രണ്ടാം പാഠപുസ്തകം
രണ്ടാം പാഠപുസ്തകം രചന: (1904) |
[ 1 ] The New Malayalam Readers
THE SECOND STANDARD READER
BY
Joseph Muliyil, B. A.
English Tutor, Madras Christian College
REVISED BY
M. Krishnan, B. A., B. L , M. R. A. S.
Malayalam Translator to the Government
Sixth Edition
APPROVED BY THE MADRAS TEXTBOOK COMMITTEE AND RECOGNISED
BY THE DIRECTOR OF PUBLIC INSTRUCTION, MADRAS
പുതിയ മലയാളപാഠപുസ്തകങ്ങൾ
രണ്ടാംപാഠപുസ്തകം
(രണ്ടാം തരത്തിന്നായി)
MANGALORE
BASEL MISSION BOOK AND TRACT DEPOSITORY
1904 [ 5 ] The New Malayalam Readers
THE SECOND STANDARD READER
BY
Joseph Muliyil, B. A.
English Tutor, Madras Christian College
REVISED BY
M. Krishnan, B. A., B. L , M. R. A. S.
Malayalam Translator to the Government
Sixth Edition
APPROVED BY THE MADRAS TEXTBOOK COMMITTEE AND RECOGNISED
BY THE DIRECTOR OF PUBLIC INSTRUCTION, MADRAS
പുതിയ മലയാളപാഠപുസ്തകങ്ങൾ
രണ്ടാംപാഠപുസ്തകം
(രണ്ടാം തരത്തിന്നായി)
MANGALORE
BASEL MISSION BOOK AND TRACT DEPOSITORY1904 [ 6 ] PRINTED AT THE BASEL MISSION PRESS, MANGALORE. [ 7 ]
അടക്കം. | ||||||
ഭാഗം. | ||||||
I. | സന്മാൎഗ്ഗസംബന്ധമായ പാഠങ്ങൾ |
11. | ഒട്ടകം | 57 | ||
12. | ജലചരങ്ങൾ—തിമിംഗലം | 77 | ||||
13. | നരി | 86 | ||||
ഭാഗം | 14. | Ⓢ (തുടൎച്ച) | 88 | |||
1. | നല്ല കുട്ടികളുടെ ചില ലക്ഷ ണങ്ങൾ |
1 | III. സസ്യവൎഗ്ഗങ്ങൾ | |||
2. | പ്രാണിഹിംസ | 2 | ||||
3. | Ⓢ (തുടൎച്ച) | 4 | 1. | കൃഷി | 8 | |
4. | ദേഹപ്രയത്നം | 17 | 2. | കഴുങ്ങും പനയും | 23 | |
5. | Ⓢ (തുടൎച്ച) | 19 | 3. | മാവും പിലാവും | 44 | |
6. | സ്വയാശ്രയം | 29 | 4. | കാപ്പിയും തേയിലയും | 68 | |
7. | Ⓢ (തുടൎച്ച) | 30 | 5. | പരുത്തിയും പട്ടും | 79 | |
8. | ദുൎജ്ജനസംസൎഗ്ഗം | 35 | ||||
9. | ഗൂഢനിക്ഷേപം | 46 | IV. ധാതുവൎഗ്ഗങ്ങൾ. | |||
10. | കൈത്തൊഴിൽ | 54 | ||||
11. | Ⓢ (തുടൎച്ച) | 56 | 1. | ഉപ്പു | 31 | |
11. | പ്രത്യുല്പന്നമതി | 64 | 2. | ഇരിമ്പു | 62 | |
13. | Ⓢ (തുടൎച്ച) | 66 | V. ഭൂമിശാസ്ത്രസംബന്ധമായ പാഠങ്ങൾ |
|||
14. | അല്പകാൎയ്യങ്ങൾ | 70 | ||||
15. | അത്യാഗ്രഹം | 73 | ||||
16. | Ⓢ (തുടൎച്ച) | 75 | 1. | സമുദ്രം, തടാകം, ദ്വീപു | 9 | |
17. | സ്ഥിരോത്സാഹം | 82 | 2. | Ⓢ (തുടൎച്ച) | 11 | |
18. | Ⓢ (തുടൎച്ച) | 84 | 3. | പൎവ്വതങ്ങളും നദികളും | 25 | |
II. ജീവവൎഗ്ഗങ്ങൾ. | 4. | അഗ്നിപൎവ്വതങ്ങളും ചൂടുറവു കളും |
42 | |||
1. | പറവകൾ | 5 | 5. | വനങ്ങൾ | 60 | |
2. | നായ് | 13 | 6. | രാജ്യങ്ങളും ജനങ്ങളും | 90 | |
3. | Ⓢ (തുടൎച്ച) കഥ | 14 | ||||
4. | ഒട്ടകപ്പക്ഷി | 20 | VI. കാവ്യങ്ങൾ. | |||
5. | എരുമയും ആടും | 27 | ||||
6. | ഇഴജാതികൾ | 36 | 10. | സദുപദേശം | 16 | |
7. | കുതിര | 39 | 20. | Ⓢ (തുടൎച്ച) | 8 | |
8. | Ⓢ (തുടൎച്ച) | 41 | 30. | ഉത്സാഹം | 53 | |
9. | ആന | 48 | 40. | അല്പകാൎയ്യങ്ങൾ (തുടൎച്ച) | 72 | |
10. | Ⓢ (തുടൎച്ച) | 51 | 50. | സൃഷ്ടിയുടെ മഹിമ | 91 |
അനുക്രമണിക. | ||||||
ഭാഗം. | ഭാഗം. | |||||
1. | നല്ലകുട്ടികളുടെ ചില ലക്ഷ | 26. | മാവും പിലാവും | 44 | ||
ണങ്ങൾ | 1 | 27. | ഗൂഢനിക്ഷേപം | 46 | ||
2. | പ്രാണിഹിംസ | 2 | ||||
3. | Ⓢ (തുടൎച്ച) | 4 | 28. | ആന | 48 | |
4. | പറവകൾ | 5 | 29. | Ⓢ (തുടൎച്ച) | 51 | |
5. | കൃഷി | 8 | 30. | ഉത്സാഹം | 53 | |
6. | സമുദ്രം, തടാകം, ദ്വീപു | 9 | 31. | കൈത്തൊഴിൽ | 54 | |
7. | Ⓢ (തുടൎച്ച) | 11 | 32. | Ⓢ (തുടൎച്ച) | 56 | |
8. | നായ് | 13 | 33. | ഒട്ടകം | 57 | |
9. | Ⓢ (തുടൎച്ച) | 14 | 34. | വനങ്ങൾ | 60 | |
10. | സദുപദേശം | 16 | 35. | ഇരിമ്പു | 62 | |
11. | ദേഹപ്രയത്നം | 17 | 36. | പ്രത്യുല്പന്നമതി | 64 | |
12. | Ⓢ (തുടൎച്ച) | 19 | 37. | Ⓢ (തുടൎച്ച) | 66 | |
13. | ഒട്ടകപ്പക്ഷി | 20 | 38. | കാപ്പിയും തേയിലയും | 68 | |
14. | കഴുങ്ങും പനയും | 23 | 39. | അല്പകാൎയ്യങ്ങൾ | 70 | |
15. | പൎവ്വതങ്ങളും നദികളും | 25 | 40. | Ⓢ (തുടൎച്ച) | 72 | |
16. | എരുമയും ആടും | 27 | 41. | അത്യാഗ്രഹം | 73 | |
17. | സ്വയാശ്രയം | 29 | 42. | Ⓢ (തുടൎച്ച) | 75 | |
18. | Ⓢ (തുടൎച്ച) | 30 | 43. | ജലചരങ്ങൾ—തിമിംഗലം | 77 | |
19. | ഉപ്പു | 31 | 44. | പരുത്തിയും പട്ടും | 79 | |
20. | സദുപദേശം (തുടൎച്ച) | 34 | 45. | സ്ഥിരോത്സാഹം | 82 | |
21. | ദുൎജ്ജനസംസൎഗ്ഗം | 35 | 46. | Ⓢ (തുടൎച്ച) | 84 | |
22. | ഇഴജാതികൾ | 36 | 47. | നരി | 86 | |
23. | കുതിര | 39 | 48. | Ⓢ (തുടൎച്ച) | 88 | |
24. | Ⓢ (തുടൎച്ച) | 41 | 49. | രാജ്യങ്ങളും ജനങ്ങളും | 90 | |
25. | അഗ്നിപൎവ്വതങ്ങളും ഉഷ്ണകൂപ ങ്ങളും |
42 | 50. | സൃഷ്ടിയുടെ മഹിമ | 91 |
1. നല്ല കുട്ടികളുടെ ചില ഗുണങ്ങൾ.
ഒരു നല്ല കുട്ടി തന്റെ അമ്മയച്ഛന്മാരെ സ്നേഹിച്ചു
ബഹുമാനിക്കും. അവരുടെ കല്പന എപ്പോഴും അനുസരിച്ചു
അവരെ സന്തോഷിപ്പിക്കാൻ ശ്രമിക്കും. അവൻ അവരോടു
വല്ലതും ചോദിച്ചിട്ടു അവർ അതു കൊടുക്കാഞ്ഞാലും അവൻ
പിറു പിറുക്കയില്ല. അമ്മയച്ഛന്മാൎക്കു തന്നെക്കാളും അറിവും
ജ്ഞാനവും ഉണ്ടെന്നും അവർ അതു കൊടുക്കാത്തതു തനിക്കു
അതിനെക്കൊണ്ടു ആവശ്യം ഇല്ലാത്തതിനാലാകുന്നു എന്നും
അവൻ ബോധിക്കും. നല്ല കുട്ടി അമ്മയച്ഛന്മാരെ മാത്രമല്ല
സഹോദരസഹോദരിമാരെയും സ്നേഹിക്കും. തന്റെ ഉടപ്പി
റന്നവരോടു ഒരിക്കലും ശണ്ഠകൂടുകയില്ല. മൂത്തവരെ അനുസ
രിച്ചു ബഹുമാനിക്കയും ഇളയവരെ ഉപദ്രവിക്കാതെ സ്നേഹി
ക്കയും ചെയ്യും.
നല്ല കുട്ടി തന്റെ ചങ്ങാതിമാരെയും സ്നേഹിക്കും. അവ
രെ ചീത്തവാക്കുകൾ പറഞ്ഞു അപമാനിക്കയോ ഏഷണി
പറഞ്ഞു അവരെ തമ്മിൽ ഭേദിപ്പിക്കയോ ചെയ്കയില്ല.
നല്ല കുട്ടി അസഭ്യവാക്കുകൾ പറകയില്ല. കക്കുകയും
കളവു പറയുകയുമില്ല. കലശൽ ചെയ്യുന്ന ദുഷ്ടക്കുട്ടികളോടു
സംസൎഗ്ഗം ചെയ്യാതെ തന്നെക്കാളും നല്ലവരും ബുദ്ധിയും വി
വേകവും ഉള്ളവരും ആയവരോടു അവൻ സ്നേഹം കെട്ടും.
നല്ലകുട്ടി എഴുത്തുപള്ളിയിൽ പാഠങ്ങൾ ശരിയായി പഠി
ച്ചുകൊണ്ടുപോകും. മടി അശേഷം കാണിക്കയില്ല. ഗുരു
നാഥനെ വണക്കത്തോടെ അനുസരിച്ചു സ്നേഹിക്കും. [ 10 ] നല്ല കുട്ടി ചെറുപ്രാണികളെയും സാധുമൃഗങ്ങളെയും
അടിക്കയും ഉപദ്രവിക്കയും ഇല്ല. പക്ഷികളുടെ കൂടു കണ്ടാൽ
അതു തൊടുകയോ പക്ഷിയെയും കുട്ടികളെയും പിടിക്കയോ
ചെയ്കയില്ല. വീട്ടിലുള്ള നാൕ പൂച്ച മുതലായവറ്റെ അടി
ക്കയും വേദനപ്പെടുത്തയും ചെയ്കയില്ല.
നല്ല കുട്ടികളെ എല്ലാ മനുഷ്യരും ദൈവവും സ്നേഹിക്കും.
ശ്രമിക്കും | സഹോദരസഹോദരിമാർ | ഏഷണി | സംസൎഗ്ഗം |
പിറുപിറുക്ക | ഉടപ്പിറന്നവർ | ഭേദിപ്പിക്ക | വിവേകം |
അപമാനിക്ക | അസഭ്യവാക്കുകൾ | വണക്കം |
2. പ്രാണിഹിംസ.
ഈച്ച, പുഴു, പാപ്പാത്തി, തവള മുതലായ അനേകം ഉപ
ദ്രവികളല്ലാത്ത ചെറുജീവികൾ നമ്മുടെ ചുറ്റിലും ഉണ്ടു.
ചില കുട്ടികൾ എന്നുമാത്രമല്ല, മുതിൎന്നവരും കൂടെ അവയെ
കാണുമ്പോൾ ഉപദ്രവിക്കയോ അവറ്റിന്നു ജീവഹാനി വരു
ത്തുകയോ ചെയ്യാറുണ്ടു. നാം ഒരിക്കലും അങ്ങിനെ ചെയ്യ
രുതു. കാരണം അനാവശ്യമായി ഏതൊരു പ്രാണിയെയും
വേദനപ്പെടുത്തുന്നതു എത്രയും തെറ്റായ ഒരു ക്രിയയാകുന്നു.
അതുകൂടാതെ നാം പ്രാണികളെ ഹിംസിച്ചു ശീലിച്ചു പോയാൽ
ക്രമേണ നമ്മുടെ സമസൃഷ്ടികളെയും അങ്ങിനെ തന്നെ ദ്രോ
ഹിക്കയും ഒടുവിൽ വലുതായ ദുഷ്ക്രിയകൾ ചെയ്വാൻ മടിക്കാ
തിരിക്കയും ചെയ്യും. വല്ല ഒരു ജീവജന്തുവിനെയും കൊല്ലുവാൻ [ 11 ] നമുക്കു മനസ്സു വരുമ്പോൾ നമ്മെക്കാൾ ശക്തരായ വല്ലവരും
നമ്മെ കൊല്ലുവാൻ ഭാവിച്ചാൽ നമ്മുടെ അപ്പോഴത്തെഅ
വസ്ഥ എന്തായിരിക്കും എന്നു നാം വിചാരിക്കേണ്ടതാകുന്നു.
നമുക്കു ഒരു ജന്തുവിനെ കൊല്ലുവാൻ എളുപ്പത്തിൽ സാധി
ക്കും എങ്കിലും ജീവാപായം വന്നുപോയ ഒരു പ്രാണിക്കു തിരി
കെ ഉയിർകൊടുപ്പാൻ നമുക്കു കഴിയുമോ? ഇല്ല. അതു
കൊണ്ടു യാതൊരു ജീവിയെയും കൊല്ലരുതു, ഹിംസിക്കയും
അരുതു.
കഥ.
അനേകം നൂറ്റാണ്ടുകൾക്കു മുമ്പെ വിലാത്തിയിൽ കരൽ
എന്നു പേരായ ഒരു ചക്രവൎത്തി ഉണ്ടായിരുന്നു. അദ്ദേഹം
യുദ്ധം ചെയ്യുന്നതിലും രാജ്യം ഭരിക്കുന്നതിലും ഒരുപോലെ
സമൎത്ഥനായിരുന്നു. ഒരിക്കൽ താൻ പാളയം അടിച്ചു പാൎത്തി
രുന്ന സ്ഥലത്തുനിന്നു തന്റെ തമ്പു നീക്കുവാൻ കല്പിച്ച
പ്പോൾ ഒരു മീവൽപക്ഷി അതിന്റെ ഒരു മുക്കിൽ ഒരു കൂടു
കെട്ടി കുഞ്ഞുങ്ങളെ വിരിപ്പിച്ചതു കണ്ടു. അതു കണ്ട ഉടനെ
ചക്രവൎത്തി തമ്പു പൊളിക്കരുതു എന്നും പക്ഷികൾ വളൎന്നു
പറന്നുപോകുംവരെ ആരും അതിന്റെ സമീപം പോകരു
തെന്നും സൈന്യങ്ങളുടെ ഇടയിൽ ഒരു വിളംബരം പ്രസിദ്ധ
മാക്കി. ഇങ്ങിനെ മഹാനായ ആ ചക്രവൎത്തിപോലും എളിയ
ഒരു പക്ഷിയുടെ ജീവനെ എത്രയും വിലമതിച്ചിരുന്നു.
"നീതിമാൻ തന്റെ മൃഗത്തിന്റെ ജീവനെ വിലമതി
ക്കുന്നു. എങ്കിലും ദുഷ്ടന്മാരുടെ കരുണകൾപോലും ക്രൂര
മായവ" എന്നു മഹാ ജ്ഞാനിയായ ശലമോൻ രാജാവു പറ
ഞ്ഞിരിക്കുന്നു.
പ്രാണിഹിംസ | ജീവഹാനി | സമസൃഷ്ടികൾ | ജീവാപായം | പാളയം |
ഉപദ്രവികൾ | അനാവശ്യം | ദ്രോഹിക്ക | ഉയിർ | സൈന്യങ്ങൾ |
മുതിൎന്നവർ | ഹിംസിച്ചു | ദുഷ്ക്രിയകൾ | നൂറ്റാണ്ടു | വിളംബരം |
1. ഒരു ചെറുക്കൻ ഒരു ദിവസം ഒരു അപ്പവുമായി ഒരു
പീടികയുടെ കോലായിൽ ചെന്നിരുന്നു അതു തിന്മാൻ തുടങ്ങി.
കുറെദൂരെ ഒരു നാൕ കിടന്നുറങ്ങിയിരുന്നു. അവൻ അതിനെ
തട്ടി ഉണൎത്തി അതിന്നു ഒരു കഷണം അപ്പം വെച്ചു കാണിച്ചു.
നാൕ ഏറ്റവും ആഗ്രഹത്തോടും കൂടെ വായും തുറന്നു
കൊണ്ടു അവന്റെ അടുക്കലേക്കു വന്ന ഉടനേ അവൻ തന്റെ
കയ്യിലുണ്ടായിരുന്ന ഒരു വടികൊണ്ടു അതിന്റെ അണ്ണാക്കിൽ
കുത്തി. അപ്പോൾ അതു ഭയങ്കരമായി നിലവിളിച്ചും കൊ
ണ്ടു ഓടിപ്പോയി. ഇതു കണ്ടുനിന്നിരുന്ന പീടികക്കാരൻ
കുറേ നേരം കഴിഞ്ഞപ്പോൾ അവനെ വിളിച്ചു ഒരു മുക്കാൽ
വെച്ചു കാണിച്ചു. അവൻ അതുകൊണ്ടു അപ്പം വാങ്ങിത്തി
ന്നാം എന്ന ആശയോടെ കൈ നീട്ടിയ ഉടനെ പീടികക്കാരൻ
ഒരു ചൂരൽകൊണ്ടു കൈവിരലുകളുടെ കെണിപ്പിനു തന്നെ
കഠിനമായി ഒരടികൊടുത്തു. അപ്പോൾ ചെറുക്കൻ നിലവി
ളിച്ചു അതു ചെയ്ത സംഗതി ചോദിച്ചപ്പോൾ പീടികക്കാരൻ
"നിന്നെ ആ നിൎദ്ദോഷിയായ നാൕ വല്ലതും ചെയ്തിരുന്നു
വോ? നീ അതിനെ ഒരു ഹേതുവും കൂടാതെ വേദനപ്പെടുത്തി
യില്ലേ? ഇപ്പോൾ നിണക്കു വേദനയുണ്ടോ?" എന്നുമാത്രം
ചോദിച്ചു.
2. അമേരിക്കാരാജ്യത്തിൽ ഒരു പോൎക്കളത്തിൽ വെച്ചു ഒരി
ക്കൽ ഒരു പടയാളിക്കു കാലിന്റെ നരിയാണിക്കു ഒരു വെടി
കൊണ്ടു അസ്ഥിയാകെ തകൎന്നുപോയതിനാൽ ആ കാൽ
കുറെ മേല്പട്ടുവെച്ചു മുറിക്കേണ്ടിവന്നു. അങ്ങിനെ ഒരു അംഗ
ഹീനനായി രോഗശാലയിൽ കിടക്കുമ്പോൾ അവൻ തന്റെ
സമീപസ്ഥരായ രോഗികളോടു തന്റെ ചെറുപ്രായത്തിലെ
പാപം ഏറ്റു പറഞ്ഞതെന്തെന്നാൽ:— ഞാൻ ഒരു ബാല [ 13 ] നായിരുന്നപ്പോൾ പ്രാണികളെ ദ്രോഹിക്കുന്നതു എനിക്കെ
ത്രയും ഉല്ലാസകരമായിരുന്നു. ഈച്ചകളുടെ ചിറകു മുറിച്ചു
വിട്ടുകളയും. എറുമ്പു മുതലായ പ്രാണികളുടെ കാൽ മുറിച്ചു
അവറ്റെ അൎദ്ധപ്രാണങ്ങളാക്കി വിട്ടുകളയും. ഇങ്ങിനെ
ഏറിയ ജീവികളെ ഞാൻ അംഗഭംഗം വരുത്തി ദ്രോഹിച്ചി
ട്ടുണ്ടു. ആർ ഉപദേശിച്ചിട്ടും അനുസരിച്ചിട്ടില്ല. ഇപ്പോൾ
ഇതാ അവെക്കു അന്നുണ്ടായിരുന്ന വേദന ഏതു വിധമായി
രുന്നു എന്നറിവാൻ എനിക്കു സംഗതിവന്നിരിക്കുന്നു.
ഈ കഥകളിൽനിന്നു നാം പഠിക്കുന്നതു പ്രാണികളെ
ദ്രോഹിക്കുന്നവൎക്കു ചിലപ്പോൾ ഈ ലോകത്തിൽ വെച്ചു
തന്നെ തക്കതായ ശിക്ഷ ലഭിക്കും എന്നാകുന്നു.
അണ്ണാക്ക് | ഹേതു | നരിയാണി | രോഗശാല | അൎദ്ധപ്രാണൻ |
കെണിപ്പു | പോൎക്കളം | അസ്ഥി | സമീപസ്ഥർ | ഉല്ലാസകരം |
നിൎദ്ദോഷി | പടയാളി | അംഗഹീനൻ | അംഗഭംഗം |
4. പറവകൾ.
ചിറകുള്ള ജന്തുക്കളെ വിദ്വാന്മാർ പ്രധാനമായി രണ്ടു വ
ൎഗ്ഗങ്ങളായി വിഭാഗിച്ചിരിക്കുന്നു. ഒരു വകെക്കു ചിറകുണ്ടെ
ങ്കിലും അധികം ദൂരത്തിലും വേഗത്തിലും പറപ്പാൻ കഴിക
യില്ല. അവ അധികമായി നടക്കുന്നു. ഇതിന്നു കോഴിവൎഗ്ഗം
എന്നു പേർ. കോഴി, വാത്തു, തൎക്കി, മയിൽ, ഒട്ടകപ്പക്ഷി,
കുളക്കോഴി മുതലായവ ഇതിൽ അടങ്ങിയിരിക്കുന്നു. നല്ലവണ്ണം
പറക്കുവാൻ കഴിയുന്നതു രണ്ടാം വൎഗ്ഗം. കാട്ടുമൃഗങ്ങളിൽ
പുല്ലുമേഞ്ഞു ജീവിക്കുന്നവയും മറ്റു മൃഗങ്ങളെ കൊന്നുതിന്നു
ന്നവയും ഉള്ള പ്രകാരം പക്ഷികളുടെ ഇടയിലും പഴങ്ങളും
ധാന്യങ്ങളും മാത്രം തിന്നുന്നവയും ഉണ്ടു, മാംസം ഭക്ഷിക്കുന്ന
വയും ഉണ്ടു. പ്രാവു, കുയിൽ, മൈന, തത്ത, പഞ്ചവൎണ്ണ [ 14 ] ക്കിളി, കുരികിൽ മുതലായി മനുഷ്യന്നു എത്രയും പ്രിയമുള്ള
പക്ഷികൾ പഴവും ധാന്യവും തിന്നുന്നു. സൂചീമുഖിയെ
പോലെയുള്ള ചില നന്ന ചെറിയ പക്ഷികൾക്കു പുഷ്പങ്ങളി
ലുള്ള മധു പാനംചെയ്യുന്നതു വളരെ ഇഷ്ടം.
കഴുകൻ, പരന്തു, പ്രാപ്പിടിയൻ, ആനറാഞ്ചൻ എന്നിവ
ചെറുപക്ഷികളെയും കോഴിക്കുട്ടികളെയും പിടിച്ചു തിന്നുന്നു.
നാം നിത്യം കാണുന്ന കാക്കയും അങ്ങിനെ തന്നെ. ഇവെ
ക്കൊക്ക വളരെ ഉറപ്പുള്ള കൊക്കും മൂൎച്ചയുള്ള നഖങ്ങളുമുണ്ടു.
കഴുകൻ വളരെ ഉയരത്തിൽ പറക്കും. അതിന്നു ശവം തിന്നു
ന്നതു അധികം താത്പൎയ്യം. അതിനാൽ വായുവിന്നു അശുദ്ധി
വരുന്ന സാധനങ്ങളിൽ ഒന്നു കഴുകൻ ഇല്ലാതാക്കുന്നു. ആന
റാഞ്ചൻ ചെറു ആട്ടിൻകുട്ടികളെ റാഞ്ചി കൊണ്ടുപോയിക്ക
ളയും.
ഗരുഡനും ചെമ്പോത്തും പാമ്പുകളെ കണ്ട ഇടത്തു
നിന്നു കൊത്തിക്കൊന്നു തിന്നുന്നതിനാൽ ആ വിഷജന്തുക്കളെ
വളരെ പെരുകാൻ സമ്മതിക്കാതിരിക്കുന്നു. പകൽ കണ്ണു [ 15 ] കാണാത്ത നത്തും കൂമനും മാംസഭോജികളാകുന്നു. അവെ
ക്കു വെളിച്ചം പൊറുത്തുകൂടായ്കയാൽ പകൽ ഒളിച്ചിരിക്കും.
രാത്രി പുറമെ വന്നു ചെറു പക്ഷികളെയും പ്രാണികളെയും
പിടിച്ചു തിന്നും.
കൊക്കു, പൊന്മ,(മീൻകള്ളത്തി) നാര, കണ്ട്യപ്പൻ എന്നി
ങ്ങിനെ ചില പക്ഷികൾക്കു മത്സ്യത്തോടു എത്രയും ഇഷ്ടം.
മാംസഭോജിയായ പറവകളുടെ കൂട്ടത്തിൽ മത്സ്യം
തിന്നുന്ന ചില പക്ഷികളെ മാത്രമേ മനുഷ്യൻ ഭക്ഷിക്കാറുള്ളു.
അതിന്നു പുറമെ പ്രാവു, കുയിൽ, കാട എന്നിവറ്റെ പ്രധാ
നമായി തിന്നുന്നു.
മൈന, തത്ത, പഞ്ചവൎണ്ണക്കിളി എന്നീ പക്ഷികളെ പോ
റ്റി സംസാരിപ്പാൻ അഭ്യസിപ്പിക്കുന്നു.
ചിറകും ഉള്ളതിന്നു കടവാതിൽ എന്നു പേർ. ഇതു അണ്ഡജം
അല്ല, ചിറകിന്നു തൂവലും ഇല്ല. [ 16 ]
വൎഗ്ഗങ്ങൾ | പാനംചെയ്ക | ഗരുഡൻ | മാംസഭോജി |
പഞ്ചവൎണ്ണം | നിത്യം | മത്സ്യം | അഭ്യസിപ്പിക്ക |
മധു | റാഞ്ചി | പെരുകുവാൻ | അണ്ഡജം |
5. കൃഷി.
നമ്മുടെ നാട്ടിലെ പ്രധാനഭക്ഷണപദാൎത്ഥം അരിയാക
യാൽ ഇവിടത്തേ മുഖ്യകൃഷിയും നെല്ലാകുന്നു. നെൽകൃഷി
ചെയ്യുന്ന സ്ഥലങ്ങൾക്കു വയലുകൾ അല്ലെങ്കിൽ പാടങ്ങൾ
എന്നു പേർ. പറമ്പുകളിലും നെൽകൃഷി ചെയ്യാറുണ്ടെങ്കി
ലും അതു നന്നായി വിളയുന്നതു ആറ്റുവളം കൂടുന്ന പാടങ്ങ
ളിലാകുന്നു.
കൃഷി ചെയ്വാൻ ഒന്നാമതു നിലം നന്നായി ആഴത്തിൽ
മുറിച്ചു ഉഴുതു ശരിയാക്കേണം. അതിന്റെ ശേഷം കള്ളിയും
വരമ്പും എടുത്തു മണ്ണിൽ നല്ല ഫലശക്തി ഉണ്ടാക്കാൻ തക്ക
വണ്ണം തോലും, വളവും, ചാരവും ചേൎത്തു കലൎത്തേണം. ഈ
രാജ്യത്തിൽ മഴത്തഞ്ചം നോക്കി വിത്തു വിതക്കേണം. കിഴക്കൻ
ദിക്കുകളിൽ കുളങ്ങളിൽനിന്നും, ഏരികളിൽനിന്നും വെള്ളം
വിട്ടു നനക്കുന്നതിനാൽ അവൎക്കു ഏതു സമയത്തും കൃഷി
പ്പണി നടത്താം. വിത്തു മുളച്ചാൽ അതിന്നു ഞാർ എന്നു
പേർ. അതു പറിച്ചെടുത്തു വീണ്ടും നടുന്നു. ഇതിന്നു നാട്ടിപ്പ
ണിയെന്നും ഞാറ്റുവേല എന്നും പറയും. ഇങ്ങിനെ പറിച്ചു
നടാത്ത കൃഷിയും ഉണ്ടു. ഇതിന്റെ ഇടയിൽ മറ്റു ചെടി
കൾ മുളക്കുന്നവെക്കു കളകൾ എന്നു പേർ. കള പറിച്ചു കളയേ
ണ്ടതാകുന്നു. അല്ലെങ്കിൽ നെല്ല് ഞെരുങ്ങിപ്പോകയോ അതു
വലിക്കേണ്ടും വളം ഈ കള വലിച്ചെടുക്കുകയോ ചെയ്യും. കതിർ
പുറപ്പെട്ടു കുറെ കഴിഞ്ഞാൽ അതിൽ ഒരു വക പാൽ നിറയും.
ഈ പാൽ ഉറച്ചാൽ നല്ല നെന്മണികളാകും. പാലില്ലാത്ത [ 17 ] വെക്കു ചാഴിയെന്നും പതിർ എന്നും പേർ. മണി പഴുത്തു കുല
ചാഞ്ഞാൽ മൂൎന്നെടുക്കുന്നു. അതിന്റെ ശേഷം അതു കറ്റ
കളാക്കി കെട്ടി കളത്തിൽ കൊണ്ടു പോയി മെതിച്ചു പതിർ പാ
റ്റി നല്ല ധാന്യം കളപ്പുരയിലോ നെല്ലറയിലോ സൂക്ഷിക്കും.
നെല്ല് കൂടാതെ എള്ള്, ചാമ, മുത്താറി, തിന, ചോളം,
തുവര മുതലായ ധാന്യങ്ങളും ഈ നാട്ടിൽ കൃഷി ചെയ്യാറുണ്ടു.
തോട്ടങ്ങളിൽ തെങ്ങു, കഴുങ്ങു, പന, മാവു പിലാവു മുത
ലായ ഫലവൃക്ഷങ്ങളും ചേമ്പു, ചേന മുതലായ കിഴങ്ങു കളും
ചീര, വഴുതിന, പടോലം, കൈപ്പ, കുമ്പളം, മത്തൻ, പയർ,
അവര മുതലായ തൎക്കാരികളും സസ്യങ്ങളും പലവിധ പുഷ്പ
ച്ചെടികളും കൃഷി ചെയ്തു വരുന്നു. ഈ സസ്യങ്ങൾ വേനൽ
കാലത്തും നട്ടു നനച്ചുണ്ടാക്കാം.
ഭക്ഷണപദാൎത്ഥം | ഫലശക്തി | ധാന്യങ്ങൾ |
ആറ്റുവളം | ഏരി | തൎക്കാരികൾ |
ഉഴുതു | കളം | പുഷ്പച്ചെടികൾ |
6. സമുദ്രം, തടാകം, ദ്വീപു.
