മീനാക്ഷി

രചന:ചെറുവാലത്ത് ചാത്തു നായർ (1890)

[ 5 ] മീനാക്ഷി.

ഇംഗ്ലീഷ നൊവൽ മാതിരിയിൽ
എഴുതപ്പെട്ടിട്ടുള്ള
ഒരു കഥ.

കൊഴിക്കൊട ഗവൎമ്മെണ്ട കൊളെജ
മലയാള പണ്ഡിതർ

ചെറുവലത്ത ചാത്തു നായരാൽ
ഉണ്ടാക്കപ്പെട്ട

എ—കെ—സുന്ദരയ്യാൽ
അച്ചടിക്കപ്പെട്ടത.

Copy-right Registered.

1890.

വില ഉറുപ്പിക ഒന്നര. [ 6 ]


CALICUT:
PRINTED AT THE M. & T. SPETATOR PRESS.
(From Page 233 to 432)
1890
[ 7 ] ശുദ്ധപത്രം


ഭാഗം വരി അബദ്ധം സുബദ്ധം
43 16 ഇരുപത്തരണ്ട വ
യസ്സും
ഇരുപത്തരണ്ടുംവ
യസ്സ
54 10 അച്ഛന്മാൎക്ക അമ്മയച്ഛന്മാൎക്ക
55 15 സ്ത്രീകളുടെ നെരെ സ്ത്രീകളുടെസ്ഥിതിനെരെ
66 2 ആളുകളാണന്ന അളുക്കുകളാണന്ന
66 2 പറവാനും പ്രയാസ
മാണ
പറവാനും അറിവാനും
പ്രയാസമാണ
81 13 എന്താപ്പാ എന്താണ
96 16 പങ്ങശ്ശമെനൊന പങ്ങശ്ശമെനൊൻ
100 3 മുലകൊടുത്തുറങ്ങുന്നൊ മുലകൊടുത്തുറക്കുന്നൊ
102 18 മാറീട്ടില്ല മാറീട്ടില്ലെ
115 2 പൂൎവ്വാരംഗം പൂൎവ്വരംഗം
136 14 തൈക്ഷണ്യം തൈക്ഷ്ണ്യം
136 20 വസ്തിയും വിസ്ക്കിയും
138 26 സഗ്ഗീകം സൎഗ്ഗീകം
139 23 നടവടിയും നടവടിയിലും
140 2 അനാ അന്യ
140 3 പാത്രമ്യ പാത്രമാ
146 24 രൊമച്ചാരങ്ങളിൽ രൊമദ്വാരങ്ങളിൽ
148 5 പദവിത്യാസവും പദവിന്യാസവും
156 22 കൃതനാവുക കൃതാൎത്ഥനാവുക
175 4 എന്തൊരു എന്തൊ ഒരു
191 3 വളൎത്ത വളൎച്ച
202 6 ക്കുന്നു ക്കുന്ന
[ 8 ]
ഭാഗം വരി അബദ്ധം സുബദ്ധം
211 23 പ്പൊയിട്ടുള്ളതും പ്പൊന്നതും
214 15 ഇറ്റിട്ടു ഇറ്റിറ്റു
217 1 നിന്നും സംസ്സാരിച്ചു നിന്നു സംസാരിച്ചു
256 7 പെകുട്ടികൾക്ക പെൺകുട്ടികൾക്ക
278 11 മനസ്സ മനസ്സിൽ
285 7 വളടെ വളരെ
318 19 അകൃത്യങ്ങളും അകൃത്യങ്ങളിലും
358 10 സുഖാനുഭൂതിയും സുഖാനുഭൂതിയിൽ
[ 9 ] അവതാരികാ.

ഇംക്ലീഷിൽ "നൊവൽ" എന്നു നാം പറഞ്ഞു വരുന്ന
പ്രബന്ധസമ്പ്രദായത്തെ അനുസരിച്ചു ഇയ്യിടയിൽ ന
മ്മുടെ മലയാളഭാഷയിൽ ചില മഹാന്മാരാൽ പ്രസിദ്ധം
ചെയ്യപ്പെട്ടുകാണുന്ന നൂതനകഥാപുസ്തകങ്ങളെ വായിച്ചും
രസിച്ചും കാലയാപനം ചെയ്യുന്നതിൽ പ്രേയെണ ജനങ്ങ
ൾക്ക അഭിരുചിയും കൌതുകവും വൎദ്ധിച്ചു വരികയാണ
ചെയ്യുന്നത. ഈ സമയം ആ വക പ്രബന്ധങ്ങളെ വൎദ്ധി
പ്പിക്കുന്നതിൽ നാം കഴിയുന്നത്ര പരിശ്രമം ചെയ്യെണ്ടത
അത്യാവശ്യമായിരിക്കകൊണ്ടും എന്റെ സ്നെഹിതരിൽ ഒ
രാളായ ഏ.കെ.സുന്ദരയ്യരവർകൾ ഈ കാൎയ്യത്തിൽ എ
ന്നെ അത്യന്തം ഉത്സാഹിപ്പിച്ചതകൊണ്ടും ജനൊപകാര
പ്രദമായി തീരുമെന്നുള്ള വിചാരത്തൊടു കൂടി ഒരു കഥാ പു
സ്തകം എഴുതുവാൻ ഈ കഴിഞ്ഞ മാൎച്ച മാസത്തിന്റെ ഒടു
വിൽ ഞാൻ ആരംഭിച്ചു. എങ്കിലും ആരംഭം മുതൽ ക്രമമാ
യെഴുതുവാൻ സംഗതിവശാൽ എനിക്ക സാധിക്കാഞ്ഞത
കൊണ്ടും എഴുതികൊടുക്കുന്ന ഭാഗങ്ങൾ ഉദാസീനത കൂടാ
തെ അച്ചടിച്ചു കിട്ടുവാൻ അനെകം പ്രതി ബന്ധങ്ങൾ
നെരിട്ടതുകൊണ്ടും ഞാൻ വിചാരിച്ചിട്ടുണ്ടായിരുന്നതിനെ
ക്കാൾ അധികം കാലതാമസം വെണ്ടിവന്നുപൊയി. അത്ര
യുമല്ല. അച്ചുകൂടങ്ങൾ മാറാതെയിരിപ്പാൻ നിവൃത്തിയി
ല്ലാതെ വന്നുപൊയതിനാൽ അച്ചടിയും അക്ഷരങ്ങളുംഈ
പുസ്തകത്തിൽ രണ്ടുവിധമായിരിപ്പാനും സംഗതി വന്നിരി
ക്കുന്നു.

കാലൊചിതമായി പല പരിഷ്കാരങ്ങളും ഏൎപ്പെടുത്തി
ജനസമുദായത്തിൽ അറിവും നാഗരീകവും വൎദ്ധിപ്പിക്കെ [ 10 ] ണ്ടതിന്നു അനെകം യൊഗ്യന്മാർ ഒത്തുകൂടി പരിശ്രമം ചെ
യ്തുവരുന്ന ഈ കാലത്ത ആ വക വിഷയങ്ങളെ കഴിയുന്ന
ത്ര കാഥാരൂപേണ പ്രതിപാദിച്ചു പ്രസ്താവിക്കുന്നത ജനൊ
പകാരപ്രദമായി തീരുമെന്നുള്ള ഉത്തമവിശ്വാസത്തൊടുകൂ
ടി എതാൻ ചില സംഗതികളെ ഈ പുസ്തകത്തിൽ ഞാൻ
വെളിവായി കാണിച്ചിട്ടുള്ളതിൽ ആൎക്കും അസന്തൊഷം
ഉണ്ടാവാൻ ഇടയില്ലാത്തതാണ. യുക്തിക്കും അനുഭവത്തി
ന്നും വിരൊധമായി വല്ലതും അറിവുകൂടാതെ പ്രസ്താവിച്ചു
പൊയിട്ടുണ്ടെങ്കിൽ ആയ്മ നിൎവ്വൈരമാനസന്മാരായ മഹാ
ന്മാർ ക്ഷമിച്ചു കൊള്ളണ്ടതുമാകുന്നു. ഇതിൽ പ്രസ്താവിക്ക
പ്പെട്ട സംഗതികൾ കെവലം സങ്കല്പിതങ്ങളാണെന്നു വരി
കിലും അതുകൾ മുഴുവനും മലയാളരാജ്യത്തെയും മലയാ
ളികളെയും മാത്രം സംബന്ധിക്കുന്നതായി വിളിച്ചിരിക്ക
കൊണ്ടു നമ്മുടെ ഇടയിൽ സാധാരണമായി വിളിച്ചു
വരുന്ന പെരൊഴികെ കൎണ്ണാനന്ദപ്രദമായ മറ്റു വല്ല നാമധെ
യവും കൊടുക്കുന്നതായാൽ അത ലെശം അനുരൂപമായി
രിക്കയില്ലെന്നു മാത്രമല്ല ശങ്കാസ്പദമായിരിക്കുവാനും കൂടെ
സംഗതിവരുമെന്നു വിചാരിച്ചു ഈ നവീനകഥാ പുസ്തക
ത്തിനു ഞാൻ മീനാക്ഷി എന്ന സാധാരണനാമം തന്നെ
കൊടുത്തിരിക്കുന്നു. മലയാളസ്ത്രീകളുടെ ഇടയിൽ ഇതവ
രെ കണ്ടും കെട്ടും വരാത്തതായ ഒരു പെർ ഈ പ്രബന്ധ
ത്തിന്ന കെവലം യുക്തമല്ലെന്നാണ എന്റെ വിശ്വാസം.
അച്ചടിയിൽ വരുന്ന തെറ്റുകൾ തീൎത്തുകൊടുപ്പാൻ മി
ക്ക സമയങ്ങളിലും എനിക്ക ഇടവരാതിരുന്നത കൊണ്ട
സാധാരണമായി സംഭവിക്കാവുന്ന ചിലെ തെറ്റുകളും അ
ക്ഷരപ്പിഴകളും ഈ പുസ്തകത്തിൽ ചില ഭാഗങ്ങളിൽ ദുൎല്ല
ഭം വന്നു പൊയിട്ടുള്ളതിന്ന ഒരു ശുദ്ധപത്രം ഇതൊടു ഒന്നി
ച്ചുതന്നെ ചെൎത്തിട്ടുണ്ട— നിസ്സാരമായ ചില അബദ്ധ
ങ്ങൾ ശുദ്ധപത്രത്തിൽ കാണാതിരിക്കുന്നുണ്ടെങ്കിൽ ആയ്ത [ 11 ] ബുദ്ധിശാലികളായ മഹാന്മാർ ക്ഷമിച്ചു യുക്ത്യനുസര
വായിച്ചു കൊള്ളുമെന്നും വിശ്വസിക്കുന്നു.

ഈ പുസ്തകം ജനസമുദായത്തിൽ ആനന്ദപ്രദമായി തീ
രുന്നപക്ഷം എന്റെ ഈ എല്ലാ പരിശ്രമങ്ങൾക്കും അതി
ല്പരമായി പ്രതിഫലം എനിക്ക യാതൊന്നും ഇല്ല— ബുദ്ധിമാ
ന്മാരും നിൎമ്മത്സരികളും പരൊപകാരതല്പരന്മാരും ആയ മ
ഹാന്മാർ ഇതിനെപ്പറ്റി യുക്തിയയുക്തമായി ചൂണ്ടിക്കാണി
ച്ചുതരുന്ന എല്ലാ സാരസംഗതികളും ഞാൻ സബഹുമാനം
സ്വീകിരിച്ചു ശ്ലാഘിക്കുവാൻ എല്ലായ്പൊഴും ഒരുക്കമുള്ളവ
നാകുന്നു.

വിശെഷിച്ചു ഈ പ്രബന്ധം അച്ചടിച്ചു പ്രസിദ്ധം ചെ
യ്യുന്ന കാൎയ്യത്തിൽ എന്റെ സ്നെഹിതൻ ഏ— കെ— സുന്ദര
യ്യരവർകൾ ചെയ്തു വന്നിട്ടുള്ള അത്യദ്ധ്വാനത്തിനും ദ്രവ്യ
വ്യയത്തിന്നും ഞാൻ എല്ലാ സമയവും അദ്ദെഹത്തിന്നു വ
വന്ദനം പറയുന്നു.

കൊഴിക്കൊട
15—11—90 സി.ചാത്തുനായർ.
[ 13 ] മീനാക്ഷി

ഒന്നാം അദ്ധ്യായം

പ്രാരംഭം.

കുഞ്ഞികൃഷ്ണമെനൊൻ— ഗൊവിന്ദൻ ഇപ്പോൾ വരുന്ന
ത കനകമംഗലത്തനിന്ന തന്നെയല്ലെ? ഈ മദ്ധ്യാ
ഹ്നസമയം നീയല്ലാതെ മറ്റു വല്ലവരും നടക്കുമൊ?
എന്താണ ഗൊവിന്ദാ വെയിലിന്ന നല്ല ചൂടില്ലെ
ന്നുണ്ടോ?

ഗൊവിന്ദൻ — ഇപ്പോൾ ഞാൻ വരുന്നത കനകമംഗല
ത്തനിന്ന തന്നെയാണ. പരാശ്രയംകൊണ്ടു ദിവസ
വൃത്തി കഴിപ്പാൻ ദൈവം കല്പിച്ചിരിക്കെ വെയിലി
ന്റെ ചൂടുംമറ്റും സഹിക്കയല്ലാതെ മറ്റെന്താണ ഒ
രു നിവൃത്തിയുള്ളത?

കു— കൃ — മെനൊൻ— ഈ സമയം നടക്കുന്നത വലിയ തെ
റ്റാണ. ഒരു പക്ഷിപൊലും ഇപ്പോൾ പറക്കുന്നില്ല.
എല്ലാം നിശ്ചഞ്ചലമായിരിക്കുന്നു. ഉഷ്ണാധിക്യം സ
ഹിപ്പാൻ പ്രയാസം! കാലിന്റെ അടി നിലത്ത
എങ്ങിനെയാണ വെക്കുന്നത- പൂഴി തട്ടിയാൽ ചു
ട്ടുപൊകാതിരിക്കില്ലല്ലൊ

ഗൊവിന്ദൻ — അക്കാൎയ്യം ഒന്നും പറയെണ്ടതില്ല. പൊരു
ന്ന വഴിക്ക ഒരത്യത്ഭുതമുണ്ടായി. കെട്ടാൽ ശുദ്ധമെ
പൊളിയാണെന്ന തൊന്നും. പക്ഷെ കാൎയ്യം അത യ
ഥാൎത്ഥമാണ.

കു— കൃ — മെനൊൻ— എന്താണത? കെൾക്കട്ടെ. അത്ഭുതമാ
യ കാൎയ്യമാണെങ്കിൽ കെൾക്കെണ്ടതല്ലെ? പറയൂ [ 14 ] ഗൊവിന്ദൻ— ഇവിടുന്ന ഏകദെശം ഒന്നരമയിത്സ തെ
ക്കെഭാഗം പൂഴിനിറഞ്ഞ ആ ഇടവഴിയിൽ കൂടി ഞാ
ൻ കടന്ന പൊരികയായിരുന്നു.

കു. കൃ. മെ— മാളികയുള്ള ഒരു വലിയ പീടികയുടെ വടക്കെ
ഭാഗത്തെ ഇടവഴി കൊണ്ടല്ലെ നീ പറയുന്നത? പത്ത
മണി കഴിഞ്ഞാൽ അതിലെ നടപ്പാൻ ബഹു പ്രയാ
സമാണ. എന്നിട്ടൊ ഗൊവിന്ദ?

ഗൊവിന്ദൻ— അതിന്റെ ഇടഭാഗത്ത ഇപ്പൊൾ പുതുതാ
യി കിളച്ച തയിവെച്ച ഒരു പറമ്പുണ്ട - ആ പറമ്പി
ന്റെ ഏകദെശം അഗ്നികൊണിന്മെൽ വലിയ ഒരു
പറങ്കിമാവുണ്ട. അവിടെ കിളച്ചിട്ടും ഇല്ല- കാടു പൊ
ക്കീട്ടും ഇല്ല

കു. കൃ. മെ— അത മുണ്ടായി അഹമ്മതകുട്ടിയുടെ പറമ്പാ
ണ. ആ മാവിന്മെൽ നിന്ന അണ്ടി പറിക്കുവാൻ ക
യറിയപ്പൊൾ നാലഞ്ച ദിവസം മുമ്പെ ഒരു മാപ്പിള
ക്കുട്ടിയെ അതിന്റെ മുരട്ടനിന്ന ഒരു പാമ്പുകടിച്ച
തായി കെട്ടിരിക്കുന്നു.

ഗൊവിന്ദൻ— ആ പാമ്പ എന്നാൽ എനി ആരെയും കടി
ക്കില്ല. അതിന്റെ കഥ കഴിഞ്ഞു കൂടി

കു. കൃ. മെ— അത നന്നായി. നീ അതിന്റെ കഥ കഴിച്ചു
ഇല്ലെ? വിശെഷമായി- മിടുക്കൻ തന്നെ. ദുഷ്ടജന്തു
ക്കളെ കണ്ടാൽ വെച്ചെക്കരുത.

ഗൊവിന്ദൻ— അങ്ങിനെയല്ല ഉണ്ടായത- അതിനെ ആ
രും കൊന്നിട്ടല്ല്ല ചത്തത. അതാണ ഞാൻ ഒരത്യാ
ശ്ചൎയ്യമെന്ന കെൾപ്പിച്ചത.

കു. കൃ. മെ— കൊല്ലാതെയാണ ചത്തത? അത
ബഹു രസംതന്നെ. എങ്ങിനെയാണത സംഭവിച്ചത?
[ 15 ] ഗൊവിന്ദൻ— ആ പറങ്കിമാവിന്റെ മുരട്ടുവനിന്ന വലി
യ ഒരു ഓന്തും അതിനെ പിടിപ്പാൻ പിന്നാലെത
ന്നെ ഒരു പാമ്പും പറമ്പിൽനിന്ന ഇടവഴിയിലേക്ക
ചാടി. എന്റെ മുമ്പിൽ ഏകദേശം ഒരു രണ്ടുവാര
ദൂരത്തിലായിരുന്നു ചാടിവീഎണത്. ഞാൻ അപ്പൊൾ
അല്പം പിന്നോട്ടു മാറിനിന്നു.

കു—കൃ—മേ— അത ഏതായാലും നന്നായി. ഓന്തിനെ
കിട്ടാത്ത ദ്വേഴ്യംകൊണ്ട പാമ്പ നിന്നെ കടച്ചെന്ന
വന്നേക്കാം എന്നിട്ടൊ? ഓന്തു പാമ്പിനെ കൊന്നു
എന്ന പറവാനൊ നീ ബ്ഭാവിക്കുന്നത? ഇത ആന
വലിച്ചാൽ നീങാത്ത പൊളിതന്നെ.
ഗോവിന്ദൻ—ഓന്തു വിചാരിച്ചാൽ പാമ്പിനെകൊല്ലാൻ
കഴിയൊ? എലി പൂച്ചയെ കൊന്നു അന്ന പറ
ഞ്ഞാൽ ആരാണ വിശ്വസിക്കുന്നത? ഓന്തു മുമ്പി
ലും പാമ്പ പിന്നിലും ആയിട്ടു രണ്ടനാല വാര ദൂരം
ഓടി. അപ്പഴക്ക ഓന്തു പൂഴിയുടെ ചൂടുകൊണ്ട ഒണ
ങ്ങി ചത്തുപോയി. പാമ്പിന്നും ചൂട സഹിച്ചൂടാ
തായി. മടങ്ങി കുറെ ഐഴഞ്ഞുനോക്കി പിന്നെ ഒര
രണ്ടു ട്ട്റ്റുനേരം ഉരുണ്ടും പിടച്ചും ഇഴഞ്ഞും കളി
ച്ചു. ഒടുവിൽ വായപിളൎന്നപാടപാമ്പിന്റെയും ക
ഥ കഴിഞ്ഞു. അഹ്റ്റ രണ്ടും ആ വഴിയിൽത്തന്നെ ഇ
പ്പഴും കിടക്കുന്നുണ്ട.

കു—കൃ—മേ—ശിവ! ശിവ! ഇത എൻഹ്റ്റൊരാശ്ചര്യമാണ.
എന്റെ ഈ നാല്പത്തമൂന്നവയസ്സിന്നടിയിൽ ഞാൻ
ഈവക അത്യാശ്ചര്യം കേട്ടിട്ടില്ല. വെയിലിന്റെ
ശക്തി ഇത്ര അധികം ഉണ്ടല്ലൊ! നാരായണ! നാ
രായണ! ഇത വലിയഅത്ഭുതംതന്നെ. നി എങ്ങിനെ
യാണ അപ്പാ അതിലെ കടന്നപോന്നത?
[ 16 ] ഗോവിന്ദൻ—ഒരു പഴെ ചെരിപ്പുണ്ടായിരുന്നതകൊണ്ട
ഒരുവിധേന നിവൃത്തിച്ചു. അല്ലെങ്കിൽ അവിടെ
വെച്ച എന്റെ കഥയും കഴിഞ്ഞുകൂടുമായിരുന്നു.
കു. കൃ. മേ— എന്താണ വല്ല ബദ്ധപ്പാടും ഉണ്ടൊ? അ
വിടെ ആൎക്കും സുഖക്കേട ഒന്നും ഇല്ലല്ലൊ? ഇയ്യി
ടെ യാതൊരു വൎത്താനവും അറിയാറില്ല.
ഗോവിന്ദൻ— ബദ്ധപ്പാടും സുഖക്കേടും വിശേഷിച്ച യാ
തൊന്നും ഇല്ല കണ്ട വിവരം അറിഞ്ഞപോവാൻ
വേണ്ടിമാത്രം ഇങ്ങട്ട പോന്നതാണ. രണ്ടമൂന്ന
മാസമായിട്ട അങ്ങട്ടെങ്ങും ഒന്നു വരാറുംകൂടിയി
ല്ലെല്ലൊ. കു. കൃ. മേ— എന്താണ ചെയ്യണ്ടത രണ്ടമാസമായിട്ട
എനിക്ക ഒരു നാഴികപൊലും അവസരമില്ല. പണി
ത്തിരക്ക വളരെയുണ്ടായിരുന്നു. ഇപ്പൊൾ ജമാവ
ന്തിയുടെ കാലവുമായിരിക്കുന്നു. ഊണുതന്നെ ക്ര
മത്തിൽ കഴിപ്പാൻ ഇടയില്ല. വലിയാളുകൾക്ക വ
ലിയ തിരക്ക ചെറിയാളുകൾക്ക ചെറിയതിരക്ക വ
വലിയ സ്വൈരക്കേടുതന്നെ. “പരാന്നം പ്രാണസങ്ക
ടം” എന്ന പറഞ്ഞിട്ടുള്ളത യഥാർത്ഥമാണ. സൎക്കാരി
ന്റെ പണം വാങ്ങി അനുഭവിപ്പാൻ തെല്ലു പ്രയാ
സമുണ്ട. അതിലും ഒരു സ്വയാധികാരിയായാൽ പി
ന്നെത്തെ കാൎയ്യം പറയേണ്ടതില്ല. ക്രമമായി പ്രവൃ
ത്തി നടത്തിപൊരാൻ സാമാന്യത്തിലധികം ബുദ്ധി
മുട്ടുണ്ട. അല്പമായ വല്ല വീഴ്ചയും സംഭവിച്ചാൽ മേ
ലധികാരത്തിൽനിന്ന രാമബാണംപൊലെയുള്ള കല്പ
നയും ശിക്ഷയും ആണ വരുന്നതും കിട്ടുന്നതും.
തരക്കേടില്ല എന്ന ജങ്ങളെക്കൊണ്ട പറയിപ്പാൻ
നാം ഭഗീരഥപ്രയത്നം ചെയ്യണം. എനി പട്ടയം
കൊടുക്കുന്ന വരെക്കും എനിക്ക വളരെ തിടുക്കം
[ 17 ] തന്നെയാണ. ഗൊപാലമേനവനും മറ്റും വിശേ
ഷിച്ച സുഖക്കേടും ഇല്ലല്ലൊ.

ഗൊവിന്ദൻ— ഇയ്യിടെ നാലഞ്ച ദിവസം അല്പം ജലദോ
ഷത്തിന്റെ ഉപദ്രവമുണ്ടായിരുന്നു. ഒരപ്പീൽനമ്പ്ര
വിചാരണയുണ്ടായിരുന്നതകൊണ്ട മദിരാശിയയിലോ
ളം പോയിരുന്നു. കുംഭം അഞ്ചാന്തിയ്യതിയാണ മട
ങ്ങി എത്തിയത. ഇവിടേക്ക തരുവാൻ ഒരു എഴുത്ത്
കൂടി തന്നയച്ചിട്ടുണ്ട.

കു.കൃ.മേ—മദിരാശിയിൽ പൊയ വിവരം ഞാൻ അ
അറിഞ്ഞിരിക്കുന്നു. അപ്പ എനിക്ക എഴുതീട്ടുണ്ടായിരു
ന്നു. അതുകൊണ്ടായിരിക്കണം ജലദോഷവും സുഖ
ക്കേടും ഉണ്ടായത. അപ്പീൽനമ്പ്ര ഗോപാലമെന
വൻ ജയിച്ചുഎല്ലൊ. എഴുത്ത എവിടുത്തു നോക്കട്ടെ.

ഗോവിന്ദൻ— അപ്പീൽനമ്പ്ര ഗുണമായിതീൎന്നു. (എന്നു
പറഞ്ഞുകൊണ്ട കുപ്പായക്കീശ്ശയിൽനിന്ന എഴുത്ത
ഏടുത്ത കുഞ്ഞികൃഷ്ണമേനോൻ ഇരുന്നിട്ടുണ്ടായി
രുന്ന ചാരുകസേലയുടെ ഇടത്തേതണ്ടിന്മേൽ തൊടാ
തെ വെച്ചു).

കു.കൃ.മേ—(എഴുത്ത എടുത്ത പൊളീച്ച വായിച്ചു മെല്ലെ
ഒന്ന ചിരിച്ചുംകൊണ്ട)പട്ടയംകൊടുക്കൽ കഴിഞ്ഞി
ട്ടവേണം അങ്ങട്ട വരാൻ എന്ന വിചാരിച്ചുംകൊ
ണ്ടിരിക്കയാണ. അത ഒരുസമയം ഈ ബുധനാ
ഴ്ചതന്നെ കഴിയും. ഗൊവിന്ദന എന്നിട്ട പോയാൽ
പോരെ! പക്ഷെ നമുക്ക ഒന്നിച്ചപോകാം.

ഗോവിന്ദൻ— ബുധനാഴ്ച മുൻസീപ്പകോടതിയിൽ ഒരു
നമ്പ്ര പ്രഥമവിചാരണയുണ്ട. അതകൊണ്ട നാ
ളേക്ക മടങ്ങി എത്തേണമെന്ന പരഞ്ഞിരിക്കുന്നു.
ഇന്ന ഞായരാഴ്ചയായതകൊണ്ട സാവകാശമുണ്ടാകു
മെന്ന വിചാരിച്ചാണ എന്നെ അയച്ചത. ഇപ്പൊൾ
[ 18 ] ജമാവന്തിയുടെ തിരക്കാണെന്ന അവിടുന്നും പറക
യുണ്ടായി.

കു. കൃ. മേ— എനിക്ക കറെ ദിസമായിട്ട ഞായറാഴ്ചയും
മറ്റും വളരെ ചുരുക്കമാണ. ഇന്ന കച്ചേരിക്കപോ
കേണ്ട എന്നത്രമെയുള്ളു. പ്രവൃത്തി പിടിപ്പതുണ്ട്.
മൂന്നമണിക്കശേഷം അടുത്ത ഒരംശത്തിൽ പോകേ
ണ്ടുന്ന ഒരു തിടുക്കംകൂടി ഉണ്ട. ഇന്ന ഏതായാലും
നീ പോകേണ്ട. വേഗത്തിൽകുളിച്ച ഊണകഴിക്കാ
ൻനോക്കൂ. നേരം ഏകദേശം രണ്ടുമണിയായി. സാ
വകാശത്തിൽ ചിലതെല്ലാം സംസാരിക്കേണ്ടതുണ്ട്.
അതിന്ന ഏഴമണിക്കശേഷമെ തരമുള്ളു. എനിക്കും
ഏകദേശം പുറപ്പെടാറായി. ഞാൻ ആറമണിക്ക
തന്നെ മടങ്ങിവരാൻ നോക്കാം— എഴുത്തിന്റെ മറു
പടിയും മറ്റും മടങ്ങിവന്നിട്ടു തരാം.- നിനക്ക പുല
ൎച്ചെ പോകാം. എടൊ കണ്ടപ്പാ.

(കണ്ടപ്പൻ ഒരു കിണ്ടിയിൽ പെള്ളവുമായിട്ട വന്നു.

കു. കൃ. മേ— ചായയും പലഹാരവും തെയ്യാറായിലെ?
ഗോവിന്ദനും കൂടി വേണം. അവൻ കുളിച്ചു വരു
മ്പഴക്ക ഊണും തെയ്യാറാക്കണം.

കണ്ടപ്പൻ- പലാരവും ചായയും ആയിരിക്കുന്നു. ഊണ
ഷെണത്തിൽ ആക്കാം. (എന്ന പറഞ്ഞ ഗൊവി
ന്ദനെ കണ്ണകൊണ്ട മാടി വിളിച്ചു).

കു. കൃ. മേ- എന്നാൽ കൊണ്ടുവരൂ. ഗോവിന്ദനും പോ
യിട്ട ചായ കഴിച്ചവരൂ. (എന്ന പറഞ്ഞ കുപ്പായ
ക്കീശ്ശയിൽനിന്ന തന്റെ ഘടികാരം എടുത്ത നോ
ക്കിട്ട) നേരം രണ്ടടിച്ച പതിനഞ്ച മിനിട്ടായി.
എടൊ കൻസ്ടേബൾ ശങ്കരമേനോൻ, അമാലന്മാരെ
വിളിക്കൂ. മഞ്ചെൽ തെയ്യാറാക്കട്ടെ. താൻ മുമ്പിട്ട [ 19 ] പൊയിക്കൊളു. അധികാരി മേമ്പന്മാരോട അംശ
ക്കച്ചേരിയിൽ ഹാജരാവാൻ പറയു. എന്റെ
ഒരുമിച്ച ശിപായി കോമൻ നായരും കൻസ്ടേബൾ
അഹമ്മതും ഉണ്ടായാൽ മതി താമസിക്കെണ്ട
പൊയ്ക്കൊളു.

ശങ്കരമേനവൻ അമാലന്മാരെ വിളിച്ച മഞ്ചെൽ തെ
യ്യാറാക്കാൻപറഞ്ഞ ആ വഴിക്ക തന്നെ അധികാരിയുടെ
അടുക്കലേക്ക പോയി. കുഞ്ഞികൃഷ്ണമേനവൻ പലഹാരം
കഴിച്ച ഉടുപ്പും കുപ്പായവും ഇട്ട പുറപ്പെടാറായപ്പഴക്ക മ
ഞ്ചെലും കെട്ടി തെയ്യാറാക്കി അമാലന്മാരും ശിപായി കോ
മൻ നായരും കൻസ്ടേബൾ അഹമ്മതും പടിക്കൽ ഹാജ
രുണ്ടായിരുന്നു. കോമൻ നായര എഴുത്തുപെട്ടിയും വടി
യും എടുത്ത മഞ്ചെലിൽ കൊണ്ടവെച്ചു. ചായയും കഴിച്ച
ഗോവിന്ദനും അപ്പഴക്ക ഉമ്മറത്ത വന്നു. കണ്ടപ്പനും
പുറത്തെ വരാന്തയിൽ വടക്കെ വശം ഇട്ടിട്ടുള്ള അൾ
മേറയുടെ അടുക്കെ വന്ന നിന്നിരുന്നു.

കുഞ്ഞികൃഷ്ണമേനോൻ— എടൊ കണ്ടപ്പ ഗോവിന്ദന ഊ
ണ ക്ഷണത്തിൽ കൊടുക്കണം. നേരം ഏകദേ
ശം മൂന്നുമണിയായി തുടങ്ങി. ഗോവിന്ദൻ താമസി
ക്കെണ്ട. പോയ്കുളിച്ച ഊണ കഴിപ്പാൻ നോക്കൂ.
ഞാൻ ആറ മണിക്ക തന്നെ മടങ്ങി വരാൻ
നോക്കാം. ഊണകഴിഞ്ഞാൽ മുകളിലെ പൂമുഖ
ത്ത പോയി കിടക്കുകയൊ ഇരിക്കുകയൊ വല്ലതും
ഹിതം പോലെ ചെയ്യാം. മേശ്ശമേൽ നല്ല രസമു
ള്ള ചില നാടകപുസ്തകങ്ങൾ കിടക്കുന്നതിൽ ഏതെ
ങ്കിലും എടുത്ത വായിച്ച കാലയാപനം ചെയ്യാം.

കുഞ്ഞികൃഷ്ണമനോൻ ഇപ്രകാരം പറഞ്ഞ പടിക്ക
ൽനിന്ന മഞ്ചെൽ കയറി കോമൻ നായരെ മുമ്പിലും
[ 20 ] അഹമ്മത പിന്നിലുമായിട്ട അംശത്തിലേക്കപോയി. അതി
ൽപ്പിന്നെ ഗോവിന്ദൻ കണ്ടപ്പനോട കുറെ ഉമിക്കരിയും
ഭസ്മവും വാങ്ങി കുളപ്പുരയിലേക്കും കണ്ടപ്പൻ നെരെ അടു
ക്കളയിലേക്കും നടന്നു. ഗോവിന്ദന്റെ വരവ നിമിത്തം
താൻ വിചാരിച്ച ചില കാൎയ്യത്തിന്ന കേവലം മുടക്കം
വന്നു എന്നു കണ്ടിട്ട കണ്ടപ്പന ഉള്ളിൽ വളരെ കുണ്ഠിത
മുണ്ടായി. കുഞ്ഞികൃഷ്ണമേനൊൻ ഇന്ന അംശത്തിൽ പോ
കുമെന്നുള്ള വിവരം കണ്ടപ്പൻ രണ്ടുമൂന്നുദിവസം മുമ്പെ
അറിഞ്ഞിട്ടുണ്ടായിരുന്നു. അതുകൊണ്ട അവൻ ആ അ
വസരത്തിൽ ഒരു ദിക്കിൽ പോയി തന്റെ ഇഷ്ടസിദ്ധി
വരുത്തി വരുവാൻ ചില ഏർപ്പാട ചെയ്തിട്ടുണ്ടായിരുന്നു.
അതിന്ന ഇപ്പോൾ തരമില്ലാതെ വന്നത അവന്ന ഒരു
ഹൃദയ ശല്യമായി തീൎന്നിരിക്കുന്നു. എനി ഇങ്ങിനെയു
ള്ള അവസരം കിട്ടാനും വളരെ പ്രയാസമാണ. കണ്ട
പ്പൻ ആകപ്പാടെ വിഷണ്ഡനായി അടുക്കിളയുടെ തെ
ക്കെ ഭാഗത്ത ഇട്ടിട്ടുള്ള അരിപ്പെട്ടിയുടെ പടിഞ്ഞാറെ
വശം വടക്കോട്ട നോക്കിയിരുന്ന മനസ്സകൊണ്ട വിചാ
രിച്ചതുടങ്ങി.

“ഇത എന്തൊര നട്ടം തിരിച്ചിലാണ? എത്ര ദിവസം പാ
ടനടന്നിട്ടാണ ഇന്നേക്ക ഒരു വിധത്തിൽ സമ്മതിച്ചത?
ആവിടെ ഊണുകഴിച്ച താമസിക്കുന്ന ശങ്കരമേനോനും
ഇല്ലായിരുന്നു. ഇന്ന നല്ല തരമായിരുന്നു. ഈ ഗോ
വിന്ദനെ ഇന്നലെ വരരുതാഞ്ഞൊ. ഈക്കാലൻ എന്തിന
ഇന്ന വന്നു? എനി എന്നാണ സാധിക്കുന്നത. രാത്രി
ഇവിടന്ന തെറ്റാനും പാടില്ല. തെറ്റിയാൽ ഒട്ട തരവും
ഇല്ല. എന്റെ കാലക്കേട. കിട്ടുണ്ണീനായര വലിയ ജന്മാ
ന്തരക്കാരനാണ. അയാളെ പറ്റിക്കൻ ഞാൻ എത്ര
ദിവസമായി നോക്കുന്നു? ഒരിക്കലും സാധിക്കുന്നില്ല
ല്ലൊ എന്താണീശ്വരാ വേണ്ടത. മോര വാങിക്കൊണ്ട
[ 21 ] വരട്ടെ എന്ന പറഞ്ഞു ഇപ്പം തന്നെ ഒന്ന പോയാലൊ?
മടങ്ങി വരാൻ ഇത്തിരി താമസിച്ചപോയെങ്കിൽ ഗോ
വിന്ദന ചോറ കൊടുക്കുന്നത തരക്കേടല്ലെ? ഗൊവിന്ദന
ചോറ വേഗം കൊടുത്തിട്ട “അങാടിക്കപോയി വരട്ടെ”
എന്ന പറഞ്ഞ മെല്ലെ പോയാലൊ. അതും തരമാകമെ
ന്ന തോന്നുന്നില്ല. ഇന്ന രാവിലെ എണീറ്റവരുമ്പൊൾ
ആ വാലു മുറിയൻ നായെ കണ്ട ഫലമാണിതൊക്കെ.
ഇന്ന എനി ഏതായാലും തരമില്ല. എനി ഒരിക്കലാകാം.
ഇന്നലെ കൊടുത്തആറണ ഇങ്ങട്ട തന്നെ മടങ്ങി വാങ്ങ
ണം. അത മടങ്ങിത്തരുമെന്ന എന്താണ നിശ്ചയം. രണ്ടു
വട്ടമായിട്ട ഒന്നെകാലുറുപ്പിക ഞാൻ ഇങ്ങിനെതന്നെ ക
ളഞ്ഞില്ലെ? എനി ഈ വകപ്രവൃത്തിക്ക പോകാത്തതാണ
നല്ലത്. യജമാനൻ എങ്ങും പോണില്ലല്ലൊ. പക്ഷെ അത
കുറെ വയസ്സായതകൊണ്ടായിരിക്കാം. ഏതായാലും ഗോ
വിന്ദന ചോറുകൊടുക്കുന്ന കാൎയ്യത്തിൽ ഉപേക്ഷ വരു
ത്തരുത. യജമാനൻ രണ്ടു പ്രാവശ്യം പ്രത്യേകം പരഞ്ഞി
രിക്കുന്നു. ചോറും കൂട്ടാനും ഇവിടെയുള്ളത തന്നെ മതി.
ഒന്നും എനിയും ചൂട മാറിട്ടില്ല. രണ്ടു പപ്പടം കാച്ചണം.
അല്പം കൊണ്ടാട്ടവും വറക്കണം. ചുക്കവെള്ളം ലേശം ത
ണുത്തിട്ടില്ല. നല്ല സംഭാരവും ഉണ്ട.

കണ്ടപ്പൻ ഇങ്ങിനെ വിചാരിച്ചും കൊണ്ടിരിക്കുന്ന
മദ്ധ്യെ ഗൊവിന്ദൻ കുളി കഴിഞ്ഞ എത്തി. കണ്ടപ്പൻ
ക്ഷണത്തിൽ രണ്ട കിണ്ടിയിൽ വെള്ളം കൊണ്ടക്കൊ
ടുത്തു. ഗൊവിന്ദൻ കാൽ കഴുകുമ്പഴക്കു കണ്ടപ്പൻ അല
ക്കിയ ഒരു മലമൽ മുണ്ടും ഒരു ചീന്തലും കൊണ്ടന്നുകൊ
ടുത്തു. ഗൊവിന്ദനെ ഉണ്ണാൻ കൂട്ടിക്കൊടുണ്ടപൊയി.
ഊണിന്റെ വട്ടം ആകപ്പാടെ വളരെ തരക്കെടില്ലയായി
രുന്നു. ചൊറ അല്പം തണുത്തിട്ടുണ്ടായിരുന്നു എങ്കിലും [ 22 ] വഴി നടന്ന ക്ഷീണം കൊണ്ടും വിശപ്പുകൊണ്ടും ഗൊ
വിന്ദന അത അമൃതായിരുന്നു. നേൎത്തെ ഒരു കോപ്പ
ചായ കുടിച്ചതകൊണ്ട ഗോവിന്ദനെ ഒന്നും ആയിട്ടില്ലയാ
യിരുന്നു. ഊണ സുഖായി കഴിച്ചു. ചുക്കവെള്ളവും
ധാരാളം കുടിച്ചു. ഗൊവിന്ദൻ എഴുനിറ്റ കയികഴുകമ്പ
ഴക്ക കണ്ടപ്പൻ മുകളിൽ പൊയിചെല്ലത്തിൽ നിന്നഒരി
ക്കൽ മുറുക്കൻ എടുത്തകൊണ്ടവന്നു. കണ്ടപ്പന്റെ ഔദാ
ൎയ്യവും മൎയ്യാദയും കണ്ടിട്ട ഗൊവിന്ദൻ അവനെ മനസ്സ
കൊണ്ട മാനിച്ചു. വടക്ക ഭാഗത്തെ വരാന്തയിൽഇട്ടി
രുന്ന പുല്ലുപായിൽ ഇരുന്ന ഗൊവിന്ദൻ സാവകാശ
ത്തിൽ മുറുക്ക കഴിച്ച തുപ്പിയതിന്റെ ശേഷം കണ്ട
പ്പൻ അവനെ മാളികയുടെ മുകളിലേക്ക കൂട്ടിക്കൊണ്ടപൊ
യി പൂമുഖത്ത കടപ്പാനുള്ള വാതിൽ തുറന്ന ഒരു വീരാ
ളിപ്പുല്ലുപായ എടുത്ത അവിടെ വിരിച്ച ഒരു തലെണ്ണയും
എടുത്ത വെച്ചു. ഗൊവിന്ദൻ ഈ അവസരത്തിൽ
കൊണിപ്പൂട്ടിന്റെ ഇടത്തെ ഭാഗത്ത വെച്ചിട്ടുള്ളഒരുകണ്ണാ
ടിയുടെ വലിപ്പവും ഭംഗിയും നൊക്കിനിന്നു പൊയതി
നാൽ കണ്ടപ്പന്റെ ഒരുമിച്ച പൂമുഖത്ത കടന്നിട്ടില്ലയാ
യിരുന്നു. കണ്ടപ്പൻ മടങ്ങി വന്ന വിളിച്ചതിൽപിന്നെ
യാണ ഗൊവിന്ദൻ പൂമുഖത്തെക്ക കടന്ന ചെന്നത.

ഈ പൂമുഖം വേനൽകാലത്തിൽ അത്യന്തം ഉപകാര
പ്രദമായി തീരേണമെന്നുള്ള മുന്വിചാരത്തോടുകൂടി
കുഞ്ഞികൃഷ്ണമെനൊൻ തന്റെ സ്വന്തയുക്തിയാൽ തീൎപ്പി
ച്ചിട്ടുള്ളതാണെന്നവായനക്കാർ സമ്മതിരിക്കാതിരിക്കയില്ല.
ക്ക ഏകദേശം എട്ട കൊൽ ദിർഗ്ഘവും
ആറ കൊൽ വിസ്താരവും ഉണ്ടു. തെക്കും പടിഞ്ഞാറും
ചുമരുകളില്ല. ഒരിക്കൽ ഉയരത്തിൽ പുഷ്പങ്ങൾ
കൊണ്ടും ദലങ്ങൾകൊണ്ടും ശോഭിക്കുന്ന പലവിധ
[ 23 ] ലതകളുടെ ആകൃതിയിൽ അയൊനിൎമ്മിതമായി ചായമിട്ട
ചിത്രജാലങൾ മാത്രമെയുള്ളൂ. അതിന്റെമുകളിൽ ചാരി
യിരിപ്പാനും കിടപ്പാനും അതിവിശെഷമായ പടര്യിരി
പ്പുണ്ട. ഈ ചിത്രജാലങ്ങളുടെ ചുറ്റും പുറത്ത നിരക്കെ
വെച്ചിട്ടുള്ള ചട്ടികളിൽ പനിനീർ,മുല്ല,പിച്ചകം,ചെമ
ന്തി മുതലായ ചെടികളും ലതകളും പുഷ്പദലാകീൎണ്ണങ്ങ
ളായി അനൎഗ്ഗളമായ വായുപ്രചാരത്തിന്ന ഒരു വിധത്തി
ലും മുടക്കം ചെയ്യാതെ അതിമനൊഹരമായി ശീതളപ്രഭ
മായി ശൊഭിച്ചുനിൽക്കുന്നു. കിഴക്കും വടക്കും ഉള്ള ചുമ
രുകൾ ഏകദേശം ആറകോൽ ഉരയമുണ്ട. അതിവിശേ
ഷമായ വെള്ളപ്പട്ടുകൊണ്ടു വിതാനിച്ച തുടരെത്തുടരെ നാ
നാവൎണ്ണങ്ങളായ രസകടുക്കകൾ തൂക്കി നാല ഭാഗത്തും
നിരക്കെചിത്രക്കണ്ണാടികൾ അതി ഭംഗിയായി വെച്ചി
ട്ടുണ്ട്. അടിയിൽ മുഴുവനുംവിലയേറിയ പരധാനി
വിരിച്ച നടുവിൽ ഒരു വട്ടമേശയിട്ടിട്ടുണ്ട. അതിന്മേൽ
വിരിച്ചിട്ടുള്ള ചിത്രപടത്തിന്റെ വൈശിഷ്ട്യം അനി
ൎവ്വചനീയമാകുന്നു. ആ വട്ടമേശയുടെ നേരെ മുകളിവ
ളരെ ഭംഗിയുള്ള ഒരു സ്പടികവിളക്കതൂക്കീട്ടുണ്ട. അതിന്റെ
കിഴക്കഭാഗത്ത പട്ടമെത്ത വിരിച്ചു ഒരു ചാരകസെല
തെക്കോട്ട തിരിച്ച വെച്ചിട്ടുണ്ട. മറ്റുള്ള മൂന്നു ഭാഗത്തും
കൂടി അഞ്ച കസെലകളിട്ടിട്ടുള്ളതിൽ രണ്ട കസെലക്ക ക
യ്യില്ല. വടക്കെ ചുമരിന്റെ അരികെ ഒരു സോഫയും
കിഴക്ക ഒരു കോച്ചു കട്ടിലും ഉണ്ട. രണ്ടിന്മേലും ഓരൊ
വെള്ളപ്പായ വിരിച്ചിരിക്കുന്നു. രണ്ടിന്നും കണ്ണാറ്റിച്ചില്ലുകൾ പതി
ച്ചിട്ടുണ്ട. അതിൽ ഒന്നിൽ മുഴുവനും ഇംഗ്ലിഷ പുസ്ത
കങ്ങളാണ. മറ്റേതിൽ സംസ്കൃതപുസ്തകങ്ങൾ മാത്രമെ [ 24 ] ഉള്ളു. രണ്ടു മാതിരി പുസ്തകങ്ങളും ഭംഗിയിൽ കെട്ടി
പുറമെ സ്വർണ്ണലിപിയിൽ പേർ പതിച്ചിട്ടുണ്ട്. അൾ
മേരയുടെ വടക്കുഭാഗം കോച്ചുകട്ടിലിന്റെ ഏകദേശം ന
ടുവിൽ നേരെ മുകളിൽ ഭംഗിയുള്ള ഒരു നാഴികമണി വെ
ച്ചിട്ടുണ്ട. പൂമുഖം ആകപ്പാടെ നോക്കി കണ്ടപ്പോൾ ഗോ
വിന്ദനുണ്ടായ സന്തോഷവും ആശ്ചൎയ്യവും ഇത്രയെന്ന
പറവാൻ പ്രയാസം. കുഞ്ഞികൃഷ്ണമേനവന്റെ വലി
വലിപ്പവും പ്രഭാവവും ഇപ്പോൾ മാത്രമാണ ഗോവിന്ദന
മുഴുവൻ മനസ്സിലായത. പൂമുഖത്ത ഇരിക്കുന്ന കാൎയ്യമൊ
നില്ക്കട്ടെ. അവിടെ നില്പാൻ തന്നെ ഇവന്ന ലേശം
ധൈൎര്യം ഉണ്ടായിരുന്നില്ല. പരമധാനിയിൽ തന്റെ
കാൽവെക്കുന്നത് ഇവന പരമ സങ്കടമായി തോന്നി.
ഒടുക്കം ഇവൻ അവിടെ വിരിച്ചവെച്ചിട്ടുള്ള പുല്ലുപായി
ൽ പതുക്കെ ഇരുന്നിട്ട കണ്ടപ്പനെ നോക്കി
പറഞ്ഞു.

ഗോവിന്ദൻ— താൻ മഹാ ഭാഗ്യവാൻ തന്നെ. ഇത്ര
പരമയോഗ്യനായ ഒരു മഹാ പുരുഷനെ ആശ്ര
യിച്ച നിത്യവൃത്തി കഴിപ്പാൻ സംഗതി വന്നിട്ടുള്ള
മുജ്ജന്മത്തിൽ ചെയ്ത സുകൃതംകദണ്ടാണ.
സംശയമില്ല.

കണ്ടപ്പൻ— (ചിരിച്ചുകൊണ്ട) രാപ്പകൽ അടുപ്പ ഊതി
ഊതി കണ്ണിലെ വെള്ളം വറ്റി. അടി കൊണ്ട
കൊണ്ട എന്റെ പുറം വണ്ടി വലിക്കുന്ന കാളയു
ടെ ചുമല പോലെ ആയിരിക്കുന്നു. രാപ്പകൽ എ
ല്ലു മുറിയ പണി എടുത്താൽ രണ്ടുറുപ്പിക ശമ്പളം
കിട്ടും. ഇതൊക്കെ തന്നെയല്ലെ എന്റെ മഹാ
ഭാഗ്യം?

ഗോവിന്ദൻ— പ്രവൃത്തി എടുക്കുന്നതിനെ പറ്റി അല്ല
ഞാൻ പറഞ്ഞത. പണി എടുക്കാതെ ആൎക്കും
[ 25 ] കഴികയില്ല. ഗുണവാനായ ഒരു മനുഷ്യന്റെ കിഴി
ൽ പണി എടുക്കുന്നത രസമുള്ള ഒരു കാൎയ്യമാണ.
തെറ്റു കണ്ടാൽ നമ്മെ ശിക്ഷിക്കുന്നത നമുക്ക
ചോറ തരുന്നവരുടെ പ്രവൃത്തിയല്ലെ?

കണ്ടപ്പൻ— യജമാനന്റെ ഗുണം കൊണ്ട എനിക്കെ
ന്താണ്? കണക്കല്ലാതെ ഒരു കാശു പോലും എനി
ക്ക കിട്ടാറില്ല. എന്റെ പരാധീനത്തിന്ന ഒരു
കുറവും ഇല്ല. സമുദ്രത്തിൽ പോയാലും പാത്രത്തിൽ
പിടിപ്പത. എനിക്ക ഒരു കണക്കുണ്ട. അത
എവിടെ ചെന്നാലും കിട്ടും. ഞാൻ രണ്ടരക്കൊല്ല
മായി ഇവിടെ വന്നിട്ട. അതിനിടക്ക കച്ചേരി
യിൽ ഒരു പതിനഞ്ച ഒഴിവല്ല ഉണ്ടായത. അതിൽ
ഒന്ന എങ്കിലും എനിക്ക തരണമെന്ന യജമാനന
തോന്നീട്ടില്ല. എന്നെപ്പോലുള്ള എത്ര ആളുക
ൾക്ക ഇങ്ങിനെയുള്ള യജമാനന്മാർ പണി ഉണ്ടാക്കി
കൊടുക്കുന്നു.

ഗോവിന്ദൻ— ഉദ്യോഗസ്ഥന്മാർ രണ്ടമൂന്ന തരക്കാരാണ.
ചിലർ തന്താങ്ങളുടെ ചാൎച്ചയിലും സംബന്ധത്തി
ലുംഉള്ള ആളുകൾക്ക കഴിയുന്ന ഗുണം ചെയ്വാൻ നോക്കും അന്യന്മാൎക്ക യാതൊരു ഗുണവും ചെയ്യു
ന്നത ഇവൎക്ക ഇഷ്ടമല്ല. ഭാൎയ്യയുടെയും രഹസ്യക്കാ
രിയുടെയുടെയും വീട്ടിലും സംബന്ധത്തിലും ഉള്ള ആളുക
ൾക്കുവേണ്ടി ഇവർ എന്തും ചെയ്യും “പണമെ
ഗുണം” എന്നു വിചാരിക്കുന്ന മറ്റു ചിലരുണ്ട.
അവർ പണംകിട്ടാതെ യാതൊന്നും ചെയ്യില്ല. അ
വൎക്ക ആരായാലും വേണ്ടില്ല. എന്തു കൎയ്യമായാലും
വേണ്ടില്ല. സകലത്തിന്നും പണം കിട്ടണം. ഇത
രണ്ടുംകൂടാതെ വേറെ ഒരുവക ഉദ്യോഗസ്ഥന്മാരുണ്ട.
അവർ ന്യായമല്ലാതെ യാതൊന്നും പ്രവൃത്തിക്കില്ല.
[ 26 ] അവർ കേവലം അധൎമ്മഭീരുക്കളാണ. ചാർച്ചയിലും
ചേർച്ചയിലും ഉള്ള ആളുകൾക്ക വല്ല ഗുണവുംചെ
യ്യുന്നതായാൽ ജനങ്ങൾ അപവാദം പറയുമെന്ന
ഭയപ്പെട്ട ഈ തരക്കാർ ആ വക യാതൊന്നും ചെ
യ്യില്ല. തന്റെ യജമാനൻ ഈ തരക്കാനായി
രിക്കാം. അങ്ങിനെയാണെങ്കിൽ അതിന്ന പരിഭവം
വിചാരിപ്പാനില്ല. അല്ലാഞ്ഞാൽ നീതിന്യായം എ
ങ്ങിനെ നടക്കും.

കണ്ടപ്പൻ— ഞാൻ ഇതൊക്കെ പറഞ്ഞത യജമാനന്റെ
നേരെയുള്ള പരിഭവം കൊണ്ടല്ല. എന്റെ വ്യസ
നം നിങ്ങളോട പറഞ്ഞു എന്നെയുള്ളൂ നിങ്ങൾ ഇ
തൊന്നും യജമാനനൊട പറയെണ്ട.
ഗോവിന്ദൻ— ഞാൻ ആ വകക്കാരനല്ല. കണ്ടതും കേ
ട്ടതും പറയുന്ന സ്വഭാവം എനിക്കില്ല. താൻതന്റെ
പരാധീനം പറഞ്ഞതല്ലെ? ഞാൻ സ്വകാൎയ്യവ
ർത്തമാനം ചോദിക്കട്ടെ? താൻ എന്നോട പരമാൎത്ഥ
പറയുമോ?

കണ്ടപ്പൻ— അമ്മയാണ ഞാൻ നിങ്ങളോട നേര പറ
യാതിരിക്കില്ല. നിങ്ങളെ എനിക്ക വലിയൊരു സ്നേ
ഹം തോന്നുന്നു. നിങ്ങളെ വിട്ട<lb/പ പോവാൻ എനിക്ക മനസ്സ വരുന്നില്ല.

ഗോവിന്ദൻ— അതിരിക്കട്ടെ. അത എനിക്കും സന്തോ
ഷം തന്നെ. ഈ കാണുന്ന സാധനമെല്ലാം യ
ജമാനൻ വില കൊടുത്ത മേടിച്ചതോ? അതല്ല വ
ല്ലവരോടും സമ്മാനമായി മേടിച്ചതൊ?

കണ്ടപ്പൻ— എല്ലാം പണം കൊടുത്ത വാങ്ങിയതാണ.
സമ്മാനം എന്ന ശബ്ദം പടിവാതിൽ കടന്ന ഈ തൊടിക്കുള്ളിൽ വരാറില്ല. അത യജമാനന കേട്ടു
[ 27 ] കൂടാ. ഒരു വെറ്റില പോലും മൂപ്പര വെറുതെ ആ
രോടും വാങ്ങാറില്ല.

ഗോവിന്ദൻ— (കണ്ടപ്പനെ പരീക്ഷിക്കേണമെന്നുള്ള
വിചാരത്തോടുകൂടി) സമ്മാനവും കൈക്കൂലിയും വാ
ങ്ങാത്ത ഉദ്യോഗസ്ഥന്മാർ ഇപ്പോൾ വളരെ ചുരു
ക്കമെയുള്ളു. തന്റെ യജമാനൻ പണം വാങ്ങുമാ
റില്ലെന്ന തനിക്ക എന്താണിത്ര നിശ്ചയം?

കണ്ടപ്പൻ— പണം വാങ്ങുന്ന ആളായിരുന്നു എങ്കിൽ
ഇന്നാൾ പോലീസ്സ കാൎയ്യത്തിൽ ചുരുങ്ങാതെ
രണ്ടായിരം കിട്ടുമായിരുന്നു. വലിയ വലിയ ശിപാ
ൎശി എല്ലാം കൊണ്ടുവന്നിട്ടുണ്ടായിരുന്നു. തള്ളിക്കള
വാൻ പാടില്ലാത്ത ഒന്ന രണ്ട ശിപാൎശി പ്രത്യേകി
ച്ചും ഉണ്ടായിരുന്നു. അന്യായമായി പ്രവൃചെ
യ്യേണ്ടുന്നകാലത്ത ഉദ്യോഗം രാജികൊടുത്തകളകയ
ല്ലാതെ ഉദ്യോഗത്തിൽ ഇരുന്ന അനീത പ്രവൃത്തി
ക്കയില്ലെന്ന തീർച്ച പറഞ്ഞ മടക്കി അയക്കയാണ
ചെയ്തത. ചിലപ്പോൾ ചിലവിന്നും മറ്റും പണം
പോരാതെ വന്നാൽ സ്വന്തവീട്ടിൽനിന്ന വരുത്തു
കയാണ ചെയ്യുന്നത. എജമാനന്റെ അച്ഛൻ കൊടുത്ത
മുതൽ വേണ്ടതിലധികം ഉണ്ട. തറവാട്ടിലും വേണ്ട
മുതലുണ്ട. കുടുംബവും കുറയും.

ഗോവിന്ദൻ— തറവാട്ടിൽ ആസ്ഥിയുള്ളവരാരും കൈക്കൂ
ലിവാങ്ങി പരാറില്ലെ? എത്ര ആളുകളുണ്ട? അത്യ
ന്തം യോഗ്യന്മാരായ ഭൎത്താക്കന്മാരുള്ള സ്ത്രീകൾ വ്യ
ഭിചരിക്കുന്നതും വീട്ടിൽ ധാരാളം മതലുള്ള ഉദ്യോഗ
സ്ഥന്മാർ കൈക്കൂലി വാങ്ങുന്നതും ഇപ്പോൾ സാ
ധാരണയാണ.
[ 28 ] കണ്ടപ്പൻ— ആ വകക്കാരില്ലെന്നല്ല ഞാൻ പറഞ്ഞത.
വ്യഭിചരിക്കാത്ത സ്ത്രീകളും പെരുത്തുണ്ട. കാശു
പോലും കൈക്കൂലിവാങ്ങാത്ത സൎക്കാരുദ്യോഗസ്ഥ
ന്മാരും ധാരാളം ഉണ്ട. ചിലര അങ്ങിനെ ചെയ്യു
ന്നതകണ്ടിട്ട എല്ലാവരും അങ്ങിനെയാണെന്ന പറ
യുന്നത കഷ്ടമാണ.

ഗോവിന്ദൻ— കണ്ടാൽ ഒരകാശിന്ന വിലപിടിക്കാത്ത
സ്ത്രീകൾ എങ്ങിനെയാണ വ്യഭിചരിക്കുന്നത? അ
വറ്റിന്റെ മുഖത്തനോക്കാൻ ആരും ഇല്ലത്തതു
കൊണ്ട അവർ പതിവൃതമാരാണ. അതപോ
ലെതന്നെ കാൎയ്യപ്രാപ്തിയും നെഞ്ഞുറപ്പും ഇല്ലാത്ത
ചില ഉദ്യോഗസ്ഥന്മാരുണ്ട. അവൎക്ക ആരും ഒന്നും
കൊടുക്കില്ല. അതകൊണ്ട വാങ്ങാത്തതാണ.

കണ്ടപ്പൻ— നിങ്ങൾ ഈ പറഞ്ഞത ശുദ്ധമെ അസം
ബന്ധമാണ. എത്രയോ പ്രാപ്തിയും യോഗ്യതയും
ധൈൎയ്യവും ഉള്ള ഉദ്യോഗസ്ഥാന്മാരുണ്ട കൈക്കൂലി
എന്നുള്ള ശബ്ദം കേട്ടുകൂടാത്തവർ? അങ്ങിനെതന്നെ
വളരെ സൌന്ദൎയ്യമുള്ള സ്ത്രീകളും വ്യഭിചരിക്കാത്ത
വർ വേണ്ടതുണ്ട. നിങ്ങൾ ആറമാസം ഒരുപോ
ലെ തപസ്സചെയ്ത നോക്കിയാലും യജമാനൻ വാങ്ങില്ലഎന്ന
എനിക്ക നല്ല ഉറപ്പുണ്ട.

ഗോവിന്ദൻ— അങ്ങിനെയാണെങ്കിൽ തന്റെ യജമാ
നൻ ആ സംഗതിയിൽ ബഹു യോഗ്യൻ തന്നെ.
സംശയമില്ല. എന്നാൽ “കരിമ്പിന്ന കമ്പുദൂഷ്യം”
എന്നൊരു പഴഞ്ചൊല്ലുണ്ട. യജമാനന എത്രാണ്ടുണ്ട
നേരംപോക്ക? അത താനറിയാതിരിക്കില്ല. ഞാൻ
ഇക്കാൎയ്യം ഒരു മനുഷ്യനോടും മിണ്ടില്ല. പരമാൎത്ഥം
എന്നോട പറയണം.
[ 29 ] കണ്ടപ്പൻ— അവിടുത്തേക്ക യാതൊരു നേരം പോക്കാട്ടെ
യാതൊരഹങ്കാരമാകട്ടെ ഒരു വസ്തുവും ഇല്ല. സാദാദി
കാൎയ്യംമാത്രമെയുള്ളു. ആ വക വല്ലതും ഉണ്ടെ
ങ്കിൽ ഞാൻ അറിയാതിരിക്കില്ല.

ഗോവിന്ദൻ— പൊ പ്രാന്താ— നേരംപോക്കും അഹങ്കാര
വും ഇല്ലാത്ത പുരുഷന്മാരുണ്ടൊ? പക്ഷെ അല്പം
എന്നും അധികം എന്നും ഉള്ള വ്യത്യാസമം മാത്രം ഉ
ഉണ്ടാകും? കേവലം ഇല്ലാത്ത മനുഷ്യന്മാരില്ല. അത
ഒരു വഷളത്വം ആണെന്നും വിചാരിക്കേണ്ട. ന
മ്മുടെ അവസ്ഥ നമുക്ക നിശ്ചയമില്ലെ? അങ്ങട്ട
പോകയൊ അതല്ല ഇങ്ങട്ട വരുത്തുകയൊ എന്താണ
ചെയ്തുവരാറ?

കണ്ടപ്പൻ— (ഇയ്യാളെ ഒന്ന പറ്റിക്കണം എന്ന വിചാ
രിച്ചുകൊണ്ട) അല്പാല്പം നേരംപൊക്കില്ലാതെ ആരും
ഇല്ല. അത അറിഞ്ഞിട്ട നിങ്ങൾക്ക എന്താണ വേ
ണ്ടത്? ഈ വക ഒന്നും ചോദിക്കരുത.

ഗോവിന്ദൻ— (ഉള്ളത ഒക്കെ ഞാൻ പറയിക്കാതെ വിടി
ല്ല എന്ന വിചാരിച്ചുംകൊണ്ട) അറിഞ്ഞതകൊണ്ട
എനിക്ക വിശേഷിച്ച കാൎയ്യം ഒന്നും ഇല്ല. എന്നാ
ലും ഈ വക വൎത്തമാനം പറയുന്നതും കേൾക്കുന്ന
തും ചെറുപ്പക്കാരായ നമുക്ക ഒരരസമല്ലെ? ഈ ദി
ക്കിൽ നല്ല സ്ത്രീകളുണ്ടൊ എന്ന അറിയാമല്ലൊ?

കണ്ടപ്പൻ— (ചിരിച്ചുംകൊണ്ട) അങ്ങട്ട പോകാറും ഉണ്ട.
ചിലസമയം ഇങ്ങട്ട വരുത്താറും ഉണ്ട. രണ്ടും പ
ണിയുടെ തിരക്കുപോലെ ആണ. ആ ഒരു കാൎയ്യ
ത്തിൽ യജമാനൻ കുറച്ച കമ്പക്കാരനാണ. ഉണ്ടെ
ങ്കിൽ അതമാത്രമാണ ഒരു ദൂഷ്യം ഉള്ളത.
[ 30 ] ഗോവിന്ദൻ— (ഉത്സാഹഭാവത്തോടെ) അതല്ലെ ഞാൻ
ഇത്രനേരവുംപറഞ്ഞത? തീരെ നേരംപോക്കില്ലാത്ത
മനുഷ്യന്മാരില്ലെന്ന. എങ്ങട്ടാണ കൂടക്കൂടെ പോക
ന്നത? ആരെയാണ ഇങ്ങട്ട വരുത്തുന്നത? പതി
വായിട്ട ഒന്നുമാത്രമെയുള്ളൂ? അതല്ല മാറി മാറി പ
ലതും ഉണ്ടൊ<?lb/>

കണ്ടപ്പൻ— (ചിരിച്ചുംകൊണ്ട) അത നിങ്ങൾ എനിയും
അറിഞ്ഞിട്ടില്ലെ? നിങ്ങൾ ആളൊരു മന്നനാണ.
അറിയാതിരിക്കില്ല. എന്തിനാണ എന്നെകൊണ്ടു
പറയിപ്പിക്കുന്നത? മാറിമാറി രസംനോക്കി വി
ടുന്ന സമ്പ്രദായം യജമാനന ഇല്ല. പതിവായിട്ടഒ
രു ഒറ്റ മാത്രമെയുള്ളു അതിനെക്കൊള്ളൎഅങ്ങട്ടപോ
കാറും ഉണ്ട. അത ചിലപ്പോൾ ഇങ്ങട്ട വരാറും ഉണ്ട.

ഗോവിന്ദൻ— (കുറെനേരം ആലോചിച്ചുനോക്കീട്ട) എവി
ടെയാണ? ആരെയാണ? ഞാൻ ഈ വൎത്തമാനം
ഇപ്പോൾ നീ പറഞ്ഞതിൽപിന്നെ അറി
ഞ്ഞതെയുള്ളു
കണ്ടപ്പൻ— (പിന്നെയും ചിരിച്ചുകൊണ്ട) ഇത നിങ്ങൾ
അറിഞ്ഞില്ലെങ്കിൽ പിന്നെ എന്താണ കിടക്കു
ന്നത? അറിയാത്തവർ വളരെ ചുരുക്കമെയുള്ളു.

ഗോവിന്ദൻ— (പിന്നയും പിന്നയും ആലോചിച്ച നോ
ക്കീട്ട) എനിക്ക അശേഷം തോന്നുന്നില്ല. താൻ
തന്നെ പറയൂ. ഞാൻ ആരോടും പറയില്ല.

കണ്ടപ്പൻ— (മൂന്നാമതും ചിരിച്ചുകൊണ്ട) യജമാനൻ
കൂടക്കൂടെ പോകുന്നതും ചിലപ്പോൾ ഇങ്ങട്ട വരു
ത്തുന്നതും മറ്റാരെയും അല്ല. അദ്ദേഹത്തിന്റെ
സ്വന്തം ഭാൎയ്യ ലക്ഷ്മിഅമ്മയെ മാത്രമാണ. അവ
രെയല്ലാതെ യജമാനൻ തൊടാറില്ലെന്ന എനിക്ക
സത്യം ചെയ്യാം. ഇപ്പോൾ നിങ്ങൾക്ക മനസ്സിലാ
[ 31 ] യില്ലെ? അനാവശ്യം എന്തിനു ചോദിക്കുന്നു?
യോഗ്യന്മാർ മൎയ്യാദതെറ്റി ഒരിക്കലും നടക്കില്ല.
അന്തിയായാൽ വാലിയക്കാരെയൊ ശിപായിമാരെ
യൊ പറഞ്ഞയച്ച വല്ല തെമ്മാടി പെണ്ണുങ്ങളെയും
കൊണ്ടവരീച്ച പല വഷളത്വവും പ്രവൃത്തിക്കുന്ന
ചില ഉദ്യോഗസ്ഥന്മാരുടെ ചട്ടവും നിലയും ക
ണ്ടിട്ട ആ വകക്കാരനാണ എന്റെ യജമാനനും
എന്ന വിശ്വസിച്ച ഈ വക എന്നോട ചോദിച്ചത
നിങ്ങളുടെ അവസ്ഥക്കു പോരാ. “ഇവൻ അടുപ്പു
തിയല്ലെ. കഥയില്ലാത്തവൻ. ചോദിച്ചാൽ ഉള്ളും
ഇല്ലാത്തതും ആവശ്യംപോലെ എന്തും പറയും”
എന്ന വിചാരിച്ചായിരിക്കാം ഇത്രെയൊക്കെത്തിരക്കി
ചോദിച്ചത. ഇല്ലാത്തകാൎയ്യം ഞാൻ ഒരിക്കലും പറകയില്ല.

ഇത കേട്ടിട്ട ഗോവിന്ദൻ കേവലം ജളനായി ഒരക്ഷ
രവും പറയാതെ കുറെനേരം കുമ്പിട്ടിരുന്ന കണ്ടപ്പന്റെ
വാക്സാമൎത്ഥ്യവും സ്വാമിസ്നേഹവും ഓൎത്ത അതിശയപ്പെ
ട്ട തന്റെ ആലോചനക്കുറവിനെയും സഹസത്തെയും
കുറിച്ച വിഷാദിച്ച ഒടുവിൽ കണ്ടപ്പനെ നോക്കിപറ
ഞ്ഞു— “കണ്ടപ്പൻനായരെ! നിങ്ങലുമായുണ്ടായ സംഭാ
ഷണത്താൽ ഞാൻ സാമാന്യത്തിലധികം വിഡ്ഢിയായിരി
ക്കുന്നു. മൂപ്പരുടെ നടവടിയും അവസ്ഥയും എനിക്ക മു
മ്പെതന്നെ ധാരാളെ കണ്ടും കേട്ടും അറിവുണ്ട. അദ്ദേഹ
ത്തിന്റെ ഭാഗ്യാതിരേകത്തെപ്പറ്റി ഞാൻ നിങ്ങളോട
സംസാരിക്കാൻ ഭാവിച്ചപ്പോൾ നിങ്ങൾ അല്പം സുഖ
ക്കേടായി സംസാരിക്കയുണ്ടായി. അത കേട്ടപ്പോൾ
നിങ്ങൾക്ക മൂപ്പരുടെ നേരെ ഭക്തിയും ബഹുമാനവും ആ
ന്തരിത്തിൽ കുറയുമെന്ന വിചാരിച്ച അതിന്റെ തീൎച്ചയ
റിവാൻവേണ്ടി അനാവശ്യമായ ഈ വിഷയത്തെപ്പറ്റി
[ 32 ] ചോദിച്ചതാണ. സംസാരിത്തിൽ നിങ്ങൾ എന്നെ തോ
ല്പിച്ചു എങ്കിലും എനിക്ക നിങ്ങളുടെ നേരെയുള്ള സ
ന്തോഷം ഇത്രയെന്ന പറഞ്ഞറിയിപ്പാൻ പ്രയാസം.
നിങ്ങളെ ഞാൻ വളരെ ബഹുമാനിക്കുന്നു. ഈ വക
എല്ലാ ഗുണവും തികഞ്ഞ മനുഷ്യന്മാരെ ഈ തരത്തിൽ
ഭാഗ്യവാന്മാൎക്ക കിട്ടുകയുള്ളു. അതകൊണ്ട താങ്ക
ൾക്ക എന്റെനേരെ ലേശവും സുഖക്കേട തോന്നരുത.”

കണ്ടപ്പൻ— ഞാൻ അദ്യം അസ്പം സുഖക്കേട നടിച്ച
സംസാരിച്ചതും നിങ്ങളുടെ ഉള്ളു അറിവാൻവേണ്ടി
മാത്രമാണ. ഞാൻ പറഞ്ഞതിനൊന്നും നിങ്ങൾക്കും
സുഖക്കേടുണ്ടാകരുത. എനിക്ക യജമാനനെ നല്ല
ഭക്തിയും സ്നേഹവും ഉണ്ടെന്നുള്ളത യജമാനന
തന്നെ നല്ലെ ബോദ്ധ്യം വന്നിട്ടുണ്ട. യജമാനന
വേണ്ടി മരിപ്പാൻകൂടി ഞാൻ ഒരുക്കമാണ. നേരം
അഞ്ചമണഇ കഴിഞ്ഞു. ഞാൻ എന്റെ പ്രവൃത്തിക്ക
നേരെപോട്ടെ. എന്നോടു മുഷിച്ചൽ വിചാരിക്കരുത.

ഗോവിന്ദൻ— കഷ്ടം! എനിക്കൊ മുഷിച്ചിൽ? ഞാനും
ഒരുമിച്ച വരാമല്ലൊ. ഇവിടെ തനിയെ കിടന്നാൽ
ഉറക്കവരും.

കണ്ടപ്പൻ— നിങ്ങൾ ഇവിടതന്നെ അല്പം കിടന്ന ത
ളൎച്ച തീർക്കുന്നതാണ നല്ലത. ഞാൻ അടുക്കിളയി
ലേക്കല്ലെ പോകുന്നത? അവിടെ പുകയുടെ ഉപ
ദ്രവുംകൊണ്ട ഇരിപ്പാൻ പ്രയാസപ്പെടും. ആറ
മണിക്ക യജമാനൻ എത്തുമെന്നല്ലെ പറഞ്ഞത.

ഗോവിന്ദൻ അപ്രകാരംതന്നെ സമ്മതിച്ച മേശപ്പു
റത്തനിന്ന ഒരു പുസ്തകം എടുത്ത അതുവായിച്ചുംകൊണ്ട
അവിടെ കിടന്നു. കണ്ടപ്പൻ തന്റെ പ്രവൃത്തിക്കവേ
ണ്ടി ഇറങ്ങി അടുക്കിളയിലേക്കും പോയി.
[ 33 ] രണ്ടാം അദ്ധ്യായം.
കനകമംഗലം.

ഒന്നാം അദ്ധ്യായത്തിന്റെ ആദ്യത്തിൽ ‘കനകമം
ഗലം’ എന്ന കുഞ്ഞികൃഷ്ണമേനൊൻ പ്രസ്താവിച്ചവെച്ചി
ട്ടുള്ളത ഏതൊ ഒരു താലൂക്കിന്റെയൊ ദിക്കിന്റെയൊ
അല്ലാ വല്ല ഗ്രാമത്തിന്റെയൊ വീട്ടിന്റെയൊ പെരാ
യിരിക്കുമെന്ന വായനക്കാരിൽ പലരും പല വിധേന
സംശയിപ്പാൻ സംഗതിയുള്ളതാകുന്നു. എന്നാൽ ആ
വക സംശയത്തെ പരിഹരിക്കെണ്ടത കേവലം അത്യാ
വശ്യമാകകൊണ്ട കുഞ്ഞികൃഷ്ണമേനോനെ അംശത്തിലും
ഗോവിന്ദനെ പൂമുഖത്തും കണ്ടപ്പനെ അടുക്കളയിലും
തല്ക്കാലും വിട്ടുകളയാതിരിപ്പാൻ നിവൃത്തി കാണുന്നില്ലാ.
ഇപ്പോൾ പ്രസ്താവിപ്പാൻ പൊകുന്നത കനകമംഗ
ലത്തെ പറ്റി മാത്രമാകകൊണ്ട വായനക്കാരുടെ മനസ്സി
നെയും ശ്രദ്ധയെയും അവിടെക്ക പ്രത്യേകം ക്ഷണി
ക്കെണ്ടിവന്നിരിക്കുന്നു.<lb/ കനകമംഗലം എന്ന പ്രസ്താവിച്ച വെച്ചിട്ടുള്ളത
തെക്കെ മലയാളത്തിൽ ഏറ്റഴും ശ്രുതിപ്പെട്ട ഒരു ഉൾ
പ്രദെശമാകുന്നു, എന്ന വായനക്കാരിൽ ചിലരോട പറ
യുന്നത കേവലം അനാവശ്യമാണെന്ന വരികിലും
അധികപക്ഷക്കാരും ഈ പേർ ഇതിന്ന മുമ്പെ കേട്ടിട്ടു
ണ്ടായിരിക്കയില്ലെന്ന വിശ്വസിക്കുന്നതകൊണ്ട ഈ
ഉപനഗരത്തിന്റെ ചുരുക്കമായ ഒരു വിവരണം
ഇവിടെ അത്യാവശ്യമായി വരാതിരിപ്പാൻ പാടുള്ളതല്ലാ.
ഇത ഏകദേശം മൂന്ന മൈത്സ നീളവും രണ്ടര മൈത്സ
വിസ്താരവും ഇതിന്ന മുമ്പ കഴിഞ്ഞിട്ടുള്ള കാനിഷ്ഠമാരി
[ 34 ] കണക്ക പ്രകാരം മുന്നൂറ്റി നാല്പത്തെട്ട ഭവനങ്ങളും
നാലായിരത്തി നാനൂറ്ററുപത്തേഴ നിവാസികളും ഉള്ള
ഒരു ചെറിയ ദേശമാകുന്നു. ആകൃതി നോക്കിയാൽ
ഏതാണ്ട ഒരു സമഭൂമിയാണെന്ന തന്നെ പറയാം.
എങ്കിലും ഇതിന്റെ കിഴക്കഭാഗത്ത വലിയ ദുഷ്ടമൃഗങ്ങ
ൾക്ക അധികമായി താമസിപ്പാൻ സൌകൎയ്യമില്ലാത്ത
ഒരു ചെറിയ കുന്നുണ്ട. ആ കുന്നിന്റെ കിഴക്കഭാഗത്ത
നിന്ന ഒരു ചെറിയ പുഴ വടക്കോട്ട ഒഴുകി ക്രമേണ
പടിഞ്ഞാറൊട്ട തിരിഞ്ഞ ഇതിന്റെ വടക്കെ അതിരായി
നരികണ്ണി പുഴയോടു ചേരുന്നു. അതി വിശേഷമായ
വെള്ളം നിറഞ്ഞ എല്ലാ കാലവും യാതൊരു ദുൎഭിക്ഷവും
കൂടാതെ പടിഞ്ഞാഫോട്ട ഒഴുകുന്ന ഒരു ചെറുതോട
ഇതിന്റെ തെക്കെ അതിരായി നിൽക്കുന്നു. അതിലെ
വെള്ളം അനേകം പേർ
കുളിപ്പാനും കുടിപ്പാനും ഉപയോഗപ്പെടുത്തി വരികയും
ചെയ്യുന്നു. ൟ ദേശത്തിന്റെ പടിഞ്ഞാറെ ഭാഗത്തെ
ഒരു വലിയ നിരത്ത ഉള്ളതകൊണ്ട വണ്ടിവഴിയായി
ഇവിടെ ഗതാഗതം ചെയ്യുന്നതിന്നും ദുര രാജ്യങ്ങളിൽ
നിന്ന പല സാധനങ്ങളും ഇവിടെ കൊണ്ടവരുന്ന
തിന്നും ഇവിടെനിന്ന പല സാധനങ്ങളും അന്യ ദിക്കി
ലേക്ക കൊണ്ടപോകുന്നതിന്നും യാതൊരു അസൌക
ൎയ്യവും ഇല്ലാത്തതിനാൽ ഇത കേവലും ഒരു ഉൾപ്രദേശ
മെന്ന പറയത്തക്ക ലക്ഷണം മുഴുവൻ സിദ്ധിച്ചിട്ടില്ലാ.
ഭൂമി വളരെ സുഭിക്ഷമായിട്ടുള്ളതും നാനാവിധ ഫലവൃ
ക്ഷങ്ങളെ കൊണ്ടു അലംകൃതമായി അത്യന്തംശീതളമായു
[ 35 ] ള്ളതും ആകുന്നു. ഇവിടെ തെങ്ങ, കവുങ്ങ, അയനി,
പുലാവ, മാവ മുതലായ വൃക്ഷങ്ങൾ വളരെ ഉണ്ടെന്ന
വരികിലും മുളകുവള്ളി എത്രയൊ ചുരുക്കം മാത്രമെ കാണ്മാ
നുള്ളു. പല തരത്തിലും ഉള്ള വാഴകൾ പറമ്പുകളിൽ
ധാരാളം ഉണ്ട.നേന്ത്രവാഴ കൃഷിചെയ്ത ഉണ്ടാക്കു
വാൻ ൟ പ്രദേശക്കാൎക്ക പ്രത്യേകം ഒരു സാമൎത്ഥ്യവും
അത്യുത്സാഹവും കാണുന്നത് ജന്മികളായ നമ്പൂതിരിമാർൎക്ക
പാട്ടശീട്ടിലെ നിശ്ചയപ്രകാരം കറവ കൂടാതെ കാലം
തോറും ഓണവാഴക്കുല കൊടുപ്പാൻ വേണ്ടിയൊ എന്ന
തോന്നും. എല്ലാ മാതിരി സസ്യങ്ങലും ഇവിടെ ധാരാള
മായി ഉണ്ടാക്കിവരുന്നു. എങ്കിലും വെള്ളരിക്കയും
ചേനയും ഇത്ര അധികം തെക്കെ മലയാളത്തിൽ മറ്റൊരു
ദിക്കിലും കിട്ടുകയില്ലെന്ന തന്നെ പറയാം. ഇരുപത്തഞ്ച
മേനിയിൽ കുറഞ്ഞ വിളവുണ്ടാകുന്ന കൃഷിനിലങ്ങൾ
ൟ പ്രദേശത്തെ കാണ്മാനെ പ്രയാസം. പുഞ്ച കൃഷി
മുപ്പതും—നാല്പതും— ചിലപ്പോൾഅയമ്പതും മേനി വിള
യുന്നു എന്ന പറയുന്നത ലേശം അതിശയൊക്തിയല്ല.
മേല്പറഞ്ഞ നിരത്തിന്റെ കിഴക്ക ഭാഗത്ത അതി
വിശേഷമായ ഒരു ചെറിയ അങ്ങാടിയുണ്ട. അതിന്റെ
സമീപം തെക്കകിഴക്ക ഭാഗത്ത എല്ലാ ബുധനാഴ്ചതോറും
ഒരു ചന്തയുണ്ട. ചന്തയുടെ വടക്കും അങ്ങാടിയുടെ കിഴ
ക്കുമായിട്ട ഒരു സബജിസ്ത്രാപ്പീസും ഒരു പോലീസ്സ
സ്ടേഷനും അല്ലാതെ ൟ ദേശത്ത പറയത്തക്ക യാതൊരു
സൎക്കാര എടുപ്പുകളും ഇല്ലാ.എന്നാൽ പോലീസ
സ്ടേഷനോട തൊട്ട ഒരു ചെറിയ തപ്പാലാപ്പീസും ഉണ്ട.
ൟ പ്രദേശത്തിന്റെ ഏകദേശം മദ്ധ്യത്തില്‌ അത്യത്ഭുത
മായി പണിചെയ്യിച്ചിട്ടുള്ള ഒരു ചെറിയ കോവിലകം
[ 36 ] കാണികൾക്ക നേത്രാനന്ദപ്രദമായി ശോഭിച്ചനിൽക്കുന്നു.
ൟ കോവിലകത്തിന്റെ ചുറ്റും പന്ത്രണ്ട ഫീറ്റിൽ കുറ
യാതെ ഉയരമുള്ള കന്മതിലുകൾ കെട്ടി നാല ഭാഗത്തും
ഓരോ ചെറിയ ഗോപുരം തീൎപ്പിച്ചിട്ടുണ്ട. അതിൽ
പടിഞ്ഞാറെ ഗോപുരത്തിന്റെ മുകളിൽ വൃത്താകാരമായി
ഒരു നാഴികമണി വെച്ചിരിക്കുന്നു. അത മണിക്കൂറു
തോറും അടിക്കുന്ന ശബ്ദം ഒരു നാഴിക ദൂരെ നല്ലവണ്ണം
കേൾക്കാം. ആ ഗോപുരത്തിന്റെ പടിഞ്ഞാറെ ഭാഗത്ത
ഉഷ്ണകാലത്തിൽ ജനങ്ങൾക്ക കാറ്റകൊണ്ടിരിപ്പാൻ തക്ക
വണ്ണം അതി വിശേഷമായി തറകൾ കെട്ടിയ രണ്ട
വലിയ അരയാൽ വൃക്ഷങ്ങൾ ഉണ്ട. അതുകളുടെ പടി
ഞ്ഞാറ ഭാഗത്ത ഭംഗിയായും ഉറപ്പായും കല്ലകൊണ്ട കെട്ടി
പടുത്തിട്ടുള്ള ഒരു ചെറിയ കുളം ഉണ്ടങ്കിലും അതിലെ
വെള്ളം സദാകാലും പച്ച നിറഞ്ഞ നാറി വഷളായി
കിടക്കുന്നതകൊണ്ട കുറെ ദേഹവൃത്തിയും സുഖവും
കാംക്ഷിക്കുന്ന യാതൊരു ജനവും ഇതിൽ കുളിച്ചുവരുമാ
റില്ലാ. കോവിലകത്ത നാനാവിധമായ പരിചാരപ്രവൃ
ത്തിയെടുത്ത ഉപജീവനം കഴിക്കുന്ന സ്ത്രീകൾ ൟ കുള
ത്തിന്റെ ചുറ്റുമള്ള കുടിലുകളിലാണ പാൎക്കുന്നത. അവർ
ദിവസം പ്രതി പാത്രവും മറ്റും തേച്ചകഴുകുന്നതകൊണ്ടൊ
ൟ കുളത്തിലെ വെള്ളം ഇത്ര വഷളായി പോയത എന്ന
സംശയിപ്പാൻ ഇടയുണ്ട. മേല്പറഞ്ഞ കോവിലക
ത്തിന്റെ തെക്കഭാഗം ബ്രാഹ്മണരുടെ പത്തിരുപത്തഞ്ച
മഠങ്ങളും വടക്ക ഭാഗത്ത പ്രത്യേകം സസ്യാദികൾ നട്ടു
ണ്ടാക്കുന്ന ഒരു ചെറിയ വയലുമുണ്ട. കിഴക്ക ഭാഗത്ത
ഏകദേശം എഴുപത്തഞ്ച വാര ദൂരെ അതി മനോഹരമായ
വിഷ്ണുക്ഷേത്രം ഉണ്ട. അവിടെ രാധാ കൃഷ്ണപ്രതി
ഷ്ടയാണ. ക്ഷേത്രത്തിന്റെ മുൻഭാഗത്ത വിശേഷമായ
[ 37 ] ഒരു ദീപസ്തംഭവും വളരെ ഉയരമുള്ള ഒരു കൊടിമരവും
നാല ഭാഗത്തും വിശേഷമായ കന്മതിലും കിഴക്കും വടക്കും
ഓരോ ഗോപുരവും ഉണ്ട. ക്ഷേത്രത്തിൽ ദിവസംപ്രതി
മൂന്നു നേരം പൂജയും ശീവേലിയും ഉള്ളതുകൊണ്ടും വട
ക്കഭാഗത്ത സ്പടികംപോലെ അതി നിൎമ്മലമായ വെള്ളം
സദാകാലവും നിറഞ്ഞനില്ക്കുന്ന ഒരു വലിയ ചിറയുള്ളത
കൊണ്ടും ഇവിടെയുള്ള ജനബാഹുല്യം ഇത്രയാണെന്ന
ഖണ്ഡിച്ച പറവാൻ പ്രയാസം. ചിറയുടെ പടിഞ്ഞാറെ
ഭാഗത്ത പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന്ന വേണ്ടി
പ്രത്യേകം ഏൎപ്പെടുത്തീട്ടുള്ളതും ‘കനകമംഗലം ഫീമെൽ
മിഡിൽ സ്കൂൾ’ എന്ന പേർ വിളിച്ചവരുന്നതും ആയ
ഒരു ഇംഗ്ലീഷ പാഠശാലയുണ്ട. അതിൽവെച്ച സംഗീ
തവും സംസ്കൃതവും തുന്നൽ മുതലായ ശില്പവൃത്തിയും
കൂടി അഭ്യസിപ്പിച്ച വരുന്നതിനാൽ എല്ലാ തരത്തിലും കൂടി
ദിവസംപ്രതി അറുപതിൽ അധികം ബാലികമാർ ഹാജ
രായി പഠിച്ചവരുന്നു. ൟ ചെറയുടെ വടക്കഭാഗത്താണ
കുലീനന്മാരും ധനികരുമായ അനേകം നായന്മാർ
പാൎത്തവരുന്നത. കിഴക്കഭാഗത്ത കന്മന, കരുവാഴ,
കാക്കനൂർ എന്നിങ്ങിനെ അത്യന്തം ശ്രുതിപ്പെട്ട മൂന്ന
മനകൾ ഉള്ളതിൽ കന്മന സ്മാർത്തനും, കരുവാഴ വൈദി
കനും കാക്കനൂർ വാദ്ധ്യാനും ആകുന്നു. ഇവർ മൂന്ന
പേരും വലിയ ജന്മികളും സമ്പന്നന്മാരും ആകുന്നു.
സംക്ഷേപിച്ച പറയുന്നതാകയാൽ കനകമംഗലും എന്നുള്ള
പേർ ൟ പ്രദേശത്തിന്ന യഥാർത്ഥമായിട്ടുള്ളതാണ.
കോവിലകത്തിന്റെ പേർ കനകമംഗലം എന്നായ്തകൊ
ണ്ടായിരിക്കാം ചുറ്റുമുള്ള പ്രദെശത്തിനും ആ പേർ
തന്നെ വിളിച്ചവരുന്നത.
[ 38 ] മേൽപറഞ്ഞ ചിറയുടെ വടക്കഭാഗത്താണ ധനവാ
ന്മാരായ അനവധി നായന്മാർ പൎത്ത വരുന്നത എന്ന
പ്രസ്താവിച്ചിട്ടുണ്ടെല്ലൊ. അതിൽ ചിറയുടെ വടക്കകി
ഴക്ക ഏകദേശം അൻപത വാര ദൂരെ നാനാഭാഗവും അ
തിമനോഹരമായി കന്മതിലുകൾ കെട്ടി കിഴക്കും പടി
ഞ്ഞാറും ഓടിട്ട ഒരൊ ചെറിയ പടിപ്പുരയോടുകൂടിയ ഒരു
വലിയ മാളികഭവനം ഉണ്ട. അതിന്റെ കിഴക്ക പടി
പ്പുരയിലോളം വണ്ടിയുംമറ്റും ചെല്ലേണ്ടതിന തക്കവണ്ണം
ഇരുഭാഗവും വെട്ടുകല്ലുകൾകൊണ്ട ഒരു ചാൺപൊക്ക
ത്തിൽ വിശേഷമായി കെട്ടി മഴക്കാലത്ത വെള്ളം പോകേ
ണ്ടതിന്ന ഇടയിൽ ചെറിയ ഓവുകൾ വെച്ച മീതെ
ചരലിട്ട നല്ലവണ്ണം അമൎത്ത ഒരു നിരത്ത വളരെ ദൂരത്ത
നിന്നതന്നെ ഉണ്ടാക്കീട്ടുണ്ട. കിഴക്കെ പടിപ്പുരയിൽ
നിന്ന നടവിഴിയിലേക്ക ഇറങ്ങിചെല്ലുവാൻ കല്ലകൊണ്ട
കെടട്ി വിശേഷമായി വെള്ളക്കുമ്മായം ഇട്ട മീതെ ചൂടി
പ്പായി വിരിച്ചിട്ടുള്ള പടവുകൾ ഉണ്ട. നടവഴി ഏക
ദംശം പന്ത്രണ്ട വാര നീളവും രണ്ടര വാര അകലവും
ഉണ്ട. അതിന്റെ രണ്ടഭാഗത്തും ഒന്നരച്ചാൺ പൊക്ക
ത്തിൽ കല്ലകൊണ്ട മനോഹരമായ ഒരുവിധം മതിലു
ണ്ടാക്കി മുകളിൽ നിരക്കെ പലവിധം പൂച്ചെടികൾ വെച്ചി
രിക്കുന്നു. മുറ്റം നടവഴിയേക്കാൾ നാൽ ഇഞ്ച താണി
രിക്കുന്നു. കിഴക്കും തെക്കും പടിഞ്ഞാറുമുള്ള മുറ്റങ്ങൾ
പത്തവാരയിൽ കുറയാതെ വിസ്താരം ഉണ്ട. ചുറ്റും
ഒന്നരഫീറ്റ ഉയരത്തിൽ മൺമതിലുകൾ ഉണ്ടാക്കി മുക
ളിൽ ഏകദേശം ഒരുചാൺ അകലെ പനിനീർ,മന്താരം,
മുല്ല,പിച്ചകം മുതലായ നാട്ടുചെടികളും ലതകളും ഇടക്കി
ടക്ക ഭംഗിയുള്ള പലമാതിരി ഇംഗ്ലീഷ ചെടികളും വെച്ച
പിടിപ്പിച്ചിരിക്കുന്നു. കിഴക്കെ മുറ്റത്ത വളരെ വിശേ
[ 39 ] ഷമായി തീൎത്തിട്ടുള്ള ഒരു ലതാഗൃഹം ഉണ്ട. അതിന്റെ
മുകളിൽ പടൎന്ന മൂടിക്കിടക്കുന്ന പലവിധം ലതകളുടെയും
ഇടിയിടയിൽ വികസിച്ച നില്ക്കുന്ന അനേകമാതിരി പുഷ്പങ്ങ
ളുടെയും ദലങ്ങളുടെയും ഭംഗി ദൂരത്തനിന്നകണ്ടാൽ അതി
വിശേഷമായ ഒരു പരവധാനികൊണ്ട മൂടിയതൊ എന്ന
ശങ്കിച്ചപോകാതിരിക്കയില്ല. ൟ ലതാഗൃഹത്തി
ന്റെ അന്തൎഭാഗത്തിൽ ചാരിയിരിപ്പാനും മറ്റും വേണ്ടി
ചുറ്റു ഒരുമാതിരി ഭംഗിയുള്ള ബെഞ്ചുകൾ ഇട്ടിരിക്കുന്നു.
വേനൽകാലമാകകൊണ്ട മുറ്റം മുഴുവൻ ചെമ്മണ്ണതേച്ച
മിനുക്കി നന്നാക്കി ഏറ്റവും ശുചിയായി വെച്ചിട്ടുള്ളത
കണ്ടാൽ അപൂൎവ്വമായ ഒരുവിധം ചെങ്കല്ലുകൽ പതിച്ച
തൊ എന്ന തോന്നും. കിഴക്കും പടിഞ്ഞാറുമുള്ള മുറ്റങ്ങ
ളുടെ വടക്കഭാഗത്ത ഏകദേശം എട്ടുഫീറ്റ ഉയരമുള്ള ചുമ
രുകൾ കെട്ടി മുട്ടിച്ചിരിക്കുന്നു എങ്കിലും കിഴക്കെമുറ്റത്ത
നിന്ന വടക്കെമുറ്റത്ത കടപ്പാൻ ഒരു കട്ടിലവാതിൽ വെ
ച്ചിട്ടുണ്ട. ഭവനത്തിന്റെ നാലഭാഗത്തും രണ്ടവാരയക
ലത്തിൽ ഏകദേശം ഒരിക്കോൽപൊക്കത്തിൽ തറകെട്ടി
ഇടയ്ക്കിടെ ചിത്രത്തൂണുകളോടുകൂടിയ വരാന്തയുണ്ടു. കിഴ
ക്കും പടിഞ്ഞാരും ഓരോ പൂമുഖം ഇള്ളതിൽ കിഴക്കെ പൂമു
ഖത്തെ പടിഞ്ഞാറെ ചുമരിന്മേർ ഒരു നാഴികമണി വെ
ച്ചിട്ടുള്ളതല്ലാതെ മറ്റ യാതൊരലങ്കാരവും ഇല്ലാ. പടി
ഞ്ഞാറെ പൂമുഖത്തിന്ന കുറെ അധികം ഭംഗികൂടും. ഇതി
ന്റെ കിഴക്കെ ചുമരിന്മേൽ ഒരുമാതിരി പച്ചക്കല്ലകൊണ്ട
സഹജമാണന്ന തോന്നത്തക്ക വിധത്തിൽ അത്യത്ഭുത
മായി കൊമ്പുകളോടുകൂടിയ രണ്ട കാട്ടിത്തലയും വടക്കെ
ചുമരിന്മേൽ ്തപ്രകാരംതന്നെ രണ്ടു കലമാൻതലകളും
വെച്ചിട്ടുള്ളത കണ്ടാൽ മേൽപറഞ്ഞ മൃഗങ്ങൾ ഗൃഹാന്ത
[ 40 ] ഭാഗത്തിൽനിന്ന പുറത്തേക്ക തലകൾ കടത്തി എത്തിനോ
ക്കുന്നതൊ എന്ന നിസ്സംശയം തോന്നിപ്പോകാതിരിക്ക
യില്ലാ. മനോഹരമായ ൟ ഗൃഹാന്തൎഭാഗത്തിന്റെ കിഴ
ക്കെവശം വിശാലമായി ഒഴിഞ്ഞകിടക്കുന്ന ഒരു വലിയ
തളമാണ. പൂമുഖത്തനിന്ന ഇതിലേക്ക പ്രവേശിപ്പാൻ
ദീർഘവിസ്താരങ്ങലോടുകൂടി ഒരു വാതിൽ വെച്ചിട്ടുണ്ട.
അതിന്റെ രണ്ടഭാഗത്തും ഓരൊ വലിയ ജനേല ഉണ്ട.
ഇതപ്രകാരംതന്നെ തെക്കവടക്ക ഭാഗങ്ങളിലും അംഗുഷ്ട
പ്രമാണം ഇരിമ്പഴികൾ ഇട്ടിട്ടുള്ള ഓരൊ ജനേൽ വെ
ച്ചിരിക്കുന്നതകൊണ്ട വായുപ്രചാരത്തിന്ന വളരെ സൌ
കരൎയ്യം സിദ്ധിച്ചിട്ടുണ്ട. അതിന്റെ പടിഞാറെ ചുമരി
ന്മെൽ വീട്ടികൊണ്ട ചട്ടംകൂടി ഭംഗിയിൽ നിറമിട്ട കണ്ണാ
ടിച്ചില്ല വെച്ചിട്ടുള്ള രണ്ട അൾമെറ പതിച്ചിരിക്കുന്നു.
ചുമരുകൾ വിശേഷമായ ചിത്രക്കണ്ണാടികൾകൊണ്ടും
അതിയോഗ്യന്മാരായ പലരുടെയും പ്രതിഛായകൊണ്ടും
അലങ്കരിച്ചിട്ടുള്ലതിന്നപുറമെ അവയുടെ ഭംഗിയെ സ്ഫുരി
പ്പിക്കേണ്ടതിന്നവേണ്ടി പച്ച, വെള്ള, ചുകപ്പ ൟ വൎണ്ണ
ത്തിലുള്ള മൂന്ന വലിയ ഗ്ലോബുകൾ എത്രയൊ വെളുത്ത
വസ്ത്രംകൊണ്ട വിതാനിച്ചിട്ടുള്ള തട്ടിന്റെ നടുപ്പന്തിയിൽ
തെക്കുവടക്കായി ഏകദേശം നന്നാലവാരയകലെ തൂക്കീട്ടും
ഉണ്ട. ൟ തളത്തിൽനിന്ന പടിഞ്ഞറൊട്ട കടപ്പാൻ
മദ്ധ്യത്തിൽ വെച്ചിട്ടുള്ള വാതിലിൽകൂടി ഉള്ളിലേക്ക പ്രവേ
ശിച്ചാൽ നാലഭാഗവും രണ്ട വാരയകലത്തിൽ വിശേഷ
മായ കോലായോടുകൂടി വൃത്താകാരത്തിൽ ഒരു ചെറിയ നടു
മുറ്റം കാണാം. അതിന്റെ അടിയിൽ എട്ടുവിരൽ ചതു
രശ്രമുള്ല ഒരുവിധം ചുവന്ന ഇഷ്ടികകൾ പതിച്ചിരി
ക്കുന്നു. അതിന്റെ തെക്കഭാഗം ഉദങ്മുഖമായിട്ട രണ്ട
[ 41 ] വിസ്താരമുള്ള അറകളും പടിഞ്ഞാറെഭാഗം തെക്കവശം
ഒരു മുറിയും വടക്കെവശം അതി കൌതുകമായ ഒരറയും
ഉണ്ട. അറയുടെ വടക്ക ഭാഗം മുഴുവനും വിശാലമായി
ഒഴിഞ്ഞ കിഴക്കോട്ട നീണ്ടകിടക്കുന്ന ഒരു തളമാണ. മേൽ
പറഞ്ഞ അറകളിലും മുറികളിലും അവസ്ഥാനുസാരണ
മായി ഒന്നും രണ്ടും ജനേലകളും തളത്തിന്റെ പടിഞ്ഞാറ
ഭാഗം ഒരു ചാരുപടികൂട്ടവും വെച്ചിട്ടുണ്ട. ൟ തളത്തിൽ
നിന്ന അടുക്കളയിലേക്ക പ്രവേശിപ്പാൻ വടക്കെഭാഗം
ഒരു ചെറിയ വാതിലും ഉണ്ട. ഇതിന്റെ കിഴക്കഭാഗത്ത പശ്ചി
മാഭിമുഖമായി വിശാലമായ ഒരു കലവറമുറിയാൽ കീഴ
ഭാഗം പണി മുഴുവനും അവസാനിപ്പിച്ചിരിക്കുന്നു. ആ
ദ്യത്തിൽ പ്രസ്താവിച്ച വലിയ തളത്തിലും മേൽപറഞ്ഞ
മൂന്ന അറകളിലും ശേഖരിച്ച വെച്ചിട്ടുള്ള പലവിധ ഉപ
കരണങ്ങളെ ഓരോന്നോരോന്നായി വിവരിക്കുന്നത
വായനക്കാൎക്ക അരുചിയും നീരസവും ജനിപ്പിക്കുമൊ
എന്നുള്ള സംശയത്താൽ ഇപ്പോൾ അവയെപറ്റി യാ
തൊന്നും പ്രസ്താവിക്കാത്തതാണ. കാലൊചിതമായി
മറ്റൊരുദിക്കിൽ തരംപോലെ വിവലിച്ചകൊള്ളാം. കിഴ്ത്ത
ട്ടിന്റെ ഭംഗി ഈവിധം ഇരിക്കുമ്പോൾ മേൽതട്ട ഇ
തിലും എത്ര മനോഹരമായിരിക്കേണ്ടതാണെന്ന എളുപ്പ
ത്തിൽ ഊഹിപ്പാൻ കഴിയുന്നതാണ. അതിന്റെ ചുരു
ക്കമായ ഒരു വിവരണവും മറ്റൊരദ്ധ്യായത്തിലക്കായി
നിൎത്തിവെച്ചിരിക്കുന്നു. പുത്തൻമാളികക്കൽ എന്നപ്രസി
ദ്ധപ്പെട്ട ഈ ഭവനം വായനക്കാരുടെ ഹൃദയത്തിങ്കൽ
അത്യാനന്ദം ജനിപ്പിപ്പാൻ ഇടയുള്ളതാകകൊണ്ട പ്ര
ത്യേകം ഇതിനെ വൎണ്ണീപ്പാൻ സംഗതിവന്നതാണെന്ന
ക്രമേണ മനസ്സിലാവുന്നതാണ.
[ 42 ] നേരം ഏകദേശം ഏഴമണി കഴിഞ്ഞു. പോകുമ്പോൾ
പറഞ്ഞപ്രകാരം കുഞ്ഞി കൃഷ്ണമേനോൻ മടങ്ങി എത്താത്ത
തകൊണ്ട ഗോവിന്ദന വലിയ പ്രഭ്രമമായി. തെഴെ പൂമു
ഖത്ത വന്നനിന്ന കിഴക്കോട്ട നോക്കിക്കൊണ്ട ഓരോന്ന
വിചാരിച്ചുതുടങ്ങി. “എന്താണ മൂപ്പര ഇന്ന വരില്ല
എന്നുണ്ടൊ? മടങ്ങിവരുന്നതായിരുന്ന എങ്കിൽ ഇതിന്ന
മുമ്പെതന്നെ എത്തെണ്ടതായിരുന്നു. ആറ മണി നിശ്ച
യമായും മടങ്ങിഎത്തും എന്നല്ലെ പറഞ്ഞിട്ടുണ്ടായിരുന്നത?
ദുൎഘടമായ പെരുവഴിയിൽകൂടി ഈ രാത്രിസമയം കടന്ന
പോരുന്നത വലിയ പ്രയാസമാണെല്ലൊ? അദ്ദേഹ
ത്തിന്നഎന്താണ പ്രയാസം? മഞ്ചലിൽ കയറികിടന്നാൽ
പോരെ അമാലന്മാരല്ലെ ബുദ്ധിമുട്ടുന്നത? ബുദ്ധിമുട്ടി
ക്കോട്ടെ? വെറുതെയാണ മാസ്പടികൊടുക്കുന്നത? ഇന്ന
മടങ്ങി വന്നില്ലെങ്കിൽ കാൎയ്യത്തിന്ന വളരെ തരക്കേടും
ഉണ്ട. രാവിലെ പോകുന്നകാൎയ്യം പിന്നെഗോപിതന്നെ.
പോരുന്ന സമയം താക്കോലെങ്കിലും അവിടെ കൊടുത്ത
പോന്നിട്ടുണ്ടായിരുന്നുവെങ്കിൽ അത്ര വിചാരിക്കാനില്ല
യായിരുന്നു. എന്താണീശ്വരാ വേണ്ടത? കാൎയ്യം ബുദ്ധിമു
ട്ടായല്ലൊ? മൂപ്പര മടങ്ങിവരുന്നണ്ടായിരിക്കണം. ഇ
പ്പോൾ ഏകദേശം പകുതിവഴിക്ക എത്തിപ്പോയി. മഞ്ച
ക്കാരുടെ മൂളലല്ലെ കേൾക്കുന്നത? എവിടെ കേൾക്കുന്നു?
ഒരു മൂളലും ഇല്ല മുരളലും ഇല്ല. വെറുതെ ഓരോന്നു തോ
ന്നുന്നതാണ. ബുദ്ധിക്ക പരിഭ്രമായാൽ ഇങ്ങിനെ
ഓരോന്ന തോന്നാറുണ്ട. എന്ന ഇവിട നിൎത്തീട്ടല്ലെ
[ 43 ] പോയത. അതകൊണ്ടെന്താണ? ഇന്നതന്നെ വരണം
എന്നുണ്ടൊ? അല്ലെ ഞാൻ ഇവിടെ ഉണ്ടെന്നുള്ള ഓൎമ്മ
വിട്ടുപൊയൊ? ആര കണ്ടു? ഉദ്യോഗസ്ഥന്മാൎക്ക അങ്ങി
നെയെല്ലാം വരാനിടയുണ്ടു. മജിസ്ത്രേട്ട ഇന്നാൾ ഒരു
ദിവസം എന്നെ കണ്ടിട്ട അറഞ്ഞില്ലല്ലൊ? മുമ്പ ഞങ്ങ
ൾതങ്ങളിൽ എത്ര വലിയ പരിചയം ആയിരുന്നു? ഉദ്യോ
ഗം എന്ന തിമിരം ബാധിച്ചാൽ ചിലരുടെ കണ്ണിന്നും
മനസ്സിന്നും വെളിച്ചം നന്നക്കുറയും. പണ്ട നടന്നതും
കഴിഞ്ഞതും പിന്നെ ഒരു ലേശം ഓൎമ്മയുണ്ടാകില്ല. മുമ്പ
കണ്ടിട്ടുള്ള ധാരണകൂടി ചിലൎക്ക പൂജ്യമായിട്ടാണ കാണു
ന്നത് എല്ലാ ഇന്ദ്രിയങ്ങൾക്കും ഉദ്യോഗം കിട്ടുമ്പൊഴെക്ക
ഒരു ക്ഷീണം തട്ടും ഉദ്യോഗതിമിരം വല്ലാത്ത ഒരു വ്യാ
ധിയാണ. ശരീറം പാങ്ങല്ലാതെ തടിച്ചവശായവൎക്ക പ്ര
മേഹരോഗം കിട്ടുംപോലെയാണ ഈ തിമിരം ചിലരെ
ബാധിക്കുന്നത. കഷ്റ്റടസ്ഥിതിയിൽനിന്ന വലുതായ കൂട്ട
രെയാണ ഇത അധികമായി ഉപദ്രവിക്കുന്നത. ഇയ്യിടെ
ഒരു ഉദ്യോഗസ്ഥൻതന്റെ ചില സ്നേഹിതന്മാരുമായി
സംസാരിച്ചകൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തിന്റെ സാ
ധുവായ അച്ഛൻ വളരെ താന്നമട്ടിൽ പടികയറിവരുന്ന
തകണ്ടിട്ട തന്റെ വീട്ടിൽപാൎക്കുന്ന ഒരുത്തനാണെന്ന
അവരോട പറകയുണ്ടായി. എന്നാൽ കുഞ്ഞികൃഷ്ണമേ
നോൻ ഈ കൂട്ടതിതലെങ്ങും ചേൎന്ന ഒരു മനുഷ്യനല്ലെ
ന്നാണ സകല ജനങ്ങളും പറയുന്നത്. ഉദ്യോഗസ്ഥന്മാ
രുടെ നിലയും പ്രതാപവും അദ്ദേഹത്തിന്ന ഇതവരെ
ഞാൻ കണ്ടിട്ടില്ല. അതുകൊണ്ട ഞാൻ വന്നകാൎയ്യം മറ
ന്നുപോയിട്ടുണ്ടായിരിക്കില്ല. ഇന്ന അംശത്തിൽ പാൎക്കേ
ണ്ടിവരുമെന്നുള്ള സംശയം അദ്ദേഹത്തിനുണ്ടിരുന്നു
എങ്കിൽ ഒരു മറുവടിയും തന്ന എന്നെ എന്റെപാട്ടിൽ
[ 44 ] അയക്കുമായിരുന്നു. അദ്ദേഹം കാൎയ്യംവിട്ട കളിക്കുന്ന
പുരുഷനല്ല. ആ വകക്കാരെ കണ്ടാൽത്തന്നെ അറിയാം"
ഗോവിന്ദൻ ഇങ്ങിനെ പലതും വിചാരിച്ച പരിഭ്ര
മിച്ച കുഞ്ഞികൃഷ്ണമേനോൽ വരുന്നുണ്ടൊ എന്ന കൂട
ക്കൂടെ പടിക്കൽ ചെന്ന നോക്കിയും കുറെ നേരം അവി
ടെത്തന്നെ നിന്നും വരുന്നതിന്റെ യാതൊരു ചിഹ്നവും
കാണാതെ വിഷാദിച്ച തിരികെ കൊലായിൽ വന്ന
കുറെ കുത്തിരുന്നു. കണ്ടപ്പനെ വിളിച്ച പലതും
ചോദിച്ചും പിന്നെയും പടിക്കൽ പോയി നൊക്കിയും
ഇങ്ങിനെ ‘ഓടുരുകിയമൂശാരിയെപ്പോലെ’ കളിക്കുമ്പോൾ
ദൂരത്തനിന്ന ഒരു മുഴക്കവും കോലാഹലവും കേട്ടു. മഞ്ച
ക്കാരുടെ ശബ്ദമാണെന്ന ഗോവിന്ദന അപ്പോൾ മന
സ്സിലായി. ഓടിവന്ന കണ്ടപ്പനെ വിളിച്ച ‘മൂപ്പര വരു
ന്നുണ്ട’ എന്ന പറഞ്ഞു. കണ്ടപ്പന് ബദ്ധപ്പെട്ട ഒരു
പാനിസ്സ എടുത്ത തുടച്ച ഒരു മെഴിതിരിയും വെച്ച തീ
കൊളുത്തി വെളിച്ചവുംകൊണ്ട പടിക്കൽ ചെന്നുനിന്നു.
അപ്പോൾ ശബ്ദം കേൾക്കുന്നതേടുകൂടിതന്നെ ദൂരത്തെ
നിന്ന ഒരു വലിയ വെളിച്ചവും കണ്ടതുടങ്ങി. മഞ്ചക്കാ
രുടെ ശബ്ദമാണ കേൾക്കുന്നത് എന്ന ഗോവിന്ദൻ
വിചാരിച്ചത ശരിയായിരുന്നു. കിഴക്കെ വയലിലെ
ഊടവഴിയിൽകൂടി നേരെ പടിഞ്ഞാറോട്ട ഒരു മഞ്ചൽ
എടുത്ത മൂളികൊണ്ടവരുന്നത കണ്ടു. കണ്ടപ്പൻ പാനീസ്സും
എടുത്ത പടിയിറങ്ങി മഞ്ചൽ വരുന്നതിന്ന നേര ബദ്ധ
പ്പെട്ട ചെല്ലാൻ ഭാവിച്ചപ്പോൾ ഗൊവിന്ദൻ അവ
നോട പാനീസ്സുംകൊണ്ട ഞാൻ പോകാം. താൻ പൊയി
മൂപ്പർ വരുമ്പോഴക്ക വേണ്ടതെല്ലാം ഒരുക്കാൻ നൊക്കൂ.
നെൎത്തെ ഇത്തിരി ചായ കുടിച്ച പോയതല്ലെ? വിശക്കു
[ 45 ] ന്നുണ്ടായിരിക്കും’ എന്ന പറഞ്ഞ പാനീസ്സും വാങ്ങി
കിഴക്കോട്ട ഓടിച്ചെന്നു. താൻ തന്നെ പാനീസ്സും
കൊണ്ട ചെല്ലുന്നത് കുഞ്ഞികൃഷ്ണമേനോന അധികം
സന്തോഷമായിരിക്കും എഎ്ന വിചാരിച്ചിട്ടാണ ഗോവി
ന്ദൻ ഇത്ര തിരക്കിട്ട പാഞ്ഞത. നേരെ വരുന്ന മഞ്ചൽ
അപ്പോൾ അവിടെനിന്ന തിരിഞ്ഞ തെക്കെ ഇടവഴി
യിലേക്ക പോകുന്നത് കണ്ടു. രാത്രസമയമാകൊണ്ട
വഴി തെറ്റിപോയതായിരിക്കാമെന്ന വിചാരിച്ച ഗോവി
ന്ദൻ ഇടവഴിയിലേക്ക ഓടി. അടുത്ത എത്തുമ്പഴക്ക
അത എകദെശം രണ്ടുമൂന്ന ഇടവഴി ദൂരം കഴിഞ്ഞപോയി
രിക്കുന്നു. പാഞ്ഞുചെന്ന നോക്കുമ്പഴക്ക അത കുഞ്ഞി
കൃഷ്ണമേനോനല്ല. പുക്കോത്ത മനക്കലെ ജനയന്തൻ
നമ്പൂതിരിപ്പാടായിരുന്നു. ഗോവിന്ദൻ ഇത്രയെല്ലാം അദ്ധ്വാ
നിച്ച പാഞ്ഞിട്ട ഒരു ഫലവും ഉണ്ടായില്ലെന്നല്ല ഉടുത്ത
മുണ്ടിന്റെ വക്കും കാലോടു കുടുങ്ങി പൊട്ടി, പോരെ
ങ്കിൽ അമാലന്മാർ മുക്കുവരായിരുന്നതകൊണ്ട അനാവ
ശ്യമായി ശുദ്ധംമാറലും കഴിഞ്ഞു. ഗോവിന്ദന്റെ ഇഛാ
ഭംഗവും വ്യസനവും മടങ്ങി പോരുമ്പോഴുള്ള മുഖഭാവവും
വിഷണ്ഡതയും വായനക്കാൎക്ക എളുപ്പത്തിൽ ഊഹിക്കാവു
ന്നതാണ.

ഗോവിന്ദൻ പാനീസ്സും വാങ്ങി പടിയിറങ്ങിയ ക്ഷണ
ത്തിൽ കണ്ടപ്പൻ അടുക്കിളയിൽചെന്ന നോക്കുമ്പൊഴക്ക
അടുപ്പത്തുണ്ടായിരുന്ന അരി വെന്ത നീറിപ്പോയിരി
ക്കുന്നു. ഒരി മുറി നേളികേരം നിലത്ത വെച്ചിട്ടുണ്ടായിരു
ന്നത് ഒരു പൂച്ചയും കടിച്ചുകൊണ്ടുപോയി എങ്കിലും അ
തൊന്നും ബഹുമാനിക്കാതെ കുഞ്ഞികൃഷ്ണനേന കുറ
ചായ തെയ്യാറാക്കേണ്ടതിന്ന വെള്ള അടുപ്പത്താക്കി കാൽ
[ 46 ] കഴുകുവാൻ ഒരു ചെപ്പുകുടം വെള്ളവും ഒരു വലിയ ചെ
മ്പുകിണ്ടിയും കൊണ്ടൊന്ന ഇറയത്ത വെച്ചു മാളികയുടെ
മുകളിൽപോയി ചെല്ലാംതുറന്ന ഒരിക്കൽ മുറുക്കാനും ഉണ്ടാ
ക്കി ബദ്ധപ്പെട്ട ഉമ്മറത്തെകോലായിൽ വന്നു. മഞ്ചക്കാ
രെയും കുഞ്ഞികൃഷ്ണമേനോനെയും കാണാഞ്ഞു അന്ധനാ
യി നാലുപാടും നോക്കിക്കൊണ്ട നില്ക്കുന്നമദ്ധ്യ ഗോവി
ന്ദൻ പതുക്കെ മടങ്ങിഎത്തി ഉണ്ടായ വിവരംഒക്കെയും
കണ്ടപ്പനോട പറഞ്ഞു. തങ്ങൾക്ക വന്നിട്ടുള്ള അപകട
ത്തെയും ഇഛാംഭംഗത്തെയും കുറിച്ച ഓരോന്ന പറഞ്ഞ
വ്യസനിച്ച രണ്ടാളും കുറെനേരം കോലായിൽ ഇരുന്നു.
കുഞ്ഞികൃഷ്ണമേനോൻ എനി മടങ്ങിവരില്ല എന്ന ഏക
ദേശം നിശ്ചയിച്ച ഗോവിന്ദൻ നിരാശനായി പാനീ
സ്സും എടുത്ത രണ്ടാമതും കുളിപ്പാൻവേണ്ടി കുളങ്ങരക്ക
പോയി കണ്ടപ്പൻ അടിക്കിളയിൽചെന്ന തേങ്ങമുറി
കൊണ്ടുപോയ പൂച്ചയെപിടിച്ച ഒരുപടി തല്ലി. പൂച്ച അ
ടികൊണ്ട വേദനയാൽ കണ്ടപ്പനെ മാന്തിക്കീറി ഇടത്തേ
കയ്യിന്റെ നടുവിരൽ കടിച്ച ചീന്തിക്കളഞ്ഞു. കണ്ടപ്പൻ
ഇത്തിരി എണ്ണ എടുത്ത പൂച്ചകടിച്ച വിരൽക്കു പുരട്ടി ഉഴി
യുന്നമദ്ധ്യെ കുഞ്ഞികൃഷ്ണമേനോൻ എത്തി. രാത്രിസമയ
മാകയാൽ മഞ്ചലിൽകയറുന്നത് അപകടവും അമാലന്മാൎക്ക
ഉപദ്രവവും ആണെന്ന വിചാരിച്ച അദ്ദേഹം വലിയകു
പ്പായവും തലെക്കെട്ടും എടുത്ത മഞ്ചലിൽവെച്ച ഒരു ഷെൎട്ട
മാത്രം ഇട്ട ഒരുമിച്ചുണ്ടായിരുന്ന അഹമ്മതിനെ മഞ്ചലി
ന്റെ ഒന്നിച്ച വരുവാൻ ഏല്പിച്ച ശങ്കരമേനോനൊടും
കോമൻനായരോയുംകൂടി പതുക്കെ നടക്കയാണ ചെയ്തത.
അതുകൊണ്ട കോലായിൽ എത്തിവിളിക്കുന്നവരെ കണ്ട
പ്പന മനസ്സിലായില്ല. കാലും മുഖവും കഴുകി തോർത്തി
[ 47 ] കോലായിൽ കാറ്റുകൊണ്ടിരുന്ന ആശ്വസിക്കുന്നമദ്ധ്യെ
ഗോവിന്ദനും കുളി കഴിഞ്ഞ “കുഞ്ഞികൃഷ്ണമേനോൻ എനി
യും എത്തീലെല്ലൊ” എന്ന മനൊവ്യസനത്തോടെ വന്നു—
മുറ്റത്തിറങ്ങിയ ക്ഷണത്തിൽ അവന്ന കാൎയ്യം മനസ്സി
ലായി. കുഞ്ഞികൃഷ്ണമേനവനെ കണ്ടപ്പോൾ അവന്റെ
കണ്ണിനും മനസ്സിനും എന്നുവേണ്ടാ ആപാദചൂഢംസ
കല അംഗങ്ങൾക്കും അസാമാന്യമായ ഒരു തണുപ്പു
ണ്ടായി. പരമാനന്ദ സമുദ്രത്തിൽ മുഴുകി ഇവൻ മൂന്നാ
മതും ഒരു കുളികഴിച്ചു. ഉടനെ പോയി ഈറൻമാറ്റി
പതുക്കെ കോലായിൽ വന്നുനിന്നു. കുഞ്ഞികൃഷ്ണമേനോൻ
ഗോവിന്ദനോട അംശത്തിൽ പോയിട്ടുണ്ടായിരുന്ന സംഗ
തിയെപ്പറ്റി കുറച്ചുമാത്രം സംസാരിച്ച പിന്ന കുളിപ്പാ
ൻ വേണ്ടി കുളിപ്പുരയിലേക്ക പോയി. വേഗത്തിൽ കുളി
കഴിഞ്ഞ മടങ്ങിവന്നതിൽപിന്നെ ഗോവിന്ദനും താനും
കൂടി ഊണുകഴിച്ചു മുകളിലെ പൂമുഖത്തേക്ക പോയി.

ഉഷ്ണാധിക്യമുള്ള കാലങ്ങളിൽ ഏതെങ്കിലും ഒരു രാത്രി
അരമണിക്കൂറനേരം ഈ പൂമുഖത്തിരിപ്പാൻ വല്ലവൎക്കും
സംഗതി വന്നിട്ടുണ്ടെങ്കിൽ അതിൽപരമായ ആനന്ദം
മറ്റ യാതൊന്നും ഇല്ലെന്ന അവർ വിചാരിക്കാതിരിക്ക
യില്ല. കുഞ്ഞികൃഷ്ണമേനോൻ അവിടെ വെച്ചിട്ടുള്ള ചാര
കസേരയിന്മേൽ തെക്കോട്ടതിരിഞ്ഞ ഇരുന്നിട്ട ഗോവി
ന്ദനോട അടുക്കെയുള്ള ഒരു കസേലയിന്മേൽ കുത്തിരി
പാപൻ വേണ്ടി പറഞ്ഞു. എന്നാൽ അവൻ ഒരു പുല്ലു
പായ അടുത്തിട്ട അദ്ദേഹത്തിന്റെ ഇടത്തഭാഗത്ത നില
ത്തിരുന്നു.

കു.കൃ.മേ— എന്റെ മനസ്സിന്ന ഇന്ന വലിയൊരു
സ്വസ്ഥതയും സന്തോഷവും ഉണ്ട. അപ്പ, ബി.
ഏ.പരീക്ഷ ജയിച്ചു എന്ന ഇന്ന അഞ്ചമണിക്ക
[ 48 ] എനിക്ക കമ്പികിട്ടി. പക്ഷെ ആഗ്രഹിച്ചിട്ടു
ണ്ടായിരുന്നപ്രകാരം തന്നെ വന്നില്ല. ഒന്നാംക്ലാ
സ്സിൽ അഞ്ചാമനായതെയുള്ളു. ഏതായാലും വേ
ണ്ടില്ല ജയിച്ചത ഭാഗ്യം തന്നെ. ഈ വിവരത്തിന്ന
അപ്പോൾത്തന്നെ ഒരു കമ്പി ഞാൻ ഗോപാലമേ
നോന അയച്ചിട്ടുണ്ട. അതകൊണ്ടാണ മടങ്ങിഎ
ത്താൻ അല്പം താമസിച്ച പോയത.

ഗോവിന്ദൻ— വലിയ സന്തോഷംതന്നെ .അച്യുതമേ
നോൻ കൊടുത്ത പരീക്ഷയിൽ ഒന്നിലെങ്കിലും ഇത
വരെ തോറ്റിട്ടില്ല. അതതന്നെ ഒരു വലിയ ഭാഗ്യ
മാണ. എത്ര ആളുകളാണ രണ്ടും മൂന്നും പ്രാവശ്യം
ഒരുപോലെ പൊളിയുന്നത്! എന്തായാലും വേണ്ടില്ല.
മീനാക്ഷിക്കുട്ടിയുടെ ആഗ്രഹം വിചാരിച്ചവണ്ണം
ആയല്ലൊ?

കു.കൃ.മേ.— അപ്പ, പരീക്ഷ ജയിക്കേണമെന്ന നോം
എല്ലാരും ഒരുപോലെ ആഗ്രഹിച്ചിട്ടുള്ളതല്ലെ? “മീനാ
ക്ഷിക്കുട്ടിയുടെ ആഗ്രഹം സാധിച്ചു” എന്ന നീ ഒരു
വിശേഷവിധിയായി പറഞ്ഞത എന്താണ?

ഗോവിന്ദൻ— (ചിരിച്ചുംകൊണ്ട) മീനാക്ഷിക്കിട്ടിയും അപ്പു
ക്കുട്ടനും കൂടി തമ്മിൽ ഒരു വലിയ വാദമുണ്ടത്രെ.
അച്യുതമേനോൻ ഒന്നാംക്ലാസ്സിൽ ജയിക്കും എന്ന
മീനാക്ഷിക്കുട്ടിയും ജയിക്കും പക്ഷെ ഒന്നാംക്ലാ
സ്സിൽ ജയിക്കില്ല എന്ന അപ്പുക്കുട്ടനും തങ്ങളിൽ
ഒരു ദിവസം മുഴുവനും ബഹു തൎക്കമായിരുന്നു.

കു.കൃ.മേ— (ചിരിച്ചുംകൊണ്ട) കുട്ടികൾക്കു മറ്റൊരു
പ്രവൃത്തി വേണ്ടെ? അപ്പയുടെ പ്രാപ്തിയും പ്രാ
പ്തികേടും തിരിച്ചറിവാനും അതിനെപ്പറ്റി തൎക്കി
പ്പാനും രണ്ടുപേരും ബഹ യോഗ്യന്മാരല്ലെ? ഒടു
[ 49 ] വിൽ എങ്ങിനെയാണ ഇവരുടെ വാദം തീൎച്ചയാക്കി
യത?

ഗോവിന്ദൻ— “കുഞ്ഞിയേട്ടൻ ഒന്നാംക്ലാസ്സിൽ ജയിച്ചി
ട്ടില്ലെങ്കിൽ അഛ്ശൻ എനി വരുന്നദിവസം ഞാൻ
ഒന്നിച്ച ഊണകഴിക്കില്ല” എന്ന മീനാക്ഷിക്കുട്ടിയും
”ഒന്നാംക്ലാസ്സിൽ ജയിച്ചെങ്കിൽ നിന്നെഞാൻ കു
ഞ്ഞ്യെട്ടത്തീ എന്ന വിളിച്ചോളാം” എന്ന അപ്പുക്കു
ട്ടനും വാതുവെച്ചിട്ടുണ്ട.

കു. കൃ മേ— അപ്പുക്കുട്ടൻ ആള സമർത്ഥൻതന്നെ. അബ
ദ്ധം യാതൊന്നും വന്നിട്ടില്ല. അവന്റെ വാത തര
ത്തിൽ പറ്റിയിരിക്കുന്നു. ജ്യേഷ്ടത്തി എന്ന വിളി
ക്കേണ്ടതല്ലെ? ഞാൻ ചെന്നാൽ പോരുന്നവരെ
അപ്പുക്കുട്ടനെ എന്റെ ഒരുമിച്ച ഉണ്ണാതെയിരിപ്പാൻ
പ്രയാസംതന്നെ. ഇരിക്കട്ടെ. മീനാക്ഷിക്കുട്ട
പഠിപ്പിന്റെ കാൎയ്യത്തിൽ ഉപേക്ഷയില്ലല്ലൊ.

