ ഞാൻ നിങ്ങളെ കേൾ
പ്പിക്കുന്നു.

</lg>

<lg n="൧൦">അല്ലയോ സമുദ്രത്തിൽ ഓടുന്നവരും അതിലേ നിറവും, ദീപുകളും
അവറ്റിൽ വസിക്കുന്നവരും ആയുള്ളോരേ! യഹോവെക്കു പുതിയ പാ
ട്ടു പാടുവിൻ ഭൂമിയറുതിയിൽനിന്ന് അവന്റേ സ്തുതിയും പാടുവിൻ!
</lg><lg n="൧൧">മരുവും അതിലേ ഊരുകളും കേദാർ പാൎക്കുന്ന ഗ്രാമങ്ങളും കൂക്കുക! പാറ
</lg><lg n="൧൨">യിലേ കുടിയാർ ആൎത്തു മലമുകളിൽനിന്നു ഘോഷിക്ക! അവർ യഹോ
വെക്കു തേജസ്സു കൊടുത്തു അവന്റേ സ്തുതിയെ ദ്വീപുകളിൽ കഥിപ്പൂ
താക.

</lg>

<lg n="൧൩">യഹോവ ആകട്ടേ ശൂരനെ പോലേ പുറപ്പെട്ടു പോരാളികണക്കേ
എരിവിനെ ഉണൎത്തിക്കൊണ്ട്, ഉറക്കേ ആൎത്തു നദിച്ചു തന്റേ ശത്രുക്ക
</lg><lg n="൧൪">ളെക്കൊള്ളേ വിൎയ്യം നടിക്കുന്നു. പണ്ടു ഞാൻ മിണ്ടാഞ്ഞു മൌനമായി
അടങ്ങിനിന്നുവല്ലോ, പെറുന്നവളെ പോലേ ഞാൻ മുറവിളി തുടങ്ങി
</lg><lg n="൧൫">വീൎത്തുടൻ നിശ്വസിക്കയും ചെയ്യും; മലകുന്നുകളെ പാഴാക്കി അതിലേ
തൃണാദി ഒക്കയും വാട്ടി പുഴകളെ ദീപുകളാക്കി പൊയ്കകളെ വറ്റിക്ക
</lg><lg n="൧൬">യും, കുരുടന്മാരെ അറിയാത വഴിയിൽ നടത്തുകയും തോന്നാത്ത പാ
തകളിൽ സഞ്ചരിപ്പിക്കയും, അവൎക്കു മുമ്പിൽ ഇരുളെ വെളിച്ചവും വള
കളെ ചൊവ്വും ആക്കുകയും ചെയ്യും. എന്നിവ ഞാൻ അവരെ കൈ
</lg> [ 75 ] <lg n="൧൭">വിടാതേചെയ്യുന്ന കാൎയ്യങ്ങൾ തന്നേ. വിഗ്രഹത്തിൽ ആശ്രയിച്ചും വാ
ൎത്ത രൂപത്തോടു "നിങ്ങൾ ഇങ്ങേ ദേവന്മാർ" എന്നു പറഞ്ഞുംകൊള്ളുന്ന
വർ പിൻവാങ്ങി നാണം നാണിക്കേ ഉള്ളു.

</lg>

<lg n="൧൮.൧൯">ചെവിടരേ കേൾപ്പിൻ കുരുടരേ നോക്കിക്കാണ്മിൻ! എൻ ദാസന
ല്ലാതേ കരുടായത് ആർ? ഞാൻ അയക്കുന്ന ദൂതനെ പോലേ ചെവിടൻ
ആർ, സഖിയോളം അന്ധനും യഹോവാദാസനോളം കുരുടനും ആയത്
</lg><lg n="൨൦">ആർ? പലവും നീ കണ്ടിട്ടും സൂക്ഷിക്കാതേയും ചെവികൾ തുറന്നിട്ടും
</lg><lg n="൨൧">അവൻ കേളാതെയും പോയി. വലിയതും ശ്രേഷ്ഠവും ആയ ധൎമ്മോപ
</lg><lg n="൨൨">ദേശത്തെ നൽകുവാൻ യഹോവ സ്വനീതി നിമിത്തം ഇഷ്ടപ്പെട്ടു. അവ
നോ കവൎന്നു കൊള്ളയിടിക്കപ്പെട്ട ജനo! ഗുഹകളിൽ ഒക്കേ കുടുങ്ങി കാരാ
ഗൃഹങ്ങളിൽ മറഞ്ഞുപോയവർ, ഉദ്ധരിപ്പവൻ ഇല്ലാതേ അവർ കവൎച്ച
യും മടക്കി താ എന്ന് ആരും പറയാതേകണ്ടു കൊള്ളയും ആയ്പ്പോയി!
</lg><lg n="൨൩">ഇതു നിങ്ങളിൽ ആർ ചെവിക്കൊൾകയോ കുറിക്കൊണ്ടു ശേഷത്തിങ്കലും
</lg><lg n="൨൪">കേൾക്കയോ? യാക്കോബെ കൊള്ളയിടു‌വാനും ഇസ്രയേലെ കവൎച്ചക്കാ
ൎക്കും കൊടുത്തുകളഞ്ഞത് ആർ? യഹോവ അല്ലയോ? യാതൊരുത്തനോ
ടു നാം പാപം ചെയ്തു ആരുടേ വഴികളിൽ നടപ്പാൻ മനസ്സില്ലാതേയും
</lg><lg n="൨൫">ധൎമ്മത്തെ കേളാതേയും പോയത് ആയവൻ തന്നേയല്ലോ? അന്നു ത
ന്റേ കോപത്തിൻ ചൂടും യുദ്ധബലവും അവരുടേ മേൽ പകൎന്നു അതു
ചുറ്റും ജ്വലിപ്പിച്ചിട്ടും (ഇസ്രയേൽ) അറിഞ്ഞതും ഇല്ല, അവനെ ദഹി
പ്പിച്ചിട്ടും കൂട്ടാക്കിയതും ഇല്ല.

</lg>

൪൩. അദ്ധ്യായം.

യഹോവ സ്വജനത്തെ രക്ഷിച്ചു ചേൎക്കയും (൮) പ്രവാചകത്തെ പുതു
ക്കയും (൧൪) ബാബേലെ താഴ്ത്തുകയും (൧൮) ഇസ്രയേലോട് അത്ഭുതമായി
(൨൨) കനിഞ്ഞു ക്ഷമിക്കയും (൨൬)പാപബോധം വരുത്തുകയും ചെയ്യും.

<lg n="൧">ഇപ്പോഴോ യാക്കോബേ നിന്റെ സ്രഷ്ടാവും ഇസ്രയേലേ നിന്റേ
നിൎമ്മാതാവും ആയ യഹോവ പറയുന്നിതു: ഭയപ്പെടേണ്ട ഞാൻ നിന്നെ
വീണ്ടെടുത്തു നിന്റേ പേർ ചൊല്ലി വിളിച്ചുവല്ലോ. നീ എനിക്കുള്ള
</lg><lg n="൨">വൻ തന്നേ. നീ വെള്ളങ്ങളൂടേ കടന്നാൽ ഞാൻ കൂടേ ഉണ്ടു, പുഴക
ളൂടേ എന്നു വെച്ചാൽ നിന്നോളം കവിക ഇല്ല; നീതിയിൽ കൂടി നട
</lg><lg n="൩">ന്നാൽ പൊള്ളുക ഇല്ല, ജ്വാല നിന്നെ ചുടുകയും ഇല്ല. യഹോവയായ
</lg> [ 76 ] <lg n="">ഞാനാകട്ടേ നിന്റേ ദൈവം, ഇസ്രായേലിലേ വിശുദ്ധൻ നിന്നെ ഉദ്ധ
രിക്കുന്നവൻ, നിന്നെ വീളുവാൻ മിസ്രയെയും നിണക്കു വേണ്ടി കൂശും
</lg><lg n="൪">സബാവും വിലയായി കൊടുക്കുന്നു. എന്റെ കണ്ണിന്നു നീ വിലയേറി
മാന്യനായി എന്റേ പ്രീതി ഉള്ളവനാകകൊണ്ടു നിണക്കായി മനുഷ്യരെ
</lg><lg n="൫">യും നിന്റേ പ്രാണനു പകരം കുലങ്ങളെയും കൊടുക്കുന്നു. ഭയപ്പെടേ
ണ്ട ഞാൻ നിന്റേ കൂട ഉണ്ടു, ഉദയത്തിൽനിന്നു നിന്റേ സന്തത്തി വ
</lg><lg n="൬">രുത്തി അസ്തമാനത്തുനിന്നു നിന്നെ ചേൎത്തുകൊള്ളും. ഞാൻ വടക്കി
നോട് "തരേണം" എന്നും തെക്കിനോടു "പിടി ഇളക്കുക" എന്നും ചൊ
ല്ലി, ദൂരത്തുനിന്ന് എൻ പുത്രരെയും ഭൂമിയറ്റത്തുനിന്ന് എൻ പുത്രിമാ
</lg><lg n="൭">രെയും വരുത്തുക, എൻ നാമത്താലേ പേർ വിളിച്ചിട്ടും എൻ തേജസ്സി
ന്നായി ഞാൻ സൃഷ്ടിച്ചു നിൎമ്മിച്ചുണ്ടാക്കീട്ടും ഉള്ളത് ഒക്കെയും തനേ എ
ന്നു (കല്പിക്കും).

</lg>

<lg n="൮">കണ്ണുകൾ ഉണ്ടായിട്ടും കുരുടും ചെവികൾ ഉണ്ടായിട്ടും ചെവിടരും ആ
</lg><lg n="൯">യ ജനത്തെ പുറപ്പെടീക്കുക! സകലജാതികളും ഒന്നിച്ചു കൂടി കുല
ങ്ങൾ ഒരുമിച്ചു ചേരുക. അവരിൽ ഈ വക കഥിക്കാകുന്നത് ആർ?
അല്ല അവർ മുമ്പിലേവ, കേൾപ്പിച്ചു തങ്ങടേ സാക്ഷികളെ എത്തിപ്പൂത
ക, അവരുടേ പക്കൽ നീതി ഉണ്ടെന്നും ഉള്ളതു തന്നേ എന്നും കേട്ടവർ
</lg><lg n="൧൦">പറയേണ്ടതിന്നു തന്നേ. എന്റേ സാക്ഷികളോ നിങ്ങളും ഞാൻ തെ
രിഞ്ഞെടുത്ത എന്റേ ദാസനും അത്രേ എന്നു യഹോയുടേ അരുളപ്പാടു;
ഞാൻ അവൻ തന്നേ എന്നു നിങ്ങൾ ബോധിച്ച് എന്നെ വിശ്വസിച്ചറി
വാൻ തക്കവണ്ണമേ. എന്റേ ദുമ്പേ ഒരു ദേവൻ നിമിക്കപ്പെട്ടിട്ടും ഇ
</lg><lg n="൧൧">ല്ല, എന്റേ പിമ്പേ ഉണ്ടാകയും ഇല്ല. ഞാൻ ഞാനേ യഹോവ, ഞാന
</lg><lg n="൧൨">ല്ലാതേ ഉദ്ധരിക്കുന്നവനും ഇല്ല. അറിയിച്ച് ഉദ്ധരിച്ചു കേൾപ്പിച്ചു ത
ന്നതു ഞാനത്രേ, നിങ്ങളിൽ ഒാർ അന്യൻ ഉണ്ടായതും ഇല്ല; ഞാൻ ദേവൻ
എന്നതിനു നിങ്ങൾ എനിക്കു സാക്ഷി എന്നു യഹോവയുടേ അരുളപ്പാടു
</lg><lg n="൧൩">ഇന്നുമുതൽ കൂടേ ഞാൻ അവൻ തന്നേ, എന്റേ കയ്യിൽനിന്ന് ഉദ്ധരി
ക്കുന്നവനും ഇല്ല; ഞാൻ പ്രവൃത്തിക്കുന്നു പിന്നേ ആർ മുടക്കും?

</lg>

<lg n="൧൪">നിങ്ങളെ വിണ്ടെടുക്കുന്ന യഹോവ എന്ന് ഇസ്രയേലിലേ വിശുദ്ധൻ
പറയുന്നിയ്യ: നിങ്ങൾക്കായി ഞാൻ ബാബേലിന്നാമാറ് (ആളെ) അയച്ച്
അതിൽ എല്ലാ മണ്ടുന്നോരെയും കല്ദയരെയും മുമ്പേ ആൎത്തുവാഴ്തിയ ക
</lg><lg n="൧൫">പ്പലുകളിൽ ആട്ടിക്കിഴിക്കും. ഇസ്രയേലിന്റേ സ്രഷ്ടാവും നിങ്ങടേ രാ
</lg><lg n="൧൬">ജാവുമായ യഹോവ എന്ന ഞാൻ നിങ്ങളിലേ വിശുദ്ധൻ തന്നേ. കട
</lg> [ 77 ] <lg n="൧൭">ലിൽ വഴിയും ബലത്ത വെള്ളങ്ങളിൽ പാതയും കൊടുത്തു, തേരും കു
തിരയും സേനാബലവും പുറപ്പെടുവിക്കുന്ന യഹോവ പറയുന്നിതു: (അ
താ) അവർ ഒക്കത്തക്ക കിടക്കുന്നു എഴുനീല്കയില്ല തീ പോലേ പൊലി
</lg><lg n="൧൮">ഞ്ഞു കെട്ടും.— മുമ്പിലേവ ഇനി ഓൎക്കയും പുരാണമായ കൂട്ടാക്കയും
</lg><lg n="൧൯">അരുത്തു. ഇതാ ഞാൻ പുതിയതു സൃഷ്ടിക്കുന്നു. ഇപ്പോൾ അതു മുളെക്കും;
ബോധിക്കുന്നില്ലയോ? ഞാൻ മരുവിൽ വഴിയും ശൂന്യത്തിൽ പുഴകളും
</lg><lg n="൨൦">ഇടുന്നുണ്ടു. കുറുക്കനും തിപ്പക്ഷി മുതൽ കാട്ടിലേ മൃഗം എന്നെ ബഹുമാ
നിക്കും. ഞാൻ തെരിഞ്ഞെടുത്ത എന്റേ ജനത്തെ കുടിപ്പിപ്പാൻ മരുപ്പിൽ
</lg><lg n="൨൧">വെള്ളവും ശൂന്യത്തിൽ പുഴകളും ഇടുകനിമിത്തം തന്നേ. എനിക്കായി
</lg><lg n="൨൨">ഞാൻ നിൎമ്മിച്ച ജനമായത് എന്റേ സ്തുതിയേ വിവരിക്കും.- എങ്കിലും
യാക്കോബേ നീ എന്നെ വിളിച്ചിട്ടും ഇസ്രയേലേ നീ എന്നിൽ അദ്ധ്വാ
</lg><lg n="൨൩">നിച്ചിട്ടും അല്ല. നിഃൻറ ഹോമങ്ങളുടേ ആട് എനിക്കു കൊണ്ടുവന്നതും
ബലികളാൽ എന്നെ ബഹുമാനിച്ചതും ഇല്ല; വഴിപാടുകളാൽ ഞാൻ നി
</lg><lg n="൨൪">ന്നെ സേവിപ്പിച്ചും കന്തുരുക്കത്താൽ അദ്ധ്വാനിപ്പിച്ചിട്ടും ഇല്ല. നീ പ
ണം കൊടുത്ത് എനിക്കു വയമ്പു മേടിച്ചതും യാഗമേദസ്സുകൊണ്ട് എന്നെ
സല്കരിച്ചതും ഇല്ല; നിന്റെ പാപങ്ങളാൽ എന്നെ സേവിപ്പിച്ചു അകൃ
</lg><lg n="൨൫">ത്യങ്ങളാൽ അദ്ധ്വാനിപ്പിച്ചതേ ഉള്ളൂ. ഞാൻ ഞാൻ മാത്രം നിന്റേ ദ്രോ
ഹങ്ങളെ എന്റേ നിമിത്തം മാച്ചുകളഞ്ഞു നിന്റേ പാപങ്ങളെ ഓൎക്കാ
</lg><lg n="൨൬">തേ ഇരിക്കുന്നു.- എന്നെ ഓൎപ്പിച്ചുകൊൾക നാം തമ്മിൽ വ്യവഹരി
</lg><lg n="൨൭">ക്ക! നിന്റേ നീത്തി തോന്നുവാൻ വിചരിച്ചു പറക! നിന്റേ ആദ്യപി
താവു പാപം ചെയ്തു നിന്റേ ദ്വിഭാഷികൾ എന്നോടു ദ്രോഹിച്ചുപോയി.
</lg><lg n="൨൮">അതുകൊണ്ടു ഞാൻ വിശുദ്ധപ്രഭുക്കളെ ഭ്രഷ്ടാക്കി യാക്കോബ പ്രാക്കലി
ന്നും ഇസ്രയേലെ ധിക്കാരങ്ങൾക്കും ഏല്പിച്ചുകളഞ്ഞു.

</lg>

അദ്ധ്യായം.ആത്മാവിൻ ദാനം നിമിത്തം ഇസ്രയേൽ ജാതികളിൽ ഉയരും (൬) എന്നു
സത്യൻ അറിയിക്കുന്നു. (൯) ദേവകളുടേ മായയും (൧൨) അവയെ ഉണ്ടാക്കു
ന്നവരുടേ മൌഢ്യവും വിചാരിച്ചു (൨൧) ഇസ്രയേൽ യഹോവയിലേക്കു തിരി
ഞ്ഞു സ്തുതിയിൽ ചേരേണം.

<lg n="൧">ഇപ്പോഴോ എൻ ദാസനായ യാക്കോബേ ഞാൻ തെരിഞ്ഞെടുത്ത ഇസ്ര
</lg><lg n="൨">യേലേ കേൾക്ക: നിന്നെ ഉണ്ടാക്കി ഉദരം മുതൽ നിൎമ്മിച്ചു സഹായി
ക്കുന്ന യഹോവ പറയുന്നിതു: എൻ ദാസനായ യാക്കോബേ ഞാൻ തെ
</lg> [ 78 ] <lg n="൩">രിഞ്ഞെടുത്ത യശുരൂനേ (സാധോ) ഭയപ്പെടേണ്ട! ദാഹിച്ച നിലത്തിൽ
ഞാൻ വെള്ളവും വറണ്ടതിൽ തോടുകളും പകരും, നിന്റേ സന്തതിയു
ടേ മേൽ എന്റേ ആത്മാവിനെയും നിൻ തളിരുകളിന്മേൽ എൻ അനു
</lg><lg n="൪">ഗ്രഹത്തെയും പകരും; പുല്ലിടയിൽ എന്ന പോലേനീർച്ചാലുകളിലേ
</lg><lg n="൫">കണ്ടലോളം അവർ വളരും. ഞാൻ യഹോവെക്ക് ഉള്ളൂ എന്ന് ഇന്ന
വൻ പറകയും യാക്കോബ് നാമത്തെ ഇന്നവൻ വിളിക്കയും "യഹോവെ
ക്ക്" ഇന്നവൻ കൈ എഴുതിക്കൊടുത്തു ഇസ്രയേൽ പേർ ചൊല്ലി ലാളി
ക്കയും ചെയ്യും.

</lg>

<lg n="൬">ഇസ്രയേൽരാജാവും വീണ്ടെടുപ്പുകാരനും ആയ സൈന്യങ്ങളുടയ യ
ഹോവ പറയുന്നിതു: ഞാൻ ആദ്യനും ഞാൻ അന്ത്യനും ആകുന്നു, ഞാ
</lg><lg n="൭">നെന്നി ദൈവം ഇല്ല. പിന്നേ നിത്യജനത്തെ ഞാൻ സ്ഥാപിച്ച നാൾ
മുതൽ എന്നെ പോലേ പ്രകടിക്കുന്ന വൻ ആർ? അവൻ അത് എന്നോ
ടു വകതിരിച്ചു അറിയിക്കു! ഭവിഷ്യത്തും വരുവാനുള്ളവയും അവർ ക
</lg><lg n="൮">ഥിച്ചുകൊള്ളുക! പേടിയായ്‌വിൻ തത്രപ്പെടായ്‌വിൻ: ഞാൻ പണ്ടേ നി
ന്നോട്ടു കേൾപ്പിച്ചറിയിച്ചു. നിങ്ങൾ എനിക്കു സാക്ഷിയല്ലോ. ഞാനല്ലാ
</lg><lg n="൯">തേ, ദൈവം ഉണ്ടോ? ഞാൻ അറികേ ഒരു പാറയും ഇല്ല.— വിഗ്ര
ഹം തീൎക്കുന്നവർ ഏവരും മായ. അവരുടേ കളിക്കോപ്പുകൾ ഉപകരിക്കു
ന്നില്ല അവർ നാണിപ്പാന്തക്കവണ്ണം അവ കാണുന്നില്ല ബോധിക്കുന്നതും
</lg><lg n="൩൧൦>ഇല്ല എന്നു തനിക്കു തന്നേ സാക്ഷി. ഒട്ടും ഉപകരിക്കാത്ത ഒരു ദേവ
</lg><lg n="൧൧">നെ നിൎമ്മിച്ചു വിഗ്രഹം വാൎത്തു തീൎത്തത് ആരു പോൽ? കണ്ടോ അവ
ന്റേ കൂട്ടർ എല്ലാം നാണിക്കുന്നു, കമ്മാളർ മനുഷ്യജന്മം പിറന്നു കാണുന്നു.
ഒക്കയും കൂടി ചേൎന്നുനിന്നാലും ഒക്കത്തക്ക പേടിച്ചു നാണിക്കേ ഉള്ളൂ. —
</lg><lg n="൧൨">കൊല്ലാൻ ഉളിയെ അണെച്ചു തീക്കനലിൽ വേല ചെയ്തു ചുറ്റികകൾ
കൊണ്ടു അതിനെ രൂപമാക്കി കൈയൂക്കുകൊണ്ടു പണി ചെയ്യുമ്പോൾ
ഊക്കില്ലാതോളം വിശന്നും വെള്ളം കുടിക്കാതേ അദ്ധ്വാനിച്ചും പോരു
</lg><lg n="൧൩">ന്നു. ആശാരി തന്റേ നൂൽ നീട്ടി എഴിത്താണികൊണ്ടു കുറിക്കുന്നു ചി
പ്പുളി ഇട്ട് ഒരുക്കി വൃത്തംവെച്ചു ഭാഷയാക്കി പുരുഷരൂപം പോലേ മാ
</lg><lg n="൧൪">നുഷഭംഗി വരുത്തി ആലയത്തിൽ വസിപ്പാറാക്കുന്നു. ഒരുവൻ ദേവ
താരം വെട്ടുകയും കരുവേലകം തേക്കും എടുക്കയും കാട്ടുമരങ്ങളിൽ നി
</lg><lg n="൧൫">ശ്ചയം വരുത്തുകയും, അശോകം നട്ടതു മാരി വളൎത്തുകയും; ആയതു
മനുഷ്യനു തീകത്തിപ്പാനായും, അതിൽനിന്ന് എടുത്തു തീക്കായ്കയും മുട്ടീ
ട്ട് അപ്പം ചുടുകയും, ദേവനെയും തീൎത്തു കമ്പിട്ടുകയും വിഗ്രഹം ഉണ്ടാ
</lg> [ 79 ] <lg n="൧൬">ക്കി നമസ്തരിക്കയും; അതിൻ പാതി തീയിൽ എരിച്ചു പാതികൊണ്ടു
കറി തിന്നുകയും പൊരിച്ചിട്ടു കക്ഷി പുരിക്കയും തിക്കാഞ്ഞു ആഹാ എ
</lg><lg n="൧൭">നിക്കു ചുടു പറ്റി ഞാൻ അഗ്നി കണ്ടു എന്നിരിക്കയും, ശേഷിപ്പിനെ
ദേവൻ എന്നു ബിംബമാക്കിക്കൊണ്ടു നമസ്കരിച്ചു കുമ്പിട്ടുകയും നീ എൻ
</lg><lg n="൧൮">ഭേവർ ആകകൊണ്ടു രക്ഷിച്ചുകൊള്ളേണമേ" എന്നു പ്രാൎത്ഥിക്കയും; ഹോ
അവർ അറിയുന്നില്ല ബോധിക്കുന്നില്ല, കണ്ണുകൾ കാണാത്തേയും ഹൃദയ
</lg><lg n="൧൯">ഞങ്ങൾ ഗ്രഹിയാതേയും (മെഴുക്കേ) തേച്ചുകിടക്കുന്നു. അവർ മനസ്സു വെ
ക്കുന്നില്ല "ഇതിന്റേ പാതി ഞാൻ തീയിൽ എരിച്ചു കനലിന്മേൽ അപ്പ
വും ചുട്ടു കറി പൊരിച്ചും തിന്നു പിന്നേ ശിഷ്ടംകൊണ്ടു വെറുപ്പ് ഉണ്ടാ
ക്കി മരമുട്ടം നമസ്തരിച്ചുകൊൾകയോ" എന്നു തോന്നുവാൻ അറിവും ഇല്ല
</lg><lg n="൨൦">ബുദ്ധിയും ഇല്ല. ഭസ്മസക്തനായാൽ സ്വദേഹിയെ ഉദ്ധരിപ്പാനും "എ
ന്റേ വലങ്കൈയിൽ ഒരു വ്യാജം ഇല്ലയോ' എന്നു പറവാനും തോന്നാ
തവണ്ണം മയങ്ങിപ്പോയ ഹൃദയം അവനെ തെറ്റിച്ചിട്ടുണ്ടു.

</lg>

<lg n="൨൧">യാക്കോബേ ഇവ ഓൎക്ക ഇസ്രയേലേ നീ എന്റേ ദാസനല്ലോ:
ഞാൻ നിന്നെ നിൎമ്മിച്ചു എനിക്കു നീ ദാസൻ തന്നേ, എന്നോട്ടു നീ മറ</lg><lg n="൨൨">. കപ്പെട്ടുകയും ഇല്ല. മുകിൽ പോലേ നിന്റേ ദേഹങ്ങളെയും മേഘം
പോലേ നിൻ പാപങ്ങളെയും ഞാൻ മാച്ചുകളഞ്ഞു. എൻറെ അടുക്കേ മ
</lg><lg n="൨൩">ടങ്ങി വാ! ഞാൻ നിന്നെ വീണ്ടെടുക്കുന്നു. വാനങ്ങളേ ആൎപ്പിൻ. യ
ഹോവ ചെയ്തുവല്ലോ. ഭൂമിയുടേ ആഴങ്ങളേ ഘോഷിപ്പിൻ, മലകളും
കാടും സകലവൃക്ഷവും ആയുളോവേ പൊട്ടി ആൎപ്പിൻ! യഹോവ ആ
കട്ടേ യാക്കോബെ വീണ്ടെടുത്തതും ഇസ്രയേലിൽ തനിക്കു ഘനം വരു
ത്തുന്നതും ഉണ്ടു.

</lg>

൪൫. അദ്ധ്യായം.

(൪൪, ൨൪) യഹോവ കരുസ്സിനെ യഹ്രഭക്കു രക്ഷിതാവാക്കി (൧) അനുഗ്ര
ഹിച്ച് അനുസരിപ്പിച്ചു (൯) അല്പവിശ്വാസികളെ ശാസിച്ച് ആശംസിപ്പിക്ക
യാൽ (൧൫) പ്രവാചകൻ സ്തുതിച്ചു (൧൮) യഹോവെക്കു സകലജാതികളിലും
വിശ്വാസജയം വരുന്നത് അറിയിക്കുന്നു.

<lg n="൪൪,൨൪">, നിന്നെ ഉദരം മുതൽ നിൎമ്മിക്കുന്ന യഹോവ എന്ന നിന്റേ വീ
ണ്ടെടുപ്പുകാരൻ പറയുന്നിതു: ഞാനേ യഹോവ സൎവ്വം ഉണ്ടാക്കി തനി
</lg><lg n="൨൫">ചു വാനങ്ങളെ വിരിച്ചു ആരും ക്രടാതേ, ഭൂമിയെ പരത്തി, വ്യാജക്കാ
രുടേ അടയാളങ്ങളെ പൊട്ടിച്ചു ലക്ഷണക്കാരെ ഭ്രാന്തരാക്കി ജ്ഞാനിക
</lg> [ 80 ] <lg n="൨൬">ളെ മടക്കി അവരുടേ വിദ്യയെ പേയാക്കി, സ്വദാസന്റേ വചന
ത്തെ സ്ഥിരപ്പെട്ടത്തി തൻ ദൂതരുടേ നിരൂപണത്തെ നിവൃത്തിച്ചു. യരു
ശലേമെക്കൊണ്ടു: "അതു കൂടിയിരിപ്പാകും" എന്നും യഹ്രഭനഗരങ്ങൾക്കു
"ഇവ പണിചെയ്യപ്പെട്ടും അതിലേ ഇടിവുകളെ ഞാൻ കെട്ടിത്തീൎക്കും
</lg><lg n="൨൭">എന്നും പറഞ്ഞു. സാഗരത്തോട് "ഉണങ്ങിപ്പോ നിന്റേ ഓളങ്ങളെ
</lg><lg n="൨൮">ഞാൻ വറ്റിക്കും" എന്നു പറഞ്ഞും, കുരുസ്സോട്: "എന്റേ ഇടയനേ!
എൻ ഹിതം ഒക്കയും ഇവൻ നിവൃത്തിക്കും' എന്നും, യരുശലേമിനോടു
"അതിൻ പണി തീരുക" എന്നും മന്ദിരത്തോടു "അടിസ്ഥാനം ഇടപ്പെ
ടുക" എന്നും പറഞ്ഞുകൊള്ളുന്നവൻ തന്നേ.

</lg>

<lg n="൪൫, ൧">,തന്റേ അഭിഷിക്തനായ കുരുസ്സിനോടു യഹോവ പറയുന്നിതു: ഇ
വന്റേ വലങ്കൈ ഞാൻ പിടിച്ചതു ജാതികളെ അവന്റേ മുമ്പിൽ കമി
ഴ്ത്തുവാനും രാജാക്കളുടേ അരകളെ അഴിപ്പാനും, കതകുകളെ അവന്മു
</lg><lg n="൨">മ്പിൽ തുറന്നു പടിവാതിലുകളെ അടെക്കാതാക്കുവാനും തന്നേ, നിന്റേ
മുമ്പാകേ ഞാൻ ചെന്നു മേടുകളെ നിരത്തി, ചെമ്പുവാതിലുകളെ കുത്തി
</lg><lg n="൩">പൊളിച്ചു ഇരിമ്പുതഴുതുകളെ പൊട്ടിച്ചു. ഇരിട്ടിലേ നിധികളെയും മറ
യത്തേ നിക്ഷേപങ്ങളെയും നിണക്കു തരുന്നതു, നിന്നേ പേർ ചൊ
ല്ലി വിളിച്ചൊരു ഞാൻ ഇസ്രയേൽ ദൈവമായ യഹോവ തന്നേ എന്നു
</lg><lg n="൪">നി അറിയേണ്ടതിനത്രേ. എൻ ഭാസനായ യാക്കോബും ഞാൻ തെരി
ഞ്ഞെടുത്ത ഇസ്രയേലും നിമിത്തമായി ഞാൻ നിന്നെ പേർ ചൊല്ലി വിളി
</lg><lg n="൫">ച്ചും നീ എന്നെ അറിയാഞ്ഞപ്പോൾ, ലാളിച്ചുംകൊണ്ടിരുന്നു. ഞാൻ മറ്റാ
രും ഇല്ലാതേ യഹോവ തന്നേ ആകുന്നു; ഞാനന്യേ ഒരു ദൈവവും ഇ
</lg><lg n="൬">ല്ല. നീ എന്നെ അറിയാഞ്ഞപ്പോൾ ഞാൻ നിന്നെ അര കെട്ടിച്ചു ഞാ
നല്ലാതേ ഒരുത്തരും ഇല്ല, ഞാൻ മറ്റാരും ഇല്ലാതേ യഹോവ തന്നേ;
</lg><lg n="൭">പ്രകാശത്തെ നിൎമ്മിച്ചും അന്ധകാരം സൃഷ്ടിച്ചും, സമാധാനം ഉണ്ടാക്കി
തിന്മ വരുത്തിക്കൊണ്ടും ഇരിക്കുന്ന യഹോവയായ ഞാൻ ഇവ ഒക്കയു
ചെയ്യുന്നു എന്നു സൂൎയ്യോദയത്തിലും അസ്തമാനത്തിലും നിന്നുള്ളവർ അറി
</lg><lg n="൮">യേണ്ടതിനത്രേ വാനങ്ങളേ മീത്തൽനിന്നു പൊഴിപ്പിൻ, ഇളമുകിലു
കളേ നീതിയെ തുകുവിൻ, ഭൂമി തുറന്നു രക്ഷാഫലം കായ്ക്കുക, നീതിയെ
ഒന്നിച്ചു മുളെപ്പിക്ക യഹോവയായ ഞാൻ അതിനെ സൃഷ്ടിച്ചു.

</lg>

<lg n="൯">അയ്യോ തന്നെ നിൎമ്മിച്ചവനോടു വ്യവഹരിക്കുന്നവൻ. അതാ ഭൂമിയി
ലേ ഓടുകളിൽ ഓർ ഓആടല്ലോ? കുശവനോടു "നീ എന്തുണ്ടാക്കുന്നു"? എ
ന്നു മണ്ണും, "അവനു കൈകൾ ഇല്ല" എനു നിന്റേ ക്രിയയും പറയുമോ?
</lg> [ 81 ] <lg n="൧൦">അയ്യോ അപ്പനോടു "നീ എന്തു ജനിപ്പിക്കുന്നു?" എന്നും സ്തീയോടു "നീ
</lg><lg n="൧൧">പ്രസവിക്കുന്നത് എന്ത്" എന്നും പറയുന്നവനേ!. - ഇസ്രയേലിൽ
വിശുദ്ധനായി അവന്റേ നിൎമ്മാതാവായ യഹോവ പറയുന്നിതു: വരു
ന്നവകൊണ്ട് എന്നോടു ചോദിപ്പിൻ! എന്റേ മക്കളെയും എൻ കൈക
</lg><lg n="൧൨">ളുടേ പ്രവൃത്തിയെയും എന്നെ ഏല്പിപ്പിൻ! ഞാനേ ഭൂമിയെ ഉണ്ടാക്കി
മനുഷ്യനെ അതിന്മേൽ സൃഷ്ടിച്ചു, ഈ എന്റേ കൈകൾ തന്നേ വാനങ്ങ
ളെ വിരിച്ചു അവറ്റിലേ സകലസൈന്യത്തെയും ഞാൻ കല്പിക്കയും
</lg><lg n="൧൩">ചെയ്തു. നീതിയിൽ ഞാനേ അവരെ ഉണൎത്തി അവന്റേ എല്ലാ വഴി
കളെയും ഞാൻ നിരത്തും, അവൻ എന്റേ നഗരത്തെ പണിയിച്ചു എ
ന്റേ പ്രവാസികളെ വിട്ടയച്ചു കൊടുക്കും, വിലെക്കുമല്ല കാഴ്ചെക്കും അ
</lg><lg n="൧൪">ല്ല എന്നു സൈന്യങ്ങളുടയ യഹോവ പറയുന്നു. യഹോവ പറയുന്നിതു:
മിസ്രയുടേ അദ്ധ്വാനഫലവും കൂശ് സബാ എന്ന നിടിയവരുടേ വ്യാപാ
രലാഭവും നിങ്കലേക്കു കടന്നു നിണക്കു സ്വന്തമാകും; അവർ നിന്റേ പി
ന്നാലേ ചെന്നു തളകൾ പൂണ്ടും വന്നു നിന്നെ നമസ്കരിച്ചു "നിന്നിലേ
ദേവനുള്ളു മറ്റില്ല, അന്യേ ദൈവം നാസ്തി" എന്നു നിന്നോടു യാചിക്ക
യും ചെയ്യും.

</lg>

<lg n="൧൫">അതേ നീ മറഞ്ഞുകൊള്ളുന്ന ദേവൻ, ഇസ്രയേലിന്റേ ദൈവമായ ര
</lg><lg n="൧൬">ക്ഷിതാവേ! എല്ലാവരും നാണിച്ചും ലജ്ജിച്ചും മൂൎത്തികളുടേ പണിക്കാർ
</lg><lg n="൧൭">ഒന്നിച്ചു നിന്ദയിൽ ഉൾപെട്ടും പോകും. ഇസ്രയേലോ യഹോവയാൽ നി
ത്യരക്ഷകൊണ്ടു രക്ഷിക്കപ്പെടും; എന്നെന്നേക്കും നിങ്ങൾ നാണിച്ചു ല
ജ്ജിച്ചുപോക ഇല്ല.

</lg>

<lg n="൧൮">എങ്ങനേ എന്നാൽ വാനങ്ങളെ സൃസ്ടിച്ച യഹോവ (അവനേ ദൈ
വം) ഭൂമിയെ നിൎമ്മിച്ചുണ്ടാക്കി തീൎത്തവൻ (അവൻ പാഴിലല്ല്ല അതിനെ
സൃഷ്ടിച്ചു കുടിയിരിപ്പിന്നത്രേ നിൎമ്മിച്ചതു) ആയവൻ ചൊല്ലുന്നിതു: മറ്റാ
</lg><lg n="൧൯">രില്ലാതേ ഞാനേ യഹോവ! ഞാൻ ഭൂമിയുടേ ഇരുളിടത്തു മറയിലല്ല
ഉരിയാടിയതു, "പൊഴിയിൽ എന്നെ അന്വേഷിപ്പിൻ" എന്നു യാക്കോബ്
സന്തതിയോടല്ല ചൊല്ലിയതു; യഹോവയായ ഞാൻ നീതി ഉരെച്ചു നേരു
</lg><lg n="൨൦">കളെ കഥിക്കുന്നവൻ. ജാതികളിൽനിന്നു മിഞ്ചിപ്പോയവരേ! കൂടിവ
ന്ന് ഒന്നിച്ച് അടുക്കേ ചേരുവിൻ! തങ്ങൾ കൊത്തിയ മരം ചുമന്നും ര
ക്ഷിക്കാത്ത ദേവനോടു യാചിച്ചും പോകുന്നവർ അറിയാത്തവരത്രേ.
</lg><lg n="൨൧">അറിയിച്ചു ബോധിപ്പിപ്പിൻ, ഒന്നിച്ചു മന്ത്രിച്ചുംകൊൾവൂതാക: പണ്ടേ
ഇവ കേൾപ്പിച്ചതും ആദിയിൽ കഥിച്ചതും ആർ? യഹോവയായ ഞാന
</lg> [ 82 ] <lg n="">ല്ലേ? ഞാൻ ഒഴികേ ദൈവം ഇല്ല, നീതിയും രക്ഷയും ഉള്ള ദേവൻ
</lg><lg n="൨൨">എനിക്കു പുറമേ ഇല്ല. ഭൂമിയുടേ അറ്റങ്ങൾ എല്ലാമേ! എങ്കലേക്കു നോ
</lg><lg n="൨൩">ക്കി രക്ഷപ്പെടുവിൻ! ഞാനല്ലോ ദേവൻ മറ്റാരില്ല. എന്നാണ ഞാൻ
സത്യം ചെയ്തു, എന്റേ വായിൽനിന്നു നീതിയും മടങ്ങാത്ത വാക്കും പുറ
പ്പെടുന്നിതു: എല്ലാ മുഴങ്കാലും എനിക്കു മടങ്ങുകയും എല്ലാ നാവും ആണ
</lg><lg n="൨൪">യിടുകയും ആം. യഹോവയിൽ മാത്രമേ നീതികളും ശക്തിയും ഉള്ളൂ
എന്ന് എന്നക്കൊണ്ടു പറയൽ ഉണ്ടു, അവങ്കലേക്കു ചെല്ലും, അവനോടു
</lg><lg n="൨൫">കോപിച്ചവർ ഒക്കയും നാണിക്കും. ഇസ്രായേൽസന്തതി അശേഷവും
യഹോവയിൽ നീതി ലഭിച്ചു പ്രശംസിച്ചുകൊള്ളും.

</lg>

൪൬. അദ്ധ്യായം.

ബാബേലിലേ വിഗ്രഹങ്ങൾ പ്രവസിക്കേണ്ടി വരികയാൽ (൩) ഇസ്രയേൽ
തന്നെ താങ്ങുന്ന പിതാവും അനുഭവദൈവവും ആയവനെ അറിഞ്ഞുകൊണ്ടു
(൮) പാരൃസിരാജാവെ നിയോഗിച്ച ദിവ്യാലോചനയിൽ ആശ്രയിക്കേണ്ടതു.

<lg n="൧">ബേൽ ചാഞ്ഞു നബോ കുനിഞ്ഞു, അവരുടേ വിഗ്രഹങ്ങൾ നാൽകാലി
ക്കും മൃഗത്തിന്നും പുറത്തായി, നിങ്ങൾ മുമ്പേ ചുമന്നിട്ടുള്ളവ കെട്ടിപ്പേറി
</lg><lg n="൨">തളൎന്നു മൃഗത്തിന്നു ഭാരമായ്‌പ്പോകുന്നു. അവർ ഒക്കത്തക്ക ചാഞ്ഞു കുനി
ഞ്ഞു, ചുമട് ഒഴിപ്പാൻ കഴിയാതേ തങ്ങളും പ്രവസിച്ചു പോകുന്നു.

</lg>

<lg n="൩">ഉദരം മുതൽ ഞാൻ ചുമന്നു ദൎഭം മുതൽ വഹിച്ചുകൊള്ളുന്ന യാക്കോബ്
ഗൃഹവും ഇസ്രയേൽഗൃഹത്തിൽ ശേഷിപ്പും ആയുള്ള സൎവ്വരും എന്നെ
</lg><lg n="൪">കേട്ടുകൊൾവിൻ! വാൎദ്ധ്യക്യത്തോളവും ഞാൻ അവൻ താൻ നര വരേ
യും (നിങ്ങളെ) ചുമക്കും; ഞാൻ (അങ്ങനേ) ചെയ്തു ഞാൻ വഹിക്കയും
</lg><lg n="൫">ഞാൻ ചുമക്കയും വിടുവിക്കയും ആം. പിന്നേ ആരോടു നിങ്ങൾ എ
ന്നെ ഉപമിച്ചു ഒപ്പിക്കയും തുല്യത തോന്നുവാൻ സമമാക്കയും ചെയ്യും?
</lg><lg n="൬">മടിശ്ശീലയിൽനിന്നു പൊൻ തൂവി വെള്ളിയെ കോൽകൊണ്ടു തൂക്കി ര
ട്ടാനെ അതിനെ ദേവനാക്കുവാൻ കീലിക്കു കൊണ്ടിട്ടു നമസ്കരിച്ചു വണ
</lg><lg n="൭">ങ്ങുന്നവർ. ചുമലിൽ എടുത്ത് അതിനെ ചുമന്നുകൊണ്ട് സ്വസ്ഥലത്തിൽ
നില്പാന്തക്കവണ്ണം ഇറക്കുന്നു. അതും നിൽകും അവിടത്തുനിന്നു മാറുക
ഇല്ല. പിന്നേ അതിനോടു നിലവിളിച്ചാൻ ഉത്തരം പറവാറും ആരെ
സങ്കടത്തിൽനിന്നു രക്ഷിപ്പാറും ഇല്ല.

</lg>

<lg n="൮">ഇവ ഓൎത്ത് സ്ഥിരം ആകുവിൻ ദ്രോഹികളേ ഇതിന്നു മനസ്സു വെ
</lg><lg n="൯">പ്പിൻ! അനന്യനായ ഞാൻ ദേവൻ എന്നും തുല്യൻ ആരും ഇല്ലാത്ത
</lg> [ 83 ] <lg n="൧൦">ദേവത എന്നും സദാ പുരാതനങ്ങളെ ഓൎത്തുകൊൾവിൻ! (ഞാനേ) ആ
ദിമുതൽ അന്ത്യത്തെയും സംഭവിച്ചില്ലാത്തതു പൂൎവ്വകാലമ്മുതൽകൊണ്ടൂം
അറിയിക്കയും, "എൻ മന്ത്രണം നിൽകും എന്നിഷ്ടം ഒക്കയും ഞാൻ ന
</lg><lg n="൧൧">ടത്തും" എന്നു ചൊല്കയും, കിഴക്കുനിന്ന് ഒരു കഴുകിഎയും ദൂരദി
ക്കിൽനിന്ന് എൻ ആലോചനയുടേ ആളിനെയും വിളിക്കയും ചെയ്യു
ന്നവൻ. ഞാൻ ഉരിയാടി ആയതും വരുത്തും, ഞാൻ നിൎമ്മിച്ചതിനെയും ന
</lg><lg n="൧൨">ടത്തും. നീതിയോട് അകന്നുപോയ മനമിടുക്കന്മാരേ എന്നെ കേട്ടു
</lg><lg n="൧൩">കൊൾവിൻ! എൻ നീതിയെ ഞാൻ അടുപ്പിച്ചിട്ടുണ്ടു. അതു ദൂരേ അല്ല
എന്റേ രക്ഷ താമസിക്കയും ഇല്ല; ഞാൻ ചിയ്യൊനിൽ രക്ഷയും ഇസ്ര
യേലിന്ന് എന്റേ അഴകിനെയും നൽകും.

</lg>

൪൭. അദ്ധ്യായം.

ബാബേലിന്റേ വീഴ്ച (൫) ഡംഭാധിക്യത്തിന്റേ പ്രതിഫലമായി (൮) ഒരു
നാളും മാറാത്തറ്റും (൧൨) ഏതു വൈദ്യത്താലും ശമിക്കാത്തതുമത്രേ.

<lg n="൧">ബാബേല്പുത്രിയായ കന്യേ കിഴിഞ്ഞു പൊടിയിൽ ഇരിക്ക! കല്ദയ
മകളേ ആസനം ഒഴികേ നിലത്തിരിക്ക! ഓമനയായ തന്വംഗി എന്ന്
</lg><lg n="൨">ഇനി നിന്നെ വിളിപ്പാറില്ല പോൽ. തിരിക്കല്ലു പിടിച്ചു മാവരെക്ക,
എടി മൂടുപടം എടുത്തു ഉടവാൽ പൊന്തിച്ചു മുങ്കാൽ തോന്നിച്ചു പുഴകളെ
</lg><lg n="൩">കടന്നുകൊൾക! നിന്റേ നഗ്നത വെളിപ്പെടും നിൻ നാണിടം
കാണാകും ഒരാളെയും ആദരിക്കാതേ, ഞാൻ പ്രതികാരം ചെയ്യും.
</lg><lg n="൪">ഞങ്ങളെ വീണ്ടെടുപ്പവൻ സൈന്യങ്ങളുടയ യഹോവ എന്ന പേർകൊ
ണ്ട ഇസ്രയേലിലേ വിശുദ്ധൻ തന്നേ.

</lg>

<lg n="൫">ഹേ കല്ദയപുത്രി നിന്നെ ഇനി രാജ്യങ്ങളുടേ തമ്പ്രാട്ടി എന്നു വിളി
</lg><lg n="൬">പ്പാരില്ലായ്കയാൽ ഇരിട്ടിൽ ചെന്നു മിണ്ടാതേ കുത്തിരിക്ക! എൻ ജന
ത്തോടു ഞാൻ ക്രുദ്ധിച്ചു എൻ അവകാശത്തെ തീണ്ടിച്ചു നിങ്കൈയിൽ
തന്നു വിട്ടു, അവരിൽ നീ കനിവു വെക്കാതേ കിഴവന്റേ മേൽ നിൻ
</lg><lg n="൭">നുകത്തെ അത്യന്തം കനപ്പിച്ചു; "ഞാൻ എന്നും തമ്പ്രാട്ടിയായി വാഴും"
എന്നു ചൊല്ലി, ഇവറ്റിന്നു മനസ്സു വെക്കാതേ ഒടുക്കത്തെ വിചാരിയാ
</lg><lg n="൮">തേ പോയി. ഇപ്പോഴോ (കേൾ) "അനന്യയായി ഞാനേ ഉള്ളൂ, വിധവയായിരാതേ അപുത്രത്വം അറികയില്ല" എന്ന് ഉൾക്കൊണ്ടു ചൊല്ലി
</lg><lg n="൯">നിൎഭയത്തോടേ വസിക്കുന്ന സ്വൈരിണിയേ ഇവ കേൾക്ക! പുത്രനാ
</lg> [ 84 ] <lg n="">ശം വൈധവ്യം ഇല രണ്ടും ഒരു നാൾ തന്നേ പെട്ടന്നു നിണക്കു വരും;
നിന്റേ ആഭിചാരങ്ങൾ പെരുകിയാലും മന്ത്രവാദങ്ങൾ ഏറ്റം പ്രബ
</lg><lg n="൧൦">ലിച്ചാലും അവ തിങ്ങ വിങ്ങ നിന്മേൽ വരും. നിന്റേ ദുഷ്ടതയിൽ
തേറി "എന്നെ ആരും കാണാ" എന്നു നീ പറഞ്ഞു; "അന്യന്യയായി ഞാ
നേ ഉള്ളൂ" എന്ന് ഉള്ളുകൊണ്ടു ചൊല്ലുവോളം നിന്റേ ജ്ഞാനവും വിദ്യ
</lg><lg n="൧൧">യും നിന്നെ തെറ്റിച്ചുകളഞ്ഞു. മന്ത്രവാദത്താൽ ഒഴിക്കാതൊരു ദോഷം
നിന്മേൽ വരും, പരിഹരിക്കരുതാത്ത ആപത്തും നിന്മേൽ വീഴും, നീ
അറിയാത്തോർ ഇടിവു പൊടുക്കനേ നിന്നിൽ തട്ടും.
</lg>

<lg n="൧൨">ചെറിയന്നേ നീ ശീലിച്ചു ദണ്ഡിച്ച മന്ത്രവാദങ്ങളോടും പെരുത്ത ആ
ഭിചാരങ്ങളോടും ഇനി നിന്നുകൊൾക! പക്ഷേ ഫലിപ്പാൻ മതിയാകും,
</lg><lg n="൧൩">പക്ഷേ മിരട്ടി കൂടും. മന്ത്രണങ്ങളുടേ ബാഹുല്യം ഹേതുവായി നീ മടു
ത്തിരുന്നാൽ നക്ഷത്രങ്ങളെ നോക്കി വാവുതോറും നിന്മേൽ വരുന്നവ
ഗ്രഹിപ്പിക്കുന്ന രാശിചക്രവിഭാഗികൾ (ജ്യോതിഷാരികൾ) നിന്നുകൊ
</lg><lg n="൧൪">ണ്ടു നിന്നെ രക്ഷിക്കാക! അതാ അവർ താളടിക്ക് ഒത്തു തീക്കിരയായി,
ജ്വാലയുടേ ഊക്കിൽനിന്നു പ്രാണനെ രക്ഷിക്ക ഇല്ല. ഇതു കുളിർ കാ
</lg><lg n="൧൫">യുന്ന കനലും അരികേ ഇരിപ്പാന്തക്ക അടുപ്പും അല്ലല്ലോ. ചെറിയന്നേ
നീ പെരുമാറി അദ്ധ്വാനിച്ചു മെരുങ്ങിയവർ നിണക്ക് ഇങ്ങനേ ആയി,
താന്താന്റേ നടെക്കു ഉഴന്നലയുന്നു; നിന്നെ രക്ഷിപ്പവൻ ഇല്ല.

</lg>

൪൮. അദ്ധ്യായം.

വലിയ നാമങ്ങളിൽ അല്ല (൩) പ്രവാദസത്യത്തിൽ ആശ്രയിച്ചു (൬) ത
ന്റേ അജ്ഞാനവും (൯) ദൈവത്തിൻ ക്ഷാന്തിയെയും അറിഞ്ഞുകൊണ്ടു
(൧൨) അരുസ്സിനെ ചൊല്ലിത്തന്നതു താഴ്മയായി അംഗീകരിച്ചു (൧൬) പ്രവാചക
നിലും ദേവദാസനിലും തേറിക്കൊണ്ടു യഹോവയോട് ഇണക്കം തേടേണം.

<lg n="൧">യാക്കോബ്ബ് ഗൃഹമേ ഇതിനെ കേൾപ്പിൻ! ഇസ്രയേൽനാമത്താൽ പേർ
കൊണ്ട് യഹൂദാജലത്തിൽനിന്നു ഉത്ഭവിച്ചും യഹോവാനാമത്തെ ആണ
യിട്ടും നേരുണ്മയിൽ അല്ല എന്നാലും ഇസ്രയേൽദൈവത്തെ സ്തുതിച്ചും
</lg><lg n="൨">പോരുന്നവരേ! വിശുദ്ധനഗരക്കാർ എന്നു തങ്ങളെ വിളിച്ചുകൊണ്ടു
സൈന്യങ്ങളുടയ യഹോവ എന്നുള്ള ഇസ്രയേൽ ദൈവത്തിൽ ഊന്നി
ഇല്പവരല്ലോ.

</lg>

<lg n="൩">മുമ്പിലേവ ഞാൻ പണ്ടു കഥിച്ചു എന്റേ വായിൽനിന്ന് അവ പുറ
പ്പെട്ടു; ഞാനും കേൾപ്പിച്ചു, പൊടുന്നനവേ ചെയ്തു അവ വരികയും ആ
</lg> [ 85 ] <lg n="൪">യി. നീ കഠിനൻ എന്നും നിൻ കഴുത്ത് ഇരിമ്പുഞനമും നെറ്റി ചെ
</lg><lg n="൫">മ്പും എന്നും ഞാൻ അറികയാൽ, പണ്ടു നിന്നോടു കഥിച്ചു സംഭവിക്കു
മ്മുമ്പേ കേൾപ്പിച്ചതു "എന്റേ വിഗ്രഹം ഇവ ചെയ്തു, എൻ ബിംബവും
</lg><lg n="൬">പ്രതിഷ്ടയും ഇവ കല്പിച്ചു" എന്നു നീ പറയാ‌യ്‌വാൻ തന്നേ.- നീ കേട്ടു
വല്ലോ, ഇതാ എല്ലാം കണ്ടുകൊൾക! നിങ്ങൾ ഏറ്റുപറകയില്ലയോ?
ഇന്നുമുതൽ പുതിയവയും നീ പറിയാതേ സംഗ്രഹിച്ചിട്ടവയും നിന്നെ
</lg><lg n="൭">കേൾപ്പിക്കും. അവ പണ്ടല്ല ഇപ്പോഴത്രേ പടെക്കപ്പെട്ടു, നിങ്ങൾ
കേൽക്കുന്ന നാൾക്കു മുമ്പേ തന്നേ "ഞാനിതാ അറിഞ്ഞു" എന്നു നീ പറ
</lg><lg n="൮">യാ‌യ്‌വാൻ അത്രേ. നീ കേട്ടിട്ടും ഇല്ല അറിഞ്ഞിട്ടും ഇല്ല നിൻ ചെവി അ
ന്നും തുറന്നിട്ടും ഇല്ല, നീ വിശ്വാസവഞ്ചകൻ എന്നു ഞാനറിഞ്ഞുവല്ലോ,
ഉദരം മുതൽ നിന്നെ ദ്രോഹി എന്നു വിളിപ്പാറുണ്ടല്ലോ.

</lg>

<lg n="൯">എന്റേ നാമം നിമിത്തമത്രേ ഞാൻ ദീൎഘക്ഷന്തിയുള്ള വനാകുന്നു, നി
ന്നെ മുടിക്കാതാണ്ണം എൻ കീൎത്തി നിമിത്തം മനസ്സടക്കയും ചെയ്യുന്നു.
</lg><lg n="൧൦">കണ്ടാലും ഞാൻ നിന്നെ പുടംവെച്ചതു വെള്ളൊ ഉരുക്കുന്ന വിധത്തീലല്ല,
</lg><lg n="൧൧">ദീനതച്ചൂളയിൽ നിന്നെ ശോധന ചെയ്തു. എൻ നിമിത്തം എൻ നി
മിത്തം ഞാൻ ചെയ്യുന്നു; (എൻ നാമം എങ്ങനേ തീണ്ടിച്ചുപോരുന്നുവ
ല്ലോ) അന്യനു എൻ തേജസ്സ് കൊടുക്കയും ഇല്ല.

</lg>

<lg n="൧൨">യാക്കോബേ എൻ വിളിക്കാരനായ ഇസ്രായേലേ എന്നെ കേൾക്ക!
ഞാൻ അവൻ താൻ (൫മോ൩൨,൩൯) ആദ്യനും അന്ത്യനും ആയവൻ
</lg><lg n="൧൩">ഞാനേ. എൻ കൈ ബ്ഭൂമുയെ അടിസ്ഥാനമിട്ടു വലങ്കൈ വാനങ്ങളെ
</lg><lg n="൧൪">വിരിച്ചു, അവ ഞാൻ വിളിച്ചിട്ട് ഒക്കത്തക്ക നിൽകുന്നു. എല്ലാവരും കൂ
ടി ചേൎന്നു കേൾപ്പിൻ: ആ ദേവകളിൽ ആർ ഇവ കഥിച്ചു? യഹോവ
സ്നേഹിക്കുന്നവൻ ബാബേലിലും അവന്റേ ഭുജം കൽദയരിലും തന്നിഷ്ട
</lg><lg n="൧൫">ത്തെ നടത്തും. ഞാൻ ഞാനേ ഉരിയാടി അവനെ വിളിച്ചുകൊണ്ടുവ
</lg><lg n="൧൬">ന്നിട്ട് അവന്റേ വഴി സാധിക്കും. - എന്നോടടുത്തു കേൾപ്പിൻ! ആ
രംഭം മുതൽ ഞാൻ മറയത്തു ചൊല്ലുന്നവലല്ല, അതുണ്ടായന്നുമുതൽ ഞാൻ
അവിടേ ആയി. ഇപ്പോഴോ (യഹോവാദാസൻ പറയുന്നു:) യഹോവ
യായ കൎത്താവ് എന്നെയും തന്റേ ആത്മാവിനെയും അയക്കുന്നു.

</lg>

<lg n="൧൭">ഇസ്രയേലിലേ വിശുദ്ധനായി നിന്നെ വീണ്ടെടുക്കുന്ന യഹോവ പറ
യുന്നിതു: പ്രയോജനത്തിന്നായി നിന്നെ പഠിപ്പിച്ചു നൂ ചെല്ലേണ്ടുന്നവ
</lg><lg n="൧൮">ഴിയിൽ നടത്തുന്ന യഹോവയായ ഞാൻ നിന്റേ ദൈവം, ഹാ എൻ
കല്പനകളെ നീ കുറികൊണ്ടു എങ്കിൽ കൊള്ളായിരുന്നു. എന്നാൽ നദി
</lg> [ 86 ] <lg n="">പോലേ നിന്റേ സമാധാനവും അലകടൽ പോലേ നിൻ നീതിയും നി
</lg><lg n="൧൯">റഞ്ഞേനേ; മണലിന്നു നിന്റേ സന്തതിയും അതിൽ മ്മണികൾക്കു നി
ന്റേ ആന്ത്രപ്രജയും ഒത്തേനേ. അതിൻ നാമമോ എന്റേ മുമ്പിൽ അ
റുകയും ഇല്ല ഒടുങ്ങുകയും ഇല്ല.

</lg>

<lg n="൨൦">ബാബേൽനിന്നു പുറപ്പെടുവിൻ കൽദയരെ വിട്ട് ആൎത്തുംകൊണ്ടു
പായ്‌വിൻ! എന്നതു പ്രകടിച്ചു കേൾപ്പിച്ചു ഭൂമിയുടേ അറ്റം വരേ പര
</lg><lg n="൨൧">ത്തുവിൻ! "യഹോവ സ്വദാസനായ യാക്കോബെ വീണ്ടെടുത്തു, അവ
രെ നടത്തുന്ന പാഴിടങ്നളിൽ അവർ ദഹിച്ചില്ല അവൻ പാറയിൽ
നിന്ന് അവൎക്ക് വെള്ളം പൊഴിക്കയും പാറയെ പിളൎന്നു ജലം ചാടുമാറാ
ക്കയും ചെയ്തു" എന്നു പറവിൻ! ദിഷ്ടന്മാൎക്കു സമാധാനം ഇല്ല എന്നു യ
ഹോവ പറയുന്നു.

</lg>

II. ദിവ്യാലോചനയെ നടത്തിന്ന യഃഓവാദാസൻ അത്യന്തം
താഴ്ച അനുഭവിച്ചിട്ടു വേണം ജയം കൊൾവാൻ. (അ.൪൯—൫൭.)

൪൫. അദ്ധ്യായം.

ഇസ്രയേലിന്റേ സാരാംശമായ യഹോവാദാസൻ (൫) സൎവ്വജാതികൾക്കും
വെളിച്ചം വരിത്തേണ്ടുകയാൽ (൮) പ്രവാസത്തിൽനിന്ന് അതിശയമുള്ള പുറ
പ്പാടും (൧൪) ചിയ്യോന്നു പുതിയ തേജസ്സും (൨൨) ജാതികളിൽനിന്നു ശുശ്രൂഷാ
സഹായവും സാധിക്കും.

<lg n="൧">ദ്വീപുകളേ എന്നെ കേട്ടു, ദൂരവംശങ്ങളേ കുറികൊൾവിൻ! യഹോവ
എന്നെ ഉദരത്തിൽനിന്നു വിളിച്ചു അമ്മയുടേ ഗൎഭംമുതൽ എൻ നാമത്തെ
</lg><lg n="൨">ഓൎപ്പിച്ചു, എന്റേ വായിനെ കൂൎത്ത വാൾ പോലേ ആക്കി തൻ കൈ
നിഴലിൽ എന്നെ പൂത്തി എന്നെ മിനുക്കിയ അമ്പാക്കി തൻ പൂണിയിൽ
</lg><lg n="൩">മറെച്ചിട്ടു, "നീ എൻ ദാസൻ ഞാൻ എനിക്കു ഘനം വരുത്തുവാനുള്ള
</lg><lg n="൪">ഇസ്രയേൽ തന്നേ" എന്ന് എന്നോടു പറകയും ചെയ്തു. ഞാനോ പറ
ഞ്ഞു: "വൃഥാ ഞാൻ അദ്ധ്വാനിച്ചു മായെക്കും പാഴിലും എന്റേ ഊക്കി
നെ മുടിച്ചുകളഞ്ഞു. എന്നിട്ടും എന്റേ ന്യായം യഹോവയോടും എൻ കൂ
ലി എന്റേ ദൈവത്തോടും ആകുന്നു."

</lg>

<lg n="൫">ഇപ്പോഴോ യാക്കോബെ തങ്കലേക്കു മടക്കി ഇസ്രയേലെ ചേൎത്തു
കൊൾവാനായി എന്നെ ഗൎഭമ്മുതൽ തനിക്കു ദാസനാക്കി നിൎമ്മിച്ച യ
ഹോവ പറയുന്നു. (യഹോവക്കണ്ണൂകളിൽ ഞാൻ തേജസ്സുള്ളവനും എൻ
</lg> [ 87 ] <lg n="൬">ദൈവം എന്റേ ശക്തിയും ആയ്‌വന്നു). അവൻ പറഞ്ഞിതു: "നീ യാ
ക്കോബ് ഗോത്രങ്ങളെ നിവിൎത്തുവാനും ഇസ്രായേലിൽ കാക്കപ്പെട്ടവരെ
തിരികേ വരുത്തുവാനും എനിക്കു ദാസനായി നില്ക്കുന്നതു പോരാഞ്ഞിട്ടു
ഭൂമിയുടേ അറ്റംവരേ എന്റേ രക്ഷ ആവാൻ നിന്നെ ജാതികളുടേ വെ
</lg><lg n="൭">ളിച്ചമാക്കി തരുന്നു". വിശ്വനിന്ദ്യൻ, കലക്കറ, വാഴുന്നോരേ അടി
യാൻ എന്നുള്ളവനോടു ഇസ്രയേലെ വീണ്ടെടുക്കുന്ന വിശുദ്ധനായ യഹോ
വ പറയുന്നിതു: "രാജാക്കൾ (നിന്നെ) കണ്ടെഴുനീൽക്കയും പ്രഭുക്കൾ (ക
ണ്ടു) നമസ്കരിക്കയും ചെയ്യും വിശ്വാസ്യനായ യഹോവാനിമിത്തവും ഇസ്ര
യേലിലേ വിശുദ്ധൻ നിന്നെ തെരിഞ്ഞെടുത്ത നിമിത്തവും തന്നേ.

</lg>

<lg n="൮">യഹോവ പറയുന്നിതു: പ്രസാദകാലത്തു ഞാൻ നിണക്ക് ഉത്തരം
തന്നു രക്ഷനാളിൽ നിന്നെ തുണെച്ചു, ദേശത്തെ നിവിൎത്തുവാനും പാഴാ
യ അവകാശങ്ങളെ പങ്കിടുവാനും നിന്നെ കാത്തു ജനത്തിന്റേ നിയമ
</lg><lg n="൯">മാക്കി വെക്കയും ചെയ്യുന്നു. കെട്ടുപെട്ടവരോടു പുറപ്പെടുവിൻ എന്നും
ഇരിട്ടത്തുള്ളവരോടു വെളിയാകുവിൻ എന്നും ചൊല്ലിക്കൊണ്ടു തന്നേ.
അവർ വഴികളിൽ മേയ്കയും സകലപാഴ്കുന്നുകളിലും മേച്ചൽ കാണ്ങ്കയും,
</lg><lg n="൧൦">വിശപ്പു താൻ ദാഹം താൻ ഇല്ലായ്കയും കാനവും വെയിലും തട്ടായ്കയും
ചെയ്യും; അവരെ കുനിഞ്ഞവനല്ലോ അവരെ നടത്തി നീരുറവുകളിലേ
</lg><lg n="൧൧">ക്കു ചെല്ലിക്കും. എന്റേ മലകളെ എല്ലാം വഴിയാക്കും എൻ നിരത്തു
</lg><lg n="൧൨">ക്കൾ ഉയരും, കണ്ടാലും ഇവർ ദൂരേനിന്നും ഇവർ വടക്കുനിന്നും പുറാ
</lg><lg n="൧൩">യിൽനിന്നും ഇവർ ചീനരാജ്യത്തുനിന്നും വരും. വാനങ്ങളേ ആൎപ്പിൻ,
ഭൂമിയേ മകിഴുക, മലകളേ പൊട്ടിഘോഷിപ്പിൻ! യഹോവ സ്വജന
ത്തെ ആശ്വസിപ്പിച്ചു തന്റേ എളിയവരെ കനിഞ്ഞുകൊള്ളുന്നുവല്ലോ.
</lg><lg n="൧൪">ചിയ്യോൻ എന്നവളോ "യഹോവ എന്നെ ഉപേക്ഷിച്ചു കൎത്താവു മറന്നു
വിട്ടു" എന്നു പറഞ്ഞു. സ്ത്രീ മുലക്കുട്ടിയെ മറന്നു,</lg><lg n="൧൫">പള്ള പെറ്റ മകനെ
കനിയാതെ പോകയോ? ഇവർ കൂടേ മറന്നാലും നിന്നെ ഞാൻ മറക്ക
</lg><lg n="൧൬">യില്ല. ഇതാ എൻ ഉള്ളങ്കൈകളിൽ ഞാൻ നിന്നെ</lg><lg n="൩">വരെച്ചു, നിന്റെ
</lg><lg n="൧൭">മതിലുകൾ ഇടവിടാതേ എന്റേ മുമ്പിൽ (നില്കുന്നു). നിന്റേ മക്കൾ
ഉഴറിവരുന്നു, നിന്നെ സംഹരിച്ചു മുടിപ്പവർ നിന്നെ വിട്ടു പുറപ്പെടുന്നു.
</lg><lg n="൧൮">കണ്ണുകളെ ചുറ്റും ഉയൎത്തി നോക്കുക: അവർ ഒക്കയും കൂടി നിങ്കലേക്കു
വരുന്നു. എൻ ജീവനാണ അവരെ ഒക്കയും നീ ഭൂഷണം പോലേ അ
</lg><lg n="൧൯">ണിഞ്ഞും പുതിയപെണ്ണിനു സമമായി പൂണും. ഇടിഞ്ഞും മുടിഞ്ഞും പാ
ഴായ്പ്പോയ നിന്റേ നാടു ഇപ്പോൾ കുടിയാൎക്കു ദേശം പോരാതാകും.
</lg> [ 88 ] <lg n="൨൦">സത്യം, നിന്റേ സംഹാരികളോ അകലയായി. പുത്രനാശത്തിൻ കാ
ലത്തുള്ള മക്കൾ: "ഹോ സ്ഥലം എനിക്കു വിസ്താരം പോരാ ഞാൻ വസി
പ്പാൻ നീങ്ങിവാങ്ങുക" എന്ന് ഇനി നിന്റേ ചെവികൾ കേൾക്കേ പ
</lg><lg n="൨൧">റയും. എന്നാറേ നീ ഉള്ളംകൊണ്ടു പറയും: "ഇവരെ ആർ എനിക്ക്
ഉല്പാദിച്ചു? ഞാനോ അപുത്രയായ മച്ചിയും നാടു നീങ്ങി പ്രവസിച്ചവളും
അല്ലയോ, പിന്നേ ഇവരെ ആർ വളൎത്തി? ഞാൻ ഒറ്റയായി മിഞ്ചി
ഇരുന്നു, അന്നു ഇവർ എവിടേ ആയി?"

</lg>

<lg n="൨൨">കൎത്താവായ യഹോവ പറയുന്നിതു: ഇതാ ഞാൻ ജാതികളെ നോക്കി
എൻ കൈ ഉയൎത്തി വംശങ്ങൾക്കു എൻ കൊടിയെ ഏറ്റും, അപ്പോൾ
അവർ നിന്റേ മക്കളെ കൊടന്നയാക്കി കൊണ്ടുവരും, നിൻ മകളർ
</lg><lg n="൨൩">തോളിൽ എടുക്കപ്പെടും. രാജാക്കന്മാർ നിന്നെ വളൎത്തുന്ന ഉപപിതാ
ക്കളും അവരുടേ തമ്പ്രാട്ടികൾ നിന്നെ പോറ്റുന്ന ഉപമാതാക്കളും ആ
കും, നിലത്തു മുഖം ഇട്ടു നിന്നെ നമസ്കരിച്ചു നിൻ കാൽപ്പൊടിയെ നക്കും;
ഞാൻ യഹോവ എന്നും എന്നെ കാത്തുനില്പവർ നാണിക്കയില്ല എന്നും
</lg><lg n="൨൪">നീ അറികയും ചെയ്യും. "മല്ലനോടു കൊള്ള എടുക്കാമോ, നീതിമാൻ
</lg><lg n="൨൫">പ്രവാസത്തിൽനിന്നു വഴുതിപ്പോരാമോ?" ഉവ്വ എന്നു യഹോവ പറ
യുന്നു: മല്ലൻ പ്രവസിപ്പിച്ചതു പിടിച്ചുപറിക്കപ്പെടും, പ്രൌഡന്റേ
കൊള്ള വഴുതിപ്പോരും; നിന്നോടു വഴക്കാടുന്നവനോടു ഞാൻ വഴക്കട
</lg><lg n="൨൬">ക്കുകയും നിൻ മക്കളെ ഞാൻ രക്ഷിക്കയും ചെയ്യും. നിന്നെ മുട്ടിക്കുന്ന
വരെ ഞാൻ സ്വന്തമാംസം തീറ്റും, അവർ കള്ളുകണക്കേ സ്വരക്തം
കൊണ്ടു മത്തരാകും, നിന്റേ രക്ഷിതാവും വീണ്ടെടുപ്പുകാരനും യാക്കോ
ബിലേ ശൂരനും ആയ ഞാൻ യഹോവ എന്നു സകലജഡം അറിയുകയും
ചെയ്യും

</lg>

൫൦. അദ്ധ്യായം.

കൎത്താവു നീക്കീട്ടല്ല യരുശലേം നശിച്ചതു (൪) ഇനി ക്ഷാന്തിയാലേ യ
ഹോവാദാസൻ ജയം കൊണ്ടു (൧൦) ചെവി കേൾക്കുന്നവരെ മാത്രം വെളിച്ച
ത്തേ നടത്തും.

<lg n="൧">യഹോവ ഇപ്രകാരം പറയുന്നു: നിങ്ങളുടേ അമ്മയെ ഞാൻ പിരിച്ചു
കളഞ്ഞ ഉപേക്ഷണച്ചീട്ട് എവിടേ? അല്ല എന്റേ കടക്കാരിൽ ആൎക്കു
ഞാൻ നിങ്ങളെ വിറ്റു? ഇതാ നിങ്ങളേ ദോഷങ്ങൾ നിമിത്തം നിങ്ങൾ
വിൽകപ്പെട്ടു, നിങ്ങളേ ദ്രോഹങ്ങൾ നിമിത്തം അമ്മ പിരിഞ്ഞുപോയി
</lg> [ 89 ] <lg n="൨">ഞാൻ വന്നപ്പോൾ ആൾ ഇല്ലായ്കയും, വിളിച്ചപ്പോൾ ഉത്തരം മിണ്ടുന്ന
വൻ കാണായ്കയും എന്തീട്ടു? പക്ഷേ വിടുവിപ്പാൻ എൻ കൈക്കു നീളം
പോരാ, ഉദ്ധരിപ്പാൻ എന്നിൽ ഊക്കില്ല എന്നുവെച്ചോ? ഇതാ എൻ ശാ
സനകൊണ്ടു കടലെ വറ്റിച്ചു പുഴകളെ മരുവാക്കീട്ടു അതിലേ ഐൻ വെ
</lg><lg n="൩">ള്ളമില്ലായ്കയാൽ നാറി ദാഹം കൊണ്ടു ചാകുമാറാകുന്നു. വാനങ്ങളെ
കാർ ഉടുപ്പിക്കയും അവറ്റിന്നു ചാക്കു മൂടിയാക്കുകയും ചെയ്യുന്നു.

</lg>

<lg n="൪">ചടപ്പുള്ളവരെ വാക്കുകൊണ്ടു താങ്ങുവാൻ അറിയേണ്ടതിന്നു കൎത്താ
വായ യഹോവ എനിക്ക് അഭ്യാസികളുടേ നാവു തന്നേച്ചു; പുലരേ പു
ലരേ അവൻ ഉണൎത്തും, ശിഷ്യരെ പോലെ കേൾപ്പാൻ എനിക്കു ചെവി
</lg><lg n="൫">ഉണൎത്തും. കൎത്താവായ യഹോവ എനിക്കു ചെവി തുറന്നു, ഞാൻ മറു
</lg><lg n="൬">ത്തതും ഇല്ല പിന്വാങ്ങിയതും ഇല്ല. അടിക്കുന്നവൎക്ക് എൻ പുറവും പ
റിക്കുന്നവൎക്ക് എൻ താടിയും കാട്ടിക്കൊടുത്തു, ശകാരങ്ങൾക്കും തുപ്പലിന്നും
</lg><lg n="൭">എൻ മുഖത്തെ മറെക്കാതേ നിന്നു. കൎത്താവായ യഹോവ എന്നെ തു
ണെക്കും അതുകൊണ്ടു ഞാൻ ലജ്ജിച്ചു പോകയില്ല, അതുകൊണ്ട് എൻ മു
ഖത്തെ തീക്കല്ലു പോലേ ഉറപ്പിച്ചതു ഞാൻ നാണിക്കയില്ല എന്നറിഞ്ഞി
</lg><lg n="൮">ട്ടു തന്നേ. എന്നെ നീതീകരിക്കുന്നവന്ന് അരികത്തു തന്നേ; എന്നോട്
ആർ വ്യവഹരിക്കും? നാം ഒന്നിച്ചു നില്ക്കട്ടേ! എന്റേ അന്യായക്കാരൻ
</lg><lg n="൯">ആർ? അവൻ ഇങ്ങ് അടുക്ക! ഇതാ കൎത്താവായ യഹോവ എന്നെ തു
ണെക്കും, എന്റേ മേൽ ആർ കുറ്റമാക്കി വെക്കും? ഇതാ എല്ലാവരും
തുണി പോലേ പഴകി പുഴുക്ഷ്ക്ഷിര ആകും.

</lg>

<lg n="൧൦">നിങ്ങളിൽ യഹോവയെ ഭയപ്പെട്ടു അവന്റേ ദാസന്റേ സബ്ദത്തെ
കേട്ടുകൊള്ളുന്നവൻ ആർ? തെളക്കം ഒട്ടും അണയാതേ ഇരുട്ടുകളിൽ
നടക്കുന്നവൻ യഹോവാനാമത്തിൽ തേറി സ്വദേവനിൽ ഊന്നിക്കൊ
</lg><lg n="൧൧">ൾവൂതാക്! ഹോ അഗ്നി കൊളുത്തി തീയമ്പുകളാൽ സന്നദ്ധരായ നി
ങ്ങൾ എല്ലാവരും നിങ്ങടേ അഗ്നിജ്വാലയിലും നിങ്ങൾ കത്തിച്ച തീയ
മ്പുകളിലും തന്നേ ചെല്ലുവിൻ! എൻ കയ്യിൽനിന്നു നിങ്ങൾക്ക് ഇത് ഉണ്ടു, വ്യഥയിൽ കിടക്കേ ഉള്ളൂ.

</lg>

൫൧. അദ്ധ്യായം.

ഭക്തന്മാർ അബ്രഹാമെ സ്മരിച്ചും (൪) മഹാ വാഗ്ദത്തത്തെ പിടിച്ചുമ്നിന്നു
(൯) പുതിയ രക്ഷാതിശയങ്ങളെ കാത്തിരിക്കേണം; (൧൭) മദിച്ചു നീണ യരു
ശലേമിന്നു പകരം ശത്രുക്കൾ മദിച്ചു വീഴും. [ 90 ] <lg n="൧">ഹേ നീതിയെ പിന്തുടൎന്നു. യഹോവയെ തേടിക്കൊള്ളുന്നവരേ എന്നെ
കേൾപിൻ! നിങ്ങളെ വെട്ടി എടുത്ത പാറയിലേക്കും തോണ്ടി ഉത്ഭവി</lg><lg n="൨">പ്പിച്ച കിണറ്റിങ്കുഴിയിലേക്കും നോക്കുവിൻ! നിങ്ങടേ പിതാവായ
അബ്രഹാമിലേക്കും നിങ്ങളെ പെറ്റ സാറയിലേക്കും നോക്കുവിൻ! ഒന്നാ
യപ്പോഴല്ലോ അവനെ ഞാൻ വിളിച്ച് അനുഗ്രഹിച്ചു പെരുക്കിയതു.
</lg><lg n="൩">അതു പോലേ യഹോവ ചിയ്യോനെ ആശ്വസിപ്പിച്ചു അതിലേ ഇടിവു
കളെ ഒക്കയും ആശ്വസിപ്പിച്ചു. അതിൻ മരുവെ ഏദനും പഴ്നിലത്തെ
യഹോവത്തോട്ടത്തിന്നും സമമാക്കി, ആനന്ദസന്തോഷങ്ങളും സ്തുതി
</lg><lg n="൪">യും പാട്ടൊച്ഛയും അതിൽ കാണാകുന്നു. എൻ ജനമേ എന്നെ കുറി
കൊൾക എൻ വംശമേ എനിക്കു ചെവിതരിക! ധൎമ്മവെപ്പാകട്ടേ എ
നിൽനിന്നു പുറപ്പെടും എൻ ന്യായത്തെ ജനക്രട്ടങ്ങളുടേ വെളിച്ചമാക്കി
</lg><lg n="൫">ഞാൻ സ്ഥാപിക്കയും ചെയ്യും. എൻ നീതി അരികിൽ ഉണ്ടു, എൻ രക്ഷ
പുറപ്പെടുന്നു, എൻ ഭുജങ്ങൾ വംശങ്ങൾക്കു ന്യായം വിധിക്കും; ദ്വീപു
</lg><lg n="൬">കൾ എന്നെ നോക്കിക്കാത്തു എൻ ഭുജത്തെ പാൎത്തിരിക്കും. വാനങ്ങ
ളോളം കണ്ണുയൎത്തി താഴേ ഭൂമിയെ നോക്കിക്കൊൾവിൻ! വാനങ്ങൾ ആ
കട്ടേ പുക പോലേ മരിച്ചുപോകും; എന്റേ രക്ഷയോ യുഗത്തോളം
</lg><lg n="൭">നിന്നും എൻ നീതി ഇടിയാതേയും ഇരിക്കും. — നീതിയെ അറിഞ്ഞിട്ടു
എൻ ദൎമ്മവെപ്പു ഹൃദയത്തിൽ ഉള്ള ജനമേ എന്നെ കേട്ടുകൊൾവിൻ!
മൎത്യരുടേ നിന്ദയെ ഭയപ്പെടുകയും അവരുടേ ധിക്കാരങ്ങൾക്ക് അഞ്ചു
</lg><lg n="൮">കയും അരുതേ. കാരണം തുണികണക്കേ പുഴു അവരെ തിന്നും ശക
ലാത്തു പോലേ പേൻ അവരെ തിന്നും, എന്റേ നീതിയോ യുഗത്തോള
വും എൻ രക്ഷ തലമുറതലമുറവരെക്കും ഇരിക്കും.

</lg>

<lg n="൯">യഹോവാഭുജമേ ഉണരുക ഉണൎന്നു ശക്തിപൂണുക! പണ്ടേ നാളുക
ളിൽ യുഗാദിത്തലമുറകളിൽ എന്ന പോലേ ഉണരുക! റഹാബിനെ വെ
</lg><lg n="൧൦"> ട്ടി കടല്പാമ്പിനെ (൨൭, ൧) കുത്തി മുടിച്ചതു നീ അല്ലയോ? വലിയ ആ
ഴിയുടേ വെള്ളമാം സമുദ്രത്തെ വറ്റിച്ചതും വീണ്ടെടുത്തവർ കടപ്പാൻ ക
</lg><lg n="൧൧">ടലാഴങ്ങളെ വഴി ആക്കി വെച്ചതും നീ അല്ലയോ? യഹോവ വിടുവി
ച്ചവർ മടങ്ങിവന്ന് ആൎത്തുംകൊണ്ടു ചിയ്യോനിൽ പൂകും, നിത്യസന്തോ
ഷം അവരുടേ തലമേൽ ഉണ്ടു ആനന്ദവും മോദവും എത്തീട്ടു ഖേദവും ഞര
</lg><lg n="൧൨">ക്കവും മണ്ടിപ്പോകുന്നു (൩൫, ൧൦). — നിങ്ങളെ ആസ്വസിപ്പിക്കുന്നവൻ
ഞാൻ ഞാൻ തന്നേ; ചാകുന്ന മൎത്യങ്കന്നും പുല്ലുപോലേ ചമയുന്ന മനുഷ്യ
</lg> [ 91 ] <lg n="൧൩">പുത്രങ്കന്നും ഭയപ്പെടുവാൻ നീ ആരുപോൽ എടീ? വാനത്തെ വിരിച്ചു
ഭൂമിക്ക് അടിസ്ഥാനം ഇടുന്ന യഹോവ എന്ന നിന്റേ സ്രഷ്ടാവിനെ മറപ്പാ
നും വലെക്കുന്നവൻ മുടിപ്പാൻ ഓങ്ങി എന്നുവെച്ചു പകൽ മുഴുവൻ ഇടവി
ടാതേ അവന്റേ ഊഷ്മാവിന്നു പേടിപ്പാനും എന്തു? വലക്കുന്നവന്റേ
</lg><lg n="൧൪">ഊഷ്മാവ് ഇനി എവിടേ? കൂച്ചി കെട്ടപ്പെട്ടവൻ വിരവിൽ അഴിച്ചു
</lg><lg n="൧൫">വിടപ്പെടും, കഴിയിൽ ചാകയും അപ്പം കുറകയും ഇല്ല. ഞാനോ നിൻ
ദൈവമായ യഹോവ തിരകൾ മുഴങ്ങുംവണ്ണം കടലിനെ ഇളക്കുന്നവൻ;
</lg><lg n="൧൬">സൈന്യങ്ങളുടയ യഹോവ എന്ന് അവന്റേ നാമ. ഞാനും എൻ വ
ചനങ്ങളെ നിന്റേ വായിൽ ആക്കി എങ്കൈയിൻ നിഴലിൽ നിന്നെ മ
റെച്ചുവെച്ചതും വാനം വിരിച്ചു ഭൂമിയെ സ്ഥാപിപ്പാനും ചിയ്യോനോടു
നീ എന്റേ ജനം എന്നു പറവാനും തന്നേ (ആയതു).

</lg>

<lg n="൧൭">എടീ ഉണരുക! യഹോവക്കയ്യിൽനിന്നു അവന്റേ ഊഷ്മാവിൻ
പാനപാത്രത്തെ കുടിച്ച യരുശലേമേ ഉണൎന്ന് എഴുനീല്ക, ചഞ്ചലിപ്പി
</lg><lg n="൧൮">ക്കും മദ്യക്കിണ്ടി കുടിച്ച് ഈമ്പിയവളേ! അവൾ പെറ്റ എല്ലാ മക്കളി
ലും അവളെ നടത്തിന്നവൻ ആരും ഇല്ല, അവൾ വളത്ത എല്ലാ മക്കളി
ലും അവളെ നടത്തുന്നവൻ ആരും ഇല്ല, അവൾ വളൎത്ത എല്ലാ മക്കളി
</lg><lg n="൧൯">ലും കൈ താങ്ങുന്നവനും ഇല്ലാ. രണ്ടും നിണക്കു വിണഞ്ഞു, അലമുറെ
ക്ക് ആർ പോരും?: ഇടിവും പൊടിവും ക്ഷാമവും വാളും; നിന്നെ എങ്ങ
</lg><lg n="൨൦">നേ ആശ്വസിപ്പിക്കാം? നിന്റേ മക്കൾ വയലിലേ മാൻ പോലേ ഏ
തിമേ വല്ലാതേ എല്ലാ തെരുക്കളുടേ തലെക്കലും കിടന്നു യഹോവയുടേ
</lg><lg n="൨൧">ഊഷ്മാവും നിന്ദൈവത്തിൻ ശാസനയും നിറഞ്ഞു ചമഞ്ഞവർ. എന്നതു
കൊണ്ടു ഹേ എളിഅവളേ വീഞ്ഞു കൂടാതേ മത്തയായവളേ ഇതു കേട്ടാ
</lg><lg n="൨൨">ലും! നിന്റേ കൎത്താവായ യഹോവ എന്ന സ്വജനത്തിന്നു വേണ്ടി വാ
ദിക്കുന്ന നിൻ ദൈവമായവൻ പറയുന്നിതു: ചഞ്ചലിപ്പിക്കും പാനപാ
ത്രത്തെ ഇതാ നിങ്കൈയിൽനിന്ന് എടുക്കുന്നുണ്ടു, എൻ ഊഷ്മാവിൻ മദ്യ
</lg><lg n="൨൩">ക്കിണ്ടി നീ ഇനി കുടിക്കയും ഇല്ല. നിന്നെ വലെച്ചവരുടേ കൈക്കൽ
ഞാൻ അതിനെ കൊടുക്കുന്നു; "ഞങ്ങൾ കടപ്പാൻ കുമ്പിടുക" എന്നു അ
വർ നിന്നോടു പറഞ്ഞിട്ടു നീ പുറത്തെ നിലത്തിന്നു സമവും വഴിക്കാൎക്കു
തെരുവും ആക്കി വെച്ചുവല്ലോ.

</lg>

൫൨. അദ്ധ്യായം.

സ്വാതന്ത്ര്യം കിട്ടുകയാൽ ദൈവത്തെ മുന്നിട്ടു ബാബേലിൽനിന്നു പുറപ്പെ
ടേണ്ടുന്നതു. [ 92 ] <lg n="൧">ചീയ്യോനേ ഉണരുക, ഉണൎന്നു നിൻ ശക്തി പൂണുക! യരുശലേം എ
ന്ന വിശുദ്ധനഗരമേ മോടിവസ്ത്രങ്ങൾ അണിക! പരിച്ഛേദന ഇല്ലാ
</lg><lg n="൨">ത്തവനും അശുദ്ധനും ഇനി നിന്നിൽ കടക്കയില്ല സത്യം. പൊടിയിൽ
നിന്നും കടഞ്ഞ് എഴുനീല്ക, യരുശലേമേ ഇരുന്നുകൊൾക, പ്രവസിച്ച
</lg><lg n="൩">ചിയ്യോൻപുത്രിയേ കഴുത്തിലേ തളെപ്പ് അഴിച്ചുകൊൾക! യഹോവ
യാകട്ടേ പറയുന്നിതു: നിങ്ങൾ വെറുതേ വില്കപ്പെട്ടുപോയി, വെള്ളി
</lg><lg n="൪">കൊണ്ടല്ല വീണ്ടെടുക്കപ്പെടും.- എങ്ങനേ എന്നാൽ കൎത്താവായ യ
ഹോവ പറയുന്നിതു: ആദ്യം എൻ ജനം മിസ്രയിലേക്ക് ഇറങ്ങിയതു പ
രദേശിയായി പാൎപ്പാൻ തന്നേ, പിന്നേ അശ്ശൂർ ഹേതു കൂടാതേ അതി
</lg><lg n="൫">നെ പീഡിപ്പിച്ചു. ഇപ്പോൾ എൻ ജനം വെറുതേ എടുത്തുപോയിട്ട്
എനിക്ക് ഇവിടേ എന്തു (വേണ്ടു)? എന്നു യഹോവയുടേ അരുളപ്പാടു.
അതിനെ അടക്കുന്നവർ അട്ടഹസിക്കുന്നു, പകൽ മുഴുവൻ ഇടവിടാതേ
എൻ നാമം ദുഷിക്കപ്പെടുകയും ചെയ്യുന്നു എന്നു യഹോവയുടേ അരുള
</lg><lg n="൬">പ്പാടു. അതുകൊണ്ടു എൻ ജനം എൻ നാമത്തെ അറിയും, ഞാൻ ഇതാ
എന്നു ചൊല്ലിയവൻ ഞാൻ തന്നേ ആകുന്നപ്രകാരം ആ നാളിൽ (അവർ
</lg><lg n="൭">അറിയും).— ഹാ ചിയ്യോനോടു "നിന്റേ ദൈവം വാഴുന്നു" എന്നു
സമാധാനം കേൾപ്പിച്ചു നല്ലതു സുവിശേഷിച്ചു രക്ഷയെ കേൾപ്പിക്കുന്ന
സുവാൎത്തക്കാരുടേ കാലുകൾ (നഹൂ.൨,൧) മലകളിന്മേൽ എത്ര മനോ
</lg><lg n="൮">ഹരം! അതാ നിന്റേ കാവല്കാരുടേ ഒച്ച! അവർ ഒക്കത്തക്ക ശബ്ദം
ഉയൎത്തി ആൎക്കുന്നതു, യഹോവ ചിയ്യോനെ മടക്കുന്നപ്രകാരം കണ്ണോടു
</lg><lg n="൯">കണ്ണായി കാണ്ങ്കയാൽ തന്നേ. ഹേ യരുശലേമിൽ ഇടിവുകളേ ഒന്നിച്ചു
പൊട്ടി ആൎപ്പിൻ, യഹോവ സ്വജനത്തെ ആശ്വസിപ്പിച്ചു യരുശലേ
</lg><lg n="൧൦">മെ വീണ്ടെടുത്തുവല്ലോ. യഹോവ വിശുദ്ധഭുജത്തെ സകലജാതികളു
</lg><lg n="൧൧">ടേ അറ്റങ്ങൾ എല്ലാം കാണ്ങ്കയും ചെയ്യും.- നീങ്ങി നീങ്ങി അവിടു
ന്നു പുറപ്പെടുവിൻ! അശുദ്ധം തൊടായ്വിൻ അതിൻ നടുവിൽനിന്നു പുറ
ത്തു ചെല്ലുവിൻ, യഹോവാപാത്രങ്ങളെ ചുമക്കുന്നവരേ നിങ്ങൾക്കു ശു
</lg><lg n="൧൨">ദ്ധിവരുത്തുവിൻ! തത്രപ്പാടിൽ അല്ലല്ലോ നിങ്ങൾ പുറപ്പെടുകയും മ
ണ്ടീട്ടല്ല ചെല്ലുകയും ആം, യഹോവ സാക്ഷാൽ നിങ്ങൾക്കു മുന്നിൽ ചെല്ലും ഇസ്രയേലിൻ ദൈവം നിങ്ങൾക്കു പിന്തുണയും ഉണ്ടു.
</lg> [ 93 ] ൫൩. അദ്ധ്യായം.

(൫൨, ൧൩) യഹോവാദാസൻ ജാതികൾ വിസ്മയിക്കുംവണ്ണം (൧) എത്രയും താണു (൪) ജനത്തിൻ പാപത്തെ ഏകനായി ചുമന്നു യാഗമായി മരിച്ചാൽ പി
ന്നേ (൧൦) അത്യന്തഫലം ലഭിക്കും.

<lg n="൫൨, ൧൩">ഇതാ എൻ ദാസൻ ബുദ്ധുയോടേ സാദ്ധ്യം വരുത്തും, കയറി പൊ
</lg><lg n="൧൪">ങ്ങി അത്യന്തം ഉയരും. അവന്റേ രൂപം ആളല്ല എന്നും ആകൃതി മനു
ഷ്യപുത്രനല്ല എന്നും തോന്നുവോളം വികൃതം ആകകൊണ്ടു പലരും നി
</lg><lg n="൧൫">ന്നെ കുറിച്ചു സ്തംഭിച്ചതുപോലേ തന്നേ, അവൻ ബഹുജാതികളെ
(അതിശയിച്ചു) കുതിക്കുമാറക്കും, അവനെ വിചാരിച്ചു രാജാക്കന്മാരും
വായി പൊത്തി നില്ക്കും, അവൎക്കു കഥിക്കാത്തതു കാണ്ങ്കയും ഒട്ടും കേളാ
ത്തതു ബോധിക്കയും ഹേഠുവാൻ തന്നേ.

</lg>

<lg n="൫൩, ൧">ഞങ്ങടേ കേട്ടുകേളിയെ ആർ വിശ്വസിച്ചു, യഹോവാഭുജം ആ
</lg><lg n="൨">ൎക്കു വെളിപ്പെട്ടുവന്നു? അവന്റേ മുമ്പിൽ ഇളന്തൈയായി വറണ്ടു
നിലത്തു വേർ (ത്തുളിർ) പോലേ പൊന്തി; നാം കാണേൺറ്റതിന്നു അ
വന് അഴകും ഇല്ല ഭംഗിയും ഇല്ല, ഇച്ഛിക്കേണ്ടിയ രൂപവും ഇല്ല.
</lg><lg n="൩">അവൻ കുത്സിതൻ പുരുഷന്മാർ കൈവെടിഞ്ഞവനും വേദനക്കാരൻ
രോഗം ശീലിച്ചവനും തന്നേ; കാണായ്‌വാൻ മുഖം മറെക്കുന്നതു പോലേ
</lg><lg n="൪">നാം അവനെ എണ്ണാതേ നീരസിച്ചു. അവനോ നമ്മുടേ രോഗങ്ങളെ
വഹിച്ചു ഇങ്ങേ വേദനകളേ ചുമന്നു സത്യം; നാമോ അവൻ ശിക്ഷി
</lg><lg n="൫">തൻ ദൈവം അടിച്ച് ഇടിച്ചവൻ എന്നു വിചാരിച്ചുപോയി; നമ്മുടേ
ദ്രോഹങ്ങൾനിമിത്തം അവൻ മുറിഞ്ഞു നമ്മുടേ അകൃത്യങ്ങളാൽ തകൎന്നു
പോയി താനും. നമ്മുടേ ശാന്തിക്കുള്ള ദണ്ഡനം അവന്മേൽ ആയി, അ
</lg><lg n="൬">വന്റേ പുണ്ണിനാൽ നമുക്കു സൌഖ്യം വന്നു. നാം എല്ലാവരും ആടു
പോലേ ഉഴന്നു അവനവൻ തൻ വഴിൽക്കു നടന്നു, യഹോവ നാം ഏവ
</lg><lg n="൭">രുടേ കുറ്റത്തെയും അവനിൽ തട്ടിച്ചു താനും. അവൻ എത്ര വലെക്ക
പ്പെട്ടിട്ടും വായി തുറക്കാതേ കീഴടങ്ങി കുലെക്കു കൊണ്ടുപോകുന്ന കുഞ്ഞാടു
പോലേയും കത്രിക്കുന്നവരുടേ മുമ്പാകേ മിണ്ടാത്ത പെണ്ണാടുപോലേയും
</lg><lg n="൮">വായി തുറക്കാതേ നിന്നു. പീഡയിൽനിന്നും ന്യായവിധിയിൽനിന്നും
അവൻ എടുക്കപ്പെട്ടു, പിന്നേ "എൻ ജനത്തിൻ ദ്രോഹം ഹേതുവായി
അവൻ ദണ്ഡം ഏറ്റു ജീവികളുടേ ദേശത്തുനിന്ന് അറ്റുപോയി" എന്ന്
</lg><lg n="൯">അവന്റേ തലമുറയിൽ ആർ ധ്യാനിച്ചു! അവൻ സാഹസം ചെയ്യാ
</lg> [ 94 ] <lg n="൩">തേ വായിൽ ചതി ഇല്ലാഞ്ഞിട്ടും ദുഷ്ടരോട് അവനു ശവക്കുഴിയെ കൊടു
ത്തു കടുഞ്ചാവിൽ അവൻ സമ്പന്നനോടും കൂടിയതു.

</lg>

<lg n="൧൦">എങ്കിലും അവനെ നോവിച്ചു തകൎപ്പാൻ യഹോവ പ്രസാദിച്ചതു; അ
വന്റേ ആത്മാവ് പ്രായശ്ചിത്തയാഗം കഴിച്ചാൽ പിന്നേ അവൻ സ
ന്തതി കണ്ടു നെടുനാൾ ഇരിക്കയും യഹോവയുടേ ഇഷ്ടം അവന്റേ ക
</lg><lg n="൧൧">യ്യിൽ സാധിക്കയും വേണ്ടിയതു. ആത്മപ്രയത്നം ഹേതുവായിട്ട് അ
വൻ (ഫലം) കണ്ടു തൃപ്തനാകും; നീതിമാനായ എൻ ദാസൻ തന്നറിവി
നാൽ പലരെയും നീതീകരിക്കയും അവരുടേ കുറ്റങ്ങളെ താൻ പേറു
</lg><lg n="൧൨">കയും ചെയ്യും. ആകയാൽ ഞാൻ വലിയവരിലും അവനു പങ്കിടും, ഊ
ക്കരോട് അവൻ കൊള്ളയെ വിഭാഗിക്കൂം; അവൻ ദേഹിയെ മരണ
ത്തിന്നു ഒഴിച്ചുകൊടുത്തു പലരുടേ പാപം ചുമന്നു ദ്രോഹികൾക്കു വേണ്ടി
അപേക്ഷിക്കയിൽ താൻ ദ്രോഹികളുടേ കൂട്ടത്തിൽ എണ്ണപ്പെടുവാൻ തോ
ന്നുകലാൽ തന്നേ.

</lg>

൫൪. അദ്ധ്യായം.

പുതിയ യരിശലേമിന്നു പുത്രസമ്പത്ത് ഏറുകയും (൯) കൃപാമാഹാത്മ്യം
പുതുനിയമത്താൽ ഉറെക്കയും ആം.

<lg n="൧">ഹേ പെറാത്ത മച്ചിയായുള്ളോവേ ആൎക്കുക! നൊന്തിരിയാത്തവളേ
പൊട്ടി ആൎത്തു വാഴ്ത്തുക! വേട്ടവളുടേ മക്കളെക്കാൾ ഏകാകിനിക്കു മക്കൾ
</lg><lg n="൨">ഏറുന്നുവല്ലോ എന്നു യഹോവ പറയുന്നു. നിൻ കൂടാരത്തിന്റേ സ്ഥ
ലം വിസ്താരമാക്കുക! നീ പാൎപ്പിടങ്ങളുടേ തിരശ്ശീലകൽ നീളുന്നതു തടുക്കാ
</lg><lg n="൩">തേ നിൻ കയറുകളെ നീട്ടിച്ചു കുറ്റികളെ ഉറപ്പിച്ചുകൊൾക! കാര
ണം ഇടവലത്തും നീ തിങ്ങി വ്യാപിക്കും, നിന്റേ സന്തതി ജാതികളെ
</lg><lg n="൪">അടക്കി പാഴായ ഊരുകളിൽ കുടിയിരിക്കും. ഭയപ്പെടരുതേ, നീ നാ
ണിക്കയില്ലല്ലോ, ലജ്ജിക്കരുതേ നീ അമ്പരക്ക ഇല്ലല്ലോ, നിന്റേ യൌ
വനത്തിലേ നാണം നീ മറക്കയും വൈധവ്യത്തിങ്കലേ നിന്ദയെ ഇനി
</lg><lg n="൫">ഓരായ്കയും ചെയ്യും സത്യം. നിണക്കു ഭൎത്താവാകട്ടേ നിന്റേ സ്രഷ്ടാവു
തന്നേ, സൈന്യങ്ങളുടയ യഹോവ എന്ന് അവന്റേ നാമം; നിന്നെ
വീണ്ടവൻ ഇസ്രയേലിലേ വിശുദ്ധൻ സൎവ്വഭൂമിയുടേ ദൈവം എന്ന് അ
</lg><lg n="൬">വൻ വിളിക്കപ്പെടുന്നു. എങ്ങനേ എന്നാൽ പിരിഞ്ഞിട്ടു മനോദുഃഖിത
യായ സ്ത്രീ പോലേ നിന്നെ യഹോവ വിളിക്കുന്നു, വെടിഞ്ഞുപോയ ബാ
</lg><lg n="൭">ല്യഭാരങ്ങൾ പോലേ, എന്നു നിന്റേ ദൈവം പറയുന്നു. അല്പനിമിഷ
</lg> [ 95 ] <lg n="">ത്തിങ്കൽ ഞാൻ നിന്നെ പിരിഞ്ഞു വിട്ടതു വലിയ കനിവിൽ നിന്നെ ചേ
</lg><lg n="൮">ൎത്തുകൊള്ളും. ഊഷ്മാവിൻ കവിച്ചലിൽ ഞാൻ എൻ മുഖത്തെ ക്ഷണം
നിന്നോടു മറെച്ചു, നിത്യദയാൽ നിന്നെ കനിഞ്ഞുകൊള്ളുന്നു എന്നു നി
ന്നെ വീണ്ടെടുക്കുന്ന യഹോവ പറയുന്നു.

<lg n="൯">കാരണം ഇത് എനിക്കു നോഹയുടേ വെള്ളങ്ങൾ പോലേ: ആ നോ
ഹാജലം ഇനി ഭൂമിയിൽ കടക്ക ഇല്ല എന്ന് സത്യം ചെയ്തപ്രകാരം നി
ന്നോട് ഇനി ക്രുദ്ധിക്ക ഇല്ല ശാസിക്കയും ഇല്ല എന്നു സത്യം ചെയ്യുന്നു.
</lg><lg n="൧൦">മലകൾ നീങ്ങുകയും കന്നുകൾ കുലുങ്ങുകയും ആം. എന്നാൽ നിന്നോടുള്ള
എന്റേ ദയ നീങ്ങുക ഇല്ല എന്റേ സമാധാനനിയമം കുലുങ്ങുകയും ഇല്ല
</lg><lg n="൧൧">എന്നു നിന്നെ കനിഞ്ഞ യഹോവ പറയുന്നു. - ആശ്വാസം വരാതേ
കലങ്ങി മറിഞ്ഞ ദീനയായുള്ളോവേ കണ്ടാലും ഞാൻ നിന്റേ കല്ലുക
ളെ അഞ്ജനത്തിൽ വെക്കയും നീലക്കല്ലുകളെ അടിസ്ഥാനം ആക്കയും,
</lg><lg n="൧൨">നിന്റേ താഴികക്കുടങ്ങളെ പത്മരാഗം കൊണ്ടും വാതിലുകളെ മാണിക്ക
രത്നങ്ങളാലും നാട് ഒക്കയും മനോഹരക്കല്ലുകളാലും തീൎക്കയും ചെയ്യും.
</lg><lg n="൧൩">നിന്റേ മക്കൾ എല്ലാം യഹോവാശിഷ്യരും മക്കളുടേ സമാധാനം പെരി
</lg><lg n="൧൪">കയും ആം. നീതിയാൽ നീ ഉറെക്കും, ഭയപ്പെടുവാനില്ലായ്കയാൽ പീഢ
യോടും ഇടിച്ചൽ നിണൽക്ക് അണയായ്കയാൽ ഇടിച്ചലോടും അകലുക!</lg><lg n="൧൫">അതാ ജനശേഖരം കൂടിയാലും ആയത് എന്നിൽനിന്നല്ല; നിന്നെക്കഒ</lg><lg n="൧൬">ള്ളെ ആർ ശേഖരിച്ചാലും നിന്നോടു ചേൎന്നുവരും. തീക്കനലിൽ ഊതി
ഓർ ആയുധപ്പണി പുറപ്പെടീക്കുന്ന കൊല്ലനെ ഇതാ ഞാൻ സൃഷ്ടിച്ചു
</lg><lg n="൧൭">സന്നമാകുവാൻ മുടിപ്പവനെയും ഞാൻ സൃഷ്ടിച്ചു. നിന്നെക്കൊള്ളേ
തീൎത്ത ഏത് ആയുധവും ഫലിക്ക ഇല്ല ന്യായവിസ്താരത്തിനായി നി
ന്നോടു കയൎക്കുന്ന ഏതി നാവിനും നീ കുറ്റം വിധിക്കും; ഇതത്രേ യഹോ
വാദാസരുടേ അവകാശവും അവൎക്ക് എന്നോടുള്ള നീതിയും എന്നു യ
ഹോവയുടേ അരുളപ്പാട്.
</lg>

൫൫. അദ്ധ്യായം.

പുതിയ നിയമത്താലേ സൌജന്യമുള്ള കാഴ്ചകൾ (൬) മനംതിരിഞ്ഞവൎക്കു
വചനത്താലേ സാധിക്കും.

<lg n="൧">അല്ലയോ സകലദാഹിക്കുന്നവരും വെള്ളത്തേക്കു വരുവിൻ, പണമി
ല്ലാത്തവനും കൂടിട്ടു വന്നു വാങ്ങി ഭക്ഷിപ്പിൻ! വെള്ളി എന്നി വന്നു വില
</lg><lg n="൨">കൂടാതേ വീഞ്ഞും പാലും വാങ്ങുവിൻ! അപ്പമല്ലാത്തതിന്നു വെള്ളി തൂക്കി
</lg> [ 96 ] <lg n="">തൃപ്തി വരുത്താത്തതിന്നു നിങ്ങടേ അദ്ധ്വാനഫലം കൊടുപ്പാൻ എന്തു?
എന്നെ കേട്ടേ മതിയാവു, (കേട്ടു) നല്ലതു ഭക്ഷിക്കയും ഉള്ളം മൃഷ്ടാന്ന
</lg><lg n="൩">ത്തിൽ രസിക്കയും ആക! ചെവി ചാച്ചു എന്നരികേ വരുവിൻ, നി
ങ്ങടേ ദേഹി ഉയിർപ്പാൻ കേട്ടുകൊൾവിൻ! ദാവീദിൻ നിശ്ചലകൃപകൾ
</lg><lg n="൪">എന്ന് ഒരു നിത്യനിയമം ഞാൻ തീർത്തുതരും. അവനെ ഇതാ ഞാൻ
വംശങ്ങൾക്കു സാക്ഷിയും കുലങ്ങൾക്കു പ്രഭുവും പ്രമാണിയും ആക്കി
</lg><lg n="൫">ക്കൊടുത്തു. ഇതാ നീ അറിയാത്ത ജാതിയെ നീ വിളിക്കും, നിന്നെ അ
റിയാത്ത ജാതി നിങ്കലേക്ക് ഓടിവരും, എന്നതു നിൻ ദൈവമായ യ
ഹോവയും നിണക്കു ഘനം വരുത്തിയ ഇസ്രയേലിലേ വിശുദ്ധനും ആ
യവൻനിമിത്തം തന്നേ.

</lg>

<lg n="൬">യഹോവയെ എത്തിക്കൂടുമ്പോൾ തിരവിൻ, അവൻ അടുത്തിരിക്കു
</lg><lg n="൭">മ്പോൾ അവനെ വിളിപ്പിൻ! ദുഷ്ടൻ തന്റേ വഴിയെയും അതിക്രമ
ക്കാരൻ തൻ നിനവുകളെയും വിട്ടു യഹോവയിലേക്കു അവൻ കനി
വാൻ തിരിക, ക്ഷമ വഴിയുന്നവനാകയാൽ നമ്മുടേ ദൈവത്തിങ്കലേക്കും
</lg><lg n="൮">(തിരിക). നിങ്ങടേ നിനവുകൾ എൻ നിനവുകൾ അല്ലല്ലോ, എൻ
വഴികൾ നിങ്ങടേ വഴികളും അല്ലല്ലോ, എന്നു യഹോവയുടേ അരുള
</lg><lg n="൯">പ്പാടു, ഭൂമിയിലും വാനങ്ങൾ ഉയരുംപ്രകാരം തന്നേ അങ്ങേ വഴിക
ളിൾ എൻ വഴികളും അങ്ങേ നിനവുകളിൽ എൻ നിനവുകളും ഉയരു
</lg><lg n="൧൦">ന്നു സത്യം. എന്തെന്നാൽ വാനത്തിൽനിന്നു മാരിയും ഹിമവും ഇറങ്ങി
അവിടേക്കു തിരിയാതേ ഭൂമിയെ നനെച്ചു വിളയിച്ചു മുളെപ്പിക്കയും വി
തെക്കുന്നവനു വിത്തും ഉണ്മാൻ ആഹാരവും കൊടുപ്പിക്കയും ചെയ്യും
</lg><lg n="൧൧">പ്രകാരമത്രേ, എൻ വായിൽനിന്നു പുറപ്പെടുന്ന വചനം ആകും: അതു
എനിക്ക് ഇഷ്ടമുള്ളതിനെ അനുഷ്ഠിച്ചു ഞാൻ അയച്ച കാര്യത്തെ സാധി
</lg><lg n="൧൨">പ്പിച്ചല്ലാതേ എങ്കലേക്കു വെറുതേ തിരിഞ്ഞു വരിക ഇല്ല.- അതേ
നിങ്ങൾ സന്തോഷത്തിൽ പുറപ്പെട്ടു സമാധാനത്തിൽ നടത്തപ്പെടും,
മലകളും കുന്നുകളും നിങ്ങളുടേ മുമ്പാകേ പൊട്ടി ആർക്കും നാട്ടിലേ മര
</lg><lg n="൧൩">ങ്ങൾ എല്ലാം കൈകൊട്ടും; മുൾക്കെട്ടിന്നു പകരം ദേവതാരവും കള്ളി
ക്കു പകരം പേരയും മുളെക്കും, ആയതു യഹോവെക്കു കീർത്തിയും എന്നും
അറാത്ത ചിഹ്നവും ആയ്ച്ചമയും.
</lg> [ 97 ] ൫൬. അദ്ധ്യായം.

പുതിയ സഭയിൽ ശബ്ബത്താദികല്പനകളെ സൂക്ഷിച്ചാലും (൩) പുറത്തുള്ള
വരെയും വേണ്ടുവോളം ചേർക്കേണം (൧൦)പഴയ സഭ ഇടയന്മാരുടേ ദോഷ
ത്താൽ നശിക്കുന്നതു.

<lg n="൧">യഹോവ പറയുന്നിതു: എന്റേ രക്ഷ വരുവാനും എൻ നീതി വെളി
പ്പെടുവാനും അടുത്തിരിക്കയാൽ ന്യായത്തെ കാത്തു നീതിയെ പ്രവൃത്തി
</lg><lg n="൨">. പ്പിൻ! ഇതു ചെയ്യുന്ന മർത്യനും ഇതു പിടിച്ചുകൊള്ളുന്ന മനുഷ്യപുത്രനും
ധന്യൻ, ശബ്ബത്തിനെ തീണ്ടിക്കാതേ കാത്തും ദോഷം ഒന്നും ചെയ്യാതേ
</lg><lg n="൩">കൈ സൂക്ഷിച്ചും കൊള്ളുന്നവൻ തന്നേ!- യഹോവയോടു ചേരുന്ന
പരദേശക്കാരനോ "യഹോവ സ്വജനത്തിൽനിന്ന് എന്നെ അശേഷം
വേർപിരിക്കും" എന്നു പറയരുതു, ഷണ്ഡനോ "ഞാൻ ഇതാ ഉണങ്ങിയ
</lg><lg n="൪">മരമത്രേ" എന്നു പറകയും അരുതു. എൻ ശബ്ബത്തുകളെ കാത്തു എനിക്ക്
ഇഷ്ടമുള്ളതു തെരിഞ്ഞു എൻ നിയമത്തെ പിടിച്ചുകൊള്ളുന്ന ഷണ്ഡന്മാർക്കു
</lg><lg n="൫">എന്റേ ആലയത്തിലും എൻ മതിലകങ്ങളിലും പുത്രീപുത്രന്മാരെക്കാൾ
നല്ല കയ്യും പേരും കൊടുക്കുന്നു എന്നും, അറാത്ത നിത്യനാമത്തെ അവർക്കു
</lg><lg n="൬">കൊടുക്കുന്നു എന്നും യഹോവ പറയുന്നു. യഹോവയെ സേവിച്ചു യഹോ
വാനാമത്തെ സ്നേഹിച്ചു അവനു ദാസരായിരിപ്പാൻ യഹോവയോടു ചേ
രുന്ന പരദേശക്കാരോ ശബ്ബത്തെ തീണ്ടിക്കാതേ കാത്തു എൻ നിയമത്തെ
</lg><lg n="൭">പിടിച്ചുകൊള്ളുന്ന ഏവരായാലും, അവരെ എൻ വിശുദ്ധമലെക്കു കൊ
ണ്ടുവന്നു എൻ പ്രാർത്ഥനാലയത്തിൽ സന്തോഷിപ്പിക്കും, അവരുടേ ഹോമ
ങ്ങളും ബലികളും എൻ പീഠത്തിന്മേൽ പ്രസാദകരം ആകും, എൻ ഭവനം
സാക്ഷാൽ സകലവംശങ്ങൾക്കും പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും.
</lg><lg n="൮">ഇസ്രയേലിൽ ഭ്രഷ്ടരായ്പ്പോയവരെ കൂട്ടുന്ന യഹോവ എന്ന കർത്താവിൻ
അരുളപ്പാടാവിതു: അവന്റേ കൂട്ടർക്കു പുറമേ ഞാൻ ഇനിയും അവങ്ക
</lg><lg n="൯">ലേക്കു കൂട്ടും. ഹേ നാട്ടിലേ സകലജന്തുവും കാട്ടിലേ സകലജന്തുവും
തിന്മാൻ വരുവിൻ!

</lg>

<lg n="൧൦">അവന്റേ കാവൽക്കാർ ഒക്ക കുരുടർ, ഒട്ടും അറിയാത്തവർ, കുരെപ്പാൻ
കഴിയാത്ത ഊമനായ്ക്കളായി, എല്ലാവരും കിനാവിൽ പേ പറഞ്ഞു കിട
</lg><lg n="൧൧">ന്നു ഉറങ്ങുവാൻ പ്രിയപ്പെടുന്നു. നായ്ക്കളോ തൃപ്തി ഒട്ടും തോന്നാത
വങ്കൊതിയർ; പിന്നേ അങ്ങനേയവർ തന്നേ ഇടയർ! ഗ്രഹിപ്പാൻ അ
വർക്ക് അറിയാ, എല്ലാവരും അന്ത്യൻ വരേ താന്താന്റേ വഴിക്കും സ്വലാ
</lg> [ 98 ] <lg n="൧൨">ഭത്തിന്നും നോക്കുന്നു. "വരീൻ നാം മദ്യം കോരിക്കുടിപ്പാൻ ഞാൻ വീ
ഞ്ഞു വരുത്തട്ടേ, ഇന്നേ പോലേ നാളയും വേണ്ടുവോളം തിങ്ങ വിങ്ങ
ആകും" എന്നത്രേ.

</lg>

൫൭. അദ്ധ്യായം.

സജ്ജനങ്ങൾ ക്ഷയിക്കുമ്പോൾ (൩) ദുർജ്ജനങ്ങൾ പാപസേവയിൽ പുളെ
ച്ച് അദ്ധ്വാനിക്കയാൽ (൧൪) ദീർഘശാന്തിയുള്ള ദൈവം മനന്തിരിവു ചോദിക്കുന്നു.

<lg n="൧">നീതിമാൻ ക്ഷയിക്കുന്നു എന്നിട്ടും ആരും മനസ്സു വെക്കുന്നില്ല, ദയാലു
ക്കൾ എടുത്തുകൊള്ളപ്പെടുന്നു എന്നിട്ടും നീതിമാൻ തിന്മയിൽനിന്ന് എടു
</lg><lg n="൨">ത്തുകൊള്ളപ്പെടുന്നു എന്ന് വിചാരിപ്പാറ് ഇല്ല. അവൻ സമാധാന
ത്തിൽ പ്രവേശിക്കുന്നു, ചൊവ്വിന്നു നടന്നുകൊണ്ടവർ തങ്ങളുടേ കിടക്ക
കളിൽ സ്വസ്ഥരായി ശയിക്കുന്നു.

</lg>

<lg n="൩">നിങ്ങളോ ഇങ്ങ് അടുപ്പിൻ, ശകുനക്കാരത്തിയുടേ മക്കളേ വ്യഭിചാരി
</lg><lg n="൪">ക്കും വേശ്യെക്കും പ്രജയായുള്ളോരേ! ആരെ ചൊല്ലി നിങ്ങൾ വിനോ
ദിച്ചുകൊള്ളുന്നു? ആരെ ചൊല്ലി വായ്പിളർന്നു നാക്കു നീട്ടുന്നു? നിങ്ങൾ
</lg><lg n="൫">വ്യാജത്തിൻ പ്രജയും ദ്രോഹസുതന്മാരും അല്ലയോ? പച്ചമരത്തിങ്കീഴ്
തോറും മാവുകളെ മോഹിച്ചു കാളി, ശൈലങ്ങളുടേ പിളർപ്പുകൾക്കു താഴേ
</lg><lg n="൬">ചോലകളിൽ ശിശുക്കളെ അറുത്തുംകൊള്ളുന്നവരേ! തോട്ടിലേ മിനുത്ത
കല്ലുകളിൽ നിന്റേ പങ്കായി, അവയത്രേ നിന്റേ ഓഹരി. എടീ അവ
റ്റിന്നു നീ ഊക്കഴിച്ചു കാഴ്ച ഹോമിച്ചുവെച്ചു; ഈ വക എനിക്കു തെളി
</lg><lg n="൭">യേണം എന്നോ? ഉയർന്ന വന്മലമേൽ നീ കിടക്ക പരത്തി അവിടേക്കു
</lg><lg n="൮">ബലി കഴിപ്പാനും കരേറി പോയി. കതകിന്നും കട്ടിലക്കാൽക്കും പിറ
കിൽ നീ നിന്റേ ഓർമ്മയെ സ്ഥാപിച്ചു എന്നൊടായ ശേഷമേ മെയ്യൊ
ഴിച്ചുകൊടുത്തു ശയ്യ പരത്തി കയറി അവരിൽ ഒരുത്തനെ കൂലിക്കു വാ
</lg><lg n="൯">ങ്ങി, അവരുടേ കിടക്ക നീ സ്നേഹിച്ചു ലിംഗത്തെ നോക്കുന്നു! നീ തൈ
ലവുമായി രാജാവിനെ (തൊഴുവാൻ) യാത്രയാകയും നിന്റേ സൗരഭ്യ
പദാർത്ഥങ്ങളെ പെരുപ്പിക്കയും നിന്റേ ഓട്ടാളരെ ദൂരത്തോളം അയച്ചു,
</lg><lg n="൧൦">പാതാളംവരേ കുമ്പിട്ടു കിഴികയും ചെയ്തു. നിന്റേ വഴിയുടേ പെരി
പ്പത്താൽ തളർച്ച വന്നിട്ടും "ഗതികെട്ടു" എന്നു നീ പറയാറില്ല; കൈക്കൽ
</lg><lg n="൧൧">(കുറയ)ജീവപുതുക്കം കണ്ടാൽ നിണക്കു വേദന ഇല്ല. പിന്നേ ആർക്കു
നീ അഞ്ചി ഭയപ്പെട്ടിട്ടു നീ കളവു പറഞ്ഞു എന്നെ ഓർക്കാതേയും മനസ്സ്
</lg> [ 99 ] <lg n="">വെക്കാതേയും പോയതു? യുഗംമുതൽ ഞാൻ അടങ്ങി നിൽക്കയാൽ അല്ല
</lg><lg n="൧൨">യോ എന്നെ നീ ഭയപ്പെടേണ്ട എന്നോ? ഞാനോ നിന്റേ നീതിയെ
യും നിണക്ക് ഉതകാത്തത് എന്നു നിന്റേ ക്രിയകളെയും അറിയിക്കും.
</lg><lg n="൧൩">നീ നിലവിളിക്കയിൽ നിൻ ബിംബക്കൂട്ടങ്ങൾ നിന്നെ ഉദ്ധരിപ്പൂതാക!
അവരെ ഒക്കയും കാറ്റ് എടുക്കും ഒരു വീർപ്പു കളയും താനും; എന്നിൽ
ആശ്രയിക്കുന്നവനോ ഭൂമിയെ അടക്കി എൻ വിശുദ്ധപർവതത്തെ
സമ്പാദിക്കും.

</lg>

<lg n="൧൪">അവൻ പറയുന്നിതു: തൂർത്തു നികത്തി നിരത്തിനെ ഒരുക്കുവിൻ എൻ
</lg><lg n="൧൫">ജനത്തിന്റേ വഴിയിൽനിന്നു ഇടറുന്നത് എല്ലാ പോക്കുവിൻ! കാര
ണം വിശുദ്ധൻ എന്ന നാമത്തോടെ ഉയർന്നു സദാ വസിക്കുന്ന ഉന്നതൻ
ഇപ്രകാരം പറയുന്നു: ഔന്നത്യവും വിശുദ്ധവും ഞാൻ വസിക്കുന്നതല്ലാ
തേ തകർന്നവനോടും മനത്താഴ്മയുള്ളവരോടും ഇരിക്കുന്നു, താണവരുടേ
ആത്മാവെ ഉയിർപ്പിപ്പാനും തകർന്നവരുടേ ഹൃദയത്തെ ഉയിർപ്പിപ്പാനും
</lg><lg n="൧൬">തന്നേ. എന്നേക്കും ഞാൻ വാദിക്കയും എപ്പോഴും ക്രുദ്ധിക്കയും ഇല്ലല്ലോ;
(ചെയ്കിൽ) ഞാൻ ഉണ്ടാക്കിയ ആത്മാവും പ്രാണങ്ങളും എന്റേ മുമ്പിൽ
</lg><lg n="൧൭">നിന്നു മാഴ്ക്കുമല്ലോ. അവന്റേ അത്യാഗ്രഹത്തിന്റേ കുറ്റംകൊണ്ടു ഞാൻ
ക്രുദ്ധിച്ചു അവനെ അടിച്ചു ഒളിച്ചും ക്രുദ്ധിച്ചുംപോന്നു, അവനും തെറ്റീട്ടു
</lg><lg n="൧൮">സ്വഹൃദയത്തിൻ വഴിയിൽ നടന്നു. അവന്റേ വഴികളെ ഞാൻ കണ്ടു
അവനു ചികിത്സിക്കും അവനെ നടത്തി അവനും അവന്റേ ദു:ഖിതന്മാ
ർക്കും ആശ്വാസങ്ങളെ ഒപ്പിച്ചുകൊടുത്തു, ചുണ്ടുകളുടേ അനുഭവത്തെ സൃ
</lg><lg n="൧൯">ഷ്ടിക്കും: "സമാധാനം! ദൂരസ്ഥനും സമീപസ്ഥനും സമാധാനം!" എ
ന്നു യഹോവ പറയുന്നു, "ഞാൻ അവനെ സൗഖ്യമാക്കുകയും ചെയ്യും".
</lg><lg n="൨൦">ദുഷ്ടന്മാരോ ഓളം പൊങ്ങുന്ന കടലിന്ന് ഒക്കുന്നു, ആയത് അമർന്നടങ്ങി
</lg><lg n="൨൧">ക്കൂടാ അതിൻ ഓളങ്ങൾ ചേറും ചളിയും പൊങ്ങിച്ചു തള്ളുന്നു. ദുഷ്ടന്മാ
ർക്കു സമാധാനം ഇല്ല എന്ന് എന്റേ ദൈവം പറയുന്നു.

</lg>

III. ഇന്നും എന്നേക്കും രക്ഷ സംഭവിപ്പതു ജഡസംബന്ധക്കാർക്കല്ല
നീതിവിശുദ്ധികളാൽ അത്രേ (അ.൫൮—൬൬.)

൫൮. അദ്ധ്യായം.

മായാഭക്തി പോരാ (൩)സത്യനോമ്പും (൮)ഫലിക്കുന്ന ആരാധനയും
(൧൩)ശബ്ബത്താചാരവും ഇന്നതെന്നുള്ളതു.
[ 100 ] <lg n="൧"> കുരലാൽ ആമ്മട്ടും ഇളയാതേ വിളിക്ക, കാഹളം പോലേ ശബ്ദം ഉയ
ർത്തി എൻ ജനത്തിന്റേ ദ്രോഹവും ഇസ്രയേൽഗൃഹത്തിൻ പാപങ്ങളെ
</lg><lg n="൨"> യും അവർക്ക് അറിയിക്ക! എന്നെയോ അവർ നാൾക്കുനാൾ തിരഞ്ഞു
എൻ വഴികളുടേ അറിവിനെ കാംക്ഷിച്ചുപോരുന്നു, സ്വദേവന്റേ ന്യാ
യത്തെ വിടാതേ നീതിയെ ചെയ്തൊരു ജാതി എന്ന പോലേ, നീതിയു
ള്ള വിധികളെ എന്നോടു ചോദിച്ചു ദൈവം അടുക്കേണം എന്നു വാഞ്ച്ഛി
</lg><lg n="൩"> ക്കുന്നു. "ഞങ്ങൾ നോൽക്കുന്നതു നീ എന്തു കാണാതു? ആത്മതപസ്സു ചെ
യ്യുന്നത് എന്ത് അറിയാതു?" (എന്നു ചൊല്ലി തന്നേ). കണ്ടോ നിങ്ങൾ
നോൽക്കുന്ന നാളിൽ കാര്യങ്ങൾ നടന്നു നിങ്ങടേ എല്ലാ കൂലിക്കാരെയും
</lg><lg n="൪"> തെളിക്കുന്നു. കണ്ടോ വിവാദത്തിന്നും വഴക്കിന്നും ദുഷ്ടമുഷ്ടി ചുരുട്ടി
അടിപ്പാനും നിങ്ങൾ നോൽക്കുന്നതു; ഉന്നത(സ്ഥാന)ത്തിൽ നിങ്ങളുടേ ശ
</lg><lg n="൫"> ബ്ദം കേൾപ്പിപ്പാനല്ല ഇന്നു നോൽക്കുന്നതു. എനിക്കു തെളിയുന്ന നോ
മ്പ് ഇതിന്ന് ഒക്കുമോ? മനുഷ്യൻ ദേഹിയെ തപിപ്പിക്കുന്ന നാൾ ഇതോ?
തലയെ വേഴം പോലേ കുനിയിച്ചു ചാക്കുശീലയും വെണ്ണീരും വിരിച്ചു
കിടന്നാൽ, ഉപവാസം എന്നും യഹോവെക്കു പ്രസാദദിവസം എന്നും വ
</lg><lg n="൬"> രുമോ? ദുഷ്ടതയാൽ വരിഞ്ഞുകെട്ടിയത് അഴിക്ക, നുകത്തിൻ കെട്ടുക
ളെ വേർവ്വിടുക്ക, ഒടിഞ്ഞവരെ സ്വതന്ത്രരാക്കി വിടുക, പിണെച്ചു പൂട്ടി
യത് ഒക്ക അറുക്ക! എന്നുള്ളതത്രേ എനിക്കു തെളിയുന്ന നോമ്പല്ലയോ?
</lg><lg n="൭"> വിശക്കുന്നവന്നു നിന്റേ അപ്പം നുറുക്കി കൊടുക്ക, മണ്ടിച്ച് ആട്ടിയ
സാധുക്കളെ പുരയിൽ കൊണ്ടുവരിക, നഗ്നനെ കണ്ടാൽ പുതപ്പിക്ക, നി
</lg><lg n="൮"> ന്റേ ഉടപ്പിറപ്പിൽനിന്ന് ഒളിച്ചുകൊള്ളായ്ക ഇത്യാദി അല്ലയോ? അ
പ്പോഴേ നിന്റേ വെളിച്ചം അരുണോദയം പോലേ ഉഷെക്കും, നിന്റേ
രോഗശമനം വേഗം വളരും, നിന്റേ നീതി നിണക്കു മുന്നിൽ ചെല്ലും
</lg><lg n="൯"> യഹോവാതേജസ്സു നിണക്കു പിന്തുണയും ആകും. അന്നു നീ വിളിക്കും
യഹോവ ഉത്തരം അരുളുകയും ചെയ്യും, നീ കൂക്കും "ഞാൻ ഇതാ" എന്ന്
അവനും പറയും. നുകം പൂട്ടുക, വിരൽ ചൂണ്ടുക, വികൃതി പറക ഈ
</lg><lg n="൧൦"> വക നിന്നടുവിൽനിന്ന് അകറ്റി എങ്കിൽ, വിശക്കുന്നവന്നു നിന്റേ
ഉള്ളത്തെ പൊഴിച്ചുകൊടുത്തു വലഞ്ഞവന്റേ കൊതിക്കു തൃപ്തിവരുത്തി
എങ്കിൽ, ഇരിട്ടിലും നിൻ വെളിച്ചം ഉദിക്കും നിന്റേ തമസ്സു ഉച്ചെക്കും
</lg><lg n="൧൧"> ഒക്കും. യഹോവ നിന്നെ എന്നും നടത്തി വറൾച്ചകളിലും ദേഹിക്കു തൃ
പ്തിവരുത്തി എല്ലുകളെ പുഷ്ടിപ്പികയാൽ, നീ നനയേറും തോട്ടത്തിന്നും
</lg><lg n="൧൨"> ജലം എന്നും ചതിക്കാത്ത നീരുറവിന്നും സമനാകും. നിന്നിൽ ഉത്ഭവി
</lg> [ 101 ] <lg n="">ച്ചവർ യുഗാന്തര ഇടിവുകളെ പണിയിക്കും, തലമുറതലമുറ കണ്ട അടി
സ്ഥാനങ്ങളെ നീ നിറുത്തും, മതിൽക്കേടു തീർപ്പവൻ എന്നും കുടിയിരിപ്പാൻ
നിരത്തുകളെ യഥാസ്ഥാനത്താക്കുവോൻ എന്നും നീ വിളിക്കപ്പെടും.
</lg><lg n="൧൩">ശബ്ബത്തെ (മീറായ്‌വാൻ) നീ കാൽ ഒഴിച്ചു വാങ്ങി എൻ വിശുദ്ധദിവ
സത്തിൽ കാര്യങ്ങൾ നടക്കാതേ ശബ്ബത്തെ കൌതുകം എന്നും, യഹോ
വെക്കു വിശുദ്ധമായതു ഗൌരവം എന്നും വിളിക്കയും, നിന്റേ വഴിക
ളെ ചെയ്യാതേ നിന്റേ കാര്യങ്ങളെ നടക്കാതേ ഗുണദോഷം പറയാതേ
</lg><lg n="൧൪">കണ്ടു അതിനെ ബഹുമാനിക്കയും ചെയ്താൽ; അന്നു നീ യഹോവയിൽ
രസിച്ചു ലയിക്കും, ഞാൻ ഭൂമിയുടേ അഗ്രങ്ങളിന്മേൽ നിന്നെ മണ്ടിച്ചു കി
ടാകി, നിന്നപ്പനായ യാക്കോബിന്റേ അവകാശത്തെ ഭുജിപ്പിച്ചു തരും.
യഹോവവായി ഉരെച്ചു സത്യം.

</lg>

൫൯. അദ്ധ്യായം.

രക്ഷയെ താമസിപ്പിക്കുന്നതു പാപവാഴ്ചയത്രേ (൯) എന്നറിഞ്ഞു സ്വീകരി
ച്ചാൽ (൧൬) യഹോവ താൻ നീതിയെ നടത്തി ന്യായം വിധിച്ചു ഇസ്രയേലെ
വീണ്ടുകൊള്ളും.

<lg n="൧">കണ്ടാലും യഹോവകൈ രക്ഷിക്കാതോളം ചുരുങ്ങീട്ടില്ല, ചെവി കേ
</lg><lg n="൨">ളാതോളം കനത്തതും ഇല്ല, നിങ്ങളെയും നിങ്ങടേ ദൈവത്തെയും വേ
റാക്കുന്നതു നിങ്ങളുടേ കുറ്റങ്ങളത്രേ, കേളാതവണ്ണം തിരുമുഖത്തെ നിങ്ങ
</lg><lg n="൩">ൾക്കു മറെക്കുന്നതു നിങ്ങടേ പാപങ്ങളത്രേ. നിങ്ങളുടേ ഉള്ളങ്കൈകൾ
ചോര പിരണ്ടു, വിരലുകൾ അകൃത്യം (പിരണ്ടു) നിങ്ങടേ ചുണ്ടുകൾ ച
</lg><lg n="൪">തി പറഞ്ഞു നാക്കു അക്രമവും ഉരെക്കുന്നു. നീതിയിൽ (സാക്ഷി)വിളി
ക്കുന്നവനും ഉണ്മയിൽ വ്യവഹരിക്കുന്നവനും ആരും ഇല്ല, മായയിൽ ആ
ശ്രയിച്ചു പൊള്ളു പറകയും, കിണ്ടത്താൽ ഗർഭം ധരിച്ച് അക്രമം പ്രസ
</lg><lg n="൫">വിക്കയും ഉള്ളു. മൂർഖന്റേ മുട്ടകളെ പൊരുന്നി വണ്ണാൻ വലകളെ നെ
യ്യുന്നു, ആ മുട്ടകളിൽ ഒന്നു തിന്നുന്നവൻ മരിക്കും, ചവിട്ടി ചതെച്ചാൽ
</lg><lg n="൬">സർപ്പം പുറത്തു വരുന്നു. അവരുടേ നെയ്ത്തു തുണിക്കാകാ, അവരുടേ പ
ണികൾ പുതെപ്പാൻ പോരാ, അവരുടേ പണികൾ അക്രമപ്പണിയത്രേ,
</lg><lg n="൭">അവരുടേ കൈകളിൽ സാഹസകർമ്മമേ ഉള്ളു. അവരുടേ കാലുകൾ
ദോഷത്തിന്ന് ഓടി കുറ്റമില്ലാത്ത രക്തം ചിന്തുവാൻ ഉഴറുന്നു, അവരു
ടേ വിചാരങ്ങൾ അക്രമവിചാരങ്ങൾ, അവരുടേ നിരത്തുകളിൽ ഇടി
</lg><lg n="൮">വും പൊടിവും (കാണും). സമാധാനവഴിയെ അറിയുന്നില്ല, അവരു
</lg> [ 102 ] <lg n="">ടേ ഞെറികളിൽ ന്യായം ഒട്ടും ഇല്ല, പാതകളെ തങ്ങൾക്കായി വക്രമാ
ക്കുന്നു, അതിൽ സഞ്ചരിക്കുന്നവൻ ആരും സമാധാനത്തെ അറിയാ.

</lg> <lg n="൯">എന്നതുകൊണ്ടു ന്യായം ഞങ്ങളോട് അകന്നു നീതി ഞങ്ങളോട് എ
ത്താതേ ഇരിക്കുന്നു, ഞങ്ങൾ വെളിച്ചത്തിന്നു കാത്തിരിക്കേ അതാ ഇരിട്ടു;
</lg><lg n="൧൦">തുളക്കത്തിന്നു (കാത്താൽ) തമസ്സിലേ നടപ്പു. കുരുടരെ പോലേ ഞങ്ങൾ
ചുവർ തപ്പിപ്പിടിച്ചു, കണ്ണില്ലാത്തവണ്ണം തപ്പിനടക്കുന്നു, അന്തിമയക്കിൽ
കണക്കേ ഞങ്ങൾ ഉച്ചെക്കും ഇടറി, പുഷ്ടന്മാരുടേ നടുവിൽ ശവങ്ങളായി
</lg><lg n="൧൧">(നടക്കുന്നു). ഞങ്ങൾ ഒക്കേ കരടികൾ പോലേ ചിനക്കി പ്രാവുപോ
ലേ കുറുട്ടിപ്പോരുന്നു, ന്യായത്തിന്നു കാത്തിരിക്കേ അത് ഇല്ല, രക്ഷെക്കു
</lg><lg n="൧൨">(കാത്താൽ) അത് അകലേ ഉള്ളു.— കാരണം തിരു മുമ്പിൽ ഞങ്ങളുടേ
ദ്രോഹങ്ങൾ പെരുകി, ഇങ്ങേ പാപങ്ങൾ ഞങ്ങൾക്കു നേരേ സാക്ഷി
നിൽക്കുന്നു; ഞങ്ങടേ ദ്രോഹങ്ങൾ ഇങ്ങുണ്ടു സത്യം, ഞങ്ങടേ കുറ്റങ്ങളെ
അറിഞ്ഞുവരുന്നു; സ്വാമിദ്രോഹം, യഹോവയെ നിഷേധിക്ക, ഞങ്ങളു
ടേ ദൈവത്തെ വിട്ടു പിൻ വാങ്ങുക, പീഡയും മത്സരവും സംസാരിക്ക,
</lg><lg n="൧൩">ചതിവാക്കുകളെ ഹൃദയത്തിൽ ഉല്പാദിച്ച് ഉച്ചരിക്ക. എന്നീ വകയാൽ
ന്യായം പിറകോട്ടു തള്ളപ്പെട്ടു, നീതി ദൂരേ നിന്നു പോയി, മന്നത്തിങ്കല
</lg><lg n="൧൪">ല്ലോ സത്യം എന്നത് ഇടറുന്നു, നേരും പ്രവേശിച്ചു കൂടാ. പിന്നേ സ
ത്യം കാണ്മാനും ഇല്ല തിന്മയെ വിട്ടു വാങ്ങുന്നവൻ ഇരയായ്പ്പോകുന്നു.
</lg><lg n="൧൫. ൧൬">ആയതു യഹോവ കണ്ടു ന്യായം ഇല്ലായ്കയാൽ ഇഷ്ടക്കേടായി. ഒരു
പുരുഷനും ഇല്ല എന്നു കണ്ടു തടുക്കാകുന്നവൻ ഇല്ലായ്കയാൽ ആശ്ചര്യ
പ്പെട്ടു; എന്നാറേ അവന്റേ ഭുജം അവനു രക്ഷ വരുത്തി അവന്റേ
</lg><lg n="൧൭">നീതി അവനെ താങ്ങി. കവചം പോലേ നീതിയെയും രക്ഷാശിരസ്ത്രം
തലമേലും കെട്ടി പ്രതിക്രിയാവസ്ത്രങ്ങൾ ഉടുപ്പാക്കി ചുറ്റി പുതപ്പായി
</lg><lg n="൧൮">എരിവിനെ പുതെച്ചു.- ക്രിയകൾക്കു തക്കവണ്ണം അവൻ പകരം ഒ
പ്പിക്കും, തന്റേ മാറ്റാന്മാർക്കു ഊഷ്മാവും ശത്രുക്കൾക്കു പ്രതികാരവും; (ദൂര)
</lg><lg n="൧൯">ദ്വീപുകൾക്കും പ്രതിക്രിയ ഒപ്പിക്കും. പിന്നേ അസ്തമാനത്തുള്ളവരും
യഹോവാനാമത്തെയും സൂര്യോദയത്തിൽ നിന്നവരും അവന്റേ തേജ
സ്സെയും ഭയപ്പെടും, അവൻ വരുന്നതു യഹോവാശ്വാസം ഓടിക്കുന്നൊ
</lg><lg n="൨൦">രു തിങ്ങിയ പുഴ പോലേ തന്നേയല്ലോ. ചിയ്യോനിലേക്കു വീണ്ടുകൊ
ള്ളുന്നവൻ വരുന്നു, യാക്കോബിലേ ദ്രോഹത്തിൽനിന്നു മനന്തിരിഞ്ഞവ
</lg><lg n="൨൧">ർക്കത്രേ എന്നു യഹോവയുടേ അരുളപ്പാടു. ഞാനാകട്ടേ, യഹോവ പറ
യുന്നു, അവരോട് എന്റേ നിയമമാവിതു: നിന്മേലുള്ള എന്റേ ആത്മാ
</lg> [ 103 ] <lg n="">വും നിൻ വായിൽ ആക്കിയ എന്റേ വാക്കുകളും നിന്റേ വായും സന്ത
തിയുടേ വായും സന്തതിസന്തതിയുടേ വായും ഇന്നു മുതൽ എന്നേക്കും
വിട്ടു നീങ്ങുക ഇല്ല എന്നു യഹോവ പറയുന്നു.
</lg>

൬൦. അദ്ധ്യായം.

യഹോവാതേജസ്സ് പുതിയ യരുശലേമിൽ ആവസിച്ചു (൪)മിക്ക ജാതി
കളെയും സർവ്വലോകധനത്തെയും ആകർഷിക്കുമ്പോൾ (൮)അതിന്റേ മക്കൾ
ദൂരത്തുനിന്നു ചേരുകയും (൧൨)നഗരം അത്യന്തം വളരുകയും (൧൭)ദൈവം
അതിൽ വാഴുകയും ചെയ്യും.

<lg n="൧"> അല്ലയോ എഴുനീറ്റു പ്രകാശമാക! നിന്റേ പ്രകാശം വന്നുവല്ലോ,
</lg><lg n="൨"> യഹോവാതേജസ്സും നിന്മേൽ ഉദിച്ചു. ഇതാ ഇരുട്ടു ഭൂമിയെയും കാർമ്മു
കിൽ വംശങ്ങളെയും മൂടിക്കിടക്കുന്നു, നിന്റെ മേലോ യഹോവ ഉദിക്കുന്നു
</lg><lg n="൩"> അവന്റേ തേജസ്സും നിന്മേൽ കാണപ്പെടും. നിന്റേ പ്രകാശത്തേക്കു
ജാതികളും നിൻ ഉദയത്തെളക്കത്തിന്നു രാജാക്കളും ചെല്ലുന്നു.
</lg><lg n="൪"> കണ്ണുകളെ ഉയർത്തി ചുറ്റും കാൺങ്ക; ഇവർ ഒക്ക കൂടി നിങ്കലേക്കു വ
രുന്നു നിന്റേ പുത്രന്മാർ ദൂരത്ത്നിന്നും പുത്രിമാർ ഉക്കത്ത് എടുക്കപ്പെട്ടും
</lg><lg n="൫"> വരുന്നു. അന്നു നീ കണ്ടു മിന്നും, ഹൃദയം പിടെച്ചു വിരിയും, നിങ്കലേ
ക്കാകട്ടേ സമുദ്രത്തിന്റേ ആരവാരം തിരിഞ്ഞു ജാതികളുടേ മുതലും വന്നു
</lg><lg n="൬"> ചേരുന്നു. ഒട്ടകക്കവിച്ചൽ നിന്നെ മൂടും, മിദ്യാൻ ഏഫ എന്നവരുടേ
ചിറ്റൊട്ടകങ്ങൾ ആദിയായി ഒക്കയും ശബയിൽനിന്നു പൊന്നും കുന്തു
രുക്കവും പേറി വന്നു യഹോവയുടേ സങ്കീർത്തനങ്ങൾ സുവിശേഷി
</lg><lg n="൭"> ക്കുന്നു. കേദാരിലേ ആട്ടിങ്കൂട്ടം എല്ലാം നിന്നോട് ഒന്നിച്ചു കൂടും നബ
യോത്തിലേ മുട്ടാടുകൾ നിന്നെ സേവിക്കും, അവ എൻ പീഠത്തിന്മേൽ
പ്രസാദത്തിന്നായി കയറും, എൻ അഴകിയ ആലയത്തിന്നു ഞാൻ ഘനം
വരുത്തുകയും ചെയ്യും.

</lg>

<lg n="൮"> അതാ മേഘം പോലേയും തങ്ങടേ ചാലകങ്ങളിലേക്കു പ്രാക്കൾ പോ
</lg><lg n="൯"> ലേയും ഈ പറക്കുന്നത് ആരു പോൽ? ദൂരത്തുനിന്നു നിന്റേ മക്കളെ
തങ്ങടെ പൊന്നും വെള്ളിയുമായി നിൻ ദൈവമായ യഹോവയുടെ നാമ
ത്തിലേക്കും നിനക്കു ഘനം വരുത്തുന്ന ഇസ്രയേലിലേ വിശുദ്ധങ്കലേക്കും
കൊണ്ടുവരേണ്ടതിന്നല്ലോ തർശീശ്കപ്പലുകൾ ആദിയായി ദ്വീപുകൾ
</lg><lg n="൧൦"> എനിക്കായി കാത്തിരിക്കുന്നു. പരദേശക്കാർനിന്റേ മതിലുകളെ പണി
യിക്കും, അവരുടേ രാജാക്കൾ നിണക്കു ശുശ്രൂഷിക്കും ഞാൻ ആകട്ടേ
</lg> [ 104 ] <lg n="">ക്രോധത്തിൽ നിന്നെ അടിച്ചിട്ടും പ്രസാദത്തിൽ നിന്നെ കനിഞ്ഞുകൊ
</lg><lg n="൧൧"> ണ്ടതു.— രാവും പകലും അടെക്കാതേ നിന്റേ വാതിലുകൾ എന്നും
തുറന്നിരിക്കും, ജാതികളുടേ മുതലും അവരുടേ അരചരെയും നടനട
</lg><lg n="൧൨"> യായി പൂകിപ്പാൻ തന്നേ. നിന്നെ സേവിക്കാത്ത ജാതിയും രാജ്യവും
</lg><lg n="൧൩"> കെടും, ആ ജാതികൾ മുറ്റും ശുഷ്കിച്ചുപോകും. എൻ വിശുദ്ധസ്ഥല
ത്തെ ശോഭിപ്പിപ്പാൻ കീൽമരം പിലാവ് നെല്ലി തുടങ്ങിയുള്ള ലിബനോ
നിലേ തേജസ്സു ഒക്കത്തക്ക നിങ്കലേക്കു വരും, എൻ പാദങ്ങളുടേ സ്ഥാന
ത്തെ ഞാൻ തേജസ്ക്കരിക്കയും ചെയ്യും.

</lg>

<lg n="൧൪"> നിന്നെ താഴ്ത്തിയവരുടേ മക്കൾ കുനിഞ്ഞിട്ടു നിങ്കലേക്കു ചെല്ലും, നി
ന്നെ നിരസിച്ചവർ നിൻ കാലടികളെ നമസ്കരിച്ചു "ഹേ യഹോവ്വാനഗ
രം ഇസ്രയേലിലേ വിശുദ്ധന്റേ ചിയ്യോൻ" എന്നു നിണക്കു വിളിക്ക
</lg><lg n="൧൫"> യും ചെയ്യും. ആരും (നിന്നിൽ) കടക്കാതോളം നീ കൈ വിടപ്പെട്ടും
പകെക്കപ്പെട്ടും ഇരുന്നതിന്നു പകരം ഞാൻ നിന്നെ നിത്യഡംഭും തലമുറ
</lg><lg n="൧൬"> തലമുറെക്കു ആനന്ദവും ആക്കിത്തീർക്കും. നീ ജാതികളുടേ പാൽ ചപ്പും
അരചരുടേ മുല കുടിക്കും, യഹോവയായ ഞാൻ നിന്റേ രക്ഷിതാവു എന്നും
നിന്നെ വീണ്ടുകൊണ്ടതു ഇസ്രയേലിലേ ശൂരൻ എന്നും നീ അറികയും ചെ
</lg><lg n="൧൭"> യ്യും.- ചെമ്പിന്നു പകരം ഞാൻ പൊന്നു വരുത്തും, ഇരിമ്പിന്നു പകരം വെ
ള്ളിയും, മരത്തിന്നു പകരം ചെമ്പും, കല്ലുകൾക്കു പകരം ഇരിമ്പും വരുത്തും;
സമാധാനം എന്നതു നിണക്കു കോയ്മയും നീതി എന്നതു അധികാരികളും
</lg><lg n="൧൮"> ആക്കിവെക്കും. നിന്റേ ദേശത്തിൽ സാഹസവും നിൻ അതിരകത്തു
ഇടിവും പൊടിവും ഇനി കേൾപ്പാനും ഇല്ല; രക്ഷ എന്നതു നിൻ മതി
</lg><lg n="൧൯"> ലുകൾ, സ്തുതി എന്നതു നിൻ വാതിലുകൾ എന്നു നീ വിളിക്കും. പകൽ
വെളിച്ചത്തിന്നു ഇനി സൂര്യൻ ആകാ വെട്ടത്തിന്നു നിനക്കു നിലാവു കാ
യുകയും ഇല്ല, യഹോവ തന്നേ നിണക്കു നിത്യവെളിച്ചവും നിൻ ദൈവം
</lg><lg n="൨൦"> അഴകും ആയിരിക്കും, നിന്റേ സൂര്യൻ ഇനി അസ്തമിക്ക ഇല്ല ചന്ദ്രിക
കുറകയും ഇല്ല, യഹോവ ആകട്ടേ നിണക്കു നിത്യവെളിച്ചമാകും നി
</lg><lg n="൨൧"> ന്റേ ഖേദദിവസങ്ങൾ ഒത്തു വന്നുപോയി. നിൻ ജനമോ എല്ലാവരും
നീതിമാന്മാർ, എന്നേക്കും ഭൂമിയെ അടക്കും, എൻ നടലിന്റേ തൈയും
എനിക്കു ഘനം വരുത്തുവാൻ (തീർത്ത) എൻ കൈപ്പണിയും ആയിട്ടത്രേ.
</lg><lg n="൨൨"> (അതിൽ) ചെറിയവൻ ആയിരവും അസാരൻ ബലത്ത ജാതിയും ആകും.
യഹോവയായ ഞാൻ തൽക്കാലത്ത് അതിനെ വിരിയിക്കും.
</lg> [ 105 ] ൬൧. അദ്ധ്യായം.

യഹോവാദാസൻ ഖേദിക്കുന്നവർക്ക് ആശ്വാസവും ദിവ്യനടലും (ർ) പുതിയ
സംസ്ഥാനത്തിന്റേ മാഹാത്മ്യവും അറിയിക്കുന്നു.

<lg n="൧"> കർത്താവായ യഹോവയുടേ ആത്മാവു എന്മേൽ ഉണ്ടു, ദീനർക്കു സുവാർത്ത
അറിയിപ്പാൻ യഹോവ ആകട്ടേ എന്നെ അഭിഷേകിച്ചു അയച്ചതു നുറു
ങ്ങിയ ഹൃദയമുള്ളവർക്കു (മുറി) കെട്ടുവാനും പ്രവസിച്ചുപോയവർക്കു സ്വാ
</lg><lg n="൨"> തന്ത്ര്യവും ബദ്ധന്മാർക്കു കുണ്ടറത്തുറവും ഘോഷിപ്പാനും, യഹോവയുടേ
പ്രസാദവർഷവും നമ്മുടേ ദൈവത്തിൻ പ്രതിക്രിയനാളും പ്രസിദ്ധപ്പെടു
</lg><lg n="൩"> ത്തുവാൻ, ഖേദിക്കുന്ന ഏവരെയും ആശ്വസിപ്പിപ്പാൻ, ചിയ്യോനിലേ
ഖേദിതന്മാർക്കു ചാരത്തിന്നു പകരം തലപ്പാവും ഖേദത്തിന്നു പകരം ആ
നന്ദതൈലവും മങ്ങിതഭാവത്തിന്നു പകരം സ്തുതിയാടയും കൊടുത്തുവെ
ച്ചു, അവർക്കു നീതിമാവുകൾ യഹോവ തനിക്കു ഘനം വരുത്തുവാൻ തീ
ർത്ത നടലും എന്നു വിളിപ്പാറാക്കുവാനും തന്നേ.

</lg>

<lg n="൪"> യുഗം മുതലുള്ള ഇടിവുകളെ അവർ കെട്ടി മുന്നേയവരുടേ പാഴിടങ്ങ
ളെ പണിയിക്കും, കിടപ്പിലായ ഊരുകൾ തലമുറതലമുറയായി സന്ന
</lg><lg n="൫"> മായിപ്പോയവ അവർ പുതുക്കിത്തീർക്കും. അവിടേ അന്യന്മാർ നിന്നു
നിങ്ങടേ ആടിങ്കൂട്ടങ്ങളെ മേയ്ക്കും, പരദേശക്കാർ നിങ്ങൾക്ക് ഉഴവുകാ
</lg><lg n="൬"> രും പറമ്പുകാരും ആകും. നിങ്ങളെയോ യഹോവാപുരോഹിതർ എ
ന്നു വിളിക്കയും നമ്മുടേ ദൈവത്തിൻ ഉപാസകർ എന്നു ചൊൽകയും ആം,
നിങ്ങൾ ജാതികളുടേ മുതൽ ഭക്ഷിച്ചു അവരുടേ തേജസ്സിൽ ചാഞ്ചാടി
</lg><lg n="൭"> ചെൽകയും ചെയ്യും.— നിങ്ങളുടേ നാണത്തിന്നു പകരം ഇരട്ടി (കിട്ടു
ക) ലജ്ജെക്കു പകരം അവർ തങ്ങളുടേ പങ്കു ചൊല്ലി ആർക്കുക! അതു
കൊണ്ടു സ്വദേശത്തിൽ ഇരട്ടി അടക്കും, നിത്യസന്തോഷം അവർക്കുണ്ടാ
</lg><lg n="൮"> കും. യഹോവ എന്നുള്ള ഞാനാകട്ടേ ന്യായം സ്നേഹിച്ചു അക്രമത്തോടും
പിടിച്ചുപറിയോടും പകെക്കുന്നവനായി ഉണ്മയായി അവർക്കു കൂലികൊ
</lg><lg n="൯"> ടുത്തു നിത്യനിയമം അവരോടു ചെയ്യുന്നു, അവരുടേ സന്തതി ജാതിക
ളിലും അവരുടേ തളിരുകൾ വംശങ്ങൾ ഇടയിലും അറിയപ്പെടും, അ
വരെ കാണുന്നവർക്ക് ഒക്കയും "ഇവർ യഹോവ അനുഗ്രഹിച്ച കുലം"
</lg><lg n="൧൦"> എന്നു ബോധിക്കും. യഹോവയിൽ ഞാൻ ആനന്ദിച്ചു കൊള്ളുന്നു എൻ
ദൈവത്തിൽ ഉള്ളം മകിഴുക: മണവാളൻ പുരോഹിതവിധത്തിൽ തല
ക്കെട്ടു ചൂടും പോലേ. പുതിയ പെണ്ണു തൻ മെയ്യാരം അണിയും പോലേ
</lg> [ 106 ] <lg n="">അല്ലോ അവർ രക്ഷാവസ്ത്രങ്ങൾ എന്നെ ഉടുപ്പിച്ചു നീതിയുടേ അങ്കി
</lg><lg n="൧൧"> കൊണ്ടു പുതെപ്പിച്ചു. എങ്ങനേ എന്നാൽ ഭൂമി തന്റേ മുളയെ വിളയി
ക്കും പോലേ തോട്ടം വിതച്ചതിനെ മുളെപ്പിക്കുമ്പോലേ കർത്താവായ
യഹോവ സകലജാതികളും കാൺങ്കേ നീതിയും സ്തുതിയും വിളയിക്കും.

</lg>

൬൨. അദ്ധ്യായം.

യഹോവ യരുശലേമിന്നു പുതിയ വേൾവി കഴിക്കുന്നതല്ലാതേ (൬)നഗര
ത്തിന്നു പ്രവാചകരെ കാവലാക്കി (൮)നിത്യസമാധാനം മുതലായ വാഗ്ദത്ത
നിവൃത്തിയെ ഉറപ്പിച്ചുകൊടുക്കുന്നു.

<lg n="൧"> ചിയ്യോനെ ചൊല്ലി ഞാൻ അടങ്ങുകയില്ല, യരുശലേമെ ചൊല്ലി ഇളെ
ച്ചിരിക്കയും ഇല്ല, അവളുടേ നീതി തുളക്കം പോലേയും രക്ഷ കത്തുന്ന
</lg><lg n="൨"> പന്തം പോലേയും ഉദിച്ചു വിളങ്ങുംവരേ തന്നേ. ജാതികൾ നിന്റേ
നീതിയും എല്ലാ രാജാക്കളും നിന്റേ തേജസ്സും കാണും, യഹോവവാ
യി നിശ്ചയിക്കുന്ന പുതിയ പേർ നിനക്കു വിളിക്കപ്പെടുകയും ചെയ്യും.
</lg><lg n="൩"> നീ യഹോവക്കയ്യിൽ അഴകിയ കിരീടവും നിൻ ദൈവകരത്തിൽ രാജ
</lg><lg n="൪"> മുടിയും ആകും. നിന്നെ ഇനി "ഉപേക്ഷിത" എന്നു ചൊല്ലുമാറില്ല, നിൻ
ദേശം ഇനി "പാഴായത്" എന്നു ചൊല്വാറും ഇല്ല, "ഹെഫ്ചിബാ (അവ
ളിൽ എൻ ഇഷ്ടം)" എന്നു നിണക്കും "ബയൂലാ (വേട്ടവൾ)" എന്നു ദേശ
ത്തിന്നും വിളിക്കപ്പെടും; യഹോവെക്കു നിന്നിൽ ഇഷ്ടം ഉണ്ടായി ദേശ
</lg><lg n="൫"> ത്തിന്നു വേൾവി കഴികയും ചെയ്യുമല്ലോ. യുവാവു കന്യയെ വേൾക്കു
മ്പോലേ നിന്റേ പുത്രന്മാർ നിന്നെ വേൾക്കും, കാന്തനുപുതിയപെണ്ണിൽ
</lg><lg n="൬"> ആനന്ദം ഉള്ള പോലേ നിൻ ദൈവം നിന്നിൽ ആനന്ദിക്കും.— ഹേ
യരുശലേമേ നിന്റേ മതിലുകളിന്മേൽ ഞാൻ കാവൽക്കാരേ ആക്കി കല്പി
</lg><lg n="൭"> ച്ചു, അവർ രാവും പകലും എപ്പോഴും അടങ്ങുക ഇല്ല. അല്ലയോ യഹോ
വയെ ഓർപ്പിക്കുന്നവരേ അവൻ യരുശലേമെ സ്ഥാപിക്കും വരേ അവ
ളേ ഭൂമിയിൽ സ്തുതിയാക്കി വെക്കുംവരേ നിങ്ങൾ മിണ്ടാതിരിക്കരുതേ
</lg><lg n="൮"> അവനെ മിണ്ടാതേ ഇരുത്തുകയും അരുതേ.— തൻ വലങ്കൈ ആണ
യും തൻ ശക്തഭുജത്ത് ആണയും യഹോവ സത്യം ചെയ്തിതു: ഞാൻ
നിന്റേ ധാന്യത്തെ ഇനി ശത്രുക്കൾക്ക് ഊണാക്കി കൊടുക്ക ഇല്ല, നീ
അദ്ധ്വാനിച്ചു പിഴിഞ്ഞ രസത്തെ പരദേശക്കാർ ഇനി കുടിക്കയും ഇല്ല
</lg><lg n="൯"> നിശ്ചയം. ആയത് എടുത്തു ചേർക്കുന്നവർ ഉണ്ടിട്ടു യഹോവയെ സ്തുതി
</lg> [ 107 ] <lg n="">ക്കയും (രസത്തെ) സംഗ്രഹിച്ചവർ എൻ വിശുദ്ധപ്രാകാരങ്ങളിൽ കുടി
ക്കയും ചെയ്യും.

</lg> <lg n="൧൦"> കടപ്പിൻ, വാതിലുകളൂടേ കടപ്പിൻ! ജനത്തിൻ വഴിയെ ഒരുക്കുവിൻ!
നികത്തുവിൻ, കല്ലു പെറുക്കിക്കളഞ്ഞു നിരത്തിനെ നികത്തുവിൻ! വംശ
</lg><lg n="൧൧"> ങ്ങൾക്കു കൊടി ഏറ്റുവിൻ! ഭൂവറ്റത്തോളം യഹോവ ഇതാ കേൾപ്പി
ക്കുന്നിതു: ചിയ്യോൻപുത്രിയോടു കണ്ടാലും നിൻ രക്ഷ വരുന്നു അവന്റേ
കൂലി അവന്റേ പക്കലും തൽപ്രതിഫലം അവന്റേ മുമ്പിലും ഇതാ എ
</lg><lg n="൧൨"> ന്നു ചൊല്ലുവിൻ! അവർക്കു വിശുദ്ധജനം യഹോവാമുക്തർ എന്നും നി
ണക്കു ഉപേക്ഷിത അല്ല അന്വേഷിതനഗരം എന്നും വിളിപ്പാറാകയും
ചെയ്യും.

</lg>

൬൩. അദ്ധ്യായം.

കുടിപ്പകയുള്ള എദോമിന്നു കർത്താവു ന്യായം വിധിക്കും.

<lg n="൧"> എദോമിൽനിന്ന് അതാ തുടുതുടേ ഉടുത്തിട്ടു ബൊച്രയിൽനിന്നു ഈ
വരുന്നതാർ? വസ്ത്രാലങ്കാരത്തിൽ ഞെളിഞ്ഞു ഊക്കിൻ നിറവിൽ ഈ നി
വിർന്നുകൊള്ളുന്നവൻ? നീതിയിൽ ഉരെച്ചു രക്ഷിപ്പാൻ പോരുന്ന ഞാൻ
</lg><lg n="൨"> തന്നേ. നീ ഉടുത്തതു ചുവപ്പാനും വസ്ത്രങ്ങൾ ചക്കു ചവിട്ടിക്ക് ഒപ്പാ
</lg><lg n="൩"> നും എന്തു? വംശങ്ങളിൽ ആരും കൂടാതേ ഞാൻ ഏകനായി ചക്കാല
ചവിട്ടി, അവരെ എൻ കോപത്തിൽ മെതിച്ചു എൻ ഊഷ്മാവിൽ ഞെരി
ച്ചു, അവരുടേ ചാറ് എൻ വസ്ത്രങ്ങളിൽ തെറിച്ചിട്ട് ഉടുപ്പ് എല്ലാം പി
</lg><lg n="൪"> രട്ടി. കാരണം പ്രതിക്രിയാദിവസം എൻ മനസ്സിൽ ആയി, എൻ വീ
</lg><lg n="൫"> ണ്ടെടുപ്പിൻ വർഷം വന്നിരുന്നു. ഞാൻ നോക്കി സഹായി ഇല്ല, ഞാൻ
സ്തംഭിച്ചു താങ്ങോനും ഇല്ല; പിന്നേ എൻ ഭുജം എനിക്കു തുണെച്ചു എൻ
</lg><lg n="൬"> ഊഷ്മാവത്രേ എന്നെ താങ്ങി. ഞാൻ വംശങ്ങളെ എൻ ക്രോധത്തിൽ
ചവിട്ടിക്കളഞ്ഞു, എൻ ഊഷ്മാവിൽ അവരെ മത്തരാക്കി, അവരുടേ ചാ
റു നിലത്തു പൊഴിക്കയും ചെയ്തു.

</lg>

൬൪. അദ്ധ്യായം.

(൬൩, ൭) ഉപവസിച്ച സഭ പണ്ടേത്ത കൃപാധിക്യം ഓർത്തു (൧൧) വിശ്വ
സ്ത ഇടയനെ വാഞ്ച്ഛിച്ചു (൧൫) അപ്പനോടു കരുണ യാചിച്ചു (൬൪, ൧) ദൈ
വം പ്രകാശിച്ചുവരേണം എന്നു (൪) പാപസ്വീകാരത്തോടും (൯)സങ്കടവർണ്ണ
നത്തോടും അപേക്ഷിക്കുന്നു. [ 108 ] <lg n="൬൩, ൭"> യഹോവ നമ്മിൽ കാണിച്ച സകലത്തിന്നും ചേരുംവണ്ണം യഹോ
വാദയകളാകുന്ന യഹോവാസ്തുതിയെയും, തൻ കനിവിന്നും ദയാബാഹുല്യ
ത്തിന്നും തോന്നിയപോലേ ഇസ്രയേൽഗൃഹത്തെ അനുഭവിപ്പിച്ച ഏറിയ
</lg><lg n="൮"> നന്മകളെയും ഞാൻ ഓർപ്പിക്കും. "അവർ എൻ ജനമല്ലോ, ചതിച്ചുപോ
കാത്ത മക്കളല്ലോ" എന്ന് അവൻ ചൊല്ലി അവർക്കു രക്ഷിതാവായി ചമ
</lg><lg n="൯"> ഞ്ഞു. അവർ ഞെരുങ്ങുന്തോറും അവനും ഞെരുങ്ങി, അവന്റേ മുഖദൂ
തൻ അവരെ രക്ഷിച്ചു തൻ പ്രേമത്തിലും ആർദ്രതയിലും വീണ്ടുകൊണ്ടു
അവരെ എടുത്തു യുഗദിവസങ്ങൾ മുറ്റച്ചുമന്നു പോരുകയും ചെയ്തു.
</lg><lg n="൧൦"> അവരോ മറുത്തു അവന്റേ വിശുദ്ധാത്മാവിനെ മുഷിപ്പിച്ചാറേ അവൻ
അവർക്കു ശത്രുവായി തിരിഞ്ഞു താൻ അവരോടു പോരാടുകയും ചെയ്തു.

</lg>

<lg n="൧൧"> പിന്നേ അവന്റേ ജനം മോശേ ഉള്ള യുഗാദിനാളുകളെ ഓർത്തിതു:
തൻ ആട്ടിങ്കൂട്ടത്തിന്റേ ഇടയരോടും കൂട അവരെ കടലിൽനിന്നു കരേ
റ്റിയവൻ എവിടേ? അവന്റേ ഉള്ളിൽ തൻ വിശുദ്ധാത്മാവിനെ ആ
</lg><lg n="൧൨"> ക്കിയവൻ എവിടേ? മോശേയുടേ വലത്തു തൻ അഴകിയ ഭുജത്തെ ന
ടത്തിക്കൊണ്ടു, തനിക്കു നിത്യനാമത്തെ ഉണ്ടാക്കുവാനായി അവരുടേ മു
</lg><lg n="൧൩"> മ്പാകേ വെള്ളങ്ങളെ കീറിയവൻ (എവിടേ)? മരുവിലേ കുതിര പോ
ലേ ഇടറാതേ അവരെ ആഴികളൂടേ ചെല്ലുമാറാക്കിയവൻ (എവിടേ)?
</lg><lg n="൧൪"> കന്നുകാലി താഴ്വരയിൽ ഇറങ്ങും പ്രകാരം യഹോവാത്മാവ് അവരെ വി
ശ്രമിപ്പിച്ചിരുത്തി. ഇങ്ങനേ നിണക്കു ഘനമുള്ള നാമം ഉണ്ടാക്കുവാൻ
നിൻ ജനത്തെ നീ നടത്തിയതു.

</lg>

<lg n="൧൫"> അഴകിയ നിൻ വിശുദ്ധനിവാസമാകുന്ന വാനിൽനിന്നു നോക്കി കാൺങ്ക!
നിന്റേ എരിവും വീര്യങ്ങളും എവിടേ? നിൻ കുടലുകളുടേ തുടിപ്പും നി
</lg><lg n="൧൬"> ന്റേ കുനിവും എന്റേ നേരേ അമർത്തു കാണുന്നു! സാക്ഷാൽ നീ ഞ
ങ്ങളുടേ അപ്പൻ! അബ്രഹാം ഞങ്ങളെ അറിയാ, ഇസ്രയേലും ഞങ്ങളെ
ബോധിയാതു; യഹോവേ നീയേ ഞങ്ങളേ പിതാവു യുഗാദിമുതൽ ഞ
</lg><lg n="൧൭"> ങ്ങളേ വീണ്ടെടുപ്പുകാരൻ എന്നതു നിന്റേ പേർ. യഹോവേ ഞങ്ങളെ
നിന്റേ വഴികളെ വിട്ടു തെറ്റിക്കുന്നതും നിന്റേ ഭയം തോന്നാതോളം
ഞങ്ങടേ ഹൃദയത്തിന്നു കാഠിന്യം സംഭവിക്കുന്നതും എന്തിനു? നിന്റേ
ദാസരെയും നിൻ അവകാശഗോത്രങ്ങളെയും വിചാരിച്ചു തിരിച്ചുവരേ
</lg><lg n="൧൮"> ണമേ! അല്പനേരത്തേക്കു നിൻ വിശുദ്ധജനം (നാട്) അടക്കിനിന്നു,
</lg><lg n="൧൯"> ഞങ്ങടേ മാറ്റാന്മാർ നിൻ വിശുദ്ധസ്ഥലത്തെ ചവിട്ടിക്കളഞ്ഞു. ഞങ്ങ
ളും നീ യുഗാദിമുതൽ വാഴാതുള്ളവർക്കും നിന്റേ പേർകൊണ്ടു വിളിക്ക
</lg> [ 109 ] <lg n="">പ്പെടാത്തവർക്കും ഒത്തു ചമഞ്ഞു. ഹാ നിൻ മുമ്പിൽനിന്നു മലകൾ പൊരി
വോളം നീ വാനങ്ങളെ ചീന്തി ഇറങ്ങിവന്നാൽ കൊള്ളായിരുന്നു!

</lg>

<lg n="൬൪, ൧"> ജാതികൾ നിൻ മുഖത്തെ കണ്ടു വിറെക്കുംവണ്ണം നിന്റേ മാറ്റാന്മാ
ർക്കു തിരുനാമത്തെ അറിയിപ്പാൻ, തീ വിറകു കത്തിക്കും പോലേ അ
</lg><lg n="൨"> ഗ്നി വെള്ളം തിളപ്പിക്കുമ്പോലേ നീ ഇറങ്ങിവന്നാൽ (കൊള്ളാം). നിൻ മുമ്പിൽനിന്നു മലകൾ പൊരിവോളം ഞങ്ങൾ കാത്തിരിയാത്ത ഭയങ്കര
</lg><lg n="൩">ങ്ങളെ നീ കാട്ടിക്കൊണ്ടു ഇറങ്ങിവന്നാൽ (കൊള്ളാം). തന്നെ പ്രതീ
ക്ഷിക്കുന്നവനു വേണ്ടി പ്രവൃത്തിക്കുന്ന ഒരു ദൈവത്തെ നിന്നെ ഒഴി
കേ യുഗാദിമുതൽ കേട്ടില്ല ഗ്രഹിച്ചിട്ടില്ല കൺ കണ്ടതും ഇല്ലല്ലോ!—
</lg><lg n="൪"> സന്തോഷിച്ചു നീതിയെ പ്രവൃത്തിക്കുന്നവർ നിൻ വഴികളിൽ (ചെന്നു)
നിന്നെ ഓർക്കുന്തോറും നീ അവരേ എതിരേറ്റു സത്യം. ഇതാ നീ ക്രു
ദ്ധിച്ചു ഞങ്ങൾ പാപികൾ ആയ് വിളങ്ങി, ഞങ്ങൾ പണ്ടു ഇതിൽ (നിൽക്കേ)
</lg><lg n="൫"> രക്ഷപെടുമോ? ഞങ്ങൾ ഒക്കയും അശുദ്ധനു ഒത്തുവല്ലോ, ഇങ്ങേ നീ
തികൾ എല്ലാം കറത്തുണി പോലേ അത്രേ; ഇലകണക്കേ ഞങ്ങൾ എ
ല്ലാവരും വാടി, ഇങ്ങേ അകൃത്യം കാറ്റു പോലേ ഞങ്ങളേ എടുത്തുകള
</lg><lg n="൬"> ഞ്ഞു. നിൻ നാമത്തെ വിളിച്ചു യാചിക്കുന്നവനും ഉറക്കിളെച്ചു നിന്നെ
പിടിച്ചുകൊള്ളുന്നവനും ഇല്ലാഞ്ഞു, കാരണം നീ ഞങ്ങളിൽനിന്നു തിരു
</lg><lg n="൭"> മുഖത്തെ മറെച്ചു ഇങ്ങേ അകൃത്യങ്ങളാൽ ഞങ്ങളെ ഉരുകിച്ചു. പിന്നേ
യോ യഹോവേ നീയേ ഞങ്ങടേ അപ്പൻ. ഞങ്ങൾ കളിമണ്ണും നീ ഞങ്ങ
</lg><lg n="൮"> ളെ മനയുന്നവനും, ഞങ്ങൾ ഒക്കയും നിൻ കൈക്രിയ അത്രേ. യഹോ
വേ അത്യന്തം ക്രുദ്ധിക്കരുതേ, അകൃത്യത്തെ എന്നേക്കും ഓരായ്ക; നോ
</lg><lg n="൯"> ക്കിക്കണ്ടാലും ഈ ഞങ്ങൾ ഒക്കയും നിൻ ജനം തന്നേ!- നിൻ വി
ശുദ്ധനഗരങ്ങൾ കാടായിച്ചമഞ്ഞു, ചിയ്യോൻ മരുവും യരുശലേം പാഴും
</lg><lg n="൧൦"> ആയ്പ്പോയി. ഞങ്ങടേ അപ്പന്മാർ നിന്നെ സ്തുതിച്ചുപോന്ന ഞങ്ങടേ
അഴകിയ വിശുദ്ധാലയം എരികൊള്ളിയായി, ഞങ്ങടേ കാമ്യവസ്തുക്കൾ
</lg><lg n="൧൧"> ഒക്കയും ഇടിപൊടിയായിച്ചമഞ്ഞു. യഹോവേ ഇവ നീ കണ്ട് അട
ങ്ങിക്കൊള്ളുമോ? മിണ്ടാതിരുന്നു ഞങ്ങളെ അത്യന്തം വലെക്കയോ?

</lg>

൬൫. അദ്ധ്യായം.

യഹോവയുടേ ഉത്തരം ആവിതു: താൻ ആർക്കും ദൂരസ്ഥനല്ല എങ്കിലും കഠിന
പാപികൾക്കു പ്രതിക്രിയ ചെയ്യുന്നവനും (൮)ശിക്ഷയിൽ ശേഷിപ്പിനെ മാത്രം
രക്ഷിപ്പാനും (൧൩)ഇങ്ങനേ ജനത്തെ രണ്ടാക്കി പകുത്തു ശിഷ്ടരിൽ തന്നെ
തേജസ്ക്കരിച്ചും (൨൦)പുതിയ യരുശലേമിൽ സർവ്വം പുതുക്കിക്കൊൾവോനും അത്രേ. [ 110 ] <lg n="൧"> (എന്നോട്) അപേക്ഷിക്കാത്തവരാലും ഞാൻ തിരയപ്പെടുമാറായി, എ
ന്നെ അന്വേഷിക്കാത്തവരാലും ഞാൻ കണ്ടെത്തപ്പെടുമാറായി, എൻ നാ
മത്താൽ പേർ വിളിക്കപ്പെടാത്ത ജാതിയോടു ഞാൻ ഇതാ ഇതാ എന്നു പ
</lg><lg n="൨"> റഞ്ഞുപോന്നു. സ്വന്തവിചാരങ്ങളെ മുന്നിട്ടു നന്നല്ലാത്ത വഴിയിൽ നട
ക്കുന്നൊരു മത്സരജനത്തിന്നു നേരേ ഞാൻ പകൽ മുഴുവനും കൈകളെ
</lg><lg n="൩"> പരത്തിവന്നു. എൻ മുഖത്തിന്നു നേരേ നിച്ചലും എന്നെ മുഷിപ്പിക്കു
ന്നൊരു ജനം തോട്ടങ്ങളിൽ ബലി കഴിച്ചും, ഇട്ടികക്കെട്ടുകളിന്മേൽ ധൂ
</lg><lg n="൪"> പം കാട്ടിയും, ശവക്കുഴികളിൽ കുത്തിയിരുന്നു ഒളിയിടങ്ങളിൽ രാപാ
</lg><lg n="൫"> ർത്തു പന്നിയിറച്ചി തിന്നു കലങ്ങളിൽ തീട്ടച്ചാറു വെച്ചും, "എനിക്കു
വിശുദ്ധി ഏറുകയാൽ നീ വേറേ നിന്നുകൊൾ! എന്നെ തൊടല്ലേ!" എ
ന്നിങ്ങനേ പറഞ്ഞു പോകുന്നവർ എൻ മൂക്കിൽ പുകയും പകൽ മുഴുവൻ
</lg><lg n="൬"> കത്തുന്ന തീയും അത്രേ. എൻ മുമ്പിൽ ഇതാ എഴുതിക്കിടക്കുന്നിതു:
ഞാൻ പകരം ചെയ്തെന്നിയേ മിണ്ടാതേ ഇരിക്ക ഇല്ല, അവരുടേ മടി
</lg><lg n="൭"> യിൽ പകരം ഒപ്പിക്കേ ഉള്ളു, എന്നത്രേ: നിങ്ങടേ അകൃത്യങ്ങളും മല
കളിന്മേൽ ധൂപം കാട്ടി കുന്നുകളിൽ എന്നെ നിന്ദിച്ച പിതാക്കന്മാരുടേ
അകൃത്യങ്ങളും ഒക്കത്തക്ക (ഒപ്പിക്കും) എന്നു യഹോവ പറയുന്നു; അവർ
പ്രവൃത്തിച്ചതിനേ ഞാൻ മുമ്പേ തന്നേ അവരുടേ മടിയിലേക്ക് അളക്കും.

</lg>

<lg n="൮"> യഹോവ പറയുന്നിതു: മുന്തിരിങ്ങാക്കുലയിൽ (അല്പം) രസം കണ്ടാൽ
"അതു നശിപ്പിക്കോല, അതിൽ അനുഗ്രഹം ഉണ്ടല്ലോ" എന്നു ചൊല്ലും
പ്രകാരം തന്നേ ഞാനും എന്റേ ദാസന്മാർ നിമിത്തം ചെയ്തു സകലവും
</lg><lg n="൯"> നശിപ്പിക്കാതേ ഇരിക്കും. യാക്കോബിൽനിന്നു സന്തതിയെയും യഹൂദ
യിൽനിന്നു എൻ മലകളെ അടക്കുന്നവനെയും പുറപ്പെടുവിക്കും; ഞാൻ
തെരിഞ്ഞെടുത്തവർ അതിനെ അടക്കയും എൻ ദാസന്മാർ അവിടേ വസി
</lg><lg n="൧൦"> ക്കയും ചെയ്യും. ശാരോൻ ആടുകൾക്കു പാർപ്പും ആകോർത്താഴ്വര കന്നുകാ
ലിക്കു ഇരിപ്പുമായി എന്നെ തിരയുന്ന എൻ ജനത്തിന്നു അടഞ്ഞുവരും.-
</lg><lg n="൧൧"> യഹോവയെ വിട്ട നിങ്ങളോ (കേൾപ്പിൻ) എൻ വിശുദ്ധമലയെ മറന്നു
ഗദ് (എന്ന വ്യാഴത്തിന്നു) പലകയെ ഒരുക്കി മെനി (എന്ന ലക്ഷ്മിക്കു)
</lg><lg n="൧൨"> വിരകിയ മദ്യം നിറെച്ചു കൊടുക്കുന്ന നിങ്ങളെ: ഞാൻ വാളിന്നു വി
ധിക്കും; നിങ്ങൾ ഒക്കയും കുലെക്കു കുനിയും. ഞാൻ വിളിച്ചപ്പോൾ നി
ങ്ങൾ മിണ്ടുവാനും ചൊല്ലിയപ്പോൾ കേൾപ്പാനും തോന്നാതേ എൻ കണ്ണു
കളിൽ വല്ലാത്തതു ചെയ്തു എനിക്കു ഇഷ്ടമില്ലാത്തതു തെരിഞ്ഞുകൊണ്ട
ഹേതുവാൽ തന്നേ.
</lg> [ 111 ] <lg n="൧൩"> അതുകൊണ്ടു കർത്താവായ യഹോവ പറയുന്നിതു: കണ്ടാലും എൻ ദാ
സന്മാർ തിന്നും നിങ്ങൾക്കോ വിശക്കും, ഇതാ എൻ ദാസന്മാർ കുടിക്കും
നിങ്ങളോ ദാഹിക്കും, ഇതാ എൻ ദാസന്മാർ സന്തോഷിക്കും നിങ്ങളോ
</lg><lg n="൧൪"> ലജ്ജിക്കും. ഇതാ എൻ ദാസന്മാർ മനസ്സൗഖ്യംകൊണ്ട് ആർക്കും നിങ്ങ
ളോ മനോദുഃഖത്താൽ നിലവിളിച്ചും ആത്മമുറിവിനാൽ മുറയിട്ടും;
</lg><lg n="൧൫"> നിങ്ങളുടേ നാമത്തെയോ ഓർ ആണയായി ഞാൻ തെരിഞ്ഞെടുത്തവർക്കു
നിങ്ങൾ വിട്ടേക്കയും ചെയ്യും. കർത്താവായ യഹോവ നിന്നെ കൊല്ലും;
</lg><lg n="൧൬"> സ്വദാസന്മാർക്കോ അവൻ വേറൊരു പേർ വിളിക്കും: ദേശത്തിൽ
ആർ എല്ലാം തന്നെത്താൻ അനുഗ്രഹിച്ചാൽ സത്യദൈവത്തിൽ തന്നെ
അനുഗ്രഹിക്കും, ദേശത്തിൽ ആർ ആണയിട്ടാൽ സത്യദൈവത്തെ ആ
ണയിടും; മുമ്പിലേ സങ്കടങ്ങൾ മറന്നു എൻ കണ്ണുകൾക്കും മറഞ്ഞുപോക
</lg><lg n="൧൭"> യാൽ തന്നേ.— കാരണം: ഇതാ ഞാൻ പുതിയ വാനങ്ങളും പുതിയ
ഭൂമിയെയും സൃഷ്ടിക്കുന്നു, മുമ്പിലേവ ഇനി ഓർപ്പാറും ഇല്ല മനസ്സിൽ തോ
</lg><lg n="൧൮"> ന്നുകയും ഇല്ല, ഞാൻ സൃഷ്ടിക്കുന്നതിൽ എന്നെന്നേക്കും ആനന്ദിച്ചു
മകിഴുവിൻ, യരുശലേമിനെ ഞാൻ ഇതാ ഉല്ലാസവും അതിൻ ജനത്തെ
</lg><lg n="൧൯"> ആനന്ദവും ആക്കി സൃഷ്ടിച്ചിട്ടു, യരുശലേമിൽ ഉല്ലസിക്കയും എൻ ജ
നത്തിൽ ആനന്ദിക്കയും ചെയ്യും; അവളിൽ കരച്ചലിന്റേ ഒച്ചയും മുറ
വിളിയും ഇനി കേൾപ്പാറും ഇല്ല.

</lg>

<lg n="൨൦"> അവിടുന്നു ഇനി (ചില) നാളേക്കുള്ള കുട്ടിയും വാഴുനാൾ തികയാത്ത
കിഴവനും ഉണ്ടാക ഇല്ല, പൈതൽ ആകട്ടേ നൂറു വയസ്സായി മരിക്കും, പാ
</lg><lg n="൨൧"> പി നൂറു വയസ്സ് എത്തീട്ടേ ശപിക്കപ്പെടൂ. അവർ വീടുകളെ പണിതു
</lg><lg n="൨൨"> കുടിയിരിക്കും, പറമ്പുകളെ നട്ടു നിരത്തി ചരക്കിനെ ഭക്ഷിക്കും. അ
വർ പണിതു മറ്റേവൻ കുടിയിരിപ്പാറില്ല, അവർ നട്ടതു മറ്റേവൻ ഭ
ക്ഷിപ്പാറും ഇല്ല. കാരണം എൻ ജനത്തിന്റേ ആയുസ്സു മരത്തിൻ ആ
യുസ്സിന്ന് ഒക്കും, ഞാൻ തെരിഞ്ഞെടുത്തവർ താന്താന്റേ കൈകളുടേ പ
</lg><lg n="൨൩">ണിയെ വിഴുങ്ങും. അവർ വൃഥാ ദണ്ഡിക്ക ഇല്ല അപമൃത്യുവിന്നായി
പെറുകയും ഇല്ല, അവർ യഹോവ അനുഗ്രഹിച്ച സന്തതിയല്ലോ, അവ
</lg><lg n="൨൪"> രുടേ പ്രജകളും ഒരുമിച്ചു നിൽക്കും. അവർ വിളിക്കുമ്മുമ്പേ ഞാൻ ഉത്ത
രം ചൊൽകയും അവർ ഉരിയാടി തീരാഞ്ഞാൽ ഞാൻ കേൾക്കയും ആം.
</lg><lg n="൨൫"> ചെന്നായും കുഞ്ഞാടും ഒന്നു പോലേ മേയും, സിംഹം മൂരി പോലേ വൈ
ക്കോലും തിന്നും, പാമ്പിന്നോ മണ്ണു തന്നേ ആഹാരം. എന്റേ വിശുദ്ധ
മലയിൽ എങ്ങും അവ ദോഷം ചെയ്കയും നശിപ്പിക്കയും ഇല്ല (൧൧,൬—൯) എന്നു യഹോവ പറയുന്നു.
</lg> [ 112 ] ൬൬. അദ്ധ്യായം.

ദേവാലയം ഇനി നുറുങ്ങിയ ആത്മാവത്രേ (൩)യാഗാദികർമ്മത്തിലും പ്ര
സാദം ഇല്ല. (൭)മായക്കാർ തോറ്റു നാണിക്കേ (൭)യഹോവാജനം നഗര
ത്തിൽ നിറഞ്ഞു (൧൦) ആശ്വസിച്ചു സുഖിക്കും. (൧൪)യഹോവ സ്വന്തരെ വ
ളർത്തു മാറ്റാന്മാരെ ശിക്ഷിച്ചു (൧൮)സകലവംശങ്ങളെയും ചേർത്തുകൊണ്ടു ര
ക്ഷിതരിൽ ശ്രേഷ്ഠന്മാരെ നിയോഗിച്ചു തിരുനാമത്തെ എങ്ങും അറിയിപ്പിച്ചു
(൨൧)ദൂരസ്ഥന്മാരേയും പുരോഹിതരാക്കി വാഴും; (൨൪)വൈരികൾ ജീവന്മൃത
രായി മാഴ്ക്കും.

<lg n="൧"> യഹോവ പറയുന്നിതു: വാനങ്ങൾ എൻ സിംഹാസനവും ഭൂമി എൻ
പാദപീഠവും തന്നേ, പിന്നേ നിങ്ങൾ എനിക്കു പണിയും ആലയം എ
</lg><lg n="൨"> ങ്ങനേതു? എൻ സ്വസ്ഥവാസത്തിൻ സ്ഥലവും എവിടം? ഇവ എല്ലാം
എൻ കൈ ഉണ്ടാക്കീട്ട് ഇവ ഒക്കേ ഉണ്ടായല്ലോ എന്നു യഹോവയുടേ
അരുളപ്പാടു; എന്നാൽ ഇവരെ ഞാൻ നോക്കിക്കൊള്ളും: എളിയവൻ, നു
റുങ്ങിയ ആത്മാവുള്ളവൻ എൻ വചനത്തിന്നു ഞെട്ടുന്നവൻ എന്നുള്ള
വരേ.

</lg>

<lg n="൩"> കാളയaെ അറുക്കുന്നവൻ പുരുഷനെ ഹനിക്കുന്നു, ആടു യജിക്കുന്നവൻ
നായ്ക്കഴുത്തു ഒടിക്കുന്നു, കാഴ്ച ഹോമിക്കുന്നവൻ പന്നിച്ചോര (നൽകുന്നു),
കുന്തുരുക്കം ധൂപിക്കുന്നവൻ അസത്തിനെ വാഴ്ത്തുന്നു. ഇവർ സാക്ഷാൽ
തങ്ങളുടേ വഴികളെ തെരിഞ്ഞെടുത്തു, അവരുടേ മനസ്സിന്നു തങ്ങളുടേ
</lg><lg n="൪"> വെറുപ്പുകൾ ഇഷ്ടമായതു പോലേ, ഞാനും അവരെ വലെപ്പിക്കുന്നതു
തെരിഞ്ഞെടുത്തു അവരുടേ പേടികളെ അവർക്കു വരുത്തും; ഞാൻ വിളി
ച്ചതിന്നു ഉത്തരം ചൊല്വോൻ ഇല്ലാഞ്ഞു,ഞാൻ സംസാരിച്ചതിനെ അ
വർ കേളാതേ എൻ കണ്ണുകളിൽ വല്ലാത്തതു ചെയ്തു എനിക്ക് ഇഷ്ടമില്ലാ
ത്തതിനെ തെരിഞ്ഞെടുക്ക ഹേതുവാലത്രേ.

</lg>

<lg n="൫"> യഹോവാവചനത്തിന്നു ഞെട്ടുന്നവരായുള്ളോരേ അവന്റേ വചന
ത്തെ കേൾപ്പിൻ: നിങ്ങളെ പകെച്ചു എൻ നാമം നിമിത്തം തള്ളിവിട്ട
നിങ്ങളുടേ സഹോദരന്മാർ: "നിങ്ങടേ സന്തോഷം ഞങ്ങൾ കാണ്മാൻ
യഹോവ തനിക്കു തേജസ്സ് വരുത്തുക!" എന്നു പറയുന്നു; അവർ നാണി
</lg><lg n="൬"> ച്ചുപോകും. അഹോ കേൾ നഗരത്തിൽനിന്നു മുഴക്കം, മന്ദിരത്തിൽനി
ന്നു നാദം, യഹോവ സ്വശത്രുക്കൾക്കു പകരം വീട്ടുന്നതിന്റേ ശബ്ദം!
</lg><lg n="൭"> അവളോ പിടെക്കുമ്മുമ്പേ പെറ്റു, നോവു പിടിക്കുമ്മുമ്പേ ഓർ ആണി
</lg><lg n="൮"> നെ പ്രസവിച്ചു. ഈ വിധം കേട്ടത് ആർ, ഈ വക കണ്ടത് ആർ?
</lg> [ 113 ] <lg n="">ദേശത്തെ ഒരു നാൾകൊണ്ടു തന്നേ ഈറ്റെടുപ്പിക്കാമോ? ഒരു ജാതി
ക്ഷണനേരത്തിൽ പിറക്കുമോ? ചിയ്യോനാകട്ടേ നൊന്ത ഉടനേ തൻ
</lg><lg n="൯"> മക്കളെയും പെറ്റു. ഞാൻ ഗർഭദ്വാരത്തൂടേ കടത്തീട്ടും പെറുവിക്കാതി
രിക്കുമോ? എന്നു യഹോവ പറയുന്നു. അല്ല പെറുവിക്കുന്ന ഞാൻ (പി
</lg><lg n="൧൦"> റവി) മുടക്കുമോ എന്നു നിന്റേ ദൈവം പറയുന്നു.- അല്ലയോ യരു
ശലേമേ സ്നേഹിക്കുന്നവർ ഒക്കവേ അവളോടു കൂട സന്തോഷിപ്പിൻ,
അവളെ ചൊല്ലി മകിഴുവിൻ! അവളെക്കൊണ്ടു ഖേദിച്ചവർ ഒക്കവേ
</lg><lg n="൧൧"> അവളുടേ ആനന്ദത്തിൽ ചേർന്ന് ആനന്ദിപ്പിൻ! അവളുടേ ആശ്വാ
സമുലയിങ്കന്നു കുടിച്ചു തൃപ്തരാവാൻ, അവളുടേ തേജസ്സിൻ കൊങ്കയിൽ
</lg><lg n="൧൨"> നുകർന്നു രസിപ്പാൻ തന്നേ. കാരണം യഹോവ പറയുന്നിതു: ഇതാ
ഞാൻ അവൾക്കു നദി പോലേ സമാധാനവും വഴിയുന്ന ആറു പോലേ
ജാതികളുടേ ധനഘനവും നീട്ടിക്കൊടുത്തു നിങ്ങളെ കുടിപ്പിക്കും നിങ്ങൾ
</lg><lg n="൧൩"> ഉക്കത്ത് എടുക്കപ്പെട്ടു മുഴങ്കാലുകളിന്മേൽ ഓമനിക്കപ്പെടും. ഓരാളേ
അമ്മ ആശ്വസിപ്പിക്കും പ്രകാരം തന്നേ ഞാൻ നിങ്ങളെ ആശ്വസി
പ്പിക്കും, യരുശലേമിൽ നിങ്ങൾക്ക് ആശ്വാസം വരും.

</lg>

<lg n="൧൪"> ആയതു നിങ്ങൾ കാണും, ഹൃദയം ആനന്ദിക്കയും നിങ്ങടേ എല്ലു
കൾ ഇളമ്പുല്ലു പോലേ പൂത്തു തെഴുക്കയും ചെയ്യും; ഇങ്ങനേ യഹോവ
യുടേ കൈ അവന്റേ ദാസരോട് അറിയാകുമ്പോൾ ശത്രുക്കളോട് അ
</lg><lg n="൧൫"> വൻ ഈറിപ്പോകും. തീയിലല്ലോ ഇതാ യഹോവ വരും. തൻ കോപ
ത്തെ ഊഷ്മാവിലും ശാസനയെ അഗ്നിജ്വാലയിലും നടത്തുവാൻ അവ
</lg><lg n="൧൬"> ന്റേ രഥങ്ങൾ വിശറിക്ക് ഒക്കും. തീകൊണ്ടും തിരുവാൾകൊണ്ടും
യഹോവ സകലജഡത്തോടും വാദിക്കും സത്യം, യഹോവ കുതിർന്നിട്ടു പ
</lg><lg n="൧൭"> ട്ടവർ പെരുകയും ആം. തോട്ടങ്ങളിൽ തങ്ങൾക്കു തന്നേ വെടിപ്പും
തൂമയും വരുത്തി നടുമുറ്റത്തു ഒരുത്തനെ പിഞ്ചെന്നു പന്നിയിറച്ചി എ
ലിയും അറെപ്പും തിന്നുന്നവർ ഒക്കത്തക്ക മുടിഞ്ഞുപോകും എന്നു യഹോ
വയുടേ അരുളപ്പാടു.

</lg>

<lg n="൧൮"> ഞാനോ അവരുടേ ക്രിയകളും വിചാരങ്ങളും (ശിക്ഷിക്കും). സകലജാ
തികളെയും ഭാഷകളെയും കൂട്ടുവാൻ അടുത്തിതു, അവർ വന്നു എൻ തേ
</lg><lg n="൧൯"> ജസ്സിനെ കാണേണ്ടതിനത്രേ. ഞാനും അവരിൽ ഓർ അടയാളം ചെ
യ്തേക്കുന്നുണ്ടു: അവരിൽനിന്നു വഴുതിപ്പോന്നവരെ തർശീശ് വരേയും,
വില്ലാളികളായ ഫൂൽ, ലൂദ്, തൂബൽ, യവാൻ ഇത്യാദി ജാതികളിലും,
എൻ കേൾവിയെ കേൾക്കാതേ തേജസ്സിനെ കാണാതേയും ഉള്ള ദൂര
</lg> [ 114 ] <lg n="">ദ്വീപുകളിലും ഞാൻ അയക്കും; അവർ ജാതികളിൽ എൻ തേജസ്സിനെ
</lg><lg n="൨൦"> അറിയിക്കയും ചെയ്യും. ഇവർ സകലജാതികളിൽനിന്നും നിങ്ങടേ സ
ഹോദരന്മാരെ യഹോവെക്കു കാഴ്ച്ചയായി കൊണ്ടുവരും; കുതിരപ്പുറത്തും
തേർ തണ്ടുകളിലും കോവരകഴുതകൾ ഒട്ടകപ്പെട്ടകളിന്മേലും ഏറ്റിക്കൊ
ണ്ടു യരുശലേമാകുന്ന എൻ വിശുദ്ധമലെക്കു (വരും) ഇസ്രയേൽപുത്രന്മാർ
യഹോവാലയത്തിലേക്കു ശുദ്ധപാത്രത്തിൽ കാഴ്ച കൊണ്ടുവരുന്നപ്രകാരം
തന്നേ എന്നു യഹോവ പറയുന്നു.