ഭൂമി ഉരുണ്ട ഒരു ഗോളമാകുന്നു എന്നു നിങ്ങൾ പഠിച്ചി
രിക്കുന്നുവല്ലോ. ഇപ്പോൾ അതിന്റെ ഉപരിഭാഗം ഏതുവിധ
ത്തിലുള്ളതാകുന്നു എന്നു പറയാം. ഭൂമിയുടെ ഏകദേശം [ 18 ] മുക്കാലംശവും വെള്ളമാകുന്നു. കാലംശം മാത്രമേ ഉണങ്ങിയ
നിലമായിട്ടുള്ളു. ഈ ഉണങ്ങിയ നിലത്തെ ചുറ്റിയിരിക്കുന്ന
അത്യന്തം വിസ്തീൎണ്ണമുള്ള വെള്ളനിലകൾക്കു സമുദ്രം എന്നു
പേർ. സ്വല്പം ചെറുതായാൽ കടൽ എന്നു പറയും. നമ്മുടെ
മലയാളരാജ്യത്തിന്റെ ഒരു ഭാഗം മുഴുവനെ കടലാകുന്നു.
കടലിലെ വെള്ളം നമുക്കു കുടിപ്പാൻ കഴികയില്ല. കാരണം
അതു വളരെ ഉപ്പുരസമുള്ളതാകുന്നു. ഉപ്പൂരസം അല്ലാതിരു
ന്നാൽ വെള്ളം നാറിപ്പോകയും അതിലുള്ള നാനാതരമത്സ്യ
ങ്ങൾ ആസകലവും നശിച്ചുപോകയും ചെയ്യും. കടൽ ഒരി
ക്കലും ശാന്തമായിരിക്കുന്നില്ല. കാറ്റു നിമിത്തം വലിയ തിര
കൾ ഉരുണ്ടുരുണ്ടു വന്നു കരെക്കു പൊട്ടി അലെക്കും.
ഉണങ്ങിയ നിലത്തു മലകളും താഴ്വരകളും സമനിലങ്ങളും
ഉള്ളതു പോലെ സമുദ്രത്തിലും ഉണ്ടു. അതുകൊണ്ടു കടലിൽ
ആഴം പലേടത്തും പലപ്രകാരമത്രെ. ചില സ്ഥലങ്ങളിൽ
കടലിലെ മലകൾ വെള്ളത്തിൻ മീതെ പൊങ്ങിക്കാണാം.
ഇവറ്റിൽ ചെറുവകകൾക്കു തുരുത്തി എന്നും വലിയവെക്കു
ദീപു എന്നും പേർ. വേറൊരു വിധത്തിൽ ചില ദീപുകൾ
ഉണ്ടാകാറുണ്ടു. സമുദ്രത്തിൽ ഒരുവക കൃമികളുണ്ടു. അവ
അവറ്റിന്റെ ഉടലിൽനിന്നുത്ഭവിക്കുന്ന ഒരുവക സാധനം
കുറേശ്ശ കുറേശ്ശയായി അടിമുതൽ മുകളോളം കെട്ടി ഉയൎത്തുന്നു.
ഇവ വെള്ളത്തിന്റെ മീതെ എത്തിയാൽ അവറ്റിന്മേൽ ഓള
ങ്ങൾ അടിച്ച കയറ്റുന്ന ഇലകളും മരക്കഷണങ്ങളും മറ്റും
ദ്രവിച്ചു മണ്ണായിത്തീരുകയും അതിന്മേൽ പക്ഷികൾ കാഷ്ഠി
ക്കുന്ന ഓരോവിധം വിത്തുകൾ മുളച്ചു സസ്യങ്ങളും വൃക്ഷ
ങ്ങളും ഉണ്ടാകയും ഇങ്ങിനെ മനുഷ്യൎക്കു വസിപ്പാൻതക്ക നില
മായി തീരുകയും ചെയ്യും.
ഒരു ദ്വീപു നാലു പുറവും വെള്ളത്താൽ ചുറ്റപ്പെട്ടിരി
ക്കുന്നതു പോലെ തന്നെ കരയിൽ നാലു പുറവും ഉണങ്ങിയ [ 19 ] നിലത്താൽ ചുറ്റപ്പെട്ട ജലാശയങ്ങളും ഉണ്ടു. അവയെ
എത്രയും വലിയ ഒരു കുളത്തോടുപമിക്കാം. അവെക്കു സരസ്സ്
എന്നും തടാകം എന്നും പേർ.
മനുഷ്യർ എത്രയോ ആയിരം വൎഷങ്ങൾക്കും മുമ്പെ തന്നെ
കപ്പലുകളും ഉരുക്കളും ഉണ്ടാക്കുന്ന സൂത്രം കണ്ടുപിടിച്ചു, ഒരു
ദേശത്തിലെ ചരക്കുകൾ മറ്റൊരു ദേശത്തിലേക്കു കൊണ്ടു
പോകുന്ന കാൎയ്യം സാധിപ്പിച്ചിരിക്കുന്നു. അതിന്നു കപ്പലോട്ടം
എന്നു പേർ പറയുന്നു.
ഉപരിഭാഗം | വെള്ളനിലകൾക്കു | ഓളങ്ങൾ |
വിസ്തീൎണ്ണം | സ്വല്പം | ജലാശയങ്ങൾ |
അത്യന്തം | ആസകലം | ഉപമിക്ക |
7. സമുദ്രം, ദ്വീപു (തുടൎച്ച).
കഥ.
കടലിലുള്ള ദ്വീപുകളിൽ ചിലതു തീരെ തരിശുഭൂമിയാകുന്നു. ചിലതു ഫലവൃക്ഷങ്ങളാലും ജീവജന്തുക്കളാലും നിറ
ഞ്ഞതാണെങ്കിലും വിജനമാകുന്നു. ഈ രണ്ടാം മാതിരി ദ്വീ
പുകളിൽ ഒന്നിൽ ഒരിക്കൽ അലക്ഷന്തർ സെൽകൎക്ക് എന്നു
പേരായ ഒരു കപ്പൽക്കാരൻ നാലു സംവത്സരം പാൎക്കേണ്ടി
വന്നു. അവന്റെ കപ്പലിന്റെ മേധാവിയോടു അവന്നു രസ
ക്കേടായതിനാൽ തന്നെ ആ ദ്വീപിൽ ഇറക്കി വിട്ടേക്കണം
എന്നു അവൻ തന്നെ പറഞ്ഞു. രണ്ടു നേരത്തെ ഭക്ഷണവും
ഒരു തോക്കും കുറെ മരുന്നും ചില്ലും കുറെ വസ്ത്രങ്ങളും ഒരു
പെട്ടിയും ഒരു കത്തിയും ഒരു കോടാലിയും ഒരു വേദപുസ്ത
കവുമല്ലാതെ മറ്റു യാതൊന്നും അവൻ എടുത്തില്ല. അവിടെ
ജനങ്ങൾ ഇല്ലയായിരുന്നെങ്കിലും ഭക്ഷണത്തിന്നു വേണ്ടി എ
പ്പോഴും അദ്ധ്വാനിക്കേണ്ടിവന്നതിനാൽ ആ നേരംപോക്കിൽ [ 20 ] ആ വ്യസനം അവൻ അധികമായി അറിഞ്ഞില്ല. ഒന്നാമതു
അവൻ കടൽതീരത്തിൽ കണ്ട ആമകളെ പിടിച്ചു അതി
ന്റെ മാംസം തിന്നുപജീവിച്ചു എങ്കിലും കാലക്രമേണ
അതിൽ മനസ്സു വെടിഞ്ഞുപോയി. കാട്ടാടുകൾ അവിടെ
അനവധിയുണ്ടായിരുന്നു. അവൻ അവറ്റിന്റെ പിന്നാലെ
ഓടി അവയെ പിടിക്കുവാൻ നിത്യാഭ്യാസത്താൽ പ്രാപ്തനായി
ത്തീൎന്നു. പക്ഷെ ദീനം പിടിപെട്ടാൽ ഇതു ചെയ്വാൻ കഴിക
യില്ലല്ലൊ എന്നു കരുതി അവൻ ആട്ടിങ്കുട്ടികളെ കാലിന്നു
മുടന്തുവരുത്തി തന്റെ കുടിഞ്ഞിലിന്റെ ചുറ്റും കൂട്ടമായിട്ടു
പോറ്റി വളൎത്തി. അവിടെ വളരെ എലികളും ഉണ്ടായിരുന്നു.
അവ അവൻ ഉറങ്ങുമ്പോൾ അവന്റെ കാൽ കാൎന്നുകളക
യോ ഉടുപ്പുകളും മറ്റും കടിച്ചു കീറുകയോ ചെയ്തുകൊണ്ടു
വളരെ ഉപദ്രവിച്ചു. അതു നിൎത്തൽ ചെയ്വാൻ അവൻ കാട്ടു
പൂച്ചകളെ മെരുക്കിവളൎത്തി. വസ്ത്രങ്ങളെല്ലാം കീറിയപ്പോൾ
അവൻ തോൽകൊണ്ടു ഉടുപ്പുണ്ടാക്കി ഉടുത്തു. ഒരിക്കൽ
അവൻ ഒരു ആട്ടിനെ പിന്തുടൎന്നോടുമ്പോൾ ഒരു മലശിഖര
ത്തിന്മേൽനിന്നു കാൽ ഇടറി വീണു ബോധം കെട്ടുപോയി.
ബോധം വന്നപ്പോൾ മൂന്നുദിവസം താൻ അങ്ങിനെ കിടന്നു
എന്നു ചന്ദ്രന്റെ വൃദ്ധികൊണ്ടറിഞ്ഞു. [ചന്ദ്രൻ ദിവസേന
വളരുന്നതും കുറയുന്നതും നിങ്ങൾ കണ്ടിരിക്കുമല്ലൊ.] ഇങ്ങി
നെ അവൻ ആദികാലത്തിൽ ജനങ്ങളെ കാണാതെ വളരെ
ദുഃഖിക്കയും സമുദ്രത്തിൽനിന്നു രാത്രി കരമേൽ കയറി ഭയങ്ക
രമായി നിലവിളിക്കയും ഗൎജ്ജിക്കയും ചെയ്ത ഘോരജന്തു
ക്കളെ ഭയപ്പെടുകയും ചെയ്തുവെങ്കിലും ക്രമേണ ആ ജീവനം
അവന്നു ഇമ്പകരമായിതോന്നി. ഒരു കപ്പൽ ആ കരെക്കണ
ഞ്ഞപ്പോൾ അവന്നു ആ ദ്വീപു വിടുവാൻ ആദ്യം ഇഷ്ടമു
ണ്ടായില്ലെങ്കിലും കപ്പൽക്കാരുടെ നിൎബ്ബന്ധത്താൽ സ്വരാജ്യ
ത്തിലേക്കു പോകയും ചെയ്തു. [ 21 ]
വിജനം | കാൎന്നു | വൃദ്ധി | ഇമ്പകരം |
മേധാവി | മലശിഖരം | ഘോരം | അണഞ്ഞു |
കടൽതീരം | ഇടറി | ജലജന്തുക്കൾ | നിൎബ്ബന്ധം |
8. നായ്.
നാൕ മനുഷ്യൻ പോറ്റി വളൎത്തുന്ന മൃഗങ്ങളിൽ വെച്ചു
ഏറ്റവും പ്രയോജനമുള്ള ഒരു ജന്തുവാകുന്നു. മനുഷ്യന്റെ
ജീവനെയും മുതലിനെയും കാക്കേണ്ടതിന്നും കാട്ടുമൃഗങ്ങളെ
അവന്റെ പാട്ടിലാക്കുവാൻ സഹായിക്കെണ്ടതിന്നും തക്ക
വണ്ണം ദൈവം നായെ സൃഷ്ടിച്ചു എന്നു തോന്നുന്നു. മനുഷ്യൻ
പാൎക്കുന്ന ഏതു രാജ്യത്തിലും നായേയും കാണാം. അത്യന്തം
കുളിരുള്ള ഉത്തരരാജ്യങ്ങളിലും ഏറ്റവും ചൂടുള്ള ഉഷ്ണഭൂമിക
ളിലും നായ് ഉണ്ടു. എങ്കിലും ഓരോ രാജ്യത്തിലെ നാൕ
അതാതു ദേശത്തിന്നു പറ്റിയ വിധത്തിലുള്ളതാകുന്നു.
നായ്ക്കളെ പലജാതികളും വൎഗ്ഗങ്ങളുമായി വിഭാഗിച്ചി
രിക്കുന്നു.
ഒന്നാമതു: നായാട്ടുനായ്ക്കൾ. ഇതിലും രണ്ടു പ്രധാന
വൎഗ്ഗങ്ങളുണ്ടു. ഒരു തരത്തിന്നു ഘ്രാണേന്ദ്രിയം എത്രയും വിശേ
ഷമായിട്ടുള്ളതാകുന്നു. വാസനയാൽ അതു മൃഗങ്ങളെ തേടി
പ്പിടിക്കും. മറ്റെ വകെക്കു ദൃഷ്ടി എത്രയോ ദീൎഗ്ഘം എത്തു
ന്നതാകുന്നു. വളരെ ദൂരെ ഒളിച്ചു കിടക്കുന്ന ഒരു മൃഗത്തിന്റെ
ശരീരാംശം ലേശമെങ്കിലും വെളിയിലുണ്ടെങ്കിൽ അതു കണ്ട
റിയും. ഈ വകെക്കു അതിവേഗത്തിൽ ഓടുവാനും കഴിയും.
രണ്ടാമതു: മനുഷ്യനെ ശുശ്രൂഷിക്കുന്ന നായ്ക്കൾ. ഇതിലും
പ്രധാനമായി രണ്ടു വൎഗ്ഗങ്ങളുണ്ടു. ഒരുവക, ആട്ടിടയന്മാരോടു
കൂടെ ആടുകളെ മേയിപ്പാൻ പോകും. ആടുകൾ ചിതറി നട
ക്കുമ്പോൾ അവറ്റെ കൂട്ടത്തിൽ കൊണ്ടു വന്നു ചേൎക്കും. ദുഷ്ട [ 22 ] മൃഗങ്ങളിൽനിന്നു അവറ്റെ രക്ഷിക്കും. മറ്റെ വക മനുഷ്യ
ന്റെ വീടു കാത്തു അവന്റെ പ്രാണനെയും വസ്തുവകക
ളെയും രക്ഷിക്കുകയും ചെയ്യും. വിലാത്തിയിൽ ചില പൎവ്വത
പ്രദേശങ്ങളിൽ ഹിമം വീണു ഉറച്ചു പോകാറുണ്ടു. ചില
പ്പോൾ വഴിയാത്രക്കാർ ഈ മഞ്ഞിൽ അകപ്പെട്ടു മൂടി
പ്പോകും. അവരെ രക്ഷിക്കേണ്ടതിനായി ആ ദിക്കുകാർ ഈ
വകയിൽ ഒരു മാതിരി നായ്ക്കളെ വളൎത്തിവരുന്നു. ഈ നാ
യ്ക്കൾ മഞ്ഞിന്റെ ഉള്ളിൽ ആളുകൾ ഉണ്ടെങ്കിൽ ക്ഷണം
അറികയും മഞ്ഞു മാന്തിക്കളകയും ഉറക്കെ കുരച്ചുംകൊണ്ടു
ഈ അപായത്തെ തങ്ങളുടെ യജമാനന്മാരെ അറിയിക്കയും
ചെയ്യും.
നായ്ക്കളുടെ ബുദ്ധിയും സാമൎത്ഥ്യവും അവറ്റെക്കൊണ്ടു
മനുഷ്യൎക്കുള്ള പ്രയോജനവും വിവരിക്കുന്നതായ വാസ്തവസം
ഭവങ്ങൾ തന്നെ എഴുതുവാൻ തുടങ്ങിയാൽ ഒരു വലിയ പുസ്ത
കം നിറക്കാം.
പ്രയോജനം | ഉത്തരരാജ്യം | ദൃഷ്ടി | ഹിമം |
മുതൽ | ഉഷ്ണഭൂമി | ലേശം | അപായം |
പാട്ടിലാക്കുവാൻ | ഘ്രാണേന്ദ്രിയം | വെളി | വാസ്തവം |
9. നായ് (തുടൎച്ച).
കഥ.
1. വിലാത്തിയിൽ ഒരു വഴിയമ്പലത്തിൽ ചില വൎഷ
ങ്ങൾക്കു മുമ്പെ ഒരു നായുണ്ടായിരുന്നു. അതു ദിവസേന
കാലത്തു എട്ടുമണിക്കു വായിൽ ഒരു കൊട്ടയുമായി അപ്പത്തി
ന്നായി അപ്പക്കൂട്ടിലേക്കു ചെല്ലും. അപ്പക്കാരൻ ആ കൊട്ടക്ക
കത്തുള്ള പണം എടുത്തു ആ വിലെക്കുള്ള അപ്പം അതിൽ [ 23 ] ഇട്ടു കൊടുക്കും. അതുംകൊണ്ടു നേരെ ഓടി തന്റെ യജമാ
നന്നു കൊണ്ടു കൊടുക്കും. ഞായറാഴ്ച അപ്പം വില്ക്കാറില്ല
യായിരുന്നു. നായ്ക്കു ആ ദിവസവും കൂടി നിശ്ചയമുണ്ടായി
രുന്നു. ഞായറാഴ്ച അതു കൊട്ട എടുക്കയുമില്ല പോകയുമില്ല.
ഒരിക്കൽ അപ്പം കൊണ്ടുവരുമ്പോൾ മറ്റൊരു നാൕ അ
തിനെ ആക്രമിപ്പാൻ ഒരുമ്പെട്ടെങ്കിലും നാൕ കൊട്ട താഴെ
വെച്ചു ആ നായെ കഠിനമായി കടിച്ചുരുട്ടി ഓടിച്ചു കൊട്ടയും
എടുത്തു തന്റെ വഴിക്കു തന്നെ പോയി.
2. ഇംഗ്ലന്തിൽ കെൻറ്റ് എന്ന രാജ്യത്തിന്റെ കരെക്കു
സമീപം ഒരിക്കൽ ഒരു കപ്പൽ കൊടുങ്കാറ്റിനാൽ പാറമേൽ
കയറിപ്പോയി. അതിന്മേൽ തിരമാലകൾ ഏറ്റവും ഊക്കോ
ടെ അലെച്ചിരുന്നതിനാൽ അതു ക്ഷണത്തിൽ പൊളിഞ്ഞു
ഛിന്നഭിന്നമായി പോകും എന്നു കരെക്കു നിന്നവരെല്ലാം അ
റിഞ്ഞു. എങ്കിലും അതിന്റെ പാമരത്തിന്മേൽ ഉണ്ടായിരുന്ന
കയറുകളിന്മേൽ തൂങ്ങിയിരുന്ന എട്ടു കപ്പല്ക്കാരെ രക്ഷിപ്പാൻ
യാതൊരു നിൎവ്വാഹവും കണ്ടില്ല. കോൾ നിമിത്തം തോണി
ഇറക്കുവാൻ തന്നെ നിവൃത്തിയുണ്ടായില്ല. ഈ വൎത്തമാനം
കേട്ടിട്ടു കടല്ക്കരയിൽ ഓടിവന്ന ജനസമൂഹത്തിന്നിടയിൽ ഒരു
സായ്പും തന്റെ ഒരു നായോടു കൂട ഓടിവന്നിരുന്നു. അദ്ദേഹം [ 24 ] ഉടനേ ഒരു ചരടു ഒരു കോലിന്റെ തലെക്കു കെട്ടി ആ കോൽ
ആ നായെ കൊണ്ടു കടിപ്പിച്ചു അതിനോടു കപ്പലിലേക്കു
നീന്തുവാൻ പറഞ്ഞു. കാറ്റും കോളും പേടിക്കാതെ യജമാന
ന്റെ കല്പനപ്രകാരം കടലിലേക്കു ചാടി എത്രയും പ്രയാസ
ത്തോടെ ആ ചരടു കപ്പലിലേക്കെത്തിച്ചു. ആ ചരടിന്റെ
തലെക്കു പിന്നെ ഒരു തടിച്ച കമ്പക്കയർ കെട്ടിയതു കപ്പല്ക്കാർ
വലിച്ചെടുത്തു കപ്പലിന്റെ പാമരത്തോടു കെട്ടി ഭദ്രമാക്കി
മറ്റെ തല ഇങ്ങു കരെക്കും ഉറപ്പായി കെട്ടിയിരുന്നതിനാൽ
അതു പിടിച്ചുംകൊണ്ടു അവർ എട്ടു പേൎക്കും കരെക്കെത്തി
രക്ഷപ്പെടുവാൻ സംഗതിവന്നു. ആ നായും അവരോടു കൂടെ
നീന്തി കരക്കെത്തി. ഇങ്ങിനെ എട്ടാളുകളുടെ ജീവനെ ആ
നാൕ അന്നു മരണത്തിൽനിന്നുദ്ധരിച്ചു.
വഴിയമ്പലം | കൊടുങ്കാറ്റു | പാമരം | സമൂഹം |
ഒരുമ്പെട്ടു | തിരമാലകൾ | കോൾ | ഭദ്രമാക്കി |
അക്രമിപ്പാൻ | ഛിന്നഭിന്നമായി | നിവൃത്തി | ഉദ്ധരിച്ചു |
10. സദുപദേശം.
കാലത്തെയുണരേണം, ബാലകന്മാരേ, നിങ്ങൾ
ദൈവത്തെ മനസ്സിങ്കൽ നന്നായി നിനക്കേണം॥
നേരത്തെയുറങ്ങുമ്പോൾ കാത്തോരുദേവൻ തന്റെ
നാമത്തെ സ്തുതിക്കേണം വന്ദനം ചൊല്ലീടേണം॥
കോലത്തെ നല്ല വണ്ണം വൃത്തിയിൽ കഴുകേണം
ശീലത്തെ വിടക്കാക്കിത്തീൎക്കാതെയിരിക്കേണം॥
പാഠത്തെ പഠിക്കേണം മൂഢത്വം വിട്ടീടേണം
പീറത്വം ചെയ്തീടാതെ സമയം കഴിക്കേണം॥
അച്ഛനെ വണങ്ങേണം അമ്മയെ സ്നേഹിക്കേണം
മെച്ചമാണവർ ചൊന്നതെന്നുള്ളിൽ നിനക്കേണം॥ [ 25 ] പാഠത്തെ പഠിപ്പിക്കുന്നാളെയും വണങ്ങേണം
കൂടത്താൻ വയസ്സരെ കാണുമ്പോൾ വന്ദിക്കേണം ॥
മൂത്തോരെ മാനിക്കേണം താണോരിൽ സ്നേഹം വേണം
ചീത്തവാക്കാരോടും താൻ പറയാതിരിക്കേണം ॥
ഇങ്ങിനെ നല്ല ശീലത്തോടുടൻ വളൎന്നീടിൽ
എങ്ങിനെയെന്നാകിലും നന്നാകും മേലിൽ നിങ്ങൾ ॥
നാമം | കോലം | പീറത്വം | ചൊന്നതു | |||
വന്ദനം | വൃത്തി | മെച്ചം | നിനക്ക |
11. ദേഹപ്രയത്നം.
നമ്മുടെ ഉപജീവനത്തിന്നും സുഖത്തിന്നും ആവശ്യമായ
സൎവ്വപദാൎത്ഥങ്ങളും ഈ ഭൂമിയിൽനിന്നു നമുക്കു ലഭിക്കത്തക്ക
സ്ഥിതിയിൽ ദൈവം ഈ ഭൂമിയെ സൃഷ്ടിച്ചിരിക്കുന്നു. എങ്കി
ലും ദേഹാദ്ധ്വാനം കൂടാതെ ഇവ നമ്മുടെ ആവശ്യത്തിന്നു
തക്കവണ്ണം കിട്ടുകയില്ല. നെല്ലുവിതെച്ചു മുളപ്പിച്ചു രക്ഷിച്ചു
കൊയ്യേണം എന്നു കഴിഞ്ഞ ഒരു പാഠത്തിൽ വായിച്ചുവല്ലോ. [ 26 ] ഇതിന്നായി എത്ര അധികം പ്രയത്നിക്കുന്നുവോ അത്ര അധി
കം ഫലവും അനുഭവമാകും. ലോഹങ്ങൾ ഭൂമിയിൽനിന്നു
കുഴിച്ചെടുത്തു ശുദ്ധി ചെയ്യേണം. ഇതെത്രയും പ്രയാസവും
അപായകരവുമായ ഒരു പ്രവൃത്തിയാകുന്നു. പരുത്തിച്ചെടി
നട്ടുണ്ടാക്കി പരുത്തി നൂറ്റു നൂലാക്കി അതുകൊണ്ടു തുണി
നെയ്തു നമുക്കു വസ്ത്രം ഉണ്ടാക്കേണ്ടിവരുന്നു. ഇതിന്നു കൃഷി
ക്കാർ, നെയ്ത്തുകാർ, തുന്നക്കാർ മുതലായ പല കൈവേലക്കാ
രുടെ അദ്ധ്വാനം ആവശ്യമാകുന്നു. ഇങ്ങിനെയുള്ള നാനാ
വിധപ്രയത്നങ്ങളാൽ മാത്രമേ മനുഷ്യൎക്കു ഓരോരുത്തനായോ
ഒരു രാജ്യത്തിന്നു മുഴുവനായോ ധനാധിക്യം ഉണ്ടാവാൻ കഴി
വു വരികയുള്ളൂ.
ഒരാളുടെ അദ്ധ്വാനത്തിന്റെ ഫലം മറ്റൊരാൾ മടിയ
നായിരുന്നു അനുഭവിക്കുന്നതു ന്യായമല്ല. ഈ രാജ്യത്തിൽ
അംഗഭംഗം യാതൊന്നുമില്ലാത്ത അനേകസുഖദേഹികൾ
ഭിക്ഷയാചിച്ചു അഹോവൃത്തി കഴിക്കുന്നു. സാക്ഷാൽ ആരോ
ഗ്യമില്ലാത്തവൎക്കു കിട്ടേണ്ടുന്ന ധൎമ്മം അവർ കൈക്കലാക്കുന്നു.
അങ്ങിനേത്തവൎക്കു ഭിക്ഷകൊടുക്കുന്നതിന്നു ധൎമ്മം എന്നു പറ
വാൻ പാടില്ല. അതു അവരെ മടിയരാക്കുവാൻ ഉത്സാഹിപ്പി
ക്കുന്ന ഒരു പ്രവൃത്തിയത്രെ. അവൎക്കു കൊടുക്കുന്ന പണമോ
സാധനങ്ങളോ വെറും നഷ്ടം എന്നേ പറവാൻ പാടുള്ളു.
ദൈവം ദേഹപ്രയത്നത്തിൽ വലുതായ ഒരു അനുഗ്രഹം
വെച്ചിട്ടുണ്ടു. പ്രയത്നിക്കുന്നവൎക്കു തങ്ങളുടെ അദ്ധ്വാനത്തി
ന്റെ സാഫല്യം കാണുമ്പോൾ തന്നെ ഒരു സന്തോഷം
ഉണ്ടാകും. ദേഹാദ്ധ്വാനം ചെയ്യുന്നവൎക്കു വെറുതെ ഇരുന്നു
കൊണ്ടു തങ്ങളുടെ പൂൎവ്വന്മാർ സമ്പാദിച്ചുവെച്ച ധനം കൊ
ണ്ടു ഉപജീവനം കഴിക്കുന്നവരെക്കാൾ ദേഹബലം ഉണ്ടാകും.
അദ്ധ്വാനിക്കുന്നവൎക്കു നല്ല വിശപ്പും ദഹനവും ഉണ്ടാകും
എന്നു മാത്രമല്ല താന്താൻ സമ്പാദിച്ചതിന്നു ഒരു പ്രത്യേക [ 27 ] രുചി തന്നെ ഉണ്ടാകും. പകൽ മുഴുവൻ വേല ചെയ്യുന്നവൎക്കു
രാത്രി നല്ല ഉറക്കും സുഖവും ഉണ്ടാകയും ചെയ്യും.
ഉപജീവനം | ദേഹാദ്ധ്വാനം | സുഖദേഹികൾ | പൂൎവ്വന്മാർ |
സൎവ്വം | പ്രയത്നം | സാഫല്യം | ആരോഗ്യം |
ലഭിക്ക | ധനാധിക്യം |
12. ദേഹപ്രയത്നം (തുടൎച്ച).
ഒരു കൃഷിക്കാരൻ മരിക്കാറായപ്പോൾ താൻ ജീവകാലം
മുഴുവൻ ചെയ്ത പ്രവൃത്തി തന്നെ തന്റെ മക്കളും ചെയ്യേണം
എന്നു നിനെച്ചു അതിലേക്കു അവരെ ഉത്സാഹിപ്പിക്കേണ്ടതി
നായി അവൻ ഒരു കൌശലം പ്രയോഗിച്ചു. അതെന്തെ
ന്നാൽ:—അവൻ അവരെ തന്റെ കിടക്കക്കരികെ വിളിച്ചു
വരുത്തി അവരോടു "എന്റെ മക്കളേ! നിങ്ങൾക്കു അവകാ
ശമായി തരുവാൻ എനിക്കു എന്റെ വയലും മുന്തിരിങ്ങാ
ത്തോട്ടവും മാത്രമേ ഉള്ളൂ. നിങ്ങൾ അതു പങ്കിടാതെ കൂട്ടവ
കാശമായി അനുഭവിച്ചു കൊൾവിൻ. എങ്കിലും ഒരു കാൎയ്യം
ഓൎമ്മ വെക്കേണം. ഈ നിലങ്ങൾ നിങ്ങളുടെ കൈക്കൽനിന്നു
ഒരിക്കലും പോയ്പോകരുതു. കാരണം എനിക്കു മറ്റുവല്ല
നിക്ഷേപങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം ഈ നിലങ്ങളിൽ
ഒരേടത്തു മറഞ്ഞു കിടപ്പുണ്ടു" എന്നു പറഞ്ഞു. അതിന്റെ
ശേഷം കൃഷിക്കാരൻ മരിച്ചു.
അച്ഛന്റെ മരണശേഷം മക്കൾ തങ്ങൾക്കു അവകാശ
മായി കിട്ടിയ നിലത്തിൽ എവിടെയോ ഒരു നിധിയു
ണ്ടെന്നാകുന്നു അച്ഛൻ പറഞ്ഞതു എന്നു കരുതി ഒരു സൂചി
പ്പഴുതുപോലും വിടാതെ വയലും തോട്ടവും മുഴുവനെ കിളച്ചു
മറിച്ചു നോക്കി. എങ്കിലും യാതൊരു നിക്ഷേപവും നിധി
വെപ്പും അവർ കണ്ടില്ല. അതുകൊണ്ടു അവർ നിലം തട്ടി [ 28 ] നിരത്തി അതിൽ കൃഷിചെയ്തു. അപ്പോൾ മണ്ണിന്റെ ഇളക്കം
നിമിത്തം വിത്തു ഏറ്റവും വിശേഷമായി തഴച്ചു വളൎന്നു
എത്രയും സുലഭമായ ഒരു വിള കൊയ്തെടുക്കുവാൻ ഇടയായി.
അപ്പോൾ അവൎക്കു ഇതു തന്നെയായിരുന്നു അച്ഛൻ പറഞ്ഞ
നിക്ഷേപം എന്നു മനസ്സിലായി.
തങ്ങൾ സ്വന്തകരങ്ങളാൽ ചെയ്ത പ്രവൃത്തിയുടെ ഫലം
അത്യന്തം സന്തോഷകാരണമായി തീൎന്നതിനാൽ അതുമുതൽ
അവർ വത്സരന്തോറും തങ്ങൾ തന്നെ വയലിൽ അദ്ധ്വാ
നിച്ചു പ്രവൃത്തിച്ചു കൃഷി ചെയ്തു പോന്നു.
"എല്ലു മുറിയെ പണിതാൽ പല്ലു മുറിയെ തിന്നാം."
അവകാശം | നിക്ഷേപം | തഴച്ചു | സ്വന്തകരങ്ങൾ |
പങ്കിടുക | നിധി | സുലഭം | നിധിവെപ്പു |
കൂട്ടവകാശം | സൂചിപ്പഴുതു |
13. ഒട്ടകപ്പക്ഷി.