ഗോവിന്ദൻ— ഉത്സാഹം ബഹുകലശലായുണ്ട. ഒരിക്കല
ലെങ്കിലും അരനാഴിക വെറുതെ യിരിപ്പാനൊ അഹ
ങ്കരിപ്പാനൊ മനസ്സില്ല. അപ്പുക്കുട്ടന രണ്ടും ഉണ്ട.
വൈനേരം രണ്ട നാഴിക അവൻ കളിക്കാതെ ഇരി
ക്കാറില്ല. എന്നാൽ പഠിപ്പിന്റെ കാൎയ്യത്തിൽ ഉ
പേക്ഷ ചെയ്തവരുന്നു എന്ന പറഞ്ഞൂടാ. ഒന്നൊ
രണ്ടൊ പ്രാവശ്യം വായിച്ചാൽ അവന അത പി
ന്നെ മനഃപാഠമാണ.

കു. കൃ. മേ— അപ്പുക്കുട്ടന മീനാക്ഷിക്കുട്ടിയേക്കാട്ടിലുംഅ
പ്പയെക്കാട്ടിലും സാമർത്ഥ്യം കൂടും പിന്നെപിന്നെ
ജനിക്കുന്ന കുട്ടികൾക്കാണ സാധാരണമായിട്ട ബു
ദ്ധി അധികം കാണുന്നത് ആഭേദം അപ്പുക്കുട്ട
നിലും കാണാനുണ്ട
[ 50 ] ഗോവിന്ദൻ— അങ്ങിനെയാണെങ്കിൽ അച്യുതമേനോ
നെക്കാൾ സാമൎത്ഥ്യം മീനാക്ഷിക്കുട്ടിക്കല്ലെ വേ
ണ്ടത? അപ്പുക്കുട്ടന മീനാക്ഷിക്കുട്ടിയേക്കാൾ സാ
മൎത്ഥ്യം കൂടും അത നിശ്ചയംതന്നെ.

കു. കൃ. മേ— അതിന സംശയം ഇല്ല. മീനാക്ഷിക്ക
അപ്പയേക്കാൾ സാമർത്ഥ്യം ഉണ്ട. അത ഇരി
ക്കട്ടെ. ശാസ്ത്രികൾ അവിടെത്തന്നെ ഇല്ലെ?

ഗോവിന്ദൻ— അദ്ദേഹം കഴിഞ്ഞബുധനാഴ്ച ഗ്രാമത്തി
ലേക്ക പോയിരിക്കുന്നു. മുപ്പതാംതിയ്യതിക്കുള്ളിൽ
മടങ്ങിവരും എന്നാണ പറഞ്ഞത്.

കു. കൃ. മേ— രാമുക്കുട്ടിമേനോൻറെ മകൾക്ക എന്തൊ
അല്പം സുഖക്കേടാണെന്ന കേട്ടു അത ഭേതമായില്ല?

ഗോവിന്ദൻ— ഇപ്പോൾ അല്പം സുഖം ഉണ്ട. എനിയും
നല്ല ഭേദം വന്നിട്ടില്ല. കാൎത്ത്യായനിയുടെ ദേഹം
ഒരു രോഗപ്രകൃതിയാണ. കുറെ ദിവസമായിട്ട സ്കൂ
ളിൽ പോകാറും മറ്റും ഇല്ല.

കു. കൃ. മേ— രാമുക്കുട്ടിമേനോന്റെ ദേഹപ്രകൃതി വിചാ
രിച്ചാൽ അതൊന്നും അത്ഭുതം അല്ല. ആ പെൺ
കിടാവ അത്രയെങ്കിലും എണീറ്റ നടക്കുന്നതല്ലെ
ഭാഗ്യം? അദ്ദേഹം സദാരോഗിയാണ. പിന്നെ
എങ്ങിനെയാണ മക്കൾക്ക ശക്തിയുണ്ടാകുന്നത്?

ഗോവിന്ദൻ— ശരി— അതതന്നെ യായിരിക്കാം കാൎത്ത്യായി
നിയുടെ സുഖക്കേടിനുള്ള കാരണം. അച്യുതമേ
നോൻ ഇതവരെ താമസിച്ച ദിക്കിൽന്ന പാൎഹ്ധ്
മാറ്റാൻ വിചാരിക്കുന്നു എന്ന ഇതിന്നമുമ്പെ എഴു
തിയിട്ടുണ്ടായിരുന്നു. അതിനെപ്പറ്റി ഇവിടേക്കവല്ല
എഴുത്തും ഉണ്ടൊ എന്ന അറിഞ്ഞില്ല. മടങ്ങിചെ
[ 51 ] ല്ലുമ്പോൾ ആ വിവരെകൊണ്ട അമ്മ ചോദിക്കാനും
മതി.

കു. കൃ. മേ.— അപ്പ താമസം മാറ്റീട്ട ഇപ്പോൾ ഒരാഴ്ച
യായി. അവൻ മല്ലിക്കാട്ട കുഞ്ഞിശങ്കരമേനോ
ന്റെ ഒരുമിച്ചാണ പാർക്കുന്നത്. അദ്ദേഹത്തിന്റെ
സ്നേഹംകൊണ്ടും സഹവാസംകൊണ്ടും അപ്പക്ക
എനി മേൽ വളരെ ഗുണം ഉണ്ടാവാൻ ഇടയുണ്ട.

ഗോവിന്ദൻ— കുഞ്ഞിശങ്കരമേനോൻ ഹൈക്കോൎട്ടിൽ വ
ക്കീൽ ആയിരിക്കാം. അച്യുതമേനോന എന്നാൽ
അത സഹായംതന്നെ.

കു. കൃ. മേ.— അദ്ദേഹം ബി.എൽ. ജയിച്ചത കഴിഞ്ഞ
സംവത്സരം ആണ. വക്കീലായിട്ടില്ല. ഉടനെ സ
ന്നദ വാങ്ങും ആൾ നല്ല യോഗ്യനും വലിയ തറ
വാട്ടകാരനും ആണെന്ന കേട്ടു. കുട്ടിയാണ. പത്തി
രുപത വയസ്സ പ്രായമെ ആയിട്ടുള്ളു.

ഗോവിന്ദൻ— ഒന്നിച്ച തന്നെ കൂട്ടിക്കൊണ്ട ചെല്ലണം.
എന്ന മീനാക്ഷിക്കുട്ടിയും മറ്റും പ്രത്യേകം പറഞ്ഞി
ട്ടുണ്ടായിരുന്നു. ഇവിടെക്ക ജമാവന്തി കഴിയുന്ന
വരെ അവസരം ഇല്ലെന്നല്ലെ പറയുന്നു?

കു. കൃ. മേ— (ചിരിച്ചുംകൊണ്ട) മീനാക്ഷിയും മറ്റും
ഏല്പിച്ചിട്ടുണ്ടൊ? പത്തദിവസം കഴിഞ്ഞാൽ ഞാൻ
വരും എഎ്ന മീനാക്ഷിക്കുട്ടിയോടും മറ്റും പറയൂ
ജമാവന്തി കഴിഞ്ഞ ഉടനെ ഞാൻ പതിനഞ്ച ദിവ
സത്തെ അവകാശകല്പന എടുപ്പാൻ നിശ്ചയിച്ചി
ട്ടുണ്ട. അപ്പോൾ കനകമംഗലത്തേക്കുണ്ടാകും. മീ
നാക്ഷിക്കുട്ടിക്കും കാണാം. (കിഴക്കെ ചുമരിന്മേൽനോ
ക്കീട്ട) നേരം പത്തമണിയായി. നിണക്ക നേൎത്തെ
[ 52 ] പോകേണ്ടതല്ലെ? എനി നമുക്ക ഉറങ്ങാൻ നോക്ക.
നീ കണ്ടപ്പനെവിളിച്ച വിരിക്കാൻ പറയൂ. ഞാൻ
ഞാൻ അപ്പഴക്ക ഗോപാലമേനോന്റെ എഴുത്തിന മറുപ
ടി എഴുതിക്കളയാം.

കണ്ടപ്പൻ കിടക്കവിരിച്ച കഴിയുമ്പൊഴെക്ക കുഞ്ഞികൃ
ഷ്ണമേനോൻ മറുപടി എഴുതിപൂട്ടി ഗോവിന്ദനെ വിളിച്ച
കയ്യിൽകൊടുത്തു. എഴുത്തുപെട്ടി തുറന്ന ഇരുപതുറുപ്പിക
യുടെ ഒരു ബാങ്കുനോട്ടെടുത്ത വഴിക്കൽ ചിലവിന്നും ഒരു
കുത്ത മുണ്ടിന്നും ആണെന്ന പറഞ്ഞ ഗോവിന്ദന കൊടു
ത്തു. ഗോവിന്ദൻ അത വാങ്ങുവാൻ അല്പം മടിച്ചു. എ
ങ്കിലും കുഞ്ഞികൃഷ്ണമേനോന്റെ നിൎബ്ബന്ധത്താൽ ഒടു
വിൽ അതു മേടിച്ചു. “മീനമാസം പത്താംതീയ്യതിക്കു
ള്ളിൽ ഞാൻ വരും എന്ന മീനാക്ഷിയോടും അപ്പുക്കു
ട്ടനോടും പറക. ഗോപാലമേനവന്റെ എഴുത്തിൽ സൂചി
പ്പിച്ച സംഗതി ഞാൻ വന്നിട്ട ആലിചിച്ച തീൎച്ചയാ
ക്കാം. മറ്റെല്ലാം എനി നിന്റെ യുക്തമപോലെ പറ
ഞ്ഞോളു. നിണക്ക പുലൎച്ചെതന്നെ പോകാം. ഞാൻ
ഉണരുന്നവരെ താമസിക്കേണ്ടതില്ല. എന്നാൽ അങ്ങി
നെയാട്ടെ പോയി ഉറങ്ങാൻ നോക്കൂ. മറ്റെല്ലാം ഞാൻ
വന്നിട്ടാവാം” എന്ന പറഞ്ഞ കുഞ്ഞികൃഷ്ണമേനോൻ ത
ൻറെ അറയിലേക്കും ഗോവിന്ദൻ കണ്ടപ്പന്റെ ഒരുമി
ച്ച താഴെക്കും പോയി.
[ 53 ] നാലാം അദ്ധ്യായം.
മൂന്ന സഹോദരിമാർ തമ്മിലു
ണ്ടായ സംഭാഷണം

"പുത്തൻ മാളികക്കൽ" എന്ന ഭവനത്തിന്റെ ഉടമ
സ്ഥനും ഇപ്പോഴത്തെ കാരണവനുമായ ഗോപാലമേന
വൻ ഒരുഗിവസം എന്തൊ സംഗതിവശാൽ അവിടെയി
ല്ലാതിരുന്നസമയം അദ്ദേഹത്തിന്റെ സഹോദരിമാരായ
മൂന്നസ്ത്രീകൾ ഏകദേശം മദ്ധ്യാഹ്നത്തിന്നശേഷം ഊണ
കഴിഞ്ഞ പടിഞ്ഞാറെഭാഗമുള്ള തളത്തിൽ ഇരിക്കയായി
രുന്നു. അവരിൽ ജേഷ്ഠത്തിയായ ലക്ഷ്മിഅല്ല ചാരുപടി
യിന്മേർ ഒരുകോസടി വിരിച്ചുവെച്ചിട്ടുള്ളതിൽ തെക്കോട്ട
ലയുംവെച്ച കിഴക്കോട്ടതിരിഞ്ഞു കിടക്കുകയും നാണിഅ
മ്മ വടക്കെ ചുമരിന്നരികെ ഇട്ട ഒരു കോച്ചകട്ടിലിന്മേൽ
തെക്കോട്ട തിരിഞ്ഞിരിക്കുകയും പാറുക്കുട്ടിഅമ്മ ചാരുപടി
യുടെ കിഴക്ക, കോച്ചകട്ടിലിന്റെ തെക്ക, ഒരു പുല്ലുപായ
വിരിച്ച പടിഞ്ഞാറോട്ട നോക്കിക്കൊണ്ട നിലത്തിരിക്കുക
യുംചെയ്കയായിരുന്നു. ലക്ഷ്മിഅമ്മക്ക ഏകദേശം മുപ്പ
ത്തരണ്ടും നാണിഅമ്മക്ക ഇരുപത്തഞ്ചും പാറുക്കുട്ടിഅമ്മ
ക്ക ഇരുപത്തരണ്ടു വയസ്സും പ്രായമുണ്ട. ലക്ഷ്മിഅമ്മ
മൂന്ന പ്രസവിച്ചു. ഇപ്പോൾ രണ്ട സംവത്സരമായിട്ട
പ്രൌഢദശയിൽ പ്രവേശിച്ചിരിക്കുന്നു എങ്കിലും ദേഹ
കാന്തിക്കും മുഖപ്രസാദത്തിന്നും യാതൊരു ക്ഷീണവും
എനിയും ബാധിച്ചിട്ടില്ല. ദേഹം മിനുമിനുത്ത മാംസള
മായി ചമ്പകപ്പൂവിന്റെ വൎണ്ണത്തിലിരിക്കുന്നു. നീള
ത്തിന്നടുത്ത ശരീരപുഷ്ടിയും എല്ലാ അവയവങ്ങൾക്കും
[ 54 ] നല്ല സൌഷ്ടവവുംഉണ്ട്. നാണിഅമ്മ അല്പം കൃശയാ
ണ എങ്കിലും ശരീരശക്തിക്കും സൌന്ദൎയ്യത്തിന്നും യാതൊ
രു കുറവും ഇല്ല. മുഖം ശൃംഗാര രസം നിറച്ചുവെച്ചിട്ടുള്ള
ഒരു പാത്രമാണെന്നതന്നെ പറയണം. പാറുക്കുട്ടിഅമ്മ
ക്ക രൂപലാപണ്യം ഇവർ രണ്ടുപേരിലും കുറെ അധികം
കൂടും. അത് താരുണ്യത്തിന്റെ മദ്ധ്യദശകൊണ്ടാണെന്ന
വായനക്കാർ വിചാരിച്ചുപോകരുത. കണ്ണിന്റെ ഭംഗി
യും മുഖസൌന്ദൎയ്യവും കണ്ടാൽ അഞ്ചിപ്പോകാത്ത വല്ല പു
രുഷന്മാരും ഉണ്ടൊ എന്ന എനിക്ക വളരെ സംശയമാണ
. രണ്ട പ്രസ്പം കഴിഞ്ഞിരിക്കുന്നു എങ്കിലും കണ്ടാലത
ലേശം തോന്നുകയില്ല. ബഹുസുന്ദരിയാണെന്ന സ്ത്രീഗു
ണം അറിയുന്ന എല്ലാ രസികന്മാരും ഒരുപോല അഭി
പ്രായപ്പെടും. മേൽപറഞ്ഞ സഹോദരിമാർ ഗുരുലഘുത്വ
ങ്ങൾക്ക് യാതൊരു കുറവും കൂടാതെ ഓരൊ നാട്ടവൎത്തമാനം
പറഞ്ഞു രസിച്ചുകൊണ്ടിരിക്കയായിരുന്നു. അപ്പോൾ
ലക്ഷ്മിഅമ്മയുടെ മുഖത്തനോക്കി അപ്പം വ്യസനഭാവ
ത്തോടെ

നാണിഅമ്മ— ഞാൻ ഇന്ന ചിറയിൽ കുളിപ്പാൻപോയ
സമയം ഒരു പുതിയവൎത്തമാനം പറഞ്ഞ ചിലർ പ
രിഹസിക്കുന്നതകേട്ടു. ഇങ്ങിനെ ആയാൽ വലിയ
ചീത്തത്വംതന്നെ. നോം എല്ലാം എങ്ങിനെയാണ ജന
ങ്ങളുടെ മുഖത്ത് നോക്കുന്നത്?

ലക്ഷ്മിഅമ്മ— എന്താണ, വല്ലവരും വല്ല തെമ്മാടിത്തരവും
പ്രവൃത്തിച്ചൊ ? ഉണ്ടെങ്കിൽതന്നെ നമുക്കെന്താണ?
നാട്ടുകാരെ എല്ലാം നന്നാക്കിവെപ്പാൻ നാം വിചാ
രിച്ചാൽ കഴിയൊ ? ഉപ്പ തിന്നുന്നവർതന്നെ വെ
ള്ളവും കൂടിച്ചോട്ടെ.
[ 55 ] നാണിഅമ്മ— അത ശരിതന്നെ- നമുക്ക വിശേഷിച്ച
ഒന്നും ഉണ്ടായിട്ടല്ല. എന്നാലും വഷളത്വമല്ലെ?
"സ്ത്രീകൾ തുമ്പില്ലാത്ത കൂട്ടരണ. വിശ്വസിപ്പാൻ
പാടില്ല. വിശ്വസിച്ചാലവറ്റ ചരിക്കാരിരിക്കില്ല"
എന്നല്ലെ ജനങ്ങൾ പറയുന്നത? കടവത്തെ ആ
പെൺകിടാവിന്റെ കാൎയ്യം ബഹു തകരാറുതന്നെ.
പത്ത പതിനെട്ട വയുസ്സ പ്രായമെ ആയിട്ടുള്ളു. എ
ന്തെല്ലാംമാതിരി നാടകങ്ങളാണ അവോൾ ഉണ്ടാക്കി
ആടുന്നത് ?

പാറുക്കുട്ടിഅമ്മ— കൊച്ചമ്മാളുനെക്കൊണ്ടാണ നാണിഏ
ട്ടത്തി പറയുന്നത്? അവളെ കെൎയ്യം എടുക്കാനും തൊ
ടാനും ഇല്ല ബഹു മോശംതന്നെ. അഞ്ചെട്ട ദിവ
സംമുമ്പെ ഒരു രാത്രി നട്ടപ്പാതിരക്ക അവിടെവെച്ച
രണ്ടു രഹസ്യക്കാരതമ്മിൽ തല്ലും പിടിയും ബഹുകല
ശലായിരുന്നു എന്ന കേട്ടു. നാണിഏട്ടത്തി അത
തന്നെ അല്ലെ പറവാൻ ഭാപിക്കുന്നത ?

നാണിഅമ്മ— അങ്ങിനെയും ഒന്നുണ്ടായിട്ടുണ്ടൊ ? അത
ഞാൻ കേട്ടിട്ടില്ല. ഇത അങ്ങിനെ ഉള്ളതൊന്നുമല്ല.
ഒരു പുതിയമാതിരിപ്പുറപ്പാടാണ.

ലക്ഷ്മി അമ്മ— ശങ്കരൻ എമ്പ്രാന്തിരി ഇതൊന്നും അറിയാ
റില്ലെ?

പാറുക്കുട്ടി— അയാളറിഞ്ഞിട്ടെന്താണ? അറിയാഞ്ഞിട്ടെ
ന്താണ? അവൾക്ക ശങ്കരനെമ്പ്രാന്തിരിയെ ഒരു
പുല്ലോളം ബഹുമാനമില്ല. പുറത്തിട്ട
വാതിലടെക്കാറും കൂടി ഉണ്ടെന്നകേട്ടു. എന്നാൽ അ
യാൾക്കങ്ങനെയല്ല. കൊച്ചമ്മാളു എന്നുപറഞ്ഞാൽ
എമ്പ്രാന്തിരീടെ പ്രാണനാണ. "അമ്പലത്തിലിന്ന
[ 56 ] ശാന്തിക്ക പോണ്ട" എന്ന കൊച്ചമ്മാളു പറയുന്ന
തായാൽ അയാൾക്ക ആക്കാൎയ്യത്തിൽ അപ്പീ
ലില്ല. കൊച്ചമ്മാളുനെ എമ്പ്രാഞ്ഞിരിക്ക അത്ര ഉണ്ട
ഭ്രമം.

ലക്ഷ്മിഅമ്മ — അതതന്നെയാണ ഇത്ര തോന്ന്യാസം. വല്ല
അടിച്ചുതളിക്കാരത്തികളെയൊ ദാസികളെയൊ രഹ
സ്യം പിടിച്ചു നടക്കുന്ന കണ്ട ശാന്തിക്കാരെയൊ
പട്ടന്മാരെയൊ പിടിച്ച സംബന്ധാക്കിച്ചാലുള്ള ഫ
ലമാണിതൊക്ക. വീട്ടിലുള്ള പുരുഷന്മാരെ ഇത്തിരി
ഭയം വേണം. അല്ലെങ്കിൽ ഭൎത്താവ് അല്പം ഉളുപ്പം
മാനവും ഉള്ളവനായിരിക്കണം.
ഇതരനണ്ടുമില്ലാത്ത
ദിക്കിൽ സ്രീകളുടെ നായാട്ടതന്നെയാണ. എന്ത
ല്ലാണ കാട്ടി കൂട്ടിയത?

നാണി അമ്മ— എനിക്ക ഇത് പറപാൻതന്നെ നാണായി
രിക്കുന്നു. ഇവളെന്തൊരു തെപിടിശ്ശിപ്പെണ്ണാണ?
എങ്ങിനെയാണ ഇതിനൊക്ക ധൈൎയ്യം വരുന്നത?

പാറുക്കുട്ടി— നാണി ഏട്ടത്തിക്ക അത് പറവാൻതന്നെ
നാണമായിരിക്കുന്നു. എനാൽ കൊച്ചുമ്മാളുന അ
തചെയ്യാനെത്ര നാണം വേണം? ഉണ്ടായ കഥ
യല്ലെ ? നാണിഏട്ടത്തി പിന്നെ മടിച്ചിട്ടെന്താണ?

നാണിഅമ്മ — ഇന്നലെ ശങ്കരനെമ്പ്രാന്തിരിക്ക ഏകാദശി
നോമ്പായിരുന്നു. അത കൊച്ചമ്മാളുന നല്ലതയി.

ലക്ഷ്മി അമ്മ— കൊച്ചമ്മാളുന ഏകാദശിനോമ്പില്ലയായി
രുന്നൊ? കൊച്ചമ്മാളുനെ ഏകാദശിനോൽക്കാതെ
ഏമ്പ്രാന്തിരി വിടാറില്ലെല്ലൊ ?

പാറുക്കുട്ടി — കൊച്ചമ്മാളുപക്ഷെ വിളക്കവെച്ച ഉടനെത
ന്നെ പാരണ കഴിച്ചിയിരിക്കും. അല്ലാഞ്ഞാലിതി
നൊക്കെ എങ്ങിനെയാണ തരം. പന്നിഎറച്ചി
[ 57 ] കണ്ടിട്ട പണ്ടഒരു സന്യാസിപ്രദോഷവ്രതം ഉപേ
ക്ഷിച്ച കഥ നാണിഏട്ടത്തി കേട്ടിട്ടില്ലായിരിക്കും.

നാണിഅമ്മ— നോമ്പുണ്ടായിരുന്നോ എന്തൊ— അതൊ
ന്നും എനിക്ക നിശ്ചയമില്ല. ഉണ്ടെങ്കിൽതന്നെ അത
എമ്പ്രാന്തിരിയെ ബൊദ്ധ്യം വരുത്താനെ ഉണ്ടായി
രുന്നുള്ളു. എമ്പ്രാന്തിരിക്ക ഇന്നലെ നോമ്പാണെ
ന്നുള്ള വിവരം അയ്യാപ്പട്ടര നേരത്തെതന്നെ അറി
ഞ്ഞിട്ടൂണ്ടായിരുന്നു.

ലക്ഷ്മിഅമ്മ— അയ്യാപ്പട്ടര അവിടെയും ചെന്ന വശായൊ
നാലയ്യായിരം ഉറുപ്പികയുടെ സ്വത്ത അപ്പാത്തരപ
ട്ടര അതി പ്രയത്നംചെയ്ത സമ്പാതിച്ചിട്ടുള്ളത മുഴു
വനും അയ്യാപ്പട്ടര കണ്ട പെണ്ണുങ്ങൾക്ക ഒന്നരയും
പട്ടക്കരയും വാങ്ങിക്കൊടുത്ത തീൎത്തു. ഇ
പ്പോൾ ഒരു കാശിനും ഗതിയില്ലാതായി. മഠവും
പറമ്പും ഇവിടുത്തെ ഗോപാലന ഇയ്യിടെ എഴുനൂ
റ്റമ്പത ഉറുപ്പികക്ക പണയമാണ. അതു കൂടാതെ
ഓരോരുത്തൎക്ക പത്തും അമ്പതും ആയിട്ട ഒന്നരണ്ടാ
യിരത്തിന്റെ സുമാറ വേറെയും കടമുണ്ട.

പാറുക്കുട്ടി— കൊച്ചമ്മാളു ഈയ്യിടെ ഒരുകൂട്ടം നാഗപടത്താ
ലിയും രണ്ട മൊഴവളയും പണിചെയ്യിച്ചിട്ടൊണ്ട.
ഇന്നാളൊരു ദിവസം അമ്പലത്തിൽ തൊഴാൻ വന്ന
പ്പോൾ കെട്ടിയൂകണ്ടു. പണി തരക്കേടില്ല. നാഗ
പടത്താലി അയ്യാപ്പട്ടര പണിചെയ്യിച്ച കൊടുത്ത
താണെന്ന കേട്ടു. മൊഴവള വേറെ ആരൊ ഒന്ന
രണ്ടാളകൂടി ഓഹരി ഇട്ട എടുത്ത ഉണ്ടാക്കിച്ചതാണ
പോൽ. ഇതുകൂടാതെ അവൾ അയ്യഞ്ചുറുപ്പിക ഒരു
കുറിക്കും വെക്കുന്നുണ്ട. ഇയ്യിടെ കൊച്ചമ്മാളൂന
നല്ല സമ്പാദ്യം ഉണ്ട. പത്ത ആയിരം ഉറുപ്പികെ
ടെ സ്വത്ത സമ്പാദിച്ചു.
[ 58 ] ലക്ഷ്മിഅമ്മ — പാറുക്കുട്ടിക്ക് ഈയ്ക്കിടെ ൟ വക അന്വേ
ഷിച്ച മനസ്സിലാക്കുന്ന പണിതന്നെയാണ. ഇ
ല്ലെ? നാട്ടിലെത്ര പെറ്റുങ്ങൾ രഹസ്യം പിടിക്കു
ന്നുണ്ട? ആരെല്ലാം ആഭരണം ഉണ്ടാക്കുന്നുണ്ട?
രാത്രികാലത്ത എവിടുന്നെല്ലാണ ആളുകൾ തല്ലം
പിടിയും കൂടുന്നത? നിണക്കിതെല്ലാം അന്വേഷി
ച്ചിട്ട എന്താ വേണ്ടത? കുളിക്കാൻ പോയാൽ ഇതാ
ണില്ലെ മടങ്ങിവരാനിത്ര താമസം?

പാറുക്കുട്ടി — ഞാനിതൊന്നും ആരോടും അന്വേഷിക്കാറി
ല്ല. ചിറക്കടവത്ത വെച്ച ചിലസമയം കുളിക്കാൻ
നരുന്ന സ്ത്രീകൾ അന്യോന്യം പറയുന്നത കേൾ
ക്കാറുണ്ട. എനിക്ക അത കേൾക്കാനും പാടില്ലെ
ന്നുണ്ടൊ? അപ്പോൾ ഞാനെന്താ ചെവിയും പൊ
ത്തി ഓടിക്കളയാനൊ?

ലക്ഷ്മിഅമ്മ —അതല്ല ഞാൻ പറഞ്ഞത്. താന്താങ്ങൾക്ക
ആവശ്യമില്ലാത്ത കാൎയ്യത്തിൽ പ്രവേശിക്കരുത.
ഓരൊത്തരുടെ നടപ്പും അവസ്ഥയും കണ്ടും കേട്ടും
അറിഞ്ഞാണ ആളുകൾ നന്നാവുന്നതും ചീത്തയാ
വുന്നതും, നി ചെറുപ്പക്കാരത്തിയാണ. അതുകൊ
ണ്ട ഞങ്ങൾ രണ്ടാളെക്കാട്ടിലും നിയാണ വളരെ
സൂക്ഷിക്കേണ്ടത.

പാറ്റക്കട്ടി— പലിയ ഏട്ടത്തി ഇങ്ങിന്റെ ഒക്കെയാണ പ
റയുന്നെങ്കിൽ ഞാൻ എനി ചിറയിൽതന്നെ കുളി
ക്കാൽ പോന്നില്ല. അല്ലെങ്കിൽ വലിയേട്ടത്തിയു
ടെ ഒന്നിച്ചപൊരാം.

ലക്ഷ്മിഅമ്മ— അതൊന്നും വേണ്ട. അനാവശ്യമായി അ
വരോടും ഇവരോടും യാതൊന്നും സംസാരിപ്പാൻ
പോകണ്ട. കുളിക്കാൻ പോയാൽ കുളികഴിച്ച ഇ
ങ്ങട്ട പോന്നോളണം.
[ 59 ] പാറുക്കുട്ടി— അത്രൊക്കെ ചെയ്തുവരാറുള്ളൂ. പക്ഷെ കേട്ട
വിവരമാണ ഞാൻ പറഞ്ഞത്. കാൎയ്യം അത് ശരി
യാണ. നാഗപടത്താലി ഉണ്ടാക്കിച്ചത നാട്ടോടെ
പ്രസിദ്ധാണ.

ലക്ഷ്മിഅമ്മ— അത എനിക്കും ഇല്ല സംശയം. ശങ്കരൻ
എമ്പ്രാതിരി വിചാരിച്ചാൽ രാത്രി അമ്പലത്തിൽ
നിന്ന വല്ലപലഹാരവും കംസികൊണ്ട കൊടുപ്പാ
നല്ലാതെ മറ്റ യാതൊര ഗതിയും ഇല്ല. വീട്ടിലെ
സ്വത്തിന്റെ വലുപ്പമൊ നമുക്കു നിശ്ചയമുള്ളതാ
ണല്ലൊ . ആ സ്ഥിതിക്ക ഇതെല്ലാം വല്ലവരും കൊ
ടുത്തതതന്നെ ആയിരിക്കണം, കൊച്ചമ്മാളൂന മറ്റ
എവിടുന്നാണ പണം? ഉണ്ണിയുടെ ഊര കണ്ടാല
റിഞ്ഞുടെ ഇല്ലത്തെ പുഷ്ടി?

നാണിഅമ്മ— "വല്ലവരും " എന്നുപറയെണ്ടുന്ന ആ
വശ്യമില്ല. എല്ലാം അയ്യാപ്പട്ടര തന്നെയാണു കൊ
കൊടുത്തത. അയ്യപ്പെട്ടൎക്ക കൊച്ചമ്മാളു നിമിത്തം യാ
തൊരു കടവും വന്നിട്ടില്ല- അതമുഴുവനും ഇന്നലെ
രാത്രി അയാൾക്ക് പലിശയോടുകൂടി കൊച്ചമ്മാളു മട
ക്കികൊടുപ്പിച്ചുപോൽ.

പാറുക്കുട്ടി— അത് നാണിഏട്ടത്തി പറഞ്ഞത ശുദ്ധപൊളി
യാണ. കൊച്ചമ്മാളുന എവിടുന്നാണു പണം. ഉ
ണ്ടെങ്കിൽ തന്നെ ഒരു കാശുപോലും അവൾ മടക്കി
കൊടുക്കുകയില്ല. ഇരിമ്പുകുടിച്ച വെള്ളം കാലാറി
ല്ലില്ലോ.

ലക്ഷ്മിഅമ്മ— പാറുക്കുട്ടിക്ക പറഞ്ഞാലും മനസ്സിലാകില്ലെ?
കൊച്ചമ്മാളു അവസാനം അയ്യാപ്പട്ടരെ ആട്ടിപ്പുറ
ത്താക്കിയൊ? എനി അയാൾ വിചാരിച്ചാൽ ഒ
ന്നും കൊടുപ്പാൻ നിവൃത്തി ഇല്ലെന്ന കണ്ടിട്ടായി
രിക്കാം.
[ 60 ] നാണി അമ്മ— പുറത്തുപൊവാൻ മാത്രമെ പറഞ്ഞിട്ടുണ്ടാ
യിരുന്നുള്ളൂവെങ്കിൽ കുറെ ഭേദമായിരുന്നുവെല്ലൊ.
അതും അതിന്റെ അങ്ങേപ്പുറം മറ്റചിലതു കൂടി
കഴിച്ചിട്ടാണ പറഞ്ഞയച്ചത.

പാറുക്കുട്ടി— കൊച്ചമ്മാളു പണവും പലിശയും കൊടുത്തു
എന്ന പറഞ്ഞപ്പോൾ ഞാനത നേരായിരിക്കണമെന്ന
വിശ്വസിച്ചു. ഇങ്ങിനത്തെ മറിമായം ആർക്കറിയാം.
വലിയേട്ടത്തിക്ക എത്രവേഗം മനസ്സിലായി!

നാണിഅമ്മ— അയ്യാപ്പാട്ടര കുറെ ദിവസമായിട്ട കൊച്ച
മ്മാളുവിന്റെ വലിയൊരു രഹസ്യക്കാരനാണ. ചാ
ക്കാട്ട കോമൻനായരും മെലെക്കാട്ട കുണ്ടുണ്ണിമെ
നൊനും പണ്ടെയുള്ള രഹസ്യക്കാരനാണത്രെ. മറ്റും
പലരും ഉണ്ടെന്നാണ. കേൾവി.

പാറുക്കുട്ടി— എനിക്ക കേട്ടത മതി. സംബന്ധത്തിന എമ്പ്രാ
ന്തിരി. രഹസ്യത്തിന്ന ഒരു നായര. പിന്നെ ഒരു
മേനോൻ. പോരെങ്കിലൊരു പട്ടരും. പെണ്ണ ചില്ലറ
ക്കാരിയല്ല. ഇതൊന്നും പോരാഞ്ഞിട്ട മറ്റ ചില
രും കൂടി ഊണ്ട പോൽ.

നാണിഅമ്മ— ഇത കേട്ടിട്ട നിണക്ക ഇത്രക്കെ ഉ
ണ്ടൊ? ൟ ദിക്കിൽ ചിലെടത്തെ കഥ വിചാരിച്ചാ
ൽ ഇതെന്തെങ്കിലും സാരമുണ്ടൊ? രണ്ടും നാലും സം
ബന്ധക്കാരും അഞ്ചും പത്തും രഹസ്യക്കാരും ഉള്ള
സ്ത്രീകൾ എത്ര ഉണ്ട? അങ്ങെക്കുടിലിലെ കഞ്ഞി
ക്കാവിന സംബന്ധക്കാരായിട്ട അഞ്ച നായന്മാ
രുണ്ട. അവർ തങ്ങളിൽ യോജിച്ചിട്ടാണത്രെ. ഇതു
കൂടാതെ ആറൊ ഏറൊ പേർ രഹസ്യ
ത്തിനും ഉണ്ടെന്ന കെട്ടു.
[ 61 ] പാറുക്കുട്ടി— ഇതൊക്കെന്റെ ചെവിക്ക പുത്തരിയായിരി
ക്കുന്നു. ഒരു സ്ത്രീയോട രണ്ട നാല പേർ കൂടി യോ
ജിച്ച സംബന്ധം നടത്തി വരുന്നതാണ ഇതിലെ
ല്ലാറ്റിലും വെച്ച രസികത്വം. നായ്ക്കളാണെങ്കിൽ
കൂടി തമ്മിൽ കടിപിടി കൂടും അത്രയും കൂടി ഉളുപ്പും
മാനവും ഇല്ലാത്ത ഈ വക ചേട്ടകളാണ സ്ത്രീകളെ
ഇത്ര താന്തോന്നികളാക്കി തീൎക്കുന്നത. ഇവി
ടെ നിന്ന വല്ല ദിക്കിലും മാറിപ്പാൎക്കുന്നതാണ
കുറെ ഭേദം. എന്നാൽ ൟഅവമാനമായ നടവ
ടികളൊന്നും കേൾക്കാതേയും കാണാതേയും എങ്കിലും
കഴിക്കാമായിരുന്നു.

ലക്ഷ്മിഅമ്മ— എന്നിട്ടൊ? എന്തല്ലാണ ഇന്നല രാത്രി
ഉണ്ടായത? എല്ലാരും കൂടി എച്ചിലില കണ്ട നായ്ക്കളെ
പ്പോലെ കടി പിണഞ്ഞുവൊ? കഷ്ടം! തുമ്പില്ലാ
ത്തരം ദിവസം പ്രതി വൎദ്ധിച്ചാണ കാണുന്നത്!.

നാണിഅമ്മ— എമ്പ്രാന്തിരി ഇന്നലെ വരില്ലെന്ന കണ്ടിട്ട
അയ്യാപ്പട്ടര നേരത്തെ തന്നെ പറഞ്ഞ ശട്ടം കെട്ടി
യിരുന്നു. അയാളുടെ പോക്കും വരവും കോമൻ
നായൎക്കും കുണ്ടുണ്ണി മേനോനും കുറെ നാളായിട്ട
ബഹു നീരസമാണത്രെ. പട്ടരെ പല വിധ
ത്തിലും പ്രഹരം കഴിച്ച വിടാൻ ഇവര തരം നോ
ക്കി ഇരിക്കയായിരുന്നു. രണ്ടാളും പുറമെ അതി
സ്നേഹമായിരുന്നതകൊണ്ട അദ്ദേഹത്തിന്ന ൟ
ഒര ശങ്ക തന്നെ ഉണ്ടായിരുന്നില്ല. അയ്യാപ്പട്ടര
ശട്ടം കെട്ടിപ്പോയ വിവരം കോമൻ നായര എങ്ങി
നെയൊ മനസ്സിലാക്കീട്ട കുണ്ടുണ്ണി മേനോനെ
ആളെ അയച്ച വരുത്തി വിവരം ഒക്കെ പറഞ്ഞു
പട്ടരെ ചതിക്കാൻ വേണ്ടി പലതും ആലോചിച്ചു. [ 62 ] ഒടുവിൽ കൊച്ചമ്മാളൂനെ പറഞ്ഞ സ്വാധീനപ്പെ
ടുത്തി.

പാറുക്കുട്ടി— കഷ്ടം തന്നെ! കൊച്ചമ്മാളു ഇവരെകൊണ്ട
പട്ടരെ പ്രഹരവും കഴിപ്പിച്ചൊ? ഇവൾ എന്തൊര
രാക്ഷസിയാണ! നാഗപടത്താലി ഉണ്ടാക്കിച്ച കൊ
ടുത്തിട്ട എനിയും ഒരു മാസം തികഞ്ഞിട്ടില്ലെല്ലൊ.

നാണിഅമ്മ— കോമൻ നായരും കുണ്ടുണ്ണി മേനോനും
കൂടി അയ്യാപ്പട്ടര വരുന്നതിന്ന മുമ്പായിട്ട തന്നെ
അവിടെ എത്തി. ഓരോന്ന പറഞ്ഞു രസിച്ചും
കൊണ്ടിരിക്കുന്ന മദ്ധ്യെ നിശ്ചയപ്രകാരം ഏക
ദേശം പത്തുമണിക്ക അയ്യാപ്പട്ടരും എത്തി. പതിവ
പോലെ പുറത്തെ വാതിലിന്ന പതുക്കെ മുട്ടി. കൊ
ച്ചമ്മാളു മറ്റവര രണ്ടാളേയും അടുക്കിളിയിൽ
ആക്കീട്ട മെല്ലേ വാതിൽ തുറന്ന കൊടുത്തു. അയ്യാ
പ്പട്ടര അകത്ത കടന്നതിന്റെ ശേഷം വാതിലും
അടച്ച അകത്ത കടന്നതിന്റെ ശേഷം വാതിലും
അടച്ച തഴുതിട്ടു. അയാൾ കൊണ്ടുവന്നിട്ടുണ്ടായി
രുന്ന ദൊശയും വടയും കൊച്ചമ്മാളുവിന്റെ കയ്യിൽ
കൊടുത്തു. അറയിൽ കടന്നു തോൎത്തു മുണ്ടും വിരിച്ച
നിലത്തിരുന്നു. കൊച്ചമ്മാളു നേരം വയികിയ
തിന്ന പട്ടരെ കുറെ ശകാരിച്ചു. അയ്യാപ്പട്ടൎക്ക അത
കൎണ്ണാമൃതമായിരുന്നു. കൊച്ചമ്മാളു പിന്നെ ചിരി
ച്ചുംകൊണ്ട വെറ്റിലത്തട്ടെടുത്ത അയ്യാപ്പട്ടരുടെ
മുമ്പിൽ വെച്ച അടക്ക മുറിക്കാനാണെന്നുള്ള ഭാവ
ത്തിന്മേൽ “പിശ്ശാങ്കത്തി ഇല്ലെ” എന്നു ചോദിച്ചു.
നടക്കുന്ന ദിക്കിലൊക്കെയും ഒരു മടക്കക്കത്തിയും
കൊണ്ട നടക്കുന്ന ൟ ശനിപ്പിഴക്കാരൻ സ്വാമി
ഇന്നലെ കഷ്ടകാലം കൊണ്ട അത എടുത്തിട്ടുണ്ടാ
യിരുന്നില്ല. [ 63 ] പാറുക്കുട്ടി— കണ്ടാട്ടെ കൊച്ചമ്മാളൂന്റെ സാമർത്ഥ്യം.
പിശ്ശാങ്കത്തിയുണ്ടെങ്കിൽ അത മെല്ലെ വാങ്ങി സൂ
ക്ഷിക്കണം എന്ന വിചാരിച്ചിട്ടാണ. അടക്ക മുറി
ക്കാനാണെന്ന പറഞ്ഞത ശുദ്ധ നുണയാണ— മൊര
ച്ചിക്കള്ളത്തി തന്നെ.

നാണിഅമ്മ— പിശ്ശാങ്കത്തിയില്ലെന്ന പറഞ്ഞപ്പോൾ
അവൾ അയ്യാപ്പട്ടരെ പിന്നെയും ഒരുപടി ശകാ
രിച്ചു— “വല്ല ദിക്കിലും പോകുമ്പോൾ എന്തെങ്കിലും
ഒരായുധം കൂടി കയ്ക്കൽ വേണ്ടതല്ലെ?” എന്ന പറ
ഞ്ഞു കുറെ കളിയടക്ക എടുത്ത വെറ്റിലത്തട്ടിലിട്ട
കൊടുത്തു. “സ്വാമി മുറുക്ക കഴിക്കുമ്പഴെക്ക ഞാൻ
അടുക്കിളയിൽനിന്ന കുറെ വെള്ളം കൂട കൊണ്ടുവ
രട്ടെ” എന്ന പറഞ്ഞ വിളക്കും എടുത്ത അടുക്കിളയി
ലേക്കു പോയി— അയ്യാപ്പട്ടർ കൊച്ചമ്മാളൂനേയും
നോക്കിക്കൊണ്ട അറയുടെ ഉമ്മറപ്പടിയിന്മേലും
കുത്തിരുന്നു. അടുക്കിളയിലെത്തിയ ഉടനെ വിളക്ക
കെട്ടുപോയി എന്ന ഭവത്തിൽ കൊച്ചമ്മാളു അത
ഊതിക്കളഞ്ഞു. പട്ടൎക്ക അത വലിയ പരിഭ്രമമായി.
കൊച്ചമ്മാളു ഇരുട്ടത്ത വല്ലതും തടഞ്ഞ വീഴുകയൊ
വല്ലതിനോടും തല തട്ടിപ്പോകുയൊ ചെയ്യും എന്ന
ഭയപ്പെട്ട അയ്യാപ്പട്ടരും ക്ഷണത്തിൽ അടുക്കിള
യിൽ എത്തി– കൊച്ചമ്മാളൂനെ തപ്പിത്തുടങ്ങി. അവ
ളപ്പോൾ ഒരു വാതിലിന്റെ മറവിൽ പതുങ്ങിനി
നിന്നുകളഞ്ഞു— അയ്യാപ്പട്ടര തപ്പിത്തപ്പി ഒടുവിൽ ചെ
ന്ന പിടിച്ചത കോമൻ നായരെയാണ. കോമൻ
നായര അയ്യാപ്പട്ടരുടെ കുടുമ്മ ചുറ്റിപ്പിടിച്ച പിര
ടിക്ക രണ്ടു മൂന്നു തല്ലുമ്പഴക്ക സഹായത്തിന്നു കണ്ടു
ണ്ണിമോനോനും വന്നു കൂടി. രണ്ടാളും കൂടി പട്ടരെ
[ 64 ] ഒരു പടി തല്ലി. ഉടുത്ത സോമനും പറച്ച ചീന്തി
യാതൊര വസ്ത്രബന്ധവും കൂടാതെ ഒടുവിൽ തൂക്കി
യടുത്ത വടക്കെ മുറ്റത്തെ എച്ചിൽ കുഴിയിൽ വലി
ച്ചിട്ടു. വാതിലും അടച്ച കൊച്ചമ്മാളുവിന്റെ കയ്യും
പിടിച്ച അറയിലേക്ക ചെന്നു. വിളക്കും കൊളു
ത്തി ദോശയും വടയും എടുത്ത മൂന്ന പേരും കൂടി
ഓരോന്ന പറഞ്ഞ ചിരിച്ച തിന്നാൻ തുടങ്ങി.
അയ്യാപ്പട്ടർ എച്ചിൽ കുഴിയിൽ കുറെ നേരം കിടന്ന
തിന്റെ ശേഷം ഒരു വിധെന ഉരുണ്ടു പിരണ്ടു
എഴുനീറ്റ അടികൊണ്ട വേദനയൊടും വല്ലവരും
കാണുമെന്നുള്ള നാണത്തോടും മരണ ഭയത്തോടും
കേവലം നഗ്നനായിട്ട ഓട്ടം തുടങ്ങി. ഇടവഴി
യിൽ ചാടുമ്പഴക്ക അവിടെ ഈ സാധുവിന ഇതി
ലധികം പൊറുതിമുട്ടായി. കോമൻ നായരുടെ ഉപ
ദേശപ്രകാരം ഇദ്ദേഹത്തിന്റെ വരവും കാത്ത പച്ച
ച്ചാണകം ഉരുട്ടി കയ്യിൽ പിടിച്ചുംകൊണ്ട ഒളിച്ച
നിന്നിട്ടുണ്ടായിരുന്ന ചില പോക്കിരിപ്പിള്ളര പി
ന്നാലെ ഓടി ചാണകം കൊണ്ട കാർൎക്കോടകനെ
എറിയും പോലെ എറിഞ്ഞു ആൎപ്പും വിളിയും കൂട്ടി.
ചിറയുടെ നാലു ഭാഗത്തും കിടന്നിട്ടുണ്ടായിരുന്ന
കാളകളും പശുക്കളും ഈത്തിരക്കും കോലാഹലവും
കേട്ടു പേടിച്ച അങ്ങട്ടും ഇങ്ങട്ടും പാച്ചിലായി. നാലു
പുറത്തും ഉള്ള ആളുകൾ ഈ നിലവിളിയും ആൎപ്പും
കേട്ട മണ്ടി വന്നപ്പോൾ മുമ്പിൽ നഗ്നരൂപനായ
അയ്യാപ്പട്ടരും പിന്നാലെ പത്തു പതിനഞ്ച കുട്ടികളും
കൂടി ഓടുന്നത കണ്ട ഇതോടെ കള്ളനാണെന്ന
വിചാരിച്ച “കള്ളനിതാ—കള്ളനിതാ—പിടിച്ചൊ— പിടി
[ 65 ] ച്ചൊ” എന്ന വിളിച്ചു പറഞ്ഞുംകൊണ്ട അവരും
ഇവരുടെ പിന്നാലെ തിരക്കിട്ട പാഞ്ഞു. ആകപ്പാ
ടെ സകലരും അറിഞ്ഞു വശായി. അയ്യാപ്പട്ടര
അന്യായം കൊടുപ്പാൻ ഇന്ന രാവിലെ മജിസ്ത്രേട്ട
കോടതിക്ക പോയിരിക്കുന്നു പോൽ. ചിറയുടെ
ചുറ്റും ഇന്ന ൟ ഒരു വർത്തമാനം കൊണ്ട പറഞ്ഞ
രസിക്കുന്നവരെ അല്ലാതെ മറ്റാരേയും കണ്ടില്ല.

പാറുക്കുട്ടി –എന്റെ അമ്മെ—എനിക്ക കേട്ടതെ മതി—
കൊച്ചമ്മാളു സാമാന്യക്കാരത്തിയല്ല—രാജ്യം വഷ
ളാക്കാൻ പെരുത്ത വേണോ? ഇങ്ങിനത്തെതൊന്ന
പോരെ?

ലക്ഷ്മിഅമ്മ—കഷ്ടം തന്നെ—ആ സാധു പട്ടൎക്ക എത്ര
തല്ലും കുത്തും കിട്ടീട്ടുണ്ടായിരിക്കണം ൟ വക
തേവിടിശ്ശികളെ നാട്ടിൽ വെച്ചേക്കരുത. അറത്ത
ബലി കഴിച്ച കളയാണ വേണ്ടത.

നാണിഅമ്മ—എന്താണേട്ടത്തീ കാലം എല്ലാ പിഴച്ചാണ
കാണുന്നത്. വീട്ടിലുള്ള പുരുഷന്മാരുടെ ആണല്ലാ
ത്തരം കൊണ്ടാണ ഇപ്രകാരം ഉണ്ടാവാനിട
വരുന്നത. പുരുഷന്മാരെ അല്പം ശങ്കയുണ്ടെങ്കിൽ
സ്ത്രീകൾക്ക ഒരിക്കലും ഈ വിധം ചെയ്വാൻ ധൈ
ൎയ്യമുണ്ടാകുന്നതല്ല. എന്നാൽ ചിലേടത്ത പുരുഷ
ന്മാര തന്നെയാണ പോൽ ഈ വിധം നടവടിക
ൾക്ക സഹായം നിന്ന വരുന്നത. "മോന്തായം
വളഞ്ഞാൽ അറുപത്തനാലും വളയും” എന്ന കാര
ണവന്മാർ പറഞ്ഞത ശരിയായിട്ടുള്ളതാണ.

പാറുക്കുട്ടി—എനിക്ക ഇതെല്ലാം കേട്ടിട്ട പേടിയാകുന്നു.
കൊച്ചമ്മാളു എനി എങ്ങിനെയാണ മനുഷ്യന്മാരു
ടെ മുമ്പിൽ കൂടി നടക്കുന്നത്. കഷ്ട ! ഒരു നല്ല
[ 66 ] പെൺകിടാവ ഇങ്ങിനെ വഷളായിപ്പോയല്ലൊ!
ൟ ജ്യേഷ്ടക്ക എനി തൂങ്ങിച്ചത്തകളയുന്നതാണ
നല്ലത. ഇതിനെല്ലാം ധൈൎയ്യം വരുന്നത വലിയ
ആശ്ചൎയ്യം തന്നെ. പെറുക്കി നടന്നാലും വേണ്ടില്ല.
വല്ലവരുടെ മുറ്റം അടിച്ചാലും വേണ്ടില്ല. ൟവക
ക്കൊന്നും മനസ്സ വരാതിരിക്കട്ടെ ൟശ്വര.

ലക്ഷ്മി അമ്മ—പെൺകുട്ടികളായാൽ ആദ്യം തന്നെ നല്ല
അടക്കവും മൎയ്യാദയും പഠിപ്പിക്കണം. കണ്ടവരുടെ
കഴുത്തിൽ കയറി കളിക്കാൻ വിടരുത അതിന ഒന്നാ
മത അഛൻമാൎക്ക തെല്ല വക തിരിവാന കാൎയ്യമാ
യിട്ട വേണ്ടത. രണ്ടാമത വീട്ടിലുള്ള പുരുഷന്മാ
രുടെ കണ്ണും ചെവിയും കുറെ നന്നായിരിക്കണം
കണ്ട തെമ്മാടികളെ പിടിച്ച സംബന്ധം വെപ്പി
ക്കരുത. തോന്യാസം വല്ലതും കണ്ടാൽഅന്നന്നേരം
തന്നെ നല്ല അമൎച്ച കൊടുക്കണം. എന്നാൽ ൟ
വക യാതൊന്നും കാണ്മാനൊ കേൾപ്പാനൊ സംഗ
തി വരുന്നതല്ല.

പാറുക്കുട്ടി— അതൊക്കെ ശരി തന്നെ. എന്നാൽ ഇതെല്ലാം
ആകപ്പാടെ വിചാരിച്ച നോക്കുമ്പോൾ എനിക്ക
വലിയൊര സംശയമായിരിക്കുന്നു. വലിയേട്ടത്തി
നേരത്തെപ്പോലെ ദ്വേഷ്യപ്പെട്ടില്ലെങ്കിൽ ഞാൻ
അത എന്താണെന്ന പറയാം.

ലക്ഷ്മിഅമ്മ—എന്താണ നിണക്ക ഒരു വലിയ സംശയം
വന്നത? കാൎയ്യം പറയുന്നതിന്ന ദ്വേഷ്യപ്പെടാനു
ണ്ടൊ? പറഞ്ഞൊളു.

പാറുക്കുട്ടി— ഈ വകക്കാൎയ്യത്തിൽ സ്ത്രീപുരുഷന്മാരെ ഒരു
പോലെ തെറ്റുകാരാണ. എന്നാൽ സ്ത്രീകളെ മാത്ര
മാണ നിഷ്കർഷിച്ചും പരിഹസിച്ചും കാണു
[ 67 ] ന്നത്. സൂക്ഷ്മം വിചാരിച്ചാൽ പുരുഷന്മാരെയാണ
അധികം കുറ്റം പറയണ്ടത. അത ചെയ്ത കാണു
ന്നില്ല. ഇത കേവലം അന്യായവും അനീതിയും
അല്ലെ.

ലക്ഷ്മിഅമ്മ— കാൎയ്യത്തിന്റെ പരമാൎത്ഥം വിചാരിച്ചാൽ
രണ്ടു കൂട്ടരും അപരാധികൾ തന്നെ. എങ്കിലും
സ്ത്രീകളുടെ തുമ്പില്ലാത്തരം കൊണ്ടു അവർ മാത്ര
മല്ല. അവരുടെ വംശം മുഴുവനും കൂടി ചീത്തിയായി
പ്പോവാൻ ഇടയുണ്ടെന്ന കണ്ടിട്ട പണ്ടുള്ള മഹാ
യോഗ്യന്മാർ സ്ത്രീകളെയാണ അധികമായി നിഷ്ക്ക
ൎഷിച്ചിട്ടുള്ളത. പുരുഷൻ ആ വക യാതോര അശു
ദ്ധിയും ഇങ്ങട്ട സ്വീകരിക്കത്തക്ക ഒരു പാത്രമല്ല
. അഥവാ ഉണ്ടെങ്കിൽ തന്നെ പ്രായശ്ചിത്തം മുത
ലായത കൊണ്ട ശുദ്ധി വരുത്താവുന്നതുമാണ. എ
ന്നാൽ സ്ത്രീകളുടെ നേരെ വിപരീതമായിട്ടാണ.
അവർ സ്വീകാര പാത്രമായ്ത കൊണ്ട അത ഒരു
വിധത്തിലും ശുദ്ധീകരിപ്പാൻ പ്രയാമമായിട്ടുള്ള
താണെന്ന മാത്രമല്ല അത നിമിത്തം ദുഷ്പ്രജകൾ
വൎദ്ധിച്ച വംശം മുടിഞ്ഞു പോവാനും കൂടെ ഇട
യുണ്ട. ഇതെല്ലാം വിചാരിച്ചിട്ടാണ സ്ത്രീകളെ
പ്രത്യേകിച്ച നിൎബന്ധിച്ചിട്ടുള്ളത.

പാറുക്കുട്ടി— ൟ സംഗതി ഒരു മതിയായ സമാധാനമാ
ണെന്ന എനിക്ക തോന്നുന്നില്ല. സ്ത്രീകളായിരുന്നു
പണ്ടത്തെ സ്മൃതികൎത്താക്കന്മാരെങ്കിൽ അവർ
നിശ്ചയമായിട്ടും പുരുഷന്മാരെ ആയിരുന്നു അധി
കം നിർബന്ധിക്കുന്നത. എല്ലാ വഷളത്വവും പുരുഷ
ന്മാരാണ ഉണ്ടാക്കി തീൎക്കുന്നത. പുരുഷന്മാൎക്ക സ്ത്രീ
കളെക്കാൾ എല്ലാ സംഗതികൊണ്ടും അധികം വക
[ 68 ] തിരിവുണ്ടെന്നല്ല വെച്ചിട്ടുള്ളത. ഗുണദോഷ
ജ്ഞാനം, വേണ്ടത്തക്ക വിദ്യാഭ്യാസം, കൌശലം,
വാക്കസാമൎത്ഥ്യം ഇതെല്ലാം അവർക്കാണ വളരെ
അധികം ഉള്ളത്. പല രാജ്യങ്ങളിലും സഞ്ചരിച്ചും
പല യോഗ്യന്മാരുമായി സഹവാസം ചെയ്തും
പല അനീതികളും അക്രമങ്ങളും കണ്ടും കേട്ടും അറി
ഞ്ഞ വേണ്ടത്ര അറിവ സമ്പാദിക്കുവാനും അത
മൂലം വേണ്ടാത്ത അഴിമതികളെ അകറ്റി നേർ
വഴിയിൽ കടന്ന മൎയ്യാദപ്രകാരം പ്രവൃത്തിപ്പാനും
പുരുഷന്മാൎക്ക എല്ലാംകൊണ്ടും നല്ല തരമുണ്ട. സ്ത്രീക
ൾക്ക ആ വക യാതോരു പരിചയത്തിന്നാകട്ടെ
സഹവാസത്തിന്നാകട്ടെ അശേഷം അവസരവും
സ്വാതന്ത്ര്യ വും പുരുഷന്മാർ കല്പിച്ചിട്ടില്ല. അതുകൊ
ണ്ട മിക്ക സ്ത്രീകളും മൂഢന്മാരാണെന്നും തീൎച്ചതന്നെ
യാണ. ബുദ്ധിയും സാമൎത്ഥ്യവും ഉള്ള ആളുകൾ
യുക്തിയുക്തമായി സംസാരിക്കുന്നത കേൾക്കുമ്പോ
ൾ ബുദ്ധി കുറഞ്ഞ ജനം അത ശരിയാണെന്ന
വിശ്വസിച്ച അന്ധാളിച്ചു പോകുന്നതും സാധാര
ണയാണ. എന്നാൽ പുരുഷന്മാർ ഈ വക തോ
ന്യാസത്തിന്നും വഷളത്വത്തിന്നും പോകരുതെന്ന
തീച്ചപ്പെടുത്തിക്കളയുന്ന പക്ഷം രാജ്യത്തിൽ പി
ന്നെ എങ്ങിനെയാണ വ്യഭിചാരം ഉണ്ടാകുന്നത?
സ്ത്രീകളെ വഷളാക്കിത്തീർത്ത വ്യഭിചാരം മുഴുവനും പുരുഷ
ന്മാരാണ്. സ്ത്രീകൾ സ്വതെ യാതോരു പരിച
യവും ഇല്ലാതെ പുരുഷന്മാരുടെ വാക്ക കോട്ടു മലച്ച
പൊകത്തക്ക മഹാ സാധുക്കളല്ലെ? പാല തക്കിടിയും
പറഞ്ഞ വിശ്വസിപ്പിച്ച അറിവില്ലാത്ത ഇവ
[ 69 ] റ്റയെ വഞ്ചിച്ച അനൎത്ഥക്കുഴിയിൽ ചാടിക്കുന്ന
പുരുഷന്മാരാണ അറ വഷളന്മാർ. ഒന്നും അറി
യാത്ത ഈ സാധുക്കളെപ്പിടിച്ച ചക്രം തിരിക്കുന്ന
ൟ വകക്കാൎക്ക കുറ്റമില്ല. സ്ത്രീകൾക്കാണ സകല
ദൂഷ്യവും. ഇത മഹാ അന്യായം തന്നെ. അറിവും
യോഗ്യതയും എത്രൊക്കെ ഒരു പുരുഷന വർദ്ധിക്കു
ന്നുവൊ അത്രൊണ്ട അവന്ന വ്യഭിചാരവും അധി
കമായിട്ടാണ കാണുന്നത. എന്നാൽ ഈവക യാ
തോരു ദൂഷ്യവും ഇല്ലാത്ത യോഗ്യന്മാരായ പുരുഷന്മാർ
ദുൎല്ലഭം ഇല്ലെന്ന ഞാൻ പറയുന്നില്ല. ആ വകക്കാർ
സ്ത്രീകളുടെ കൂട്ടത്തിലും ധാരാളമുണ്ട. പക്ഷെ അധി
ക പുരുഷന്മാരും ശുദ്ധമെ വികൃതികളാണ. ചിലർ
ചെയ്യുന്ന വഷളത്വം അവരുടെയ സാമൎത്ഥ്യം കൊ
ണ്ടത്ര പ്രകാശിക്കുന്നില്ലായിരിക്കാം അത സാര
മില്ല. വഷളത്വം ചെയ്യുന്നുണ്ടൊ എ്ന മാത്രമെ
നോക്കേണ്ടതുള്ളൂ. അറിവുണ്ടായിട്ടും ഈ വക തോ
ന്ന്യാസം ചെയ്യുന്നതല്ലെ അധികമായ കുറ്റം?
സ്ത്രീകൾ വ്യഭിചരിക്കുന്നു. അത നേര തന്നെ.
ആരാണ് വ്യഭിചരിപ്പിക്കുന്നത? അറിവും യോഗ്യ
തയും തികഞ്ഞ മഹാനുഭാവന്മാരാണന്ന നടി
ക്കുന്ന പുരുഷന്മാരല്ലെ? പുരുഷന്മാർകൂടാതെ സ്ത്രീ
കൾക്ക വ്യഭിചരിപ്പാൻ കഴികയില്ലെന്നുള്ളത തീൎച്ച
യാണ. എന്നാൽ ചില പുരുഷന്മൎക്ക അതും ആവ
ശ്യമില്ലെല്ലോ. അവര എടുക്കുന്നത തൊഴിലല്ലെ?
എന്തെല്ലാം മാതിരി തോന്ന്യാസങ്ങളാണ ചില പരമ
യോഗ്യന്മാർ ചെയ്ത വരുന്നത. യോഗ്യത കൂടും
തോറും ആഭാസത്വം വൎദ്ധിച്ചാണ കാണുന്നത
എനിയും ഒരു ഭേദമുണ്ട. സ്ത്രീ എത്ര തന്നെ കുലടയാ
[ 70 ] യായാലും രാത്രി കാലത്ത പുരുഷനെ അന്വേഷിച്ചു
കൊണ്ട അങ്ങ ചെന്ന കാണുന്നില്ല. പുരുഷൻ ഇ
ങ്ങട്ട വന്ന പല വിദ്യായും പ്രയോഗിച്ച പാട നട
ക്കയല്ലെ ചെയ്യുന്നത് തെല്ലൊരടക്കവും മൎയ്യാദയും
ഗുണദോഷജ്ഞാനവും സമജീവികളിൽ സ്നേഹവും
പുരുഷന്മാൎക്കുണ്ടെങ്കിൽ വ്യഭിചാരം എന്ന ശബ്ദം
രാജ്യത്തിൽനിന്ന ഓടിപ്പോയ്ക്കളയും. അത കൊണ്ട
സ്ത്രീകളെ ദുഷിച്ചു പറയുന്ന പുരുഷന്മാർ തന്നെ
യാണ അവരെ വഷളാക്കി തീൎക്കുന്നത. വലിയേട്ട
ത്തിക്കഎന്ത തോന്നുന്നു.

ലക്ഷ്മിഅമ്മ—നീ പറഞ്ഞത ഏതാണ്ട ശരി തന്നെയാണ
എന്നാൽ ഈത പോലെ തന്നെ മറ്റെ ഭാഗവും പറ
യുമ്പോൾ സകല ദൂഷ്യവും സ്ത്രീകളിലാണെന്ന കാ
ണണം. ഏതായാലും നോം പറയുന്നതിന്ന വില
യില്ല. പുരുഷ്ന്മാരെ ദൂഷ്യം പറഞ്ഞുംകൊണ്ടു നാം
വഷളത്വം ചെയ്യേണമെന്നുണ്ടൊഅവരുടെ
നിലക്കു നിന്ന കളഞ്ഞാൽ ഈ വക യാതൊരാക്ഷേ
പത്തിന്നും പിന്നെ ഇട വരുന്നതല്ല. സ്ത്രീകളായ
നോം ആണ പ്രത്യേകിച്ചും സൂക്ഷിക്കേണ്ടത.

ഇവർ ഇങ്ങിനെ അന്യോന്യം സംസാരിച്ചു കൊണ്ടി
രിക്കുന്ന മദ്ധ്യെ ഗോപാലമേനവൻ എത്തി പടിപ്പുര
യിൽനിന്ന ആരെയോ വിളിക്കുന്നത കേട്ടു. മൂന്നു പേരും
അപ്പോൾ തന്നെ സംസാരം നിർത്തി ബദ്ധപ്പെട്ട എഴു
നീറ്റ അവരവരുടെ ഒരൊ പ്രവൃത്തിക്ക വെണ്ടി ഒരൊ
വഴിക്ക പോയി.
[ 71 ] അഞ്ചാം അദ്ധ്യായം.
രണ്ട നമ്പൂതിരിമാരും മീനാക്ഷി
ക്കുട്ടിയുടെ വരവും.

സ്പടികസങ്കാശമായ ജലംകൊണ്ട പരിപൂൎണ്ണമായിനി
ല്ക്കുന്ന കനകമംഗലും ചിറയുടെ വടക്കുഭാഗത്ത അതി
വിശേഷമായ തണലൊടകൂടി അത്യന്തം ശോഭായമാന
മായ ഒരു വലിയ അശോകമരം ഉണ്ട. നാം ഇപ്പോൾ
പ്രസ്താവിപ്പാൻ പോകുന്ന സംഗതികൾ സംഭവിച്ച കാ
ലത്തെ ഈ അശോകം ഉണ്ട. നാം ഇപ്പോൾ
പ്രസ്താവിപ്പാൻ പോകുന്ന സംഗതികൾ സംഭവിച്ച കാ
ലത്തെ ഈ അശോകം ശോണവർണ്ണങ്ങളായ അനവധി
പുഷ്പങ്ങളെകൊണ്ടും രക്തവവൎണ്ണമായ കിസലയങ്ങളെകൊ
ണ്ടും പരിവൃതമായി മധുപാനമത്തന്മാരായി മുരളുന്ന അ
നേകായിരം വണ്ടുകളെക്കൊണ്ട പരിശോഭിതമായിരുന്നു.
അതിസുഖമായി കാറ്റുകൊണ്ട സന്തോഷിച്ചിരിക്കത്ത
ക്കവണ്ണം ഭംഗിയിൽ അതിന്ന തറകെട്ടിയിരിക്കുന്നത
കൊണ്ട ഉഷ്ണകാലത്തിൽ അതിന്റെ ചുമട്ടിൽ വന്ന കൂടു
വാൻ ജനങ്ങൾക്ക ബഹുകൌതുകവും ആഹ്ലാദവും ഉണ്ട.
സമീപത്ത അതി മനോഹരമായ ഒരു ചിറകൂടി ഉള്ളതു
കൊണ്ട ഇവിടെ വന്നുനില്ക്കുന്ന രസികന്മാൎക്ക അളവി
ല്ലാത്ത മനഃപ്രീതിക്കും അത്യത്ഭുതകരമായ അനേകം കാഴ്ച
ക്കും നേരംപോക്കിന്നും ഇത നല്ലൊരു താവളമായി തീ
ൎന്നിരിക്കുന്നു. വിശേഷിച്ച യാതൊരു പ്രവൃത്തിയും ഇ
ല്ലാത്ത സരസന്മാരായ ചെറുപ്പക്കാർ നേരം നാലമണി
യായാൽ ഇവിടെ എത്താതെ ഇരിക്കമാറില്ല. ചക്ഷുഃപ്രീ
തിക്ക ഇത്ര തരമുള്ള മറ്റൊരു സ്ഥലം ഈ ദിക്കിൽ കാണ്മാ
ൻ പ്രയാസം. ചറക്കടവുകളിൽ നീളെ അതിമനോഹര
മായ കാർമേഘവും അനവധി മത്സ്യങ്ങളും വികസിച്ച
[ 72 ] നില്ക്കുന്ന താമരപ്പൂക്കളും വിലമതിപ്പാൻ പാടില്ലാത്ത
കനകച്ചെപ്പുകളും അതിശീതളങ്ങളായ കദളിവാഴകളും
മറ്റും നിരവധി വിശിഷ്ഠസാധനങ്ങൽ കണ്ടും രസിച്ചും
കാലയാപനം ചെയ്വാൻ ഭാഗ്യശാലികളായ പുരുഷന്മാർ
ഇവിടെ വന്നു കാത്തുനില്ക്കുക പതിവാകുന്നു. ഇത്ര മ
നോഹരമായ ഈഅശോകത്തിന്റെ കീഴിൽ ഒരുദിവസം
ഏകദേശം നാലരമണി സമയത്ത പരമശൃഗാരികളായ
രണ്ട തരുണപുരുഷന്മാർ നിൽക്കുകയായിരുന്നു. അവ
രിൽ ഒരാൾക്ക സുമാർ ഇരിപത്തഞ്ച വയസ്സും മറ്റെ ആ
ൾക്ക ഇരിപത്തിരണ്ട വയസ്സും പ്രായമുണ്ട. കണ്ടാൽ
ബഹു കോമളന്മാരും തങ്ങളുടെ സൌന്ദൎയ്യം ലേശം അഴു
ക്കും ചേറും പുരളാതെ നല്ലവണ്ണ തുടച്ച മിനുക്കിക്കൊണ്ട
നടപ്പാൻ വേണ്ടതിലധികം പ്രാപ്തന്മാരുമാണ. രസിക
ന്മാരാണെന്ന ഇവരുടെ ഇപ്പോഴത്തെ പുറപ്പാടകണ്ടാൽ
തന്നെ ആരും ഒരു സൎട്ടിഫിക്കെറ്റ കൊടുക്കാതിരിക്കയില്ല.
വിലയേറിയ ഓരോ പട്ടക്കരപ്പാവതന്നെയാണ രണ്ട
പേരും ചുറ്റീട്ടുള്ളത. അലകക്ിന്റെ ഗുണവും വെണ്മയും
പറയേണ്ടതില്ല. ബഹു വിശേഷമായിരിക്കുന്നു. ചുറ്റി
യ പാവുമുണ്ടിന്റെ നൈൎമ്മല്യംകൊണ്ടും രൂപസൌന്ദൎയ്യ
ത്തിന്റെ അനുപമമായ പ്രകാശാധിക്യംകൊണ്ടും ഇവ
രുടെ കീഴെയുള്ള എല്ലാ അവയവങ്ങളും വളരെ നല്ലവണ്ണം
ദൂരത്തുനിന്നുതന്നെ കാണ്മാൻ കഴിയും. അമ്പലപ്പുഴെനിന്ന
പ്രത്യേകം പറഞ്ഞുണ്ടാക്കി വരുത്തീട്ടുള്ളതും മുട്ടിന്റെ പി
ൻഭാഗം നാലുവിരൽ താഴത്തോളം എത്തിനില്ക്കത്തക്ക
നീളമുള്ളതും ആയ കൌപീനത്തിന്റെ പലമാതിരിക്കുറി
കളും കരകളും കണ്ണാടിയിൽ വെച്ചിട്ടുള്ള നല്ല ചിത്രം പോ
ലെ പ്രകാശിച്ചു നിൽക്കുന്നതുകണ്ടാൽ ഇവരുടെ
[ 73 ] യോഗ്യതയെപ്പറ്റി പിന്നെ യാതൊന്നും പറയേണ്ടതില്ല.
നെറ്റിയുടെ മദ്ധ്യത്തിൽ ചന്ദനംകൊണ്ട അതി ഭംഗി
യിൽ വൃത്താകാരമായ ഒരു ചെറിയ തറയുണ്ടാക്കി നടുവിൽ
കൃഷ്ണവർണ്ണത്തിലുള്ള ഓരോ പൊട്ട തൊട്ടിരിക്കുന്നു. അത്യ
ന്തം പുഷ്ടിയും നീളവുമുള്ള കുടുമ പകുതി മദ്ധ്യത്തിൽ
വാലിട്ട പവിത്രകെട്ടി പിൻഭാഗത്തോട്ട മറിച്ചിട്ടിരി
ക്കുന്നു, ചുറ്റിയതരത്തിൽതന്നെയുള്ള ഓരോ പട്ടക്കര
നിവൃനീളത്തിൽ ഞെറിഞ്ഞ വലത്തെച്ചുമലിൽ ഇരുഭഗ
വും തൂക്കിയിടുകയും ചെയ്തിരിക്കുന്നു. ഇഷ്ടാനുസരണം
മടക്കുവാനൊ നിവൃത്തുവാനൊ സാമാന്യത്തിലധികം ബു
ദ്ധിമുട്ടത്തക്കവണ്ണം വിരലിന്മേൽ നിറച്ചും പല മാതിരി
സ്വർണ്ണമോതിരങ്ങൾ ഇട്ടിരിക്കുന്നു. അതിമനോഹരമായി
ചായമിട്ട ഓരോവടി രണ്ടുപേരും കയ്യിൽപിടിച്ച കൂടക്കൂടെ
വീശിക്കൊണ്ടിരിക്കയും ചെയ്യുന്നു. കോമാളി വേഷംകെട്ടി
ഞെളിഞ്ഞുനിൽക്കുന്ന ൟ വിദ്വാന്മാർ ആരായിരിക്കാം
എന്ന വായനക്കാർ വൃഥാ പരിഭ്രമിച്ച പോകരുത. ൟ
വകലക്ഷണം ഏതാണ്ട കേൾക്കുമ്പൊഴെക്കതന്നെ മിക്ക
പേൎക്കും മനസ്സിലാക്കാവുന്നതാണ. പൂരം മുതലായ ഉത്സ
വം കണ്ടിട്ടുള്ള എന്റെ വായനക്കാൎക്ക വളരെ ക്ഷണനേര
രംകൊണ്ട അറിവാൻ പ്രയാസമില്ല. ൟ അച്ചിലുള്ള
അനേകം രസികന്മാരെ ആ വക സ്ഥലത്ത ധാരാളം കാ
ണ്മാൻ കഴിയുന്നതാണ. ഇതകൊണ്ട ഒന്നും പോരെയെ
ങ്കിൽ ഇവരുടെ കഴുത്തിൽ ബ്രാഹ്മീയമായ തേഃപുഞ്ജ
ത്തെ പ്രകാളിപ്പിക്കുന്ന യജ്ഞസൂത്രവും കൂടെ ഉണ്ടെന്ന
ഞാൻ തന്നെ പറഞ്ഞുകളായം.

ഇതിൽ ഒന്നാമത്തെ സുന്ദരൻ കന്മനക്കൽ കുബേ
രൻ എന്ന തിരുനാമമായ ചെറിയ നമ്പൂതിരിപ്പാടും രണ്ടാ
[ 74 ] മത്തെ അഴകരാവണൻ കരുവാഴനമനക്കൽ പുരുഹൂതൻ
എന്ന രണ്ടാംകൂറ നമ്പൂതിരിപ്പാടും ആകുന്നു. മലയള
രാജ്യത്തിൽ പണ്ടുപണ്ടെ ശ്രുതിപ്പെട്ട മേൽപറഞ്ഞ രണ്ടു
മനകളിലുമുള്ള നമ്പൂതിരിപ്പാടന്മാരുടെ യോഗ്യതയെപ്പറ്റി
വിശേഷിച്ചൊന്നും പറയേണമെന്നില്ല. ധനത്തിന്റെ
അവസ്ഥ വിചാരിച്ച നോക്കിയാൽ ഇവർ രണ്ടുപേൎക്കും
എന്ന പേരതന്നെയാണ ഉചിതമായിട്ടള്ളത.
യേൗവനം— ധനസമ്പത്തി— പ്രഭുത്വം— അവിവേകത.
ഇങ്ങിനെ പഞ്ചതന്ത്രത്തിൽ പറഞ്ഞിട്ടുള്ള എല്ലാ ഗുണങ്ങ
ളും ഇവൎക്ക പൂൎണ്ണമായി ഉണ്ട. രണ്ടുപേരും സ്ത്രീവിഷയം
വളരെ ഭ്രമവും സക്തിയും ഉള്ളവരാകകൊണ്ട തങ്ങളുടെ
ജീവകാലം മുഴുവനും അതിലേക്കവേണ്ടി ചിലവ ചെയ്വാൻ
ഒരുക്കമുള്ളവരാകുന്നു. ഇവരുടെ ഇപ്പോഴത്തെ വരവും
നിലയും മന്ദസ്മിതവും കണ്ടാൽ ബഹുരലംതോന്നും ഇ
വർ കാറ്റുംകൊണ്ട നില്പാൻ വന്നവരാണെന്ന പറഞ്ഞാൽ
അൎത്ഥം നല്ലവണ്ണം വെളിവാകയില്ലെന്ന തോന്നുന്നു.
അതകൊണ്ട കാറ്റുകൊണ്ടു വന്നു നില്ക്കുന്നവരാണെ
ന്ന പറയുന്നതാണ കുറെ ഭേദം. ഇവരുടെ ആഗമനവും
മറ്റുള്ള ബ്രാഹ്മണരുടെ ആഗമവും തമ്മിൽ വളരെ വ്യ
ത്യാസം ഉള്ളതാകകൊണ്ട ഇവരുടേതിനേപ്പറ്റി അല്പം
പ്രസ്ഥാപിക്കേണ്ടത അത്യാവശ്യമാകുന്നു.

ൟ നേരത്ത കുളിപ്പാനും മേൽകെഴുകുവാനും മറ്റും
വേണ്ടി അനവധി സ്ത്രീകൾ അടുത്ത പ്രദേശങ്ങളിലെ
ല്ലാംനിന്ന ൟ ചിറിയിലേക്ക വരുന്നത് പതിവാണ.
അവരുടെ രൂപസൌന്ദര്യം ഉള്ളവണ്ണം കാണ്മാൻ ഇങ്ങി
നെ ഒരു തരം മറ്റുകിട്ടാനും പ്രയാസമാണ. അശോക
ത്തിന്റെ കീഴിൽ പുരുഷന്മാർ നിൽന്നുണ്ടൊ എന്ന
[ 75 ] നോക്കി അറിഞ്ഞല്ലാതെ യാതൊരു സ്ത്രീകളും ൟ ചിറയു
ടെ വടക്കഭാഗമുള്ള കടവുകളിൽ വന്നിറങ്ങുമാറില്ല. അല്പം
മാനവും മൎയ്യാദയും ഉള്ള സ്ത്രീകൾ അവിടെ പുരുഷന്മാർ
നിൽക്കുന്നുണ്ടെന്ന കണ്ടാൽ അടുത്ത കടവുകളിൽ എങ്ങും
വന്നിറങ്ങാതെ ജനബാഹുല്യം ഇല്ലാത്ത ചില മറക്കടവു
കളിലേക്ക പോയിക്കളകയാണ ചെയ്യുന്നത. നിൎല്ലജ്ജ
മാരും ദുർവത്തന്മാരും ആയ മറ്റുചില സ്ത്രീകൾ പുരുഷ
ന്മാരുണ്ടെന്നുകണ്ടാൽ മേൽപറഞ്ഞ അശോകത്തിന്റെ
അടുക്കെ ഉള്ള രണ്ടു കടവുകളിൽ അല്ലാതെ മറ്റെങ്ങും വ
ന്നിറങ്ങുകയില്ല. ൟ തരത്തിലുള്ള സ്ത്രീകളുടെ അവസ്ഥ
യെപറ്റി തെല്ലൊന്ന പ്രസ്ഥാപിക്കാതിരിപ്പാൻ മനസ്സ
വരുന്നില്ല. എണ്ണയും തേച്ച രണ്ടേമുക്കാൽ മുഴം കഷ്ടിച്ച
നീളമുള്ള ഓരൊ നേരിയ തോൎത്തമുണ്ടും ചുറ്റിയാണ ഇവ
രുടെ വരവ. കടവുകളിൽ വന്നിറങ്ങിയാലുള്ള കഥ പറ
യാതിരിക്കുന്നതാണ കുറെ നല്ലത. ലേശം ലജ്ജയൊ ശ
ങ്കയൊ കൂടാതെ ഇവർ മേലെ പടവിന്മേൽ കാലും ഉയ
ൎത്തിവെച്ചു വാകപ്പൊടി അത്ത മുതലായ സാധനങ്ങൾ
എടുത്ത ചില അവയവങ്ങളിൽ തേച്ച ചേറും മെഴുക്കും
കളയുന്നതും നാലുഭാഗത്തും നില്ക്കുന്ന പുരുഷന്മാരെ കൂട
ക്കൂടെ കടാക്ഷിക്കുന്നതും ഉള്ളപോലെ വിവരിച്ചെഴുതു
വാൻ എന്റെ മനസ്സ എന്നെ അനുവദിക്കുന്നില്ല. ഞാൻ
എന്തചെയ്യട്ടെ. നാഗരികത്വമുള്ള യാതൊരു മനുഷ്യന്മാ
രുടെ ഇടയിലും ൟ വക സമ്പ്രദായം ഇല്ലെന്ന എനിക്ക
നല്ല നിശ്ചയമുണ്ട. ശുദ്ധമെ മൃഗപ്രായം എന്ന മാത്രം
പറഞ്ഞാൽ മതി. ഇങ്ങിനെയുള്ള കാഴ്ചയും വേലയും കണ്ടു
കൊണ്ടാടാൻ വേണ്ടിയാണ നമ്മുടെ ൟ സരസന്മാർ
നേൎത്തതന്നെ വന്ന ഞെളിഞ്ഞ നില്ക്കന്നത,
[ 76 ] ഇവർ അന്യോന്യം ഓരൊ നേരം പോക്കും പറഞ്ഞ
രസിച്ച നേത്രാനന്ദപ്രദമായ പല കാഴ്ചയും നോക്കി
ക്കൊണ്ടു നിൽക്കുമ്പോൾ ചിറയുടെ പടിഞ്ഞാറെഭാഗത്ത
നിന്ന മണി അടിക്കുന്ന ഒരു ശബ്ദം കേട്ടു. അല്പം താമ
സിച്ചപ്പോൾ സ്ക്കൂൾ പിരിഞ്ഞ അനവധി പെൺകുട്ടി
കൾ പുറത്തിറങ്ങി കൂട്ടംകൂട്ടമായി അങ്ങട്ടും ഇങ്ങട്ടും പോകു
ന്നത കണ്ടു. ൟ കാഴ്ച നമ്മുടെ നമ്പൂരിമാൎക്ക ബഹുരസം
തോന്നി. എങ്കിലും ചിറക്കടവുകളിൽ ഉലാവിക്കൊണ്ടു
നില്ക്കുന്ന തങ്ങളുടെ കണ്ണുകളെ ഇങ്ങിട്ട വിളിക്കുന്ന
കാൎയ്യം അത്ര വെടിപ്പുണ്ടൊ എന്നുള്ള ശങ്ക കലശലായി.
ഇതിനിടയിൽ പുസ്തകംമുതലായ്ത എടുത്തു കൊണ്ട മുമ്പിൽ
ഒരു ഭൃത്യനും പിന്നാലെ ഒരു പെൺകിടാവും ചിറയുടെ
വടക്കഭാഗത്തുകൂടി നേരെ കിഴക്കോട്ട വരികയായിരുന്നു.
ഇവളുടെ ചുരുക്കമായ ഒരു വിവരണം വായനക്കാൎക്ക
രുചികരമായിരിക്കുമെന്നു തോന്നുന്നു.

ഇവൾ കരിമരംകൊണ്ട അതിവിശേഷമായി കടഞ്ഞ
കാലിട്ടിട്ടുള്ള ഒരു ചെറിയ ഓലക്കുട ചൂടിയിരിക്കുന്നു. പ്രാ
യം ഏകദേശം പന്ത്രണ്ട വയസ്സുണ്ട. എങ്കിലും പ്രായ
ത്തെ കവിഞ്ഞനിൽക്കുന്ന വളൎച്ചയും ബാലദശയുടെ മീതെ
വഴിയുന്ന രൂപസൌന്ദൎയ്യവും കണ്ടാൽ ഏതാണ്ട ഒരു
പതിനഞ്ച വയസ്സ പ്രായമുണ്ടെന്ന തോന്നാതിരിക്കില്ല.
ഇവളെ ആകപ്പാടെ കണ്ടാൽ തലകുലുക്കിപ്പോകാത്ത പുരു
ഷന്മാർ ഇല്ലെന്നതന്നെയാണ ഞാൻ വിചാരിക്കുന്നത.
സ്ത്രീകളുടെ രൂപസൌന്ദൎയ്യവും വിലയും കണ്ടറിവാൻ
തക്ക സാമൎത്ഥ്യവും വേണ്ടത്തക്ക പരിചയവും ഉള്ള പരമ
രസികന്മാരായ പുരുഷന്മാരെ ഭ്രമിപ്പിക്കുവാൻ ഇവളുടെ
ഇപ്പോഴത്തെ മുഖശോഭയിൽ ഏതാനൊരംശം പോലും
ചിലവചെയ്യേണ്ടിവരുമെന്ന തോന്നുന്നില്ല. ദേഹപ്ര
കാശം ആമാടയുടെ വൎണ്ണത്തിൽ അല്പംകൂടെ ഏറും
[ 77 ] മെന്നാണ പറയെണ്ടത. വണ്ടോടപോലെ കറുത്ത അത്യ
ന്തം സ്നിഗ്ദ്ധമായി എല്ലാ രോമവും ഒരുപോലെ സമദീൎഗ്ഘ
മായിരിക്കുന്ന തലമുടിയുടെ പുഷ്ടിയും വളൎച്ചയും ചുരു
ങ്ങിയ ൟ അവസരം കൊണ്ട അത അരയോളം എത്തി
അഗ്രം ചുരുണ്ടനിൽക്കുന്ന സ്ഥിതിയുംകൂടെ കണ്ടാൽ
ആലോചനകൂടായെ എനിയും വളരുന്നപക്ഷം കാലതാ
മസം അധികംകൂടാതെ നിലത്തോളം എത്തി അവിടെ
നിന്ന പിന്നെയും കീഴ്പെട്ട പോകുന്ന കാൎയ്യം കേവലം
അസാദ്ധ്യമാകകൊണ്ട അത്രോടംചെന്ന വഷളായി മട
ങ്ങി പോരുന്നതിനെക്കാൾ ഇപ്പോൾതന്നെ ഇവിടെ
നിന്ന പിൻവാങ്ങികളയുന്നതല്ലെ വളരെ നല്ലത എന്ന
വിചാരിച്ച മടങ്ങിപോരുവാനുള്ളഭാവമൊ എന്നതൊന്നും.
നെറ്റിത്തടത്തിന്റെ സുവിസ്താരവും അതിന്നടുത്ത ഉയ
ൎച്ചയും കണ്ടാൽ ഇവൾ അതന്യന്തം ബുദ്ധിശാലിയും
ഭാഗ്യവതിയും ആണെന്ന സാമുദ്രികാശാസ്ത്രത്തിൽ പരി
ചയമുള്ള യാതൊരുത്തനും നിസ്സംശയം അഭിപ്രായപ്പെ
ടാതിരിക്കയില്ല. നീണ്ടുതടിച്ച പുരികങ്ങൾ രണ്ടും മഷി
പോലെ കറുത്ത വളഞ്ഞ അന്യോന്യ സ്പൎശം കൂടാതെ
അകന്ന നിൽക്കുന്നതകണ്ടാൽ തലമുടിയുടെയും നെറ്റി
ത്തടത്തിന്റെയും അളവില്ലാത്ത സൌന്ദൎയ്യം മതിമറന്ന
മദിച്ച തങ്ങളിൽ പുളച്ചു കണ്ണുകളായ കുഴികളിൽ മറിഞ്ഞു
വീണുപോകാതെ ഇരിപ്പാൻ വേണ്ടി ഭംഗിയിൽ ഒരു
വിധം വെയിലികെട്ടി മുഖലാവണ്യവുമായുള്ള സഹവാ—
സത്തിന്ന മുടക്കംവരാതിരിക്കത്തക്കവണ്ണം നടുവിൽ ഒരു
പെരുവഴി വെച്ചുകൊടുത്തിട്ടുള്ളതൊ എന്നതോന്നും. അന്ത
സ്ഫുരിതകളായ അനേകം ശൃംഗാരചേഷ്ടകൾക്ക ഇരിപ്പി
ടമായ ഇവളുടെ കണ്ണുകൾ അതിധീരന്മാരായ പുരുഷ
ന്മാരുടെ മനസ്സിനെ ആകൎഷിക്കുവാനും വശീകരിക്കു
[ 78 ] വാനും വേണ്ടി അതി രഹസ്യമായ പല ഔഷധവും
നിറച്ചവെച്ചിട്ടുള്ള രണ്ട ആളുകളാണെന്ന തന്നെ പറ
യണം മുഖം യാതൊരു കോട്ടമൊ ചരിവൊ കൂടാതെ
ക്രമദീൎഘമായി പരന്ന മാംസളമായി മിനുമിനുത്ത ഉള്ളിൽ
നിറഞ്ഞുനിൽക്കുന്ന അനേകം ഭാവവിചാരങ്ങളെ അല്പാ
ല്പമായി പുറമെ പ്രകാശിപ്പിച്ചുംകൊണ്ടു അത്യന്തം പ്രസ
ന്നമായിരിക്കുന്നു. അധരോഷ്ടങ്ങളുടെ അഴകും ഭംഗിയും
അനുഭവരസികന്മാർക്കല്ലാതെ പറവാനും പ്രയാസമാണ.
സൌന്ദൎയ്യവതികളായ ചില യുവതികളും ദുൎല്ലഭം ചില
പ്രൌഢമാരും തങ്ങളുടെ ചുണ്ടിന്ന സഹജമായ വൎണ്ണം
മതിയായിട്ടില്ലെന്നും പുരുഷന്മാരുടെ മനസ്സിനെ വശീ
കരിപ്പാൻ ഇത്ര നന്നായിട്ടുള്ള ഒരു ഔഷധം മറ്റ യാ
തൊന്നും ഇല്ലെന്നും അന്ധാളിച്ച അധികം ജനം കൂടുവാ
നവകാശമുള്ള വല്ല അടിയന്തരസ്ഥലങ്ങളിലും പോകെ
ണ്ടിവരുന്ന സമയം ചുകന്ന മഷിപ്പൊടികൊണ്ട നിറം
പിടിപ്പിക്കുന്നതും കൂടക്കൂടെ ഉപയോഗിപ്പാൻ വേണ്ടി
ആവക സാധനം കടസാസ്സിലോ മറ്റൊ ചുരുട്ടി മടിക്കു
ത്തിൽ വെച്ച കൊണ്ടുപോകുന്നതും ചിലര അതകണ്ട
പരിഹസിക്കുന്നതും ഇവിടെ ചിലെടങ്ങളിൽ ൟയ്യിടെ
ഒരു സാധാരണ സമ്പ്രദായമായിരിക്കുന്നു. സ്ത്രീകളുടെ
ചാഞ്ചല്യമൊ ഇരിക്കട്ടെ ൟ ആഭാസപ്രവൃത്തിക്ക
അനുവദിച്ച അങ്ങാടിയിൽ പോയി മഷിപ്പൊടി വാങ്ങി
ക്കൊണ്ടന്ന തങ്ങളുടെ ഭാൎയ്യമാൎക്ക കൊടുക്കുന്ന വങ്കന്മാ
രായ ചില ഭർത്താക്കന്മാരുടെ ഇളിഭ്യത്വം വിചാരിച്ചാൽ
അവസാനമില്ല. അറുവഷളന്മാരായ ഇരപ്പാളികൾ എ
ന്ന മാത്രമെ ഞാൻ പറവാൻ കാണുന്നുള്ളൂ. എന്നാൽ
ആവക അന്ധാളിപ്പിന്നാകട്ടെ ജാള്യപ്രവൃത്തിക്കാകട്ടെ
ഇവൾക്ക യാതൊരവകാശവും കൊടുക്കരുതെന്ന വിചാ
[ 79 ] രിച്ച കരുണണസാഗരമായ ദൈവം ഇവളെ സൃഷ്ടിച്ച
പ്പോൾ തന്നെ അധരോഷ്ടങ്ങൽ ബഹു മോടിയോടെ
തീൎത്ത അന്തൎഭാഗത്തിങ്കൽ അമൃത നിറച്ച അതിമനോഹ
രമായി നിറമിട്ട മിനുക്കി നന്നാക്കിയിരിക്കുന്നു. ഇത്ര
അധികം വിശേഷമായ ൟ ഓഷ്ടപുടത്തൊട ഒരുമിച്ചി
രുന്ന സുകൃതികൾക്കപോലും അതിദുൎല്ലഭമായ അനന്ത
ഭാഗ്യം സദാ അനുഭവിച്ചകൊണ്ടിരിപ്പാൻ ഇവളുടെ
മൂക്കുത്തിയുടെ നാത്ത് പൂൎവ്വജന്മത്തിൽ എന്തൊരു മഹാ
പുണ്യമാണ ചെയ്തിട്ടുള്ളത എന്ന ഞാൻ അറിയുന്നില്ല.
പല്ലുകളുടെ ഗുണത്തെയും നിറത്തെയും പറ്റി വൎണ്ണി
പ്പാൻ പണ്ടുള്ള കവികൾക്ക രണ്ടൊ നാലൊ മുല്ലമൊട്ടു
കിട്ടിയാൽ മതി. എന്നാൽ ൟ കാലത്തെ അത ഭംഗിയി
ല്ലെന്ന ചിലർ പറയുന്നതകൊണ്ട ഞാൻ വളരെ ബുദ്ധി
മുട്ടിൽ ആയിരിക്കുന്നു. അതുകൊണ്ട ഇവളുടെ പല്ലു
കൾ നിരയൊത്ത അതിധവളമായി ആനക്കൊമ്പകൊണ്ട
അതിവിശേഷമായി പണിചെയ്ത വെച്ചിട്ടുള്ളതപോലെ
ഇരിക്കുന്നു എന്ന പറവാൻ മാത്രമെ എന്നാൽ സാധി
ക്കയുള്ളു. നടുപിളൎന്ന കോവപ്പഴത്തിന്റെ ഉള്ളിൽ കൂടി
പ്രകാശിച്ച കാണുന്ന വിത്തുകളൊ എന്ന തോന്നിപ്പോ
കാമെന്ന ചിലർ പറയുമെങ്കിലും അത നിൎദ്ദോഷമായ
ഒരു വൎണ്ണനയൊ എന്ന എVിക്ക വളരെ സംശയം ഉണ്ട.
മലയാള സ്ത്രീകളുടെ ഇടയിൽ മൂഢപരമ്പരയാ നാംഅനു
വദിച്ചു വന്നിട്ടുള്ള അൎദ്ധനഗ്നത നിമിത്തം ചില അംഗ
സൌന്ദൎയ്യത്തെ വർണ്ണിപ്പാൻ കവികൾക്ക വേണ്ടതില
ധികം സ്വാതന്ത്ര്യവും സൗകൎയ്യവും സിദ്ധിച്ചിട്ടുണ്ടെന്ന
വരികിലും ജനസമുദായത്തിൽ ക്രമേണ നാഗരികം വ
ൎദ്ധിച്ചവരുന്ന ൟ കാലത്ത ആവക വിവരണം അശേ
ഷം ഭംഗിയായി വരികയില്ലെന്ന വിചാരിച്ച പണ്ടു
[ 80 ] പണ്ടെയുള്ള ൟ ഒരു സ്വാതന്ത്ര്യത്തെഞാൻ തീരെ വിട്ടുക
ളയുന്നു. അത്രയുമല്ല ഇവൾ ആധുനികവിദ്വാന്മാരിൽ
ചിലരുടെ അഭിപ്രായത്തെ അനുസരിച്ച അതിമനോഹ
രമായ ഒരു റവുക്കയിട്ടു മീതെ നേരിയ ഒരു വസ്ത്രം പുത
ച്ചതിനാൽ അവൎണ്ണ്യമായ ൟ അവയവം തീരെ മറഞ്ഞ
കിടക്കുന്നതുകൊണ്ടും ഉള്ളിൽനിന്നു മീതെ നിഴലിച്ചുകാ
ണത്തക്ക യൌവനദശയിൽ എത്തുവാൻ എനിയും രണ്ടു
നാലു സംവത്സരം എങ്കിലും കുറയാതെ വേണ്ടിവരുന്നതു
കൊണ്ടും ആവക സൌന്ദൎയ്യത്തെപ്പറ്റി ഇപ്പോൾ യാ
തൊന്നു പറവാനും എനിക്ക തരമില്ല. ൟ കാലത്തിലുള്ള
ബാലികമാരെങ്കിലും ഇവളെപിന്തുടൎന്ന എനിമേൽ സ്തനാ
വരണെ ചെയ്യുന്നതായാൽ കാലക്രമേണ മലയാളത്തിലെ
സ്ത്രീകളുടെ അൎദ്ധനഗ്നത തീൎന്ന ഉൽകൃഷ്ടസ്തിതിയിൽ
എത്തിക്കാണ്മാൻ സംഗതി വരുമായിരുന്നു. മുൻപുള്ള
കവികൾ സാധാരണമായി വൎണ്ണിച്ചുകാണുന്ന മറ്റും
ചില അവയവങ്ങളെപ്പറ്റി അല്പം ചിലതെല്ലാം പറ
വാൻ എനിക്ക കഴിയുമെന്നവരികിലും ഇപ്പൊഴത്തെകാ
ലത്തിനും അവസ്ഥക്കും അത ലേശം യുക്തമായി വരി
കയില്ലെന്ന വിശ്വസിച്ച കേവലം വിട്ടുകളയുന്നു.

ഇവൾ വിശേഷമായ പല മാതിരിക്കുറിയും കരയുമുള്ള
ഒരു നേരിയ ഒന്നരയുടുത്ത മീതെ ഒരു വിലയേറിയ കസ
വ കരപ്പാവ ചുറ്റിയിരിക്കുന്നു. ൟ നിലയിൽ ഇവളെ
പിന്നിൽ നിന്ന വല്ല കാമികളും കണ്ടിട്ടുണ്ടെങ്കിൽ അ
വരുടെ മനസ്സിൽ പല വികാരങ്ങളും ചാഞ്ചല്യവും തോ
ന്നിപ്പോകാതിരിക്കയില്ല. ആഭരണ പുഷ്ടി ൟ കാല
ത്തിൽ അത്ര ആവശ്യമുള്ളതല്ലെന്ന വിചാരിട്ടൊ താരു
ണ്യത്തിൽ വേണ്ട പോലെ പ്രവൃത്തിക്കാമെന്ന നിശ്ച
യിച്ചിട്ടൊ എന്തൊ ഇവൾ ആഭരണങ്ങൾ വളരെക്കുറച്ച
[ 81 ] മാത്രമെ ധരിച്ചിട്ടുള്ളു. കാതുകളുടെ വളൎച്ചക്കു വേണ്ടി
ഒരു മാതിരി പൊന്നോല തിരച്ച കാതിലിട്ടിട്ടുണ്ട. മൂക്കു
ത്തിയണ്ടെന്ന മുൻപെ തന്നെ പ്രസ്താവിച്ചിട്ടുണ്ടെല്ലോ.
നടുവിൽ ഒരു പത്താക്ക കോൎത്ത ഇടയിട സ്വൎണ്ണമണി
കൾ ഉള്ള ഒരു ചുറ്റ് ആമാടക്കൂട്ടം കഴുത്തിൽ കെട്ടിയിരി
ക്കുന്നു. പരദേഷ സമ്പ്രദായത്തിൽ മദിരാശിയിൽനിന്ന
പണി ചെയ്ത വരുത്തിയിട്ടുള്ള ഓരോ കടകം രണ്ട കയിക്കും
ഉണ്ടു. ഇടത്തെ ചെറു വിരലിന്മേർ ഒരു മുദ്ര മോതി
രവും വലത്തെ അനാമികയിന്മേൽ ചെറിയോരു തമ്പാ
ക്ക മോതിരവും കാൽമേൽ തി വിശേശമായ പാദസ
രയും അല്ലാതെ ഇവളുടെ ദേഹത്തിന്മേൽ ഇപ്പോൾ
യാതോരു ആഭരണവും ഇല്ല. ശരീരം അതിസ്ഥൂലമെ
ന്നൊ അതികൃശമെന്നോ പറവാൻ പാടില്ല. ഒരു ഒത്ത
ദേരമാണ എല്ലുകളെ ഞരമ്പുകളൊ ഒന്നെങ്കിലും പുറത്ത
കാണുകയില്ല. വളരെ നീണ്ട വഷളാകുന്ന സ്തിതിയിലും
അല്ല. ആകപ്പാടെ കാണുന്നവൎക്ക ബഹു കൌതുകവും
ഭ്രമവും പ്രേമവും തോന്നത്തക്ക എല്ലാ ഗുണവും ധാരാള
മായുണ്ട്.

ൟ കന്യക ആരാണെന്നും എവിടെയാണെന്നും വായ
നക്കാരിൽ ചിലർ ഇപ്പോൾ തന്നെ മനസ്സു കൊണ്ട
അന്വേഷണം തുടങ്ങീട്ടുണ്ടായിരിക്കാം. ഇവൾ ഇതിന്ന
മുമ്പെനാംപ്രസ്താവിച്ചിട്ടുള്ളലക്ഷ്മിഅമ്മയുടെരണ്ടാമത്തെ
സന്താനമായ മീനാക്ഷിക്കിക്കുട്ടിയാണ. ഇവളുടെ അച്ഛൻ
തഹസ്സിൽദാർ കുഞ്ഞികൃഷ്ണമേനോൻ ആണെന്ന മുമ്പൊ
രിക്കൽ അല്പം പ്രസ്താവിച്ചിട്ടുണ്ടെല്ലൊ. മാതാപിതാക്ക
ന്മാരും മാതുലനായ ഗോപാലമേനവനും ബാലപരിചര
ണത്തിൽ വിശേഷിച്ച ബാലികാ പരിചരണത്തിൽ
[ 82 ] അത്യന്തം സൂക്ഷ്മ ദൃഷ്ടിയും പരിചയവും ഉള്ളവരാക
കൊണ്ട ചിലേടങ്ങളിൽ ചില പെൺകുട്ടുകൾക്ക അസാ
ധാരണമായി അനുവദിക്കപ്പെട്ടു കാണുന്ന യാതൊരു
വിനോദത്തിന്നാട്ടെ സഹവാസത്തിന്നാട്ടെ ലേശം
ഇട കൊടുക്കാതെ ശൈശവം മുതൽ ഇവളെ ലാളിച്ചു വള
ൎത്തി വേണ്ടത്തക്ക വിദ്യാഭ്യാസത്തിൽ പ്രവേശിപ്പിക്ക
യാണ ചെയ്തിട്ടുള്ളത. തെമ്മാടികളായ ചെറുപ്പകാരുടെ
കഴുത്തിൽ കയറി കളിപ്പാനൊ പിൻ കാലങ്ങളിലേക്ക
വേണ്ടി വരുന്ന അപൂൎവ്വ വിദ്യകളും അവരിൽനി
ന്ന ശീലിപ്പാനൊ ൟ പെണ്ണിനെ കാണ്മാൻ പോലും
കൊടുത്തിട്ടില്ല. വിദ്യയിലും വയസ്സിലും അത്യന്തം വൃദ്ധ
നായി മനസ്സിനും ബുദ്ധിക്കും നല്ല പക്വത വന്നിട്ടുള്ള
ഒരു ശാസ്ത്രികളെ സംസ്കൃതം പഠിപ്പിക്കുവാനും അത പ്ര
കാരം തന്നെ എല്ലാ ഗുണങ്ങളും തികഞ്ഞിട്ടുള്ള ഒരു ഭാഗ
തരെ സംഗീതം ശീലിപ്പിക്കുവാനും കുഞ്ഞികൃഷ്ണമേ
നോൻ മാസപ്പടി കൊടുത്ത പ്രത്യേകം നിശ്ചയിച്ചിട്ടുണ്ട.
മേല്പറഞ്ഞ രണ്ടു വിഷയങ്ങളിലും ഇവൾക്ക സാമാന്യം
പരിചയവും വാസനയും നല്ല ഉത്സാഹവുമുണ്ടു. ഇപ്പോ
ൾ നാലു സംവത്സരമായിട്ട സ്കൂളിൽ ചേൎന്ന ഇംഗ്ലീഷും
പഠിച്ചു വരുന്നു. തുന്നലിൽ അതി വിദഗ്ദ്ധയായത കൊ
ണ്ട പാഠകശാലയിൽ നിന്ന രണ്ട മൂന്നു പ്രാവശ്യം പല
സമ്മാനങ്ങളും കിട്ടീട്ടുമുണ്ടു. ഇവളെപ്പറ്റി ഇപ്പോൾ
ഇതിലധികം എനിക്ക യാതൊന്നും പ്രസ്താവിക്കാനില്ല.
മാതാവിതാക്കന്മാൎക്ക തെല്ലു വക തിരിവ ഉണ്ടായാൽ തങ്ങ
ളുടെ പൈതങ്ങൾ ഒരിക്കലും വഷളായി പോകയില്ലെന്നു
പറയുന്നതിന്ന മീനാക്ഷിക്കുട്ടി ഒരു നല്ല ദൃഷ്ടാന്തമാ
കുന്നു. ആ ഭാഗം നിൎത്തി എനിയും കഥാപ്രസംഗത്തി
ലേക്കുതന്നെ പ്രവേശിപ്പാനാണു ഭാവിക്കുന്നത. നമ്മുടെ
[ 83 ] സുന്ദര ബ്രാഹ്മണന്മാർ രണ്ടും ഇപ്പോൾ എന്തു ചെ
യ്യുന്നു?. ചിറക്കൽ തന്നെ നില്ക്കുന്നുണ്ടൊ? അതല്ല, വല്ല
ദിക്കിലേക്കും പോയൊ? എന്ന വായനക്കാർ പിചാരി
പ്പാൻകാരാണമില്ലാത്തതാണ. ഇവർ അങ്ങിനെ ഒന്നും
ചെയ്താൻ വേണ്ടി വന്നിട്ടുള്ളവരല്ല. ഇതാ ഇവിടെത്ത
ന്നെ ഉണ്ടു. പോയിട്ടില്ല ഇപരുടെ ഇപ്പോഴത്തെ സ്ഥി
തി ഒന്ന കാണെണ്ടുന്നതു തന്നെയാണ.

മീനാക്ഷിക്കുട്ടി ദൂരത്തുനിന്ന വരുന്നതു കണ്ടപ്പോൾ
ഇവർ അവളെത്തന്നെ നോക്കിത്തുടങ്ങി. അടുത്തുവരു
ന്തോറും മനസ്സിൽ അതി കൌതുകം വൎദ്ധിച്ചു. ആക
പ്പാടെ ഒന്ന നല്ലവണ്ണം കണ്ടപ്പോൾ നമ്പൂരിമാർ രണ്ടും
വല്ലാതെ ഭ്രമിച്ചു വശായി. പഞ്ചസാരപ്പൊതിയിൽ കടന്ന
കൂടുവാൻ കളിക്കുന്ന കൂഠകളെപ്പോലെ ഇവരുടെ കണ്ണു
കൾ മീനാക്ഷിക്കുട്ടി പുതച്ച വസ്ത്രത്തിൽ കൂടി റവുക്കയി
ലേക്ക് പ്രവേശിപ്പാൻ വേണ്ടതിലധികം ഉന്തിത്തിരക്കി
നോക്കി. ഒരു വിധത്തിലും ഉള്ളിൽ കടപ്പാൻ കഴിവി
ല്ലെന്ന കണ്ടിട്ട ഒടുവിൽ ഇവളുടെ നഖശിഖാന്തം ദേഹ
ത്തിന്മേൽ കൂടി അങ്ങട്ടും ഇങ്ങട്ടും പാച്ചിലായി. മോതിരം
ഇവളെ കാണിപ്പാൻ വേണ്ടി പുരുഹൂതൻ നമ്പൂരി സാമ
ൎത്ഥനായത കൊണ്ടു പതുക്കെ ഒരു കൌശലം പ്രവൃത്തിച്ചു.
അദ്ദേഹത്തിന്റെ ഇടത്തെക്കയി വലത്തെ മുലയുടെ
മീതെ വെച്ച തന്റെ മാറത്ത വെച്ച താളം പിടിച്ച മൂക്കു കൊണ്ടു
ഒരു രാഗം ആലാപിച്ച തല കുലുക്കിത്തുടങ്ങി. ഇടക്കി
ടക്ക ഇവളുടെ മുഖത്ത നോക്കി കണ്ണുകൊണ്ട പലേ ഭാവ
രസങ്ങളും നടിക്കുന്നതും പുരികങ്ങൾ കൊട്ടുന്നതും അധ
രോഷ്ഠങ്ങൾ ജിഹാഗ്രം കൊണ്ട അല്പാല്പമായി നനക്കു
ന്നതും മറ്റും കണ്ടാൽ ഒരു ചോര കുടിയൻ ഓന്തിന്റെ
ഏതാണ്ട ലക്ഷണങ്ങളെല്ലാം ഇദ്ദേഹത്തിന്നും ഉണ്ടെന്ന
[ 84 ] തന്നെ പറയാം. ചെറുപ്പത്തിൽ മോഹിനിയാട്ടം നല്ല
വണ്ണം അഭ്യസിച്ച ഒരു മനുഷ്യനൊ എന്നും തോന്നി
പ്പോകും കുബേരൻ നമ്പൂതിരി സ്വതെ തന്നെ അല്പം
അന്ധാളിയായതകൊണ്ട അദ്ദേഹത്തിന്റെ പരിഭ്രമം
കാണികൾക്ക ബഹു രസമായിരുന്നു. എന്തൊ ചില
മനോരാജ്യം മനസ്സിലാക്കീട്ട പട്ടക്കരപ്പാവ അഴിച്ച നിവൃ
ത്തി രണ്ടാമതൊന്ന നല്ലവണ്ണം കുടഞ്ഞെടുത്തു. പിന്നെ
അല്പനേരം മീനാക്ഷിക്കുട്ടിയുടെ മുഖത്തും മാറത്തും ചാ
ഞ്ഞും ചരിഞ്ഞും സൂക്ഷിച്ചുനോക്കി ഇടത്തെക്കയി കൊ
ണ്ട തന്റെ നെഞ്ഞത്ത ഒന്ന തടവി. പുരുഹൂതൻ നമ്പൂ
തിരിയുടെ മുഖത്ത നോക്കി കണ്ണുകൊണ്ട ചില വികൃതി
വേഷം കാട്ടി. എന്നാൽ അദ്ദേഹം ഇത യാതൊന്നും കണ്ട
തെ ഇല്ല. ൟ വക ജളത്വം കാട്ടുന്ന ഇദ്ദേഹത്തെ ആശ്ര
യിച്ച നില്ക്കന്നത തനിക്കും കൂടി വഷളത്വമാണെന്ന
വിചാരിച്ചിട്ടായിരിക്കാം ചുമലിൽ ഇട്ട പട്ടക്കരപ്പാവ ൟ
അവസരത്തിൽ പിൻ ഭാഗത്തൂടെ ഇറങ്ങി പോയ്ക്കള
വാൻ ഭാവിച്ചത. ആ വിചാരം ൟ മഹാൻ അറിഞ്ഞിട്ടെ
ഇല്ലായിരുന്നു. മീനാക്ഷിക്കുട്ടിയുടെ മുൻപിൽ നട
ക്കുന്ന കിട്ടുണ്ണിയെ വിളിച്ച ചിലത സ്വകാൎയ്യം ചോദി
പ്പാൻ രണ്ടു മൂന്ന പ്രാവശ്യം ഭാവിച്ചു. പക്ഷെ അതിന്ന
മാത്രം ധൈൎയ്യം ഇല്ലാത്തതുകൊണ്ടൊ അതല്ല അവൻ
കുറെ മുൻപിൽ കടന്ന പോയതുകൊണ്ടൊ എന്തൊ— അത
തരത്തിലായില്ല. ഇതിനിടയിൽ മീനാക്ഷിക്കുട്ടിയും അതി
ലെ കടന്ന പോക കഴിഞ്ഞു. ൟ കാൎയ്യം ഇവൎക്ക പരമ
സങ്കടമായി തോന്നി. കുറെ നേരം ഇവളുടെ പൃഷ്ടവും
നിതംബവും നോക്കിക്കൊണ്ട തന്നെ നിന്നു. ഇവൾ
നേത്ര ഗൊചരയല്ലെന്നു കണ്ടാറെ അശൊകത്തറയി
ന്മേൽ നിന്നു രണ്ടുപേരും താഴത്തിറങ്ങി എന്താണ വെണ്ടു
[ 85 ] എന്ന മനസ്സകൊണ്ട ആലോചിക്കയായി. ഇവൾ
ഏതാണെന്നും എവിടെയാണെന്നും അറിയാഞ്ഞിട്ട
കുബെരൻ നമ്പൂതിരിക്കുണ്ടായ പരിഭ്രമം എന്നാൽ പറ
വാൻ പ്രയാസം. ചോദിച്ചറിവാൻ തരത്തിൽ ഒരാ
ളെയും കാണുന്നില്ല. അനവധി സ്ത്രീകൾ കുളിക്കയും മേൽ
കഴുകുകുകെയും മറ്റും ചെയ്യുന്നുണ്ടെങ്കിലും ഇവളെപ്പറ്റി
അവരോട ചോദിച്ചാൽ അവർ മുഷിയുമെന്ന വിചാ
രിച്ച ഇദ്ദേഹത്തിന്ന നല്ല ധൈൎയ്യം ഉണ്ടായിരുന്നില്ല.
അങ്ങിനെ കിടന്ന പരുങ്ങുമ്പോൾ അത്യന്തം പരിചയ
ക്കാരത്തിയായ ഒരു സ്ത്രീ അതിലെ കുളി കഴിഞ്ഞ പോകു
ന്നതു കണ്ടു. ക്ഷണത്തിൽ ൟ മനുഷ്യൻ അവളുടെ
അടുക്കെച്ചെന്നു എന്തെങ്കിലും വരുന്നത വരട്ടെ എന്ന
വിചാരിച്ച നിൎല്ലജ്ജം സംഭാഷണം തുടങ്ങി.

കുബേരൻ നമ്പൂതിരി— അമ്മു ഇത്തിരി അവിട നില്ക്ക.
ഒരു വസ്തുത അന്വേഷിക്കട്ടെ. ക്ഷണം വിട്ടകളയാം.
ഒരു ഒറ്റ അന്വേഷിക്കണ്ടതേയുള്ളൂ. നിമിഷം വിട്ട
ളയാം.

അമ്മു– (തെല്ലു വെറുപ്പോടെ) എന്താണ— തിരുമനസ്സി
ലേക്കും പിടിച്ചൊ കമ്പം. ഇവിടുന്നാണ സ്വാൎയ്യം
ചോദിക്ക— നല്ല മട്ട— ഞാൻ പോണു— എനിക്ക നേ
രെല്ല.

കു. നമ്പൂര— ശിക്ഷ— അതിനൊന്നുമല്ല. അമ്മു മുഷി
യണ്ട. അത ഇവിടുന്ന ചോദിക്കാൻ നോഅത്ര
വിഡ്ഢിയാണ. അമ്മു എനിയും മനസ്സിലാക്കീട്ടില്ലെ.
അമ്മു അറിയാതിരിക്കില്ല. അങ്ങട്ട പോയ്തഎവി
ടെയാണ.

അമ്മു— അങ്ങിട്ട പോയ്ത എവിടെയാണെന്നൊ? അടിയ
ന്റെ കുപ്പാട്ടിലേക്ക തന്നെ.
[ 86 ] കു. നമ്പൂതിരി— അമ്മുവിന്റെ മകളാണത നല്ല ശിക്ഷ—
നോം ഇതവരെ അറിഞ്ഞിട്ടില്ല.

അമ്മു— എന്താണ തിരുമനസ്സിലേക്ക ഭ്രാന്തുണ്ടൊ. ഏത
അടിയന പെൺ കിടാവ ഇല്ലെന്ന തിരുമനസ്സി
ലെക്ക നല്ല നിശ്ചയം ഉണ്ടല്ലൊ. ഞാൻ പോണു.
പിന്നെയൊരിക്കലാട്ടെ. എത്ര ആളുണ്ടു കുളിക്കുന്നു
ചോദിപ്പാൻ ഒരുതരം കണ്ടത. തിരുമനസ്സിലേക്ക
ഇതിനോന്നും ഏതും ഇല്ലെങ്കിലും അടിയന
ഇത്തി
രിയെല്ലാമുണ്ടു.

ഇതും പറഞ്ഞ അമ്മു അമ്മുവിന്റെ പാട്ടിൽ കടന്നു
പോയി. നമ്പൂതിരിക്ക പരിഭ്രമം ഇതവരെ ഉള്ളതിലും ഒന്നു
അധികമായി. അമ്മു മുഷിഞ്ഞു എന്നുള്ള ശങ്ക വലിയ
കലശലായി. ചോദിക്കണ്ടായിരുന്നു— കഷ്ടായി— അവൾ
മുഷിഞ്ഞു. കാൎയ്യം അതും തരക്കേടായി. ഇങ്ങിനെ അന്ധാ
ളിച്ച വിഷണ്ഡനായി അങ്ങട്ടും ഇങ്ങട്ടും നോക്കിക്കൊണ്ടു
നിന്നു. പുരുഹൂതൻ നമ്പൂതിരി ൟ അവസരത്തിൽ മൂത്ര
ശങ്കക്ക ഇരിക്കയായിരുന്നത കൊണ്ട ൟ ഗോഷ്ഠിയിൽ
കൂടാൻ അദ്ദേഹത്തിന്ന സാധിച്ചില്ല. എല്ലാം കൊണ്ടും
തെല്ലു ഭേദമുള്ള വല്ല സ്ത്രീകളും കുളക്കടവിൽ ഉണ്ടെന്ന
കണ്ടാൽ ചില നമ്പൂതിരിമാൎക്ക വേണ്ടെങ്കിലും മൂത്ര ശങ്കക്ക
ഒന്നിരിക്കാതെ നിവൃത്തി ഇല്ല. ഇത അക്രമമാണെന്നൊ
മൎയ്യാദക്കേടാണെന്നൊ എനിയും ഇവൎക്ക മനസ്സിലായിട്ടി
ല്ല. ഏതായാലും പുരുഹൂതൻ നമ്പൂരി ഇത നല്ല കണക്കിൽ
പറ്റിച്ചു. അദ്ദേഹം സമർഥനായ്ത കൊണ്ടു വേണ്ട ദിക്കിൽ
വേണ്ടതു പോലെ തന്നെ പ്രവൃത്തിച്ചിരിക്കുന്നു. മൂത്ര ശങ്ക
കഴിഞ്ഞു നല്ലവണ്ണം ഒരു പിടി മണ്ണും വാരി ദിഗംബര
മൂർത്തിയെപ്പോലെ വരുന്നത കണ്ടാൽ തൽക്കാലം വെറുപ്പും
നീരസവും തോന്നാത്ത മനുഷ്യന്മാരില്ലെന്നാണ എന്റെ
[ 87 ] പൂൎണ്ണമായ വിശ്വാസം. സ്ത്രീകളുടെ ഇടയിൽ ഇറങ്ങി
ഇരുന്ന ൟ വിധം ഗോഷ്ഠി തെല്ലു മാനവും ഉളുപ്പുമുള്ള
യാതൊരു മനുഷ്യനും ചെയ്യുന്നതല്ല. ഇവർ മനുഷ്യന്മാര
ല്ലെന്ന മുൻപ ചില യോഗ്യന്മാർ പറഞ്ഞിട്ടുള്ളത യഥാൎത്ഥ
മാണെന്ന എനി എങ്കിലും എല്ലവരും വിശ്വസിക്കേണ്ട
താണ. മനുഷ്യന്മാർ വിവേകമുള്ള ജീവികളാകകൊണ്ട
ൟ വക തോന്യാസം ഒരിക്കലും ചെയ്യുന്നതല്ല. ആ കഥ
നില്ക്കട്ടെ. കുബേരൻ നമ്പൂതിരി കരമേൽ നിന്ന പരിഭ്രമി
ക്കുന്ന മദ്ധ്യെ ശൌചവും കഴിഞ്ഞ കടവിൽനിന്ന പുരു
ഹൂതൻ നമ്പൂതിരിയും പതുക്കെ കയറി വന്നു. രണ്ടാളും
അന്യാന്യം നോക്കി ഒന്ന ചിരിച്ചു, അല്പം അകലെ
പ്പോയി നിന്ന സംസാരിപ്പാൻ തുടങ്ങി.

പുരുഹൂതൻ— എന്താണ കന്മന അത്ര സൂക്ഷിച്ചില
എന്നുണ്ടൊ? ആ പെണ്ണു ബഹു രസികത്തി മിടുമി
ടുക്കത്തി. കണ്ണും മുകറും കണ്ടില്ലെ. രണ്ടു സംവ
ത്സരം കൂടി കഴിഞ്ഞാൽ പമ്പരം പറപ്പിക്കും. എന്താ
ണ കന്മനയുടെ അഭിപ്രായം.

കുബേരൻ— പെണ്ണു ബഹു വൻപത്തി തന്നെ. തരക്കേട
അശേഷമില്ല. ചുണ്ടു ബഹു ജാതിയായിരിക്കുന്നു.
അസ്സൽ തന്നെ അവൾ ഒന്നാന്തരക്കാരത്തി.
പക്ഷെ മറ്റെത നോക്ക വിചാരിച്ചോണ്ണം കാണാ
ൻ കഴിഞ്ഞില്ല.

പുരുഹൂതൻ— നോം അത ഇശ്ശി സൂക്ഷിച്ചു നോക്കി ആ
ദുൎഗ്ഘടം പിടിച്ച കുപ്പായവും പോരെങ്കിൽ ഒരു പൂത
പ്പും ഉള്ളച കൊണ്ട അശേഷം കണ്ടില്ല.

കുബേരൻ— ശിക്ഷ— എന്നാൽ നോം തന്നെയാണ സമ
ൎത്ഥൻ നോം തെല്ലു പറ്റിച്ചു. കരുവാഴക്ക അത്രയു
മായില്ലായിരിക്കും മാതിരി നന്നു. തരക്കേടില്ല.
[ 88 ] പുരുഹൂതൻ— നോം അശേഷം കണ്ടില്ല എങ്കിലും കഴു
ത്തിന്റെ തുടിപ്പും കയിത്തണ്ടയുടെ പുഷ്ടിയും കണ്ടെ
ടത്ത അത ചീത്തയാവാൻ തരമില്ല.

കുബേരൻ— നോം അത അത്ര സൂക്ഷിച്ചില്ല. കരുവാഴ
ആള ബഹു സമൎത്ഥൻ തന്നെ. കാമശാസ്ത്രം പഠി
ച്ചിട്ടുണ്ടു ഇല്ലെ? നോക്കു അത ഇത്തിരി ശീലിക്കേ
ണ്ടിരുന്നു. അത നല്ല ശിക്ഷയാണ. അത പഠി
ച്ചാൽ സ്ത്രീകളെ ഒന്ന നോക്കിയാൽ മതി. അവര
അപ്പോൾ മോഹിച്ച പോകും. ഇങ്ങിട്ടതന്നെ വന്ന
പറയും പോൽ.

പുരുഹൂതൻ— നോം നോക്കീട്ടുണ്ട. പക്ഷെ അത്ര ഒന്നും
ശീലിച്ചിട്ടില്ല കന്മനക്ക ശീലക്കണമെങ്കിൽ നോം
തരാക്കിത്തരാം. നോം അറിയുന്ന ഒരാൾ ഉണ്ടു.
ബഹു സമൎത്ഥനാണ. വിചാരിച്ച ദിക്കിൽ വരു
ത്തിത്തരും. അത ശീലിച്ചാൽ കാൎയ്യത്തിന്ന ഒരു പ്ര
യാസമില്ല.

കുബേരൻ— എന്നാൽ നോക്ക അത പഠിക്കണം. എന്ത
ചെലവായാലും വേണ്ടില്ല. ഇങ്ങിനെത്തെ ഒരു
വിദ്യ ഉണ്ടെങ്കിൽ നോക്കെന്താണ പിന്നെയൊരു
രു ബുദ്ധിമുട്ടു. കരുവാഴ ആളെ വരുത്തു ചിലവ
എന്റെ വക. നോക്ക ഒന്നിച്ച ശീലിച്ചളയാം.

പുരഹൂതൻ— അത നോം ഏറ്റു. നാളത്തന്നെ വരുത്തി
ക്കളയാം.

കുബേരൻ— ശൂദ്ര സ്ത്രീകൾ കുപ്പായമിടാൻ എന്നാണ
വിധി ഉണ്ടായ്ത. ഇതൊക്കെ ൟയ്യിടെ ഉണ്ടായ
തോന്ന്യാസമാണ. വല്ലതും നാല കാശിന്ന മുതലു
ണ്ടാകുമ്പോഴേക്ക മുമ്പത്തെ ചട്ടവും സമ്പ്രദായവും
[ 89 ] ഒക്കെ മറക്കയായി. തോന്ന്യാസം മൂത്തു കലിയുഗം
നല്ലൊണം കാണുന്നുണ്ട.

പുതുഹൂതൻ— മലയാളത്തിലെ ആചാരം വിചാരിച്ചാൽ
നമ്മുടെ അന്തൎജ്ജനങ്ങൾക്കല്ലാതെ ആവരണ
വസ്ത്രം പാടില്ല. അത പോയിട്ട ഇപ്പോളൊരു പുത
പ്പും അതിന്റെ ഉള്ളിൽ ഒരു കുപ്പായവുമായി. തൊ
പ്പിക്കാരൻ രാജാവായാൽ ഇതൊക്കെ തന്നെയാണ
ഫലം.

കുബേരൻ— പുരുഷന്മാർ തൊപ്പി ഇടുമ്പോൾ സ്ത്രീകൾക്ക
കുപ്പായവുമാവാം. ഇങ്ങിനെ എനിയും കാണാം
പലതും.

പുരുഹൂതൻ— എന്താണ കന്മന ആ പെണ്ണിനെക്കണ്ടിട്ട
നന്ന ഭ്രമിച്ച വശായിട്ടുണ്ടു. ഇല്ലെ കുട്ടിയാണെ
ങ്കിലും കിട്ടിപ്പോയാൽ കന്മനയുടെ ഭാഗ്യം. ഇപ്പ
ത്തന്നെ ഉത്സാഹിച്ച കൂട്ടിക്കൊളു.അല്ലാഞ്ഞാൽ
വല്ലോനും കയ്ക്കലാക്കിക്കളയും പിന്നെ വിചാരി
ച്ചിട്ട ഫലമില്ല.

കുബേരൻ— നോം ഭ്രമിച്ചതൊ ആശ്ചൎയ്യം ദേവേന്ദ്രനും
കൂടി ഭ്രമിക്കും. സാക്ഷാൽ മഹാ വിഷ്ണു കൂടി ഭ്രമിച്ച
പോകാതിരിക്കില്ല. പെണ്ണു ബഹു ജാതി തന്നെ.
കാമദേവന്റെ ഭാൎയ്യയെക്കാട്ടിലും നന്നെന്നാണ
നോക്കു തോന്നുന്നത. ഇപ്പത്തന്നെ ഇത്ര ഒന്നാന്ത
രമായ അവസ്ഥക്ക ഒരു നാലു കൊല്ലം കൂടി കഴി
ഞ്ഞാലത്തെ അവസ്ഥ ചോദിക്കണൊ വിശേഷം
ഒന്നാന്തരം— കടു കട്ടി. പക്ഷെ ഒരു വൈഷമ്യം
കാണുന്നു. അതെ ഇത്തിരി സംശ്യള്ളു.

പുരുഹൂതൻ— കന്മനക്ക എടുക്കുന്നേയും തൊടുന്നേയും
[ 90 ] കാൎയ്യത്തിലെക്ക സംശ്യമെ ഉള്ളു. സംശയിച്ച സംശ
യിച്ച ആ പെണ്ണിനെ ആരെങ്കിലും കയ്ക്കലാക്കും
അത വരെ സംശയിക്കും പിന്നെ നെഞ്ഞത്ത
കയി വെച്ചിട്ടു എരട്ട ഗൊപി. വേണെങ്കിൽ ഇപ്പ
ത്തന്നെ നൊക്കിക്കൊളു.

കുബേരൻ— അത ശരിയാണ കരുവാഴ പറഞ്ഞത്. നോക്കു
സശയം കുറെ ഒന്ന അങ്ങിനെ തന്നെയാണ.
അഫന്റെ ശീലാണ. അഫനും വലിയ സംശ്യാ
ണ. അത ഇരിക്കട്ടെ. ആ പെണ്ണ ഏതാണ. നോം
അമ്മൂനെ വിളിച്ച ചോദിക്കാൻ വിചാരിച്ചു.
പക്ഷെ അവൾക്ക അത്ര രസായിക്കണ്ടില്ല.