</lg>

<lg n="൨൧"> ആയവരിൽനിന്നും ഞാൻ (തോന്നുന്നവരെ) പുരോഹിതരോടും ലേറ്വ്യ
</lg><lg n="൨൨"> രോടും കൂട്ടുവാൻ എടുക്കും എന്നു യഹോവ പറയുന്നു. എങ്ങനേ എന്നാൽ
ഞാൻ ഉണ്ടാക്കുന്ന പുതിയ വാനങ്ങളും പുതിയ ഭൂമിയും എന്റേ മുമ്പിൽ
നിൽക്കും പോലേ തന്നേ നിങ്ങളുടേ സന്തതിയും പേരും നിലനിൽക്കും എ
</lg><lg n="൨൩"> ന്നു യഹോവയുടേ അരുളപ്പാടു. പിന്നേ സംഭവിപ്പിതു: കറുത്തവാവു
തോറും ശബ്ബത്തുതോറും സകലജഡവും എന്റേ മുമ്പാകേ നമസ്കരിപ്പാൻ
</lg><lg n="൨൪"> വരും എന്നു യഹോവ പറയുന്നു. ആയവർ പുറപ്പെട്ടു എന്നോടു ദ്രോ
ഹിച്ചുപോയ പുരുഷന്മാരുടേ ശവങ്ങളെ നോക്കും, അവറ്റിൻ പുഴു ചാക
ഇല്ല തീ കെടുകയും ഇല്ല, സകലജഡത്തിന്നും ചൂരാകേ ഉള്ളു.
</lg> [ 115 ] THE BOOK OF THE PROPHET

JEREMIAH

യിറമിയാ.

൧. അദ്ധ്യായം.

(൪)യിറമിയാവെ പ്രവാചകനാക്കി വിളിച്ചു നിയോഗിച്ചതു.

<lg n="൧"> ബിന്യാമിൻദേശത്ത് അനഥോത്തിങ്കലേ പുരോഹിതന്മാരിൽ ഹി
</lg><lg n="൨"> ൽക്കിയാപുത്രനായ യിറമിയാവിന്റേ വചനങ്ങൾ: ഇവനു ആമോന്റേ
പുത്രനായ യോശീയാ എന്ന യഹൂദാരാജാവിൻ നാളുകളിൽ അവന്റേ
വാഴ്ചയുടേ പതിമൂന്നാം ആണ്ടിൽ യഹോവയുടേ വചനം ഉണ്ടായി;
</lg><lg n="൩"> യഹൂദാരാജാവായി യോശീയാപുത്രനായ യോയാക്കീമിൻനാളുകളിലും യ
ഹൂദാരാജാവായി യോശീയാപുത്രനായ ചിദക്കീയാവിന്റേ പതിനൊ
ന്നാം ആണ്ടറുതിയോളം, അഞ്ചാം മാസത്തിലേ യരുശലേമിൻ പ്രവാസം
വരെക്കും ഉണ്ടായിട്ടുള്ള (വചനങ്ങൾ).

</lg>

<lg n="൪. ൫"> യഹോവാവചനം എനിക്കുണ്ടായി പറഞ്ഞിതു: ഞാൻ നിന്നെ വയ
റ്റിൽ ഉരുവാക്കുമ്മുമ്പേ നിന്നെ അറിഞ്ഞു, ഗർഭത്തുനിന്നു പുറത്തു വരുമ്മു
മ്പേ നിന്നേ ഞാൻ വിശുദ്ധീകരിച്ചു ജാതികൾക്കു പ്രവാചകനാക്കി
</lg><lg n="൬">വെച്ചു. അപ്പോൾ ഞാൻ: ഹാ യഹോവാകർത്താവേ ഇതാ എനിക്കു പറ
</lg><lg n="൭"> വാൻ അറിഞ്ഞു കൂടാ ഞാൻ ബാലനല്ലോ എന്നു പറഞ്ഞാറേ, യഹോവ
ഉരെച്ചിതു: ഞാൻ ബാലൻ എന്നു ചൊല്ലരുതു, ഞാൻ നിന്നെ അയക്കു
ന്നിടംതോറും നീ ചെന്നു നിന്നോടു കൽപ്പിക്കുന്നത് ഒക്കയും പറകേ വേ
</lg><lg n="൮"> ണ്ടതു. അവരുടേ മുഖം ഭയപ്പെടായ്ക! നിന്നെ വിടുവിപ്പാൻ ഞാൻ
</lg><lg n="൯"> നിന്നോട് ഒപ്പം എന്നു യഹോവയുടേ അരുളപ്പാടത്രേ. എന്നാറേ
യഹോവ കൈ നീട്ടി എൻ വായിൽ തൊട്ടു: ഇതാ എന്റേ വചനങ്ങളെ
</lg><lg n="൧൦"> നിന്റേ വായിൽ ആക്കി; കണ്ടാലും ഇന്നു ഞാൻ ജാതികൾക്കും രാജ്യ
ങ്ങൾക്കും നിന്നെ മേലാക്കി നിയമിക്കുന്നതു പൊരിച്ചിടിപ്പാനും കെടുത്തു
</lg> [ 116 ] <lg n=""> മുടിപ്പാനും പണിതും നട്ടും കൊൾവാനും തന്നേ എന്നു യഹോവ എ
ന്നോടു പറകയും ചെയ്തു.

</lg>

<lg n="൧൧"> പിന്നേ യഹോവാവചനം എനിക്കുണ്ടായി: യിറമിയാ നീ എന്തൊ
ന്നു കാണുന്നു? എന്നു ചോദിച്ചാറേ (ബദാമാകുന്ന) ഉണർമ്മരക്കൊമ്പു കാ
</lg><lg n="൧൨"> ണുന്നു എന്നു പറഞ്ഞപ്പോൾ: നീ നന്നേ കണ്ടു, ഞാനും എന്റേ വച
നം അനുഷ്ഠിപ്പാൻ ഉണരുന്നുണ്ടു എന്നു യഹോവ എന്നോടു പറഞ്ഞു.
</lg><lg n="൧൩"> പിന്നേയും യഹോവാവചനം എനിക്കുണ്ടായി: നീ എന്തോന്നു കാണു
ന്നു? എന്നു ചോദിച്ചാറേ തിളെക്കുന്ന കലം കാണുന്നു, അതിന്റേ മുഖം
</lg><lg n="൧൪"> വടക്കുനിന്നത്രേ എന്നു പറഞ്ഞപ്പോൾ, യഹോവ ഉരെച്ചിതു: വടക്കു
നിന്ന് ആപത്തു വഴിഞ്ഞു ദേശവാസികൾ എല്ലാവരിലും ചൊരിയും.
</lg><lg n="൧൫"> ഞാനോ വടക്കേ രാജ്യങ്ങളിലേ സർവ്വവംശങ്ങളെയും വിളിക്കുന്നിതാ എ
ന്നു യഹോവയുടേ അരുളപ്പാടു. അവർ വന്നു യരുശലേംവാതിൽപ്പടികൾ
ക്കും ചുറ്റും എല്ലാ മതിൽക്കൾക്കും യഹൂദാനഗരങ്ങൾക്ക് ഒക്കെക്കും നേരേ
</lg><lg n="൧൬"> താന്താന്റേ സിംഹാസനം വെക്കും. ഇവർ എന്നെ വെടിഞ്ഞു അന്യ
ദേവകൾക്കു ധൂപം കാട്ടി തങ്ങടേ കൈക്രിയകളെ വണങ്ങിപ്പോയ സ
കലദോഷം നിമിത്തം ഞാൻ ഇവരുടേ മേൽ എൻ ന്യായവിധികളെ
</lg><lg n="൧൭"> ചൊല്ലുകയും ചെയ്യും. നീയോ അര കെട്ടിക്കൊണ്ട് എഴുനീൽക്ക ഞാൻ
നിന്നോടു കൽപ്പിക്കുന്നത് ഒക്കയും അവരോടു പറക! അവരുടേ മുന്നിൽ
പേടിക്കേണ്ട അല്ലായ്കിൽ നിന്നെ അവരിൽനിന്നു പേടിപ്പിക്കിലുമാം.
</lg><lg n="൧൮"> ഇന്നോ ഞാൻ സമസ്തദേശത്തിന്നും യഹൂദാരാജാക്കന്മാർക്കും അതിലേ പ്ര
ഭുക്കൾക്കും പുരോഹിതന്മാർക്കും നാട്ടുജനത്തിന്നും നിന്നെ കോട്ടയൂരും ഇ
</lg><lg n="൧൯"> രിമ്പുതൂണും ചെമ്പുമതിലും ആക്കി നിറുത്തുന്നു. അവർ നിന്നെക്കൊള്ള
പൊരുകയും ആവതില്ല എന്നു കാൺങ്കയും ചെയ്യും; രക്ഷെക്കു നിന്നോട്
ഒപ്പം ഞാനല്ലോ ആകുന്നത് എന്നു യഹോവയുടേ അരുളപ്പാടു.

</lg>

I. പ്രബന്ധം. യോശീയാകാലത്തു
ആറു പ്രബോധനങ്ങൾ. (അ. ൨-൨൦.)

൨. അദ്ധ്യായം.

1. സ്ഥായി ഏറും നാഥനെ (൪) ഇസ്രയേൽ ദ്രോഹിക്കയാൽ (൯) ശിക്ഷ
വേണ്ടിയതു. (൨൦) ബിംബാരാധനെക്കു പണ്ടേ ചാഞ്ഞതുകൊണ്ടു (൩൧) ദണ്ഡോ
പായം പ്രയോഗിച്ചിട്ടല്ലാതേ (൩,൧) മനന്തിരിവു വിഷമം തന്നേ എന്ന് ഒന്നാം
പ്രബോധനം.
[ 117 ] <lg n="൧. ൨"> യഹോവാവചനം എനിക്കുണ്ടായത് എന്തെന്നാൽ: നീ ചെന്നു യരുശ
ലേമിൻ ചെവികളിൽ വിളിച്ചു പറയേണ്ടതു. യഹോവ പറയുമ്പ്രകാ
രം (കേൾക്ക) നിന്റേ ബാല്യത്തിലേ വാത്സല്യവും പുതുക്കുടിപ്രേമവും
വിതയില്ലാത്ത ദിക്കിൽ മരുഭൂമിയൂടേ നീ എന്റേ പിന്നാലേ ചെന്നതും
</lg><lg n="൩"> എല്ലാം എനിക്ക് ഓർമ്മ വരുന്നു. അന്ന് ഇസ്രായേൽ യഹോവെക്കു വി
ശുദ്ധം, അവന്നു വരുന്ന വിളച്ചലിന്റേ ആദ്യഫലം തന്നേ. അതിനെ
തിന്നുന്നവർ ഒക്കയും കുറ്റത്തിലായി, ദോഷം അവർക്കു പിണഞ്ഞതേ
ഉള്ളു എന്നു യഹോവയുടേ അരുളപ്പാടു.

</lg>

<lg n="൪"> യാക്കോബ്ഗൃഹവും ഇസ്രയേൽഭവനത്തിലേ സകലവംശങ്ങളും ആ
</lg><lg n="൫"> യുള്ളോരേ യഹോവാവചനത്തെ കേൾപ്പിൻ! യഹോവ ഉരെക്കുന്നിതു:
എന്തേത് അകൃത്യം എങ്കൽ കണ്ടുപിടിച്ചിട്ടു നിങ്ങളേ അച്ഛന്മാർ എ
</lg><lg n="൬"> ന്നോട് അകന്നു മായയെ പിന്തുടർന്നു മായാമയമായിപ്പോയി? ഞങ്ങളെ
മിസ്രനാട്ടിൽനിന്നു കരേറ്റി മരുഭൂമിയൂടേ നടത്തി വെന്നിലവും കുഴിയും
ഏറുന്ന ദിക്കിൽ ഓർ ആളും കടക്കാതേ മനുഷ്യൻ കുടിയിരിക്കാതവണ്ണം
വറൾച്ചയും മരണനിഴലും ഉള്ള ദേശത്തിൽ കൂടി വരുത്തിയ യഹോവ
</lg><lg n="൭"> എവിടേ? എന്നു പറഞ്ഞതും ഇല്ല. ഞാനോ നിങ്ങളെ ഉഭയനാട്ടിലാക്കി
അതിലേ ഫലവും സമ്പത്തും ഭുജിപ്പാൻ പൂകിച്ചു; നിങ്ങളും പുക്കു എന്റേ
ദേശത്തെ അശുദ്ധിവരുത്തി എൻ അവകാശത്തെ വെറുപ്പാക്കിക്കളഞ്ഞു.
</lg><lg n="൮"> യഹോവ എവിടേ? എന്നു പുരോഹിതന്മാർ പറഞ്ഞതും ഇല്ല, ധർമ്മവെ
പ്പിനെ പിടിക്കുന്നവർ എന്നെ അറിഞ്ഞതും ഇല്ല. ഇടയന്മാർ എന്നോടു
ദ്രോഹിച്ചു പ്രവാചകന്മാർ ബാളെക്കൊണ്ടു പ്രവചിച്ചും ഉതകാതവരെ
പിന്തുടർന്നും പോയി.

</lg>

<lg n="൯"> എന്നതുകൊണ്ടു ഞാൻ നിങ്ങളോട് ഇനി വ്യവഹരിക്കും നിങ്ങളേ മ
ക്കളുടേ മക്കളോടും വ്യവഹരിക്കയും ചെയ്യും എന്നു യഹോവയുടേ അരു
</lg><lg n="൧൦"> ളപ്പാടു. കാരണം കിത്തിംദ്വീപുകളിൽ ഓടി നോക്കുവിൻ, കേദാരിലും
ആളയച്ചു വഴിക്കേ കുറിക്കൊൾവിൻ! ഈ വക അങ്ങുണ്ടോ എന്നു കാ
</lg><lg n="൧൧"> ണ്മിൻ! ഒരു ജാതി ദേവന്മാരെ പകർന്നു മാറീട്ടുണ്ടോ? (അവ ദേവന്മാ
രല്ല താനും) എന്റേ ജനമോ തന്റേ തേജസ്സായാവനെ ഉതകാത്തതി
</lg><lg n="൧൨"> നോടു പകർന്നുകളഞ്ഞു. ഇതിങ്കൽ ഹേ വാനങ്ങളേ സ്തംഭിച്ചു ഞെട്ടി അത്യ
</lg><lg n="൧൩"> ന്തം മിരണ്ടുപോവിൻ! എന്നു യഹോവയുടേ അരുളപ്പാടു. ഇരട്ടി ദോ
ഷത്തെയല്ലോ എന്റേ ജനം ചെയ്തു: ജീവവെള്ളത്തിന്റേ ഉറവായ എ
ന്നെ വെടിഞ്ഞതു തങ്ങൾക്കു കിണറുകളെ വെട്ടി തോണ്ടുവാൻ ആയി

</lg> [ 118 ] <lg n="൧൪"> വെള്ളം നിൽക്കാത്ത പൊട്ടക്കൂപങ്ങൾ തന്നേ.— ഇസ്രയേൽ അടിമ
യോ വീട്ടിൽ പിറന്ന ദാസനോ? പിന്നേ അവൻ കൊള്ളയായ്പ്പോയത്
</lg><lg n="൧൫"> എങ്ങനേ? ഇളങ്കേസരികൾ അവന്റേ നേരേ അലറി ഗർജ്ജിച്ചു അ
വന്റേ ദേശത്തെ പാഴാക്കി വെച്ചു, അവന്റേ നഗരങ്ങൾ ചുട്ടു കുടി
</lg><lg n="൧൬"> യില്ലാതേയായി. നോഫ്, ത:ഫനസ്സ് എന്നവറ്റിൻ മക്കളും നിന്റേ
</lg><lg n="൧൭"> നെറുക മൊട്ടയാക്കി മേയുന്നു. ഇതിനെ നിണക്കു വരുത്തിയതു നി
ന്റേ ദൈവമായ യഹോവ വഴിനടത്തുംകാലത്തു നീ അവനെ വെടി
</lg><lg n="൧൮"> ഞ്ഞതല്ലയോ ആകുന്നതു? ഇപ്പോഴോ മിസ്രവഴികൊണ്ടു നിനക്ക് എന്തു?
</lg><lg n="൧൯"> ഫ്രാത്തിൻ ജലം കുടിക്കയോ? നിന്റേ ദോഷം നിന്നെ ശിക്ഷിക്കുന്നു,
നിന്റേ പിന്തിരിവുകളും നിന്നെ ശസിക്കുന്നു. എന്നിട്ടു നിന്റേ ദൈ
വമായ യഹോവയെ വെടിഞ്ഞു എങ്കലേ അച്ചം ഇല്ലാത്തതു തീമയും
കൈപ്പും ഉള്ളപ്രകാരം ബോധിച്ചു കാൺങ്ക എന്നു സൈന്യങ്ങളുടയ യഹോ
വയുടേ അരുളപ്പാടു.

</lg>

<lg n="൨൦"> പണ്ടുപണ്ടേ നിന്റേ നുകം നീ തകർത്തു കെട്ടുകളെ അറുത്തു; ഞാൻ
സേവിക്കയില്ല എന്നു കൽപിച്ചു ഉയർന്ന കുന്നുതോറും പച്ചമരത്തിങ്കീഴ്തോ
</lg><lg n="൨൧"> റും വേശ്യയായി ശയിച്ചുപോയി. ഞാനോ ഉത്തമവള്ളി എന്നു നിന്നെ
നട്ടു, അശേഷം തരമുള്ള വിത്തു! പിന്നേ നീ എനിക്കു പരദേശവള്ളി
</lg><lg n="൨൨"> യുടേ കൊടുങ്കൊടികളായ്ച്ചമവാൻ എന്തു? തുവർച്ചിലകൊണ്ടു
നീ കഴുകി
വേണ്ടുവോളം ചവർക്കാരം ഇട്ടാലും, നിന്റേ കുറ്റം എനിക്കു കറയായി
</lg><lg n="൨൩"> കാൺങ്കേ ഉള്ളു എന്നു യഹോവാകർത്താവിന്റേ അരുളപ്പാടു. ഞാൻ തീ
ണ്ടീട്ടില്ല ബാളുകളെ പിഞ്ചെന്നതും ഇല്ല എന്നു നിനക്ക് എങ്ങനേ പറ
യാം? (ഹിന്നോം) താഴ്വരയിലേ നീ നടക്കുന്ന വഴി കാൺങ്ക! കുതമുള്ള ഒട്ട
കപ്പെട്ടയായി അങ്ങിടിങ്ങിടു പായുന്നവളേ നീ എന്തു ചെയ്തു എന്നറിക.
</lg><lg n="൨൪"> കാടു നന്നേ ശിലിച്ചിട്ടു മോഹാധിക്യത്താൽ വായു കപ്പുന്ന കാട്ടുകഴുതയു
ടേ വെകളിയെ ആർ തടുക്കും? അവളെ തിരയുന്നവർ എല്ലാം ഓടീ മടു
</lg><lg n="൨൫"> ക്കും, അവളുടേ മാസത്തിൽ അവൾ കിട്ടും താനും. (ഹേ പ്രിയേ) വെ
റുങ്കാലായി പോകായ് വാനും തൊണ്ടെക്കു ദാഹം തട്ടായ് വാനും സൂക്ഷിച്ചോ!
നീയോ പറയുന്നു: ഗതികെട്ടു കിടക്കുന്നു; അല്ല പരന്മാരെ ഞാൻ കാമി
ച്ചു, പരന്മാരെ പിന്തുടരുകയും ചെയ്യും.

</lg>

<lg n="൨൬"> കയ്യും കളവുമായി പിടിച്ച കള്ളൻ നാണിക്കും പോലേ ഇസ്രയേൽ
ഗൃഹം രാജാക്കൾ പ്രഭുക്കളും പുരോഹിതപ്രവാചകരുമായി നാണിച്ചു
</lg> [ 119 ] <lg n="൨൭"> പോയി. നീ എനിക്കപ്പൻ എന്നു മരത്തോടും നീ എന്നെ പെറ്റു എ
ന്നു കല്ലിനോടും ചൊല്ലി മുഖമല്ല പിടരി എനിക്കു കാട്ടുന്നവർ തന്നേ.
അനർത്ഥകാലത്തിലോ: അല്ലയോ എഴുനീറ്റു ഞങ്ങളെ രക്ഷിച്ചുകൊൾക!
</lg><lg n="൨൮"> എന്നു പറയും. അന്നു നീ നിണക്കായി ഉണ്ടാക്കിയ ദേവകൾ എവി
ടേ? അവർ എഴുന്നു അനർത്ഥകാലത്തു നിന്നെ ഉദ്ധരിക്കട്ടേ! യഹൂദേ
നിൻ നഗരങ്ങളുടേ എണ്ണത്തോളം നിനക്കു ദേവകളും പോരുമല്ലോ.

</lg>

<lg n="൨൯"> നിങ്ങൾ എന്നോടു വ്യവഹരിപ്പാൻ എന്തു? നിങ്ങൾ ഒക്കയും എന്നോടു
</lg><lg n="൩൦"> ദ്രോഹിച്ചു എന്നു യഹോവയുടേ അരുളപ്പാടു. അങ്ങേ മക്കളെ അടിച്ച
തു വ്യർത്ഥമായി, ശിക്ഷയെ അവർ കൈക്കൊണ്ടില്ല, മുടിക്കുന്ന സിംഹം
</lg><lg n="൩൧"> പോലേ നിങ്ങളുടേ വാൾ അങ്ങേ പ്രവാചകരെ തിന്നുകളഞ്ഞു. നിങ്ങൾ
എന്തൊരു തലമുറ! യഹോവാവചനം സൂക്ഷിപ്പിൻ! ഞാൻ ഇസ്രയേലി
ന്നു മരുഭൂമി താൻ അതിതമസ്സിൻ ദിക്കു താൻ ആയിരുന്നുവോ? ഞങ്ങൾ
നിന്നോട് ഇനി ചേരുകയില്ല ഉഴൽകേ ഉള്ളു എന്നു എന്റേ ജനം പറ
</lg><lg n="൩൨"> വാൻ എന്തു? കന്യക തന്റേ അണിവും പുതുപ്പെൺ തന്റേ അര
ഞ്ഞാണുകളും മറക്കുമോ? എൻ ജനമോ എണ്ണമില്ലാത്ത നാളുകൾ എന്നെ
മറന്നുകളഞ്ഞു.

</lg>

<lg n="൩൩"> പ്രേമത്തെ അന്വേഷിപ്പാൻ നിന്റേ വഴിയെ എത്ര നന്നാക്കുന്നു! അ
</lg><lg n="൩൪"> തുകൊണ്ടു നിന്റേ വഴികളെ നീ ദോഷങ്ങളെ ശീലിപ്പിച്ചു. നിന്റേ
വസ്ത്രവാക്കുകളിലും കുറ്റമില്ലാത്ത എളിയ ആത്മാക്കളുടേ രക്തം കാണാ
യ് വന്നു; തുരന്നു കളവിലല്ല നീ അവരെ കണ്ടു പിടിച്ചതു മേപ്പടി എല്ലാ
</lg><lg n="൩൫"> റ്റിന്നിമിത്തമത്രേ. എന്നിട്ടും: ഞാൻ കുറ്റമില്ലാത്തവൾ എന്നും തിരു
ക്കോപം എന്നെ വിട്ടു മടങ്ങി എന്നും നീ പറയുന്നു. ഞാൻ പിഴെച്ചില്ല
</lg><lg n="൩൬"> എന്നു ചൊൽകകൊണ്ടു ഞാൻ ഇതാ നിന്നോടു വ്യവഹരിക്കും. നിന്റേ
വഴിയെ മാറ്റുവാൻ നീ എത്ര ഉഴറുന്നു! അശ്ശൂരിങ്കൽ നീ ലജ്ജിച്ചു പോ
</lg><lg n="൩൭"> യപ്രകാരമേ മിസ്രയിലും നീ ലജ്ജിച്ചുപോകും. കൈകളെ തലമേൽ
പൊങ്ങിച്ചും നീ ഇവനെ വിട്ടു വാങ്ങും; യഹോവ ആകട്ടേ നീ ആശ്ര
യിക്കുന്നവരെ വെറുക്കയാൽ നിനക്ക് അവരോടു ശുഭം വരിക ഇല്ല.

</lg>

<lg n="൩,൧"> അവൻ പറയുന്നിതു: ഒരാൾ തന്റേ ഭാര്യയയെ ഉപേക്ഷിച്ചാൽ അ
വൾ വിട്ടുപോയി മറ്റൊരു പുരുഷന് ആയശേഷം അവൻ തിരിച്ച്
അവളോടു ചേരുമോ? അങ്ങനത്തേ ദേശം ബാഹ്യമ്ലേച്ഛത ആയ്പ്പോ
കയില്ലയോ? നീയോ ഏറിയ കൂട്ടരോടു പുലയാടീട്ടും എന്നരികത്തു മട
</lg><lg n="൨"> ങ്ങിവരികയോ? എന്നു യഹോവയുടേ അരുളപ്പാടു. വെറുമ്പുറക്കുന്നുക
</lg> [ 120 ] <lg n="">ളിലേക്കു കണ്ണുയർത്തി നോക്കുക! നിന്നെ പുണരാത്തത് എവ്വിടം? അറ
വിക്കാരൻ മരുഭൂമിയിൽ ഒറ്റും പോലെ നീ വഴികളിൽ അവർക്കായിരു
ന്നുകൊണ്ടു നിന്റേ പുലയാട്ടുകളാലും ദോഷത്താലും ഭൂമിയേ ബാഹ്യമാക്കി
</lg><lg n="൩"> ക്കളഞ്ഞു. മാരികൾ മുടങ്ങി പിന്മഴ ഇല്ലാതേ ആയി, എന്നിട്ടും നിനക്കു
</lg><lg n="൪"> വേശ്യാസ്ത്രീയുടേ നെറ്റി ഉണ്ടു, നാണിപ്പാൻ മനസ്സില്ലാഞ്ഞു. ഇന്നേ
തൊട്ടോ നീ എന്നോടു വിളിക്കുന്നു: എന്നപ്പനേ എന്റേ യൗവനത്തി
</lg><lg n="൫"> ലേ തോഴൻ നീ അത്രേ! അവൻ എന്നേക്കും സിദ്ധാന്തിക്കുമോ, സദാ
(ചൊടി) സംഗ്രഹിക്കുമോ? എന്നിങ്ങനേ ചൊല്ലീട്ടും നീ ദോഷങ്ങളെ
ചെയ്തുപോന്നു കുഴിവു വരുത്തുന്നു കഷ്ടം.
</lg>

2. ൩, ൬— ൬, ൩൦ മനം തിരിയാത്ത ഇസ്രയേലെ ഉപേക്ഷി
ക്കുമ്പ്രകാരം രണ്ടാം പ്രബോധനം.

൩.. അദ്ധ്യായം.

(൬) പത്തു ഗോത്രങ്ങളെ ഉപേക്ഷിച്ചിട്ടും (൧൧) യഹോവ പിന്നേയും ചേ
ർത്തുകൊള്ളും.

<lg n="൬"> യോശീയാരാജാവിൻ കാലത്തു യഹോവ എന്നോടു പറഞ്ഞു: പിഴുകി
പ്പോയ ഇസ്രയേൽ ചെയ്തതിനെ കണ്ടുവോ? അവൾ ഉയർന്ന മലതോറും
</lg><lg n="൭"> പച്ചമരത്തിങ്കീഴ്തോറും പോയി പുലയാടിക്കിടന്നു. ഇവ ഒക്കയും ചെ
യ്ത ശേഷം അവൾ എങ്കലേക്കു മടങ്ങിവരും എന്നു ഞാൻ നിനെച്ചിട്ടും
അവൾ മടങ്ങി വന്നില്ല; ആയതു വിശ്വാസഘാതകിയായ യഹൂദ എന്ന
</lg><lg n="൮"> സഹോദരി കാൺങ്കയും ചെയ്തു. പിഴുകിപ്പോയ ഇസ്രയേലെ വ്യഭിചാരം
നിമിത്തം ഞാൻ പിരിച്ചുകളഞ്ഞു ഉപേക്ഷണച്ചീട്ടു കൊടുത്താറേയും ദ്രോ
ഹിണിയായ യഹൂദ എന്ന സഹോദരി ഒട്ടും ഭയപ്പെടാതേ ചെന്നു താനും
</lg><lg n="൯"> പുലയാടിയപ്രകാരം ഞാൻ കണ്ടു. അവളുടേ പുലയട്ടിൻ കൂക്കൽ ഹേ
തുവായി ദേശം ബാഹ്യമായ്പ്പോയി അവൾ കല്ലു മരങ്ങളോടും വ്യഭിച
</lg><lg n="൧൦"> രിച്ചുപോയതും, എല്ലാം കണ്ട ദ്രോഹിണിയായ യഹൂദ എന്ന സഹോദ
രി പൊളിയായിട്ടല്ലാതേ സർവ്വാത്മനാ എങ്കലേക്കു തിരിഞ്ഞതും ഇല്ല എ
ന്നു യഹോവയുടേ അരുളപ്പാടു.

</lg>

<lg n="൧൧"> പിന്നേ യഹോവ എന്നോടു പറഞ്ഞു: വിശ്വാസഘാതകിയായ യഹൂ
</lg><lg n="൧൨">ദയിലും പിഴുകിപ്പോയ ഇസ്രയേലിന്നു നീതി ഏറ കാണുന്നു. നീ ചെന്നു
വടക്കോട്ടു ഈ വാക്കുകളെ വിളിക്ക: ഹേ പിഴുകിപ്പോയ ഇസ്രയേലേ
</lg> [ 121 ] <lg n="">തിരിച്ചു വാ! എന്നു യഹോവയുടേ അരുളപ്പാടു. ഞാൻ നിങ്ങളെ ചുളി
ഞ്ഞു നോക്കുകയും ഇല്ല ഞാൻ ദയാലുവാകയാൽ എന്നേക്കും സിദ്ധാന്തി
</lg><lg n="൧൩">ച്ചു പോകാ എന്നു യഹോവയുടേ അരുളപ്പാടു. നിന്റേ കുറ്റം മാത്രം
അറിഞ്ഞുകൊൾക നിന്റേ ദൈവമായ യഹോവയോടു ദ്രോഹിച്ചിട്ടു പച്ച
മരത്തിങ്കീഴ്തോറും പരന്മാരെ തിരഞ്ഞലഞ്ഞതും എന്റേ ശബ്ദം നിങ്ങൾ
കേളാതേ പോയതും തന്നേ എന്നു യഹോവയുടേ അരുളപ്പാടു.—
</lg><lg n="൧൪"> പിഴുകിപ്പോയ മക്കളെ മടങ്ങിവരുവിൻ! എന്നു യഹോവയുടേ അരുള
പ്പടു, നിങ്ങളെ ഞാൻ വേട്ടു സത്യം; ഊരിൽ ഒന്നായും കുലത്തിൽ രണ്ടാ
യും ഇങ്ങനേ നിങ്ങളെ ഞാൻ കൈക്കോണ്ടു ചിയ്യോനിൽ പൂകിക്കും.
</lg><lg n="൧൫"> എൻ ഹൃദയത്തിന്നു തക്ക ഇടയന്മാരെ തരുന്നതും ഉണ്ടു, അറിഞ്ഞും ബോ
</lg><lg n="൧൬"> ധിച്ചുംകൊണ്ട് അവർ നിങ്ങളെ മേയ്ക്കും. അന്നു നിങ്ങൾ ദേശത്തിൽ
പെരുകി കായ്ക്കുമ്പോൾ യഹോവാനിയമപ്പെട്ടകം എന്ന് ഇനി പറകയും
മനസ്സിൽ തോന്നുകയും അതിന്റേ ഓർമ്മയും വാഞ്ച്ഛയും വരികയും ഇല്ല,
ആയത് ഇനി ചമെപ്പാറും ഇല്ല എന്നു യഹോവയുടേ അരുളപ്പാടു.
</lg><lg n="൧൭"> അക്കാലം യരുശലേമേ യഹോവയുടേ സിംഹാസനം എന്നു വിളിക്കയും
സകലജാതികളും യഹോവാനാമം യരുശലേമിൽ ആകയാൽ അവിടേക്കു
കൂടി ചേരും, ഇനി അവർ ദുർമ്മനസ്സിൻ ശാഠ്യം പിടിച്ചു നടക്കുകയും
</lg><lg n="൧൮"> ഇല്ല. ആ നാളുകളിൽ യഹൂദാഗൃഹം ഇസ്രയേൽഗൃഹത്തോടു ചേർന്നു നട
ക്കും, അവർ ഒന്നിച്ചു വടക്കേനാടു വിട്ടു ഞാൻ നിങ്ങളേ പിതാക്കന്മാ
രെ അവകാശമായി അനുഭവിപ്പിച്ച ദേശത്തിൽ വരികയും ചെയ്യും.

</lg>

<lg n="൧൯"> വിശേഷിച്ചു ഞാൻ ഭാവിച്ചിതു: നിന്നെ ഞാൻ മക്കളിൽ എങ്ങിനേ ആ
ക്കിവെക്കും! ജാതികളുടേ ശ്രേഷ്ഠശിഖാമണി അവകാശമാകുന്ന മനോഹ
രദേശത്തെ നിനക്കത്രേ തരും നിങ്ങൾ എന്നെ "എന്നപ്പനേ" എന്നു വി
ളിക്കും എന്റേ പിന്നിൽനിന്നു വാങ്ങുകയില്ല എന്നും ഞാൻ ഭാവിച്ചു.
</lg><lg n="൨൦"> അല്ലയോ ഇസ്രയേൽഗൃഹമേ സ്ത്രീ തന്റേ തോഴങ്കൽ വിശ്വാസവഞ്ചന
ചെയ്യുംവണ്ണം നിങ്ങൾ എങ്കലത്രേ വിശ്വാസവഞ്ചന ചെയ്തു എന്നു യഹോ
</lg><lg n="൨൧"> വയുടേ അരുളപ്പാടു. വെറുമ്പുറക്കുന്നുകളിൽ ഓർ ഒച്ച അതാ കേൾക്കു
ന്നു: ഇസ്രയേൽപുത്രന്മാർ തങ്ങടേ വഴിയേ കോട്ടം വരുത്തി സ്വദൈവ
മായ യഹോവയെ മറന്നുപോകകൊണ്ടു കെഞ്ചിക്കേഴുന്നതു തന്നേ.
</lg><lg n="൨൨"> "ഹോ പിഴുകിപ്പോയ മക്കളേ മടങ്ങി വരീൻ! നിങ്ങളുടേ പിന്തിരിവു
കളെ ഞാൻ മാറ്റാം" (എന്നു കേട്ടുടൻ) "നിന്നരികേ ഞങ്ങൾ ആഗമിച്ചി
</lg><lg n="൨൩"> താ സാക്ഷാൽ നീ ഞങ്ങളുടേ ദൈവമായ യഹോവ! കുന്നുകൾ മലക
</lg> [ 122 ] <lg n="">ളിൽനിന്നുള്ള കോലാഹലം ചതിക്കത്രേ; ഇസ്രയേലിന്റേ രക്ഷ സാ
</lg><lg n="൨൪"> ക്ഷാൽ ഞങ്ങളുടേ ദൈവമായ യഹോവയിലത്രേ. ഞങ്ങളുടേ പിതാക്ക
ന്മാർ അദ്ധ്വാനിച്ചു നേടിയതും അവരുടേ ആടും കന്നുകാലിയും പുത്രീ
പുത്രന്മാരെയും ഞങ്ങടേ ചെറുപ്പം മുതൽ ആ നിന്ദ്യരൂപം തിന്നുകളഞ്ഞു.
</lg><lg n="൨൫"> ഈ ഞങ്ങളുടേ നിന്ദയിൽ ഞങ്ങൾ കിടക്കട്ടേ! ഞങ്ങളെ അപമാനവും
മൂടുകേ ആവൂ! ഞങ്ങളുടേ ദൈവമായ യഹോവയോടു ഞങ്ങളും പിതാക്ക
ളുമായി ചെറുപ്പം മുതൽ ഇന്നേ നാൾവരേ പിഴച്ചു യഹോവ എന്ന ഞ
ങ്ങളുടേ ദൈവത്തിൻ ശബ്ദത്തെ കേട്ടുകൊള്ളാതേ പോകയാൽ അത്രേ."

</lg>

<lg n="൪, ൧"> എന്നതിന്നു യഹോവ അരുളിചെയ്യുന്നിതു: ഇസ്രയേലേ നീ മടങ്ങി
എങ്കലേക്കു തിരിക്കയും എന്റേ മുമ്പിൽനിന്നു നിന്റേ വെറുപ്പുകളേ
</lg><lg n="൨"> നീക്കിക്കളകയും ഉഴലാതെ നിൽക്കയും, യഹോവാജീവനാണ എന്നു
നേരുന്യായത്തിലും നീതിയിലും ആണയിടുകയും ചെയ്താൽ അവനിൽ
അത്രേ ജാതികൾ തങ്ങളെ അനുഗ്രഹിച്ചും പ്രശംസിച്ചും കൊൾകയും ആം.

</lg>

൪. അദ്ധ്യായം.

(൩) യഹൂദ മനന്തിരിയാതേ പാർത്താൽ (൫) ഘോരശിക്ഷ വടക്കുനിന്ന് അ
ണഞ്ഞു (൧൧)ദുഷ്ടത ഏറുന്ന യരുശലേമിലും (൧൯)ബോധംകെട്ട നാട്ടിലും
തട്ടും.

<lg n="൩">യഹൂദാപുരുഷരോടും യരുശലേമോടും യഹോവ പറയുന്നിതു: മുള്ളുക
</lg><lg n="൪"> ളിൽ വിതെക്കാതേ തരിക്കിടക്കുന്നതു നടത്തിക്കൊൾവിൻ! യഹോ
വെക്ക് എന്നു പരിച്ഛേദിച്ചുകൊണ്ടു ഹൃദയങ്ങളിലേ അഗ്രചർമ്മങ്ങളെ
നീക്കിക്കളവിൻ. യഹൂദാപുരുഷരും യരുശലേംവാസികളും ആയുള്ളോ
രേ, നിങ്ങളുടേ പ്രവൃത്തികളുടേ തീമ നിമിത്തം എൻ ക്രോധം തീ പോ
ലേ പൊങ്ങി ആരാലും കെടാതവണ്ണം കത്തായ് വാൻ തന്നേ!

</lg>

<lg n="൫">യഹൂദയിൽ അറിയിച്ചും യരുശലേമിൽ കേൾപ്പിച്ചും "നാട്ടിൽ കാഹ
ളം വിളിക്കേണം" എന്നു പറവിൻ: അല്ലയോ കൂടുവിൻ, കോട്ടനഗര
</lg><lg n="൬">ങ്ങളിൽ നാം പൂകുക, ചിയ്യോനേ നോക്കി കൊടി എടുപ്പിൻ കുടിവാ
ങ്ങിപ്പോവിൻ, വൈകരുതേ! എന്നു തിങ്ങി മുഴങ്ങി വിളിപ്പിൻ. ഞാന
</lg><lg n="൭">ല്ലോ വടക്കുനിന്നു കേടും വലിയ ഇടിവും വരുത്തുന്നുണ്ടു. ചോലക്കെ
ട്ടിൽനിന്നു സിംഹം പൊങ്ങി ജാതികളുടേ സംഹാരി സ്വസ്ഥാനം വിട്ടു
യാത്രയായതു നിൻ ദേശത്തെ പാഴാക്കി നഗരങ്ങളെ കുടികൾ ഇല്ലാതേ
</lg><lg n="൮">ധൂളിച്ചുവെപ്പാനത്രേ. ഇതു വിചാരിച്ചു രട്ടുകൾ ഉടുത്തു തൊഴിച്ചു മുറ

</lg> [ 123 ] <lg n="">വിളിപ്പിൻ, യഹോവയുടേ കോപാഗ്നി നമ്മെ വിട്ടു മാറായ്കയാൽ തന്നേ!
</lg><lg n="൯"> അന്നാൾ രാജാവിന്നും പ്രഭുക്കൾക്കും ബോധം കെടുകയും പുരോഹിതർ
ഭ്രമിക്കയും പ്രവാചകർ സ്തംഭിക്കയും ആം എന്നു യഹോവയുടേ അരുള
</lg><lg n="൧൦"> പ്പാടു.- അല്ലയോ യഹോവാകർത്താവേ, യഹ്രുശലേമാദിയായ ഈ ജ
നത്തെ നിങ്ങൾക്കു സമധാനം ഉണ്ടാകും എന്നു കേൾപ്പിച്ചിട്ടു നീ ചതി
ച്ചു സ്പഷ്ടം, പ്രാണനോടു വാൾ അണഞ്ഞെത്തിയല്ലോ എന്നു ഞാൻ പറ
കയും ചെയ്തു.

</lg>

<lg n="൧൧"> ആ കാലത്തു യരുശലേമാദിയായ ഈ ജനത്തോടു പറയപ്പെടേണ്ടു
ന്നിതു: മരുഭൂമിയിലേ വെറുമ്പുറക്കുന്നുകളിൽനിന്നു ഒരു ചൂടുകാറ്റ് എൻ
</lg><lg n="൧൨"> ജനപുത്രിക്കാമാറു തട്ടുന്നതു ചേറുവാനുമല്ല തെള്ളുവാനുമല്ല. അങ്ങനേ
ത്തതിൽ ഏറ തിങ്ങിനൊരു കാറ്റ് ഇങ്ങു വരും ഞാനും അവരോടു ന്യാ
</lg><lg n="൧൩"> യങ്ങൾ മൊഴികയും ചെയ്യും. അതാ മേഘങ്ങൾ പോലേ അവൻ പൊ
ങ്ങിവരും, തേരുകൾ കൊടുങ്കാറ്റിന്ന് ഒക്കും, കുതിരകളുടേ വേഗത കഴു
</lg><lg n="൧൪"> കിലും ഏറും; ഹൂ നമുക്കു കഷ്ടം, നാം തീർന്നുപോയി. ഹേ യരുശലേ
മേ നീ രക്ഷപ്പെടുവാൻ ഹൃദയം കഴുകി ദുഷ്ടതയെ പോക്കുക! അതിക്രമ
</lg><lg n="൧൫"> വിചാരങ്ങൾ നിന്നുള്ളിൽ എത്രോടം പാർക്കും? ദാനിൽനിന്ന് ഓർ ഒച്ച
അറിയിക്കയും എഫ്രയിം മലയിൽനിന്ന് അനർത്ഥത്തെ കേൾപ്പിക്കയും
</lg><lg n="൧൬"> ചെയ്യുന്നു. ജാതികളെ ഗ്രഹിപ്പിപ്പിൻ ഈ യരുശലേമിനേയും കേൾ
പ്പിപ്പിൻ (കോട്ട) വളയുന്നവർ ദൂരദിക്കുന്നു വരുന്നു, യഹൂദാനഗരങ്ങളെ
</lg><lg n="൧൭"> ക്കൊള്ള ആരവാരം ഇടുന്നു. അവൾ എന്നോടു മത്സരിക്കയാൽ അവർ
വയലിലേ കാവൽക്കാരേ പോലേ അവൾക്കു നേരേ ചുറ്റിനിൽക്കുന്നു എന്നു
</lg><lg n="൧൮"> യഹോവയുടേ അരുളപ്പാടു. നിണക്ക് ഇതു വരുത്തിയതു നിന്റേ വ
ഴിയും കർമ്മങ്ങളും അത്രേ. ഇതു നിന്റേ ദോഷം തന്നേ അതും കൈക്കു
ന്നു സാക്ഷാൽ പ്രാണനോളം എത്തുന്നു.

</lg>

<lg n="൧൯"> ഊയി എന്റേ കുടൽ എന്റേ കുടൽ! നെഞ്ചകം പിടെക്കുന്നു, എനിക്കു
ഹൃദയം മുഴങ്ങുന്നു, മിണ്ടായ് വാൻ കഴിയാ. എൻ ഉള്ളമേ കാഹളശബ്ദമ
</lg><lg n="൨൦"> ല്ലോ നീ കേൾക്കുന്നു പോർവിളി തന്നേ. ഭംഗത്തിന്മേൽ ഭംഗം വിളി
ക്കപ്പെടുന്നു, ദേശം ഒക്കയും മുടിഞ്ഞുവല്ലോ. പെട്ടെന്ന് എൻ കൂടാരങ്ങ
</lg><lg n="൨൧"> ളും നൊടികൊണ്ടു തിരശ്ശീലകളും മുടിഞ്ഞുപോയി. ഞാൻ കൊടി കാ
</lg><lg n="൨൨"> ൺങ്കയും കാഹളധ്വനി കേൾക്കയും വേണ്ടത് എത്രോടം? കാരണം എൻ
ജനം പൊട്ടർ; അവർ എന്നെ അറിയാ. ഭോഷത്വമുള്ള കുട്ടികളായി
ബോധമില്ലാത്തവർ; ദോഷം ചെയ്‌വാൻ ജ്ഞാനികൾ ആയാലും ഗുണം
</lg> [ 124 ] <lg n="൨൩"> ചെയ് വാൻ അറിയാ. ഞാൻ ഭൂമിയെ നോക്കി പാഴും ശൂന്യവും എന്നു ക
</lg><lg n="൨൪"> ണ്ടു, വാനത്തെയും നോക്കി അതിൻ വെളിച്ചം ഇല്ല; മലകളെ നോ
</lg><lg n="൨൫"> ക്കി കുലുങ്ങുന്നെന്നു കണ്ടു; കുന്നുകൾ ഒക്കയും ചാഞ്ചാടുന്നു. ഞാൻ നോ
ക്കി, മനുഷ്യൻ ആരും ഇല്ല എന്നു കണ്ടു, വാനത്തിലേ പക്ഷി എല്ലാം പ
</lg><lg n="൨൬"> റന്നുപോയി. ഞാൻ നോക്കി കർമ്മേൽ മരുവെന്നു കണ്ടു, അതിൻ ഊരു
ക്കൾ എല്ലാം യഹോവയുടേ മുമ്പാകേ തൽകോപച്ചൂടിനാൽ തകർന്നു കിട
ക്കുന്നു.

</lg>

<lg n="൨൭"> എങ്ങനേ എന്നാൽ യഹോവ പറയുന്നിതു: സമസ്തദേശം പാഴായ്
</lg><lg n="൨൮"> പ്പോകും, മുരമ്മുടിവു നടത്തുക ഇല്ല താനും. ആയതു ചൊല്ലി ഭൂമി ഖേ
ദിക്കയും വാനം മീതേ കറുക്കയും ചെയ്യും, ഞാൻ ഉരെച്ചും അനുതാപം
</lg><lg n="൨൯"> തോന്നാതേയും മടങ്ങാതേയും നിർണ്ണയിച്ചും ഇരിക്കയാൽ തന്നേ. കുതി
രയും വില്ലാളിയും (അണയുന്ന) ഓശെക്കു ഏതു പട്ടണവും മണ്ടുന്നു, കാ
ടുകളിൽ പുക്കു പാറകളിൽ കയറുന്നു, ഏതു പട്ടണവും വസിപ്പാൻ ഒട്ടും
</lg><lg n="൩൦"> ഇല്ലാതോളം ഒഴിച്ചു കിടക്കുന്നു. സംഹാരം വന്നവളേ നീ എന്തു ചെ
യ്യും? ധൂമ്രം ഉടുത്താലും പൊന്നാഭരണങ്ങൾ അണിഞ്ഞാലും കണ്ണിൽ മ
ഷി നിറെച്ചാലും വൃഥാ നിന്നേ നീ ശോഭിപ്പിക്കുന്നു. പാങ്ങർ നിന്നെ
</lg><lg n="൩൧"> വേണ്ടാ എന്നു നിൻ പ്രാണനെ അന്വേഷിക്കുന്നു. ഈറ്റുവിളിയല്ലോ
ഞാൻ കേൾക്കുന്നു, കടിഞ്ഞൂൽ പെറേണ്ടവളുടേ വ്യഗ്രത പോലേ ചിയ്യോ
ൻപുത്രിയുടേ ശബ്ദം തന്നേ; നെടുവീർപ്പിട്ടു കൈകളും പരത്തി: "അയ്യോ
കഷ്ടം എൻ പ്രാണൻ കൊല്ലുന്നവർക്കു മാഴ്കിക്കിടക്കുന്നു" എന്നത്രേ.

</lg>

൪. അദ്ധ്യായം.

ന്യായവിധിയുടെ കാരണങ്ങളാവിതു: നീതിമാൻ ഇല്ലായ്കയും (൧൦) കർത്താ
വിൻ വചനത്തെ ഉപേക്ഷിച്ചതും (൧൯); പരന്മാരെ സേവിച്ചുപോയതും
(൧൬) പാതകവൃദ്ധിയും തന്നേ.

<lg n="൧"> യരുശലേംതെരുക്കളിൽ ഊടാടി നോക്കി അറിഞ്ഞുകൊൾവിൻ! ന്യാ
യം ചെയ്തു നേറിനെ തേടിക്കൊള്ളുന്ന ഒരാളെ നിങ്ങൾ കാണുമോ എ
ന്നു അതിന്റേ വീതികളിൽ അന്വേഷിച്ചു നടപ്പിൻ! കണ്ടാൽ ഞാൻ
</lg><lg n="൨"> അവളോടു ക്ഷമിക്കും. യഹോവാജീവനാണ എന്നു അവർ പറഞ്ഞാലും
</lg><lg n="൩"> കള്ളസത്യമത്രേ ചെയ്യുന്നു. യഹോവേ തിരുകണ്ണുകൾ നേരിന്നായി അ
ല്ലോ നോക്കുന്നതു? നീ അവരെ അടിച്ചിട്ടും വേദന ഇല്ല, അവരെ മുടി
</lg> [ 125 ] <lg n="">ച്ചിട്ടും ശിക്ഷയെ കൈക്കൊൾവാൻ നിരസിക്കുന്നു. മുഖങ്ങളെ പാറയെ
</lg><lg n="൪"> ക്കാൾ കഠിനമാക്കി മടങ്ങിവരിക ഇല്ല എന്നു കൽപ്പിക്കുന്നു. എന്നാറേ
ഞാൻ: ഇവർ നീചർ മാത്രം, യഹോവവഴിയെയും സ്വദൈവത്തിൻ
</lg><lg n="൫"> ന്യായത്തെയും അറിയായ്കയാൽ മൂഢരത്രേ. ഞാൻ വലിയവരടുക്കേ
പോയി അവരോടു സംസാരിക്കട്ടേ, അവർ യഹോവവഴിയെ അറിയു
ന്നുവല്ലോ! എങ്കിലും അവർ ഒക്കത്തക്ക നുകത്തെ തകർത്തു തളകളെ പൊ
</lg><lg n="൬"> ട്ടിച്ചുകളഞ്ഞു. ആയതുകൊണ്ടു കാട്ടിലേ സിംഹം അവരെ വെട്ടുന്നു.
വെറുമ്പുറങ്ങളിലേ ചെന്നായി മുടിക്കുന്നു, പുലി അവരുടേ ഊരുകളോട്
ഒറ്റിപ്പാർക്കുന്നു, അതിൽ ആർ പുറപ്പെട്ടാലും കീറിപ്പോകും, അവരുടേ
ദ്രോഹങ്ങൾ പെരുകി പിന്തിരിവുകൾ തിങ്ങിച്ചമകയാൽ തന്നേ.—
</lg><lg n="൭"> പിന്നേ എന്തിട്ടു നിന്നോടു ക്ഷമിക്കേണം? നിന്റേ മക്കൾ എന്നെ വി
ട്ടു ദൈവമല്ലാത്തവ ചൊല്ലി ആണയിട്ടു പോകുന്നു. ഞാൻ അവരെ സ
ത്യം ചെയ്യിച്ചാറേ അവർ വ്യഭിചരിച്ചു വേശ്യാഗൃഹത്തിൽ കൂട്ടം കൂടി
</lg><lg n="൮"> പോയി. ആവോളം തീറ്റിയ കുതിരകൾ പോലേ അവർ ഉഴന്നു താ
</lg><lg n="൯"> ന്താന്റേ തോഴന്റേ കെട്ടിയവൾക്കു കുനെച്ചുപോരുന്നു. ഈ വക
ഞാൻ സന്ദർശിക്ക ഇല്ലയോ? ഇങ്ങനത്തേ ജാതിയോട് എൻ ഉള്ളം പക
വീളുക ഇല്ലയോ? എന്നു യഹോവയുടേ അരുളപ്പാടു.

</lg>

<lg n="൧൦"> അല്ലയോ ഇവളുടേ മതിലുകളിൽ കരേറി നശിപ്പിപ്പിൻ, മുരമ്മുടിവു
മാത്രം ചെയ്യായ് വിൻ! അതിൻ വള്ളികളെ യഹോവക്കുള്ളതല്ല എന്നിട്ടു
</lg><lg n="൧൧"> ഒടുക്കുവിൻ! വിശ്വാസപാതകമല്ലോ എന്നോടു ചെയ്തതു ഇസ്രയേൽഗൃ
</lg><lg n="൧൨"> ഹവും യഹൂദാഗൃഹവും തന്നേ എന്നു യഹോവയുടേ അരുളപ്പാടു. അവർ
യഹോവയെ നിഷേധിച്ചു "അവൻ ഇല്ല" എന്നും "നമ്മുടേ മേൽ തീമ
</lg><lg n="൧൩"> വരികയില്ല, വാളും ക്ഷാമവും നാം കാൺങ്കയില്ല" എന്നും പറയുന്നു. ആ
പ്രവാചകന്മാർ കാറ്റായി തീരും (പറയിക്കുന്നവൻ) അവർക്കുള്ളിൽ ഇ
</lg><lg n="൧൪"> ല്ലല്ലോ) അങ്ങനേ അവർക്കു വരട്ടേ!- അതുകൊണ്ടു സൈന്യങ്ങളുടേ
ദൈവമായ യഹോവപറയുന്നിതു: നിങ്ങൾ ഈ വാക്കു പറകകൊണ്ടു
ഞാൻ ഇതാ എൻ വചനങ്ങളെ നിൻ വായിൽ അഗ്നിയും ഈ ജനത്തെ
</lg><lg n="൧൫"> തടികളും ആക്കും, അത് അവരെ തിന്നും. ഇസ്രയേൽ ഗൃഹമേ നിങ്ങ
ളുടേ മേൽ ഞാൻ ഇതാ ദൂരത്തുനിന്ന് ഒരു ജാതിയെ വരുത്തുന്നു എന്നു
യഹോവയുടേ അരുളപ്പാടു: മിടുക്കേറും ജാതി, യുഗാദി മുതൽ ഉള്ള ജാ
തി, ഭാഷ നിനക്ക് അറിയാതേ പറയുന്നതു തോന്നാതേ ഉള്ള ജാതി.
</lg><lg n="൧൬"> അതിൻ തൂണി തുറന്ന ശവക്കുഴിക്ക് ഒക്കും, അവർ എപ്പേരും ശൂരന്മാർ.
</lg> [ 126 ] <lg n="൧൭"> അവർ നിന്റേ കൊയ്ത്തും അപ്പവും തിന്നും, നിന്റേ പുത്രീപുത്രന്മാരെ
യും തിന്നും, നിന്റേ ആടും മാടും തിന്നും, നിന്റേ വള്ളിയും അത്തിയും
തിന്നും, നീ ആശ്രയിക്കുന്ന കോട്ടനഗരങ്ങളെയും വാൾകൊണ്ടു തറിക്കും.
</lg><lg n="൧൮"> എങ്കിലും ആ നാളുകളിലും ഞാൻ നിങ്ങളിൽ മുരമ്മുടിവു നടത്തുക ഇല്ല
എന്നു യഹോവയുടേ അരുളപ്പാടു.

</lg>

<lg n="൧൯"> പിന്നേ നമ്മുടേ ദൈവമായ യഹോവ ഇവ ഒക്കെയും നമ്മെ ചെയ്യു
ന്നത് എന്തുകൊണ്ടു? എന്നു നിങ്ങൾ പറയുമ്പോൾ: നിങ്ങൾ എന്നെ
വിട്ടു മറുനാട്ടുദേവകളെ നിങ്ങടേ ദേശത്തിൽ സേവിച്ചതു പോലേ ത
ന്നേ നിങ്ങൾക്കല്ലാത്ത ദേശത്തിൽ അന്യന്മാരെ സേവിച്ചു പോകും എന്ന്
</lg><lg n="൨൦"> അവരോടു ചൊല്ലേണം. അല്ലയോ യാക്കോബ് ഗൃഹത്തിൽ നിങ്ങൾ അ
</lg><lg n="൨൧"> റിയിച്ചു യഹൂദയിൽ കേൾപ്പിക്കേണ്ടുന്നിതു: കണ്ണ് ഉണ്ടായിട്ടും കാണാ
തേ, ചെവി ഉണ്ടായിട്ടും കേളാതേ ബോധം കെട്ട മൂഢജനമേ, ഇതു
</lg><lg n="൨൨"> കേൾക്കേ വേണ്ടൂ! എന്നെ നിങ്ങൾ ഭയപ്പെടായ്കയോ, എൻ മുമ്പിൽ
പിടയായ്കയോ? കടക്കാത നിത്യവെപ്പായി കടലിന്നു മണൽ മാത്രം അ
തിർ ആക്കിയവനെ? അതിലേ തിരകൾ തുളുമ്പി അലെച്ചും കഴിവു വ
രാതേ മുഴങ്ങി പൊങ്ങീട്ടും കടന്നു കൂടാ എന്നു യഹോവയുടേ അരുള
</lg><lg n="൨൩"> പ്പാടു. ഈ ജനത്തിന്നോ മത്സരിച്ചു മറുക്കുന്ന ഹൃദയം ഉണ്ടു; അവർ
</lg><lg n="൨൪"> അകന്നു പോയ്ക്കളഞ്ഞു: നമ്മുടേ ദൈവമായ യഹോവയേ ഭയപ്പെടാവു,
തത്ക്കാലത്തു മുന്മഴ പിന്മഴയായി മാരി പൊഴിച്ചും കൊയ്ത്തിന്നു വെച്ച
ആഴ്വട്ടങ്ങളെ കാത്തും പോരുന്നവനല്ലോ! എന്നുള്ള0 കൊണ്ടു പറഞ്ഞ
</lg><lg n="൨൫"> തും ഇല്ല. ഈ വകയെ നിങ്ങളുടേ അകൃത്യങ്ങൾ മാറ്റി ഈ നന്മയെ
</lg><lg n="൨൬"> നിങ്ങളുടേ പാപങ്ങൾ മുടക്കിക്കളഞ്ഞു.- എൻ ജനത്തിലാകട്ടേ ദുഷ്ട
ന്മാർ കാണായ്‌വന്നു, കണികൾ വെക്കുന്നവന് ഒത്തു പതിയിരിക്കും, കുടു
</lg><lg n="൨൭"> ക്കു യന്ത്രിച്ചു ആളുകളെ പിടിക്കുന്നു. മിടഞ്ഞ കൂട്ടിൽ പക്ഷി നിറയും
പോലേ അവരുടേ വീടുകളിൽ ചതി (മുതൽ) നിറയുന്നു, ഇങ്ങനേ അ
</lg><lg n="൨൮"> വർ വളൎന്നു ധനികരായി. നെയിവെച്ചു തടിച്ചു ചമഞ്ഞു; ദോഷ കാൎയ്യ
ങ്ങളിലും അവർ ക്രമം കവിഞ്ഞു പോയി, അനാഥൎക്കു ശുഭം സിദ്ധിപ്പാൻ
അവരുടേ വ്യവഹാരം നേരേ വിസ്തരിപ്പാറും ഇല്ല, ദരിദ്രരുടേ അന്യാ
</lg><lg n="൨൯"> യം വിധിച്ചു തീൎപ്പാറും ഇല്ല. ഈ വക ഞാൻ സന്ദൎശിക്ക ഇല്ലയോ,
ഇങ്ങനത്തേ ജാതിയോട് എൻ ഉള്ളം പക വീട്ടുക ഇല്ലയോ? എന്നു യ
</lg><lg n="൩൦"> ഹോവയുടേ അരുളപ്പാടു (൯).— ഘോരവും ഭൈരവവുമായോന്നു ദേ
</lg><lg n="൩൧"> ശത്തിൽ നടക്കുന്നിതു: പ്രവാചകന്മാർ പൊളിയായി പ്രവചിക്കയും
</lg> [ 127 ] <lg n="">പുരോഹിതർ അവരുടേ കൈക്ക് അധികരിക്കയും ഇവ്വണ്ണം എൻ ജന
ത്തിനു തെളികയും ഉണ്ടു. എന്നതിന്റേ ഒടുവിലേക്കു നിങ്ങൾ എ
ന്തു ചെയ്തു?

</lg>

൬. അദ്ധ്യായം.

ന്യായവിധി നടത്തുവാൻ മാറ്റാൻ നഗരത്തെ വളഞ്ഞു പിടിച്ചു (൯) ദയ
കാട്ടാതേ, ശിക്ഷിച്ചു (൧൬) കൎമ്മാദികളാൽ രക്ഷ ഒന്നും വരാതവണ്ണം (൨൨) മനം
തിരിയാത്ത വംശത്തെ മുടിച്ചുകളയും.

<lg n="൧"> അല്ലയോ ബിന്യമീൻപുത്രരേ! യരുശലേം ഉള്ളിൽനിന്നു ചാടിപ്പോയി
തെഖോയയിൽ കാഹളം വിളിപ്പിച്ചു ബേത്ഥക്കേമിൽ അഗ്നി ലക്ഷ്യം
നിൎത്തുവിൻ! വടക്കുനിന്നല്ലോ ദോഷവും വലിയ ഇടിവും ഓങ്ങി കാണു
</lg><lg n="൨"> ന്നു. സുന്ദരിയും കാമചാരണിയുമായ ചീയ്യോൻ പുത്രിയെ ഞാൻ സന്ന
</lg><lg n="൩"> യാക്കേ ഉളളു. അവളരികേ ഇടയന്മാർ ഇനങ്ങളുമായി വന്നു ചൂഴവും
</lg><lg n="൪"> കൂടാരങ്ങൾ അടിച്ചു താന്താന്റേ ഭാഗത്തു മേയ്ക്കും. അവൾക്കു നേരേ
പോർ സംസ്ക്കരിപ്പിൻ! ഹോ എഴുന്നീറ്റു ഉച്ചെക്കു നാം കയറുക! ഹാ ക
</lg><lg n="൫"> ഷ്ടം പകൽ ചാഞ്ഞു അന്തിനിഴലുകൾ നീളുന്നു. എടോ രാത്രിയിൽ
</lg><lg n="൬"> നാം കയറി അവളുടേ അരമനകളെ നശിപ്പിച്ചേ ആവൂ.- കാരണം
സൈന്യങ്ങളുടയ യഹോവ പറഞ്ഞിതു: മരങ്ങളെ വെട്ടി യരുശലേമെ
ക്കൊള്ള മേടു മാടുവിൻ! ഉള്ളിൽ കൈയേറ്റം മുഴുത്തു നിറകയാൽ സന്ദ
</lg><lg n="൭"> ൎശിക്കേണ്ടിയ നഗരം ഇവളത്രേ. കിണറു തൻ വെള്ളത്തെ ചുരത്തും
പോലേ അവൾ തൻ ദോഷത്തെ ചുരത്തുന്നു. സാഹസവും, നാനാവിധ
വും അവളിൽ കേളായി, മുറിയും അടിയും വിടാതേ, എന്റേ മുമ്പിൽ
</lg><lg n="൮"> ആകുന്നു. യരുശലേമേ, എൻ ഉള്ളം നിന്നോടു വേർവിട്ടു നിന്നെ കുടി
യില്ലാത്ത ദേശമായി പാഴാക്കി വെക്കായ്‌വാൻ ശാസനെക്ക് അടങ്ങുക!

</lg>

<lg n="൯"> സൈന്യങ്ങളുടയ യഹോവ പറയുന്നിതു: ഇസ്രയേലിന്റേ ശേഷി
പ്പിലും വള്ളിയിൽ എന്ന പോലേ രണ്ടാമതും അരിഞ്ഞു പറിക്കും; അരി
</lg><lg n="൧൦"> യുന്നവൻ ചെയ്യുംവണ്ണം പിന്നേയും കൊടികളിൽ കൈയിടുക! അവർ
കേൾക്കേണ്ടതിന്നു ഞാൻ ആരോടു ചൊല്ലി സാക്ഷി പറയേണ്ടതു? അ
വരുടേ ചെവി പരിച്ഛേദന വരാതേ കുറിക്കൊൾവാൻ വഹിയാ. ഇതാ
യഹോവാവചനം അവൎക്കു നിന്ദ്യമായ്പ്പോയി, അതിൽ ഇഷ്ടം തോന്നുക
</lg><lg n="൧൧"> ഇല്ല. ഞാനോ യഹോവയുടേ ചൂടു നിറഞ്ഞു, അതിനെ അടക്കി വെ
ക്കയിൽ തളൎന്നു! തെരുവിലേ കുട്ടിമേലും യുവാക്കളുടേ സംഘത്തിന്മേലും
</lg> [ 128 ] <lg n="">ഒക്കത്തക്ക അതിനെ ചൊരിക! സാക്ഷാൽ പുരുഷൻ സത്രീയുമായി കിഴ
</lg><lg n="൧൨"> വൻ ആയുസ്സു തികഞ്ഞവനുമായി അകപ്പെടും. അവരുടേ വീടുകളും
നിലങ്ങളും ഭാൎയ്യമാരും ഒരു പോലേ അന്യന്മാൎക്ക് ആയ്ത്തിരിയും, ദേശ
നിവാസികൾക്കു നേരേ ഞാൻ കൈനീട്ടും സത്യം എന്നു യഹോവയുടേ
</lg><lg n="൧൩"> അരുളപ്പാടു.- കാരണം: ചെറിയവർ മുതൽ വലിയവർ വരേ എ
പ്പേരും ലാഭം ലോഭിക്കുന്നു, പ്രവാചകൻ മുതൽ പുരോഹിതൻ വരേ എ
</lg><lg n="൧൪">പ്പേരും ചതിപ്രയോഗിക്കുന്നു. സമാധാനം ഇല്ലാതിരിക്കേ ‘സമാധാ
നം സമാധാനം' എന്നു ചൊല്ലി എൻ ജനത്തിൻ പുത്രിയുടേ മുറിയെ എ
</lg><lg n="൧൫">ളുപ്പത്തിൽ പൊറുപ്പിക്കയും ചെയ്യുന്നു. അവർ അറെപ്പു പ്രവൃത്തിക്ക
യാൽ അവരെ നാണിപ്പിച്ചിട്ടുണ്ടു, അവൎക്കു നാണം ഒട്ടും തോന്നാ താനും
ലജ്ജിപ്പാനും അറിയാ. അതുകൊണ്ടു വീഴുന്നവരിൽ അവർ വീഴും, അ
വരെ ഞാൻ സന്ദൎശിക്കും സമയം ഇടറിപ്പോകും എന്നു യഹോവയുടേ
അരുളപ്പാടു.

</lg>

<lg n="൧൬"> യഹോവ പറയുന്നിതു: "വഴികളിൽ നിങ്ങൾ നിന്നു നോക്കിക്കണ്ടു
യുഗാദിമാൎഗ്ഗങ്ങളെയും നല്ലത്തിൻ വഴി എന്തെന്നും ചോദിച്ചു ആയതിൽ
ചെല്ലുവിൻ എന്നാൽ മനസ്സിന്നു ശമം കാണും!" അവരോ ഞങ്ങൾ ചെല്ക
</lg><lg n="൧൭"> ഇല്ല എന്നു പറയുന്നു. പിന്നേ ഞാൻ നിങ്ങളുടേ മേൽ നോട്ടക്കാരെ
ആക്കി "കാഹളധ്വനിയെ കുറിക്കൊൾവിൻ" എന്നു കല്പിച്ചിട്ടും കുറി
</lg><lg n="൧൮"> കൊൾക ഇല്ല എന്നു പറയുന്നു. ആകയാൽ അവരിൽ സംഭവിപ്പതു
</lg><lg n="൧൯">ൻ ജാതികളേ കേൾപ്പിൻ, സഭയേ അറിഞ്ഞുകൊൾക! ഭൂമിയേ കേൾക്ക!
ഈ ജനത്തിന്മേൽ ഇതാ ഞാൻ തിന്മ വരുത്തുന്നു, അവർ എന്റേ വാക്കു
കളെ കുറിക്കൊള്ളാതേ എൻ ധൎമ്മോപദേശത്തെ വെറുക്കയാൽ അവരു
</lg><lg n="൨൦"> ടേ വിചാരങ്ങളുടേ ഫലമത്രേ. ശബായിൽനിന്നു വരുന്ന ഈ കുന്തുരു
ക്കവും ദൂരദിക്കിന്നു നല്ല വയമ്പും എനിക്ക് എന്തിന്നു? നിങ്ങടേ ഹോമ
</lg><lg n="൨൧"> ങ്ങൾ പ്രസാദിപ്പിക്കുന്നില്ല ബലികൾ എനിക്കു നിരയാ. അതുകൊണ്ടു
യഹോവ പറഞ്ഞിതു: ഈ ജനത്തിനു ഞാൻ ഇതാ ഇടൎച്ചകളെ വെക്കു
ന്നതു പിതാക്കളും മക്കളും അയൽക്കാരനും പാങ്ങനും ഒക്കത്തക്ക ഇടറി
കെട്ടുപോവാൻ തന്നേ.

</lg>

<lg n="൨൨"> യഹോവ പറയുന്നിതു: വടക്കേദേശത്തുനിന്നു ഇതാ ഒരു ജനം വരു
</lg><lg n="൨൩"> ന്നു, ഉത്തരദിക്കിൽ നിന്നു വലിയ ജാതി ഉണൎന്നെഴുന്നു. വില്ലും ചവള
വും ഏന്തി പിടിക്കും ആ കനിവില്ലാത്ത ക്രൂരന്മാർ; അവരുടേ ഒച്ച ക
ടൽകണക്കേ ഇരെക്കയും കുതിരകളുടേ മേൽ ഏറി ഓടുകയും ചിയ്യോൻ
</lg> [ 129 ] <lg n="൨൪">പുത്രീ, നിന്നെക്കൊള്ളേ പുരുഷരായി പോരിന്ന് ഒരുങ്ങിട്ടത്രേ. അ
തിൻ കേൾവി നാം കേട്ട ഉടനേ ഇങ്ങേ കൈകൾ തളൎന്നു ഈറ്റുനോ
</lg><lg n="൨൫">വിനൊത്ത വ്യാകുലം പിടിച്ചു. വയലിലേക്കു പുറപ്പെടായ്ക വഴി നട
</lg><lg n="൨൬">കോല്ലാ! ശത്രുവിന്നു വാൾ ഉണ്ടല്ലോ ചുറ്റും അച്ചമത്രേ! എൻ ജന
പുത്രീ രട്ട് ഉടുത്തു ചാരം പിരളുക.! ഒറ്റമകന്റേ ശോകം പോലേ കൈ
പ്പായി മുറയിടുക! പെട്ടന്നല്ലോ സംഹൎത്താ നമ്മുടേ മേൽ വരും.—
</lg><lg n="൨൭">കോട്ടയായ നിന്നെ എൻ ജനത്തിനു ഞാൻ ശോധനക്കാരനാക്കി വെ
</lg><lg n="൨൮">ച്ചതു അവരുടേ വഴിയെ അറിഞ്ഞു ശോധിപ്പാൻ തന്നേ. അവർ എ
പ്പേരും മുറുമുറുക്കുന്നവർ, നുണയരായി നടക്കുന്നു; ചെമ്പും ഇരിമ്പും
</lg><lg n="൨൯"> (മാത്രം) ആകുന്നു, ഏവരും വല്ലായ്മ ചെയ്യുന്നു. ഉലത്തോൽ വെന്തു ഈയം
ഒടുങ്ങി ഇനി ഉരുക്കി ഉരുകിപ്പോരുന്നതു വൃൎത്ഥം, ദുഷ്ടരെ നീക്കുവാൻ
</lg><lg n="൩൦">ആയില്ല. യഹോവ അവരെ വെറുക്കയാൽ കൊള്ളരുതാത്ത വെള്ളി
എന്ന് അവൎക്കു വിളിപ്പാറാകും.

</lg>

3.൭—൧൦ ദേവാലയത്തിലേ ആശ്രയം വ്യൎത്ഥമായിരിക്കേ ദൈവത്തെ
അറിഞ്ഞിട്ടു ഭക്തി വൎദ്ധിപ്പതിലത്രേ രക്ഷ എന്നു മൂന്നാം പ്രബോധനം.

൭. അദ്ധ്യായം.

ദേവാലയം ശിക്ഷയെ വിലക്കുവാൻ പോരാ (൧൬) മനന്തിരിവു വരാഞ്ഞാ
ൽ പ്രാൎത്ഥനയും കൎമ്മാദികളും പോരാ (൨൯) ഗുണപ്പെടാത്ത യഹൂദെക്കു മുടി
വു നിശ്ചയം.

<lg n="൧.൨">യിറമിയാവിന്നു യഹോവയിൽനിന്നുണ്ടായ വചനം ആവിതു: യഹോ
വാലയത്തിന്റേ വാതുക്കൽ നീ നിന്നുകൊണ്ടു ഈ വാക്കു വിളിക്കേണ്ട
തു: യഹോവയെ തൊഴുവാൻ ഈ വാതിലുകളുടേ കടക്കുന്ന സൎവ്വയഹൂ
</lg><lg n="൩">ദേ യഹോവാവചനം കേൾപ്പിൻ! സൈന്യങ്ങളുടയ യഹോവ എന്ന
ഇസ്രയേലിൻ ദൈവം പറയുന്നിതു: നിങ്ങടേ വഴികളെയും ക്രിയക
</lg><lg n="൪">ളെയും നന്നാക്കുവിൻ, എന്നാൽ നിങ്ങളെ ഇവിടത്തിൽ ഇരുത്താം. "യ
ഹോവാമന്ദിരം യഹോവാമന്ദിരം യഹോവാമന്ദിരം ഇതത്രേ" എന്നുള്ള
</lg><lg n="൫">പൊളിവാക്കുകളിൽ ആശ്രയിക്കായ്‌വിൻ! അല്ല നിങ്ങടേ വഴികളെയും
ക്രിയകളെയും ഉള്ളവണ്ണം നന്നാക്കി തമ്മിൽ അന്യോന്യം ന്യായം പ്രവൃ
</lg><lg n="൬">ത്തിച്ചു. അതിഥി അനാഥൻ വിധവ മുതലായവരെ ഉപദ്രവിക്കാതേ
ഇവിടത്തിൽ കുറ്റമില്ലാത്ത രക്തം ഒഴിക്കാതേ നിങ്ങൾക്കു ചേതത്തിന്നാ
</lg> [ 130 ] <lg n="൭"> യി അന്യദേവകളെ പിഞ്ചെല്ലാതേ നടന്നു എങ്കിൽ, ഞാൻ നിങ്ങടേ
പിതാക്കന്മാൎക്കു കൊടുത്ത ദേശത്തു നിങ്ങളെ യുഗാദിമുതൽ യുഗാന്തത്തോ
</lg><lg n="൮"> ളം ഇവിടേ വസിപ്പിക്കുന്നുണ്ടു. നിങ്ങൾ ആ പൊളിവാക്കുകളിൽ
</lg><lg n="൩"> ആശ്രയിക്കുന്നത് ഒട്ടും ഉതകുന്നില്ല. പക്ഷേ കക്കുക കൊല്ലുക വ്യഭിച
രിക്ക പൊളിയാണ ഇടുക ബാളിന്നു ധൂപിക്ക നിങ്ങൾ അറിയാത്ത അ
</lg><lg n="൯"> ന്യദേവകളെ പിഞ്ചെൽക എന്നോ? പിന്നേ നിങ്ങൾ വന്നു എൻ നാമം
വിളിക്കപ്പെടുന്ന ഈ ആലയത്തിൽ എന്റേ മുമ്പാകേ നിന്നുകൊണ്ടു:
"നാം ഉദ്ധരിക്കപ്പെട്ടു" എന്നു വിചാരിക്കുന്നതു ഇനി ആ വെറുപ്പുകൾ
</lg><lg n="൧൦"> ഒക്കയും ചെയ്തുപോരുവാൻ തന്നേ! എൻ നാമം വിളിക്കപ്പെടുന്ന ഈ
ആലയം നിങ്ങടേ കണ്ണിന്നു പാതകക്കാരുടേ ഗുഹ എന്നു വന്നിട്ടോ?
</lg><lg n="൧൧"> ഈ ഞാനും ഇതാ കണ്ടു എന്നു യഹോവയുടേ അരുളപ്പാടു. എൻ നാമ
ത്തെ മുങ്കാലത്തു വസിപ്പിച്ച ശീലോവിലുള്ള എന്റേ സ്ഥലത്തേക്കു ചെ
ന്നുകൊണ്ടു എൻ ജനമായ ഇസ്രയേലിൻ ദോഷം മുതലായിട്ടു ഞാൻ അ
</lg><lg n="൧൨"> തിനെ ചെയ്തതു കാണ്മീൻ! ഇപ്പോഴോ നിങ്ങൾ ഈ പ്രവൃത്തികൾ ഒ
ക്കയും ചെയ്തുകൊണ്ടു ഞാൻ പുലരേ പറഞ്ഞ് ഉരെച്ചുപോന്നതു നിങ്ങൾ
കേളാതേ ഞാൻ നിങ്ങളെ വിളിച്ചപ്പോൾ മിണ്ടാതേ പോകയാൽ, എന്നു
</lg><lg n="൧൩"> യഹോവയുടേ അരുളപ്പാടു, എന്നാമം വിളിക്കപ്പെട്ടും നിങ്ങൾ ആശ്ര
യിച്ചും ഇരിക്കുന്ന ആലയത്തെയും നിങ്ങൾക്കും പിതാക്കന്മാൎക്കും തന്ന സ്ഥ
</lg><lg n="൧൪"> ലത്തെയും ഞാൻ ശീലോവിനെ ചെയ്തപ്രകാരം ചെയ്തു, നിങ്ങടേ സ
കലസഹോദരരായ എഫ്ര യിം സന്തതിയെ മുറ്റും തള്ളിയപ്രകാരം നി
ങ്ങളെ എൻ മുഖത്തുനിന്നു തള്ളി വിടുന്നുണ്ടു.

</lg>

<lg n="൧൬">നീയോ ഈ ജനത്തിനുവേണ്ടി പക്ഷവാദം ചെയ്യരുതു, അവൎക്കു വേ
ണ്ടി കെഞ്ചി പ്രാൎത്ഥന തുടങ്ങുകയും എന്നോടു മുട്ടിക്കയും അരുതു! ചെ
</lg><lg n="൧൭"> യ്താൽ ഞാൻ നിന്നെ കേൾക്കുന്നില്ല. അവർ യഹൂദാപട്ടണങ്ങളിലും യ
</lg><lg n="൧൮"> രുശലേംതെരുക്കളിലും ചെയ്യുന്നത് എന്ത് എന്നു കാണുന്നില്ലേ? കുട്ടി
കൾ തടികളെ പെറുക്കയും അപ്പന്മാർ തീ കത്തിക്കയും പെണ്ണുങ്ങൾ മാ
വു കുഴെക്കയും സ്വൎഗ്ഗരാജ്ഞിക്കു അടകളെ ചമെക്കയും അന്യദേവകൾക്കു
</lg><lg n="൧൯"> ഊക്കഴിക്കയും ആകുന്നു, എന്നെ മുഷിപ്പിക്കേണ്ടതിന്നത്രേ. എന്നെയോ
അല്ല. തങ്ങളെത്തന്നേ അല്ലോ അവർ മുഷിപ്പിക്കുന്നതു സ്വമുഖത്തിന്നു
</lg><lg n="൨൦"> ലജ്ജ വരുത്തുവാൻ എന്നു യഹോവയുടേ അരുളപ്പാടു. അതുകൊണ്ടു
കൎത്താവായ യഹോവ പറയുന്നിതു: ഈ സ്ഥലത്തിലേക്ക് ഇതാ എൻ
കോപവും ഊഷ്മാവും പൊഴിഞ്ഞു, മനുഷ്യർ കന്നുകാലി നാട്ടിലേ മരങ്ങൾ
</lg> [ 131 ] <lg n="">നിലത്തു വിള ഇവറ്റിൻ മേലേ വന്നു കെടാതേ, ചുടുകയും ആം.-
</lg><lg n="൨൧"> സൈന്യങ്ങളുടയ യഹോവ എന്ന ഇസ്രയേലിൻ ദൈവം പറയുന്നിതു:
നിങ്ങടേ ഹോമങ്ങളെയും ബലിസദ്യകളോടു ചേൎത്തുകൊണ്ടു (വേണ്ടു
</lg><lg n="൨൨"> വോളം) ഇറച്ചി തിന്മിൻ! ഞാനാകട്ടേ നിങ്ങടേ പിതാക്കളെ മിസ്രദേ
ശത്തുനിന്നു പുറപ്പെടീക്കും നാൾ ഹോമവും ബലിയും ചൊല്ലി ഉരെച്ചും
</lg><lg n="൨൩"> കല്പിച്ചിട്ടുമില്ല. എന്റേ ശബ്ദത്തെ കേട്ടുകൊൾവിൻ! എന്നാൽ ഞാൻ
നിങ്ങൾക്കു ദൈവവും നിങ്ങൾ എനിക്കു ജനവും ആകും, നിങ്ങൾക്കു ന
ന്നായ്‌വരുവാൻ ഞാൻ കല്പിക്കുന്ന സകല വഴിയിലും നടപ്പിൻ! (൫ മോ.
</lg><lg n="൨൪">൫,൨൭—൩൩) എന്നീ വാക്കത്രേ അവരോടു കല്പിച്ചതു. അവരോ കേ
ൾക്കാതേ ചെവിയും ചായ്ക്കാതേ ദുൎമ്മനസ്സിൻ ശാഠ്യത്തിലും ആലോചനക
</lg><lg n="൨൫"> ളിലും നടന്നു മുഖമല്ല പുറം കാട്ടിപ്പോന്നു. നിങ്ങടേ പിതാക്കൾ മിസ്ര
ദേശത്തിങ്കന്നു പുറപ്പെട്ട നാൾ മുതൽ ഇന്നേവരേ ഞാൻ ദിവസേന പു
ലരേ നിയോഗിച്ചു പ്രവാചകരായ എന്റേ സകല ദാസന്മാരെയും നി
</lg><lg n="൨൬"> ങ്ങളരികത്ത് അയച്ചുവന്നിട്ടും, എന്നെ കേൾപ്പാനും ചെവി ചായ്പ്പാ
നും തോന്നാതേ പിടരിയെ കഠിനമാക്കി പിതാക്കന്മാരിലും വല്ലാതേ ചമ
</lg><lg n="൨൭"> ഞ്ഞു ഈ വാക്കുകൾ ഒക്കേ അവരോടു നീ ചൊല്ലുമ്പോൾ നിന്നെ കേൾ
</lg><lg n="൨൮"> ക്കയില്ല, അവരോടു വിളിച്ചിട്ടും ഉത്തരം പറക ഇല്ല. പിന്നേ അവ
രോടു പറയേണ്ടുന്നിതു: സ്വദൈവമായ യഹോവയുടേ ശബ്ദം കേൾക്കാ
തേ ശാസനയെ കൈക്കൊള്ളാത്ത ജാതി ഇതത്രേ. വിശ്വസ്തത കെട്ടും
അവരുടേ വായിൽനിന്ന് അററും പോയി.

</lg>

<lg n="൨൯">ൻ (ചിയ്യോൻപുത്രീ) നിന്റേ കൂന്തൽ ചിരെച്ചു കളഞ്ഞു വെറുമ്പുറങ്ങളിൽ
വിലാപംതുടങ്ങുക! യഹോവ ആകട്ടേ തൻ ചീറ്റം ഏശും തലമുറയെ
</lg><lg n="൩൦"> വെറുത്തു തള്ളി വിട്ടു. കാരണം: യഹൂദാപുത്രന്മാർ എൻ കണ്ണിൽ ദോ
ഷമായതു ചെയ്തു എന്നു യഹോവയുടേ അരുളപ്പാടു. എന്നാമം വിളിക്ക
പ്പെടുന്ന ആലയത്തെ അശുദ്ധമാക്കുവാൻ അതിൽ തങ്ങളുടേ വെറുപ്പുക
</lg><lg n="൩൧">ളെ പ്രതിഷ്ഠിച്ചു. ബേൻഹിന്നോം താഴ്വരയിൽ (അറെപ്പ് എന്നുള്ള)
തോഫേത്തിൻ കന്നുകാവുകളെ തീൎത്തതു തങ്ങളുടേ പുത്രരെയും പുത്രി
കളെയും തീയിൽ ചുടുവാൻ തന്നേ (ആയതു ഞാൻ കല്പിച്ചതും ഇല്ല എൻ
</lg><lg n="൩൨"> മനസ്സിൽ തോന്നിയതും ഇല്ല). അതുകൊണ്ടു ഇനി തോഫേത്ത് എന്നും
ബേൻഹിന്നോം താഴ്വര എന്നും അല്ല കുലത്താഴ്വര എന്നു ചൊല്ലിക്കൊണ്ടു
തോഫേത്തിൽ ഇടംകാണാതോളം ശവങ്ങളെ പൂത്തുന്ന നാളുകൾ വരും
</lg><lg n="൩൩"> എന്നു യഹോവയുടേ അരുളപ്പാടു. ഈ ജനത്തിന്റേ പിണം വാന
</lg> [ 132 ] <lg n="">പ്പക്ഷിക്കും ഭൂമൃഗത്തിന്നും ഊണാകും, അവ മിരട്ടുവാൻ ആരും ഇല്ല.
</lg><lg n="൩൪"> യഹൂദായൂരുകളിൽനിന്നും യരുശലേംതെരുക്കളിൽനിന്നും ഞാൻ സന്തോ
ഷാനന്ദങ്ങളുടേ ശബ്ദവും മണവാളന്റേ ശബ്ദവും പുതിയപെണ്ണിൻ
</lg><lg n="൮, ൧">ശബ്ദവും ഒഴിപ്പിക്കും, ദേശം ശൂന്യമായി ചമകേ ഉള്ളൂ.- ആ കാലം
യഹൂദാരാജാക്കന്മാരുടേ അസ്ഥികളും അവന്റേ പ്രഭുക്കളുടേ അസ്ഥി
യും പുരോഹിതരുടേ അസ്ഥിയും പ്രവാചകരുടേ അസ്ഥിയും യരുശ
ലേംനിവാസികളുടേ അസ്ഥികളും (ശത്രു) കുഴികളിൽനിന്നു വാരി എടു
</lg><lg n="൨">ത്തു, അവർ സ്നേഹിച്ചു സേവിച്ചു പിഞ്ചെന്നു തേടി നമസ്ക്കരിച്ച ആദി
ത്യചന്ദ്രന്മാൎക്കും സകലവാനസൈന്യത്തിന്നും പരത്തി വെപ്പാനുണ്ടു. അ
വ പിന്നേ കൂട്ടുകയും പൂത്തുകയും ഇല്ല, നിലത്തിന്നു നീളേ വളമായി തീ
</lg><lg n="൩"> രുകേ ഉള്ളു എന്നു യഹോവയുടേ അരുളപ്പാടു. ഈ വല്ലാത്ത വംശ
ത്തിൽ ശേഷിച്ചവരെ ഞാൻ ആട്ടിക്കളഞ്ഞ സകലസ്ഥലങ്ങളിലും ശേഷി
പ്പുള്ളവർ ഒക്കയും ജീവനെക്കാൾ മരണത്തെ തെരിഞ്ഞെടുപ്പാറാകയും
ചെയ്യും എന്നു സൈന്യങ്ങളുടയ യഹോവയുടേ അരുളപ്പാടു.

</lg>

൮. അദ്ധ്യായം.

(൪) ജനം പാപത്തിൽ ഉറെച്ചു നിൽക്കയാൽ (൧൪) കൊടിയ
ശിക്ഷ വേണ്ടിവരും.

<lg n="൪"> അവരോടു പറക: യഹോവ പറയുന്നിതു: വീണിട്ട് എഴുനീൽക്കാതിരി
</lg><lg n="൫"> ക്കുമോ? തെറ്റിപ്പോയിട്ടു മടങ്ങി വരുമാറില്ലയോ? പിന്നേ ഈ യരു
ശലേമ്യജനം മാറാത്ത പിന്തിരിവിന്നായി തെറ്റുന്നത് എന്തുകൊണ്ടു?
അവർ വ്യാജത്തെ ഉറക്കേ പിടിച്ചിട്ടു മടങ്ങി വരുന്നതിനോടു മറുക്കുന്നു.
</lg><lg n="൬"> ഞാൻ കുറിക്കൊണ്ടു കേട്ട നേരം അവർ നേർ ചൊല്വാറില്ല; "ഞാൻ എ
ന്തു ചെയ്തു അയ്യോ" എന്നു പറവോളം ആരും തന്റേ ദോഷം വിചാരി
ച്ചു അനുതപിപ്പാറില്ല; കുതിര പടയിൽ പായും പോലേ ഏവനും തന്റേ
</lg><lg n="൭"> ഓട്ടത്തിന്നു തിരിഞ്ഞു. ആകാശത്തിലേ പെരിങ്കൊക്കും തന്റേ ഋതുക്ക
ളെ അറിയുന്നു, കാട്ടുപ്രാവും കൊച്ചയും മീവൽപക്ഷിയും താന്താന്റേ വ
രത്തുസമയത്തെ സൂക്ഷിക്കുന്നു, എൻ ജനം മാത്രം യഹോവയുടേ ന്യായ
</lg><lg n="൮"> ത്തെ അറിയാ. ഞങ്ങൾ ജ്ഞാനികൾ; യഹോവയുടേ ധൎമ്മോപദേശം
ഞങ്ങൾക്കു ഉണ്ടു എന്നു നിങ്ങൾ എങ്ങനേ പറയാം? ഇതാ വേദിയന്മാരു
</lg><lg n="൯"> ടേ കള്ളയെഴുത്താണി പൊളിയാക്കിച്ചമെച്ചു. ജ്ഞാനികൾ
</lg> [ 133 ] <lg n="">നാണിച്ചു ഞെട്ടി അകപ്പെടുകേ ഉള്ളു. ഇതാ യഹോവയുടേ വാക്കു അ
</lg><lg n="൧൦">വർ നിരസിക്കുന്നു, പിന്നേ എന്തൊരു ജ്ഞാനം അവൎക്കുള്ളു?-
അതു കൊണ്ടു ഞാൻ അവരുടേ ഭാൎയ്യമാരെ മറ്റേവൎക്കും നിലങ്ങളെ അടക്കി
വെക്കുന്നവൎക്കും കൊടുക്കും; ചെറിയവൻ മുതൽ വലിയവൻ വരേ എപ്പേ
രും ലാഭം ലോഭിക്കുന്നവരല്ലോ, പ്രവാചകൻമുതൽ പുരോഹിതൻവരേ
</lg><lg n="൧൧">ചതിപ്രയോഗിക്കുന്നു ൬, ൧൩ — ൧൫). സമാധാനം ഇല്ലാതിരിക്കേ
സമാധാനം സമാധാനം എന്നു ചൊല്ലി എൻ ജനത്തിൻ പുത്രിയുടേ മുറി
</lg><lg n="൧൨">യെ എളുപ്പത്തിൽ പൊറുപ്പിക്കുന്നു. അവർ അറെപ്പു പ്രവൃത്തിക്കയാൽ
അവരെ നാണിപ്പിച്ചിട്ടുണ്ടു, അവൎക്കു നാണം ഒട്ടും തോന്നാ താനും ലജ്ജി
പ്പാനും അറിയാ. അതുകൊണ്ടു വീഴുന്നവരിൽ അവർ വീഴും സന്ദൎശന
</lg><lg n="൧൩">സമയത്തു ഇടറിപ്പോകും എന്നു യഹോവ പറഞ്ഞു. ഞാൻ കോരി വാരി
അവരെ ഒടുക്കും; മുന്തിരിവള്ളിക്കു കുലയും ഇല്ലല്ലോ അത്തിക്കു കായ്കളും
ഇല്ല, ഇലയും വാടി കാണുന്നു; എന്നാൽ അവരുടേ മേൽ കടന്നു ചെല്ലു
ന്നവരെ ഞാൻ നിശ്ചയിക്കുന്നു.

</lg>

<lg n="൧൪">നാം എന്തിന്നു പാൎക്കുന്നു? കൂടിക്കൊൾവിൻ നാം കോട്ടയൂരുകളിൽ
പുക്കു അവിടേ ഇളെച്ചു പോക! (എന്നു കുടികൾ പറയും) നാം യഹോ
വയോടു പിഴെക്കകൊണ്ടല്ലോ നമ്മുടേ ദൈവമായ യഹോവ നമെ ഇ
</lg><lg n="൧൫">ളെപ്പാറാക്കി കാഞ്ഞിരവെള്ളം കുടിപ്പിച്ചതു. സമാധാനത്തിന്നു കാത്തി
രിക്കേ നന്മ ഒട്ടും ഇല്ല, പൊറുപ്പിക്കുന്ന സമയം (കാത്തിരിക്കേ) ഇതാ
</lg><lg n="൧൬">ത്രാസമത്രേ. അവന്റേ കുതിരകളുടേ ഹുങ്കാരം ദാനിൽനിന്നു കേളാ
യി, ബലത്ത അശ്വങ്ങൾ കനെക്കുന്ന നാദത്താൽ സൎവ്വഭൂമിയും കുലുങ്ങി.
അവർ വന്നു ദേശത്തെയും അതിൽ നിറയുന്നതും ഊരും കുടികളെയും
</lg><lg n="൧൭">തിന്നുകളയുന്നു.- ഞാനാകട്ടേ ഇതാ സൎപ്പങ്ങളെ നിങ്ങളിൽ അയ
ക്കുന്നുണ്ടു, വശീകരണം ഒന്നും പറ്റാത്ത മൂൎഖന്മാർ നിങ്ങളെ തീണ്ടും
</lg><lg n="൧൮">എന്നു യഹോവയുടേ അരുളപ്പാടു.- ദുഃഖത്തിൽ എനിക്ക് ഉന്മേഷകരം
</lg><lg n="൧൯">(എന്തു?) ഹൃദയം എന്നുള്ളിൽ രോഗാൎത്തം! ചിയ്യോനിൽ യഹോവ ഇല്ലാ
തേ പോയോ? അല്ല അവളുടേ രാജാവ് അവളിൽ ഇല്ലയോ? എന്നു
എൻ ജനത്തിൻ പുത്രി ദൂരദേശത്തുനിന്നു കൂകുന്ന ശബ്ദം അതാ (കേൾ
ക്കുന്നു). പിന്നേ തങ്ങളുടേ വിഗ്രഹങ്ങളെക്കൊണ്ടും പ്രദേശമായകളെ
</lg><lg n="൨൦">ക്കൊണ്ടും അവർ എന്നെ മുഷിപ്പിച്ചത് എന്തിട്ടു? കൊയ്ത്തു കഴിഞ്ഞു,
പറിപ്പു തീൎന്നു, നാം രക്ഷപ്പെട്ടതും ഇല്ല (എന്ന് അവർ വിലപിക്കുന്നു).
</lg><lg n="൨൧">എൻ ജനത്തിൻ പുത്രിയുടേ മുറിവു നിമിത്തം ഞാൻ മുറിഞ്ഞു കറുത്തു (ഖേ
</lg> [ 134 ] <lg n="൨൨">. ദിക്കുന്നു) പരിഭ്രമം എന്നെ പിടിച്ചു. ഗില്യാദിൽ നൽപ്പശ ഇല്ലയോ,
അവിടേ വൈദ്യൻ ഇല്ലയോ? പിന്നേ എൻ ജനപുത്രിക്കു തകഴി ഇടാ
</lg><lg n="൨൩"> യ്‌വാൻ എന്തു? എന്റേ തല വെള്ളവും കണ്ണുകൾ ബാഷ്പങ്ങളുടേ ഉറവും
ആയാൽ കൊളാം! എന്നാൽ എൻ ജനപുത്രിക്കു കുലപ്പെട്ടവരെ
ഞാൻ രാപ്പകൽ കേഴാം.

</lg>

൯. അദ്ധ്യായം.

അന്ധാളിച്ചുപോയ ജനത്തിന്റേ വേണ്ടാതനം (൯) ദേശത്തിന്ന് അന്ത്യ
ശിക്ഷയും (൧൬)ചിയ്യോനു മുടിവും വരുത്തുന്നതിനെ വിലപിച്ചതു.

<lg n="൧"> ഹാമരുവിൽ വഴിപോക്കരുടേ മണ്ഡപം കിട്ടിയാൽ കൊള്ളാം! എ
ന്നാൽ എൻജനത്തെ വിട്ട് അകന്നു പോകാം; അവർ ഒക്കയും വ്യഭിചാ
</lg><lg n="൨"> രികൾ വിശ്വാസവഞ്ചകരുടേ കൂട്ടമല്ലോ; വില്ലായി നാവിനെ പൊ
ളി (അമ്പ്)കൊണ്ട് കുലയേറ്റുന്നു, വിശ്വസ്തതയോടല്ല അവർ ദേശ
ത്തിൽ പ്രബലിക്കുന്നു, എന്നെ അറിഞ്ഞുകൊള്ളാതേ തിന്മയിൽ നിന്നു
</lg><lg n="൩"> തിന്മയിലേക്കത്രേ ചെല്ലുന്നു എന്നു യഹോവയുടേ അരുളപ്പാടു. താന്താ
ന്റേ തോഴനെ സൂക്ഷിച്ചുകൊൾവിൻ, യാതൊരു സഹോദരനെയും ആ
ശ്രയിക്കോല! ഏതു സഹോദരനും (യാക്കോബെ പോലേ) ചൊട്ടിക്കും,
</lg><lg n="൪"> ഏതു തോഴനും നുണയനായി നടക്കും. താന്താന്റേ പാങ്ങനെ തോല്പി
ക്കയും സത്യം ഉരെക്കായ്കയും പൊളിപറവാൻ നാവിനെ അഭ്യസിപ്പി
</lg><lg n="൫"> ക്കയും കോടിനടപ്പാൻ അദ്ധ്വാനിക്കയും ഉണ്ടു. നീ പാൎക്കുന്നതു ചതി
നടുവിൽ തന്നേ, അവർ ചതിനിമിത്തം എന്നെ അറിവാൻ നിരസി
</lg><lg n="൬"> ക്കുന്നു എന്നു യഹോവയുടേ അരുളപ്പാടു.- അതുകൊണ്ടു സൈന്യങ്ങ
ളുടയ യഹോവ പറയുന്നിതു: ഞാൻ ഇതാ അവരെ ഉരുക്കി ശോധന
ചെയ്യും. എൻ ജനപുത്രിയുടേ അവസ്ഥെക്കു പിന്നേ എങ്ങനേ ചെയ്‌വു?
</lg><lg n="൭"> കുത്തുന്ന അമ്പത്രേ അവരുടേ നാവു, ചതി പറവാറുണ്ടു; വായികൊണ്ടു
തോഴനോടു സമാധാനം ചൊൽകയും ഉള്ളുകൊണ്ടു പതി ഇരിക്കയും ആം.
</lg><lg n="൮"> ഈ വക ഞാൻ സന്ദൎശിക്ക ഇല്ലയോ, ഇങ്ങനത്തേ ജാതിയോട് എൻ
ഉള്ളം പക വീളുക ഇല്ലയോ എന്നു യഹോവയുടേ അരുളപ്പാടു (൫, ൨൯)

</lg>

<lg n="൯"> മലകളെ ചൊല്ലി ഞാൻ കരച്ചലും മുറയും, മരുവിലേ പുലങ്ങളെ
ചൊല്ലി വിലാപവും എടുക്കുന്നു. ആയവ ആരും കടക്കാതോളം വെന്തു
ആടുമാടിൻ ഒച്ച കേളാതേ പോയി; ആകാശപക്ഷിയും പശുവുമായി
</lg> [ 135 ] <lg n="൧൦">പാറി പാഞ്ഞു പോയി. ഞാൻ യരുശലേമെ കൽക്കൂമ്പലും കുറുനരിക
ളുടേ ഇരിപ്പും ആക്കും, യഹൂദാനഗരങ്ങളെ കുടിയില്ലാതേ പാഴാക്കിവെ
</lg><lg n="൧൧">ക്കും. ഇവ ബോധിപ്പോളം ജ്ഞാനമുള്ള പുരുഷൻ ഏവൻ? ദേശം
കെട്ടു ആരും കടക്കാതവണ്ണം മരുപോലേ വെന്തുപോയ കാരണം എന്തെ
ന്നു യഹോവയുടേ വായി ചൊല്ലീട്ടു (അറിഞ്ഞ്) അറിയിക്കുന്ന പുരുഷൻ
</lg><lg n="൧൨">ഏവൻ? യഹോവ പറഞ്ഞിതു: ഞാൻ അവൎക്കു വെച്ചുകാട്ടിയ ധൎമ്മോ
പദേശത്തെ അവർ വിട്ടു എൻ ശബ്ദത്തെ കേളാതേ അതിൽ നടക്കാതേ,
</lg><lg n="൧൩">തങ്ങളുടേ ഹൃദയത്തിൻ ശാഠ്യത്തെയും അച്ചന്മാർ പഠിപ്പിച്ചുകൊടുത്ത
</lg><lg n="൧൪">ബാളുകളെയും അനുസരിച്ചു നടക്കയാൽ അത്രേ. അതുകൊണ്ടു സൈ
ന്യങ്ങളുടയ യഹോവ എന്ന ഇസ്രയേലിൻ ദൈവം പറയുന്നിതു: ഈ ജ
നത്തെ ഞാൻ ഇതാ മക്കിപ്പൂ തീറ്റുകയും കാഞ്ഞിരവെള്ളം കുടിപ്പിക്കയും,
</lg><lg n="൧൫">അവരും പിതാക്കളും അറിയാതേ ഇരുന്ന ജാതികളിൽ ചിന്നിക്കയും അ
വരെ മുടിക്കുംവരേ വാളിനെ അവൎക്കു പിന്നാലേ അയക്കയും ചെയ്യും.

</lg>

<lg n="൧൬">സൈന്യങ്ങളുടയ യഹോവ പറഞ്ഞിതു: കുറിക്കൊൾവിൻ, വിലാപ
ക്കാരത്തികളെ വിളിച്ചു വരുത്തി കൌശലക്കാരത്തികളെ ആളയച്ചു വരു
</lg><lg n="൧൭">ത്തുവിൻ: അവർ ഉഴറി നമ്മെക്കൊണ്ടു മുറവിളി തുടങ്ങീട്ടു ഇങ്ങേ ക
</lg><lg n="൧൮">ണ്ണുകളിൽ ബാഷ്പം ഓലോല ഇമകൾ വെള്ളം തൂകുമാറാക്കുക! ചിയ്യോ
നിൽനിന്നല്ലോ: നാം എങ്ങനേ മുടിഞ്ഞുപോയി! നമ്മുടേ പാൎപ്പിടങ്ങളെ
തകൎത്തു നിരത്തീട്ടു നാം ദേശത്തെ വിട്ടുപോകയാൽ എത്ര നാണിച്ചു
</lg><lg n="൧൯">ൻ പോയി! എന്നു മുറകരച്ചൽ കേൾക്കായി. സ്ത്രീകളേ യഹോവാവചനം
കേൾപ്പിൻ, നിങ്ങടേ ചെവി അവന്റേ വായ്‌മൊഴിയെ ഗ്രഹിക്ക! നിങ്ങ
ളുടേ പുത്രിമാൎക്കു മുറവിളിയും നിങ്ങളിൽ അന്യോന്യം വിലാപവും പഠി
</lg><lg n="൨൦">പ്പിപ്പിൻ! മരണമാകട്ടേ നമ്മുടേ ചാലകങ്ങളിൽ കയറി നൂണു അരമ
നകളിൽ പൂകുന്നു, തെരുവിലേ കുഞ്ഞനെയും വീഥികളിൽ യുവാക്കളെ
</lg><lg n="൨൧">യും അറുത്തുകളവാൻ തന്നേ. യഹോവയുടേ അരുളപ്പാടാവിതു: മനു
ഷ്യരുടേ പിണം നിലത്തിന്മേൽ വളം പോലേയും വാരുന്നവൻ ഇല്ലാ
തേ മൂരുന്നവന്റേ പിറകേ കറ്റ പോലേയും വീഴും എന്നു ചൊല്ലുക.

</lg>

൧൦.അദ്ധ്യായം.

(൧, ൨൨) രക്ഷെക്കു വഴി ആവിതു: യഹോവയെ അറിഞ്ഞു തേറുക (൧ ദേ
വകളുടേ മായയും യഹോവയുടേ മാഹാത്മ്യവും ബോധിക്ക (൧൭) ശിക്ഷിക്കുന്ന
കൈക്കീഴ് അമൎന്നടങ്ങുക. [ 136 ] <lg n="൯, ൨൨"> യഹോവ പറയുന്നിതു: ജ്ഞാനി തൻ ജ്ഞാനത്തിൽ പ്രശംസിക്ക
രുതു, വീരൻ തൻ വീൎയ്യത്തിങ്കൽ പ്രശംസിക്കരുതു, ധനവാൻ തൻ ധന
</lg><lg n="൨൩"> ത്തിങ്കൽ പ്രശംസിക്കരുതു. പ്രശംസിക്കുന്നവൻ ഇവയിൽ അത്രേ പ്ര
ശംസിക്കേണം: ഭൂമിയിൽ ദയയും ന്യായവും നീതിയും ചെയ്തുപോരുന്ന
യഹോവ ഞാൻ എന്നും ഈ വക ആഗ്രഹിക്കുന്നവൻ എന്നും ബുദ്ധിവെ
</lg><lg n="൨൪"> ച്ച് അറികയിൽ തന്നേ എന്നു യഹോവയുടേ അരുളപ്പാട്- ഇതാ
പരിച്ഛേദന ഉണ്ടായിട്ടും മുന്തോൽ ഉള്ളവരെ ഒക്കയും ഞാൻ സന്ദൎശി
</lg><lg n="൨൫"> ക്കും നാളുകൾ വരും എന്നു യഹോവയുടേ അരുളപ്പാടു. മിസ്രയും യഹൂ
ദയെയും എദോം അമ്മോൻപുത്രർ മോവാബെയും മുന്തല ചിരെച്ച മരു
വാസികളെയും (സന്ദൎശിക്കും). കാരണം സകലജാതികളും പരിച്ഛേദന
ഇല്ലാത്തവരും ഇസ്രയേൽഗൃഹം ഒക്കയും ഹൃദയപരിച്ഛേദന ഇല്ലാത്തവ
രും (ആകുന്നു.).

</lg>

<lg n="൧൦, ൧"> ഇസ്രയേൽഗൃഹമേ യഹോവ നിങ്ങളോട് ഉരെക്കുന്ന വാക്കിനെ കേൾ
</lg><lg n="൨"> പ്പിൻ! യഹോവ പറയുന്നിതു: ജാതികളുടേ വഴിയെ ശീലിച്ചുകൊള്ള
</lg><lg n="൩"> രുതു, ജാതികൾ കൂശുന്ന വാനത്തിലേ അടയാളങ്ങൾക്കും കൂശിപ്പോക
രുതു! ജാതികളുടേ വെപ്പുകൾ സാക്ഷാൽ മായ അത്രേ; കാട്ടിൽ വെട്ടി
യ മരവും ശില്പിയുടേ കൈക്കോടാലികൊണ്ടു തീൎത്ത പണിയും അത്രേ;
</lg><lg n="൪"> പൊൻവെള്ളികളാൽ ഭംഗി വരുത്തി അനങ്ങാതിരിപ്പാൻ ആണികളും
</lg><lg n="൫"> മുട്ടികളും കൊണ്ട് ഉറപ്പിക്കും. കടച്ചല്പണിതൂണിന്ന് ഒത്തു അവ ഉരിയാ
ടുന്നില്ല. ഏഴുന്നെള്ളായ്കകൊണ്ടു എടുത്തു ചുമപ്പാറുണ്ടു. അവയെ ഭയപ്പെടാ
യ്‌വിൻ! അപകാരം ചെയ്കയില്ലല്ലോ ഉപകാരവും ഒന്നും അതിനാൽ ഇല്ല.-
</lg><lg n="൬"> യഹോവേ നിണക്കു തുല്യനില്ല സത്യം. നീയേ വലിയവനും തിരുനാ
</lg><lg n="൭"> മം വീൎയ്യത്താൽ വലുതും തന്നേ. ജാതികളുടേ രാജാവേ നിന്നെ ആർ
ഭയപ്പെടാതു? അതു നിണക്കത്രേ ചേരുന്നതു ജാതികളുടേ സൎവ്വജ്ഞാനി
</lg><lg n="൮"> കളിലും സൎവ്വരാജ്യങ്ങളിലും നിണക്കു തുല്ല്യൻ ഇല്ലായ്കയാൽ. അവർ ഒ
ന്നിച്ചു പൊട്ടരും മൂഢരും തന്നേ, ആ മായകളുടേ ശിക്ഷ മരം അത്രേ.
</lg><lg n="൯"> നേൎക്ക പരത്തിയ വെള്ളി തൎശീശിൽനിന്നു വരുത്തിയതും പിന്നേ ഊഫാ
ജിൽനിന്നു പൊന്നും ശില്പിത്തട്ടാന്മാരുടേ കൈപ്പണി; നീലവും രക്താം
</lg><lg n="൧൦"> ബരവും അവറ്റിൻ ഉട, എല്ലാം കൌശലക്കാരുടേ പണി. യഹോവ
മാത്രം സത്യദൈവം, അവൻ ജീവനുള്ള ദൈവവും നിത്യരാജാവും
തന്നേ. അവന്റേ ചിനത്താൽ ഭൂമി കുലുങ്ങുന്നു, അവന്റേ ഈറൽ ജാ
</lg> [ 137 ] <lg n="൧൧"> തികൾക്കു സഹിയാ. അവരോടു ഇപ്രകാരം പറവിൻ: വാനത്തെയും
ഭൂമിയെയും നിൎമ്മിക്കാത്ത ദേവകൾ ഭൂമിയിൽനിന്നും വാനത്തിങ്കീഴിൽ
</lg><lg n="൧൨"> നിന്നും കെടും എന്നത്രേ.- താൻ ഊക്കിനാൽ ഭൂമിയെ ഉണ്ടാക്കി, ജഞാ
നത്താൽ ഊഴിയെ സ്ഥാപിച്ചു വിവേകത്താൽ വാനങ്ങളെ വിരിച്ചവൻ
</lg><lg n="൧൩"> തന്നേ (ദൈവം). അവൻ വാനത്തിൽ വെള്ളങ്ങളെ മുഴക്കുന്ന ശബ്ദ
ത്തിന്നു ഭൂമിയുടേ അറുതിയിൽനിന്നു ആവികളെ കരേറ്റി മിന്നലുകളെ
മഴയാക്കി ചമെച്ചു. കാറ്റിനേ തന്റേ ഭണ്ഡാരങ്ങളിൽനിന്നു പുറപ്പെടീ
</lg><lg n="൧൪"> ക്കുന്നു (സങ്കീ. ൧൩൫, ൭). ഏതു മനുഷ്യനും അറിവു കെട്ടു പൊട്ടനായി
കാണും, ബിംബം ഹേതുവായി ഏതു തട്ടാനും നാണിച്ചുപോകുന്നു, അവൻ
</lg><lg n="൧൫"> വാൎത്ത വിഗ്രഹം ആത്മാവല്ലാത്ത പൊളിയല്ലോ ആകുന്നു. അവ മായയും
</lg><lg n="൧൬"> പരിഹാസപ്പണിയും അത്രേ, സന്ദൎശനകാലത്തിൽ കെടും. ഇവ പോ
ലേ അല്ല യാക്കോബിൻ പങ്കായവൻ. താൻ സൎവ്വത്തെയും നിൎമ്മിച്ചവനും
ഇസ്രയേൽ അവന്റേ അവകാശഗോത്രവും ആകുന്നു. സൈന്യങ്ങളുടയ
യഹോവ എന്ന് അവന്റേ നാമം.

</lg>

<lg n="൧൭"> ഹേ നിരോധത്തിൽ വസിപ്പവളേ നാട്ടിൽനിന്നു നിന്റേ മാറാപ്പു
</lg><lg n="൧൮"> കെട്ടിക്കൊൾക!. യഹോവ ആകട്ടേ പറയുന്നിതു: ഈ കറി ഞാൻ ദേ
ശത്തിൻ നിവാസികളെ കവിണയിൽ ഇട്ടെറിഞ്ഞു, (മാറ്റാൻ) അവരെ
</lg><lg n="൧൯"> എത്തിപ്പിടിക്കേണ്ടതിന്നു വളഞ്ഞു മുട്ടിക്കും.- എൻ തകൎച്ച നിമിത്തം
എനിക്കയ്യോ കഷ്ടം! എന്റേ മുറിവു നോവുന്നു! എങ്കിലും ഞാൻ: ഇതത്രേ
</lg><lg n="൨൦"> എന്റേ നോവു, ഞാൻ സഹിക്കേ വേണ്ടു! എന്നിരിക്കുന്നു. എൻ കൂടാ
രം പൊടിഞ്ഞു. അതിൻ കയറുകൾ എല്ലാം അററുപോയി; എന്റേ മക്കൾ
എന്നെ വിട്ടു പോയി ഇല്ലാതേയായി, ഇനി എൻ കൂടാരത്തെ നാട്ടി തിര
</lg><lg n="൨൧"> ശ്ശിലകളെ ഏററുവാൻ ആരും ഇല്ല. കാരണം: ഇടയന്മാർ പൊട്ടരായി
തീൎന്നു യഹോവയെ തിരിയാതേ പോയി. എന്നതുകൊണ്ടു അവൎക്കു ബു
</lg><lg n="൨൨"> ദ്ധി പോരാഞ്ഞിട്ടു മേയ്ക്കുന്ന ആടുകൾ ചിതറിപ്പോയി. ഹാ ഓർ ഒച്ച
കേൾക്കായി! ഇതാ വരുന്നു! വടക്കേദിക്കിൽനിന്നു വലിയ ആരവം,
യഹൂദാനഗരങ്ങളെ കുറുനരികൾക്കു പാൎപ്പിടമായി പാഴാക്കി വെപ്പാൻ
</lg><lg n="൨൩"> തന്നേ! യഹോവേ, തന്റേ വഴി മനുഷ്യന്റേ വശമല്ല, തന്റേ നട
</lg><lg n="൨൪"> യേ ചൊവ്വാക്കുവാൻ ചെല്ലുന്ന പുരുഷനു വശം ഇല്ല. യഹോവേ, എ
ന്നെ ശിക്ഷിച്ചാലും ന്യായത്തോടത്രേ! എന്നെ കുറെച്ചു വെപ്പാൻ കോപ
</lg><lg n="൨൫"> ത്തോടേ അല്ല! നിന്നെ അറിയാത്ത ജാതികളിലും തിരുനാമത്തെ വി
ളിക്കാത്ത കുലങ്ങളുടേ മേലും നിന്റേ ഊഷ്മാവിനെ പകരുക (സങ്കീ
</lg> [ 138 ] <lg n="">൭ൻ, ൬) അവർ യാക്കോബിനെ തിന്നു തിന്നു മുടിച്ചു അവന്റേ വാസ
ത്തെ പാഴാക്കിക്കളഞ്ഞുവല്ലോ.

</lg>

4. ൧൧-൧൩ നിയമലംഘനത്തിന്നു തള്ളിക്കളക എന്ന ശിക്ഷ നിശ്ചയം
എന്നുള്ള നാലാം പ്രബോധനം.

൧൧. അദ്ധ്യായം.

പിതാക്കളോടു യഹോവ വെച്ച നിയമത്തെ (ൻ) ഇസ്രയേൽ ഭഞ്ജിക്കയാൽ
(൧൪)ന്യായവിധി നിശ്ചയം.

<lg n="൧, ൨"> യഹോവപക്കൽനിന്നു യിറമിയാവിന്ന് ഉണ്ടായ വചനമാവിതു:(ഹേ
പ്രവാചകന്മാരേ) ഈ നിയമത്തിൻ വാക്കുകളെ കേട്ടുകൊണ്ടു യഹൂദാപു
</lg><lg n="൩"> രുഷന്മാരോടും യരുശലേംകുടിയാരോടും ചൊല്ലുവിൻ! അവരോടു നീ
പറയേണ്ടുന്നിതു: ഇസ്രയേലിൻ ദൈവമായ യഹോവ പറയുന്നു: ഈ നി
യമത്തിൻ വാക്കുകളെ കേളാത പുരുഷൻ ശപിക്കപ്പെട്ടവൻ (൫> മോ.
</lg><lg n="൪. ൫">൨൭, ൨൬). ഇന്നേ ദിവസം കാണുമ്പോലേ പാലും തേനും ഒഴുകുന്ന
ദേശത്തെ കൊടുക്കേണ്ടതിന്നു ഞാൻ നിങ്ങളുടേ പിതാക്കന്മാരോട് ആ
ണയിട്ടു സത്യം ചെയ്തതിനെ നിവൃത്തിയാക്കുവാൻ ഞാൻ അവരെ മിസ്ര
ദേശമാകുന്ന ഇരിമ്പുചൂളയിൽനിന്നു പുറപ്പെടുവിക്കുന്നാൾ: എൻ ശബ്ദ
ത്തെ കേട്ടു ഞാൻ നിങ്ങളോടു കല്പിക്കുംപ്രകാരം ഒക്കയും ആ വാക്കുകളെ
ചെയ്തുകൊൾവിൻ! എന്നാൽ എനിക്കു ജനവും ഞാൻ നിങ്ങൾക്കു ദൈവ
വും ആയിരിക്കും എന്നു കല്പിച്ച നിയമം തന്നേയല്ലോ. എന്നതിന്നു ഞാൻ:
അല്ലയോ യഹോവേ ആമേൻ (ആകും) എന്ന് ഉത്തരം പറഞ്ഞു.—
</lg><lg n="൬"> പിന്നേ യഹോവ എന്നോടു പറഞ്ഞിതു: യഹൂദാനഗരങ്ങളിലും യരുശ
ലേം തെരുക്കളിലും നീ ഈ വാക്കുകളെ ഒക്കയും വിളിക്കേണ്ടതു: ഈ നി
</lg><lg n="൮"> യമത്തിൻ വചനങ്ങളെ കേട്ടു ചെയ്തുകൊൾവിൻ! പിതാക്കന്മാരെ
ഞാൻ, മിസ്രദേശത്തുനിന്നു കരേറ്റിയ നാൾ മുതൽ ഇന്നേവരേ എന്റേ
ശബ്ദത്തെ കേട്ടുകൊൾവിൻ! എന്നു പുലരേ സാക്ഷീകരിച്ചു നടന്നുവന്നു
</lg><lg n="൯"> വല്ലോ. അവരോ കേളാതേയും ചെവിയേ ചായ്ക്കാതേയും പോയി താ
ന്താൻ ദുൎമ്മനസ്സിൻ ശാഠ്യത്തിൽ നടന്നു (൭, ൨൪); ഞാനും ചെയ്‌വാൻ കല്പി
ച്ചിട്ടും അവർ ചെയ്യാത്ത ഈ നിയമത്തിൻ വചനങ്ങളെ ഒക്കയും അവ
രുടേ മേൽ വരുത്തി ഇരിക്കുന്നു.
</lg> [ 139 ] <lg n="൯"> യഹോവ എന്നോടു പറഞ്ഞിതു: യഹൂദാപുരുഷരിലും യരുശലേംകുടി
</lg><lg n="൧൦"> യാരിലും കൂട്ടുകെട്ടു കാണായ്‌വന്നു. എൻ വചനങ്ങളെ കേൾപ്പാൻ നിര
സിച്ച പൂൎവ്വപിതാക്കന്മാരുടേ അകൃത്യങ്ങളിലേക്കു അവർ മടങ്ങിച്ചെന്നു
അന്യദേവകളെ സേവിപ്പാൻ പിന്തുടൎന്നുപോയി. ഇങ്ങനേ ഇസ്രയേൽ
ഗൃഹവും യഹൂദാഗൃഹവും ഞാൻ പിതാക്കന്മാരോടു ഖണ്ഡിച്ച നിയമത്തെ
</lg><lg n="൧൧"> ഭഞ്ജിച്ചു കളഞ്ഞു.- അതുകൊണ്ടു യഹോവ പറയുന്നിതു: ഞാൻ ഇതാ
അവൎക്കു ഒഴിഞ്ഞുപോവാൻ കഴിയാത്ത തിന്മയെ വരുത്തുന്നു; എന്നോടു
</lg><lg n="൧൨"> കൂക്കിയാലും അവരെ ഞാൻ കേൾക്കയും ഇല്ല. പിന്നേ യഹൂദാനഗര
ങ്ങളും യരുശലേം കുടിയാരും ധൂപിച്ചുപോരുന്ന ദേവകളെ ചെന്നു കൂക്കും.
</lg><lg n=൧൩"> ഇവയും അവരുടേ അനൎത്ഥകാലത്തിൽ ഒട്ടും രക്ഷിപ്പാറും ഇല്ല. യഹൂ
ദേ നിനക്കാകട്ടേ നഗരങ്ങളുടേ എണ്ണത്തോളം ദേവകളും പോരും
(൨, ൨൮); യരുശലേമിന്നു എത്ര തെരുക്കൾ എന്നാൽ അത്രയും ലജ്ജെ
ക്കു തറകളെയും ബാളിന്നു ധൂപിക്കുന്ന പീഠങ്ങളെയും നിങ്ങൾ പ്രതി
ഷ്ഠിച്ചുവല്ലോ.

</lg>

<lg n="൧൪"> നീയോ ഈ ജനത്തിന്നു വേണ്ടി പക്ഷവാദം ചെയ്യരുതു, അവൎക്കു
വേണ്ടി കെഞ്ചി പ്രാൎത്ഥന തുടങ്ങുകയും അരുതു (൭, ൧൬)! അവർ അന
ൎത്ഥംഹേതുവായി എന്നോടു വിളിക്കുംകാലം ഞാൻ കേൾക്ക ഇല്ല നിശ്ചയം.
</lg><lg n="൧൫"> എന്റേ ഓമനപ്പൈതലിന്ന് എൻ ആലയത്തിൽ എന്തു കാൎയ്യം? അവർ
വ്യാപ്തി നടത്തുന്നുവല്ലോ? നേൎച്ചകളും വിശുദ്ധമാംസവും നിന്മേൽനിന്ന്
അനൎത്ഥത്തെ കടപ്പാറാക്കുമോ? ആകിൽ നിണക്ക് ഉല്ലസിക്കാമല്ലോ!
</lg><lg n="൧൬"> മനോഹരഫലംകൊണ്ട് അഴകിയ പച്ച ഒലീവമരം എന്നു നിന്റേ പേർ
യഹോവ വിളിച്ചിട്ടും മഹാകോലാഹലം കേൾപ്പിച്ച് അതിന്ന് തീ ക
</lg><lg n="൧൭"> ത്തിക്കയാൽ കൊമ്പുകൾ ഒടിഞ്ഞുപോയി; നിന്നെ നട്ട സൈന്യങ്ങളു
ടയ യഹോവ ആകട്ടേ നിന്റേ മേൽ തിന്മ വിധിച്ചതു ഇസ്രയേൽഗൃഹ
വും യഹൂദാഗൃഹവും ബാളിന്നു ധൂപിച്ചുകൊണ്ടു എന്നെ മുഷിപ്പിപ്പാൻ
തങ്ങൾക്കു തന്നേ തിന്മ ചെയ്ത നിമിത്തമത്രേ.

</lg>

൧൨. അദ്ധ്യായം.

(൧൧, ൧൨) അനഥോത്യർ പ്രവാചകനെ കൊല്ലുവാൻ നിരൂപിച്ചതും (൧)ദു
ഷ്ടരുടേ നിൎഭയത്വവും വിചാരിച്ചു (൭) ദൈവം സ്വജനത്തോട് ഇനി പൊറു
ക്ക ഇല്ല (൧൪) ഇസ്രയേലിന്റേ ശത്രുക്കളെയും ശിക്ഷിച്ചും കനിഞ്ഞു തിരിപ്പി
ച്ചും കൊൾകേ ഉള്ളു. [ 140 ] <lg n="൧൧, ൧൮"> യഹോവ അറിയിച്ചിട്ടത്രേ ഞാൻ അറിഞ്ഞു: അന്ന് അവരുടേ പ്ര
</lg><lg n="൧൯"> വൃത്തികളെ നീ എന്നെ കാണിച്ചു. “നാം മരത്തെ ഫലവുമായി നശി
പ്പിക്ക! അവന്റേ പേരെയും ഇനി ഓരാതവണ്ണം ജീവനുള്ളവരുടേ നാ
ട്ടിൽനിന്നു അവനെ ഛേദിച്ചുകളക!" എന്ന് അവർ എന്നെക്കൊള്ളേ
ആലോചനകളെ വിചാരിച്ചപ്രകാരം ഞാൻ അറിയാഞ്ഞു, കുലെക്കു കൊ
</lg><lg n="൨൦"> ണ്ടുപോകുന്നൊരു മെരുങ്ങിയ കുഞ്ഞാടു പോലേ ആയി. നീതിയോടേ
ന്യായം വിധിച്ചും ഹൃദയവും ഉൾപ്പൂവുകളെയും ശോധനചെയ്തും പോരു
ന്ന സൈന്യങ്ങളുടയ യഹോവേ നീ അവരിൽ ചെയ്യുന്ന പ്രതികാരം
ഞാൻ കാണും, എൻ വ്യവഹാരത്തെ നിങ്കലല്ലോ ഞാൻ ഏല്പിച്ചു.
</lg><lg n="൨൧"> "ഞങ്ങടേ കൈകൊണ്ടു നീ ചാകായ്‌വാൻ യഹോവാനാമത്തിൽ പ്രവചി
ക്കൊല്ല" എന്നു ചൊല്ലി നിൻ പ്രാണനെ അന്വേഷിക്കുന്ന അനഥോ
ത്തിലേ പുരുഷന്മാൎക്കു നേരേ യഹോവ അതുകൊണ്ടു പറയുന്നിതു:
</lg><lg n="൨൨"> ഞാൻ ഇതാ അവരെ സന്ദൎശിക്കുന്നു: യുവാക്കൾ വാൾകൊണ്ടു മരിക്കും,
</lg><lg n="൨൩"> അവരുടേ പുത്രീപുത്രന്മാരും ക്ഷാമത്താൽ മരിക്കും. അവൎക്കു ശേഷിപ്പ്
ഉണ്ടാകയും ഇല്ല; ഞാൻ അനഥോത്തിലേ പുരുഷന്മാരുടേ മേൽ സന്ദൎശി
ക്കും ആണ്ടാകുന്ന തിന്മ വരുത്തുമല്ലോ എന്നു സൈന്യങ്ങളുടയ യഹോവ
പറയുന്നു.

</lg>

<lg n="൧൨, ൧"> യഹോവേ നിന്നോടു ഞാൻ വ്യവഹരിച്ചാൽ നീയേ നീതിമാൻ; എ
ങ്കിലും ന്യായങ്ങളെക്കൊണ്ടു നിന്നോടു സംസാരിക്കട്ടേ! ദുഷ്ടന്മാരുടേ വ
ഴി സഫലമാകുന്നത് എന്തിന്നു? വിശ്വാസവഞ്ചന ചെയ്യുന്നവൎക്ക് ഒക്ക
</lg><lg n="൨"> യും സ്വൈരം എന്തിന്നു? നീ അവരെ നട്ടു അവരും വേരൂന്നി, വള
ൎന്നും കാച്ചും പോരുന്നു. അവരുടേ വായിൽ നീ അടുത്തും ഉൾപ്പൂവുക
</lg><lg n="൩"> ളോടു അകന്നും ഇരിക്കുന്നു. എന്നെയോ യഹോവേ നീ അറിയുന്നു,
എന്നെ കണ്ടും നിന്നോടുള്ള എൻ ഹൃദയത്തെ ശോധന ചെയ്തും വരുന്നു.
ആടു പോലേ കുലെക്കാമാറ് അവരെ പറിച്ചു ഹത്യാദിവസത്തിന്നു സം
</lg><lg n="൪"> സ്ക്കരിച്ചു കളക! ഏതുവരെക്കും ഭൂമി ഖേദിക്കയും സകലനിലത്തിലേ
സസ്യം വാടുകയും ആം? അതിൽ വസിക്കുന്നവരുടേ ദോഷം നിമിത്തം
പശുവും പക്ഷിയും നാസ്തിയായി; നമ്മുടേ അവസാനത്തെ ഇവൻ കാ
</lg><lg n="൫">ൺങ്ക ഇല്ലപോൽ എന്ന് അവർ പറയുന്നുവല്ലോ.- (ഉത്തരമാവിതു:)
കാലാളുകളോടു പാച്ചൽ ഓടീട്ടു അവർ നിന്നെ തളൎത്തി എങ്കിൽ കുതിര
കളോട് അങ്കം തൊടുപ്പത് എങ്ങനേ? ഇപ്പോൾ സമാധാനനാട്ടിൽ നീ
</lg> [ 141 ] <lg n="൬"> ആശ്രയിച്ചു വസിച്ചാൽ യൎദ്ദെന്റേ ഡംഭിൽ എങ്ങനേ ചെയ്യും? എന്തെ
ന്നാൽ നിന്റേ സഹോദരന്മാരും അപ്പന്റേ ഗൃഹവും കൂടേ നിന്നെ
തോല്പിച്ചു നിന്റേ വഴിയേ വിരിഞ്ഞു കൂക്കുന്നു. നിന്നോടു നല്ലവ സം
സാരിച്ചാൽ അവരെ വിശ്വസിക്കരുതേ.

</lg>

<lg n="൭"> എൻ ആലയത്തെ ഞാൻ വിട്ടൊഴിഞ്ഞു എൻ അവകാശത്തെ തള്ളി
ക്കളഞ്ഞു, എൻ പ്രാണപ്രിയത്തെ ശത്രുക്കളുടേ കയ്യിൽ കൊടുത്തുപോയി.
</lg><lg n="൮"> എൻ അവകാശമായത് എനിക്കു കാട്ടിലേ സിംഹത്തിന്ന് ഒത്തുചമഞ്ഞു.
</lg><lg n="൯">എനിക്കു നേരേ ഒലി കേൾപ്പിക്കയാൽ ഞാൻ അതിനെ പകെച്ചു. എൻ
അവകാശം എനിക്കു പുള്ളിക്കഴുവായി തീൎന്നിട്ടോ കഴുക്കൾ അതിനെ ചു
റ്റിനിൽക്കുന്നതു? അല്ലയോ നാട്ടിലേ സകലമൃഗവും കൂടി തിന്മാൻ വരു
</lg><lg n="൧൦"> ത്തുവിൻ. അനേകം ഇടയന്മാർ എന്റേ പറമ്പിനെ നശിപ്പിച്ചു എൻ
കണ്ടത്തെ ചവിട്ടി എൻ മനോഹരക്കണ്ടത്തെ പാഴ്മരുവാക്കിക്കളഞ്ഞു;
</lg><lg n="൧൧"> പാഴാക്കി വെച്ചിട്ടു അതു ശൂന്യമായി എന്നോടു ഖേദിക്കുന്നു; ദേശം അ
</lg><lg n="൧൨"> ശേഷം ശൂന്യമായതു ആരും മനസ്സുവെക്കായ്കയാൽ തന്നേ. മരുവിലേ
സകലപാഴ്മലകൾമേലും സംഹാരികൾ കടന്നു, യഹോവയിൽനിന്നുള്ള
വാളാകട്ടേ നാട്ടറ്റം മുതൽ നാട്ടറ്റം വരേ തിന്നുന്നു. സൎവ്വജഡത്തി
</lg><lg n="൧൩"> ന്നും സമാധാനം ഇല്ലപോൽ. അവർ കോതമ്പo വിതെച്ചു മുള്ളുകൾ മൂ
രുന്നു, എത്ര ദണ്ഡിച്ചാലും ഒന്നും സാധിയാതു. എന്നിട്ടു യഹോവാകോപ
ച്ചൂടു നിമിത്തം നിങ്ങളുടേ വരവുകളെ എണ്ണി നാണിച്ചുപോവിൻ!

</lg>

<lg n="൧൪"> എൻ ജനമായ ഇസ്രയേലിനെ ഞാൻ അടക്കിച്ച അവകാശത്തെ തൊ
ടുന്ന ആകാത്ത അയൽക്കാരെ ഒക്കയും കുറിച്ചു യഹോവ പറയുന്നിതു: അ
വരുടേ നാട്ടിൽനിന്നു ഞാൻ ഇതാ അവരെ പറിച്ചുകളയുന്നു, യഹൂദാ
</lg><lg n="൧൫"> ഗൃഹത്തെ അവരുടേ നടുവിൽനിന്നും പറിച്ചെടുക്കും. അവരെ പറിച്ചു
കളഞ്ഞ ശേഷമോ ഞാൻ തിരികേ അവരെ കനിഞ്ഞുകൊണ്ടു അവനവ
നെ തൻ അവകാശത്തിലേക്കും സ്വദേശത്തേക്കും മടക്കിവെക്കയും ആം.
</lg><lg n="൧൬"> പിന്നേ അവർ എൻ ജനത്തിന്നു ബാൾ ആണ എന്നു സത്യം ചെയ്‌വാൻ
പഠിപ്പിച്ചതു പോലേ യഹോവാജീവൻ ആണ എന്നു എൻ നാമംകൊ
ണ്ടു സത്യം ചെയ്‌വോളം എൻ ജനത്തിൻ വഴികളെ പഠിച്ചു ശീലിച്ചു എ
</lg><lg n="൧൭"> ങ്കിൽ അവർ എൻ ജനത്തിൻ നടുവിൽ പണിയപ്പെടുകയും ആം. അ
വർ കേളായ്കിലോ ആ ജാതിയെ ഞാൻ അശേഷം പറിച്ചു കെടുത്തുകള
യും എന്നു യഹോവയുടേ അരുളപ്പാടു.
</lg> [ 142 ] ഒരു സദൃശക്രിയയാൽ യഹൂദയുടേ വികൃതിയെ കാട്ടിയ ശേഷം (൧൨) ഗ
ൎവ്വത്തെ താഴ്ത്തിപ്പറഞ്ഞു (൧൫) മനന്തിരിയാഞ്ഞാൽ (൧൮) രാജാവും മൂത്ത രാ
ജ്ഞിയും രാജ്യവും നാനാവിധാകും എന്നു ബുദ്ധിചൊല്ലിയതു.

<lg n="൧">യഹോവ എന്നോടു പറഞ്ഞിതു: നീ ചെന്നു ചണനൂൽക്കച്ചയെ വാങ്ങി
</lg><lg n="൨">അരെക്കു ചുററിക്കൊൾക! ആയതു വെള്ളത്തിൽ അലെക്കരുതു. എന്നാ
റേ ഞാൻ യഹോവാവചനം പ്രമാണിച്ചു കച്ചയെ വാങ്ങി അരെക്കു ചു
</lg><lg n="൩. ൪">ററിയപ്പോൾ, യഹോവാവചനം രണ്ടാമത് എനിക്ക് ഉണ്ടായി: നീ
വാങ്ങി അരെക്കിട്ട കച്ചയെ എടുത്തുംകൊണ്ടു എഴുന്നീറ്റു ഫ്രാത്തിന്നാ
</lg><lg n="൫">മാറു ചെന്നു അവിടേ പാറപ്പിളൎപ്പിൽ പൂത്തിവെക്ക! എന്നു യഹോവ
എന്നോടു കല്പിച്ച പ്രകാരം ഞാൻ പോയി അതിനെ ഫ്രാത്തിൽ പൂത്തി
</lg><lg n="൬">വെക്കയും ചെയ്തു.— ഏറിയ ദിവസം കഴിഞ്ഞപ്പോൾ യഹോവ എ
ന്നോടു പറഞ്ഞു: ഹേ എഴുന്നീറ്റു ഫ്രാത്തിൽ ചെന്നു ഞാൻ പൂത്തുവാൻ
</lg><lg n="൭">കല്പിച്ച കച്ചയെ അവിടുന്ന് എടുക്ക! എന്നാറേ ഞാൻ ഫ്രാത്തിൽ പോ
യി കച്ചയെ പൂത്തിയ സ്ഥലത്തു തോണ്ടി എടുത്തപ്പോൾ ഇതാ കച്ച കേ
</lg><lg n="൮">ടു വന്നു ഒന്നിന്നും പറ്റാതേ ആയി.— അന്നു യഹോവാവചനം എ
</lg><lg n="൯">നിക്ക് ഉണ്ടായിതു: യഹോവ ഇപ്രകാരം പറയുന്നു: ഇവ്വണ്ണം ഞാൻ
യഹൂദാഡംഭിനെയും യരുശലേമിൻ വമ്പിച്ച ഡoഭിനെയും കെടുക്കും.
</lg><lg n="൧൦">എൻ വാക്കുകളെ കേൾപ്പാൻ നിരസിച്ചും ഹൃദയശാഠ്യത്തിൽ നടന്നും
കൊണ്ടു അന്യദേവകളെ പിഞ്ചെന്നു അവയെ സേവിച്ചും നമസ്കരിച്ചും
പോകുന്ന ഈ ദുൎജ്ജനം ഒന്നിനും പറ്റാത്ത ആ കച്ചെക്ക് ഒത്തുചമയും.
</lg><lg n="൧൧">കച്ച ആകട്ടേ പുരുഷന്റേ അരെക്കു പൂണും പോലേ ഞാൻ ഇസ്രയേൽ
ഗൃഹം ഒക്കയും യഹൂദാഗൃഹം ഒക്കയും എന്നോടു പൂട്ടിയതു എനിക്കു ജന
വും പേരും സ്തുതിയും അണിയും ആവാൻ തന്നേ; അവരോ കേളാതേ
പോയി, എന്നു യഹോവയുടേ അരുളപ്പാടു.

</lg>

<lg n="൧൨">ഈ വചനവും അവരോടു പറക: ഇസ്രയേലിൻ ദൈവമായ യഹോ
വ പറയുന്നിതു: "എല്ലാ കുടത്തിലും വീഞ്ഞു നിറെക്കും". എന്നാറേ അ
വർ നിന്നോടു: എല്ലാ കുടത്തിലും വീഞ്ഞു നിറെക്കുന്ന വിവരം ഇങ്ങ് അ
</lg><lg n="൧൩">റിഞ്ഞു കൂടേ? എന്നു പറയുമ്പോൾ, അവരോടു ചൊല്ലുക: യഹോവ ഇ
പ്രകാരം പറയുന്നു: ദാവീദിൻ ആസനത്തിൽ ഇരിക്കുന്ന അരചന്മാർ
പുരോഹിതപ്രവാചകന്മാർ യരുശലേമിലേ സൎവ്വനിവാസികളുമായി ഈ
</lg> [ 143 ] <lg n="">ദേശത്തിൽ കുടിയിരിക്കുന്നവരെ ഒക്കയും ഞാൻ ലഹരികൊണ്ടു നിറെ
</lg><lg n="൧൪"> ച്ചു. അപ്പന്മാരെയും മക്കളെയും ഒക്കത്തക്ക തങ്ങളിൽ ഉടെച്ചു തകൎക്കും.
ഞാൻ അവരെ നശിപ്പിക്കാതേ ആദരിക്കയും പൊറുക്കയും കനിഞ്ഞു
കൊൾകയും ഇല്ല എന്നു യഹോവയുടേ അരുളപ്പാടു.

</lg>

<lg n="൧൫"> എടോ കേട്ടു ചെവിക്കൊൾവിൻ, യഹോവ ഉരെക്ക കൊണ്ടു ഉയരാ
</lg><lg n="൧൬"> തേ അമരുവിൻ! അവൻ ഇരിട്ടു വരുത്തും മുമ്പേ നിങ്ങടേ ദൈവമായ
യഹോവെക്കു തേജസ്സു കൊടുപ്പിൻ! നിങ്ങളുടേ കാലുകൾ അന്തിമയക്കിൻ
മലകളിൽ തട്ടീട്ടു നിങ്ങൾ വെളിച്ചത്തിന്നു കാത്തിരിക്കേ അവൻ അതി
</lg><lg n="൧൭"> നെ മരണനിഴലും കാൎമ്മുകിലും ആക്കി വെക്കും മുന്നം തന്നേ!
എന്നതു നിങ്ങൾ കേളായ്കിലോ ഗൎവ്വം നിമിത്തം എൻ ദേഹി മറയത്തു കരയും,
യഹോവയുടേ ആട്ടിങ്കൂട്ടം പ്രവസിച്ചുപോകകൊണ്ടു ഈ കണ്ണു ബാഷ്പം:
ഓലോല കേഴുകയും ചെയ്യും.

</lg>

<lg n="൧൮"> രാജാവിനോടും സ്വാമിനിയോടും പറക: നിങ്ങൾ തലെക്കു ചൂടുന്ന
</lg><lg n="൧൯"> അഴകിയ കിരീടം വീഴ്കയാൽ താഴത്ത് ഇരുന്നുകൊൾവിൻ! തെക്ക
ങ്കൂറിലേ നഗരങ്ങളും അടഞ്ഞു കിടക്കുന്നു തുറപ്പാൻ ആരും ഇല്ല യഹൂദ
</lg><lg n="൨൦"> അശേഷം നിൎവ്വസിച്ചുപോയി മുച്ചൂടും നിൎവ്വസിച്ചു പോയി. കണ്ണുകളെ
ഉയൎത്തി വടക്കുനിന്നു വരുന്നവരെ കാണ്മിൻ! (ഹേ പ്രിയേ) നിനക്കു
</lg><lg n="൨൧"> നൽകപ്പെട്ട ഘനമേറിയ ആട്ടിങ്കൂട്ടം എവിടേ ആയി? നിണക്കു
തോഴരാവാൻ നീ ശീലിപ്പിച്ചവരെ (യഹോവ) നിന്മേൽ തലയാക്കി
വെച്ചാൽ നീ എന്തു പറയും? പെറുന്നവളെ പോലേ നിന്നെ നോവു
</lg><lg n="൨൨"> കൾ പിടിക്കയില്ലയോ? അന്നു നീ ഇവ എനിക്ക് അകപ്പെടുന്നത് എ
ന്തുകൊണ്ടു? എന്നു ഹൃദയത്തിൽപറഞ്ഞാൽ നിന്റേ കുറ്റം പെരികയാൽ
നിന്റേ വസ്ത്രത്തോങ്കൽ നീങ്ങിക്കണ്ടു മടമ്പുകൾ കുഴഞ്ഞുപോയി.
</lg><lg n="൨൩"> കൂശ്യൻ തന്റേ തോലും പുലി തൻ പുള്ളികളെയും മാറ്റുമോ? ആയെ
ങ്കിൽ തിന്മ ചെയ്‌വാൻ ശീലിച്ച നിങ്ങൾക്കും നന്മ ചെയ്‌വാൻ കഴിയും.
</lg><lg n="൨൪"> മരുവിലേ കാറ്റിന്നു പാറുന്ന താളടി പോലേ ഞാൻ അവരെ ചിതറി
</lg><lg n="൨൫"> ക്കേ ഉള്ളു.— നീ എന്നെ മറന്നു പൊളിയിൽ ആശ്രയിച്ചതുകൊണ്ടു
ഇതത്രേ നിന്റേ പങ്കു, എങ്കൽനിന്നു നിണക്ക് അളന്നു കിട്ടിയ ഭാഗം
</lg><lg n="൨൬"> എന്നു യഹോവയുടേ അരുളപ്പാടു. ഞാനും നിന്റേ വസ്ത്രത്തോങ്കൽ നി
</lg><lg n="൨൭"> ന്മുഖത്തിന്മേൽ ഊരി വലിച്ചു നിന്റേ നാണം കാണുമാറാക്കും. നിന്റേ
വ്യഭിചാരങ്ങളെയും വെകളിക്കനെപ്പും വെളിയേ കുന്നുകളുടേ മേൽ പു
ലയാട്ടിൻ അപരാധം ഈ നിന്റേ വെറുപ്പുകളെ ഞാൻകണ്ടു. അയ്യോ
</lg> [ 144 ] യരുശലേമേ നിണക്കു ഹാ കഷ്ടം! നീ ശുദ്ധ ആകയില്ല ഇനി എത്രോ
ടം കാലം ചെന്നാൽ!

5. ൧൪-൧൭. വറുതികളെക്കൊണ്ടുള്ള അഞ്ചാം പ്രബോധനം.

൧൪. അദ്ധ്യായം.

വറുതിയെ വിചാരിച്ചു (൭) ജനത്തിന്നു വേണ്ടി പ്രാൎത്ഥിച്ചപ്പോൾ
(൧൦) അതിന്നു ഫലം ഇല്ല എന്നു കാട്ടിയതു.

<lg n="൧"> വറുതികളെ ചൊല്ലി യിറമിയാവിന്നു ദേവവചനമായി ഉണ്ടായിതു:
</lg><lg n="൨"> യഹൂദ ഖേദിക്കുന്നു, അതിലേ ഊർവാതിലുകൾ മാഴ്കിത്തൊഴിച്ചു നി
</lg><lg n="൩"> ലത്തിരിക്കുന്നു, യരുശലേമിൻ മുറവിളിയും പൊങ്ങുന്നു. അതിലേ പ്ര
മാണികൾ ചെറുമക്കളെ വെള്ളത്തിന്ന് അയക്കുന്നു, ഇവർ കൂപങ്ങളിൽ
ചെന്നു വെള്ളം കാണാതേ വെറുമ്പാത്രങ്ങളോടു മടങ്ങി വന്നു നാണിച്ച്
</lg><lg n="൪"> അമ്പരന്നു തലയും പൊത്തിക്കൊള്ളുന്നു. മാരി ഭൂമിയിൽ പെയ്യായ്കയാൽ
</lg><lg n="൫"> നിലം സ്തംഭിച്ചതുകൊണ്ടു കൃഷിക്കാർ നാണിച്ചു തല പൊത്തുന്നു. മാൻ
പേടയും നിലത്തു പെറ്റു സസ്യം ഇല്ലായ്കയാൽ (കുട്ടിയെ) കൈവിടുന്നു.
</lg><lg n="൬"> കാട്ടുകഴുതകൾ പാഴ്ക്കുന്നുകളിൽ നിന്നു കുറുക്കനെ പോലേ കാറ്റു കപ്പുന്നു,
പച്ചില കാണായ്കയാൽ കണ്ണുകൾ മങ്ങുന്നു.

</lg>

<lg n="൭"> അല്ലയോ യഹോവേ ഇങ്ങേ അതിക്രമങ്ങൾ ഞങ്ങൾക്കു നേരേ സാ
ക്ഷി നിന്നാൽ തിരുനാമം നിമിത്തം പ്രവൃത്തിക്ക! ഞങ്ങടേ പിൻവാങ്ങൽ
</lg><lg n="൮"> പെരുകിയല്ലോ, നിന്നോടു ഞങ്ങൾ പിഴെച്ചു. ഇസ്രയേലിൻ പ്രത്യാശ
യായി ഞെരുക്കക്കാലത്ത് അവനെ രക്ഷിപ്പവനേ, നീ നാട്ടിൽ പരദേ
ശിക്കും രാപ്പാൎപ്പാൻ പൂകുന്ന വഴിപോക്കന്നും ഒത്തു ചമവാൻ എന്തു?
</lg><lg n="൯"> കുഴങ്ങുന്ന ആൾക്കും രക്ഷിപ്പാൻ കഴിയാത്ത വീരന്നും ഒത്തു ചമവാൻ
എന്തു? നീയോ ഞങ്ങളുടേ ഉള്ളിൽ ഉള്ളവൻ, യഹോവേ, തിരുനാമം ഞ
ങ്ങളുടേ മേൽ വിളിക്കപ്പെടുന്നുവല്ലോ, ഞങ്ങളെ വിട്ടേക്കോലാ!

</lg>

<lg n="൧൦"> യഹോവ ഈ ജനത്തോടു പറയുന്നിതു: ഇങ്ങനേ അലഞ്ഞു നടപ്പാൻ
അവർ വാഞ്ഛിച്ചു കാലുകളെ അടക്കാതേ പോയല്ലോ (ഹോശ. ൮, ൧൩).
യഹോവ അവരിൽ പ്രസാദിക്കാതേ ഇപ്പോൾ അവരുടേ അതിക്രമം
</lg><lg n="൧൧"> ഓൎത്തു പാപങ്ങളെ സന്ദൎശിക്കും.- എന്നോടോ യഹോവ പറഞ്ഞു:
</lg><lg n="൧൨"> ഈ ജനത്തിന്നു വേണ്ടി നന്മെക്കായി പക്ഷവാദം തുടങ്ങരുതു. അവർ
നോറ്റാൽ കെഞ്ചലിനെ ഞാൻ കേൾക്കയില്ല, ഹോമവും വഴിപാടും ക
</lg> [ 145 ] <lg n="">ഴിച്ചാൽ അവരിൽ പ്രസാദിക്കയും ഇല്ല, വാളും ക്ഷാമവും മഹാവ്യാധിയും
</lg><lg n="൧൩"> കൊണ്ടു ഞാൻ അവരെ മുടിക്കേ ഉള്ളു. അപ്പോൾ ഞാൻ പറഞ്ഞു:
ഹാ ഹാ കൎത്താവായ യഹോവേ കണ്ടാലും പ്രവാചകന്മാർ: "നിങ്ങൾ
വാൾ കാൺങ്കയില്ല, ക്ഷാമം സംഭവിക്കയും ഇല്ല, വിശ്വാസ്യസമാധാന
ത്തെ ഞാൻ ഈ സ്ഥലത്തു നിങ്ങൾക്കു തരുന്നുണ്ടു" എന്ന് അവരോടു പ
</lg><lg n="൧൪"> റയുന്നു. എന്നാറേ യഹോവ എന്നോടു പറഞ്ഞു: പ്രവാചകന്മാർ എൻ
നാമത്തിൽ പ്രവചിക്കുന്നതു പൊളിയത്രേ, ഞാൻ അവരെ അയച്ചിട്ടില്ല
അവരോടു കല്പിച്ചിട്ടില്ല ഉരിയാടീട്ടുംഇല്ല, പൊളിദൎശനവും ലക്ഷണ
വാദവും ഇല്ലായ്മയും ഹൃദയച്ചതിയും അത്രേ അവർ നിങ്ങളോടു പ്രവചി
</lg><lg n="൧൫"> ക്കുന്നതു. അതുകൊണ്ടു ഞാൻ അയക്കാതേ കണ്ടു എന്നാമത്തിൽ പ്രവ
ചിച്ചുകൊണ്ടു ഈ ദേശത്തിൽ വാളും ക്ഷാമവും ഭവിക്ക ഇല്ല എന്നു ചൊ
ല്ലുന്ന പ്രവാചകരെ കുറിച്ചു യഹോവ പറയുന്നിതു: വാളാലും ക്ഷാമത്താ
</lg><lg n="൧൬"> ലും ആ പ്രവാചകർ ഒടുങ്ങും. അവർ പ്രവചിക്കുന്ന ജനമോ ക്ഷാമവും
വാളും തട്ടീട്ടു അവരും സ്ത്രീകളും പുത്രീപുത്രന്മാരും യരുശലേംതെരുക്ക
ളിൽ എറിഞ്ഞു കിടക്കും, കുഴിച്ചിടുന്നവൻ ഉണ്ടാകയും ഇല്ല. ഇങ്ങനേ
</lg><lg n="൧൭"> അവരുടേ തിന്മയെ അവരുടേ മേൽ ഞാൻ പകൎന്നുകളയും. ഈ വാക്കും
അവരോടു പറക: എന്റേ കണ്ണുകൾ രാവും പകലും ഇളെക്കാതേ ബാ
ഷ്പം പൊഴിക്കുന്നു, എൻ ജനപുത്രിയായ കന്യ ഏറ്റം വല്ലാത്ത മുറിവു
</lg><lg n="൧൮"> കൊണ്ടു വലിയ ഇടിവാൽ ഇടിഞ്ഞുപോയ ഹേതുവാൽ തന്നേ. ഞാൻ
വെളിയേ പുറപ്പെട്ടാൽ ഇതാ വാൾ കൊത്തിക്കുതൎന്നവർ, ഊരിൽ വ
ന്നാൽ ഇതാ ക്ഷാമബാധകൾ! പ്രവാചകനും പുരോഹിതനും കൂടേ അ
റിയാത്തൊരു ദേശത്തേക്കു തെണ്ടിനടക്കേ ഉള്ളു.

</lg>

<lg n="൧൯"> അല്ലയോ നീ യഹൂദയെ കേവലം തള്ളിക്കുളഞ്ഞുവോ? ചിയ്യോനിൽ
തിരുമനസ്സ് ഓക്കാനിക്കയോ? പൊറുപ്പിക്കാതോളം ഞങ്ങളെ എന്തിന്ന്
അടിച്ചു? (൮, ൧൫) സമാധാനത്തിന്നു കാത്തിരിക്കേ നന്മ ഒട്ടും ഇല്ല,
</lg><lg n="൨൦"> പൊറുപ്പിക്കുന്ന സമയം (കാത്തിരിക്കേ) ഇതാ ത്രാസമത്രേ. യഹോവേ
ഞ്ചങ്ങടേ ദുഷ്ടതയും പിതാക്കളുടേ കുറ്റവും ഞങ്ങൾ അറിയുന്നു, നിന്നോടു
</lg><lg n="൨൧"> ഞങ്ങൾ പിഴെച്ചുവല്ലോ. തിരുനാമംനിമിത്തം ഞങ്ങളെ ധിക്കരിയായ്ക,
നിന്തേജസ്സിൻ ആസനത്തെ അപമാനം വരുത്തായ്ക, ഞങ്ങളോടു നീ
</lg><lg n="൨൨"> ചെയ്ത നിയമത്തെ ഭഞ്ജിക്കാതേ ഓൎത്തുകൊൾക! ജാതികളുടേ മായാ
(ദേവ)കളിൽ പെയ്യിക്കുന്നവർ ഉണ്ടോ? അല്ല വാനം താനേ വൎഷധാര
കൾ പൊഴിയുമോ? അങ്ങനേവൻ നീ അല്ലയോ ഞങ്ങടേ ദൈവമായ
</lg> [ 146 ] <lg n="">യഹോവേ! ഇവ എല്ലാം നീ ഉണ്ടാക്കിയതുകൊണ്ടു നിണക്കു ഞങ്ങൾ
കാത്തു നിൽക്കുന്നു.

</lg>

<lg n="൧൫, ൧"> എന്നാറേ യഹോവ എന്നോടു പറഞ്ഞു: മോശയും ശമുവേലും എന്റേ
മുമ്പാകേ നിന്നു എങ്കിൽ ഈ ജനത്തിങ്കൽ എനിക്കു മനസ്സാക ഇല്ല, എ
</lg><lg n="൨"> ന്റേ സമ്മുഖത്തുനിന്ന് അവരെ ആട്ടി പുറത്തുപോവാറാക്കുക! പി
ന്നേ എവിടേക്കു ഞങ്ങൾ പുറത്തു പോകേണ്ടു? എന്നു നിന്നോടു ചോദി
ച്ചാൽ, യഹോവ ഇപ്രകാരം പറയുന്നു: ചാവിനുള്ളവൻ ചാവിനും, വാ
ളിനുള്ളവൻ വാൾക്കും, ക്ഷാമത്തിനുള്ളവൻ ക്ഷാമത്തിനും പ്രവാസ
ത്തിനുള്ളവൻ പ്രവാസത്തിനും (പോകട്ടേ) എന്ന് അവരോടു പറക.
</lg><lg n="൩"> പിന്നേ നാലു വൎണ്ണങ്ങളെ അവരുടേ മേൽ കല്പിച്ചാക്കും: കൊത്തുവാൻ
വാളിനെയും ഇഴെപ്പാൻ നായ്കളെയും തിന്നുമുടിപ്പാൻ വാനപ്പക്ഷിയെ
</lg><lg n="൪"> യും ഭൂമൃഗത്തെയും തന്നേ എന്നു യഹോവയുടേ അരുളപ്പാടു. ഭൂമിയി
ലേ സകലരാജ്യങ്ങൾക്കും ഞാൻ അവരെ മെയ്യേറുവാൻ കൊടുത്തുകളയു
ന്നതു ഹിസ്കീയാപുത്രനും യഹൂദാരാജാവുമായ മനശ്ശേ യരുശലേമിൽ വ്യാ
പരിച്ച നിമിത്തമത്രേ.

</lg>

<lg n="൫"> എങ്ങനേ എന്നാൽ യരുശലേമേ നിന്നെ ആർ ആദരിക്കും? ആർ പ
</lg><lg n="൬"> രിതാപം കാട്ടും? നിന്റേ കുശലം ചോദിപ്പാൻ ആർ തിരിയും? നീ എ
ന്നെ നീക്കീട്ടു പിന്നോക്കം നടക്കുന്നു എന്നു യഹോവയുടേ അരുളപ്പാടു,
ഞാനും നിണക്ക് എതിരേ കൈ നീട്ടി നിന്നെ നശിപ്പിക്കുന്നു, അനുത
</lg><lg n="൭"> പിപ്പാൻ മടുത്തുപോയി. മുറംകൊണ്ട് ഞാൻ അവരെ ദേശവാതിലുക
ളിലേക്കു പാറ്റും, എൻ ജനത്തെ മക്കളില്ലാതാക്കി കെടുക്കും, തങ്ങളുടേ വ
</lg><lg n="൮"> ഴികളെ വിട്ടു മടങ്ങീട്ടില്ലല്ലോ. അതിലേ വിധവമാർ കടലുകളിലേ മ
ണലിലും എനിക്ക് ഏറി കാണുന്നു, ഞാൻ അവൎക്കും യുവാവിൻ അമ്മമേ
ലും ഉച്ചെക്കു സംഹാരിയെ വരുത്തി പെട്ടന്ന് അവളിൽ വലിയ നോ
</lg><lg n="൯"> വും വ്യാകുലങ്ങളും വീഴിക്കുന്നു. ഏഴുപെറ്റവൾ മാഴ്ത്തി പ്രാണനെ
നിഃശ്വസിച്ചു, ലജ്ജിച്ചു നാണിച്ചു അവളുടേ സൂൎയ്യൻ പകലുള്ളപ്പോൾ
തന്നേ അസ്തമിക്കുന്നു. അവരുടേ ശേഷിപ്പിനെ ഞാൻ ശത്രുക്കൾക്കു മു
മ്പാകേ വാളിന്നു കൊടുത്തു വിടുന്നു എന്നു യഹോവയുടേ അരുളപ്പാടു.

</lg>

൧൫. അദ്ധ്യായം.

(൧൦) പ്രവാചകൻ സങ്കടം പറയുന്നതിന്നു (൧൧)യഹോവ ശാസനയും
(൧൯) വാഗ്ദത്തവും ചൊല്ലുന്നതു. [ 147 ] <lg n="൧൦"> അയ്യോ എന്റമ്മേ ഈ വ്യവഹാരക്കാരനും സൎവ്വലോകത്തിന്നു വിവാ
ദക്കാരനും ആയവനെ പെറുകകൊണ്ടു എനിക്കു ഹാ കഷ്ടം! ഞാൻ ക
ടംകൊണ്ടിട്ടും ഇല്ല എനിക്കു തന്നിട്ടും ഇല്ല എങ്കിലും എല്ലാവരും എന്നെ
</lg><lg n="൧൧"> ശപിക്കുന്നു.- യഹോവ പറഞ്ഞു: നന്നാവാൻ ഞാൻ നിന്നെ താങ്ങു
ന്നുണ്ടു സത്യം, ദുഷ്കാലത്തും ഞെരിക്കക്കാലത്തും ശത്രുവിനെ നിന്നോടു
</lg><lg n="൧൨"> പ്രാൎത്ഥിപ്പിക്കുന്നുണ്ടു. വടക്കൻ ഇരിമ്പും ചെമ്പും ആയ ലോഹം ഒടി
</lg><lg n="൧൩"> യുമോ? (യഹൂദേ) നിന്റേ സകല പാപങ്ങൾ നിമിത്തം ഞാൻ അങ്ങേ
എല്ലാ അതിരുകളിലും നിന്റേ മുതലും ഭണ്ഡാരങ്ങളും കൊള്ളയാക്കിക്കൊ
</lg><lg n="൧൪"> ടുത്തു, ശത്രുക്കളെ കൊണ്ടു നീ അറിയാത്തൊരു ദേശത്തേക്കു കടത്തി
ക്കും (൫ മോശ ൩൨, ൨൨) കാരണം എൻ കോപത്തിൽ തീ കത്തി നിങ്ങ
ളുടേ മേൽ എരിയുന്നു.

</lg>

<lg n="൧൫"> അല്ലയോ യഹോവേ നീ അറിയുന്നു! എന്നെ ഓൎത്തു സന്ദൎശിച്ചു എ
ന്നെ പിന്തുടരുന്നവരിൽ പ്രതിക്രിയ ചെയ്തുതരിക! നിൻ ദീൎഘശാന്ത
തെക്കു തക്കവണ്ണം എന്നെ എടുത്തുകളയൊല്ല, ഞാൻ നിന്നിമിത്തം നിന്ദ
</lg><lg n="൧൬"> ചുമക്കുന്ന പ്രകാരം അറിയേണമേ! നിന്റേ വാക്കുകൾ കിട്ടിയ ഉട
നേ ഞാൻ അവ തിന്നു, സൈന്യങ്ങളുടേ ദൈവമായ യഹോവേ തിരു
നാമം എന്മേൽ വിളിക്കപ്പെട്ടതാൽ നിന്റേ വാക്കുകൾ എനിക്ക് ആനന്ദ
</lg><lg n="൧൭"> വും ഹൃദയസന്തോഷവും ആയിത്തീൎന്നു. ചിരിക്കുന്നവരുടേസംഘത്തിൽ
ഞാൻ ഇരുന്ന് ഉല്ലസിച്ചിട്ടില്ല, തിരുക്കൈ ഹേതുവായി തനിച്ചിരുന്നതു
</lg><lg n="൧൮"> നീ വ്യസനംകൊണ്ടു എന്നെ നിറെക്കയാൽ തന്നേ. എന്റേ ദുഃഖം ഇ
ളയാത്തതും മുറിവു പൊറുപ്പാൻ തോന്നാതോളം കൊടുതും ആയ്ത്തീരു
വാൻഎന്തു? എനിക്കു നീ ചതിപ്പുഴെക്കും നിശ്ചയം ഇല്ലാത്ത വെള്ള
ത്തിനും ഒത്തുപോകുമോ?

</lg>

<lg n="൧൯"> എന്നതുകൊണ്ടു യഹോവ പറയുന്നിതു: നീ മടങ്ങിവന്നാൽ നിന്നെ
എന്മുമ്പിൽ നില്പാൻ ഞാൻ മടങ്ങിക്കും, പിന്നേ നീ വിലയേറിയതിനെ
നിസ്സാരമായതിൽനിന്നു വേറാക്കിയാൽ എന്റേ വായിപോലേ ആകും,
</lg><lg n="൨൦"> അവർ നിങ്കലേക്കു തിരിയും നീ അവരിലേക്കു തിരികയും ഇല്ല. ഈ
ജനത്തിന്നു ഞാൻ നിന്നെ ചെമ്പുമതിലാക്കും. നിന്നോടു പൊരുതാലും
അവൎക്കു ആവതു കാൺങ്കയില്ല; ഞാനാകട്ടേ നിന്നെ രക്ഷിപ്പാനും ഉദ്ധരി
</lg><lg n="൨൧"> പ്പാനും നിന്നോടു കൂടേ ഉണ്ടു എന്നു യഹോവയുടേ അരുളപ്പാടു. ദുൎജ്ജ
നങ്ങളുടേ കയ്യിൽനിന്നു ഞാൻ നിന്നെ ഉദ്ധരിക്കയും പ്രൌഢന്മാർ കര
ത്തിൽനിന്നു വീണ്ടുകൊൾകയും ചെയ്യും.
</lg> [ 148 ] ന്യായവിധി അണഞ്ഞതാൽ വിരക്തനായി വസിക്കേണം (൧൦) ദോഷവ
ൎദ്ധന തന്നേ ശിക്ഷയുടേ കാരണം (൧൬) ജനത്തെ ചിതറിച്ചു നായാടുവാൻ
(൧൭,൧) ബിംബാരാധനയാൽ വേണ്ടിവന്നു.

<lg n="൧. ൨"> യഹോവാവചനം എനിക്ക് ഉണ്ടായിതു: ഈ സ്ഥലത്തു നിണക്കു പെ
</lg><lg n="൩"> ൺകെട്ടുകയും പുത്രീപുത്രന്മാർ ഉണ്ടാകയും അരുതു! ഇവിടേ പിറക്കു
ന്ന പുത്രീപുത്രന്മാരെയും ഈ ദേശത്തു അവരെ പെറുന്ന അമ്മമാരെയും
</lg><lg n="൪"> ജനിപ്പിക്കുന്ന അപ്പന്മാരെയും കുറിച്ചു യഹോവ പറയുന്നിതു: ബാധാ
മരണങ്ങളാൽ അവർ ചാകും, അവരെ തൊഴിപ്പാറും കുഴിച്ചിടുവാറും
ഇല്ല, നിലത്തിന്മേൽ വളമായി ചമയും, വാളാലും ക്ഷാമത്താലും മുടിക
യും ശവങ്ങൾ വാനപ്പക്ഷിക്കും ഭൂമൃഗത്തിന്നും ഉൗൺ ആകയും ചെയ്യും.
</lg><lg n="൫"> യഹോവ ആകട്ടേ പറയുന്നിതു: മുറവിളിപ്പുരയിൽ ചെല്ലായ്ക, തൊഴി
പ്പാനും പോകായ്ക, അവൎക്കു പരിതാപവും കാട്ടായ്ക! ഞാൻ ഈ ജനത്തിൽ
നിന്ന് എന്റേ സമാധാനം എന്ന ദയയെയും കനിവിനെയും വാരിക്ക
</lg><lg n="൬"> ളഞ്ഞുവല്ലോ എന്നു യഹോവയുടേ അരുളപ്പാടു. ഈ ദേശത്തു വലിയ
വരും ചെറിയവരും ചാകും; അവരെ കുഴിച്ചിടുകയില്ല തൊഴിക്കയും
ഇല്ല അവരെ ചൊല്ലി മെയി ചെത്തുകയും മുന്തല ചിരെക്കയും ഇല്ല.
</lg><lg n="൭"> മരിച്ചവനെക്കൊണ്ടു ആശ്വാസം വരുത്തുവാൻ അവൎക്ക് ഖേദത്തിങ്കൽ
അപ്പം നുറുക്കിക്കൊടുപ്പാറില്ല; ആരുടേ അപ്പനെക്കൊണ്ടും അമ്മയെ
</lg><lg n="൮"> ക്കൊണ്ടും ആശ്വാസക്കിണ്ടി കുടിപ്പിക്കയും ഇല്ല.- അവരോട് കൂടി
ഇരുന്നു ഭക്ഷിച്ചു കുടിപ്പാനായി വിരുന്നുവീട്ടിൽ പൂകയും അരുതു.
</lg><lg n="൯"> ഇസ്രയേലിൻ ദൈവമായ സൈന്യങ്ങളുടയ യഹോവയാകട്ടേ പറയുന്നി
തു: ഇതാ നിങ്ങളുടേ കണ്ണുകൾ കാണേ നിങ്ങടേ നാളുകളിൽ ഞാൻ സ
ന്തോഷാനന്ദങ്ങളുടേ ശബ്ദവും മണവാളന്റേ ശബ്ദവും പുതിയപെണ്ണിൻ
ശബ്ദവും ഇവിടുന്നു ഒഴിപ്പിക്കും (൭, ൩൪).

</lg>

<lg n="൧൦"> ഈ വാക്കുകൾ ഒക്കയും നീ ഈ ജനത്തോട് അറിയിക്കുമ്പോൾ: ഈ
വലിയ തിന്മ എല്ലാം യഹോവ ഞങ്ങൾക്കു നേരേ ചൊല്ലിയത് എന്തു
കൊണ്ടു? എന്നും നമ്മുടേ ദൈവമായ യഹോവയോടു ഞങ്ങൾ പിഴെച്ച
</lg><lg n="൧൧"> കുറ്റവും പാപവും എന്ത്? എന്നും പറഞ്ഞാൽ, അവരോട് ഇപ്രകാരം
പറക: നിങ്ങടേ അപ്പന്മാർ എന്നെ വിട്ടു അന്യദേവകളെ പിഞ്ചെന്നു
സേവിച്ചു നമസ്ക്കരിച്ചു എന്നെ വെടിഞ്ഞു എൻ ധൎമ്മത്തെ സൂക്ഷിക്കായ്ക
</lg> [ 149 ] <lg n="൧൨">കൊണ്ടും, അപ്പന്മാരെക്കാൾ നിങ്ങൾ ഏറ്റം വല്ലായ്മ ചെയ്തു എന്നെ
കേളാതേ താന്താൻ ദുൎമ്മനസ്സിൻ ശാഠ്യത്തെ ഇന്നും പ്രമാണിച്ചു നടക്ക
</lg><lg n="൧൩">കൊണ്ടും, ഞാൻ നിങ്ങളെ ഈ ദേശത്തിൽനിന്നു നിങ്ങളും അപ്പന്മാരും
അറിയാത്ത ദേശത്തേക്കു ചാട്ടും; അവിടേ നിങ്ങൾ ഞാൻ കാരുണ്യം ത
രായ്കയാൽ രാവും പകലും അന്യദേവകളെ സേവിക്കയും ആം എന്നു യ
</lg><lg n="൧൪">ഹോവയുടേ അരുളപ്പാടു.- ആയതുകൊണ്ടു ഇസ്രയേൽപുത്രന്മാരെ മി
</lg><lg n="൧൫">സ്രദേശത്തുനിന്നു കരേറ്റിയ യഹോവാജീവനാണ എന്നല്ല, വടക്കേ
ദിക്കിൽനിന്നും അവരെ തള്ളിവിട്ട സൎവ്വദേശങ്ങളിൽനിന്നും ഇസ്രയേൽ
പുത്രന്മാരെ കരേറ്റിയ യഹോവാജീവനാണ എന്നത്രേ പറയുന്ന നാളു
കൾ ഇതാ വരുന്നു. ഞാൻ അവരെ പിതാക്കന്മാൎക്കു കൊടുത്ത അവരു
ടേ നാട്ടിലേക്കു മടക്കി വരുത്തും എന്നു യഹോവയുടേ അരുളപ്പാടു.

</lg>

<lg n="൧൬">കണ്ടാലും ഞാൻ പലമീൻപിടിക്കാരെയും (ആളയച്ചു) വരുത്തുന്നു,
ഇവർ അവരെ പിടിക്കും; അതിൽപിന്നേ പലനായാട്ടുകാരെയും വരു
ത്തുന്നു, ഇവർ അവരെ എല്ലാ മലയിൽനിന്നും എല്ലാ കുന്നിൽനിന്നും പാ
റപ്പിളൎപ്പുകളിൽനിന്നും നായാടും എന്നു യഹോവയുടേ അരുളപ്പാടു.
</lg><lg n="൧൭">എങ്ങനേ എന്നാൽ എന്റേ കണ്ണുകൾ അവരുടേ സകലവഴികളിലും ആ
കുന്നു, ഇവ എന്മുമ്പിൽ നിന്നു മറഞ്ഞവ അല്ല, അവരുടേ കുറ്റം എൻ
</lg><lg n="൧൮">കണ്ണുകൾക്കു ഒളിച്ചു കിടക്കയും ഇല്ല. ഒന്നാമതു ഞാൻ അവരുടേ കുറ്റ
ത്തിന്നും പാപത്തിന്നും ഇരട്ടിച്ചു പകരം ചെയ്യം, അവരുടേ വെറുപ്പുക
ളുടേ പിണംകൊണ്ട് എൻ ദേശത്തെ ബാഹ്യമാക്കി അറെപ്പുകൾകൊണ്ടു
</lg><lg n="൧൯">എൻ അവകാശത്തെ നിറെച്ചതിനാൽതന്നേ.- എന്റേ ഊക്കും കോ
ട്ടയും ഞെരിക്കനാളിൽ ശരണവും ആയ യഹോവേ ഭൂമിയുടേ അറ്റങ്ങ
ളിൽനിന്നു ജാതികൾ വന്നു നിന്നോടു ചേൎന്നു: ഹോ ഞങ്ങടേ അപ്പന്മാ
ൎക്ക് അടങ്ങി വന്നതു പൊളിയും മായയും അത്രേ, അവയിൽ പ്രയോജ
</lg><lg n="൨൦">നം ഉള്ളോൻ ഇല്ല എന്നു പറയും. മനുഷ്യൻ തനിക്കു ദേവന്മാരെ ഉണ്ടാ
</lg><lg n="൨൧">ക്കുമോ? അവ ദേവന്മാരല്ല താനും. അതുകൊണ്ട് ഇക്കുറി ഞാൻ അ
വൎക്ക് ഒന്ന് ഇതാ ഗ്രഹിപ്പിക്കുന്നു: എൻ കയ്യും വീൎയ്യവും ഗ്രഹിപ്പിച്ചിട്ടു
എൻ നാമം യഹോവ എന്ന് അവർ അറികയും ചെയ്യും.

</lg>

<lg n="൧൭, ൧">യഹൂദയുടേ പാപം ഇരിമ്പാണി കൊണ്ടു അവരുടേ ഹൃദയപ്പലകമേൽ
എഴുതി വൈരമുനയാൽ നിങ്ങടേ ബലിപീഠങ്ങളുടേ കൊമ്പുകളിലും വ
</lg><lg n="൨">രെച്ചു കിടക്കുന്നു. പച്ചമരവും ഉയൎന്ന കുന്നുകളും കാണുന്തോറും സ്വപു
ത്രരെ ഓൎക്കും പോലേ തങ്ങളുടേ പീഠങ്ങളെയും ശ്രീത്തൂണുകളെയും (ഓ
</lg> [ 150 ] <lg n="൩"> ൎക്കുന്നു). നാട്ടിൽ എന്റേ മലയെയും നിന്റേ മുതലും ഭണ്ഡാരങ്ങളെയും
അങ്ങേ എല്ലാ അതിരുകളിലും ഉള്ള പാപം നിമിത്തം നിന്റേ കുന്നുകാ
</lg><lg n="൪"> വുകളെയും കൊള്ളയാക്കി കൊടുക്കും. നിണക്കു തന്ന അവകാശത്തെ
നീ മുതലായി തന്നേ നീ (തരിശായി ൨. മോ. ൨൩, ൧൧) ഇട്ടേച്ചു പോ
കും, അറിയാത്ത ദേശത്തിൽ ഞാൻ നിന്നെ ശത്രുക്കളെ സേവിപ്പിക്കും;
കാരണം എൻ കോപത്തിൽ നിങ്ങൾ തീ കത്തിച്ചതു യുഗത്തോളം എരി
യും (൧൫, ൧൩. ൧൪.).

</lg>

൧൭. അദ്ധ്യായം.

(൫) നാശത്തിന്നും രക്ഷെക്കും മൂലങ്ങൾ ഇന്നവ എന്നും (൧൮) ജീവമാൎഗ്ഗം
ഇന്നതെന്നും കാട്ടിയതു.

<lg n="൫"> യഹോവ പറയുന്നിതു: മനുഷ്യനിൽ ആശ്രയിച്ചു ജഡത്തെ തൻ ഭുജ
മാക്കി ഹൃദയം യഹോവയെ വിട്ടു നീങ്ങുന്ന പുരുഷൻ ശപിക്കപ്പെട്ടവൻ!
</lg><lg n="൬"> അവൻ പാഴ്നിലത്തിലേ നിരാധാരനു സമനായി നന്മവരുന്നതു കാണാ
</lg><lg n="൭"> തേ മരുശൂഷ്ക്കങ്ങളിലും കുടിയില്ലാത്ത ഉവൎന്നാട്ടിലും പാൎക്കും.- യഹോ
വയിൽ തേറി, യഹോവയെ തന്റേ ആശ്രയമാക്കിയ പുരുഷൻ അനു
</lg><lg n=൮"> ഗ്രഹിക്കപ്പെട്ടവൻ. അവൻ നീരരികിൽ നട്ട മരത്തിന്നു സമനായി
കൈത്തോട്ടിലേക്കു വേരുകളെ നീട്ടി, ഉഷ്ണം വരുന്നതിന്നു ഭയപ്പെടാതേ
ഇലകൾ പച്ചയായിരിക്കേ വറുതിയാണ്ടിലും പേടിക്കാതേ ഫലം കായ്
</lg><lg n="൯"> ക്കുന്നത് ഒഴിക്കാതേ വാഴും. ഹൃദയം എന്നതു എല്ലാറ്റിലും ധൂൎത്തേറിയ
തും അസാദ്ധ്യരോഗിയും ആകുന്നു; അതിനെ അറിയാകുന്നവൻ ആർ?
</lg><lg n="൧൦"> യഹോവയായ ഞാൻ ഹൃദയത്തെ ആരാഞ്ഞു ഉൾപ്പൂവുകളെ ശോധന
ചെയ്യുന്നതു അവനവനു തൻ വഴിക്കും പ്രവൃത്തികളുടേ ഫലത്തിന്നും തക്ക
</lg><lg n="൧൧"> വണ്ണം കൊടുപ്പാൻ തന്നേ. താൻ ഇടാത്ത മുട്ടയെ പൊരുന്നുന്ന കുയിൽ
ആയതു ന്യായത്താലല്ലാതേ സമ്പത്ത് ഉണ്ടാക്കുന്നവൻ; വാഴുനാളിന്റേ
പാതിക്ക് അത് അവനെ വിടും അവൻ അവസാനത്തിൽ മൂഢനാകയും
</lg><lg n="൧൨"> ചെയ്യും.— ഹേ തേജസ്സിൻ സിംഹാസനവും ആദിമുതൽ ഉയരവും
</lg><lg n="൧൩"> ആയ ഞങ്ങടേ വിശുദ്ധസ്ഥലമേ! ഇസ്രയേലിൻ പ്രത്യാശയാകുന്ന യ
ഹോവേ നിന്നെ വിടുന്നവർ എല്ലാം നാണിച്ചുപോകും. എന്നോട് അ
കലുന്നവർ യഹോവ എന്ന ജീവവെള്ളത്തിൻ ഉറവിനെ വിട്ടതുകൊണ്ടു
മണ്ണിൽ എഴുതപ്പെടും
</lg> [ 151 ] <lg n="൧൪"> എനിക്കു സൌഖ്യം വരുവാൻ യഹോവേ എന്നെ പൊറുപ്പിക്കേണ
മേ, രക്ഷ വരുവാൻ എന്നെ രക്ഷിക്കേണമേ! എന്റേ സ്തുതി നീ മാത്രം.
</lg><lg n="൧൫"> ഇതാ ഇവർ എന്നോടു യഹോവാവചനം എവിടേ! അതു വേഗം വരട്ടേ!
</lg><lg n="൧൬"> എന്നു പറയുന്നു. ഞാനോ ഇടയനായി നിന്നെ പിഞ്ചെല്ലുന്നതിന്നു മ
ടിച്ചിട്ടില്ല, (നാട്ടിന്) ആപദ്ദിവസം വാഞ്ച്ഛിച്ചതും ഇല്ല, നീ അറിയു
ന്നു. എന്റേ അധരങ്ങളിൽനിന്നു പുറപ്പെട്ടതു നിന്മുഖത്തെ നോക്കീട്ട
</lg><lg n="൧൭"> ത്രേ. നീ എനിക്കു മെരുൾ ആകോല, ദുൎദ്ദിനത്തിൽ നീയേ എനിക്കു ശ
</lg><lg n="൧൮"> രണം, എന്നെ പിന്തുടരുന്നവർ നാണിക്കാക, ഞാൻ നാണിയാതിരി
ക്കേണം! അവർ മെരിണ്ടുപോക ഞാനോ മെരിളായ്ക്ക! ദുൎദ്ദിനത്തെ അവ
രുടേ മേൽ വരുത്തി ഇരട്ടിനാശത്താൽ അവരെ ഇടിച്ചുകളയേണമേ!

</lg>

<lg n="൧൯"> യഹോവ എന്നോട് ഇപ്രകാരം പറഞ്ഞു: യഹൂദാ രാജാക്കന്മാർ പുക്കും
പുറപ്പെട്ടും പോരുന്ന ജനപുത്രവാതിൽക്കലും യരുശലേമിന്റേ സകല വാ
</lg><lg n="൨൦"> തിലുകളിലും ചെന്നു നിന്ന് അവരോടു പറക: ഹേ ഈ വാതിലുകളൂ
ടേ കടക്കുന്ന യഹൂദാരാജാക്കന്മാരും യഹൂദ ഒക്കയും യരുശലേംകുടിയാ
</lg><lg n="൨൧"> രും എല്ലാം യഹോവാവചനത്തെ കേൾപ്പിൻ! യഹോവ പറയുന്നിതു:
നിങ്ങടേ പ്രാണങ്ങൾക്കായി സൂക്ഷിച്ചുകൊൾവിൻ! ശബ്ബത്തുനാളിൽ ചു
</lg><lg n="൨൨"> മട് എടുക്കയും യരുശലേംവാതിലുകളിൽ കടത്തുകയും അരുതു. നിങ്ങ
ളുടേ വീടുകളിൽനിന്നും ശബ്ബത്തുനാളിൽ ചുമടു പുറപ്പെടുവിച്ചും യാതൊ
രു തൊഴിൽ ചെയ്തും പോകാതേ നിങ്ങടേ അപ്പന്മാരോടു ഞാൻ കല്പിച്ച
</lg><lg n="൨൩"> പ്രകാരം ശബ്ബത്തുനാളിനെ വിശുദ്ധീകരിപ്പിൻ! അവരോ കേൾപ്പാ
നും ചെവി ചായ്പ്പാനും തോന്നാതേ കേളാതോളവും ശിക്ഷ കൈക്കൊ
</lg><lg n="൨൪"> ള്ളാതവണ്ണവും കഴുത്തിനെ കഠിനമാക്കി നടന്നു. എന്നാൽ നിങ്ങൾ ശ
ബത്തുനാളിൽ ഈ പട്ടണവാതിലുകളിൽ ചുമടു കടത്താതേ യാതൊരു
തൊഴിലും ചെയ്യാതേ കണ്ടു ശബ്ബത്തുനാളിനെ വിശുദ്ധീകരിപ്പാൻ എന്നെ
</lg><lg n="൨൫"> ഉള്ളവണ്ണം കേൾക്കും എങ്കിൽ, ദാവീദിൻ സിംഹാസനത്തിൽ ഇരിക്കു
ന്ന രാജാക്കന്മാരും പ്രഭുക്കളും രഥവും കുതിരയും ഏറി തലവരുമായി യ
ഹൂദാപുരുഷന്മാരും യരുശലേമിലേ കുടിയാന്മാരും ഈ പട്ടണവാതിലുക
</lg><lg n="൨൬"> ളിൽ കടക്കയും ഈനഗരം എന്നേക്കും കുടിയിരിക്കയും ആം. യഹൂദാ
യൂരുകളിൽനിന്നും യരുശലേമിൻ ചുറ്റങ്ങൾ ബിന്യാമീൻ ദേശം താഴ്വീതി
മലപ്പുറം തെക്കുങ്കൂറു ഇവയിൽനിന്നും ഉള്ളവർ വന്നു ഹോമവും ബലിയും
കാഴ്ചയും കുന്തുരുക്കവും വഹിച്ചു യഹോവാലയത്തേക്കു സ്തോത്രവുമായി
</lg><lg n="൨൭"> കൊണ്ടുവരും എന്നു യഹോവയുടേ അരുളപ്പാടു. ശബ്ബത്തുനാളിനെ

</lg> [ 152 ] <lg n="">വിശുദ്ധീകരിപ്പാനും ശബ്ബത്താഴ്ചയിൽ ചുമട് എടുത്തു യരുശലേംവാതിലു
കളിൽ കടക്കായ്‌വാനും എന്നെ കേട്ടുകൊള്ളായ്‌കിലോ ഞാൻ അവളുടേ വാ
തിലുകളിൽ തീ കത്തിക്കും, അതു യരുശലേമിലേ അരമനകളെ കെടാ
തേ തിന്നുകളകയും ചെയ്യും.

</lg>

6. ൧൮-൮൦ രാജ്യത്തിന്റെ മൂലച്ഛേദം രണ്ടു ചിഹ്നക്രിയകളാൽ
വൎണ്ണിക്കുന്ന ആറാം പ്രബോധനം.

൧൮. അദ്ധ്യായം.

കുശവന്റേ സദൃശത്തിന്ന് (൫) അൎത്ഥം ഇന്നതെന്നും (൧൧) ഫലം ഇന്ന
ത് എന്നതും കാട്ടിയതിനാൽ (൧൮) ലോകവൈരം വൎദ്ധിച്ചതു.

<lg n="൧. ൨"> യഹോവയിൽനിനു യിറമിയാവിനുണ്ടായ വചനമാവിതു: നീ എഴു
നീറ്റു കുശവന്റേ വീട്ടിലേക്ക് ഇറങ്ങിപ്പോക, അവിടേ നിന്നെ എൻ
</lg><lg n="൩"> വചനങ്ങളെ കേൾപ്പിക്കും. എന്നാറേ കുശവവീട്ടിൽ ചെന്നപ്പോൾ അ
</lg><lg n="൪"> വൻ ഇതാ ചക്രത്തിന്മേൽ തൊഴിൽ ചെയ്യുന്നു. കളിമണ്ണുകൊണ്ടു ഉ
ണ്ടാക്കുന്ന പാത്രം കുശവന്റേ കയ്യിൽ ചീത്ത ആയാൽ മനയുന്നവനു ന
ന്ന് എന്നു തോന്നുമ്പോലെ അതിനെ മറെറാരു പാത്രമാക്കി പോന്നു.

</lg>

<lg n="൫. ൬"> യഹോവാവചനം എനിക്കുണ്ടായിതു: ഇസ്രയേൽഗൃഹമേ ഈ കുശ
വനെ പോലേ നിങ്ങളോടു ചെയ്‌വാൻ എനിക്കു കഴിക ഇല്ലയോ? എന്നു
യഹോവയുടേ അരുളപ്പാടു. ഈ മനയുന്നവന്റേ കയ്യിൽ കളിമണ്ണു
</lg><lg n="൭"> പോലേ യിസ്രായേൽ ഗൃഹമേ നിങ്ങൾ എന്റേ കയ്യിൽ തന്നേ. ഒരു ജാതി
യെയും രാജ്യത്തെയും കുറിച്ചു ഞാൻ പൊരിപ്പാനും ഇടിപ്പാനും കെടുപ്പാ
</lg><lg n="൮"> നും ഉരെച്ച ഉടനേ- ആ ചൊല്ലിയ ജാതി തൻ തിന്മ വിട്ടു തിരിയുന്നു
എങ്കിൽ ഞാൻ ചെയ്‌വാൻ വിചാരിച്ച തിന്മയെ ചൊല്ലി അനുതപിക്കുന്നു.
</lg><lg n="൯"> പിന്നേ ഒരു ജാതിയെയും രാജ്യത്തെയും കുറിച്ചു ഞാൻ പണിവാനും ന
</lg><lg n="൧൦"> ടുവാനും ഉരെച്ച ഉടനേ- അത് എൻ ശബ്ദത്തെ കേളാതെ എൻ കണ്ണു
കൾക്കു ദോഷമായതു ചെയ്താൽ അതിന്നു കാട്ടുവാൻ പറഞ്ഞ നന്മയെ
ചൊല്ലി അനുതപിക്കുന്നു.

</lg>

<lg n="൧൧"> ഇപ്പോൾ യഹൂദാപുരുഷാരോടും യരുശലേംകുടിയാരോടും പറയേണ്ട
തു: യഹോവ പറഞ്ഞിതു: നിങ്ങളെക്കൊള്ളേ ഞാൻ ഇതാ തിന്മ മനിയു
ന്നു, നിങ്ങൾക്കു നേരേ ഓർ ആലോചന ഭാവിക്കുന്നു. അല്ലയോ താന്താ
ന്റേ ദുൎവ്വഴിയെ വിട്ടുതിരിഞ്ഞു വഴികളെയും പ്രവൃത്തികളെയും നന്നാ

</lg> [ 153 ] <lg n="൧൨"> ക്കുവിൻ! അവരോ: "ഗതി കെട്ടു കിടക്കുന്നു, ഞങ്ങടേ വിചാരങ്ങളെ
ഞങ്ങൾ പിഞ്ചെന്നു താന്താന്റേ ദുൎമ്മനസ്സിൽ ശാഠ്യത്തെ നടത്തും" എന്നു
</lg><lg n="൧൩"> പറയുന്നു.— അതുകൊണ്ടു യഹോവ പറയുന്നിതു: ജാതികളിൽ ചോ
ദിച്ചുകൊൾവിൻ! ഈ വക കേട്ടത് ആർ? അതിഭൈരവമായതു ഇസ്ര
</lg><lg n="൧൪"> യേൽകന്യ പ്രവൃത്തിച്ചതു. നാട്ടിലേ പാറയിൽനിന്നു ലിബനോന്യഹി
മം വിട്ടൊഴിയുമോ? അല്ല ആ പരദേശത്തുനിന്ന് ഒഴുകുന്ന തണുത്ത
</lg><lg n="൧൫"> വെള്ളങ്ങൾ ഒടുങ്ങുമോ? എൻ ജനമോ എന്നെ മറന്നുകളഞ്ഞു മായക
ൾക്കു ധൂപം കാട്ടുന്നു. ഇവ അവരെ നിത്യഞെറികളായ വഴികളിൽ
</lg><lg n="൧൬"> ഇടറിച്ചതു നിരത്താത്ത വഴിയായ മാൎഗ്ഗങ്ങളിൽ നടത്തുവാനും, അവ
രുടേ ദേശം വിസ്മയവും എന്നേക്കും ഊളയിടുന്നതും ആക്കുവാനും തന്നേ.
</lg><lg n="൧൭"> അതിൽ കടക്കുന്നവൻ എല്ലാം വിസ്മയിച്ചു തല കുലുക്കും. കിഴക്കങ്കാറ്റി
ന്നു സമനായി ഞാൻ അവരെ ശത്രുവിൻ മുമ്പിൽ പാറ്റിക്കളഞ്ഞു അവ
രുടേ ആപദ്ദിവസത്തിൽ മുഖത്തെ അല്ല പിടരിയെ കാണിക്കും.

</lg>

<lg n="൧൮"> എന്നതിന്ന് അവർ പറഞ്ഞു: വരുവിൻ, യിറമിയാവിനു നേരേ നാം
ആലോചനകളെ ഭാവിക്കേണ്ടു! പുരോഹിതനു ധൎമ്മനിശ്ചയവും ജ്ഞാ
നിക്കു മന്ത്രണവും പ്രവാചകനു വചനവും കെടുകയില്ല പോൽ. അല്ല
യോ അവനെ നാവുകൊണ്ട് അടിച്ചു അവന്റേ വാക്കുകൾ ഒക്കയും ഇ
</lg><lg n="൧൯"> നി ശ്രദ്ധിക്കാതേ പോക! എന്നിട്ടു യഹോവേ നീ എന്നെ ശ്രദ്ധിച്ചാ
</lg><lg n="൨൦"> ലും, എന്നോടു വ്യവഹരിക്കുന്നവരുടേ ശബ്ദത്തെ കേട്ടാലും! നന്മെക്കു
പകരം തിന്മ വീട്ടാമോ, എന്റേ പ്രാണനു അവർ ഒരു കുഴി കുത്തിയ
ല്ലോ? ഞാൻ നിന്റേ മുമ്പാകേ നിന്നുകൊണ്ടു നിന്റേ ഊഷ്മാവിനെ അ
വരിൽനിന്നു തിരിക്കേണ്ടതിന്നു അവൎക്കു വേണ്ടി ഗുണം പറഞ്ഞതിനെ
</lg><lg n="൨൧"> ഓൎക്കേണമേ! ആകയാൽ അവരുടേ മക്കളെ ക്ഷാമത്തിന്നു കൊടുത്തു
വാളിൻ കൈക്കൽ ഒഴിച്ചുകളക! സ്ത്രീകൾ അപുത്രരും വിധവകളും ഭ
ൎത്താക്കന്മാർ രോഗഹതരും യുവാക്കൾ പടയിൽ വാളാൽ കുലപ്പെട്ടവരും
</lg><lg n="൨൨"> ആയ്‌പ്പോവാൻ തന്നേ! പെട്ടന്നു നീ അവരുടേ മേൽ പടച്ചാൎത്തു വ
രുത്തുമ്പോൾ കരച്ചൽ അവരുടേ വീടുകളിൽനിന്നു കേൾപ്പാറാക, എ
ന്നെ കുടുക്കുവാൻ അവർ കുഴി കുത്തി എൻ കാലുകൾക്കു കണികൾ ഒളി
</lg><lg n="൨൩"> പ്പിക്കയാൽ തന്നേ! എൻ മരണത്തിന്നായി അവർ മന്ത്രിച്ചത് എല്ലാം,
യഹോവേ, നീ അറിയുന്നു. അവരുടേ അതിക്രമത്തെ മൂടിക്കളയായ്ക,
പാപത്തെ നിന്മുമ്പിൽനിന്നു മാച്ചുകളയായ്ക! അവർ തിരുമുമ്പാകേ വീ
ഴ്ത്തപ്പെടാവു! നിന്റേ കോപസമയത്തിൽ അവരോടു പ്രവൃത്തിക്കേണമേ!
</lg> [ 154 ] ൧൯. അദ്ധ്യായം.

ഒരു ഭരണി ഉടെച്ചുംകൊണ്ടു രാജ്യവിനാശം അറിയിക്കയാൽ (൧൪) തടവി
ലായ ശേഷം ശിക്ഷയെ കൂറിയതു.

<lg n="൧"> യഹോവ പറഞ്ഞിതു: ഓടുകാരനേ ചെന്നു ഭരണിയെ വാങ്ങി ജനമൂ
</lg><lg n="൨"> പ്പരിലും പുരോഹിതമൂപ്പരിലും ചിലരെ കൂട്ടിക്കൊണ്ടു, ഓട്ടുവാതിലിൻ
പുറത്തുള്ള ഹിന്നോംപുത്രന്റേ താഴ്വരയിൽ പോയി ഞാൻ നിന്നോടു
</lg><lg n="൩"> ചൊല്ലും വചനങ്ങളെ അവിടേ കൂറുക! ഹേ യഹൂദാരാജാക്കന്മാരും
യരുശലേമിൽ കുടിയാരും ആയുള്ളോരേ കേൾപ്പിൻ: ഇസ്രയേലിൻ ദൈ
വമായ സൈന്യങ്ങളുടയ യഹോവ ഇപ്രകാരം പറയുന്നു: കേൾക്കുന്ന
ഏവനും ചെവി മുഴങ്ങത്തക്ക തിന്മയെ ഞാൻ ഈ സ്ഥലത്തിന്മേൽ ഇ
</lg><lg n="൪"> താ വരുത്തുന്നതു. അവരും പിതാക്കളും യഹൂദാരാജാക്കന്മാരും എന്നെ
വിട്ടു ഈ സ്ഥലത്തെ അംഗീകരിക്കാതേ തങ്ങൾക്കു അറിയാത്ത അന്യ
ദേവകൾക്കു ഇവിടേ ധൂപിച്ചു കുറ്റമില്ലാത്തവരുടേ രക്തത്തെ ഇതിൽ
</lg><lg n="൫"> നിറെച്ചു, ബാളിന്നു കുന്നുകാവുകളെ പണിതു സ്വപുത്രന്മാരെ ബാളി
ന്നു ഹോമങ്ങളായി തീയിൽ ചുട്ടുപോയ മൂലംതന്നേ. (൭,൩൧,f) ആയതു
ഞാൻ കല്പിച്ചതും ഇല്ല ചൊല്ലിയതും ഇല്ല എൻ മനസ്സിൽ തോന്നിയതും
</lg><lg n="൬"> ഇല്ല. അതുകൊണ്ട് ഈ സ്ഥലത്തിന്നു ഇനി തോഫേത്ത് എന്നും ബേ
ൻഹിന്നോംതാഴ്വര എന്നും അല്ല കുലത്താഴ്വര എന്നത്രേ വിളിക്കുന്ന നാളു
</lg><lg n="൭"> കൾവരും, എന്നു യഹോവയുടേ അരുളപ്പാടു. അന്നു ഞാൻ യഹൂദ
യുടേയും യരുശലേമിന്റേയും മന്ത്രണത്തെ ഇവിടത്തു ഒഴിച്ചുകളഞ്ഞു അ
വരെ ശത്രുക്കളുടേ മുമ്പാകേ അവരുടേ പ്രാണനെ അന്വേഷിക്കുന്നവ
രുടേ കയ്യാൽ വീഴിച്ചു അവരുടേ പിണം വാനപ്പക്ഷിക്കും ഭൂമൃഗത്തിന്നും
</lg><lg n="൮"> ഊണാക്കി, ഈ നഗരത്തെ വിസ്മയവും ചീറ്റുന്നതും ആക്കിവെക്കും.
അതിൽ കടക്കുന്നവൻ എല്ലാം വിസ്മയിച്ചു അവൾ കൊണ്ട അടികൾ നി
</lg><lg n="൯"> മിത്തം ഊളയിടും. അവരെ ഞാൻ പുത്രന്മാരുടേ മാംസവും പുത്രിമാരു
ടേ മാംസവും തീറ്റും, അവരുടേ ശത്രുക്കളും പ്രാണനെ അനേക്ഷിക്കു
ന്നവരും വലെക്കുന്ന ഞെരിക്കത്തിലും ബുദ്ധിമുട്ടിലും അവനവൻ തോഴ
ന്റേ മാംസം ഭക്ഷിക്കയും ചെയ്യും.