പറവജാതികളിൽ വെച്ചു ഏറ്റവും വലിയതു കോഴിവ
ൎഗ്ഗത്തിൽ ഉൾപ്പെട്ട ഒട്ടകപ്പക്ഷി തന്നെ. അതു പറക്കുന്നതു
ദുൎല്ലഭം. അതിശീഘ്രത്തിൽ ഓടുകയത്രെ ചെയ്യുന്നതു. ഒരു
നിമിഷത്തിൽ ഒരു നാഴിക ഓടും. അതിവേഗതയുള്ള അറ
ബിക്കുതിരെക്കുപോലും അതിനോടു പാഞ്ഞെത്തുവാൻ പ്ര
യാസം. ശക്തിയും ധാരാളമുണ്ടു. മൂപ്പെത്തിയ ഒട്ടകപ്പക്ഷി
ഒരു ചവിട്ടു കൊടുത്താൽ കുറുക്കൻ, ചെന്നായി മുതലായ ദുഷ്ട
ജന്തുക്കൾ ചത്തുപോകും.
വളൎച്ച തികെഞ്ഞ ഒട്ടകപ്പക്ഷിക്കു എട്ടടി ഉയരം ഉണ്ടാ
കും. അതിന്നു തലെക്കും കഴുത്തിന്നും കാലുകൾക്കും തൂവലില്ല.
അവ ഒട്ടകത്തിന്റേവ പോലെ ആകയാലത്രേ ഇതിന്നു ഒട്ടക
പ്പക്ഷി എന്നു പേർ പറയുന്നതു. ഉടലിൽ പൂവന്നു കറുപ്പും [ 29 ] പിടെക്കു തവിട്ടുനിറവുമായ തൂവലും രണ്ടിന്നും വാലിന്നു ശുദ്ധ
വെള്ളത്തൂവലും ഉണ്ടു. കാലടിയിലെ തോൽ മരംപോലെ
ഉറപ്പുള്ളതാകുന്നു. അതിന്റെ ജീവാധാരം കാലിലാകയാൽ
വേട്ടക്കാർ ഉപായത്താലെ പതിയിരുന്നു തരം നോക്കി കാലിന്നു
വെടിവെക്കുന്നു. കണ്ണിന്നു എത്രയും നല്ല സൂക്ഷ്മമുണ്ടു.
ശത്രുക്കളെ ദൂരത്തിൽനിന്നു കണ്ടറിയും. എങ്കിലും അതു ഓടി [ 30 ] എവിടെ എങ്കിലും മറഞ്ഞാൽ തന്റെ ശത്രുവിനെ കാണുന്നി
ല്ലെങ്കിൽ ശത്രു തന്നെയും കാണുന്നില്ല എന്നൊരു ഭോഷത്വം
അതിന്നുണ്ടു.
ഒട്ടകപ്പക്ഷി കോഴിയെ പോലെ ധാന്യങ്ങളും സസ്യങ്ങളു
ടെ മുളയും മറ്റും തിന്നു ഉപജീവിക്കുന്നു. ചെറു പ്രാണിക
ളെയും കല്ലും മണ്ണും ആണിയും കൂടി തിന്നുകയും ചെയ്യും.
അതിന്നു ഒട്ടകത്തെ പോലെ നാലഞ്ചു ദിവസത്തോളം
വെള്ളം കുടിക്കാതിരിക്കാൻ ശക്തിയുണ്ടു. ചിലർ അതിന്നു
തീവിഴുങ്ങിപ്പക്ഷി എന്നു പേർ പറയുന്ന സംഗതി അതു
തീക്കട്ട കൊത്തി വിഴുങ്ങുന്നതുകൊണ്ടാകുന്നുപോൽ.
ഇളംപ്രായത്തിലിരിക്കുന്ന ഒട്ടകപ്പക്ഷിയെ മനുഷ്യർ തി
ന്നും. മൂത്താൽ മാംസത്തിന്നു ഉറപ്പും അരുചിയും ആയി
പ്പോകും. ഇറച്ചിയെക്കാൾ അതിന്റെ മുട്ട അധികം പ്രയോ
ജനമുള്ളതു. ഒരു മുട്ട ഒരു തേങ്ങയോളം വലിപ്പമുള്ളതും
ഇരുപത്തുനാലു കോഴിമുട്ടയുടെ ഘനമുള്ളതും ആയിരിക്കും.
അറവികൾ അതു എടുത്തു അതിന്റെ തല ഒരു വശം അല്പം
തുറന്നു അങ്ങിനെതന്നെ നെരിപ്പിന്മേൽ വെച്ചു, ഒരു കോൽ
കൊണ്ടു ഇളക്കി വേവിക്കും. അതു ഉറച്ചു കട്ടിയായാൽ
എടുത്തു ഭക്ഷിക്കും. ഈ അവസ്ഥയിൽനിന്നു ആ മുട്ടയുടെ
തോടു എത്ര ഉറപ്പുള്ളതെന്നു ഊഹിച്ചറിയാമല്ലൊ. അതു
ആനക്കൊമ്പുപോലെ വെണ്മയായതും ആകുന്നു. അഫ്രി
ക്കായിലെ കാഫ്രികൾ മുട്ടത്തോടു ഓട്ടുപാത്രം പോലെ പെരു
മാറിവരുന്നു. ഒട്ടകപ്പക്ഷിയുടെ തൂവലിന്നു ചില നാടുകളിൽ
വളരെ പ്രിയമാകുന്നു. ഒരു റാത്തലിന്നു നൂറുറുപ്പികയോളം
വിലയുണ്ടു.
പറവ | അതിശീഘ്രം | ചെന്നായി | ഭോഷത്വം | ഒരുവശം | വെണ്മ |
ദുൎല്ലഭം | ജീവാധാരം | വേട്ടക്കാർ | മുള | നെരിപ്പു | പ്രിയം |
ഈ രാജ്യത്തിൽ തെങ്ങുപോലെ തന്നെ നട്ടുവളൎത്തുന്ന
മറ്റൊരു വൃക്ഷം കഴുങ്ങകുന്നു. ഇതിന്റെ രൂപം തെങ്ങോ
ടൊക്കുമെങ്കിലും മരം അത്ര തടിയുണ്ടാകയില്ല. നീളം അധി
കവുമായിരിക്കും. നല്ല നനവുള്ള പ്രദേശത്തിൽ മാത്രം
ഇതു അധികമായി വളരും. ഇതു കാറ്റത്തു ആടി ഉലയുന്നതു
കണ്ടാൽ ശക്തിയില്ലാത്ത ഒരു മരമെന്നു തോന്നുമെങ്കിലും
മൂത്ത കഴുങ്ങിനു എത്രയും നല്ല ശക്തിയുണ്ടു. ഇതിന്റെ
ഫലത്തിന്നു അടക്ക എന്നു പേർ. പച്ചയായിരിക്കുമ്പോൾ [ 32 ] ഇതു മുറിച്ചു പുഴുങ്ങി കളിയടക്കയാക്കുകയും പഴുത്താൽ വെള്ള
ത്തിൽ ഇട്ടു നീറ്റടക്കയാക്കുകയും അല്ലെങ്കിൽ ഉണക്കി കൊട്ട
ടക്കയാക്കുകയും ചെയ്യും. വെറ്റില മുറുക്കുന്നവർ ഇതെല്ലാ
തരവും ഉപയോഗിക്കുന്നു. കഴുങ്ങിന്റെ പട്ടകൊണ്ടു ചൂൽ
ഉണ്ടാക്കുകയും പാള വെള്ളം കോരുവാനും മറ്റും ഉപകരി
ക്കയും ചെയ്യും. ഇതിന്റെ തടിമരം ചീന്തി അലകാക്കിയാ
ലോ മുഴുവനെയോ വീട്ടിന്റെ മേൽപുരെക്കും മറ്റും ഉതകും.
തെങ്ങിന്നും കഴുങ്ങിന്നും എന്ന പോലെ പനെക്കും, നെറു
കയിലാകുന്നു ഓല. ഇതിന്നു അധികം നനവു ആവശ്യമില്ല.
മറ്റു യാതൊരു വൃക്ഷങ്ങളും വളരാത്ത മണൽപ്രദേശങ്ങളിൽ
പോലും ഇതുണ്ടാകും. നമ്മുടെ രാജ്യത്തിൽ വളരുന്നതിനെ
ക്കാൾ ഇതു അധികമായി നമുക്കു എത്രയും തെക്കുള്ള തിരുനെ
ല്വേലിജില്ലയിലാകുന്നു വളരുന്നതു. അവിടെ പ്രധാനമായി
ഈ ഒരു വൃക്ഷമേ ഉള്ളു. ചാണാർ എന്ന ജാതിക്കാരിൽ മിക്ക
വരും ഇതിനാൽ അത്രെ ഉപജീവനം കഴിച്ചു വരുന്നതു. അതു
വിചാരിച്ചാൽ ഈ നാട്ടിൽ തെങ്ങു ഏതുപ്രകാരമോ അപ്ര
കാരം തന്നെ പന ആ നാട്ടിലും എന്നു പറയാമല്ലൊ.
പനയിൽ പല ജാതികളുണ്ടു. കരിമ്പന (എഴുത്തോല
പ്പന) കുടയോലപ്പന, കണ്ണിപ്പന (ആനപ്പന ഈറമ്പന)
എന്നൊക്കെ ഇവെക്കു പേർ. തെങ്ങിൽനിന്നെന്ന പോലെ
തന്നെ പനയിൽനിന്നും കള്ളെടുത്തു ചക്കരയും വെല്ലവും
ഉണ്ടാക്കുന്നു. പനയോലകൊണ്ടു പുര മേയും. കുടപ്പന
യുടെ ഓലകൊണ്ടു കുടയുണ്ടാക്കുന്നു. ആനപ്പനയുടെ ഓല
ആനെക്കു എത്രയും പ്രിയമായ ആഹാരം. അതിന്റെ കണ്ണി
കൊണ്ടു മത്സ്യത്തെ ചൂണ്ടലിട്ടു പിടിക്കും. എഴുത്തോലപ്പന
യുടെ ഓല നേരെ മുറിച്ചു എഴുതുവാനുപയോഗിക്കുന്നു.
അതിന്റെ കരിക്കും ഇള നീരും തിന്മാനും കുടിപ്പാനും നല്ലതാ
കുന്നു. പനങ്കിഴങ്ങാകുന്ന പനങ്കൂമ്പും ചില ആളുകൾ തിന്നും. [ 33 ] പനമരം കഴുങ്ങുപോലെ തന്നെ ഓരോ പണിക്കുതകും. ഈ
നാട്ടിൽ പ്രധാനമായി വെള്ളം ഒഴുകുന്ന പാത്തികൾക്കായി
അതെടുക്കുന്നു.
ഉലയുന്നു | പട്ട | നെറുക | പാത്തി |
ഉതകും | അലകു | പനങ്കൂമ്പു | മത്സ്യം |
15. പൎവ്വതങ്ങളും നദികളും.
"മലയരികെ ഉറവു" എന്നൊരു ചൊല്ലുണ്ടു. അതുകൊണ്ടു
ഒരു പുഴ കണ്ടാൽ അതു ഉത്ഭവിക്കുന്നതു ഒരു മലയുടെ അടി
വാരത്തിൽ എന്നതു നിശ്ചയം. വലിയ മലെക്കു പൎവ്വതം എന്നു
പേർ. അതു സമനിലത്തിൽനിന്നു ചാമ്പ്രയായോ കിഴുക്കാന്തൂ
ക്കമായോ വളരെ ഉയൎന്നിരിക്കും. മേൽഭാഗം കൂമ്പിച്ചു വരുന്ന
തിന്നു കൊടുമുടി എന്നോ ശിഖരം എന്നോ പേർ പറയുന്നു.
അനേകശിഖരങ്ങളായി നീണ്ടു കിടക്കുന്ന മലെക്കു തുടർമല
എന്നോ മലനിര എന്നോ പറയും. നമ്മുടെ മലയാളരാജ്യ
ത്തിന്റെ കിഴക്കുഭാഗം നെടുനീളത്തിൽ ഒരു മലനിരയുണ്ടു.
മലകൾ താണ പ്രദേശത്തെക്കാൾ തണുപ്പു അധികമുള്ളതാ
യിരിക്കും. അത്യന്തം ഉയരമുള്ള പൎവ്വതങ്ങളുടെ മേൽ ശീതം
നിമിത്തം വെള്ളം ഉറച്ചു കട്ടിയായിപ്പോകും. നമ്മുടെഇന്ത്യാ
രാജ്യത്തിന്നു വടക്കുള്ള മലനിര ഈ ഭൂമിയിലേക്കു വെച്ചു അത്യു
ന്നതമായതാകുന്നു. അതിന്മേൽ ആണ്ടു മുഴുവനും ഉഷ്ണകാല
ത്തും കൂടി വെള്ളം ഉരുകാതെ നിത്യം കട്ടിയായി മലയെ മൂടി
ക്കിടക്കുന്നു. അതുകൊണ്ടു ആ പൎവ്വതത്തിന്നു ഹിമാലയം
എന്നു പേർ. ചിലപ്പോൾ അതിന്റെ കീഴോട്ടുള്ള ഹിമം വേ
നൽക്കാലം ഉരുകും. അപ്പോൾ അതിന്നു സമീപമുള്ള പുഴ
കൾ കവിഞ്ഞൊഴുകുന്നു. മിക്കവാറും മലകളിൽ വൃക്ഷങ്ങൾ [ 34 ] പലവിധം അടുത്തടുത്തു വളൎന്നു വങ്കാടുകളായിത്തീരുന്നു.
അവയിൽ നാനാവിധ കാട്ടുമൃഗങ്ങൾ ജീവിക്കുന്നു.
"നദികൾ ആകാശത്തിൽ ഉരുവായി ഭൂമിയിൽ ജനിക്കുന്നു"
എന്നു ഒരു ഗ്രന്ഥകൎത്താവു ഒരിക്കൽ പറഞ്ഞിരിക്കുന്നു. അ
തിന്റെ സാരം പറയാം. ആകാശത്തിൽ ഉണ്ടാകുന്ന കാൎമ്മേ
ഘങ്ങൾ മഴയായി പൎവ്വതങ്ങളിന്മേൽ പെയ്യുകയും അവ ആ
വെള്ളത്തെ കീഴോട്ടു വലിച്ചെടുക്കയും ചെയ്യുന്നു. അങ്ങിനെ
ഉൾവലിയുന്ന വെള്ളം മലയുടെ ചരിവുകളിൽനിന്നും അടി
വാരത്തിൽനിന്നും ഉറവുകളായി പുറത്തേക്കു പുറപ്പെട്ടു ഇങ്ങി
നെ അനേക ഉറവുകളും അരുവികളും ചേൎന്നു ഒഴുകി ഒരു
ചെറിയ പുഴയായിത്തീരുകയും വീണ്ടും വഴിക്കൽവെച്ചു പല
ദിക്കിൽനിന്നും അരുവികളും ചെറുപുഴകളും ഇതിനോടു വന്നു
ചേൎന്നു അതു ഒരു വലിയ നദി ആയിത്തീരുകയും ചെയ്യുന്നു.
ഒടുവിൽ സമുദ്രത്തിൽ ചെന്നു വീഴുമ്പോൾ ചില നദികൾ
അവതന്നെ സമുദ്രം പോലെ ഇരിക്കും. സമുദ്രത്തിന്നു സമീപം
പുഴവെള്ളം ഉപ്പുരസമായിരിക്കും. ഉൾനാടുകളിലുള്ള ഭാഗം
ശുദ്ധജലവുമായിരിക്കും. പുഴയിലും കടലിലും ഉള്ള മത്സ്യ
ങ്ങൾക്കു കുറെ ഭേദമുണ്ടു. പുഴകളിൽ മത്സ്യങ്ങളല്ലാതെ നീർ
നായി, മുതല, മണ്ണൻ മുതലായ ചില ദുഷ്ടജന്തുക്കളുമുണ്ടു.
മലകളിൽനിന്നു പുഴകൾ പൂറപ്പെട്ടുവരുന്നതുകൊണ്ടു മലക
ളിന്മേൽ വളരുന്ന വന്മരങ്ങൾ മുറിച്ചു എളുപ്പത്തിൽ പുഴ
യിൽ കൂടെ ഒഴുക്കി അന്യദിക്കുകളിലേക്കു കൊണ്ടുപോകാം.
അടിവാരം | അത്യുന്നതം | ഉരുവായി | അരുവി |
കിഴുക്കാന്തൂക്കം | ആണ്ടു | ഗ്രന്ഥകൎത്താവു | അന്യദിക്കുകൾ |
നെടുനീളം | ഹിമാലയം |
ഒന്നാം പാഠപുസ്തകത്തിൽ നിങ്ങൾ പശുവിനെ കുറിച്ചു
പഠിച്ചിരിക്കുന്നുവല്ലോ. അതിനെപോലെ തന്നെ പ്രയോജന
മുള്ള നാട്ടുമൃഗങ്ങളാകുന്നു എരുമയും ആടും. എരുമ പശു
വിനെപോലെ കാഴ്ചെക്കു ഭംഗിയില്ല. അതിന്റെ തല എത്ര
യും വിരൂപവും കൊമ്പുകൾ പരന്നുവളഞ്ഞു നീണ്ടവയും ആ
കുന്നു. ചളിയിൽ വീണുരുളുവാൻ താത്പൎയ്യപ്പെടുന്നതുകൊണ്ടു
ശരീരം എപ്പോഴും മലിനമായിരിക്കും. സ്വഭാവത്തിൽ പശു
വിനെക്കാൾ സൌമ്യത കുറയും. ഇതിന്റെ ആൺജാതിക്കു
പോത്തു എന്നു പേർ.
എരുമയുടെ പാൽ കുടിക്കയും തൈർ, വെണ്ണ മുതലായതു
ഉണ്ടാക്കയും ചെയ്യും. പോത്തിനെ പൂട്ടുവാനും വണ്ടിക്കു
കെട്ടുവാനും ഉപയോഗിക്കും. ഈ രാജ്യത്തിൽ ചില സ്ഥല
ങ്ങളിൽ ഇതിന്റെ മാംസം ഭക്ഷിക്കുന്നവരും ഉണ്ടു. പോത്തി
ന്റെ കൊമ്പു എത്രയും ബലമുള്ളതാകുന്നു. അതു മിനുസ
മാക്കി ചീൎപ്പു, കത്തിപ്പിടി മുതലായവയുണ്ടാക്കും.
ആടുകളിൽ ചെമ്മരിയാടു, കോലാടു എന്ന രണ്ടുവക
പ്രധാനം. ഇതു എത്രയും സൌമ്യതയുള്ള ഒരു മൃഗമാകുന്നു.
ചെമ്മരിയാടുകൾക്കു എത്രയും കിഴുക്കാന്തൂക്കമായ സ്ഥലത്തു [ 36 ] പോലും കാൽ തെറ്റി വീഴാതെ നടപ്പാൻ കഴിയും. കോലാ
ട്ടിന്റെ പാൽ പശുവിൻ പാലിനേക്കാൾ കൊഴുപ്പും രുചിയു
മുള്ളതാകുന്നു. ആടു മിക്ക സസ്യങ്ങളും ഭക്ഷിക്കുന്നതു നിമിത്തം
അതിന്റെ പാൽ ചില രോഗങ്ങൾക്കു പറ്റിയ ഔഷധവു
മാകുന്നു. ചെമ്മരിയാടുകളുടെ രോമം കത്രിച്ചെടുത്തു കമ്പി
ളിനൂലാക്കി നൂറ്റു അതുകൊണ്ടു എത്രയും മാൎദ്ദവമായ ച
കലാസ്സുകളും കമ്പിളികളും നെയ്തുണ്ടാക്കുന്നു. നമ്മുടെ
രാജ്യത്തിന്റെ ഏറ്റവും വടക്കുള്ള കാശ്മീരം എന്ന രാജ്യ
ത്തിൽ ഈ പ്രവൃത്തി അധികം നടക്കുന്നതുകൊണ്ടു ചില
കമ്പിളിത്തുണികൾക്കു പേർ തന്നെ കാശ്മീരം എന്നാകുന്നു.
എങ്കിലും ആ രാജ്യത്തിൽ മുഖ്യമായി ഉണ്ടാക്കുന്നതു ഒരുവിധം
സാൽവ ആകുന്നു. അതു കോലാട്ടിന്റെ രോമംകൊണ്ടുണ്ടാ
ക്കുന്നതും അതിന്റെ വിശേഷത ലോകമെങ്ങും പ്രസിദ്ധ
പ്പെട്ടതും ആകുന്നു.
ആട്ടിന്റെ മാംസം മിക്കജാതിക്കാരും ഭക്ഷിക്കും. ചില
രോഗികൾക്കു അതു പത്ഥ്യാഹാരമാകുന്നു. കൊഴുപ്പുകൊണ്ടു
മെഴുത്തിരിയുണ്ടാക്കും. തോൽ നല്ല മയമുള്ളതാക്കിത്തീൎത്തു
പലകാൎയ്യങ്ങൾക്കായും ഉപയോഗിക്കാം.
മലിനം | പൂട്ടുവാൻ | മാൎദ്ദവം | സാൽവ |
സൌമ്യത | ഔഷധം | ചകലാസ്സു | പത്ഥ്യാഹാരം |
"തന്റെ കയ്യേ തലെക്കു വെപ്പാൻ കഴികയുള്ളൂ" എന്നു മല
യാളത്തിൽ ഒരു പഴഞ്ചൊല്ലുണ്ടു. തന്റെ അഹോവൃത്തി
ക്കോ മറ്റു യാതൊരു കാൎയ്യത്തിന്നോ ആവശ്യമായ സാധന
ങ്ങൾക്കായി അന്യരെ ആശ്രയിക്കാതെ താന്താൻ തന്നെ
അതെല്ലാം സമ്പാദിച്ചു കൊൾവാൻ ശ്രമിക്കേണ്ടതാകുന്നു.
അന്യരെ ആശ്രയിക്കേണ്ടിവന്നാൽ അതു തക്കസമയത്തോ
ആവശ്യമായത്രയോ കിട്ടിയില്ല എന്നുവന്നേക്കാം.
കുട്ടികൾ ചെറിയന്നേ തങ്ങളുടെ ആവശ്യങ്ങൾ നിവൃത്തി
പ്പാൻ അഭ്യസിക്കേണം. തങ്ങളുടെ വസ്ത്രങ്ങൾ തങ്ങൾ തന്നെ
ധരിക്കുക, മറ്റുള്ളവരുടെ സഹായം കൂടാതെ തേച്ചു കുളിക്കുക
എന്നിവ ചെയ്തു ശീലിച്ചാൽ അമ്മയുടെയോ വേലക്കാരുടെ
യോ സമയം വരുവോളം ഈ കാൎയ്യങ്ങൾക്കായി കാത്തിരിക്കേ
ണ്ടുന്ന ആവശ്യമില്ല. ഇങ്ങിനെ തന്നെ എഴുതുവാനും വായി
പ്പാനും കണക്കുകൂട്ടുവാനും മറ്റും ക്ഷണത്തിൽ ഉത്സാഹിച്ചു
പഠിച്ചു നിപുണന്മാരായിത്തീൎന്നാൽ തക്കപ്രായത്തിൽ അമ്മ
യച്ഛന്മാരെ ഭാരപ്പെടുത്താതെ താന്താങ്ങളുടെ ഉപജീവന
ത്തിന്നു വേണ്ടുന്നതു സമ്പാദിക്കാം എന്നുമാത്രമല്ല തങ്ങളുടെ
സ്വന്തം എന്നു പറവാൻ തക്കവണ്ണം ധനം ആൎജ്ജിക്കയും
ചെയ്യാം.
ഈ രാജ്യത്തിൽ വളരെ ആളുകൾ ചെറുപ്രായത്തിൽ മടി
യന്മാരായിപഠിക്കാതെയോ വല്ല കൈത്തൊഴിലുകൾ ശീലിക്കാ
തെയോ സമയം വ്യൎത്ഥമാക്കിക്കളയുന്നതിനാൽ ഇരുപത്തഞ്ചു
മുപ്പതുവയസ്സു പ്രായമായാൽ പോലും യാതൊരു ഉദ്യോഗവും
കിട്ടാതെയും വേല ചെയ്യാതെയും മറ്റുള്ളവരെ ആശ്രയിച്ചു
ജീവിക്കയും അവൎക്കു ഭാരമായ്തീരുകയും ചെയ്യുന്നു. അങ്ങി
നത്തവരെ വൃക്ഷങ്ങളിന്മേൽ അവറ്റിന്റെ നീർ വലിച്ചു വള [ 38 ] രുന്ന പുല്ലൂന്നി അല്ലെങ്കിൽ ഇത്തിക്കണ്ണി എന്നു പറയുന്ന
സസ്യത്തോടു ഉപമിക്കാം. ആ സസ്യം അതു വളരുന്ന വൃക്ഷ
ങ്ങളെ എങ്ങിനെ ഞെരുക്കുന്നുവോ അതുപോലെ ഈ മടിയ
ന്മാർ തങ്ങൾക്കു ഭക്ഷണവസ്ത്രാദികൾ നല്കുന്നവരെ മുടിച്ചു
കളയുന്നു. അങ്ങിനെ വരാതിരിപ്പാൻ കുട്ടികൾ ചെറിയന്നു
തന്നെ അദ്ധ്വാനിച്ചു പഠിക്കയോ പഠിപ്പാൻ ബുദ്ധിയില്ലെ
ങ്കിൽ വല്ല കൈവേല ശീലിക്കയോ ചെയ്യേണ്ടതാകുന്നു.
അഹോവൃത്തി | നിപുണൻ | വ്യൎത്ഥം | ഭക്ഷണവസ്ത്രാദികൾ |
അഭ്യസിക്കേണം | ആൎജ്ജിക്ക | ഞെരുക്കുന്നു | നല്കുന്നവർ |
18. സ്വയാശ്രയം (തുടൎച്ച).
കഥ.
ഒരു ജന്മിയുടെ മകന്നു പുത്രാവകാശമായി കൊല്ലത്തിൽ
രണ്ടായിരം ഉറുപ്പിക വരവുള്ള ഒരു നിലം കിട്ടി. ആ നില
ത്തിൽ താൻ തന്നെ കൂലിക്കാരെ ആക്കി കൃഷിപ്പണി നടത്തി
വന്നു. എങ്കിലും അല്പ സംവത്സരങ്ങൾക്കിടയിൽ അവൻ ക
ടക്കാരനായിത്തീൎന്നു. കടത്തിൽനിന്നു വിടുതൽ പ്രാപിപ്പാ
നായി ഈ നിലത്തിൽ പകുതിയുടെ ജന്മാവകാശം വില്ക്കേ
ണ്ടിവന്നു. മറ്റേ പകുതി സാധുവായ ഒരു കുടിയാന്നു പത്തു
വൎഷത്തേക്കു പാട്ടത്തിന്നു ചാൎത്തിക്കൊടുത്തു. ആ കുടിയാൻ
യാതൊരു വീഴ്ചയും കൂടാതെ അഞ്ചു വൎഷത്തോളം പാട്ടപ്പണം
ശരിയായി പുക്കിച്ചു കൊടുത്തു. ആറാംവർഷത്തിൽ അവൻ
ജന്മിയോടു "നിങ്ങൾ ദയവിചാരിച്ചു ഈ നിലം എനിക്കു
വില്ക്കുമോ" എന്നു ചോദിച്ചു. ഈ ചോദ്യം കേട്ട ഉടമസ്ഥൻ
അത്യന്തം വിസ്മയിച്ചു "ഞാൻ എന്റെ നിലം മുഴുവൻ കൃഷി
ചെയ്ത കാലം കടക്കാരനായിത്തീൎന്നു. ആൎക്കും പാട്ടം കൊടു
പ്പാനുമുണ്ടായിരുന്നില്ല. നീ എനിക്കു കാലത്താൽ എത്രയോ [ 39 ] വലിയൊരു പാട്ടവും തന്നു നിന്റെ ചെലവും കഴിച്ചു ഇതു
വാങ്ങി സ്വന്തമാക്കുവാൻ തക്കവണ്ണം ഇത്ര ഉറുപ്പിക സമ്പാ
ദിച്ചതെങ്ങിനേ?" എന്നു ചോദിച്ചു. അപ്പോൾ കുടിയാൻ
ചിരിച്ചുംകൊണ്ടു "അതു വെറും രണ്ടു വാക്കുകൾ തമ്മിലുള്ള
വ്യത്യാസം കൊണ്ടു വന്നതാകുന്നു. നിങ്ങൾ 'പോ' എന്നു
പറഞ്ഞു. ഞാനോ 'വാ' എന്നു പറഞ്ഞു. ഇതു തന്നെ
നാം തമ്മിലുള്ള വ്യത്യാസം" എന്നുത്തരമായി പറഞ്ഞു.
"നീ പറയുന്നതിന്റെ അൎത്ഥം എനിക്കു മനസ്സിലാവാത്തതി
നാൽ സ്പഷ്ടമായി പറഞ്ഞാൽ കൊള്ളാം" എന്നു ജന്മി പറ
ഞ്ഞപ്പോൾ കുടിയാൻ: "നിങ്ങൾ നിങ്ങളുടെ കിടക്കമേൽ
സുഖമായി കിടന്നുംകൊണ്ടു കൂലിക്കാരോടു 'പോയി വയലിൽ
പണി എടുക്കുവിൻ' എന്നു കല്പിച്ചു. ഞാൻ അതികാലത്തു
എഴുനീറ്റു 'വരുവിൻ നാം പോയി വയലിൽ പണി എടു
ക്കുക' എന്നു പറഞ്ഞു എല്ലാവരെക്കാളും മുമ്പനായി അവിടെ
എത്തി മറ്റവരെ പോലെ തന്നെ പ്രവൃത്തി ചെയ്തു പോന്നു"
എന്നു ഉത്തരം പറഞ്ഞു. അതുകൊണ്ടു സ്വയാശ്രയം സൎവ്വ
സുഖങ്ങൾക്കും അടിസ്ഥാനമാകുന്നു.
"തൻ കാണം തൻ കയ്യിൽ അല്ലാത്തോന്നു ചൊട്ട്
ഒന്നു".
പുത്രാവകാശം | ചാൎത്തി | വിസ്മയിച്ചു | അതികാലത്തു |
ജന്മാവകാശം | പുക്കിച്ചു | സ്പഷ്ടം | അടിസ്ഥാനം |
19. ഉപ്പു.
മണ്ണിൽനിന്നെടുക്കുന്ന വസ്തുക്കളിൽ സൎവ്വമനുഷ്യരും സ
ൎവ്വദാ ഉപയോഗിക്കുന്ന വസ്തു ഉപ്പു തന്നെ. ഉപ്പു ചേൎന്നില്ലെ
ങ്കിൽ നമ്മുടെ ആഹാരത്തിന്നു രുചിയുണ്ടാകയില്ല. നമ്മുടെ
ശരീരത്തിന്നു സൌഖ്യവും ശക്തിയും ഉണ്ടാകയുമില്ല. സൎവ്വ
ജ്ഞനായ ദൈവം ഇതു നിമിത്തം ഉപ്പു ധാരാളമായി സൃഷ്ടി [ 40 ] ച്ചിരിക്കുന്നു. അതു സമുദ്രജലത്തിൽ കലൎന്നിട്ടുണ്ടു. ഭൂമിയു
ടെ അന്തൎഭാഗങ്ങളിൽ പാറകളായിട്ടുമുണ്ടു. ചില സ്ഥലങ്ങ
ളിൽ ഉപ്പുവനങ്ങൾ എന്നു പറയുന്ന പ്രദേശങ്ങളുണ്ടു. അവി
ടെ പുറമെ തന്നെ മണ്ണിന്മേൽ ഉപ്പു വിളയും. ഇത്രയൊക്കെ
ഉപ്പു ഭൂമിയിൽ ഉണ്ടായിട്ടും ദേഹപ്രയത്നം കൂടാതെ അതും [ 41 ] കിട്ടുകയില്ല. ഉപ്പു എടുക്കുന്നതു ഏതെല്ലാം വിധങ്ങളായിട്ടു
ആകുന്നു എന്നു പറയാം.
ഈ നാട്ടിൽ ഉപ്പുപടന്ന എന്നു പറയുന്ന ഓരുനിലങ്ങളു
ണ്ടു. അവിടെ ഒരു കണ്ടം നല്ല വണ്ണം വെടിപ്പാക്കി കടൽ
വെള്ളമോ പുഴകളിലെ ഉപ്പുവെള്ളമോ ആ കണ്ടത്തിൽ നിറ
ഞ്ഞുവന്നാൽ നാലു പുറവും വരമ്പു കൊണ്ടു ഉറപ്പിക്കും. ഈ
വെള്ളം സൂൎയ്യോഷ്ണത്താൽ വറ്റിയാൽ ഉപ്പു അതിൽ ശേഷി
ച്ചു കാണാം.