പുരുഹൂതൻ— നല്ല ശിക്ഷ. അമ്മൂന അത രസിക്കും എന്ന
വിചാരിച്ച ചോദിച്ച താനല്ലെ വിടു വിഡ്ഢി. വേ
ണ്ടാത്ത വിഡ്ഢിത്വം എഴുന്നള്ളിക്കാൻ കന്മനക്ക ബഹു
വാസനയാണ. അവൾക്ക അറിഞ്ഞൂടെ നോം
പിന്നെ ഒരു കാശ അമ്മൂന കൊടുക്കില്ലെന്ന.

കുബേരൻ— അത തെല്ലു തെറ്റിപ്പൊയെന്ന നൊക്ക
പിന്നെ മനസ്സിലായി. അത ഇരിക്കട്ടെ അമ്മൂന്റെ
ദുഷിച്ചൽ നൊം തീൎത്തോളാം. അവൾ ഇശ്ശി ദിവ
സമായി നമ്മെ ഒരു മോതിരത്തിന്ന ബുദ്ധിമുട്ടി
ക്കുന്നു. ചെന്നപാട അത ആങ്ങട്ട കയ്യിൽ കൊടു
ത്താൽ മുഷിച്ചിൽ തീൎന്നു. അത നാളത്തന്നെ ആയി
ക്കളയാം താൻ ആ പെണ്ണിനെ മുമ്പ കണ്ടിട്ടുണ്ടോ?
മിടുക്കത്തിപ്പെണ്ണ.

പുരുഹൂതൻ— നോം ഇപ്പത്തന്നെ കണ്ടത. എങ്കിലും ഗൊ
പാലന്റെ ഉടപ്പിറന്നോളെ മുകഛായ ഉണ്ട. പോ
യതും പുത്തൻ മാളികക്കലേക്ക തന്നെയാണ. ലക്ഷ്മി
യുടെ മകളാണെന്ന ഒരു ശങ്ക. [ 91 ] കുബേരൻ - എന്നാൽ കാൎയ്യം ബഹു തകരാറ തന്നെ.<lb /> ഗോപാലൻ ആള ബഹു വികൃതിയാണ. നോം<lb /> അവിടെ ചെല്ലുന്നതും മറ്റും അവന്ന ലേശം രസ<lb />മാവില്ല. ബ്രാഹ്മണരെ ബഹുമാനവും ഭക്തിയും<lb /> അവന്ന തീരെ ഇല്ല. പാറുക്കുട്ടിയുടെ അടുക്കെ<lb /> ഒന്ന പോണം എന്ന ഇശ്ശി ദിവസമായി വിചാ<lb />രിക്കുന്നു. എനിയും തരമാവുക കഴിഞ്ഞില്ല.

പുരുഹൂതൻ - എന്താ പാറുക്കുട്ടി നമ്മെ രഹസ്യം പിടി<lb />ക്കില്ലെ. ഗോപാലനോട സമ്മതം ചോദിച്ചിട്ട വേ<lb />ണൊ പാറുക്കുട്ടിയുടെ അടുക്കെ പോവാൻ. മാനാ<lb />ഞ്ചിറയിലെ വെള്ളം കുടിപ്പാൻ സാമൂതിരിയുടെ കല്പ<lb />ന വേണൊ.

കുബേരൻ - അവൾ ബഹു കുറുമ്പുകാരത്തിയാണ. ആ<lb />രേയും രഹസ്യം പിടിക്കില്ലത്രെ. അവിടെ ബന്തോ<lb />വസ്തും അതി കേമാണ.

പുരുഹൂതൻ - ബന്തോവസ്ത ഇരിക്കട്ടെ അത സാരമില്ല. <lb /> പാറുക്കുട്ടിയോട താൻ ചോദിക്ക ഉണ്ടായോ.

കുബേരൻ - ചോദിച്ചുംനോക്കി. ഒരു ദിവസം രണ്ടുറുൾ<lb /> മോതിരം വെച്ചകാട്ടി നോക്കുകയും ചെയ്തു. ഇവി<lb />ടെ ഇതൊന്നും നടക്കയില്ലെന്ന പറഞ്ഞ അവൾ<lb /> വാങ്ങീല.

പുരുഹൂതൻ - അമ്പാ വിരുതത്തി. കന്മന അവസാനം<lb /> ഇളിച്ശവായനായിട്ട മടങ്ങിപോന്നു ഇല്ലെ. നോം<lb /> പോയൊന്ന പറ്റിക്കട്ടെ.

കുബേരൻ - കരുവാഴ എന്നാൽ ആൾ ബഹു സമൎത്ഥൻ<lb /> തന്നെ. തനിക്ക അത സാധിച്ചെങ്കിൽ നോക്കപി<lb />ന്നെ തന്നെ പിടിച്ചാൽ മതിയെല്ലൊ. [ 92 ] പുരുഹൂതൻ - നോം അതിനൊന്ന ചെയ്യേണ്ടതുണ്ട. അ
വിടെ ചെല്ലാനും പോരാനും ഒരു വഴി ഉണ്ടാക്കനം.
ആ പെണ്ണിന്ന സംബന്ധം ആലോചിച്ചാൽ എ
ല്ലാം നേരെയാകും. പിന്നെയെല്ലാം കരസ്ഥംതന്നെ.

കുബേരൻ - കരുവാഴ ആള സമൎത്ഥനാണ. നോക്ക ആ
യുക്തി ഇതവരെ തോന്നീല. ആ പെണ്ണിന്ന സം
ബന്ധം നോം ആയിക്കളയാം. കരുവാഴെക്ക അത
കൊണ്ട തരക്കേട ഒന്നും വരില്ല. തനിക്ക പാറുക്കു
ട്ടിപോരെ.

പുരുഹൂതൻ - പാറുക്കുട്ടിയുടെ കാൎയ്യത്തിൽ നോക്ക കന്മന
യുടെ സമ്മതം അത്രവേണൊ. കന്മനക്ക സംബ
ന്ധം. നോക്ക രഹസ്യം. അല്ലെങ്കിൽ നോക്ക സംബ
ന്ധം. കന്മനക്ക രഹസ്യം. പാറുക്കുട്ടിക്ക നോം രണ്ടാ
ളും രഹസ്യം. കന്മനക്ക എന്താണ മനസ്സ.

കുബേരൻ - സംബന്ധം ഏതായാലും നോക്കതന്നെ ഇ
രിക്കട്ടെ. കരുവാഴപറഞ്ഞോണം ആയിക്കോളു. സം
ബന്ധം നോക്ക തന്നെവേണം.

പുരുഹൂതൻ - ശിക്ഷ നല്ലകാൎയ്യം. നോക്ക രഹസ്യം മതി.
എന്നാൽ നോക്ക നോക്ക ഒന്ന പോയ്ക്കളയാം. പാറുക്കുട്ടി
യേയും കാണാലൊ.

ഇങ്ങിനെ പറയുന്ന മദ്ധ്യെ ദൈവഗത്യാ കിട്ടുണ്ണി എ
ന്തൊ സംഗതിവശാൽ അതിലെ വരുന്നതുകണ്ടു. കുബേ
രൻനമ്പൂരിക്ക ഇപ്പോളുണ്ടായ പരമാനന്ദം പറയേണ്ട
തില്ല. കിട്ടുണ്ണി അടുത്ത എത്തിയപ്പോൾ അവനെ കൈ
കൊണ്ട മാടിവിളിച്ചു. അവൻ ആൾ ബഹു രസികനും
സമൎത്ഥനുമാണ. പഞ്ചപുച്ശം അടക്കികൊണ്ട അടുക്കെ
വന്ന ഓച്ശാനിച്ചുനിന്നു. [ 93 ] കുബേരൻ— തന്നെക്കണ്ടിട്ടൊരു ശങ്ക. തെല്ലുനേൎത്തെ
ഇതിലെ ഒരു പെൺകിടാവിന്റെ കൂട അങ്ങട്ട കട
ന്ന പോയത താൻതന്നെ അല്ലെ.

കിട്ടുണ്ണി— റാൻ അത അടിയന്തന്നെയാണ.

കുബേരൻ— തന്നെക്കണ്ടത ഭാഗ്യംതന്നെ. ആ പെണ്ണ
ഏതാണ. കണ്ടപ്പോൾതന്നെ ചോദിപ്പാൻ ഭാവി
ച്ചു. പക്ഷെ തരായില്ല. നോക്ക ഏതായാലും നല്ല
ഭാഗ്യകാലന്തന്നെ.

കിട്ടുണ്ണി— അത ഗോപാലമേനോനെജമാനന്റെ മരുമക
ളാണ.

കുബേരൻ— പുത്തൻമാളികക്കൽ ഗോപാലന്റെ മരുമക
ളാണല്ലെ.
നല്ല ശിക്ഷ— എന്താപ്പ ആ പെണ്ണിന്റെ പേര.

കിട്ടുണ്ണി— മീനാക്ഷിക്കുട്ടി എന്നാണ വിളിക്കുന്നത.

കുബേരൻ— പേര ഒന്നാന്തരം— ശരിയായ പേര—മീനാ
ക്ഷിക്കുട്ടിതന്നെ. നോം അതന്നെ ഊഹിച്ചു.

പുരുഹൂതൻ— ആ പെണ്ണിന്ന വല്ല സംബന്ധക്കാരും
ഉണ്ടൊ. ഇഷ്കോള പഠിപ്പിച്ച എനിയും മതിയാക്കാ
റായിട്ടില്ലെ. ൟ നല്ല പെൺകിടാങ്ങളെ ഇങ്കിരി
യസ്സും പരിന്തിരിയസ്സും പഠിപ്പിച്ച വഷളാക്കുന്നത
വലിയ കഷ്ടംതന്നെ.

കിട്ടുണ്ണി— അടിയന കുറച്ച തിരക്കുണ്ട. വിടകൊള്ളാൻ
കല്പനയാകണം. തിരുമുമ്പാകെ അടിയൻ പിന്നെ
ഒരിക്കൽ വിടകൊണ്ട എല്ലാം തിരുമനസ്സിലുണ
ൎത്തിക്കാം.

കുബേരൻ—അത ശിക്ഷയായി— അതമതി— താൻ നാള
ത്തന്നെ ഒന്ന ഇങ്ങട്ടു വരണം. നോക്ക തന്നോട [ 94 ] ചിലതെല്ലാം അന്വേഷിക്കാനും പറയാനുമുണ്ട. തനി
ക്കു പോകാം.

കിട്ടുണ്ണി അവന്റെ വഴിക്ക പോയതിന്റെ‌ശേഷം ഇ
വർ രണ്ടുപേരും പിന്നെയും തങ്ങളിൽ ഓരോന്ന പറഞ്ഞ
നിശ്ചയിച്ച ചിറയുടെ പടിഞ്ഞാറെ ഭാഗത്തുകൂടി പതുക്കെ
തെക്കോട്ടപോയിട്ട അവിടെനിന്ന തിരിഞ്ഞ ഒരു ചെറിയ
ഇടവഴിയിൽകൂടി കനകമംഗലം കോവിലകത്തിന്റെ പ
ടിഞ്ഞാറെ ഭാഗത്തു വന്നു. കൊളത്തിന്റെ പടിഞ്ഞാറെ
വശമുള്ള കുഞ്ഞിക്കാവിന്റെ കുടിലിലേക്ക കയറിപ്പോയി. [ 95 ] ആറാം അദ്ധ്യായം

പൊലീസ്സന്ന്യായവും പങ്ങശ്ശമേ
നോന്റെ വരവും.

കോമൻനായരും കുണ്ടുണ്ണിമേനോനും കൂടി കടവത്ത
കൊച്ചമ്മാളുവിന്റെ അടുക്കിളയിൽ ഇട്ട അയ്യാപ്പട്ടരെ
ഞെരിവട്ടം പ്രഹരം കഴിച്ച പറഞ്ഞയച്ചിട്ടുള്ള വിവരം
വായനക്കാർ മറന്നകളവാൻ ഇടയില്ലാത്തതാണല്ലൊ.
ശങ്കരൻഎമ്പ്രാന്തിരി തന്റെ പ്രത്യക്ഷവിരോധിയായത
കൊണ്ട അദ്ദേഹമാണ തന്നെ തല്ലിച്ചതും അപമാനിച്ച
തും എന്നായിരുന്നു അയ്യാപ്പട്ടരുടെ പൂൎണ്ണമായ വിശ്വാസം
കുണ്ടുണ്ണിമേനോനും കോമൻനായരും തന്റെ പ്രാണ
സ്നേഹിതന്മാരായതകൊണ്ടും കൊച്ചമ്മാളുവിന്റെ ജാര
ന്മാരാണെന്നുള്ള ധാരണ ലേശംപോലും തനിക്കില്ലാതിരു
ന്നതുകൊണ്ടും ൟ രാക്ഷസപ്രവൃത്തി ചെയ്തിട്ടുള്ളത അവ
രാണെന്ന സ്വപ്നേപി ൟ സാധുബ്രാഹ്മണൻ അറിഞ്ഞി
ട്ടുണ്ടായിരുന്നില്ല. മേല്പറഞ്ഞ രണ്ടുപേരെയും പറ്റി
യുള്ള പ്രസ്താവം നാടെങ്ങും പരന്നിരിക്കുന്നുവെങ്കിലും
അത ശങ്കരൻ എമ്പ്രാന്തിരിയുടെ ഉപദേശപ്രകാരം ചില
വിരോധികൾ വൃഥാ പറഞ്ഞുണ്ടാക്കിയതാണെന്ന തന്നെ
ആയിരുന്നു അയ്യാപ്പട്ടരുടെ പരമാൎത്ഥമായ വിചാരം. അ
ടികൊണ്ടതിന്റെ പിറ്റെന്നാൾ രാവിലെ ഇദ്ദേഹം അ
ന്യായം കൊടുപ്പാൻവേണ്ടി മജിസ്ത്രേട്ടകോടതിയിലേക്ക
പോകുന്നവഴിക്ക കുണ്ടുണ്ണിമേനോൻ പിന്നാലെ ഓടി
കൊണ്ട വരുന്നതകണ്ടു. ഇയ്യാൾ അയ്യാപ്പട്ടരുടെ മേലുള്ള
പരുക്കും അയാളുടെ മനോവ്യസനവും കുണ്ഠിതവും കണ്ടി [ 96 ] ട്ട വളരെ വിഷാദിച്ചു. കണ്ണിൽ നിറഞ്ഞനിൽക്കുന്ന വെ
ള്ളം തോൎത്തമുണ്ടുകൊണ്ട തുടച്ചു അയ്യാപ്പട്ടരുടെ മുഖത്ത
നോക്കി പറഞ്ഞു— ശങ്കരൻ എമ്പ്രാന്തിരി ഇയ്യടെ വലി
യ ധിക്കാരി ആയിരിക്കുന്നു. അഞ്ചെട്ട പോക്കിരിപിള്ള
രെ വിളിച്ച സ്വാധീനത്തിൽവെച്ച അവരെകൊണ്ട ൟ
വക ഓരോ തോന്ന്യാസം ചെയ്യിച്ച തുടങ്ങിയിരിക്കുന്നു.
ഇങ്ങിനത്തെ അധികപ്രസംഗം മുളയിൽതന്നെ നുള്ളിക
ളയാഞ്ഞാൽ ക്രമേണ എല്ലാവരുടെയും നേരെ കൊണ്ടുവ
രാൻ മടിക്കില്ല. സ്വാമി ഒരു സമ്മതം മാത്രം തന്നാൽ
മതി. എന്നാൽ അടിക്ക അടി‌ഞാൻ ഇന്ന കഴിച്ചകളയാം.
ഒരു എല്ലു‌പോലും ഞാൻ വെച്ചെക്കില്ല. ശിക്ഷിക്കുന്നു
ണ്ടെങ്കിൽ എന്നെ ശിക്ഷിച്ചോട്ടെ. കൊച്ചമാളു ആണ
ചതിച്ചത എന്ന ഒരിക്കലും സ്വാമി വിചാരിക്കേണ്ട. അ
വൾ വിചാരിച്ചിട്ട ഒരു നിവൃത്തിയും ഉണ്ടായില്ല. എമ്പ്രാ
ന്തിരിയും രണ്ട‌മൂന്ന തടിയന്മാരും അടുക്കിളയിൽവന്ന ഒ
ളിച്ചനിന്നത കൊച്ചമ്മാളു വെള്ളത്തിന്നവേണ്ടി അടുക്കി
ളയിൽ കടന്നപ്പോൽ മാത്രമെ അറിഞ്ഞിട്ടുള്ളു. എമ്പ്രാന്തി
രിയാണ വിളക്കൂതിക്കളഞ്ഞത. കൊച്ചമ്മാളു നിലവിളി
പ്പാൻ ഭാവിച്ചപ്പോൽ ആ കഴുവേറി അവറെ പിടിച്ച
വെച്ച വായപൊത്തികളകയാണ ചെയ്തത. ൟ വിവരം
മുഴുവനും കൊച്ചമ്മാളു ആണ എന്നോടപറഞ്ഞത. സ്വാ
മിയെ അപമാനിച്ചത വിചാരിച്ചിട്ട അവർ കണ്ണീരുംകു
ടിച്ച കിടക്കയാണ ചെയ്യുന്നത. എമ്പ്രാന്തിരിയുടെ സം
ബന്ധം നിത്യത ആയിരം ആമാട കിട്ടുന്നതായലും അവ
ൾക്ക എനിക് ആവശ്യം ഇല്ലപോൽ. ഇന്നതന്നെ അ
ന്യായം കൊടുക്കേണം എന്ന സ്വാമിയോട പറയാനാണ
എന്നെ അയച്ചത. അന്യായച്ചിലവിന്ന തല്ക്കാലം പണ
മില്ലെങ്കിൽ നാഗപടത്താലിയൊ വളയൊ എടുത്ത തരാം [ 97 ] എന്ന പറഞ്ഞിരിക്കുന്നു. ആ കള്ളനെ ശിക്ഷിപ്പിച്ച ജാ
തീന്ന പുറത്താക്കിക്കണം എനി എന്തായാലും വേണ്ടില്ല
സംബന്ധത്തിന്ന സ്വാമിതന്നെ മതി എന്നാണ കൊച്ച
മ്മാളു എന്നോട തീൎച്ചപറഞ്ഞത. അത സ്വാമിക്ക സമ്മത
മല്ലെങ്കിൽ എനി അവൾക്ക സംബന്ധക്കാരനെ വേണ്ട
പോൽ. അതുകൊണ്ട അന്യായം ഇന്നതന്നെ കൊടുക്ക
ണം. സാക്ഷി ഞാനും കോമൻനായരും വെടിപ്പായി പ
റയും. അന്യായത്തിൽ കൊച്ചമ്മാളൂനെ കൂടി പ്രതി ചേ
ൎക്കേണ്ടിവരും അതെ ഉള്ളു ഒരു ദുൎഘടം. എന്നാൽ അതി
ന്നും ഒരു വഴിയുണ്ട. കയ്പീത്തകൊണ്ട അവൾ കുറ്റ
ക്കാരി അല്ലെന്നാക്കിയാൽ മതി. പിന്നെ സാക്ഷിക്കാരും
അത ബലപ്പെടുത്തി പറയുന്നതായാൽ കൊച്ചമ്മാളുന കു
റ്റം ഒന്നും വരില്ല.

ഇതെല്ലാം കേട്ടപ്പോൾ അയ്യാപ്പട്ടര പരമാൎത്ഥമാണെ
ന്ന ക്ഷണത്തിൽ വിശ്വസിച്ചപോയി. എമ്പ്രാന്തിരിയെ
പുറത്താക്കി തന്നെ സംബന്ധക്കാരനാക്കാനാണ കൊച്ച
മ്മാളു തീൎച്ചപ്പെടുത്തിയ്ത എന്ന കേട്ടപ്പോൾ തല്ലകൊണ്ട
വേദനയും വ്യസനവും മുഴുവൻ തീൎന്നുപോയി. അന്യാ
യം കൊടുക്കേണമെന്നുള്ള വിചാരംതന്നെ ഇദ്ദേഹത്തി
ന്റെ മനസ്സിൽ നിന്ന പോയ്ക്കളഞ്ഞു. എങ്കിലും കുണ്ടു
ണ്ണിമേനോന്റെ നിൎബ്ബന്ധം കൊണ്ടും കൊച്ചമ്മാളു പറ
ഞ്ഞയച്ചതുകൊണ്ടും അന്യായം കൊടുക്കാമെന്നതന്നെ അ
വസാനം നിശ്ചയിച്ചു. കൊച്ചമ്മാളുവിനെ പ്രതി ചേ
ൎക്കുന്ന കാൎയ്യം ഇദ്ദേഹത്തിന്ന പരമസങ്കടമായിതോന്നി.
എമ്പ്രാന്തിരിയെ ശിക്ഷിക്കേണ്ടതിന്ന അന്യായം കൊടു
ക്കാതെ കഴികയില്ലന്നും കൊച്ചമ്മാളുവിനെ പ്രതി ചേൎക്കാ
ത്തപക്ഷം അന്യായത്തിന്ന ബലമില്ലെന്നും കുണ്ടുണ്ണി
മേനോൻ പറഞ്ഞതനിമിത്തം അങ്ങിനെ ആവാമെന്ന [ 98 ] അയ്യാപട്ടരും സമ്മതിച്ചു. സഹായത്തിന്ന കുണ്ടുണ്ണിമേ
നോനും കൂടെ ഒന്നിച്ച പോയി. കുണ്ടുണ്ണിമേനോന സമ
നായ ചതിയനും കള്ളനും ൟ മലയാളരാജ്യത്തിൽ കുണ്ടു
ണ്ണിമേനോനെ ഉള്ളു എന്ന വായനക്കാരോട പ്രത്യേകം
പറയേണ്ടതില്ലെല്ലൊ. അന്യായ ഹരജിയും അയ്യാപ്പട്ട
രുടെകയ്പീത്തും അന്യോന്യവിരുദ്ധമായി കണ്ടപ്പോൾ മജി
സ്ത്രേട്ട കോന്തിമേനോൻ അവർകൾക്ക വളരെ സംശയ
മായി. ഹരജി വലിച്ചെറിവാൻ രണ്ടമൂന്നപ്രാവശ്യം
ഭാവിച്ചു എങ്കിലും അന്യായക്കാരന്റെ ദേഹത്തിന്മേൽ
ധാരാളം അടികൊണ്ട പരുക്ക കണ്ടതിനാലും അദ്ദേഹം
കാൎയ്യശീലം ലേശം ഇല്ലത്ത ഒരു സാധുബ്രാഹ്മണനാ
ണെന്നുള്ള ദയ മജിസ്ത്രേട്ടിന്റെ മനസ്സിൽ ഉണ്ടായതി
നാലും കുറ്റം നടന്നു എന്ന പറയുന്ന സ്ഥലത്തപോയി
വേണ്ടത്തക്ക അന്വേഷണം കഴിച്ച പരമാൎത്ഥമായി റി
പ്പോട്ടചെയ്‌വാൻ വേണ്ടി കോന്തിമേനോൻ അവർകൾ
കനകമംഗലം സ്ടേഷൻ ഹെഡകൻസ്ടേബൾ പങ്ങശ്ശ
മേനോന കല്പന കൊടുത്തു. മാൎച്ചിമാസം പത്താന്തിയ്യതി
വെള്ളിയാഴ്ച പകൽ പത്തമണിക്ക ഹാജരാകുവാൻ അ
യ്യാപ്പട്ടരോടും കല്പിച്ചു. കഴിയുന്ന വേഗത്തിൽപോയി
അന്വേഷിച്ച പരമാൎത്ഥം അറിഞ്ഞ ശരിയായ റിപ്പോട്ട
ചെയ്യേണമെന്ന മജിസ്ത്രേട്ട പങ്ങശ്ശമേനോനോട പ്ര
ത്യേകം താക്കീതും ചെയ്തു.

പങ്ങശ്ശമേനോൻ നല്ല പരിചയവും കാൎയ്യപ്രാപ്തിയും
തന്റെടവും നെഞ്ഞുറപ്പും ഉള്ള ഒരു പോലീസ്സുദ്യോഗ
സ്ഥനാണ. കളവകാൎയ്യം തുമ്പുണ്ടാക്കുവാൻ ഇദ്ദേഹ
ത്തെപൊലെ സമൎത്ഥനായ ഒരു മനുഷ്യൻ ഇല്ലെന്നു ത
ന്നെ പറയാം. ഇയ്യാൾ ചാൎജ്ജിവെക്കുന്ന കാൎയ്യം ശി
ക്ഷിക്കാതെ വിടുന്നത എത്രയൊ ദുൎല്ലഭമാണ. ഹെഡ് [ 99 ] കൻസ്ടെബളുടെ ഉദ്യോഗം കിട്ടീട്ട ഇപ്പൊൾ ഏഴ സം
വത്സരമെ ആയിട്ടുള്ളു. അതിനിടയിൽ നാലയ്യായിരം
ഉറുപ്പികയുടെ സ്വത്ത ഇദ്ദേഹം സ്വന്ത പ്രയത്നംകൊണ്ട
സമ്പാദിച്ചിട്ടുണ്ട. ആൾ അശേഷം ലുബ്ധനല്ല. മാ
സപടി ഇരുപതുറുപ്പിക മാത്രമെയുള്ളു. എങ്കിലും ബഹു
ധാരാളിയാണ. അത്യാവശ്യമായ ചിലവിന്ന തന്നെ
ദിവസംപ്രതി രണ്ടുറുപ്പികയിൽകുറയാതെ വേണ്ടിവരും.
പാൎക്കുംദിക്കിൽ താനും രണ്ട വാലിയക്കാരും മാത്രമെയുള്ളു
ആൾ ഒരു വേദാന്തിയാണ. കണ്ടാൽ ഒരു വലിയ
സുന്ദരനല്ല. എങ്കിലും തരക്കെട ഒട്ടും ഇല്ല. ആൾ
ബഹു ദീൎഘനാണ. കുടുമയും ധാരാളം ഉണ്ട. എന്തൊ
ഒരു ഔഷധം പതിവായി സേവിച്ചവരുന്നതൊകൊണ്ട
കണ്ണ രണ്ടും നല്ല ചെങ്കീരിയുടെ കണ്ണെക്കാൾ ചുകന്നി
ട്ടാണ. പങ്ങശ്ശമേനോൻ എനിയും ഒരു ദിക്കിൽ സം
ബന്ധം വെച്ചിട്ടില്ല. വേദാന്തിയായതുകൊണ്ടായിരിക്കാം
ഭാൎയ്യാസക്തി ഇദ്ദേഹത്തിന്ന തീരെ കുറഞ്ഞുകാണുന്നത.
കൊച്ചമ്മാളുനെ പറ്റി പങ്ങശ്ശമേനോൻ പല പ്രാവ
ശ്യവും കേട്ടിട്ടുണ്ടെങ്കിലും അവളെ കണ്ട സംസാരിപ്പാൻ
ഇതുവരെയും ഇടവന്നിട്ടില്ല. അവളെ കാണെണമെന്നുള്ള
താല്പൎയ്യം ൟ മനുഷ്യന്ന ബഹു കലശലായുണ്ട. അത
കൊണ്ട സ്ഥലത്തപോയി അന്വേഷണം കഴിപ്പാൻ
കല്പന കിട്ടിയത ഇദ്ദേഹത്തിന്ന വലിയൊരു സന്തോഷ
മായി. തനിക്കിപ്പോൾ നല്ല ശുക്രദശയാണ. മാൎച്ചി
മാസം ഏഴാന്തിയതി ചൊവ്വാഴ്ച പകൽ നാലമണിക്ക
ശെഷം പങ്ങശ്ശ മേനോൻ കൻസ്ടെബൾ എരെമ്മൻനായ
രോട കൂടെ സ്ഥലാന്വേഷണത്തിന്നുഌഅ പുറപ്പാടായി.
കുളിയും ഊണുംകഴിച്ച നല്ലതായിട്ട രണ്ട പാവമുണ്ടും [ 100 ] ചുറ്റി ഒരു പ്ലാനൽ ഷെൎട്ടു ഇട്ട വലത്തെ ചുമലിൽ ഒരു
കസവവേഷ്ടിയും തൂക്കിയിട്ട കയ്യിൽ ഒരു ഘനമുള്ള വ
ടിയും വീശികൊണ്ട കസവ വെച്ച ഒരു തൊപ്പിയും തല
യിൽ ഇട്ട ഒരുകൂട്ടം പുതിയ ജോടും ചവിട്ടി മെല്ലെ കട
വത്തവീട്ടിലേക്ക യാത്രയായി. ഇദ്ദേഹം ഇന്ന അന്വേ
ഷണത്തിന്ന വരുമെന്നറിഞ്ഞിട്ട അയ്യപ്പട്ടരും കുണ്ടുണ്ണി
മേനോനും വഴിക്കൽ ഒരു സ്ഥലത്ത കാത്തുംകൊണ്ട
നിൽക്കയായിരുന്നു. പങ്ങശ്ശമേനോന്റെ ഒരുമിച്ച അയ്യാ
പ്പട്ടര പോകരുതെന്നായിരുന്നു കുണ്ടുണ്ണിമേനൊന്റെ
താല്പൎയ്യം. ഹേഡകൻസ്ടേബൾ ദൂരത്ത നിന്ന വരുന്നത
കണ്ടിട്ട കുണ്ടുണ്ണിമേനോൻ പറഞ്ഞു. സ്വാമി ഇപ്പോൾ
ഒന്നിച്ച പോകുന്നത വെടിപ്പല്ല. വല്ലവരും കണ്ടാൽ
കാൎയ്യത്തിന്ന തരക്കേട ഉണ്ട. ഹെഡ്കൻസ്ടേബളെ
നാം സ്വാധീനപ്പെടുത്തി കൂട്ടികൊണ്ട ചെന്നതാണെന്ന
വൃഥാവിൽ ഒരു അപവാദം ഉണ്ടാകും. ശങ്കരൻ എമ്പ്രാ
ന്തിരിക്ക അത കേട്ടാൽ മതി. അയാള ഇന്ന തന്നെ
നിലവിളിക്കാൻ തുടങ്ങും. ഇങ്ങിനെ ആയാൽ മജി
സ്ത്രേട്ട ഹെഡ്കൻസ്ടേബളുടെ റിപ്പോൎട്ട വിശ്വസി
ക്കില്ല. അത നമ്മുടെ കേസ്സിന്ന ദൂഷ്യമാണ. എന്നെ
ആൎക്കും ഇല്ല സംശയം. എമ്പ്രാന്തിരിയും ഞാനുമായിട്ട
പുറമെ ബഹു സ്നേഹമാന്ന, എമ്പ്രാന്തിരിക്ക എന്നെ
വലിയ വിശ്വാസാണത്രെ. അല്ലാഞ്ഞാൽ ആ കള്ളനെ
ചതിക്കാൻ പ്രയാസമാണ. ഞാനുംകൂടി ഒന്നിച്ച പതു
ക്കെ പോയ്ക്കളയാം. കൊച്ചമ്മാളുവിനെ കണ്ട ചിലതെ
ല്ലാം പറഞ്ഞ ഏല്പിക്കെണ്ടതുണ്ട. സ്ത്രീകൾക്ക കാൎയ്യശീലം
വളരെ കുറയും. അതിലും വിശേഷിച്ച കൊച്ചമ്മാളൂന
ൟ വക ഒന്നും ശീലമില്ല. എല്ലാം ശങ്കരൻ എമ്പ്രാന്തിരി
ചെയ്യിച്ചതാണെന്ന സ്വാമിയുടെ കയ്പീത്തിന്നനുസരിച്ച [ 101 ] അവളുംകൂടി പറയുന്നതായാൽ പിന്നെ സംശയിക്കെണ്ട.
എമ്പ്രാന്തിരിയുടെ കാൎയ്യം തീർന്നു. നാളെ രാവിലെ പിടിച്ച
തടവമുറിയിൽ വെക്കാതിരിക്കില്ല. കൊച്ചമ്മാളൂനെ
കൊണ്ട വേണ്ടപോലെ ഞാൻ പ്രവൃത്തിപ്പിച്ചോളാം.
ഹെഡ്കൻസ്ടേബളെ ഇന്ന പൊടിപാറ്റി സൽക്കരി
ക്കണം. വല്ലതും ഒര രണ്ടുറുപ്പിക ഇന്ന ചിലവിട്ടകള
ഞ്ഞാൽ അദ്ദേഹം പിന്നെ നൊം പറയുമ്പോലെ എല്ലാം
ചെയ്യും. തെല്ലൊന്ന കൊച്ചമ്മാളൂനെകൊണ്ടും ചിലവാ
ക്കിക്കാം. ഇതല്ലെ നല്ലത? സ്വാമിക്ക എന്ത തോന്നുന്നു?

കുണ്ടുണ്ണിമേനോൻ പറഞ്ഞിട്ടുള്ളത ശരിയാണെന്ന
അയ്യാപ്പട്ടൎക്ക ബോദ്ധ്യമായി. എങ്കിലും കൊച്ചമ്മാളുനെ
കൊണ്ട ഒരുകാശും ചിലവചെയ്യിക്കരുത എന്നായിരുന്നു
ൟ പരമ വിഡ്ഡിയുടെ താല്പൎയ്യം. വേഗം കോന്തലയഴിച്ച
നാല ഉറുപ്പിക എടുത്ത കുണ്ടുണ്ണിമേനോന്റെ കയ്യിൽ
കൊടുത്തിട്ട പറഞ്ഞു. കൊച്ചമ്മാളു വിചാരിച്ചാൽ പണ
ത്തിന്ന ബഹുപ്രയാസമായിരിക്കും. അവൾക്ക എവി
ടുന്നാണ പണം. ആ കള്ളകഴുവേറി ഒരു കാശും കൊടു
ക്കില്ല. അതുവുംകൂടി ഞാൻതന്നെ ചിലവചെയ്തകളയാം.
അവളെകൊണ്ട പറഞ്ഞപോലെ എല്ലാം ചെയ്യിപ്പിച്ചാൽ
മതി. കുണ്ടുണ്ണിമേനോൻ വിചാരിച്ചാൽ അതിനൊന്നും
പ്രയാസം ഉണ്ടാകില്ല. അത നമുക്ക നല്ല ഉറപ്പുണ്ട.
കുണ്ടുണ്ണിമേനോൻ അയ്യാപ്പട്ടരോട അങ്ങിനെതന്നെ
എന്ന വാഗ്ദത്തം ചെയ്ത ഹെഡകൻസ്ടേബളുടെ പിന്നാ
ലെ അദ്ദേഹം കാണാതെ പതുക്കെ പോയി. പങ്ങശ്ശമേ
നോന കുണ്ടുണ്ണിമേനോനെ അശേഷം പരിചയമില്ല
യായിരുന്നു. അദ്ദേഹം ഏകദേശം നാലരമണിക്ക കൊച്ച
മ്മാളു പാൎക്കുന്നെടത്ത എത്തി. അയ്യാപ്പട്ടര തന്റെമേൽ
അനാവശ്യമായി ഒരു പോലീസ്സ കൊടുത്തിരിക്കുന്നു [ 102 ] എന്ന ശങ്കരൻ എമ്പ്രാന്തിരി ഇന്നലമാത്രമാണ അറി
ഞ്ഞത. അതമുതൽക്ക എമ്പ്രാന്തിരിക്ക അസാമാന്യമായ
ഒരു ഭയവും പാങ്ങല്ലാത്ത ഒരു മനോവ്യസനവും പരിഭ്ര
മവും കൊച്ചമ്മാളുവിന്റെ മേൽ അല്പം ചില ശങ്കയും ജ
നിച്ചു. രാത്രി ഒരു ലേശം ഉറക്കം ഉണ്ടായില്ല. വിവരം
കൊച്ചമ്മാളുവിനോട ചോദിപ്പാൻ അദ്ദേഹത്തിന്ന ധൈ
ൎയ്യവും ഇല്ല. അകപ്പാടെ കുഴങ്ങിവശായി. ഹെഡകൻ
സ്ടേബൾ വന്ന സമയം എമ്പ്രാന്തിരി കൊച്ചമ്മാളു
വിന്റെ അറയിൽ ഇരുന്നു മുറുക്ക കഴിക്കയായിരുന്നു.
"ഒരു ചുകന്ന തലേക്കെട്ടകാരനും വേറെഒരാളും കൂടിഉണ്ട
ഇങ്ങട്ട വരുന്നു" എന്ന ഉണിച്ചിരാമ്മ പാഞ്ഞുചെന്ന
എമ്പ്രാന്തിരിയോട പറഞ്ഞു. ൟ വൎത്തമാനം കേട്ടപ്പോൾ
അദ്ദേഹത്തിന്ന കിടുകിട ഒരു വിറയല വന്നു. അടക്ക
കയ്യിൽനിന്ന നിലത്ത വീണപോയ്ത അറിഞ്ഞില്ല. ത
ന്നെ പിടിച്ച കൊണ്ടുപോവാനാണ തലേക്കെട്ടക്കാരൻ
വരുന്നത എന്ന വിചാരിച്ച അറയിൽനിന്ന ഓവറയിൽ
പോയി ഒളിപ്പാൻ നോക്കി. അങ്ങിനെ ചെയ്താൽ കു
ളിയും ഊക്കയും അമ്പലത്തിലെ ശാന്തിയും മുടങ്ങിപോകും
എന്നുള്ള ഭയമായി. എന്തിനുപറയുന്നു ഒരുവിധേന പേ
ടിച്ച വിറച്ചുംകൊണ്ട അറയിൽനിന്ന പടിഞ്ഞാറ്റയുടെ
കോലായിൽ കടന്നു അതിലെ തന്നെ വടക്കഭാഗത്തെ
വാതിൽ കടന്ന അതിലെതന്നെ വടക്കഭാഗത്തെ
വാതിൽ കടന്ന മുറ്റത്തിറങ്ങി കൂടക്കൂടെ മടങ്ങിനോക്കി
കൊണ്ട ഓടി പടിഞ്ഞാറഭാഗത്തെ വെയിലിയുടെമീതെ
ഉരുണ്ടപിരണ്ട ഇടവഴിയിൽ മറഞ്ഞുവീണു. ഉടുത്ത
മുണ്ടിൽ പകുതിപോര വെയിലിക്ക കൊടുത്തു. മുണ്ട മുള്ളി
ന്മെൽ കുടുങ്ങിയപ്പോൾ പോലീസ്സുകാരൻ പിന്നിൽനിന്ന
പിടിച്ചതാണെന്ന ഭയപ്പെട്ടു ഒന്ന ഉറക്കെ നിലവിളിച്ച [ 103 ] പോയി. എങ്കിലും അത വിഡ്ഢിത്വമായി എന്ന അദ്ദേഹ
ത്തിന്ന പിന്നെ ക്ഷണനേരംകൊണ്ട മനസ്സിലായി.
'കൊച്ചമ്മാളൂനെ ൟ നിൎദ്ദയന്മാർ എനി എന്തെല്ലാമാണ
ചെയ്‌വാൻ പോകുന്നത' എന്നുള്ള ഒരു വലിയ ശങ്ക മന
സ്സിൽ തോന്നിയതകൊണ്ട കുറെനേരം കിഴക്കോട്ടതന്നെ
വേയിലിയുടെ ഉള്ളിൽകൂടെ പതുങ്ങി എത്തിനോക്കിക്കൊ
ണ്ടുനിന്നു. അപ്പോൾ പോലീസ്സുകാരന്റെ ചുകന്ന ത
ലേക്കെട്ടും ഗദയും നുദ്ദേഹത്തിന്റെ കണ്ണിൽ കാണുന്ന
തുപോലെ മനസ്സിൽ തോന്നിതുടങ്ങി. ഭയം ബഹു കല
ശലായി. കാലിന്റെ തുടകൾ രണ്ടും കിടുകിട വിറച്ചുതു
ടങ്ങി. ഒരു നിമിഷംപോലും അവിടെ ഉറച്ചനിൽക്കുന്നത
കേവലം അസാദ്ധ്യമാണെന്നു കണ്ടു ഒടുവിൽ പ്രാണ
രക്ഷ വലിയതെന്നു നിശ്ചയിച്ച ബെദ്ധപ്പെട്ട അമ്പല
ത്തിലേക്ക പോയി. എന്നാൽ ൟ അവസരത്തിൽ കൊ
ച്ചമ്മാളു എന്തുചെയ്യുന്നു എന്നവായനക്കാർവിചാരിക്കുന്നു
ണ്ടായിരിക്കാം. പോലീസ്സുകാർ വരുന്നുഎന്ന കേട്ടപ്പോൾ
അവൾക്കും അല്പമായ ധൈൎയ്യക്ഷയവും ലജ്ജയും കുണ്ഠി
തവും ഉണ്ടായി. എങ്കിലും അവൾ തന്റെടം ധാരാളമുള്ള
ഒരു യുവതിയായ്തകൊണ്ട തല്ക്കാലം സംഭവിച്ച മനശ്ചാ
ഞ്ചല്യത്തെ നിൎത്തി ഏകദേശം അസ്തമാനത്തോട അടു
ത്തെത്തിയ തന്റെ മാനത്തെ രക്ഷിപ്പാൻവേണ്ടി ഒരു
കൌശലം പ്രയോഗിച്ചു. പെട്ടിതുറന്ന വിശേഷമായ
ഒരു ഒന്നര പാവെടുത്ത ബഹുമോടിയിൽ ഉടുത്ത മീതെ
മേത്തരം ഒരു നല്ല പട്ടക്കരപ്പാവെടുത്ത ചുറ്റി തലമുടി
ഭംഗിയായി വാൎന്നകെട്ടി രണ്ട പനിനീർപുഷ്പം എമ്പ്രാ
ന്തിരി കൊണ്ടുവന്നകൊടുത്തിട്ടുള്ളത എടുത്ത അതിൽചൂടി.
അതിവിശേഷമായ ഒരു പൊൻപട്ടെടുത്ത ഭ്രുമദ്ധ്യ
ത്തിൽ നെറ്റിയിന്മേൽ പറ്റിച്ചു. സാമാന്യന്മാരായ [ 104 ] പുരുഷന്മാരെ പറ്റിക്കുവാൻ ഇത ഒന്നതന്നെ മതി. ഒരു
പല്ലിമുട്ടയെക്കാൾ അല്പം വലുപ്പമുള്ള ഒരു മുക്താഫലം
കൊണ്ട ശോഭിക്കുന്ന നാസാരത്നം എടുത്ത മൂക്കുത്തിയി
ന്മേൽ ചേൎത്തു കാതിൽ മനോഹരമായ തോടയും കഴു
ത്തിൽ സ്വൎണ്ണനൂലോടുകൂടിയ ഒരു പതക്കവും എടത്തെ
അനാമിക വിരലിന്മേൽ ഒരു വിലയേറിയ പച്ചക്കൽ
വെച്ച മോതിരവും ധരിച്ചു. വിശേഷമായി അലക്കിമു
ള്ളിട്ട ഒരു ബുക്കമസലിൻ മുണ്ടെടുത്ത വലത്തെചുമലിലും
എടത്തെ കക്ഷത്തുമായിട്ട മക്കനയിട്ടപനി‌നീർതളിച്ച ഒരു
വെള്ളിത്താലത്തിൽ വെച്ചിട്ടുണ്ടായിരുന്ന മുല്ലപ്പൂവെടുത്ത
തന്റെ അറയിൽ പടിഞ്ഞാറെ അരുവിൽജനെലിന്ന
രികെയിട്ടിട്ടുള്ള കോച്ചകട്ടിലിന്മെൽ കുത്തിയിരുന്ന ഉണ്ടമാ
ലകെട്ടുവാൻ തുടങ്ങി. കൊച്ചമ്മാളുവിന്റെ ഇപ്പൊഴത്തെ
നിലയും ഭാവവും കണ്ടാൽ ഇളകിപ്പോകാത്ത പുരുഷന്മാർ
ഭൂലോകത്തിൽ ഇല്ലെന്നതന്നെയാണ എന്റെ അഭി
പ്രായം. അഥവാ ഉണ്ടെന്ന ആരെങ്കിലും വാദിപ്പാൻ ഭാ
വമുണ്ടെങ്കിൽ അത ബാലന്മാരോ വൃദ്ധന്മാരോ ഭ്രാന്തന്മാ
രോ കഠിനമായ രോഗം കൊണ്ട വലഞ്ഞ കിടക്കുന്നവരോ
മാത്രമാണെന്ന അവർ മനസ്സിലാക്കി കൊള്ളെണ്ടതാണ.
കഥയുടെ മദ്ധ്യത്തിൽ അത്യാവശ്യമായ മറ്റു ചില സം
ഗതികളെ കൂടി പ്രസ്താവിക്കേണ്ടി വന്നതിനാൽ തൽ
ക്കാലം വേണ്ടത്തക്ക ഉപചാരാദികൾ ഒന്നും ചെയ്യാതെ
പങ്ങശ്ശമേനോനെ കുറെ നേരത്തേക്ക മുറ്റത്ത തന്നെ
നിൎത്തേണ്ടി വന്ന പോയ നിമിത്തം വായനക്കാരുടെ
മനസ്സിൽ യാതൊരു നീരസവും ജനിക്കയില്ലെന്ന വിശ്വ
സിക്കുന്നു. പങ്ങശ്ശമേനോൻ ചെന്നപാട കോലായിൽ
ആരേയും കാണാഞ്ഞിട്ട അല്പം മുറ്റത്ത തന്നെ നിന്നു.
പിന്നെ രണ്ട മൂന്ന പ്രാവശ്യം മെല്ലെ ഒച്ച ചിനച്ച [ 105 ] നോക്കി. എന്നിട്ടും പുറത്തേക്ക ആരു വരുന്നത കണ്ടി
ല്ല. ഉമ്മറത്തെ വാതിൽ മലക്കെ തുറന്നിട്ടത കൊണ്ടും
അടുക്കിളയിൽനിന്ന അല്പാല്പം പുക പുറത്തേക്ക വരുന്ന
തകൊണ്ടും ഗൃഹാന്തൎഭാഗത്തിങ്കൽ വല്ലവരും ഉണ്ടായിരി
ക്കുമെന്ന തന്നെ ഇദ്ദേഹം വിചാരിച്ചു. തെക്കെ ഭാഗം
രണ്ട മൂന്ന ജനെലുകൾ തുറന്ന വെച്ച കണ്ടതിനാൽ മുറി
കളിൽ വല്ലവരും ഉണ്ടായിരിക്കാമെന്ന ശങ്കിച്ച പങ്ങശ്ശ
മേനോൻ കിഴക്ക പടിഞ്ഞാറായി തെക്കെ മുറ്റത്തെ കൂടി
ജോടും ചവിട്ടിക്കൊണ്ട ഒന്ന രണ്ട വട്ടം ഉറക്കെ നടന്നു.
ഉള്ളിൽ നിന്ന യാതോരു ഒച്ചയും വീൎപ്പും കേൾക്കാഞ്ഞാ
റെ വേണ്ടെങ്കിലും വെറുതെ ഒന്ന രണ്ട ഉറക്കെ കുരച്ച
നോക്കി. എന്നിട്ടും യാതൊരാളും പുറത്തേക്ക വരികയൊ
ആരാണത എന്ന ചോദിക്കുകയോ ചെയ്യാഞ്ഞതിനാൽ
ഒടുവിൽ അദ്ദേഹം കോലായിൽ കയറി തെക്കെ ഭാഗത്ത
കാറ്റ കൊള്ളാൻ വേണ്ടി ഉണ്ടാക്കി വെച്ചിട്ടുള്ള പടിയി
ന്മേൽ ചെന്ന വടക്കോട്ട തിരിഞ്ഞ് കുത്തിരുന്നു. ഇവി
ടെ ആരും ഇല്ലെ എന്ന വിളിച്ച ചോദിപ്പാൻ എരേമൻ
നായരോട കല്പിച്ചു. എരേമൻ നായര മെല്ലെ തെക്കിനി
യുടെ തളത്തിൽ കടന്ന നിന്നിട്ട ഹെ‌— ഹെ— ഇവിടെ
ആരും ഇല്ലെ എന്ന ഉറക്കെ വിളിച്ചു ചോദിച്ചു. ഉണ്ട—
ഉണ്ട. ഞാൻ അരി വാൎക്കുന്നു— കോലായിൽ ഇരിക്കിൻ.
കൊച്ചമ്മാളു— ആരാണ കോലായിൽ വന്നതെന്നു നോക്കൂ
ഞാൻ അരി വാൎക്കട്ടെ. നീ ഒരു പായ എടുത്ത കൊടുക്കൂ
എന്നിങ്ങിനെ ഒരു വൃദ്ധയായ സ്ത്രീ പറയുന്നത പോലെ
അടുക്കിളയിൽ നിന്ന ഒരു ശബ്ദം കേട്ടു.

ഇതിനിടയിൽ പിന്നാലെ ഒരു കള്ളനെപ്പോലെ പതു
ക്കെ വന്ന മുറ്റത്തെ മുല്ല വള്ളിയുടെ അരികെ മറഞ്ഞ
നിന്നിട്ടുണ്ടായിരുന്ന കുണ്ടുണ്ണിമേനോൻ വടക്കെ മുറ്റ [ 106 ] ത്തോട്ട പോകുവാൻ വേണ്ടി ഹേഡകൻസ്ടേബളെ
നോക്കി നോക്കി കള്ളച്ചുമട വെച്ച കളിക്കുന്നത എങ്ങി
നേയൊ പങ്ങശ്ശമേനോൻ കണ്ടു. ഇയ്യാളുടെ മുഖവും
ഭാവവും കൺറ്റപ്പോൾ പങ്ങശ്ശമേനോന ൟ പരമ വികൃ
തിയുടെ മേൽ എന്തൊ ഒരു ചീത്ത അഭിപ്രായമാണ
ആദ്യം തന്നെ ഉണ്ടായ്ത. ആളുകലുടെ മുഖം നോക്കി
നിശ്ചയിപ്പാൻ ഇദ്ദേഹം ബഹു സമൎത്ഥനാണ. ഇവ
നെ കണ്ടാൽ ഒരു ദുൎമ്മാർഗ്ഗിയും പോക്കിരിയും ആണെന്ന
തോന്നും എന്ന മനസ്സിൽ വിചാരിച്ച അല്പം ദേഷ്യ
ഭാവത്തോടെ അടുക്കെ വിളിച്ചിട്ട.

പങ്ങശ്ശമേനോൻ— താൻ ആരാണ? എവിടെയാണ?
തന്റെ പേര എന്താണ?

കുണ്ടുണ്ണിമേനോൻ— ഞാൻ ഈ സമീപസ്ഥനാണ.
എന്റെ പേര കുണ്ടുണ്ണി എന്നാണ.

പ. മേ— താൻ മേനോനോ? നായരോ? നമ്പ്യാരോ?
ആരാണ?

കു. മേ— ഞാൻ മേനോനാണ. മേലേക്കാട്ട കുണ്ടുണ്ണി
മേനോൻ എന്ന പറയും

പ. മേ— കുണ്ടുണ്ണിമേനോൻ ൟ സമീപസ്ഥനാണ.
അല്ലെ? ഇങ്ങട്ട അടുത്തു വരൂ. ഒന്ന ചോദിക്കട്ടെ.
എന്തായിരുന്നു ഇവിടെ വെച്ച ഇയ്യിടെ ഒരു പോ
ലീസ്സുണ്ടായത? താൻ അറിയോ?

കു. മേ— ഇവിടെ വെച്ചല്ല ഉണ്ടായത ൟ ഇടവഴിയി
ന്നാണ. ശങ്കരൻ എമ്പ്രാന്തിരിയും അയ്യാപ്പട്ടരും
തമ്മിലായിരുന്നു.

പ. മേ— താനല്ലെ ഞാനിങ്ങട്ട കടന്ന പോരുമ്പോൾ ഒരു
പട്ടരോട സംസാരിച്ച കൊണ്ട നിന്നത? അയ്യാപ്പ
ട്ടരാണില്ലെ തന്നെ ഇങ്ങട്ട പറഞ്ഞയച്ചത? കളവ
പറവാൻ വേണ്ടി വന്നതാണ ഇല്ലെ? [ 107 ] കു. മേ— ഭഗവാനാണ അത ഞാനല്ല. ശിവ! ശിവ!
ഞാൻ അയ്യാപ്പട്ടരെ കണ്ടിട്ട രണ്ട മൂന്ന ദിവസ
മായി. എനിക്ക ആ വക പീറത്തരോന്നും ഇല്ല.
ഞാൻ ഒരു നല്ല തറവാട്ടകാരനാണ.

പ മേ— അത ശരിയായിരിക്കാം. പക്ഷെ ഒരു നല്ല തറ
വാട്ടകാരനാണെന്ന മുഖത്ത എഴുതി പറ്റിക്കണം
മുഖം കണ്ടാൽ ഒരു ശുദ്ധ കള്ളനെന്നല്ലാതെ ആരും
വിചാരിക്കില്ല. അതിരിക്കട്ടെ. ഏതാണ ശങ്കരൻ
എമ്പ്രാന്തിരി? എന്തിനായിരുന്നു അയ്യാപ്പട്ടരെ തല്ലി
യത? ഇടവഴിയിന്ന തന്നെയാണൊ തല്ലിയത?

കു. മേ— തല്ലിയത എടവഴിയിന്ന തന്നെ അതിന്ന സംശ
യം ഇല്ല. എമ്പ്രാന്തിരി ഇവിടുത്തെ കൊച്ചമ്മാളു
അമ്മേടെ സംബന്ധക്കാരനാണത്രെ. അന്തിയാ
യാൽ ൟ വഴിക്ക ആരും പോന്നതും വരുന്നതും
അയാൾക്ക ബഹു രസക്കേടാണ.

പ. മേ— എമ്പ്രാന്തിരി താനാണല്ലെ അയ്യാപ്പട്ടരെ തല്ലി
യത?

എമ്പ്രാന്തിരി എന്ന വാക്ക കുണ്ടുണ്ണി മേനോൻ
എന്തൊ ബദ്ധപ്പാടിൽ കേട്ടില്ല. താനാണ അല്ലെ? അയ്യാ
പ്പട്ടരെ തല്ലിയത? എന്ന കേട്ടപ്പോൾ ഇയ്യാള ഒന്നറിയാ
തെ ഞെട്ടി പോയി. ഹേഡകൻസ്ടേബൾ കാൎയ്യത്തി
ന്റെ പരമാൎത്ഥമെല്ലാം അറിഞ്ഞിരിക്കുന്നു എന്ന വിചാ
രിച്ച പേടിച്ചു പണ്ടു തന്നെ കറുത്തിട്ടുള്ള ഇയ്യാളുടെ മുഖം
ഇത കേട്ടപ്പോൾ അധികം ഒന്നു കറുത്തു പോയി ഉണ
ങ്ങി വരണ്ടു പോയ ചുണ്ട നാവ കൊണ്ടു മെല്ലെ നന
ക്കുകയും കൈ കൊണ്ട തലയിൽ ചൊറികയും കൂടക്കൂട
മൂക്ക തുടക്കയും ഇങ്ങിനെ ചില ദുൎല്ലക്ഷണങ്ങൾ കാട്ടി
തുടങ്ങി. ഒടുവിൽ; [ 108 ] കു. മേ— കഷ്ടം ഞാനോ അയ്യാപ്പട്ടരെതല്ലിയത?ഞാനതൊ
റക്കത്തും കൂടി വിചാരിച്ചിട്ടില്ല. ആ എമ്പ്രാന്തിരി
ചിലരെ സ്വാധീനം പിടിച്ച വെറുതെ പറയിക്കുക
യാംന. അയാളും വേറെ രണ്ടാളും കൂടി തല്ലിയത
ഞാൻ എന്റെ കണ്ണ കൊണ്ട കണ്ടിരിക്കുന്നു.
എന്നെ വെറുതെ പറയുന്നതാണ. ഞാൻ തല്ലീ
ട്ടില്ല.

പ. മേ— (ഇവനെന്താണ അസംബന്ധം പറയുന്നു.
ഇവൻ തല്ലി എന്ന ആരാൻ പറഞ്ഞൊ ഇവന്റെ
മാതിരിയും മട്ടും കൂടി കണ്ടാൽ ഇവനും തല്ലാൻ കൂടി
ട്ടുണ്ടായിരിക്കണം പുറപ്പെടിക്കുന്നത മുഴുവൻ കള്ള
സ്വഭാവാണ.) എന്ന വിചാരിച്ചിട്ട കുണ്ടുണ്ണി
മേനോൻപരമാൎത്ഥം പറയുന്നത വളരെനല്ലതാണ.
നേര പറഞ്ഞോളൂ. വേറെആരെല്ലാം ഉണ്ടായി
രുന്നു? സത്യം മുഴുവനും ഞാൻ പോരുന്ന വഴിക്ക
തന്നെ അറിഞ്ഞിരിക്കുന്നു. പങ്ങശ്ശമേനോന
പെട്ടന്ന കാൎയ്യത്തിന്റെ പരമാൎത്ഥം അറിയാതിരി
ക്കാറില്ല.

കു. മേ— ഞാൻ നേരാണ പറഞ്ഞത. ഞാനന്ന ൟ
ദിക്കിൽ തന്നെ ഇല്ല. ബേപ്പൂര ഒരാളെ കാണാൻ
പോയിട്ട പിറ്റേന്ന രാവിലെയാണ മടങ്ങി വന്ന
ത. മടങ്ങി എത്തിയതിൽ പിന്നെയാണ ഞാൻ
ൟ വിവരം കേട്ടത. എന്നെക്കൊണ്ട ആ കള്ള
നെമ്പ്രാന്തിരി വെറുതെ പറയുന്നതാണ.

പ. മേ— (ദേഷ്യത്തോടെ) എട കള്ള! ചുമര മുറിക്കുന്ന
കള്ള! എടാ പോക്കിരി! നീയ്യല്ലെ പറഞ്ഞത അയ്യാ
പ്പട്ടരെ എമ്പ്രാന്തിരി തല്ലുന്നത നിന്റെ കണ്ണ
കൊണ്ട കണ്ടിരിക്കുന്നു എന്ന? ധിക്കാരി എടാ! താൻ [ 109 ] ആ ബ്രാഹ്മണനെ എന്തിനു വെറുതെ കള്ളൻ എന്നു
വിളിക്കുന്നു. താൻ തന്നെയാണ തല്ലുണ്ടാക്കിയത.
എനിക്ക ആ സംശയം ഇല്ല. പൊ! ആ മതിലിന്റെ
അടുക്കെ പോയി കിഴക്കോട്ട തിരിഞ്ഞ നിൽക്കൂ. ഞാൻ
വിളിച്ചല്ലാതെ ഇങ്ങട്ട നോക്കണ്ട. താനല്ലാത്തത ഞാൻ
ഇപ്പോൾ കാണിച്ചതരാം. എടൊ കൻസ്ടേബൾ ആ
സ്ത്രീയെ ഇങ്ങട്ട വിളിക്കൂ. അരി പിന്നെ വാൎക്കാം എന്ന
പറയു. നേരം അഞ്ച മണിയായി തുടങ്ങി. നൊക്ക
വേഗം പോണ്ടതാണ.

കൻസ്ടേബൾ രണ്ടാമതും അകത്തേക്ക കടക്കാൻ ഭാ
വിക്കുമ്പോഴക്ക ഉണിച്ചിരാമ്മ ഒരു പുല്ലുപായുമായിട്ട
ഇങ്ങട്ട വരുന്നതു കണ്ടു. പതുക്കെ തെക്കിനിയുടെ ഉമ്മ
റത്തെ വാതുക്കൽ വന്ന പങ്ങശ്ശമേനോന്റെ മുഖത്ത
ഒന്ന നല്ലവണ്ണം നോക്കി പുല്ലുപായ അവിടെ നിൽക്കുന്ന
എരെമ്മൻനായരുടെ കയ്യിൽ തൊടാതെ ഇട്ടകൊടുത്ത കട്ടി
ളയുടെ വടക്കെ വാതിലും പിടിച്ചുകൊണ്ട അകത്ത നിന്നു.
ൟ ഉണിച്ചിരാമ്മക്ക ഇപ്പൊൾ ഏകദേശം അമ്പത്തഞ്ച
വയസ്സ പ്രായമുണ്ട. ചെറുപ്പത്തിൽ നല്ല തേജൊഗു
ണമുള്ള ഒരു സ്ത്രീയായിരുന്നു എന്നൂഹിപ്പാൻ മാത്രം നഷ്ഠ
ശിഷ്ഠമായ സൌന്ദൎയ്യാതിശയത്തിന്റെ ചില കഷണവും
നുറുക്കും ഇപ്പഴും ദേഹത്തിൽ അവിടവിടെ ദുൎല്ലഭം ചിത
റിക്കിടക്കുന്നുണ്ട. ഓജസ്സ മുഴുവനും എനിയും ക്ഷയി
ച്ചിട്ടില്ല. കൊച്ചമ്മാളു ഇവരുടെ മുപ്പത്തേഴാം വയസ്സിൽ
ജനിച്ച ഒടുവിലത്തെ മകളാണ. പങ്ങശ്ശമേനോൻ ൟ
സ്ത്രീയെ കണ്ടപ്പോൾ ഒരു വിനയവും ഭക്തിയും നടിച്ച
മുഖത്ത നോക്കി ചിരിച്ചുംകൊണ്ട പറഞ്ഞു.

പ. മേ— അമ്മെ ഞങ്ങൾ നിങ്ങളെ ഉപദ്രവിക്കാൻ വന്ന
വരാണെന്ന വിചാരിക്കരുതെ? പോലീസ്സുകാരെ [ 110 ] നാട്ടുപുറങ്ങളിൽ സാധാരണ ബഹു ഭയമാണ. അ
തിലും വിശേഷിച്ച ഒരു കുറ്റം അന്വേഷിപ്പാൻ
വന്നവാരാണെന്ന കേൾക്കുമ്പോഴെക്ക ആ വീട്ടിലു
ള്ളവൎക്കുള്ള പേടി പറെണ്ട. ഞങ്ങളുടെ ഉടുപ്പും
തലെക്കെട്ടും കാണുമ്പോഴെക്ക ആളുകൾക്ക വല്ലാത്ത
ഒരു ശങ്കയാണ. സ്ത്രീകളാനെങ്കിൽ അകത്ത പോ
യി വാതിലടച്ചുകളയും. ഞങ്ങൾ മനുഷ്യന്മാരെ
തിന്നുന്ന രാക്ഷസന്മാരാണെന്നാണ ചിലര
വിചാരിച്ചവരുന്നത. ഞാനെന്റെ ഉടുപ്പും മറ്റും
ഇടാഞ്ഞത തന്നെ ഇത വിചാരിച്ചിട്ടാണ. അതും
കൂടി ഉണ്ടായിരുന്നുവെങ്കിൽ നിങ്ങളെ കാണാൻ
പോലും സാധിക്കില്ലായിരുന്നു. ഞാനും നിങ്ങളെ
പോലെ ഒരു അമ്മ പെറ്റ മകനാണ. ഒരു കാൎയ്യം
അന്വേഷിപ്പാൻ വേണ്ടി വന്നതാണ. നിങ്ങളി
വിട ഇരിക്കിൻ. നിന്ന ബുദ്ധിമുട്ടെണ്ട. പുല്ലു
പായിട്ടിരിക്കിൻ. ഇരിക്കുന്നതകൊണ്ട ഒരു ദൂഷ്യ
വുമില്ല. സാവകാശത്തിൽ ചിലതെല്ലാം ചോദിക്കാ
നുണ്ട.

പങ്ങശ്ശമേനോൻ വന്നിട്ടുള്ളത അയ്യാപ്പട്ടരെ തല്ലിയ
കാൎയ്യത്തെപ്പറ്റി അന്വേഷിക്കാനല്ലെന്നായിരുന്നു ഉണി
ച്ചിരാമ്മയുടെ ആകപ്പാടെ ഉള്ള വിശ്വാസം. ൟ വഴി
ന്നേരം വന്നത വേറെ എന്തൊ സംഗതിക്ക വേണ്ടിയാ
ണെന്നാണ ൟ കിഴവി ഓൎത്തത. അതാണ പുല്ലുപായും
എടുത്ത മെല്ലെ കൊലായിലേക്ക വന്നത. പങ്ങശ്ശമേ
നോന്റെ പഞ്ചാരവാക്ക കേട്ടപ്പോൾ അത നല്ലവണ്ണം
ഉറപ്പിച്ചു. പതുക്കെക്കൊലായിൽ കടന്ന പുല്ലുപായിൽ
ഇരുന്നിട്ട പറഞ്ഞു— [ 111 ] ഉണിച്ചിരാമ്മ—എന്താ? മുറുക്കുണ്ടൊ? ഉദ്യോഗസ്തന്മാര
ചിലര മുറുക്കില്ല. പൊകേല കത്തിച്ച പൊകവലി
ക്കയാണ. എന്റെ അപ്പക്കും പൊകവലി ഉണ്ടൊ?
പൊക വലിച്ചാൽ തൊള്ള നാറില്ലെ ? എന്തിനാ
ൟ ദുസ്സാമൎത്ഥ്യത്തിന്ന പോണത ? പൊകവലി
വലിയ ചീത്തയാണ. കൊച്ചമ്മാളൂന പൊകേടെ
മണം കേട്ടൂട. കേട്ടാൽ ആ നിമിഷം ഛൎദ്ദിക്കും.
മുറുക്ക അവൾക്കും രസാണ. മുറുക്കാണ നല്ലത.

പ. മേ— (ചിരിച്ചുംകൊണ്ട) അമ്മെ ഞാൻ ചുരുട്ട വലിക്ക
പതിവില്ല. ദുൎല്ലഭം മുറുക്കാറുണ്ട. മുറുക്കും ചുരുട്ടും
പൊടിയും ഇതൊക്കെ ചീത്ത തന്നെയാണ. എ
ങ്കിലും എനിക്കു കുറേശ്ശ മുറുക്കാതെ കഴികയില്ല. പ
ക്ഷെ ഇപ്പഴ വേണൊന്നില്ല. അമ്മ പോയി
ബുദ്ധിമുട്ടെണ്ട. ഇത്തിരിയൂടി കഴിയട്ടെ. എന്നിട്ട
മതി.

ഉണിച്ചിരാമ്മ— എന്താണ അപ്പനെ എനിക്ക ബുദ്ധിമുട്ട.
മുറുക്കാനിവിടെ ധാരാളം ഉണ്ട. കൊച്ചമ്മാളു ? ആ
വെറ്റിലത്തട്ട എടുത്ത ഇങ്ങട്ടവരൂ? നിനക്ക ഇ
ങ്ങട്ട വരാം. വിരോധമില്ല. പോലീസ്സുകാരനാണെ
ന്ന വിചാരിച്ച പേടിക്കേണ്ട. നിന്നേതും ചെയ്യി
ല്ല. ഇങ്ങട്ടവരൂ

കൊച്ചമ്മാളു— (അറയിൽനിന്ന) അമ്മതന്നെ വന്നെടു
ത്തോണ്ട പൊയ്ക്കൊളിൻ എനിക്ക ഇപ്പഴ അങ്ങട്ട
വരാൻ അവസരം ഇല്ല. ഞാനൊരു പണിയെടു
ക്കയല്ലെ ചെയ്യുന്നത

ഉ. അ— കൊച്ചമ്മാളൂന കോലായിൽ ആരെങ്കിലും ഉണ്ടെ
ങ്കിൽ വരാൻ വലിയ നാണാണ. ഞാൻതന്നെ
പോയി എടുത്തൊണ്ടരട്ടെ. [ 112 ] പ.മെ— അമ്മപോണ്ട. ഇരിക്കിൻ. എനിക്കിത്തിരി കഴി
ഞ്ഞിട്ടമതി. എന്താ ഒരു പ്രവൃത്തിഎടുക്കുന്നത. കു
ട്ടിക്ക മുലകൊടുത്തുറങ്ങുന്നൊ.

ഉ. അ—കൊച്ചമ്മാളു എനിയും പെറ്റിട്ടില്ല. പതിനെട്ട
വയസ്സെ ആയിട്ടുള്ളു. അറയിൽ ഇരുന്ന മുല്ലമാല
കെട്ടയാണ ചെയ്യുന്നത. മുല്ലമാല എന്നപറഞ്ഞാൽ
കൊച്ചമ്മാളൂന്റെ ജീവനാണ.

ഉ. അ—ഓഹൊ— അതൊ ഇത്ര തിരക്കായ പ്രവൃത്തി.
വിളിക്കിൻ വിളിക്കിൻ. ഇത്രൊടം ഒന്ന വരട്ടെ.
ഞാനൊന്ന സ്വകാൎയ്യം ചോദിക്കട്ടെ. എന്നിട്ടവേ
ണം എനിക്ക പോവാൻ.

പ.മെ— അതൊക്ക എന്നോട പറഞ്ഞാൽ മതി. കൊ
ച്ചമ്മാളുവോട ഒന്നും ചോദിക്കേണ്ട. എന്റെ അ
പ്പക്ക ഇന്നതന്നെ പോണൊ. പോണെങ്കിൽ കു
റെ താമസിച്ചിട്ട പോയാൽപോരെ. പതുക്കെ പറ
ഞ്ഞൊളിൻ. ആ കുണ്ടുണ്ണികേൾക്കണ്ട. കുരുത്തംകെ
ട്ടോനാണ. വികൃതിയാണ.

ഉ. അ—എടൊ കൻസ്ടേബൾ ആ കുണ്ടുണ്ണിമേനോനെ
വിളിച്ച ആ കിഴക്കെ എടവഴിയിൽ കൊണ്ട നിൎത്തു.
ആരോടും സംസാരിപ്പാൻ സമ്മതിക്കേണ്ട. ആരെ
യും ഇങ്ങട്ട കടന്നവരാനും അയക്കണ്ട. സാവധാ
നത്തിൽ അയ്യാളോട നേരെല്ലാം ചോദിച്ച മനസ്സി
ലാക്കൂ.

എരേമൻനായർ കുണ്ടുണ്ണിമേനോനെയും കൊണ്ട ഇട
വഴിയിലേക്ക പോയ്ത കണ്ടപ്പോൾ

ഉ. അ— എന്തിനാ കുണ്ടുണ്ണിയെ പിടിച്ചവെച്ചത

പ. മേ— അയാളെകൊണ്ട ര ത്രി അല്പം കാൎയ്യം ഉണ്ട. ഞ
ങ്ങൾക്ക ഒന്നിച്ച ഒരുദിക്കിൽ പോകേണ്ടതുണ്ട. [ 113 ] എന്താണമ്മേ നിങ്ങൾ കുണ്ടുണ്ണിമേനോൻ കേൾക്ക
രുതെന്ന പറഞ്ഞതിന്റെ താല്പൎയ്യം. അയാള ആ
ളൊരു കുരുത്തംകെട്ട പോക്കിരിതന്നെയാണ. ഇന്നാ
ളൊരുദിവസം ആ പട്ടരത്തല്ലി മുതുകുപൊട്ടിച്ചില്ലെ.
എന്നാലും എനിക്ക അയാളോട ബഹു സ്നേഹാണ.
എന്തിനും മതി. നല്ല നെഞ്ഞുറപ്പുള്ള കുട്ടിയാണ.

ഉ. അ— അയ്യാപ്പട്ടരെ കുണ്ടുണ്ണിയാണ തല്ലിയ്ത എന്ന എ
ന്റെ മകൻ എങ്ങിനെയാണറിഞ്ഞത. അതല്ല
ഞാൻ കുണ്ടുണ്ണി കുരുത്ത കെട്ടോനാണെന്ന പറ
ഞ്ഞത ഇവിടെ കണക്കല്ലാതെ ആരെങ്കിലും വരുന്ന
ത കുണ്ടുണ്ണിക്ക നല്ലിഷ്ടല്ല.

പ. മേ— അത ഞാൻ പണ്ടെ അറിഞ്ഞിരിക്കുന്നു. അത
എന്നോട കുണ്ടുണ്ണി മേനോൻ തന്നെ ഒന്ന രണ്ട
പ്രാവശ്യം പറഞ്ഞിട്ടുണ്ടു. ഞാൻ വന്നതിന
അയാൾക്ക യാതൊരു സുഖക്കേടും ഇല്ല. ഞങ്ങൾ
ഒന്നിച്ചല്ലെ വന്നത— കുണ്ടുണ്ണിമേനോനാണ പട്ട
രെത്തല്ലിയത— എന്ന ആരാണറിയാത്തത— അത
നാടോടെ അറിഞ്ഞ ഒരു കാൎയ്യല്ലെ— അത സാര
ല്യൊ— നിങ്ങൾ കൊച്ചമ്മാളു അമ്മെനെ ഒന്ന
ഇങ്ങട്ട വിളിക്കിൻ— ഞാനൊന്ന ചോദിച്ചൊട്ടെ.

ഉ. അ— കൊച്ചമ്മാളുവോട പറയാനുള്ളതൊക്കെയും എ
ന്നോട പറയാം. കാണുന്നത അവസാനം ആ
ക്കാം. നേരം ഇത്തിരി സാന്ധ്യാങ്ങ കഴിഞ്ഞൊട്ടെ
എന്തിനാ കാണുന്നത— കാണേണ്ട— തരക്കേട
വിശേഷിച്ച ഒന്നും കാണില്ല.

പ. മേ— അതിരിക്കട്ടെ നിങ്ങളിങ്ങോട്ട വിളിക്കിൻ എനി
ക്കൊന്നു കാണരുതെ— വിളിക്കിൻ— എനിക്കിത്തിരി
തിരക്കുണ്ട. [ 114 ] ഉ. അ— അവൾ മുല്ലമാല കെട്ടുന്നു എന്നല്ലെ പറഞ്ഞത.
കെട്ടി കഴിഞ്ഞാൽ ഇങ്ങട്ട വരും. തിരക്കിയാലും
മറ്റും കൊച്ചമ്മാളൂനെ കാണില്ല. അവൾ കുറെ
തന്റേടക്കാരത്തിയാണ.

പ. മേ— തന്റേടക്കാരത്തിയാണെന്ന എനിക്കും നല്ല
നിശ്ചയം ഉണ്ട. അതാണ ഞാനിവിടെ വന്നത
തന്നെ. മുല്ല മാല കുറെ താമസിച്ചിട്ട കെട്ടാം.
ഇങ്ങട്ട വരാൻ ചെന്നു പറയുവിൻ. നേരംപോക്ക
പോട്ടെ.

ഉ. അ— അന്നന്നേരം വേണ്ടത അന്നന്നേരം തന്നെ
വേണം. പിന്നേക്ക വെച്ചാൽ ഒന്നും നന്നല്ല.
ഒന്നു പകുതിയാക്കീട്ട പോരാൻ പാടില്ല. വേണ്ടെ
ങ്കിൽ മുമ്പെ തന്നെ വേണ്ടെന്ന വെച്ചകളെന്ന
താണ നല്ലത. എന്റെ അപ്പക്ക എന്താണ ഇത്ര
ഭ്രമം. കുറെ ക്ഷമിച്ചിരിക്കു എന്നാൽ കാണാം.

പ. മേ— (അല്പം വെറുപ്പോടെ) എന്താണമ്മെ നിങ്ങളി
പ്പറയുന്നതിന്റെ താല്പൎയ്യം. നിങ്ങൾക്ക വയസ്സാ
യില്ലെ. എനിയും കളി മാറീട്ടില്ല. മകള ഇങ്ങട്ട
വിളിക്കുന്നുണ്ടൊ ഇല്ലയൊ. അല്ലെങ്കിൽ ഞാൻ
അങ്ങട്ട തന്നെ പോയ്ക്കളയാം. ചെന്ന വിളിച്ചൊ
ണ്ട്വരീൻ.

ഉ. അ— (ദ്വെഷ്യഭാവത്തോടെ) അത്ര തിരക്കുണ്ടെങ്കിൽ
ഇപ്പക്കാണേണ്ട. തിരക്കില്ലാത്ത സമയം നോ
ക്കീട്ട പിന്നൊരിക്കൽ ഇങ്ങട്ട വരിൻ. കാണാണ്ട
പാടില്ലെങ്കിൽ വേറെ ആരേങ്കിലും അന്വേഷിച്ചൊ
ളിൻ ഇവിടെ തരാവില്ല. ഇന്ന ഏതായാലും തരാ
വില്ല. ഓ ഹോ— പോലീസ്സകാര ഞാൻ അറിയും
ഞാൻ കേട്ടിട്ടുണ്ട. അന്തിയായാൽ ഒരു എരട്ട മുക്കാ [ 115 ] ലും എടുത്ത കോന്തലക്കൽ കെട്ടി കള്ളും കുടിച്ച
കണ്ട ചെറ്റപ്പാട്ടിലും കുടിലിന്നും ചെന്ന വിളിച്ച
ശകാരിച്ച നടക്കുന്ന കൂട്ടരാണ. ആ വകത്തക്കി
ടിയും കരുത്തും ഇവിടെ കൂടില്ല. ഇവിടെ എല്ലാം
മൎയ്യാദ പോലെ വേണം. കയ്യിൽ നല്ല പണം
ഉണ്ടെങ്കിലെ ഇങ്ങിനെത്തെ ദിക്കിലെല്ലാം വരണ്ടു.
ഉരുട്ടും തക്കിടയും ഇവടെ കൊണ്ടവരണ്ട. ൟ മാതി
രിക്കാരെ തൊടിക്കകത്ത തന്നെ കടത്തരുതേ. ശുദ്ധ
കള്ള കൂട്ടര. അങ്ങിനെയാട്ടെ പോയ്ക്കോളീൻ. താമ
സിക്കേണ്ട ഹോ—ഹോ— ഇത പറയാനാണില്ലെ
തിരക്കിട്ട വിളിച്ച വരുത്തിയത. ആ കുളത്തിന്റെ
പടിഞ്ഞാറെ പുറത്തെ കുടിൽ എങ്ങാൻപൊയ്ക്കൊളൂ.

ഉണിച്ചിരാമ്മയൂടെ ഭാവവും പോലീസ്സുകാരെ കൂട്ട
ത്തോടെ അധിക്ഷേപിച്ച പറഞ്ഞ വാക്കും ഇതെല്ലാംക
ണ്ടിട്ടും കേട്ടിട്ടും പങ്ങശ്ശമേനോന സഹിച്ചുകോടാത്ത ദ്വേ
ഷ്യം വന്നു. തന്റെ ചുകന്ന കണ്ണ ഉരുട്ടി മിഴിച്ച ശ
രീരം ആസകലം വിറച്ചു കൊണ്ട ഇരുന്ന ദിക്കിൽനിന്ന
എഴുനീറ്റ വലത്തെ കാൽകൊണ്ട നിലത്ത രണ്ടനാല ഉറ
ക്കെച്ചവിട്ടി. കാല്ക്കിട്ടിരുന്ന ജോഡ കീറിതെറിച്ചപോയ്ത
കോപാതിരേകം കൊണ്ട ൟ ദുൎവ്വാസാവിന്റെ കോപഭാവം കണ്ട
പേടിച്ച ഇരുന്നദിക്കിൽനിന്ന എഴുനിറ്റ ഓടാൻ ധൈ
ൎയ്യവും ശക്തിയും ഇല്ലാതെ കിടുകിട വിറച്ചു. പങ്ങശ്ശമേ
നോൻ രണ്ടനാല പ്രാവശ്യം ൟ വൃദ്ധയുടെ മുഖത്ത ച
വിട്ടാൻ ഭാവിച്ചുഎങ്കിലും എന്തൊ ഭാഗ്യവശാൽ അത
ചെയ്തില്ല. ഒടുവിൽ കോപം സഹിക്കരുതായിട്ട മുഖത്ത
നോക്കിക്കൊണ്ട ഉച്ചത്തിൽ പറഞ്ഞു. [ 116 ] പ. മേ— എന്താണ മൂത്തനരച്ച കിഴവി നീ പറഞ്ഞത.
പോലീസ്സുകാരെ നീ അറിയും ഇല്ലെ. നീ എന്നെ
എന്താന്നാണ വിചാരിച്ചത. നിന്റെ കുണ്ടുണ്ണിയും
അയ്യാപ്പട്ടരും ആ കൊശവൻ എമ്പ്രാന്തിരിയുംഅല്ല
ഞാൻ. നിന്റെ മകളെക്കണ്ട സന്തോഷിപ്പാൻ
വന്നവനാണെന്നൊ പിശാചി നീ എന്നെ വിചാ
രിച്ചത. നോക്ക— നിന്നെക്കൊണ്ടും മകളെക്കൊണ്ടും
ഞാൻ പോലീസുകാരൻ ചെറ്റപ്പാട്ടിലും കുടിലിലും
കള്ളുകുടിച്ച ചെന്നുവിളിക്കുന്ന തെമ്മാടി എടുക്കുന്ന
പണി നോക്ക. അമ്മെക്കും മകൾക്കും ഞാൻ
ആറുമാസത്തെ ചോറെങ്കിലും ജേലിൽ ഉണ്ടാക്കി
ത്തരാതെ ഇരിക്കില്ല. ഒരു എരട്ടമുക്കാലല്ല തരാൻ
വിചാരിച്ചത. വൃദ്ധ— നരച്ചി— കുലട— കെട്ടവർ—
ചണ്ഡാലി— ജ്യേഷ്ഠ— നിന്നെക്കണ്ട പാപം തീരണ
മെങ്കിൽ എനി ഗംഗാസ്നാനം ചെയ്യേണം. നിന്റെ
മകൾ പുറത്തവരുമൊ എന്ന ഞാൻ നോക്കട്ടെ.
മകളെ എന്തിനാണ കുറ്റം പറയുന്നത. ൟ ജ്യേ
ഷ്ഠയുടെ വയറ്റിൽ ജനിച്ചു. ൟ കുലടയുടെ മുല
പ്പാൽ കുടിച്ച, ൟ രാക്ഷസിയുടെ ഒന്നിച്ച പാൎത്ത,
ൟ പിശാചിയുടെ ശീലവും നടപ്പും പഠിച്ചിട്ടുള്ള ൟ
വാനരിയുടെ മകൾക്ക എങ്ങിനെയാണ മൎയ്യാദ
ഉണ്ടാകുന്നത. രണ്ടിനെയും ഞാൻ ൟ കുറി പഠി
പ്പിക്കാതെ വിടില്ല. ഇത ചെയ്തല്ലാതെ ൟ പങ്ങ
ശ്ശന്റെ ദ്വേഷ്യം അടങ്ങില്ല. അടങ്ങില്ല. നീ
നോക്കു. പോലീസ്സുകാരുടെ തോന്ന്യാസം നിന്നെ
മനസ്സിലാക്കാതെ ഞാൻ വിടില്ല. പനങ്ങാട്ട പങ്ങ
ശ്ശൻ ജീവുള്ളന്നും വിടില്ല. [ 117 ] കൊലായിൽവെച്ചുള്ള തിരക്കും അസഭ്യമായ വാക്കും
ആണയും നിലം പൊടിപൊടിയാക്കുന്ന ചവിട്ടും ഇതെ
ല്ലാം കേട്ടു കൊച്ചമ്മാളു വല്ലാതെ പേടിച്ചു അരണ്ടുപോയി.
കുറെ നേരത്തേക്ക ഒന്നും ചെയ്‌വാൻ തോന്നാതെ നിശ്ചേ
ഷ്ടയായിരുന്നതിന്റെ ശേഷം കയ്യിൽനിന്ന കിടക്കയിൽ
വീണപോയിട്ടുള്ള മുല്ലമാല ധൈൎയ്യത്തോടെ രണ്ടാമതും
എടുത്ത എടത്തെ കയിത്തണ്ടമെലിട്ടുംകൊണ്ട ഇതുവരെ
ഉണ്ടായിരുന്ന എല്ലാ വിചാരവും പരിഭ്രമവും ഉള്ളിൽ
അടക്കി ജയലക്ഷ്മിയെപ്പൊലെ അറയിൽനിന്ന പുറത്ത
കടന്ന യാതൊരു കുലുക്കവും കൂടാതെ മന്ദസ്മിതാൎദ്രമായ
മുഖത്തോടും അതി ഗംഭീരമായ ഭാവത്തോടും നേരെ
ചെന്നു ഉമ്മറത്തെ കൊലായിൽ നിന്നു. അനവധി മഹാ
ധീരന്മാരെ അര നിമിഷംകൊണ്ട ജയിച്ച കീഴടക്കുവാൻ
അതി സാമൎത്ഥ്യമുള്ള തന്റെ കറുത്ത നീണ്ടു മിഴികൊണ്ട
ആത്യന്തം ക്രുദ്ധനായി നില്ക്കുന്ന പങ്ങശ്ശമേനോനെ
അപാദചൂഡം ഒന്നു കടാക്ഷിച്ചു. കറുത്ത തടിച്ച പുരി
കക്കൊടിയുടെ മുനകൊണ്ട അദ്ദേഹത്തെ തിരിച്ചും മറിച്ചും
രണ്ടടി കൊടുത്തു. അമ്മയെ അസഭ്യമായ വാക്കു പറ
ഞ്ഞാൽ ഉളുപ്പുള്ള മക്കൾ മുഖത്തടിക്കാതെ വിടുകയില്ലെ
ന്നുള്ളത പങ്ങശ്ശമേനോന ഇപ്പോൾ നല്ലവണ്ണം മനസ്സി
ലായി. അവഗ്രഹം ചൂളികാ മുതലായ മൎമ്മസ്ഥാനങ്ങ
ളിൽ അങ്കുശം എല്പിക്കപ്പെട്ട ആന പെട്ടന്ന മുട്ടു കുത്തി
പോകുമ്പോലെ ഇദ്ദേഹം ഇവളുടെ ചില്ലികൊണ്ടുള്ള
രണ്ടു തല്ലും ഹൃദയഭേദകമായ കടാക്ഷവും ഏറ്റ വല്ലാതെ
പരവശനായി ക്ഷണേന പടിയിന്മേൽ കുത്തിരുന്നു
പോയി. ഇതവരെ തകൃതിപാറ്റിയ കോപം എതിലെ
പോയ്ക്കളഞ്ഞു എന്ന ആരും അറിഞ്ഞില്ല. (പറഞ്ഞതൊ [ 118 ] ക്കെയും അബദ്ധമായിപ്പോയി. കുറെ കവിഞ്ഞപോയി
ഞാൻ എന്തൊരു കഥയില്ലാത്ത ചണ്ഡാലനാണ. വലിയ
കഷ്ടമായിപ്പോയി) എന്നിങ്ങനെയുള്ള മനോവിഷാദം
ഇദ്ദേഹത്തിന്റെ ഉള്ളിൽ മുഴുവൻ നിറഞ്ഞനിന്നത
കൊണ്ട ക്ഷമിക്കണം എന്നുള്ള നാലക്ഷരം പോലും
നാവെടുത്തു പറവാൻ ഇദ്ദേഹം ശക്തനല്ലാതെ പായി.
കൊച്ചമ്മാളു പൂച്ചയുടെ മുൻപിൽ കിടന്ന വിറക്കുന്ന ഒരു
വൃദ്ധമൂഷികനെപ്പോലെ പരിഭ്രമിച്ചുംകൊണ്ടിരിക്കുന്ന
തന്റെ അമ്മയെ കയികൊണ്ട മെല്ലെ പിടിച്ചെഴുനീല്പിച്ചു.
നിങ്ങൾ പേടിക്കെണ്ടമ്മെ. ഇതൊന്നും സാരമില്ല.
ഇദ്ദേഹം ബഹു ശുദ്ധനാണ. നല്ല ദയയുള്ള അളാണ.
നിങ്ങൾ പോയിട്ട വെറ്റിലത്തട്ട എടുത്ത കൊണ്ടരിൻ
എന്ന പറഞ്ഞ അമ്മയെ ഒന്ന കയികൊണ്ട തടവി ആകാ
യിലേക്ക പറഞ്ഞയച്ച. പിന്നെ പങ്ങശ്ശമേനോന്റെ
മുഖത്ത പ്രേമരസം നിറഞ്ഞു വഴിയുന്ന കണ്ണ കൊണ്ട
നോക്കി. മധുരമായ മന്ദസ്മിതംകൊണ്ടു അദ്ദേഹത്തെ
മുഴുവനും ഒന്ന തണുപ്പിച്ച പറഞ്ഞു. എന്താണ ഹെ!
ഇത്ര ദ്വേഷ്യം. അമ്മക്ക വയസ്സകാലമല്ലെ. തുമ്പില്ലാതെ
അമ്മ വല്ലതും പറഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങൾ മഹാ ബുദ്ധി
ശാലികൾ വലിയ ഭാഗ്യവാന്മാർ ക്ഷമിക്കേണ്ടതല്ലെ.
നിങ്ങൾ ഇങ്ങിനെ കോപിച്ചാൽ സാധുക്കളായ ഞങ്ങ
ൾക്ക പിന്നെയാരാണൊരാശ്രയം. ഞാൻ നിങ്ങൾക്ക
തരുവാനായി ൟ മുല്ലമാല കെട്ടിയിരുന്നതുകൊണ്ടാണ
ഇങ്ങട്ട വരാൻ ഇത്തിരി താമസിച്ചുപൊയത. എനി
ഇത നിങ്ങൾക്ക തന്നെ ഇരിക്കട്ടെ എന്ന പറഞ്ഞ മുല്ല
മാല എടുത്ത അയാളുടെ കയ്യിൽ കൊടുത്തു. പങ്ങശ്ശമെ
നോൻ തന്റെ ഉള്ളിൽ നിറഞ്ഞനിൽക്കുന്ന മനോവി
ഷാദത്തെ കണ്ണീർവഴിയായും ദീൎഘനിശ്വാസമായും കുറെ [ 119 ] അധികം പുറത്ത കളഞ്ഞ ശേഷം അല്പം ആശ്വസിച്ച
ലജ്ജയോടുംകൂടെ കൊച്ചമ്മാളുവിന്റെ മുഖത്ത ഒന്ന
നോക്കി. മുല്ലമാല എടുത്ത തന്റെ കണ്ണീർകൊണ്ട കഴുകി
കുറെനേരം അതിനെ ചുംബിച്ച ഒടുവിൽ തന്റെ കയ്യിൽ
പിടിച്ചു. വെറ്റിലത്തട്ട എടുക്കാൻ വേണ്ടി പറഞ്ഞയ
ച്ചിട്ടുള്ള ഉണിച്ചിരാമ്മ വരുന്നത കാണാഞ്ഞിട്ട കൊച്ച
മ്മാളു തന്നെ അത അറയിൽ പോയി ക്ഷണത്തിൽ
ഏടുത്തുകൊണ്ടുവന്നു. ജാതിക്ക, ജാതിപത്രി, വാൽമുളക,
ഏലത്തരി മുതലായ ഉപകരണങ്ങളോടുകൂടിയ ൟ
വെള്ളിത്തട്ട പങ്ങശ്ശമേനോന്റെ മുമ്പിൽ പടിയിന്മേൽ
വെച്ചുകൊടുത്തു. ഇവിടെ ഇരുന്ന മുറുക്ക കഴിക്കുമ്പൊ
ഴക്ക ഞാൻ ഇതാ ക്ഷണത്തിൽ മടങ്ങി വരാം എന്ന
പറഞ്ഞ അകത്തേക്ക കടന്നപോയി. പങ്ങശ്ശമേനോൻ
വെള്ളിത്തട്ട തന്റെ അരികത്തെടുത്തവെച്ച പടിയിന്മേൽ
തെക്കോട്ട പൃഷ്ഠവും ഇട്ട ചാരിയിരുന്നു ബഹുഭംഗിയിൽ
ഒരു മുറുക്കു കഴിച്ചു. [ 120 ] ഏഴാം അദ്ധ്യായം.

ഗോവിന്ദന്റെ മടങ്ങിവരവും വഴിയിൽ
വെച്ച കണ്ട മോഹിനിയാട്ടവും.

നേരം സന്ധ്യയായി പലൎക്കും പലവിധേന വലിയ
തിരക്കായി. നിത്യകൎമ്മത്തിൽ നല്ല നിഷ്ഠയും ബുദ്ധിഗു
ണവും ഉള്ള ബ്രാഹ്മണർ ഊക്കകഴിപ്പാൻവേണ്ടി ബദ്ധ
പ്പെട്ടു കുളങ്ങളിലേക്ക് പോയി. ശൃംഗാരികളും സ്ത്രീജിത
ന്മാരുമായ മറ്റുചില നമ്പൂരിമാർ സംബന്ധക്കാരികളുടെ
യും രഹസ്യക്കാരികളുടെയും കുട്ടികളെ എടുത്തുംകൊണ്ട് അ
വരുടെ മുറ്റത്തുകൂടി തങ്ങടെ പ്രിയജനം കുളികഴിഞ്ഞു വ
രുന്നതും നോക്കി അങ്ങട്ടും ഇങ്ങട്ടും അഞ്ചും മൂന്നുമായി
നടന്നുതുടങ്ങി. സത്രം‌തോറും‌നടന്ന സാപ്പാടകഴിച്ച ശീട്ടും
കളിച്ച മാസം പിണ്ഡം മുതലായ അടിയന്തരവും അന്വേ
ഷിച്ച നാടുനീളെ അലഞ്ഞുനടക്കുന്ന മറ്റ ചില കൂട്ടർ രാ
ത്രിയിലെ ഭക്ഷണത്തിന്നവേണ്ടി ഊട്ടുപുരകളിലേക്കു തി
രക്കിട്ട പാച്ചിലായി. ഉദ്യോഗസ്ഥന്മാർ കച്ചേരി കോടതി
മുതലായത പിരിഞ്ഞു വണ്ടിവഴിയായും കാൽനടയായും
സ്വഗൃഹങ്ങളിലേക്കു പോയിതുടങ്ങി. കാറ്റകൊണ്ട സു
ഖിപ്പാൻവേണ്ടി യോഗ്യന്മാരായ ചില ധനികന്മാർ വെ
ളിവിൽ ഇറങ്ങി നടന്നുതുടങ്ങി. മദ്യപന്മാർ തങ്ങടെ ക
ക്ഷത്ത ഓരോ ചെറിയ പൊതിയുമായിട്ട തോൎത്തമുണ്ട
കൊണ്ടുമറച്ച കള്ളുവില്ക്കുന്ന ഷാപ്പുകളിലേക്ക കടന്നുകൂടി.
ചിലർ മദ്യപാനം ചെയ്ത മതിമറന്ന തങ്ങളിൽ ശകാരിച്ച
ചാഞ്ചാടികൊണ്ട കണ്ടമെന്നും വരമ്പെന്നുമുള്ള ഭേദംകൂടാ
തെ വീണും പിരണ്ടും വീടുകളിലേക്ക യാത്രയായി. സര [ 121 ] സന്മാരായ വിടന്മാർ തങ്ങളുടെ പ്രിയജനത്തെ സന്തോ
ഷിപ്പിക്കുവാൻവേണ്ടി അങ്ങാടിയിലും തോട്ടങ്ങളിലും
ചെന്ന മുല്ലപ്പൂവിന്ന വിലപറകായി. കുട്ടികൾ കാലും
മുഖവും കഴുകി കോലായിൽ ഇരുന്ന ഭംസ്മം തൊട്ട ജപത്തി
ന്നുള്ള വട്ടമായി. തങ്ങളുടെ യൌവ്വനകാലത്ത ദിവസം
പ്രതി രാവു പകൽ കൂടി പത്തും പതിനഞ്ചും നമ്പ്ര
നിഷ്പ്രായസേന വിചാരണചെയ്തു വിധികൊടുത്തിട്ടുണ്ടാ
യിരുന്ന ചില വൃദ്ധന്മാർ മുൻപ കഴിഞ്ഞ സംഗതികളെ
എണ്ണിക്കണക്കാക്കുന്നതൊ എന്നു തോന്നുമാറ രുദ്രാക്ഷമാ
ലയും കയ്യിൽപിടിച്ച ജപിച്ചുതുടങ്ങി. വേശ്യമാർ ദന്ത
ശോധനയും കുളിയും കഴിച്ച നല്ല വസ്ത്രവും ചുറ്റി അറ
കളിൽ ചന്ദനത്തിരിയും കത്തിച്ചുവെച്ചു കണ്ണാടിയിൽനോ
ക്കി കോലായിൽഇരുന്ന കണ്ണെഴുതി കുറിയിടുകയായി.
സൌശില്യാദി ഗുണസമ്പന്നന്മാരായി സതികളായ മാതാ
ക്കന്മാർ തങ്ങളുടെ പയ്തങ്ങളെകുളിപ്പിച്ച സന്ധ്യക്കുമുമ്പെ
ചോറുകൊടുക്കേണ്ടതിന്നുള്ള ബദ്ധപ്പാടായി. ചിലർ
പശുക്കളെ കറപ്പാൻവേണ്ടി പാൽകിഴിയിൽ വെള്ളവും
എടുത്ത തൊഴുത്തിന്നരികെ പോകയായി. ശയനഗൃഹം
അടിച്ചുവാരുക. ശയ്യാതലം മുട്ടിവിരിക്കുക. മുറുക്കാനുള്ള
സാധനം ഒരുക്കിവെക്കുക. കുട്ടിയെ നേൎത്തെതന്നെ മുല
കൊടുത്തുറക്കുക. സംബ ന്ധവീട്ടിൽ പോകേണ്ടുന്ന പുരു
ഷന്മാൎക്കു ചോറുകൊടുക്കുക. ഇങ്ങിനെ പല തിരക്കുകളും
ആയി. മേൽകഴുകുവാനും കുളിപ്പാനും വേണ്ടി പോയി
ട്ടുള്ള സൌന്ദൎയ്യവതികളായ തരുണിമാർ ജലാശയങ്ങളിൽ
നിന്ന മടങ്ങി നനഞ്ഞ തോൎത്തമുണ്ടു മടക്കി ഭംഗിയിൽ
സ്തനാവരണം ചെയ്തുംകൊണ്ട തങ്ങളുടെ വീടുകളിലേക്ക
വന്നുതുടങ്ങി. അകലെയുള്ള ഭാൎയ്യമാരുടെ ഭവനങ്ങളിലേ
ക്ക പകലെ ഊണുംകഴിച്ച മണ്ടുന്ന ചില പുരുഷന്മാരെ [ 122 ] പ്പോലെ കാക്കമുതലായ പക്ഷികൾ തങ്ങളുടെ കൂടുകളിലേ
ക്ക ബദ്ധപ്പെട്ട പറന്നുപോയിത്തുടങ്ങി. പകൽ മുഴുവനും
ഇരതേടിനടന്നു ഒന്നുംകിട്ടാതെ വിശന്ന ക്ഷീണിച്ച പ
ൎവ്വതഗൈരികങ്ങളിൽ ഉള്ള ജലാശയത്തിന്നരികെ മരത്ത
ണലിൽ കിടന്നുറങ്ങിയിരുന്ന വ്യാഘ്രങ്ങൾ ക്ഷുധിതരായി
ഉണൎന്നു നാലുപുറവും നോക്കിയപ്പോൾ അസ്താഭിമുഖനാ
യ സൂൎയ്യന്റെയും അതിഗൌരമായ ആകാശത്തിന്റെയും
അളവില്ലാത്ത പ്രഭാമണ്ഡലം ജലാശയത്തിൽ പ്രതിബിം
ബിച്ചകണ്ടിട്ട അതമുഴുവനും രക്തംനിറഞ്ഞ കിടക്കുന്നതാ
ണെന്ന ഭ്രമിച്ച പിപാസാൎത്തന്മാരായി അന്യോന്യം മുര
ണ്ടും ചീറിയുംകൊണ്ട വയറ നിറയുവോളം ജലപാനം
ചെയ്തുതുടങ്ങി. കരുണകൂടാതെ ജനോപദ്രവം അധികം
ചെയ്യുന്നവൎക്ക അതിദുസ്സഹമായ അനൎത്ഥം സംഭവിക്കാ
തെ ഇരിക്കയില്ലെന്നുള്ള പരമാൎത്ഥജ്ഞാനം ജനങ്ങളെ ഗ്ര
ഹിപ്പിക്കുവാനൊ അതല്ല പകൽ മുഴുവനും പ്രവൃത്തി എടു
ത്ത ക്ഷീണിച്ചതിനാൽ കുളികഴിഞ്ഞ വിശ്രമിപ്പാൻവേ
ണ്ടിയോ എന്തൊ സൂൎയ്യനുംപതുക്കെ കടലിൽ അസ്തമിച്ചു.
ഭൎത്താവിന്ന വ്യസനവും കഷ്ടതയും നേരിടുമ്പോൾ സതി
കളായ ദയിതമാരുടെ അവസ്ഥയും ഇതപ്രകാരമാണ വേ
ണ്ടതെന്ന ഉപദേശിച്ചും കൊണ്ട പത്മങ്ങൾ മ്ലാനശോഭ
ങ്ങളായി കൂമ്പിത്തുടങ്ങി. പ്രിയവിയോഗ ഖിന്നന്മാരായ
ചക്രവാകികളുടെ സന്താപാഗ്നിധൂമമൊ എന്ന തോന്നു
മാറ ദിക്കെങ്ങും അല്പമായ അന്ധകാരം പരന്നു. സ്ത്രീക
ൾക്ക സന്തോഷവും സൌഭാഗ്യവുമുള്ള കാലങ്ങളിൽ അ
തിപ്രിയന്മാരാണെന്ന വിശ്വസിപ്പിച്ചും കൊണ്ട അവരു
ടെ അരികെ ചുറ്റിപ്പറ്റിക്കൂടി പല പല സുഖാനുഭൂതി
യും ചെയ്ത സഹവസിച്ചവരുന്ന അതി ധൂൎത്തന്മാരായ
വിടന്മാർ തങ്ങളുടെ പ്രിയമാൎക്കു സംഭവിക്കുന്ന വ്യസന [ 123 ] കാലത്തിൽ അവരെ തിരിഞ്ഞുനോക്കാതെ നിൎദ്ദയം ഉപേ
ക്ഷിച്ച ദയിതാന്തരം‌നോക്കി ഇറങ്ങിപ്പോകുന്നതുപോലെ
ഇതവരെ എങ്ങും പോകാതെ ഒന്നിച്ചിരുന്നു മധുപാനം
ചെയ്തിട്ടുള്ള വണ്ടുകൾ മുകുളിതങ്ങളായ താമരപ്പൂക്കളെ ഉ
പേക്ഷിച്ച ഇതരപുഷ്പങ്ങളെ തിരഞ്ഞും‌കൊണ്ട അങ്ങുമി
ങ്ങും പാഞ്ഞുതുടങ്ങി. തന്നെപ്പോലെയുള്ള ഒരുത്തിയെ
തന്റെ മുൻപാകെതന്നെ അവളുടെ വ്യസനകാലത്തിൽ
അകാരണമായി നിൎദ്ദയം വെടിഞ്ഞു അതി സരസനാണെ
ന്ന നടിച്ചും കൊണ്ടു അരികെ സേവക്ക വന്നിട്ടുള്ള കൃത
ഘ്നനായ ൟവഷളനെ ഒരിക്കലും തന്നോടുകൂടി രമിപ്പാൻ
അനുവദിക്കരുതെന്നുള്ള വിചാരവും മൎയ്യാദയുംവിട്ട പ്രവൃ
ത്തിക്കുന്ന ഒരു കുലടയെപ്പോലെ കുമുദം അപരാധിയായ
വണ്ടിനെ അത്യന്തം ആദരവോടെ സ്വീകരിച്ചുതുടങ്ങി.
ദിക്കെങ്ങും ഗൃഹം‌തോറും ദീപപ്രഭ ശോഭിച്ചു. വിശേഷ
മായ വെള്ളമേലാപ്പുകൊണ്ട അതിഭംഗിയിൽ വിതാനിച്ചി
ട്ടുള്ള വലിയൊരു കല്യാണപ്പന്തലിൽ തുടരെത്തുടരെ അനേ
കായിരം ചെറിയചെറിയ രസമണികൾ തൂക്കിയ്തുപോലെ
കൎപ്പൂരശുഭ്രമായ ആകാശത്തിൽ അനവധി നക്ഷത്രങ്ങൾ
പ്രകാശിച്ചു. ഇങ്ങിനെ ഏകദേശം രണ്ടുനാഴിക കഴിഞ്ഞ
തിന്റെ ശേഷം തിരശ്ശീലയുടെ മുകളിൽകൂടി ഒരു വേഷ
ക്കാരന്റെ കിരീടം കാണുന്നതുപോലെ കിഴക്കുഭാഗത്ത
നിന്ന് പതുക്കെ ഉദിച്ചുവരുന്ന ചന്ദ്രബിംബം കണ്ടുതു
ടങ്ങി. ശീതളയായി സൎവ്വാനന്ദ സന്ദായിനിയായ ച
ന്ദ്രിക പതുക്കെപ്പതുക്കെ പ്രസരിച്ചു. കൂരിരുട്ട ക്രമേണ
പിൻവാങ്ങി മരത്തണലുകളിലും ചില ഇടവഴികളിലും
പാഞ്ഞുപോയി ഒളിച്ചുതുടങ്ങി. കാമികളായ ജനങ്ങളുടെ
മനസ്സും സമുദ്രവും ഒരുപോലെ ക്ഷോഭിച്ചു. ചോലപ്പാടം [ 124 ] എന്ന വയലിന്റെ നടുപ്പകുതിയിൽ നമ്മുടെ ഗോവിന്ദനും
എത്തി. അവിടെനിന്ന കനകമംഗലത്തേക്ക എനിയും
പതിനഞ്ചു മയിത്സു ദൂരമുണ്ടു.

ഇവൻ കുഞ്ഞുകൃഷ്ണമേനോന്റെ വീട്ടിൽനിന്ന തിങ്ക
ളാഴ്ച രാവിലെ അഞ്ച മണിക്ക തന്നെ പുറപ്പെടുവഴിക്ക
അനാവശ്യമായി ഒരു ദിക്കിലും താമസിക്കാതെ വണ്ടി
ഇറങ്ങിയപാടു ഒരു മഠത്തിൽ കയറി ഊണും കഴിച്ച
ബദ്ധപെട്ടു പോരികയാണ ചെയ്തത. ഇന്നു തന്നെ
മടങ്ങി വീട്ടിലെത്തേണമെന്നുള്ള വിചാരം ഇവന്റെ
മനസ്സിൽ ആദ്യം കലശലായുണ്ടായിരുന്നു എങ്കിലും
വഴിക്കു കള്ളന്മാരുടെ ഉപദ്രവവും ദുൎഘടവും ഉള്ളതകൊണ്ട
രാത്രിസമയം ഏകാകിയായി സഞ്ചരിക്കുന്നത വെടിപ്പി
ല്ലെന്ന നിശ്ചയിച്ച വല്ല ദിക്കിലും കയറി താമസിച്ചിട്ട
രാവിലെ എഴുനീറ്റ പോകാമെന്നാണ ഇപ്പോൾ തീൎച്ച
പ്പെടുത്തിയത. ഇവനെപ്പറ്റി അല്പം ഇവിടെ പ്രസ്താ
വിക്കാതെ ഇരിക്കുന്നത് അഭംഗിയാണെന്ന തോന്നുന്നു.
ൟ ഗോവിന്ദൻ നമ്മുടെ പുത്തൻമാളികക്കൽ ഗോപാല
മേനോന്റെ പരമാപ്തനായ വ്യവഹാരകാൎയ്യസ്ഥനാണ.
സ്വരാജ്യം ഒറ്റപ്പാലം തീവണ്ടിസ്ടേഷനിൽ നിന്ന ഏക
ദേശം പത്ത മയിത്സ കിഴക്കുവടക്കാണ. ഏതാണ്ട ഇരി
പത്തിഞ്ച വയസ്സ പ്രായമുണ്ട. വ്യവാഹരം നടത്താൻ
ഇവനെപ്പോലെ പ്രാപ്തിയുള്ള ഒരു പുരുഷനെക്കാണ്മാൻ
വളരെ പ്രയാസം. ഗോവിന്ദൻ സ്വന്ത ബുദ്ധികൊണ്ട
ആലോചിച്ചതെയ്യാറാക്കി കൊണ്ടുചെല്ലുന്ന കടലാസ്സിൽ
യാതൊരു വക്കീലും ഇതവരെ ഒരക്ഷരമെങ്കിലും തടയു
കയൊ തിരുത്തകയോ ചെയ്തിട്ടില്ല. ആൾ വളരെ വിശ്വ
സ്ഥനും മൎയ്യാദസ്ഥനുമാണ. ഏതെങ്കിലും ഒരു വഷള
ത്വമാകട്ടെ അധിക പ്രസംഗമാകട്ടെ ഇവന്റെ അടുക്കെ [ 125 ] ഇതുവരെ വന്നിട്ടില്ല. അന്യ സ്ത്രീകളെ ഇവൻ തന്റെ
സോദരിമാരെ പോലെയാണ വിചാരിച്ച വരുന്നത.
ഗോപാല മേനോന ഇവനെ തന്റെ സഹോദരനെ
പോലെയുള്ള സ്നേഹമുണ്ട. എല്ലാ ചിലവും കഴിച്ച മാസ
ത്തിൽ പതിനഞ്ചുറുപ്പിക ശമ്പളം കൊടുത്തവരുന്നു. ന്യാ
യമായ അനുഭവം ഒരു മാസത്തിൽ ശരാശരി വേറെയും
ഒരു പത്തുറുപ്പികയിൽ കുറയാതെ കിട്ടും. ഇംഗ്ലീഷ സ്കൂളി
ൽ ചേൎന്ന പഠിച്ചിട്ടില്ലെങ്കിലും കോടതികളിലും അനേകം
ഉദ്യോഗസ്ഥന്മാരുടെ ഇടയിലും പലപ്പോഴും ഉള്ള പ്രവേ
ശനംകൊണ്ട സംസാരിച്ചാൽ കഷ്ടിച്ച മനസ്സിലാക്കാനും
അത്യാവശ്യം ചില കത്തുകൾ എഴുതാനും ഒരുവിധം ശീല
മുണ്ട. സംസ്കൃതത്തിൽ കാവ്യവ്യുല്പത്തി കടുകട്ടിയാണ.
ശാസ്തപരിജ്ഞാനം വിശേഷിച്ച യാതൊന്നുമില്ല. ഹിന്തു
സ്ഥാനിയും തമിഴും തെറ്റുകൂടാതെ എഴുതുവാനും സംസാ
രിപ്പാനും നല്ല വശമുണ്ട. കയ്യക്ഷരം കണ്ടാൽ അച്ചടി
യോ എന്ന സംശയിച്ച പോകും. സംഗീതത്തിലുള്ള വാ
സനയും അത്ര തരക്കേടില്ല. മൎയ്യാദകൊണ്ടും കാൎയ്യപ്രാ
പ്തികൊണ്ടും നാട്ടുകാൎക്കും വീട്ടുകാൎക്കും ഇവനെ വളരെ
സ്നേഹമാണ.

ഇവൻ ചോലപ്പാടം വയലിന്റെ പടിഞ്ഞാറെ അ
റ്റത്ത എത്തിയപ്പോൾ നേരം ഏകദേശം അഞ്ച നാഴിക
രാവചെന്നു. ൟ വയൽ കിഴക്ക പടിഞ്ഞാറ കുറയാ
തെ അഞ്ചമയിത്സ ദൂരമുണ്ട. നിരത്തിന്റെ തെക്കുഭാഗം
മുഴുവനും ഇപ്പോൾ പുഞ്ച കൃഷിചെയ്തിട്ടുള്ളതുകൊണ്ട
വെള്ളം ആവശ്യം‌പോലെ നിറപ്പാനും അധികമുള്ള ദി
ക്കിൽ നിന്ന മുറിച്ചവാൎപ്പാനും അനവധി ജനം ൟ സമ
യത്ത അവിടെ കൂടീട്ടുണ്ട. അവിടെ നിന്ന പിന്നെ ഒരു
നാഴിക തെക്കോട്ട ഇടവഴിയിൽകൂടി പോയാൽ സൎക്കാര [ 126 ] നിരത്തിന്മെലാണ ചെന്ന കൂടുന്നത. നിരത്തിന്റെ സമീ
പം എവിടെയെങ്കിലും താമസിക്കാമെന്ന വിചാരിച്ച
ഗോവിന്ദൻ ബദ്ധപ്പെട്ടു പോകുമ്പോൾ തന്റെ വലത്ത
ഭാഗം കുറെ അകലെ നിന്ന ഒരു മൃദംഗത്തിന്റെ ശ
ബ്ദം കേൾക്കയുണ്ടായി. ഇത എന്തായിരിക്കാമെന്ന വി
ചാരിച്ച പിന്നെയും നടന്നുകൊണ്ടിരിക്കെ, ചന്ദന
ത്തൈലം, ലവൺഡർ, പനിനീർ, ഇതകളുടെ സൌ
രഭ്യം ഇടകലൎന്ന ഇവന്റെ ഘ്രാണെന്ദ്രിയത്തെ വല്ലാ
തെ ബുദ്ധിമുട്ടിച്ചുതുടങ്ങി. ഒരടി മുമ്പോട്ട് വെക്കും‌ന്തോറും
മേല്പറഞ്ഞ വാസന പൊങ്ങിത്തുടങ്ങി. അങ്ങിനെ ഒരു
അഞ്ചുമിനിട്ട കഴിഞ്ഞപ്പോൾ തെക്കുനിന്ന ചിലർ ഇങ്ങ
ട്ട അടുത്ത വരുന്നത കണ്ടു. നല്ല ഷൎട്ടും, ഗടിയാൾ‌ച
ങ്ങലയും, ലെസ്സതൊപ്പിയും, ശൃംഗാരിപ്പൊട്ടും, ചുമലിൽതൂ
ക്കിയിട്ട പാവമുണ്ടും കയ്യിൽ വടിയുമായിട്ട അടുത്തെത്തി
യ ൟ കൂട്ടരെ കണ്ടപ്പോൾ ഗോവന്ദന കാൎയ്യം മുഴുവനും
മനസ്സിലായി. എവിടെയാണ മോഹിനിയാട്ടം ഉള്ളതെ
ന്ന പതുക്കെ ചോദിച്ചു. എന്താണ താൻ ഒന്നും അറിയി
ല്ലെ. ഇൻസ്പെക്ടർഎരെശ്ശമേനോന്റെവീട്ടിലാണഇന്നെ
ത്തെ ആട്ടം. ഞങ്ങൾ കളിക്ക പോകുന്നവരാണ. കളി
കാണേണമെങ്കിൽ ഒന്നിച്ചവരാം. വിരോധമില്ല. ഇന്ന
പൊടിപാറിയ പൊലിയുണ്ട. ആടുന്ന കുട്ടികളും ബഹു
സുന്ദരികളാണ എന്ന ഒരാൾ ഇവനോട പറഞ്ഞു. എ
ന്നാൽ ഞാനും ഒന്നിച്ച വരാം. കളിയും പൊലിയും കാ
ണാമെല്ലൊ എന്നു പറഞ്ഞു ഗോവിന്ദനും ഇവരുടെ കൂട്ട
ത്തിൽ ചേൎന്നു. ഗോപാലമേനോനെ ആ ദിക്കുകാർ എ
ല്ലാം നല്ലവണ്ണം അറിയുന്നതകൊണ്ട അന്യോന്യമുണ്ടാ
യ സംഭാഷണത്തിൽനിന്ന ഗോവിന്ദനെ ഇവൎക്ക നല്ല
വണ്ണം മനസ്സിലായി. ഓരോ ലൌകിക വൎത്തമാനവും [ 127 ] പറഞ്ഞുംകൊണ്ട ഇവർ എരെശ്ശമേനോന്റെ വീട്ടിൽ എ
ത്തി. അപ്പോൾ കളിയുടെ പൂൎവ്വാരംഗം കലാശിച്ചിട്ട മാത്ര
മെ ഉണ്ടായിരുന്നുള്ളു. അവിടെ പലതരത്തിൽ കൂടിയുള്ള
ജനം ഏകദേശം മുന്നൂറപോരും. ഭവനം മാളികയുള്ള ഒരു
പടിഞ്ഞാറ്റപ്പുരയാണ. കിഴക്കെ മുറ്റത്ത വിശേഷമായ
ഒരു നിടുമ്പുരയുള്ളതിൽ വെച്ചാണ കളി. അരങ്ങത്ത ഏ
കദേശം പത്തനാല്പത ബ്രാഹ്മണരും പത്തറുപത പ്രമാ
ണികളും ഇരിക്കുന്നുണ്ടു. നിടുമ്പുരയുടെ വടക്ക ഭാഗത്ത
തെക്കോട്ടു തിരിഞ്ഞിട്ടാണ ആടുന്നത്. ഗോവിന്ദന്റെ
ഒന്നിച്ചുണ്ടായിരുന്നസരസന്മാർ വിളക്കിന്റെ ഇടഭാഗം
വിരിച്ചിട്ടുള്ള വീരാളിപുല്ലുപായിൽഇരിക്കുന്ന ചില ഒന്നെ
മുക്കാൽ ശൃംഗാരികളുടെ ഇടയിൽകടന്ന കുത്തിരുന്നു. ഗോ
വിന്ദനൊ വഴിനടന്ന ക്ഷീണിച്ചതകൊണ്ടും അടുക്കെ
ഇരിക്കത്തക്ക വേഷപുഷ്ടി ലേശം ഇല്ലാത്തതകൊണ്ടും
കുറെ അകലെ ഒരു തൂണിന്റെ അടുക്കെ ചെന്നിരുന്നു.
എരേശ്ശമേനോനും താലൂക്ക ശിരസ്തദാർ ശാമുകുട്ടിമോനോ
നും വക്കീൽ ശങ്കരപണിക്കരുംകൂടി വിളക്കിന്റെ കുഴക്ക
ഭാഗത്ത ഒരു വെള്ളപായിൽ വിശേഷമായ പരമധാനി
വിരിച്ച അതിൽ വടക്കോട്ട തിരിഞ്ഞിരിക്കുന്നു. ഇവ
രുടെമുമ്പിൽ മുറുക്കാനുള്ള സകല സാധനങ്ങളോടുകൂടി ഒരു
വെള്ളിത്തട്ടും അതിമനോഹരമായ മൂന്ന പനിനീർ വീശി
യും എട്ടു പത്ത ലമനേഡ കുപ്പിയും രണ്ടു മൂന്ന സ്പടികപാ
ത്രവും വെച്ചിട്ടുണ്ട. ഇൻസ്പെക്ടറുടെ ഭാൎയ്യ കല്യാണിഅ
മ്മ എട്ടും പത്തും വയസ്സു പ്രായമുള്ള തന്റെ സുമുഖികളാ
യ രണ്ട പെണ്മക്കളോടു കൂടി കോലായുടെ വടക്കുഭാഗത്ത
കിഴക്കോട്ട തിരിഞ്ഞ ഒരു പുല്ലപായിൽ ഇരിക്കുന്നു. അടു
ക്കെ ചെറുപ്പകാരിയായ ഒരു ദാസിയും നിൽക്കുണ്ട.
കല്യാണി അമ്മയുടെ ഇപ്പോഴത്തെ സ്ഥിതിയും മുഖ വൈ [ 128 ] വൎണ്യവും കണ്ടാൽ എന്തൊരു ദുസ്സഹമായ ഒരു വ്യസ
നവും കഠിനമായ മനൊവിചാരവും ഉള്ള പ്രകാരം ശങ്കി
ക്കാം. ആട്ടം കാണ്മാനൊ അര നാഴിക നേരം അവിടെ
ഇരിപ്പാനൊ ൟ സ്ത്രീക്ക ലേശം പോലും മനസ്സ്വസ്ഥത
യൊ സന്തോഷമൊ ഉണ്ടെന്ന തോന്നുന്നില്ല. കളിച്ച
നടക്കുന്ന ഒരു കുട്ടിയെ പിടിച്ചകൊണ്ടന്ന നിൎദ്ദയനായ
ഒരു എഴുത്തശ്ശന്റെ മുമ്പിൽ ഇരുത്തിയ്തപോലെയാണ
ഇപ്പഴത്തെ ഇരിപ്പ. കൂടെക്കൂടെ എരേശ്ശമേനോന്റെ മുഖ
ത്ത നോക്കുകയും ദീൎഗ്ഘശ്വാസമിടുകയും കയ്യിൽഇരിക്കുന്ന
നനഞ്ഞ തോൎത്തമുണ്ടകൊണ്ട മുഖം തുടക്കുകയും ചെ
യ്യുന്നതെ കാണ്മാനുള്ളൂ. എന്നാൽ എരേശ്ശമേനോന ആ
വക യാതൊരു ധാരണയും ഇല്ല. അദ്ദേഹവും തന്റെ
രണ്ട സ്നേഹിതന്മാരും ഇപ്പോൾ സുരേശ്വരന്മാരായിട്ടി
രിക്കയാണ ചെയ്യുന്നത. അവർ ഇഹത്തിലുമല്ല പര
ത്തിലുമല്ല എന്ന പറയത്തക്ക ദിക്കിൽ എത്തിയിരിക്കുന്നു.
ഇടത്തും വലത്തും നിന്ന രണ്ട കൻസ്റ്റേബൾമാർ വീശു
കയും ഒരു കൻസ്റ്റേബൾ കൂടക്കൂടെ ഇവൎക്ക മുറുക്കാനു
ണ്ടാക്കി കയ്യിൽ കൊടുക്കുകയും ചെയ്യുന്നു. എല്ലാം കൊ
ണ്ടും ഇതിൽ പരമായ ഒരു പരമാനന്ദം ഇവൎക്ക ഉണ്ടാ
വാൻ പാടില്ല.

ആടുവാനുള്ള മൂന്നു കുട്ടികളിൽ ഒന്നാമത്തേതിന്ന ഇരി
പത്തിരണ്ട വയസ്സിൽ ഏതും കുറകയില്ല. ഒന്നൊ രണ്ടൊ
പ്രാവശ്യം മാതാവാകേണ്ടുന്ന വഴിയിൽ പ്രവേശിച്ച
പ്പോൾ പകുതി വഴിയിൽവെച്ച ഇങ്ങട്ടതന്നെ പിടിച്ചു
കൊണ്ടു പോന്നതിനാൽ മേൽപറഞ്ഞ സ്ഥാനം ഇവൾ
ക്ക പ്രത്യക്ഷത്തിൽ കിട്ടാനിടവന്നിട്ടില്ല. മുഖം മിനുക്കി
ചുണ്ടിന്ന വൎണ്ണപ്പൊടിയും കണ്ണിൽ മഷിയും ഇട്ട കെട്ടി
ച്ചമഞ്ഞു നില്ക്കുക്കുന്നതു കണ്ടാൽ വങ്കന്മാരായ ചില പുരു [ 129 ] ഷന്മാരെ വല്ലാതെ അന്ധാളിപ്പിക്കുവാൻ ഇവൾക്ക
നല സാമൎത്ഥ്യമുണ്ട. രണ്ടാമത്തെ പെൺകിടാവിന്ന
ഏകദേശം ഇരിപത വയസ്സ പ്രായമുണ്ട. ശരീരംകുറെ
തടിച്ച കുറുതായി നെറ്റിത്തടം ചുരുങ്ങി പുരികങ്ങൾ
തമ്മിൽകൂടി മുഖം വൃത്താകാരമായി ഇടഭാഗം അല്പംകോടി
അധരോഷ്ഠങ്ങൾ വല്ലാതെ തടിച്ച മലൎന്ന കഴുത്ത നീളം
കുറഞ്ഞു കവിൾത്തടം തെല്ല കുഴിഞ്ഞ ഇങ്ങനെ വേണ്ട
ത്തക്ക എല്ലാലക്ഷണവും തികഞ്ഞിട്ടുള്ള ഒരു യുവതിയാ
ണ. മൂന്നാമത്തെപ്പെണ്ണ ആകപ്പാടെ തരക്കേടില്ല. താരു
ണ്യ ദശയിൽ കടപ്പാൻവേണ്ടി ഒരു കാൽ മുൻപോട്ട
എടുത്ത വെച്ചുംകൊണ്ട നിൽക്കുന്ന പ്രായമാണ. രംഗ
ശ്രീ നല്ലവണ്ണം ഉണ്ട. എങ്കിലും ൟ ശ്മശാന കുസുമ
ത്തേപ്പറ്റി എഴുതി തൂവൽ ചീത്തയാക്കുവാൻ എനിക്ക
ഇഷ്ടമില്ല. കടവത്തിട്ട തോണി പോലെയുള്ളവറ്റയു
ടെ സൌഭാഗ്യത്തെപ്പറ്റി വിവേകികളായ വായനക്കാ
ൎക്ക യാതോരു ഭ്രമവും ജനിക്കയില്ലെന്ന എനിക്ക നല്ല
നിശ്ചയമുണ്ട. ഇതിൽ ഒന്നും രണ്ടും കുട്ടികളുടെ അച‌്ശ
നാണ ൟ കളിയുടെ ഉടമസ്ഥൻ. രണ്ടാമത്തെപ്പെണ്ണി
ന്ന ഒഴിവുള്ള സമയം ഒക്കേയും സംബന്ധം ഇതിലെ
ഭാഗവതരാണ. മൃദംഗക്കാരനാണ ആ ചെറിയ പെണ്ണി
ന്റെ ഭൎത്താവ. രസികശിരോരത്നമായ പണിക്കൎക്ക
കളി കഴിയുന്നവരെ സംബന്ധം ഒന്നാമത്തേതിനോടു
കൂടെയാണ. യജമാനന്മാരെ സന്തോഷിപ്പിക്കുവാനും
വേണ്ടത്തക്ക ഉപചാരം ചെയ്ത അവരുടെ സ്നേഹം
സമ്പാദിക്കുവാനും ഉടമസ്ഥനായ ഇട്ടീരി നായൎക്ക വള
രെ കൌശലവും സാമൎത്ഥ്യവും കൂടും. ൟ രണ്ട പെൺ
കിടാങ്ങളെക്കൊണ്ട ൟ വൃദ്ധന നല്ല കാലാനുഭവമുണ്ട.
ആൾ മഹാ ഭാഗ്യവാനാണ. ഭഗവൽഭക്തനാണ. നല്ല [ 130 ] സൌമ്യനാണ. രസക്കേടായ വാക്ക ഒരിക്കലെങ്കിലും
ഒരു മനുഷ്യനോടു മിണ്ടില്ല. രാവുണ്ടെങ്കിൽ ഇട്ടീരി
നായൎക്ക രണ്ടും മൂന്നും ഉറുപ്പിക, ഓണപ്പുട കിട്ടാതിരിക്കി
ല്ല. അദ്ദേഹത്തിന്റെ മുഴുവൻ സമ്പാദ്യം ഇത്ര മാത്ര
മെയുള്ളു. ആ കഥ ഇപ്പോൾ അങ്ങിനെ നില്ക്കട്ടെ. കളി
യുടെ വട്ടവും കലാശവും എന്റെ വായനക്കാൎക്ക അറിവാ
ൻ താല്പൎയ്യമുണ്ടായിരിക്കാം.