</lg>

<lg n="൧൦"> പിന്നേ നിന്നോടു കൂടേ പോകുന്ന പുരുഷന്മാർ, കാൺങ്കേ ഭരണിയെ
</lg><lg n="൧൧"> ഉടെച്ചുകളഞ്ഞു അവരോടു പറക: സൈന്യങ്ങളുടയ യഹോവ പറ
</lg> [ 155 ] <lg n="">ഞ്ഞിതു: ഇനി നന്നാക്കികൂടാതവണ്ണം ഈ കുശവപ്പാത്രം ഉടെക്കും പോ
ലേ തന്നേ ഈ ജനത്തെയും പട്ടണത്തെയും ഉടെച്ചുകളയും. കഴിച്ചിടു
വാൻ സ്ഥലം പോരായ്കയാൽ തോഫേത്തിൽ അവർ പൂത്തുകയും ചെയ്യും.
</lg><lg n="൧൨"> ഇപ്രകാരം ഞാൻ ഈ സ്ഥലത്തോടും അതിൽ വസിക്കുന്നവരോടും ചെ
യ്തു ഈ പട്ടണത്തെ തോഫേത്തിനു സമമാക്കി വെക്കും എന്നു യഹോവ
</lg><lg n="൧൩"> യുടേ അരുളപ്പാടു. യരുശലേമിലേ വീടുകളും യഹൂദാരാജാക്കന്മാരുടേ
മാടങ്ങളും മേല്പുരകളിൽ സകലവാനസൈന്യത്തിന്നും `ധൂപം കാട്ടി അ
ന്യദേവകൾക്കു ഊക്കഴിച്ചുപോന്ന ഭവനങ്ങളും എല്ലാം തോഫേത്തിടം
പോലേ അശുദ്ധമായ്‌പ്പോകും.

</lg>

<lg n="൧൪"> എന്നിങ്ങനേ പ്രവചിപ്പാൻ യഹോവ അയച്ചിട്ടുള്ള തോഫേത്തെ വി
ട്ടു, യിറമിയാ വന്നാറേ അവൻ യഹോവാലയത്തിന്റേ മുറ്റത്തു നിന്നു
</lg><lg n="൧൫"> കൊണ്ടു സകലജനത്തോടും പറഞ്ഞു: ഇസ്രയേലിൻ ദൈവമായ സൈ
ന്യങ്ങളുടയ യഹോവ പറയുന്നിതു: ഞാൻ ഈ പട്ടണത്തിന്നു നേരേ
ഉരെച്ച സകലതിന്മയും ഈ പട്ടണത്തിന്നും അതിന്നടുത്ത സകല നഗ
രങ്ങളിലും ഇതാ വരുത്തുന്നു, അവർ എന്റേ വചനങ്ങളെ കേളാതവ
</lg><lg n="൨൦, ൧"> ണ്ണം പിടരിയെ കഠിനമാക്കുകകൊണ്ടു തന്നേ.— എന്നീ വാക്കുകളെ
യിറമിയാ പ്രവചിക്കുന്നതു ഇമ്മേർ പുത്രനായ പശ്‌ഹൂർ എന്ന പുരോ
</lg><lg n="൨"> ഹിതൻ കേട്ടാറേ— യഹോവാലയത്തിൽ അദ്ധ്യക്ഷമുമ്പൻ ആകകൊ
ണ്ടു പശ്‌ഹൂർ പ്രവാചകനായ യിറമിയാവെ അടിപ്പിച്ചു യഹോവാലയ
ത്തിലേ മീത്തലേ ബിന്യാമിൻവാതുക്കലുള്ള കൈത്തോളത്തിൽ ഇടുവി
</lg><lg n="൩"> ക്കയും ചെയ്തു. പിറേറ്റ നാൾ പശ്‌ഹൂർ, യിറമിയാവെ തോളത്തിൽനി
ന്നു വിടുവിച്ചപ്പോൾ യിറമിയാ അവനോടു പറഞ്ഞിതു: യഹോവ നി
ന്റേ പേർ പശ്‌ഹൂർ എന്നല്ല (ചുറ്റും അച്ചം) മാഗോർ മിസ്സബീബ് എ
</lg><lg n="൪"> ന്നു വിളിക്കുന്നു. എങ്ങനേ എന്നാൽ നിന്നെ ഞാൻ ഇതാ നിണക്കും
നിന്റേ എല്ലാ സ്നേഹിതന്മാൎക്കും അച്ചമാക്കിത്തീൎക്കും. അവർ നിന്റേ ക
ണ്ണുകൾ കാൺങ്കേ വാളാൽ പടും; എല്ലാ യഹൂദയെയും ബാബേലിന്നാമാറു
നിൎവ്വസിപ്പിപ്പാനും വാൾകൊണ്ടു കൊല്ലുവാനും ഞാൻ ബാബേൽരാജാ
</lg><lg n="൫">വിൻ കൈക്കൽ ഏല്പിക്കയും, ഈ പട്ടണത്തിലേ സമസ്തനിധിയും
അവർ അദ്ധ്വാനിച്ചു നേടിയതും അതിലേ അമൂല്ല്യങ്ങൾ ഒക്കെയും യഹൂ
ദാരാജാക്കന്മാരുടേ സകലഭണ്ഡാരങ്ങളെയും അവരുടേ ശത്രുകൈയിൽ
കൊടുക്കയും, ഇവർ അവ പിടിച്ചുപറിച്ചും എടുത്തുംകൊണ്ടു ബാബേ
</lg><lg n="൬"> ലിൽ കടത്തുകയും ചെയ്യും. പശ്‌ഹൂർ നീയും സകലവീട്ടുകാരുമായി
</lg> [ 156 ] <lg n="">പ്രവസിച്ചു പോകും, നീ ബാബേലിൽ പുക്കു അവിടേ മരിച്ചു അവിടേ
കുഴിച്ചിടപ്പെടും, നീ പൊളിയിൽ പ്രവചിച്ചു പോന്ന എല്ലാ സ്നേഹിത
രുമായി തന്നേ.

</lg>

൨൦. അദ്ധ്യായം.

(൭)കിട്ടിയ തുരം നിമിത്തം പ്രവാചകൻ സങ്കടം പറഞ്ഞും (൧൧) സ്തുതിച്ചും
(൧൪) ജനനനാൾ ശപിച്ചും ചൊല്ലിയതു.

<lg n="൭"> യഹോവേ നീ എന്നെ വശീകരിച്ചു ഞാനും വശമായി; നീ എന്നെ പി
ടിച്ചപ്പോൾ വെന്നു; ഞാൻ പകൽ മുഴുവൻ ചിരിപ്പിനായി തീൎന്നു, ഏവ
</lg><lg n="൮"> നും എന്നെ പരിഹസിക്കുന്നു. കാരണം ഞാൻ ഉരിയാടുംതോറും കരക
യും സാഹസവും ഇടങ്ങേറും ചൊല്ലിവിളിക്കയും വേണം. പിന്നേ യ
ഹോവാവചനം എനിക്കു പകൽമുഴുവൻ നിന്ദയും ഇളിഭ്യവും വരുത്തു
</lg><lg n="൯"> ന്നു. "ഇനി അവനേ ഓൎക്കയില്ല അവന്റേ നാമത്തിൽ ഇനി സംസാ
രിക്ക ഇല്ല" എന്നു പറഞ്ഞപ്പോഴേക്കോ അതു എന്റേ ഹൃദയത്തിൽ ക
ത്തി എല്ലുകളിൽ അടഞ്ഞൊരു തീ പോലേ ചമെഞ്ഞു, ആയതു സഹി
</lg><lg n="൧൦"> പ്പാൻ ഞാൻ തളൎന്നു ആവത് ഇല്ലാതേ ആയി. (സങ്കീ, ൩൧,൧൪) ഞാ
നല്ലോ പലരുടേ കുരള കേൾക്കുന്നു: "ഹോ ചുറ്റും അച്ചം! അത് അറി
യിക്കേണം, നാം അവനെ അറിയിക്കട്ടേ!" എന്നു തന്നേ. "പക്ഷേ അ
വനെ വശീകരിക്കാം നാം അവനെ വെന്നു അവങ്കൽ, പകവീളുകിലും
ആം" എന്ന് എന്റേ കൂട്ടുകാരും എൻ നൊണ്ടലിന്നു കാത്തിരിക്കുന്നു.—
</lg><lg n="൧൧"> എന്നിട്ടും വീരപ്രൌഢനായി യഹോവ എന്നോടു കൂടേ ഉണ്ടു, ആകയാൽ
എന്നെ പിന്തുടരുന്നവർ ആവതില്ലാതേ ഇടറി, ബുദ്ധിവെക്കായ്കകൊ
</lg><lg n="൧൨"> ണ്ടു ഏറ്റം നാണിച്ചു എന്നും മറക്കാത്ത ലജ്ജയിൽ അകപ്പെടും.(൧൧,
൨൦) നീതിമാനെ ശോധന ചെയ്തു ഉൾപ്പൂവുകളെയും ഹൃദയത്തെയും കാ
ണുന്ന സൈന്യങ്ങളുടയ യഹോവേ നീ അവരിൽ ചെയ്യുന്ന പ്രതികാരം
</lg><lg n="൧൩"> ഞാൻ കാണും, എൻ വ്യവഹാരത്തെ നിങ്കലല്ലോ ഞാൻ ഏല്പിച്ചു. യ
ഹോവെക്കു പാടുവിൻ! യഹോവയെ സ്തുതിപ്പിൻ, ദുഷ്കൃതികളുടേ കയ്യിൽ
നിന്നു ദരിദ്രന്റേ പ്രാണനെ ഉദ്ധരിക്കയാൽ തന്നേ!

</lg>

<lg n="൧൪"> ഞാൻപിറന്ന നാൾ ശപിക്കപ്പെട്ടതു, അമ്മ എന്നെ പെറ്റ ദിവസം
</lg><lg n="൧൫"> ആശീൎവ്വദിക്കപ്പെടാതിരിക്ക! എന്റേ അപ്പനോടു "നിനക്കു ഓർ ആ
ൺങ്കുട്ടി ജനിച്ചു" എന്ന സുവാൎത്ത അറിയിച്ചു അതിസന്തോഷം വരുത്തിയ
</lg><lg n="൧൬"> ആൾ ശപിക്കപ്പെട്ടവൻ! ആ ആൾ യഹോവ അനുതാപം വരാതേ

</lg> [ 157 ] <lg n="">മറിച്ചുകളഞ്ഞ നഗരങ്ങൾക്ക് ഒത്തുചമെഞ്ഞു രാവിലേ മുറവിളിയും ഉച്ചെ
</lg><lg n="൧൭"> ക്കു പോർവിളിയും കേൾപ്പൂതാക! അവൻ ഉദരത്തിൽ തന്നേ എന്നെ
മരിപ്പിക്കാഞ്ഞത് എന്തുകൊണ്ടു? എന്നാൽ അമ്മ എനിക്കു ശവക്കുഴിയും
</lg><lg n="൧൮"> അവളുടേ ഗൎഭധാരണം എന്നും തീരാത്തതുമായിരുന്നു. ഞാൻ കഷ്ടവും
ദുഃഖവും കണ്ടുപോന്നു വാഴുനാൾലജ്ജയിൽ മുടിയേണ്ടതിന്നു ഗൎഭത്തിൽ
നിന്നു പുറപ്പെട്ടതു എന്തിന്നു പോൽ?!

</lg>

II. പ്രബന്ധം. കൽദയരാലേ ശിക്ഷയെയും
മശീഹാവിന്റേ രക്ഷാകാലത്തെയും പ്രവചിച്ചതു.

(അ. ൨൧-൩൩.)
1. ഇടയന്മാരെ ചൊല്ലി പ്രവചിച്ചതു. (൨൧-൨൪.)

൨൧. അദ്ധ്യായം.
ചിദക്കിയ്യാരാജാവു (൪) നഗരശിക്ഷയും (൮) രക്ഷവഴിയും അറിയിച്ചതു.

<lg n="൧"> ചിദക്കിയ്യാരാജാവ് മൽക്കീയാപുത്രനായ പശ്‌ഹൂരിനെയും മാസേയാപു
ത്രനായ ചഫന്യാ എന്ന പുരോഹിതനെയും യിറമിയാവിൻ അടുക്കേ അ
</lg><lg n="൨"> യച്ചു: "ബാബേൽരാജാവായ നബുകദ്രേചർ നമ്മോടു പൊരുകയാൽ
ഞങ്ങൾക്കു വേണ്ടി യഹോവയോടു ചോദിക്കേണമേ! പക്ഷേ ഇവൻ ന
മ്മെ വിട്ടു മടങ്ങേണ്ടതിന്നു യഹോവ തന്റേ സകല അത്ഭുതങ്ങൾക്കു ത
ക്കവണ്ണം നമ്മോടു ചെയ്യും" എന്നു പറയിച്ചപ്പോൾ യഹോവയിൽനിന്നു
യിറമിയാവിന്നു ഉണ്ടായ വചനം.

</lg>

<lg n="൩"> യിറമിയാ അവരോടു പറഞ്ഞു: നിങ്ങൾ ചിദക്കിയ്യാവിനോടു പറ
</lg><lg n="൪"> വിൻ: ഇസ്രയേലിൻ ദൈവമായ യഹോവ പറയുന്നിതു: മതിൽക്കു പുറ
മേ നിങ്ങളെ മുട്ടിക്കുന്ന ബാബേൽരാജമുതലായ കൽദയരോടു നിങ്ങൾ
പോരാടിക്കൊണ്ടു കൈയിൽ ഏന്തുന്ന പടക്കരുക്കളെ ഞാൻ ഇതാ മട
</lg><lg n="൫"> ക്കി ഈ പട്ടണത്തിൻ നടുവിലേക്കു കൂട്ടുന്നു. ഞാൻ തന്നേയും നീട്ടിയ
കൈകൊണ്ടും ബലത്ത ഭുജംകൊണ്ടും കോപത്തിലും ചൂട്ടിലും വലിയ ചി
</lg><lg n="൬"> നത്തിലും നിങ്ങളോടു പോരാടി, ഈ നഗരവാസികളായ മനുഷ്യരെ
യും പശുക്കളെയും ഹനിക്കും അതിമഹാരോഗത്താൽ അവർ മരിക്കും.
</lg><lg n="൭"> അതിൽ പിന്നേ ഈ പട്ടണത്തിൽ മഹാരോഗവും വാളും ക്ഷാമവും ശേ
ഷിപ്പിച്ചുള്ള യഹൂദാരാജാവായ ചിദക്കിയ്യവെയും ഭൃത്യന്മാരെയും ജന
</lg> [ 158 ] <lg n="">ത്തെയും ഞാൻ ബാബേൽരാജാവായ നബുകദ്രേചരുടേ കയ്യിലും ശത്രുക്ക
ളുടേ കയ്യിലും അവരുടേ പ്രാണനെ അന്വേഷിക്കുന്നവരുടേ കയ്യിലും
കൊടുക്കും, ഇവൻ അവരെ ആദരിക്കയും പൊറുക്കയും കനിഞ്ഞുകൊ
ൾകയും ചെയ്യാതേ വാളിൻ വായാൽ കൊല്ലുവാൻ തന്നേ, എന്നു യഹോ
വയുടേ അരുളപ്പാടു.

</lg>

<lg n="൮"> പിന്നേ ഈ ജനത്തോടു പറക! യഹോവ പറയുന്നിതു: ഞാൻ ജീവ
വഴിയെയും മരണവഴിയെയും ഇതാ നിങ്ങൾക്കു മുമ്പിൽ വെക്കുന്നു.
</lg><lg n="൯"> ഈ പട്ടണത്തിൽ പാൎക്കുന്നവൻ വാൾ ക്ഷാമം മഹാരോഗം ഇവയാൽ
മരിക്കും; നിങ്ങളെ മുട്ടിക്കുന്ന കൽദയരോടു ചേരുവാൻ പുറപ്പെടുന്നവൻ
</lg><lg n="൧൦"> ജീവിക്കും, അവനു പ്രാണൻ തന്നേ കൊള്ളയാകും. കാരണം ഞാൻ
നന്മെക്കല്ല തിന്മെക്കത്രേ എൻ മുഖത്തെ ഈ പട്ടണത്തിന്നു എതിർവെച്ചു
കിടക്കുന്നു. അതു ബാബേൽരാജാവിൻ കൈക്കൽ കൊടുക്കപ്പെടും, അ
വൻ അതിനെ തീയിൽ ചുടും, എന്നു യഹോവയുടേ അരുളപ്പാടു.-
</lg><lg n="൧൧"> പിന്നേ യഹൂദാരാജാലയത്തോടു (ചൊല്ലുന്നിതു): യഹോവാവചനത്തെ
</lg><lg n="൧൨"> കേൾപ്പിൻ. ഹേ ദാവീദിൻഗൃഹമേ യഹോവ പറഞ്ഞിതു: നിങ്ങളുടേ
പ്രവൃത്തിദോഷം നിമിത്തം എന്റേ ഊഷ്മാവു തീ പോലേ പൊങ്ങി കെ
ടാതവണ്ണം കത്തായ്‌വാൻ രാവിലേ ന്യായം വിസ്തരിക്കയും, പിടി
ച്ചുപറി അനുഭവിച്ചവനെ പീഡിപ്പിക്കുന്നവന്റേ കയ്യിൽനിന്നു ഉദ്ധരി
ക്കയും ചെയ്‌വിൻ!

</lg>

<lg n="൧൩"> അല്ലയോ താഴ്വരയിലും സമനിലത്തേപാറയിലും വസിപ്പവളേ!
"ഇങ്ങോട്ട് ആർ കിഴിയും, ഞങ്ങടേ പാൎപ്പുകളിൽ ആർ പൂകും"? എന്നു
പറയുന്നവരേ! ഞാൻ ഇതാ നിന്നെക്കൊള്ളേ വരുന്നു എന്നു യഹോവ
</lg><lg n="൧൪"> യുടേ അരുളപ്പാടു. നിങ്ങടേ പ്രവൃത്തികളുടേ ഫലത്തിന്നു തക്കവണ്ണം
ഞാൻ നിങ്ങളെ സന്ദൎശിച്ചു അവളുടേ കാട്ടിൽ തീ കത്തിക്കുന്നതു ചുറ്റു
മുള്ളത് ഒക്കയും തിന്നുകളയും, എന്നു യഹോവയുടേ അരുളപ്പാടു.

</lg>

൨൨. അദ്ധ്യായം.

യോയക്കീം രാജാവിനെ നീതികേടുനിമിത്തം ശാസിച്ചു (൧൦) യോവഹജി
ന്നു വന്ന ശിക്ഷയെ അവൻ വിചാരിയാതേ പോയാൽ (൧൩) ഏറ്റം സങ്കട
മുള്ള അപമൃത്യു തട്ടും എന്നും (൨൦) യഹൂദയിലും (൨൪) യക്കോന്യരാജാവിലും
ന്യായവിധികളും അറിയിച്ച ശേഷം (൨൩,൧ ) നല്ല ഇടയന്റേ വാഗ്ദത്തം.
[ 159 ] <lg n="൧"> യഹോവ പറഞ്ഞിതു: യഹൂദാരാജാലയത്തേക്ക് ഇറങ്ങിച്ചെന്നു ഈ
</lg><lg n="൨"> വചനത്തെ അവിടേ ഉരെക്ക. അല്ലയോ ദാവീദിൻ സിംഹാസനത്തിൽ
ഇരിക്കുന്ന യഹൂദാരാജാവായുള്ളോവേ നീയും നിന്റേ ഭൃത്യന്മാരും ഈ
വാതിലുകളൂടേ പൂകുന്ന നിന്റേ ജനവുമായി യഹോവാവചനം കേൾക്ക.
</lg><lg n="൩"> യഹോവ പറഞ്ഞിതു: ന്യായവും നീതിയും നടത്തിക്കൊണ്ടു പിടിച്ചുപറി
അനുഭവിച്ചവനെ പീഡിപ്പിക്കുന്നവന്റേ കയ്യിൽനിന്നു ഉദ്ധരിപ്പിൻ!
പരദേശി അനാഥൻ വിധവ ഇവരെ അതിക്രമിച്ചും വലെച്ചും പോകാ
തേയും ഈ സ്ഥലത്തു കുറ്റമില്ലാത്ത രക്തം ചൊരിയാതേയും ഇരിപ്പിൻ.
</lg><lg n="൪"> ഈ വാക്കു നിങ്ങൾ ഉള്ളവണ്ണം ചെയ്താൽ (൧൭, ൨൭) ദാവീദിൻ സിംഹാ
സനത്തിൽ ഇരിക്കുന്ന രാജാക്കന്മാർ രഥവും കുതിരയും ഏറി താന്താന്റേ
</lg><lg n="൫"> ഭൃത്യരും ജനവുമായി ഈ മാടത്തിൻ വാതിലുകളിൽ കടക്കും. ഈ വാക്കു
കളെ നിങ്ങൾ കേളായ്കിലോ എന്നാണ സത്യം ഈ മാടം പാഴ്നിലമായ്
</lg><lg n="൬"> ത്തീരും എന്നു യഹോവയുടേ അരുളപ്പാടു— യഹൂദാരാജാലയത്തെ കു
റിച്ചാകട്ടേ യഹോവ പറയുന്നിതു: നീ എനിക്കു ഗില്യാദ് (വനവും) ലി
ബനോന്റേ ശിഖരവും ആയിട്ടും എന്നാണ നിന്നെ മരുവും കുടിയില്ലാ
</lg><lg n="൭"> ത്ത ഊരുമാക്കിവെക്കും. നിണക്ക് എതിരേ സംഹാരികളെ അവനവ
ന്റേ ആയുധങ്ങളുമായി ഞാൻ സംസ്കരിക്കുന്നു, അവർ നിന്റേ ദേവദാ
</lg><lg n="൮"> രുക്കാതൽ മുറിച്ചു തീയിൽ വീഴ്ത്തും. പല ജാതികളും ഈ പട്ടണത്തിൽ
കടന്നു "ഈ വലിയ പട്ടണത്തെ യഹോവ ഇങ്ങനേ ചെയ്‌വാൻ എന്തു
</lg><lg n="൯"> മൂലം"? എന്നു തങ്ങളിൽ പറയുമ്പോൾ, അവർ സ്വദൈവമായ
യഹോവയുടേ നിയമത്തെ ഉപേക്ഷിച്ചു അന്യദേവകളെ നമസ്ക്കരിച്ചു
സേവിച്ച മൂലം എന്നു പറകയും ആം.

</lg>

<lg n="൧൦"> മരിച്ച (യോശിയ്യാവെ) ചൊല്ലി കരകയും തൊഴിക്കയും ഒല്ല; പോയി
ക്കളയുന്നവനെ ചൊല്ലി കരകേ വേണ്ടു, അവൻ ഇനി മടങ്ങി വരികയും
</lg><lg n="൧൧"> ജന്മദേശത്തെ കാൺങ്കയും ഇല്ലല്ലോ. യോശീയാപുത്രനായി യോശീയാ
എന്ന പിതാവിൻ സ്ഥാനത്തു വാണ ശേഷം ഈ സ്ഥലത്തു നിന്നു പുറ
പ്പെട്ടുപോയ യഹൂദാരാജാവായ ശല്ലൂമിനെക്കൊണ്ടാകട്ടേ യഹോവ പറ
</lg><lg n="൧൨"> യുന്നിതു: അവൻ ഇവിടേക്കു മടങ്ങി വരിക ഇല്ല. ഈ ദേശത്തെ ഇ
നി കാണാതേ നിൎവ്വസിപ്പിച്ചാക്കിയ സ്ഥലത്തു മരിക്കേ ഉള്ളൂ.
</lg><lg n="൧൩"> നീതികേടുകൊണ്ടു തനിക്കു മാടവും ന്യായക്കേടുകൊണ്ടു മാളികകളും തീ
ൎത്തുകൊണ്ടു, കൂട്ടരെ വെറുതേ പണി എടുപ്പിച്ചു അവനവനു കൂലി കൊ
</lg><lg n="൧൪"> ടുക്കാതേ കണ്ടു: "എനിക്കു വിശാലമാടവും ഇടമ്പെട്ട മാളികകളും തീ

</lg> [ 160 ] <lg n="">ൎക്കട്ടേ" എന്നു ചൊല്ലി ചാലകങ്ങളെ നീട്ടി പെരുപ്പിച്ചു ദേവദാരുകൊണ്ടു
</lg><lg n="൧൫"> മച്ചുപടുത്തു ചായില്ല്യം തേച്ചു പണിയുന്നവനു ഹാ കഷ്ടം! ദേവദാരു
ക്കൾകൊണ്ടു നീ (ശലോമോവോടു) അങ്കം തൊടുത്താൽ രാജാവ് എന്നു
വരുമോ? നിന്റേ പിതാവു ഭക്ഷിച്ചു കുടിച്ചുകൊണ്ടും ന്യായവും നീതിയും
</lg><lg n="൧൬"> നടത്തി ഇല്ലയോ? അന്ന് അവന്നു നന്നല്ലയോ? എളിയവന്നും ദരിദ
ന്നും അവൻ ന്യായം വിധിച്ചന്നു (എല്ലാവൎക്കും) നന്നല്ലോ? എന്നെ അറി
ക എന്നുള്ളത് ഇതു തന്നേയല്ലോ? എന്നു യഹോവയുടേ അരുളപ്പാടു.
</lg><lg n="൧൭"> നിന്റേ കണ്ണും മനസ്സും നോക്കുന്നതോ ലാഭലോഭം, കുറ്റമില്ലാത്ത രക്തം
ചൊരിക, പീഡയും ഞെരിച്ചലും നടത്തുക ഇവ അല്ലാതേ മറ്റൊന്നിനും
</lg><lg n="൧൮"> അല്ല— അതുകൊണ്ടു യോശീയാപുത്രനും യഹൂദാരാജാവും ആയ യോ
യാക്കീമെ ചൊല്ലി യഹോവ പറയുന്നിതു: അയ്യോ എൻ സഹോദര അ
യ്യോ സഹോദരീ എന്നു (ചാൎന്നവരു‌)0 അയ്യോ തമ്പുരാനേ അയ്യോ അവ
ന്റേ പ്രതാപം എന്നു (പ്രജകളു)0 ഇവനായി അലയും മുറയും തുടങ്ങുക
</lg><lg n="൧൯"> യില്ല. യരുശലേംവാതിലുകൾക്കു ദൂരേ ഇഴെച്ചു ചാടി കഴുതയെ മറ
ചെയ്യം പോലേ അവൻ കഴിച്ചിടപ്പെടും.

</lg>

<lg n="൨൦"> എടീ നിന്റേ കാമുകന്മാർ ഒക്ക തകൎന്നു കിടക്കയാൽ ലിബനോനിൽ
കയറി നിലവിളിക്ക, ബാശാനിലും ഒച്ച കേൾപ്പിക്ക, അബരീമിൽനി
</lg><lg n="൨൧"> ന്നും നിലവിളിക്ക! നിന്റേ സുഖകാലത്തു ഞാൻ നിന്നോടു സംസാരി
ച്ചു, "ഞാൻ കേൾക്കയില്ല" എന്നു നീ പറഞ്ഞു; എൻ ശബ്ദം കേളായ്ക എ
</lg><lg n="൨൨"> ന്നതു ബാല്യം മുതൽ നിന്റേ ശീലമത്രേ. നിന്റേ ഇടയന്മാരെ ഒക്ക
യും കൊടുങ്കാറ്റു മേഞ്ഞുകളയും, നിൻ കാമുകന്മാർ അടിമയിലേക്കു പോ
കും, അന്നു നിന്റേ സൎവ്വദോഷം നിമിത്തം നീ നാണിച്ചു ലജ്ജിക്കും.
</lg><lg n="൨൩"> ഹേ ദേവദാരുക്കളിൽ കൂടു കൂട്ടി ലിബനോനിൽ (എന്ന പോലേ)വസി
പ്പവളേ പെറുന്നവൾക്ക് ഒത്തവണ്ണം നിനക്കു വലിനോവുകൾ വരു
മ്പോൾ എന്തൊന്നു വീൎക്കും!

</lg>

<lg n="൨൪"> യഹോവയുടേ അരുളപ്പാടാവിതു: എൻ ജിവനാണ യോയക്കീംപുത്ര
നായ കോന്യാ എന്ന യഹൂദാരാജാവു എൻ വലങ്കൈമേൽ മുദ്രമോതിരം
</lg><lg n="൨൫"> ആയാലും അവിടുന്നു ഞാൻ നിന്നെ പറിച്ചു നിൻ പ്രാണനെ അ
ന്വേഷിക്കുന്നവരുടേ കയ്യിലും നീ കൂശുന്നവരുടേ കയ്യിലും ബാബേൽ
</lg><lg n="൨൬"> രാജാവായ നബുകദ്രേചരുടേ കയ്യിലും കൽദയരേ കയ്യിലും കൊടുത്തു, നി
ന്നെയും നിന്നെ പെറ്റമ്മയെയും നിങ്ങൾ ജനിക്കാത്ത മറുനാട്ടിലേക്കു
</lg><lg n="൨൭"> ചാട്ടിക്കളയും, അവിടേ നിങ്ങൾ മരിക്കും. അവർ മടങ്ങിപ്പേരുവാൻ
</lg> [ 161 ] <lg n="൨൮"> മനംചെല്ലുന്ന ദേശത്തേക്ക് മടങ്ങിവരികയും ഇല്ല- കോന്യാ എന്ന
ഈ പുരുഷൻ ധിക്കരിച്ചു പൊട്ടിച്ചൊരു കോപ്പോ ഇഷ്ടക്കേടു വന്ന പാ
ത്രമോ? പിന്നേ അവനും സന്തതിയും അറിയാത്ത നാട്ടിലേക്കു ചാട്ടി
</lg><lg n="൨൯"> എറിയപ്പെടുവാൻ എന്തു? അല്ലയോ ദേശമേ ദേശമേ ദേശമേ യഹോ
</lg><lg n="൩൦"> വാവചനത്തെ കേൾക്ക! യഹോവ പറയുന്നിതു: ഈ പുരുഷനെ നി
ഷ്പുത്രൻഎന്നും ആയുസ്സിങ്കൽ ശുഭം കാണാത്ത ആൾ എന്നും എഴുതുവിൻ!
ദാവീദിൻ സിംഹാസനത്തിൽ ഇരുന്നു യഹൂദയിൽ ഇനി വാഴുവാൻ
അവന്റേ സന്തതിയിൽ ഓർ ആണും മുഴുക്കയില്ല സത്യം.

</lg>

<lg n="൨൩, ൧"> ഞാൻ മേയ്ക്കുന്ന ആട്ടിങ്കൂട്ടത്തെ നശിപ്പിച്ചു ചിതറിക്കുന്ന ഇടയന്മാ
</lg><lg n="൨"> ൎക്കു ഹാ കഷ്ടം! എന്നു യഹോവയുടേ അരുളപ്പാടു. ആകയാൽ ഇസ്രയേ
ലിൻ ദൈവമായ യഹോവ എൻ ജനത്തെ മേയ്ക്കുന്ന ഇടയന്മാരെ കുറി
</lg><lg n="൩"> ച്ചു പറയുന്നിതു: നിങ്ങൾ എൻ ആട്ടിങ്കുട്ടത്തെ സന്ദൎശിക്കാതേ ചിതറി
ച്ചു തള്ളിക്കളഞ്ഞു; ഞാൻ ഇതാ നിങ്ങളുടേ പ്രവൃത്തികളുടേ ദോഷത്തെ
</lg><lg n="൪"> നിങ്ങളിൽ സന്ദൎശിക്കും എന്നു യഹോവയുടേ അരുളപ്പാടു. ആട്ടിൻ
ശേഷിപ്പിനെ ഞാൻ അവരെ തള്ളിവിട്ട സകലദേശങ്ങളിൽനിന്നും
ചേൎത്തു അവയുടേ പുലങ്ങളിലേക്കു മടക്കീട്ടു പെരുകി വൎദ്ധിപ്പാറാക്കി,
അവരെ മേയ്ക്കുന്ന ഇടയന്മാരെ കല്പിച്ചാക്കും. ഇനി അവർ ഭയപ്പെടുക
യും അഞ്ചുകയും ഇല്ല കാണാതേപോകയും ഇല്ല എന്നു യഹോവയുടേ
</lg><lg n="൫"> അരുളപ്പാടു.— ഞാൻ ദാവീദിനു നീതിയുള്ള തളിരിനെ (യശ. ൧൧,൧)
എഴുനീല്പിക്കുന്ന നാളുകൾ ഇതാ വരുന്നു. ആയവൻ രാജാവായി വാണു
</lg><lg n="൬"> ബുദ്ധിയോടേ വ്യാപരിച്ചു ഭൂമിയിൽ ന്യായവും നീതിയും നടത്തും. അ
വന്റേ നാളുകളിൽ യഹൂദ രക്ഷപ്പെടുകയും ഇസ്രയേൽ നിൎഭയമായി വ
സിക്കയും ചെയ്യും, അവനു വിളിപ്പാനുള്ള പേർ "ഞങ്ങളുടേ നീതി യ
</lg><lg n="൭"> ഹോവ" എന്നാകും എന്നു യഹോവയുടേ അരുളപ്പാടു.- (൧൬, ൧൪f.)
ആയതുകൊണ്ടു ഇസ്രയേൽപുത്രന്മാരെ മിസ്രദേശത്തുനിന്നു കരേറ്റിയ
</lg><lg n="൮"> യഹോവാജീവനാണ എന്നല്ല, വടക്കേ ദിക്കിൽനിന്നും ഞാൻ അവ
രെ തള്ളിവിട്ട സൎവ്വദേശങ്ങളിൽനിന്നും ഇസ്രയേൽഗൃഹസന്തതിയെ ക
രേറ്റി വരുത്തി അവരേ നാട്ടിൽ വസിപ്പാറാക്കിയ യഹോവാജിവനാ
ണ എന്നത്രേ പറയുന്ന നാളുകൾ ഇതാ വരുന്നു, എന്നു യഹോവയുടേ
അരുളപ്പാടു.
</lg> [ 162 ] ൨൩. അദ്ധ്യായം.

(ൻ) കള്ളപ്രവാചകന്മാരെ ദുൎന്നടപ്പുനിമിത്തം (൨൬) ഏവരും ഒഴിച്ചു
(൨൩) ദേവശിക്ഷയെ കാത്തുനിന്നു (൩൩) ദിവ്യവാക്കുകളെ ഹാസ്യമാക്കാതിരി
ക്കേണം.

<lg n="൯"> പ്രവാചകന്മാരെ കുറിച്ചു. എന്നുള്ളിൽ ഹൃദയം നുറുങ്ങി എല്ലുകൾ ഒ
ക്കയും ഉലയുന്നു, ഞാൻ മത്തനും വീഞ്ഞു കവിഞ്ഞ പുരുഷനും ഒത്തു ചമ
ഞ്ഞതു യഹോവയുടേ മുമ്പാകേ അവന്റേ വിശുദ്ധവചനങ്ങൾക്കു മുമ്പാ
</lg><lg n="൧൦"> കേ തന്നേ, അവ എന്തെന്നാൽ: ദേശം വ്യഭിചാരികളാൽ നിറഞ്ഞു,
ശാപം ഹേതുവായി ഭൂമി ഖേദിച്ചും മരുവിലേ പുലങ്ങൾ ഉണങ്ങിയും
പോയി, (ജനങ്ങളുടേ) ഓട്ടം വിടക്കും അവരുടേ വീൎയ്യം നേരുകേടും
</lg><lg n="൧൧"> അത്രേ. പ്രവാചകൻ ആയാലും പുരോഹിതൻ ആയാലും ബാഹ്യരത്രേ,
എന്നാലയത്തിൽ കൂടേ ഞാൻ അവരുടേ ദോഷത്തെ കണ്ടു പിടിച്ചു എ
</lg><lg n="൧൨"> ന്നു യഹോവയുടേ അരുളപ്പാടു. അതുകൊണ്ട് അവരുടേ വഴി ഇരി
ട്ടിൽ വഴുവഴുപ്പുകൾ പോലേ ആകും, അവർ അതിൽ തള്ളുകൊണ്ടു വീ
ഴും. ഞാൻ അവരുടേമേൽ സന്ദൎശിക്കും ആണ്ടാകുന്ന തിന്മ വരുത്തുമല്ലോ
</lg><lg n="൧൩"> എന്നു യഹോവയുടേ അരുളപ്പാടു.- ശമൎയ്യ പ്രവാചകരിൽ ഞാൻ നീര
സമായതിനെ കണ്ടു: അവർ ബാളിലായി പ്രവചിച്ചുകൊണ്ടു എൻ ജന
</lg><lg n="൧൪"> മായ ഇസ്രയേലെ തെറ്റിച്ചു. യരുശലേമ്യപ്രവാചകരിലോ ഞാൻ അ
തിഭൈരവമായതു കണ്ടു: വ്യഭിചരിക്കയും വ്യാജത്തിൽ നടക്കയും ആരും
ദോഷത്തിൽ നിന്നു തിരിയാത്തവണ്ണം ദുഷ്കൃതികളുടേ കൈകളെ ഉറപ്പി
ക്കയും തന്നേ ആയവർ ഒക്കേ എനിക്കു സദോമിന്നും നിവാസികൾ ഘ
</lg><lg n="൧൫"> മോറെക്കും ഒത്തു ചമഞ്ഞു. അതുകൊണ്ടു സൈന്യങ്ങളുടയ യഹോവ
പ്രവാചകന്മാരെ കുറിച്ചു പറയുന്നിതു: (ൻ,൧൪) ഇവരെ ഞാൻ ഇതാ
മക്കിപ്പൂ തീറ്റി കാഞ്ഞിര വെള്ളം കുടിപ്പിക്കും, യരുശലേമ്യപ്രവാചക
രിൽനിന്നു ബാഹ്യഭ്രഷ്ടത ദേശത്ത് എങ്ങും പരക്കയാൽ തന്നേ.

</lg>

<lg n="൧൬"> സൈന്യങ്ങളുടയ യഹോവ പറയുന്നിതു: നിങ്ങളോടു പ്രവചിക്കുന്ന
പ്രവാചകരുടേ വാക്കുകളെ കേൾക്കരുതേ! യഹോവവായിൽനിന്നുള്ള
തല്ല. തങ്ങളുടേ ഹൃദയത്തിലേ ദൎശനം ചൊല്ലിക്കൊണ്ടു നിങ്ങളെ മയക്കുന്നു.
</lg><lg n="൧൭"> എന്നെ നീരസിക്കുന്നവരോടു അവർ നിത്യം പറയുന്നു: "നിങ്ങൾക്കു സ
മാധാനം ഉണ്ടാകും എന്നു യഹോവ ഉരെച്ചു;" പിന്നേ ഹൃദയശാഠ്യത്തിൽ
നടക്കുന്നവനോട് എല്ലാം: "നിങ്ങടേ മേൽ ദോഷം വരിക ഇല്ല" എന്നു
</lg> [ 163 ] <lg n="൧൮">(അവരിൽ) ആർ യഹോവാസംഘത്തിൽ അവന്റേ വചനം കണ്ടു കേൾ
</lg><lg n="൧൯"> പ്പാൻ നിന്നതു? എൻ വചനത്തെ ആർ കുറിക്കൊണ്ടു കേട്ടു? യഹോ
വയുടേ വിശറു ഇതാ! ഊഷ്മാവു പുറപ്പെട്ടു തള്ളിച്ചുഴന്നക്കാറ്റു ദുഷ്ടരുടേ
</lg><lg n="൨൦"> തലമേൽ തട്ടും. യഹോവയുടേ കോപം അവൻ ഹൃദയത്തിന്റേ നിരൂ
പണങ്ങളെ നടത്തി നിവിൎത്തും വരേ മടങ്ങുക ഇല്ല, അതു നാളുകളുടേ
</lg><lg n="൨൧"> അവസാനത്തിൽ നിങ്ങൾക്കു തിരിഞ്ഞു ബോദ്ധ്യമാം. ആ പ്രവാചക
ന്മാർ ഞാൻ അയക്കാഞ്ഞിട്ട് ഓടി ഞാൻ ഉരിയാടാഞ്ഞിട്ടും പ്രവചിച്ചു.
</lg><lg n="൨൨"> അവർ എൻ സംഘത്തിൽ നിന്നു എങ്കിൽ എൻ ജനത്തെ എന്റേ വചന
ങ്ങളെ കേൾപ്പിച്ചു അവരുടേ ദുൎവ്വഴിയിൽനിന്നും പ്രവൃത്തികളുടേ ദോഷ
ത്തിൽനിന്നും മടക്കുമായിരുന്നു.

</lg>

<lg n="൨൩"> ഞാൻ ദൂരേയുള്ളതിന്നല്ല അടുക്കേ മാത്രം ദൈവംഎന്നോ? എന്നു യഹോ
</lg><lg n="൨൪"> വയുടേ അരുളപ്പോടു. അല്ല ഞാൻ കാണാതവണ്ണം ഓരാൾ മറയിടങ്ങളിൽ
ഒളിച്ചുകൊള്ളുമോ? എന്നു യഹോവയുടേ അരുളപ്പാടു. ഞാൻ വാനങ്ങ
ളും ഭൂമിയും നിറഞ്ഞിരിപ്പവൻ അല്ലയോ എന്നു യഹോവയുടേ അരുള
</lg><lg n="൨൫"> പ്പാടു. ഞാൻ സ്വപ്നം കണ്ടു സ്വപ്നം കണ്ടു എന്നു എന്നാമത്തിൽ പൊളി
</lg><lg n="൨൬"> പ്രവചിക്കുന്ന പ്രവാചകന്മാർ പറയുന്നതു ഞാൻ കേട്ടു. ഇത് എത്രോ
ടം? പൊളി പ്രവചിക്കുന്ന പ്രവാചകന്മാരും സ്വഹൃദയത്തിൻ മറിമായം
</lg><lg n="൨൭"> പ്രവചിക്കുന്നവരും തമ്മിൽ വിവരിച്ചു ചൊല്ലുന്ന തങ്ങളുടേ സ്വപ്നങ്ങ
ളെകൊണ്ടു എൻ ജനത്തെ എന്നാമത്തെ മറപ്പിക്കേണം എന്നു മനസ്സിൽ
ഉണ്ടോ? അവരുടേ അപ്പന്മാർ ബാളേക്കൊണ്ടു എൻനാമത്തെ മറന്ന
</lg><lg n="൨൮"> തുപോലേ ഇവരും (ചെയ്‌വാൻ) ഭാവിക്കുന്നുവോ? സ്വപ്നം കിട്ടിയ പ്ര
വാചകൻ സ്വപ്നത്തെ വിവരിക്ക, എൻ വചനം കിട്ടിയവൻ എൻ വചന
ത്തെ ഉണ്മയിൽ ചൊല്ലുക! പുല്ലും നെല്ലും ഭേദം ഇല്ലയോ? എന്നു യഹോവ
</lg><lg n="൨൯"> യുടേ അരുളപ്പാടു. എൻവചനം എന്നത് അഗ്നിക്കും പാറയെ പൊടി
ച്ചുകളയുന്ന ചുററികെക്കും ഒത്തതു അല്ലയോ? എന്നു യഹോവയുടേ അരു
</lg><lg n="൩൦"> ളപ്പാടു.— ആകയാൽ എൻ വചനങ്ങളെ തമ്മിൽ തമ്മിൽ മോഷ്ടിക്കു
ന്ന പ്രവാചകന്മാർക്കു ഞാൻ ഇതാ എതിരി എന്നു യഹോവയുടേ അരുള
</lg><lg n="൩൧"> പ്പാടു. തങ്ങടേ നാവെടുത്തുംകൊണ്ടു അരുളപ്പാട് എന്ന് അരുളുന്ന പ്ര
വാചകന്മാൎക്കു ഇതാ ഞാൻ എതിരി എന്നു യഹോവയുടേ അരുളപ്പാടു.
</lg><lg n="൩൨"> കള്ളസ്വപ്നങ്ങളെ പ്രവചിച്ചും വിവരിച്ചും കൊണ്ടു പൊളികളാലും
വായ്‌ത്തിളപ്പിനാലും എൻ ജനത്തെ തെറ്റിക്കുന്ന പ്രവാചകന്മാർ ഞാൻ അ
യക്കാതേയും കല്പിക്കാതേയും ഉദിച്ചു ഇജ്ജനത്തിന്നു ഒട്ടും ഉതകാത്തതി
</lg> [ 164 ] <lg n="">നാൽ ഞാൻ ഇതാ അവൎക്ക് എതിരി എന്നു യഹോയുടേ അരുളപ്പാടു.

</lg>

<lg n="൩൩"> പിന്നേ ഈ ജനം താൻ പ്രവാചകൻ താൻ പുരോഹിതൻ താൻ "യ
ഹോവയുടേ ആജ്ഞ എന്തു"? എന്നു നിന്നോട് (പരിഹസിച്ചു) ചോദി
ച്ചാൽ അവരോടു (ശിക്ഷാജ്ഞ) പറക: ആജ്ഞ എന്തെന്നോ നിങ്ങളെ
</lg><lg n="൩൪"> ഞാൻ വിട്ടേക്കും എന്നു യഹോവയുടേ അരുളപ്പാടു. പ്രവാചകനോപു
രോഹിതനോ ജനമോ യഹോവയുടേ ആജ്ഞ എന്നു പറഞ്ഞാൽ ആയാ
</lg><lg n="൩൫"> ളെയും ഗൃഹത്തെയും ഞാൻ സന്ദൎശിക്കും, യഹോവ എന്ത് ഉത്തരം ക
ല്പിച്ചു? എന്നും യഹോവ എന്തു ഉരെച്ചു? എന്നും നിങ്ങൾ താന്താന്റേ കൂ
</lg><lg n="൩൬"> ട്ടരോടും സഹോദരനോടും പറയേണ്ടതത്രേ. യഹോവയുടേ ആജ്ഞ
എന്നതോ നിങ്ങൾ ഇനി ഓൎപ്പിക്കരുതു നിങ്ങൾ നമ്മുടേ ദൈവമായ സൈ
ന്യങ്ങളുടയ യഹോവ എന്ന ജീവനുള്ള ദൈവത്തിന്റേ വചനങ്ങളെ
മറിച്ചുകളഞ്ഞതുകൊണ്ടു ആ ആജ്ഞ എന്ന വാക്കു ഏവന്നും ശിക്ഷാജ്ഞ
</lg><lg n="൩൭"> യായി തീരും. യഹോവ നിണക്ക് എന്തു ഉത്തരം തന്നു എന്നും യഹോ
</lg><lg n="൩൮"> വ എന്തു ഉരെച്ചു എന്നും നീ പ്രവാചകനോടു പറക. യഹോവയുടേ
ആജ്ഞ എന്നു നിങ്ങൾ പറകിലോ യഹോവ പറയുന്നിതു: യഹോവാ
ജ്ഞ എന്നു പറയരുതു എന്നു ഞാൻ നിങ്ങൾക്കു പറഞ്ഞയച്ചിട്ടും യഹോ
</lg><lg n="൯"> വാജ്ഞ എന്നീ വാക്കു നിങ്ങൾ പറകയാൽ, അതുകാരണത്താൽ ഞാൻ
ഇതാ നിങ്ങളെ അശേഷം മറന്നു നിങ്ങളെയും ഞാൻ നിങ്ങൾക്കും പി
താക്കൾക്കും തന്ന പട്ടണത്തെയും എന്മുഖത്തുനിന്നു വിട്ടേച്ചുകളഞ്ഞു.
</lg><lg n="൪൦"> നിങ്ങളുടേ മേൽ നിത്യനിന്ദയും എന്നും മറക്കാത്ത നിത്യലജ്ജയും വരു
ത്തുകയും ചെയ്യും.

</lg>

൨൪. അദ്ധ്യായം.

ചിദക്കിയ്യാവിൻ വാഴ്ച്ചയുടേ ആരംഭത്തിൽ അത്തിപ്പഴക്കൊട്ട രണ്ടും (൪) യ
ഹൂദരുടേ ഭാവിയെ സൂചിപ്പിക്കുന്ന സദൃശം.

<lg n="൧"> ബാബേൽ രാജാവായ നബുകദ്രേചർ യോയാക്കീമിൻപുത്രനായ യകോ
ന്യ എന്ന യഹൂദാരാജാവെയും യഹൂദയിലേ പ്രഭുക്കളെയും കമ്മാളരെ
യും കൊല്ലന്മാരെയും പ്രവസിപ്പിച്ചു ബാബേലിൽ ആമാറു കൊണ്ടുപോ
യ ശേഷം യഹോവ എന്നെ ഒന്നു കാണിച്ചു. യഹോവാമന്ദിരത്തിന്റേ
</lg><lg n="൨"> മുമ്പിൽ ഇതാ അത്തിപ്പഴങ്ങൾ ഉള്ള രണ്ടു കൊട്ട വെച്ചു നിൽക്കുന്നു. ഒരു
കൊട്ട അതിനല്ല അത്തിപ്പഴങ്ങൾ തന്നേ, മിഥുനപ്പഴങ്ങൾ എന്നു തോ
ന്നും. മറ്റേ കൊട്ട ഏറ്റം ചീത്തപ്പഴങ്ങൾ തിന്നരുതാതോളം വിടക്കു.
</lg> [ 165 ] <lg n="൩"> ഹേ യിറമിയാ നീ എന്തു കാണുന്നു? എന്നു യഹോവ ചോദിച്ചതിന്നു
ഞാൻ പറഞ്ഞു: അത്തിപ്പഴങ്ങൾ തന്നേ; അതിൽ നല്ല പഴങ്ങൾ അതി
നല്ലവ ആകുന്നു, ചീത്തയായവ ഏറ്റം ചീത്ത, തിന്നരുതാതോളം വിട
</lg><lg n="൪, ൫">ക്കു.— എന്നാറേ യഹോവാവചനം എനിക്കുണ്ടായിതു: ഇസ്രയേലിൻ
ദൈവമായ യഹോവ പറയുന്നിതു: ഈ നല്ല അത്തിപ്പഴങ്ങളെ (നോ
ക്കും) പോലേ ഞാൻ ഇവിടുന്നു കൽദയനാട്ടിൽ അയച്ചു വിട്ട യഹൂദയിലേ
</lg><lg n="൬"> പ്രവാസകൂട്ടത്തെ നന്മെക്കായി കരുതി, ഗുണത്തിന്നായി എൻ കണ്ണു
കളെ അവരിൽ ഇട്ടു അവരെ ഈ ദേശത്തേക്കു മടക്കി വരുത്തി ഇടിക്കാ
</lg><lg n="൭"> തേ പണിതും പൊരിക്കാതേ നട്ടും കൊള്ളും. ഞാൻ യഹോവ എന്ന് എ
ന്നെ അറിവാൻ തക്ക ഹൃദയത്തെയും അവൎക്കു നൽകും, അവർ എനിക്കു
ജനവും ഞാൻ അവൎക്കു ദൈവവും ആകും, സൎവ്വമനസാ അവർ എങ്കലേ
</lg><lg n="൮"> ക്കു തിരിയും സത്യം.- പിന്നേ യഹോവ പറയുന്നിതു: തിന്നരുതാ
തോളം വിടക്കായ ചീത്ത അത്തിപ്പഴങ്ങളെ ചെയ്യും പോലേ യഹൂദാരാ
ജാവായ ചിദക്കിയ്യാവെയും അവന്റേ പ്രഭുക്കളെയും യരുശലേമിൻ ശേ
ഷിപ്പായി ഈ ദേശത്തിൽ ശേഷിച്ചവരെയും മിസ്രദേശത്തു വസിപ്പവ
</lg><lg n="൯"> രെയും ഞാൻ ചെയ്യും. (൧൫,൪) ഭൂമിയിലേ സകലരാജ്യങ്ങൾക്കും അ
വരെ മെയ്യേറുവാൻ തിന്മെക്കായി കൊടുത്തു, അവരെ തള്ളി ആട്ടുന്ന
സകലസ്ഥലങ്ങളിലും നിന്ദയും പഴഞ്ചാല്ലും കുത്തുമൊഴിയും പ്രാക്കലും
</lg><lg n="൧൦"> ആക്കിവെച്ചു, അവൎക്കും പിതാക്കന്മാൎക്കും കൊടുത്ത നാട്ടിൽനിന്ന് ഒടു
ങ്ങുവോളം വാളിനെയും ക്ഷാമത്തെയും മഹാരോഗത്തെയും അവരിൽ
അയച്ചു പോരുകയും ചെയ്യും.

</lg>

2. ബാബേല്യയുഗനിൎണ്ണയം. (൨൫-൨ൻ.)

൨൫. അദ്ധ്യായം.

അനുതപിക്കാത്ത യഹൂദെക്കു ൭൦ ആണ്ടേപ്രവാസം ആകുന്ന ശിക്ഷ തട്ടി
യ ശേഷം (൧൨) ബാബേലിലും ന്യായവിധി അകപ്പെടും. (൧൫) പ്രവാചകൻ
ചുറ്റുമുള്ള വംശങ്ങളെ കോപപാത്രത്തെ കുടിപ്പിക്കയും (൩൦) അവരുടേ ശിക്ഷ
യെ അറിയിക്കയും ചെയ്യുന്നു.

<lg n="൧"> യോശിയ്യാപുത്രനായ യോയാക്കീം എന്ന യഹുദാരാജാവിന്റേ
നാലാം ആണ്ടാകുന്ന ബാബേൽരാജാവായ നബുകദ്രേചരിൻ ഒന്നാം ആണ്ടിൽ
</lg><lg n="൨"> യഹൂദയിലേ സൎവ്വജനത്തിന്മേൽ ഉണ്ടായ വചനം. പ്രവാചകനായ
</lg> [ 166 ] <lg n="൩">യിറമിയാ യഹൂദയിലേ സൎവ്വജനത്തോടും യരുശലേമിലേ സകലനിവാ
സികളോടും ഉരെച്ചതാവിതു:

</lg>

<lg n="൩"> ആമോൻപുത്രനായ യോശിയ്യാവെന്ന യഹൂദാരാജാവിന്റേ പതിമ്മൂ
ന്നാം ആണ്ടുമുതൽ ഇന്നാൾവരേയും ഈ ൨൩ ആണ്ടെല്ലാം യഹോവാവ
ചനം എന്നോട് ഉണ്ടായിട്ടു ഞാൻ പുലരേ നിങ്ങളോടു ഉരെച്ചുപോന്നി
</lg><lg n="൪"> ട്ടും നിങ്ങൾ കേട്ടില്ല. യഹോവാപ്രവാചകരായ തന്റേ സകലദാസ
ന്മാരെയും പുലരേ നിങ്ങൾക്കായി അയച്ചുവന്നിട്ടും നിങ്ങൾ കേട്ടില്ല ശ്ര
</lg><lg n="൫"> വിപ്പാൻ, ചെവികളെ ചായ്ച്ചതും ഇല്ല. അവനവൻ തന്റേ ദുൎവ്വഴിയെ
യും നിങ്ങടേ പ്രവൃത്തികളുടേ ദോഷത്തെയും വിട്ടു തിരിഞ്ഞുകൊൾവിൻ!
എന്നാൽ യഹോവ നിങ്ങൾക്കും പിതാക്കന്മാൎക്കും കൊടുത്ത ദേശത്തു യുഗാ
</lg><lg n="൬"> ദിമുതൽ യുഗാന്തത്തോളം വസിക്കും എന്നും, അന്യദേവകളെ സേവി
പ്പാനും നമസ്ക്കരിപ്പാനും പിഞ്ചെല്ലായ്‌വിൻ! നിങ്ങളുടേ കൈക്രിയകൊണ്ടു
എന്നെ മുഷിപ്പിച്ചാൽ നിങ്ങൾക്കു ഞാൻ തിന്മ ചെയ്യായ്‌വാൻ തന്നേ എന്നും
</lg><lg n="൭"> (അവർപറഞ്ഞുവല്ലോ). നിങ്ങളോ നിങ്ങൾക്കു തിന്മെക്കായിട്ടു അങ്ങേ
കൈക്രിയകൊണ്ടു എന്നെ മുഷിപ്പിപ്പാൻ തന്നേ എന്നെ കേളാതേപോ
</lg><lg n="൮"> യി എന്നു യഹോവയുടേ അരുളപ്പാടു.— അതുകൊണ്ടു സൈന്യങ്ങളു
ടയ യഹോവ പറയുന്നിതു: എൻ വചനങ്ങളെ നിങ്ങൾ കേളായ്കയാൽ,
</lg><lg n="൯"> ഞാൻ ഇതാ ആളയച്ചു വടക്കുള്ള സകലവംശങ്ങളെയും ചേൎത്തു എൻ
ദാസനായ നബുകദ്രേചർ എന്ന ബാബേൽ രാജാവിനെയും (നിമന്ത്രിച്ചു)
ഈ ദേശത്തിന്മേലും അതിലേ കുടിയാർമേലും ചുറ്റുള്ള ഈ എല്ലാ ജാതി
കളുടേ മേലും ആയവരെ വരുത്തിക്കൊണ്ടു ഇവരെ പ്രാവിക്കളകയും
(നാടുകളെ) വിസ്മയവും ചീറ്റുന്നതും യുഗാന്തരയിടിവുകളും ആക്കി,
</lg><lg n="൧൦"> (൧൬,൯) സന്തോഷാനന്ദങ്ങളുടേ ശബ്ദവും മണവാളന്റേ ശബ്ദവും പു
തിയപെണ്ണിൻ ശബ്ദവും തിരിക്കല്ലിൻ ഒച്ചയും വിളക്കിൻ വെളിവും ഇ
വയിൽ കെടുത്തുകളകയും ചെയ്യും എന്നു യഹോവയുടേ അരുളപ്പാടു.
</lg><lg n="൧൧"> ഈ നാട് ഒക്കയും കാടായി പാഴായ്പ്പോകം, ഈ ജാതികൾ ബാബേൽ
രാജാവിനെ എഴുപത്താണ്ടു സേവിക്കയും ചെയ്യും.

</lg>

<lg n="൧൨"> എഴുപത്താണ്ടു തികഞ്ഞാലോ ഞാൻ ബാബേൽരാജാവിലും ആ ജാതി
യിലും കല്ദ യദേശത്തിലും അവരുടേ കുറ്റത്തെ സന്ദൎശിച്ചു അതിനെ എ
</lg><lg n="൧൩"> ന്നേക്കും പാഴിടങ്ങൾ ആക്കിവെക്കും. ആ നാട്ടിന്മേൽ ഞാൻ ഉരെച്ച
എല്ലാ വചനങ്ങളെയും യിറമിയാ സകലജാതികളുടേ മേൽ പ്രവചിച്ചിട്ടു
ഈ പുസ്തകത്തിൽ എഴുതിവെച്ചതു ഒക്കയും ഞാൻ അതിന്മേൽ വരുത്തും.
</lg> [ 167 ] <lg n="൧൪"> സാക്ഷാൽ അവരെ കൂടേ പല ജാതികളും മഹാരാജാക്കന്മാരും സേവി
പ്പിക്കും, അവരുടേ വേലെക്കും കൈക്രിയെക്കും തക്കവണ്ണം ഞാൻ അവ
ൎക്കു പകരം വിട്ടും

</lg>

<lg n="൧൫"> എങ്ങനേ എന്നാൽ ഇസ്രയേലിൻ ദൈവമായ യഹോവ എന്നോടു പ
റഞ്ഞിതു: ഈ ക്രോധവീഞ്ഞിൻ പാത്രത്തെ എൻ കൈയിൽനിന്നു വാങ്ങി
ഞാൻ നിന്നെ അയക്കുന്ന സകലജാതികളെയും അതിനെ കുടിപ്പിക്ക,
</lg><lg n="൧൬"> അവർ കുടിച്ചു ഞാൻ അവരുടേ ഇടയിൽ അയക്കുന്ന വാളിന്നു ചഞ്ചാടി
</lg><lg n="൧൭"> ഭ്രാന്തുപിടിച്ചു നടപ്പാനായി തന്നേ. എന്നാറേ ഞാൻ പാനപാത്രത്തെ
യഹോവകയ്യിൽനിന്നു വാങ്ങി യഹോവ എന്നെ അയച്ച സകലജാതിക
</lg><lg n="൧൮"> ളെയുംകുടിപ്പിച്ചു: യരുശലേമെയും യഹൂദാനഗരങ്ങളെയും അവളുടേ
രാജാക്കൾ പ്രഭുക്കളെയും (കുടിപ്പിച്ചു) ഇന്നു കാണുംപോലേ അവരേ
</lg><lg n="൧൯"> ഇടിവും വിസ്മയവും ഊളയിടുന്നതും ശാപവും ആക്കിവെപ്പാൻ; മിസ്ര
യിലേ രാജാവായ ഫറോവിനെയും അവന്റേ ഭൃത്യരേയും പ്രഭുക്കളെയും
</lg><lg n="൨൦"> സൎവ്വജനത്തെയും; വൎണ്ണസങ്കരത്തെയും ഒക്കയും ഊച്ച്ദേശത്തിലേ എ
ല്ലാ രാജാക്കളെയും, അഷ്ക്കലോൻ ഘജ്ജ എക്രോൻ അഷ്ടോദിലേ ശേഷി
</lg><lg n="൨൧"> പ്പോടും കൂടേ ഫലിഷ്ടനാട്ടിലേ സകലരാജാക്കന്മാരെയും; എദോമിനെയും
</lg><lg n="൨൨"> മോവാബെയും അമ്മോൻപുത്രന്മാരെയും; ചോരിലേ എല്ലാ രാജാക്ക
ളെയും ചീദോനിലേ എല്ലാ രാജാക്കളെയും കടലക്കരേ ദ്വീപുകളിലേ
</lg><lg n="൨൩"> അരചന്മാരെയും; ദദാൻ തേമാ ബൂജ എന്നവരെയും മുന്തല ചിരെച്ചു
</lg><lg n="൨൪"> വെച്ച ഏവരെയും; അറവിലേ സകലരാജാക്കളെയും മരുവാസികളായ
</lg><lg n="൨൫"> വൎണ്ണസങ്കരത്തിന്റേ സകലരാജാക്കളെയും; ജിമ്രിരാജാക്കൾ ഒക്കയും
</lg><lg n="൨൬"> ഏളാം രാജാക്കൾ ഒക്കയും മാദായി രാജാക്കൾ ഒക്കയും; വടക്കു തമ്മിൽ
സമീപത്തും ദൂരത്തും ഉള്ള സകലരാജാക്കളെയും ഭൂമിമേലുള്ള ലോകരാജ്യ
ങ്ങളെ എപ്പേരെയും (കുടിപ്പിക്ക). ശേശകിലേ (ബാബേലിലേ) രാജാവ്
</lg><lg n="൨൭"> അവരുടേ ശേഷം കുടിക്കയും ചെയ്യും.— ആയവരോടു നീ പറക:
സൈന്യങ്ങളുടയ യഹോവ എന്ന ഇസ്രയേലിൻ ദൈവം ചൊല്ലുന്നിതു:
കുടിച്ചു മദിച്ചു കക്കുവിൻ! ഞാൻ നിങ്ങളുടേ ഇടയിൽ അയക്കുന്ന വാളി
</lg><lg n="൨൮"> ന്നു വീണു എഴുനീൽക്കാതേ പോവിൻ! നിൻ കയ്യിൽനിന്നു പാത്രത്തെ
വാങ്ങി കുടിപ്പാൻ അവർ മറുക്കുന്നു എങ്കിലോ അവരോടു പറക: സൈ
</lg><lg n="൨൯">ന്യങ്ങളുടയ യഹോവ പറയുന്നിതു: നിങ്ങൾ കുടിക്കേവേണ്ടു. കാരണം
എൻ നാമം വിളിക്കപ്പെടുന്ന ഈ പട്ടണത്തിൽ ഞാൻ ഇതാ തിന്മചെ
യ്‌വാൻ തുടങ്ങുന്നു. പിന്നേ നിങ്ങൾ കേവലം ശിക്ഷയില്ലാതേ പോകയോ?
</lg> [ 168 ] <lg n="">നിങ്ങൾ ശിക്ഷയില്ലാതേ ഇരിക്കയില്ല ഭൂമിയുടേ സകലനിവാസികളുടേ
മേലും ഞാൻ സാക്ഷാൽ വാളിനെ വിളിച്ചുവരുത്തുന്നു എന്നു സൈന്യ
ങ്ങളുടയ യഹോവയുടേ അരുളപ്പാടു.

</lg>

<lg n="൩൦"> നീയോ ഈ വാക്കുകളെ ഒക്കയും അവരോടു പ്രവചിച്ചു പറക: യ
ഹോവ ഉയരത്തിൽനിന്ന് അലറി തന്റേ വിശുദ്ധപാൎപ്പിടത്തിങ്കന്നു
സ്വശബ്ദത്തെ കേൾപ്പിക്കും. വാവിട്ടലറുന്നതു തന്റേ പുലത്തിന്നു നേ
രേ, ചക്കു മെതിക്കുന്നവരെ പോലേ അട്ടഹാസം തുടരുന്നതു സകലഭൂവാ
</lg><lg n="൩൧"> സികൾക്കു നേരേ തന്നേ. കോലാഹലം ഭൂമിയുടേ അറുതിയോളം ചെ
ല്ലുന്നതു യഹോവ ജാതികളോടു വ്യവഹരിക്കയും സകലജഡത്തോടും വാ
ദിക്കയും ഹേതുവാൽ തന്നേ; ദുഷ്ടന്മാരെ വാളിന്നു നൽകി എന്നു യഹോവ
</lg><lg n="൩൨"> യുടേ അരുളപ്പാടു- സൈന്യങ്ങളുടയ യഹോവ പറയുന്നിതു: തിന്മ
അതാ ജാതിയിൽനിന്നു ജാതിക്കു പുറപ്പെടുന്നു; ഭൂമിയുടേ ഉത്തരഭാഗത്തി
</lg><lg n="൩൩"> ങ്കന്നു മഹാകൊടുങ്കാററും ഉണൎന്നെഴും, അന്നു യഹോവയാൽ പട്ടവർ
ഭൂമിയുടേ അറ്റം മുതൽ അറ്റംവരേയും കിടക്കും, അവരെ തൊഴിപ്പാറും
ഇല്ല കൂട്ടുകയും പൂത്തുകയും ഇല്ല നിലത്തിന്മേൽ വളമായി ചമകേ ഉള്ളൂ.
</lg><lg n="൩൪"> അല്ലയോ ഇടയന്മാരേ മുറയിട്ടു നിലവിളിപ്പിൻ! ആട്ടിങ്കൂട്ടത്തിൽ ഉദാര
ന്മാരേ ചാരം പിരളുവിൻ! അറുത്തുകളവാൻ നിങ്ങടേ വാഴുനാൾ തിക
ഞ്ഞു, ഞാൻ നിങ്ങളെ ചിതറിക്കും മേത്തരമായ ഉരുപോലേ നിങ്ങൾ വീ
</lg><lg n="൩൪"> ഴും; ഇടയന്മാൎക്കു ഗതികെടും, കൂട്ടത്തിൽ ഉദാരന്മാൎക്കും ഒഴിവു കാണാ.
</lg><lg n="൩൬"> ഹാ ഇടയന്മാരുടേ നിലവിളിയും കൂട്ടത്തിൽ ഉദാരന്മാരുടേ കരച്ചലും
കേൾക്കായി, യഹോവ അവരുടേ മേച്ചലിനെ പാഴാക്കയാൽ തന്നേ;
</lg><lg n="൩൭"> സമാധാനപ്പുലങ്ങൾ ഇളെച്ചു പോകുന്നതു യഹോവയുടേ കോപച്ചൂടുകൊ
</lg><lg n="൩൮"> ണ്ടത്രേ. അവൻ ഇളങ്കേസരിയെ പോലേ തൻ വള്ളിക്കെട്ടിനെ വിട്ടു
വന്നു ഒടുക്കുന്ന വാളിനാലും തിരുക്കോപച്ചൂടിനാലും അവരുടേ ദേശം
പാഴായ്പ്പോയല്ലോ.

</lg>

൨൬. ആധ്യായം.

ശിക്ഷാപ്രവാദം നിമിത്തം (൮), യിറമിയാ വദ്ധ്യനായി തോന്നിയതും
(൨൦) ഊരിയാവെ വധിച്ചതും.

<lg n="൧"> യോശിയ്യാപുത്രനായ യോയാക്കീം എന്ന യഹൂദാരാജാവു വാണുതുടങ്ങു
</lg><lg n="൨"> മ്പോൾ യഹോവയിൽനിന്ന് ഈ വചനം ഉണ്ടായി: യഹോവ പറയു
ന്നിതു: നീ യഹോവാലയത്തിന്റേ പ്രാകാരത്തിൽ നിന്നുകൊണ്ടു യഹോ
</lg> [ 169 ] <lg n=""> വാലയത്തിൽ നമസ്കരിപ്പാൻ വരുന്ന സകലയഹൂദാനഗരങ്ങളോടും പറ
വാൻ ഞാൻ നിന്നോടു കല്പിക്കുന്ന എല്ലാവചനങ്ങളെയും ഒരു
</lg><lg n="൩"> വാക്കും കുറെക്കാതേ ഉരെക്ക! പക്ഷേ അവർ കേട്ടു താന്താന്റേ ദുൎവ്വഴിയെ
വിട്ടു തിരിയും എന്നാൽ ഞാൻ അവരെ പ്രവൃത്തികളുടേ ദോഷം നിമിത്തം
</lg><lg n="൪"> ചെയ്‌വാൻ ഭാവിച്ച തിന്മയെ ചൊല്ലി അനുതപിക്കിലും ആം. അവരോ
ടു പറക: യഹോവ പറയുന്നിതു: ഞാൻ നിങ്ങൾക്കു മുൻവെച്ച എൻ
</lg><lg n="൫"> ധൎമ്മവെപ്പിൽ നടപ്പാനും, ഞാൻ നിങ്ങളിൽ പുലരേ അയച്ചു നിങ്ങൾ
കേളാഞ്ഞിട്ടും നിയോഗിച്ചു പോന്ന പ്രവാചകന്മാരാകുന്ന എന്റേ ദാസ
ന്മാരുടേ വാക്കുകളെ കേൾപ്പാനും നിങ്ങൾ എനിക്കു ചെവി തരാഞ്ഞാൽ,
</lg><lg n="൬"> ഞാൻ ഈ ആലയത്തെ ശിലോവിനു സമമാക്കി ഈ പട്ടണത്തെ ഭൂമി
</lg><lg n="൭"> യിലേ സകലജാതികൾക്കു ശാപവും ആക്കിവെക്കും. എന്നീ വാക്കുകളെ
യിറമിയാ യഹോവാലയത്തിൽ പറയുന്നതു പുരോഹിതന്മാരും പ്രവാച
കരും സൎവ്വജനവും കേട്ടു.

</lg>

<lg n="൮"> സൎവ്വജനത്തോടും ഉരെപ്പാൻ യഹോവ കല്പിച്ചതു ഒക്കയും യിറമിയാ
ചൊല്ലി തീൎന്നപ്പോഴേക്കു പുരോഹിതന്മാരും പ്രവാചകരും സൎവ്വജനവും
</lg><lg n="൯"> അവനെ പിടിച്ചു "നീ മരിക്കേ ഉള്ളു" എന്നു പറഞ്ഞു. "ഈ ആലയം
ശീലോവിനു സമവും ഈ പട്ടണം കുടിയില്ലാതേ ശൂന്യവും ആകും എ
ന്നു യഹോവാനാമത്തിൽ പ്രവചിപ്പാൻ എന്തു?" എന്നു ചൊല്ലിയാറേ പു
രുഷാരം എല്ലാം യഹോവാലയത്തിൽ യിറമിയാവെ കൊള്ളേ കൂടി.
</lg><lg n="൧൦"> ഈ അവസ്ഥ യഹൂദാപ്രഭുക്കന്മാർ കേട്ടു രാജഭവനത്തിൽ നിന്നു യഹോ
വാലയത്തിൽ കരേറിച്ചെന്നു പുതിയ യഹോവാഗോപുരത്തിൻ പ്രവേശ
</lg><lg n="൧൧"> ത്തിൽ യോഗം ഇരുന്നു. അപ്പോൾ പുരോഹിതപ്രവാചകന്മാരും പ്രഭു
ക്കളോടും സൎവ്വജനത്തോടും: ഈ ആൾ മരണയോഗ്യൻ; നിങ്ങടേ ചെ
വികൾകൊണ്ടു കേട്ട പ്രകാരം അവൻ ഈ പട്ടണത്തിന്നു നേരേ പ്രവ
ചിച്ചുവല്ലോ എന്നുപറഞ്ഞു.

</lg>

<lg n="൧൨"> യിറമിയാ എല്ലാപ്രഭുക്കളോടും സൎവ്വജനത്തോടും പറഞ്ഞു: നിങ്ങൾ
കേട്ടവാക്കുകൾ ഒക്കയും ഈ ആലയത്തിന്നും പട്ടണത്തിന്നും നേരേ
</lg><lg n="൧൩"> പ്രവചിപ്പാൻ യഹോവ എന്നെ അയച്ചിരിക്കുന്നു. ഇപ്പോൾ നിങ്ങളു
ടേ വഴികളെയും പ്രവൃത്തികളെയും നന്നാക്കി നിങ്ങടേ ദൈവമായ യ
ഹോവയുടേ ശബ്ദത്തെ കേട്ടുകൊൾവിൻ! എന്നാൽ യഹോവ നിങ്ങൾക്കു
</lg><lg n="൧൪"> വിരോധമായി ഉരെച്ച തിന്മയെ ചൊല്ലി അനുതപിക്കും. ഞാനോ ഇ
താ നിങ്ങടേ കൈക്കൽ ഇരിക്കുന്നു. നിങ്ങളുടേ കണ്ണിനു നല്ലതും ഉചി
</lg> [ 170 ] <lg n="൧൫"> തവും ആയി തോന്നുമ്പോലേ എന്നോടു ചെയ്‌വിൻ! ഒന്നു മാത്രം അറി
വിൻ: നിങ്ങൾ എന്നെ മരിപ്പിച്ചാൽ കുറ്റമില്ലാത്ത രക്തത്തെ നിങ്ങടേ
മേലും ഈ പട്ടണത്തിന്മേലും അതിൽ വസിപ്പവരുടേ മേലും വരുത്തുന്നു
ണ്ടു. ഈ വചനങ്ങൾ ഒക്കയും നിങ്ങടേ ചെവികളിൽ ഉരെപ്പാൻ പട്ടാ
</lg><lg n="൧൬"> ങ്ങായി യഹോവ എന്നെ നിങ്ങളിൽ അയച്ചതു.— എന്നാറേ പ്രഭുക്ക
ന്മാരും സൎവ്വജനവും പുരോഹിതപ്രവാചകരോടു പറഞ്ഞു: ഈ പുരുഷൻ
നമ്മുടേ ദൈവമായ യഹോവയുടേ നാമത്തിൽ നമ്മോടു ചൊൽകകൊണ്ടു
</lg><lg n="൧൭"> മരണയോഗ്യനല്ല സ്പഷ്ടം. അപ്പോൾ ദേശമൂപ്പന്മാരിൽ ചിലർ എഴു
</lg><lg n="൧൮"> നീറ്റു സകലജനസംഘത്തോടു പറഞ്ഞു: യഹൂദരാജാവായ ഹിസ്കീ
യാവിൻ നാളുകളിൽ മോരഷ്ട്യനായ മീകാ പ്രവചിച്ചുകൊണ്ടു (മീ. ൩, ൧൨): "സൈന്യങ്ങളുടയ യഹോവ പറയുന്നിതു:ചിയ്യോൻ ഉഴുന്ന വയ
ലും യരുശലേം ഇടിഞ്ഞ കല്ലുകളും ആലയപൎവ്വതം കാട്ടുകുന്നുകളും ആ
</lg><lg n="൧൯"> യ്ത്തിരും" എന്നു സകലയഹൂദാജനത്തോടും പറഞ്ഞു. യഹൂദാരാജാവാ
യ ഹിസ്കീയാവും സകലയഹൂദയും അവനെ വധിച്ചിട്ടുണ്ടോ? ആയവൻ
യഹോവയെ ഭയപ്പെട്ടു യഹോവയുടേ മുഖപ്രസാദം തേടീട്ടല്ലയോ യ
ഹോവ അവൎക്കു നേരേ ഉരെച്ച തിന്മയെ ചൊല്ലി അനുതപിച്ചതു? പി
ന്നേ നാം സ്വന്ത ആത്മാക്കൾക്കു നേരേ മഹാദോഷം ചെയ്കയോ?

</lg>

<lg n="൨൦"> അതേ അല്ല മറെറാരു പുരുഷൻ യഹോവാനാമത്തിൽ പ്രവചിക്ക ഉ
ണ്ടായിരുന്നു, കിൎയ്യത്ത യയാരീമിൽ ശമൎയ്യാപുത്രനായ ഊരിയാ തന്നേ.
അവൻ യിറമിയാവിൻ സകലവാക്കുകൾക്ക് ഒത്തവണ്ണം ഈ പട്ടണത്തി
</lg><lg n="൨൧"> ന്നും ഈ ദേശത്തിന്നും നേരേ പ്രവചിച്ചപ്പോൾ, യോയാക്കീംരാജാവു
സകലവീരന്മാരും പ്രഭുക്കളുമായി അവന്റേ വചനങ്ങളെ കേട്ടാറേ
രാജാവ് അവനെ വധിപ്പാൻ അനേഷിച്ചതു ഊരിയാ കേട്ടു ഭയപ്പെട്ടു
</lg><lg n="൨൨"> പാഞ്ഞു മിസ്രയിൽ ചെന്നെത്തി. യോയാക്കീംരാജാവോ മിസ്രയിൽ ആ
ളയച്ചു, അക്ബോർപുത്രനായ എൽനഥാനെ പുരുഷരുമായി മിസ്രയിലേ
ക്കു (അയച്ചവർ) ഊരിയാവെ മിസ്രയിൽനിന്നു പുറപ്പെടുവിച്ചു യോയാ
</lg><lg n="൨൩">ക്കീംരാജാവിന്നടുക്കേ കൊണ്ടുവന്നു. ഇവൻ അവനെ വാൾകൊണ്ടു
</lg><lg n="൨൪"> വെട്ടിച്ചു ശവം പൊതുജനത്തിന്റേ കുഴികളിൽ എറിയിച്ചു.— യിറ
മിയാവെ ജനത്തിന്റേ കയ്യിൽ കൊടുത്തു മരിപ്പിച്ചു പോകായ്‌വാൻ ശാഫാ
ൻപുത്രനായ അഹിക്കാം എന്നവന്റേ കൈമാത്രം അവനു തുണനിന്നു.

</lg> [ 171 ] ൨൭. അദ്ധ്യായം.(—൨൯.)

അയൽനാടുകളോടും (൧൨), ചിദക്കീയാവോടും (൧൬) സൎവ്വജനത്തോടും
ബാബേൽനുകത്തെ സഹിക്കേണം എന്നു പ്രവചിച്ചതു.

<lg n="൧"> യോശിയ്യപുത്രനായ യോയാക്കീം (ചിദക്കീയാ) എന്ന യഹൂദാരാജാവു
വാണുതുടങ്ങുമ്പോൾ യഹോവയിൽനിന്നു യിറമിയാവിന്ന് ഈ വചനം
</lg><lg n="൨"> ഉണ്ടായി: യഹോവ പറയുന്നിതു: നിണക്കു കയറുകളും നുകത്തടിയും
</lg><lg n="൩"> ഉണ്ടാക്കി നിന്റേ കഴുത്തിൽ ഇട്ടുകൊൾക! പിന്നേ അവ യരുശലേ
മിൽ ചിദക്കിയ്യാ എന്ന യഹൂദാരാജാവിന്നടുക്കേ വന്ന ദൂതന്മാരുടേ കയ്യാൽ
എദോംരാജാവിന്നും മോവാ‌ബ്‌രാജാവിന്നും അമ്മോൻപുത്രരുടേ രാജാ
</lg><lg n="൪"> വിന്നും ചോർരാജാവിന്നും ചീദോൻരാജാവിന്നും കൊടുത്തയച്ചു, അവരെ
സ്വാമികളോടു പറയിച്ചു കല്പിക്കേണ്ടുന്നിതു: ഇസ്രയേലിൻ ദൈവമായ
</lg><lg n="൫"> സൈന്യങ്ങളുടയ യഹോവ പറയുന്നിതു: നിങ്ങളുടേ സ്വാമികളോടു
ഇപ്രകാരം പറവിൻ: ഞാൻ ഭൂമിയെയും ഭൂമിമേലുള്ള മനുഷ്യാദിപശു
ക്കളെയും എൻ വലിയ ഊക്കിനാലും നീട്ടിയ ഭുജത്താലും ഉണ്ടാക്കി എൻ
</lg><lg n="൬"> കണ്ണിനു ഉചിതൻ എന്നു തോന്നുന്നവനു കൊടുക്കുന്നുണ്ടു. ഇപ്പോൾ ഞാൻ
ഈ ദേശങ്ങളെ ഒക്കെയും എൻ ദാസനായ നബുകദ്രേചർ എന്ന ബാ
ബേൽരാജാവിൻ കൈക്കൽ കൊടുത്തിട്ടുണ്ടു, കാട്ടിലേ മൃഗവും കൂടേ അ
</lg><lg n="൭"> വനെ സേവിപ്പാൻ കൊടുത്തു. സകലജാതികളും അവനെയും അവ
ന്റേ പുത്രനെയും പൌത്രനെയും സേവിക്കും, അവന്റേ ദേശത്തിന്നും
കൂടേ ഊഴം വരുവോളം തന്നേ; അനന്തരം പല ജാതികളും മഹാരാജാ
</lg><lg n="൮"> ക്കന്മാരും അവനെയും സേവിപ്പിക്കും. ഇന്നോ ബാബേൽരാജാവായ
നബുകദ്രേചർ എന്നവനെ സേവിപ്പാനും ബാബേൽരാജാവിന്റേ നുക
ത്തിൽ കഴുത്ത് ഒതുക്കുവാൻ തോന്നാത്ത ജാതിയും രാജ്യവും ഏതായാലും
വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാരോഗംകൊണ്ടും ഞാൻ ആ ജാതിയെ
സന്ദൎശിക്കും, അവന്റേ കയ്യാൽ അവരെ ഒടുക്കുവോളവും; എന്നു യഹോ
</lg><lg n="൯"> വയുടേ അരുളപ്പാടു.- നിങ്ങളോ ബാബേൽരാജാവിനെ സേവിക്ക
യില്ല എന്നു നിങ്ങളോടു പറയുന്ന അങ്ങേ പ്രവാചകരെയും ലക്ഷണക്കാ
രെയും സ്വപ്നങ്ങളെയും അങ്ങേ ശകുനക്കാരെയും മന്ത്രവാദികളെയും
</lg><lg n="൧൦"> കേൾക്കരുതേ! അവർ പൊളി മാത്രം നിങ്ങളോടു പ്രവചിക്കുന്നതു
ഞാൻ നിങ്ങളെ നാട്ടിൽ നിന്നു അകറ്റി ആട്ടിക്കളവാനും നിങ്ങൾ കെ
</lg><lg n="൧൧"> ട്ടുപോവാനും തന്നേ. ബാബേൽരാജാവിന്റേ നുകത്തിൽ കഴുത്തു ചെ
</lg> [ 172 ] <lg n="">ലുത്തി അവനെ സേവിക്കുന്ന ജാതി ഏതായാലും ആയതിനെ ഞാൻ
തനതുനാട്ടിൽ പാൎപ്പിച്ചു അതിനെ കൃഷിചെയ്തു വസിപ്പാറാക്കും എന്നു
യഹോവയുടേ അരുളപ്പാടു.

</lg>

<lg n="൧൨"> യഹൂദാരാജാവായ ചിദക്കീയാവോടും ഞാൻ ഈ എല്ലാ വാക്കുകൾക്കും
ഒത്തവണ്ണം സംസാരിച്ചു; ബാബേൽരാജാവിന്റേ നുകത്തിൽ നിങ്ങളു
ടേ കഴുത്തുകളെ ചെലുത്തി അവനെയും അവന്റേ ജനത്തെയും സേ
</lg><lg n="൧൩"> വിപ്പിൻ! എന്നാൽ ജീവിച്ചിരിക്കും. ബാബേൽരാജാവിനെ സേവി
ക്കാത്ത ജാതിക്കു യഹോവ ചൊല്ലിക്കൊടുത്തപ്രകാരം വാളാലും ക്ഷാമത്താ
ലും മഹാരോഗത്താലും മരിപ്പാൻ നിണക്കും നിൻ ജനത്തിനും തോന്നു
</lg><lg n="൧൪"> ന്നത് എന്തു? ബാബേൽരാജാവിനെ നിങ്ങൾ സേവിക്ക ഇല്ല എന്നു
നിങ്ങളോടു പറയുന്ന പ്രവാചകരുടേ വാക്കുകളെ കേൾക്കയും അരുതേ!
</lg><lg n="൧൫"> അവർ നിങ്ങളോടു പൊളി പ്രവചിക്കുന്നുവല്ലോ. ഞാനോ അവരെ
അയച്ചിട്ടില്ല എന്നു യഹോവയുടേ അരുളപ്പാട്ടു; ഞാൻ നിങ്ങളെ തള്ളി
ക്കളവാനും നിങ്ങളും നിങ്ങളോടു പ്രവചിക്കുന്ന പ്രവാദികളും കെട്ടുപോ
വാനും അത്രേ, അവർ എന്നാമത്തിൽ പൊളിയേ പ്രവചിക്കുന്നുളളു.

</lg>

<lg n="൧൬"> പുരോഹിതന്മാരോടും ഈ സകലജനത്തോടും ഞാൻ സംസാരിച്ചത്
എന്തെന്നാൽ; യഹോവ പറഞ്ഞിതു: അല്ലയോ യഹോവാലയത്തിലേ
ഉരുക്കൾ ഇപ്പോൾ വിരയ ബാബേലിൽനിന്നു വീണ്ടുവരും എന്നു നിങ്ങ
ളോടു പ്രവചിക്കുന്ന പ്രവാദികളുടേ വാക്കുകളെ കേൾക്കരുതേ! അവർ
</lg><lg n="൧൭"> നിങ്ങളോടു പൊളിയേ പ്രവചിക്കുന്നുള്ളു. അവരെ കേളാതെ ബാ
ബേൽ രാജാവിനെ സേവിച്ചു ജീവിപ്പിൻ! ഈ പട്ടണം ശൂന്യമായി
</lg><lg n="൧൮"> തീരുവാൻ എന്തു? അവരോ പ്രവാചകന്മാർ എങ്കിൽ യഹോവാവചനം അവ
രോടുണ്ടെങ്കിൽ യഹോവാലയത്തിലും യഹൂദാരാജാലയത്തിലും യരുശലേ
മിലും മിഞ്ചിനിൽക്കുന്ന ഉരുക്കൾ കൂട ബാബേലിലേക്കു ചെല്ലാതവണ്ണം അ
വർ സൈന്യങ്ങളുടയ യഹോവയോടു പക്ഷവാദം ചെയ്തുകൊൾവൂതാക.
</lg><lg n="൧൯"> കാരണം ബാബേൽരാജാവായ നബുകദ്രേചർ യോയക്കീമ്പുത്രനായ യ
ക്കോന്യ എന്ന യഹൂദരാജാവിനെയും യഹൂദയിലും യരുശലേമിലും ഉള്ള
ആഢ്യന്മാരെ ഒക്കയും യരുശലേമിൽനിന്നു ബാബേലിലേക്കു നിൎവ്വസി
</lg><lg n="൨൦"> പ്പിച്ചപ്പോൾ എടുക്കാതേ വെച്ച തൂണുകൾ (ചെമ്പു) കടൽ നാൽക്കാലി
വണ്ടികൾ മുതലായി ഈ പട്ടണത്തിൽ ശേഷിച്ചുള്ള ഉരുക്കളെ കുറിച്ചു
</lg><lg n="൨൧"> സൈന്യങ്ങളുടയ യഹോവ പറയുന്നിതു: യഹോവാലയത്തിലും യഹൂദാ
രാജാലയത്തിലും യരുശലേമിലും മിഞ്ചിനിൽക്കുന്ന ഉരുക്കളെ തൊട്ടു ഇസ്ര
</lg> [ 173 ] <lg n="">യേലിൻ ദൈവമായ സൈന്യങ്ങളുടയ യഹോവ ഇപ്രകാരം പറയുന്നു:
</lg><lg n="൨൨"> അവ ബാബേലിലേക്കു കൊണ്ടുപോകപ്പെടും, ഞാൻ അവയെ സന്ദൎശിച്ചു
ഈ സ്ഥലത്തേക്കു തിരികേ കരേറ്റിവരുത്തുംനാൾവരേ അവിടേ ഇരി
ക്കയും ചെയ്യും എന്നു യഹോവയുടേ അരുളപ്പാടു.

</lg>

൨൮. അദ്ധ്യായം.

ഹനന്യാവിൻ കള്ളപ്രവാദത്തിനു (൫) യിറമിയാ എതിൎത്തതും (൧൨) യഹോ
വ ശിക്ഷിച്ചതും.

<lg n="൧"> ആ വൎഷത്തിൽ തന്നേ യഹൂദാരാജാവായ ചിദക്കീയാ വാണു തുടങ്ങിയ
നാലാംആണ്ടേ അഞ്ചാം മാസത്തിൽ അജൂർപുത്രനായ ഹനന്യാ എന്ന
ഗിബ്യോന്യൻ യഹോവാലയത്തിൽ പുരോഹിതന്മാരും സൎവ്വജനവും
</lg><lg n="൨"> കാണ്ങ്കേ എന്നോടു പറഞ്ഞിതു: ഇസ്രയേലിൻ ദൈവമായ സൈന്യങ്ങ
ളുടയ യഹോവ ഇപ്രകാരം പറയുന്നു: ഞാൻ ബാബേൽരാജാവിന്റേ
</lg><lg n="൩"> നുകത്തെ ഒടിക്കുന്നു. നബുകദ്രേചർ എന്ന ബാബേൽരാജാവ് ഇവിടു
ന്ന് എടുത്തു ബാബേലിൽ ആക്കിയ യഹോവാലയത്തിന്റേ ഉരുക്കൾ
ഒക്കെയും ഞാൻ ഈരാണ്ടുകൊണ്ടു ഈ സ്ഥലത്തേക്കു തിരിച്ചുവരുത്തും.
</lg><lg n="൪"> യോയാക്കീംപുത്രനായ യകോന്യ എന്ന യഹൂദാരാജാവാദിയായി യഹൂദ
യിൽനിന്നു ബാബേലിലേക്കു നിൎവ്വസിച്ചുപോയ കൂട്ടത്തെ ഒക്കെയും
ഞാൻ ബാബേൽരാജാവിൻ നുകത്തെ ഒടിക്കയാൽ ഈ സ്ഥലത്തേക്കു
മടക്കിവരുത്തും എന്നു യഹോവയുടേ അരുളപ്പാടു.

</lg>

<lg n="൫"> എന്നാറേ പ്രവാചകനായ യിറമിയാ യഹോവാലയത്തിൽ നില്ക്കുന്ന
പുരോഹിതന്മാരും സൎവ്വജനവും കാൺങ്കേ പ്രവാചകനായ ഹനന്യാവോടു
</lg><lg n="൬"> പറഞ്ഞു: ആമേൻ യഹോവ അപ്രകാരം ചെയ്‌വൂതാക! നീ പ്രവചിച്ച
വാക്കുകളെ യഹോവ നിവൃത്തിച്ചു യഹോവാലയത്തിലേ ഉരുക്കളെയും
സകലപ്രവാസത്തെയും ബാബേലിൽനിന്ന് ഇവിടേക്കു മടക്കിവരുത്തു
</lg><lg n="൭"> മാറാക! നിന്റേ ചെവിയിലും സൎവ്വജനത്തിന്റേ ചെവികളിലും ഞാൻ
</lg><lg n="൮"> ഉരെക്കുന്ന ഈ വചനം മാത്രം കേൾക്ക: എനിക്കും നിണക്കും മുമ്പേ
യുഗാദിമുതൽ ഉണ്ടായ പ്രവാചകന്മാർ പലദേശങ്ങൾക്കും മഹാരാജ്യങ്ങൾ
ക്കും നേരേ യുദ്ധവും തിന്മയും മഹാരോഗവും സൂചിപ്പിച്ചു പ്രവചിച്ചു.
</lg><lg n="൯"> സമാധാനത്ത സൂചിപ്പിച്ചു പ്രവചിക്കുന്ന പ്രവാദി ചൊല്ലിയതു സംഭ
വിച്ചാൽ യഹോവ പട്ടാങ്ങായി അയച്ചൊരു പ്രവാചകൻ എന്ന് അറി
</lg> [ 174 ] <lg n="൧൦"> വാറാകും. എന്നതു പ്രവാചകനായ യിറമിയാ പറഞ്ഞാറേ ഹനന്യാപ്ര
വാചകൻ യിറമിയാവിൻ കഴുത്തിന്മേൽനിന്നു നുകത്തെ എടുത്തുകൊണ്ടു
</lg><lg n="൧൧"> ഒടിച്ചു, യഹോവ പറയുന്നിതു: ഇവ്വണ്ണം ഞാൻ ബാബേൽരാജാവായ
നബുകദ്രേചരുടേ നുകത്തെ സകലജാതികളുടേ കഴുത്തിന്മേൽനിന്ന്
ഈരാണ്ടകത്ത് ഒടിക്കും എന്നു സൎവ്വജനവും കാൺങ്കേ ഹനന്യാ പറഞ്ഞു;
പ്രവാചകനായ യിറമിയാ തന്റേ വഴിക്കു പോകയും ചെയ്തു.

</lg>

<lg n="൧൨"> പ്രവാചകനായ യിറമിയാവിൻ കഴത്തിന്മേൽനിന്നു ഹനന്യാപ്രവാ
ചകൻ നുകത്തെ ഒടിച്ചനന്തരം യിറമിയാവിന്നു യഹോവാവചനം ഉണ്ടാ
</lg><lg n="൩"> യിതു: നീ ചെന്നു ഹനന്യാവോടു പറക: യഹോവ ഇപ്രകാരം പറ
യുന്നു: മരനുകങ്ങളെ നീ ഒടിച്ചു, അതിൻ പകരം ഇരിമ്പുനുകങ്ങളെ
</lg><lg n="൧൪"> ചമെച്ച് ഇരിക്കുന്നു. എങ്ങനേ എന്നാൽ സൈന്യങ്ങളുടയ യഹോവ എന്ന
ഇസ്രയേലിൻ ദൈവം പറയുന്നിതു: ബാബേൽരാജാവായ നബുക
ദ്രേചരെ സേവിപ്പാൻ ഈ സകലജാതികളുടേ കഴുത്തിന്മേൽ ഞാൻ ഇരി
മ്പുനുകം ഇട്ടു, അവർ അവനെ സേവിക്കും, കാട്ടിലേ മൃഗവും കൂടേ ഞാൻ
</lg><lg n="൧൫"> അവനു കൊടുത്തു. എന്നാറേ യിറമിയാപ്രവാചകൻ ഹനന്യാപ്രവാച
കനോടു പറഞ്ഞു: ഹേ ഹനന്യാ കേട്ടാലും യഹോവ നിന്നെ അയച്ചിട്ടി
</lg><lg n="൧൬"> ല്ല, നീ ഈ ജനത്തെ പൊളിയിൽ ആശ്രയിപ്പിച്ചു. അതുകൊണ്ടു
യഹോവ പറയുന്നിതു: ഞാൻ ഇതാ നിന്നെ നിലത്തിന്മേൽനിന്ന് അയ
ച്ചുവിടുന്നുണ്ടു, നീ യഹോവെക്കു നേരേ മത്സരം ഉരെക്കയാൽ(൫ മോ.
</lg><lg n="൧൭">൧൩, ൬) ഈ ആണ്ടിൽ മരിക്കും. എന്നിട്ടു ആ ആണ്ടിൽ തന്നേ ഏഴാം
മാസത്തിൽ ഹനന്യാപ്രവാചകൻ മരിച്ചു.

</lg>

൨൯. അദ്ധ്യായം.

പ്രവസിച്ചുപോയവരെ ബാബേലിൽ കുടിയേറുവാൻ ഉത്സാഹിപ്പിച്ചു
(൧൫) നാട്ടിൽ മിഞ്ചിയവൎക്കും (൨൧) രണ്ടു കള്ളപ്രവാദികൾക്കും ശിക്ഷാവിധി
യും അറിയിക്കയാൽ (൨൪) മറുത്തുപോയ ശമൎയ്യാവിനോടു വ്യാപരിച്ചതു.

<lg n="൧"> യകോന്യരാജാവും മൂത്ത രാജ്ഞിയും പള്ളിയറക്കാരും യഹൂദയിലും
യരുശലേമിലും ഉള്ള പ്രഭുക്കന്മാരും ആശാരി കൊല്ലന്മാരുമായി യരുശ
</lg><lg n="൨"> ലേമിൽനിന്നു പുറപ്പാടായ ശേഷം, യഹൂദാരാജാവായ ചിദക്കീയാ ശാ
ഫാൻപുത്രനായ എലാസാവെയും ഹിൽക്കീയാപുത്രനായ ഗമൎയ്യാവെയും
ബാബേൽരാജാവായ നബുകദ്രേചരെ കണ്ടു പറവാൻ ബാബേലിലേക്ക്
</lg> [ 175 ] <lg n="൩"> അയക്കുമ്പോൾ, യിറമിയാപ്രവാചകൻ യരുശലേമിൽനിന്നു അവരു
ടേ കൈവശം ഒരു ലേഖം അയച്ചു. അവൻ പ്രവസിച്ച മൂപ്പന്മാരിൽ
ശേഷിച്ചവൎക്കും പുരോഹിതപ്രവാചകന്മാൎക്കും നബുകദ്രേച്ചർ യരുശലേ
മിൽനിന്നു ബാബേലിലാമ്മാറു പ്രവസിപ്പിച്ച സൎവ്വജനത്തിനും എഴുതി
</lg><lg n="൪"> അയച്ച ലേഖത്തിന്റേ വിവരമാവിതു: ഇസ്രയേലിൻ ദൈവമായ സൈ
ന്യങ്ങളുടയ യഹോവ ഞാൻ യരുശലേമിൽനിന്നു ബാബേലിലേക്കു
</lg><lg n="൫"> പ്രവസിപ്പിച്ച സകലപ്രവാസത്തോടും ഇപ്രകാരം പറയുന്നു: വീടുക
ളെ പണിതു കുടിയിരുന്നു തോട്ടങ്ങളെ നട്ടു അതിലേ ഫലം ഭക്ഷിപ്പിൻ!
</lg><lg n="൬"> സ്ത്രീകളെ കെട്ടി പുത്രീപുത്രന്മാരെയും ഉല്പാദിച്ചു നിങ്ങടേ മക്കളെ പെ
ൺകെട്ടിച്ചും പുത്രിമാരെ പുരുഷന്മാൎക്കു കൊടുത്തുംകൊണ്ടു അവിടേ കുറ
</lg><lg n="൭"> യാതേ വൎദ്ധിച്ചും വരുവിൻ! ഞാൻ നിങ്ങളെ പ്രവസിപ്പിച്ച നഗര
ത്തിന്റേ സമാധാനത്തെ അന്വേഷിച്ചു അതിനുവേണ്ടി യഹോവയോടു
പ്രാൎത്ഥിപ്പിൻ! അതിന്റേ സമാധാനത്തിൽ നിങ്ങൾക്കും സമാധാനം
</lg><lg n="൮"> ഉണ്ടാകും സത്യം.— എങ്ങനേ എന്നാൽ ഇസ്രയേലിൻ ദൈവമായ
സൈന്യങ്ങളുടയ യഹോവ പറയുന്നിതു: നിങ്ങടേ ഇടയിലുള്ള അ
ങ്ങേ പ്രവാദികളും ലക്ഷണക്കാരും നിങ്ങളെ ചതിക്കായ്ക! നിങ്ങൾ തന്നേ
കിനാക്കണ്ടു കൊള്ളുന്ന സ്വപ്നങ്ങളെയും പ്രമാണിക്കാതേ ഇരിപ്പിൻ!
</lg><lg n="൯"> ആയവർ എന്നാമത്തിൽ നിങ്ങളോടു പൊളിയേ പ്രവചിക്കുന്നുള്ളു.
ഞാൻ അവരെ അയച്ചിട്ടില്ല എന്നു യഹോവയുടേ അരുളപ്പാടു.-
</lg><lg n="൧൦"> യഹോവപറയുന്നിതു: ബാബേലിന്നു എഴുപത്താണ്ടും തികഞ്ഞിട്ടത്രേ
ഞാൻ നിങ്ങളെ സന്ദൎശിച്ചു, നിങ്ങളെ ഇവിടേക്കു മടക്കി വരുത്തും എ
</lg><lg n="൧൧"> ന്നുള്ള നല്ല വാക്കിനെ അനുഷ്ഠിച്ചുതരും. ഞാനോ നിങ്ങളെ തൊട്ടു
ഭാവിക്കുന്ന നിനവുകളെ അറിയുന്നു എന്നു യഹോവയുടേ അരുളപ്പാടു;
ദോഷത്തിന്നല്ല സമാധാനനിനവുകളല്ലോ, നിങ്ങൾക്കു ഭവിഷ്യത്തും
</lg><lg n="൧൨"> പ്രത്യാശയും തരേണം എന്നത്രേ. അന്നു നിങ്ങൾ എന്നെ വിളിച്ചു ചെ
</lg><lg n="൧൩"> ന്നു എന്നോടു പ്രാൎത്ഥിക്കും ഞാനും നിങ്ങളെ കേൾക്കും. നിങ്ങൾ എന്നെ
അനേഷിക്കും, മുഴുമനസ്സോടും എന്നെ തിരഞ്ഞാൽ കണ്ടെത്തുകയും ചെ
</lg><lg n="൧൪"> യ്യും (൫ മോ. ൪, ൨൯.). ഞാൻ നിങ്ങളെക്കൊണ്ടു എന്നെ കണ്ടെത്തി
ക്കും എന്നു യഹോവയുടേ അരുളപ്പാടു നിങ്ങളുടേ അടിമയെ മാറ്റി നി
ങ്ങളെ ആട്ടിത്തള്ളിയ സകലജാതികളിൽനിന്നും സൎവ്വസ്ഥലങ്ങളിൽനി
ന്നും നിങ്ങളെ ചേൎത്തുകൊണ്ടു നിങ്ങളെ പ്രവസിപ്പിച്ചു വിടുത്ത സ്ഥല
ത്തേക്കു തിരിച്ചു വരുത്തും എന്നു യഹോവയുടേ അരുളപ്പാടു.
</lg> [ 176 ] <lg n="൧൫"> പിന്നേ യഹോവ ഞങ്ങൾക്കു ബാബേലിൽ പ്രവാചകരെ ഉദിപ്പിച്ചു
</lg><lg n="൧൬"> എന്നു നിങ്ങൾ പറയുന്ന അവസ്ഥെക്കു, നിങ്ങളോടു ഒന്നിച്ചു പ്രവാ
സത്തിൽ പുറപ്പെടാതേ ദാവീദാസനത്തിന്മേൽ ഇരിക്കുന്ന രാജാവും ഈ
പട്ടണത്തിൽ വസിക്കുന്ന സൎവ്വജനവും ആകുന്ന നിങ്ങടേ സഹോദര
</lg><lg n="൧൭"> ന്മാരെ തൊട്ടു യഹോവ പറയുന്നിതു: ഇവരിൽ ഞാൻ ഇതാ വാളും
ക്ഷാമവും മഹാരോഗവും അയച്ചുവിട്ടു ചീത്തയായിട്ടു തിന്നുകൂടാത്ത പീ
</lg><lg n="൧൮"> പ്പഴങ്ങൾക്കു അവരെ സമമാക്കി, വാളും ക്ഷാമവും മഹാരോഗവുംകൊ
ണ്ട് അവരെ വേട്ടയാടി (൧൫, ൯) ഭൂമിയിലേ സകലരാജ്യങ്ങൾക്കും അവ
രെ മെയ്യേറുവാനും കൊടുത്തു ഞാൻ അവരെ ആട്ടിക്കളഞ്ഞ സകലജാതി
കളിലും ശാപവും വിസ്മയവും ചീറ്റുന്നതും നിന്ദയും ആക്കിവെക്കും എന്നു
</lg><lg n="൧൯"> സൈന്യങ്ങളുടയ യഹോവ പറയുന്നു. എൻ ദാസന്മാരായ പ്രവാചക
രെ ഞാൻ പുലരേ അയച്ചു പറയിച്ച എൻ വാക്കുകളെ കേളായ്കകൊണ്ടു
തന്നേ എന്നു യഹോവയുടേ അരുളപ്പാടു. നിങ്ങളും കേളാതേ പോയി
</lg><lg n="൨൦"> എന്നു യഹോവയുടേ അരുളപ്പാടു. ഇന്നോ യഹോവാവചനം കേൾപ്പിൻ,
ഞാൻ യരുശലേമിൽനിന്നു ബാബേലിലേക്കു അയച്ചുവിട്ട സൎവ്വപ്രവാ
സമായുള്ളോരേ!

</lg>

<lg n="൨൧"> വിശേഷിച്ചു എന്നാമത്തിൽ നിങ്ങൾക്കു പൊളി പ്രവചിക്കുന്ന കോ
ലായാപുത്രനായ അഹാബ് മയസേയാപുത്രനായ ചിദക്കീയാ എന്നവരെ
തൊട്ടു ഇസ്രയേലിൻ ദൈവമായ സൈന്യങ്ങളുടയ യഹോവ പറയുന്നി
തു: ബാബേൽരാജാവായ നബുകദ്രേചർ അവരെ നിങ്ങൾ കാൺങ്കേ വ
</lg><lg n="൨൨"> ധിപ്പാൻ ഞാൻ അവരെ ഇതാ ഇവന്റേ കയ്യിൽ കൊടുക്കുന്നു. ബാ
ബേലിലുള്ള യഹൂദാപ്രവാസം ഒക്കയും അവരിൽനിന്നു ഒരു പ്രാക്കൽ
എടുത്തു: യഹോവ നിന്നെ ചിദക്കീയാ അഹാബ് എന്നവരെ ബാബേൽ
</lg><lg n="൨൩"> രാജാവു തീയിലിട്ടു വറുത്തതു പോലേ ആക്ക എന്നു പറവാറാകും; അ
വർ ഇസ്രയേലിൽ ഭോഷത്വം പ്രവൃത്തിച്ചു കൂട്ടരുടേ ഭാൎയ്യമാരോടു വ്യഭി
ചരിക്കയും ഞാൻ കല്പിക്കാത്ത വാക്കു എന്നാമത്തിൽ പൊളിപറകയും
ചെയ്ത നിമിത്തം തന്നേ. ഞാനേ അറിയും സാക്ഷി എന്നു യഹോവയു
ടേ അരുളപ്പാടു.

</lg>

<lg n="൨൪. ൨൪"> ശേഷം നെഹ്ലാമ്യനായ ശമയ്യാവോടു നീ പറയേണം: ഇസ്രയേ
ലിൻ ദൈവമായ സൈന്യങ്ങളുടയ യഹോവ പറയുന്നിതു: നീ യരുശ
ലേമിലുള്ള സൎവ്വജനത്തിന്നും മയസേയാപുത്രനായ ചഫന്യാപുരോഹിത
ന്നും എല്ലാ പുരോഹിതന്മാൎക്കും നിന്റേ പേരിൽ കത്തുകൾ അയച്ചു:
</lg> [ 177 ] <lg n="2൬"> "യോയാദാപുരോഹിതനു പകരം യഹോവ നിന്നെ പുരോഹിതനാക്കി
യതു യഹോവാലയത്തിൽ എല്ലാ ഭ്രാന്തനും
പ്രവചിക്കുന്നവനും അദ്ധ്യ
ക്ഷരാവാൻ തന്നേ ഇങ്ങനേത്തവനെ തോളത്തിലും തൊണ്ടവളയിലും
</lg><lg n="൨൭"> ഇടുവാൻ വേണ്ടിയല്ലോ. പിന്നേ നിങ്ങളോട്ട പ്രവചിക്കുന്ന അന
</lg><lg n="൨൮"> ഥോത്തിലേ യിറമിയാവെ നീ ഭൎത്സിക്കാതേ വിട്ടത് എന്തു? അതുകാര
ണമായി അവൻ ബാബേലിൽ ഈ ഞങ്ങൾക്കു കത്തയച്ചു: നെടുങ്കാലം ആകം വിടൂകളെ പണിതു വസിപ്പിൻ തോട്ടങ്ങളെ നട്ടു അതിലേ ഫ
</lg><lg n="൨൯"> ലം ഭക്ഷിപ്പിൻ! എന്നു(മ്മറ്റും) എഴുതി". എന്നുള്ള ലേഖത്തെ ചഫ
</lg><lg n="൩൦"> ന്യാപുരോഹിതൻ യിറമിയാപ്രവാചകൻ കേൾക്കേ വായിച്ചു.- അന
</lg><lg n="൩൧"> ന്തരം യിറമിയാവിന്നു യഹോവാവചനം ഉണ്ടായിതു: നെഹ്ലാമ്യയ
ശമയ്യാവെ കൊളേ യഹോവ പറയുന്നിതു: ശമയ്യാ ഞാൻ അയക്കാതേ
കണ്ടു നിങ്ങളോട്ടു പ്രവചിച്ചുകൊണ്ടു നിങ്ങളെ പൊളിയിൽ ആശ്രയി
</lg><lg n="൩൨"> പ്പിച്ച ഹേതുവാൽ, യഹോവ ഇപ്രകാരം പറയുന്നു: ഞാൻ ഇതാ നെ
ഹ്ലാമ്യനായ ശമയ്യാവെയും സന്തതിയെയും (അദ്ധ്യക്ഷനായി) സന്ദൎശി
ക്കുന്നു; അവനു ഈ ജനത്തിന്റേ നടുവിൽ വസിക്കുന്ന ആൾ ഇരിക്ക
യില്ല, എൻ ജനത്തിന്നു ഞാൻ ചെയ്യുന്ന നന്മ അവൾ കാണ്ങ്കയും ഇല്ല,
യഹോവെക്കു നേരേ മത്സരം ഉരെക്കയാൽ എന്നു യഹോവയുടേ അരു
ളപ്പാടു; എന്നിങ്ങനേ സകലപ്രവാസത്തിന്നും എഴുതി അയക്കേണ്ടതു.

</lg>

3, എല്ലാ ഇസ്രയേലിന്നും ഗുണകാലവാഗ്ദത്തം. (൩൦—൩൩.)

൩൦. അദ്ധ്യായം.

യഹോവ സ്വജനത്തെ പ്രവാസത്തിൽനിന്നു വീണ്ടുകൊണ്ടു (൧൨) മുറിവു
കളെ പൊറുപ്പിച്ചും ഉപദ്രവികളെ ശിക്ഷിച്ചും (൧൮) സ്വരാജ്യത്തെ തേജസ്സോ
ടേ സ്ഥാപിച്ചും (൨൩) ദുഷ്ടരെ നിഗ്രഹിക്കും. (ചിദക്കിയാവിൻ അന്ത്യകാല
ത്തിൽ.)

<lg n="൧.൨"> യഹോവയിൽനിന്നു യിറമിയാവിന്നുണ്ടായ വചനമാവിതു: ഇസ്രയേ
ലിൻ ദൈവമായ യഹോവ പറയുന്നിതു: ഞാൻ നിന്നോടു പറയുന്ന സ
</lg><lg n="൩"> കലവാക്കുകളെയും ഒരു പുസ്തകത്തിൽ എഴുതിക്കൊൾക! കാരണം ഐ
ൻ ജനമായ ഇസ്രയേൽ യഹൂദ എന്നവരുടേ അടിമയെ ഞാൻ മാറ്റി
(എന്നു യഹോവ പറയുന്നു) അവരുടേ പിതാക്കന്മാൎക്കു കൊടുത്ത ദേശ
ത്തേക്കു അവരെ തിരിച്ചു വരുത്തി, ആയതിനെ അവർ അടക്കക്കൊ
</lg> [ 178 ] <lg n="">ൾകയും ചെയ്യുന്ന നാളുകൾ ഇതാ വരുന്നു എന്നു യഹോവയുടേ അരുള
പ്പാടു.

</lg>

<lg n="൪"> യഹോവ ഇസ്രയേൽ യഹൂഭ എന്നവരെ കുറിച്ചു ചൊല്ലിയ വചന
</lg><lg n="൫"> ങ്ങൾ ഇവ: യഹോവ ഇപ്രകാരം പറയുന്നു: ഞങ്ങൾ കേട്ടതു അരട്ടുന്ന
</lg><lg n="൬"> നാദം, സമാധാനം അല്ല പേടി അത്രേ ഉള്ളൂ. ആൺ പെറുമോ എന്നു
ചോദിച്ചുനോക്കുവിൻ! പെറുന്നവളെ പോലേ എല്ലാ പുരുഷനും കൈ
കളെ അരമേൽ ഇട്ടും ഏതു മുഖവും വിളൎത്തു ചമഞ്ഞും ഞാൻ കാണുന്നതു
</lg><lg n="൭"> എന്തിട്ടു? അയ്യോ കഷ്ടം ആ ദിവസം സാക്ഷാൽ ഒപ്പം വരാതോളം
വലിയതു; യാക്കോബിന്നും അതു ഞെരിക്കകാലം എങ്കിലും അവൻ അ
</lg><lg n="൮"> തിൽനിന്നു രക്ഷിക്കപ്പെടും. അന്നുണ്ടാവിതു, എന്നു സൈന്യങ്ങളുടയ
യഹോവയുടേ അരുളപ്പാടു, ഞാൻ അവന്റേ നുകത്തെ കഴുത്തിന്മേൽ
നിന്ന് ഒടിച്ചു നിന്റേറ്റ കെട്ടുകളെ പൊട്ടിക്കും, അന്യന്മാർ ഇനി അവ
</lg><lg n="൯"> നെ സേവിപ്പിക്കയും ഇല്ല, സ്വദൈവമായ യഹോവയെയും ഞാൻ
അവൎക്കു എഴുനീല്പിക്കും സ്വരാജാവായ ദാവീദെ യും (൨൩, ൫) അവർ
</lg><lg n="൧൦"> സേവിക്കേ ഉള്ളൂ. നിയോ എൻ ഭാസനായ യാക്കോബേ ഭയപ്പെടായ്ക!
ഇസ്രയേലേ അഞ്ചായ്ക്ക! എന്നു യഹോവയുടേ അരുളപ്പാടു, ഞാൻ ഇതാ
നിന്നെ ദൂരത്തുനിന്നും നിന്റേ സന്തത്തിയെ നിൎവ്വാസദിക്കിൽനിന്നും ര
ക്ഷിക്കുന്നു, യാക്കോബ് മടങ്ങിവന്നു ആരും മെരിട്ടാതേ സ്വൈരമായി
</lg><lg n="൧൧"> അടങ്ങിപ്പാൎക്കും. നിന്നെ രക്ഷിപ്പാൻ ഞാനല്ലോ നിന്നോടു കൂടേ ഉണ്ടു.
എന്നു യഹോവയുടേ അരുളപ്പാടു. ഞാൻ നിന്നെ ചിതറിച്ചാക്കിയ സ
കലജാതികളിൽ മുരമ്മുടിവു നടത്തിയാലും നിന്നോടു മുരമ്മുടിവു നടത്തു
ക ഇല്ല, ന്യായത്തോടേ നിന്നെ ശിക്ഷിക്കും താനും, ഒട്ടും നിൎദ്ദോഷനാ
യി വിടുകയും ഇല്ല.

</lg>

<lg n="൧൨"> എങ്ങനേ എന്നാൽ യഹോവ പറയുന്നിതു: എടീ നിന്റേ ഒടിവു കൊ
</lg><lg n="൧൩"> ടുതു നിന്റേ മുറിപ്പ് അസാദ്ധ്യം! നിന്റേ നൃായം ആരും വിസ്തരിക്കാ
</lg><lg n="൧൪"> തു, പുണ്ണിന്നു ചികിത്സയോ, നിണക്കു തകഴി ഒന്നും ഇല്ല.നിന്റേ
കാമുകന്മാർ എല്ലാം നടന്ന മറന്നിട്ടു തിരയാത്തതു നിന്റേ കുറ്റം പെ
രുകി പാപങ്ങൾ തിങ്ങിച്ചമകയാൽ ഞാൻ ക്രൂരശിക്ഷയായി ശത്രുവെട്ടൂ
</lg><lg n="൧൫"> കൊണ്ടു നിന്നെ വെട്ടുക നിമിത്തമത്രേ. എന്നിട്ടു നിന്നെ തിന്നുന്നവർ
ഒക്കെയും തിന്നപ്പെടും, നിന്നെ ഞെരുക്കുന്നവർ എല്ലാം നിൎവ്വസിച്ചു പോ
</lg><lg n="൧൬"> കം നിന്നെ കവരുന്നവർ കവൎച്ച ആകും, നിന്നെ കൊള്ളയിടുന്നവ
</lg><lg n="൧൭"> രെ ഏവരെയും ഞാൻ കൊള്ളയാക്കിക്കൊടുക്കും. നിണക്കോ ഞാൻ
</lg> [ 179 ] <lg n="">പത്തി ഇട്ടു നിന്റേ പുണ്ണുകളെ പൊറുപ്പിച്ചു തീൎക്കും, അവർ നിന്നെ
ഭ്രഷ്ട എന്നും ആരും അന്വേഷിക്കാത്ത ചിയ്യോൻ എന്നും വിളിക്കയാൽ
തന്നേ എന്നു യഹോവയുടേ അരുളപ്പാട്ടു.

</lg>

<lg n="൧൮"> യഹോവ പറയുന്നിതു: ഞാൻ ഇതാ യാക്കോബ് ക്രടാരങ്ങളുടേ നിൎവ്വാ
സാവസ്ഥയെ മാറ്റി അവന്റേ പാൎപ്പിടങ്ങളെ കനിഞ്ഞുകൊള്ളും, പട്ട
ണം അതിന്റേ മേട്ടിൽ പണിയപ്പെടും, അരമനതോറും മൎയ്യാദപ്രകാരം
</lg><lg n="൧൯"> വസിപ്പാറാകും. അവയിൽനിന്നു സ്തോത്രവും ചിരിപ്പിക്കുന്നവരുടേ
ഒച്ചയും പുറപ്പെടും. അവർ കുറയാതവണ്ണം ഞാൻ പെരുപ്പിക്കയും ചുരു
</lg><lg n="൨൦"> ങ്ങാതവണ്ണം തേജസ്കരിക്കയും ചെയ്യും. അവന്റേ മക്കൾ പണ്ടേ പോ
ലേ ആകും, അവന്റേറ്റ സഭ എന്മുമ്പിൽ സ്ഥിരപ്പെട്ടിരിക്കും. അവനെ
</lg><lg n="൨൧"> പീഡിപ്പിക്കുന്നവരെ ഒക്കയും ഞാൻ സന്ദൎശിക്കും. അവന്റേ ഉദാരൻ
അവനിൽ ഉണ്ടായവൻ ആകും, അവനെ വാഴുന്നവർ അവന്റേ ഉള്ളിൽ
നിന്നു പുറപ്പെടും, ആയവനെ ഞാൻ എന്നോട് അണയുമാറു അടുപ്പിക്കും.
കാരണം എന്നോട് അണവാന്തക്കവണ്ണം തന്റേറ ഹൃദയത്തിന്ന് ഉത്തരവാ
</lg><lg n="൨൨"> ദി ആകുന്നത് ആരുപോൽ? എന്നു യഹോവയുടേ അരുളപ്പാടു. ഇങ്ങനേ
നിങ്ങൾ എനിക്കു ജനവും ഞാൻ നിങ്ങൾക്കു ദൈവവും ആകും (൭, ൨൩).

</lg>

<lg n="൩"> (൨൩, ൧൯f.) യഹോവയുടേ വിശറ് ഇതാ! ഊഷ്മാവു പുറപ്പെട്ടു, തെ
</lg><lg n="൩"> രുതെര വീശുന്ന കൊടുങ്കാറ്റു ദുഷ്ടരുടേ തലമേൽ തട്ടും. യഹോവയുടേ
കോപച്ചൂടു അവൻ ഹൃദയത്തിന്റേ നിരൂപണങ്ങളെ നടത്തി നിവിൎത്തും
വരേ മടങ്ങുക, ഇല്ല, അതു നാളുകളുടേ അവസാനത്തിൽ നിങ്ങൾക്കു
തിരിഞ്ഞു ബോദ്ധ്യമാം.

</lg>

൩൧. അദ്ധ്യായം.

ഇസ്രയേൽവംശങ്ങൾ ഒക്കയും കരുണ അനുഭവിച്ചു (൭) ചേൎന്നു മടങ്ങി
വന്നിട്ടു (൧൫) എഫ്രയീമിന്റേ അലമുറ സ്തോത്രമായി മാറും (൨൩) യഹ്രദയും
യഥാസ്ഥാനത്തിൽ ആയി (൨൭) ഇസ്രയേലോട് ഒന്നിച്ചു പുതിയ ജീവനും
(൩൧) പുതുനിയമത്താൽ ആത്മദാനവും നിത്യവൃദ്ധിയും പ്രാപിക്കും.

<lg n="൧"> ആ കാലത്തിൽ ഞാൻ ഇസ്രയേലിൻ എല്ലാ വംശങ്ങൾക്കും ദൈവവും
അവർ എനിക്കു ജനവും ആയിരിക്കും എന്നു യഹോവയുടേ അരുളപ്പാടു.
</lg><lg n="൨"> യഹോവ പറയുന്നിതു: പാളിന്നു തെറ്റി മിഞ്ചിയ ജനം മരുവിൽ (എന്ന
പോലേ) കരുണയെ കണ്ടെത്തി, ഇസ്രയേലിന്നു സ്വസ്ഥത വരുത്തുവാൻ
</lg><lg n="൩"> ഞാൻ പോകട്ടേ. (ജനം പറയുന്നു). യഹോവ ദൂരത്തുനിന്നു എനിക്കു
</lg> [ 180 ] <lg n="">കാണായിവന്നു. (യഹോവ പറയുന്നു) നിത്യപ്രേമംകൊണ്ടു ഞാൻ നിന്നെ
</lg><lg n="൪"> സ്നേഹിക്കയാൽ ദയ നീട്ടി നിന്നെ പോററി. ഹേ ഇസ്രായേൽകന്യകേ
നിന്നെ ഞാൻ പണിയും, നീ പണിയപ്പെടുകയും ചെയ്യും; ഇനി തപ്പു
കൾക്കൊണ്ട് അണിഞ്ഞും തുള്ളുന്നവരുടേ ആട്ടത്തിൽ ചേൎന്നും വരും.
</lg><lg n="൫"> നീ ശമൎയ്യമലകളിൽ ഇനി പറമ്പുകളെ ഉണ്ടാക്കും, നടുന്നവർ നട്ടും അനു
</lg><lg n="൬"> ഭവിച്ചും പോരും. കാരണം എഫ്രയീംമലമേലേ കാവല്ക്കാർ: അല്ലയോ
നമ്മുടേ ദൈവമായ യഹോവയടുക്കേ ചിയ്യോനിലേക്കു നാം കരേറി
</lg><lg n="൭"> പ്പോക: എന്നു വിളിക്കുന്ന ഒരു ദിവസം ഉണ്ടു. എങ്ങനേ എന്നാൽ
യഹോവ പറയുന്നിതു: യാക്കോബെ തോട്ടു സന്തോഷിച്ചാൎത്തു ജാതിക
ളുടേ തലയായവനെച്ചൊല്ലി ഉച്ചത്തിൽ സ്തുതിപ്പിൻ! യഹോവേ തിരുജ
നമായ ഇസ്രയേലിൻ ശേഷിപ്പിനെ രക്ഷിക്കേണമേ എന്നു കേൾപ്പിച്ചു
</lg><lg n="൮"> പുകഴുവിൻ! ഇതാ ഞാൻ വടക്കേനാട്ടിൽനിന്നു അവരെ വരുത്തി
ഭൂമിയുടേ ഉത്തരദിക്കിൽനിന്നു ചേൎക്കും. അതിൽ കുരുടനും മുടവനും ഗ
ൎഭിണിയും പെറുന്നവളും ഒക്കത്തക്ക വലിയ സമൂഹം ഇങ്ങോട്ടു മടങ്ങും.
</lg><lg n="൯"> കേണുകൊണ്ട് അവർ വരും, കെഞ്ചി യാചിക്കേ അവരെ ഞാൻ നട
ത്തും. ഇടറികൂടാത്തു നേർവഴിയിൽ അവരെ നീർപ്പുഴകൾ അരികേ
ചെല്ലുമാറാക്കും, ഇസ്രയേലിന്നു ഞാൻ പിതാവും എഫ്ര യീം എനിക്കു കടി
</lg><lg n="൧൦"> ഞ്ഞൂലും ആകകൊണ്ടത്രേ.- ഹേ ജാതികളേ യഹോവയുടേ വചനം
നിങ്ങൾ കേട്ടു ദൂരദ്വീപുകളിൽ അറിയിക്കേണ്ടുന്നിതു: ഇസ്രയേലിനെ
ചിതറിച്ചവൻ അതിനെ ചേൎത്തു ഇടയൻ ക്രട്ടത്തെ എന്ന പോലേ കാത്തു
</lg><lg n="൧൧"> കൊള്ളും. യഹോവ യാക്കോബിനെ ഉദ്ധരിച്ചു അതിബലവാന്റേ
</lg><lg n="൧൨"> കയ്യിൽനിന്നു വീണ്ടെടുത്തതുകൊണ്ടു എന്നത്രേ. അവരോ വന്നു ചി
യ്യോൻമുകളിൽ ആൎത്തു ധാന്യവും രസവും എണ്ണയും ആടുമാട്ടിൻ കുട്ടിക
ളും ആകുന്ന യഹോവാധനത്തിങ്കലേക്ക് ഒഴുകിച്ചെല്ലും അവരുടേ ദേ
ഹി നനവേറും തോട്ടത്തിന് ഒക്കും, അവർ ഇനി തപിക്കയും ഇല്ല.
</lg><lg n="൧൩"> അന്നു കന്യ നൃത്തത്തിലും യുവാക്കുൾ വൃദ്ധന്മാരും ഒക്കത്തക്ക സന്തോഷി
ക്കും, ഞാൻ അവരുടേ ഖേദത്തെ ആനന്ദമാക്കി, മാറ്റി അവരെ സങ്കട
</lg><lg n="൧൪"> ത്തിൽ പിന്നേ ആശ്വസിപ്പിച്ചു സന്തോഷിപ്പിക്കും. ഞാൻ മേദസ്സുകൊ
ണ്ടു പുരോഹിതന്മാരുടേ ദേഹിയെ നനെക്കുയും എൻജനം എന്റേ മുത
ലാൽ തൃപ്തമാകയും ചെയ്യും. എന്നു യഹോവയുടേ അരുളപ്പാടു,

</lg> <lg n="൧൫"> യഹോവ പറയുന്നിതു: റാമയിൽ, ഹോ ഒരു ശബ്ദം കേൾക്കാകുന്നു
അലമുറയും കൈപ്പുള്ള കരച്ചലും തനേ ! രാഹേൽ തന്റേ മക്കളെ ചൊ
</lg> [ 181 ] <lg n="">ല്ലി കരഞ്ഞു അവർ ഇല്ലായ്കയാൽ മക്കളെ ചൊല്ലി ആശ്വാസം കൈക്കൊൾ
</lg><lg n="൧൬"> വാൻ മനസ്സില്ല. യഹോവ പറയുന്നിതു: നിന്റേറ്റ ഒച്ചെക്കു കരച്ചലും
കണ്ണിനു ബാഷ്പവും വിലക്കുക! നിന്റേ വേലെക്കു കൂലി ഉണ്ടു സത്യം
എന്നു യഹോവയുടേ അരുളപ്പാടു. ശത്രുദേശത്തുനിന്നു അവർ മടങ്ങി
</lg><lg n="൧൭"> വരും. നിന്റേ ഭവിഷ്യത്തിന്നു പ്രത്യാശ ഉണ്ടു (൨൯, ൧൧) എന്നു യ
ഹോവയുടേ അരുളപ്പാടു, മക്കൽ തങ്ങളുടേ അതിരിലേക്കു മടങ്ങും.
</lg><lg n="൧൮"> ഇന്നും ക്രട്ടേ എഫ്ര യീം വിലപിക്കുന്നതു ഞാൻ കേട്ടു: നീ എന്നെ ശിക്ഷി
ചു ഞാനും ശീലിപ്പിക്കാത്ത കന്നു പോലേ ശിക്ഷിക്കപ്പെട്ടു, ഞാൻ മനം
തിരിവാൻ എന്നെ തിരിക്കേണമേ യഹോവേ സാക്ഷാൽ നീ എൻ
</lg><lg n="൧൯"> ദൈവം; ഞാൻ മാറിപ്പോയ ശേഷമല്ലോ അനുതപിച്ചും എന്നെ ബോ
ധം വരുത്തിയ ശേഷം തുടെക്കു കൈ അലച്ചു നാണി ലജിച്ചും വന്നു;
എന്റേ ബാല്യത്തിന്റേ നിന്ദയെ ഞാൻ വഹിക്കുന്നു സത്യം (എന്നത്രേ).
</lg><lg n="൨൦"> എഫ്ര യീമിന്ന് എതിരേ ഞാൻ മൊഴിയുംതോറും ഇനിയും അവനെ ഓ
ൎത്തോൎത്തുവരുന്നതാൽ അവൻ എനിക്കു ഓമനമകനോ ലാളിക്കുന്ന പൈ
തലോ? അതുകൊണ്ടു എൻ കടൽ അവനെച്ചൊല്ലി ഇരെക്കുന്നു, അവ
നെ കനിഞ്ഞുകൊണ്ടേ ആവൂ എന്നു യഹോവയുടേ അരുളപ്പോടു. -
</lg><lg n="൨൧"> എടീ നിനക്കു വഴിക്കല്ലുകളെ സ്ഥാപിക്ക, പാതത്തൂണുകളെ ഇടുക, നീ
പോയ നിരതുവഴിക്കു മനസ്സുവെക്ക! ഇസ്രായേൽകന്യകേ മടങ്ങി വാ!
</lg><lg n="൨൨"> നിന്റേ ഊരുകളിലേക്കു തിരിക! ഹോ പിഴുകിപ്പോയ മകളേ! നീ എ
ത്രോടം ഉഴന്നുപോം? യഹോവ ആകട്ടേ ഒരു പുതുമ സൃഷ്ടിക്കുന്നു:
പെണ്ണു പുരുഷനെ (പോററി) ചുററിക്കൊള്ളും. എന്നതേ.

</lg>

<lg n="൨൩"> ഇസ്രയേലിൻ ദൈവമായ സൈന്യങ്ങളുടയ യഹോവ പറയുന്നിതു:
യഫ്രാദേശത്തിലും നഗരങ്ങളിലും ഇനി അവരുടേ അടിമയെ ഞാൻ
മാറ്റുമ്പോൾ ഈ വാക്കു പറവാറാകം: ഹാ നീതിയുടേ പാൎപ്പിടമേ വിശു
</lg><lg n="൨൪"> ദ്ധപൎവ്വതമേ യഹോവ നിന്നെ അനുഗ്രഹിപ്പൂതാമ! എന്നത്രേ. അതിൽ
യഹൂദയും അവന്റേ സകലനഗരങ്ങളും കൃഷിക്കാരും മൃഗക്കൂട്ടങ്ങളോടു
</lg><lg n="൨൫"> സഞ്ചരിക്കുന്നവരും ഒന്നിച്ചു കൂടിയിരിക്കും. തള്ളൎന്ന ദേഹിയെ ഞാൻ
നനെപ്പിച്ചും തപിക്കുന്ന ഏതു ലേഹിക്കും നിറെച്ചും കൊടുക്കുന്നുവല്ലോ.
</lg><lg n="൨൬"> എന്നതു (കേട്ടിട്ടു), ഞാൻ ഉണൎന്നു കണ്ടു എന്റേറ്റ ഉറക്കം എനിക്കു നിര
ക്കയും ചെയ്തു.

</lg>

<lg n="൨൭"> ഞാൻ ഇസ്രയേൽ ഗൃഹത്തിലും യഹൂദാഗൃഹത്തിലും മനുഷ്യവിത്തും പ
ശുവിത്തും വിത്തെക്കുന്ന നാളുകൾ ഇതാ വരുന്നു എന്നു യഹോവയുടേ അ
</lg> [ 182 ] <lg n="൩"> രുളപ്പാടു. ഞാൻ പൊരിച്ചിടിപ്പാനും മുടിച്ചുകെടുപ്പാനും തിന്മപിണെ
പ്പാനും അവരുടേ മേൽ ജാഗരിച്ച കണക്കേ തന്നേ പണിവാനും നടു
വാനും അവരുടേമേൽ അന്നു ജാഗരിക്കും എന്നു യഹോവയുടേ അരുള
</lg><lg n="൩"> പ്പാടു. ആ നാളുകളിൽ "മുന്തിരിപ്പിങു അപ്പന്മാർ തിന്നിട്ടു മക്കൾക്കു
</lg><lg n="൩"> പല്ലു പുളിക്കും" എന്ന (പഴഞ്ചൊൽ‌) ഇനി പറയാതേ, താന്താന്റേ കു
റ്റത്താൽ മരിക്കും, പിഞ്ചു തിന്നാൽ ഏവനും പല്ലു പുളിക്കും (എന്നു
കാണും).

</lg>

<lg n="൩">യഹോവയുടേ അരുളപ്പാടാവിതു: ഞാൻ ഇസ്രയേൽഗൃഹത്തോടും യഹൂ
</lg><lg n="൩">ദാഗൃഹത്തോടും പുതുനിയമത്തെ തീൎക്കുന്ന നാളുകൾ വരുന്നു. ഞാൻ പി
താക്കന്മാരെ കൈ പിടിച്ചു മിസ്രദേശത്തുനിന്നു പുറപ്പെടുവിച്ച നാളിൽ
ചെയ്ത നിയമം പോലേ അല്ല; ആയത് അവർ ഞൻ അവരെ വേട്ടിട്ടും
</lg><lg n="൩">ഭഞ്ജിച്ചു എന്നു യഹോവയുടേ അരുളപ്പാടു. ആ ദിവസങ്ങളുടേ ശേഷം
ഞാൻ ഇസ്രയേൽ ഗൃഹത്തോടു തീൎക്കും നിയമം ഇതു തന്നേ: എന്തേ ധൎമ്മ
വെപ്പിനെ ഞാൻ അവരുടേ ഉള്ളിലാക്കി അവരുടേ ഹൃദയത്തിൽ എഴു
തും, ഞാൻ അവൎക്കു ദൈവവും അവർ എൻ ജനവും ആകും എന്നു യഹോ
</lg><lg n="൩">വയുടേ അരുളപ്പാടു. ഇനി ആരും കൂട്ടനെയും സഹോദരനെയും "യ
ഹോവയെ അറിഞ്ഞുകൊൾവിൻ" എന്നു പഠിപ്പിക്ക ഇല്ല, അവർ ആബാ
ലവൃദ്ധം എല്ലാവരും എന്നെ അറിയും എന്നു യഹോവയുടേ അരുളപ്പാടു.
കാരണം ഞാൻ അവരുടേ അകൃത്യത്തെ മോചിക്കും അവരുടേ പാപത്തെ
</lg><lg n="൩">ഇനി ഓൎക്കയും ഇല്ല.— ആദിത്യനെ പകൽവെളിച്ചത്തിനും ചന്ദ്ര
നക്ഷത്രങ്ങളുടേ വെപ്പുകളെ രാത്രിവെളിച്ചത്തിന്നും ആക്കി തരുന്നവനും
തിരകൾ മുഴങ്ങുംവണ്ണം കടലിനെ ഇളക്കുന്നവനും (യശ. ൫൧, ൧൫) ആയ
യഹോവ പറയുന്നിതു (സൈന്യങ്ങളുടയ യഹോവ എന്ന് അവന്റേ
</lg><lg n="൩">പേർ): ഈ വെപ്പുകൾ എന്റേ മുമ്പിൽ സദാജാതി ആയിനിൽക്കുന്നതിന്നും നീക്കം
</lg><lg n="൩">വരും എന്നു യഹോവയുടെ അരുളപ്പാടു. — യഹോവ പറയുന്നിതു:
മീത്തൽ വാനങ്ങളെ അളപ്പാനും കീഴേ ഭൂമിയുടേ അടിസ്ഥാനങ്ങളെ
ആരായ്‌വാനും കഴിയും എങ്കിൽ ഞാനും ഇസ്രയേലിൻ സകലസന്തതിയെ
യും അവർ ചെയ്തത് ഒക്കയും നിമിത്തം വെറുത്തുകളയും എന്നു യഹോ
</lg><lg n="൩">വയുടേ അരുളപ്പാടു.— ഈ പട്ടണമോ യഹോവെക്കു പണിയപ്പെടും
നാളുകൾ വരുന്നു, ഹനനേൽഗോപുരം മുതൽ കോൺവാതിൽവരേയും,
</lg><lg n="൩">പിന്നേ അളവുനീൽ ചൊവ്വിൽ ഗാരബ് കുന്നിന്മേൽ ചെന്നു ഗോവെക്കു
</lg> [ 183 ] <lg n="൪൦"> മാറിപ്പോകും. പിണങ്ങൾക്കും ചാരത്തിന്നും ഉള്ള താഴ്വര ഒക്കയും കി
ദ്രോന്തോട്ടുവരേ കിഴക്കോട്ടു കുതിരവാതിൽക്കോൺപൎയ്യന്തം എല്ലാം കടു
ന്തുക്കങ്ങളും യഹോവെക്കു വിശുദ്ധമാകും. (പട്ടണത്തെ) ഇനി എന്നും
പൊരിക്കയും ഇടിക്കയുമ്മ് ഇല്ല എന്നു യഹോവയുടേ അരുളപ്പാടു.

</lg>

൩൨. അദ്ധ്യായം.

വിരോധകാലത്തിൽ ഒരു നിലം വിലെക്കു വാങ്ങേണ്ടി വന്നാറെ (൧൬) ഇ
തെന്ത് എന്നു സംശയിച്ച ശേഷം (൨൬) ഇസ്രയേലിന്നു മുമ്പിൽ ശിക്ഷ പിന്നിൽ
തേജസ്സുള്ള പുനൎജ്ജന്നനം അറിയിച്ചതു.

<lg n="൧,൨">നബുകദ്രേചരുടേ പതിനെട്ടാം ആണ്ടാകുന്ന യഹൂദരാജാവായ ചിദ
ക്കീയാവിൻ പത്താം ആണ്ടിൽ ബാബേൽ രാജാവിന്റേ ബലം യരുശ
ലേമെ മുട്ടിച്ചുകൊണ്ടിരിക്കേ യഹോവയിൽനിന്നു യിറമിയാവിന്നുണ്ടായ
</lg><lg n="൩">വചനം. അന്നു യഹൂദാരാജാവായ ചിദക്കീയാ യിറമിയാപ്രവാചക
നോടു" യഹോവ ഇപ്രകാരം പറയുന്നു ഞാൻ ഇതാ ഈ പട്ടണം ബാ
ബേൽരാജാവിന്റേ കൈകൾ കൊടുക്കുന്നു (൩൪, ൩) അവൻ അതിനെ
</lg><lg n="൪">പിടിക്കും, യഹൂദാരാജാവായ ചിദക്കീയാ കല്ദയരുടേ കയ്യിൽനിന്നു
ചാടിപ്പോകാതേ ബാബേൽരാജാവിൻ കൈക്കൽ ഏല്പിക്കപ്പെടും, ഇവ
</lg><lg n="൫">നോടു വായ്ക്ക് വായ് സംസാരിക്കും കണ്ണാലേ കണ്ണും കാണും, ചിദക്കീ
യാവെ ഇവൻ ബാബേലിൽ കൊണ്ടുപോകയും അവിടേ ഞാൻ അവ
നെ സന്ദൎശിക്കുംവരേ അവൻ ഇരിക്കയും ചെയ്യും എന്നും യഹോവയുടേ
അരുളപ്പാട് എന്നും, നിങ്ങൾ കൽദയരോടു പൊരുതാൽ സാദിക്ക ഇല്ല
എന്നും, നീ പ്രവചിപ്പാൻ എന്ത്? എന്നു ചൊല്ലി തടുക്കകൊണ്ടു, യിറ
മിയാ യഹൂദാരാജാലയത്തിലേ കാവൽമുറ്റത്തു അടെക്കപ്പെട്ടു കിടക്കുന്നു.

</lg>

<lg n="൬">അന്നു മിറിയാ പറഞ്ഞു: എനിക്കു യഹോവാവചനം ഉണ്ടായിതു:
</lg><lg n="൭">നിന്റേ ഇളയപ്പനായ ശല്ലുമിൻപുത്രൻ ഹനമേൽ ഇതാ നിന്റേ അടു
ക്കേ വന്നു അനഥോത്തിൽ എന്റെ നിലത്തെ വാങ്ങിക്കൊൾക! വീണ്ടു
കൊൾവാനുള്ള അനന്ത്ര‌വന്യായം (൩ മോ. ൨൫, ൨൫) നിനക്കല്ലോ ആകു
</lg><lg n="൮">ന്നതു എന്നു പറയും. എന്നുള്ള യഹോവാവചനപ്രകാരം ഇളയപ്പന്റേ
പുത്രൻ ഹനമേൽ കാവൽമുറ്റത്തു എന്നരികേ വന്നു: ബിന്യാമിന്ദേശ
ത്തുള്ള അനഥോത്തിലേ എന്റേ നിലത്തെ വാങ്ങിക്കൊൾക്കേ വേണ്ടു,
അവകാശന്യായം നിനക്കുള്ളതു വീണ്ടെടുപ്പും നിനക്കത്രേ വിലെക്കു

</lg> [ 184 ] <lg n="">കൊൾക! എന്ന് എന്നോടു പറഞ്ഞു. ഇതു യഹോവാവചനം എന്നു
</lg><lg n="൯">ഞാൻ അറിഞ്ഞു അനഥോത്തൊലേ നിലഹ്ട്ഠെ ഇളയപ്പന്റേ പുത്രൻ ഹന
മേലോടു വാങ്ങി പതിനേഴു ശേക്കൽ വെള്ളിദ്രവ്യം തൂക്കിക്കൊടുത്തു,
</lg><lg n="൧൦">ആധാരം എഴുതി മുദ്രയിട്ടു സാക്ഷികളെ നിറുത്തി ദ്രവ്യത്തെ തുലാസിൽ
</lg><lg n="൧൧">തൂക്കികൊടുത്തു, വഴിയും മൊഴിയുമായുള്ള വിലയാധാരം (രണ്ടും) അ
</lg><lg n="൧൨">ടെച്ചു മുദ്രയിട്ടതും തുറന്നിരിക്കുന്നതും വാങ്ങി, മച്ചുനൻ ഹനമേലും
ആധാരത്തിൽ ഒപ്പിട്ട സാക്ഷിക്കാരും കാൺങ്കേ കാവൽ മുറ്റത്ത് ഇരിക്കു
ന്ന എല്ലാ യഹൂദന്മാരും കാൺങ്കേ ഞാൻ വിലയാധാരത്തെ മെഹ്സെയാപുത്ര
</lg><lg n="൧൩">നായ നേരിയ്യാപുത്രൻ ബാരൂകിനു കൊടുത്തു അവരുടേ മുമ്പാകേ ബാ
</lg><lg n="൧൪">രൂക്കോടു കല്പിച്ചിതു: ഇസ്രയേലിൻ ദൈവമായ സൈന്യങ്ങളുടയ യ
ഹോവ ഇപ്രകാരം പറയുന്നു: മുദ്രയിട്ടതും തുറന്നിരിക്കുന്നതും ആയ ഈ
വിലായാധാരം (രണ്ടും) മേടിച്ചു അവ ഈറിയ കാലം നില്പാനായി ഒരു
</lg><lg n="൧൫">മണ്പാത്രത്തിൽ വെക്കുക! കാരണം ഈ ദേശത്തിൽ ഇനി വീടുകളും നി
ലമ്പറമ്പുകളും വിലെക്കു കൊള്ളുമാറുണ്ടു എന്ന് എസ്രയേലിൻ ദൈവമായ
സൈന്യങ്ങളുടയ യഹോവ പറയുന്നു.

</lg>

<lg n="൧൬">വിലയാധാരത്തെ നേരിയ്യാപുത്രനായ് ബാരൂകിന്റേ വശം കൊടു
</lg><lg n="൧൭">ത്ത ശേഷം ഞാൻ യഹോവയോടു പ്രാൎത്ഥിച്ചിതു: ഹാ ദൈവമായ
യഹോവേ നിന്റേ വലിയ ഊക്കിനാലും നീട്ടിയ ഭുജത്താലും നീ ഇതാ
വാനങ്ങളെയും ഭൂമിയെയും ഉണ്ടാക്കിയല്ലോ നിനക്ക് അരുതാത്തത് ഒന്നും
</lg><lg n="൧൮">ഇല്ല. നീ ആയിരങ്ങൾക്കു ദയ കാട്ടുകയും അപ്പന്മാരുടേ അകൃത്ത്യത്തെ
അവരുടേ ശേഷമുള്ള മക്കളുടേ മടിയിലേക്കു മടക്കുകയും ചെയ്യുന്നു, സൈ
ന്യങ്ങളുടയ യഹോവ എന്ന പേരുള്ള വലിയ ദേവനും വീരനും ആയു
</lg><lg n="൧൯">ള്ളോവേ! മന്ത്രണം വലിയവനും പ്രവൎത്തനം പെരുകിയവനും തന്നേ.
അവനവന്നു തൻ വഴിക്കും പ്രവൃത്തികളുടേ ഫലത്തിന്നും തക്കവണ്ണം
കൊടുപ്പാൻ തൃക്കണ്ണുകൾ മനുഷ്യപുത്രന്മാരുടേ എല്ലാ വഴികളിന്മേലുമ്മ് മിഴി
</lg><lg n="൨൦">ച്ചു പാൎക്കുന്നവനേ! മിസ്രദേശത്തും ഇസ്രയേലിലും മറ്റു മനുഷ്യരിലും
ഇന്നാൾവരേ അടയാളങ്ങളെയും അത്ഭുതങ്ങളെയും കാട്ടി ഇന്നു കാണു
</lg><lg n="൨൧">മ്പോലെ നിനക്ക് ഒരു നാമത്തെ ഉണ്ടാക്കി, ഇസ്രയേലാകുന്ന നിൻ
ജനത്തെ അടയാള അത്ഭുതങ്ങൾ കൊണ്ടും ബലത്ത കൈകൊണ്ടും നീട്ടി
യഭുജംകൊണ്ടും മഹാഭീതിയാലും ബമിസ്രദേശത്തുനിന്നു പുറപ്പെടുവിക്കയും,
</lg><lg n="൨൨">പിതാക്കന്മാാൎക്കു കൊടുപ്പാൻ ആണയിട്ട ഈ ദേശം പാലും തേനും ഒഴുകു
</lg><lg n="൨൩">ന്നതായി അവൎക്കു കൊടുക്കയും ചെയ്തവനേ! അവർ പുക്കടക്കീട്ടും നി

</lg> [ 185 ] <lg n="">ന്റേറ ശബ്ദം കേളാത്തേയും നിൻ ധമത്തിൽ നടക്കാതേയും ചെയ്യേണം
എന്നു നീ അവരോട്ടു കല്പിച്ചത് ഒന്നും ചെയ്യാതേയും പോകയാൽ ഈ സ
</lg><lg n="൨൪">കലദുൎവ്വിധം നീ അവൎക്കു അകപ്പെടുവിച്ചുവല്ലോ! ഇതാ പട്ടണത്തെ പി
ടിപ്പാൻ (തുൎത്ത) കൊന്തളമാട്ടുകൾ (മതില്ക്ക) വന്നു നികന്നു, പട്ടണം മുട്ടി
ച്ചുപോരുന്ന കൽദയരുടേ കൈവശമാകുന്നതു വാളും ക്ഷാമവും മഹാരോ
ഗവും ഹേതുവാൽ തന്നേ. നീ ചൊല്ലിയതുണ്ടായി, നീയും ഇതാ കാ
</lg><lg n="൨൫">ണ്ടനു. എന്നിട്ടും യഹോവാകൎത്താവേ പട്ടണം കൽദയരുടെ കയ്യിൽ
ആയപ്പോഴേക്കു നി സാക്ഷികളെ വെച്ചുംകൊണ്ടു നിലത്തെ വിലെക്കു
വാങ്ങിക്കോൾക! എന്ന് എന്നോടു പറഞ്ഞുവല്ലോ?

</lg>

<lg n="൨൬">എന്നതിനു യഹോവാവചനം യിറമിയാവിനു ഉണ്ടായിതു:
</lg><lg n="൨൭">ഇതാ ഞാൻ സകലജഡത്തിന്റേ ദൈവമായ യഹോവ തന്നേ, എനിക്ക്
</lg><lg n="൨൮">എന്തെങ്കിലും അരുതാത്തതോ? അതുകൊണ്ടു യഹോവ പറയുന്നിതു ഈ പട്ടണത്തെ ഞാൻ ഇതാ കല്ദയരുടേ കയ്യിലും ബാബേൽരാജാവായ
നബുകയേചരുടേ കയ്യിലും കൊടുക്കുന്നു, അവൻ അതിനെ പിടിക്കും.
</lg><lg n="൨൯">ഈ പട്ടണത്തെക്കൊള്ളേ പൊരുന്ന കല്ദയർ പുക്കു പട്ടണത്തെ കത്തി
ചു ചുട്ടം, മേല്പുരകളിൽ ബാളിന്നു ധൂപം കാട്ടി അന്യദേവകൾക്ക് ഊക്ക
</lg><lg n="൩൦">ഴിച്ചു എന്നെ ദുഷിപ്പിച്ചുപോന്ന ഭവനങ്ങളും ക്രടേ തന്നേ. കാരണം
ഇസ്രയേൽപുത്രരും യഹൂഭാപുത്രരും ബാല്ലംമുതൽ എൻ കണ്ണിൽ തിയതു
മാത്രം ചെയ്തുപോന്നു തങ്ങളുടേ കൈക്രിയകൊണ്ടു ഇസ്രയേൽപുത്രന്മാർ
എന്നെ മുഷിപ്പിക്കുന്നവരത്രേ എന്നു യഹോവയുടേ അരുളപ്പാട്ടു.
</lg><lg n="൩൧">ഈ പട്ടണം പണിത നാൽമുതൽ ഇന്നുവരേ അത് എന്മുമ്പിൽനിന്നു
അകറ്റുവാന്തക്കവണ്ണം എനിക്കു കോപവും ചൂടും ഉണ്ടാക്കി വന്നു,
</lg><lg n="൩൨">ഇസ്രയേൽ പുത്രരും യഹൂദാപുത്രരും അവരുടേ രാജാക്കൾ പ്രഭുക്കൾ പു
രോഹിതപ്രവാചകന്മാരും യഫ്രഭാപുരുഷന്മാരും യരുശലേംകൂടിയാന്മാ
രുമായി എന്നെ മുഷിപ്പിപ്പാൻ ചെയ്ത സകലദോഷം നിമിത്തം തന്നേ.
</lg><lg n="൩൩">അവർ മുഖമല്ല പിടരി എനിക്കു കാട്ടി പുലരേ അവരെ പടിപ്പിച്ചുകൊ
</lg><lg n="൩൪">ള്ളുംതോറും ശിക്ഷ കൈക്കൊൾവാൻ കേളാതേപോകുന്നു. (൭, ൩൦ഫ്.)) എ
ന്നാമം വിളിക്കപ്പെടുന്ന ആലയത്തെ അശുദ്ധമാക്കുവാൻ അതിൽ തങ്ങ
</lg><lg n="൩൫">ളുടേ ചെറുപ്പുകളെ പ്രതിഷ്ടിച്ചു. ബേൻഹിന്നോംതാഴ്വരയിൽ ബാളി
ന്നു കന്നുകാവുകളെ തിൎത്തതു തങ്ങളുടേ പുത്രരെയും പുത്രിമാരെയും മോല
കിന്നു ചൂടുവാനും (ആയതു ഞാൻ അവരോടു കല്പിച്ചതും ഇല്ല എൻ മന
സ്റ്റിൽ തോന്നിയതും ഇല്ല) ഇങ്ങനത്തേ അറെപ്പു ചെയ്ഥുകൊണ്ടു യഹൂദ

</lg> [ 186 ] <lg n="൩൬">യെ പിഴെപ്പിപ്പാനും തന്നേ.— അതുകൊണ്ട് ഇപ്പോൾ ചാളാലും ക്ഷാ
മത്താലും മഹാരോഗത്താലും ബാബേൽരാജാവിൻ കൈവശമായ്‌പ്പോകു
ന്നു എന്നു നിങ്ങൾ പറയുന്ന ഈ പട്ടണത്തെ തൊട്ടു ഇസ്രയേലിന്ദൈ
</lg><lg n="൩൭">വമായ യഹോവ പറയുന്നിതു: എൻ കോപത്തിലും ഊഷ്ടാവിലും മഹാ
ക്രോധത്തിലും ഞാൻ അവരെ ആട്ടിത്തള്ളിയ സകലദേശങ്ങളിൽനിന്നും
</lg><lg n="൩൮">ചേൎത്തു ഈ സ്ഥലത്തേക്കു മടക്കി നിൎഭയമായി കുടിയിരുത്തും. അവർ
</lg><lg n="൩൯">എനിക്കു ജനവും ഞാനവർ@ക്കു ദൈവും ആകും. അവൎക്കും അവരുടേ
ശേഷം മക്കൾക്കും ഗുണത്തിനായിട്ടു എന്നെ എല്ലാ നാളും ഭയപ്പെടുവാൻ
</lg><lg n="൪൦">ഏകഹൃദയത്തെയും ഏകവഴിയെയും അവൎക്കു കൊടുക്കും. അവൎക്കു നന്മ
ചെയ്‌വാൻ അവരോട് എന്നും അകലാതേ നിൽക്കും എന്ന് ഒരു നിത്യനിയ
മം അവരോടു തീർക്കും, അവർ എന്നെ വിട്ടുമാറായ്‌വാൻ എൻ ഭയത്തെ അ
</lg><lg n="൪൧">വരുടേ ഹൃദയത്തിൽ ആക്കും. അവൎക്കു നന്മ ചെയ്‌വാൻ അവരിൽ ഞാൻ
ആനന്ദിച്ചു ഉണ്മയിൽ സൎവ്വഹൃദയത്തോടും സവ്വമനസ്സോടും ഈ ദേശ
</lg><lg n="൪൨">ത്തിൽ അവരെ നടുകയും ചെയ്യും. — എങ്ങനേ എന്നാൽ യഹോവ
പറയുന്നിതു: ഞാൻ ഈ ജനത്തിന്മേൽ ഈ വലിയ തിന്മ എല്ലാം വരു
ത്തിയപ്രകാരം തന്നേ ഞാൻ അവരിൽ ചൊല്ലിക്കൊടുക്കുന്ന എല്ലാ നന്മ
</lg><lg n="൪൩">യും വരുത്തുന്നു. ഈ നാടു മനുഷ്യനും കന്നാലിയും ഇല്ലാത്തോളം കാടാ
യി കല്ദയരുടേ കയ്യിൽ കൊടുത്തുകിടക്കുന്നു എന്നു നീങ്ങൾ പറയുന്ന
</lg><lg n="൪൪">തിൽ ഇനി നിലം മേടിപ്പാറാകും. ബിന്യാമിൻദേശം യരുശലേമിൻ
ചുറ്റങ്ങൾ യഹൂദാനഗരങ്ങളിലും മലപ്പുറത്തൂരുകളിലും താഴ്വീതിനഗര
ങ്ങളിലും തെക്കുങ്കൂറൂരുകളിലും നിലങ്ങളെ പിലെക്കു വാങ്ങി ആധാരം
എഴുതി മുദ്രയിട്ടു സാക്ഷികളെ വെച്ചുകൊൾവാറുണ്ടു; അവരുടേ അടിമ
യെ ഞാൻ യഥാസ്ഥാനമാക്കി മാറ്റും സത്യം. എന്നു യഹോവയുടേ
അരുളപ്പോട്ടു.

</lg>

൩൩. അദ്ധ്യായം.

യഹൂദ നശിച്ചാൽ പിന്നേ അതിശയമായി വൎദ്ധിക്കുന്നതല്ലാതേ (൧൪) ദാവി
ദിൻ തളിർ അതിൽ രാജത്വവും പൌരോഹിത്യവും പുതുക്കും (൨൩) രണ്ടും
ആ ചന്ദ്രാൎക്കും നില്ക്കും

<lg n="൧">യിറമിയാ കാവൻ മുറ്റത്തു തടവിൽ നിൽക്കുമ്പോൾ തന്നേ യഹോവാ വച
</lg><lg n="൨">നം രണ്ടാമതും അവന്ന് ഉണ്ടായി പറഞ്ഞിതു: (ചൊല്ലിയതിനെ) ചെ
യ്യുന്ന യഹോവ, അതിനെ നിലനിൎത്തുവാൻ ഉരുവാക്കുന്ന യഹോവ ത

</lg> [ 187 ] <lg n="൩"> ന്നേ ഇപ്രകാരം പറയുന്നു (യഹോവ എന്ന് അവന്റേ നാമം): എന്നെ
നോക്കി വിളിക്ക, ഞാനും ഉത്തരം പറഞ്ഞു നീ അറിയാത്ത വലിയ അ
</lg><lg n="൪">ഗോചരങ്ങളെ നിന്നെ ഗ്രഹിപ്പിക്കും. (അണയുന്ന) കൊന്തളമാടുക
ളെയും വാളിനെയും തടുപ്പാൻ നിങ്ങൾ പൊളിച്ചെടുത്ത ഈ പട്ടണത്തി
ലേ വീടുകളെയും യഹൂദാരാജാലയങ്ങളെയും കല്ദയരോടു പോരാടുവാൻ
ചെല്ലുന്നവരെയും കിച്ഛാരിഛു ഇസ്രയേലിൻദൈവമായ യഹോവ പറയു
</lg><lg n="൫">ന്നിതു: ഇവരുടേ സകലദോഷം നിമിത്തം ഞാൻ ഈ പട്ടണത്തിൽ
നിന്നു എൻ മുഖത്തെ മാറെച്ചിട്ടു എൻ കോപത്തിലും ഊഷ്മാവിലും വെട്ടു
ന്ന മനുഷ്യരുടേ ശവങ്ങളെ ഈ വീടുകളിൽ നിറെപ്പാൻ മാത്രം ഇവർ
</lg><lg n="൬">മുതിരുന്നതുഹ്. ഞാനോ ഇതാ അവൾക്കു പത്തിയും ചികിത്സയും ഇട്ടു
അവരെ സൌഖ്യമാക്കി സമാധാനസത്യങ്ങളുടേ ഐശ്വൎയ്യം അവൎക്കു വെ
</lg><lg n="൭">ളിപ്പെടുത്തും. യഹൂദയുടേ അടിമെയെയും ഇസ്രയേലിൻ അടിമയെയും
ഞാൻ യഥാസ്ഥനമാക്കി അവരെ ആദിയിലേ പോലേ പണിയിക്കും.
</lg><lg n="൮">അവർ എന്നോടു പിഴെച്ച സകലഅകൃത്യത്തിൽനിന്നും അവരെ ശുദ്ധീ
കരിക്കയും അവർ എന്നോടു പാപം ചെയ്തു ദ്രോഹിച്ച എല്ലാ കുറ്റങ്ങ
</lg><lg n="൯">ളെയും മോചിക്കയും ചെയ്യും. (യരുശലേം) ആയവളോ ഭൂമിയിലേ സ
കലജാതികളോടും എനിക്ക് ആനന്ദനാമവും സ്തോത്രവും മഹിമയും ആകും;
ഞാൻ അവരിൽ ചെയ്യുന്ന എല്ലാ നന്മയും ഇവർ കേട്ടിട്ടു ഞാൻ അവളിൽ
വരുത്തുന്ന സകലഗുണവും സമാധാനവും വിചാരിച്ചു പേടിച്ചു വിറെ
</lg><lg n="൧൦">ക്കയും ചെയ്യും.— യഹോവ പറയുന്നിതു: മനുഷ്യനും കന്നാലിയും ഇ
ല്ലാതോളം ഈ ദിക്കു പാഴായിപ്പോയി എന്നു നിങ്ങൾ ചൊല്ലുന്ന യഹൂദാ
</lg><lg n="൧൧">യരുശലേം തെരുക്കളിലും, (൨൫, ൧൦) സന്തോഷാനന്ദങ്ങളുടേ സബ്ദവും
മണവാളന്റേ ശബ്ദവും പുതിയപെണ്ണിൻ ശബ്ദവും "സൈന്യങ്ങളുടയ
യഹോവയെ വാഴ്ത്തുവിൻ, കാരണം അവൻ നല്ലവൻ തന്നേ അവന്റേ
ദയ യുഗപൎയ്യന്തമുള്ളതല്ലോ" (സങ്കീ. ൧൦൬, ൧) എന്നു ചൊല്ലി യഹോ
വാലയത്തിൽ സ്തോത്രം കൊണ്ടുവരുന്നവരുടേ ശബ്ദവും ഇനി ഇവിടേ
കേൾക്കപ്പെടും. ആദിയിലേ പോലേ അവരുടേ അടിമയെ ഞാൻ മാ
</lg><lg n="൧൨">റ്റും സത്യം എന്നു യഹോവ പറയുന്നു.— സൈന്യങ്ങളുടയ യഹോവ
പറയുന്നിതു: മനുഷ്യനും കന്നാലിയും കൂടേ ഇല്ലാതേ പാഴായ ഈ സ്ഥ
ലത്തും അതിന്റേ സകലനഗരങ്ങളിലും ഇനി ആടുകളെ കിടത്തുന്ന
</lg><lg n="൧൩"> ഇടയന്മാരുടേ പുലം ഉണ്ടാകും. മലപ്പുറത്ത ഊരുകളിലും താഴ്വീതിനഗ
</lg> [ 188 ] <lg n="">രങ്ങളിലും തെക്കങ്കൂറ് ഊരുകളിലും ബിന്യമിൻദേശത്തും യരുശലേമിൻ
ചുറ്റങ്ങളിലും യഹൂദാനഗരങ്ങളിലും ഇനി ആട്ടിൻങ്കൂട്ടങ്ങൾ എണ്ണുന്നവ
ന്റേ കൈക്കീഴ് കടപ്പാറാകും എന്നു യഹോവ പറയുന്നു.

</lg>

<lg n="൧൪"> ദിവസങ്ങൾ ഇതാ വരുന്നു എന്നു യഹോവയുടേ അരുളപ്പാടു: ഞാൻ
ഇസ്രയേൽഗൃഹത്തോടും യഹൂദാഗൃഹത്തോടും ഉരെച്ച നല്ല വാക്കിനെ നി
</lg><lg n="൧൫"> വൃത്തിയാക്കുന്ന ദിവസങ്ങൾ. ആ നാളുകളിലും ആ കാലത്തിലും ഞാൻ
ദാവീദിന്നു നീതിയുടേ തളിരിനേ മുളെപ്പിക്കും അവൻ ഭൂമിയിൽ ന്യായ
</lg><lg n="൧൬"> വും നീതിയും നടത്തും (൨൩,൬). അന്നാളുകളിൽ യഹൂദ രക്ഷപ്പെടും
യരുശലേം നിൎഭയമായി വസിക്കും, അവൾക്കു വിളിപ്പാനുള്ളതു ഞങ്ങളുടേ
</lg><lg n="൧൭"> നീതി യഹോവ എന്നാകും. എങ്ങനേ എന്നാൽ യഹോവ പറയുന്നിതു:
(൧രാജ. ൨,൪) ഇസ്രയേൽഗൃഹത്തിൻ സിംഹാസനത്തിൽ ഇരിപ്പാൻ ദാ
</lg><lg n="൧൮"> വിദിന്ന് ഒരു പുരുഷൻ അറ്റുപോക ഇല്ല. നാൾതോറും ഹോമം കഴി
പ്പാനും കാഴ്ച ധൂപിപ്പാനും ബലി അൎപ്പിപ്പാനും ലേവ്യപുരോഹിതന്മാൎക്കും
</lg><lg n="൧൯"> എന്റേ മുമ്പാകേ ഒരു പുരുഷൻ അറ്റു പോകയും ഇല്ല.— യഹോവാ
</lg><lg n="൨൦"> വചനം യിറമിയാവിന്നുണ്ടായിതു: യഹോവ ഇപ്രകാരം പറയുന്നു: ത
ത്സമയത്തു പകലും രാവും ഇല്ലാതവണ്ണം നിങ്ങൾ എന്റേ ദിവസനിയമ
</lg><lg n="൨൧"> ത്തെയും രാത്രിനിയമത്തെയും ഭഞ്ജിക്കും എങ്കിൽ, എൻ ദാസനായ ദാ
വിദിന്നു സിംഹാസനത്തിന്മേൽ വാഴുന്ന പുത്രൻ ഇല്ലാതവണ്ണം അവ
നോടും എന്നെ ശുശ്രൂഷിക്കുന്ന ലേവ്യപുരോഹിതന്മാരോടും ഉള്ള എൻ നി
</lg><lg n="൨൨"> യമവും കൂടേ ഭഞ്ജിക്കപ്പെടും. വാനസൈന്യം എണ്ണുവാനും കടൽമണൽ
അളപ്പാനും കഴിയാത്തപ്രകാരം തന്നേ എൻ ദാസനായ ദാവിദിൻ സന്ത
</lg><lg n="൨൩"> തിയെയും എന്നെ ശുശ്രൂഷിക്കുന്ന ലേവ്യരെയും ഞാൻ പെരുക്കും.— യ
</lg><lg n="൨൪"> ഹോവാവചനം യിറമിയാവിന്നു ഉണ്ടായിതു: യഹോവ തെരിഞ്ഞെടുത്ത
രണ്ടു കുലങ്ങളെയും അവൻ വെറുത്തുകളഞ്ഞു എന്ന് ഈ ജനം ചൊല്ലി
വരുന്നതു നീ കാണുന്നില്ലയോ? ഇങ്ങനേ അവർ എൻ ജനത്തെ ധിക്ക
</lg><lg n="൨൫"> രിച്ചു അതു അവൎക്കു ഇനി ഒരു ജാതി അല്ല എന്നു കാട്ടുന്നു. യഹോവ
പറയുന്നിതു: പകലിരവോടുള്ള എൻ നിയമം ഇല്ല എങ്കിൽ, വാനഭൂമി
</lg><lg n="൨൬"> കളുടേ വെപ്പുകളെ ഞാൻ വെച്ചില്ല എങ്കിൽ, ഞാൻ യാക്കോബിൻ
സന്തതിയേയും എൻ ദാസനായ ദാവിദിനെയും വെറുത്തിട്ടു അബ്രഹാം
ഇഛാൿ യാക്കോബ് എന്നവരുടേ സന്തതിയിൽ വാഴുന്നോരെ അവ
ന്റേ സന്തതിയിൽനിന്ന് എടുക്കുന്നതു മതിയാക്കിക്കളയും; അവരുടേ
അടിമയെ ഞാൻ മാറ്റി അവരെ കനിഞ്ഞുകൊള്ളുന്നുണ്ടു സത്യം.
</lg> [ 189 ] III. പ്രബന്ധം. യരുശലേമിൻ കലാപകാലത്തു
പ്രവാചകൻ വ്യാപരിച്ചനുഭവിച്ചതും.

(അ. ൩൪—൪൫.)

൩൪. അദ്ധ്യായം.

പട്ടണനിരോധകാലത്തിങ്കൽ രാജാവോടു കല്ദ യരുടേ ജയത്തെ അറിയിച്ചതും
(൮) അടിമകളുടേ വിടുതലെ തലവർ നിഷ്ഫലമാക്കുകകൊണ്ടു ശിക്ഷ വരുമ്പ്രകാ
രം ഗ്രഹിപ്പിച്ചതും.

<lg n="൧"> ബാബേൽരാജാവായ നബുകദ്രേചർ സകലസൈന്യവും അവന്റേ
കൈവാഴ്ചക്കടങ്ങിയ ഭൂമിയിലേ സൎവ്വരാജ്യങ്ങളും എല്ലാ വംശങ്ങളു
മായി യരുശാലേമെയും അതിന്നടുത്ത സകലനഗരങ്ങളെയും കൊള്ളേ
പോരാടുമ്പോൾ യഹോവയിൽനിന്നു യിറമിയാവിന്ന് ഉണ്ടായ വചന
മാവിതു.

</lg>

<lg n="൨"> ഇസ്രയേലിൻ ദൈവമായ യഹോവ പറയുന്നിതുഹ്: യഹൂദാരാജാവായ
ചിദക്കിയാവോടു നീ ചെന്നു പറയേണ്ടുന്നിതു: യഹോവ ഇപ്രകാരം പ
റയുന്നു: (൩൨, ൨ff.) ഞാൻ ഇതാ ഈ പട്ടണത്തെ ബാബേൽരാജാവി
ന്റേ കൈക്കൽ കൊടുക്കുന്നു, അവൻ അതിനെ തീ ഇട്ടു ചുട്ടുകളയും.
</lg><lg n="൩">നീ അവന്റേ കയ്യിൽനിന്നു ചാടിപ്പോകാതേ പിടിക്കപ്പെടുകയും അ
വന്റേ കയ്യിൽ ഏല്പിക്കപ്പെടുകയും ആം. നിന്റേ കൻണുകൾ ബാബേൽ
രാജാവിന്റേ കണ്ണുകളെ കാണും, അവൻ വായ്ക്കു വായായി നിന്നോടു
</lg><lg n="൪">സംസാരിക്കും, നീ ബാബേലിൽ ചെൽകയും ചെയ്യും. എങ്കിലും യഹോവാ
വചനത്തെ കേൾക്ക: യഹൂദാരാജാവായ ചിദക്കിയാവേ നിന്നെ ചൊല്ലി
</lg><lg n="൫">യഹോവ പറയുന്നിതു: നീ വാളാൽ മരിക്ക ഇല്ല സമാധാനത്തിൽ മരി
ക്കും, നിന്റേ മുമ്പിലത്തേ പുരാണരാജാക്കന്മാരായ അഛ്ശന്മാൎക്കു സുഗന്ധ
ങ്ങളെ എരിച്ചതു പോലേ നിണക്കും കത്തിക്കയും "അയ്യോ തമ്പുരാനേ"
എന്നു തൊഴിക്കയും ചെയ്യും. ഒരു വാക്കു ഞാൻ ഉരെച്ചുവല്ലോ എന്നു യ
</lg><lg n="൬">യഹോവയുടേ അരുളപ്പാടു.— ഈ വാക്കുകളെ ഒക്കയും യിറമിയാപ്രവാ
ചകൻ യഹൂദാരാജാവായ ചിദക്കീയാവോടു യരുശലേമിൽ ചൊല്ലിയതു,
</lg><lg n="൭"> ബാബേൽരാജാവിന്റേ ബലം യരുശലേമിന്നും മിഞ്ചിനിൽക്കുന്ന സകല
യഹൂദാനഗരങ്ങൾക്കും എതിർപൊരുമ്പോൾ തന്നേ. അന്നു ലാകീശ് അ
</lg> [ 190 ] <lg n="">ജേഖ ഈ രണ്ടു മാത്രം യഹൂദാ നഗരങ്ങളിൽ കോട്ടകളായി ശേഷിച്ചു നി
ല്ക്കേ ഉള്ളു.

</lg>

<lg n="൮"> പിന്നേചിദക്കീയാരാജാവു യരുശലേമിലുള്ള സകലജനത്തോടും ഒരു
നിയമത്തെ കഴിച്ചതിന്റേ ശേഷം യഹോവയിൽനിന്നു യിറമിയാവി
</lg><lg n="൯"> ന്നു ഉണ്ടായ വചനമാവിതു: ആയവർ നിയമം കഴിച്ചതു, അവനവൻ
തന്റേ ദാസനെയും ദാസിയെയും എബ്രയനും എബ്രയത്തിയും ആയാൽ
വെറുതേ അയച്ചുവിടേണം എന്നും സഹോദരനായ ഒരു യഹൂദനെയും
ഇനി ആരാനും സേവിപ്പിക്കരുത് എന്നു ഇങ്ങനേ സ്വാതന്ത്ര്യം ഘോ
</lg><lg n="൧൦"> ഷിപ്പാൻ തന്നേ. എല്ലാ പ്രഭുക്കന്മാരും നിയമത്തിൽ പ്രവേശിച്ച സൎവ്വ
ജനവും താന്താന്റേ ദാസനെയും ദാസിയെയും ഇനി സേവിപ്പിക്കാതേ
കണ്ടു വെറുതേ അയച്ചുവിടത്തക്കവണ്ണം കേട്ടനിസരിച്ച് അയക്കയും
</lg><lg n="൧൧"> ചെയ്തു. പിന്നേടം അവർ തിരിഞ്ഞു വെറുതേ അയച്ചുവിട്ട ദാസീദാസ
ന്മാരെ മടക്കി വരുത്തി ദാസ്യം പിണെച്ച് അടക്കുകയും ചെയ്തു.

</lg>

<lg n="൧൨"> അപോൾ യഹോവയിൽനിന്നു യിറമിയാവിന്നു യഹോവാവചനം ഉ
</lg><lg n="൧൩"> ണ്ടായിതു: ഇസ്രയേലിൻ ദൈവമായ യഹോവ ഇപ്രകാരം പറയുന്നു:
നിങ്ങളുടേ പിതാക്കന്മാരെ ഞാൻ അടിമവീടകുന്ന മിസ്രദേശത്തുനിന്നു
</lg><lg n="൧൪"> പുറപ്പെടുവിച്ചന്നു ഞാൻ അവരോട് ഒരു നിയമം കഴിച്ചു, (൫ മോ. ൧൫,
൧൨) ഏഴാണ്ടു കഴിഞ്ഞാല്ല് നിങ്ങൾ ഓരോരുഥ്റ്റൻ എബ്രയൻ തന്നെ താൻ
നിണക്കു വിറ്റുപോയെങ്കിൽ സഹോദരനെ അയച്ചുവിടേണം, ആറാ
ണ്ടേ അവൻ സേവിക്കേണ്ടു, പിന്നേ അവനെ വെറുതേ വിടേണം എ
ന്നു നിശ്ചരിച്ചതിനെ പിതാക്കന്മാർ കേളാതേ എനിക്കു ചെവി ചായ്ക്കാ
</lg><lg n="൧൫"> തേയും പോയി. നിങ്ങളോ ഇന്നു തിരിഞ്ഞു എൻ കണ്ണിനു നേരായി
തോന്നുന്നതു ചെയ്തുകൊണ്ടു നിങ്ങളിൽ സ്വാതന്ത്ര്യം ഘോഷിച്ചു എന്നാമം
വിളിക്കപ്പെടുന്ന ആലയത്തിൽ എന്റേ മുമ്പാകേ നിയമം കഴിച്ചിരുന്നു.
</lg><lg n="൧൬"> അനന്തരം നിങ്ങൾ തിരിഞ്ഞു എന്നാമത്തെ ബാഹ്യമാക്കിക്കൊണ്ടു താ
ന്താൻ ഇഷ്ടമ്പോലേ പോവാൻ വെറുതേ അയച്ച ദാസീദാസന്മാരെ മട
</lg><lg n="൧൭"> ക്കിവരുത്തി ദാസ്യം പിണെച്ചടക്കിവെച്ചുവല്ലോ.— അതുകൊണ്ടു യ
ഹോവ പറയുന്നിതു: തന്താന്റേ സഹോദരനും കൂട്ടുകാരനും സ്വാത
ന്ത്ര്യം ഘോഷിപ്പാൻ തക്കവണ്ണം നിങ്ങൾ എന്നെ ചെവികൊണ്ടില്ല, ഇ
താ ഞാൻ നിങ്ങൾക്കു സ്വാതന്ത്ര്യം ഘോഷിക്കുന്നതു വാളിന്നും മഹാരോഗ
ത്തിന്നും ക്ഷാമത്തിന്നും തന്നേ, ഭൂമിയിലേ സകലരാജ്യങ്ങൾക്കും ഞാൻ
നിങ്ങളെ മെയ്യേറുവാനും കൊടുക്കുന്നു എന്നു യഹോവയുടേ അരുളപ്പാടു.
</lg> [ 191 ] <lg n="൧൮"> എന്റേ മുമ്പിൽ നിയമം കഴിച്ചതിന്റേ വചനങ്ങളെ നിവിൎത്താതേ എൻ
നിയമത്തെ കടന്നുപോയ പുരുഷന്മാരെ അവർ രണ്ടായി മുറിച്ചു ഖണ്ഡ
</lg><lg n="൧൯"> ങ്ങളുടേ കടന്നുചെന്ന കുന്നിന്നു സമമാക്കിവെക്കും. ആ കുന്നിൻ ഊപ്പു
കളുടേ ചെന്ന യഹൂദാപ്രഭുക്കന്മാർ യരുശലേം പ്രഭുക്കളും പള്ളിയറക്കാർ
</lg><lg n="൨൦"> പുരോഹിതരും ദേശസ്ഥജനം ഒക്കയും, ഇവരെ ഞാൻ ശത്രുക്കളുടേ കയ്യി
ലും അവരുടേ പ്രാണനെ അന്വേഷിക്കുന്നവരുടേ കയ്യിലും കൊടുക്കും,
</lg><lg n="൨൧"> അവരുടേ പിണം വാനപക്ഷിക്കും ഭൂമൃഗത്തിന്നും ഊണാക്കും. യഹൂദാ
രാജാവായ ചിദക്കീയാവെയും പ്രഭുക്കന്മാരെയും ഞാൻ ശത്രുക്കളുടേ കയ്യി
ലും അവരുടേ പ്രാണനെ അന്വേഷിക്കുന്നവരുടേ കയ്യിലും നിങ്ങളെ വിട്ടുമാറിയ
</lg><lg n="൨൨"> ബാബേൽരാജബലത്തിന്റേ കയ്യിലും തന്നേ ഏല്പിക്കും. ഞാൻ ഇതാ
കല്പിച്ചിട്ടു അവരെ ഈ പട്ടണത്തിലേക്കു മടക്കുന്നതു ഇതിനെ പൊരുതു
പിടിച്ചു തീയിൽ ചുടുവാൻ തന്നേ, എന്നു യഹോവയുടേ അരുളപ്പാടു;
യഹൂദാനഗരങ്ങലെയോ ഞാൻ കുടിയില്ലാതേ പാഴാക്കി വെക്കുന്നുണ്ടു.

</lg>

൩൫. അദ്ധ്യായം.

ഒന്നാം നിരോധകാലത്തു പട്ടണത്തിൽ നിൽകുന്ന റേകാബ്യൎക്കു വീഞ്ഞു കൊ
ടുത്തപ്പോൾ അവർ (൬) മൂത്തപ്പ്ന്റേ വാക്കു പ്രമാണിച്ചു കുടിയാതേ പാൎത്തു
(൧൨) ഇസ്രായേലിന്റേ അനുസരണക്കേടിന്നു (൧൭) ശിക്ഷയെയും റേകാബ്യൎക്കു
നിത്യമാനത്തെയും സൂചിപ്പിക്കുന്നു.

<lg n="൧"> യോശീയാപുത്രനായ യോയക്കീം എന്ന യഹൂദാരാജാവിൻ നാളിൽ യ
</lg><lg n="൨"> ഹോവയിൽനിന്നു യിറമിയാവിന്നുണ്ടായ വചനം: നീ റേകാബ്യകുഡും
ബത്തെ ചെന്നുകണ്ടു സംസാരിച്ചു അവരെ യഹോവാലയത്തിൽ ഒരു
</lg><lg n="൩"> മുറിയിലേക്കു പൂകിച്ചു വീഞ്ഞു കുടിപ്പിക്ക! എന്നാറേ ഞാൻ ചെന്നു ഹ
ബച്ചിന്യാപുത്രനായ യിറമ്യാപുത്രനായ യാജന്യാവെയും സഹോദരരെയും
സകലപുത്രന്മാരെയും ശേഷം റേകാബ്യകുഡുംബത്തെയും കൂട്ടിക്കൊണ്ടു ദേ
</lg><lg n="൪"> വാലയത്തിൽ പൂകിച്ചു, ശല്ലുംപുത്രനായ മാസേയാ എന്ന പടിക്കാവൽക്കാ
രന്റേ മുറിക്കു മീത്തലുള്ള പ്രഭുക്കന്മാരുടേ മുറിക്കരികേ യിഗ്ദല്യാപുത്രനും
ദേവപുരുഷനും ആയ ഹാനാനു ഒരു മുറി ഉള്ളതിലേക്ക് ആക്കി,
</lg><lg n="൫"> വീഞ്ഞു നിറെച്ച കിണ്ടികളും പാനപാത്രങ്ങളും റേകാബ്യകുഡുംബത്തിലേ
മക്കളുടേ മുമ്പാകേ വെച്ചു വീഞ്ഞു കുടിപ്പിൻ! എന്ന് അവരോടു പറഞ്ഞു.—
</lg><lg n="൬"> അവർ പറഞ്ഞു: ഞങ്ങൾ വീഞ്ഞു കുടിക്ക ഇല്ല, എങ്ങനേ എന്നാൽ റേ
</lg> [ 192 ] <lg n="">കാബ് പുത്രനായ യോനാബ് എന്ന ഞങ്ങടേ അപ്പൻ നിങ്ങളും മക്കളും
</lg><lg n="൭"> എന്നേക്കും വീഞ്ഞു കടിക്കുരുത് എന്നും, പുര എട്ടക്കയും വിത്തു വാളുക
യും പറമ്പു നടക്കയും അരുതു. ഈ വക നീങ്ങൾക്കൂ ഉണ്ടാകയും
അരുത്തു നിങ്ങൾ സഞ്ചരിക്കുന്ന ഭൂമിമേൽ അനേകം നാൾ ജീവിക്കേ
ണ്ടതിനു വാഴുനാൾ തോറും ക്രടാരങ്ങളിൽ പാൎക്കേ ഉള്ളൂ, എന്നും ഞങ്ങ
</lg><lg n="൮"> ളോടു കല്പിച്ചിരിക്കുന്നു. റേകാബ് പുത്രനായ യോനദാബ് അപ്പൻ ഞ
ങ്ങളോട്ടു കല്പിച്ചതിൽ ഒക്കയും അവന്റേ ശബ്ദം ഞങ്ങൾ അനുസരിച്ചു
ഞങ്ങളും സ്ത്രികളും മക്കളും മകളരും വാഴുനാൾ തോറും വീഞ്ഞു കൂടിക്കാതേ,
</lg><lg n="൯"> വസിപ്പാൻ പുരകൾ എടുക്കാതേയും പറമ്പും നിലവും വിത്തും ഒട്ടും ഇല്ലാ
</lg><lg n="൧൦"> തേയും ക്രടാരങ്ങളിൽ പാൎത്തും യോനാദാബ് അപ്പൻ ഞങ്ങളോട്ടു കല്പിച്ച
</lg><lg n="൧൧"> പ്രകാരം ഒക്കയും കേട്ടു നടന്നും പോരുന്നു. ശേഷം ബാബേൽരാജാ
വായ നബുകദ്രേചർ നാട്ടിൽ കരേറിയപ്പോൾ “അല്ലയോ കല്ദയബല
ത്തിനും അറാമ്യസെന്യത്തിന്നും മുമ്പിൽനിന്നു നാം യരുശലേമിൽ ചെ
ല്ലുക" എന്നു ചൊല്ലി ഞങ്ങൾ യരുശലേമിൽ വന്നു പാൎക്കുന്നു.

</lg>

<lg n="൧൨. ൧൩"> എന്നാറേ യഹോചാവചനം യിറമിയാവിന്നുണ്ടായിതു: ഇസ്രയേലിൻ
ദൈവമായ സെന്യങ്ങളുടയ യഹോവ ഇപ്രകാരം പറയുന്നു: നീ ചെ
ന്നു യഹൂദാപുരുഷരോട്ടും യരുശലേംനിവാസികളോട്ടം പറക: എന്റേറ
വചനങ്ങളെ കേട്ടുകൊൾവാൻ നിങ്ങൾ ശിക്ഷ കൈക്കൊൾക ഇല്ലയോ?
</lg><lg n="൧൪"> എന്നു യഹോവയുടേ അരുളപ്പാട്ടു. റേകാബ് പുത്രനായ യോനദാബ് ത
ന്റേ മക്കളോടു വീഞ്ഞു കുടിക്കായ്‌വാൻ കല്പിച്ച വാക്കുകളെ പ്രമാണമാക്കി
നടക്കുന്നു, അവർ അപ്പന്റേ കല്പനയെ കേട്ടു ഇന്നേവരേ കുടിക്കാതേ
നില്പുന്നു, ഞാനോ പുലരേ നിങ്ങളോടു ഉരെച്ചുപോന്നിട്ടും നിങ്ങൾ എ
</lg><lg n="൧൫"> ന്നെ കേളാതേ പോയി. (൨൫, ൫) എന്റേ സകലദാസന്മാരായ പ്രവാ
ചകരെ പുലരേ നിങ്ങക്കായി അയച്ചു അവനവൻ തന്റേ ദുൎവ്വഴിയെ
വിട്ടു തിരിഞ്ഞു നിടേ പ്രവൃത്തികളെ നന്നാക്കി അന്യ ദേവകളെ സേ
വിപ്പാൻ പിഞ്ചെല്ലാതേ നടന്നുകൊൾവിൻ എന്നാൽ ഞാൻ നിങ്ങിക്കും
അപ്പന്മാൎക്കും തന്ന നാട്ടിൽ നിങ്ങക്കു പാൎക്കാം എന്നു പറയിച്ചുപോന്നു
വല്ലോ? നിങ്ങൾ ചെവി ചാച്ചതും ഇല്ല എന്നെ അനുസരിച്ചതും ഇല്ല,
</lg><lg n="൧൬"> റേകാബ് പുത്രനായ യോനദാബിൻ മക്കൾ അപ്പൻ കല്പിച്ച കല്പനയെ
</lg><lg n="൧൭"> സാക്ഷാൽ പ്രമാണമാക്കി, ഈ ജനമോ എന്നെ കേട്ടില്ല. അതുകൊണ്ടു
ഇസ്രയേലിൻ ദൈവമായി സൈന്യങ്ങളുടയ ദൈവമായ യഹോവ ഇപ്ര
കാരം പറയുന്നു: ഇതാ ഞാൻ യഹൂദയിൻമേലും യരുശലേമിലേ സകല
</lg> [ 193 ] <lg n="">നിവാസികളിന്മേലും ചൊല്ലിയ തിന്മയെ ഒക്കെയും വരുത്തുന്നതു ഞാൻ അ
വരോട് ഉരെച്ചിട്ടും കേളാതേയും അവൎക്കു വിളിച്ചിട്ടും ഉത്തരം പറയാ
</lg><lg n="൧൮"> തേയും പോകയാൽ തന്നേ.— എന്നാറേ യിറമിയാ റേകാബ്യ കുഡുംബ
ത്തോടു പറഞ്ഞിതു: ഇസ്രയേലിൻ ദൈവമായ സൈന്യങ്ങളുടയ യഹോ
വ ഇപ്രകാരം പറയുന്നു: നിങ്ങൾ അപ്പനായ യോനാബിൻ ചൊൽ
കേട്ടു അവന്റേ സകലകല്പനകളെ കാത്തു അവൻ നിങ്ങളോടു കല്പിച്ച
</lg><lg n="൧൯"> പ്രകാരം ഒക്കയും ചെയ്തു നടക്കകൊണ്ടു. റേകാബ് പുത്രനായ യോന
ദാബിന്നു എന്റേ മുമ്പാകേ നില്പുന്ന പുരുഷൻ എല്ലാ നാളും അറ്റുപോ
കയില്ല എന്നു ഇസ്രയേലിൻ ദൈവമായ സൈന്യങ്ങളുടയ യഹോവ പറയുന്നു.

</lg>

൩൬. അദ്ധ്യായം.

പ്രവാചകങ്ങളെ സംക്ഷേപിച്ച് ഏഴുതിച്ചതു (൯) രാജാവു കുറിച്ചൊരു
നോമ്പുനാളിൽ ജനത്തോടു വായിപ്പിച്ചാറേ (൨൦) രാജാവു ക്രുദ്ധിച്ചു ചുരുളിനെ
ചുട്ടുകളകകൊണ്ടു (൨൭) അതിഘോരപ്രവാചകത്തെ മുമ്പേതിനോടു ചേൎത്ത്
എഴുതിച്ചതു.

</lg><lg n="൧">. യോശിയാപുത്രനായ യോയക്കീം എന്ന യഹൂദാരാജാവിന്റേ നാലാം
ആണ്ടിൽ യഹോവായിൽനിന്നു യിറമിയാവിനു ഉണ്ടായ വചനമാചിതു:
</lg><lg n="൨"> ഒരു ഗ്രന്ഥചുരുളിനെ വാങ്ങിക്കൊണ്ടു ഞാൻ യോശീയാവിൻ കാലംമുതൽ
ഇന്നേവരേ ഇസ്രയേൽ യഹൂദ സകലജാതികൾ ഇവരെ ചൊല്ലി നി
</lg><lg n="൩"> ന്നോട് ഉരെച്ച എല്ലാ വചനങ്ങളെയും അതിൽ എഴുതുക! പക്ഷേ യ
ഹൂദാഗൃഹം അവനവൻ തൻ ദുൎവ്വഴിയെ വിട്ടു തിരിവാനും ഞാൻ അവരു
ടേ അകൃത്ത്യത്തെയും പാപത്തെയും ക്ഷമിപ്പാനും തക്കവണ്ണം ഞാൻ അവ
രോടു ചെയ്‌വാൻ ഭാവിക്കുന്ന തിന്മയെ ഒക്കയും കേട്ടുകൊൾകിലുമാം.—
</lg><lg n="൪"> എന്നാറെ യിറമിയാ നേരിയ്യാപുത്രനായ ബാരൂകിനെ വിളിച്ചുവരുത്തി
യഹോവ അവനോടു ഉരെച്ച സകലവചനങ്ങളെയും ചൊല്ലിക്കൊടുത്ത
</lg><lg n="൫"> പ്രകാരം ബാരൂക് ഗ്രന്ഥചുരുളിൽ എഴുതുകയും ചെയ്തു. യിറമിയാ ബാ
രൂകോടു കല്പിച്ചു: എനിക്കു മുടക്കം വരികയാൽ യഹോവാലയത്തിൽ
</lg><lg n="൬"> പൂകിക്കൂട. നീ അകത്തു ചെന്നു ഞാൻ ചൊല്ലിത്തന്നിട്ട് യഹോവാവച
നങ്ങളെ എഴുതിയ ചുരുളിൽ നോമ്പുനാൾക്കു യഹോവാലയത്തിൽ ജന
ത്തിന്റെ ചെവികൾ കേൾക്കേ വായിക്ക! നഗരങ്ങളിൽനിന്നു വന്ന
</lg> [ 194 ] <lg n="൭"> സകലയഹൂദയും കേൾക്കേ നീ വായിക്കും. പക്ഷേ അവനവൻ ദുൎവ്വഴി
യെ വിട്ടു തിരിവോളം; അവർ കെഞ്ചി പ്രാൎത്ഥിക്കുന്നതു യഹോവയുടേ
മുമ്പിൽ എത്തുകിലുമാമ്മ് യഹോവ ഈ ജനത്തിന്ന് എതിരേ ഉരെച്ച കോ
</lg><lg n="൮"> പവും ഊഷ്മാവും സാക്ഷാൽ വലുതു തന്നേ, എനു യിറമിയാപ്രവാചകൻ
കല്പിച്ചവണ്ണം ഒക്കയും നേരിയ്യാപുത്രനായ ബാരൂക്ക് ചെയ്തു ദേവാലയ
ത്തില്വെച്ചു യഹോവാവചനങ്ങളെ ഗ്രന്ഥത്തിൽ വായിക്കയും ചെയ്തു.

</lg>

<lg n="൯"> യോശീയാപുത്രനായ യോയക്കീം എന്ന യഹൂദാരാജാവിന്റേ അഞ്ചാം
ആണ്ടു ഒമ്പതാം മാസത്തിൽ യരുശലേമിലേ സൎവ്വജനവും യഹൂദാനഗ
രങ്ങളിൽനിന്നു യരുശലേമിൽ വന്ന സൎവ്വ ജനവും യഹോവയുടേ മുമ്പാ
</lg><lg n="൧൦"> കേ ഒരു നോമ്പു ഘോഷിക്കായി. അന്നു ബാരൂക്ക് യഹോവാ‌ലയത്തിൽ
(ചെന്നു) അതിലേ പുതുവാതിൽപ്പടിക്കൽ മീത്തലേ മുറ്റത്തു ശഫാർപുത്ര
നായ ഗമൎയ്യാ എഴുത്തന്റേ മുറിയിൽ വായിച്ചു സകലജനത്തെയും കേൾ
</lg><lg n="൧൧"> പ്പിച്ചു. ആ യഹോവാവചനങ്ങളെ ഒക്കയും ശഫാൻപുത്രനായ ഗമൎയ്യാപു
</lg><lg n="൧൨"> ത്രനായ മീകയാ ഗ്രന്ഥത്തിൽനിന്നു കേട്ടാറേ, രാജാലയത്തിലേക്ക് ഇറ
ങ്ങി എഴുത്തന്റേ മുറിയിൽ ചെന്നു. അവിടേ ഇതാ സകലപ്രഭുക്കന്മാ
രും ഇരുന്നൊരുന്നു എലീശമാ എഴുത്തനും ശമയ്യാപുത്രനായ ദലായാവും അ
ക്ബോർപുത്രനായ എല്നഥാനും ശഫാൻപുത്രനായ ഗമൎയ്യാവും ഹനന്യാപു
</lg><lg n="൧൩"> ത്രനായ ചിദക്കിയ്യാവും ശേഷം പ്രഭുക്കളും തന്നേ. ആയവരോടു മീക
യാ ആ ഗ്രന്ഥത്തിൽ ബാരൂക്ക് ജനങ്ങൾ കേൾക്കേ വായിച്ച സകലവച
</lg><lg n="൧൪"> നങ്ങളെയും കേട്ടപ്രകാരം അറിയിച്ചപ്പോൾ, സകലപ്രഭുക്കന്മാരും കൂശ്യ
മകനായ ശലെമ്യാപുത്രനായ നഥന്യപുത്രനായ യഹൂദിയെ ബാരൂകിന്ന
രികേ അയച്ചു: ജനം കേൾക്കേ നീ വായിച്ച ചുരിളിനെ കയ്യിൽ എടു
ത്തും കൊണ്ടു വരിക! എന്നു പറയിച്ചു, നേരിയ്യാപുത്രനാല ബാരൂക്ക് ചു
</lg><lg n="൧൫"> രുളിനെ എടുത്തുംകൊണ്ടു വരികയും ചെയ്തു. അല്ലയോ ഇരുന്നുകൊണ്ടു
ഞങ്ങടേ ചെവികളിൽ വായിക്ക! എന്ന് അവനോടു പറഞ്ഞാറേ ബാ
</lg><lg n="൧൬"> രൂക്ക് അവരുടേ ചെവികളിൽ വായിച്ചു, ആ വചനങ്ങൾ ഒക്കയും അ
വർ കേട്ടു തങ്ങളിൽ പേടിച്ചുപോയി: "ഈ വാക്കുകൾ എല്ലാം ഞങ്ങൾ
രാജാവിനെ ഉണൎത്തിക്കേ ഉള്ളൂ" എന്നു ബാരൂകോടു പറഞ്ഞതല്ലാതേ
</lg><lg n="൧൭"> ഈ വാക്കുകൾ ഒക്കയും അവന്റേ വായിൽനിന്നു എങ്ങനേ എഴുതി?
</lg><lg n="൧൮"> ഞങ്ങളോട് അറിയിക്ക! എന്നു ചോദിച്ചാറേ, ഈ എല്ലാ വചനങ്ങളെ
യും അവൻ ചൊല്ലിത്തരും തോറും ഞാൻ മഷികൊണ്ടു ഗ്രന്ഥത്തിൽ എഴു
</lg><lg n="൧൯"> തിപ്പോന്നു എന്നു ബാരൂക്ക് അവരോടു പറഞ്ഞു, പ്രഭുക്കന്മാർ ബാരൂക്കി
</lg> [ 195 ] <lg n="">നോടു: നീ പോയി യിറമിയാവുമായി ഒളിച്ചു കൊൾക, നിങ്ങൾ ഇന്നേട
ത്ത് എന്ന് ആരും അറിയരുതു എന്നു പറകയും ചെയ്തു.