കടലിൽനിന്നു വെള്ളം കൊണ്ടുവന്നു അടുപ്പത്തുവെച്ചു
കുറുക്കിയാൽ നീർ മുഴുവനെ വറ്റി ഉപ്പു ശേഷിക്കും. അങ്ങിനെ
തന്നെ ഉപ്പുമണ്ണു വാരിക്കൊണ്ടു വന്നു വെള്ളത്തിലിട്ടാൽ അതി
ലെ ഉപ്പെല്ലാം വെള്ളത്തിൽ കലൎന്നു മണ്ണു അടിയിൽ താണി
രിക്കും. ഈ വെള്ളം ഊറ്റിയെടുത്തു കുറുക്കിയാൽ വെള്ളം
വറ്റിപ്പോകയും ഉപ്പു നല്ല തരിയായി കിട്ടുകയും ചെയ്യും.
ഭൂമിയുടെ അടിയിൽ ചിലേടങ്ങളിൽ ഉപ്പുപാറകളുണ്ടു.
ചിത്രത്തിൽ കാണുന്നതു ആ വക പാറകൾ കുഴിച്ചു തറിച്ചു
ഉപ്പെടുക്കുന്ന പ്രവൃത്തിയാകുന്നു. ഉപ്പുപാറ കൊത്തിപ്പൊട്ടിച്ചു
ഒന്നൊന്നരമാസത്തോളം വെള്ളത്തിലിട്ടാൽ ഉപ്പെല്ലാം അലി
ഞ്ഞു വെള്ളത്തിൽ മിശ്രിതമാകയും കല്ലും മണ്ണും ഊറി അടി
യിൽ താഴുകയും ചെയ്യും. പിന്നെ ഈ ഉപ്പുവെള്ളം വലിയ
ഇരിമ്പു പാത്തികളിൽ പകൎന്നു കാച്ചി മേൽപ്പറഞ്ഞ പ്രകാ
രം ഉപ്പെടുക്കുന്നു. ഈ ഉപ്പുപാറകൾ ഉള്ള സ്ഥലത്തു പുരാത
നകാലങ്ങളിൽ വല്ല ഉപ്പുപൊയ്കകളോ മറ്റോ ഉണ്ടായി
രുന്നു എന്നും അവ എങ്ങനെയോ മൂടിപ്പോയശേഷം വെള്ളം
വറ്റി ഉപ്പു ഉറച്ചു കട്ടയായി എന്നും ചില വിദ്വാന്മാർ അഭി
പ്രായപ്പെടുന്നു. ചില ഉപ്പുപാറകളുടെ ഇടയിൽനിന്നു മനു
ഷ്യരുടെ ആഭരണങ്ങളും ഓരോ ലോഹപാത്രങ്ങളും കണ്ടു
കിട്ടീട്ടുണ്ടു. അതത്രെ ഈ ഊഹത്തിന്നു കാരണം. [ 42 ] ഈ രാജ്യത്തിലെ കാടുകളിൽ പാൎക്കുന്ന കാട്ടാളന്മാരിൽ
പലരും ഉപ്പുകൂടാതെ ആഹാരം കഴിക്കുന്നതുകൊണ്ടു അവൎക്കു
പ്രായം ചെല്ലുമ്പോൾ ഒരു വിധം വല്ലാത്ത ത്വഗ്രോഗം
ഉണ്ടാകുന്നു.
സൎവ്വദാ | പടന്ന | കുറുക്കി | ഊഹം |
അന്തൎഭാഗം | ഓരുനിലം | മിശ്രിതം | ത്വഗ്രോഗം |
20. സദുപദേശം (തുടൎച്ച).
ഈശ്വരൻതന്നെ സ്തുതിച്ചീടുന്ന നാവുകൊണ്ടു
ദോഷങ്ങളൊന്നും ചൊല്ലൊല്ല ബാലന്മാരേ ॥
കയ്യിൽനിന്നൊന്നു വീണാൽ എടുക്കാം. വായിൽനിന്നു
പൊയ്യല്ല വീണാലൊന്നതെടുപ്പാൻ കഴിവില്ല ॥
ആരോടുമസഭ്യങ്ങൾ പറഞ്ഞു ചിരിക്കൊല്ല
നേരല്ലാത്തതു ചൊല്ലി വിശ്വസിപ്പിച്ചീടൊല്ല ॥
ഏഷണിപറകയും ചെയ്യൊല്ല ശിശുക്കളേ:
ദോഷമുണ്ടതിനെന്നാൽ ദൈവവും ക്ഷമിക്കില്ല ॥
ആരാന്റെ പണം കണ്ടാൽ പേരാശ ജനിക്കൊല്ല.
ആരോടും വിരോധത്തെ മനസ്സിൽ വെച്ചീടൊല്ല ॥
ലാഭമുണ്ടെന്നു കണ്ടു വഞ്ചന ചെയ്തീടൊല്ല
ശോഭയില്ലാത വാക്കുമാരോടും മിണ്ടീടൊല്ല ॥
തന്നെക്കാൾ വലിയോരെ ഹീനരാൕ നിനക്കൊല്ല
തന്നെത്താനറിയാതെ വല്ലതും തുടങ്ങൊല്ല ॥
വല്ലതും വലിയവർ ചൊൽവതു കേട്ടുകൊണ്ടാൽ
നല്ലതേ വരും നിങ്ങൾക്കില്ല സംശയമേതും ॥
ദോഷങ്ങൾ | അസഭ്യം | വഞ്ചന | ഹീനർ |
പൊയ്യല്ല | പേരാശ | ശോഭ | ചൊല്വതു |
യവനരാജ്യത്തിൽ പണ്ടൊരുകാലം ജീരിച്ചിരുന്ന ഒരു
തത്വജ്ഞാനി തന്റെ മകൾ ഒരു ദുഷ്ടബാലികയുമായി സഹ
വാസം ചെയ്യുന്നതു വിരോധിച്ചു. "മകളേ, അവളെക്കൊണ്ടു
ആരും ഒരു നന്മയും പറയുന്നതു ഞാൻ കേട്ടിട്ടില്ല. അന്വേ
ഷിച്ചു നോക്കിയപ്പോൾ കാൎയ്യവും വാസ്തവം തന്നെ എന്നു
ഞാൻ അറിഞ്ഞിരിക്കുന്നു. നീയും അവളെപോലെ ആയിത്തീ
രായ്വാൻ അവളുടെ സംസൎഗ്ഗം ത്യജിക്ക നല്ലതു" എന്നു പറഞ്ഞു.
മകൾ അതു കേട്ടു: "അച്ഛാ, അവൾ എന്നോടു യാതൊരു
കുറ്റവും ചെയ്തില്ലല്ലോ. ഞാൻ എങ്ങിനെ അവളെ വെറു
ക്കേണ്ടു? അവൾക്കു വല്ല ദുൎഗ്ഗുണങ്ങൾ ഉണ്ടെങ്കിൽ ഞാൻ
അതു കണ്ടു പഠിക്കുമോ? എനിക്കത്ര ബുദ്ധിയില്ലയോ?" എന്നും
മറ്റും ചോദിച്ചു. അച്ഛൻ അപ്പോൾ ഒന്നും ഉത്തരം പറ
ഞ്ഞില്ല. അന്നു സന്ധ്യെക്കു അവൾ കുളിച്ചു ശുദ്ധവെള്ളവസ്ത്രം
ധരിച്ചു അച്ഛനോടും കൂടെ തോട്ടത്തിൽ നടന്നുംകൊണ്ടിരി
ക്കുമ്പോൾ, ആ തത്വജ്ഞാനി അവിടെ മുമ്പു കൂട്ടി കൊണ്ടു
വെച്ചിരുന്ന ഒരു കൊട്ടയിൽനിന്നു ഒരു പിടി കരിക്കട്ട വാരി
അവളുടെ കയ്യിൽ കൊടുത്തു: "ഇതാ ഇതു തീക്കനലായിരിക്കു
മ്പോൾ പൊള്ളുമല്ലോ ഇപ്പോൾ എത്ര തണുത്തുപോയിരി
ക്കുന്നെന്നു നോക്കു" എന്നു പറഞ്ഞു. അവൾ അതു വാങ്ങി
കൊട്ടയിൽ ഇട്ട ഉടനെ തന്റെ കയ്യിലും വസ്ത്രത്തിലും കരി
പിരണ്ടതുകണ്ടു വളരെ വിഷാദിച്ചു. ഉടനെ ആ തരം നോക്കി
അച്ഛൻ അവളോടു: "മകളേ! രാവിലെ ഞാൻ നിന്നോടു
പറഞ്ഞ കാൎയ്യത്തിനും ഇതിന്നും തമ്മിൽ നല്ല സാദൃശ്യമുണ്ടു.
ഈ കരിക്കട്ടകൊണ്ടു നിന്റെ കൈ വെന്തുപോയില്ലെങ്കിലും
അഴുക്കായി വസ്ത്രവും മലിനപ്പെട്ടുവല്ലൊ. അപ്രകാരം തന്നെ
അവളുടെ സംസൎഗ്ഗത്താൽ നീ ദുൎഗ്ഗുണവതിയായ്ത്തീൎന്നില്ലെങ്കിലും [ 44 ] ജനങ്ങൾ നിന്നെ അവളെപോലെ തന്നെ വിചാരിക്കയും
നിന്റെ മാനത്തിനും സൽകീൎത്തിക്കും അതുനിമിത്തം ഭംഗം
വരികയും ചെയ്യും" എന്നു പറഞ്ഞു.
ഈ രാജ്യത്തിലെ ഒരു വിദ്വാൻ ദുൎജ്ജനങ്ങളെ നായ്ക്കളെ
പോലെ വിചാരിക്കേണമെന്നു പറഞ്ഞിരിക്കുന്നു. നായോടു
ഇഷ്ടമായിരുന്നാൽ അതു ഓടി ചാടി ദേഹത്തിന്മേൽ കയറി
വസ്ത്രങ്ങൾ അഴുക്കാക്കും. അതിനോടു വിരോധഭാവം കാണി
ച്ചെങ്കിൽ അതു കടിക്കയും ചെയ്യും. അപ്രകാരം തന്നെ
ദുൎജ്ജനങ്ങളോടു ഇടപെട്ടു ഇഷ്ടമായിരുന്നാൽ നമ്മെ വഷളാ
ക്കുകയോ നമ്മുടെ നല്ല പേരിനെ കെടുത്തുകളകയോ ചെയ്യും.
അവരോടു വിരോധത്തിന്നു പോയാൽ അവർ നമുക്കു വല്ല
ദോഷവും ചെയ്തു കളയും. അതുകൊണ്ടു ഇഷ്ടത്തിന്നും അനി
ഷ്ടത്തിനും പോകാതിരിക്ക നല്ലതു.
ചാരിയാൽ ചാരിയതു മണക്കും.
തത്വജ്ഞാനി | സംസൎഗ്ഗം | സന്ധ്യ | സാദൃശ്യം | സൽകീൎത്തി |
ദുഷ്ടബാലിക | ത്യജിക്ക | വിഷാദിച്ചു | ദുൎഗ്ഗുണവതി | ഭംഗം |
22. ഇഴജാതികൾ.
ഉരസ്സുകൊണ്ടോ നന്നച്ചെറിയ കാലുകൾകൊണ്ടോ നില
ത്തിഴഞ്ഞു നടക്കുന്ന ജീവികൾക്കു ഇഴജാതികൾ എന്നു
പേർ പറയുന്നു.
ഉരസ്സുകൊണ്ടു നടക്കുന്നതു പ്രധാനമായി പാമ്പുകൾ
തന്നെ. അതുകൊണ്ടു അവെക്കു ഉരഗം എന്നു പേർ. കടലിലും
അത്യന്തം വലുതായ പലമാതിരി പാമ്പുകൾ ഉണ്ടു. അവ
മിക്കതും വിഷജന്തുക്കളാകുന്നു. കരയിലെ പാമ്പുകളിൽ പല
വകയും വിഷമുള്ളവയാകുന്നു. മനുഷ്യനെ അവ കടിച്ചാൽ [ 45 ] വിഷം ഇറക്കിയില്ലെങ്കിൽ ചത്തുപോകും. ഇതിൽ മുഖ്യമായതു
സൎപ്പം. ഇതിന്റെ വിഷത്തിന്നു തക്കതായൊരു പ്രത്യൌഷധം
ഇതുവരെക്കും ആരും കണ്ടു പിടിച്ചിട്ടില്ല. ഹിന്തുക്കളുടെ ഇട
യിലുള്ള ചില വിഷഹാരികൾക്കു ഇതിന്നു പറ്റിയ ഔഷധം
അറിയാമെന്നു പറയുന്നു. അണലി എന്ന പാമ്പും വളരെ
വിഷകരമായതാകുന്നു. മണ്ഡലി മനുഷ്യനെ നായ കടിക്കും
പ്രകാരം കടിച്ചു ഇറച്ചി പറിച്ചു കളയും. ഇതിൽ രുധിരമ
ണ്ഡലി എന്ന ജാതി കടിച്ചാൽ വിഷമിറങ്ങുവാൻ പ്രയാസം.
രോമകൂപങ്ങളിൽ കൂടി രക്തം വന്നു മരിച്ചു പോകും. ഇവ കൂടാ [ 46 ] തെ അനവധി മാതിരി പാമ്പുകൾ വിഷമേറിയതും വിഷം
കുറഞ്ഞതും ഉണ്ടു.
മലങ്കാടുകളിൽ വലുതായ പെരിമ്പാമ്പുകൾ നാനാവിധ
മുണ്ടു. പെരിമ്പാമ്പിന്റെ നെയി ഔഷധമായി ഉപയോ
ഗിച്ചുവരുന്നു. അതു കടിച്ചാൽ വിഷമില്ല. സാധാരണ
യായി അതു കടിക്കയുമില്ല. വലിയ മൃഗങ്ങളെ അതു ചുറ്റി
ച്ചുറഞ്ഞു ഞെരുക്കി വിഴുങ്ങിക്കളയും. അതു ഒരു മരത്തി
ന്മേൽ കയറി താഴോട്ടു തൂങ്ങിയിരിക്കും. മാൻ, പോത്തു മുത
ലായ മൃഗങ്ങൾ സമീപത്തു കൂടി കടന്നുപോകുമ്പോൾ ചുറ
ഞ്ഞു കളയും.
ചെറുകാലുള്ള ഇഴജന്തുക്കളിൽ ഏറ്റവും വലിയതു മുത
ലയും മണ്ണനും ആകുന്നു. ഇവ സാധാരണയായി പുഴകളിൽ
ജീവിക്കുന്നു. കരയിൽ അരണ, ഓന്തു, പല്ലി, തേൾ,
കരി
ങ്ങാണി (പഴുതാര) എന്നിവ പ്രധാനം. ഇവറ്റെക്കൊണ്ടു
നാട്ടുകാരുടെ ഇടയിൽ പല അബദ്ധവിശ്വാസങ്ങളുണ്ടു.
"അരണ കടിച്ചാൽ ഉടനെ മരണം" എന്നു പറയുന്നു. അതു
സത്യമല്ല. എങ്കിലും അരണയുടെ ശരീരത്തിന്മേലുള്ള നെയി
വല്ല തീൻപണ്ടങ്ങളിലും തട്ടിപ്പോയാൽ അവ വിഷകരമായി
ത്തീരും. ഓന്തു മനുഷ്യനെ നോക്കിനിന്നു ചോര കുടിച്ചുകള
യും എന്നു ചിലർ പറയുന്നതു ശുദ്ധമേ അബദ്ധം. പല്ലി
ക്കു ഗൌളി എന്നും പേരുണ്ടു. അതിന്റെ കരച്ചൽകൊണ്ടു
ഹിന്തുക്കൾ ശകുനം നോക്കി ലക്ഷണം പറയുന്നു. ആ ശാ
സ്ത്രത്തിന്നു ഗൌളിശാസ്ത്രമെന്നു പേർ.
ഉരസ്സു | പ്രത്യൌഷധം | രുധിരം | അബദ്ധം |
വിഷകരം | വിഷഹാരി | രോമകൂപം | തീൻപണ്ടങ്ങൾ |
നല്ക്കാലികളിൽ വെച്ചു ഭംഗി, ധീരത, വേഗത എന്നീ ഗു
ണങ്ങൾ തികവായി കാണുന്നതു കുതിരക്കാകുന്നു. അതിന്റെ
വിശ്വസ്തതയും യജമാനപ്രീതിയും നോക്കിയാൽ നായും ആ
നയും മാത്രം അതിന്നു സമം. അതിന്നു സാധാരണയായി
അഞ്ചടി ഉയരവും ആറടി നീളവും ഉണ്ടാകും. കതിരെക്കു
കൊമ്പില്ല. ചെവികൾ തലയുടെ ഇരുപുറവും കൊമ്പു
പോലെ ഉയൎന്നു നില്ക്കുന്നു. കണ്ണുകൾ വലിയവയും ബഹു
വീൎയ്യമുള്ളവയുമാകുന്നു. ശരീരം മൃദുവായ ചെറു രോമംകൊ
ണ്ടു നിറഞ്ഞിരിക്കുന്നെങ്കിലും വാലിന്നും കഴുത്തിലും വളരെ
നീളവും ശോഭയും ഉള്ള രോമങ്ങൾ ഉണ്ടു. കഴുത്തിലേ
രോമത്തിനു ചിലർ കുഞ്ചിരോമം എന്നു പേർ പറയുന്നു.
കാലുകൾ വളരെ ശക്തിയുള്ളവയാകുന്നു. അതിന്റെ ആയു
ധം പിൻകാലാകുന്നു. അതുകൊണ്ടു ചവിട്ടി ദുഷ്ടമൃഗങ്ങളെ
ആട്ടിക്കളയും. കോപിച്ചാൽ മനുഷ്യരെയും കടിക്കുകയും
ചവിട്ടുകയും ചെയ്യും. കാലിന്റെ കുളമ്പു പശു മുതലായവ [ 48 ] യുടെ കുളമ്പു പോലെ പിളൎന്നിട്ടല്ല ഒറ്റക്കുളമ്പായിട്ടാകുന്നു.
നടക്കുമ്പോൾ തേഞ്ഞു പോകാതിരിപ്പാൻ ഇതിന്നു ലാടം
കെട്ടിക്കുന്നു. കുതിര ഇരുപതു വയസ്സോളം ജീവിക്കും.
കുതിരയുടെ സാധാരണ തീൻ പുല്ലും വൈക്കോലും ത
ന്നെ. എങ്കിലും ശക്തിയുണ്ടാവാനായി മുതിര പുഴുങ്ങിക്കൊ
ടുക്കേണ്ടതാവശ്യം.
കുതിരയിൽ പലജാതിയുണ്ടു. ഇതിൽ അറബിക്കുതിര അ
ത്യുത്തമം. ബൎമ്മരാജ്യത്തിലെ പേഗു എന്ന ദേശത്തിൽനിന്നു
വരുന്ന ഒരുവിധം ചെറു വക കുതിരയുണ്ടു. അതിനു തട്ടു
കുതിര എന്നു പേർ. അതു അതിശീഘ്രത്തിൽ ഓടും എന്നു
തന്നെയല്ല മരിക്കുവോളം നില്ക്കാതെ ഓടും എന്നും പറയുന്നു.
ഇതിനെ അധികമായും വണ്ടിക്കു കെട്ടുവാനാകുന്നു ഉപയോ
ഗിക്കുന്നതു. ഔസ്ത്രാല്യയിൽനിന്നു വരുന്നതു വലിയ കുതിരക
ളാകുന്നു. ഇതും അറബിക്കുതിരയും സവാരിക്കു വിശേഷം.
കുതിരയെ കയറി സവാരി ചെയ്വാനും വണ്ടി വലിക്കുവാ
നും പ്രധാനമായി ഉപയോഗിക്കുന്നു. നായാട്ടിലും യുദ്ധത്തി
ലും ഇതു ഏറ്റവും പ്രയോജനമുള്ള ഒരു മൃഗം. വിലാത്തി
യിൽ കൃഷിക്കാർ നാം ഈ നാട്ടിൽ കാളകളെ കരിക്കു പൂട്ടും
പ്രകാരം കുതിരയെ പൂട്ടി നിലം ഊഴുന്നു. അറബികളും അവ
രുടെ അയൽവാസികളും കുതിരയെ എത്രയും പ്രീതിയോടെ
സ്വന്തമക്കളെ എന്ന പോലെ പോറ്റിവരുന്നു. ഭാരം ചുമ
ന്നു കൊണ്ടു പോവാൻ അവർ ഇതിനെ മുഖ്യമായി ഉപയോ
ഗിക്കുന്നു.
ധീരത | പിളൎന്ന | സവാരി | പൂട്ടുക | പ്രീതി |
വീൎയ്യം | അത്യുത്തമം | കരി | ഊഴുന്നു | ഭാരം |
കഥ.
കുതിരയുടെ ബുദ്ധിവിശേഷതയും കൃതജ്ഞതയും പ്രത്യ
ക്ഷമാക്കുന്നതായ അനവധി സംഭവങ്ങളിൽ ഒന്നു രണ്ടു പ
റയാം.
1. പരന്ത്രീസുകാരുടെ ചക്രവൎത്തിയായിരുന്ന ഒന്നാം ന
പ്പോലിയോന്റെ ഒരു യുദ്ധത്തിൽ ഒരു കുതിരച്ചേവകൻ വെ
ടികൊണ്ടു വീണുമരിച്ചപ്പോൾ അവന്റെ കുതിര അനങ്ങാ
തെ ശവത്തിന്നരികെ തന്നെ നിന്നു. പട തീൎന്ന ശേഷം ആ
ളുകൾ വന്നു അതിനെ പിടിച്ചു കൊണ്ടു പോവാൻ എത്ര ശ്ര
മിച്ചിട്ടും അതിനെ പിടിപ്പാൻ സാധിച്ചില്ല. പിന്നെ അവർ
ശവം എടുത്തു മറവു ചെയ്ത ഉടനെ കുതിര സാവധാനമായി
നടന്നു സമീപത്തുണ്ടായിരുന്ന ഒരു പുഴക്കരികെ ചെന്നു അ
തിൽ ചാടി ജീവനാശം ചെയ കളഞ്ഞു.
2. കുറെ അറബിച്ചോരന്മാർ ഒരിക്കൽ തങ്ങൾ കവൎച്ച
ചെയ്ത ദ്രവ്യം പങ്കിടുമ്പോൾ ഒരു കൂട്ടം തുൎക്കിപ്പടയാളികൾ അ
വരെ ചുറ്റിവളഞ്ഞു പിടിച്ചു തടവുകാരാക്കി. ആ കള്ളന്മാ
രുടെ ഇടയിൽ ഹസ്സൻ എന്നു പേരായ ഒരുവൻ ഉണ്ടായി
രുന്നു. അവനും അവന്റെ ഏറ്റവും പ്രിയപ്പെട്ട കുതിരയും
തുൎക്കരുടെ വശം അകപ്പെട്ടു. ഹസ്സനെ അവർ കൈകാലു
കൾക്കു വിലങ്ങിട്ടു ഒരു തമ്പിൽ കിടത്തി. കുതിരയെ പിൻകാ
ലിന്നു ഒരു തോൽവാർ കെട്ടി ആ തമ്പിന്റെ പുറത്തു ഒരു
കുറ്റിയോടു ബന്ധിച്ചിരുന്നു. രാത്രിയായപ്പോൾ ഹസ്സൻ
പതുക്കെ ഇഴഞ്ഞിഴഞ്ഞു കുതിരയുടെ അടുക്കുൽ ചെന്നു കര
ഞ്ഞുംകൊണ്ടു ഒരു മനുഷ്യനോടെന്ന പോലെ അവന്റെ
സങ്കടം പറവാൻ തുടങ്ങി: "അയ്യോ, എന്റെ പ്രിയ കുതിര
യേ! ഈ തുൎക്കർ നിന്നെ നല്ലവണ്ണം രക്ഷിച്ചു പരിപാലിക്കുമോ? [ 50 ] ഞാൻ സ്നേഹിച്ച പോലെ അവർ നിന്നെ സ്നേഹിക്കുമോ?
ഇല്ല, നിശ്ചയം. അതുകൊണ്ടു നീ ഓടിപ്പോയി എന്റെ
വീട്ടിൽ തന്നെ ചെന്നു എന്റെ ഭാൎയ്യയോടു അവൾ എന്നെ
ഇനിമേലാൽ കാണുകയില്ലെന്നു പറക" എന്നു പറഞ്ഞും
കൊണ്ടു കുതിരയുടെ കെട്ടു പ്രയാസേന അഴിച്ചു വിട്ടു. കുതി
ര താൻ സ്വാതന്ത്ര്യം പ്രാപിച്ചു എന്നും തന്റെ യജമാനൻ
ബദ്ധനായി നിലത്തു കിടക്കുന്നു എന്നും കണ്ട ഉടനെ അവ
ന്റെ അരയിൽ കെട്ടിയിരുന്ന തോൽപട്ട കടിച്ചുംകൊണ്ടു
അവനെ അങ്ങിനെ തന്നെ പൊന്തിച്ചു വായു വേഗേന ഓടി
വനവും കാടും കടന്നു അനേകകാതം ദൂരേ സ്വന്തഭവനത്തിൽ
എത്തി ഭാൎയ്യയുടെ കാല്ക്കൽ അവനെ കൊണ്ടു വെച്ചു അവി
ടെ തന്നെ വീണു പ്രാണൻ വിട്ടു. അതു ഓടി എത്രയും തള
ൎന്നുപോയതിനാലായിരുന്നു ചത്തുപോയതു.
കൃതജ്ഞത | മറവുചെയ്തു | ദ്രവ്യം | പരിപാലിക്ക |
പ്രത്യക്ഷം | ചോരന്മാർ | വിലങ്ങു | ബദ്ധൻ |
കുതിരച്ചേവകൻ | കവൎച്ചചെയ്ക | ബന്ധിച്ചു | വായുവേഗേന |
25. അഗ്നിപൎവ്വതങ്ങളും ചൂടുറവുകളും.
വിലാത്തിയിൽ ഇതാല്യരാജ്യത്തിന്റെ തെക്കു വെസൂവി
യസ് എന്നു പേരായ ഒരു അഗ്നിപൎവ്വതമുണ്ടു. അതു ഒരുകൂമ്പാ
രംപോലെ കൂൎത്തതും നാലായിരം അടി ഉയരമുള്ളതും ആകുന്നു.
അതിന്റെ കൊടുമുടിയുടെ ഒത്തനടുവിൽനിന്നു ഒരു തീച്ചൂള
എപ്പോഴും പുകഞ്ഞു കൊണ്ടിരിക്കുന്നതു കാണാം. ചുരം
മിക്കവാറും പാഴായിക്കിടക്കുന്നതിനാൽ ചിലേടത്തു മാത്രം
മുന്തിരിങ്ങാത്തോട്ടങ്ങളും പറമ്പുകളും കാണാം. എങ്കിലും
അതിന്റെ അടിവാരത്തിൽ അനേകം നഗരങ്ങളും ഗ്രാമങ്ങ
ളും ഉണ്ടു. ഭൂലോകത്തിലെങ്ങുംവെച്ചു അതിമേത്തരം വീഞ്ഞു [ 51 ] അവിടത്തെ മുന്തിരിങ്ങാത്തോട്ടങ്ങളിൽനിന്നുണ്ടാകുന്നു. എ
ങ്കിലും അവിടെ ഈ മലയുടെ ഉള്ളിൽ അഗാധത്തിൽ ഉള്ള
അഗ്നിയുടെ ഊഷ്മാവിനാൽ ഭൂമി പലപ്പോഴും കുലുങ്ങിപ്പോകാ
റുണ്ടു. ഈ കുലുക്കത്തിന്നു ഭൂകമ്പം എന്നു പേർ. ചിലപ്പോൾ
ചൂളയുടെ വായിൽനിന്നു കരിയും, ചാരവും, കത്തി ഉരുകിയ
ദ്രവങ്ങളും പുറത്തേക്കു പൊന്തിവന്നു അയൽപ്രദേശങ്ങളിൽ
വീണു ജീവികൾക്കും കൃഷിക്കും മഹാനാശം ചെയ്യും. ആയിര
ത്തെണ്ണൂറ്റിൽ ചില്വാനം വൎഷങ്ങൾക്കു മുമ്പെ ഉണ്ടായ ഒരു
ഭൂകമ്പസമയം ആ അഗ്നിപൎവ്വതത്തിൽനിന്നു വന്ന ദ്രവസാ
ധനങ്ങളാൽ രണ്ടു നഗരങ്ങൾ മുഴുവനെ മൂടിപ്പോയി. അവി
ടത്തെ ജനങ്ങളെല്ലാവരും അശേഷം വിചാരിയാത നാഴിക
യിൽ നശിച്ചുപോയി. എഴുപതു സംവത്സരങ്ങൾക്കു മുമ്പെ
അതേ പൎവ്വതത്തിന്റെ വായിൽനിന്നു പുറത്തേക്കു വന്ന കരി
മാരിയാൽ അടുത്ത നഗരങ്ങളിലെല്ലാം പകൽ രാത്രിപോലെ
ഇരുണ്ടു പോയി. കത്തി ഉരുകിയ ദ്രവം പന്ത്രണ്ടടി ആഴമുള്ള
പുഴയായി രണ്ടു മൂന്നു നാഴിക ദൂരത്തോളം ഒഴുകി. [ 52 ] ചില ധീരന്മാർ അതിന്നു അധികം ചൂടില്ലാത്ത കാല
ത്തിൽ അതിന്നകത്തിറങ്ങി ആഴം അളന്നു ൬൦൦ അടി ആഴ
മേ ഉള്ളു എന്നു കണ്ടു പിടിച്ചിരിക്കുന്നു. ഇങ്ങിനെ തന്നെ അ
നേകം അഗ്നിപൎവ്വതങ്ങൾ ലോകത്തിൽ പലേടങ്ങളിലുമുണ്ടു.
ചില രാജ്യങ്ങളിൽ ഇങ്ങിനെ തന്നെ ഉഷ്ണജലം പുറപ്പെടീ
ക്കുന്ന ഒരുവക ഉറവുകളുണ്ടു. അതു പുഴയുടെ ഉറവുകളെ
പോലെ ചെറുതല്ല. നിലത്തു പെട്ടെന്നു ഒരു ദ്വാരമുണ്ടായി
അനേക അടി ഉയരത്തിൽ മേലോട്ടു പതക്കുന്ന വെള്ളം
പൊന്തി നിലത്തു വീണു ഒഴുകിക്കൊണ്ടിരിക്കും. അമേരിക്കാ
ഭൂഖണ്ഡത്തിന്റെ സമീപത്തുനിന്നു സമുദ്രത്തിൽ കൂടി വിലാ
ത്തിയിലോട്ടു ഒരു ഉഷ്ണജലപ്പുഴ ഒഴുകുന്നുണ്ടു. ഇതു പ്രകൃതി
യിലെ വലിയൊരു അത്ഭുതം തന്നെ.
കൂമ്പാരം | തീച്ചൂള | മേത്തരം | ഊഷ്മാവു | കരിമാരി |
കൊടുമുടി | ചുരം | അഗാധം | ദ്രവങ്ങൾ | പ്രകൃതി |
26. മാവും പിലാവും.
മാവു വലുതായി വളരുന്ന ഒരു ഫലവൃക്ഷമാകുന്നു. അതു
സാധാരണയായി അണ്ടി നട്ടു മുളപ്പിച്ചുണ്ടാക്കുന്നതാണെങ്കി
ലും ഇപ്പോൾ അതിന്റെ കൊമ്പു മുറിച്ചു വേരിറക്കി നട്ടുണ്ടാ
ക്കുന്ന ഒരു സൂത്രം നടപ്പുണ്ടു. എന്നാൽ അതു എല്ലാവൎക്കും
കഴികയില്ല. അതിന്നായി പ്രത്യേകം ചില സൂത്രങ്ങൾ ആവ
ശ്യമാകുന്നു. മാമ്പഴം പലതരങ്ങളുണ്ടു. പച്ചയായിരിക്കു
മ്പോൾ മിക്കതും വളരെ പുളിയുള്ളതായിരിക്കും. ചിലതു പ
ഴുത്താലും ചുളിക്കും. ഈ നാട്ടിൽ തറമാങ്ങ അല്ലെങ്കിൽ നാ
ട്ടുമാങ്ങ എന്നു പറഞ്ഞു വരുന്നതു എത്രയും ചെറിയതാണെ
ങ്കിലും അതിന്റെ മരമാകുന്നു മറ്റെല്ലാതരം മാവിനെക്കാളും [ 53 ] വലിപ്പത്തിൽ വളരുന്നതു. അതിന്റെ തടിമരത്തിനു അമ്പതു
അറുപതു അടി ഉയരവും ആറേഴടി വണ്ണവും ഉണ്ടാകും.