ആട്ടം ഏകദേശം എട്ടമണിക്കതന്നെ ആരംഭിച്ചിരി
ക്കുന്നു. പതിനൊന്നുമണിക്ക തീൎച്ചയായി കളി കഴിയേ
ണമെന്നാണ എരേശ്ശമേനോന്റെ കല്പന. ൟ വക
വിനോദങ്ങളിൽ അധികം ഉറക്കിളപ്പാൻ അദ്ദേഹത്തി
ന്ന വളരെ നീരസമാണ. അതുകൊണ്ട ചില്ലറ ആട്ട
ങ്ങൾ വിശേഷിച്ച യാതൊന്നുമുണ്ടായില്ല. ആദ്യം‌മുതല്കെ
ബഹു രസകരമായ മട്ടിലാണ ആരംഭിച്ചത. യോഗ്യ
ന്മാരായ അനവധി ആളുകൾ അരങ്ങത്ത ഇരിക്കുന്നത
കണ്ടിട്ട മോഹിനിമാൎക്ക ഉത്സാഹം വൎദ്ധിച്ചു. ഇവരുടെ
പാട്ടും അതിമനോഹരമായ ആട്ടവും പുരുഷന്മാരുടെമനോ
ധൈൎയ്യത്തെ ഇടിപൊടിയാക്കി പാറ്റിക്കളയുന്ന ഹാവം
ഭാവം മുതലായ ശൃംഗാരചേഷ്ടകളും കാമാസ്ത്രങ്ങളെ കോ
രിച്ചൊരിയുന്ന കടാക്ഷവീക്ഷണവും മറ്റും കണ്ട കാണി
കൾ മുഴുവനും കാമികളായിത്തീൎന്നു. ആടുന്ന കുട്ടികളുടെ
ശിരസ്സിലും മുഖത്തും കഴുത്തിലും മാറത്തും പുറത്തും എന്നു
വേണ്ട മറ്റും പലദിക്കിലും ശിരസ്തദാരും എരേശ്ശമേ
നോനും നാഴികയിൽ എട്ടുപ്രാവശ്യം പനിനീർ വീശുന്ന
തിരക്കായി. ലമനേഡ്കുപ്പിയുടെ ബുച്ചെടുക്കുമ്പൊഴുള്ള
ഒച്ചയും "ബലേഭേഷ് ബലേഭേഷ്" എന്ന ആശ്ചൎയ്യ
സൂചക ശബ്ദവും രംഗസ്ഥലത്തിൽ കൊള്ളാതെ പുറമെ
പ്രവാഹിച്ചു. മൂന്നാം‌കിട ആട്ടക്കാരിയായ കുഞ്ഞുക്കുട്ടി [ 131 ] യുടെ മുഖത്തലാസ്യമദ്ധ്യത്തിൽ ഒരിക്കൽ രണ്ടൊ നാലൊ
തുള്ളി വിയൎപ്പ്കണ്ടിട്ട ശങ്കരപണിക്കർ കൻസ്റ്റെബളു
ടെ കയ്യിൽനിന്ന് വിശറി പിടിച്ചുപറ്റി ഇവളുടെ പിൻ
ഭാഗത്ത ചെന്നുനിന്ന ഉറക്കെ ഒരു നാലഞ്ചു മിനുട്ടുനേ
രം വീശി. "ബലെ ബലെ" എന്നു പറഞ്ഞുതന്നെ
ശാമുക്കുട്ടിമേനോന്റെ ഒച്ച അടച്ചുപോയി. രംഗവാ
സികളായ എല്ലാ രസികന്മാരും വല്ലാതെ ഭ്രമിച്ച തന്നേ
ത്താൻ മറന്ന പല ആഭാസത്വവും ഗോഷ്ടിയും പ്രവൃ
ത്തിച്ചു. കല്ല്യാണി അമ്മയുടെ കണ്ണീർ മുഴുവനും അവ
സാനിച്ച കണ്ണുകൾ കലങ്ങി. അങ്ങിനെ ഇരിക്കെ
പണം പൊലിക്കുന്ന തിരക്കായി. ശാമുക്കുട്ടിമേനോനും
ശങ്കരപ്പണിക്കരും തമ്മിൽ മത്സരിച്ച എട്ടും പത്തും അര
ക്കാൽ ഓരോ പ്രാവശ്യം വാരി വിളിവിളിച്ച പൊലിച്ചു
തുടങ്ങി. എരേശ്ശമേനോനും വഴുതിനിതോട്ടത്തിൽ വേലു
ക്കുട്ടിമേനോനും തങ്ങളിലായി മത്സരം. കട്ടിളപ്പടിക്ക
ൽ കേശവനുണ്ണിനായരും ചീരങ്ങാട്ട കുട്ടികൃഷ്ണമേനോ
ക്കിയും തമ്മിലേറ്റു. ശിരസ്തദാരുടെ കയ്യിലുണ്ടായിരു
ന്ന ഉറുപ്പിക മുഴുവനും കലാശിച്ച ഒടുവിൽ എരേശ്ശമേ
നൊനോട എട്ടുറുപ്പിക കടംവാങ്ങീട്ടും പൊലിച്ചു. ശങ്കരപ്പ
ണിക്കൎക്ക ഒരു ലേശം കുലുക്കമില്ല. മത്സരിച്ചാൽ ഒരു നൂ
റുറുപ്പിക പൊലിപ്പാൻ താനൊരുങ്ങി വന്നിട്ടുണ്ടെന്ന വീ
രവാദംപറഞ്ഞ പണസ്സഞ്ചി എടുത്ത തന്റെ മുൻപിൽ
വെച്ച ശാമുക്കുട്ടിമേനോനെ പോൎക്കവിളിച്ചു. ശിരസ്തദാ
ൎക്ക കയ്യിൽ പണമില്ലെങ്കിലും കൂടക്കൂടെ ശുണ്ഠി ഏറിത്തുട
ങ്ങി. തന്റെ കയ്യിൽ ഉണ്ടായിരുന്ന മുദ്രമോതിരം ഊരി
കളിഉടമസ്ഥൻ ഇട്ടീരിനായരെ വിളിച്ച പതിനഞ്ചുറു
പ്പികക്ക പണയം വെപ്പാൻ നോക്കി. എരേശ്ശമേനോ
നും വേറെ രണ്ടമൂന്നുപേരും അതിന്ന സമ്മതിക്കാതെ [ 132 ] മദ്ധ്യസ്ഥം പറഞ്ഞ ഒരു ഒരുവിധത്തിൽ പൊലി അവ
സാനിപ്പിച്ചു. ശിരസ്തദാർ മുപ്പത്തമൂന്നും ശങ്കരപ്പണി
ക്കര മുപ്പത്തനാലരയും എരെശ്ശമേനോൻ ഇരുപത്തഞ്ചെ
മുക്കാലും വേലുക്കുട്ടിമേനോൻ ഇരുപത്താറെകാലും ഉറു
പ്പിക പൊലിച്ചു. ൟ കൂട്ടത്തിൽ നാലണ നമ്മുടെ ഗോ
വിന്ദനും പൊലിച്ചിട്ടുണ്ട. എല്ലാംകൂടി കൺസ്റ്റേബൾമാ
രുടെ പട്ടികപ്രകാരമുള്ള സംഖ്യയടക്കം നൂറ്റെഴുപത്തമൂ
ന്നുറുപ്പിക പതിനാലണ മോഹിനിപ്പണം കൂടാതെ പിരി
ഞ്ഞുകിട്ടി. ഒരുറുപ്പിക രണ്ടണകൂടി കേശവനുണ്ണിനായ
ര തട്ടിൽ ഇട്ട ആക സംഖ്യ നൂറ്റഎഴുപത്തഞ്ചുറുപ്പികയാ
ക്കി. എരേശ്ശമേനോൻ ഉറുപ്പിക മുഴുവനുംഎടുത്ത തട്ടോടെ
ഇട്ടീരിനായരുടെ കയ്യിൽ കൊടുത്തു. വൃദ്ധന പരമാനന്ദ
മായി. പന്ത്രണ്ടടിപ്പാൻ പതിനഞ്ചുമിനുട്ട മുമ്പെ കളിയും
സമൎപ്പിച്ചു.

കാണികൾ മുഴുവനും യാത്രപറഞ്ഞും പറയാതെയും
മൊഹിനിമാരുടെ കയ്വശം തങ്ങളുടെ മനസ്സും ഏൽപ്പിച്ച
അഞ്ച മിനുട്ടിന്നുള്ളിൽ ഇറങ്ങിപ്പോയ്തകൊണ്ട ശാമുക്കു
ട്ടിമേനോൻ മുതലായ കാമകിങ്കരന്മാൎക്ക തങ്ങളുടെ മനൊ
രഥപ്രാപ്തിക്ക യാതൊരു മുടക്കമാകട്ടെ അസ്വാധീനമാ
കട്ടെ സംഭവിപ്പാൻ പാടില്ലാത്ത സ്വാതന്ത്ര്യവും സാവ
കാശവും സിദ്ധിച്ചു. കാൎയ്യത്തിന്റെ യാൎത്ഥ്യം മുഴു
വനും നേൎത്തെ തന്നെ നല്ലവണ്ണം മനസ്സിലായിരുന്നത
കൊണ്ട കളി കഴിഞ്ഞ ഉടനെ ഗോവിന്ദൻ മെല്ലെ ഒരു
പുല്ലുപായും കയ്ക്കലാക്കി തെക്കെ ഭാഗമുള്ള ആപ്പീസ്സ മുറി
യുടെ കോലായിൽ പോയി കിടന്നു കളഞ്ഞതിനാൽ അവ
നെക്കൊണ്ട യാതൊരുപദ്രവും യാതൊരാൾക്കും സിദ്ധി
ച്ചില്ല. ആട്ടം കഴിഞ്ഞ ഉടനെ എരേശ്ശമേനോൻ രണ്ട
കൻസ്റ്റേബൾമാരെ വിളിച്ച കുളിപ്പുരയിൽ കിടപ്പുള്ള [ 133 ] രണ്ട് വലിയ ചെമ്പുകുട്ടകങ്ങളിൽ വെള്ളം കോരി നിറെ
പ്പാൻ കല്പന കൊടുത്തു. തങ്ങളെക്കൊണ്ട ഓരോ ഉറുപ്പിക
നിൎബ്ബന്ധമായി പൊലിപ്പിച്ചതിനാൽ ൟറ പിടിച്ചിട്ടുള്ള
ൟ കൻസ്റ്റേബൾമാൎക്ക ഇൻസ്പക്ടരുടെ ഇപ്പഴത്തെ കല്പന
വളരെ നീരസമായിട്ടാണ തോന്നിയത. മേലുദ്യോഗ
സ്ഥന്മാരുടെ സന്തോഷ സമ്പാദനത്തിന്നവേണ്ടി ല
ജ്ജാവഹമായ പല ദാസ്യ പ്രവൃത്തിയും ചെയ്ത വരുന്ന
ത തങ്ങളുടെ മുറയാണെന്ന സാധുക്കളായ ചില കീഴുദ്യൊ
ഗസ്ഥന്മാരും അങ്ങിനെ ചെയ്യിപ്പിക്കുന്നത ഒരു ബഹു
മാനമാണെന്ന ദുരഭിമാനികളായ ചില മേലുദ്യോഗസ്ഥ
ന്മാരും വിചാരിച്ചു വരുന്നുണ്ട. വീട്ടിലേക്ക് ആവശ്യ
മുള്ള വിറക കീറികൊടുക്കുക. യജമാനന്മാരുടെ ഭാൎയ്യമാ
ൎക്ക കുളിപ്പാനും മറ്റും വേണ്ടുന്ന വെള്ളം കോരി നിറക്കു
ക. കുട്ടികളെ എടുത്തുകൊണ്ടു നടക്കുക. ക്ഷൌരക്കാര
നെ വിളിച്ചുകൊണ്ടു വരിക. അലക്കകാരന്റെ അടുക്കെ
വീഴ്പവസ്ത്രം കെട്ടികൊണ്ട കൊടുക്കുക. അടിച്ചു വാരുക.
എച്ചിൽ എടുത്തു തളിക്കുക. വാഴത്തോട്ടം കൊത്തുക. പൂച്ചെ
ടി നനെക്കുക. പൂത്തോട്ടം വളൎത്തുക. സസ്യാദികൾ നട്ടു
ണ്ടാക്കുക. എണ്ണ തേപ്പിക്കുക. കാൽ തടവുക. മറ്റും പല
വേലയും എടുക്കുക. ഇതെല്ലാം കീഴുദ്യോഗസ്ഥന്മാരുടെ
ന്യായാനുസരണമായ പ്രവൃത്തിയാണെന്ന അവിവേ
കികളായ ചില ഉദ്യോഗസ്ഥന്മാർ തെറ്റായി ധരിച്ചുവ
ശായിട്ടുണ്ട. കീഴുദ്യോഗസ്ഥന്മാരെ അടിമകളെപ്പോലെ
വിചാരിച്ചു പീറത്തരം പലതും അവരേക്കൊണ്ടു ചെയ്യി
ക്കുന്നതു കേവലം അനീതിയും അയുക്തവുമാണെന്നു
എരേശ്ശമേനോൻ മുതലായ ദ്ധ്വരമാർ വിചാരിക്കാതിരിക്കു
ന്നത വലിയ കഷ്ടം തന്നെ. "യജമാന പ്രീതിശാസ്ത്രം"
എന്നുള്ള പ്രമാണത്തെ അനുസരിച്ചു കൻസ്റ്റേബൾന്മാ [ 134 ] ർ വെള്ളം കോരി നിറക്കുന്നമദ്ധ്യെ തങ്ങളിൽ ഓരോന്ന
പതുക്കെ പറകയായിരുന്നു.

ഒന്നാമത്തെ കൻസ്റ്റേബൾ— കഷ്ടമെകഷ്ടം! മൂപ്പര ഇത്ര
ഇളിഭ്യരാശിയാണെന്ന ഞാൻ ഇതവരെ വിചാരി
ച്ചിരുന്നില്ല. പീറകളായ ഈ സ്ത്രീകളെ എന്തിനാ
ണ ഇത്ര അധികം ആദരിക്കുന്നത? പെരുവഴിയി
ൽ തൂക്കിയ ചെണ്ടപോലേയുള്ള ഇവറ്റയുടെ മേൽ
ൟ വക യോഗ്യന്മാൎക്ക ഇത്ര ഭ്രമമുണ്ടാകുന്നത വലി
യ ആശ്ചൎയ്യംതന്നെ. ഇവരുടെ അവസ്ഥക്ക ഇത
എത്ര ആഭാസത്വമാണ?

രണ്ടാമൻ— വലിയ ആളുകൾക്ക എന്തും ചെയ്യാമെന്ന
ല്ലെ വെച്ചിട്ടുള്ളത? നോം വഷളത്വമാണെന്നു
വിചാരിച്ചു വരുന്ന എന്തെല്ലാം പ്രവൃത്തികളാണ
ഇങ്ങിനത്തെ മഹാ യോഗ്യന്മാർ അതി ജാഗ്രതയോ
ടെ ചെയ്തു വരുന്നത? പ്രപഞ്ചതന്ത്രത്തിന്ന കേവ
ലം വിപരീതമായ അനേകം പ്രവൃത്തികൾ ഇവർ
ചെയ്തും ചെയ്യിച്ചും വരുന്നത നമുക്ക നിശ്ചയമുള്ള
കാൎയ്യമല്ലെ? തന്റെ ഭാൎയ്യ നോക്കിയിരിക്കെ ആരെ
ങ്കിലും ൟവക വഷളത്വം ചെയ്തു കണ്ടിട്ടുണ്ടൊ?
പോകുന്നവൎക്കും വരുന്നവൎക്കും എന്നുവേണ്ടാ സക
ലൎക്കും യാതോരു ഭേദാഭേദവും കൂടാതെ ഉപയോഗി
പ്പാൻവേണ്ടി പീടികയുടെ മുറ്റത്തു വെച്ചിട്ടുള്ള
കോളാമ്പി എടുത്ത ആരെങ്കിലും ഒരു മനുഷ്യൻ
ചുംബിച്ചു നോക്കാറുണ്ടൊ :

ഒന്നാമൻ— ആ കഥ എന്തിനാണ പറയുന്നത? ശിര
സ്തദാരെജമാനൻ ഇന്ന അരങ്ങത്തവെച്ച എന്തെ
ല്ലാം കോപ്പറാട്ടിയാണ കാട്ടിക്കൂട്ടിയത? കണ്ണി
ന്റെ മുമ്പിൽ കാണുന്ന സകല സാധനങ്ങളേയും [ 135 ] കടിച്ചു തിന്നുന്ന ആട്ടിൻ കൂട്ടംപോലെ യാതോരു
വ്യത്യാസവും കൂടാതെ "പണമെ ഗുണം" എന്ന
ദൃഢീകരിച്ചു കണ്ടവരുടെ മടിയിൽ കയറി പലതും
മടിവിട്ടു പ്രവൃത്തിക്കുന്ന ഇവറ്റയെ കണ്ടിട്ട ഇത്ര
യൊക്കെ ഭ്രമിക്കുന്ന ഈ യജമാനന്മാര കുറെ ഭേദ
വും നിലയും ഉള്ള മറ്റുവല്ല പെണ്ണുങ്ങളേയും കണ്ടാ
ൽ തലകുത്തി മറിഞ്ഞു പൂച്ചക്കരണം കളിച്ചു കാലു
പിടിക്കാതേയിരിക്കുമെന്ന എനിക്ക തോന്നുന്നില്ല.
ചെള്ളുപോലെയുള്ള ആ ചെറിയ പെണ്ണിന്റെ
പിന്നിൽപോയി ഞെളിഞ്ഞു നിന്നിട്ട ശങ്കരപ്പണി
ക്കര യാതോരു ശങ്കയും ഉളുപ്പും കൂടാതെ വീശിക്കൊ
ടുത്തത കണ്ടില്ലെ? മൂന്നാൾക്കും ഇന്ന ഒരുപോലെ
ഭ്രാന്തു പിടിച്ചുപോയി.

രണ്ടാമൻ— ആ ചുടുകാട എന്തെങ്കിലും ആയ്ക്കോട്ടെ— എ
ന്നെക്കൊണ്ട ഒരുറുപ്പിക കൊടുപ്പിച്ചു. അഞ്ചുരാപ്പ
കൽ ഒരുപോലെ എല്ലുമുറിഞ്ഞു പണിയെടുത്തെങ്കി
ലെ ഒരുറുപ്പിക കിട്ടുള്ളു. അത യാതൊരുപകാരവു
മില്ലാത്ത ഈ തെവിടിശ്ശിക്കളിക്ക കൊടുത്തത വിചാ
രിച്ചു എനിക്കുവലിയ വ്യസനമായിരിക്കുന്നു. കൊടു
ത്തിട്ടില്ലെങ്കിൽ നാള വയനാട്ടിലേക്കാണ മാറ്റു
ന്നത. ചുട്ടുപോട്ടെ എന്ന വിചാരിച്ച പേടിച്ചു
കൊടുത്തതാണ.

ഒന്നാമൻ— തന്റെ ഉപകാരത്തിനാണ കളി കളിപ്പിച്ചത?
കളിപ്പിച്ച ആൾക്ക നല്ല ഉപകാരമുണ്ടാകും. ഉപ
കരിപ്പിക്കാതെ അവർ ഇന്ന വിടുകയില്ല. വെള്ളം
കോരി നിറച്ചോളൂ വെറുതെ ഓരോന്ന പറയണ്ട.

രണ്ടാമൻ— അരചുറ്റും പുണ്ണുപിടിച്ച ഈ ജ്യേഷ്ടകളെ
കണ്ട ഭ്രമിച്ച തന്നെത്താൻ മറന്നു പണം വാരിപ്പൊ [ 136 ] ലിച്ചത് കണ്ടില്ലെ? തെല്ലു ഭേദമുണ്ടെങ്കിൽ വേണ്ടി
ല്ല. ശുദ്ധ ആഭാസം. ഇവൎക്ക പണം മേൽ കടിക്കു
ന്നുണ്ടൊ. കഷ്ടം! കഷ്ടം!

ഒന്നാമൻ— കണ്ട സാധുക്കളെ പിടിച്ച വട്ടത്തിലാക്കി
ഞെക്കിപ്പിഴിഞ്ഞുണ്ടാക്കുന്ന പണമല്ലെ?പൊലിക്കു
ന്നതിന്ന ഇവൎക്കെന്താണ ചേതം? ഒരു കേസ്സ
കിട്ടിയാൽ പോരെ? കൻസ്റ്റേബൾന്മാർ തങ്ങളിൽ
ഇങ്ങിനെ പലതും പറഞ്ഞു വെള്ളം കൊരി നിറച്ചു
കഴിയുമ്പോഴേക്ക ഇട്ടീരിനായരും മൂന്ന സ്ത്രീകളും കുളി
പ്പുരയിൽ വന്നു. കൻസ്റ്റേബൾന്മാർ ഉമ്മറത്തെ
ക്കും പോന്നു. കുളി കഴിഞ്ഞു വരുമ്പോഴേക്ക ഇൻസ്പ
ക്ടർ കുറെ ചായയും പലഹാരവും തെയ്യാറാക്കി വെ
പ്പിച്ചിട്ടുണ്ടായിരുന്നു. ശിരസ്തദാൎക്കുംശങ്കരപ്പണി
ക്കൎക്കും കിടപ്പാൻ വേണ്ടി താഴെ രണ്ടു മുറികളിൽ
വേണ്ടത്തക്ക ചട്ടം ചെയ്യിച്ചു. അതിൽപിന്നെ
ഇട്ടീരിനായരെ വിളിച്ചു എന്തോ ചിലതെല്ലാം സ്വ
കാൎയ്യം മന്ത്രിച്ചു. "കല്പിക്കും പ്രകാരം എല്ലാം നേരെ
യാക്കം." എന്ന ആ വൃദ്ധനും സമ്മതിച്ചു. ശാമു
ക്കുട്ടിമേനോനും ശങ്കരപ്പണിക്കരും എരേശ്ശമേനോ
ന്റെ മുഖത്ത നോക്കി ചിരിച്ചുംകൊണ്ട തങ്ങൾക്ക
വേണ്ടി വിവരിച്ച തെയ്യാറാക്കി വെച്ചിട്ടുള്ള മുറിക
ളിലേക്ക പോയി കണ്ണും മിഴിച്ചുറങ്ങാതെ കിടന്നു.
ഇവരുടെ ഇപ്പോഴത്തെ മനോരാജ്യം എന്തെല്ലാമാ
യിരുന്നു എന്ന ഇവരെപ്പോലെയുള്ള രസികന്മാൎക്ക
ക്ഷണത്തിൽ മനസ്സിലാക്കാൻ കഴിയുന്നതാണ.
അല്ലാത്തവൎക്ക പറഞ്ഞാലും മനസ്സിലാവില്ല. അതു
കൊണ്ട അതിനെപ്പറ്റി ഞാൻ ഇവിടെ യാതൊന്നും
പ്രസ്താവിക്കുന്നില്ല. കല്ല്യാണി അമ്മയെ ഇന്ന [ 137 ] കലവറ മുറിയിൽ ആക്കേണമെന്നുള്ള വിചാര
ത്തോടുകൂടി എരേശ്ശമേനോൻ മുകളിലേക്ക ബദ്ധപ്പെ
ട്ടചെന്നു. ഭൎത്തൃസ്നേഹവും വിനയവും സൗശീ
ല്യാദി ഗുണസമ്പത്തിയും നല്ല സാമൎത്ഥ്യവും ഉള്ള
രം അമ്മ തന്റെ ഭൎത്താവു വരുന്ന സമയം മുകളി
ലെ അറയിൽ ചിന്താഗൃസ്തയായി മുഖവും താഴ്ത്തി
ഇരിക്കയായിരുന്നു. കുട്ടികൾ രണ്ടും വടക്കു ഭാഗ
ത്ത വിരിച്ചിട്ടുള്ള ഓരോ കോസടിയിൽ കിടന്ന ഉറ
ങ്ങുകയും ചെയ്യുന്നു. ഭൎത്താവിനെ കണ്ട ക്ഷണ
ത്തിൽ കല്യാണി അമ്മ അവിടെ നിന്നെഴുനീറ്റ
അടുക്കേയുള്ള കട്ടിലിന്റെ പടിഞ്ഞാറെ വശം വട
ക്കോട്ടു നോക്കിക്കൊണ്ടുനിന്നു. എരേശ്ശമേനോൻ
അറയിൽ കടന്നപാട കട്ടിലിന്മേൽ ചെന്ന കുത്തി
രിഞ്ഞിട്ട കല്യാണി അമ്മയെ അടുക്കെ വിളിച്ച
ചിരിച്ചുംകൊണ്ടു മുഖത്ത നോക്കി പറഞ്ഞു.

എരേശ്ശമേനോൻ— ആട്ടം അവസാനിക്കുന്നതിന്ന മുമ്പാ
യിട്ട തന്നെ കല്യാണി എന്താണ മുകളിലേക്ക പോ
ന്നുകളഞ്ഞത— കളി അത്ര രസിച്ചില്ല എന്നുണ്ടൊ—
ശാമുക്കുട്ടിമേനോന ഇന്നത്തെ ആട്ടം വളരെബോ
ധിച്ചു— ആകപ്പടെ ഇന്ന ബഹുരസായി.

കല്ല്യാണി അമ്മ— കുട്ടികൾക്ക ഉറക്കം തൂക്കുന്നത കണ്ടിട്ട
അവരേയും കൊണ്ട മുകളിലേക്ക പോന്നു എന്നല്ലാ
തെ കളി രസിക്കാത്തതുകൊണ്ടും മറ്റും പോന്നുക
ളഞ്ഞതല്ല— ശിരസ്തദാൎക്ക മാത്രമല്ല കളി എല്ലാവൎക്കും
വളരെ രസമായിരിക്കുന്നു എന്നാണ എനിക്ക് തോ
ന്നിയ്ത— എല്ലാംകൂടി എത്ര ഉറുപ്പിക പൊലിച്ചുകിട്ടി. ?

എരേശ്ശമേനോൻ— എല്ലാംകൂടി നൂറ്റെഴുപത്തഞ്ചുറുപ്പിക
പിരിഞ്ഞു. പൊലി അതിശായി. ബഹുരസമാ [ 138 ] യി. ഇയ്യിടയിൽ ഒന്നും ഇങ്ങിനെ ഒരു പൊലിയു
ണ്ടായിട്ടില്ലെന്നു കളിക്കാർ തങ്ങളിൽ തന്നെ പറയു
ന്നത കേട്ടു.

കല്യാണിഅമ്മ— പൊലി മാത്രമല്ല കളിയും ഇത്ര രസം
പിടിച്ചിട്ടുണ്ടായിരിക്കില്ല. നിങ്ങൾ മൂന്നാളും ഉണ്ടാ
യിരിക്കുമ്പോൾ ഇങ്ങിനെയല്ലാതെ വരാൻപാടില്ല.

എ—മേ— നേരം പന്ത്രണ്ടു മണി കഴിഞ്ഞു. എനിക്ക ഉറക്ക
കലശലായി വന്നു തുടങ്ങി.

ക—അ— എന്നാൽ എനി ഉറങ്ങരുതെ? എന്തിനാണ വെ
റുതെ ഉറക്ക ഒഴിക്കുന്നത. കിടക്ക മുട്ടിവിരിച്ചിരി
ക്കുന്നു.

എ—മേ— (മുഖം അല്പം വെളിപ്പിച്ചും കൊണ്ട്) കല്യാണി
മുഷിയരുതെ. ഇത്തിരികൂടി ഇങ്ങട്ടു അടുത്ത നിൽ
ക്കൂ. ഞാൻ ഒന്ന സ്വകാൎയ്യം പറഞ്ഞോട്ടെ.

ക—അ— മുഷിയാൻതക്കതാണെങ്കിൽ പറയാത്തതല്ലെ ന
ല്ലത? ഇപ്പോൾ പറയുന്നത തന്നെ സ്വകാൎയ്യമാ
ണല്ലൊ. എന്താണെന്നുവച്ചാൽ പറയാം. എനി
ക്ക യാതൊരുമുഷിച്ചിലും ഇല്ല.

എ—മേ— ഞാൻ അങ്ങിനെ തീൎച്ചപ്പെടുത്തിപ്പോയി. നീ
വിരോധം പറയരുത.

ക—അ— കാൎയ്യം ഇന്നതാണെന്ന പ്രസ്താവിക്കുന്ന
തിന്ന മുമ്പായിട്ട "ഞാൻ അങ്ങിനെ തീൎച്ചപ്പെടുത്തിപ്പോ
യി" എന്നും മറ്റും പറഞ്ഞാൽ എന്താണ ഉത്തരം
പറയേണ്ടത? ഇവിടുന്ന എന്താണ തീൎച്ചപ്പെടു
ത്തിയ്ത?

എ—മേ— ഒരു രാത്രിയല്ലെ ? ഇന്ന ഇങ്ങിനെ ആയ്ക്കേ ട്ടെ.

ക—അ— അങ്ങിനെയാണെങ്കിൽ എനിക്ക യാതോരു വി
രോധവും ഇല്ല. ഉറക്ക ഒഴിച്ചാൽ സുഖക്കേട യാ [ 139 ] തൊന്നും ഉണ്ടായിരിക്കില്ലെന്നാണ വിചാരിക്കുന്ന
തെങ്കിൽ ഞാൻ ഒന്നും മുടക്കം പറയുന്നില്ല.

ഏ—മേ— ഞാൻ പറഞ്ഞത നിണക്ക മനസ്സിലായിട്ടില്ലെ
ന്നാണ തോന്നുന്നത. മനുഷ്യാവസ്ഥയല്ലെ ? ദുൎല്ല
ഭം അങ്ങിനെ ഉണ്ടാകുന്നതാണ.

ക—അ— അങ്ങിനെ എല്ലാം ഉണ്ടാകുന്നതാണ ഇങ്ങിനെ
എല്ലാമുണ്ടാകുന്നതാണ എന്നു പറഞ്ഞാൽ എങ്ങി
നെയാണ കാൎയ്യം മനസ്സിലാകുന്നത. പരമാൎത്ഥം ഇ
ന്നതാണെന്ന പറയരുതെ?

എ—മേ— കല്യാണി കിടത്തം ഇന്ന കലവറയിൽ ആക്ക
ണം— കുട്ടികളും നിന്റെ ഒരുമിച്ച തന്നെ ഇരിക്ക
ട്ടെ. എനിക്ക അങ്ങിനെ ഒരു താല്പൎയ്യം വന്നുപോയി.

ക—അ— ഇതാണൊ സ്വകാൎയ്യം പറവാനുണ്ടായിരുന്നത?
ഇതിന്ന ഇത്രയൊക്കെ വളച്ച പിടിച്ച പറയേണ്ടി
യിരുന്നൊ? കലവറയിലല്ല കളിക്കാരുടെ ഇടയിൽ
പോയ്ക്കിടക്കണം എന്ന ഇവിടുന്ന പറഞ്ഞാൽ ഞാ
ൻ അതിന്നും ഒരുക്കമാണല്ലൊ.

എ—മേ— കല്യാണി യാതൊരു വിരോധവും പറകയില്ലെ
ന്ന എനിക്ക മുമ്പെതന്നെ നല്ല വിശ്വാസമുണ്ട.
അല്ലെങ്കിൽ ഞാനുണ്ടൊ മോഹിനിയാട്ടം കളിപ്പി
ക്കാൻ പോകുന്നു.

ക—അ— അത ശരി തന്നെ. ൟ വിശ്വാസം ഇവിടേക്ക
ഉണ്ടായ്ത എന്റെ ഭാഗ്യം.

എ—മേ— ഭൎത്താക്കന്മാരിൽ ഭക്തിയും സ്നേഹവുമുള്ള ഭാൎയ്യ
മാൎക്ക ഇതിനൊന്നും അശേഷം രസക്കേട ഉണ്ടാകി
ല്ല. അതാണ പാതിവ്രത്യം എന്ന പറയുന്നത. ക
ല്യാണി ശീലാവതി വായിച്ചിട്ടില്ലെ. കുഷ്ഠരോഗം
പിടിച്ച ആ മുനിയെ ശീലാവതി ഒരു വേശ്യയുടെ [ 140 ] ഭവനത്തിങ്കലേക്ക എടുത്ത കൊണ്ടുപോയ കഥ ഓ
ൎമ്മയില്ലെ. ഭൎത്താവിന്നുവേണ്ടി അത്രമേൽ ചെയ്യേ
ണ്ടതാണ.

ക—അ— കഥ ഓൎമ്മ ഉണ്ടായിരുന്നു. പക്ഷെ ൟ ഒരു പര
മാൎത്ഥജ്ഞാനം ഇപ്പോൾ മാത്രമെ ഉണ്ടായിട്ടുള്ളു.
ആ കഥ ഇവിടേക്ക പറ്റുമൊ എന്ന സംശയമാ
യിരിക്കുന്നു.

എ—മേ— (ഗഡിയാൾ എടുത്തു നോക്കീട്ട) നേരം പന്ത്ര
ണ്ടടിച്ച പതിനേഴ മിനുട്ടായി. ഞാൻ താഴത്ത
ചെന്നിട്ടവേണം ശിരസ്തദാൎക്കും ശങ്കരപണിക്ക
ൎക്കും ഉറങ്ങുവാൻ. ഇപ്പോൾ എനി ഒന്നും സംസാ
രിപ്പാൻ ഇടയില്ല. എല്ലാം നമുക്ക നാളെ സാവകാ
ശത്തിലാക്കാം.

ക.അ-— ചങ്ങാതിമാർ രണ്ടും ഇവിടുത്തന്നെ ഉണ്ടൊ
എന്താണ അവൎക്ക ഉറങ്ങരുതെ. ഒരിക്കൽകൂടി ഉറ
ക്കിന്റെ മരുന്ന സേവിപ്പാൻ ഭാവമുണ്ടൊ? എനി
ക്ക ഒരു രണ്ട മിനുട്ടനേരം സംസാരിപ്പാനുണ്ട.
അത കഴിഞ്ഞിട്ട ഞാൻ എന്റെ പാട്ടിൽ പോയ്കൊ
ളാം. എന്നേക്കൊണ്ട യാതോരു ഉപദ്രവവും വേണ്ടാ.

എ—മേ— ബുദ്ധിമുട്ടായി. എന്താണ ചെയ്യേണ്ടത. എന്റെ
മനസ്സിന്ന അശേഷം സ്വസ്ഥതയില്ല. നേരം‌ പറ
ക്കയാണ ചെയ്യുന്നത. എന്നാൽ വേഗം പറഞ്ഞോളു.

ക—അ— നിങ്ങൾ മൂന്നു പേരും ഇന്ന അരങ്ങത്തവെച്ച
എന്തെല്ലാം മാതിരി ആഭാസത്വമാണ കാട്ടിക്കൂട്ടിയ
ത! എത്ര ആളുകൾ നിങ്ങളെ പരിഹസിച്ചിട്ടുണ്ട!
എനിയും എത്ര പരിഹസിക്കും?

എ—മേ— എന്താണ ഞങ്ങൾ ഉടുത്തത അഴിച്ചിട്ട അരങ്ങ
ത്തനിന്ന തുള്ളീട്ടുണ്ടായിരുന്നൊ. [ 141 ] ക—അ— പരിഹാസകരമായ പ്രവൃത്തി ഇത്രമാത്രമേ ഉ
ള്ളു എന്ന വിചാരിക്കുന്നത ആശ്ചൎയ്യംതന്നെ. ഏ
റിയകാലം അത്യദ്ധ്വാനംചെയ്ത സമ്പാദിക്കപ്പെട്ട
മാനം, മൎയ്യാദ, യോഗ്യത, മുതലായ പുരുഷഗുണ
ങ്ങളെ നിസ്സാരമായ ൟവക വിഷയങ്ങൾക്കവേ
ണ്ടി നിസ്സംശയം ബലികൊടുപ്പാൻ ഒരുങ്ങീട്ടുള്ള നി
ങ്ങളുടെ ബുദ്ധിവിശേഷതയെപ്പറ്റി ഞാൻ യാതൊ
ന്നും പറവാൻ കാണുന്നില്ല. കാൎയ്യാകാൎയ്യം തിരി
ച്ചറിവാൻ സാമർത്ഥ്യം ഇല്ലാത്ത ചില പടുവങ്കന്മാ
രുണ്ട. ആവകക്കാരാണെങ്കിൽ ഇതെല്ലാമിരിക്ക
ട്ടെ എന്നുവക്കാം. നിങ്ങളുടെ സ്ഥിതിയൊ അങ്ങി
നെയല്ല. നിങ്ങൾ ഒരു ഒന്നാംക്ലാസ്സ പോലീസ്സ
ഇൻസ്പക്ടർ. ശാമുക്കുട്ടിമേനോൻ രണ്ടാംക്ലാസ്സ
മജിസ്ട്രേട്ടധികാരമുള്ള ഒരു താലൂക്കശിരസ്തദാർ. ശ
ങ്കരപ്പണിക്കർ അസാമാന്യമായ കാൎയ്യപരിചയവും
ജനരഞ്ജനയും നല്ലസമ്പാദ്യവും ഉള്ള ഒരു വക്കീൽ.
മൂന്നുപേൎക്കും വേണ്ടത്തക്ക വിദ്യാഭ്യാസവും ലൌ
കികതന്ത്രങ്ങളിൽ വേണ്ടതിലധികം അറിവും ബു
ദ്ധിഗാംഭീൎയ്യവും ഉണ്ടെന്നുള്ളതും തീൎച്ചയാണ. അ
റിവില്ലാത്ത ജനങ്ങൾക്ക താന്താങ്ങളുടെ പ്രവൃത്തി
ക്കൊണ്ടും നടപടികൊണ്ടും അറിവ ഉണ്ടാക്കികൊടു
ത്ത ലോകത്തിൽ മാനമൎയ്യാദയെ രക്ഷിച്ച അക്രമ
ങ്ങളേയും അകൃത്യങ്ങളെയും അകറ്റി രാജ്യത്തിൽ
ക്ഷേമവും പുഷ്ടിയും വൎദ്ധിപ്പിക്കേണ്ടുന്ന എല്ലാഭാ
രവും വഹിച്ചിട്ടുള്ള നിങ്ങൾക്ക നിങ്ങളുടെ സ്വന്ത
മനസ്സിനെ അനീതിക്കും ദുരാചാരത്തിനും ഏല്പി
ച്ചുകൊടുക്കാതെ പാട്ടിൽവെച്ച നല്ലവണ്ണം നടത്തി
പ്പാൻ പ്രാപ്തിയില്ലാത്തത വിചാരിക്കുമ്പോൾ നിങ്ങ [ 142 ] ളുടെ വിദ്യാഭ്യാസംകൊണ്ടും ബുദ്ധിവികാസംകൊ
ണ്ടും എന്തപ്രയോജനമാണ സിദ്ധിച്ചിട്ടുള്ളത?
നിങ്ങൾതന്നെ നിങ്ങൾക്ക ശത്രുക്കളായിത്തീൎന്നിരി
ക്കുന്നു എന്നല്ലെ പറയേണ്ടത. കൃത്യാകൃത്യം അ
റിഞ്ഞ പ്രവൃത്തിക്കാത്ത മനുഷ്യരും പശുക്കളും ത
ങ്ങളിൽ എന്താണ വ്യത്യാസം? ആവകക്കാർ പുല്ലു
തിന്നാതെ ഇരിക്കുന്നത പശുക്കളുടെ ഭാഗ്യം. നേ
രംപോക്കും അഹങ്കാരവും ഏറക്കുറയ എല്ലാമനുഷ്യ
രിലും ഇല്ലെന്നല്ല ഞാൻ പറയുന്നത. ആയ്ത അ
വസ്താനുസരണം പ്രവൃത്തിച്ചാൽമാത്രമെ ഭംഗിയാ
യിരിക്കയുള്ളു—അവനവന്റെ സ്ഥിതിക്കും യോഗ്യ
തക്കും വിപരീതമായ യാതോരുപ്രവൃത്തിയും അറി
വുള്ളജനം യാതൊരിക്കലും ചെയ്യരുതാത്തതാണ—
ലേശം മാത്രം ഗുണദോഷ വിചാരം കൂടാതെ നിങ്ങൾ
ഇങ്ങിനെ മൂക്കോളം ബ്രാണ്ടിയുംകുടിച്ച അസതിക
ളായ ൟ മോഹിനിയാട്ടക്കാരത്തികളെകണ്ട ഭ്രമിച്ച
തന്നെത്താൻ മറന്ന ശുദ്ധമെ മൃഗസ്വഭാവികളാ
യി ചപലന്മാരായി അനേകം ആളുകൾ കൂടിയ സ
ഭയിൽ വച്ച അവയുടെമേൽ പനിനീർ തളിച്ചു. വി
ശറി എടുത്ത വീശിയും ലമനേഡ് സ്വന്തകൈകൊ
ണ്ട് പകൎന്നകൊടുത്ത കുടിപ്പിച്ചുംമറ്റും ചില ദാസ്യപ്ര
വൃത്തികൾ ചെയ്തും ഒച്ചയടക്കുമാറ നിലവിളിച്ചും
ചിരിച്ചും ന്യായാനുസരണമായി ചിലവചെയ്യേ
ണ്ടുന്ന പണം യാതൊരുകണക്കുംവരയും കൂടാതെ അ
ന്യോന്യം മത്സരിച്ച വാരിപൊലിച്ചുംപോരാതെവ
ന്നപ്പോൾ കടം മേടിച്ചു. കിട്ടിയ്ത മുഴുവനും തട്ടോടെ
എടുത്ത അവറ്റിന്ന ദക്ഷിണ കൊടുത്തും കളി കഴി
ഞ്ഞ ഉടനെ അവറ്റയെ കുളികഴിപ്പിച്ചും ഇങ്ങിനെ [ 143 ] പലതും പ്രവൃത്തിച്ചുവെല്ലൊ ഇതെല്ലാം എത്രൊണ്ട
ഭംഗിയായി എന്നാണ വിചാരിക്കുന്നത—കാണ്മാനു
ള്ള ആവശ്യത്തിന്മേലല്ല കളിപ്പിച്ചതെന്ന ഇവിടു
ത്തെ വാക്കുകൊണ്ട എനിക്ക മനസ്സിലായി—അങ്ങി
നെ വേണമെന്നുണ്ടെങ്കിൽതന്നെയും അതിലേക്ക
എത്രയൊ എളുപ്പമായും ഗോപ്യമായും ഉള്ള അനേ
കം മാൎഗ്ഗങ്ങൾ ഉണ്ടായിരിക്കെ അവയിൽ ഒന്നും മ
നസ്സവെക്കാതെ ഇങ്ങിനെ അത്യന്തം അനുചിതമാ
യി പ്രവൃത്തിച്ചിട്ടുള്ളതും ആപ്രവൃത്തിയെപൂൎത്തിയാ
ക്കുവാൻ നിശ്ചയിച്ചിട്ടുള്ളതും അവിവേകത്തിന്റെ
ആധിക്യംകൊണ്ടൊഅതല്ല അറവഷളത്വം തലയി
ൽ കേറികൂടിയതുകൊണ്ടൊ എന്താണെന്ന മനസ്സി
ലാകുന്നില്ല— എന്നാൽ നിസ്സാരമായി ലോകഗൎഹി
തമായ യാതോരുകാൎയ്യവും ലേശമാത്രം അറിവുള്ള
യാതോരുമനുഷ്യന്മാരും രഹസ്യമായൊ പരസ്യമാ
യൊ ചെയ്വാൻ ഒരിക്കലും മനസ്സ വെക്കരുതെന്നാ
ണ ഞാൻ ധരിച്ചിട്ടുള്ളത— ഏകദേശം ഇരുനൂറിൽ
അധികം ഉറുപ്പിക ചിലവചെയ്ത ഇന്നേത്തെ രാ
ത്രിയിൽ പുരുഷാൎത്ഥസിദ്ധിക്കായ്ക്കൊണ്ട പ്രയത്നം
ചെയ്യപ്പെട്ടു വരുന്ന പരമാനന്ദസാധകമായ ൟ
വസ്തുവിന്റെ വിശിഷ്ടതയെപ്പറ്റി അല്പം ആ
ലോചിക്കുന്നതായാൽ ഞാൻ പറയുന്നത യുക്തമൊ
അയുക്തമൊ എന്ന എളുപ്പത്തിൽ മനസ്സിലാക്കാവു
ന്നതാണ.

ൟ മോഹിനിയാട്ടം സൎവ്വജനങ്ങളാലും ആദരണീയ
മായി സ്തുത്യമായിരിക്കുന്ന ഒരു വിനോദമാണെങ്കിൽ ഇത
മലയാളികളായ നാനാജാതിക്കാരുടെ ഇടയിലും ഒരുപോ
ലെ അഭ്യസിപ്പിച്ച നടത്തി വരുന്നതായിരുന്നു. ആദാ [ 144 ] യമുള്ള കാൎയ്യങ്ങളിൽ അപമാനമില്ലെങ്കിൽ ആരും വൈമു
ഖ്യം വിചാരിക്കുന്നതല്ല. എന്നാൽ അതൊ കാണപ്പെടു
ന്നില്ല. ഇവിടെ ചില പ്രദേശങ്ങളിൽ ഉള്ള ശൂദ്രസ്ത്രീ
കളുടെ ഇടയിൽ മാത്രമെ സമ്പാദ്യസാധകമായ ൟ
വിശിഷ്ടവസ്തു വളൎത്തിവരുന്നുള്ളു. ആയിരം പട്ടിണി
ഒന്നായി കിടന്നാലും അങ്ങുമിങ്ങും അലഞ്ഞു നടന്നാലും
അന്യന്മാൎക്ക ദാസ്യപ്രവൃത്തിയൊ കൂലിപ്പണിയൊ എടു
ത്ത അഹോവൃത്തി കഴിപ്പാനിടവന്നാലും മലയാളത്തിൽ
ശൂദ്രരൊഴികെയുള്ള യാതോരു ജാതിയും തങ്ങടെ പെൺ
കുട്ടികളെ മോഹിനിയാട്ടത്തിന്ന കൊടുത്തു വരുമാറില്ലെ
ന്നുള്ളത നമുക്കഏറ്റവും ദൃഷ്ടാന്തപ്പെട്ട ഒരു കാൎയ്യമാണ.
കഥകളി മുതലായ വിനോദങ്ങളിൽ നീചോന്നത വൎണ്ണ
ങ്ങളിലുള്ള എല്ലാവൎക്കും ആദരവും ആനന്ദവും ഉള്ളത
കൊണ്ട അത അഭ്യസിക്കുന്നതിന്നും തന്മൂലം മുതൽ
സമ്പാദിക്കുന്നതിന്നും ആഭിജാത്യം യാതൊരാൾക്കും ബാ
ധകമായി കാണപ്പെടുന്നില്ല. പെണ്ണുങ്ങളെക്കൊണ്ടുന
ടന്ന ജാത്യാചാര വിരുദ്ധമായി ദ്രവ്യം സമ്പാദിപ്പാൻ
മലയാളത്തിൽ നായന്മാരായ നാം ഒരു ജാതിക്കാരൊഴികെ
ആരും ഒരുങ്ങിവരുന്നില്ല. ഇതനിമിത്തം നാം ആബാ
ലവൃദ്ധം അന്യന്മാരുടെ പരിഹാസത്തിന്നും അധിക്ഷേ
പത്തിന്നും പാത്രമായിത്തീരുകയാണ ചെയ്തിട്ടുള്ളത.
അതുകൊണ്ട അറിവും മാനവും ഉള്ള എല്ലാ നായന്മാരും
കഴിയുമെങ്കിൽ ഒന്നൊത്തുകൂടി എനി എങ്കിലും ഇതിനെ
നിൎത്തൽ ചെയ്വാൻ രാപ്പകൽ അതിപ്രയത്നം ചെയ്കയാ
ണ വേണ്ടത. അതല്ലാതെ ഇതിലേക്ക ഉത്സാഹം വൎദ്ധി
ക്കത്തക്ക ൟ വക ദുൎമ്മാൎഗ്ഗങ്ങളിൽ യോഗ്യന്മാരായ നിങ്ങ
ളാൽ ചിലർ വേഷംകെട്ടി പുറപ്പെടുന്നത കേവലം അനീ
തിയാണെന്ന ഞാൻ വ്യസനത്തോടെ പറയേണ്ടിവന്നി [ 145 ] രിക്കുന്നു— അന്യ സ്ത്രീ വിഷയം അസാധാരണമായ
അനുരാഗവും തന്നിമിത്തമുള്ള ഭ്രമവും ൟവകക്കാരുടെ
നേരെ വിവേകികളായ പുരുഷന്മാൎക്ക ഉണ്ടാവുന്നതാണ
അത്യാശ്ചൎയ്യം—മധുപാനലോലുപന്മാരായ ഭ്രമരങ്ങൾ
അഭിനവങ്ങളായ കുസുമങ്ങളെ അന്വേഷിച്ചു നടക്കുന്ന
തല്ലാതെ നിൎമ്മാല്യമായുപേക്ഷിക്കപ്പെട്ട പുഷ്പങ്ങളുടെ
അരികത്തുപോലും പ്രവേശിച്ച കാണുന്നില്ല— അഹോ
വൃത്തിക്ക യാതൊരു നിവൃത്തിയും ഇല്ലാഞ്ഞിട്ട ചില മാതാ
പിതാക്കന്മാർ തങ്ങളുടെ പെൺകുട്ടികളെ രണ്ടും നാലും
സംവത്സരത്തേക്ക അന്യന്മാരെ മേല്പാട്ടത്തിന്ന ഏല്പിച്ച
മുങ്കൂറായി വില വാങ്ങി ൟവക തോന്ന്യാസത്തിന്ന വിട്ടു
കൊടുക്കയാണ ചെയ്യുന്നത. മാനാപമാനം വിചാരിക്കാ
തെ ധനസമ്പാദ്യത്തിൽമാത്രം മനസ്സവെച്ച ദാരദ്ര്യമെ
ന്ന പിശാചിനാൽ ബാധിക്കപ്പെട്ട ചില സ്ത്രീപുരുഷ
ന്മാൎക്ക ചുരുങ്ങിയ വില കൊടുത്ത കയ്വശം പണയം മേടി
ച്ച ആദായത്തിന്റെ അവസ്ഥക്കതക്കവണ്ണം പലവിധ
വിക്രയം ചെയ്തവരുന്ന ചില വങ്കന്മാർ അഗതികളായ
ൟ പെൺകുട്ടികളെ തങ്ങളുടെ ശാസനക്കീഴിൽവെച്ച
പലദിക്കിലും കൊണ്ടുനടന്ന ഏതെല്ലാം വിധത്തിൽ എ
ന്തെല്ലാം പ്രവൃത്തികളാണ ചെയ്യിച്ചുവരുന്നത—കഷ്ടമെ
കഷ്ടം—എറുമ്പ തൊട്ടാനയോളം എന്ന പറഞ്ഞ വരുന്ന
പ്രകാരം പെട്ടകംപേറി മുതൽ ഉടമസ്ഥൻവരേയുള്ള കളി
യോഗക്കരുടെ കല്പനയും ചൊല്ലുംകേട്ട അവരെ പലവി
ധത്തിലും ശുശ്രൂഷിച്ച അവരുടെ ഹിതത്തിന്ന യാതോ
രു വൈമുഖ്യവും കാട്ടാതെ കീഴടങ്ങി നിൽക്കുവാൻ ഇവറ്റ
എല്ലായ്പോഴും ബാദ്ധ്യതപ്പെട്ടിരിക്കുന്നു—അതൊ ഇരിക്ക
ട്ടെ—ഏതെല്ലാം ദിക്കിൽ പോകുന്നുവൊ എവിടെയെല്ലാം
കളിയുണ്ടാകുന്നുവൊ അവിടങ്ങളിലുള്ള യജമാനന്മാ


[ 146 ] രെയും അവരുടെ കാൎയ്യസ്ഥന്മാരെയും സന്തോഷിപ്പിച്ച
സ്വാധീനമാക്കുവാൻ കളിയുടമസ്ഥനുള്ള സകല സാമ
ൎത്ഥ്യവും ൟ പെൺകുട്ടികൾ മാത്രമാകുന്നു. ഒരു കളിക്ക
ആയിരമൊ പതിനായിരമൊ കിട്ടിയാലും വേണ്ടില്ല— ഇ
വൎക്ക മുൻപ നിശ്ചയിച്ച ചുരുങ്ങിയ വിലയിൽ ഒരു തുട്ട
പോലും അധികം കൊടുക്കുന്ന ചട്ടമില്ല. അഞ്ചുറുപ്പിക
യിൽ വല്ലതും അധിക സമ്പാദ്യം വേണമെങ്കിലും യോ
ഗ്യന്മാരുടെ ശിഫാൎശികത്ത ആവശ്യമാണെങ്കിലും ൟ
പെൺകുട്ടികൾ തങ്ങളെ ബലി കൊടുക്കയാണ ചെയ്ത
വരുന്നത— കളികഴിഞ്ഞ സ്വരാജ്യത്തിൽ എത്തിയാൽ
പിന്നെ ചുരുങ്ങിയപക്ഷം നാല മാസമെങ്കിലും ചികി
ത്സിച്ചല്ലാതെ ഇവറ്റിന്ന നേരെ നടപ്പാൻ വളരെ പ്ര
യാസമാണ— മാസ്സപ്പടിവകപ്പണം മാതാപിതാക്കന്മാരു
ടെ കണക്കിൽ പെട്ടതും അവരെ ബോദ്ധ്യപ്പെടുത്തേ
ണ്ടതും ആകകൊണ്ട ചികിത്സ ചിലവിന്നവേണ്ടിവരു
ന്ന സംഖ്യ അന്യായമായ പ്രവൃത്തിയിൽനിന്ന ഇവറ്റ
സ്വന്തം സമ്പാദിക്കേണ്ടതാണ— കുറവന്റെ ശാസന
ക്കീഴിൽ നടക്കുന്ന കുരങ്ങിനെപ്പോലെ ഇങ്ങിനെ കഷ്ട
പ്പെട്ട സ്വേഛാനുസരണം യാതൊന്നും ചെയ്വാൻ സ്വാ
തന്ത്ര്യമില്ലാതെ പാത്രാപാത്രവിവേക ശൂന്യമാരായി പര
ഭൃതമാരായി നടക്കുന്ന ൟ സ്ത്രീകളുടെമേൽ കൃത്യാകൃത്യ
വിചാരം കൂടാതെ പാങ്ങല്ലാതെ ഭ്രമിച്ച എന്തും പ്രവൃത്തി
ക്കാമെന്ന ഉറപ്പിച്ച പോയിട്ടുള്ളത വളരെ കഷ്ടമായിട്ടു
ള്ളതാണെന്ന മാത്രമെ എനിക്ക പറവാനുള്ളു— ഞാൻ പ
റഞ്ഞിട്ടുള്ളതിൽ വല്ല അബദ്ധമൊ അധികപ്രസംഗ
മൊ ഉണ്ടെങ്കിൽ ആയ്ത സൎവ്വവും ക്ഷമിച്ചുകൊള്ളണം.

കല്യാണി അമ്മ ഇപ്രകാരം പറഞ്ഞ കണ്ണുനീർവാൎത്ത
കരഞ്ഞ എരേശ്ശമേനോന്റെ മുഖത്തനോക്കി ദീൎഘനി [ 147 ] ശ്വാസംപൂണ്ട കുട്ടികളെ എടുത്ത താഴത്തകൊണ്ടുപോയി
കിടത്തുവാൻവേണ്ടി തന്റെ ദാസിയെ മുകളിലേക്ക വി
ളിച്ചു. എരേശ്ശമേനോൻ ഇതെല്ലാംകേട്ട കുറെ നേരത്തേ
ക്ക ഇടിവെട്ടിയ മരം പോലെ നിശ്ചേഷ്ഠനായി ഇരുന്നു
പോയി. അവമാനംകൊണ്ടും ലജ്ജകൊണ്ടും മുഖം മേല്പ
ട്ടുയൎത്തുവാൻ ഇദ്ദേഹം വളരെ പണിപ്പെട്ടു. ഇതിനിട
യിൽ ദാസി മുകളിലേക്ക എത്തി— കലവറമുറി അടിച്ചു
പാറ്റി ക്ഷണത്തിൽ മടങ്ങിവന്ന കുട്ടികളെക്കൊണ്ടുപോ
യി അവിടെ കിടത്തേണമെന്ന കല്യാണിഅമ്മ ദാസി
യോട പറഞ്ഞപ്പോൾ എരേശ്ശമേനോൻ പതുക്കെ തല ഉ
യൎത്തിക്കൊണ്ടു പറഞ്ഞു. "ഇപ്പോൾ കൊണ്ടുപോകേണ്ട
അവൾ താഴെക്ക പൊയ്ക്കൊട്ടെ—നീ പ്രസ്താവിച്ചിട്ടുള്ള
സംഗതികൾ ഒക്കെയും പരമാൎത്ഥമാണെന്ന എനിക്ക ന
ല്ലവണ്ണം ബോദ്ധ്യമായിരിക്കുന്നു. എന്റെ ആലോച
നക്കുറവനിമിത്തം‌ ഞാൻ ചെയ്തപോയിട്ടുള്ളത മുഴുവനും
അബദ്ധമാണെന്ന സമ്മതിക്കുന്നതിൽ എനിക്ക യാതൊ
രു ലഘുത്വവുമില്ല. കഴിഞ്ഞസംഗതിയെപ്പറ്റി പറഞ്ഞി
ട്ടും വ്യസനിച്ചിട്ടും യാതൊരു ഫലവും ഇല്ലെല്ലൊ. ദൈവം
ഇന്നുമുതൽ എന്നെ അധൎമ്മഭീരുവാക്കി ചെയ്യേണ്ടതിന്ന
ഞാൻ പ്രാർത്ഥിക്കുന്നു". എന്നു പറഞ്ഞ അവിടെനിന്ന
പതുക്കെ എഴുനീറ്റ താഴെ നിൽക്കുന്ന കൻസ്റ്റേബൾമാരി
ൽ ഒരുത്തനെ മുകളിലേക്ക വിളിച്ചു— അവനോട പറ
ഞ്ഞു. "ഇട്ടീരിനായരോട ചെന്ന പറക ഞാൻ പറഞ്ഞി
രിക്കുന്നു എന്ന അരനാഴികപോലും എനി ഇവിടെ താമ
സിക്കേണമെന്നില്ല— പെട്ടിയും എടുത്ത ഇപ്പോൾതന്നെ
ഇവിടെനിന്ന പടിയിറങ്ങി വേറെ വല്ലദിക്കിലും പോ
യി ഉറങ്ങിക്കോട്ടെ. ശിരസ്തദാരും ശങ്കരപ്പണിക്കരും ഉറ
ങ്ങീട്ടില്ലെങ്കിൽ മെല്ലെവിളിച്ച മുകളിലേക്ക്കൊണ്ടുവരു!!. [ 148 ] കൻസ്റ്റേബൾ, "ഇത എന്തൊരത്യാശ്ചൎയ്യമാണ. കൃ
തയുഗം പിറന്നുവോ". എന്നിങ്ങിനെ വിചാരിച്ചു കൊണ്ട
താഴത്തിറങ്ങിച്ചെന്ന ഇട്ടീരിനായരെ വിളിച്ച "പെട്ടിയും
എടുത്ത ക്ഷണത്തിൽ പടിയിറങ്ങി പോകണമെന്ന യ
ജമാനൻ കല്പിച്ചിരിക്കുന്നു എന്ന പറഞ്ഞു. ഇട്ടീരിനാ
യൎക്ക ഇത കേട്ടപ്പോൾ താൻ സ്വപ്നം കാണുന്നതൊ അ
തല്ല തന്റെ ബുദ്ധി ഭ്രമിച്ച പോയ്തകൊണ്ട തോന്നുന്ന
തൊ പോലീസ്സുകാരന്റെ തോന്ന്യാസമൊ എന്നുള്ള പല
സംശയവും മനസ്സിൽ തോന്നിതുടങ്ങി. പടിയിറങ്ങി
ക്ഷണത്തിൽ പോകേണം എന്ന കൻസ്റ്റേബൾ പിന്നേ
യും ശാസിച്ചതുകൊണ്ട മൃതഗൃഹത്തിൽനിന്ന ഇറങ്ങിപ്പോ
കുന്നതുപോലെ ൟ വൃദ്ധനും മക്കളും പെട്ടിയും മദ്ദളവും
കളിയോഗക്കാരും നട്ടപ്പാതിരക്ക ഇറങ്ങിപ്പോയി. മദ്യ
ത്തിന്റെ തൈക്ഷണ്യം നിമിത്തം ശിരസ്തദാരും നമ്മുടെ
വക്കീലും ബോധം വിട്ട ഉറങ്ങിപ്പോയതിനാൽ കൻസ്റ്റേ
ബൾ അവരെ വിളിച്ചുണൎത്താതെ ക്ഷണത്തിൽ മുകളി
ൽ ചെന്ന വിവരം ഇൻസ്പെക്ടരെ അറിയിച്ചു കല്പനപ്ര
കാരം താഴെക്ക പോയി. എരേശ്ശമേനോൻ അറയിൽ
ഉണ്ടായിരുന്ന ആൾമെര തുറന്ന അതിൽ താൻ സൂ
ക്ഷിച്ചിട്ടുണ്ടായിരുന്ന വിസ്കിയും ബ്രാണ്ടിയും എടുത്ത അ
റയുടെ പടിഞ്ഞാറ ഭാഗമുള്ള ഒരു വലിയ ജനേൽ തുറന്ന
കുപ്പിയുടെ കഴുത്ത ഓരോന്നോരോന്നായി മുട്ടിപ്പൊട്ടിച്ച
കീഴ്പെട്ട നിലത്ത പകൎന്ന കളഞ്ഞു. താൻ ചെയ്തിട്ടുള്ള
അനീതിയേയും ആഭാസ പ്രവൃത്തിയേയും വിചാരിച്ച
വ്യസനിച്ചുംകൊണ്ട കട്ടിലിന്മേൽ തെക്കോട്ട തിരിഞ്ഞ
കിടന്നു. കല്യാണി അമ്മ, അനേകം സാന്ത്വനവാക്കു
കൾ പറഞ്ഞ അദ്ദേഹത്തെ ശാന്തപ്പെടുത്തി. വീശറി
എടുത്ത വീശികൊണ്ട അടുക്കെ നിന്നു. ഒടുവിൽ ഉറ [ 149 ] ങ്ങിയെന്ന കണ്ടാറെ കതകും അടച്ചതാനും കുട്ടികളുടെ അ
ടുക്കെപ്പോയിക്കിടന്നുറങ്ങി.

നേരം പുലരുവാൻ ഏകദേശം നാലഞ്ച നാഴിക ഉള്ള
പ്പോൾ ഗോവിന്ദൻ കോഴികളുടെ ശബ്ദം കേട്ടു ഞെട്ടി
യുണൎന്ന ബദ്ധപ്പെട്ട കനകമംഗലത്തേക്ക പുറപ്പെട്ടു.
താൻ കണ്ടിട്ടുണ്ടായിരുന്ന സ്ഥലത്ത കളിയോഗം കാണാ
തിരുന്നതുകൊണ്ട പലതും ശങ്കിച്ച പടിയിറങ്ങിആ വഴി
കുറെ കിഴക്കോട്ട വന്ന തെക്കോട്ടുള്ള ഇടവഴിയിൽക്കൂടി
സൎക്കാർ നിരത്തിന്മേൽ എത്തിച്ചേൎന്ന നേരെ പടിഞ്ഞാ
റോട്ടു നടന്നു. രാവിലെ പത്ത മണിക്ക മുമ്പായിട്ട ത
ന്നെ പുത്തന്മാളികക്കൽ എത്തി. ഗോപാലമേനോനെ
കണ്ട വിവരം അറിയിച്ച മറുപടി കൊടുത്തു. പത്ത ദി
വസത്തിന്നുള്ളിൽ കുഞ്ഞികൃഷ്ണമേനോൻ വരുമെന്നുള്ള
വൎത്തമാനം കേട്ടിട്ട അവിടെയുള്ള എല്ലാ സ്ത്രീ പുരുഷന്മാ
രും വിശേഷിച്ച ലക്ഷ്മിഅമ്മയും സന്താനങ്ങളും വൎഷാഗ
മത്തിൽ മെഘശബ്ദം കെട്ടു ചാതങ്ങളെപ്പൊലെ അത്യ
ന്തം സന്തുഷ്ടചിത്തന്മാരായി ഭവിച്ചു. [ 150 ] എട്ടാം അദ്ധ്യായം

"അപൂൎവ്വമായ ഒരു സമ്മാനം"

മല്ലിക്കാട്ട കുഞ്ഞിശ്ശങ്കരമേനോൻ എന്ന ഒരാൾ ബി—
എൽ— പരീക്ഷ ജയിച്ചു ഈ കാലത്ത ഹൈക്കോൎട്ടിൽ
അപ്രെൻടീസ്സായി മദിരാശിയിൽ പാൎത്തുവരുന്ന വിവ
രം മൂന്നാം അദ്ധ്യായത്തിന്റെ ഒടുവിൽ അല്പം പ്രസ്താ
വിച്ചിട്ടുണ്ടല്ലൊ. ഇദ്ദേഹം അത്യന്തം ബുദ്ധിശാലി
യും നീതിജ്ഞനും വളരെ വിവേകിയും ഇംഗ്ലീഷ‌ഭാഷ
യിൽ മാത്രമല്ല, സംസ്കൃതത്തിലും സാമാന്യം നല്ല പാ
ണ്ഡിത്യവും പരിചയവും സിദ്ധിച്ചിട്ടുള്ള ഒരു ചെ
റുപ്പക്കാരനാണ. അനാവശ്യമായ വല്ല അഹങ്കാര
മൊ അധിക പ്രസംഗമായ ഏതെങ്കിലും നടപടിയൊ
അന്ധാളികളായ പല ചെറുപ്പക്കാരിലും പലപ്പോഴും നാം
കണ്ടും കേട്ടും ആക്ഷേപിച്ചും വരുന്ന എന്തെങ്കിലും ഒരു
തോന്ന്യാസമൊ നമ്മുടെ സൌഭാഗ്യശാലിയായ ഈ തരു
ണപുരുഷനെ ഇതുവരെ ബാധിച്ചിട്ടില്ല. ആളുകളുടെ
തരാതരം ക്ഷണനേരംകൊണ്ട കണ്ടറിയത്തക്ക സാമൎത്ഥ്യ
വും ലൌകീകകാൎയ്യങ്ങളിൽ പ്രായത്തെ കവിഞ്ഞുനില്ക്കുന്ന
പരിചയവും നിസ്സാരവിഷയങ്ങളിൽ അണുമാത്രം ഭ്രമ
മുണ്ടാവാനിട കൊടുക്കാത്ത മനോധൈൎയ്യവും അകൃത്യം
ചെയ്യുന്നതിലുള്ള ഭയാധിക്യം ഇദ്ദേഹത്തിന്റെ നൈ
സ്സൎഗ്ഗിക ഗുണങ്ങളിൽ പ്രധാന ഭാഗങ്ങളാകുന്നു. വില
യേറിയ വിശിഷ്ടസാധനങ്ങൾ സൂക്ഷിച്ചു വെക്കുന്ന
പാത്രത്തിന്നും തദനുരൂപമായ ഭംഗിയും ഉറപ്പും അത്യാ [ 151 ] വശ്യമാണെന്നു വിചാരിച്ചു പരമകാരുണികനായ ദൈ
വം ഇദ്ദേഹത്തിന്റെ സൃഷ്ടികാലത്തിൽ പല കൌശല
ങ്ങളും പ്രവൃത്തിച്ചിട്ടുണ്ടെന്ന അറിവുള്ള ജനം ഒരുപോ
ലെ അഭിപ്രായപ്പെടാതെയിരിക്കയില്ല. പുരുഷഗുണങ്ങ
ൾ ഏതാണ്ട മുഴുവനും പരിപൂൎണ്ണമായി ഈ യു
വാവിനെ കണ്ടാൽ സ്തീ പ്രുഷന്മാൎക്ക ഒരുപോലെ കൌ
തുകവും മന:പ്രീതിയും ജനിക്കുമെന്നുള്ളതിന്ന ലേശംസം
ശയമില്ല. രൂപസൗന്ദൎയ്യവും മുഖപ്രാകാശവും സ്ത്രീകളു
ടെ ഹൃദയാകൎഷണത്തിങ്കൽ അതി സമൎത്ഥങ്ങളാകുന്നു.
പ്രായവും ഇപ്പോൾ ഇരിപത്തരണ്ട വയസ്സിൽ ഒട്ടും
അധികമായിട്ടില്ല. ദുൎഘടമായ ഈ ദശാസന്ധിയിലാണ
അനേകം പുരുഷന്മാർ വഷളായി പോകുന്നത. കണ്ടാൽ
നല്ല സൗന്ദൎയ്യവും കയ്യിൽ ധാരാളം പണവും ദൂര രാജ്യ
ങ്ങളിലെ അധിവാസവും രക്ഷിതാക്കന്മാരുടെ മേലന്വേ
ഷണക്കുറവും യൌവ്വനത്തിന്റെ പ്രാദുൎഭാവവും ആ
രോഗ്യപ്രാപ്തിയും അവിവേകികളുമായുള്ള സഹവാസ
വും ഒന്നിച്ചു കൂടുന്ന ദിക്കിൽ അല്പം ചില തരക്കെടുകൾ
ഉണ്ടാകാതെയിരിപ്പാൻ വളരെ പ്രയാസമാണ. വിദ്യാ
ഭ്യാസംകൊണ്ടും സജ്ജനസമ്പൎക്കംകൊണ്ടും സിദ്ധിക്കാ
വുന്ന മന:പാകതകൊണ്ട മാത്രമെ മേൽപ്പറഞ്ഞ കാല
ത്ത എളുപ്പത്തിൽ ബാധിക്കുന്ന ചാപല്യത്തെ തടുത്തുനി
ൎത്തുവാൻ കഴികയുള്ളു. ചിലൎക്ക വിദ്യാഭ്യാസമുണ്ടായിട്ടും
ഫലമില്ല. നിസ്സാരമായ ഓരൊ നടവടിയും അവസ്ഥ
യിലും ഗുണദോഷവിചാരം കൂടാതെ വൃഥാ അന്ധാളിച്ചു
ഇപ്പഴത്തെ നാഗരീകമാണെന്നും മറ്റും പറഞ്ഞുതൎക്കിച്ചു
അനാവശ്യമായ പല ഭേദഗതികളും മാറ്റങ്ങളും ഉണ്ടാ
ക്കിത്തിൎത്ത "അതാണ വേണ്ടത. ഇതാണ നല്ലത" എ
ന്നിങ്ങിനെ ഭ്രമിച്ചു വശായി അവസാനം "അതും ഇല്ല [ 152 ] ഇതും ഇല്ല അമ്മെടെ ദീക്ഷയും ഇല്ല" എന്ന പറഞ്ഞമാ
തിരി യാതൊരു കാൎയ്യത്തിലും സ്ഥൈൎയ്യം ഇല്ലാതെ അന്യ
ന്മാരുടെ പരിഹാസത്തിന്നും പരിവാദത്തിന്നും പാത്രമാ
യിത്തീരുകയാണ ചെയ്തുകാണുന്നത. ഇതെല്ലാം ഇംഗ്ലീ
ഷ പഠിക്കുന്നതിനാൽ വരുന്ന ദോഷങ്ങളാണെന്നും മ
റ്റും അറിവില്ലാത്ത ചില വയോധികന്മാൎക്കും വങ്കന്മാരാ
യ മറ്റു ചിലൎക്കും പറവാൻ മേല്പറഞ്ഞ നവീന വിദ്വാ
ന്മാരുടെ തോന്ന്യാസം ഒരു പ്രത്യേകകാരണമായി തീരുക
യാണ ചെയ്യുന്നത. അതിനെ ഓരോന്നോരോന്നായി
എടുത്തു ഉദാഹരിച്ചു പറയുന്നതായാൽ പലൎക്കും പലവി
ധേന നീരസം ജനിക്കുമെന്ന ഭയപ്പെടുന്നു. അസാ
ധാരണമായ ഗുണം ഉണ്ടെന്ന തീൎച്ചയായും അറിഞ്ഞല്ലാ
തെ അപൂൎവ്വങ്ങളായ നടവടികളെ കയ്ക്കൊള്ളരുതെന്നാണ
എന്റെ അഭിപ്രായം.

"ആബദ്ധകൃത്രിമസടാ ജടിലാംസഭിത്തി
രാരോപിതൊമൃഗപതെഃ പദവീംയദിശ്വാ
മത്തേഭകുംഭ തടപാടനലമ്പടസ്യ
നാദംകരിഷ്യതികഥം ഹരിണാധിപസ്യ" എന്ന
ശ്ലോകത്തിന്റെ താല്പൎയ്യം മേൽപറഞ്ഞ തരക്കാർ അത്യ
ദ്ധ്വാനം ചെയ്തു മനസ്സിലാക്കേണ്ടതാണെന്നെ ഞാൻ
പറയുന്നുള്ളു.

എന്നാൽ നമ്മുടെ കുഞ്ഞിശ്ശങ്കരമേനോൻ ഈവക യാ
തോരന്ധാളിപ്പും ഇല്ലാത്ത അതി ധീരനായ പുരുഷനാ
ണ— ഇദ്ദേഹവുമായുള്ള സംസൎഗ്ഗത്തിന്നും സഹവാസ
ത്തിന്നും സ്നേഹത്തിനും നമ്മുടെ മീനാക്ഷിക്കുട്ടിയുടെ
ഭ്രാതാവായ അച്യുതമേനോന സംഗതി വന്നിട്ടുള്ളത അ
ദ്ദേഹത്തിന്റെ സുകൃതപരിപാകമെന്ന മാത്രമെ പറയേ
ണ്ടതുള്ളു— വേണ്ടത്തക്ക ഗുണവുംതികഞ്ഞിട്ടുള്ള ഒരു [ 153 ] സ്നേഹിതനെ കണ്ടെത്തി കയ്ക്കലാക്കുവാൻ ൟ കാലത്ത
അത്യന്തം പ്രയാസമുണ്ട— സ്നേഹമെന്നൊ സ്നേഹിതൻ
എന്നൊ നാം പറഞ്ഞുവരുന്ന സാധനം തെറ്റുകൂടാതെ
എഴുതുവാനും സംസാരിപ്പാനും എളുപ്പത്തിൽ കഴിയുമെങ്കി
ലും വാസ്തവത്തിൽ അത ജനഹൃദയത്തിലൊ ജനസമുദാ
യത്തിലൊ ഉണ്ടായിരിക്കുമെന്ന അത്ര വേഗത്തിൽ തീ
ൎച്ചപ്പെടുത്തിക്കൂടാവുന്നതല്ല. ഇഷ്ടന്മാരെന്ന പുറമെനടി
ച്ചു മുഖസ്തുതിപറഞ്ഞു ഒന്നിച്ചുകൂടി വല്ലതും തെല്ലൊന്നും ഹി
തമായി പ്രവൃത്തിച്ചു നമ്മെപ്പാട്ടിലാക്കി വേണ്ടത്തക്ക കാ
ൎയ്യം അനായാസേനസാധിപ്പിക്കുവാൻവേണ്ടി അതിസ
മൎത്ഥന്മാരായ ചില സിദ്ധാൎത്ഥകന്മാരുണ്ട— ആവക്കാരെ
ക്കൊണ്ട സൂക്ഷ്മത്തിൽ ഉപദ്രവമല്ലാതെ യാതോരുപകാര
വും സിദ്ധിക്കുന്നതല്ല— ആപൽകാലത്ത അകത്തും പുറ
ത്തുംനിന്ന ഹിതാഹിതം‌നോക്കി പ്രവൃത്തിക്കുന്ന ചന്ദന
ദാസന്മാർ വളരെ ദുൎല്ലഭമെയുള്ളു. ഒന്നിച്ചുപാൎക്കുക— ഒ
രുമിച്ചുണ്ണുക— ഒരെ കിടക്കയിൽതന്നെ കിടന്നുറങ്ങുക,
ഇതകൊണ്ടൊന്നും ഒരുത്തനെ സ്നേഹിതനെന്ന വിശ്വ
സിച്ചുകൂടാ— ഓരോരുത്തരുടെ മനസ്സും സ്വഭാവവും ഓ
രോ പ്രകാരമായിരിക്കും— ശീലവും പ്രകൃതിയും നല്ലവ
ണ്ണം ഗ്രഹിക്കാതെ ആളുകളെ വിശ്വസിക്കുന്നതകൊണ്ട
അനേകം‌പേർ അത്യാപത്തിൽപെട്ടു നശിച്ചു പോകുമാറു
ണ്ട— ഒന്നൊ രണ്ടൊ പ്രാവശ്യം കണ്ടതകൊണ്ടൊ കാണു
മ്പോഴൊക്കെയും രസകരമായി സംസാരിക്കുന്നതകൊ
ണ്ടൊ അല്പാല്പം ചില സഹായം ചില സമയങ്ങളിൽ
ചെയ്തിട്ടുള്ളതകൊണ്ടൊ മനുഷ്യരുടെ തരാതരം അറിവാ
ൻ പാടുള്ളതല്ല— സ്നേഹിതന്മാരുടെ ഉത്ഭവവും വളൎച്ചയും
ഈ കാലത്ത രണ്ട നാല പ്രകാരത്തിലാണ— അത്യാവ
ശ്യമായ വല്ല കാൎയ്യവും എളുപ്പത്തിൽ സാധിക്കേണ്ടതി [ 154 ] ന്ന നമ്മുടെ സേവകൂടാതെ കഴികയില്ലെന്നു കാണുമ്പോ
ൾ ചില സമൎത്ഥന്മാർ രാവും പകലും ഇടവിടാതെ നമ്മു
ടെ പിന്നാലെ ഒന്നിച്ചുകൂടി പലതും പ്രവൃത്തിക്കും. മ
നോഹിതം സാധിച്ചു എന്ന കണ്ടാൽ ഇവരെ പിന്നെ ഒ
രുവട്ടം കാണ്മാനെ പ്രയാസമായിരിക്കും— ചിലർ നമ്മുടെ
അന്തൎഗ്ഗതമൊ ഗൂഢകാൎയ്യമൊ മനസ്സിലാക്കേണ്ടതിന്നും
ചിലപ്പോൾ നമ്മെ ചക്രം തിരിപ്പിക്കേണ്ടതിന്നും മറ്റു
ചിലരുമായി ആലോചിച്ചുറച്ചു നമ്മെ ചുറ്റിപ്പറ്റിക്കൂടി
അത്യന്തം വിശ്വസ്തന്മാരാണെന്ന വിശ്വസിപ്പിക്കും—
തരം കിട്ടുമ്പോൾ പിടിച്ചു കുണ്ടിൽ തള്ളുകയും ചെയ്യും—
ൟ വക്കാരെയാണ ൟ കാലത്ത അധികം കാണ്മാനുള്ള
ത— വേറെ ചിലവകക്കാരുണ്ട— നമ്മുടെ കയ്യിൽ പണമു
ണ്ടെന്നൊ നമുക്ക് യാതൊന്നിന്നും പരാധീനമില്ലെന്നൊ
കാണുമ്പോൾ ആവകക്കാർ നമ്മുടെ സേവക്കുവന്നുകൂ
ടും ഈത്തപ്പഴം വെച്ച ദിക്കിൽ ഈച്ചകൾ വന്നു നി
റയുംപോലെയാണ ഈക്കൂട്ടരുടെ എല്ലാ അവസ്ഥയും വ
ല്ല അത്യാപത്തൊവ്യസനമൊ നേരിടുന്ന കാലത്ത ലേ
ശം‌പോലും പൂൎവ്വസ്മരണകൂടാതെ ഇവർ നമ്മെ ഉപേക്ഷി
ച്ചു പോയ്ക്കളയുമെന്നമാത്രമല്ല തരമുണ്ടെങ്കിൽ നമ്മുടെ വി
രോധികളെ സഹായിക്കുകയും ചെയ്യും. ഇങ്ങിനെയുള്ള
മനുഷ്യന്മാരെ വിശ്വസിച്ചു തകരാറിൽ ചെന്ന വീഴുന്ന
തിനെക്കാൾ കഴിയുമെങ്കിൽ ഇവരുടെ സ്നേഹവും സഹ
വാസവും കൂടാതെ കഴിപ്പാൻ യത്നിക്കുന്നതാണ വളരെ
നല്ലത— ഉള്ളിൽ യാതോരു കപടമൊ ചതിയൊ ഇല്ലാതെ
നിൎമ്മലാത്മാവായിരിക്കുന്ന സ്നേഹതനെക്കാൾ മഹത്ത
രമായ യാതോരു പദാൎത്ഥവും ഇഹലോകത്തിൽ ഇല്ലെന്നു
അനേകം യോഗ്യന്മാർ ഒരുപോലെ അഭിപ്രായപ്പെട്ടിട്ടു
ള്ളത വിചാരിച്ചാൽ തത്സമ്പാദനത്തിൽ നാം അത്യന്തം [ 155 ] ജാഗരൂകന്മാരായിരിക്കേണ്ടത മുഖ്യാവശ്യമാകുന്നു. ആളു
കളുടെ സ്ഥിതിയും സ്വഭാവവും നല്ലവണ്ണം സൂക്ഷിച്ചറി
ഞ്ഞു പല കാൎയ്യത്തിലും പരീക്ഷിച്ചുനോക്കി വേണ്ടവണ്ണം
മൻസ്തൃപ്തിവന്നതിൽപിന്നെയാണ ജനങ്ങളെ വിശ്വസി
ക്കേണ്ടത. അതല്ലാതെ "മിന്നുന്നതൊക്കെയും പൊന്നല്ല"
എന്ന പ്രമാണത്തെ അനുസരിച്ച കാണുന്നവരെ എ
ല്ലാം ചങ്ങാതികളാണെന്ന വിചാരിച്ചു വിശ്വസിച്ചു
പോകരുത.

മേൽപ്രസ്താവിച്ച സംഗതികൾ നമ്മുടെ കുഞ്ഞിശ്ശങ്ക
രമേനോനും അച്യുതമേനോനും നല്ലവണ്ണം നിശ്ചയമു
ണ്ടായിരുന്നതകൊണ്ടും രണ്ടുപേരും നല്ല വിവേകികളും
സൂക്ഷ്മഗാഹികളും ആയിരുന്നതകൊണ്ടും ഇവരുടെ
സൌഹാൎദ്ദവും സഹവാസവും നല്ലതരത്തിലാണ വന്നു
കൂടീട്ടുള്ളത. രണ്ട ദേഹം ഉണ്ടെന്നുള്ള ഏകസംഗതിയി
ൽ മാത്രമെ ഇവരുടെ കാൎയ്യത്തിൽ ഒരു ഭേദമുണ്ടെന്ന പ
റയാവൂ— അന്യോന്യം അറിയരുതാത്ത വല്ല സ്വകാൎയ്യ
മൊ തങ്ങളിൽ ആലോചിക്കാത്ത എതെങ്കിലും ഒരു വിഷ
യമൊ എന്നുവേണ്ട ആവക യാതൊന്നും ഇവരിൽ കാ
ണുന്നതല്ല. ഈ നിലയിൽ എത്തിയ മനുഷ്യന്മാരെയാ
ണ സുകൃതികളെന്ന എല്ലാവരും പറയേണ്ടുന്നത. കങ്ക
ണംകൊണ്ടു കരവും കരംകൊണ്ട കങ്കണവും ഏതുപ്രകാ
രം ശോഭിക്കുന്നുവൊ അതുപ്രകാരം അച്യുതമേനോ
ന്റെ സഹവാസംകൊണ്ട കുഞ്ഞിശ്ശങ്കരമേനോനും കു
ഞ്ഞിശ്ശങ്കരമേനോന്റെ സഹവാസംകൊണ്ട അച്യുത
മേനോനും ഒരുപോലെ പരമസന്തുഷ്ടന്മാരായി തീരുക
യാണ ചെയ്തിട്ടുള്ളത. കഥാമദ്ധ്യത്തിൽ ൟവക വിഷ
യത്തേപ്പറ്റി ഇതിലധികം പ്രസ്താവിക്കുന്നതായാൽ
ആയ്ത വായനക്കാൎക്ക അരുചിയായി വന്നേക്കുമൊ [ 156 ] എന്ന ഭയപ്പെട്ട തല്ക്കാലം ആ ഭാഗത്തിൽനിന്ന മടങ്ങി
വീണ്ടും കഥാപ്രസംഗത്തിലേക്കതന്നെ പ്രവേശിക്കാമെ
ന്ന വിചാരിക്കുന്നു.

പ്രാണസ്നേഹിതന്മാരായ നമ്മുടെ ചെറുപ്പക്കാർ രണ്ടു
പേരും ഒരു ദിവസം രാവിലെ പതിവപ്രകാരം നടപ്പാ
ൻ പോയിട്ട ഏകദേശം ഏഴരമണി സമയം മടങ്ങി വീ
ട്ടിൽ വന്നു പുറത്തെ പൂമുഖത്തിരുന്ന അന്യോന്യം ഓ
രോ വിഷയത്തെപ്പറ്റി സംസാരിക്കുകയായിരുന്നു. അ
പ്പോൾ ഒരു തപ്പാൽ ശിപായി പടികയറി അരികെത്തവ
ന്ന രണ്ടു പേരേയും യഥായോഗ്യം വന്ദിച്ചു കയ്യിൽ ഉ
ണ്ടായിരുന്ന ഒരു ചെറിയകെട്ടും അതോട ഒന്നിച്ച ഒരു
എഴുത്തും അച്യുതമേനോന്റെ കയ്യിൽ കൊടുത്തു. അദ്ദേ
ഹം മേൽപറഞ്ഞ കെട്ടിന്റെ മീതേയുണ്ടായിരുന്ന കട
ലാസ്സ നീക്കി നോക്കിയ ക്ഷണത്തിൽ അത ഒരു ചെറി
യ തകരപ്പെട്ടിയാണെന്നും അതിൽ എന്തൊ ഘനമില്ലാ
ത്ത ഒരു സാധനമുണ്ടെന്നും അദ്ദേഹത്തിന്ന മനസ്സിലാ
വുക കഴിഞ്ഞു. മേൽവിലാസം എഴുതിയ കയ്യക്ഷരംകൊ
ണ്ടതന്നെ ലേഖകൻ ഇന്നാളാണെന്ന എളുപ്പത്തിൽ മ
നസ്സിലായതിനാൽ അച്യുതമേനോൻ പെട്ടി തുറക്കു
ന്നതിന്നു മുമ്പായിട്ട കത്ത പൊളിച്ചു വായിക്കയാണ
ചെയ്തിട്ടുള്ളത. ഓരോവരി വായിക്കും‌തോറും ഇദ്ദേഹ
ത്തിന്റെ മുഖത്തനിന്നു മന്ദസ്മിതം ക്രമോല്ക്കൎഷേണപൊ
ഴിയുന്നതും ആനന്ദം അങ്കുരിച്ചുവരുന്നതും മറ്റും കണ്ടിട്ട
കുഞ്ഞിശ്ശങ്കരമേനോന്റെ മനസ്സ സ്വസ്ഥതയെ പ്രാപി
ച്ചില്ല. പല വിചാരവും ശങ്കയും ഒന്നിച്ച വളരുവാൻ
തുടങ്ങിയതിനാൽ കുഞ്ഞിശ്ശങ്കരമേനോൻ ഒടുവിൽ ചി
രിച്ചുംകൊണ്ട ഇപ്രകാരം പറഞ്ഞു. "എന്താണ താങ്ക
ൾക്ക പാങ്ങല്ലാത്ത മനസ്സന്തോഷവും മുഖപ്രകാശവും [ 157 ] കാണുന്നത? പരീക്ഷയിൽ ജയിച്ചിട്ടുള്ള വൎത്തമാനം കേ
ട്ടിട്ട വല്ലസ്നേഹിതനും എഴുതി അയച്ചതായിരിക്കുമൊ?
വായിച്ചിട്ടും വായിച്ചിട്ടും താങ്കൾക്ക യാതൊരു അലം‌ഭാ
വവും ഉണ്ടായപ്രകാരം തോന്നുന്നില്ല. ഈ ചെറിയ ക
ത്ത താങ്കൾ എത്ര പ്രാവശ്യമായി വായിച്ചുനോക്കുന്നു?
ഞാൻ അറിയരുതാത്ത വല്ല സ്വകാൎയ്യകത്തും അല്ലയായി
രിക്കാം." കുഞ്ഞിശ്ശങ്കരമേനോന്റെ അന്തൎഗ്ഗതം മനസ്സി
ലായിട്ട അച്യുതമേനോൻ സൌമുഖ്യത്തോടെ അദ്ദേഹ
ത്തോടു പറഞ്ഞു— താങ്കളുടെ ഊഹം ഏതാണ അരികത്തു
കൂടിപോയതല്ലാതെ കുറിക്കുകൊണ്ടിട്ടില്ല— താങ്കളെ ഗ്രഹി
പ്പിക്കരുതാത്ത യാതൊരു സ്വകാൎയ്യവും ഇനിക്ക ഇല്ലെന്ന
ഞാൻ പലെപ്രാവശ്യവും പറഞ്ഞിട്ടുള്ളത മറന്നുപോയ
തിനാലായിരിക്കാം ഇങ്ങനെ ചോദിപ്പാനിടവന്നത" എ
ന്നപറഞ്ഞു ചിരിച്ചുംകൊണ്ട ആ കത്തവായിച്ചപാട കു
ഞ്ഞിശ്ശങ്കരമേനോന്റെ കയ്യിൽ കൊടുത്തു— അദ്ദേഹം ഒ
ന്നാമതായി സൂക്ഷിച്ചുനോക്കിയത കത്തയച്ച അളുടെ
പേരായിരുന്നു.

"താങ്കളുടെ പ്രിയസോദരി മീനാക്ഷിക്കുട്ടി" എന്ന
ഇംഗ്ലീഷിൽ അത്യന്തം വ്യക്തമായും മനോഹരമായും എഴു
തീട്ടുള്ളത കണ്ടപ്പോൾതന്നെ കുഞ്ഞിശ്ശങ്കരമേനോന്റെ
മനസ്സിൽ അത്യാനന്ദം ഉണ്ടായി. പെൺകുട്ടികളെ ഇം
ഗ്ലീഷ് പഠിപ്പിക്കാമെന്നും പഠിപ്പിക്കേണ്ടതാണെന്നും ഉ
ള്ള വിചാരം ദുൎല്ലഭം ചിലനാട്ടുകാരുടെ ഇടയിലും കടന്നു
കൂടീട്ടില്ലെന്നല്ല— നല്ലതതന്നെ— അതോ ഇരിക്കട്ടെ. സ്ത്രീ
കളുടെ കയ്യക്ഷരം ഇത്രയെല്ലാം നന്നായിരിക്കുന്നതാണ
വലിയ ആശ്ചൎയ്യം—" എന്നിങ്ങനെ വിചാരിച്ച മന്ദസ്മി
തംതൂകിക്കൊണ്ട ആ എഴുത്ത അല്പം ഉച്ചത്തിൽ വായിച്ചു.
ആയ്ത താഴെകാണിച്ചിട്ടുള്ളപ്രകാരമായിരുന്നു. [ 158 ] ഉന്നിദ്രമോദഭരമെന്നുടെ ഭാഗധേയ
മൊന്നിച്ചുമന്നിലിഹവന്നുപിറന്നപോലെ
മുന്നിൽജനിച്ചൊരു ഭവന്തമനന്തശായി
നന്ദാത്മജൻകരുണയാവതുസൎവ്വകാലം
വാട്ടംവെടിഞ്ഞൊരുപരീക്ഷയിലെന്റെകുഞ്ഞി
ജ്യേഷ്ഠൻസുഖേനജയലക്ഷ്മിയെ വേട്ടവാൎത്താം
കേട്ടെന്റെചേതസിവളൎന്നൊരുമോദഭാരം
കാട്ടാനപോലെ മദമാൎന്നു പുളച്ചിടുന്നു.
മങ്ങാതകീൎത്തിഭുവനങ്ങളിലെങ്ങുമേറ്റം
വിങ്ങിച്ചുസംഗതസുഖാബ്ധിയിലങ്ങുമുങ്ങി
എങ്ങൾക്കുമംഗലമഹൎന്നിശമിങ്ങുഭംഗ്യാ
പൊങ്ങിച്ചുവാഴ്കഭുവിനീയൊരുനൂറുവൎഷം.

മേൽ എഴുതിയ ശ്ലോകങ്ങൾ ഒരുപ്രാവശ്യമല്ല രണ്ട
പ്രാവശ്യമല്ല മൂന്നനാലപ്രാവശ്യം പിന്നേയും പിന്നേ
യും വായിച്ചുനോക്കീട്ടും കുഞ്ഞിശ്ശങ്കരമേനോന അശേഷം
അലംഭാവം ഉണ്ടായില്ല—ഭാഷാശ്ലൊകമാണെങ്കിലും കവി
താവാസനയും സാമൎത്ഥ്യവും ഈ ചെറുപ്പകാലത്ത ഇത്ര
അധികമുണ്ടല്ലൊ എന്നുവിചാരിച്ചു ഇദ്ദേഹ അളവി
ല്ലാതെ സന്തോഷിക്കുകയും വിസ്മയിക്കുകയും ചെയ്തു—ഇ
തവരെ ഉണ്ടാകാത്ത പലവിചാരവും ഭാവവികാരവും ഇ
ദ്ദേഹത്തെകടന്നു പിടിച്ചു നട്ടംതിരിക്കുവാൻ ഇപ്പോൾ
നല്ലതരമാണെന്ന നിശ്ചയിച്ച പതുക്കെ അടുത്തുകൂടിത്തു
ടങ്ങി— ഉള്ളിൽ നിറഞ്ഞുനില്ക്കുന്ന സന്തോഷവും പ്രേമ
വുംക്രമേണ രോമച്ചാരങ്ങളിൽകൂടി പുറത്തേക്ക പ്രവേ
ശിച്ചതിനാൽ ശരീരം ആസകലം രോമാഞ്ചംകൊണ്ടു— അ
ച്യുതമേനോൻ അറിയാതെ കഴിച്ചുകൂട്ടുവാൻ താരുണ്യശാ
ലിയായ ഈ മനുഷ്യൻ സാമാന്യത്തിലധികം ധൈൎയ്യം
നടിച്ചുനോക്കി. എത്രതന്നെ ഉറപ്പിച്ചിട്ടും പ്രേമരസം [ 159 ] ഇടക്കിടക്ക തുളുമ്പിപ്പോകാതിരുന്നില്ല— അച്യുതമേനോ
നുമായി അന്യോന്യം സ്നേഹമായ മുതല്ക്ക ഈദിവസം‌
വരെ യാതോരുസ്വകാൎയ്യവും സൂക്ഷിച്ചുവരാത്ത ഈ ധീ
രന്നു ഇന്നുമുതൽ അദ്ദേഹത്തെ അറിയിപ്പാൻ തരമില്ലാ
ത്ത ചിലസംഗതികളെ ഗോപ്യമായിവെക്കേണ്ടിവരുമെ
ല്ലൊ എന്നുള്ള വിചാരവും തന്മൂലം അന്തസ്താപവും ക
ലശലായിതീൎന്നു. അത്യാശ്ചൎയ്യകരമായ കയ്യക്ഷരവും ക
വിതാവാസനയും ഇംഗ്ലീഷപഠിപ്പും വിചാരിച്ചു വിചാരി
ച്ചു ഇദ്ദേഹത്തിന്നുണ്ടായിരുന്ന മനസ്സന്തോഷം മെല്ലെമെ
ല്ലെ അനുരാഗമായിതീരുവാനുള്ള വട്ടമായി. എന്നാൽ അ
ച്യുതമേനോൻ ഈ അവസരത്തിങ്കൽ തകരപ്പെട്ടി തു
റക്കുന്നതിൽ ഉദ്യുക്തനായിരുന്നതകൊണ്ട ഇദ്ദേഹത്തി
ന്റെ യാതൊരുഭാവഭേദവും ആ മനുഷ്യന്ന അറിവാൻ
സംഗതിവന്നില്ല. പെട്ടിയിൽ എന്തൊരു സാധനമാ
ണെന്നനോക്കേണ്ടതിന്ന അച്യുതമേനോനെക്കാൾ അ
ധികം തിരക്കുണ്ടായിരുന്നത കുഞ്ഞിശ്ശങ്കരമേനോനായിരു
ന്നു— മൂടിയെടുപ്പാൻ അച്യുതമേനോൻ കിടന്നു ബുദ്ധി
മുട്ടുന്നതകണ്ടിട്ട കുഞ്ഞിശ്ശങ്കരമേനോൻ അദ്ദേഹത്തിന്റെ
കയ്യിൽനിന്ന തകരപ്പെട്ടിപിടിച്ചുപറ്റിഅക്ഷമനായിചെ
യ്ത പരിശ്രമത്താൽ ഒരു പേനക്കത്തിയുള്ളത നടുവെ
പൊട്ടിച്ചു എന്നപറഞ്ഞ മതിയെല്ലൊ— ഏതെങ്കിലും ഒ
രുവിധേന പെട്ടിയുടെ മൂടിയെടുക്കുന്നതിന്നു പകരം അ
തിന്റെ മൂട കുത്തിത്തകൎത്ത ഉള്ളിൽ ഉണ്ടായിരുന്ന സാ
ധനങ്ങൾ പുറത്തേക്ക വലിച്ചെടുത്തു— രണ്ടു തൊപ്പിയും ഒ
രു ഗഡിയാൾ സഞ്ചിയും മെശമേൽ എടുത്തുവെച്ചു—തൊ
പ്പിയുടെ ഭംഗിയും അത്യത്ഭുതകരമായ പ്രവൃത്തിവൈദഗ്ധ്യ
വും അവയിൽ ഒന്നിന്മേൽ "പി— അച്യുതമേനോൻ"
എന്നുള്ള ഇംഗ്ലീഷക്ഷരങ്ങൾ അതിമനോഹരമായി [ 160 ] തുന്നിപ്പിടിപ്പിച്ചിട്ടുള്ളതും ഗഡിയാൾസഞ്ചിയുടെ നിൎമ്മാ
ണത്തിൽ പ്രയോഗിച്ചിട്ടുള്ള അതിസാമൎത്ഥ്യവും ഇതെ
ല്ലാംകണ്ടിട്ട കുഞ്ഞിശ്ശങ്കരമേനോന്റെമനസ്സിൽ ഇതവരെ
ഉണ്ടായിരുന്ന എല്ലാവിധവിചാരവും ഇപ്പോൾ പത്തി
രട്ടിച്ചു. ശ്ലോകത്തിന്റെ സരളതയും പദവിത്യാസവും ക
യ്യക്ഷരത്തിന്റെ മാധുൎയ്യവും തുന്നപ്പണിയിലുള്ള കൌശ
ലവും അച്യുതമേനോന്റെ പ്രിയസോദരീത്വവും അദ്ദേ
ഹവും താനുമായുള്ള അതിസ്നേഹവും വിചാരിച്ചു ഇദ്ദേ
ഹത്തിന്റെ മനസ്സിൽ അത്യാനന്ദം അനുരാഗമായിമുള
ച്ചുവളരുവാൻ തുടങ്ങി— തൊപ്പിയുടെ അഴകും ഭംഗിയും
നോക്കി വിസ്മയിക്കുകയാണെന്ന അച്യുതമേനോനെ
ബോധിപ്പിക്കേണ്ടതിന്ന കുറേനേരം അതുതന്നെ നോ
ക്കിക്കൊണ്ട ഒന്നും‌മിണ്ടാതെയിരുന്നു. സോദരിയുടെ ഭ്രാ
തൃസ്നേഹവും ബഹുമാനവും അതിശയിച്ചു നില്ക്കുന്ന
ബുദ്ധിസമൎത്ഥ്യവും എല്ലാം‌പാടെ വിചാരിച്ചു അച്യുതമേ
നോന്റെ ഹൃദയത്തിലും അത്യാനന്ദവും വാത്സ്യല്യവുംവ
ൎദ്ധിച്ചു കണ്ണുകളിൽ ഹൎഷാശ്രുക്കൾ നിറഞ്ഞു. തന്റെ
പേരോടുകൂടിയ തൊപ്പി താൻ എടുക്കുന്നതിന്നുമുമ്പായിട്ട
തന്നെ മറ്റെതൊപ്പിയും ഗഡിയാൾസഞ്ചിയും എടുത്ത
കുഞ്ഞുശ്ശങ്കരമേനോന്റെ മുമ്പാകെ മേശ്ശപ്പുറത്തവെച്ചു
ചിരിച്ചുംകൊണ്ട പറഞ്ഞു— "മീനാക്ഷിക്കുട്ടി അയച്ചിട്ടുള്ള
സമ്മാനം താങ്കളുംകൂടി അനുഭവിക്കുന്നതായാൽ ഞാൻ
അത്യന്തം കൃതാൎത്ഥനായിരിക്കുന്നതാണ— ഇതരണ്ടും താ
ങ്കൾക്കിരിക്കട്ടെ. തൊപ്പിരണ്ടെണ്ണം അയച്ചിട്ടുള്ളത വിചാ
രിച്ചാൽ ഈവിചാരം അവൾക്കുംകൂടെയുണ്ടായിരുന്നു എ
ന്ന വിശ്വസിക്കാവുന്നതാണ— എന്നുമാത്രവുമല്ല രണ്ടും
എനിക്ക വേണ്ടി അയച്ചിട്ടുള്ളതല്ലെന്നു നിശ്ചയിപ്പാൻ
വേറെയുംസംഗതിയുണ്ട— അതകൊണ്ടു ഏതവിധമായാ [ 161 ] ലും ഈതൊപ്പിയും ഗഡിയാൾസഞ്ചിയും താങ്കൾ സ്വീക
രിക്കുമെന്നു വിശ്വസിക്കുന്നു" കുഞ്ഞിശ്ശങ്കരമേനോന
ഇതകേട്ടപ്പോൾഉണ്ടായ സന്തോഷം അതിനിൎവാച്യമാ
കുന്നു "താങ്കളെ കൃതാൎത്ഥനാക്കുന്നകാൎയ്യത്തിൽ എനിക്ക യാ
തൊരുവൈമുഖ്യവും ഉണ്ടാവാനിടയില്ലാത്തതാണെല്ലൊ—
ഞാൻ അത്യാദരവോടുകൂടി ഇതാ സ്വീകരിക്കുന്നു" എന്ന
പറഞ്ഞു കുഞ്ഞിശ്ശങ്കരമേനോൻ ഗഡിയാൾ സഞ്ചിയും
തൊപ്പിയും എടുത്ത തന്റെകയ്യില്പിടിച്ചു കുറെനേരം അ
തുകളെതന്നെ നോക്കിചിരിച്ചുംകൊണ്ട പിന്നെയും പതു
ക്കെപ്പറഞ്ഞു.

കു.ശ.മെ— ഞാൻ മുഖസ്തുതി പറകയാണന്ന താങ്കൾ
വിചാരിക്കരുതെ. താങ്കൾ അത്യന്തം ഭാഗ്യശാലി
യാണെന്നുള്ളതിലേക്ക അശേഷം സംശയമില്ല.
വേണ്ടത്തക്ക എല്ലാ ഗുണവും തികഞ്ഞിട്ടുള്ള ഒരു
സോദരി താങ്കൾക്കുള്ളതിനെപ്പറ്റി ഞാൻ അളവി
ല്ലാതെ സന്തോഷിക്കുന്നു. താങ്കളുടെ പ്രിയ സോ
ദരിവാത്സല്യപൂൎവ്വം അയച്ചു തന്നിട്ടുള്ള സമ്മാനം
താങ്കളോട വാങ്ങി അനുഭവിപ്പാൻ എനിക്ക ഭാഗ്യ
മുണ്ടായല്ലൊ. ശ്ലോകങ്ങൾ വളരെ തരക്കെടില്ല.
വാസനാവൈഭവം ശ്ലാഘനീയം തന്നെ. നമ്മുടെ
നാട്ടുകാർ സ്ത്രീവിദ്യഭ്യാസത്തിൽ ഇങ്ങിനെയുള്ള ഏ
ൎപ്പാടുകൾ ചെയ്തുവന്നിട്ടുണ്ടായിരുന്നുവെങ്കിൽ മല
യാളരാജ്യം ഇതിന്നു എത്രയൊ മുമ്പായിട്ട തന്നെ
ഉന്നതസ്ഥിതിയെ പ്രാപിക്കുമായിരുന്നു. ഇതിൽ
നിന്നുണ്ടാവാനിരിക്കുന്ന ഗുണോൽകൎഷം എനിയും
നമ്മുടെ രാജ്യക്കാർ അറിയാതിരിക്കുന്നത വലിയ
വ്യസനം തന്നെ.

അ.മെ. ശ്ലോകം അത്ര വളരെ നന്നായിട്ടില്ലെങ്കിലും അ
വളുടെ പ്രായവും പഠിപ്പും വിചാരിച്ചാൽ എല്ലാവ [ 162 ] രും സന്തോഷിക്കേണ്ടത തന്നെ. കുറെ ദിവസ
മായിട്ട കവിതയിൽ അല്പം വാസന കാണുന്നുണ്ട.
ഏതായാലും അഭ്യസിച്ചാൽ ഫലപ്രാപ്തിയുണ്ടാകുമെ
ന്ന വിശ്വസിക്കാവുന്നതാണ.

കു. ശ. മെ. സംസ്കൃതം‌എന്തെല്ലാം വായിച്ചിട്ടുണ്ട? ഇപ്പോ
ഴും പഠിക്ക തന്നെയല്ലെ ചെയ്യുന്നത? ഇംഗ്ലീഷ എ
ത്രൊണ്ടായി? പഠിപ്പ നിൎത്തേണ്ടതിന്നും മറ്റും തിര
ക്കായിട്ടില്ലായിരിക്കാം. നമ്മുടെ ഇടയിൽ പെൺ
കുട്ടികളുടെ വിദ്യഭ്യാസം ചെയ്യിക്കുന്നത വളാരെ ദുൎല്ല
ഭമാണ. വല്ലതും എഴുതുവാനും വായിപ്പാനും കഷ്ടി
ച്ചുവശായി എന്നു കണ്ടാൽ പഠിപ്പു നിൎത്തി പിന്നെ
സംബന്ധത്തിന്നആളെ അന്വേഷിച്ചു നടക്കുന്ന
തിരക്കായി. കണക്കിലും കയ്യക്ഷരത്തിലും സ്ത്രീക
ൾക്ക പണ്ടെ തന്നെ വലിയപിണക്കമാണ. അ
നുഭവത്തിലും അവസ്ഥയിലും അറുവഷളായ കണ്ട
ശൃംഗാരശ്ലോകങ്ങളും തെന്മാടിപ്പാട്ടുകളും ചൊല്ലിപ്പ
ഠിപ്പിച്ചു തുമ്പില്ലാത്തരത്തിൽ ബഹുവാസനയുണ്ടാ
ക്കും. "ഗൌതമന്റെ ഭാൎയ്യയായ അഹല്യയെ ദെ
വേന്ദ്രൻ പണ്ട വ്യഭിചരിച്ചില്ലെ? ചന്ദ്രൻ തന്റെ
ഗുരുനാഥന്റെഭാൎയ്യയുമായി രമിച്ചില്ലെ? പരാശരമു
നി ഒരു മുക്കുവത്തിയെ പിടിച്ചില്ലേ? വിശ്വാമിത്രൻ
മേനകയെ പരിഗ്രഹിച്ചില്ലെ? വേദവ്യാസൻ ത
ന്റെ സഹോദരഭാൎയ്യമാരിൽ സന്തത്യുൽപാദനം
ചെയ്തില്ലെ? അന്യായമായ കാൎയ്യങ്ങളും പ്രവേ
ശിപ്പാൻ പൂൎവന്മാർ നമ്മെഅനുവദിച്ചിട്ടില്ലെങ്കിൽ
പ്രായശ്ചിത്തം എന്തിനാണ അവർ കല്പിച്ചുവെച്ചി
ട്ടുള്ളത?" എന്നിങ്ങിന അനേകം വഷളത്വങ്ങൾ
അടങ്ങിയ പച്ചപ്പാട്ടുകളും രഹസ്യക്കാരെയും സം [ 163 ] ബന്ധക്കാരെയും വശീകരിച്ചു പാട്ടിലാക്കി പണം
തട്ടിപ്പറിപ്പാനുള്ള കൌശലങ്ങളെ ഉപദേശിക്കുന്ന
തായ ചില ശ്ലോകങ്ങളും പെൺകുട്ടികളെ ചെറുപ്പ
ത്തിൽ പഠിപ്പിച്ചു വരുന്നതിനാണ നമ്മുടെ നാട്ടു
കാരിൽ മിക്കപേരും സ്ത്രീവിദ്യാഭ്യാസമെന്നുള്ള
പേർ കൊടുത്തിട്ടുള്ളത. അത്യാവശ്യം ചിലരഹസ്യ
ക്കത്തുകൾ വായിച്ചു മനസ്സിലാക്കാനും എഴുതുവാനും
മാത്രമെ ഇങ്ങിനെയുള്ള വിദ്യാഭ്യാസം സഹായി
ക്കുന്നുള്ളു. അതൊകൊണ്ടാണ പെൺകുട്ടികൾ എഴു
ത്തു പഠിച്ചാൽ വ്യഭിചാരിണിമാരായി പോകുമെ
ന്നും അവരെ എഴുത്തു പഠിപ്പിക്കരുതെന്നും മറ്റും
ഇപ്പോഴും ചില വൃദ്ധന്മാർ പറഞ്ഞുവരുന്നത.

അ—മെ— മീനാക്ഷിക്കുട്ടി വിശേഷിച്ച യാതൊന്നും പഠി
ച്ചിട്ടില്ലെന്ന തന്നേയാണ പറയേണ്ടത. ഹിതൊ
പദേശത്തിൽ അവിടവിട അച്ശൻ അടയാളുംവെ
ച്ച കൊടുത്തിട്ടുള്ള ചില ഭാഗങ്ങളും ആറൊ ഏഴൊ
സൎഗ്ഗം രഘുവംശവും കുറെ പഞ്ചതന്ത്രവും പഠിച്ച
തെയുള്ളു. ഇപ്പഴും രാവിലെ ഈരണ്ട മണിക്കൂറ
നേരം പഠിക്കുന്നുണ്ട. ഈ ഡിസേമ്പ്ര മാസത്തിൽ
മിഡിൽ സ്കൂൾ പരീക്ഷക്ക പോവാനും ഭാവമുണ്ട
ത്രെ— എനിയും മൂന്നു നാല സംവത്സരംകൂടി വിദ്യാ
ഭ്യാസം ചെയ്യിക്കേണമെന്നാണ അച്ശനും അമ്മാ
മനുംകൂടി ഇയ്യിടയീൽ തീൎച്ചയാക്കീട്ടുള്ളത. വിട്ടുകള
വാൻ ഇപ്പോൽ ഒന്നുകൊണ്ടും ഭാവമില്ല.

കു—ശ—മെ— (ചിരിച്ചുംകൊണ്ട) അത വളരെ നല്ലതതന്നെ—
ഉത്സാഹവും സാമൎത്ഥ്യവുമുള്ള കുട്ടികളെ കഴിയുന്നത്ര
പഠിപ്പിക്കേണ്ടാതതന്നേയാണ. വയസ്സഎത്രോണ്ടാ
യി? പഠിക്കാൻതക്കപ്രായം കവിഞ്ഞിട്ടില്ലെല്ലൊ? [ 164 ] അ—മെ— ഇപ്പോൾ പന്ത്രണ്ട കഴിഞ്ഞു. പതിമൂന്ന നട
പ്പാണ— എന്റെ നേരെ അടുത്തതാണ. എനിക്ക
പതിനാറാം വയസ്സ ഇയ്യിടയിലല്ലെ കഴിഞ്ഞത?

കു—ശ—മെ— ശരി— ശരി— എന്നാൽ അശേഷം സംശയി
പ്പാനില്ല. നല്ലപ്രായമാണ. എനിയും ഒരു നാല സം
വത്സരം ചുരുങ്ങാതെ അവസരമുണ്ട. എന്നിട്ടാവാം
മറ്റുള്ള കാൎയ്യം ആലോചിക്കുന്നത. അല്ലാഞ്ഞാൽ
ഇതവരെ ചെയ്തുവന്നിട്ടുള്ളേയും ഇപ്പോൾ ചെയ്തു
വരുന്നേയും അദ്ധ്വാനത്തിന്നതക്കതായ ഫലം സി
ദ്ധിപ്പാൻ പ്രയാസമായിരിക്കും. അതിനിടയിൽ
തെല്ലു സംഗീതവും അഭ്യസിക്കുന്നതായാൽ വളരെ
നന്നായിരിക്കും.

കുഞ്ഞിശ്ശങ്കരമേനോന്റെ എല്ലാ അന്തൎഗ്ഗതങ്ങളും ഇ
പ്പോൾ പറഞ്ഞിട്ടുള്ളതിൽ അദ്ദേഹം അറിയാതെ ദൈവ
ഗത്യാ വന്നുകൂടീട്ടുണ്ട— ആയത വായനക്കാർ മനസ്സുവെ
ച്ച വായിക്കുന്നതായാൽ എളുപ്പത്തിൽ മനസ്സിലാക്കാവു
ന്നതാണ. എന്നാൽ കുഞ്ഞിശ്ശങ്കരമേനോന ഇങ്ങിനെ
ഒരു വിചാരം ഉണ്ടെന്നുള്ളത അച്യുതമേനോൻ സൂക്ഷി
ക്കാത്തതകൊണ്ടും ലൌകീക തന്ത്രങ്ങളിൽ ഇതവരെ താ
ൻ പ്രവേശിക്കുകയൊ പരിചയിക്കുകയൊ ചെയ്തിട്ടില്ലാ
ത്തതകൊണ്ടും മേൽപറഞ്ഞ സംഭാഷത്തിന്ന അദ്ദേ
ഹം യാതോരു ഗൂഢാൎത്ഥവും ധരിച്ചിട്ടുണ്ടായിരുന്നില്ല.

അച്യുതമേനോൻ— സംഗീതം പഠിപ്പിക്കുവാനും അച്ശൻ
പ്രത്യേകം ഒരാളെ നിശ്ചയിച്ചിട്ടുണ്ട— അവൾക്ക
കുറേശ്ശ പാടാൻ വയിക്കും— വാസനയും സാധക
വും വളരെ തരക്കേടില്ല.

കു—ശ—മേ— ആരംഭവും ഏൎപ്പാടും അതിശയമായിരിക്കു
ന്നു. കുഞ്ഞികൃഷ്ണമേനോനെ ഞാൻ കണ്ടിട്ടില്ലെ [ 165 ] എന്ന മാത്രമെയുള്ളു. അദ്ദേഹത്തെ കണ്ടുപോലെയു
ള്ള പരിചയം എനിക്ക നല്ലവണ്ണം ഉണ്ട. ആൾ
വളരെ യോഗ്യനും കാൎയ്യപ്രാപ്തനും മൎയ്യാദസ്ഥനും
ആണെന്ന ഞാൻ പല യോഗ്യന്മാർ മുഖേനയും
കേട്ടിട്ടുണ്ട. അദ്ദേഹത്തെ ഒരിക്കൽ കാണേണമെ
ന്നുള്ള താല്പൎയ്യവും എനിക്ക കലശലായുണ്ടു. ഗോ
പാലമേനോന്റെ എല്ലാ അവസ്ഥയും എനിക്ക ത
ന്നെ നല്ല പരിചയമുള്ളാതാണെല്ലൊ. അവർ ര
ണ്ടുപേരും താങ്കളും ഉള്ളപ്പോൾ എല്ലാം ഇങ്ങിനെ
യല്ലാതെ വരാൻ തരമില്ല.

അ—മേ—ഈസ്റ്റർ കല്പനയിൽ താങ്കൾകൂടി വരുന്നതാ
യാൽ അച‌്ശനെ കാണ്മാനും മറ്റും നല്ല അവസര
മാണല്ലൊ. അച‌്ശൻ ആ സമയം കനകമംഗല
ത്തതന്നെ ആയിരിക്കും. ഞങ്ങളുടെ എല്ലാ അ
വസ്ഥയും താങ്കൾകൂടി അറിഞ്ഞിരിക്കേണ്ടതാണെ
ല്ലൊ.

കുഞ്ഞിശ്ശങ്കരമേനോൻ ആലോചിക്കയായി. "എന്താ
ണഅച്യുതമേനോൻ "അച‌്ശനെ കാണ്മാനും മറ്റും നല്ല
അവസരമാണെല്ലൊ" എന്ന പറഞ്ഞിട്ടുള്ളതിന്റെ താല്പ
ൎയ്യം? എന്റെ അന്തൎഗ്ഗതം ഇത്ര ക്ഷണത്തിൽ അച്യുതമേ
നോന മനസ്സിലായൊ? അത വേണ്ടില്ലയായിരുന്നു.
ഞാൻ എന്തൊ വിഡ്ഢിത്വമെല്ലാം പറഞ്ഞിട്ടുണ്ടായിരിക്ക
ണം. ച‌്ശീ! കഷ്ടമായിപോയി. എനിക്ക ഇത്ര ഭ്രമവും പാ
രവശ്യവും ഉണ്ടെന്ന എന്റെ സ്നേഹിതനെ അറിയി
ക്കേണ്ടതില്ലയായിരുന്നു. ഇല്ല അദ്ദേഹം മനസ്സിലാക്കി
ട്ടുണ്ടായിരിക്കില്ല. ഞാൻ അങ്ങിനെയൊന്നും പറഞ്ഞി
ട്ടില്ലല്ലൊ. ഉണ്ടെങ്കിൽതന്നെ എനി എന്താണ നിവൃ
ത്തി? കനകമംഗലത്തേക്കു പോകാതെയിരിപ്പാൻ [ 166 ] എന്റെ മനസ്സ അനുവദിക്കുമെന്ന തോന്നുന്നില്ല. മീ
നാക്ഷിക്കുട്ടിയെ കാണേണമെന്ന തന്നെയാണ എന്റെ
മോഹം. രൂപലാവണ്യംകൂടിയുണ്ടെങ്കിൽ ഞാൻ ഭാഗ്യ
വാൻ തന്നെ സംശയമില്ല. സൌന്ദൎയ്യം ഇല്ലാതിരിക്കി
ല്ല. അച്യുതമേനോനെ കണ്ടാൽതന്നെ നിശ്ചയിക്കാ
വുന്നതാണ. അദ്ദേഹം പരമസുന്ദരൻ. അതിസുമു
ഖൻ. മീനാക്ഷിക്കുട്ടിയും ഇതപ്രകാരമല്ലാതെ വരാൻ
പാടില്ല. സൌശീല്യാദി ഗുണസമ്പന്നന്മാരായ സ്ത്രീകൾ
ക്കു സൌന്ദൎയ്യം കൂടി അത്യാവശ്യമാണ. ഏതായാലും ഒ
ന്ന കാണാതെ കഴികയില്ല. സൌന്ദൎയ്യദൎശനം കൂടാതെ
യുള്ള അനുരാഗത്തിന്ന യാതൊരുറപ്പും ഇല്ല. കണ്ടതി
ൽ പിന്നെ വേണ്ട പോലെ നിശ്ചയിക്കാം" എന്നിങ്ങി
നെ വിചാരിച്ച അല്പം ലജ്ജാഭാവത്തോടെ കുഞ്ഞൂശ്ശങ്ക
രമേനോൻ പറഞ്ഞു. "ഒരു സമയം അങ്ങിനെ തന്നെ
ചെയ്യാം. ഏതെങ്കിലും ആ കാൎയ്യത്തെപറ്റി ആലോചി
പ്പാൻ എനിയും അവസരമുണ്ടല്ലൊ. തടസ്ഥങ്ങൾ ഒ
ന്നും നേരിടാത്തപക്ഷം ഞാനും ഒന്നിച്ച വരാം. എ
ന്നാൽ നോം എനി കുളിച്ച ഊണകഴിപ്പാൻ നോക്ക.
നേരം ഒമ്പത മണിയായി. എനിക്ക ഇന്ന അല്പം നേ
ൎത്തെ പോകേണ്ടുന്ന ഒരു കാൎയ്യം കൂടിയുണ്ടു."

അപ്രകാരം ആവാമെന്ന നിശ്ചയിച്ചു രണ്ടു പേരും
സംസാരം നിൎത്തി എഴുനീറ്റു ഉടുപ്പമാറ്റി നിത്യത കുളി
ക്കും പ്രകാരം തന്നെ ഒന്നിച്ചു കുളിയും ഊണും കഴിച്ച അ
ച്യുതമേനോൻ തന്റെ ഒരു സ്നേഹിതനെ കാണ്മാൻ വേ
ണ്ടി മൈലാപ്പൂരിലേക്കും കുഞ്ഞിശ്ശങ്കരമേനോൻ ഹൈ
കോട്ടിലേക്കും ഒരുമിച്ച വണ്ടികയറി പോകയും ചെയ്തു. [ 167 ] ഒമ്പതാം അദ്ധ്യായം.

"പങ്ങശ്ശമേനോന്റെ പരിഭ്രമം"

ആറാം അദ്ധ്യായത്തിന്റെ ഒടുവിൽ പ്രസ്താവിച്ചിട്ടു
ള്ള പ്രകാരം ഹേഡ്‌കൻസ്റ്റേബൾ കോലായിൽ ഇരുന്ന
സുഖമായി ഒരുവട്ടം മുറുക്കു കഴിച്ച കൊച്ചമ്മാളുവിന്റെ
അളവില്ലാത്തരൂപസൌന്ദൎയ്യവും നിശ്ചഞ്ചലമായ മനോ
ഗാംഭീൎയ്യവും വിചാരിച്ചു വിചാരിച്ചു ആനന്ദ സമുദ്രത്തി
ൽ തലകീഴായി വീണു മുങ്ങി കരകാണാതെ വലഞ്ഞു വി
വശനായിരിക്കുന്നമദ്ധ്യെ അവൾ രണ്ടാമതും അകത്ത
നിന്ന പുറത്തേക്ക കടന്നുവന്നു. ലാവണ്യാതിശയത്തി
ന്റെ അധിഷ്ഠാനദേവതയായ ഇവളുടെ മുഖപ്രകാശ
ത്തിനും ഭാവത്തിന്നും മുമ്പേത്തേത്തിലും അധികമായ ഒരു
മാധുൎയ്യം ഇപ്പൊൾ നിശ്ചയമായി കൂടിട്ടുണ്ട— അവൾ
കടന്ന വരുന്ന സമയം ശൃംഗാരരസം പരിവാരങ്ങളോടു
കൂടി മുഖരംഗത്തിൽ നിന്ന കൂത്താടുകയും അതുകണ്ടിട്ട മ
ന്ദാക്ഷം പോയി പതുക്കെ അവളുടെ കണ്ണിൽ ഒളിക്കുക
യും ചെയ്തിട്ടുള്ളപ്രകാരം പങ്ങശ്ശമേനോന തോന്നിത്തുട
ങ്ങി— വാസ്തവം പറയുന്നതായാൽ ഇതൊന്നുമല്ല ഉണ്ടാ
യിരുന്നത. വലത്തെ കയ്യിൽ ഒരുകിണ്ടി വെള്ളവും ഇട
ത്തേതിൽ ഒരു സ്പടികപാത്രം നിറച്ച ചായയും കണ്ണുക
ളിൽ പ്രേമരസവും മുഖത്ത മന്ദാക്ഷംകൊണ്ട അതിമനോ
ഹരമായ മന്ദഹാസവും ആയിട്ടാണ ഇപ്പോൾ പുറത്തേ
ക്ക വന്നിട്ടുള്ളത— കോലായിൽ കടന്ന ഉടനെ കിണ്ടി
യും വെള്ളവും പങ്ങശ്ശമേനോന്റെ അരികത്ത പടിയി [ 168 ] ന്മേൽ കൊണ്ടന്നുവെച്ചിട്ട അദ്ദേഹത്തിന്റെ മുഖത്തനോ
ക്കി ചിരിച്ചുംകൊണ്ട പതുക്കെ പറഞ്ഞു. "ഒരുമയമുണ്ടെ
ങ്കിൽ ഉലക്കമെലുംകിടക്കാം" എന്നൊരുപഴഞ്ചൊല്ലുണ്ടെ
ല്ലൊ— ഞാൻ തെല്ലുചായ തയ്യാറാക്കി കൊണ്ടന്നിട്ടുണ്ട—
വിരോധമില്ലെങ്കിൽ ഇത വാങ്ങികഴിക്കാം. എന്നിട്ട വ
ന്ന കാൎയ്യത്തെപ്പറ്റി വേണ്ടപോലെ പ്രവൃത്തിക്കുന്ന
താണ നല്ലത— എനിക്ക ചിലസംഗതികൾ ഇവിടെ സ
വധാനത്തിൽ കേൾപ്പിപ്പാനും ഉണ്ടായിരുന്നു—അരനാ
ഴികനേരം സംസാരിപ്പാൻ എനിക്ക അനുവാദം തരുന്ന
തായാൽ പരമാൎത്ഥം മുഴുവനും ഇവിടേക്ക മനസ്സിലാവാ
നും എന്റെ മനൊവ്യസനത്തിന്നു തല്ക്കാലം അല്പം ശാ
ന്തിയുണ്ടാവാനും ഇടവരുന്നതായിരുന്നു. എനി എല്ലാം
ഇവിടുത്തെഹിതം പോലെ ചെയ്യാം എന്ന മാത്രമെ എനി
ക്ക പറവാനുള്ളു." കൊച്ചമ്മാളുവിന്റെ മേൽ പങ്ങശ്ശ
മേനോന ഇപ്പോൾ എത്രൊണ്ട ഭ്രമവും ആസക്തിയും
ഉണ്ടെന്ന പ്രസ്താവിക്കുന്നതിനെക്കാൾ ഇദ്ദേഹം കൊ
ച്ചമ്മാളുവിന്റെ വിനോദത്തിന്ന വേണ്ടികൊണ്ടന്നുവെ
ച്ചിട്ടുള്ള ഒരു യന്ത്രപ്പാവയാണെന്ന പറയുന്നതാണ വ
ളരെ എളുപ്പമായിട്ടുള്ളത. ഇവൾ കല്പിക്കും പ്രകാരം കേ
ട്ട നടപ്പാൻ നോറ്റുംകൊണ്ട കുത്തിരിക്കുന്ന ഈ മഹാനു
ഭാവൻ ഇവളുടെ അവസാനത്തെ വാചകം കേട്ടപ്പൊ
ൾതന്നെ കൃതനാവുക കഴിഞ്ഞു. ഈ ഭൂലോക മേനക
യുടെ കയികൊണ്ട കാളകൂടവിഷം തന്നെ കൊടുക്കുന്നതാ
യാലും യാതൊരുവൈമുഖ്യമൊ മടിയൊ കൂടാതെ വാങ്ങിക
ഴിപ്പാൻ ഒരുക്കമുള്ള ൟ മനുഷ്യന്ന ചായകുടിക്കുന്നതിൽ
എന്തൊരു വിരൊധമാണ ഉണ്ടാവാനിരിക്കുന്നത. പങ്ങ
ശ്ശമെനോൻ മനസ്സകൊണ്ട വിചാരിക്കയായി—"വന്ന
കാൎയ്യത്തെപ്പറ്റി എന്താണിനി അന്വേഷിപ്പാനുള്ളത, [ 169 ] കേസ്സമുഴുവനും ശുദ്ധമെ വ്യാജമാണെന്നും ചില വിരോ
ധികളുടെ ദുൎബ്ബോധനയിൽ ആ തെമ്മാടിപ്പട്ടര കൃത്രി
മമായി ചില പരുക്കകളുണ്ടാക്കി നല്ല തറവാട്ടുകാരിയും
ചെറുപ്പക്കാരിയുമായ ഒരു സ്ത്രീയെ അപമാനിപ്പാൻ വേ
ണ്ടി മനഃപൂൎവ്വം ഇങ്ങിനെ ഒരുകേസ്സ കെട്ടിയുണ്ടാക്കി ഒരു
ഹരജി കൊണ്ടുവന്നിട്ടുള്ളതാണെന്ന നാളത്തന്നെ വെടി
പ്പായി റിപ്പോട്ട് ചെയ്തുകളയാം. ആ കള്ളക്കുണ്ടുണ്ണിയെ
കുറെ ഒന്ന പഠിപ്പിക്കേണമെന്നു ചിവാരിച്ചിട്ടുണ്ടായി
രുന്നു. ഈ കാൎയ്യത്തിൽ അതിനും അശേഷം തരമില്ലാ
തെയാണ വന്നിട്ടുള്ളത. ഇരിക്കട്ടെ— അത പിന്നെ ഒരി
ക്കലാക്കാം. പന്നി പടലിൽ തന്നെയല്ലെ ? ഈ ശൃംഗാ
രലക്ഷ്മി— എന്റെ പ്രാണപ്രിയാ— ഈ മഹാസുന്ദരി
കുറ്റക്കാരിയാണെന്ന ജന്മനാ ഞാൻ റിപ്പോൎട്ടചെയ്യില്ല,
"എല്ലാം എനി ഹിതം‌പോലെ ചെയ്യാം." എന്ന പറഞ്ഞ
തിന്റെ താല്പൎയ്യം എവിടെ കിടക്കുന്നു ! ഹിതം പോലെ
ചെയ്താൽ മതി. മറ്റു യാതൊന്നും വേണ്ട. വല്ലതും
നാലൊ അഞ്ചൊ അങ്ങട്ട കൊടുത്തു കളയാം. അമ്പത
പൌണ്ട കയ്യിൽ നിരത്തിവെച്ചു കൊടുത്താൽ പോലും
ഈ ഒരു സമ്മതം ഇത്ര വേഗത്തിൽ കിട്ടുന്നതല്ല. എ
ന്റെ മഹാ ഭാഗ്യം. ഇന്നാൾപണിക്കര എന്റെ ജാ
തകം നോക്കിയപ്പോൾ പറഞ്ഞിട്ടുള്ളത യഥാൎത്ഥമായ ഫല
മാണ. ഞാൻ വിചാരിക്കുന്ന കാൎയ്യം സാധിക്കാതിരി
ക്കില്ല ഒത്ത ജാതകമാണ. ഇത എന്തൊരു സൌഭാഗ്യ
മാണ ! ആളുകൾ തമ്മിൽ തല്ലും പിടിയും കൂടുന്നത കുറ്റ
മല്ല. ഞാൻ ഈ സമീപമെങ്ങാനായിരുന്നു പാൎക്കുന്ന
ത എങ്കിൽ ഒരു ഈച്ചപോലും ഈത്തൊടിക്കകത്ത കട
ക്കുന്നതല്ലായിരുന്നു. ഇത കണ്ടാൽ ആൎക്കാണ ഇളകി
പ്പോകാത്തത? വിശ്വാമിത്രനും പരാശരനും മറ്റും‌പണ്ടു [ 170 ] ഭ്രമിച്ചുഎന്ന പറയുന്നത ആശ്ചൎയ്യമല്ലേ. ഇങ്ങിനത്തെ
സൌന്ദൎയ്യം കണ്ടാൽ സാക്ഷാൽജഗദീശ്വരനും കൂടി ഭ്രമി
ച്ചു പോകും. എന്റെ സുകൃതപരിപാകം തന്നെ. ഏതാ
യാലും കോന്തിമെനോനവർകൾക്ക ഗുണം വരട്ടേ. അ
ദ്ദേഹത്തിന്റെ കൃപകൊണ്ടാണ എനിക്ക ഇത്രോടം സാ
ദ്ധ്യമായത" എന്നിങ്ങനെ വിചാരിച്ച ചിരിച്ചുംകൊണ്ടു
പങ്ങശ്ശമേനോൻ കസവേഷ്ടിയെടുത്ത പടിയിന്മേൽ
വെച്ചു കിണ്ടിയിലെ വെള്ളം എടുത്തു മുഖം കഴികു തീൎത്ഥ
വും പ്രസാദവും വാങ്ങുവാൻ ഭാവിക്കുന്നതൊ എന്ന കാ
ണികൾ ശങ്കിക്കുമാറു അത്യാദരവോടെ കയി കാട്ടി. "അ
ല്പംകൂടി താമസിക്കണെ. ഞാൻ അകത്ത പോയി മറ്റൊ
രു പാത്രംകൂടി എടുത്തുകൊണ്ട വന്നോട്ടെ. എന്നു പറ
ഞ്ഞു ചായയും പിടിയിന്മേൽ വെച്ചു വേഗത്തിൽ തന്റെ
അറയിൽ പോയി ഒരു പാനപാത്രം എടുത്തുകൊണ്ടുവന്നു.
അതൊ മദിരാശിയിൽനിന്ന അതിമനോഹരമായി പ
ണി ചെയ്യിച്ച വരുത്തിട്ടുള്ള ഒരു വെള്ളിപ്പാത്രമായിരുന്നു.
ഏകദേശം നൂറ്റമ്പതുറുപ്പിക വിലക്ക പോരും. പങ്ങ
ശ്ശമേനോന്റെ മുഖാന്തരം അത കിണ്ടിയിലെ വെള്ളം
കൊണ്ട ഒന്നു രണ്ടു പ്രാവശ്യം നല്ലവണ്ണം കഴുകിത്തോ
ൎത്തിയതിൽ പിന്നെ ചായയിൽ മുക്കാലംശം എടുത്ത അ
തിൽ പകൎന്ന ഹേഡകൻസ്റ്റേബളുടെ കയ്യിൽ കൊടുത്തു
ബാക്കിയുള്ളത മുഴുവനും അവൾ കുടിക്കയും ചെയ്തു. പ
ങ്ങശ്ശമേനോനെ വശീകരിപ്പാൻ വേണ്ടി യാതൊരൌഷ
ധവും ചായയിൽ ചേൎത്തിട്ടില്ലെന്നു അദ്ദേഹത്തെ ബോ
ദ്ധ്യപ്പെടുത്തുവാൻ വേണ്ടി മാത്രമാണ ഇവൾ ഇങ്ങി
നെ ഒരു സൂത്രം പ്രയോഗിച്ചിട്ടുണ്ടായിരുന്നത. എന്നാ
ൽ അദ്ദേഹം ആളൊരു സമൎത്ഥനായിരുന്നതകൊണ്ടു ഇ
തിന്ന വേറെ ഒരു ഗൂഢാൎത്ഥമാണ മനസ്സിലാക്കിട്ടുണ്ടാ [ 171 ] യിരുന്നത. "അട്ടയുടെ കണ്ണുദുഷ്ടിലെചെല്ലു" എന്നൊരു
പഴഞ്ചൊല്ലുണ്ടെല്ലൊ.