</lg>

<lg n="൨൦"> അവർ ചുരുളിനെ എലീശമാ എഴുത്തന്റേ മുറിയിൽ വെച്ചേച്ചു രാജാ
വിന്നടുക്കേ അകമുറ്റത്തു ചെന്നു വൎത്തമാനം ഒക്കയും രാജാവിന്റേ ചെ
</lg><lg n="൨൧"> വികളിൽ ബോധിപ്പിച്ചാറേ, രാജാവു ചുരുളിനെ കൊണ്ടുവരുവാൻ
യഹൂദിയെ അയച്ചു. അവൻ എലീശമാ എഴുത്തന്റേ മുറിയി‌നിന്ന്
അതിനെ എടുത്തുംകൊണ്ടു വന്നു രാജാവും രാജാവിന്നരികേ നിൽക്കുന്ന
സകലപ്രഭുക്കന്മാരും കേൾക്കേ യഹൂദി അതിനെ വായിക്കയും ചെയ്തു.
</lg><lg n="൨൨"> അന്നു ഒമ്പതാം (ധനു) മാസത്തിൽ രാജാവ് ഹേമന്തഗേഹത്തിൽ ഇരു
</lg><lg n="൨൩"> ന്നു, തീക്കലം തിരുമുമ്പിൽ കത്തുന്നു. യഹൂദി മൂന്നു നാലു ഭാഗങ്ങളെ
വായിച്ചപ്പോൾ (രാജാവ്) എഴുത്തുകത്തി കൊണ്ടു അതിനെ നുറുക്കി ക
ലത്തിലേ തീയിൽ ചുരുൾ ആകേ ചുട്ടു തീരുവേളം (ഖണ്ഡങ്ങളെ) കല
</lg><lg n="൨൪"> ത്തീയിൽ ചാടിക്കളയും. ആ വചനങ്ങളെ ഒക്കയും കേട്ടിട്ടും രാജാവും
</lg><lg n="൨൫"> അവന്റേ ഭൃത്യന്മാരും പേടിച്ചതും വസ്ത്രം കീറിയതും ഇല്ല. എല്നഥാൻ
ദലായാ ഗമൎയ്യാ ഇവർ മാത്രം രാജാവോടു ചുരുളിനെ ചുടോലാ എന്നു യാ
</lg><lg n="൨൬"> ചിച്ചാറേയും അവരെ കേട്ടിട്ടില്ല. പിന്നേ രാജപുത്രനായ യരഃമയേൽ
അജ്രിയേൽപുത്രനായ സരായാ അബ്ദിയേൽപുത്രനായ ശലെമ്യാ ഇവ
രോടു ബാരൂകെഴുത്തനെയും യിറമിയാപ്രവാചകനെയും പിടികൂടുവാൻ
രാജാവ് കല്പിച്ചു, യഹോവ അവരെ ഒളിപ്പിക്കയും ചെയ്തു.

</lg> <lg n="൨൭"> രാജാവു ചുരുളിനെയും യിറമിയാ ചൊല്ലിക്കൊടുത്തിട്ടു ബാരൂക് എഴു
തിയ വചനങ്ങളെയും ചുട്ട ശേഷം യഹോവാവചനം യിറമിയാവിന്നു
</lg><lg n="൨൮"> ഉണ്ടായിതു: നീ ചെന്നു മറ്റൊരു ചുരുൾ വാങ്ങിക്കൊണ്ടു യഹൂദാരാ
ജാവായ യോയക്കീം ചുട്ട ഒന്നാം ചുരുളിൽ ഉള്ള മുമ്പിലത്തേ വചനങ്ങ
</lg><lg n="൨൯"> ളെ ഒക്കയും ഇതിൽ എഴുതുക! യോയക്കീം എന്ന യഹൂദാരാജാവോടു
നീ പറയേണ്ടതു: യഹീവ ഇപ്രകാരം പറയുന്നു: ബാബേൽരാജാവു
(പിന്നേയും) വന്നു ഈ ദേശത്തെ മുടിച്ചു അതിൽ മനുഷ്യരെയും കന്നാ
ലിയെയും ഒടുക്കിക്കളയും എന്നു നീ എന്തിനു എഴുതി? എന്നു ചൊല്ലി
</lg><lg n="൩൦"> നീ ഈ ചുരുളിനെ ചുട്ടുകളഞ്ഞുവല്ലോ? ആകയാൽ യഹോവ യഹൂദാ
രാജാവായ യോയക്കീമെ കുറിച്ചു പറയുന്നിതു: (൨൨, ൧൮ f.) ദാവിദ്
സിംഹാസനത്തിൽ ഇരിപ്പൊരുവൻ അവന്ന് ഉണ്ടാക ഇല്ല, അവന്റേ
</lg><lg n="൩൧"> ശവം പകൽ ഉഷ്ണത്തിന്നും ഇരവു ശീതത്തിന്നും ഇട്ടേച്ചുകിടക്കും. അ
വന്മേലും അവന്റേ സന്തതിയിലും ഭൃത്യന്മാരിലും ഞാൻ അവരുടേ അ
</lg> [ 196 ] <lg n="">കൃത്യത്തെ സന്ദൎശിക്കയും അവരുടേ മേലും യരുശലേംനിവാസികളിലും
യഹൂദാപുരുഷന്മാരിലും ഞാൻ ഒരെച്ചിട്ടും അവർ കേളാതേ വിട്ട തിന്മ
യെ എല്ലാം വരുത്തുകയും ചെയ്യും.

</lg>

<lg n="൩൨"> എന്നതിന്റേ ശേഷം യിറമിയാ മറ്റൊരു ചുരുൾ വാങ്ങി നേരിയ്യാ
പുത്രനായ ബാരൂകെഴുത്തന്നു കൊടുത്തു, അവനും യിറമിയാവിൻ വായി
ൽനിന്നു യഹൂദാരാജാവായ യോയക്കീം തീയിൽ ചുട്ട ഗ്രന്ഥത്തിലേ വ
ചനങ്ങളെ ഒക്കയും അതിൽ എഴുതിയതല്ലാതേ അവെക്ക് ഒത്ത അനേ
കം വചനങ്ങൾ കൂടിച്ചേൎന്നു വരികയും ആയി.

</lg>

൩൭. അദ്ധ്യായം. (—൩൯)

ഒടുക്കത്തേ നിരോധത്തിൽ യിറമിയാ (൬) പട്ടണനാശത്തെ അറിയിച്ച
ശേഷം (൧൧) തടവിലായി (൧൬) രാജാവോടു സ്വകാൎയ്യം സംസാരിച്ചതു.

<lg n="൧"> ബാബേൽരാജാവായ നബുകദ്രേചർ യോശീയാപുത്രനായ ചിദക്കീയാ
വെ യഹൂദാ ദേശത്തിൽ വാഴിച്ചതുകൊണ്ടു അവൻ യോയക്കീംപുത്രനായ
</lg><lg n="൨"> കൊന്യാവിന്നു പകരം വാഴുമ്പോൾ, യഹോവ യിറമിയാപ്രവാചകൻ
മുഖേന ഉരെക്കുന്ന വാക്കുകളെ അവനും ഭൃത്യന്മാരും നാട്ടിലേ ജനവും
</lg><lg n="൩"> കേളാതേ ഇരുന്നു, പിന്നേ ചിദക്കീയാരാജാവു ശലേമ്യാപുത്രനായ യൂക
ലെയും മയസേയാപുത്രനായ ചഫന്യാപുരോഹിതനെയും യിറമിയാപ്ര
വാചകനടുക്കേ അയച്ചു: നമ്മുടേ ദൈവമായ യഹോവയോടു ഞങ്ങൾക്കു
</lg><lg n="൪"> വേണ്ടി പക്ഷവാദം ചെയ്താലും! എന്നു പറയിക്കയും ചെയ്തു. അന്നു യി
റമിയാവെ കാരാഗൃഹത്തിൽ ആക്കീട്ടില്ല, അവൻ ജനത്തിൻ നടുവിൽ
</lg><lg n="൫"> പോയിവരുവാറുണ്ടു. ഫറോവിൻ സൈന്യമോ മിസ്രയിൽനിന്നു പുറ
പ്പെട്ടതിന്റേ ശ്രുതിയെ യരുശലേമെ മുട്ടിക്കുന്ന കൽദയർ കേട്ടിട്ടു യരു
</lg><lg n="൬"> ശലേമെ വിട്ടു മടങ്ങി പോയിരുന്നു.— അന്നു യിറമിയാപ്രവാചകനു
</lg><lg n="൭"> യഹോവാവചനം ഉണ്ടായിതു: ഇസ്രയേലിൻ ദൈവമായ യഹോവ പ
റയുന്നിതു: എന്നോടു ചോദിപ്പാൻ നിങ്ങളെ അയച്ച യഹൂദാരാജാവോടു
നിങ്ങൾ ഇപ്രകാരം പറവിൻ: നിങ്ങൾക്കു തുണെപ്പാൻ പുറപ്പെട്ട
ഫറോവിൻ സൈന്യം സ്വദേശമായ മിസ്രയിലേക്കു തിരിച്ചു പോകും.
</lg><lg n="൮"> കല്ദയർ മടങ്ങി വന്നു ഈ പട്ടണത്തെക്കൊള്ള പൊരുതു അതിനെ പി
</lg><lg n="൯"> ടിച്ചു തീയിൽ ചുട്ടുകളയും. യഹോവ ഇപ്രകാരം പറയുന്നു: കല്ദയർ
നമ്മെ വിട്ടുപോയ്ക്കളയും എന്നു നിങ്ങളെ തന്നേ ചതിക്കായ്‌വിൻ! അവർ
</lg> [ 197 ] <lg n="൧൦"> പോകയില്ല നിശ്ചയം. എന്നു വേണ്ട നിങ്ങളോടു പൊരുന്ന കല്ദയ
ബലത്തെ നിങ്ങൾ അശേഷം തകൎത്തു എങ്കിൽ അതിൽ കുതൎന്നു കിടപ്പ
വർ ചിലർ ശേഷിച്ചിരുന്നാൽ അവർ താന്താന്റേ കൂടാരത്തിൽ എഴുനീ
റ്റു ഈ പട്ടണത്തെ തീയിൽ ചുട്ടുകളയും.

</lg>

<lg n="൧൧"> കല്ദയബലം ഫറവോവിൻ സൈന്യത്തെ വിചാരിച്ചു യരുശലേമിനെ
</lg><lg n="൧൨"> വിട്ടു വാങ്ങിയാറേ, യിറമിയാ ബിന്യാമിൻദേശത്തുനിന്നു തന്റേ (ആ
ഹാര) ഭാഗം മേടിപ്പാൻ ജനനടുവിൽ അങ്ങി ചെന്നു യരുശലേമിൽ നിന്നു
</lg><lg n="൧൩"> പുറപ്പെട്ടു. ബിന്യാമീൻ വാതുക്കൽ എത്തിയപ്പോൾ അവിടത്തേ കാവ
ല്ക്കാരുടേ മുമ്പൻ ഹനന്യാപുത്രനായ് അശലെമ്യാപുത്രനായ യിറിയ്യാ എന്നു
പേരുള്ളവൻ യിറമിയാ പ്രവാചകനെ പിടികൂടി: നീ കല്ദയപക്ഷം
</lg><lg n="൧൪"> ചേരുവാൻ പോകുന്നു എന്നു പറഞ്ഞതിന്നു: കള്ളം തന്നേ ഞാൻ കല്ദയ
പക്ഷം ചേരാ എന്നു യിറമിയാ പറഞ്ഞാറേ, യിറിയ്യാ അവനെ കേളാ
ഞ്ഞു യിറിമിയാവെ പിടിച്ചുകൊണ്ടു പ്രഭുക്കന്മാരുടേ മുന്നിൽ ആക്കി,
</lg><lg n="൧൫"> പ്രഭുക്കളും യിറമിയാവോടു ക്രുദ്ധിച്ചു അവനെ അടിച്ചു യോനഥാൻ എഴു
ത്തന്റേ വീട്ടിലേ കണ്ടറയിൽ ആക്കി; ആ വീട് അവർ കാരാഗൃഹമാ
ക്കിയിരുന്നു.

</lg>

<lg n="൧൬"> യിറമിയാ കുണ്ടറയിൽ കെട്ടിയ വളവിൽ തന്നേ ആയി ഈറിയ നാൾ
</lg><lg n="൧൭"> അവിടേ പാൎത്തു ശേഷം, ചിദക്കീയാരാജാവ് ആളയച്ചു യിറമിയാവെ
വരുത്തി ഗൂഢമായി തന്റേ മന്ദിരത്തിൽ വെച്ച് അവനോടു "യഹോ
യിൽനിന്ന് വാക്ക് ഉണ്ടോ?" എന്നു ചോദിച്ചു, യിറമിയാ ഉണ്ടെന്നും
നീ ബാബേൽരാജാവിൻ കൈക്കൽ ഏല്പിക്കപ്പെടും എന്നും പറഞ്ഞു.
</lg><lg n="൧൮"> പിന്നേ യിറമിയാ ചിദക്കീയാരാജാവോടു പറഞ്ഞു: നിന്നോടും നിന്റേ
ഭൃത്യന്മാരോടും ഈ ജനത്തോടും ഞാൻ എന്തു പിഴെച്ചിട്ടു നിങ്ങൾ എന്നെ
</lg><lg n="൧൯"> കാരാഗൃഹത്തിൽ ആക്കിയതു? ബാബേൽരാജാവു നിങ്ങടേ മേലും ഈ
ദേശത്തിന്മേലും വരിക ഇല്ല എന്നു നിങ്ങളോടു പ്രവചിച്ച അങ്ങേ പ്ര
</lg><lg n="൨൦"> വാദികളും എവിടേ? ഇന്നേക്കോ രാജാവായ സ്വാമിയേ കേട്ടാലും!
എന്റേ യാചന തിരുമുമ്പിൽ എത്താകേ വേണ്ടു! അവിടേ ഞാൻ മരി
ക്കായ്‌വാൻ യോനഥാൻ എഴുത്തന്റേ വീട്ടിൽ എന്നെ മടക്കി ആക്കരുതേ!
</lg><lg n="൨൧"> എന്നാറേ ചിദക്കീയാരാജാവു കല്പിക്കയാൽ യിറമിയാവീ രാജാലയത്തി
ലേ കാവൽമുറ്റത്താക്കി, പട്ടണത്തിൽ അപ്പം ഒക്കയും മുടിവോളം ദിവ
സേന അപ്പക്കാരുടേ തെരുവിൽനിന്നു ഒരു പിണ്ഢം അപ്പം കൊടുത്തു
പോന്നു; ഇങ്ങനേ യിറമിയാ കാവൽമുറ്റത്തു വസിക്കയും തചയ്തു.
</lg> [ 198 ] ൩൮. അദ്ധ്യായം.

പ്രവാചകനെ ചേറ്റുകുഴിയിൽനിന്നു (൭) ഒരു കൂശ്യൻ വലിച്ചെടുത്ത ശേ
ഷം (൧൪) രാജാവോട് ഒടുക്കത്തേ സംവാദം.

<lg n="൧"> യഹോവ ഇപ്രകാരം പറയുന്നു: (൨൧, ൯f.) ഈ പട്ടണത്തിൽ പാൎക്കു
ന്നവൻ വാളാലും ക്ഷാമത്താലും മഹാരോഗത്താലും മരിക്കും പുറപ്പെട്ടു ക
ല്ദയരോടു ചെരുന്നവൻ ജീവിക്കും, അവന്നു പ്രാണൻ തന്നേ കൊള്ളയാ
</lg><lg n="൨"> കും ഉയിൎക്കയും ചെയ്യും. യഹോവ ഇപ്രകാരം പറയുന്നു: ഈ പട്ടണം
ബാബേൽ രാജബലത്തിൽ കൈക്കൽ കൊടുക്കപ്പെടും, അവൻ അതി
</lg><lg n="൩"> നെ പിടിക്കയും ചെയ്യും. എന്ന് ഇങ്ങനേ യിറമിയാ സകലജനത്തോ
ടും ഉരിയാടുന്ന വാക്കുകളെ മത്താൻ പുത്രനായ ശഫത്യാ പശ്‌ഹൂർപുത്ര
നായ ഗദല്യാ ശലെമ്യാപുത്രനായ യൂകൽ മല്ക്കീയാപുത്രനായ പശ്‌ഹൂർ
</lg><lg n="൪"> എന്നുള്ള പ്രഭുക്കന്മാർ കേട്ടു രാജാവോടു കിടകൊണ്ടിതു: ഈ ആളെ
സാക്ഷാൽ വധിച്ചേ മതിയാവു അല്ലാഞ്ഞാൽ ഈ വക വാക്കു ചൊല്ലിക്കൊ
ണ്ടു ഈ പട്ടണത്തിൽ ശേഷിച്ചുള്ള പടയാളികളുടേ കൈകളെയും സകല
ജനത്തിന്റേ കൈകളെയും തളൎത്തുന്നു; കേവലം ഈ ജനത്തിന്റേ സു
</lg><lg n="൫"> ഖത്തെ അല്ല ദോഷത്തെ മാത്രം ഈ ആൾ തേടുന്നതു. എന്നാറേ ചിദ
ക്കീയാരാജാവു: അവൻ ഇതാ നിങ്ങടേ കയ്യിലത്രേ, നിങ്ങളോടു രാജാ
</lg><lg n="൬"> വിന്ന് ഓർ ആവതും ഇല്ലല്ലോ, എന്നു പറഞ്ഞപ്പോൾ, അവൻ യിറമി
യാവെ പിടിച്ചു കാവൻ മുറ്റത്തു മല്ക്കീയാരാജപുത്രന്ന് ഒരു കിണറുള്ള
തിൽ ആക്കിച്ചു. ചളിയല്ലാതേ വെള്ളമില്ലാതിരിക്കുന്ന കിണറ്റിൽ യിറ
മിയാവെ കയറുകൾകൊണ്ട് ഇറക്കിവിട്ടു ആ ചളിയിൽ യിറമിയാ പൂ
ഴുകയും ചെയ്തു.

</lg>

<lg n="൭. ൮"> യിറമിയാവെ കിണറ്റിൽ ഇട്ട പ്രകാരം രാജാലയത്തിൽ ഷണ്ഡനായ
എബദ്മെലക് എന്ന ഒരു കൂശ്യൻ കേട്ടാറേ, എബദ്മെലക് രാജാലയ
ത്തെ വിട്ടു രാജാവു ബിന്യമീൻവാതുക്കൽ ഇരിക്കുന്നേടത്തു ചെന്നു രാജാ
</lg><lg n="൯"> വോട് ഉണൎത്തിച്ചു: അല്ലയോ സ്വാമിരാജാവേ ആ പുരുഷന്മാർ യിറ
മിയാപ്രവാചകനോടു ചെയ്തത് എല്ലാം വിശേഷാം അവനെ കിണ
റ്റിൽ തള്ളിവിട്ടതൂ വിടക്കു തന്നേ. പട്ടണത്തിൽ അപ്പം ഇല്ലാതേ പോ
</lg><lg n="൧൦"> കയാൽ അവൻ അവിടേ വിശന്നു മരിക്കേ ഉള്ളു. എന്നാറേ രാജാവു
കൂശ്യനായ എബദ് മെലകിനോടു: നീ ഇവിടുന്നു മുപ്പത് ആളെ കൂട്ടിക്കൊ
ണ്ടു യിറമിയാപ്രവാചകനെ കുഴിയിൽനിന്നു മരിക്കുമ്മുമ്പേ കരേറ്റുക!
</lg> [ 199 ] <lg n="൧൧"> എന്നു കല്പിച്ചു. ആ ആളുകളെ എബദ് മെലക്ക് കൈക്കലാല്ലിക്കൊണ്ടു
രാജാലയത്തിൽ ചെന്നു ഭണ്ഡാരത്തിന്നു താഴേ കീറ്റുതുണിയും പഴന്തുണി
വീഴ്പ്പും കിടക്കുന്നതിൽനിന്ന് എടുത്തു കയറുകളിൽകൂടി കുഴിയിൽ യിറ
</lg><lg n="൧൨"> മിയാവിന്ന് ഇറക്കി. ഈ കീറ്റുതുണിയും വീഴ്പ്പും നിന്റേ കക്ഷങ്ങ
ളിൽ കയറുകൾക്ക് അകത്താക്കി ഇട്ടുകൊൾക! എന്ന് എബദ്‌മെലക്
</lg><lg n="൧൩"> യിറമിയാവോടു പറഞ്ഞു, യിറമിയാ അപ്രകാരം ചെയ്തു. അവ്വണ്ണം അ
വർ കയറുകൾകൊണ്ടു യിറമിയാവെ വലിച്ചു കിണറ്റിൽനിന്നു കരേ
റ്റിയപ്പോൾ യിറമിയാ കാവൽമുറ്റത്തു പാൎത്തിരുന്നു.

</lg>

<lg n="൧൪"> അനന്തരം ചിദക്കീയാരാജാവ് ആളയച്ചു യിറമിയാപ്രവാചകനെ
യഹോവാലയത്തിലേ മൂന്നാം പ്രവേശത്തിൽ വരുത്തി കൂട്ടിക്കൊണ്ടു:
ഞാൻ നിന്നോടു ഒരു വാക്കു ചോദിക്കുന്നു, എന്നെ ഒന്നും മറെക്കരുതു!
</lg><lg n="൧൫"> എന്നു രാജാവു യിറമിയാവോടു പറഞ്ഞു. യിറമിയാ ചിദക്കീയാവോടു:
നിന്നോട് അറിയിച്ചാൽ നീ എന്നെ കൊല്ലുക ഇല്ലയോ? നിന്നോട് ഒന്നു
</lg><lg n="൧൬"> മന്ത്രിച്ചാലോ നീ എന്നെ കേൾക്ക ഇല്ല എന്നു പറഞ്ഞപ്പോൾ, ഈ പ്രാ
ണനെ നമുക്കു പടെച്ച യഹോവാജീവനാന നിന്നെ കൊൽക ഇല്ല,
നിൻ പ്രാണനെ അന്വേഷിക്കുന്ന ഈ പുരുഷന്മാരുടേ കൈക്കൽ നി
ന്നെ ഏല്പിക്കയും ഇല്ല എന്നു ചിദക്കീയാരാജാവു രഹസി തന്നേ യിറമി
</lg><lg n="൧൭"> യാവോടു സത്യം ചെയ്തു.— അപ്പോൾ യിറമിയാ ചിദക്കീയാവോടു പ
റഞ്ഞു: ഇസ്രയേലിൻ ദൈവമായ സൈന്യങ്ങളുടയ യഹോവ ഇപ്രകാ
രം പറയുന്നു: നീ പുറപ്പെട്ടു ബാബേൽ രാജാവിന്റേ പ്രഭുക്കന്മാരെ ക
ണ്ടാൻ നിന്റേ പ്രാണൻ ഉയിൎക്കും, ഈ പട്ടണം തീയിൽ ചുട്ടുപോകയും
</lg><lg n="൧൮"> ഇല്ല, നീ കുഡുംബവുമായി ജീവിക്കും. ബാബേൽരാജാവിൻ പ്രഭുക്ക
ന്മാരെ കാണ്മാൻ പുറപ്പെടായ്കിലോ ഈ പട്ടണം കല്ദയരുടേ കൈക്കൽ
കൊടുത്തുപോകും, അവർ അതിനെ തീയിൽ ചുടും, നീ അവരുടേ ക
</lg><lg n="൧൯"> യ്യിൽ നിന്നു ചാടിപ്പോകയും ഇല്ല. എന്നാറേ ചിദക്കീയാരാജാവു യിറ
മിയാവോടു: കൽദയരുടേ പക്ഷം ചേൎന്നുപോയ യഹൂദന്മാരെ ഞാൻ പേ
ടിക്കുന്നു, അവരുടേ കയ്യിൽ എന്നെ ഏല്പിച്ചാൽ എന്നെക്കൊണ്ടു കളിപ്പി
</lg><lg n="൨൦"> ക്കിലുമാം എന്നു പറഞ്ഞപ്പോൾ, യിറമിയാ പറഞ്ഞു: ഈല്പിക്ക ഇല്ല!
ഞാൻ ചൊല്ലിത്തരുമ്പ്രകാരം യഹോവാശബ്ദത്തെ കേട്ടുകൊണ്ടാലും!
</lg><lg n="൨൧"> എന്നാൽ നന്നായ്വരും നിന്റേ പ്രാണനും ജീവിക്കും. പുറപ്പെടുവാൻ
</lg><lg n="൨൨"> തോന്നായ്കിലോ യഹോവ എന്നെ കാണിച്ച വചനമാവിതു: യഹൂദാ
രാജാലയത്തിൽ ൽമിഞ്ചിനില്ക്കുന്ന എല്ലാ സ്ത്രീകളും ഇതാ ബാബേൽരാജാ
</lg> [ 200 ] <lg n="">വിൻ പ്രഭുക്കന്മാൎക്ക് ആമാറു കൊണ്ടുപോകപ്പെടും. "അയ്യോ നിന്റേ
ഇണങ്ങൾ നിന്നെ മോഹിപ്പിച്ചു തോല്പിച്ചു നിന്റേ കാൽ ചൊത്തയിൽ
പൂണ ഉടനേ അവർ പിന്വാങ്ങി പോയി" എന്ന് ആ സ്ത്രീകൾ ഇതാ
</lg><lg n="൨൩"> വായ്‌പാടും. നിന്റേ സ്ത്രീകളെയും മക്കളെയും ഒക്ക പുറത്തു കല്ദയരടു
ക്കേ കൊണ്ടുപോകും, ഇവരുടേ കൈക്കു നീ ചാടിപ്പോകാതേ ബാ
ബേൽരാജാവിന്റെ കയ്യാൽ പിടിക്കപ്പെടും, ഈ പട്ടണത്തെ നീ തന്നേ
</lg><lg n="൨൪"> തീയിൽ ചുട്ടുകളകയും ചെയ്യും.— ചിദക്കീയാ യിറമിയാവോടു പറഞ്ഞു:
</lg><lg n="൨൫"> നീ മരിക്കായ്‌വാൻ ഈ വാക്കുകൾ ആരും അറിയരുതു! ഞാൻ നിന്നോടു
സംസാരിച്ചപ്രകാരം പ്രഭുക്കന്മാർ കേട്ടിട്ടു വന്നു: നീ രാജാവോടു സം
സാരിച്ചത് എന്ത്? എന്നു അറിയിച്ചു തരിക, ഞങ്ങളെ കറെക്കരുതേ!
നിന്നെ കൊല്ലുകയും ഇല്ല, രാജാവും നിന്നോടു ചൊല്ലിയത് എന്ത്?
</lg><lg n="൨൬"> എന്നു നിന്നോടു ചോദിച്ചാൽ, എന്നെ യോനാഥാൻ വീട്ടിൽ അവിടേ
മരിപ്പാനായി മടക്കരുതേ എന്നു ഞാൻ രാജസന്നിധാനത്തിൽ എന്റേ
</lg><lg n="൨൭"> സങ്കടം ബോധിപ്പിക്കായി എന്നു പറയേണം.— എന്നാറേ സകല
പ്രഭുക്കന്മാരും യിറമിയാവെ ചെന്നുകണ്ടു ചോദിച്ചപ്പോൾ, രാജാവു
കല്പിച്ച ഈ എല്ലാ വാക്കിൻപ്രകാരം അവൻ അറിയിച്ചു, അവർ
മിണ്ടാതേ അവനെ വിട്ടുപോന്നു, കാൎയ്യം വെളിയിൽ ആയതും ഇല്ല.
</lg><lg n="൨൮"> യരുശലേം പിടിച്ചുപോകും നാൾവരേ യിറമിയാ കാവൽമുറ്റത്തു
പാൎത്തതേ ഉള്ളു.

</lg> ൩൯. അദ്ധ്യായം.

പട്ടണകലാപത്തിൽ (൪) ചിദക്കീയാവിന്നു ശിക്ഷയും (൧൧) യിറമിയാവി
ന്നു (൧൫) എബദ് മെലകിന്നും രക്ഷയും വന്നഥു. <lg n="൧"> യഹൂദാരാജാവായ ചിദക്കീയാവിൻ ഒമ്പതാം ആണ്ടേ പത്താം മാസ
ത്തിൽ ബാബേൽരാജാവായ നബുക്കദ്രേചർ സകലബലവുമായി യരുശ
</lg><lg n="൨"> ലേമെക്കൊള്ള വന്നു അതിനെ വളഞ്ഞു മുട്ടിച്ചു. ചിദക്കീയാവിൻ പതി
നൊന്നാം ആണ്ടേ നാലാം മാസത്തിൽ ഒമ്പതാം തിയ്യതി പട്ടണം പിളന്നു
</lg><lg n="൩"> പോയി. യരുശലേം പിടിച്ചുപോയ ശേഷം നിൎഗ്ഗൽശരേചർ, സംഗർ
നബു, സൎസ്സകീം എന്ന ഷണ്ഡാദ്ധ്യക്ഷൻ, നിൎഗ്ഗൽശരേചർ എന്ന മഘാ
ദ്ധ്യക്ഷൻ തുടങ്ങിയുള്ള ബാബേൽരാജപ്രഭുക്കന്മാർ എപ്പേരും അക്കമ്പുള്ള
</lg><lg n="൫"> നടുവാതുക്കൽ ഇരുന്നു. ആയവരെ യഹൂദാരാജാവായ ചിദക്കീയാ എ
</lg> [ 201 ] <lg n="൫">ല്ലാ പോരാളികളുമായി കണ്ടു മണ്ടിപ്പോയി രാക്കു രാജത്തോട്ടംവഴിയാ
യി രണ്ടു മതില്ക്കും നടുവിലേ വാതിലുടേ പട്ടണത്തെ വിട്ടു യൎദ്ദൻതാഴ്വ
</lg><lg n="൫"> രെക്കു പുറപ്പെട്ടു. കൽദയസേന അവരെ പിന്തേൎന്നു യറിഹോതാഴ്വര
യിൽ ചിദക്കീയാവെ എത്തി അവനെ പിടിച്ചു, ഹമാത്ത് നാട്ടിലേ റി
ബ്ലെക്കു കരേറ്റി ബാബേൽരാജാവായ നബുകദ്രേച്ചൎക്കു മുന്നിറുത്തി, ഇ
</lg><lg n="൬">വൻ അവനു ന്യായം വിധിക്കയും ചെയ്തു. അവൻ കാൺങ്കേ ബാബേൽ
രാജാവു റിബ്ലയിൽവെച്ചു ചിദക്കീയാവിൻ മക്കളെ കൊത്തി, യഹൂദയി
</lg><lg n="൭"> ലേ സകല ആഢ്യന്മാരെയും ബാബേൽരാജാവു കൊന്നു, ചിദക്കീയാ
വിൻ കണ്ണുകളെ പൊട്ടിച്ചു അവനെ ബാബേലിൽകൊണ്ടുപോവാൻ
</lg><lg n="൮"> ചെമ്പുവിലങ്ങുകളെ കെട്ടിച്ചു.- പിന്നേ കൽദയർ രാജാലയത്തെയും
ജനവീടുകളെയും തീയിട്ടു ചുട്ടു യരുശലേംമതിലുകളെ ഇടിച്ചുകളഞ്ഞു,
</lg><lg n="൯"> പട്ടണത്തിൽ മിഞ്ചിയ ജനശേഷത്തെയും ആ പക്ഷം ചേൎന്നവരുടേ<lb/കൂട്ടത്തെയും ശിഷ്ടമുള്ള ജനശേഷിപ്പിനെയും നബുജരദാൻ എന്ന അക
</lg><lg n="൧൦"> മ്പടി മേലാൾ ബാബേലിലേക്കു പ്രവസിപ്പിച്ചു. ഒന്നും ഇല്ലാത്ത എളി
യ ജനത്തിൽ മാത്രം അകമ്പടിമേലാൾ നബുജരദാൻ ചിലരെ യഹൂദാ
ദേശത്തിൽ പാൎപ്പിച്ചു, അവൎക്കു ആ സമയത്തു കണ്ടം പറമ്പുകളെ കൊ
ടുക്കയും ചെയ്തു.

</lg>

<lg n="൧൧"> യിറമിയാവെ ചൊല്ലി ബാബേൽരാജാവു നബുകദ്രേചർ അകമ്പടി
</lg><lg n="൧൨"> മേലാളായ നബുജരദാനു കല്പന കൊടുത്തു: അവനെ വരുത്തി ദോഷം
ഒട്ടും ചെയ്യാതേ കടാക്ഷിച്ചു നോക്കുക! അവൻ നിന്നോടു ചൊല്ലുമ്പോ
</lg><lg n="൧൩"> ലേ തന്നേ അവനോടു ചെയ്ക! എന്നു പറഞ്ഞിരുന്നു. അവ്വണ്ണം അക
മ്പടിമേലാൾ നബുജരദാൻ ഷണ്ഡാദ്ധ്യക്ഷൻ നബുശിസ്ബാൻ മഘാദ്ധ്യ
ക്ഷൻ നിൎഗ്ഗൽശരേചർ മുതലായ ബാബേൽരാജവീരന്മാർ ആളയച്ചു,
</lg><lg n="൧൪"> യിറമിയാവെ കാവൽമുറ്റത്തിങ്കന്ന് എടുത്തു വരുത്തി ശഫാൻപുത്രനായ
അഹിക്കാംപുത്രനായ ഗദല്യവിൻവശം കൊടുത്തു, അവനെ വീട്ടിൽ
കൊണ്ടുപോവാൻ സമ്മതിച്ചു. അങ്ങനേ അവൻ ജനത്തിൻ മദ്ധ്യേ
പാൎത്തു നിൽക്കയും ചെയ്തു.

</lg>

<lg n="൧൫"> യിറമിയാ കാവൽമുറ്റത്തു തടഞ്ഞിരുന്ന സമയം അവനു യഹോവാ
</lg><lg n="൧൬"> വചനം ഉണ്ടായിരുന്നിതു: നീ ചെന്നു കൂശ്യനായ എബദ് മെലകിനോടു
പറക: ഇസ്രയേലിൻ ദൈവമായ സൈന്യങ്ങളുടയ യഹോവ ഇപ്രകാ
രംപറയുന്നു: ഈ പട്ടണത്തിന്മേൽ എന്റേ വചനങ്ങളെ ഞാൻ ഇതാ
നന്മെക്കല്ല തിന്മെക്കത്രേ വരുത്തുന്നു, തൽക്കാലത്ത് അവ നീ കാൺങ്കേ സംഭ
</lg> [ 202 ] <lg n="൧൭"> വിക്കും. ആ നാളിൽ ഞാൻ നിന്നെ ഉദ്ധരിക്കും എന്നു യഹോവയുടേ
അരുളപ്പാടു; നീ അഞ്ചുന്ന പുരുഷന്മാരുടേ കയ്യിൽ കൊടുക്കപ്പെടുകയും
</lg><lg n="൧൮"> ഇല്ല. നീ എന്നിൽ ആശ്രയിക്കകൊണ്ടു വാളാൽ പടുകയില്ല, ഞാൻ
നിന്നെ വഴുതിപ്പോരുമാറാക്കും, നിൻ പ്രാണൻ നിണക്കു കൊള്ളായ്‌വരി
കയും ചെയ്യും എന്നു യഹോവയുടേ അരുളപ്പാടു.

</lg>

൪൦. അദ്ധ്യായം. (—൪൫)

നാടുവാഴിയായ ഗദല്യാവോടു യിറമിയാവും (൭) മണ്ടിചിന്നിപ്പോയ പലരും
കൂടിയപ്പോൾ (൧൩) അമ്മോന്യന്റേ ദുൎബ്ബോധത്താൽ (൩൧,൧) ഇശ്മയേൽരാജ
പുത്രൻ നാടുവാഴിയെയും (൪) മറ്റനേകരെയും കൊല്ലുക കൊണ്ടു (൧൧) ശേഷി
ച്ചവർ കൽദയരെ പേടിച്ചു തെക്കോട്ടു വാങ്ങി.

<lg n="൧"> അകമ്പടിമേലാളായ നബുജരദാൻ യിറമിയാവെ റാമയിൽനിന്നു വി
ടുവിച്ച ശേഷം ഇവനു യഹോവയിൽനിന്നുണ്ടായ വചനം.

</lg>

<lg n="൧">യരുശലേമിലും യഹൂദയിലും ഉള്ളവർ ബാബേലിലേക്കു പ്രവസിക്കേ
</lg><lg n="൨"> ണ്ടുന്ന കൂട്ടത്തിൽ യിറമിയാവും തളകളാൽ കെട്ടുപെട്ടിരുന്നു. അകമ്പടി
</lg><lg n="൩"> മേലാൾ അവനെ എടുത്തുവരുത്തിയാറേ അവനോടു പറഞ്ഞു: നിന്റേ
ദൈവമായ യഹോവ ഈ സ്ഥലത്തിന്മേൽ ഈ ദോഷം ഉരെച്ചു, യഹോവ
ഉരെച്ചവണ്ണം വരുത്തി ചെയ്തും ഇരിക്കുന്നു. നിങ്ങൾ യഹോവയോടു
പിഴെച്ചു അവന്റേ ശബ്ദം കേളായ്കയാൽ ഇത്തരം നിങ്ങൾക്കു ഉണ്ടായി.
</lg><lg n="൪"> ഇപ്പോൾ നിൻ കൈകളിലുള്ള തളകളിൽനിന്ന് ഞാൻ ഇതാ നിന്നെ
ഇന്ന് അഴിക്കുന്നു; എന്റേ കൂട ബാബേലിൽ പോരുവാൻ തോന്നി
യാൽ വരിക, ഞാൻ നിന്നെ കടാക്ഷിക്കും; എന്റേ കൂട ബാബേലിൽ
പോരുന്നതു തെളിയാഞ്ഞാൽ വേണ്ടാ; കണ്ടാലും ദേശം ഒക്കയും നിന്റേ
മുമ്പാകേ കിടക്കുന്നു, പോവാൻ നല്ലതും ഉചിതവും ആയി തോന്നുന്നവി
</lg><lg n="൫"> ടേക്കു പോയിക്കൊൾക! എന്നാറേ (യിറമിയാ) തിരിയാതേ നിന്നപ്പോൾ
(മേലാൾ പറഞ്ഞു:) ബാബേൽരാജാവു യഹൂദാനഗരങ്ങളിൽ അധിക
രിപ്പിച്ച ശഫാൻപുത്രനായ അഹിക്കാംപുത്രനായ ഗദല്യാവോടു ചെന്നു
ചേൎന്നു ജനത്തിൻമദ്ധ്യേ പാൎത്തുകൊൾകിലുമാം. അല്ലാതേ പോവാൻ
ഉചിതമായി തോന്നുന്ന എവിടത്തേക്കും പോയിക്കൊൾക! എന്നിട്ടു
അകമ്പടിമേലാൾ അവനു ആഹാരഭാഗവും സമ്മാനവും കൊടുത്തു അവനെ
</lg><lg n="൬"> അയച്ചു. യിറമിയാ അഹിക്കാംപുത്രനായ ഗദല്യാവിൻ അടുക്കേ മിസ്പ

</lg> [ 203 ] <lg n="">യിൽവന്നു, ദേശത്തിൽ മിഞ്ചി നില്ക്കുന്ന ജനത്തിൻ മദ്ധ്യേ അവനോട്
ഒന്നിച്ചു പാൎക്കയും ചെയ്തു.

</lg>

<lg n="൭"> ബാബേൽരാജാവു അഹിക്കാംപുത്രനായ ഗദല്യാവെ ദേശത്ത് അധി
കാരി ആക്കിവെച്ചു എന്നും ബാബേലിലേക്കു പ്രവസിച്ചു പോകാത്ത
പുരുഷസ്ത്രീകളും കുഞ്ഞികുട്ടിയും ദേശത്തു എളിയോരും ആകുന്ന ചിലരെ
അവനെ ഏല്പിച്ചു എന്നും നാട്ടിൽ (ഒളിച്ച) പടത്തലവന്മാർ ആളുകളു
</lg><lg n="൮"> മായി കേട്ടപ്പോൾ, നഥന്യാപുത്രനായ ഇശ്മയേൽ, യോഹനാൻ യോ
നഥാൻ എന്ന കറേഹപുത്രന്മാർ, തഹ്നുമത്ത് പുത്രനായ സരായ, നതോ
ഫയിലേ ഒഫായിൻ പുത്രന്മാർ, മയകക്കാരന്റേ പുത്രനായ യജന്യാ
ഇവർ ആളുകളുമായി മിസ്പയിലേക്കു ഗദല്യാവിൻ അടുക്കേ വന്നു.
</lg><lg n="൯"> ശഫാൻപുത്രനായ അഹിക്കാംപുത്രനായ ഗദല്യാ അവരോട്ടം ആളുക
ളോടും ആണയിട്ടു പറഞ്ഞിതു: കൽദയരെ സേവിപ്പാൻ ഭയപ്പെടരുതു!
ദേശത്തിൽ പാൎത്തു ബാബേൽരാജാവെ സേവിച്ചുകൊൾവിൻ! എന്നാൽ
</lg><lg n="൧൦"> നിങ്ങൾക്കു നന്നാകും. നമ്മെ കാണ്മാൻ വരുന്ന കൽദയരുടേ മുമ്പാകെ
നില്പാൻ ഞാൻ ഇതാ മിസ്പയിൽ വസിക്കുന്നു; നിങ്ങളോ വീഞ്ഞും മരഫ
ലവും എണ്ണയും ചേൎത്തു പാത്രങ്ങളിൽ ആക്കി നിങ്ങൾ പിടികിട്ടിയ
</lg><lg n="൧൧"> നഗരങ്ങളിൽ പാൎത്തുകൊൾവിൻ! എന്നാറേ മോവാബിലും അമ്മോ
ന്യരിലും ഏദോമിലും ശേഷം രാജ്യങ്ങളിലും ഉള്ള യഹൂദന്മാർ ഒക്കയും
ബാബേൽരാജാവു യഹൂദെക്ക് ഒരു ശേഷിപ്പു വെച്ചു, ശഫാൻപുത്ര
നായ അഹിക്കാപുത്രനായ ഗദല്യാവെ അവരിൽ അധികരിപ്പിച്ചുള്ള
</lg><lg n="൧൨"> വിവരംകേട്ടപ്പോൾ, എല്ലാ യഹൂദന്മാരും ആട്ടിക്കളഞ്ഞുപോയ സകല
സ്ഥലങ്ങളിൽ നിന്നും മടങ്ങി, യഹൂദാദേശത്തു മിസ്പയിൽ ഗദല്യാവിന്ന
ടുക്കേ വന്നു അത്യന്തം വീഞ്ഞും മരഫലവും സ്വരൂപിക്കയും ചെയ്തു.
</lg><lg n="൧൩"> കറേഹപുത്രനായ യോഹനാൻ മുമ്പായ നാട്ടിലേ പടത്തലവന്മാർ
</lg><lg n="൧൪"> മിസ്പയിൽ വന്നു ഗദല്യാവെ കണ്ടു: അമ്മോന്യരാജാവു ബാലീസ് നി
ന്റേ പ്രാണച്ഛേദം വരുത്തുവാൻ നഥന്യാപുത്രനായ ഇശ്മയേലിനെ
അയച്ചപ്രകാരം അറിയുന്നുണ്ടോ? എന്ന് അവനോടു പറഞ്ഞാറേ അ
</lg><lg n="൧൫"> ഫിക്കാംപുത്രനായ ഗദല്യാ അവരെ വിശ്വസിച്ചില്ല. അപ്പോൾ കറേ
ഹപുത്രനായ യോഹനാൻ മിസ്പയിൽ ഗദല്യാവെ വേറേ വിളിച്ചു അവ
നോടുപറഞ്ഞു: ആരും അറിയാതേ ഞാൻ പോയി നഥന്യാപുത്രനായ
ഇശ്മയേലെ വെട്ടിക്കളയട്ടേ! നിന്നോട് ഒരുമിക്കുന്ന യഹൂദർ ഛിന്നഭി
ന്നമായി യഹൂദയിലേ ശിഷ്ടം കെട്ടുപോവാൻ അവൻ നിന്നെ പ്രാണ
</lg> [ 204 ] <lg n="൧൬"> ച്ഛേദം വരുത്തുന്നത് എന്തിനു? എന്നതിനു അഹിക്കാംപുത്രനായ ഗ
ദല്യാ: ഈ കാൎയ്യം ചെയ്യരുതു! നീ ഇശ്മയേലെ പറ്റി ചൊല്ലുന്നതു ഭേ
ഷ്കത്രേ എന്നു കറേഹപുത്രനായ യോഹനാനോടു പറകയും ചെയ്തു.

</lg>

<lg n="൪൧, ൧"> ഏഴാം മാസത്തിൽ ഉണ്ടായിതു: എലിശമാപുത്രനായ നഥന്യാപുത്രനാ
യ ഇശ്മയേൽ എന്ന അരചവംശത്തിൽ ഉണ്ടായി രാജമേലാളുകളിൽ കൂടി
യൊരുവൻ പത്തുപുരുഷന്മാരുമായി മിസ്പയിൽ വന്നു, അഹിക്കാംപുത്ര
നായ ഗദല്യാവെ കണ്ടു, അവർ ഒക്കത്തക്ക മിസ്പയിൽ തന്നേ സദ്യ കഴി
</lg><lg n="൨"> ക്കയും ചെയ്തു. അപ്പോൾ നഥന്യാപുത്രൻ ഇശ്മയേൽ കൂടേ ഉള്ള പ
ത്താളുകളുമായി എഴുനീറ്റു ശഫാൻപുത്രനായ അഹിക്കാംപുത്രൻ ഗദ
</lg><lg n="൩"> ല്യാവെ വാൾകൊണ്ടു വെട്ടി. അങ്ങനേ ബാബേൽരാജാവു ദേശാധി
കാരിയാക്കിയ ഗദല്യാവെയും അവനോടു കൂടേ മിസ്പയിലുള്ള യഹൂദരെ
യും അവിടെ കാണായ കൽദയപ്പടയാളികളെയും ഇശ്മയേൽ വെട്ടി
</lg><lg n="൪"> ക്കൊന്നു.- ഗദല്യാവെ കൊന്നിട്ടു രണ്ടാം നാൾ (പുറത്ത്) ആരും
</lg><lg n="൫"> ഗ്രഹിയാഞ്ഞപ്പോൾ, ശികെം ശിലോ ശമൎയ്യ എന്ന ഊരുകളിൽനിന്നു
യഹോവാലയത്തേക്കു വഴിപാടും കുന്തുരുക്കവും കൊണ്ടുപോകേണം എ
ന്നു വെച്ചു എൺപതു പുരുഷന്മാർ തലചിരെച്ചും വസ്ത്രങ്ങൾ കീറി മെയി
</lg><lg n="൬"> ചെത്തിക്കൊണ്ടും (൧൬,൬.) അവിടേ വന്നു. അവരെ എതിരേല്പാൻ
നഥന്യാപുത്രൻ ഇശ്മയേൽ മിസ്പയിൽനിന്നു പുറപ്പെട്ടു, നടനടേ കര
ഞ്ഞുംകൊണ്ടു ചെന്നു അവരോട് എത്തിയപ്പോൾ, അല്ലയോ അഹിക്കാം
</lg><lg n="൭"> പുത്രൻ ഗദല്യാവെ കാണ്മാൻ വരുവിൻ! എന്നുപറഞ്ഞു. നഗരമദ്ധ്യേ
വന്നപ്പോൾ നഥന്യാപുത്രൻ ഇശ്മയേൽ കൂടെയുള്ള പുരുഷരുമായി അവ
</lg><lg n="൮"> രെ വെട്ടി കിണററിനകത്ത് ചാടി. അതിൽ പത്തുപേർ ഇശ്മയേ
ലോടു: ഞങ്ങളെ മരിപ്പിക്കല്ലേ! കോതമ്പു യവം എണ്ണ തേൻ ഇത്തരം
നിലത്തിൽ കുഴിച്ചിട്ട നിധികൾ ഞങ്ങക്ക് ഉണ്ടു എന്നു പറഞ്ഞാറേ
അവൻ സഹോദരന്മാരോട് അവരെ കൊല്ലാതേ മതിയാക്കി രക്ഷിച്ചു.
</lg><lg n="൯"> ഇശ്മയേൽ കൊന്ന പുരുഷന്മാരുടേ ശവങ്ങളെ ഒക്കയും ഗദല്യാവരികേ
എറിഞ്ഞു കളഞ്ഞ കിണറു ആസാരാജാവു ഇസ്രയേൽരാജാവായ ബയ
ശാവെ തടുപ്പാൻ (പണിയുമ്പോൾ) കുത്തിയത് ആകുന്നു; അതിനെ ന
ഥന്യാപുത്രൻ ഇശ്മയേൽ പട്ടവരെ ഇട്ടു നിറെച്ചു. പിന്നേ മിസ്പയി
ലേ ജനശേഷിപ്പിനെ ഒക്കയും ഇശ്മയേൽ നിൎവ്വസിപ്പിച്ചു, രാജപുത്രി
മാരെയും അകമ്പടിമേലാൾ നബുജരദാൻ അഹിക്കാംപത്രൻ ഗദല്യാ
വെ ഏല്പിച്ചു മിസ്പയിൽ ശേഷിപ്പിച്ചുള്ള സൎവ്വജനത്തെയും നഥന്യാപു
</lg> [ 205 ] <lg n="൧൧">ത്രൻ ഇശ്മയേൽ നിൎവ്വസിപ്പിച്ചു അമ്മോന്യരെ ചേൎന്നു കടപ്പാൻ യാത്ര
യാകയും ചെയ്തു.

</lg>

<lg n="൧൧"> കറേഹപുത്രൻ യോഹനാനും കൂട ഉള്ള പടത്തലവന്മാരും നഥന്യാ
</lg><lg n="൧൨"> പുത്രൻ ഇശ്മയേൽ ചെയ്ത ദുൎവ്വിധം എല്ലാം കേട്ടാറേ, അവർ എല്ലാ
ആളുകളെയും കൂട്ടിക്കൊണ്ടു നഥന്യാപുത്രൻ ഇശ്മയേലോടു പൊരുവാൻ
ചെന്നു ഗിബ്യോനിലേ വങ്കുളങ്ങരേ അവനോട് എത്തുകയും ചെയ്തു.
</lg><lg n="൧൩"> ഇശ്മയേലോടുള്ള സൎവ്വജനവും കറേഹപുത്രൻ യോഹനാൻമുതലായ പട
</lg><lg n="൧൪"> ത്തലവന്മാരെ കണ്ട ഉടനേ സന്തോഷിച്ചു, ഇശ്മയേൽ മിസ്പയിൽ നി
ന്നു നിൎവ്വസിപ്പിച്ച കൂട്ടം എല്ലാം പിറകോട്ടു തിരിഞ്ഞു മടങ്ങി കറേഹ
</lg><lg n="൧൫"> പുത്രൻ യോഹനാനോടു ചേൎന്നുപോന്നു. നഥന്യാപുത്രൻ ഇശ്മയേൽ
എട്ടാളുകളുമായി യോഹനാന്റേ മുമ്പിൽനിന്നു വഴുതി അമ്മോന്യരോടു
</lg><lg n="൧൬"> ചേൎന്നുപോകയും ചെയ്തു. കറേഹപുത്രൻ യോഹനാൻ മുതലായ പടത്ത
ലവന്മാർ നഥന്യാപുത്രൻ ഇശ്മലയേൽ മിസ്പയിൽ അഹിക്കാംപുത്രൻ ഗദ
ല്യാവെ വെട്ടിയ ശേഷം അവനോടു വീണ്ടുകൊണ്ടു ഗിബ്യോനിൽനിന്നു
മടക്കിയ പുരുഷർ പോരാളികൾ സ്ത്രീകൾ കുഞ്ഞുങ്ങൾ ഷണ്ഡന്മാർ ഇങ്ങ
</lg><lg n="൧൭"> നേ സൎവ്വജനശേഷിപ്പിനെയും കൂട്ടിക്കൊണ്ടു പോയി, ബേത്ത്ലഹെം
സമീപേ കിംഹാം തീൎത്ത സത്രത്തിൽ (കുറയ) പാൎത്താറേയും അവർ
കൽദയരെ ഒഴിപ്പാൻ തന്നേ മിസ്രയിൽ പോയി പൂകുവാൻ ഭാവിച്ചു.
</lg><lg n="൧൮"> ബാബേൽരാജാവു ദേശാധികാരി ആക്കിയ അഹിക്കാംപുത്രനായ ഗദ
ല്യാവെ നഥന്യാപുത്രൻ ഇശ്മയേൽ കൊന്നതത്രേ അവർ കൽദയരെ ഭയ
പ്പെടുവാൻ കാരണമായി.

</lg>

൪൨. അദ്ധ്യായം.

ബേത്ത്ലഹെമരികേ യിറമിയാവോടു ദേവേഷ്ടം ചോദിച്ചതിന്നു (൭) മിസ്ര
യാത്രനിഷിദ്ധവും (൧ൻ)നാശകരവും എന്നറിയിച്ചതു.

<lg n="൧"> കറേഹപുത്രൻ യോഹനാൻ, ഹോഷയ്യാപുത്രൻ യജന്യാമുതലായ പട
ത്തലവന്മാരും ചെറിയവനോടു വലിയവനോളം സൎവ്വജനവും അണ
</lg><lg n="൨. ൩"> ഞ്ഞു വന്നു, യിറമിയാപ്രവാചകനോടു പറഞ്ഞു: ഞങ്ങളുടേ സങ്കടം
ഞങ്ങൾ ബോധിപ്പിച്ചു തരട്ടേ ഞങ്ങൾ നടക്കേണ്ട വഴി ഇന്നതെന്നും
ചെയ്യേണ്ട കാൎയ്യം ഇന്നതെന്നും നിന്റേ ദൈവമായ യഹോവ ഞങ്ങളെ
അറിയിക്കേണ്ടതിന്നു ഈ ഞങ്ങടേ സകലശേഷിപ്പിന്നും വേണ്ടി നിന്റേ
</lg> [ 206 ] <lg n="൪">ദൈവമായ യഹോവയോടു പക്ഷവാദം ചെയ്തുകൊണ്ടാലും! നിൻ ക
ണ്ണുകൾ ഞങ്ങളെ കാണുമ്പോലേയല്ലോ അനേകരിൽ ഇങ്ങ് അസാരമേ
</lg><lg n="൪"> ശേഷിച്ചുളളു. എന്നതിനു യിറമിയാപ്രവാചകൻ അവരോടു പറഞ്ഞു:
ഞാൻ കേട്ടിട്ടുണ്ടു, നിങ്ങടേ വാക്കു പോലേ ഞാൻ നിങ്ങളുടേ ദൈവമാ
യ യഹോവയോട് ഇതാ യാചിക്കുന്നു; യഹോവ ഉത്തരം പറവാനുള്ള
ത് ഒക്കയും ഞാൻ ഒരു വാക്കും വിലക്കിവെക്കാതേ നിങ്ങളോട് അറി
</lg><lg n="൫"> യിക്കും. ആയവർ യിറമിയാവോടു പറഞ്ഞു: നിന്റേ ദൈവമായ
യഹോവ നിന്നെക്കൊണ്ട് ഇങ്ങ് അയക്കുന്ന സകലവചനത്തിനും ഒത്ത
വണ്ണം ഞങ്ങൾ ചെയ്യാഞ്ഞാൽ യഹോവ ഞങ്ങൾക്ക് എതിരേ സത്യവും
</lg><lg n="൬"> വിശ്വാസവും ഉള്ള സാക്ഷി നിൽക്കുക! ഞങ്ങൾ നിന്നെ അയക്കുന്ന
നമ്മുടേ ദൈവമായ യഹോവയുടേ ശബ്ദത്തെ ഗുണമായാലും ദോഷമാ
യാലും ഞങ്ങൾ കേട്ടുകൊള്ളും, നമ്മുടേ ദൈവമായ യഹോവയുടേ ശബ്ദ
ത്തെ അനുസരിച്ചിട്ടു ഞങ്ങൾക്കു നന്നാവാൻ തന്നേ.

</lg>

<lg n="൭"> പത്തു ദിവസം കഴിഞ്ഞ ശേഷം യഹോവാവചനം യിറമിയാവിന്നു
</lg><lg n="൮"> ണ്ടായപ്പോൾ, അവൻ കറേഹപുത്രനായ യോഹനാനെയും കൂടയുള്ള
എല്ലാ പടത്തലവന്മാരെയും ചെറിയവനോടു വലിയവനോളം സൎവ്വ
</lg><lg n="൯"> ജനത്തെയും വിളിച്ച് അവരോടു പറഞ്ഞു: നിങ്ങളുടേ സങ്കടം തിരു
മുമ്പിൽ ബോധിപ്പിക്കേണ്ടതിന്നു എന്നെ അയച്ച ഇസ്രയേലിൻ ദൈവ
</lg><lg n="൧൦"> മായ യഹോവ ഇപ്രകാരം പറയുന്നു: നിങ്ങൾ ഈദേശത്തിൽ കുടി
യിരുന്നു നിന്നാൽ ഞാൻ നിങ്ങളെ ഇടിക്കാതേ പണിയിക്കയും നിങ്ങ
ളെ പൊരിക്കാതേ നടുകയും ചെയ്യും; ഞാൻ നിങ്ങളിൽ വരുത്തിയ തി
</lg><lg n="൧൧"> ന്മയെ കുറിച്ചു പശ്ചാത്താപം ഉണ്ടല്ലോ. നിങ്ങൾ ഭയപ്പെടുന്ന ബാ
ബേൽരാജാവെ ഭയപ്പെടേണ്ട! നിങ്ങളെ രക്ഷിപ്പാനും അവന്റേ ക
യ്യിൽനിന്ന് ഉദ്ധരിപ്പാനും ഞാൻ നിങ്ങളോടു കൂടെ ഉണ്ടാകയാൽ അവ
</lg><lg n="൧൨"> നെ ഭയപ്പെടായ്‌വിൻ! എന്നു യഹോവയുടേ അരുളപ്പാടു. അവൻ നി
ങ്ങളെ കനിഞ്ഞുകൊണ്ടു നിങ്ങളുടേ നാട്ടിൽ മടക്കി ഇരുത്തേണ്ടതിന്നു
</lg><lg n="൧൩"> ഞാൻ നിങ്ങൾക്കു കനിവുവരുത്തും. നിങ്ങളുടേ ദൈവമായ യഹോവ
യുടേ ശബ്ദം കേളാഞ്ഞു ഞങ്ങൾ ഈ ദേശത്തിൽ പാൎക്ക ഇല്ല എന്നും,
</lg><lg n="൧൪"> അല്ല പട കാണാതേയും കാഹളനാദം കേളാതേയും അപ്പത്തിനു വിശ
ക്കാതേയും ഉള്ള മിസ്രദേശത്തു ചെന്നു അവിടേ വസിക്കും എന്നും പറ
</lg><lg n="൧൫"> ഞ്ഞാലോ, ആ അവസ്ഥെക്കു യഹോവാവചനം കേൾപ്പിൻ, യഹൂദാ
ശേഷിപ്പായുള്ളാരേ! ഇസ്രയേലിൻദൈവമായ സൈന്യങ്ങളുടയ യ
</lg> [ 207 ] <lg n="">ഹോവ ഇപ്രകാരം പറയുന്നു: മിസ്രയിൽ പൂവാൻ കേവലം നിങ്ങടേ മു
</lg><lg n="൧൬"> ഖം വെച്ചു അവിടേ പാൎപ്പാൻ ചെന്നു എങ്കിൽ, നിങ്ങൾ ഭയപ്പെടുന്ന
വാൾ അവിടേ മിസ്രദേശത്തു തന്നേ നിങ്ങളെ എത്തും; നിങ്ങൾ അഞ്ചു
ന്ന ക്ഷാമം അവിടേ മിസ്രയിൽ നിങ്ങളെ പിൻപറ്റും, നിങ്ങൾ അവി
</lg><lg n="൧൭"> ടേ മരിക്കയും ചെയ്യും. മിസ്രയിൽ പുക്കു പരിമാറുവാൻ മുഖം വെച്ച
സകലപുരുഷന്മാരും അവിടേ വാളാലും ക്ഷാമത്താലും മഹാരോഗത്താലും
മരിക്കും, അവരുടേ മേൽ ഞാൻ വരുത്തുന്ന ആപത്തിൽനിന്നു മിഞ്ചുന്ന
</lg><lg n="൧൮"> വനും വഴുതിപ്പോരുന്നവനും ഇല്ല.- കാരണം ഇസ്രയേലിൻദൈവ
മായ സൈന്യങ്ങളുടയ യഹോവ ഇപ്രകാരം പറഞ്ഞു: എന്റേ കോപ
വും ഊഷ്മാവും യരുശലേംനിവാസികളുടേ മേൽ പൊഴിഞ്ഞവണ്ണം
തന്നേ നിങ്ങൾ മിസ്രയിൽ ചെന്നാൽ എൻ ഊഷ്മാവു നിങ്ങളുടേ മേൽ
പൊഴിയും; നിങ്ങൾ ശാപവും വിസ്മയവും പ്രാക്കലും നിന്ദയും ആയി
ത്തിൎന്നു ഈ സ്ഥലത്തെ ഇനി കാണാതേ പോവോളം തന്നേ.

</lg>

<lg n="൧൯"> യഹൂദാശേഷിപ്പായുള്ളോവേ! യഹോവ നിങ്ങളോട് ഉരെച്ചിരിക്കുന്നു.
മിസ്രയിലേക്കു ചെല്ലരുതേ! ഞാൻ ഇന്നു നിങ്ങളെ സാക്ഷീകരിച്ച് ഉണ
</lg><lg n="൨൦"> ൎത്തി എന്ന് അറിഞ്ഞുകൊൾവിൻ! എങ്ങനേ എന്നാൽ നമ്മുടേ ദൈവ
മായ യഹോവയോടു ഞങ്ങൾക്കു വേണ്ടി യാചിച്ചുകൊണ്ടാലും, നമ്മുടേ
ദൈവമായ യഹോവ പറയും വണ്ണം ഒക്കയും ഞങ്ങളെ അറിയിക്ക,
അങ്ങനേ ഞങ്ങൾ ചെയ്യും എന്നു ചൊല്ലി നിങ്ങൾ എന്നെ നിങ്ങളുടേ
</lg><lg n="൨൧"> ദൈവമായ യഹോവയടുക്കേ അയച്ചപ്പോൾ, ഞാൻ ഇന്നു നിങ്ങളോ
ട് അറിയിച്ചാറേയും അവൻ നിങ്ങൾക്കു എന്നെ ചൊല്ലിവിട്ട സകല
ത്തിന്നും തക്കവണ്ണം നിങ്ങളുടേ ദൈവമായ യഹോവയുടേ ശബ്ദത്തെ
കേട്ടുകൊള്ളായ്കയാൽ നിങ്ങൾ പ്രാണഹാനിക്കായി തെറ്റിപ്പോയിരി
</lg><lg n="൨൨"> ക്കുന്നു. നിങ്ങൾ ചെന്നു പരുമാറുവാൻ ഇച്ഛിക്കുന്ന സ്ഥലത്തിൽ വാ
ളാലും ക്ഷാമത്താലും മഹാരോഗത്താലും മരിക്കും എന്നു ഇപ്പോൾ അറി
കേ വേണ്ടു.

</lg>

൪൩. അദ്ധ്യായം.

യോഹനാൻ യഹൂദാശേഷിപ്പിനെ മിസ്രെക്കു കൂട്ടിക്കൊണ്ടു പോയ ശേഷം
(൮) കൽദയർ മിസ്രയെ ശിക്ഷിക്കും എന്നു പ്രവചിച്ചതു.

<lg n="൧"> ഇങ്ങനേ എല്ലാം യിറമിയാ സൎവ്വജനത്തോടും അവരുടേ ദൈവമായ
യഹോവ അവനെ ചൊല്ലിവിട്ട സകലവചനങ്ങളെയും പറഞ്ഞു തീൎന്ന
</lg> [ 208 ] <lg n="൨"> പ്പോൾ, ഹോഷയ്യാപുത്രൻ യജന്യാവും കറേഹപുത്രൻ യോഹനാനും മു
തലായ അഹങ്കാരികളും യിറമിയാവോടു പറഞ്ഞു: നീ പൊളി ഉരിയാ
ടുന്നു. മിസ്രയിൽ പരിമാറുവാൻ നിങ്ങൾ ചെല്ലരുതു എന്നു നമ്മുടേ
</lg><lg n="൩"> ദൈവമായ യഹോവ നിന്നെ ഞങ്ങക്കു ചൊല്ലിവിട്ടിട്ടില്ല, നേരിയ്യാ
പുത്രൻ ബാരൂക് മാത്രം ഞങ്ങളെക്കൊള്ളേ നിന്നെ സമ്മതിപ്പിച്ചതു കൽദ
യർ ഞങ്ങളെ കൊല്വാനും ബാബേലിൽ പ്രവസിപ്പിപ്പാനും അവരുടേ
</lg><lg n="൪"> കയ്യിൽ, ഞങ്ങളെ ഏല്പിക്കേണം എന്നു വെച്ചത്രേ, കറേഹപുത്രൻ യോ
ഹനാൻ തുടങ്ങിയുള്ള പടത്തലവന്മാരും സൎവ്വജനവും യഹൂദാദേശത്തു
</lg><lg n="൫"> പാൎപ്പാൻ യഹോവാശബ്ദത്തെ കേളാഞ്ഞു, യഹൂദാശേഷിപ്പ് എല്ലാം
ആട്ടിക്കളഞ്ഞു പോയ സകലജാതികളിൽനിന്നും യഹൂദാദേശത്തു പരുമാ
</lg><lg n="൬"> റുവാൻ മടങ്ങിവന്നവരെയും, പുരുഷർ സ്ത്രീകൾ കുഞ്ഞുങ്ങൾ രാജപു
ത്രിമാർ ആകേ അകമ്പടിമേലാൾ നബുജരദാൻ ശഫാൻപുത്രനായ അ
ഹിക്കാംപുത്രനായ ഗദല്യാവെ ഏല്പിച്ച ഏവരെയും യിറമിയാപ്രവാച
കനെയും നേരിയ്യാപുത്രൻ ബാരൂക്കിനെയും കറേഹപുത്രൻ യോഹനാൻ
</lg><lg n="൭"> മുതലായ പടത്തലവന്മാർ കൂട്ടിക്കൊണ്ടു, യഹോവയുടേ ശബ്ദത്തെ
അനുസരിക്കാതേ മിസ്രദേശത്തു ചെന്നു തഃപഹ്നേസ്‌വരേ ഏത്തുക
യും ചെയ്തു.

</lg>

<lg n="൮"> തപഃഹ്നേസിൽവെച്ചു യഹോവാവചനം യിറമിയാവിനുണ്ടായിതു:
</lg><lg n="൯"> നിന്റേ കയ്യിൽ വലിയ കല്ലുകളെ എടുത്തുംകൊണ്ടു യഹൂദാപുരുഷന്മാർ
കാൺങ്കേ തഃപഹ്നേസിൽ ഫറോവിൻ ഭവനത്തിലേ പടിക്കലുള്ള ചുള
</lg><lg n="൧൦"> യിലേ കുമ്മായത്തിൽ പതിച്ചു വെച്ച് അവരോടു പറക: ഇസ്രയേലിൻ
ദൈവമായ സൈന്യങ്ങളുടയ യഹോവ ഇപ്രകാരം പറയുന്നു: ഇതാ
ഞാൻ, ബാബേൽരാജാവായ നബുകദ്രേചർ എന്ന എൻ ദാസനെ ഞാൻ
വരുത്തി കൂട്ടിക്കൊണ്ടു, അവന്റേ സിംഹാസനത്തെ ഞാൻ ഈ പതി
പ്പിച്ചുവെച്ച കല്ലുകളിന്മേൽ സ്ഥാപിക്കും. അതിൻ മീതേ അവൻ തന്റേ
</lg><lg n="൧൧"> പരവതാനിയെ വിരിക്കും. അവൻ വന്നു മിസ്രദേശത്തെ തക്കും, ചാ
ക്കിന്നുള്ളവനെ ചാക്കിന്നും നിൎവ്വാസത്തിന്നുള്ളവനെ നിൎവ്വാസത്തിന്നും
</lg><lg n="൧൨"> വാളിനുള്ളവനെ വാളിന്നും (൧൫,൨) കൊടുക്കും. മിസ്രദേവകളുടേ ആ
ലയങ്ങളിൽ ഞാൻ തീ കത്തിക്കയാൽ അവൻ ഇവ ചുട്ടും അവയെ പ്രവ
സിപ്പിച്ചും കളയും; ഇടയൻ തന്റേ കുപ്പായം പുതെക്കുമ്പോലേ അവൻ
മിസ്രദേശത്തെ പുതെച്ചുംകൊണ്ടു സമാധാനത്തിൽ ഇവിടുന്നു പുറപ്പെടും,
</lg><lg n="൧൩"> മിസ്രദേശത്തു സൂൎയ്യപുരത്തിലേ നെടുന്തൂണുകളെ അവൻ തകൎക്കയും മിസ്ര
ദേവാലയങ്ങളെ തീയിൽചുടുകയുംചെയ്യും.
</lg> [ 209 ] ൪൪. അദ്ധ്യായം.

യഹൂദരെ ബിംബാൎച്ചന നിമിത്തം ശാസിച്ചതിന്നു (൧൫) അവർ ശാഠ്യം
കാട്ടിയപ്പോൾ (൨ഠ) പിന്നേയും ഉണൎത്തി (൨൪) ബിംബാൎച്ചികൾക്കും (൩൦)
ഫറോവിന്നും ശിക്ഷയെ അറിയിച്ചതു.

<lg n="൧"> മിസ്രദേശത്തു കുടിയേറി മിഗ്ദോൽ ത:പഹ്നേസ് നോഫ് എന്ന പട്ടണ
ങ്ങളിലും പത്രോസ്നാട്ടിലും വസിക്കുന്ന എല്ലാ യഹൂദന്മാരെയും ചൊ
ല്ലി യിറമിയാവിന്നു ഉണ്ടായ വചനമാവിതു.

</lg>

<lg n="൨"> ഇസ്രയേലിൻ ദൈവമായ സൈന്യങ്ങളുടയ യഹോവ ഇപ്രകാരം
പറയുന്നു: ഞാൻ യരുശലേമിലും സകല യഹൂദാനഗരങ്ങളിലും വരു
ത്തിയ തിന്മ എല്ലാം നിങ്ങൾ കണ്ടിരിക്കുന്നു. ഇന്ന് അവ അതാ കുടി
</lg><lg n="൩"> യാൻ ആരും ഇല്ലാതേ പാഴായി കിടക്കുന്നതു; അവരും നിങ്ങളും പിതാ
ക്കളും അറിയാത്ത അന്യദേവകൾക്കു ധൂപിച്ചും സേവിച്ചും പോയി എ
</lg><lg n="൪"> ന്നെ മുഷിപ്പിപ്പാൻ ചെയ്ത ദോഷം നിമിത്തം തന്നേ. ഞാനോ എന്റേ
ദാസന്മാരായ പ്രവാചകരെ ഒക്കെയും പുലരേ നിയോഗിച്ചയച്ചു ഞാൻ
പകെക്കുന്ന ഈ വെറുപ്പുള്ള കാൎയ്യത്തെ ചെയ്തു പോകായ്‌വിൻ! എന്നു നി
</lg><lg n="൫"> ങ്ങളോടു പറയിച്ചു പോന്നിട്ടും, അന്യദേവകൾക്കു ധൂപിക്കാതേ കണ്ടു
തങ്ങളുടേ ദോഷത്തെ വിട്ടു തിരിയേണ്ടതിന്നു അവർ കേട്ടതും ചെവി
</lg><lg n="൬"> ചാച്ചതും ഇല്ല. അപ്പോൾ എൻ ഊഷ്മാവും കോപവും പൊഴിഞ്ഞു യ
ഹൂദാനഗരങ്ങളിലും യരുശലേംതെരുക്കളിലും കത്തുകയാൽ അവ ഇന്നു
കാണും പോലേ പാഴും ശൂന്യവുമായി പോയല്ലോ.

</lg>

<lg n="൭"> ഇപ്പോൾ ഇസ്രയേലിൻ ദൈവമായ സൈന്യങ്ങളുടയ യഹോവ പ
റയുന്നിതു: യഹൂദയിൽ ആണും പെണ്ണും ബാലശിശുക്കളും അറുതിവരു
ത്തി നിങ്ങൾക്ക് ഒരു ശേഷിപ്പും വെക്കാതേ ഇരിപ്പാൻ നിങ്ങൾ സ്വന്ത
</lg><lg n="൮"> ആത്മാക്കൾക്കു നേരേ മഹാദോഷം ചെയ്യുന്നത് എന്തിന്നു? നിങ്ങൾ
ക്കു തന്നേ അറുതിവരുത്തി സകലഭൂജാതികളിലും ശാപവും നിന്ദയും
ആയിത്തീരേണ്ടതിന്നല്ലോ നിങ്ങൾ പാൎപ്പാൻ വന്ന മിസ്രദേശത്ത് അന്യ
ദേവകൾക്കു ധൂപം കാട്ടി നിങ്ങടേ കൈക്രിയകൊണ്ട് എന്നെ മുഷിപ്പി
</lg><lg n="൯"> ക്കുന്നതു? യഹൂദാനാട്ടിലും യരുശലേംതെരുക്കളിലും നടന്ന പിതാക്ക
ളുടേ ദോഷങ്ങളെയും യഹൂദാരാജാക്കന്മാരുടേ ദോഷങ്ങളെയും അതി
ലേ സ്ത്രീകളുടേ ദോഷങ്ങളെയും നിങ്ങളുടേയും അങ്ങേ സ്ത്രികളുടേയും
</lg><lg n="൧൦"> ദോഷങ്ങളെയും മറന്നുവോ? ഇന്നേവരയും അവർ ഇടിഞ്ഞതും ഇല്ല
</lg> [ 210 ] <lg n="">ഭയപ്പെട്ടതും ഇല്ല, ഞാൻ നിങ്ങൾക്കും പിതാക്കൾക്കും മുൻവെച്ചു തന്ന
</lg><lg n="൧൧"> എൻധൎമ്മത്തിലും വെപ്പുകളിലും നടക്കുന്നതും ഇല്ല.— അതുകൊണ്ടു ഇ
സ്രയേലിൻ ദൈവമായ സൈന്യങ്ങളുടയ യഹോവ പറയുന്നിതു: ഞാൻ
ഇതാ തിന്മെക്കത്രേ എൻ മുഖത്തെ നിങ്ങൾക്ക് എതിരേ വെക്കുന്നതു
</lg><lg n="൧൨"> എല്ലാ യഹൂദയെയും അറുതി ചെയ്‌വാൻ തന്നേ. മിസ്രദേശത്തു ചെന്നു
പാൎപ്പാൻ മുഖംവെച്ച യഹൂദാശേഷിപ്പിനെ എടുത്തുകളയും. അവർ
ഒക്കയും മിസ്രദേശത്തു വീണു ഒടുങ്ങിപ്പോകും. വാൾക്ഷാമങ്ങളെ കൊ
ണ്ട് ആബാലവൃദ്ധം മുടിഞ്ഞു വാളാലും ക്ഷാമത്താലും മുടിഞ്ഞു പ്രാക്കലും
</lg><lg n="൧൩"> വിസ്മയവും ശാപവും നിന്ദയുമായി തീരും. ഞാൻ യരുശലേമിനെ സ
ന്ദൎശിച്ചവണ്ണം മിസ്രദേശനിവാസികളെ വാളാലും ക്ഷാമത്താലും മഹാ
</lg><lg n="൧൪"> രോഗത്താലും സന്ദൎശിക്കും. മിസ്രദേശത്തു പാൎപ്പാൻ വന്ന യഹൂദാശേ
ഷിപ്പുള്ളവൎക്കു മടങ്ങി വസിപ്പാൻ മനംചെല്ലുന്ന യഹൂദാനാട്ടിലേക്കു
തിരിച്ചു പോവാൻ വഴുതി പോരുന്നവരും മിഞ്ചുന്നവരും ഉണ്ടാക ഇല്ല;
ചാടിപ്പോകുന്നവരല്ലാതേ ആരും മടങ്ങുക ഇല്ല.

</lg>

<lg n="൧൫"> എന്നാറേ തങ്ങളുടേ സ്ത്രീകൾ അന്യദേവകൾക്കു ധൂപിക്കുന്ന പ്രകാരം
അറിഞ്ഞിട്ടുള്ള എല്ലാ പുരുഷന്മാരും വങ്കൂട്ടമായി നിൽക്കുന്ന സകലസ്ത്രീക
ളും മിസ്രദേശത്തു പാൎക്കുന്ന സൎവ്വജനവും പത്രോസിൽവെച്ചു യിറമിയാ
</lg><lg n="൧൬"> വോട് ഉത്തരംപറഞ്ഞിതു: നീ യഹോവാനാമത്തിൽ ഞങ്ങളോടു
</lg><lg n="൧൭"> ചൊല്ലിയ വചനത്തിങ്കൽ ഞങ്ങൾ നിന്നെ കേൾക്ക ഇല്ല. സ്വൎഗ്ഗരാ
ജ്ഞിക്കു ധൂപം കാട്ടുവാനും ഊക്കു കഴിപ്പാനും ഞങ്ങളുടേ വായിൽനിന്നു
പുറപ്പെട്ട വാക്ക് ഒക്കയും അനുഷ്ഠിക്കേ ഉള്ളു; ഞങ്ങളും അപ്പന്മാരും
ഇങ്ങേ രാജാക്കന്മാരും പ്രഭുക്കളും യഹൂദാനഗരങ്ങളിലും യരുശലേംതെ
രുക്കളിലും ചെയ്ത പ്രകാരമത്രേ. അന്ന് അപ്പംകൊണ്ടു തൃപ്തരായി ഞ
</lg><lg n="൧൮"> ങ്ങൾ തിന്മ കാണാതേ സുഖിച്ചിരുന്നുവല്ലോ. സ്വൎഗ്ഗരാജ്ഞിക്കു ധൂപി
ച്ചു ഊക്കു കഴിക്കുന്നതു ഞങ്ങൾ വിട്ടൊഴിഞ്ഞന്നു മുതലോ എല്ലാറ്റിനും
</lg><lg n="൧൯"> മുട്ടുണ്ടു. വാൾക്ഷാമങ്ങൾകൊണ്ടു ഞങ്ങൾ മുടിഞ്ഞു. പിന്നേ ഞങ്ങൾ
സ്വൎഗ്ഗരാജ്ഞിക്കു ധൂപിച്ച് ഊക്കു കഴിക്കുമ്പോൾ അവൾക്കു സദൃശരൂപ
ത്തിൽ അടകളെ ചമെച്ചു ഊക്കഴിച്ചുകൊണ്ടതു ഞങ്ങടേ ഭൎത്താക്കന്മാർ
കൂടാതേ ആയോ?

</lg>

<lg n="൨൦"> എന്നിങ്ങനേ ഉത്തരം പറഞ്ഞ പുരുഷന്മാരും സ്ത്രീകളും തുടങ്ങിയുള്ള
</lg><lg n="൨൧"> സൎവ്വജനത്തോടും യിറമിയാ പറഞ്ഞിതു: നിങ്ങളും അപ്പന്മാരും അ
ങ്ങേ രാജാക്കളും പ്രഭുക്കളും നാട്ടിലേ ജനവും യഹൂദാനഗരങ്ങളിലും
</lg> [ 211 ] <lg n="">യരുശലേംതെരുക്കളിലും ധൂപം കാട്ടി പോന്നതു യഹോവ ഓൎത്തില്ല
</lg><lg n="൨൨"> യോ മനസ്സു വെച്ചില്ലയോ? നിങ്ങളുടേ പ്രവൃത്തി ദോഷവും നിങ്ങൾ
ചെയ്തുപോരുന്ന അറെപ്പുകളും യഹോവെക്കു പൊറുക്കരുതാതേ ചമഞ്ഞി
ട്ടല്ലോ നിങ്ങടേ ദേശം ഇന്നു കാണുമ്പോലേ കുടിയില്ലാതേ പാഴും ശൂ
</lg><lg n="൨൩"> ന്യവും ശാപവും ആയിത്തീൎന്നതു. നിങ്ങൾ ധൂപിച്ചും യഹോവയോടു
പിഴെച്ചും യഹോവയുടേ ശബ്ദം കേളാതേ അവന്റെ ധൎമ്മത്തിലും വെ
പ്പുകളിലും സാക്ഷ്യങ്ങളിലും നടക്കാതേയും പോയ ഹേതുവാൽ തന്നേ
ഇന്നുള്ള പോലേ ഈ തിന്മ നിങ്ങൾക്ക് അകപ്പെട്ടതു.

</lg>

<lg n="൨൪"> പിന്നേ യിറമിയാ സകലജനത്തോടും എല്ലാ സ്ത്രീകളോടും പറഞ്ഞു:
മിസ്രദേശത്തുള്ള യഹൂദ ഒക്കയും യഹോവാവചനത്തെ കേൾപ്പിൻ!
</lg><lg n="൨൫"> ഇസ്രയേലിൻ ദൈവമായ സൈന്യങ്ങളുടയ യഹോവ ഇപ്രകാരം പറ
യുന്നു: നിങ്ങളും അങ്ങേ സ്ത്രീകളും സ്വൎഗ്ഗരാജ്ഞിക്കു ധൂപിച്ചു ഊക്കഴി
പ്പാൻ ഞങ്ങൾ നേൎന്ന നേൎച്ചകളെ കഴിക്കേ ഉള്ളു എന്നു നിങ്ങൾ വായി
കൊണ്ടു ചൊല്ലീട്ടും കൈകൾകൊണ്ടു തികെച്ചും ഇരിക്കുന്നു. (ഹേ സ്ത്രീ
കളേ) തോന്നിയ നേൎച്ചകളെ നിറുത്തിക്കൊൾവിൻ, നിങ്ങടേ നേൎച്ചക
</lg><lg n="൨൬"> ളെ നടത്തിയും കൊൾവിൻ! എന്നിട്ടു മിസ്രദേശത്തു വസിക്കുന്ന സക
ലയഹൂദായായുള്ളോവേ, യഹോവാവചനത്തെ കേൾപ്പിൻ! കൎത്താവാ
യ യഹോവാജീവനാണ എന്നു മിസ്രനാട് എങ്ങും യാതൊരു യഹൂദ
ന്റേ വായിലും ഇനി എന്റേ നാമം വിളിക്കപ്പെടുക ഇല്ല, എന്നു ഞാൻ
ഇതാ എന്റേ വലിയ നാമംകൊണ്ടു സത്യം ചെയ്തിരിക്കുന്നു എന്നു യ
</lg><lg n="൨൭"> ഹോവ പറയുന്നു. ഇതാ നന്മെക്കല്ല തിന്മെക്കത്രേ ഞാൻ അവരുടേ
മേൽ ജാഗരിക്കുന്നുണ്ടു, മിസ്രദേശത്തുള്ള ഏതു യഹൂദനും അവർ മുടി
</lg><lg n="൨൮"> വോളം വാൾക്ഷാമങ്ങളാലും ഒടുങ്ങും. വാളിന്നു ചാടി പോരുന്ന ഏതാ
നും പേർ മിസ്രദേശത്തുനിന്നു യഹൂദാനാട്ടിലേക്കു മടങ്ങും, മിസ്രദേശത്തു
പാൎപ്പാൻ യഹൂദാശേഷിപ്പ് ഒക്കയും: ആരുടേ വചനം നിവിരും
</lg><lg n="൨൯"> എന്റേതോ അവരുടേതോ? എന്ന് അറികയും ചെയ്യും.- പിന്നേ നി
ങ്ങൾക്കു എതിരേ എന്റേ വചനങ്ങൾ തിന്മെക്കായി നിവിരുന്ന പ്രകാ
രം നിങ്ങൾക്കു ബോധിക്കേണ്ടതിന്നു ഞാൻ ഈ സ്ഥലത്തു നിങ്ങളെ
സന്ദൎശിക്കും എന്നതിന്നു ഇതത്രേ നിങ്ങൾക്കു അടയാളം എന്നു യഹോ
</lg><lg n="൩൦"> വയുടെ അരുളപ്പാടു: മിസ്രരാജാവായ ഫറോഹൊഹൂ യെ ഞാൻ ഇതാ
ശത്രുക്കളുടേ കയ്യിലും അവന്റേ പ്രാണനെ അന്വേഷിക്കുന്നവരുടേ ക
യ്യിലും കൊടുക്കുന്നുണ്ടു, യഹൂദാരാജാവായ ചിദക്കീയാവെ അവന്റേ പ്രാ
</lg> [ 212 ] <lg n="">ണനെ അനേഷിച്ച ശത്രുവായ നബുകദ്രേചർ എന്ന ബാബേൽരാജാ
വിന്റേ കയ്യിൽ കൊടുത്ത പ്രകാരമത്രേ എന്നു യഹോവ പറയുന്നു.
</lg>

൪൫. അദ്ധ്യായം.

ബാരൂകോടു ചൊല്ലിയ ഓർ ആശ്വാസവചനം.

<lg n="൧"> യോശീയാപുത്രനായ യോയക്കീം എന്ന യഹൂദാരാജാവിന്റേ നാലാം
ആണ്ടിൽ നേരിയ്യാപുത്രനായ ബാരൂക് മേൽപ്പറഞ്ഞ വചനങ്ങളെ യിറ
മിയാ ചൊല്ലിക്കൊടുത്തപ്രകാരം പുസ്തകത്തിൽ എഴുതുമ്പോൾ യിറമിയാ
</lg><lg n="൨"> പ്രവാചകൻ അവനോടു ഉരെച്ച വചനമാവിതു. ഹേ ബാരൂക്കേ, ഇ
സ്രയേലിൻ ദൈവമായ യഹോവ നിന്നോട് ഇപ്രകാരം പറയുന്നു:
</lg><lg n="൩"> യഹോവ എന്റേ വേദനയോടു ദുഃഖം കൂട്ടുകകൊണ്ട് എനിക്ക് അയ്യോ
കഷ്ടം! ഞാൻ ഞരങ്ങുകയാൽ തളൎന്നുപോയി (സങ്കീ ൬,൭.) സ്വസ്ഥത
</lg><lg n="൪"> കാണുന്നതും ഇല്ല എന്നു നീ പറഞ്ഞു. അവനോടു നീ പറയേണ്ടുന്നിതു:
യഹോവ ഇപ്രകാരം പറയുന്നു: ഞാൻ പണിചെയ്തതിനെ ഇതാ
ഇടിച്ചും നട്ടതിനെ പൊരിച്ചും കളയുന്നു, ആയതും ഭൂമി മുഴുവൻ തന്നേ.
</lg><lg n="൫"> പിന്നേ നിണക്കായി നീ വലിയവ അന്വേഷിക്കുന്നുവോ? അന്വേഷി
ക്കരുതു; സൎവ്വജഡത്തിന്മേലും ഞാൻ ഇതാ തിന്മ വരുത്തുന്നുവല്ലോ എന്നു
യഹോവയുടേ അരുളപ്പാടു. നീ പോകുന്ന എല്ലാ സ്ഥലങ്ങളിലും നിന്റേ
പ്രാണനെ ഞാൻ നിണക്കു കൊള്ളയായി തരുന്നുണ്ടു താനും.

</lg>

IV. പ്രബന്ധം. ഒമ്പതു പരജാതികൾക്കു നേരേ
പ്രവചിച്ചതു. (അ. ൪൬-൫൧)

൪൬. അദ്ധ്യായം.

(൩) നെകോവിന്റേ പട തോല്ക്കും (൧൩) നബുകദ്രേച്ചർ മിസ്രയെ താഴ്ത്തി
പാഴാക്കും (൨൭) ഇസ്രയേലിന്ന് ആശ്വാസം വരും താനും.

<lg n="൧"> ജാതികളെ പറ്റി യിറമിയാപ്രവാചകന്നു ഉണ്ടായ യഹോവാവചന
</lg><lg n="൨"> മാവിതു. (ഒന്നാമതു) മിസ്രയെ കുറിചുള്ളതു. ഫറോനെകോ എന്ന മിസ്ര
രാജാവിന്റേ ബലം ഫ്രാത്ത് നദിയരികേ കൎകമീശിൽ ആയപ്പോൾ യോ
ശീയാപുത്രനായ യോയക്കീം എന്ന യഹൂദാരാജാവിന്റേ നാലാം ആ
ണ്ടിൽ നബുകദ്രേചർ എന്ന ബാബേൽ രാജാവ് അതിനെ വെട്ടി വെല്ലു
ന്നതിനെ ചൊല്ലി തന്നേ.
</lg> [ 213 ] <lg n="൩"> അല്ലയോ പരിചയും വൻപലകയും ഒരുക്കി പോൎക്കു മുതിരുവിൻ!
</lg><lg n="൪"> കുതിരകളെ (തേരിൽ) പൂട്ടി അശ്വങ്ങളേറി തൊപ്പികൾ ഇട്ടും നിന്നു
</lg><lg n="൫"> കൊൾവിൻ, കുന്തങ്ങളെ മിനുക്കി കവചങ്ങളെ പൂണ്മിൻ! അവർ മി
രണ്ടു പിൻവാങ്ങിയും അവരുടേ വീരന്മാർ ചതഞ്ഞും ഞാൻ കാണുന്നത്
എന്തു? പോർ തിരിയാതേ പാച്ചൽ പായുന്നു. ചുറ്റും അച്ചമത്രേ എന്നു
</lg><lg n="൬"> യഹോവയുടേ അരുളപ്പാടു. വേഗവാൻ പായ്കയും ശൗൎയ്യവാൻ ചാടി
പ്പോകയും അരുത്, അവർ വടക്കു ഫ്രാത്ത് നദീതീരേ ഇടറിവീഴുന്നു.-
</lg><lg n="൭"> അപ്പുകൾ പുഴകൾ പോലേ തുളുമ്പി അലെക്കേ നീലാറു പോലേ ഈ പൊ
</lg><lg n="൮"> ങ്ങിവരുന്നത് ആർ? നിലാറു പോലേ മിസ്ര തന്നേ പൊങ്ങി വെള്ള
ങ്ങൾ പുഴകൾ കണക്കേ തുളുമ്പി വരുന്നു. ഞാൻ കരേറി ഭൂമിയെ മൂടി നഗ
ൻ രങ്ങളും നിവാസികളുമായി കെടുക്കും എന്ന് അവൻ പറയുന്നു. കുതിര
കളേ കിളരുവിൻ, തേരുകളേ മദിച്ച് ഓടുവിൻ! വീരന്മാൻ പുറപ്പെടുക,
പലിശപിടിക്കുന്ന കൂഷും ഫുത്തും വില്ലെടുത്തു കുലെക്കുന്ന ലൂദരും തന്നേ.
</lg><lg n="൧൦"> ആ ദിവസമോ സൈന്യങ്ങളുടയ യഹോവ എന്ന കൎത്താവിന്നു മാറ്റാ
ന്മാരിൽ പകവീളുവാൻ പ്രതികാരദിവസമത്രേ; വാൾ തിന്നു തൃപ്ത
മായി ചോരയാൽ തോഞ്ഞുവരും; സൈന്യങ്ങളുടയ യഹോവ എന്ന
കൎത്താവിനാകട്ടേ വടക്കു ദിക്കിൽ ഫ്രാത്ത്നദിക്കരികേ ഒരു ബലി
</lg><lg n="൧൧"> ഉണ്ടു. മിസ്രപുത്രി ആകുന്ന കന്യേ ഗില്യാദിൽ കയറിച്ചെന്നു ന
ല്പശ വാങ്ങുക! ചികിത്സകളെ നീ പെരുപ്പിക്കുന്നതു വൃൎത്ഥം; നിനക്കു
</lg><lg n="൧൨"> തകഴി ഇല്ല. ജാതികൾ നിന്റേ ഇളപ്പം കേട്ടു നിന്റേ മുറവിളി
ഭൂമിയിൽ നിറയുന്നു. വീരനിൽ വീരനും ഇടറി ഇരുവരും ഒക്കത്തക്ക
വീഴുകയാൽ തന്നേ.

</lg>

<lg n="൧൩"> നബുകദ്രേചർ എന്ന ബാബേൽരാജാവു മിസ്ര ദേശത്തെ വെട്ടുവാൻ
വരുന്നതിനെ പറ്റി യഹോവ യിറമിയാപ്രവാചകനോടു ചൊല്ലിയ
</lg><lg n="൧൪"> വചനമാവിതു.- മിസ്രയിൽ അറിയിപ്പിൻ, മിഗ്ദോലിൽ കേൾപ്പിപ്പിൻ,
നോഫിലും തഃപഹ്നേസിലും കേൾപ്പിച്ചു പറവിൻ: ഒരുമ്പെട്ടു ഉറെച്ചു
</lg><lg n="൧൫"> നിന്നുകൊൾക! നിന്റേ ചുറ്റും വാൾ തിന്നുവല്ലോ. നിന്റേ ശൂരൻ മ
ലൎന്നു വീണതു എന്തുകൊണ്ടു? യഹോവ ഉന്തുകയാൽ അവൻ നില്ലാഞ്ഞതു.
</lg><lg n="൧൬"> അനേകരെ അവൻ ഇടറിക്കുന്നു, (പരദേശികൾ) അവരവർ തങ്ങളിൽ
വീണു: എടോ എഴുന്നീറ്റു ഈ ഒടുക്കുന്ന വാളിന്നു തെറ്റി താന്താന്റേ
വംശത്തേക്കും ജനനദേശത്തേക്കും മടങ്ങി പോക! എന്നു പറയുന്നു.
</lg><lg n="൧൭"> മിസ്രരാജാവായ ഫറോ സന്നയായി അവൻ അവധിയെ കഴിച്ചു എന്ന്
</lg> [ 214 ] <lg n="൧൮"> അവിടേ വിളിക്കുന്നു. മലകളിൽ താബോരും കടപ്പുറത്തു കൎമ്മെലും എന്ന
കണമ്മനേ (സംഹൎത്താ) വരും. എൻ ജീവനാണ എന്നു സൈന്യങ്ങളുടയ
</lg><lg n="൧൯"> യഹോവ എന്ന പേരുള്ള രാജാവിൻ അരുളപ്പാടു. മിസ്രപുത്രിയായ
നിവാസിനിയേ, നിൎവ്വാസക്കോപ്പുകളെ കൂട്ടിക്കൊൾക, സാക്ഷാൽ
നോഫ് കടി ഇല്ലാതോളം വെന്തു ശൂന്യമാകും.

</lg>

<lg n="൨൦"> അഴകേറും കടച്ചി മിസ്ര തന്നേ, വടക്കു നിന്നോ ഒരു വേട്ടാളൻ വരു
</lg><lg n="൨൧"> ന്നു വരുന്നു. അതിന്റേ കൂലിച്ചേകക്കാരും അതിന്നുള്ളിൽ തടിപ്പിച്ച
കന്നുകിടാക്കൾക്ക് ഒക്കുന്നു, അവരും പുറം കാട്ടി ഒക്കത്തക്ക നില്ലാതേ പായുന്നതു വരെ സന്ദൎശിക്കും സമയം ആകുന്നു ആപദ്ദിവസം അവ
</lg><lg n="൨൨"> രുടെ മേൽ വരികയാൽ തന്നേ; ബലത്തോടേ നടന്നു വൃക്ഷങ്ങളെ
മുറിക്കുന്നവരെ പോലേ കോടാലികളുമായി അവളുടേ നേരേ വരിക
</lg><lg n="൨൩"> യാൽ അവളുടേ ഒച്ച നിരങ്ങുന്ന പാമ്പിന്ന് ഒത്തു. അവളുടേ കാടിനെ
അവർ വെട്ടും എന്നു യഹോവയുടേ അരുളപ്പാടു; അവർ ആരാഞ്ഞുകൂടാ
</lg><lg n="൨൪"> തോളം എണ്ണമില്ലാതേ വെട്ടുകിളികളിലും പെരുകയാൽ തന്നേ.- മിസ്ര
പുത്രി വടക്കേജനത്തിന്റേ കയ്യിൽ കൊടുക്കപ്പെട്ടു നാളിച്ചുപോകുന്നു.
</lg><lg n="൨൫"> ഇസ്രയേൽദൈവമായ സൈന്യങ്ങളുടയ യഹോവ പറയുന്നു: ഞാൻ
ഇതാ നോവിലേ ആമോൻ എന്നവനെയും ഫറോവെയും അവങ്കൽ
</lg><lg n="൨൬"> ആശ്രയിക്കുന്നവരെയും സന്ദൎശിക്കുന്നു. അവരുടേ പ്രാണനെ അന്വേ
ഷിക്കുന്നവരുടേ കയ്യിലും നബുകദ്രേചർ എന്ന ബാബേൽ രാജാവിന്റേ
കയ്യിലും അവന്റേ ദാസരുടേ കയ്യിലും ഞാൻ അവരെ കൊടുത്തുകളയും.
പിന്നേതിൽ അതു പുരാണനാളിൽ എന്ന പോലേ കുടിയിരിപ്പാകും
എന്ന് യഹോവയുടേ അരുളപ്പാടു. </lg><lg n="൨൭"> നീയോ ഭയപ്പെടായ്ക, എൻ ദാസനായ യാക്കോബേ; ഇസ്രായേലേ,
അഞ്ചരുതേ! ഞാനാകട്ടേ നിന്നെ ദൂരത്തുനിന്നും നിന്റേ സന്തതിയെ
പ്രവാസദിക്കിൽനിന്നും ഇതാ രക്ഷിക്കുന്നു. യാക്കോബ് മടങ്ങിവന്നു
</lg><lg n="൨൮"> ആരും മെരിട്ടാതേ സ്വൈര്യമായി അടങ്ങി പാൎക്കും. എൻ ദാസനായ
യാക്കോബേ, നീ ഭയപ്പെടായ്ക! ഞാനല്ലോ നിന്നോടു കൂടേ ഉണ്ടു എന്നു
യഹോവയുടേ അരുളപ്പാടു; ഞാൻ നിന്നെ ഉന്തി നീക്കിയ സകലജാ
തികളിൽ മുരമ്മുടിവു നടത്തിയാലും നിന്നോടു മുരമ്മുടിവു നടത്തുക ഇല്ല,
ന്യായത്തോടേ നിന്നെ ശിക്ഷിക്കും താനും, ഒട്ടും നിൎദ്ദോഷനായി വിടുക
യും ഇല്ല (൩൦, ൧൦. f.).
</lg> [ 215 ] ൪൭. അദ്ധ്യായം.

ഫലിഷ്ടൎക്കു ബാബേല്യരാൽ വരുംനാശം.

<lg n="൧"> ഫറോ (ഹൊഹൂ) വെട്ടുന്നതിൻ മുമ്പേ യിറമിയാ പ്രവാച
</lg><lg n="൨"> കന്നു ഫലിഷ്ടൎക്കു നേരെ ഉണ്ടായ യഹോവാവചനം.- യഹോവ
ഇപ്രകാരം പറയുന്നു: വടക്കുനിന്ന് ഇതാ വെള്ളങ്ങൾ പൊങ്ങി നദി
കവിച്ചലായി വൎദ്ധിക്കുന്നു; ദേശത്തെയും അതിൽ നിറയുന്നതും ഊരും
കുടികളെയും കവിഞ്ഞ് ഒഴുകുവാൻ തന്നേ; മനുഷ്യർ നിലവിളിക്കയും
</lg><lg n="൩"> ദേശവാസികൾ ഒക്കേ മുറയിടുകയും ചെയ്യും. അവന്റേ അശ്വക്കുള
മ്പുകൾ തത്തുന്ന നാദത്താലും അവന്റേ തേർമുഴക്കത്താലും ഉരുളൊലി
യാലും കൈകൾ തളൎന്നിട്ടു അപ്പന്മാർ കുഞ്ഞുങ്ങളെ നോക്കി തിരിയുമാ
</lg><lg n="൪"> റില്ല, എല്ലാ ഫലിഷ്ടരെയും സംഹരിച്ചും ചോർ ചിദോൻ എന്നവൎക്കു
മിഞ്ചിയ തുണയെ അറുത്തും കളവാൻ വരുന്ന ദിവസം നിമിത്തമത്രേ.
യഹോവയാകട്ടേ കപ്തോർദ്വീപിലേ ശേഷിപ്പായ ഫലിഷ്ടരെ സംഹ
</lg><lg n="൫"> രിക്കുന്നു.- ഘജ്ജെക്കു കഷണ്ടിവന്നു, അഷ്കളോൻ ആദിയായ അവരു
ടേ താഴ്വരയുടേ ശേഷിപ്പു സന്നമായി. എടീ, എത്രത്തോളം നീ മെയി
</lg><lg n="൬"> ചെത്തിക്കൊണ്ടിരിക്കും? അല്ലയോ യഹോവയുടേ വാളേ, ഏതുവരേ
നീ അടങ്ങാതേ നടക്കും? നിന്റേ ഉറയിലേക്കു മടങ്ങി അമൎന്നു സ്വ
</lg><lg n="൭"> സ്ഥായിരിക്ക! പിന്നേ ആകട്ടേ യഹോവ നിന്നോടു കല്പിച്ചിരിക്കേ
എങ്ങനേ അടങ്ങി ഇരിപ്പു? അഷ്കലോനെയും കടൽക്കരയെയും കൊള്ളേ
അവൻ നിന്നെ നിയോഗിച്ചു സ്പഷ്ടം.

</lg>

൪൮. അദ്ധ്യായം.

മോവാബ് അയ്യോ ശത്രുകയ്യിൽ അകപ്പെട്ടുകയാൽ (൯) കമോശ്ദേവനു
നാണക്കേടും ജനത്തിന്നു പ്രവാസവും (൧൬) മുരമ്മുടിവും തട്ടുന്നതു(൨൬)ഡം
ഭാധിക്യത്തിൻ ശിക്ഷയായി തന്നേ. (൩൬)അതിനു പ്രവാചകൻ വിലപിച്ചും
(൩ൻ)അയൽക്കാർ ഞെട്ടി പരിഹസിച്ചും പോകുന്നു. (൪൫) ഒടുവിൽ പ്രവാസാ
വസ്ഥയും മാറും.

<lg n="൧"> മോവാബിനു നേരേ.- ഇസ്രയേലിൻ ദൈവമായ സൈന്യങ്ങളുടയ
യഹോവ പറയുന്നിതു: നബോവിന്നു ഹാ കഷ്ടം! അതു സന്നമായി.
കിൎയ്യത്തൈം നാണംകെട്ടു പിടിക്കപ്പെട്ടു, കോട്ട നാണംകെട്ടു മെരിണ്ടു
പോയി. മോവാബിൻ പ്രശംസ ഇല്ലാതേയായി; അതിന്ന് എതിരേ
</lg> [ 216 ] <lg n="">ഹെശ്ബോനിൽ വെച്ച് അധികരിച്ചവർ: അല്ലയോ അതു ഇനി ജാതി
ആകാതിരിപ്പാൻ നാം ഛേദിച്ചുകളയട്ടേ! എന്നു ദോഷം നിരൂപി
ക്കുന്നു. മദ്മനേ, നീയും മുടിഞ്ഞുപോകും വാൾ നിന്നെ പിന്തുടരും.
</lg><lg n="൩"> ഹൊറൊനൈമിൽ നിന്ന് അതാ നിഗ്രഹവും, വലിയ ഇടിവും എന്നു നില
</lg><lg n="൪"> വിളിക്കുന്നു. മോവാബ് ചതഞ്ഞുപോയി, അതിലേ എളിയവർ നില
</lg><lg n="൫"> വിളി കേൾപ്പിക്കുന്നു. കരഞ്ഞുകരഞ്ഞുംകൊണ്ടു ലൂഹീത്ത് ചുരം കയറു
ന്നതു ഹൊറൊനൈമിൻ ഇറക്കത്തിങ്കൽ ഇടിവു ചൊല്ലി ഞരക്കവിളി കേ
</lg><lg n="൬"> ൾക്കയാൽതന്നേ. പാഞ്ഞുംകൊണ്ടു പ്രാണനോടേ വഴുതിപ്പോന്നു മരു
</lg><lg n="൭"> വിൽ നഗ്നന്ന് ഒത്തുചമവിൻ! നിന്റേ ക്രിയകളിലും ഭണ്ഡാരങ്ങളി
ലും ആശ്രയിക്കകൊണ്ടു നീയും സാക്ഷാൽ പിടിക്കപ്പെടും, കമോശ്
തന്റേ പുരോഹിതർ പ്രഭുക്കളുമായി ഒക്കത്തക്ക പ്രവസിച്ചു പോകും.
</lg><lg n="൮"> ഒരു നഗരവും വഴുതിപ്പോരാതേ സകലനഗരത്തിന്മേലും നിഗ്രഹിക്കു
ന്നവൻ വരും; താഴ്വര കെട്ടും സമഭൂമി മുടിഞ്ഞും പോകും യഹോവ പറ
ഞ്ഞവണ്ണമേ.

</lg>

<lg n="൯"> മോവാബിന്നു ചിറകു കൊടുപ്പിൻ! പറന്നല്ലോ അതു പുറപ്പെടും, അതി
</lg><lg n="൧൦"> ൻ ഊരുകൾ കുടിയാൻ ഇല്ലാതേ പാഴായ്പ്പോകും. യഹോവയുടേ തുരം
മടിവോടെ എടുക്കുന്നവൻ ശപിക്കപ്പെട്ടവൻ, രക്തത്തിൽനിന്നു വാളെ
</lg><lg n="൧൧"> വിലക്കുന്നവനും ശപിക്കപ്പെട്ടവൻ! മോവാബ് ചെറുപ്പത്തിലേ സ്വൈ
രമായി തൻമട്ടിന്മേൽ അമൎന്നുപാൎത്തു, അതിനെ പാത്രത്തിൽനിന്നു പാ
ത്രത്തിൽ ഊറ്റീട്ടും ഇല്ല, അതു പ്രവസിച്ചുപോയതും ഇല്ല, അതു കൊ
</lg><lg n="൧൨"> ണ്ടു അതിന്റേ രസം അതിൽ നിലെച്ചു മണം മാറിയതും ഇല്ല. ആക
യാൽ ഞാൻ അതിന്നു വാറ്റുന്നവരെ അയക്കുന്ന നാൾ ഇതാ വരും,
ആയവർ അതിനെ വാറ്റി പാത്രങ്ങളെ ഒഴിച്ചു കുടങ്ങളെ ഉടെച്ചുകള
</lg><lg n="൧൩"> യും എന്നു യഹോവയുടേ അരുളപ്പാടു. അന്നു മോവാബ് കമോഷിങ്കൽ
ലജ്ജിച്ചുപോകും, ഇസ്രയേൽഗൃഹം തങ്ങളുടേ ശരണമായ ബെഥേലിൽ
</lg><lg n="൧൪"> ലജ്ജിച്ചവണ്ണമത്രേ. ഞങ്ങൾ വീരന്മാരും പടെക്ക് ഊക്കരും എന്നു നി
</lg><lg n="൧൫"> ങ്ങൾ എങ്ങനേ പറയും? മോവാബ് മുടിഞ്ഞു. അതിന്റേ നഗരങ്ങ
ളിൽ (ശത്രു) കയറി അതിലേ മേത്തരമായ യുവാക്കൾ കുലെക്കു കിഴി
കേ ഉളളു എന്നു സൈന്യങ്ങളുടയ യഹോവ എന്ന പേരുള്ള രാജാവിന്റേ
അരുളപ്പാടു.

</lg>

<lg n="൧൬"> മോവാബിൻ ആപത്തു വരുവാൻ അടുത്തു അവന്റേ ദുൎദ്ദശ ഏറ വിര
</lg><lg n="൧൭"> യുന്നു. എടോ അവന്റേ ചുറ്റുക്കാരും അവന്റേ പേർ അറിയുന്ന
</lg> [ 217 ] <lg n="">വരും എല്ലാം അവനെ തൊഴിപ്പിൻ! അയ്യോ ശക്തിയുടേ ദണ്ഡും അഴ
</lg><lg n="൧൮"> കിയ ചെങ്കോലും എങ്ങനേ ഒടിഞ്ഞു എന്നു പറവിൻ! മോവാബിനെ നി
ഗ്രഹിക്കുന്നവൻ നിന്നെ കൊള്ളേ കയറി നിന്റേ കോട്ടകളെ സംഹരി
ക്കയാൽ, ഹേ ദീബോൻ പുത്രിയായ നിവാസിനിയേ, തേജസ്സിൽനിന്ന്
</lg><lg n="൧൯"> ഇഴിഞ്ഞു വറണ്ടതിൽ ഇരിക്ക! അറോയേർ നിവാസിനിയേ, വഴിക്ക
ൽ നിന്നുംകൊണ്ടു നോക്കുക, പാഞ്ഞു ചാടിപ്പോകുന്നവരോടു എന്തുണ്ടായി?
</lg><lg n="൨൦"> എന്നു ചോദിക്ക! മോവാബ് നാണിച്ചു മെരിണ്ടുപോയി; മുറയിട്ടു നില
വിളിപ്പിൻ, മോവാബ് മുടിഞ്ഞു എന്നു അൎന്നോൻ വരേയും അറിയിപ്പിൻ!
</lg><lg n="൨൧, ൨൨"> ഹോലോൻ, യഃസ, മേഫായത്ത്, ദീബോൻ, നബോ, ബേഥ് ദിബ്ല
</lg><lg n="൨൩"> ഥൈം, കിൎയ്യഥൈം, ബേഥ്ഗമൂൽ, ബേഥ്മയോൻ എന്നു തുടങ്ങിയുള്ള
</lg><lg n="൨൪"> സകലഭൂമിക്കും ന്യായവിധി അണഞ്ഞു. കറിയോഥ് ബോച്ര
യിലും മോവാബ് ദേശത്തുള്ള എല്ലാ നഗരങ്ങളിലും ദൂരസമീപസ്ഥങ്ങ
</lg><lg n="൨൫"> ളിലും(അതുവന്നു). മോവാബിൻ കൊമ്പ് അററും അവന്റേ ഭുജം ഒടി
ഞ്ഞും പോയി എന്നു യഹോവയുടേ അരുളപ്പാടു.

</lg>

<lg n="൨൬"> മോവാബ് യഹോവയോടു വമ്പിക്കയാൽ, അവനെ മത്തനാക്കി താൻ
</lg><lg n="൨൭"> കക്കിയതിൽ (കൈ) തല്ലി പരിഹാസം ആവാറാക്കുവിൻ. അല്ല ഇസ്ര
യേൽ നിണക്കു പരിഹാസമായില്ലയോ? അവൻ കയ്യും കളവുമായി പി
ടിക്കപ്പെട്ടിട്ടോ നീ അവനെ ചൊല്ലി സംസാരിക്കും തോറും കുലുങ്ങിച്ചി
</lg><lg n="൨൮"> രിച്ചതു? മോവാബ്നിവാസികളേ, ഊരുകളെ വിട്ടു കൊടുമലയിൽ
പാൎത്തുകൊണ്ടു കിഴുക്കാന്തൂക്കത്തിൻ വായിൽ കൂടു വെക്കുന്ന പ്രാവിന്നു
</lg><lg n="൨൯"> ഒത്തുചമവിൻ! (യശ. ൧൬,൬) അത്യന്തം ഡംഭിക്കുന്ന മോവാബിന്റേ
ഡംഭത്തെയും അവന്റേ അഹങ്കാരഗൎവ്വത്തെയും മനസ്സിൻ ഉന്നതിയെ
</lg><lg n="൩൦"> യും ഞങ്ങൾ കേട്ടു. അവന്റേ ക്രോധത്തെയും തുമ്പില്ലാത്ത നുണക
ളെയും അവൻ അസത്തായി ചെയ്തതും ഞാൻ അറിഞ്ഞു എന്നു യഹോവ
</lg><lg n="൩൧"> യുടേ അരുളപ്പാടു. (യശ. ൧൬, ൯-൧൦) അതുകൊണ്ടു മോവാബെ ചൊ
ല്ലി ഞാൻ മുറയിടും, സൎവ്വമോവാബേ ചൊല്ലി നിലവിളിക്കും, (കീൎഹേര
</lg><lg n="൩൨"> സ് എന്ന) ഓട്ടുകോട്ടയിലേ ആളുകൾ നിമിത്തം കുശുകുശുക്കും. ഹാ
സിബ്മയിലേ വള്ളിയേ നിന്റേ ശാഖകൾ കടലിനെയും കടന്നു യാജർ
പൊയ്കയോളം എത്തിയല്ലോ, നിന്നെ ചൊല്ലി ഞാൻ യാജരുടേ കരച്ച
ലിലും അധികം കേഴും, നിന്റേ വേനലിലും കൊയ്ത്തിലും സംഹൎത്താ
</lg><lg n="൩൩"> തട്ടി. തോപ്പിൽനിന്നും മോവാബിൽനിന്നും സന്തോഷവും ആനന്ദവും
അടങ്ങിപ്പോയി, ചക്കുരലിൽനിന്നു വീഞ്ഞിനെ ഞാൻ നിറുത്തി; അട്ട
</lg> [ 218 ] <lg n="൩൪">ഹാസത്തോടു മെതിപ്പാറില്ല, അട്ടഹാസമല്ലാത്ത അട്ടഹാസം ഉണ്ടുതാനും.
</lg><lg n="൩൪"> ഹെശ്ബോനിലേ കൂക്കൽ തുടങ്ങി എലാലേയാഹച് പ
ൎയ്യന്തം നദിക്കുന്നു, ചോവർ മുതൽ ഹൊറൊനൈം മൂന്നം എഗ്ലത്ത് വരേ
യും (വിളിക്കുന്നു); നിമ്രയിലേ വെള്ളങ്ങളും ശൂന്യസ്ഥലമായി പോയ
</lg><lg n="൩൫"> ല്ലോ. ഞാനോ കുന്നുകാവിൽ കയറുന്നവനെയും സ്വദേവകൾക്കു ധൂ
പിക്കുന്നവനെയും മോവാബിന്നു ഒടുക്കുന്നുണ്ടു എന്നു യഹോവയുടേ അ
രുളപ്പാടു.

</lg>

<lg n="൩൬"> (യശ. ൧൬, ൧൧) അതുകൊണ്ട് എന്റേ ഹൃദയം മോവാബിനേ കുറി
ച്ചു കുഴലുകൾ പോലേ മുരളുന്നു. ഓട്ടുകോട്ടയിലേ ആളുകളെ ചൊല്ലി
എൻഹൃദയം കുഴലുകൾ പോലേ മുരളുന്നു, (മോവാബ്) സമ്പാദിച്ചുവെ
</lg><lg n="൩൭"> ച്ചതും കെട്ടുപോയല്ലോ. (യശ. ൧൫, ൨f.) എല്ലാ തലയും കഷണ്ടിയാ
യി, താടി എല്ലാം കുറെച്ചുപോയി, എല്ലാ കൈകളിലും ചെത്തി മുറിഞ്ഞും
</lg><lg n="൩൮"> അരകളിൽ രട്ട് ഉടുത്തും കാണുന്നു. മോവാബിലേ മാളികതോറും വീ
ഥികൾതോറും അലമുറ മാത്രം; ഞാൻ ആകട്ടേ മോവാബെ ഇഷ്ടക്കേടു
വന്ന പാത്രം പോലേ ഉടെച്ചത് എന്നു യഹോവയുടേ അരുളപ്പാടു.
</lg><lg n="൩൯"> അത്എങ്ങനേ മെരിണ്ടു! അവർ മുറയിടുന്നു. മോവാബ് നാണി
ച്ചിട്ടു എങ്ങനേ പുറം കാട്ടുന്നു! ചുറ്റക്കാൎക്ക് ഏവൎക്കും മോവാബ് പരി
</lg><lg n="൪൦"> ഹാസവും ഇടിച്ചലും ആയി തീരുന്നു. കാരണം യഹോവ പറഞ്ഞിതു:
(ശത്രു) കഴുകൻകണക്കേ പറന്നു മോവാബിന്മേൽ ചിറകുകളെ വിടൎക്കു
</lg><lg n="൪൧"> ന്നു. കുറിയോഥ് പിടിക്കപ്പെട്ടു, ദുൎഗ്ഗങ്ങൾ കൈക്കലായി, അന്നു മോ
വാബ്യവീരന്മാരുടേ മനസ്സു ഈറനോമ്പുള്ളവളുടേ മനസ്സിന് ഒക്കും.
</lg><lg n="൪൨"> മോവാബ് യഹോവയോടു വമ്പിക്കയാൽ ഇനി വംശമാകാതേ മുടിഞ്ഞു
</lg><lg n="൪൩"> പോകും. മോവാബ് നിവാസിയേ, (യശ. ൨൪, ൧൭) നിന്റേ മേൽ
പേടിയും കുഴിയും കണിയും അത്രേ എന്നു യഹോവയുടേ അരുളപ്പാടു.
</lg><lg n="൪൪"> പേടിക്കു മണ്ടുന്നവൻ കുഴിയിൽ വീഴ്കയും കുഴിയിൽനിന്നു കയറുന്നവൻ
കണിയിൽകുടുങ്ങുയും ആം, അവരെ സന്ദൎശിക്കുന്ന വൎഷത്തെ ഞാൻ
മോവാബിന്മേൽ വരുത്തും സത്യം എന്നു യഹോവയുടേ അരുളപ്പാടു.

</lg> <lg n="൪൫"> മണ്ടിപ്പോയവർ ബലമറ്റു ഹെശ്ബോൻ നിഴലിൽ നിൽക്കുന്നു. (൪ മോ. ൨൧, ൨൮) ഹെശ്ബോനിൽ നിന്നല്ലോ അഗ്നിയും സിഹോൻ ഊരിൽ)
നിന്നു ജ്വാലയും പുറപ്പെട്ടു (൪ മോ. ൨൪, ൧൭) മോവാബിന്റേ പാ
</lg><lg n="൪൬"> ൎശ്വത്തെയും ആരവാരമക്കളുടേ നെറുകയെയും തിന്നുകളയും.
മോവാബേ, നിനക്കു ഹാ കഷ്ടം! കമോശിൻജനം കെട്ടുപോയി, നിന്റേ
</lg> [ 219 ] <lg n="">പുത്രന്മാർ പ്രവാസത്തിലും പുത്രിമാർ അടിമയിലും കൊണ്ടുപോകപ്പെടു
</lg><lg n="൪൭"> ന്നു. ദിവസങ്ങളുടേ അവസാനത്തിലോ ഞാൻ മോവാബിന്റേ അ
ടിമയെ മാറ്റും എന്നു യഹോവയുടേ അരുളപ്പാടു. ഇത്രോടം മോവാബി
ലേ ന്യായവിധി.

</lg>

൪൯. അദ്ധ്യായം.

അമ്മോൻ (൭) എദോം (൨൩) ദമഷ്ക്കു (൨൮) കൂടാരക്കാരും ഊൎക്കാരും ആയ
അറവി (൩൪) ഏലാം എന്നീ ജാതികളെ ചൊല്ലി പ്രവചിച്ചവ.

<lg n="൧"> അമ്മോൻപുത്രൎക്കു നേരേ.- യഹോവ പറയുന്നിതു: ഇസ്രയേലിന്നു
മക്കൾ ഇല്ലയോ, അവന്ന് അനന്തരവൻ ആരുംഇല്ലയോ? പിന്നേ ഇവ
രുടേ രാജാവു ഗാദിനെ അടക്കിയതും അവന്റേ ജനം ശാദൂരുകളിൽ
</lg><lg n="൨"> കുടിയിരിക്കുന്നതും എന്തുകൊണ്ടു? ആകയാൽ ഞാൻ അമ്മോൻ പുത്രരു
ടേ റബ്ബത്തിന്നു നേരേ പോർ വിളി കേൾപ്പിക്കുന്ന നാളുകൾ ഇതാ വരു
ന്നു, എന്നു യഹോവയുടേ അരുളപ്പാടു; അന്ന് അതു ജിൎണ്ണിച്ച കുന്നാകും,
അതിന്റേ പുത്രിമാർ തീയിൽ ദഹിക്കയും ഇസ്രയേൽ തന്നെ അടക്കിയ
</lg><lg n="൩"> വനെ അടക്കുകയും ചെയ്യും എന്നു യഹോവ പറയുന്നു. അയീ പാഴാ
കക്കൊണ്ടു ഹെശ്ബോനേ, മുറയിടുക! റബ്ബത്തിൻപുത്രിമാരേ, രട്ടുടുത്തും
കൂക്കി തൊഴിച്ചും വാടികൾക്കകം ഊടാടിക്കൊൾവിൻ! മിൽക്കോം എന്ന്
അവരുടേ രാജാവു പുരോഹിതർ പ്രഭുക്കളുമായി ഒക്കത്തക്ക പ്രവാസ
</lg><lg n="൪"> ത്തിൽ പോകുമല്ലോ (ആമോ. ൧, ൧൫). താഴ്വരകളിൽ നീ പ്രശംസി
ക്കുന്നത് എന്തു? എന്നെക്കൊള്ളേ ആർവരും, എന്നു ചൊല്ലി ഭണ്ഡാരങ്ങ
ൽ ആശ്രയിച്ചിട്ടു പിഴുകിപ്പോയ മകളേ, നിന്റേ താഴ്വര ഒഴുകുന്നു
</lg><lg n="൫"> സത്യം. എങ്കിലും ഞാൻ നിന്റേ ചുറ്റക്കാർ ഏവരിൽനിന്നും നിന്റേ
മേൽഇതാപേടിയെ വരുത്തുന്നു, എന്നു സൈന്യങ്ങളുടയ യഹോവ എന്ന
കൎത്താവിൻ അരുളപ്പാടു; അന്നു നിങ്ങൾ അവനവൻ ചൊവ്വേ ആട്ടി
</lg><lg n="൬"> തള്ളപ്പെടും ഉഴന്നുപോകുന്നവരെ ആരും ചേൎക്കയും ഇല്ല. അതിന്റേ
ശേഷം ഞാൻ അമ്മോൻപുത്രരുടേ അടിമയെ മാറ്റും എന്നു യഹോവയു
ടേ അരുളപ്പാടു.

</lg>

<lg n="൭"> ഏദോമിന്നു നേരേ.— സൈന്യങ്ങളുടയ യഹോവ പറയുന്നിതു: തേമാ
നിൽ ജ്ഞാനം അശേഷം ഇല്ലാതായോ? ബുദ്ധിമാന്മാരിൽ മന്ത്രണം
</lg><lg n="൮"> കെട്ടു അവരുടേ ജ്ഞാനം തൂവിപ്പോയോ? ദെദാനിലേ കുടിയാന്മാരേ,
</lg> [ 220 ] <lg n="">ഏസാവിനെ സന്ദൎശിക്കുന്ന കാലം ആകുന്ന ആപത്തിനെ ഞാൻ അവ
ന്റേ മേൽ വരുത്തുകയാൽ മണ്ടി തിരിഞ്ഞു ആഴേ പാൎത്തുകൊൾവിൻ!
</lg><lg n="൯"> (ഒബ്.൫f.) മുന്തിരിപ്പഴം അരിഞ്ഞു പറിക്കുന്നവർ നിൻ മേൽ വന്നാ
ൽ, അവർ കായ്ക്കുലകൾ ശേഷിപ്പിക്ക ഇല്ല, രാത്രിയിൽ കള്ളന്മാർ (വ
</lg><lg n="൧൦"> ന്നാൽ) മതിയാവോളം നാശങ്ങൾ ചെയ്യും. ഞാനാകട്ടേ ഏസാവിനെ
ഊരി വലിച്ചു അവന്റേ ഒളിമറകളെ വെളിപ്പെടുത്തി, ഒളിച്ചുകൊൾ
വാൻ കഴിയാതേ ആക്കും. അവന്റേ സന്തതിയും സഹോദരരും അയ
</lg><lg n="൧൧"> ൽക്കാരും ഒടുങ്ങി ഒന്നും ഇല്ലാതേയായി. നിന്റേ അനാഥരെ വിടുക,
ഞാൻ അവരെ ഉയിൎപ്പിക്കും, നിന്റേ വിധവമാരും എങ്കിൽ ആശ്രയിച്ചു
</lg><lg n="൧൨"> കൊൾവൂ! യഹോവ ഇപ്രകാരം പറയുന്നു: കണ്ടാലും, പാനപാത്രം കുടി
പ്പാൻ ചേൎച്ചയില്ലാത്തവർ കുടിക്കേണ്ടിയിരിക്കേ നീ കേവലം ശിക്ഷ
ഇല്ലാതേ പോകയോ (൨൫, ൨൯)? നീ ശിക്ഷ ഇല്ലാതിരിക്ക ഇല്ല കുടിക്കേ
</lg><lg n="൧൩"> ഉള്ളു. ബോച്ര ശൂന്യവും നിന്ദയും പാഴും ശാപവും ആകും എന്നും അതി
ന്റേ എല്ലാ ഊരുകളും യുഗാന്തര ഇടിവുകളാകും എന്നും ഞാൻ എന്നാണ
</lg><lg n="൧൪"> തന്നേ സത്യം ചെയ്തു എന്നു യഹോവയുടേ അരുളപ്പാടു.- (ഒബ. ൧f.)
നിങ്ങൾ കൂടിക്കൊണ്ടു പോരിന്നായി എഴുന്നീറ്റു അതിന്മേൽ വരുവിൻ!
എന്നു വിളിപ്പാൻ ഒരു ദൂതൻ ജാതികളിൽ അയക്കപ്പെട്ട പ്രകാരം ഞാൻ
</lg><lg n="൧൫"> യഹോവയിൽനിന്ന് ഒരു ശ്രുതികേട്ടു. നിന്നെ ആകട്ടേ ഞാൻ ഇതാ
ജാതികളിൽ ചെറുതും മനുഷ്യരിൽ അപമാന്യനും ആക്കിവെച്ചു.
</lg><lg n="൧൬"> (ഒബ. ൩) പാറപ്പിളൎപ്പുകളിൽ വസിച്ചും ഗിരിമുകൾ പിടിച്ചും കൊള്ളുന്ന
വനേ, നിന്റേ ഘോരതയും മനസ്സിൻ തിളപ്പും നിന്നേ ചതിച്ചുപോയി.
കഴുകുപോലെ നിന്റേ കൂടിനെ ഉയൎത്തിയാലും അവിടുന്നു ഞാൻ നിന്നെ
</lg><lg n="൧൭"> കിഴിക്കും എന്നു യഹോവയുടേ അരുളപ്പാടു. ഏദോം വിസ്മയമായി ച
മയും (൧ൻ, ൮.) അതിൽ കടക്കുന്നവൻ എല്ലാം വിസ്മയിച്ചു അവൾ കൊ
ണ്ട അടികൾ നിമിത്തം ചൂളയിടും. (൫ മോ. ൨ൻ, ൨൨.) സദോം
ഘമോറയും അയല്പുറവും മറിഞ്ഞുപോയപ്രകാരം അവിടേ ആൾ പാൎക്ക
ഇല്ല മനുഷ്യപുത്രൻ അതിൽ പരിമാറുകയും ഇല്ല എന്നു യഹോവ പറ
</lg><lg n="൧൯"> യുന്നു. അതാ സിംഹം പോലേ (ഒരുവൻ) യൎദ്ദേന്റേ ഡംഭിൽനിന്ന്
ശൈലവാസത്തിലേക്കു കരേറുന്നു; ഒരു നൊടികൊണ്ടു ഞാൻ ഏദോ
മെ അതിൽനിന്ന് ഓടിക്കയും എനിക്കു തെളിഞ്ഞവനെ അതിന്മേൽ
കല്പിച്ചാക്കയും ചെയ്യും; എനിക്ക് ആരുപോൽ തുല്യൻ? എന്മേൽ ആർ
അന്യായം വെക്കും? എന്റേ മുമ്പിൽ നിൽക്കാകുന്ന ഇടയനും ആർ?
</lg> [ 221 ] <lg n="൨൦"> അതുകൊണ്ടു യഹോവ എദോമിന്നു നേരേ മന്ത്രിച്ച ആലോചനയെയും
തേമാൻനിവാസികൾക്കു നേരേ നിനെച്ച വിചാരങ്ങളെയും കേൾ
പ്പിൻ: ആട്ടിങ്കൂട്ടത്തിലേ ചെറിയവരെ ഇഴെച്ചു കൊണ്ടുപോകും നിശ്ച
</lg><lg n="൨൧"> യം. അവരുടേ പാൎപ്പിടം അവരെ ചൊല്ലി വിസ്മയിക്കും നിശ്ചയം. അ
വരുടേ വീഴ്ചയോശയാൽ ഭൂമികുലുങ്ങുന്നു, കൂക്കുന്ന ശബ്ദം ചെങ്കടലിലും
</lg><lg n="൨൨"> കേൾക്കാകും. അവനോ (൪൮, ൪൦) ഇതാ കഴുകൻ കണക്കേ പൊന്തി
പറന്നു ബോച്ര യുടേ മേൽ ചിറകുകളെ വിടൎക്കുന്നു. അന്നു ഏദോമ്യവീ
രന്മാരുടേ മനസ്സ്, ഈറ്റുനോവുള്ളവളുടേ മനസ്സിന്നു ഒക്കും.

</lg>

<lg n="൨൩"> ദമഷ്കിനു നേരേ— ഹമത്തും അൎപ്പാദും ഒരു വല്ലാത്ത ശ്രുതിയെ കേ
ൾക്കകൊണ്ടു നാണിച്ചു ഉള്ളുരുക്കം പൂണ്ടു; സമുദ്രം വരേയും അമൎന്നടങ്ങി
</lg><lg n="൨൪"> കൂടാതോളം ദുഃഖം (വ്യാപിച്ചു). ദമഷ്കു മടുത്തിട്ടു മണ്ടുവാൻ തിരിഞ്ഞു;
ത്രാസം അതിനെ പിടികൂടി, പ്രസവിക്കുന്നവളെ പോലേ വേദനകളും
</lg><lg n="൨൫"> പിണഞ്ഞു. എൻ ആനന്ദനഗരമായ സ്തുത്യപട്ടണം ഒഴിഞ്ഞു വിടപ്പെ
</lg><lg n="൨൬"> ടാതേ കിടക്കുന്നത് എങ്ങനേ? അതുകൊണ്ട് അതിന്റേ യുവാക്കൾ
അതിന്റേ തെരുക്കളിൽ വീഴും, പോരാളികൾ ഒക്കയും അന്നു മുടി
ഞ്ഞുപോകും എന്നു സൈന്യങ്ങളുടയ യഹോവയുടേ അരുളപ്പാടു.
</lg><lg n="൨൭"> (ആമ. ൧, ൪.) ദമഷ്ക്കുമതിലുള്ളിൽ ഞാൻ തീ കത്തിക്കയും അതു ബെഹ്ന
ദാദിൻ അരമനകളെ തിന്നുകയും ചെയ്യും.
</lg>

<lg n="൨൮"> നബുകദ്രേചർ എന്ന ബാബേൽരാജാവു വെട്ടിയ കേദാരിന്നും ഹചോർ
രാജ്യങ്ങൾക്കുംനേരേ.— യഹോവപറയുന്നിതു: അല്ലയോ, കേദാരിന്ന്
</lg><lg n="൨൯"> എതിരേ കയറി ചെന്നു കിഴക്കിന്മക്കളെ സമ്പന്നമാക്കുവിൻ! അവരുടേ
കൂടാങ്ങളെയും ആട്ടിൻകൂട്ടങ്ങളെയും ഇവർ എടുത്തുംകൊണ്ടു അവരുടേ
തിരശ്ശീലകളെയും എപ്പേൎപ്പെട്ട കോപ്പും ഒട്ടകങ്ങളെയും കൈക്കലാക്കി
</lg><lg n="൩൦"> കൊണ്ടു "ചുറ്റും അച്ചം" എന്ന് അവൎക്കു നേരേ വിളിക്കും. മണ്ടിക്കൊ
ണ്ടു ആവോളം പാഞ്ഞുപോയി ആഴേ പാൎത്തുകൊൾവിൻ, ഹാചോർ നി
വാസികളേ! എന്നു യഹോവയുടേ അരുളപ്പാടു; ബാബേൽരാജാവായ
നബുകദ്രേചർ ആകട്ടേ നിങ്ങൾക്ക് എതിരേ ഓർ ആലോചനയെ മന്ത്രി
</lg><lg n="൩൧"> ച്ചും നിനെച്ചും ഇരിക്കുന്നു. അല്ലയോ കതകും തഴുതും
ഇല്ലാതേ തനിച്ചു പാൎത്തു ചിന്ത കൂടാതേ സ്വൈരമായി വസിക്കുന്ന ജാ
തിക്കു നേരേ കയറിവരുവിൻ! എന്നു യഹോവയുടേ അരുളപ്പാടു.
</lg><lg n="൩൨"> അവരുടേ ഒട്ടകങ്ങൾ കവൎച്ചയും ആടുമാടുകളുടേ സമൂഹം കൊള്ളയും
ആകുo, മുന്തല, ചിരെച്ചവരെ ഞാൻ എല്ലാ കാറ്റുകളിലേക്കും ചിന്നിച്ചു
</lg> [ 222 ] <lg n="">പത്തു ദിക്കിൽനിന്നും അവരുടേ ആപത്തു വരുത്തുകയും ചെയ്യും എന്നു
</lg><lg n="൩൩"> യഹോവ പറയുന്നു. ഹാചോർ കുറുനരികളുടേ ഇരിപ്പും എന്നേക്കും
പാഴുമായി പോകും (൧൮) അവിടേ ആൾപാൎക്ക ഇല്ല മനുഷ്യപുത്രൻ
അതിൽ പരിമാറുകയും ഇല്ല.

</lg>

<lg n="൩൪"> യഹൂദാരാജാവായ ചിദക്കീയാവിൻ വാഴ്ചയുടേ ആരംഭത്തിൽ യിറ
മിയാപ്രവാചകന്നു. ഏലാമിന്നു നേരേ യഹോവാവചനം ഉണ്ടായിതു:
</lg><lg n="൩൫"> സൈന്യങ്ങളുടയ യഹോവ ഇപ്രകാരം പറയുന്നു: ഞാൻ ഇതാ ഏലാ
</lg><lg n="൩൬"> മിന്റേ വില്ലാകുന്ന അവരുടേ വിൎയ്യക്കാതലിനെ ഒടിച്ചു വാനത്തിലേ
നാലുദിക്കുകളിൽനിന്നും നാലുകാറ്റുകളെ ഏലാമിന്നു നേരേ വരുത്തി
അവരെ ഈ എല്ലാകാറ്റുകളിലേക്കും ചിന്നിച്ചുകളയും; ഏലാമിൽനിന്നു
</lg><lg n="൩൭"> ഭ്രഷ്ടരായവർ ചെന്നു ചേരാത്ത ഒരു ജാതി ഉണ്ടാകയും ഇല്ല. അവ
രുടേ പ്രാണനെ അനേഷിക്കുന്ന ശത്രുക്കളുടേ മുമ്പാകേ ഞാൻ ഏലാ
മിനെ മിരട്ടുകയും എന്റേ കോപച്ചൂടാകുന്ന തിന്മയെ അവരുടെ മേൽ
വരുത്തുകയും അവരെ മുടിപ്പോളം വാളിനെ അവരുടേ പിന്നാലേ
</lg><lg n="൩൮"> അയക്കയും ചെയ്യും എന്നു യഹോവയുടേ അരുളപ്പാടു.. ഏലാമിൽ ഞാൻ
എന്റേ സിംഹാസനത്തെ ഇരുത്തി അവിടുന്നു രാജാവെയും പ്രഭുക്കളെ
</lg><lg n="൩൯"> യും കെടുത്തുകളയും എന്നു യഹോവയുടേ അരുളപ്പാടു. നാളുകളുടേ
അവസാനത്തിൽ ഞാൻ ഏലാമിന്റേ അടിമയെ മാറ്റും താനും എന്നു
യഹോവയുടേ അരുളപ്പാടു.

</lg>

൫൦. ൫൧. അദ്ധ്യായം.

I. ബാബേലിന്റേ റ്വീഴ്ച ഇസ്രയേലിൻ വീണ്ടെടുപ്പും (൧൧) അതിന്റേ ഇ
ല്ലായ്മ ഇതിന്റേ തേജസ്സും ആകുന്നതു (൨൧) യഹോവാലയത്തിൽ കാണിച്ച
ദ്രോഹം നിമിത്തം തന്നേ. II. (൨ൻ) നാടു മുടിഞ്ഞുപോകുന്നതു ബാബേലിൻ
ഡംഭുഹേതുവായി (൪൧) ന്യായവിധിയെ നടത്തുന്നതു വടക്കുനിന്നു മ്ലേച്ഛജാതി
കൾ തന്നേ. (൫൧,൫) ഇസ്രയേലിലേ വിശുദ്ധനോടു മത്സരിക്കയാൽ കൊടിയ
ശിക്ഷ വേണം (൧൫) അന്നു സൎവ്വശക്തനോടു കൽദ യദേവകൾ തോൽക്കും.
III. (൨൭) എന്നിട്ടു യഹോവ ജാതികളെ ശിക്ഷനടത്തുവാൻ നിമന്ത്രിച്ചു (൩൮)
പട്ടണത്തെ ദേവകളുമായി നശിപ്പിച്ചു (൫൦) ഉചിതപ്രകാരം പകവീളുന്നു
(൫൯) എന്നുള്ളതു സരയാ ബാബേലിനെ തന്നേ ബോധിപ്പിക്കേണ്ടതു.

<lg n="൧"> യഹോവ യിറമിയാപ്രവാചകൻമുഖേന ബാബേൽ മുതലായ കൽദയ
</lg><lg n="൨"> ദേശത്തിന്നു നേരേ കല്പിച്ച് (എഴുതിച്ച) വചനമാവിതു. അല്ലയോ ജാ
തികളുടേ ഇടയിൽ കേൾപ്പിച്ച് അറിയിച്ചു കൊടി എടുപ്പിൻ: ബാബേൽ
</lg> [ 223 ] <lg n="">പിടിച്ചുപോയി, ബേൽനാണിച്ചു. മരോദൿ മെരിണ്ടുപോയി; അതി
ലേ ബിംബങ്ങൾ നാണിച്ചു മുട്ടങ്ങൾ മെരിണ്ടുപോയി, എന്നു മറെക്കാതേ
</lg><lg n="൩"> പ്രസ്താവിപ്പിൻ! എങ്ങനേ എന്നാൽ വടക്കുനിന്ന് ഒരു ജാതി അതിന്ന്
എതിരേ കരേറി അവരുടേ നാടു കുടിയില്ലാതേ പാഴാക്കുന്നു; മനുഷ്യരും
</lg><lg n="൪"> പശ്വാദിയും മണ്ടിവാങ്ങിപ്പോയി. ആ നാളുകളിലും ആ കാലത്തും ഇസ്ര
യേൽപുത്രന്മാരും യഹ്രദാപുത്രന്മാരു0 ഒക്കത്തക്ക വരും, കരഞ്ഞുംകൊണ്ടു
നടന്നു തങ്ങടേ ദൈവമായ യഹോവയെ അന്വേഷിക്കു0 എന്നു യഹോ
</lg><lg n="൫"> വയുടേ അരുളപ്പാടു. ഹോ വരുവിൻ, എന്നും മറക്കാത്ത നിത്യനിയമ
ത്താൽ യഹോവയോടു ചേൎന്നുകൊൾവിൻ! എന്നു ചൊല്ലി ഇങ്ങോട്ടു
</lg><lg n="൬"> മുഖം വെച്ചു ചിയോൻവഴിയെ ചോദിക്കും.- എൻ ജനം കെട്ടുപോകു
ന്ന ആട്ടിങ്കൂട്ടമായി; അവരുടേ ഇടയന്മാരെ അവരെ ദ്രോഹിപ്പിക്കുന്ന
മലകളിൽ തെറ്റിക്കയാൽ, അവർ മലയോടു കുന്നോളം ചെന്നു സ്വന്ത
</lg><lg n="൯"> കിടത്തത്തെ മറന്നുകളഞ്ഞു. അവരെ കണ്ടെത്തിയവർ ഏവരും അവ
രെ തിന്നുകളഞ്ഞു, അവരെ ഞെരുക്കുന്നവർ: ഞങ്ങൾക്കു കുറ്റം ഇല്ല,
എന്നു പറഞ്ഞും പോയതു, ഇവൻ നീതിയുടേ പാൎപ്പിടവും പിതാക്കന്മാ
രുടേ പ്രത്യാശയും ആകുന്ന യഹോവയോടു പിഴെക്കയാൽ തന്നേ.
</lg><lg n="൮"> ബാബേലിൻ നടുവിൽനിന്നു മണ്ടി കൽദയദേശത്തുനിന്നു പുറപ്പെട്ടു
ആട്ടിങ്കൂട്ടത്തിൻ മുമ്പിൽ ചെല്ലുന്ന കോലാടുകൾക്ക് ഒത്തുചമവിൻ!
</lg><lg n="൯"> കാരണം ഞാൻ വടക്കേ ദിക്കിൽനിന്നു ഇതാ വലിയ ജാതികളുടേ സംഘ
ത്തെ ഉണൎത്തി ബാബേലിന്ന് എതിരേ കരേറുമാറാക്കും. ആയവർ
അതിനെ കൊള്ളേ വട്ടംകൂട്ടും, അവിടേനിന്ന് അതു പിടിച്ചുപോകും.
അവന്റേ അമ്പുകൾ വെറുതേ പിന്തിരിയാത്ത വിദഗ്ദ്ധശൂരന്റേ അ
</lg><lg n="൧൦"> മ്പിനോടു ഒക്കും. കൽദയ കവൎച്ചയായിത്തീരും അവളെ കവരുന്നവർ
ഒക്കയും തൃപ്തരാകും എന്നു യഹോവയുടേ അരുളപ്പാട്ടു.

</lg>

<lg n="൧൧"> എങ്ങനേ എന്നാൽ എൻ അവകാശത്തെ പിടിച്ചുപറിച്ചവരായുള്ളോ
രേ എത്ര സന്തോഷിച്ച് ഉല്ലസിച്ചാലും മെതിക്കുന്ന കടച്ചികണക്കേ
</lg><lg n="൧൨"> കുതിച്ചാലും ബലത്ത അശ്വംപോലേ ചിറാലിച്ചാലും, നിങ്ങളുടേ അമ്മ
അത്യന്തം നാണിക്കും പെറ്റവൾ അമ്പരന്നുപോകും. കണ്ടാലും ജാതി
</lg><lg n="൧൩"> കളിൽ അന്ത്യമായതു മരുവും വറണ്ടതും പാഴ്നിലവും ആയി. യഹോ
വയുടേ ക്രോധം ഹേതുവായി അതു കുടി ഇല്ലാതേ മുറ്റും ശൂന്യമായിച്ച
മയും, ബാബേലിൽ കടക്കുന്നവൻ എല്ലാം വിസ്മയിച്ചു അവൾകൊണ്ട
</lg><lg n="൧൪"> അടികൾ നിമിത്തം ചൂളയിടും (൪൯, ൧൭).- ഹോ വില്ലു കുലെക്കുന്ന
വരേ ബാബേലിനെക്കൊള്ളേ ചുറ്റും മുതിൎന്നുംകൊണ്ട് അമ്പുകളെ ച
</lg> [ 224 ] <lg n="">രതിക്കാതേ അതിലേക്ക് എയ്‌വിൻ! അവൾ യഹോവയോടു പിഴെച്ചുവ
</lg><lg n="൧൫"> ല്ലോ. അവളോടു ചുറ്റും ആൎത്തുവിളിപ്പിൻ! ഹാ അവൾ കൈതന്നു;
അവളുടേ കൊത്തളങ്ങൾ വീണു മതിലുകൾ ഇടിഞ്ഞു; യഹോവയുടേ
പ്രതിക്രിയയല്ലോ. അവളോടു പകവീണ്ടു അവൾ ചെയ്തതിന് ഒത്തതു
</lg><lg n="൧൬"> അവളെ ചെയ്‌വിൻ! ബാബേലിൽനിന്നു വിതക്കാരനെയും കൊയ്ത്തുകാ
ലത്ത് അരുവാളിനെ പിടിക്കുന്നവനെയും അറുതിപെടുപ്പിൻ! ഒടുക്കുന്ന
വാളിന്നു തെറ്റുവാൻ അവനവൻ സ്വജനത്തിലേക്കു തിരിയും സ്വദേ
</lg><lg n="൧൭"> ശത്തേക്കു മണ്ടിപ്പോകും. - ഇസ്രയേൽ ആകട്ടേ സിംഹങ്ങൾ ആട്ടി
പ്പായിക്കയാൽ വേറായിപ്പോയ ആടത്രേ. മുമ്പേ അശ്ശൂർരാജാവ് അതി
നെ തിന്നു, ഈ ഒടുക്കത്തു ബാബേൽരാജാവായ നബുകദ്രേചർ അതി
</lg><lg n="൧൮"> ന്റേ എല്ലുകളെ തകൎത്തു. അതുകൊണ്ട് ഇസ്രയേലിൻദൈവമായ സൈ
ന്യങ്ങളുടയ യഹോവ പറയുന്നിതു: അശ്ശൂർ രാജാവിനെ ഞാൻ സന്ദൎശി
ച്ചപ്രകാരം ഇതാ ബാബേൽരാജാവിനെയും അവന്റേ ദേശത്തെയും
</lg><lg n="൧൯"> സന്ദൎശിക്കുന്നു. ഇസ്രയേലിനെ തന്റേ പുലത്തേക്കു ഞാൻ മടക്കും, ക
ൎമ്മേലിലും ബാശാനിലും മേഞ്ഞു, എഫ്ര യിoമലെക്കലും ഗില്യാദിലും ദേഹി
</lg><lg n="൨൦"> ക്കു തൃപ്തിവരുത്തുവാൻ തന്നേ. അന്നാളുകളിലും ആ കാലത്തും ഇസ്രയേ
ലിന്റേ കുറ്റത്തെ അനേഷിച്ചാൽ അത് ഇല്ലാതേ ആയി; യഹൂദാ
പാപങ്ങളെ (തേടിയാൽ) കാണാകയും ഇല്ല; ഞാൻ ശേഷിപ്പിക്കുന്നവ
രോടു ക്ഷമിക്കും സത്യം.

</lg>

<lg n="൨൧"> അല്ലയോ അതിമറുപ്പ് (മറത്തിം) എന്ന രാജ്യത്തെക്കൊള്ളേ കരേറു
ക, സന്ദൎശ്യം (പുക്കോദ്) എന്നതിന്റേ നിവാസികൾക്കു നേരേ പാഴാ
ക്കി പ്രാവിക്കളഞ്ഞും അവരുടേപിന്നാലേ ചെൽക, ഞാൻ കല്പിച്ച പ്രകാ
രം എല്ലാം ചെയ്ക! എന്നു യഹോവയുടേ അരുളപ്പാടു. നാട് എങ്ങും
</lg><lg n="൨൩"> യുദ്ധനാദവും വലിയഇടിവും അത്രേ. സൎവ്വഭൂമിയുടേ ചുററിക എങ്ങ
നേ തകൎന്നു നുറുങ്ങുന്നു! ബാബേൽ ജാതികളിൽ വിസ്മയമായി തീൎന്നത്
</lg><lg n="൨൪"> എങ്ങനേ! ബാബേലേ നിണക്കു ഞാൻ കണിവെച്ചിട്ടു നീ അറിയാ
തേ കുടുങ്ങിവന്നു; യഹോവയോട് അങ്കം തൊടുക്കകൊണ്ടു നീ കാണാ
</lg><lg n="൨൫"> യി കൈക്കലും ആയ്പ്പോയി. യഹോവ തന്റേ ഭണ്ഡാരത്തെ തുറന്നു
ഈറലിന്റേ ആയുധങ്ങളെ പുറത്തു വരുത്തിയതു കൽദയദേശത്തു, സൈ
ന്യങ്ങളുടയ യഹോവ എന്ന കൎത്താവിന്ന് ഒരു തുരം ഉണ്ടാകയാൽ ത
</lg><lg n="൨൬"> ന്നേ, അന്യന്മാരും കൂടേ അങ്ങു വന്നു അതിലേ പാണ്ടിശാലകളെ തുറ
ന്നു നെൽതുരുമ്പു പോലേ മുതൽ കൂമ്പിച്ചു കൂട്ടി (ചുട്ടു) പ്രാവിക്കളവിൻ,
</lg> [ 225 ] <lg n="൨൭"> അവൾക്കു ശേഷിപ്പ് അരുതു. അതിന്റേ കാളകളെ ഒക്കയും അറു
പ്പിൻ, കുലെക്ക് അവർ കിഴിയട്ടേ! അവരുടേ ദിവസമാകുന്ന സന്ദൎശ
</lg><lg n="൨൮"> നകാലം വന്നതുകൊണ്ട് അവൎക്കു ഹാ കഷ്ടം! കേട്ടാലും, ബാബേലിൽ
നിന്നു ചാടിപ്പോയവരും വഴുതിപ്പോന്നവരും നമ്മുടേ ദൈവമായ യ
ഹോവയുടേ പ്രതിക്രിയയെ തിരുമന്ദിരത്തിന്റേ പ്രതിക്രിയയെ തന്നേ,
ചിയ്യോനിൽ അറിയിച്ചു വിളിക്കുന്നതു!

</lg>

<lg n="൨൯"> ഹോ, ബാബേലിന്നു നേരേ വില്ലന്മാരെ നിമന്ത്രിച്ചു, വില്ലു കുലെക്കു
ന്ന ഏവരെയും കൂട്ടുവിൻ! അതിനെ ചുററി നിരോധിപ്പിൻ! ആരെയും
വിടുവിക്കരുതു, അവളുടേ വേലെക്കു തക്കവണ്ണം പകരം വീട്ടി, അവൾ
ചെയതതിന്ന് ഒത്തത് എല്ലാം അവളെ ചെയ്‌വിൻ. ഇസ്രയേലിൽ വിശു
</lg><lg n="൩൦"> ദ്ധനായ യഹോവയോടു അവൾ തിളെച്ചുപോയല്ലോ. (൪ൻ,൨൬)
അതുകൊണ്ട് അവളുടേ യുവാക്കൾ അതിൻ തെരുക്കളിൽ വീഴും പോ
രാളികൾ ഒക്കെയും അന്നു മുടിഞ്ഞു പോകും എന്നു യഹോവയുടേ അരുള
</lg><lg n="൩൧"> പ്പാടു. അല്ലയോ തിളപ്പേ, ഞാൻ ഇതാ നിന്നെക്കൊള്ളേ വരുന്നു എ
ന്നു സൈന്യങ്ങളുടയ യഹോവയായ കൎത്താവിന്റേ അരുളപ്പാടു; നിന്റേ
ദിവസമാകുന്ന സന്ദൎശനകാലം വന്നു സത്യം. അന്നു തിളപ്പു ഇടറി വീഴും
അതിന്നു നിവിൎത്തുന്നവനും ആരും ഇല്ല; അതിന്റേ ഊരുകളിൽ
</lg><lg n="൩൩"> ഞാൻ തീ കത്തിക്കുന്നതു ചുറ്റുമുള്ളത് ഒക്കയും തിന്നുകളയും.— സൈ
ന്യങ്ങളുടയ യഹോവ പറയുന്നിതു: ഇസ്രയേൽപുത്രന്മാരും യഹൂദാപുത്ര
ന്മാരും ഒക്കത്തക്ക പീഡിതരത്രേ; അവരെ അടിമയാക്കിയവർ ഏവരും
</lg><lg n="൩൪"> വിട്ടയപ്പാൻ മനസ്സില്ലാതേ അവരെ മുറുകേ പിടിച്ചിരിക്കുന്നു. അവ
രെ വീണ്ടെടുപ്പവൻ ശക്തൻ തന്നേ, സൈന്യങ്ങളുടയ യഹോവ എന്ന്
അവന്റേ പേർ. ഭൂമിക്കു സ്വസ്ഥത വരുത്തുവാനും ബാബേൽനിവാ
സികളെ വിറെപ്പിപ്പാനും അവരുടേ വ്യവഹാരത്തെ അവൻ വ്യവഹ
</lg><lg n="൩൫"> രിക്കേ ഉള്ളു. കൽദയരുടേ മേൽ വാൾ (വരിക) എന്നു യഹോവയുടേ
അരുളപ്പാടു. ബാബേൽകുടിയാന്മാരിലും പ്രഭുക്കന്മാരിലും ജ്ഞാനികളി
</lg><lg n="൩൬"> ലും (തട്ടുക). വ്യാജക്കാരുടേ മേൽ വാൾ, അവർ മൂഢരാവാൻ തന്നേ;
</lg><lg n="൩൭"> അതിലേ വീരരുടേ മേൽ വാൾ, അവർ മിരണ്ടുപോവാനായി; അതി
ലേ കുതിരയിലും തേരിലും അതിൻമദ്ധ്യേ ഉള്ള വൎണ്ണസങ്കരത്തിലും വാൾ,
അവർ പെണ്ണരാവാൻ തന്നേ; അതിലേ ഭണ്ഡാരങ്ങളിൽ വാൾ, അവ
</lg><lg n="൩൮"> കവൎന്നുപോവാൻ തന്നേ. അതിലേ വെള്ളങ്ങളുടേ മേൽ ഉണക്കം (ത
ട്ടുക)അവ വറണ്ടു പോവാൻ തന്നേ; കാരണം അതു വിഗ്രഹങ്ങളുടേ
</lg> [ 226 ] <lg n="൩൯"> നാടാകുന്നു, ഭീഷണികളാൽ അവൎക്കു ഭ്രാന്തി പിടിക്കുന്നു. ആകയാൽ
മരുജന്തുക്കുൾ. ഓരികളോടു പാൎക്കയും തീപിഴുങ്ങികൾ അതിൽ വസിക്കു
യും ചെയ്യും. എന്നും വാസമാവാറില്ല, തലമുറ്റതലമുറയോളം കുടിയേറുക
</lg><lg n="൪൦"> യും ഇല്ല (യശ. ൧൩, ൨൦f.) (൪൯, ൧൮) ദൈവം സദോംഘമോറയും
അയല്പുറവും മറിച്ചപ്രകാരം അവിടേ ആൾ പാൎക്ക ഇല്ല മനുഷ്യപുത്രൻ
പരിമാറുകയും ഇല്ല എന്നു യഹോവയുടേ അരുളപ്പാടു.

</lg>

<lg n="൪൧"> (൬, ൨൨,f.) വടക്കേദേശത്തുനിന്ന് ഇതാ ഒരു ജനം വരുന്നു, ഉ
ത്തരദിക്കിൽനിന്നു വലിയ ജാതിയും ബഹുരാജാക്കളും ഉണൎന്നെഴുന്നു.
</lg><lg n="൪൨"> വില്ലും ചവളവും ഏന്തിപ്പിടിക്കും ആ കനിവില്ലാത്ത ക്രൂരന്മാർ അവരു
ടേ ഒച്ച് കടൽകണക്കേ ഇതെക്കയും കുതിരകളുടേ മേൽ ഏറി ഓടുകയും,
ബാബേൽപുത്രീ, നിന്നെക്കൊളേപുരുഷരായി പോരിന്ന് ഒരുങ്ങീ
</lg><lg n="൪൩"> ട്ടത്രേ. അതിൻ കേൾവി ബാബേൽരാജാവു കേട്ട ഉടനേ കൈകൾ
</lg><lg n="൪൪"> തളൎന്നു; ഈറ്റുനോവിനൊത്ത വ്യാകുലം പിടിച്ചു— (൪൯, ൧൯ff.)
അതാ സിംഹം പോലേ അവൻ യൎദ്ദേന്റേ ഡംഭിൽനിന്നു ശൈലവാസ
ത്തിലേക്കു കരേറുന്നു; ഒരു നൊടികൊണ്ടു ഞാൻ അവരേ അതിൽനിന്നു
തള്ളുകയും എനിക്കു തെളിഞ്ഞവനെ അതിന്മേൽ കല്പിച്ചാക്കയും ചെയ്യും;
എനിക്ക് ആരുപോൽ തുല്യൻ? എന്മേൽ ആർ അന്യായം വെക്കും?
</lg><lg n="൪൫"> എന്റേ മുമ്പിൽ നിൽക്കാകുന്ന ഇടയനും ആർ? അതുകൊണ്ടു യഹോവ
ബാബേലിന്നു നേരേ മന്ത്രിച്ച ആലോചനയെയും കൽദരദേശത്തിന്നു
നേരേ നിനെച്ച വിചാരങ്ങളെയും കേൾപ്പിൻ: ആട്ടിങ്കൂട്ടത്തിലേ ചെ
റിയവരെ ഇഴെച്ചുകൊണ്ടുപോകും നിശ്ചയം; പുല്പുലം അവരെ ചൊല്ലി
</lg><lg n="൪൬"> വിസ്മയിക്കും നിശ്ചയം. ബാബേൽ പിടിച്ചുപോയി എന്ന ഓശയാൽ
</lg><lg n="൫൧, ൧ ">ഭൂമി കുലുങ്ങും, കൂക്കൽ ജാതികളിൽ കേൾക്കാകയും ചെയ്യും, — യഹോവ
പറയുന്നിതു: ബാബേലിന്നും (കല്ദയർ എന്ന) എൻ മാറ്റാന്മാരുടേ ഉള്ള
ത്തിൽ വസിക്കുന്നവൎക്കും നേരേ ഞാൻ ഇതാ നശിപ്പിക്കുന്നവന്റേ ആ
</lg><lg n="൨"> ത്മാവിനെ ഉണൎത്തി, മ്ലേച്ഛന്മാരെ ബാബേലിലേക്ക് അയക്കും, അവർ
അതിനെ തൂറ്റി അതിന്റേ ദേശത്തെ ഒഴിച്ചുകളയും, ആപദ്ദിവസ
</lg><lg n="൩"> ത്തിൽ ചുറ്റിൽനിന്നും അതിന്മേൽ തിങ്ങിവരുമല്ലോ. കലയേറ്റുന്ന
വങ്കൽതോറും കവചം പൂണ്ടു ഞെളിയുന്ന വങ്കൽതോറും വില്ലു കുലെക്കു
ന്നവൻ കുലെക്കും. അതിലേ യുവാക്കളെ ആദരിയാതേ സമസ്തസൈ
</lg><lg n="൪"> ന്യത്തെ (പ്രാവി) സംഹരിപ്പിൻ കല്ദയനാട്ടിൽ കുത്തുകൊണ്ടവരും
അതിൻ തെരുക്കളിൽ കുതുൎന്നവരും വീഴുവാൻ തന്നേ.
</lg> [ 227 ] <lg n="൫"> കാരണം ഇസ്രയേലും യഹൂദയും സൈന്യങ്ങളുടയ യഹോവയാകു
ന്ന സ്വദൈവത്താൽ വിധവയായി പോയിട്ടില്ല; ആ ദേശമോ ഇസ്ര
</lg><lg n="൬"> യേലിൽ വിശുദ്ധനായവനോടുള്ള കുറ്റം നിറഞ്ഞുകിടക്കുന്നു. ബാബേ
ലിൻ നടുവിൽനിന്നു മണ്ടി അവനവൻ തൻ പ്രാണനെ വിടുവിച്ചു
അവളുടേ അകൃത്യത്തിൽ നാശം തട്ടാതേ പോരുവിൻ! ഇതു യഹോ
വെക്കു പ്രതിക്രിയാസമയമല്ലോ, അവളുടേ ക്രിയെക്കു തക്ക പകരം
</lg><lg n="൭"> താൻ ഒപ്പിക്കുന്നു. ബാബേൽ യഹോവയുടേ കൈയ്യിൽ പൊൻപാത്രമാ
യി സർവ്വഭൂമിയെയും മദിപ്പിച്ചിരുന്നു, അവളുടേ വീഞ്ഞു ജാതികൾ കുടി
</lg><lg n="൮"> ക്കയാൽ ജാതികൾക്കു ഭ്രാന്തു പിടിച്ചു. പെട്ടന്നു ബാബേൽ വീണു തക
ർന്നുപോകുന്നു. അവളെ ചൊല്ലി മുറ വിളിപ്പിൻ! അവളുടേ വേദനെക്കു
</lg><lg n="൯"> നൽപശവാങ്ങുവിൻ, പക്ഷേ ചികിത്സിക്കാം. "ഞങ്ങൾ ബാബേലിന്നു
ചികിത്സിച്ചിട്ടും പൊറുത്തിട്ടില്ല. അവളെ വിടുവിൻ! അവളുടേ അ
ന്യായം വാനത്തോളം എത്തി ഇളമുകിലോടു മുട്ടുന്നതുകൊണ്ടു നാം താന്താ
</lg><lg n="൧൦"> ന്റേ ദേശത്തേക്കു പോക!" ഞങ്ങളുടേ നീതികളെ യഹോവ പുറപ്പെ
ടുവിച്ചു; വരുവിൻ നമ്മുടേ ദൈവമായ യഹോവയുടേ ക്രിയയെ നാം
</lg><lg n="൧൧"> ചിയ്യോനിൽ വർണ്ണിപ്പൂതാക!- അമ്പുകളെ മിനുക്കുവിൻ, പലിശകളെ
നിറയ പിടിപ്പിൻ! മാദായി അരചന്മാരുടെ ആത്മാവിനെ യഹോവ
ഉണർത്തിയതു ബാബേലിനെ നശിപ്പിപ്പാൻ അവന്റേ ഉപായം ഇതിന്നു
നേരേ ആകയാൽ തന്നേ. യഹോവയുടേ പ്രതിക്രിയയല്ലോ, തിരുമന്ദി
</lg><lg n="൧൨"> രത്തിന്റേ പ്രതിക്രിയ തന്നേ. ബാബേലിന്റേ മതിലുകൾക്ക് എതിരേ
കൊടി എടുപ്പിൻ! കാവലിനെ ഉറപ്പിപ്പിൻ! കാവലാളികളെ നിർത്തുവി
ൻ! പതിയിരിപ്പുകളെ നിരത്തുവിൻ! യഹോവ ആകട്ടേ ബാബേൽനി
വാസികളെക്കൊള്ളേ ഉരെച്ചതിനെ നിർണ്ണയിച്ച പോലേ അനുഷ്ഠിക്കുന്നു.
</lg><lg n="൧൩"> ഏറിയ വെള്ളങ്ങളരികേ വസിപ്പവളേ, ഭണ്ഡാരങ്ങൾ പെരുകിയവളേ!
നിന്റേ ആദായത്തിന്റേ അളവായി നിന്റേ അവസാനം വന്നിരി
</lg><lg n="൧൪"> ക്കുന്നു. സൈന്യങ്ങളുടയ യഹോവ സ്വപ്രാണനാണ സത്യം ചെയ്തിതു:
ഞാൻ നിന്നിൽ തുള്ളനെ പോലേ മനുഷ്യരെ നിറെച്ചിട്ടും (ചക്കുമെതി
ക്കുന്ന) അട്ടഹാസം നിന്നേ ചൊല്ലി തുടരും.

</lg>

<lg n="൧൫"> (൧൦, ൧൨ff.) തൻ ഊക്കിനാൽ ഭൂമിയെ ഉണ്ടാക്കി ജ്ഞാനത്താൽ ഊ
ഴിയെ സ്ഥാപിച്ചു വിവേകത്താൽ വാനങ്ങളെ വിരിച്ചവൻ തന്നേ
</lg><lg n="൧൬"> (ദൈവം). അവൻ വാനത്തിൽ വെള്ളങ്ങളെ മുഴക്കുന്ന ശബ്ദത്തിന്നു
ഭൂമിയുടേ അറുതിയിൽനിന്ന് ആവികളെ കരേറ്റി മിന്നലുകളെ മഴയാ
</lg> [ 228 ] <lg n="">ക്കി ചമെച്ചു കാറ്റിനെ തന്റേ ഭണ്ഡാരങ്ങളിൽനിന്നു പുറപ്പെടീക്കുന്നു.
</lg><lg n="൧൭"> ഏതു മനുഷ്യനും അറിവുകെട്ട പൊട്ടനായി കാണും, ബിംബം ഹേതുവാ
യി ഏതു തട്ടാനും നാണിച്ചുപോകുന്നു, അവൻ വാർത്ത വിഗ്രഹം ആത്മാ
</lg><lg n="൧൮"> വില്ലാത്ത പൊളിയല്ലോ ആകുന്നു. അവ മായയും പരിഹാസപ്പണിയും
</lg><lg n="൧൯"> അത്രേ, സന്ദർശനകാലത്തിൽ കെടും. ഇവ പോലേ അല്ല യാക്കോബിൻ
പങ്കായവൻ; വിശ്വത്തെയും തന്റേ അവകാശഗോത്രത്തെയും നിർമ്മിച്ച
വനത്രേ, സൈന്യങ്ങളുടയ യഹോവ എന്ന് അവന്റേ നാമം.—
</lg><lg n="൨൦"> (ബാബേലേ) നീ എനിക്കു വെണ്മഴുവായ പടക്കോപ്പു, നിന്നെക്കൊണ്ടു
</lg><lg n="൨൧"> ഞാൻ ജാതികളെ പൊടിച്ചു രാജ്യങ്ങളെ നശിപ്പിച്ചുപോന്നു, നിന്നെ
ക്കൊണ്ടു കുതിരയെയും പുറത്തുകയറിയവനെയും പൊടിച്ചു, തേരും കി
</lg><lg n="൨൨"> ടാകുന്നവനെയും പൊടിച്ചു, നിന്നെക്കൊണ്ടു ആണും പെണ്ണും പൊടി
ച്ചു, നിന്നെക്കൊണ്ടു വൃദ്ധനെയും ബാലനെയും പൊടിച്ചു, നിന്നെക്കൊ
</lg><lg n="൨൩"> ണ്ടു യുവാവിനെയും കന്യയെയും പൊടിച്ചു, നിന്നെക്കൊണ്ടു ഇടയനെ
യും കൂട്ടത്തെയും പൊടിച്ചു, നിന്നെക്കൊണ്ടു കൃഷിക്കാരനെയും ഏരിനെ
യും പൊടിച്ചു, നിന്നെക്കൊണ്ടു നാടുവാഴികളെയും മാടമ്പികളെയും
</lg><lg n="൨൪"> പൊടിച്ചു പോന്നു. ബാബേലും കൽദയവാസികൾ ഒക്കയും ചിയ്യോ
നിൽ ചെയ്ത എല്ലാ തിന്മെക്കും ഞാൻ നിങ്ങൾ കാൺങ്കേ അവരിൽ പക
</lg><lg n="൨൫"> രം ഒപ്പിക്കും എന്നു യഹോവയുടേ അരുളപ്പാടു.- ഹേ സർവ്വഭൂമിയെ
യും നശിപ്പിച്ച നാശപർവ്വതമേ, നിന്നെക്കൊള്ളേ ഞാൻ ഇതാ! എന്നു യ
ഹോവയുടേ അരുളപ്പാടു. നിന്മേൽ ഞാൻ കൈ നീട്ടി ശൈലങ്ങ
</lg><lg n="൨൬"> ളിൽനിന്നു നിന്നെ ഉരുട്ടി ചുടുന്ന മലയാക്കി വെക്കും, നിന്നിൽനിന്നു
മൂലെക്കും അടിസ്ഥാനത്തിനും ഒരു കല്ലിനെയും കൊള്ളരുതാതോളമേ;
എന്നേക്കും നീ പാഴിടങ്ങൾ ആകേ ഉള്ളൂ എന്നു യഹോവയുടേ അരുള
പ്പാടു.

</lg>

<lg n="൨൭"> അല്ലയോ ഭൂമിയിൽ കൊടി എടുപ്പിൻ, ജാതികളിൽ കാഹളം ഊതു
വിൻ, അവൾക്കു നേരേ ജാതികളെ സംസ്ക്കരിപ്പിൻ! അവളെക്കൊള്ളേ
അരറാത്തു, മിന്നി, അഷ്ക്കനാജ് എന്ന രാജ്യങ്ങളെ നിമന്ത്രിപ്പിൻ! അവ
ൾക്കെതിരേ പണിക്കരെ നിശ്ചയിപ്പിൻ, പരുപരുത്ത തുള്ളനെ പോ
</lg><lg n="൨൮"> ലേ അശ്വത്തെ കരേറ്റുവിൻ! മാദായി അരചന്മാരെയും അതിലേ നാ
ടുവാഴികളും മാടമ്പികളും ഒക്കയും അവന്റേ വാഴ്ചെക്ക് അടങ്ങിയ സമ
</lg><lg n="൨൯"> സ്തഭൂമിയുമായിട്ടു ജാതികളെ അവൾക്കു നേരേ സംസ്ക്കരിപ്പിൻ! ഉടനേ
ഭൂമി നടുങ്ങി കുലുങ്ങി, ബാബേൽദേശത്തെ കുടിയില്ലാതേ പാഴാക്കേ
</lg> [ 229 ] <lg n="">ണം എന്നുള്ള യഹോവയുടേ വിചാരങ്ങൾ ബാബേലിൽ നിവിരുന്നു
</lg><lg n="൩൦"> പോൽ. ബാബേലിലേ വീരന്മാർ പൊരുന്നതു മതിയാക്കി കോട്ടക
ളിൽ ഇരുന്നുകൊള്ളുന്നു, അവർ വീര്യം വറ്റീട്ടു പെണ്ണരായി ചമെഞ്ഞു,
അതിലേ വാസസ്ഥലങ്ങളെ കത്തിച്ചും ഓടാമ്പലുകളെ ഒടിച്ചും കളഞ്ഞു.
</lg><lg n="൩൧">.൩൨. അവന്റേ പട്ടണം അറ്റംതൊട്ടു പിടിച്ചുപോയി എന്നും, പാലങ്ങൾ
കൈവശമായിപ്പോയി, കളങ്ങൾ തീക്ക് ഇരയായി എന്നും, പടയാളി
കൾ ഞെട്ടിപ്പോയി എന്നും, ബാബേൽരാജവെ ഉണർത്തിപ്പാൻ, ഓട്ടാ
ളൻ ഓട്ടാളനെയും ഒറ്റുകാരൻ ഒറ്റുകാരനെയും എതിരേറ്റ് ഓടു
</lg><lg n="൩൩"> ന്നു. ഇസ്രയേലിൻദൈവമായ സൈന്യങ്ങളുടയ യഹോവ ആകട്ടേ
പറയുന്നിതു: ബാബേൽപുത്രി ചവിട്ടി മെഴുകുമ്പോൾ ഉള്ള കളത്തിന്ന്
ഒക്കുന്നു, ഇനി അസാരം പാർത്താൽ അവൾക്കു കൊയ്ത്തുകാലം വരുന്നു.—
</lg><lg n="൩൪"> നമ്മെ ഭക്ഷിച്ചു നമ്മെ ധ്വംസിച്ചുകളഞ്ഞതു നബുകദ്രേചർ എന്ന ബാ
ബേൽരാജാവു തന്നേ, നമ്മെ വെറുമ്പാത്രമാക്കി, നക്രം പോലേ നമ്മെ
വിഴുങ്ങി, ഇങ്ങേ മൃഷ്ടങ്ങളാൽ കക്ഷിയെ നിറെച്ചു നമ്മെ ഉന്തിക്കള
</lg><lg n="൩൫"> ഞ്ഞു. എങ്കലേ സാഹസവും എൻ മാംസവും ബാബേലിന്മേൽ ആക!
എന്നു ചിയ്യോൻനിവാസിനിയും, എൻ രക്തം കൽദയവാസികളിന്മേൽ!
</lg><lg n="൩൬"> എന്നു യരുശലേമും പറവൂതാക. അതുകൊണ്ടു യഹോവ പറയുന്നിതു:
നിന്റേ വ്യവഹാരം ഞാൻ ഇതാ വാദിച്ചു നിന്റേ പകയെ വീട്ടിക്കൊ
ള്ളുന്നു, അവളുടേ കുടലിനെ ഉണക്കി, ഉറവിനെ വറ്റിച്ചുവെക്കുന്നു.
</lg><lg n="൩൭"> ബാബേൽ കൽക്കൂമ്പലും കുറുനരികളുടേ ഇരിപ്പും കുടിയില്ലാതേ വിസ്മ
യവും ചീറ്റുന്നതുമായിത്തീരും.

</lg>

<lg n="൩൮"> ഒക്കത്തക്ക ഇളങ്കേസരികൾ കണക്കേ അലറി സിംഹക്കുട്ടികളെ പോ
</lg><lg n="൩൯"> ലേ കുറുങ്ങുന്നു. അവർ കാളുമ്പോൾ ഞാൻ അവർക്കു കുടിപ്പാൻ ഒരുക്കി
മത്തത വരുത്തുന്നതു ഉല്ലസിച്ചു നിത്യനിദ്ര ഉറങ്ങി ഉണരാതേ പോവാ
</lg><lg n="൪൦"> നായി തന്നേ, എന്നു യഹോവയുടേ അരുളപ്പാടു. അവരെ കോലാടു
മുട്ടാടുകളുമായി കുഞ്ഞാടുകളെ പോലേ ഞാൻ കുലെക്കായി കിഴിക്കും.—
</lg><lg n="൪൧"> ശേശക് (൨൫, ൨൬) എങ്ങനേ പിടിച്ചുപോയി സർവ്വഭൂമിക്കു സ്തുത്യമായ
തു എങ്ങനേ കൈവശമായി! ബാബേൽ ജാതികളിൽ എങ്ങനേ വിസ്മയ
</lg><lg n="൪൨"> മായിത്തീർന്നു! കടൽ ബാബേലിന്മേൽ പൊങ്ങിവന്നു, അതിൻ തിരക
</lg><lg n="൪൩"> ളുടേ മുഴക്കത്താൽ അതു മൂടിക്കിടക്കുന്നു. അതിൻ ഊരുകൾ ശൂന്യമാ
യി വറണ്ട ഭൂമിയും പാഴ്നിലവുമായി ആൾ വസിക്കാതേയും മനുഷ്യപു
</lg><lg n="൪൪"> ത്രൻ കടക്കാതേയും ഉള്ള ദേശമായിത്തീർന്നു. ബാബേലിലേ ബേലിനെ
</lg> [ 230 ] <lg n="">ഞാൻ സന്ദർശിച്ചു അവൻ വിഴുങ്ങിയതിനെ വായിൽനിന്നു പുറത്താക്കും,
ജാതികൾ ഇനി അവങ്കലേക്കു ഒഴുകുകയില്ല, ബാബേലിൻ വന്മതിലും
</lg><lg n="൪൫"> വീണു. എൻ ജനമേ, അവളുടേ നടുവിൽനിന്നു പുറപ്പെടുവിൻ, യ
ഹോവയുടേ കോപച്ചൂടിൽനിന്നു താന്താന്റേ പ്രാണനെ വിടുവിച്ചുകൊ
</lg><lg n="൪൬"> ൾവിൻ! ഓർ ആണ്ടിൽ ഈ വാർത്തയും പിറ്റേ ആണ്ടിൽ ആ വാർത്ത
യും സംഭവിച്ചാലും, രാജ്യത്തിൽ സാഹസവും വാഴുന്നോന്ന് എതിരേ വാ
ഴുന്നോൻ എന്നതും വന്നാലും, ദേശത്തു കേൾക്കാകുന്ന കേൾവിയിങ്കൽ
</lg><lg n="൪൭"> നിങ്ങടേ ഹൃദയം മന്ദിക്കയും നിങ്ങൾ ഭയപ്പെടുകയും ഒല്ലാ!— അതു
കൊണ്ടു ഞാൻ ബാബേലിലേ ബിംബങ്ങളെ സന്ദർശിക്കുന്ന നാളുകൾ ഇ
താ വരുന്നു, അന്ന് അതിൻ ദേശം എല്ലാം വാടുകയും അതിൻ നടുവിൽ
</lg><lg n="൪൮"> കുതർന്നവർ ഒക്കയും വീഴുകയും, വാനവും ഭൂമിയും അവയിലുള്ള സകല
വും ബാബേലിനെ ചൊല്ലി ഘോഷിക്കയും ചെയ്യും. വടക്കുനിന്നാകട്ടേ
</lg><lg n="൪൯"> അവൾക്കു സംഹാരികൾ വരും എന്നു യഹോവയുടേ അരുളപ്പാടു. ബാ
ബേൽ ഇസ്രയേലിൽ കുതർന്നവരെ വീഴിച്ചതു പോലേ തന്നേ സർവ്വഭൂമി
യിൽനിന്നു കുതർന്നവരും ബാബേൽനിമിത്തം വീഴും.

</lg>

<lg n="൫൦"> ഹേ വാളിൽനിന്ന് ഒഴിഞ്ഞുപോന്നവരേ, നിൽക്കാതേ ചെല്ലുവിൻ! ദൂ
രത്തുനിന്നു യഹോവയെ ഓർപ്പിൻ, യരുശലേം നിങ്ങളുടേ മനസ്സിൽ തോ
</lg><lg n="൫൧"> ന്നാവു! നിന്ദയെ കേൾക്കയാൽ ഞങ്ങൾ നാണിച്ചു, അന്യന്മാർ യഹോ
വാലയത്തിലേ വിശുദ്ധസ്ഥലങ്ങളിൽ പൂകയാൽ ലജ്ജ ഞങ്ങടേ മുഖത്തെ
</lg><lg n="൫൨"> മൂടി ഇരുന്നു. എന്നാൽ ഇതാ അവളുടേ ബിംബങ്ങളെ ഞാൻ സന്ദർശി
ക്കുന്ന നാളുകൾ വരുന്നു എന്നു യഹോവയുടേ അരുളപ്പാടു; അവളുടേ
</lg><lg n="൫൩"> നാട്ടിൽ എങ്ങും കുതർന്നവർ ഞരങ്ങും. ബാബേൽ വാനത്തിൽ കയറി
യാലും, തന്റേ ഊക്കേറും പൊക്കത്തെ ഉറപ്പിച്ചാലും, എങ്കൽനിന്നു സം
</lg><lg n="൫൪"> ഹാരികൾ അവൾക്കു വരും, എന്നു യഹോവയുടേ അരുളപ്പാടു. ഹാ
ബാബേലിൽനിന്നു കൂക്കുന്ന നാദവും കൽദയനാട്ടിൽനിന്നു വലിയ ഇടി
</lg><lg n="൫൫"> വും കേൾ! യഹോവ ആകട്ടേ ബാബേലിനെ സംഹരിച്ചു അതിൽനി
ന്നു വലിയ ഒച്ചയെ കെടുക്കുന്നു, അവരുടേ തിരകൾ പെരുത്ത വെള്ള
</lg><lg n="൫൬"> ങ്ങൾ പോലേ ഇരെച്ചിട്ട് അവരുടേ മുഴക്കം ഒച്ചപ്പെടും. ആ ബാ
ബേൽ എന്നവൾക്കാകട്ടേ സംഹാരി വരുന്നു, അവളുടേ വീരന്മാർ പി
ടിപെട്ടും അവരുടേ വില്ലുകൾ ഒടിഞ്ഞും പോകും, പ്രതികാരദേവനല്ലോ
</lg><lg n="൫൭"> യഹോവ, അവൻ പകരം ചെയ്കേ ഉള്ളു. അവളുടേ പ്രഭുക്കളെയും
ജ്ഞാനികളെയും, അവളുടേ നാടുവാഴി മാടമ്പികളെയും വീരന്മാരെയും
</lg> [ 231 ] <lg n="">ഞാൻ മദിപ്പിക്കുന്നതു നിത്യനിദ്ര ഉറങ്ങി ഉണരാതേ ഇരിപ്പാൻ തന്നേ
എന്നു സൈന്യങ്ങളുടയ യഹോവ എന്ന പേരുള്ള രാജാവിന്റേ അരുള
</lg><lg n="൫൮"> പ്പാടു. ബാബേലിലേ വിശാലമതിലുകൾ അറ മാഞ്ഞു മുടിഞ്ഞും അ
തിൽ ഉയർന്ന തോരണദ്വാരങ്ങൾ തീയിൽ വെന്തും പോകും (ഹബ. ൨,
൧൩) വംശങ്ങൾ മിത്ഥ്യയായിട്ടും കുലങ്ങൾ തീക്കായിട്ടും അദ്ധ്വാനിച്ചിട്ടു
ക്ഷീണിപ്പാൻ തന്നേ, എന്നു സൈന്യങ്ങളുടയ യഹോവ പറയുന്നു.
</lg><lg n="൫൯"> ഇപ്രകാരം ബാബേലിന്നു നേരേ എഴുതിയ വചനങ്ങൾ ഒക്കയും, അ
ർത്ഥാൽ ബാബേലിന്മേൽ വരേണ്ടുന്ന സകലദോഷത്തെയും യിറമിയാ
ഒരു പുസ്തകത്തിൽ എഴുതിയ ശേഷം,

</lg><lg n="൬൦"> യഹൂദാരാജാവായ ചിദെക്കീയാ വാഴുന്ന നാലാം ആണ്ടിൽ മഃസേയാ
പുത്രനായ നേരിയാവിൻപുത്രനായ സരായാ പ്രയാണാദ്ധ്യക്ഷനായി രാ
ജാവോടു കൂടി ബാബേലിന്നാമാറു യാത്രയാകുമ്പോൾ യിറമിയാപ്രവാച
</lg><lg n="൬൧"> കൻ സരായാവോടു കല്പിച്ച വചനമാവിതു. യൊറമിയാ സരായാവോടു
പറഞ്ഞു: നീ ബാബേലിൽ എത്തിയാൽ നോക്കിക്കൊണ്ട് ഈ സകലവ
</lg><lg n="൬൨"> ചനങ്ങളെയും വായിച്ചു പറയേണ്ടുന്നിതു: യഹോവേ ഇവ്വിടം മനു
ഷ്യന്മുതൽ മൃഗപര്യ്യന്തം ഒന്നും വസിക്കാതേ എന്നേക്കും പാഴിടമാകുംവ
ണ്ണം ഇതിനെ ച്ഛേദിച്ചുകളവാനായി നീ ഈ സ്ഥലത്തിന്നു നേരേ ഉരെ
</lg><lg n="൬൩"> ച്ചുവല്ലോ. എന്നിട്ടു പുസ്തകത്തെ വായിച്ചു തീർന്നാൽ പിന്നേ അതിനൊ
</lg><lg n="൬൪"> ടു കല്ലിനെ കെട്ടി ഫ്രാത്തിൻ നടുവിൽ എറിഞ്ഞുകളഞ്ഞു: ഇങ്ങനേ
ബാബേൽ ആണുപോകയും ഞാൻ അതിന്മേൽ വരുത്തുന്ന തിന്മയിൽ
നിന്നു നിവിരായ്കയും അവർ ക്ഷീണിക്കയും ചെയ്യും എന്നു പറക.—
ഇത്രോടമത്രേ യിറമിയാവചനങ്ങൾ.</lg>

൫൨. അദ്ധ്യായം.

യരുശലേമിൻ നാശം (൧൨) ദേവാലയസംഹാരവും ജനപ്രവാസവും
(൨൪) മേലോരുടേ ശിക്ഷയും മൂന്നു പ്രവാസങ്ങളും (൩൧) യോയക്കീന്റേ
അഭ്യുദയവും (ഇങ്ങനേ ബാരൂക്കോ മറ്റാരോ ൨രാജ. ൨൪f. എന്നുള്ളതിന്ന്
ഒത്തവണ്ണം രചിച്ച ഉപാഖ്യാനം).

<lg n="൧"> ചിദക്കീയാ വാഴുന്ന സമയം ഇരുപത്തൊന്നു വയസ്സുള്ളവനായി യരു
ശലേമിൽ പതിനോരാണ്ടു വാണുകൊണ്ടിരുന്നു. ലിബ്നയിലേ യിറമിയാ
</lg><lg n="൨"> വിൻ പുത്രിയായ ഹമിതാൾ എന്നതു അമ്മയുടേ പേർ. യോയക്കീം ചെ
യ്തപ്രകാരം ഒക്കയും അവൻ യഹോവയുടേ കണ്ണുകളിൽ ദോഷമായതി</lg> [ 232 ] <lg n="൩"> നെ ചെയ്തുപോന്നു. യഹോവയുടേ കോപം ഹേതുവായി ഇതു യരുശ
ലേമിന്നും യഹൂദെക്കും സംഭവിച്ചതു അവൻ ഇവരെ തിരുസന്നിധിയി
ൽനിന്നു തള്ളിക്കളവോളമത്രേ. അനന്തരം ചിദക്കീയാ ബാബേൽരാ ജാ
</lg><lg n="൪"> വോടു മറുത്തുകളഞ്ഞു.- അവന്റേ വാഴ്ചയുടെ ഒമ്പതാം ആണ്ടേ പ
ത്താം മാസത്തിൽ പത്താം തിയ്യതിക്കു ബാബേൽരാജാവായ നബുകദ്രേ
ചർ സകലബലവുമായി യരുശലേമെക്കൊള്ളേ വന്നു (൩൯, ൧), അതി
ന്നു നേരേ അവർ പാളയം ഇറങ്ങി അതിന്റേ ചുറ്റും കാവൽഗോപുര
</lg><lg n="൫"> ങ്ങളെ പണിതു, ഇങ്ങനേ ചിദക്കീയാരാജാവിൻ പതിനൊന്നാം ആ
</lg><lg n="൬"> ണ്ടുവരേ പട്ടണം നിരോധത്തിൽ ആയ ശേഷം, നാലാം മാസം ഒമ്പ
താം തിയ്യതിക്കു ക്ഷാമം പട്ടണത്തിൽ അതിക്രമിച്ചിട്ടു നാട്ടുകാർക്കു ആഹാ
</lg><lg n="൭"> രം ഇല്ലാതേ ആയി. അന്നു പട്ടണം പിളർന്നുപോയി പോരാളികൾ ഒ
ക്കയും മണ്ടി രാക്കു രാജത്തോട്ടംവഴിയായി രണ്ടു മതിൽക്കും നടുവിലേ വാ
തിലൂടേ പട്ടണത്തെ വിട്ടു കൽദയർ പട്ടണത്തെ ചുറ്റിനിൽക്കേ യർദ്ദൻ താ
</lg><lg n="൮"> ഴ്വരെക്കു പുറപ്പെട്ടു. കൽദയസേന രാജാവെ പിന്തുടർന്നു യറിഹോതാഴ്വ
രയിൽ ചിദെക്കീയാവെ എത്തി (൩൯, ൪) അപ്പോൾ അവന്റേ സകല
</lg><lg n="൯"> സൈന്യം അവനെ വിട്ടു ചിന്നിപ്പോയി. അവർ രാജാവെ പിടിച്ചു
ഹമാത്ത്നാട്ടിലേ റിബ്ലെക്കു കരേറ്റി ബാബേൽരാജാവായ നബുകദ്രേ
</lg><lg n="൧൦"> ചർക്കു മുന്നിറുത്തി, ഇവൻ അവനു ന്യായം വിധിക്കയും ചെയ്തു. അവൻ
കാൺങ്കേ ബാബേൽരാജാവു ചിദക്കീയാവിൻ മക്കളെ കൊത്തി യഹൂദയി
</lg><lg n="൧൧"> ലേ സകലപ്രഭുക്കന്മാരെയും റിബ്ലയിൽവെച്ചു കൊന്നു, ചിദക്കീയാ
വിൻ കണ്ണുകളെ പൊട്ടിച്ചു അവനെ ചെമ്പുവിലങ്ങുകളാൽ കെട്ടിച്ചു
ബാബേലിൽ കൊണ്ടുചെന്നു (൩൯, ൭) മരണദിവസംവരേ കാരഗൃഹ
ത്തിൽ ഇടുവൂതും ചെയ്തു ബാബേലിലേ രാജാവു.

</lg>

<lg n="൧൨"> ബാബേൽരാജാവായ നബുകദ്രേചർ വാഴുന്ന പത്തൊമ്പതാം ആ
ണ്ടിൽ അഞ്ചാം മാസം പത്താം തിയ്യതിക്കു അകമ്പടിമേലാളായി ബാ
ബേൽരാജാവിൻ തിരുമുമ്പിൽ നിൽക്കുന്ന നബുജരദാൻ യരുശലേമിൽ
</lg><lg n="൧൩"> വന്നു, യഹോവാലയത്തെയും രാജാലയത്തെയും യരുശലേമിലേ എല്ലാ
</lg><lg n="൧൪"> വീടുകളെയും വിശേഷാൽ വലിയ വീട് ഒക്കയും തീയിട്ടു ചുട്ടു, അക
മ്പടിമേലാളോട് ഒന്നിച്ചിരിക്കുന്ന കൽദയസേന എല്ലാം യരുശലേമിന്റേ
</lg><lg n="൧൫"> സകലമതിലുകളെയും ഇടിച്ചുകളഞ്ഞു. ജനത്തിലേ എളിയവരോളം
പട്ടണത്തിൽ മിഞ്ചിയ ജനശേഷത്തെയും ബാബേൽരാജാവിന്റേ പ
ക്ഷം ചേർന്നുപോയവരെയും ശേഷമുള്ള ജനസമൂഹത്തെയും അകമ്പടി
</lg> [ 233 ] <lg n="൧൬"> മേലാൾ നബുജരദാൻ പ്രവസിപ്പിച്ചു, ദേശത്തേ എളിയവന്മാരിൽ
ചിലരെ അകമ്പടിമേലാൾ നബുജരദാൻ പറമ്പുകാരും കൃഷിക്കാരുമാക്കി
</lg><lg n="൧൭"> പാർപ്പിക്കയും ചെയ്തു.— യഹോവാലയത്തിൽ ഉള്ള ചെമ്പുതൂണുകളെ
യും പാത്രവണ്ടികളെയും യഹോവാലയത്തിലേ ചെമ്പുകടലിനെയും ക
ൽദയർ ഉടെച്ചു അതിൻ ചെമ്പ് എല്ലാം എടുത്തു ബാബേലിൽ കൊണ്ടു
</lg><lg n="൧൮"> പോയി. കലങ്ങൾ ചട്ടുകങ്ങൾ വെട്ടുകത്തികൾ കിണ്ണങ്ങൾ തവ്വികൾ
മു തലായി പൂജെക്കു ഉപയോഗിക്കുന്ന ചെമ്പുകോപ്പുകൾ ഒക്കയും അവർ
</lg><lg n="൧൯"> എടുത്തു. പിന്നേ പൊന്നിനാലും വെള്ളിയാലും ഉള്ള വട്ടകകൾ. തീച്ച
ട്ടികൾ, കിണ്ണങ്ങൾ, കലങ്ങൾ, വിളക്കുകൾ, തവ്വികൾ, കിണ്ടികൾ ഇ
ങ്ങനേ പൊന്നും വെള്ളിയും ആയതു അകമ്പടിമേലാൾ ആകേ എടുത്തു;
</lg><lg n="൨൦"> ശലോമോരാജാവു യഹോവാലയത്തിന്നു തീർപ്പിച്ച തൂണുകൾ രണ്ടും കടൽ
ഒന്നും അതിങ്കീഴേ ചെമ്പുകാളകൾ പന്ത്രണ്ടും പാത്രവണ്ടികളും ഇങ്ങനേ
</lg><lg n="൨൧"> എല്ലാ കോപ്പുകളിലും ഉള്ള ചെമ്പുതൂക്കം ഇല്ലാതോളം പെരുത്തു, തൂണു
കളോ ഓരോന്നിന്നു പതിനെട്ടു മുളം ഉയരം ഉണ്ടു, ചുറ്റു പന്ത്രണ്ടുമുളം
</lg><lg n="൨൨"> നൂലായിട്ടും പൊള്ളയായതിന്റേ കനം നാലുവിരലായും ഉണ്ടു, താ
ഴികെക്കു ചുറ്റും വലമിടച്ചലും മാതളപ്പഴങ്ങളും ഒക്ക ചെമ്പായി തന്നേ;
രണ്ടാം തൂണിന്നും ഇവയും മാതളപ്പഴങ്ങളും മുന്നേതു പോലേ അത്രേ.
</lg><lg n="൨൩"> മാതളപ്പഴങ്ങൾ (നാലു) ദിക്കും നോക്കി തൊണ്ണൂറ്റാറു തന്നേ, വലമിടച്ച
ലിന്നു മീതേ ചുറ്റുമുള്ള മാതളപ്പഴങ്ങൾ എല്ലാം നൂറത്രേ.

</lg>

<lg n="൨൪"> അനന്തരം അകമ്പടിമേലാൾ മഹാപുരോഹിതനായ സരായാ, രണ്ടാം
തരം പുരോഹിതനായ ചഫന്യാ, വാതിൽപ്പടി കാക്കുന്ന മൂവരെയും
</lg><lg n="൨൫"> എടുത്തു, പട്ടണത്തിൽനിന്നോ പോരാളികൾക്കു തലവനായ ഒരു
പള്ളിയറക്കാരനെയും, രാജമുഖം കാണുന്ന പുരുഷന്മാരിൽ പട്ടണ
ത്തിൽ കണ്ടുകിട്ടിയ എഴുവരെയും, പടനായകന്റേ എഴുത്തിനായി നാട്ടു
ജനത്തെ ചേകിപ്പിച്ചവനെയും, നാട്ടുജനത്തിൽ പട്ടണത്തിൻ നടുവേ
</lg><lg n="൨൬"> കണ്ടുകിട്ടിയ അറുപത് ആളുകളെയും എടുത്തു, അകമ്പടിമേലാൾ
നബുജരദാൻ കൂട്ടിക്കൊണ്ടു റിബ്ലെക്കു നടത്തി ബാബേൽരാജാവിൻ
</lg><lg n="൨൭"> മുന്നിറുത്തി. ആയവരെ ഹമാത്തനാട്ടിലേ റിബ്ലയിൽ വെച്ചു ബാ
ബേൽരാജാവു വെട്ടിക്കൊല്ലിച്ചു, യഹൂദ തന്റേ നാട്ടിൽനിന്നു പ്രവസി
</lg><lg n="൨൮"> ച്ചുപോകയും ചെയ്തു.- നബുകദ്രേചർ പ്രവസിപ്പിച്ച ജനം എത്ര എ
ന്നാൽ: (പതിൻ) ഏഴാം ആണ്ടിൽ മൂവായിരത്ത് ഇരുപത്തുമൂന്നു യഹൂദ
</lg> [ 234 ] <lg n="൨൯"> ന്മാർ, നബുകദ്രേചരുടേ പതിനെട്ടാം ആണ്ടിൽ യരുശലേമിൽനിന്നു
</lg><lg n="൩൦"> എണ്ണൂറ്റിൽ മുപ്പത്തുരണ്ടുപേർ, നബുകദ്രേചരുടേ ഇരുപത്തുമൂന്നാം
ആണ്ടിൽ അകമ്പടിമേലാൾ നബുജരദാൻ എഴുനൂറ്റു നാല്പത്തഞ്ചുപേർ
യഹൂദന്മാരെ പ്രവസിപ്പിച്ചു; ആകേ നാലായിരത്ത് അറുനൂറുപേർ.

</lg> <lg n="൩൧"> യഹൂദാരാജാവായ യോയക്കീൻ പ്രവസിച്ചുപോയ മുപ്പത്തേഴാം ആ
ണ്ടിൽ പന്ത്രണ്ടാം മാസം ഇരുപത്തഞ്ചാം തിയ്യതിക്കു ബാബേൽരാജാ
വായ എവിൽമരോദക് വാഴ്ചകഴിഞ്ഞ ആണ്ടിൽ തന്നേ യഹൂദാരാജാ
വായ യൊയക്കീന്റേ തലയെ ഉയർത്തി അവനെ കാരഗൃഹത്തിൽനിന്നു
</lg><lg n="൩൨"> പുറപ്പെടുവിച്ചു, നല്ലതിൻവണ്ണം അവനോടു സംസാരിച്ചു അവന്റേ
ആസനത്തെ ബാബേലിൽ ഒന്നിച്ചു വസിക്കുന്ന രാജാക്കന്മാരുടേ ആ
</lg><lg n="൩൩"> സനത്തിന്നു മേലാക്കി വെച്ചു. ആയവൻ കാരാഗൃഹവസ്ത്രങ്ങളെ
മാറ്റി ജീവനുള്ളന്നും നിച്ചലും തിരുമുമ്പാകേ ഭോജനം കഴിച്ചുപോന്നു.
</lg><lg n="൩൪"> അത്രയല്ല അവന്നു നാൾക്കുനാൾ ചെലവിന്നു വേണ്ടുന്നതിന്നു അവന്റേ
മരണദിവസം വരേ വാഴുന്നാൾതോറും ബേൽരാജാവിങ്കൽനിന്നു
ആഹാരഭാഗം നിച്ചലും അവന്നു കൊടുപ്പാറ് ഉണ്ടായി.
</lg> [ 235 ] THE LAMENTATIONS OF

JEREMIAH

യിറമിയാവിൻ

വിലാപങ്ങൾ.

൧. അദ്ധ്യായം.