മാവു വളരെ ഉറപ്പും ഭംഗിയും വിലയും ഉള്ള മരമല്ല. എ
ങ്കിലും അതു ഈൎന്നു ഓരോ സാമാനങ്ങൾക്കായും വാതിൽപ
ലകകൾക്കായും മറ്റും ഉപയോഗിച്ചുവരുന്നു. മാവിന്റെ
തോൽ ചില ഔഷധങ്ങൾക്കായി എടുക്കാറുണ്ടു.
പിലാവിൽ പഴം, വരിക്ക എന്നു രണ്ടു ജാതിയുണ്ടു. ഇതി
ലും പല തരഭേദങ്ങളുണ്ടു. എങ്കിലും അതൊക്കെ ഫലത്തിൽ
മാത്രം കാണും. മരം ഏകദേശം എല്ലാം ഒരുപോലെ തന്നെ.
വിലാത്തിക്കാൎക്കു മാങ്ങ എത്രയും പത്ഥ്യാഹാരമാണെങ്കിലും
ചക്ക അവൎക്കു പ്രിയമല്ല. അതിന്റെ ഗന്ധം മിക്ക വിലാ
ത്തിക്കാൎക്കും അസഹ്യമത്രെ. ഏതാനും ചിലൎക്കു അതു വൎജ്ജ്യ
മല്ലതാനും.
പിലാവു മാവിനെക്കാൾ പ്രയോജനമുള്ള ഒരു വൃക്ഷമാ
കുന്നു. അതിന്റെ ഇല ആടുകൾ വളരെ രുചിയോടെ തിന്നും.
നാട്ടുകാർ കഞ്ഞി കുടിപ്പാൻ തവിക്കു പകരം ഈ ഇല ഉപ
യോഗിക്കുന്നു. ചക്ക പച്ചയായിരിക്കുമ്പോൾ പലവിധമായ
കറികൾ വെച്ചുണ്ടാക്കും. പഴുത്താൽ സ്വതവേയോ പല
ഹാരങ്ങളാക്കിയോ ഭക്ഷിക്കും. എങ്കിലും അതു അധികം തിന്നു
ന്നതു സുഖക്കേടിനു ഹേതുവായിത്തീരും. നല്ല മൂപ്പെത്തിയ
മരം പണിത്തരങ്ങൾക്കു അത്യുത്തമം തന്നെ. മഞ്ഞവൎണ്ണ
ത്തിൽ ഇതു വളരെ ഭംഗിയുള്ള ഒരു മരമാകയാൽ കസേല,
മേശ, കട്ടിൽ, പെട്ടി മുതലായ പല സാമാനങ്ങളും ഇതുകൊ
ണ്ടുണ്ടാക്കാം. ഇതു മാവിനെക്കാൾ എത്രയും ഉറപ്പുള്ളതും
വളരെ ഈടു നില്ക്കുന്നതും ആകുന്നു.
മാമ്പഴം | പത്ഥ്യാഹാരം | അസഹ്യം | തവി |
തരഭേദങ്ങൾ | ഗന്ധം | വൎജ്ജ്യം | ഈടു |
പാൎസ്യരാജ്യത്തിൽ ഒരിക്കൽ രാജാവായിരുന്ന ഷാ അബ്ബാ
സ് ഒരുദിവസം നായാട്ടിന്നു പോയപ്പോൾ ഒരു ആട്ടിടയച്ചെ
റുക്കൻ അതിരസമായ രാഗത്തിൽ ഒരു കുഴൽ ഊതുന്നതു കണ്ടു.
അവനുമായി കുറെനേരം സംഭാഷിച്ചപ്പോൾ അവന്റെ
ബുദ്ധിമാഹാത്മ്യം കണ്ടു രാജാവു അത്ഭുതപ്പെട്ടു അവനെ
തന്റെ അരമനയിലേക്കു കൂട്ടിക്കൊണ്ടു പോയി വിദ്യാഭ്യാസം
ചെയ്യിപ്പാനായി വിദഗ്ധരായ ചില പണ്ഡിതന്മാർവശം ഭര
മേല്പിച്ചു. എല്ലാവരും അതിശയിക്കത്തക്കവണ്ണം അവൻ സ്വ [ 55 ] ല്പകാലം കൊണ്ടു സൎവ്വവിദ്യയിലും അതിനിപുണനായി
ത്തീൎന്നു. രാജാവു അവന്നു മുഹമ്മതു ആലിബേയി എന്ന
പേരും കൊടുത്തു അവനെ തന്റെ ഭണ്ഡാരവിചാരിപ്പുകാര
നാക്കി. അവന്റെ നേരും വിശ്വസ്തതയും രാജാവിന്നു ബോ
ദ്ധ്യമായിരുന്നതിനാലും അവൻ കൈക്കൂലി വാങ്ങുകയില്ലെന്നു
പൂൎണ്ണവിശ്വാസമുണ്ടായിരുന്നതിനാലും ഒരു അയൽ രാജ്യ
ത്തിലെ ചക്രവൎത്തിയോടു ഒരു ഉടമ്പടി ചെയ്വാനായി രാജാവു
അവനെ രണ്ടു തവണ ദൂതനായി നിയോഗിച്ചയച്ചു. അവൻ
ചെയ്ത കരാർ രാജാവിന്നു പൂൎണ്ണതൃപ്തിയാകയും ചെയ്തു. രാജാ
വിന്നു അവനോടു നാൾക്കുനാൾ വാത്സല്യം വൎദ്ധിച്ചതിനാൽ
അവിടത്തെ അസൂയക്കുടുക്കകൾക്കു അവന്റെ മേൽ ഈൎഷ്യ
തോന്നി. എങ്കിലും ഒന്നും ചെയ്വാൻ കഴിഞ്ഞില്ല.
ഈ രാജാവു അന്തരിച്ച ശേഷം ചെറുപ്രായക്കാരനായ
സീമന്തപുത്രൻ രാജാസനമേറി. ബുദ്ധികുറഞ്ഞവനായിരു
ന്നതിനാൽ മുഹമ്മതിന്റെ ശത്രുക്കൾ അവൻ ഭണ്ഡാരമുതൽ
മോഷ്ടിച്ചിട്ടുണ്ടായിരിക്കേണം എന്നു ഏഷണി പറഞ്ഞ
പ്പോൾ രാജാവു ഉടനെ വിശ്വസിച്ചു അവനോടു പണകാൎയ്യ
മായ സൎവ്വകണക്കുകളും പതിനഞ്ചുദിവസങ്ങൾക്കുള്ളിൽ ഏ
ല്പിച്ചു കൊടുക്കേണം എന്നു കല്പിച്ചു. വിശ്വസ്തനായ ആ
ഭണ്ഡാരകൎത്താവു ഈ കല്പന കേട്ട ഉടനെ, "രാജാവേ! നാളെ
തന്നെ കണക്കു പരിശോധിച്ചുകൊൾവിൻ!" എന്നു പറ
ഞ്ഞു. അപ്രകാരം തന്നെ പിറ്റേ ദിവസം രാജാവു ഭണ്ഡാരം
പരിശോധിപ്പാൻ പോയപ്പോൾ ഒരു കാശിന്റെ വ്യത്യാസമോ
ഏറക്കുറവോ കണ്ടില്ല. അതിൽ പിന്നെ അവന്റെ വീടു
ശോധന ചെയ്വാൻ നിശ്ചയിച്ചു രാജാവു അവിടേക്കു ചെന്നു.
വലിയൊരുദ്യോഗസ്ഥനെങ്കിലും അവന്റെ ഭവനത്തിന്റെ
എളിമത്തരം കണ്ടു രാജാവു ആശ്ചൎയ്യപ്പെട്ടു. ആ സമയം
തന്നെ ഒരു ഏഷണിക്കാരൻ രാജാവിന്നു ഒരു പൂട്ടിയിട്ട അറ [ 56 ] കാണിച്ചുകൊടുത്തു. അതിൽ എന്തുണ്ടെന്നു തുറന്നു കാണി
ക്കേണം എന്നു രാജാവു പറഞ്ഞപ്പോൾ മുഹമ്മതു "തമ്പു
രാനേ! എന്റെ സൎവ്വ നിക്ഷേപവും ഇതിൽ ആകുന്നു ഉള്ളതു.
വേണമെങ്കിൽ കാട്ടിത്തരാം" എന്നു പറഞ്ഞു തന്റെ കൈ [ 57 ] ക്കൽ തന്നെ ഉണ്ടായിരുന്ന ഒരു താക്കോൽകൊണ്ടു അതു തുറന്നു
കാണിച്ചു. അതിൽ അവൻ ആട്ടിടയനായിരുന്ന കാലത്തു
ഉപയോഗിച്ചിരുന്ന വടിയും പൊക്കണവും കുഴലും അന്നു ധരി
ച്ചിരുന്ന വസ്ത്രവും ചുവരിന്മേൽ തൂക്കിയിരുന്നു. അതു ചൂണ്ടി
ക്കാണിച്ചു അവൻ രാജാവിനോടു "ഇതാ ഇവിടെ വരുന്നതിന്നു
മുമ്പേ എനിക്കുണ്ടായിരുന്ന സമ്പത്തു. എന്നെ ഇവിടെ
നിന്നു അയപ്പാനാകുന്നു വിചാരമെങ്കിൽ ഇതും കൊണ്ടു എ
ന്റെ പഴയ പണിക്കു തന്നെ പോവാൻ അനുവാദം തരേണം"
എന്നു പറഞ്ഞു. ദൂഷണക്കാരെ വിശ്വസിച്ച രാജാവു തന്റെ
ഭോഷത്വത്തെ കുറിച്ചു ലജ്ജിച്ചുംകൊണ്ടു ബഹുമാനചിഹ്ന
മായി തന്റെ വസ്ത്രം ഊരി അവന്റെ മേൽ ഇട്ടു. അതുമുതൽ
മരണംവരെ അവൻ ആ പണി തന്നെ ചെയ്തു.
സംഭാഷിച്ചു | വിദഗ്ദ്ധർ | വിചാരിപ്പുകാരൻ | മോഷ്ടിക്ക |
മാഹാത്മ്യം | പണ്ഡിതർ | ഈൎഷ്യ | പൊക്കണം |
അരമന | ഭണ്ഡാരം | അന്തരിച്ചു | ചിഹ്നം |
28. ആന (കരി, ഗജം, ഹസ്തി).
ആന പ്രകൃത്യാ ഒരു കാട്ടുമൃഗമാണെങ്കിലും അതിനെ
മെരുക്കി ഒരു ഭവനമൃഗമാക്കി മനുഷ്യർ പല വേലക്കായും ഉപ
യോഗിക്കുന്നു. കരമേൽ സഞ്ചരിക്കുന്ന എല്ലാ മൃഗങ്ങളിലും
വെച്ചു ആന ഏറ്റവും വലിയതാകുന്നു. അതിന്റെ തടിച്ച
ശരീരം താങ്ങുവാനായി വണ്ണമേറിയ നാലു കാലുകളും ഉണ്ടു.
കാലുകൾക്കു കുളമ്പില്ല നഖങ്ങളാകുന്നു ഉള്ളതു. എത്രയും
വലിയ തലയെ താങ്ങുന്നതു തടിച്ചു കുറുതായ കഴുത്താകുന്നു.
കഴുത്തിന്റെ ഹ്രസ്വത നിമിത്തം കുനിയുവാൻ പാടില്ല.
അതുകൊണ്ടു അതിന്റെ വായിൽ വല്ലതും എടുത്തുകൊണ്ടു [ 58 ] ചെല്ലുവാനും മറ്റോരോ പണിക്കും വേണ്ടി ദൈവം അതിന്നു
ഒരു വിശിഷ്ട ആയുധം കൊടുത്തിരിക്കുന്നു. അതിന്നു തുമ്പി
ക്കൈ എന്നു പേർ. തുമ്പിക്കൈക്കു തന്നെ നാസാദ്വാരങ്ങളും
ഉണ്ടു. അതിന്റെ അറ്റത്തു വിരൽപോലെ കൂൎത്തിരിക്കുന്ന
ഒരു സാധനം ഉണ്ടു. അതിനെക്കൊണ്ടു നിലത്തുനിന്നു എ
ത്രയും ചെറിയ ഒരു സാധനം പോലും പെറുക്കി എടുക്കാം.
തുമ്പിക്കൈകൊണ്ടു തന്നെ മരങ്ങൾ വേരോടെ പറിച്ചെടു
ക്കയും ചെയ്യും. ആനയുടെ കണ്ണുകൾ ഏറ്റവും ചെറുതും
ചെവി വളരെ വലിയതും ആകുന്നു. വായിൽ വലുതായ
പല്ലുകൾ ഉണ്ടു. ആണാനെക്കു രണ്ടു വലിയ തേറ്റകൾ,
അല്ലെങ്കിൽ കൊമ്പുകൾ വായിൽനിന്നു പുറത്തെക്കു വളൎന്നു
നീണ്ടു കിടക്കുന്നു. അതുകൊണ്ടു ആണാനെക്കു കൊമ്പൻ
എന്നു പേർ. (പെണ്ണിനു പിടി എന്നും പേർ). ആന
യുടെ വാൽ കുറിയതും അറ്റത്തുമാത്രം രോമമുള്ളതുമാകുന്നു.
ആന തെങ്ങു, പന മുതലായവയുടെ ഓലയും പല
വിധ സസ്യങ്ങളും കിഴങ്ങുകളും തിന്നും. നാട്ടാന ചോറും
തിന്നും. അതിന്നു വെള്ളത്തിൽ കളിപ്പാൻ വളരെ താല്പൎയ്യ
മുണ്ടു.
ആനയെ മെരുക്കി പലവിധപ്രവൃത്തികൾ പഠിപ്പിക്കാം.
അതിന്നു വളരെ ബുദ്ധിയും നന്ദിയുമുണ്ടു. ഭാരം ചുമക്കുവാ
നും കാട്ടിൽനിന്നു വന്മരങ്ങൾ വലിച്ചു പുഴകളിലേക്കു കൊ
ണ്ടു പോവാനും അവറ്റെ അധികമായി ഉപയോഗിക്കുന്നു.
പുരാണകാലത്തിൽ യുദ്ധത്തിന്നായി ആനകളെ കൊണ്ടു
പോകാറുണ്ടായിരുന്നു. ഇപ്പോൾ പോൎക്കളത്തിൽ യുദ്ധസം
ഭാരങ്ങൾ കൊണ്ടുപോവാനും മലകളിന്മേൽ പീരങ്കിത്തോക്കു
കൊണ്ടു പോവാനും ഉപയോഗിക്കാറുണ്ടു. നാട്ടുരാജാക്കന്മാർ
ആനെക്കു നെറ്റിപ്പട്ടവും അമ്പാരിയും കെട്ടി അതിന്മേൽ
കയറി നടപ്പാൻ കൊള്ളിക്കുന്നു. [ 59 ] "ആന ജീവിച്ചാലും ചത്താലും പന്തീരായിരം ഉറുപ്പിക"
എന്നു ഒരു ചൊല്ലുണ്ടു. അതിന്റെ അൎത്ഥം അതിന്നു അത്ര
വിലയുണ്ടെന്നല്ല. ചത്താലും അതിന്റെ അസ്ഥിക്കും കൊ
മ്പിന്നും പിടിപ്പതു വില ഉള്ളതുകൊണ്ടാകുന്നു അങ്ങിനെ പറ
യുന്നതു. ആനക്കൊമ്പുകൊണ്ടു വിചിത്രമായ ചെറു പെട്ടി
കളും കത്തിപ്പിടി, ചീൎപ്പു മുതലായവയും ഉണ്ടാക്കും. അസ്ഥി
കൊണ്ടും കത്തിപ്പിടിയും മറ്റും ഉണ്ടാക്കാറുണ്ടു.
മെരുക്കി | വിശിഷ്ടം | നെറ്റിപ്പട്ടം | വിചിത്രം |
കറുതു | നാസാദ്വാരങ്ങൾ | അമ്പാരി | പിടിപ്പതു |
ഹ്രസ്വത | സംഭാരങ്ങൾ |
29. ആന (തുടൎച്ച).
കഥ.
1. ഇന്ത്യാരാജ്യത്തിന്റെ ഉത്തരപ്രദേശങ്ങളിലുള്ള ഒരു
ജാതിക്കാരോടു ഇംഗ്ലീഷുകാർ ഒരിക്കൽ യുദ്ധം ചെയ്തിരുന്നു.
അപ്പോൾ പീരങ്കിത്തോക്കു മലകളിന്മേൽ വലിച്ചുകയറ്റിയതു
ആനകളായിരുന്നു. അനേകം വണ്ടികളും ആനകളും വഴിക്കു [ 60 ] വഴിയായി പോയിക്കൊണ്ടിരിക്കുമ്പോൾ ഒരു കാളന്തോക്കി
ന്മേൽ ഇരുന്നിരുന്ന ഒരു പടയാളി എങ്ങിനെയോ നില
തെറ്റി താഴെ വീണുപോയി. അവൻ ഇരുന്നിരുന്ന വണ്ടി
യുടെ ചക്രം അതിഘനമുള്ള തോക്കിന്റെ ഭാരത്തോടും കൂട
അവന്റെ മേൽ കയറിയിരുന്നെങ്കിൽ അവൻ ചതഞ്ഞു
പോകുമായിരുന്നു. എങ്കിലും ഈ അപകടസ്ഥിതി പിന്നിലേ
വണ്ടി വലിച്ച ഒരു കൊമ്പനാന കണ്ടു തുമ്പിക്കെകൊണ്ടു
ചക്രത്തിൻമാൎഗ്ഗത്തിൽനിന്നു നിക്കുവാൻ എത്താ
ഞ്ഞതിനാൽ അരനിമിഷം പോലും താമസിക്കാതെ മഹാ
ബലത്തോടും കൂടെ ആ ചക്രം തുമ്പിക്കയ്യാൽ നിലത്തുനിന്നു
പൊക്കി അവനെ കടത്തി താഴെ തന്നെ വെക്കുയും കാൽ
കൊണ്ടു അവനെ തട്ടി ഒരു അരുവിൽ ആക്കുകയും ചെയ്തു.
ആനയുടെ ബുദ്ധിക്കും തൽക്കാലവിവേകത്തിനും കായബല
ത്തിന്നും ഇതു നല്ലൊരു ദൃഷ്ടാന്തമാകുന്നു.
2. ആനയുടെ കൃതജ്ഞതയെ കാണിക്കുന്ന ഒരു സംഭവം
പറയാം.
ഒരു അങ്ങാടിയിൽ ഒരു സ്ത്രി പച്ചക്കറി സാധനങ്ങൾ
വിറ്റു വന്നിരുന്നു. അവളുടെ പിടികയുടെ മുൻഭാഗത്തു കൂടി
നിത്യം കടന്നുപോയിരുന്ന ഒരു ആനെക്കു അവൾ ദിവസേന
ഒരു പിടി ചീര കൊടുക്കാറുണ്ടായിരുന്നു. ആനകൾക്കു ചില
പ്പോൾ മദം പിടിക്ക എന്നൊരുവിധം രോഗം പിടിപെടും.
അപ്പോൾ അവ കഥയില്ലാതെ ഓടി കണ്ണിൽ കണ്ടവരെ
എല്ലാം കുത്തിയും ചവിട്ടിയും കൊന്നുകളയും. ഒരു ദിവസം
ഈ ആനെക്കു മദം പിടിച്ചു വീഥിയിൽ കൂടെ ഓടിത്തുടങ്ങി.
അങ്ങാടിയിൽ ഉണ്ടായിരുന്നവരെല്ലാം പ്രാണരക്ഷക്കായി
മണ്ടി ഓരോ സ്ഥലത്തു സങ്കേതം പ്രാപിച്ചു. കൂട്ടത്തിൽ
തൎക്കാരി വിറ്റിരുന്ന സ്ത്രീയും തന്റെ പീടികയിൽനിന്നു പാ
ഞ്ഞു പോയി. ആ ധൃതിയിൽ അവൾ തന്റെചെറു പൈത [ 61 ] ലിനെ നിരത്തിന്മേൽ വിട്ടേച്ചു മറന്നുപോയി. ആന ആ
വഴിയായി വരുമ്പോൾ കുട്ടിയെ കണ്ടു ഉടനെ തനിക്കു ചീര
കൊടുത്തിരുന്ന സ്ത്രീയുടെ ശിശുവാകുന്നു എന്നറിഞ്ഞു തുമ്പി
ക്കൈകൊണ്ടു അതിനെ എടുത്തു യാതൊരു ഹാനിയും വരു
ത്താതെ അവളുടെ പീടികയുടെ കോലായിൽ കൊണ്ടു വെച്ചു
തന്റെ വഴിക്കുപോയി.
വഴിക്കുവഴിയായി | മാൎഗ്ഗം | കായബലം | തൎക്കാരി |
കാളന്തോക്കു | അരനിമിഷം | ദൃഷ്ടാന്തം | സങ്കേതം |
നിലതെറ്റി | പൊക്കി |
30. ഉത്സാഹം.
ഉറുമ്പുതന്നെ നോക്കീട്ടുത്സാഹം ശീലിച്ചാലും
കുറുമ്പുലേശം പോലും കാട്ടൊല്ല ബാലന്മാരേ ॥
നോക്കുവിൻ മടിയെന്നതുറുമ്പിനില്ല തെല്ലും
നോക്കതു വിശേഷിച്ചും വേണ്ടതല്ലൊന്നുകൊണ്ടും ॥
മടിയോടിരുന്നാൽ നാം പഠിയാ പാഠമൊന്നും
വടികൊണ്ടൊന്നോ രണ്ടോ കിട്ടിയെന്നതും വരും ॥
മനസ്സും ശരീരവും സ്വസ്ഥമല്ലാതെ പിന്നെ
തനിക്കു ദുഃഖമൊന്നേ മേൽക്കുമേൽ ഉണ്ടായീടൂ ॥
ഉത്സാഹമുണ്ടായീടിൽ ബുദ്ധിയില്ലാത്തവന്നും
വത്സരേ! സമൎത്ഥരായ്വന്നീടാമറിഞ്ഞാലും ॥
നാമൊരു നിമിഷവും വെറുതെ കളയാതെ
കാമമോടുത്സാഹവും കൈക്കൊണ്ടു പഠിച്ചീടിൽ ॥
കാമിതം സാധിച്ചുകൊണ്ടെല്ലാരെക്കാളുമേറെ
കേമനായിരുന്നീടാമീശ്വരകൃപയാലെ ॥
ഉത്സാഹിതന്നെ ദൈവം കാത്തുകൊണ്ടീടും ഭക്ത
കുറുമ്പു | നോക്കതു | മേൽക്കുമേൽ | കാമം |
തെല്ലും | പഠിയാ | വത്സരേ | കാമിതം |
ഭക്തവത്സലൻ |
31. കൈത്തൊഴിൽ.
ഈ നാട്ടുകാർ കൈത്തൊഴിൽ ഹീനതരമായി വിചാരി
ക്കുന്നു. ഒരു ഉയൎന്ന ജാതിക്കാരൻ ദരിദ്രനായിപ്പോയാൽ
അവന്നു ഒരു തോൽക്കൊല്ലന്റെ വേല ചെയ്വാൻ പാടില്ല.
എങ്കിലും ഒരു ചെരിപ്പുകുത്തിയോടു ധൎമ്മം ചോദിക്കുന്നതിന്നും
വാങ്ങുന്നതിന്നും യാതൊരു ലജ്ജയും ഇല്ല. ഇതിലും വലുതാ
യൊരു ഭോഷത്വമുണ്ടോ? സാക്ഷാൽ ലജ്ജാകരമായ കാൎയ്യ
മെന്താണെന്നു അങ്ങിനത്തേവൎക്കു ബോദ്ധ്യമായിട്ടില്ലെന്നു
പറയേണം. ഒരു മനുഷ്യൻ പരാധീനം കൂടാതെ തന്റെ
ശക്തിക്കും പ്രാപ്തിക്കും തക്ക പ്രവൃത്തി ചെയ്കയാകുന്നു വേ [ 63 ] ണ്ടതു. പരമാൎത്ഥമായ മാൎഗ്ഗത്തിൽ അഹോവൃത്തി കഴിപ്പാ
നായി എന്തുവേല ചെയ്താലും അതു അപമാനകരമല്ല.അ
ന്യരെ ആശ്രയിച്ചും ഭിക്ഷ യാചിച്ചും നടക്കുന്നതു മഹാ മാന
ക്കുറവായി കരുതേണ്ടതാകുന്നു.
ധനവാന്മാർ സുഖമനുഭവിക്കുന്നതും പ്രതാപം നടിക്കു
ന്നതും കൈവേലക്കാരുടെ സഹായത്താലാകുന്നു. ആശാരി,
മൂശാരി, തട്ടാൻ, കൊല്ലൻ, ചെരിപ്പുകുത്തി, തുന്നക്കാരൻ മുത
ലായവർ അദ്ധ്വാനിക്കുന്നതിനാലത്രെ അവർ സുഖിച്ചിരിക്കു
ന്നതു. തന്റെ സുഖസന്തോഷാദികൾക്കു കാരണഭൂതന്മാ
രായ ഈ കൈവേലക്കാരെ ഹീനരായി വിചാരിക്കുന്നതു ഒരു
ധനവാന്നു അശേഷം യോഗ്യമല്ല എന്നു മാത്രമല്ല ലോകത്തി
ലുള്ള ധനികന്മാരിൽ അധികംപേരും അവരവരുടെയോ അ
ല്ലെങ്കിൽ അവരുടെ പൂൎവ്വന്മാരുടെയോ ദേഹാദ്ധ്വാനത്താൽ
ആ സ്ഥിതിയിൽ എത്തിയവരാകുന്നു. ഈ കാൎയ്യം ഓൎമ്മവെ
ച്ചാൽ കൈത്തൊഴിൽ ആരും അപമാനഹേതുവായി എണ്ണു
കയില്ല.
തുകൊണ്ടത്രെ ഇതിൽ ഒരു അപമാനം വിചാരിച്ചുവരുന്നതു.
ഈ ഇന്ത്യാരാജ്യത്തിലല്ലാതെ മറ്റു ഭൂമിയിൽ ഒരേടത്തും
ജാതിഭേദമില്ല. വിലാത്തിയിൽ ഒരു അച്ഛന്റെ മക്കളിൽ
തന്നെ ഒരുത്തൻ ഒരു രാജമന്ത്രിയും ഒരുത്തൻ ഒരു ആശാരി
യും മറെറാരുത്തൻ ഒരു ചെരിപ്പുകുത്തിയും ആയിരിക്കാം.
യാതൊരു അപമാനവുമില്ല. കട്ടും കളവു പറഞ്ഞും
വഞ്ചിച്ചും ഇരന്നും പണമുണ്ടാക്കുന്നതു മാത്രമേ അവർ അപ
മാനകരമായി വിച്ചാരിക്കുന്നുള്ളു. നമ്മുടെ നാട്ടിലും ആളു
കൾക്കു ഈ പരമാൎത്ഥമായ അഭിമാനം തിരിച്ചറിവാൻ കഴി
വു വന്നെങ്കിൽ മാത്രമേ ജനങ്ങൾക്കു ശ്രേയസ്സും രാജ്യത്തിൽ
സുഭിക്ഷവും വൎദ്ധിക്കുകയുള്ളൂ. [ 64 ]
പരാധീനം | മൂശാരി | അഭിമാനം | സുഭിക്ഷം | മന്ത്രി |
ലജ്ജാകരം | പ്രതാപം | കാരണഭൂതന്മാർ | ശ്രേയസ്സു |
32. കൈത്തൊഴിൽ (തുടൎച്ച).
ഒരു ദീപിൽ ഒരു ധനികനും അവന്റെ അയൽവക്കത്തു
ദരിദ്രനായ ഒരു ചൂരൽപണിക്കാരനും ഉണ്ടായിരുന്നു. ആ ദരി
ദ്രൻ തന്റെ പ്രവൃത്തിക്കായി രക്ഷിച്ചു വളത്തിയിരുന്ന ഒരു
ചൂരൽക്കാടു ധനവാന്നു അസഹ്യമായി തോന്നിയതിനാൽ അ
തൊക്കെ മുറിച്ചുനീക്കുവാൻ കല്പിച്ചു. തന്റെ അഹോവൃത്തി
ക്കുള്ള വസ്തു നശിപ്പിപ്പാൻ പാടില്ലെന്നു അവൻ പറഞ്ഞതി
നാൽ ധനവാൻ കോപിച്ചു അതു മുഴുവനെ തീ വെച്ചു ചുട്ടു
ഭസ്മമാക്കിക്കുളഞ്ഞു. ദരിദ്രൻ ഇതു നിമിത്തം അവനെ ആ
ക്ഷേപിച്ചതുകൊണ്ടു അവൻ ക്രുദ്ധിച്ചു ദരിദ്രനെ കഠിനമായി
അടിച്ചു ദേഹം മുഴുവനെ പരുക്കേല്പിച്ചു. അപ്പോൾ അവൻ
ഓടി നഗരത്തിലേക്കു ചെന്നു രാജാവോടു അന്യായം ബോധി
പ്പിച്ചു. നീതിമാനായ രാജാവു ധനവാനെ വരുത്തി ഈ ക്രൂ
രകൎമ്മത്തിന്റെ സംഗതി ചോദിച്ചപ്പോൾ അവൻ മഹാ
പൊങ്ങച്ചത്തോടെ "രാജാവേ! ഈ ഹീനനും ദരിദ്രനുമായ
കൈത്തൊഴിൽക്കാരൻ ധനവാനായ എന്നെ വേണ്ടുംവണ്ണം
ബഹുമാനിച്ചില്ല" എന്നു ഉത്തരം പറഞ്ഞു. രാജാവു ഇതു
കേട്ടു അവനോടു "എടോ! തന്റെ മൂത്തച്ഛൻ ഒരു കൈവേ
ലക്കാരനായിരുന്നു എന്നും അദ്ദേഹത്തിന്റെ സാമൎത്ഥ്യത്താൽ
എന്റെ അച്ഛന്റെ പ്രസാദം സമ്പാദിച്ചു ഉന്നതസ്ഥിതി
പ്രാപിച്ചതാകുന്നു എന്നും താൻ മറന്നുപോയോ? കൈവേല
ക്കാരന്റെ പൌത്രനായ നീ ഇപ്പോൾ സാധു രക്ഷ ചെയ്യുന്ന
തിന്നു പകരം അവരെ ദ്രോഹിക്കുന്നുവോ?" എന്നു പറഞ്ഞു
അവന്നു തക്കതായ ഒരു പാഠം കൊടുക്കേണം എന്ന ഉദ്ദേശ [ 65 ] ത്തിന്മേൽ അന്യായക്കാരനെയും പ്രതിയെയും ദൂരെ കാട്ടാളർ
പാൎക്കുന്ന ഒരു ദ്വീപിലേക്കു നാടുകടത്തിക്കുളഞ്ഞു. അവിടെ
യും ചൂരൽ അനവധിയുണ്ടായിരുന്നു. നരഭോക്താക്കളായ
കാട്ടാളർ ഇവരെ കണ്ട ഉടനെ കൊല്ലുവാൻ ഭാവിച്ചപ്പോൾ
ചൂരൽക്കാരൻ ആംഗ്യം കാട്ടി കുറെ ചൂരൽ മുറിച്ചു ഒരു വി
ചിത്ര കിരീടം മടഞ്ഞു അവരുടെ പ്രധാനിയുടെ തലമേൽ
വെച്ചു. അതു കണ്ടു അവർ സന്തോഷിച്ചു അവരെല്ലാവരും
അവൎക്കു ആ മാതിരി ഓരോന്നുണ്ടാക്കി കൊടുപ്പാനപേക്ഷിച്ചു.