കൊച്ചമ്മാളുവിന്റെ യുക്തിയുക്തമായ പ്രവൃത്തിയും
ഔദാൎയ്യവും വിചാരിച്ചു പങ്ങശ്ശമേനോൻ വൃഥാ അന്ധാ
ളിച്ചു അനേകമായിരം മനോരാജ്യങ്ങളുടെ അധീനത്തിൽ
തന്റെ മനസ്സിനെ ഏല്പിച്ചുവെച്ചും കൊണ്ട അവൾ ത
ന്റെ കയ്യിൽ വെച്ചുകൊടുത്തിട്ടുള്ള ചായതാനും കഴിച്ചു
പരമസന്തുഷ്ടനായി അവളുടെ മുഖത്തനോക്കി ഒരു പച്ച
പ്പുഞ്ചിരിതൂകി ഇപ്രകാരം പറഞ്ഞു.

പ.മേ. ഞാൻ ഈ വയസ്സിൻ കീഴിൽ അനേകം സ്ത്രീ
കളെ കണ്ടിട്ടും അവരോട സംസാരിച്ചിട്ടും ഉണ്ട—
എല്ലാ ഗുണവും തികഞ്ഞിട്ട ഇങ്ങിനെ ഒരു യുവതി
യെ ഞാൻ ഇതവരെ കണ്ടിട്ടില്ല. നിങ്ങൾ ഇ
പ്പോൾ ചെയ്തിട്ടുള്ളെയും ചെയ്വാൻ പോകുന്നെയും
ഉപചാരങ്ങൾക്ക ഞാൻ ആജീവനാന്തം നന്ദിയു
ള്ളവനായിരിക്കും.

കൊച്ചമ്മാളു— അത ശരിയാണ— എല്ലാ ദുൎഗ്ഗുണവും തിക
ഞ്ഞിട്ട ഇങ്ങിനെ ഒരുത്തിയെ കണ്ടിട്ടില്ല എന്നായി
രുന്നു പറയേണ്ടത. കാണ്മാനും പ്രയാസംതന്നെ
യാണ.

പ—മെ— കഷ്ടം! ദുൎഗ്ഗുണം തികഞ്ഞിട്ടൊ ! ശിവ ശിവ !
കണ്ണുമുഖത്തുള്ള യാതൊരുമനുഷ്യനും അത ഒരിക്കലും
പറയുന്നതല്ല. സ്ത്രീകളുടെ ഗുണദോഷത്തെപ്പറ്റി
തെല്ലൊരു പരിചയം എനിക്കും ഉണ്ടെ? കേവലം
വങ്കന്മാരുടെ പട്ടികയിൽ എന്നേയും ചേൎക്കരുതെ.

കൊച്ചമ്മാളു— ഈ ദിക്കിൽ എന്നപ്പോലെയുള്ള മറ്റു
യാതൊരു പെണ്ണും ഇല്ലെന്ന നിങ്ങൾക്ക മാത്രമല്ല
ഈ നാട്ടിലുള്ള എല്ലാവൎക്കും നല്ല നിശ്ചയമുണ്ട. അ [ 172 ] തകൊണ്ടല്ലെ. നിങ്ങൾ ഇവിടെ വന്ന ഇങ്ങിനെ
ബുദ്ധിമുട്ടുവാൻ സംഗതിവന്നത? എന്റെ ഗുണം
നിമിത്തമല്ലെ ഈ കൊലായി ഇങ്ങിനെ പൊടി
പൊടിയായ്ത? എനിയും എന്തെല്ലാമാണെ നിങ്ങൾ
ചെയ്വാൻ വിചാരിച്ചിട്ടുള്ളത എന്ന ആര കണ്ടു?

പങ്ങശ്ശമേനോന ഇവളുടെ ഇപ്പഴത്തെ വാക്ക വലി
യ വ്യസനകരമായിട്ടാണ തോന്നിയ്ത. തന്റെ മുഠാള
ത്വത്തെപ്പറ്റി വല്ലാതെ വിചാരിച്ചു പിന്നെയും ധൈൎയ്യ
ത്തോടെ പറഞ്ഞു.

പ—മെ— ഛി! ഛി! അതൊന്നും സാരമില്ല— കേവലം
നിസ്സാ‍രം— സൌന്ദൎയ്യവും മൎയ്യാദയും ഒന്നിച്ചു കാ
ണുമ്പോൾ ഇങ്ങിനെയുള്ള സ്ത്രീകളൊട പലൎക്കും
അസൂയയും നീരസവും ഉണ്ടാകുന്നത സാധാരണ
മാണ. ചില പോക്കിരികൾ— ധിക്കാരികൾ— ശു
ദ്ധമെ പെറുക്കികൾ— ധൂൎത്തന്മാർ. ഇവറ്റയുടെ
മനോരഥം സാധിക്കാത്ത വെറുപ്പകൊണ്ട വല്ല
തോന്ന്യാസവും കാട്ടുന്നത ആര കണക്കവെക്കും.
ഇതകൊണ്ടൊന്നും നിങ്ങൾ ഒരു തൃണത്തോളം കൂട്ടാ
ക്കെണ്ട. നിങ്ങളുടെ മാനം ഞാൻ രക്ഷിച്ചുതരും.
നിങ്ങൾ എന്തു പറയുന്നുവൊ അത പ്രകാരം ഞാൻ
ചെയ്യാതിരിക്കില്ല. കൊടുങ്ങല്ലൂർ ഭഗവതിതന്നാണ
പഴനിവേലായുധനാണ ഞാൻ ചെയ്യാതിരിക്കില്ല.
ഞാൻ സാധാരണ ചില ദിക്കുകളിൽ ചെന്നാൽ
പ്രവൃത്തിച്ചു വരുന്നത പോലെ ചില കോപ്പിരാട്ടം
കാട്ടിപ്പോയതിന്മേൽ നിങ്ങൾ മുഷിയരുതെ— അ
ബദ്ധം എല്ലാവൎക്കും വരുന്നതല്ലെ വിശേഷിച്ച ഞാ
ൻ ഒരു മുൻകോപിയാണ. ചില സ്ഥലത്ത അത
കൂടാതെയും കഴികയില്ല. ഞാനിവിടെ വന്നസമയം [ 173 ] നിങ്ങൾ പുറത്തുണ്ടായിരുന്നുവെങ്കിൽ ഇതിനൊ
ന്നും അശേഷം ഇടവരുന്നതല്ലയായിരുന്നു.

കൊച്ചമ്മാളു— നിങ്ങൾ അധികാരം വിട്ട യാതൊന്നും പ്ര
വൃത്തിച്ചിട്ടില്ലെല്ലൊ? ഞാൻ എന്തിനാണ പിന്നെ
മുഷിയുന്നത? എനിക്ക ഒരു ലേശംമുഷിച്ചിലില്ല.

പ—മെ— എന്നാൽ ഞാൻ കൃതാൎത്ഥനായി— നിങ്ങൾക്ക
എന്താണ എന്നോട പറവാനുള്ളത? ഞാൻ അത
കേൾപ്പാനും അതപ്രകാരം ചെയ്വാനും ഒരുക്കമാ
ണെല്ലൊ.

കൊച്ചമ്മാളു— എനിക്ക മറ്റൊന്നുമല്ല പറവാൻ— അ
ന്വേഷിപ്പാൻവേണ്ടി നിങ്ങൾ വന്നിട്ടുള്ള കാൎയ്യ
ത്തെപ്പറ്റി മാത്രമാണ.

പ—മേ— കഷ്ടം! ഇതാണെനിക്ക നിങ്ങളോടുള്ള സുഖ
ക്കേട— എനിയും സംശയം തീൎന്നിട്ടില്ലെ? എന്താ
ണ— ഹെ— എന്നെ വിശ്വാസമില്ലാത്തത? നിങ്ങ
ളുടെ മാനം ഞാൻ രക്ഷിച്ചുതരും എന്ന മുമ്പെത
ന്നെ ശപഥംചെയ്തു തന്നിട്ടില്ലെ?

കൊച്ചമ്മാളു— നിങ്ങൾ അങ്ങിനെ ഉറപ്പിച്ചിരിക്കുന്നവെ
ങ്കിൽ ഇന്ന ഇവിടെനിന്ന പോകരുത. ഊണ
ഇവിടെ തെയ്യാറാക്കുന്നുണ്ട.

പ—മേ— ആശ്ചൎയ്യം— ഇന്ന ഇവിടെ താമസിപ്പാൻ നി
ങ്ങൾ എന്നെ അനുവദിക്കേണമെന്ന ഞാൻ അ
ങ്ങട്ടഅപേക്ഷിക്കേണമെന്ന ഭാവിച്ചും കൊണ്ടിരി
ക്കയാണ— ഊണില്ലെങ്കിലും വേണ്ടില്ല നാല ദിവ
സം ഒരുപോലെ പാൎപ്പാൻ ഞാൻ ഒരുക്കമാണ—
നിങ്ങളുടെ ഈ ഒരു സമ്മതംതന്നെയാണ എനിക്ക
ഊണ.

കൊച്ചമ്മാളു— ഇപ്പോൾ എന്റെ വ്യസനം പകുതി തീ
ൎന്നു— ഞാൻ നിശ്ചയിച്ചപ്രകാരംതന്നെകാൎയ്യംകലാ [ 174 ] ശിക്കുമെന്നു തോന്നുന്നു. എനി പറവാനുള്ളത മു
ഴുവനും ഊണ കഴിഞ്ഞതിൽപിന്നെ പറഞ്ഞോളാം.

പ—മേ— എന്നാൽ ഞാൻ ആ കൻസ്റ്റേബളെ ഇങ്ങട്ട
വിളിക്കട്ടെ— ആ കള്ളക്കുണ്ടുണ്ണിമേനോനും പോ
യ്ക്കോട്ടെ— രാവിലെതന്നെ വെടിപ്പായി റിപ്പോട്ട
ചെയ്തുകളയാം. അയ്യാപ്പാട്ടൎക്ക തല്ലുകൊണ്ട വേദന
യുണ്ടെങ്കിൽ രണ്ട നാല ദിവസം നല്ലവണ്ണം എണ്ണ
പുരട്ടി ഉഴിഞ്ഞു കുളിച്ചു കളയട്ടെ.

കൊച്ചമ്മാളു— ഓ— ഹൊ— കുണ്ടുണ്ണിമേനോൻ ഇവിടെ
യുണ്ടൊ? നന്നായി— അയാളെ അയക്കാൻ വര
ട്ടെ— ഇങ്ങട്ട വിളിച്ചാൽവേണ്ടില്ല— എനിക്ക അ
യാളെക്കൊണ്ട തെല്ല ആവശ്യമുണ്ടായിരുന്നു— അ
യാളെ വിളിച്ചകൊണ്ടരാൻ ഒരാളെ അയക്കാനാണ
ഞാൻ വിചാരിച്ചിരുന്നത.

പ—മേ— നിങ്ങൾ അനാവശ്യമായി യാതോരു വട്ടവും
കൂട്ടേണ്ട. എനിക്ക ഊണതന്നെ വേണമെന്നില്ല—
അത നിങ്ങൾ സമ്മതിക്കില്ലെങ്കിൽ ഒരു കാളനും ഇ
ത്തിരിസ്സംഭാരവും രണ്ട് കപ്പൽ മുളകുമാത്രം മതി—
വെറുതെ പണം എറിഞ്ഞുകളയണ്ട— ഭക്ഷണകാൎയ്യ
ത്തിൽ എനിക്ക യാതോരു പ്രതിപത്തിയും ഇല്ല. വൃ
ഥാ ഓരോന്ന തെയ്യാറാക്കി നേരം കളയരുത. വേഗ
ത്തിൽ ഉറങ്ങാനാണ ശട്ടംകെട്ടേണ്ടത.

കൊച്ചമ്മാളുവിന്ന ഇതെല്ലാം കേട്ടപ്പോൾ വല്ലാതെ
ചിരിവന്നു. ഇദ്ദേഹത്തിന്റെ പുറപ്പാടും തിരനോക്കും
ഇപ്പോഴത്തെ പതിഞ്ഞാട്ടവും മറ്റും വിചാരിച്ചു ഇവൾ
വല്ലാതെ ആശ്ചൎയ്യപ്പെട്ടു. എങ്കിലും അതൊന്നും ലേശം
പുറത്ത കാട്ടാതെ മന്ദസ്മിതം തൂകിക്കൊണ്ട പിന്നെയും പ
റഞ്ഞു. [ 175 ] കൊച്ചമ്മാളു— ഉറക്കിന്റെ കാൎയ്യത്തിൽ തരക്കേടില്ലാതാ
ക്കിയാൽ പോരെ? എട്ട മണിക്കതന്നെ ഉറക്കത്തി
ന്ന വേണ്ടത്തക്ക ചട്ടംചെയ്ത കളയാം. അതുകൊ
ണ്ട സുഖക്കേടവേണ്ട— എല്ലാം ക്ഷണത്തിൽ നിവൃ
ത്തിക്കാം. കുളിക്കണ്ടെ? വഴി നടന്നതിനാൽ വിയ
ൎത്തിട്ടുണ്ടായിരിക്കാം.

പ—മേ— കുളിക്കാതെ ഏതായാലും പാടില്ല— അല്ലാഞ്ഞാൽ
ഉറക്കിന്ന ലേശം സുഖമുണ്ടാകയില്ല. കുളിക്കുന്ന
ത ഏത സംഗതികൊണ്ടും നല്ലതാണല്ലൊ— ചിറ
യിലെ വെള്ളവും നന്ന—പിന്നെ എന്തിനാണ മടി
ക്കുന്നത?

കൊച്ചമ്മാളു—എന്നാൽ ഒരുമിച്ചു വന്നാളെ ഇങ്ങട്ട വിളി
ക്കരുതെ? കുണ്ടുണ്ണിമേനോനും ഇരിക്കട്ടെ— അയാ
ളോട ഇത്തിരി ഒന്ന നല്ലോണം പറഞ്ഞേക്കണം.

പ—മേ— എരേമ്മൻ നായരെ ! ഇങ്ങട്ട വരൂ. കുണ്ടുണ്ണി
മേനോനും വരട്ടെ— നേരം സന്ധ്യയായിത്തുടങ്ങി.

എരേമ്മൻ നായരും കുണ്ടുണ്ണിമേനോനും ഈ അവസ
രത്തിൽ ഉളുക്കിനജപിച്ചു കയ്യിൽപിടിച്ചുംകൊണ്ട ഇരിക്ക
യില്ലയായിരുന്നു. ഇടവഴിയിൽ ഇറങ്ങിയ മുതല്ക്ക കാ
ൎയ്യത്തിന്റെ പരമാൎത്ഥം അറിവാൻവേണ്ടി എരേമ്മൻ
നായര പല സൂത്രങ്ങളും പല വിദ്യകളും എടുത്ത പ്രയോ
ഗിച്ചുനോക്കി. എന്നാൽ അതൊന്നും കുണ്ടുണ്ണിമേനോ
ന്റെ അടുക്കെ ഒരു അണുവോളം ഫലിച്ചില്ല. അയാൾ
രാജ്യംമുടിയ്ക്കുന്ന കള്ളനാണത്രെ. ഒന്നൊ രണ്ടൊ പ്രാ
വശ്യം ജേൽശിക്ഷയുംകൂടി അനുഭവിച്ചുട്ടുണ്ട. ആൾ
ബഹു പോക്കിരിയും നിൎദ്ദയനും ദേവേന്ദ്രനെപ്പോലും ബ
ഹുമാനമില്ലാത്തവനും ആണ. പങ്ങശ്ശമേനോനല്ല പറ
ങ്ങോടശ്ശമേനോൻ താൻതന്നെ ചൊദിച്ചാലും ഇയ്യാൾ [ 176 ] നേരപറയുമെന്ന ആരും വിചാരിക്കേണ്ട. ഈ വികൃ
തിയെ ഈ നാട്ടുകാൎക്കു മുഴുവനും ബഹു ഭയമുണ്ട. എന്തു
ചെയ്യുന്നതിന്നും ഒരു ലേശം ധൈൎയ്യക്ഷയമൊ ലജ്ജയൊ
ഇല്ലാത്ത ഒരു രാക്ഷസനാണ. കൊച്ചമ്മാളുവിനെ ഇത്ര
വഷളാക്കിത്തീൎത്തത ഈ ദുഷ്ടജന്തുവാണ. ഈയാൾ
പറയുന്നതിനെ നിരസിച്ചു നടപ്പാൻ ഇവൾക്ക അശേ
ഷം ധൈൎയ്യമില്ല. ശങ്കരനെമ്പ്രാന്തിരി ഇവനെ തന്റെ
പാട്ടിൽവെച്ചുകൊണ്ട നടക്കയാണ ചെയ്യുന്നത. കുണ്ടു
ണ്ണിമേനോന്റെ സമ്മതം മുൻകൂട്ടി വാങ്ങിയല്ലാതെ അ
സ്തമിച്ചാൽപിന്നെ കടവത്തെ തൊടിക്കകത്ത കടപ്പാൻ
യാതൊരാൾക്കും ഉറക്കയില്ല. ഇങ്ങിനെയെല്ലാം ഇരി
ക്കുന്ന ഇയ്യാളെ എരേമ്മൻനായര ഒടുവിൽ ഒന്ന ചെണ്ട
കൊട്ടിച്ചു. സാമദാനങ്ങൾകൊണ്ട ഒരു പ്രയോജനവും
ഇല്ലെന്ന കണ്ടാറെ എരേമ്മൻനായര പിന്നെയും ഒരു
വിദ്യയെടുത്തു. അതു പറ്റുമെങ്കിൽ പറ്റട്ടെ— അല്ലെ
ങ്കിൽ പോട്ടെ എന്നുമാത്രം വിചാരിച്ചു പ്രയോഗിച്ചതാ
ണ. എരേമ്മൻനായർ ചോദിക്കയായി. "അല്ലെ— കുണ്ടു
ണ്ണിമേനോനെ— നിങ്ങളെ എത്രവട്ടം ശിക്ഷിച്ചിട്ടുണ്ട?
ഏതെല്ലാം കാൎയ്യത്തിലാണ നിങ്ങൾ ജേലിൽ കിടന്നിട്ടു
ണ്ടായിരുന്നത? അതും ഇല്ലെന്ന പറഞ്ഞോളിൻ— സ
ൎക്കാർരേഖയിൽപെട്ട കാൎയ്യം മറച്ചുവെപ്പാൻ ഭാവമുണ്ടെ
ങ്കിൽ അതുതന്നെ ഒരുകുറ്റമായിരിക്കും. ഹേഡകൻസ്റ്റേ
ബിൾക്ക നിങ്ങളെ നല്ലവണ്ണം അറിയാം. വല്ലതുംതെല്ലൊ
ന്നു ചിലവുചെയ്തു നിങ്ങൾ നിങ്ങടെ പാട്ടിൽ പൊയ്ക്കോ
ളിൻ. വേണ്ടാത്ത വെട്ടിക്കൂട്ടത്തിൽപ്പെട്ട നട്ടംതിരിയണ്ട.
കുപ്പകിളക്കുംതോറും ഓട്ടിന്റെ കണ്ടം കാണാതിരിക്കില്ല.
ഉറുപ്പികപോയാൽ പിന്നെയും പ്രയത്നംചെയ്ത സമ്പാ
ദിക്കാം. മാനം കെട്ടപോയാൽ നാം പിന്നെ ഇരുന്നിട്ട [ 177 ] എന്താണ? പത്തുറുപ്പിക ചിലവചെയ്യുമെങ്കിൽ ഞാൻ
എല്ലാം നേരെയാക്കിത്തരാം. നിങ്ങൾക്ക നല്ല പുതിയ
മനസ്സുണ്ടെങ്കിൽ മാത്രം ചിലവചെയ്താൽമതി. ഈ കാ
ൎയ്യത്തിൽ നിങ്ങൾ ഇത്തിരി ബുദ്ധിമുട്ടാനാണ ഇടയുള്ളത.
മൂപ്പര നിങ്ങളെ ചാൎജ്ജിവെക്കാനാണ ഭാവം— ചാൎജ്ജ
വെക്കുന്ന പക്ഷം വെടിമരുന്നിന തീ കൊടുത്ത പോലെ
ശിക്ഷ കുടുങ്ങിയത തന്നെ— കഴിയുമെങ്കിൽ ഒഴിഞ്ഞു പോ
വാൻ നോക്കിക്കോളിൻ" എരെമ്മൻനായര പറഞ്ഞത
കേട്ടപ്പോൾ കുണ്ടുണ്ണിമേനോൻ മനസ്സുകൊണ്ട വിചാ
രിച്ചുതുടങ്ങി—"കൊച്ചമ്മാളു ഒരു സമയം നേരെല്ലാം ആ
ക്കുരിപ്പിനോട പറയാനും മതി—ആ കണ്ടമാല വലിയ ശു
ണ്ഠികാരനാണ—എന്നെപ്പിടിച്ച വട്ടത്തിലാക്കാൻ മടി
ക്കില്ല വല്ലതും നാലഞ്ചുറുപ്പിക ഈ കഴുവിന കൊടുത്തക
ളയാം. ഒരുവിധത്തിൽ തെറ്റിപ്പോകുന്നതതന്നെയാണ
നല്ലത. ഇവനച്ചുട്ടുപോട്ടെ—അഞ്ചുറുപ്പിക ഇവന്റെ
പിണ്ഡച്ചിലവിലേക്കവേണ്ടി കൊടുത്തുകളയാം" എന്നി
ങ്ങനെ വിചാരിച്ചു വേഗം തന്റെ കോന്തലകഴിച്ചു
നേൎത്തെ അയ്യാപ്പട്ടര കൊടുത്തിട്ടുണ്ടായിരുന്ന നാലുറുപ്പി
കയും വിരലിന്മേലുണ്ടായിരുന്ന തമ്പാക്കമോതിരവും കൂടി
എരേമ്മൻനായരുടെ കയ്യിൽ വെച്ചുകൊടുത്തിട്ട പറഞ്ഞു—
"ഇത്രമാത്രമെ തൽക്കാലം ഞാൻ വിചാരിച്ച നിവൃ
ത്തിയുള്ളൂ—പോരത്തത ഒക്കെയും ഞാൻ പിന്നെയൊരി
ക്കൽ തരാതെയിരിക്കില്ല. ഇത നിങ്ങൾ സ്വന്തം എടു
ത്തോളിൻ—ഹേഡകൻസ്റ്റെബളോട ഒന്നും പറയണ്ട—
ഞാൻ എന്റെപാട്ടിൽ പോയ്ക്കോട്ടെ— എന്നെ എന്തിനാ
ണ വെറുതെ ഉപദ്രവിക്കുന്നത? നിങ്ങളാണ ഞാൻ ഈ
കാൎയ്യം ഒറക്കത്തകൂടി അറിയില്ല— നിങ്ങൾക്ക താല്പൎയ്യമു
ണ്ടെങ്കിൽ ഞാൻ ഒരുകാൎയ്യം കൂടി ചെയ്തതരാം— അത വേ [ 178 ] റെവിധത്തിൽ നിങ്ങൾക്ക ഈജന്മം സാധിക്കയില്ല— നി
ങ്ങൾ ഒരുകാൽപയിസ്സ ചിലവചെയ്യണ്ട" എന്നുപറ
ഞ്ഞ എന്തൊചിലത ചെവിട്ടിൽ മന്ത്രിച്ചു—എരേമൻനായ
ൎക്ക ആകപ്പാടെ ബഹുസന്തോഷമായി—കുണ്ടുണ്ണിമേനോ
ന്റെ മന്ത്രം നല്ലകണക്കിൽപറ്റി— എരേമൻനായരുടെ
ഇതുവരെയുള്ള എല്ലാമാതിരിയും ഒന്നമാറി അദ്ദേഹം കുണ്ടു
ണ്ണിമേനോന്റെ കയിപിടിച്ച ചിരിച്ചുംകൊണ്ട മോതി
രം അയാളുടെ വിരലിന്മേൽതന്നെയിട്ട ഇപ്രകാരം പറ
ഞ്ഞു. "ഇരിക്കട്ടെ നിങ്ങൾ ഭ്രമിക്കാതിരിക്കിൻ ഹേഡ്
കൻസ്റ്റേബൾക്ക ഈ കാൎയ്യത്തിൽ നിങ്ങളുടെ ഒരു പുല്ലു
പോലും മുറിക്കാൻ കഴികയില്ല—നിങ്ങളോട എന്തുതന്നെ
ചോദിച്ചാലും എത്രതന്നെ കണ്ണുരുട്ടിയാലും നിങ്ങൾ ഒരു
തൃണത്തോളം കൂട്ടാക്കണ്ട—അന്വേഷിച്ച വിവരത്തിന്ന
റിപ്പോട്ടചെയ്കയല്ലാതെ മൂപ്പൎക്ക ഈ കാൎയ്യത്തിൽ മറ്റുയാ
തൊരധികാരവുമില്ല— കുറ്റം വിസ്തരിക്കേണ്ടതും തീൎച്ച
ചെയ്യേണ്ടതും മജിസ്റ്റ്രേട്ട എജമാനന്റെ പ്രവൃത്തിയാ
ണ— ഇദ്ദേഹത്തിന്റെ തൊള്ളപ്പിട്ടിനൊന്നും നിങ്ങൾ
കുഴങ്ങണ്ട— ഹേഡ്‌കൻസ്റ്റേബിളുടെ റിപ്പോട്ടിന്ന ആരാ
ണവിലവെച്ചിട്ടുള്ളത? അതിലുംവിശേഷിച്ച ഇദ്ദേഹം ര
ണ്ടകയികൊണ്ടും വാങ്ങുന്ന ഒരാളാണെന്ന മജിസ്റ്റ്രേട്ടെജ
മാനനതന്നെ നല്ല വിശ്വാസമുണ്ടത്രെ— എന്തുതന്നെ കി
ട്ടിയാലും ൟ ഹേഡ്കൻസ്റ്റേബൾ ഒരു കാശപോലും ഞ
ങ്ങൾക്കാൎക്കും തരുന്നചട്ടമില്ല—"അടികൊള്ളാൻ ചെണ്ട
യും പണംകെട്ടാൻ മാരാരും" എന്നമാതിരി അങ്ങട്ടും ഇ
ങ്ങട്ടും മണ്ടി ബുദ്ധിമുട്ടാൻ ഞങ്ങളും കിട്ടുന്നത മുഴുവനും ക
യ്ക്കലാക്കാൻ മൂപ്പരും ആണ. നിങ്ങളെ തകരാറാക്കാനാ
ണ പുറപ്പാടെങ്കിൽ ഞാൻ ഒരു കൌശലംപറഞ്ഞുതരാം—
എമ്പ്രാന്തിരിയോട എഴുപത്തഞ്ചുറുപ്പികകയിക്കൂലി വാങ്ങി [ 179 ] യിരിക്കുന്നു എന്ന നാലഞ്ചാളെ സ്വാധിനം‌പിടിച്ച നിങ്ങ
ങ്ങളും ഒരന്യായംകൊണ്ടചെല്ലിൻ കാണട്ടെ കളി— നിങ്ങ
ൾ മിണ്ടാതിരിക്കിൻ—മൂപ്പര തലകുത്തിമറിയുന്നത ഞാൻ
കാണിച്ചുതരാം— ഈ ചാടുന്നതൊന്നും നിങ്ങൾ കാൎയ്യമാ
ക്കെണ്ട. കൊച്ചമ്മാളു കണ്ടാൽ ഒട്ടുഭേദമല്ലൊ. അദ്ദേഹം ഇ
പ്പോൾ പട്ടിപോലെയാവും— കണ്ടില്ലെ മൂപ്പരുടെ ശൃംഗാ
രിപ്പുറപ്പാടും അന്വേഷിപ്പാൻ വന്ന സമയവും— ഇവി
ടെ കടന്നവീഴാൻ ഒരു ഹേതും കിട്ടാഞ്ഞിട്ട കിടന്നു പിടക്ക
യായിരുന്നു— എനിക്കുറെനാളത്തേക്ക ഇവിടുന്ന പോ
കുമെന്നുംമറ്റും വിചാരിക്കെണ്ട. അടുപ്പുചുഴറ്റിയിട്ട പൂ
ച്ചയെപ്പോലെ എനി ഇവിടുന്ന വിടില്ല— പത്തൊ പതി
നഞ്ചൊ ഉരുൾ വിശേഷമോതിരമുണ്ടായിരുന്നു— ആ വിര
ലിന്മെൽ കണ്ട രണ്ടുരുൾമാത്രമെ എനി ബാക്കിയുള്ളു— അ
ത ഇന്ന കൊച്ചമ്മാളുനും കൊടുക്കും. അവൾക്ക എല്ലാം
കൊണ്ടും നല്ലകാലംതന്നെ"

ഇങ്ങിനെ പറഞ്ഞുകൊണ്ടിരിക്കുമ്പോളാണ പങ്ങശ്ശ
മേനോൻ വിളിച്ചിട്ടുണ്ടായിരുന്നത—എരേമൻനായര ഉ
റുപ്പിക ഒരുകണ്ടം കടല്ലാസ്സിൽ ചുരുട്ട് അടിക്കുപ്പായത്തി
ന്റെ കീശ്ശയിലിട്ടു കുണ്ടുണ്ണിമേനോനെ മുമ്പിൽ നടത്തി
ക്കൊണ്ട പങ്ങശ്ശമേനോന്റെ അരികെചെന്നു ഓഛാനി
ച്ചുനിന്നും—അപ്പോൾ പങ്ങശ്ശമേനോൻ കുണ്ടുണ്ണിമേനോ
നെ അരികത്തവിളിച്ചു. അല്പം സന്തോഷഭാവത്തോടെ
ചിരിച്ചുംകൊണ്ട പറഞ്ഞു.

പ—മെ—കുണ്ടുണ്ണിമേനോൻ യാതൊന്നും പരിഭ്രമിക്കണ്ട.
കാൎയ്യം എന്തെങ്കിലും ആട്ടെ അതെല്ലാം നമുക്ക വെ
ടിപ്പാക്കാം— ഞാൻ ഇന്ന പോണില്ലെന്നാണ വി
ചാരിക്കുന്നത. നേരം അസമയമായി— കൊച്ചമ്മാ
ളുഅമ്മ ഉണ്ണാനും ക്ഷണിച്ചിട്ടുണ്ട. അതകൊണ്ട [ 180 ] ഇന്ന ഇവിടെതന്നെ പാൎത്തുകളയാം—എന്താണ കു
ണ്ടുണ്ണിമേനോൻ ഒന്നും മിണ്ടാത്തത? ഞാൻ ഇ
ന്ന പോണില്ലെന്ന വെച്ചതുകൊണ്ട കുണ്ടുണ്ണിമേ
നോന വല്ലവിരോധവും ഉണ്ടൊ?

കു—മെ— നാരായണ! നാരായണ! എന്താണ ഇങ്ങിനെ
കല്പിക്കുന്നത? എനിക്ക് വിരോധമൊ? എനിക്കുള്ള
സന്തോഷം പറഞ്ഞാലൊടുങ്ങില്ല— ഇന്ന പോവാ
നയക്കരുതെന്ന ഞാൻ ആദ്യംതന്നെ വിചാരിച്ച
കാൎയ്യമായിരുന്നു— അതിലേക്ക ഭാവിച്ചപ്പോൾ യജ
മാനൻ എന്തൊ ശങ്കിച്ച വെറുതെ കലശൽകൂടിയ്ത
കൊണ്ട ഞാൻ ഭയപ്പെട്ട പിന്നെ ഒന്നും മിണ്ടാതി
രുന്നതാണ.

പ—മെ— കഷ്ടം തന്നെ. ഞാൻ കുണ്ടുണ്ണിമേനോനോടും ഇ
വിടുത്ത അമ്മയോടും വെറുതെ ഇത്തിരി ശണ്ഠയി
ട്ടുപോയി. ആളെ അറിയാഞ്ഞാൽ അങ്ങിനെയെ
ല്ലാം വരുന്നതാണ. കുണ്ടുണ്ണിമേനോനെ അതു
കൊണ്ട എന്റെ നേരെ വല്ല സുഖക്കേടും ഉണ്ടോ?

കു—മെ— ശിവശിവ! എനിക്ക സുഖക്കേടൊ? ആരോട ?
ഇന്ന പോണില്ലെന്ന വെച്ചത് എനിക്ക് വലിയ സ
ന്തോഷമായി. എല്ലാ വിവരവും യജമാനനെ അറി
യിക്കാലൊ.

പ—മെ— എരെന്മൻനായരെ, നമുക്ക് ഒന്നിച്ച നാള രാവി
ലെ പോകാം വന്ന കൎയ്യം എല്ലാം ഇന്ന രാത്രികൊണ്ട
തന്നെ നമുക്ക വെടിപ്പാക്കിക്കളയാം. ദുൎഗ്ഘടം ഓ
രോന്ന തീൎന്നു പോയ്ക്കോട്ടെ.

എരെന്മർനായര ഇതെല്ലാം കെട്ടമനസ്സുകൊണ്ട വിചാ
രിച്ചു തുടങ്ങി. "കഷ്ടം! മൂപ്പര കൊച്ചമ്മാളുവിന്റെ വല
യിൽ കുടുങ്ങിപ്പോയി! മട്ടെല്ലാം എത്രവേഗം കൊണ്ട [ 181 ] മാറിപ്പോയി? ഞാനെന്തിനാന വെറുതെ താമസിക്കു
ന്നത? വന്ന കാൎയ്യം ഇന്നേത്തെ രാത്രികൊണ്ട വെടിപ്പാ
ക്കുന്നത തന്നെ. സംശയിക്കണ്ട. അതിനുള്ള പുറപ്പാ
ടല്ലെ കാണുന്നത? ഇത എന്തോരിളിഛവായനാണ? പ
ണം വാങ്ങുന്നതായിരുന്നെങ്കിൽ ഒരു നിമഷം കൊണ്ടു വ
ല്ലതും ഇരുനൂറുറുപ്പികയിൽ കുറയാതെ കിട്ടുമായിരുന്നു.
അതു മുമ്പിനാൽ വാങ്ങികീശയിൽ ഇട്ടിട്ടല്ലെ ഇതെല്ലാം
ആലോചിക്കേണ്ടത? മനുഷ്യന്മാൎക്ക ഉളുപ്പില്ലാഞ്ഞാൽ എ
ന്തോരു നിവൃത്തിയാണ? ആയ്ക്കോട്ടെ. എനിക്കെന്താണ
ചേതം? ഞാൻ ഏതായാലും വെറുതെ ആയിട്ടില്ല. നാലുറു
പ്പിക കിട്ടിട്ടുണ്ട. അത്രയെങ്കിലും ആയി. മൂപ്പര ഇന്ന
ആരെ എല്ലാമാണ തൊഴുതു കുമ്പിടാൻ പോകുന്നത എന്ന
എനിക്ക മനസ്സിലാകുന്നില്ല" എന്നിങ്ങിനെ വിചാരിച്ച
എരെമ്മൻ നായര പറഞ്ഞു.

എരെമ്മൻനായര— എനിക്ക് സ്റ്റേഷനിൽ ഇന്ന പാറാവു
ണ്ടെല്ലൊ. നാളെ രാവിലേക്ക ഞാൻ ഇവിടെ എത്തി
യാൽ പോരെ? പാറാവുമുടക്കം ചെയ്തകൊണ്ട വ
ല്ല ആക്ഷേപവും വന്നാൽ അത തരക്കേടല്ലെ?

പ—മെ— ആരാണ ആക്ഷേപിക്കാൻ പോണത? ആ
ക്ഷേപിക്കേണ്ടവൻ ഞാനല്ലെ? താനിന്ന പാറാ
വിന്ന പോകണ്ട. നമുക്ക ഒന്നിച്ച പോകാം. താ
നില്ലാഞ്ഞാൽ ഒന്നും തരമാവില്ല.

ഇങ്ങിനെ പറഞ്ഞുകൊണ്ടിരിക്കുന്നമദ്ധ്യെ കൊച്ചമ്മാളു
കുണ്ടുണ്ണി മെനോനെ അകത്തേക്ക വിളിച്ച ചിലതെല്ലാം
സംസാരിപ്പാൻ തുടങ്ങി. "അത തന്നെയാണ വേണ്ട
ത ഞാൻ തന്നെ പോയ്ക്കളയാം. ക്ഷണത്തിൽ ഞാൻ
മടങ്ങി വരാം" ഇങ്ങിനെ കുണ്ടുണ്ണിമേനോൻ ഇടക്കിട
ക്കു പറഞ്ഞിട്ടുള്ള മറുവടിഎങ്ങിനയൊ പങ്ങശ്ശമേനോൻ [ 182 ] കേട്ടു. തന്നെ സല്ക്കരിപ്പാൻ വേണ്ടി വല്ലതിനും പറഞ്ഞ
യക്കയാണെന്ന വിചാരിച്ച ഈ വിഡ്ഢി ഇരുന്ന ദിക്കി
ൽ നിന്ന വിളിച്ചു പറഞ്ഞു തുടങ്ങി. "ഹേ കുണ്ടുണ്ണി
മേനോൻ. എനിക്ക യാതൊന്നും ആവശ്യമില്ല. വെ
റുതെ പണം ചെലവു ചെയ്യണ്ട. നിങ്ങൾ ഇങ്ങട്ടെ വ
രിൻ. ഞാൻ ഒന്നുപറഞ്ഞോട്ടെ— എനിക്ക ഒരുസാധ
നവും വേണ്ട നിങ്ങളാണ വേണ്ട" ഇങ്ങിനെ തിരക്കുകൂ
ട്ടിത്തുടങ്ങി. അങ്ങിനെയിരിക്കെ കുണ്ടുണ്ണിമേനോനും അ
യാളുടെ വഴിയെ കൊച്ചമ്മാളുവും കോലായിലേക്ക കടന്നു
വന്നു. ഹേഡ്കൻസ്റ്റേബൾ രണ്ടാമതും നൊടിഞ്ഞുതുട
ങ്ങി. "ഛി! ഛി! ഇതൊന്നും ആവശ്യമില്ല-നിങ്ങളെ ഉ
പദ്രവിക്കാനല്ല ഞാനിവിടെ വന്നിട്ടുള്ളത. എനിക്ക കൊ
ച്ചമ്മാളുഅമ്മേടെ കയികൊണ്ട ഒരുപിടിച്ചോറ കിട്ടിയാൽ
മാത്രം മതി–അത എനിക്ക അമൃതിനേക്കാൾ അതിരസമു
ള്ളതായിരിക്കും— ഹെ— കുണ്ടുണ്ണിമേനോൻ, താങ്കൾ വൃഥാ
അങ്ങുമിങ്ങും മണ്ടി നട്ടംതിരിച്ചിലുണ്ടാക്കെണ്ട" പങ്ങശ്ശ
മേനോൻ ൟപറഞ്ഞുതൊന്നും എരേമൻനായൎക്ക അശേ
ഷം രസമായില്ല. അയാൾ മനസ്സുകൊണ്ട ശകാരിച്ചുതുട
ങ്ങി. "തനിക്കവെണ്ടെങ്കിൽ വേണ്ടുന്ന ആളുകൾ ആ
യ്ക്കോളും. ഓ ഹൊ, വെണ്ടാത്തമനുഷ്യൻ എനിക്കറിയാം—
എന്തിനാണ വമ്പുപറയുന്നത. ഞാൻ അറിഞ്ഞവമ്പല്ലെ?
എനിക്ക് അതെങ്കിലും ഇത്തിരി കഴിക്കരുതെ? മറ്റുള്ള എ
ല്ലാസുഖവും ഇന്നതാനായ്കോളു" എരേമൻനായര ഇങ്ങി
നെ ഓരോന്ന വിചാരിച്ചു പങ്ങശ്ശമേനോനെ മനസ്സി
ൽ ശപിച്ചുംകൊണ്ട നില്ക്കുമ്പോൾ കുണ്ടുണ്ണിമേനോൻ
അയാളെവിളിച്ചു അകത്തേക്ക കൊണ്ടുപോയിട്ട സ്വകാ
ൎയ്യം പറഞ്ഞു.

കു—മെ— ഞാൻ നേൎത്തെതന്നത ഇങ്ങട്ടതന്നെ കാണട്ടെ—
ചിലതെല്ലാം മേടിച്ചുകൊണ്ടവരേണ്ടതുണ്ട. തല്ക്കാ [ 183 ] ലം ഇവിടെ മറ്റുപണം ഇല്ല. നാളെപോകമ്പോ
ൾ ഞാൻതന്നെ അത തിരികെത്തരാം— വേഗം തരി
ൻ— ഞാൻ പോയ്ക്കോട്ടെ.

എരേമൻനായർ—"യാതൊന്നുംവേണ്ട" എന്നല്ലെ മൂപ്പ
രു പറഞ്ഞിട്ടുള്ളത? അതകേൾക്കാതെ നിങ്ങൾ പോ
യിട്ട വല്ലതും കൊണ്ടന്നുവെച്ചാൽ മൂപ്പരമുഷിയാ
തിരിക്കയില്ല—പിടിച്ചതിലെ മുറിക്കുന്ന ഒരു മനുഷ്യ
നാണ അദ്ദേഹം. വെറുതെ പണംചിലവിട്ട സുഖ
ക്കേട ഉണ്ടാക്കുന്നത എന്തിനാണ? അദ്ദേഹത്തിന്ന
ഇന്ന ഈവകക്കൊന്നും ആവശ്യമില്ല്യെ? നിങ്ങ
ൾ ഒരുദിക്കിലും പോകണ്ടെ?

കു—മെ— കൊച്ചമ്മാളുഅമ്മ അതകൂടാതെ കഴികയില്ലെന്നു
പറഞ്ഞ ബുദ്ധിമുട്ടിക്കുന്നു. വേകുന്നപുരയിന്നവാ
രുന്നത ലാഭം. ഇത്തിരിയെല്ലാം നമുക്കു ആവരു
തൊ? ഞാൻപോട്ടെ. പറഞ്ഞു താമസിപ്പാൻ തരമി
ല്ല. പണംകാണട്ടെ.

എ—ന— കൊച്ചമ്മാളുഅമ്മയുടെ ആവശ്യമാണെങ്കിൽ പ
ണം ആയമ്മ തരില്ലെ? നിങ്ങളുടെ പണം എന്തിനാ
ണ ചിലവചെയ്യുന്നത? നാളരാവിലെ തിരികെത്ത
രാനും വാങ്ങാനും എല്ലാം പ്രയാസമായിരിക്കും. അ
ത ഒരുസമയം മൂപ്പര അറിഞ്ഞെന്നും വന്നേക്കാം—
വെറെവല്ലവിധത്തിലും നിവൃത്തിച്ചോളിൻ.

കു—മെ— (അല്പം വേറുപ്പോടെ) കളിപോട്ടെ—എന്റെ ഉറു
പ്പിക തരിൻ— മടങ്ങിത്തന്നിട്ടില്ലെങ്കിൽ അത്ര കണ
ക്കവെച്ചാൽമതി—എന്റെ പണവും വാങ്ങിക്കൊണ്ട
മിണ്ടാതെ പോയ്ക്കളയാമെന്ന നിങ്ങൾക്ക തോന്നി
യെല്ലൊ? കുണ്ടുണ്ണിയെ നിങ്ങളാരും അറിയില്ല—ഞാ
നൊരുകാശും തരില്ല്യെ—പണം മടക്കിത്തന്നിട്ടില്ലെ [ 184 ] ങ്കിൽ നിങ്ങൾപറഞ്ഞ എല്ലാവിവരവും ഞാൻ ഇ
പ്പോൾ ഹേഡ്കൻസ്റ്റേബളോടചെന്നു പറയും— ത
രുന്നുണ്ടോ ഇല്ലയൊ?

എരേമൻനായർ പ്രയോഗിച്ചിട്ടുണ്ടായിരുന്ന കൌശ
ലം മുളച്ചുവന്നപാടതന്നെ ഉണങ്ങിപ്പോയി—അയാൾക്ക
ആകപ്പാടെ പരിഭ്രമമായി. "ഇവൻ എന്നെ പറ്റിച്ചു—
കിട്ടിയത അങ്ങട്ടതന്നെ കൊടുക്കേണ്ടിവന്നെല്ലൊ? ഇത
മൂപ്പരുണ്ടാക്കിതീൎത്ത സ്വല്ലയല്ലെ? ഈ ശനിയെ അടു
ക്കെവിളിച്ചു താളംപറയേണ്ടുന്ന ആവശ്യം ഉണ്ടായിരു
ന്നൊ? അതല്ലെ ഇവൻ ഇപ്പോൾ ഇത്രമുമ്പോട്ട വെച്ച
ത? ഈ ഗുരുത്വംകെട്ടോനെ വിശ്വസിച്ച ചിലതെല്ലാം പ
റഞ്ഞുപോയല്ലൊ? ഞാനല്ലെ എല്ലാംകൊണ്ടും ഇപ്പോൾ
അറുവഷളനായത? ഇവനെ നായപറിച്ചുപോട്ടെ—ഇടി
വെട്ടിപ്പോട്ടെ—ഒടുക്കത്തിലെ കുരുപ്പ എന്നെതോല്പിച്ചുവ
ല്ലൊ? നിന്നെച്ചുട്ടുപോട്ടെ" എന്നിങ്ങിനെ ശപിച്ചുംകൊ
ണ്ട എരേമ്മൻനായര തന്റെ കുപ്പായക്കീശ്ശയിൽനിന്ന പ
ണംഎടുത്തു കുണ്ടുണ്ണിമേനോന കൊടുത്തു— കുണ്ടുണ്ണിമേ
നോൻ അതുവാങ്ങിച്ചിരിച്ചുംകൊണ്ടു രണ്ടാമതും കോലാ
യിൽ കടന്നുവന്നു. "വേഗം‌മടങ്ങിവരാം" എന്നുപറഞ്ഞു
മുറ്റത്തിറങ്ങിപ്പോയി. എരേമ്മൻനായര കുട്ടിചത്തകുരങ്ങി
നെപ്പോലെ വിഷണ്ഡനായിട്ട കോലായിലും വന്നനി
ന്നു—അപ്പോൾ കൊച്ചമ്മാളു പങ്ങശ്ശമേനോന്റെ മുഖത്ത
നോക്കി പതുക്കെ പറഞ്ഞു.

കൊച്ചമ്മാളു— ഊണ എമ്പ്രാന്തിരിപാൎക്കുന്ന മഠത്തിലാക്കു
ന്നതിന്ന വിരോധമില്ലലൊ? അല്ലാത്തപക്ഷം ഞാ
ൻതന്നെ അടുക്കളയിലേക്ക് പോകേണ്ടിവരും— അ
മ്മക്ക പ്രായമായതകൊണ്ട രാത്രിസമയം വെക്കുന്ന
തിന്നുംമറ്റും പ്രയാസമാണ. കുളിയും ഊണുംകഴി [ 185 ] ഞ്ഞു എട്ടുമണിക്ക മുമ്പായി ഇങ്ങട്ട എത്തിക്കളയുന്ന
താണ നല്ലത— അത മനസ്സല്ലെങ്കിൽ ഇവിടത്ത
ന്നെ തെയ്യാറാക്കാം—എമ്പ്രാന്തിരിയുടെ അടുക്കേ ഞാ
ൻ നേൎത്തെതന്നെ ആളെഅയച്ചു ഊണതെയ്യാറാ
ക്കിച്ചിട്ടുണ്ട.

പ—മെ— ഞാൻ പത്തദിവസം ഒരുപോലെ പട്ടിണികിട
ന്നാലും വേണ്ടില്ല. ഈ രാത്രിസമയം അടുക്കളിയി
ൽപോയി ബുദ്ധിമുട്ടാൻ ഞാൻ നിങ്ങളെ ഒരിക്കലും
സമ്മതിക്കില്ല— ഊണ എമ്പ്രാന്തിരിയുടെ അടുക്കെ
ത്തന്നെ ആയ്ക്കളയാം— അതകൊണ്ട ഇനിക്ക യാ
തൊരുസുഖക്കേടും ഇല്ല— ഉറങ്ങാനിങ്ങട്ടല്ലെ വരുന്ന
ത? അതിൽ ഉപേക്ഷവന്നുപോകരുത. എന്നാൽമ
തി— എമ്പ്രാന്തിരിയെക്കൊണ്ട ഉപദ്രവം ഉണ്ടാകയി
ല്ലെല്ലൊ?

കൊ—അ— അദ്ദേഹത്തെക്കൊണ്ട യാതൊരു തരക്കേടുംവ
രില്ല. അദ്ദേഹവും ഇങ്ങട്ടഒരുമിച്ചുപോന്നോട്ടെ. ഇ
വിടെഎത്തിയാൽ എല്ലാം ഞാൻ വേണ്ടപോലെ പ്ര
വൃത്തിച്ചോളാം. അയാൾ പരമശുദ്ധനാണഎന്റെ
ഹിതത്തിന്ന യാതൊരുവിപരീതവും ആ മനുഷ്യൻ
കാണിക്കില്ല—ഇങ്ങൊത്തത അങ്ങിഷ്ടം എന്ന ഇവി
ടേക്ക മനസ്സിലായാൽപോരെ? എന്നാൽ എനികൂടു
ന്നവേഗത്തിൽ കുളികഴിക്കുന്നതാണനല്ലത—ഉറക്കി
ന്ന തരക്കേടാക്കരുതെന്ന നേൎത്തെതന്നെ പറഞ്ഞിട്ടു
ണ്ടെല്ലൊ?

കൊച്ചമ്മാളു ഇപ്രകാരം പറഞ്ഞു തന്റെ ഒരു ചെറി
യ ഭൃത്യനെ വിളിച്ചു പങ്ങശ്ശമേനോന ചുറ്റുവാൻ ആ
വശ്യമുള്ള അലക്കുമുണ്ടുംമറ്റും എടുത്തു അവന്റെ കയ്യി
ൽ കൊടുത്ത ഏല്പിച്ചു ഒരു പാനാസ്സിൽ തിരികൊളിത്ത അ [ 186 ] തോടുകൂടെ അവനെ പങ്ങശ്ശമേനോന്റെ ഒരുമിച്ചയച്ചു.
കൊച്ചമ്മാളുവിനെപിരിഞ്ഞു എട്ടുമണിവരെയിരിക്കേണ്ടി
വരുമല്ലൊ എന്നുള്ള വിചാരം പങ്ങശ്ശമേനോന്റെ മന
സ്സിൽ വലിയ സുഖക്കേടിനെ ജനിപ്പിച്ചു എങ്കിലും കഴിയു
ന്നവേഗത്തിൽ മടങ്ങി എത്തിക്കളയാമെന്നു ഒരുവിധേ
ന ധൈൎയ്യപ്പെട്ട എരേമൻനായരോടും മേൽപറഞ്ഞ ഭൃത്യ
നോടും ഒരുമിച്ചുകുളിപ്പാൻവേണ്ടി കനകമംഗലംചിറയി
ലേക്ക പോയി. [ 187 ] പത്താം അദ്ധ്യായം.

പുരുഹൂതൻനമ്പൂതിരിപ്പാടും ഗോപാലമേനോനും
തമ്മിലുണ്ടായ സംഭാഷണവും ശണ്ഠയും

ഒരുദിവസം പകൽ മൂന്നമണിക്കശേഷം നമ്മുട ഗോ
പാലമേനോൻ മുകളിൽ തെക്കുഭാഗമുള്ള തളത്തിൽ ഒരു
ചാരുകസേലയിന്മേൽകിടന്നു തന്റെ അടുക്കെ നില്ക്കുന്ന
ഗോവിന്ദനുമായി എന്തോരു വ്യവഹാരസംഗതിയേപ്പ
റ്റി സംസാരിക്കയായിരുന്നു. ഇദ്ദേഹത്തിന്റെ അവ
സ്ഥയെപ്പറ്റി അല്പമെങ്കിലും എന്റെ വായനക്കാരെ അ
റിയിക്കേണ്ടത അത്യന്തം ആവശ്യമായിരിക്കുമെന്ന വി
ശ്വസിക്കുന്നു. ഗോപാലമേനോൻ ലക്ഷ്മിഅമ്മയുടെ അ
ടുത്ത സഹോദരനും തറവാട്ടിലെ കാരണവനും ആണെ
ന്ന വായനക്കാർ ധരിച്ചിട്ടുണ്ടായിരിക്കുമല്ലൊ. ആൾ
ബഹു ദീൎഘനും സുമുഖനും സൌഭാഗ്യശാലിയും ആണ.
ഇപ്പോൾഇരുപത്തെട്ട വയസ്സമാത്രമെ പ്രായമായിട്ടുള്ളു.
കാൎയ്യപ്രാപ്തിയും വകതിരിവും ബുദ്ധിഗാംഭീൎയ്യവും മനോ
ധൈൎയ്യവും ഇദ്ദേഹത്തിന്ന ധാരാളം ഉണ്ട. കണക്കല്ലാ
തെ ഒരു മനുഷ്യനേയും ലേശംപോലും ഭയപ്പെടുകയില്ല.
എല്ലാ കാൎയ്യങ്ങൾക്കും നല്ല തന്റെടവും നിലയും യോഗ്യ
ന്മാരിൽ ബഹുമാനവും ഭക്തിയും സമജീവികളിൽ കാരു
ണ്യവും കലശലായുണ്ട. ചെറുപ്പമാണെങ്കിലും നല്ല അട
ക്കവും മൎയ്യാദയും വേണ്ടത്തക്ക ഒതുക്കവും പാകതയും ഉണ്ടാ
യിട്ട ഇങ്ങിനെ ഒരു മനുഷ്യനെ കാണുവാൻ ബഹുപ്രയാ
സമാണ—ഗൃഹസ്ഥനാണെന്നവരികിലും ഇതുവരെ ഭാൎയ്യ [ 188 ] വെച്ചിട്ടില്ല. പലപ്പോഴും പലരും ഇതിനെപ്പറ്റി ആലോ
ചിച്ചിട്ടും മുപ്പതവയസ്സകഴിഞ്ഞല്ലാതെ സംബന്ധം വെ
ക്കുന്നതല്ലെന്ന മുടക്കംപറഞ്ഞു താമസിച്ചു വരികയാണ
ചെയ്യുന്നത. കുടുംബസ്നേഹം മരുമക്കത്തായ തറവാട്ടു
കാർ ഇദ്ദേഹത്തോട കണ്ടു പഠിക്കണ്ടതാണ. ഭൂരിദ്രവ്യ
സ്ഥനും അനാവശ്യമായി ഒരു കാശുപോലും ചിലവചെ
യ്യാത്തവനും വേണ്ടുന്നദിക്കിൽ ബഹു ധാരാളിയും ആ
കുന്നു. ഇദ്ദേഹത്തിനെ എത്രൊണ്ട സ്നേഹവും ബഹുമാ
നവും ഉണ്ടൊ അത്രൊണ്ട ഭയവും ഈ വീട്ടുകാൎക്കുണ്ട.
ഗോപാലമേനവന്റെ ശബ്ദം കേട്ടാൽ പൂച്ചയുടെ കര
ച്ചിൽകേട്ട എലികളെപ്പോലെ ഈ വീട്ടിലുള്ള യാതൊരു
മനുഷ്യന്മാരും ശബ്ദിക്കുകയൊ പുറത്തേക്ക വരികയൊ
ഇല്ല. ദ്വേഷ്യം വരുവാൻ ബഹുപ്രയാസമാണ. അഥ
വാ വന്നുപോയാൽ പിന്നെ നരസിംഹമൂൎത്തിയെപ്പോ
ലെയാണ. ജ്യേഷ്ടത്തിയായ ലക്ഷ്മിഅമ്മക്കുപോലും ഇ
ദ്ദേഹത്തിന്റെ മുമ്പാകെ വരാനൊ സംസാരിപ്പാനൊ ബ
ഹു ശങ്കയാണേ. എല്ലാവരിലും ഒരുപോലെ സ്നേഹവും
വാത്സല്യവും ഉണ്ടെങ്കിലും മീനാക്ഷിക്കുട്ടിയെ ഇദ്ദേഹം ത
ന്റെ പ്രാണനെപ്പോലെയാണവിചാരിച്ചുവരുന്നത. അ
വളെ പലപ്പോഴും അടുക്കെ വിളിച്ചു സംസാരിക്കാ
ഞ്ഞാൽ ഇദ്ദേഹത്തിന്ന ലേശം സുഖമില്ല—അവളുടെ ശരീ
രസുഖത്തെപറ്റിയും വിദ്യഭ്യാസത്തെപ്പറ്റിയും രാപ്പക
ൽ ബഹു ശുഷ്ക്കാന്തിയുണ്ട. അനാവശ്യമൊ അയുക്തമൊ
ആയുള്ള യാതൊരു വിഷയങ്ങളിലും ഈ മനുഷ്യന്റെ
മനസ്സ അശേഷം പ്രവേശിക്കുകയില്ല. സദാ കാൎയ്യപു
രുഷൻ— സദാഗംഭീരസത്വൻ—സംസ്കൃതം—തമിഴ—ഹി
ന്തുസ്ഥാനി ഈ മൂന്ന ഭാഷകൾ ഇദ്ദേഹത്തിന്ന നല്ല
വണ്ണം ശീലമുള്ളതകൊണ്ട അനേകം പുസ്തകങ്ങൾ വാ [ 189 ] യിച്ച ബുദ്ധിക്ക നല്ല വികാസവും മനസ്സിന്ന വേണ്ട
ത്തക്ക സമാധാനവും വന്നിട്ടുണ്ട. ഇംഗ്ലീഷ അറിഞ്ഞു
കൂടായെന്ന സാമാന്യം യാതൊരാൾക്കും ഇദ്ദേഹത്തിന്റെ
നടപടികൊണ്ടൊ കാൎയ്യബോധംകൊണ്ടൊ ഒരിക്കലും മന
സ്സിലാക്കാൻ കഴികയില്ല.

ഗോപാലമേനോൻ ഗോവിന്ദനുമായി സംസാരിച്ചു
കൊണ്ടിരിക്കുന്നമദ്ധ്യെ അദ്ദേഹത്തിന്റെ ഭൃത്യരിൽ ഒരു
വനും വായനക്കാൎക്ക മുമ്പെ തന്നെ പരിചയമുള്ളവനും
ആയ കിട്ടുണ്ണിമുകളിലേക്ക കയറിവന്നു ഗോവിന്ദനെ ക
യികൊണ്ട മാടിവിളിച്ച കുറെഅകലത്ത കൊണ്ടപോയിട്ട
ഇപ്രകാരം പതുക്കെപ്പറഞ്ഞു. കരുവാഴമനക്കലെരണ്ടാംകൂ
റനമ്പൂതിരിപ്പാടുണ്ട താഴെപൂമുഖത്തു എഴുന്നെള്ളിപാൎക്കു
ന്നു— എജമാനനെക്കണ്ട എന്തൊ ചിലത സംസാരിപ്പാനു
ണ്ടപോൽ. പുറത്ത ആരെയും കാണാഞ്ഞിട്ട കോലായിൽ
കൂടി അങ്ങട്ടും ഇങ്ങട്ടും നടന്നുകൊണ്ടകളിക്കുന്നു— "മീനാ
ക്ഷിക്കുട്ടി അമ്മേടെ കാൎയ്യംകൊണ്ട വല്ലതും അലോചി
പ്പാൻവേണ്ടി എഴുനെള്ളിയതാണെന്നാണ എനിക്ക തോ
ന്നുന്നത— പൂമുഖത്തവന്ന കയറിയപാട എജമാനനെ
ക്കൊണ്ട ചോദിക്കുന്നതുമുമ്പായിട്ട "മീനാക്ഷിക്കുട്ടി
ഇവിടെയില്ലെ? ഇഷ്കോളുപഠിക്കാൻ പോയിട്ടുണ്ടോ?"
എന്നൊക്കെയാണ അന്വേഷിച്ചത—ഇതിനുമുമ്പ ഒരുപ്രാ
വശ്യം എന്നെ ചിറക്കൽകണ്ടപ്പോഴും ഈ ഒരുസംഗതി
യെപ്പറ്റിത്തന്നെയാണ എന്നോട ചോദിച്ചിട്ടുണ്ടായിരു
ന്നത—ഇന്ന നല്ല ഒതുങ്ങിയമട്ടിലാണ എഴുന്നെള്ളീട്ടുള്ളത.
യാതൊരു ഗോഷ്ടിപ്പുറപ്പാടും ഇല്ല—ൟ വിവരം എജമാ
നനെ ഒന്നുകേൾപ്പിച്ചേക്കിൻ—വന്നത എന്തിനെങ്കിലും
ആയ്ക്കോട്ടെ— നോക്കതറിഞ്ഞെട്ടെന്താണ" നമ്പൂരിപ്പാട
വന്നിട്ടുള്ള വിവരം ഗോവിന്ദൻ വേഗത്തിൽ ചെന്ന [ 190 ] ഗോപാലമേനോനോട പറഞ്ഞു. അദ്ദേഹം അപ്പോൾത
ന്നെ അവിടെനിന്നു എഴുനീറ്റു മെതിയടി കസേലയുടെ
അരികത്തതന്നെ ഇട്ട വായിൽ ഉണ്ടായിരുന്ന വെറ്റില
തുപ്പി മുഖംകഴുകിത്തുടച്ചു വേഗത്തിൽ താഴത്തിറങ്ങി വള
രെ ആദരവോടും വിനയത്തോടും കിഴക്കെ പൂമുഖത്തേ
ക്ക കടന്നുചെന്നു. നമ്പൂരിപ്പാട അപ്പോൾ അവിടെ ഉ
ണ്ടായിരുന്ന ഒരു കസേലമേൽ ഇരുന്നിട്ട കിഴക്കെ മുറ്റ
ത്തെ ലതാഗൃഹത്തിന്റെയും പൂച്ചെടികളുടെയും അഴകും
സൌന്ദൎയ്യവും നോക്കി വിസ്മയിക്കയായിരുന്നു. ഗോപാ
ലമേനോൻ കടന്നചെന്നപാട നമ്പൂരിപ്പാടിനെ യാഥാ
യോഗ്യം തൊഴുത ഉപചാരംചെയ്ത ഭക്തിയോടുംബഹുമാ
നത്തോടും കുറെ അകലെ വാങ്ങിനിന്നു. വെറ്റില്ലത്തട്ടും
എടുത്തുകൊണ്ട ഗോവിന്ദനും ഗോപാലമേനവന്റെ പി
ന്നാലെതന്നെ പൂമുഖത്തേക്ക വന്നു. മുറുക്കാനുള്ള സാധ
നം നമ്പൂരിപ്പാട്ടിന്റെ അടുക്കെ കൊണ്ടവെച്ച തൊഴുതു
അവനും വിനയപൂൎവ്വം അവിടെ നിന്നു. ലക്ഷ്മിഅമ്മ
യും തന്റെ രണ്ട സഹോദരിമാരോടുകൂടി മെല്ലെ വന്നു
കിഴക്കെത്തളത്തിലെ ഒരു ജനേലിന്നരികെ നിന്നു. പുരു
ഹൂതൻനമ്പൂരി ചിരിച്ചുംകൊണ്ട തന്റെ അരികത്തുള്ള ഒ
രു കസേലയിന്മേൽ ഇരിപ്പാൻവേണ്ടി ഗോപാലമേനോ
നോട രണ്ടുമൂന്നപ്രാവശ്യം ഒരുപോലെ ആവശ്യപ്പെട്ടിട്ടും
അദ്ദേഹം ഇരിക്കാഞ്ഞതകൊണ്ട ഒടുവിൽ ഇങ്ങിനെ പറ
ഞ്ഞു. "ഗോപാലന‌അശേഷ,നിന്നുശീലമുണ്ടായിരിക്കില്ല—
നോം വന്നതകൊണ്ട ബുദ്ധിമുട്ടേണമെന്ന യാതൊരാവ
ശ്യവും ഇല്ല—ഇവിടെയിരിക്കാം യാതൊരുതരക്കേടും ഇല്ല.
ബഹുമാനവും ഭക്തിയും ഈവക ആളുകളെ കണ്ടാൽ
വേണ്ടതതന്നെ— അതെല്ലാം മനസ്സിലും വാക്കിലും ആണ
മുഖ്യമായി വേണ്ടത— മനസ്സിൽ ബ്രാഹ്മണഭക്തി നല്ല [ 191 ] വണ്ണം ഉണ്ടായാൽതന്നെ ഭേദമായി. ആന്തരത്തിൽ മന
സ്സകൊണ്ട നിന്ദിക്കുന്ന ചില കൂട്ടരുണ്ട— അവർ പുറമെ
പാണനെപ്പോലെ അടിയൻ, ഇറാൻ, എന്നിങ്ങനെ
പറഞ്ഞു തൊഴുതു പുറമെ ബഹു ഭക്തികാട്ടുന്നതകൊണ്ട
എന്താണ പ്രയോജനം? ഗോപാലന്റെ സ്ഥിതി അങ്ങി
നെയല്ലെന്നു നോക്ക നല്ല വിശ്വാസമായിരിക്കുന്നു. അ
തകൊണ്ട ഗോപാലന നമ്മുടെ ഒന്നിച്ചുതന്നെയിരിക്കാം
ഒരുവിരോധവും ഇല്ല— ഗോപാലൻ ഇരിപ്പാൻ ഭാവമി
ല്ലെങ്കിൽ നോമും ഇരിക്കാൻ വിചാരിക്കുന്നില്ല— ഗോപാ
ലൻ ഇരുന്നല്ലാതെ നോം‌ഇരിക്കില്ല" എന്നപറഞ്ഞു
അവിടെ എഴുനീറ്റനിന്നു."തിരുമനസ്സുകൊണ്ട‌അവി
ടെ എഴുന്നള്ളിയിരിക്ക— അടിയൻ ഇരുന്നോളാം, എന്ന
പറഞ്ഞ ഗോവിന്ദനെ അയച്ചു ഒരു പുല്ലുപായ എടപ്പി
ച്ചുകൊണ്ടുവരീച്ചു നിലത്തിട്ട നമ്പൂരിപ്പാട്ടിനെ തൊഴുതും
കൊണ്ട അതിൽ ഇരുന്നു— ഗോപാലമേനോൻ ഇരുന്നു
എന്നുകണ്ടാറെ നമ്പൂരിപ്പാടും കസേലമേൽ ഇരുന്നു ചി
രിച്ചുകൊണ്ട സംസാരിപ്പാൻ തുടങ്ങി.

പുരുഹൂതൻനമ്പൂരി— ഗോപാലനെ കാണേണമെന്നു ഇ
ശ്ശിദിവസായി വിചാരിക്കുന്നു— അത ഇന്ന സാ
ധിച്ചു. നോം ഇതവരെ ഇവിടെ വരികയൊ ഗോ
പാലനെകണ്ട സംസാരിക്കയൊ ചെയ്കയുണ്ടായിട്ടി
ല്ല. ഗോപാലന്റെഭവനം നമ്മ ശിക്ഷയായിരിക്കു
ന്നു, ഈ വള്ളി പടൎന്നുകിടക്കുന്നത നോക്ക നന്ന
ബോധിച്ചു, അതിശായിരിക്കുന്നു— അതിന്റെ ഉ
ള്ളിൽപോയി അരനാഴിക ഇരിക്കണം എന്നൊരുമോ
ഹം. നോക്ക ഇതപോലെ ഒന്ന ഇല്ലത്തെ കിഴക്കെ
മുറ്റത്ത ഉണ്ടാക്കാൻ കഴിയൊ എന്ന ഒന്ന പരീ
ക്ഷിക്കണം. [ 192 ] ഗോ—മേ— തിരുമനസ്സിലേക്ക അടിയന്റെ കുപ്പാട്ടിലേ
ക്ക എഴുന്നെള്ളാൻ തോന്നിയത അടിയന്ന വലിയ
സുകൃതംതന്നെ.

പു—ന— നമ്മുടെ സുകൃതം എന്നതന്നെ പറയാം. ഒരു വി
രോധവും ഇല്ല— കെട്ട്വൊ? ൟവക സ്ഥലം കാണാ
ൻതന്നെ സുകൃതംവേണം— അസ്സൽസ്ഥലം. ഒന്നാ
ന്തരായിരിക്കുന്നു— നോക്ക ഇല്ലത്തും ചില ഭേദഗ
തികൾ വരുത്തേണമെന്ന തോന്നിപ്പോകുന്നു ഇത കണ്ടിട്ടു.

ഗോ—മേ— തിരുമനസ്സിൽവിശേഷിച്ചുവല്ലകാൎയ്യവും ഉണ്ടാ
യിട്ടൊ ഇങ്ങട്ട എഴുന്നെള്ളിയതെന്ന അറിഞ്ഞില്ല.

പു—ന—നല്ല ശിക്ഷ! വിശേഷിച്ചു വല്ല കാൎയ്യവുംവേ
ണൊ ഇവിടെയെല്ലാം വരാൻ? വരുന്നതതന്നെ
വിശേഷവിധി! വന്നാലും വിശേഷവിധിതന്നെ—
എങ്കിലും നോം ഇപ്പോൾ വന്നത ഗോപാലന്റെ
ഭവനം കണ്ട പോയ്ക്കളയാം എന്നു വിചാരിച്ചിട്ടാ
ണ— ഒരു കാൎയ്യംകൊണ്ട അന്വേഷിപ്പാൻ വേറെ
ഒരാൾ ഏല്പിച്ചിട്ടും ഉണ്ട. ഇത രണ്ടും അല്ലാതെ
വിശേഷിച്ചു മറ്റു ഒന്നും ഇല്ല—കെട്ട്വൊ? നോം
ൟ വീട്ടിന്റെ ഉള്ളിൽ കടന്നു എല്ലാം ഒന്നു നോ
ക്കുന്നത ഗൊപാലന്നും സമ്മതം തന്നെയല്ലെ?

ഗോ—മേ— ഉള്ളിൽ കടന്ന വീട്ടുപണി നോക്കുന്നതിന്ന
അടിയന്ന യാതോരു വിരോധവും ഇല്ല. തിരുമന
സ്സിൽ അങ്ങിനെ ഒരു താല്പൎയ്യമുണ്ടെങ്കിൽ വീട്ടുപ
ണി കടന്നുകാണാം.

പു—ന—ഗോപാലൻ നല്ല ശിക്ഷയാണേ— നോം ഗോ
പാലനെ ഇത്രയൊന്നും കരുതീട്ടില്ല— എന്നാൽ നോം
ഒന്നാമതായി അത കഴിച്ചുവന്നളയാം. എന്നിട്ടാവാം [ 193 ] മറ്റെക്കാൎയ്യംകൊണ്ട പറയുന്നത. ഈ നില്ക്കുന്ന
ഇവൻ ഗോപാലന്റെ അനുജനൊ എന്നൊരുശങ്ക.

ഗോ.മേ— അടിയന്റെ അനുജനല്ല— വല്ല വ്യവഹാര
വും മറ്റും ഉള്ള സമയം കോടതിക്ക പറഞ്ഞയപ്പാൻ
വേണ്ടിയും മറ്റും താമസിപ്പിച്ച വരുന്നവനാണ.

പു—ന— അതുവ്വൊ? കാൎയ്യസ്ഥനാണില്ലെ? മിടുക്കൻത
ന്നെ— ഇങ്ങിനെയുള്ള രസികന്മാരെത്തന്നെയാണ
കാൎയ്യസ്ഥന്മാരാക്കേണ്ടത. നോക്ക ഇല്ലത്ത ഒരു കാ
ൎയ്യസ്ഥനുണ്ട— പറങ്ങോടനെ ഗോപാലൻ അറിയി
ല്ലെ? ശുദ്ധഭോഷൻ— വിടുവിഡ്ഢി— ഒരുകെട്ട താ
ക്കോൽ മടിക്കുത്തിൽ തൂക്കിയിട്ടു മുറുക്കിക്കൊണ്ട നട
ക്കാനല്ലാതെ ഒരു വസ്തുന ആ വങ്കൻ കൊള്ളില്ല.
ഇവൻ രസികൻ തന്നെ— ഇങ്ങിനത്തെ ഒരു കാൎയ്യ
സ്ഥനെ നോക്ക വരുത്തിത്തരാൻ കഴിയൊ ഗോ
പാലന? എന്തു കൊടുക്കണെന്നുവെച്ചാൽ നോം
കൊടുത്തളയാം. എടൊ രസികൻ ! തന്റെ പേ
രെന്താണ? "കുണ്ടു" എന്നാണില്ലെ?

ഗോവിന്ദൻ—(നമ്പൂരിയുടെ വിഡ്ഢിത്വത്തെപ്പറ്റി മന
സ്സുകൊണ്ട ചിരിച്ചുംകൊണ്ട) അടിയന്റെ പേര
ഗോവിന്ദൻ എന്നാണ.

പു—ന— അതുവ്വൊ? പേരനല്ല ശിക്ഷതന്നെ— ഗോപാ
ലനതക്ക കാൎയ്യസ്ഥനാണ ഗോവിന്ദൻ— നീ ഇശ്ശി
ദിവസായില്ലെ ഗോപാലന്റെ കാൎയ്യസ്ഥനായിട്ട?
നിണക്ക എന്തുണ്ട ശമ്പളം?

ഗോവിന്ദൻ— അടിയൻ അഞ്ചാറ സംവത്സരമായിട്ട
ഇവിടെത്തന്നെയാണ താമസം— എല്ലാംകൂടി അടി
യന പത്തിരുപത്തഞ്ചുറുപ്പികയിൽ കുറയാതെ അ
നുഭവമുണ്ട. [ 194 ] പു—ന—അ ആ ഇളിഭ്യൻ പറങ്ങോടന ഇല്ലത്തനിന്ന പ
ത്ത നാല്പതുറുപ്പികയിൽ കുറയാതെയുണ്ട അനുഭം—
ഗോവിന്ദന‌ഇരുപത്തഞ്ചുറുപ്പികെയുള്ളുഇല്ലെ? ഗോ
വിന്ദൻ നോക്കിരിക്കട്ടെ— ഗോപാലൻ വേറെ ഒരു
കാൎയ്യസ്ഥനെ വരുത്തിക്കോളു— ഗോവിന്ദന നോം
അമ്പതുറുപ്പിക ഉണ്ടാക്കിത്തരും കെട്ട്വൊ? അല്ലെ
ങ്കിൽ ഗോവിന്ദൻ നോം രണ്ടാളുടെയും കാൎയ്യസ്ഥനാ
യിരിക്കട്ടെ—എടയുള്ളപ്പോൾ എല്ലാം അങ്ങട്ട വന്നാ
ൽ മതി— ഗോവിന്ദനെ കാൎയ്യസ്ഥനാക്കിയാൽ വേ
ണ്ടില്ല എന്നൊരു മോഹം.

ഗോവിന്ദനെ കാൎയ്യസ്ഥനാക്കി സേവപിടിച്ചാൽ കാൎയ്യ
ത്തിനെല്ലാം എളുപ്പമുണ്ടാകമെന്ന വിചാരിച്ചിട്ടാണ ന
മ്പൂരിപ്പാട ഇങ്ങിനെ ഒരു കൌശലം പ്രയോഗിച്ച നോ
ക്കിയത— അതല്ലാതെ അവന്റെ യാതൊരു ഗുണവും
അറിഞ്ഞിട്ടല്ല ഇദ്ദേഹം ഇങ്ങിനെ സംസാരിച്ചത— ഗോ
പാലമേനോന ഇദ്ദേഹത്തിന്റെ വിഡ്ഢിത്വം നല്ലവണ്ണം
മനസ്സിലായി— എങ്കിലും നമ്പൂരിപ്പാടിനെ കഴിയുന്നേട
ത്തോളം സുഖക്കേട കൂടാതെതന്നെ പറഞ്ഞയക്കേണമെ
ന്ന വിചാരിച്ച പതുക്കെ ചിരിച്ചുംകൊണ്ട പറഞ്ഞു.

ഗോ—മേ—തിരുമനസ്സിലെ കാൎയ്യസ്ഥനെ പത്തുനാല്പതുറു
പ്പിക കിട്ടുന്നത ഒരു കൊല്ല കൊണ്ടാണെന്നാണ
അടിയൻ കേട്ടിട്ടുള്ളത‌— ഗോവിന്ദൻ ഉണൎത്തിച്ച
ത അവന്ന മാസം‌തോറും കിട്ടുന്ന ശമ്പളമാണ—
കൊല്ലത്തിൽ അവന്ന എല്ലാ ചിലവും കഴിച്ച മു
ന്നൂറുറുപ്പികയിൽ കുറയാതെ സമ്പാദ്യമുണ്ട.

പു—ന—(ആശ്ചൎയ്യത്തോടുകൂടി) അതുവ്വോ ! ഒരു മാസ
ത്തിലെ അനുഭമാണില്ലെ ഇരുപത്തഞ്ചുറുപ്പിക ?
ഒന്നാന്തരം ശമ്പളം ! നോം വിചാരിച്ചാൽ അത്ര [ 195 ] യൊന്നും കൊടുക്കാൻ സാധിക്കില്ല. ഗോവിന്ധൻ
ഗോപാലനതന്നെയിരിക്കട്ടെ. കാൎയ്യസ്ഥന ഇരുപ
ത്തഞ്ചുറുപ്പിക മാസം‌പ്രതി കൊടുക്കാനൊ? നല്ലശി
ക്ഷ! ആൎക്ക സാധിക്കും. നോക്ക പറങ്ങോടൻത
ന്നെ മതി— പറഞ്ഞു കൊടുത്താൽ അവൻ എല്ലാം
അതാതിന്റെ തരം‌പോലെതന്നെ പ്രവൃത്തിച്ച വ
രാറുണ്ട.

ഗൊ—മെ— തിരുമനസ്സിലേക്ക തല്ക്കാലം പറങ്ങോടൻ
തന്നെ മതി. ഗോവിന്ദൻ ഇല്ലാഞ്ഞാൽ അടിയ
ന്നും കുറെ തരക്കേടുണ്ട. പുതുതായി ഒരുത്തനെ
അന്വേഷിച്ചുകൊണ്ടന്നാലും മറ്റും പന്തിയാവില്ല.

പു—ന— അത ഗോപാലൻ പറഞ്ഞത ശരിയാണ. അ
ങ്ങിനെ തന്നെ ആയ്ക്കളയാം. എന്നാൽ ഗോവിന്ദ
നും കൂടി ഒരുമിച്ചു വരൂ. നോം അകത്തെല്ലാം ഒ
ന്നു നോയ്ക്കളായാം. ഗോപാലൻ ഇവിടത്തന്നെ
ഇരിക്കൂ. നോം ക്ഷണത്തിൽ മടങ്ങിവരാം. ഗോ
വിന്ദനുംകൂടി ഉണ്ടായാൽ എല്ലാം നല്ലോണം കാണാം.

ഗോവിന്ദൻ— അടിയന തിടുക്കമായി ഒരു ദിക്കിൽ പോ
കേണ്ടാതുണ്ടായിരുന്നു. വീട്ടുപണി കാണുന്നതിലേ
ക്ക അടിയൻ വേണമെന്നില്ലല്ലൊ.

പു—ന— നോം എല്ലാം ഒന്നും നോക്കിക്കണ്ടിട്ട പോയാൽ
പോരെ ഗോവിന്ദന? ക്ഷണത്തിൽ ആയ്ക്കളയാം.
കാണേണ്ടുന്ന ആവശ്യം മാത്രമെയുള്ളു.

ഗൊ—മെ— അടിയനും കൂടി ഒന്നിച്ചു വന്ന കളയാം ഗോ
വിന്ദന അശേഷവും താമസിപ്പാൻ തരമില്ല. ഇ
പ്പോൾ തന്നെ പോകേണ്ടാതുണ്ട.

പു—ന— എന്നാൽ ഗോവിന്ദൻ മടങ്ങി വന്നിട്ടാവാം
നോക്ക വീട്ടു പണി കാണുന്നത. വേഗം മടങ്ങി [ 196 ] വരില്ലെ ഗോവിന്ദൻ? നോം അതവരെ താമസിച്ചു
കളയാം. ഗോവിന്ദനും കൂടിയില്ലാഞ്ഞാൽ നോക്ക
വീട്ടിന്റെ ഉള്ളിൽ കടപ്പാനും എല്ലാം ഹിതം പോ
ലെ കാണ്മാനും മറ്റും അത്ര തരമില്ല. ഗുണമാക
ട്ടെ ദോഷമാകട്ടെ ഉടമസ്ഥൻ കെൾക്കെ പറയുന്ന
ത വെടിപ്പില്ലെന്നാണ നോം വിചാരിക്കുന്നത.
അങ്ങിനെ തന്നയല്ലെ? എന്നാൽ ഗോവിന്ദനെ
പറഞ്ഞയക്കാൻ താമസിക്കണ്ട. അവൻ മടങ്ങി
വന്നിട്ടു വേണം നോക്ക അകത്ത കടന്ന നോക്കാൻ.

നമ്പൂതിരിപ്പാട്ടിന്റെ അന്തൎഗ്ഗതം ഇന്നതാണെന്ന
ഗോപാലമേനോന നല്ലവണ്ണം മനസ്സിലായി. "ഒരു
വിധത്തിൽ ഈ ധൂൎത്തനെ ഇവിടെ നിന്നു പറഞ്ഞയ
ച്ചാൽ മതി" എന്നുള്ള വിചാരം കലശലായി. ഇതവ
രെ ഉണ്ടായിരുന്ന ആദരവും ബഹുമാനവും ഇദ്ദേഹത്തി
ന്റെ മനസ്സിൽ തീരെ അസ്തമിച്ചു. ദ്വെഷ്യവും വെറു
പ്പും ഉള്ളിൽ കിടന്നു കുതൎന്നു തുടങ്ങി. എങ്കിലും അദ്ദേഹ
ത്തെ മുഷിപ്പിക്കുന്നത വെടിപ്പില്ലെന്നു വിചാരിച്ചു യാ
തൊരു നീരസഭാവവും പുറത്തേക്ക കാണിച്ചില്ല. ഗോ
വിന്ദൻ പോവാനുള്ള ഭാവത്തിൽ കുടയെടുപ്പാൻ വേണ്ടി
എന്നു പറഞ്ഞു അകത്ത കടന്നു ഗോപാലമേനോൻ കാ
ണത്തക്ക സ്ഥിയിൽ കിഴക്ക വടക്കവശമുള്ള ജനേലിന്ന
രികെ അകായിൽനിന്നും ഗോവിന്ദൻ പടിഞ്ഞാറെ പടി
യിറങ്ങിപ്പോയിഎന്നു വിചാരിച്ചു നമ്പൂതിരിപ്പാടപിന്നെ
യും സംസാരിപ്പാൻ തുടങ്ങി.

പു—ന—ഗോവിന്ദൻ വരുന്നതിനിടയിൽ നോം മറ്റെ
കാൎയ്യം പറഞ്ഞ കളയാം. മറ്റൊരാളുടെ ആവശ്യ
മാണ. നോം അദ്ദേഹം പറഞ്ഞയിച്ചിട്ട വന്നു എ
ന്നമാത്രമെയുള്ളു. ഗോപാലന്നും ഈ തറവാട്ടിന്നും [ 197 ] ഗുണകരമായ ഒരു കാൎയ്യം അന്വേഷിച്ച തീൎച്ചയാ
ക്കാൻ മാത്രമാണ വന്നിട്ടുള്ളത.

ഗോ—മേ— വല്ല ഉഭയവും ചാൎത്തിത്തരാമെന്നു വല്ലവ
രും കേൾപ്പിച്ചിട്ടുണ്ടായിരിക്കാം. അനാവശ്യമായ
ദ്രവ്യച്ചിലവ കൂടാതെ കഴിയുമെങ്കിൽ നല്ലത തന്നെ.

പു—ന— (ചിരിച്ചുകൊണ്ട) ഉഭയത്തിന്റെ കാൎയ്യം ത
ന്നെയാണ. പക്ഷെ അങ്ങട്ട ചാൎത്തിത്തരാനല്ല
ഭാവിക്കുന്നത. ഗോപാലനോട ചാൎത്തി വാങ്ങിക്ക
ളയാമെന്നാണ വിചാരിക്കുന്നത. ഒരു കാശുംഗോ
പാലൻ ചിലവു ചെയ്യണ്ട. ഗോപാലൻ പറയു
ന്ന സംഖ്യ മുൻകൂറായി തന്നുകളയാം.

ഗോ—മേ—(നമ്പൂതിരിയുടെ കുയുക്തി ലേശം ഓൎമ്മിക്കാ
തെ) എതുഭയം ചാൎത്തികിട്ടേണമെന്നാണ വിചാ
രിക്കുന്നത? ആൎക്കാണ അവശ്യം? ചാൎത്താനുള്ള
കാലം ആയിട്ടില്ലല്ലൊ. മുൻകുടിയാനെഒഴിപ്പിക്കു
ന്നത അടിയന അശേഷം രസമില്ലാത്ത കാൎയ്യമാണ.

പു—ന— നോം ആവശ്യപ്പെടുവാൻ പോകുന്ന ഉഭയം
ഇതവരെ കുടിയാനെ ഏല്പിച്ചിട്ടില്ലെന്നാണ നോം
കേട്ടത. അഥവാ ഉണ്ടെങ്കിൽ തന്നെ ഒഴിപ്പിച്ച
കൊടുക്കാതിരിക്കാൻ പാടില്ല. ആവശ്യപ്പെടുന്ന
ആൾ അത്ര യോഗ്യനും ഭൂരിദ്രവ്യസ്ഥനും ആയ ഒ
രു വലിയ ജന്മിയാണ.

ഗോ—മേ— (കാൎയ്യം ലേശം മനസ്സിലാക്കാതെ) വിവരം
മുഴുവനും അറിഞ്ഞല്ലാതെ അടിയന മറുപടി പറ
വാൻ തരമില്ല. ഏതുഭയമാണ? ആരാണ ആവ
ശ്യപ്പെടുന്നത്? എന്നു വെളിവായി അരുളിച്ചെയ്തു
കെട്ടെ അടിയനും മറുപടി പറവാൻ പാടുള്ളു. [ 198 ] പു—ന— നല്ലശിക്ഷ. ഗോപാലനോട ഇത്രയൊക്കെ പ
റഞ്ഞാൽ മതിയെന്നു വിചാരിച്ചാണ നോം ഇങ്ങി
നെ സംസാരിച്ചത— നമ്പൂരാരുടെ സഹവാസം
ഗോപാലനകുറയും. അതകൊണ്ടാണ നോം സം
സാരിച്ച ക്ഷണത്തിൽ മനസ്സിലാകാഞ്ഞത— എനി
നോം വെളിവായി തന്നെ പറഞ്ഞുകളയാം— ഗോപാ
ലൻ കന്മനെ കുബേരൻനമ്പൂരിയെ അറിയില്ലെ?
ആൾ നല്ലശിക്ഷയാണ— മിടുക്കനാണ— കെട്ട്വൊ?

ഗോ—മേ— (മനസ്സിൽ പലതും ശങ്കിച്ചുകൊണ്ട) കുബേ
രൻ എഴുന്നള്ളിയടത്തെ അടിയൻ പലപ്പോഴും
കണ്ടിട്ടുണ്ടെങ്കിലും നല്ലപരിചയമില്ല— അവിടത്തെ
സ്വന്താവശ്യമായിരിക്കാം ഇപ്പോൾ അരുളിച്ചെയ്ത
ത— അവിടേക്ക എന്തിനാണ ഇതെല്ലാം? മറ്റുവല്ല
വരുടെയും ആവശ്യമായിരിക്കാം.

പു—ന—ഗോപാലൻ അങ്ങിനെയൊന്നുംസംശയിക്കേണ്ട.
കന്മനേടെ സ്വന്തം ആവശ്യത്തിന്ന തന്നെയാ
ണ— കന്മന താൻതന്നെ ഗോപാലന്റെ അടുക്ക
ലേക്ക പുറപ്പെട്ടിട്ടുണ്ടായിരുന്നു— നോംഎല്ലം ഗോ
പാലനെ കണ്ടു ശരിയാക്കിവരാം എന്നുപറഞ്ഞു കന്മ
നയെ നോം ആണ താമസിപ്പിച്ചത.

ഗോ—മേ— എനി ഇന്നതാണെന്നും കൂടി അരുളിച്ചെയ്ത
കേട്ടാൽ വേണ്ടില്ല. വസ്തുവിന്റെ വിവരം അറി
ഞ്ഞല്ലാതെ തീൎച്ചപറവാൻ തരമില്ല.

പു—ന— ഇത്രോടം ഗോപാനലനു മനസ്സിലായെല്ലൊ? എ
നി നോം വിവരം പറയാം. ഗോപാലന്റെ ഉട
പ്പിറന്നോളുടെ മകളായിട്ട ഒരു പെൺകിടാവില്ലെ
ഇഷ്കോളപഠിക്കുന്നു? ഒരു മുറക്കുപ്പായം ഇട്ടു മീതെ
മാടിപ്പുതച്ചും കൊണ്ട നടക്കുന്ന ഒരു വെളുത്ത പെണ്ണ [ 199 ] നല്ല പുരികവും മുഖവുമായിട്ട— ആ പെൺകിടാ
വ ഇയ്യിടയിൽ ഒരു ദിവസം ഇഷ്കോള പഠിച്ചു
പോരുന്ന സമയം കന്മനയും നോമും കൂടി ചിറക്ക
ൽ നില്ക്കയായിരുന്നു. ഞങ്ങൾ രണ്ടുപേരും ആ
പെണ്ണിനെ കണ്ടിട്ട അമ്പരന്നു പോയി. എങ്കിലും
കന്മനക്ക ആ പെണ്ണിന്റെ മേലുള്ള ഭ്രമം വലി
യ കലശലായിരിക്കുന്നു. പോരെങ്കിൽ നോം പറ
ഞ്ഞു പോക കടത്തീട്ടും ഉണ്ട. സംബന്ധം കന്മ
ന ആയ്ക്കളയാമെന്നു തന്നെയാണ അവസാനം
തീൎച്ചയാക്കീട്ടുള്ളത— കന്മനടെ സംബന്ധം ഒട്ടും
തരക്കേടില്ല. കേട്ട്വൊ? ആൾ കടുകട്ടിയാണ. വേ
ണ്ട പണവും ഉണ്ട. ഒന്നിനും അശേഷം ഞെരു
ക്കം കാണില്ല. ഈ ഒരു സംബന്ധംകൊണ്ട ഇ
വിടെ എത്രയോ സുകൃതം വൎദ്ധിക്കും. ഇപ്പോൾ
തന്നെ സംബന്ധം നടത്തുന്നതാണെങ്കിൽ പത്തൊ
അഞ്ഞൂറൊ കന്മന ഒന്നായിട്ട ചിലവ ചെയ്യാനൊ
രുക്കമുണ്ട. അത്ര അധികം ഭ്രമം ഉണ്ട കന്മനക്ക—
കന്മനയുടെ സംബന്ധം ആ പെണ്ണിന്ന നല്ല ചേ
ൎച്ചയുണ്ട. പെണ്ണും നല്ല ശിക്ഷയാണ— സംബ
ന്ധക്കാരനും അശേഷം തരക്കെടില്ല. കണ്ടാലും നല്ല
കോമളനാണെ—പണവും ധാരാളമുണ്ട—ബഹുധാരാ
ളിയും ആണ—ഇത മൂന്നും ഉണ്ടായാൽ മറ്റെല്ലാം
തന്നാലെ തന്നെ വന്നു കൂടിക്കൊളും— ഗോപാലന
സമ്മതമുണ്ടെങ്കിൽ ഇന്ന തന്നെ നോം കന്മനയെ
ക്കൊണ്ടന്നു കാൎയ്യം നടത്തിത്തരാം. ഗോപാലന്റെ
തറവാട്ടിൽ നമ്പൂരാരുടെ സംബന്ധം ഇല്ലാത്തതി
നാലുള്ള കുറവും ഇതകൊണ്ട തീരും— ഇന്നുമുതൽ
അത്യന്തം ശ്രേയസ്സും സുകൃതവും വൎദ്ധിക്കയും [ 200 ] ചെയ്യും.എന്താണ ഗോപാലൻ മനസ്സുകൊണ്ട ആ
ലോചിക്കുന്നത ? പൂൎണ്ണസമ്മതം തന്നെയല്ലെ?

നമ്പൂരിപ്പാട്ടിന്റെ തുമ്പില്ലാത്ത സംസാരം കേട്ടിട്ട
ഗോപാലമേനോന സഹിക്കരുതാത്ത ദേഷ്യംവന്നു—"ഇ
ദ്ദേഹത്തോട ഒന്നും‌പറയാതെ എഴുനീറ്റുപോയ്ക്കളയുകയൊ
അതല്ല പടിയിറങ്ങിപോയ്ക്കൊളാൻ പറകയൊ എന്താണ
വേണ്ടു" എന്നിങ്ങനെ കുമ്പിട്ടിരുന്ന മനസ്സുകൊണ്ട ആ
ലോചിച്ചുതുടങ്ങി. പാറുക്കുട്ടി അകത്തനിന്ന ലക്ഷ്മിയമ്മ
യോടും നാണിയമ്മയോടും പതുക്കെ പിറുപിറക്കയായി—
"മീനാക്ഷിക്കുട്ടിക്ക കൊണ്ടുവന്നിട്ടുള്ള സംബന്ധം കേ
ട്ടില്ലെ? ആ നമ്പൂരിയെ നമുക്ക ഒരിക്കലും വേണ്ട—ശുദ്ധ
മെ കോമാളിയാണ— നമ്പൂരിയുടെ സംബന്ധവും‌മറ്റും
നോക്ക പറ്റില്ല— കേട്ടില്ലെ? ജ്യേഷ്ഠന്റെ മുഖത്തനോ
ക്കി ഈയിരപ്പാളി നമ്പൂരി പെണ്ണിനെക്കൊണ്ട പറഞ്ഞ
ത? എന്നോടായിരുന്നു ഈവിധം പറഞ്ഞതെങ്കിൽ ഞാ
ൻ മുഖത്തൊരു തുപ്പുകൊടുക്കും. തുമ്പില്ലാതെ എന്തെങ്കിലും
പറയാനൊ? ജ്യേഷ്ഠൻ ക്ഷമിച്ചകളഞ്ഞത ആശ്ചൎയ്യം‌ത
ന്നെ—വലിയേട്ടത്തി ജ്യേഷ്ഠനെ ഇങ്ങട്ട വിളിക്കിൻ. ആ
നമ്പൂരിയോടു ഒന്നും പറയാത്തതാണ നല്ലത. പോയ്ക്കോ
ട്ടെ ദുൎഘടം. വീട്ടുപണികാണണം എന്നു പറഞ്ഞത മന
സ്സിലായില്ലെ? ഇങ്ങനത്തെ ധൂൎത്തന്മാരോട സംസാരിക്കാ
നെ പോകരുത" പാറുക്കുട്ടി ഇങ്ങിനെ അകത്തനിന്ന തി
രക്കകൂട്ടിക്കൊണ്ടിരിക്കുന്നമദ്ധ്യെ ഗോപാലമേനോൻ ത
ന്റെ കോപത്തെ മുഴുവനും സംഹരിച്ചു നീളമുള്ളതന്റെ
കുടുമ്മയഴിച്ചു രണ്ടാമതും കുടഞ്ഞുകെട്ടി ഇടത്തെ കയികൊ
ണ്ട അതിവിശാലമായ നെറ്റിത്തടം തുടച്ചു പുരുഹൂതൻ
നമ്പൂരിയുടെ മുഖത്തനോക്കി താഴ്മയോടെ പിന്നെയും പ
റഞ്ഞു. [ 201 ] ഗൊ—മെ— അങ്ങുന്ന ഇപ്പോൾ ആലോചിച്ച കാൎയ്യത്തെ
പ്പറ്റി ക്ഷണത്തിൽ യാതോരുമറുപടിയും പറവാ
ൻ അടിയന്ന തരമില്ലാതെ വന്നിരിക്കുന്നു. മറ്റു
ചിലരുമായി ആലൊചിക്കേണ്ടതും‌കൂടിയുണ്ട—നാല
ഞ്ചു ദിവസങ്ങൾക്കുള്ളിൽ വേണ്ടത്തക്കവരുമായി
കണ്ടാലോചിച്ചു വിവരം അറിയിക്കാം.

പു—ന— ഇതിനെപ്പറ്റി എന്താണ ഇത്രയെല്ലാം ആലോ
ചിപ്പാനുള്ളത? എല്ലാസംഗതികൊണ്ടും ഇത്ര തരമാ
യ ഒരു സംബന്ധം ഈ ജന്മനാമറ്റൊരു വിധ
ത്തിലും സാധിക്കുന്നതല്ല—അന്യോന്യം ചേൎച്ചയൊ
തരമൊ ഇല്ലാത്ത കാൎയ്യത്തിൽ മാത്രമെ ആലോചി
ച്ച നിശ്ചയിക്കേണ്ടതുള്ളൂ.

ഗൊ—മെ— അനേകം ദുൎഘടങ്ങളും മുടക്കങ്ങളും ഉള്ള ഈ
കാൎയ്യം ഒരിക്കലും നടക്കുന്നതല്ലെന്നാണഅടിയന്റെ
തീൎച്ചയായ അഭിപ്രായം. നടക്കാത്ത ഒരു വിഷയ
ത്തെപ്പറ്റി അധികം ഉത്സാഹിക്കാത്തതും പ്രസ്താ
വിക്കാത്തതുമാണ നല്ലത എന്നു തോന്നുന്നു.

പു—ന— (ചിരിച്ചും കൊണ്ട) നല്ല ശിക്ഷ. ഇത നടന്നി
ല്ലെങ്കിൽ പിന്നെ ഏത കാൎയ്യമാണണ നടക്കാൻ പോ
കുന്നത? ഗോപാലന മനസ്സുണ്ടെങ്കിൽ ഇന്ന രാത്രി
കൊണ്ട നോം നടത്തിച്ച തരാം— നടക്കില്ലെന്ന വി
ചാരിച്ചു ഗോപാലൻ ലേശം വ്യസനിക്കണ്ട— ആ
ഭാരം നോം ഏറ്റു— മറ്റു വല്ല പ്രതിബദ്ധങ്ങളും
ഉണ്ടൊ? ഉണ്ടെങ്കിൽ അത് കേൾക്കട്ടെ. അതും
നോം നിൎവ്വഹിച്ചു തരും. ഇന്ന തന്നെ ആയ്ക്കൊട്ടെ.
അതാണ വളരെ നല്ലത. നോം മദ്ധ്യസ്ഥനായ
അവസ്ഥക്ക അങ്ങിനെ ആയെങ്കിലെ നോക്ക മാന
മുള്ളു. [ 202 ] ഗൊ—മെ—(നമ്പൂരിയുടെ ജാള്യത്തെയും ദുരാഗ്രഹത്തെയും
പറ്റി മനസ്സിൽ അല്പം നിന്ദാഭാവത്തോടെ) തിരു
മനസ്സുകൊണ്ട ആലോചിക്കുന്ന പ്രകാരമുള്ള യാതൊ
രു മുടക്കത്തെപ്പറ്റിയുമല്ല അടിയൻ പ്രസ്ഥാവിച്ചി
ട്ടുള്ളത— ആ കാൎയ്യത്തിൽ അശേഷം കുണ്ഠിതവും ഇ
ല്ല— നടക്കില്ല എന്ന അടിയൻ ഉണൎത്തിയത വേ
റെ സംഗതി കൊണ്ടാണ— ഒന്നാമത ആ പെണ്ണി
ന്ന സംബന്ധം ആലോചിക്കേണ്ടുന്ന കാലം ത
ന്നെ ആയിട്ടില്ല— ഇപ്പോൾ പത്തോ പന്ത്രണ്ടോ
വയസ്സ പ്രായമെ ആയിട്ടുള്ളൂ— എനിയും നാലു സം
വത്സരം കഴിഞ്ഞല്ലാതെ സംബന്ധത്തിന്ന ഭാവം
തന്നെയില്ല.

പു—ന— ഗോപാലൻ ഈ പറഞ്ഞത നോക്ക അശേഷം
ബോധിച്ചില്ല. ആ പെൺ കിടാവിന്ന സംബ
ന്ധക്കാരനെ ആക്കേണ്ടുന്ന കാലം അതിക്രമിക്ക
യാണ ചെയ്തിട്ടുള്ളത. സ്ത്രീകൾക്ക യൌവനം
ആരംഭിക്കുന്നതിന്ന മുമ്പായിട്ട സംബന്ധക്കാരനെ
ഉണ്ടാക്കരുതെന്ന പറയുന്നത കേവലം അബദ്ധ
വും ഭോഷത്വവുമാണ. വേണ്ടത്തക്ക അടക്കവും
മൎയ്യാദയും ഭർത്താവിൽ സ്നേഹവും വിശ്വാസവും ഒ
രുത്തിക്ക വേണമെന്നുണ്ടെങ്കിൽ ചെറുപ്പകാലത്തി
ൽ തന്നെ ഒരു ഭൎത്താവിന്റെ രക്ഷയിലും കല്പനക്കീ
ഴിലും ഇരുന്ന ശീലിക്കേണ്ടതാകുന്നു. അല്ലാഞ്ഞാ
ൽ ഒരു വിധത്തിലും നേരെയാകുന്നതല്ല. പ്രായം
തികഞ്ഞതിൽ പിന്നെ സംബന്ധം വെക്കുന്നതായാ
ൽ അവൾ ഭൎത്താവിന്റെ ഹിതത്തിനും കല്പനക്കും
ഒതുങ്ങിവിശ്വാസവും ബഹുമാനവും ഉള്ളവളായി
തീരുന്നത വളരെ ദുൎല്ലഭമാണ— ചെറുപ്പകാലത്തിൽ [ 203 ] എടുത്ത വളൎത്തപ്പെടുന്ന സിംഹം. പുലി. മുതലാ
യ ദുഷ്ടമൃഗങ്ങളെപ്പോലും മെരുക്കി ഹിതപ്രകാരം
നമുക്ക കൊണ്ട നടപ്പാൻ കഴിയുന്നതാണ. വളൎത്ത
വന്ന ഒരുതത്തയെപ്പോലും നമുക്ക ഇണക്കമുള്ള
തായി വെപ്പാൻ എത്ര പ്രയാസമുണ്ട. കാണുന്ന വ
ല്ല വള്ളികളുംമുളച്ച പടരുവാൻ ഭാവിക്കുന്ന സമ
യം തന്നെ ഒരു മരത്തോട ചേർത്തു വെക്കുന്നതായാ
ൽ അത എത്ര വേഗത്തിൽ അതിന്മേൽ ചുറ്റിപ്പ
റ്റി കയറി കെട്ടി കൂടി പൂത്ത തളിൎത്ത ശോഭിക്കുവാ
ൻ സംഗതി വരുന്നു? നിലത്തൊമറ്റൊ പടരുവാൻ
വിട്ടിട്ടുള്ള ലതകളെ ഫലപുഷ്പങ്ങൾ ഉണ്ടാകേണ്ടുന്ന
സമയം പിടച്ചു വലിച്ചെടുത്ത അതി വിശേഷമായ
മരത്തോട തന്നെ ചേൎത്തു കെട്ടുന്നതായാൽ പോലും
ഒരിക്കലെങ്കിലും അത ആദ്യം പ്രസ്താവിച്ച വള്ളി
യെപ്പോലെ വെച്ചു കെട്ടപ്പെടുന്ന മരത്തോട ചേ
ൎന്നു വരുമെന്നും ആരും വിചാരിക്കേണ്ട. ഇത പ്ര
കാരം തന്നെയാണ സ്ത്രീകളുടെ അവസ്ഥയും. ചെ
റുപ്പത്തിൽ ഉണ്ടാകുന്ന സംബന്ധത്തിന്നു മാത്ര
മെ വേണ്ടത്തക്ക എല്ലാ ഗുണവും സിദ്ധിക്കുകയുള്ളൂ.
അത കൊണ്ട സംബന്ധം ഇപ്പോൾ തന്നെ നട
ത്തേണമെന്നാണ നോം തീൎച്ചയായും അഭിപ്രായ
പ്പെടുന്നത.

ഗൊ—മെ—ഈ ഒരഭിപ്രായത്തോട അടിയൻ ഒരിക്കലും
യോജിക്കുന്നതല്ല. കുട്ടിപ്രായത്തിൽ സംബന്ധ
ക്കാരനെ ഉണ്ടാക്കുന്നത കൊണ്ട ഭാൎയ്യാഭൎത്താക്കന്മാ
ൎക്കപല വിധമായ ദോഷങ്ങൾ സംഭവിക്കയാണ
ചെയ്തു കാണുന്നത. സ്ത്രീയുടെ തറവാടുള്ളന്നും ഈ
ദോഷം വിട്ടു പോകുന്നതും പ്രയാസമാണ. [ 204 ] പു—ന— (പരിഹാസമായിട്ട)അതുവ്വോ? അതൊന്നു കേ
ൾക്കേണ്ടാത തന്നെയാണ. എന്തെല്ലാം ദോഷങ്ങ
ളാണ ഉണ്ടാവാനിരിക്കുന്നത?

ഗോ—മേ— ഒന്നാമത— സ്ത്രീക്ക സ്വാഭാവികമായ വളൎച്ച
ക്ക ഹാനിയും ശക്തിക്ഷയവും ക്ഷീണവും ബുദ്ധി
ക്കമന്ദതയും നാനാവിധമായ രോഗവും അകാലവാ
ൎദ്ധക്യവും ചിലപ്പോൾ അപമൃത്യുവും സംഭവിക്കയാ
ണ ചെയ്തുകാണുന്നത— എത്രതന്നെ ദേഹപുഷ്ടിയും
ശക്തിയും ഉള്ളതാണെന്നവരികിലും കുട്ടിപ്രായത്തി
ൽ പിടിച്ചു വണ്ടിക്ക കെട്ടുകയോ കണ്ടങ്ങളിൽ പൂട്ടു
കയോ ചെയ്തുവരുന്ന മൂരിക്കുട്ടന്മാരുടെ പിൻകാല
ത്തെ അവസ്ഥയും ബലക്ഷയവും എല്ലാവൎക്കും നി
ശ്ചയമുള്ളതാണല്ലൊ— കാലാനുസരണമായി വള
ൎന്ന പ്രായേണവികസിക്കേണ്ടതായ എതെങ്കിലും
ഒരു പുഷ്പം ക്ഷമകൂടാതെ ബലമായി പിടിച്ചു വിട
ൎത്തുന്നതായാൽ അതിന്ന പലവിധമായ കേടുകൾ
സംഭവിപ്പാനും നൈസൎഗ്ഗീകമയ അഴകും വാസ
നയും തീരെ നശിച്ചു പോവാനും ഇടയുള്ളതാണ—
രണ്ടാമത— ബലഹിനയായി രക്തപുഷ്ടി കുറഞ്ഞു
ക്ഷീണിച്ച സദാ രോഗങ്ങൾക്ക അധീനയായി വ്യാ
കുലചിത്തയായിരിക്കുന്ന സ്ത്രീയുടെ സന്താനങ്ങളും
മാതാവിനെപ്പോലെതന്നെ ക്ഷീണിച്ച തളൎന്ന ഉ
ത്സാഹമൊ ബുദ്ധിസാമൎത്ഥ്യമൊ കൂടാതെ നിത്യോപ
ദ്രവകാരികളായി തീരുകയാണ ചെയ്യുന്നത— ഈ
ദോഷം തറവാടുള്ളന്നും പ്രബലമായിത്തന്നെയിരി
ക്കും. ശരീരം മെലിഞ്ഞ ശക്തിക്ഷയം വന്നിട്ടുള്ള
പശുക്കളുടെ കുട്ടികളെ ദിവസം‌പ്രതി നാം കണ്ടുവ
രുമാറില്ലെ? മൂന്നാമത— അന്യോന്യാനുരാഗം ബല [ 205 ] പ്പെടുനിന്നെങ്കിൽ മാത്രമെ ഭാൎയ്യാഭൎത്താക്കന്മാൎക്ക സ
ന്തോഷവും മനസ്സ്വസ്ഥതയും ഉണ്ടാവാൻ ഇടയു
ള്ളു— ചെറുപ്പ കാലത്തിൽ സംബന്ധക്കാരനെ ഉ
ണ്ടാക്കുന്നതകൊണ്ട അന്യോന്യമുള്ള അനുരാഗത്തി
ന്നും പ്രേമത്തിന്നും വളരെ കുറവു വന്നുകൂടുന്നു—
സ്ത്രീക്കു പിന്നീടം യൌവനം ആരംഭിക്കുമ്പഴക്ക
അവൾ തന്റെ ഭൎത്താവിന്ന അനുരൂപയല്ലെന്നൊ
അവൾക്ക ഭൎത്താവ അനുരൂപനല്ലെന്നൊ വരുവാ
നാണ സംഗതിയുള്ളത—അതുനിമിത്തം മാനോരഞ്ജ
നയൊ മനസ്തൃപ്തിയൊ മനസ്സന്തോഷമൊ കൂടാതെ
ദമ്പതിമാൎക്ക അന്യോന്യം സ്വൈരക്കേട വൎദ്ധിക്കു
വാനും ദുൎമ്മാൎഗ്ഗങ്ങളിൽ മനസ്സു പ്രവേശിച്ചു വ്യഭി
ചാരം ഉണ്ടാവാനും ദുഷ്പ്രജകൾ ജനിച്ചു വംശം ന
ശിപ്പിക്കുവാനും മറ്റും പ്രത്യേകം സംഗതിവന്നു
കൂടുന്നു. നാലാമത— ശൈശവത്തിൽ സംബന്ധം
ഉണ്ടാക്കുന്നതിനാൽ സ്ത്രീക്കു വേണ്ടത്തക്ക യാതോ
രു വിദ്യഭ്യാസത്തിന്നും നിവൃത്തിയില്ലാതെ വരു
ന്നു— വിദ്യഭ്യാസമില്ലാത്ത സ്ത്രീകളും പശുക്കളും ത
മ്മിൽ യാതോരു വ്യത്യാസവും ഇല്ലെന്നാണ എന്റെ
അഭിപ്രായം.

പു—ന— ഗോപാലൻ പറഞ്ഞിട്ടുള്ളാത ചിലതെല്ലാം ശരി
തന്നെയാണന്നവരികിലും ചിലത ശുദ്ധമെ അ
സംബന്ധമാണ— പെണ്ണുങ്ങളെ എഴുത്ത പഠിപ്പി
ച്ചിട്ട എന്തൊരു പ്രയോജനമാണുള്ളത. ശുദ്ധമെ
തോന്ന്യാസികളായി ഭൎത്താക്കന്മാൎക്കും വീട്ടിലുള്ള പു
രുഷന്മാൎക്കും അടങ്ങാതെ ഇഷ്ടാനുസരണം വ്യഭി
ചരിച്ചു നാടു പൊട്ടാക്കാനല്ലാതെ മറ്റെന്തൊരു കാ
ൎയ്യമാണുള്ളത— വിദ്യഭ്യാസം എത്രോണ്ട ഒരുത്തി [ 206 ] ക്കണ്ടൊ അത്രോണ്ട അവൾക്ക വ്യഭിചാരം വൎദ്ധി
ച്ചാണ കാണുന്നത. സംബന്ധക്കാരനെ ഒരു പു
ല്ലോളം കൂട്ടാക്കില്ല— വീണയും തംബുരുവും എടുത്ത
പാട്ടുംപാടി കണ്ടവരുടെ കഴുത്തിൽ കേറി കളിപ്പാന
ല്ലാതെ അവൾക്ക യാതോരു കാൎയ്യത്തിലും ശ്രദ്ധയു
ണ്ടാകില്ല— വേണ്ടാത്ത ഇങ്കിരിയസ്സും പരിന്തിരി
യസ്സും പഠിപ്പിച്ചിട്ട എന്തൊരു ഗുണമാണുള്ളത—
കലെക്കട്ടർ സായ്വിന്റെ പണി കിട്ടാനൊ? കുപ്പായ
വും ഇട്ട മാടിപ്പുതച്ചു നടപ്പാനും രഹസ്യക്കത്ത വാ
യിച്ചു മനസ്സിലാക്കാനും അവസരം നോക്കി ത
ന്റെ ജാരന്മാൎക്ക എഴുതിഅയപ്പാനും മറ്റുമല്ലാതെ
യാതോരു കാൎയ്യവും ഇല്ല. ഇവറ്റയെ എഴുത്തു ശീ
ലിപ്പിക്കുന്നതകൊണ്ട നാട്ടിൽ വ്യഭിചാരത്തിന്റെ
വിത്തുവിതക്കയാണ ചെയ്തുവരുന്നത.

ഗോ—മേ—ഈ അഭിപ്രായത്തോട അടിയൻ കേവലം
വിരോധിയാണ— വേണ്ടത്തക്ക അറിവും ബുദ്ധി
ക്ക വികാസവും കൃത്യാകൃത്യങ്ങളെ വേർതിരിച്ചു കാ
ണിപ്പാനുള്ള വിവേകവും മനസ്സിന്ന പാകതയും
വിദ്യാഭ്യാസംകൊണ്ട മാത്രമെ സിദ്ധിപ്പാൻ കഴിക
യുള്ളു എന്നും വിദ്യാഭ്യാസമില്ലാത്തവർ ശുദ്ധമെ മൃ
ഗപ്രായന്മാരാണെന്നും വിദ്യാധനത്തിന്ന തുല്യമാ
യി യാതോരു ധനവും ഇല്ലെന്നും അനേകം യോഗ്യ
ന്മാർ അഭിപ്രായപ്പെട്ടിട്ടുള്ളതിനോട യോജിച്ചു പു
രുഷന്മാർ വിദ്യാഭ്യാസം ചെയ്തു മേൽപറഞ്ഞ ഗുണ
ങ്ങളെ അനുഭവിച്ചു വരുന്നത വിചാരിച്ചാൽ തജ്ജ
ന്യമായ സകല ഗുണങ്ങളും സ്ത്രീകൾക്കും ഉണ്ടാവു
മെന്ന വിചാരിക്കാതെ ഇങ്ങിനെ ദൂഷണം പറയു
ന്നത കേവലം അബദ്ധമാകുന്നു— സ്ത്രീകൾ സം [ 207 ] ഭോഗ സാധകമായ ഒരുയന്ത്രം മാത്രമാണെന്നു വി
ചാരിച്ചു ഇപ്രകാരം പറയുന്നത അജ്ഞാനത്തിന്റെ
യും അസൂയയുടെയും ആധിക്യം കൊണ്ടു മാത്രമാണ—
പ്രപഞ്ചത്തിന്റെ അധിഷ്ഠാനം സ്ത്രീകളാകുന്നത
കൊണ്ടും പുരുഷന്മാരെക്കാൾ വേണ്ടത്തക്ക വകതി
രിവും മൎയ്യാദയും അറിവും ഇവൎക്കാണ വേണ്ടത—
സന്തതികളെ ഉല്പാദിപ്പാനും സംഭോഗസുഖം അനു
ഭവിപ്പാനും മാത്രമെ ഇവരെക്കൊണ്ട ഉപയോഗമു
ള്ളു എന്ന വിചാരികുന്നതായാൽ തന്നയും സ്ത്രീക
ൾക്ക വിദ്യഭ്യാസം എത്രയൊ ആവശ്യമായിട്ടുള്ളതാ
കുന്നു. മൂഢമാരായ സ്ത്രീകളുടെ സന്താനങ്ങളും കേ
വലം മൂഢബുദ്ധികളായി വിവേക ശൂന്യങ്ങളായി
തീരുവാനെ തരമുള്ളു. കുട്ടികൾ ചുരുങ്ങാതെ ഏഴെട്ടു
സംവത്സരം മാതാവിന്റെ രക്ഷയിലും ലാളനയി
ലും മാത്രം ഇരുന്നവരുന്നതാകകൊണ്ട അവളുടെ
ഗുണദോഷങ്ങളെ അവറ്റയും അനുഭവിക്കാതെ
യിരിപ്പാൻ നിവൃത്തിയില്ല. മൎയ്യാദയും വകതിരി
വും അമ്മക്കുണ്ടെങ്കിൽ അവളുടെ മക്കളും മൎയ്യാദയും
വകതിരിവും ഉള്ളാവരായി തീരുമെന്നുള്ളതിന്നു സം
ശയമില്ല. മൎയ്യാദയില്ലാത്തവളുടെ സന്താനങ്ങളെ
അതുപ്രകാരം തന്നെ മൎയ്യാദയില്ലാതെ കാണുകയും
ചെയ്യുന്നതാണ. അത്രയുമല്ല കാൎയ്യാകാൎയ്യ പരി
ജ്ഞാനവും വിദ്യാഭാസവും ആലോചനാശക്തിയും
മറ്റും ഉള്ള ഒരു പുരുഷന്ന ഇഹലോകത്തിൽ ഭാൎയ്യാ
സംബന്ധമായ വല്ല സുഖവും വേണമെങ്കിൽ അ
വൾക്കും വേണ്ടത്തക്ക എല്ലായോഗ്യതയും വകതി
രിവും മുഖ്യാവശ്യമാകുന്നു. ശുദ്ധമെ പരമമുഠാളയാ
യി പശുപ്രായയായ ഭാൎയ്യയിൽനിന്ന ഗുണസമ്പ [ 208 ] ന്നനായ ഭൎത്താവിന്ന എന്തൊരു സൌഖ്യവും സ
ന്തോഷവുമാണ ഉണ്ടാവാനിരിക്കുന്നത ? നാഴിക
യിൽ നാല്പതപ്രാവശ്യം സ്വൈരക്കേടും സഹിപ്പാൻ
പാടില്ലാത്ത വ്യസനവും അല്ലെ അനുഭവം ? ഒരു
രാജ്യത്തിൽ ക്ഷേമവും പുഷ്ടിയും വൎദ്ധിക്കുന്നതും
ക്ഷയിക്കുന്നതും സ്ത്രീകളുടെ വകതിരിവിന്റെ ഉൽ
കൃഷ്ടതപോലെയും നികൃഷ്ടതപോലെയും ആകുന്നു.
വിദ്യാഭ്യാസം കൊണ്ട സ്ത്രീകൾ താന്തോന്നികാളായി
വ്യഭിചാരിണികളായി തീരുമെന്ന പറയുന്നത കേ
വലം അന്യായമാകുന്നു. ശീലാവതി— സീതാ—ച
ന്ദ്രമതി— ദമയന്തിമുതലായ സ്ത്രീകൾക്ക വേണ്ടത്ത
ക്ക വിദ്യാഭ്യാസം പരിപൂൎണ്ണമായിട്ടും അവർ പാതി
വ്രത്യം—ഭൎത്തൃവിശ്വാസം—വിനയം—മുതലായ സ
ൽഗുണങ്ങളെ അണുമാത്രം വിട്ടുകളഞ്ഞപ്രകാരം
ആരും പറഞ്ഞു കേൾക്കുന്നില്ല. ഇപ്പോൾ നാം
കണ്ടുവരുന്ന സാധാരണ പടുവേശ്യമാർ യാതൊ
രു വിദ്യാഭ്യാസമൊ വിവേകമൊ ഇല്ലാതെ കേവലം
മൃഗസ്വഭാവത്തിൽ കാലക്ഷേപം ചെയ്തുവരുന്ന മു
ഠാളസ്ത്രീകളാണ. ഈ സംഗതികൊണ്ടുതന്നെ വ്യ
ഭിചാരത്തിന്റെ ഉത്ഭവം വിദ്യഭ്യാസത്തിൽ നിന്ന
ല്ലെന്ന എളുപ്പത്തിൽ ഗ്രഹിക്കാവുന്നതാണ. എ
ന്നാൽ വിദ്യഭ്യാസം എന്ന പറയപ്പെടുന്നത എ
ന്താണെന്നതന്നെ മിക്കപേൎക്കും മനസ്സിലായിട്ടി
ല്ലെന്നാണ തോന്നുന്നത. വല്ലതും ഒന്നൊ രണ്ടൊ
ഭാഷ എഴുതുവാനും വായിപ്പാനും കഷ്ടിച്ചു ശീലിക്കു
ന്നതിന്നൊ തെല്ലുപാടുവാൻ മാത്രം വശമുള്ളതിന്നൊ
പുരുഷന്മാരുടെ മുമ്പിൽ നിന്നും അർദ്ധനഗ്നമാരായി
യാതൊരു ലജ്ജയൊ ശങ്കയൊ കൂടാതെ കണ്ണുകൊ [ 209 ] ണ്ടും മുഖംകൊണ്ടും ഓരൊ വികൃതിവേഷം കാട്ടി ചു
ചുമടുവെച്ചു ചാടിക്കളിച്ചു അന്ധാളികളായി പടുവങ്ക
ന്മാരായ ചില പുരുഷന്മാരെ ഭ്രമിപ്പിച്ചു വശീകരി
ക്കുന്നതിന്നൊ ഇതിനൊന്നിനുമല്ല ഞാൻ സ്ത്രീ വി
ദ്യാഭ്യാസമെന്ന പേർ പറഞ്ഞുവരുന്നത. ഇവ
യിൽ മിക്കതും സ്ത്രീകളെ വഷളാക്കിത്തീൎക്കുന്ന സാ
ധനങ്ങളാണെന്ന എനിക്കും അഭിപ്രായമുണ്ട. കൃ
ത്യാകൃത്യങ്ങളെയും ധൎമ്മാധൎമ്മങ്ങളെയും ഉപദേശിച്ച
ഭൎത്തൃപരിചരണം, ബാലരക്ഷണം, ഗൃഹകൃത്യം
ഇതുകളിൽ വേണ്ടത്തക്ക പരിചയം ഉണ്ടാക്കി
ലൌകീകവിഷയങ്ങളിലും രാജ്യതന്ത്രങ്ങളിലും സാ
മാന്യമായ അറിവു സമ്പാദിച്ചു ബുദ്ധിവികാസ
വും മനഃപാകതയും ഉണ്ടാക്കി ആജീവനാന്തം ഒരു
സ്ത്രീയെ മഹാഭാഗ്യശാലിനിയായി ചെയ്യുന്നതിനാ
ണ ഞാൻ സ്ത്രീ വിദ്യാഭ്യാസമെന്നു പേർവിളിച്ചു
വരുന്നത. എന്നാൽ മേൽപറഞ്ഞ എല്ലാ ഗുണങ്ങ
ളും എളുപ്പത്തിൽ സിദ്ധിക്കുവാൻ മറ്റുള്ള ഭാഷക
ളെക്കാൾ ഇംഗ്ലീഷഭാഷ വളരെ സൌകൎയ്യമുള്ളതാക
കൊണ്ടും വിദ്യാഭ്യാസത്തിൽ പുരുഷന്മാരെപ്പോലെ
അധികം സമയവും തരവും സ്ത്രീകൾക്ക സിദ്ധി
പ്പാൻ പ്രയാസമായതുകൊണ്ടും ഇംഗ്ലീഷവിദ്യാഭ്യാ
സം സ്ത്രീകൾക്ക അത്യാവശ്യമായിട്ടുള്ളതാണെന്ന
വിശ്വസിച്ചു അതിലേക്ക പരിശ്രമം ചെയ്യിച്ചുവരു
ന്നതല്ലാതെ കല്ക്കട്ടരുടെയൊ സെഷ്യൻജഡ്ജിയുടെ
യൊ ഉദ്യോഗം കിട്ടേണ്ടതിനല്ല ആ പെണ്ണിനെ
ഞങ്ങൾ ഇംഗ്ലീഷുപഠിപ്പിച്ചുവരുന്നത. ഏതായാ
ലും നാല സംവത്സരം കൂടി വിദ്യാഭ്യാസം ചെയ്യിച്ച
തിൽ പിന്നെ യൌവനദശയിൽ എല്ലാ സംഗതി [ 210 ] കൊണ്ടും അവൾക്ക അനുരൂപനായ ഒരു ഭൎത്താവി
നെ ഉണ്ടാക്കി കൊടുക്കുന്നതമാത്രമല്ലാതെ അതിനി
ടയിൽ ദേവേന്ദ്രൻ താൻതന്നെ വന്നു ചോദിക്കു
ന്നതായാലും ഞാനൊ അവളുടെ അഛനൊ ജീവ
നോടെയുണ്ടെങ്കിൽ ഒരിക്കലും സമ്മതിക്കുന്നതല്ല.

പു—ന— എന്നാൽ കന്മനയെ അതവരെ നോം പറഞ്ഞ
താമസിപ്പിച്ചോളാം. ഇപ്പോൾതന്നെ കന്മന ഓരൊ
ദിവസം ഓരൊ സംവത്സരം പോലെയാണ കഴിച്ചു
കൂട്ടുന്നത— ആ പെണ്ണിന കന്മനതന്നെ മതി— ആ
ൾബഹു രസികനാണ. സമൎത്ഥനാണ— അതവ
രെ എല്ലാം ഉപായത്തിലായ്ക്കോട്ടെ— നാലു സംവ
ത്സരം കഴിഞ്ഞിട്ട മതി സംബന്ധം.