യരുശലേമിന്നു ശിക്ഷയായ് വന്ന അരിഷ്ടത (൧൨) പട്ടണം താൻ മുറയിട്ടു
(൧൮) തന്റേ കുറ്റം സ്വീകരിക്കുന്നതു. അകാരാദി.

<lg n="൧"> അഹഹ ജനസമ്പൂർണ്ണപട്ടണം എങ്ങനേ വിജനമായി വസിക്കുന്നു!
വിധവെക്ക് ഒത്തു ചമഞ്ഞു ജാതികളിൽ വലിയവളും നാടുകളിൽ തമ്പ്രാ
</lg><lg n="൨"> ട്ടിയുമായവൾ അടിയാൾ ആയി! ആവോളം രാത്രിയിൽ കരയുന്നു
കവിളിന്മേൽ കണ്ണീർ ഓലോല, മുൻപേ സ്നേഹിച്ച എല്ലാവരിലും ആശ്വ
സിപ്പിക്കുന്നവൻ ആരും അവൾക്ക് ഇല്ല; കുറ്റുകാർ ഒക്കയും അവളെ
</lg><lg n="൩"> തോല്പിച്ചു ശത്രുക്കളായി ചമഞ്ഞു. ഇണ്ടലിൽനിന്നും പെരുത്തദേഹ
ദണ്ഡത്തിൽനിന്നും യഹൂദ പ്രവസിച്ചുപോയി, ജാതികളിൽ വസിച്ചു
സ്വസ്ഥത ഒട്ടും കാണാതേപോയി, പിന്തുടർന്നവർ എല്ലാവരും അവളെ
</lg><lg n="൪"> ക്ലേശങ്ങളുടേ നടുവിൽ എത്തിപ്പിടിച്ചു. ഉത്സവത്തിന്നു വരുന്നവരെ
കാണാതേ ചിയ്യോനിലേക്കുള്ള വഴികൾ ഖേദിക്കുന്നു, അവൾക്ക് എല്ലാ
വാതിലുകളും ശൂന്യമായി, പുരോഹിതന്മാർ നെടുവീർപ്പിട്ടും കന്യകമാർ
</lg><lg n="൫"> അല്ലൽപ്പെട്ടും നിൽക്കേ അവൾക്കു കൈപ്പേ ഉള്ളു. എതിരികൾ തല
യായിവന്നു അവളുടെ ശത്രുക്കൾ സ്വൈര്യമായി വാഴുന്നു, ദ്രോഹാധി
ക്യം നിമിത്തം യഹോവ അവളെ അല്ലൽ പെടുക്കയാൽ തന്നേ. അവ
</lg><lg n="൬"> ളുടേ പൈതങ്ങൾ മാറ്റാന്മുമ്പാകേ അടിമയിലേക്കു പോയി. ഏതു
പ്രാഭവവും ചിയ്യോൻപുത്രിയെ വിട്ടു നീങ്ങി, അവളുടേ പ്രഭുക്കൾ മേച്ചൽ
കാണാത്ത മാനുകൾക്ക് ഒത്തു ചമഞ്ഞു, പിന്തേരുന്നവന്റേ മുമ്പിൽ ഊ
</lg> [ 236 ] <lg n="൫"> ക്കറ്റു നടക്കുന്നു.— ഒരു തുണയും ഇല്ലാതേ ജനം മാറ്റാന്റേ കൈ
യിൽ വീണിട്ടു, വൈരികൾ അവളെ കണ്ടു അവളുടേ വിശ്രമങ്ങളെ
ചൊല്ലി പരിഹസിക്കേ, ഇങ്ങനേ ആട്ടുകൊടുക്കുന്ന അരിഷ്ടതയുള്ള ദി
വസങ്ങളിൽ യരുശലേം തനിക്കു പണ്ടേക്കു പണ്ടേ ഉള്ള കാമ്യവസ്തുക്കളെ
</lg><lg n="൮"> ഓർക്കുന്നു. കടുമ്പാപം ചെയ്കയാൽ യരുശലേം തീണ്ടാരപ്പുലയായി, അവ
ളെ ബഹുമാനിച്ച ഏവരും അവളുടേ നഗ്നത കണ്ടിട്ട് തുച്ഛീകരിക്കുന്നു,
</lg><lg n="൯"> അവളും നെടുവീർപ്പിട്ടു പിന്നോക്കം വാങ്ങി. കേവലം അവളുടേ തോ
ങ്കലിൽ മലിനത ഉണ്ടു, തന്റേ ഒടുക്കത്തെ വിചാരിയാതേ പോകയാൽ
ആശ്വാസപ്രദൻ ഇല്ലാതേ അതിശയമായി താണുപോയി, ശത്രു വമ്പിക്ക
</lg><lg n="൧൦"> കൊണ്ടു "യഹോവേ എൻ സങ്കടത്തെ കണ്ടാലും!" ഗർവ്വി അവളുടേ സ
ർവ്വകാമ്യങ്ങളിന്മേലും കൈ പരത്തി, നിന്റേ സഭയിൽ വരരുതു എന്നു
നീ കല്പിച്ച ജാതികൾ തൻ വിശുദ്ധസ്ഥലത്തിൽ വരുന്നതിനെ അവൾ
</lg><lg n="൧൧"> കണ്ടുവല്ലോ. ജനം ഒക്കയും ആഹാരം തേടി ഞരങ്ങുന്നു, പ്രാണനെ
നിവിർത്തിപ്പാൻ കാമ്യവസ്തുക്കളെ കൊറ്റിനായി കൊടുക്കുന്നു, ഞാൻ
തുച്ഛീകൃതയായ പ്രകാരം യഹോവേ കണ്ടു നോക്കേണമേ!

</lg>

<lg n="൧൨"> താരയിൽ കടക്കുന്ന എല്ലാരുമേ, നിങ്ങൾക്കു (ചിന്ത) ഇല്ലയോ? യഹോ
വ തന്റേ കോപം ചുടുന്ന നാളിൽ അല്ലൽപ്പെടുത്ത എന്നിൽ പിണെച്ച
</lg><lg n="൧൩"> സങ്കടം പോലേ സങ്കടം ഉണ്ടോ എന്നു നോക്കി കാണ്മീൻ! തീ എന്റേ
അസ്ഥികളെ അടക്കുവാൻ അവൻ ഊർദ്ധ്വത്തിൽനിന്നു ഇതിങ്കൽ അയച്ചു,
എങ്കാലുകൾക്കു വലവിരിച്ചു എന്നെ പിന്നോക്കം മറിച്ചു, ദിവസം മുഴു
</lg><lg n="൧൪"> വൻ വലവാൻ എന്നെ പാഴാക്കി വെച്ചു. ദ്രോഹങ്ങൾ ആകുന്ന നുക
ത്തിൽ അവന്റേ കൈ എന്നെ പൂട്ടി, അവ പിണഞ്ഞു എൻ പിടരി
ന്മേൽ കരേറി, നുകം എൻ ഊക്കിനെ ഇടറിച്ചു, ഞാൻ നിവിർന്നുകൂടാത
</lg><lg n="൧൫"> വന്റേ കൈകളിൽ കർത്താവു എന്നെ കൊടുത്തു. നടുവിലുള്ള എന്റേ
സകലശൂരരെയും കർത്താവു തെറിപ്പിച്ചു. എന്റേ യുവാക്കളെ ചതെ
പ്പാൻ എന്റേ നേരേ ഓർ ഉത്സവം കുറിച്ചു വിളിച്ചു, യഹൂദാപുത്രിയായ
</lg><lg n="൧൬"> കന്യെക്കു ചക്കു മെതിക്കുന്നു കർത്താവു. പ്രാണനെ നിവിർത്തുന്ന ആ
ശ്വാസപ്രദൻ എന്നോട് അകലുകയാൽ ഞാൻ ഇവ ചൊല്ലി കരയുന്നു,
കണ്ണ് എന്റേ കണ്ണുനീർ ഒഴുകുന്നു; ശത്രു പ്രബലനായതിനാൽ എൻ
</lg><lg n="൧൭"> മക്കൾ പാഴായിപ്പോയി.— മലർത്തിയ കൈകളോടു ചിയ്യോൻ തേടി
യാലും ആശ്വാസപ്രദൻ അവൾക്ക് ഇല്ല, യക്കോബിനു ചുറ്റും യഹോ
വ മാറ്റാന്മാരെ കല്പിച്ചാക്കി, ആയവരുടേ ഇടയിൽ യരുശലേം തീണ്ടാ
</lg> [ 237 ] <lg n="൧൮"> രപ്പുലയായി. യഹോവ നീതിമാനത്രേ അവന്റേ വായോടു ഞാൻ മറു
ത്തുവല്ലോ; സർവ്വവംശങ്ങളായുള്ളോരേ, എൻ വ്യസനത്തെ കണ്ടു കേട്ടു
കൊൾവിൻ, എന്റേ കന്യമാരും യുവാക്കളും അടിമയിലേക്ക് പോയിരി
</lg><lg n="൧൯"> ക്കുന്നു. രഹസ്യക്കാരേ ഞാൻ വിളിച്ചിട്ടും അവർ എന്നെ ചതിച്ചു,
എന്റേ പുരോഹിതന്മാരും മൂപ്പന്മാരും പ്രാണനെ നിവിർത്തുവാൻ കൊ
</lg><lg n="൨൦"> റ്റിന്നു തേടുമ്പോൾ പട്ടണത്തിൽ വെച്ചു കഴിഞ്ഞുപോയി. വ്യാകുലം എ
നിക്ക് ഉണ്ടായതു യഹോവ കണ്ടാലും! എൻ കുടലുകൾ പതെക്കുന്നു,
ഹൃദയം എന്റേ ഉള്ളിൽ മറിഞ്ഞു ഞാൻ അത്യന്തം മറുക്കയാൽ തന്നേ,
പുറത്തു വാൾ മക്കളില്ലാതാക്കുന്നു, അകത്തു മരണവിധങ്ങൾ (൫ മോ.
</lg><lg n="൨൧"> ൩൨,൨൫). ശാന്തിവരുത്തുന്നവൻ എനിക്കില്ല എന്നു ഞരങ്ങുന്നതു കേ
ൾക്കായി, സകലശത്രുക്കളും എൻ അനർത്ഥത്തെ കേട്ടു നീ ചെയ്കയാൽ
ആനന്ദിക്കുന്നു; അവർ എന്നെ പോലേ ആവാൻ നീ കുറിച്ച ദിവസ
</lg><lg n="൨൨"> ത്തെ വരുത്തുമല്ലോ? ഹാ തിരുമുമ്പാകേ അവരുടേ സകലദോഷം വ
രിക, എന്റേ സർവ്വദ്രോഹങ്ങളിൻ നിമിത്തം എന്നോടു വ്യാപരിച്ച പ്ര
കാരം അവരോടു വ്യാപരിക്കേണമേ! പലതല്ലോ എന്റേ ഞരക്കങ്ങൾ,
എന്റേ ഹൃദയം രോഗാർത്തം (യിറ. ൮, ൧൮).

</lg>

൨. അദ്ധ്യായം.

യഹൂദമേൽ വന്ന ന്യായവിധിയെ വർണ്ണിച്ച ശേഷം (൧൧) മനുഷ്യർക്ക് ആ
ശ്വസിപ്പാൻ കഴിയായ്കയാലും ശത്രുക്കൾ പരിഹസിക്കയാലും (൧൭) ന്യായാ
ധിപനെ തന്നേ അഭയം വീഴ്കേ വേണ്ടു എന്നു കണ്ടു (൨൦) ഇവനോടു യാചി
ക്കുന്നതു.

<lg n="൧"> അയ്യോ കർത്താവു തൻ കോപത്തിൽ ചിയ്യോൻപുത്രിയെ കാർമുകിൽ
കൊണ്ടു പൊതിയുന്നത് എങ്ങനേ! ഇസ്രയേലിന്റേ അലങ്കാരത്തെ വാ
നിൽനിന്നു ഭൂമിയിൽ ഇട്ടുകളഞ്ഞു തൻ കോപദിവസത്തിൽ സ്വപാദ
</lg><lg n="൨"> പീഠം ഓർക്കാതേ പാർത്തു. ആദരിയാതേ കർത്താവു യാക്കോബിൻ പാ
ർപ്പിടങ്ങളെ എല്ലാം വിഴുങ്ങി, തൻ ചീറ്റത്തിൽ യഹൂദാപുത്രിയുടേ കോ
ട്ടകളെ തകർത്തു നിലസമമാക്കി, രാജത്വത്തെയും അതിന്റേ പ്രഭുക്കളെ
</lg><lg n="൩"> തീണ്ടിച്ചുകളഞ്ഞു. ഇസ്രയേലിന്നു കൊമ്പായത് ഒക്കയും കോപച്ചൂ
ട്ടിൽ വെട്ടിക്കുറെച്ചു, ശത്രുവിൻ മുമ്പാകേ തൻ വലങ്കൈയെ മടക്കി, യാ
ക്കോബിൽ ചുറ്റും തിന്നുന്ന ഓർ അഗ്നിജ്വാല പോലേ കത്തിക്കയും
</lg><lg n="൪"> ചെയ്തു. ഉറ്റു നിന്നു വലങ്കൈയാൽ മാറ്റാനായി ശത്രുവെ പോലേ
</lg> [ 238 ] <lg n="">തിരുവില്ലിനെ കുലെച്ചു, കണ്ണിന്നു മനോഹരമായത് ഒക്കയും കൊന്നു.
ചിയ്യോൻപുത്രിയുടേ കൂടാരത്തിൽ തീക്കൊത്ത ഊഷ്മാവിനെ പകർന്നുകള
</lg><lg n="൫"> ഞ്ഞു. എതിരിയെ പോലെ ആയി കർത്താവു ഇസ്രയേലിനെ വിഴുങ്ങി,
അതിലേ അരമനകളെ ആകവേ വിഴുങ്ങി കോട്ടകളെ സംഹരിച്ചു,
</lg><lg n="൬"> യഹൂദാപുത്രിയിൽ ഞരക്കവും നെടുവീർപ്പും പെരുക്കി. ഒരു തോട്ടത്തെ
പോലേ അവൻ തിരുവേലിയെ താൻ അതിക്രമിച്ചു സങ്കേതസ്ഥലത്തെ
നശിപ്പിച്ചു, ചിയ്യോനിൽ ഉത്സവത്തെയും ശബ്ബത്തിനെയും മറപ്പിച്ചു,
കോപത്തിൻ ഈറലിൽ രാജാവെയും പുരോഹിതനെയും നിരസിച്ചുക
</lg><lg n="൭"> ഞ്ഞു. കർത്താവു തൻ ബലിപീഠത്തെ തള്ളി വിശുദ്ധസ്ഥലത്തെ വെറു
ത്തുകളഞ്ഞു, അതിൻ അരമനകളുടേ മതിലുകളേ ശത്രുകൈയ്യിൽ സമ
ർപ്പിച്ചു. യഹോവാലയത്തിൽ അവർ ഉത്സവനാളിൽ എന്നപോലേ ഒച്ച
</lg><lg n="൮"> കേൾപ്പിച്ചു.— ചിയ്യോൻപുത്രിയുടേ മതിലിനെ സംഹരിപ്പാൻ യഹോ
വ ചിന്തിച്ചിട്ടു, ചരടു നീട്ടിപ്പിടിച്ചു നശിപ്പിക്കുന്നതിൽനിന്നു കൈ മട
ക്കാതേ നിൽക്കയാൽ വാടിക്കും മതിലിന്നും ഖേദം വരുത്തി അവ ഒക്കത്തക്ക
</lg><lg n="൯"> മാഴ്ക്കിമുഷിഞ്ഞു. തൻ വാതിലുകൾ നിലത്തിൽ ആണുപോയി, ഓടാമ്പ
ലുക്കളെ അവൻ തകർത്തു കെടുത്തു. അവളുടേ രാജാവും പ്രഭുക്കളും ജാ
തികളിൽ ആയി, ധർമ്മോപദേശം ഇല്ല, അവളുടേ പ്രവാചകന്മാരും
<lg n="൧൦"> യഹോവയിൽനിന്നു ദർശനം കാണുന്നതും ഇല്ല. നിലത്തിരുന്നു ചി
യ്യോൻപുത്രിയുടേ മൂപ്പന്മാർ മൗനം ദീക്ഷിച്ചു, തലമേൽ പൂഴി ഇട്ടു രട്ടു
കളെ ചുറ്റിക്കെട്ടി ഇരിക്കുന്നു, യരുശലേംകന്നിമാർ നിലത്തേക്കു തല
താഴ്ത്തിക്കൊള്ളുന്നു.

</lg>

<lg n="൧൧"> ബാഷ്പങ്ങളാൽ എന്റേ കണ്ണുകൾ മങ്ങി, കുടലുകൾ പതെച്ചു, യകൃ
ത്തു നിലത്തു ചൊരിഞ്ഞുപോയതു എൻ ജനപുത്രിയുടേ ഭംഗം നിമിത്തം,
ശിശുക്കളും മുലകുടിക്കുന്നവരും നഗരവീഥികളിൽ മാഴ്ക്കുമ്പോൾ തന്നേ.
</lg><lg n="൧൨"> മാതാക്കളോട് ഇവർ അന്നവും വീഞ്ഞും എവിടേ? എന്നു ചൊല്ലും, പട്ട
ണവീഥികളിൽ കൊത്തിക്കുതർന്നവരെ പോലേ മാഴ്ക്കിടന്നു, അമ്മമാ
</lg><lg n="൧൩"> രുടേ മടിയിൽ പ്രാണനെ ഒഴിച്ചു വിടുകയിലേ. യരുശലേം പുത്രിയേ,
നിനക്ക് എന്തോന്നു ഞാൻ സാക്ഷീകരിക്കേണ്ടതു? എന്തോന്നു നിനക്ക്
ഒപ്പിച്ചു നോക്കേണ്ടു? ചിയ്യോൻപുത്രിയായ കന്യേ, നിന്നെ ആശ്വസി
പ്പിപ്പാൻ എന്തോന്നു നിനക്കു സദൃശമാക്കേണ്ടതു? നിന്റേ മുറിവു കട
</lg><lg n="൧൪"> ലോളം വലുതല്ലോ, നിന്നേ ആർ പൊറുപ്പിക്കും? പ്രവാചകന്മാർ നി
നക്കു ദർശിച്ചതു മായയും നിസ്സാരത്വവുമത്രേ, നിന്റേ നിർവ്വാസത്തെ യ
</lg> [ 239 ] <lg n=""> ഥാസ്ഥാനത്താക്കുവാൻ നിന്റേ കുറ്റത്തെ വെളിപ്പെടുത്താതേ മായയും
</lg><lg n="൧൫"> രാജ്യഭൃഷ്ടം ആക്കുന്ന ആജ്ഞകളേ നിനക്കു ദർശിച്ചുപോന്നു. യാത്രയായി
കടക്കുന്നവർ ഒക്കയും നിന്നെ ചൂണ്ടി, കൈകൊട്ടി യറുശലേം പുത്രിക്കു
നേരേ ചൂളയിട്ടും തല കുലുക്കി ശോഭാസമ്പൂർണ്ണ എന്നും സർവ്വഭൂമിയുടേ ആ
നന്ദം എന്നും (സങ്കീ. ൫൦, ൨.; ൪൮, ൩) പറയുന്ന പട്ടണം ഇതു തന്നേ
</lg><lg n="൧൬"> യോ? എന്നിരിക്കുന്നു. രിപൂക്കൾ ഒക്കയും നിങ്കലേക്കു വായി പിളർന്നു
ചൂളയിട്ടും പല്ല് ഇറുമ്മി: നാം വിഴുങ്ങിക്കളഞ്ഞു, നാം കാത്തിരുന്നു എത്തി
ക്കണ്ട ദിവസം ഇതത്രേ, എന്നു ചൊല്ലുന്നു.

</lg><lg n="൧൭"> ലക്ഷീകരിച്ചതിനെ യഹോവ നടത്തി, പണ്ടേ നാളുകളിൽ കല്പിച്ച
മൊഴിയെ സമാപിച്ചു, ആദരിയാതേ ഇടിച്ചുകളഞ്ഞു, ശത്രുവിനെ നി
ങ്കൽ സന്തോഷിപ്പിച്ചു നിന്റേ മാറ്റാന്മാരുടേ കൊമ്പിനെ ഉയർത്തി.
</lg><lg n="൧൮"> വിഭൂവോടു ഇവരുടേ ഹൃദയം വിളിക്കുന്നു. ചിയ്യോൻപുത്രിയുടേ മതിലേ
രാപ്പകൽ തോടുപോലേ കണ്ണുനീർ തൂകുക, നിനക്കു നിർത്തൽ സമ്മതി
</lg><lg n="൧൯"> യായ്ക, നിൻ കണ്മണി അടങ്ങരുതേ! വേഗം എഴുനീറ്റു രാത്രിയിൽ
യാമങ്ങൾ ആരംഭിച്ചാൽ മുറയിടുക, കർത്താവിൻമുഖത്തിൻ നേരേ ഹൃദ
യത്തെ വെള്ളം പോലേ ഒഴിക്ക, തെരുക്കോൺതോറും വിശന്നു മാഴ്ക്കി
യ നിൻ ശിശുക്കളുടേ പ്രാണൻനിമിത്തം അവങ്കലേക്കു കൈകളെ
പൊങ്ങിക്ക!

</lg> <lg n="൨൦"> സൂക്ഷിച്ചു കാൺങ്കേ വേണ്ടു, യഹോവേ! ആരോടു നീ ഇങ്ങനേ വ്യാ
പരിച്ചു? സ്ത്രീകൾ തങ്ങളുടേ ഫലമായി ഓമനിച്ച ശിശുക്കളെ ഭക്ഷിക്ക
യോ? കർത്താവിൻ വിശുദ്ധസ്ഥലത്തു പുരോഹിതനെയും പ്രവാചകനെ
</lg><lg n="൨൧"> യും കൊല്ലാമോ? ശയിക്കുന്നതു ഭുവി തെരുതോറും ബാലനും വൃദ്ധനും,
എന്റേ കന്നിമാരും യുവാക്കളും വാളാൽ പട്ടുപോയി, നിന്റേ കോപ
</lg><lg n="൨൨"> ദിവസത്തിൽ ആദരിയാതേ നീ വെട്ടിക്കൊന്നു പോന്നു. ഹിതോത്സ
വനാളിന്ന് എന്ന പോലേ എന്റേ അച്ചങ്ങളെ ചുറ്റും നീ ക്ഷണിച്ച,
യഹോവാകോപദിവസത്തിൽ മിഞ്ചുന്നവനും വഴുതിപ്പോരുന്നവനും
ഇല്ലാഞ്ഞു, ഞാൻ ഓമ്പിവളർത്തിയവരെ ശത്രു മുടിച്ചു.

</lg> ൩. അദ്ധ്യായം.

സങ്കടത്തിൽ ആടുന്ന പുരുഷൻ (൧൯) ദൈവത്തെ തേടി ആശ്വസിച്ചു
(൪൦) സ്വപാപത്തെ അറിഞ്ഞു സ്വീകരിച്ചു (൪൯) കണ്ണീർ വാർത്തു (൫൫)പ്രാ
ർത്ഥിക്കുന്നതു. [ 240 ] <lg n="൧"> അവന്റേ ചീറ്റത്തിൻ വടികൊണ്ടു അനർത്ഥം കണ്ട ആൾ ഞാനേ;
</lg><lg n="൨. ൩"> വെളിച്ചം ഇല്ലാത്ത ഇരിട്ടിൽ എന്നെ നടത്തി പോവാറാക്കി; പകൽ
</lg><lg n="൪"> മുഴുവൻ എന്മേൽ മാത്രം കൈതിരിച്ചു മടക്കുന്നു. ആയവൻ എൻ തോ
</lg><lg n="൫"> ലും മാംസവും ക്ഷയിപ്പിച്ചു അസ്ഥികളെ നുറുക്കി, എന്നെ വളഞ്ഞു വി
</lg><lg n="൬"> ഷവും കുഴക്കും ചുറ്റും കുന്നിച്ചു; യുഗം മുതൽ മരിച്ചവരെ പോലേ ഇരു
</lg><lg n="൭"> ളിടങ്ങളിൽ എന്നെ പാർപ്പിച്ചു. ഇനിക്കു പുറത്തു പോവാൻ കഴിയാതവ
</lg><lg n="൮"> ണ്ണം എന്നെ വേലി കെട്ടി അടെച്ചു, എൻ വിലങ്ങിനെ കനപ്പിച്ചു; ഞാൻ
</lg><lg n="൯"> വിളിച്ചു കൂക്കുമ്പോഴും എൻ പ്രാർത്ഥനയെ തൂർത്തുകളഞ്ഞു; എന്റേ വഴി
</lg><lg n="൧൦"> കളെ വെട്ടുകല്ലുകൊണ്ട് അടെച്ചു ഞെറികളെ വളവാക്കി. ഈ എനി
ക്ക് അവൻ പതിയിരിക്കുന്ന കരടിയും മറയത്തു നിൽക്കും സിംഹവും
</lg><lg n="൧൧"> ആയി; വഴിക്കൽനിന്നു തെറ്റിച്ച് എന്നെ തുണ്ടിച്ചു പാഴാക്കി വെച്ചു;
</lg><lg n="൧൨.൧൩"> വില്ലു കുലെച്ച് അമ്പിന്ന് എന്നെ ലാക്കാക്കിനിറുത്തി; ഉൾപ്പൂവുക
</lg><lg n="൧൪"> ളിൽ തൂണിയുടേ കുട്ടികളെ ചെല്ലിച്ചു. എന്റേ എല്ലാ ജനത്തിന്നും
</lg><lg n="൧൫"> ഞാൻ പരിഹാസവും പകൽ മുഴുവൻ ചിരിപ്പാട്ടും ആയിത്തീർന്നു; കൈ
പ്പുകളാൽ അവൻ എന്നെ തൃപ്തിവരുത്തി കാഞ്ഞിരംകൊണ്ടു സൽക്കരിച്ചു.
</lg><lg n="൧൬"> എന്റേ പല്ലുകളെ ചരൽ തീറ്റി ചതെക്കയും ചാരത്തിൽ എന്നെ പൂത്തി
</lg><lg n="൧൭"> വെക്കയും ചെയ്തു; എൻദേഹി സമാധാനത്തോടു വേറായി നല്ലതു

</lg>

<lg n="൧൮"> മറന്നു. എൻവാഴ്വു മാറും യഹോവയിങ്കലേ പ്രത്യാശയും കെട്ടുപോയി
എന്നു ഞാൻ പറഞ്ഞു.൧൯ ഓർത്താലും എന്റേ അരിഷ്ടതയും എന്നെ ആട്ടുകൊടുക്കുന്നതും വിഷ
</lg><lg n="൨൦"> കാഞ്ഞിരങ്ങളും (ദൈവമേ)! അത് ഓർക്കുന്തോറും ദേഹി എന്നിൽ ചാ
</lg><lg n="൨൧"> ഞ്ഞിരിക്കുന്നു. ഇതിൽ ഞാൻ മനസ്സു വെക്കും ആകയാലേ പ്രത്യാശിക്കും.
</lg><lg n="൨൨"> കനിവ് ഒടുങ്ങായ്കയാൽ യഹോവാകരുണകൾ നാം മുടിയാത്തതിന്നു
</lg><lg n="൨൩"> കാരണം; ഉഷസ്സു തോറും അവ പുതുതും നിന്റേ വിശ്വാസ്യത വലുതും
</lg><lg n="൨൪"> ആകുന്നു; എന്റേ ഓഹരി യഹോവ തന്നേ എന്ന് എന്റേ ദേഹി പറ
</lg><lg n="൨൫"> യുന്നു, ആകയാലേ അവനെ പ്രത്യാശിക്കും. കാത്തു നില്പോർക്കും അവ
</lg><lg n="൨൬"> നെ തിരയുന്ന ദേഹിക്കും യഹോവ നല്ലവൻ തന്നേ; യഹോവയുടേ
</lg><lg n="൨൭"> രക്ഷയെ മിണ്ടാതേ പാർത്തിരിക്ക നല്ലു; ബാല്യത്തിൽ നുകം ചുമക്ക പു
</lg><lg n="൨൮"> രുഷനു നല്ലു. കുഴപ്പം ചുമത്തുമ്പോൾ താൻ മിണ്ടാതേ തനിച്ചിരിക്ക!
</lg><lg n="൨൯. ൩൦"> പക്ഷേ പ്രത്യാശ ഉണ്ട് എന്നിട്ടു വായിനെ പൊടിയിൽ ഇടുക! അടി
</lg><lg n="൩൧"> ക്കുന്നവന്നു കവിൾകാണിച്ചും നിന്ദകൊണ്ടു തൃപ്തനാക! കർത്താവ് എന്നും
</lg><lg n="൩൨"> തള്ളുക ഇല്ലല്ലോ, ദുഃഖിപ്പിച്ചാലും കരുണാധിക്യത്തിന്നു തക്ക പോലേ
</lg> [ 241 ] <lg n="൩൩"> കനിഞ്ഞു കൊള്ളും. ചിത്തത്തിൽ നിന്നല്ലല്ലോ അവൻ പുരുഷപുത്രരെ
</lg><lg n="൩൪"> ദുഃഖിപ്പിച്ചു വലെക്കുന്നതു. താൻ ഭൂമിയിലേ ബദ്ധന്മാരെ ഒക്കയും കാൽ
</lg><lg n="൩൫"> ക്കീഴ്ചവിട്ടുന്നതും, താൻ അത്യുന്നതന്റേ സമ്മുഖത്തു തന്നേ ആളുടേ
</lg><lg n="൩൬"> ന്യായത്തെ മറിക്കുന്നതും, താൻ വ്യവഹാരത്തിൽ മനുഷ്യനെ പിഴുക്കു
</lg><lg n="൩൭"> ന്നതും കർത്താവു കണ്ടിട്ടില്ലയോ? കർത്താവു കല്പിക്കാതേ ആരുപോൽ
</lg><lg n="൩൮"> പറഞ്ഞിട്ടു വല്ലതും ഉണ്ടായി? തീയതും നല്ലതും അത്യുന്നതന്റേ വാ

</lg>

<lg n="൩൯"> യിൽനിന്നല്ലോ പുറപ്പെടുന്നതു? ജീവനുള്ളപ്പോൾ മനുഷ്യൻ മുറുമുറു
പ്പാൻ എന്തു? താന്താന്റേ പാപത്തെ ചൊല്ലി (മുറുമുറുക്ക)!
</lg><lg n="൪൦"> തോണ്ടികൊണ്ടു നമ്മുടേ വഴികളെ ആരാഞ്ഞു നോക്കി യഹോവ
</lg><lg n="൪൧"> വരെക്കും നാം തിരിക! കൈകളോടു കൂടേ ഹൃദയത്തെയും സ്വർഗ്ഗത്തി
</lg><lg n="൪൨"> ലുള്ള ദേവങ്കലേക്കു നാം ഉയർത്തിക്കൊൾക. ഞങ്ങൾ ദ്രോഹിച്ചു മറുത്തു
</lg><lg n="൪൩"> പോയി, നീ ക്ഷമിച്ചില്ല. കോപത്തിൽ നീ പൊതിഞ്ഞുകൊണ്ടു ഞങ്ങ
</lg><lg n="൪൪"> ളെ പിന്തുടർന്നു ആദരിയാതേ കൊന്നു. മേഘംകൊണ്ടു നീ പൊതിഞ്ഞു
</lg><lg n="൪൫"> കൊണ്ടതു പ്രാർത്ഥന കടക്കായ് വാൻ തന്നേ. ജനക്കൂട്ടങ്ങളുടേ നടുവിൽ
</lg><lg n="൪൬"> ഞങ്ങളെ നീ അടിച്ചവറും നികൃഷ്ടവും ആക്കിവെച്ചു. ദ്വേഷികൾ എ

</lg>

<lg n="൪൭"> ല്ലാവരും ഞങ്ങളുടേ നേരേ വായി പിളർന്നു; പേടിയും കണിയും പൊ
ടുപൊടവേ ഞെരിച്ചലും ഞങ്ങൾക്കുണ്ടു.
</lg><lg n="൪൮"> നീർത്തോടുകളായി എൻ കണ്ണ് ഒലിക്കുന്നതു എൻ ജനപുത്രിയുടേ
</lg><lg n="൪൯"> ഭംഗം നിമിത്തമേ. യഹോവ സ്വർഗ്ഗത്തുനിന്നു നോക്കിക്കാണുംപര്യ
</lg><lg n="൫൦"> ന്തം എൻ കണ്ണ് ഇളവില്ലാതേ നിർത്തൽ എന്നിയേ തൂകുന്നു. നേത്രം
</lg><lg n="൫൧"> എൻ ദേഹിക്കു വ്യാകുലം കൂട്ടുന്നത് എൻ പട്ടണപുത്രിമാരെ ഒക്കയും
</lg><lg n="൫൨"> വിചാരിച്ചു തന്നേ. പക്ഷിയെ പോലേ എന്നെ വേട്ടയാടിയത് എന്നെ
</lg><lg n="൫൩"> വെറുതേ പകെക്കുന്നവർ, എൻ പ്രാണനെ കിണറ്റിൽ ഇട്ട് ഒടുക്കു

</lg>

<lg n="൫൪"> വാൻ എന്മേൽ കല്ലുകൾ എറിഞ്ഞു; തലമേൽ വെള്ളങ്ങൾ കവിഞ്ഞിട്ടു
"ഞാൻ സംഹരിക്കപ്പെട്ടു" എന്നു പറഞ്ഞു.
</lg><lg n="൫൫"> യഹോവേ അധോലോകക്കുഴിയിൽനിന്നു നിന്റേ നാമത്തെ ഞാൻ
</lg><lg n="൫൬"> വിളിക്കുന്നു. എൻ ശബ്ദത്തെ നീ കേട്ടു എന്റേ നെടുവീർപ്പിന്നും കൂക്ക
</lg><lg n="൫൭"> ലിന്നും ചെവിയെ മറെക്കരുതേ! നിന്നോടു വിളിക്കും നാൾ നീ അണ
</lg><lg n="൫൮"> ഞ്ഞു "ഭയപ്പെടൊല്ല" എന്നു പറയുന്നു. വ്യവഹാരം എൻ ദേഹിക്ക് ഉ
ള്ളതു കർത്താവേ നീ വ്യവഹരിക്ക, എൻ ജീവനെ നീ വീണ്ടെടുത്തു.
</lg><lg n="൫൯"> എന്നെ പീഡിക്കുന്നതു യഹോവേ നീ കണ്ടു എൻ ന്യായത്തെ വിസ്തരി
</lg><lg n="൬൦"> ക്കേണമേ! അവർ പക വീളുന്ന ഉപായങ്ങളെയും എന്റേ നേരേ നി
</lg> [ 242 ] <lg n="൬൧"> രൂപിക്കുന്നതും എല്ലാം നീ കണ്ടുവല്ലോ? ശത്രുക്കളുടേ നിന്ദയും അവർ
</lg><lg n="൬൨"> എന്നെ ചൊല്ലി നിരൂപിക്കുന്നതും എല്ലാം, അവരുടേ ചുണ്ടുകളും ധ്യാ
നവും പകൽ മുഴുവൻ എന്നെകൊള്ളേ ആയതും യഹോവേ നീ കേട്ടുവ
</lg><lg n="൬൩"> ല്ലോ? അവരുടേ ഇരിപ്പും എഴുനീല്പും ഞാൻ അവർക്കു ചിരിപ്പാട്ടായതും
</lg><lg n="൬൪"> നോക്കേണമേ! ഹസ്തക്രിയെക്കു തക്ക പകരം യഹോവേ നീ അവർക്കു
</lg><lg n="൬൫"> വരുത്തും; ഹൃദയാന്ധ്യത്തെ അവർക്കു കൊടുക്കും. അവരുടേ മേൽ നി
</lg><lg n="൬൬"> ന്റേ ശാപം ആക! നിന്റേ കോപത്തിൽ നീ അവരേ പിന്തുടർന്നു
യഹോവവാനത്തിൻ കീഴിൽനിന്നു വേരറുക്കേണമേ!

</lg>

൪. അദ്ധ്യായം.

പ്രഭുക്കൾ നിവാസികൾക്കും (൧൨) പ്രവാചകപുരോഹിതരുടേ കുറ്റത്തി
ന്നും വിധിച്ച ശിക്ഷയും (൧൭) മാനുഷസഹായത്തിൽ തേറിയ ജനത്തിന്ന് വ
ന്ന ആപത്തും (൨൧) തൽക്കാലമാത്രം.

<lg n="൧"> അയ്യോ പൊന്ന് എങ്ങനേ മങ്ങി, നല്ല തങ്കം എങ്ങനേ മാറി! വിശു
ദ്ധരത്നങ്ങൾ എല്ലാ വീഥിക്കോണിലും ചൊരിഞ്ഞു കിടക്കുന്ന് എങ്ങനേ!
</lg><lg n="൨"> ആഢ്യരായ ചിയ്യോന്മക്കൾ തങ്കത്തോടു സരിയായി തൂക്കപ്പെട്ട ശേഷം
കുശവന്റേ കൈമനിഞ്ഞിട്ട് ഉടഞ്ഞ കലത്തിന്ന് ഒപ്പം എന്ന് എണ്ണുന്നത്
</lg><lg n="൩"> എങ്ങനേ! ഇളങ്കുട്ടികൾക്ക് കുറുക്കന്മാരും മുല ഊരി കുടിപ്പിക്കുന്നു,
എൻ ജനപുത്രി മരുവിലേ തീ വിഴുങ്ങിക്ക് ഒത്തു ക്രൂരയായി ചമഞ്ഞു.
</lg><lg n="൪"> ഉണ്ണിയുടേ നാവു ദാഹിച്ചിട്ട് അണ്ണാക്കോടു പറ്റിയിരിക്കുന്നു, കിടാങ്ങൾ
</lg><lg n="൫"> അപ്പം ചോദിക്കുമ്പോൾ അവർക്കു വിളമ്പുന്നവൻ ഇല്ല. എത്രയും രുചി
കരമായവ ഭക്ഷിക്കുന്നവർ തെരുക്കളിൽ മാഴ്കിക്കിടക്കുന്നു, രക്താംബര
</lg><lg n="൬"> ത്തിൽ ഇരുത്തി ഓമ്പിയവർ കുപ്പകളെ പുൽകുന്നു. കൈകൾ ഒന്നും ഓ
ങ്ങാതേകണ്ടു നൊടിയിൽ മറിഞ്ഞുപോയ സദോമിൻ പാപത്തിലും എൻ
ജനപുത്രിയുടേ കുറ്റം സാക്ഷാൽ ഏറിയതു!
</lg><lg n="൭"> കൊറ്റവന്മാർ അതിൽ ഹിമത്തെക്കാൾ നിർമ്മലരായി പാലിലും വെളു
വെളുത്തു, ദേഹം പവിഴത്തിലും ചുവക്കും, രൂപം നീലക്കല്ലിന്ന് ഒക്കും;
</lg><lg n="൮"> കോലം അവർക്കു കറുപ്പിലും ഇരുണ്ടതു തെരുക്കളിൽ അറിയുമാറില്ല, അ
വരുടേ തോൽ അസ്ഥിയോട് ഒട്ടി, മരം പോലെ ഉണങ്ങിപ്പോയി.
</lg><lg n="൯"> ക്ഷുത്തു കുതർന്നവരിലും വാൾ കൊത്തിയവർക്കു സുഖം ഏറും, നിലത്ത്
</lg><lg n="൧൦"> അനുഭവങ്ങൾ ഇല്ലായ്കയാലല്ലോ അവർ കുത്തുകൊണ്ടു ദ്രവിച്ചു. ഗുണ
സമ്പന്നസ്ത്രീകളുടേ കൈകൾ സ്വന്തശിശുക്കളെ പാകം ചെയ്തു. എൻ
</lg> [ 243 ] <lg n="൧൧"> ജനപുത്രിയുടേ ഇടിവിൽ അവർക്ക് ഇവർ ആഹാരമായി! ചീറ്റത്തിൻ
ഊഷ്മാവിനെ യഹോവ ചൊരിഞ്ഞു തൻ ക്രോധത്തെ തികെച്ചു, ചിയ്യോ
നിൽ തീ കത്തിച്ചത് അതിൻ തറകളെ തിന്നുകളഞ്ഞു.

</lg>

<lg n="൧൨"> ജഗത്തിലേ അരചന്മാരും ഊഴിയിൽ വസിക്കുന്നവരും ഒക്കയും യരു
ശലേമിൻ വാതിലുകളിൽ മാറ്റാനും ശത്രുവും കടക്കും എന്നു വിശ്വസി
</lg><lg n="൧൩"> ച്ചിട്ടില്ല. തന്മദ്ധ്യേ നീതിമാന്മാരുടേ രക്തം ചിന്നിച്ചുള്ള അവളുടേ പ്ര
വാചകന്മാരുടേ പാപത്താലും പുരോഹിതരുടേ കുറ്റങ്ങളാലും (അതു
</lg><lg n="൧൪"> സംഭവിച്ചു). തുണികളെ തൊട്ടുകൂടാതോളം ആയവർ ചോര പിരണ്ടു
</lg><lg n="൧൫"> തെരുക്കളിൽ കുരുടരായി ചാഞ്ചാടി; "നീങ്ങുവിൻ, അശുദ്ധർ! തൊ
ടാതേ നീങ്ങിപ്പോവിൻ!" എന്ന് അവരോടു വിളിപ്പാറായി, അവർ മ
ണ്ടിയപ്പോൾ ഉഴന്നലഞ്ഞു, ഇനി ഇവിടേ പാർക്കരുത് എന്നു ജാതികളി
</lg><lg n="൧൬"> ലും അവരോടു പറവാറായി. യഹോവയുടേ മുഖം അവരെ ചിതറിച്ചി
ട്ടുണ്ടു, അവരെ ഇനി കടാക്ഷിക്ക ഇല്ല; (ശത്രു) പുരോഹിതമുഖം ബഹു
മാനിച്ചതും കിഴവന്മാരിൽ കനിഞ്ഞതും ഇല്ല.

</lg>

<lg n="൧൭"> പഴുതേ ഉള്ള സഹായത്തിന്നായി ഞങ്ങളുടേ കണ്ണുകൾ ഇന്നും നോ
ക്കി മങ്ങുന്നു, ഞങ്ങൾ കാവൽ നിന്നുകൊണ്ടു രക്ഷിപ്പാൻ കഴിയാത്ത ജാ
</lg><lg n="൧൮"> തിക്കായി കാത്തിരിക്കുന്നു. മാറ്റാന്മാർ ഞങ്ങൾ വീഥികളിൽ നടക്കാ
തവണ്ണം എല്ലാനടകളെയും ഒറ്റി നായാടുന്നു; ഇങ്ങ് അവസാനം അടു
</lg><lg n="൧൯"> ത്തു, വാഴുനാൾ തികഞ്ഞു, സാക്ഷാൽ ഞങ്ങൾക്ക് അന്തം വന്നു. വാന
ത്തിലേ കഴുകിലും ഞങ്ങളെ പിന്തുടരുന്നവർക്കു വേഗത ഏറും; മലകളിൽ
ഞങ്ങളോടു പറ്റി പിഞ്ചെല്ലുന്നു, മരുവിൽ ഞങ്ങൾക്കു പതിയിരിക്കുന്നു.
</lg><lg n="൨൦"> (ശത്രുവിൻ) കുഴികളിൽ കുടുങ്ങിപ്പോയതു മൂക്കിലേ പ്രാണങ്ങൾ ആകുന്ന
യഹോവാഭിഷിക്തൻ, ഇവന്റേ നിഴലിൽ നാം ജാതികളൂടേയും ജീവി
ക്കും എന്നു ഞങ്ങൾ പറഞ്ഞൊരു (രാജാവു) തന്നേ.

</lg>

<lg n="൨൧"> സന്തോഷിച്ച് ആനന്ദിക്ക ഊച്ദേശത്തിൽ വസിക്കുന്ന ഏദോമ്പു
ത്രീ! നിന്നോടും കിണ്ടി എത്തും, അന്നു നീ ലഹരിപിടിച്ചു നഗ്നയായി
</lg><lg n="൨൨"> ക്കിടക്കും. ഹേ ചിയ്യോൻപുത്രീ! നിന്റേ കുറ്റം കഴിഞ്ഞു, നിന്നെ
അവൻ ഇനി പ്രവസിപ്പിക്ക ഇല്ല! ഏദോമ്പുത്രീ, നിന്റേ കുറ്റത്തെ
അവൻ സന്ദർശിച്ചു പാപങ്ങളെ വെളിപ്പെടുത്തും.
</lg> [ 244 ] ൫. അദ്ധ്യായം.

യഹൂദെക്കു വന്ന അപമാനത്തെ ദൈവം ഓർത്തു (൮)പാപാനുഭവമായ
സങ്കടത്തെ വിചാരിച്ചു (൧൭)കരുണ പുതുക്കേണം എന്നു പ്രാർത്ഥിച്ചതു.

<lg n="൧"> യഹോവേ ഞങ്ങൾക്ക് എന്തു സംഭവിച്ചു എന്ന് ഓർത്തു ഞങ്ങടേ നിന്ദ
</lg><lg n="൨"> നോക്കി കാണേണമേ! ഞങ്ങളുടേ അവകാശം അന്യന്മാർക്കും വീടുകൾ
</lg><lg n="൩"> പരദേശക്കാർക്കും തിരിഞ്ഞു ചേർന്നു. ഞങ്ങൾ അപ്പൻ ഇല്ലാതേ അനാഥ
</lg><lg n="൪"> രായും അമ്മമാർ വിധവകൾക്ക് ഒത്തും ചമഞ്ഞു. ഞങ്ങടേ വെള്ളം
പണത്തിന്നു വാങ്ങി കുടിക്കുന്നു, ഞങ്ങടേ വിറകു വിലെക്കു കിട്ടുന്നു.
</lg><lg n="൫"> പിടരിയും പറ്റി ഞങ്ങളേ പിന്തേരുന്നു, തളർന്നിട്ടും ഞങ്ങൾക്കു സ്വ
</lg><lg n="൬"> സ്ഥത തരുവാറില്ല. അപ്പംകൊണ്ടു തൃപ്തി വരുവാൻ ഞങ്ങൾ മിസ്രെക്കും
</lg><lg n="൭"> അശ്ശൂരിന്നും കൈ കൊടുക്കുന്നു. ഞങ്ങളുടേ അപ്പന്മാർ പിഴെച്ച് ഇല്ലാ
തേയായി, അവരുടേ കുറ്റങ്ങളേയും ഞങ്ങൾ ചുമക്കുന്നു.

</lg>

<lg n="൮"> ദാസന്മാർ ഞങ്ങളിൽ വാഴുന്നു, അവരുടേ കൈയ്യിൽനിന്നു വിടുവിക്കുന്ന
</lg><lg n="൯"> വൻ ഇല്ല. മരുവിലേ വാൾ നിമിത്തം ഞങ്ങൾ പ്രാണനെ വെച്ചും
</lg><lg n="൧൦"> കൊറ്റു വരുത്തുന്നു. വിശപ്പിൻ ജ്വാലകളാൽ ഞങ്ങടേ തോൽ തീക്ക
</lg><lg n="൧൧"> ലം പോലേ കാളുന്നു. ചിയ്യോനിൽ സ്ത്രീകളെയും യഹൂദാനഗരങ്ങളിൽ
</lg><lg n="൧൨"> കന്യമാരെയും അപരാധിച്ചു; പ്രഭുക്കന്മാർ അവരുടേ കൈയ്യാൽ ഞാലുക
</lg><lg n="൧൩"> യും വൃദ്ധരുടേ മുഖത്തിന്ന് ബഹുമാനം വരായ്കയും, യുവാക്കൾ തിരി
</lg><lg n="൧൪"> ക്കല്ല് എടുക്കയും ബാലന്മാർ വിറകു (പേറി) ഇടറുകയും, കിഴവന്മാർ
നഗരവാതുക്കൽ (സംഘത്തോടും) ബാല്യക്കാർ വീണവായനയോടും അ
</lg><lg n="൧൫"> കന്ന് ഒഴികയും ആയി. ഇങ്ങേ ഹൃദയാനന്ദം ഒഴിഞ്ഞുപോയി, ഇങ്ങേ
</lg><lg n="൧൬"> നൃത്തം മുറവിളിയായി തിരിഞ്ഞു,ഞങ്ങളുടെ തലമേലേ കിരീടം വീണു,
ഞങ്ങൾ പിഴെക്കയാൽ ഞങ്ങൾക്ക് ഹാ കഷ്ടം!

</lg>

<lg n="൧൭"> ഇതുകൊണ്ടു ഹൃദയം രോഗാർത്തം, ഇവകൊണ്ടു കണ്ണുകൾ ഇരുണ്ടു,
</lg><lg n="൧൮"> ചിയ്യോൻ മല കുറുനരികൾ ഊടാടുവോളം പാഴായതുകൊണ്ടു തന്നേ.
</lg><lg n="൧൯"> നീയോ യഹോവേ എന്നേക്കും ഇരിക്കുന്നു, നിന്റേ സിംഹാസനം തല
</lg><lg n="൨൦"> മുറതലമുറയോളമേ! ഞങ്ങളെ എപ്പോഴും മറപ്പതും നെടുനാളുകളോളം
</lg><lg n="൨൧"> ഉപേക്ഷിപ്പതും എന്തിന്നു? യഹോവേ ഞങ്ങളെ നിങ്കലേക്കു തിരിപ്പി
ച്ചു മടങ്ങുമാറാക്കുക, ഞങ്ങടേ ദിവസങ്ങളെ പണ്ടേ പോലേ പുതുക്കേ
</lg><lg n="൨൨"> ണമേ! അല്ലെങ്കിൽ ഞങ്ങളെ മുറ്റും വെടിഞ്ഞുകളഞ്ഞു, ഞങ്ങളിൽ
അത്യന്തം ക്രുദ്ധിച്ചിരിക്കയോ?
</lg> [ 245 ] THE BOOK OF THE PROPHET
EZEKIEL.

യഹെസ്ക്കേൽ.

I. യഹെസ്ക്കേലിനെ പ്രവാചകനാക്കി വിളിച്ചു
നിയോഗിച്ചതു.

൧. അദ്ധ്യായം.

(൪) യഹോവയുടേ തേജസ്സ് ദർശനത്തിൽ കണ്ടതു.

<lg n="൧"> (വയസ്സിന്റേ?) മുപ്പതാം ആണ്ടിൽ നാലാം (തിങ്ങളുടേ) അഞ്ചാം
തിയ്യതിയിൽ ഞാൻ കബാർനദിയുടേ അരികിൽ പ്രവാസത്തിന്റേ ന
ടുവേ ഇരിക്കുമ്പോൾ സംഭവിച്ചിതു: വാനങ്ങൾ തുറന്നിട്ടു ദൈവദർശന
</lg><lg n="൨"> ങ്ങളെ ഞാൻ കണ്ടു. യോയക്കീൻരാജാവു പ്രവസിച്ചിട്ട് അഞ്ചാം ആ
</lg><lg n="൩"> ണ്ടത്തേ ആ അഞ്ചാം തിയ്യതിക്കു തന്നേ, കൽദയദേശത്തു കബാർനദീ
തീരത്തിൽ പുരോഹിതനായ ബൂജിയുടേ പുത്രനായ യഹെസ്ക്കേലിന്നു
യഹോവാവചനം ഉണ്ടായി അവിടേ യഹോവയുടേ കൈ അവന്മേൽ
വരികയും ചെയ്തു.

</lg>

<lg n="൪"> ഞാൻ കണ്ടത്: ഇതാ വടക്കുനിന്നു കൊടുങ്കാറ്റു വരുന്നു; ഒരു വലി
യ മേഘവും പിണർത്ത അഗ്നിയും മേഘത്തിൻ ചുറ്റിൽ പ്രകാശവും
അഗ്നിമദ്ധ്യത്തിൽനിന്നു പഴുത്ത ലോഹത്തിൻ ആകാരം പോലേയും
</lg><lg n="൫"> (കണ്ടു). തീ നടുവിൽനിന്നു നാലുജീവികളുടേ രൂപം (തോന്നി), അവ
</lg><lg n="൬"> യുടേ കാഴ്ച്ച മാനുഷരൂപം തന്നേ. ഓരോന്നിന്നു നാലുമുഖങ്ങളും നന്നാ
</lg><lg n="൭"> ലു ചിറകുകളും ഉണ്ടു. പാദങ്ങളോ ചൊവ്വുള്ള പാദം, കാലുകളുടേ അടി
കന്നിന്റേ ഉള്ളങ്കാൽ പോലേ, കാച്ചിയ ചെമ്പിൻ നോക്കു പോലേ
</lg><lg n="൮"> (കാലുകൾ) മിന്നുന്നു. ചിറകുകളിൻ കീഴേ അവെക്കു നാലുഭാഗത്തും
</lg><lg n="൯"> മനുഷ്യകൈകൾ ഉണ്ടു, നാല്വർക്കും മുഖങ്ങളും ചിറകുകളും ഉണ്ടു. അത
</lg> [ 246 ] <lg n="">തിന്റേ ചിറകുകൾ മറ്റേതിനോടു ചേരുന്നു, നടക്കുമ്പോൾ, അവ, തിരി
</lg><lg n="൧൦"> ഞ്ഞുകൊള്ളാതേ ഓരോന്നു നേരേ മുന്നോട്ടു നടക്കും. മുഖങ്ങളുടേ രൂപ
മോ (മുമ്പിൽ) മാനുഷമുഖം, പിന്നേ നാല്വർക്കും വലത്തു സിംഹമുഖം,
</lg><lg n="൧൧"> നാല്വർക്കും ഇടത്തു കാളമുഖം, നാല്വർക്കും (പിന്നിൽ)കഴുകുമുഖം. അവ
യുടേ മുഖങ്ങളൂം ചിറകുകളും മീത്തൽ വേർപെട്ടിരുന്നു, ഈരണ്ടു ചിറകു
</lg><lg n="൧൨"> തമ്മിൽ ചേരും, ഈരണ്ടു കൊണ്ടു സ്വദേഹങ്ങളെ മറെക്കും. ഓരോന്നു
നേരേ മുന്നോട്ടു നടക്കും, എവിടേക്കു പോവാൻ ആത്മാവു ഭാവിച്ചത്
</lg><lg n="൧൩"> അവിടേക്കു പോകും, നടക്കയിൽ തിരിവാറില്ല. ജീവികളുടേ രൂപം
കാണുന്നതോ എരിയുന്ന തീക്കനൽ പോലേ, ദീപട്ടികളുടേ കാഴ്ച
പോലേ, ആ തീ ജീവികളുടേ ഇടയിൽ ഊടാടും. അഗ്നിക്കു ചുടരൊളി
</lg><lg n="൧൪"> യും അഗ്നിയിൽനിന്നു പുറപ്പെടുന്ന മിന്നലും ഉണ്ടു. ജീവികൾ ഇടിത്തീ
കണക്കേ അങ്ങടിങ്ങിടേ ഓടുന്നു.

</lg>

<lg n="൧൫"> പിന്നേ ഞാൻ ജീവികളെ കാണുമ്പോൾ ഇതാ ആ ജീവികളുടേ അടു
ക്കേ അവയുടേ നാലു മുഖങ്ങളോടു കൂടേ ഓരോ ചക്രവും ഭൂമിയിൽ കണ്ടു.
</lg><lg n="൧൬"> ചക്രങ്ങളുടേ കാഴ്ചയും പണിയും പുഷ്പരാഗത്തിന്റേ നോക്കു പോലേ,
നാലിന്നും ഒരു രൂപം തന്നേ ഉണ്ടു, അവയുടേ കാഴ്ചയും പണിയും എ
</lg><lg n="൧൭"> ങ്കിലോ ചക്രത്തിൻ നടുവിൽ ചക്രം ഉള്ളതു പോലേ തന്നേ. പോകു
മ്പോൾ അവ നാലു ഭാഗത്തിലേക്കും പോകും, ചെല്ലുകയിൽ തിരിയുമാ
</lg><lg n="൧൮"> റില്ല. അതിൻ ചുറ്റുവട്ടങ്ങൾ പൊക്കവും ഭയങ്കരവും തന്നേ, നാലു ച
</lg><lg n="൧൯"> ക്രങ്ങൾക്കും വട്ടങ്ങൾ ചുറ്റും കണ്ണുകൾകൊണ്ടു നിറഞ്ഞവ. പിന്നേ
ജീവികൾ നടക്കുമ്പോൾ ചക്രങ്ങൾ അരികേ നടക്കും, ജീവികൾ ഭൂമി
</lg><lg n="൨൦"> യെ വിട്ട് ഉയർന്നാൽ ചക്രങ്ങളും ഉയരും. എവിടേക്കു പോവാൻ ആ
ത്മാവു ഭാവിച്ചാലും ആ ഭാവിച്ചതിലേക്കു അവ പോകും, ജീവിയുടേ ആ
ത്മാവു ചക്രങ്ങളിൽ ഇരിക്കയാൽ ചക്രങ്ങൾ ജീവികളോട് ഒന്നിച്ച് ഉയ
</lg><lg n="൨൧"> രും. ഇവ പോയാൽ അവയും പോകും, നിന്നാൽ നിൽക്കും, ഭൂമിയെ
വിട്ടു ഉയർന്നാൽ ചക്രങ്ങളും ഒന്നിച്ച് ഉയരും, ജീവിയുടേ ആത്മാവു ചക്ര
ങ്ങളിൽ ആയതുകൊണ്ടത്രേ.

</lg>

<lg n="൨൨"> ജീവിശിരസ്സുകളിന്മേൽ കാണായതോ പളുങ്കിൻ നോക്കു പോലേ ഭയ
</lg><lg n="൨൩"> ങ്കരമായൊരു തട്ടു അവയുടേ തലകൾക്കു മീതേ പരന്നു കണ്ടു. തട്ടിൻ
കീഴേ ആയവറ്റിൻ ചിറകുകൾ തമ്മിൽ നേരേ ചൊവ്വായി കണ്ട്, ഈ
</lg><lg n="൨൪"> രണ്ടുകൊണ്ട് അതാതു സ്വദേഹങ്ങളെ മറെക്കുന്നു. ജീവികൾ നടക്ക
യിൽ ചിറകുകളുടേ ഒലിയെ ഞാൻ കേട്ടതു ബഹുവെള്ളങ്ങളുടേ ശബ്ദം
</lg> [ 247 ] <lg n="">പോലേ സർവ്വശക്തന്റേ നാദം പോലേ, പാളയത്തിൻ ആരവം പോ
</lg><lg n="൨൫"> ലേ ഒരു പേരൊലി തന്നേ. അവ നിൽക്കയിൽ ചിറകുകളെ താഴ്ത്തും.
തലകളിന്മീതേ ഉള്ള തട്ടിന്മേൽ നിന്ന് ഒലി ഉണ്ടായി, നിൽക്കയിൽ ചിറ
</lg><lg n="൨൬"> കുകളെ താഴ്ത്തും.— തലകളിൻമീതേ ഉള്ള തട്ടിൻ മീത്തലോ നീലക്കല്ലിൻ
</lg><lg n="൨൭"> കാഴ്ച പോലേ ഓർ ആസനരൂപം (കണ്ടു). ആസനരൂപത്തിൻ മേൽ
മാനുഷാകാരം പോലേ മീത്തൽ ഇരിക്കുന്നു. പഴുത്ത ലോഹത്തിൻ നോ
ക്കുപോലേ (ആസനത്തിൻ) ഉള്ളിൽ ചുറ്റും അഗ്നിരൂപം കണ്ടതു അവ
ന്റേ അരയുടേ രൂപംതൊട്ടു മേലോട്ടും അരയോടു കീഴോട്ടും അഗ്നിയുടേ
</lg><lg n="൨൮"> കാഴ്ച പോലേയും അവന്റേ ചുറ്റും പ്രകാശവും കണ്ടു. മാരി പൊഴി
യും നാൾ മേഘത്തിലുള്ള വില്ലു കാണുംപോലേ തന്നേ ചുറ്റുമുള്ള പ്രകാ
ശം കാണായി. യഹോവാതേജസ്സിൻ രൂപം ഇങ്ങനേ കാണായി.
ഞാൻ കണ്ടു മുഖം കവിണ്ണു വീണു ഉരിയാടുന്നവന്റേ ശബ്ദം കേട്ടിതു.

</lg>

൨. അദ്ധ്യായം.

കഠിനജനത്തിന്നു പ്രവാചകനാവാൻ നിയോഗിച്ചതും (൮)പുസ്തകച്ചുരുൾ
തീറ്റിയതും.

<lg n="൧"> അവൻ എന്നോടു പറഞ്ഞു; മനുഷ്യപുത്ര, കാലിന്മേൽ നിൽക്ക ഞാൻ
</lg><lg n="൨"> നിന്നോടു ഉരെക്കും, എന്ന് എന്നോടു ചൊല്ലിയാറേ, ആത്മാവ് എ
ന്നിൽ വന്നു എന്നെ കാലിന്മേൽ നിറുത്തി, ഉരെക്കുന്നവനെ ഞാൻ കേൾ
</lg><lg n="൩"> ക്കയും ചെയ്തു.— അവൻ എന്നോടു പറഞ്ഞു: മനുഷ്യപുത്ര ഞാൻ നിന്നെ
അയക്കുന്നത് ഇസ്രയേൽപുത്രന്മാരടുക്കേ തന്നേ, എന്നോടു മറുത്ത മത്സര
ക്കാരായി പുറജാതികളായിപ്പോയവർ അടുക്കേ; അവരും പിതാക്കളും
</lg><lg n="൪"> ഇന്നേ ഓളം എന്നോടു ദ്രോഹിച്ചുപോയി. മക്കളോ കഠിനമുഖവും ഉര
ത്ത ഹൃദയവും ഉള്ളവർ അവരുടേ അടുക്കേ ഞാൻ നിന്നെ അയക്കുന്നു,
"യഹോവാകർത്താവ് ഇപ്രകാരം പറയുന്നു" എന്നു നീ അവരോടു പറ
</lg><lg n="൫"> യേണം. പിന്നേ അവർ കേട്ടാലും ഇളെച്ചാലും (മത്സരഗൃഹമല്ലോ) പ്ര
</lg><lg n="൬"> വാചകൻ ഇടയിൽ ഉണ്ടായിരുന്ന പ്രകാരം അവർ അറിയും. നീയോ
മനുഷ്യപുത്ര അവരെ ഭയപ്പെടരുതു, വാക്കുകളെയും ഭയപ്പെടരുതു. മുള്ളു
കളും തൂവകളും ഒരുമിച്ച് കൂടിയാലും നീ തേളുകളിന്മേൽ ഇരുന്നാലും
അവരുടേ വാക്കുകളെ ഭയപ്പെടുകയും മുഖങ്ങൾക്കു കൂശുകയും അരുതു,
</lg><lg n="൭"> മത്സരഗൃഹമല്ലോ. എന്റേ വചനങ്ങളെ അവരോടു പറയേണ്ടത് അ
</lg> [ 248 ] <lg n="൮"> വർ കേട്ടാലും ഇളെച്ചാലും, മത്സരികളല്ലോ.— നീയോ മനുഷ്യപുത്ര
ഞാൻ നിന്നോട് ഉരെക്കുന്നതു കേൾക്ക, മത്സരഗൃഹത്തിന്നൊത്തു മത്സരി
</lg><lg n="൯"> ആകോല, വായി പിളർന്നു ഞാൻ തരുന്നതിനെ ഭക്ഷിക്ക! എന്നാറേ
ഇതാ ഒരു കൈ എന്റേ നേരേ നീട്ടുന്നതും അതിൽ ഇതാ ഒരു പുസ്ത
</lg><lg n="൧൦"> കച്ചുരുൾ ഉള്ളതും കണ്ടു. ആയതിനെ അവർ എന്റേ മുമ്പാകേ വി
ടർത്തി, അതിൽ അകത്തും പുറത്തും എഴുതീട്ടുണ്ടു, എഴുതിയതോ വിലാപ
</lg><lg n="൩, ൧"> ങ്ങൾ ദീർഘശ്വാസം അയ്യോകഷ്ടം എന്നതത്രേ.— അവൻ എന്നോടു:
മനുഷ്യപുത്ര, കണ്ടതു തിന്നുക, ഈ ചുരുളിനെ ഭക്ഷിച്ചു ചെന്നു ഇസ്ര
</lg><lg n="൨"> യേൽഗൃഹത്തോട് ഉരിയാടുക! എന്നു പറഞ്ഞാറേ ഞാൻ വായി തുറന്നു
</lg><lg n="൩"> അവൻ ആ ചുരുളിനെ എന്നെ ഭക്ഷിപ്പിച്ചു പറഞ്ഞു: മനുഷ്യപുത്ര
ഈ തരുന്ന ചുരുൾകൊണ്ടു നിന്റേ വയറു തീറ്റി കുടലുകളെ നിറെക്ക!
എന്നാറേ ഞാൻ ഭക്ഷിച്ചു അതു വായിൽ തേനിനൊത്ത മധുരമായി.
</lg>

൩. അദ്ധ്യായം.

(൪)ഉദ്യോഗത്തിന്നു വേണ്ടുന്ന ശക്തിയെ പ്രവാചകന്നു പറഞ്ഞുകൊടുത്തത
ല്ലാതേ (൧൦)പ്രവാസികളുടേ ഇടയിൽ ആക്കിയ ശേഷം (൧൬)കാവലാളിയു
ടേ തുരം ഏൽപിച്ചതും (൨൨) ആദിയിൽ മിണ്ടായ് വാൻ കല്പിച്ചതും.

<lg n="൪"> അവൻ എന്നോടു പറഞ്ഞിതു: അല്ലയോ മനുഷ്യപുത്ര ഇസ്രയേൽ
ഗൃഹത്തെ ചെന്നു കണ്ടു എന്റേ വചനങ്ങളെക്കൊണ്ട് അവരോട് ഉരി
</lg><lg n="൫"> യാടുക! തെളിയാത്ത ചുണ്ടും കനത്ത നാവും ഉള്ളൊരു ജനത്തിനല്ല
</lg><lg n="൬"> ല്ലോ ഇസ്രയേൽഗൃഹത്തിന്നടുക്കൽ അത്രേ നീ അയക്കപ്പെട്ടവൻ. പല
വംശങ്ങളും തെളിയാത്ത ചുണ്ടും കനത്ത നാവും ഉണ്ടായി പറയുന്ന വാക്കു
നീ ഗ്രഹിക്ക ഇല്ല, നിന്നെ ഞാൻ അയക്കുന്നതോ നിന്നെ കേട്ടു ഗ്രഹി
</lg><lg n="൭"> ക്കുന്നവരുടെ അടുക്കലേക്കത്രേ. ഇസ്രയേൽഗൃഹമാകട്ടേ നിന്നെ കേൾ
പ്പാൻ മനസ്സില്ലാത്തതു എന്നെ കേൾപ്പാൻ മനസ്സ് ഒട്ടും ഇല്ലായ്കയാൽ അ
ത്രേ; ഇസ്രയേൽഗൃഹം ഒക്കയും ഉരത്ത നെറ്റിയും കഠിനഹൃദയവും ഉള്ള
</lg><lg n="൮"> തല്ലോ. ഇതാ ഞാൻ അവരുടേ മുഖത്തിന്നു നേർ നിന്റേ മുഖവും
അവരുടേ നെറ്റിക്കു നേർ നിൻ നെറ്റിയും ഉറപ്പിച്ചു തരുന്നു.
</lg><lg n="൯"> പാറയിലും ഉരത്ത വജ്രത്തിന്നു നിന്റേ നെറ്റിയെ സമമാക്കുന്നു. അ
വരെ ഭയപ്പെടുകയും അവരുടെ മുഖത്തിന്നു കൂശുകയും ഒല്ല, അവർ
മത്സരഗൃഹമല്ലോ.
</lg> [ 249 ] <lg n="൧൦"> പിന്നേ എന്നോടു പറഞ്ഞു: മനുഷ്യപുത്ര നിന്നോടു ഞാൻ ചൊല്ലുന്ന
വചനങ്ങളെ ഒക്കയും ഹൃദയത്തിൽ ഉൾക്കൊണ്ടു ചെവികളിൽ കേട്ടു
</lg><lg n="൧൧"> കൊണ്ടു, പ്രവാസമാകുന്ന നിൻ ജനപുത്രർ അടുക്കലേക്കു പോയി ചെ
ന്നു "യഹോവാകർത്താവ് ഇപ്രകാരം പറയുന്നു" എന്ന് അവരോടു ചൊ
</lg><lg n="൧൨"> ല്ലിക്കൊണ്ടു അവർ കേട്ടാലും ഇളെച്ചാലും ഉരിയാടി പോരിക! എന്ന
പ്പോൾ കാറ്റു എന്നെ എടുത്തു, "യഹോവാതേജസ്സ് അനുഗ്രഹിക്കപ്പെ
ടാവു" എന്ന് അവന്റേ സ്ഥാനത്തുനിന്നു പേരൊലി ശബ്ദിക്കുന്നത്
</lg><lg n="൧൩"> എന്റേ പിന്നിൽ കേട്ടു. ജീവികളുടേ ചിറകുകൾ തമ്മിൽ തൊടുന്ന
നാദവും അരികയുള്ള ചക്രങ്ങളുടേ ആരവവും പേരൊലിയായും (കേട്ടു).
</lg><lg n="൧൪"> കാറ്റ് എന്നെ എടുത്തു വഹിക്കുമ്പോൾ ഞാൻ ആത്മാവിൻ ഊഷ്മാവിൽ
മനം കൈക്ക ചെന്നു, യഹോവയുടേ കൈ എന്മേൽ ഉരത്തുതാനും.
</lg><lg n="൧൫"> കബാർനദീതീരത്തു പ്രവാസികൾ കുടിയിരിക്കുന്ന തേലബീബിൽ ഞാൻ
വന്നു, അവർ ഇരിക്കുന്നവിടത്തു ഏഴു ദിവസം തരിപ്പു പിടിച്ച് അവ
രുടേ ഇടയിൽ ഇരുന്നു.

</lg>

<lg n="൧൬"> ഏഴു ദിവസം കഴിഞപ്പോൾ യഹോവാവചനം എനിക്ക് ഉണ്ടായി
</lg><lg n="൧൭"> പറഞ്ഞിതു: മനുഷ്യപുത്ര ഞാൻ നിന്നെ ഇസ്രയേൽഗൃഹത്തിന്നു കാവ
ലാളി ആക്കിവെച്ചു, എൻ വായിൽനിന്നു വചനത്തെ നീ കേട്ട് എങ്കൽ
</lg><lg n="൧൮"> നിന്ന് അവരെ സൂക്ഷിപ്പിക്ക! ഞാൻ ദുഷ്ടനോടു "നീ മരിക്കേ ഉള്ളു"
എന്നു പറയുമ്പോൾ, നീ അവനെ സൂക്ഷിപ്പിക്കാതേയും ദുർവ്വഴിയിൽ
നിന്നു ദുഷ്ടനെ ഓർപ്പിച്ചു ജീവിപ്പിക്കേണ്ടതിന്നു ഉരിയാടാതേയും ഇരു
ന്നാൽ, ദുഷ്ടൻ തൻ കുറ്റത്താൽ മരിക്കും എങ്കിലും അവന്റേ രക്തത്തെ
</lg><lg n="൧൯"> നിൻ കൈയ്യിൽനിന്നു ഞാൻ ചോദിക്കും. നീയോ ദുഷ്ടനെ സുക്ഷിപ്പിച്ചി
ട്ടും അവൻ തൻ ദുഷ്ടതയും ദുർവ്വഴിയും വിട്ടു തിരിയാഞ്ഞാൽ അവൻ
തൻ കുറ്റത്താൽ മരിക്കും, നിൻ ദേഹിയെ നീ വിടുവിച്ചു താനും.—
</lg><lg n="൨൦"> പിന്നേ നീതിമാൻ തൻ നീതിയെ വിട്ടുമാറി അക്രമം ചെയ്കിലോ ഞാൻ
ഇടർച്ചയെ അവന്റേ മുമ്പിൽ വെച്ചാൽ അവൻ മരിക്കും; ആയവനെ
നീ സൂക്ഷിപ്പിച്ചില്ല എങ്കിൽ തൻ പാപത്തിൽ മരിക്കും, അവൻ ചെയ്ത
നീതികൾ ഓർക്കപ്പെടുകയില്ല, അവന്റേ രക്തത്തെ നിൻ കയ്യിൽനിന്നു
</lg><lg n="൨൧"> ഞാൻ ചോദിക്കും താനും. നീയോ നീതിമാൻ പാപം ചെയ്യായ് വാൻ അ
വനെ സൂക്ഷിപ്പിച്ചിട്ടു നീതിമാൻ പിഴെക്കാതിരുന്നാൽ അവൻ സൂക്ഷി
പ്പിക്കപ്പെടുകയാൽ ജീവിക്കേ ഉള്ളു, നീയും നിൻ ദേഹിയെ വിടുവിച്ചു.
</lg><lg n="൨൨"> അവിടേ യഹോവകൈ എന്മേൽ ആയി: "അല്ലയോ എഴുനീറ്റു
</lg> [ 250 ] <lg n="">താഴ്വരെക്കു പോ, അവിടേ ഞാൻ നിന്നോട് ഉരിയാടും" എന്ന് അവൻ
</lg><lg n="൨൩"> പറഞ്ഞാറേ, ഞാൻ എഴുനീറ്റു താഴ്വരെക്കു പുറപ്പെട്ടു പോയി, ഇതാ
കബാർ നദീതീരത്തു കണ്ട തേജസ്സു പോലേ യഹോവാതേജസ്സ് അവി
</lg><lg n="൨൪"> ടേ നീൽക്കുന്നു, ഞാൻ മുഖം കവിണ്ണു വീണു. പിന്നേ ആത്മാവ് എന്നിൽ
പുക്കു എന്നെ കാലിന്മേൽ നിർത്തി അവൻ എന്നോടു ചൊല്ലിയതു: നീ
</lg><lg n="൨൫"> ചെന്നു പുരെക്കകത്ത് നിന്നെ അടെച്ചിരിക്ക! മനുഷ്യപുത്ര കണ്ടാലും
നിന്മേൽ കയറുകൾ ഇട്ടു നിന്നെ കെട്ടി അവരുടേ ഇടയിൽ പുറപ്പെ
</lg><lg n="൨൬"> ടാതേ ആക്കും. നിന്റേ നാവും ഞാൻ അണ്ണാക്കിൽ പറ്റിക്കും നീ മി
ണ്ടാതേ പാർത്തു അവർക്കു ശാസിക്കുന്ന ആളാകാതേ ഇരിപ്പാൻ തന്നേ;
</lg><lg n="൨൭"> അവർ മത്സരഗൃഹമല്ലോ. പിന്നേ ഞാൻ നിന്നോട് ഉരിയാടുമ്പോൾ
ഞാൻ നിന്റേ വായി തുറക്കും, നീ അവരോടു "യഹോവാകർത്താവ്
ഇവ്വണ്ണം പറയുന്നു, കേൾക്കുന്നവൻ കേൾക്ക, ഇളെക്കുന്നവൻ ഇളെ
ക്കുക!" എന്നു പറയേണം; അവർ മത്സരഗൃഹമല്ലോ.

</lg>

II. യരുശലേമിലും ഇസ്രയേലിലും ന്യായവിധി. (അ. ൪—൨൪.)

൪. അദ്ധ്യായം.

മൂന്നു കർമ്മങ്ങളാൽ (൧. ൪. ൯) യരുശലേമിന്റേ നിരോധത്തെ സൂചി
പ്പിച്ചതു.

<lg n="൧"> മനുഷ്യപുത്ര ഓർ ഇട്ടികയെ എടുത്തു നിന്മുമ്പിൽ വെച്ചു യരുശലേം
</lg><lg n="൨"> എന്ന ഒരു പട്ടണത്തെ അതിൽ വരെച്ചു, അതിന്നു നേരേ വളച്ചൽ
തുടങ്ങുക! അതിനെക്കൊള്ളേ കൊന്തളങ്ങളെ തീർത്തു ചുറ്റു മേടുകുന്നിച്ചു
അതിനെക്കൊള്ളേ പാളയങ്ങൾ ഇട്ടു ചൂഴവേ യന്ത്രമുട്ടികളെ വെക്ക.
</lg><lg n="൩"> പിന്നേ ഇരിമ്പുകലം എടുത്തുംകൊണ്ടു നിനക്കും പട്ടണത്തിന്നും മദ്ധ്യേ
ഇരിമ്പുഭിത്തി ആക്കി സ്ഥാപിക്ക, അതിനു നേരേ മുഖത്തെ വെക്കയും
അതു നിരോധത്തിൽ ആവാൻ അതിനെ മുട്ടിക്കയും വേണം. ഇസ്ര
യേൽഗൃഹത്തിന്ന് ഇത് അടയാളം.
</lg><lg n="൪"> അനന്തരം ഇടത്തുപുറത്തു ചരിഞ്ഞു ഇസ്രയേൽഗൃഹത്തിൻ കുറ്റത്തെ
അതിന്മേൽ വെച്ചുകൊൾക, നീ അതിന്മേൽ കിടക്കുന്ന നാളുകളുടേ എ
</lg> [ 251 ] <lg n="൫"> ണ്ണത്തോളം അവരുടേ കുറ്റത്തെ ചുമക്ക് അവരുടേ കുറ്റത്തിൻ ആ
ണ്ടുകളെ ഞാൻ നിനക്കു നാളുകളുടേ എണ്ണം ആക്കും; മുന്നൂറ്റിത്തൊറുനാൾ
</lg><lg n="൬"> നീ ഇസ്രയേൽഗ്രഹത്തിൻ കുറ്റത്തെ ചുമക്കും. ഇവ തികെ
ച്ചാൽ പിന്നേ രണ്ടാമതു വലത്തുപുറത്തു ചരിഞ്ഞു യഹ്രദാഗൃഹത്തിൻ കു
റ്റത്തെ ൪൦ നാൾ ചുമക്ക; ഓരോ ആണ്ടിന്ന് ഓരോ നാൾ നിനക്കു
</lg><lg n="൭"> തരുന്നുണ്ടു. ഇനി യരുശലേമെ വളവാൻ നീ മുഖത്തെയും ഊരിയഭു
</lg><lg n="൮"> ജത്തെയും വെച്ചുകൊണ്ടു അതിനെ കൊള്ളേ പ്രവചിക്കു. നീ വള
യുന്ന (൪൩൦) നാളുകൾ തികെപ്പോളം പുറം മാറ്റി പുറത്തേക്കു തിരിയാ
യ്‌വാൻ ഞാൻ ഇതാ നിനക്കു കയറുകൾ ഇട്ടുന്നു.

</lg>

<lg n="൯"> അനന്തരം കോതമ്പു യവം അവര പയറു തിന, ചമേ ഈവവാങ്ങി ഒരു
പാത്രത്തിൽ ഇട്ടു നിണക്ക് അപ്പം ആക്കുക; നിൻ പുറത്തു ചരിഞ്ഞു കി
ടക്കുന്ന നാളുകളുടേ എണ്ണത്തോളം ൩൯൦ നാൾകൊണ്ട് അതു ഭക്ഷിക്കു.
</lg><lg n="൧൦"> നി ഭക്ഷിക്കുന്ന ആഹാരം തൂക്കപ്രകാരം ആക: ഓരോ നാൾക്കു ഇരു
</lg><lg n="൧൧"> പതു ഉറുപ്പികത്തൂക്കം, രണ്ടു മൂന്നു നേരത്ത് ഉപജീവിക്ക. വെള്ളവും
അളവിൻ പ്രകാരം ഹീനിൽ ഷൾ ഭാഗം (ഓർ ഉര) കുടിക്ക രണ്ടു മുന്നു
</lg><lg n="൧൨"> നേരത്തു കടിക്ക. ആ അല്പം യവദോശ പോലേ തിന്നുകയും അവർ
</lg><lg n="൧൩"> കാണ്ങ്കേ മനു ഷ്യകാഷ്ടവറടിയിൽ ചുടുകയും വേണം. ഇവ്വണ്ണം ഇസ്ര
യേൽ പുത്രന്മാർ ഞാൻ അവരെ ആട്ടിക്കളയുന്ന ജാതികൾ ഇടയിൽ
തങ്ങളുടേ അപ്പത്തെ അശുദ്ധമായി ഭക്ഷിക്കും എന്നു യഹോവ പറഞ്ഞു.—
</lg><lg n="൧൪"> അയ്യോ യഹോവാകൎവേത്താ ഈ എന്റേ ദേഹിക്ക് ഒരു തീണ്ടലും
ഉണ്ടായില്ല, ചെറുപ്പം മുതൽ ഇന്നേ വരേയും ചത്തതും ചീന്തിയതും
ഞാൻ തിന്നിട്ടില്ല, തീണ്ടിറച്ചി വായിൽ വന്നതും ഇല്ല എന്നു ഞാൻ പറ
</lg><lg n="൧൫"> ഞ്ഞപ്പോൾ, കണ്ടാലും മനുഷ്യകാഷ്ടത്തിന്നു പകരം ഞാൻ നിനക്കു ചാ
ണകം തരുന്നുണ്ടു, അതിൽ നിന്റേ അപ്പം വേവിക്കാം എന്ന് എന്നോടൂ
</lg><lg n="൧൬"> പറഞ്ഞാറേ: മനുഷ്യപുത്ര ഇതാ ഞാൻ യരുശലേമിൽ അപ്പമാകുന്ന കോ
</lg><lg n="൧൭"> ലിനെ ഓടിക്കുന്നു. അപ്പവും വെള്ളവും കുറകയാൽ അവർ തൂക്കത്തിലും ഖേഭത്തിലും അപ്പം തിന്നുകയും അളവിലും അച്ചത്തിലും വെള്ളം കൂടി
ക്കയും അവനവൻ മാഷ്കി തങ്ങളുടേ അകൃത്യത്തിൽ ഉരുകി മങ്ങുകയും
ചെയ്യും. എന്നു പറഞ്ഞു.
</lg> [ 252 ] ൫. അദ്ധ്യായം.

യരുശലേമിൻ നാശത്താൽ (൫) ന്യായവിധിയുടേ ഹേതുവും (൧൦)വിധ
വും തെളിയും.

<lg n="൧"> നീയോ മനുഷ്യപുത്ര മൂൎത്ത വാൾ എടുത്തു ക്ഷൌരക്കത്തിയായി പ്രയോ
ഗിച്ചു കൊണ്ടു തലമേലും താടിയിലും ചിരെക്ക, പിന്നേ തുലാത്തട്ടും വാ
</lg><lg n="൨"> ങ്ങി (രോമത്തെ) പകുക്ക. വളച്ചലിന്റേ നാളുകൾ തികഞ്ഞാൽ മൂന്നൊ
ന്നു നഗരമദ്ധ്യേ തീയിൽ ഇട്ടു ചുടുക, മൂന്നൊന്ന് എടുത്തു പട്ടണത്തിൻ
ചുററും വാൾകൊണ്ടു വെട്ടുക, മൂന്നൊന്നു കാറ്റത്തു ചിന്നിക്ക (൩ മോ.
</lg><lg n="൩"> ൨൩, ൩൩). ആയവരുടേ പിന്നാലേ ഞാൻ വാളിനെ ഊരും. അതിൽ
നിന്ന് എണ്ണത്തിൽ അസാരം ഏടുത്തു വസ്ത്രവിളുമ്പുകളിൽ മുറുക്കിക്കൊ
</lg><lg n="൪"> ൾക. ആയതിൽ ഇനി ചിലതും എടുത്തു തീനടുവിൽ എറിഞ്ഞു തീ
യിൽചുടുക. ഇതിൽനിന്ന് ഇസ്രയേൽ സൎവ്വഗൃഹത്തിലേക്കും ഓർ അ
ഗ്നിപുറപ്പെടും.

</lg>

<lg n="൫"> യഹോവാകൎത്താവ് ഇപ്രകാരം പറയുന്നു: ഈ യരുശലേമിനെ ഞാൻ
</lg><lg n="൬"> ജാതികളുടേ നടുവിലും രാജ്യങ്ങളേ ചുറ്റിലും വെച്ചിരിക്കുന്നു. ആയതു
ദുഷ്ടതെക്കു ചാഞ്ഞു ജാതികളെക്കാളും എൻ ന്യായങ്ങളോടും ചുറ്റുമുള്ള
രാജ്യങ്ങളെക്കാളും എൻ വെപ്പുകളോടും മറുത്തുപോയി; എൻന്യായങ്ങ
</lg><lg n="൭"> ളെ അവർ വെറുത്തു എൻ വെപ്പുകളിൽ നടക്കാതേ പോയല്ലോ. അ
തുകൊണ്ടു യഹോവാകൎത്താവ് ഇപ്രകാരം പറയുന്നു: നിങ്ങൾ ചുറ്റുമു
ള്ള ജാതികളെക്കാളും മദിച്ചു പുളെച്ചു എന്റേ വെപ്പുകളിൽ നടക്കായ്ക
യും ന്യായങ്ങളെ ചെയ്യായ്കയും അല്ലാതേ ചുറ്റുമുള്ള ജാതികളുടേ ന്യായ
</lg><lg n="൮"> ങ്ങളോളവും ചെയ്യാത്തതുകൊണ്ടു, യഹോവാകൎത്താവ് ഇവ്വണ്ണം പറയു
ന്നു: ഇതാ ഈ ഞാൻ നിന്നെക്കൊള്ളേ (വരും), ജാതികൾ കാൺങ്കേ നി
</lg><lg n="൯"> ന്നടുവിൽ ന്യായവിധികളെ നടത്തും. ഞാൻ (പണ്ടു) ചെയ്യാത്തതും ഇ
നി ചെയ്‌വാൻ പോകാത്തതും നിന്റേ എല്ലാ അറെപ്പുകൾ നിമിത്തം നി
ന്നിൽചെയ്യും.

</lg>

<lg n="൧൦"> അതുകൊണ്ടു നിന്നടുവിൽ അപ്പന്മാർ മക്കളെ തിന്നും മക്കൾ അപ്പന്മാ
രെയും തിന്നും, ഞാൻ നിങ്കൽ വിധികളെ നടത്തി നിന്റേ ശേഷിപ്പ്
</lg><lg n="൧൧"> ഒക്കയും എല്ലാ കാറ്റുകളിലേക്കും ചിന്നിക്കും. അതുകൊണ്ട് എൻ ജീവ
നാണ നിന്റേ എല്ലാ അറെപ്പുകളാലും വെറുപ്പുകളാലും എൻവിശുദ്ധ
സ്ഥലത്തെ നീ തിണ്ടിക്കകൊണ്ടു ഞാൻ ആദരിയാതവണ്ണം കണ്ണിനെ അ
</lg> [ 253 ] <lg n="">കറ്റും ഞാൻ മനമലികയും ഇല്ല എന്നു യഹോവാകൎത്താവിൻ അരുള
</lg><lg n="൧൨"> പ്പാടു. നിന്നിൽ മൂന്നൊന്നു മഹാവ്യാധികൊണ്ടു മരിക്കയും വിശപ്പുകൊ
ണ്ടും നിന്മദ്ധ്യേ ക്ഷയിക്കയും, മൂന്നൊന്നു നിന്റേ ചുറ്റിൽ വാൾ കൊണ്ടു
വീഴുകയും, മൂന്നൊന്നിനെ ഞാൻ എല്ലാകാറ്റുകളിലേക്കും ചിന്നിച്ചു അ
</lg><lg n="൧൩"> വരുടേ പിന്നാലേ വാൾ, ഊരുകയും ചെയ്യും. ഇങ്ങനേ എൻ കോപം
തീരും, ഞാൻ അവരിൽ എൻ ഊഷ്മാവിനെ ആറ്റി പ്രതിക്രിയ തികെ
ക്കും. ഞാൻ ഊഷ്മാവിനെ അവരിൽ നിവൃത്തിച്ചാൽ യഹോവയായ ഞാൻ
</lg><lg n="൧൪"> എൻ എരിവിൽ ഉരെച്ചു എന്ന് അവർ അറിയും. നിന്റേ ചുറ്റുമുള്ള
ജാതികളിൽ ഞാൻ കടക്കുന്നവൻ എല്ലാം കാൺങ്കേ നിന്നെ ഇടിവും നിന്ദ
</lg><lg n="൧൫"> യും ആക്കും. ഞാൻ കോപത്തിലും ഊഷ്മാവിലും അതിശിക്ഷകളിലും
നിങ്കൽ വിധികളെ നടത്തുമ്പോൾ (യരുശലേം) ചുറ്റുമുള്ള ജാതികൾക്കു
നിന്ദയും അപവാദവും ശാസനയും ഭ്രമവും ആകും; യഹോവയായ ഞാൻ
</lg><lg n="൧൬"> ഉരെച്ചു; നാശത്തിന്നായുള്ള ക്ഷാമത്തിൻ ദുരസ്ത്രങ്ങളെ ഞാൻ അവ
രിൽ അയക്കുമ്പോൾ തന്നേ. നിങ്ങളെ സംഹരിപ്പാൻ ഞാൻ അവ അ
യക്കയും ക്ഷാമത്തെ നിങ്ങടേ മേൽ കൂട്ടുകയും നിങ്ങൾക്ക് അപ്പക്കോലി
</lg><lg n="൧൭"> നെ ഒടിക്കയും ചെയ്യും. നിങ്ങളുടേ മേൽ ക്ഷാമത്തെയും മക്കളില്ലാതാ
ക്കുന്ന ദുൎമ്മ്യയഗങ്ങളെയും അയക്കുന്നത് അല്ലാതേ മഹാവ്യാധിരക്തവും
നിന്നിൽ കടക്കും വാളിനെയും നിന്മേൽ വരുത്തും; യഹോവയായ
ഞാൻ ഉരെച്ചു.

</lg>

൬. അദ്ധ്യായം.

നാട്ടിൽ വ്യാപിച്ച ബിംബാരാധനെക്കു ശിക്ഷയും (൮) ശേഷിപ്പിന്നു രക്ഷ
യും (൧൧) ന്യായവിധിയുടേ നീതിയും അറിയിച്ചതു.

<lg n="൧.൨"> യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മനുഷ്യപുത്ര ഇസ്ര
യേൽമലകൾക്കു നേരേ മുഖം വെച്ചു. അവെക്ക് എതിരേ പ്രവചിച്ചു പ
</lg><lg n="൩"> റക: ഹേ ഇസ്രയേൽമലകളേ യഹോവാകൎത്താവിൻ വചനം കേൾപ്പിൻ!
മലകുന്നുകളോടും താഴ്വരപള്ളങ്ങളോടും യഹോവാകൎത്താവ് ഇപ്രകാരം
പറയുന്നു: ഈ ഞാൻ നിങ്ങടേ മേൽ ഇതാ വാൾ വരുത്തി നിങ്ങടേ
</lg><lg n="൪"> കുന്നുകാവുകളെ കെടുക്കുന്നു. നിങ്ങളേ ബലിപീഠങ്ങൾ ശൂന്യമാകയും
സൂൎയ്യസ്തംഭങ്ങൾ തകരുകയും ഞാൻ നിങ്ങളുടേ മുട്ടങ്ങളുടേ മുമ്പാകേ കു
</lg><lg n="൫"> തൎന്നവരെ വീഴിക്കയും, ഇസ്രയേൽപുത്രശവങ്ങളെ അവരുടേ മുട്ടങ്ങളു
</lg> [ 254 ] <lg n=""> ടേ മുമ്പിൽ ഇടുകയും, നിങ്ങടേ അസ്ഥികളെ അങ്ങേ ബലിപീഠങ്ങളു
</lg><lg n="൬"> ടേ ചുറ്റും ചിന്നിക്കയും ആം. നിങ്ങളുടേ എല്ലാ വാസസ്ഥലങ്ങളിലും
ഊരുകൾ ഇടിഞ്ഞും കുന്നുകാവുകൾ പാഴായും പോവതു അങ്ങേ ബലി
പീഠങ്ങൾ ഇടിഞ്ഞു കെടും അങ്ങേ മുട്ടങ്ങൾ തകൎന്നും അററും സൂൎയ്യസ്തംഭ
ങ്ങൾ വെട്ടി മുറിഞ്ഞും നിങ്ങടേ പണികൾ മാഞ്ഞും മുടിവാൻ തന്നേ.
</lg><lg n="൭"> നിങ്ങടേ നടുവിൽ കുതൎനവർ വീഴും, ഞാൻ യഹോവ എന്നു നിങ്ങൾ
അറികയും ചെയ്യും.

</lg>

<lg n="൮"> എങ്കിലും നിങ്ങൾ ദേശങ്ങളിൽ ചിന്നിപ്പോകുമ്പോൾ വാളിന്നു ചാടി
പ്പോരുന്നവർ നിങ്ങൾക്കു ജാതികളിൽ ഇരിപ്പാനായി ഞാൻ ശേഷിപ്പി
</lg><lg n="൯"> നെ വെച്ചേക്കും. ആ ചാടിപ്പോയവൎക്കു എന്നെ വിട്ടുമാറിയ വേശ്യാ
ഹൃദയത്തെയും തങ്ങളുടേ മുട്ടങ്ങളോടു പറ്റിപ്പോയ വേശ്യക്കണ്ണുകളെ
യും നുറുക്കിക്കൊണ്ട ശേഷം അവർ നിൎവ്വസിച്ചു ചെന്ന ജാതികളിൽ
എന്നെ ഓൎത്തു തങ്ങൾ എല്ലാ വെറുപ്പുകളിലും ചെയ്ത ദോഷങ്ങളെ വിചാ
</lg><lg n="൧൦"> രിച്ചു ഉള്ളിൽ മനമ്പിരച്ചൽ തോന്നീട്ടു, ഞാൻ യഹോവ എന്നും ഈ
തിന്മ അവൎക്കു ചെയ്യും എന്നും വെറുതേ അല്ല പറഞ്ഞത് എന്നും അറിക
യും ചെയ്യും.

</lg>

<lg n="൧൧"> യഹോവാകൎത്താവ് ഇപ്രകാരം പറയുന്നു: കൈയിണ കൊട്ടി കാൽ
ചവിട്ടി പറക: വാൾ ക്ഷാമം മഹാവ്യാധി ഇവയാൽ വീഴുവാന്തക്കവ
ണ്ണം ഇസ്രയേൽഗൃഹം ചെയ്ത എല്ലാ വല്ലാത്ത വെറുപ്പുകൾക്കും അഹഹ!
</lg><lg n="൧൨"> ദൂരസ്ഥൻ മഹാവ്യാധിയാൽ ചാകും സമീപസ്ഥൻ വാൾകൊണ്ടും വീഴും
മിഞ്ചിയവനും കാക്കപ്പെട്ടവനും വിശന്നു മരിക്കും ഇങ്ങനേ എൻ ഊഷ്മാ
</lg><lg n="൧൩"> വിനെ അവരിൽ തീൎക്കും. തങ്ങളുടേ സകലമുട്ടങ്ങൾക്കും ഇഷ്ടഗന്ധ
ത്തെ കഴിച്ച സ്ഥലങ്ങളിൽ ഉയൎന്ന കുന്നു തോറും പൎവ്വതശിഖരം തോറും
പച്ചമരത്തിങ്കീഴ്തോറും തഴച്ച മാവിങ്കീഴ്‌തോറും കുതൎന്നവർ അവരുടേ
മുട്ടങ്ങളുടേ നടുവേ ബലിപീഠങ്ങളുടേ ചുറ്റും കിടക്കുമ്പോൾ ഞാൻ യ
</lg><lg n="൧൪"> ഹോവ എന്നു നിങ്ങൾ അറിയും. ഞാൻ അവരുടേ മേൽ കൈനീട്ടി
അവരുടേ കുടിയിരിപ്പുകളിൽ എല്ലാം ദിബ്ലത്ത്മരുവിനെക്കാൾ ദേശ
ത്തെ ശൂന്യവും സന്നവും ആക്കും, ഞാൻ യഹോവ എന്ന് അവർ അറി
കയും ചെയ്യും.
</lg> [ 255 ] ൭. അദ്ധ്യായം.

ദേശനാശം (൫) അടുത്തു (൧൦) കടുതും (൧൫) സാമാന്യവും (൨൩) അ
ന്ത്യവും ആകും.

<lg n="൧.൨"> യഹോവാവചനം എനിക്കു ഉണ്ടായിതു: മനുഷ്യപുത്ര യഹോവാ
കൎത്താവ് ഇപ്രകാരം പറയുന്നു: ഇസ്രയേൽനാട്ടിന്നു മുടിവു! ദേശത്തിൻ
</lg><lg n="൩"> നാലു ദിക്കുകളിലും മുടിവു വരുന്നു. ഇപ്പോൾ നിന്മേൽ മുടിവുവരുന്നു,
എൻ കോപത്തെ ഞാൻ നിന്നിൽ അയച്ചു നിന്റേ വഴികൾക്കു തക്ക
ന്യായം വിധിച്ചു നിന്റേ സകലവെറുപ്പുകളെയും നിന്മേൽ വരുത്തും
</lg><lg n="൪"> എൻ കണ്ണു നിന്നെ ആദരിക്ക ഇല്ല ഞാൻ മനമലികയും ഇല്ല, നിന്റേ
വഴികളെ നിന്മേൽ വരുത്തുകേ ഉള്ളൂ, നിൻ വെറുപ്പുകൾ നിൻ നടു
വിൽ ആകും, ഞാൻ യഹോവ എന്നു നിങ്ങൾ അറികയും ചെയ്യും.
</lg><lg n="൫"> യഹോവാകൎത്താവ് ഇപ്രകാരം പറയുന്നു: തിന്മ വരുന്നു, തിന്മ ഇതാ
</lg><lg n="൬"> ഒന്നു തന്നേ. മുടിവു വന്നു, മുടിവു വന്നു നിന്നെക്കൊള്ളേ ഉണൎന്നു
</lg><lg n="൭"> ഇതാ വരുന്നു. ദേശവാസിയേ നിണക്കു വിധിയോഗം വരുന്നു, കാ
ലം വരുന്നു, നാൾ അടുത്തു, മലകളിൽ ആൎപ്പല്ല ആരവാരമത്രേ.
</lg><lg n="൮"> ഇപ്പോൾ വൈകാതേ എൻ ഊഷ്മാവിനെ നിന്മേൽ ചൊരിഞ്ഞു എൻ
കോപത്തെ നിന്നിൽ തീൎത്തു വഴികൾക്കു തക്ക ന്യായം വിധിച്ചു നിന്റേ
</lg><lg n="൯"> സകലവെറുപ്പുകളെയും നിന്മേൽ ഇടും. (൪) എൻ കണ്ണ് ആദരിക്ക
ഇല്ല ഞാൻ മനമലികയും ഇല്ല, വഴികൾക്കു തക്കതു നിന്മേൽ ഇടും
നിൻ വെറുപ്പുകൾ നിൻ നടുവിൽ ആകും, യഹോവയായ ഞാൻ അടി
ക്കുന്നു എന്നു നിങ്ങൾ അറിവാനേ.

</lg>

<lg n="൧൦"> നാൾ ഇതാ, വിധിയോഗം ഇതാ ഉദിക്കുന്നു, വടി തെഴുക്കുന്നു,(ക
</lg><lg n="൧൧"> ൽദയ) ഗൎവ്വം പൂക്കുന്നു. സാഹസം ദുഷടതെക്കു വടിയായി വളരുന്നു.
അവരിലും അവരുടേ കോലാഹലത്തിലും വസ്തു സഞ്ചയത്തിലും ഒന്നും
</lg><lg n="൧൨"> നാസ്തി, അവരിൽ ശ്രേയസ്സ് ഏതും ഇല്ല. നേരംവരുന്നു, നാൾ എ
ത്തുന്നു; ക്രോധം അവളുടേ സകലകോലാഹലത്തിന്നും തട്ടുകയാൽ കൊ
</lg><lg n="൧൩"> ണ്ടവൻ സന്തോഷിയായ്ക വിറ്റവൻ ദുഃഖിയായ്ക! വിറ്റവൻ ജീവി
കളോട് ഇനി ജീവിച്ചാലും വിറ്റതിലേക്കു മടങ്ങുക ഇല്ലല്ലോ; അവളു
ടേ സകലകോലാഹലത്തിന്നും എതിരേ ദൎശിച്ചതു മടങ്ങുക ഇല്ല സ്പഷ്ടം
</lg><lg n="൧൪"> തൻ കുറ്റത്താൽ ആരും സ്വജീവനെ ഉറപ്പിക്കയും ഇല്ല. കൊമ്പ് ഊ
</lg> [ 256 ] <lg n="൧൫">തി വിളിച്ചു സൎവ്വം കോപ്പിടുന്നു, എൻ ക്രോധം അവളുടേ സകലകോ
ലാഹലത്തിന്നും തട്ടുകയാൽ ആരും പടെക്കു പോകാ താനും.

</lg>

<lg n="൧൫"> പുറത്തു വാൾ, അകത്തു മഹാവ്യാധിയും ക്ഷാമവും! വയലിൽ ഉള്ള
വൻ വാളാൽ ചാകും, പട്ടണത്തിൽ ഉള്ളവനെ ക്ഷാമവും മഹാവ്യാധി
</lg><lg n="൧൬"> യും തിന്നും. അവരിൽ ചാടുന്നവർ ഒഴിച്ചുപോന്നാൽ മലകളിൽ (ഉഴ
ന്നു) താഴ്വരകളിലേ പ്രാവുകൾപോലേ അവനവൻ തൻ കുറ്റം ചൊ
</lg><lg n="൧൭"> ല്ലി കുറുകും. എല്ലാ കൈകളും തളരും, എല്ലാ മുഴങ്കാലും വെള്ളമായി
</lg><lg n="൧൮"> ഉരുകും. രട്ടിനെ ഉടുക്കും, ത്രാസം അവരെ മൂടും, സകലമുഖങ്ങളിൽ
</lg><lg n="൧൯"> ലജ്ജയും സകലതലകളിൽ കഷണ്ടിയും (കാണും). തങ്ങളുടേ വെള്ളി
യെ തെരുക്കളിൽ എറിഞ്ഞുകളയും, പൊന്നും അവൎക്കു തീട്ടം എന്നു തോ
ന്നും; യഹോവയുടേ ചീറ്റനാളിൽ അവരുടേ വെള്ളിയും പൊന്നും അ
വരെ ഉദ്ധരിപ്പാൻ പോരാ, ദേഹികൾക്ക് അതിനാൽ തൃപ്തിയും കുടലു
കൾക്കു നിറവും വരുത്തുക ഇല്ല; അത് അവൎക്കു അകൃത്യത്തിന്ന് ഇടൎച്ച
</lg><lg n="൨൦"> ആയല്ലോ. അതിനാലുള്ള ആഭരണശോഭയെ അവർ ഗൎവ്വത്തിന്നായി
പ്രയോഗിച്ചതല്ലാതേ തങ്ങളുടേ ചീബിംബങ്ങളായ വെറുപ്പുകളെ അ
തിനാൽ ഉണ്ടാക്കി, അതുകൊണ്ടു ഞാൻ അതിനെ അവൎക്കു തീട്ടം ആക്കു
</lg><lg n="൨൧"> ന്നു. ആയതിനെ അന്യരുടേ കയ്യിൽ കൊള്ളയും ലോകദുഷ്ടന്മാൎക്കു ക
</lg><lg n="൨൨"> വൎച്ചയും ആക്കിക്കൊടുക്കും, ഇവർ അതു ബാഹ്യമാക്കും. അവരിൽ
നിന്നു എന്മുഖത്തെ തിരിക്കും, എന്റേ നിധിയെ അവർ ബാഹ്യമാക്കു
വാൻ തന്നേ; ഉഗ്രന്മാരും അതിൽ കടന്നു അതിനെ ബാഹ്യമാക്കും.

</lg>

<lg n="൨൩"> ദേശം രക്തപാതകത്താലും പട്ടണം സാഹസത്താലും നിറഞ്ഞിരിക്ക
</lg><lg n="൨൪"> യാൽ ചങ്ങലയെ ഉണ്ടാക്കുക. ആയവരുടേ വീടുകളെ അടക്കുവാൻ
ഞാൻ വിടക്കു ജാതികളെ വരുത്തും അവരുടേ വിശുദ്ധസ്ഥലങ്ങൾ ബാ
</lg><lg n="൨൫"> ഹ്യമാവാൻ ശക്തന്മാരുടേ പ്രതാപത്തെ ഞാൻ ശമിപ്പിക്കും. അറുതി
</lg><lg n="൨൬"> വന്നു! അവർ സമാധാനം അന്വേഷിക്കും, അത് ഇല്ലതാനും. ആപ
ത്തോട് ആപത്തു കൂടുന്നു. കേട്ടു കേളിയോടു കേളി എത്തുന്നു: അന്നു
പ്രവാചകനോടു ദൎശനം അന്വേഷിക്കും. എങ്കിലും പുരോഹിതനോടു
</lg><lg n="൨൭"> ധൎമ്മോപദേശവും മുപ്പന്മാരോടു മന്ത്രണവും കെടും. അരചൻ വിലപി
ക്കും, പ്രഭു പരിഭ്രമം ഉടുക്കും, നാട്ടാരുടേ കൈകൾ മെരിണ്ടു പോം
അവരുടെ വഴിക്ക് ഒത്തവണ്ണം ഞാൻ അവരോടു ചെയ്തു അവരുടേ
ന്യായങ്ങളിൻ പ്രകാരം ന്യായം വിധിക്കും, ഞാൻ യഹോവ എന്ന് അ
വർ അറികയും ചെയ്യും.
</lg> [ 257 ] ൮. അദ്ധ്യായം. (—൧൧.)

യരുശലേമിലേ നാനാബിംബാരാധനയും (അ.൯) അതിൻ നിമിത്തം
നിവാസികളെ അശേഷം വെട്ടിക്കൊല്ലുന്നതും (൧൦) പട്ടണത്തോടു മന്ദിരവും
ദൈവത്യക്തമായി നശിക്കുന്നതും (൧൧, ൧) ന്യായവിധിയിൽ പിന്നേ രക്ഷ
വരുന്നതും (൧൧, ൨൨) ദൈവസാന്നിദ്ധ്യം നഗരത്തെ വിട്ടു നിങ്ങുന്നതും ക
ണ്ടൊരു ദൎശനം.

<lg n="൧"> ആറാം ആണ്ടിൽ ആറാം (തിങ്ങളുടേ) അഞ്ചാം തിയ്യതിയിൽ ഉണ്ടാ
യിതു: ഞാൻ വിട്ടിൽ ഇരിക്കേ യഹൂദാമൂപ്പന്മാർ എന്റേ മുമ്പാകേ ഇരി
ക്കുമ്പോൾ യഹോവാകൎത്താവിൻ കൈ എന്മേൽ വീണിട്ടു ഞാൻ കണ്ടിതു:
</lg><lg n="൨"> ഇതാ അഗ്നിരൂപം പോലേ കാണായി; അവന്റേ അരയുടെ രൂപം
തൊട്ടു കീഴോട്ടു അഗ്നിയുടേ കാഴ്ച പോലേയും അരയോടു മേലോട്ടു പഴു
</lg><lg n="൩"> ത്ത ലോഹത്തിൽ നോക്കുപോലേ ഒരു പ്രഭയും കാണായി. അവൻ
കൈയുടേ ഭാഷയായതു നീട്ടി എന്നെ തലയിലേ കുറുൾ പറ്റിപ്പിടിച്ചു
കാററും എന്നെ എടുത്തു വാനഭൂമികളുടേ മദ്ധ്യേ (വഹിച്ചു) ദൈവദൎശന
ങ്ങളിൽ യരുശലേമിൽ കൊണ്ടുവന്നു വടക്കുമുഖമായ അകമുറ്റത്തിൻ വാ
തിൽപ്പടിക്ക് (ആക്കി), എരിവു ജനിപ്പിക്കുന്ന ജാരവിഗ്രഹം ഉള്ളേടത്തു
</lg><lg n="൪"> തന്നേ. ഞാൻ താഴ്വരയിൽ (൩, ൨൨) കണ്ട കാഴ്ച പോലേ ഇസ്രയേൽ
ദൈവത്തിന്റേ തേജസ്സ് ഇതാ അവിടേ (കാണായി).

</lg>

<lg n="൫"> അവൻഎന്നോടു; മനുഷ്യപുത്ര വടക്കോട്ടു കണ്ണുകളെ ഉയൎത്തുക എന്നു
പറഞ്ഞാറേ ഞാൻ വടക്കോട്ടു കണ്ണുകളെ ഉയൎത്തി അതാ ബലിപീഠവാതി
</lg><lg n="൬"> ലിന്നു വടക്കു പ്രവേശത്തിങ്കൽ ആ ജാരവിഗ്രഹം ഉണ്ടു. അവൻ എ
ന്നോടു പറഞ്ഞു: അവർ ചെയ്യുന്നതു കണ്ടുവോ? എൻ വിശുദ്ധസ്ഥല
ത്തോടു ഞാൻ അകലുവാന്തക്ക വലിയ അറൈപ്പുകൾ ഇസ്രയേൽഗൃഹം ഇ
വിടേ ചെയ്യുന്നതു. ഇനി ഏറവലിയ അറെപ്പുകളെ നീ കാണും.-
</lg><lg n="൭"> പിന്നേ അവൻ (പുറ)മുറ്റത്തിൻ വാതിൽക്കലേക്ക് എന്നെ വരുത്തിയ
</lg><lg n="൮"> പ്പോൾ ചുവരിൽ അതാ ഒരു തുള കണ്ടു. അവൻ എന്നോടു: മനുഷ്യ
പുത്ര ചുവർ തുരന്നു കയറുക! എന്നു പറഞ്ഞാറേ ഞാൻ ചുവർ തുരന്നു
</lg><lg n="൯"> അതാ ഒരു വാതിൽ കണ്ടു. ഇവിടേ കടന്നു അവർ ചെയ്യുന്ന വല്ലാത്ത
അറെപ്പുകളെ കാൺങ്ക! എന്ന് അവൻ പറഞ്ഞാറേ ഞാൻ കടന്നു കണ്ടിതു:
</lg><lg n="൧൦"> ഇഴജാതിപശ്വാദി വെറുപ്പുകളുടേ സകലവടിവും ഇസ്രയേൽഗൃഹത്തിൻ
മുട്ടങ്ങളും എല്ലാം അതാ ചുവർമേൽ ചുറ്റും ചിത്രം വരെച്ചു നിൽക്കുന്നു.
</lg> [ 258 ] <lg n="൧൧"> ശഫാൻപുത്രനായ യാജന്യാ നടുവിൽ നിൽക്കേ. ഇസ്രയേൽ ഗൃഹത്തിൻ
മൂപ്പന്മാർ എഴുപതു പേർ അവനവൻ കയ്യിൽ താന്താന്റേ കലശം പി
ടിച്ചും അവയുടേ മുമ്പാകേ നിന്നുംകൊണ്ടു ധൂപമേഘത്തിൻ സൌര
</lg><lg n="൧൨"> ഭ്യം പൊങ്ങി കണ്ടു. അവൻ എന്നോടു പറഞ്ഞു: മനുഷ്യപുത്ര ഇസ്ര
യേൽ ഗൃഹത്തിൻ മൂപ്പന്മാർ അവനവൻ തൻ ചിത്രപ്പണി മുറിയകത്തു
ഇരിട്ടത്തു ചെയ്യുന്നതു കണ്ടുവോ? യഹോവ നമ്മേ കാണാതു യഹോവ
ദേശത്തെ സാക്ഷാൽ വിട്ടുകളഞ്ഞു എന്ന് അവർ പറയുന്നുവല്ലോ.-
</lg><lg n="൧൩"> പിന്നേ അവർ ചെയ്യുന്ന ഏറവലിയ അറെപ്പുകളെ നീ കാണും എന്നു
</lg><lg n="൧൪"> ചൊല്ലി, അവൻ യഹോവാലയത്തിന്റേ വടക്കേ വാതില്പടിക്ക് എന്നെ
വരുത്തി. അവിടേ അതാ സ്ത്രീകൾ കുത്തിയിരുന്നു തമ്മുജിനെ ചൊല്ലി
</lg><lg n="൧൫"> കരയുന്നു. മനുഷ്യപുത്ര കണ്ടുവോ? ഇനി ഇതിൽ ഏറ വലിയ അറെ
</lg><lg n="൧൬"> പ്പുകളെ നീ കാണും, എന്ന് അവൻ എന്നോടു പറഞ്ഞു. യഹോവാലയ
ത്തിൻ അകമുറ്റത്തിൽ വരുത്തി. അതാ യഹോവാമന്ദിരപ്രവേശത്തി
ങ്കൽ, മണ്ഡപത്തിന്നും ബലിപീഠത്തിന്നും നടുവേ ഇരുപത്തഞ്ചു പുരുഷ
ന്മാർ യഹോവാമന്ദിരത്തിന്നു പുറം കാട്ടി മുഖം കിഴക്കു നോക്കി ഇരിക്കു
</lg><lg n="൧൭"> ന്നു; അവർ കിഴക്ക് ആദിത്യനെ തൊഴുന്നു. അവൻ എന്നോടു പറ
ഞ്ഞു: മനുഷ്യപുത്ര കണ്ടുവോ? യഹൂദാഗൃഹം ഇവിടേ ചെയ്യുന്ന വെറുപ്പു
കൾ അനുഷ്ഠിക്കുന്നതു പോരാഞ്ഞിട്ടോ ദേശത്തിൽ സാഹസം നിറെച്ചു
പുനഃപുനഃ എന്നെ മുഷിപ്പിക്കുന്നതു? അവർ ഇതാ വള്ളിക്കൊടിയെ
</lg><lg n="൧൮"> തങ്ങളുടേ മൂക്കു തൊട്ടുവിക്കുന്നു. ഞാനും ഊഷ്മാവിൽ പ്രവൃത്തിക്കും എൻ
കണ്ണ്ആദരിക്ക ഇല്ല മനമലികയും ഇല്ല, എൻ ചെവികളിൽ ഒലിപൊ
ങ്ങ അവർ നിലവിളിച്ചാലും ഞാൻ അവരെ കേൾക്കയും ഇല്ല.

</lg>

<lg n="൯">,൧ എന്റേ ചെവികളിൽ ഒലിയെഴ അവൻ വിളിച്ചിതു: ഹോ നഗര
വിചാരക്കാരേ അവനവൻ സംഹാരായുധം കയ്യിൽ എടുത്തും കൊണ്ട്
</lg><lg n="൨"> അടുപ്പിൻ! എന്നാറേ വടക്കോട്ടുള്ള മേൽവാതുക്കൽനിന്ന് അതാ ആറു
പുരുഷന്മാർ കൈയ്യിൽ കലക്കോപ്പു പിടിച്ചു വരുന്നു, മദ്ധ്യേ വെള്ള ഉടു
ത്തു അരയിൽ എഴുത്തന്റേ മഷിക്കുപ്പി ഉള്ള ഒരാൾ ഉണ്ടു. ആയവർ
</lg><lg n="൩"> വന്നു ചെമ്പുബലിപീഠത്തിന്നരികേ നില്ക്കുന്നു. ഇസ്രയേൽ ദൈവത്തി
ന്റേ, തേജസ്സോ കറൂബിന്മേൽ ഇരുന്നവിടം വിട്ടുയൎന്നു ആലയപ്പടി
ക്കൽചെന്നു, അരയിൽ മഷിക്കുപ്പിയുമായി വെള്ള ഉടുത്ത ആളിനെ
</lg><lg n="൪"> വിളിച്ചു. യഹോവ അവനോടു പറഞ്ഞിതു: ഈ നഗരനടുവിൽ യരു
ശലേമൂടേ നീ കടന്നു ഇതിൽ നടക്കുന്ന എല്ലാ അറെപ്പുകളെയും വിചാ
</lg> [ 259 ] <lg n="">രിച്ചു ഞരങ്ങി അലറുന്ന ആളുകളുടേ നെറ്റികളിന്മേൽ ക്രൂശക്ഷരം
</lg><lg n="൫"> കുറിക്ക. മറ്റേവരോടു ഞാൻ കേൾക്കേ പറഞ്ഞു: ഇവന്റേ പിന്നാലേ
പട്ടണത്തൂടേ കടന്നു വെട്ടുവിൻ! നിങ്ങളുടേ കണ്ണ് ആദരിയായ്ക മനമ
</lg><lg n="൬"> ലിയായ്ക! വൃദ്ധർ ബാലർ കന്യകമാർ സ്ത്രീകുട്ടികൾ ഏവരെയും കൊന്നു
കളവിൻ! അക്ഷരം ഉള്ള ആരെയും മാത്രം തൊടായ്‌വിൻ! എൻ വിശുദ്ധ
സ്ഥലത്തിൽ തന്നേ തുടങ്ങുവിൻ, എന്ന ഉടനേ ആലയത്തിൻ മുന്നേ
</lg><lg n="൭"> നിൽക്കുന്ന വൃദ്ധന്മാരിൽ അവർ തുടങ്ങി. അല്ലയോ ആലയത്തെ അശു
ദ്ധമാക്കി മുറ്റങ്ങളിൽ കുതൎന്നവരെ നിറെപ്പിൻ! പുറപ്പെടുവിൻ! എന്ന്
അവർ പറഞ്ഞപ്പോൾ അവർ പുറപ്പെട്ടു പട്ടണത്തിൽ അറുത്തു പോരു
കയും ചെയ്തു.

</lg>

<lg n="൮"> അവർ കൊല്ലുകയിൽ ഞാൻ ശേഷിച്ചപ്പോൾ മുഖം കവിണ്ണു വീണു:
അയ്യോ കൎത്താ യഹോവേ യരുശലേമിന്മേൽ നിന്റേ ഊഷ്മാവിനെ
ചൊരിയുന്നതിനാൽ ഇസ്രയേലിൻ ശേഷിപ്പ് എല്ലാം ഒടുക്കുമോ? എന്നു
</lg><lg n="൯"> നിലവിളിച്ചു പറഞ്ഞാറേ, അവൻ എന്നോടു പറഞ്ഞു: ഇസ്രയേൽ യ
ഹൂദാഗൃഹത്തിന്റേ കുറ്റം അത്യന്തം വലിയതു. യഹോവ ദേശത്തെ
വിട്ടുകളഞ്ഞു എന്നും യഹോവ ഒട്ടും കാണാത് എന്നും അവർ ചൊല്ലുക
യാൽ നാട്ടിൽ രക്തങ്ങൾ നിറഞ്ഞും പട്ടണത്തിൽ വക്രത വഴിഞ്ഞും ഇ
</lg><lg n="൧൦"> രിക്കുന്നു. എന്നിട്ടു ഞാനും ആദരിയാതേയും മനമലിയാതേയും
</lg><lg n="൧൧"> അവരുടേ വഴിയെ അവർ തലമേൽ വരുത്തുന്നുണ്ടു. എന്നാറേ അര
യിൽ മഷിക്കുപ്പിയുമായി വെള്ള ഉടുത്ത ആൾ ഇതാ (വന്നു:) കല്പിച്ച
പ്രകാരം ഞാൻ ചെയ്തു എന്നു ബോധിപ്പിച്ചു.

</lg>

<lg n="൧൦, ൧"> അപ്പോൾ ഞാൻ കണ്ടിതു: കറൂബുകളുടേ തലെക്കു മീതേ ഉള്ള തട്ടി
ന്മേൽ നീലക്കല്ലു പോലേ ആസനരൂപത്തിന്ന് ഒത്തത് ഉണ്ടു; അവയു
</lg><lg n="൨"> ടേ മേൽ അവൻ കാണായി, വെള്ള ഉടുത്ത ആളോടു പറഞ്ഞു: കറൂ
ബിൻ കീഴേ ഉള്ള ചക്രച്ചുഴലിൻ നടുവേ നീ പുക്കു കറൂബുകൾ ഇടയിൽ
നിന്നു തിക്കനലുകൾകൊണ്ടു മുഷ്ടികളെ നിറെച്ചു പട്ടണത്തിന്മേൽ വി
</lg><lg n="൩"> തറുക. എന്നാറേ ഞാൻ കാൺങ്കേ അവൻ പുക്കു, ആയവൻ പൂകുമ്പോൾ
കറൂബുകൾ ആലയത്തിൻ വലത്തു നില്ക്കുന്നു മേഘം അകമുറ്റത്തെ നി
</lg><lg n="൪"> റെക്കുന്നു. യഹോവാതേജസ്സോ കറൂബിന്മേൽനിന്ന് ഉയൎന്നു ആലയപ്പ
ടിക്കൽ ചെന്നിരുന്നു, ആലയം മേഘത്താൽ നിറഞ്ഞു, മുറ്റം യഹോവാ
</lg><lg n="൫"> തേജസ്സിൻ പ്രകാശത്താൽ സമ്പൂൎണ്ണം. കറൂബുകളുടേ ചിറകൊലി പുറ
മുറ്റം വരെക്കും സൎവ്വശക്തൻ ഉരിയാടുന്ന ശബ്ദം പോലേ കേളായി.
</lg> [ 260 ] <lg n="൬"> ശേഷം വെള്ള ഉടുത്ത ആളോടു; നീ കറൂബുകൾ ഇടയിൽ ചക്രച്ചുഴലി
ൻ നടുവിൽനിന്നു തീ എടുക്ക എന്നു കല്പിച്ചപ്പോൾ അവൻ വന്നു ചക്ര
</lg><lg n="൭"> ത്തിന്നരികേ നിന്നു; ഉടനേ കറൂബുകൾ ഇടയിൽനിന്നു ഒരു കറൂബ്
കറൂബുകൾ നടുവേ ഉള്ള തീയിലേക്കു കൈനീട്ടി എടുത്തു വെള്ള ഉടു
ത്തവന്റേ മുഷ്ടികളിൽ കൊടുത്തു. ആയവൻ വാങ്ങി പുറപ്പെട്ടുപോയി.
</lg><lg n="൮"> ഇങ്ങനേ കറൂബുകളിൽ ചിറകുകളിൻ കീഴേ മാനുഷക്കൈയുടേ ഭാഷ
കാണായി.

</lg>

<lg n="൯">പിന്നേ ഞാൻ കണ്ടിതു: കറൂബുകൾക്ക് അടുക്കേ അതാ നാലു ചക്ര
ങ്ങൾ, ഓരോ കറൂബോട് ഓരോ ചക്രം ചക്രങ്ങളുടേ കാഴ്ച്ച പുഷ്പരാഗ
</lg><lg n="൧൦"> ത്തിന്റേ നോക്കുപോലേ. നാലിന്നും ഒരു രൂപം തന്നേ കാണായി
</lg><lg n="൧൧">ചക്രത്തിൻ നടുവിൽ ചക്രം ഉള്ളതു പോലേ തന്നേ. പോകുമ്പോൾ
അവ നാലുഭാഗത്തിലേക്കും പോകും. ചെല്ലുകയിൽ തിരിയുമാറില്ല, തല
നോക്കുന്നവിടത്തേക്കു പിന്നാലേ നടക്കും, ചെല്ലുകയിൽ തിരിക ഇല്ല.
</lg><lg n="൧൨"> അവയുടേ ശരീരം ഒക്കയും മുതുകും കൈകൾ ചിറകുകളും ചക്രങ്ങളും
മുച്ചൂടും കണ്ണൂകൾകൊണ്ടു നിറഞ്ഞവ, നാലിനോടും അതതിന്റേ ചക്ര
</lg><lg n="൧൩"> ങ്ങൾ തന്നേ. ആ ചക്രങ്ങളോടു ഞാൻകേൾക്കേ "അല്ലയോ ചുഴലുക"
</lg><lg n="൧൪"> എന്നു വിളിക്കപ്പെട്ടു. ഓരോന്നിന്നു നാലു മുഖങ്ങൾ ഉണ്ടു, ഒന്നാമതിൻ മുഖം
ആ കറൂബിന്റേ മുഖം, രണ്ടാമതിൻ മുഖം മാനുഷമുഖം, മൂന്നാമതു
</lg><lg n="൧൫">സിംഹമുഖം, നാലാമതു കഴുകിൻ മുഖം. പിന്നേ കറൂബുകൾ ഉയൎന്നു,
</lg><lg n="൧൬"> കബാർ നദിയിങ്കൽ ഞാൻ കണ്ട ജീവി ഇതത്രേ. കറൂബുകൾ നടക്കു
മ്പോൾ ചക്രങ്ങൾ അരികേ നടക്കും, കറൂബുകൾ ഭൂമിയെ വിട്ട് ഉയരു
വാൻ ചിറകുകളെ കുടഞ്ഞാൽ ചക്രങ്ങളും അവരെ വിട്ടു തിരിക ഇല്ല.
</lg><lg n="൧൭"> അവർ നിന്നാൽ ഇവ നില്ക്കും, ഉയൎന്നാൽ ഇവ കൂടേ ഉയരും, ജീവിയു
</lg><lg n="൧൮">ടേ ആത്മാവ് അകത്ത് ഇരിക്കയാലത്രേ.- പിന്നേ യഹോവാതേജ
സ്സു ആലയപ്പടിമേൽനിന്നു പുറപ്പെട്ടു കറൂബുകളുടേ മീതേ എഴുന്നെള്ളി,
</lg><lg n="൧൯"> കറൂബുകൾ ചിറകുകളെ കുടഞ്ഞു പുറപ്പാടു ഞാൻ കാൺങ്കേ ഭൂമിയെ വിട്ടുയ
ൎന്നു, ചക്രങ്ങളും ഒരുമിച്ചു (പോയി) യഹോവാലയത്തിൻ കിഴക്കേ വാ
തിൽപ്രവേശത്തിങ്കൽനിന്നുകൊണ്ടു, അവയുടേ മേൽ ഇസ്രയേൽദൈവ
</lg><lg n="൨൦"> ത്തിൻ തേജസ്സു മീത്തൽ ആകുന്നു. കബാർനദിയിങ്കൽ ഞാൻ ഇസ്ര
യേൽദൈവത്തിന്റേ കീഴേ കണ്ട ജീവി ഇതത്രേ, അവ കറൂബുകൾ
</lg><lg n="൨൧">എന്നു ഞാൻ അറികയും ചെയ്തു. ഓരോന്നിന്നു നന്നാലു മുഖവും നന്നാ
ലു ചിറകും ചിറകുകളിൻ കീഴേ മാനുഷക്കൈകളുടേ ഭാഷയും ഉണ്ടു.
</lg> [ 261 ] <lg n="൨൨"> മുഖങ്ങളുടേ രൂപമോ കബാർനദിമേൽ ഞാൻ കണ്ട മുഖങ്ങൾ തന്നേ,
കാഴ്ച്ചയും വസ്തുവും തന്നേ. ഓരോന്നു നേരേ മുന്നോട്ടു നടക്കും.

</lg>

<lg n="൧൧, ൧"> കാറ്റ് എന്നെ എടുത്തു പൂൎവ്വദിക്കു നോക്കുന്ന യഹോവാലയത്തിൻ കീഴ
ക്കേ വാതിൽക്കലേക്കു കൊണ്ടുപോയി. അതാ തിൽപ്രവേശത്തിൽ ഇ
രുപത്തഞ്ചുപേർ ഉള്ളതിൽ അജൂർപുത്രൻ യജന്യാവും ബനായാപുത്രൻ
പലത്യാവും ഇങ്ങനേ ജനപ്രഭുക്കൾ (ഇരുവരെയും) ഞാൻ കണ്ടു.
</lg><lg n="൨"> അവൻ എന്നോടു പറഞ്ഞു: മനുഷ്യപുത്ര ഈ പട്ടണത്തിൽ അതിക്രമം
</lg><lg n="൩"> വിചാരിച്ചു ദുൎമ്മന്ത്രണം ഗുണദോഷിച്ചുംകൊണ്ടു, "(പ്രവാസത്തിൽ)
വീടുകളെ പണിവാൻ (യിറ. ൨൯, ൫) അണഞ്ഞതല്ല; ഈ (പട്ടണം)
കുട്ടകവും നാം മാംസവും ആകുന്നു" എന്നു പറയുന്നവർ ഈ ആളുകൾ
</lg><lg n="൪"> തന്നേ. അതുകൊണ്ട് അവൎക്കു നേരേ പ്രവചിക്ക! മനുഷ്യപുത്ര പ്രവ
</lg><lg n="൫"> ചിക്ക! എന്നാറേ യഹോവാത്മാവ് എന്മേൽ വീണ് എന്നോടു പറഞ്ഞു:
യഹോവ ഇപ്രകാരം പറയുന്നു: ഇസ്രയേൽഗൃഹമേ, നിങ്ങൾ ഇങ്ങനേ
</lg><lg n="൬"> പറയുന്നു, നിങ്ങളുടേ മനസ്സിൽ ഉദിക്കുന്നവ ഞാൻ അറിയുന്നു. ഈ പ
ട്ടണത്തിൽ കൊല്ലപ്പെട്ടവരെ നിങ്ങൾ പെരുപ്പിച്ചു കുതൎന്നവരെക്കൊണ്ടു
</lg><lg n="൭"> തെരുക്കളെ നിറെച്ചു. അതുകൊണ്ടു യഹോവാകൎത്താവ് ഇപ്രകാരം
പറയുന്നു: ഇതിൻ നടുവിൽ നിങ്ങൾ കൊന്നേച്ചവർ തന്നേ മാംസവും
ഇതു കുട്ടകവും ആകുന്നു, നിങ്ങളെയോ ഇതിൽനിന്നു പുറപ്പെടീക്കും.
</lg><lg n="൮"> വാളിനെ നിങ്ങൾ ഭയപ്പെടുന്നു, വാളിനെ ഞാൻ നിങ്ങൾമേൽ വരു
</lg><lg n="൯"> ത്തും എന്നു യഹോവാകൎത്താവിൻ അരുളപ്പാടു. ഇതിന്നടുവിൽനിന്നു
ഞാൻ നിങ്ങളെ പുറപ്പെടീച്ചു അന്യരുടേ കയ്യിൽ കൊടുത്തു നിങ്ങളിൽ
</lg><lg n="൧൦"> ന്യായവിധികൾ നടത്തും. നിങ്ങൾ വാൾ കൊണ്ടു വീഴും ഇസ്രയേലിൻ
അതിരിങ്കൽ ഞാൻ നിങ്ങൾക്കു ന്യായം വിധിക്കും, ഞാൻ യഹോവ എ
</lg><lg n="൧൧"> ന്നു നിങ്ങൾ അറികയും ചെയ്യും. ഇതിൻ ഉള്ളിൽ നിങ്ങൾ മാംസം ആ
കുംവണ്ണം ഇതു നിങ്ങൾക്കു കുട്ടകം ആക ഇല്ല, ഇസ്രയേലിൻ അതിരിങ്ക
</lg><lg n="൧൨"> ലേ ഞാൻ നിങ്ങൾക്കു ന്യായം വിധിക്കുന്നുള്ളു. എൻ വെപ്പുകളിൽ നട
ക്കാതേ എൻ ന്യായങ്ങളെ അനുഷ്ഠിക്കാതേ ചുറ്റുമുള്ള ജാതികളുടേ ന്യാ
യങ്ങളിൻപ്രകാരം ചെയ്തിട്ടുള്ള നിങ്ങൾ ഞാൻ യഹോവ എന്ന് അറിക
യുംചെയ്യും.

</lg>

<lg n="൧൩"> ഞാൻ പ്രവചിക്കയിൽ ബനായാപുത്രൻ പലത്യാ മരിക്കായായി. ഞാൻ
മുഖം കവിണ്ണുവീണു ഉച്ചത്തിൽ നിലവിളിച്ചു: അയ്യോ യഹോവാക
ൎത്താവേ ഇസ്രയേലിൻ ശേഷിപ്പിനെ നീ മുടിച്ചുകളയുന്നു! എന്നു പ
</lg> [ 262 ] <lg n="൧൪"> റഞ്ഞു. അപ്പോൾ യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു:
</lg><lg n="൧൫"> മനുഷ്യപുത്ര (ഈ പ്രവസിച്ച) നിന്റേ സഹോദരന്മാർ ഈ സഹോദര
ന്മാർ നിന്റേ അനന്ത്രാക്കാരും ഒട്ടൊഴിയാതേ ഇസ്രയേൽഗൃഹം സമസ്തവും
അത്രേ. യഹോവയോട് അകലേ നില്പിൻ, ഈ ദേശം ഞങ്ങൾക്കത്രേ അ
ടക്കമായി നൽകപ്പെട്ടിരിക്കുന്നു എന്നു യരുശലേംനിവാസികൾ അവരോ
</lg><lg n="൧൬"> ടു പറഞ്ഞുവല്ലോ. അതുകൊണ്ടു പറക: യഹോവാകൎത്താവ് ഇപ്രകാരം
പറയുന്നു: ആയവരെ ഞാൻ ജാതികളിൽ അകറ്റി രാജ്യങ്ങളിൽ ചി
ന്നിച്ചു സ്പഷ്ടം എങ്കിലും അവർ ചെന്ന രാജ്യങ്ങളിൽ ഞാൻ അവൎക്കു കുറ
</lg><lg n="൧൭"> യ കാലത്തേക്കു വിശുദ്ധസ്ഥലം ആയ്‌വന്നു. അതുകൊണ്ടു പറക: യഹോ
വാകൎത്താവ് ഇവ്വണ്ണം പറയുന്നു: ഞാൻ വംശങ്ങളിൽ നിന്നു നിങ്ങളെ
ചേൎത്തു നിങ്ങൾ ചിന്നിപ്പോയ രാജ്യങ്ങളിൽനിന്നു കൂട്ടിക്കൊണ്ടു ഇസ്ര
</lg><lg n="൧൮"> യേൽഭൂമിയെ നിങ്ങൾക്കു തരും. ആയതിൽ അവർ പുക്കു എല്ലാ വെറു
പ്പുകളെയും അറെപ്പുകളെയും ഒക്കയും അതിൽനിന്നു നീക്കിക്കളയും.
</lg><lg n="൧൯"> അവൎക്ക് ഏകഹൃദയം നൽകും, നിങ്ങടേ ഉള്ളത്തിൽ പുതിയ ആത്മാവി
നെയും ആക്കും; അവരുടേ മാംസത്തിൽ നിന്നു കൽഹൃയത്തെ നീക്കി
</lg><lg n="൨൦"> മാംസഹൃദയം അവൎക്കു കൊടുപ്പതു, അവർ എൻ വെപ്പുകളിൽ നടന്നു
എൻ ന്യായങ്ങളെ സൂക്ഷിച്ചും ചെയ്തും പോരേണ്ടതിന്നത്രേ. അവർ എ
</lg><lg n="൨൧"> നിക്കു ജനവും ഞാൻ അവൎക്കു ദൈവവും ആയ്ച്ചമയും. ആരുടേ ഹൃദ
യമോ അവരുടേ അറെപ്പുവെപ്പുകളുടേ ഹൃദയത്തിലേക്കു ചെന്നാലും, അ
വരുടേ വഴിയെ ഞാൻ അവർതലമേൽ വരുത്തുന്നുണ്ടു എന്നു യഹോവാ
കൎത്താവിൻ അരുളപ്പാടു.

</lg>

<lg n="൨൨"> അപ്പോൾ കറൂബുകൾ ചിറകുകളെ കുടഞ്ഞു അരികേ ഉള്ള ചക്രങ്ങളും
(ഇളകി) അവെക്കു മേൽ ഇസ്രയേൽദൈവത്തിൻ തേജസ്സു മീത്തൽ ഉണ്ടു.
</lg><lg n="൨൩"> യഹോവാതേജസ്സു നഗരമദ്ധ്യത്തിൻമേൽനിന്നു കയറി പട്ടണത്തിന്നു
</lg><lg n="൨൪"> കിഴക്കുള്ള മലമേൽ നിൽക്കയും ചെയ്തു. എന്നെയോ കാറ്റ് എടുത്തു ദൎശ
നത്തിൽ ദൈവാത്മാവിൽ തന്നേ കൽദയെക്കു പ്രവാസത്തിന്നവിടേ
</lg><lg n="൨൫"> കൊണ്ടുചെന്നു, ഞാൻ കണ്ട കാഴ്ച പൊക്കുമാകയും ചെയ്തു. എനിക്കു
കാണിച്ച യഹോവാവചനങ്ങൾ ഒക്കെയും ഞാൻ പ്രവാസത്തോട് ഉരെച്ചു.
</lg> [ 263 ] ൧൨. അദ്ധ്യായം.

അരചനും ജനവും നഗരം വിട്ടു യാത്രയാകുന്നതും (൧൭) അവരുടേ സങ്ക
ടവും (൨൧) ശിക്ഷയുടേ സമീപതയും കാട്ടിയതു.

<lg n="൧. ൨">യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മനുഷ്യപുത്ര നീ
മത്സരഗൃഹത്തിൻ ഇടയിൽ പാൎക്കുന്നു, കാണ്മാൻ കണ്ണുകൾ ഉണ്ടായിട്ടും
കാണാതേയും കേൾപ്പാൻ ചെവികൾ ഉണ്ടായിട്ടും കേൾക്കാതേയും ഇരി
</lg><lg n="൩"> പ്പതു മത്സരഗൃഹം ആകകൊണ്ടത്രേ. നീയോ മനുഷ്യപുത്ര നിൎവ്വാസ
ക്കോപ്പുകളെ ഒരുക്കിക്കൊണ്ടു പകൽസമയത്ത് അവർ കാൺങ്കേ യാത്ര
ആക; നിന്റേ ഇടം വിട്ടു മറ്റോരിടത്തേക്ക് അവരുടേ കണ്ണുകൾ
കാൺങ്കേ കടന്നു പോ, പക്ഷേ അവർ കാണും, മത്സരഗൃഹമല്ലോ.
</lg><lg n="൪"> പകലേ അവർ കാൺങ്കേ നിൎവ്വാസക്കോപ്പു പോലേ നിന്റേ തട്ടുമുട്ടു പുറ
ത്താക്കുക, വൈകീട്ടു അവർ കാൺങ്കേ നിൎവ്വസിച്ചു പോകുന്നവരെ പോ
</lg><lg n="൫"> ലേ പുറപ്പെടുക, അവർ കാൺങ്കേ ചുവർതുരന്നു കൊണ്ടു (കോപ്പിനെ)
</lg><lg n="൬"> അതിൽകൂടി പുറത്താക്കുക. അവർ കാൺങ്കേ ചുമലിൽ എടുത്തുംകൊ
ണ്ടു കൂരിരുട്ടിൽ യാത്രയാക. ദേശത്തെ കാണാതേ മുഖത്തെ മൂടിക്കൊൾക.
കാരണം: ഇസ്രയേൽഗൃഹത്തിന്നു ഞാൻ നിന്നെ അത്ഭുതക്കുറി ആക്കി
</lg><lg n="൭"> വെച്ചതു. എന്നു കല്പിച്ചപ്രകാരം ഞാൻ ചെയ്തു, നിൎവ്വാസക്കോപ്പു പോലേ
പകലത്തു എന്റേ ഉരുപ്പടി പുറത്താക്കി വൈകീട്ടു കൈകൊണ്ടു ചുവർ
തുരന്നു, കൂരിരുട്ടത്ത് അവർ കാൺങ്കേ ചുമലിൽ എടുത്തു പുറത്തേക്കുകൊ
ണ്ടുപോയി.

</lg>

<lg n="൮"> പുലൎച്ചെക്കു യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു:
</lg><lg n="൯"> മനുഷ്യപുത്ര മത്സരഗൃഹമാകുന്ന ഇസ്രയേൽഗൃഹക്കാർ നിന്നോടു നീ
</lg><lg n="൧൦"> എന്തു ചെയ്യുന്നു? എന്നു പറഞ്ഞിട്ടില്ലയോ? അവരോടു പറക: യഹോ
വാകൎത്താവ് ഇപ്രകാരം പറയുന്നു: യരുശലേമിലേ മന്നവന്നും അതിലു
</lg><lg n="൧൧"> ള്ള ഇസ്രയേൽഗൃഹത്തിനും ഒക്കവേ ഈ ആജ്ഞ (ചേരുന്നതു), ഞാൻ
നിങ്ങൾക്കു അത്ഭുതക്കുറി, ഞാൻ ചെയ്ത പോലേ അവൎക്കു ചെയ്യപ്പെടും,
</lg><lg n="൧൨"> നിൎവ്വസിച്ചു പ്രവാസത്തിലാമാറു പോകും, എന്നു പറക! അവർ ഇട
യിൽ ഉള്ള മന്നവൻ ചുമലിൽ എടുത്തും കൊണ്ടു കൂരിരുട്ടിൽ പുറപ്പെടും,
അവർ ചുവർ തുരന്നു തുളയൂടേ കടത്തും. ദേശത്തെ കണ്ണാലേ കാണാ
</lg><lg n="൧൩"> തവണ്ണം മുഖത്തെ മൂടും. എൻ വലയെ അവന്റേ മേൽ വീശും, എൻ
കണിയിൽ അവൻ കുടുങ്ങും, കൽദയദേശത്തു ബാബേലിൽ ഞാൻ അവ
</lg> [ 264 ] <lg n="൧൪"> നെ പൂകിക്കും, ആയത് അവൻ കാണാതേ അവിടേ മരിക്കും.
അവന്റേ തുണയും പടച്ചാൎത്തുംഎല്ലാം ചുറ്റുമുള്ളവരെ ഒക്കയും ഞാൻ എല്ലാ
</lg><lg n="൧൫"> കാറ്റിലേക്കും ചിന്നിക്കും അവരുടേ പിന്നാലേ വാൾ ഊരും. അവ
രെ ജാതികളിൽ ചിതറിച്ചു രാജ്യങ്ങളിൽ ചിന്നിക്കയിൽ ഞാൻ യഹോ
</lg><lg n="൧൬"> വ എന്ന് അവർ അറികയും ചെയ്യും. എങ്കിലും വാൾ ക്ഷാമം മഹാ
വ്യാധി ഇവയിൽനിന്നു ഞാൻ അവൎക്ക് ഏതാനും ആളുകളെ ശേഷിപ്പി
ക്കും, ആയവർ വന്നു ചേരുന്ന ജാതികളിൽ തങ്ങളുടേ അറെപ്പുകൾ
എല്ലാം വിവരിപ്പാനും ഞാൻ യഹോവ എന്ന് അറിവാനും തന്നേ.

</lg>

<lg n="൧൭">.൧൮ യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മനുഷ്യപുത്ര
നിന്റേ അപ്പത്തെ നടുക്കത്തിൽ ഭക്ഷിച്ചും നിന്റേ വെള്ളം വിറയ
</lg><lg n="൧൯"> ലിലും ഖേദത്തിലും കുടിച്ചുംകൊൾക. നാട്ടുജനത്തോടു പറക:
ഇസ്രയേൽദേശത്തുള്ള യരുശലേം നിവാസികളോടുയഹോവാകൎത്താവു
ഇപ്രകാരം പറയുന്നു: അവർ തങ്ങളുടേ അപ്പം ഖേദിച്ചു ഭക്ഷിക്കയും
വെള്ളം സ്തംഭിച്ചു കുടിക്കയും ചെയ്യും, ആ ദേശം കുടിയിരിക്കുന്ന എല്ലാ
വരുടേ സാഹസം നിമിത്തം നിറവ് അറക്കളഞ്ഞു പാഴായിപ്പോക
</lg><lg n="൨൦"> യാൽതന്നേ. കുടിയിരിക്കുന്ന ഊരുകൾ ഒഴിഞ്ഞും നാടു കാടായും കിട
ക്കും, ഞാൻ യഹോവ എന്നു നിങ്ങൾ അറികയും ചെയ്യും.

</lg>

<lg n="൨൧">. ൨൨ യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മനുഷ്യപുത്ര
നാളുകൾ നീളുന്നു എല്ലാ ദൎശനവും ഒത്തുവരാ എന്ന് ഇസ്രയേൽനാട്ടിൽ
</lg><lg n="൨൩"> നിങ്ങൾക്ക് നടക്കുന്ന സദൃശം എന്തു? അതുകൊണ്ടു അവരോടു പറക:
യഹോവാകൎത്താവ് ഇപ്രകാരം പറയുന്നു: ഈ സദൃശത്തെ ഞാൻ ശമി
പ്പിക്കും, ആയത് ഇനി ഇസ്രയേലിൽ മൊഴിപ്പാറില്ല. നാളുകൾ അണ
ഞ്ഞു എല്ലാ ദൎശനത്തിൻ വസ്തുവും കൂടേ എന്ന് അവരോടു ഉരചെയ്ക
</lg><lg n="൨൪"> കാരണം: ഇസ്രയേൽഗൃഹത്തിൻ നടുവിൽ ഇനി വ്യൎത്ഥദൎശനവും മിനു
</lg><lg n="൨൫"> ക്കിയ ലക്ഷണവാദവും ഉണ്ടാക ഇല്ല. ഞാൻ യഹോവയല്ലോ, ഞാൻ
ഉരിയാടും, ഉരെക്കുന്ന വചനവും സംഭവിക്കും ഇനി താമസിക്ക ഇല്ല;
മത്സരഗൃഹമേ കേവലം നിങ്ങടേ നാളുകളിൽ ഞാൻ വചനത്തെ ഉരെ
ക്കയും നടത്തുകയും ചെയ്യും. എന്നു യഹോവാകൎത്താവിൻ അരുളപ്പാടു.-
</lg><lg n="൨൬">, ൨൭ യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മനുഷ്യപുത്ര: ഇ
വൻ ദൎശിക്കുന്ന ദൎശനം വളരേ നാളുകൾക്ക് ഉള്ളതു, ദൂരകാലങ്ങൾക്കായി
ഇവൻ പ്രവചിക്കുന്നതു എന്ന് ഇസ്രയേൽഗൃഹം അതാ പറയുന്നുവല്ലോ.
വ൮ അതുകൊണ്ട് അവരോടു പറക; യഹോവാകൎത്താവ് ഇപ്രകാരം പറയു
</lg> [ 265 ] ന്നു: എന്റേ വചനങ്ങൾ ഒന്നും ഇനി താമസിക്ക ഇല്ല. ഞാൻ ഉരെക്കു
ന്ന വചനം സംഭവിക്കും. എന്നു യഹോവാകൎത്താവിൻ അരുളപ്പാടു.

൧൩. അദ്ധ്യായം.

കള്ളപ്രവാചകന്മാരെയും (൧൭) കള്ളപ്രവാദിനികളെയും ശാസിച്ചതു.

<lg n="൧. ൨"> യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മനുഷ്യപുത്ര പ്ര
വചിക്കുന്ന ഇസ്രയേൽപ്രവാദികൾക്കു നേരെ പ്രവചിക്ക! സ്വന്ത ഹൃദ
യത്തിൽനിന്നു പ്രവചിക്കുന്നവരോടു പറക: യഹോവാവചനം
</lg><lg n="൩"> കേൾപ്പിൻ!. യഹോവാകൎത്താവു ഇവ്വണ്ണം പറയുന്നു: സ്വന്ത ആത്മാവി
നെയും കണ്ടിട്ടില്ലാത്തതും പിന്തേരുന്ന മൂഢപ്രവാദികൾക്കു ഹാ കഷ്ടം!
</lg><lg n="൪"> ഇസ്രയേലേ നിന്റേ പ്രവാദികൾ ഇടിവുകളിലേ കുറുക്കന്മാൎക്കു ഒത്തു
</lg><lg n="൫"> ചമഞ്ഞു. യഹോവാദിവസത്തിൽ പോരിൽ നിലനിൽപ്പാൻ നിങ്ങൾ ക
ണ്ടിയിൽ കയറുന്നതും ഇസ്രയേൽഗൃഹത്തിനുവേണ്ടി മതിൽ മാടുന്നതും
</lg><lg n="൬"> ഇല്ല. യഹോവ അയക്കായ്കയാൽ വചനനിവൃത്തിയുടേ ആശ ഇല്ലാ
ഞ്ഞിട്ടും യഹോവയുടേ അരുളപ്പാട് എന്നു ചൊല്ലുന്നവർ മായയും വ്യാജ
</lg><lg n="൭"> ലക്ഷണവും ദൎശിക്കുന്നു. ഞാൻ ഉരിയാടാഞ്ഞിട്ടും യഹോവയുടേ അരു
ളപ്പാട് എന്നു നിങ്ങൾ ചൊല്ലിക്കൊണ്ടു മായാദൎശനം കണ്ടും പൊളില
ക്ഷണം പറഞ്ഞും പോകുന്നില്ലയോ?

</lg>

<lg n="൮"> അതുകൊണ്ടു യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: നിങ്ങൾ മായ
ഉരിയാടി പൊളി ഭൎശിക്കകൊണ്ടു ഞാൻ ഇതാ നിങ്ങളെക്കൊള്ളേ എന്നു
</lg><lg n="൯"> യഹോവാകൎത്താവിൻ അരുളപ്പാടു; മായ ദൎശിച്ചു പൊളിലക്ഷണം
പറയുന്ന പ്രവാദികൾക്കു നേരേ എന്റേ കൈ ആകും. അവർ എൻ
ജനത്തിൻ മന്ത്രിസഭയിൽ ഇരിക്ക ഇല്ല ഇസ്രയേൽഗൃഹത്തിൻ പേർ വ
ഴിയിൽ എഴുതപ്പെടുകയും ഇല്ല ഇസ്രയേൽദേശത്തിൽ വരികയും ഇല്ല,
</lg><lg n="൧൦"> ഞാൻ യഹോവാകൎത്താവ് എന്നു നിങ്ങൾ അറികയും ചെയ്യും. സമാധാ
നം ഇല്ലാഞ്ഞിട്ടും അവർ സമാധാനം എന്നു ചൊല്ലി എൻ ജനത്തെ തെ
റ്റിക്കയാലും അത് ഒരു ഭിത്തിയെ പണിയുമ്പോൾ അവർ ഇതാ ചേടി
</lg><lg n="൧൧"> മണ്ണു തേക്കുകയാലും, ആ തേക്കുന്നവരോട് ഇതു വീഴും എന്നു പറക!
പൊഴിയുന്ന മാരി ഉണ്ടു, അല്ലയോ ആലപ്പഴങ്ങൾ പെയ്‌വിൻ, വിശറു
</lg><lg n="൧൨"> കാറ്റു പൊട്ടിത്തകൎക്ക! ചുവരോ അതാ വീഴുന്നു. നിങ്ങൾ തേച്ച പൂശു
</lg><lg n="൧൩"> എവിടേ? എന്നു നിങ്ങളോടു പറക ഇല്ലയോ?- ആകയാൽ യഹോവാ
</lg> [ 266 ] <lg n="">കൎത്താവ് ഇപ്രകാരം പറയുന്നു: എൻ ഊഷ്മാവിൽ വിശറുകാറ്റു പൊട്ടു
മാറാക്കും, എൻകോപത്തിൽ പൊഴിയുന്ന മാരിയും ക്രോധത്താൽ മുടിവു
</lg><lg n="൧൪"> വരുവാൻ ആലിപ്പഴങ്ങളും ഉണ്ടാം. ഇങ്ങനേ നിങ്ങൾ ചേടി തേച്ച
ചുവരിനെ ഞാൻ ഇടിച്ചു, അടി വെളിവാകു‌വോളം നിലംപരിചാക്കും.
അതു വീഴും നിങ്ങൾ (നഗരത്തിൻ) നടുവിൽ മുടിഞ്ഞുപോകും, ഞാൻ
</lg><lg n="൧൫"> യഹോവ എന്ന് അറികയും ചെയ്യും. ഇങ്ങനേ ഞാൻ ചുവരിലും അ
തിൽ ചേടി തേച്ചവരിലും എൻ ഊഷ്മാവിനെ നിവൃത്തിച്ചു ചുവരും ഇല്ല
</lg><lg n="൧൬"> തേച്ചവരും ഇല്ല എന്നു നിങ്ങളോടു പറയും. യരുശലേമിനോടു പ്രവചി
ച്ചു സമാധാനം ഇല്ലാഞ്ഞിട്ടും അതിന്നു സമാധാനദൎശനങ്ങളെ ദൎശിച്ചുള്ള
ഇസ്രയേൽപ്രവാദികൾ തന്നേ എന്നു യഹോവാകൎത്താവിൻ അരുളപ്പാടു.
</lg><lg n="൧൭"> നീയോ മനുഷ്യപുത്ര സ്വന്തഹൃദയത്തിൽനിന്നു പ്രവചിക്കുന്ന നിൻ
ജനത്തിൻ പുത്രിമാൎക്കു നേരേ മുഖം വെച്ചു അവൎക്ക് എതിരേ പ്രവചിച്ചു
</lg><lg n="൧൮"> പറക: യഹോവാകൎത്താവ് ഇപ്രകാരം പറയുന്നു: ദേഹികളെ നായാ
ടുവാനായി എന്റേ കൈകളുടേ സകലസന്ധികളെയും മറെക്കുന്ന പുതെ
പ്പുകളെ തുന്നിയും ഏതു വളൎച്ചയിലും ഉള്ള തലകളെ പൊതിയുന്ന തൊ
പ്പികളെ ചമെച്ചും പോരുന്ന സ്ത്രികൾക്കു ഹാ കഷ്ടം! എൻ ജനത്തിൻ
ദേഹികളെ നിങ്ങൾ നായാടി സ്വന്തദേഹികളെ ജിവനോടേ രക്ഷി
</lg><lg n="൧൯"> ക്കുന്നു. ഭോഷ്ക്കുകളെ കേൾക്കുന്ന എൻ ജനത്തോടു ഭോഷ്ക്കു പറഞ്ഞു കൊ
ണ്ടു നിങ്ങൾ മരിക്കേണ്ടാത്ത ദേഹികളെ മരിപ്പിപ്പാനും ജീവിക്കേണ്ടാ
ത്ത ദേഹികളെ ജിവിപ്പിപ്പാനും ചില പോങ്ങ യവത്തിനായും ചില
അപ്പക്കഷണങ്ങൾക്കായും എൻ ജനത്തിങ്കൽ എന്നേ ബാഹ്യമാക്കുന്നു.

</lg>

<lg n="൨൦"> അതുകൊണ്ടു യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: നിങ്ങൾ നായാ
ടുന്ന അങ്ങേ പുതെപ്പുകളെക്കൊള്ളേ ഞാൻ ഇതാ (മുതിൎന്നു) ആ ദേഹിക
ളെ പറപ്പിക്കും. പുതെപ്പുകളെ ഞാൻ നിങ്ങടേ ഭുജങ്ങളിൽനിന്നു പറി
ച്ചു ചീന്തി നിങ്ങൾ നായാടുന്ന ദേഹികളെ വിടുവിച്ചു പ്രാണങ്ങളോടേ
</lg><lg n="൨൧"> പറപ്പിക്കും. നിങ്ങളുടേ കല്ലാത്തൊപ്പികളെയും ഞാൻ കീറി എൻ ജന
ത്തെ നിങ്ങടേ കയ്യിൽനിന്ന് ഉദ്ധരിക്കും; അവർ നിങ്ങടേ കയ്യിൽ ഇനി
വേട്ട ആക ഇല്ല; ഞാൻ യഹോവ എന്നു നിങ്ങൾ അറികയും ചെയ്യും.
</lg><lg n="൨൨"> ഞാൻ വിഷാദിപ്പിക്കാത്ത നീതിമാന്റേ ഹൃദയത്തെ നിങ്ങൾ വ്യസനി
പ്പിക്കയും ദുഷ്ടൻ ജിവരക്ഷെക്കായി തൻ ദുൎവ്വഴിയെ വിട്ടു തിരിയായ്‌വാൻ
അവന്റേ കൈകളെ നിങ്ങൾ ഉറപ്പിക്കയും ചെയ്കയാൽ, നിങ്ങൾ ഇ
</lg><lg n="൨൩"> നി മായ ദൎശിക്കയും ഇല്ല ഇനി ലക്ഷണവാദം ചെയ്കയും ഇല്ല. എൻ

</lg> [ 267 ] ജനത്തെ നിങ്ങടേ കയ്യിൽനിന്നു ഞാൻ ഉദ്ധരിക്കും, ഞാൻ യഹോവ
എന്നു നിങ്ങൾ അറികയും ചെയ്യും.

൧൪. അദ്ധ്യായം.

ബിംബാൎച്ചികൾക്കു ദൈവം ഉത്തരം അരുളക ഇല്ല (൧൨) ചിലരുടേ നീ
തിയെ വിചാരിച്ചു ജനത്തെ ശിക്ഷിക്കാതേ വിടുകയും ഇല്ല.

<lg n="൧"> ഇസ്രയേൽമുപ്പമാരിൽ ചിലർ ഇങ്ങു വന്നു എന്റേ മുമ്പാകേ ഇരുന്ന
</lg><lg n="൨">.൩ പ്പോൾ, യഹോവയുടേ വചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മനു
ഷ്യപുത്ര ഈ പുരുഷന്മാർ തങ്ങളുടേ മുട്ടങ്ങളെ മനസ്സിൽ കയറുമാറാക്കി
അകൃത്യത്തിനുള്ള ഇടൎച്ചയെ തങ്ങളുടേ മുഖത്തിൻ മുമ്പിൽ വെച്ചിരിക്കു
</lg><lg n="൪"> ന്നു, അവരെ ഞാൻ കേവലം എന്നോടു ചോദിപ്പിക്കാമോ? അതുകൊ
ണ്ട് അവരോട് ഉരിയാടി പറക: യഹോവാകൎത്താവ് ഇപ്രകാരം പറ
യുന്നു: ഇസ്രയേൽഗൃഹത്തിൽ ആരാനും തന്റേ മുട്ടങ്ങളെ മനസ്സിൽ ക
യറുമാറാക്കി തന്റേ അകൃത്യത്തിനുള്ള ഇടൎച്ചയെ തൻ മുഖത്തിൻ മുമ്പിൽ
വെച്ചിരിക്കേ പ്രവാചകനെ കാണ്മാൻ വന്നാൽ, യഹോവയാകുന്ന ഞാൻ
അവന്റേ മുട്ടങ്ങളുടേ പെരിപ്പത്തിന്ന് ഉചിതമായ ഉത്തരം അരുളുന്ന
</lg><lg n="൫"> വനായി കാട്ടുവതു, ഇസ്രയേൽഗൃഹം ഒക്കയും മുട്ടങ്ങളോടു പററി എ
</lg><lg n="൬"> ന്നേ വിട്ടു വാങ്ങുകയാൽ അവരെ ഹൃദയത്തിൽ പിടിപ്പാനത്രേ.- അതു
കൊണ്ട് ഇസ്രയേൽഗൃഹത്തോടു പറക: യഹോവാകൎത്താവ് ഇവ്വണ്ണം പ
റയുന്നു: നിങ്ങളുടേ മുട്ടങ്ങളെ വിട്ടു മടങ്ങി തിരിവിൻ, നിങ്ങടേ എല്ലാ
</lg><lg n="൭"> അറെപ്പുകളിൽ നിന്നും മുഖംതിരിപ്പിൻ. കാരണം: ഇസ്രയേൽഗൃഹ
ത്തിലും ഇസ്രയേലിൽ വന്നു പാൎക്കുന്ന പരദേശികളിലും ആരാനും എ
ന്നോട് അകന്നു തന്റേ മുട്ടങ്ങളെ മനസ്സിൽ കയറുമാറാക്കി അകൃത്യത്തി
നുള്ള ഇടൎച്ചയെ തൻ മുഖത്തിൻ മുമ്പിൽ വെച്ചിരിക്കേ എന്നെ തിരയു
വാൻ പ്രവാചകനെ ചെന്നു കണ്ടാൽ, യഹോവയാകുന്ന ഞാൻ എന്റേ
</lg><lg n="൮"> വിധത്തിൽ അവന്ന് ഉത്തരം അരുളും. ആയാൾക്കു നേരേ എൻമുഖ
ത്തെ വെച്ചു അവനെ അടയാളവും സദൃശങ്ങളും ആക്കിച്ചമെച്ചു എൻ
ജനത്തിൻ നടുവിൽനിന്നു ഛേദിച്ചുകളയും, ഞാൻ യഹോവ എന്നു നി
</lg><lg n="൯"> ങ്ങൾ അറികയും ചെയ്യും.- എന്നാൽ പ്രവാചകൻ വൾീകരിക്കപ്പെട്ട്
ഒരു വാക്ക് ഉരെച്ചാൽ ആ പ്രവാചകനെ യഹോവയാകുന്ന ഞാൻ വ
ശീകരിപ്പിച്ചിരിക്കുന്നു; അവന്മേൽ ഞാൻ കൈനീട്ടി എൻ ജനമായ

</lg> [ 268 ] <lg n="൧൦"> ഇസ്രയേലിൽ നിന്ന് അവനെ സംഹരിക്കും. അവർ തങ്ങളുടേ കുറ്റ
ത്തെ ചുമക്കും, ചോദിക്കുന്നവന്റേ കുറ്റം പോലേ പ്രവാചകന്റേ കു
</lg><lg n="൧൧"> റ്റം ആകും; ഇസ്രയേൽഗൃഹം ഇനി എന്നെ വിട്ടുഴലാതേയും സകല
ദ്രോഹങ്ങളാലും ഇനി തങ്ങളെ തീണ്ടിക്കാതേയും എനിക്കു ജനവും ഞാൻ
അവൎക്കു ദൈവവും ആയിത്തീരുവാൻ തന്നേ, എന്നു യഹോവാകൎത്താ
വിൻ അരുളപ്പാടു.

</lg> <lg n="൧൨. ൧൩">. ൧൩ യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മനുഷ്യപുത്ര ഒ
രു ദേശം ദ്രോഹലംഘനം ചെയ്‌വാൻ എന്നോടു പിഴെച്ചുപോയിട്ടു അതി
ന്മേൽ ഞാൻ കൈനീട്ടി (൩ മോ. ൨൬, ൨൨.൨൭.) അതിന്നു അപ്പക്കോ
ലിനെ ഒടിച്ചു ക്ഷാമം അതിൽ അയച്ചു മനുഷ്യരെയും പശ്വാദിയെയും
ഛേദിച്ചുകളയുമ്പോൾ, നോഹ ദാനിയേൽ ഇയ്യോബ് ഈ മൂവർ
അതിനകത്ത് ഉണ്ടായാലും അവർ തങ്ങളുടേ നീതികൊണ്ടു സ്വദേഹിയെ
</lg><lg n="൧൪"> ഉദ്ധരിക്കും എന്നു യഹോവാകൎത്താവിൻ അരുളപ്പാടു. ഞാൻ ദുഷ്ടമൃഗ
ങ്ങൾ ദേശത്തു കടത്തീട്ടു അവ അതിനെ മക്കളില്ലാതാക്കി മൃഗഭയം ഹേ
</lg><lg n="൧൬">തുവായി ആരും കടക്കാതവണ്ണം പാഴാക്കിയാൽ, ആ മൂന്നു പുരുഷന്മാർ
അകത്ത് എങ്കിൽ എൻ ജിവനാണ പുത്രരെയോ പുത്രിമാരെയോ ഉദ്ധ
രിക്ക ഇല്ല, അവൎക്കു മാത്രം ഉദ്ധരണവും ദേശത്തിന്നു ശൂന്യതയും വരും
</lg><lg n="൧൭"> എന്നു യഹോവാകൎത്താവിൻ അരുളപ്പാടു. അല്ലെങ്കിൽ ആ ദേശത്തിൽ
ഞാൻ വാൾ വരുത്തി: "ഹേ വാളേ ഈ നാട്ടിൽ ഊടാടുക" എന്നു ചൊ
</lg><lg n="൧൮">ല്ലി അതിൽനിന്നു മനുഷ്യപശ്വാദിയെ ഛേദിച്ചുകളഞ്ഞാൽ, ആ മൂവർ
അതിനകത്ത് എങ്കിൽ എൻ ജീവനാണ പുത്രപുത്രിമാരെ ഉദ്ധരിക്ക
ഇല്ല അവൎക്കേ ഉദ്ധരണം ഉളളു എന്നു യഹോവകൎത്താവിൻ അരുളപ്പാടു.
</lg><lg n="൧൯"> അല്ല ആ ദേശത്തിൽ മഹാവ്യാധിയെ അയച്ചുവിട്ടു എൻ ഊഷ്മാവിനെ
ചോരയിൽ അതിന്മേൽ ചൊരിഞ്ഞു മനുഷ്യപശ്വാദിയെ അതിൽനിന്നു
</lg><lg n="൨൦"> ഛേദിച്ചുകളകിലുമാം. അന്നു നോഹ ദാനിയേൽ ഇയ്യോബ് ഇവർ
അതിൽ ഉണ്ടായാൽ എൻ ജിവനാണ മകനെയോ മകളെയോ ഉദ്ധരിക്ക
ഇല്ല തങ്ങളുടേ നീതികൊണ്ടു സ്വദേഹിയേ ഉദ്ധരിക്കേ ഉള്ളു എന്നു യ
</lg><lg n="൨൧"> ഹോവാകൎത്താവിൻ അരുളപ്പാടു.—എങ്ങനേ എന്നാൽ യഹോവാകൎത്താ
വ് ഇവ്വണ്ണം പറയുന്നു: യരുശലേമിൽനിന്നു മനുഷ്യപശ്വാദിയെ ഛേ
ദിപ്പാൻ ഞാൻ വാൾ ക്ഷാമം ദുഷ്ടമൃഗം മഹാവ്യാധി ഈ എന്റേ കൊടിയ
</lg><lg n="൨൨"> ന്യായവിധികൾ നാലും അങ്ങ് അയച്ചാൽ പിന്നേയല്ലോ? അതിൽ
പുറപ്പെടീക്കേണ്ടുന്ന പുത്രിപുത്രന്മാർ ആകുന്ന ഒരു വിടുവിപ്പു ഇതാ ശേ
</lg> [ 269 ] <lg n="">ഷിച്ചിരിക്കും താനും. അവർ പുറപ്പെട്ട് ഇതാ നിങ്ങളോടു ചേരും. അ
വരുടേ വഴിയെയും പ്രവൃത്തികളെയും നിങ്ങൾ കണ്ടാൽ ഞാൻ യരുശ
ലേമിന്മേൽ വരുത്തിയ തിന്മയും ശേഷം വരുത്തിയ സകലത്തെയും
</lg><lg n="൨൩"> ചൊല്ലി ആശ്വസിക്കും. അവരുടേ വഴിയും പ്രവൃത്തികളും നിങ്ങൾ
കാണുമ്പോൾ അവർ തന്നേ നിങ്ങളെ ആശ്വസിപ്പിക്കും, ഞാൻ അതിൽ
ചെയ്തത് ഒക്കയും വെറുതേ ചെയ്തതല്ല എന്നു നിങ്ങൾ അറികയും
ചെയ്യും, എന്നു യഹോവാകൎത്താവിൻ അരുളപ്പാടു.

</lg>

൧൫. അദ്ധ്യായം.

യരുശലേം കൊള്ളരുതാത്ത കാടുവള്ളിമരം.

<lg n="൧. ൨"> യഹോവയുടേ വചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മനുഷ്യ
പുത്ര കാട്ടിലേ മരങ്ങളിൽ ഉണ്ടായ കൊടിക്കോ മുന്തിരിവള്ളിമരത്തി
</lg><lg n="൩">ന്നോ ശേഷം എല്ലാ മരത്തെക്കാളും എന്തൊരു വിശേഷത? വല്ല പണി
ചെയ്‌വാൻ അതിൽ നിന്നു തടി എടുക്കാമോ? നാനാപാത്രം തൂക്കുന്നതിന്ന്
</lg><lg n="൪"> അതിൽനിന്ന് ഓർ ആണി പോലും എടുക്കുമോ? ഇതാ തീക്ക് ആ
ഹാരമായി കൊടുക്കപ്പെടുന്നു. അതിൽ രണ്ട് അറ്റങ്ങളെയും തീ തി
</lg><lg n="൫">ന്നു നടുവിനെ കരിച്ച ശേഷം പണിക്കു കൊള്ളാമോ? കണ്ടാലും അതു
മുഴുവനായിരിക്കേ പണിക്ക് ആകാ, തീ അതിനെ തിന്നു കരിച്ച ശേ
</lg><lg n="൬">ഷം പണിക്കാമോ പിന്നേയല്ലോ?— അതുകൊണ്ടു യഹോവാകൎത്താവ്
ഇവ്വണ്ണം പറയുന്നു: ഞാൻ തീക്ക് ആഹാരമായിക്കൊടുക്കുന്ന കാട്ടുമരങ്ങ
ളിലേ മുന്തിരിവള്ളിയുടേ മരം ഏതുപ്രകാരം അപ്രകാരം ഞാൻ യരുശ
</lg><lg n="൭">ലേം നിവാസികളെ കൊടുത്തു വിട്ടു, എന്മുഖത്തെ അവരെക്കൊള്ളേ
വെക്കുന്നു. തീയിൽനിന്ന് അവർ പുറപ്പെട്ടു വന്നു, തീയും അവരെ തി
</lg><lg n="൮">ന്നും. അവർ ദ്രോഹലംഘനം ചെയ്കയാൽ എന്മുഖത്തെ അവരെക്കൊ
ള്ളേ വെച്ചു ദേശത്തെ പാഴാക്കുമ്പോൾ ഞാൻ യഹോവ എന്ന് അവർ
അറികയും ചെയ്യും എന്നു യഹോവാകൎത്താവിൻ അരുളപ്പാടു.
</lg> [ 270 ] ൧൬. അദ്ധ്യായം.

അരിഷ്ടക്കട്ടിയെ ദൈവം കൈക്കൊണ്ടു വളൎത്തി വേട്ട ശേഷം (൧൫) അ
വൾ ദ്രോഹിച്ചു വ്യഭിചരിച്ചുള്ള കൃതഘ്നതെക്കു (൩൫) ശിക്ഷ വേണ്ടുന്നതു.
(൫൩) നിവൎത്തനം വരും താനും.

<lg n="൧. ൨"> യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മനുഷ്യപുത്ര യരു
</lg><lg n="൩">ശലേമോടു അതിന്റേ അറെപ്പുകളെ അറിയിച്ചു പറക: യഹോവാക
ൎത്താവു യരുശലേമോട് ഇപ്രകാരം പറയുന്നു: നിന്റേ ഉല്പത്തിയും ജന
നവും കനാൻദേശത്തു തന്നേ, നിന്റേ അപ്പൻ അമോൎയ്യനും അമ്മ ഹി
</lg><lg n="൪">ത്ഥ്യയും അത്രേ. നിന്റേ ജനനമോ പിറന്ന നാളിൽ നിന്റേ പൊ
ക്കിൾ അറുത്തില്ലാ, ശുദ്ധിക്കായി വെള്ളത്തിൽ നിന്നെ കഴുകീട്ടും ഇല്ല
</lg><lg n="൫"> ഉപ്പു തേച്ചിട്ടും ഇല്ല, ജീൎണ്ണവസ്ത്രം ചുറ്റിയതും ഇല്ല. ഇവ ഒന്നും കനി
വാലേ ചെയ്തുതരുവാൻ ഒരു കണ്ണും നിന്നെ ആദരിച്ചില്ല, പിറന്ന നാ
ളിൽ നിന്റേ പ്രാണനിൽ നീരസം തോന്നുകയാൽ വെളിമ്പറമ്പിൽ എ
റിഞ്ഞേച്ചതേ ഉള്ളൂ.— ഞാനോ അരികിൽ കടന്നു നീ ചോരയിൽ പിര
ളുന്നതു കണ്ടു: നിൻ രക്തത്തിൽ എങ്കിലും ജീവിക്ക! എന്നു പറഞ്ഞു;
</lg><lg n="൭"> നിൻ രക്തത്തിൽ ജീവിക്ക! എന്നു ഞാൻ നിന്നോടു പറഞ്ഞു. വയലി
ലേ വിളവു പോലേ ഞാൻ നിന്നെ ലക്ഷമാക്കി. നീ വളൎന്നു വലുതായി
കവിൾത്തടശോഭയോട് എത്തി, സ്തനങ്ങൾ മുറ്റി നികന്നു രോമവും തെ
</lg><lg n="൮">ഴത്തു. എങ്കിലും നീ നഗ്നയും ഉടാത്തവളും അത്രേ. പിന്നേ ഞാൻ അ
രികിൽ കടന്നു നിന്നെ കണ്ടപ്പോൾ ഇതാ നിന്റേ സമയം പ്രേമസമ
യം (എന്നുകണ്ടു) എന്റേ വസ്ത്രത്തെ നിന്മേൽ പരത്തി നിന്റേ നഗ്ന
തയെ മറെച്ചു നിണക്ക് ആണയിട്ടു നിന്നോടു നിയമത്തിൽ പുക്കു, എ
ന്നു യഹോവാകൎത്താവിൻ അരുളപ്പാടു, നീ എനിക്കുള്ളവളായി തീരു
</lg><lg n="൯"> കയും ചെയ്തു.— ഞാൻ വെള്ളം കൊണ്ടു നിന്നെ കഴുകി നിന്റേ ചോര
</lg><lg n="൧൦"> ഒഴുക്കിക്കളഞ്ഞു എണ്ണകൊണ്ടു നിന്നെ തേച്ചു, ചിത്രത്തൈയലുള്ള പുടവ
ഉടുപ്പിച്ചു കടല്പശുത്തോൽ ചെരിപ്പാക്കി നേരിയ തുണി (തലെക്കു) കെ
</lg><lg n="൧൧">ട്ടിച്ചു പട്ടു പുതപ്പിച്ചു. പിന്നേ ആഭരണങ്ങളെ അണിയിച്ചു നിൻ കൈ
</lg><lg n="൧൨">കളിൽ വളകളും കഴുത്തിന്നു തുടരും ഇടുവിച്ചു, നാസികെക്കു മൂക്കുത്തിയും
കാതുകളിൽ കുണുക്കുകാതിലയും തലമേൽ അഴകിയ കിരീടവും തന്നു.
</lg><lg n="൧൩"> പൊന്നും വെള്ളിയും നിന്റേ ഭൂഷണം, നേരിയതും പട്ടും ചിത്രത്തയ്യലും
നിന്റേ ഉടയും ആയി. നേരിയ മാവും തേൻ എണ്ണയും നീ ഉപജീവി
</lg> [ 271 ] <lg n="൧൪">ച്ചു. അത്യന്തം സുന്ദരിയായി ചമഞ്ഞു രാജത്വവും സാധിച്ചു. ഭംഗിയെ
</lg><lg n="൧൪"> ചൊല്ലി നിന്റേ കീൎത്തി ജാതികളിൽ പുറപ്പെട്ടു. ഞാൻ നിന്മേൽ വെ
ച്ച എൻ പ്രഭയാൽ അതു സാക്ഷാൽ തികവുള്ളത് എന്നു യഹോവാകൎത്താ
വിൻ അരുളപ്പാടു.

</lg>

<lg n="൧൫"> അനന്തരം നിന്റേ സൌന്ദൎയ്യത്തിൽ നീ ആശ്രയിച്ചു പേർകൊണ്ട
തിൽ തേറി പുലയാടി, കടക്കുന്ന ഏവന്റേ മേലും നിൻ വേശ്യാവൃത്തി
</lg><lg n="൧൬"> യേ തൂകി, അവന്ന് അതു കിട്ടി. നിന്റേ വസ്ത്രങ്ങളിൽ ചിലതു നീ
എടുത്തു പല നിറത്തിൽ കന്നുകാവു (ജമക്കാളങ്ങളെ) തീൎത്തു അവയുടേ
</lg><lg n="൧൭"> മേൽ പുലയാടി, വരേണ്ടാത്തതും ആകാത്തതും അത്രേ! ഞാൻ തന്ന
എന്റേ പൊന്നും വെള്ളിയുംകൊണ്ടുള്ള ആഭരണക്കോപ്പ് എടുത്തു നി
</lg><lg n="൧൮"> ണക്കു പുരുഷബിംബങ്ങളെ ചമെച്ചു അവയോടു പുലയാടി. നിന്റേ
ചിത്രത്തൈയലുള്ള ശീലകൾകൊണ്ടു നീ അവ പുതപ്പിച്ചു, എൻ തൈല
</lg><lg n="൧൯"> വും ധൂപവൎഗ്ഗവും അവെക്കു നിവേദിച്ചു. ഞാൻ തന്ന എന്റേ അന്നവും
ഞാൻ നിന്നെ തീറ്ററിയ മാവ് എണ്ണ തേനും ഇഷ്ടഗന്ധം കഴിപ്പാൻ നീ
അവെക്കു മുൻ വെച്ചു. ഇങ്ങനേ ആയി എന്നു യഹോവാകൎത്താവിൻ
</lg><lg n="൨൦"> അരുളപ്പാടു.- നീ എനിക്കു പെറ്റ പുത്രപുത്രിമാരെയും എടുത്തു അവെ
</lg><lg n="൨൧"> ക്ക് ഊണായി കഴിച്ചു; നിന്റേ വേശ്യാദോഷം പോരാഞ്ഞിട്ടോ എൻ
</lg><lg n="൨൨"> മക്കളെ നീ അറുത്തു അവെക്കു തീയൂടേ കടത്തി അൎപ്പിച്ചതു? നിന്റേ
എല്ലാ അറെപ്പുകളിലും വേശ്യാദോഷങ്ങളിലും നീ നഗ്നയും ഉടാത്തവളു
മായി ചോരയിൽ പിരണ്ടുകിടന്ന ബാല്യദിവസങ്ങളെ ഓൎത്തതും ഇല്ല.

</lg>

<lg n="൨൩"> നിന്റേ എല്ലാ ദുഷ്ടതെക്കും പിന്നേ ഉണ്ടായിതു: നിനക്കു ഹാ കഷ്ടം
</lg><lg n="൨൪"> കഷ്ടം! എന്നു യഹോവാകൎത്താവിൻ അരുളപ്പാടു: നീ കല്‌വളവു പണി
</lg><lg n="൨൫"> തു വീഥിതോറും നിനക്കു കാവു ചമെച്ചു, വഴിത്തല തോറും നിൻ കാ
വു തീൎത്തു നിന്റേ ഭംഗിക്കു കറ പിടിപ്പിച്ചു കടക്കുന്ന ഏവന്നും കാൽ
</lg><lg n="൨൬"> അകത്തി വെച്ചു നിന്റേ പുലയാട്ടു പെരുപ്പിച്ചു. മാംസപുഷ്ടി ഏറും
മിസ്രക്കാർ എന്ന നിന്റേ അയൽക്കാരോടു നീ കളിച്ചു എന്നെ മുഷിപ്പി
</lg><lg n="൨൭"> പ്പാൻ നിന്റേ പുലയാട്ടു പെരുപ്പിച്ചു. അന്നു അതാ ഞാൻ നിണക്കു
നേരേ കൈ നീട്ടി ദിവസപ്പൊറുതിക്കുള്ളതു കുറെച്ചു നിന്റേ അസഭ്യ
വഴിയിങ്കൽ നാണിച്ചു നിന്നെ പകെക്കുന്ന ഫലിഷ്ടപുത്രിമാരുടേ ഇഷ്ട
</lg><lg n="൨൮"> ത്തിന്നു നിന്നേ ഏല്പിച്ചു വിട്ടു. നീ തൃപ്തി വരാത്തവൾ ആകയാൽ അ
ശ്ശൂരോടും പുലയാടി, തൃപ്തി കണ്ടതും ഇല്ല. കനാന്യപ്രായമുള്ള കൽദയ
ദേശത്തോളവും നി പുലയാട്ടു പെരുപ്പിച്ചു അതിനാൽ തൃപ്തി കണ്ടതും

</lg> [ 272 ] <lg n="൩൦"> ഇല്ല. ഇങ്ങനേ ധാൎഷ്ട്യം തികഞ്ഞ ഭോഗിനിയുടേ വേല എല്ലാം ചെ
യ്കയിൽ നിന്റേ മനസ്സിന് എന്തൊരു ഭോഗാഭിലാഷം ഉണ്ടു? എന്നു യ
</lg><lg n="൩൧"> ഹോവാകൎത്താവിൻ അരുളപ്പാടു. വഴിത്തലതോറും നിനക്കു കല്‌വളവു
പണിതുംവീഥിതോറും കാവുകളെ തിൎത്തും പോരുകയിൽ നീ കൂത്തിച്ചിക്ക്
</lg><lg n="൩൨"> ഒവ്വാതേ കൂലിയെ നിരസിച്ചു പാൎത്തു. വ്യഭിചാരിണിയായ ഭാൎയ്യ, കെ
</lg><lg n="൩൩">. ട്ടിയവനു പകരം അന്യന്മാരെ കൈക്കൊള്ളും! എല്ലാ കൂത്തികൾക്കും
സമ്മാനം കൊടുപ്പാറുണ്ടു, നീയോ സകല കാമികൾക്കും കാഴ്ചകളെ കൊടു
ത്തു, ചുററിൽനിന്നും വന്നു നിന്നോടു ഭോഗിപ്പാൻ അവരെ സമ്മാനിച്ചു
</lg><lg n="൩൪"> പോന്നു. ഇങ്ങനേ പരസംഗത്തിൽ നിനക്കു മറ്റു സ്ത്രീകളുടെ വിപ
രീതം ഉണ്ടായി, കാമക്കൂത്താടുവാൻ നിന്നെ പിന്തേരുമാറില്ലല്ലോ; സമ്മാ
നം ഇങ്ങു തരാതേ കണ്ടു അങ്ങോട്ടു സമ്മാനം കൊടുക്കയാലും നീ വിപരീ
തയായി ചമഞ്ഞു.

</lg>

<lg n="൩൫">.൩൬ അതുകൊണ്ടു ഹേ വേശ്യേ യഹോവാവചനം കേൾക്ക! യഹോവാ
കൎത്താവ് ഇപ്രകാരം പറയുന്നു: നിന്റേ കാമികളോടു പുലയാടുകയിൽ
നിന്റേ പണം തൂകി നിന്റേ നഗ്നത വെളിപ്പെട്ടുപോകകൊണ്ടും നി
ന്റേ അറെപ്പുള്ള മുട്ടങ്ങൾ ഒക്കയും നിമിത്തവും ഇവെക്കു കൊടുത്ത മ
</lg><lg n="൩൭"> ക്കളുടേ രക്തത്തെ വിചാരിച്ചും, ഞാൻ ഇതാ നിന്നോടു രസിച്ചിട്ടുള്ള
സകലകാമികളെയും നീ സ്നേഹിച്ച ഏവരെയും നീ ദ്വേഷിച്ച ഏവരു
മായി കൂട്ടിക്കൊണ്ടു ചുറ്റിൽനിന്നും നിന്നെക്കൊള്ളേ ചേൎത്തു നിന്റേ
നാണിടം അവൎക്കു വെളിപ്പെടുത്തി നിൻ നഗ്നത ഒക്കയും കാണുമാറാ
</lg><lg n="൩൮"> ക്കും. പിന്നേ വ്യഭിചാരിണികൾക്കും രക്തംചിന്നിച്ചവൎക്കും വെച്ച
ന്യായങ്ങളിൻപ്രകാരം ഞാൻ നിണക്കു വിധിച്ചു എരിവിൻ ഊഷ്മാവി
</lg><lg n="൩൯"> നാൽ നിന്നെ രക്തമാക്കിക്കളയും. നിന്നെ അവരുടേ കൈയിൽ കൊ
ടുക്കും; നിന്റേ കല്‌വളവ് അവർ പൊളിച്ചു കാവുകളെ ഇടിച്ചു നിന്റേ
വസ്ത്രങ്ങളെ ഇഴത്തുവാരി ആഭരണക്കോപ്പും എടുത്തു നിന്നെ നഗ്നയും
</lg><lg n="൪൦"> വിവസ്ത്രയും ആക്കി വിടും. നിനക്കു നേരേ അവർ ഒരു കൂട്ടം വരു
</lg><lg n="൪൧"> ത്തി നിന്നെ കല്ലുകൊണ്ട് എറിഞ്ഞു വാളുകളാൽ തുണ്ടിക്കളയും, നിന്റേ
വീടുകളെ തീയിട്ടു ചുടുകയും അനേക സ്ത്രീകൾ കാൺങ്കേ നിങ്കൽ ന്യായ
വിധികൾ നടത്തുകയും ചെയ്യും. ഇങ്ങനേ ഞാൻ നിന്നെ വേശ്യാവൃത്തി
</lg><lg n="൪൨"> യെ ഒഴിപ്പാറാക്കും, നീ ഇനി സമ്മാനം കൊടുക്കയും ഇല്ല. എൻ ഊ
ഷ്മാവിനെ ഞാൻ നിങ്കൽ ശമിപ്പിച്ചിട്ടു എന്റേ എരിവു നിന്നെ വിട്ടു മാ
റും, ഞാൻ ഇനി വ്യസനം തോന്നാതേ അടങ്ങിപ്പാൎക്കയും ചെയ്യും.
</lg> [ 273 ] <lg n="൪൩"> നിന്റേ ബാല്യദിവസങ്ങളെ ഓൎക്കാതേ ഈ വിധത്തിൽ ഒക്കയും എ
നിക്ക് എതിരേ തിമിൎക്കയാൽ ഞാനും നിന്റേ വഴിയെ നിന്തലമേൽ
വരുത്തുന്നുണ്ടു. നിന്റേ എല്ലാ അറെപ്പുകളോടും കൂടേ ഞാനും (൩.മോ.
൧൯,൨൯) പാതകം ചെയ്യായ്‌വാൻ തന്നേ, എന്നു ഹോവാകൎത്താവിൻ
</lg><lg n="൪൪"> അരുളപ്പാടു. ഇതാ ഏതു സദൃശക്കാരനു0 നിന്നെച്ചൊല്ലി ഈ സദൃശം
</lg><lg n="൪൫"> പ്രയോഗിക്കും: അമ്മകണക്കേ മക്കളും എന്നത്രേ. തന്റേ ഭൎത്താവി
നെയും മക്കളെയും വെടിഞ്ഞുപോയ അമ്മെക്കു നീ മകൾ തന്നേ, തങ്ങ
ടേ ഭൎത്താക്കന്മാരെയും മക്കളെയും വെടിഞ്ഞ നിന്റേ സഹോദരികൾക്കു
നീ സഹോദരിയും ആകുന്നു. നിങ്ങടേ അമ്മ ഹിത്ഥ്യയും അപ്പൻ അ
</lg><lg n="൪൬"> മോൎയ്യനും അല്ലോ. നിന്റേ വലിയ സഹോദരി തന്റേ പുത്രിമാരു
മായി നിന്റേ വലത്തു വസിക്കുന്ന സദോം അത്രേ.
</lg><lg n="൪൭"> ഇരുവരുടേ വഴികളിൽ നീ നടന്നതും അവരുടേ അററെപ്പുകൾ പോലേ
ചെയ്തതും അസാരമ്മാത്രമല്ല, നിന്റേ എല്ലാ വഴികളിലും അവരെക്കാൾ
</lg><lg n="൪൮"> നീ വഷളായിച്ചമഞ്ഞു. എൻ ജീവനാണ എന്നു യഹോവാകൎത്താവിൻ
അരുളപ്പാടു; നിന്റേ പുത്രിമാരുമായി നീ ചെയ്തതു പോലേ സഹോദരി
</lg><lg n="൪൯"> യായ സദോം പുത്രിമാരുമായി ചെയ്തിട്ടില്ല. സഹോദരിയായ സദോമി
ന്റേ കുറ്റം ഇതത്രേ കാൺങ്ക: ഡംഭവും അന്നതൃപ്തിയും നിൎഭയസ്വൈ
രവും അവൾക്കും പുത്രിമാൎക്കും ഉണ്ടാകയാൽ ദീനദരിദ്രരുടേ കൈയിനെ
</lg><lg n="൫൦"> താങ്ങീട്ടില്ല. ഇങ്ങനേ അവർ പൊങ്ങി ഉയൎന്നു എന്റേ മുമ്പിൽ അ
റെപ്പു ചെയ്തു പോയി; അതു ഞാൻ കണ്ട ഉടനേ അവരെ നിക്കിക്ക
</lg><lg n="൫൧"> ളഞ്ഞു. ശമൎയ്യയോ നിൻ പാപങ്ങളുടേ പാതിയോളം പിഴെച്ചവൾ അ
ല്ല; അവരെക്കാൾ നീ അറെപ്പുകളെ വളരേ ആക്കി, ചെയ്ത അറെപ്പു
</lg><lg n="൫൨"> കൾ എല്ലാംകൊണ്ടും സഹോദരിമാരെ നിതീകരിച്ചു. എന്നാൽ നീ സ
ഹോദരിമാൎക്ക് നടുതീൎത്ത മാനക്കേടു നീയും ചുമക്ക! അവരെക്കാൾ കുത്സി
തയായി കാട്ടിയ നിന്റേ പാപങ്ങളാൽ അവർ നിന്നിൽ നീതി ഏറിയ
വരല്ലോ. ഇങ്ങനേ സഹോദരിമാരെ നീതീകരിച്ച ശേഷം നീയും നാ
ണിച്ചു നിന്റേ മാനക്കേടു ചുമന്നു വരിക!

</lg>

<lg n="൫൩"> ഞാനോ അവരുടേ അടിമയെ മാറ്റും, സദോംപുത്രിമാരുടേ അടിമ
യും ശമൎയ്യാപുത്രിമാരുടേ അടിമയും ഇരുവരുടേ ഇടയിൽ നിന്റേ അടിമ
</lg><lg n="൫൪"> തന്നെയും മാറ്റും; നീ ചെയ്തത് എല്ലാം ഓൎത്തു ലജ്ജിച്ചു നിന്റേ മാന
</lg><lg n="൫൫"> ക്കേടു ചുമന്നുകൊണ്ട് അവരെ ആശ്വസിപ്പിക്കേണ്ടതിന്നത്രേ. നിന്റേ
</lg> [ 274 ] <lg n="">ഉടപ്പിറന്ന സദോമും പുത്രിമാരും തങ്ങളുടേ ആദി അവസ്ഥെക്കു മടങ്ങും,
ശമൎയ്യയും പുത്രിമാരും തങ്ങടേ ആദി അവസ്ഥെക്കു മടങ്ങും, നീ
</lg><lg n="൫൬"> യും പുത്രിമാരും നിങ്ങടേ ആദി അവസ്ഥെക്കു മടങ്ങും. നിന്റേ ദുഷ്ടത വെളി
പ്പെടുന്നതിന്നു മുമ്പേ നിന്റേ ഡoഭുകളുടേ നാളിൽ സഹോദരിയായ
</lg><lg n="൫൭"> സദോം നിന്റേ വായിൽ ഉപദേശമായിരുന്നില്ലല്ലോ. (അത് ഇപ്പോ
ൾ വെളിപ്പെടുന്നതു), അറാംപുത്രിമാരും ചുറ്റുകാരത്തികളും ഒക്കെയും ഫ
ലിഷ്ടപുത്രിമാരും ചുറ്റിലും നിന്നെ ഉൾച്ചിരിപൂണ്ടു നിന്ദിച്ച കാലം പോ
</lg><lg n="൫൮"> ലേ. നിന്റേ പാതകവും അറെപ്പുകളും എല്ലാം നീയേ ചുമക്കുന്നുണ്ടു
</lg><lg n="൫ൻ"> എന്നു യഹോവയുടേ അരുളപ്പാടു.— എങ്ങനേ എന്നാൽ യഹോവാക
ൎത്താവ് ഇവ്വണ്ണം പറയുന്നു: ആണയെ ധിക്കരിച്ചു നിയമത്തെ ഭഞ്ജിച്ച
</lg><lg n="൬൦"> വളായ നീ ചെയ്തതു പോലേ ഞാൻ നിന്നോടും ചെയ്യുന്നു. എങ്കിലും
നിന്റേ ബാല്യദിവസങ്ങളിൽ എനിക്കു നിന്നോടുള്ള നിയമത്തെ ഞാൻ
</lg><lg n="൬൧"> ഓൎത്തു നിത്യനിയമം നിനക്കായി സ്ഥാപിക്കും, പിന്നേ നിന്റേ സ
ഹോദരിമാർ ഏറേ വലിയവരും ചെറിയോരും ഒന്നിച്ചു നിനക്കു കിട്ടു
മ്പോൾ നിന്റേ വഴികളെ നീ ഓൎത്തു നാണിക്കും. അവരെ ഞാൻ നിനക്കു
പുത്രിമാരായി തരും, നിന്റേ നിയമത്തിൽ ചേരാത്തവർ എങ്കിലും.
</lg><lg n="൬൨"> നിന്നോടു ഞാൻ എൻ നിയമത്തെ സ്ഥാപിക്കും ഞാൻ യഹോവ എന്നു
</lg><lg n="൬൩"> നീ അറികയും ചെയ്യും; നീ ചെയ്തതു ഒക്കയും ഞാൻ മൂടിക്കുളഞ്ഞു ത
രുമ്പോൾ നീ ഓൎത്തു നാണിച്ചു നിനക്കു ലജ്ജ നിമിത്തം ഇനി വായ്ത്തുറ
ക്ക് ഇല്ലാതിരിക്കേണ്ടതിന്നു തന്നേ. എന്നു. യഹോവാകൎത്താവിൻ അരു
ളപ്പാടു.

</lg>

൧൭. അദ്ധ്യായം.

ഒരുകടങ്കഥയാൽ (൧) ദാവീദ്യകുലത്തിൻ താഴ്ചയും (൨൨) മശീഹയാൽ ഉയ
ൎച്ചയും വൎണ്ണിച്ചതു.

<lg n="൧. ൨"> യഹോവാവചനം എനിക്കുണ്ടായി പറഞ്ഞിതു: മനുഷ്യപുത്ര ഇസ്ര
</lg><lg n="൩"> യേൽഗൃഹത്തോടു കടങ്കഥ ചൊല്ലി സദൃശം മൊഴിച്ചു പറക: യഹോ
വാകൎത്താവ് ഇപ്രകാരം പറയുന്നു: വലിയ ചിറകും നിടിയ വാൽത്തൂവ
ലും പലനിറമുള്ള പൂടയും ആണ്ട വങ്കഴുകൻ, ലിബനോനിൽ വന്നു ദേവ
</lg><lg n="൪"> ദാരുവിൻ തലയെ എടുത്തു. ഉച്ചിയിലേ ചില്ലിയെ അവൻ അടൎത്തു
കനാന്യപ്രായമായ നാട്ടിൽ കൊണ്ടുചെന്നു കച്ചവടക്കാരുടേ പട്ടണ
</lg><lg n="൫"> ത്തിൽ വെച്ചു. പിന്നേ ദേശത്തിന്റേ വിത്തിൽനിന്ന് എടുത്തു പുഞ്ച
</lg> [ 275 ] <lg n="">ക്കണ്ടത്തിൽ ഇട്ടു, പെരുത്ത വെള്ളത്തിന്നു അരികേ ആക്കി അരളി
</lg><lg n="൬"> പോലേ സ്ഥാപിച്ചു. അതും തഴെച്ചു പൊക്കം കുറഞ്ഞു പടൎന്നുള്ള വള്ളി
യായി, അതിന്റേ കൊടികൾ കഴുകന്റേ നേരേ തിരികയും വേരുകൾ ഇവന്റേ
കീഴേ ആകയും വേണ്ടിവന്നുവല്ലോ. ഇങ്ങനേ മുന്തിരിവള്ളി
</lg><lg n="൭"> ആയി കൊമ്പുകൾ ഉണ്ടാക്കി തൂപ്പു മുളപ്പിച്ചുനീട്ടി.— വലിയ ചിറ
കും വളരേ പപ്പും ഉള്ള മറെറാരു വങ്കഴുകനും ഉണ്ടു, അവങ്കലേക്കു ആ
വള്ളി നട്ടുനിൽക്കുന്ന തടത്തിൽനിന്നു വേരുകളെ ദാഹിച്ചുനീട്ടി കൊമ്പു
കളെയും അയച്ചു കഴുകൻതന്നേ നനെക്കേണം എന്നു വെച്ചത്രേ.
</lg><lg n="൮"> ശാഖ ഉത്ഭവിച്ചും കുല പഴത്തും പുഷ്ടിച്ച വള്ളിയാവാൻ അല്ലോ നല്ലവ
ൻ യലിൽ വളരേ വെള്ളത്തിന്നരികേ നടപ്പെട്ടിരുന്നു. പറക: യഹോ
വാകൎത്താവ് ഇവ്വണ്ണം പറയുന്നു: ഇതു സാധിക്കുമോ? (വളളി) ഉണങ്ങു
വാൻ അതിൻ വേരുകളെ പറിച്ചു കുലകളെ കൊത്തിക്കളക ഇല്ലയോ?
തഴെച്ച ഇല ഒക്കയും ഉണങ്ങിയപ്പോം, വേരുകളിന്മേൽ അതു നിവിൎത്തു
</lg><lg n="൧൦"> വാൻ ബലത്ത കൈക്കും ബഹുജനത്തിന്നും ആവതില്ല. ഇതാ നടപ്പെ
ട്ടിട്ടും സാധിക്കുമോ? കിഴക്കൻ കാറ്റ് അതിൽ തട്ടിയാൽ ഉടനേ മുറ്റ
ഉണങ്ങുക ഇല്ലയോ? അതു തഴെച്ച തടങ്ങളിൽ ഉണങ്ങും.