ഒന്നും അറിഞ്ഞുകൂടാത്ത ധനികനെ മറ്റവന്നു ചൂരൽ മുറിച്ചു
കൊണ്ടു കൊടുക്കുന്ന പണിക്കാരനാക്കി. ഇങ്ങിനെ ധനികൻ
തന്റെ ശത്രുവിന്റെ സാമൎത്ഥ്യത്താൽ ജീവരക്ഷ പ്രാപിച്ചു,
പിന്നെ അവന്റെ പണിക്കാരനാകയും ചെയ്തു. സൽസ്വ
ഭാവിയായ ദരിദ്രനോടു അവൻ കരഞ്ഞുംകൊണ്ടു ക്ഷമ ചോ
ദിച്ചു, മനുഷ്യന്നു സാക്ഷാൽ മാനകാരണം പണമല്ല, യോ
ഗ്യത ഒന്നു തന്നെ എന്നു ഗ്രഹിക്കയും ചെയ്തു. രാജാവു ഈ
വിവരം കേട്ട ശേഷം ഇരുവരെയും സ്വരാജ്യത്തിലേക്കു വരു
ത്തി. അതുമുതൽ ധനികൻ ദരിദ്രനെ ഏറ്റവും ബഹുമാ
നിച്ചുപോന്നു.
ഭസ്മം | ക്രുദ്ധിച്ചു | ക്രൂരകൎമ്മം | ഉന്നതസ്ഥിതി | ഉദ്ദേശം |
ആക്ഷേപിച്ചു | പരുക്കു | പൊങ്ങച്ചം | പൌത്രൻ | നരഭോക്താക്കൾ |
33. ഒട്ടകം.
ഒട്ടകത്തിന്നു ആനയോളം വലിപ്പമില്ലെങ്കിലും അതിനെ
ക്കാൾ ഉയരമുണ്ടു. ചെറിയ തലയും വളരെ വലിയ കഴുത്തും
നീണ്ടു കൃശമായ കാലുകളും മുതുകത്തു ഒരു കൂനുമായി, ഒട്ടകം
എത്രയും വിരൂപമായ ഒരു മൃഗമാകുന്നു. വൎണ്ണവും മൺനിറ [ 66 ] മാകുന്നു. എങ്കിലും ഇതു വളരെ പ്രയോജനമുള്ള ഒരു മൃഗം.
അറബി അഫ്രിക്ക എന്നീരാജ്യങ്ങളിൽ സമുദ്രംപോലെ വിസ്തീ
ൎണ്ണമായി കിടക്കുന്ന മരുഭൂമികളിൽ കൂടി സഞ്ചരിപ്പാൻ ഈ
മൃഗമില്ലെങ്കിൽ മനുഷ്യൎക്കു കഴികയില്ലായിരുന്നു. ഈ കാൎയ്യ
ത്തിന്നുതകുന്നതു നിമിത്തം ഒട്ടകത്തിന്നു "വനക്കപ്പൽ" എന്നു
പേർ പറയുന്നു. സമുദ്രസഞ്ചാരത്തിന്നു കപ്പൽ ഏതുപ്രകാരം
ഉതകുന്നുവോ അതേപ്രകാരം മണലാരണ്യത്തിൽ സഞ്ചരി
പ്പാൻ ഒട്ടകം ഉതകുന്നു. സൂൎയ്യോഷ്ണത്താൽ തപിക്കുന്ന മണ
ലിൽ ഇതിന്റെ കാൽ പൂണ്ടു പൊള്ളിപ്പോകാതിരിപ്പാൻ കാൽ
നിലത്തു വെക്കുമ്പോൾ പരന്നുപോകുന്ന ഒരു ഗുണം അതിന്നു
ദൈവം കൊടുത്തിരിക്കുന്നു. ഇതു കൂടാതെ വനങ്ങളിൽ അനേ
കദിവസത്തെ വഴി ചെന്നാൽ മാത്രമേ കുറെ വൃക്ഷങ്ങളും
പച്ച സസ്യങ്ങളും ഉള്ള ഓരോ ചെറു സ്ഥലങ്ങൾ കാണുക [ 67 ] യുള്ളു. അവിടെനിന്നു മാത്രം അതിന്നു വെള്ളം കുടിച്ചാൽ
മതി. മറ്റെല്ലാദിവസവും ദാഹം കൂടാതെ അതു സഞ്ച
രിച്ചുകൊള്ളും.
ഒട്ടകത്തിൽ രണ്ടു വകയുണ്ടു. ഒരു ജാതിക്കു ഒറ്റക്കൂൻ
(പൂഞ്ഞ) മാത്രമേ ഉള്ളു. മറ്റേതിനു രണ്ടുണ്ടു.
അറബികൾ ഒട്ടകത്തിന്നു നല്ല പച്ചപ്പുല്ലും ഈത്തപ്പഴം
യവം കോതമ്പു ഇതു മൂന്നും കൂട്ടിയുണ്ടാക്കിയ ഉണ്ടയും തിന്മാൻ
കൊടുക്കുന്നു. ദാഹം സഹിക്കുംപോലെ തന്നെ ഒട്ടകത്തിന്നു
വിശപ്പും സഹിപ്പാൻ കഴിയും.
അതു ദിവസത്തിൽ അമ്പതു നാഴിക മുതൽ നൂറ്റമ്പതു നാഴി
കവരെ നടക്കും. ശീഘ്രം നടക്കേണമെങ്കിൽ അതിനെ അടി
പ്പാൻ പാടില്ല. പാട്ടുപാടിക്കേൾപ്പിക്കയാകുന്നു വേണ്ടതു.
പാട്ടിന്റെ താളം എത്ര വേഗമോ അത്ര വേഗത്തിൽ അതും
പാട്ടിൽ രസിച്ചുംകൊണ്ടു നടക്കും. ചിലപ്പോൾ മരുഭൂമി
യിൽ സഞ്ചരിക്കുന്ന ജനങ്ങൾ ദാഹത്താൽ വലഞ്ഞാൽ
ഒട്ടകത്തെ അറുത്തു വയറ്റകത്തുള്ള നീൎക്കുടൽ എടുത്തു അ
തിലെ വെള്ളം കുടിച്ചു ദാഹം തീൎക്കും. വെള്ളവും പുല്ലും
ഉള്ള സ്ഥലം ഇരുനൂറു നാഴിക ദൂരത്തുള്ളപ്പോൾ തന്നെ ഒട്ടകം
മണത്തറിഞ്ഞു ഉത്സാഹിച്ചു നടക്കുകയും അങ്ങിനെ യാത്ര
ക്കാൎക്കു ആശ്വാസം നല്കുകയും ചെയ്യും. പാൎസിരാജ്യക്കാർ
ചെറുപീരങ്കികൾ ഒട്ടകത്തിൻപുറത്തു കയറ്റി പോൎക്കളത്തിൽ
കൊണ്ടുപോകുന്നു. വെടി തുടങ്ങുമ്പോൾ അവ തലതാഴ്ത്തി
മൌനമായി നിൽക്കുംപോൽ. അറബികൾ ഒട്ടകത്തിന്റെ പാൽ
കുടിക്കയും മാംസം ഭക്ഷിക്കയും രോമംകൊണ്ടു ഒരുവിധം
കമ്പിളി നെയ്തുണ്ടാക്കുകയും ചെയ്യുന്നു. അവരുടെ നാട്ടിൽ
വിറകു ദുൎല്ലഭമാകയാൽ അതിന്റെ ചാണകം ഉണക്കി കത്തി
പ്പാൻ ഉപയോഗിക്കുന്നു. [ 68 ]
കൃശമായ | മണലാരണ്യം | താളം | മൌനമായി |
മരുഭൂമി | തപിക്കുന്നു | നീൎക്കുടൽ | ഉപയോഗിക്കുന്നു |
34. വനം (മരുഭൂമി, മണലാരണ്യം).
ഈ ലോകത്തിൽ ഉണങ്ങിയ നിലങ്ങളിൽ തന്നെ യാ
തൊരു വൃക്ഷങ്ങളും വളരാത്തതും വളരുവാൻ പാടില്ലാത്തതു
മായ ഭൂമികളുണ്ടു. അവ സമുദ്രംപോലെ ബഹു വിസ്തീൎണ്ണമായി
പരന്നു കിടക്കുന്നു എന്നു കഴിഞ്ഞ പാഠത്തിൽ കേട്ടുവല്ലൊ.
സമുദ്രത്തിൽ വെള്ളം ഏതു പ്രകാരമോ അപ്രകാരം ഈ സ്ഥ
ലങ്ങളിൽ മണൽ നിറഞ്ഞിരിക്കുന്നു. അതുകൊണ്ടത്രെ വൃക്ഷ [ 69 ] ങ്ങൾ അവിടെ വളരാത്തതു. മഴയും അവിടെ അധികമായി
ഉണ്ടാകാറില്ല. വഴിയാത്രക്കാൎക്കു സഞ്ചരിപ്പാൻ തക്ക ചെത്തു
വഴികളോ ഊടുവഴികളോ യാതൊന്നുമില്ല. കരോരമായ സൂ
ൎയ്യോഷ്ണത്തിൽനിന്നു സങ്കേതം പ്രാപിപ്പാൻ തക്ക യാതൊരു
തണലും ഇല്ല. ചില ഇടങ്ങളിൽ വഴിയാത്രക്കാൎക്കു വിശ്രമിക്ക
ത്തക്കവണ്ണം ഓരോ ഉറവും അതിന്നു ചുറ്റും ചെറുതായ
ഒരു ഫലപുഷ്ടിയുള്ള പ്രദേശവും കാണാം. സമുദ്രത്തിൽ
അവിടവിടെ ദീപുകൾ ഉള്ളപ്രകാരം ഇവ വനത്തിൽ നി
ല്ക്കുന്നു. ഇതു ഒന്നു കഴിഞ്ഞാൽ പിന്നെ വേറെ ഒന്നു കാണേ
ണമെങ്കിൽ അസംഖ്യം കാതം വഴിദൂരം പോകേണം. ഇപ്ര
കാരമുള്ള ഘോരവനങ്ങളിൽ സഞ്ചരിപ്പാൻ തക്കവണ്ണം ഒട്ടകം
എന്ന മൃഗത്തെ ദൈവം സൃഷ്ടിച്ചതു അവന്റെ വലിയ ദയ
തന്നെ.
ഈ വനങ്ങളിൽ ചിലപ്പോൾ ഭയങ്കരമായ ഒരുവിധം
കൊടുങ്കാറ്റടിക്കാറുണ്ടു. അപ്പോൾ മണൽ ആകാശത്തി
ലേക്കു മഹാഗോപുരങ്ങൾ പോലെ ഉയൎന്നു പാറി മറെറാരു
ദിക്കിൽ പോയി വീഴും. ഇങ്ങിനെയുള്ള കാറ്റടിക്കുമ്പോൾ
വഴിയാത്രക്കാർ ശ്വാസം മുട്ടി മരിച്ചു പോകാതിരിപ്പാൻ വേ
ണ്ടി നിലത്തു കവിണ്ണുകിടക്കും. പൂഴിയുടെ പാറലും കാറ്റി
ന്റെ കാഠിന്യവും അസാരം നിലച്ചാൽ മാത്രം എഴുന്നീറ്റു
വീണ്ടും നടക്കും. എങ്കിലും ചിലപ്പോൾ അവർ അങ്ങിനെ
കിടക്കുന്ന സ്ഥിതിയിൽ അവരുടെ മേൽ പൂഴി വളരെ ഉയര
ത്തിൽ മേല്ക്കുമേലായി വീണു അവർ അതിന്നുള്ളിൽ മരിച്ചു
പോകയും ചെയ്യാറുണ്ടു.
ഇങ്ങിനെയുള്ള വനങ്ങളിൽ കച്ചവടക്കാരും വഴിയാത്ര
ക്കാരും ഏകാകികളായി സഞ്ചരിക്കയില്ല. വലിയ കൂട്ടങ്ങളായി
മാത്രമേ പോകയുള്ളൂ. ഇതിന്നു രണ്ടു കാരണങ്ങളുണ്ടു. ഒന്നാ
മതു ദുൎഗ്ഘടമായ മാൎഗ്ഗങ്ങളിൽ അന്യോന്യം സഹായവും ഉപ [ 70 ] കാരവും ഉണ്ടാവാനത്രെ. രണ്ടാമതു അവിടങ്ങളിൽ ഒരുവക
നിഷ്ഠൂരന്മാരായ കവൎച്ചക്കാരുണ്ടു. അവർ വലിയ കൂട്ടമായി
വന്നു വഴിയാത്രക്കാരെ കൊള്ളയിടും. അങ്ങിനെയുള്ളവരോടു
എതിൎത്തുനിന്നു തങ്ങളുടെ ദേഹങ്ങളെയും പൊരുളുകളെയും
രക്ഷിക്കേണ്ടതിന്നാകുന്നു.
ചെത്തുവഴി | ഫലപുഷ്ടിയുള്ള | നിലച്ചാൽ | നിഷ്ഠൂരന്മാർ |
ഊടുവഴി | അസംഖ്യം | ഏകാകികൾ | കൊള്ളയിടുക |
കഠോരം | ഗോപുരം | ദുൎഗ്ഘടം | പൊരുളുകൾ |
35. ഇരിമ്പു.
ദിൿസഞ്ചാരികളിൽ കീൎത്തിമാനായ ഒരാൾ മിസ്രരാജാ
വായിരുന്ന മുഹമ്മദാലിയോടു ഒരിക്കൽ "നിങ്ങൾ ഇത്ര വലി
യൊരു രാജാവായതെങ്ങിനെ?" എന്നു ചോദിച്ചപ്പോൾ രാ
ജാവു വലങ്കൈകൊണ്ടു ഒരു വാളും ഇടങ്കൈകൊണ്ടു പൊൻ
നാണ്യങ്ങൾ നിടഞ്ഞ ഒരു സഞ്ചിയും തൊട്ടു: "ഇതാ, ഇരി
മ്പുകൊണ്ടു പൊന്നു സമ്പാദിച്ച ശേഷം പൊന്നുകൊണ്ടു
എനിക്കു ഇരിമ്പായുധപാണികളെ കിട്ടി. അങ്ങിനെ ഞാൻ
രാജാവായി" എന്നുത്തരം പറഞ്ഞു. മനുഷ്യൎക്കു ഇരിമ്പു പൊ
ന്നിനെക്കാൾ പ്രയോജനകരമായ ഒരു ലോഹം എന്നു ഈ ക
ഥയിൽനിന്നു കാണുന്നുവല്ലോ. ഇരിമ്പെന്ന ലോഹം ശരിയാ
യി പ്രയോഗിക്കാനറിയുന്നവന്നു ലോകത്തിൽ ശക്തിയും
പ്രബലതയും വൎദ്ധിക്കും എന്നും കാണുന്നു. ഇപ്പോൾ ലോക
ത്തിലെങ്ങും ശ്രുതിപ്പെട്ടവരും നമ്മുടെ രാജ്യം കീഴടക്കി ഭരി
ച്ചു വരുന്നവരുമായ ഇംഗ്ലീഷുകാൎക്കു ധനം, ശക്തി, അധികാരം
മുതലായവയൊക്കെയും അവരുടെ ചെറുദ്വീപിൽ നിറഞ്ഞു
കിടക്കുന്ന ഇരിമ്പിനാൽ ഉണ്ടായ്വന്നു. [ 71 ] ഒരു മഹാവിദ്വാന്റെ ഗണിതപ്രകാരം ഭൂമിയുടെ അമ്പ
തിലൊരംശം ഇരിമ്പാകുന്നു. മിക്കരാജ്യങ്ങളിലും ഇരിമ്പുണ്ടു.
നമ്മുടെ ഇന്ത്യാരാജ്യത്തിൽനിന്നു നേരെ വളരെ വടക്കോട്ടു
പോയാൽ സൈബീൎയ്യ എന്നൊരു നാട്ടിലെത്തും. അവിടെ
യുള്ളൊരു വന്മല ഏകദേശം ഇരിമ്പു തന്നെയാകുന്നു എന്നു
പറയാം.
ഈ ലോഹം ഭൂമിയിൽനിന്നു കുഴിച്ചെടുക്കുന്നു. എടുക്കു
മ്പോൾ മണ്ണോടു കലൎന്നിരിക്കും. അപ്പോൾ അതിന്നു അയിർ [ 72 ] എന്നു പേർ. ഈ അയിർ കഷണങ്ങളാക്കി നുറുക്കി കരി
പ്പൊടി ചേൎത്തു ഇതിന്നായുണ്ടാക്കുന്ന ഒരു പ്രത്യേകതരം ചൂള
യിൽ ഇടുന്നു. പിന്നെ ചില യന്ത്രങ്ങളാൽ തടിച്ച കുഴൽമാൎഗ്ഗ
മായി കാറ്റൂതി തീ എരിച്ചു കൊണ്ടിരിക്കുമ്പോൾ അയിർ
ഉരുകി വെള്ളംപോലെ ആകും. കല്ലും മണ്ണും മറ്റും ഈ വെ
ള്ളത്തിന്മീതെ കിട്ടമായി പൊന്തുമ്പോൾ ഒരു മാന്തികൊണ്ടു
അതു കോരി നീക്കിക്കളയും.
പച്ച ഇരിമ്പു എന്നു ആളുകൾ സധാരണയായി പറ
ഞ്ഞു വരുന്ന ലോഹം പതമുള്ളതാകയാൽ മൂൎച്ചയുള്ള ആയു
ധങ്ങൾ ഉണ്ടാക്കുവാൻ അതു കൊള്ളുകയില്ല. ആ ഇരിമ്പു
വീണ്ടും ഉരുക്കി അതിൽ ചേൎന്ന കരി കുറെ നീക്കിക്കളഞ്ഞാൽ
അതിന്നു ഉറപ്പുവെക്കും. അതിന്നു ഉരുക്കു എന്നു പേർ. ചുട്ടു
പഴുപ്പിച്ച ഉരുക്കു ഉടനെ വെള്ളത്തിൽ മുക്കിയാൽ എത്രയും
ഉറപ്പും കടുപ്പവും ഉള്ളതായി തീരും. അതിനെ കൊണ്ടു
അരം തമരു സൂചി മുതലായവ തീൎക്കുന്നു.
ദിൿസഞ്ചാരി | പ്രബലത | കിട്ടം | അരം |
ആയുധപാണി | ഗണിതം | മാന്തി | തമരു |
36. പ്രത്യുൽപന്നമതി (താത്കാലികബുദ്ധി).
നാം കല്പിച്ചുകൂട്ടി ഒരാപത്തിൽ ചെന്നു ചാടുന്നതു മൂഢ
ത്വമാകുന്നു. എങ്കിലും വല്ലൊരാപത്തും സംഭവിച്ചു പോയാൽ
ധൈൎയ്യത്തോടും ശാന്തമായും അതിൽനിന്നുദ്ധാരണം പ്രാപി
പ്പാൻ നാം ശ്രമിക്കേണ്ടതാകുന്നു. എത്ര തന്നെ സൂക്ഷി
ച്ചാലും ചിലപ്പോൾ നാം വിചാരിയാത്തതായ വല്ല കഷ്ടം
നമുക്കു പെട്ടെന്നു വന്നു ഭവിച്ചേക്കാം. അങ്ങിനെയുള്ള അവ
സരങ്ങളിൽ നാം ബുദ്ധിയോടും വിവേകത്തോടും കൂടെ നമ്മു
ടെ രക്ഷക്കുള്ള മാൎഗ്ഗം നോക്കിയാൽ നമുക്കു അത്യാപത്തു [ 73 ] പിണയുകയില്ല. പെട്ടെന്നു പിടിപെടുന്ന ആപത്തിന്നു ഉട
നെ ഒരു നിവാരണമാൎഗ്ഗം കാണുന്ന ബുദ്ധിക്കു പ്രത്യുല്പന്ന
മതി എന്നു പേർ പറയുന്നു. ഇതിന്നു ചില ദൃഷ്ടാന്തങ്ങൾ
പറയാം.
ഒരു കുട്ടിയുടെ വസ്ത്രത്തിന്നു യദൃശ്ചയാ തീ പിടിച്ചെന്നു
വിചാരിക്ക. ആ കുട്ടി ഉടനെ ഭയപ്പെട്ടു ഓടുവാൻ തുടങ്ങി
യെന്നുവരികിൽ തീ പാളിക്കത്തുകേ ഉള്ളു. അങ്ങിനെ തന്നെ
നിന്നുകളഞ്ഞാലും തീ മേലോട്ടു കത്തിക്കയറും. എങ്കിലും
തീ പറ്റിയ ഉടനെ നിലത്തു കിടന്നു ഉരുണ്ടുരുണ്ടുകൊണ്ടി
രുന്നാൽ തീ കെട്ടുപോകും. സംഭവിക്കാവുന്ന ഹാനി നിസ്സാ
രമായിരിക്കയും ചെയ്യും.
വെള്ളത്തിൽ വീണുപോയാൽ കൈകാലുകൾ ഇട്ടടിച്ചെ
ങ്കിൽ ക്ഷണം മുങ്ങിപ്പോകും. ശ്വാസം മുട്ടിച്ചു അനങ്ങാതി
രുന്നാൽ ശരീരം പൊന്തിവരും. വായി വെള്ളത്തിന്മീതെ
ആയ ഉടനെ ശ്വാസം കഴിക്കയും ഒന്നു രണ്ടു നിലവിളിക്കയും
ചെയ്യാം. ഇങ്ങിനെ രണ്ടു മൂന്നു പ്രാവശ്യം ചെയ്താൽ രക്ഷി
പ്പാൻ തക്ക ആളുകൾ സമീപത്തുണ്ടെങ്കിൽ രക്ഷപ്രാപിക്കാം.
ഒരു വീട്ടിലെക്കു ചെല്ലുമ്പോൾ അവിടെനിന്നു ഒരു നായി
കടിപ്പാൻ തക്കവണ്ണം വരുമ്പോൾ പിന്തിരിഞ്ഞു ഓടിയാൽ
നായി നിശ്ചയമായി പിന്നാലെ മണ്ടി എത്തി കടിക്കും.
അതിനെ മുഖത്തു തന്നെ തുറിച്ചു നോക്കിക്കൊണ്ടു എതിൎത്തു
നിന്നാൽ അതു കുരച്ചുംകൊണ്ടു ദൂരെ നില്ക്കേ ഉള്ളു. നായെ
അടിപ്പാനായി കയ്യിലുള്ള വടി പൊന്തിച്ചാൽ അതു ചാടി
കടിക്കും. എങ്കിലും ആ വടി തന്നെ താഴ്ത്തി അതിന്റെ
കാലിന്നു അടിപ്പാൻ ഓങ്ങിക്കൊണ്ടു കുനിഞ്ഞു നിന്നാൽ
മിക്ക നായ്ക്കളും ഭയപ്പെട്ടു പോകും. തിരിഞ്ഞു മണ്ടിക്കള
വാനും മതി. കാരണം നായ്ക്കൾ്ക്കു കാലിന്നു അടി കിട്ടി
യാൽ സഹിച്ചുകൂടാത്ത വേദനയുണ്ടാകും. [ 74 ] ഇങ്ങിനെ പല അപായങ്ങളിലും തൽക്കാലം ഓരോ
നിവാരണമാൎഗ്ഗം കാണ്മാൻ പ്രാപ്തിയുള്ളവരായിരിക്കേണം.
എന്നാൽ ഹാനി കൂടാതെ അവറ്റിൽനിന്നു ഒഴിഞ്ഞുപോകാം.
അപായങ്ങൾ വന്നാൽ ഉപായങ്ങൾ വേണം.
കല്പിച്ചുകൂട്ടി | ഉടനെ | യദൃശ്ചയാ | തുറിച്ചുനോക്ക |
അവസരങ്ങൾ | നിവാരണം | മണ്ടി | എതിൎത്തുനില്ക്ക |
37. പ്രത്യുൽപന്നമതി (തുടൎച്ച).
കഥ.
1. ചില വൎഷങ്ങൾക്കു മുമ്പെ മദിരാശിയിൽ ഒരു കാഴ്ച
ച്ചന്തയുണ്ടായിരുന്നു. അതിന്നായി നടുവിൽ വിശാലമായ
ഒരു വൃത്താകാരമുറ്റവുമായി ചുറ്റും പന്തലുകൾ കെട്ടിയി
രുന്നു. ഈ മുറ്റത്തിൽ ഏകദേശം ആയിരം ആളുകൾക്കു സുഖ
മായി നില്പാനും നടപ്പാനും സ്ഥലമുണ്ടായിരുന്നു. എങ്കിലും
ഗതാഗതത്തിന്നായി പന്തലുകളുടെ ഇടയിൽക്കൂടി ഒരു ഒറ്റ
കണ്ടിവാതിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു ദിവസം [ 75 ] സന്ധ്യെക്കു ഓലപ്പന്തലുകളിൽ ഒന്നിനു പെട്ടെന്നു തീ പിടിച്ചു.
ക്ഷണനേരംകൊണ്ടു അതു നാലു പുറവും വ്യാപിപ്പാൻ തുട
ങ്ങി. നടുമുറ്റത്തു നാട്ടുകാരും വിലാത്തിക്കാരുമായി അഞ്ഞൂ
റ്റിൽ പരം ജനങ്ങളുണ്ടായിരുന്നു. തീ കണ്ട ഉടനെ നാട്ടു
കാർ പരിഭ്രമിച്ചു കൂട്ടമായി തിക്കിത്തിരക്കി ആ ഇടുങ്ങിയ കണ്ടി
വാതില്ക്കലേക്കു ഓടി മേല്ക്കുമേൽ വീണും ചവിട്ടിയും ശ്വാസം
മുട്ടിയും ഇരുന്നൂറോളം ജനങ്ങൾ മരിച്ചു പോയി. അതിൽ
കാലോഹരി മാത്രം തീയിൽ വെന്തു മരിച്ചു എന്നു പറയാം.
അതേ സമയം തന്നെ അതിന്നകത്തുണ്ടായിരുന്ന വിലാത്തി
ക്കാർ പരിഭ്രമവും ധൃതിയും കൂടാതെ ഒത്ത നടുവിൽ ഒരിടത്തു
ശാന്തമായി നിന്നതിനാൽ അവരെല്ലാവരും രക്ഷപ്പെട്ടു.
കുഴലുകളുണ്ടു. അവയിൽക്കൂടെ രക്തം ഒഴുകി ശരീരമെങ്ങും
വ്യാപിക്കുന്നു. ഈ കുഴലുകൾക്കു രക്തനാഡി എന്നു പേർ.
ഇതിൽ വലിയവയിൽ ഒന്നെങ്ങാൻ ഒരു കത്തികൊണ്ടോ
മറ്റോ മുറിഞ്ഞുപോയാൽ രക്തം വളരെ ദൂരത്തിൽ തെറിച്ചു
അസ്ത്രം എയ്യുന്ന വിധത്തിൽ വീഴും. ഒരിക്കൽ ഒരു കൃഷിക്കാ
രൻ നെല്ലു കൊയ്തുകൊണ്ടിരിക്കുമ്പോൾ അരിവാൾ തട്ടി ഇട
ങ്കൈയുടെ ഒരു രക്തനാഡി മുറിഞ്ഞു പോയി. രക്തം അതി
ഭയങ്കരമായി ഒഴുകിത്തുടങ്ങി. സമീപസ്ഥരായ സ്ത്രീപുരുഷ
ന്മാർ ചിലർ അങ്ങും ഇങ്ങും ഓടുകയും മറ്റുള്ളവർ സ്തംഭിച്ചു
നില്ക്കയും ചെയ്ത തല്ലാതെ ഇതിന്നു എന്തു പ്രതിശാന്തി ചെ
യ്യേണം എന്നു ആൎക്കും തോന്നിയില്ല. എങ്കിലും തല്ക്കാല
ബുദ്ധി ധാരാളം ഉണ്ടായിരുന്ന ഒരു പെണ്കുട്ടി ഓടിവന്നു ഒരു
ചരടെടുത്തു ആ മുറിക്കു മീതെ മുറുകെ വരിഞ്ഞു കെട്ടിയ
പ്പോൾ ചോര നിന്നു പോയി. ആ പെണ്കുട്ടി ആ പ്രവൃത്തി
ചെയ്തിരുന്നില്ലെങ്കിൽ വൈദ്യൻ എത്തുന്നതിന്നു മുമ്പെ അ
വൻ മരിച്ചു പോകുമായിരുന്നു. [ 76 ]
കാഴ്ചച്ചന്ത | ഗതാഗതം | ഇടുങ്ങിയ | ധൃതി | സ്തംഭിച്ചു |
സുമാറു | കണ്ടിവാതിൽ | പരിഭ്രമം | അസ്ത്രം | പ്രതിശാന്തി |
38. കാപ്പിയും ചായയിലയും.
നിങ്ങൾ കാപ്പിയും ചായയും കുടിക്കാറുണ്ടായിരിക്കാം.
അതുകൊണ്ടു അവറ്റെ പറ്റി വല്ലതും അറിഞ്ഞിരിക്കുന്നതു
നല്ലതാകുന്നു. കാപ്പിക്കൃഷി മലയാളത്തിൽ പ്രധാനമായി
വയനാട്ടിൽ നടക്കുന്നു. എങ്കിലും സാമാന്യ മിക്ക ദിക്കുക
ളിലും അതു കുറേശ്ശയായി കൃഷിചെയ്തുവരാറുണ്ടു. ഇതിന്റെ
സ്വന്തരാജ്യം അഫ്രിക്കാഭൂഖണ്ഡമാകുന്നു. അവിടെനിന്നു [ 77 ] അറബിയിലും ക്രമേണ ഇങ്ങോട്ടും അതു പരന്നുവന്നു. കാപ്പി
ച്ചെടി മുപ്പതടി ഉയരത്തോളം വളരുമെങ്കിലും അധികമായി
ഫലം തരേണമെങ്കിൽ അതു ആഞ്ഞു ചെറുതാക്കി ഏഴെട്ടടി
യിലധികം ഉയരുവാൻ സമ്മതിക്കാതിരിക്കേണം. അപ്പോൾ
അതു പടൎന്നു വളൎന്നു കൊമ്പുകളിൽ കനക്കേ കായി പിടിക്കും.
ഇതിന്നു മറ്റു വൃക്ഷങ്ങൾക്കെന്ന പോലെ മുരട്ടുവളം ഇട്ടുകൂടാ.
നിരനിരയായും അണിഅണിയായും ഉള്ള ചെടികളുടെ ഇട
യിൽ കുഴി കുഴിച്ചു ചാണകം, അസ്ഥിപ്പൊടി മുതലായവ
ഇട്ടാൽ അവയുടെ വേർ ഇതിന്റെ സത്തു വലിച്ചെടുത്തു
കൊള്ളും. പഴുത്ത ശേഷം എടുക്കുന്ന കാപ്പിയത്രെ അത്യു
ത്തമം. എങ്കിലും സാധാരണയായി മൂപ്പെത്തിയാൽ അതു
പറിച്ചുണക്കി മേൽത്തൊലി കളഞ്ഞു അതിന്റെ പരിപ്പെ
ടുത്തു ഉപയോഗത്തിന്നു ശരിയാക്കുന്നു. അറബിയിൽ മൊക്കാ
എന്ന ദേശത്തിൽ വിളയുന്ന കാപ്പി വളരെ കാലത്തോളം
ഒന്നാന്തരമായി വിലമതിച്ചു വന്നിരുന്നു. എങ്കിലും ഇപ്പോൾ
മറ്റു ചില ദിക്കുകളിലും അതിന്നു തുല്യമായതുണ്ടാകുന്നു.
ചായയിലച്ചെടിയുടെ സ്വന്തരാജ്യം ചീനയാകുന്നു. ഇ
പ്പോൾ ഇന്ത്യാരാജ്യത്തിന്റെ വടക്കൻദിക്കുകളിലും നീലഗിരി
യിലും ധാരാളം കൃഷിചെയ്തു വരുന്നു. ഈ ചെടിയും തനി
യെ വളൎന്നാൽ മുപ്പതടിയോളം ഉയരം വെക്കും. എങ്കിലും നാ
ലടിയിൽ അധികംവളരുവാൻ സമ്മതിക്കാറില്ല. ചെടിക്കു
മൂന്നുവൎഷം പ്രായമായാൽ ഇല നുള്ളുവാൻ തുടങ്ങാം. ഇള
ഞ്ചെടികളുടെ ഇലകൾ അതിവിശേഷം. എന്നു തന്നെയല്ല
അവ ക്ഷണം തെഴുക്കുന്നതിനാൽ ആണ്ടിൽ മൂന്നു തവണ
ഇല നുള്ളിയെടുക്കാം. അങ്ങിനെ എടുക്കുന്ന ഇല വെയില
ത്തിട്ടോ ഇരിമ്പു ചട്ടിയിൽ ചൂടാക്കിയോ ഉണക്കും. അതി
ന്റെ ശേഷം അതു തണലത്തു ആറ്റി ചുരുട്ടി ഒരിക്കൽ കൂടെ
അസാരനേരം ചൂടുചട്ടിയിൽ വറുത്തു സൂക്ഷിക്കും. അതിൽ [ 78 ] പിന്നെ അതിന്നു കാറ്റു തട്ടുന്നതു നന്നല്ല. കാരണം അതി
ന്റെ വിശേഷവാസനയും വീൎയ്യവും പോയ്പോകും.