ഗോ—മേ— (സഹിച്ചു കൂടാത്ത വെറുപ്പോടെ) "ഉപായ
ത്തിൽ" എന്ന പറഞ്ഞത ഗോപാലന്റെ വീട്ടിൽ
നടക്കുകയില്ല— ആലോചിക്കാതെ അസംബന്ധം
സംസാരിക്കുന്നത സുഖക്കേടിന്ന കാരണമായി
രിക്കും. സംബന്ധക്കാരന്റെ കാൎയ്യത്തിലും കുറെ
ആലോചിക്കേണ്ടതുണ്ട. ധനികനായതുകൊണ്ടൊ
ധാരാളിയായതുകൊണ്ടൊ സുഭഗനായതുകൊണ്ടൊ
മാത്രം മതിയായി വരുന്നതല്ല— അവളുടെ എല്ലാ
അവസ്ഥക്കുംപറ്റിത്തരമുള്ള ഒരു ഭൎത്താവിനെ കി
ട്ടേണമെന്നാണ ഞങ്ങളുടെ അത്യാഗ്രഹം— വകതി
രിവില്ലാത്ത മനുഷ്യനിൽനിന്ന ഇവളെക്കൊണ്ട
ധനം സമ്പാദിക്കേണമെന്ന ഞാൻ വിചാരിക്കു
ന്നില്ല. അതപ്രകാരം ചെയ്യേണ്ടുന്ന ആവശ്യ
വും ഇല്ല.

പു—ന— ഗോപാലന മുഷിച്ചിൽ വേണ്ട—കെട്ട്വൊ? നോം
പറഞ്ഞത ഗോപാലന മനസ്സിലാവാഞ്ഞിട്ടാണ— [ 211 ] "ഉപായത്തിലായ്ക്കോട്ടെ" എന്ന നോം പ്രസ്താവി
ച്ചത് സംബന്ധം വേറെ എങ്ങും ഉണ്ടാക്കാതെ അ
ങ്ങിനെയിങ്ങിനെ എവിടുന്നെങ്കിലും കഴിച്ചോട്ടെ എ
ന്ന മാത്രമാണ— അസംബന്ധം പറവാൻ നോം
അത്ര വിഡ്ഢിയാണ? കന്മനയും ആ പെണ്ണും തമ്മി
ൽ തരവും ചേൎച്ചയും ഉണ്ടൊ എന്ന ഗോപാലൻ
കന്മനയുമായിട്ട രണ്ട നാഴികനേരം സംസാരിച്ചാ
ൽ മനസ്സിലാകും. കന്മന മിടുമിടുക്കനാണ— കന്മന
ക്ക ഇങ്ങിനെ തോന്നിയത ഗോപാലന്റെ മഹാഭാ
ഗ്യം എന്നെ നോം പറയുന്നുള്ളു.

ഗോ—മേ— സംബന്ധ കാൎയ്യത്തിൽ എനിയും ഒരു വലി
യ വൈഷമ്യം ഇരിക്കുന്നുണ്ട— ഉയൎന്ന ജാതിക്കാ
രുമായുള്ള സംബന്ധം സ്വജാതിയിൽ യാതൊരാളെ
യും കിട്ടില്ലെന്ന തീൎച്ച വന്നതിൽ പിന്നെ ആലോ
ചിക്കാമെന്നാണ അടിയൻ തീൎച്ചപ്പെടുത്തീട്ടുള്ളത—
നമ്പൂരിമാൎക്കൊ പട്ടന്മാൎക്കൊ ഈ ജന്മം ആ പെ
ണ്ണിനെ സംബന്ധത്തിന്ന കൊടുക്കരുതെന്നാണ
അടിയൻ വിചാരിച്ചു വരുന്നത— ആവക സംബ
ന്ധം ഈ തറവാട്ടിൽ ഇതുവരെയുണ്ടായിട്ടിലെന്ന
മാത്രമല്ല, എനി ഉണ്ടാവാനും പ്രയാസമാണ.

പു—ന— ഗോപാലന്റെ ബുദ്ധിയും ആലോചനയും തല
കീഴ്പട്ടാണില്ലേ? ബ്രാഹ്മണ സംബന്ധം ഇല്ലാത്ത
തറവാട്ടിൽ എന്തൊരു ഗുണമാണുള്ളത? ബ്രാഹ്മണ
രുടെയും നമ്പൂരാരുടെയും നേരെ ഗൊപാലന എന്താ
ണിത്ര വിരോധം വന്നിട്ടുള്ളത— ബ്രാഹ്മണ ദ്വേ
ഷം കുലക്ഷയ കരമാണെന്ന ഗോപാലൻ എനിയും
മനസ്സിലാക്കീട്ടില്ലെ?

ഗോ—മേ— അടിയൻ ൟ പറഞ്ഞിട്ടുള്ളാതൊന്നും ബ്രാഹ്മ [ 212 ] ണ ദ്വേഷംകൊണ്ടൊ ബ്രാഹ്മണനിന്ദ മനസ്സിൽ
ഉള്ളതകൊണ്ടൊ അല്ല. ബ്രാഹ്മണഭക്തിയും ബഹു
മാനവും കുറെ അധികമായതകൊണ്ട മാത്രമാണ—
ഇപ്പോൾ ആചരിച്ചുവരുന്ന പ്രകാരമുള്ള സംബ
ന്ധം കേവലം അശാസ്ത്രീയവും പാപകരവുമാണെ
ന്നാണ അടിയൻ മനസ്സിലാക്കീട്ടുള്ളത— അതുകൊ
ണ്ടാണ ഇങ്ങിനെ മുടക്കം പറയുന്നത.

പു—ന— നല്ല ശിക്ഷ. അശാസ്ത്രീയമൊ? ഇങ്ങിനെയാ
ണില്ലെ മനസ്സിലാക്കിയത? ശാസ്ത്രീയം തന്നെയാ
ണ കെട്ട്വൊ? അശാസ്ത്രീയമായ കാൎയ്യത്തിൽ നമ്പൂ
രാര പ്രവേശിക്കുമെന്ന വിചാരിക്കുന്നത ശുദ്ധമെ
വിഡ്ഢിത്വമാണ.

ഗോ—മേ— കാൎയ്യം പറയുന്നതിന്ന ഇവിടേക്ക മുഷിച്ചി
ലില്ലെല്ലൊ? പക്ഷെ അടിയൻ യാതൊന്നും കേൾ
പ്പിക്കുന്നില്ല.

പു—ന— യാതൊരു മുഷിച്ചിലും ഇല്ല. ഗോപാലന പറയാ
നുള്ളത മുഴുവനും പറയാം.

ഗോ—മേ— ആചരിച്ചു വരുന്ന ൟവക സംബന്ധമൊ
സംഭോഗമൊ മന്വാദി സ്മൃതികൾക്ക തീരെ വിരു
ദ്ധമായിട്ടുള്ളതാണ. അങ്ങിനെ ചെയ്തുവരുന്ന ബ്രാ
ഹ്മണൻ പാതിത്യവും നരകവും ഭുജിക്കേണ്ടിവരുമെ
ന്നും പറഞ്ഞു കേൾക്കുന്നുണ്ട. കാമാതുരൻ എങ്കി
ലും ഒരു ബ്രാഹ്മണനെ പതിതനാക്കിത്തീൎപ്പാൻ മ
നഃപൂൎവ്വം ഇടവരുത്തുന്നത കഠിനമായ പാപമാണെ
ന്നും ആ പാപം തറവാട്ടിലെ പൂൎവ്വസുകൃതത്തെപോ
ലും നശിപ്പിച്ചു കളയുമെന്നും ആണ അടിയൻ
വിശ്വസിച്ചിട്ടുള്ളത. ബ്രാഹ്മണനെ നശിപ്പിക്കു
ന്നതിന്ന അതി ദാരുണമായ ബ്രഹ്മഹത്യാപാപം [ 213 ] ഉണ്ടെന്ന പറയുന്നത പരമാൎത്ഥമാണെങ്കിൽ ബ്രാ
ഹ്മണ്യം നശിപ്പിക്കുന്നതിന്നപാപം ഇല്ലെന്ന വരാ
ൻ പാടില്ലാത്തതല്ലെ? ഇങ്ങിനെയുള്ളതിനെ അറി
ഞ്ഞുംകൊണ്ട തല കാട്ടിക്കൊടുക്കുന്നത കേവലം അ
ക്രമവും ദുരാഗ്രഹവുമാകുന്നു— ഇതിന്ന യാതോരു
പാപവും ഇല്ലെങ്കിൽ ഒരു ബ്രാഹ്മണനെ പിടിച്ചു
കുടുമ്മചെത്തി പൂണൂൽ അറുത്ത ഗോമാംസം ഭ
ക്ഷിപ്പിക്കുന്നതിന്നും പാപമുണ്ടാവാൻ പാടില്ല.

പു—ന— ഗോപാലന്റെ സ്മൃതിയും ശാസ്ത്രവും നമുക്ക കേ
ൾക്കെ വേണ്ട. വേദവ്യാസൻ മുതലായ ചില തപ
സ്വീശ്വരന്മാർ ശൂദ്ര സ്ത്രീ സംഗം ചെയ്തിട്ടുണ്ടെന്നും
അതുമൂലം അവൎക്ക യാതൊരു പാതിത്യമൊ പാപ
മൊ സിദ്ധിച്ചിട്ടില്ലെന്നും മറ്റുമുള്ള കഥ ഗോപാല
ന്റെ സ്മൃതിയിൽ ഇതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ല
യായിരിക്കാം. ശൂദ്രരുടെ സ്മൃതിപരിചയം ഇത്രയൊ
ക്കെയുണ്ടാവാൻ പാടുള്ളു.

ഗോ—മേ— ശൂദ്രസ്ത്രീ സംഭോഗത്തിൽ അതി ഭ്രാന്തന്മാരാ
യ ചില ബ്രാഹ്മണരും ബ്രാഹ്മണസംഭോഗം ശ്രേ
യസ്കരമാണെന്നും സുകൃതമാണെന്നും തെറ്റായി
ധരിച്ചുവശായിട്ടുള്ള ചില ശൂദ്രരും ഇങ്ങിനെ പ്രതി
വാദിച്ച എന്ന സൎവ്വാപരാധിയാക്കി തീൎപ്പാൻ ശ്ര
മിക്കാതിരിക്കയില്ലെന്ന ഞാൻ മുമ്പെതന്നെ ആ
ലോചിച്ചിട്ടുള്ളാതാണ. യോഗാഭ്യാസം ശീലിച്ചിട്ടു
ള്ള ചില മഹാത്മാക്കൾ പാഷാണം ഗന്ധകം ഹരി
താലം മുതലായവയെ ഭക്ഷിക്കുന്നത കണ്ടിട്ട സാ
ധാരണ ജനങ്ങളും അതപ്രകാരം ചെയ്വാൻ ഒരുങ്ങു
ന്നതായാൽ അനുഭവിപ്പാനിരിക്കുന്ന ഫലം പറ
യേണമെന്നില്ലല്ലൊ— അനേകായിരം സംവത്സരം [ 214 ] നിരാഹാരന്മാരായി പഞ്ചാഗ്നിമദ്ധ്യസ്ഥന്മാരായി ത
പസ്സചെയ്ത അഷ്ടൈശ്വൎയ്യസിദ്ധിയും നിഷ്കല്മഷ
ത്വവും നിഗ്രഹാനുഗ്രശക്തിയും ലഭിച്ച അത്യന്തം
ദിവ്യന്മാരായ യതീശ്വരന്മാരുടെ ഓരോ അവസ്ഥ
യെ ഉദാഹരണമായെടുത്ത ലജ്ജകൂടാതെ വ്യവഹരി
ക്കുന്നു— ഇപ്പഴത്തെ മനുഷ്യന്മാരോട അവക സം
ഗതിയെപ്പറ്റി യാതൊരുത്തരവും പറയാതിരിക്കു
ന്നതാണ വളരെ നല്ലത.

പു—ന— ഗോപാലൻ എന്തതന്നെ പറഞ്ഞാലും വെണ്ടി
ല്ല. യോഗ്യന്മാർ പണ്ടുപണ്ടെ നടന്നും നടത്തിച്ചും
വരുന്ന കാൎയ്യങ്ങൾ അബദ്ധമാണെന്നപറയുന്നത
ശുദ്ധമെ അധിക പ്രസംഗമാണ.

ഗോ—മേ—. അകൃത്യം ആരതന്നെ ചെയ്താലും കൃത്യമായിരി
ക്കുമെന്ന എനിക്ക തോന്നുന്നില്ല. ശാസ്ത്രനിഷിദ്ധ
മായ മദ്യപാനം, കളവ,വ്യഭിചാരം,മുതലായ കൎമ്മങ്ങ
ൾ എട്ടോ പത്തോ മഹായോഗ്യന്മാർ ചെയ്തിട്ടുള്ളത
കൊണ്ടൊ പത്തൊ അമ്പതൊപേർ ഇപ്പോഴും ചെ
യ്തവരുന്നതകൊണ്ടൊ ആവക നീചകൎമ്മങ്ങൾ സ്വീ
കാരയോഗ്യങ്ങളെന്നൊ പ്രശസ്തങ്ങളെന്നൊ ഒരി
ക്കലും പറഞ്ഞുകൂടാ. പരശുരാമൻ മാതാവിനെവ
ധിച്ചില്ലെ? പരാശരമുനി ഒരു മുക്കുവത്തിയെ പരി
ഗ്രഹിച്ചില്ലെ?വേദവ്യാസൻതന്റെ സഹോദരഭാ
ൎയ്യമാരിൽ പുത്രോല്പാദനം ചെയ്തില്ലേ? പാണ്ഡവന്മാ
രഞ്ചുപേരു കൂടി ഒരു ഭാൎയ്യയെവെച്ചില്ലെ? എന്നിങ്ങി
നെ പറഞ്ഞുംകൊണ്ട് ൟ കാലത്തും മാതൃവധം നീച
സ്ത്രീ സംഭോഗം മുതലായത ചെയ്തു തുടങ്ങിയാൽ
പിന്നെത്തെ കഥ പറയേണ്ടതില്ലല്ലൊ.

പു—ന— ശൂദ്രസ്ത്രീ സംഭോഗം നമ്പൂരാൎക്ക ആവാമെന്നും
അതുകൊണ്ട യാതോരു ദോഷവും ഇല്ലെന്നും ശ്രീ [ 215 ] പരശുരാമൻ വിധിച്ചിട്ടുള്ളാതാണെന്ന ഗോപാ
ലൻ കേട്ടിട്ടില്ലെ? നമ്പൂരാരുടെ ആവശ്യാൎത്ഥം പരശു
രാമസ്വാമി ദേവലോകത്തിൽനിന്ന ദേവസ്ത്രീകളെ
കൊണ്ടുവന്ന കേരളത്തിൽ പാൎപ്പിച്ചുവെന്നും അവ
രുടെ സന്താനങ്ങളാണ കേരളത്തിൽ ഇപ്പോൾ കാ
ണുന്ന മിക്ക ശൂദ്രന്മാരെന്നും അവൎക്ക പരദേശ
ശൂദ്രരേക്കാൾ വളരെ ആഭിജാത്യവും ഉൽകൃഷ്ടത
യും ഉണ്ടെന്നും അതകൊണ്ട കേരള ബ്രാഹ്മണൎക്ക
ശൂദ്രസ്ത്രീ സംഭോഗം ആവാമെന്നും എനി എങ്കിലും
ഗോപാലൻ മനസ്സിലാക്കേണ്ടതാണ.

ഗോ—മേ— ൟ പ്രസ്താവം യുക്തിക്കും അനുഭവത്തിന്നും
കേവലം വിരുദ്ധമായിട്ടുള്ളതാണെന്ന മൂക്കു കീഴ്പെട്ടു
ള്ള സകല മനുഷ്യന്മാരും സമ്മതിക്കുന്നതാണ. ബ്രാ
ഹ്മണരുടെ സംഭോഗ സുഖത്തിന്നുവേണ്ടി പരശു
രാമൻ ദേവസ്ത്രീകളെ കൊണ്ടുവന്ന കേരളത്തിൽ
പാൎപ്പിച്ചിട്ടുണ്ടായിരുന്നുവെങ്കിൽ അവൎക്കും അവരു
ടെ സന്താനങ്ങളായ ഞങ്ങൾക്കും അന്ന മുതൽ ഇ
ന്നവരെ നീചത്വവും അശുദ്ധവും ഉണ്ടായിരിപ്പാ
ൻ ഒരിക്കലും പാടുള്ളതല്ല— ദേവസ്ത്രീകളെയൊ അ
വരിൽ തങ്ങൾക്കുണ്ടായ സന്താനങ്ങളെയോ തൊ
ട്ടാൽ കേരള ബ്രാഹ്മണൎക്ക മറ്റുള്ള ബ്രാഹ്മണരെ
ക്കാൾ വിശേഷവിധിയായി സ്നാനം വേണമെന്ന
പറയുന്നത തീരെ അസംബന്ധവും അബദ്ധവുമല്ലെ ?

പു—ന— ആദ്യകാലത്തിൽ യാതൊരു ശുദ്ധവും വൎജ്ജിച്ചു
വന്നിട്ടുണ്ടായിരുന്നില്ല. കാലക്രമേണ മറ്റുള്ള താ
ണ ജാതിക്കാരുമായി ഇടചേൎന്ന ഭക്ഷ്യാഭക്ഷ്യങ്ങ
ളിൽ യാതോരു വ്യവസ്തയും ഇല്ലാതെ കേവലം ശൂ [ 216 ] ദ്രവൃത്തിയെ അനുസരിച്ചതകൊണ്ട മാത്രം പിന്നീട
നീചത്വം സംഭവിച്ചതാണെന്നും അതകൊണ്ടത്രെ
തീണ്ടൽ വൎജ്ജിച്ചു വരുവാൻ സംഗതി വന്നിട്ടുള്ള
തെന്നും മനസ്സിലാക്കേണ്ടതാണ.

ഗോ—മേ— ഇങ്ങിനെയാണെങ്കിൽ ഇത സൎവ്വധാ അബ
ദ്ധമാകുന്നു— നീചജാതിക്കാരുമായുള്ള മേളനംകൊ
ണ്ടൊ നിഷിദ്ധാന്നം ഭക്ഷിച്ചുപോയതുകൊണ്ടൊ
നീചവൃത്തിയെ അനുസരിച്ചതകൊണ്ടൊ ജാതിഭ്രം
ശം വന്നിട്ടുള്ള എതെങ്കിലും ഒരു കുലിന സ്ത്രീയെ
യൊ അവളുടെ സന്താങ്ങളെയൊ ഉന്നത ജാതി
ക്കാരൊ സമജാതിക്കാരൊ ഒരിക്കലും സ്വീകരിച്ചുവ
രുന്നപ്രകാരം കാണുന്നില്ല— അങ്ങിനെ സ്വീകരി
ക്കാമെന്നുണ്ടെങ്കിൽ സ്മാൎത്തന്മാർ മുതലായവർ ഒ
ന്നിച്ചുകൂടി വിചാരണചെയ്ത പുറത്ത നീക്കീട്ടുള്ള
സ്വസ്ത്രീകളിൽ കേരള ബ്രാഹ്മണർ ലേശംപോലും
വൈമുഖ്യം വിചാരിച്ചു വരേണ്ടതില്ല. ഹിതാനു
സരണം സ്വീകരിക്കാവുന്നതാണ— അത്രയുമല്ല,
സംഭോഗത്തിന്ന ആവശ്യം വരുന്ന സമയങ്ങളിൽ
മാത്രം ദേവസ്ത്രീകളാണെന്ന വിചാരിച്ചു വരുന്നത
ല്ലാതെ മറ്റുള്ള എല്ലാ സമയങ്ങളിലും കേവലം ശൂ
ദ്രസ്ത്രീയായിട്ട തന്നെയാണ ഭാവിച്ചും പ്രവൃത്തി
ച്ചും കാണുന്നത— രതികാലങ്ങളിൽ ദേവസ്ത്രീകളാ
ണെന്ന ഭാവിച്ചു വരുന്നതുകൊണ്ടായിരിക്കാം ശൂദ്ര
സ്ത്രീകളുടെ അധരപാനത്തിലും മറ്റും കേരള ബ്രാ
ഹ്മണൎക്ക അശുദ്ധി ബാധിക്കാത്തതു— മേല്പറഞ്ഞ
ഭാവനാശക്തികൊണ്ട ശൂദ്രസ്ത്രീ ഗമനം ഉൽകൃഷ്ട
മായിത്തീരുമെങ്കിൽ ൟ കാലത്ത ഇത്രയൊന്നും ബു
ദ്ധിമുട്ടേണ്ടുന്ന ആവശ്യമെ ഇല്ല. ബോദ്ധ്യമുള്ള [ 217 ] ദിക്കിൽ പോകാവുന്നതും സ്വേഛാനുസരണം ചെ
യ്യാവുന്നതും പ്രവൃത്തി കാലത്തിൽ ദേവസ്ത്രീയെ
ന്നോ വേളികഴിച്ച അന്തൎജ്ജനമെന്നോ ഭാവിച്ച
പരിശുദ്ധന്മാരായി തീരാവുന്നതും ആണ. ഇങ്ങി
നെയുള്ള പരമോപദേശവും ഭാവനാശക്തിയും ഉള്ള
തകൊണ്ടായിരിക്കാം ചില യോഗ്യന്മാർ ൟ കാല
ത്തും നിഷിധ സ്ത്രീ സംഭോഗത്തിൽ അത്യന്തം ശ്ര
ദ്ധാലുക്കളായി ഭ്രമിച്ചുവശായിട്ടുള്ളത എന്നാൽ കേ
രള രാജ്യത്തിന്റെ രക്ഷക്കുവേണ്ടി പരദേശത്ത
നിന്ന അനേകായിരം ശൂദ്രരെ കൊണ്ടുവന്ന പല
സ്ഥാനമാനങ്ങളും കൊടുത്ത കേരളത്തിൽ പാൎപ്പിച്ചു
എന്നും മറ്റും കേരളോല്പത്തി മുതലായ ചില ഗ്രന്ഥ
ങ്ങളിൽ സ്പഷ്ടമായി പ്രസ്താവിച്ച കാണുന്നുണ്ട—
അവരും ക്രമേണ ദേവകളായി തീൎന്നിട്ടുണ്ടായിരി
ക്കാം. കേരള സ്വൎഗ്ഗസദൃശം എന്ന ചിലർ പറ
ഞ്ഞു വന്നിട്ടുള്ളത ൟ ഒരു സംഗതികൊണ്ടൊ എ
ന്ന സംശയമായിരിക്കുന്നു— ൟ എല്ലാ സംഗതി
കൊണ്ടും ദേവസ്ത്രീ എന്ന വാക്കിന്ന ഇവിടെ യാ
തോരു വിലയും കൊടുപ്പാൻ പാടില്ലെന്നാണ എനി
ക്ക തോന്നുന്നത. അക്രമവും അനുചിതവുമായുള്ള
ഒരു കാൎയ്യത്തിന്ന എത്രതന്നെ പഴക്കം സിദ്ധിച്ചാ
ലും അത യുക്തമെന്നൊ ഉചിതമെന്നൊ വരുത്തി
ക്കൂടാവുന്നതല്ല. ശാസ്ത്രനിഷിദ്ധമായ ശൂദ്രസ്ത്രീ
ഗമനംകൊണ്ട ബ്രാഹ്മണന്ന ഏതപ്രകാരം നീച
ത്വവും നരകവും സിദ്ധിക്കുന്നുവൊ അതപ്രകാരം
തന്നെ അതിൽനിന്നുണ്ടാകുന്ന സന്താനങ്ങൾക്കും
ആ ദോഷം ബാധിക്കുമെന്നാണ വിശ്വസിക്കേ
ണ്ടത. [ 218 ] പു—ന— അത നല്ല ശിക്ഷ! ശൂദ്രസ്ത്രീകളിൽ ൟയ്യുള്ളാളു
കൾ പ്രവേശിക്കുന്നതുകൊണ്ട നോക്കല്ലാതെ നി
ങ്ങൾക്കും പാപമുണ്ട. ഇല്ലെ ? എനി എന്തല്ലാണ
ഗോപാലന പറവാനുള്ളത ? എല്ലാം പറഞ്ഞു തീൎത്ത
കളയു.

ഗോ—മേ— പ്രസ്താവിപ്പാൻ ഭാവിച്ച അവസ്തക്ക എ
നിമുഴുവനും പ്രസ്താവിച്ച കളയാമെന്നതന്നെയാ
ണ വിചാരിക്കുന്നത്. ശൂദ്രസ്ത്രീ സ്പ്രൎശം ഇരിക്ക
ട്ടെ, ശൂദ്രഗൃഹത്തിൽ പ്രവേശിക്കുന്നതകൊണ്ടത
ന്നെ അത്യുൽകൃഷ്ടന്മാരായ കേരളബ്രാഹ്മണൎക്ക
അശുദ്ധി വരുമെന്നല്ലെ വെച്ചിട്ടുള്ളത. അശുദ്ധ
നായ ബ്രാഹ്മണന്റെ ബീജത്തിനും അപ്പോളശു
ദ്ധി ബാധിക്കാതിരിപ്പാൻ പാടില്ലാത്തതല്ലെ. അ
ശുദ്ധബീജത്തിൽ നിന്നുണ്ടാകുന്ന സന്താനങ്ങളു
ടെ ശുദ്ധത്തെപ്പറ്റി പ്രസ്താവിക്കേണ്ടുന്ന ആവ
ശ്യമെയില്ല. ഇങ്ങിനെയുള്ള സന്താനങ്ങൾ നീച
സന്താനങ്ങൾ എന്നാണ പൂൎവ്വീകന്മാർ വിധിച്ച
കാണുന്നത. അതും ഇരിക്കട്ടെ പാത്രദൂഷ്യംകൊണ്ട
അത്യന്തം വിശിഷ്ടങ്ങളായ സാധനങ്ങൾ സ്വാഭാ
വികസ്ഥിതിയെ വിട്ട കേവലം വഷളായ്പോകുമാറു
ണ്ടെന്ന എല്ലാവൎക്കും വിശ്വാസം വന്നിട്ടുള്ള അവ
സ്ഥയാണല്ലൊ. ഓട്ടുപാത്രാത്തിൽ ഒഴിക്കുന്ന ത
യിർ കിളൎത്ത ചീത്തയായ്പോകുന്നതപോലെ നീച
യോനിയിൽ പതിക്കുന്ന ഉത്തമബീജവും അത്യന്തം
നീചമായി ദുഷിച്ചപോകയാണ ചെയ്യുന്നത. അ
ല്ലാത്തപക്ഷം ശൂദ്രസ്ത്രീയിൽ ബ്രാഹ്മണൊല്പന്നങ്ങ
ളായ സന്താനങ്ങൾ ശൂദ്രരേക്കാൾ താണവരാ
ണെന്ന മന്വാദി സ്മൃതികളിൽ വിധിച്ചു കാണ്മാൻ [ 219 ] ഇടയില്ലാത്തതാണ. ഇതുകൂടാതെ ലൌകീകവിരു
ദ്ധമായ ഒരു വലിയ ദോഷംകൂടിയുണ്ട.

പു.ന—സ്മൃതി എല്ലാം ഒരു സ്ഥലത്തവെച്ച ഗോപാലൻ
ലൌകീകത്തിലേക്കാണില്ലെ കടപ്പാൻ വിചാരിക്കു
ന്നത? ബ്രാഹ്മണസംബന്ധം ലൌകീകത്തിന്നും
വിരുദ്ധമാണൊ? ൟ ഒരു കാൎയ്യം ഇതവരെ ആരും
പറഞ്ഞുകേട്ടില്ല. ശാസ്ത്രത്തിനും നാട്ടുനടപ്പിന്നും എ
ല്ലാം വിരോധമാണില്ലെ നമ്പൂരാരുടെ പ്രവേശന?

ഗോ— മേ— അതിന്ന യാതൊരു സംശയവും ഇല്ല. മേൽ
പറഞ്ഞ സംഭോഗത്തിൽനിന്നുണ്ടാകുന്ന സന്താ
നങ്ങൾക്ക പിതൃക്രിയക്ക യാതൊരു അൎഹതയും ഇ
ല്ലെന്ന തീൎച്ചപ്പെടുത്തിവെച്ചിട്ടുള്ളതുകൊണ്ട അവ
രെ സന്താനങ്ങൾ എന്ന വിചാരിപ്പാൻ പാടില്ലാ
ത്തതാണ. പിതാവിന്റെ ശേഷക്രിയ‌ക്ക അൎഹത
യില്ലാത്ത മക്കളെ അദ്ദേഹത്തിന്റെ മലമൂത്രാദിക
ളിൽ ഒന്നാണെന്ന മാത്രമല്ലാതെ പുത്രന്മാരെന്ന ശ
ബ്ദിക്കാനെ പാടില്ലെന്നാണ ഞാൻ കേട്ടിട്ടുള്ളത.
സ്വന്തസന്താനങ്ങളെ കൈകൊണ്ട തൊട്ടുപോയാൽ
മൂക്ക പിടിച്ച മുന്നൂറ മുങ്ങി സഹസ്രാവൃത്തി ജപി
ച്ചല്ലാതെ പരിശുദ്ധന്മാരാകയില്ലെന്ന പറഞ്ഞു അ
തപ്രകാരം അനുഷ്ടിച്ച വരുന്ന നിങ്ങളെ സംബ
ന്ധകാൎയ്യത്തിൽ വേറെ വല്ല നിവൃത്തിയും ഉണ്ടെ
ങ്കിൽ ൟ തൊടിക്കകത്ത കടത്താതിരിക്കേണമെന്നാ
ണ ഞാൻ നിശ്ചയിച്ചിട്ടുള്ളത. തുമ്പില്ലാത്ത ൟ
വിധം രഹസ്യവും പരസ്യവുമല്ലാത്ത സംബന്ധം
കൊണ്ട എനിയും അനേകം ദോഷങ്ങൾ സംഭവി
പ്പാനിടയുള്ളതാകകൊണ്ട ശാസ്ത്രനിഷിദ്ധമായ ൟ
മാതിരി ബ്രാഹ്മണ സംബന്ധം ഒരിക്കലും വിഹിത [ 220 ] മായിട്ടുള്ളതല്ലെന്നാണ ഞാൻ വിചാരിക്കുന്നത.
ൟ സംഗതിക്കുവേണ്ടി എനിമേൽ ഇവിടെ കടക്കാ
തിരിക്കേണമെന്ന മാത്രമെ ഞാൻ അപേക്ഷിക്കു
ന്നുള്ളു. മുറിക്കുപ്പായം ഇട്ട മൂടിപ്പുതച്ച നടക്കുന്ന
ആ വെളുത്ത പെൺകിടാവിനെ ൟ ജന്മം ഞാൻ
കാണാൻപോലും കൊടുക്കില്ലെന്ന കുബേരൻ ന
മ്പൂരിപ്പാടിനെ അറിയിക്കാം. പരമാൎത്ഥസംഗതിക
ളെ പ്രസ്താവിച്ചതുകൊണ്ട എന്റെ നേരെ യാതൊ
രു മുഷിച്ചിലും കൂടാതെ ഇരിക്കേണ്ടത ഇവിടുത്തെ
ഭാരമാകുന്നു എന്ന പ്രത്യേകം താഴ്മയോടെ അറിയി
ക്കുന്നു.

ഗോപാലമേനോൻ ഇപ്രകാരം പറഞ്ഞ ഇരുന്നദിക്കി
ൽനിന്നെഴുനീറ്റ നമ്പൂരിപ്പാടിനെ തൊഴുതുംകൊണ്ട അ
വിടെ നിന്നു— ഗോവിന്ദനുണ്ടായ സന്തോഷം എത്രയാ
ണെന്ന പറവാൻ പ്രയാസം. ൟ സംസാരം അകത്ത
നിന്നിരുന്ന സ്ത്രീകളിൽ പാറുക്കുട്ടിക്കാണ വളരെ രസം
പിടിച്ചത. ഇവൾക്ക സാധാരണമായി നമ്പൂതിരിമാ
രെ മനസ്സുകൊണ്ട കുറെ പുഛമാണ. അത ചെറുപ്പകാ
ലത്തിന്റെ തിളപ്പകൊണ്ട തൊന്നീട്ടുള്ളതും അല്ല. ഇവ
രുടെ ലജ്ജാകരമായ നടപടിയും തോന്ന്യാസവും കണ്ടിട്ട
മനസ്സിൽ ഒരു വെറുപ്പ തോന്നിപ്പോയതിനാൽമാത്രം ഉ
ണ്ടായിട്ടുള്ളതാണ. "മീനാക്ഷിക്കുട്ടി ഇവിടെ ഉണ്ടായി
രുന്നുവെങ്കിൽ ജ്യേഷ്ടൻ ൟ പറഞ്ഞിട്ടുള്ളതെല്ലാം അവ
ൾക്കും കേൾക്കായിരുന്നുവെല്ലൊ. ഇതെല്ലാം സ്ത്രീകൾ
കേൾക്കേണ്ടതും മനസ്സിലാക്കേണ്ടതും ആണ. ജ്യേഷ്ട
ൻ ഇത്രയൊക്കെ പറയുമെന്ന ഞാൻ വിചാരിചിരുന്നി
ല്ല". എന്നിങ്ങനെ പാറുക്കുട്ടി അകത്തനിന്ന പതുക്കെ
മന്ത്രിച്ചുതുടങ്ങി. "നമ്പൂരിയെ മുഷിച്ചിലാക്കേണ്ടതില്ല [ 221 ] യായിരുന്നു. വൃഥാ ബ്രാഹ്മണകോപം സമ്പാദിക്കേണ്ടു
ന്ന ആവശ്യമുണ്ടായിരുന്നില്ല. ഇതുകൊണ്ട മേലിൽ എ
ന്തെല്ലാമാണ വരുന്നത എന്ന ആൎക്കറിയാം" ലക്ഷ്മിഅമ്മ
യുടെ മനസ്സിൽ ഇങ്ങിനെയുള്ള വിഷാദമുണ്ടായി. "ജ്യേ
ഷ്ടന ദ്വേഷ്യം വന്നാൽ നിവൃത്തിയില്ല. എന്നാലും ഇ
ത്ര അധികം പറയേണ്ടതില്ലായിരുന്നു. നമ്പൂരിപ്പാ
ടിന്റെ മുഖം വല്ലാതെ കറുത്തവശായ്തനോക്ക. കഷ്ടായി
പോയി. അദ്ദേഹം ജ്യേഷ്ടനെ ശപിച്ചേച്ച പോകുമൊ
എന്ന ഭയമായിരിക്കുന്നു. എന്തോര ജ്യേഷ്ടനാണ. ബ്രാ
ഹ്മണരോട ഇങ്ങിനെ എല്ലാം പറയാമൊ?" എന്നിപ്രകാ
രം നാണി അമ്മയും പതുക്കെ പിറുപിറുത്തു തുടങ്ങി.

ഗോപാലമേനോന്റെ സംസാരവും മുഖഭാവവും ക
ണ്ടിട്ട പുരുഹൂതൻ നമ്പൂരിക്ക ആകപ്പാടെ സഹിച്ചുകൂടാ
ത്ത ദേഷ്യംവന്നു. താൻ വിചാരിച്ചു വന്ന കാൎയ്യം ൟ
സ്ഥിതിയിൽകലാശിക്കുമെന്ന അദ്ദേഹം ഒരിക്കലും വിചാ
രിച്ചിട്ടുണ്ടായിരുന്നില്ല. ആശാഭംഗം കൊണ്ട ക്രോധപ
രവശനായി അദ്ദേഹം അവിടെ നിന്നെഴുനീറ്റ ഗോപാ
ല മേനോന്റെ മുഖത്ത നോക്കി കുറെ ഉച്ചത്തിൽ പറ
ഞ്ഞു. "തന്നെപ്പോലെ കാൎയ്യബോധവും സ്മൃതിസിദ്ധാ
ന്തവും ശീലമുള്ളശൂദ്രർ ൟ മലയാളത്തിൽ എനിയും നാല
ഞ്ചു പേരു കൂടി ഉണ്ടാകുന്നതായാൽ നമ്പൂരാരുടെ കാൎയ്യം വ
ലിയ മോശം തന്നെ. സന്യസിക്കാനെ പിന്നെ നിവൃ
ത്തിയുള്ളൂ. എന്ത സ്മൃതിസിദ്ധാന്തമാണ തനിക്ക് നിശ്ച
യമുള്ളത. നീ സ്മൃതി കണ്ടിട്ടുണ്ടോ മന്വാദിസ്മൃതിയിൽ അ
ങ്ങിനെ പറഞ്ഞിരിക്കുന്നു ഇങ്ങിനെ പറഞ്ഞിരിക്കുന്നു
എന്നൊക്കെ അധിക പ്രസംഗം പറഞ്ഞതല്ലാതെ നിണ
ക്കു ഒരൊറ്റ സ്മൃതി ചൊല്ലാൻ കഴിഞ്ഞൊ? ഗോകൎണ്ണം
മുതൽ കന്യാകുമാരി വരെയുള്ള ൟ കേരള രാജ്യത്തിൽ പ [ 222 ] രശുരാമനും ശങ്കരാചാൎയ്യരും കൂടി പണ്ടേക്കു പണ്ടെ നട
ത്തിച്ചു വന്നിട്ടുള്ള ൟ സമ്പ്രദായം ഇതു വരെ ആരെങ്കി
ലും അബദ്ധമാണെന്ന പറഞ്ഞ്വൊ? യോഗ്യന്മാർ നട
ന്നു വരുന്ന നടപടി തെറ്റാണെന്നു പറവാൻ നിണ
ക്കു ലജ്ജയില്ലല്ലൊ. നിന്റെ മരുമകളെ നമ്പൂരാൎക്ക കൊ
ടുപ്പാൻ മനസ്സില്ലെങ്കിൽ കൊടുക്കേണ്ട. കണ്ടാ ചട്ടക്കൊ
വെള്ളക്കൊ ആൎക്കെങ്കിലും കൊടുത്തൊ. നോക്കു വേണ്ട.
ൟവക തോന്ന്യാസവും അധികപ്രസംഗവും പറവാൻ
നിണക്ക അധികാരവും ആവശ്യവും ഇല്ലെന്ന നീ നല്ല
വണ്ണം സൂക്ഷിച്ചോ. ഇരിക്കട്ടെ. നോം ഒരു നമ്പൂരി
ഗോപാലൻ ഒരു ശൂദ്രൻ. അത നിശ്ചയം തന്നെ അ
ല്ലേ. നോം രണ്ടു പേരും തമ്മിലാണ വാദിപ്പാൻ പോക
ന്നത. കന്മനക്ക ആ പെണ്ണിനെ ആവശ്യമുണ്ടായിട്ട
ല്ല എങ്കിലും ആ അധികപ്രസംഗിപ്പെണ്ണിനെ ഒരു ദിവ
സമെങ്കിലും ഇല്ലത്ത കൊണ്ടു പോയിപാൎപ്പിപ്പാൻ കഴിയു
മോ എന്ന നോം ശ്രമിച്ചു നോക്കട്ടെ. ഇല്ലം വക സ്വ
ത്ത മുഴുവൻ വിറ്റിട്ടെങ്കിലും ഇതിന്റെ ശേഷം നിന്നോ
ട നോം ചോദിക്കാതെ ഇരിക്കില്ല" എന്ന പറഞ്ഞു മുറ്റ
ത്തിറങ്ങി. ഗോവിന്ദൻ അപ്പോൾ പുറത്ത കടന്നുവ
ന്നിട്ടില്ലായിരുന്നു വെങ്കിൽ ഗോപാലമേനോൻ ഇദ്ദേ
ഹത്തെ വെറുതെ അയക്ക ഇല്ലായിരുന്നു. വല്ലതും ര
ണ്ട നാലെങ്കിലും ദക്ഷിണ കൊടുക്കേണമെന്നായിരുന്നു
ആ മനുഷ്യന്റെ താല്പൎയ്യം. ദ്വേഷ്യം സഹിക്കരുതാഞ്ഞി
ട്ട ഗോപാലമേനോൻ ഇരവഴുതിയ നരിയെപ്പോലെ കു
റെ‌എല്ലാം കുതൎന്നുനോക്കി— എങ്കിലും ഗോവിന്ദൻ പിടിച്ചു
വെച്ചുകളഞ്ഞു. നമ്പൂരിപ്പാട വായിൽതോന്നിയ്ത പറ
ഞ്ഞുകൊണ്ട പടിയും ഇറങ്ങിപ്പോയി— സ്കൂൾപിരിഞ്ഞുപ
ടിഞ്ഞാറെ പടികയറി അപ്പഴക്ക മീനാക്ഷിക്കുട്ടിയുംവന്നു. [ 223 ] തന്റെവാത്സല്യത്തിന്നും അതിപ്രിയത്തിന്നും ഇരിപ്പടമാ
യ ഇവളെ കണ്ടപ്പോൾ ഗോപാലമേനോന്റെ കണ്ണുക
ളിൽ വെള്ളംനിറഞ്ഞു. എങ്കിലും മനശ്ചാഞ്ചല്യം യാതൊ
ന്നും പുറത്തകാണിക്കാതെ ധൈൎയ്യം കലൎന്ന വേഗത്തിൽ
മാളികയുടെ മുകളിലേക്ക കയറിപ്പോയി.

പുരുഹൂതൻ നമ്പൂരി നന്ദരാജാക്കന്മാരുടെ ഭോജനശാ
ലയിൽനിന്ന പുറത്താക്കിയ ചാണക്ക്യനെപ്പോലെ കോ
പാന്ധനായി അവിടെനിന്ന പടിയിറങ്ങി ചിറയുടെ കിഴ
ക്ക ഭാഗത്ത എത്തിയപ്പോഴെക്ക കുബേരൻ നമ്പൂരിയും
ക്ഷേത്രത്തിന്റെ വടക്കെ ഗോപുരവും ഇറങ്ങിബദ്ധ
പ്പെട്ട അരികത്ത വന്നു. പുരുഹൂതൻ നമ്പൂരിയുടെ മുഖ
ഭാവം കൊണ്ട തന്നെ കാൎയ്യം അപകടമായിട്ടാണ കലാ
ശിച്ചത എന്ന കുബേരൻ നമ്പൂരിക്ക മനസ്സിലായി. എ
ങ്കിലും രണ്ടു പേരും കൂടി കുറെ അകലെ പോയി നിന്ന
അന്യോന്യം സംസാരിപ്പാൻ തുടങ്ങി. പുത്തൻ മാളിക
ക്കൽ പോയ്തും അകത്ത കടപ്പാൻ അനുവദിക്കാതെ ഗോ
പാലമേനോൻ തന്നെ അപമാനിച്ചതും യാതൊരു ബഹു
മാനവും കൂടാതെ ഒരുമിച്ചിരുന്ന സാധാരണ നടപടിയും
വിനയവും വിട്ട അധികപ്രസംഗമായി സംസാരിച്ചതും
നമ്പൂരിമാരെ കൂട്ടത്തോടെ ശകാരിച്ചതും മീനാക്ഷിക്കുട്ടി
യെ കാണാൻ പോലും കൊടുക്കില്ലെന്ന ധിക്കാരം പറഞ്ഞ
തും തന്നെ അടിപ്പാൻ ഭാവിച്ചതും താൻ തക്കതായ മറുപ
ടി പറഞ്ഞ ശപഥം ചെയ്ത ഇറങ്ങിപ്പോയിട്ടുള്ളതും ഇങ്ങി
നെ ഉള്ളതും ഇല്ലാത്തതും തരം പോലെ കൂട്ടിച്ചേൎത്ത കുബേ
രൻ നമ്പൂരിയെ പറഞ്ഞു ധരിപ്പിച്ചു. അദ്ദേഹത്തിന്ന ഇ
തെല്ലാം കേട്ടപ്പോൾ അസാമന്യമായ വ്യസനവും ഇഛ്ശാ
ഭംഗവും ഈറയും അരിശവും കണ്ണീരും തൊണ്ടവിറക്കലും
എല്ലാം പാടെ ഒന്നിച്ചുണ്ടായി. ഗോപാലമേനോനെ ച [ 224 ] തിച്ചിട്ടൊ വശീകരിച്ചിട്ടൊ മാരണക്രിയ ചെയ്ത നശിപ്പി
ച്ചിട്ടൊ ഏത വിധമെങ്കിലും മീനാക്ഷിക്കുട്ടിയെ കയ്ക്കലാ
ക്കെണമെന്ന തന്നെ രണ്ടു പേരും കൂടി നിശ്ചയിച്ചു. പ
ണം കൊണ്ടു സാധിപ്പിക്കാമെങ്കിൽ പതിനായിരം ഉറുപ്പി
ക ചിലവ ചെയ്വാൻ താൻ ഒരുക്കമുണ്ടെന്ന കുബേരൻ
നമ്പൂരി തന്റെ സ്നേഹിതനോട വാഗ്ദത്തം ചെയ്തു. ര
ണ്ടാളും കൂടി ഇതിലേക്ക വേണ്ടുന്ന പല വിദ്യകളും അതു
മുതൽക്ക പലരുടെയും സഹായത്തോടു കൂടി ആലോചിച്ചു
തുടങ്ങി. [ 225 ] പതിനൊന്നാം അദ്ധ്യായം

" കുഞ്ഞികൃഷ്ണമേനോൻ മുതലായവരുടെ വരവു "

കഴിഞ്ഞ അദ്ധ്യായത്തിൽ പ്രസ്താവിച്ച സംഗതികൾ
സംഭവിച്ചിട്ടുണ്ടായിരുന്നതിന്റെ പിറ്റെ ദിവസം രാ
വിലെ കുഞ്ഞികൃഷ്ണമേനോന ഒരു ടെലിഗ്രാം അയപ്പാൻ
വേണ്ടി ഗോപിന്ദൻ കമ്പി ആപ്പീസ്സിലേക്ക പോവാനു
ള്ള ഒരുക്കത്തൊടുകൂടി ഗോപാലമേനോന്റെ അരികത്തു
ചെന്നു. അദ്ദേഹം അപ്പോൾ ചായയും കഴിച്ചു മാളിക
മുകളിൽ ഇരിക്കയായിരുന്നു. ഗോപിനെ കണ്ട ഉടനെ
അവിടെനിന്നു എഴുനീറ്റു താഴത്തിറങ്ങി കിഴക്കെ പൂമുഖ
ത്തു വന്നിരുന്നിട്ട മീനാക്ഷിക്കുട്ടിയെ വിളിച്ചുകൊണ്ടുവ
രുവാൻപേണ്ടി പറഞ്ഞു. ആ സമയം അവൾ പടി
ഞ്ഞാറെ ഭാഗത്തുള്ള ചാരുപടിയിന്മേൽ ഇരുന്നു ക്ഷേത്ര
ഗണിതം വായിക്കുകയായിരുന്നു. ഗോപാലമേനോൻ
വിളിക്കുന്നു എന്നു കേട്ടക്ഷണത്തിൽ അവൾ പുസ്തകം
അവിടെ വെച്ച എഴുനീറ്റു ബദ്ധപ്പെട്ടു പൂമുഖത്തേക്കു
ചെന്നു. ഗോപാലമേനോൻ തന്റെ അതിപ്രിയയായ
മരുമകളെ അരികത്ത വിളിച്ചു പുറത്ത തലോടിക്കൊണ്ടു പ
റഞ്ഞു- " പെണ്ണെ! നിന്റെ അച്ഛൻ വരാമെന്ന പറ
ത്തിട്ടുണ്ടായിരുന്ന ദിവസങ്ങളൊ ക്കെയും കഴിഞ്ഞു. നി
ശ്ചയിച്ച പ്രകാരം വരാതെയിരിപ്പാൻ പ്രത്യേകിച്ചു വല്ല
മുടക്കവും സംഭവിച്ചിട്ടുണ്ടൊ എന്ന സംശയമായിരിക്കു
ന്നു. അല്ലാത്ത പക്ഷം അദ്ദേഹം വരാതിരിക്കയില്ലയാ
യിരുന്നു. അതുകൊണ്ടു ഗോവിന്ദനെ ഇപ്പോൾ കമ്പി [ 226 ] ആപ്പീസ്സിലയച്ചു ഒരു ടെലിഗ്രാം അടിപ്പിക്കാമെന്നു വിചാ
രിക്കുന്നു. എനിക്ക ഇംഗ്ലീഷഭാഷ അറിഞ്ഞുകൂടാത്തതു
കൊണ്ട അത അയക്കേണ്ടുന്ന മാതിരി നല്ല നിശ്ചയ
മില്ല. ഗോവിന്ദനും എനിക്ക പറ്റിയ കാൎയ്യസ്തൻ
തന്നെ. നീ ഇംഗ്ലീഷ രണ്ട നാല സംവത്സരമായെല്ലൊ
പഠിച്ചു പരുന്നു ? ടെലിഗ്രാം അയപ്പാൻ ശീലമുണ്ടെങ്കിൽ
വേണ്ടത്തക്ക പ്രകാരം ഒന്ന ഏഴുതി ഇപ്പോൾ തന്നെ
ഗോവിന്ദന്റെ വശം അയക്കൂ. മറ്റൊന്നും വിചാരി
ച്ചു മുഖം ചീത്തയാക്കേണ്ട" ഇത കേട്ടപ്പോൾ മീനാക്ഷി
ക്കുട്ടിയുടെ മനസ്സിൽ പാങ്ങല്ലാത്ത ഒരു പരിഭ്രമവും വിചാ
രവും ഉണ്ടായി. തന്റെ അച്ഛന്നു വല്ല ശരീര സുഖക്കേ
ടും ബാധിച്ചിട്ടുണ്ടായിരിക്കും എന്നുള്ളചിന്ത മനസ്സിൽ ക
ടക്കുമ്പഴക്ക കണ്ണിൽ വെള്ളം നിറഞ്ഞു എന്നുമാത്രമ
ല്ല ആയ്ത മുഖത്ത കൂടി പലവഴിയായൊഴുകി തുള്ളിതുള്ളിയാ
യി റവുക്കയിൽ ഇറ്റിട്ടു വീഴുകയും ചെയ്തു അഭിനവമാ
യി വികസിച്ചു നില്ക്കുന്ന സരോരുഹത്തിന്മേൽ തുഷാരം
പതിച്ചാൽ ഏതപ്രകാരമൊഅതപ്രകാരം അതി പ്രസന്ന
മായി വിളങ്ങിക്കൊണ്ടിരുന്ന അവളുടെ മുഖത്ത ക്ഷണ
നേരംകൊണ്ട ഒരു വൈവൎണ്യവും മ്ലാനതയും ബാധിച്ചു
ഇതെല്ലാം കണ്ടപ്പോൾ ഗോപാലമേനോന്റെ മനസ്സി
ലും കുറച്ചു കുണ്ഠിതമുണ്ടായി. എങ്കിലും അദ്ദേഹം അത്യ
ന്തംധൈൎയ്യശാലിയായിരുന്നതകൊണ്ട തന്റെ മനോവൈ
വശ്യം ലേശം പോലും പുറത്തു കാണിക്കാതെ അവളെ
തന്റെ മടിയിൽ പിടിച്ചിരുത്തി തോൎത്ത മുണ്ടു കൊണ്ട ക
ണ്ണീർ തുടച്ചു മൂൎദ്ധാവിൽ രണ്ട മൂന്നുരു ചുംബിച്ചു പതുക്കെ
പറഞ്ഞു. "നീ എന്തൊരു ഭോഷയാണ! സ്ത്രീ സാധാരണ
മായ ചാപല്യം നിണക്കെങ്കിലും അല്പം കുറഞ്ഞിരിക്കേണ
മെന്ന വിചാരിച്ചിട്ടല്ലെ ബുദ്ധിവികാസം വരത്തക്കത [ 227 ] പലതും ഞാൻ നിന്നെ ശീലിപ്പിച്ചു വരുന്നത ? എന്നിട്ടും
അനാവശ്യമായി കണ്ണീരൊല്പിച്ചു മുഖം വഷളാക്കിത്തിൎപ്പാ
ൻ നിനെക്ക അശേഷം ലജ്ജയിയില്ലാത്തത വലിയ ആശ്ച
ൎയ്യം തന്നെ. കഷ്ടമേ കഷ്ടം! നിനെക്ക ഇത്ര ജളത്വവും
ഭീരുത്വവും ഉണ്ടെന്ന ഞാൻ ഇതുവരെ വിചാരിച്ചിട്ടുണ്ടാ
യിരുനില്ല. നിന്റെ അച്ഛന്ന യാതൊരു സുഖക്കേടും
ഇല്ല. ഇന്ന ഇവിടെ എത്തും. നീ കരയാതിരിക്കൂ, നീ
വിഡ്ഡിത്വം ഒന്നും കാട്ടാതെ ധൈൎയ്യപ്പെടു. നിന്റെ അ
അച്ഛനും ജ്യേഷ്ടനും ഇന്ന ഉച്ചക്ക മുമ്പെ ഇവിടെ കുളിപ്പാൻ
തക്കവണ്ണ എത്താതെയിരിക്കയില്ല. അവർ വിശന്നും
കൊണ്ട വരുന്ന സമയം അവൎക്ക കൊടുപ്പൻ വേണ്ടി
നീ വല്ലതും ശേഖരിച്ച വെച്ചിട്ടുണ്ടൊ ? ഇല്ലെങ്കിൽ
ക്ഷണത്തിൽ പോയി വല്ലതും തെയ്യാറാക്കുവാൻ നോക്കൂ.
കരയുന്നത നമുക്കു പിന്നെയാവാം” ഇങ്ങിനെ ഓരോന്ന
പറഞ്ഞു സമാധാനപ്പെടുത്തിക്കൊണ്ടിരിക്കുന്ന മദ്ധ്യെ കി
കിഴക്കെ ഇടവഴിയിൽ കൂടി ഒരു വണ്ടി വരുന്ന ശബ്ദം കേ
ട്ടു.“ എനി കരയണമെന്നില്ല. മൂപ്പര എത്തിപ്പോയി.
ഞാൻ ചെന്നു നോക്കട്ടെ" എന്നു പറഞ്ഞു ഗോവിന്ദൻ പ
ടിക്കലേക്ക് ഓടി. വണ്ടി വരുന്ന ശബ്ദം കേട്ടപ്പേൾ
തന്നെ മീനാക്ഷിക്കുട്ടിയുടെ മനഃകുണ്ഠിതം ഏതാണ്ട് തീൎന്നു
എന്ന തന്ന പറയാം. നിഷ്പ്രഭമായി വാടിയിരുന്ന ഇവ
ളുടെ മുഖത്ത ക്രമേണ ഒരു പ്രസന്നതയും വെളിച്ചുവും വ
ന്നു കൂടിത്തുടങ്ങി. വണ്ടിയിൽ ആരാണ വരുന്നത എന്നു
നോക്കുവാൻ ഗോവിന്ദന്റെ മുന്നിൽ ഓടി ഏത്തേണ
മെന്നുള്ള താല്പൎയ്യം മീനാക്ഷിക്കുട്ടിയെ കുറെ ഉത്സാഹി
പ്പിച്ചു നോക്കി എങ്കിലും ഗോപാലമേനോന്റെ നേരെ ഇ
വൾക്കുള്ള ശങ്ക ഇവളെ പിടിച്ചു നിൎത്തി കളഞ്ഞു. ഗോ
പാലമേനോൻ, ഉടനെ തന്നെ ഇവളെ കയി പിടിച്ചും [ 228 ] കൊണ്ടു മുറ്റത്തേക്ക ഇറങ്ങിയതിനാൽ ഇവളുടെ മനോ
രഥത്തിന്ന അല്പം ആശ്വാമായി. രണ്ടു പേരും ഏക
ദേശം നടവഴിക്കു നേരെ എത്തിക്കഴിയുമ്പഴക്കവണ്ടിയിൽ
കയറി വന്നിട്ടുണ്ടായിരുന്നവരും തങ്ങളുടെ സാമാനങ്ങ
ളും പടിപ്പുരയുടെ കോലാമെൽ എത്തി.

ഗോപാലമേനോന്റെ സാന്ത്വനവാക്കിനാലും വണ്ടി
വരുന്ന ശബ്ദം കേട്ടതിനാലും ശങ്കിച്ചു തൽക്കാലം വാങ്ങി
നിന്നിട്ടുണ്ടായിരുന്ന കണ്ണുനീർ മീനാക്ഷിക്കുട്ടിയുടെ നേ
ത്രങ്ങളിൽ ഹൎഷാശ്രുരൂപേണ രണ്ടാമതും വന്നു നിറയു
വാൻ സംഗതി സിദ്ധിച്ചതിനാൽ സന്തോഷിച്ചു. " എ
ന്റെ ജ്യേഷ്ടനും അച്ഛനും ഇതാഒരുമിച്ചുതന്നെ വന്നിരി
ക്കുന്നു " എന്നു പറഞ്ഞും കൊണ്ട പടിക്കലേക്ക അവൾ
ഓടിച്ചെല്ലുവാൻ ഭാവിച്ചു. എങ്കിലും ഗോപാലമേനോൻ
അവളെ അതിന്ന അനുവദിക്കാതെ പിന്നെയും സാവധാ
നത്തിൽ അവളോടു പതുക്കേ പറഞ്ഞു. " നീ എന്തിനാ
ണ ഇത്രയെല്ലാം ബദ്ധപ്പെടുന്നത ? അവരെല്ലാംവരും
ഇങ്ങട്ടല്ലെ വരുന്നത്? നീ എന്തിനാണ അങ്ങട്ടു ഓടി ബു
ദ്ധിമുട്ടുന്നത ? നീ മുമ്പ കാണാത്ത ഒരു ചെറുപ്പക്കാരൻ
കൂടി അവരുടെ ഒന്നിച്ചു വരുന്നത കണ്ടില്ലെ ? നിന്റെ
ഈ ഓട്ടവും ചാട്ടവും കണ്ടാൽ അദ്ദേഹം ഏന്തെല്ലാം പിചാ
രിക്കും ? ഞാൻ അങ്ങട്ടു ചെന്ന നിന്റെ അച്ഛനെ ആദ
രിച്ച ഇങ്ങട്ടു കൂട്ടിക്കൊണ്ടു വരുമ്പഴക്ക നീ രണ്ടു കസേൽ
കൂടി എടുത്ത പൂമുഖത്ത കൊണ്ടു വെപ്പിക്കൂ. ചായയും മ
റ്റും ക്ഷണത്തിൽ തെയ്യാറാക്കേണമെന്നു നിന്റെ അമ്മ
യോടും ചെന്നു പറക " ഇപ്രകാരം പറഞ്ഞു മീനാക്ഷിക്കു
ട്ടിയെ തിരികെ അയച്ചിട്ട ഗോപാലമേനോൻ ചിരച്ചും
കൊണ്ടവേഗത്തിൽ പടിക്കലേക്കു ചെന്നു. എല്ലാവരും
അന്യോന്യം കുശലപ്രശ്നം ചയ്തുംകൊണ്ടു നാലഞ്ച മിനുട്ട [ 229 ] നേരം പടിക്കൽ തന്നെ നിന്നും സംസാരിച്ചും സാമാന
ങ്ങൾ നിറച്ചിട്ടുള്ള പെട്ടികളും മറ്റും ശിപായികോമൻനാ
യര എടുത്തും എടുപ്പിച്ചും കോലാമേൽ കൊണ്ടു വെപ്പിച്ചു.

മീനാക്ഷിക്കുട്ടി അകായിൽപോയി അവിടെ നിന്ന വി
ശേഷമായ രണ്ടു കസേലകൾ എടുത്ത വേഗത്തിൽപൂമുഖ
ത്ത്കൊണ്ടവെച്ച, തന്റെഅഛനുംമറ്റും വന്നിട്ടുണ്ടെന്നു
ള്ള വൎത്തമാനം ഓടിച്ചെന്നു തന്റെ അമ്മയോടു പറ
ഞ്ഞു. ലക്ഷ്മി അമ്മ ഈ സമയത്ത വടക്കുഭാഗത്തെ കോ
ലായിൽ ഇരുന്ന പല്ലുതേക്കുക ആയിരുന്നു. ഭൎത്താവും
മകനും വന്നിട്ടുണ്ടെന്ന കേട്ടപ്പോൾ ഇവൎക്കുണ്ടായ പര
മാനന്ദവും അനുരാഗവും വാത്സല്യവും ഇത്രയെന്ന പറ
ഞ്ഞറിയിപ്പാൻ ലക്ഷ്മിയമ്മയൊഴികെയാതൊരാൾ വിചാ
രിച്ചാലും സാധിക്കുന്നതല്ല. പല്ലുതേപ്പനിൎത്തി ക്ഷണത്തി
ൽ മുഖം കഴുകി അവിടെനിന്നെഴുനീറ്റു. എങ്കിലും വി
ചാരിച്ച കാൎയ്യം നിവൎത്തിക്കുന്നതിൽ മുടക്കം ചെയ്പാനായി
ട്ട ഇsയിൽ ചിലർ കടനുകൂടി. കെട്ടിവെക്കുംതോറും ത
ലമുടി അഴിഞ്ഞു പോകുന്നതിനാൽ കുറെനേരം ബുദ്ധിമുട്ടു
ണ്ടായി. അപ്പോൾ വസ്ത്രബന്ധവും അതിനാൽ കഴി
യുന്നത്ര ഉപദ്രവിക്കേണമെന്നു വിചാരിച്ച കീഴ്പെട്ടപോ
കുവാൻ ശ്രമിച്ചുതുടങ്ങി. ഇതരണ്ടും കണ്ടപ്പോൾ നേ
ത്രങ്ങൾ ചലിക്കുവാനും അധരം വിറക്കുവാനും ശരീരം
രോമാഞ്ചം കൊൾവാനും എന്നുവേണ്ട മറ്റുംചില അംഗ
ങ്ങൾ കാലോചിതമായ അവസ്ഥാന്തരത്തെ കാണിപ്പ
ൻ തുടങ്ങി. തൽക്കാലം തത്തൽ സ്ഥാനങ്ങളിൽ തന്നെ അ
ടങ്ങിയിരിക്കേണ്ടതിന്ന ഇവരോടു പ്രത്യേകം പ്രത്യേകം
അപേക്ഷിച്ചതിൽപിന്നെ നാണിയമ്മയെ വിണിച്ചു മീ
നാക്ഷിക്കുട്ടിയുടെ അഛനും അപ്പയും വന്നിട്ടുണ്ടുപോൽ
എന്ന പറഞ്ഞു. അടുക്കിളയിൽ വേണ്ടതെല്ലാം ചട്ടം [ 230 ] ചെയ്പാൻ ആ അമ്മയെ ഭരമേല്പിച്ചു തന്റെ അറയിൽ
പോയി വെറ്റിലത്തട്ടും എടുത്തുകൊണ്ടു പുറത്തേക്ക് കട
ന്നു. അപ്പോഴെക്ക പാറുക്കുട്ടിയും കുളി കഴിഞ്ഞു പടി
ഞ്ഞാറെ പടികയറി ഓടി.കെണ്ടെത്തി. " ഞാനും വരട്ടെ
ഏട്ടത്തീ. നോക്കഒന്നിച്ച പുറത്തേതളത്തിലേക്ക പോ
കുന്നതാണനല്ലത. ഞാൻ ഇതാ ഈറൻ വീഴ്ത്തോട്ടെ? "
അവൾ തന്റെ അറയിൽ കടന്നു വേഗത്തിൽ ഒരുഅലക്ക
വസ്ത്രം ഏടുത്തു ചുറ്റി കാതിൽതോടയും കഴുത്തിൽ പതക്ക
വും നൂലും അന്നഞ്ഞ നേരിയഒരു തോൎത്തുമുണ്ടെടുത്ത മ
ക്കിനിയിട്ട പുറത്തുകടക്കുന്നതിന്ന മുമ്പായിട്ടതന്നെ ലക്ഷ്മി
അമ്മയും മീനാക്ഷിക്കുട്ടിയും അവർ വിചാരിച്ചദിക്കിൽ
ഏത്തിയിരുനു. പാറുക്കുട്ടിയുംവന്നു അവരുടെ അടുക്കെ
കിഴക്കെ വലിയതളത്തിൽ ഇടത്തഭാഗമുള്ള ജനലിന്നരി
കെ കിഴക്കോട്ടനോക്കികൊണ്ടു നിന്നു. കുഞ്ഞികൃഷ്ണമേ
നോൻ, കുഞ്ഞിശങ്കരമേനോൻ, ഗോപാലമേനോൻ,
അച്യുതമേനോൻ, ഇവർ നാലുപേരും ക്രമപ്രകാരം മു
മ്പിലും വഴിയുമായി വന്നു. ഇതിനിടയിൽ പൂമുഖത്ത എ
ത്തി അവിടെയുള്ള ഓരോ കസെലമേൽ മുമ്പറഞ്ഞ മൂന്നു
പേരും വന്നിരുന്ന അന്യോന്യം ഓരൊ യോഗക്ഷേമ
ങ്ങളെക്കുറിച്ചു സംസാരിച്ചു തുടങ്ങി. അച്യുതമേനോൻ വ
ന്നപാട അകത്തകടന്നു അമ്മയെകണ്ടുകണ്ണിനും മനസ്സി
ന്നും സന്തോഷം നൽകി. അത്യാദരവോടെകുശലംചോദിച്ച
അടുക്കെയുള്ള ഒരുകസേലമേൽ ഇരുന്നു. ഇതിനിടയിൽ കു
ഞ്ഞികൃഷ്ണമേനോന്റെ ഒരുമിച്ചുവന്നിട്ടുള്ള താലൂക്കകോൽ
ക്കാരൻ കോമൻ നായര പെട്ടികളും മറ്റുസാമാനങ്ങളും
വാലിയക്കാരെകൊണ്ട പിടിപ്പിച്ചു അകായിലേക്ക കൊണ്ടു
വന്നു വെച്ചു. ലക്ഷ്മിഅമ്മയുടെ അടുക്കെവന്നു. ഓച്ചാനി
ച്ചു നിന്നു. ലക്ഷ്മിഅമ്മ കോമൻനായരോടു വഴിയാത്ര [ 231 ] യെപ്പറ്റി കുറഞ്ഞോന്നു സംസാരിച്ചതിൽപിന്നെ അയാ
ൾ പിന്നെയും പൂമുഖത്തേക്കുതന്നെ കടന്നുപോയി. പാ
റുക്കുട്ടി അച്യുതമേനോന്റെ അരികഞ്ഞ ചെന്നനിന്നിട്ട
ചിരിച്ചുംകൊണ്ട പതുകെ ചോദിച്ചു.

പാറുക്കുട്ടി -അപ്പെ!നിങ്ങളുടെ ഒരുമിച്ചുവന്നിട്ടുള്ള ആ മ
നുഷ്യൻ ഏതാണ? നിന്റെ ഒന്നിച്ച മദിരാശിയി
ൽ നിന്ന വന്നതാണൊ ?

അച്യുതമേനോൻ - അതെ. എന്റെ ഒന്നിച്ചവന്നാളാ
ണ. ഞാൻ അദ്ദേഹത്തിന്റെ ഒന്നിച്ചാണ ഇയ്യിട
യിൽ പാൎത്തുബരുന്നത ?

മീനാക്ഷിക്കുട്ടി- ജ്യേഷ്ടാ മല്ലിക്കാട്ടകുഞ്ഞിശങ്കരമേനോൻ
എന്നപറയുന്നാൾ ഇദ്ദേഹണൊ ?

പാറുക്കുട്ടി - നിനക്കെങ്ങിനെ അദ്ദേഹത്തിന്റെ പേർ മ
നസ്സിലായി. ഞാൻ ഈ പേർ ഇന്നകേട്ടതെയുള്ളു.

മീനാക്ഷിക്കുട്ടി-ജ്യേഷ്ടൻഎനിക്ക എഴുതിട്ടുണ്ടായിരുന്ന എ
ഴുത്തിൽ ഉണ്ടായിരുന്നു.

പാറുക്കട്ടി- അപ്പഎനിക്ക യാതൊരഎഴുത്തും അയക്കില്ല.
അതകൊണ്ടല്ലെ ഞാൻ അദ്ദേഹത്തെ അറിയാതിരു
ന്നത ?

മീനാക്ഷിക്കുട്ടി- എളേമ്മക്ക ഇപ്പോൾ മനസ്സിലായില്ലെ ?
അത പോരെ ? മുമ്പെഅറിയാഞ്ഞതകൊണ്ട എളേമ്മ
ക്ക വല്ല തരക്കേടും ഉണ്ടായിട്ടുണ്ടൊ ?

പാറുക്കുട്ടി—ആറിയാഞ്ഞതകൊണ്ടു ഏതാൻ ഉണ്ടായിട്ടാ
ണ ? അറിഞ്ഞതകൊണ്ടു നിനക്കെന്താണ ഉണ്ടാ
യത ?

ലക്ഷ്മിഅമ്മ— പതുക്കെ പറയിൻ- പൂമുഖത്ത ആളുകൾ
ഇരിക്കുന്നത ഓൎമയില്ലെ ? ഇതെല്ലാം ഇപ്പോൾ ത
ന്നെ സംസാരിച്ചു തീൎക്കേണമെന്നുണ്ടൊ? പാറു [ 232 ] ക്കുട്ടി ഇങ്ങട്ട വരൂ - ചായക്ക വെള്ളം അടുപ്പത്ത
വെച്ചിട്ടുണ്ടൊ എന്ന നോക്കിവാ.. ക്ഷണത്തിൽ ആ
കണം എന്ന ചെന്നു പറ.

ഇങ്ങിനെ പറയുന്ന മദ്ധ്യെ അപ്പുക്കുട്ടൻ കിഴക്കെപടിക
യറി ഓടിക്കൊണ്ടുപന്നു. ഇവൻ ലക്ഷ്മിഅമ്മയുടെ ഒടുവി
ലത്തെ മകനാണെന്ന വായനക്കാരെ ഓൎമ്മപ്പെടുത്തേണ്ട
തില്ലല്ലൊ- ഇപ്പോൾ എട്ടുവയസ്സു പ്രായമെ ആയിട്ടുള്ളു.
വളരെ സാമൎത്ഥ്യവും ജാഗ്രതയും ഉള്ളഒരു കൂട്ടിയാണ. ഇവ
ൻ കുഞ്ഞികൃഷ്ണമേനോനെ കണ്ടക്ഷണത്തിൽ ഓടി അരി
കത്ത ചെന്നു അദ്ദേഹത്തിന്റെ മടിയിൽ കയറിയിരുന്ന
മാറത്തും കഴുത്തിലും രണ്ടനാല പ്രാവശ്യം ചുംബിച്ച എ
ന്തൊ ചിലതെല്ലാം അദ്ദേഹത്തോട് സ്വകാൎയ്യം പറഞ്ഞു.
പിന്നെ കുപ്പായക്കീശയിൽനിന്നു അദ്ദേഹത്തിന്റെ ഗ
ഡിയാൾഎടുത്ത കയ്യിൽപിടിച്ച തിരിച്ചുംമറിച്ചും നോക്കി
അദ്ദേഹത്തോട പറഞ്ഞു.

അപ്പുക്കുട്ടൻ- ഇത എനിക്കവേണം അഛാ-ജ്യേഷ്ടന
നിങ്ങൾ ഒന്നുവാങ്ങികൊടുത്തില്ലെ ? ഒന്നു എനിക്ക
൨ാങ്ങിത്തരേന്നമെന്നു അഛൻ ഇതവരെ പിചാ
രിച്ചില്ലല്ലൊ ? അതകൊണ്ട ഇത ഞാൻ എനി ഒരിക്ക
ലുംതരില്ല. ഇങ്ങിനത്തെ പക്ഷഭേദം അഛൻ എനി
ഒരിക്കലും കാട്ടരുത്-

കു. കൃ. മെ- നീ ഗഡിയാൾ ഇട്ടുനടക്കേണ്ടുന്ന ഒരുത്ത
നായൊ ? കൂട്ടികൾക്ക് ഗന്ധിയാൾ എത്തിനാണ ? ഉ
ണ്ടായാൽതന്നെ ക്ഷണത്തിൽ കേടുവരുത്തിക്കുളയും.
കൊണ്ടുനടക്കേണ്ടുന്ന പ്രായം ആയാൽ അപ്പക്ക
വാങ്ങിക്കൊടുത്തപ്രകാരം തന്നെ ഒന്നു ഞാൻ നി
നിനക്കും വാങ്ങിത്തരും.

അപ്പക്കുട്ടൻ - ഈ ഉപായം പറഞ്ഞതകൊണ്ടൊന്നും [ 233 ] അപ്പുക്കുട്ടൻ ഗഡിയാൾ തരില്ല- കേടവരുത്താതെ
സൂക്ഷിപ്പൻ എനിക്ക ശീലമുണ്ടു- ജ്യേഷ്ടൻ ഇവി
ടെവന്നാൽ പോകുന്ന വരെ ഞാനല്ലെ ജ്യേഷ്ടന്റെ
ഗഡിയാൾ കൊണ്ടുനടക്കുന്നതും അതിനു താക്കോ
ൽ കൊടുക്കുന്നതും?

കു. കൃ- മെ- നിനക്ക ഇതഞ്ഞാൻ തരുന്നതായാൽ മീനാ
ക്ഷിക്കുട്ടിക്കും ഒന്നു വേണ്ടിവരും. രണ്ടാൾക്കും ഉ
ടനെ ഞാഓരോന്ന വാങ്ങിഅയക്കുന്നുണ്ട.

അപ്പുക്കുട്ടൻ- ഇതവരെ വാങ്ങി അയച്ചിട്ടില്ലെല്ലൊ-
ഏട്ടത്തിക്ക പിന്ന ഒന്ന അയച്ച കൊടുക്കിൻ-
ഇത എനിക്ക തന്ന വേണം. ഞാൻ ഒരിക്കലും
തരില്ല.

കു-ശ-മേ- (ഇതകേട്ട ചിരിച്ചുംകൊണ്ട) നീ ഒരിക്കലും
കൊടുക്കണ്ടു - ഞങ്ങൾക്ക എല്ലാൎക്കും ഗാഡിയാൾ ഉ
ള്ള അവസ്ഥക്ക ഒന്ന നിണക്കും നിശ്ചയമായി
വേണ്ടതാണ- അച്യുതമേനോനവാങ്ങിക്കൊടുത്തി
ട്ടുള്ളത വിചാരിച്ചാൽ ഇതിന്ന മുമ്പെതന്നെ ഒന്ന
നിണക്കും വാങ്ങി അയക്കേണ്ടതായിരുന്നു- കിട്ടി
യത എനി നിണക്കും ഇരിക്കട്ടെ.

അപ്പുക്കുട്ടൻ- (ചിരിച്ചുകൊണ്ട സ്വകാൎയ്യം) അഛ ! ഇ
ദ്ദേഹം ഏതാണ ! എന്നെ ശുണ്ഠി പിടിപ്പിക്കാൻവേ
ണ്ടി പറയുന്നത കേട്ടില്ലെ? ഞാൻ ഇദ്ദേഹത്തെ
ഇതിന്റെ മുമ്പ ഒരിക്കലും കണ്ടിട്ടില്ല- ആരാണ ?

കു-കൃ-മേ- (സ്വകാൎയ്യം അപ്പുക്കുട്ടന്റെ ചെവിട്ടിൽ) ഇ
ദ്ദേഹത്തിന്റെ ഒന്നിച്ചാണ നിന്റെ ജ്യേഷ്ടൻ
പാൎത്തുവരുന്നത- വളരെ യോഗ്യനായ ഒരാളാണ.
ചെറുപ്പക്കാരനാണെന്ന വിചാരിച്ചു നീ തോന്ന്യാ
സം യാതൊന്നും പറയരുതെ. [ 234 ] അപ്പുക്കുട്ടൻ- ഇപ്പോൾ എനിക്ക മനസ്സിലായി. കുഞ്ഞി
ശ്ശങ്കരമേനോൻ എന്ന പറയുന്നാൾ ഇദ്ദേഹാണി
ല്ലെ ? ആൾ അശേഷം തരക്കേടില്ല- മിട്ടുക്കൻത
ന്നെ- എനിക്ക നല്ലോണം ബോധിച്ചു.

കു-കൃ-മേ- കുഞ്ഞിശ്ശങ്കരമേനോൻ കേട്ടില്ലെ അപ്പക്കു
ട്ടൻ പറയുന്നത ?

എന്ന പറഞ്ഞു കഴിയുമ്പഴക്ക അപ്പുക്കുട്ടൻ കുഞ്ഞികൃ
ഷ്ണ മേനോന്റെ വായ തന്റെ ചെറിയ കയികൊണ്ടുപൊ
ത്തി അല്പം രസകേട് ഭാവിച്ചുംകൊണ്ട പറഞ്ഞു.

അപ്പുക്കുട്ടൻ- എന്താണഛാ? സ്വകാൎയ്യം വല്ലതും പറ
ഞ്ഞാൽ അതുപുറത്തു പറയുന്നത്? എനിക്ക നിങ്ങ
ളെ ഗഡിയാൻ വേണ്ട- ഇതാ നിങ്ങൾ തന്നെ എ
ടുത്തോളിൻ- (എന്ന പാഞ്ഞ ഗഡിയൻ കുപ്പായ
ക്കീശ്ശയിൽതന്നെ ഇട്ട കുറെ മുഷിച്ചിലോടെ കുമ്പി
ട്ടിരുന്നു.)

കു-ശ-മേ- എടൊ അപ്പുക്കുട്ടൻ-നീ ഇങ്ങട്ടവാ- ഞാൻ
ഒന്നു ചോദിക്കട്ടെ- നിണക്ക എന്റെ ഗഡിയാൾ തരട്ടെ?

അപ്പുക്കുട്ടൻ- എനിക്ക ഇപ്പോൾ ആവശ്യമില്ല. ഈ
ഗഡിയാൾ കേടവരുന്ന കാലത്ത് നിങ്ങൾ ഒന്ന
തന്നാൽ ഞാൻ വാങ്ങിക്കൊള്ളാം- ഇപ്പോൾ വാ
ങ്ങുന്നത ഏതായാലും ഭംഗിയില്ല.

കു-ശ.-മേ- അത കേട൨രുന്ന കാലത്ത് പകരം തരുവാ
ൻ ഞാൻ ഇവിടെ ഉണ്ടായിരിക്കണമെന്ന എങ്ങിനെ
യാണ നിശ്ചയിക്കുന്നത? അതുകൊണ്ട ഇപ്പോൾ
തന്നെ തരുന്നതും വാങ്ങുന്നതുമാണ നല്ലത.

അപ്പുക്കുട്ടൻ- നിങ്ങൾ ഇന്നവന്ന നാളെ പോയ്ക്കളയു
ന്ന ഒരാളല്ലെന്നാണ എനിക്ക തോന്നിയത്. കൂട [ 235 ] ക്കൂടെ ഇനി ഇവിടെ വരാതിരിക്കുമൊ- ഇല്ലെങ്കി
ൽ എനിക്ക ഗഡിയാളും വേണ്ട.

ഇങ്ങിനെ സംസാരിക്കുന്നമദ്ധ്യെ അപ്പുക്കുട്ടനെ ല
ക്ഷ്മി അമ്മ അകായിലേക്ക വിളിച്ചു മുറുക്കാൻ കൊടുത്ത
യച്ചു- എല്ലാവരും കോലായിൽ ഇരുന്ന ഒരിക്കൽ മുറ്റക്കി.
അപ്പോഴെക്ക ചായയും പലഹാരവും തെയ്യാറാക്കി വാലി
യക്കാരൻ അകത്തെ വട്ടമേശയിൽ കൊണ്ടന്നുവെച്ചു-
അച്യുതമേനോൻ ഈ വിവരം കോലായിൽ ചെന്നു
പറഞ്ഞു. എല്ലാവരും അവിടെനിന്ന എഴുനീറ്റു കാലും
മുഖവും കഴുകി അകത്ത കടന്നു മേശയുടെ ചുറ്റുമിട്ടിട്ടു
ണ്ടായിരുന്ന കസേലകളിന്മേൽ ഇരുന്നു അന്യോന്യം
സംസാരിച്ചും രസിച്ചുംകൊണ്ട ചായയും പലഹാരവും
കഴിച്ച പി ശ്രമിപ്പാൻ, തുടങ്ങി. കുഞ്ഞികൃഷ്ണമേനോൻ
തന്റെ ഒരുമിച്ച മിനക്ഷിക്കുട്ടിയുംകൂടെ ഇല്ലാത്തതിന
ൽ സംഭവിച്ച സുഖക്കുറവിനെ നിവാരണം ചെയ്പാൻ
വേണ്ടി മേല്പറഞ്ഞ തളത്തിൽ ൨ടക്ക ഭാഗത്ത ലക്ഷ്മി അ
മ്മയുടെ സമീപത്ത അത്യുത്സുകയായി നില്ക്കുന്ന മീനാ
ക്ഷിക്കട്ടിയെ കയികൊണ്ടു മാടിവിളിച്ച അരികത്ത നി
ൎത്തി മന്ദസ്മിതംതൂകി പതുക്കെ വാത്സല്യപ്രേമരസങ്ങ
ളോടുകൂടി ഓരോവൎത്തമാനം ചോദിച്ചു തുടങ്ങി.

കു-കൃ-മേ- മകളെ ! ഞാൻ വന്നിട്ട കുറെ നേരമായില്ലെ?
ഇതവരെ നീ എന്റെ അടുക്കെ വരാതിരിപ്പാൻ
എന്താണ കാരണം?

മീനാക്ഷിക്കുട്ടി- അത് അച്ഛന്നതന്നെ അറിഞ്ഞുകൂടെ?
ഇതിന്ന മുമ്പ ഇങ്ങിനെയൊന്നും കണ്ടിട്ടില്ലെല്ലൊ?
അച്ഛൻ വരുമ്പഴെക്ക ഞാൻ അച്ഛന്റെ അടുക്കെ
എത്താതിരുന്നിട്ടുണ്ടൊ?

കു-കൃ-മേ- ഇന്നെന്താണ ഒരു വിശേഷവിധി സംഭ [ 236 ] വിച്ചത ? എഴുതിയയച്ചിട്ടുണ്ടായിരുന്നപ്രകാരം ഞാ
ൻ എത്തുവാൻ താമസിച്ച പോയതകൊണ്ടൊ ?

മീ-കുട്ടി- വരാൻ താമസിച്ചതകൊണ്ട മുഷിഞ്ഞു അക
ത്ത തന്നെ നില്പാൻ എനിക്ക അത്രയും വിഭാഗതയി
ല്ലെ ? കാരണും അച്ഛനതന്നെ അറിയാം.

കുഞ്ഞിശ്ശങ്കരമേനോൻ - (ചിരിച്ചുകൊണ്ട) ഞാനും കൂടി
ഒരുമിച്ചുണ്ടായതകൊണ്ടായിരിക്കാം പുറത്ത വരാ
തെയിരുന്നത- അതാണ കാരണമെങ്കിൽ ഇപ്പൊഴും
ആയൊരുതടസ്ഥം അങ്ങനെതന്നെയല്ലെ നില്ക്കു
ന്നത.

മീനാക്ഷിക്കുട്ടി ഇതിന്നു യാതൊരുത്തരുവും പറയാതെ
യും കഞ്ഞിശ്ശങ്കരമേനോമെന്റെ മുഖത്ത ദ്രഷ്ടി മാത്രം പോലും
അൎപ്പണം ചെയ്യാതെയും സലജ്ജയായി മുഖംതാഴ്ത്തിക്കൊ
ണ്ടു നിന്നു.

കു-കൃ-മേ- ഇദ്ദേഹം ആരാണെന്ന നീ അറിഞ്ഞുവൊ?
മീ-കുട്ടി- എന്താണഛാ- കേട്ടാലും എനിക്കു മനസ്സിലാവി
ല്ലെ ? ജ്യേഷ്ടൻ ഒരുമിച്ച താമസിക്കുന്നവിവരം
മുമ്പതന്നെ അറിഞ്ഞിരിക്കുന്നു. അഛന എനി
എന്നപോണം ? അത കേൾക്കട്ടെ.

കുഞ്ഞിശ്ശങ്കരമേനോൻ മനസ്സുകൊണ്ട വിചാരിക്കയാ
യി. എന്റെ വൎത്തമാനം പറയുന്നതിലും കേൾക്കുന്നതി
ലും ഇവൾക്ക ലേശം രസമില്ലെന്നാണ തോന്നുന്നത.
സംസാരിച്ചുകൊണ്ടിരുന്ന വിഷയംതന്നെ മാറിക്കുളഞ്ഞു.
എനിക്കൊ അങ്ങിനെയല്ലെല്ലൊ- എന്താണ മീനാക്ഷി
ക്കുട്ടി ? ഇങ്ങിനെയായാൽ മതിയൊ ? നിന്നോട് സംസാ
രിപ്പാൻ എനിക്ക എത്ര കൌതുകം ഉണ്ട ? ".

കു. കൃ. മേ- (പിന്നെയും) എനിക്ക നാലഞ്ച ദിവസം ക
ഴിഞ്ഞിട്ട പോയാൽ മതി, അതിരിക്കട്ടെ- നീ അപ്പ
ക്ക ഇയ്യിടയിൽ ഒരു എഴുത്തയക്കയുണ്ടായൊ ? [ 237 ] മീ. കുട്ടി- ജ്യേഷ്ടന്ന ഞാൻ കൂടക്കൂടെ എഴുത്തയക്കാറുണ്ട.
അതപ്രകാരം നാഞ്ചദിവസം മുമ്പെഴും ഒന്ന എ
ഴുതീട്ടുണ്ട.

കു. കൃ. മേ- ആവക എഴുത്തിനെപ്പറ്റിയല്ല ഞാൻ ചോ
ദിച്ചത– നീ ഇയ്യിടയിൽ അപ്പക്ക് മൂന്ന ശ്ലോകം ഉ
ണ്ടാക്കി അയച്ചു എന്നുകേട്ടു- ഒരു ശ്ലോകം ആക്കൂട്ട
ത്തിൽ എനിക്കും അയക്കരുതാഞ്ഞൊ ?

മി. കുട്ടി- അഛനോട ഈ വിവരം ആരാണ പറഞ്ഞത ?
ജ്യേഷ്ടന്റെ പണിതന്നെയാണ. പോരുന്ന സമ
യം വഴിക്ക മറ്റൊന്നും പറവാൻ കണ്ടില്ലയായി
രിക്കാം.

അ. മേ- ഞാൻ ഈ വൎത്തമാനം അഛനോട ശബ്ദിച്ചി
ട്ടെ ഇല്ല- നീ എന്നോട് വെറുതെ ശഠിക്കേണ്ട- ഓ
രോന്ന പറയുന്നകൂട്ടത്തിൽ ഈ വിവരം കുഞ്ഞിശ്ശ
ങ്കരമേനോനാണ പ്രസ്താപിച്ചത.

മി. കുട്ടി- ഞാൻ വല്ലതും എഴുതി അയക്കുന്നത ജ്യേഷ്ടൻ
എന്തിനാണ മറ്റൊരാളെ കാണിക്കുന്നത് ? അങ്ങി
നെയാട്ടെ- എനി ഒരെഴുത്തും ഞാൻ ജ്യേഷ്ടന അ
യക്കില്ല.

കുഞ്ഞിശ്ശങ്കരമേനോൻ പിന്നെയും ചിന്തിക്കയായി.
"എന്നെ വിഷമെ! ഇതും പിഴയായൊ ? ഈ അല്പകാൎയ്യം
നിമിത്തം നിണക്ക മുഷിച്ചിലും ആയൊ ? കഷ്ടമേകഷ്ടം
ഇങ്ങിനെയെല്ലാം വരുമെന്ന ഞാൻ സ്വപ്നേപി വിചാ
രിച്ചിട്ടുണ്ടായിരുന്നില്ല- പക്ഷെ ഞാൻ ശബ്ദിക്കയില്ല
യായിരുന്നു.

ഗോപാലമേനോൻ- മീനാക്ഷിക്കുട്ടി അയച്ചു എന്ന പ
റയുന്ന ശ്ലോകങ്ങൾ അപ്പ തോന്നിച്ചിട്ടുണ്ടൊ ? ഉ
ണ്ടെങ്കിൽ കേൾക്കട്ടെ. ചൊല്ലൂ [ 238 ] അ. മേ– ഞാൻ തോന്നിച്ചിട്ടില്ല– അത എന്റെ എഴുത്തു
പെട്ടിയിലുണ്ട. (എന്നുപറഞ്ഞു പെട്ടി തുറന്ന എഴു
ത്ത എടുത്തകൊണ്ടുവന്ന ഗോപാലമേനോന്റെ
കയ്യിൽ കൊടുത്തു- ഗോപാലമേനോൻ അത വായി
നോക്കി ചിരിച്ചുംകൊണ്ടു പറഞ്ഞു).

ഗോ. മേ- ഇവൾ കവിതക്കാരത്തിയാണെന്നുള്ള വിവ
രം എനിക്ക ഇപ്പോൾ മാത്രമെ മനസ്സിലായിട്ടുള്ളൂ.
തരക്കേടില്ല. അതും വലിയ സന്തോഷംതന്നെ–
എങ്കിലും കുറേക്കൂടി ൨ല്ലതും പഠിച്ചിട്ട മതിയായിരു
ന്നു ഇതിലേക്കുള്ള പരിശ്രമം-

ലക്ഷ്മി അമ്മ- (അല്പം അങ്ങേട്ട അടിത്ത ചെന്നിട്ട) അപ്പെ!
ആ എഴുത്ത ഇങ്ങട്ട വാങ്ങിത്തരൂ- ഞാൻ ഒന്ന
വായിച്ചുനോക്കട്ടെ- ഇവൾ ഈ വൎത്തമാനം എ
ന്നോട ഇതവരെ മിണ്ടീട്ടില്ല.

കു. കൃ. മേ- മകളെ ! നീ ശ്ലോകം അയച്ചത് അബദ്ധമാ
യ്പോയി എന്നല്ല ഞങ്ങൾ പറയുന്നതിന്റെ താല്പ
ൎയ്യം- സന്തോഷംകൊണ്ട അതിനെപ്പറ്റി അന്വേ
ഷിക്കുന്നതാണ. ഏതായാലും നീ എനിക്ക ഒരു ശ്ലോ
കം ഉണ്ടാക്കി അയക്കാഞ്ഞത നന്നായിട്ടില്ല.

മീ. കുട്ടി- അഛന എന്തിനാണ ഇങ്ങിനത്തെ പീറശ്ലോ
കം ? ഞാൻ കുറെക്കൂടി പഠിക്കട്ടെ - അഛന അയ
ക്കുന്നത എന്നിട്ടാവാം.

കു. കൃ. മേ- ശ്ലോകത്തിന്റെ കാൎയ്യം നമുക്ക അങ്ങിനെ
യാക്കാം.- നിണക്കു തൊപ്പിത്തുന്നുവാൻ നല്ല ശീലമു
ണ്ടെല്ലൊ ? അപ്പക്ക അയച്ചകൊടുത്തമാതിരി ഒരു
തൊപ്പി എനിക്ക് അയച്ചുതരാഞ്ഞത ഭംഗിയായൊ ?

മി, കുട്ടി- അഛൻ ഇങ്ങട്ട വരുമെന്ന പറഞ്ഞിട്ടല്ലെ
ഞാൻ അങ്ങട്ടു അയക്കാതിരുന്നത ? പോകുന്നതി [ 239 ] നിടയിൽ ഒന്നൊ രണ്ടൊ തുന്നുവാൻ ഞാൻ വി
ചാരിച്ചാൽ സാധിക്കുന്നതല്ലെ?

കു. കൃ. മേ– ഇരിക്കട്ടെ– നിന്റെ പഠിപ്പിന്റെകാൎയ്യം
ഏതെല്ലാം സ്ഥിതിയിലാണ ഇരിക്കുന്നത? ഈ
ഈ ഡിസെമ്പ്ര മാസത്തിൽ മിഡ്ഡിൽ സ്കൂൾ പരീക്ഷക്ക
പോകുന്നതാണെല്ലൊ ? എല്ലാ വിഷയങ്ങളിലും നി
ണക്ക എത്രൊണ്ട പരിചയമുണ്ടെന്ന നോക്കേണ്ട
തിന്ന ഈ അവസരത്തിൽ നിന്നെ പരീക്ഷിക്കാ
മെന്ന് വിചാരിക്കുന്നു. സംസ്കൃതം ഞാൻതന്ന
ആയ്ക്കളയാം.

കു. ശ. മേ.– ഇംഗ്ലീഷിലും കണക്കിലും ഞാൻ പരീക്ഷി
ച്ചുനോക്കാം- മറ്റുള്ളതിൽ എല്ലാം അച്യുതമേനോൻ
പരീക്ഷിക്കും.

മീ. കട്ടി- എന്നാൽ അതുംകൂടി ജ്യേഷ്ടനതന്നെ ആവരു
തെ ? അഛനും ജ്യേഷ്ടനും കൂടി പരീക്ഷിക്കുന്നതാ
ണ എനിക്ക ബോദ്ധ്യം

കു. കൃ. മേ– നിന്റെ ബോദ്ധ്യം നോക്കിട്ടല്ലെല്ലൊ പ
രീക്ഷിക്കുന്നത ? കുഞ്ഞിശ്ശങ്കരമേനോൻ പറഞ്ഞ
പ്രകാരം തന്നെയാകട്ടെ- അതാണ വളരെ നല്ലത–
എനിക്കും അതുതന്നെയാണ സമ്മതം. ഒരു തരക്കേടും
ഇല്ല.

മീ. കൂട്ടി– അഛന അതാണ താല്പൎയ്യമെങ്കിൽ അങ്ങിനെ
തന്നെ ആയ്ക്കൊട്ടെ– എനിക്ക വിരോധമില്ല.

കു. കൃ. മേ- എന്നാൽ അങ്ങിനെയാട്ടെ. എനിയെല്ലാം
കുളിയും ഊണും കഴിഞ്ഞതിൽപിന്നെ നിശ്ചയിക്കാം.
നീ പോയി വെയിലിന്നമുമ്പെ കുളികഴിച്ചു ക്ഷേത്ര
ത്തിൽപോയി തൊഴുതു മടങ്ങിവരാൻ നോക്കൂ. [ 240 ] മീനാക്ഷിക്കുട്ടിയെപ്പറഞ്ഞയച്ചു പിന്നെയും അവിടെ
യിരുന്നു കുറേനേരം ഓരോവിഷയത്തെപ്പറ്റി ഗോപാ
ലമേനോനുമായി സംസാരിച്ചു ഏകദേശം പത്തമണിയാ
യെന്നുകണ്ടാറെ അവിടെനിന്ന എഴുനീറ്റു എല്ലാവരുംകൂ
ടി പൂമുഖത്തകടന്ന ഉടുപ്പമാറ്റി കുളികഴിപ്പാൻവേണ്ടി
മുറ്റത്തിറങ്ങി പടിഞ്ഞാറെ പടികടന്ന അതിലെതന്നെ
ചിറയിലേക്ക പോയി.

——— [ 241 ] പന്ത്രണ്ടാം അദ്ധ്യായം

ഒരത്യത്ഭുതം.

കുഞ്ഞികൃഷ്ണമേനോൻ മുതലായവർ കുളികഴിഞ്ഞു മട
ങ്ങി വരേണമെങ്കിൽ നന്നച്ചുരുങ്ങിയപക്ഷം ഒരു മണി
ക്കൂറനേരമെങ്കിലും കൂടാതെ കഴികയില്ലെന്നാണ തോന്നു
ന്നത- മടങ്ങി വന്നാൽ തന്നയും കുറെ താമസം പിന്നെ
യും ഉണ്ടാവാൻ ഇടയുണ്ട. ഉൗണ കഴിഞ്ഞല്ലാതെ പ്ര
സ്താവയോഗ്യമായ യാതൊരു കാൎയ്യഭാഗത്തിലും അദ്ദേഹം
പ്രവേശിക്കുന്നതല്ലെന്ന ഇതിന്ന മുമ്പത്തെ അദ്ധ്യായ
ത്തിൽനിന്ന നമുക്ക മനസ്സിലായിട്ടുള്ളതാണെല്ലൊ- അ
തകൊണ്ട ഒമ്പതാം അദ്ധ്യായത്തിൽ നാം പറഞ്ഞുവെച്ചി
ട്ടുള്ള സംഗതികളെ ഈ അവസരത്തിൽ മുഴുവനാക്കി കള
യുന്നതാണ കുറെ യുക്തമായിട്ടുള്ളത എന്ന വിശ്വസിക്കു
ന്നു- അത്രയുമല്ല, അരനിമിഷംപോലും വെറുതെ കളയ
രുതെന്നുള്ള മനോവിചാരക്കാരനും ദുരാഗ്രഹിയും ആയ
പങ്ങശ്ശമേനോന്റെ ചുമതൽ കഴിയുന്ന വേഗത്തിൽ നി
വൃത്തിയാക്കി അദ്ദേഹത്തെ തന്റെ പാട്ടിലേക്ക പറഞ്ഞ
യച്ചാൽ നമുക്ക പിന്നെ സ്വൈരക്കേട യാതൊന്നും കൂടാ
തെ നമ്മുടെ കഥയെ നേരെ കൊണ്ടുവരുവാനും നല്ല എളു
പ്പമുണ്ടാകും– ഇങ്ങിനെ ചെയ്യുന്നതിലും തെല്ലൊരു വൈ
ഷമ്യം കാണുന്നു. പങ്ങശ്ശമേനോന്റെ അത്യാൎത്തിയെ
പ്പറ്റി എന്തെങ്കിലും പ്രസ്താവിക്കേണമെങ്കിൽ മുമ്പിനാ
ൽ കൊച്ചമ്മാളുവിന്റെ താല്ക്കാലിക സ്ഥിതിയെ കുറിച്ച
അല്പം പറയാതെയിരിപ്പാൻ നിവൃത്തി കാണുന്നില്ല.

ഹേഡകൻസ്റ്റേബൾ കുളിയും കുളിയും ഊണും കഴിച്ചു വരുവാ
ൻവേണ്ടി പോയ ഉടനെ അദ്ദേഹത്തിന്റെ അനുരാഗ [ 242 ] ദേവതയായ ഇവൾ വേഗത്തിൽ ഭക്ഷണം കഴിച്ചു സ
ന്നദ്ധയായി തന്റെ അറയിൽ കടന്ന ഒരുവിളക്കും കൊ
ളുത്തിവെച്ച് ഉണിച്ചിരാമ്മയെ അരികത്ത വിളിച്ചു സ്വ
കാൎയ്യം പറഞ്ഞു- അമ്മെ ! ഹേഡകൻസ്റ്റേബൾ ക്ഷണ
ൽ ഊണ കഴിച്ചു മടങ്ങിവരും– അദ്ദേഹം വരുന്നതി
ന്ന മുമ്പായിട്ട ചിലതെല്ലാം ശരിയാക്കി വെക്കേണ്ടതു
ണ്ട–വന്നാൽ പിന്നെ അതിനൊന്നും അശേഷം തരവും
സമയവും ഉണ്ടാകയില്ല- ഞാൻ അതെല്ലാം ഇപ്പോൾ
തന്നെ ചട്ടമാക്കിക്കളയാം. അദ്ദേഹത്തിന്റെ മുഖാന്തരം
അനാവശ്യമായ ഒരു സംഗതികൂടി പറഞ്ഞു തീൎച്ചപ്പെടു
ത്തേണ്ടതുണ്ടാകക്കൊണ്ടു നമ്മളുടെ ചില പരിചയക്കാരെ
ക്കൂടി ഇങ്ങട്ട പിളിച്ച കൊണ്ടുവരുവാൻവേണ്ടി ഞാൻ
കുണ്ടുണ്ണിമേനോനെ പറഞ്ഞയച്ചിട്ടുണ്ട്- കോമൻ നായ
രുട ഒരുമിച്ച അയ്യപ്പട്ടരും വരും– അവരെയെല്ലാം യ
ഥാക്രമം ആദരിച്ച ഉപചാരം ചെയ്യാൻ എനിക്ക് അവ
സരമില്ലാത്തതകൊണ്ട ജ്യേഷ്ഠന്മാർ ൨ന്നാൽ ഊണും ക
ഴിച്ച ഇറങ്ങിപ്പോയി കളയരുതെന്ന് ഞാൻ പ്രത്യേകം
പറഞ്ഞിരിക്കുന്നു എന്ന പറയണം- നിങ്ങളും ഉമ്മറ
തേക്കുതന്നെ പോയ്ക്കൊളിൻ- ഏമ്പ്രാന്തിരി വന്നാൽ എ
ല്ലാ കാൎയ്യത്തിനും തകരാറുണ്ടാവാൻ ഇടയുള്ളതുകൊണ്ട ഞാ
ൻ ഇതിന്റെ വാതിൽ തഴുതിടാനാണ ഭാപിക്കുന്നത്- അ
ദ്ദേഹവും കോലാമൽതന്നെഇരിക്കട്ടെ- ഞാൻ പുറത്തേക്ക
൨രുന്നവരെ. ആരൊടും പോയിക്കളയരുത എന്ന പ്രത്യേ
കം പറയണം. ഞാൻ ഇതിൽ ഉണ്ടെന്ന എമ്പ്രാന്തിരിയോ
ട് പറയെണ്ട– അദ്ദേഹം അത അറിഞ്ഞാൽ വാതുക്കൽ വ
വന്നു വിളികൂട്ടി ബുദ്ധിമുട്ടാക്കും– വേറെ വല്ല ഉപായവും
പറഞ്ഞോളിൻ–" ഉണിച്ചിരാമ്മ തന്റെ മകളുടെ കൌശ
ലവും യുക്തിയും വിചാരിച്ച സന്തോഷിച്ചു "അങ്ങിനെ
തന്നെ"യെന്നപറഞ്ഞ പുറത്തേക്കപോന്നു. കൊച്ചമ്മാളു [ 243 ] വാതിൽ അടച്ചു തഴുതും ഇട്ട അറയിൽ ഇരുന്ന എന്തൊ
ചിലതെല്ലാം ഗൂഢമായി പ്രവൃത്തിച്ചു കൊണ്ടിരുന്നു.

പങ്ങശ്ശമേനോൻ, ശങ്കരനെമ്പ്രാന്തിരി താമസിക്കുന്ന
മഠത്തിൽ നിന്ന പരമാനന്ദകരമായി ഊണകഴിച്ചു തടി
യും ഉറപ്പിച്ച സന്തോഷിച്ചു " ഉറക്കിന്ന അങ്ങട്ടതന്നെ
പോയ്കളയുന്നതാണ സുഖം" എന്ന പറഞ്ഞു എരേമ്മൻ
നായരോടും സഹായത്തിന്നവേണ്ടി ഒരുമിച്ചു പോന്നിട്ടു
ള്ള ഭൃത്യനോടും അനവധി മനോരാജ്യത്തോടും വലിയ തി
രക്കോട്ടും ഒരുമിച്ചു ഏകദേശം എട്ടുമണിക്കശേഷം എരേമ്മ
ൻനായരെകൊണ്ട ഒരു ലാന്തറും മുമ്പിൽ പിടിപ്പിച്ചു തോര
ണയുദ്ധത്തിലെ രാവണനെപ്പോലെ കൊച്ചമ്മാളുവിന്റെ
അരുകിലേക്ക യാത്രയായി- ശങ്കരനെമ്പ്രാന്തിരിയെ ഇന്ന
ഗോപിതൊടീക്കണമെന്നുള്ള ദുൎമ്മോഹംനിമിത്തം അദ്ദേ
ഹം ഒരുമിച്ചുപോരികയൊ അദ്ദേഹത്തിനെ ഇനി ഇന്ന
കണ്ണുകൊണ്ട കാണുകയൊ ചെയ്യരുതെന്നായിരുന്നു ഈ
പച്ചപ്രഭുവിന്റെ മുഖ്യതാല്പൎയ്യം.- എങ്കിലും ക്ഷണിക്കാതെ
ഇരിക്കുന്നത് കേവലം മൂകത്വവും വഷളത്വവു മാണെന്ന
ഭയപ്പെട്ട മനമില്ലാത്ത മനസ്സോടെ ഒന്നു ക്ഷണിച്ചു- "എ
മ്പ്രാന്തിരി ഒരുമിച്ചുവന്നാലും തരക്കേട യാതൊന്നും വരി
ല്ല" എന്ന കൊച്ചമ്മാളു വാഗ്ദത്തം ചെയ്തിട്ടില്ലെങ്കിൽ അ
ദ്ദേഹത്തെ ഈ മനുഷ്യൻ ഈ ജന്മം ക്ഷണിക്കുന്നതല്ലാ
യിരുന്നു. എന്നാൽ ൟ സാധുബ്രാഹ്മണൻ അന്യന്മാരു
ടെ കളവും തഞ്ചവും കണ്ടുമനസ്സിലാക്കു
വാൻ ലേശംസാ
മൎത്ഥ്യമില്ലാത്ത ഒരു ശുദ്ധാത്മാവായ്കകൊണ്ട പങ്ങശ്ശമേ
നോന്റെ അന്തൎഗ്ഗതം യാതൊന്നും ഇയ്യാൾക്ക മനസ്സിലാ
യിരുന്നില്ല- ഉദ്യോഗസ്ഥന്മാർ വളരെ അറിവും പഠിപ്പും
ഉള്ളവരാകക്കൊണ്ട അവൎക്ക അന്യസ്ത്രീകളിൽ ആസക്തി
യും ഭ്രമവും ഉണ്ടായിരിക്കില്ലെന്നായിരുന്നു ഈ പരമവി
ഡ്ഡിയുടെ വിശ്വാസം- "ഉറക്കിന്ന അങ്ങട്ടതന്നെ പോ
യ്ക്കളയുന്നതാണ സുഖം " എന്ന കേട്ടപ്പോൾ " ഹേഡക [ 244 ] ൺസ്റ്റേബൾ തന്റെ സ്വന്തം ഭവനത്തിലേക്കാണ പോ
കുന്നത" എന്നായിരുന്നു ഈ മനുഷ്യൻ ധരിച്ചിട്ടുണ്ടാ
യിരുന്നത്" അതകൊണ്ട ഒന്നിച്ചുപോകാതെ കഴിപ്പാൻ
വേണ്ടി ഇദ്ദേഹം പല ഒഴികഴിവുകളും പറഞ്ഞ പങ്ങശ്ശ
മേനോനെ കബളിക്കാൻ നോക്കി- കാൎയ്യത്തിന്റെ പര
മാൎത്ഥം മനസ്സിലായിരുന്നുവെങ്കിൽ പാനീസ്സ എടുത്ത മു
മ്പിൽ നടക്കുന്ന ഉദ്യോഗം എരേമ്മൻനായൎക്ക ഇയ്യാൾ
ഒരിക്കലും കൊടുക്കുന്നതല്ലയായിരുന്നു. ഏതായാലും ഇത
കേട്ടപ്പോൾ പങ്ങശ്ശമേനോന്റെ മനസ്സിൽ ഒരു തണ
പ്പവ്യാപിച്ചു– എല്ലാം തന്റെ ശുക്രദശയുടെ ഫലമാണെ
ന്നതന്നെ മനസ്സിൽ നല്ലവണ്ണം ഉറപ്പിച്ചു- ഈ ദുൎഗ്ഘ
ടക്കാരൻ പൊരാത്തതതന്നെ വലിയ ഉപകാരം- പോ
ന്നാൽ ഏതവിധത്തിലും നട്ടംതിരിച്ചിലാണ–. എനി ഇന്ന
ദേവേന്ദ്രനെകൂടി ഭയപ്പേടണ്ട- ഭാഗ്യവാന്മാർ മണ്ണവാ
രിപിടിച്ചാലും അത പൊന്നായിരിക്കും" എന്നിങ്ങനെ
വിചാരിച്ച പങ്ങശ്ശൂമേനോൻ തന്റെ ഭഗ്യാതിരേകത്തെ
പ്പറ്റി പ്രശംസിച്ചുംകൊണ്ട ഉള്ള സമയം എനിയെങ്കിലും
വെറുതെ കളയരുതെന്നു നിശ്ചയിച്ചു ബദ്ധപ്പെട്ടനടന്നു.
കൊച്ചമ്മാളുവിനെപിരിഞ്ഞിരിക്കുമ്പോൾ പങ്ങശ്ശമേനോ
ന ഓരൊ മിനിട്ട ഓരൊ മണിക്കൂറായിട്ടും ഒന്നിച്ചിരിക്കു
മ്പോൾ ഓരൊ മണിക്കൂറ ഓരൊ മിനിട്ടായിട്ടും തോന്നു
ന്നതാകോണ്ടാണ ഇത്ര അധികം തിരക്കിട്ടോടുന്നത- സ
മയത്തിന്റെ കാൎയ്യത്തിൽ ഈ മനുഷ്യന സ്വൈരക്കേ
ടതന്നെ– വേഗം നടക്കാഞ്ഞിട്ടു എരേമ്മൻനായരെ ഒരു പ
ടി ശകാരിച്ചു. അയാൾക്കും പാങ്ങല്ലാത്ത ശുണ്ഠിപിടിച്ചു–
"ഓടാനല്ലാതെ പറക്കാൻ എന്നാലാവതല്ലാ. ഈ കമ്പക്കാ
രനെകൊണ്ട ബുദ്ധിമുട്ടിയെല്ലൊ,, എന്നിങ്ങിനെ മനസ്സ
കൊണ്ടു ഓരൊന്ന പിറുപിറുത്തുതുടങ്ങി. ൟ കഥ ഇങ്ങി
നെ നിൽക്കട്ടെ. നൊം ശങ്കരനെമ്പ്രാതിരിയുടെ പുറപ്പാട
എന്തെല്ലാമാണെന്നുനോക്ക. [ 245 ] പങ്ങശ്ശമെനൊൻ അദ്ദെഹത്തിന്റെ സ്വന്തം വീട്ടി
ലെക്കല്ല കടവത്തെക്കാണ പൊകുന്നത് എന്ന എമ്പ്രാന്തി
രിക്ക പിന്നെയാണ് മനസ്സിലായത. "അയ‌്യൊ! എന്നെ പറ്റി
ച്ചൊ? താൻ ആളൊരു ചില്ലറക്കാരനല്ല" എന്ന പറഞ്ഞും
കൊണ്ട ക്ഷണത്തിൽ വിളക്കൂതി മഠത്തിന്റെ വാതിലും
അടച്ചുപൂട്ടി പങ്ങശ്ശമെനൊൻ എത്തുന്നതിനു മുമ്പായി
അവിടെ ചെന്ന പറ്റിക്കുളയെണമെന്ന നിശ്ചയിച്ചു നെ
ർവഴിയിൽകൂടി പൊകുന്നത തരകെടാണെന്ന കണ്ടിട്ട
തെക്ക ഭാഗമുള്ള വെയിലിയും തകൎത്ത ദുൎഘടമായ ഒരു കു
ണ്ടുവഴിയിൽ മറിഞ്ഞവീണ അതിലെതന്നെ യാതൊരു വെ
ളിച്ചവും കൂടാതെ തിരക്കിട്ട് ഓടി പങ്ങശ്ശമെനൊനെ വഴി
യിൽ കണ്ടുമുട്ടുമെന്ന ശങ്കിച്ചു കൊണി കയറി ചെല്ലാതെ
പടിഞ്ഞാറെ വശം നെൎത്തെ തന്നെ താൻ കണ്ടുപിടിച്ചിട്ടു
ള്ള എളുപ്പ വഴിയിൽകൂടി കയറി മറിഞ്ഞ പതുക്കെ വന്ന
വടക്കെ മുറ്റത്തിറങ്ങി ഉണിച്ചിരാമ്മയെ മെല്ലെ വിളിച്ചു
വാതിൽ തുറുപ്പിച്ചു ഒരു വിധെന അകത്ത കടന്ന വീണു.
അറയുടെ വാതിൽ തഴുതിട്ടതിനൊടുകൂടി വിളക്കിന്റെ പ്ര
കാശം വാതിലിന്റെ വിള്ളലിൽകൂടി പുറത്തെക്ക അല്പാല്പ
മായി വരുന്നതും കണ്ടപ്പൊൾ ഇദ്ദെഹത്തിന്റെ മനസ്സിൽ
ശങ്കയും പരിഭ്രമവും കൂടി ഒന്നായി ക്രത്താടിത്തുടങ്ങ|- ഉ
ള്ളിൽ വല്ലവരും ഉണ്ടൊ എന്നറിവാൻ വെണ്ടി കുറെനെരം
വാതുക്കൽ ചെവി പാൎത്തു നിന്നു- യാതൊരു ശബ്ദവും കെ
ൾക്കാഞ്ഞാറെ അതിൽ വിശെഷിച്ച ആരും ഉണ്ടായിരിക്കില്ല
എന്ന തീൎച്ചപ്പെടുത്തി- അപ്പൊൾ ഉണിച്ചിരാമ്മയും അടു
ത്തു വന്നു- "പങ്ങശ്ശൊനെ തൊല്പിക്കാൻ വെണ്ടി കൊച്ച
മ്മാളു വയറ്റിൽ വെദനയാണെന്ന നടിച്ചുംകൊണ്ട കിട
ക്കയാണ് ചെയ്യുന്നത- അങ്ങനെ കൊലായിൽ ഇരിക്കാനാ
ണ എന്നൊട പറഞ്ഞത- അപ്പുവും കുഞ്ഞിരാമനും കൊ
ലായിൽ ഉണ്ട- വെറെയും ഉണ്ട നാലഞ്ചാൾ‌. പങ്ങശ്ശൊൻ [ 246 ] കൊലായിൽ കിടന്ന കഴിഞ്ഞിട്ടാവാം ഇങ്ങട്ട വരുന്നത അ
ല്ലാഞ്ഞാൽ അയാൾ വല്ലതും ശങ്കിക്കും- കൊലായിൽ ത
ന്നെ പൊയിരിക്കിൻ" എന്ന പറഞ്ഞ എമ്പ്രാന്തിരിയെ ഉ
മ്മറത്തെക്ക് ഉന്തിയയച്ചു. തന്നെ കൊലായിൽ കണ്ടാൽ
ഹെഡ് കൻസ്ടെബൾ എന്തു ശങ്കിക്കുമൊ എന്ന വിചാരി
ച്ച കുറെ മടിച്ചു– എങ്കിലും വരുന്നതെല്ലാം വരട്ടെ എന്ന ഒ
ടുവിൽ തീൎച്ചപ്പെടുത്തി പതുക്കെ പുറത്ത കടന്ന അവിടെ
യുള്ള പടിയിന്മെൽ കയറി ഇരുന്നു- കൊലായിൽ ആകപ്പാ
ടെ ഏഴെട്ട പെർ ഇരിക്കുന്നുണ്ടായിരുന്നു. അപ്പൂ എന്നും
കുഞ്ഞിരാമൻ എന്നും ഉണിച്ചിരാമ്മ പറഞ്ഞിട്ടുള്ളത തന്റെ
രണ്ട പുത്രന്മാരെ കൊണ്ടാണെന്ന വായനക്കാർ അറിഞ്ഞി
രിക്കെണ്ടതാണ്. ഇവർ കൊച്ചമ്മാളുവിന്റെ കല്പനപ്രകാ
രം കൊലായിൽ ഇരിക്കയാണ് ചെയ്യുന്നത. എല്ലാവരും
അന്യൊന്യം ഓരൊന്നു പറഞ്ഞു രസിച്ചും കൊണ്ടിരിക്കു
ന്ന മദ്ധ്യെ നമ്മുടെ അഴക രാവണനും എത്തി. ഒന്നിച്ച
വരുവാൻ തരമില്ലെന്ന പല ഒഴികഴിവും പറഞ്ഞിട്ടുള്ള എ
മ്പ്രാന്തിരി താൻ എത്തുന്നതിനു മുമ്പായിവന്നു പടിയി
ന്മെൽ ഇരിക്കുന്നത് കണ്ടപ്പൊൾ പങ്ങശ്ശമെനൊന സാമാ
ന്യത്തിലധികം വെറുപ്പുണ്ടായി- എങ്കിലും കൊലായിൽ അ
ധികം ആളുകൾ ഇരിക്കുന്നതും നിൽക്കുന്നതും കണ്ടിട്ട അ
ദ്ദെഹം യാതൊരു നീരസഭാവവും പുറത്ത കാണിക്കാതെ
ചിരിച്ചുംകൊണ്ട അവിടെ ഉണ്ടായിരുന്ന കസെലയിന്മെ
ൽ ചെന്നു കുത്തിരുന്നു. അപ്പൊഴെക്ക വെറ്റിലത്തട്ടും എ
ടുത്തുകൊണ്ട് ഉണിച്ചിരാമ്മയും വന്നു - എരെമ്മൻ നായരും
ചെന്ന തന്റെ യജമാനന്റെ അരികത്ത നിന്നു. ശങ്കര
നെമ്പ്രാന്തിരിയുടെ മനസ്സിൽ കലശലായ രണ്ടു വിചാരം
കടന്നുകൂടി- "ഒന്നിച്ചു പൊരാത്തതിനെപ്പറ്റി ഹെഡ്കൻ
സ്ടെബൾ ചൊദിക്കുന്നതായാൽ എന്താണീശ്വരാ ഒരു സ
മാധാനം പറയെണ്ടത? ഫെഡകൻസ്ടെബൾ മുഷിഞ്ഞൊ" [ 247 ] ഇങ്ങിനെ ചിന്തിച്ചു പരിഭ്രമിക്കുന്ന മദ്ധ്യെ അദ്ദെഹം ഒരു
നല്ല സമാധാനം കണ്ടു പിടിച്ചു. ചൊദിച്ചെങ്കിൽ പറയാ
മെന്ന നിശ്ചയിച്ചു ധൈൎയ്യത്തൊടെയിരുന്നു- കൂട്ടിൽ പിടി
ച്ചിട്ട മെരുവിനെപൊലെ പങ്ങശ്ശമെനൊന്റെ മനസ്സ നാ
ലുപാടും പാഞ്ഞുതുടങ്ങി- കൊച്ചമ്മാളുവിനെ കാണാഞ്ഞ
തിനാലുള്ള സുഖക്കെട കൂടക്കൂടെ വൎദ്ധിച്ചു. എമ്പ്രാന്തിരിയു
ടെ നെരെയുള്ള ഈറ അതിലും കലശലായി- മനൊരാജ്യം
ഇത രണ്ടിന്റെയും മീതെ വന്നുനിന്നു- ആകപ്പാടെ ഇദ്ദെ
ഹത്തിന്റെ മനസ്സ ഉമിത്തീ പുകയുന്നതു പൊലെ പുക
ഞ്ഞുതുടങ്ങി- ഏതെങ്കിലും കസെലമെൽ കുത്തിരുത്തം കൊ
ള്ളാതായി. ഇദ്ദെഹം മനസ്സകൊണ്ട വിചാരിക്കയായി "ഈ
പൊക്കിരികൾ എന്തിനാണ് ൟ രാത്രിസമയം ഇവിടെ വ
ന്നു കൂടിയത? എനിക്ക സ്വൈരക്കെട ഉണ്ടാക്കാൻ തന്നെ-
ഇവറ്റ എപ്പൊഴാണീശ്വരാ ഇറങ്ങി പൊകുന്നത? ബുദ്ധി
മുട്ടായല്ലൊ? ഇവറ്റയുടെ മട്ടുകണ്ടിട്ട ഇയ്യിടെയൊന്നും
പൊവാനുള്ള ഭാവമില്ലെന്നാണ തൊന്നുന്നത. എനി എ
പ്പൊഴാണിന്ന ഉറങ്ങാനവസരം? ഈ എമ്പ്രാന്തിരി ശുദ്ധ
മെ ഒരു കള്ളനാണ്- ഇയ്യാൾ ഞാൻ എത്തുന്നതിന്ന മുമ്പാ
യി ഇവിടെ വന്നു കൂടിയത കണ്ടില്ലെ!. ഈ കള്ളനാണ ഇ
വരെയെല്ലാം ഇവിടെ കൂട്ടിക്കൊണ്ട വന്നത. ഇരിക്കട്ടെ-
ഇവനെ ഞാൻ ഇന്നു ഗൊപി തൊടീക്കാതിരിക്കില്ല- എ
ന്തു വന്നാലും വെണ്ടില്ല- ആ കണ്ടുണ്ണിമെനൊനെയും ഇ
വിടെ കാണുന്നില്ലെല്ലൊ- ആ വിദ്വാൻ ഉണ്ടെങ്കിലും എ
ല്ലാറ്റിന്നും വളരെ എളുപ്പമുണ്ടായിരുന്നു. നെൎത്തെ പൊ
യിട്ട എനിയും മടങ്ങിവന്നിട്ടില്ലെന്നാണ തൊന്നുന്നത്. എ
ന്തൊ വാങ്ങികൊണ്ടു വരാൻ പൊയത തന്നെയാണ. ഈ
ദിക്കിൽ നല്ല നാടനും കൂടി കിട്ടാൻ ബഹു പ്രയാസമാണ-
ഇങ്ങിനത്തെ ഒരു ഇരപ്പരാജ്യം ഞാൻ കണ്ടിട്ടില്ല- മെൽ പ
കൎന്നാൽ കൂടി നാറാത്ത പച്ചവള്ളം പൊലത്തെ ഈ എ [ 248 ] രപ്പ ആൎക്ക വെണം? കണ്ടുണ്ണി മെനൊൻ ഒരു സമയം ഷാ
പ്പിലെക്ക തന്നെ പൊയിട്ടുണ്ടായിരിക്കും- അയാൾക്ക എ
ന്റെ സ്നെഹം വല്ല വിധത്തിലും സമ്പാദിക്കെണമെന്നു
ണ്ട- ആൾ ബഹു കള്ളനാണ- അതെ തരക്കെടുള്ളു- എങ്കി
ലും കിടന്നൊട്ടെ- ഒരു കള്ളനെയും വെക്കണം സ്വാധീന
ത്തിൽ- അയാൾ താമസിക്കാതെ വന്നാൽ മതിയായിരുന്നു-
അയാൾ വരുമ്പഴക്ക ഇവറ്റയും എറങ്ങിപ്പൊകണം- എ
ന്നാൽ എന്റെ കാൎയ്യം പിന്നെ ശുഭം തന്നെ- ആകപ്പാ
ടെ കണ്ടെടത്ത കൊച്ചമ്മാളൂനും കുറശ്ശെ ക്രടാതെ കഴിക
യില്ലെന്നാണ തൊന്നുന്നത - ഇത്തിരി അവളും കൂടി കഴി
ക്കുന്നതായാൽ എത്ര വളരെ രസമുണ്ടായിരിക്കും? പങ്ങശ്ശ
മെനൊൻ ഇങ്ങിനെ പലതും വിചാരിച്ചു സന്താപിച്ചു
വെറുത്തും സന്തൊഷിച്ചും തന്നെത്താൻ മറന്നു കത്തിരി
ക്കുന്ന മദ്ധ്യെ കണ്ടുണ്ണിമെനൊൻ എത്തി-പങ്ങശ്ശമെനൊ
ന്റെ മനസ്സിന്നു അല്പം സമാധാനവും ഉണ്ടായി. താൻ
ഉൗഹിച്ച കാൎയ്യം ശരിയൊ എന്ന അറിവാൻ വെണ്ടി ഇ
ദ്ദെഹം ആ പരമവികൃതിയെ അടുക്കെ മാടി വിളിച്ചു "എ
ന്താണെടൊ പൊയ കാൎയ്യം സാധിച്ചൊ" എന്ന സ്വകാൎയ്യം
ചൊദിച്ചു. "ഞാൻ പൊയാലുണ്ടൊ സംശയം" എന്ന അ
യ്യാളും മറുവടി പറഞ്ഞു - അങ്ങിനെ യിരിക്കെ കൊമൻ
നായരും അയ്യാപ്പട്ടരും കൂടി കയറിവന്നു- അയ്യാപ്പട്ടരെ
കണ്ടപ്പൊൾ കാൎയ്യം തങ്ങളിൽ പറഞ്ഞ സന്ധിപ്പിക്കുവാൻ
വെണ്ടി കൊണ്ടുവന്നിട്ടുള്ളതാണെന്ന എല്ലാവരും വിശ്വ
സിച്ചു. ശങ്കരനെമ്പ്രാന്തിരിക്കും മനസ്സിൽ അല്പം സന്തൊ
ഷവും സമാധാനവും ഉണ്ടായി. എന്നാൽ എമ്പ്രാന്തിരി
യുടെ ദൎശനം പട്ടൎക്ക അത്ര സന്തൊഷമായില്ല- "എന്റെ
മുമ്പാകെ വെണമെന്നില്ലയായിരുന്നു- ഇത്രയൊന്നും ഞാ
ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നില്ല- എമ്പ്രാന്തിരിയെ പു
റത്താക്കീട്ട എന്നെ സംബന്ധത്തിന്നാക്കണം എന്നമാത്ര [ 249 ] മെ ഞാൻ കണ്ടുണ്ണിമെനൊനൊട ആവശ്യപ്പെട്ടിരുന്നുള്ളു-
ഇത്രയൊക്കെ ഘൊഷിക്കെണ്ടതില്ലയായിരുന്നു" എന്ന അ
യ്യാപ്പട്ടരും "കാൎയ്യം ഏതെങ്കിലും ഒരുവിധത്തിൽ സന്ധിച്ച
പൊട്ടെ. എന്നാൽ സ്വൈരത്തിൽ കിടന്ന ഉറങ്ങിക്കൊ
ള്ളാലൊ" എന്ന ശങ്കരനെമ്പ്രാന്തിരിയും "ഇതൊന്നും ഇന്ന
വെണ്ടായിരുന്നു. നാളെ രാവിലെയായിരുന്നു നല്ലത" എ
ന്ന പങ്ങശ്ശമെനൊന്നു- "കൊച്ചുമാളു ഇന്ന എന്തെല്ലാണ
ചെയ്പാൻ പൊകുന്നത- ഞാൻ അറിഞ്ഞില്ല" എന്ന ഉ
ണിച്ചിരാമ്മയും "നെരം ഒമ്പതമണിയായി എനി ഐപ്പൊ
ഴാണ് ഇവിടുന്ന പൊവാൻ സാധിക്കുന്നത്" എന്ന കൊച്ച
മ്മാളുവിന്റെ ജ്യെഷ്ടന്മാരും "മൂപ്പരുടെ കാൎയ്യം ആകപ്പാ
ടെ ഇന്ന ഊൎദ്ധംതന്നെ - തിര നീക്കി കടലാടാൻ പ്രയാസം
തന്നെ" എന്ന എരെന്മൻനായരും, ഇങ്ങിനെ പലരും പല
വിധം വിചാരിച്ചു തുടങ്ങി- അപ്പൊൾ കണ്ടു അകത്തനിന്ന
ഒരാൾ പുറത്തെക്ക കടന്ന വരന്നത.

ശരീരം ആസകലം ഭസ്മംകൊണ്ട പൂശി കഴുത്തിലും മ
റ്റുള്ള അംഗസന്ധികളിലും രുദ്രാക്ഷം ധരിച്ച ആപാദചൂ
ഡം കാഷായവസ്ത്രംകൊണ്ട മൂടി ഇടത്തെ ചുമലിൽ പിൻ
ഭാഗം ഒരു പുള്ളിമാൻതൊൽ തൂക്കിയിട്ട വലത്തെ കയ്യിൽ
ഒരു പളുങ്കമാലയും ഇടത്തെത്തിൽ ഒരു ജലപാത്രവും പിടി
ച്ച "ഹരെ വിശ്വംഭര" എന്ന ജപിച്ചുംകൊണ്ട കൊലായി
ൽ വന്നു നിന്നു. അവിടെ കൂടിയിരുന്ന എല്ലാവരും അത്യ
ന്തം വിസ്മയിച്ചു. ഇത ആരാണെന്ന മനസ്സിലാകാതെ ഭ
ക്തിയൊടും വിനയതൊടും എഴുനീറ്റുനിന്ന എല്ലാവരും
സൂക്ഷിച്ചു നൊക്കിത്തുടങ്ങി- മുഖം കാഷായ വസ്ത്രംകൊണ്ട
മൂടിയിരുന്നതിനാൽ യാതൊരാൾക്കും ഒരു ലെശം മനസ്സി
ലായില്ല- കടന്നുവന്ന പാട എല്ലാവരൊടും ഇരിപ്പാൻ വെ
ണ്ടി കൈകൊണ്ട ആംഗ്യംകാട്ടി. പങ്ങശ്ശമെനൊന്റെ മുൻ
ഭാഗത്ത കൊലായിൽ ജലപാത്രം വെച്ച മാൻതൊൽ എടു [ 250 ] ത്ത നിലത്തിട്ട തൊക്കൊട്ട തിരിഞ്ഞ അതിൽ ഇരുന്നു- എ
ല്ലാവരും ഇരുന്നു എന്ന കണ്ടാറെ കൈകൊണ്ട മൂടു പടം
മെല്ലെ നീക്കിക്കളഞ്ഞു- ഇപ്പൊഴാണ കാൎയ്യം വെളിവായ
ത- "അയ്യൊ എൻറ പൊന്നുമകളൊ ഇത" എന്നു പറ
ഞ്ഞ നിലവിളിച്ച ഉണിച്ചിരാമ്മ നെഞ്ഞടിച്ച നിലത്ത
വീണു. പിന്നെ ഉണ്ടായതൊന്നും പറയാത്തതാണ നല്ല
ത- എല്ലാരുടെയും കൊതികെട്ടു. കൊത്തിമുറിച്ചാൽ പോ
ലും ഒരുതുള്ളി രക്തം ഈ കൂടിയവരിൽ ആരെങ്കിലും ഒരാ
ളുടെ മുഖത്ത കാണില്ല- എല്ലാവരും അത്യന്തം വിഷണ്ഡ
ന്മാരായി തങ്ങളെ മറന്നു കണ്ണീർവാൎത്തു നെടുവിൎപ്പിട്ട എ
ന്തുവെണ്ടു എന്നറിയാതെ കുമ്പിട്ടിരുന്നു- പങ്ങശ്ശമെനൊ
ന്റെ മനൊവ്യഥ പറഞ്ഞാൽ ഒടുങ്ങില്ല എന്തെല്ലാം മ
നൊരാജ്യത്തൊടുകൂടിയാണ് ഈ മനുഷ്യൻ ഉൗണുംകഴിച്ച
ഓടിക്കൊണ്ട വന്നിട്ടുണ്ടായിരുന്നത! തനിക്ക ഇപ്പൊൾ ശു
ക്രദശ പൊയിട്ട മൂത്ത ശനിപ്പിഴയാണ- ഇങ്ങിനത്തെ നി
ൎഭാഗ്യകുക്ഷി ഭൂമിയിൽ ഇല്ലെന്നതന്നെ പറയാം. ഈ സാ
ധുവിന്റെ ഇപ്പൊഴത്തെ നിലകണ്ടാൽ ആരും വ്യസനി
ക്കാതിരിക്കയില്ല. ഇവർ എല്ലാവരും ഇത്തിരിനെരം ഈ
സ്ഥിതിയിൽ തന്നെ നില്ക്കട്ടെ- അതിനിടയിൽ വായനക്കാ
ർ അറിവാനിഛിക്കുന്ന മറെറാരു സംഗതിയെ ചുരുക്കത്തി
ൽ പ്രസ്താവിച്ചുകളയാം. കൊച്ചമ്മാളുവിനെ ഈ നിലയി
ൽ കാണ്മാൻ ഇടവരുമെന്ന ആ രാജ്യക്കാർ മാത്രമല്ല വാ
യനക്കാരും വിചാരിച്ചിട്ടുണ്ടായിരിക്കയില്ല. ഇവൾക്ക് ഇ
ങ്ങിനെയുള്ള വെഷം ധരിപ്പാൻ ഇത്ര ക്ഷണത്തിൽ എങ്ങി
നെ മനസ്സുവന്നു എന്ന ഇവിടെ പറയാതെയിരിപ്പാൻ ത
രമില്ലാതെ വന്നിരിക്കുന്നു.