</lg>

<lg n="൧൧. ൧൨"> യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മത്സരഗൃഹ
ത്തോട് ഇത് എന്ത് എന്ന് അറിയുന്നില്ലയോ? എന്നു പറഞ്ഞാലും! പറ
ക: ബാബേൽരാജാവ് അതാ യരുശലേമിൽ വന്നു അതിലേ അരചനെ
യും പ്രഭുക്കളെയും പിടിച്ചു ബാബേലിൽ കൂട്ടിക്കൊണ്ടു പോയി;
</lg><lg n="൧൩"> രാജകുലത്തിൽ (ഒരുത്തനെ) എടുത്തു നിയമം ഖണ്ഡിച്ചു ആണ ഇടുവിച്ചു,
</lg><lg n="൧൪"> എങ്കിലും ഉയൎന്നു പോകാതേ താണ രാജ്യമായി നിയമത്തെ കാത്തുകൊ
ണ്ടു നിൽക്കേണം എന്നു വെച്ചു ദേശത്തിലേ ബലവാന്മാരെ അവൻ എടു
</lg><lg n="൧൫"> ത്തുകൊണ്ടു പോയി. (ചിദക്കിയാവോ) മിസ്രെക്കു ദൂതന്മാരെ അയച്ചു
കുതിരകളെയും ബഹുജനത്തെയും കൊടുപ്പാൻ ചോദിച്ചു അവനോടു
മറുത്തുപോയി. അവൻ തഴെക്കുമോ? ഇവ ചെയ്തവൻ ഒഴിച്ചു പോരു
</lg><lg n="൧൬"> മോ? നിയമത്തെ ഭഞ്ജിച്ചിട്ടു വഴുതിപ്പോരുമോ? യഹോവാകൎത്താവിൻ
അരുളപ്പാടാവിതു: എൻ ജീവൻ ആണ ഏവൻ അവനെ വാഴിച്ചു ഏ
വന്റേ ആണയെ അവൻ ധിക്കരിച്ചു നിയമം ഭഞ്ജിച്ചതു ആ രാജാ
വിൻ സ്ഥലത്തിലും അണയത്തും ബാബേലിൻ മദ്ധ്യേ തന്നേ അവൻ
</lg><lg n="൧൭"> മരിക്കും. ഫറോവോ മഹാബലത്താലും അനേകസമൂഹത്താലും അല്ല
അവനു പോരിൽ തുണെക്കും, ബഹുപ്രാണനാശത്തിന്നായി മേടു
</lg> [ 276 ] <lg n="൧൮"> കുന്നിച്ചു കൊന്തളങ്ങൾ പണിയുമ്പോൾ തന്നേ. അവൻ ആണയെ
ധിക്കരിച്ചു നിയമത്തെ ഭഞ്ജിച്ചു, ഇതാ കൈകൊടുത്ത ശേഷം ഇത് എ
</lg><lg n="൧൯"> ല്ലാം ചെയ്തു പോയി, അവൻ വഴുതി പോരുക ഇല്ല. അതു കൊണ്ടു
അഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: എൻ ജീവനാണ അവൻ ധി
ക്കരിച്ച എന്റേ ആണയെയും ഭഞ്ജിച്ച നിയമത്തെയും ഞാൻ അവ
</lg><lg n="൨൦"> ന്റേ തലമേൽ വരുത്തുന്നുണ്ടു. (൧൨, ൧൩) എൻ വലയെ അവന്റേ
മേൽ വീശും, എൻ കണിയിൽ അവൻ കുടുങ്ങും, ഞാൻ അവനെ ബാ
ബേലിൽ കൊണ്ടുവ്ഹെന്നു എന്നോടു ദ്രോഹിച്ച ദ്രോഹം ചൊല്ലി അവിടേ
</lg><lg n="൨൧"> അവനോടു വ്യവഹരിക്കും. അവന്റെ സകലപടച്ചാൎത്തുകളിലും മണ്ടി
പ്പോയവരും എല്ലാം വാളാൽ വീഴുകയും ശേഷിച്ചവർ എല്ലാ കാറ്റിന്നും
ചിതറുകയും യഹോവയായ ഞാൻ ഉരെച്ചു എന്നു നിങ്ങൾ അറിക
യും ചെയ്യും

</lg>

<lg n="൨൨"> യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു; ഞാനോ ഉന്നതദേവദാരുവിൻ
തലയിൽനിന്ന് ഒന്ന് എടുത്തു സ്ഥാപിക്കും, അതിൽ ചില്ലികളുടേ
മേലേതിൽനിന്നു നേരിയതിനെ അടൎത്തു ഉച്ചൈർ ഉരയൎന്ന മലമേൽ ഇ
</lg><lg n="൨൩"> ളന്തൈയായി നടും; ഇസ്രയേലിൻ ഉന്നതപൎവ്വതത്തിൽ ഞാൻ അതു
നടും, അതു കൊമ്പുകളെ ഉല്പാദിച്ചു ഫലം ഉണ്ടാക്കി പുഷ്ടിച്ച ദേവദാരു
ആകും, ഏതു വക ചിറകുള്ള പക്ഷി എല്ലാം അതിൻ കീഴേ പാൎക്കും,
</lg><lg n="൨൪"> അതിൻ ശാഖകളുടേ നിഴലിൽ പാൎക്കും. യഹോവയായ ഞാൻ ഉയൎന്ന
മരത്തെ താഴ്ത്റ്റി താണമരത്തെ ഉയൎത്തി പച്ചമരം ഉണക്കി ഉണങ്ങിയ
മരം തഴപ്പിച്ചു എന്നു വയലിലേ വൃക്ഷങ്ങൾ ഒക്കയും അറിയും. യഹോ
വയായ ഞാൻ ഉരെച്ചും ചെയ്തും ഇരിക്കും

</lg>

൧൮. അദ്ധ്യായം.

താന്താന്റെ കുറ്റത്തിന്നു ശിക്ഷ ഉണ്ടു (൫) നീതിയാൽ തനിക്കേ ജീവനുള്ളൂ.
(൧൦) മകുന്ന് അത് ഉതകാതു ൧൪) താൻ തനിക്കു നോക്കേണം (൨൧) മാനസാ
ന്തരത്താലേ രക്ഷ ഉള്ളൂ.

<lg n="൧">.൨ യഹോവാവചനം എനിക്കുണ്ടായി പറഞ്ഞിതു: അച്ഛന്മാർ പിഞ്ചുതി
ന്നാൽ മക്കൾക്കു പല്ലുകൾ കൂശും (യിറ. ൩൧, ൨൯) എന്നൊരു സദൃശം
</lg><lg n="൩"> ഇസ്രയേൽനാട്ടിൽ നിങ്ങൾ പ്രയോഗിപ്പാൻ എന്തു? എൻ ജീവൻ ആണ
ഐ സദൃശം ഇനി ഇസ്രയേലിൽ മൊഴിക്കരുത് എന്നു യഹോവാകൎത്താ
</lg><lg n="൪"> വിൻ അരുളപ്പാടു. ഇതാ സകലദേഹികളും എനിക്കുള്ളവ, അച്ഛന്റേ
</lg> [ 277 ] <lg n="">ദേഹിയും മകന്റേ ദേഹിയും ഒരു പോലേ എനിക്കുള്ളവ, തിഴെക്കുന്ന
ദേഹിയേ മരിക്കുന്നുള്ളൂ.

</lg>

<lg n="൫. ൬"> ഒരുവൻ നീതിമാനായി നേരും ന്യായവും ചെയ്തു, മലകളിന്മേൽ
ഭക്ഷിക്കാതേയും ഇസ്രസേൽഗൃഹത്തിൻ മുട്ടങ്ങൾക്കു നേരേ കണ്ണ് ഉയ
ൎത്താതേയും കൂട്ടുകാരന്റേ ഭാൎയ്യയെ തീണ്ടിക്കാതേയും തീണ്ടായവളോട്
</lg><lg n="൭"> അണയാതേയും, ആരെയും ഉപദ്രവിക്കാതേയും ഒട്ടും പിടിച്ചുപറി
ക്കാതേയും പാൎത്തു, കടത്തിന്നുള്ള പണയം മടക്കിക്കൊടുത്തു, വിശക്കുന്ന
</lg><lg n="൮"> വന്ന് അപ്പം നൽകി നഗ്നനെ വസ്ത്രം പുതപ്പിച്ചു, പലിശെക്കു കൊടു
ക്കാതേ പൊലുവാങ്ങാതേ, അക്രമത്തിൽനിന്നു കൈ നീക്കി, ആൾക്ക്
</lg><lg n="൯"> ആളോടുള്ള ഇടച്ചലിൽ പട്ടാങ്ങുന്യായം തീൎത്തു, സത്യം പ്രവൃത്തി
പ്പാൻ എന്റേ വെപ്പുകളിൽ നടന്നു എൻ ന്യായങ്ങളെ കാത്തുകൊണ്ടാൽ
ആയവൻ നീതിമാൻ. അവൻ ജീവിക്കേ ഉള്ളൂ എന്നു യഹോവാവൎത്താ
</lg><lg n="൧൦"> വിൻ അരുളപ്പാടു.— അവനു പക്ഷേ ഓർ ഉഗ്രപുത്രൻ ജനിക്കും,
രക്തം ചിന്നുന്നവോ അഛ്ശൻ ഒട്ടും ചെയ്യാതെ മേല്പടി ഒന്നുമാത്രം
</lg><lg n="൧൧"> ചെയ്യുന്നവനോ, മലകളിന്മേൽ ഭക്ഷിച്ചു കൂട്ടുകാരന്റേ ഭാൎയ്യയെ തീ
</lg><lg n="൧൨"> ണ്ടിച്ചു, ദീനദരിദ്രരെ ഒപദ്രവിച്ചു, പിടിച്ചുപറിച്ചു, പണയത്തെ മട
</lg><lg n="൧൩"> ക്കതേ, മുട്ടങ്ങൾക്കു നേറേ കണ്ണ് ഉയൎത്തി അറെപ്പു ചെയ്തു, പലിശെക്കു
കൊടുത്തു പൊലുവാങ്ങിപ്പോയാൽ, അവൻ ജീവിക്കയോ? ജീവിക്ക ഇല്ല;
ഐ അറെപ്പുകൾ എല്ലാം ചെയ്തിട്ടു മരിക്കേ ഉള്ളൂ, അവന്റേ രക്തം അ
</lg><lg n="൧൪"> വന്മേൽ ആകും.— അവന്ന് എതാ ഒരു പുത്രൻ ജനിച്ചു അപ്പൻ ചെ
യ്യുന്ന പാപങ്ങളെ ഒക്കയും കണ്ടു, കണ്ടിട്ടും ആ വക ചെയ്യാത്തവൻ,
</lg><lg n="൧൫"> മലകളിന്മേൽ ഭക്ഷിക്ക ഇല്ല ഇസ്രയേൽഗൃഹത്തിൻ കുട്ടങ്ങൾക്കു നേരേ
</lg><lg n="൧൬"> കണ്ണ് ഉയൎത്തുകയും ഇല്ല, കൂട്ടുകാരന്റേ ഭാൎയ്യയെ തീണ്ടിക്കാതേ, ആരെ
യും ഉപദ്രവിക്കാതെ പണയം വ്ഹെച്ചുകൊള്ളാതേ, പിടിച്ചുപറിക്കാതേ
പാൎത്തു, വിശക്കുന്നവൻ അപ്പം നൽകി നഗ്നനെ വസ്ത്രം പുതപ്പിച്ചു,
</lg><lg n="൧൭"> ദീനനിൽനിന്നു കൈനീക്കി പലിശയും പൊലുവും വാങ്ങാതേകണ്ടു
എൻ ന്യായങ്ങളെ ചെയ്തുവരുന്നു. അപ്പന്റേ കുറ്റത്താൽ ഇവൻ മരി
</lg><lg n="൧൮"> ക്കയില്ല, ജീവിക്കേ ഉള്ളൂ. അപ്പൻ പീഡിപ്പിച്ചു സഹോദരനോടു പി
ടിച്ചുപറിച്ചു തൻ ജനമദ്ധ്യേ നന്നല്ലാത്തതു ചെയ്കയാൽ അതാ തൻ കു
</lg><lg n="൧൯"> റ്റത്താൽ മരിക്കും.— പിന്നേ അപ്പന്റേ കുറ്റത്തെ മകൻ കൂടി ന്യായവും
ചെയ്തു എൻ വെപ്പുകളെ ഒക്കയും കാത്തു നടത്തി, അവൻ ജീവിക്കേ
</lg> [ 278 ] <lg n="൨൦"> ഇള്ളൂ. പിഴെക്കുന്ന ദേഹിയായതു മരിക്കും, അപ്പന്റേ കുറ്റം
മകൻ കൂടി ചുമക്ക ഇല്ല, മകന്റേ കുറ്റം അപ്പൻ കൂടി ചുമക്കയും
ഇല്ല; നീതിമാന്റേ നീതി അവന്മേൽ ആകും, ദുഷ്ടന്റേ ദുഷ്ടത അവ
ന്മേൽ അത്രേ.

</lg>

<lg n="൨൧"> ദുഷ്ടനോ ചെയ്ത പാപങ്ങളെ ഒക്കയും വിട്ടു തിരിഞ്ഞു എന്റെ എല്ലാ
വെപ്പുകളെയും കാത്തു നേരം ന്യായവും ചെയ്യും എങ്കിൽ മരിക്കാതേ ജീ
</lg><lg n="൨൨"> വിക്കേ ഉള്ളൂ. അവൻ ചെയ്ത സകലദ്രോഹങ്ങളും അവനോട് ഓൎമ്മ
</lg><lg n="൨൩"> പ്പെടുക ഇല്ല, ഞാൻ ചെയ്ത നീതിയാൽ ജീവിക്കും. ദിഷ്ടന്റെ മരണ
ത്തെ ഞാൻ കാക്ക്ഷിക്കുന്നുവോ? എന്നു യഹോവാകൎത്താവിൻ അരുളപ്പാ
</lg><lg n="൨൪"> ടു, തൻ വഴിയെ വിട്ടു തിരിഞ്ഞു ജീവിക്കേണം എന്നല്ലയോ?— നീതി
മാനോ തന്റേ നീറ്റിയെ വിട്ടു തിരിഞ്ഞ് അക്രമം ചെയ്തു ദിഷ്ടൻ ചെയ്ത
എല്ലാ അറെപ്പുകളെയും നടത്തിയാൽ അവൻ ജീവിക്കുമോ? അവൻ
ചെയ്ത സകലനീതികളും ഓൎമ്മപ്പെടുക ഇല്ല, അവൻ ലംഘിച്ച ദ്രോഹ
</lg><lg n="൨൫"> ത്താലും പിഴെച്ച പാപത്താലും തന്നേ മരിക്കും. നിങ്ങളോ: കൎത്താവി
ന്റേ വഴി ശരി അല്ല എന്നു പറയുന്നു. ഇസ്രായേൽഗൃഹമേ കേട്ടുകൊൾ
വിൻ! എന്റേ വഴി ശരി അല്ല എന്നോ? നിങ്ങടേ വഴികൾ അല്ലോ
</lg><lg n="൨൬"> ശരി അല്ലാത്തതു? നീതിമാൻ തൻ നീതിയെ വിട്ടു തിരിഞ്ഞു അക്രമം
</lg><lg n="൨൭"> ചെയ്തിട്ടു മരിച്ചാൽ അവൻ ചെയ്ത അക്രമത്താലേ മരിപ്പൂ.— ദിഷ്ടനോ
ചെയ്ത ദിഷ്ടതയെ വിട്ടു തിരിഞ്ഞു നേരും ന്യായവും ചെയ്താൽ സ്വദേഹി
</lg><lg n="൨൮"> യെ ജീവിപ്പിക്കും. അവൻ കണ്ടു, താൻ ചെയ്ത സകലദ്രോഹങ്ങളെയും
</lg><lg n="൨൯"> വിട്ടു തിരിഞ്ഞാൽ മരിക്കാതേ ജീവിക്കേ ഉള്ളൂ. എന്നിട്ടും കൎത്താവിൻ
വഴി ശരി അല്ല എന്ന് ഇസ്രായേൽഗൃഹം പറയുന്നു. അപ്പയോ ഇസ്ര
യേൽഗൃഹമേ! എന്റേ വഴികൾ ശരി അല്ല എന്നോ, ശരി അല്ലാത്തതു
</lg><lg n="൩൦"> നിങ്ങടേ വഴികൾ അല്ലോ? അതുകൊണ്ടു ഇസ്രയേൽഗൃഹമേ നിങ്ങൾ
ക്കു ഞാൻ ന്യായം വിധിപ്പതു അവനവന്റേ വഴികൾക്ക് ഒത്തവണ്ണമേ,
എന്നു യഹോവാകൎത്താവിൻ അരുളപ്പാടു. (പാപം) നിങ്ങൾക്ക് അകൃത്യ
ത്തിന്ന് ഇടൎച്ച ആകാതവണ്ണം മനം തിരിഞ്ഞു നിങ്ങടേ സകലദ്രോഹങ്ങ
</lg><lg n="൩൧"> ളെയും വിട്ടു മടങ്ങുവിൻ. നിങ്ങൾ ലംഘിച്ചു ചുമക്കുന്ന സകലദ്രോഹ
ങ്ങളെയും എറിഞ്ഞുകളവിൻ! നിങ്ങൾക്കു പുതിയ ഹൃദയവും പുതിയ ആ
ത്മാവും ഉണ്ടാക്കിക്കൊൾവിൻ! ഇസ്രായേൽഗൃഹമേ നിങ്ങൾ മരിപ്പാൻ
</lg><lg n="൩൨"> എന്തു? ഞാനാകട്ടേ ചാകുന്നവന്റേ മരണം ആഗ്രഹിക്കുന്നില്ല എന്നു
യഹോവാ കൎത്താവിൻ അരുളപ്പാടു. എന്നാൽ മനം തിരിഞ്ഞു ജീവിപ്പിൻ!
</lg> [ 279 ] ൧൯. അദ്ധ്യായം.

യോവഹാജ് യോയഖീൻ (൧൦) മുതലായവരുടേ നാശം കൊണ്ടുള്ള വിലാപം.

<lg n="൧"> നീയോ ഇസ്രയേൽ മന്നവന്മാരെ ചൊല്ലി വിലാപം തുടങ്ങി പറക:
</lg><lg n="൨"> സിംഹിയായ നിന്റേ അമ്മ സിംഹികളുടേ ഇടയിൽ അമൎന്നു ബാല
സിംഹങ്ങളുടേ മദ്ധ്യേ തന്റേ കുട്ടികളെ വളൎത്തിയത് എന്തിനു?
</lg><lg n="൩"> കുട്ടികളിൽ ഒന്നിനെ അവൾ വലുതാക്കി അതു ചെറു കോലരിയായി
</lg><lg n="൪"> തീൎന്നു ഇര പിടിപ്പാൻ ശീലിച്ചു മനുഷ്യരെ തിന്നു. ജാതികൾ അവ
ന്റേ വസ്തുത കേട്ടാറേ അവരുടേ കുഷിയിൽ കുടുങ്ങി, അവർ മൂക്കിൽ
</lg><lg n="൫"> കൊളുത്തുകളെ ഇട്ടു അവനെ മിസ്രദേശത്തു കൊണ്ടുപോയി.— ആശ
ചൊട്ടി കെട്ടുപോയത് അവൾ കണ്ടു കുട്ടികളിൽ മറ്റൊന്നിനെ എടുത്തു
</lg><lg n="൬"> അവനെ ബാലസിംഹമാക്കി. അവൻ സിംഹികളുടേ ഇടയിൽ പെരു
മാറി കോളരിയായി തീൎന്നു ഇര പറിപ്പാൻ ശീലിച്ചു മനുഷ്യരെ തിന്നു,
</lg><lg n="൭"> കൊന്നവരുടേ വിധവകളെ അറിഞ്ഞു ഊരുകളെ പാഴാജ്ജി അലറുന്ന ഒ
</lg><lg n="൮"> ലിയാൽ ദേശവും അതിൽ നിറയുന്നതും ശൂന്യമായിപ്പോയി. അപ്പോൾ
ചുറ്റുമുള്ള നാടുകളിലേ ജാതികൾ അവനെക്കൊള്ളേ വല നിറുത്തു അ
വന്റേ മേൽ വീശി, അവരുടേ കുഴിയിൽ അവൻ കുടുങ്ങിപ്പോയി.
</lg><lg n="൯"> അവർ മൂക്കിൽ കൊളുത്തുകൾ ഇട്ടു അവനെ കൂട്ടിൽ ആക്കി ബാബേൽ
രാജാവിന്നു കൊണ്ടുചെന്നു കോട്ടയിൽ പൂകിച്ചു ഇസ്രായേൽമലകളിൽ അ
വന്റേ നാദം ഇനി കേളാതാക്കിവെക്കയും ചെയ്തു.

</lg>

<lg n="൧൦"> നിന്റേ അമ്മയോ സാവധാനകാലത്തിൽ വെള്ളത്തിന്നരികേ നട്ട
മുന്തിരിവള്ളിക്കു സമം, ആയതു വെള്ളപ്പെരിപ്പത്താൽ തഴെച്ചു പൂത്തു
</lg><lg n="൧൧"> കൊച്ചു, ഉണ്ടായ ബലത്തകൊമ്പുകൾ വാഴുന്നോരുടേ ചെങ്കോലുകൾക്കും
കൊള്ളാം. കാറുകളോളം അതിൻ വളൎച്ച ഉയൎന്നു, ചില്ലികളുടേ കൂട്ട
</lg><lg n="൧൨"> ത്തോടേ ഉന്നതിയിൽ കാണായി. (ദൈവ) ക്രോധം അതിനെ (വേ
രോടു) പൊരിച്ചു നിലത്തേക്ക് എറിഞ്ഞു, കിഴക്കങ്കാറ്റു ഫലത്തെ ഉണക്കി
</lg><lg n="൧൩"> ബലത്ത കൊമ്പുകൾ തകൎത്തു വെന്തു തീക്ക് ഇരയായി. ഇപ്പോൾ അതു
</lg><lg n="൧൪"> മരുവിൽ ദാഹിച്ചു വറണ്ട നിലത്തു നടപ്പെട്ടിരിക്കുന്നു. ശാഖകളുടേ
കോലിൽനിന്നോ അഗ്നി പുറപ്പെട്ടു അതിൻ ഫലത്തെ തിന്നുന്നു, ബല
ത്ത കൊമ്പും വാഴുന്ന ചെങ്കോലും അതിൽ ഇനി ഇണ്ടാകയും ഇല്ല. ഇതു
വിലാപമത്രേ വിലാപം ആകയും ചെയ്യും.
</lg> [ 280 ] ൨൦. അദ്ധ്യായം.

ഇസ്രായേലിൽ മത്സരം (൫) മുളെച്ചു (൧൩) വളൎന്നു (൨൭) തികഞ്ഞതിന്നു
(൩൨) ന്യായവിധി വേണ്ടിയതു. (൩൯) ശുദ്ധിയോടു നിവൎത്തനവും വരും
(അദ്ധ്യ. ൨൩ വരേ തുടൎച്ച).

<lg n="൧"> ഏഴാം ആണ്ടിൽ അഞ്ചാം (തിങ്ങളുടേ) പത്താം തിയ്യതിയിൽ ഇസ്ര
യേൽമൂപ്പന്മാരിൽ ചിലർ യഹോവയോടു ചോദിപ്പാൻ വന്നു എന്റേ
</lg><lg n="൨"> മുമ്പിൽ ഇരുന്നു. അന്നു യഹോവാവകനം എനിക്ക് ഉണ്ടായി പറ
</lg><lg n="൩"> ഞ്ഞിതു: മനുഷ്യപുത്ര ഇസ്രയേൽമൂപ്പന്മാരോട് ഉരിയാടി പറക: യ
ഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: എന്നോടു ചോദിപ്പാൻ നിങ്ങൾ
വന്നുവോ" എൻ ജീവനാണ നിങ്ങളെ എന്നോടു ചോദിപ്പിക്ക
</lg><lg n="൪"> ഇല്ല, എന്നു യഹോവാകൎത്താവിൻ അരുളപ്പാടു. നീ അവൎക്ക് ന്യായം
വിധിക്കുമോ? മനുഷ്യപുത്ര, ന്യായം വിധിക്കുമോ? പാപ്പന്മാരുടേ
അറെപ്പുകൾ അവൎക്ക് അറിയിച്ചു പറക:

</lg>

<lg n="൫"> യഹോവാകൎത്താവ് ഇപ്രകാരം പറയുന്നു: ഞാൻ ഇസ്രായേലെ തെരി
ഞ്ഞെടുത്തു യാക്കോബ് ഗൃഹത്തിൻ സന്തതിക്ക് എൻ കൈഉയൎത്തി മിസ്ര
ദേശത്തിൽ എന്നെ അവൎക്ക് അറിയുമാറാക്കി "ഞാൻ നിങ്ങളുടെ ദൈവ
</lg><lg n="൬"> മായ യഹോവ" എന്നു സത്യം ചെയ്യുന്ന ദിവസത്തിൽ, അന്ന് അവരെ
മിസ്രദേശത്തുന്നിന്നു പുറപ്പെടുവിച്ചു സൎവ്വദേശശിഖാമണിയായി ഞാൻ
അവൎക്ക് ഒറ്റുനോക്കിയതും പാലും തേനും ഒഴുകുന്നതുമായ നാട്ടിൽ ആ
</lg><lg n="൭"> ക്കുവാൻ അവൎക്കു കൈ ഉയൎത്തി കല്പിച്ചിതു: "നിങ്ങൾ ഓരോരുത്തൻ
തൻ കണ്ണുകളുടേ വെറുപ്പുകളെ എറിഞ്ഞു മിസ്രമുട്ടകളാൽ തീണ്ടാ
</lg><lg n="൮"> തേ ഇരിപ്പിൻ, ഞാൻ നിങ്ങളുടേ ദൈവമായ യഹോവ." — എന്നാറേ
അവർഎനോടു മറുത്തു എന്നെ ചെവിക്കൊൾവാൻ മനസ്സ് ഇല്ലാഞ്ഞു,
കണ്ണുകളുടേ വെറുപ്പുകളെ ആരും കളയാതേ മിസ്രമുട്ടകളെ കൈവിടാ
തേ പാൎത്തു. അപ്പോൾ ഞാൻ അവരുടേ മേൽ എൻ ഊഷ്മാവിനെ ചൊ
രിഞ്ഞു മിസ്രദേശമദ്ധ്യേ അവരിൽ കോപനിവൃത്തി വരുത്തുവാൻ ഭാവിച്ചു.
</lg><lg n="൯"> എങ്കിലും എൻ നാമം നിമിത്തം ഞാൻ (വേരേ) ചെയ്തു; ആരുടേ നടിവിൽ
അവർ ഇരുന്നു, ആരുടേ കണ്ണുകൾ കാണ്കേ ഞാൻ അവരെ മിസ്രദേശ
ത്തുനിന്നു പുറപ്പെടുവിപ്പാൻ എന്നെ അറുയുമാറാക്കിയതു ആ ജാതികളു
</lg><lg n="൧൦"> ടേ കണ്ണിൽ എൻ നാമം ബാഹ്യമായി തോന്നാതവണ്ണമേ. അങ്ങനേ
മിസ്രദേശത്തുനിന്ന് അവരെ പുറപ്പെടുവിച്ചു മരുവിലേക്കു കൊണ്ടു
</lg> [ 281 ] <lg n="൧൧"> ചെന്നു, എൻ വെപ്പുകളെ അവൎക്കു കൊടുത്തു എൻ ന്യായങ്ങളെ ഗ്ര
</lg><lg n="൧൨"> ഹിപ്പിച്ചു, അവ മനുഷ്യൻ ചെയ്തിട്ടു വേണം ജീവിപ്പാൻ. എനിക്കും അ
വൎക്കും ഇടയിൽ അടയാളം ആവാൻ എന്റേ ശബ്ബത്തുകളെയും കൊടു
ത്തു അവരെ വിശുദ്ധീകരിക്കുന്ന യഹോവ ഞാൻ എന്ന് അറിവാൻ
തന്നേ

</lg>

<lg n="൧൩"> ഇസ്രായേൽഗൃഹമോ മരുഭൂമിയിൽ എന്നോടു മറുത്തു, അനുഷ്യൻ ജീവി
പ്പാൻ ചെയ്യേണ്ടുന്ന എൻ വെപ്പുകളിൽ നടക്കാതേ എൻ ന്യായങ്ങളേ
ധിക്കരിച്ചു എൻ ശബ്ബത്തുകളെ ഏറ്റവും ബാഹ്യമാക്കി പോയി. മരുവി
ലും എൻ ഊഷ്മാവിനെ അവരുടേ മേൽ ചൊരിഞ്ഞു അവരെ മുടിപ്പാൻ
</lg><lg n="൧൪"> ഭാവിച്ചു. എൻ നാമം നിമിത്തം (വേറേ) ചെയ്തു താനും, ആരുടേ കണ്ണു
കൾ കാണ്ങ്കേ ഞാൻ അവരെ പുറപ്പെടീച്ചു ആ ജാതികളുടേ കണ്ണിൽ അ
</lg><lg n="൧൫, ൧൬"> തു ബാഹ്യമായി തോന്നാതവണ്ണമേ. എങ്കിലും അവരുടേ ഹൃദയം ആ
മുട്ടങ്ങളെ പിന്തുടരുകയാൽ അവർ എൻ ന്യായങ്ങളെ ധിക്കരിച്ചു എൻ
വെപ്പുകളിൽ നടക്കാതേ എൻ ശബ്ബത്തുകളെ ബാഹ്യമാക്കകൊണ്ടു,
പാലും തേനും ഒഷുകുന്ന സൎവ്വദേശശിഖാമണിയായ നാട്ടിൽ അവരെ പൂ
കിക്ക ഇല്ല എന്നു മരുവിൽ അവൎക്കു കൈ ഉയൎത്തി (സത്യം ചെയ്തു).
</lg><lg n="൧൭"> എൻ കണ്ണ് അവരെ ആദരിച്ചു നോക്കുകയാൽ മരിവിൽ സംഹരിച്ചതും
</lg><lg n="൧൮"> മുടികു വരുത്തിയതും ഇല്ല താനും. - അവരുടേ മക്കളോടു ഞാൻ മരു
നിൽ പറഞ്ഞു: അപ്പന്മാരുടേ വെപ്പുകളിൽ നടക്കയ്‌വിൻ, അവരുടേ
</lg><lg n="൧൯"> ന്യായങ്ങളെ സൂക്ഷിയായ്വിൻ അവരേ മുട്ടങ്ങളാൻ തീണ്ടായ്‌വിൻ, നിങ്ങ
ളുടേ ദൈവമായ യഹോവ ഞാൻ തന്നേ. എൻ വെപ്പുകളിൽ നടന്നും
</lg><lg n="൨൦"> എൻ ന്യായങ്ങളെ സൂക്ഷിച്ചും ചെയ്തും, എൻ ശബ്ബത്തുകളെ വിശുദ്ധീകരി
ച്ചും കൊൾവിൻ. ഞാൻ നിങ്ങളുടേ ദൈവമായ യഹോവ എന്ന് അറി
</lg><lg n="൨൧"> വാൻ അവ എനുക്കും നിങ്ങൾക്കും ഇടയിൽ അടയാളം ആക!— എന്നാ
റേ മക്കളും എന്നോടു മറുത്തു മനുഷ്യൻ ജീവിപ്പാൻ ചെയ്യേണ്ടുന്ന എൻ
വെപ്പുകളിൽ നടക്കാഞ്ഞു എൻ ന്യായങ്ങളെ ചെയ്വാൻ സൂക്ഷിയാഞ്ഞു
എൻ ശബ്ബത്തുകളെ ബാഹ്യമാക്കി പോന്നു. ഞാനും എൻ ഊഷ്മാവിനെ
അവരുടേ മേൽ ചൊരിഞ്ഞു മരിവിൽ തന്നേ കോപനിവൃത്തി വരുത്തു
</lg><lg n="൨൨"> വാൻ ഭാവിച്ചു. എങ്കിലും കൈ മടക്കി എൻ നാമം നിമിത്തം (വേറേ)
ചെയ്തു ആരുടേ കണ്ണുകൾ കാണ്ങ്കേ ഞാൻ അവരെ പുറപ്പെടീച്ചു ആ
</lg><lg n="൨൩"> ജാതികൾക്ക് അതു ബാഹ്യമായി തോന്നാതവണ്ണമേ. മരുവിൽ തന്നേ
അവൎക്കു കൈ ഉയൎത്തി ജാതികളിൽ അവരെ ചിന്നിച്ചു രാജ്യങ്ങളിൽ ചി
</lg> [ 282 ] <lg n="൨൪"> തറിപ്പാൻ (സത്യം ചെയ്തു) താനും. എൻ ന്യായങ്ങളെ ചെയ്യാതേ എൻ
കെപ്പുകളെ ധിക്കരിച്ചു എൻ ശബ്ബത്തുകളെ ബാഹ്യമാക്കി കണ്ണുകൾ അ
</lg><lg n="൨൫"> പ്പന്മാരുടേ മുട്ടങ്ങളെ പിന്തേരുക ഹേതുവാലത്രേ. നന്നല്ലാത്ത വെപ്പു
കളെയും ജീവനെ വരുത്താത്ത ന്യായങ്ങളെയും അവൎക്കു ഞാൻ കൊടുത്തു,
</lg><lg n="൨൬"> ഗൎഭം തുറക്കുന്ന ഐറ്റ് എല്ലാം തീയൂടേ കത്തിച്ചു ഇങ്ങനേ അവരെ
സ്വന്തവഴിപാടുകളിലും അശുദ്ധമാക്കിയതു അവൎക്കു ഭ്രമം വരുത്തുവാനും
ഞാൻ യഹോവ എന്ന് അവർ അറിവാനും തന്നേ.

</lg>

<lg n="൨൭"> അതുകൊണ്ടു മനുഷ്യപുത്ര ഇസ്രയേൽഗൃഹത്തോട് ഉരിയാടി പറക!
യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: നിങ്ങളുടേ അപ്പന്മാർ എന്നോടു
</lg><lg n="൨൮"> ദ്രോഹിച്ച ലംഘനത്തിൻ ഇനി ഒന്നുണ്ടു എന്നെ ദുഷിച്ചതു: ഞാൻ അവൎക്കു
കൊടുപ്പാൻ കൈ ഉയൎത്തിയ നാട്ടിൽ പൂകിച്ചസേഷം അവർ ഏതു ഉയ
ൎന്ന കുന്നും തഴെച്ച മരവും എല്ലാം കണ്ടു അവിടേ തങ്ങളുടേ വലികളെ
കഴിച്ചു അവിടേ വ്യസനത്തിന്നുള്ള കാഴ്ച വെച്ചു അവിടേ ഇഷ്ടവാസ
</lg><lg n="൨൯"> നയെ അൎപ്പിച്ചു അവിടേ (മദ്യത്താൻ) ഊക്കഴിക്കയും ചെയ്തു. നിങ്ങൾ
ചെല്ലുന്ന കുന്നുകാവു എന്തു പോൽ? എന്നു ഞാൻ അവരോടു പറഞ്ഞിട്ടും
</lg><lg n="൩൦"> ഇന്നേ വരേ കന്നുകാവു എന്നു പേർ വിളിച്ചു പോരുന്നു. അതുകൊണ്ടു
ഇസ്രയേൽഗൃഹത്തോടു പറക: യഹോവാകൎത്താവ് ഇപ്രകാരം പറയു
ന്നു: അല്ലയോ ഇസ്രയേൽഗൃഹമേ, നിങ്ങൾ അപ്പന്മാരുടേ വഴിയിൽ
നിങ്ങളെ തന്നേ തീണ്ടിക്കയും അവരുടേ വെറുപ്പുകളോടു പറ്റി പുല
</lg><lg n="൩൧"> യാടുകയും, വഴിപാടുകൾ കഴിക്കയാലും മക്കളെ തീയൂടേ കടത്തുക
യാലും നിങ്ങളുടേ സകലമുട്ടങ്ങളോടും നിങ്ങളെ തന്നേ ഇന്നേവരേ
അശുദ്ധമാക്കുകയും ചെയ്തുകൊൾകേ ഞാൻ നിങ്ങളെ തന്നേ ചോദിപ്പിക്കയ്?
എൻ ജീവനാണ ഞാൻ നിങ്ങളെ ചോദിപ്പിക്ക ഇല്ല എന്നു യഹോവാ
വൎത്താവിൻ അരുക്കളപ്പാടും.

</lg>

<lg n="൩൧"> നാം ജാതികളെ പോലേ ആകും, രാജ്യങ്ങളിലേ കുലങ്ങൾക്ക് ഒത്തു
ചമഞ്ഞു മരവും കല്ലും ശുശ്രൂഷിക്കും എന്നു നിങ്ങൾ പറയുമ്പ്രകാരം അ
</lg><lg n="൩൩"> ങ്ങേ മനസ്സിൽ തോന്നുന്നത് ഒന്നു മാത്രം ഉണ്ടാക് ഇല്ല. എൻ ജീവനാ
ണ ബലത്ത കൈയാലും നീട്ടിയ ഭുജത്താലും ചൊരിയുന്ന ഊഷ്മാവിനാ
ലും ഞാൻ നിങ്ങളിൽ വാഴുകേ ഉണ്ണൂ എന്നു യഹോവാകൎത്താവിൻ അരുള
</lg><lg n="൩൪"> പ്പാടു. ബലത്ത കൈയാലും നീട്ടിയ ഭുജത്താലും ചൊരിയുന്ന ഊഷ്മാവി
നാലും ഞാൻ നിങ്ങളെ വംശങ്ങളിൽനിന്നു പുറപ്പെടുവിച്ചു നിങ്ങൾ ചി
</lg><lg n="൩൫"> തറിപ്പോയ രാജ്യങ്ങളിൽനിന്നു ചേൎത്തു, വംശങ്ങളുടേ മരിവിൽ നിങ്ങ
</lg> [ 283 ] <lg n="൩൬"> ളെ പൂകിച്ചു മുഖാമുഖമായി അവിടേ നിങ്ങളോടു വ്യവഹരിക്കും. നിങ്ങ
ളുടേ അപ്പന്മാരോടു മിസ്രദേശത്തിൻ മരുവിൽ വ്യവഹരിച്ച പ്രകാരം
ഞാൻ നിങ്ങളോടും വ്യവഹരിക്കും എന്നു യഹോവാകൎത്താവിൻ അരു
</lg><lg n="൩൭"> ളപ്പാടു. (ഇടയ)ക്കോലിൻ കീഴേ ഞാൻ നിങ്ങളെ കടപ്പാറാക്കി നിയ
</lg><lg n="൩൮"> മത്തിൻ ബന്ധനത്തിൽ നിങ്ങളെ അകപ്പെടുത്തും. എന്നോടു മറുക്കുന്ന
വരെയും ദ്രോഹിക്കുന്നവരെയും ഞാൻ നിങ്ങളിൽ നിന്നു വേറാക്കും, ദേ
ശാന്തരികളായി പാൎക്കുന്ന നാട്ടിൽനിന്ന് അവരെ പുറപ്പെടുകിക്കും എ
ങ്കിലും ഇസ്രയേൽദേശത്ത് ആരും പൂക ഇല്ല; ഞാൻ യഹോവ എന്നു
നിങ്ങൾ അറികയും ചെയ്യും.

</lg>

<lg n="൩൯"> നിങ്ങളോ ഹേ ഇസ്രയേൽഗൃഹമേ പോയി അവനവൻ തൻ മുട്ടങ്ങ
ളെ സേവിപ്പിൻ! എന്നു യഹോവാകൎത്താവു പറയുന്നു. പിന്നേതിലോ
നിങ്ങൾ എന്നെ ചെവികൊള്ളും നിശ്ചയം, എൻ വിശുദ്ധനാമത്തെ നി
ങ്ങളുടേ വഴിപാടുകളും മുട്ടങ്ങളുംകൊണ്ട് ഇനി ബാഹ്യമാക്കുക ഇല്ല;
</lg><lg n="൪൦"> എൻ വിശുദ്ധപൎവ്വതത്തിൽ ഇസ്രയേലിൻ ഉയൎന്ന മലയിൽ തന്നേ ഇസ്ര
യേൽഗൃഹം ഒക്കയും ദേശത്തിൽ എല്ലാവരും കൂടി സാക്ഷാൽ എന്നെ
സേവിക്കും എന്നു യഹോവാകൎത്താവിൻ അരുളപ്പാടു, അവിടേ ഞാൻ അ
വരെ അംഗീകരിക്കും, അവിടേ നിങ്ങളുടേ മീത്തുകളെയും വഴിപാടുക
ളുടേ ആദ്യഫലങ്ങളെയും നിങ്ങൾ വിശുദ്ധീകരിക്കുന്ന സമസ്തവുമായി
</lg><lg n="൪൧"> ഞാൻ ചോദിക്കും. ഞാൻ വംശങ്ങളിൽനിന്നു നിങ്ങളെ പുറപ്പെടുവിച്ചും
ചിതറിപ്പോയ രാജ്യങ്ങളിൽനിന്നു ചേൎത്തുംകൊണ്ടു ജാതികൾ കാൺകേ
നിങ്ങളിൽ വിശുദ്ധനായി കാട്ടുമ്പോൾ ഇഷ്ടവാസനയായി നിങ്ങളെ
</lg><lg n="൪൨"> അംഗീകരിക്കും. നിങ്ങടേ അപ്പന്മാർക്കു കൊടുപ്പാൻ ഞാൻ കൈ ഉയ
ൎത്തിയ ദേശമാകുന്ന ഇസ്രയേൽ നാട്ടിൽ നിങ്ങളെ പൂകിക്കയിൽ ഞാൻ യ
</lg><lg n="൪൩"> ഹോവ എന്നു നിങ്ങൾ അറിഞ്ഞു, നിങ്ങടേ വഴികളെയും നിങ്ങളെ ത
ന്നേ തീണ്ടിച്ച കൎമ്മങ്ങളെയും ഓൎത്തു, ചെഉതു തീമകൾ എല്ലാം വിചാരിച്ചു
</lg><lg n="൪൪"> നിങ്ങളിൽ തന്നേ മനമ്പിരിച്ചർ തോന്നും. ഞാനോ ഇസ്രയേൽഗൃഹ
മേ നിങ്ങടേ വല്ലാത്ത വഴികൾക്കും ചീത്ത കൎമ്മങ്ങൾക്കും ഒത്തവണ്ണമല്ല
എൻ നാമം നിമിത്തം നിങ്ങളോടു പ്രവൃത്തിക്കുമ്പോൾ ഞാൻ യഹോവ എ
ന്നു നിങ്ങൾ അറികയും ചെയ്യും എന്നു യഹോവാകൎത്താവിൻ അരുളപ്പാടു.
</lg> [ 284 ] ൨൧. അദ്ധ്യായം.

ഭവാദ്നിയായി (൬) യഹോവയുടേ വാൾ (൨൩) യഹൂദയെയും അമ്മോന്യ
രെയും ഒടുക്കും. (൩൧) മശീഹ മാത്രം രാജത്വപൌരോഹിത്യങ്ങളെ പുതുക്കും.

<lg n="൧. ൨"> യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു; മനുഷ്യപുത്ര മുഖ
ത്തെ തെക്കോട്ടു വെച്ചു ദക്ഷിണദിക്കു നോക്കി തൂകി വറണ്ട ഭൂമിയിലേ
</lg><lg n="൩"> വനത്തിന്നു നേരേ പ്രവചിക്ക! യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു; ഇതാ
ഞാൻ നിന്നിൽ അഗ്നികത്തിക്കുന്നതു ഏതു പച്ചമരവും ഏതു ഉണങ്ങിയ
മരവും ർഹിന്നും, കഠോരജ്വാല കെടാതു, തെക്കുമുതൽ വടക്കോട്ടു സകലമു
</lg><lg n="൪"> ഖം അതിനാൽ വെന്തവിയും. യഹോവയായ ഞാൻ അതു കൊളുത്തി
</lg><lg n="൫"> എന്ന് എല്ലാ ജഡവും കാണും; അതു കെടുക ഇല്ല. ഞാനോ പറഞ്ഞു;
യഹോവാകൎത്താവേ അവൻ സദൃശങ്ങൾ മൊഷിയുന്നുവല്ലോ എന്ന് ഇവർ
എന്നെക്കൊണ്ടു പറയുന്നു!

</lg>

<lg n="൬. ൭ ">എന്നാറേ യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മനുഷ്യ
പുത്ര യരുശലേമിനു നേരേ മുഖത്തെ വെച്ചു വിശുദ്ധസ്ഥലങ്ങളെ കൊ
</lg><lg n="൮"> ള്ളേ തൂകി ഇസ്രായേൽനാട്ടിന്ന് എതിരേ പ്രവചിക്ക! എസ്രയേൽ നാ
ടോടു പറക: യഹോവാകൎത്താവ് ഇപ്രകാരം പറയുന്നു: ഞാൻ ഇതാ
നിന്നെക്കൊള്ളേ (വരും) എൻ വാളിനെ ഉറയിൽനിന്ന് ഊരി നീതിമാ
</lg><lg n="൯"> നെയും ദുഷ്ടനെയും നിന്നിൽനിന്നു ഛേദിക്കും. നിന്നിൽനിന്നു നീതി
മാനെയും ദുഷ്ടനെയും ഛേദിപ്പാറാകയാൽ എൻ വാൾ തെക്കുമുതൽ വട
</lg><lg n="൧൦"> ക്കോട്ടുസകലജഡത്തിന്നും എതിരേ ഉറയെ വിട്ടു ചെല്ലും. യഹോവ
യാകുന്ന ഞാൻ എൻ വാളിനെ ഉറയിൽനിന്ന് ഊരി എന്നു സകലജഡ
</lg><lg n="൧൧"> വും അറിയും; അത് ഇനി മടങ്ങുക ഇല്ല. നീയോ മനുഷ്യപുത്ര നടു ഒ
</lg><lg n="൧൨"> ടികേ ഞരങ്ങുന്നു? എന്നു നിന്നോടു ചോദിച്ചാൽ പറക: വരുന്ന ശ്രൂ
തിനിമിത്തം തന്നേ. ഏതു ഹൃദയവും ഉരുകും എല്ല കൈകളും അതാ
വരുന്നു, സംഭവിക്കുന്നു എന്നു യഹോവാകൎത്താവിൻ അരുളപ്പാടു.

</lg>

<lg n="൧൩. ൧൪"> യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു; മനുഷ്യപുത്ര
പ്രവചിച്ചു പറക: യഹോവ ഇവ്വണ്ണം പറയുന്നു: ഒരു വാൾ! മൂൎച്ചകൂട്ടി
</lg><lg n="൧൫"> മിനുക്കിയ വാൾ! അരുകുലെക്കായി മൂൎച്ചകൂട്ടിയതു, മിന്നൽ ആവാൻ
</lg> [ 285 ] <lg n="">മിനുക്കിയതു. അല്ല (൧ മോ, ൪൯, ൧൦) എൻ പുത്രന്റേ ചെങ്കോൽ എ
</lg><lg n="൧൬"> ല്ലാമരത്തെയും അപഹസിക്കുന്നു (എന്നു) നാം ആനന്ദിക്കയോ? അതി
നെ അണെപ്പാൻ കൊടുത്തതോ കൈയിൽ പിടിപ്പാൻ തന്നേ; ഐ വാ
</lg><lg n="൧൭"> ൾ മൂൎച്ചകൂട്ടി ഊട്ടിയതു കൊല്ലുന്നവന്റേ കൈയിൽ കൊടുപ്പാനേ. മനു
ഷ്യപുത്ര നിലവിളിച്ചു മുറയിടുക! എൻ ജനത്തിന്നല്ലോ ഇതു തട്ടുന്നു, ഇ
സ്രയേല്പ്രഭുക്കൾക്ക് എപ്പേൎക്കുമേ; എൻ ജനവുമായി അവർ വാളിന്നു
</lg><lg n="൧൮"> തെറിച്ചു കിടക്കുന്നു, അതുകൊണ്ടു തുടെക്ക് അലെക്ക! പരീക്ഷ സിദ്ധി
ച്ചു; പിന്നേ അപഹസിക്കുന്ന ചെങ്കോൽ കൂടേ നില്ലാ എന്നു വരികിൽ
</lg><lg n="൧൯"> എന്തു? എന്നു യഹോവയുടേ അരുളപ്പാടു.— നീയോ മനുഷ്യപുത്ര കൈ
കളെ കൊട്ടി പ്രവചിക്ക! വാൾ മൂന്നിരട്ടിക്ക, കുതൎന്നവരുടേ വാൾ; അ
</lg><lg n="൨൦"> വരെ ചുഴലുന്നതു ഒരു മഹാനെ കുതൎന്ന വാൾ. ഹൃദയം ഉരുകുവാനും
ഇടൎച്ചകൾ പെരുകുവാനും വേണ്ടി തെളങ്ങി ചലിക്കുന്ന വാളിനെ ഞാൻ
അവരുടേ എല്ലാ വാതിലുകളിലും ഇറ്റു; ഹാഹാ മിന്നൽ ആവാൻ ച
</lg><lg n="൨൧"> മെച്ചതു, അരുകലെക്ക് ഊരിയതു! ഒന്നിച്ചു വലത്തോട്ടു വെടുക, ഇട
</lg><lg n="൨൨"> ത്തോട്ടു തിരിക, വായ്ത്തല വിധിച്ച കോണിന്നു തല്ലുക! ഞാനും കൈക
ളെ കൊട്ടി എൻ ഊഷ്മാവിനെ ശമിപ്പിക്കും. യഹോവയായ ഞാൻ ഉ
രെച്ചു.

</lg>

<lg n="൨൩. ൨൪"> യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മനുഷ്യപുത്ര ബാ
ബേൽരാജാവിന്റേ വാൾ വരുവാൻ രണ്ടു വഴികളെ വരെച്ചുകൊൾക,
രണ്ടും ഒരു ദിക്കിൽനിന്നു പുറപ്പെടുക! പട്ടണത്തിന്റേ വഴിത്തലെക്കു
</lg><lg n="൨൫"> ഒരു കുറിക്കൈയും കൊത്തി എഴുതുക. വാൾ അമ്മോന്യരുടേ റബ്ബത്തി
ലേക്കും യഹൂദയിൽ ഉറെച്ച യരുശലേമിന്നും ചെല്ലുവാൻ ഓരോ വഴി
</lg><lg n="൨൬"> കുറിക്ക! ബാബേൽരാജാവാകട്ടേ ഇരുവഴിത്തലെക്കൽ ലക്ഷണം പറ
യിപ്പാൻ നില്ക്കുന്നു. അമ്പുകളെ കുലുക്കി, പിതൃക്കളോടു ചോദിച്ചു, യാദ
</lg><lg n="൨൭"> യകൃത്തിൽ നോക്കി, വലങ്കൈയിൽ അതാ "യരുശലേം" എന്ന വിധി
കിട്ടി, എങ്കിലോ യന്ത്രമുട്ടികൾ വെക്ക, പോർവിളിക്ക വാവിടുക, ആ
ൎപ്പിന്നു ശബ്ദം ഉയൎത്തുക, വാതിലുകൾക്കു നേരേ മുട്ടികൾ വെക്ക, മേടുമാ
</lg><lg n="൨൮"> ടുക, കൊന്തളം തീൎക്ക.— അതു (യഹൂദർ) ആയവൎക്കു വ്യാജലക്ഷണമാ
യിത്തോന്നും, ദിവ്യസത്യങ്ങൾ അവൎക്കുണ്ടല്ലോ; (ദൈവം) ആയവനോ
</lg><lg n="൨൯"> (ജനം) കുടുങ്ങുവാൻ വങ്കറ്റത്തെ ഓൎപ്പിക്കുന്നു. യഹോവാകൎത്താവു കേവ
ലം ഇപ്രകാരം പറയുന്നു: നിങ്ങളുടേ കുറ്റത്തെ ഞ്ങ്ങൾ തന്നേ ഓൎപ്പി
ച്ചു നിങ്ങളുടേ പാപങ്ങൾ എല്ലാ ക്രിയകളിലും പ്രത്യക്ഷമായി കാട്ടി ദ്രോ
</lg> [ 286 ] <lg n="">ഹങ്ങൾ വെളിപ്പെടുകയാൽ തന്നേ; നിങ്ങൾ ഓൎമ്മയിൽ വന്നതുകൊണ്ടു
</lg><lg n="൩൦"> തന്നേ കൈക്കൽ അകപ്പെടും. നീയോ കുലപ്പെടുവോനേ, ദുഷ്ടനേ,
ഇസ്രയേൽമന്നവാ! അന്തത്തെ വരുത്തുന്ന കുറ്റകാലത്തിൽ നിന്റേ നാ
</lg><lg n="൩൧"> ൾ വന്നു, യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: (മഹാപുരോഹിത
ന്റേ) തലപ്പാവു നീങ്ങി (രാജ)കിരീടം പൊക്കമായി. ഇവ ഇന്നത് ഇ
</lg><lg n="൩൨"> നി അല്ല; താണതിനേ ഉയൎത്തുന്നു, ഉയൎന്നതു താഴ്ത്തുന്നു. ഞാൻ അതു
കീഴ്മേൽമറിച്ചു മറിപ്പു മറിപ്പാക്കി വെക്കും; ഐ അവസ്ഥയും നില്ലാതു,
ന്യായം ഉടയവൻ (൧ മോ. ൪൯, ൧൦) വരുവോളമത്രേ, അവനു ഞാൻ
അതു കൊടുക്കും.

</lg>

<lg n="൩൩"> നീയോ മനുഷ്യപുത്ര പ്രവചിച്ചു പറക; അമ്മോന്യപുത്രൎക്കും അവർ
നിന്ദിക്കുന്നതിന്നും നേരേ യഹോവാകൎത്താവ് ഇപ്രകാരം പറയുന്നു:
</lg><lg n="൩൪"> ഹാ വാൾ, അരുകലെക്ക് ഊരി, മിന്നലായി തിന്മാൻ അണെച്ചു മിനുക്കി
യ വാൾ! (അമ്മോനേ) നിനക്കു മായാദൎശനവും പൊളിലക്ഷണവും പറ
യുമ്പോൾ (വാൾ) നിന്നെ (വെട്ടി), അന്തത്തെ വരുത്തുന്ന കുറ്റകാല
ത്തിൽ ആരിടേ നാൾ വന്നു ആ ദുഷ്ട (യഹൂദ) ന്മാരിൽ കുലപ്പെട്ടവരു
</lg><lg n="൩൫"> ടേ കഴുത്തുകൾമേൽ നിന്നെ കിടത്തും. നിന്റേ (വ്വാൾ) ഉറയിലേക്കു
മടക്കുക! നീ സൃഷ്ടിക്കപ്പെട്ട സ്ഥലത്തു നിന്റേ ഉത്ഭവദേശത്തു ഞാൻ
</lg><lg n="൩൬"> നിനക്കു യായം വിധിച്ചു, എൻ ഐറലിനെ നിന്മേൽ ചൊരിഞ്ഞു
എൻ ചീറ്റത്തിൻ തീയെ നിന്മേൽ ഊതി നാശക്കമ്മാണരായ പൊട്ടന്മാ
</lg><lg n="൩൭"> രുടേ കയ്യിൽ നിന്നെ ഏല്പിക്കും. നീ തീക്ക് ഇര ആകും, നിന്റേ രക്ത
മേ ദേശത്തിൽ ഇരിക്കും, നിന്നെ ഇനി ഓൎപ്പാറില്ല, യഹോവയായ
ഞാനല്ലോ ഉരെച്ചു.

</lg>

൨൨. അദ്ധ്യായം.

യരിശലേമിലേ പാപസമൂഹം ശിക്ഷയെ വിരയ വരുത്റ്റും. (൧൭) ഇസ്രയേൽ
കഷ്ടച്ചൂളയിൽ ഉറുകിപ്പോകേണം (൨൩) എല്ലതരക്കാൎക്കും ഒരു പോലേ ന്യായ
വിധി വേണ്ടിവന്നതു.

<lg n="൧. ൨"> യഹോവാവചനം എനിക്കു ഉണ്ടായി പറഞ്ഞിതു: മനുഷ്യപുത്ര
(൨൦, ൪.) നീ ന്യായം വിധിക്കുമോ? രക്തക്കുറ്റങ്നൾ ആണ്ട നഗരത്തോ
ടു ന്യായം വിധിക്കുമോ? എങ്കിൽ അതിൽ അറെപ്പുകളെ ഒക്കെയും അതി
</lg><lg n="൩"> ന്ന് അറിയിച്ചു പറക! യഹോവാകൎത്താവ് ഇപ്രകാരം പറയുന്നു:
</lg> [ 287 ] <lg n="">തന്റേ കാലം വരുവാൻ ഊടുപാടു രക്തം ചിന്നിച്ചും, അശുദ്ധമാവാൻ
</lg><lg n="൪"> മുട്ടങ്ങളെ ഉണ്ടാക്കി നിറെച്ചുമ്പോരുന്ന നഗരമേ! നീ ചിന്നിച്ച രക്ത
ത്താൽ കുറ്റക്കാരത്തിയും ഉണ്ടാക്കിയ മുട്ടങ്ങളാൽ അശുദ്ധിയും ആയിത്തീ
ൎന്നു നിന്റേ നാളുകളെ അണയിച്ചു നിന്റേ ആണ്ടുകളോളം വന്നിരിക്കു
ന്നു. അതുകൊണ്ടു ഞാൻ നിന്നെ ജാതികൾക്കു നിന്ദയും സകലരാജ്യങ്ങൾ
</lg><lg n="൫"> ക്കും ഇളിഭ്യവും ആക്കുന്നു. നിന്നെ നാമശിദ്ധിപോയവൾ എന്നും മറിമാ
യം പെരികിയവൾ എന്നും നിന്നോടു സമീപവും ദീരവും ഉള്ളവർ പർ
</lg><lg n="൬"> ഹസിക്കും. - ഇസ്രായേല്പ്രഭുക്കന്മാർ അവനവൻ തൻ കൈക്കാംവണ്ണം
</lg><lg n="൭"> നിന്നിൽ ഇരിക്കുന്നതു രക്തം ചിന്നിപ്പാനത്രേ. നിന്നിൽ അപ്പനും അ
മ്മെക്കും ഇളപ്പം വരുന്നു, നടുവിലുള്ള പരദേശിയെ പീഡിപ്പിക്കുന്നു, അ
</lg><lg n="൮"> നാഥനെയും വിധവയെയും നിന്നിൽ ഉപദ്രവിക്കുന്നു. എൻ വിശുദ്ധ
സ്ഥലങ്ങളെ നീ ധിക്കരിച്ചു എൻ ശബ്ബത്തുകളെ ബാഹ്യം ആകുന്നു.
</lg><lg n="൯"> രക്തം ചിന്നിപ്പാൻ നുണയർ നിന്നിൽ ഉണ്ടു, മലകളിന്മേൽ ഭക്ഷിക്കുന്ന
</lg><lg n="൧൦"> വരും അസഭ്യത നടത്തിന്നവരും നിന്നിൽ ഉണ്ടു. അപ്പന്റേ നാണിടത്തെ
നിന്നിൽ വെളിപ്പെടുക്കുന്നു, തീണ്ടായവളോടു നിന്നിൽ ബലാൽസംഗം
</lg><lg n="൧൧"> ചെയ്യുന്നു. നിന്നിൽ ഒരുവൻ കൂട്ടുകാരന്റേ കെട്ടിയവളോട് അറെപ്പു
ചെയ്യുന്നു, മറ്റേവൻ മരുമകളെ തീണ്ടിച്ചു പാതകി ആകുന്നു, മറ്റൊരു
</lg><lg n="൧൨"> വൻ അപ്പന്റേ മകളായ ഉടപ്പിറന്നവളെ പുൽകുന്നു. രക്തം ചിന്നിപ്പാൻ
നിന്നിൽ സമ്മാരങ്ങളെ മേടിക്കുന്നു. നീ പലിശയും പൊലുവും വാങ്ങി
കൂട്ടുകാരനെ പീഡിപ്പിച്ചു നൃടിക്കൊണ്ടു എന്നെ മറന്നുകയുന്നു എന്നു
</lg><lg n="൧൩"> യഹോവാകൎത്താവിൻ അരുളപ്പാടു.— ഇതാ നീ നേടിയ ദുൎല്ലാഭവും നിനു
</lg><lg n="൧൪"> ള്ളിൽ ഉള്ള ചോരകളും വിചാരിച്ചു ഞാൻ കൈ കൊട്ടുന്നു. ഞാൻ നി
ന്നോടു വ്യാപരിക്കുന്ന നാളുകൾക്കു നിൻ ഹൃദയം നിലനിൽകുമോ, കൈ
കൾ ഉറെക്കുമോ? യഹോവയാകുന്ന ഞാൻ ഉരെച്ചു ഞാൻ ചെയ്കയും ആം.
</lg><lg n="൧൫"> ഞാൻ ജാതികളിൽ നിന്നെ ചിന്നിച്ചു രാജ്യങ്ങളിൽ ചിതറിച്ചു നിൻ അ
</lg><lg n="൧൬"> ശുദ്ധിയെ മുറ്റ അറുതിവരുത്തും. നിന്നാൽ തന്നേ നീ ജാതികളുടേ
കണ്ണുകൾക്കു ബാഹ്യയായിത്തീൎന്നു, ഞാൻ യഹോവ എന്ന് അറിയും.

</lg>

<lg n="൧൭. ൧൮"> യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മനുഷ്യപുത്ര ഇ
സ്രയേൽഗൃഹം എനിക്ക് കിട്ടമായിത്തീൎന്നു, ചൂളയകത്തു എല്ലാവരും ചെ
മ്പും വെള്ളീയവും ഇരിമ്പും കാരീയവും അത്രേ, വെള്ളിക്കിട്ടമായിപ്പോ
</lg><lg n="൧൯"> യി. അതുകൊണ്ടു യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: എല്ലാവരും
</lg><lg n="൨൦"> കിട്ടമായിപ്പോകയാൽ ഇതാ ഞാൻ യരുശലേമിൽ നിങ്ങളെ കൂട്ടും. വെ
</lg> [ 288 ] <lg n="">ള്ളി ചെമ്പ് ഇരുമ്പു കാരീയം വെള്ളീയം ഇവ ചൂളയിൽ കൂട്ടി മീതേ
തീയിട്ടൂതി ഉരുക്കുമ്പോലേ തന്നേ എൻ കോപത്തിലും ഊഷ്മാവിലും നി
</lg><lg n="൨൧"> ങ്ങളെ കൂട്ടി ഇട്ട് ഉരുക്കും. ഞാൻ നിങ്ങളെ ശേഖരിച്ചു എൻ ചീറ്റ
</lg><lg n="൨൨"> ത്തിൽ തീ നിങ്ങളുടേ മേൽ ഊതും അതിൽ നിങ്ങൾ ഉരുകിപ്പോം. ചൂള
യകത്തു വെള്ളി ഉരുക്കുമ്പോലേ നിങ്ങൾ അതിന്നകത്തു ഉരുക്കപ്പെട്ടു ഉഅ
ഹോവയാകുന്ന ഞാൻ എൻ ഊഷ്മാവിനെ നിങ്ങളുടേ മേൽ ചൊരിഞ്ഞു
എന്ന് അറികയും ചെയ്യും.

</lg>

<lg n="൨൩. ൨൪"> യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മനുഷ്യപുത്ര
നീ അതിനോടു പറക; നീ ഐറലിന്റേ നാളിൽ തുവൎച്ച വരാതേയും മഴ
</lg><lg n="൨൫"> പെയ്യാതേയും ഉള്ള ദേശം. പ്രവാചകരുടേ (പ്രഭുക്കളുടേ) കൂട്ടുകെട്ടു
നിന്നുള്ളിൽ ഉണ്ടു, അലറുന്ന സിംഹം ഇരപറ്റി ചീന്തുമ്പോലേ അവർ
ദേഹികളെ തിന്നു, ഷനവും നിധിയും വാങ്ങി, വിധവകളെ അതിന്ന
</lg><lg n="൨൬"> കം പെരുക്കുന്നു. അതിലേ പുരോഹിതന്മാർ എൻ ധൎമ്മോപദേശത്തെ
ഹേമിച്ചു എൻ വിശുദ്ധവസ്തുക്കളെ ബാഹ്യമാക്കുന്നു, (ചഫ ൩. ൪) വി
ശുദ്ധിക്കും ബാഹ്യതെക്കും വ്യത്യാസം വെക്കാതേയും ശുദ്ധാശുദ്ധങ്ങളുടേ
ഭേദം അറിയിക്കാതേയും എൻ ശബ്ബത്തുകളെ (ക്കാണാൻ) കണുകളെ
</lg><lg n="൨൭"> മറെച്ചുപോരുന്നു; അവരോടു ഞാൻ ബാഹ്യനായി പോകുന്നു. അതിന
ദ്ധ്യേ പ്രഭുക്കൾ (ചഫ. ൩,൩) പിടിച്ചു പറിക്കുന്ന ചെന്നായ്ക്കൾക്ക്
ഒത്തു ലാഭം നേടേണം എന്നിട്ടു രക്തം ചിന്നിപ്പാനും ദേഹികളെ കെടു
</lg><lg n="൨൮"> പ്പാനും നോക്കുന്നു. അതിലേ പ്രവാചകന്മാർ യഹോവ ഉരിയാടാതേ
യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു എന്നു ചൊല്ലി മായദൎശിച്ചും പൊ
ളിലക്ഷണം പറഞ്ഞുംകൊണ്ടു അവരുടേ (ചുവരിന്നു) പൂച്ചു തേക്കുന്നു
</lg><lg n="൨൯"> (൧൩, ൯). നാട്ടുജനം ഞെരുങ്ങി നടക്കയും കളവുകക്കുകയും ദീനദരിദ്ര
ന്മാരെ ഹേമിക്കയും പരദേശിയെ ന്യായംകെട്ടു പീഡിപ്പിക്കയും ചെയ്യുന്നു.
</lg><lg n="൩൦"> ഞാൻ ദേശത്തെ സംഹരിക്കാതവണ്ണം ചുവർ പണിതു കണ്ടിയിൽ കയ
റി നാട്ടിന്നു വേണ്ടി എന്റേ മുമ്പിൽ നിൽകാകുന്ന പുരുഷനെ ഞാൻ അ
</lg><lg n="൩൧"> വരിൽ തിരഞ്ഞിട്ടും ആരെയും കാണാ. എന്നിട്ട് എൻ ജ്ജ്ട്ടലിനെ
അവരുടേ മേൽ ചൊരിഞ്ഞു എൻ ചീറ്റത്തീയിൽ (ഇട്ട്) അവരെ മുടി
ച്ചു അവരുടേ വഴിയെ തലമേൽ വരുത്തുന്നുണ്ടു എന്നു യഹോവാകൎത്താ
വിൻ അരുളപ്പാടു.
</lg> [ 289 ] ൨൩. അദ്ധ്യായം.

ശമൎയ്യയുടേ വ്യഭിചാരത്തിന്നു ശിക്ഷ വരികയാൽ (൧൧) യരുശലേം ബുദ്ധി
വെക്കായ്കകൊണ്ടു (൨൨) ഇരട്ടി ശിക്ഷ വരും. (൩൬) രണ്ടു സഹോദരികൾക്കും
(൪൫) ന്യായവിധി വേണ്ടിയതു.

<lg n="൧. ൨"> യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മനുഷ്യപുത്ര ഓർ
</lg><lg n="൩"> അമ്മ പെറ്റ രണ്ടു സ്ത്രീകൾ ഉണ്ടു, അവർ മിസ്രയിൽ ചെറിയന്നേ പു
ലയാടി അവിടേ അവൎക്കു മുലപിടിക്കലും ബാലസ്തനങ്ങൾ അമൎക്കലും
</lg><lg n="൪"> ആയി. അവൎക്കു പേരുള്ളതു: വലിയവൾക്കു ഒഹൊല (തങ്കൂടാരം)
എന്നും ഉടപ്പിറങ്ങവൾക്കു ഒഹൊലീബ (അവളിൽ എൻ കൂടാരമോ എന്നും
തന്നേ. ഇരുവരും എനിക്ക് ആയിത്തീൎന്നു പുത്രപുത്രിമാരെ പെറ്റു.
ഒഹൊല ശമൎയ്യ എന്നും ഒഹൊലീബ യരിശലേം എനും പേർകൊണ്ടു.

</lg>

<lg n="൫"> ഒഹൊല എന്റേ വശത്താകുമ്പോൾ വേശ്യയായി കാട്ടി അടുത്തവ
</lg><lg n="൬"> രായ അശ്ശൂർ എന്ന കാമുകന്മാരെ മോഹിച്ചു. അവർ ധൂമ്രവൎണ്ണം ഉടുത്ത
നാടുവാഴികളും മാടമ്പികളും ശൃംഗാരം തികഞ്ഞുതെളിഞ്ഞവർ ഏവരും,
</lg><lg n="൭"> കുതിരപ്പുറത്തുള്ള അശ്വക്കാർ തന്നേ. ഇങ്ങനേ അശ്ശൂൎയ്യരിൽ തെരി
ഞ്ഞെടുത്തവർ ഏവരോടും അവൾ വേശ്യാവൃത്തിയെ തുടങ്ങി, അവൾ
മോഹിച്ച എല്ലാവരിലും അഥവാ അവരുടേ സകലമുട്ടങ്ങളിലും അവൾ
</lg><lg n="൮"> തന്നെ തീണ്ടിച്ചു. മിസ്രയിൽനിന്നുള്ള വേശ്യാഭോഷത്തെയും അവൾ
വിട്ടില്ല, ചെറിയന്നേ അവർ അവളോടു ശയിച്ചു ബാലസ്തനങ്ങളെ
</lg><lg n="൯"> അമൎത്തു അവളുടേ മേൽ ഭോഗങ്ങൾ ചൊരിഞ്ഞ്ഞുവല്ലോ. അതുകൊണ്ടു
ഞാൻ അവളെ കാമുകന്മാരുടേ കൈയിൽ ഏല്പിച്ചു, അവൾ മോഹിച്ചുള്ള
</lg><lg n="൧൦"> അശ്ശൂൎയ്യരുടേ കൈയിൽ തന്നേ. ഇവർ അവളുടേ നാണിടം വെളി
പ്പെടുത്തു പുത്രപുത്രിമാരെ എടുത്തു അവളെ വാൾകൊണ്ടു കൊന്നു നുആയ
വിധികൾ അവളിൽ നടത്തുകയാൽ അവൾ സ്ത്രീകളോടു പേർകൊണ്ട
വൾ ആയ്‌ചമഞ്ഞു.

</lg>

<lg n="൧൧"> ഉടപ്പിറന്ന ഒഹൊലീബ അതു കണ്ടു അവളെക്കാൾ തൻ കാമമോഹ
ത്തെയും സഹോദരിയുടേ വേശ്യാദോഷങ്ങളിലും തൻ വേശ്യാവൃത്തിയെ
</lg><lg n="൧൨"> യും ഏറ്റം വഷളാക്കിപ്പോന്നു. അടുത്ത അശ്ശൂൎയ്യരെ അവൾ മോഹിച്ചു
തികഞ്ഞ മോടി പൂണ്ട നാടുവാഴികളും മാടമ്പികളും കുതിരപ്പുറത്തുള്ള അ
</lg><lg n="൧൩"> ശ്വക്കാർ ശൃംഗാരം തികഞ്ഞു തെളിഞ്ഞ ഏവരെയും തന്നേ. അവൾ
അശുദ്ധയായിപ്പോയി എന്നും ഇരുവരുടേ വഴി ഒന്നു തന്നേ എന്നും
</lg> [ 290 ] <lg n="൧൪"> ഞാൻ കണ്ടു. അവളോ തൻ വേശ്യാവൃത്തിയെ തുടൎന്നു കൂട്ടി നടന്നു.
ഭിത്തിമേൽ കൊത്തി ചായില്യംകൊണ്ട് എഴുതിയ കൽദയപുരുഷരുടേ
</lg><lg n="൧൫"> രൂപങ്ങൾ അവൾ കണ്ടു, അവർ അരെക്കു കച്ച കെട്ടി തലെക്കു പൊ
ന്തിഞാലുന്ന തൊപ്പിയും ഇട്ടു ഒക്ക വീരസ്വരൂപം കാട്ടി കല്ദയ ജനന
</lg><lg n="൧൬"> ദേശമുള്ള ബാബേല്യൎക്ക് ഒത്തവർ. കണ്ണാലേ കണ്ട ഉടനേ അവരിൽ
</lg><lg n="൧൭"> പരവശയായി കല്ദ യയിൽ ദൂതരെ അയച്ചു അവരെ വിളിച്ചു. ബാബേ
ല്യരും കാമശയനത്തിന്നായി വന്നു അവളെ ഭോഗത്താൽ തീണ്ടിച്ചു;
അവരാൽ തീണ്ടിപ്പോയിട്ടു അവളുടേ ഉള്ളം അവരോടു വേർവിട്ടു.
</lg><lg n="൧൮"> തന്റേ വേശ്യാവൃത്തിയെയും നാണിടവും അവൾ വെളിപ്പെടുത്ത
പ്പോൾ എന്റേ ഉള്ളം സഹോദരിയോടു വേർവിട്ടതു പോലേ അവ
</lg><lg n="൧൯"> ളോടും വേർവിട്ടുപോയി. അവളോ വേശ്യാവൃത്തിയെ വൎദ്ധിപ്പിച്ചു
</lg><lg n="൨൦"> മിസ്രദേശത്തു പുലയാടിയ ബാല്യദിവസങ്ങളെ ഓൎത്തു, കഴുതമാംസവും
കുതിരവെകളിയും ഉള്ള ജാരന്മാരെ അവരിൽ തെരിഞ്ഞു കാമിച്ചു.
</lg><lg n="൨൧"> ഇങ്ങനേ മിസ്രക്കാർ നിന്റേ ബാലസ്തനം ഇച്ഛിച്ചു മുലകൾ പിടിച്ചു
ചെറുപ്പത്തിലേ അസഭ്യതയെ നീ ആവൎത്തിച്ചു നടന്നു.

</lg>

<lg n="൨൨"> അതുകൊണ്ട് ഒഹൊലീബേ, യഹോവാ കൎത്താവ് ഇവ്വണ്ണം പറയുന്നു:
നിന്റേ ഉള്ളം വേർവിട്ടുപോയ നിൻ കാമുകന്മാരെ ഞാൻ ഉണൎത്തി ച്ചു
</lg><lg n="൨൩"> റ്റിൽനിന്നും നിന്മേൽ വരുത്തുന്നു: ബാബേല്യരും കൽദയരും ഒക്കയും വീരരും സഭാവാസികളുമായി ഏവരും കുതിരപ്പുറത്ത് ഏറിയവർ.
</lg><lg n="൨൪"> ഇങ്ങനേ പടയന്ത്രം തേർ വണ്ടിയും വംശസമൂഹവും ആയി അവർ നി
ന്നെക്കൊള്ളേ വന്നു വൻ പലകയും പരിചയും പടത്തൊപ്പിയും വെച്ചു
നിന്നെ വളയും, സ്വന്തന്യായങ്ങളിൻപ്രകാരം അവർ നിന്നോടു നടു
</lg><lg n="൨൫"> തീൎപ്പാൻ ഞാൻ അവൎക്കു ന്യായവിധിയെ ഏല്പിക്കും. അവർ ഊഷ്മാവിൽ നിന്നോടു വ്യാപരിപ്പാൻ എൻ എരിവിനെ നിന്നിൽ നടത്തും, അവർ
നിന്റേ മൂക്കും ചെവികളും അരിയും, നിന്റേ ശിഷ്ടം വാളാൽ വീഴും.
അവർ നിന്റേ പുത്രപുത്രിമാരെ എടുക്കും, ശിഷ്ടം തീക്ക് ഇരയാകും.
</lg><lg n="൨൬"> (൧൬, ൩൯) നിന്റേ വസ്ത്രങ്ങളെ അവർ ഇഴുത്തുവാരി ആഭരണ
</lg><lg n="൨൭"> ക്കോപ്പും എടുത്തുകളയും. ഞാൻ നിന്നിൽനിന്ന് അസഭ്യതയും മിസ്രദേ
ശത്തുനിന്നു നിന്റേ വേശ്യാവൃത്തിയും ശമിപ്പിച്ചു അവരെ നോക്കി നീ
</lg><lg n="൨൮"> കണ്ണ് ഉയൎത്താതേ മിസ്രയെ ഇനി ഓൎക്കാതേ ആക്കും. യഹോവാകൎത്താ
</lg> [ 291 ] <lg n="">വാകട്ടേ ഇപ്രകാരം പറയുന്നു: നീ പകെക്കുന്നവരുടേ കയ്യിൽ, നിൻ ഉ
</lg><lg n="൨൯"> ള്ളം വേർവിട്ടവരുടേ കയ്യിൽ ഞാൻ നിന്നെ ഏല്പീക്കുന്നു; അവർ പ
കയിൽ നിന്നോടു വ്യാപരിച്ചു നിന്റേ അദ്ധ്യാനഫലം അശേഷം എടു
ത്തു നിന്നെ നഗ്നതയും വിവസ്ത്രവുമായി വിടുവതു നിന്റേ വേശ്യായോനി
</lg><lg n="൩൦"> യും അസഭ്യതയും പുലയാട്ടുകളും വെളിപ്പെടുവാൻ തന്നേ. നീ ജാതി
കളെ പിന്തേൎന്നു ഭോഗിക്കയാൽ അവരുടേ മുട്ടങ്ങളോടു നിന്നെ തീണ്ടി
</lg><lg n="൩൧"> ക്കയാൽ ഇവനിനക്ക് ഉണ്ടാകും. സഹോദരിയുടേ വഴിയിൽ നീ നടക്ക
</lg><lg n="൩൨"> കൊണ്ടു അവളുടേ കിണ്ടിയെ നിന്റേ കയ്യിൽ തരുന്നുണ്ടു. യഹോവാ
കർ3ത്താവ് ഇപ്രകാരം പറയുന്നു: സഹോദരിയുടേ ആഴവും വീതിയും
ഉള്ള കിണ്ടിയെ നീ കുടിക്കും, അതു വളരേ കൊള്ളുന്നതാകകൊണ്ടു ചി
</lg><lg n="൩൩"> രിപ്പും പരിഹാസവും ആകും. ലഹരിയും ഖേദവും നിന്നിൽ നിറയും,
ശമൎയ്യ എന്ന സഹോദരിയുടേ കിണ്ടി ശൂന്യതയും ഭൂമവും ഉള്ള കിണ്ടിയ
</lg><lg n="൩൪"> ല്ലോ. അതിനെ നീ കുടിച്ച് ഈമ്പി അതിൽ ഓടുകളെയും കുടിച്ചു കാ
ൎന്നു (അവയാൽ) മുലകളെ കീറും. ഞാൻ ഉരെച്ചുവല്ലോ എന്നു യഹോവാ
</lg><lg n="൩൫"> കൎത്താവിൻ അരുളപ്പാടു. എന്നിട്ടു യഹോവാകൎത്താവ് ഇവ്വണ്ണം പറയു
ന്നു: നീ എന്നെ മറന്നു എന്നെ നിന്റേ പിറകിൽ എറികകൊണ്ട് അ
ല്ലയോ നിന്റേ പാതകവും വേശ്യാദോഷങ്ങളെയും ചുമക്ക!

</lg>

<lg n="൩൬"> യഹോവ എന്നോടു പറഞ്ഞു: മനുഷ്യപുത്ര നീ ഫൊലെക്കും ഒഹൊ
ലീബെക്കും ന്യായം വിഷ്റ്റരിക്കുമോ? അവരുടേ അറെപ്പുകളെ അവൎക്ക്
</lg><lg n="൩൭"> അറിയിക്ക! അവർ വ്യഭിചാരം ചെയ്തു കൈകളിൽ രക്തവും ഉണ്ടല്ലോ;
തങ്ങളുടേ മുട്ടങ്ങളോടു വ്യഭിചരിച്ചത് എന്നിയേ എനിക്കു പെറ്റ മക്ക
</lg><lg n="൩൮"> ളെ അവെക്കു തിന്മാർ (തീയൂടേ) കടത്തി. ഇനി ഒന്ന് എനിക്കു ചെ
യ്യൂ: അന്നു തന്നേ എൻ വിശുദ്ധസ്ഥലത്തെ തീണ്ടിച്ചു, എൻ ശബ്ബത്തുക
</lg><lg n="൩൯"> ളെ ബാഹ്യമാക്കി. തങ്ങടേ മുട്ടങ്ങൾക്കു മക്കളെ അറുത്തനാളിൽ
തന്നേ എൻ വിശുദ്ധസ്ഥലത്തെ പ്രവേശിച്ചു ബാഹ്യമാക്കി; ഇങ്ങനേ
</lg><lg n="൪൦"> ഇതാ എൻ ആലയമാദ്ധ്യേ അവർ ചെയ്തു. അതല്ലാതേ ദൂരത്തുനുന്നു വ
രേണ്ടുന്ന പുരുഷന്മാരെ അവർ വിളിപ്പിച്ചു; ആയവൎക്കു ദൂത് അയക്കയാൽ അതാ അവർ വന്നു; ആയവൎക്കു വേണ്ടി നീ കളിച്ചു കണ്ണിൽ മഷി
</lg><lg n="൪൧"> എഴുതി ആഭരണം അണിഞ്ഞു, മനോഹരമെത്തയിൽ ഇരുന്നുകൊണ്ടു
അതിന്മുമ്പിൽ ഒരു പീഠം ഒരുക്കു എന്റേ ധൂപവൎഗ്ഗവും തൈലവും അതി
</lg><lg n="൪൨"> ന്മേൽ വെച്ചു. പിന്നേ കോലാഹലശബ്ദം അതിൽ ശാന്തമായാറേ ആൾ
പ്പെരിപ്പത്തിൽനിന്നുള്ള പുരുഷരോടു ചേരുവാൻ മരുഭൂമിയിൽനിന്നു ക
</lg> [ 292 ] <lg n="">ടിയാന്മാർ വരുത്തിക്കപ്പെട്ടു. ആയവർ ആ സ്ത്രീകളൂടേ കൈകൾക്കു വ
</lg><lg n="൪൩"> ളകളെയും തലകൾക്കു അഴകിയ കിരീടങ്ങളെയും ഇട്ടു. — വ്യഭിചാര
ങ്ങളാൽ പഴകിയവളോടു ഞാൻ അന്നു പറഞ്ഞു: ഇപ്പോൾ അവളുടേ പു
</lg><lg n="൪൪"> ലയാട്ടു താനേ പുലയാടും, വേശ്യയടുക്കൽ പൂകം പോലേ അവളടുക്കൽ
ആൾ പൂകുന്നു. അവ്വണ്ണം ഒഹൊല ഒഹൊലീബ എന്ന അസഭ്യസ്ത്രീക
</lg><lg n="൪൫"> ളുടേ അടുക്കൽ പൂകുമാറാക്കി. നീതിമാന്മാരുടേ ന്യയവും അവൎക്കു വിധി
ക്കും, അവർ വ്യഭിചാരിണികളും കൈകളിൽ രക്തം ഉള്ളവരും തന്നേ അ
</lg><lg n="൪൬"> ല്ലോ. യഹോവാകൎത്താവാകട്ടേ ഇപ്രകാരം പറയുന്നു: ഞാൻ അവരുടേ മേൾ ഒരു കൂട്ടം വരുത്തി അവരെ മെയ്യേറുവാനും കൊള്ളയിടുവാനും കൊ
</lg><lg n="൪൭"> ടുക്കും. കൂട്ടം അവരെ കല്ല് എറിഞ്ഞും വാളുകൾകൊണ്ടു തുണ്ടിച്ചും കളയും
</lg><lg n="൪൮"> (സ്ത്രീകളുടേ പുത്രിമാരെ കൊന്നു വീടുകളെ തീയിട്ടു ചുടും. ഇങ്ങ
നേ ഞാൻ അസഭ്യതയെ ദീശത്തിൽനിന്നു ശമിപ്പിക്കും സകലസ്ത്രീകളും
നിങ്ങളുടേ അസഭ്യതപോലേ ചെയ്യാതേ ബുദ്ധി വെപ്പാൻ തന്നേ.
</lg><lg n="൪൯"> നിങ്ങളുടേ അസഭ്യതയെ അവർ നിങ്ങടേ മേൽ വരുത്തും, നിങ്ങടേ മുട്ട
ങ്ങളേ പാപങ്ങളെ നിങ്ങളും ചുമന്നു ഞാൻ യഹോവാകൎത്താവ് എന്ന്
അറിയയും ചെയ്യും.

</lg>

൨൪. അദ്ധ്യായം.

പ്രവാചകൻ ഒരു നാളിൽ യരുശലേമിൻ നിരോധവും (൧൫) ഭാൎയ്യയുടേ
മരണവും ദൎശിച്ച് അറിഞ്ഞു (൧൫) നഗരനാശം സൂചിപ്പിക്കുന്നതു.

<lg n="൧"> ഒമ്പതാൻ ആണ്ടിൽ പത്താം തിങ്ങളൂടേ പത്താം തിയ്യതിയിൽ യഹോവാവ
</lg><lg n="൨"> ചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മനുഷ്യപുത്ര ഇന്നേ ദിവസം തന്നേ
തിയ്യതിയുടേ പേർ എഴുതിവെക്ക, ഇന്നു തന്നേ ബാബേൽരാജാവ് യരു
</lg><lg n="൩"> ശലേമിന്മേൽ ഊന്നിക്കിടക്കുന്നു.- മത്സരഗൃഹത്തോട് ഒരു സദൃശം മൊ
ഴിഞ്ഞു പറക: യഹോവാകൎത്താവ് ഇപ്രകാരം പറയുന്നു: വട്ടളത്തെ അ
</lg><lg n="൪"> ടുപ്പിൽ വെക്ക: വെച്ചിട്ട് അതിൽ വെള്ളം ഒഴിച്ചു, ഇരച്ചിത്തുണ്ടങ്ങൾ
അതിൽ കൂട്ടുക; തുടയും തോളുമായി നല്ല ഊപ്പ് എല്ലാം, അസ്ഥിക്കളും
</lg><lg n="൫"> തെരിഞ്ഞെടുത്തവ നിറെക്ക. ആടുകളിൽ മേത്തരമായതു ക്കൂട്ടുക, അ
സ്ഥികളെയും വേവിക്കുന്ന ചിതയും കീഴേ വേണം, നല്ല വണ്ണം തിളപ്പി
</lg><lg n="൬"> ക്ക, അതിലേ അസ്ഥികൾ കൂടേ വെന്തുപോക!- അതികൊണ്ടു യഹോ
</lg> [ 293 ] <lg n="">വാകൎത്താവ് ഇപ്രകാരം പറയുന്നു: രക്തകുറ്റങ്ങൾ ഇള്ള നഗരത്തിന്നു
ഹൂ കഷ്ടം! മണ്ണൂ പിടിച്ചു കറ നീങ്ങാത്ത വട്ടളമേ! നറുക്ക് ഇടാതേ തു
</lg><lg n="൭"> ണ്ടം തുണ്ടമായി പുറത്ത് എടുക്ക! കാരണം അവളുടേ രക്തം അവൾ
ക്കകത്ത് ഉണ്ടു, പൂഴികൊണ്ട് മൂടുവാൻ അവൾ അതി നിലത്ത് ഒഴിക്കാ
</lg><lg n="൮"> തേ വെറുമ്പാറമേൽ ഇട്ടതേ ഉള്ളൂ. പ്രതികാരം നടത്തി ഊഷ്മാവിനെ
വരുത്തുവാൻ തന്നേ ഞാൻ അവളുടേ രക്തത്തെ മൂടാതവണ്ണം വെറുമ്പാര
</lg><lg n="൯"> മേൽ വീഴിച്ചതു.- അതുകൊണ്ട് യഹോവാകർത്താവ് ഇപ്രകാരം പറ
യുന്നു: രക്തക്കുറ്റങ്ങൾ ഉള്ള നഗരത്തിന്നു ഹു കഷ്ടം!ഞാനോ തടിച്ചി
</lg><lg n="൧൦"> തയെ വലുതാക്കും. തടികളെ പെരികക്കൂട്ടുക, തീ കിളൎത്തുക! ഇറച്ചി
</lg><lg n="൧൧"> യെ മുറ്റപ്പതപ്പിക്ക, അസ്ഥികളും കഴവാൻ തികന്നു കഴമ്പിക്ക! ഒഴി
ച്ചാൽ പിന്നേ വട്ടളത്തെ അതിൻ കനലിന്മേൽ വെക്കേണം ചെമ്പു ചു
ട്ടു പഴുത്തിട്ടു ഉള്ളിലേ കറ ഉരുകി കിളാവ് അശേഷം മുടിവാൻ തന്നേ
</lg><lg n="൧൨"> (മുമ്പിലേ) പ്രയത്നങ്ങൾക്കു വട്ടളം മടുപ്പു വരുത്തി, പെരുത്ത കറ വിട്ടു
</lg><lg n="൧൩"> മാറുന്നതും ഇല്ല, അതിൻ കിളാവു തീയിലേക്കത്രേ! നിന്റേ കറയിൽ
പാതകം ഉണ്ടു; ഞാൻ എത്ര ശുദ്ധീകരിച്ചിട്ടും നീ ശുദ്ധയായി തീരായ്ക
യാൽ ഞാൻ നിങ്കൽ എൻ ഊഷ്മാവിനെ ആറ്റീട്ട് ഒഴികേ നീ കറ അ
</lg><lg n="൧൪"> റ്റു ഇനി വെടിപ്പാക ഇല്ല. യഹോവയായ ഞാൻ ഉരെച്ചു, ഇതു വരും
ഞാൻ ചെയ്യും, ഞാൻ ഇളെക്കയില്ല, പൊറുക്ക ഇല്ല അനിതപിക്കയും
ഇല്ല: നിന്റേ വഴികൾക്കും ക്രിയകൾക്കും അത്തവണ്ണം അവർ നിനക്കു
ന്യായം നിധിക്കും എന്നു യഹോവാകൎത്താവിൻ അരുളപ്പാടു.

</lg>

<lg n="൧൫, ൧൬"> യഹോവാവചനം എനിക്ക് ഉണ്ടായി പറവിതു: മനുഷ്യപുത്ര നിൻ
കണ്ണുകളുടേ ഇൻപത്തെ ഞാൻ ഇതാ ഒരു തല്ലുകൊണ്ട് എടുത്തുകളയുന്നു,
</lg><lg n="൧൭"> നീ മൊഴിക്കയും കരകയും കണ്ണീർ തൂകുകയും അരുതു. ചാക്കിന്ന് അ
ലയും മുറയും ചെയ്യാതേ പതിക്കേ ഞരങ്ങുക, തലക്കെട്ടു ചൂടി കാലുകൾക്കു
ചെരിപ്പ് ഇട്ടും കൊൾക, താടി മീശ മൂടുകയോ ആളുകൾ അയക്കുന്ന
അപ്പത്തെ തിന്നുകയോ വേണ്ട.

</lg>

<lg n="൧൮"> രാവിലേ ഞാൻ ജനത്തോട് ഉരിയാടിയപ്പോൾ വൈകുന്നേരത്ത് എ
ന്റേ ഭാൎയ്യ മരിച്ചു, എന്നോടു കല്പിച്ചപ്രകാരം ഞാൻ പുലൎകാലേ ചെയ്തു.
</lg><lg n="൧൯"> നീ ഐ ചെയ്യുന്നതു എന്ത് ആകുന്നു എന്ന് ഞങ്ങൾക്ക് അറിയിച്ചു തരി
2൦ ക ഇല്ലയോ? എന്നു ജനം എന്നോടു പറഞ്ഞാറേ ഞാൻ പറഞ്ഞു യഹോ
</lg><lg n="൨൧"> വാവചനം എനിക്ക് ഉണ്ടായി പരഞ്ഞിതു: യഹോവാകൎത്താവ് ഇപ്ര
കാരം പറയുന്നു നിങ്ങളുടേ ശക്തിയുടേ ഡംഭും കണ്ണുകളുടേ ഇൻപവും
</lg> [ 294 ] <lg n="">മനോവാഞ്ച്ഛയുള്ള എൻ വിശുദ്ധസ്ഥലത്തെ ഞാൻ ഇത ബാഹ്യ
</lg><lg n="൨൨"> മാക്കുന്നു, നിങ്ങൾ വിടുവന്ന പുത്രപുത്രിമാരും വാളാൽ വീഴും അന്നു
നിങ്ങൾ ഞാൻ ചെയ്തപ്രകാരം ചെയ്യും: താടി മീശ മൂടാതേയും ആളുകൾ
</lg><lg n="൨൩"> അയക്കുന്ന അപ്പത്തെ തിന്നാതേയും, തലെക്കു കെട്ടും കാലുകൾക്കു ചെ
രിപ്പും ഇട്ടു തൊഴിക്കാതേ കരയാതേ കണ്ടും തമ്മിൽ തമ്മിൽ നെടുവീൎപ്പ്
</lg><lg n="൨൪"> ഇട്ടുംകൊണ്ടു നിങ്ങളുടേ അകൃത്യങ്ങളിൽ ഉരുകി മങ്ങും. ഇങ്ങനേ
യഹെസ്കേൽ നിങ്ങൾക്ക് അതുതക്കുറി ആകും, അവൻ ചെയ്തപ്രകാരം
എല്ലാം നിങ്ങൾ ചെയ്യും; അതു വന്നാൽ ഞാൻ യഹോവാകൎത്താവ് എന്ന്
അറികയും ചെയ്യും.

</lg>

<lg n="൨൫"> നീയോ മനുഷ്യപുത്ര അവരുടേ ശക്തിയും അഴകിയ ആനന്ദവും ക
ണ്ണുകളുടേ ഇൻപവും മനസ്സിൻ കാംക്ഷയും ആയതിനെ അവരുടേ പുത്ര
</lg><lg n="൨൬"> പുത്രിമാരുമായി അവരോട് എടുക്കുമ്പോൾ, അന്നു തന്നേ അല്ലോ ചാ
ടിപ്പോരുന്നവൻ നിന്നെ വന്നു കണ്ടു ചെവികളിൽ കേൾപ്പിക്കും.
</lg><lg n="൨൭"> ആ നാളിൽ നിന്റേ വായൊ ചാടിപ്പോരുന്നവന്റേ വായോടു തുറക്ക
പ്പെടും, നീ ഉരിയാടും വായി ഇനി മുട്ടുകയും ഇല്ല. ഇങ്ങനേ നീ അവൎക്ക്
അത്ഭുതക്കുറി ആകും ഞാൻ യഹോവ എന്ന് അവർ അറികയും ചെയ്യും.

</lg>

III. ഏഴു ജാതികളിൽ തട്ടുന്ന
ന്യായവിധികൾ. (അ൨൫ - ൩൨)

൨൫. അദ്ധ്യായം.

അമ്മോൻ (൮) മോവാബ് (൧൨) ഏദോം (൧൫) ഫലിഷ്ടർ ഐ നാലിന്നും
ശിക്ഷ അറിയിച്ചതു.

<lg n="൧, ൨">യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്നിതു: മനുഷ്യപുത്ര നീ അമ്മോന്യരുടേ നേരേ മുഖം വെച്ചു അവൎക്ക് എതിരേ പ്രവചിച്ചു
</lg><lg n="൩"> അമ്മോൻപുത്രരോടു പറക: യഹോവാകൎത്താവിൻ വചനത്തെ കേൾ
പ്പിൻ! യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: എൻ വിശുദ്ധസ്ഥലം
ബാഹ്യമായതും ഇസ്രയേൽനാടു പാഴായതും യഹൂദാഗൃഹം പ്രവസി
</lg><lg n="൪"> പ്പാൻ പോയതും വിചാരിച്ചു നീ ഹീ ഹീ എന്നു ചില്കയാൻ, ഞാൻ ഇതാ
നിന്നെ കിഴക്കൻ മക്കൾക്കു സ്വന്തമാക്കിക്കൊടുക്കും അവർ നിന്നിൽ
തങ്ങളുടേ കൂടാരഗ്രാമങ്ങളെ സ്ഥാപിച്ചു ചാളകളെ ഉണ്ടാക്കി നിന്റേ
</lg> [ 295 ] <lg n="൫"> ഫലം തിന്നു പാൽ കുടിച്ചുകൊൾവാൻ തന്നേ. റബ്ബയെ ഞാൻ ഒട്ടക
ങ്ങൾക്കു പുലമായും അമോന്യരെ ആടുകൾക്കു കിടപ്പായും കൊടുക്കുന്നു;
</lg><lg n="൬"> ഞാൻ യഹോവ എന്നു നിങ്ങൾ അറികയും ചെയ്യും. കാരം യഹോ
വാകൎത്താവ് ഇവ്വണ്ണം പറയുന്നു: നീ ഇസ്രായേൽദേശത്തെ ചൊല്ലി കൈ
കൊട്ടി കാലാൽ ചവിട്ടി സകലൗൾച്ചിരിയോടും സന്തോഷിച്ചു പോക
</lg><lg n="൭"> യാൽ, ഞാൻ ഇതാ നിന്മേൽ കൈ നീട്ടി ജാതികൾക്കു നിന്നെ വക
യാക്കി വംശങ്ങളിൽനിന്നു ഛേദിച്ചു രാജ്യങ്ങളിൽനിന്നു കൊടുത്തു നി
ന്നെ മുടിക്കും, ഞാൻ യഹോവ എന്നു നീ അറികയും ചെയ്യും.

</lg>

<lg n="൮"> യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: യഹൂദാഗൃഹം അതാ സകല
ജാതികൾക്കും ഒത്തു ചമഞ്ഞു എന്നു മൂവാബും സയീരും പറകയാൽ,
</lg><lg n="൯"> ഇതാ ഞാൻ മൂവാബിന്റേ പട്ടണങ്ങൾ നഗരം മുതൽ ഒടുക്കത്തേതു
വരേ, ദേശനത്നമായ ബേത്യശിമോത്ത് ബാൽമയോൻ കിൎയ്യഥൈം,
</lg><lg n="൧൦"> ഇങ്ങനേ മോവാബിൻഭാഗത്തെ കിഴക്കിന്മക്കൾക്കു തുറത്ത് അമ്മോ
ന്യയോടു കൂടി സ്വന്തമാക്കിക്കൊടുക്കും, അമ്മോന്യപ്പേർ ഇനി ജാതിക
</lg><lg n="൧൧"> ളിൽ ഓൎക്കാതവണ്ണമേ. മോവാബിൽ ഞാൻ ന്യായവിധികളെ നടത്തും
ഞാൻ യഹോവ എന്ന് അവർ അറികയും ചെയ്യും.

</lg>

<lg n="൧൨"> യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: ഏദോം യഹൂദാഗൃഹത്തോടു
പരിഭവൻ തീൎപ്പാൻ വ്യാപരിച്ചു പകവീളുകയിൽ വങ്കുറ്റം ചെയ്തുകൊ
</lg><lg n="൧൩"> ണ്ടു, യഹോവാ കൎത്താവ് ഇപ്രകാരം പറയുന്നു: ആകയാൽ ഞാൻ എ
ദോമിന്മേൽ കൈ നീട്ടി അതിനിന്നു മനുഷ്യനെയും കന്നാലിയെയും
ഛേദിച്ചു, (തെക്കു) തേന്മാൻ മുതൽ അതിനെ ശൂന്യമാക്കിക്കളയും, (വട
</lg><lg n="൧൪"> ക്കു)ദദാന്വരേ അവർ വാളാൽ വീഴും. എൻ ജനമായ ഇസ്രായേലിൻ
കൈകൊണ്ടു ഞാൻ എദോമിൽ എൻ പ്രതികാരത്തെ നടത്തും അവരും
എൻ കോപത്തിന്നും ഊഷ്മാനിന്നും ഒത്തവണ്ണം ഏദോമിൻ ചെയ്യും; ഇവർ
എൻ പ്രതികാരത്തെ അറിയേണ്ടിവരും എന്നു യഹോവാകൎത്താവിൻ
അരുളപ്പാടു.

</lg>

<lg n="൧൫"> യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: ഫലിഷ്ടർ പരിഭവം തീൎപ്പാൻ
വ്യാപരിച്ചു ഉൾച്ചിരി പൂണ്ടു നിത്യവൈരത്താൽ മുടിപ്പോളം പകവ്ലുക
</lg><lg n="൧൬"> കൊണ്ടു, യഹോവാകൎത്താവ് ഇപ്രകാരം പറയുന്നു: ആകയാൽ ഞാൻ
ഫലിഷ്ടർമേൽ കൈ നീട്ടി ക്രേതരെ ഛേദിച്ചു കടൽകരേ ശേഷിപ്പിനെ
</lg><lg n="൧൭"> കെടുത്തുകളയും. ഊഷ്മാവിൻ ശാസനകളാൽ ഞാൻ അവരിൽ മഹാ
പ്രതികാരങ്ങളെ നടത്തും. ഇങ്ങനേ അവൎക്കു പകരം കൊടുക്കുമ്പോൾ
ഞാൻ യഹോവ എന്ന് അവർ അറികയും ചെയ്യും.
</lg> [ 296 ] ൨൬. അദ്ധ്യായം. (—൨൮)

<lg n="൧"> പതിനൊന്നാം ആണ്ടിൽ (....ആം) തിങ്ങളുടേ ഒന്നാം തിയ്യതിയിൽ
</lg><lg n="൨"> യഹോവാവചനം എനിക്ക് ഉണ്ടായൊ പറഞ്ഞിതു: ഹീ ഹീ വംശങ്ങളു
ടേ കതകു തകൎന്നുപോയി (ആളൊഴുക്കു) എങ്കലേക്കു തിരിയും, അവൾ
ശൂന്യമാകയാൽ ഞാൻ നിറയും എന്നു ചോർ യരുശലേമിനെ കുറിച്ചു
</lg><lg n="൩"> പറകയാൽ, യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: അതുകൊണ്ടു ചോ
രേ നിന്നെക്കൊള്ളേ ഞാൻ ഇതാ! കടൽ തൻ തിരകളെ കരേറ്റുമ്പോലേ
</lg><lg n="൪"> ഞാൻ പലജാതികളെയും നിനക്ക് എതിരേ കരേറ്റും. അവർ ചോ
രിൻ മതിലുകളെ സന്നയാക്കി അതിബ് ഗോപുരങ്ങളെ ഇടിച്ചുകളയും,
അതിൻ പൊടിയും ബ്ജാൻ അടിച്ചു നീക്കി അതിനെ വെറുമ്പാറ ആക്കും.
</lg><lg n="൫"> കടൽ നടുവിൽ വളകളെ വിരിക്കുന്ന കല്ലാകും, ഞാനല്ലോ ഉരെച്ചു എന്നു
യഹോവാകൎത്താവിൻ അരുളപ്പാടു; ജാതികൾക്കു കൊള്ളയായി തീരും;
</lg><lg n="൬"> നാട്ടിലുള്ള പുത്രീനഗരങ്ങൾ വാളാൽ കുലപ്പെടും. ഞാൻ യഹോവ
എന്ന് അവർ അറിയും.

</lg>

<lg n="൭"> എങ്ങനേ എന്നാൽ യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: ഞാൻ
ഇതാ വടക്കുനിന്നു ബാബേൽരാജാവായ നബുക്കദ്രേചർ എന്ന രാജാധി
രാജനെ കുതിര തേർ അശ്വബലം വലിയ കൂട്ടവുമായി ചോരിന്നു നേരേ
</lg><lg n="൮"> വരുത്തുന്നു. നാട്ടിലുള്ള നിന്റേ പുത്രിമാരെ അവൻ വാൾ ഇട്ടു കൊന്നു
നിന്നെക്കൊള്ളേ കൊന്തളങ്നളെ തീൎത്തു ചുറ്റു മേട്ടു കന്നിച്ചു വൻപല
</lg><lg n="൯"> കുകളെ എതിരേ നിറുത്തി, നിന്റേ മതിലുകളിൽ തൻ യന്ത്രകൂടങ്ങളെ
</lg><lg n="൧൦"> മുടിച്ചു, വാളുകൾകൊണ്ടു നിൻ ഗോപുരങ്ങളെ ഇടിച്ചുകളയും. ഇടിച്ചു
തുറന്ന കോട്ടയിൽ പൂകുമ്പോലേ അവൻ നിൻ വാതിലുകളിൽ അകമ്പു
ക്കാൻ കുതിരക്കവിച്ചലാൽ പൊങ്ങുന്ന പൂഴി നിന്നെ മൂടുകയും അശ്വ
തേർ വണ്ടികളുടേ ഒലിയാൽ നിൻ മതിലുകൾ കുലുങ്ങുകയും ആം.
</lg><lg n="൧൧"> തൻ കുതിരക്കുളമ്പുകളാൽ നിൻ തെരുക്കളെ ഒക്കയും മെതിച്ചു നിൻ ജന
ത്തെ വാളാൽ കൊന്നുകളയും, നിൻ ഉരത്ത നാട്ടക്കല്ലുകൾ നിലത്തു വീഴും.
</lg><lg n="൧൨"> നിന്റേ സമ്പത്തിനെ അവർ പിടിച്ചുപറിച്ചു, ചരക്കുകളെ കവൎന്നു,
നിൻ മതിലുകളെ ഇടിച്ചു മനോഹരമാടങ്ങളെ പൊടിച്ചു നിൻ കല്ലു
</lg><lg n="൧൩"> മരങ്ങളും മണ്ണും വെള്ളത്തുടേ ആഴ്ത്തും. നിൻ പാട്ടുകളുടേ സ്വരത്തെ
ഞാൻ ശമിപ്പിക്കും, നിൻ വീണകളുടേ നാദം ഇനി കേൾപ്പാറുമില്ല.
</lg> [ 297 ] <lg n="൧൪"> ഞാൻ നിന്നെ വെറുമ്പാറയാക്കും. വലകൾ പരത്തുന്ന കല്ലാകും ഇനി
പണികയും ഇല്ല. യഹോവയായ ഞാനല്ലോ ഉരെച്ചു എന്നു യഹോവാ
കൎത്താവിൻ അരുളപ്പാടു.

</lg>

<lg n="൧൫"> ചോരിനോടു യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു; നിന്റെകത്തു
കലകൊല്ലുകയിൽ കുതൎന്നവർ ഞരങ്ങവേ നിൻ വീഴ്കയുടേ ഉച്ചയാൽ ദ്വീ
</lg><lg n="൧൬"> പുകൾ കുലുങ്ങുക ഇല്ലയോ? കടൽമന്നവറ്റ് എല്ലാം സ്സിൻഹാസനങ്ങളെ
വിട്ടിറങ്ങി ആടകളേ നീക്കി ചിത്രത്തയ്യലുള്ള വസ്ത്രങ്ങളെ അഴിച്ചു അച്ചം
പൂണ്ടു നിലത്തിരുന്നു ഇടയിട്ടേ കിറെച്ചു നിങ്കൽ സ്തംഭിച്ചുപോകും.
</lg><lg n="൧൭"> അവർ നിന്നെ ചൊല്ലി വിലാപം തുടങ്ങി പറയും: ഹാ സമുദ്രത്തിൽ
നിന്നു നിവാസികൾ കൂടിയവളേ, നീ എങ്ങനേ കെട്ടുപോയി! കുടിയാ
രുമായി സമുദ്രത്തിൽ ശക്തി ഏറിയ സ്തുത്യനഗരമേ! അവർ സകലപ്രജ
</lg><lg n="൧൮"> കൾക്കും ഭീഷണി വളൎത്തിയവരല്ലോ! ഇപ്പോൾ നിന്റേ വീഴ്ചയുടേ
നാളിൽ ദ്വീപുകൾ വിറെക്കും, നീ അന്തരിക്കയാൽ കടലിലേ ദ്വീപു
കൾ മെരിങ്ങുപോം.

</lg>

<lg n="൧൯"> യഹോവാകൎത്താവാകട്ടേ എവ്വണ്ണം പറയുന്നു: ഞാൻ നിന്നെ കുടിയി
ല്ലാത്ത പട്ടണങ്ങൾ എന്ന പോലേ ശൂന്യനഗരം ആക്കുവാൻ ആഴിയെ
</lg><lg n="൨൦"> നിന്മേൽ കരേറ്റീട്ടു പെരുവെള്ളങ്ങൾ നിന്നെ മൂടുമ്പോൾ, കുഴിയിലേ
ക്ക് ഇറങ്ങുന്നവരോടു ഞാൻ നിന്നെ ഇറക്കി പുരാണലോകരോടു കൂടി
ആഴമുള്ള ദേശത്തു പണ്ടേത്ത ഇടിവുകൾ കുഴിയിൽ ഇറങ്ങുന്നവരോടു
നിന്നെ പാൎപ്പിച്ചു നീ ഇനി കുടിയിരിക്കാതവണ്ണം വരുത്തി ജീവനുള്ളവ
</lg><lg n="൨൧"> രുടേ ഭൂമിയിൽ ഘനം ഉണ്ടാക്കയും ചെയ്യും. ഞാൻ നിന്നെ മെരിൾച്ച
റില്ല എന്നു യഹോവാകൎത്താവിൻ അരുളപ്പാടു.

</lg>

൨൭. അദ്ധ്യായം.

ചോരിൻ ഐശ്വൎയ്യവും (൧൨) വ്യാപാരപുഷ്ടിയും (൨൬) കഠോരകളാപവും
ചൊല്ലി വിലപിച്ചതു.

<lg n="൧. ൨"> യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: നീയോ മനുഷ്യ
</lg><lg n="൩"> പുത്ര ചോരിനെ ചൊല്ലി വിലാപം തുടങ്ങി ചോരിനോടു പറക: അല്ല
യോ കടൽത്തുറമുഖങ്ങളിൽ വസിച്ചു ഏറിയ ദ്വീപുകളോളം വംശങ്ങ
ൾക്കു വാണിഭക്കാരത്തിയായുള്ള്പ്പ്വേ! യഹോവാകൎത്താവ് ഇവ്വണ്ണം
</lg> [ 298 ] <lg n="">പറയുന്നു; ഹേ ചോരേ ഞാൻ ശോഭതികഞ്ഞവൾ എന്നു നീ പറയുന്നു.
</lg><lg n="൪"> സാഗരഹൃദയത്തിൽ നിന്റേ സംസ്ഥാനം, നിന്നെ (കപ്പലാക്കി) പണി
</lg><lg n="൫"> തവർ നിൻ ഭംഗിയെ തികെച്ചു. സനീരിലേ കീൽമരങ്ങളെ കീറി
നിനക്ക് ഇട്ടപ്പലകകൾ എല്ലാം തീൎത്തു, പാമരം ഉണ്ടാക്കുവാൻ ലിബ
</lg><lg n="൬"> നോനിൽനിന്നു ദേവതാരം എടുത്തു, ബാശാനിലേ കരുമരങ്ങൾകൊണ്ടു
നിൻ തണ്ടുകളെ തീൎത്തു, കീത്തീം ദ്വീപിൽനിന്നുള്ള നെല്ലിയിൽ അമി
</lg><lg n="൭"> ഴ്ത്തിയ ആനക്കൊമ്പുകൊണ്ടു നിന്റേ തട്ടു കെട്ടി, മിസ്രയിൽനിന്നു നേ
രിയ ചിത്രത്തയ്യൽ നിന്റേ പായും കൊടിയുമായി, ഏലീശദ്വീപുകളിൽ
</lg><lg n="൮"> നിന്നു നീലവും ധൂമ്രവൎണ്ണവും നിനക്കു പാവാടയായി, ചീദോൻ അൎവ്വാദ്
ഊൎക്കാർ നിന്റേ തണ്ടാളർ ആയി. ചോരേ നിന്റേ അറിവാളർ ചുക്കാ
</lg><lg n="൯"> ങ്കാരായി നിന്നിൽ ഉണ്ടു; ഗബാലിലേ മൂപ്പന്മാരും അറിവാളരും ഓട്ട
അടെപ്പാൻ നിന്നിൽ ഉണ്ടു. സമുദ്രക്കപ്പലുകൾ ഒക്കയും അതിലേ ഓട്ട
ക്കാരും നിന്റേ വാണിഭങ്ങളെ മറ്റിവാങ്ങുവാൻ ണീണ്ണീൾ ഉണ്ടു.
</lg><lg n="൧൦"> നിന്റേ പടയിൽ പാൎസി ലൂദ് പൂത്ത് എന്ന പോരാളികൾ ആയി പരി
ചയും പടത്തൊപ്പിയും നിന്നിൽ തൂക്കി അവർ നിനക്കു പ്രഭ നല്കി.
</lg><lg n="൧൧"> അൎവ്വാദിൻ മക്കളും നിന്റേ ബലവും നിൻ മതിലുകളിന്മേൽ മുച്ചൂട്ടും വി

രുതന്മാർ നിൻ ഗോപുരങ്ങളിലും നിന്നു മതിലുകളിൽ ചുറ്റും ഖേടകങ്ങ
ളെ തൂക്കി നിന്റേ ശോഭയെ അവർ തികെച്ചു.

</lg>

<lg n="൧൨"> തൎശിശ നാനാദ്രവ്യത്തിൻ പെരിപ്പം നിമിത്തം നിന്നോടു കച്ചവടം
ചെയ്തു നീ വിറ്റതിന്നു വെളിഇരിമ്പും കാരീയവെള്ളീയവും തന്നു.
</lg><lg n="൧൩"> യവാൻ രൂബൽ മേശൿ ഇവർ നിന്റേ വൎത്തകന്മാർ, ആൾക്കാരെയും
</lg><lg n="൧൪"> ചെമ്പുകോപ്പും തന്നു മാറ്റം ചെയ്തു. തൊഗൎമ്മഗൃഹക്കാർ കുതിര അശ്വം
</lg><lg n="൧൫"> കോവരകഴുതകളെയും തന്നു നിന്നോടുവാങ്ങി; ദദാന്യർ നിന്റേ വ്യാ
പാരികൾ, ഏറിയ ദ്വീപുകൾ കൈക്കാരായി കൂടി ആനക്കൊമ്പും കരു
</lg><lg n="൧൬"> വീട്ടിയും വിലയായി കൊണ്ടുവന്നു. അറാം നിന്റേ പണികളുടേ
ബാഹുല്യം നിമിത്തം നിന്റേ വ്യാപാരി, മാണിക്കക്കല്ലു രക്താബരം
ചിത്രത്തയ്യൽ നേരിയ പടം മുത്തു പത്മരാഗം ഇവ തന്നു നിന്റേ ചരക്കു
</lg><lg n="൧൭"> വാങ്ങി. യഹൂദയും ഇസ്രായേൽനാടും നിന്റേ കച്ചവടക്കാർ മിന്നിഥി
ലേ കോതമ്പു പലഹാരം തേൻ എണ്ണ നല്ലപശ ഇവയാൽ കൊള്ളക്കൊടു
</lg><lg n="൧൮"> ക്കൽ ഉണ്ടു. ദമഷ്ക നാനാദ്രവ്യത്തിൻ പെരിപ്പം നിമിത്തം നിന്റേ
പല പണികളെ തേടി ഹെല്ബോനിലേ വീഞ്ഞും വെള്ളാട്ടുമുടിയും തന്നു
</lg><lg n="൧൯"> വ്യാപാരം ചെയ്തു. ഊജാലിലേ വദാനും യാവാനും നിന്റേ ചരക്കിന്നു
</lg> [ 299 ] <lg n="">ഉരിക്കലക തന്നു, ഇലവങ്ങത്തോലും വയമ്പും കൈമാറ്റത്തിന്ന് ഉണ്ടു.
</lg><lg n="൨൦"> ദദാൻ കുതിരപ്പുറത്ത് ഇടുന്ന ജന്മക്കാളങ്ങളാൽ നിന്റേ കച്ചൊടക്കാരത്തി
</lg><lg n="൨൧"> ആയി. അറവിയും കേദാർമന്നോരും എല്ലാം നിന്നോടു കൈകാൎയ്യമു
</lg><lg n="൨൨"> ള്ളവർ, കുഞ്ഞാടു, കോലാടു, മുട്ടാടു ഇവയാൽ വ്യാപരം. ശബ്ബാ റശ എ
ന്നവറ്റിൻ വൎത്തകന്മാർ നിന്റേ വാണിയരായി, മേത്തരമായ നാനാസു
രഭികളും വിലയേറിയ കല്ലുകളും എല്ലാം പൊന്നും തന്നു നിന്റേ വാണി
</lg><lg n="൨൩"> ഭം വാങ്ങും. ഹറാൻ കല്നെ ഏദർ എന്നവരും ശബാവൎത്തകും അശ്ശു
</lg><lg n="൨൪"> രും കിച്ചദും നിന്റേ കച്ചോടക്കാർ, ഉടയാടകൾ ചിത്രത്തയ്യലുള്ള നീല
പ്പുതപ്പുകൾ പല നൂൽചരടു ചെല്വങ്ങൾ തിരിച്ചു മുറുക്കിയ കയറുകൾ൨൫ ഈ വക നിന്റേ ചരക്കുകൾക്കു വേണ്ടി തരും. സാൎത്ഥങ്ങളായി തൎശിശ
കപ്പലുകൾ നിന്റേ വ്യാപാരം നടത്തി, ഇങ്ങനേ നീ സാഗരഹൃദ
യത്തിൽ നിറഞ്ഞു തേജോമയയായിച്ചമഞ്ഞു.

</lg>

<lg n="൨൬"> നിന്റേ തണ്ടാന്മാർ നിന്നെ പെരുവെള്ളങ്ങളിൽ ഓടിച്ചു, കിഴ
</lg><lg n="൨൭"> ക്കൻകാറ്റു സാഗരഹൃദയത്തിൽ നിന്നെ ഉടെച്ചുകളഞ്ഞു. നിൻ വീഴ്ച
യ്ടേ നാളിൽ നിന്റേ സമ്പത്തും ചരക്കും കച്ചോടവും, നിന്റേ ഓട്ട
ക്കാർ മാലിമ്മികളും, നിന്നിൽ ഓട്ട അടെക്കുന്നവരും വാണിഭകൈ
മാറ്റം ചെയ്യുന്നവരും പടയാളികൾ ഒക്കയും നിന്റെകത്തുള്ള സമസ്തകൂ
</lg><lg n="൨൮"> ട്ടവുമായി സാഗരഹൃദയത്തിൽ വീഴുന്നു. നിന്റേ ചുക്കങ്കാർ നിലവി
</lg><lg n="൨൯"> ളുക്കുന്ന ഒച്ചയാൽ മൈതാനങ്ങൾ കുലുങ്ങുന്നു. തണ്ടുവലിക്കാരും കപ്പ
ല്കാരും കടലോട്ടക്കാരും ഏവരും താന്താനേ കപ്പൽ വിട്ടിറങ്ങി കരമേൽ
</lg><lg n="൩൦"> നിന്നു, നിന്നെ ചൊല്ലി ശബ്ദം കേൾപ്പിച്ചു കൈപ്പോടേ നിലവിളിച്ചു,
</lg><lg n="൩൧"> തലകളിന്മേൽ പൂഴി ഇട്ടും ചാരം പിരണ്ടും, നിന്നെ വിചാരിച്ചു കഷ
ണ്ടി ചിരെച്ചും രട്ട് ഉടുത്തും മനകൈപ്പിച്ചു നിന്നെക്കൊണ്ടു അലമുറ തു
</lg><lg n="൩൨"> ടങ്ങി കരഞ്ഞു, സങ്കടപ്പെട്ടു നിന്നെ ചൊല്ലി വിലാപം വിലപിക്കു
ന്നിതു: ചോരെ പോലേ ആർ! കടൽനടുവിൽ ഒടുങ്ങിയവൾക്കു
</lg><lg n="൩൩"> ഒത്തത് ആർ! സമുദ്രങ്ങളിൽനിന്നു നിന്റേ ചരക്കുകൾ ഉത്ഭവിക്ക
യാൽ നീ അനേകവംശങ്ങൾക്കു തൃപ്തിവരുത്തി, നിന്റേ ദ്രവ്യങ്ങളും
വാണിഭങ്ങളും പെരുകയാൽ നീ ഭ്രമിരാജാക്കളെ സമ്പന്നരാക്കി.
</lg><lg n="൩൪"> ഇന്നു നീ സമുദ്രങ്ങളിൽനിന്ന് ഉടഞ്ഞു നീരാഴങ്ങളിൽ ആയതിനാൽ
നിൻ വാണിഭവും നിന്റെകത്തുള്ള സംഘവും എല്ലാം ആണുപോയി.
</lg><lg n="൩൫"> ദ്വീപുകളിൽ പാൎക്കുന്നവർ ഒക്കയും നിന്നെകൊണ്ടു സ്തംഭിച്ചു അവരുടേ
</lg><lg n="൩൬"> അചരന്മാർ ഏറ്റവും ഞെട്ടി മുഖങ്ങൾ വിറെച്ചു പോകുന്നു. വംശങ്ങ
</lg> [ 300 ] ളിൽ ഉള്ള വൎത്തകന്മാർ നിങ്കൽ ചീറ്റും, നീ ത്രാസമായി തീൎന്നു എന്നേ
ക്കും ഇല്ലാതായി.

൨൮. അദ്ധ്യായം.

ചോരിലേ അധിപതിയുടേ നാശവും (൧൧) അവനെ ചൊല്ലി വിലാപവും.
(൨൦)ചീദോന്റേ നാശം. (൨൫)ഇസ്രയേലിന്റേ രക്ഷ.

<lg n="൧. ൨"> യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മനുഷ്യപുത്ര ചോ
രിൽ അധിപതിയോടു പറക: യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു:
നിന്റേ ഹൃദയം ഉയൎന്നിട്ടു നീ ദേവനല്ല മനുഷ്യനായിട്ടും "ഞാൻ ദേവൻ, സാഗരഹൃദയത്തിൽ ഒരു ദൈവാസനത്തിൽ ഇരിക്കുന്നേൻ" എ
</lg><lg n="൩"> ന്നു ചൊല്ലി ദൈവഭാവം ഭാവിക്കകൊണ്ടു; ദാനിയേലിലും നീ ജ്ഞാനി൪ യല്ലോ, രഹസ്യം ഒന്നും നിനക്കു മറയാതു, നിന്റേ ജ്ഞാനവിവേക
ങ്ങളാൽ നീ അധികാരം സമ്പാദിച്ചു നിന്റേ ഭണ്ഡാരങ്ങളിൽ പൊന്നും
</lg><lg n="൫"> വെള്ളിയും കൂട്ടി, ജ്ഞാനാധിക്യത്താൽ വ്യാപാരംവഴിയായി അധികാ
രത്തെ വളൎത്തു ഈ അഭ്യൂദയം ഹേതുവായി നിൻ ഹൃദയം ഉയൎന്നുവല്ലോ;
</lg><lg n="൬"> അതുകൊണ്ടു യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: നിന്റേ ഹൃദയം ൭ ദൈവഭാവം ഭാവിക്കുകൊണ്ടു തന്നേ, ഞാൻ ഇതാ പരന്മാരെ നിന്മേൽ
വരുത്തും, ജാതികളിൽ അതിന്റെപ്രൗഢരെ തന്നേ. അവർ നിൻ ജ്ഞാന
ത്തിൻ ഭംഗിക്കു നേരേ വാളുകൾ ഊരി നിന്റേ ശോഭയെ ബാഹ്യം
</lg><lg n="൮"> ആക്കി, നിന്നെ കുഴിയിൽ ആഴ്ത്തിക്കളയും സാഗരഹൃദയത്തിൽ കല
</lg><lg n="൯"> പ്പെടുന്നവന്റേ മരണങ്ങൾ മരിപ്പാൻ തന്നേ. നിന്നെ കൊല്ലുന്നവ
ന്റേ മുമ്പിൽ ഞാൻ ദൈവം എന്നു പറയുമോ? കതരുന്നവന്റേ കെ
</lg><lg n="൧൦"> യിൽ (ആമ്പോൾ) നീ ദേവനല്ല മനുഷ്യൻ അല്ലയോ? അന്യരുടേ ക
യ്യാൽ നീ പരിച്ഛേദന ഇല്ലാത്ത മരണങ്ങൾ മരിക്കും. ഞാനാകട്ടേ
ഉരെച്ചു എന്നു യഹോവാകൎത്താവിൻ അരുളപ്പാടു.

</lg>

<lg n="൧൨. ൧൨ ">യഹോപാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മനുഷ്ട്രപുത്ര ചോർ
അരചനെ ചൊല്ലി വിലാപം തുടങ്ങി അവനോടു പറക: യഹോവാക
ൎത്താവ് ഇവ്വണ്ണം പറയുന്നു: അല്ലയോ കുറവറുത്ത നിൎമ്മാണത്തിന്നു മുദ്ര
</lg><lg n="൧൩"> ഇടുന്നവനേ! ജഞാനം നിറഞ്ഞും ശോഭ തികഞ്ഞും ഉളോവേ! നീ ദൈ വത്തോട്ടമായ ഏദനിൽ ആയിരുന്നു, കെമ്പുഗോമേദകം വജ്രം പുഷ്പ
രാഗം ബെരുല്ലൂ യസ്പി നീലക്കൽ ചുവപ്പു മരതകം മുതലായ സകലരത്ന
</lg> [ 301 ] <lg n="">ങ്ങളും പൊന്നും നിന്റേ മെയ്യാരം, നിന്റേ വാദ്യങ്ങളും സ്ത്രീകളും നി
ന്നോടു ചിറ്റായ്മെക്ക് ഉണ്ടു, നിന്നെ സൃഷ്ടിച്ച (വാഴിച്ച) നാളിൽ അവ
</lg><lg n="൧൪"> നിനക്ക് ഒരുക്കപ്പെട്ടു. നീ മറെക്കുന്നവനായ അഭിഷിക്തകരൂബ് ത
ന്നേ, ഞാനും നിന്നെ ആക്കിവെച്ചു; നീ ദേവാകളുടേ വിശുദ്ധമലയിലാ
</lg><lg n="൧൫"> യി അഗ്നിക്കല്ലുകളുടേ ഇടയിൽ ഊടാടിപ്പോന്നു. നീ സൃഷ്ടിക്കപ്പെട്ട
നാൾ മുതൽ നീ അനപരാധനായതു നിങൽ അക്രമം മാണായതു വരെ
</lg><lg n="൧൬"> ക്കും. വാണിഭത്തിൻ പെരിപ്പം ഹേതിവായി നിന്റേ ഉള്ളിൽ സാഹ
സം നിറഞ്ഞു നീയും പാപം ചെയ്തു, എന്നിട്ടു ഞാൻ നിന്നെ ബാഹ്യമാ
ക്കി ദേവകളുടേ മലയിൽനിന്നു തള്ളി, മറെക്കുന്ന കറുബേ നിന്നെ അ
</lg><lg n="൧൭"> ഗ്നിക്കല്ലുകളുടേ നടിവിൽനിന്നു കെടുത്തു കളയും. നിന്റേ ഹൃദയം നിൻ
ശോഭയാൽ ഉയൎന്നു നിന്റേ ജ്ഞാനത്തെ നീ സൌന്ദൎയ്യത്തോടു കൂടേ
വഷളാക്കി, ഞാൻ നിന്നെ നിലത്ത് എറിഞ്ഞു രാജാക്കന്മാൎക്കു വിനോദ
</lg><lg n="൧൮"> ക്കഴ്ചയാക്കി വെക്കുന്നു. നിന്റേ അന്യായവ്യാപാരത്തിൽ അകൃത്ത്യങ്ങൾ
വ്വളരുകാാൽ നിന്റേ വിശുദ്ധസ്ഥലങ്ങളെ നീ ബാഹ്യമാല്ലി, ഞാനും
നിന്റേ ഉള്ളിൽനിന്ന് ഓർ അഗ്നിയെ ഉല്പാദിപ്പിക്കും അതു നിന്നെ തി
ന്നും, നിന്നെ കാണുന്ന എല്ലാവരുടേ കണ്ണുകൾക്കുൻ ഞാൻ നിന്നെ ഭസ്മ
</lg><lg n="൧൯"> മാക്കിക്കളയും. വംശങ്ങളിൻ നിന്നെ അറിയുന്നവർ നിന്നെ
ചൊല്ലി വിസ്മയിക്കും; നീ ത്രാസങ്ങളായ്ഭവിച്ചു; നീ എന്നേക്കും ഉണ്ടാകു
കയും ഇല്ല.

</lg>

<lg n="൨൦">. ൨൧ യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മനുഷ്യപുത്ര നീ
ചീദോന്നു നേരേ മുഖം വെച്ചു അതിന്ന് എതിരേ പ്രവകിച്ചു പറക:
</lg><lg n="൨൨"> യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: ചീദോനേ നിന്നെക്കൊള്ളേ
ഞാൻ ഇതാ! നിന്റകത്തു ഞാൻ എന്നെ തീജസ്കരിക്കും, ഇതിൽ ന്യായ
വിധികളെ നടത്തി എന്നെ തന്നേ വിശുദ്ധനായി കാട്ടിയാൽ ഞാൻ യ
</lg><lg n="൨൩"> ഹോവ എന്ന് അവർ അറികയും ചെയ്യും. ഞാൻ അതിൽ മഹാവ്യാധി
യും തെരുക്കളിൽ ചോരയും അയക്കും, ചുറ്റിൽനിന്നും അതിന്മേൽ വരു
ന്ന വാളാൽ കുതൎന്നവർ അതിൻ നടുവിൽ വീഴും, ഞാൻ യഹോവ എന്ന്
</lg><lg n="൨൪"> അവർ അറികയും ചെയ്യും. ഇസ്രായേൽഗൃഹത്തിൽ ഉൾച്ചിരി ഭാവിച്ച
ചുറ്റുമുള്ളവർ ഏവർൽനിന്നും ആ ഗൃഹത്തിന്നു കത്തുന്ന മുള്ളും നോ
വിക്കുന്ന ശല്യവും ഇനി ഉണ്ടാകയും ഇല്ല, ഞാൻ യഹോവാകൎത്താവ്
എന്ന് അവർ അറിരും.

</lg>

<lg n="൨൫"> യഹോവാ കൎത്താവ് ഇവ്വണ്ണം പറയുന്നു: ഞാൻ ഇസ്രയേൽ ഗ്ഗ്രത്തെ ചി
</lg> [ 302 ] <lg n="">തറിപ്പോയ വംശങ്ങളിൽനിന്നു ചേൎക്കുമ്പോൾ ജാതികളുടേ കണ്ണുകൾക്കു
ഞാൻ അവരിൽ വിശുദ്ധനായി കാട്ടും, എൻ ദാസനായ യാക്കോബിന്നു
</lg><lg n="൨൬"> ഞാൻ കൊടുത്ത സ്വന്തനാട്ടിൽ അവർ കുടിയിരിക്കും; അതിൽ നിൎഭയ
മായി വസിച്ചു വീടുകളെ പണിതു വള്ളിപ്പറമ്പുകളെ നട്ടുകൊള്ളും.
ഉൾച്ചിരി ഭാവിക്കുന്ന ചുറ്റാർ ഏവരിലും ഞാൻ ന്യായവിധികൾ നട
ത്തുകയിൽ അവർ സ്വൈരമായി പാൎത്തു ഞാൻ അവരുടേ ദൈവമായ യഹോവ എന്ന് അറികയും ചെയ്യും.

</lg>

൨൯. അദ്ധ്യായം. (— ൩൨.)

മുസ്രെക്കു ന്യയവിധിയും താഴ്ചയും വരുന്നതു (൧൭) നബുക്കദ്രേചരുടേ
ജയങ്ങളാൽ.

<lg n="൧"> പത്താം ആണ്ടിൽ പത്താം തിങ്ങളുടേ പന്ത്രണ്ടാം തിയ്യതിയിൽ യഹോ
</lg><lg n="൨"> വാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മനുഷ്യപുത്ര നീ മിസ്രരാജാ
വായ ഫറോവിനു നേരേ മുഖം വെച്ചു അവന്നും സകലമിസ്രെക്കും എതി
</lg><lg n="൩"> രേ പ്രവചിച്ചുരെച്ചു പറക: യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: മി
സ്രരാജാവായ ഫറവോ നിന്നെക്കൊള്ളേ ഞാൻ ഇതാ! തൻ ആറുകൾക്കു
ള്ളിൽ അമരുന്ന വലിയ കടല്പാമ്പേ (നക്രമേ)! എൻ നദി എനിക്ക്
ഉള്ളൂ, എനിക്കായി ഞാൻ ഉണ്ടാക്കിയതു, എന്നു ചൊല്ലുന്നവനേ!
</lg><lg n="൪"> ഞാനോ നിന്റേ അണലിൽ കൊളുത്തിട്ടു നിന്റേ ആറുകളിലേ മീനുക
ളെ നിന്റേ ചെതുമ്പുകളിൽ പറ്റിച്ചു ആറുകൾ അകത്തുനിന്നു നിന്നേ
</lg><lg n="൫"> ചെതുമ്പലിൻ പറ്റിയ ആറ്റുമീൻ എപ്പേരുമായി കരേറ്റി, നിന്നെയും
ആറ്റുമീൻ എപ്പേരുമായി മരുവിൽ ഇട്ടേക്കും, നിലനിരപ്പിൽ നീ വീ
ഴും, നിന്നെ എടുത്തു ചേൎപ്പാറും ഇല്ല, വയലിലേ മൃഗങ്ങൾക്കും ആകാശ
</lg><lg n="൬"> പക്ഷിക്കും ഞാൻ നിന്നെ ഊണാക്കിക്കൊടുക്കുന്നു, ഞാൻ യഹോവ
</lg><lg n="൭"> എന്നു മിസ്രവാസികൾ ഒക്കയും അറികയും ചെയ്യും. — അവർ ഇസ്രായേൽ
ഗൃഹത്തിന്ന് ഓടക്കോൽ ആകകൊണ്ടു (നിന്റേ ചില്ലികൾ പിടിച്ചാൽ
നീ ഒടിഞ്ഞു ജനങ്ങൾക്കു തോൾ എല്ലാം പിളർക്കും, നിന്മേൽ ചാരിയാലോ
</lg><lg n="൮"> നീ തകൎന്നു അവൎക്ക് ഇടുപ്പുകൾ ഒക്കയും ആടിക്കും), അതുകൊണ്ടു യഹോ
വാകൎത്താവ് ഇവ്വണ്ണം പറയുന്നു: ഞാൻ ഇതാ വാളിനെ നിന്മേൽ വരു
</lg><lg n="൯"> ത്തി മനുഷ്യരെയും പശുക്കളെയും നിങ്കൽനിന്നു ഛേദിക്കും. മുസ്രനാടു
പാഴും ശൂന്യവും ആകും, ഞാൻ യഹോവ എന്ന് അവർ അറികയും
</lg> [ 303 ] <lg n="">ചെയ്യും. നദി എനിക്കുള്ളൂ ഞാൻ ഉണ്ടാക്കീട്ടു എന്നു പറകയാൽ തന്നേ,
</lg><lg n="൧൦"> ഞാൻ ഇതാ നിന്നെയും നിന്റേ ആറുകളെയുംകൊള്ളേ (വന്നു) മിസ്രനാ
ടു മിഗ്ദാലോടു സവേനയോളം കൂശ് അതിർവരേയും അതിശൂന്യപാ
</lg><lg n="൧൧"> ഴാക്കും. അതിൽ ആൾക്കാൽ കടക്ക ഇല്ല പശുക്കാലും കടക്ക ഇല്ല നാ
</lg><lg n="൧൨"> ല്പതു വൎഷം കുടിയിരിപ്പും ഇല്ല. ഞാൻ മിസ്രദേശത്തെ ശൂന്യമായ്പ്പോയ
ദേശങ്ങളുടേ ഇടയിൽ നാല്പത് ആണ്ടു പാഴുമാക്കി വെച്ചു മിസ്രക്കാരെ ജാതിക
ളിൻ ചിന്നിച്ചു രാജ്യങ്ങളിൽ ചിതറിച്ചുകളയും.

</lg> <lg n="൧൩"> യഹോവാകൎത്താവാകട്ടേ ഇവ്വണ്ണം പറയുന്നു! നാല്പത് ആണ്ടു കഴി
</lg><lg n="൧൪"> ഞ്ഞാൽ ഞാൻ മിസ്രക്കാരെ ചിന്നിച്ച വംശങ്ങളിൽനിന്നു കൂട്ടും, മിസ്രയു
ടേ അടിമയെ ഞാൻ മാറ്റി അവരെ ഉല്പത്തിദേശമാകുന്ന പത്രോ
</lg><lg n="൧൫"> സിലേക്കു മടക്കും അവിടേ അവർ താണരാജ്യം ആകും. ജാതികളുടേ
മേൽ ഇനി ഉയരാതേ രാജ്യങ്ങളിൽ താണതാകും, ജാതികളിൽ അധിക
</lg><lg n="൧൬"> രിക്കാതവണ്ണം ഞാൻ അവരെ കുറെക്കും. ഇസ്രായേൽഗൃഹം അവരെ
നോക്കി പിഞ്ചേരുന്ന അകൃത്യത്തെ ഓൎപ്പിക്കുന്നൊരു ആശ്രയം അവർ
ആ ഗൃഹത്തിന്ന് ഇനി ആക ഇല്ല, ഞാൻ യഹോവ എന്ന് അറിക
യും ചെയ്യും.

</lg>

<lg n="൧൭"> ഇരുപത്തേഴാം ആണ്ടിൽ ഒന്നാം (തിങ്ങളുടേ) ഒന്നാം തിയ്യതിയിൽ
</lg><lg n="൧൮"> യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മനുഷ്യപുത്രനബുക
ദ്രേചർ എന്ന ബാബേൽരാജാവ് തന്റേ പടയെ ചോരെ കൊള്ളേ കൊ
ടിയ വേല എടുപ്പിച്ചു, എല്ലാ തലയും മൊട്ടയായും എല്ലാ ചുമലും ഉരി
ഞ്ഞും പോയിട്ടും അവന്നും പടെക്കും ചോരക്കൊള്ളേ ചെയ്ത് ദേഹദണ്ഡ
</lg><lg n="൧൯"> ത്തിന്നു (മതിയായ) കൂലി കിട്ടിയതും ഇല്ല. അതുകൊണ്ടു യഹോവാ
കൎത്താവ് ഇവ്വണ്ണം പറയുന്നു: നബുകദ്രേചർ എന്ന ബാബേൽരാജാവി
ന്നു ഞാൻ ഇതാ മിസ്രാദേശത്തെ കൊടുക്കുന്നുണ്ടു അതിന്റേ സമ്പത്ത് എ
ടുത്തു കവൎച്ച പറിച്ചു പിടിച്ചു കൊള്ള ഇട്ടുകൊൾവാൻ തന്നേ; അവ
</lg><lg n="൨൦"> ന്റേ പടെക്ക് ഇതു കൂലി ആക! അവർ എനിക്കായി വേല ച്യ്ക
യാൽ അവൻ പ്രയത്നം കഴിച്ചതിന്നു ശമ്പളമായി ഞാൻ മിസ്രദേശത്തെ
</lg><lg n="൨൧"> അവന്നു കൊടുക്കുന്നു, എന്നു യഹോവാകൎത്താവിൻ അരുളപ്പാടു, ആ ദി
വസത്തിൽ ഞാൻ ഇസ്രയേൽഗൃഹത്തിന്ന് ഒരു കൊമ്പിനെ മുളപ്പിക്കും,
നിനക്ക് അവരുടേ നടിവിൽ വായിൻ തുറുപ്പും തരും, ഞാൻ യഹോവ
എന്ന് അവർ അറികയും ചെയ്യും.
</lg> [ 304 ] ൩൦. അദ്ധ്യായം.

മിസ്രയിൽ ന്യായവിധി തട്ടുന്നതിന്റേ വിവരവും (൨൦) ബാ
ബേല്യനാലേ നാശവും.

<lg n="൧. ൨"> യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മനുഷ്യപുത്ര പ്രവ
ചിച്ചു പറക: യഹോവാകാൎത്താവ് ഇവ്വണ്ണം പറയുന്നു: മുറയിടുവിൻ!
ആ ൩ദിവസത്തിന്നു ഹാ കഷ്ടം! (യോ൧, ൧൫; ൨,൨.) ദിവസം അ
ണഞ്ഞുവല്ലോ, യഹോവാദിവസം അണഞ്ഞു, അതു മുകിൽകാറിന്റേ
</lg><lg n="൪"> നാളും ജാതികളുടേ കാലവും കാകും. വാൾ മിസ്രയിൽ പൂക്കും, കുതൎന്ന
വർ മിസ്രയിൽ വീണും അതിൻ സമ്പത്ത് എടുത്തും അടിഷ്ഹാനങ്ങൾ
</lg><lg n="൫"> ഇടിഞ്ഞും പോകുമ്പോൾ കൂശിലും നടുക്കവലി ഉണ്ടാകും. കൂശ പൂത്ത്
ലൂദ് മുതലായ കൂലിച്ചേകവർ ഒക്കയും കൂബ് (ലൂബ്?) നിയമദേശമക്കളു
</lg><lg n="൬"> മായി ഒന്നിച്ചു വാൾകൊണ്ടു വീഴും. — യഹോവ ഇവ്വണ്ണം പറയുന്നു:
മിസ്രയെ താങ്ങുന്നവർ നീഴും. അതിൻ ശക്തിഡംഭവും താഴും, അത്ല്
മിഗ്ദോലോടു സവേനവരേ വാളാൽ വീഴും എന്നു യഹോവാകൎത്താവിൻ
</lg><lg n="൭"> അരുളപ്പാടു. (൨൯, ൧൨.) ശൂന്യമായ്പ്പോയ ദേശങ്ങളുടേ ഇടയിൽ അ
തു ശൂനുഅവും പാഴായ പട്ടണങ്ങളിടയിൽ അതിൻ പട്ടണങ്ങൾ പാഴുമാ
</lg><lg n="൮"> കും. ഞാൻ മിസ്രയിൽ തീയിട്ടിട്ടു അതിൻ തുണക്കാർ എല്ലം തകൎന്നുപോ
</lg><lg n="൯"> കയിൽ ഞാൻ യഹോവ എന്ന് അവർ അറിയും. നിശ്ചന്തയുള്ള കൂശി
നെ അരട്ടുവാൻ അന്നാൾ ദൂതന്മാർ എങ്കൽനിന്നു കപ്പലുകളിൽ പുറപ്പെ
ടും, മിസ്രനാൾക്ക് ഒത്ത നടുക്കവലി അവരിലും ഉണ്ടാകും, ഇതാ അതു വ
</lg><lg n="൧൦"> രുന്നു സത്യം. - യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: നബുകദ്രേചർ
എന്ന ബാബേൽരാജാവിന്റേ കൈകൊണ്ടു ഞാൻ മിസ്രയിലേ ആരവാ
</lg><lg n="൧൧"> രത്തെ ശമിപ്പിക്കും. അവനും പ്രജകളുമായി ജാതികളിൽ അതിപ്രൌ
ഢരായവർ ദേശത്തെ വഷളാക്കുവാൻ വരുത്തിക്കപ്പെട്ടു മുസ്രയെ കൊ
</lg><lg n="൧൨"> ള്ളേ വാളുകൾ ഊരി കുലപ്പെട്ടവരെ ദേശത്തിൽ നിറെക്കും. ഞാൻ ആ
റുകളെ വറ്റിച്ചു ദേശത്തെ ദുൎജ്ജനങ്ങളുടേ കയ്യിൽ വിറ്റു അന്യരുടേ ക
യ്യാൽ നാടും അതിൻ നിറവും ശൂന്യമാകും, യഹോവയായ ഞാൻ ഉരെ
</lg><lg n="൧൩"> ച്ചു. — യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: ഞാൻ മുട്ടങ്ങളെ കൊടുത്തു
നോഫിൽനിന്ന് അസത്തുകളെ നിഗ്രഹിക്കും, മിസ്രദേശത്തു ഭയത്തെ ഇരുത്തും
</lg><lg n="൧൪"> പത്രോസിനെ ശൂന്യമാക്കി ചോവാനിൽ തീയിട്ടു നോവിൽ ന്യായവിധി
</lg> [ 305 ] <lg n="൧൫"> കളെ നടത്തി, മിസ്രക്കോട്ടയായ സീനിൽ എൻ ഊഷ്മാവിനെ ചൊരി
</lg><lg n="൧൬"> ഞ്ഞു, നോക്ക്വിലേ ആരവാരത്തെ അറുതിവരുത്തും. മിസ്രയിൽ ഞാൻ അ
ഗ്നി ഇട്ടും, സീൻ നൊന്തു പിടെക്കും, നോ(മതിൽ) പിക്കന്നു കയറേണ്ടി
</lg><lg n="൧൭"> യതു, നോഫ് പകലേ ഞെരുക്കുന്നവരെ (കാണും), ഓനിലും പീപഷ്ടി
ലും ബാല്യക്കാർ വാളാൽ വീഴും. (പൌരന്മാർ) അടിമയിലേക്കു യാത്ര ആ
</lg><lg n="൧൮"> കും. തഃപഹ്നെസില്വെച്ചു ഞാൻ മിസ്ര (ചുമത്തിയ) നുകങ്ങാളെ ഒടിച്ചു
അതിൻ ശക്തിഡംഭത്തെ ശമിപ്പിച്ചാൽ പകൽ ഇരുണ്ടു മുക്കിൽ മൂടി പു
</lg><lg n="൧൯"> ത്രിമാർ അടിമപ്പെട്ടുപോകും. ഇങ്ങണെ ഞാൻ മിസ്രയിൽ ന്യായവി
ധികളെ നടത്തും ഞാൻ യഹോവ എന്ന് അവർ അറികയും ചെയ്യും.

</lg>

<lg n="൨൦"> പതിനൊന്നാം ആണ്ടിൽ ഒന്നും (തിങ്ങളുടേ) ഏഴാം തിയ്യതിയിൽ
</lg><lg n="൨൧"> യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മിസ്രരാജാവായ ഫ
റോവിൻ ഭുജത്തെ ഞാൻ ഒടിച്ചുകളഞ്ഞു; അതു വാൾ പിടിപ്പോളം ഉറ
പ്പുവരുമാറു മരുന്നിട്ടു തുണി ചുറ്റി മുറുക്കുവാൻ ഇതാ കെട്ടപ്പെടുകയും
</lg><lg n="൨൨"> ഇല്ല. അതുകൊണ്ടു യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: ഫറോ എ
ന്ന മിസ്രരാജാവിന്ന് എതിരേ ഞാൻ ഇതാ (വന്നു) ഉറപ്പുള്ളതും ഒടിഞ്ഞ
തും ആക ഭുജങ്ങൾ രണ്ടിനെയും ഒടിച്ചു വാളിനെ കയ്യിൽനിന്നു വീഴി
</lg><lg n="൨൩"> ക്കും. മിസ്രക്കാരെ ജാതികളിൽ ചിന്നിച്ചു രാജ്യങ്ങളിൽ ചിതറിക്കും.
</lg><lg n="൨൪"> ബാബേൽരാജാവിൻ ഭുജങ്ങളെ ഞാൻ ഉറപ്പിച്ചു എന്റേ വാളിനെ അ
വൻ കൈക്കൽ കൊടുത്തു ഫറോവിന്റേ ഭുജങ്ങളെ ഒടിച്ചു ഇവൻ അ
</lg><lg n="൨൫"> വന്റേ മുമ്പിൽ കുതൎന്നവന്റേ ഞരക്കങ്ങൾ ഞരങ്ങുമാറാക്കും. ബാബേ
ൽരാജാവിന്റേ ഭുജങ്ങളെ ഞാൻ ഉറപ്പിക്കും, ഫറോവിൻ ബ്ഭുജങ്ങൾ വീ
ണുപോം. എൻ വാളിനെ ബാബേൽരാജാവിൻ കൈക്കൽ കൊടുത്തിട്ട്
അവൻ അതു മിസ്രദേശത്തെക്കൊള്ളേ ഓങ്ങുകയിൽ ഞാൻ യഹോവ എ
</lg><lg n="൨൬"> ന്ന് അവർ അറിയും. മിസ്രക്കാരെ ഞാൻ ജാതികളിൽ ചിന്നിച്ചു രാജ്യ
ങ്ങളിൽ ചിതറിക്കയാൽ ഞാൻ യഹോവ എന്ന് അവർ ആറിയും.
</lg>

൩൧. അദ്ധ്യായം.

അശ്ശൂർ വളൎന്നു തെഴുത്തു (൧൦) ഡംഭിച്ചു വീണു (൧൫) ജാതികളെ ഞെട്ടിച്ച
തിന്നു ഫറോവും ഒത്തുവരും.

<lg n="൧"> പതിനൊന്നാം ആണ്ടിൽ മൂന്നാം (തിങ്ങളുടേ) ഒന്നാം തിയ്യതി യഹോ
</lg><lg n="൨"> വാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മനുഷ്യപുത്ര മിസ്രരാജാവാ
</lg> [ 306 ] <lg n="">യഫറോവിനോടും അവന്റേ സകല ആരവാരത്തോടും പറക: നിന്റേ
</lg><lg n="൩"> വലിപ്പത്തിൽ നീ ആൎക്കു സമൻ? അതാ അശ്ശൂർ ലിബനോനിൽ ദേവ
ദാരുവായി കൊമ്പുകൾ ശോഭിച്ചു നിഴലിട്ടുന്ന ചോല കെട്ടി വളൎച്ച ഉയ
</lg><lg n="൪"> ൎന്നു തല കാറുകളോട് എത്തി. ആയതിനെ വെള്ളം വളൎത്തി ആഴി
ഉയൎത്തി, ഇതിൽ പുഴകൾ നട്ട സ്ഥലത്തെ ചുറ്റി ഒഴുകി, വയലിലേ എ
</lg><lg n="൫"> ല്ലാ മരങ്ങളിലേക്കും അതു കയ്യാറുകളെ അയച്ചു. എന്നതുകൊണ്ടു അ
തിൻ വളൎച്ച വയലിലേ എല്ലാ മരങ്ങളിലും ഉയൎന്നു, പെരുവെള്ളത്താൽ
</lg><lg n="൬"> പടരുകയിൾ ശാഖകൾ പെരുകി തൂപ്പുകൾ നീണ്ടുപോന്നു. അതിൻ
ശാഖകളിൽ ആകാശപക്ഷി ഒക്കയും കൂടു കൂട്ടി തുപ്പിൻ കീഴേ വയലി
ലേ മൃഗം എല്ലാം പെറ്റു. അതിൻ നിഴലിൽ വലിയ ജാതികൾ ഒക്ക ഇ
</lg><lg n="൭"> രുന്നു. വേർ പെരുവെള്ളങ്ങളോടു ചേരുകയാൽ അതു വലിപ്പം കൊ
</lg><lg n="൮"> ൺറ്റും കില്ലികളുടേ നീളം കൊണ്ടും ശോഭിച്ചു, ദൈവത്തോട്ടത്തിലേ ദേ
വദാരുക്കൾ അതിനെ വെല്ലാ, കീൽമരങ്ങൾ അതിൻ ശാഖകളോട് ഒ
വ്വാ, അരഞ്ഞിലും അതിൻ ത്പ്പോട് എത്താ, ദൈവത്തോട്ടത്തിൽ ഒരു
</lg><lg n="൯"> വൃക്ഷവും ഭംഗികൊണ്ട് അതിനോട് ഒവ്വാ, ചില്ലികളുടേ പെരിപ്പ
ത്താൻ ഞാൻ അതിനെ സുന്ദരമാക്കുകകൊണ്ടു ദൈവത്തോട്ടത്തിൽ ഉള്ള
ഏദൻവൃക്ഷങ്ങൾ എപ്പേരും അതിങ്കൽ അസൂയ ഭാവിച്ചു.

</lg>

<lg n="൧൦"> അതൊകൊണ്ടു യഹോവാകൎത്താവ് ഇവ്വണ്ണം പറഞ്ഞു: നീ വളൎച്ചയിൽ
ഉയൎന്നു തലയെ കാറുകളോട് എത്തിച്ചു ഉന്നതികൊണ്ടു ഹൃദയം പൊങ്ങു
</lg><lg n="൧൧"> കയാൽ, ഞാൻ ആ വൃക്ഷത്തെ ജാതികളിൽ ബലവാനായനന്റേ ക
യ്യിൽ ഏല്പിക്കും. അവൻ അതിനോടു വേണ്ടുവോളം ചെയ്യും. ദുഷ്ടത
</lg><lg n="൧൨"> നിമിത്തം ഞാൻ അതിനെ ആട്ടിക്കളഞ്ഞു. ജാതികളിൽ അതിപ്രൌ
ഢപരന്മാർ അതിനെ വെട്ടിയിട്ട് എറിഞ്ഞു; മലകളിന്മേലും എല്ലാ താ
ഴ്വരാളിലും അതിൻ ചെല്ലികൾ വീണൂ, കൊമ്പുകൾ ഭൂമിയുടേ എല്ല പ
പ്പ്പ്പങ്ങളിലും തകൎന്നു സകലഭൂവംശങ്ങളും അതിൻ നിഴൽ വിട്ട് ഇറങ്ങി
</lg><lg n="൧൩"> അതിനെ വെച്ചേച്ചു പോയി, വീണ തടിമേൽ ആകാശപക്ഷികൾ
എല്ലാം ഇരുന്നു, അതിൻ തുപ്പിനെ വയലിലേ മൃഗം ഒക്കയും തൊണ്ടുന്നു,
</lg><lg n="൧൪"> വെള്ളത്തിലേ മരം ഒന്നും വളൎച്ച നിമിത്തം ഉയരാതേയും തലയെ കാ
റുകളോളം നീട്ടാതേയും നീൎക്കുടിയന്മാർ ആരും ഉന്നതിഹേതുവായി
തന്നിൽ തന്നേ ഊന്നാതേയും ഇരിക്കേണ്ടതിന്നത്രേ. അവർ എപ്പേരും
മരണത്തിന്നല്ലോ ഏല്പിക്കപ്പെട്ടു മനുഷ്യപുത്രരുടേ ഇടയിൽ ആഴമുള്ള
ദേശത്തിൽ (പോയി) കുഴിയിൽ ഇറങ്ങുന്നവരോടു (കൂടും).
</lg> [ 307 ] <lg n="൧൫"> യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: അവൻ പാതാളത്തിൽ കിഴി
ഞ്ഞുന്നു ഞാൻ അലമുറവരുത്തി, അവനു വേണ്ടി ആഴിയെ (ഖേദം) പുത
പ്പിച്ചു അതിൻ പുഴകളെ തടുത്തു പെരുവെള്ളങ്ങളും അടഞ്ഞു നിന്നു;
അവന്നു വേണ്ടി ഞാൻ ലിബനോനെ കറുപ്പിച്ചു വയലിലേ മരങ്ങൾ ഒ
</lg><lg n="൧൬"> ക്കയും അവന്നു വേണ്ടി മാഴ്കിപ്പോയി. അവനെ കുഴിയിൽ ഇറങ്ങുന്ന
വരോടു കൂടി പാതാളത്തിൽ കിഴിക്കയിൽ ഞാൻ വീഴ്ചയിടേ ഒച്ചയാൽ
ജാതികളെ നടുക്കു; ആഴമുള്ള ദേശത്തോ ലിബനോനിൽ മേത്തരമായതും
നല്ലതുമായി ഏദൻവൃക്ഷങ്ങൾ ഒക്കയും നീൎക്കുടിയന്മാർ എപ്പേരും ആ
</lg><lg n="൧൭"> ശ്വസിച്ചു തെളിഞ്ഞു. അവരും ജാതികളുടേ ഇടയിൽ അവന്റേ നിഴ
ലിൽ തുണക്കാരായിരുന്നവർ തന്നേ അവനോടു പാതാളത്തിൽ കിഴി
</lg><lg n="൧൮"> ഞ്ഞു വാൾ കുതൎന്നവരോടു (ചേൎന്നു). — ഇങ്ങനേ ഇരിക്കേ തേജസ്സി
നാലും വലിപ്പത്താലും ഏദന്മരങ്ങളിൽ ഏതിന്നു നീ സമൻ? ഏദൻ
മരങ്ങളോടു നീയും ആഴമുള്ള ദേശത്തേക്കു കിഴിക്കപ്പെട്ടു പരിച്ഛേദന
ഇല്ലാത്തവരുടേ ഇടയിൽ വാൾങ്കുതൎന്നവരോടു കൂടി കിടക്കും. ഫറോവും അവന്റേ ആരവാരവും എല്ലാം ഇതത്രേ എന്നു യഹോവാ കൎത്താ
വിൻ അരുളപ്പാടു.

</lg> ൩൨. അദ്ധ്യായം.

ഫറോവിൻ വീഴ്ചയും (൧൭) മിസ്രയുടേ നാശവും ചൊല്ലി വിലാപങ്ങൾ.

<lg n="൧"> പന്ത്രണ്ടാം ആ ണ്ടിൽ പന്ത്രണ്ടാം തിങ്ങളുടേ ഒന്നാം തിയ്യതി യഹോവാ
</lg><lg n="൨"> വചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മനുഷ്യപുത്ര ഫറോ എന്ന മി
സ്രരാജാവിനെ ചൊല്ലി വിലാപം തുടങ്ങി അവനോടു പറക: ജാതിക
ളിൽ ബാലസിംഹത്തോടു നിന്നെ ഉപമിച്ചു നീയോ വെള്ളത്തിൽ കട
ല്പാമ്പു (നക്രം) പോലേ അത്രേ; നിന്റേ പുഴകളിൽ നീ ചാടി കാലുക
</lg><lg n="൩"> ളാൽ വെള്ളത്തെ കലക്കി ആറുകളെ ചവിട്ടി കുഴെച്ചു. യഹോവാക
ൎത്താവ് ഇവ്വണ്ണം പറയുന്നു: നിന്റേ മേൽ ഞാൻ ബഹുവംശങ്ങളുടേ
കൂട്ടത്തിൽ എൻ വലയെ വീശും, അവർ നിന്നെ എൻ കുടുക്കിൽ കരേ
</lg><lg n="൪"> റ്റും, ഞാൻ നിന്നെ കരയിൽ ഇട്ടു നിലനിരപ്പിൽ ചാടി ആകാശ
പക്ഷി എല്ലാം നിന്നിൽ ഇരുത്തി സകലഭൂമൃഗത്തിന്നു നിന്നാൽ തൃപ്തി
</lg><lg n="൫"> വരുത്തും. നിന്റേ മാംസത്തെ ഞാൻ മലകൾമേലും വരുത്തി നിൻ
</lg><lg n="൬"> ശവക്കൂമ്പലാൽ താഴ്വരകളെ നിറെച്ചു, നിന്റേ ചോരവാൎച്ചയാൽ മല
</lg> [ 308 ] <lg n="">കൾ വരേയും ഭൂമിയെ കുടിപ്പിക്കും, പള്ളങ്ങൾ നിന്നാൽ നിറകയും
</lg><lg n="൭"> ചെയ്യും. നിന്നെ പൊലിച്ചു കളഞ്ഞാൽ ഞാൻ വാനത്തെ മൂടി അതിൻ
നക്ഷത്രങ്ങളെ കറുപ്പിക്കും, സൂൎയ്യനെ മുകിൽകൊണ്ടു മറെക്കും ചന്ദ്രൻ
</lg><lg n="൮"> തൻ നിലാവിനെ പ്രകാശിപ്പിക്കയും ഇല്ല. നിനക്കു വേണ്ടി ഞാൻ വാ
നത്തിലേ ഒളൊമീനുകൾ ഒക്കയും ഇരുട്ടി നിൻ ദേശത്തിന്മേൽ അന്ധകാ
</lg><lg n="൯"> രം പരത്തും എന്നു യഹോവാ കൎത്താവിൻ അരുളപ്പാടു. നീ അറിയാത്ത
രാജ്യങ്ങളിലും ഞാൻ ജാതികളിൽ നിന്റേ കലാപത്തെ എത്തിക്കയാൽ
</lg><lg n="൧൦"> അനേകവംശങ്ങളുടേ മനസ്സു ഞാൻ നോവിച്ചു, ഏറിയ വംശങ്ങളെ
നിങ്കൽ സ്തംഭിപ്പിക്കും; അവരുടേ രാജാക്കന്മാർ ഞാൻ അവൎക്കു മുമ്പിൽ
എൻ വാളിനെ വീശിയാൽ നിങ്കൽ ഞെടുഞെട ഞെട്ടി നിന്റേ വീഴ്ച
നാളിൽ അവനവൻ തൻ പ്രാണന്നായി ക്ഷണം നടുങ്ങും, —
</lg><lg n="൧൧"> യഹോവാകൎത്താവാകട്ടേ ഇവ്വണ്ണം പറയുന്നു: ബാബേൽരാജവിൻ
</lg><lg n="൧൨"> വാൾ നിന്മേൽ വരും. ശൂരന്മാരുടേ വാളുകളാൻ നിന്റേ ആരവാര
ത്തെ ഞാൻ വീഴിക്കും, അവർ ഒക്ക ജാതികളിൽ അതിപ്രൌഢന്മാർ,
മിസ്രയുടേ ഡംഭത്തെ അവർ നിഗ്രഹിക്കും, അതിലേ ആരവാരം എല്ലാം
</lg><lg n="൧൩"> സന്നമാകും. പെരുവെള്ളങ്ങൾ അരികത്തുള്ള അതിന്റേ കന്നുകാലി
എല്ലാം ഞാൻ കെടുക്കും, മനുഷ്യക്കാൽ ഇനി അവ കുലക്കാതേ കറ്റുകുള
</lg><lg n="൧൪"> മ്പും കുലക്കാതേ ഇരിപ്പാൻ തന്നേ. മിസ്രദേശത്തു പാൎക്കുന്നവരെ ഒക്ക
യും ഞാൻ തച്ചു അതിനെ ശൂന്യമാല്ലീട്ടു നാടും അതിൻ നിറവ് അറ്റു
</lg><lg n="൧൫"> പാഴാകുമ്പോൾ, അന്നു ഞാൻ അതിൻ വെള്ളങ്ങളെ ഊറിക്കിടത്തി പു
ഴകൾ എണ്ണ പോലേ ഒഴുകുമാറാക്കും എന്നു യഹോവാ കൎത്താവിൻ അരു
</lg><lg n="൧൬"> ളപ്പാടു. ഇങ്ങനേ ഞാൻ യഹോവ എന്ന് അവർ അറിയും. ഇതു വി
ലാപം, വിലപിച്ചു പാടുവാനുള്ളതു, ജാതികളുടേ പുത്രിമാർ അതിനെ
പാടും, മിസ്രയെയും അതിൻ ആരവാരത്തെയും എല്ലാം ചൊല്ലി വില
പിച്ചു പാടും എന്നു യഹോവാ കൎത്താവിൻ അരുളപ്പാടു.

</lg>

<lg n="൧൭"> പന്ത്രണ്ടാം ആണ്ടിൽ (പന്ത്രണ്ടാം) തിങ്ങളുടേ പതിനഞ്ചാം തിയ്യതി
</lg><lg n="൧൮"> യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മനുഷ്യപുത്ര മിസ്ര
യുടേ ആരവാരത്തെ ചൊല്ലി മുറയിട്ടു അതിനെ നിറന്ന ജാതികളുടേ
പുത്രിമാരെ പോലേ ആഴമുള്ള ദേശത്തേക്കു കിഴിച്ചു ൽകുഴിയിൽ ഇറങ്ങൈയ </lg><lg n="൧൯"> വരോടു (കൂട്ടുക)! മനോഹരം കൊണ്ടു നീ ആരെ വെല്ലുന്നു? ഇറഞ്ഞിവാ
</lg><lg n="൨൦"> പരിച്ഛേദനൈല്ലാത്തവരോടു കിടന്നുകൊൾ! വാൾ കതൎന്നവരുടേ
ഇടയിൽ അവർ വീഴും; അവളെ സകല ആരവാരവും ആയി പിടിച്ചി
</lg> [ 309 ] <lg n="൨൧"> ഴെപ്പിൻ എന്നു (മാറ്റാന്മാൎക്കു) വാൾ നൽകപ്പെട്ടു. പാതാളനടുവിൽ
നിന്നു വീരക്കൂറ്റന്മാർ അവന്റേ തുണയാളികളോട് അവനെ കുറിച്ചു
ഉരിയാടുന്നു; ആ പരിച്ഛേദന ഇല്ലാത്തവർ വാൾ കുതൎന്നവരായി കിഴി
</lg><lg n="൨൨"> ഞ്ഞു കിടക്കുന്നു. — അവിടേ അശ്ശൂർ സൎവ്വസമൂഹവുമായിട്ട് ഉണ്ടു, അ
തിൻ സവക്കുഴികൾ ചുറ്റും (ഉണ്ടു) അപ്പേരും കുതൎന്നവർ വാളാൽ വീണ
</lg><lg n="൨൩"> വർ. ഏറ്റം അഗാധഭാഗത്ത് അതിന്നു ശവക്കുഴികൾ കൊടുക്കപ്പെട്ടു
അതിൻ കുഴിയുടേ ചുറ്റും സമൂഹവും കിടക്കുന്നു, ജീവികളുടേ ദേശത്തു
ഭീഷണി പരത്തിയ ശേഴം എപ്പേരും കുതൎന്നവർ വാളാൽ വീണവർ. —
</lg><lg n="൨൪"> അവിടേ ഏലാം തൻ കുഴിയുടേ ചുറ്റും സൎവ്വസമൂഹവുമായി (ഉണ്ടു).
ജീവികളുടേ ദേശത്തു ഭീഷണി പരത്തിയ ശേഷം എപ്പേരും കുതൎന്നവർ
വാളാൽ വീണവർ, പരിച്ഛേദന ഇല്ലാതേ ആഴമുള്ള ദേശത്തേക്ക് ഇ
ഴിഞ്ഞു കുഴിയിൽ ഇറങ്ങിയവരോടു തങ്ങളുടേ മാനക്കേടു ചുമക്കുന്നു.
</lg><lg n="൨൫"> അതിന്നും സകല ആരവാരത്തിന്നും കുലപ്പെട്ടവരുടേ ഇടയിൽ കിടക്ക
കിട്ടി, ശവക്കുഴികൾ അവന്റേ ചുറ്റും തന്നേ; ഏവരും പരിച്ഛേദന
ഇല്ലാതേ വാൾ കുതൎന്നവർ; ജീവികളുടേ ദേശത്ത് അവരുടേ ഭീഷണി
പരന്നതുകൊണ്ടു കുഴിയിൽ ഇറങ്ങിയവരോടു തങ്ങടേ മാനക്കേടു ചുമ
</lg><lg n="൨൬"> ക്കുന്നു; കുലപ്പെട്ടവരുടേ ഇടയിൽ അവനെ വെച്ചുകിടക്കുന്നു. — അവി
ടേ മേശക്ക് തൂബൽ സകല ആരവാരവുമായി (ഉണ്ടു), അവന്റേ ചുറ്റും
അതിൻ ശവക്കുഴികൾ എപ്പേരും പരിച്ഛേദന ഇല്ലാത്തവർ ജീവികളു
</lg><lg n="൨൭"> ടേ ദേശത്തു ഭീഷണി ഇപരത്തുകകൊണ്ടു വാൾ കുതൎന്നു പോയവർ. പരി
ച്ഛേദന ഇല്ലാത്തവരിൽ പട്ടുപോയി തങ്ങടേ ആയുധക്കോപ്പോടേ പാ
താളത്തിൽ കിഴിഞ്ഞു വാളുകളെ തലകൾക്കു കീഴേ വെച്ചു കിടത്തിയ
വീരന്മാരോട് ഇവർ കിടക്കുന്നില്ല. ജീവികളുടേ ദേശത്തു വീരന്മാൎക്കു
ഭോഷണി ആകകൊണ്ടു അവരുടേ കുറ്റങ്ങൾ അവരുടേ അസ്ഥികളി
</lg><lg n="൨൮"> ന്മേൽ ആയി. (മിസ്രക്കാര) നീയും പരിച്ഛേദന ഇല്ലാത്തവരുടേ ഇട
</lg><lg n="൨൯"> യിൽ നുറുങ്ങി വീണു വാൾ കുതൎന്നവരോടു കിടക്കും.— അവിടേക്ക എ
ദോം രാജാക്കന്മാരും എല്ലാ മന്നവരുമായി (കിഴിഞ്ഞു), എത്ര വീരത ഉണ്ടാ
യിട്ടും അവർ വാൾ കുതൎന്നവരോടു കൂട്ടപ്പെട്ടു പരിച്ഛേദന ഇല്ലാത്തവ
</lg><lg n="൩൦"> രോടും കുഴിയിൽ ഇറങ്ങിയവരോടും ഒന്നിച്ചു കിടക്കുന്നു. അവിടേക്കു
ഉത്തരദിക്കിലേ അഭിഷിക്തന്മാരും സകല ചിദൂന്യരും (ഉണ്ടു), വീര
തയാൽ എത്ര ഭീഷണി പരത്തിയിട്ടും ലജ്ജപ്പെട്ടു അവർ കുലപ്പെട്ടവ
രോടു ചേരുവാൻ കിഴിഞ്ഞു പരിച്ഛേദനയില്ലാത്തവരായി വാൾ കുതൎന്ന
</lg> [ 310 ] <lg n="">വരോടു ശയിച്ചു കുഴിയിൽ ഇറങ്ങിയവരോടും കൂടി തങ്ങളുടേ മാനക്കേടു
</lg><lg n="൩൧"> ചുമക്കുന്നു. - ഇവരെ ഫറോ കണ്ടു തന്റേ സകല ആരവാരത്തെ കുറി
ച്ച് ആശ്വസിക്കും. ഫറോവും സകലസൈന്യവുമായി വാൾ കുതൎന്നു
</lg><lg n="൩൨"> കഴിഞ്ഞുവല്ലോ എന്നു യഹോവാകൎത്താവിൻ അരുളപ്പാടു. ഞാനാകട്ടേ
ജീവികളുടേ ദേശത്ത് അവനെ ഭീഷണി പരത്തിച്ച ശേഷം പരിച്ഛേ
ദന ഇല്ലാത്തവരുടേ ഇടയിൽ വാൾ കുതൎന്നവരോടു കിടത്തപ്പെട്ടതു ഫറോ
സകല ആരവാരവുമായി, എന്ന യഹോവാകൎത്താവിൻ അരുളപ്പാടു.

</lg>

IV. ഇസ്രായേലിനെ യഥാസ്ഥാനമാക്കും
എന്നുള്ള വാഗ്ദത്തങ്ങൾ. (അ. ൩൩ - ൩൯.)

൩൩. അദ്ധ്യായം.

പ്രവാചകൻ കാവലാളിയായി (൧൦) വൊശേഷാൻ ദൈവത്തിൽ തേറുവാൻ പ്രബോധിപ്പിക്കേണം. (൨൦) പട്ടണനാശം കേട്ട ഉടനേ (൨൩) മനന്തിരി
വിനെ ചോദിക്കുന്നു.

<lg n="൧, ൨"> യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മനുഷ്യപുത്ര നിൻ
ജനപുത്രരോട് ഉരിയാടി പറക: ഒരു ദേശത്തിന്മേൽ ഞാൻ വാളിനെ
വരുത്തുമ്പോൾ ദേശത്തിലേ ജനങ്ങൾ കൂട്ടത്തിൽനിന്ന് ഓർ ആളെ
</lg><lg n="൩"> തെരിഞ്ഞു തങ്ങൾക്കു കാവലാളി ആക്കി വെച്ചാൽ, അവൻ വാൾ നാട്ടി
ന്മേൽ വരുന്നതു കണ്ടു കാഹളം ഊതി ജനത്തെ സൂക്ഷിപ്പിച്ചു എങ്കിൽ,
</lg><lg n="൪"> കാഹള ശബ്ദം കേട്ടിട്ടും ഒരുവൻ സൂക്ഷിച്ചുകൊള്ളായ്കയാൽ വാൾ എ
ത്തി അവനെ പറിച്ചാൽ അവന്റേ രക്തം അവന്തലയിൽ ഇരിക്കും.
൫കാഹളശബ്ദം കേട്ടും കരുതാതേ പോയി; കരുതി എങ്കിൽ പ്രാണര
ക്ഷ വരുത്തുമായിരുന്നതുകൊണ്ടു അവന്റേ രക്തം അവന്മേലത്രേ.
</lg><lg n="൬"> കാവലാളി വാൾ വരുന്നതു കണ്ടിട്ടും കാഹളം ഊഠായ്കയാൽ ജനം സൂ
ക്ഷിച്ചുകൊള്ളാതേ പോയാൽ വാൾ എത്തി അവരിൽ ഒരു ദേഹിയെ
പറിച്ചു എങ്കിൽപ്പോ ഇവൻ തൻ കുറ്റത്താൽ പറിക്കപ്പെട്ടു, അവന്റേ ര
കതത്തെ ഞാൻ കാവലാളിയുടേ കയ്യിൽനിന്നു ചോദിക്കും താനും.—
</lg><lg n="൭"> (൩,൧൭-൧൯) നിന്നെയോ മനുഷ്യപുത്ര ഞാൻ ഇസ്രയേൽഗൃഹത്തിന്നു
കാവലാളി ആക്കിവെച്ചു, എൻ വായിൽനിന്നു വചനത്തെ നീ കേട്ടു എ
</lg><lg n="൮"> ങ്കൽനിന്ന് അവരെ സൂക്ഷിപ്പിക്ക. ഞാൻ ദുഷ്ടനോടു "ദുഷ്ട നീ മരി
ക്കേ ഉണ്ണൂ" എന്നു പറയുമ്പോൾ നീ ദുഷ്ടനെ ആ വഴിയേ വിടുവാൻ
</lg> [ 311 ] <lg n="">സൂക്ഷിപ്പിച്ചു പൊല്ലാഞ്ഞാൽ ആ ദുഷ്ടൻ തൻ കുറ്റത്താൽ മരിക്കും എങ്കി
ലും അവന്റേ രക്തത്തെ നിൻ കയ്യിൽനിന്നു ഞാൻ ചോദിക്കും.
</lg><lg n="൯"> നീയോ ദുഷ്ടനെ ആ വഴിയെ വിടുവാൻ സൂക്ഷിപ്പിച്ചിട്ടും അവൻ ആ
വഴിയെ വിട്ടു തിരിയാഞ്ഞാൽ അവൻ തൻ കുറ്റത്താൽ മരിക്കും, നിൻ
ദേഹിയെ നീ വിടുവിച്ചു താനും.

</lg>

<lg n="൧൦"> എങ്കിലോ മനുഷ്യപുത്ര ഇസ്രയേൽഗൃഹത്തോടു പറക: ഞങ്ങളുടേ
ദ്രോഹങ്ങളും പാപങ്ങളും ഞങ്ങളുടേ മേൽ ആകയാൽ ഞങ്ങൾ അവയിൽ
ഉരുകി മടങ്ങിപ്പോകുന്നു പിന്നേ എങ്ങനേ ജീവിച്ചു കൂടും? എന്നു നിങ്ങൾ
</lg><lg n="൧൧"> നേർ പറയുന്നു. അവരോടു പറക: എൻ ജീവനാണ ദുഷ്ടന്റേ മര
ണത്തെ ഞാൻ ആഗ്രഹിക്കുന്നില്ല, ദുഷ്ടൻ തൻ വഴിയെ വിട്ടു ജീവി
ക്കേണം എന്നത്രേ എന്നു യഹോവാകൎത്താവിൻ അരുക്കപ്പാടു. നിങ്ങളുടേ
ദുൎവ്വഴികളെ വിട്ടു മനം തിരിഞ്ഞു മടങ്ങുവിൻ! ഇസ്രയേൽഗൃഹമേ നി
</lg><lg n="൧൨"> ങ്ങൾ മരിപ്പാൻ എന്തു? - നീയോ മനുഷ്യപുത്ര നിൻ ജനപുത്രരോടു
പറക: നീതിമാന്റേ നീതി ദ്രോഹിക്കുന്ന നാളിൽ അവനെ ഉദ്ധരിക്ക
ഇല്ല, ദുഷ്ടൻ ദുഷ്ടതെ വിട്ടു മടങ്ങുന്ന നാളിൽ സ്വദുഷ്ടതയാൽ വീഴുകയും
ഇല്ല, നീതിമാൻ പാപം ചെയ്യുന്ന നാളിൽ ജീവിച്ചു കഴികയും ഇല്ല.
</lg><lg n="൧൩"> ഞാൻ നീതിമാനോടു: ഇവൻ ജീവിക്കേ ഉള്ളൂ എന്നു പറകയാൽ അവൻ
സ്വനീതിയിൽ തേറി ആക്രമം ചെയ്താൻ അവന്റേ സകലനീതികളും
</lg><lg n="൧൪"> ഓൎമ്മപ്പെടുക ഇല്ല, ചെയ്ത അക്രമത്താൽ അവൻ മരിക്കും. നീ മരിക്കേ
ഉള്ളൂ എന്നു ഞാൻ ദുഷ്ടനോടു പറകയാൽ അവൻ പാപത്തെ വിട്ടു തിരി
</lg><lg n="൧൫"> ഞ്ഞു നേരും ന്യായവും ചെയ്തു, ദുഷ്ടൻ പണയം മടക്കി കൊടുത്തു, കട്ട
തിനെ തിരികേ ജൊടുത്തു, അക്രമം ചെയ്യാതേ ജീവന്റേ വെപ്പുകളിൽ
</lg><lg n="൧൬"> നടത്താൻ മരിക്ക ഇല്ല ജീവിജ്ജേ ഉള്ളൂ. അവൻ പിഴെച്ച സകല പാ
പങ്ങളും അവനോട് ഓൎമ്മപ്പെടുക ഇല്ല, നേരും ന്യായവും ചെയ്കയാൽ
</lg><lg n="൧൭"> ജീവിക്കേ ഉള്ളൂ. എന്നാൽ നിൻ ജനപുത്രന്മാർ "കൎത്താവിന്റേ വഴി
ശരി അല്ല" എന്നു പറയുന്നു (൧൮, ൨൫), ശരിയല്ലാത്തതു സാക്ഷാൽ അ
</lg><lg n="൧൮"> വരുടേ വഴി. നീതിമാൻ തൻ നീതിയെ വിട്ടു തിരിഞ്ഞു അക്രമം ചെ
</lg><lg n="൧൯"> യ്താൽ അതിനാൽ മരിക്കും. ദുഷ്ടൻ തൻ ദുഷ്ടതയെ വിട്ടു തിരിഞ്ഞു നേ
</lg><lg n="൨൦"> രും ന്യായവും ചെയ്താൽ അതിന്നിമിത്തം ജീവിക്കും. എന്നിട്ടും കൎത്താ
വിൻ വഴി ശരി അല്ല എന്നു നിങ്ങൾ പറയുന്നു, ഇസ്രയേൽഗൃഹമേ നി
ങ്ങൾക്കു ഞാൻ ന്യായം വിധിപ്പത് അവനവനു താന്താന്റേ വഴി
കൾക്ക് ഒത്തവണ്ണമേ.
</lg> [ 312 ] <lg n="൨൧"> നാം പ്രവസിച്ചിട്ടു പന്ത്രണ്ടാം ആണ്ടിൽ പത്താം (തിങ്ങളുടേ) അ
ഞ്ചാം തിയ്യതി ഉണ്ടായിതു: യരുശലേമിൽനിന്നു ചാടിപ്പോയവൻ എന്നെ
</lg><lg n="൨൨"> വന്നുകണ്ടു "പട്ടണം അടിക്കപ്പെട്ടു" എന്നു പറഞ്ഞു. ചാറ്റിപ്പോയ
വൻ വരുന്നതിന്നു തലനാൾ വൈകുന്നേരം യഹോവകൈ എന്മേൽ
ഉണ്ടായിരുന്നു, അവൻ രാവിലേ വരുന്നതിന്നു യഹോവ എന്റേ വായി
തുറന്നിരുന്നു. അന്നു വായി തുറന്നു ഞാൻ ശേഷത്തിങ്കൽ മൌനമായി
പാൎത്തുതും ഇല്ല.

</lg>

<lg n="൨൩, ൨൪"> യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മനുഷ്യപുത്ര
ഇസ്രയേൽനാട്ടിൽ ആ പാഴിടങ്നളിൽ പാൎക്കുന്നവർ പറയുന്നു: അബ്ര
ഹാം ഏകനായി ദേശത്തെ അടക്കി, നാം അവേകൽ (ആകയാൽ) ദേശം
</lg><lg n="൨൫"> നമുക്ക് അടക്കമായി നല്കിക്കിടക്കുന്നു. എന്നതുകൊണ്ട് അവരോടു പ
റക: യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: നിങ്ങൾ രക്തം കൂടിയതു
തിന്നും അങ്ങേ മുട്ടങ്ങളിലേക്കു കണ്ണുകളെ ഉയൎത്തും ചോര പകരും എ
</lg><lg n="൨൬"> ന്നിട്ടു ദേശത്തെ അടക്കയോ? നിങ്ങൾ വാളിന്മേൽ ഊന്നിനിന്നു അറെ
പ്പുകൾ ചെയ്തു അവനവൻ കൂട്ടുകാരന്റേ ഭാൎയ്യയെ തീണ്ടിച്ചു പിന്നേ
</lg><lg n="൨൭"> ദേശത്തെ അടക്കയോ? അവരോട് ഇങ്ങനേ പറക: യഹോവാക
ൎത്താവ് ഇവ്വണ്ണം പറയുന്നു: എൻ ജീവനാണ പാഴിടങ്ങളിൽ ഉള്ളവർ
വാൾകൊണ്ടു വീഴും, നിലനിരപ്പിൽ ഉള്ളവനെ ഞാൻ മൃഗത്തിന്ന് ഊ
ണാക്കും, കോട്ടകളിലും ഗുഹകളിലും ഉള്ളവർ മഹാവ്യാധിയാൽ മരിക്കും.
</lg><lg n="൨൮"> ഞാൻ ദേശത്തെ ശൂന്യവും സന്നവും ആക്കും, അതിൻ ശക്തിഡംഭം
ഒഴിയും, ഇസ്രായേൽമലകൾ കടക്കുന്നവൻ ഇല്ലാതോളവും ശൂന്യമായി
</lg><lg n="൨൯"> നിൽകും. ഇങ്ങനേ അവർ ചെയ്ത അറെപ്പുകൾ എല്ലാം വിചാരിച്ചു
ഞാൻ ദേശത്തെ ശൂന്യവും സന്നവും ആക്കിവെക്കുമ്പോൾ ഞാൻ യഹോ
വ എന്ന് അവർ അറിയും.

</lg>

<lg n="൩൦"> നിന്നെകൊണ്ടോ മനുഷ്യപുത്ര നിൻ ജനപുത്രന്മാർ ഭിത്തികളരിക
ത്തും വീട്ടുതുറവുകളിലുമ്മ് ഉരിയാടുന്നു "ഹോം യഹോവയിൽനിന്ന് എ
ന്തൊരു വചനം പുറപ്പെടുന്നു എന്നു വന്നു കേൾപ്പിൻ!" എന്നു തമ്മി
</lg><lg n="൩൧"> ലും അവനവനോടും സംസാർക്കുന്നു. ലോകസംഘം കൂടുമ്പോലേ അ
വർ വന്നു എൻ ജനം എന്നു ഭാവിച്ചു നിന്റേ മുമ്പിൽ ഇരുന്നു നിൻ വ
ചനങ്ങളെ കേൾക്കും; അവ ചെയ്ക ഇല്ലതാരും അവരുടേ വായ്ക്കു രുചി
ക്കുന്നവ മാത്രം ചെയ്യും, അവരുടേ ഹൃദയം സ്വന്തലാഭത്തെ പിന്തേരുന്നു.
</lg><lg n="൩൨"> ഇൻപസ്വരം പൂണ്ടു നല്ലവണ്ണം മീട്ടിക്കൊണ്ടു നാനാരസമുള്ളവ പാടുന്ന
</lg> [ 313 ] <lg n="">വനെ പോലേ ഇതാ നീ അവൎക്ക് ആകുന്നു; നിന്റേ വചനങ്ങൾ അവർ
</lg><lg n="൩൩"> കേൾക്കും, ചെയ്ക ഇല്ലതാനും. എങ്കിലും അതു വരുമ്പോൾ— ഇതാ വ
രുന്നു— ഒരു പ്രവാചകൻ എഹങ്ങളുടേ ഇടയിൽ ഉണ്ടായിരുന്നു എന്ന് അ
വർ അറിയും.
</lg>

൩൪. അദ്ധ്യായം.

ആട്ടിങ്കൂട്ടത്തെ നോക്കാത്ത അധികാരികളെ ദൈവം നീക്കി (൧൧) കൂട്ടത്തെ
താൻ ചേൎത്തു വകതിരിച്ച് ഓമ്പി (൨൩) ദാവിദിനെ ഇടയനാക്കി ഇസ്രയേലെ
അനുഗ്രഹിക്കും. (യിറ. ൨൩. ൧-൮)

<lg n="൧, ൨ ">യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മനുഷ്യപുത്ര ഇസ്ര
യേലിലേ ഇടയന്മാരെ ചൊല്ലി പ്രവചിക്ക! ഇടയന്മാരോടു പ്രവ
ചിച്ചു പറക: യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: തങ്ങളെ തന്നേ
മേച്ചുകൊണ്ട ഇസ്രയേലിടയന്മാൎക്കു ഹാ കഷ്ടം! ആടുകളെ അല്ലോ ഇട
</lg><lg n="൩"> യർ മേയ്ക്കേണ്ടിയതു? നിങ്ങളോ മേദസ്സു തിന്നു, രോമത്തെ ഉടുപ്പാക്കി,
</lg><lg n="൪"> തടിച്ചതിനെ അറുക്കുന്നു, കൂട്ടത്തെ മേയ്ക്കുന്നില്ല. ദണ്ഡിക്കുന്നവ ഉറപ്പി
ക്കുന്നില്ല, രോഗിക്കു ചികിത്സിക്കുന്നില്ല, മുറിഞ്ഞതു കെട്ടുന്നില്ല, ആട്ടിക്ക
ളഞ്ഞതു മടക്കുന്നില്ല, കാണാതേ പോയതു തേടുന്നില്ല, ബലാൽകാരത്തോ
</lg><lg n="൫"> ടും കാഠിന്യത്തോടും അവയിൽ അധികരിച്ചതേ ഉള്ളൂ. ഇങ്ങനേ മേ
യ്ക്കുന്നവൻ ഇല്ലായ്കയാൽ അവ ചിന്നി വയലിലേ ഏതു മൃഗത്തിന്നും ഊ
</lg><lg n="൬"> ണായി ചിതറിപ്പോയി. എല്ലാ മലകളിലും ഏതു ഉയൎന്ന കുന്നിന്മേലും
എൻ ആടുകൾ ഉഴലുന്നു ഭൂവി മുച്ചൂടും എൻ ആടുകൾ ചിന്നുപ്പോയി
</lg><lg n="൭"> തേടുന്നവനും ഇല്ല തിരയുന്നവനും ഇല്ല. — അതുകൊണ്ട് ഇടയന്മാരേ
</lg><lg n="൮"> യഹോവാവചനത്തെ കേൾപ്പിൻ! എൻ ജീവനാണ എന്നു യഹോവാ
കൎത്താവിൻ അരുളപ്പാടു: എടയൻ ഇല്ലായ്കയാലും എന്റേ ഇടയന്മാർ
എൻ ആടുകളെ ചൊല്ലി ചോദ്യം ഇല്ലാതേ എൻ കൂട്ടത്തെ മേയ്കാഞ്ഞു ത
ങ്ങളെ തന്നേ മേയ്ക്കയാലും എൻ ആടുകൾ കൊള്ളയായിപ്പോയി വയലി
</lg><lg n="൯"> ലേ ഏതു മൃഗത്തിന്നും ഊണായി തീരുകകൊണ്ടു, ഇടയന്മാരേ യഹോ
</lg><lg n="൧൦"> വാവചനത്തെ കേൽപ്പിൻ! യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു:
ഞാൻ ഇതാ ഇടയരെ കൊള്ളേ (വന്നു) എൻ ആടുകളെ അവരുടേ ക
യ്യിൽനിന്നു ചോദിച്ചു അവർ കൂട്ടം മേയ്കുന്നതു മതിയാക്കി എൻ ആടുക
ളെ അവരുടേ വായിൽനിന്ന് ഉദ്ധരിക്കും, ഇടയന്മാർ ഇനി തങ്ങളെ
തന്നേ മേയ്ക്കയും ഇല്ല അവൎക്ക് ഇവ ഇനി ഊണുആകയും ഇല്ല.
</lg> [ 314 ] <lg n="൧൧"> യഹോവാകൎത്താവ് ആകട്ടേ എവ്വണ്ണം പറയുന്നു: ഞാൻ ഇതാ
</lg><lg n="൧൨"> ഞാനേ എൻ ആട്ടിങ്കൂട്ടത്തെ ചോദിച്ച് ആരാഞ്ഞു നോക്കും. ഇടയൻ
ചിതറിയ ആടുകളുടേ ഇടയിൽ ഇരിക്കുന്നന്നി തൻ കൂട്ടത്തെ ആരായും
പോലേ തന്നേ എൻ ആടുകളെ ഞാൻ ആരാഞ്ഞു മൂടലും കാർമുകിലും കെ
ട്ടിയ നാളിൽ അവ ചിന്നിപ്പോയ എല്ലാ ഇടങ്ങളിൽനിന്നും ഉദ്ധരിക്കും.
</lg><lg n="൧൩"> വംശങ്ങളിൽനിന്ന് ഞാൻ അവരെ പുറപ്പെടുവിച്ചു രാജ്യങ്ങളിൽനിന്നു
ചേൎത്തു അവരെ നാട്ടിൽ പൂകിച്ചു ഇസ്രയേൽമലകളിലും താഴ്വരകളിലും
</lg><lg n="൧൪"> ദേശത്തേ കുടിപാടുകളിലും ഒക്കയും അവരെ മേയ്ക്കും. ഞാൻ നല്ല മേ
ച്ചല്പുറത്ത് അവയെ മേയ്ക്കും, ഇസ്രായേലിൻ ഉയൎന്ന മലകളിന്മേൽ അ
വയുടേ പുലം ആയിരിക്കും, അവിടേ നല്ല പുലത്തിൽ അമരുകയും ഇസ്ര
</lg><lg n="൧൫"> യേൽമലകളിൽ പുഷ്ടിയുള്ള മേച്ചൽ മായ്ക്കയും ചെയ്യും. എൻ ആടുക
ളെ ഞാനേ മേയ്ക്കും ഞാനേ കിടത്തും എന്നു യഹോവാകൎത്താവിൻ അരുള
</lg><lg n="൧൬"> പ്പാടു. കാണാതേ പോയതു തിരകയും ആട്ടിക്കളഞ്ഞതു മടക്കുകയും
മുറിഞ്ഞതിന്നു കെട്ടുകയും രോഗമുള്ളത് ഉറപ്പിക്കയും ചെയ്യും, നെയി
വെച്ചതിനെയും ശക്തി ഏറിയതിനെയും ഞാൻ മുടിച്ചു (എല്ലാം) യഥാ
</lg><lg n="൧൭"> ന്യായം മേയ്ക്കും.— നിങ്ങളോ എൻ ആടുകളേ എന്നു യഹോവാക
ൎത്താവു പറയുന്നു, ഞാൻ ഇതാ ആടിന്നും ആടിന്നും ആട്ടുകൊറ്റന്മാൎക്കും
</lg><lg n="൧൮"> വെള്ളാട്ടുകൊറ്റന്മാൎക്കും നടു തീൎക്കും. നിങ്ങൾ നല്ല മേച്ചലിനെ മേ
ഞ്ഞതു പോരാ എന്നു വെച്ചോ മേച്ചലിന്റേ ശേഷിപ്പിനെ കാൽകൊണ്ടു
ചവിട്ടിക്കളയുന്നു? ഊറിക്കിടന്ന വെള്ളം കുടിച്ചിട്ടു ശഷ്ടത്തെ കാൽ
</lg><lg n="൧൯"> കൊണ്ടു കലക്കിക്കളയുന്നുവോ? നിങ്ങൾ കാൽ ചവിട്ടിക്കളഞ്ഞതിനെ
എൻ ആടുകൽ മേയ്കയും നിങ്ങൾ കാൽ കലക്കിയതിനെ കുടിക്കയും വേ
</lg><lg n="൨൦"> ണം എന്നോ? അതുകൊണ്ടു യഹോവാകൎത്താവ് അവരോടു പറയു
ന്നിതു: ഞാനേ ഇതാ തടിച്ച ആടിന്നും മെലിഞ്ഞ ആടിന്നും നടു തീൎക്കും.
</lg><lg n="൨൧"> നിങ്ങൾ ഓരംകൊണ്ടും തോൾകൊണ്ടും തിക്കി ഉന്തി ബലഹീനമുള്ളവ
ഒക്കയും പരക്കേ ആട്ടി ചിന്നിപ്പോളം കൊമ്പുകൾകൊണ്ട് ഇടിക്കായാൽ,
</lg><lg n="൨൨"> എൻ ആടുകളെ ഇനി കവൎച്ച ആകാതവണ്ണം ഞാൻ രക്ഷിച്ചു ആടിനും
ആടിനും നടു തീൎക്കും.

</lg> <lg n="൨൩"> അവയെ മേയ്ക്കേണ്ടുന്ന ഏക ഇടയനെ ഞാൻ ഉണൎത്തും, എൻ ദാസ
നായ ദാവിദെ തന്നേ; ആയവൻ അവയെ മേക്കും അവെക്കു ഇടയനും
</lg><lg n="൨൪"> ആകും. യഹോവയായ ഞാൻ അവൎക്കു ദൈവവും എൻ ദാസനായ
ദാവീദ് അവരുടേ നടുവിൽ മന്നവനും ആകും, യഹോവയായ ഞാൻ
</lg> [ 315 ] <lg n="൨൫"> ഉരെച്ചു. അവരോടു സമാധാനനിയമത്തെ ഞാൻ ഖണ്ഡിച്ചു ദുൎമൃഗ
ത്തെ നാട്ടിൽനിന്ന് ഒഴിപ്പിച്ചു അവർ മരുവിൽ നിൎഭയമായി പാൎത്തു കാ
</lg><lg n="൨൬"> ടുകളിൽ ഉറങ്ങുമാറാക്കും. അവരെയും എന്തിരുകുന്നിന്റേ ചുറ്റുമുള്ള
തും ഞാൻ അനുഗ്രഹമാക്കി മാരിയെ തൽകാലത്തു പെയ്യിക്കും, അനുഗ്ര
</lg><lg n="൨൭"> ഹമാരികൾ ആകും. വയലിലേ മരം സ്വഫലത്തെ തരികയും നാടു
തൻ വിളവു നല്കയും അവർ സ്വദേശത്തിൽ സ്വൈരമായി ഇരുന്നു
ഞാൻ അവരുടേ നുകത്തടികളെ ഒടിച്ചു സേവിപ്പിക്കുന്നവരുടേ ക
യ്യിൽനിന്ന് അവരെ ഉദ്ധരിക്കുമ്പോൾ ഞാൻ യഹോവ എന്ന അറിക
</lg><lg n="൨൮"> യും ചെയ്യും. അവർ ജാതികൾക്ക് ഇനി കൊള്ളയും ദേശത്തുള്ള മൃഗ
ത്തിന്ന് ഊണും ആകാതേ മെരിട്ടുന്നവർ എന്നിയേ സ്വൈരമായി വസി
</lg><lg n="൨൯"> ക്കും. അവൎക്കു കീൎത്തിക്കായി ഞാൻ ഒരു നടുതൽ വിളയിപ്പതു അവർ
ഇനി നാട്ടിലേ ക്ഷാമത്താൽ ഒടുങ്ങായ്വാനും ജാതികളാലേ മാനക്കേട്
</lg><lg n="൩൦"> ഇനി ചുമക്കായ്വാനും തന്നേ. യഹോവ എന്ന അവരുടേ ദൈവമാകുന്ന
ഞാൻ അവരോടു കൂടേ ഉണ്ടു എന്നും ഇസ്രയേൽഗൃഹമായവർ എൻ ജനം
എന്നും അവർ അറിയും എന്നു യഹോവാകൎത്താവിൻ അരുളപ്പാടു.
</lg><lg n="൩൧"> നിങ്ങളല്ലോ എൻ ആടുകൾ, എന്റേ മേച്ചലിന്റേ കൂട്ടം; നിങ്ങൾ മനു
ഷ്യർ ഞാൻ നിങ്ങളുടേ ദൈവം, എന്നു യഹോവാകൎത്താവിൻ അ
രുക്കപ്പാടു.

</lg>

൩൫. അദ്ധ്യായം.

കുടിപ്പകയുള്ള ഏദൂമിന്നു നാശവും (൩൬, ൧) ഇസ്രായേലിന്നു ഭാഗ്യോദയവും നിശ്ചയം.