കാപ്പിയും ചായയും ശരീരത്തിന്നു ഉണൎച്ച കൊടുക്കും. തല
നോവിന്നും ചിലവിധം പനിക്കും അവ നല്ല ഔഷധമാകുന്നു.
സാമാന്യം | ആഞ്ഞു | സത്തു | തവണ | വീൎയ്യം |
ഭൂഖണ്ഡം | കനക്കേ | ഇളഞ്ചെടി | ആറ്റി | അണി |
39. അല്പ കാൎയ്യങ്ങൾ.
മനുഷ്യർ വകവെക്കാതെ നിസ്സാരമെന്നു വിചാരിക്കുന്ന
പലകാൎയ്യങ്ങളുണ്ടു. എങ്കിലും സൂക്ഷിച്ചു നോക്കിയാൽ മാത്രമേ
അവറ്റിന്റെ സാക്ഷാൽ പ്രാധാന്യത അറിവാൻ പാടുള്ളൂ.
ഒരുനിമിഷം എന്നതു ചില കുട്ടികൾ അല്പകാൎയ്യമായി
വിചാരിക്കുന്നു. നാളെ പഠിപ്പാനുള്ള പാഠങ്ങൾ ഇന്നു പഠി [ 79 ] ക്കയില്ല. അല്പം കളിക്കട്ടെ. കാൽമണിക്കൂർ കളിച്ചിട്ടു പിന്നെ
പഠിക്കാം എന്നു കരുതും. കളിപ്പാൻ തുടങ്ങിയാൽ കാൽമണി
ക്കൂർ ഒരു മണിക്കൂർ ആകും. ദിവസേന കാൽമണിക്കൂർ ഒരു
കുട്ടി നഷ്ടമാക്കിയാൽ തന്നെ ഒരു സംവത്സരത്തിൽ തൊണ്ണൂ
റ്റിൽ ചില്വാനം മണിക്കൂറാകുമല്ലൊ. ഈ നഷ്ടമായ മണി
ക്കൂറുകൾ ആയുഷ്കാലത്തിൽ പിന്നൊരിക്കൽ കിട്ടുമോ?
ഒരു പൈ (കാശു) എന്നതു ചില കുട്ടികൾ നിസ്സാരമായി
വിചാരിക്കുന്നു. എങ്കിലും ഒരുറുപ്പികയിൽനിന്നു ഒരു പൈ
കുറഞ്ഞു പോയാൽ അതു പിന്നെ ഒരു മുഴുവൻ ഉറുപ്പികയല്ല
എന്നോൎത്താൽ ഒരു പൈയുടെ വില അറിയാമല്ലൊ. അനേ
കം തുള്ളിവെള്ളം കൂടി ഒരു സമുദ്രമാകുന്നതുപോലെ അനേ
കം പൈ കൂടി ഒരു ധനവാന്റെ സമ്പത്തായിത്തീരുന്നു.
നിണക്കു നിന്റെ അച്ഛൻ ആഴ്ചതോറും ഒരു പൈ തരു
ന്നെന്നു വിചാരിക്ക. നീ അതു നിസ്സാരമായി വിചാരിക്കുന്നെ
ങ്കിൽ അതു ഒരു സ്ഥലത്തു സൂക്ഷിച്ചു വെച്ചു നോക്കുക. ഒരു
കൊല്ലത്തിൽ അതു ൫൨ പൈയായിത്തീരും. ൫൨ പൈക്കു
നൂറ്റിൽ ചില്വാനം പായി കടലാസ്സു കിട്ടും. അല്ലെങ്കിൽ
അതുകൊണ്ടു രണ്ടു മൂന്നു നല്ല പുസ്തകങ്ങൾ വാങ്ങാം. പക്ഷേ
രണ്ടിടങ്ങഴി അരി വാങ്ങി പത്തു പതിനാറു ഭിക്ഷക്കാൎക്കു ഓരോ
നേരത്തെ ഭക്ഷണത്തിന്നു തക്കവണ്ണം കൊടുക്കാം. അതു ദൈ
വാനുഗ്രഹത്തിന്നുള്ള ഒരു വഴിയായിരിക്കും.
കുതിരയുടെ കുളമ്പിന്നു ലാടം തറക്കും എന്നു മുമ്പെ ഒരു
പാഠത്തിൽ വായിച്ചിരിക്കുന്നുവല്ലോ. ഒരിക്കൽ ഒരു സൈന്യാ
ധിപന്റെ കുതിരയുടെ ലാടത്തിന്നു തറച്ചിരുന്ന ഒരു ആണി
പോൎക്കളത്തിൽവെച്ചു പോയ്പോയി. ഒരു ആണിയല്ലേ?
അതു സാരമാക്കുവാനില്ല എന്നു ആ പടനായകൻ വിചാ
രിച്ചു. യുദ്ധത്തിന്നു പോയപ്പോൾ ആണി ഇല്ലായ്കനിമിത്തം
ലാടം വീണുപോയി. ലാടം പോയതിനാൽ കുതിരയുടെ കാൽ [ 80 ] മുറിഞ്ഞു. അതു നിമിത്തം സൈന്യാധിപൻ കുതിരയോടു
കൂടെ നിലത്തു വീണു മരിച്ചു പോയി. മൂപ്പൻ ചത്താൽ പട
യില്ലല്ലൊ". തങ്ങളുടെ നായകൻ മരിച്ചതിനാൽ സൈന്യം
ഓടിപ്പോയി. അതു നിമിത്തം ശത്രുക്കൾ ജയം പ്രാപിച്ചു
രാജ്യം ശത്രുവശമായി ചമഞ്ഞു. ഇതിന്റെ മൂലഹേതു എ
ന്തെന്നു ഓൎത്തുനോക്കിയാൽ സാരമില്ലാതൊരു ആണി തന്നെ.
അതുകൊണ്ടു നിസ്സാരകാൎയ്യം എന്നു നാം പലപ്പോഴും
വിചാരിക്കുന്നവയുടെ സാക്ഷാൽ വില നാം ആലോചിച്ചു
നോക്കി പ്രവൃത്തിക്കേണ്ടതാകുന്നു.
പ്രാധാന്യത | നിമിഷം | ഭിക്ഷക്കാർ | നായകൻ | മൂലഹേതു |
വകവെക്ക | ആയുസ്സു | സൈന്യാധിപൻ | ശത്രുവശം | നിസ്സാരകാൎയ്യം |
40. അല്പ കാൎയ്യങ്ങൾ (തുടൎച്ച).
സാരമില്ലെന്നു നിങ്ങൾ മനസ്സിൽ നിനക്കുന്ന
കാരിയമേറേ സാരമുള്ളതാം ശിശുക്കളേ ॥
വെള്ളമിന്നൊരുതുള്ളികാണുമ്പോൾ നമുക്കൊട്ടും
ഉള്ളിലില്ലതു നമുക്കുപകാരമാമെന്നു ॥
തുള്ളിയാമവയൊരു നൂറോളം കൂടി ദാഹ
മുള്ളൊരാൾ കണ്ടീടുകിലെത്രതാൻ സന്തോഷിക്കും ॥
ഇങ്ങിനെ തുള്ളിയായതേറീട്ടല്ലയോ പിന്നെ
ഗംഗയാം നദിയായതോൎക്കുവിൻ ബാലന്മാരേ ॥
കാശുകൾ കുറേ കൂട്ടിമാറിയാൽ വെള്ളിക്കാശാം
കൂശലില്ലതു മാറി പൊൻ കാശും വാങ്ങാമല്ലൊ ॥
ഇങ്ങിനെ നിങ്ങൾക്കുള്ള സമയം ചെറുതെന്നു
നിങ്ങളോ നിനക്കേണ്ട മണിക്കൂറാകുമതു ॥
മണിക്കൂർ കുറെ ചേൎന്നാൽ ദിവസമാകുമതു
കണക്കായ്ക്കുറേ ചെന്നാൽ മാസകൊല്ലങ്ങളുണ്ടാം ॥ [ 81 ] കൊല്ലമിങ്ങിനെയൊരുനൂറായിത്തീരും മുമ്പെ
നല്ല നമ്മുടെ ദേഹം മണ്ണാകുമറിഞ്ഞാലും॥
ഗംഗാ | കൂശൽ | ചെന്നാൽ |
കാരിയം | മാറി | ദേഹം |
41. അത്യാഗ്രഹം (ദുൎമ്മോഹം).
"തങ്ങൾക്കുള്ളതിൽ തൃപ്തിയുള്ളവരെക്കാൾ ധനികന്മാരാ
യവർ ഈ ഭൂമിയിൽ ആരുമില്ല" എന്നു ഒരു വിദ്വാൻ പറ
ഞ്ഞിരിക്കുന്നു. "അലംഭാവത്തോടു കൂടിയ ദൈവഭക്തി തന്നെ
ഏറ്റവും വലിയ ലാഭം" എന്നു ഒരു വിശുദ്ധപുരുഷനും പറ
ഞ്ഞിരിക്കുന്നു. മനുഷ്യൻ തന്റെ ജ്ഞാനവും ബുദ്ധിയും വ
ൎദ്ധിപ്പിപ്പാനും തന്റെ നടപ്പും സ്വഭാവവും അധികമധികം
വിശിഷ്ടമാക്കുവാനും ജീവകാലം മുഴുവൻ യത്നിക്കേണ്ടതാ
കുന്നു. ഈ സൽഗുണങ്ങൾ പോരാ എന്നു വിചാരിക്കുന്നതു
ദുൎമ്മോഹമല്ല. ഇപ്രകാരം തന്നെ പരാധീനംകൂടാതെ അ
ഹോവൃത്തി കഴിപ്പാനായി, ധനം ആൎജ്ജിപ്പാൻ ആഗ്രഹിക്കു
ന്നതും ദോഷമല്ല. ഒരുത്തൻ തനിക്കും തന്റെ സന്താന
ങ്ങൾക്കും വേണ്ടി ധനം കരുതിവെക്കേണ്ടതു ആവശ്യം തന്നേ.
എങ്കിലും കിട്ടിയതൊന്നിലും തൃപ്തിപ്പെടാതെ ഒരു ലക്ഷപ്രഭു
വോ കോടീശ്വരനോ ആയിത്തീൎന്ന ശേഷംപോലും പിന്നെ
യും ധനത്തിന്നായി ആൎത്തി ഉണ്ടാകുന്നതു എത്രയും അയോ
ഗ്യമായ സ്വഭാവമാകുന്നു. അങ്ങിനത്തെ ആളുകൾ ഈ
ലോകത്തിൽ അനേകം പേർ ഉണ്ടു.
ലണ്ടൻപട്ടണത്തിൽ പണ്ടൊരു കാലം ജീവിച്ചിരുന്ന
ജോൺ അയർ എന്നവന്നു മൂന്നു ലക്ഷം ഉറുപ്പികയുടെ
ആസ്തി ഉണ്ടായിരുന്നെങ്കിലും അത്യാഗ്രഹിയായ അവൻ
കുറെ കടലാസ്സു കക്കുമ്പോൾ ആളുകൾ അവനെ കണ്ടു [ 82 ] പിടിച്ചു ആ മഹാ ഹീനപ്രവൃത്തിക്കായി അവൻ തടവു
ശിക്ഷ അനുഭവിക്കേണ്ടിവന്നു.
ചില ധനവാന്മാർ തങ്ങൾക്കുള്ള മുതൽ എല്ലാം വെച്ചു
ദരിദ്രരായവരെ ദ്രോഹിച്ചു അവരുടെ അല്പ സമ്പത്തു കൈക്ക [ 83 ] ലാക്കുവാൻ യത്നിക്കാറുണ്ടു. ഒരിക്കൽ ഒരു രാജാവു തന്റെ
പ്രജകളിൽ ഒരുത്തന്റെ മുന്തിരിങ്ങാത്തോട്ടം കണ്ടു മോഹി
ച്ചു അതിന്നായി അവനോടു ചോദിച്ചു. അവന്നു ആ തോട്ടം
തന്റെ പൂൎവ്വികന്മാരിൽനിന്നു കിട്ടിയ വസ്തുവായിരുന്നതിനാൽ
രാജാവിന്നു കൊടുത്തില്ല. അതു ഹേതുവായി രാജാവു അവ
ന്റെ മേൽ ഒരു കള്ളക്കുറ്റം ചുമത്തി അവനെ വിസ്തരിപ്പി
ച്ചു കള്ളസ്സാക്ഷികൾ മുഖാന്തരം കുറ്റം തെളിയിച്ചു ആ സാ
ധുവിനെ കൊല്ലിച്ചു. അങ്ങിനെ ആ തോട്ടം ദുരാഗ്രഹിയായ
രാജാവു കൈവശമാക്കി. എങ്കിലും എറക്കാലം രാജാവിന്നു
അതു അനുഭവിപ്പാൻ കഴിഞ്ഞില്ല. കാരണം രാജാവു ഒരു
യുദ്ധത്തിന്നു പോകേണ്ടിവന്നു. അതിൽ ഒരു അസ്ത്രംകൊണ്ടു
മരിച്ചുപോയി.
ധനവാന്മാർ മാത്രമല്ല ദരിദ്രരും കൂടെ പണമുണ്ടാക്കു
വാൻ വേണ്ടി അന്യായമായ മാൎഗ്ഗങ്ങൾ യാതൊന്നും പ്രയോ
ഗിക്കരുതു.
അലംഭാവം | ദുൎമ്മോഹം | സന്താനങ്ങൾ | കോടീശ്വരൻ | ആസ്തി |
യത്നിക്ക | പരാധീനം | ലക്ഷപ്രഭു | ആൎത്തി | ദുരാഗ്രഹി |
42. ദുൎമ്മോഹം (തുടൎച്ച).
കഴിഞ്ഞ പാഠത്തിൽ പറഞ്ഞ ജോൺ അയർ എന്നവ
ന്റെ അത്യാഗ്രഹത്തെ കുറിച്ചു മറ്റൊരു കഥയുണ്ടു.
അവന്നു ഏറ്റവും അടുത്ത ബന്ധുവായി ധനവാനായ
ഒരു സായ്പുണ്ടായിരുന്നു. ആ സായ്പിന്നു പ്രാണസ്നേഹിതനായി
ഒരു പാതിരിയുമുണ്ടായിരുന്നു. ജോൺഅയർ വലിയ ആസ്തി
ക്കാരനും ഈ പാതിരി സാധുവുമായിരുന്നതിനാൽ ആ സായ്പു
തന്റെ മുതലെല്ലാം തന്റെ മരണശേഷം ഈ പാതിരിക്കു
കൊടുക്കേണ്ടതാകുന്നു എന്നു ഒരു മരണപത്രിക എഴുതി ആ [ 84 ] പത്രിക പാതിരിക്കു കൊടുത്തു. എങ്കിലും മരിക്കുന്നതിന്നു
ചില ദിവസങ്ങൾക്കു മുമ്പെ താൻ മനസ്സുമാറ്റി തന്റെ
വസ്തുവിൽ അയ്യായിരം ഉറുപ്പിക സ്നേഹിതന്നും ശിഷ്ടം മുഴു
വനും അയറിന്നും ചെല്ലേണം എന്നു എഴുതി അതു അയറി
ന്റെ കൈക്കൽ കൊടുത്തു. ഇവരിരുവൎക്കും താന്താങ്ങളുടെ
കൈവശം കിട്ടിയ പത്രികയെ കുറിച്ചു മാത്രമേ അറിവുണ്ടായി
രുന്നുള്ളൂ.
ആ സായ്പു മരിച്ച ഉടനെ വേറെ അടുത്ത അവകാശിക
ളാരുമില്ലാത്തതിനാൽ ജോൺ അയർ വസ്തുമുഴുവനെ കൈ
ക്കലാക്കി. പാതിരിക്കു അയ്യായിരം ഉറുപ്പിക കൊടുക്കാതെ കഴി
ക്കേണം എന്നു കരുതി മരണപത്രിക തീയിൽ ഇട്ടു ചുട്ടു
കളഞ്ഞു. കുറെ ദിവസം കഴിഞ്ഞശേഷം ആ പാതിരി അയ
റിന്റെ അടുക്കൽ ചെന്നു "എന്റെ സ്നേഹിതൻ മരിക്കു
മ്പോൾ വല്ല മരണപത്രികയും എഴുതിത്തന്നിരുന്നുവോ?"
എന്നു ചോദിച്ചതിന്നു "ഒന്നും എഴുതീട്ടില്ല. ഞാൻ ഏക അവ
കാശി ആകയാൽ ഒരു പത്രികകൊണ്ടു ആവശ്യമില്ലല്ലൊ"
എന്നു അയർ ഉത്തരം പറഞ്ഞു. അപ്പോൾ പാതിരി സന്തോ
ഷിച്ചു തന്റെ കീശയിൽനിന്നു ഒരു കടലാസ്സ് വലിച്ചെടുത്തു
അവന്നു കാണിച്ചു: "ഇതാ നിന്റെ ബന്ധു മരിക്കുന്നതിനു
കുറെ കാലം മുമ്പെ ഇതു എനിക്കു എഴുതിത്തന്നതാകുന്നു.
ഇതിന്റെ ശേഷം യാതൊന്നും എഴുതീട്ടില്ലെങ്കിൽ ഇതു ദുൎബ്ബ
ലപ്പെട്ടിട്ടില്ല നിശ്ചയം" എന്നു പറഞ്ഞു. അയർ ഇതു കേട്ട
ഉടനെ ഇടിവെട്ടിയ മരംപോലെ ആയിപ്പോയി. അയ്യായിരം
ഉറുപ്പികകൊടുപ്പാനുള്ള മടിനിമിത്തം ഒടുവിലത്തെ പത്രിക
ദഹിപ്പിച്ചു കളഞ്ഞതുകൊണ്ടു ഈ പഴയ പത്രിക ദുൎബ്ബലപ്പെ
ടുത്തുവാൻ അവന്നു യാതൊരു നിൎവ്വാഹവുമില്ലാതെ പോയി.
"ചെട്ടിക്കു കള്ളപ്പണം കിട്ടിയപോലെ" തനിക്കു പിണഞ്ഞ
വിഢ്ഢിത്വത്തെ കൊണ്ടു ഒരക്ഷരം പോലും മിണ്ടാതെ മുതൽ [ 85 ] മുഴുവനും അതികുണ്ഠിതത്തോടും മഹാലജ്ജയോടും കൂടെ ആ
പാതിരിക്കു ഏല്പിച്ചു കൊടുക്കേണ്ടിവന്നു.
"അതിമോഹം ചക്രം ചവിട്ടും. അത്യാൎത്തിക്കനൎത്ഥം.
ആശക്കളവില്ല."
പ്രാണസ്നേഹിതൻ | ശിഷ്ടം | ബന്ധു | ദുൎബ്ബലം |
മരണപത്രിക | ഏകാവകാശി | ദഹിപ്പിച്ചു | നിൎവ്വാഹം |
കുണ്ഠിതം | ഒടുവിലത്തെ |
43. ജലചരങ്ങൾ.
തിമിംഗലം.
ഭൂമിയിൽ ഉള്ള പ്രകാരം തന്നെ സമുദ്രങ്ങളിലും പുഴക
ളിലും പലവിധജന്തുക്കളുണ്ടു. എത്രയും ചെറുതായ പരൽ [ 86 ] മീനുകൾമുതൽ ഒരു വീടോളം വലിപ്പമുള്ള തിമിംഗലം വരെ
യുള്ള മത്സ്യങ്ങളും അത്യന്തം ദീൎഗ്ഘമുള്ള പാമ്പുകൾ, മുതല,
മണ്ണൻ, ആമ മുതലായ ഇഴജന്തുക്കളും, കടലാന, കടൽപ്പന്നി,
നീർനായി, നീർക്കുതിര മുതലായ നാൽക്കാലികളും വെള്ള
ത്തിൽ ജീവിക്കുന്നു.
നമുക്കു വെള്ളത്തിന്നടിയിൽനിന്നു ശ്വാസം കഴിപ്പാൻ
പാടില്ല. എങ്കിലും മത്സ്യങ്ങൾക്കു ശ്വാസോച്ഛ്വാസം ചെ
യ്വാൻ കഴിയും. സംഗതി, നമുക്കു ശ്വാസം കഴിപ്പാനുള്ള
കരണവും അവറ്റിന്നു അതിന്നായിട്ടുള്ള കരണവും തമ്മിൽ
വ്യത്യാസമുള്ളതുകൊണ്ടാകുന്നു. മീനുകൾ ചെളുക്കയിൽക്കൂടി
ശ്വസിക്കുന്നു.
എങ്കിലും ജലചരങ്ങളിൽവെച്ചു എത്രയും വലുതായ തിമിംഗലം
നമ്മെപ്പോലെ ശ്വാസം കഴിക്കുന്ന ജന്തുവാകുന്നു.
ശ്വാസം കഴിപ്പാനായി അതു ഓരോരിക്കൽ വെള്ളത്തിന്മീതെ
പൊങ്ങിവരും. തിമിംഗലം നാല്പതു മുതൽ അറുപതടി
യോളം ദീൎഗ്ഘം വളരും. ഈ നീളത്തിൽ മൂന്നിലൊരംശം
തലയാകയാൽ അതിന്റെ ചെറുകണ്ണുകൾ ശരീരത്തിന്റെ
നടുവിലാകുന്നു എന്നു തോന്നിപ്പോകും. അതിന്റെ നാസാ
ദ്വാരങ്ങൾ തലയുടെ മീതെ ആകുന്നു. കഴുത്തു എത്രയും
കുറിയതും വയർ ഒരു വലിയ മുറിപോലെ വലിപ്പമുള്ളതുമാ
കുന്നു. വാൽ ഇരുപതിരുപത്തഞ്ചടി നീളമുണ്ടാകും. വായിൽ
പല്ലില്ല. വായി നല്ലവണ്ണം തുറന്നാൽ ഒരു ചെറു തോണി
യും ആളുകളും മുഴുവനെ അതിൽ അടങ്ങിപ്പോകും. എങ്കി
ലും തൊണ്ട ഇടുങ്ങിയതാകയാൽ വിഴുങ്ങുവാൻ കഴികയില്ല.
അതുനിമിത്തം തിമിംഗലം ചെറു മീനുകളെ മാത്രം തിന്നുന്നു.
അതു വായി തുറന്നുംകൊണ്ടു വെള്ളത്തിന്നുള്ളിൽക്കൂടെ അതി
വേഗത്തിൽ നീന്തും. അപ്പോൾ അതിൽ അകപ്പെട്ടുപോ
കുന്ന ചെറുമീനുകളെ എല്ലാം അതു വിഴുങ്ങിക്കളയും. വായി [ 87 ] പൂട്ടിയ ഉടനെ വായുടെ രണ്ടു വശത്തുമുള്ള അരിപ്പകളിൽ
കൂടെ വെള്ളം പുറത്തേക്കു പോയ്പോകും.
തിമിംഗലത്തെ പിടിപ്പാൻ വളരെ പ്രയാസമുണ്ടു. അതി
നെ ഒരു വിധം ചാട്ടുളികൊണ്ടു എറിഞ്ഞു മുറി ഏല്പിച്ചും
ഓടിച്ചും ക്ഷീണിപ്പിച്ചും വേണം പിടിക്കുവാൻ. തോണി അ
തിനോടു അധികം അടുത്തുപോയാൽ വാൽകൊണ്ടു ഒരടി
കൊടുത്തെങ്കിൽ തോണിയും അതിലുള്ളവരും കൂടി ആകാശ
ത്തിലേക്കു പത്തിരുപതടി പൊന്തി വീണ്ടും കടലിൽ വീണു
മുങ്ങിപ്പോകും.
തിമിംഗലത്തിന്റെ കൊഴുപ്പിൽനിന്നു ഒരു വിധം എണ്ണ
യെടുക്കുന്നു. വടക്കൻരാജ്യക്കാർ ഇതിന്റെ മാംസം ഭക്ഷിക്കും.
എല്ലുകൊണ്ടു കുടയുടെ ഇല്ലിയും മറ്റോരോ സാധനങ്ങളും
ഉണ്ടാക്കുന്നു.
വലിപ്പം | ശ്വാസോച്ഛ്വാസം | അരിപ്പ | ക്ഷീണിപ്പിച്ചും |
നീർനായി | ജലചരങ്ങൾ | ചാട്ടുളി | അകപ്പെട്ടു |
44. പരുത്തിയും പട്ടും.
നാം ധരിക്കുന്ന വസ്ത്രങ്ങൾ മുഖ്യമായി മൂന്നു തരമാകുന്നു.
നൂൽകൊണ്ടു നെയ്യുന്ന തുണിയാൽ ഉണ്ടാക്കുന്നവയും രോമം
കൊണ്ടുള്ളവയും പട്ടുതുണികൊണ്ടുള്ളവയും തന്നെ. രോമം
കൊണ്ടു തുണിയുണ്ടാക്കുന്ന വിവരം മുമ്പെ ചില പഠങ്ങളിൽ
നിങ്ങൾ കേട്ടിരിക്കുന്നുവല്ലോ. നൂൽത്തുണിയുടെ മൂലസാധ
നം പരുത്തിച്ചെടിയാകുന്നു.
പരുത്തി മലയാളരാജ്യത്തിൽ അധികമായി വളരുന്നില്ലെ
ങ്കിലും അടുത്ത ചില ജില്ലകളിൽ അതു ധാരാളം കൃഷി ചെ
യ്യുന്നുണ്ടു. മണലോടു സമ്മിശ്രമായ ഒരു വക കറുപ്പുമണ്ണു [ 88 ] [ 89 ] ഇതിന്നു പറ്റിയ ഭൂമിയാകുന്നു. പരുത്തി വലിയൊരു മര
മായി വളരുന്നില്ല. എട്ടുപത്തടി ഉയരത്തിൽ വളരുന്ന ഒരു
ചെടിയത്രെ. ഇതിന്റെ കായി ഒരു ചെറിയ അടക്കയോളം
പോരും. ആ കായ്ക്കകത്തുള്ള വിത്തിനെ പൊതിഞ്ഞിരിക്കു
ന്ന ഒരു വക രോമമത്രെ പരുത്തി. കായുണങ്ങുമ്പോൾ അ
തിന്നകത്തുനിന്നു ഈ രോമവും ഉണങ്ങി വികസിക്കുന്നതി
നാൽ അതിന്റെ തോടു പിളൎന്നു പോകുന്നു. അപ്പോൾ അ
തിവെണ്മയായ പരുത്തി പുറത്തു കാണാം. തോടു കള
ഞ്ഞു ഈ പരുത്തി ഒക്ക എടുത്ത ശേഷം അതിനോടു എത്ര
യും ബലമായി പറ്റിയിരിക്കുന്ന കുരു വേറാക്കുവാനാകുന്നു
തെല്ലു വിഷമമുള്ളതു. ഈ നാട്ടിലെ തന്തുവായന്മാർ ഒരു
വക വില്ലുകൊണ്ടു എക്കി കുരു വേറാക്കുന്നു. അതിന്റെ
ശേഷം അതു റാട്ടിലിട്ടു നൂല്ക്കും. വിലാത്തിക്കാൎക്കു ഇതിന്നൊക്കെ
വിശേഷമായ യന്ത്രങ്ങളുണ്ടു. മലയാളദേശത്തിൽ കോഴിക്കോ
ട്ടിൽ പരുത്തി നൂല്ക്കുന്ന ഒരു വമ്പിച്ച യന്ത്രശാലയുണ്ടു. വെളു
ത്ത നൂൽ പലവൎണ്ണമുള്ള ചായങ്ങളിൽ മുക്കി തുണി നെയ്യുന്നു.
പരുത്തിക്കുരു കാളകൾക്കും പശുക്കൾക്കും ശക്തിയും പുഷ്ടി
യും വൎദ്ധിക്കേണ്ടതിന്നു തിന്മാൻ കൊടുക്കും.
പട്ടു എന്നതു സാക്ഷാൽ ഒരു പുഴുവിന്റെ കൂടാകുന്നു.
ആ പുഴുവിന്റെ ഉത്പത്തിസ്ഥാനം ചീനരാജ്യമത്രെ. അതു
കൊണ്ടു പട്ടുപുഴുവിനെ പോറ്റുവാനും പട്ടുനൂൽ ഉണ്ടാക്കുവാ
നും ഇപ്പോഴും ചീനക്കാർ തന്നെ മഹാമിടുക്കന്മാർ. ഭൂഖണ്ഡ
ങ്ങളുടെ ദക്ഷിണദിക്കുകളിൽ മിക്ക ഇടങ്ങളിലും ഇപ്പോൾ ഈ
പുഴുവെ വളൎത്താറുണ്ടു. ആദ്യം കടുവിന്റെ പരിണാമത്തി
ലുള്ള ഒരു ചെറു മുട്ടയിൽനിന്നു വിരിഞ്ഞു വരുന്ന പുഴുവിനെ
അമാറത്തിയില കൊടുത്തു പോറ്റും. അതു വലുതായാൽ
തനിയേ ഒരു ചില്ലിക്കൊമ്പിന്മേലോ മറ്റോ കയറി ഒരു കൂടു
കെട്ടി അതിന്നുള്ളിൽ ഒരു വക അണ്ഡമായിപ്പോകും. അങ്ങി [ 90 ] നെ കുറെ ദിവസം കഴിഞ്ഞാൽ ആ അണ്ഡത്തിന്നുള്ളിൽ
നിന്നു ഒരു വിശേഷമായ (പാറ്റ) പാപ്പാത്തി പുറത്തു വരും.
എന്നാൽ കൂടായിരിക്കുമ്പോൾ തന്നെ അതെടുത്തു ചൂടുവെള്ള
ത്തിലിട്ടു ആ ജീവിയെ കൊന്നു, ആ കൂടു നൂറ്റു പട്ടുനൂലാ
ക്കുന്നു. പട്ടുനൂൽ വളരെ മൃദുവായി കാണുന്നുവെങ്കിലും എ
ത്രയും ഉറപ്പുള്ളതാകുന്നു.
മൂലസാധനം | വികസിക്കുന്നു | എക്കി | യന്ത്രശാല | ഉത്പത്തി |
സമ്മിശ്രം | തന്തുവായൻ | റാട്ടു | പുഷ്ടി | ദക്ഷിണം |
പരിണാമം | അമാറത്തി |
45. സ്ഥിരോത്സാഹം.
അദ്ധ്വാനവും പ്രയത്നവും ഈ ലോകത്തിൽ ദൈവം
മനുഷ്യൎക്കു വിധിച്ചതാകുന്നു എന്നു മുമ്പൊരു പാഠത്തിൽ
പറഞ്ഞുവല്ലൊ. നാം എത്ര അധികം അദ്ധ്വാനിക്കുന്നുവോ
അത്ര അധികം ഫലവും കാണും. എങ്കിലും ചിലപ്പോൾ
നമ്മുടെ പ്രയത്നത്തിന്നു തൽകാലസാഫല്യം കാണുകയില്ല.
അപ്പോൾ മനസ്സു വെടിഞ്ഞു പോകരുതു. ഒരു പ്രവൃത്തി
ആരംഭിച്ചാൽ അതു പൂൎത്തിയാക്കാത്തവർ അധമന്മാരാകുന്നു.