അയ്യാപ്പട്ടരെ ചതിയായി ക്ഷണിച്ചു വരുത്തി പൂൎവ്വസ്മ
രണയെന്നത തിരെ വെടിഞ്ഞു ലെശ മാത്രം കരുണകൂടാതെ
അകാരണമായി അരക്കാശിന്ന വിലയില്ലാത്ത രണ്ട നീച [ 251 ] ന്മാരെക്കൊണ്ട തല്ലി അപമാനിപ്പിച്ചു പറഞ്ഞയച്ചതിൽ പി
ന്നെ അത വളര കഷ്ടമായി പൊയിരിക്കുന്നു എന്നുള്ള
വിചാരം ഇവളുടെ മനസ്സിൽ തൊന്നി- തന്റെ ദുരാചാര
ത്തെയും ദുഷ്കൎമശക്തിയെയും പറ്റി വളരെ വ്യസനമുണ്ടാ
യി- അതു മുതൽ അന്തസ്താപവും വ്യഥയും ഇവളുടെ മന
സ്സിൽ അങ്കരിച്ചു. എങ്കിലും അയ്യാപ്പട്ടര തന്റെയും സം
ബന്ധക്കാരൻ ശങ്കരനെമ്പ്രാന്തിരിയുടെയും മെൽ അടി
കലശലും ഉപദ്രവവും ചുമത്തി പൊലീസ്സന്യായം കൊടു
ത്തിരിക്കുന്നു എന്നും ഒന്നും അറിയാത്ത എമ്പ്രാന്തിരിയെ
ക്രടി പ്രതിചെൎത്തിട്ടുള്ളത് പടുവികൃതിയും മൂൎഖനും ആയ
കണ്ടുണ്ണിമെനൊന്റെ ദുസ്സാമൎത്ഥ്യ ശക്തിയാലാണെന്നും
അന്വെഷണത്തിന്ന പൊലീസ്സകാൎക്ക കല്പനകൊടുത്തിരി
ക്കുന്നു എന്നും അവർ രണ്ട മൂന്ന ദിവസത്തിനുള്ളിൽ അ
ന്വെഷണത്തിന്ന വരുമെന്നും കെട്ടപ്പൊളാണ ഇവളുടെ
എല്ലാഭാവത്തിനും ഒരു പകൎച്ച വന്നത. അതികഠിനമായ
തന്റെ ദുൎന്നടപ്പും മനഃകാൎക്കശ്യവും ധിക്കാരവും സാഹസ
പ്രവൃത്തിയും, അനുഭവിച്ചു വരുന്നെയും അനുഭവിപ്പാൻ
പൊകുന്നെയും അപമാനവും അപരാധവും, ഇതെല്ലാം ആ
കപ്പാടെ വിചാരിച്ചു വിചാരിച്ചു വിഷാദിച്ചു സ്നാനാശന
ങ്ങളിൽ പൊലും അത്യന്തം വിരക്തയായി കലുഷിതയാ
യി പങ്ങശ്ശമെനൊൻ അന്വെഷണത്തിന്ന വന്നതിന്റെ
തലെദിവസം രാത്രി വ്യസനാക്രാന്തയായി തളൎന്നുംകൊണ്ട
കിടന്നുറങ്ങുമ്പൊൾ പന്ത്രണ്ട് സംവത്സരം മുമ്പെ മരിച്ചു
പൊയിട്ടുണ്ടായിരുന്ന തന്റെ അച്ഛനെ ഇവൾ സ്വപ്നം
കണ്ടു. അദ്ദെഹം സപ്നത്തിൽ തന്റെ അരികത്ത വന്ന
അനെകം സാരമാൎഗ്ഗങ്ങളെ തനിക്ക ഉപദെശിച്ചു പൊ
യിട്ടുള്ള പ്രകാരം ജാഗ്രത്തിൽ അവൾക്ക ഓൎമ്മവരിക
യും വിശ്വാസം സിദ്ധിക്കുകയും ചെയ്തതകൊണ്ട നാം പ്ര
സ്താവിച്ചുവെച്ച സംഗതികൾ സംഭവിച്ച ദിവസം രാവിലെ [ 252 ] അവൾ ഈ വിവരം യാതൊന്നും ഒരു മനുഷ്യനൊടും മി
ണ്ടാതെ കാക്കനൂർ മനക്കൽ ഹരിജയന്തൻ എന്ന വലിയ
നമ്പൂരിപ്പാടവർകളെ ചെന്നുകണ്ട തന്റെ പൂൎവചരിത്രവും
കഷ്ടസ്ഥിതിയും സ്വപ്നാവസ്ഥയും എല്ലാം അദ്ദെഹത്തെ
അറിയിച്ചു സാഷ്ടാംഗം കാൽക്കൽ വീണുനമസ്കരിച്ചു. സ
ൎവ്വാപരാധങ്ങളും സൎവ്വപാപങ്ങളും അകറ്റി തന്നെ കരുണ
യൊടും കൂടെ പരിപാലിക്കെണമെന്നു കണ്ണുനീർ വാൎത്തും
കൊണ്ട അപെക്ഷിച്ചു. ആശ്രിതന്മാരിൽ അതിവാത്സല്യ
വുംസമജീവികളിൽ അനുകമ്പയും മനഃപാകതയും ഉള്ള വൃ
ദ്ധനും സുശീലനുമായ ഈ ബ്രാഹ്മണ ശ്രെഷ്ടൻ ഇവളുടെ
അന്തസ്താപവും വിനയവും കണ്ടു കരുണാൎദ്ര ചിത്തനായി
ട്ട അവളെ ആശ്വസിപ്പിച്ച മെലിൽ വെണ്ടുന്നതായ നട
വടിയെപ്പറ്റി ചില സാരൊപദെശം ചെയ്തു, അതു പ്രകാ
രം അനുഷ്ഠിപ്പാൻ മനസ്സും ഭക്തിയും ഉണ്ടെങ്കിൽ പ്രായ
ശ്ചിത്തം പരിശുദ്ധയാക്കി സ്വപുത്രിയെ പൊലെ
പരിരക്ഷണം ചെയ്യുന്നുണ്ടെന്ന ശപഥം ചെയ്തു വ്രതാനു
ഷ്ഠാനത്തിന്ന വെണ്ടപ്പെട്ട ഉപകരണങ്ങളും കൊടുത്ത തി
രികെ പറഞ്ഞയച്ചിട്ടുണ്ടായിരുന്നു. പങ്ങശ്ശമെനൊൻ അ
ന്വെഷണത്തിന്ന വന്നത കണ്ടപ്പൊൾ തന്റെ മനൊരഥ
വും ഇന്ന തന്നെ സാധിപ്പിക്കെണമെന്ന നിശ്ചയിച്ചാണ
ഇവൾ അദ്ദെഹത്തൊട വളരെ രസകരമായി സംസാരി
ച്ചതും അദ്ദെഹത്തെ ഉണ്ണാൻ ക്ഷണിച്ചതും. എന്നാൽ ഈ
അന്തൎഗ്ഗതവും ആരംഭവും ഇതവരെ യാതൊരാൾക്കും മന
സ്സിലായിരുന്നില്ല. പങ്ങശ്ശമെനാൻ കുളിപ്പാൻ വേണ്ടി
പൊയ ഉടനെ ഉൗണകഴിച്ചു തന്റെ അറയിൽ പൊയി വാ
തിൽ അടച്ചിരുന്നു ചെയ്തിട്ടുള്ള പരിശ്രമം ഇന്നതായിരുന്നു
എന്ന വായനക്കാരൊട എനി പ്രസ്താവിക്കെണ്ടതില്ലല്ലൊ.
ഇവൾ സൎവ്വാംഗം ഭസ്മം തെച്ചതും കാഷായ വസ്ത്രം ഉടു
ത്തതും രുദ്രാക്ഷം ധരിച്ചതും ഇതൊന്നുമല്ല കാണികൾക്ക [ 253 ] വ്യസനത്തെ ഉണ്ടാക്കിയത. അതിമനൊഹരമായി നീണ്ടി
രുണ്ട അഗ്രം ചുരുണ്ട ഇവളുടെ തലമുടി ഒരു ഇഴപൊലും
വെച്ചെക്കാതെ കണ്ണാടിയിൽ നൊക്കി കത്രികകൊണ്ട ഇ
വൾ ഖണ്ഡിച്ചു കളഞ്ഞതാണ സഹിപ്പാൻ പാടില്ലാത്ത
മനൊവെദനയെയും മഹാവ്യസനത്തെയും ഉണ്ടാക്കി തീ
ൎത്തത- ഈ വ്യസനം ഇവളെ വല്ലവിധെനയും ഒരു പ്രാവ
ശ്യം കണ്ടവൎക്കല്ലാതെ പറഞ്ഞാൽ നല്ലവണ്ണം മനസ്സിലാ
കില്ല.

മൂടുപടം എടുത്ത ഉടനെ കൊച്ചമ്മാളു തന്റെ കക്ഷ
ത്തിൽനിന്ന ഒരു വെള്ളിച്ചെല്ലം എടുത്ത അരികെ വീണു
വിലാപിക്കുന്ന തന്റെ അമ്മയുടെ മുമ്പിൽവെച്ച എല്ലാവ
രുടെ മുഖത്തും ഒന്നനൊക്കി അശെഷം കുലുക്കമൊ പരിഭ്ര
മമൊ കൂടാതെ ഇപ്രകാരം പറഞ്ഞു - "എന്റെ ഇപ്പൊഴ
ത്തെ സ്വരൂപവും ആരംഭവും കണ്ടിട്ട നിങ്ങൾ എല്ലാവ
രും വല്ലാതെ വ്യസനിക്കുന്നുണ്ടായിരിക്കാം- ഇതെല്ലാം കാ
ലസ്വരൂപനായ ദൈവത്തിന്റെ വിലാസമാണെന്നു വി
ചാരിച്ചു സന്തൊഷിക്കയാണ വെണ്ടത- ഇതുവരെ ഞാൻ
നിങ്ങൾ എല്ലാവരുടെയും കണ്ണിനും മനസ്സിനും അത്യാ
നന്ദത്തെ ജനിപ്പിക്കുന്ന ഒരു പെൺകിടാവായിരുന്നു- ഇ
പ്പൊൾ നിങ്ങൾക്ക ഈവിധം കാണ്മാനും ഞാൻതന്നെയ
ല്ലെ സംഗതിവരുത്തിയത? ഇതിന്റെ കാരണം അറിയു
മ്പോൾ നിങ്ങൾക്ക എന്റെ മെൽ സന്തൊഷവും ബ
ഹുമാനവും തൊന്നുവാനെ ഇടയുള്ളു. ഞാൻ ഏകദെശം
നാല സംവത്സര മായിട്ട ഈ അടുത്ത പ്രദെശങ്ങളിൽ
ഏറ്റവും ശ്രുതിപ്പെട്ട നിലയിൽ ഇരുന്ന വളരെ പെരു
കൾ സമ്പാദിച്ചിട്ടുള്ള ഒരുത്തിയാണെന്ന നിങ്ങൾക്ക ന
ല്ലവണ്ണം അറിവുള്ളതാണെല്ലൊ. എന്നെ അറിയാത്തവ
രും എന്നെ വന്ന കാണാത്തവരും എനിക്ക വല്ലതും കൊ
ണ്ടന്നു തരാത്തവരും ഈ ദിക്കിൽ വളരെ ചുരുക്കമെയു [ 254 ] ള്ളു- എല്ലാവിധ ദുഷ്കൃതങ്ങൾക്കും ഞാൻ ഒരു താഴികക്കുട
മായി നില്ക്കയാണ ചെയ്യുന്നത. ഈ ചുരുങ്ങിയ കാലത്തി
ന്നിടയിൽ എല്ലാവകയും കൂടി രണ്ട മൂവ്വായിരം ഉറുപ്പി
കയുടെ മുതൽ രാപ്പകൽ അതിപ്രയത്നം ചെയ്ത സമ്പാ
ദിച്ചിട്ടും ഉണ്ട- എന്റെ അമ്മക്കും ഈ ജെഷ്ടന്മാൎക്കും എ
ന്റെ ദെഹ മല്ലാതെ യാതൊരു സ്വത്തും ഇല്ല- അതു
കൊണ്ട കാലൊചിതമായി വെണ്ടിവരുന്ന എല്ലാ വിധ സ
ഹായവും സൌകൎയ്യവും ഇവർ അറിഞ്ഞും അറിയാതെയും
എനിക്ക ചെയ്തും ചെയ്യിച്ചുംവരാറുണ്ട്- ഇവരുടെ സഹായം
എല്ലാ കാൎയ്യത്തിനും മതിയായ് വരികയില്ലെന്ന കണ്ടിട്ടാണ
ഈ ശങ്കരനെമ്പ്രാന്തിരിയും ക്രടി വന്നുചെൎന്നത- ഇദ്ദെഹം
ആദ്യം രണ്ട് സംവത്സരത്തൊളം എന്റെ ദല്ലാളിയായി
നിന്ന വ്യാപാരത്തിൽ എനിക്ക വലിയ ലാഭവും പലെ ആ
ദായങ്ങളും ഉണ്ടാക്കി തന്നിരിക്കുന്നു. അതിൽ പിന്നെ ഏ
കദെശം രണ്ട കൊല്ലമായിട്ട എന്റെ സംബന്ധക്കാരനും
കൂടിയാണ- ഇവർ നാലുപെരും കൂടി ചെയ്തിട്ടുള്ള ഉപകാരം
കൊണ്ടാണ് ഞാൻ ഇപ്പൊൾ ഈ നിലയിൽ പ്രവെശിപ്പാ
ൻ സംഗതി വന്നിട്ടുള്ളത- എനിക്ക് ഏകദെശം ബുദ്ധിവെ
ച്ച മുതല്ക്ക എന്റെ ജ്യെഷ്ഠന്മാർ അസ്തമിച്ചാൽ ഒരു നാഴിക
പൊലും ഇവിടെ താമസിച്ചിട്ടുള്ള പ്രകാരം എനിക്ക തൊന്നു
ന്നില്ല- സന്ധ്യക്ക മുമ്പെ ഊണും കഴിച്ച സംബന്ധവീട്ടി
ലെക്ക പൊകയാണ ഇതുവരെയുള്ള പതിവ- ഇന്ന ഞാൻ
വെറെ ഒരു സംഗതി പറഞ്ഞു താമസിപ്പിച്ചത കൊണ്ടമാ
ത്രം ഇവിടെ കാണ്മാൻ സംഗതി വന്നതാണ- എനിക്കും അ
മ്മക്കും ബൊധിച്ച പ്രകാരം ചെയ്യുന്നത ഇവൎക്ക പൂൎണ്ണ സ
മ്മതമാണ- എനിക്ക അമ്മയും ഗുരുനാഥനും ചങ്ങാതിയും
സഹായിയും എല്ലാം എന്റെ അമ്മ തന്നെയാണ- അമ്മ
യുടെ ഉപദെശം കൊണ്ടും വാത്സല്യം കൊണ്ടും സഹായം
കൊണ്ടും ആണ ഞാൻ ഇത്ര വെഗത്തിൽ ഇത്ര പ്രസിദ്ധ [ 255 ] യായിത്തീൎന്നത- എന്റെ സംബന്ധക്കാരൻ എല്ലാവരി
ലും വെച്ച ഏറ്റവും സരസനാണ- പത്തു ദിവസത്തെക്ക
ഇവിടെ കയറി വരരുത എന്ന ഞാൻ കല്പിച്ചാൽ പതി
നൊന്നാം ദിവസമല്ലാതെ ഈ തൊടിയിലെക്ക കടക്കുമാറി
ല്ല- ഇവർ നാലുപെരും കൂടാതെ മറ്റു അനെകം പെർ എ
നിക്കു സഹായികളുണ്ടെങ്കിലും പിനെ പറയത്തക്ക യോ
ഗ്യന്മാർ ഈ നിൽക്കുന്ന കൊമൻനായരും കണ്ടുണ്ണിമെനൊ
നും ആണ. ഇവരുടെ കല്പനക്കൊ ഹിതത്തിനൊ യാ
തൊരു വിരൊധവും ഞാൻ പറയാറില്ല- അത്ര ശങ്കയും ഭ
യവും ഉണ്ടാകത്തക്ക പലവിദ്യകളും ഇവർ എന്റെ നെരെ
പ്രയൊഗിച്ച ഫലിപ്പിച്ചു വെച്ചിട്ടുണ്ട്- ഇവരുടെ നിൎബ്ബന്ധ
വും ഭീഷണിയുംസഹിപ്പാൻ നിവൃത്തിയില്ലാഞ്ഞിട്ടാണ് ഞാ
ൻ ഈ കഴിഞ്ഞ ഏകാദശിനാൾ രാത്രി അത്യന്തം വിശ്വ
സ്തനും ഉപകാരിയും ഞാൻ നിമിത്തം കടക്കൊള്ളിയും ആ
യ ഈ അയ്യാപ്പട്ടരെ ഇവിടെ ക്ഷണിച്ചു വരുത്തി ചതിയാ
യി അടുക്കളയിൽ ഇട്ട ഈ രണ്ട രാക്ഷസന്മാരെ കൊണ്ടു
പ്രഹരം കഴിപ്പിച്ചത- സാധുവായ എമ്പ്രാന്തിരി ഈ കാ
ൎയ്യം യാതൊന്നും അറിയില്ല- ഞാൻ അടുക്കെ നിന്നു ഈ ക
ണ്ടുണ്ണിമെനൊനെക്കൊണ്ടും കൊമൻനായരെക്കൊണ്ടും ത
ല്ലിക്കയാണ് ചെയ്യത. ഇവർ പറയുന്നതായാൽ കുലക്കുറ്റം
ചെയ്വാൻ പൊലും എനിക്ക ധൈൎയ്യക്ഷയം ഇല്ല- എന്റെ
പൂൎവ്വസ്ഥിതിയെല്ലാം ഇങ്ങിനെയാണ-. ഇവരിൽ ആൎക്കെ
ങ്കിലും ഒരാൾക്ക തന്റെ മകളെന്നൊ സൊദരിയെന്നൊ
സംബന്ധിക്കാരിയെന്നൊ സമസൃഷ്ടിയെന്നൊ തെല്ലൊ
രു വിചാരവും സ്നെഹവും ഉണ്ടായിരുന്നു എങ്കിൽ ഇപ്രകാ
രം ഞാൻ സകല ജനങ്ങളുടെയും പരിഹാസത്തിനും അ
പവാദത്തിനും പാത്രമായി നരകാഗ്നിക്ക് വിറകായി കെ
വലം നിൎല്ലജ്ജയായ ഒരു പടുവെശ്യയായി വരുന്നതല്ലയാ
യിരുന്നു". [ 256 ] കൊച്ചമ്മാളു ഇങ്ങിനെ പറഞ്ഞു തന്റെ അമ്മയെയും
ജ്യെഷ്ഠന്മാരെയും ചുടുചുടെ നൊക്കി നെടുവീൎപ്പിട്ട കണ്ണു
നീർ വാൎത്തു വിലാപിച്ചു തുടങ്ങി- അയ‌്യൊ! സൎവ്വസാക്ഷി
യായ ജഗദീശ്വര! അയ‌്യൊ! പരമകാരുണികനായ വിശ്വം
ഭര! അയ‌്യൊ! സൎവ്വാന്തൎയ്യാമിയായ ലൊകപിതാവെ! ച
ണ്ഡാലിയായ ഈ കൊച്ചമ്മാളുവിനെ എന്തുചെയ്വാനാണ
ഭാവിച്ചിരിക്കുന്നത? ഈ മഹാപാപം ഭുജിച്ചു തീൎക്കാൻ എ
നിക്ക എത്രജന്മം വെണ്ടിവരും? ഏതെല്ലാം നീചയൊനി
കളിലാണ ഞാൻ ജനിക്കെണ്ടത? എന്റെ അച്ഛൻ ജീവ
നൊടെ ഉണ്ടായിരുന്നു എങ്കിൽ ഈ മഹാപാപം ഭുജിപ്പാൻ
എനിക്ക ഒരിക്കലും സംഗതി വരുന്നതല്ലയായിരുന്നു- "ര
ണ്ട സംവത്സരം കൂടി കഴിഞ്ഞാൽ മകളെ! നിന്നെ ഞാൻ
ഒരുമിച്ചു കൊണ്ടുപൊയി വെണ്ടതെല്ലാം പഠിപ്പിക്കുന്നതാ
ണ" എന്ന എന്റെ അച്ഛൻ മരിക്കുന്നതിന്റെ പതിനഞ്ച
ദിവസം മുമ്പെ ഒരിക്കൽ എന്നെ മടിയിൽ എടുത്ത ഇരു
ത്തി ആശ്ലെഷം ചെയ്തുംകൊണ്ട് പറഞ്ഞിട്ടുണ്ടായിരുന്നു.
എന്റെ മഹാ പാപശക്തികൊണ്ടു അതിനൊന്നും എനി
ക്ക സംഗതി വന്നില്ല- വകതിരിവില്ലാത്ത എന്റെ അമ്മ
യുടെ കയ്യിൽ അകപ്പെട്ടു പൊയതു കൊണ്ടല്ലെ ഞാൻ ഇ
ങ്ങിനെ ദുരിതം അനുഭവിക്കെണ്ടിവന്നത- നിഷ്കാരണമാ
യി എത്ര ജനങ്ങളെ ഞാൻ അവമാനിച്ചു. എത്ര ചെറുപ്പ
ക്കാരെ ഞാൻ വഷളാക്കിത്തീൎത്തു- ഞാൻ നിമിത്തം പ
ണ്ടുപണ്ടെയുള്ള എത്ര തറവാടുകൾ നശിച്ചുപൊയി- എത്ര
സ്ത്രീകളെ ഞാൻ നിരാധാരമാരാക്കി-എത്ര ആളുകളെ ഞാ
ൻ കടക്കാരാക്കി- ഈ മഹാ പാപശാന്തിക്ക എന്തൊരു
പ്രായശ്ചിത്തമാണ ഞാൻ ചെയ്യെണ്ടത? എന്റെ അമ്മ
യെപ്പൊലെ ഇത്ര കുടിലയായിട്ട മറ്റു യാതൊരമ്മമാരെ
യും കാണുന്നതല്ല- അല്ലെയൊ അമ്മെ! നിങ്ങൾ അല്ലെ
എന്നെ ഇത്ര വഷളാക്കിതീൎത്തത? കുട്ടിക്കാലം മുതല്ക്കെ [ 257 ] നിങ്ങൾ എന്നെ നല്ലത ശീലിപ്പിച്ചിരുന്നു എങ്കിൽ നിങ്ങ
ളുടെ ഈ കൊച്ചമ്മാളു എന്തൊരു ഭാഗ്യമുള്ള മകളായിരി
ക്കുമായിരുന്നു- നിങ്ങളുടെ അന്ത്യകാലത്തിൽ കണ്ണുനീർ
വാൎത്തുംകൊണ്ട അടുക്കെയിരുന്ന കഞ്ഞിവെള്ളം കൊരി
ത്തന്ന മരിപ്പിക്കെണ്ടുന്നവളായ നിങ്ങളുടെ ഈ മകളെ
നിങ്ങൾ ഇങ്ങിനെ ആക്കിയെല്ലൊ? അയ്യൊ ദൈവമെ!
ഈ വ്യസനം ഞാൻ ആരൊട്ടു പറയെണ്ടു? അമ്മക്ക
വകതിരിവില്ലാത്തതൊ ഇരിക്കട്ടെ. സ്ത്രീസ്വഭാവം കൊ
ണ്ട ഒരുസമയം അങ്ങിനെ വന്നെക്കാം. അല്പം വിഭാഗത
യും അവമാനത്തിൽ തെല്ലു ഭയവും അന്യന്മാരുടെ പരി
ഹാസത്തിൽ കുറച്ചു ദൈന്യവും എന്റെ ജ്യെഷ്ഠന്മാൎക്ക ഉ
ണ്ടായിരുന്നു എങ്കിൽ അത മതിയായിരുന്നു. ഇവരുടെ അ
വസ്ഥ അമ്മെടെതിലും ബഹു ചിത്രമല്ലെ- വീട്ടിൽ നടന്നു
വരുന്ന യാതൊരു കാൎയ്യവും അന്യന്മാർ പറഞ്ഞു പരിഹ
സിക്കുന്നത് കെട്ടാൽ പൊലും അന്വെഷിക്കാത്ത പുരുഷ
ന്മാർ മറ്റു വല്ലവരും ഉണ്ടൊ? നിങ്ങളുടെ ഉടപ്പിറന്നവള
ല്ലെ ഈ കൊച്ചമ്മാളു! എന്റെ നടവടിയെപ്പറ്റി നിങ്ങളു
ടെ മുഖാന്തരം അന്യന്മാർ ദുഷിക്കുമ്പൊൾ മിണ്ടാതെ ത
ലയും.താഴ്ത്തി നില്ക്കുകയല്ലാതെ നിങ്ങൾക്ക എന്തെങ്കിലും ഒ
ന്ന പറവാൻ നിവൃത്തിയുണ്ടൊ? എന്റെ നിൎഭാഗ്യ ശക്തി
യും പൂൎവ്വജന്മത്തിൽ ചെയ്തിട്ടുള്ള പാപ പരിപാകവും എ
ന്നല്ലാതെ നിങ്ങളെ കുറ്റം പറഞ്ഞിട്ട യാതൊരു ഫലവും
ഇല്ല- ഈ അവമാനം സഹിച്ചുംകൊണ്ട ഭൂമിയിൽ ഇരിക്കു
ന്നതിനെക്കാൾ മരിച്ചുകളയുന്നതാണ വളരെ നല്ലത- മരി
ച്ചാലും സ്വൈരക്കേടിന്ന വൎദ്ധനതന്നെ- ജീവകാലത്തിൽ
അവമാനം ഭൂമിയിൽ മാത്രമെ ഉള്ളു- മരിച്ചാൽ രണ്ടുദിക്കി
ലും ഒരുപൊലെ അനുഭവിക്കും- ഭൂമിയുള്ളന്നും ഈ അപരാ
ധം തിരുന്നതല്ല-എത്രകാലത്തൊളം ഭൂമിയിൽ ഈ സ്വൈ
രക്കെട നില്ക്കുന്നുവൊ അത്ര കാലത്തൊളം പരത്തിലും [ 258 ] സ്വൈരക്കെടതന്നെ. അതുകൊണ്ട ജീവഹാനി വരുത്താ
നും മനസ്സുവരുന്നില്ല. അതുകൊണ്ട ഭൂമിയിൽ തന്നെ ഇരു
ന്ന പ്രായശ്ചിത്തം ചെയ്തു. പാപനാശം ചെയ‌്വാനാണ ഞാ
ൻ നിശ്ചയിച്ചിട്ടുള്ളത- ദുൎദ്ധരമായ വ്രതാനുഷ്ഠാനം കൊ
ണ്ടും പ്രായശ്ചിത്തം കൊണ്ടും തീത്ഥസ്നാനം ജപം ഇത്യാദി
കൊണ്ടും പാപം നശിച്ച പരിശുദ്ധയാകുമെന്ന കാക്കനൂർ
മനക്കൽ ഹരിജയന്തൻ നമ്പൂതിരിപ്പാടവർകൾ ഇന്ന രാ
വിലെ എനിക്ക ഉപദെശം തന്നിട്ടുണ്ട. കരുണാശാലിയും സാ
ത്വീകനുമായ ആ മഹാത്മാവ അരുളിച്ചെയ്യുംപ്രകാരം അണു
വൊളം വീഴ്ചവരുത്താതെ വ്രതാനുഷ്ഠാനം ചെയ്തു നിഷ്കന്മ
ഷയായി സതിയായി കാലക്ഷെപം ചെയ്വാനാണ് എന്റെ
ഇപ്പൊഴത്തെ ആരംഭം- എന്നെ മഹാ പാതകിയും ച
ണ്ഡാലിയും ആക്കിത്തീൎപ്പാൻ രാപ്പകൽ അത്യുത്സാഹം
ചെയ്തുവന്നിട്ടുള്ള നിങ്ങളെ എന്റെ മുമ്പിൽ നിൎത്തി യൊ
ഗ്യനായ ഒരു പുരുഷന്റെ മുഖാന്തരം ഈ എല്ലാ സംഗ
തികളും പറഞ്ഞു തീൎക്കെണമെന്ന വിചാരിച്ചിട്ടാണ് ഞാ
ൻ ഇന്നു ഉച്ചക്കശെഷം പല യുക്തിയും വഞ്ചനയും പ്ര
യൊഗിച്ച നിങ്ങളെ എല്ലാവരെയും ഇവിടെ ക്ഷണിച്ചുനി
ൎത്തിയത. അത കൊണ്ട നിങ്ങൾ ആരും എന്റെ നെരെ
അണുമാത്രം മുഷിച്ചിൽ കൂടാതെ എന്നെ അനുഗ്രഹിക്കെ
ണ്ടതിന്ന ഞാൻ വിനയത്തൊടെ അപെക്ഷിക്കുന്നു- മാനാ
വമാനം എന്നുള്ള വിചാരം ലെശം ക്രടാതെ രാപ്പകൽ ദു
ഷ്കൎമ്മം ചെയ്ത ജനാപവാദവും മഹാ പാതകവും സമ്പാദി
ച്ച തല കീഴായി നരകത്തിൽ വീഴാൻ ഒരുങ്ങി നിൽക്കുന്ന എ
നിക്ക ക്രിമിനാൽ ശിക്ഷ അനുഭവിക്കുന്നതിൽ അശേഷം
വ്യസനമൊ ഭയമൊ ഇല്ല. എന്നാൽ നിൎദ്ദോഷിയും ശു
ദ്ധനുമായ ഈ എമ്പ്രാന്തിരിയെ ഈ കാൎയ്യത്തിൽ വ്യഥാ
ശിക്ഷിപ്പിക്കരുതെന്ന മാത്രമെ ഞാൻ അപെക്ഷിക്കുന്നുള്ളു-
നിരപരാധികളെ അറിഞ്ഞും കൊണ്ട കഷ്ടത്തിലാക്കുവാ [ 259 ] ൻ ശ്രമിച്ചു വരുന്ന അപരാധികളെയാണ പിടിച്ച നല്ലവ
ണ്ണം ശിക്ഷിക്കെണ്ടത- സുകൃത ദുഷ്കൃതങ്ങൾ ഒഴികെ മറ്റു
യാതൊന്നും മനുഷ്യന്ന തുണയായിരിക്കയില്ലെന്നും നിസ്സാ
രമായ പ്രാപഞ്ചിക സുഖത്തിന വെണ്ടി അകൃത്യം പ്രവൃ
ത്തിക്കുന്നത ഭൊഷത്വമാണെന്നും സത്യവും മൎയ്യാദയും ഒ
രുകാലത്തും ഉപെക്ഷിക്കരുതെന്നും ഇന്നലെ രാത്രി സ്വ
പ്നത്തിൽ എന്റെ അച്ഛനും ഇന്ന രാവിലെ ജാഗ്രത്തിൽ
പരിശുദ്ധാത്മാവായ നമ്പൂതിരിപ്പാടവർകളും ഒരു പൊലെ
എന്നെ ഉപദെശിച്ചിട്ടുള്ളത ഞാൻ ശിലാരെഖയെപ്പൊ
ലെ എന്റെ മനസ്സിൽ ഉറപ്പിച്ചിരിക്കുന്നു."

കൊച്ചമ്മാളു ഇങ്ങിനെ പറഞ്ഞുകൊണ്ടിരിക്കുന്ന മദ്ധ്യെ
വയൊധികന്മാരായ രണ്ട പുരുഷന്മാരും വൃദ്ധയായ ഒരു സ്ത്രീ
യും കയറിവന്നു. അവർ മുറ്റത്ത എറങ്ങി നിന്നിട്ട കൊ
ച്ചമ്മാളുവിനെ വിളിച്ചു അല്പം ഉച്ചത്തിൽ ഇങ്ങനെ പറ
ഞ്ഞു- "ഇന്നരാവിലെ വലിയ നമ്പൂരിപ്പാടവർകൾ നി
ന്നൊട കല്പിച്ചിട്ടുള്ള പ്രകാരം എനിമെൽ നടപ്പാൻ നീ ഒ
രുക്കണ്ടെങ്കിൽ ഇപ്പൊൾ തന്നെ ഞങ്ങളുടെ ഒരുമിച്ചു
മനക്കലെക്ക പൊരുവാൻ കല്പിച്ചിരിക്കുന്നു- നിശ്ചയിച്ച
പ്രകാരമുള്ള വ്രതം ആരംഭിപ്പാൻ വെണ്ടത്തക്ക ഒരുക്കങ്ങ
ൾ അവിടെ തെയ്യാറാക്കീട്ടുണ്ടെന്നും അതകൊണ്ട താമ
സം കൂടാതെ ഇവിടെനിന്ന പൊരെണമെന്നും വിശെഷി
ച്ചും തിരുമനസ്സുകൊണ്ട അരുളിച്ചെയ്തിരിക്കുന്നു" കൊച്ചമ്മാ
ളു ഈ കല്പന കെട്ട ഉടനെ അവിടെനിന്ന എഴുനീറ്റ അ
മ്മയുടെ കാക്കൽ മൂന്നു പ്രാവശ്യം നമസ്കരിച്ചു തന്റെ ജ്യെ
ഷ്ഠന്മാരെയും തൊഴുതു കാൽ പിടിച്ചു എല്ലാവരൊടും പ്ര
ത്യെകം പ്രത്യെകം യാത്രയയപ്പിച്ചു. “ഞാൻ പൊകുന്നു-എ
നി എല്ലാം എന്റെ യൊഗംപൊലെയും അച്ഛന്റെ കാ
രുണ്യംപൊലെയും വരട്ടെ" എന്ന പറഞ്ഞു തന്റെ ചെ
ല്ലവും എല്ലാ താക്കൊലുകളും അമ്മയുടെ മുമ്പിൽ വെച്ചു [ 260 ] പിന്നെയും അമ്മയെ നമസ്കരിച്ചു മുറ്റത്തിറങ്ങി നമ്പൂരി
പ്പാടയച്ചിട്ടുള്ള ആളുകളുടെ ഒന്നിച്ചു മനക്കലെക്ക പൊയി.

ഇവിടുത്തെ ഇപ്പൊഴത്തെ അവസ്ഥ കണ്ടാൽ മാത്രമെ
മനസ്സിലാകയുള്ളു- ഉള്ളപ്രകാരം പറഞ്ഞറിയിപ്പാൻ ഈ ജ
ന്മം എന്നെകൊണ്ടു സാധിക്കുന്നതല്ല- ഉണിച്ചിരാമ്മയും
തന്റെ രണ്ടു പുത്രന്മാരും കൊച്ചമ്മാളുവിനെ വിളിച്ചു നി
ലവിളികൂട്ടി ഒടുവിൽ മൃതപ്രായന്മാരായി നിലത്തുപതിച്ചു.
ശങ്കരനെമ്പ്രാന്തിരിയുടെ തൊൎത്തമുണ്ട പിഴിഞ്ഞു നൊക്കി
യാൽ മൂഴക്ക കണ്ണീരിൽ ഒരു തുള്ളിപൊലും കുറയാതെ കിട്ടും-
പങ്ങശ്ശമെനൊനുള്ള കുണ്ഠിതവും വിഷാദവും പറഞ്ഞാൽ
ഒടുങ്ങില്ല- ഈ സങ്കടാവസ്ഥ കണ്ടനുഭവിപ്പാൻ തനിക്കുംകൂ
ടി സംഗതിവന്നെല്ലൊ എന്ന പറഞ്ഞു കരഞ്ഞു തുടങ്ങി.
അയ്യാപ്പട്ടര ഇരുന്ന ദിക്കിൽ തന്നെ സ്തംഭിച്ചുവീണു- കൊ
മൻനായരും കണ്ടുണ്ണിമെനൊനും എതിലെ പൊയ്കളഞ്ഞു
എന്ന ഇവിടെ കൂടിയവരിൽ യാതൊരാളും അറിഞ്ഞില്ല.
എല്ലാവരും. ഒരു പൊലെ വിഷണ്ഡന്മാരായി ഒന്നും മിണ്ടാ
ൻ വഹിയാതെ കുമ്പിട്ടിരുന്നു. ഒടുവിൽ പങ്ങശ്ശമെനൊൻ
അല്പം ധൈൎയ്യം കലൎന്ന പതുക്കെ ഉണിച്ചിരാമ്മയുടെ അ
രികത്ത ചെന്നിരുന്ന അനെകം ശാന്തവാക്കുകൾ പറഞ്ഞ
ആ വൃദ്ധയെ അല്പം ആശ്വസിപ്പിച്ചു ഒരു വിധെന അക
ത്തെക്ക കയിപിടിച്ച കൊണ്ടുപൊയി ഒരു കട്ടിലിന്മെൽ കി
ടത്തി. കൊച്ചമ്മാളുവിന്റെ ജ്യെഷ്ഠന്മാരും തങ്ങളുടെ അ
മ്മക്ക തുണയായിട്ട അന്ന അവിടെ തന്നെ താമസിച്ചു.
കൊലായിൽ ഉണ്ടായിരുന്നവർ ഒരൊന്നൊരൊന്നായി പ
ങ്ങശ്ശമെനൊനൊട യാത്രപറഞ്ഞ ഇറങ്ങിപ്പൊയി - പ
ങ്ങശ്ശമെനൊന നെൎത്തെതന്നെ ഉറങ്ങണമെന്നുള്ള മൊ
ഹവും തീൎന്നു- അദ്ദെഹം പിന്നെയും കുറെനെരം കുണ്ഠിത
ത്തൊടും കൂടി അവിടെ ഇരുന്നതിന്റെ ശെഷം അയ്യാപ്പ
ട്ടരൊടും എമ്പ്രാതിരിയൊടും ഒരുമിച്ചുള്ള കൻസ്ടെബളൊ [ 261 ] ടും ഒരുമിച്ചു ഇറങ്ങിപ്പൊയി- പൊകുന്ന വഴിക്ക ഓരൊ സ
ങ്കടാവസ്ഥയെ പറഞ്ഞ പരിതപിച്ചും കൊണ്ട എല്ലാവരും
അയ്യാപ്പട്ടരുടെ മഠത്തിൽ എത്തി അന്നെത്തെ രാത്രി ഒരു
സംവത്സരംപൊലെ കഴിച്ചുകൂട്ടി- പിറ്റെന്നാൾ രാവിലെ
നാലുപെരുംകൂടി കൊന്തിമെനൊൻ അവർകളെ ചെന്ന
കണ്ടു എല്ലാ വിവരവും അദ്ദെഹത്തെ അറിയച്ചു. ഒടുവി
ൽ അന്ന്യായം നടത്തുവാൻ മനസ്സില്ലെന്ന പറഞ്ഞ അ
യ്യാപ്പട്ടര ഹരജിയും മടങ്ങിമെടിച്ചു. എമ്പ്രാന്തിരി നാല
ഞ്ചുദിവസം പ്രയാസെന കഴിച്ചുകൂട്ടിയതിന്റെ ശെഷം
ശാന്തിപ്രവൃത്തിക്ക വെറെ ഒരു എമ്പ്രാന്തിരിയെ ബതൽവെ
ച്ചുകനക മംഗലത്തെക്ക എനി മടങ്ങിവരില്ല എന്ന നിശ്ച
യത്തൊടുകൂടി തന്റെ സ്വന്ത രാജ്യത്തിലെക്ക തന്നെ പൊ
യി. കൊച്ചമ്മാളുവിന്റെ വൃതാനുഷ്ഠാനവും ഗംഗാസ്നാനം
മുതലായ സൽകൎമ്മങ്ങളും മെലിൽഅതുനിമിത്തംസിദ്ധിച്ച
നന്മകളും വെറെ ഒരദ്ധ്യായത്തിലെക്ക നിൎത്തി വെക്കെണ്ടി
വന്നിരിക്കുന്നു.


——— [ 262 ] പതിമൂന്നാം അദ്ധ്യായം.

പുത്തൻ മാളികക്കൽ വെച്ചുണ്ടായ
വലിയൊരു കാൎയ്യാലൊചന.

നാം പ്രസ്താവിച്ചുവരുന്ന സംഗതികൾ സംഭവിച്ചിട്ടുള്ള
കാലത്ത പുത്തൻമാളികക്കൽ നമ്മുടെ കഥാനായികയാ
യ മീനാക്ഷിക്കുട്ടികൂടാതെ വെറെയും മൂന്നു പെൺകുട്ടികൾ
ഉണ്ടായിരുന്നു. അവരിൽ കാൎത്ത്യായിനിയും മാധവിയും
റാണിയമ്മയുടെ പുത്രിമാരും എല്ലാവരിലും ഇളയവളായ
കൊച്ചുലക്ഷ്മി പാറുക്കുട്ടി അമ്മയുടെ രണ്ടാമത്തെ സന്താന
വും ആകുന്നു. മീനാക്ഷിക്കുട്ടിയും നാണിയമ്മയുടെ സീമ
ന്ത പുത്രിയായ കാൎത്ത്യായിനിയും തമ്മിൽ പ്രായംകൊണ്ട
ആറ മാസത്തെ മൂപ്പിളമ മാത്രമെയുള്ളു- മാധവിയും കൊ
ച്ചുലക്ഷ്മിയും ചെറിയ കുട്ടികളാകക്കൊണ്ട താലികെട്ട കല്യാ
ണം അവൎക്ക ഇതുവരെ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. നാണി
യമ്മയുടെ ഭൎത്താവും ഭൂരി ദ്രവ്യസ്ഥനും ബഹു ധാരാളിയും
ആയ രാമുക്കുട്ടി മെനൊൻ മെല്പറഞ്ഞ രണ്ട കുട്ടികളുടെ
താലികെട്ടടിയന്തരം കൂടുന്ന വെഗത്തിൽ കഴിച്ചുകൂട്ടെണ
മെന്നുള്ള താല്പൎയ്യത്തൊടുകൂടി ഇപ്പൊൾ നാലഞ്ച മാസമാ
യിട്ട ഗൊപാല മെനൊനെ തിരക്കിക്കൊണ്ടിരിക്കയാണ
ചെയ്യുന്നത- സൊമെശ്വരം സബ് റജിസ്ത്രാരും വടക്കെ മ
ലയാളത്തിൽ ശ്രുതിപ്പെട്ട ഒരു വലിയ തറവാട്ടുകാരനും പാ
റുക്കുട്ടിയുടെ ഭൎത്താവും ആയ കെ- സി- കരുണാകരൻ ന
മ്പ്യാർ മെൽ പ്രസ്താവിച്ച വിഷയത്തെപ്പറ്റി ഇതവരെ യാ
തൊന്നും പറകയുണ്ടായിട്ടില്ല- കൊച്ചുലക്ഷ്മിക്ക മൂന്ന വയ
സ്സ മാത്രമെ പ്രായമായിട്ടുള്ളു എന്ന വിചാരിച്ചതകൊണ്ടാ
യിരിക്കാം ഇദ്ദെഹം രാമുക്കുട്ടിമെനൊനെപ്പൊലെ തിരക്ക [ 263 ] കൂട്ടാതിരിക്കുന്നത- എന്നാൽ രാമുക്കുട്ടി മെനൊന്റെ മന
സ്സിൽ ഇത കൂടാതെ വെറെയും വലിയൊരു താല്പൎയ്യമുണ്ട
ത്രെ-കാൎത്ത്യായിനിയുടെ സംബന്ധവും ക്രടി ഈ സംവത്സ
രം തന്നെ നടത്തണമെന്നുള്ള മൊഹമാണ വളരെ കല
ശലായിട്ടുള്ളത- മീനാക്ഷിക്കുട്ടിയുടെ കാൎയ്യം നിവൎത്തിക്കു
ന്നതിന്ന മുമ്പായിട്ട തന്റെ ഈ അഭിലാഷം സാധിപ്പിക്കു
ന്നത സാധാരണ നാട്ടുനടപ്പിന്ന വിപരീതമായിട്ടുള്ളതാ
ണെന്ന വിചാരിച്ച ആയത വെഗത്തിൽ കഴിപ്പിക്കെണ്ട
തിന്നു വെണ്ടി കുഞ്ഞികൃഷ്ണ മെനൊനെ വരുത്തി ആലൊചി
ക്കെണമെന്ന ഇദ്ദെഹം നാലഞ്ചു പ്രാവശ്യമായി ഗൊപാ
ലമെനൊനൊട ആവശ്യപ്പെട്ടു വരുന്നു- മകളുടെ സംബ
ന്ധ കാൎയ്യത്തിൽ രാമുക്കുട്ടി മെനൊനെക്കാൾ അധികം ഉ
ത്സാഹിക്കെണ്ടത കുഞ്ഞികൃഷ്ണമെനൊനാണ- പ്രായവും വ
ളൎച്ചയും ആലൊചിക്കുന്നതായാൽ മീനാക്ഷിക്കുട്ടിക്ക എ
ല്ലാംകൊണ്ടും ഇപ്പൊൾ സംബന്ധത്തിന്ന നല്ല സമയമാ
ണ. ഇവൾ പുത്തൻ മാളികക്കൽ വളൎത്തിവരപ്പെട്ട ഒരു
പെൺകിടാവല്ലയായിരുന്നുവെങ്കിൽ ഇതിന്ന എത്രയൊ മു
മ്പായിട്ട തന്നെ സംബന്ധവും മറ്റു ചിലതും കഴിഞ്ഞു
പൊയിട്ടുണ്ടായിരിക്കണം- കാലാവസ്ഥയും നാട്ടു നടപ്പും
അങ്ങനെയാണ അധികവും കണ്ടുവരുന്നത- എന്നാൽ കാ
ൎയ്യത്തിന്റെ യഥാൎത്ഥം പറയുന്നതാണെങ്കിൽ കാൎത്ത്യായി
നിക്ക എനിയും ആറെഴ സംവത്സരത്തെക്കു സംബന്ധ
ക്കാരനെ ആലൊചിക്കെണ്ടുന്ന ആവശ്യമെയില്ല.
ആക
പ്പാടെ നൊക്കിയാൽ ഈ പെണ്ണ ഒരു കാരെളയുടെ സ്വഭാ
വമാണ്. നീളുകയും ഇല്ല- തടിക്കുകയും ഇല്ല- നിത്യത ചെ
റുതായി വരികയാണ ചെയ്യുന്നത- അരണയെ തിന്ന പൂച്ച
യെപ്പൊലെ ദിവസം പ്രതി ക്ഷീണിച്ചു ക്ഷീണിച്ചു എകദെ
ശം ഇപ്പൊൾ കഷായം കുറുക്കി അരിക്കാറായ മട്ടിൽ എ
ത്തിയിരിക്കുന്നു. നിവൃത്തിയുള്ള പക്ഷം ഇവൾക്ക സംബന്ധ [ 264 ] ക്കാരനെ ഉണ്ടാക്കാതെയിരിക്കുന്നതാണ വളരെ ഉത്തമം.
ഇവൾ പത്ത ദിവസം എഴുനീറ്റ നടന്നിട്ടുണ്ടെങ്കിൽ പി
ന്നെ പതിനഞ്ച ദിവസതെക്ക തല പൊങ്ങിക്കുന്ന ചട്ട
മെയില്ല- മാസത്തിൽ ഇരിപത്തെട്ട ദിവസം പട്ടിണിയും
രണ്ടു ദിവസം ഏകാദശി നൊമ്പും എന്ന പറഞ്ഞ വരുന്ന
സ്ഥിതിയിലാണ ഇവളുടെ രൊഗവും വിദ്യാഭ്യാസവും-ഇ
ങ്ങിനെയെല്ലാമായിട്ടും ഇവളുടെ സംബന്ധ കാൎയ്യത്തിൽ
രാമുക്കട്ടി മെനൊനുള്ള ബദ്ധപ്പാട പറഞ്ഞാൽ തീരുന്നത
ല്ല. കുഞ്ഞികൃഷ്ണമെനൊൻ വന്നതിൽ പിന്നെ അദ്ദെഹവു
മായാലൊചിച്ചു വെണ്ടത്തക്ക പ്രകാരം ചെയ്യാമെന്ന പ
റഞ്ഞ ഗൊപാലമെനൊൻ ഇദ്ദെഹത്തെ ഒരു വിധെന താ
മസിപ്പിച്ചു വരികയാണ് ചെയ്തിട്ടുള്ളത. ഇദ്ദെഹത്തിന്റെ
നിൎബ്ബന്ധവും തിരക്കും സഹിപ്പാൻ പാടില്ലാഞ്ഞിട്ടാണ ഒ
ന്നാം അദ്ധ്യായത്തിൽ നാം പ്രസ്താവിച്ചിട്ടുള്ള പ്രകാരം ഗൊ
പാലമെനൊൻ ഒരെഴുത്തൊടുകൂടി ഗൊവിന്ദനെ കുഞ്ഞി
കൃഷ്ണമെനൊന്റെ അരികത്തെക്ക അയച്ചിട്ടുണ്ടായിരുന്ന
ത- അദ്ദെഹം ഇപ്പൊൾ വന്നിട്ടുള്ളതും പ്രത്യെകിച്ച ൟ
കാൎയ്യത്തിന്നുവെണ്ടി മാത്രമാണ- താലികെട്ടടിയന്തരം ഈ
കൊല്ലംതന്നെ നിവൃത്തിച്ചുകളയെണമെന്ന ഗൊപാലമെ
നൊന്റെ മനസ്സിലും താല്പൎയ്യമുണ്ട- എന്നാൽ സംബന്ധം
ഇപ്പൊൾ നടത്തിക്കുന്നതിൽ കുറെ രസക്കെടും കാൎയ്യമാ
യുണ്ട.

കുഞ്ഞികൃഷ്ണ മെനൊൻ വന്നിട്ടുണ്ടായിരുന്ന ദിവസം
തന്നെ ഏകദെശം സന്ധ്യയൊടു കൂടി രാമുക്കുട്ടി മെനൊ
നും അദ്ദെഹത്തിന്റെ പിന്നാലെ തന്നെ കരുണാകരൻ
നമ്പ്യാരും എത്തി- നാണിയമ്മയുടെയും പാറുക്കട്ടിയുടെ
യും മുഖത്തിന്ന സ്വാഭാവികമായ പ്രകാശവും വന്നു കൂടി-
കുഞ്ഞികൃഷ്ണമെനൊന്റെ മുഖാന്തരം കുഞ്ഞിശ്ശങ്കരമെ
നൊൻ ഇവൎക്ക പരിചയക്കാരനും ആയി- ഇവർ എല്ലാ [ 265 ] വരും അന്യെന്യം ഓരൊ നാട്ട വൎത്തമാനങ്ങളും വ്യവഹാ
ര സംഗതികളും അനെഷിച്ചും പറഞ്ഞും കൊണ്ട കുറെ
നെരം കഴിച്ചതിൽ പിന്നെ ഏകദെശം ഒമ്പത മണിക്ക മു
മ്പായിട്ട സുഖമായൂണ കഴിച്ചു കാറ്റുകൊണ്ടിരിപ്പാൻ വെ
ണ്ടി മുകളിലെക്ക പൊയി കുഞ്ഞിശ്ശങ്കരമെനൊൻ തന്റെ
ചുരുങ്ങിയ സംഭാഷണത്തിൽ കാണിച്ചിട്ടുണ്ടായിരുന്ന അ
ത്യത്ഭുതമായ ബുദ്ധിഗാംഭീൎയ്യവും വാക്സാമൎത്ഥ്യവും അസാ
ധാരണമായ വിനയവും മൎയ്യാദയും കണ്ടിട്ട എല്ലാവൎക്കും
ഇദ്ദെഹത്തിന്റെ മെൽ അസാമാന്യമായ സ്നെഹവും അ
പൂൎവ്വമായ ബഹുമാനവും അത്യാനന്ദവും ഉണ്ടായി. എങ്കി
ലും രാമുക്കട്ടിമെനൊനാണ് തന്നെത്താൻ മറന്ന അളവില്ലാ
തെ സന്തൊഷിച്ചു പൊയത- ഇത കുറെ ആശ്ചൎയ്യപ്പെട
ത്തക്ക കാൎയ്യമാണ. സാമാന്യക്കാരാരെയും ഈ മനുഷ്യന്ന
അശെഷം ബൊദ്ധ്യമാവാറില്ല- താൻ ഒരു വലിയ സമൎത്ഥ
നാണെന്നും തന്നെപ്പൊലെ സകലകലാപിയായി വെറെ
യാതൊരാളും ഇല്ലെന്നും ഇദ്ദെഹത്തിന്ന നല്ല വിശ്വാസ
മുണ്ട- വിശെഷിച്ചു ഇപ്പൊഴത്തെ ചെറുപ്പക്കാരുടെ മട്ടും
നടവടിയും പുതിയ നാഗരീകവും സംസാരവും രാമുക്കുട്ടി
മെനൊന അല്പമെങ്കിലും രസിച്ചുവരുമാറില്ല. പിന്നെപ്പി
ന്നെ ജനിച്ചു വളരുന്ന കുട്ടികൾക്ക ഗുരുത്വവും മൎയ്യാദയും
കൂറഞ്ഞുകുറഞ്ഞാണ കണ്ടുവരുന്നതെന്ന ഇദ്ദെഹം നെരം
പുലൎന്നാൽ പത്തു പ്രാവശ്യമെങ്കിലും പറയാതിരിക്കുമാറി
ല്ല- "ഇങ്ങിനെയുള്ള ചെറുപ്പക്കാരുടെ തൊന്ന്യാസവും അ
ധികപ്രസംഗവും വൎദ്ധിച്ചു വരുന്നതിനു തക്കവണ്ണം രാജ്യ
ത്തിൽ മഴ കുറഞ്ഞും ഇടിയും കാറ്റും കലശലായും കൃഷി
ക്ഷയിച്ചും ദാരിദ്ര്യം വൎദ്ധിച്ചും മഹാരൊഗം ബാധിച്ചും ജന
ങ്ങൾക്ക അല്പായുസ്സായും ദുഷ്ടജന്തുക്കളെ കൊണ്ടുള്ള ഉപദ്ര
വം ഏറിയും നാട് നശിച്ചു തുടങ്ങിയത കാണുന്നില്ലെ?"
എന്നിങ്ങിനെ രാമുക്കുട്ടിമെനൊൻ പല സമയവും കഥ കൂ [ 266 ] ടാതെ പറയുന്ന ഒരു മനുഷ്യനാണ- എന്നാൽ തന്റെ അ
വസ്ഥ ബഹു വിശെഷമാണത്രെ- കയ്യിൽ ധാരാളം പണമു
ണ്ടെന്നുള്ള ഒരു വലിപ്പമല്ലാതെ മറെറല്ലാം മൊശത്തിലാ
ന്ന- ബുദ്ധിക്ക വികാസമൊ ഗുണദൊഷങ്ങളെ തിരിച്ചറി
വാനുള്ള സാമൎത്ഥ്യമൊ വകതിരിവൊ ഇതൊന്നും ഇദ്ദെ
ഹത്തിന്ന ഇല്ലെന്നു തന്നെ പറയാം- പത്തൊ അമ്പതൊ സു
ഭാഷിതശ്ലൊകം വാലും തലയും ക്രടാതെ മനസ്സിലാക്കീട്ടു
ള്ളതിന്നു പുറമെ കുറെ കീൎത്തനശ്ലൊകങ്ങളും രാമായണ
ത്തിലും ഭാരതത്തിലും കൂടി ഒക്കപ്പാടെ പത്തുനൂറു ശീലു
കളും പഠിച്ചിട്ടുണ്ട- വിദ്യാഭ്യാസം ഇത്ര മാത്രമെ ഈ മനുഷ്യ
നുള്ളു- നാട്ടുപുറങ്ങളിൽ കിടന്നു സാധുക്കളായ കുടിയാന്മാ
രെ പിഴിഞ്ഞെടുത്ത വെണ്ടത്ത ദുരഭിമാനത്തിന്നും ദുൎവ്യ
വഹാരത്തിനും വെണ്ടി രാപ്പകൽ ഒരുപൊലെ തല്ലുകൂടി
വെണ്ടുന്ന ദിക്കിൽ ഒരു കാശുപൊലും ചിലവ ചെയ്യാതെ
അനാവശ്യമായ കാൎയ്യത്തിന്ന വെണ്ടി പണം വാരി എറി
യുന്ന ചില നാട്ട പ്രമാണികളുടെ കൂട്ടത്തിൽ ഇദ്ദെഹം എ
ല്ലാം കൊണ്ടും ബഹു യൊഗ്യനാണ- താൻ ഏൎപ്പെടുന്ന കാ
ൎയ്യം ജയിക്കെണമെന്നുള്ള ശാഠ്യം വലിയ കലശലായുണ്ട-
നന്മയായാലും വെണ്ടില്ല തിന്മയായാലും വെണ്ടില്ല, ഈ കാ
ലത്തിന്നും അവസ്ഥക്കും ലെശം പറ്റാത്തതായാലും വെ
ണ്ടില്ല, പൂൎവാചാരവും നടവടിയും അണുവൊളം തെറ്റി
നടപ്പാൻ പാടില്ലെന്ന തന്നെയാണ രാമുക്കുട്ടി മെനൊന്റെ
പിടിത്തം- ഗൊപാലമെനൊനെത്തനെയും ഇദ്ദെഹത്തി
ന നല്ല പക്ഷമല്ല. അതിലും വിശെഷിച്ചു മീനാക്ഷിക്കുട്ടി
യുടെ ഇംക്ലീഷപഠിപ്പും പൂൎവ്വാചാര വിരുദ്ധമായ സ്തനാവ
രണവും ഇതൊന്നും ഈ മനുഷ്യന്ന അശെഷം രസമായി
ട്ടില്ല- പലപ്പൊഴും അതിനെക്കുറിച്ചു നാണിയമ്മയൊടു ദു
ഷിച്ചു പറയാറുമുണ്ട- ഭാൎയ്യയിൽ ആസക്തിയും സ്നെഹവം
സാധാരണയിൽ കുറെ അധികമായത് കൊണ്ട മാത്രമാണ [ 267 ] ഇദ്ദെഹം യാതൊരു സുഖക്കെടും പുറമെ കാണിക്കാതിരി
ക്കുന്നത- അറിവും വിഭാഗതയും ഇല്ലാത്ത മനുഷ്യൎക്ക അ
ധികപ്രസംഗമുണ്ടായാൽ പിന്നെത്തെ കഥ പറയെണമെ
ന്നില്ലെല്ലൊ. എങ്കിലും കുഞ്ഞിശ്ശങ്കരമെനൊനെ രാമുക്കുട്ടി
മെനൊന നല്ലവണ്ണം ബൊധിച്ചു എന്ന പറഞ്ഞാൽ കഴി
ഞ്ഞെല്ലൊ- എല്ലാവരും കൂട്ടി മുകളിൽ കുത്തിരുന്ന പി
ന്നെയും ഓരൊ സംഗതിയെ പറ്റി സംസാരിച്ചുകൊണ്ടിരി
ക്കുന്ന മദ്ധ്യെ രാമുക്കുട്ടിമെനൊൻ കുഞ്ഞികൃഷ്ണുമെനൊ
ന്റെ മുഖത്ത നൊക്കി ഇപ്രകാരം പറഞ്ഞു.

രാമുക്കുട്ടിമെനൊൻ- നൊം എല്ലാവരും ഇവിടെ ഇങ്ങി
നെ ഒന്നിച്ചു കൂട്ടുവാൻ സംഗതി വന്നിട്ടുള്ള അവസ്ഥ
ക്ക ഗൊപാലമെനൊൻ താങ്കൾക്ക എഴുതിയയച്ച
കാൎയ്യവും കൂടി ഇപ്പൊൾ തന്നെ ആലൊചിച്ചു തീൎച്ച
പ്പെടുത്തി കളയുന്നതാണ വളരെ നല്ലതെന്ന തൊ
ന്നുന്നു- ഈ മെടമാസം പതിമൂന്നാം തിയ്യതി താലി
കെട്ടാൻ ഒരു നല്ല മുഹൂൎത്തമുണ്ട- ഇവിടുത്തെ രണ്ടു
കുട്ടികളെ കല്യാണം ആ ദിവസം തന്നെ ആക്കെ
ണമെന്നാണ ഞാൻ വിചാരിക്കുന്നത- ഈ സംവത്സ
രത്തിൽ പിന്നെ മുഹൂൎത്തം ഇല്ല- ഇത കൂടാതെ വെ
റെയും ഒരു സംഗതികൊണ്ട ആലൊചിപ്പാനുണ്ട-
മീനാക്ഷിക്കുട്ടിക്കും കാൎത്ത്യായിനിക്കും ഏകദെശം കു
ട്ടിപ്രായം കഴിഞ്ഞുവെല്ലൊ- ആ കാൎയ്യത്തെപ്പറ്റി
എന്താണ വിചാരിക്കുന്നത? അതും ഈ അവസര
ത്തിൽ തന്നെ നിവൃത്തിക്കെണ്ടതാണ- എനി കാല
താമസം ചെയ്യുന്നത ഭംഗിയില്ല.

കു-കൃ-മെ-കല്യാണം ഏതായാലും കഴിപ്പിക്കെണ്ടത ത
ന്നെ താങ്കളുടെ ഹിതപ്രകാരം ചെയ്യാമെന്നാണ ഞാ
നും വിചാരിക്കുന്നത-കരുണാകരൻ നമ്പ്യാൎക്കും ഗൊ
പാലമെനൊനും മനസ്സാണെങ്കിൽ ഈ മെടത്തിൽ ത [ 268 ] ന്നെ ആക്കുന്നതിന്ന യാതൊരു വിരൊധവും ഇല്ല.
രാ-മെ- മറ്റെ കാൎയ്യം കൊണ്ട എന്താണ ഒന്നും പറയാ
തെ ഇരുന്നത.

കു-കൃ-മെ-അത രണ്ടാമതായി പ്രസ്താവിച്ച സംഗതിയ
ല്ലെ? ഒന്നാമത്തെ കാൎയ്യം തീൎച്ചപ്പെടുത്തിയതിൽ പി
ന്നെ രണ്ടാമത്തെ സംഗതിയെ പറ്റി ആലൊചി
ക്കാമെന്ന വിചാരിച്ചു മാത്രമാണ യാതൊന്നും പറ
യാതിരിക്കുന്നത.

രാ. മെ- അത ശരിതന്നെ- ഞാൻ അത്ര ആലൊചിച്ചി
ല്ല- അങ്ങിനെയാവാം.

കരുണാകരൻ നമ്പ്യാര-ഇത്രയൊക്കെ തിരക്കിട്ട ഈ സം
വത്സരം തന്നെ ഈ അടിയന്തരം നിവൃത്തിക്കെണ്ടു
ന്ന ആവശ്യം എന്താണെന്ന എനിക്ക മനസ്സിലാക
ന്നില്ല. മാധവിക്ക അഞ്ചുവയസ്സും കൊച്ചുലക്ഷ്മിക്ക
മൂന്നുവയസ്സും മാത്രമെ ഇപ്പൊൾ പ്രായമായിട്ടുള്ളു-
ഏകദെശം തന്നെത്താൻ അറിയത്തക്ക പ്രായമെ
ങ്കിലും ആയല്ലാതെ പെൺകുട്ടികൾക്ക് താലികെട്ടരു
തന്നാണ് ഞാൻ വിചാരിക്കുന്നത- വെണ്ടത്തക്ക
പ്രകാരം ആലൊചിച്ചു പ്രവൃത്തിക്കുവാൻ നമുക്ക
എനിയും ധാരാളം അവസരമുണ്ടെല്ലൊ.

രാമുക്കുട്ടിമെനൊൻ-കല്യാണം കഴിക്കുന്നത് വളരെ ചെ
റുപ്പത്തിൽ തന്നെ ആയിരിക്കണം- സംബന്ധത്തി
ന്ന ഇത്തിരി മുതൃന്നാലും തരക്കെടില്ല-കുട്ടിപ്രായത്തി
ൽ കല്യാണവും ഏകദെശം വളൎന്നു എന്ന കണ്ടാൽ
പിന്നെ സംബന്ധവും ഇതാണ നാട്ടനടപ്പ- അത
കൊണ്ട ഈ അടിയന്തരം നടത്താൻ തക്ക സമയം
ഇത തന്നെയാണ്.

ക-ന-സംബന്ധവും താലികെട്ടും ഒരുമിച്ചാക്കുന്നതിന്ന വ
ല്ല വിരൊധവും ഉണ്ടൊ? കല്യാണപ്പന്തലിൽ വെച്ചു [ 269 ] ഭൎത്താവിനെക്കൊണ്ട താലികെട്ടിക്കുന്നതല്ലെ വള
രെ മാനവും വെടിപ്പും ഉള്ള കാൎയ്യം.

രാ-മെ_അത ഒരിക്കലെങ്കിലും സാധിക്കുന്ന ഒരു കാൎയ്യമ
ല്ല- കുഡംബം അധികമുള്ള ചില വലിയ തറവാടു
കളിൽ ചിലപ്പൊൾ പത്തും ഇരുപത്തഞ്ചും പെൺ
കൂട്ടികളെ ഒരുമിച്ചു കെട്ടാനുണ്ടായി എന്നുവരാം. എ
ല്ലാറ്റിന്നും ഒരെ പ്രാവശ്യം തന്നെ സംബന്ധക്കാ
രെ കിട്ടാനും അവരെക്കൊണ്ട താലികെട്ടാനും ഈ
ജന്മം സാധിക്കുന്നതല്ല- സംബന്ധക്കാരനെ കല്യാ
ണ ച്ചിലവിലെക്കുള്ള അങ്ങാടിസ്സാമാനങ്ങളൊടുകൂടി
വിലകൊടുത്ത മെടിക്കുന്നതല്ലല്ലൊ? അങ്ങിനെയാ
ണ്ടെങ്കിൽ ഒരുസമയം സാധിച്ചു എന്ന വന്നെക്കാം.
വിചാരിച്ചാൽ യാതൊരു നിവൃത്തിയും ഇല്ലാത്ത കാ
ൎയ്യത്തെപ്പറ്റി വൃഥാ പറഞ്ഞിട്ട എന്താണഫലം

ക-ന- ഒരു തറവാട്ടിൽ ജനിച്ചിട്ടുള്ള എല്ലാ പെൺകുട്ടിക
ൾക്കും ഒരെ ദിവസം തനെ കല്ല്യാണം കഴിക്കെണ
മെന്നുള്ള ശാഠ്യം വിട്ടുകളയുന്നതായാൽ ഈ ജന്മംകൊ
ണ്ടത്തന്നെ അത സാധിപ്പിക്കാവുന്ന കാൎയ്യമാണ-സം
ബന്ധക്കാര ഉണ്ടെന്ന കാണുന്ന കൂട്ടികൾക്ക മാത്രം
കെട്ടിയാൽ മതി- മറ്റുള്ളവൎക്ക സംബന്ധക്കാർ വരു
ന്നസമയം ആവാമെന്നു വെച്ചെക്കണം- ഇങ്ങിനെ
ചെയ്യുന്നതായാൽ യാതൊരു പ്രയാസവും ഇല്ല- ഭ
ൎത്താവ തന്നെ താലികെട്ടിയെന്നും വരും.

രാ-മെ_സംബന്ധക്കാരൻ വരുന്നകാലത്ത മാത്രം ഓരൊ
ന്നിനെ പിടിച്ചു താലികെട്ടിക്കാമെനുവെച്ചാൽ അ
ത നിമിത്തം ഉണ്ടാവാനിരിക്കുന്ന ബുദ്ധിമുട്ടും അന
ൎത്ഥവും പറഞ്ഞാൽ തിരുന്നതല്ല. സാമാന്യം ഭെദമാ
യിട്ട ഒരു കല്യാണം കഴിച്ചുകൂട്ടെണമെങ്കിൽ നന്ന ചു
രുങ്ങിയപക്ഷം എല്ലാ വകയും കൂടി അഞ്ഞൂറുറുപ്പിക [ 270 ] യിൽ ഒരു കാശ കുറഞ്ഞാൽ മതിയാവുന്നതല്ല. ഒരു ത
റവാട്ടിൽ പത്ത പെൺകുട്ടികളാണ് ജനിച്ചതെങ്കിൽ
ഈ കണക്ക പ്രകാരം അയ്യായിരം ഉറപ്പിക അവരുടെ
കല്യാണച്ചിലവിലെക്ക തന്നെ വെണ്ടിവരും - കാ
ലാനുഭവം കുറഞ്ഞ ഒരു തറവാടാണെങ്കിൽ വസ്തു കാ
ണത്തിന്ന വെച്ചുകൊടുക്കുകയൊ കയ്‌വശം പണയം
ചാൎത്തിക്കൊടുക്കുകയൊ ചെയ്തല്ലാതെ ഒരു കാശ ക
ടം കിട്ടുമെന്നും വിചാരിക്കെണ്ട- ഇങ്ങിനെയായാൽ
മരുമക്കത്താവഴിക്കാരുടെ തറവാട നശിച്ചു പുരയു
ടെ ജഗതിക്കല്ലുപറിച്ചു വിറ്റുപൊവാൻ മറ്റു യാതൊ
രു കാരണവും ആവശ്യമില്ല.

ക-ന-അനാവശ്യമായി പണം വാരി എറിഞ്ഞ കളയുന്ന
തിന്ന അല്പം വ്യസനമൊ കുഡുംബ സെസ്സഹമൊ ഉ
ണ്ടെങ്കിൽ കല്യാണം കഴിക്കുന്നതകൊണ്ട യാതൊരു
തറവാടും നശിച്ചുപൊവാൻ ഇടവരുന്നതല്ല- അവര
വരുടെ പുഷ്ടിക്കതക്ക ചിലവുമാത്രമെ ചെയ്യാവു
എന്ന ഒന്നാമതായി ഒരു നിശ്ചയം ചെയ്താൽമാത്രം
മതി- വല്ലതും പത്തനാല്പതുറുപ്പിക ചിലവു ചെയ്യു
ന്നപക്ഷം ഈ അടിയന്തരം വളരെ വെടിപ്പായും മാ
നമായും നിവൃത്തിക്കാവുന്നതാണ- അടിയന്തരം ക
ഴിച്ചു അഭിമാനം സമ്പാദിപ്പാൻ വെണ്ടി പണം ക
ടംവാങ്ങി തൊന്ന്യാസമായി ചിലവുചെയ്യുന്നതിനൊ
ളം വഷളത്വവും ഭൊഷത്വവും വെറെ യാതൊന്നുമി
ല്ല-ചിലവ ചെയ്യുന്ന കാൎയ്യത്തിൽയാതൊരുവ്യവസ്ഥ
യും ഇല്ലാത്തതകൊണ്ടാണ മിക്ക തറവാടും കടംപിടി
ച്ച നശിച്ചുപൊകുന്നത. ഈ മലയാളരാജ്യത്തിൽ മാത്ര
മല്ലെല്ലൊ പെൺകുട്ടികൾ ഉണ്ടാകുന്നതും അവൎക്ക പ്ര
ത്യെകം പ്രത്യെകമായി കല്യാണം കഴിച്ചുവരുന്നതും-
കല്യാണം കഴിക്കുന്നതിലല്ല എനിക്കുള്ള ശാഠ്യം- ഭ [ 271 ] ൎത്താവിനെക്കൊണ്ടു മാത്രമെ താലികെട്ടിക്കാവു എ
നാണ ഞാൻ പറയുന്നതിന്റെ താല്പൎയ്യം.

രാ-മെ-സംബന്ധക്കാരൻ വരുന്നവരെ കല്യാണം കഴി
ക്കാതെ കാത്തുകൊണ്ടിരിക്കെണമെന്നുവെക്കുന്നതാ
യാൽ പിന്നെ കല്യാണം വെണമെന്നില്ല- മിക്ക പെ
ൺകുട്ടികൾക്കും ഓരൊ കുപ്പായം തുന്നിച്ചുകൊടുത്താ
ൽ മതിയാവുന്നതാണ- ഈ അടിയന്തരം ഋതുസ്നാന
ത്തിന് മുമ്പായി വെണ്ടതാണെന്നും വല്ല സംഗതി
വശാലും ഇതിനു മുടക്കംവന്നു ഋതുവാകുന്നപക്ഷം
ആ സ്ത്രീയെ ജാതിഭ്രഷ്ടയായി നിൎത്തണമെന്നും വി
ധിയുണ്ട- എന്നാൽ ഈ രാജ്യാചാരപ്രകാരം സാധാ
രണയായി സ്ത്രീകൾക്ക സംബന്ധക്കാരുണ്ടാകുന്നത
അധികവും അവരുടെ യൌവനകാലത്തിൽ മാത്ര
മാണ-പരദെശ സമ്പ്രദായത്തെ അനുസരിച്ചുള്ള
ശൈശവ സംബന്ധം വളരെ ദുൎല്ലഭം മാത്രമെയുള്ളു-
ചില സ്ത്രീകൾക്ക നിൎഭാഗ്യവശാൽ ജീവാവസാനംവ
രെ സംബന്ധക്കാരനെ കിട്ടാതെയും വരാറുണ്ട-സം
ബന്ധക്കാരൻ ഉണ്ടാകാത്തതകൊണ്ട നമ്മുടെ സ്ത്രീ
കൾക്ക യാതൊരപരാധവും ബാധിക്കുന്നതും അല്ല-
ഋതുസ്നാനം ഒന്നാമതായിട്ട കഴിയുന്നതിനു മുമ്പായി
കല്യാണം കഴിച്ചു താലികെട്ടാതിരുന്നാൽ മാത്രമെ
ദൊഷമുള്ളു- അതകൊണ്ട സംബന്ധക്കാരൻ താലി
കെട്ടെണമെന്നു പറയുന്നത നടക്കാത്ത കാൎയ്യമാണ.

ക-ന_നമ്മുടെ ഈ ഭാരതഖണ്ഡത്തിൽ പണ്ടുപണ്ടെ ന
ടന്നുവരുന്ന സമ്പ്രദായവും നടവടിയും ആലൊചി
ച്ചാൽ ഞാൻ പറയുന്നത കെവലം യുക്തമാണെന്ന
സമ്മതിക്കെണ്ടതാണ- സ്ത്രീകളുടെ മംഗല്യസൂത്രം വി
ശെഷ മുഹൂൎത്തത്തിന്ന ഭൎത്താക്കന്മാരുടെ കൈകൊ
ണ്ട കെട്ടെണമെന്നാണ നമ്മുടെ പൂൎവ്വൻമാർ നിശ്ച [ 272 ] യിച്ചിട്ടുള്ളത- മലയാളികളായ നാം ഒരുകൂട്ടരൊഴികെ
മറ്റുള്ള എല്ലാ ജാതിക്കാരും അതു പ്രകാരമാണ് ചെ
യ്തുവരുന്നത. നമുക്കും അങ്ങിനെ ചെയ്യുന്നതിന്ന എ
ന്തൊരു വിരൊധമാണുള്ളത? ധൎമ്മശാസ്ത്രത്തെ അനു
സരിച്ചു നടക്കെണമെന്നുള്ള വിചാരത്തൊടുകൂടി നാം
അല്പം മനസ്സവെച്ച ഉത്സാഹിക്കുന്നതായാൽ നമ്മുടെ
സ്ത്രീകൾക്ക് ഭൎത്താക്കന്മാരെ കിട്ടുവാനും അവരെകൊ
ണ്ട ന്യായാനുസരണമായി താലി കെട്ടിക്കുവാനും അ
ത്ര പ്രയാസമുണ്ടെന്ന് എനിക്ക തൊന്നുന്നില്ല- അഥ
വാ അതുപ്രകാരം ചെയ്വാൻ സംഗതിവശാൽ വല്ല
മുടക്കവും സിദ്ധിക്കുന്ന ദിക്കിൽ മലയാളത്തിലെ
നമ്പൂതിരിമാരുടെ നടവടിയെ നമുക്കും അനുസരി
ക്കാവുന്നതാണ. കുലിനന്മാരായ അവരുടെ ഇടയി
ൽ ഈവക യാതൊരു വൈഷമ്യവും ഇല്ല- പ്രഥമാ
ൎത്തവത്തിന് മുമ്പായിട്ടൊ അതല്ല അതിന്ന ശെ
ഷമായിട്ടൊ വിവാഹം ഏതു സമയവും ആവാമെന്ന
വെച്ചിട്ടുണ്ട- ആ ചട്ടം നമ്മളും പിന്തുടരുന്നതായാ
ൽ കാൎയ്യങ്ങൾക്ക് എത്ര വെടിപ്പും സൌകൎയ്യവും ഉ
ണ്ടാവാനിടയുണ്ട- കടംവാങ്ങി ചിലവ ചെയ്ത വെറു
തെ ഈ ഒരടിയന്തരം നടത്തെണ്ടുന്ന ആവശ്യമെ
യില്ല.

രാ-മെ_ശൂദ്രസ്ത്രീകൾക്ക സംബന്ധക്കാർ താലികെട്ടെണ
മെന്ന യാതൊരു ദിക്കിലും യാതൊരു നിശ്ചയവും ഇ
ല്ല. പരദെശത്തുള്ള ശൂദ്രന്മാരും നമ്മെപ്പൊലെ ക
ല്യാണം മുമ്പെ കഴിപ്പിച്ചിട്ട സംബന്ധക്കാരനെ പി
ന്നെ എപ്പൊഴെങ്കിലുമാണ അന്വെഷിച്ചെൎടുത്തു
ന്നത- താലികെട്ടുന്ന കാൎയ്യത്തിൽ അവൎക്ക ശാഠ്യമെ
യില്ല- ചില പെൺകുട്ടികൾക്ക അവറ്റയുടെ അമ്മ
മാരാണ താലികെട്ടുന്നത- രണ്ട സംവത്സരം മുമ്പെ [ 273 ] ഞാനൊരു പ്രാവശ്യം കൊയമ്പത്തുരിൽ പൊയിട്ടു
ണ്ടായിരുന്ന സമയം ഒരുദിക്കിൽ രണ്ടനാല പെൺ
കുട്ടികളെ അവരുടെ അമ്മ താലികെട്ടിക്കുന്നത ഞാ
ൻ എന്റെ കണ്ണുകൊണ്ടു കണ്ടകാൎയ്യമാണ.

ക-ന_(ചിരിച്ചുംകൊണ്ട) പരദെശങ്ങളിൽ ചില പെൺ
കുട്ടികൾക്ക തങ്ങളുടെ മാതാക്കന്മാർ താലികെട്ടി ക
ല്യാണം കഴിച്ചുവരുന്നു എന്ന പ്രസ്താവിച്ചത് പരമാ
ൎത്ഥമാണ- പക്ഷെ അത എങ്ങിനെയുള്ള ക്രട്ടരാണെ
ന്നും അവർ അങ്ങിനെ ചെയ്വാൻ പ്രത്യെകിച്ചു വല്ല
കാരണവും ഉണ്ടൊ എന്നും അന്വെഷിച്ചിട്ടും അറി
ഞ്ഞിട്ടും ഉണ്ടായിരിക്കില്ല. നാം ഇവിടെ തെവിടിശ്ശി
കൾ എന്നു പറഞ്ഞു വരുന്ന ഒരു ജാതിക്കാരില്ലെ? അ
വരെ പരദെശത്തെ ദാസിമാരെന്നു പറയും. അവരു
ടെ പ്രവൃത്തിയും നടവടിയും ഞാൻ പറയെണ്ടുന്ന
ആവശ്യമില്ലല്ലൊ- അവൎക്ക പെൺമക്കളുണ്ടായാൽ
അമ്മമാരാണ താലി കെട്ടി വരുന്നത- ന്യായമായ
ഒരു ഭൎത്താവിനെ ഉണ്ടാക്കെണ്ടുന്ന ആവശ്യം തിരെ
ഇല്ലാത്തത കൊണ്ട് ഇങ്ങിനെ ചെയ്തു വരുന്നതാണ-
മലയാളികളായ നമ്മളും പരദെശദാസിമാരും ഈ
കാൎയ്യത്തിൽ ഒരു പൊലെയാണ-മെല്പറഞ്ഞ ജാതിക്കാ
രൊഴികെ യാതൊരു ഹിന്തുക്കളും ഹിമവത്സെതുപ
ൎയ്യന്തം ഇങ്ങിനെയുള്ള ദുരാചാരത്തെ അനുഷ്ഠിച്ചു വ
രുന്നില്ലെന്നാണ എന്റെ ഉത്തമ വിശ്വാസം-അത്യ
ന്തം ജുഗുപ്സാവഹമായ ഈ സമ്പ്രദായം നാം എനി
യും വിടാതെ മുറുക്കെ പിടിച്ചിട്ടുള്ളത കാൎയ്യത്തിന്റെ
ഗുണദൊഷജ്ഞാനം ഇല്ലാത്തതിനാൽ മാത്രമാണ്.

രാ-മെ- (അല്പം ലജ്ജയൊടും വെറുപ്പൊടും കൂടി) കല്യാ
ണം കഴിച്ചു താലി കെട്ടുന്നത് അവമാനമാണെന്നാ
ണില്ലെ ആകപ്പാടെ നമ്പ്യാര തീൎച്ചപ്പെടുത്തീട്ടുള്ള [ 274 ] ത? എന്നാലിതു പണ്ടുപണ്ടെ മലയാളികളുടെ ഇടയി
ൽ അനുഷ്ഠിച്ചു വരുവാൻ വിശെഷവിധിയായി വല്ല
കാരണവും ഉണ്ടായിരിക്കെണ്ടതാണ- ഇതിൽ എന്താ
ണ ആഭാസത്വം? ഇത എന്തിനായിട്ട നടപ്പാക്കി വ
ന്നു?.

ക-ന— അനെകായിരം സംവത്സരമായിട്ട മലയാളികളാ
യ നമ്മുടെ ഇടയിൽ നടന്നും നടത്തിച്ചും വരു
ന്ന ഈ താലികെട്ട കല്ല്യാണംകൊണ്ട അനാവശ്യ
മായ ദ്രവ്യനഷ്ടവും അപവാദവും അല്ലാതെ വാ
സ്തവത്തിൽ നമുക്ക മറ്റു യാതൊരു ഫലവും ഇല്ലെ
ന്നാണ് എനിക്ക തൊന്നുന്നത- പൂൎവ്വമാർ നടത്തിവ
ന്നിട്ടുള്ളതാകകൊണ്ട യാതൊരു തെറ്റു വ്യത്യാസവും
ക്രടാതെ നമ്മളും അനുഷ്ഠിച്ചു വരെണ്ടതാണെന്നു മാ
ത്രം വിശ്വസിച്ചു ഈ അടിയന്തരം നിവൃത്തിച്ചു വരു
ന്നു എന്നല്ലാതെ ഇതിന്റെ ഉദ്ദെശവും അനുഭവവും
എന്തായിരിക്കുമെന്ന മിക്കവെരും ഇതവരെ ആലൊ
ചിച്ചിട്ടില്ലെന്നു അവരുടെ ഇപ്പൊഴതെ നടവടി
കൊണ്ടും പ്രവൃത്തി കൊണ്ടും നമുക്ക ഊഹിപ്പാൻ ക
ഴിവുള്ളതാണ- സ്തീകൾക്ക യൌവനം ആരംഭിക്കുന്ന
തിന്നു മുമ്പായിട്ട വിവാഹമുഹൂൎത്തം നൊക്കി ശാസ്ത്രാ
നുസരണം യൊഗ്യതയുള്ള ഒരു പുരുഷനെകൊണ്ട താ
ലികെട്ടിച്ചു കല്ല്യാണം പൂൎത്തിയാക്കുന്നതു വിചാരിച്ചാ
ൽ ഇത വിധിപ്രകാരമുള്ള വിവാഹം കഴിപ്പിക്കുകയാ
ണെന്നു എല്ലാവരും ഒരുപൊലെ സമ്മതിക്കുമെന്നു
തൊന്നുന്നു. വെളികഴിപ്പാൻ ഉചിതമായിട്ടുള്ള ശുഭ
സമയത്ത സ്ത്രീയുടെ കഴുത്തിൽ മംഗല്യസൂത്രം ധരി
പ്പിച്ചു കാലൊചിതമായി നടത്തി വരെണ്ടുന്ന മറ്റും
ചില കൎമ്മങ്ങളെ ക്രമപ്രകാരം ചെയ്തു വിവാഹം സ
മ്പൂൎണ്ണമാക്കീട്ടുള്ള പുരുഷൻ അവളുടെ ഭൎത്താവാണെ [ 275 ] ന്നുള്ളതിലെക്കും യാതൊരു സംശയമില്ല-കയ്വശമില്ലെ
ങ്കിൽ കടംവാങ്ങി ആവശ്യത്തിലധികം പണച്ചിലവു
ചെയ്തു കൊലാഹലമായി അടിയന്തരം കഴിച്ചു ചാൎച്ച
യിലും ചെൎച്ചയിലും ഉള്ള എല്ലാവരും അറിയക്കെൾ
ക്കെ നാം ക്ഷണിച്ചു വരുത്തി നമ്മുടെ സൊദരിയുടെ
യൊ മരുമകളുടെയൊ മകളുടെയൊ ഭൎത്താവാക്കിവെ
ച്ചുവരുന്ന ഈ പുരുഷനെ അടിയന്തരം മുഴുവനായ
തിൽ പിന്നെ യാതൊരു മടിയും ലജ്ജയും കൂടാതെ
വെണ്ടപ്പെട്ട പണം കൊടുത്തു വിവാഹബന്ധംവെ
ർപെടുത്തി പറഞ്ഞയച്ചു ബൊദ്ധ്യമുള്ള വെറെ ഒരു ഭ
ൎത്താവിനെയൊ സംബന്ധക്കാരനെയൊ നിശ്ചയി
ച്ചു വരികയല്ലെ ചെയ്യുന്നത? പണവും കൊടുത്തു പ
രിചുകെടു കൊള്ളുന്നതായ ഈ അടിയന്തരം നിമി
ത്തം അന്യന്മാൎക്ക പരിഹസിപ്പാനും ആക്ഷെപിപ്പാ
നും നല്ല തരമായിരിക്കുന്നു-ഏതെങ്കിലും ഒരു ജാതിക്കാ
രുടെ ഇടയിൽ ഇത്ര ആഭാസമായ ഒരു നടവടി കാ
ണ്മാൻ പ്രയാസമാണ- മലയാളികൾക്ക വിവാ
ഹ ബന്ധമൊ ഭാൎയ്യാഭൎത്തൃത്വമൊ ഇല്ലെന്നും അവർ പ
ണം കൊടുത്തു വ്യഭിചാരം വിലക്കു വാങ്ങി നടത്തി
വരുന്നവരാണെന്നും മറ്റും പരദെശികൾക്ക് പരി
ഹസിക്കുവാൻ ഇത് പ്രത്യെകിച്ചും ഒരു കാരണമായി
തീൎന്നിരിക്കുന്നു- ഇങ്ങിനെയുള്ള അപവാദവും അപ
മാനവും സമ്പാദിച്ചു സ്വരൂപിച്ചു വെക്കുവാൻ വെ
ണ്ടിയാണ് മിക്കപെരും തറവാട്ട മുതൽ വിറ്റും പൊ
രാതെ വരുന്നത കടം മെടിച്ചും കല്യാണം കഴിപ്പാൻ
അത്യുത്സാഹം ചെയ്തു വരുന്നത- എന്നാൽ ൟ അ
ടിയന്തരം തന്നെ പല ദിക്കിലും പല പ്രകാരമായി
ട്ടാണ നടത്തി വരുന്നത- താലികെട്ട കല്യാണം എന്നു
പറഞ്ഞാൽ തറവാട്ടിലുള്ള പെൺകുട്ടികളുടെ വകയാ [ 276 ] യി എട്ടും പത്തും സംവത്സരം കൂടുമ്പൊൾ അതാത
തറവാട്ടിന്റെ ആസ്ഥിക്കും അഭിമാനത്തിനും തക്ക
വണ്ണം ഒന്നും രണ്ടായിരവും ഉറപ്പിക ചിലവ ചെയ്യു
കൊലാഹലമായി സദ്യ കഴിച്ചു വരുന്ന ഒരു പഴയ
സമ്പ്രദായമാണെന്നു മാത്രമെ ചില പ്രദെശക്കാർ മ
നസ്സിലാക്കീട്ടുള്ളു- മറ്റു ചിലർ ധരിച്ചുവശായിട്ടുള്ളത
നല്ല ഒരു മുഹൂൎത്തത്തിന്ന പെൺകുട്ടികളുടെ കഴുത്തി
ൽ വല്ലവരെക്കൊണ്ടും വല്ല വിധത്തിലും ഒരു ചരട
കെട്ടിക്കെണമെന്നു മാത്രമാകുന്നു- ഇത്ര മാത്രമല്ലാതെ
ഈ താലികെട്ട കല്യാണത്തിന്റെ മുഖ്യമായ ഉദ്ദെ
ശവും താല്പൎയ്യവും മിക്ക ജനങ്ങൾക്കും ഒരു ലെശം മ
നസ്സിലായിട്ടില്ല- ചില ദിക്കുകളിൽ എത്ര പെൺകു
ട്ടികൾക്ക താലികെട്ടുവാൻ ഉണ്ടൊ അത്ര പുരുഷന്മാ
രും വെണമെന്നാണ നിശ്ചയം- പുരുഷരുടെ കാൎയ്യ
ത്തിൽ തരാതരം കുറയുമെന്നുള്ള ഒരു ദൂഷ്യവും കെട്ടു
കഴിഞ്ഞാൽ പ്രവൃത്തിച്ചു വരുന്ന ചട്ടവും അല്ലാതെ
താലി കെട്ടിക്കുന്ന കാൎയ്യത്തിൽ ഇവൎക്ക കുറെ അധി
കം വകതിരിവും തെല്ലൊരു പരിഷ്കാരവും ഉണ്ടെന്നു
തന്നെ പറയെണ്ടതാണ- ഇവർ താലി കെട്ടുന്ന പുരു
ഷനെ സ്ഥിരമായി ഭൎത്താവാക്കുന്നതായാൽ ഇവരു
ടെ പ്രവൃത്തിക്ക യാതൊരു ദൂഷ്യവും പിന്നെ പറവാ
നുണ്ടാകയില്ല- മറ്റു ചില ദിക്കുകളിൽ പെൺകുട്ടിക
ൾ എത്ര തന്നെ ഉണ്ടായിരുന്നാലും വെണ്ടില്ല കെട്ടു
വാൻ ഒരു പുരുഷൻ മാത്രമെ ഉണ്ടാകയുള്ളു- എല്ലാ കു
ട്ടികളുടെ കഴുത്തിലും ആ ഏകപുരുഷൻ ഒന്നായിട്ട
ചരട കെട്ടുന്നതായാൽ ജന്മസാഫല്യം വന്നു എന്നാ
ണ് ഇവർ വിചാരിച്ചു വരുന്നത- താലികെട്ടിന്റെഉ
ദ്ദെശം വിവാഹമാണെന്നുള്ള ധാരണ ഒരു ലെശമെ
ങ്കിലും ഇവൎക്ക ഉണ്ടായിരുന്നുവെങ്കിൽ തറവാട്ടിലുള്ള [ 277 ] എല്ലാ പെൺകുട്ടികൾക്കും കൂടി ഒരു ഭൎത്താവിനെ നി
ശ്ചയിക്കുന്നതായ ഈ മൃഗധൎമ്മത്തിന്നു വെണ്ടി അ
നവധി ദ്രവ്യം ചിലവു ചെയ്യുന്നതല്ലയായിരുന്നു-അ
ഭിമാനികളെന്നു നടിച്ചു വരുന്ന ചില വലിയ തറ
വാട്ടുകാരുടെ ഇടയിൽ പെൺകുട്ടികൾക്ക കല്ല്യാണ
പ്പന്തലിൽ വെച്ച താലി കെട്ടുവാൻ ചില നമ്പൂരി
മാരെ പ്രത്യെകം ഏൎപ്പെടുത്തി വന്നിട്ടുണ്ട- ഇണങ്ങ
നെക്കൊണ്ട താലി കെട്ടിക്കുന്നതും തറവാട്ടിൽ ബ്രാ
ഹ്മണബസംബന്ധം ഉണ്ടാകുന്നതും ഈ മഹാനുഭാവ
ൎന്മാക്ക വലിയ ലഘുത്വമാണ- കെട്ടുവാൻ തെയ്യാറാ
ക്കി വെച്ചിട്ടുള്ള പെൺകുട്ടികൾ എത്രതന്നെ ഉണ്ടാ
യാലും വെണ്ടില്ല ഭൎത്താവാകുവാൻ പാടില്ലെന്നു വെ
ച്ചിട്ടുള്ള ൟ ഒരു നമ്പൂരി ഇവരെ മുഴുവനും താലി
കെട്ടിക്കുന്നത ശ്രേയസ്കരമാണത്രെ- ജ്യെഷ്ഠത്തിക്കും
അനുജത്തിക്കും അമ്മക്കും മക്കൾക്കും എന്ന വെണ്ടാ
തറവാട്ടിൽ ഉള്ളവൎക്ക മുഴുവനും നമ്പൂരിക്കു താലി
കെട്ടാമെന്നാണ് വെച്ചിട്ടുള്ളത- എന്നാൽ എല്ലാ
വൎക്കും നമ്പൂരി താലി കെട്ടുന്നുണ്ടൊ? അതും ഇല്ല-
കുട്ടികളുടെ എണ്ണം കുറെ അധികമുണ്ടെന്നു കണ്ടാൽ
നമ്പൂരിയുടെ കെട്ടിന്റെ മട്ട കടു കട്ടിയായിരിക്കും-
രണ്ടൊ നാലൊ കുട്ടികളുടെ കഴുത്തിൽ അദ്ദെഹം കു
റെ അകലെ നിന്നു ചരടെറിഞ്ഞു പിടിപ്പിക്കുമ്പഴക്ക
ശെഷമുള്ളവൎക്കു മുഴുവനും അദ്ദെഹത്തിന്റെ ഒന്നി
ച്ചു വന്നിട്ടുള്ള ഇട്ടിക്കൊരൻ കെട്ട കഴിക്കും- ഇട്ടിക്കൊ
രനെക്കൊണ്ട മതിയാകാതെ വരുന്ന ദിക്കിൽ അടു
ക്കെ നിൽക്കുന്നവരായാലും തരക്കെടില്ല- " എല്ലാ
ൎക്കും ആയില്ലെ?" എന്ന നമ്പൂരി ചൊദിക്കുമ്പഴക്ക
"ഇറാൻ" എന്നു മറുവടി പറയെണ്ടതിന്നു ബദ്ധപ്പെ
ട്ടു വല്ലവരും കെട്ടിത്തീൎക്കയാണ ചെയ്യുന്നത. മറ്റു [ 278 ] ചിലർ സദ്യകഴിപ്പാൻ വകയില്ലെന്നു കണ്ടാൽ പെ
ൺകുട്ടികളെ അമ്പലത്തിൽ കൊണ്ടുപൊയി ശാന്തി
ക്കാരൻ എമ്പ്രാന്തിരിയെ കൊണ്ടൊ അദ്ദെഹത്തി
ന്റെ കല്പനപ്രകാരം കഴകക്കാരൻ വാരിയരെക്കൊ
ണ്ടൊ താലി കെട്ടിക്കയാണ ചെയ്തുവരുന്നത- വലി
യ തറവാടുകളിൽ പാൎത്തു വരുന്ന ദാസികളുടെ പെ
ൺമക്കൾക്ക ആ വക തറവാടുകളിലെ വലിയമ്മ
യാണ് സാധാരണമായി താലികെട്ടി വരുന്നത- ഇ
ങ്ങിനെ പല ദിക്കിലും പല പ്രകാരത്തിൽ ചെഷ്ടി
ച്ചു വരുന്ന ഈ താലികെട്ട കല്ല്യാണം കൊണ്ട ആ
ന്തരത്തിൽ അവമാനവും അപവാദവും അനാവശ്യ
മായ ദ്രവ്യനഷ്ടവും അല്ലാതെ യാതൊരു ഫലവും ഇ
ല്ലാത്തത കൊണ്ട എനിമെൽ സംബന്ധക്കാരനെ
കൊണ്ടല്ലാതെ താലി കെട്ടിക്കരുതെന്ന നാം എല്ലാവ
രും കൂടി ആലൊചിച്ചു ഒരുനിശ്ചയം ചെയ്തു അതു
പ്രകാരം നടത്തെണമെനാണ് ഞാൻ വിചാരി
ക്കുന്നത.

രാ-മെ-(ചിരിച്ചും കൊണ്ട കുഞ്ഞികൃഷ്ണ മെനൊന്റെ മു
ഖത്തനൊക്കീട്ട) കരുണാകരൻ നമ്പ്യാരുടെ പ്രസം
ഗം കെട്ടില്ലെ? ഇതിനെപ്പറ്റി എന്താണ് താങ്കൾ വി
ചാരിക്കുന്നത്? ഇദ്ദെഹം കൊണ്ടുവന്നിട്ടുള്ള സംഗതി
കൾ മുഴുവനും പരമാൎത്ഥമാണ- ഇതെല്ലാം കെട്ടിട്ട
എനിക്ക വല്ലാത്ത ലജ്ജയായിരിക്കുന്നു- ഇങ്ങിനെ
യല്ലെ കാൎയ്യം ആലൊചിക്കാഞ്ഞാൽ വരുന്ന തര
ക്കെട?.

കു- കൃ- മെ- കരുണാകരൻ നമ്പ്യാര പ്രസ്താവിച്ചിട്ടുള്ള പ്ര
കാരം നമ്മുടെ താലികെട്ടു കല്യാണം ലൌകീകധൎമ്മ
ത്തിനു കെവലം വിരുദ്ധമായിട്ടുള്ളതാണെന്ന ക്ഷ
ണത്തിൽ സമ്മതിക്കാതിരിപ്പാൻ നിവൃത്തികാണുന്നി [ 279 ] ല്ല- ഇതിനെപ്പറ്റി ഞാനും കുറെ ദിവസമായി ആ
ലൊചിച്ചു വരുന്നു- ജനസമുദായത്തിൽ വളരെകാല
മായിട്ട് നടത്തിവന്നിട്ടുള്ള സമ്പ്രദായ മാകയാൽ ഇ
തിൽ വെണ്ടത്തക്ക പരിഷ്കാരം ചെയ്വാൻ കുറെ അ
ദ്ധ്വാനവും പ്രയാസവും ഉണ്ട- ഏതായാലും ഇ
തിനെപ്പറ്റി ഒന്നു നല്ലവണ്ണം ആലൊചിക്കെണ്ടത
തന്നെയാണ.

ഗൊ. മെ—സാവധാനത്തിൽ ആലൊചിച്ചു വെണ്ടത്ത
ക്ക പ്രകാരം പ്രവൃത്തിക്കുവാൻ നമുക്ക് ധാരാളം അ
വസരമുണ്ടെല്ലൊ. സബ്ബറജിസ്ത്രാർ പറഞ്ഞിട്ടുള്ള പ്ര
കാരം കല്യാണം എനിയും രണ്ട നാല സംവത്സരം
കഴിഞ്ഞിട്ടമാത്രം നിവൃത്തിച്ചാൽ മതി- താലികെട്ടുന്ന
ത ഭൎത്താവതന്നെ ആയിരിക്കണം- അല്ലാഞ്ഞാൽ
അശെഷം വെടിപ്പില്ലെന്നാണ ഇപ്പൊൾ എനിക്കും
തൊന്നുന്നത. പണ്ടെത്തെതൊന്നും ഈ കാലത്ത ന
ടക്കില്ല. മുൻകാലങ്ങളിൽ പാടില്ലെന്നു വെച്ചിട്ടുള്ള
അനെകം കാൎയ്യങ്ങൾ നാമിപ്പൊൾ ഏൎപ്പെടുത്തി ന
ടത്തിവരുന്നില്ലെ? ജനങ്ങളുടെ ഇടയിൽ ദിവസംപ്ര
തി അറിവും നാഗരികവും വൎദ്ധിച്ചുവരുന്ന ഈ കാല
ത്ത ഈവക ദുരാചാരങ്ങൾ കെവലം ത്യാജ്യങ്ങളാ
ണെന്നുള്ളതിലെക്ക ലെശംസംശയമില്ല. ഇതിൽവെ
ണ്ടത്തക്ക ഭെദഗതികൾ നാം നിശ്ചയമായിട്ടും ചെ
യ്യെണ്ടത തന്നെയാണ- കഴിഞ്ഞുപൊയ സംഗതിയെ
പറ്റി എന്നി വിഷാദിച്ചിട്ട ഫലമില്ലെല്ലൊ.

രാ-മെ_നമ്മുടെ കുഞ്ഞിശ്ശങ്കര മെനോൻ ഇതിനെപ്പറ്റി
യാതൊന്നും ഇതവരെ പറഞ്ഞു കെട്ടില്ല- അദ്ദെഹ
ത്തിന്റെ അഭിപ്രായം എന്താണെന്ന കെൾപ്പാൻ
എനിക്കു വളരെ താൎല്പയ്യമുണ്ട- ഒന്നും പറയാതെയി
രിക്കുന്നത ഏതായാലും ഭംഗിയില്ല. [ 280 ] കു- ശ- മെ—ഈവക വിഷയത്തെപ്പറ്റി എനിക്ക വിശെ
ഷിച്ചു യാതൊരു പരിചയവും ഇല്ല- രാജ്യാചാര സ
മ്പ്രദായങ്ങളെപ്പറ്റി നല്ലവണ്ണം പരിജ്ഞാനമുള്ളവൎക്ക
ല്ലാതെ യാതൊരഭിപ്രായവും പറവാൻ സാധിക്കുന്ന
തല്ല- എങ്കിലും കരുണാകരൻ നമ്പ്യാര പ്രസ്താവിച്ചി
ട്ടുള്ളത മുഴുവനും പരമാത്ഥമാണെന്നാണ എനിക്കും
തൊന്നുന്നത. ലൌകീകവിരുദ്ധമായി നാം ആചരി
ച്ചുവരുന്ന താലികെട്ട കല്യാണത്തിൽ വെണ്ടത്തക്ക
പരിഷ്കാരങ്ങൾ ചെയ്യെണ്ടുന്നത അത്യാവശ്യം ത
ന്നെ- എന്നാൽ അതിന്റെ ഒരുമിച്ചു ഒരു നിശ്ചയം
കൂടി ചെയ്യുന്നതായാൽ വളരെ നന്നായിരിക്കുമെന്നാ
ണ് ഞാൻ വിചാരിക്കുന്നത. ഭൎത്താവിനെക്കൊണ്ട
താലി കെട്ടിക്കെണമെന്നാണെല്ലൊ നമ്പ്യാർ പ്രസ്താ
വിച്ചിട്ടുള്ളത്- അതനിശ്ചയമായിട്ടും വെണ്ടത തന്നെ-
എങ്കിലും ശൈശവ വിവാഹം കൊള്ളുരുതെന്നാണ
അനെകം യൊഗ്യന്മാരുടെ അഭിപ്രായം- ഋതുസ്നാന
ത്തിനു മുമ്പായി താലികെട്ടെണമെന്നും അതഭൎത്താ
വിന്റെ കയികൊണ്ട കെട്ടെണ്ടതാണെന്നും വരു
മ്പൊൾ ശൈശവകാലത്തിൽ തന്നെ വിവാഹം വെ
ണ്ടിവരുമെന്നു തീൎച്ചയായിരിക്കുന്നു- അത കുറെ അയു
ക്തമാണെന്നാണ് ഞാൻ വിചാരിക്കുന്നത.

ഗൊ- മെ—കുഞ്ഞിശ്ശങ്കര മെനൊൻ പറഞ്ഞിട്ടുള്ളത വാസ്ത
വമാണ- ചെറുപ്പകാലത്തിൽ തന്നെ പെൺകുട്ടികൾ
ക്ക ഭൎത്താവിനെ നിയമിക്കുന്നത ഒരിക്കലും വെടിപ്പി
ല്ലെന്നുള്ള ശാഠ്യക്കാരനാണ ഞാൻ- നമുക്കും ഇതര
രാജ്യങ്ങളിലുള്ള ജനങ്ങളെപ്പൊലെ താരുണ്യത്തിൽ
മാത്രമെ വിവാഹം പാടുള്ളു എന്നൊരു നിശ്ചയം ചെ
യ്യുന്നതായാൽ അതകൊണ്ട എന്താണൊരു ദൂഷ്യമുള്ള
ത? അങ്ങിനെയായാൽ സ്ത്രീകൾക്ക് വിദ്യാഭ്യാസം ചെ [ 281 ] യ്വാനും മറ്റും വളരെ തരവും എളുപ്പവും ഉണ്ടാകും.
കു- കൃ- മെ—കാൎയ്യം അതശരിയാണെങ്കിലും എളുപ്പത്തിൽ
സാധിപ്പിക്കതക്കതല്ല- അപ്പൊൾ ഋതുസ്നാനത്തിന്ന
ശെഷമെ കല്ല്യാണം കഴിപ്പാൻ പാടുള്ളു എന്ന തീൎച്ച
യാക്കെണ്ടിവരും- അതിൽ ജനസമുദായം അത്ര വെ
ഗത്തിൽ യൊജിക്കുമെന്ന തൊന്നുന്നില്ല- ഇത് പൊ
തുവിൽ അത്യന്തം ഗുണകരമാണെന്നുവരികിലും ലൌ
കീകത്തിനും ശാസ്ത്രത്തിന്നും തീരെ വിരുദ്ധമായത
കൊണ്ട കെവലം ദുസ്സാദ്ധ്യമായ്വരാനാണ ഇടയുള്ളത-
അതകൊണ്ട ബാലദശയുടെ ആരംഭകാലം നൊ
ക്കി എല്ലാ സംഗതികൊണ്ടും കന്ന്യകക്ക അനുരൂപനാ
യ ഒരു ഭൎത്താവിനെക്കൊണ്ട യഥായൊഗ്യം താലി
കെട്ടിച്ചു താരുണ്യത്തിൽ വിവാഹം കഴിക്കുന്നതാണ
വളരെ യുക്തമായിട്ടുള്ളത. ഇങ്ങിനെ ചെയ്യുന്നതാ
യാൽ തന്നെയും ഇപ്പൊഴത്തെതിനെക്കാൾ വളരെ
ഉൽകൃഷ്ടമായിരിക്കും.

രാ- മെ—ഉത്സാഹിച്ചാൽ ഇത് ഒരു വിധെന നിവൃത്തിക്കാ
വുന്നതാണ- ഗൊപാലമെനൊൻ പറഞ്ഞത ഒരിക്ക
ലും നടക്കുന്നതല്ല. പല തകരാറും ഉണ്ടാവാനാണ ഇ
ടവരുന്നത- ശാസ്ത്രത്തിന്ന വിരൊധമായിട്ട ആരും
ഒന്നും ആലൊചിക്കരുത- അങ്ങിനെ ചെയ്യുന്നതി
നാണ തൊന്ന്യാസമെന്നുള്ള പെർ.

കു- ശ- മെ—(കഞ്ഞികൃഷ്ണമെനൊന്റെ മുഖത്തനൊക്കി)
ഇപ്പൊൾ പ്രസ്താവിച്ച വിധമായാൽ വളരെ തരക്കെ
ടില്ല- എങ്കിലും ഭാൎയ്യാഭൎത്തൃത്വത്തിന്ന അത്ര ബലമു
ണ്ടൊ എന്നു ദുൎല്ലഭം ചിലർ ശങ്കിച്ചു ആക്ഷെപിക്കാ
തിരിക്കില്ല- ദമ്പതിമാരുടെ അനുരാഗം പ്രായെണ കൃ
ത്രിമമായിരിക്കെണ്ടിവരും- ഭാൎയ്യ ഭൎത്താക്കന്മാരിൽ
സ്വാഭാവികമായ അനുരാഗവും പ്രെമവും ജനിച്ചു [ 282 ] സ്ഥിരമായി വൎദ്ധിക്കെണമെങ്കിൽ വിവാഹം താരു
ണ്യത്തിൽ വെണമെന്നാണ് ചിലരുടെ അഭിപ്രായം.

കു- കൃ- മെ_ൟ അഭിപ്രായത്തൊട ഞാൻ അത്ര അധി
കം യൊജിക്കുന്നില്ല- ഭാൎയ്യാഭൎത്തൃത്വത്തിന്ന ആലൊ
ചിക്കപ്പെട്ടുവരുന്ന സ്തീപുരുഷന്മാർ അന്യൊന്യം എ
ല്ലാ അവസ്ഥകൊണ്ടും അനുരൂപന്മാരായിരിക്കത്തക്ക
വരൊ അല്ലയൊ എന്നു രക്ഷിതാക്കന്മാർ അല്പം മ
നസ്സുകൊടുത്തു സൂക്ഷിച്ചാൽ മതിയാവുന്നതാണ- അ
നുരൂപന്മാരാണെങ്കിൽ അനുരാഗം തന്നാലെതന്നെ
മുളച്ചു വളരുന്നതാണ- അതല്ലാതെ നാഗരീക സമ്പ
ന്നന്മാരായ ചില യൂറൊപ്യന്മാരുടെ ഇടയിൽ ആച
രിച്ചുവരുന്ന വിവാഹ സമ്പ്രദായം ഈ മലയാള രാ
ജ്യത്തിൽ ഇപ്പൊൾ തന്നെ നടത്തിക്കളയാമെന്ന വി
ചാരിച്ചുപ്രവൃത്തിക്കുന്നതായാൽ ആയതശുദ്ധമെആ
ഭാസവും ആക്ഷെപകാരണവും ആയിരിക്കും- ദെശ
കാലങ്ങൾക്ക ഉചിതമല്ലാത്ത യാതൊരു പ്രവൃത്തി
യും ചെയ്യാൻ ഉത്സാഹിക്കരുത- നാഗരീകവും സ്ത്രീ
വിദ്യാഭ്യാസവും വൎദ്ധിച്ചു ജനസമുദായത്തിൽ ബുദ്ധി
ക്ക പരിഷ്കാരവും പാകവും വരുന്ന സമയം കാലക്ര
മെണ ആവക സമ്പ്രദായത്തിലും പ്രവെശിക്കാമെ
ന്നല്ലാതെ ബദ്ധപ്പെട്ടാൽ തരമാവുന്നതല്ല.
കുഞ്ഞികൃഷ്ണ, മെനൊന്റെ ഈ അഭിപ്രായം കുഞ്ഞിശ്ശ
ങ്കരമെനൊൻ ഒരു ഉപദെശമായിട്ടാണ ധരിച്ചിട്ടുള്ളത-
കാൎയ്യം ഇത യഥാൎത്ഥമാണെന്നു തന്നെ അദ്ദെഹം വിശ്വ
സിച്ചു- തന്റെ മനൊരഥ പ്രാപ്തിക്ക വെണ്ടി എനിമെൽ
ചെയ്വാൻ പൊകുന്ന പ്രയത്നത്തിൽ മെൽ പ്രസ്താവിച്ച ഉ
പദെശത്തിന്ന വിരൊധമായി യാതൊന്നും പ്രവൃത്തിക്കരു
തെന്ന നിശ്ചയിച്ചു- താലികെട്ട കല്യാണവും കാൎത്ത്യായിനി
യുടെ സംബന്ധവും ഏതായാലും രണ്ട സംവത്സരത്തെ [ 283 ] ക്ക വെണ്ട എന്ന രാമുക്കുട്ടിമെനൊന്നും നിശ്ചയിച്ചു- എല്ലാ
വരും പിന്നെയും അവിടത്തന്നെ ഇരുന്ന ഈ സംഗതിയെ
പറ്റി അന്യൊന്യം സംസാരിച്ചു ഏകദെശം പതിനൊന്ന
മണിയായതിൽ പിന്നെ കുഞ്ഞികൃഷ്ണമെനൊൻ മുതലായവ
ർ മൂന്നുപെരും അവരവരുടെ അറകളിലെക്ക് ഉറങ്ങുവാൻ
പൊയി- കുഞ്ഞിശ്ശങ്കരമെനൊനും അച്യുതമെനൊന്നും മു
കളിലെ തളത്തിൽ തന്നെ വിശെഷമായി വിരിച്ചു തെയ്യാ
റാക്കി വെച്ചിട്ടുള്ള ഓരൊ കൊച്ചുകട്ടിലിന്മെൽ കിടന്നുറങ്ങി-
ഗൊപാലമെനൊൻ അദ്ദെഹത്തിന്റെ സ്വന്തം അറയി
ലും പൊയി കിടന്നു. [ 284 ] പതിനാലാം അദ്ധ്യായം.

മീനാക്ഷികുട്ടിയുടെ സംഗീതം.

വിവെകിയും സൌമ്യനുമായ നമ്മുടെ കുഞ്ഞിശ്ശങ്കരമെ
നൊൻ പുത്തൻമാളികക്കൽ അല്പദിവസം മാത്രമെ താമ
സിച്ചിട്ടുണ്ടായിരുന്നുള്ളൂ എങ്കിലും അവിടെയുള്ള എല്ലാവ
ൎക്കും ഇദ്ദെഹത്തിന്റെ മെൽ അത്യാദരവും സന്തൊഷവും
അധികമായ സ്നെഹവും ഉണ്ടായി. കാമ്യരൂപന്മാരായ ൟ
വിധം ചെറുപ്പക്കാരിൽ വെണ്ടത്തക്ക മൎയ്യാദയും വിനയ
വും ശ്ലാഘനീയമായ ഗുണബുദ്ധിയും ഒതുക്കവും ഉണ്ടെന്ന
കണ്ടാൽ ജനസമുദായത്തിൽ ബഹുമാനവും കൌതുകവും
അങ്കുരിക്കുന്നത ആശ്ചൎയ്യമല്ലൊ- വകതിരിവും ബുദ്ധിവികാ
സവും ഉള്ള മാതാപിതാക്കന്മാരുടെ രക്ഷയിൽ ഇരുന്ന ശൈ
ശവം മുതല്ക്കെ അവരുടെ നടപ്പും മൎയ്യാദയും കണ്ട പഠിച്ച
അതില്പിന്നെ മഹത്തരമായ വിദ്യാഭ്യാസം കൊണ്ടും ദുൎല്ലഭ
മായസജ്ജന സമ്പൎക്കം കൊണ്ടും ബുദ്ധിക്ക പരിഷ്കാരവും
മനസ്സിന്ന പാകതയും അകൃത്യത്തിൽ അതിഭയവും ലഭി
ക്കുന്നതായാൽ ൟ കാലത്ത് അനെകം കുഞ്ഞിശ്ശങ്കരമെ
നൊന്മാരെ കണ്ട സന്തൊഷിക്കുവാൻ നമുക്ക യാതൊരു പ്ര
യാസവും ഇല്ല- വിദ്വാന്മാരെവിടയും പൂജ്ജ്യന്മാരാണെന്ന
ല്ലെ വെച്ചിട്ടുള്ളത- എങ്കിലും കുഞ്ഞിശ്ശങ്കരമെനൊന്റെ വ
രവും അധിവാസവും രണ്ടുമൂന്ന ദിവസത്തെക്ക മീനാക്ഷി
കുട്ടിയുടെ മനസ്സിൽ അല്പമായ രസക്കെടിന്നും കുണ്ഠിത
ത്തിനും കാരണമായി തീരുകയാണ ചെയ്തിട്ടുള്ളത- അതി
ന്ന ലഘുവായ രണ്ടൊമൂന്നൊ സംഗതികൾ ഉണ്ടായിരുന്നി
ല്ലെന്നുമില്ല.

കുഞ്ഞികൃഷ്ണുമെനൊൻ വരുന്ന സമയങ്ങളിൽ ഒക്കെ [ 285 ] യും ഇതിന്ന മുമ്പ ഇവൾ അദ്ദെഹത്തിന്റെ ഒരുമിച്ചിരുന്ന
ഊണു കഴിക്കുമാറുണ്ടായിരുന്നു- ഒരു നെരമെങ്കിലും വല്ല
സംഗതിവശാൽ അതിന്ന മുടക്കം വരുന്നതായാൽ പിന്നെ
ഒരുമിച്ചുണ്ണുന്നവരെക്കും ഇവളുടെ മനസ്സിന്ന ലെശംപൊ
ലും സുഖമൊ സന്തൊഷമൊ ഉണ്ടാകുമാറില്ല- എന്നാൽ
ഇപ്പൊഴത്തെ വരവിൽ മുമ്പൊരിക്കൽ കണ്ടിട്ടും കൂടിയില്ലാ
ത്ത ൟ ചെറുപ്പക്കാരനും കൂടി ഉണ്ടായിരുന്നത കൊണ്ട
അദ്ദെഹം വന്നതിൽപിന്നെ ഒരു പ്രാവശ്യമെങ്കിലും കിഴു
ക്കട പതിവ പ്രകാരം ഇവൾക്ക ഒരുമിച്ചിരുന്നുണുകഴിപ്പാ
ൻ സാധിച്ചിരുന്നില്ല.

ഇതിന്നപുറമെ ൟ യുവാവ് മിക്കസമയങ്ങളിലും കുഞ്ഞി
കൃഷ്ണമെനൊന്റെ അരികത്തതന്നെയിരുന്ന എന്തെങ്കിലും
ഓരൊ വിഷയങ്ങളെപ്പറ്റി അത്യന്തം രസകരമായി സം
സാരിച്ച കാലം കളയുന്നതകൊണ്ട ഇവൾക്ക സ്വെഛാനു
സരണം തന്റെ അച്ഛന്റെ അടുക്കെ ചെല്ലാനും അദ്ദെ
ഹത്തെ ചാരിയും ഉരുങ്ങിയും തൊട്ടും തലൊടിയും കൊണ്ട
അരികത്ത തന്നെ നില്പാനും വല്ലതും തെല്ലൊന്ന ശങ്കവി
ട്ട തരത്തിൽ സംസാരിപ്പാനും അദ്ദെഹത്തിൽ നിന്നുണ്ടാ
വുന്ന ലാളനാശ്ലെഷങ്ങളെ കൂടകൂടെ അനുഭവിച്ച സുഖി
പ്പാനും ഇവൾക്ക മുമ്പത്തെ പൊലെയുള്ള ധൈൎയ്യമൊ ത
രമൊ സ്വാതന്ത്ര്യമൊ ൟ പ്രാവശ്യം ഉണ്ടായിരുന്നില്ല- ഇ
ച്ഛാഭംഗം കൊണ്ട കലുഷിതചിത്തയായി കുണ്ഠിതയായ ഇ
വൾക്ക ഇതരണ്ടും ക്രടാതെ കൂനിൽകുരു എന്നപൊലെ ദു
സ്സഹമായ മറെറാരു ബുദ്ധിമുട്ടും കൂടി സംഭവിച്ചിട്ടുണ്ടായി
രുന്നു- അപ്പുകുട്ടൻ കൂടകൂടെ ഇവളുടെ അരികത്തുവന്നനി
ന്നിട്ട മറ്റുള്ളവർ കെൾക്കെയും ചിലസമയം കെൾക്കാ
തെയും കുഞ്ഞിശ്ശങ്കര മെനൊന്റെ സൌൎന്ദയ്യത്തെയും
യൊഗ്യതയെയും പറ്റിസ്തുതിച്ച പറകയും ഇവളൊട അഭി
പ്രായം ചൊദിക്കയും ചെയ്ക പതിവായിരുന്നു. ആസമയം [ 286 ] വല്ലവരും യദൃഛയാ അന്യൊന്യം നൊക്കുകയൊ ചിരിക്കു
കയൊ വല്ലതും സ്വകാൎയ്യം പറയുകയൊ ചെയ്യുന്നത ക
ണ്ടാൽ എല്ലാവരും തന്നെ ഉദ്ദെശിച്ച കണ്ണുകൊണ്ടും മുഖം
കൊണ്ടും തങ്ങളിലൊരൊന്ന ഗൂഢമായി സംസാരിക്കുന്ന
താണെന്നും അപ്പുകുട്ടൻ തന്നെ ശുണ്ഠിപിടിപ്പിക്കുവാൻവെ
ണ്ടി മറ്റുള്ളവരുടെ ഉപദെശപ്രകാരം ഇങ്ങിനെ പറഞ്ഞ
പരിഹസിക്കുന്നതാണെന്നും വൃഥാ ശങ്കിച്ച ഇവൾ കുറെശ്ശ
വെറുപ്പും കൊപവും പുറമെകാണിപ്പാനും മടിച്ചിട്ടുണ്ടായിരു
ന്നില്ല- ഇതിന്നെല്ലാറ്റിനും കാരണഭൂതൻ കുഞ്ഞിശങ്കരമെ
നൊനാണെന്ന വിചാരിച്ച ഇദ്ദെഹത്തിന്റെ മുമ്പിൽകൂടി
കടന്നപൊവാൻ പൊലും ഇവൾക്ക കുറെശ്ശ ലജ്ജ യും മടി
യും ഉണ്ടായി തുടങ്ങി എങ്കിലും സൌഭാഗ്യശാലിയായ ൟ
തരുണപുരുഷനെ പറ്റി അസാധാരണമായ ബഹുമാന
വും അപൂൎവ്വമായ ഭക്തിയും അഭിനവമായ സ്നെഹവും ഇ
വളുടെ മനസ്സിൽ അങ്കുരിച്ച ക്രമെണവളരുവാൻ തുടങ്ങീ
ട്ടുണ്ടായിരുന്നു- ഇദ്ദെഹം തന്നെ ഭാഗ്യാതിരെകത്തിന്നധി
ഷ്ഠാനമായി നില്ക്കുന്ന അച്ചുതമെനൊന്റെ പ്രാണസ്നെഹി
തനാണന്നുള്ള വിശ്വാസം ഇവളുടെമനസ്സിൽ പ്രബലപ്പെ
ട്ടിരിക്കുമ്പൊൾ ഇങ്ങിനെയുള്ള സ്നെഹവും ബഹുമാനവും
ഇവളുടെ മനസ്സിൽ തൊന്നിട്ടുള്ളത അത്ര ആശ്ചൎയ്യമല്ല-
അഥവാ അത്യന്തം രമണീയങ്ങളായ വസ്തുക്കൾ ജ്ഞാനെ
ന്ദ്രിയങ്ങൾക്ക ഗൊചരങ്ങളായി വരുമ്പൊൾ പ്രകൃതിസി
ദ്ധമായ ജന്തുധൎമ്മത്തെ അനുസരിച്ച ജനഹൃദയത്തിൽ ആ
നന്ദം ഉണ്ടായിവരുന്ന പ്രകാരം ഇവളുടെ മനസ്സിലും ആ
ഹ്ലാദം ജനിച്ചിട്ടുള്ളതാണെന്ന വ്യപഹരിച്ച തീൎച്ചപ്പെടുത്തു
ന്നതായാൽ തന്നെയും അത സ്വാഭാവികമായ മനൊവികാ
രമാണെന്നുള്ള ഏകസംഗതികൊണ്ട ആ കാൎയ്യത്തിലും ആ
ശ്ചൎയ്യമുണ്ടെന്ന പറഞ്ഞുകൂടാ- എന്നാൽ മനസ്സിൽ അത്യ
ന്തം സ്നെഹത്തൊടും ഭക്തിയൊടും കൂടി ദൃഢീകരിച്ച വെ [ 287 ] ച്ചിട്ടുള്ള ഒരു വസ്തുവിന്റെ ഗുണാല്ക്കൎഷത്തെപറ്റി അന്യ
ന്മാർ സ്തുതിച്ചപറയുന്നത കെൾപ്പാനൊ ആ വസ്തുവിന്റെ
പ്രത്യക്ഷദൎശനം അനുഭവിപ്പാനൊ കെവലം വിരക്തിവ
രുന്നുണ്ടെങ്കിൽ ആ കാൎയ്യം ആശ്ചൎയ്യമായിട്ടുള്ളത തന്നെയാ
ണ. അതുകൊണ്ട കഞ്ഞിശങ്കരമെനൊനെ സ്തുതിച്ച പറയു
ന്നതിലും അദ്ദെഹത്തെകാണുന്നതിലും ഇവൾക്ക് വൈരാ
ഗ്യംവന്നിട്ടുള്ളത വിചാരിക്കുമ്പൊൾ അതിന്ന പ്രത്യെകം വ
ല്ല സംഗതിയും ഉണ്ടെന്ന ഊഹിപ്പാൻ അല്പം വഴിയുണ്ട. ഏ
തായാലും ഇവൾ കുറച്ചനെരത്തെക്ക ഇങ്ങിനെ തന്നെനി
ൽക്കട്ടെ. നാം കുഞ്ഞിശങ്കരമെനൊന്റെ തല്ക്കാലസ്ഥിതിയെ
പറ്റിയും തെല്ലൊന്ന പ്രസ്താവിക്കെണ്ടതാണെല്ലൊ.