<lg n="൧, ൨"> യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മനുഷ്യപുത്ര സ
യീർമലെക്കു നേരേ മുഖം വെച്ചു അതിന്ന് എതിരേ പ്രവചിച്ചു പറക:
</lg><lg n="൩"> യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: സെയീർമലയേ നിന്നെ കൊ
ള്ളേ ഞാൻ ഇതാ (വന്നു) നിന്മേൽ കൈ നീട്ടി നിന്നെ ശൂന്യവും സന്ന
</lg><lg n="൪"> വും ആക്കി വെക്കും. നിന്റേ അട്ടണങ്ങളെ ഞാൻ പാഴാക്കും, നീ ശൂ
</lg><lg n="൫"> ന്യമായി തീൎന്നു ഞാൻ യഹോവ എന്ന് അറിയും. - നീ നിത്യവൈരം
ഉള്ളവനായി ഇസ്രയേല്പുത്രന്മാരെ അന്തത്തെ വരുത്തുന്ന കുറ്റക്കാല
ത്തിൽ അവരുടേ ആപൽക്കാലത്തു വാളിൻ കൈക്കൽ ഒഴിച്ചു കളക
</lg><lg n="൬"> കൊണ്ടു, എൻ ജീവനാണ ഞാൻ നിന്നെ രക്തമാക്കും, രക്തം നിന്നെ
</lg> [ 316 ] <lg n=""> പിന്തുടരും എന്നു യഹോവാകൎത്താവിൻ അരുളപ്പാടു; നീ ചോരയോടു
</lg><lg n="൭"> വെറുക്കായ്കയാൽ ചോര നിന്നെ പിന്തുടരും. സെയീർപൎവ്വതത്തെ
ഞാൻ ശൂന്യവും സന്നവുമാക്കി അതിൽ കടക്കുന്നതും മടങ്ങുന്നതും മതി
</lg><lg n="൮"> യാക്കി,. അതിൻ മലകളിൽ കുലപ്പെട്ടവരെ നിറെക്കും. നിന്റേ കുന്നു
</lg><lg n="൯"> കൾ താഴ്വരകൾ പള്ളങ്ങൾ എവിടത്തും വാൾ കുതൎന്നവർ വീഴും. ഞാൻ
നിന്നെ നിത്യശൂന്യങ്ങൾ ആക്കും നിന്റേ ഊരുകൾ കുടിപാൎപ്പാറില്ല
</lg><lg n="൧൦"> ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.— (ഇസ്രായേൽ യഹൂദ എന്ന)
അവിടത്തു യഹോവ ഉണ്ടായിട്ടും "ഐ രണ്ടു ജാതികളും ഇരുനാടുകളും
എനി൧൧ക്കത്രേ, ഞങ്ങൾ അത് അടക്കും" എന്നു നീ പറകയാൽ, എൻ ജീ
വനാണ നീ അവരോടുള്ള വൈരത്താൽ കാട്ടിയ കോപവും എരിവും
പോലേ ഞാനും ചെയ്യും എന്നു യഹോവാകൎത്താവിൻ അരുളപ്പാടു, നിന
</lg><lg n="൧൨"> ക്കു ന്യായം വിധിച്ചനന്തരം അവരിൽ എന്നെ അറിയുമാറാക്കും. ഇതു
ശൂന്യമല്ലോ ഞങ്ങൾക്ക് ഊണായി തരപ്പെട്ടു എന്നു ചൊല്ലി ഇസ്രയേൽ
മലകൾക്കു നേരേ നീ പറഞ്ഞു ശകാരങ്ങൾ എല്ലാം യഹോവയായ ഞാൻ
</lg><lg n="൧൩"> കേട്ടു എന്നു നീ അറിയും. നിങ്ങൾ വായികൊണ്ട് എന്നോടു വമ്പിച്ചു,
</lg><lg n="൧൪"> വാക്കുകളെ എന്റേ മേൽ തൂക്കിക്കളഞ്ഞു, ഞാൻ കേട്ടു. യഹോവാക
ൎത്താവ് ഇവ്വണ്ണം പറയുന്നു: സൎവ്വഭൂമി സന്തോഷിക്കുമ്പോൾ ഞാൻ നിന
</lg><lg n="൧൫"> ക്കു ശൂന്യത വരുത്തും. ഇസ്രയേൽഗൃഹത്തിൻ അവകാശം ശൂന്യമായ
തിൽ നീ സന്തോഷിച്ച പ്രകാരം തന്നേ ഞാൻ നിനക്കു ചെയ്യും, ഹേ
സെയീർമലയും സകലഏദോമും ആയുള്ളോവേ, നീ ഒക്കത്തക്ക ശൂന്യം
ആകും, ഞാൻ യഹോവ എന്ന് അവർ അറികയും ചെയ്യും.

</lg>

<lg n="൩൬, ൧ ">നീയോ മനുഷ്യപുത്ര ഇസ്രയേൽമലകളോടു പ്രവചിച്ചു പറക:
</lg><lg n="൨"> ഇസ്രയേൽമലകളേ യഹോവാവചനത്തെ കേൾപ്പിൻ! യഹോവാ
കൎത്താവ് എവ്വണ്ണം പറയുന്നു: ശത്രു നിങ്ങളെ കുറിച്ചു: ഹാ ഹാ പണ്ടേ
</lg><lg n="൩"> ത്ത കുന്നുകൾ ഞങ്ങൾക്ക് അടക്കുമായ്വന്നു! എന്നു പറകകൊണ്ടു പ്രവ
ചിച്ചു പറക: യഹോവാകൎത്താവ് ഇപ്രകാരം പറയുന്നു: നിങ്ങൾ ജാതി
കളുടേ ശേഷിപ്പിന്ന് അടക്കമായിപ്പോയി നാവുകാരുടേ ചുണ്ടുകളിലും
ലോകരുടേ കരളയിലും അകപ്പെടുവാന്തക്കവണ്ണം ചുറ്റുമുള്ളവറ്റ് നിങ്ങ
</lg><lg n="൪"> ളെ ശൂന്യമാക്കി കപ്പുകകൊണ്ടു, ഹേ ഇസ്രയേൽമലകളേ യഹോവാ
കൎത്താവിൻ വചനത്തെ കേൾപ്പിൻ! ചുറ്റുമുള്ള ജാതികൾക്കു കൊള്ള
യും പരിഹാസവും ആയ്ത്തീൎന്ന മലകുന്നുകളോടും താഴ്വരപള്ളങ്ങ
ളോടും ശൂന്യമായിപ്പോയ പാഴിടങ്ങളോടും കൈവിടപ്പെട്ട നഗരങ്ങ
</lg> [ 317 ] <lg n="൫"> ളോടും: യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: എന്റേ എരിവിൻ
അഗ്നിയിൽ ഞാൻ ജാതികളുടേ ശേഷിപ്പിന്നും സകലഏദോമിന്നും നേരേ
ഉരിയാടി സത്യം! എന്നു യഹോവാകൎത്താവു പറയുന്നു; സകലഹൃദയ
സന്തോഷത്തിലും ഉൾച്ചിരിയോടും അവർ എൻ ദേശത്തെ അടക്കുമാക്കി
</lg><lg n="൬"> യതല്ലാതേ ഒട്ടും മിഞ്ചിക്കാതേ കൊള്ളയിടുവാൻ ഭാവിച്ചുവല്ലോ. അതു
കൊണ്ട് ഇസ്രയേൽനാടുകൊണ്ടു പ്രവചിച്ചു മലകുന്നുകളോടും താഴ്വര
പള്ളങ്ങളോടും പറക: യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: നി
ങ്ങൾ ജാതികളാലേ മാനക്കേട്ടു ചുമക്കയാൽ ഇതാ എൻ എരിവിലും ഊഷ്മാ
</lg><lg n="൭"> വിലും ഞാൻ ഉരിയാടി. അതുകൊണ്ടു യഹോവാകൎത്താവ് ഇവ്വണ്ണം പ
റയുന്നു: ഞാനേ കൈ ഉയൎത്തി നിങ്ങളുടേ ചുറ്റുമുള്ള ഞാതികൾ തങ്ങ
</lg><lg n="൮"> ളുടേ മാനക്കേടു ചുമക്കേണം എന്നു സത്യ ചെയ്തു.— നിങ്ങളോ ഇസ്ര
യേൽമലകളേ കൊമ്പുകളെ മുളപ്പിച്ചു എൻ ജനമായ ഇസ്രയേലിന്നു
</lg><lg n="൯"> നിങ്ങടേ ഫലത്തെ ഉണ്ടാക്കും, അവർ വേഗം വരുമല്ലോ. ഞാനാക
ട്ടേ ഇതാ നിങ്ങളിലേക്കു ചാഞ്ഞു മുഖം തിരിക്കും, നിങ്ങളിൽ കൃഷിയും
</lg><lg n="൧൦"> വിതയും നടക്കും. ഞാൻ നിങ്ങളിൽ മനുഷ്യരെ പെരുപ്പിക്കും, സകല
ഇസ്രയേൽഗൃഹത്തെ ഒക്കത്തക്ക ഊരുകൾ കുടിയിരിക്കും ഇടിവുകൾ പ
</lg><lg n="൧൧"> ണിയപ്പെടും. നിങ്ങടേ മേൽ ഞാൻ മനുഷ്യരെയും മന്നുകാലിയെയും
പെരുപ്പിക്കും, അവർ പെറ്റു പെരുകും, മുങ്കാലം പോലേ ഞാൻ നിങ്ങ
ളെ വസിപ്പിച്ചു ആരംഭത്തെക്കാൾ അധികം നന്മ ചെയ്യും, ഞാൻ യഹോ
</lg><lg n="൧൨"> വ എന്നു നിങ്ങൾ അറികയും ചെയ്യും. മനുഷ്യരെ, എൻ ജനമായ ഇസ്ര
യേലേ തന്നേ, നിങ്ങടേ മേൽ മടപ്പാറാക്കും; അവർ നിന്നെ അടക്കും,
നീ അവൎക്ക് അവകാശം ആകും അവരെ ഇനി മക്കൾ ഇല്ലാതാക്കുകയും
</lg><lg n="൧൩"> ഇല്ല. യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: നീ ആളത്തിന്നി,
നിൻ ജാതിയെ മക്കൾ ഇല്ലാതാക്കുന്നു എന്നു (ലോകർ) നിങ്ങളോടു പറ
</lg><lg n="൧൪"> യുന്നതുകൊണ്ടു, നീ ഇനി ആളെ തിന്നുകയില്ല നിൻ ജാതിയെ ഇനി
</lg><lg n="൧൫"> ഇടറിക്കയും ഇല്ല എന്നു യഹോവാകൎത്താവിൻ അരുളപ്പാടു. ജാതിക
ളാലേ മാനക്കേടു നിന്നെ ഞാൻ ഇനി കേൾപ്പിക്ക ഇല്ല, വംശങ്ങളുടേ
നിന്ദയെ നീ ചുമക്കയും ഇല്ല, സ്വന്തജാതിയെ ഇനി ഇടരിക്കയും ഇല്ല
എന്നു യഹോവാകൎത്താവിൻ അരുളപ്പാടു.
</lg> [ 318 ] ൩൬. അദ്ധ്യായം.

(൧൬) ദൈവം സ്വനാമത്തെ വിചാരിച്ചു (൨൨) ഇസ്രയേലെ ചേൎത്തു ശുദ്ധൂ
കരിച്ചു (൨൯) ജാതികൾക്കും അനുഗ്രഹം ആക്കും.

<lg n="൧൬, ൧൭"> യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മനുഷ്യപുത്ര
ഇസ്രയേൽഗൃഹം തന്റേ നാട്ടിൽ പാൎക്കും സമയം തങ്ങളുടേ വഴിയും
ക്രിയകളുംകൊണ്ടു അതിനെ തീണ്ടിച്ചു, അവരുടേ വഴി എനിക്കു രജസ്വ
</lg><lg n="൧൮"> ലയുടേ അശുദ്ധി പോലേ തോന്നി. എന്നിട്ട് അവർ ദേശത്തിൽ
രക്തം ചൊരിഞ്ഞതും മുട്ടങ്ങളാൽ അതിനെ തീണ്ടിച്ചറ്റും വിചാരിച്ചു
</lg><lg n="൧൯"> എൻ ഊഷ്മാവിനെ അവരുടേ മേൽ ചൊരിഞ്ഞു, അവരെ ജാതികളിൽ
ചിന്നിച്ചു രാജ്യങ്ങളിൽ ചിതറുമാറാക്കി, വരുടേ വഴിക്കും ക്രിയകൾ
</lg><lg n="൨൦"> ക്കും ഒത്തവണ്ണം ന്യായം വിധിക്കയും ചെയ്തു. അവർ ചെന്ന ജാതിക
ളിൽ വന്നപ്പോൾ "ഇവർ യഹോവയുടേ ജനം, അവന്റേ ദേശത്തു
നിന്നു പുറപ്പെടേണ്ടിവന്നു" എന്ന വാക്കിന്ന് ഇടവരുത്തി എൻ വിശു
</lg><lg n="൨൧"> ദ്ധനാമത്തെ ബാഹ്യമാക്കു, ഇസ്രയേൽഗൃഹം വന്നു ചേൎന്നു ജാതികളുൽ
ബാഹ്യമാക്കിയ എൻ വിശുദ്ധനാമത്തോടോ എനിക്ക് അയ്യോഭാവം
തോന്നി.
</lg>

<lg n="൨൨"> അതുകൊണ്ടു ഇസ്രയേൽഗൃഹത്തോടു പറക: യഹോവാകൎത്താവ്
ഇവ്വണ്ണം പറയുന്നു: ഇസ്രയേൽഗൃഹമേ നിങ്ങൾ നിമിത്തമല്ലേ ഞാൻ ചെ
യ്യുന്നതു നിങ്ങൾ വന്നജാതികളിൽ ബാഹ്യമാക്കിയ എൻ വിശുദ്ധനാമ
</lg><lg n="൨൩"> ത്തിൻ നിമിത്രമത്രേ. അവരുടേ ഇടയിൽ നിങ്ങൾ ബാഹ്യമാക്കുക
യാൽ ജാതികളിൽ നിന്ദ്യമായിപ്പോയ എൻ മഹാനാമത്തെ ഞാൻ വി
ശുദ്ധീകരിക്കും. അവർ കാണ്ങ്കേ ഞാൻ നിങ്ങളിൽ വിശുദ്ധനായി കാ
ട്ടുമ്പോൾ ഞാൻ യഹോവ എന്ന് അവർ അറിയും എന്നു യഹോവാകൎത്താ
</lg><lg n="൨൪"> വിൻ അരുളപ്പാടു. നിങ്ങളെ ഞാൻ ജാതികളിൽനിന്ന് എടുത്തു സകല
രാജ്യങ്ങളിൽനിന്നും ചേൎത്തു നിങ്ങളുടേ നാട്ടിൽ തന്നേ പൂകിക്കും.
</lg><lg n="൨൬"> നിങ്ങളെ വെടിപ്പാക്കി, (൧൧, ൧൯) പുതിയ ഹൃദയത്തെ നിങ്ങൾക്കു
തരികയും പുതിയ ആത്മാവിനെ നിങ്ങളുടേ ഉള്ളിൽ ഇടുകയും കൽഹൃ
ദയത്തെ നിങ്ങടേ മാംസത്തിൽനിന്നു നീക്കി മാംസഹൃദയത്തെ തരിക
</lg><lg n="൨൭"> യും ചെയ്യും. എന്റേ ആത്മാവിനെ നിങ്ങളുടേ ഉള്ളിൽ തന്നു നി
</lg> [ 319 ] <lg n="">ങ്ങൾ എൻ വെപ്പുകളിൽ നടന്നു എൻ ന്യായങ്ങളെ കാത്ത് അനുഷ്ഠി
</lg><lg n="൨൮"> പ്പാറാക്കും. നിങ്ങടേ അപ്പന്മാൎക്കു കൊടുത്ത ദേശത്തു നിങ്ങൾ പാൎത്തു
എനിക്കു ജനമായും ഞാൻ നിങ്ങൾക്കു ദൈവമായ്ം ഇരിക്കും.

</lg>

<lg n="൨൯"> നിങ്ങളുടേ സകല അശുദ്ധുകളിൽനിന്നും ഞാൻ നിങ്ങളെ രക്ഷി
ച്ചു കാക്കും, നിങ്ങടേ മേൽ ക്ഷാമത്തെ വെക്കാതേ ധാന്യത്തെ വിളിച്ചു
</lg><lg n="൩൦"> വരുത്തി പെരുപ്പിക്കയും, ജാതികളിൽ ക്ഷാമത്തിൻ നിന്ദ ഇനി കിട്ടാ
യ്‌വാൻ മരഫലവും നിലത്ത് അനുഭവവും വൎദ്ധിപ്പിക്കയും ചെയ്യും.
</lg><lg n="൩൧"> നിങ്ങളോ അങ്ങേ ദുൎവ്വഴികളെയും നന്നല്ലാത്ത കൎമ്മങ്ങളെയും ഓൎത്തു
നിങ്ങടേ അകൃത്യങ്ങളും അറെപ്പുകളും വിചാരിച്ചു നിങ്ങളിൽ തന്നേ
</lg><lg n="൩൨"> മനമ്പിരിച്ചൽ തോന്നും. നിങ്ങൾ നിമിത്തമല്ല ഞാൻ ചെയ്യുന്നത്,
അതു നിങ്ങൾക്ക് അറിവാക! എന്നു യഹോവാകൎത്താവിൻ അരുളപ്പാടു;
ഇസ്രയേൽഗൃഹമേ നിങ്ങളുടേ വഴികളെ കണ്ടു ലജ്ജിച്ചു നാണിപ്പിൻ!
</lg><lg n="൩൩"> യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: ഞാൻ പട്ടണങ്ങളെ കുടിപാൎപ്പാറാ
</lg><lg n="൩൪"> ക്കും പാഴിടങ്ങളും പണിയപ്പെടും; ശൂന്യമാക്കിയ നാടു കടക്കുന്ന ഏ
വന്റേ കണ്ണൂകൾക്കും വെറുമ്പാഴ് അയതിന്നു പകരം കൃഷി ചെയ്യപ്പെടും.
</lg><lg n="൩൫"> ഹാ ഐ ശൂന്യദേശം ഏദന്തോട്ടത്തിന്ന് ഒത്തു വന്നു എന്നും പാഴായും
ഒഴിഞ്ഞും ഇടിഞ്ഞും പോയ ഐ പട്ടണങ്ങൾക്കു ഉറപ്പും കുടിപാൎപ്പും
</lg><lg n="൩൬"> ഉണ്ടായി എന്നും അന്നു പറവാറാകും. യഹോവയായ ഞാനേ ഇടിഞ്ഞവ
പണിയിച്ചു ശൂന്യമായ്ക്കിടന്നതു നടുവിച്ചു എന്നു നിങ്ങളുടേ ചുറ്റും ശേ
ഷിച്ചുള്ള ജാതികൾ അറിയും. യഹോവയായ ഞാൻ ഉരെച്ചു ഞാനും
</lg><lg n="൩൭"> ചെയ്യും. യഹോവാ കൎത്താവ് ഇവ്വണ്ണം പറയുന്നു: ഇനി ഞാൻ ഇസ്രയേൽഗൃഹത്തിന്നു ചെയ്യേണ്ടുന്നത് ഒന്നുകൊണ്ടു ഞാൻ അവരെ എന്നെ
തേടിക്കും: ഓർ ആട്ടിങ്കൂട്ടം പോലേ ഞാൻ അവരെ മനുഷ്യരെക്കൊണ്ടു
</lg><lg n="൩൮"> പെരുപ്പിക്കും; (യാഗത്തിന്നു വിശുദ്ധീകരിക്കുന്ന കൂട്ടം പോലേ യരു
ശലേമിലേ പെരുനാളുകളിൽ തിങ്ങിയ ആട്ടിങ്കൂട്ടം പോലേ പാഴായ
പട്ടണങ്ങളിൽ മനുഷ്യക്കൂട്ടം നിറയും; ഞാൻ യഹോവ എന്ന് അവർ
അറികയും ചെയ്യും.

</lg>

൩൭. അദ്ധ്യായം.

ഇസ്രയേൽ മരിച്ചവരിൽനിന്ന് എഴുനീറ്റു (൧൫) വേറുപാടു മാറി ഏകീ
ഭവിച്ചു (൨൪) ദാവിദ് പുത്രനെ സേവിക്കും. [ 320 ] <lg n="൧"> യഹോവയുടേ കൈ എന്റേ മേൽ വന്നിട്ടു യഹോവ ആത്മാവിൽ എ
ന്നെ പുറപ്പെടുവിച്ചു താഴ്വരയുടേ നടുവിൽ ഇറക്കി. ആയത് അസ്ഥി
</lg><lg n="൨"> കൾ നിറഞ്ഞിരുന്നു. അവറ്റെ അവൻ എന്നെ വലം വെപ്പിച്ചു ചുറ്റും
നടത്തി, ഇതാ താഴ്വരയുടേ പരപ്പിൽ അവ എത്രയും പെരികേ (കണ്ടു),
</lg><lg n="൩"> ഇതാ ഏറ്റം ഉണങ്ങിയവ. മനുഷ്യപുത്ര ഐ അസ്ഥികൾ ജീവിക്കു
മോ? എന്ന് എന്നോടു പറഞ്ഞാറേ: യഹോവാകൎത്താവേ നീ അറിയുന്നു,
</lg><lg n="൪"> എന്നു ഞാൻ പറഞ്ഞു. അവൻ എന്നോടു പറഞ്ഞു: ഈ അസ്ഥികളുടേ
മേൽ പ്രവചിച്ചു അവയോടു പറക: ഉണങ്ങിയ അസ്ഥികളേ യഹോവാ
</lg><lg n="൫"> വചനത്തെ കേൾപ്പിൻ! യഹോവാകൎത്താവ് ഈ അസ്ഥികളോട് ഇ
വ്വണ്ണം പറയുന്നു: ഇതാ ഞാൻ നിങ്ങളിൽ ശ്വാസത്തെ വരുത്തുന്നതു നി
</lg><lg n="൬"> ങ്ങൾ ജീവിപ്പാൻ തന്നേ. ഞാൻ നിങ്ങളുടേ മേൽ ഞരമ്പുകൾ ഉളവാ
ക്കി മാംസത്തെ വളൎത്തി മീതേ തോൽ ജനിപ്പിച്ചു നിങ്ങളിൽ ശ്വാസം
ഇടുവതു നിങ്ങൾ ജീവിച്ചു ഞാൻ യഹോവ എന്ന് അറിവാൻ തന്നേ.
</lg><lg n="൭"> കല്പിച്ചപ്രകാരം ഞാൻ പ്രവചിച്ചു. പ്രവചിച്ച ഉടനേ ഓർ ഒലി ഉളവാ
യി ഇതാ മുഴക്കമായി അസ്ഥികൾ തമ്മിൽ അണഞ്ഞു എല്ല് എല്ലോടു (ചേ
</lg><lg n="൮"> ൎന്നു). പിന്നേ ഞാൻ കണ്ടത് ഇതാ ഞരമ്പുകളും മാംസവും എഴുന്നു അവ
</lg><lg n="൯"> റ്റിൻ മീതേ തോലും ജനിച്ചു, ശ്വാസം അതിൽ ഇല്ല താനും. അപ്പോൾ
അവൻ എന്നോടു പറഞ്ഞു: ശ്വാസത്തോടു പ്രവചിക്ക! മനുഷ്യപുത്ര
ശ്വാസത്തോടു പ്രവചിച്ചു പറക: യഹോവാകൎത്താവ് ഇവ്വണ്ണം പറയു
ന്നു: ഹേ ശ്വാസമേ മാലു കാറ്റുകളിൽനിന്നും വന്നു ഈ കുലപ്പെട്ടവ
</lg><lg n="൧൦"> രിൽ ഉയിൎപ്പാൻ ഊതുക. എന്നു കല്പിച്ചപ്രകാരം ഞാൻ പ്രവചിച്ചാറേ
ശ്വാസം അവരിൽ വന്നു അവർ ഉയിൎത്തു പെരികപ്പെരിക വലിയ
സൈന്യവുമായി കാലൂന്നി നിൽകയും ചെയ്തു.

</lg>

<lg n="൧൧"> അവൻ എന്നോടു പറഞ്ഞു: മനുഷ്യപുത്ര ഐ അസ്ഥികൾ നമസ്താമാ
യ ഇസ്രയേൽഗൃഹം തന്നേ, ഞങ്ങടേ അസ്ഥികൾ ഉണങ്ങി
ആശയും കെട്ടുപോയി ഞങ്ഗ്നൾ നാസ്തിയായി എന്ന് അവർ ഇതാ പറയുന്നു.
</lg><lg n="൧൨"> അതൊകൊണ്ട് അവരോടു പ്രവചിച്ചു പറക: ഉഅഹോവാകൎത്താവ് ഇവ്വ
ണ്ണം പറയുന്നു: ഞാൻ ഇതാ നിങ്ങടേ ശവക്കുഴികളെ തുറന്നു, എൻ ജന
മേ നിങ്ങളെ ആ കുഴികളിൽനിന്ന് എഴുനീല്പിച്ചു ഇസ്രയേൽനാട്ടിൽ
</lg><lg n="൧൩"> പൂകിക്കും. ഞാൻ നിങ്ങടേ കുഴികളെ തുറന്നു, എൻ ജനമേ നിങ്ങളെ
കുഴികളിൽനിന്നു കരേറ്റുമ്പോൾ ഞാൻ യഹോവ എന്നു നിങ്ങൾ അറി
</lg><lg n="൧൪"> യും. നിങ്ങൾ ഉയിൎപ്പാൻ ഞാൻ എൻ ആത്മാവിനെ നിങ്ങളിൽ ഇട്ടു.
</lg> [ 321 ] <lg n="">സ്വന്തനാട്ടിൽ നിങ്ങളെ അമരുമാറാക്കും, യഹോവയായ ഞാൻ ഉരെച്ചു
ഞാനും ചെയ്യും എന്നു നിങ്ങൾ അറിയും, എന്നു യഹോവയുടേ അരുളപ്പാടു.
</lg><lg n="൧൫, ൧൬"> യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: നീയോ മനു
ഷ്യപുത്ര ഒരു കുറ്റിയെ എടുത്തു അതിന്മേൽ: യഹൂദെക്കും ഇസ്രയേ
ല്പുത്രന്മാരിൽനിന്നു ചേൎന്നവൎക്കും ഉള്ളത് എന്ന് എഴുതുക. മറ്റൊരു
കുറ്റി എടുത്തു അതിന്മേൽ: യോസേഫിന്റേതു, എഫ്രയിമിന്നും ചേൎന്ന
വരായ സകല ഇസ്രയേൽഗൃഹത്തിന്നും ഉള്ള കുറ്റി എനും എഴുതുക.
</lg><lg n="൧൭"> അവ നിനക്ക് ഒരു കുറ്റി ആവാൻ ഒന്നോട് ഒന്നു ചേൎത്തു നിന്റേ ക
</lg><lg n="൧൮"> യ്യിൽ ഒന്നിപ്പാറാക്കുക. പിന്നേ നിൻ ജനപുത്രർ നിന്നോടു: ഇത് നി
നക്ക് എന്ത് എന്നു ഗ്രഹിപ്പിച്ചു തരിക ഇല്ലയോ? എന്നു ചോദിച്ചാൽ
</lg><lg n="൧൯"> അവരോടു പറക: യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: ഇതാ ഞാൻ
എഫ്രയിമിൽ കയ്യിലുള്ള യോസേഫ് കുറ്റിയെ എടുത്തു അതിനോടു ചേ
ൎന്ന ഇസ്രയേൽഗോത്രങ്ങളെയും കൂട ചേൎത്തു യഹൂദക്കുറ്റിയോടു കൂട്ടി
</lg><lg n="൨൦"> ഒരു മരം തന്നേ ആക്കും (രണ്ടും) എങ്കയ്യിൽ ഒന്നാകും. നീ എഴുതിയ
</lg><lg n="൨൧"> കുറ്റികൾ അവർ കാങ്കേ നിങ്കയ്യിൽ ഇരിക്കേ അവരോട് ഉരിയാടു
ക: യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: ഞാൻ ഇതാ എസ്രയേൽപു
പുത്രന്മാരെ പോയ ജാതികളൂടേ ഇടയിൽനിന്ന് എടുത്തു ചുറ്റിൽനിന്നും
</lg><lg n="൨൨"> ചേൎത്തുകൂട്ടി അവരേ നാട്ടിൽ പൂകിക്കും. ആ ദേശത്ത് ഇസ്രയേൽമല
കളിന്മേൽ ഞാൻ അവരെ ഏകജാതി ആക്കും, എല്ലാവൎക്കും ഇല്ല രണ്ടു
</lg><lg n="൨൩"> രാജ്യങ്ങളായി പാതിച്ചുപോകയും ഇല്ല, തങ്ങളുടേ മുട്ടങ്ങളാലും വെറു
പ്പുകളാലും സകലദ്രോഹങ്ങളാലും ഇനി തങ്ങളെ തീണ്ടിക്കയും ഇല്ല.
അവർ പിഴെച്ച എല്ലാ കുടിയിരിപ്പുകളിൽനിന്നും ഞാൻ അവരെ ര
ക്ഷിച്ചു വെടിപ്പാക്കും, അവർ എനിക്കു ജനവും ഞാൻ അവൎക്കു ദൈവ
വും ആകും.

</lg>

<lg n="൨൪"> എൻ ദാസനായ ദാവീദ് അവൎക്കു രാജാവും എല്ലാവൎക്കും ഓർ ഇടയ
നും ആകും എൻ ന്യായങ്ങളിൽ അവർ നടന്നു എൻ വെപ്പുകളെ കാത്ത്
</lg><lg n="൨൫"> അനുഷ്ഠിക്കയും ചെയ്യും. എൻ ദാസനായ യാക്കോബിന്നു ഞാൻ കൊടു
ത്തും നിങ്ങടേ അപ്പന്മാർ പാൎത്തും ഉള്ള ദേശത്തിൽ അവർ വസിക്കും,
അവരും മക്കളും മക്കളുടേ മക്കളും അവിടേ എന്നേക്കും വസിക്കും, എൻ
</lg><lg n="൨൬"> ദാസനായ ദാവീദ് അവൎക്കു എന്നേക്കും മന്നവൻ ആകും. ഞാൻ അവ
ൎക്കു സമാധാനനിയമം ഖണ്ഡിക്കും, അവരോടു നിത്യ നിയമം ഉണ്ടാക്കും.
</lg> [ 322 ] <lg n="">അവരെ ഞാൻ സ്ഥാപിച്ചു പെരുപ്പിക്കയും എൻ വിശുദ്ധസ്ഥലത്തെ
</lg><lg n="൨൭"> എന്നേക്കും അവരുടേ നടുവിൽ വെക്കയും ചെയ്യും. എന്റേ പാൎപ്പിടം
അവരുടേ മേൾ ആക്കും, ഞാൻ അവൎക്കു ദൈവവും അവർ എനിക്കു ജന
</lg><lg n="൨൮"> വും എന്നു വരും. എൻ വിശുദ്ധസ്ഥലം എന്നേക്കും അവരുടേ നടുവിൽ
ഇരുന്നാൽ ഇസ്രയേലെ വിശുദ്ധീകരിക്കുന്ന യഹോവ ഞാൻ എന്നു ജാ
തികളും അറിയും.
</lg>

൩൮. അദ്ധ്യായം. (—൩൯.)

അന്ത്യകാലത്തിൽ വടക്കിൽനിന്ന് അനന്തശകസേന വന്നു (൧൦) ഇസ്രയേ
ലെ ആക്രമിക്കും. (൧൭) ഒരു ന്യായവിധിയാൽ (൩൯, ൧) അത് ഒടുങ്ങുകയും (൯) പൂഴുകയും ഇര ആകയും ചെയ്യുമ്പോൾ (൨൧) എല്ലാ ജാതികളും മനന്തിരിയും.

<lg n="൧. ൨">യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മനുഷ്യപുത്ര രോഷ്
മേശക് രൂബൽ ഇവൎക്കു മന്നവരും മാഗോഗ് ദേശസ്ഥനും ആകുന്ന
ഗോഗിന്നു നേരേ മുഖം വെച്ച് അവന്ന് എതിരേ പ്രവചിച്ചു പറക:
</lg><lg n="൩"> യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: ഞാൻ ഇതാ നിന്നെക്കൊള്ളേ: ഹേ ഗോഗ് എന്ന രോഷ് മേശക്ക് രൂബൽ ഇവൎക്കു മന്നവനായുള്ളോ
</lg><lg n="൪"> വേ! ഞാൻ നിന്നെ വഴി തെറ്റിച്ചു നിൻ കവിളിൽ കൊളുത്ത് ഇട്ടു
നിന്നെ സകലസൈന്യവുമായി യാത്രയാക്കും, കുതിരകളും അശ്വക്കാരും
എപ്പേരും തികഞ്ഞ മോടി പൂണ്ടു വൻപലക പരിച വാളും പിടിച്ചവർ
</lg><lg n="൫"> ഒക്കയും അനന്തസമൂഹം, പലിശയും പടത്തിപ്പിയും ഇട്ട പാൎസ്സി കൂ
</lg><lg n="൬"> ശ് പൂത്ത് മുതലായവരുമായി, ഗോമരുടേ പടച്ചാൎത്തുകൾ ഒക്കയും, വ
ടക്കിൻ അറ്റത്തിലേ തൊഗൎമ്മഗൃഹം സകലപടച്ചാൎത്തുകളുമായി ഇങ്ങ
</lg><lg n="൭"> നേ നിന്നോട് ഒക്കത്തക്ക ബഹുവംശങ്ങൾ തന്നേ. നീയും നിന്നോടു
സ്വരൂപിച്ചു കൂടിയ സൎവ്വ സമൂഹവുമായി ഒരുങ്ങി വട്ടം കൂട്ടുക! അവൎക്കു
</lg><lg n="൮"> നീ കാക്കുവോൻ ആക! പലനാൾ ചെന്നിട്ടു നീ സന്ദൎശിക്കപ്പെടും;
വാളിൽനിന്നു മടക്കി അനേകവംശങ്ങളിൽനിന്നു ചേൎത്തു (നിവിൎത്തിയ)
ദേശത്തിങ്കൽ, സദാ പാഴായിക്കിടന്ന ശേഷം (ജനം) ജാതികളിൽനിന്നു
പുറപ്പെടുകയാൽ ഒക്കത്തക്ക നിൎഭയമായി വസിക്കുന്ന ഇസ്രയേൽമലകളി
</lg><lg n="൯"> ന്മേൽ നീ ആണ്ടുകളുടേ അവസാനത്തിൽ വരും. വിശറുപോലേ നീ
കരേറി വന്നു സകലപടച്ചാൎത്തുകളും ബഹുവംശങ്ങളുമായി ദേശത്തെ മൂ
ടുന്ന മേഖത്തിന്ന് ഒക്കും.
</lg> [ 323 ] <lg n="൧൦"> യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: അന്നു സംഭവിപ്പിതു: നി
ന്റേ ഹൃദയത്തിൽ കാൎയ്യങ്ങൾ തോന്നും, നീ ദുൎവ്വിചാരം വിചാരിച്ചു പറ
</lg><lg n="൧൧"> യും: തുറന്ന ഊരുകളുള്ള നാട്ടിൽ ഞാൻ കരേറി മതിലും തഴുതും കുത
കും എന്നിയേ ഒക്കയും മതിൽ ഇല്ലാതേ പാൎത്തു നിൎഭയമായി വസിക്കുന്ന
സ്വസ്ഥന്മാരെകൊള്ളേ ചെല്ലേണ്ടതു കൊള്ളയിടുവാനും കവൎച്ച പറിപ്പ
</lg><lg n="൧൨"> നും തന്നേ. വീണ്ടും കുടിയിരുത്തിയ പാഴിടങ്ങൾക്കും ജാതികളിൽനി
ന്നു കൂട്ടിയ ശേഷം ഭൂമിയുടേ നാഭിയിങ്കൽ വസിച്ചുനിന്നു കൊള്ളക്കൊടു
ക്കയും ഇടവാടും നടത്തിന്ന വൻശത്തിന്നും എതിരേ ഞാൻ കൈ തിരിക്ക
</lg><lg n="൧൩"> ട്ടേ! എന്നിട്ടു ശബാ ദ്ദാനും തൎശിശ് വൎത്തകന്മാരും അങ്ങേ ചെറുകോ
ളരികൾ ഒക്കയും നിന്നോടു പറയും: കൊള്ള ഇടുവാനോ വന്നതു? കവ
ൎച്ച പറിപ്പാൻ നിന്റേ സമൂഹം സ്വരൂപിച്ചതോ? വെള്ളി പൊന്നും എ
ടുക്ക സമ്പത്തും ലാഭവും കിട്ടുക ഏറിയ കൊള്ള അവപരിക്ക വേണം
</lg><lg n="൧൪"> എന്നോ? - അതുകൊണ്ടു മനുഷ്യപുത്ര ഗോഗിനോടു പ്രവചിച്ചു പറക:
യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: അത് ഉള്ളതല്ലോ? എൻ ജനമാ
യ ഇസ്രയേൽ നിശ്ചിന്തയായി പാൎക്കുമന്നു നീ ഗ്രഹിച്ച ഉടനേ വടക്കിൻ
</lg><lg n="൧൫"> അറ്റത്തിള്ള നിൻ ഇടം വിട്ടു വരും, നീയും കുതിരപ്പുറത്ത് ഏറിയ
ബഹുവംശങ്ങളുമായി വലിയ സമൂഹവും പെരുത്ത സേനയുമായി ഒക്ക
ത്തക്ക എൻ ജനമായ ഇസ്രയേലിന്ന് എതിരേ ഐ കരേറി മേഘം പോ
</lg><lg n="൧൬"> ലേ ദേശത്തെ മൂടും. ദിവസങ്ങളുടേ അവസാനത്തിൽ ഇതു സംഭവി
ക്കും. ഹേ ഗോഗേ ജാതികളുടേ കണ്ണുകൾക്കു ഞാൻ നിങൽ വിശുദ്ധനാ
യി കാട്ടുമ്പോൾ അവർ എന്നെ അറിയേണ്ടതിന്നു ഞാൻ നിന്നെ എൻ
ദേശത്തിന്ന് എതിരേ വരുത്തും.
</lg>

<lg n="൧൭"> യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: പണ്ടേ ദിവസങ്ങളിൽ എൻ
ദാസരായ ഇസ്രയേല്പ്രവാചകന്മാരെകൊണ്ടു ഞാൻ ഉരെച്ച്യ് കുറിച്ചിട്ടു
ഉള്ളവൻ നീയോ? നിന്നെ അവരെകൊള്ളേ വരുത്തും എന്ന് അവർ ആ
</lg><lg n="൧൮"> ദിവസങ്ങളിൽ ആണ്ടുകൾകൊണ്ടു പ്രവചിച്ചുപോന്നുവല്ലോ? അന്നു
ഗോഗ് ഇസ്രയേൽനാട്ടിൽ വരുന്നാളിൽ സംഭവിപ്പിതു, എന്നു യഹോ
</lg><lg n="൧൯"> വാകൎത്താവിൻ അരുളപ്പാടു, എൻ ഊഷ്മാവ് എൻ മൂക്കിൽ കിളരും,
എൻ എരിവിലും ചീറ്റത്തീയിലും ഞാൻ ഉരെച്ചിതു: അന്ന് ഇസ്രയേൽ
</lg><lg n="൨൦"> നാട്ടിൽ വലിയ കുലുക്കം ഉണ്ടാകും സത്യം. കടലിലേ മീനുകളും വാന
ത്തു പക്ഷിയും വയലിലേ മൃഗവും മണ്ണിൽ ഊരുന്ന ഇഴജാതി ഒക്കയും
ഭൂമിപ്പരപ്പിൽ ഉള്ള മനുഷ്യരും എല്ലാം എൻ മുമ്പിൽനിന്നു കുലുങ്ങും,
</lg> [ 324 ] <lg n="">മലകൾ ഇടിഞ്ഞും കൊടുമുടികൾ പട്ടും എല്ലാ മതിലും നിലത്തു വീണും
</lg><lg n="൨൧">പോകും. ഞാൻ എല്ലാ മലകളിലേക്കും അവനെക്കൊള്ളേ വാൾ വിളി
ച്ചു വരുത്തും എന്നു യഹോവാകൎത്താവിൻ അരുളപ്പാടു, ഓരോരുത്തന്റേ
</lg><lg n="൨൨">വാൾ മറ്റവനിലേക്ക് ആകും. മഗാവ്യാധിയാലും ചോരയാലും ഞാൻ
അവനോടു വ്യവഹരിക്കും, പൊഴിയുന്ന മാരിയും ആലിപ്പഴങ്ങളും തീ
യും ഗന്ധകവും ഞാൻ അവന്മേലും അവന്റേ സകലപടച്ചാൎത്തുകളി
</lg><lg n="൨൩">ന്മേലും കൂടേ ഉള്ള മഹുവംശങ്ങളിന്മേലും പെയ്യിക്കും, ഇങ്ങനേ വ
ലിയവനും വിശുദ്ധനുമായി കാട്ടി അനേകജാതികളും കണ്ങ്കേ എന്നെ
അറിവാറാക്കും, ഞാൻ യഹോവ് അ എന്ന് അവർ അറികയും ചെയ്യും.

</lg>

<lg n="൩൯,൧">നീയോ മനുഷ്യപുത്ര ഗോഗിന്നു നേറ്റേ പ്രവചിച്ചു പറക: യഹോ
വാകൎത്താവ് ഇവ്വണ്ണം പറയുന്നു: അല്ലയോ രോഷ് മേശൿ രൂബൽ എന്നവൎക്കു മന്നവനാകുന്ന ഗോഗേ ഞാൻ ഇതാ നിന്നെക്കൊള്ളേ (വന്നു),
</lg><lg n="൨">നിന്നെ വഴിതെറ്റിച്ചു തെളിച്ചു വടക്കിൻ അറ്റത്തിൽനിന്നു കരേറ്റി</lg><lg n="൩">ഇസ്രയേൽമലകളിന്മേൽ വരുത്തിയിട്ടു, നിന്റേ വില്ലിനെ ഇടങ്കയ്യിൽ
നിന്നു തട്ടിക്കളഞ്ഞു നിൻ അമ്പുകളെ വലങ്കയ്യിൽനിന്നു വീഴിക്കും.
</lg><lg n="൪">ഇസ്രയേൽമലകളിന്മേൽ നീയും സകലപടച്ചാൎത്തുകളും കൂടേ ഉള്ളവംശ
ങ്ങളുമായി വീഴും, സകലവിധകഴുപ്പക്ഷിക്കും വയലിലേ മൃഗത്തിന്നും
</lg><lg n="൫">ഞാൻ നിന്നെ ഊണാക്കിക്കൊടുത്തു. നിലനിരപ്പിൽ നീ വീഴും, ഞാൻ
</lg><lg n="൬">ഉരെച്ചുവല്ലോ എന്നു യഹോവാകൎത്താവിൻ അരുളപ്പാടു. - മാംഗോഗി
ലും ദ്വീപുകളിൽ നിൎഭയമായി ബസിക്കുന്നവരിലും ഞാൻ അഗ്നി അയപ്പ
</lg><lg n="൭">തു ഞാൻ യഹോവ എന്ന് അവർ അറിവാൻ തന്നേ. എൻ ജനമായ
ഇസ്രയേലിൻ നടുവുൽ ഞാൻ എൻ വിശുദ്ധനാമത്തെ അറിവാറാക്കും
എൻ വിശുദ്ധനായ യഹോവ ഞാൻ എന്നു ജാതികൾ അറിവാൻ തന്നേ.
</lg><lg n="൮">ഇതാ അതു വരുന്നു സംഭവിക്കുന്നു എന്നു യഹോവാകൎത്താവിൻ അരുള
പ്പാടു, ഞാൻ ഉരെച്ച നാൾ ഇതത്രേ.

</lg>

<lg n="൯">അന്ന് ഇസ്രയേൽ പട്ടണങ്ഗ്നളിൽ വസിക്കുന്നവർ പുറത്തു വന്നു പരി
ച വൻപലക വില്ലമ്പുകൾ കൈവടി കുന്തങ്ങൾ തുടങ്ങിയുള്ള ആയുധ
ങ്ങളെ (കൂട്ടി) തീ കത്തിച്ച് എരിക്കും, ഏഴു വൎഷം കൂടി ഇവകൊണ്ടു
</lg><lg n="൧൦">തീ മൂടും, പറമ്പിൽനിന്നു വിറക് എടുക്കയും കാടുകളിൽനിന്നു വെട്ടു
കയും വേണ്ടാതേ ആയുധങ്ങളെകൊണ്ടു തീ കൂടും, പിന്നേ കവൎന്നവരെ
അവർ കവരുകയും കൊള്ളയിട്ടവരെ കൊള്ളയിടുകയും ചെയ്യും, എന്നു
</lg> [ 325 ] <lg n="൧൧">യഹോവാകൎത്താവിൻ അരുളപ്പാടു. — അന്നാൾ സംഭവിപ്പിതു: ഞാൻ
ഗോഗിന്ന് ഇസ്രയേലിൽ ശവക്കുഴിയാവാൻ ഒരു സ്ഥലം കൊടുക്കും,
ഉൾക്കടലിൽ പൂൎവ്വഭാഗത്തു യാത്രക്കാരുടേ താഴ്വര തന്നേ. അതും യാത്ര
ക്കാൎക്കു വഴിയെ അടെക്കും. അവിടേ അവർ ഗോഗിനെയും അവന്റേ
സകലപുരുഷാരത്തെയും പൂത്തി ഗോഗ് പുരുഷാരപ്പള്ളം എന്ന പേർ
</lg><lg n="൧൨">വിളിക്കും. ദേശത്തെ ശുദ്ധിവരുത്തുവാൻ ഇസ്രയേൽഗൃഹക്കാർ ഏഴു
</lg><lg n="൧൩">മാസം കൂടി അവരെ പൂത്തും. നാട്ടുകാർ ഒക്കയും പൂത്തും, ഞാൻ എന്നെ
തേജസ്കരിക്കുന്ന നാളിൽ അത് അവൎക്ക് കീൎത്തിയായി വരും എന്നു യഹോ
</lg><lg n="൧൪">വാകർത്തവിൻ അരുളപ്പാടു. പിന്നേ ദേശത്തെ വെടിപ്പാക്കേണ്ടതിന്ന്
അവർ അതിൽ ഊടാടുവാനും ഊടാടുന്നവരോടു കൂടി നിലനിരപ്പിൽ
ശേഷിച്ച (ശവങ്ങളേ) പൂത്തുവാനും നിത്യവൃത്തിക്കാരെ വേറുതിരിക്കും,
</lg><lg n="൧൫">ഏഴുമാസം ചെന്നിട്ട് ഇവർ അതിൽ തിരഞ്ഞു നടക്കും. ഊടാടുന്നവർ
നാട്ടിൽ ചെന്നു ഒരുവൻ മാനുഷഅസ്ഥി കണ്ടാൽ അരികത്തു കൽത്തു
ൺ നാട്ടും പൂത്തുന്നവർ (എത്തി) ഗോഗ് പുരുഷാരപ്പള്ളത്തിൽ പൂത്തും
</lg><lg n="൧൬">വരേ തന്നേ. ഓർ ഊരിന്നും ഹമോന (പുരുഷാരം) എന്ന പേർ ഉണ്ടാ
</lg><lg n="൧൭">കും. ഇങ്ങനേ ദേശശുദ്ധി വരുത്തും. — നീയോ മനുഷ്യപുത്ര എന്നു യ
ഹോവാകൎത്താവു പറയുന്നു: സകലവിധപക്ഷിയോടും വയലിലേ സക
ലമൃഗത്തോടും പറക: നിങ്ങൾക്കു ഞാൻ അറുക്കുന്ന എന്റേ ബലിക്കാ
യി ഇസ്രയേൽമലകളിന്മേലേ മഹാബലിക്കായി ചുറ്റിൽനിന്നും ഒരുമിച്ചു
</lg><lg n="൧൮">വന്നു ചേരുവിൻ! മാംസം തിന്നു ചോര കുടിപ്പിൻ! വീരമാംസം നി
ങ്ങൾ തിന്നു ഭൂമന്നവന്മാരുടേ ചോര കുടിക്കും, എല്ലാം ബാശാനിൽ തടി
പ്പിച്ച ആട്ടുകൊറ്റന്മാർ കുഞ്ഞാടുകൾ വെള്ളാടുകൾ കാളക്കിടാക്കൾ (ഇ
</lg><lg n="൧൯">വെക്ക് ഒക്കും). നിങ്ങൾക്കായി അറുത്ത എൻ ബലിയിങ്കൽ നിങ്ങൾ
</lg><lg n="൨൦">തൃപ്തി ആവോളം മേദസ്സ് തിന്നു ലാരിവരേ ചോര കുടിച്ചു, എന്റേ പന്തിയിൽ കുതിരരഥാശ്വവും വീരർമുതലായ പടയാളികളും ഇവയാൽ
തൃപ്തരാകയും ചെയ്യും എന്നു യഹോവാകൎത്താവിൻ അരുളപ്പാടു.

</lg>

<lg n="൨൧">ഇങ്ങനേ ഞാൻ ജാതികളിൽ എൻ തേജസ്സിനെ കാട്ടും, ഞാൻ നടത്തു
ന്ന ന്യായവിധിയും അവരിൽ വെക്കുന്ന എൻ കയ്യിനെയും സകലജാതി
</lg><lg n="൨൨">കളും കാണും. ഇസ്രായേൽഗൃഹവും അന്നു മുതൽ മേലാലും ഞാൻ അവ
</lg><lg n="൨൩">രുടേ ദൈവമായ യഹോവ എന്ന് അറിയും. ഇസ്രയേൽഗൃഹം തങ്ങളുടേ
കുറ്റം ഹേതുവായി പ്രസവിച്ചുപോയതു എന്നു ജാതികളും അറിയും.
അവർ എന്നോടു ദ്രോഹിക്കയാൽ ഞാൻ അവരിൽനിന്നു മുഖത്തെ മറെച്ചു.
</lg> [ 326 ] <lg n="">അവരെ ഒക്കത്തക്കു വാൾകൊണ്ടു വീഴുവാൻ മാറ്റാന്മാരുടേ കയ്യിൽ
</lg><lg n="൨൪">ഏല്പിച്ചു; അവരുടേ അശുദ്ധിക്കും ലംഘനങ്ങൾക്കും ഒത്തവണ്ണമേ
ഞാൻ അവരോടു ചെയ്തു അവരിൽനിന്നു മുഖത്തെ മറെച്ചു എന്ന
</lg><lg n="൨൫">ത്രേ. അതുകൊണ്ടു യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു; ഇപ്പോൾ
ഞാൻ യാക്കോബിൻ അടിമയെ മാറ്റി മടക്കി ഇസ്രയേൽസൎവ്വഗേഹ
ത്തിലും മനമലിഞ്ഞു എൻ വിശുദ്ധനാമത്തിന്നായി എരിവുകാട്ടും.
</lg><lg n="൨൬. ൨൭"> ഞാൻ അവരെ വംശങ്ങളിൽനിന്നു മടക്കി ശത്രുക്കളുടേ രാജ്യങ്ങലിൽ
നിന്നു കൂട്ടി ബഹുജാതികൾ കാണ്കേ അവരിൽ വിശുദ്ധനായി കാറ്റു
മ്പോൾ അവർ ആരും അരട്ടാതേ നിൎഭയമായി തങ്ങടേ നാട്ടിൽ വസി
ക്കയിൽ തങ്ങളുടേ ലജ്ജയെയും എന്നോടു ലംഘിച്ച സകലദ്രോഹത്തെ
</lg><lg n="൨൮">യും ചുമക്കും. അവരെ ഞാൻ ജാതികളിലേക്കു പ്രവസിപ്പിച്ച ശേഷം
അവരെ ആരെയും അവിടേ വിട്ടേക്കാതേ സ്വന്തനാട്ടിൽ ശേഖരിക്ക
</lg><lg n="൨൯">യാൽ ഞാൻ അവരുടേ ദൈവമായ യഹോവ എന്നും അറിയും. ഇസ്ര
യേൽഗൃഹത്തിന്മേൽ എൻ ആത്മാവിനെ പകരുകകൊണ്ടു എൻ മുഖ
ത്തെ ഇനി അവരിൽനിന്നു മറക്കയും ഇല്ല എന്നു യഹോവാകൎത്താ
വിൻ അരുളപ്പാടു.

</lg>

V. പുതിയ ദൈവരാജ്യത്തിൻ സ്വരൂപത്തെ
ദൎശനത്തിൽ കണ്ടതു. (അ.൪൦ — ൪൮)

൪൦. അദ്ധ്യായം. (—൪൩, ൧൨.)

പുതിയ ദൈവാലയത്തിൻ (൫) മുറ്റങ്ങൾ പടിവാതിലുകളും (൪൮ മന്ദിര
വും (അ. ൪൨) പുറംമുറ്റത്തിൽ പുരോഹിതരുടേ അറമുറികളും മറ്റും (൪൩, ൨)
ദൈവതേജസ്സിനാൽ പ്രതിഷ്ഠയും കണ്ടതു.

<lg n="൧">നാം പ്രവസിച്ചിട്ട് ഇരുപത്തഞ്ചാം ആണ്ടിൽ വൎഷാരംഭത്തിൽ (ഒന്നാം)
തിങ്ഗ്നളുടേ പത്താം തിയ്യതി, പട്ടണം അടിക്കപ്പെട്ടിട്ടു പതിനാലാം ആ
ണ്ടിൽ അന്നു തന്നേ യഹോവക്കൈ എന്മേൽ ആയി അവൻ എന്നെ
</lg><lg n="൨">അങ്ങോട്ട് ആക്കി; ദൈവദൎശനങ്ങളിൽ എന്നെ ഇസ്രയേൽദേശത്തേ
ക്കു കൊണ്ടുചെന്നു എത്രയും ഉയൎന്ന പൎവ്വതത്തിൽ ഇരുത്തി. അതിന്മേൽ
</lg><lg n="൩">തെക്കോട്ടു പട്ടണനിൎമ്മാണം പോലേ കണ്ടതു. അവൻ എന്നെ അവി
</lg> [ 327 ] <lg n="">ടേക്ക് എത്തിച്ചപ്പോൾ ഇതാ (കാച്ചിയ) ചെമ്പുകാഴ്ചക്ക് ഒത്ത രൂപമു
ള്ള പുരുഷനെ (കണ്ടു) അവൻ കൈയിൽ ചണച്ചരടും അളവുകോലും
</lg><lg n="൪">(പിടിച്ചുംകൊണ്ടു) വാതിൽകൽ നിൽകുന്നു. ആയാൾ എന്നോട് ഉരിയാടി:
മനുഷ്യപുത്ര ഞാൻ കാണിച്ചുതരുന്നത് ഒക്കയും കണ്ണാലേ കണ്ടു ചെവി
യാലേ കേട്ടു മനസ്സിനാലേ കരുതികൊൾക; നിണക്കു കാണിപ്പാൻ
നിന്നെ ഇവിടേ ആക്കിയതല്ലോ പിന്നേ കണ്ടത് എല്ലാം ഇസ്രയേൽ
ഗൃഹത്തെ അറിയിക്ക!

</lg>

<lg n="൫">ഇതാ ഭവനത്തെ പുറമേ ചുറ്റുന്ന ഒരു മതിൽ (ഉണ്ടു). പുരുഷന്റേ ക
യ്യിൽ ആറു മുളം നീളമുള്ള അളവുകോൽ ഉണ്ടു: മുളം ഒന്നിന്നു മുളവും നാ
ലുവിരലും കാണും. ആപണിയുടേ വീതിയെ പ്രു കോലായും, ഉയര
</lg><lg n="൬">ത്തെ ഒരു കോലായും അവൻ അളന്നു. പിന്നേ അവൻ കിഴക്കോട്ടു മുഖ
മായുള്ള വാതിൽകൽ ചെന്നു അതിൻ (ഏഴു) പതനങ്ങളിൽ കയറി വാതി
ലിന്റേ ഉമ്മരപ്പടിയെ അളന്നു ഒരു കോൽ വീതി എന്നു (കണ്ടു). ഇങ്ങ
</lg><lg n="൭">നേ ഒന്നാം ഒമ്മരപ്പടിക്കു ഒരു കോൽ വീതി. പിന്നേ കാവൽമുറി ഒരു
കോൽ നീളവും ഒരുകോൽ വീതിയും, ഐ കാവൽമുറികൾക്കു ഇടയിൽ
ഐയഞ്ചു മുളം (ചുവർ), പിന്നേ ഭവനഭാഗത്തു മുഖമണ്ഡപത്തിന്ന് അ
</lg><lg n="൮">രികേ (രണ്ടാം) ഉമ്മരപ്പടി ഒരു കോൽ. വാതിലിന്റേ മുഖമണ്ഡപത്തെ
</lg><lg n="൯">ഭവനഭാഗത്ത് അളന്നത് ഒരു കോൽ. വാതിലിന്റേ മുഖമണ്ഡപത്തെ
(പുറമേ) അളന്നത് എട്ടുമുളം, അതിൻ തൂണുകൾ ഐരണ്ടു മുളം. വാതി
</lg><lg n="൧൦">ലിന്റേ മുഖമണ്ടപം ഭവനഭാഗത്ത് അത്രേ. ഇങ്ങനേ ഉള്ള കിഴക്കേ
വാതില്കു കാവൽമുറികൾ ഉള്ളത് ഇപ്പുറത്തു മൂന്നും അപ്പുറത്തു മൂന്നും, മൂന്നി
ന്നും അളവ് ഒന്നു, ആ വശത്തും ഈ വശത്തും ഉള്ള തൂണുകൾക്കും അളവ്
</lg><lg n="൧൧">ഒന്നു. പിന്നേ വാതിൽത്തുറവിന്റേ വീതി അളന്നതു പത്തു മുളം, വാതി
</lg><lg n="൧൨">ലിന്റേ നീളം പതിമ്മൂന്നു മുളം. കാവൽമുറികൾക്കു മുമ്പാകേ ഓർ അ
തിർ ഉണ്ടു (ഇപ്പുറത്ത്) ഒരു മുളവും അപ്പുറത്ത് ഒരു മുളവും, ഓറ്റോ കാവൽ
</lg><lg n="൧൩">മുറി തന്നേ ഇപ്പുറത്ത് ആറുമുളവും അപ്പുറത്ത് ആറുമുളവും. പിന്നേ
വാതിലിന്റേ അകലമ്മ് ഒരു കാവൽമുറിയുടേ മേല്പുരയിൽനിന്നു മറ്റേ
തിൻ മേല്പുരവരേ, തുറവോടു തുറവോളം അളന്നതു ഇരുപത്തഞ്ചു മുളം
</lg><lg n="൧൪">അത്തേ. തൂണുകൾക്ക് അവൻ അറുപതു മുളം (ഉയരം) മതിച്ചു, തൂണു
കളുടേ പുറത്തു വാതിലിനെ (മൂന്നുഭാഗത്തും) ചുറ്റുന്നതു മുറ്റം തന്നേ.
</lg><lg n="൧൫">പ്രവേശവാതിലിന്റേ മുകപ്പിനോടു ഉൾവാതിലിൻ മണ്ഡപമുകപ്പോ
</lg><lg n="൧൬">ളം അമ്പതു മുളം (നീളം). കാവൽമുറികൾക്കും അതിൻ തൂണുകൾക്കും
</lg> [ 328 ]

 
 
 
 

൧൭
 
൧൮
 
൧൯
 
൨൦
൨൧
 
 
 
൨൨
 
 
൨൩
 
൨൪
 
൨൫
 
൨൬
 
 
൨൭
 

൨൮
൨൯
 

(മൂന്നു വിരൽ) ഉന്തുന്ന മുഴകൾക്കും കൂടേ അഴിയിട്ട കിളിവാതിലുകൾ
വാതിലിന്റേ അകമേഭാഗത്തു ചുറ്റും ഉണ്ടു, കിളിവാതിലുകൾ അകമേ
തന്നേ ഇരുപുറത്തും (കണ്ടു), (രണ്ടു) തൂണുകളിലും ഈന്തൽഭൂഷണ
വും (കണ്ടു).

പിന്നേ അവൻ എന്നെ പുറമുത്തത്തിൽ പൂകിച്ചു, ഇതാ മുറ്റത്തിന്നു
ചുറ്റും (മൂന്നുഭാഗത്തു) അറകളും കൽ പടുത്ത തളവും (കണ്ടു); ആകേ
തളത്തിന്മേൽ മുപ്പത് അറകൾ. ആ കത്തളം എന്നാൽ താഴേത്തളം വാ
തിലുകളുടേ നീളത്തിന്ന് ഒട്ടു വാതിലുകളുടേ ഇരുഭാഗത്തും നീളുന്നു.
പിന്നേ താഴേ വാതിലിന്റെഏ മുകപ്പുമുതൽ അകമുറ്റത്തിന്റേ പുറത്തേ
മുകപ്പുവരേ അകലം അളന്നതു നൂറു മുളം, ഇങ്ങനേ കിഴക്കേവശത്തും
വടവശത്തും അളന്നു). - അനന്തരം വടക്കോട്ടു മുഖമായുള്ള പുറമു
റ്റത്തിൻ വാതിൽകൽ അവൻ നീളവും വീതിയും അളന്നു, അതിൻ കാ
വൽമുറികളും ഇപ്പുറത്തു മൂന്നുമ്മ് അപ്പുറത്തു മൂന്നും, അതിൻ തൂണുകളെ
യും ഉന്തുന്ന മുഴകളെയും (അളന്നു). അത് ഒന്നാം വാതിലിന്റേ അളവു
പോലേ അമ്പതു മുളം നീളവും ഇരിപത്തഞ്ചു മുളം വീതിയും തന്നേ.
അതിലേ കിളിവാതിലുകളും ഉന്തുന്ന മുഴകളും ഈന്തൽഭൂഷണവും കി
ഴക്കോട്ടു മുഖമായുള്ള വാതിലിന്റേ മാതിരിപ്രകാരമത്രേ; ഏഴു പതന
ങ്ങളാൽ അതിലേക്കു കരേറ്റും, ഉന്തുന്ന മുഴകൾ മുമ്പുറത്തു (കണ്ടു).
വടക്കോട്ടും കിഴക്കോട്ടും ഉള്ള വാതിലുകൾക്കു നേരേ അകമുറ്റത്തിന്റേ
ഓരോവാതിൽ (നില്ക്കുന്നു), വാതിലോടു വാതിലോളം അളന്നതു നൂറു
മുളം തന്നേ. - പിന്നേ അവൻ എന്നെ തെക്കോട്ടു നടത്തി ഇതാ തെ
ക്കേ വാതിലും കണ്ടു, അതിൻ തൂണുകളും ഉന്തുന്ന മുഴകളും മേൽചൊല്ലി
യ മാതിരികൾക്ക് ഒത്ത് അളന്നു. അതിലും അതിങ്കൽ ഉന്തുന്ന മുഴക
ളിലും കിളിവാതിലുകൾ ചുറ്റും ഉണ്ടു, മേല്പറഞ്ഞ കിളിവാതിലുകളെ
പ്പോലേ തന്നേ, നീളം അമ്പതു മുളവും വീതി ഇരുപത്തഞ്ചു മുളവും. അ
തിൽ പടിക്കെട്ടു എഴുപതനങ്ങളും ഇവറ്റിൻ എതിരേ ഉന്തുന്ന മുഴകളും
തൂണുകൾക്ക് ഒന്ന് ഇപ്പുറത്ത് ഒന്ന് അപ്പുറത്ത് ഈന്തൽഭൂഷണവും
ഉണ്ടു. അകമുറ്റത്തിന്നു തെക്കോട്ടു നോക്കുന്ന വാതിലും ഉണ്ടു, വാതി
ലോട് ആ തെക്കേ വാതിലോളം അവൻ നൂറു മുളവും അളന്നു.

ആ തെക്കേ വാതില്ക്കൽകൂടി അവൻ എന്നെ അകമുറ്റത്തിൽ പൂകി
ച്ചു തെക്കെ വാതിലിനെ അളന്നു മേൽമാതിരികളെ കണ്ടു, കാവൽമുറി
കൾ തൂണുകൾ മുഴകൾ ഒക്കെ ആ മാതിരിക്കു സമം. അതിലും മുഴകളി

[ 329 ] <lg n="">ലും ചുറ്റും കിളിവാതിലുകൾ ഉണ്ടു, നീളം അമ്പതു മുളവും വീതി ഇരു
</lg><lg n="൩൦">പത്തഞ്ചു മുളവും തന്നേ. ഉന്തുന്ന മുഴകൾ ചുറ്റും (കണ്ടു) നീളം ഇരു
</lg><lg n="൩൧">പത്തഞ്ചു മുളവും വീതി അഞ്ചു മുളവും തന്നേ. ഐ മുഴകൾ പുറമുറ്റ
ത്തിന്നു നേരേ അത്രേ, തൂണുകൾക്ക് ഐന്തൽഭൂഷണവും പടിക്കെട്ടി
</lg><lg n="൩൨">ന്ന് എട്ടു പതനങ്ങളും ഉണ്ടു. — പിന്നേ അവൻ എന്നെ അകമുറ്റത്തിൽ
കിഴക്കോട്ടു നടത്തി വാതിലിനെ മേൽമാതിരിപ്രകാരം അളന്നു കണ്ടു.
</lg><lg n="൩൩">അതിൻ കാവൽമുറികൾ തൂണുകൾ മുഴകൾ ഒക്ക ആ മാതിരിക്കു സമം.
അതിലും മുഴകളിലും ചുറ്റും കിളിവാതിലുകൾ ഉണ്ടു, നീളം അമ്പതു മുള
</lg><lg n="൩൪">വുമ്മ് വീതി ഇരുപത്തഞ്ചു മുളവും തന്നേ. അതിലേ മുഴകൾ പുറമുറ്റ
ത്തിന്നു നേരേ അത്രേ, തൂണുകൾക്ക് ഇപ്പുറത്തും അപ്പുറത്തും ഐന്തം
</lg><lg n="൩൫">ഭൂഷണവും പടിക്കെട്ടിന്ന് എട്ടു പതനങ്ങളും ഉണ്ടു. - വടക്കേ വാതി
</lg><lg n="൩൬">ൽകൽ എന്നെ ചെല്ലിച്ചാരേ ആ അളവുകൾ പോലേ അളന്നു, അതിൻ
കാവൽമുറികളും തൂണുകളും മുഴകളുമായി. അതിന്നു ചുറ്റും കിളിവാതി
ലുകൾ ഉണ്ടു, നീളം അമ്പതു മുളവും വീതി ഇരുപത്തഞ്ചു പുളവും തന്നേ.
</lg><lg n="൩൭">അതിൻ തൂണുകൾ പുറമുറ്റത്തിന്നു നേരേ അത്രേ, തൂണുകൾക്ക് ഇപ്പുറ
ത്തും അപ്പുറത്തും ഐന്തലും പടിക്കെട്ടിന്നു എട്ടു പതനങ്ങളും ഉണ്ടു.

</lg>

<lg n="൩൮">(മൂന്നു) വാതിലുകളിലും തൂണുകൾക്ക് അരികേ തുറവുകൂടിയ അറ ഉ
</lg><lg n="൩൯">ണ്ടു അവിടേ ഹോമത്തെ കഴുകും. പിന്നേ വാതിൽമണ്ഡപത്തിൽ ഇരുപു
റത്തും ഐ രണ്ടു പീഠങ്ങൾ നിൽക്കുന്നു, ഹോമം പാപബൽ കുറ്റബലി ഇവ
</lg><lg n="൪൦">അറുപ്പാൻ വേണ്ടി. വാതിൽതുറവിങ്കൽ കയറിയാൽ പുറമേ വടക്കു
ഭാഗത്തും രണ്ടു പീഠങ്ങളും മറ്റേ ഭാഗത്തു വാതിൽമണ്ഡപത്തിന്നാരികേ
</lg><lg n="൪൧">രണ്ടു പീഠങ്ങളും (നില്കുന്നു). വാതിൽഭാഗത്ത് ഇപ്പുറത്തു നാലും അപ്പു
റത്തു നാലും ആക എട്ടു (മര) പ്പീഠങ്ങൾ അറുക്കുന്നവൎക്കു ഉപയോഗമായ
</lg><lg n="൪൨">തല്ലാതേ, പടിക്കെട്ടിന്നരികേ വെട്ടിയ കല്ലാലേ നാലു പീഠങ്ങൾ ഉ
ണ്ടു, നീളം ഒന്നരമുളം, വീതി ഒന്നര മുളം, ഉയരം ഒരു മുളം, ഇവയുടേ </lg><lg n="൪൩"> മേൽ ഹോമാദിയാഗങ്ങളെ അറുക്കുന്ന ആയുധങ്ങളെ വെക്കും. പിന്നേ ഒ
രുചാൺ നീളമുള്ള തറികൾ വീട്ടിൽ ചുറ്റും തറെച്ചിരിക്കുന്നു; പീഠങ്ങ
</lg><lg n="൪൪">ളിന്മേൽ കാഴ്ചകളുടേ മാംസം വെക്കും. — അകവാതിലിൻ പുറത്തു അക
മുറ്റത്തിൽ തന്നേ രണ്ട് അറകൾ ഉണ്ടു, തെക്കോട്ട് നോക്കുന്നത് ഒന്നു
വടക്കേ വാതിലിന്റേ ഭാഗത്തും, വടക്കോട്ടു നോക്കുന്നത് ഒന്നു തെക്കേ
</lg><lg n="൪൫">വാതിലിന്റേ ഭാഗത്തും ഉള്ളവ. അവൻ എന്നോടു പറഞ്ഞു: ഐ തെ
ക്കോട്ടു നോക്കുന്ന അറ ഭവനവിചാരം കരുതുന്ന പുരോഹിതന്മാൎക്കും,
</lg> [ 330 ] <lg n="൪൬">വടക്കോട്ടു നോക്കുന്ന അറ ബലിപീഠവിചാരം കരുതുന്ന പുരോഹിത
ന്മാൎക്കും (ഉണ്ടു). ഇവർ ലേവിപുത്രന്മാരിൽ യഹോവയെ ശുശ്രൂഷിപ്പാൻ
</lg><lg n="൪൭">അവനോട് അണയുന്ന ചാദോൿപുത്രന്മാർ തന്നേ. (അക) മുറ്റത്തെ
അവൻ അളന്നു നൂറുമുളം നീളം നൂറുമുളം വീതി ഇങ്ങനേ ചതുരമായി
(ക്കണ്ടു). ഭവനത്തിൻ മുമ്പിൽ ബലിപീഠം (നിൽകുന്നു).

</lg>

<lg n="൪൮">പിന്നേ അവൻ ഭവനത്തിൻ മണ്ഡപത്തിൽ എന്നെ പൂകിച്ചു, മണ്ഡ
പത്തിൻ തൂണുകളെ ഇപ്പുറത്ത് അഞ്ചു മുളവും അപ്പുറത്ത് അഞ്ചു മുളവും
അളന്നു, (നടുവിലേ) കതകു മൂന്നു മുളം ഇപ്പുരത്തും മൂന്നു മുളം അപ്പുറ
</lg><lg n="൪൯">ത്തും (ആറുമുളം) വീതി കണ്ടു. മണ്ടപത്തിൻ നീളം ഇരുപതു മുളവും
വീതി പതിനൊന്നു മുളവും കണ്ടതു കയറുന്ന പതനങ്ങളുൽനിന്നത്രേ.
തൂണുകൾക്ക് അരികേ സ്തംഭങ്ങൾ ഉണ്ടു ഒന്ന് അപ്പുറത്തും ഒന്ന് ഇപ്പുറ
</lg><lg n="൪൧, ൧">ത്തും തന്നേ. — അവൻ എന്നെ മന്ദിരത്തിൽ നടത്തിയപ്പോൾ കൂടാര
ത്തിൻ വീഠിയെ കുറിക്കുന്ന തൂണുകളെ അളന്നു ഇപ്പുറത്ത് ആറുമുളം വീ
</lg><lg n="൨">തിയും അപ്പുറത്ത് ആറുമുളം വീതിയും (കണ്ടു), തുറവിൻ വീതിയോ
പത്തു മുളം, തുറവോടു ചേരുന്ന ഭിത്തികൾ ഇപ്പുറത്ത് അഞ്ചു മുളവും
അപ്പുറത്തു അഞ്ചു മുളവും (കണ്ടതു). മന്ദിരത്തിൻ നീളം നാല്പതു മുളവും
</lg><lg n="൩">വീതി ഇരുപതു മുളവും ആയി അളന്നു. പിന്നേ അകമുറിയിൽ താൻ
പുക്കു തുറവിന്തൂണുകളേ ഐരണ്ടു മുളമായും തുറവിന്ന് ആറുമുളം (ഉയ
</lg><lg n="൪">രവും) ഏഴു മുളം വീതിയും അളന്നു; അകമുറിയുടേ നീളം ഇരുപതു മുള
മായി മന്ദിരത്തോടു ചേരുന്ന വീതി ഇരുപതു മുളമായി അളന്ന ശേഷം:
ഇത് അതികിശുദ്ധസ്ഥലം എന്ന് എന്നോടു പറഞ്ഞു.

</lg>

<lg n="൫">പിന്നേ അവൻ (പുറപ്പെട്ടു) ഭവനത്തിന്റേ ചുവർ ആറുമുളമായും
ഭവനത്തെ (മൂന്നു ഭാഗത്തും) ചുറ്റുന്ന ഒഴുവാരക്കെട്ടിന്റേ വീതി നാലു
</lg><lg n="൬">മുളമായും അളന്നു. ഒഴുവാരങ്ങൾ ഒന്നിന്റേ മീതേ ഒന്നു മൂന്നും മുപ്പ
തിൽ പെരുകി (തൊണ്ണൂറും) ആയി, അവ ഭവനത്തിന്നു ഒഴുവാരഭാഗ
ത്തിൽ ഉള്ള ചുവരിന്മേൽ തങ്ങി നിൽകും, ഭവനചുവരിന്റേ അകത്തു ക
</lg><lg n="൭">ടന്നതും ഇല്ല. ഇങ്ങനേ കയറുന്തോറും ഒഴുവാരങ്ങൾക്കു ചുറ്റും വിസ്താ
രം ഏറും, ഭവനത്തിന്റേ ചുറ്റുകെട്ടു മോതേ മീതേ ചെല്ലുമളവിൽ ഭവന
ത്തെ അധികം ചൂഴുകകൊണ്ടു, ഭവനത്തിന്നു മീത്തൽ വിഷ്റ്റാരം വളരും;
ഇങ്ങനേ താഴത്തേ നില നടുവിലേതിൻ പ്രമാണപ്രകാരം മുകളത്തേ
</lg><lg n="൮">നിലയോളം ഉയൎന്നു. ഭവനത്തിന്നു ചുറ്റും ഞാൻ ഉയരത്തെ കണ്ടു, (ചുവരിന്റേ) തുടൎച്ചവരേ ഒഴുവാരങ്ങളുടേ അടിസ്ഥാനങ്ങൾ ആറു മുള
</lg> [ 331 ] <lg n="൯">മാകുന്ന ഒരു പൂൎണ്ണക്കോൽ (ആയിക്കണ്ടു). ഒഴുവാരക്കെട്ടിന്നുള്ള പുറമേ
ചുവരിന്നു അഞ്ചു മുളം വീതി, ഭവനത്തിൻ ഒഴുവാരക്കെട്ടോട് ഒഴിഞ്ഞു
</lg><lg n="൧൦">കിടക്കുന്നതിന്നും അതേ അളവു. (ഒഴിഞ്ഞതിന്നും, ൪൨, ൧) അറകൾ
ക്കും നടുവേ ഇരുപതു മുളം അകലം ഭവനത്തിന്റേ (മൂന്നു ഭാഗത്തും) ചു
</lg><lg n="൧൧">റ്റും ഉണ്ടു. അഴുവാരക്കെട്ടിന്റേ തുറവു ഒഴിഞ്ഞതിലേക്കത്രേ, വടക്കു
നോക്കുന്ന തുറവ് ഒന്നു, തെക്കു നോക്കുന്ന തുറവ് അന്നു. ഒഴിഞ്ഞ സ്ഥല
ത്തിന്റേ അകലമോ ചുറ്റും അഞ്ചു മുളമത്രേ.

</lg>

<lg n="൧൨">പടിഞ്ഞാറോട്ടുള്ള ഭാഗത്തു വേറുപെടുത്ത സ്ഥലത്തിന്റേ മുമ്പുറത്തു
കെട്ടിയ പണിക്കു വീതി എഴുപതു മുളം. പണിയുടെ ചുവരിൽ കനം
</lg><lg n="൧൩">ചുറ്റും അഞ്ചു മുളം, നീളമോ തൊണ്ണൂറു മുളം. മന്ദിരഭവനത്തെ അ</lg><lg n="൧൪">വൻ അളന്നു കണ്ടതോ നൂറു മുളം; വേറുപെടുത്തതോ പണിയും ചുവ
രുമായി നൂറു മുളം നീളം. ഭവനമുമ്പുറത്തിന്നും വേറുപെടുത്തതിൻ കിഴ
ക്കേ പുറത്തിന്നും നൂറു മുളം വീതിയും (കണ്ടതു).

</lg>

<lg n="൧൫">അങ്ങനേ അവൻ വേറുപെടുത്തതിൻ പിമ്പുറത്തുള്ള പണിയുടേ നീ
ളത്തെയും അതിൻ ഇപ്പുറത്തും ചുറ്റുന്ന കോനായ്കളെയും
നൂറു മുളമായി അളന്നു, പിന്നേ അകമേ മന്ദിരത്തെയും മുറ്റത്തിലേ
</lg><lg n="൧൬"> മണ്ഡപങ്ങളെയും (അളന്നു). ഈ മൂന്നിനും ഉള്ള കട്ടിലക്കാലുകൾക്കും
അഴി കെട്ടിയ കിളിവാതിലുകൾക്കും ചുറ്റുന്ന കോനായ്ക്കൾക്കും തുറവുക
ളുടേ മീതേ ഉള്ള (ഇടത്തിന്നും) അകമേ ഭവനത്തോളവും പുറമേയും ചു
റ്റുന്ന ചുവരിന്നും അകത്തും പുറത്തും (എല്ലാറ്റിന്നും) അതതിന്റേ അള
</lg><lg n="൧൭">വുകൾ ഉണ്ടു. വിശേഷിച്ചും ഉമ്മരപ്പടിക്ക് എതിരേ ഉള്ള കട്ടില ചുറ്റും
മരപ്പലക തന്നേ, നിലത്തിൽനിന്നു കിളിവാതിലോളം നിശ്ചയിച്ച അ
</lg><lg n="൧൮">ളവ് ഉണ്ടു, കിളിവാതിലുകൾ മൂടപ്പെട്ടവ അത്രേ. — (അകമേ) കുറുബു
കളും ഈന്തലുകളും കൊത്തി ഉണ്ടാക്കിയപ്രകാരം: ഈരണ്ടു കറൂബുകളു
ടേ ഇടയിൽ ഓറ് ഈന്തലും കുറൂബിന്നു ഈരണ്ടു മുഖങ്ങളും ഉണ്ടു,
</lg><lg n="൧൯">ഇപ്പുറത്തു മാനുഷമുഖം ഈന്തലെ നോക്കും അപ്പുറത്തു സിംഹമുഖം ഇ
</lg><lg n="൨൦">ങ്ങനേ ഭവനത്തിൽ എങ്ങും ചുറ്റും തീൎത്തിട്ടുണ്ടു. മന്ദിരത്തിൻ ഭിത്തി
യിൽ മകറൂബുകളും ഈന്തലുകളും നിലം തൊട്ടു തുറവിന്നു മേൽപ്പുറംവരേ
</lg><lg n="൨൧">ഉണ്ടാക്കപ്പെട്ടു. മന്ദിരത്തിൻ ദ്വാരസ്തംഭം ചതുരം തന്നേ അതിവിശുദ്ധ
</lg><lg n="൨൨">ത്തിന്റേ മുകപ്പിന്നും അതേ സ്വരൂപം (ഉൻടു). ധൂപപീഠം മരം ത
ന്നേ, മൂന്നു മുളം ഉയരവും രണ്ടു മുളം നീളവും (വീതിയും) ഉണ്ടു, അതിൻ
(കൊമ്പു) കോണുകളും ചുവടും ഭിത്തികളും മരത്താലത്രേ. ഇതു യഹോ
</lg> [ 332 ] <lg n="">വയുടേ മുമ്പിൽ നിൽകുന്ന പീഠം എന്ന് അവൻ എന്നോടു പറഞ്ഞു. -
</lg><lg n="൨൩, ൨൪">മന്ദിരത്തിന്നും അതിവിശുദ്ധത്തിന്നും രണ്ടു വാതിലുകളും, വാതിലു
കൾക്കു ഇറട്ടക്കതവുകളും (ഓരോ കതവിനും) മടക്കുകതവുകളും ഉണ്ടു; ര
ണ്ടു (കതവുകൾ) ഒരു വാതിലിനും രണ്ടു കതവുകൾ മറ്റേതിനും ഉണ്ടു.
</lg><lg n="൨൫">അവറ്റിന്മേലും മന്ദിരത്തിൻ വാതിലുകളിന്മേലും (തന്നേ), ഭിത്തികളി
ന്മേൽ തീൎത്തതു പോലേ കറൂബുകളും ഐന്തലുകളും കൂടേ തീൎത്തിട്ടുണ്ടു:
പുറമേയുള്ള മണ്ഡപത്തിൻ മുകപ്പിന്മുമ്പുറത്ത് കനത്ത മരപ്പണിയെ (ഉ
</lg><lg n="൨൬">ത്തരങ്ങളെ? കാണാം). അഴി കെട്ടിയ കിളിവാതിലുകളും ഇപ്പുറത്തും
അപ്പുറത്തും മണ്ഡപത്തിന്റേ ഇരുപുറത്തും ഐന്തലുകളും ഉണ്ടു; ഭവന
ത്തിൻ ഒഴുവാരങ്ങളും കനത്ത മരപ്പണിയും (ഉത്തരങ്ങളും?) എന്നിവ
റ്റിൻ നിയമം ഇതത്രേ.

</lg>

<lg n="൪൨,൧">പിന്നേ അവൻ എന്നെ അടക്കുവഴിയായി പുറമിറ്റത്തിലേക്കു പുറപ്പെ
ടുവിച്ചു വേറുപെടുത്തതിന്നും അതിലേ പണിക്കും എതിരേ വടക്കുനിൽക്കു
</lg><lg n="൨">ന്ന അറക്കെട്ടിലേക്കു എന്നെ കൊണ്ടുപോയി, അതിൻ മുഖത്തിന്നു
ഊറു മുളം നീളവും വടക്കോട്ടു തുറവും ഉണ്ടു, അകൽമോ അമ്പതു മുളം.
</lg><lg n="൩">ആയതു അകമുറ്റത്തിലേ ഇറ്റുപതു മുളത്തിന്നും (൪൧, ൧൦) പുറമുറ്റത്തി
ലേ കത്തളത്തിന്നും എതിരേ തന്നേ; മൂന്നാം നിലയിൽ കോനായ്ക്കു എതിരേ
</lg><lg n="൪">കോനായും, അറകളുടേ മുമ്പിൽ പത്തു മുളം വീതിയുള്ള നടയും, അക
മുറ്റത്തിലേക്കു നൂറു മുളം നീളുന്ന വഴിയും ഉണ്ടു; അവറ്റിൻ തുറവുകൾ
</lg><lg n="൫">വടക്കോട്ടത്രേ. മുകളിലേ അറകൾ, കോനായ്കൾ അവറ്റിൻ ഇടത്തിൽ
നിന്ന് എടുക്കയാൽ, കെട്ടിലേ കീഴേവയും നടുവിലേവയും പാൎക്കിലും
</lg><lg n="൬">ഇടം കുറഞ്ഞവ: മൂന്നു നിലകൾ അല്ലോ ഉള്ളതിൽ മുറ്റങ്ങളുടേ തൂണു
കൾപോലേ തൂണുകൾ ഇല്ലായ്കയാൽ നിലത്തുനിന്നു കീഴേവയും നടുവി
</lg><lg n="൭">ലേവയും പാൎക്കിലും (മേലേവ) ചുരുങ്ങിയവ. അറകളോടു നേർവരയാ
യി പുറത്ത് ഒരു മതിൽ അറകളുടേ മുമ്പാകേ പുറമുറ്റത്തേക്കു അമ്പതു
</lg><lg n="൮">മുളം നീളുന്നുണ്ടു; പുറമുറ്റത്തെ നോക്കുന്ന അറകൾക്ക് അന്മതു മുളം
നീളം ഉണ്ടല്ലോ; മന്ദിരത്തെ നോക്കുന്ന നീളം അതാ നൂറു മുളമല്ലോ (2).
</lg><lg n="൯">ആ മതിലിന്റേ ചുവട്ടിൽനിന്നത്രേ ഐ അറകൾ (ഉയൎന്നുകണ്ടു), അ
വയിൽ ചെല്ലുന്ന പ്രവേശം കിഴക്കുനിന്നു, പുറമുറ്റത്തെ വിട്ടതേ. -
</lg><lg n="൧൦">(അക) മുറ്റത്തിന്റേ തെക്കേ പുറത്തു വേറുപെട്ടതിന്നും അതിലേ പണി
ക്കും എതിരേ അറകളും അവറ്റിൻ മുമ്പിൽ ഒരു വഴിയും ഉണ്ടു.
</lg><lg n="൧൧">വടക്കോട്ടു നോക്കുന്ന അറക്കെട്ടിനോട് (ഐ കെട്ടു) നീളവും വീതിയും
</lg> [ 333 ] <lg n="൧൨">കൊണ്ടും എല്ലാ പുറപ്പാടുകൾ ചട്ടവട്ടങ്ങളും കൊണ്ടും ഒക്കും. ആയതിൻ
തുറവുകളോടും ഐ തെക്കോട്ടേ അറകളുടേ തുറവുകൾ ഒക്കും: കിഴക്കു
നിന്ന് അതിലേക്കു ചെല്ലുമ്പോൾ ആ നേർവരയായ മതിലിന്നു (൭) എ
</lg><lg n="൧൩">തിരേ ഉള്ള വഴിയുടേ തലെക്കൽ ഒരു തുറവു. - അവനും എന്നോടു പ
റഞ്ഞു: വേറുപെട്ടതിന്നു മുമ്പിൽ ഉള്ള വടക്കറകളും തെക്കാരകളും ഇതാ
യഹോവയോട് അണ്ണയുന്ന പുരോഹിതന്മാർ അതിവിശുദ്ധ (നൈവേ
ദ്യ)ങ്ങളെ ഭക്ഷിക്കേണ്ടുന്ന വിശുദ്ധ അറകൾ ആകുന്നു; അവിടേ അ
വർ കാഴ്ച പാപബലു കുറ്റബലി ഇങ്ങനേ അതിവിശുദ്ധങ്ങളെ വെ
</lg><lg n="൨൪">ക്കും; സ്ഥലമാകട്ടേ വിശുദ്ധം. പുരോഹിതന്മാർ പൂകമ്പോൾ വിശുദ്ധ
ത്തിൽനിന്നു പുറമുറ്റത്തിലേക്കു പോകാതേ ശുശ്രൂഷെക്കുള്ള വസ്ത്രങ്ങളെ
ആ അറക്കെട്ടിൽ തന്നേ വെച്ചേക്കേണം, അവ വിശുദ്ധമല്ലോ; വേറേ
വസ്ത്രങ്ങൾ ഉടുത്തിട്ടു വേണം ജനത്തിന്ന് ഉള്ളതിനോട് അണവാൻ.

</lg>

<lg n="൧൫">ഇങ്ങനേ അവൻ അകമേ ആലയത്തിന്റേ അളവുകൾ നിദാനിച്ചു
തീൎത്ത ശേഷം എന്നെ കിഴക്കോട്ടു തൊക്കുന്ന വാതിൽകൽകൂടി പുറപ്പെട്ടു
</lg><lg n="൧൬">വിച്ചു അവിടം ചുറ്റും അളന്നു; അളവുകോൽകൊണ്ടു കിഴക്കുഭാഗത്തു
</lg><lg n="൧൭">ചുറ്റും അഞ്ഞൂറു കോൽ അളവുകോൽപ്രമാണത്താൽ അളന്നു, അളവു
കോൽപ്രമാണമായി വടക്കുഭാഗത്തു ചുറ്റും അഞ്ഞൂറു കോൽ അളന്നു,
</lg><lg n="൧൮">അളവുകോൽപ്രമാണി തെക്കുഭാഗത്തു അഞ്ഞൂറു കോൽ അളന്നു,
</lg><lg n="൧൯">പിന്നേ പടിഞ്ഞാറോട്ടു തിരിഞ്ഞു അളവുകോൽപ്രമാണമായി അഞ്ഞൂറു
</lg><lg n="൨൦">കോൽ അളന്നു. അങ്ങനേ നാലു ദിക്കിലേക്കും (പുറസ്ഥലത്തെ) അള
ന്നു. ആയതിനെ അഞ്ഞൂറു (കോൽ) നീളവും അഞ്ഞൂറു അകലവും ഉള്ള
ഒരു മതിൽ ചുറ്റുന്നതു വിശുദ്ധത്തെയും ബാഹ്യത്തെയും വേറാക്കുവാൻ
തന്നേ.

</lg>

<lg n="൪൩, ൧">അനന്തരം അവൻ എന്നെ (പുറമുറ്റത്തിൽ) കിഴക്കോട്ടു നോക്കുന്ന
</lg><lg n="൨">വാതിൽകലേക്കു നടത്തി. ഇതാ ഇസ്രയേൽദൈവത്തിന്റേ തേജസ്സു കി
ഴക്കുനിന്നു വന്നു, അതിൻ ഒലി ബഹുവെള്ളങ്ങളുടേ ഒച്ച പോലേ, അ
</lg><lg n="൩">വന്റേ തേജസ്സിനാൽ ഭൂമി പ്രകാശിച്ചു. പട്ടണത്തെ നശിപ്പിപ്പാൻ
ഞാൻ വന്നപ്പോൾ (൮, ൪) കണ്ട കാഴ്ചെക്കു ഈ കാണുന്ന കാഴ്ചയുടേ വ
ടിവു സമം, അതു കബാർനദീതീരത്തു കണ്ട കാഴ്ചെക്ക് ഒത്ത കാഴ്ചകള
</lg><lg n="൪">ത്രേ; ഞാനോ മുഖം കവിണ്ണുവീണു. യഹോവാ തേജസ്സാകട്ടേ കിഴക്കോ
</lg><lg n="൫">ട്ടുനോക്കുന്ന വാതില്വഴിയായി ഭവനത്തിൽ പൂക്കപ്പോൾ. കാറ്റ് എന്നെ എ
ടുത്തു അകമുറ്റത്തിൽ ആക്കി: യഹോവാതേജസ്സ് ഇതാ ഭവന
</lg> [ 334 ] <lg n="൬"> ത്തെ നിറെക്കുന്നു. ഭവനത്തിൽ നിന്ന് എന്നോട് ഉരിയാടുന്നവനെ
ഞാൻ കേട്ടതല്ലാതേ എന്നരികത്തു നിൽകുന്ന പുരുഷൻ എന്നോടു പറ
</lg><lg n="൭">ഞ്ഞു: മനുഷ്യപുത്ര ഇസ്രയേല്പുത്രരുടേ നടുവിൽ ഞാൻ എന്നും വസി
പ്പാനുള്ള സിംഹാസനസ്ഥലവും എൻ ഉള്ളങ്കാലുകളുടേ ഇടവും (ഇതാ)!
ഇസ്രയേൽഗൃഹം അരചരുമായി തങ്ങളുടേ പുലയാട്ടുകൊണ്ടും നിൎജ്ജീവ
ദേഹങ്ങൾക്കു രാജാക്കന്മാർ തീൎത്ത കന്നുകാവുകൾകൊണ്ടും ഇനി എൻ
</lg><lg n="൮">വിശുദ്ധനാമത്തെ തീണ്ടിക്കയും ഇല്ല. അന്ന് (ആ ബിംബങ്ങളുടേ) ഉ
മ്മരപ്പടിയെ എന്റേ ഉമ്മരപ്പടിയോടും അവയുടേ കട്ടിലയെ എൻ കട്ടി
ലയോടും ഭിത്തിമാത്രം നടുവേ ഇരിക്കേ അവർ ചേൎത്തുവെച്ചു ചെയ്യുന്ന
അറെപ്പുകളാൽ എൻ വിശുദ്ധനാമത്തെ തീണ്ടിക്കൊണ്ടല്ലോ എൻ കോ
</lg><lg n="൯">പത്തിൽ ഞാൻ അവരെ മുടിച്ചുകളഞ്ഞു. ഇനി അവർ തങ്ങളുടേ പുല
യാട്ടും രാജാക്കന്മാർ (പണിത) നിൎജ്ജീവങ്ങളെയും എന്നോട് അകറ്റും,
</lg><lg n="൧൦">ഞാൻ അവരുടേ നടുവിൽ എന്നേക്കും വസിക്കയും ചെയ്യും — മനുഷ്യ
പുത്ര ഇസ്രയേൽഗൃഹം തങ്ങളുടേ അകൃത്യങ്ങളെ വിചാരിച്ചു നാണിച്ചു
കറവറുത്ത നിൎമ്മാണത്തെ അളന്നുനോക്കേണ്ടതിന്നു ഐ ഭവനത്തെ
</lg><lg n="൧൧">അവരെ അറിയിക്ക! അവർ ചെയ്തതിൽ ഒക്കയും നാണിച്ചാൽ ഭവന
ത്തിന്റേ ആകൃതിയെയും വ്യവസ്ഥയെയും പുറപ്പാടുകൾ പ്രവേശങ്ങളെയും സകല ആകൃതിയെയും ഉപദേശങ്ങളെയും ഒക്കയും അവരെ കാണിച്ചു
കണ്ണുകൾ കാണ്കേ എഴുതുക, അതിൻ ആകൃതി ഒക്കയും വെപ്പുകളും എ
</lg><lg n="൧൨">ല്ലാം അവർ ചരതിച്ചു ചെയ്വാൻ തന്നേ. ഇതു ഭവനത്തിന്റേ ന്യായം:
പൎവ്വതത്തിന്റേ മുകളിൽ ഭവനത്തിൻ അതിൎക്കകത്തു ചുറ്റും ഉള്ളത് ഒ
ക്കയും അതിവിശുദ്ധം. എന്നുള്ളത് ഇതാ ഭവനത്തിൻ ന്യായം.

</lg>

൪൩. അദ്ധ്യായം. (൧൩ — ൪൬, ൨൪.)

ഹോമപീഠം (അ. ൪൪) രാജാവിന്നും പുരോഹിതാദികൾക്കും ഉള്ള ആഗമ
നം (അ. ൪൫) അവൎക്കു വേൎതിരിക്കുന്ന ദേശഭാഗം (൧൮) നാനായാഗവിവരം,
ഇങ്ങനേ പുതിയ ആരാധനക്രമം നിയമിച്ചതു.

<lg n="൧൩">ബലിപീഠത്തിന്റേ അളവുകൾ ഒരു മുളവും നാലു വിരലും ഉള്ള മുള
പ്രമാണത്താൽ ആവിതു: മടിച്ചുവട് അരു മുളം (ഉയരവും) ഒരു മുളം വീ
തിയും, അതിന്റേ ഓരത്തിൽ ചുറ്റുമുള്ള വക്കു ഒരു ചാൺ. ഇതു ബലി
</lg> [ 335 ] <lg n="൧൪"> പീഠത്തിന്റേ മുറ്റുക. മണ്ണു നിറഞ്ഞു ചുവട്ടിൽനിന്നു കീഴേ നിലവരേ
രണ്ടു മുളം (ഉയരവും) ഒരു മുളം വീതിയും, ആ ചെറിയ നിലതൊട്ടു വ
</lg><lg n="൧൫">ലിയ നിലവരേ നാലു മുളം (ഉയരവും) ഒരു മുളം വീതിയും. പിന്നേ
ദേവമല (എന്ന നിലെക്കു) നാലു മുളം (ഉയരം); അതിൻ മേലോട്ടു നാലു
</lg><lg n="൧൬">കൊമ്പുകളും പൊന്തുന്ന ദേവടുപ്പു. ദേവടുപ്പു പന്ത്രണ്ടു മുളം നീളവും
പന്ത്രണ്ടു മുളം വീതിയുമായി നാലു ഭാഗങ്ങളിലും ചതുരം തന്നേ.
</lg><lg n="൧൭">(കീഴേ) നിലയോ നാലു ഭാഗത്തും പതിന്നാലു മുളം നീളവും പതിനാലു
മുളം വീതിയും ഉള്ളതു. ചുറ്റുന്ന വാക്കോ അര നുളവും, മടിച്ചുവടു ചുറ്റും
ഒരു മുളവും (അധികം); അതിന്റേ പടിക്കെട്ടു കിഴക്കോട്ടു നോക്കുന്നു.
</lg><lg n="൧൮">അവൻ എന്നോടു പറഞ്ഞു: മനുഷ്യപുത്ര യഹോവാകൎത്താവ് ഇവ്വണ്ണം
പറയുന്നു: ബലിപീഠത്തെ ഉണ്ടാക്കുന്ന ദിവസത്തിൽ അതിന്മേൽ ഹോ
</lg><lg n="൧൯">മം കഴിപ്പാൻ അണയുന്ന ചാദോൿസന്തതിക്കാരായ ലേവ്യപുരോഹിത
ന്മാൎക്കു നീ പാപബലിക്കായി ഒരു കാളക്കിടാവു കൊടുക്കേണം എന്നു
</lg><lg n="൨൦">യഹോവാ കൎത്താവിൻ അരുളപ്പാടു. അതിൻ രക്തത്തിൽനിന്ന് എടുത്തു
ഇതിന്റേ നാലു കൊമ്പുകളിലും നിലയുടേ നാലു കോണുകളിലും ചുറ്റുമു
ള്ള വക്കിലും ഇടുവിച്ചു ഇങ്ങനേ അതിൽ പാപം നീക്കി നിരപ്പു വരു
</lg><lg n="൨൧">ത്തുക. പാപബലിയായ കിടാവിനെ പിന്നേ എടുത്തു വിശുദ്ധസ്ഥല
</lg><lg n="൨൨">ത്തിന്നു പുറമേ ആലയത്തിൽ നിശ്ചയിച്ചവിടേ ചുട്ടുകളക. രണ്ടാം ദിവ
സത്തിൽ നിൎദ്ദോഷമായ വെള്ളാട്ടുകൊറ്റനെ പാപബലിയായി കഴിക്ക,
അവർ കാളകൊണ്ടു പാപം നീക്കിയപ്രകാരം ബലിപീഠത്തേപാപം
</lg><lg n="൨൩"> അകറ്റുവാൻ. പാപം നീക്കി തീൎന്നാൽ നിൎദ്ദോഷമായ കാളക്കിടാവും
നിൎദ്ദോഷമായ ആട്ടുകൊറ്റനെയും അടുപ്പിച്ചു യഹോവയുടേ മുമ്പിൽ ക
</lg><lg n="൨൪">ഴിക്ക; പുരോഹിതന്മാർ അവറ്റിൻ മേൽ ഉപ്പ് എറിഞ്ഞു അവ യഹോ
</lg><lg n="൨൫">വെക്കു ഹോമമാക്കി ഹോമിക്ക. ഏഴുനാൾ നീ ദിവസേന ഓരോ വെ
ള്ളടു പാപബലിയാക്കേണം, അവരും ദൂഷ്യം ഇല്ലാത്ത കാളക്കിടാവി
</lg><lg n="൨൬">നെയും ആട്ടുകൊറ്റനെയും (ഹോമമായി) കഴിക്ക. ഏഴു ദിവസംകൊ
ണ്ടു ബലിപീഠത്തിന്നു നിരപ്പും ശുദ്ധിയും വരുത്തി അതിൻ കൈ നിറെ
</lg><lg n="൨൭">പ്പിൻ, ഐ ദിവസങ്ങളെ തികെച്ച ശേഷം പുരോഹിതന്മാർ എട്ടാം
നാളിലും പിന്നേയും നിങ്ങളുടേ ഹോമങ്ങളെയും സ്തുതിബലികളെയും
ബലിപോഠത്തിന്മേൽ കഴിക്കയും ഞാൻ നിങ്ങളിൽ പ്രസാദിക്കയും ചെ
യ്യും എന്നു യഹോവാകൎത്താവിൻ അരുളപ്പാടു.
</lg> [ 336 ] <lg n="൪൪, ൧"> പിന്നേ അവൻ എന്നെ കിഴക്കോട്ടു നോക്കുന്ന വിശുദ്ധസ്ഥലത്തിൻ
പുറവാതിൽകലേക്കു മടക്കി നടത്തിയാറേ ആയത് അടെച്ചിരുന്നു.
</lg><lg n="൨">യഹോവ എന്നോടു പറഞ്ഞു: ഈ വാതിൽ തുറക്കപ്പെടതേ അടെച്ചിരി
ക്കും ആരും അതിൽകൂടി കടക്കരുതു; ഇസ്രയേലിൻ ദൈവമായ യഹോ
</lg><lg n="൩">വ ഇതിൽകൂടി പൂകയാൽ അടെച്ചിരിക്കും. മന്നവൻ മാത്രമേ മന്നവൻ
ആകകൊണ്ടു യഹോവയുടേ മുമ്പിൽ അപ്പം ഭക്ഷിപ്പാൻ (ഉണ്മാൻ) ഇ
തിൽ ഇരിക്കും; വാതിൽ മണ്ഡപത്തിൻ വഴിയായി പൂകയും ആ വഴി
യായി പുറപ്പെടുകയും ചെയ്ക.

</lg>

<lg n="൪">പിന്നേ അവൻ വടക്കുവാതില്വഴിയായി എന്നെ ഭവനത്തിൻ
മുമ്പിൽ ആക്കിയപ്പോൾ ഇതാ യഹോവാതേജസ്സ് യഹോവാലയത്തെ
</lg><lg n="൫">നിറെക്കുന്നതു ഞാൻ കണ്ടു മുഖം കവിണ്ണു വീണു. യഹോവ എന്നോടു
പറഞ്ഞു: മനുഷ്യപുത്ര യഹോവാലയത്തിൻ വെപ്പുകൾ ഒക്കയും സകല
ഉപദേശങ്ങളെയും തൊട്ടു ഞാൻ നിന്നോട് ഉരെക്കുന്നത് ഒക്കയും കുറി
ക്കൊണ്ടു കണ്ണാലേ കണ്ടും ചെവിയാലേ കേട്ടും കൊൾക. വിശുദ്ധസ്ഥല
ത്തിലേ എല്ലാ പുറപ്പാടുകൾ ഊടേയും ഭവനത്ത് അകമ്പൂകയിൽ മനം
</lg><lg n="൬">വെച്ചു മത്സരിയായ ഇസ്രയേൽഗൃഹത്തോടു പറക: യഹോവാകൎത്താ
വ് ഇവ്വണ്ണം പറയുന്നു: ഇസ്രയേൽഗൃഹമേ നിങ്ങളുടേ അറെപ്പുകൾ
</lg><lg n="൭">എല്ലാം മതിയാക്കുവിൻ! ഹൃദയത്തിലും മാംസത്തിലും പരിച്ഛേദന ഇല്ലാ
ത്ത പുറനാട്ടുകാരെ നിങ്ങൾ പൂകിച്ചു എന്റേ ആഹാരമായ മേദസ്സും
രക്തവും കഴിക്കുമ്പോൾ അവരെ എൻ വിശുദ്ധസ്ഥകത്ത് ഇരുത്തി
എൻ ഭവനത്തെ ബാഹ്യമാക്കിക്കളഞ്ഞുവല്ലോ? നിങ്ങലുടേ സകല അറെ
</lg><lg n="൮">പ്പുകളും കൂടാതേ ഇരുവരും എൻ നിയമത്തെ ഭഞ്ജിച്ചുവല്ലോ. ഇങ്ങനേ
നിങ്ങൾ എൻ വിശുദ്ധസ്ഥലത്തു വിചാരക്കാാരാക്കി വെച്ചുകൊണ്ടുവല്ലോ. -
</lg><lg n="൯">യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: ഇസ്രയേല്പുത്രന്മാരുടേ ഇട
യിൽ ഉള്ള എല്ലാ പുറനാട്ടുകാരിലും ഹൃദത്തിലും മാംസത്തിലും പരി
ച്ഛേദന ഇല്ലാത്ത യാതൊർ അന്യനും എൻ വിശുദ്ധസ്ഥലത്തിൽ പൂക
</lg><lg n="൧൦">രുതു. അത്രയല്ല ഇസ്രയേൽ എന്നെ വിട്ടു തന്റേ മുട്ടങ്ങളെ പിന്തേൎന്നു
തെറ്റിപ്പോകയിൽ എന്നെ വിട്ടകന്ന ലേവ്യരും തങ്ങളുടേ അകൃത്യത്തെ
</lg><lg n="൧൧">ചുമക്കും. അവർ ഭവനവാതിലുകളിൽ കാവല്പാൎക്കുന്നവരായും ഭവ
നത്തിന്നു ശുശ്രൂഷിക്കുന്നവരായും എൻ വിശുദ്ധ്സ്ഥലത്തു ശുശ്രൂഷക്കാർ
ആകും, അവർ ജനത്തിന്നു ഹോമവും ബലിയും അറുക്കയും ശുശ്രൂഷെ
</lg> [ 337 ] <lg n="൧൨"> ക്കായി അവരുടേ മുമ്പിൽ നിൽകയും ചെയ്യും. അവരുടേ മുട്ടങ്ങളുടേ
മുമ്പിൽ അവൎക്കു ശുശ്രൂഷിച്ചു ഇസ്രയേൽഗൃഹത്തിന്നു അകൃത്യം വരുത്തു
ന്ന ഇടൎച്ച ആയിപ്പോകകൊണ്ടു ഞാൻ അവൎക്ക് എതിരേ കൈ ഉയൎത്തി
അവർ തങ്ങളുടേ അകൃത്യത്തെ ചുമക്കും (എന്നു സത്യം ചെയ്തു) എന്നു
</lg><lg n="൧൩">യഹോവാകൎത്താവിൻ അരുളപ്പാടു. പൌരോഹിത്യം നടത്തിവാനോ
അതിവിശുദ്ധങ്ങളായ എന്റേ സകലവിശുദ്ധങ്ങളോടും നടത്തുവാനോ
അതിവിശുദ്ധങ്ങളായ എന്റേ സകലവിശുദ്ധങ്ങളോടും അണവാനോ
അവർ എന്നോട് അണയാതേ തങ്ങളുടേ ലജ്ജയെയും ചെയ്തു അറെപ്പു
</lg><lg n="൧൪">കളെയും ചുമക്കും. ഭവനത്തിന്റേ സകലസേവെക്കും അതിൽ ചെയ്യേ
ണ്ടുന്നതിന്ന് ഒക്കെയും ഞാൻ അവരെ ഭവനവിചാരം കാകുന്നവർ ആ
</lg><lg n="൧൫">ക്കിവെക്കും. — എന്നാൽ ഇസ്രയേല്പുത്രന്മാർ എന്നെ വിട്ടു തെറ്റുക
യിൽ എന്റേ വിശുദ്ധസ്ഥലത്തിൻ വിചാരത്തെ കാത്തുനിന്ന ചാദോൿ
പുത്രന്മാർ എന്ന ലേവ്യപുരോഹിതന്മാർ എന്നെ ശുശ്രൂഷിപ്പാൻ എന്നോടു
അടുത്തു മേദസ്സും രക്തവും എനിക്ക് അടുപ്പിച്ചു കഴിപ്പാൻ എന്മുമ്പിൽ നി
</lg><lg n="൧൬">ൽകും എന്നു യഹോവാകൎത്താവിൻ അരുളപ്പാടു. ആയവർ എൻ വിശുദ്ധ
സ്ഥലത്തിൽ പൂക്കു എന്നെ ശുശ്രൂഷിപ്പാൻ എൻ പിശുദ്ധപോഠത്തോട്
അടുത്തു എന്റേ വിചാരണയെ കാത്തുകൊള്ളും.

</lg>

<lg n="൧൭">(പുരോഹിതർ) അകമുറ്റത്തിൻ വാതിലുകളൂടേ പ്രവേശിച്ചാൽ ശണവ
സ്ത്രങ്ങളെ ഉടുക്കേണം, അകമുറ്റവാതിലുകളിലും ഭവനംവരേയും ശുശ്രൂ
</lg><lg n="൧൮">ഷിച്ചാൽ ആട്ടുമുടി അവരുടേ മേൾ അരുതു. തലമേൽ ശണത്തൊപ്പി
കളും അരകളിൽ ശണക്കാർക്കുപ്പായങ്ങളും വേണം, ചുറ്റുന്നതുകൊണ്ടു
</lg><lg n="൧൯">വിയൎപ്പു ഉണ്ടാകരുതു. അവർ പുറമുറ്റത്തേക്കു ജനത്തോടു ചേരുവാൻ
പുറമുറ്റത്തിൽ പുറപ്പെട്ടാൽ ശുശ്രൂഷചെയ്വാൻ ഉടുത്ത വസ്ത്രങ്ങളെ
വീഴ്ത്തു വിശുദ്ധഅറകളിൽ (൪൨, ൧) വെച്ചു ഐ വസ്ത്രങ്ങളാൽ ജന
ത്തെ വിശുദ്ധീകരിക്കായ്വാൻ വേറേ വസ്ത്രങ്ങണെ ഉടുത്തുകൊള്ളേണം.
</lg><lg n="൨൦">തലയെ മൊട്ട ഇടാതേയും മുടിയെ നീട്ടി വളൎത്താതേയും തലമുടിയെ
</lg><lg n="൨൧">കത്രിക്കേ ആവൂ. അകമുറ്റത്തിൽ മൂകവാൻ അടുത്താൽ ഒരു പുരോ
</lg><lg n="൨൨">ഹിതനും വീഞ്ഞു കുടിക്കരുതു. വിധവയെയും ഉപേക്ഷിതയെയും അ
വർ ഭാൎയ്യയാക്കി കൊള്ളരുതു, ഇസ്രയേൽഗൃഹത്തിൽ ഉളവായ കന്യാമാ
രെയോ പുരോഹിതൻ (ചത്തു) വിട്ടുവെച്ച വിധവയെയോ വേൾക്കാവു.
</lg><lg n="൨൩">എൻ ജനത്തിന്ന് അവർ ഉപദേശിച്ചു വിശുദ്ധബാഹ്യങ്ങൾക്കും ശുദ്ധാ
</lg><lg n="൨൪">ശുദ്ധങ്ങൾക്കും ഉള്ള വ്യത്യാസത്തെ അവരെ ഗ്രഹിപ്പിക്കേണം. വ്യവ
ഹാരങ്ങളിൽ അവർ ന്യായം വിധിപ്പാൻ നില്ക്കും, എൻ ന്യായങ്ങളാൽ
</lg> [ 338 ] <lg n="">നടു തീൎക്കും; എന്റേ സകല ഉത്സവങ്ങളിലും എൻ ഉപദേശങ്ങളെയും
വെപ്പുകളെയും കാക്കയും എൻ ശബ്ബത്തുകളെ വിശുദ്ധീകരിക്കയും ചെ
</lg><lg n="൨൫">യ്യും (൩. മോ. ൨൧, ൧—൩) തന്നെ തീണ്ടിപ്പാൻ ഒരു ചാവിലും കൂട
രുതു. അപ്പൻ അമ്മയും മകൻ മകളും സഹോദരൻ പുരുഷവശത്ത്
ആകാത്ത സഹോദരി എവൎക്കു വേണ്ടി മാത്രം തങ്ങളെ തീണ്ടിക്കാം.
</lg><lg n="൨൬">ശുദ്ധീകരണത്തിൽ പിന്നേ ഏഴുനാൾ എണ്ണീട്ടത്രേ വിശുദ്ധസ്ഥനത്തു
</lg><lg n="൨൭">ചെല്ലാം. വിശുദ്ധസ്ഥലത്തു ശുശ്രൂഷിപ്പാൻ അകമുറ്റത്തിൽ പൂകുന്നന്നു
തന്റേ പാപബലിയെ കഴിക്കുക എന്നു യഹോവാകൎത്താവിൻ അരുള
</lg><lg n="൨൮">പ്പാടു. — അവൎക്ക് അവകാശം ആകുന്നത് എങ്കിലോ ഞാനേ അവരുടേ
</lg><lg n="൨൯">അവകാശം, നിങ്ങൾ അവൎക്ക് ഇസ്രയേലിൻ പ്രാക്കൽ തട്ടിയത് ഒക്കയും </lg><lg n="൩൦">(൩ മോ. ൨൭, ൨൧. ൨൮) അവൎക്ക് ആക. സകലത്തിലും ആദ്യഫല
ങ്ങളുടേ പ്രഥമം ഒക്കയും നിങ്ങളുടേ സകലവഴിപാടുകളിൽനിന്നും
എല്ലാ മീത്തും പുരോഹിതൎക്ക് ആകും, നിന്റേ വീട്ടിൽ അനുഗ്രഹം ഇരു
ത്തുവാൻ നിങ്ങൾ അരെച്ചതിന്റേ പ്രഥമവും പുരോഹിതന്നു കൊടു
</lg><lg n="൩൧">ക്കും. പക്ഷിയോ മൃഗമോ താനേ ചത്തതും ചീന്തിബിട്ടതും ഒന്നും പുരോ
ഹിതർ തിന്നുക ഇല്ല.

</lg>

<lg n="൪൫,൧">ദേശത്തെ നിങ്ങൾ നറുക്ക് എടുത്ത് അവകാശം ആക്കി പകുക്കുമ്പോൾ
ദേശത്തിലേ വിശുദ്ധാംശം എന്നു യഹോവെക്കു ഒരു മീത്തു വഴിപാടു
വേൎതിരിക്കേണം, ഇരുപത്തൈയായിരം (കോൽ) നീളവും (ഇരു) പതിനായുരം വീതിയും തന്നേ. ഇതു ചുറ്റുമുള്ള സകല അതിരോളം വിശു
</lg><lg n="൨">ദ്ധമത്രേ. അതിൽനിന്ന് അഞ്ഞൂറ്റിൽ ഗുണിച്ച അഞ്ഞൂട്ടു ചതുരമായി
കിശുദ്ധസ്ഥലത്തിന്ന് ഇറ്റിക്ക (൪൨, ൧൫); ഇതിനോടു ചുറ്റും അമ്പതു
</lg><lg n="൩">മുളം മൈതാനവും ചേൎക്കുക. ആ അളന്ന അംശത്തിൽ ഇരുപത്തയ്യാ
യിരം നീളത്തിലും പതിരായിരം വീതിയിലും അളക്ക, ഇതികനത്തു വി
</lg><lg n="൪">ശുദ്ധസ്ഥലം ഓർ അതിവിശുദ്ധം ആകും. ഇതു ദേശത്താലുള്ള വിശു
ദ്ധം, യഹോവയെ ശുശ്രൂഷിപ്പാൻ അണയുന്ന വിശുദ്ധസ്ഥലശിശ്രൂഷ
ക്കാർ ആകുന്ന പുരോഹിതൎക്ക് ഉള്ളതു, അവരുടേ വീടുകൾക്ക് ഇടവും
</lg><lg n="൫">വിശുദ്ധാലയത്തിന്നു വിശുദ്ധസ്ഥലവും ആക. പിന്നേ ഇരുപത്തയ്യാ
യിരം നീളത്തിലും പതിനായിരം വീതിയിലും (ഉള്ള പാതി) ഭവനശുശ്രൂ
ഷക്കാരായ ലേവ്യന്മാൎക്ക് ആക, അവർ വസിപ്പാനുള്ള ഊരുകൾക്കായി
</lg> [ 339 ] <lg n="൬"> സ്വമ്മാക്കേണ്ടു. ആ വിശുദ്ധമീത്തിന്നു നേർവരയായി ഐയായിരം
വീതിയും ഇരുപത്തയ്യായിരം നീളവും നിങ്ങൾ പട്ടണസ്വമ്മായി കൊ
</lg><lg n="൭">ടുക്കും, അതു സൎവ്വൈസ്രയേൽഗൃഹം ഉടയതാക. വിശുദ്ധമീത്തിന്നും പട്ടണ
സ്വമ്മിന്നും പടിഞ്ഞാറേ ഭാഗത്തു പടിഞ്ഞാറോട്ടും കിഴക്കേ ഭാഗത്തു കി
ഴക്കോട്ടും (രൺറ്റു തറ) മന്നവന്ന് കൊടുക്കും; ഇതു കടൽ അതിർ തൊട്ടു
കിഴക്കു (യ3ദ്ദൻ) അതിർ വരെക്കും ഗോത്രാംശങ്ങളിൽ ഒന്നോടു നേർവര
</lg><lg n="൮">ന്മായി നീളേണം. അത് ഇസ്രയേലിൽ അവനു സ്വന്തഭൂമി ആയിരി
ക്കേണം, എന്റേ മന്നവന്മാർ ഇനി എൻ ജനത്തെ ഉപദ്രവിക്കാതേ ഇ
സ്രയേൽഗൃഹത്തിന്നു ഗോത്രങ്ങൾ ആണ്ട ബ്ഭൂമിയെ കൊടുത്തു വിടും.

</lg>

<lg n="൯">യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: ഹേ ഇസ്രയേൽമന്നവന്മാരേ
നിങ്ഗ്നൾ ചെയ്തതു മതി! സാഹസവും കിണ്ടവും അകറ്റി നേരും ന്യായ
വും ചെയ്വിൻ! വിശേഷാൻ എൻ ജനത്തിൻ ഭൂമിയെ ആക്രമിക്കുന്നതു
</lg><lg n="൧൦">മതിയാക്കുവിൻ! എന്നു യഹോവാകൎത്താവിൻ അരുളപ്പാടു. നേരായു
ള്ള തിലാസ്സും, നേർനാഴിയും നേർതുത്തികയും നിങ്ങൾക്ക് ഇരിക്ക
</lg><lg n="൧൧">ഏഫയും ബത്തും ഓർ അളവാക: ബത്തു ഹോമരിൽ പത്താലൊന്നും
ഏഫ ഹോമരിൽ പത്താലൊന്നും കൊൾക, ഹോമരിൻപ്രകാരം അളവി
</lg><lg n="൧൨">നെ നിദാനിക്ക. ശേക്കലിന്റേ തൂക്കം ഇരുപതു ഗേര തന്നേ. ഇരു
പതു ശേക്കലും ഇരുപത്തഞ്ചു ശേക്കലും പതിനഞ്ചു ശേക്കലും (ആക അ
റുപതു?) നിങ്ങൾക്കു മാന ആക.

</lg>

<lg n="൧൩">മീത്തായൊ നിങ്ങൾ വഴിപാടു കൊടുപ്പതു: ഒരു ഹോമർ കോതമ്പിൽ
ഏഫയുടേ ഷൾഭാഗം, ഒരു ഹോമർ യവത്തിൽ ഏഫയുടേ ഷൾഭാഗം;
</lg><lg n="൧൪">എണ്ണയിൽ അടുക്കുവതോ: പത്തു ബത്തു പിടിക്കുന്ന ഒരു ഹോമർ ആകു
ന്ന കോരിയിൽനിന്നു ബത്തിന്റേ പതവാരം എണ്ണ (കൊടുക്ക). പത്തു ബ
</lg><lg n="൧൫">ത്തു ഹോമരല്ലോ. പിന്നേ നനവേറുന്ന ഇസ്രയേൽദേശത്തിങ്ക്സ്ല്നിന്നു
ഇരുനൂറ് ആട്ടിൽ ഓർ ആടു (കൊടുക്ക) കാഴ്ച ഹോമം സ്തുതിബലി ഇ
വകൊണ്ട് അവൎക്കു നിരപ്പു വരുത്തുവാൻ, എന്നു യഹോവാകൎത്താവിൻ
</lg><lg n="൧൬">അരുളപ്പാടു. ഇസ്രയേലിലേ മന്നവൻ ഐ മീത്തു വരേൺറ്റതു സകല
</lg><lg n="൧൭">ദേശജനത്തിൽനിന്നത്രേ. മന്നവന്മേൽ കടം ആകുന്നതോ പെരുനാളു
കൾ വാവുകൾ ശബ്ബത്തുകൾ ഇങ്ങനേ ഇസ്രയേൽഗൃഹത്തിൻ സകല
ഉത്സവങ്ങളിലും ഹോമങ്ങളും കാഴ്ചയും പാനീയക്കാഴ്ചയും (കൊടുക്ക); ഇസ്രയേൽഗൃഹത്തിന്നു നിരപ്പു വരുത്തുവാൻ അവൻ പാപബലിയും കാഴ്ചയും ഹോമവും സ്തുതിബലികളെയും കഴിപ്പൂതാക.
</lg> [ 340 ] <lg n="൧൮"> യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: ഒന്നാം (തിങ്ങളുടേ) ഒന്നാം
തിയ്യതി നിൎദ്ദോഷമായ കാളക്കിടാവിനെ എടുത്തു വിശുദ്ധസ്ഥലത്തു പാ
</lg><lg n="൧൯">പം നീഐക്കുക. ഐ പാപബലിയുടേ രക്തത്തിൽനിന്നു പുരോഹിതൻ
എടുത്ത ഭവനക്കട്ടിലയിലും ബലിപീഠനിലയുടേ നാലു കോണുകളിലും
</lg><lg n="൨൦">അകമുറ്റത്തിൻ വാതിൽകട്ടിലയിലും ഇടുക. ഉഴലുന്ന ആളുകൾക്കും
അജ്ഞന്മാൎക്കും വേണ്ടി നീ അതേപ്രകാരം ഏഴാം തിയ്യതിയും ചെയ്ക, ഭ
</lg><lg n="൨൧">വനത്തിന്നു നിരപ്പു വരുത്തുവാൻ. - ഒന്നാം (തിങ്ങളുടേ) പതിനാലാം
തിയ്യതി നിങ്ങൾക്കു പെസഹ ഉണ്ടാക, ഏഷു നാളത്തേ ഉത്സവമായി
</lg><lg n="൨൨">(കൊണ്ടാടി) പുളിപ്പില്ലാത്തവ ഭക്ഷിക്കേണം. അന്നു മന്നവൻ തനി
ക്കും സകലദേശജനത്തിന്നും വേണ്ടി കാളക്കിടാവിനെ പാപബലി ആ
</lg><lg n="൨൩">ക്കേണം. പെരിനാളിൻടേ ഏഴുദിവസങ്ങളിൽ യഹോവെക്കു ഹോമ
മായൊ അവൻ ദിനമ്പ്രതി നിൎദ്ദോഷങ്ങളായ കാള ഏഴും ആട്ടുകൊറ്റന്മാർ
</lg><lg n="൨൪">ഏഴും കഴിക്ക; ഏഴു ദിവസങ്ങളിൽ പാപബലിയായി ദിനമ്പ്രതി വെ
ള്ളാടിനെയും (കഴിക്ക), കാഴ്ചയായി കൂട്ടേണ്ടത് ഓരോ കാളെക്ക് ഓർ
ഏഫ (മാവും) ആട്ടുകൊറ്റൻ ഓർ ഏഫയും, ഓരോ ഏഫെക്കു ഒരു
</lg><lg n="൨൫">ഹീൻ എണ്ണയും തന്നേ. - ഏഴാം തിങ്ങളുടേ പതിഞ്ചാം തിയ്യതി
(കൂടാര) പ്പെരിനാൾക്കു അവൻ ഏഴു ദിവസം അതേപ്രകാരം ചെയ്യും:
ഹോമവും പാപബലിയും കാഴ്ചയും എണ്ണയും സമം.

</lg>

<lg n="൪൬, ൧">യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: കിഴക്കോട്ടു നോക്കുന്ന അ
കമുറ്റത്തിൻ വാതിൽ ആറുവേലയാഴ്ചകളിൽ അടേച്ചിരിക്ക, ശബ്ബത്തു
</lg><lg n="൨">നാളിലും തിങ്ങൾപ്പിറപ്പിലും തുറക്കപ്പെടേണം. അന്നു മന്നവൻ പുറ
ത്തുനിന്നു വാതിൽമണ്ഡപത്തിന്വഴിയായി പൂക്ക വാതിൽക്കട്ടിലയ
രികേ നിൽക്ക; അവന്റേ ഹോമവും സ്തുതിബലികളെയും പുരോഹിത
ന്മാർ കഴിക്കയിൽ അവൻ വാതിലുമ്മരത്തു നമസ്കരിക്ക, പിന്നേ പുറ
</lg><lg n="൩">പ്പെടുക: വാതിലോ സസ്ധ്യവരേ അടെക്കാതേ ഇരിക്ക. ശബ്ബത്തുക
ളിലും തിങ്ങൾപ്പിറപ്പുകളിലും നാട്ടുകാർ ആ വാതിലിന്റേ തുറവിങ്കൽ
</lg><lg n="൪"> യഹോവമുമ്പിൽ കൂടേ നമസ്കരിക്കേണം.— മന്നവൻ ശബ്ബത്തുനാ
ളിൽ യഹോവെക്ക് അടുപ്പിക്കും ഹോമമോ നിൎദ്ദോഷങ്ങളായ കുഞ്ഞാടു
</lg><lg n="൫">കൾ ആറും നിൎദ്ദോഷമായ ആട്ടുകൊറ്റനും, കാഴ്ചയോ ആടിന്ന് ഓർ
ഏഫയും കുഞ്ഞാടുകൾക്ക് അവന്റേ കൈക്കു കഴിയുന്ന ദാനവും ഓരോ
</lg><lg n="൬">ഏഫയും ഹീൻ എണ്ണയും ആക. വാവിന്നാളിലോ നിൎദ്ദോഷമായ കാ
ളക്കിടാവും നിൎദ്ദോഷങ്ങളായ ആറു മുഞ്ഞാടുകളും ആട്ടുകൊറ്റനും ആക;
</lg> [ 341 ] <lg n="൭"> കാഴ്ചയായി അവൻ കാളെക്ക് ഓർ ഏഫയും ആട്ടുകൊറ്റന് ഏഫയും
കുഞ്ഞാടുകൾക്കു കൈക്ക് എത്തുന്നതും ഏഫെക്കു ഹീൻ എണ്ണയും കഴിക്കും.

</lg>

<lg n="൮">മന്നവൻ വരുമ്പോൾ വാതിൽമണ്ഡപത്തിന്വഴിയായി പൂകയും
</lg><lg n="൯">ആ വഴിയായി പുറപ്പെടുകയും വേണം. ഉത്സവങ്ങളിൽ നാട്ടുകാർ
യഹോവയുടേ മുമ്പിൽ വന്നാൽ വടക്കുവാതിലൂടേ നമസ്കരിപ്പാൻ പുക്ക
വൻ തെക്കേവാതിലൂടേ പുറപ്പെടുക, തെക്കേവാതിളൂടേ പുക്കവൻ വട
ക്കുവാതിളൂടേ പുറപ്പെടുക; താൻ വന്ന വാതിലിൻ വഴിയായി മടങ്ങി
</lg><lg n="൧൦">പ്പോകാതേ ഏവരും നേരേ ചെന്നു പുറപ്പെടുക. അവർ പൂകമ്പോൾ
മന്നവൻ അവരുടേ നടുവിൽ പൂകുക, പുറപ്പെട്ടാൽ (ഒരുമിച്ചു) പുറ
</lg><lg n="൧൧">പ്പെടുക. — പെരുനളുകൾ മുതലായ ഉത്സവങ്ങളിൽ കാഴ്ചയായി വേണ്ടു
ന്നതു കാളെക്ക് ഓർ ഏഫയും ആട്ടുകൊറ്റൻ ഏഫയും കുഞ്ഞാടുകൾക്ക്
അവന്റേ കൈക്കു കഴിയുന്ന ദാനവും ഏഫെക്കു ഹീൻ എണ്ണയും തന്നേ.
</lg><lg n="൧൨">മന്നവൻ യഹോവെക്കു മനഃപൂൎവ്വമായ് അഹോമമോ മനഃപൂൎവ്വങ്ങളായ് അസ്തു
തിബലികളോ കഴിക്കുമ്പോൾ അവന്നു കിഴക്കേ വാതിൽ തുറക്കേണം.
പിന്നേ അവൻ ശബ്ബത്തുനാളിൽ ചെയ്യുമ്പോലേ തന്റേ ഹോമങ്ങളെയും
സ്തുതിബലികളെയും കഴിക്കുക; കഴിച്ചു പുറപ്പെട്ട ഉടനേ വാതിലിനെ
</lg><lg n="൧൩">അടെക്കേണം. — ഒഇന്നേ ഒരു വയസ്സുള്ള നിൎദ്ദോഷകുഞ്ഞാടിനെ നീ
ദിനമ്പ്രതി യഹോവെക്കു കഴിക്കും, ഇതു രാവിലേ തോറും കഴിക്കേണം.
</lg><lg n="൧൪">അതിനോടു രാവിലേ തോറും കാഴ്ചയായി നീ കൂട്ടേണ്ടതു: എഫയുടേ ഷൾഭാഗവും മാവിനെ നനെപ്പാൻ ഹീനിൽ മൂന്നൊന്നു എണ്ണയും യഹോ
</lg><lg n="൧൫">വെക്കു കാഴ്ചയാക്ക; ഇത് ഇടമുറിയാത്ത നിത്യവെപ്പുകൾ, നിത്യഹോ
മമായി രാവിലേ തോറും കുഞ്ഞാടിനെയും കാഴ്ചയെയും എണ്ണയെയും കഴിപ്പിൻ!

</lg>

<lg n="൧൬">യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: മന്നവൻ തൻ പുത്രരിൽ
ഒരുവന്നു (ഭൂ) ദാനം സമ്മാനിച്ചാൽ അത് അവന്റേ അവകാശം, ഇവ
ന്റേ മക്കൾക്കും ആകും, അത് അനന്ത്രവാവകാശത്താൽ അവൎക്കു
</lg><lg n="൧൭">സ്വമ്മു തന്നേ. ദാസന്മാരിൽ ഒരുവന്നു സ്വഭൂമിയിൽനിന്നു ദാനം
സമ്മാനിക്കിലോ അതു സ്വാതന്ത്ര്യവൎഷത്തോള, അവന്റേത് ആകും,
പിന്നേ മന്നവന്നു തിരികേ ചേരും; അതു (മന്നവന്നു) മാത്രം അവകാശം,
</lg><lg n="൧൮">അവന്റേ പുത്രന്മാൎക്കു ആകും. മന്നവൻ പ്രജകളുടേ അവകാശത്തിൽ
നിന്ന് എടുക്കയും അവരെ സ്വന്തത്തിൽനിന്ന് ഉന്തിത്തള്ളുകയും അരു
തു; എൻ ജനത്തിൽ ആരും തന്റേ സ്വമ്മിൽനിന്നു നീങ്ങി ചിന്നി
</lg> [ 342 ] <lg n="">പ്പോകായ്വാൻ മന്നവൻ തൻ പുത്രരെ സ്വമ്മിൽനിന്ന് അവകാശികൾ ആക്കുക!

</lg>

<lg n="൧൯">അനന്തരം അവൻ (അകമുറ്റത്തിൻ വടക്കേ) വാതിലിന്റേ ഭാഗ
ത്തുള്ള പ്രവേശത്തിൽ പുരോഹിതന്മാൎക്കു (തീൎത്ത) വിശുദ്ധ അറക്കെട്ടി
ലേക്ക് (൪൨, ൧) എന്നെ നടത്തി; അവിടേ ഇതാ പടിഞ്ഞാറോട്ടുള്ള അ
</lg><lg n="൨൦">റ്റത്തിൽ ഒരു സ്ഥലം ഉണ്ടു. അവൻ എന്നോടു പറഞ്ഞു: പുരോഹിത
ന്മാർ കറ്റബലിയെയും പാപബലിയെയും വേവിക്കുന്നതും കാഴ്ചയെ ചുടുന്നതുമായ സ്ഥലം ഇതു തന്നേ (൪൨, ൧൩); ഇങ്ങനേ ജനത്തെ വിശു
ദ്ധീകരിപ്പാന്തക്കവണ്ണം (൪൪, ൧൯) പുറമുറ്റത്തിലേക്ക് കൊണ്ടുപോകേ
</lg><lg n="൨൧">ണ്ടതല്ല.— പിന്നേ അവൻ എന്നെ പുറമുറ്റത്തിലേക്കു പുറപ്പെടുവിച്ചു
മുറ്റത്തിലേ നാലു മൂലകളിലും നാല്പതു മുളം
നീളത്തിലും മുപ്പതു വീതിയിലും മാടിക്കെട്ടിയ (ചെറു) മുറ്റങ്ങൾ ഉണ്ടു;
</lg><lg n="൨൨">ഐ നാലു മൂലക്കെട്ടുകൾക്കും അളവ് ഉന്നത്രേ. ലാലിങ്കലും ചുറ്റും പ
ടനിരകൾ പടുത്തും പടനിരകൾക്കു കീഴേ ചുറ്റും അടുപ്പുകൾ തീൎത്തും
</lg><lg n="൨൩">കണ്ടു. അവൻ എന്നോടു പറഞ്ഞു: ഭവനശുശ്രൂഷക്കാർ (ലേവ്യർ) ജനം
അറുത്ത ബലികളെ വേവിക്കുന്ന വെപ്പുപുരകൾ ഇവ തന്നേ.

</lg>

൪൭. അദ്ധ്യായം. (൪൮.)

ജീവവെള്ളനദി ദേവാലയത്തിൽനിന്ന് ഒഴുകു ഉപ്പുകടലോളം സൌഖ്യ
ത്തെ പരത്തും (൧൩) ദേശത്തിൻ അതിരും (അ. ൪൮) വിഭാഗവും ദൎശിച്ചതു.

<lg n="൧">അനന്തരം അവൻ എന്നെ ഭവനവാതിൽകലേക്കു മടൽക്കി. അതാ ഭവ
നത്തിൻ ഉമ്മരപ്പടിക്കു കീഴിൽനിന്നു വെള്ളം കിഴക്കോട്ട് ഒലിക്കുന്നു
(ഭവനമുഖം കിഴക്കല്ലോ നോക്കുന്നു). ആ വെള്ളം കീഴേനിന്നു മന്ദിര
ത്തിൻ വലത്തുതോളിൽനിന്നു (൪൧) ഉണ്ടായൊ ബലിപീഠത്തിന്നു തെക്കേ
</lg><lg n="൨">ഒഴുകി. അവൻ വടക്കുവാതിലൂടേ എന്നെ പുറപ്പെടുവിച്ചു പുറത്തു ചു
റ്റി കിഴക്കോട്ടു നോക്കുന്ന വാതിലിന്റേ പുറഭാഗത്ട്ഠ് ആക്കി, അതിൻ
</lg><lg n="൩">വലത്തുതോളിൽനിന്ന് അതാ വെള്ളം വാരുന്നു. പുരുഷൻ കിഴക്കോ
ട്ടു ചെല്ലുമ്പോൾ കയ്യിൽ ചരട് ഉണ്ടായി. അവൻ ആയിരം മുളം അള
</lg><lg n="൪">ന്നു എന്നെ വെള്ളത്തൂടേ കടത്തിച്ചു, കണങ്കാൽ വരേ വെള്ളം. പിന്നേ
ആയിരം അളന്നു എന്നെ വെള്ളത്തൂടേ കടത്തിച്ചു, മുട്ടുകൾ വരേ വെ
</lg> [ 343 ] <lg n="">ള്ളം; പിന്നേ ആയിരം അളന്നു എന്നെ കടത്തിച്ചാറേ, അരകൾ വരേ
</lg><lg n="൫">വെള്ളം, പിന്നേ ആയിരം അളന്നാറേ, എനിക്കു കടന്നുകൂടാത്ത തോ
ട് ആയി, വെള്ളമാകട്ടേ പൊങ്ങി നീന്തുന്ന നീരായമായി കടപ്പാൻ വ
</lg><lg n="൬">ഹിയാത്ത തോടു. — അവൻ എന്നോടു: മനുഷ്യപുത്ര കണ്ടുവോ? എന്നു
</lg><lg n="൭">പറഞ്ഞു നദീതീരത്തിന്മേൽ എന്നെ മടക്കി നടത്തി. മടങ്ങിയാറെ ഇ
താ തോട്ടിൽ ഇക്കരേയും അക്കരേയും ഏറേ പെരിക മരങ്ങൾ നിന്നു
</lg><lg n="൮">കണ്ടു. അവൻ എന്നോടു പറഞ്ഞു: ഈ വെള്ളം (യൎദ്ദന്യ) പൂൎവ്വമണ്ഡല
ത്തേക്ക് ഒഴുകി (അറബ)പ്പടുഭൂമിയിൽ ഇറങ്ങി കടലിൽ ചെല്ലുന്നു, കട
</lg><lg n="൯">ലിൽ അയച്ചൂടുന്നത് (ഉപ്പു)നീൎക്കു സൌഖ്യം വരുവാനേ. വിശേഷിച്ചു
ഇരട്ടിപ്പുഴ ചെല്ലുന്ന ദിക്കുതോറും തിങ്ങിനിറയുന്ന പ്രാണി ഒക്കയും ജീ
വിക്കും മീനും അത്യന്തം പെരുകും, ഈ വെള്ളം അവിടേ വരുമ്പോൾ,</lg><lg n="൧൦">ഉപ്പുനീർ മാറും, പുഴ വന്നു കൂടുന്നേടത്തു സകലവും ജീവിക്കും. ആ കടല്ക്ക
രേ മീൻപിടിക്കാൻ നിന്നു ഏഗദി മുതൽ ഏനെഗ്ലൈംവരെയും വലവീ
ച്ചു നടത്തും, മീനിന്റേ ജാതികൾ വങ്കടലിലേ മത്സ്യം കണക്കേ അത്യ
</lg><lg n="൧൧">ന്തം വളരേ ആകും. അതിന്റെ ചൊത്തും ചളികളും മാറിവരാതേ ഉ
</lg><lg n="൧൨">പ്പളത്തിന്നു കൊടുക്കപ്പെടുന്നു. നദീതീരത്ത് ഇക്കരയും അക്കരയും തി
ന്നുന്ന ഫലമുള്ള പല മരങ്ങൾ ഒക്കയും ഉളവാകും, അതിൻ ഇല വാടാ
തു ഫലം ഒറുങ്ങാതു മാസംതോറും പഴം പഴുക്കും അതിലേ വെള്ളം വി
ശുദ്ധസ്ഥലത്തിങ്കന്നു ജനിക്കയാൽ തന്നേ. അതിൻ ഫലം തീനിന്നും
ഇലകൾ മരുന്നിന്നും ആം.

</lg>

</lg><lg n="൧൩">യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: നിങ്ങൾ ഇസ്രയേൽഗോത്ര
ങ്ങൾ പന്ത്രണ്ടിന്നും ദേശത്തെ അവകാശം ആക്കി പക്കുക്കേണ്ടുന്ന അ
</lg><lg n="൧൪">തിർ ഇതത്രേ: (യോസേഫിന്നു രണ്ടു പങ്ക് ആക്ക!). നിങ്ങടേ അഛ്ശ
ന്മാൎക്കു കൊടുപ്പാൻ ഞാൻ കൈ ഉയൎത്തുകകൊണ്ടു (പന്തിരുവരിൽ) അവ
നവന്നു സമമായി അവകാശം കിട്ടും, ഇങ്ങനേ ഈ ദേശം നിങ്ങൾക്ക്
</lg><lg n="൧൫">അവകാശമായി അടങ്ങും. — ദേശത്തിൻ അതിർ ആവിതു: വടക്കുപുറ
</lg><lg n="൧൬">ത്തു വങ്കടൽ തൊട്ടു ഹെത്ത്ലോൻ വഴിയായി ചദാദിന്നു, ഹമാ ബേരോ
ഥയും, ദമഷ്ക് അതിരിന്നും ഹമത്തതിരിന്നും മദ്ധ്യേ ഉള്ള സിബ്രൈം,
</lg><lg n="൧൭">ഹൌരാന്റേ അതിരോടു ചേൎന്ന് നടു ഹചേർ, ഇങ്ങനേ അതിർ കട
ലിൽനിന്നു ദമഷ്കിൽ അതിരായ ഹചരേനോൻ ഓളം എത്തും, വട
</lg><lg n="൧൮">ക്കോട്ടോ ഹമത്തല്ലോ അതിർ. ഇതത്രേ വടക്കുപുറം. കിഴക്കുപുറമോ:
ഹൌരാൻ ദമഷ്ക് ഗില്യാദ് ഇവറ്റിനും ഇസ്രയേൽനാട്ടിന്നും നടുവിൽ
</lg> [ 344 ] <lg n="">യൎദ്ദൻ തന്നേ; (വടക്കേ) അതിർതൊട്ടു കിഴക്കങ്കടല്വരേ അളപ്പിൻ.
</lg><lg n="൧൯">ഇതത്രേ കിഴക്കുപുറം. തെക്കുപുറമോ: താമാരിൽനിന്നു തെക്കോട്ടു വി
വാദവെള്ളം ഉള്ള കദേശിനോടു (മിസ്ര) ത്തോട്ടിനോടു വങ്കടല്വരയും,
</lg><lg n="൨൦">ഇതത്രേ തെക്കേ ദക്ഷിണപുറം. പടിഞ്ഞാറുപുറമോ (തെക്കേ) അതിർ
തൊട്ടു ഹമത്തോടു ചെല്ലുന്ന മുനവരെയും വങ്കടൽ തന്നേ. ഇതത്രേ പടി
</lg><lg n="൨൧">ഞ്ഞാറുപുറം. — ഈ ദേശത്തെ നിങ്ങൾ ഇസ്രയേൽഗോത്രങ്ങൾക്ക് ആ
</lg><lg n="൨൨">മാറു വിഭാഗിച്ചുകൊള്ളേണം. നറുക്ക് എടുത്തുംകൊണ്ടു നിങ്ങൾക്കും
നിങ്ങളുടേ ഇടയിൽ പാൎത്തുകൊണ്ട് ഇവിടേ മക്കളെ ജനിപ്പിക്കുന്ന പ
രദേശികൾക്കും അതിനെ പകുക്കേണം. ഇവർ നിങ്ങൾക്കു ഇസ്രയേൽ
പുത്രന്മാരിൽ പിറന്നവരോട് ഒക്കേണം, ഇസ്രയേൽഗോത്രങ്ങളുടേ ന
</lg><lg n="൨൩">ടുവേ നിങ്ങളോടു കൂടി നറുക്കെടുത്ത് അവകാശികൾ ആകും. പരദേ
ശി ചേൎന്നു പാൎക്കുന്ന ഗോത്രത്തിൽ തന്നേ നിങ്ങൾ അവനവന്നു തൻ അ
വകാശം കൊടുക്കാവു, എന്നു യഹോവാകൎത്താവിൻ അരുളപ്പാടു.

</lg>

<lg n="൪൮, ൧">ഗോത്രങ്ങളുടേ പേരുകൾ ആവിതു: വടക്കേ അറ്റത്തുനിന്നു ഹമത്തി
ലേക്കു പോകുന്ന ഹെത്ത്ലോന്വഴിക്ക് ഇപ്പുറം ഹചർഏനോനോടു ദമ
ഷ്ക് അതിർവരയും, ഇങ്ങനേ വടക്കു ഹമത്തിൻ ഓരത്തിൽ കിഴക്കുപടി
</lg><lg n="൨">ഞ്ഞാറു ഭാഗങ്ങൾ ദാനിന്നു (നറുക്ക്) ഒന്നു. ദാനിന്റേ അതിരിന്മേൽ
</lg><lg n="൩">കിഴക്കുപടിഞ്ഞാറുഭാഗങ്ങളിൽ ഉൾപ്പെട്ടതു അശേരിന്ന് ഒന്നു. അതി
ന്റേ അതിരിൽ കിഴക്കുപടിഞ്ഞാറു ഭാഗങ്ങളിൽ ഉൾപ്പെട്ടതു നപ്തലി
</lg><lg n="൪">ക്ക് ഒന്നു. നപ്തലി അതിരിന്മേൽ കിഴക്കുപടിഞ്നാറുഭാഗങ്ങളിൽ
</lg><lg n="൫">ഉൾപ്പെട്ടതു മനശ്ശേക്ക് ഒന്നു. മനശ്ശേഅതിരിന്മേൽ കിഴക്കുപടി
</lg><lg n="൬">ഞ്ഞാറുഭാഗങ്ങളിൽ ഉൾപ്പെട്ടതു എഫ്രൈമിന്ന് ഒന്നു. എഫ്രയിംഅ
തിരിന്മേൽ കിഴക്കുപടിഞ്ഞാറുഭാഗങ്ങളിൽ ഉൾപ്പെട്ടതു രൂബൻ ഒന്നു.
</lg><lg n="൭">രൂബൻ അതിരിന്മേൽ കിഴക്കുപടിഞ്ഞാറുഭാഗങ്ങളിൽ ഉൾപ്പെട്ടതു യഹൂ
ദെക്ക് ഒന്നു.—

</lg>

<lg n="൮">യഹൂദഅതിരിന്മേൽ കിഴക്കു പടിഞ്ഞാറുഭാഗങ്ങളിൽ ഉൾപ്പെട്ടു നി
ങ്ങൾ വേൎതിരിപ്പാനുള്ള മീത്തു വഴിപാട് (൪൫, ൧) ആകും. അതിന്നു
ഇരുപത്തയ്യായിരം (കോൽ) വീതിയല്ലോ, നീളമോ കിഴക്കുപടിഞ്ഞാറു
ഭാഗങ്ങലിൽ ഉൾപ്പെട്ട അംശങ്ങളിൽ ഒന്നുന്നു സമം. വിശുദ്ധസ്ഥലം
</lg><lg n="൯">അതിൻ നടുവിൽ തന്നേ ആക. യഹോവെക്കു നിങ്ങൾ വേൎതിരിക്കു
ന്ന മീത്തു ഇരിപത്തയ്യായിരം നീളവും പതിനായിരം വീതിയും ആക.
</lg><lg n="൧൦">ഈ വിശുദ്ധമീത്തു പുരോഹിതന്മാൎക്ക് ഉള്ളതു വടക്കോട്ടു ഇരുപത്തയ്യാ
</lg> [ 345 ] <lg n="">യിരം, പടിഞ്ഞാറോട്ടു വീതി പതിനായിരം, കിഴക്കോട്ടു വീതി പതിനാ
യിരം, തെക്കോട്ടു നീളം ഇരുപത്തയ്യായിരം, ഇങ്ങനേ ഉള്ളതിൻ നടു
</lg><lg n="൧൧">വിൽ യഹോവയുടേ വിശുദ്ധസ്ഥലം ആക. ഇസ്രയേൽപുത്രന്മാർ ഉഴ
ലുകയിൽ ലേവ്യരെ പോലേ ഉഴലാതേ എന്റേ വിചാരണ കാത്തുകൊ
</lg><lg n="൧൨">ണ്ട ചാദോൿപുത്രന്മാരിൽ ആർ വിശുദ്ധീകരിക്കപ്പെട്ടവൻ, അങ്ങന
ത്തേ പുരോഹിതന്മാൎക്കു ദേശമീത്തിൽനിന്നുള്ള നന്മീത്താക, അതു ലേ
</lg><lg n="൧൩">വ്യരുടേ അതിരിന്മേൽ ഊർ അതിവിശുദ്ധം.— ലേവ്യന്മാൎക്കോ പുരോ
ഹിതന്മാരിടേ അതിൎക്കു നേർ വരയായി ഇരുപത്തയ്യായിരം നീളത്തി
ലും പതിനായിരം വീതിയിലിം (ഓർ അംശം) ആക; നീളം ഒക്കയും
</lg><lg n="൧൪">ഇരുപത്തയ്യായിരവും വീതി (ഒക്കയും പതിനായിരവും തന്നേ. അതിൽ
ഒട്ടും വിൽകയും അരുതു മാറ്റിക്കൊടുക്കയും അരുതു. ഈ ദേശപ്രഥമം
</lg><lg n="൧൫">യഹോവെക്കു വിശുദ്ധമാകയാൽ അന്യകൈവശം ആകരുതു.— ആ ഇ
രുപത്തയ്യായിരത്തെ നോക്കി വീതിയിൽ ശേഷിച്ചുള്ള ഐയായിരമോ
പട്ടണത്തിന്നും പാൎപ്പിന്നും മൈതാനത്തിന്നും ബാഹ്യനിലമാക, പട്ടണം
</lg><lg n="൧൬">അതിൻ നടുവിൽ നില്ക്കും. ആയതിന്റേ അളവുകൾ ആവിതു: വട
ക്കുപുറം നാലായിരത്ത് അഞ്ഞൂറു, പടിഞ്ഞാറുപുറം നാലായിരത്ത്
</lg><lg n="൧൭">അഞ്ഞൂറു. പട്ടണത്തിന്നു മൈതാനമോ: വടക്കോട്ടു ഇരുനൂറ്റമ്പതു, തെ
ക്കോട്ട് ഇരുനൂറ്റമ്പതു, കിഴക്കോട്ട് ഇരുനൂറ്റമ്പതു, പടിഞ്ഞാറോട്ട്
</lg><lg n="൧൮">ഇരുനൂറ്റമ്പതും ആക. വിശുദ്ധമീത്തിന്നു നേർ വരയായി നീള
ത്തിൽ ശേഷിപ്പുള്ള കിഴക്കേ പതിനായിരവും പടിഞ്ഞാറെ പതിനായി
രവും വിശുദ്ധമീത്തിന്ന് അപ്പുറത്തും അതിൻ അനുഭവം പട്ടണത്തിൽ
</lg><lg n="൧൯">വേല ചെയ്യുന്നവൎക്കു ഉപജീവനത്തിന്നും ആക. പട്ടണത്തു വേല
ക്കാർ എന്നാൽ ഇസ്രയേൽഗോത്രങ്ങൾ എല്ലാറ്റിലും ഉണ്ടായവർ ആ
</lg><lg n="൨൦">നിലം നടക്കാവു. മീത്തു മുഴുവനും ഇരുപത്തയ്യായിരത്തിൽ പെരുകിയ
ഇരുപത്തയ്യായിരം. പട്ടണട്ഠിൽ സ്വമ്മായി വിശുദ്ധമീത്തിൽ കാലം
</lg><lg n="൨൧">ശം നിങ്ങൾ എടുക്കും.— വിശുദ്ധമീത്തിന്നും പട്ടണസ്വത്തിന്നും ഇപ്പു
റത്തും അപ്പുറത്തും ശേഷിപ്പുള്ളതു മന്നവന്ന് ആക (൪൫, ൭). മീത്തിലേ
ഇരുപത്തയ്യായിരം മുതൽ കിഴക്കേ അതിരോളം ഉള്ള ഭൂമിയും പടിഞ്ഞാ
റോട്ടു ഇരുപത്തയ്യായിരം മുതൽ പടിഞ്ഞാറേ അതിരോളം ഉള്ളതും ഗോ
ത്രാംശങ്ങളോടു വേർവരയായി മന്നവന്റേതു. ഇതിൻ നടുവിലത്രേ വി
</lg><lg n="൨൨">ശുദ്ധമീത്തും ഭവനവിശുദ്ധസ്ഥലവും ആക. ഇങ്ങനേ ലേവ്യസ്വത്തി
</lg> [ 346 ] <lg n="">ന്നും പട്ടണസ്വത്തിന്നും അപ്പുറത്തു മന്നവന്റേതിൽ ഉൾപ്പെട്ടതായി യ
ഹൂദ അതിൎക്കും ബിന്യമീൻ അതിൎക്കും നടുവിലേതു മന്നവന്നു തന്നേ ആക.

</lg>

<lg n="൨൩">ശേഷം ഗോത്രങ്ങളോ: കിഴക്കുപടിഞ്ഞാറുഭാഗങ്ങളിൽ ഉൾപ്പെട്ടതു
</lg><lg n="൨൪">ബുന്യമീനു (നറുക്ക്) ഒന്നു ബിന്യമീൻഅതിരിന്മേൽ കിഴക്കുപടി
</lg><lg n="൨൫">ഞ്ഞാറുഭാഗങ്ങളിൽ ഉൾപ്പെട്ടതു ശിമ്യോൻ ഒന്നു. ശിമ്യോൻഅതിരി
ന്മേൽ കിഴക്കുപടിഞ്ഞാറുഭാഗങ്ങളിൽ ഉൾപ്പെട്ടതു ഇസസ്കാരിന്ന് ഒന്നു.
</lg><lg n="൨൬">ഇസസ്കാർ അതിരിന്മേൽ കിഴക്കുപടിഞ്ഞാറുഭാഗങ്ങളിൽ ഉൾപ്പെട്ടതു
</lg><lg n="൨൭">ജബുലൂൻ ഒന്നു. ജബുലൂൻ അതിരിന്മേൽ കിഴക്കുപടിഞ്ഞാറുഭാഗങ്ങളിൽ
</lg><lg n="൨൮">ഉൾപ്പെട്ടതു ഗാദിന്ന് ഒന്നു. ഗാദിൻ അതിരിന്മേൽ തെക്കോട്ടു താമാർ
തൊട്ടു വിവാദവെള്ളമുള്ള കദേശിനോടു തോട്ടിനോടു വങ്കടല്വരയും
</lg><lg n="൨൯">ദക്ഷിണ അതിർ ആക (൪൭, ൧൯). ഇസ്രയേൽഗോത്രങ്ങൾക്കു നി
ങ്ങൾ നറുക്ക് എടുത്തു പകുക്കേണ്ടുന്ന ദേശം ഇതു തന്നേ, അവരുടേ
അംശങ്ങളും ഇവ, എന്നു യഹോവാകൎത്താവിൻ അരുളപ്പാടു.

</lg>

<lg n="൩൦">പട്ടണത്തിൻ പുറപ്പാടുകൾ ആവിതു: വടക്കുഭാഗങ്ങളിൽ അളവു
</lg><lg n="൩൧">നാലായിരത്തഞ്ഞൂറു (കോൽ) അല്ലോ. പട്ടനവാതിലുകളോ ഇസ്രയേൽ
ഗോത്രങ്ങളുടേ പേരുകളാൽ ആകും. വടക്കോട്ടു മൂന്നുവാതിലുകൾ,
രൂബന്വാതിൽ ഒന്നു, യഹൂദവാതിൽ ഒന്നു, ലേവിവാതിൽ ഒന്നു;
</lg><lg n="൩൨">കിഴക്കുഭാഗത്തിന്നു നാലായിരത്ത് അഞ്ഞൂറു അളന്നതിൽ മൂന്നു വാതിലുകൾ,</lg> യോസേഫ് വാതിൽ ഒന്നു, ബുന്യമീൻ വാതിൽ ഒന്നു, ദാൻ വാതിൽ ഒന്നു;
</lg><lg n="൩൩"> ശിമ്യോന്വാതിൽ ഒന്നു, ഇസസ്കാർവാതിൽ ഒന്നു, ജബുലൂൻവാ</lg><lg n="൩൪">തിൽ ഒനു. പ്ടിഞ്ഞാറുഭാഗത്തിന്നു നാലായിരത്ത് അഞ്ഞൂറു ഉള്ളതിൽ
മൂന്നു വാതിലുകൾ, ഗാദ് വാതിൽ ഒന്നു, അശേർവാതിൽ ഒന്നു, നപ്തലി
</lg><lg n="൩൫">വാതിൽ ഒന്നു. ചുറ്റളവു പതിനെണ്ണായിരം (കോൽ). പട്ടണത്തിന്റേ
പേരോ ഇന്നു മുതൽ "യഹോവ അവിടേ" എന്നത്രേ.
</lg> [ 347 ] THE BOOK OF

DANIEL.

ദാനിയേൽ.

൧. അദ്ധ്യായം.

ദാനിയേൽ മുതലായ യഹൂദാബാല്യക്കാർ ബാബേലിൽ പ്രവസിച്ച ശേഷം
(൮) ഇസ്രയേൽധൎമ്മത്തെ പ്രമാണിച്ചു കാത്തു (൧൭) ദേവാനുഗ്രഹത്താൽ ഞ്ജാ
നികളായി വളൎന്നു.

<lg n="൧"> യഹൂദാരാജാവായ യോയക്കീമിൻ വാഴ്ചയുടേ മൂന്നാം ആണ്ടിൽ ബാ
ബേൽരാജാവായ നബുക്കദ്രേചർ യരുശലേമിലേക്കു യാത്രയായി അതി
</lg><lg n="൨"> നെ വളഞ്ഞു. കൎത്താവു യഹൂദാരാജാവായ യോയക്കീമെയും ദൈവാലയ
പാത്രങ്ങളിൽ ഓർ അംശത്തെയും അവന്റേ കൈയിൽ കൊടുത്താറേ
അവൻ അവ ശിന്യാർദേശത്തു സ്വദേവന്റേ ആലയത്തിലേക്കു കൊ
ണ്ടുപോയി പാത്രങ്ങളെ സ്വദേവന്റേ ഭണ്ടാരശാലയിൽ ആക്കിച്ചു.—
</lg><lg n="൩"> പിന്നേ രാജാവു തന്റേ ഷണ്ഡാദ്ധ്യക്ഷനായ അശ്പ നാജിനോടു കല്പിച്ചു:
</lg><lg n="൪"> ഇസ്രയേൽപുത്രന്മാരിലും രാജകുലത്തിലും മുമ്പന്മാരിലും കുറവ് ഒട്ടും
ഇല്ലാതേ രൂപഗുണവും സകലവിധ്യാബോധവും പൂണ്ടു അറിവും വിവേ
കവും ഏറി രാജമന്ദിരത്തിൽ നില്പാൻ പ്രാപ്തിയുള്ള ചില ബാല്യക്കാരെ
(തെരിഞ്ഞു) വരുത്തി കൽദയഗ്രന്ഥവും ഭാഷയും അഭ്യസിപ്പിക്കേണം.
</lg><lg n="൫"> എന്നാറേ രാജാവ് ആയവൎക്കു രാജഭോജനത്തിൽനിന്നും താൻ കുടിക്കുന്ന
വീഞ്ഞിൽനിന്നും ദിവസവൃത്തി നിശ്ചയിച്ചു മൂവാണ്ടുവളൎത്തി കഴിഞ്ഞാൽ
</lg><lg n="൬"> അവർ രാജാവിൻ മുമ്പിൽ നിൽക്ക എന്നു കല്പിച്ചു. ആയവരിൽ യഹൂദാ
പുത്രന്മാർ ആയതു ദാനിയേൽ ഹനഹ്യാ മീശയേൽ അജൎയ്യാ എന്നവർ.
</lg><lg n="൭"> ഇവൎക്ക് ഷണ്ഡാദ്ധ്യക്ഷൻ പേരുകൾ ഇട്ടതു: ദാനിയേലെ ബലചർ
എന്നും ഹനന്യാവെ ശദ്രൿ എന്നും മീശയേലെ മേശൿ എന്നും അജൎയ്യാ
വിനെ അബ്ദനഗോ എന്നും വിളിച്ചു.
</lg> [ 348 ] <lg n="൮"> പിന്നേ ദാവിയേൽ രാജഭോജ്യങ്ങളാലും പള്ളിവീഞ്ഞിനാലും തന്നെ
ത്താൻ പിരട്ടുക ഇല്ല എന്നു മനസ്സിൽ വെച്ചുകൊണ്ടു ഷണ്ഡാദ്ധ്യക്ഷ
</lg><lg n="൯"> നോടു താൻ പിരളാതേ ഇരിപ്പാൻ അപേക്ഷിച്ചു. ദൈവവും ദാനി
യേലിന്നു ക്ഷണ്ഡാധ്യക്ഷന്റേ മുമ്പിൽ കരുണയും കരൾക്കനിയും എ
൧൦ത്തിച്ചു. ഷണ്ഡാദ്ധ്യക്ഷന്ന് ദാനിയേലോടു പറഞ്ഞു: നിങ്ങൾക്ക് ഉണ്മാ
നും കുടിപ്പാനും നിശ്ചയിച്ച എൻ കൎത്താവായ രാജാവിനെ (മാത്രം)
ഞാൻ ഭയപ്പെടുന്നു, തരമായ വയസ്യന്മാരെക്കാൾ നിങ്ങളുടേ മുഖങ്ങൾ
മുഷിഞ്ഞു കാണേണമോ? എന്നാൽ നിങ്ങൾ എൻ തലയെ രാജാവി
൧൧നോടു യോഗ്യത്തിലാക്കും. എന്നാാറേ ദാനിയേൽ ഹനന്യാ മീശയേൽ
അജൎയ്യാ ഇവൎക്കു ഷണ്ഡാദ്ധ്യക്ഷൻ ആക്കിവെച്ച ഊട്ടുകാരനോടു ദാനി
</lg><lg n="൧൨"> യേൽ പറഞ്ഞു: അടിയങ്ങളോടു പത്തുനാൾകൊണ്ടു ഒരു പരീക്ഷ
നോക്കേണമേ. ഞങ്ങൾക്ക് ഉണ്മാൻ സസ്യാദികളെയും കുടിപ്പാൻ
൧൩വെള്ളവും തരാമല്ലോ. പിന്നേ നിന്റേ മുമ്പിൽ ഞങ്ങടേ രൂപവും രാജ
ഭോജ്യം ഉപജീവിക്കുന്ന ബാല്യക്കാരുടേ രൂപവും കാണാവു, കാണുന്ന
</lg><lg n="൧൪"> പ്രകാരം അടിയങ്ങളോടു ചെയ്തുകൊൾക! — ആയവൻ ഈ ചൊ
൧൫ല്പടി കേട്ടു പത്തുനാൾ അവരെ പരീക്ഷിച്ചു പോന്നു. പത്തുനാൾ കഴി
ഞ്ഞിട്ടു രാജഭോജ്യം ഉപജീവിക്കുന്ന എല്ലാ വാല്ല്യക്കാരിലും നാലൎക്കും രൂപ
</lg><lg n="൧൬"> ഗുണവും മാംസപുഷ്ടിയും ഏറി കണ്ടപ്പോൾ, ഊട്ടുകാരൻ അവരൂടേ
ഭോജ്യവും കുടിക്കേണ്ടുന്ന വീഞ്ഞും നീക്കി അവൎക്കു സസ്യാദികളെ കൊടു
ത്തു പോന്നു.

</lg>

<lg n="൧൭"> ഇങ്ങനേ ഉള്ള ബാല്യക്കാർ നാലൎക്കും ദൈവം എല്ലാ ഗ്രന്ഥത്തിലും
വിദ്യയിലും അറിവും സാമൎത്ഥ്യവും കൊടുത്തു, ദാനിയേൽ വിശേഷാൽ
</lg><lg n="൧൮"> സകലദൎശനത്തിലും സ്വപ്നങ്ങളിലും വിവേകി ആയ്‌വന്നു. രാജാവ് അ
വരെ പൂകിപ്പാൻ പറഞ്ഞ നാളുകൾ കഴിഞ്ഞപ്പോൾ ശണ്ഡാദ്ധ്യക്ഷൻ
</lg><lg n="൧൯"> അവരെ നബുകദ്രേചരുടേ മുമ്പിൽ ആക്കി. രാജാവ് അവരോട് ഉരി
യാടിയപ്പോൾ എല്ലാവരിലും ദാനിയേൽ ഹനന്യാ മീശയേൽ അജൎയ്യാ
എന്നവൎക്കു സമാനമായി ആരും കണ്ടെത്തപ്പെട്ടില്ല. ഇങ്ങലേ അവർ
</lg><lg n="൨൦"> രാജാവിൻ മുമ്പിൽ നിൽക്കയും ചെയ്തു. രാജാവ് അവരോടു ഏതു ജ്ഞാ
നവിവേകകാൎയ്യത്തിലും ചോദിച്ചാലും തന്റേ രാജ്യത്തിൽ എങ്ങുമുള്ള
ശാസ്ത്രികൾക്കും മന്ത്രവാദികൾക്കും ഇവരെ പത്തിരട്ടി മീതേ കണ്ടു.
</lg><lg n="൨൧"> ദാവിയേലോ കുരുസ്സ് രാജാവിന്റേ ഉന്നാം ആണ്ടുവരേ ഇങ്ങനേ
ആയി പാൎത്തു.
</lg> [ 349 ] I. ദാവിയേലിന്റേ ചരിത്രവിവരം. (അ.൨—൬)

൨. അദ്ധ്യായം.

നമുകദ്രേചർ നാലു സാമ്രാജ്യങ്ങളെ സ്വപ്നത്തിൽ കണ്ടതു (൧൯) ദാനിയേൽ
അറിഞ്ഞു (൨൪) രാജാവോട് അറിയിച്ചു (൩൭) പൊരുൾ തിരിച്ചതു.

<lg n="൧"> നബുകദ്രേചർ വാഴ്ചയുടേ രണ്ടാം ആണ്ടിൽ നബുകദ്രേചർ സ്വപ്ന
ങ്ങൾ കാണ്കയാൽ അവന്റേ ആത്മാവ് ഇടിഞ്ഞു ഉറക്ക് ഒഴികയും
</lg><lg n="൨"> ചെയ്തു. രാജാവ് ആ സ്വപ്നങ്ങളെ തന്നോട് അറിയിപ്പാൻ ശാസ്ത്രിക
ളെയും മന്ത്രവാദികളെയും ആഭിചാരികളെയും കല്ദയരെയും വിളി
൩പ്പിച്ചു, അവരും വന്നു രാജാവിൻ മുമ്പിൽ നിൽക്കുമ്പോൾ, രാജാവ്
അവരോടു പറഞ്ഞു: ഞാൻ കിനാവു കണ്ടു, ആ സ്വപ്നത്തെ അറിയേ
൪ണം എന്ന് എൻ ആത്മാവ് ഇടിഞ്ഞിരിക്കുന്നു. കൽദയർ രാജാവോട്
അറാമ്യഭാഷയിൽ പറഞ്ഞു: അല്ലയോ രാജാവേ എന്നേക്കും വാഴുക!
സ്വപ്നത്തെ അടിയങ്ങളോടു പറഞ്ഞാലും എന്നാൽ അൎത്ഥത്തെ ഉണ
</lg><lg n="൫">ൎത്തിക്കാം. എന്നതിന്നു രാജാവ് കൽദയരോടു ഉത്തരം പറഞ്ഞു: വാക്ക്
എന്നോടു സ്ഥിരമായി, നിങ്ങൾ സ്വപ്നത്തെയും അതിൻ അൎത്ഥത്തെയും
എന്നോടു അറിയിക്കാഞ്ഞാൽ നിങ്ങൾ ശകലീഭവിക്കയും വീടുകൾ കാഷ്ഠ
</lg><lg n="൬"> സ്ഥാനങ്ങൾ ആകയും ചെയ്യും. സ്വപ്നത്തെയും അൎത്ഥത്തെയും ഉണ
ൎത്തിക്കിലോ ദാനവും സമ്മാനവും മികെച്ച മേന്മയും എന്നോടു ലഭിക്കും;
</lg><lg n="൭"> അതുകൊണ്ട് സ്വപ്നത്തെയും അൎത്ഥത്തെയും ഉണൎത്തിപ്പിൻ! അവർ
പിന്നേയും ഉത്തരം പറഞ്ഞിതു: രാജാവ് അടിയങ്ങളോടു സ്വപ്നത്തെ
</lg><lg n="൮"> പറഞ്ഞാലും എന്നാൽ അൎത്ഥത്തെ ഉണൎത്തിക്കാം. രാജാവ് ഉത്തരം
പറഞ്ഞു: വാക്ക് എന്നോടു സ്ഥിരം എന്നു നിങ്ങൾ കാണ്കയാൽ കാലം
൯മാത്രം വേണ്ടിക്കുന്നു എന്നു ഞാൻ പട്ടാങ്ങായി അറിയുന്നു. സ്വപ്നത്തെ
അറിയിക്കാഞ്ഞാൽ ഇതത്രേ നിങ്ങളുടേ തീൎപ്പു, കാലം മാറുവോളം എൻ
മുമ്പിൽ വ്യാപ്തിയുള്ള ദുൎവ്വക്കു പറവാൻ നിങ്ങൾ നിൎണ്ണയിച്ചുപോയി;
അതുകൊണ്ടു സ്വപ്നത്തെ എന്നോടു പറവിൻ! എന്നാൽ അൎത്ഥത്തെ ഉണ
</lg><lg n="൧൦"> ൎത്തിച്ചു കൂടും എന്നു ഞാൻ അറിയും. കല്ദയർ രാജാവിൻ മുമ്പിൽ ഉത്ത
രം പറഞ്ഞു: രാജാവിന്റേ കാൎയ്യത്തെ ഉണൎത്തിപ്പാൻ കഴിയുന്ന മനു
ഷ്യൻ ലോകത്തിൽ ഇല്ല, ഇങ്ങനേ ത്തേകാൎയ്യം ശാസ്ത്രികൾ മന്ത്രവാദി
കല്ദയർ ആരോടും ചോദിച്ച മഹാനും ബലവാനും ആയ രാജാവും ഇല്ല
</lg> [ 350 ] <lg n="൧൧"> ല്ലോ. രാജാവു ചോദിക്കുന്ന കാൎയ്യം അപൂൎവ്വം തന്നേ, തിരുമുമ്പിൽ
ഉണൎത്തിക്കാകുന്ന വേറെ ആരും ഇല്ല, ജഡത്തോടു വാസം ഇല്ലാത്ത
</lg><lg n="൧൨"> ദേവകളേ ഉള്ളു.‌- എന്നതുകൊണ്ടു രാജാവു ചൊടിച്ചു കനക്കേ ക്രുദ്ധി
൧൩ച്ചു ബാബേലിലേ വിദ്വാന്മാരെ ഒക്കയും ഒടുക്കുവാൻ കല്പിച്ചു. ആ തീ
ൎപ്പു പുറപ്പെട്ടാറേ വിദ്വാന്മാരെ കൊന്നു തുടങ്ങി, കൊല്ലുവാൻ ദാനിയേ
ലിനെയും കൂട്ടുകാരെയും തിരകയും ചെയ്തു.

</lg>

<lg n="൧൪"> അന്നു ബാബേലിലേവിദ്വാന്മാരെ കൊല്ലുവാൻ പുറപ്പെട്ട അറി
യോക് എന്ന അകമ്പടികാൎയ്യക്കാരനോടു ദാനിയേൽ ജ്ഞാനബുദ്ധിയോ
൧൫ടേ ഉത്തരം പറഞ്ഞു. ഇങ്ങനേ നിഷ്കൎഷയായ തീൎപ്പു രാജാവിങ്കൽ
നിന്ന് എന്തുകൊണ്ടു? എന്നു ബലവാനായ അറിയോക്കിനോടു ചോദി
</lg><lg n="൧൬"> ച്ചാറേ അറിയോക് ദാനിയേലോടു കാൎയ്യത്തെ അറീയിച്ചു. ഉടനേ ദാനി
യേൽ അകമ്പുക്കു രാജാവോടു അവസരം തരുവാനും അരചനെ അർത്ഥ
</lg><lg n="൧൭"> ത്തെ ഉണൎത്തിപ്പാനും വിട അപേക്ഷിച്ചു.അനന്തരം ദാനിയേൽ
വീട്ടിൽ ചെന്നു ഹനന്യാ മീശായേൽ അജൎയ്യ എന്ന പാങ്ങരോടു കാൎയ്യ
</lg><lg n="൧൮"> ത്തെ അറിയിച്ചു, ശേഷം ബാബേല്യവിദ്വാന്മാരോടു കൂടേ ദാനിയേൽ
പാങ്ങരുമായി ഒടുങ്ങാതവണ്ണം ഈ രഹസ്യത്തെ കുറിച്ചു സ്വൎഗ്ഗദൈ
വത്തോടു കരൾക്കനിവിന്നു പ്രാൎത്ഥിക്കേണം എന്ന് (ഓൎത്തു).

</lg>

<lg n="൧൯"> അപ്പോൾ രഹസ്യം ദാനിയേലിന്നു രാദൎശനത്തിൽ വെളിപ്പെട്ടു
</lg><lg n="൨൦"> വന്നു, ദാനിയേൽ സ്വൎഗ്ഗദൈവത്തെ സ്തുതിച്ചു. ദാനിയേൽ ഉത്തരം
പറഞ്ഞിതു: ദൈവത്തിൻ നാമം യുഗം മുതൽ യുഗപൎയ്യന്തം വാഴ്ത്തപ്പെ
</lg><lg n="൨൧"> ടാക! ജ്ഞാനവും വീൎയ്യവും കേവലം അവന്ന് ഉള്ളു. അവൻ കാലങ്ങ
ളെയും സമയങ്ങളെയും മാറ്റുന്നു അരചരെ നീക്കുകയും അരചരെ ആ
ക്കുകയും ചെയ്യുന്നു, ജ്ഞാനികൾക്കു ജ്ഞാനവും ബുദ്ധിതെളിയുന്നവൎക്കു
</lg><lg n="൨൨"> അറിവും നൽകുന്നു. ആഴവും മറവും ഉള്ളവ അവൻ വെളിപ്പെടുത്തുന്നു,
ഇരുളിൽ ആകുന്നത് അറിയുന്നു, പ്രകാശനം അവനോടത്രേ പാൎക്കുന്നു.
</lg><lg n="൨൩"> എൻ പിതാക്കന്മാരുടേ ദൈവമേ നീ എനിക്കു ജ്ഞാനവും പ്രാപ്തിയും
തന്നു, ഇപ്പോൾ ഞങ്ങൾ പ്രാൎത്ഥിച്ചതിനെ എനിക്ക് അറിയിച്ചു, രാജാവിൻ
കാൎയ്യത്തെ ഞങ്ങൾക്കുതോന്നിക്കയാൽ ഞാൻ നിന്നെ സ്തുതിക്കയും വന്ദിക്ക
</lg><lg n="൨൪"> യും ചെയ്യുന്നു.‌- അതുകൊണ്ടു ബാബേലിലേ വിദ്വാന്മാരെ ഒടുക്കുവാൻ
രാജാവ് നിശ്ചയിച്ച അറിയോക്കിനെ കാണ്മാൻ ദാനിയേൽ അകമ്പുക്കു
ചെന്നു പറഞ്ഞു: ബാബേലിലേ വിദ്വാന്മാരെ ഒടുക്കല്ലേ എന്നെ രാജാ
വിൻ മുമ്പിൽ കൊണ്ടുചെന്നാലും എന്നാൽ രാജാവോട് അൎത്ഥത്തെ ഉണ
</lg> [ 351 ] <lg n="൨൫"> ൎത്തിക്കും. എന്നാറേ അറിയോക് ബദ്ധപ്പെട്ടു ദാനിയേലെ രാജാവിൻ
മുമ്പിൽ പൂകിച്ചു അവനോടു പറഞ്ഞു: യഹൂദയിൽനിന്നു പ്രസവിച്ച
വരിൽ രാജാവിന്ന് അൎത്ഥത്തെ അറിയിക്കുന്ന പുരുഷനെ കണ്ടെത്തി.
</lg><lg n="൨൬"> രാജാവു ബലച്ചചർ എന്ന ദാനിയേലോട് ഉത്തരം പറഞ്ഞു: ഞാൻ
കണ്ട സ്വപ്നത്തെയും അതിൻ അൎത്ഥത്തെയും എന്നോട് അറിയിപ്പാൻ
</lg><lg n="൨൭"> നിനക്കു കഴിയുമോ? ദാനിയേൽ തിരുമുമ്പിൽ ഉത്തരം പറഞ്ഞു:
രാജാവു ചോദിക്കുന്ന രഹസ്യത്തെ വിദ്വാൻ മന്ത്രവാദി ശാസ്ത്രിജ്യോതി
</lg><lg n="൨൮"> ഷാരി ആരും രാജാവിനോട് ഉണൎത്തിപ്പാൻ പ്രാപ്തനല്ല, രഹസ്യങ്ങ
ളെ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വർഗ്ഗത്തിൽ ഉണ്ടു താനും;ദിവസ
ങ്ങളുടേ ഒടുക്കത്തിൽ ഉണ്ടാവാനുള്ളത് അവൻ നബുകദ്രേചർ എന്ന രാ
വിന്ന് അറിയിക്കുന്നു. നിന്റേ സ്വപ്നവും കിടക്കമേലേ നിൻ തല
</lg><lg n="൨൯"> യുടേ ദൎശനങ്ങളും ആവിതു: രാജാവേ, ഇതിന്റേ ശേഷം എന്ത്
ഉണ്ടാകും എന്നുള്ള വിചാരങ്ങൾ കിടക്കമേലേ നിനക്കു തോന്നിയാറേ
രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവൻ ഉണ്ടാവാനുള്ളതു നിന്നോട് അറി
</lg><lg n="൩൦"> യിച്ചു. എനിക്കോ ഈ രഹസ്യം വെളിപ്പെട്ടതു സകലജീവികളേക്കാ
ളും എന്നിൽ ജ്ഞാനം ഏറുകകൊണ്ടല്ല രാജാവിനോട് അൎത്ഥത്തെ അറി
യിപ്പാനും നിന്റേ ഹൃദയത്തിലേ വിചാരങ്ങൾ നിനക്കു തിരിവാനും
തന്നേ.

</lg>

<lg n="൩൧"> അല്ലയോ രാജാവേ നീ കണ്ടത് അതാ ഒരു മഹാവിഗ്രഹം; ആ
വിഗ്രഹം വലുതും അതിശയശോഭയുള്ളതും ആയി നിന്റേ മുമ്പിൽ നി
</lg><lg n="൩൨"> ൽക്കുന്നു, അതിൻ കാഴ്ച ഭയങ്കരം. ഈ വിഗ്രഹത്തിന്നു തല നല്ലപോന്നു
കൊണ്ടും, മാറുഭുജങ്ങളും വെള്ളികൊണ്ടും, വയറും അരകളും ചെമ്പുകൊ
</lg><lg n="൩൩"> ണ്ടും, തുടകൾ ഇരിമ്പുകൊണ്ടും, കാലുകൾ പപ്പാതി ഇരിമ്പു മണ്ണുകൾ
൩൪കൊണ്ടും(തീൎത്തു കണ്ടു). നീ നോക്കുമ്പോൾ തന്നേ കൈകൾ കൂടാതേ
ഒരു കല്ലു പറിഞ്ഞു ഇരിമ്പും മണ്ണുംകൊണ്ടുള്ള വിഗ്രഹകാലുകൾക്കു തട്ടി
</lg><lg n="൩൫"> അവ ചതെച്ചു. അപ്പോൾ ഇരിമ്പു മണ്ണു ചെമ്പു വെള്ളി പൊന്നും ഓർ
അടിക്കു ചതഞ്ഞു. വേനൽക്കളങ്ങളിലേ പതിർ പോലേ ആയി,
അവറ്റിന്ന് ഓർ ഇടവും കാണാതവണ്ണം കാറ്റ് എടുത്തു പോക്കി,
വിഗ്രഹത്തിനു തട്ടിയ കല്ലോ വന്മല ആയി സർവ്വഭൂമിയെയും നി
</lg><lg n="൩൬"> റെച്ചു. സ്വപ്നം ഇതത്രേ, അതിൻ അൎത്ഥത്തെയും ഞങ്ങൾ രാജാവിൻ
മുമ്പിൽ പറയും.

</lg>

<lg n="൩൭"> രാജാധിരാജാവേ, സ്വർഗ്ഗദൈവം രാജത്വവും അധികാരവും ഊറ്റ

</lg> [ 352 ] <lg n="൩൮"> വും മഹിമയും ൻൽകീട്ടും മനുഷ്യപുത്രന്മാർ വയലിലേ മൃഗവും വാനത്തി
ലേപക്ഷിയുമായി പാൎക്കുന്ന എവ്വിടത്തും അവരെ നിൻ കൈക്കൽ
തന്നു സകലത്തിന്നും വാഴിച്ചുള്ള രാജാവേ, നീയേ ആ പൊന്തല.
</lg><lg n="൩൯"> നിന്റേ ശേഷം നിന്നിൽ കഴിഞ്ഞ വേറൊരു സാമ്രാജ്യം ഉദിക്കും. പി
ന്നേ വേറൊരു ചെമ്പുകൊണ്ടുള്ള മൂന്നാമതു സൎവ്വഭൂമിയിലും വാഴും.
</lg><lg n="൪൦"> നാലാം സാമ്രാജ്യം ഇരിമ്പുപോലേ ഊറ്റമുള്ളത് ആകും; ഇരിമ്പു സകല
വും തകൎത്തു ചതെക്കുന്നതാൽ ആയത് ഇടിക്കുന്ന ഇരിമ്പുകണക്കേ ഇവ
</lg><lg n="൪൧"> ഒക്കയും ചതെച്ച് ഇടിക്കും. പിന്നേ കാലുകളും വിരലുകളും പാതി കു
ശവമണ്ണും പാതി ഇരിമ്പുംകൊണ്ടുള്ളപ്രകാരം കണ്ടതോ ഛിദ്രിച്ച സാമ്രാ
ജ്യം ആകും; കളിമണ്ണിൽ നീ ഇരിമ്പ് ഇടകലൎന്നു കാൺങ്കയാൽ ഇരി
</lg><lg n="൪൨"> മ്പിൻ ഉറപ്പിൽനിന്ന് അതിൽ ഇരിക്കും താനും കാല്‌വിരലുകൾ പാതി
ഇരിമ്പും പാതി മണ്ണുംകൊണ്ട് എന്നതോ രാജ്യം ഒട്ട് ഊറ്റമായും ഒട്ട്
</lg><lg n="൪൩"> ഉടയതക്കതായും ഇരിക്കും. കളിമണ്ണിൽ ഇരിമ്പ് ഇടകലൎന്നു കണ്ട
തോ (ജാതികൾ) മനുഷ്യബീജത്താൽ തമ്മിൽ കലരും എങ്കിലും ഇരിമ്പു
</lg><lg n="൪൪"> മണ്ണോടു കലരാതവണ്ണം തമ്മിൽ പറ്റി ചേരുക ഇല്ല. ഈ രാജാക്കന്മാ
രുടേ നാളുകളിൽ സ്വൎഗ്ഗദൈവം എന്നും അഴിയാത്തതും വാഴ്ച
വേറൊരു വംശത്തിനു വിട്ടേക്കാത്തതും ആയൊരു സാമ്രാജ്യത്തെ സ്ഥാപിക്കും, ആ
രാജ്യങ്ങളെ ഒക്കയും ഇതു ചതെച്ചു മുടിക്കും താൻ എന്നേക്കും നിലനിൽക്കും;
</lg><lg n="൪൫"> മലയിൽനിന്നു കൈകൾ കൂടാതേ കല്ലു പറിഞ്ഞു ഇരിമ്പു ചെമ്പു മണ്ണു
വെള്ളി പൊന്നിനെയും ചതെച്ചപ്രകാരം കണ്ടുവല്ലോ. ഇതിന്റെ ശേ
ഷം ഉണ്ടാവാനുള്ളതിനെ മഹാദൈവം രാജാവോട് അറിയിച്ചു; സ്വപ്നം
നിശ്ചയവും അതിൻ അൎത്ഥം വിശ്വാസ്യവും ആകുന്നു.

</lg>

<lg n="൪൬"> എന്നാറേ നബുകദ്രേചർരാജാവു മുഖം കവിണ്ണുവീണു ദാനിയേലിനെ
നമസ്കരിച്ചു അവന്നു നൈവേദ്യവും ധൂപവും ഊക്കഴിപ്പാൻ കല്പ്പിച്ചു.
</lg><lg n="൪൭"> രാജാവു ദാനിയേലോട് ഉത്തരം പറഞ്ഞു: ഈ രഹസ്യത്തെ വെളിപ്പെ
ടുത്തുവാൻ നീ പ്രാപ്തനാകകൊണ്ടു നിങ്ങളുടേ ദൈവം സാക്ഷാൽ ദേവാ
തിദേവരും രാജാക്കളുടേ യജമാനനും രഹസ്യങ്ങളെ വെളിപ്പെടുത്തുന്ന
</lg><lg n="൪൮"> വനും സത്യം. ഉടനേ രാജാവു ദാനിയേലിനെ വലിയവനാക്കി പൽ
പല മഹാസമ്മാനങ്ങളെ കൊടുത്തത് അല്ലാതേ ബാബേൽനാട്ടിൽ ഒക്ക
യും വാഴിച്ചു ബാബേലിലേ സകലവിദ്വാന്മാൎക്കും മീതേ മാടമ്പിശ്രേഷ്ഠ
</lg><lg n="൪൯"> നാക്കി വെച്ചു. പിന്നേ ദാനിയേൽ രാജാവോട് അപേക്ഷിച്ചപ്പോൾ
അവൻ ബാബേൽനാട്ടിനെ നടത്തിപ്പാൻ ശദ്രക്ക് മേശക്ക് അബ്ദനഗോ
</lg> [ 353 ] <lg n="">എന്നവരെ നിയമിച്ചു, ദാനിയേൽ താൻ രാജവാതില്ക്കൽ പാൎക്കയും
ചെയ്തു.

</lg>

൩. അദ്ധ്യായം.

സാമ്രാജ്യത്തിന്റേ വിഗ്രഹം പ്രതിഷ്ഠിക്കയിൽ (൮) ദാനിയേലിൻ പാങ്ങ
ന്മാർ മൂവരും തൊഴായ്കയാൽ (൧൯) ചൂളയിൽ എറിയപ്പെട്ടാറേ ദൈവം രക്ഷി
ച്ചതു.

<lg n="൧"> നബുകദ്രേചർരാജാവ് ഒരു സ്വൎണ്ണവിഗ്രഹത്തെ അറുപതു മുളം ഉയര
ത്തിലും ആറു മുളം വീതിയിലും ഉണ്ടാക്കിച്ചു ബാബേൽനാട്ടിൽ ദൂരവെ
</lg><lg n="൨"> ളിഭൂമിയിൽ നിറുത്തി. നബുകദ്രേചർരാജാവ് സ്ഥാപിച്ച വിഗ്രഹത്തി
ന്റേ പ്രതിഷ്ഠെക്കു വരേണം എന്ന് ആളയച്ചു ക്ഷത്രപന്മാർ മാടമ്പി
കൾ നാടുവാഴികൾ ന്യായാധിപർ ഭണ്ധാരക്കാർ ധൎമ്മജ്ഞന്മാർ മന്ത്രി
മാർ നാടുകളിലേഅധികാരസ്ഥന്മാരെ ഒക്കയും കൂട്ടുവാൻ കല്പിച്ചു.
</lg><lg n="൩"> അപ്പോൾ ക്ഷത്രപന്മാർ മാടമ്പികൾ നാടുവാഴികൾ ന്യായാധിപർ
ഭണ്ധാരക്കാർ ധൎമ്മജ്ഞന്മാർ മന്ത്രിമാർ നാടുകളിലേഅധികാരസ്ഥന്മാർ
ഒക്കയും നബുകദ്രേചർരാജാവു നിറുത്തിയ വിഗ്രഹത്തിൻ പ്രതിഷ്ഠക്കു
കൂടി നബുകദ്രേചർ സ്ഥാപിച്ച വിഗ്രഹത്തിനുമുമ്പാകേ നിൽക്കയും ചെയ്തു.
</lg><lg n="൪"> ഉടനേ ഘോഷകൻ ഉറക്കേ വിളിച്ചു: ഹേ വംശങ്ങൾ ഗോത്രങ്ങൾ ഭാഷ
</lg><lg n="൫"> കൾ ആയുള്ളോരേ നിങ്ങളോടു കല്പ്പിക്കുന്നതു: നിങ്ങൾ കൊമ്പു മുര
ളി വീണ കിന്നരം തമ്പുർ സഞ്ചിക്കുഴൽ മുതലായ സകലവിധവാദ്യങ്ങ
ളുടേ നാദം കേട്ടാൽ ഉടനേ നബുകദ്രേചർ സ്ഥാപിച്ച സ്വൎണ്ണവിഗ്രഹ
</lg><lg n="൬"> ത്തിനു വീണു നമസ്കരിപ്പിൻ. വീണുനമസ്കരിക്കാത്തവനോ ആ നൊ
</lg><lg n="൭"> ടിയിൽ എരിയുന്ന തീച്ചൂളയുടേ നടുവിൽ എറിയപ്പെടും. അതുകൊണ്ടു
സകലവംശങ്ങളും കൊമ്പു മുരളി വീണ കിന്നരം തമ്പുർ മുതലായ വിധ
വാദ്യങ്ങളുടേ നാദത്തെ കേട്ട ഉടനേ നബുകദ്രേചർരാജാവു നിറുത്തിയ
സ്വൎണ്ണവിഗ്രഹത്തിന്നു സകലവംശഗോത്രഭാഷകളും വീണു നമസ്ക്രരി
</lg><lg n="൮"> ച്ചു.— അതുകൊണ്ട് ആ സമയത്തു കല്ദയപുരുഷന്മാർ അടുത്തുവന്നു
</lg><lg n="൯"> യഹൂദരെക്കൊണ്ട് ഏഷണി പറഞ്ഞു. അവർ നബുകദ്രേചർരാജാ
</lg><lg n="൧൦"> വോടു വിടകൊണ്ടുപറഞ്ഞു:രാജാവേ എന്നും വാഴുക! കൊമ്പു മുരളി
വീണ കിന്നരം തമ്പൂർ സഞ്ചിക്കുഴൽ മുതലായ വാദ്യങ്ങളുടേ നാദം കേ
ട്ടാൽ ഏതു മനുഷ്യനും സ്വൎണ്ണവിഗ്രഹത്തിന്നു നമസ്കരിച്ചു വീഴേണം എ
</lg> [ 354 ] <lg n="൧൧"> ന്നും, വീണു നമസ്കരിക്കാത്തവൻ എരിയുന്ന തീച്ചൂളയുടേ നടുവിൽ
</lg><lg n="൧൨"> എറിയപ്പെടും എന്നും രാജാവേ നീ കല്പന വെച്ചുവല്ലോ. ബാബേൽ
നാടു നടത്തിപ്പാൻ നീ ആക്കിയ യഹൂദാപുരുഷന്മാർ ഉണ്ടു, ശദ്രക് മേശ
ക് അബ്ദനഗോ എന്നവർ തന്നേ, ഈ പുരുഷന്മാർ നിന്നെ കൂട്ടാക്കുന്നി
ല്ല, നിന്റേ ദേവകളെ സേവിക്കുന്നില്ല നീസ്ഥാപിച്ച സ്വൎണ്ണവിഗ്രഹ
</lg><lg n="൧൩"> ത്തിന്നു നമസ്കരിക്കുന്നതും ഇല്ല. എന്നാറേ കോപവും
ഊഷ്മാവും പൂണ്ടു ശദ്രക് മേശക് അബ്ദനഗോ എന്നവരെ കൊണ്ടുവരു
വാൻ കല്പിച്ചപ്പോൾ ആ പുരുഷന്മാരെ രാജാവിന്മുമ്പിൽ വരുത്തി.
</lg><lg n="൧൪"> നബുകദ്രേചർ അവരോട് ഉത്തരം പറഞ്ഞു:ഹേ ശദ്രക് മേശക് അബ്ദ
നഗോ എന്നവരേ എൻ ദേവരെ സേവിക്കാത്തതും ഞാൻ നിറുത്തിയ
സ്വൎണ്ണവിഗ്രഹത്തിന്നു നമസ്കരിയാത്തതും നിങ്ങളുടേ അഭിപ്രായം ത
</lg><lg n="൧൫">ന്നേയോ? ഇപ്പോൾ കൊമ്പു മുരളി വീണ കിന്നരം തമ്പുർ സഞ്ചിക്കു
ഴൽ മുതലായ വാദ്യങ്ങളുടേ നാദം കേട്ട ഉടനേ ഞാൻ ഉണ്ടാക്കിയ വിഗ്ര
ഹത്തിനു നിങ്ങൾ വീണു നമസ്കരിച്ചാൽ (കൊള്ളാം), നമസ്കരിയാതേ
നില്ക്കിലോ തൽക്ഷണം എരിയുന്ന തീച്ചൂൾനടുവിൽ എറിയപ്പെടും.
പിന്നേ എൻ കയ്യിൽനിന്നു നിങ്ങളെവിടുവിക്കുന്ന ദേവൻ ആർ?
</lg><lg n="൧൬">എന്നതിന്നു ശദ്രക് മേശക് അബ്ദനഗോ എന്നവർ രാജാവോട് ഉത്തരം
പറഞ്ഞു: നബുകദ്രേചരേ ഇതിനു പ്രതി പറവാൻ ഞങ്ങൾക്ക് ആവ
</lg><lg n="൧൭">ശ്യം തോന്നുന്നില്ല; ഞങ്ങൾ സേവിക്കുന്ന ദൈവത്തിന്നു ഞങ്ങളെ വി
ടുവിപ്പാൻ കഴിയും എങ്കിൽ എരിയുന്ന തീച്ചൂളയിൽനിന്നും നിന്റേ കൈ
</lg><lg n="൧൮">യിൽനിന്നും വിടുവിക്കും, രാജാവേ, അല്ലെന്നുവരികിൽ ഞങ്ങൾ നി
ന്റേ ദേവകളെ സേവിക്ക ഇല്ല നീ സ്ഥാപിച്ച സ്വൎണ്ണവിഗ്രഹത്തിന്നു
നമസ്കരിക്കയും ഇല്ല എന്നു രാജാവ് അറിവൂതാക.
</lg>

<lg n="൧൯"> അപ്പോൾ നബുകദ്രേചർ ക്രോധപൂൎണ്ണനായി ശദ്രക് മേശക് അബ്ദന
ഗോ എന്നവൎക്കു നേരേ മുഖഭാവം മാറീട്ടു ചൂളത്തീ മൂട്ടുവാൻ തോന്നിയ
</lg><lg n="൨൦"> തിൽ ഏഴ് ഇരട്ടിയായി മൂട്ടുവാൻ ഉത്തരമായി കല്പിച്ചു. അവന്റേ പ
ടയിലേ പ്രാപ്തവീരന്മാരായ പുരുഷന്മാരോടുശദ്രക് മേശക് അബ്ദനഗോ
എന്നവവരെ കെട്ടീട്ടു എരിയുന്ന തീച്ചൂളയിൽ എറിവാൻ ചൊല്ലിയാറേ,
</lg><lg n="൨൧"> ഈ മൂവരെ ഉടുത്ത കമീസ് തുണി പുറങ്കുപ്പായം തുടങ്ങിയുള്ള വസ്ത്രങ്ങ
</lg><lg n="൨൨">ളോടും കെട്ടി എരിയുന്ന തീച്ചൂളനടുവിൽ ചാടികളഞ്ഞു. അതുകൊണ്ടു
രാജാവിൻ മൊഴി നിഷ്കൎഷിച്ചതും ചൂള അത്യന്തം മൂട്ടിയതും ആകയാൽ
ശദ്രക് മേശക് അബ്ദനഗോ എന്നവരെ കയറ്റുന്ന പുരുഷന്മാരെ അഗ്നി
</lg> [ 355 ] <lg n="൨൩"> ജ്വാല കൊന്നു. ശദ്രക് മേശക് അബ്ദനഗോ എന്ന മൂവരോ എരിയു
ന്ന തീച്ചൂളനടുവിൽ കെട്ടപ്പെട്ടവരായി വീണു.

</lg>

<lg n="൨൪"> അനന്തരം നബുകദ്രേചർരാജാവ് സ്ത്ംഭിച്ചു ബദ്ധപ്പെട്ട് എഴുനീറ്റു
അമാത്യന്മാരോടു: നാം മൂന്നു പുരുഷന്മാരെ കെട്ടീട്ടല്ലോ തീനടുവിൽ ചാ
ടിയതു? എന്നു ചോദിച്ച്തിന്നു: സത്യം തന്നേ രാജാവേ! എന്ന് അവർ
</lg><lg n="൨൫"> രാജാവോട് ഉത്തരം പറഞ്ഞു. ഇതാ ഞാൻ നാലു പുരുഷന്മാർ കെട്ടഴി
ഞ്ഞു തീയൂടേ നടക്കുന്നതു കാണുന്നു, അവൎക്ക് ഒരു കേടും ഇല്ല, നാലാമന്റേ
രൂപമോ ഒരു ദേവപുത്രനോട് ഒക്കുന്നു എന്ന ഉത്തരം പറഞ്ഞ ശേഷം,
</lg><lg n="൨൬"> നബുകദ്രേചർ എരിയുന്ന തീച്ചൂളയുടേ വതില്ക്ക് അടുത്തു ചെന്നു: ശദ്ര
ക് മേശക് അബ്ദനഗോ എന്ന ഉന്നത ദേവരുടേ ദാസന്മാരായുള്ളോരേ
പുറപ്പെട്ടു വരുവിൻ എന്ന് ഉത്തരം പറഞ്ഞു. ഉടനേ ശദ്രക് മേശക്
</lg><lg n="൨൭"> അബ്ദനഗോ എന്നവർ തീയിൽനിന്നു പുറപ്പെട്ടു വന്നു.- അപ്പോൾ
ക്ഷത്രപന്മാർ മാടമ്പിനാടുവാഴികൾ രാജാവിൻ അമാത്യന്മാരും ഒന്നിച്ചു
കൂടി ആ പുരുഷന്മാരെ നോക്കി അവരുടെ ദേഹങ്ങളിൽ തീക്ക് അധി
കാരം ഇല്ലാഞ്ഞു തലമുടി കരിഞ്ഞതും ഇല്ല കമീസിന്നു മാറ്റവും ഇല്ല തീ
മണം അവരിൽ തട്ടിയതും ഇല്ല എന്നു കണ്ടു.