ഉത്തമന്മാർ എത്രവൎഷം അദ്ധ്വാനിക്കേണ്ടിവന്നാലും വേണ്ട
തില്ല തങ്ങളുടെ ഉദ്ദേശം സാധിക്കേണ്ടതിന്നു പരിശ്രമിച്ചു
കൊണ്ടു തന്നെ ഇരിക്കും. എല്ലാമനുഷ്യരും ഒരുപോലെ ഭീരു
ത്വം കാണിക്കുന്നവരായിരുന്നെങ്കിൽ ഇന്നു ഭൂമിയിൽ നാം കാ
ണുന്ന അനവധി അത്ഭുതവസ്തുക്കൾ ഉണ്ടാവാനിടവരികയി
ല്ലയായിരുന്നു. മുമ്പു ചിലപാഠങ്ങളിൽ കേട്ടപ്രകാരം പുതിയ
രാജ്യങ്ങളും ദ്വീപുകളും മറ്റും കണ്ടുപിടിച്ചതു ചില അതി
ധീരന്മാരുടെ സ്ഥിരോത്സാഹം കൊണ്ടാകുന്നു. നൂൽ നൂല്ക്കു
കയും കപ്പലോടിക്കയും മറ്റും ചെയ്യുന്ന യന്ത്രങ്ങൾ കണ്ടു [ 91 ] പിടിപ്പാൻ ബുദ്ധിമാന്മാരായ ചില ആളുകൾ തങ്ങളുടെ ആ
യുഷ്കാലം മുഴുവൻ പ്രയത്നിക്കേണ്ടിവന്നിരുന്നു. അതിന്നിട
യിൽ അവരുടെ ശ്രമങ്ങൾ പലപ്പോഴും നിഷ്ഫലമാകയും
അനവധിദ്രവ്യം നഷ്ടമാകയും പല ജനങ്ങളുടെയും പരിഹാ
സം അവർ അനുഭവിക്കേണ്ടിവരികയും ചെയ്തു. എങ്കിലും
ദീൎഗ്ഘക്ഷാന്തി, ധൈൎയ്യം, ആശ മുതലായവ വിട്ടുപോകാതെ
തളൎച്ച എന്നിയെ അവർ തങ്ങളുടെ കാൎയ്യം സാദ്ധ്യമാവോളം
പ്രയത്നിച്ചു. അഗാധഖനികളിൽ കിഴിഞ്ഞു ലോഹം കിള
ച്ചെടുപ്പാനും ഉന്നതങ്ങളിലിരിക്കുന്ന സൂൎയ്യചന്ദ്രനക്ഷത്രാദിക
ളുടെ സ്വഭാവതത്വങ്ങൾ ഗ്രഹിപ്പാനും സമുദ്രത്തിന്നുള്ളിൽ
മുങ്ങി ആണ്ടു പോയ കപ്പലുകളും മറ്റും പൊന്തിച്ചു കൊണ്ടു
വരുവാനും ഭൂമിയുടെ ഒരറ്റത്തുനിന്നു മറ്റൊരറ്റത്തിലേക്കു
ചിലനിമിഷങ്ങൾക്കുള്ളിൽ വൎത്തമാനങ്ങളെത്തിപ്പാനും തക്ക
നാനാവിധസൂത്രങ്ങൾ പത്തും ഇരുപതും ദിവസങ്ങളുടെ
അദ്ധ്വാനംകൊണ്ടു സാധിച്ചതാകുന്നു എന്നു വിചാരിക്കേണ്ട.
അനേകജനങ്ങൾ എത്രയോ വൎഷങ്ങളോളം ക്ഷമയോടെ
പ്രയത്നിച്ചു കണ്ടു പിടിച്ചതാകുന്നു. ആകാശപ്പന്തിൽ കയറി
രണ്ടു മൂന്നു നാഴിക മേലോട്ടു പറന്ന ശേഷം അവിടെനിന്നു
ഒരു വിധം കുട തുറന്നു താഴോട്ടു ചാടി യാതൊരു ഹാനിയും
കൂടാതെ നിലത്തുവന്നു നില്ക്കുവാനും സൂൎയ്യരശ്മിയുടെ സഹായ
ത്താൽ മനുഷ്യരുടെ തത്സ്വരൂപം ചിത്രീകരിക്കുവാനും ശരീരത്തി
ന്നുള്ളിലുള്ള വികടങ്ങൾ അറിഞ്ഞു അതിന്നു ചികിത്സ ചെ
യ്വാനും വിദ്വാന്മാർ സ്ഥിരോത്സാഹത്താൽ നിവൃത്തിച്ച വൻ
കാൎയ്യങ്ങളാകുന്നു.
മനസ്സുവെടിഞ്ഞു | അധമൻ | പരിശ്രമിക്ക | എന്നിയെ |
പൂൎത്തിയാക്ക | ഉത്തമൻ | ദീൎഗ്ഘക്ഷാന്തി | അഗാധഖനി |
ആകാശപ്പന്തു | തത്സ്വരൂപം |
കഥ.
കഴിഞ്ഞ പാഠത്തിൽ പറഞ്ഞ അധമന്മാരുടെ സ്ഥിതി
യിലുള്ള അനേകം കുട്ടികളുണ്ടു. അവർ ഒരു പാഠം പഠിപ്പാ
നാരംഭിക്കും. ഉടനെ മനസ്സിലായില്ലെങ്കിൽ നിരാശന്മാരാ
യിത്തീരും. ഒരു കണക്കു ചെയ്വാൻ തുടങ്ങും. ഒന്നാം പ്രാവ
ശ്യം തന്നെ ഉത്തരം ശരിയായില്ലെങ്കിൽ പിന്നെ അതു ചെ
യ്വാൻ തുനിയുകയുമില്ല. ഇതു വലിയൊരു ഭോഷത്വം ആകു
ന്നു എന്നോൎക്കേണം. ചെറുപ്രായത്തിൽ തന്നെ ഇങ്ങിനെ
ശീലിച്ചാൽ വലുതാകുമ്പോൾ ഈ ഭൂമിയിൽ നേരിടുവാനുള്ള
വലിയ പ്രയാസങ്ങളോടു മല്ലു കെട്ടുവാൻ കഴികയില്ല.
അമേരിക്കാഖണ്ഡത്തിലുൾപെട്ട ഐകമത്യസംസ്ഥാനം
ഭരിച്ചിരുന്ന ജോൺ ആദാം എന്ന ആൾ തന്നെക്കൊണ്ടു
തന്നെ ഒരിക്കൽ പറഞ്ഞ ഒരു കഥ എന്തെന്നാൽ:—
"ഞാൻ കുട്ടിയായിരുന്നപ്പോൾ എനിക്കു വ്യാകരണം പഠി
ക്കുന്നതു വളരെ പ്രയാസമായി തോന്നി. ഞാൻ പഠിച്ചു നി
പുണനായിത്തീരേണമെന്നായിരുന്നു എന്റെ അച്ഛൻ ആഗ്ര
ഹിച്ചതു. എങ്കിലും ഞാൻ അച്ഛനോടു എനിക്കു പഠിപ്പാൻ
പ്രയാസമാകയാൽ എന്നെ വേറെ എന്തെങ്കിലും ഒരു പണി [ 93 ] ക്കു ആക്കേണമെന്നു അപേക്ഷിച്ചു. ഈ അഭിപ്രായം അച്ഛ
ന്റെ അഭീഷ്ടത്തിന്നു പ്രതികൂലമാകയാൽ അച്ഛൻ എന്നോടു
ഉടനെ തന്നെ 'നിണക്കു പഠിപ്പാൻ കഴികയില്ലെങ്കിൽ കൈ
ക്കോട്ടുപണിയാകുന്നു പറ്റിയതു. എന്റെ വയലിന്നു ചുറ്റും
ഒരു വരമ്പു ആവശ്യമുണ്ടു. അതു പോയി കിളെക്ക' എന്നു
പറഞ്ഞു. എനിക്കു ഇതിൽ എത്രയും സന്തോഷം തോന്നി.
ഞാൻ ഒരു കൈക്കോട്ടുമായി പോയി കിളപ്പാൻ തുടങ്ങി. എ
ങ്കിലും ഒരു മണിക്കൂർ കഴിയുംമുമ്പേ എനിക്കു കിളക്കുന്നതി
നെക്കാൾ വ്യാകരണം പഠിക്കുന്നതു എളുപ്പമായി തോന്നി.
എന്നാൽ അഭിമാനം വിചാരിച്ചു ഒന്നും മിണ്ടാതെ സന്ധ്യവ
രെ ആ പണി എടുത്തു ക്ഷീണിച്ചു വലഞ്ഞു വീട്ടിലേക്കു ചെന്നു.
പിറ്റേ ദിവസവും ആ പണിക്കു തന്നെ പോയി. അന്നു
അതിലും അധികം ക്ഷീണം തട്ടി. രാത്രിയായപ്പോൾ വ്യാക
രണവും കൈക്കോട്ടും തമ്മിൽ ഒത്തുനോക്കി പഠിക്കുന്നതു ത
ന്നെ എളുപ്പവും സുഖവും എന്നു തീൎച്ചപ്പെടുത്തി. പിറ്റേന്നു
മുതൽ രണ്ടാമതും പഠിപ്പാൻ തന്നെ പോയി. മുമ്പേത്തതി
ലും കുറെ അധികം മനസ്സുവെച്ചു ഉത്സാഹിച്ചു പഠിച്ചു. അതു
മുതൽ എനിക്കു വ്യാകരണത്തിൽ താത്പൎയ്യവും അഭിരുചിയും
ഉണ്ടായിവന്നു. രണ്ടുദിവസം ഞാൻ കിളപ്പാൻ പോയിരു
ന്നില്ലെങ്കിൽ അങ്ങിനെ വരികയില്ലായിരുന്നു".
ഈ കഥയിൽനിന്നു കുട്ടികൾക്കു പല പാഠങ്ങൾ പഠിക്കാം.
ചെറിയ കുട്ടികൾ പഠിക്കുന്നതു കഠിനഭാരമായി വിചാരിക്കുന്നു.
അമ്മയച്ഛന്മാർ ദാരിദ്ര്യത്തിൽനിന്നു അവരുടെ വിദ്യാഭ്യാസ
ത്തിന്നായി പണം ചെലവഴിച്ചാൽപോലും അവർ പഠിക്കാ
തെ സമയവും പണവും നഷ്ടമാക്കിക്കളയുന്നു. അതു ചെ
യ്യരുതു. അതു കൂടാതെ, കുട്ടികൾ തങ്ങളുടെ അമ്മയച്ഛന്മാ
ൎക്കു തങ്ങളെക്കാൾ അറിവുണ്ടെന്നു വിചാരിക്കേണ്ടതാകുന്നു.
ജോൺ ആദാം അച്ഛന്റെ ഇഷ്ടത്തിന്നു വഴിപ്പെടാതെ കൈ [ 94 ] ക്കോട്ടുപണിക്കു പോയിരുന്നെങ്കിൽ ലോകവിശ്രുതനയൊരു
നാടുവാഴിയായിത്തീരുകയില്ലയായിരുന്നു.
നിരാശ | ഐകമത്യം | പ്രതികൂലം | അഭിരുചി | നാടുവാഴി |
മല്ലുകെട്ടുക | അഭീഷ്ടം | അഭിമാനം | ലോകവിശ്രുതൻ | വഴിപ്പെടുക |
47. നരി (പുലി, വ്യാഘ്രം).
നരി നമ്മുടെ രാജ്യത്തിലെ മഹാമൂൎഖജന്തുവാകുന്നു. ഒരി
ക്കലും മനുഷ്യരോടു ഇണങ്ങുകയോ അവൎക്കു ഒതുങ്ങുകയോ
ചെയ്കയില്ല. സ്വാഭാവികമായി ഇതു ദുഷ്ടതയും ക്രൂരതയും
കപടവും ഉള്ള ഒരു ജന്തുവാകുന്നു.
നരിയിൽ പല ജാതിയുണ്ടു. വരിയൻ, പുള്ളി എന്നീ
രണ്ടു പ്രധാനം. രൂപസ്വഭാവങ്ങളിൽ നരി പൂച്ചെക്കു തുല്യം.
എങ്കിലും ഉയരവും ദീൎഗ്ഘവും ഭയങ്കരതയും എത്രയും അധി
കമാകുന്നു. വളൎച്ച തികഞ്ഞ ഒരു നരിക്കു മൂക്കു മുതൽ വാ
ലിന്നഗ്രംവരെ പതിന്നാലടി ദീൎഗ്ഘമുണ്ടാകും. ഉയരം നാല
ടിയിലധികമുണ്ടാകയില്ല. പിൻകാലുകൾക്കു അയ്യഞ്ചും മുൻ
കാലുകൾക്കു നന്നാലും വിരലുകളും അവെക്കു നീണ്ടു കൂൎത്തു
മഹാശക്തിയുള്ള നഖങ്ങളും ഉണ്ടു. അതു ആനകളെ പിൻ
പുറത്തുനിന്നു അടിച്ചു നഖങ്ങൾകൊണ്ടു വലിയ മാംസഖ
ണ്ഡങ്ങൾ പറിച്ചെടുത്തുകളയാറുണ്ടു. രാത്രിയിൽ നരിയുടെ
കണ്ണു കണ്ടാൽ പൂച്ചയുടെ കണ്ണുപോലെ തന്നെ തീക്കനലെന്നു
തോന്നും. അതു ആകപ്പാടെ കാഴ്ചെക്കു ഭംഗിയുള്ള ഒരു ജന്തു
വാകുന്നു. ഇത്ര ഭംഗിയുള്ള ഒരു ജന്തുവിന്റെ സ്വഭാവം എ
ത്രയോ നിൎദ്ദയത്വമുള്ളതാകയാൽ പുറമെ കാണുന്ന കാഴ്ച
കൊണ്ടു ആരുടെയും ഉള്ളറിവാൻ പാടില്ലെന്നു നമുക്കു
പഠിക്കാം. [ 95 ] ആടു പശു മാൻ മുതലായ മൃഗങ്ങളെ നരി അധികമായി
പിടിച്ചു തിന്നുന്നു. ഒരു പൂച്ച എലിയെ ചാടി പിടിക്കും
പോലെ തന്നെ നരിയും ഈ സാധുമൃഗങ്ങളെ ഒരടിയും ഒരു
കടിയുംകൊണ്ടു കൊന്നുചോര കുടിക്കും. പിന്നെ അതി
ന്റെ ഇറച്ചിയും തിന്നും. ചില നരികൾ മനുഷ്യരെ കൊന്നു
തിന്നുകളയും. അവെക്കു മനുഷ്യനെ തിന്നി എന്നു പേർ.
ഇന്ത്യയുടെ വടക്കുള്ള ഒരു ദേശത്തിൽവെച്ചു ഒരു ഒറ്റ മനു
ഷ്യനെത്തിന്നി ഓരോരിക്കലായി മുന്നൂറ്റിൽ പരം ആളുകളെ
കൊന്നു തിന്നപ്രകാരം സൎക്കാർകണക്കുണ്ടു.
നരിക്കു സിംഹത്തോളം ധൈൎയ്യമില്ല. എട്ടു വയസ്സുള്ള
ഒരു ചെറുക്കൻ ഒരു ദിവസം ആട്ടിനെ മേച്ചുകൊണ്ടിരി
ക്കുമ്പോൾ അവന്റെ കരിമ്പടം ഒരു സഞ്ചിപോലെ പുറത്തിട്ടും
കൊണ്ടു പുഴക്കരെ ചെന്നു കുനിഞ്ഞു ഞാങ്ങണ പൊട്ടിച്ചു
അതിലിടുകയായിരുന്നു. ആ ഞാങ്ങണക്കെട്ടു കണ്ടു ആടാകു
ന്നെന്നു കരുതിയിട്ടായിരിക്കണം ഒരു നരി ചാടി ആ ചെറു
ക്കന്റെ നടുപ്പുറത്തു ഒരടി കൊടുത്തു. അടി ആ ചുമടിനു
കൊണ്ടു നരിയുടെ നഖം കരിമ്പടത്തിൽ കുടുങ്ങിപ്പോകയും
ചെറുക്കൻ ചാടി പുഴയിലേക്കു വീഴുകയും ചെയ്തു. നരി
അതു കണ്ടു ഭ്രമിച്ചു തിരിഞ്ഞും മറിഞ്ഞും നോക്കാതെ അതി
വേഗത്തിൽ ഓടിപ്പോയ്ക്കളഞ്ഞു.
നരിക്കുട്ടികളെ കാണ്മാൻ വളരെ ഭംഗിയുണ്ടാകും. വലിയ
നരികൾക്കുള്ളതായ ദുസ്സ്വഭാവം അവറ്റിന്നു അശേഷമുണ്ടാ
കയുമില്ല.
മൂൎഖജന്തു | സ്വാഭാവികം | നിൎദ്ദയത്വം | ഞാങ്ങണ |
ഒതുങ്ങുക | അഗ്രം | സൎക്കാർ | ദുസ്സ്വഭാവം |
ഗംഗാനദിയുടെ പേർ നിങ്ങൾ കേട്ടിരിക്കുന്നുവല്ലൊ.
അതിന്റെ അഴിമുഖത്തിന്നു സമീപം വങ്കാടുകൾ നിറഞ്ഞ
അനവധി ചെറു ദ്വീപുകളും തുരുത്തുകളുമുണ്ടു. ഒരിക്കൽ
അതിൽ ഒന്നിലേക്കു നാലാളുകളും ഒരു കുട്ടിയും കൂടി തേൻ
എടുപ്പാൻ പോയി. [അവിടത്തെ കാടുകളിൽ തേനീച്ചകൾ
അസംഖ്യമായി കൂടുകെട്ടി തേൻ ശേഖരിക്കാറുണ്ടു]. അവർ
ദ്വീപിൽ എത്തിയപ്പോൾ കുട്ടിയെ തോണി കാക്കുവാനാക്കി
നാല്വരും കൂടി കാട്ടിലേക്കു പോയി. ആ തോണിക്കു ഒരു ചെ
റിയ മേൽതട്ടുണ്ടായിരുന്നു. ആ നിൎജ്ജനപ്രദേശം എത്രയും
നിശ്ശബ്ദമായിരുന്നതിനാൽ കുട്ടി മറ്റവർ എപ്പോൾ വരും
എന്നു വിചാരിച്ചുംകൊണ്ടു ആ തട്ടിന്മേൽ തന്നെ ഇരുന്നു.
പെട്ടെന്നു അവൻ തന്റെ മുമ്പിൽ ഒരു നരി നില്ക്കുന്നതും
തന്റെ മേൽ ചാടി വീഴുവാൻ തക്കവണ്ണം നിലത്തേക്കു പതു
ങ്ങുന്നതും കണ്ടു. അവൻ തത്കാലബുദ്ധിയുള്ളവനായിരുന്ന
തിനാൽ മതിമറന്നുപോകാതെ ഒരു നിമിഷനേരം കൊണ്ടു
തട്ടിന്റെ ഉള്ളിൽ ചാടി ഒളിച്ചു, തത്സമയം തന്നെ നരിയും
തോണിയിലേക്കു ചാടി. ചാട്ടത്തിന്റെ ഊക്കു നിമിത്തം
ഒരു കാൽ ആ തട്ടിന്മേലുണ്ടായിരുന്ന ഒരു ദ്വാരത്തിൽ അക [ 97 ] പ്പെട്ടുപോയി. എത്ര വലിച്ചിട്ടും പുറത്തേക്കു കിട്ടുവാൻ കഴി
ഞ്ഞില്ല. ചെറുക്കൻ അപ്പോഴും വളരെ ശാന്തമായി നരി അ
വിടുന്നു പിടുത്തം വിട്ടാൽ അകത്തു കടന്നുവരും എന്നു ഓൎത്തു
ഒരു കയറെടുത്തു കാലിന്റെ പടത്തിന്നു മീതെ ഭദ്രമായി ചുറ്റി
കെട്ടി തോണിയുടെ അകത്തുണ്ടായിരുന്ന ഒരു കുറ്റിയോടു
ചുറച്ചു പിടിച്ചു. നരിക്കു കാലിന്നു ഇങ്ങനെ രണ്ടു വേദന
കുടുങ്ങിയതിനാൽ അതു അവിടെ തന്നെ അനങ്ങാതെ കിടന്നു.
കുറയനേരം കഴിഞ്ഞപ്പോൾ തേനിന്നു പോയവർ എത്തി.
തോണിയുടെ മീതെ ഒരു നരി കിടക്കുന്നതു കണ്ടപ്പോൾ ചെറു
ക്കനെ കൊന്നു തിന്നു വിശ്രമിക്കയാകുന്നു എന്നു വിചാരിച്ചു
നാലു പേരും കൂടെ ഉറക്കെ നിലവിളിച്ചു. നരി ഭീരുവാണെന്നു
കഴിഞ്ഞ പാഠത്തിൽ കേട്ടിരിക്കുന്നുവല്ലോ. നിലവിളികേട്ട
പ്പോൾ നരി പ്രാണഭയത്തോടെ ഒരു വലിയാൽ അതിന്റെ
കാൽ ദ്വാരത്തിൽനിന്നു വിടുവിച്ചു താഴെ കുതിച്ചു. എങ്കിലും
അവിടെ വളരെ ചളിയുണ്ടായിരുന്നതിനൽ നാലുകാലും
ഉടൽവരെ ചളിയിൽ ആണ്ടു പോയി. ഉടനെ തന്നെ ആ
നാലാളുകൾ ഓടി ചെന്നു തങ്ങളുടെ കൈക്കലുണ്ടായിരുന്ന
ഗദകൾകൊണ്ടു അതിനെ തല്ലി കൊന്നുകളഞ്ഞു. അപ്പോൾ
തന്നെ കുട്ടി പുറത്തേക്കു വന്നതു അവർ കണ്ടു ഏറ്റവും
സന്തോഷിച്ചു, ആ നാല്വരിൽ ഒരുവൻ ഇവന്റെ അച്ഛനും
മറ്റൊരുവൻ അമ്മാമനും ആയിരുന്നു. ഫക്കീർ മുഹമ്മതു
എന്നു പേരായ ഈ ചെറുക്കൻ വളൎന്ന ശേഷം ശക്തനും ധൈ
ൎയ്യശാലിയുമായ ഒരു നായാട്ടുകാരനായിത്തീൎന്നു സ്വന്തകൈ
കൊണ്ടു ആറു നരികളെ കൊന്നു. വിഷൂചികയാൽ അവൻ
മരിച്ചിട്ടു ഇപ്പോൾ പതിമൂന്നു വൎഷങ്ങളേ ആയിട്ടുള്ളൂ.
അഴിമുഖം | നിശ്ശബ്ദം | വിശ്രമിക്ക | കുതിച്ചു | ധൈൎയ്യശാലി |
നിൎജ്ജനപ്രദേശം | പടം | ഭീരു | ഗദ | വിഷൂചിക |
ഈ ഭൂമി ഒരു ഗോളമാകുന്നു എന്നു നമുക്കു അറിവുണ്ടെ
ങ്കിലും ഇതിന്റെ എല്ലാഭാഗങ്ങളും ഇതുവരെക്കും ആരും
കണ്ടു പിടിച്ചിട്ടില്ല. നമുക്കു എതിരായുള്ള അമേരിക്കാ
രാജ്യം കണ്ടിട്ടു ഇപ്പോൾ നാനൂറു സംവത്സരങ്ങൾ മാത്രമേ
ആയിട്ടുള്ളു. ഇനിയും ഭൂഗോളത്തിന്റെ തെക്കേയും വട
ക്കേയും അറ്റങ്ങൾ ആരും കണ്ടിട്ടില്ല. അറിഞ്ഞേടത്തോളം
ഭൂഖണ്ഡങ്ങളുടെ ചിലഭാഗങ്ങൾ തന്നെ വനാന്തരങ്ങൾ നി
മിത്തവും വിശാലമായ മണൽപ്രദേശങ്ങൾ നിമിത്തവും
ദുൎഗ്ഘടമായ മലകൾ നിമിത്തവും ആൎക്കും കണ്മാൻ കഴി
ഞ്ഞിട്ടില്ല. വിദ്വാന്മാർ അതിനായി നിത്യം പ്രയത്നിച്ചു
വരുന്നുണ്ടു.
ഭൂമിയുടെ എല്ലാഭാഗങ്ങളും ഒരുപോലെയല്ല. ചിലസ്ഥ
ലങ്ങളിൽ അത്യുഷ്ണവും ചിലേടങ്ങളിൽ അത്യന്തം ശൈത്യവും
മറ്റു സ്ഥലങ്ങളിൽ ശീതവും ഉഷ്ണവും മിതമായും ആകുന്നു.
അങ്ങിനെ തന്നെ ചിലരാജ്യങ്ങൾ സുഖകരവും മറ്റു ചില
നാടുകൾ മനുഷ്യൎക്കു പാൎപ്പാനും ജീവിപ്പാനും തക്ക സുഖം
ഇല്ലാത്തവയും ആകുന്നു. ഈ വ്യത്യാസങ്ങൾക്കനുസരിച്ചും
സമുദ്രങ്ങൾ, പൎവ്വതനിരകൾ, നദികൾ എന്നിവയാൽ പ്രകൃ
ത്യായുള്ള വിഭാഗം പോലെയും ഭൂമി പല ഖണ്ഡങ്ങളായും
ഖണ്ഡങ്ങൾ രാജ്യങ്ങളായും രാജ്യങ്ങൾ സംസ്ഥാനങ്ങളായും
മറ്റും അംശികരിക്കപ്പെട്ടിരിക്കുന്നു.
അതാതു രാജ്യത്തിന്റെ ദേശഗുണവ്യത്യാസംപോലെ ജന
ങ്ങൾക്കും വ്യത്യാസമുണ്ടു. ശീതരാജ്യനിവാസികൾക്കു ഉഷ്ണ
ദിക്കുകൾ പറ്റുകയില്ല. അങ്ങിനെ തന്നെ ഉഷ്ണരാജ്യക്കാൎക്കു
ശീതരാജ്യവും പറ്റുകയില്ല. ശൈത്യദിക്കിലെ മനുഷ്യർ വെളു
ത്തവരും അത്യുഷ്ണദിക്കുകർ ഏറ്റവും കറുത്തവരും ആകുന്നു. [ 99 ] ഉഷ്ണത്തെക്കാൾ ശൈത്യം അസാരം അധികരിച്ചിട്ടുള്ള ദിക്കിൽ
വസിക്കുന്നവരെ മഞ്ഞൾവൎണ്ണമായി കാണാം. അനേകരാ
ജ്യക്കാർ ഉള്ളതു പോലെ തന്നെ അനേകഭാഷകളുമുണ്ടു.
എന്നാൽ ശീതോഷ്ണം കൊണ്ടുള്ള നിറവ്യത്യാസം മാത്ര
മല്ല രൂപത്തിൽ തന്നെ മനുഷ്യജാതികൾക്കു തമ്മിൽ ഭേദ
മുണ്ടു. നമ്മുടെ സമീപത്തുള്ള ബൎമ്മ ചീന മുതലായ കിഴ
ക്കൻ രാജ്യക്കാർ മഞ്ഞനിറക്കാരാകുന്നുവെങ്കിലും അവൎക്കു
നീണ്ടു ചരിഞ്ഞ നേത്രങ്ങളും വിസ്താരം കുറഞ്ഞ നെറ്റിയും
പതിഞ്ഞ മൂക്കും ആയി സൌന്ദൎയ്യം കുറയും. വിലാത്തിക്കാൎക്കും
നമ്മുടെ പടിഞ്ഞാറുള്ള രാജ്യക്കാൎക്കും നമ്മുടെ ദേശക്കാൎക്കും
ഉരുണ്ട തലയും നല്ല കണ്ണും നാസികയും ഉണ്ടു. ശേഷമെല്ലാ
മനുഷ്യരും ചുരുണ്ട തലമുടിയും തടിച്ച ചുണ്ടും ഉള്ള വിരൂ
പികളാകുന്നു.
ശൈത്യം | മിതം | വിഭാഗം | നിവാസികൾ | നേത്രങ്ങൾ | ||||
വനാന്തരം | പ്രകൃത്യാ | സംസ്ഥാനം | അധികരിച്ചു | നാസിക |
50. സൃഷ്ടിയുടെ മഹിമ.
സൃഷ്ടിവൎഗ്ഗത്തെ നോക്കി സ്രഷ്ടാവാം ദൈവം തന്റെ
സൃഷ്ടിസാമൎത്ഥ്യം ഗ്രഹിച്ചീടുവിൻ ബാലന്മാരേ ॥
നക്ഷത്രം സൂൎയ്യൻ താനും ചന്ദ്രനും ഗ്രഹങ്ങളും
വൃക്ഷങ്ങൾ മനുഷ്യരും മൃഗവും പുഴുക്കളും ॥
മലയും കുന്നും പിന്നെ സമുദ്രവും നദിയും
പലതും ദൈവത്തിന്റെ സൃഷ്ടികളറിഞ്ഞാലും ॥
ഇക്കണ്ട ജീവികൾക്കും മനുഷ്യജാതികൾക്കും
ചൊൽകൊണ്ട ദൈവം തന്നെ ഭക്ഷണം കൊടുക്കുന്നു ॥ [ 100 ] ഇത്രമാഹാത്മ്യമുള്ള ദൈവത്തെ സ്തുതിക്കുവിൻ
എത്രയും കൃപയുള്ള ദൈവത്തെ വണങ്ങുവിൻ ॥
എല്ലാമിന്നറിവാനും എല്ലാറ്റെ രക്ഷിപ്പാനും
എല്ലാരും സമരെന്നു മനസ്സിൽ നിനെപ്പാനും ॥
എല്ലാരെ കുറവേതും കൂടാതെ ഭരിപ്പാനും
ഇല്ലാരും വിചാരിച്ചാലീയൊരു ദൈവമെന്ന്യേ ॥
ശക്തിയും കരുണയും ഇത്രയുള്ളവനോടു
ഭക്തരായ് പാൎത്ഥിക്കുവിൻ കിട്ടീടും വേണ്ടതെല്ലാം ॥
സമർ | എന്ന്യേ | ഭക്തർ | മാഹാത്മ്യം |
BASEL MISSION BOOK AND TRACT DEPOSITORY,
MANGALORE.
The New Malayalam Readers
BY
Joseph Muliyil, B. A.,
English Tutor, Madras Christian College.
Rs. | As. | P. | |
The Infant Reader | 0 | 1 | 6 |
First Standard Reader | 0 | 2 | 0 |
Second " " | 0 | 2 | 6 |
Third " " | 0 | 3 | 0 |
Fourth " " | 0 | 4 | 0 |
Fifth " " | 0 | 5 | 0 |
The Anglo-Malayalam Primer for the Third Standard | 0 | 2 | 6 |
The Anglo-Malayalam Fourth Standard Reader | 0 | 2 | 6 |
These Readers are nicely illustrated, and as regards subject-matter and
general get-up they are unsurpassed. They are also exclusively used in
the Schools throughout Malabar and Cochin.
A Comparative Study of English and Malayalam, | |||
as a Guide to Reciprocal Translation, for the use of | |||
Upper Secondary Schools and Colleges, Part I. | 1 | 0 | 0 |
Do. do. Part II. | 1 | 8 | 0 |
Malayalam School-Panchatantram, with Notes and Vo- cabulary അൎത്ഥസൂചകങ്ങളോടുകൂടിയ മലയാള പഞ്ചതന്ത്രം |
0 | 10 | 0 |
An Introduction to the Comparative Study of English and Malayalam, for the use of Lower Secondary Classes, By Joseph Muliyil, B. A., Part I. |
0 | 5 | 0 |
Do. Part II. | 0 | 6 | 0 |
All the above books are approved by the Director of Public Instruc-
tion, Madras.
A Glossary of Technical Terms, English and Malayalam | 0 | 8 | 0 |
Bàlavyàkaranam, Part I for Primary Schools | 0 | 4 | 0 |
Vyàkaranamitram, Part II of the Bàlavyàkaranam, for Middle Schools |
0 | 5 | 0 |
Writer's Help, compiled by T. Zecharias ലേഖകസഹായി | 0 | 12 | 0 |
Malayalam-English Dictionary മലയാള ഇംഗ്ലീഷു അകാരാദി | 1 | 4 | 0 |
English-Malayalam ,, (New revised edition in the Press) English-Malayalam Dialogues, together with forms of Letters, etc. ഇംഗ്ലീഷു മലയാള സംഭാഷണങ്ങൾ |
0 | 8 | 0 |
1. | 3. | |||
പിരിയുക | to twist | ദിക്കു | place | |
വളയുക | to bend | ഉപേക്ഷക്കാരൻ | negligent man | |
തടിച്ച | thick | സ്വസ്ഥനായിരിക്കുക | to take rest | |
കുപ്പായം | coat | നേരത്തേ | early | |
ശൈത്യം | cold | 5. | ||
തീരെ (+ negat.) | never | നിഴൽ | shade | |
തട്ടുക | to kick | ഇര | prey | |
കമ്പിളി | woolen cloth | അലയുക | to wander | |
പുതെക്കുക | to cover | കസായിക്കാരൻ | butcher | |
പരിപാലിക്കുക | to guide | പീടിക | shop | |
പൊക്കം | height | തരം | opportunity | |
കനം | thickness | തോടു | channel | |
ശാന്തത | meekness | തടി | trunk | |
2. | പാലം | bridge | ||
തൊഴുത്തു | shed | കരുത്തുക | to think | |
കേണി | temporary well | ആളുക (ആണ്ടു) | to sink | |
ക്ഷീണിക്കുക | to become tired | അനക്കം | shaking | |
കൂടുക | to enter | |||
ബദ്ധപ്പെടുക | to hurry | |||
ധാരാളം | enough |