</lg>

<lg n="൨൮"> നബുകദ്രേചർ ഉത്തരം പറഞ്ഞു: ശദ്രക് മേശക് അബ്ദനഗോ എന്ന
വരുടേ ദൈവം സ്തുതിക്കപ്പെടാവു, അവൻ തന്റേ ദൂതനെ അയച്ചു ത
ന്നിൽ ആശ്രയിച്ചു രാജാവിൻ കല്പനയെ മാറ്റി സ്വന്തദൈവത്തെ അ
ല്ലാതേ ഒരു ദേവരേയും സേവിച്ചു നമസ്കരിയാതവണ്ണം ദേഹങ്ങളെ
</lg><lg n="൨൯"> കൊടുത്തുവിട്ട ദാസന്മാരെ വിടുവിച്ചുവല്ലോ. എന്നിൽനിന്നു ഒരു തീൎപ്പു
വെച്ചു കിടക്കുന്നിതു: യാതൊരു വംശഗോത്രഭാഷക്കാരനും ശദ്രക് മേ
ശക് അബ്ദനഗോ എന്നവരുടേ ദൈവത്തിന്ന് എതിരേ പിഴ പറ
ഞ്ഞാൽ അവൻ ശകലീഭവിക്കയും വീടു കാഷ്ഠസ്ഥാനം ആകയും ചെയ്യും;
ഈ വിധത്തിൽ ഉദ്ധരിപ്പാൻ കഴിയുന്ന മറ്റൊരു ദേവർ സാക്ഷാൽ
</lg><lg n="൩൦"> ഇല്ലല്ലോ. എന്നാറേ രാജാവു ശദ്രക് മേശക് അബ്ദനഗോ എന്നവരെ
ബാബേൽനാട്ടിൽ ഭാഗ്യം സാധിപ്പിക്കയും ചെയ്തു.

</lg>

൪. അദ്ധ്യായം.

(൩, ൩൧) രാജാവു പ്രജകൾക്ക് അറിയിക്കുന്നതു (൪,൧) താൻ കണ്ടൊരു
സ്വപ്നത്താൽ ക്ലേശിച്ചാറേ (൧൬)ദാനിയേൽ പൊരുൾ തിരിച്ചപ്രകാരം (൨൫)
ഏഴുമാസത്തേഭാന്തിപിടിച്ചശേഷം (൩൧)ദൈവം രക്ഷിച്ച വിവരം. [ 356 ] <lg n="൩, ൩൧"> നബുകദ്രേചർരാജാവു സൎവ്വഭൂമിയിലും പാൎക്കുന്ന സകലവംശഗോ
൩൨ത്ര ഭാഷകൾക്കും (എഴുതുന്നതു): നിങ്ങളുടേ സമാധാനം വലുതാക! ഉന്ന
തദൈവം എന്നോടു ചെയ്ത അടയാളങ്ങളേയും അത്ഭുതങ്ങളേയും ഗ്രഹി
</lg><lg n="൩൩"> പ്പിക്കുന്നതു നന്ന് എനിക്കു തോന്നി. അവന്റേ അടയാളങ്ങൾ എ
ത്ര വലിയവ! അത്ഭുതങ്ങൾ എത്ര ഉരത്തവ! അവന്റേ രാജ്യം സദാതന
</lg><lg n="൪, ൧"> രാജ്യം, വാഴ്ച തലമുറ തലമുറയോളവും ഉള്ളതു.— നബുകദ്രേചർ എന്ന
ഞാൻ എൻ ഭവനത്തിൽ സ്വസ്ഥമായും മന്ദിരത്തിൽ തഴെച്ചും പാൎത്തു.
</lg><lg n="൨"> ഞാൻ ഒരു സ്വപ്നം കണ്ടത് എന്നെ ഭയപ്പെടുത്തി, എന്റേ കിടക്ക
</lg><lg n="൩"> മേലേ നിനവുകളും തലയിലേ ദൎശനങ്ങളും എന്നെ അരട്ടി. സ്വപ്നത്തി
ന്റേ അൎത്ഥം അറിയിപ്പാൻ ബാബേലിലേ വിദ്വാന്മാരെ ഒക്കയും
</lg><lg n="൪"> എന്റേ മുമ്പിൽ പൂകിപ്പാൻ എന്നിൽനിന്നു കല്പന ആയാറേ, ശാസ്ത്രി
കൾ മന്ത്രവാദികൾ കല്ദയർ ജ്യോതിഷാരികളും വന്നു ഞാൻ സ്വപ്നത്തെ
അവരോടു പറഞ്ഞു അവർ അൎത്ഥത്തെ അറിയിച്ചതും ഇല്ല, ഒടുവിൽ ദാ
൫നിയേൽ എൻ മുമ്പിൽ വരും പൎയ്യന്തം തന്നേ. ആയവന്നു എൻ ദേവ
രുടേ നാമപ്രകാരം ബലച്ചചർ എന്ന പേരും വിശുദ്ധദേവകളുടേ ആ
</lg><lg n="൬"> ത്മാവും ഉണ്ടു. അവനോടു ഞാൻ സ്വപ്നത്തെ പറഞ്ഞിതു: ശാസ്ത്രിമുമ്പ
നായ ബലച്ചചരേ നിന്നിൽ വിശുദ്ധദേവകളുടേ ആത്മാവ് ഉണ്ടെന്നും
ഒരു രഹസ്യവും നിന്നെ വലെക്കുന്നില്ല എന്നും അറിയുന്നു. ഞാൻ കണ്ട
</lg><lg n="൭"> സ്വപ്നദൎശശനങ്ങളേയും അൎത്ഥത്തെയും പറക. കിടക്കമേലേ എൻ തല
യിലേ ദൎശനങ്ങൾ ആവിതു: ഞാൻ നോക്കിയാറേ ഇതാ ഭൂമിയുടെ നടു
൮വിൽ ഒരു വൃക്ഷം വളരേ ഉയരമുള്ളതു. വൃക്ഷം വളൎന്നു ഉരത്തുപോന്നു
ഉയൎച്ച വാനത്തോളം എത്തി സൎവ്വഭൂമിയുടേ അറ്റംവരേ കാണായിവന്നു.
</lg><lg n="൯"> അതിൻ ഇല സുന്ദരവും ഫലം മികെച്ചതും അതിങ്കിൽ ഉള്ള ഏവറ്റിനും
ആഹാരം (പോരുന്നതും) ആയി, അതിൻ കീഴേ വയലിലേ മൃഗം തണ
ലത്ത് ഇരിക്കുന്നു, കൊമ്പുകളിൽ വാനപക്ഷികൾ പാൎക്കും, അതിൽനി
൧൦ന്നു സകലജഡവും ഉപജീവിക്കും.കിടക്കമേലേ എൻ തലയിലേ ദൎശ
നങ്ങളിൽ കണ്ടിതു: അതാ ജാഗരിക്കുന്നൊരു വിശുദ്ധൻ സ്വൎഗ്ഗത്തിൽ
</lg><lg n="൧൧"> നിന്ന് ഇഴിഞ്ഞു, ഉറക്കേ വിളിച്ചു പറഞ്ഞു: ഹോ വൃക്ഷത്തെ വെട്ടി
യിട്ടു കൊമ്പുകളെ അറുത്തു ഇലയെ ഉരിച്ചു ഫലത്തെ ചിതറിച്ചുകള
വിൻ, അതിൻ കീഴിൽനിന്നു മൃഗങ്ങളും കൊമ്പുകളിൽനിന്നു പക്ഷിക
</lg><lg n="൧൨">ളും മണ്ടിപ്പോക! എങ്കിലും വേരുകളുടേ കുറ്റിയെ ഭൂമിയിൽ വിട്ടേ
പ്പിൻ, വയലിലേ ഇളമ്പുല്ലിൽ, ഇരിമ്പും ചെമ്പുംകൊണ്ടുള്ള കെട്ടുകളോ
</lg> [ 357 ] <lg n="">ടേതാനും; വാനത്തിലേ മഞ്ഞിനാൽ നനെഞ്ഞും ഭൂമിയുടേ സസ്യാദി
</lg><lg n="൧൩"> യിൽ അവന്നു ഓഹരി മൃഗങ്ങളോടുകൂടിയും ഇരിക്ക! അവന്റേ ഹൃദ
യം മാനുഷത്വം വിട്ടുമാറീട്ടു മൃഗഹൃദയം അവനു കൊടുക്കപ്പെടും, ഇങ്ങ
</lg><lg n="൧൪"> നേ ഏഴു കാലം അവന്മേൽ കഴിയും. ജാഗരിക്കുന്നവരുടേ തീൎപ്പിൽ ഈ
ദൂത് ഉളവായി, ഈ സംഗതി വിശുദ്ധന്മാരുടേ കല്പന അത്രേ,
മനുഷ്യരുടേ രാജ്യത്വത്തിൽ അത്യുന്നതൻ ഭരിക്കുന്നു എന്നും തനിക്കു തെ
ളിഞ്ഞവന് അതിനെ കൊടുക്കുന്നു എന്നും മനുഷ്യരിൽ അതിനീചനെ
അതിലേക്ക് ഉയൎത്തുന്നു എന്നും ജീവികൾ അറിവാൻ തക്കവണ്ണമേ.
</lg><lg n="൧൫"> ഈ സ്വപ്നത്തെ നബുകദ്രേചർരാജാവായ ഞാൻ കണ്ടു, ബലച്ചചരേ നീ
അൎത്ഥം പറക, എന്റേ രാജ്യത്തിലേ സകലവിദ്വാന്മാൎക്കും അൎത്ഥം അറി
യിപ്പാൻ കൂടായല്ലോ, വിഴുദ്ധദേവകളുടെ ആത്മാവ് നിന്നിൽ ഇരിക്ക
യാൽ നിനക്കേ കൂടു.

</lg>

<lg n="൧൬"> എന്നാറേ ബലച്ചചർ എന്നുള്ള ദാനിയേൽ ഒരു നിമിഷം സ്തംഭിച്ചു
അവന്റേവിചാരങ്ങൾ അവനെ അരട്ടിയപ്പോൾ രാജാവ് ഉത്തരം പറ
ഞ്ഞു: ബലച്ചചരേ സ്വപ്നവും അതിന്റേ അൎത്ഥവും നിന്നെ അരട്ടരുതേ.
എന്നതിന്നു ബലച്ചചർ പറഞ്ഞു: എന്റേ യജമാനനേ, സ്വപ്നം നിന്റേ
</lg><lg n="൧൭"> പകയൎക്കും അർത്ഥം നിൻ മാറ്റാന്മാൎക്കും ആക! വൃക്ഷം വളൎന്നു ഉരത്തു
</lg><lg n="൧൮"> വാനത്തോളം എത്തി ഉയൎന്നു സൎവ്വഭൂമിക്കും കാണായി, ഇല സുന്ദരവും
ഫലം മികെച്ചതുമായി ഏവറ്റിന്നും ആഹാരം എത്തിക്കുന്നതായി കീഴിൽ
</lg><lg n="൧൯"> വയലിലേ മൃഗം പാൎത്തു കൊമ്പുകളിൽ വാനപ്പക്ഷികൾ അമൎന്നും, ഇ
ങ്ങനേ കണ്ടൊരു വൃക്ഷം നീ തന്നേ രാജാവേ. നീ അല്ലോ വളൎന്നു ഉരത്തു
നിന്റേ വലിപ്പം വലുതായി വാനത്തോളവും നിന്റേ വാഴ്ച ഭൂമിയറ്റ
</lg><lg n="൨൦"> ത്തോളവും എത്തി. പിന്നേ ജാഗരിക്കുന്നൊരു വിശുദ്ധൻ സ്വൎഗ്ഗത്തിൽ
നിന്ന് ഇഴഞ്ഞൂ, ഹോ വൃക്ഷത്തെ വെട്ടിയിട്ടു കൊടുപ്പിൻ, എങ്കിലും വേരു
കളുടേ കുറ്റിയെ വിട്ടേപ്പിൻ, ഇരിമ്പു ചെമ്പു കെട്ടുകളോടേ വയലീലേ
പുല്ലിൽ (ആക), വാന മഞ്ഞിനാൽ നനഞ്ഞും വയലിലേ മൃഗത്തോടു
കഴിച്ചും(കൊൾക), അവന്മേൽ ഏഴുകാലം കഴിവോളമേ എന്നു പറഞ്ഞ
</lg><lg n="൨൧"> പ്രകാരം രാജാവു കണ്ടതിന്റേ അൎത്ഥമാവിതു: രാജാവേ, എന്റേ യജ
മാനനായ രാജാവിന്നു തട്ടുന്നൊരു അത്യുന്നതന്റേ തീൎപ്പു എന്തെന്നാൽ:
</lg><lg n="൨൨"> നിന്നെ മനുഷ്യരിൽനിന്ന് ആട്ടിക്കളയും, വയലിലേ മൃഗത്തോടേ പാ
ൎപ്പ് ഉണ്ടാകും, കാളകൾ കണക്കേ നിന്നെ സസ്യാദികളെ തീറ്റുകയും
വാനത്തിലേ മഞ്ഞുകൊണ്ടു നിന്നെ നനെപ്പിക്കയും ഇങ്ങനേ നിന്റേ
</lg> [ 358 ] <lg n="">മേൽ ഏഴു കാലം കഴികയും ചെയ്യും, മനുഷ്യരുടേ രാജത്വത്തിൽ അ
ത്യുന്നതൻ ഭരിക്കുന്നു എന്നും തനിക്കു തെളിഞ്ഞവന് അതിനെ കൊടുക്കു
</lg><lg n="൨൩"> ന്നു എന്നും നീ അറിവോളമേ. വൃക്ഷത്തിൻ വേരുകളുടേ കുറ്റിയെ വി
ട്ടേപ്പാൻ കല്പിച്ചതോ: ഭരിക്കുന്നതു സ്വൎഗ്ഗം തന്നേ എന്നു നീ അറിയുന്ന
</lg><lg n="൨൪"> തുമുതൽ നിന്റേ രാജത്വം നിനക്ക് എഴുനീല്ക്കും. ആയതുകൊണ്ടു രാ
ജാവേ എന്റേ മന്ത്രണം രുചിപ്പൂതാക: നിന്റേ സ്വസ്ഥതെക്കു സ്ഥിര
ത വരേണ്ടുകിൽ നിന്റേ പാപങ്ങളെ നീതിയാലും അക്രമങ്ങളെ ദീന
രിൽ കനികയാലും വേർവിടുവിത്താലും!

</lg>

<lg n="൨൫. ൨൬ ">നബുകദ്രേചർരാജാവിന്ന് അത് എല്ലാം തട്ടി. പന്ത്രണ്ടുമാസം ക
ഴിഞ്ഞ ശേഷം അവൻ ബാബേലിൽ രാജമന്ദിരത്തിന്മേൽ നടന്നുകൊ
</lg><lg n="൨൭"> ള്ളുമ്പോൾ, രാജാവു പറഞ്ഞു തുടങ്ങി: എന്റേ അധികാരബലത്തിനാ
ലും പ്രതാപത്തിൻ യശസ്സിന്നായും ഞാൻ രാജാലയമാക്കിത്തീൎത്ത വലിയ
</lg><lg n="൨൮"> ബാബേൽ ഇതല്ലയോ? ഈ വാക്കു രാജാവിൻ വായിലാകുമ്പോൾ ത
ന്നേ വാനത്തിൽനിന്നു ഒരു ശബ്ദം വീണിതു: നബുകദ്രേചർരാജാവേ
</lg><lg n="൨൯"> നിന്നോടു പറഞ്ഞുകിടക്കുന്നിതു: രാജത്വം നിന്നെ വിട്ടു നീങ്ങി; നി
ന്നെ മനുഷ്യരിൽനിന്നു ആട്ടിക്കളയും മൃഗങ്ങളോടു നിന്റേ പാൎപ്പാകും
കാളകൾകണക്കേ നിന്നെ സസ്യാദികൾ തീറ്റും, മനുഷ്യരുടെ രാജത്വ
ത്തിൽ അത്യുന്നതൻ ഭരിക്കുന്നു എന്നും തനിക്കു തെളിഞ്ഞവന്ന് അതിനെ
കൊടുക്കുന്നു എന്നും നീ അറിവോളം ഏഴുകാലം നിന്റേ മേൽ കഴിയും.
</lg><lg n="൩൦"> എന്നുള്ളക്ഷൺത്തിൽ തന്നേ ആ വാക്കു നബുകദ്രേചരിന്മേൽ നിവൃത്തി
യായി: അവൻ മനുഷ്യരിൽനിന്ന് ആട്ടപ്പെട്ടു കാളകൾ കണക്കേ സസ്യാ
ദി തിന്നും, അവന്റേ രോമം കഴുകിൻ തൂവൽ പോലേയും നഖങ്ങൾ
പക്ഷിനഖം പോലേയും വളരുവോളം അവന്റേ ദേഹം വാനത്തിൻ
മഞ്ഞുകൊണ്ടു നനഞ്ഞുപോരുകയും ചെയ്തു.

</lg>

<lg n="൩൧"> ആ ദിവസങ്ങൾ തികഞ്ഞപ്പോൾ നബുകദ്രേചരാകുന്ന ഞാൻ കണ്ണുക
ളെ സ്വൎഗ്ഗത്തിലേക്ക് ഉയൎത്തി ബോധം എനിക്കു മടങ്ങി അത്യുന്നതനെ
ഞാൻ സ്തുതിച്ചു എന്നേക്കും ജീവിക്കുന്നവനെ പുകണ്ണു കീൎത്തിച്ചു, അവ
ന്റേ വാഴ്ച എന്നേക്കും ഉള്ള വാഴ്ച രാജത്വം തലമുറതലമുറയോളം ഉള്ള
൩൨തും അല്ലോ. ഭൂമിയിൽ പാൎക്കുന്നവർ ഒക്കയും ഇല്ലായ്മ എന്നു മതിക്കപ്പെ
ടുന്നു, സ്വൎഗ്ഗസൈന്യത്തിലും ഭൂവാസികളിലും അവൻ തൻ ഇഷ്ടപ്രകാ
രം ചെയ്യുന്നു, അവന്റേ കൈക്ക് അടിച്ചു നീ എന്തു ചെയ്യുന്നു? എന്ന്
</lg><lg n="൩൩"> അവനോടു പറയുന്നവനും ഇല്ല. ആ സമയം എൻ ബോധം മടങ്ങി
</lg> [ 359 ] <lg n="">വന്നു എൻ രാജത്വത്തിൻ യശസ്സിന്നായി എന്റേ പ്രതാപവും ശോഭയും
മടങ്ങിച്ചേൎന്നു; എന്റേ അമാത്യന്മാരും മഹത്തുക്കളും എന്നെ അന്വേഷി
ച്ചു എന്റേ രാജത്വത്തിൽ ഞാൻ യഥാസ്ഥാനമായി അതിശയമഹത്വ
</lg><lg n="൩൪"> വും എനിക്കു കൂട്ടപ്പെട്ടു. ഇന്നു നകദ്രേചർ ആകുന്ന ഞാൻ സ്വൎഗ്ഗ
രാജാവിനെ കീൎത്തിച്ച് ഉയൎത്തി ബഹുമാനിക്കുന്നു, അവന്റേ സകല
പ്രവൃത്തി സത്യവും അവന്റേ വഴികൾ ന്യായവും ഡംഭിൽ നടക്കുന്ന
വനെ താഴ്ത്തുവാൻ അവൻ പ്രാപ്തനും ആക നിമിത്തമേ.

</lg>

൫. അദ്ധ്യായം.

ബേൽശചർ എന്ന ഇളയരാജാവിൻ സഭ്യെക്കു (൫) ദൈവാൽ കുഴക്കു
തട്ടിയപ്പോൾ (൧൩)ദാനിയേൽ ശാസിച്ചു (൨൫)ഭാവിയെ അറിയിച്ച്തു.

<lg n="൧"> ബേൽശചറാജാവു തന്റേ ആയിരം മഹത്തുക്കൾക്കു വലിയ വിരു
</lg><lg n="൨"> ന്നൂൺ കഴിച്ചു ആയിരം പേരുടേ മുമ്പിൽ വീഞ്ഞു കുടിച്ചു. ബേൽശ
ചർ വീഞ്ഞു രുചിക്കുമ്പോൾ അപ്പനായ നബുകദ്രേചർ യരുശലേമിലേ
മന്ദിരത്തുനിന്ന് എടുത്തു വരുത്തിയ പൊൻവെള്ളിപാത്രങ്ങളെ കൊ
ണ്ടുവരുവാൻ കല്പിച്ചു, രാജാവും അവന്റേ മഹത്തുക്കളും രാണിമാരും
</lg><lg n="൩"> വെപ്പാട്ടികളും അവറ്റിൽ കുടിക്കേണം (എന്നു ഭാവിച്ചു). ഉടനേ യരു
ശലേമിലേ ദേവാലയമന്ദിരത്തിൽനിന്ന് എടുത്ത പൊൻപാത്രങ്ങളെ
കൊണ്ടുവന്നു രാജാവും അവന്റേ മഹത്തുക്കളും രാണിമാരും വെപ്പാട്ടി
൪കളും അവറ്റിൽ കുടിച്ചു. കുടിക്കുമ്പോൾ പൊൻവെള്ളിയും ചെമ്പ്
ഇരിമ്പും മരംകല്ലുംകൊണ്ടുള്ള ദേവകളെ കീൎത്തിച്ചു.

</lg>

<lg n="൫"> ആ ക്ഷണത്തിൽ മാനുഷക്കൈവിരലുകൾ പുറപ്പെട്ടു വിളക്കുതണ്ടി
ന്നു നേരേ രാജമന്ദിരഭിത്തിയുടേ കുമ്മായത്തിന്മേൽ എഴുതി; എഴുതുന്ന
</lg><lg n="൬"> കയ്യിൻ അറ്റത്തെ രാജാവു കണ്ട ഉടനേ മുഖശോഭ മങ്ങി, അവന്റേ
വിചാരങ്ങൾ അവനെ അരട്ടുകയാൽ അരയുടേ ഏപ്പുകൾ അഴിഞ്ഞു മുട്ടു
</lg><lg n="൭"> കൾ തമ്മിൽ മുട്ടിപ്പോയി. രാജാവു മന്ത്രവാദികൾ കല്ദയർ ജ്യൊതി
ഷാരികളെയും വരുത്തുവാൻ ഉറക്കേ വിളിച്ചപ്പോൾ ബാബേലിലേ വി
ദ്വാന്മാരോടു രാജാവു ഉത്തരം പറഞ്ഞിതു: ഈ എഴുത്തു ആരെങ്കിലും വാ
യിച്ച് അൎത്ഥത്തെ എന്നെ ഉണൎത്തിച്ചാൽ അവൻ രക്താംബരവും കഴു
</lg><lg n="൮"> ത്തിൽ പൊന്മാലയും അണിഞ്ഞു രാജ്യത്തു മൂന്നാമനായി ഭരിക്കും. എന്നാ
റേ രാജാവിന്റേ വിദ്വാന്മാർ എല്ലാവരും അകമ്പുക്കിട്ടും എഴുത്തു വായി
</lg> [ 360 ] <lg n="൯"> പ്പാനും അൎത്ഥത്തെ രാജാവോട് അറിയിപ്പാനും കഴിഞ്ഞില്ല. അപ്പോൾ
ബേൽശചർരാജാവ് അത്യന്തം മെരിണ്ടു മുഖശോഭമങ്ങി അവന്റേ മഹ
</lg><lg n="൧൦"> ത്തുക്കളും തത്രപ്പെട്ടു പോയി.— രാജാവിന്റേയും മഹത്തുക്കളുടേയും
വാക്കുകൾ ഹേതുവായി (മൂത്ത) രാജ്ഞി അടിയന്തരശാലയിൽ ചെന്നു.
രാജ്ഞി പറഞ്ഞു: രാജാവേ എന്നേക്കും വാഴുക! വിചാരങ്ങൾ നിന്നെ
</lg><lg n="൧൧"> അരട്ടരുതു മുഖശോഭമാറുകയും അരുതു. വിശുദ്ധദേവകളുടെ ആത്മാ
വുള്ള ഒരു പുരുഷൻ നിന്റേ രാജ്യത്ത് ഉണ്ടു, നിന്റേ അപ്പന്റേ നാ
ളുകളിൽ ദിവ്യദൃഷ്ടിയും വിവേകവും ദേവകളുടേ ജ്ഞാനത്തിന് ഒത്ത
ജ്ഞാനവും അവനിൽ കാണായിവന്നു; നിന്റപ്പനായ നബുകദ്രേചർ
രാജാവ് അവനെ ശാസ്ത്രികൾ മന്ത്രവാദികൾ കല്ദയർ ജ്യോതിഷാരി
</lg><lg n="൧൨"> കൾക്കും മുമ്പനാക്കിവെച്ചു നിന്റപ്പൻ രാജാവേ, രാജാവു ബലച്ചചർ
എന്ന പേർ വിളിച്ചുള്ള ആ ദാനിയേലിൽ അതിശയാത്മാവും സ്വപ്നങ്ങ
ളെ പൊരുൾ തിരിക്ക കടങ്കഥകളെ തെളിയിക്ക നൂലാമാലയുടേ തുമ്പു
കിട്ടുക ഈ വകയിൽ അറിവും ബുദ്ധിയും കണ്ടെത്തുക നിമിത്തമേ. ഇ
പ്പോൾ ദാനിയേൽ വിളിക്കപ്പെടാവു, എന്നാൽ അൎത്ഥത്തെ ഉണർത്തിക്കും.

</lg>

<lg n="൧൩"> എന്നാറേ ദാനിയേൽ രാജാവിൻ മുമ്പിൽ കൊണ്ടുവരപ്പെട്ടപ്പോൾ
രാജാവു ദാനിയേലിനോടു ഉത്തരം പറഞ്ഞിതു: എൻ പിതാവായ രാജാ
വു യഹൂദയിൽനിന്നു വരുത്തിയ യഹൂദാപ്രവാസികളിൽ ഉള്ള ദാനി
</lg><lg n="൧൪"> യേൽ നീ അല്ലയോ? ദേവകളുടേ ആത്മാവ് നിങ്ങളിൽ ഉണ്ട് എന്നും
ദിവ്യദൃഷ്ടിയും വിവേകവും അതിശയജ്ഞാനവും നിങ്കൽ കാണാകുന്നു എ
</lg><lg n="൧൫">ന്നും നിന്നെച്ചൊല്ലി കേട്ടിട്ടുണ്ടു. ഇപ്പോൾ ഈ എഴുത്തു വായിച്ചു അ
ൎത്ഥത്തെ എനിക്ക് അറിയിപ്പാൻ മന്ത്രവാദികൾ മുതലായ വിദ്വാന്മാർ
എന്റേ മുമ്പിൽ വരുത്തിയാറേയും കാൎയ്യത്തിന്റേ അൎത്ഥം ഉണർത്തിപ്പാൻ
</lg><lg n="൧൬"> ആവത് ഇല്ല. പൊരുൾ തിരിപ്പാനും നൂലാമാലകളെ അഴിപ്പാനും നീ
പ്രാപ്തൻ എന്നു ഞാൻ കേട്ടു; ഇപ്പോൾ എഴുത്തിനെ വായിപ്പാനും അ
ൎത്ഥത്തെ അരിയിച്ചുതരുവാനും കഴിയും എങ്കിൽ നീ രക്താംബരവും കഴു
ത്തിൽ പൊന്മാലയും അണിഞ്ഞു രാജ്യത്തു മൂന്നാമനായി വാഴും.

</lg>

<lg n="൧൭">എന്നാറേ ദാനിയേൽ രാജാവിൻ മുമ്പിൽ ഉത്തരം പറഞ്ഞിതു: നിന്റേ
ദാനങ്ങൾ നിനക്ക് ഇരിക്ക, സമ്മാനങ്ങളെ മറ്റാൎക്കും കൊടുക്ക, എഴുത്തി
</lg><lg n="൧൮"> നെ രാജാവിനു വായിച്ചു അൎത്ഥത്തെ അറിയിച്ചു തരാം താനും. രാജാ
വായുള്ളോവേ! നിന്റേ പിതാവായ നബുക്ദ്രേചരിന്നു ഉന്നതദൈവം
</lg><lg n="൧൯"> രാജത്വവും വലിപ്പവും യശസ്സും പ്രാപ്തിയും നല്കി ഇരുന്നു. അവൻ
</lg> [ 361 ] <lg n="">നൽകിയ വലിപ്പത്തിന്നു സകലവംശഗോത്രഭാഷകളും വിറെച്ചു അവന്മു
മ്പിൽ ഭയപ്പെട്ടുനിന്നു; തോന്നുന്നവനെ അവൻ കൊന്നു തോന്നുന്നവനെ
ജീവിപ്പിക്കും, തോന്നുന്നവനെ അവൻ ഉയൎത്തി തോന്നുന്നവനെ താഴ്ത്തും.
</lg><lg n="൨൦"> അവന്റേ ഹൃദയം ഉയൎന്നു ആത്മാവു തിളപ്പോളം ഉറെച്ചപ്പോഴേക്കോ അ
</lg><lg n="൨൧"> വനെ രാജാസനത്തിൽനിന്നു നീക്കി യശസ്സും പൊക്കമായി, മനുഷ്യപു
ത്രന്മാരിൽനിന്ന് അവൻ ആട്ടപ്പെട്ടു ഹൃദയം മൃഗപ്രായമായി കാട്ടുകഴുതക
ളോടു കൂട പാൎപ്പും ഉണ്ടു, കാളകൾ കണക്കേ അവനേ സസ്യാദി തീറ്റും,
ദേഹം വാനമഞ്ഞുകൊണ്ടു നനയും മനുഷ്യരുടേ രാജത്വത്തിൽ ഉന്നത
ദൈവം ഭരിക്കുന്നു എന്നും തനിക്ക് തെളിഞ്ഞവന് അതിനെ കൊടുക്കു
</lg><lg n="൨൨"> ന്നു എന്നും അറിഞ്ഞുവരുവോളമേ. അവന്റേ പുത്രനായ ബേൽശചർ
</lg><lg n="൨൩"> എന്ന നീ ഇതൊക്കെയും അറിഞ്ഞിട്ടും ഹൃദയത്തെ താഴ്ത്താതേ, സ്വൎഗ്ഗനാ
ഥന്റേ മീതേ നിന്നെ തന്നേ ഉയൎത്തി, അവന്റേ ആലയത്തിലേ പാത്ര
ങ്ങളെ നിന്മുമ്പിൽ കൊണ്ടുവന്നു, നീയും നിന്റേ മഹുത്തുക്കളും രാണിമാ
രും വെപ്പാട്ടികളും അവറ്റിൽ വീഞ്ഞു കുടിച്ചു, പൊൻവെള്ളിയും ചെമ്പ്
ഇരിമ്പും മരംകല്ലും കൊണ്ടുള്ള ദേവകളെ കാണാത്തവർ കേൾക്കാത്ത
വർ അറിയാത്തവർ എങ്കിലും നീ സ്തുതിച്ചു, നിന്റേ ശ്വാസവും നിന്റേ
വഴികൾ ഒക്കയും തൃക്കയ്യിലുള്ള ദൈവത്തെ ബഹുമാനിയാതേ പോയി.
</lg><lg n="൨൪"> അപ്പോൾ അവന്മുമ്പിൽനിന്ന് ഈ കൈയറ്റം അയക്കപ്പെട്ടു ഈ എഴു
</lg><lg n="൨൫"> ത്തും വരെക്കപ്പെട്ടു.— വരെച്ച എഴുത്താവിതു: "മനേ മനേ തക്കേൽ
</lg><lg n="൨൬"> ഉഫൎസീൻ" (എണ്ണി എണ്ണി തൂക്കി തുണ്ടിച്ചു), വചനത്തിന്റേ അൎത്ഥ
മോ: "മനേ" എന്നാൽ ദൈവം നിന്റേ രാജത്വം എണ്ണി മുടിച്ചിരിക്കുന്നു.
</lg><lg n="൨൭"> "തെക്കേൽ" എന്നാൽ തുലാസ്സിൽ നിന്നെ തൂക്കിയിട്ടു കനക്കുറവു കാണായി.
</lg><lg n="൨൮"> "ഫരേസ്" എന്നാൽ നിന്റേ രാജ്യം തുണ്ടിക്കപ്പെട്ടു മാദായി പാൎസികൾക്കു
</lg><lg n="൨൯"> കൊടുക്കപ്പെടുന്നു.— എന്നാറേ ബേൽശചർ കല്പിക്കയാൽ ദാനിയേലി
നെ രക്താംബരവും കഴുത്തിൽ പൊന്മാലയും അണിയിച്ചു ഇവൻ രാജ്യ
</lg><lg n="൩൦"> ത്തു മൂന്നാമനായി ഭരിക്കുന്നവൻ ആക എന്നു ഘോഷിപ്പിച്ചു. ആ രാ
</lg><lg n="൩൧"> ത്രിയിൽ കല്ദയരാജാവായ ബേൽശചർ കൊല്ലപ്പെട്ടു, മാദായനായ ദാൎയ്യാ
വുസ്സ് അറുപത്തുരണ്ടു വയസ്സുള്ളവനായി രാജ്യത്തെ കൈക്കൊൾക
യും ചെയ്തു.
</lg> [ 362 ] ൬. അദ്ധ്യായം.

അസൂയക്കാരുടേ കൌശലത്താൽ (൧൦) ദാനിയേൽ സിംഹഗുഹയിൽ ആയി(൧൮)അത്ഭുതരക്ഷയോട് എത്തി.

<lg n="൨">സകലരാജ്യത്തിലും ഇരിക്കേണ്ടുന്ന നൂറ്റിരുപതു ക്ഷത്രപന്മാരെയും
</lg><lg n="൧"> ഇവൎക്കു മീതേ മൂന്നു പ്രധാനികളേയും ആക്കിവെക്കുന്നതു ദാൎയ്യാവുസ്സിന്നു
</lg><lg n="൨"> നന്നെന്നു തോന്നി. ഈ മൂവരിൽ ദാനിയേൽ ഒരുവൻ ആയി; ക്ഷത്ര
പന്മാർ രാജാവിന്നു ചേതം ഒന്നും വരായ്‌വാൻ ഇവൎക്കു കണക്കുബോധി
</lg><lg n="൩"> പ്പിക്കേണ്ടി ഇരുന്നു. ഈ ദാനിയേലിൽ അതിശയാത്മാവ് ഉണ്ടാകകൊ
ണ്ടു അവൻ (മറ്റേ) പ്രധാനികളേയും ക്ഷത്രപന്മാരെയും വെല്ലുന്നവ
നായി വിളങ്ങി, അവനെ സൎവ്വരാജ്യത്തിനും മേലാൾ ആക്കുവാൻ രാ
</lg><lg n="൪"> ജാവ് ഉന്നുകയും ചെയ്തു.— അപ്പോൾ (ചില) പ്രധാനികളും ക്ഷത്രപ
ന്മാരും രാജ്യകാൎയ്യത്തിൽ ദാനിയേലിന്മേൽ ഏശുന്ന ഹേതു അന്വേഷിച്ചു,
ഒരു ഹേതുവും ദൂഷ്യവും കണ്ടെത്തുവാൻ കഴിഞ്ഞതും ഇല്ല, അവൻ കേവ
ലം വിശ്വാസ്യനാകയാൽ ഒരു തെറ്റും ദൂഷ്യവും അവങ്കൽ കാണ്മാൻ ഇല്ല.
</lg><lg n="൫"> അന്നു ഈ പുരുഷന്മാർ (ആലോചിച്ചു): ഈ ദാനിയേലിൽ അവന്റേ
ദൈവധൎമ്മത്തെ സംബന്ധിച്ച് ഒഴികേ യാതൊരു ഹേതുവിനെയും
</lg><lg n="൬"> നാം കണ്ടെത്തുക ഇല്ല എന്നു ചൊല്ലി, പ്രധാനികളും ക്ഷത്രപന്മാരും
തിടുതിടേ രാജാവിനെ ചെന്നു കണ്ടു പറഞ്ഞിതു: ദാൎയ്യാവുസ്സ് രാജാവേ
</lg><lg n="൭"> എന്നേക്കും വാഴ്ക! മാടമ്പികൾ ക്ഷത്രപന്മാർ അമാത്യന്മാർ നാടുവാഴി
കൾ ഇങ്ങനേ രാജ്യത്തിലേ സകല പ്രധാനികളും ആലോചിച്ചു രാജാവ്
ഒരു വെപ്പു വെക്കയും നിഷ്കൎഷയോടു വിലക്കു കല്പിക്കയും വേണം (എ
ന്നു കണ്ടു); അതെന്ത് എന്നാൽ രാജാവേ മുപ്പതുദിവസത്തിനകം ആരെ
ങ്കിലും നിന്നോടു അല്ലാതേ യാതൊരു ദേവരോടോ മനുഷ്യനോടോ ഒരു
പ്രാൎത്ഥന ഇരന്നാലും അവൻ സിംഹങ്ങളുടേ ഗുഹയിൽ ചാടപ്പെടേണം;
</lg><lg n="൮"> ഇപ്പോൾ രാജാവേ ഈ വിലക്കിനെ സ്ഥിരമാക്കുകയും മാദായി പാൎസിക
ളുടെ നീക്കം വരാത്ത ധൎമ്മപ്രകാരം മാറ്റി കൂടാത്തോര് എഴുത്തു വരെ
</lg><lg n="൯"> ക്കേണമേ. എന്നതു കൊണ്ടു ദാൎയ്യാവുസ്സ്‌രാജാവു വിലക്കിന്റേ എഴു
ത്തിനെ വരെച്ചു.

</lg> <lg n="൧൦"> ഈ എഴുത്തു വരെച്ച വിവരം ദാനിയേൽ അറിഞ്ഞപ്പോൾ തന്റേ
വീട്ടിൽ പോയി, ആയതിന്നു മാളികമുറിയിൽ യരുശലേമിന്റേ ദിക്കിൽ
നോക്കുന്ന കിളിവാതിലുകൾ തുറന്നിരുന്നു. അവിടേ അവൻ മുമ്പേ
</lg> [ 363 ] പതിവായി ചെയ്തുവരികകൊണ്ടു ഇന്നും പകൽ മൂന്നു വട്ടം മുട്ടുകുത്തി
൧൧ തൻ ദൈവത്തിൻ മുമ്പിൽ പ്രാൎത്ഥിച്ചു വാഴ്ത്തി പോന്നു. അനതരം ആ
പുരുഷന്മാർ തിടുതിടേ വന്നു ദാനിയേൽ സ്വദൈവത്തോടു യാജിച്ചു കെ
൧൨ ഞ്ചുന്നതു കണ്ടെത്തി. ഉടനേ അവർ രാജാവിൻ മുമ്പിൽ അടുത്തു രാജ
വിലക്കു ചൊല്ലി പറഞ്ഞു: രാജാവേ മുപ്പതുദിവസത്തിനകം ആരെങ്കി
ലും നിന്നോടല്ലാതേ യാതൊരു ദേവരോടോ മനുഷ്യനോടോ ഇരുന്നാലും
അവൻ സിംഹങ്ങളുടെ ഗുഹയിൽ ചാടപ്പെടേണം എന്ന് ഒരു വിലക്ക്
വരെച്ച് ഇല്ലയോ? രാജാവ് ഉത്തരം പറഞ്ഞു: നീക്കം വരാത്ത മാദായി
൧൩ പാൎസിധൎമ്മപ്രകാരം ആ കാൎയ്യം നിൎണ്ണയം തന്നേ. എന്നാറേ അവർ രാ
ജാവോടു ഉത്തരം പറഞ്ഞു: രാജാവേ യെഹൂദാപ്രവാസികളിൽ ഉള്ള
ദാനിയേൽ നിന്നെയും നീ വരെച്ച വിലക്കിനെയും കുറികൊണ്ടവൻ
൧൪ അല്ല, പകൽ മൂന്നു വട്ടം തന്റേ പ്രാൎത്ഥന ഇരന്നു പോരുന്നു. എന്ന
വാക്കുകേട്ടാറേ രാജാവിനുള്ളിൽ വളരേ രസകേടായി ദാനിയേലിനെ
രക്ഷിപ്പാൻ മനം വെച്ചു നേരം അസ്തമിപ്പോളം അവനെ ഉദ്ധരിപ്പാൻ
൧൫ പ്രയത്നം കഴിച്ചു. അന്ന് ആ പുരുഷന്മാർ തിടുതിടേ രാജാവിനെ
ചെന്നു കണ്ടു രാജാവിനോടു പറഞ്ഞു: രാജാവേ അരചൻ വെച്ചയാതൊ
രു വിലക്കും തീൎപ്പും മാറ്റം വരാത്തത് എന്നു മാദായി പാൎസികൾക്കു വ്യ
൧൬ വസ്ഥ തന്നേ എന്നറിക. അപ്പോൾ രാജാവു കല്പിച്ചിട്ടു അവർ
ദാനിയേലിനെ വരുത്തി സിംഹഗുഹയിൽ ചാടിവിട്ടു: നീ നിരന്തരം
സേവിക്കുന്ന നിന്റേ ദൈവം നിന്നെ രക്ഷിക്കാക! എന്നു രാജാവു ദാ
൧൭ നിയേലിനോടു പറഞ്ഞു. കൊണ്ടുവന്നൊരു കല്ലിനെ ഗുഹയുടേ വാ
യിൻ മേൽ ഇട്ടപ്പോൾ ദാനിയേലിന്റേ അവസ്ഥെക്കു യാതൊരു മാറ്റം
തട്ടാതവണ്ണം രാജാവു തന്റേ മോതിരവും മഹത്തുക്കളുടേ മോതിരവും
൧൮ കൊണ്ടു മുദ്രയിട്ടു. ശേഷം രാജാവു നോറ്റുകൊണ്ടും പെണ്ണുങ്ങളെ അ
൧൯ ടുപ്പിക്കാതേ കണ്ടും രാത്രി കഴിച്ചു ഉറക്ക് ഒഴികയും ചെയ്തു.- പുലൎച്ചെ
ക്കു വെളുക്കുമ്പോൾ രാജാവ് എഴുനീറ്റു ബദ്ധപ്പെട്ടു സിംഹഗുഹയിലേ
൨൦ ക്കു ചെന്നു. ഗുഹയോട് അണഞ്ഞാറേ ദാനിയേലിനെ ദു:ഖശബ്ദത്തോ
ടേ വിളിച്ചു: ജീവനുള്ള ദൈവത്തിന്റേ ദാസനായ ദാനിയേലേ നീ
നിരന്തരം സേവിക്കുന്ന നിന്റേ ദൈവത്തിന്നു സിംഹങ്ങളിൽനിന്ന്
നിന്നെ രക്ഷിപ്പാൻ ആവതോ? എന്നു രാജാവു ദാനിയേലിനോടു പറഞ്ഞു.
൨൧ ദാനിയേൽ രാജാവോട് ഉരിയാടി: രാജാവേ എന്നേക്കും വഴുക!
൨൨ എൻ ദൈവം തന്റേ ദൂതനെ അയച്ചു സിംഹങ്ങൾക്കു വായ് അടെപ്പി
[ 364 ] <lg n="">ച്ചു എന്നെ ഉപദ്രവിക്കാദാക്കി. അവന്റേ മുമ്പിൽ എന്നിൽ നിൎമലത
കാണായതല്ലാതേ രാജാവേ നിനക്കും ഞാൻ പാതകം ചെയ്തവനായി
</lg><lg n="൨൩"> തോന്ന അല്ലോ. അപ്പോൾ രാജാവ് ഉള്ളം കൊണ്ട് ഏറ്റം സന്തോ
ഷിചു ദാനിയേലെ ഗുഹയിൽനിന്നു കരേറ്റുവാൻ കല്പിച്ചു; ദാനിയേൽ
ഗുഹയിൽനിന്നു കയറിവന്നപ്പോൾ സ്വദൈവത്തിൽ വിശ്വസിക്കകൊ
</lg><lg n="൨൪"> ണ്ടു കേട് ഒന്നും അവനിൽ കാണ്മാൻ ഇല്ല. രാജാവു കല്പിച്ചാറേ ദാനി
യേലിനെക്കൊണ്ട് ഏഷണി പറഞ്ഞ പുരുഷന്മാരെ വരുത്തിയ ഉടനേ
മക്കളും ഭാരങ്ങളുമായി സിംഹഗുഹയിൽ ചാടി; ആയവർ ഗുഹനില
ത്തോട് എത്തും മുമ്പേ സിംഹങ്ങൾ അവരെ പിടിച്ചുപറ്റി എല്ലാ എല്ലു
കളെയും നുറുക്കിക്കളഞ്ഞു.

</lg> <lg n="൨൫"> അനന്തരം ദാൎയ്യാവുസ്സ് രാജാവു ഭൂമിയിൽ പാൎക്കുന്ന സകലവംശഗോത്ര
</lg><lg n="൨൬"> ഭാഷകൾക്കും എഴുതിച്ചിതു: നിങ്ങളുടെ സമാധാനം വലുതാക! എന്റേ
രാജാധികാരത്തിൽ ഉൾപ്പെട്ട ഏവരും ദാനിയേലിന്റേ ദൈവത്തിങ്കൽ
വിറെച്ചു ഭയപ്പെടേണം എന്ന് എങ്കൽനിന്നു കല്പന വെച്ചു കിടക്കുന്നു.
അവനാകട്ടേ ജീവനുള്ളവനും എന്നേക്കും നിലനിൽക്കുന്നവനും ആകുന്ന
ദൈവം, അവന്റേ രാജ്യം നശിക്കാത്തതും വാഴ്ച അവസാനംവരേ ഉ
</lg><lg n="൨൭"> ള്ളതും തന്നേ. അവൻ രക്ഷിച്ച് ഉദ്ധരിക്കുന്നവനുംസ്വൎഗ്ഗത്തിലും ഭൂമി
യിലും അടയാളങ്ങളേയും അത്ഭുതങ്ങളേയും ചെയ്യുന്നവനും (അത്രേ);
ദാനിയേലിനെ സിംഹങ്ങളുടേ കയ്യിൽനിന്ന് അവൻ തന്നേ രക്ഷിച്ചു
</lg><lg n="൨൮"> സ്പഷ്ടം.- ഈ ദാനിയേൽ ദാൎയ്യാവുസ്സിന്റേ രാജത്വത്തിലും പാൎസികുരു
സ്സിന്റേ രാജത്വത്തിലും ഭാഗ്യം സധിച്ചുപോന്നു.

</lg>

II. ദാനിയേലിന്റേ ദൎശനവിവരം. (അ. ൭-൧൨.)

൭. അദ്ധ്യായം.

നാലു സാമ്രാജ്യങ്ങളെയും മശിഹാരാജത്വത്തെയും കണ്ടതിൻ (൧൫) അൎത്ഥ
ത്തെ വിവരിച്ചതു.

<lg n="൧"> ബാബേൽരാജാവായ ബേൽശചരിൻ ഒന്നാം ആണ്ടിൽ ദാനിയേൽ
ഒരു സ്വപ്നത്തെയും കിടക്കമേലേ തലയിലേ ദൎശനങ്ങളേയും കണ്ട
</lg><lg n="൨"> പ്പോൾ സ്വപ്നത്തെ എഴുതി കാൎയങ്ങളുടേ തുക വിവരിച്ചു. ദാനിയേൽ
വിവരിച്ചതു: രാക്കൂറ്റിൽ ഞാൻ ദൎശനത്തിൽ കണ്ടു, ഇതാ വാനത്തിൻ
</lg><lg n="൩"> കാറ്റുകൾ നാലും വങ്കടലിന്മേൽ തള്ളിയിട്ടപ്പോൾ, തമ്മിൽ ഭേദമായു

</lg> [ 365 ] <lg n="൪"> ള്ള നാലു വന്മൃഗങ്ങൾ കടലിൽനിന്നു കരേറിവന്നു. ഒന്നാമതു സിംഹ
ത്തിനു സമം, കഴുകിൻ ചിറകുകൾ ഉള്ളതു; ആയതിനെ നോക്കി തീ
രുംമുമ്പേ അതിൻ ചിറകുകൾ പൊരിക്കപ്പെട്ടു, പിന്നേ അതിനെ നില
ത്തുനിന്നു നിവൎത്തി മനുഷ്യനെപ്പോലേ കാലുകളിന്മേൽ നിറുത്തിയ ശേ
</lg><lg n="൫"> ഷം അതിനു മാനുഷഹൃദയം കൊടുക്കപ്പെട്ടു. അനന്തരം അതാ രണ്ടാ
മതു കരടിക്കു സദൃശമായ വേറൊരു മൃഗം; അത് ഒരു ഭാഗത്തു നിവിൎന്നും
വായിൽ പല്ലുകളുടേ ഇടയിൽ മൂന്നു വാരിയെല്ലുകളെ (പിടിച്ചും കണ്ടു)
അതിനോട് "എടീ എഴുനീറ്റു വളരേ മാംസം തിന്നുക!" എന്നു പറഞ്ഞു.
</lg><lg n="൬"> അതിൽ പിന്നേ ഞാൻ നോക്കിയപ്പോൾ അതാ പുള്ളിപ്പുലിക്ക് ഒത്ത
വേറൊന്നു, പുറത്തു പക്ഷിച്ചിറകു നാൽ ഉള്ളതു; ഈ മൃഗത്തിന്നു നാലു
</lg><lg n="൭"> തലകളും ഉണ്ട് (൫)ഭരണവും കൊടുക്കപ്പെട്ടു. അനന്തരം ഞാൻ രാത്രി
ദൎശനങ്ങളിൽ കണ്ടു: ഇതാ നാലാം മൃഗം ഭയങ്കരവും ഉരത്തതും അതൈശ
യബലവത്തും ആയതിന്നു വലിയ ഇരിമ്പുപല്ലുകൾ ഉണ്ടു, അതു തിന്നും
ചതെച്ചും ശേഷിപ്പിനെ കാലുകൾകൊണ്ടു ചവിട്ടിയും പോന്നു, മുമ്പേ
ഉള്ള സകലമൃഗങ്ങളിലും വ്യത്യാസമുള്ളതു, പത്തു കൊമ്പുകളും ഉണ്ടു.
</lg><lg n="൮"> ആ കൊമ്പുകളെ കുറികൊള്ളുമ്പോൾ ഇതാ അവറ്റിൻ ഇടയിൽ മറ്റൊ
രു ചെറുകൊമ്പു കയറി, ആദ്യക്കൊമ്പുകളിൽ മൂന്ന് അതിൻ മുമ്പിൽ
നിന്നു പൊരിക്കപ്പെട്ടപ്പോൾ അതാ മാനുഷക്കണ്ണിന്ന് ഒത്ത കണ്ണുകളും
</lg><lg n="൯"> വമ്പുകൾ ഉരെക്കുന്ന വായും ഈ കൊമ്പിൽ ഉണ്ടു.— ആസനങ്ങൾ നി
റുത്തപ്പെടുംവരേ ഞാൻ നോക്കികൊൺറ്റിരുന്നു. അപ്പോൾ ഒരു വയ
സ്സൻ ഇരുന്നുകൊണ്ടു, അവന്റേ വസ്ത്രം ഹിമമ്പോലേ വെളുത്തു, തല
യിലേ കേശം തുയ്യ ആട്ടുമുടിക്ക് ഒത്തു, സിംഹാസനം അഗ്നിജ്വാലകളും
</lg><lg n="൧൦"> അതിൻ ഉരുളുകൾ എരിയുന്ന തീയും ആയി. അവൻ മുമ്പിൽനിന്ന്
ഒരു തീപ്പുഴ ഒഴുകി പുറപ്പെട്ടു, ആയിരം ആയിരങ്ങൾ അവനെ ശുശ്രൂഷി
ക്കും, ലക്ഷംലക്ഷങ്ങൾ അവന്മുമ്പിൽ നില്ക്കും; ന്യായവിധി(ക്കാർ) ഇരുന്നു
൧൧കൊണ്ടു പുസ്തകങ്ങളും തുറക്കപ്പെട്ടു. ഞാൻ നോക്കിക്കൊള്ളുമ്പോൾ ആ
കൊമ്പ് ഉരെക്കുന്ന വമ്പുമൊഴികളുടേ ശബ്ദം നിമിത്തം ഞാൻ കാൺകേ
മൃഗം കുലപ്പെട്ടു അതിൻ ദേഹം കെട്ടുപോയി തീയിൽ വെന്തുപോവാൻ
</lg><lg n="൧൨"> കൊടുക്കപ്പെട്ടു. ശേഷമുള്ള മൃഗങ്ങൾക്കും ജീവനീളം സമയനേരം
വരേ മാത്രം കൊടുക്കപ്പെടുകകൊണ്ടു അവറ്റിൻ (൫)ഭരണം കഴിഞ്ഞു
പോയി.- ഞാൻ രാത്രിദൎശനങ്ങളിൽ കൺറ്റിതു: വാനമേഘങ്ങളോടേ മനു
ഷ്യപുത്രന്നു സമനായ ഒരുവൻ വന്നു ആ വയസ്സനോട് എത്തി, ഇവ

</lg> [ 366 ] <lg n="൧൪"> ന്റേ മുമ്പിൽ(ചിലർ) അവനെ അടുപ്പിച്ചു. അവനു(൫)ഭരണവും യശ
സ്സും രാജത്വംവും നൽകപ്പെട്ടു സകലവശഗോത്രഭാഷകളും അവനെ സേ
വിച്ചു, അവന്റേ വാഴ്ച നീങ്ങാത്ത നിത്യവാഴ്ചയും അവന്റേ രാജത്വം
മുടിയാത്തതും അത്രേ.

</lg>

<lg n="൧൫"> ദാനിയേൽ ആകുന്ന എന്റേ ആത്മാവ് ഉറയകത്തു നൊന്തു തലയി
൬ലേ ദൎശനങ്ങൾ എന്നെ അരട്ടി. അവിടേ നില്ക്കുന്നവരിൽ ഒരുത്ത
നോടു ഞാൻ അണഞ്ഞു ഈ സകലത്തിന്റേയും നിശ്ചയത്തെ അപേ
ക്ഷിച്ചപ്പോൾ കാൎര്യങ്ങളുടേ അൎത്ഥത്തെ എന്നോട് അറിയിച്ചു പറഞ്ഞിതു:
</lg><lg n="൧൭"> നാലായുള്ള ഈ വലിയ മൃഗങ്ങൾ ഭൂമിയിൽനിന്നു കയറേണ്ടുന്ന നാലു
</lg><lg n="൧൮"> രാജാക്കന്മാർ, എന്നാൽ രാജ്യത്തെ ലഭിക്കേണ്ടുന്നവർ അത്യുന്നതന്റേ
വിശുദ്ധന്മാർ അവർ രാജ്യത്തെ എന്നേക്കും സൎവ്വയുഗങ്ങളോളവും അട
</lg><lg n="൧൯">ക്കും. പിന്നേ മറ്റുള്ള സകല മൃഗങ്ങളിലും വ്യത്യാസമുള്ളതായി ഇരിമ്പു
പല്ലുകളാലും ചെമ്പു നഖങ്ങാളാലും അതിഭയങ്കരമായി തിന്നു ചതെച്ചു ശേ
ഷിപ്പു കാലുകളാൽ ചവിട്ടുന്ന നാലാം മൃഗത്തിന്റേ പരമാൎത്ഥം കാംഷി
</lg><lg n="൨൦">ച്ചു; അതിൻ തലയിലേ പത്തു കൊമ്പുകളെ കുറിച്ചും മറ്റൊന്നു കയറിയ
പ്പോൾ ഇതിൻ മുമ്പിൽ മൂന്നു ഉതിൎന്നാറേ കണ്ണുകളും വമ്പുകളെ ഉരക്കു
ന്ന വായും കൂട്ടരിൽ ഏറിയ വലിപ്പവും ആയി കണ്ട കൊമ്പിനെ കുറി
</lg><lg n="൨൧">ച്ചും (ചോദിച്ചു). ഞാൻ നോക്കും പോഴേക്കു ആ കൊമ്പു വിശുദ്ധ
</lg><lg n="൨൨">ന്മാരോടു പോർ ചെയ്തു അവരെ ജയിച്ചതു, വയസ്സൻ വന്നിട്ട് അത്യുന്ന
തന്റേ വിശുദ്ധൎക്കു ന്യായം ലഭിച്ചു വിശുദ്ധർ രാജ്യത്തെ അടക്കുന്ന സമ
</lg><lg n="൨൩">യം എത്തുംപൎയ്യന്തം തന്നേ.- എന്നതിന്ന് അവൻ ഇവ്വണ്ണം പറഞ്ഞു:
നാലാം മൃഗം എന്നാൽ സകലരാജ്യങ്ങളിലും വ്യത്യാസമുള്ള നാലാമത്
ഒരു രാജ്യം ഭൂമിയിൽ ഉണ്ടായി സൎവ്വഭൂമിയെയും തിന്നു ചവിട്ടിച്ചതെച്ചു
</lg><lg n="൨൪">കളയും. പത്തു കൊമ്പുകൾ എങ്കിലോ ആ രാജ്യത്തുനിന്നു പത്തു രാജാ
ക്കന്മാർ എഴുനീല്ക്കും. അവൎക്കു പിന്നേ വേറൊരുവൻ എഴുനീറ്റു മുമ്പേത്ത
വരിൽ വ്യത്യാസമുള്ളവനായി(കാണിച്ചു) മൂന്നു രാജാക്കന്മാരെ വീഴ്ത്തും.
</lg><lg n="൨൫"> അവൻ ഉന്നതനെക്കൊള്ളേ മൊഴികൾ ഉരെച്ചു അത്യുന്നതന്റേ വിശു
ദ്ധരെ ഒടുക്കയും സമയങ്ങളെയും വ്യവസ്ഥയെയും മാറ്റുവാൻ മുതിരുക
യും ചെയ്യും, അവർ കാലം (ഇരു)കാലങ്ങൾ അരക്കാലംവരേ അവന്റേ
</lg><lg n="൨൬"> കയ്യിൽ കൊടുക്കപ്പെടും. എന്നിട്ടു ന്യായവിധി(ക്കാർ) ഇരുന്നുകൊണ്ടു
അവന്റേ വാഴ്ചയെ മതിയാക്കി സംഹരിച്ചു അന്തംവരേ കെടുത്തുകളയും.
</lg><lg n="൨൭"> പിന്നേ രാജത്വവും അധികാരവും വനത്തിൻകീഴ് എങ്ങുമുള്ള രാജ്യ
</lg> [ 367 ] <lg n="">ങ്ങളുടേ വലിപ്പവും അത്യുന്നതന്റേ വിശുദ്ധരായ ജനത്തിനു കൊടുക്ക
പ്പെടും; അവന്റേ രാജ്യം സദാതനരാജ്യം എല്ലാ വാഴ്ചകളും അവനെ
</lg><lg n="൨൮"> സേവിച്ച് അനുസരിക്കും. ഇങ്ങനേ വചനം സമാപ്തം. ദാനിയേൽ
ആകുന്ന എന്നെ എൻ വിചാരങ്ങൾ ഏറ്റവും അരട്ടി മുഖശോഭയും എ
ന്നിൽ മങ്ങി കാ‌ൎയ്യത്തെ ഞാൻ ഹൃദയത്തിൽ ചരതിക്കയും ചെയ്തു.

</lg>

൮. അദ്ധ്യായം.

അലഷന്തരുടേ സാമ്രാജ്യത്തിൽനിന്നു ചെറുകോമ്പ് ഉണ്ടായി ഉയരുന്ന
തിന്റേ (൧൫)അൎത്ഥവിവരം.

<lg n="൧"> ബേൽശചർരാജാവിൻ വാഴ്ചയുടേ മൂന്നാം ആണ്ടിൽ എനിക്കു തുടക്ക
ത്തിൽ കാണായതിൽ പിന്നേ ഒരു ദൎശനം ദാനിയേൽ ആകുന്ന എനിക്കു
</lg><lg n="൨"> കാണായി. ഞാൻ ദൎശനത്തിൽ നോക്കി സഭവിച്ചുകണ്ടതു ഏലാംനാ
ട്ടിൽ ഉള്ള ശൂശൻകോട്ടയിൽ ഇരുന്നിട്ടു തന്നേ. ദൎശനത്തിൽ കണ്ടപ്ര
൩കാരം ഞാൻ ഊലായിനദീതീരത്തു നിന്നിരുന്നു. ഞാൻ കണ്ണുകളെ ഉ
യൎത്തി കണ്ടിതു: നദിക്കു മുമ്പാകേ ഇതാ ഓർ ആട്ടുകൊറ്റൻ നില്ക്കുന്നു.
അതിന്നു രണ്ടു കൊമ്പുകൾ ഉള്ളവ ഉയർന്നവയും ഒന്നിന്റേ ഉയൎച്ച മറ്റേ
തിൽ ഏറിയതും ഉയൎന്നതു പിങ്കാലത്തിൽ കയറിവന്നതും ആയി.
</lg><lg n="൪"> ആട്ടുകൊറ്റൻ പടിഞ്ഞാറോട്ടും വടക്കോട്ടും തേക്കോട്ടും മുട്ടുന്നതു ഞാൻ
കണ്ടു ഒരു മൃഗവും അവന്റേ മുമ്പാകേ നിൽക്കായതും ഇല്ല, അവന്റേ
കയ്യിൽനിന്ന് ഉദ്ധരിക്കുന്നവനും ഇല്ല, അവൻ തൻ ഇഷ്ടംപോലേ
</lg><lg n="൫"> ചെയ്തു വമ്പു കാട്ടി പോന്നു. ഞാൻ കുറികൊണ്ടപ്പോൾ അതാ അസ്ത
മാനത്തിൽനിന്ന് ഒരു വെള്ളാട്ടുകൊറ്റൻ നിലത്തു തൊടാതേ സൎവ്വഭൂത
ലത്തിന്മേൽ (പാഞ്ഞു) വന്നു; ഈ കൊറ്റന്നു കണ്ണുകളുടേ മദ്ധ്യേ വിശേ
</lg><lg n="൬">ഷമുള്ളൊരു കൊമ്പ് ഉണ്ടു. നദിക്കു മുമ്പിൽനിന്നു കണ്ട ഇരുകൊമ്പുട
യ ആട്ടുകൊറ്റനെക്കൊള്ളേ ഇവൻ വന്നു തൻ ഊക്കിൻ ഊഷ്മാവിൽ
</lg><lg n="൭"> അവന്ന് എതിരേ ഓടിച്ചെന്നു. ആട്ടുകൊറ്റനോട് ഇവൻ എത്തുന്ന
തു ഞാൻ കണ്ടു, അവങ്കൽ ക്രുദ്ധിച്ചു മദിച്ചു ആട്ടുകൊറ്റനെ ഇടിച്ചു രണ്ടു
കൊമ്പുകളെയും തകൎത്തുകളഞ്ഞു, ഇവന്റേ മുമ്പിൽ നിൽപ്പാൻ ആട്ടുകൊറ്റ
ന്ന് ഓർ ആവതും ഇല്ല, അവനെ നിലത്തു തള്ളിയിട്ടു ചവിട്ടിക്കളഞ്ഞു,
ഇവന്റേ കയ്യിൽനിന്ന് ആട്ടുകൊറ്റനെ ഉദ്ധരിപ്പാൻ ആരും ഇല്ല.
</lg><lg n="൮"> വെള്ളാട്ടുകൊറ്റനോ അത്യന്തം വമ്പു കാട്ടിപ്പോന്നു, ഉരം തികയുമ്പോൾ
</lg> [ 368 ] <lg n="">വലിയ കൊമ്പു തകൎന്നു, അതിന്നു പകരം വാനത്തിലേ നാലു കാറ്റുകൾ
൯ക്കും നേരേ വിശേഷമായവ നാലു വളൎന്നു വന്നു. അവയിൽ ഒന്നിങ്കൽ
നിന്ന് ഒരു കൊമ്പു ചെറുതായി മുളെച്ചു വളൎന്നു തെക്കോട്ടും കിഴക്കോട്ടും
</lg><lg n="൧൦"> ദേശശിഖാമണിക്കു നേരേയും അതിവലുതായി, വാനസൈന്യത്തോ
ളം വൎദ്ധിച്ചു സൈന്യത്തിലും നക്ഷത്രങ്ങളിലും ചിലതു നിലത്തേക്കു വീ
</lg><lg n="൧൧"> ഴ്ത്തി ചവിട്ടിക്കളഞ്ഞു. സൈന്യത്തിൻ അധിപനോളവും അവൻ വ
മ്പു കാട്ടി നിത്യകൃത്യത്തെ അവനോടു പറിച്ചെടുത്തു അവന്റേ വിശുദ്ധ
</lg><lg n="൧൨"> സ്ഥാനത്തെ തകൎത്തു നിരത്തി. എന്നാൽ ദ്രോഹം ഹേതുവായി സൈ
ന്യവും നിത്യകൃത്യവുമായി കൊടുത്തു വിടപ്പെടും, (കൊമ്പു)സത്യത്തെ
</lg><lg n="൧൩"> നിലത്തു തള്ളിയിട്ടു നടത്തുന്നതു സാധിപ്പിക്കയും ചെയ്യും. അപ്പോൾ
ഒരു വിശുദ്ധൻ ഉരിയാടുന്നതു ഞാൻ കേട്ടു, ആ ഉരിയാടുന്നവനോടു
മറ്റൊരു വിശുദ്ധൻ ചോദിച്ചു: വിശുദ്ധസ്ഥലത്തെയും സൈന്യത്തെയും
ചവിട്ടുവാൻ കൊടുക്കുന്നതു, നിത്യകൃത്യം, പാഴാക്കുന്ന ദ്രോഹം ഇങ്ങനേ
</lg><lg n="൧൪"> ദൎശനത്തിൽ(കാണിച്ചതു) എത്രത്തോളം? എന്നാറേ അവൻ എന്നോടു
പറഞ്ഞു: ഈരായിരത്തുമുന്നൂറു രാപ്പകലോളം, അവ കഴിഞ്ഞാൽ വിശു
ദ്ധമായതു നീതീകരിക്കപ്പെടും.

</lg>

<lg n="൧൫"> ഈ ദൎശനത്തെ ദാനിയേൽ ആകുന്ന ഞാൻ കാണുമ്പോൾ തന്നേ (അ
തിന്റേ) ബോധത്തെ അൻവേഷിച്ചുപോന്നു. ഉടനേ ഇതാ പുരുഷസ്വ
</lg><lg n="൧൬"> രൂപമുള്ള ഒരുവൻ എന്റേ മുമ്പിൽ നിൽക്കുന്നു. (അവനോടു) ഗബ്രിയേ
ലേ (ദേവപുരുഷ) കണ്ടത് ഇവനെ ഗ്രഹിപ്പിക്ക എന്ന് ഊലായി (തീര
</lg><lg n="൧൭"> ങ്ങളുടേ) ഇടയിൽ വിളിക്കുന്ന മാനുഷശബ്ദത്തെ ഞാൻ കേട്ടു. ഞാൻ
നില്ക്കുന്നവിടേക്ക് അവൻ അണഞ്ഞു വന്നപ്പോൾ ഞാൻ മിരണ്ടു മുഖം
കവിണ്ണുവീണു അവനോ: മനുഷ്യപുത്ര ബോധിച്ചുകൊൾക, ഈ ദൎശനം
</lg><lg n="൧൮"> അന്തത്തിൻ കാലത്തേക്കു ചേരുന്നതു എന്ന് എന്നോടു പറഞ്ഞു. ഇങ്ങ
നേ എന്നോട് ഉരിയാടുകയാൽ ഞാൻ കവിണ്ണുകിടന്നു സുഷുപ്തിപിടിച്ചാ
</lg><lg n="൧൯"> റേ അവൻ എന്നെ തൊട്ടു എന്റേടത്തു നിവിൎത്തി പറഞ്ഞിതു: കണ്ടാ
ലും ഈറലിന്റേ അവസാനത്തിൽ ഉണ്ടാവാനുള്ളതു ഞാൻ നിന്നെ അ
റിയിക്കും, (ദൎശനം) ആകട്ടേ അന്തത്തിന്നു നിശ്ചയിച്ച കാലത്തേക്കു ചേ
</lg><lg n="൨൦"> രുന്നതു.— ഇരുകൊമ്പുടയ ആട്ടുകൊറ്റനെ നീ കണ്ടതു മദായിപാൎസി
</lg><lg n="൨൧"> രാജാക്കന്മാർ. പരുപരുത്ത വെള്ളാട്ടൂകൊറ്റൻ യവനരാജാവത്രേ; ക
ണ്ണുകളിൻ മദ്ധ്യേ ഉള്ള വങ്കൊമ്പോ ഒന്നാമത്തേ രാജാവു തന്നേ.
</lg><lg n="൨൨"> അതു തകൎന്നിട്ടു പകരം നാലു നിൽക്കുന്നത് എന്നാൽ ആ ജാതിയിൽനിന്നു
</lg> [ 369 ] <lg n="൨൩"> നാലു രാജ്യങ്ങൾ എഴുനീല്ക്കും അവന്റേ ഊക്കോടേ അല്ല താനും. അവ
രുടേ വാഴ്ചയുടേ അവസാനത്തിങ്കൽ ദ്രോഹികൾ (ദ്രോഹത്തെ) തികെ
ച്ചിരിക്കുമ്പോൾ കഠിനമുഖക്കാരനും ഉപായകൗശലങ്ങൾ ബോധിക്കുന്ന
</lg><lg n="൨൪"> വനും ആയ ഒരു രാജാവ് എഴുനീല്ക്കും, അവന്റേ ഊക്കു ബലപ്പെടും,
സ്വന്തശക്തിയാൽ അല്ല താനും, അവൻ അപൂൎവ്വനാശങ്ങൾ ചെയ്തു ക
ൎയ്യസാദ്ധ്യം വരുത്തി നടത്തുകയും ബലവാന്മാരെയും വിശുദ്ധരായ ജന
</lg><lg n="൨൫"> ത്തെയും കെടുക്കയും ചെയ്യും. അവന്റേ ബുദ്ധികൊണ്ടു അവൻകയ്യി
ലുള്ള ചതി ഫലിക്കും, എന്നിട്ടു ഹൃദയത്തിൽ വമ്പിച്ചു നിശ്ചിന്തയായി
പലരെയും കെടുക്കും, അധിപാധിപതിക്കും നേരേ എഴുനീല്ക്കും, എങ്കി
</lg><lg n="൨൬"> ലും കൈകൂടാതേ നുറുങ്ങിപ്പോകും. ദൎശനത്തിൽ രാപ്പകൽകൊണ്ടു ചൊ
ല്ലിയതോ സത്യം തന്നേ ദൎശനം ഏറിയനാളുകൾക്ക് ഉള്ളതാകകൊണ്ടു
</lg><lg n="൨൭"> നീ ദൎശനത്തെ പൂട്ടിവെക്ക.- ദാനിയേൽ ആകുന്ന ഞാനോ കഴിഞ്ഞു
ചിലദിവസം രോഗിയായിപ്പാൎത്തു പിന്നേ എഴുനീറ്റു രാജവേലയെ
ചെയ്തു; കണ്ടതിനെ നിനെച്ചു ഞാൻ സ്തംഭിച്ചു അത് ആൎക്കും ബോധി
ച്ചതും ഇല്ല.

</lg>

൯. അദ്ധ്യായം.

ഇസ്രയേലിൻ വീഴ്ചയെ വിചാരിച്ചു (൩)ദാനിയേൽ ജനപാപത്തെ സ്വീ
കരിച്ചു പ്രാൎത്ഥിച്ച ശേഷം (൨൦)ജനത്തിന്നു നിൎണ്ണയിച്ച ൭൦ ആഴ്ചവട്ടങ്ങളെ
ദൂതൻ അറിയിക്കുന്നതു.

<lg n="൧"> മാദായിജാതനായ ക്ഷയാൎഷാവിൻപുത്രനായ ദാൎയ്യാവുസ്സിനെ കൽദയരാ
</lg><lg n="൨"> ജ്യത്തിൽ വാഴിച്ച ഒന്നാം വൎഷം, അവന്റേ വാഴ്ചയുടേ ഒന്നാം ആണ്ടിൽ
തന്നേ ദാനിയേൽ ആകുന്ന ഞാൻ പുസ്തകങ്ങളിൽ (നോക്കി) ഓർ ആ
ണ്ടെണ്ണത്തെ കുറികൊണ്ടിതു: യരുശലേമിന്റേ ഇടിവിന്ന് എഴുപതു
വൎഷം തികെക്കേണ്ടതിന്നു യഹോവയുടേ വചനം യിറമീയാപ്രവാചക
</lg><lg n="൩"> നു (യിറ. ൨൫, ൯-൧൨)ഉണ്ടായ ആണ്ടെണ്ണം തന്നേ.— അന്നു ഞാൻ
ദൈവമായ കൎത്താവിലേക്കു മുഖം തിരിച്ചു ഉപവാസത്തോടും രട്ടുചാര
</lg><lg n="൪">ത്തിലും പ്രാൎത്ഥനയും യാചനയും തേടേണം എന്നിരുന്നു. എൻ ദൈവ
മായ യഹോവയോടു ഞാൻ അപേക്ഷിച്ചും സ്വീകരിച്ചും പറഞ്ഞിതു:
ആഹാ കൎത്താവേ ഭയങ്കരവലിയ ദേവനേ നിന്നെ സ്നേഹിച്ചു കല്പനക
ളെ സൂക്ഷിക്കുന്നവൎക്ക് നിയമത്തെയും കൃപയെയും സൂക്ഷിക്കുന്നവനേ!
</lg> [ 370 ] <lg n="൫"> ഞങ്ങൾ പിഴെച്ചു ശഠിച്ചു ദോഷം ചെയ്തു മറുത്തുപോയി നിങ്കല്പനക
</lg><lg n="൬"> ളെയും ന്യായങ്ങളെയും വിട്ടുമാറി. ഞങ്ങളുടേ രാജാക്കന്മാർ പ്രഭുക്കൾ
പിതാക്കന്മാർ തുടങ്ങിയുള്ള ദേശജനത്തോടു നിന്തിരുനാമത്തിൽ ഉരിയാ
ടിയ നിൻ ദാസന്മാരായ പ്രവാചകരെ ഞങ്ങൾ ചെവിക്കൊണ്ടതും ഇല്ല.
</lg><lg n="൭"> നിനക്കു കൎത്താവേ നീതിയും ഞങ്ങൾക്കു മുഖലജ്ജയും ഉള്ളു, ലജ്ജയും
ഇന്നു ചേരുന്നതു യഹൂദാപുരുഷന്മാൎക്കും യരുശലേമിലേനിവാസികൾക്കും
എല്ലാ ഇസ്രയേലിന്നും നിന്നോട് അവർ ദ്രോഹിച്ച ലംഘനങ്ങൾ നിമി
ത്തം നീ ആട്ടിക്കളഞ്ഞ സകലരാജ്യങ്ങളിലും സമീപത്തും ദൂരത്തും ഉള്ള
</lg><lg n="൮"> വൎക്കും തന്നേ. കൎത്താവേ ഞങ്ങൾ നിന്നോടു പിഴെച്ചതുകൊണ്ടു ഞങ്ങൾ
ക്കും ഞങ്ങളുടേ രാജാക്കന്മാൎക്കും പ്രഭുക്കൾക്കും പിതാക്കൾക്കും മുഖലജ്ജയേ
</lg><lg n="൯"> ഉള്ളു. ഞങ്ങളുടേ ദൈവമായ കൎത്താവിന്നോ കരൾക്കനിവും വിമോച
</lg><lg n="൧൦"> നവും ഉണ്ടു. ഞങ്ങൾ ആകട്ടേ അവനോടു മത്സരിച്ചു. അവൻ സ്വ
ദാസന്മാരായ പ്രവാചകന്മാരെകൊണ്ടു ഞങ്ങളുടേ മുമ്പാകേ വെച്ച ധൎമ്മോ
പദേശങ്ങളിൽ നടപ്പാൻ ഞങ്ങളുടേ ദൈവമായ യഹോവയുടേ ശബ്ദ
</lg><lg n="൧൧"> ത്തെ കേൾക്കാതേ പോയി. എല്ലാ ഇസ്രായേലും നിന്റേ ധൎമ്മത്തെ
ലംഘിച്ചു നിന്റേ ശബ്ദത്തെ കേളാതേ വിട്ടുമാറി. ഇങ്ങനേ ദൈവദാ
സനായ മോശയുടേ ധൎമ്മത്തിൽ എഴുതിയ ശാപവും ആണയും ഞങ്ങൾ
</lg><lg n="൧൨"> അവനോടു പിഴെക്കയാൽ ഞങ്ങളുടേ മേൽ ചൊരിഞ്ഞു വന്നു. അവൻ
ഞങ്ങളെ കുറിച്ചും ഞങ്ങൾക്കു നടുതീൎത്ത ന്യായാധിപന്മാരെക്കുറിച്ചും
ചൊല്ലിയ വചനങ്ങളെ നിവൃത്തിച്ചുകൊണ്ടു വലിയ തിന്മ ഞങ്ങളുടേ
മേൽ വരുത്തി, അതു യരുശലേമിൽ നടന്നതുപോലേ വാനത്തിങ്കീഴ്
</lg><lg n="൧൩"> എങ്ങും നടന്നിട്ടില്ലല്ലോ. മോശേധൎമ്മത്തിൽ എഴുതിക്കിടക്കുന്നപ്രകാരം ഈ
തിന്മ ഒക്കയും ഞങ്ങളുടേ മേൽ വന്നു സത്യം; ഞങ്ങളുടേ അകൃത്യ
ങ്ങളെ വിട്ടു മടങ്ങി നിന്റേ സത്യത്തിൽ ബോധം കൊൾവാൻ ഞങ്ങളു
ടേ ദൈവമായ യഹോവയുടേ മുഖപ്രസാദം ഞങ്ങൾ തേടിയതും ഇല്ല.
</lg><lg n="൧൪"> എന്നിട്ടു യഹോവ തിന്മയുടേ മേൽ ജാഗരിച്ചു അതിനെ ഞങ്ങടേ മേൽ
വരുത്തി; ഞങ്ങൾടേ ദൈവമായ യഹോവ ആകട്ടേ ചെയ്യുന്ന സകല
ക്രിയകളിലും നീതിമാനത്രേ; ഞങ്ങളോ അവന്റേ ശബ്ദത്തെ കേട്ടുകൊ
</lg><lg n="൧൫"> ണ്ടിട്ടില്ല.- ഇപ്പൊഴോ ഞങ്ങളുടേ ദൈവമായ യഹോവേ മിസ്രദേശ
ത്തുനിന്നു നിന്റേ ജനത്തെ ശക്തകൈകൊണ്ടു പുറപ്പെടീച്ചിട്ടു ഇന്നു
ഉള്ളപ്രകാരം നിനക്ക് ഒരു നാമത്തെ ഉണ്ടാക്കിയോനേ ഞങ്ങൾ പിഴെ
</lg><lg n="൧൬"> ച്ചു ദ്രോഹിച്ചു. കൎത്താവേ നീ നടത്തിയ സകലനീതികൾക്കും തക്കവ
</lg> [ 371 ] <lg n="">ണ്ണം നിൻ കോപവും ഊഷ്മാവും നിന്റേ വിശുദ്ധമല ആകുന്ന യരുശ
ലേം എന്ന സ്വന്തപട്ടണത്തിൽനിന്നു മടങ്ങി ഒഴിക! ഞങ്ങളുടേ പാപങ്ങ
ളാലും പിതാക്കന്മാരുടേ അകൃത്യങ്ങളാലും തന്നേ യരുശലേമും നിൻ
</lg><lg n="൧൭"> ജനവും ചുറ്റുമുള്ള എല്ലാവൎക്കും നിന്ദയായി തീൎന്നുവല്ലോ. ഇപ്പോൾ ഞ
ങ്ങളുടേ ദൈവമേ അടിയേന്റേ പ്രാർത്ഥനയും യാചനയും കേട്ടുകൊണ്ടു
ശൂന്യമായ നിൻ വിശുദ്ധസ്ഥലത്തിന്മേൽ കൎത്താവിൻ നിമിത്തം തിരു
</lg><lg n="൧൮"> മുഖത്തെ പ്രകാശിപ്പിക്കേണമേ. എൻ ദൈവമേ നിൻ ചെവി ചാച്ചു
കേൾക്കേണമേ. തിരുക്കണ്ണുകളെ തുറന്നു ഞങ്ങളുടേ ശൂന്യതകളെയും
നിൻനാമം വിളിക്കപ്പെടുന്ന പട്ടണത്തെയും നോക്കേണമേ. ഞങ്ങളു
ടേ വിചാരിച്ചല്ലല്ലോനിന്റേ ഏറിയ കരൾക്കനിവുകളെ
വിചാരിച്ചത്രേ നിന്റേ മുമ്പിൽ ഞങ്ങൾ യാചനകളെ വെച്ചേക്കുന്നതു.
</lg><lg n="൧൯"> കൎത്താവേ കേട്ടാലും! കൎത്താവേ വിമോചിച്ചാലും! കൎത്താവേ ചെവിക്കൊ
ണ്ടു ചെയ്താലും! നിൻനിമിത്തം എൻ ദൈവമേ വൈകരുതേ! നിൻന
ഗരത്തിന്മേലും ജനത്തിന്മേലും നിൻ നാമം വിളിക്കപ്പെട്ടതല്ലോ!

</lg>

<lg n="൨൦"> ഞാൻ പ്രാൎത്ഥിച്ചും എൻ പാപത്തെയും എൻ ജനമായ ഇസ്രയേലിൻ
പാപത്തെയും സ്വീകരിച്ചും എൻ ദൈവത്തിൻ വിശുദ്ധമലെക്കു വേണ്ടി
എൻ യാചനയെ എൻ ദൈവമായ യഹോവയുടേ മുമ്പിൽ വെച്ചേച്ചും
</lg><lg n="൨൧"> പോരുകയിൽ , പ്രാൎത്ഥന ചൊല്ലി തീരും മുമ്പേ തന്നേ ഞാൻ ആദി
യിൽ ദൎശനത്തിങ്കൽ അതിക്ഷീണിച്ചു(൮, ൧൮. ൨൭) കണ്ട ഗബ്രിയേൽ
</lg><lg n="൨൨"> എന്ന പുരുഷൻ അന്തിവഴിപാടിൻ നേരത്ത് എന്നെ തൊട്ടു. എന്നോടു
ഗ്രഹിപ്പിച്ചു പറഞ്ഞിതു: നിനക്കു വിവേകബോധം വരുത്തുവാൻ ഞാൻ
</lg><lg n="൨൩"> ഇപ്പോൾ പുറപ്പെട്ടു വന്നതു. നിന്റേ യാചനകൾ തുടങ്ങുമ്പോൾ നീ
ഓമൽ ആകകൊണ്ട് ഒരു വാക്കു പുറപ്പെട്ടു(അതു) കഥിപ്പാൻ ഞാൻ വ
ന്നു. എന്നാൽ വാക്കിനെ ഗ്രഹിച്ചു ദൎശനത്തെ ബോധിച്ചുകൊൾക!

</lg>

<lg n="൨൪"> നിൻ ജനത്തിന്മേലും വിശുദ്ധനഗരത്തിന്മേലും എഴുപത് ആഴ്ചവട്ട
ങ്ങൾ അറുത്തു കിടക്കുന്നതു ദ്രോഹത്തെ അടെപ്പാനും പാപങ്ങളെ മുദ്രയി
ടുവാനും അകൃത്യത്തെ പരിഹരിപ്പാനും(എന്നിയേ) സദാതനനീതിയെ
വരുത്തുവാനും ദൎശനങ്ങൾ പ്രവാചകരെയും മുദ്രയിടുവാനും ഓർ അതി
</lg><lg n="൨൫"> വിശുദ്ധത്തെ അഭിഷേകം ചെയ്‌വാനും തന്നേ. അറിഞ്ഞു ബോധിച്ചു
കൊൾക! യരുശലേമിനെ യഥാസ്ഥാനമാക്കി പണിയിക്കേണം എന്ന
വചനം പുറപ്പെടുന്നതുമുതൽ ഓർ അഭിഷിക്തനും മന്നവനും ആയവൻ
വരെക്കും ഏഴ് ആഴ്ചവട്ടങ്ങൾ; അറൂപത്തുരണ്ടു ആഴ്ചവട്ടങ്ങൾകൊണ്ടു
</lg> [ 372 ] <lg n="">യഥാസ്ഥാനത്താകയും പണികയും ചെയ്തുപോരും, പരക്കേയും ഖണ്ഡി
</lg><lg n="൨൬"> ച്ചവണ്ണവും കാലങ്ങളുടേ ഞെരുക്കത്തിൽ അത്രേ. അറുപത്തുരണ്ട് ആ
ഴ്ചവട്ടങ്ങൾ കഴിഞ്ഞിട്ടോ അഭിഷിക്തൻ ഛേദിക്കപ്പെടും അവന്ന് ഏതും
ഇല്ല എന്നു വരും; നഗരത്തെയും വൈശുദ്ധസ്ഥലത്തെയും വരുന്ന മന്ന
വന്റേ ജനം കെടുക്കും, ആയവന്റേ അവസാനം പ്രവാഹത്തിൽ ത
ന്നേ ആകും; പിന്നേ അന്തംവരേ യുദ്ധവും പാഴാക്കുവാൻ വിധിച്ചതും
</lg><lg n="൨൭"> അകപ്പെട്ടു പോരും. ഓർ ആഴ്ചവട്ടംകൊണ്ട് അവൻ അനേകൎക്കും നി
യമത്തെ ഉറപ്പിക്കും, പിന്നേ ആഴ്ചവട്ടത്തിന്റേ പാതികൊണ്ട് അവൻ
യാഗവും കാഴ്ചയും ഒഴിപ്പിക്കും, അറെപ്പുള്ള(ബിംബ)ച്ചിറകിന്മേൽ അ
വൻ പാഴാക്കുന്നവനായിവരും, പാഴാക്കുന്നവന്റേ മേൽ മുടിവും വിധി
നിൎണ്ണയവും (യശ. ൨൮, ൨൨) ചൊരിയുംവരെക്കും തന്നേ.

</lg>

൧൦. അദ്ധ്യായം. (- ൧൨.)

അന്ത്യദൎശനത്തിൽ ദൈവദൂതൻ പ്രത്യക്ഷമായി (൧൧, ൨) തെക്കേ വടക്കേ
രാജാക്കളുടേ ഛിദ്രങ്ങളെയും (൨൧) ദൈവജനത്തിന്റേ കഠിനഞെരുക്കത്തെ
യും (൧൨, ൧) മീകായേലിനാലേ രക്ഷയെയും അറിയിച്ച ശേഷം (൪) വെളി
പ്പാട് അവസാനിക്കുന്നതു.

<lg n="൧"> പാൎസിരാജാവായ കരുസ്സിന്റേ മൂന്നാം ആണ്ടിൽ ബലച്ചചർ എന്ന
പേർ വിളിച്ച ദനിയേലിന്ന് ഒരു വചനം വെളിപ്പെട്ടു വന്നു. വചനം
സത്യമുള്ളതും വമ്പട (കുറിക്കുന്നതും) അത്രേ. അവനോ വചനത്തെ തി
</lg><lg n="൨"> രിച്ചറിഞ്ഞു, ദൎശിച്ചതിനാൽ അവനു ബോധം ഉണ്ടായി. ആ നാളുക
ളിൽ ദാനിയേൽ ആകുന്ന ഞാൻ മൂന്ന് ആഴ്ചവട്ടം കൂടി ഖേദിച്ചുപോന്നു,
</lg><lg n="൩"> ആഴ്ചവട്ടം മൂന്നും തികവോളം രുചികരമായ അപ്പത്തെ ഭക്ഷിച്ചില്ല ഇറ
</lg><lg n="൪"> ച്ചിയും വീഞ്ഞും വായിൽ ചെന്നിട്ടില്ല എണ്ണ തേച്ചിട്ടും ഇല്ല. പിന്നേ
ഒന്നാം തിങ്ങളുടേ ഇരുപത്തുനാലാം തിയ്യതി ഞാൻ ഹിദ്ദക്കൽ എന്ന മഹാ
</lg><lg n="൫"> നദിയുടേ ഭാഗത്ത് ഇരിക്കുമ്പോൾ, കണ്ണുകളെ ഉയൎത്തി കണ്ടിതു: ഇതാ
വെള്ള ഉടുത്തൊരു പുരുഷൻ അരെക്കു ഊഫാജിലേ തങ്കംകൊണ്ടു കച്ച
</lg><lg n="൬"> കെട്ടി, ദേഹം പുഷ്പരാഗത്തിന്നും മുഖം മിന്നലിന്റേ കാഴ്ചെക്കും കണ്ണു
കൾ തീപ്പന്തങ്ങൾക്കും ഒത്തു, ഭുജങ്ങളും കാലുകളുടേ ദിക്കും കാചിയ ചെ
മ്പിൻ നോക്കു പോലേയും വാക്കുകളുടേ ശബ്ദം ആരവാരനാദത്തിന്നു സ
</lg><lg n="൭"> മവും ആയി. ഈ കാഴ്ചയെ ദാനിയേൽ ആകുന്ന ഞാൻ മാത്രം കണ്ടു,
എന്നോടു കൂടേ ഉള്ള പുരുഷന്മാർ കാഴ്ചയെ കാണാതേ വലിയ ത്രാസം
</lg> [ 373 ] <lg n="൮"> അകപ്പെടുകയാൽ പാഞ്ഞ് ഒളിച്ചു പോയി. ഞാൻ തനിയേ മിഞ്ചിനി
ന്നു ഈ വലിയ കാഴ്ചയെ കണ്ടപ്പോൾ എന്നിൽ ഊക്കു ശേഷിച്ചിരുന്നില്ല
</lg><lg n="൯"> മുഖശോഭമങ്ങലായിമാറി ഞാൻ ബലത്തെ വശമാക്കിയതും ഇല്ല. പിന്നേ
അവന്റേ വാക്കുകളുടേ ശബ്ദത്തെ കേട്ടു; വചനശബ്ദം കേട്ട ഉടനേ
ഞാൻ മുഖം നിലത്തോടു പറ്റവേ കവിണ്ണുവീണു സുഷുപ്തി പിടിച്ചു.
</lg><lg n="൧൦"> ഒരു കൈ ഇതാ എന്നെ തൊട്ടു മുഴങ്കാലുകളിലും കൈകളിലും ഊന്നി
</lg><lg n="൧൧"> ചാഞ്ചാടുമാറാക്കി. അവൻ എന്നോടു പറഞ്ഞു: ദാനിയേലേ ഓമലായപുരു
ഷ നിന്നോടു ഞാൻ ചൊല്ലുന്ന വാക്കുകളെ കുറിക്കൊണ്ടു നിൽക്കുന്നവിടേ
നിവിരുക, ഇന്നു ഞാൻ നിന്റേ അടുക്കൽ തന്നേ അയക്കപ്പെട്ടു. എന്നീ
വാക്ക് എന്നോടു ചൊല്ലിയാറേ ഞാൻ വിറെച്ചുംകൊണ്ടു നിന്നു.—
</lg><lg n="൧൨"> അവൻ എന്നോടു പറഞ്ഞു: ദാനിയേൽ ഭയപ്പെടരുതു, ബോധംകൊൾ
വാനും നിൻ ദൈവത്തിൻ മുമ്പാകേ ദണ്ഡിപ്പാനും നീ മനംവെച്ച ഒന്നാം
നാൾ മുതൽ നിന്റേ വാക്കുകൾ കേൾക്കപ്പെട്ടു ഞാനും നിൻ വാക്കുകൾ
</lg><lg n="൧൩"> മുതലായിട്ടു വന്നു. പിന്നേ പാൎസിരാജ്യത്തേപ്രഭു, ഇരുപത്തൊന്നു ദി
വസം എനിക്ക് എതിർനിന്നു, അതാ മീകയേൽ എന്ന പ്രധാനപ്രഭുക്ക
ളിൽ ഒരുവൻ എന്നെ തുണെപ്പാൻ വന്നു ഞാനും അവിടേ പാൎസിരാജാക്ക
</lg><lg n="൧൪"> ന്മാ‌ൎക്ക‌് അരികിൽ ജയംകൊണ്ടു. പിന്നേ ദിവസങ്ങളുടേ ഒടുക്കത്തിൽ
നിൻ ജനത്തിന്നു സംഭവിപ്പാനുള്ളതു നിന്നെ ഗ്രഹിപ്പിപ്പാൻ വന്നിരിക്കു
</lg><lg n="൧൫"> ന്നു; ആ ദിവസങ്ങളോളവും ആ ദൎശനം എത്തുന്നുവല്ലോ.— ഇങ്ങനേത്തോ വാ
ക്കുകളെ എന്നോടു ചൊല്ലുകയിൽ ഞാൻ മുഖത്തെ നിലത്തോട്ട് ആക്കി
</lg><lg n="൧൬"> മൗനമായ് പ്പാൎത്തു. ഇതാ മനുഷ്യപുത്രൎക്ക് ഒത്തൊരുവൻ എൻ ചുണ്ടുക
ളെ തൊട്ടു, ഞാനും വായി തുറന്നു എനിക്കു നേരേ നിൽക്കുന്നവനോട് ഉ
രിയാടി പറഞ്ഞു: കൎത്താവേ ദൎശനത്താൽ എനിക്കു നോവുകൾ പിടിച്ചു
</lg><lg n="൧൭"> ഊക്കു വശമാക്കുന്നതും ഇല്ല. പിന്നേ കൎത്താവിൻ ഈ ദാസന്ന് ഇങ്ങ
നേ ഉള്ള കൎത്താവിനോട് ഉരിയാടുവാൻ എങ്ങനേ കഴിയും? എന്നിലോ
ഇതുമുതൽ ഊക്കു നിലെക്ക ഇല്ല ശ്വാസം എന്നോടു ശേഷിക്കുകയും ഇല്ല.
</lg><lg n="൧൮"> എന്നാറേ രൂപംകൊണ്ടു മനുഷ്യന്ന് ഒത്ത ഒരുവൻ എന്നെ തൊട്ടു ബല
</lg><lg n="൧൯"> പ്പെടുത്തി, പറഞ്ഞു: ഓമൽപുരുഷനേ ഭയപ്പെടരുതു! നിനക്കു സമാ
ധാനം ആക! ബലത്തു ബലപ്പെടുക! ഇങ്ങനേ എന്നോട് ഉരിയാടുക
യാൽ ഞാൻ ബലം വന്നതു ബോധിച്ചു എൻ കൎത്താവ് ഉരക്കെ! നീ
</lg><lg n="൨൦"> എന്നെ ബലപ്പെടുത്തി സത്യം എന്നു പറഞ്ഞു.— അവൻ പറഞ്ഞു:
നിന്റേ അടുക്കേ എന്തിനു വന്നു എന്ന് അറിയുന്നുവോ? ഇപ്പോൾ
</lg> [ 374 ] <lg n="">ഞാൻ പാൎസിപ്രഭുവോടു പോരാടുവാൻ മടങ്ങും, പിന്നേ ഞാൻ പുറപ്പെ
</lg><lg n="൨൧"> ട്ടാൽ അതാ യവനപ്രഭു (എതിരേ) വരും. എങ്കിലും സത്യത്തിൻ എ
ഴുത്തിൽ വരെച്ചതു ഞാൻ നിന്നെ ഗ്രഹിപ്പിക്കും; ഇവരെക്കൊള്ളേ എ
നിക്കു തുണനില്ക്കുന്നവൻ നിങ്ങളുടേ പ്രഭുവായ മീകയേൽ അല്ലാതേ ഒരു
</lg><lg n="൧൧">,൧ ത്തനും ഇല്ല. ഞാനും മാദായൻദാൎയ്യാവുസ്സിൻ ഒന്നാം ആണ്ടിൽ അ
വന്നു തുണയും ചങ്ങാതവുമായിനിന്നു. ഇപ്പോൾ നിന്നോടു സത്യത്തെ
അറിയിക്കും.

</lg>

<lg n="൨"> ഇതാ പാൎസിക്ക് ഇനി മൂന്നു രാജാക്കന്മാർ എഴുന്നീല്ക്കും, നാലാമൻ എ
ല്ലാവരെക്കാളും അധികം ധനം സമ്പാദിക്കും, ദ്രവ്യസമ്പത്തിനാൽ ബല
പ്പെട്ടപ്പോൾ അവൻ സകലവും യവനരാജ്യത്തെക്കൊള്ളേ ഒരുമ്പെടുക്കും,
</lg><lg n="൩"> പിന്നേ ശൂരനായ രാജാവ് എഴുനീറ്റു മഹാധികാരത്തോടേ ഭരിച്ചു ത
</lg><lg n="൪"> നിക്കു തോന്നും പോലേ ചെയ്യും. അവൻ നിൽക്കുമ്പോൾ അവന്റേ രാ
ജ്യം തകൎന്നു വാനത്തിലേ നാലു കാറ്റുകൾക്കും നേരേ പകുത്തുപോകും
(൮,൮) അവന്റേ സന്തതിക്ക് അല്ല താനും അവൻ ഭരിച്ച അധികാരം
പോലേയും അല്ല, അവന്റേ രാജത്വം നിൎമ്മൂലം ആയി ഇവരെ കൂടാ
</lg><lg n="൫"> തേ മറ്റേവൎക്ക് ആകും (൮,൨൨). പിന്നേ തെക്കേ രാജാവു ബലപ്പെ
ടും, അവന്റേ പ്രഭുക്കളിൽ ഒരുത്തൻ അവന്നു മീതേ ബലവാനാകും,
</lg><lg n="൬"> അവന്റേ അധികാരം വലിയ അധികാരം തന്നേ. വൎഷങ്ങളുടേ അ
വസാനത്തിൽ (ഇരുവരും) തമ്മിൽ കൂട്ടുകെട്ട് ഉണ്ടാകുമ്പോൾ തെക്കേ
രാജാവിൻ പുത്രി നിരപ്പു സ്ഥാപിപ്പാൻ വരും, എങ്കിലും സഹായത്തി
ന്ന് ഊക്കിനെ അവൾ വശമാക്കുക ഇല്ല, അവനും അവന്റേ സഹായ
വും നില്ക്കയും ഇല്ല, അവളും കൂട്ടിച്ചു കൊണ്ടുവന്നവരും അവളെ ജനി
പ്പിച്ചവനും അവൾക്കു തുണെച്ചവനും താന്താന്റേ കാലങ്ങളിൽ ഏൽപ്പി
</lg><lg n="൭"> ക്കപ്പെടും. അവളുടേ വേൎത്തളിരിൽനിന്ന് ഒരുവൻ അവന്റേടത്ത്
എഴുനീറ്റു (ശത്രുവിൻ) സൈന്യത്തോട് ഏറ്റു വടക്കേ രാജാവിൻ കോ
</lg><lg n="൮"> ട്ടകളിൽ പുക്കു അവറ്റിൻ (ഇഷ്ടം) പ്രവൃത്തിച്ചു ബലം കാട്ടും. അവരു
ടേ ദേവകളെയും വാൎത്തു തീൎത്തു ബിംബങ്ങളും വെള്ളി പൊൻ മുതലായ
ആഡംബരക്കോപ്പുമായി അവൻ മിസ്രയിലേക്ക് അടിമയിൽ കൊണ്ടു
പോകും (പല) ആണ്ടുകൾ കൂടിയും അവൻ വടക്കേ രാജാവിന്ന് എതി
</lg><lg n="൯"> രേ നിലനില്ക്കും. ഇവൻ തെക്കേരാജാവിൻ രാജ്യത്ത്ല് പൂക്കിട്ടും
</lg><lg n="൧൦"> സ്വഭൂമിയിലേക്കു മടങ്ങും.— പിന്നേ അവന്റേ മക്കൾ കോപ്പിട്ടു പല
പടകളുടേ സംഖ്യയെ കൂട്ടും, അതു വന്നു പ്രവാഹിച്ചു കവികയും ആവ
</lg> [ 375 ] <lg n="൧൧"> ത്തിക്കയും (തെക്കന്റേ) കോട്ടവരേ പോരാടുകയും ചെയ്യും. അന്നു തെ
ക്കേരാജാവ് ക്രുദ്ധിച്ചു മദിച്ചു പുറപ്പെട്ടു ആ വടക്കേരാജാവോടു പട
വെട്ടും, ഇവൻ വലിയ പുരുഷാരത്തെ (കൂട്ടി) നിറുത്തും എങ്കിലും പുരു
</lg><lg n="൧൨"> ഷാരം (തെക്കന്റേ) കയ്യിൽ കൊടുക്കപ്പെടും. ആ പുരുഷാരം എഴുനീ
ല്ക്കുംതോറും (തെക്കന്റേ) ഹൃദയം ഉയരും, എങ്കിലും പതിനായിരങ്ങളെ
</lg><lg n="൧൩"> വീഴ്ത്താലും പ്രാബല്യം സാധിക്ക ഇല്ല. വടക്കേരാജാവ് മടങ്ങി മുമ്പി
ലേതിലും വലിയ സംഖ്യയെ നിറുത്തുകയും ആണ്ടുകൾ ചെന്നാൽ പി
ന്നേ മഹാസൈന്യത്തോടും വളരേ കോപ്പിനോടും വരികയും ചെയ്യും.
</lg><lg n="൧൪"> ആ കാലങ്ങളിൽ അനേകർ തെക്കേരാജാവിന്ന് എതിരേ എഴുനീല്ക്കും,
നിൻ ജനപുത്രരിൽ ഉഗ്രന്മാർ ദൎശനത്തെ നിവൃത്തിപ്പാൻ തങ്ങളേ തന്നേ
</lg><lg n="൧൫"> ഉയൎത്തിക്കൊണ്ട് ഇടറിപ്പോകും. വടക്കേരാജാവു വന്നു മേടു കുന്നിച്ചു
കോട്ടനഗരങ്ങളെ പിടിക്കും, തെക്കന്റേ ഭുജങ്ങൾ നിൽക്കയും ഇല്ല അ
</lg><lg n="൧൬"> വൻ തെരിഞ്ഞെടുത്ത ബലത്തിനും നില്പാൻ ഊക്കുപോരാ. അവനോ
ട് ഏറ്റവൻ തോന്നുന്ന പോലേ ചെയ്യും, അവന്മുമ്പിൽ ആരും നില്‌ക്ക
യില്ല, കയ്യിൽ സംഹാരമുള്ളവനായി ദേശശിഖാമണിയിലും അവൻ നി
</lg><lg n="൧൭"> ല്ക്കും. പിന്നേ അവൻ തന്റേ സകലരാജ്യത്തിൻ ഊറ്റത്തോടേ പൂകു
വാൻ നിരപ്പു വിചാരിച്ചും അവൻ മുഖം വെക്കും അതും ചെയ്യും, സ്ത്രീക
ളുടേ പുത്രിയെ അവന്നു കൊടുക്കും അവളെ കെടുപ്പാനത്രേ; അവൾ നി
</lg><lg n="൧൮"> ല്ക്ക ഇല്ല, അവളാൽ അവന്നു ഏതും സിദ്ധിക്കയും ഇല്ല. പിന്നേ അ
വൻ ദ്വീപുകളിലേക്കു മുഖം തിരിച്ചു പലവ പിടിക്കും, അധികാരികളെ
അവൻ ശമിപ്പിച്ചു അവൎക്കു നിന്ദ പിണെക്കും എങ്കിലും ആ നിന്ദയെ
</lg><lg n="൧൯"> അവർ അവന്മേൽ തിരിയുമാറാക്കും. പിന്നേ അവൻ സ്വദേശത്തുള്ള
കോട്ടകളിലേക്കു മുഖം തിരിക്കയും ഇടറിവീണു കാണാതാകയും ചെ
</lg><lg n="൨൦"> യ്യും.— അവന്റേ സ്ഥാനത്ത് എഴുനീല്ക്കുന്നവൻ രാജ്യശ്രേഷ്ഠത്തൂടേ ക
രം പിരിക്കുന്നവരെ കടത്തുന്നവൻ , കുറയ നാൾ കഴിഞ്ഞാൽ അവൻ
തകൎന്നുപോകും, കോപത്തിൽ അല്ല പോരിലും അല്ല.

</lg> <lg n="൨൧"> അവന്റേ സ്ഥാനത്ത് എഴുനീലപത് ഒരു മാനഹീനൻ, രാജത്വപ്രതാ
പത്തെ അവനെ ചുമത്തുവാൻ തോന്നീട്ടില്ല, എങ്കിലും നിശ്ചിന്തയായി
</lg><lg n="൨൨"> അവൻ വന്നു വ്യാജമെഴുപ്പിനാൽ രാജത്വം പിടിക്കും. പ്രവാഹിക്കുന്ന
ബലങ്ങൾ ഏറ്റാൽ അവൻ കവിഞ്ഞിട്ട് അവ തകൎന്നുപോകും, നിയമ
</lg><lg n="൨൩"> പ്രഭുക്കളും കൂടേ. ഇവരോടു കൂട്ടുകെട്ട് ഉണ്ടാക്കിയ മുതല്ക്ക് അവൻ
വഞ്ചന ചെയ്തു കരേറിവന്നു അല്പപടയോട് എങ്കിലും പ്രബലനാകും.
</lg> [ 376 ] <lg n="൨൪"> നിശ്ചിന്തയായി അവൻ നാട്ടിൽ പുഷ്ടി ഏറിയ ദിക്കുകളിൽ പുക്കു അ
വന്റേ അപ്പന്മാരും അപ്പപ്പന്മാരും ചെയ്യാത്തതു ചെയ്യും; അതിൽനിന്നു
കൊള്ളയും കവൎച്ചയും കോപ്പും വിത്രിക്കളയും; പിന്നേ കോട്ടകൾക്കു
</lg><lg n="൨൫"> നേരേ ഉപായങ്ങളെ നിരൂപിക്കും , അതും കാലംവരേ അത്രേ. അന
ന്തരം തെക്കേരാജാവിനെക്കൊള്ളേ തൻ മനസ്സും ഊക്കും മുതിൎത്തു മഹാ
ബലത്തോടെ (ഏല്ക്കും). തെക്കേരാജാവും അത്യന്തം ഉരത്ത മഹാസേന
യോടും പോരിന്നു വട്ടംകൂട്ടും, എങ്കിലും (ചിലർ) അവന്നു നേരേ ഉപാ
</lg><lg n="൨൬"> യങ്ങളെ യന്ത്രിക്കയാൽ അവൻ നില്ക്ക ഇല്ല. അവന്റേ അന്നം ഉണ്ണു
ന്നവർ അവനെ തകൎക്കും, അവന്റേ ബലം പ്രവാഹിച്ചാലും കുതൎന്നവർ
</lg><lg n="൨൭"> അനേകർ വീഴുകേ ഉള്ളു. രാജാക്കൾ ഇരുവരോ ഹൃദയത്തിൽ ദോഷം
ചെയ്‌വാൻ വിചാരിച്ച് ഒരു മേശക്ക് ഇരുന്നു പൊളി പറയും. എങ്കിലും
അതു സാധിക്ക ഇല്ല; കാരണം: അവസാനം ഇനിനിൎണ്ണയിച്ച കാല
</lg><lg n="൨൮"> ത്തേക്ക് ഉള്ളു. അന്തരം അവൻ സ്വദേശത്തേക്കു പെരുത്ത കോ
പ്പോടേ മടങ്ങിപ്പോകും, അന്ന് അവന്റേ ഹൃദയം വിശുദ്ധനിയമത്തി
ന്ന് എതിരാകും; അവൻ (അതു) അനുഷ്ഠിച്ചു സ്വദേശത്തിൽ തിരിച്ചു ചേ
</lg><lg n="൨൯"> രും. നിൎണ്ണയിച്ച കാലത്ത് അവൻ പിന്നേയും തെക്കോട്ടു ചെല്ലും എ
</lg><lg n="൩൦"> ങ്കിലും മുമ്പിലേതുപോലേ പിന്നേതു (സാദ്ധ്യം) ആക ഇല്ല. കിത്തി
മിൽനിന്നാകട്ടേ കപ്പലുകൾ അവനെ എതിരേല്ക്കയാൽ അവൻ മടുത്തു
മടങ്ങിപ്പോകും, പിന്നേ വിശുദ്ധനിയമത്തിന്ന് എതിരേ ഈറികൊണ്ടു
(ഈറൽ) നടത്തും, അവൻ മടങ്ങിവന്നു വിശുദ്ധനിയമത്തെ ഉപേക്ഷി
</lg><lg n="൩൧"> ക്കുന്നവരെ സമ്മതിപ്പിപ്പാൻ നോക്കും. അവങ്കന്ന് (അയച്ച) ബലങ്ങൾ
നിലനിന്നു കോട്ടയാകുന്ന വിശുദ്ധസ്ഥലത്തെ ബാഹ്യമാക്കി നിത്യകൃത്യ
ത്തെ പറിച്ചെടുത്തു(൮, ൧൧) പാഴാക്കുന്ന അറെപ്പു(വേദിയെ) സ്ഥാപി
</lg><lg n="൩൨"> ക്കയും ചെയ്യും. നിയമത്തോടു ദ്രോഹിക്കുന്നവരെ അവൻ മെഴുപ്പുകൾ
ചൊല്ലി ധൎമ്മത്യാഗികൾ ആക്കും, എങ്കിലും തങ്ങളുടേ ദൈവത്തെ അറി
</lg><lg n="൩൩"> യുന്ന ജനം ബലപ്പെട്ടു (കാൎയ്യത്തെ) നിവൃത്തിക്കും. ജനത്തിൽ ബോധ
മുള്ളവർ മിക്കപേൎക്കും വിവേകം വരുത്തും, പല നാൾ കൂടി വാളിനാ
</lg><lg n="൩൪"> ലും ജ്വാലയാലും അടിമയാലും കവൎച്ചയാലും വീഴും. വീഴുമ്പോഴേക്കോ
ഓർ അല്പസഹായത്താൽ അവൎക്കു സഹായം ലഭിക്കും, പലരും വാക്കു
൩൫മെഴുപ്പിനോട് അവരിൽ ചേൎന്നുകോള്ളും. ബോധമുള്ളവരിൽനിന്നും
(ചിലർ) വീഴും അവസാനകാലംവരേ ജനങ്ങളിൽ ഉരുക്കുവാനും ശോ
ധിപ്പാനും വെളുപ്പിപ്പാനും തന്നേ; നിൎണ്ണയിച്ച കാലത്തേക്ക് ഇനി താ
മസം ഉണ്ടല്ലോ.
</lg> [ 377 ] <lg n="൩൬"> തനിക്കു തോന്നുമ്പോലേ രാജാവു ചെയ്തു തന്നെത്താൻ ഉയൎത്തി ഏ
തു ദേവനിലും വലിയവനായി കാട്ടി ദേവാതിദേവന് എതിരേ അത്ഭുത
മായവ ഉരിയാടും, ഈറൽ തികവോളം അവൻ സാധിക്കയും ചെയ്യും,
</lg><lg n="൩൭"> വിധിനിൎണ്ണയം നടക്കേ ഉള്ളുവല്ലോ. അവൻ അപ്പന്മാരുടേ ദേവക
ളെ കൂട്ടാക്കുക ഇല്ല, സ്രീകാമത്തെയും ഏതു ദേവതയെയും കൂട്ടാക്കുകയും
</lg><lg n="൩൮"> ഇല്ല, സകലത്തിന്മേലും താന്നെത്താൻ വലിയവൻ ആക്കും. അതിനു
പകരം കോട്ടകളുടേ ദേവതയെ ബഹുമാനിക്കും, അവന്റേ അപ്പന്മാർ
അറിയാത്ത ദേവതയെ പൊൻ വെള്ളികൊണ്ടും നവരത്നാദികാമ്യങ്ങൾ
</lg><lg n="൩൯"> കൊണ്ടും ബഹുമാനിക്കും. അന്യദേവത് തുണെക്കയാൽ അവൻ ഉറപ്പി
ച്ച കോട്ടകളിൽ ഇവ്വണ്ണം ചെയ്യും: തന്നെ സമ്മതിക്കുന്നവൎക്കു തേജസ്സു
വൎദ്ധിപ്പിച്ചു അവരെ ബഹുക്കളിൽ വാഴിച്ചു കൂലിക്കായി ഭൂമിയെ പകുത്തു
</lg><lg n="൪൦"> കൊടുക്കും.— അവസാനകാലത്തിൽ തെക്കേരാജാവ് അവനോടു മുട്ടി
തുടങ്ങും, അവനെക്കൊള്ളേ വടക്കേരാജാവ് തേർ കുതിരയോടും പെ
രിക കപ്പലോടും വിശറുപോലേ പൊഴിഞ്ഞു രാജ്യങ്ങളിൽ പുക്കു കവി
</lg><lg n="൪൧"> ഞ്ഞു കടന്നുപോരും. ദേശശിഖാമണിയിലും അവൻ വരും അനേകദേ
ശങ്ങളും വീഴും, അവന്റേ കയ്യിൽനിന്നു വഴുതിപ്പോരുവതു ഏദോം മോ
</lg><lg n="൪൨"> വാബ് അമ്മോൻപുത്രരുടേ കാതൽ ഇവർ മാത്രം. ദേശങ്ങളെ (പിടി
</lg><lg n="൪൩"> പ്പാൻ) അവൻ കൈനീട്ടും, മിസ്രദേശം ചാടിഒഴികയും ഇല്ല. മിസ്രയി
ലേ പൊൻവെള്ളിനിധികളിലും സകലകാമ്യങ്ങളിലും അവൻ അധി
കരിക്കയും ലൂബ് കൂശ് എന്നവരും അവന്റേ അനുസാരികളിൽ കൂടും.
</lg><lg n="൪൪"> പിന്നേ കിഴക്കുനിന്നും വടക്കുനിന്നും ഉള്ള ശ്രുതികൾ അവനെ അരട്ടും,
വലിയ ഊഷ്മാവിൽ അവൻ പുറപ്പെട്ടു അനേകരെ സംഹരിച്ചു പ്രാവിക്ക
</lg><lg n="൪൫"> ളവാൻ (ഭാവിച്ചു), സമുദ്രങ്ങളുടേ ഇടയിൽ അഴകിയ വിശുദ്ധമലെക്കു
നേരേ പള്ളിക്കൂടാരങ്ങളെ നാട്ടും, തുണെക്കുന്നവൻ ആരും ഇല്ലാതേ
തന്റേ അവസാനത്തോട് എത്തുകയും ചെയ്യും (൮, ൨൫).

</lg>

<lg n="൧൨, ൧"> ആ കാലത്തു നിൻ ജനപുത്രൎക്കു മീതേ നില്ക്കുന്ന മഹാപ്രഭുവായ മീക
യേൽ എഴുനീറ്റു വരും, ഒരു ജാതി ഉണ്ടായതു മുതൽ ആ കാലംവരേ
സംഭവിക്കാത്തൊരു ഞെരുക്കകാലം ഉണ്ടാകും, ആ കാലത്തു നിൻ ജനം
വിടുവിക്കപ്പെടും പുസ്തകത്തിൽ എഴുതിക്കണ്ടവർ ഏവരും തന്നേ.
</lg><lg n="൨"> മണ്ണിൻനിലത്ത് ഉറങ്ങുന്നവരിൽനിന്നു ബഹുക്കൾ ഉണൎന്നുവരും, ഇ
വർ നിത്യജീവന്നും, ഇവർ നിന്ദകൾക്കു നിത്യചൂരിന്നും ആയി (യശ.
</lg><lg n="൩"> ൬൬, ൨൪). അന്നു ബോധമുള്ളവർ ആകാശവളവിലേ പ്രഭപോലേ
</lg> [ 378 ] <lg n="">യും അനേകരെ നീതിയിലേക്കു നടത്തുന്നവർ നക്ഷത്രങ്ങളെ പോലേ
യും എന്നും എന്നേക്കും പ്രകാശിക്കും.

</lg>

<lg n="൪"> എങ്കിലോ ദാനിയേലേ ഈ വചനങ്ങളെ അവസാനകാലത്തേക്കു പൂ
ട്ടിവെച്ചു പുസ്തകത്തെ മുദ്രയിട്ടു കൊൾക! പലരും (അത്) ആരാഞ്ഞ് അ
</lg><lg n="൫"> ഭ്യസിപ്പതാൽ അറിവു പെരുകും.— ദാനിയേൽ ആകുന്ന ഞാൻ കണ്ടി
തു: വേറേ ഇരുവർ ഇതാ ഒരുവൻ നദിക്ക് ഇക്കരേയും ഒരുവൻ നദി
</lg><lg n="൬"> ക്ക് അക്കരേയും നില്ക്കുന്നു. അതിൽ ഒരുവൻ നദീജലത്തിന്നു മീതേ
ഉള്ള ആ വെള്ള ഉടുത്ത പുരുഷനോടു ചോദിച്ചു: ഈ അതിശയങ്ങളു
</lg><lg n="൭"> ടേ അവസാനം എത്രത്തോളം? വെള്ളഉടുത്തു നദീജലത്തിന്നു മീതേ
ഉള്ള പുരുഷനെ ഞാൻ കേട്ടു. അവൻ വലങ്കൈയും ഇടങ്കൈയും സ്വ
ൎഗ്ഗത്തേക്ക് ഉയൎത്തി ജീവനുള്ളവൻ ആണ സത്യം ചെയ്തിതു: കാലം (ഇ
രു)കാലങ്ങൾ അരകാലംവരേ എന്നും (൭, ൨൫) വിശുദ്ധജനത്തിൻ ക
യ്യിനെ തകൎക്കുന്നതു തികയുമ്പോൾ ഇവ ഒക്കയും തികയും എന്നും,
</lg><lg n="൮"> ഞാൻ കേട്ടു തിരിയാഞ്ഞു പറഞ്ഞു: എൻ കൎത്താവേ ഇവറ്റിൽ ഒടുക്ക
</lg><lg n="൯"> ത്തേത് എന്തു? എന്നതിന്ന് അവൻ പറഞ്ഞു: ദാനിയേലേ പോയി
ക്കൊൾക! ഈ വചനങ്ങൾ അവസാനകാലംവരേ പൂട്ടിവെച്ചും മുദ്രയി
</lg><lg n="൧൦"> ട്ടും കിടക്കുന്നു. അനേകർ തങ്ങളെ തന്നേ ശോധിച്ചു വെളുപ്പിച്ച് ഉരു
ക്കിക്കൊള്ളും, ദുഷ്ടന്മാർ ദോഷം ചെയ്തുപോരും എല്ലാ ദുഷ്ടന്മാരും തിരിയാ
</lg><lg n="൧൧"> തേ പോകും, ബോധമുള്ളവരോ തിരിച്ചറിയും. പാഴാക്കുന്ന അറെ
പ്പു (വേദിയെ) സ്ഥാപിപ്പാൻ നിത്യകൃത്യം പറിച്ചെടുക്കുന്ന കാലമ്മു
തൽ (൧൧, ൩൧) ആയിരത്ത് ഇരുന്നൂറ്റിൽ തൊണ്ണൂറു നാളുകൾ അത്രേ.
</lg><lg n="൧൨"> പ്രതീക്ഷിച്ചുകൊണ്ടു ആയിരത്തുമുന്നൂറ്റിമുപ്പത്തഞ്ചു നാളുകളോട് എത്തു
</lg><lg n="൧൩"> ന്നവൻ ധന്യൻ. നീയോ അവസാനം വരേ പോയ്‌ക്കൊൾക!നീ വിശ്ര
മിച്ചു നാളുകളുടേ അവസാനത്തിൽ നിന്റേ നറുക്ക് (അടെക്കുവാൻ)എ
ഴുന്നീല്ക്കയും ചെയ്യും.
</lg> [ 379 ] Hosea.

ഹോശേയ.

<lg n="൧"> ഉജ്ജീയ യോഥാം ആഹാജ് ഹിജക്കിയാ എന്ന യെഹൂദാരാജാക്കന്മാ
രുടേ നാളുകളിലും യോവാശിൻപുത്രനായ യരോബ്യാം എന്ന ഇസ്രായേൽ
രാജാവിന്റേ നാളുകളിലും ബയരിപുത്രനായ ഹോശേയെക്ക് ഉണ്ടായ
യഹോവാവചനം.

</lg>

I. ഹോശേയയെക്കൊണ്ടു വ്യാപരിച്ചതു.

(അ.൧-൩.)

൧. അദ്ധ്യായം.

ഇസ്രയേൽരാജ്യം വേശ്യ എന്നു കാണിച്ചതും (൪) പുത്രന്മാരുടേ നാമങ്ങളും
(൧൭)അന്ത്യരക്ഷയും.

<lg n="൨"> യഹോവ ഹോശേയയിലേക്ക് ഉരിയാടുന്നതിന്റേ ആരംഭത്തിൽ:
നീ പോയി നിനക്കു പുലയാടിച്ചിയെയും പുലയാട്ടുമക്കളെയും എടുത്തു
കൊൾക! നാട് എല്ലാം യഹോവയെ വിട്ടു പുലയാടിപ്പോരുന്നുവല്ലോ—
</lg><lg n="൩"> എന്നു യഹോവ ഹോശേയയോടു പറഞ്ഞപ്പോൾ, അവൻ ചെന്നു ദിബ്ലാ
യിംമകളായ ഗോമരെ എടുത്തു. അവളും ഗൎഭം ധരിച്ചു അവന്ന് പുത്രനെ
</lg><lg n="൪"> പെറ്റു. യഹോവ അവനോടു പറഞ്ഞു: ഇവന്നു യിജ്രയേൽ (ദേവൻ
വിതറും) എന്നു പേർ വിളിക്ക! കാരണം ഇനി അല്പം കഴിഞ്ഞാൽ ഞാൻ
യിജ്രയേലിന്റേ രക്തങ്ങളെ സന്ദൎശിച്ചു യേഹു ഗൃഹത്തിന്മേൽ വരുത്തു
൫കയും ഇസ്രയേൽഗൃഹത്തിൻ രാജത്വത്തെ ഒഴിപ്പിക്കയും ചെയ്യും. അ
ന്നാളിൽ സഭവിപ്പതോ: ഞാൻ ഇസ്രയേലിൻ വില്ലിനെ യിജ്രയേൽതാ
</lg><lg n="൬"> ഴ്വരയിൽ ഒടിക്കും.— അവൾ പിന്നേ ഗൎഭം ധരിച്ച് ഒരു മകളെ പെ
റ്റാറേ, ഇവൾക്കു ലോറുഹം (കനിവു കാണാത്തവൾ) എന്നു പേർ വി
ളിക്ക! കാരണം ഞാൻ ഇസ്രയേൽഗൃഹത്തോടു കേവലം ക്ഷമിപ്പാനായ
</lg> [ 380 ] <lg n="൭"> ഇനി അവരിൽ കനിഞ്ഞിരിക്ക ഇല്ല. യഹൂദാഗൃഹത്തെ മാത്രം ഞാൻ
കനിഞ്ഞു അവരുടേ ദൈവമാകുന്ന യഹോവയാൽ ഉദ്ധരിക്കും, വില്ലുവാ
ൾപടകൊണ്ടും അശ്വംകുതിരക്കാരെകൊണ്ടും ഉദ്ധരിക്ക ഇല്ല താനും,
</lg><lg n="൮"> എന്ന് അവനോടു പറഞ്ഞു.— അവൾ ലോറുഹമയെ മുലമാറ്റി ഗൎഭം ധ
രിച്ച് ഒരു പുത്രനെ പ്രസവിച്ചാറേ, ഇവന്നു ലോവമ്മീ (എൻ ജനമല്ല)
</lg><lg n="൯"> എന്നു പേർ വിളിക്ക! കാരണം നിങ്ങൾ എന്റേ ജനമല്ല ഞാനോ നി
ങ്ങൾക്ക് ആകയും ഇല്ല എന്നു പറഞ്ഞു.

</lg>

<lg n="൧൦"> എങ്കിലും ഇസ്രയേല്പുത്രരുടേ എണ്ണം കടലിൻ മണൽ പോലേ അള
പ്പാനും എണ്ണുവാനും കഴിയാത്തതായി വരും; എന്നാൽ അവരോടു ലോ
വമ്മി എന്നു ചൊല്ലുന്ന സ്ഥലത്തു ജീവനുള്ള ദേവന്റേ മക്കൾ എന്ന്
</lg><lg n="൧൧"> അവരോടു ചൊല്ലപ്പെടുകയും ആം. യഹൂദാപുത്രരും ഇസ്രായേൽപുത്രരും
ഒന്നിച്ചു കൂടി തങ്ങൾക്ക് ഏകാശിരസ്സെ ആക്കിവെച്ചു നാട്ടിൽനിന്നു ക
രേറിചെല്ലും; മഹാദിനം അല്ലോ ആയതു (ദേവൻ സ്വജനത്തെ വിതെ
</lg><lg n="൨, ൧"> ക്കുന്ന) യിജ്രയേലിന്റേ നാൾ. (അന്നു) നിങ്ങളുടേ സഹോദരന്മാരോ
ട് അമ്മീ (എൻ ജനം) എന്നും സഹോദരിമാരോടു റുഹമ (കനിവു കണ്ട
വൾ) എന്നും പറവിൻ!

</lg>

൨. അദ്ധ്യായം.

വിഗ്രഹാൎച്ചനാദോഷം നിമിത്തം (൮)ഇസ്രയേലിന്നു ശിക്ഷ വേണ്ടിയത്
എങ്കിലും (൧൩) മനന്തിരിവും കനിവിൻപുതുക്കവും ഉദിക്കും.

<lg n="൨"> അല്ലയോ നിങ്ങളുടേ അമ്മയോടു വാദിപ്പിൻ! അവൾ സാക്ഷാൽ
എൻ ഭാര്യ അല്ല, ഞാൻ അവൾക്കു ഭൎത്താവും അല്ല എന്നതുകൊണ്ടു വാദി
പ്പിൻ! അവൾ മുഖത്തുനിന്നു തന്റേ പുലയാട്ടുകളും മുലയിണനടുവിൽ
൩നിന്നു തന്റേ വ്യഭിചാരങ്ങളും നീക്കുക! അല്ലായ്കിൽ ഞാൻ അവളെ ന
ഗ്നയാക്കി അഴിച്ചു അവളെ പിറനാൾ പോലേ നിറുത്തി മരുഭൂമിക്കു
സമമാക്കി ഉണങ്ങിയ ദേശം പോലേ വെച്ചു ദാഹത്താൽ മരിപ്പിക്കും.
</lg><lg n="൪"> അവളുടേ മക്കളിൽ ഞാൻ കനിക ഇല്ല, അവർ പുലയാട്ടുമക്കൾ അല്ലോ.
</lg><lg n="൫"> അവരുടേ അമ്മ പുലയാടി അവരുടേ ജനനി നാണക്കേടു നടത്തി സ
ത്യം! എന്റേ അപ്പവും വെള്ളവും എന്റേ ആട്ടുരോമവും പരുത്തിയും
എന്റേ എണ്ണയും കുടിവസ്തുവും തരുന്ന ജാരന്മാരുടേ വഴിയേ ഞാൻ ചെ
</lg><lg n="൬"> ല്ലും, എന്നല്ലോ അവൾ പറഞ്ഞതു. ആകയാൽ കാൺ, ഞാൻ മുള്ളുക
</lg> [ 381 ] <lg n="">ളാൽ വേലികെട്ടി നിന്റേ വഴിയെ അടെക്കും, അവൾക്കു ചുറ്റും മതിൽ
</lg><lg n="൭"> ചമെക്കും അവളെ സ്വന്തപഥങ്ങളെ കാണാതാക്കി വെക്കും. അവൾ
തന്റേ ജാരന്മാരെ പിന്തുടരും എത്തുക ഇല്ല താനും, അവരെ തിരയും
കാണുകയും ഇല്ല, ഇന്നേക്കാൾ അന്ന് എനിക്ക് ഏറേ നന്നായതുകൊണ്ടു
ഞാൻ മടങ്ങിപ്പോയി എന്റേ ഒന്നാം ഭൎത്താവോടു ചേരട്ടേ എന്ന് അപ്പോൾ പറയും.

</lg>

<lg n="൮"> ധാന്യരസതൈലങ്ങളെ നല്കിയതു എന്നും അവർ ബാളിന്നു
ചെലവഴിച്ച വെള്ളിയും പൊന്നും ഞാൻ അവൾക്കു വൎദ്ധിപ്പിച്ചത് എ
</lg><lg n="൯"> ന്നും അവൾക്കു ബോധിച്ചില്ലല്ലോ.— ആയ്തുകൊണ്ട് എന്റേ ധാന്യം
അതിന്റേ കാലത്തും എന്റേ രസം അതിൻ അവധിയിലും ഞാൻ വീ
ണ്ടും എടുത്തു അവളുടേ നഗ്നത മറെപ്പാനുള്ള എന്റേ ആട്ടുരോമവും പ
</lg><lg n="൧൦"> രുത്തിയും പറിച്ചുകളയും. ഇപ്പോഴോ ഞാൻ അവളുടേ വാട്ടത്തെ ആ
ജാരന്മാരുടേ കണ്ണുകൾക്കു വെളിവാക്കും, എൻ കയ്യിൽനിന്ന് ആരും അ
</lg><lg n="൧൧"> വളെ പറിക്കയും ഇല്ല. അവളുടേ സകല ആനന്ദവും അവൾക്കുള്ള
ഉത്സവം വാവു ശബത്തുമുതൽ പെരുനാളും എല്ലാം ഞാൻ ഒഴിപ്പിക്കയും,
</lg><lg n="൧൨"> ഇത് എന്റേ ജാരന്മാർ തന്ന സമ്മാനം എന്ന് അവൾ പറഞ്ഞ വള്ളി
യും അത്തിയും നാശം വരുത്തി കാടാക്കുകയും വയലിലേ മൃഗം അവ
</lg><lg n="൧൩"> റ്റെ തിന്നുകയും ആം. അവൾ ബാളുകൾക്കു ധൂപം കാട്ടി മൂക്കുത്തിയും
മാലയും അണിഞ്ഞു ജാരന്മാരുടേ വഴിയേ ചെന്നുകൊണ്ട് എന്നെ മറന്നു
കളഞ്ഞു ബാളുനാളുകളെ കൊണ്ടാടിയതു ഞാൻ ഇപ്രകാരം സന്ദൎശിക്ക
യും ചെയ്യും എന്നു യഹോവയുടേ അരുളപ്പാടു.

</lg>

<lg n="൧൪"> ആകയാൽ ഇതാ ഞാൻ അവളെ വശീകരിച്ചു മരുഭൂമിയിൽ പോകു
</lg><lg n="൧൫"> മാറാക്കി അവളുടേ ഹൃദയത്തിലേക്ക് ഉരിയാടും. അവിടുന്ന് അവളു
ടേ വള്ളിപ്പറമ്പുകളെയും ആശയുടേ തുറവായി (മാറ്റീട്ടു) ആകോർതാഴ്വ
രയെയും (യോശു.൭, ൨൬) അവൾക്കു കൊടുക്കും; അവിടേക്ക് അവൾ
ബാല്യദിവസങ്ങൾക്ക് ഒത്തവണ്ണം മിസ്രദേശത്തുനിന്നു കരേറിവന്നന്നു൧൬ പോലേ ഉത്തരം ചൊല്ലും. അന്നാളിൽ തന്നേ നീ എന്നെ (എൻ സ്വാ
മി ആകുന്ന) ബാളീ എന്നു വിളിച്ചുകൂടാതേ (എൻ ഭൎത്താവാകുന്ന) ഈശീ
എന്നത്രേ വിളിക്കും എന്നതു യഹോവയുടേ അരുളപ്പാടു. ബാളനാമങ്ങ
ളെ ഒക്കയും ഞാൻ അവളുടേ വായിൽനിന്നു നീക്കും, അവ പേരോളം
</lg><lg n="൧൮"> ഓൎപ്പാറാകയും ഇല്ല.— അന്നാൾ ഞാൻ അവൎക്കു വേണ്ടി വയലിലേ മൃഗ
ത്തോടും വാനത്തേപക്ഷിയോടും മണ്ണിലേഇഴജാതിയോടും നിയമത്തെ
</lg> [ 382 ] <lg n="">ഖണ്ഡിച്ചു കൊടുക്കും, വില്ലും വാളും പടയും നാട്ടിൽനിന്നു തകൎത്ത് അവ
</lg><lg n="൧൯"> രെ നിൎഭയത്തിൽ കുടിയിരുത്തും. ഞാൻ നിന്നെ എന്നേക്കും വോട്ടുകൊള്ളു
ന്നുണ്ടു, നീതിന്യായത്തിലും ദയാകനിവുകളിലും നിന്നെ വേൾക്കും,
</lg><lg n="൨൦"> വിശ്വസ്തതയിൽ നിന്നെ വേട്ടുകൊള്ളുന്നുണ്ടു, നീ യഹോവയെ അറിക
</lg><lg n="൨൧"> യും ചെയ്യും.— അന്നാൾ സംഭവിപ്പിതു: ഞാൻ ഉത്തരം അരുളും എന്നു
യഹോവയുടേ അരുളപ്പാടു, വാനത്തോടു ഞാൻ അനുവാദം മൂളും, വാ
</lg><lg n="൨൨"> നം ഭൂമിയോടു മൂളുകയും, ഭൂമി ദാന്യരസതൈലങ്ങളോടു മൂളുകയും
</lg><lg n="൨൩"> ഇവ യിജ്രയേലിനോടു മൂളുകയും ചെയ്യും. ഞാൻ അവളെ എനിക്കു
നാട്ടിൽ തന്നേ വിതെച്ചുകൊണ്ടു (ലോറുഹമ) കനിവു കാണാത്തവളിൽ
കനിഞ്ഞു (ലോവമ്മി) എൻജനമല്ലാത്തതിനോടു നീ എൻജനം എന്നു
പറയും, അതും എൻദൈവമേ എന്നു പറകയും ചെയ്യും.

</lg>

൩. അദ്ധ്യായം.

രണ്ടാം വിവാഹത്തിൽ വ്യഭിചാരിണിക്കു വലച്ചൽ വഴിയായി ബോധം
വരുത്തുന്ന പ്രകാരം കാട്ടിയതു.

<lg n="൧"> യഹോവ എന്നോടു പറഞ്ഞു: യഹോവ ഇസ്രയേൽപുത്രന്മാരെ സ്നേ
ഹിച്ചിട്ടും അവർ മുന്തിരിങ്ങാക്കട്ടകളെ രസിച്ചുകൊണ്ടു അന്യദേവകളി
ലേക്കു തിരിയുന്നതു പോലേ, തോഴൻ സ്നേഹിച്ചിട്ടും വ്യഭിചരിച്ചുപോ
കുന്നൊരു സ്രീയെ നീ പിന്നേയും ചെന്നു സ്നേഹിക്ക! എന്നാറേ ഞാൻ
പതിനഞ്ച് വെള്ളിശെക്കലിന്നും ഒന്നര ഹോമർ (൧൫ ഏഫ) യവത്തിനും
</lg><lg n="൩"> അവളെ കൊണ്ടു; ഏറിയ ദിവസങ്ങൾ നീ എനിക്കായി ഇരുന്നിരിക്ക,
പുലയാടുകയും വല്ല പുരുഷന്ന് ആകയും അരുതു; ഞാനും നിന്നോട്
</lg><lg n="൪"> അപ്രകാരം തന്നേ എന്ന് അവളോടു പറഞ്ഞു.— എന്തെന്നാൽ ഇസ്ര
യേൽപുത്രന്മാർ ഏറിയ ദിവസങ്ങൾ രാജാവും പ്രഭുവും ഇല്ലാതേ യാഗ
വും നാട്ടക്കല്ലും കൂടാതേ (സ്കന്ധവസ്ത്രമാം) എഫോദും (പിതൃബിംബങ്ങൾ
</lg><lg n="൫"> ആകുന്ന) തെരാഫുകൾ കൂടാതേയും ഇരുന്നു കഴിക്കും.— അനന്തരം ഇ
സ്രയേൽപുത്രന്മാർ മടങ്ങി തങ്ങടേ ദൈവമായ യഹോവയെയും സ്വരാ
ജാവായ ദാവീദെയും അന്വേഷിച്ചു ദിവസങ്ങളുടേ അന്ത്യത്തിൽ യഹോ
വയോടും അവന്റേ ഗുണനിധിയോടും നടുങ്ങി ചേരുകയും ചെയ്യും.
</lg> [ 383 ] II. ഹോശേയയെ കൊണ്ട് ആക്ഷേപിച്ചും
വാഗ്ദത്തം ചൊല്ലിയും പറ യിച്ചതു. (അ. ൪—൧൪)

൪. അദ്ധ്യായം. (—൬, ൩.)

സ്വജനത്തിൻപാപങ്ങളെ യഹോവ ആക്ഷേപിച്ചു (൫, ൧) പുരോഹി
താദികളോടു ന്യായവിധി അറിയിച്ചു (൬, ൧) മാനസാന്തരത്തിലേക്കു വിളി
ക്കുന്നതു.

<lg n="൧"> ഹേ ഇസ്രയേൽപുത്രരേ യഹോവാവചനം കേൾപ്പിൻ! ദേശത്തിൽ സ
ത്യവും ഇല്ല ദയയും ഇല്ല ദൈവജ്ഞാനവും ഇല്ല, എന്നതു കൊണ്ടു യഹോ
</lg><lg n="൨"> വെക്കു നാട്ടിൽ വസിക്കുന്നവരോടു വാദം ഉണ്ടല്ലോ. ആണയിടുകയും
പൊളിചൊല്കയും കൊല്ലുകയും കക്കുകയും വ്യഭിചരിക്ക്യും, അവർ കു
</lg><lg n="൩"> ത്തിക്കവരുന്നു, ചോരകൾ ചോരകളോടു തുടരുന്നു. അതുകൊണ്ടു ദേ
ശം ഖേദിക്കയും അതിൽ വസിക്കുന്നത് എല്ലാം വയലിലേ മൃഗത്തോടു
വാനത്തേപക്ഷിയോളവും മാഴ്കുകയും കടലിലേമത്സ്യങ്ങളും അടങ്ങി
</lg><lg n="൪"> പ്പോകയും ആയി. എന്നാൽ ആരും വാദിക്കയും ആരും ശാസിക്കയും
മാത്രം അരുതു, നിൻ ജനം പുരോഹിതനോടു വാദിക്കുന്നവൎക്കു സമമല്ലോ.
</lg><lg n="൫"> ആകയാൽ നീ പകലിൽ ഇടറും,നിന്നോടു കൂട രാത്രിയിൽ പ്രവാചക
നും ഇടറും, ഞാൻ നിന്റേ അമ്മയെ സന്നയാക്കുകയും ചെയ്യും.—
</lg><lg n="൬"> അറിവില്ലായ്കയാൽ എൻ ജനം സന്നമായി, നീ അറിവിനെ വെറുക്ക
യാൽ എനിക്കു പുരോഹിതനാകാതവണ്ണം ഞാൻ നിന്നെയും വെറുത്തു.
നിൻ ദൈവത്തിൻ ധൎമ്മത്തെ നീ മറക്കയാൽ ഞാനും നിൻമക്കളെ മറ
</lg><lg n="൭"> ക്കും. അവർ പെരുകുംതോറും എന്നോടു പിഴെച്ചു, അവരുടേ തേജസ്സു
</lg><lg n="൮"> ഞാൻ ഇളപ്പമാക്കി മാറ്റും. എൻ ജനത്തിൻ പാപബലിയെ (പുരോ
</lg><lg n="൯"> ഹിതർ) തിന്നു അവരുടേ അകൃത്യത്തിൽ കൊതികൊള്ളുന്നു, (൩ മോ. ൬,
൨൬)— ആകയാൽ ജനവും പുരോഹിതനും ഒക്കും, അവന്റേ വഴിക
ളെ ഞാൻ അവനിൽ സന്ദൎശിച്ചു അവന്റേ കൎമ്മങ്ങളെ അവന്നു തിരി
</lg><lg n="൧൦"> കേ വരുത്തും. അവർ തിന്നും തൃപ്തരാകയും ഇല്ല, പുലയാടും പെരുങ്ങുക
യും ഇല്ല, യഹോവയെ സൂക്ഷിപ്പത് അവർ വിട്ടുവല്ലോ.

</lg>

<lg n="൧൧. ൧൨"> പുലയാട്ടും വീഞ്ഞും രസവും ബുദ്ധിയെ കളയുന്നു. എൻ ജനം തൻ
മരത്തോടു ചോദിക്കുന്നു, സ്വദണ്ഡ് അവൎക്കു കഥിക്കുന്നു, എങ്ങനേ എ
</lg> [ 384 ] <lg n="">ന്നാൽ പുലയാട്ടിൻ ആത്മാവുഭ്രമിപ്പിക്കയാൽ അവർ സ്വദൈവത്തിൻ
</lg><lg n="൧൩"> കീഴിൽനിന്നു പുലയാടിപ്പോകുന്നു. മലകളുടേ മുകളിൽ ബലികഴിച്ചു
കുന്നുകളിന്മേൽ ധൂപം കാട്ടിക്കൊള്ളും, തണൽ നല്ലതെന്നു വെച്ചു കരു
മരം വെള്ളിമല മാവ് ഇവറ്റിൻ കീഴേ തന്നേ; അതുകൊണ്ടു നിങ്ങളുടേ പു
</lg><lg n="൧൪"> ത്രിമാർ പുലയാടുന്നു പുത്രഭാൎയ്യമാരും വ്യഭിചരിക്കുന്നു. നിങ്ങളുടേ പു
ത്രിമാർ പുലയാടുന്നതും പുത്രഭാൎയ്യമാർ വ്യഭിചരിക്കുന്നതും ഞാൻ അവ
രിൽ സന്ദൎശിക്ക ഇല്ല താനും, പുരുഷന്മാർ വേശ്യമാരോടു വാങ്ങിപ്പോക
യും തേവടിച്ചികളുമായി ബലി കഴിച്ചുപോരുകയും ഉണ്ടല്ലോ. വിവേ
</lg><lg n="൧൫"> കം ഇല്ലാത്ത വശത്തിന്ന് അത്ഃപതനമേ ഉള്ളു.— ഇസ്രയേലേ നീ
പുലയാടുകിലും യഹൂദ അപരാധിക്കരുതേ! നിങ്ങൾ ഗില്ഗാലിൽ പോക
യും (ബിംബാലയം ആം) ബേത്താവനിൽ കരേറ്റുകയും യഹോവാജീവ
</lg><lg n="൬"> നാണ ഇടുകയും ച്ചെയ്യൊല്ലാ! അടങ്ങാത്ത കടച്ചി പോലയല്ലോ ഇസ്രാ
യേൽ മറുത്തു, ഇപ്പോൾ യഹോവ അവരെ വെറുമ്പുറത്തേക്കുഞ്ഞാടു
</lg><lg n="൧൭"> പോലേ മേയ്ക്കും. എഫ്രയിം വിഗ്രഹങ്ങളോടു കെട്ടിക്കിടക്കുന്നു, അ
</lg><lg n="൧൮"> വനെ വിടു!— അവരുടേ കടിമദം തരംകെട്ടു പോയി, (നാട്ടിൻ) പലിശ
</lg><lg n="൧൯"> കളായവരും പുലയാടി പുളെച്ചു ഇളപ്പം കാംഷിച്ചുപോന്നു. സ്വബലി
കൾ നിമിത്തം അവർ നാണിപ്പാനായി കാറ്റു (എഫ്ര യിമെ) തൻ ചിറ
കുകളാൽ പിടിച്ചു വാരി.

</lg>

<lg n="൫, ൧ ">ഹേ പുരോഹിതരേ ഇതിനെ കേൾപ്പിൻ! ഇസ്രായേൽഗൃഹമേ കുറി
ക്കൊൾവിൻ! രാജഭവനമേ ചെവി തരുവിൻ! നിങ്ങൾ മിസ്പയിൽ ക
ണിയും താബോരിന്മേൽ വിരിച്ചു കെട്ടിയ വലയും ആയി ചമകയാൽ
</lg><lg n="൨"> ന്യായവിധി കേവലം നിങ്ങൾക്കത്രേ. മത്സരക്കാർ ബലി അറുക്കുന്ന
തിൽ ആഴലയിച്ചു, ഞാനോ അവൎക്ക് എല്ലാവൎക്കും ശാസന തന്നേ.
</lg><lg n="൩"> എഫ്ര യിമെ ഞാൻ അറിയുന്നു ഇസ്രായേൽ എനിക്കു മറഞ്ഞതും ഇല്ല,
എഫ്ര യിമേ നീ ഇപ്പോൾ പുലയാടി ഇസ്രയേൽ തീണ്ടിപോയല്ലോ.
പുലയാട്ടിൻ ആത്മാവ് അവരുള്ളിൽ ഇരിക്കേ യഹോവയെ അറിയായ്ക
യാൽ സ്വദൈവത്തോടു തിരികേ ചേരുവാൻ അവരുടേ കൎമ്മങ്ങൾ അ
</lg><lg n="൫"> നുവദിക്കുന്നില്ല. ഇസ്രയേലിൻ വമ്പായവൻ അതിൻ മുഖത്തിന്നു നേ
രേ സാക്ഷ്യം ചൊല്ലും, ഇസ്രയേലും എഫ്ര യിമും തങ്ങളുടേ കുറ്റത്താൽ
</lg><lg n="൬"> ഇടറി വീഴും, അവരോടു കൂടേ യഹൂദയും ഇടറി.— തങ്ങളുടേ ആടും
മാടും കൂട്ടികൊണ്ട് അവർ യഹോവയെ തിരവാൻ ചെല്ലും കണ്ടെത്തുക
</lg><lg n="൭"> ഇല്ല താനും, അവൻ അവരെ വിട്ടുമാറി. യഹോവയിങ്കൽ അവർ വി
</lg> [ 385 ] <lg n="">ശ്വാസവഞ്ചന ചെയ്തു അന്യമക്കളെ ജനിപ്പിച്ചു, ഇപ്പോൾ സ്വന്തംവക
</lg><lg n="൮"> യോടും കൂടേ അവരേ മാസപ്പിറപ്പു തന്നേ ഭക്ഷിക്കും. ഗിബ്യയിൽ
കൊമ്പും രാമയിൽ കാഹളവും ഊതുവിൻ! ബിന്യാമീനേ നിൻപിറകിൽ
</lg><lg n="൯"> അഹോ എന്നു ബേത്താവനിൽ കൂടുവിൻ! ശിക്ഷാദിവസത്തിൽ എ
ഫ്രയിം പാഴാകും, ഇസ്രയേൽഗോത്രങ്ങളിൽ നിശ്ചലമായതു ഞാൻ അറി
</lg><lg n="൧൦"> യിച്ചു. യ്ഹൂദാപ്രഭുക്കന്മാർ അതിർമാറ്റുന്നവൎക്ക് ഒത്തു ചമഞ്ഞു, അ
വരുടേ മേൽ ഞാൻ വെള്ളം പോലേ എന്റേ ചീറ്റം ചൊരിയും.

</lg>

<lg n="൧൧"> മാനുഷവെപ്പ് അനുസരിപ്പാൻ തോന്നുകയാൽ എഫ്ര യിം ന്യായവി
</lg><lg n="൧൨"> ധിയാൽ നുറുങ്ങി പീഡിച്ചുകിടക്കുന്നു. ഞാനോ എഫ്ര യിമിന്നു പാറ്റ
</lg><lg n="൧൩"> യും യഹൂദാഗൃഹത്തിന്നു വെണചിരുളും തന്നേ. എന്നാറേ എഫ്ര യിം ത
ന്റേ വ്യാധിയെയും യഹൂദ തൻപുണ്ണിനെയും കണ്ടിട്ടു അശ്ശൂരെ ചെ
ന്നു (യോദ്ധാവാകുന്ന) യാരബ് രാജാവിന്ന് ആളയച്ചു, അവന്നു നിങ്ങ
ളെ പൊറുപ്പിപ്പാനും അങ്ങേ പുണ്ണ് ഉണങ്ങിപ്പാനും കഴിക ഇല്ല.
\൧൪ കാരണം ഞാൻ എഫ്ര യിമിന്നു സിംഹതുല്ല്യനും യഹൂദാഗൃഹത്തിന്നു കേ
സരിസമനും ആയി, ഞാൻ ഞാൻ തന്നേ ചീന്തി പോയ്കളയും ആരും
</lg><lg n="൧൫"> ഉദ്ധരിക്കാതവണ്ണം എടുത്തോളുകയും ആം. അവർ കുറ്റം ബോ
ധിച്ചു എന്മുഖത്തെ തിരയുംവരേ എൻസ്ഥാനത്തേക്കു ഞാൻ മടങ്ങിച്ചെ
</lg><lg n="൬, ൧">ല്ലും, അവർ ഞെരുങ്ങുകയിൽ എന്നെ തേടിക്കൊള്ളും .— അല്ലയോ വരീൻ
നാം യഹോവയിലേക്കു തിരിഞ്ഞു ചെല്ലുക, അവൻ ചീന്തിയല്ലോ നമ്മെ
പൊറുപ്പിക്കയും ചെയ്യും, വെട്ടിയല്ലോ കെട്ടുകയും ചെയ്യും. (൫ മോ.
</lg><lg n="൨"> ൩൨, ൩൯). രണ്ടു നാളുടേ ശേഷം നമ്മെ ഉയിൎപ്പിക്കും, മൂന്നാം നാൾ
</lg><lg n="൩"> നാം അവന്മുമ്പാകേ ജീവിക്കേണ്ടതിന്ന് എഴുല്പിക്കയും ആം. യഹോവ
യെ നാം അറിയാവു, അറിവാൻ പിന്തുടരാവു! അവന്റേ പുറപ്പാടു
അരുണോദയംപോലേ നിയതം, അവൻ മാരിപോലേ നമുക്കു വന്നു
പിന്മഴകണക്കേ ഭൂമിയിൽ പൊഴിവാനായി.

</lg>

അദ്ധ്യായം ൬, ൪ — ൧൧, ൧൧.

പുരോഹിതർ മന്നവർ മുതലാവർ ദ്രോഹാധിക്യത്താൽ ദൈവകരുണയെ നിഷ്ഫലമാക്കുകകൊണ്ടു (അ. ൮) നാശം വരുത്തുന്ന ന്യായവിധിനിശ്ചയം; (൯, ൧൦) ആരഭംമുതൽക്കൊണ്ടു മത്സൈരിച്ചുപോരുന്ന ജാതിയെ വിശുദ്ധൻ ശിക്ഷിയാതെ വിടുവത് എങ്ങനോ? (൧൧, ൮) ഒടുവിൽ അവരെ രക്ഷിക്കും താനും. [ 386 ] <lg n="൪"> ഹേ എഫ്ര യിമേ നിനക്കു ഞാൻ എന്തു ചെയ്യേണ്ടു? യഹൂദേ നിനക്ക്
എന്തു ചെയ്യേണ്ടു? നിങ്ങടേ ദയ ഉഷസ്സിലേ മേഘത്തോടും ക്ഷണത്തിൽ
</lg><lg n="൫"> പോയ് പ്പോകുന്ന മഞ്ഞിനോടും സമമല്ലോ. അതുകൊണ്ടു ഞാൻ പ്രവാ
ചകരെക്കൊണ്ടു വെട്ടിക്കുറപ്പിച്ചുഎൻവായിലേ വാക്കുകളെക്കൊണ്ട് അ
വരെ കൊന്നുപോന്നു, വെളിച്ചംപോലേ എൻന്യായവിധിയും ഉദിക്കു
</lg><lg n="൬"> ന്നു. യാഗം അല്ലല്ലോ ദയയും ഹോമങ്ങളേക്കാൾ ദൈവജ്ഞാനവും എ
</lg><lg n="൭"> നിക്കു രുചിക്കുന്നു. അവരോ ആദാമെപ്പോലേ നിയമത്തെ ലഘിച്ചു
എന്നോടു (ബേഥേൽ) അവിടേ വിശ്വാസവഞ്ചന ചെയ്തുപോയി.
</lg><lg n="൮"> ഗില്യാദ് അക്രമം പ്രവൃത്തിക്കുന്നവരുടേ നഗരം(പോലേ) ചോരപ്പളു
</lg><lg n="൯"> ക്കൾ നിറഞ്ഞുള്ളതു. കള്ളർക്കൂട്ടായ്മ ഒരാളെ പാൎത്തിരിക്കുമ്പോലേ ആ
കുന്നു പുരോഹിതരുടേ യാഗം, ശികേമിലേ വഴിയിൽ അവർ കുല
</lg><lg n="൧൦"> ചെയ്യുന്നു, അതേ പാതകം ചെയ്തു. ഇസ്രയേൽഗൃഹത്തിൽ ഞാൻ അതി
ഭൈരവമായതു കണ്ടു, അവിടേ എഫ്ര യിം പുലയാട്ടിൽ ആയി ഇസ്ര
</lg><lg n="൧൧"> യേൽ തീണ്ടിപ്പോയി. എൻജനത്തിൻ അടിമയെ മാറ്റുമ്പോഴേക്കോ,
യഹൂദേ നിനക്കും ഒരു കൊയ്ത്തു നിശ്ചയിച്ചു വെച്ചിരിക്കുന്നു.

</lg>

<lg n="൭, ൧"> ഇസ്രയേലിനുഞാൻ ചികിത്സിക്കുന്തോറും എഫ്ര യിമിന്റേ അകൃത്യ
വും ശമൎയ്യയുടേ ദുഷ്ടതയും വെളിപ്പെടുന്നു, അവരാകട്ടേ ചതി പ്രവൃത്തി
</lg><lg n="൨"> ക്കുന്നു, ചോരൻ അകമ്പൂകുന്നു, പുറത്തു കൂട്ടായ്മ കവരുന്നു. അവരുടേ
ദോഷം എല്ലാം ഞാൻ ഓൎക്കുന്നു എന്ന് അവർ തങ്ങൾ ഹൃദയത്തോടു പറ
യുന്നതും ഇല്ല; ഇന്ന് അവരെ സ്വകൎമ്മങ്ങൾ ചുറ്റികൊള്ളുന്നു, അവ
</lg><lg n="൩"> എന്മുഖത്തിന്നു നേരേ ആയി.— അവർ രാജാവെ തങ്ങളുടേ ദുഷ്ടതകൊ
</lg><lg n="൪"> ണ്ടും പ്രഭുക്കളെ വ്യാജങ്ങൾകൊണ്ടും സന്തോഷിപ്പിക്കുന്നു.— എല്ലാവരും
വ്യഭിചാരികൾ തന്നേ, അപ്പക്കാരൻ കത്തിച്ച തീക്കൂടുകണക്കേ, ആയ
വൻ തീ മൂട്ടിക്കൊണ്ടു മാവു കുഴെച്ചനന്തരം പുളിച്ചുതീരുംവരേ മാത്രം
</lg><lg n="൫"> വെറുതേ ഇരിക്കുന്നു. നമ്മുടേ രാജാവിൻ (ജന്മ) ദിവസത്തിൽ പ്രഭുക്ക
ന്മാർ വീഞ്ഞിന്റേ കടുപ്പത്താൽ ദീനപ്പെട്ടുകളഞ്ഞു, അവനും പരിഹാസ
</lg><lg n="൬"> ക്കാരോടു കൈ പിടിച്ചു നടന്നു. അവരാകട്ടേ തീക്കൂട്ടിൽ എന്ന പോ
ലേ കൗശലത്തിൽ സ്വഹൃദയത്തെ അടുപ്പിച്ചു, അവരുടേ അപ്പക്കാരൻ
രാത്രി എല്ലാം ഉറങ്ങിക്കൊണ്ട ശേഷം രാവിലേ (തീക്കൂടു) ജ്വലിക്കുന്ന
</lg><lg n="൭"> അഗ്നിപോലേ എരിയുന്നു. അവർ ഒക്കയും തീക്കൂടുപോലേ വേവുന്നു,
തങ്ങളുടേ ന്യായാധിപന്മാരെ തിന്നുന്നു, അവരുടേ സകലരാജാക്കന്മാ
</lg> [ 387 ] <lg n="">രും വീണുപോകുന്നു, അതിൽ ഒരുത്തനും എന്നെ നോക്കി വിളിക്കുന്ന
തും ഇല്ല.

</lg>

<lg n="൮"> എഫ്ര യിം ജാതികളോട് ഇടകലൎന്നു ചമയുന്നു, എഫ്ര യിം തിരിയ
</lg><lg n="൯"> പ്പെടാത്ത ദോശ അത്രേ. അന്യന്മാർ അവന്റേ ഊക്കിനെ തിന്നു അ
വൻ അറിയുന്നതും ഇല്ല, നരയും അവന്മേൽ ചിതറിക്കാണുന്നു അവൻ
</lg><lg n="൧൦"> അറിയുന്നതും ഇല്ല. ഇസ്രായേലിന്റേ വമ്പായവൻ അവന്റേ മുഖത്തി
ന്നു നേരേ സാക്ഷ്യം ചൊല്ലുന്നു (൫, ൫), അവർ സ്വദൈവമായ യഹോ
വയിലേക്കു മടങ്ങിച്ചെല്ലുന്നതും ഇതിൽ ഒക്കയും അവനെ അന്വേഷി
</lg><lg n="൧൧"> ക്കുന്നതും ഇല്ല.—എഫ്ര യിം സാക്ഷാൽ ബുദ്ധിയില്ലാത്ത പൊണ്ണിപ്രാ
വിന്ന് ഒത്തുചമഞ്ഞു, അവർ മിസ്രയെ (തുണെക്കായി) വിളിച്ചു, അശ്ശൂ
൧൨രോളം ചെന്നു. ചെല്ലുകയിൽ തന്നേ ഞാൻ അവരുടേ മേൽ എൻ വല
യെ വീശും, വാനത്തേപക്ഷിയെപ്പോലേ അവരെ കിഴിക്കും, അവരു
</lg><lg n="൧൩"> ടേ സഭയെ കേൾപ്പിച്ചപ്രകാരം അവരെ ശിക്ഷിക്കും.— എന്നെ വിട്ടു
മണ്ടുകകൊണ്ട് അവൎക്കു ഹാ കഷ്ടം! എന്നോടു ദ്രോഹിച്ചുപോയതിനാൽ അ
വൎക്കു സംഹാരം! ഞാനോ അവരെ മൊചിക്കുമായിരുന്നു, അവരോ എ
</lg><lg n="൧൪"> ന്നെച്ചൊല്ലി ഭോഷ്ക്കുകളെ സംസാരിക്കുന്നു. ഹൃദയംകൊണ്ട് എന്നെ
നോക്കി വിളിക്കാതേ കിടക്കമേലേ മുറയിടുകേ ഉള്ളു, ധാന്യരസങ്ങളെ
</lg><lg n="൧൫"> ച്ചൊല്ലി ഒരുമിച്ചു കൂടിയും എന്നെ വിട്ടകന്നുംകൊള്ളുന്നു. ഞാനോ അ
വരുടേ ഭുജങ്ങളെ അഭ്യസിപ്പിച്ച് ഉറപ്പിച്ചു, എന്റേ നേരേ അവർ
</lg><lg n="൧൬"> ദോഷം നിനെക്കുന്നു താനും. അവർ തിരിയുന്നു എങ്കിലും മീത്തലേക്ക
ല്ല, കൃത്രിമവില്ലുകണക്കേ ആയി (സങ്കീ. ൭൮, ൫൭). അവരുടേ പ്രഭു
ക്കൾ നാവിൻപാരുഷ്യം നിമിത്തം വാളാൽ വീഴും; ഇതത്രേ മിസ്രദേശ
ത്ത് അവരുടേ അപഹാസം.

</lg>

<lg n="൮, ൧ ">നിന്റേ ചുണ്ടിലേക്കു കാഹളം! കഴുപോലേ യഹോവാഗൃഹത്തിന്മേൽ
(തട്ടുന്നതു) എന്നിയമത്തെ അവർ ലംഘിച്ചു എൻധൎമ്മോപദേശത്തിന്ന്
</lg><lg n="൨"> അപരാധിക്ക ഹേതുവാൽ. എന്ദൈവമേ! ഇസ്രയേലല്ലോ ഞങ്ങൾ,
നിന്നെ അറിയുന്നു എന്ന് അവർ എന്നോട് (അന്നു) വിളിക്കും.
</lg><lg n="൩"> (ഉത്തരമാവിതു:) നന്മയോട് ഇസ്രയേലിന്നു നീരസം ആകയാൽ ശത്രു
</lg><lg n="൪"> അവനെ പിന്തുടരാവു! അവർ അരചരെ ആക്കി വെച്ചു, എന്മൂലം അ
ല്ല താനും, പ്രഭുക്കളെ ആക്കി, ഞാൻ അറിഞ്ഞതും ഇല്ല; തങ്ങളുടേ വെ
</lg><lg n="൫"> ള്ളി പൊന്നും വിഗ്രഹങ്ങളാക്കിയതു അറുതിവരുവാനത്രേ. ഹാ ശമ
ൎയ്യേ! നിന്റേ കന്നു നാറുൎന്നു, എൻകോപം അവരിൽ എരിയുന്നു; നി
</lg> [ 388 ] <lg n="൬"> ൎദ്ദോഷത്വം അവൎക്കു സഹിയാത്തത് എത്രോടം? ഇസ്രായേലിൽനിന്നാക
ട്ടേ ഇതു (കന്നു)൦ ഉണ്ടു, കമ്മാളൻ അതിനെ തീൎത്തു, ശമൎയ്യയുടേ കന്നു
</lg><lg n="൭"> ദൈവമല്ല നുറുങ്ങുകളായി പൊടികേ ഉള്ളു. കാരണം: അവർ കാറ്റു
വിതെക്കുന്നു വിശറും കൊയ്യുന്നു, അതിന്നു വിള ഇല്ല, മുളച്ചൽ മാവിനെ
തരികയില്ല, പക്ഷേ തന്നാലും അന്യന്മാർ അതിനെ വിഴുങ്ങും.

</lg>

<lg n="൮"> ഇസ്രയേൽ വിഴുങ്ങപ്പെട്ടുപോയി, ഇപ്പോൾ അവർ ജാതികളിൽ ഒട്ടും
</lg><lg n="൯"> ഇഷ്ടം ഇല്ലാത്ത പാത്രത്തിന്ന് ഒത്തുചമഞ്ഞു. കാട്ടുകഴുത തനിയേ നില
ക്കേ ആയവർ അശ്ശൂരിലേക്കു കരേറിപ്പോയാല്ലോ, എഫ്ര യിം പ്രേമങ്ങ
</lg><lg n="൧൦"> ളെ കൂലിക്കു വാങ്ങുന്നു. അവർ ജാതികളിൽ കൂലിക്കു വിളിച്ചാലും ഇ
പ്പോൾ ഞാൻ അവരെ (അങ്ങോട്ടു) കൂട്ടും, മന്നവരുടേ രാജാവിൻ ചുമടു
</lg><lg n="൧൧"> ഹേതുവായി അവർ അല്പരാവാൻ തുടങ്ങും.— എന്തിന്നെന്നാൽ പാപം
ചെയ്‌വാൻ എഫ്ര യിം ബലിപീഠങ്ങളെ പെരുക്കി ബലിപീഠങ്ങൾ അവ
</lg><lg n="൧൨"> ന്നു പാപത്തിന്നായി ചമഞ്ഞു. എൻധൎമ്മോപദേശം ലക്ഷത്തോളം
</lg><lg n="൧൩"> ഞാൻ അവന്ന് എഴുതിയാലും പരകാൎയ്യം എന്ന് എണ്ണപ്പെടും. എൻവ
ഴിപാടുകളാലേ യാഗങ്ങളെ അവർ അറുത്തു ഇറച്ചി എന്നു തിന്നുന്നു;
യഹോവ അവറ്റിൽ പ്രസാദിക്കുന്നില്ല, ഇപ്പോൾ അവരുടേ കുറ്റത്തെ
ഓൎത്തു അവരുടേ പാപങ്ങളെ സന്ദൎശിക്കും, അവർ മിസ്രയിൽ മടങ്ങി
</lg><lg n="൧൪"> പ്പോകയും ആം. ഇസ്രയേൽ തന്നെ ഉണ്ടാക്കിയവനെ സാക്ഷാൽ മറ
ന്നു കോയിലകങ്ങളെ പണി ച്യ്തു, യഹൂദ കോട്ടനഗരങളെ പെരു
ക്കി, ഞാനോ അതിൻനഗരങ്ങളിൽ തീ അയപ്പത് അതിലേ അരമന
കളെ തിന്നും.

</lg>

<lg n="൯, ൧"> ഹേ ഇസ്രയേലേ ശേഷം വംശങ്ങളെ പോലേ (കൊയ്ത്തിൽ) സന്തോ
ഷിച്ച് ഉല്ലസിക്കൊല്ലാ; നിൻദൈവത്തെ വിട്ടു നീ പുലയാടി ധാന്യം
മെതിക്കുന്ന എല്ലാ കളത്തിലും വേശ്യാസമ്മാനത്തെ ഇച്ഛിച്ചുപോന്നുവ
</lg><lg n="൨"> ല്ലോ. മെതിക്കളവും ചക്കും അവരെ പോഷിപ്പിക്ക ഇല്ല, രസവും അവ
</lg><lg n="൩"> ളെ മതിക്കും. യഹോവാദേശത്തിൽ അവർ വസിക്ക ഇല്ല, എഫ്ര യിം
</lg><lg n="൪"> മിസ്രയിൽ മടങ്ങിപ്പോകും അശ്ശൂരിലും അവർ അശുദ്ധത്തെ തിന്നും.
യഹോവെക്കു വീഞ്ഞു ഊക്ക ഇല്ല, അവരുടേ യാഗങ്ങൾ അവന്നു നിറയാ,
ആയവ അവൎക്കു ഖേദത്തിൽ ആഹാരം പോലേ, അതിനെ തിന്നുന്ന
വർ എല്ലാം അശുദ്ധിപ്പെടും; അവരുടേ ആഹാരം യഹോവാലയത്തിൽ
</lg><lg n="൫"> വരാതേ അവരുടേ പ്രാണരക്ഷെക്കത്രേ. ഉത്സവദിവസത്തിലും
</lg><lg n="൬"> യഹോവയുടേ പെരുന്നാളിലും നിങ്ങൾ എന്തു ചെയ്യും? കണ്ടാലും സഹാ
</lg> [ 389 ] <lg n="">രം ഹേതുവായി (എല്ലാവരും) യാത്ര ആയി, മിസ്ര അവരെ ചേൎക്കും, മെ
ൻഫി അവരെ പൂത്തും; അവൎക്കു വെള്ളി മുതലായതിനാൽ കാമ്യമായുള്ള
</lg><lg n="൭"> വ തുവ അടക്കും, കുടിലുകളിൽ മുള്ളേ ഉള്ളു.— സന്ദൎശനനാളുകൾ വ
ന്നു, പ്രതികാരനാളുകൾ വന്നു, നിന്റേ അകൃത്യബാഹുല്യവും അതിവൈ
രവും ഹേതുവായത്രേ, പ്രവാചകൻ മൂഢൻ എന്നും ആത്മാവിൻ ആൾ
</lg><lg n="൮"> ഭ്രാന്തൻ എന്നും ഇസ്രാല്ക്കാർ അറിയും. എഫ്ര യിം ആകട്ടേ എൻദൈ
വം ഒഴികേ ഒറ്റുകാരനാകുന്നു, പ്രവാചകനോ ജനത്തിന്റേ എല്ലാ വ
ഴികളിലും പുൾപ്പിടിയന്റേ കണി അത്രേ, സ്വദേവരുടേ ആലയത്തിൽ
</lg><lg n="൯"> (ദൈവത്തോട്) അതിവൈരവും ഉണ്ടു. ഗിബ്യാദിവസങ്ങളിൽ എന്ന
പോലേ (ന്യായ. ൧൯) അവർ കേടിൽ ആണു പൂണു, അവരുടേ അകൃ
ത്യം അവൻ ഓൎത്തു പാപങ്ങളെ സന്ദൎശിക്കും.

</lg>

<lg n="൧൦"> ഞാൻ ഇസ്രയേലിനെ മരുഭൂമിയിൽ മുന്തിരിങ്ങാക്കുല പോലേ കണ്ടെ
ത്തി, നിങ്ങളുടേ അച്ഛന്മാരെ അത്തി തശെച്ചു പഴുത്ത ആദ്യഫലം
പോലേ കണ്ടു, എന്നിട്ട് അവർ ബാൾപ്യോരിലേക്കു ചെന്നു( ൪ മോ.൨൫ ,
൩) ആ നിന്ദ്യരൂപത്തിന്നു തങ്ങളെ തന്നേ നേൎന്നുകൊണ്ടു അവരുടേ
</lg><lg n="൧൧">പ്രിയനെ പോലേ അറെപ്പുകളായി തീൎന്നു. എഫ്ര യിം എങ്കിലോ പ
ക്ഷി കണക്കേ അവരുടേ തേജസ്സു പറന്നു പോകും പ്രസാദവും ഉദരവും
</lg><lg n="൧൨"> ഗൎഭധാരണവും ഇല്ലാതവണ്ണമേ. അവർ പക്ഷേ പുത്രരെ വളൎത്താലും
ആയവരെ ഞാൻ ആൾ അറുവോളം മക്കളില്ലാതാക്കിവെക്കും, അതേ
</lg><lg n="൧൩"> ഞാൻ അവരോട് അകന്നാൽ അവൎക്കു ഹാ കഷ്ടം! എഫ്ര യിം ഞാൻ
കണ്ട പ്രകാരം പശിമക്കൂറ്റിൽ നട്ടുള്ളൊരു ചോർ ആകേണ്ടി ഇരിക്കേ
എഫ്ര യിം കൊല്ലുന്നവന്നായി തന്റേ മക്കളെ പുറത്തു കൊണ്ടുവരേണ്ടതു.
</lg><lg n="൧൪"> യഹോവേ അവൎക്കു കൊടുക്ക!എന്തു കൊടുക്ക എന്നാൽ ചൊട്ടിപോകുന്ന
</lg><lg n="൧൫"> ഗൎഭവും വറ്റിയ മുലകളും അവൎക്കു കൊടുക്ക! (യഹോവയുടേ ഉത്തരം:)
അവരുടേ ദോഷം എല്ലാം ഗില്ഗാലിൽ (൪, ൧൫) തന്നേ, അവിടേ ഞാൻ
അവരെ പകെച്ചു തുടങ്ങി; ക്രിയകളുടേ തിന്മ നിമിത്തം അവരെ എൻ
ഭവനത്തിൽനിന്ന് ആട്ടിക്കളയും, ഇനി അവരെ സ്നേഹിക്ക ഇല്ല. അ
</lg><lg n="൧൬"> വരുടേ പ്രഭുക്കൾ ഒക്കയും മത്സരക്കാരത്രേ. എഫ്ര യിം അടികൊണ്ടു,
അവരേ വേർ ഉണങ്ങി, ഫലം കായ്ക്ക ഇല്ല, അവർ പെറ്റാലും ഉദര
</lg><lg n="൧൭">ത്തിൻ ഓമലുകളെ ഞാൻ മരിപ്പിക്കും.— എൻദൈവം അവരെ നിരസി
ക്കുന്നു അവനെ കേളാതേ പോയല്ലോ, ജാതികളിൽ ഉഴലുന്നവരായി ച
മകേ ഉള്ളു.
</lg> [ 390 ] <lg n="൧൦, ൧ ">ഇസ്രയേൽ തഴെച്ചു പരന്നു കായി പിടിക്കുന്ന മുന്തിരിവള്ളി തന്നേ,
കായി പെരുകുന്തോറും ബലിപീഠങ്ങളെ പെരുക്കി,സ്വദേശത്തിന്നു
</lg><lg n="൨"> നന്മ വളരുന്തോറും നാട്ടക്കല്ലുകളെ അധികം നന്നാക്കിത്തീൎത്തു, അവ
രുടേ ഹൃദയം മിനുസമായതു, ഇപ്പോഴോ അവർ കുറ്റം ബോധിക്കും,
അവരുടേ ബലിപീഠങ്ങളെ അവൻ കഴുത്തറുത്തുകളകയും നാട്ടകക്ല്ലുകളെ
</lg><lg n="൩"> പാഴാക്കും. ഇപ്പോൾ അവർ: യഹോവയെ നാം ഭയപ്പെടായ്കകൊണ്ടു
നമുക്കു രാജാവ് ഇല്ല എന്നും, രാജാവ് ഉണ്ടായിട്ടും നമുക്ക് എന്തു ചെയ്യും?
</lg><lg n="൪"> എന്നും പറയുമല്ലോ. വചനങ്ങളെ വചിക്കയും പൊയ്യാണ ഇടുകയും
നിയമങ്ങളെ ഖണ്ഡിക്കയും ഉണ്ടു, എന്നാൽ ന്യായം വയലിലേ ചാലുക
൫ളിൽ വിഷപ്പുല്ലു പോലേ പൊടിക്കും. ശമൎയ്യയിലേ കുടിയാന്മാർ ബേ
ത്താവനിലുള്ള (പൊൽ)ക്കന്നുകൾക്കു വേണ്ടി അഞ്ചുന്നു, അതിൻ സാന്നി
ദ്ധ്യം അവരെ വിട്ടു പ്രവസിക്കയാൽ അതിൻജനം അതിനെച്ചൊല്ലി
</lg><lg n="൬"> തൊഴിക്കയും അതിൻപൂജാരികൾ നടുങ്ങുകയും ചെയ്യും. ആയതിനെ
കൂടേ യാരബ്‌രാജാവിന്നു (൫, ൧൩) കാഴ്ചയായി അശ്ശൂരിലേക്കു കൊണ്ടു
പോകും; അന്ന് എഫ്ര യിമിനെ ലജ്ജപിടിക്കും, ഇസ്രയേൽ സ്വമന്ത്ര
</lg><lg n="൭"> ണം ചൊല്ലി നാണിക്കും. ശമൎയ്യയോ അതിലേ രാജാവ് വെള്ളത്തി
</lg><lg n="൮"> ന്മേലുള്ള ചില്ലു പോലേ അന്തരിക്കുന്നു. ഇസ്രയേലിൻപാപമാകുന്ന
(ബേഥ്) ആവാനിലേ കുന്നുകാവുകൾ ഇടിഞ്ഞുപോം, ഈങ്ങയും മുള്ളും
അവരുടേ ബലിപീഠങ്ങളിന്മേൽ മുളെക്കും, അവർ മലകളോടു ഞങ്ങളെ
മൂടുവിൻ എന്നും കുന്നുകളോടു ഞങ്ങടേ മേൽ വീഴുവിൻ എന്നും പറകയും
ചെയ്യും.

</lg>

<lg n="൯"> ഹേ ഇസ്രയേലേ ഗിബ്യാദിവസങ്ങൾ (നൂനു) മുതൽ നീ പാപം ചെ
യ്തു, അവിടേ അവർ നിന്നുപോയി, അക്രമത്തിൻമക്കളോടുള്ള പോർ
</lg><lg n="൧൦"> അവരെ എത്തിപ്പിടിച്ചില്ലല്ലോ. ഞാൻ ആഗ്രഹിക്കുമ്പോൾ അവരെ
ശിക്ഷിക്കും, അവരുടേ രണ്ടു കുറ്റങ്ങളോടു ഞാൻ അവരെ പിണെച്ചാൽ
</lg><lg n="൧൧"> വംശങ്ങൾ അവൎക്ക് എതിരേ കൂട്ടപ്പെടും. എഫ്രയിം അഭ്യാസം വന്നി
ട്ടു ധാന്യം മെതിപ്പാൻ ഇച്ഛിക്കുന്ന കടച്ചി, ഞാനോ ആ ഭംഗിയുള്ള ക
ഴുത്തിന്മേൽ കടന്നു എഫ്ര യിമിനെ ഏരിൽ പൂട്ടുന്നു; യഹൂദ ഉഴുകയും
</lg><lg n="൧൨"> യാക്കോബ് കട്ട ഉടെച്ചുകൊൾകയും വേണം. നിങ്ങൾക്കു നീതി വി
ളവാൻ വിതെപ്പിൻ! ദയയായി കൊയ്‌വിൻ! തരിക്കിടക്കുന്നതു നടത്തി
കൊൾവിൻ! യഹോവ വന്നു നിങ്ങൾക്കു നീതിയെ പെയ്യുവോളം അ
</lg><lg n="൧൩"> വനെ തിരവാൻ കാലമായല്ലോ. നിങ്ങൾ ദുഷ്ടത ഉഴുതു അക്രമത്തെ

</lg> [ 391 ] <lg n="">കൊയ്തു പൊയ്ഫലം തിന്നുപോന്നതു നിന്റേ വീരരുടേ പെരിപ്പം തുട
</lg><lg n="൧൪"> ങ്ങിയുള്ള സ്വന്തവഴിയിൽ തേറുകയാൽ അത്രേ. നിന്റേ വംശങ്ങൾ
ക്കു നേരേ ആരവാരവം കിളൎന്നിട്ടു ശല്മൻ പടനാളിൽ ബേഥൎബേലെ ധൂളി
പ്പിച്ചപ്രകാരം നിന്റേ കോട്ടകൾ ഒക്കയും ധൂളിപ്പിക്കും, മക്കളുടേ മേൽ
</lg><lg n="൧൫"> അമ്മയും ചതഞ്ഞുപോം ഇവ്വണ്ണം ബേഥേൽ എന്നതു നിങ്ങളുടേ തിന്മ
യുടേ തിന്മ നിമിത്തം നിങ്ങൾക്കു വരുത്തിയതു, അരുണോദയത്തിൽ
തന്നേ ഇസ്രയേൽരാജാവ് അന്തരിച്ചന്തരിച്ചു.

</lg>

<lg n="൧൧, ൧"> ഇസ്രയേൽ ബാലനായ സമയത്തു ഞാൻ അവനെ സ്നേഹിച്ചു മിസ്രയി
</lg><lg n="൨"> ൽനിന്ന് എൻപുത്രനെ വിളിച്ചു. (പ്രവാചകന്മാർ) അവരെ വിളി
ക്കുന്തോറും അവരെ വിട്ടു പോയ്ക്കളഞ്ഞു ബാളുകൾക്കു ബലി കഴിച്ചു വി
</lg><lg n="൩"> ഗ്രഹങ്ങൾക്കു ധൂപം കാട്ടും. ഞാനോ എഫ്ര യിമെ കാൽ വെപ്പിച്ചു,
താൻ ഭുജങ്ങളിൽ ഏറ്റുകൊണ്ടിട്ടും അവൎക്കു ഞാൻ ചികിത്സിച്ചു എന്ന്
</lg><lg n="൪"> അവർ അറിഞ്ഞില്ല. മാനുഷകയറുകളാലും സ്നേഹപാശങ്ങളാലും ഞാൻ
അവരെ വലിച്ചു, നുകത്തെ കവിളിന്മേൽ പൊന്തിച്ചു പിടിക്കുന്നവനെ
</lg><lg n="൫"> പ്പോലേ അവൎക്കായിരുന്നു, മെല്ലേ തിന്മാൻ കൊടുത്തുപോന്നു.— അവൻ
മിസ്രദേശത്തിൽ മടങ്ങിപ്പോക ഇല്ല, തിരിച്ചുവരുവാൻ വെറുത്തതുകൊ
</lg><lg n="൬"> ണ്ടു അശ്ശൂർ തന്നേ അവന്നു രാജാവാം. അവരുടേ മന്ത്രണങ്ങൾനിമി
ത്തം അവരേ പട്ടണങ്ങളിൽ വാൾ ചുഴന്നു അതതിൻ അഴികളെ മുടി
</lg><lg n="൭"> ച്ചു(ആളെ) തിന്നും. എൻജനമോ എന്നെ വിട്ടു പിഴുകുവാൻ ചാഞ്ഞു
തൂങ്ങുന്നു, അവരെ മേലോട്ടു വിളിച്ചാലും ഒക്കത്തക്ക കയറാതു.

</lg>

<lg n="൮"> എഫ്ര യിമേ ഞാൻ നിന്നെ എങ്ങനേ കൊടുത്തു വിടും? ഇസ്രയേലേ
നിന്നെ എങ്ങനേ ഏല്പിക്കും? നിന്നെ അദ്മപോലേ ആക്കി ചബോയിം
പോലേ (൫ മോ. ൨൯, ൨൨) വെപ്പത് എങ്ങനേ? എന്റേ ഹൃദയം
</lg><lg n="൯"> ഉള്ളിൽ മറിഞ്ഞു എൻപരിതാപങ്ങൾ ഒക്കത്തക്ക വെന്തഴലുന്നു. എൻകോ
പത്തിൽ ഊഷ്മാവെ ഞാൻ നടത്തുക ഇല്ല, എഫ്ര യിമെ തിരികേ കൊടു
ക്ക ഇല്ല; കാരണം ഞാൻ ദേവൻ തന്നേ, മനുഷ്യനല്ല, നിന്നടുവിലേ
</lg><lg n="൧൦"> വിശുദ്ധനല്ലോ ചിനത്തിൽ ആകയും ഇല്ല. സിംഹംപോലേ അലറുന്ന
യഹോവയുടേ പിന്നാലേ അവർ ചെല്ലും; അവൻ അലറും സത്യം, അ
</lg><lg n="൧൧"> ന്നു (പടിഞ്ഞാറു) കടലിൽനിന്നു മക്കൾ വിറെച്ചുവരികയും, മിസ്രയിൽ
നിന്നു ചെറുപ്പുള്ളുപോലേയും അശ്ശൂർദേശത്തുനിന്നു പ്രാവുപോലേയും
വിറെച്ച് അണകയും ഞാൻ അവരെ സ്വഭവനങ്ങളിൽ കൂടി ഇരുത്തുക
യും ചെയ്യും എന്നു യഹോവയുടേ അരുളപ്പടു.

</lg> [ 392 ] ൧൨. അദ്ധ്യായം. (—൧൪.)

ഇസ്രയേൽ പിതാവായ യാക്കോബിൻ വഴിയെ വിട്ടു (൮) കനാന്യൻ ആ
യ് പ്പോകയാൽ (അ. ൧൩) ശിക്ഷയ്ക്കു യോഗ്യൻ എങ്കിലും (അ. ൧൪) മനന്തി
രിയുന്നവൎക്കു അതിശയരക്ഷ നിശ്ചയം.

<lg n="൧"> എഫ്രയിം വ്യാജംകൊണ്ടും ഇസ്രയേൽഗൃഹം ചതികൊണ്ടും എന്നെ ചു
റ്റും വളെച്ചു, യഹൂദകൂടേ ദേവനും വിശ്വസ്തവിശുദ്ധനും ആയവ
</lg><lg n="൨"> നോട് ഇന്നും ഉഴന്നു കളിക്കുന്നു. എഫ്ര യിം കാറ്റിനെ മേഞ്ഞു കിഴക്ക
ങ്കാറ്റിനെ നായാടിനടന്നു നാൾതോറും ഭോഷ്കും സംഹാരവും വൎദ്ധിപ്പി
ക്കുന്നു; അശ്ശൂരോടു നിയമം ഖണ്ഡിച്ചും മിസ്രയിമിലേക്ക് എണ്ണ കൊണ്ടു
൩പോയും പോരുന്നു. യഹൂദയോടും യഹോവെക്കു വ്യവഹാരം ഉണ്ടു,
യാക്കോബെ അവന്റേ വഴികൾക്കു തക്കവണ്ണം സന്ദൎശിക്കേണ്ടി ഇരി
</lg><lg n="൪"> ക്കുന്നു, അവന്നു കൎമ്മങ്ങൾക്കു തക്ക പകരം നൽകും.— ഉദരത്തിൽവെച്ചു
തൻസഹോദരന്റേ കുതികാലിനെ പിടിച്ചതല്ലാതേ സ്വവീൎയ്യത്താൽ
</lg><lg n="൫"> ദൈവത്തോട് അങ്കംപൊരുതു, ദൂതനോട് അങ്കംപൊരുതു നേടി,
അവനോടു കരഞ്ഞു കെഞ്ചിയാചിച്ചു എന്നിട്ടു ബേഥേലിൽ അവനെ
</lg><lg n="൬"> കണ്ടെത്തി (൧ മോ. ൩൫, ൯), അവിടേ താൻ നമ്മോടും ഉരിയാടി; യ
ഹോവ സൈന്യങ്ങളുടയ ദൈവമായ യഹോവ എന്നത് അവന്റേ ഓ
</lg><lg n="൭">ൎമ്മ. നീയോ നിന്ദൈവത്തിലേക്കു തിരിഞ്ഞുകൊണ്ടു ദയയും ന്യായ
വും കാത്തു നിൻദൈവത്തെ നിത്യം പാൎത്തിരിക്ക!

</lg>

<lg n="൮"> കനാനോ ചതിത്തുലാസ്സ് അവന്റേ കയ്യിൽ ഉണ്ടു, ഞെരിക്കും ചെ
യ്കയിൽ കാംഷിക്കുന്നു. ഞാൻ സമ്പന്നനായി എനിക്കു വക ഉണ്ടാക്കി,
എന്റേ പ്രയത്നങ്ങൾ എല്ലാം പാപമാകുന്നൊരു അകൃത്യത്തെയും എനി
</lg><lg n="൯"> ക്കു വരുത്തുന്നില്ല എന്ന് എഫ്ര യിം പറയുന്നു. ഞാനോ മിസ്രദേശം
മുതൽ നിൻദൈവമാകിയ യഹോവ അല്ലോ, ഞാനും ഉത്സവനാളുകൾ
</lg><lg n="൧൦"> പോലേ നിന്നെ പിന്നേയും കൂടാരങ്ങളിൽ വസിപ്പിക്കും. ഞാൻ പ്ര
വാചകന്മാരോട് ഉരിയാടി, ഞാനും ദൎശനങ്ങളെ വൎദ്ധിപ്പിച്ചു പ്രവാചക
</lg><lg n="൧൧"> മുഖാന്തരം ഉപമകളെ തന്നു. ഗില്യാദ് (൬, ൮) അക്രമം എന്നു വന്നാൽ
അവർ ആകാ എന്നു വന്നു; ഗിൽഗാലിൽ അവർ കാളകളെ ബലികഴി
ക്കുന്നു, ആ ബലിപീഠങ്ങളും വയലിലേ ചാലുകളിൽ കന്നുകാലികൾക്ക്
</lg><lg n="൧൨"> ഒത്തുചമയും.— യാക്കോബ് (പണ്ടു) അറാംനാട്ടിലേക്കു മണ്ടിപ്പോയി,
ഇസ്രയേൽ ഒരു സ്രീക്കു വേണ്ടി സേവിച്ചു, ഭാൎയ്യെക്കായി (ആടുകൾ) പാ
</lg> [ 393 ] <lg n="൧൩"> ലിച്ചു നടന്നുവല്ലോ. പിന്നേ യഹോവ ഒരു പ്രവാചകനെകൊണ്ട്
ഇസ്രയേലെ മിസ്രയിൽനിന്നു കരേറ്റിച്ചു, പ്രവാചകനാൽ അതു പാലി
</lg><lg n="൧൪"> ക്കപ്പെട്ടു. എഫ്ര യിമോ കൈപ്പ് ഏറിയ കോപത്തെ ഇളക്കിച്ചു, അവ
ന്റേ കൎത്താവ് അവന്റേ ചോരകളെ അവന്മേൽ വിട്ടേച്ചു സ്വനിന്ദ
യെ അവങ്കലേക്കു തിരിക്കും.

<lg n="൧൩">,൧ (പണ്ടു) എഫ്ര യിം ഉരചെയ്തപ്പോഴേക്കു ത്രാസം ഉണ്ടായി, അവൻ
ഇസ്രയേലിൽ ഉയൎന്നശേഷം ബാളിനാൽ കുറ്റവാളി ആയി മരിച്ചു.
</lg><lg n="൨"> ഇന്നോ അവർ പാപം ചെയ്തു തുടൎന്നു പോന്നു തങ്ങളുടേ വെള്ളി വാൎത്ത
ബിംബങ്ങളും സ്വബുദ്ധിയാൽ വിഗ്രഹങ്ങളും ഉണ്ടാക്കുന്നു; എല്ലാം കമ്മാ
ളരുടേ പണി തന്നേ. മനുഷ്യരെ ബലികഴിച്ചുംകൊണ്ടു കന്നുകളെ
</lg><lg n="൩"> ചുംബിക്കുന്നു എന്ന് ഇവറ്റെക്കൊണ്ടു പറയാറുണ്ടു. ആകയാൽ അ
വർ പ്രഭാതമേഘത്തിനും വിരയ പോകുന്ന മഞ്ഞിനും കളത്തിൽനിന്നു
പാറുന്ന പതിരിന്നും ചാലകത്തൂടേ നീങ്ങുന്ന പുകെക്കും ഒത്തുചമയും.—
</lg><lg n="൪"> ഞാനോ മിസ്രദേശംമുതൽ നിൻദൈവമാകിയ യഹോവ അല്ലോ (൧൨,
൧൦); ഞാൻ ഒഴികേ നീ ഒരു ദേവതയെ അറിയാ, ഞാൻ എന്നിയേ
</lg><lg n="൫"> രക്ഷിതാവും ഇല്ല. അഴല്ചയുടേ ദേശമായ മരുവിൽ ഞാൻ നിന്നെ അ
</lg><lg n="൬"> റിഞ്ഞു. അവർ മേയും തോറും തൃപ്തരായി, തൃപ്തി വന്നിട്ടു നെഞ്ച് ഉയ
</lg><lg n="൭"> ൎന്നു അതുകൊണ്ട് എന്നെ മറന്നുകളഞ്ഞു. എന്നിട്ടു ഞാൻ അവൎക്കു കോ
ളരി പോലേ ആയി, വഴിയരികേ വള്ളിപ്പുലികണക്കേ അവൎക്കായി
</lg><lg n="൮"> ഒറ്റുനോക്കുന്നു; കുഞ്ഞുങ്ങൾ ഇല്ലാതേ പോയ കരടി പോലേ അവരെ
എതിരേറ്റു അവരുടേ നെഞ്ചുറയെ പിളൎന്നു സിംഹിയെ പോലേ അ
വരെ അവിടേ തിന്നും, വയലിലേ മൃഗം അവരെ ചീന്തിക്കളയും.

</lg>

<lg n="൯"> അല്ലയോ ഇസ്രയേലേ നിന്റേ സഹായം ആകുന്ന എനിക്കു നീ എ
</lg><lg n="൧൦"> തിരായതത്രേ നിന്നെ കെടുപ്പിച്ചതു. നിന്റേ എല്ലാ പട്ടണങ്ങളിലും
നിന്നെ രക്ഷിപ്പാൻ നിന്റേ രാജാവും ന്യായാധിപന്മാരും എങ്ങുപോൽ?
എനിക്കു രാജാവെയും പ്രഭുക്കളെയും തരേണമേ എന്നു നീ ചഓദിച്ചവർ
</lg><lg n="൧൧"> അവരല്ലോ! എൻ കോപത്തിൽ നിണക്കു രാജാവെ തരികയും എൻ
</lg><lg n="൧൨"> ചീറ്റത്തിൽ എടുക്കയും ച്യ്യുന്നു. എഫ്ര യിമിന്റേ കുറ്റം പൊതിഞ്ഞു
</lg><lg n="൧൩"> കെട്ടി പാപം നിക്ഷേപിച്ചു കിടക്കുന്നു. പെറുന്നവളുടേ നോവുകൾ
അവന്നു ഉണ്ടാകും; സമയം ഉള്ളപ്പോഴേക്കു ഗൎഭദ്വാരത്തിൽ അവൻ എ
</lg><lg n="൧൪"> ത്തായ്കയാൽ ബുദ്ധി പോരാത്ത മകനത്രേ. പാതാളത്തിൻ കയ്യിൽനി
ന്നു ഞാൻ അവരെ മോചിക്കും, മരണത്തിൽനിന്നു വീണ്ടെടുക്കും, മരണ
</lg> [ 394 ] <lg n="">മേ നിൻബാധകൾ എവിടേ? പാതാളമേ നിൻസംഹാരം എവിടേ?
</lg><lg n="൧൫"> പശ്ചാത്താപം എൻകണ്ണുകൾക്കു മറഞ്ഞിരിക്കും. എഫ്ര യിം ആകട്ടേ
സഹോദരന്മാരുടേ ഇടയിൽ ഫലപ്രദൻ ആകും. ഒരു കിഴക്കങ്കാറ്റു
വരും താനും, മരുവിൽനിന്നു കരേറുന്ന യഹോവയുടേ കാറ്റു, (അന്ന്)
അവന്റേ ഉറവ് ഉണങ്ങി കേണി വറ്റിപ്പോകും; കാമ്യസാധനങ്ങൾ
ഒക്കേ നിറഞ്ഞ ഭണ്ഡാരത്തെ (അശ്ശൂർ) ആയവൻ കവൎന്നുകളയും.
</lg><lg n="൧൪, ൧ ">ശമൎയ്യ തൻദൈവത്തോടു മറുത്തതുകൊണ്ടു കുറ്റം ബോധിക്കും, അ
വർ വാളാൽ വീഴും, അവരുടേ ശിശുക്കൾ ഞെരിഞ്ഞു ചതഞ്ഞും ഗൎഭി
ണികൾ പിളന്നും പോകും.

</lg>

<lg n="൨"> അല്ലയോ ഇസ്രയേലേ നിൻദൈവമായ യഹോവയോളം മടങ്ങി
</lg><lg n="൩"> ചെല്ലുക, നിന്റേ കുറ്റത്താൽ അല്ലോ നീ ഇടറിപ്പോയതു. നിങ്ങളോ
ടു വാക്കുകളെ കൂട്ടികൊണ്ടു യഹോവയടുക്കലേക്കു തിരികേ ചെന്ന്
അവനോടു പറവിൻ: അകൃത്യം ഒക്കയും ക്ഷമിച്ചു ഇതു നന്നെന്ന് അം
ഗീകരിച്ചു കൊൾവു, ഞങ്ങൾ ഈ അധരങ്ങളെ ഇളങ്കാളകൾ എന്ന്
</lg><lg n="൪"> ഒപ്പിച്ചു തരുവാനായേ. അശ്ശൂർ ഞങ്ങളെ രക്ഷിക്ക ഇല്ല, ഞങ്ങൾ കു
തിരപ്പുറത്ത് ഏറുക ഇല്ല, ഈ കൈകളിൻ ക്രിയയെ ഞങ്ങളുടേ ദൈവം
എന്ന് ഇനി പറകയും ഇല്ല, അനാഥന്നു കനിവു വരുന്നതു കേവലം നി
ന്നാലല്ലോ എന്നത്രേ.

</lg> <lg n="൫"> അവങ്കൽനിന്ന് എൻകോപം തിരഞ്ഞതുകൊണ്ടു ഞാൻ അവരുടേ
പിന്തിരിവിന്നു ചികിത്സിച്ചു മൻഃപൂൎവ്വമായി അവരെ സ്നേഹിക്കും.
</lg><lg n="൬"> ഇസ്രയേലിന്നു ഞാൻ മഞ്ഞുപോലേ ആകും, താമര പോലേ അവൻ പൂത്തു
</lg><lg n="൭"> ലിബനോൻ(കാടു) കണക്കേ വേരുകളെ കിഴിക്കും. അവന്റേ തിരു
ളുകൾ ഇളക്കും ഒലീവമരം പോലേ ശോഭയും ലിബനോന്ന് ഒത്ത സൗ
</lg><lg n="൮"> രഭ്യവും ഉണ്ടാക! ഇനിയും അവന്റേ നിഴലത്തു കുടിയിരിക്കുന്നവർ
ധാന്യത്തെ ഉയൎപ്പിച്ചു മുന്തിരിവള്ളി പോലേ തെഴുത്തു ലിബനോനിലേ
</lg><lg n="൯"> വീഞ്ഞോളം വിശ്രുതി ഏറുകയും ചെയ്യും. എഫ്ര യിമേ, എനിക്കു വിഗ്ര
ഹങ്ങളോട് ഇനി എന്തു? എന്നുണ്ടല്ലോ? ഞാനോ അവനെ ചെവിക്കൊ
ണ്ടു സൂക്ഷിച്ചു നോക്കുന്നു. ഞാൻ പച്ച കീല്മരത്തിന്നു തുല്ല്യൻ, എങ്കൽ
നിന്നു നിണക്കു ഫലം കണ്ടെത്തപ്പെടുന്നു.

</lg> <lg n="൧൦"> ഇവ തിരിവാൻ തക്ക ജ്ഞാനി ആർ? ഇവ അറിവാൻ തക്ക ബുദ്ധി
മാൻ ആർ? എന്തെന്നാൽ യഹോവയുടേ വഴികൾ നേരായുള്ളവ അ
ത്രേ, നീതിമാന്മാർ അവറ്റിൽ നടക്കും, ദ്രോഹിക്കുന്നവർ അവറ്റിൽ
ഇടറിപ്പോകും.
</lg>

"https://ml.wikisource.org/w/index.php?title=പ്രവാചകലേഖകൾ/1&oldid=211164" എന്ന താളിൽനിന്ന് ശേഖരിച്ചത്