മീനാക്ഷികുട്ടിയെ കാണെണമെന്നും അവളുടെ രൂപ
സൌന്ദൎയ്യം തന്റെ കണ്ണിനും മനസ്സിനും രുചികരമായി
തൊന്നുന്നപക്ഷം അവളുടെ സ്നെഹം സമ്പാദിപ്പാൻ ത
ന്നാൽ കഴിയുന്നത്ര പരിശ്രമം ചെയ്യെണമെന്നും നിശ്ചയി
ച്ചിട്ടാണ് ഇദ്ദെഹം മറെറാരു സംഗതിയെ വൃഥാ മുമ്പിൽ നി
ൎത്തികൊണ്ടു മുമ്പേ യാതൊരു പരിചയവും ഇല്ലാത്ത ൟ ക
നകമങ്ങലത്തെക്കു ൟ അവസരത്തിൽ തന്റെ സ്നെഹി
തനൊടുകൂടി ചാടി പുറപ്പെട്ട വന്നിട്ടുള്ളത- ബുദ്ധിവിശെ
ഷവും വിവെകവും ഉള്ള ഇവളുടെ കാന്തിമാധുൎയ്യം അത്യ
ന്തം പരിഷ്കൃതമായ തന്റെ മനസ്സിൽ അനുരാഗം ജനിപ്പി
ക്കത്തക്കവണ്ണം അത്ര ലളിതമായിരിക്കുമൊ എന്നുള്ള ഒരു
വിചാരം മാത്രമെ ഇദ്ദെഹത്തിന്ന ഇങ്ങട്ടുള്ള വഴിയാത്രയി
ൽ വിശെഷവിധിയായി മനസ്സിൽ ഉണ്ടായിരുന്നുള്ളൂ. എ
ന്നാൽ കാമുകന്മാരുടെ ഹൃദയമാകുന്ന കാരിരുമ്പിൻ ഖണ്ഡ
ത്തെ ആകൎഷിക്കുവാൻ കെവലം അയസ്കാന്തമായി ഭവി
ച്ചിട്ടുള്ള ഇവളുടെ രൂപം ഇദ്ദെഹത്തിന്റെ നെത്രങ്ങൾക്ക
എപ്പൊൾ അമൃതാഞ്ജന മായിതീൎന്നുവൊ അപ്പൊൾ ത
ന്നെ മുഴുവൻ ഭാവത്തിന്നും ഒരു പകൎച്ചവന്നു പൊയിരിക്കു [ 288 ] ന്നു- ഇവൾ തനിക്കനുരൂപയായി തീരുമൊ എന്നുള്ള വി
ചാരം പൊയിട്ട താൻ ഇവൾക്കനുരൂപനായിരിക്കുമൊ എ
ന്നുള്ള ചാഞ്ചല്യവും വൈവശ്യവും ഇദ്ദെഹത്തിന്റെ മന
സ്സിൽ അങ്കുരിക്കയാണ ചെയ്തിട്ടുള്ളത- തന്റെയും ഇവളുടെ
യും യൊഗ്യതയെപറ്റി വിചാരിക്കുമ്പൊൾ ഒരു കാകനും
കളഹംസിയും തമ്മിലുള്ള അന്തരത്തെകാട്ടിൽ അല്പമെങ്കി
ലും അധികമല്ലാതെ ഒരുലെശം കുറകയില്ലെന്ന വിചാരി
ച്ച ഇദ്ദെഹം അസ്വസ്ഥനായിതീൎന്നു- ഏതായാലും ഇവളു
ടെ അന്തൎഗ്ഗതം മനസ്സിലാക്കെണമെന്ന വിചാരിച്ച ഇദ്ദെ
ഹം ചില കൌശലങ്ങൾ എടുത്തു പ്രയൊഗിച്ചനൊക്കി.
അതൊന്നും അവളുടെ നെരെ ലെശം ഫലിച്ചില്ല- കുഞ്ഞി
കൃഷ്ണ മെനൊനുമായി നിശ്ചയിച്ചിട്ടുള്ള പ്രകാരം ഇവളെ
പരീക്ഷിപ്പാൻ സംഗതി വരുന്ന പക്ഷം വല്ലവിധെനയും
ഇവളുമായി സംസാരിച്ചു പരിചയമാകുവാൻ ഇടയുണ്ടാ
കുമെന്നു വിചാരിച്ച ഒന്നു രണ്ട ദിവസത്തൊളം അത്യാ
ഗ്രഹത്തൊടെ കാത്തുനിന്നു. എന്നാൽ അദ്ദെഹം അതി
നെകുറിച്ച പിന്നെയാതൊന്നും പറയാതിരുന്നതകൊണ്ട
അങ്ങട്ടചെന്ന ഓൎമ്മപ്പെടുത്തുന്നതും അനുവാദം ചൊദി
ക്കുന്നതും ശങ്കാസ്പദവും ഘനക്ഷയവുമായി വന്നെക്കാമെ
ന്ന വിചാരിച്ച ൟ വിഷയതെപ്പറ്റി യാതൊരു പരിശ്ര
മവും ചെയ്വാൻ ഇദ്ദെഹത്തിന്ന ലെശവും ധൈൎയ്യമുണ്ടാ
യില്ല. കൂടക്കൂടെ തന്റെ മനസ്സിൽ ഇങ്ങനെ വിചാരിക്ക
യായി.

ലൊകത്തിൽ അത്യന്തം മനൊഹരങ്ങളായും രമണീയ
ങ്ങളായും ഇരിക്കുന്ന അനവധി വസ്തുക്കൾ ഉണ്ടെങ്കിലും
അവയിൽ ചിലത സാദ്ധ്യവും മറ്റു ചിലത അസാദ്ധ്യവും
ആണെന്ന നിശ്ചയമാണെല്ലൊ-അസാദ്ധ്യമായ ഒരു വസ്തു
വെ കണ്ട ഭ്രമിച്ച കാൎയ്യത്തിന്റെ വൈഷമ്യം യാതൊന്നും
ആലൊചിക്കാതെ ആ വസ്തുവിന്നവെണ്ടി ബുദ്ധിമുട്ടുന്നത [ 289 ] വിവെകികളായ മനുഷ്യന്മാൎക്ക അശെഷം ഉചിതമായിട്ടു
ള്ളതല്ല- വൃഥാ മനൊരാജ്യം വിചാരിച്ച അന്തസ്താപമുണ്ട
ക്കീട്ട പ്രയൊജനമെന്താണ- ഇവളുടെ ലാവണ്യാതിശയവും
ശിക്ഷാ വൈചിത്ര്യവും ബുദ്ധിസാമൎത്ഥ്യവും പ്രഗത്ഭതയും
മറ്റും വിചാരിക്കുമ്പൊൾ ഇവൾക്ക എന്റെ മെൽ പ്രെമ
മുണ്ടാകുമെന്നൊ എനിക്ക അതിന മാത്രം യൊഗ്യതയും ഭാ
ഗ്യവും ഉണ്ടെന്നൊ തൊന്നുന്നില്ല - ഇങ്ങട്ട അല്പമെങ്കിലും
പ്രെമമൊ അനുരാഗമൊ ഇല്ലാത്ത സ്ത്രീകളെ കണ്ട ഭ്രമിച്ച
അകാല ജലദൊദയം കണ്ട ചാതകങ്ങളെ പൊലെ അ
ന്ധാളിച്ച ഒടുവിൽ നിരാശപ്പെട്ട വെറുതെ മനസ്സ പുണ്ണാ
ക്കുന്നത് കെവലം അന്ധത്വമാണെല്ലൊ. ഇങ്ങനെയുള്ള
തത്വബൊധം ഉണ്ടായിട്ടും എന്റെ മനസ്സിനെ കറച്ചെങ്കി
ലും സ്വസ്ഥതയിൽ നിൎത്തുവാൻ പ്രയാസമായി വന്നിട്ടുള്ള
ത ആശ്ചൎയ്യം തന്നെ.

പ്രഭവതി മനസിവിവെകൊ
വിദൂഷാമപി ശാസ്ത്രസംഭവസ്താവൽ
നിപതന്തി ദൃഷ്ടവിശിഖാ
യാവന്നെന്ദീവരാക്ഷീണാം

എന്ന ശ്രീകൃഷ്ണമിശ്രൻ അഭിപ്രായപ്പെട്ടിട്ടുള്ളത് പരമാ
ൎത്ഥമാണെന്ന തൊന്നുന്നു. എന്നാൽ അങ്ങനെ വിചാരി
പ്പാനും ഇവിടെ തരം കാണുന്നില്ല- ഇവളുടെ ദൃഷ്ടിവിശി
ഖം എന്റെ മെൽ പതിച്ചിട്ടില്ലല്ലൊ. ദൎശനമാത്രത്താൽ
തന്നെ എന്റെ മനസ്സ ഇത്ര അധികം ക്ഷൊഭിച്ചിട്ടുള്ളത
വിചാരിക്കുമ്പൊൾ കടാക്ഷാവലൊകനങ്ങൾ ഉണ്ടായിരു
ന്നാലത്തെ കഥ പറയെണ്ടതെയില്ലെല്ലൊ- ഇവളുടെ രൂ
പം അത്യന്തം രമണീയമെന്ന ആരാണ സമ്മതിക്കാത്തത.
ആശ്ചൎയ്യം തന്നെ.
"കൊണ്ടലിണ്ടലൊടു മണ്ടുമാറു നിറമാണ്ടു നീണ്ട കച
ഭംഗിയും വണ്ടിനൊടുസമമായിരുണ്ടഥ ചുരുണ്ടുനില്ക്കു [ 290 ] മളകാഭയും- തൊണ്ടി കണ്ടു വെറിപൂണ്ട രണ്ടുബത മ
ണ്ടുമൊരധര ശൊഭയും പണ്ടിവണ്ണമൊരു കണ്ടിവാ
ർകുഴലിയാൾക്ക് കണ്ടതറിവില്ലമെ" അത്രയുമല്ല,
മുല്ലബാണനുടെ വില്ലുതൻവിരുതു തല്ലി വെല്ലുവതി
നന്വഹം മല്ലിടുന്ന കനു ചില്ലിവല്ലിയഴകാൎന്നമല്ല
നയനങ്ങളും- ഫുല്ലപത്മരുചി മെല്ലവെ കവരുമുല്ല
സന്മുഖവു മൊമന പ്പല്ലൂമിദൃശ മമാനുഷീക മതിനില്ല
കില്ലൊരണുവൊളവും.

ഇങ്ങിനെ ലൊകവാസികളെ മുഴുവനും അനായാസെന
മൊഹിപ്പിച്ച കീഴടക്കുവാൻ അത്യന്തം വിദഗ്ദ്ധമായ ഇവളു
ടെ രൂപസൌന്ദൎയ്യം കണ്ടിട്ട എന്റെ മനസ്സ ഇങ്ങിനെയു
ള്ള ചാപല്യവും പാരവശ്യവും ഉണ്ടായത സ്വാഭാവികമായ
മനൊധൎമ്മമെന്നല്ലതെ മറ്റൊന്നും വിചാരിച്ച ആശ്ചൎയ്യ
പ്പെടാനില്ല. പാരവശ്യത്തിന്നുള്ള കാരണം ഇത്രമാത്രമല്ല.

"അനാഘ്രാതംപുഷ്പം കിസലയ മലൂനം കരരുഹൈ
രനാവിദ്ധംരത്നം മധുനവമനാ സ്വാദിതരസം
അഖണ്ഡംപുണ്യാനാം ഫലമിവചതദ്രൂപ മനഘം
നജാനെ ഭൊക്താരം കമിഹസമുപസ്ഥാസ്യതിവിധി"

ൟയൊരു വിചാരമാണ് എനിക്ക ദുസ്സഹമായ മനൊ
വെദനയെ ഉണ്ടാക്കി തീൎക്കുന്നത. ഏതൊ ഒരു സുകൃതശാ
ലിയായ പുരുഷനെ ദൈവം ഇവൾക്ക് വെണ്ടി അത്യന്തം
പണിപ്പെട്ട സൃഷ്ടിച്ച വെച്ചിട്ടുണ്ട- ആ പുണ്യവാന്റെ അ
നുഭൊഗസാധകമായ ൟ കാന്തി വിശെഷം മന്ദ ഭാഗ്യനാ
യ എനിക്കു അനുഭവിപ്പാൻ കിട്ടെണമെന്ന വിചാരിക്കു
ന്ന ത കെവലം ദുൎമ്മൊഹശക്തിയും ഭൊഷത്വവും മാത്രമാ
ണ- അതുകൊണ്ട എനി കഴിയുന്ന വെഗത്തിൽ ഇവിടെ
നിന്ന പൊയ്കളവാൻ നൊക്കുന്നതാണ് കുറെ ഭെദം- ഇവ
ളെ ലഭിക്കത്തക്ക യൊഗ്യതയിൽ ഏതാനൊരംശംപൊലും
എനിക്കുണ്ടെന്ന തൊന്നുന്നില്ല- എങ്കിലും ദൈവം എനി [ 291 ] ക്ക തീരെ പ്രതികൂലമല്ലാത്ത പക്ഷം ഇവളെ കണ്ടപ്പൊൾ
തുടങ്ങി എന്റെ മനസ്സിൽ അങ്കരിച്ചു വളരുന്ന പ്രകാരം
തന്നെ അല്പമായ പ്രെമം ഇവളുടെ മനസ്സിലും ഉണ്ടാവാൻ
പാടില്ലെന്നില്ലല്ലൊ- അങ്ങിനെ വരുന്നതായാൽ എന്റെ
മനൊരഥ പ്രാപ്തിക്ക എന്താണിത്രയൊക്ക വൈഷമ്യം വി
ചാരിപ്പാനുള്ളത- ഞങ്ങൾ രണ്ടുപെൎക്കും അന്യൊന്യം പ്രെ
മമുണ്ടെന്നു കണ്ടാൽ ഇവളുടെ രക്ഷിതാക്കന്മാരായ പുരുഷ
ന്മാരാരും അതിന്ന വിരൊധമായി പ്രവൃത്തിക്കുന്നവരല്ല-
മറ്റുള്ളവരുടെ വിരൊധമാകട്ടെ സമ്മതമാകട്ടെ പിന്നെ
ൟ കാൎയ്യത്തിൽ അത്ര കൂട്ടാക്കെണ്ടുന്ന ആവശ്യവും ഇല്ല-
ഉൗരാളരുടെ സമ്മതം കിട്ടിയാൽ ശാന്തിക്കാരന്റെയും ക
ഴകക്കാരന്റെയും വിരൊധം ആരെങ്കിലും കണക്കിൽ വെ
ച്ചവരാറുണ്ടൊ- അതുകൊണ്ട ഇവളുടെ സ്നെഹം ൟ അ
വസരത്തിൽ തന്നെ വല്ല വിധെനയും സമ്പാദിപ്പാൻ ക
ഴിയുമൊയെന്ന പരീക്ഷിച്ചു നൊക്കണം. സാധിക്കുമെങ്കിൽ
സാധിക്കട്ടെ അല്ലെങ്കിൽ പൊട്ടെ. ഇത അകൃത്യമായ ഒരു
കാൎയ്യമല്ലല്ലൊ.

മിനാക്ഷികുട്ടിയെ കണ്ടു മുതല്ക്കു ഇങ്ങിനെയുള്ള പല വി
ചാരങ്ങൾക്കും മനൊരാജ്യത്തിനും കുഞ്ഞിശ്ശങ്കരമെനൊ
ന്റെ തരുണമായ ഹൃദയം തരപ്പെട്ട ഒരു സങ്കെതമായി ഭ
വിക്കയാണ ചെയ്തിട്ടുള്ളത- എങ്കിലും അവയിൽ അണുമാ
ത്രം പൊലും അന്യന്മാൎക്ക മനസ്സിലാക്കുവാൻ അശെഷം
സംഗതി വന്നില്ല- ഇദ്ദെഹം ആ വക യാതൊരു വിചാര
ത്തെയും പുറത്തെക്കു കടപ്പാൻ അനുവദിക്കാതെ ധൈൎയ്യ
മാകും ശൃംഖലയാൽ ഏറ്റവും ദൃഢമായി ബന്ധിച്ച ത
ന്റെ ഹൃദയമാകുന്ന പഞ്ജരത്തിൽ ഇട്ട അടച്ചു പൂട്ടി പുറ
മെ എല്ലായ്പൊഴും പ്രസന്നഭാവം പൂണ്ട സമുദ്രംപൊലെ
ഗംഭീരസത്വനായിട്ട പുത്തന്മാളികക്കൽ ഒരു വിധെന സു
ഖമായിട്ട തന്നെ രണ്ടുമൂന്ന ദിവസം പാൎത്തു. താൻ വന്നിട്ടു [ 292 ] ള്ളതിന്റെ മൂന്നാമത്തെ ദിവസം ഏകദെശം നാലുമണിസ
മയം കരുണാകരൻ നമ്പ്യാരൊടും അച്ചുതമെനൊനെടും
കൂടി ചുറ്റുമുള്ള പ്രദെശങ്ങൾ കാണാൻ വെണ്ടി പുറപ്പെട്ടു
പൊയി- കനകമംഗലം കൊവിലകം, അതിന്റെ കിഴക്ക
ഭാഗമുള്ള വിഷ്ണുക്ഷെത്രം, അങ്ങാടി, ചന്തസ്ഥലം, സബ്ബറ
ജിസ്ത്രാഫീസ്സ, മുതലായ പല എടുപ്പുകളും, സ്ഥലങ്ങളും കാ
ഴ്ചകളും മറ്റും കണ്ട അന്യൊന്യം പല വിനൊദവാക്കുകളും
പറഞ്ഞ സന്തൊഷിച്ചുംകൊണ്ട മടങ്ങി പുത്തൻമാളികക്ക
ൽ എത്തുമ്പൊഴെക്ക മണി ഏഴടിക്കുന്നത കെട്ടു - മൂന്നുപെ
രും കൂടി വന്ന മുറ്റത്തിറങ്ങിയ ക്ഷണത്തിൽ തന്നെ കു
ഞ്ഞിശ്ശങ്കരമെനൊന്റെ മനസ്സിൽ അപൂൎവ്വമായ ആനന്ദം
ജനിച്ചു തുടങ്ങി- അകത്തു നിന്ന തംബുരുശ്രുതി കൂട്ടുന്നപ്ര
കാരം തൊന്നി. എല്ലാവരും വെഗത്തിൽ വന്നു കിഴക്കെ ത
ളത്തിലെക്കു കടന്നു. അവിടെ അപ്പൊൾ രണ്ട ഭാഗവതര
ന്മാർ നിലത്ത വിരിച്ചിട്ടുള്ള പുല്ലു പായിൽ പടിഞ്ഞാറൊട്ട
തിരിഞ്ഞും കുഞ്ഞികൃഷ്ണുമെനൊനും ഗൊപാലമെനൊനും
കൂടി ഭാഗവതരന്മാരുടെ മുൻഭാഗം പടിഞ്ഞാറെ ചുമരിന്ന
രികെ ഒരു പുല്ലുപായിൽ കിഴക്കൊട്ട തിരിഞ്ഞും മീനാക്ഷി
ക്കുട്ടി ഇവരുടെ വലഭാഗം പാടാനുള്ള ഒരുക്കത്തൊടു കൂടി
വടക്കൊട്ട തിരിഞ്ഞും ഇരിക്കയായിരുന്നു- ഇവൾക്ക സ
ഹായമായിട്ട ലക്ഷ്മി അമ്മയും കൂടി അരികത്ത ഇരിക്കുന്നു
ണ്ട- രാമുക്കുട്ടിമെനൊൻ അന്ന രാവിലെ തന്നെ പൊയിട്ടു
ണ്ടായിരുന്നത കൊണ്ട ഈ വിനൊദത്തിൽ ചെരുവാൻ
അദ്ദെഹത്തിന് കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. രണ്ട ഭാഗവതര
ന്മാരുണ്ടെന്നു പറഞ്ഞിട്ടുള്ളതിൽ ഒരാൾ ഇവിടെ സംഗീതം
അഭ്യസിപ്പിച്ചു പാൎക്കുന്നാളും മറ്റെയാൾ അദ്ദെഹത്തിന്റെ
ഒരു സംബന്ധത്തിൽ പെട്ടാളും ആയിരുന്നു. കുഞ്ഞിശ്ശങ്ക
രമെനൊനും മറ്റും കടന്നു വന്ന ഉടനെ അടുക്കെ വിരി
ച്ചുവെച്ചിട്ടുള്ള പുല്ലപായിൽ ഇരിപ്പാൻ വെണ്ടി കുഞ്ഞികൃ [ 293 ] ഷ്ണമെനൊൻ ചിരിച്ചും കൊണ്ട ആംഗ്യംകാട്ടി- അതുപ്ര
കാരം അവർ ഇരുന്നു കഴിഞ്ഞതിൽപിന്നെ അന്യൊന്യം
അല്പമായ സംഭാഷണം ഉണ്ടായി.

കു-കൃമെ_നിങ്ങൾ മടങ്ങി എത്താൻ താമസിച്ചത കൊണ്ടാ
ണ് ഞങ്ങൾ ഇതുവരെ പാട്ടിന്ന ആരംഭിക്കാഞ്ഞത-
വന്നിട്ടാവാം എന്നു വിചാരിച്ചു നിങ്ങളെ കാത്തും
കൊണ്ടിരിക്കയാണ- എന്തായിരുന്നു ഇത്ര അധികം
താമസം?.

ക-ശ-മെ_പറയത്തക്കവണ്ണം ഒന്നും ഉണ്ടായിരുന്നില്ല- ഈ
ദിക്കിലുള്ള ചില വിശെഷസ്ഥലങ്ങളും എടുപ്പുകളും
നടന്ന കാണ്മാൻ വെണ്ടി ഇത്തിരി താമസിച്ചു.

ഗൊ-മെ– ഈ പ്രദെശം കുഞ്ഞിശ്ശങ്കരമെനൊന എത്രൊ
ണ്ടബൊധിച്ചു? നിങ്ങൾക്കാൎക്കും ഞങ്ങളുടെ ഈ വക
ഉൾരാജ്യം അശെഷം രസമാവില്ല.

കു.ശ.മെ— ഇതു വളരെ കൌതുകമുള്ള ഒരു പ്രദെശം ത
ന്നെ- പട്ടണങ്ങളിൽ അധികമായി പരിചയിച്ചു വ
ന്നിട്ടുള്ള ചിലൎക്ക നാട്ടുപുറം, അത്ര രസമായി തൊ
ന്നുകയില്ലെങ്കിലും ഈ പ്രദെശം ബൊദ്ധ്യമാവാത്ത
ആളുകൾ ഇല്ലെന്നാണ എനിക്ക തൊന്നുന്നത- ഇ
തിന്നു പട്ടണത്തിന്റെ ഏതാണ്ട എല്ലാ ലക്ഷണങ്ങ
ളും ഉണ്ട- കെവലം ഒരു നാട്ടുപുറമാണെന്ന ഒരിക്ക
ലും പറഞ്ഞുകൂടാ.

കു-ന_എനിക്ക പട്ടണത്തെക്കാൾ അധികം ബൈാധിച്ചി
ട്ടുള്ളത ഉൾരാജ്യമാണ- പട്ടണത്തിൽ പാൎക്കുന്നത എ
നിക്ക ബഹു സുഖക്കെടായിട്ടാണ് തൊന്നിയത.

കു-ശ-മെ– അതഉൾരാജ്യത്തൊടുള്ള അതിസ്നെഹംകൊണ്ടാ
യിരിക്കണം- പരമാൎത്ഥം പറയുന്നതായാൽ പട്ടണങ്ങ
ളിലുള്ള സുഖവും സൌകൎയ്യവും നാട്ടുപുറങ്ങളിൽ ഒരി
ക്കലും സിദ്ധിക്കയില്ലെന്നാണ എന്റെ വിശ്വാസം. [ 294 ] കു-ന–(ചിരിച്ചുംകൊണ്ട) അത പട്ടണത്തിൽ അധികം
താമസിച്ചിട്ടുള്ളതകൊണ്ട തൊന്നിപ്പൊയതായിരിക്ക
ണം എന്ന എനിക്കും പറയാവുന്നതല്ലെ? വാസ്തവം
പറകയാണെങ്കിൽ ഞാൻ പറഞ്ഞിട്ടുള്ളതാണ ശരി.

കു-കൃ-മെ_ഈ വിഷയത്തെപ്പറ്റി നാം പലപ്പൊഴും പ
ല ദിക്കിൽ നിന്നും സംസാരിച്ചു വന്നിട്ടുള്ളതല്ലെ- പി
ഷ്ടപെഷണം ചെയ്യുന്നതുകൊണ്ട എന്താണ് പ്രയൊ
ജനം.

കു-ശ-മെ_ഈ കാൎയ്യത്തെപ്പറ്റി ആക്ഷെപിപ്പാൻ ഇപ്പൊ
ൾ ഏതായാലും ഭാവമില്ല- പാട്ട കെൾപ്പാൻ ഇരി
ക്കുന്നതിന്റെ മദ്ധ്യെ ഇതിനെപ്പറ്റി ഇത്രൊടം സം
സാരിച്ചത തന്നെ ഭംഗിയായിട്ടില്ല.

ഇവർ ഇങ്ങിനെ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയി
ൽ മീനാക്ഷിക്കട്ടിയുടെ ഗുരുനാഥനായ ഹരിഹര ഭാഗവ
തര തംബുരശ്രുതികൂട്ടി മീനാക്ഷിക്കുട്ടിയുടെ മുമ്പിൽ വെ
ച്ചുകൊടുത്തു- പാട്ടിൽ അത്യുത്സാഹവും ശുഷ്കാന്തിയും ഉ
ള്ള ഇവൾക്ക ഇന്ന വളരെ വിരക്തിയും സുഖക്കെടും ഉള്ള
പ്രകാരമാണ കാണുന്നത. പാടുവാൻ വെണ്ടി വിളിച്ചപ്പൊ
ൾ തന്നെ അല്പം ഉപെക്ഷ പറഞ്ഞിട്ടുണ്ടായിരുന്നു. അത
കുഞ്ഞികൃഷ്ണമെനൊൻ സമ്മതിക്കാഞ്ഞത കൊണ്ട ഒരുവി
ധെന വന്ന ഇരുന്നതാണ- ഇപ്പൊൾ കുഞ്ഞിശ്ശങ്കരമെ
നൊന്റെ മുമ്പിലിരുന്ന പാടുന്നതിൽ ഇവൾക്ക സാമാന്യ
ത്തിലധികം മടിയും ലജ്ജയും ഉണ്ടായി. വയറ്റിൽ വെദ
നയാണെന്നൊ തലവെദനയാണെന്നൊ മറ്റൊ പറഞ്ഞു
എഴുനീറ്റു പൊയ്കളവാൻ ഭാവിച്ചു- എങ്കിലും കുഞ്ഞികൃഷ്ണ
മെനൊൻ അടുക്കെയുള്ളതുകൊണ്ട അതിനൊന്നും നിവൃ
ത്തിയില്ലെന്നും കളവും ചതിയും കഴിയുന്നെടത്തൊളം കാ
ട്ടാതെ ഇരിക്കെണ്ടതാണെന്നും നിശ്ചയിച്ചു ധൈൎയ്യക്ഷയ
വും ശങ്കയും കൂടാതെ ഇവൾ തന്റെ വാസനാസാമൎത്ഥ്യ [ 295 ] ങ്ങളെ പ്രാപ്തിക്കടുത്തപ്രകാരം പ്രകാശിപ്പിച്ചു തുടങ്ങി- ഭാ
ഗവതരന്മാരുടെ സഹായത്തൊടു കൂടി ഇവൾ ഏകദെശം
ഒരു മണിക്കൂറനെരം പാടി- എല്ലാവൎക്കും ബഹു രസം തൊ
ന്നി. എങ്കിലും ഇവളുടെ സാധകവും അഭ്യാസ ശിക്ഷയും
ഗ്രഹണ ശക്തിയും കണ്ടിട്ട കുഞ്ഞിശ്ശങ്കരമെനൊനുണ്ടായ
സന്തൊഷവും ആദരവും ഇത്രയാണെന്ന പറവാൻ എന്നാ
ൽ കെവലം പ്രയാസം തന്നെ- "പാട്ട് നില്ക്കട്ടെ- എനി
ഫിഡിൽ വായന ഇത്തിരി കെട്ടാൽ വെണ്ടില്ല" എന്നിങ്ങി
നെ ഈ മനുഷ്യൻ തിരക്ക കൂട്ടിത്തുടങ്ങി. ഇദ്ദെഹത്തിന്ന
സംഗീതത്തിൽ വല്ലാത്ത ഭ്രമമുണ്ടെന്ന എല്ലാവൎക്കും ബൊ
ദ്ധ്യമായി. ഫിഡിൽ വായിപ്പാൻ തനിക്ക അശെഷം ശീ
ലമില്ലെന്ന ഇവൾ ഒന്നുരണ്ടു പ്രാവശ്യം കുഞ്ഞികൃഷ്ണുമെ
നൊനൊട പറഞ്ഞു നൊക്കി- അതൊന്നും അദ്ദെഹം സ
മ്മതിക്കാഞ്ഞതിനാൽ ഒടുക്കം ഇവൾ ഫിഡിൽ എടുത്ത
കുറെശ്ശ വായിച്ചു തുടങ്ങി-എന്നാൽ ഈ ഫിഡിൽ വളരെ
പഴക്കമുള്ളതും വെടിപ്പുകെട്ടതും ആക കൊണ്ട തന്റെ സാ
മൎത്ഥ്യം ഹിതാനുസരണം അതിന്മെൽ പ്രയൊഗിച്ച കാണി
പ്പാൻ ഇവൾ വല്ലാതെ ബുദ്ധിമുട്ടി- ഇവളുടെ നൈരാശ്യ
വും ബുദ്ധിക്ഷയവും കണ്ടിട്ട കുഞ്ഞിശ്ശങ്കരമെനൊൻ അ
വിടെ നിന്ന് എഴുനീറ്റു തന്റെ പെട്ടി പൊയിതുറന്നു അ
നിന്ന അത്യന്തം മെത്തരമായ ഒരു പുതിയ ഫിഡിൽ
എടുത്തു കൊണ്ടന്നു താൻതന്നെ അത വിശെഷമായി ത
ന്ത്രിമുറുക്കി ശ്രുതികൂട്ടി നൊക്കി മീനാക്ഷിക്കുട്ടിയുടെ മുമ്പി
ൽ വെച്ചു കൊടുത്തിട്ട ഇങ്ങിനെ പറഞ്ഞു- ആ ഫിഡിലി
ന്ന പെൻഷൻ കൊടുത്ത പിരിക്കെണ്ടുന്നുകാലം ആയിരി
ക്കുന്നു-വാൎദ്ധക്യം നിമിത്തം അതിന്റെ മുഖത്തു നിന്നു യാ
തൊരു ശബ്ദവും വിചാരിച്ചവണ്ണം പുറത്തെക്കു വന്ന കാ
ണുന്നില്ല- ഒരു പ്രവൃത്തിയുടെ ഗുണം ശരിയായി കാണി
ക്കെണമെന്നുണ്ടെങ്കിൽ പ്രവൃത്തിപ്പാനുള്ള സാധനവും കുറെ [ 296 ] നന്നായിരിക്കണം- എന്നാൽ ഇതിന്ന പഴക്കമൊ കെടൊ
യാതൊന്നും ഇല്ല– ഇയ്യിടയിൽ കൽക്കത്താവിൽ നിന്നു പു
തുതായി വരുത്തിയതാണ– കുഞ്ഞിശ്ശങ്കരമെനൊന സംഗീ
തത്തിലും ഫിഡിലിലും പരിചയമുണ്ടെന്ന അച്ചുതമെനൊ
ൻ ഒഴികെ ആരും ധരിച്ചിട്ടുണ്ടായിരുന്നില്ല- അദ്ദെഹം ഫി
ഡിൽ എടുത്ത കൊണ്ട വന്നു ശ്രുതി കൂട്ടുന്നതിൽ കാണിച്ച
വെഗതയും സാമൎത്ഥ്യവും കണ്ടിട്ട ഭാഗവതരന്മാർ വളരെ
അത്ഭുതപ്പെട്ടു- ഈ വെലകൊണ്ട വളരെകാലമായിട്ട ഉപജീ
വനം കഴിച്ചു വരുന്ന ഹരിഹര ഭാഗവതൎക്കും കൂടി ഇത്ര വെ
ഗതയില്ല- മീനാക്ഷിക്കുട്ടിയുടെ മനസ്സിൽ സന്തൊഷം സ്നെ
ഹം, ബഹുമാനം, വിസ്മയം, ഇങ്ങിനെയുള്ള പല മനൊവി
കാരങ്ങളും ഒരുമിച്ചുണ്ടായി- ഉള്ളിൽ നിറഞ്ഞു പുറമെ തുളു
മ്പുന്ന മന്ദാക്ഷപ്രെമങ്ങളൊടു കൂടി ഇവൾ ഫിഡിൽ എടു
ത്തു ഇടത്തെക്കയ്യിലും ചുമലിലും മാറത്തുമായി ചെൎത്തു
വായിപ്പാൻ നൊക്കിയപ്പൊൾ ശരീരം ആ സകലം രൊ
മാഞ്ചം നിറഞ്ഞു- അകൃതങ്ങളായ ചില വികാരങ്ങൾ ഇ
വൾ അറിയാതെ തന്നെ പുറത്തെക്കു വന്നു തുടങ്ങി. എങ്കി
ലും ഏകദെശം അരമണിക്കൂറനെരം ഇവൾ അത്യന്തം മ
ധുരമായും മനൊഹരമായും ഫിഡിൽ വായിച്ചതിൽ പി
ന്നെ തന്റെ അരികിൽ ഇരിക്കുന്ന ലക്ഷ്മി അമ്മയുടെ ക
ൎണ്ണത്തിൽ ചിലതെല്ലാം മന്ത്രിച്ചു- ഇവളുടെ മനൊവിചാ
രം ഇന്നതാണെന്ന അപ്പൊൾ കുഞ്ഞികൃഷ്ണമെനൊന മ
നസ്സിലായി- അദ്ദെഹം കുഞ്ഞിശ്ശങ്കരമെനൊന്റെ മുഖ
ത്ത നൊക്കി മന്ദസ്മിതത്തൊടെ ഇപ്രകാരം പറഞ്ഞു.

കു-കൃ-മെ–താങ്കൾക്ക് സംഗീതത്തിലും നല്ല പരിചയമു
ണ്ടെന്നാണ എന്റെ വിശ്വാസം- താങ്കളുടെ പാട്ടും
ഫിഡിൽവായനയും കെൾപ്പാൻ എല്ലാവൎക്കും വള
രെ മൊഹമുണ്ട-അതകൊണ്ട ഇനി അല്പനെരം താങ്ക
ളുടെവകയാകട്ടെ. [ 297 ] കു-ശ-മെ_എനിക്ക പാടാനുംമാറ്റും അശെഷം ശീലമി
ല്ല- ഫിഡിൽ എടുത്ത ശ്രുതി കൂട്ടാനും അല്പം ചില
ത ഇംക്ലീഷ സമ്പ്രദായത്തിൽ വായിപ്പാനും ശീലിച്ച
തെയുള്ളു. അറിയുന്നത പ്രയൊഗിക്കുന്ന കാൎയ്യത്തിൽ
എനിക്കു മടിയും ഇല്ല.

ലക്ഷ്മിഅമ്മ–ഇംക്ലീഷമട്ടിൽ ഫിഡിൽ വായിക്കുന്നതും പാ
ടുന്നതും ഞാൻ ഇതവരെ കെട്ടിട്ടില്ല- വളടെ രസമു
ണ്ടെന്ന ചിലർ പറയുന്നത മാത്രം കെട്ടിട്ടുണ്ട- ഇത്തി
രി കെൾക്കെണ്ടത തന്നെയായിരുന്നു.

അച്യുതമെനൊൻ_(ചിരിച്ചും കൊണ്ട) അമ്മ ഇംക്ലീഷ
പാട്ട കെൾക്കാത്തത അശ്ചൎയ്യമല്ലെല്ലൊ- ഇംക്ലീഷ
കാരെ കാണാത്തവർതന്നെ ഈ ദിക്കിൽ എത്ര പെ
രുണ്ട? വെള്ളക്കാൎക്ക വാലുണ്ടെന്നും മറ്റുമല്ലെ മിക്ക
തും നാട്ടുകാർ മനസ്സിലാക്കി വെച്ചിട്ടുള്ളത്?

കു-കൃ-മെ–നാട്ടുപുറങ്ങളിലുള്ള വിഢ്ഢിത്വം പറഞ്ഞാലവ
സാനമില്ല- ഞാൻ ഒരു രണ്ടു സംവത്സരം മുമ്പെ ഒരു
ജമാവന്തി കാൎയ്യത്തിൽ ഒരു ഭൂമി നൊക്കുവാൻ വെണ്ടി
പൊയിട്ടുണ്ടായിരുന്നു. വണ്ടിയിൽ കയറി ഒരു ഉൾ
നാട്ടിൽ കൂടി കടന്നുപൊകുമ്പൊൾ ചില സ്ത്രീകൾ
ആ വഴിക്ക വരികയായിരുന്നു. വണ്ടി മുമ്പെ കാണാ
ത്ത ക്രട്ടരാണ്- "കാളകൾ വലിച്ചുകൊണ്ട നടക്കുന്ന
ഈ മാതിരി പുര ഞാൻ ഇന്നാണ് എന്റെ കണ്ണുകൊ
ണ്ട കണ്ടത്' എന്നിങ്ങിനെ ആ കൂട്ടത്തിൽ നിന്ന ഒ
രുത്തി ആശ്ചൎയ്യത്തൊടെ പറയുന്നത കേൾക്കയുണ്ടാ
യി- അതകൊണ്ട വെള്ളക്കാൎക്ക് വാലുണ്ടെന്നൊ കൊ
മ്പുണ്ടെന്നൊ മറ്റൊ നാട്ടുപുറത്തുള്ളവർ പറയുന്ന
തിൽ അത്ഭുതം വിചാരിക്കാനില്ല.

അ-മെ_വണ്ടി കാണാത്ത വകക്കാരും ഉണ്ടൊ നാട്ടുപുറ
ങ്ങളിൽ? ആശ്ചൎയ്യം തന്നെ. [ 298 ] ലക്ഷ്മി അമ്മ–ഇത്രയൊന്നും പരിഹസിക്കെണമെന്നില്ല-
അകത്തനിന്ന പുറത്ത കടപ്പാൻ സ്വാതന്ത്ര്യമില്ലാത്ത
ഞങ്ങൾ വണ്ടി കാണുന്നതും ഇംക്ലീഷ പാട്ട കെൾക്കു
ന്നതും എങ്ങനെയാണ? ഏതായാലും കുഞ്ഞിശ്ശങ്കര
മെനൊന്റെ പാട്ട ഇത്തിരി കെട്ടെ കഴിയൂ.

കു-ശ.മെ–എന്റെ ഫിഡിൽ വായന കെട്ടാൽ എനി
ഫിഡിൽവായന കെൾപ്പാനെ താല്പൎയ്യമുണ്ടാകില്ല-
അത്ര വിശെഷമാണ്- എങ്കിലും അറിയുന്നത് ഞാൻ
കെൾപ്പിക്കാം.

എന്ന പറഞ്ഞു മീനാക്ഷിക്കുട്ടിയുടെ മുമ്പിൽ ഉണ്ടായി
രുന്ന പഴയ ഫിഡിൽ ഏന്തിയെടുത്ത രണ്ടാമത നല്ലവ
ണ്ണം ശ്രുതികൂട്ടി ഭംഗിവരുത്തി കണ്ണുകൊണ്ടും മുഖംകൊ
ണ്ടും കഴുത്തുകൊണ്ടും യാതൊരു ഗൊഷ്ഠിയും കാട്ടാത അ
തിമനൊഹരമായി പല രാഗങ്ങളും അതാതിന്റെ നിയമ
പ്രകാരം ആലാപിച്ചു. ഏകദെശം ഒരു മുക്കാൽ മണിക്കൂറ
നെരം ഫിഡിൽ വായിച്ചു- അവിടെ കൂടിയിരുന്ന സ്ത്രീപുരു
ഷന്മാരെല്ലാവരും അത്യന്തം വിസ്മയിച്ചു നിമെഷരഹിത
ന്മാരും നിശ്ചഞ്ചലന്മാരുമായി ഇദ്ദെഹത്തിന്റെ വായനയി
ൽ ലയിച്ചു തന്നെത്താൻ മറന്നുപൊയി "എന്റെ ഫിഡി
ൽ വായനകെട്ടാൽ എനിമെൽ ഫിഡിൽ വായനകെൾപ്പാ
ൻ മനസ്സുണ്ടാകില്ല" എന്ന ഇദെഹം പറഞ്ഞിട്ടുള്ളതയഥാ
ൎത്ഥമാണെന്ന എല്ലാവൎക്കും ഒരുപൊലെ അഭിപ്രായമായി.
ഭാഗവതരന്മാരുടെ മനസ്സിൽ അധികമായ ആദരവും അ
ല്പമായ അസൂയാഭാവവും മുഖത്ത അത്യന്തം ലജ്ജയും നി
റഞ്ഞു- "ഇദ്ദെഹം ഉള്ളദിക്കിൽ ഇരുന്ന ഫിഡിൽ വായി
ച്ചു- യൊഗ്യതിലഭിപ്പാൻ സാമാന്യക്കാരാരും എനിമെൽമൊ
ഹിക്കെണ്ട" എന്നിങ്ങിനെ മനസ്സിൽ വിചാരിച്ചു വിഷ
ണ്ഡന്മാരായിതീൎന്നു- മീനാക്ഷിക്കുട്ടിക്ക ആകപ്പാടെ ഒരു പ
രിഭ്രമമാണുണ്ടായത- ഇദ്ദെഹം നാളയൊ മറ്റന്നാളൊ ഇ [ 299 ] വിടെനിന്നു പൊയ്ക്കളയുമല്ലൊ? പത്തുദിവസം കൂടി ഇവി
ടെ താമസിച്ചാൽ വെണ്ടിയില്ലയായിരുന്നു" എന്നിങ്ങിനെ
യുള്ള ചിന്തകലശലായിത്തുടങ്ങി. കുഞ്ഞിശ്ശങ്കരമെനൊൻ
ഫിഡിൽ വായനയിൽ നിന്നു വിരമിച്ചു ഫിഡിൽ താൻ
എടുത്ത ദിക്കിൽതന്നെ വെച്ചു ചിരിച്ചുംകൊണ്ട പറഞ്ഞു-
"ഈപഴയ ഫിഡിൽ അല്ലയായിരുന്നുവെങ്കിൽ ഇതിലുംഇ
ത്തിരി ഭെദമായിട്ട വായിക്കാമായിരുന്നു- എനിക്കു ഇത്രൊ
ക്കെശീലമുള്ളൂ. ഈ വിദ്യയിൽ പ്രത്യെകിച്ചു പരിശ്രമം ചെ
യ്യാത്തതകൊണ്ട വാലും തലയും കൂടാതെ ചിലതെല്ലാം ഞാ
നും കാട്ടികൂട്ടിയെന്ന മാത്രമെയുള്ളു"- ഇദ്ദെഹത്തിന്റെ ഇ
പ്രകാരമുള്ള വാക്കുകൾ കെട്ടിട്ടു എല്ലാവൎക്കും വലിയബഹുമാ
നം തൊന്നി- പാട്ട അവസാനിച്ച ഉടനെ മീനാക്ഷിക്കട്ടി
തന്റെ കയ്യിൽ ഉണ്ടായിരുന്ന പുതിയ ഫിഡിൽ കുഞ്ഞി
ശ്ശങ്കരമെനൊന്റെ മുമ്പാകെ വെപ്പാൻ ഭാവിച്ചപ്പൊൾ
അദ്ദെഹം ഇങ്ങിനെ പറഞ്ഞു. "കുട്ടികൾക്ക് തങ്ങളുടെ വി
ദ്യാഭ്യാസത്തിൽ അത്യുത്സാഹവും സന്തൊഷവും ജനിക്കെ
ണ്ടതിന്ന വല്ലതും സമ്മാനം കൊടുക്കെണ്ടത യുക്തമാക
കൊണ്ട ഈ ഫിഡിൽ നന്ദിപൂൎവ്വം ഞാൻ സമ്മാനമായി
തന്നിട്ടുള്ളതാണ- തിരികെ സ്വീകരിക്കുന്നത എനിക്ക വള
രെ കുറവായുള്ള ഒരു കാൎയ്യമാണ് മീനാക്ഷിക്കുട്ടി ഇത കെ
ട്ടപ്പൊൾ തന്റെ അച്ഛന്റെയും അമ്മയുടെയും ഭാവം എ
ന്താണെന്നറിവാൻ വെണ്ടി അവരുടെ മുഖത്ത ഔത്സുക്യ
ത്തൊടെ നൊക്കി- അപ്പൊൾ കുഞ്ഞികൃഷ്ണമെനൊന ഇ
വളുടെ അന്തൎഗ്ഗതം മനസ്സിലായി- അദ്ദെഹം ചിരിച്ചും
കൊണ്ടു പറഞ്ഞു- "സ്നെഹജനം തരുന്നതിനെ വാങ്ങുന്ന
തിന്ന യാതൊരു വിരൊധവുംഇല്ല. തിരികെ സ്വീകരിക്കുന്ന
ത കുറവാണെന്നല്ലെ കുഞ്ഞിശ്ശങ്കരമെനൊൻ പറയുന്നത-
മകളെ! നീ നിമിത്തം അദ്ദെഹത്തിന യാതൊരു കുറവും
വെണ്ട- അദ്ദെഹത്തിന്റെ ഔദാൎയ്യത്തിന്ന നന്ദിപറഞ്ഞു [ 300 ] ഫിഡിൽ നീ തന്നെ എടുത്തുകൊൾക- അദ്ദെഹം ഇനി
യൊരിക്കൽ വരുന്ന സമയം ഫിഡിൽ വായനയിൽ നീ
അത്യുത്സാഹം കാണിച്ചിട്ടുണ്ടെന്ന ബൊദ്ധ്യം വരുത്തണം"
മീനാക്ഷിക്കുട്ടി കുഞ്ഞിശ്ശങ്കരമെനൊന്റെ മുഖത്തനൊ
ക്കി മന്ദാക്ഷമധുരമായി പതുക്കെ നന്ദി പറഞ്ഞു- ഫിഡി
ൽ തന്റെ അമ്മയുടെ കയ്യിൽ കൊടുത്തു അവിടെനിന്നു
എഴുനീറ്റ രണ്ടാമതും കുഞ്ഞിശ്ശങ്കരമെനൊനെ ഒന്ന കടാ
ക്ഷിച്ചു ലക്ഷ്മിയമ്മയൊടും കൂടി അകത്തെക്ക കടന്നു പൊ
യി- കുഞ്ഞിശങ്കരമെനൊന്റെ മനസ്സിൽ ഇത മുതൽ അ
ല്പമായ സമാധാനവും ഉന്മെഷവും ധൈൎയ്യവും ഉണ്ടായി.
താൻ കെവലം നിൎഭാഗ്യനല്ലെന്ന വിചാരിച്ചു സന്തൊഷി
പ്പാൻ തുടങ്ങി.


[ 301 ] പതിനഞ്ചാം അദ്ധ്യായം

"കുഞ്ഞിശ്ശങ്കരമെനൊന്റെ പ്രതിഗമനവും
മീനാക്ഷിക്കുട്ടി മീനാക്ഷിയായതും".

പാട്ടും ഫിഡിൽ വായനയും കഴിഞ്ഞുതിന്റെ പിറ്റ
ന്നാൾ രാവിലെ ലക്ഷ്മി അമ്മയും തന്റെ സഹൊദരിമാ
രും കൂടി പുത്തൻമാളിയക്കലെ വടക്കു ഭാഗമുള്ള വരാന്ത
യിൽ വെച്ചു അല്പമായ ഒരു സംഭാഷണം ഉണ്ടായി. ഇവർ
പറയുന്നത ഏകദെശം കെൾക്കത്തക്ക വിധത്തിൽ ഇവ
രുടെ ഏതാണ്ട സമീപത്തിൽ തന്നെ മീനാക്ഷിക്കുട്ടിയും ഉ
ണ്ടായിരുന്നു- എങ്കിലും ഇവർ സംസാരിച്ചു കൊണ്ടിരിക്കു
ന്ന വിഷയത്തിൽ തനിക്ക ലെശംപൊലും കൌതുകമൊ
ശ്രദ്ധയൊ ഇല്ലെന്നുള്ള നാട്യത്തൊടെ ഇവൾ കൊച്ചുല
ക്ഷ്മിയെ വിളിച്ചു തന്റെ അരികത്തിരുത്തി "പന-നന-
പല-പാല" എന്നിങ്ങിനെ ഒരു കല്പലകമെൽ എഴുതി അവ
ളെക്കൊണ്ടു ചൊല്ലിച്ചും നൊക്കി എഴുതിച്ചും കൂടക്കൂടെ ഓ
രൊന്ന ചൊദിച്ചും അവളെ ഉല്ലസിപ്പിച്ചുകൊണ്ട അവി
ടെ കുത്തിരുന്നു- എന്നാൽ ഇവളുടെ കണ്ണുകൾ മാത്രമെ
കൊച്ചുലക്ഷ്മിയുടെ അരികത്തുണ്ടായിരുന്നുള്ളു- ചെവികളും
മനസ്സും മുഴുവൻ ശ്രദ്ധയും മറ്റെവരുടെ സംഭാഷണ ഗ്രഹ
ണത്തിലെക്ക നെൎന്നവെക്കയാണ ചെയ്തിട്ടുള്ളത-അതുകൊ
ണ്ട "പന-നന" എന്നു കൊച്ചുലക്ഷ്മി അഞ്ചൊ ആറൊ
പ്രാവശ്യം ഒരു പൊലെ നിലവിളിച്ചു പറഞ്ഞാലും കൂടി ഇ
വൾ കെൾക്കാതെ കണ്ടായി- ‘പല’ എന്നത് "തല" എ
ന്ന വായിച്ചാലും "പന" എന്നത് "മന" എന്ന ചൊല്ലി
യാലും ഒരു സമയം ഒന്നും മിണ്ടാതെ ഇരുന്നാലും മീനാക്ഷി
ക്കുട്ടി കൂടക്കൂടെ "ശരി" "ശരി" എന്നു അനുസരിച്ചുവരിക
യായി മനസ്സും ശ്രദ്ധയും അന്യവിഷയത്തിൽ പ്രവെശി [ 302 ] ച്ചിരിക്കമ്പൊൾ ഇത്രയെങ്കിലും പറ്റിച്ചിട്ടുള്ളത ആശ്ചൎയ്യം
തന്നെ- എന്നിട്ടും മറ്റെവർ സംസാരിക്കുന്നത മുഴുവനും
ക്രമപ്രകാരം കെട്ട മനസ്സിലാക്കുവാൻ ഇവൾക്ക സാധിച്ചി
ല്ല- ഇവർ സംസാരിച്ചുകൊണ്ടിരിക്കുന്നത കുഞ്ഞിശ്ശങ്കരമെ
നൊനെപ്പറ്റിയാണെന്നുമാത്രമെ ഇവൾക്ക മനസ്സിലായി
രുന്നുള്ളൂ- ഇവൾ അവിടെയും ഇവിടെയും ഓരൊ വാക്ക
ഇടക്കിടെ കെൾക്കുന്നതകൊണ്ട ഇതിലധികം എങ്ങിനെ
യാണ മനസ്സിലാക്കുന്നത? ഏതായാലും ഇവളുടെ കാൎയ്യം
ഇപ്പൊൾ ഇങ്ങിനെ നില്ക്കട്ടെ- നാം മറ്റെവരുടെ സംഭാ
ഷണം എന്താണെന്ന സൂക്ഷിക്ക- ഓരൊന്ന പറഞ്ഞുകൊ
ണ്ടിരിക്കുന മദ്ധ്യെ ലക്ഷ്മിഅമ്മ അത്യന്തം പ്രസന്ന ഭാവ
ത്തൊടെ നാണിയമ്മയുടെ മുഖത്തനൊക്കി ഇങ്ങിനെ പ
റഞ്ഞു.

ലക്ഷ്മി അമ്മ–കുഞ്ഞിശ്ശങ്കരമെനൊൻ എല്ലാ സംഗതി
കൊണ്ടും അപ്പക്ക തരം ചെന്ന ഒരു സ്നെഹിതൻത
ന്നെ-അദ്ദെഹത്തിന്ന എല്ലാറ്റിലും നല്ല പരിചയമു
ണ്ട്-എല്ലാരൊടും നല്ല സ്നെഹവും ഐക്യവും ഉണ്ടെ
ന്ന തന്നെയല്ല വളരെ മൎയ്യാദയും തന്റെടവും കൂടിയു
ണ്ട-അധികപ്രസംഗം ഒരിത്തിരിയെങ്കിലും അരികത്ത
കൂടി പൊയിട്ടില്ല- ചെറുപ്പക്കാരായാൽ ഇങ്ങിനെയി
രിക്കണം!

നാണിയമ്മ-ജ്യെഷ്ഠത്തിയുടെ അഭിപ്രായം തന്നെയാണ
എനിക്കും ഉള്ളത- ആൾ വളരെ യൊഗ്യനാണ- അ
ദ്ദെഹത്തിന്ന അറിഞ്ഞുകൂടാത്തത ഒന്നും ഇല്ല- ഇ
തെല്ലാം പഠിക്കാനെപ്പഴായിരുന്നു സമയം? എല്ലാം
കൊണ്ടും നല്ല തരപ്പെട്ട ഒരാളാണ.

പാറുക്കട്ടി—കുഞ്ഞിശ്ശങ്കരമെനൊൻ ഇന്നലെ മീനാക്ഷിക്കു
ട്ടിക്ക കൊടുത്ത ഫിഡിൽ നൊക്കിയൊ നാണിയെ
ട്ടത്തി? [ 303 ] നാണിയമ്മ—ഞാൻ നൊക്കീട്ടില്ലെ. എന്താണ നൊക്കാനു
ള്ളത? നീ നൊക്കിയിരുന്നൊ?

പാറുക്കുട്ടി_ഞാനത ഇന്നലത്തന്നെ എടുത്തു നൊക്കിട്ടു
ണ്ടായിരുന്നു- അത നാണിയെട്ടത്തികൂടി കാണെണ്ട
താണ.

ലക്ഷ്മിഅമ്മ—എന്താണ അതിന രണ്ടു കൊക്കുണ്ടൊ? വ
ലിയ വിശെഷവിധി പറയുന്നു! പാറുക്കുട്ടിക്ക അത
അത്ര ബൊധിച്ചില്ലെന്നുണ്ടൊ? ദാനം കിട്ടിയ പശു
വിന്റെ പല്ലു പിടിച്ചു നൊക്കെണ്ടുന്ന ആവശ്യമെ
ന്താണ?

നാണിയമ്മ_പാറുക്കുട്ടി പണ്ടെതന്നെ ആമാടക്ക പുഴുക്ക
ത്തുണ്ടൊ എന്ന നൊക്കുന്ന ഒരുത്തിയാണ- ഞാനത
നൊക്കിട്ടില്ലെങ്കിലും അത വളരെ വിശെഷമായ ഒ
രു ഫിഡിലാണെന്നാണ് എനിക്ക തൊന്നിയത.

പാറുക്കുട്ടി_അതിനു കൊക്കുണ്ടനും ചിറകുണ്ടെന്നും മ
റ്റും ഞാൻ പറഞ്ഞില്ലെല്ലൊ- അത കാണെണ്ടുന്ന
ഒരു സാധനമാണെന്ന മാത്രമല്ലെ ഞാൻ പറഞ്ഞത?
അത നിങ്ങൾ നല്ലവണ്ണം സൂക്ഷിച്ചുനൊക്കുന്നതായാ
ൽ കുഞ്ഞിശ്ശങ്കരമെനൊനെപ്പറ്റി എനിയും ചില
തെല്ലാംപറയാതിരിക്കില്ല- അതാണ ഞാൻ പറഞ്ഞ
തിന്റെ താല്പൎയ്യം.

നാണിയമ്മ—മീനാക്ഷിക്കുട്ടിക്ക ഇങ്ങിനെയുള്ള സമ്മാനം
എത്ര പ്രാവശ്യം സ്കൂളിൽ നിന്ന കിട്ടീട്ടുണ്ട? ഇതിനെ
ന്താണ് വല്ല എഴുത്തും ഉണ്ടൊ? നിണക്ക ഓരൊന്നു
വെണ്ടെങ്കിലും പിറുപിറുത്തൊണ്ടിരിക്കണം.

പാറുക്കുട്ടി-നാണിയെട്ടത്തി അത കണ്ടിട്ടുണ്ടായിരുന്നുവെ
ങ്കിൽ ഇത്രയൊന്നും ഒരിക്കലും പറയില്ല. നിങ്ങൾ
അത എടുത്തൊണ്ട വരിൻ- വിശെഷവിധി എന്താ
ണെന്ന ഞാൻ കാട്ടിത്തരാം. [ 304 ] നാണിയമ്മ—(മീനാക്ഷിക്കട്ടിയെ വിളിച്ചിട്ട) നിണക്ക സ
മ്മാനം കിട്ടിയ ഫിഡിൽ ഒന്നു കണ്ടൊട്ടെ- നീ പൊ
യി അത ഇങ്ങട്ട എടുത്തകൊണ്ട വരൂ.

മീനാക്ഷിക്കട്ടി-എളെമ്മക്ക അത കണ്ടിട്ട എന്താണവെ
ണ്ടത? ഞാൻ അത എടുത്തുകൊണ്ടവരുമ്പഴക്ക കൊ
ച്ചുലക്ഷ്മി വിചാരിച്ച ദിക്കിൽ എത്തും- ഞാൻ അവ
ളെ ഇത്തിരികൂടി പഠിപ്പിച്ചൊട്ടെ- എന്നിട്ടു എടുത്തു
കൊണ്ട വന്നാൽ പൊരെ?.

പാറുക്കുട്ടി—കൊച്ചുലക്ഷ്മി ഓടിപ്പൊയെങ്കിൽ ഞാൻ പിടി
ച്ചുകൊണ്ടത്തരും- നീ പൊയി അത എടുത്ത കൊണ്ട
വരൂ- നാണി ഏട്ടത്തി അതൊന്നു കണ്ടൊട്ടെ.

മീനാക്ഷിക്കുട്ടി അവിടെ നിന്നു എഴുനീറ്റു ലക്ഷ്മിഅ
മ്മയുടെ അറയിൽ ഒരു വട്ടമെശയുടെ മുകളിൽ വെച്ചിട്ടു
ണ്ടായിരുന്ന ഫിഡിൽ പെട്ടിയൊടുംകൂടെ എടുത്തുകൊണ്ടു
വന്നു നാണിയമ്മയുടെ മുമ്പിൽ വെച്ചിട്ട പിന്നെയും കൊ
ച്ചുലക്ഷ്മിയുടെ അരികത്ത ചെന്നു കുത്തിരുന്നു മുമ്പെത്തെ
പ്പൊലെ അവളെ പഠിപ്പിക്കയായി- നാണിയമ്മ പെട്ടി
യിൽ നിന്ന ഫിഡിൽ എടുത്ത തിരിച്ചുംമറിച്ചും ഒന്നു രണ്ടു
പ്രാവശ്യം നൊക്കി- അപ്പൊൾ പാറുക്കുട്ടി ചിരിച്ചും കൊ
ണ്ടു പിന്നെയും പറഞ്ഞു.

പാറുക്കുട്ടി–നാണിയെട്ടത്തിയാതൊന്നും കാണുന്നില്ലെ അ
തിന്മെൽ?.

നാണിയമ്മ–ഞാൻ ഒരു മണ്ണാങ്കട്ടയും കാണുന്നില്ലെ! നി
ന്റെ കണ്ണുകൊണ്ട നൊക്കിയാൽ വല്ലതും കാണുമാ
യിരിക്കാം.

പാറുക്കുട്ടി–നാണിയെട്ടത്തി അതിന്മെൽ ചില അക്ഷര
ങ്ങൾ കാണുന്നില്ലെ? അതിനും വെണൊ എന്റെ കണ്ണ?

നാണിയമ്മ–പാറുക്കുട്ടി ഇങ്ങിനെയാണില്ലെ മനസ്സിലാ [ 305 ] ക്കിയത? ഇത അക്ഷരങ്ങളാണെന്ന ആരാണ പറ
ഞത? നല്ല ചിത്രം! ഈ കാണുന്നത ഇതിന്റെ ന
മ്പ്രാണ- ബിലാത്തിസ്സാമാനത്തിന്മെലെല്ലാം ഇങ്ങി
നെയുള്ള നമ്പ്ര ഉണ്ടാകാതിരിക്കില്ല- ഇത കണ്ടിട്ടാ
ണില്ലെ നീ ഇത്രയെല്ലാം തിരക്ക കൂട്ടിയത? വെണ്ടി
ല്ല- വെണ്ടില്ല- ശുദ്ധ വിഢ്ഢിത്വം.

പാറുക്കുട്ടി-(ചിരിച്ചും കൊണ്ട) പണ്ട ഏതൊ ഒരു കുറുപ്പ
ആനയെ കണ്ടിട്ട "ഇന്നലത്തെ ഇരുട്ടിന്റെ ഒരു ക
ഷണമാണ" എന്ന പറഞ്ഞിട്ടുണ്ടായിരുന്നു- അത
പൊലെയാണ നാണിയെട്ടത്തി പറയുന്നത.

നാണിയമ്മ–ഏതൊ ഒരു നമ്പ്യാരാണെന്ന പറഞ്ഞൊ?
അതാണ നല്ലത- എന്തിനാണ് കുറുപ്പാണെന്ന പറ
യുന്നത.

പാറുക്കുട്ടി- നമ്പ്യാരാണെങ്കിൽ നമ്പ്യാരായ്ക്കൊട്ടെ- എനി
ക്കെന്താണ? കൊച്ചു ലക്ഷ്മിടെ അച്ഛനല്ല- അത നി
ശ്ചയം തന്നെ- നാണിയെട്ടത്തി എന്തിനാണ ദ്വെ
ഷ്യപ്പെടുന്നത?

നാണിയമ്മ— ദ്വെഷ്യം വരില്ലെ ഇങ്ങിനെത്തെ തൊന്ന്യാ
സം പറഞ്ഞാൽ? ഇത എഴുത്താണെന്നു പറയുന്ന
നീയല്ലെ വിഢ്ഢി? മുഖത്ത കണ്ണുള്ള മനുഷ്യന്മാരാരെ
ങ്കിലും ഇത എഴുത്താണെന്ന പറയുമൊ?

പാറുക്കുട്ടി-(പിന്നെയും ചിരിച്ചും കൊണ്ട) ഇംക്ലിഷ പഠി
ക്കാഞ്ഞാൽ ഇങ്ങിനെയെല്ലാം വിചാരിച്ചുപൊകുന്ന
ത സാധാരണയാണ.

നാണിയമ്മ—പാറുക്കുട്ടി ഇയ്യിടയിലല്ലെ ബി-എ- പരീക്ഷ
ജയിച്ചത- അവിടുന്ന വിഢ്ഢിത്വം ഒന്നും പറയില്ല-
ആൾ ബഹു സമൎത്ഥനല്ലെ?

പാറുക്കുട്ടി—ഞാൻ ബി-എ- പരീക്ഷയൊന്നും ജയിക്കുണ്ട.
അത എന്താണെന്ന കഷ്ടിച്ച മനസ്സിലാക്കാൻമാത്രം ഞാ [ 306 ] നും ഇയ്യിടയിൽ ഇത്തിരി പഠിച്ചിട്ടുണ്ട- നാണിയെ
ട്ടത്തിക്കും ഇത്തിരി പഠിക്കരുതാഞ്ഞൊ? എന്നാൽ
ഇതിനൊന്നും അശെഷം സംഗതിയില്ലയായിരുന്നു
വെല്ലൊ?

നാണിയമ്മ—"കൊമ്പ വെളുത്തതകൊണ്ട ആന വയ
സ്സനായിപ്പൊയി" എന്നു നിയ്യും അത്ര വിചാരിക്കെ
ണ്ട. ഞാൻ ഇംക്ലീഷ പഠിക്കാത്തതും മറ്റും നീ കൂട്ടാ
ക്കെണ്ട- ഇതെല്ലാം കണ്ടാൽ എനിക്കും മനസ്സിലാ
കും- ഇംക്ലീഷ പഠിക്കാത്തവരെല്ലാം നിസ്സാരന്മാരാ
ണില്ലെ? ഇംക്ലീഷ പഠിച്ചാൽ സവ്വജ്ഞന്മാരായി. പൊ
ട്ടെ- പൊട്ടെ- ഇംക്ലീഷ പഠിച്ചവരെയും പഠിക്കാത്ത
വരെയും എല്ലാം എനിക്കറിയാം- ഇംക്ലീഷ പഠിച്ചവ
രിൽ അനവധി മുഠാളന്മാരും പഠിക്കാത്തവരിൽ വ
ളരെ സമൎത്ഥന്മാരും ഉണ്ട- അതൊന്നും ഇവിടെ എ
ടുത്ത വിളമ്പിക്കെണ്ടുന്ന ആവശ്യമില്ല.

പാറുക്കുട്ടി—നാണിയെട്ടത്തി എന്തിനാണ മുഷിയുന്നത?
നിങ്ങൾ മീനാക്ഷിക്കുട്ടിയെ വിളിച്ചു ചൊദിക്കിൻ-
എന്നാൽ ആര പറയുന്നതാണ ശരിയെന്ന വെഗ
ത്തിൽ തീൎച്ചപ്പെടുത്താലൊ?.

നാണിയമ്മ-എനിക്ക അശെഷം ഇല്ല, മുഷിച്ചിൽ- കെട്ടാ
ൽ കെട്ടതിന്റെ ഉത്തരം ഞാൻ പഠയാതെയും മറ്റും
ഇരിക്കില്ല.

ലക്ഷ്മിഅമ്മ—നിങ്ങൾ കുറെനെരമായെല്ലൊ അന്യൊന്യം
വ്യവഹരിക്കുന്നു? അത അക്ഷരമാണെങ്കിൽ തന്നെ
യെന്താണ്? അവിടെയിരിക്കട്ടെ. അരിഞ്ഞരിഞ്ഞു
വിശെഷം പറവാൻ പാറുക്കുട്ടിക്ക ബഹു വാസന
യാണ.

പാറുക്കുട്ടി_എന്തുപറഞ്ഞാലും ഒടുവിൽ കുറ്റക്കാരത്തി പാ
റുക്കുട്ടിയായിരിക്കും- നൊണ്ണിനെളിയത പിണ്ണാക്ക[ 307 ] ഞാൻ പറഞ്ഞത ഒടുവിൽ ശരിയാണെന്നു തൊന്നാ
തിരിക്കില്ല.

നാണിയമ്മ—മിനാക്ഷിക്കുട്ടീ! നീ ഇത്രൊടം ഒന്നു വന്നിട്ട
പൊയ്ക്കൊ- ഇത എന്താണെന്നു നൊക്കൂ- ൟ ഫി
ഡിലിന്മെൽ എന്തൊ ഒന്നു കാണുന്നുണ്ട.

മീനാക്ഷിക്കുട്ടി വെഗത്തിൽ എഴുനീറ്റു നാണിയമ്മയു
ടെ അരികത്തെക്കു വന്നു- "എന്തൊ ഒന്നു കാണുന്നുണ്ട"
എന്നു കെട്ടപ്പൊൾ ഇവൾക്ക അല്പം പരിഭ്രമമാണുണ്ടായ
ത- ഫിഡിലിന്ന വല്ല പൊട്ടൊ കെടൊ സംഭവിച്ചിട്ടുണ്ടെ
ന്ന വിചാരിച്ചിട്ടാണ ഇവൾ ക്ഷണത്തിൽ എഴുനീറ്റു വ
ന്നത- അരികത്ത വന്നു നിന്ന ഉടനെ ലക്ഷ്മിഅമ്മ അവ
ളൊട പറഞ്ഞു.

ലക്ഷ്മിഅമ്മ—മകളെ! അതിന്മെൽ ഒരു എഴുത്തൊ മുദ്ര
യൊ എന്തൊ ഒന്നു കാണുന്നുണ്ട- എനിക്കും നാണി
ക്കും അത ശുദ്ധമെ തിലുങ്കാണ- എന്താണെന്നു നീ
വായിച്ചുനൊക്കൂ.

മീനാക്ഷിക്കുട്ടി_(ഫിഡിൽ വാങ്ങി നൊക്കിട്ട അല്പം ല
ജ്ജയൊടും വിസ്മയ ത്തൊടും കൂടി) ഇത എഴുത്ത ത
ന്നെയാണ- മുദ്രയും മറ്റും അല്ല.

പാറുക്കുട്ടി_ഇപ്പൊൾ ഞാൻ പറഞ്ഞത എങ്ങിനെ! എത്ര
നെരമായി നാണിയെട്ടത്തി വെറുതെ എന്നൊട ശ
ണ്ഠയിടുന്നു?.

നാണിയമ്മ—അത ശരിതന്നൊടൊ- നി ജയിച്ചു- ഞാൻ
തൊറ്റു- നിണക്ക സന്തൊഷമാകട്ടെ- എനിക്കും അ
ത്രെ താല്പൎയ്യമുള്ളു.

ലക്ഷ്മിഅമ്മ—എന്താണ അതിന്മെൽ എഴുതീട്ടുള്ളത? നീ
വായിക്കൂ- ഞങ്ങൾ കെൾക്കട്ടെ.

മീനാക്ഷിക്കുട്ടി—ഇത ഏതൊ ഒരു സ്ത്രീയുടെ പെരാണ- ഇ
ന്നലെ ഒരു മണിക്കൂറിലധികം നെരം എന്റെ ക [ 308 ] യ്യിലായിരുന്നു ഇത- എന്നിട്ടും ഞാൻ ഇത കണ്ടില്ല-
എളെമ്മെടെ കണ്ണ വല്ലാത്ത കണ്ണ തന്നെ- ഇത
നൊക്കിക്കാണാൻ എളെമ്മക്ക എപ്പഴായിരുന്നു അ
വസരം?.

നാണിയമ്മ—അതിരിക്കട്ടെ- നീ അതൊന്നു വായിക്കൂ-
ആരുടെ പെരാണെന്നു ഞങ്ങൾ നൊക്കട്ടെ.

മീനാക്ഷിക്കുട്ടി—ഫിഡിൽവല്ല ദാസിമാരെതും ആയിരി
ക്കാം. ലെലത്തിലൊ മറ്റൊ വിറ്റുപൊയപ്പൊൾ
അദ്ദെഹം വില കൊടുത്ത മെടിച്ചതായിരിക്കണം-
അല്ലാത്തപക്ഷം ഈ ഒരു പെരുണ്ടാവാൻ യാതൊരു
കാരണവും ഇല്ല.

ലക്ഷ്മിഅമ്മ—ആരുടെതാണ? എവിടുന്ന കിട്ടിയതാണ?
ഇതൊന്നും ഞങ്ങൾക്ക അറിയെണ്ടതില്ല- അത എ
ന്തെങ്കിലും ആയ്ക്കൊട്ടെ- അത വായിച്ചുകെട്ടാൽ മ
തി ഞങ്ങൾക്ക.

മീനാക്ഷിക്കുട്ടി—എന്താണ വായിക്കാൻ? ഞാൻ പറഞ്ഞി
ല്ലെ? ഏതൊ ഒരു സ്ത്രീയുടെതാണിത.

നാണിയമ്മ—ഒരു സ്ത്രീയുടെ പെരാണെങ്കിൽ അത കെൾ
ക്കട്ടെ- നീ എന്തിനാണ മടിക്കുന്നത?

മീനാക്ഷിക്കുട്ടി—(അല്പം ലജ്ജാഭാവത്തൊടെ) ഇതിന്മെ
ൽ എഴുതി കാണുന്നത മീനാക്ഷിയെന്നാണ-ഇത ആ
രുടെതാണുപൊൽ? എനിക്ക ഈ പെരുള്ളത വെണ്ട-
അദ്ദെഹം തന്നെ കൊണ്ടുപൊട്ടെ.

പാറുക്കുട്ടി—നീ എന്തിനാണ നെർ വഴിയിരിക്കെ ഇത്രയൊ
ക്കെ വളച്ചുപിടിച്ചു പൊകുന്നത? ഇത നിന്റെ പെ
രാണെന്ന തന്നെപറയരുതെ? ദാസിയുടെതാണ-ലെ
ലത്തിൽ കൊണ്ടതാണ- കാണത്തിന്ന വെപ്പിച്ചതാ
ണ- എന്നും മറ്റും പറയെണ്ടുന്ന ആവശ്യമെന്താണ?

മീനാക്ഷിക്കുട്ടി—(മുഖം താഴ്ത്തിക്കൊണ്ട) എന്റെ പെരാ [ 309 ] ണെങ്കിൽ "മീനാക്ഷിക്കുട്ടി എന്നല്ലെ വെണ്ടിയിരു
ന്നത? ഇത എന്റെ പെരല്ല- എനിക്ക വെണ്ട- ആ
രെങ്കിലും എടുത്തൊട്ടെ.

പാറുക്കുട്ടി—അത നിന്റെ പെരാണല്ലൊ? നീ കുട്ടിയായ
ത കൊണ്ട ഇപ്പൊൾ എല്ലാരും നിന്നെ മീനാക്ഷിക്കു
ട്ടിയെന്ന വിളിക്കുന്നതാണ കണക്ക? നിന്റെ ജാത
കത്തിലെ പെര മീനാക്ഷിയെന്നാണെല്ലൊ? നിന്നെ
കുട്ടിയെന്നുംകൂടി വിളിക്കുന്നത അദ്ദെഹത്തിന്ന അ
ത്ര രസമില്ലയായിരിക്കാം- വല്ലതും ഒരു ആറുമാസം
കൂടി കഴിഞ്ഞാൽ മീനാക്ഷിക്കുട്ടിയെന്ന നിന്നെ ആ
രാണ വിളിക്കാൻ പൊണത?

മീനാക്ഷിക്കുട്ടി- അദ്ദെഹത്തിന്റെ രസം നൊക്കീട്ടാണ
എന്റെ പെരിട്ടത? അദ്ദെഹത്തിന്ന രസിക്കുന്നി
ല്ലെങ്കിൽ രസിക്കെണ്ട- വലുതായവൎക്ക ആൎക്കും ഇ
ങ്ങിനത്തെ പെരില്ലെ? എന്നാൽ എളെമ്മ എങ്ങി
നെയാണ ഇപ്പൊഴും പാറുക്കുട്ടിയായത?

പാറുക്കുട്ടി—ദുൎല്ലഭം ചിലൎക്ക അങ്ങിനെയും ഇല്ലെന്നില്ല
നീ എന്തിനാണ ഇത്രയൊക്ക പെശുന്നത? ഇത നി
ന്റെ പെര തന്നെയാണ.

മീനാക്ഷിക്കുട്ടി—ഇത കൽക്കത്താവിൽനിന്ന പുതുതായി
വരുത്തിയതാണെന്നല്ലെ അദ്ദെഹം ഇന്നലെ പറ
ഞ്ഞിട്ടുള്ളത? പിന്നെ എങ്ങിനെയാണ എന്റെ പെ
രാണെന്ന എളെമ്മ പറയുന്നത? എന്റെ പെരൊടു
കൂടി ഫിഡിൽ ഉണ്ടാക്കി വെക്കുന്ന പണിയല്ലെ അ
വിടെ?.

പാറുക്കുട്ടി—പുതുതായി വരുത്തിയതാണെന്ന പറഞ്ഞത
കൊണ്ടതന്നെയാണ് ഇത നിന്റെ പെരാണെന്നുള്ള
നിശ്ചയം-അല്ലെങ്കിൽ ഒരു സമയം നീപറഞ്ഞപൊ
ലെയും ഉൗഹിക്കാമായിരുന്നു, [ 310 ] മീനാക്ഷിക്കുട്ടി—അങ്ങിനെ വിചാരിപ്പാൻ അശെഷം സം
ഗതിയില്ലെല്ലൊ- വല്ലതും പറഞ്ഞാൽ ഒരു ദിക്കിൽ
യൊജിക്കണ്ടെ? വെറുതെ പറഞ്ഞിട്ട എന്താണ ഫ
ലം.

പാറുക്കുട്ടി—ഈ കാൎയ്യത്തിനു യൊജിപ്പില്ലെങ്കിൽ പിന്നെ
ഏത കാൎയ്യത്തിനാണ യൊജിപ്പുണ്ടാവാൻ പൊകു
ന്നത? അദ്ദെഹം ഇത നിണക്ക തരുവാൻ വെണ്ടി
കൽക്കത്താവിൽനിന്ന പ്രത്യെകം പണി ചെയ്യിച്ച
വരുത്തീട്ടുള്ളതാണെന്ന വിചാരിക്കരുതെ?

മീനാക്ഷിക്കുട്ടി_അദ്ദെഹത്തിന് ഇതല്ലെ പണി? ഇവിടെ
വന്നതുകൊണ്ട അവസ്ഥക്ക കുറയരുതെല്ലൊ എന്ന
വിചാരിച്ച ഇങ്ങിനെ ഒന്നു തന്നു എന്ന മാത്രമെയു
ള്ളു- കൽക്കത്താവിൽ എഴുതിയയച്ചു ഇങ്ങിനെ മുൻ
കൂട്ടി ഉണ്ടാക്കിച്ചതാണെന്നും മറ്റും വിചാരിപ്പാൻ
എന്തെങ്കിലും ഒരു കാരണം വെണ്ടെ? ഇത ആര വി
ശ്വസിക്കും?

പാറുക്കുട്ടി—കാരണം ഇല്ലെങ്കിൽ അദ്ദെഹം ഇവിടെ വരി
ല്ലെല്ലൊ- വന്നതകൊണ്ടുതന്നെ നിശ്ചയിക്കാവുന്ന
തല്ലെ?

മീനാക്ഷിക്കുട്ടി—വരാൻമാത്രം കാരണം ഉള്ളതകൊണ്ടായി
ല്ലെല്ലൊ? മുൻകൂട്ടി ഇങ്ങിനെ ഒന്ന ഉണ്ടാക്കിക്കാനും
കൂടി വല്ലതും ഒരു കാരണം വെണ്ടെ?

പാറുക്കുട്ടി—അപ്പയും അദ്ദെഹവുമായിട്ട വളരെ സ്നെഹമാ
ണെന്നുള്ളത തീൎച്ചയല്ലെ? നീ സംഗീതം ശീലിക്കുന്ന
വിവരം അപ്പ പ്രസ്താവിച്ചിട്ടുണ്ടായിരിക്കാം- ഇവിടെ
വന്നാൽ നിന്റെ പാട്ടു കെൾപ്പാൻ സംഗതി വരുന്ന
താകക്കൊണ്ട ഇത നിണക്ക തരെണ്ടതിന്ന മുമ്പെ ത
ന്നെ ഉണ്ടാക്കിച്ചു വരുത്തി വെച്ചിട്ടുള്ളതായിരിക്കണം.

മീനാക്ഷിക്കുട്ടി—എന്നാൽ എന്റെ പെര മുഴുവനും ഉണ്ടാ [ 311 ] കാതെയിരിപ്പാൻ ഇടയില്ലാത്തതാണ- അദ്ദെഹത്തി
ന്ന എന്റെ പെര മാറ്റെണ്ടുന്ന ആവശ്യമെന്താണ?

പറുക്കുട്ടി—അത ഞാൻ ഇതിന്നുമുമ്പെതന്നെപറഞ്ഞില്ലെ?
നിന്നെ കുട്ടിയെന്ന വിളിക്കുന്നത അദ്ദെഹത്തിന്ന
രസമില്ലാത്തത കൊണ്ടായിരിക്കാമെന്ന.

മീനാക്ഷിക്കുട്ടി—എന്നാൽ ജ്യെഷ്ഠൻ ഈ വൎത്തമാനം എ
ന്നൊട പറയാതിരിക്കയില്ലയായിരുന്നു- ഈ വിവരം
യാതൊന്നും പറഞ്ഞില്ലെല്ലൊ.

പാറുക്കുട്ടി—അപ്പ അറിഞ്ഞിട്ടില്ലയായിരിക്കാം- ഇവിടെ
എത്തിയതിൽപിന്നെ പ്രസ്താവിക്കാമെന്ന വിചാരി
ച്ചു അദ്ദെഹം അപ്പയെ അറിയിച്ചില്ലയായിരിക്കണം.

ലക്ഷ്മിഅമ്മ—പാറുക്കുട്ടി പറഞ്ഞത തന്നെയാണ് ശരി. ഇ
ത അദ്ദെഹം മുൻകൂട്ടി വരുത്തിവെച്ചിട്ടുള്ളതാണ-ആ
ള ബഹു സമൎത്ഥനും മുൻ കരുതലുള്ളവനും തന്നെ.

മീനാക്ഷിക്കുട്ടി—ഇത എനിക്ക തരാൻ വെണ്ടി മുൻകൂട്ടി
ആലൊചിച്ചു വരുത്തിയതാണെന്ന നിങ്ങൾ തീൎച്ച
പ്പെടുത്തുന്ന പക്ഷം എന്റെ ഫിഡിലിന്നും എനി
ക്കും മെലാൽ ഒരു പെരതന്നെ ആയിരിക്കണം-അ
ല്ലാഞ്ഞാൽ ബഹു അഭംഗിയാണ.

ലക്ഷ്മിഅമ്മ-അതിന്ന യാതൊരു തരക്കെടും ഇല്ല-നിന്നെ
ഞങ്ങൾ ഇന്ന മുതൽക്ക മീനാക്ഷിയെന്നുതന്നെ വി
ളിച്ചുകളയാം- നിന്റെ അച്ഛനൊടും ഈ വിവരം
ഞാൻ പറഞ്ഞുകളയാം.

നാണിയമ്മ—അത തനെയാണ നല്ലത-കുട്ടിപ്രായം കഴി
ഞ്ഞിട്ട പിന്നെയും കൂട്ടിയെന്ന വിളിക്കുന്നത കുറെ
അഭംഗിതന്നെയാണ.

പാറുക്കുട്ടി—അത അങ്ങിനെയാക്കാം- എനി ഞാനൊന്നു
പറയട്ടെ. കുഞ്ഞിശ്ശങ്കരമെനൊന്റെ ഈ ഔദാൎയ്യ
ത്തിന്ന നുമ്മൾ അദ്ദെഹത്തിന്ന നന്ദിയുള്ളവരാണെ [ 312 ] ന്ന കാണിക്കെണ്ടതല്ലെ? എന്തെങ്കിലും ഒരു സമ്മാ
നം അദ്ദെഹത്തിന്നും കൊടുക്കെണ്ടതാണ- എങ്കി
ലെ നമുക്ക മാനമുള്ളു.

ലക്ഷ്മിഅമ്മ—അത കാൎയ്യംതന്നെയായിരുന്നു-എന്തൊരുസ
മ്മാനമാണ നാം അദ്ദെഹത്തിന്ന കൊടുക്കെണ്ടത-
അത ആരെങ്കിലും കണ്ടാലും കെട്ടാലും ചിതമുള്ളതാ
യിരിക്കണ്ടെ?

പാറുക്കുട്ടി—ഞാനതിനൊരു വഴി കണ്ടിട്ടുണ്ട- വിശെഷമാ
യ തങ്കക്കസവവെച്ച ഒരു തൊപ്പി തുന്നി അദ്ദെഹം
പൊകുന്ന സമയം കൊടുത്താൽ മതി-എന്നാൽ പക
രത്തിന്ന പകരമായി.

മീനാക്ഷിക്കുട്ടി—അതെല്ലാം വലിയ നട്ടംതിരിച്ചിലാണ. ത
ൽകാലം സാധിക്കില്ല. ഒന്നാമത അതിന്ന കസവും
മെത്തരം ശീലയും വെണ്ടെ? അത എവിടന്നാണ
കിട്ടുന്നത? രണ്ടാമത വളരെ ബുദ്ധിമുട്ടി പണിയെടു
ത്തല്ലാതെ അദ്ദെഹം പൊകുമ്പൊൾ കൊടുപ്പാൻ
സാധിക്കില്ല- വരുന്നൊൎക്കും പൊണൊൎക്കും എല്ലാം
തൊപ്പി തുന്നി സമ്മാനം കൊടുക്കാൻ എന്നെകൊ
ണ്ട സാധിക്കില്ല- അദ്ദെഹം അദ്ദെഹത്തിന്റെ പാ
ട്ടിൽ പൊയ്ക്കൊട്ടെ. ഇപ്പഴ യാതൊന്നും കൊടുക്കണ്ട.

ലക്ഷ്മിഅമ്മ—ഛി- ഛി- അത വെടിപ്പില്ല- നിശ്ചയമായി
ട്ടും കൊടുക്കണം-സാമാനം ഞാൻ വരുത്തിച്ചു തരും-
രണ്ടനാല മാതിരി വിശെഷമായ കസവ എന്റെ
കയ്വശത്തിൽതന്നെ ഇരിപ്പുണ്ട.

പാറുക്കുട്ടി—തൊപ്പീടെപണി എന്നാലിപ്പത്തന്നെ നൊ
ക്കാ- വിശെഷമായ ഒരു മാതിരി വില്ലൂസ്സ കൊച്ചു
ലക്ഷ്മീടെ അഛൻ ഇയ്യിടയിൽ മദിരാശിയിൽനിന്ന
വരുത്തീട്ടുള്ളത എന്റെ പെട്ടിയിൽ ഇരിക്കുന്നുണ്ട-
ആവശ്യമുള്ളത അതിൽനിന്നു മുറിച്ചെടുക്കാം. [ 313 ] മീനാക്ഷിക്കുട്ടി— (തന്റെ ഉത്സാഹഭാവത്തെ മറച്ചുവെ
ച്ചുകൊണ്ട) അദ്ദെഹത്തിന്ന ഒരു തൊപ്പി സമ്മാനം
കൊടുക്കത്തക്ക യൊഗ്യത എനിക്കെന്താണുള്ളത? ഇ
തെല്ലാം അഭംഗിയായിത്തീരാനാണ ഇടയുള്ളത.

പാറുക്കുട്ടി_നിണക്കുള്ള യൊഗ്യതമതി- അദ്ദെഹം അത
ഭംഗിയായിട്ടതന്നെ വിചാരിക്കും- നീ വെറുതെ ഓ
രൊ ശാഠ്യം പറയണ്ട.

ലക്ഷ്മിഅമ്മ—നീഅത്ര അധികം ആലൊചിക്കെണ്ടുന്ന
ആവശ്യമില്ല- പക്ഷെ അത ഞാൻ കൊടുത്തൊളാം
അദ്ദെഹത്തിന്ന- നീ കൊടുക്കെണമെന്നില്ല.

മീനാക്ഷിക്കുട്ടി_അതിന്ന തരക്കെടില്ല. അമ്മതന്നെ അ
ത അദ്ദെഹത്തിന്ന കൊടുതൊളണെ- ഞാൻ അത
പണിചെയ്തു അമ്മെടെ കയ്യിൽ തരും. കൊടുക്കുന്ന
ത അമ്മതന്നെ ആയ്ക്കൊള്ളണം.

ലക്ഷ്മിഅമ്മ_ അത അങ്ങനെ ആക്കാം- തൊപ്പി ഒന്നാ
ന്തരായിരിക്കണം.

മീനാക്ഷിക്കട്ടി_ഒന്നാന്തരായാലും വെണ്ടില്ല - രണ്ടാന്തരാ
യാലും വെണ്ടില്ല. അറിയും പൊലെ തുന്നാനെ ഞാ
ൻ വിചാരിച്ചാൽ സാധിക്ക യുള്ളു.

ലക്ഷ്മിഅമ്മയും പാറുക്കുട്ടിയും അപ്പൊൾതന്നെ പൊ
യി പെട്ടിതുറന്നു കസവും വില്ലൂസ്സും എടുത്തുകൊണ്ടുവന്നു
മീനാക്ഷിക്കുട്ടി അതിൽനിന്ന ഒരു തൊപ്പിക്ക കണക്കാക്കി
മുറിച്ചെടുത്തു. അപ്പൊൾ നാണിയമ്മ ചിരിച്ചും കൊണ്ട പ
റഞ്ഞു.

നാണിയമ്മ—തൊപ്പി തുന്നാമെന്നും കൊടുക്കാമെന്നും വെ
ച്ചുവല്ലൊ? എനിഞാൻ ഒന്ന പറഞ്ഞൊട്ടെ- ഫിഡി
ലിന്മെൽ അദ്ദെഹം മനഃപൂൎവ്വമായി "മീനാക്ഷി"
എന്നുള്ളപെർ ചെൎപ്പിച്ചിട്ടുള്ളത വിചാരിച്ചാൽ തൊ
പ്പിയിന്മെൽ "ശങ്കരമെനൊൻ" എന്ന നുമ്മളും ഉ [ 314 ] ണ്ടാക്കിയാൽ വെണ്ടില്ല- "കുട്ടി" ദ്ദെഹത്തിന്ന
രസമായിതൊന്നിട്ടില്ലെങ്കിൽ "കുഞ്ഞി" നമുക്കും രസ
മായിട്ടില്ലെന്ന അദ്ദെഹത്തെ നാം അറിയിക്കെണ്ടത
ല്ലെ?

പാറുക്കുട്ടി—(ചിരിച്ചുംകൊണ്ട) നാണിയെട്ടത്തി പറഞ്ഞ
ത എനിക്ക വളരെ രസം പിടിച്ചു "ഒറ്റക്ക ഉലക്ക"
കുട്ടിയും പൊയ്ക്കൊട്ടെ കുഞ്ഞിയും പൊയ്ക്കൊട്ടെ- മീ
നാക്ഷിക്ക ശങ്കരമെനൊൻ മാത്രം മതി. അത അ
ദ്ദെഹത്തിന മനസ്സിലാക്കെണ്ടത തന്നെയാണ.

മീനാക്ഷിക്കുട്ടി—(അത്യന്തം ദ്വെഷ്യം നടിച്ചുംകൊണ്ട) എ
നിക്ക തൊപ്പി തുന്നാനും കഴികയില്ല- കപ്പായം തു
ന്നാനും കഴികയില്ല- ആരെക്കൊണ്ടെങ്കിലും തുന്നി
ച്ചൊളീൻ, എളെമ്മ തൊന്ന്യാസം പറയുന്നത കെട്ടി
ല്ലെ? എന്തെങ്കിലും ഒന്ന നൊടിഞ്ഞൊണ്ടിരിക്കണം
എളെമ്മക്ക വെറുതെ ഇരിക്കുന്നത വലിയ സുഖ
ക്കെടാണ- എന്നെക്കൊണ്ട യാതൊന്നും പറയണ്ട-
ഞാനൊട്ടു തൊപ്പിയും തുന്നുന്നില്ല.

പാറുക്കുട്ടി—ഇതെന്തു നട്ടന്തിരിച്ചിലാണീശ്വര! ഞാൻ വ
ല്ല തൊന്ന്യാസവും പറഞ്ഞൊ?മീനാക്ഷിയെന്നു ഫി
ഡിലിന്മെൽ കാണുന്ന അവസ്ഥക്ക തൊപ്പിയിന്മെൽ
ശങ്കരമെനൊൻ എന്നുണ്ടായാൽ മതിയെന്നല്ലെ ഞാ
നൊരബദ്ധം പറഞ്ഞുപൊയത? നീ അതിന്ന തെ
റ്റായി വല്ലതും ധരിച്ചിട്ടുണ്ടെങ്കിൽ അതിന്നു ഞാ
നൊ പണയം? "നൊണ്ണിന എളിയത പിണ്ണാക്ക"
എന്നുനീയ്യും മനസ്സിലാക്കീട്ടുണ്ടില്ലെ? ആര എന്തുത
ന്നെ പറഞ്ഞാലും കുറ്റം പാറുക്കുട്ടിക്കാണ. ഇത് നല്ല
ചിത്രം!

മീനാക്ഷിക്കുട്ടി—വല്ലതും കെട്ടാൽ കുറശ്ശ എനിക്കും മനസ്സി
ലാകും, വീണദിക്കിൽ നിന്ന ഇപ്പൊളെന്തിനാണ ഉ [ 315 ] രുളാൻ നൊക്കുന്നത? എന്തിനാണ മുമ്പെത്തന്നെ
വെണ്ടാത്ത കുസൃതി പറയാൻ പൊണത?

ലക്ഷ്മിഅമ്മ—പാറുക്കുട്ടിയുടെ നെരെ എന്തിനാണ നീ വെ
റുതെ ശഠിക്കുന്നത! അവൾ ഈ പറഞ്ഞതിൽ യാ
തൊരു കുസൃതിയും ഇല്ല- അവൾ പട്ടാങ്ങാണ പറ
ഞ്ഞത- ഞങ്ങൾ നിന്നെ വാത്സല്യമായി കുട്ടിയെന്ന
വിളിച്ചുവരുന്നത അദ്ദെഹം വിട്ടുകളഞ്ഞത വിചാ
രിച്ചാൽ അദ്ദെഹത്തിന്റെ പെരിൽ "കുഞ്ഞി" എ
ന്നുള്ളത നിയ്യും വിട്ടുകളയെണമെന്നെ പാറുക്കുട്ടി പ
റഞ്ഞതിന്നു അൎത്ഥമുള്ളു- നീ അതിന്ന വൃഥാ കൊപി
ച്ചത തെറ്റിപൊയിരിക്കുന്നു.

ലക്ഷ്മിഅമ്മ ഇങ്ങിനെ പലതും പറഞ്ഞു മീനാക്ഷിക്കുട്ടി
യെ ഒരു വിധെന സമാധാനപ്പെടുത്തി താൻ ഏല്പിച്ചിട്ടു
ള്ള പ്രവൃത്തിയിൽ ജാഗ്രതയും ഉത്സാഹവും ജനിപ്പിച്ചു പാ
റുക്കുട്ടിയുടെ നെരെ ഭാവിച്ച മുഷിച്ചിലുംതീൎത്തു. തൊപ്പി തു
ന്നുവാൻവെണ്ടി അവളുടെ മുറിയിലെക്ക പറഞ്ഞയച്ചു.
കുഞ്ഞിശ്ശങ്കരമെനൊന കൊടുപ്പാൻവെണ്ടി മീനാക്ഷിക്കു
ട്ടി തൊപ്പി തുന്നുന്നുണ്ടെന്നുള്ള വിവരം മറ്റു യാതൊരാളും
അറിഞ്ഞിട്ടുണ്ടായിരുന്നില്ല- പിറ്റെദിവസം ഉച്ചക്ക മു
മ്പായിട്ടതന്നെ ഇവൾ തൊപ്പിയുടെ പണി മുഴുവനും തീ
ൎത്തു എന്നുമാത്രമല്ല ശില്പവിദ്യയിൽ തനിക്കുള്ള സാമൎത്ഥ്യം
മുഴുവനും അതിന്മെൽ കാണിക്കുകയും ചെയ്തിട്ടുണ്ടായിരു
ന്നു. തൊപ്പിയുടെ പണി മുഴുവനായ ഉടനെ ഇവൾ അ
ത ലക്ഷ്മി അമ്മയുടെ കയ്യിൽ കൊണ്ടന്നു കൊടുത്തു "അ
ദ്ദെഹത്തിന്ന ഇത അമ്മതന്നെ കൊടുത്തൊളീൻ" എന്നു
പറഞ്ഞു- ലക്ഷ്മി അമ്മയും അതപ്രകാരംതന്നെ അനുവ
ദിച്ചു.

കുഞ്ഞിശ്ശങ്കരമെനൊൻ ഇവിടെ എല്ലാം കൂടി അഞ്ചു
ദിവസം താമസിച്ചു- ആറാം നാൾ രാവിലെ മദിരാശിക്ക [ 316 ] പൊവാനുള്ള ഒരുക്കമായി- അച്യുതമെനൊനും താനും കൂ
ടി പ്രഭാതത്തിനുതന്നെ കുളികഴിച്ചു ക്ഷെത്രത്തിൽ പൊ
യി തൊഴുതു മടങ്ങി വന്നു. ഏകദെശം ഏഴരമണി സമ
യം ഉൗണും കഴിച്ച വണ്ടിക്കാരൻ വരുന്നതും കാത്തുനിന്നു.
ഇദ്ദെഹം ഇവിടെ അല്പകാലം മാത്രമെ പാൎത്തിട്ടുണ്ടായിരു
ന്നുള്ളു എങ്കിലും അതിനിടയിൽ എല്ലാൎവക്കും വലിയൊരു
പരിചയക്കാരനായി തീരുകയാണ ചെയ്തിട്ടുള്ളത- അച്യു
തമെനൊനെ ഈ വീട്ടുകാൎക്ക എത്രൊണ്ട വാത്സല്യമുണ്ടൊ
അത്രൊണ്ട സ്നെഹം ഇദ്ദെഹത്തിനെയും ഉണ്ടായിരുന്നു-
അതുകൊണ്ട ഇവരുടെ യാത്ര അവിടെയുള്ള എല്ലാവൎക്കും
ഒരുപൊലെ മനൊ വ്യസനത്തിന്ന കാരണമായിത്തീൎന്നു.
തന്റെ യാത്രയെപ്പറ്റി അല്പമായ കുണ്ഠിതം കുഞ്ഞിശ്ശങ്കര
മെനൊന്റെ മനസ്സിലും ഇല്ലാതെ പൊയിട്ടില്ല- നാലഞ്ചു
ദിവസം ഒരു പൊലെ പാൎത്തിട്ടും ഒരു നെരമെങ്കിലും മീനാ
ക്ഷിക്കുട്ടിയുമായി മുഖമിട്ട സംസാരിപ്പാൻ ഇദ്ദെഹത്തിന്ന
സാധിക്കാതിരുന്നതാണ കുണ്ഠിതത്തിനുള്ള മുഖ്യകാരണം-
ലക്ഷ്മി അമ്മയുമായി സംസാരിച്ചിട്ടുണ്ടായിരുന്ന കൂട്ടത്തിൽ
ഒന്നൊ രണ്ടൊ പ്രാവശ്യം രണ്ടും നാലും വാക്ക് ഇവളും പ്ര
ത്യുത്തരമായി പറഞ്ഞിട്ടുണ്ടായിരുന്നു എങ്കിലും അതുകൊ
ണ്ട ലെശംപൊലും ഇദ്ദെഹത്തിന്റെ അത്യാൎത്തി പിടിച്ച
മനസ്സിന്നു വിശപ്പ തീൎന്നിട്ടുണ്ടായിരുന്നില്ല- വല്ലതും ഒന്ന
രണ്ട നാഴികനെരം ഇവളുമായി സ്വച്ഛന്ദം സംഭാഷണം
ചെയ്യെണമെന്നായിരുന്നു ഇദ്ദെഹത്തിന്റെ മൊഹം- അ
തു ഈ പ്രാവശ്യം സാധിക്കുമെന്ന എനിക്ക തൊന്നുന്നില്ല-
പുറപ്പെടെണ്ടുന്ന സമയം ഏകദെശം അടുത്തെത്തി - വ
ണ്ടിക്കാരൻ കിഴക്കെ ഇടവഴിയിൽ വണ്ടി കൊണ്ടന്നു നി
ൎത്തി- പെട്ടിയും സാമാനങ്ങളും എടുപ്പിച്ചു ഗൊവിന്ദൻ വ
ണ്ടിയിൽ കൊണ്ട വെപ്പിച്ചു തുടങ്ങി- പുറപ്പെടുവാൻ ഏക
ദെശം കാലമായെന്നു കണ്ടപ്പൊൾ കുഞ്ഞികൃഷ്ണ മെനൊ [ 317 ] നും കരുണാകരൻ നമ്പ്യാരും ഗൊപാലമെനൊനും കൂടി
മുകളിൽ നിന്ന ഇറങ്ങി കിഴക്കെ പൂമുഖത്ത വന്നു എനി
അധികം താമസിക്കരുതെന്നു പറഞ്ഞു- കുഞ്ഞിശ്ശങ്കരമെ
നൊനും അച്യുതമെനൊനും കൂടി അകത്തെക്കെ കടന്നു യാ
ത്രാനുരൂപമായ ഉടുപ്പ ധരിച്ചു പുറപ്പെടുവാൻ ഭാവിക്കുമ്പഴ
ക്ക ലക്ഷ്മി അമ്മയും തന്റെ സഹൊദരിമാരും മീനാക്ഷി
ക്കുട്ടിയും വെറെയുള്ള കുട്ടികളും എല്ലാവരും പുറത്തളത്തി
ലെക്ക കടന്നുവന്നു-ലക്ഷ്മിഅമ്മ കടന്നവന്ന പാട തന്റെ
കയ്യിൽ ഉണ്ടായിരുന്ന അതി മനൊഹരമായ ഒരു കസവ
തൊപ്പി കുഞ്ഞിശ്ശങ്കരമെനൊന കൊടുത്ത ചിരിച്ചുംകൊ
ണ്ട പറഞ്ഞു- "നിങ്ങളുടെ തലയിൽ വെക്കത്തക്ക യൊഗ്യ
ത ഇതിന ഉണ്ടായിട്ടില്ല- എങ്കിലും ഞങ്ങളുടെ ഓൎമ്മക്കവെ
ണ്ടി ചെയ്തിട്ടുള്ള ഒരു ഉപചാരമാണ- അപ്പയും നിങ്ങളുമായു
ള്ള സ്നെഹവും വിശ്വാസവും മദ്ധ്യാഹ്നത്തിന്ന ശെഷമുള്ള
സൂൎയ്യന്റെ നിഴൽപൊലെ ആ ജീവനാന്തം വൎദ്ധിച്ചുകാ
ണ്മാൻ ദൈവം നമുക്ക സംഗതി വരുത്തട്ടെ–കൂടകൂടെഞ
ങ്ങളുടെ പരാധീനതയും മറ്റും അന്വെഷിക്കെണ്ടതിന്നു
അപ്പയുടെ ഒരുമിച്ച ഇത പ്രകാരം തന്നെ വന്നു കാണ്മാൻ
ഞങ്ങൾക്ക വളരെ ആഗ്രഹമുണ്ട" കുഞ്ഞിശ്ശങ്കരമെനൊ
ൻ തൊപ്പിയുടെ ഭംഗിയും ലക്ഷ്മി അമ്മയുടെ വാത്സല്യവും
വിചാരിച്ചു അത്യന്തം സന്തൊഷപരവശനായി തന്റെ
തലയിൽ ഉണ്ടായിരുന്ന തൊപ്പിയെടുത്ത പുറത്തളത്തി
ലെ മെശയുടെ മുകളിൽ വെച്ചു മീനാക്ഷിക്കുട്ടിയുടെ സമ്മാ
നമാണെന്നു തനിക്ക പൂൎണ്ണ വിശ്വാസം വന്നിട്ടുള്ള കസവു
തൊപ്പി അത്യാദരവൊടെ തന്റെ തലയിൽ ഇട്ട ലക്ഷ്മി
അമ്മയുടെയും മീനാക്ഷിക്കുട്ടിയുടെയും മുഖഭാവത്തെ സൂ
ക്ഷിച്ചു ചിരിച്ചുംകൊണ്ട പറഞ്ഞു- നിങ്ങളുടെ ഈ ഉപ
ചാരത്തിനും പുത്രാനുരൂപമായ വാത്സല്യത്തിനും വിലമ
തിപ്പാൻ പാടില്ലാത്ത ഈ ഉപദെശത്തിനും എനിക്ക സം [ 318 ] ഗതിവന്നിട്ടുള്ളതിനാൽ ഞാൻ നിങ്ങൾക്ക എല്ലായ്പൊഴും
കടപ്പെട്ടവനാകുന്നു- കൂടക്കൂടെ വരുവാനും നിങ്ങളുടെ വാ
ത്സല്യം അനുഭവിച്ചു സന്തൊഷിപ്പാനും കാലസ്വരൂപനാ
യ ജഗദീശ്വരൻ കടാക്ഷിക്കട്ടെ- നിങ്ങൾ ഈ ചെയ്തിട്ടുള്ള
ബഹുമാനത്തിന്ന പ്രത്യുപചാരം ചെയ്വാൻ ഞാൻ കെവ
ലം അപ്രാപ്തനാകുന്നു" കുഞ്ഞിശ്ശങ്കരമെനൊന കൊടു
ത്തിട്ടുള്ള സമ്മാനവും അദ്ദെഹത്തൊട അതി മധുരമായി
സംസാരിച്ചതും അച്യുതമെനൊന വളരെ സന്തൊഷമാ
യി- തന്റെ അമ്മയുടെ ഔദാൎയ്യവും മൎയ്യാദയും വിചാരി
ച്ച അദ്ദെഹം മനസ്സുകൊണ്ട അത്യന്തം ആദരിച്ചു- രണ്ടു
പെരും തങ്ങളുടെ വഴിയാത്രയെപ്പറ്റി പിന്നെയും ലക്ഷ്മി
അമ്മയൊട കുറെനെരം സംസാരിച്ചു. അതില്പിന്നെ കു
ഞ്ഞിശ്ശങ്കരമെനൊൻ എല്ലാരൊടും പ്രത്യെകം പ്രത്യെകം
യാത്രയയപ്പിച്ചു മീനാക്ഷിക്കുട്ടിയുടെ മുഖത്ത നൊക്കി മന്ദ
സ്മിതം ചെയ്തുംകൊണ്ട പറഞ്ഞു.

കു-ശ-മെ_ഉപെക്ഷ കൂടാതെ ഉത്സാഹിച്ചു പഠിച്ചു ബുദ്ധി
ക്കും മനസ്സിനും വെണ്ടത്തക്ക പരിഷ്കാരവും പാകത
യും വരുത്തി അത്യന്തം ഭാഗ്യവതിയായി മാതാപിതാ
ക്കന്മാൎക്ക സന്തൊഷവും ശ്രെയസ്സും ദിവസംപ്രതിവ
ൎദ്ധിപ്പിച്ചു മലയാളത്തിലെ ശൂദ്രസ്ത്രീകളുടെ ഇടയിൽ
മഹത്തരമായ ഭൂഷണമായി തീൎന്ന കാണ്മാൻ ദൈ
വം സംഗതിവരുത്തുമെന്ന വിശ്വസിക്കുന്നു. മിഡ്ഡിൽ
സ്കൂൾ പരീക്ഷയിൽ ഒന്നാമതായി ജയിക്കെണ്ടതിന്നു
അല്പം കൂടി മനസ്സുവെച്ചു വായിക്കെണ്ടതാണെന്ന പ്ര
ത്യെകിച്ചു പറയെണ്ടതില്ലല്ലൊ? തൊപ്പി തുന്നുന്നതും
മറ്റും കുറെ ദിവസത്തെക്കു നിൎത്തിവെച്ചാൽ വെണ്ടി
ല്ലെന്നു തൊന്നുന്നു.

മീനാക്ഷിക്കുട്ടി–(സസ്മിതം മുഖം താഴ്ത്തിക്കൊണ്ട) ജ്യെ
ഷ്ഠൻ എനി ഇങ്ങൊട്ട എപ്പഴുണ്ടാകും? കൂടകൂടെ എ [ 319 ] നിക്ക എഴുത്തയക്കാതിരിക്കരുതെ.

അച്യുതമെനൊൻ–ഇങ്ങട്ട എനി എപ്പഴാണ വരാൻ അ
വസരം എന്ന നിണക്കതന്നെ അറിഞ്ഞുകൂടെ? കൊ
ടതി പൂട്ടുന്ന സമയം ഇങ്ങട്ടുണ്ടാകും- അതിനിടയിൽ
വരുന്നത സംശയമാണ.

മീനാക്ഷിക്കുട്ടി—കൊടതി പൂട്ടാൻ എനിയും രണ്ട രണ്ടര മാ
സം കഴിയണ്ടെ? അതിനിടയിൽ ജ്യെഷ്ഠന്ന ഒരു പ്രാ
വശ്യം കൂടി ഇങ്ങട്ട വരുന്നതിന്ന എന്താണ തരക്കെട?

ലക്ഷ്മിഅമ്മ—അത നടക്കാത്ത കാൎയ്യമാണ- വരാനും പൊ
വാനും എത്ര ബുദ്ധിമുട്ടുണ്ട? എത്ര പണം ചിലവ
ചെയ്യണം? കൊടതി പൂട്ടുന്നതിന്ന മുമ്പായിട്ട വരെ
ണ്ടിവന്നാൽ ഞാൻ എഴുതിയക്കും. അല്ലാതെ വ
രണ്ട.

മീ-കുട്ടി-എന്നാൽ മദിരാശിയിൽ എത്തിയ ഉടനെ എ
ല്ലാ വിവരത്തിന്നും എഴുത്തയക്കാതിരിക്കരുതെ- എ
നിക്ക പ്രത്യെകം എഴുത്തയക്കണം.

കു-ശ-മെ—അച്യുതമെനൊൻ എഴുതിയാൽ മതിയെ
ല്ലൊ.

ലക്ഷ്മിഅമ്മ—അപ്പയുടെ എഴുത്തും നിങ്ങളുടെ എഴുത്തും
ഞങ്ങൾക്ക ഒരുപൊലെയാണ.

മീ-കുട്ടി—ഞാൻ ജ്യെഷ്ഠനൊടാണ എഴുത്തയക്കാൻ പറ
ഞ്ഞിട്ടുള്ളത.

പാറുറുക്കുട്ടി—വെറെ ആരും എഴുത്തയച്ചാൽ നീ വാങ്ങില്ലെ?

മീ-കുട്ടി—മറ്റു ഞാൻ ആരൊടും ആവശ്യപ്പെട്ടിട്ടില്ലെല്ലെ?
എല്ലാവരും എഴുത്തയച്ചാൽ എളെമ്മ വാങ്ങ്വൊ?

കു-ശ-മെ—അക്കാൎയ്യം പൊയ്ക്കൊട്ടെ- എന്നാൽ ഞങ്ങൾ ഉ
ള്ള സമയം കളയാതെ പൊയി വരട്ടെ- നിങ്ങളും കൂ
ടകൂടെ വിവരത്തിന്ന എഴുത്തയക്കുമെല്ലൊ.

ലക്ഷ്മിഅമ്മ—എന്നാൽ എനി ഉടനെ കാണ്മാൻ സംഗ
തി വരട്ടെ- വഴിക്ക യാതൊരു ബുദ്ധിമുട്ടും കൂടാതെ [ 320 ] സുഖമായി മദിരാശിയിൽ എത്തി വിവരത്തിന്ന എ
ഴുത്തയക്കുമാറാകട്ടെ-

കുഞ്ഞിശ്ശങ്കരമെനൊനും അച്യുതമെനൊനും "അപ്ര
കാരം തന്നെ" എന്ന പറഞ്ഞ കൊലായിൽ കടന്നു പൂമു
ഖത്ത വന്ന കുഞ്ഞികൃഷ്ണമെനൊനൊടുംമറ്റും കുറെ നെ
രം സംസാരിച്ചു അവരൊട ഒന്നിച്ച പടിപ്പുരയിലെക്ക
പൊയി- കുഞ്ഞികൃഷ്ണമെനൊൻ അച്യുതമെനൊനെ അ
ടുക്കെ വിളിച്ച സ്വകാൎയ്യം ചിലത സംസാരിച്ചു വഴിയാത്ര
ക്കും മറ്റും ആവശ്യമായിട്ട അമ്പതുറുപ്പികയുടെ ഒരു മദിരാ
ശി നൊട്ടും ഇരുപതുറുപ്പികയും കൊടുത്തു- ഒരുമിച്ച തീവ
ണ്ടിസ്ടെഷൻവരെ പൊകെണ്ടതിന്ന ശിവായി കൊമൻനാ
യരെയുംകൂടി ഇവരുടെ ഒന്നിച്ചയച്ചു. കുഞ്ഞിശ്ശങ്കരമെനൊ
ൻ എല്ലാവരൊടും യാത്ര പറഞ്ഞ തന്റെ പ്രിയസ്നെഹിത
നായ അച്യുതമെനൊനൊടൊന്നിച്ച വണ്ടി കയറി കനക
മംഗലം ചിറയുടെ വടക്കുഭാഗമുള്ള നിരത്തിന്മെൽകൂടി ശാ
കുന്തളം ഒന്നാം അങ്കത്തിന്റെ അവസാനത്തിൽ കൊടു
ത്തിട്ടുള്ള ശ്ലൊകവും മനസ്സുകൊണ്ടരുക്കഴിച്ചു ആ വഴിയെ ത
ന്നെ മദിരാശിക്ക പൊയി- കുഞ്ഞിശ്ശങ്കരമനൊൻ പൊയ
തിന്റെ പിറ്റെ ദിവസം മുതല്ക്ക മീനാക്ഷിക്കുട്ടി മാതാ പി
താക്കന്മാരുടെയും ഗൊപാലമെനൊന്റെയും പൂൎണ്ണാനുവാ
ദത്തൊടുകൂടി മീനാക്ഷിയെന്നുള്ള ജാതകപ്പെർ തന്നെ സ്ഥി
രമായി സ്വീകരിച്ചു സ്കൂൾ റജിസ്ത്ര മുതലായതിലും വെണ്ട
പ്പെട്ട ഭെദഗതികൾ വരുത്തി- കുഞ്ഞികൃഷ്ണമെനൊനും
കരുണാകരൻനമ്പ്യാരും പിന്നെയും നാലഞ്ച ദിവസം പു
ത്തൻ മാളിയക്കൽ സുഖമായി പാൎത്ത ശെഷം അവരവ
രുടെ അധികാര സ്ഥലങ്ങളിലെക്ക പൊയി. [ 321 ] പതിനാറാം അദ്ധ്യായം

"ദുഷ്കൎമ്മ ഫലവും പ്രായശ്ചിത്തവും"

അത്യന്തം രമണീയമായ യൌവനത്തിന്റെ ആദ്യ ദശ
യിൽ തന്നെ ഈ കഥയിലെ ഉപനായികയായ കൊച്ചമ്മാ
ളു അതവരെയുള്ള തന്റെ എല്ലാ അവസ്ഥക്കും നടവടി
ക്കും തീരെ വിപരീതമായി വിഷയസൌഖ്യം കെവലം വി
ഷപ്രായമാണെന്ന ദൃഢമായി വിശ്വസിച്ചു തന്റെ വൃദ്ധ
യായ അമ്മയെയും അഗതികളായ രണ്ട ജ്യെഷ്ഠന്മാരെയും
ഉപെക്ഷിച്ചു തന്നിൽ അനുരാഗ വശന്മാരായ അനെകം
പുരുഷന്മാർ വ്യസനിച്ചു കണ്ണീർ വാൎത്തു നൊക്കിക്കൊണ്ടി
രിക്കെ രാത്രി കാലത്ത കാക്കനൂർ മനക്കലെക്കു ഇറങ്ങി
പ്പൊയിട്ടുള്ള വിവരം ഇതിന്ന മുമ്പ പ്രസ്താവിച്ചിട്ടുണ്ടെല്ലൊ-
ഇവൾ പ്രാപഞ്ചികമായ സുഖാനുഭൊഗത്തിൽ അത്യുത്സാ
ഹവും അതി ശ്രദ്ധയും കാണിച്ചുവന്നിരുന്ന കാലത്ത ഇ
വളുടെ ആശ്രിതന്മാരൊ പരിചയക്കാരൊ സ്നെഹിതന്മാ
രൊ ആയിത്തീരെണ്ടതിന്ന അനവധി മഹാ രഥന്മാർ രാ
പ്പകൽ അതിപ്രയത്നം ചെയ്ത വന്നിട്ടുണ്ടായിരുന്നു- കന
കമംഗലം ചിറയെടുത്തു കടവത്തെ തൊടിയിൽ കൊണ്ട
ന്ന വെക്കണമെന്നൊ ദെവലൊകത്തു പൊയി ഇന്ദ്രാണിയു
ടെ കൎണ്ണാഭരണം കൊണ്ടന്ന കൊടുക്കെണമെന്നൊ ഇവ
ൾ ആവശ്യപ്പെടുന്നതായാൽ ജനങ്ങൾ യാതൊരു ഉപെ
ക്ഷയും ധൈൎയ്യക്ഷയവും കാട്ടാതെ ആ കാലത്ത അതി
ലെക്കും ഒരുങ്ങി പുറപ്പെടുമായിരുന്നു- ആ സമയം മഴയെ
ന്നും മഞ്ഞെന്നും ചളിയെന്നും വെള്ളമെന്നും മറ്റുമുള്ള വി
ചാരം മിക്ക രസികന്മാരുടെ മനസ്സിലും അസ്തമിച്ച പൊ
യിരുന്നു-"പണമില്ലാത്ത മനുഷ്യൻ ശുദ്ധമെ പിണമാണെ" [ 322 ] ന്നുള്ള പഴഞ്ചൊല്ല യഥാൎത്ഥമായിട്ടുള്ളതാണെന്ന ആ കാല
ത്താണ മിക്ക ജനങ്ങൾക്കും ബൊദ്ധ്യം വന്നിട്ടുണ്ടായിരുന്ന
ത- കട്ടിട്ടൊ കടം വാങ്ങീട്ടൊ തറവാട്ട സ്വത്ത കാണത്തി
ന്ന വെച്ചിട്ടൊ വെറെ വല്ല അകൃത്യവും പ്രവൃത്തിച്ചിട്ടൊ
ഏത വിധത്തിലും കൈവശം പണമില്ലാതിരിപ്പാൻ പാടി
ല്ലെന്നായിരുന്നു അധിക പക്ഷക്കാരുടെയും അഭിപ്രായം-
യഥാശക്തി രണ്ടും നാലും കൈക്കലാക്കി അതുംകൊണ്ട
ചെന്ന ഇവളെ ഭജിച്ചു പ്രത്യക്ഷമാക്കി കൃതാൎത്ഥന്മാരാകെ
ണ്ടതിന്ന അന്തിക്കും ഇരുട്ടത്തും പാതിരക്കും പുലൎച്ചക്കും ക
ടവത്തെ അകത്തും കൊലായിലും മുറ്റത്തുമായിട്ട കാല
ക്ഷെപം ചെയ്വാൻ അന്ന വളരെ ആളുകൾ ഉണ്ടായിരു
ന്നു. കുത്തിരുന്നും നിന്നും ഇവളുടെ മൂലമന്ത്രം ഉച്ചരിച്ച
കെശാദിപാദം ധ്യാനിച്ചും കുണ്ടുണ്ണിമെനൊൻ മുതലായ ദു
ഷ്ടപിശാചുക്കളുടെ തല്ലും കുത്തും ഭയപ്പെട്ടും, കൂടാതെ ക
ഴിപ്പാൻ അവൎക്ക കോഴിയും കുപ്പിയും കൂട്ടി വെണ്ടപ്പെട്ട ബ
ലി കൊടുത്തും ഇങ്ങിനെ കാലം കഴിച്ചു വരുന്നവരും ആ
കാലത്ത ചുരുക്കുമല്ലയായിരുന്നു- എന്നാൽ കൊച്ചമ്മാളു
തന്റെ ഉദ്യൊഗം രാജി കൊടുത്ത മുതല്ക്ക "മാങ്ങയും തീ
ൎന്നു മാവിന്റെ കീഴിലുണ്ടായിരുന്ന തിരക്കും തീൎന്നു" എന്ന
മാതിരി കടവത്ത വീട്ടിലെ ആഘൊഷവും നെരംപൊ
ക്കും സകലവും അവസാനിച്ചു- അതിൽപിന്നെ ആരെങ്കി
ലും ഒരുത്തൻ ആ തൊടിക്കുള്ളിൽ കാലെടുത്ത വെക്കുക
യൊ പലപ്പൊഴും പലവിധത്തിലും മുമ്പ സഹായിച്ച വ
ന്നിട്ടുണ്ടായിരുന്ന ഉണിച്ചിരാമ്മയെ വന്നു കാണുകയൊ
ആ വൃദ്ധക്ക യഥാശക്തി വല്ലതും സഹായിക്കയൊ ഈ
വക യാതൊന്നും ചെയ്കയുണ്ടായില്ല- അവിവെകികളായ
കാമികളും മധുഭ്രാന്തന്മാരായ വണ്ടുകളും ഉപകാരസ്മരണ
കൂടാതെ പ്രവൃത്തിച്ചുവരുന്നവരാണെന്ന എല്ലാവൎക്കം അറി
വുള്ളതാണെല്ലൊ- അതൊ അങ്ങിനെയിരിക്കട്ടെ- നിൎഭാഗ്യ [ 323 ] കുക്ഷിയായ ഉണിച്ചിരാമ്മയുടെ അരിഷ്ടതയും കഷ്ടവും പ
റഞ്ഞാൽ അവസാനിക്കില്ല.

ഈ അമ്മയുടെ സുഖവും ഭാഗ്യവും ഓജസ്സും ശ്രീയും എ
ല്ലാം കൊച്ചമ്മാളുവിന്റെ ഒരുമിച്ചു തന്നെ ഇറങ്ങിപ്പൊയ്ക്ക
ളകയാണ ചെയ്തിട്ടുള്ളത. എന്നാൽ ഈ വൃദ്ധയെ നല്ലവ
ണ്ണംനൊക്കി രക്ഷിച്ചുകൊണ്ട നടപ്പാൻ പ്രാപ്തിയുള്ള രണ്ട
ആൺമക്കളില്ലെ എന്നു വല്ലവരും ചൊദിക്കുമായിരിക്കാം.
അവരുള്ളതും ഇല്ലാത്തതും കൂടി വിചാരിച്ചു നൊക്കിയാൽ
ഇല്ലാത്തതാണ് കുറെ ഭെദം- യാതൊരു തുമ്പും വഴിയും ഇ
ല്ലാത്ത രണ്ട അവതാരമൂൎത്തികളാണ. കൊച്ചമ്മാളുവിന്ന
പ്രായം വെക്കുന്നവരെ അമ്മയുടെ പെൻഷൻകൊണ്ടും
അതിൽപിന്നെ പെങ്ങളുടെ ഉദ്യൊഗത്തിൽനിന്നു കിട്ടി
വന്നിട്ടുണ്ടായിരുന്ന ശംമ്പളം കൊണ്ടുമാണ് ഇവർ ഇതവ
രക്കും ഒരു വിധെന ഒത്തും ഒപ്പിച്ചും പൊന്നിട്ടുണ്ടായിരുന്ന
ത. ഏകയൊഗക്ഷെമമായി കഴിഞ്ഞുവന്ന ഇവൎക്കുള്ള മുഴു
വൻ സ്വത്തു കൊച്ചമ്മാളു ഒരുത്തിയായിരുന്നു- ഇവൾ ഇ
ത്രകാലത്തെ ഇങ്ങിനത്തെ വെണ്ടാസനം പ്രവൃത്തിക്കുമെ
ന്നു ഇവർ സ്വപ്നെപി വിചാരിച്ചിരുന്നില്ല- അതുകൊണ്ട ഇ
വർ ഇതുവരെ യാതൊരു പ്രവൃത്തിയും എടുക്കാതെ രാവി
ലെ കളിച്ചു നിത്യവെള്ളയും ചുറ്റി ചന്ദനക്കുറിയും ഇട്ട ര
ണ്ടുപ്രാവശ്യവും മൃഷ്ടമായി സാപ്പാടകഴിച്ചു മെതിയടിയും ച
വിട്ടി അല്പാക്കകുടയും പിടിച്ചു വടിയുംവീശി തെമ്മാടികളു
ടെ യജമാനന്മാരായി കഞ്ചാവും വലിച്ചു കള്ളുംകൂടിച്ചു പ
കിടയുംകളിച്ചു നടക്കയാണ് ചെയ്തിട്ടുള്ളത. ക്ഷൌരക്കൂലി
ആദിയായിട്ട എല്ലാ അത്യാവശ്യങ്ങളും ഇവറ്റക്ക ഇവൾ
കൊടുത്തുവരികയായിരുന്നു. എനി നിത്യതക്ക ആരാണ
കൊടുപ്പാനുള്ളതെന്ന ദൈവത്തിന്നമാത്രം അറിയാം"കൊ
ച്ചമ്മാളു ഇതവരെ സമ്പാദിച്ചിട്ടുള്ളത മുഴുവനും അമ്മ യു
ടെ കയ്വശത്തിലുണ്ടല്ലൊ? അതുകൊണ്ട പത്തിന്ന അഞ്ചു [ 324 ] കണ്ട ഒരുവിധെന കഷ്ടിമുഷ്ടിയായി നിവൃത്തിച്ചുപൊകാം"
എന്നായിരുന്നു ഇവർ വിചാരിച്ചുവെച്ചത-സൂക്ഷിച്ചു ചില
വുചെയ്യുന്നതായാൽ ഇവരുടെ നിത്യതക്കമാത്രം ഇവൾ
സമ്പാദിച്ചുവെച്ചിട്ടുണ്ടായിരുന്നു- എന്നാൽ അതനുഭവി
പ്പാനുംവെണ്ടെ കുറച്ചൊരു ഭാഗ്യം! കൊച്ചമ്മാളു പൊയിട്ട
നാലൊ അഞ്ചൊ ദിവസം കഴിഞ്ഞതിൽപിന്നെ ഒരുദിവ
സം രാത്രി ഇവർ രണ്ടുപെരും സംബന്ധവീട്ടിലെക്കു പൊ
യിട്ടുണ്ടായിരുന്നവിവരം അറിഞ്ഞു കുണ്ടുണ്ണിമെനൊന്റെ
സഹായത്തൊടുകൂടി കള്ളന്മാർ കടന്ന അവിടെയുള്ള സ
കല സാധനങ്ങളും കവൎച്ച ചെയ്തു കൊണ്ടുപൊയ്കളഞ്ഞു.
രണ്ടു കട്ടിലും അതിന്മെൽ ഉണ്ടായിരുന്ന കിടക്കകളും നാ
ലഞ്ചുകഷണം പഴയ ഒന്നരയും ഒരു മാടമ്പി വിളക്കും മാ
ത്രമെ ബാക്കിവെച്ചിട്ടുണ്ടായിരുന്നുള്ളു. ഹെഡകൻസ്ടെബ
ൾ പങ്ങശ്ശമെനൊൻ ഈ കവൎച്ചക്കെസ്സ തുമ്പുണ്ടാക്കുവാ
ൻവെണ്ടി തന്നാൽ കഴിയുന്നത്ര ശ്രമിച്ചുനൊക്കി. കുണ്ടു
ണ്ണിമെനൊനെ പിടിച്ചു സ്ടെഷനിൽ കൊണ്ടുപൊയിട്ടിട്ട
എണ്ണം പറഞ്ഞ പല വിദ്യകളും പ്രവൃത്തിച്ചു. നാലുറുപ്പിക
തിരികെ വാങ്ങിയതുകൊണ്ടുണ്ടായിരുന്ന പരിഭവം എരെമ്മ
ൻനായര കൈകൊണ്ട വീട്ടി-എന്തുതന്നെ ചെയ്തിട്ടും "അ
റ്റകണ്ണിയും ഇല്ല വീണനിലവും ഇല്ല" എന്നുപറഞ്ഞമാ
തിരി യാതൊരു വിവരവും ഉണ്ടായില്ല. എന്തുചെയ്യും? ക
ഷ്ടകാലംവന്ന തലയിൽ കയറീട്ടുള്ള കൂട്ടരെ നന്നാക്കിവെ
പ്പാൻ ആരു വിചാരിച്ചാലാണ് നിവൃത്തി? ഉണിച്ചിരാമ്മ
യും തന്റെ പുത്രന്മാരും വെണ്ടെടത്തൊളം ബുദ്ധിമുട്ടിലാ
യി. നിത്യതക്ക യാതൊരുനിവൃത്തിയും ഇല്ലാഞ്ഞിട്ട ഒടുവി
ൽ കട്ടിൽ രണ്ടും പുത്തൻമാളികക്കലെ വ്യവഹാര കാൎയ്യ
സ്ഥനായ മട്ടിക്കാവിൽ ഗൊവിന്ദന മുപ്പത്തഞ്ചുറുപ്പികക്ക
വിറ്റു- ആ ഉറുപ്പികക്കൊണ്ട അഞ്ചാറു മാസത്തൊളം ഒ
രുവിധെന ജീവനെ രക്ഷിച്ചു. ഉണിച്ചിരാമ്മ ഇപ്പൊൾ [ 325 ] അനുഭവിച്ചുവരുന്ന സങ്കടപ്പാടകണ്ടാൽ അത്യന്തം നിൎദ്ദയ
ന്മാരായ ജനങ്ങളുടെ ഹൃദയംപൊലും അലിഞ്ഞുപൊകാ
തിരിക്കയില്ല. ഈ അമ്മ തനിക്കു യൌവനം വെച്ചമുതൽ
ദാരിദ്ര്യവും കഷ്ടതയും എന്താണെന്നു ഇതവരെ
അറിഞ്ഞി
ട്ടുണ്ടായിരുന്നില്ല. ഇപ്പൊൾ ദാരിദ്ര്യത്തിന്റെ അകവും പു
റവും നല്ലവണ്ണം മനസ്സിലായിട്ട കനകമങ്ങലത്ത ഇങ്ങി
നെ യാതൊരാളും ഇല്ലെന്നുതന്നെ പറയാം. നെരം പ്രഭാ
തത്തിന്നു കഞ്ഞി, പലമാതിരി ഉപദംശങ്ങളൊടുകൂടി മ
ദ്ധ്യാഹ്നത്തിന്ന സുഖമായൊരൂണ, നാലമണിക്കുമുമ്പായി
ഒരു പലഹാരം, രാത്രിയിൽ അത്താഴം- ഇങ്ങിനെ ദിവ
സംപ്രതി പരമാനന്ദമായി ഭക്ഷണം കഴിച്ചുവന്നിരുന്നത
പൊയിട്ട ഇപ്പൊൾ ഒരു നെരം വല്ലതും തെല്ലൊന്ന കഴി
ച്ചിട്ടുണ്ടെങ്കിൽ പിന്നെ രണ്ടനെരത്തെക്ക ശുദ്ധമെ ഏകാദ
ശി നൊമ്പാണെന്നതന്നെ പറയണം. തലയിൽ തെപ്പാൻ
ക്ഷീരബല എണ്ണയും മെൽപുരട്ടുവാൻ ധാന്വന്തരം കുഴ
മ്പും മുമ്പു നിത്യത ഉപയൊഗിച്ചുവന്നിട്ടുണ്ടായിരുന്ന ഈ
വൃദ്ധ ഇപ്പൊൾ മാസത്തിൽ രണ്ടപ്രാവശ്യം തലയിൽ എ
ണ്ണ പൊത്തുന്ന കാൎയ്യംതന്നെ വളരെ സംശയത്തിലാണ.
രാവിലെയും വയിന്നെരവും ചുറ്റിയ വസ്ത്രം പതിവായി
മാറ്റിവരുമാറുള്ളത പൊയിട്ട ആഴ്ചയിലൊരിക്കലെങ്കിലും
വസ്ത്രം മാറ്റുവാൻ നിവൃത്തിയില്ലാതായി. മുമ്പ ശരീരപു
ഷ്ടിയും നല്ല തെജൊഗുണവും യൊഗ്യതയും ഉണ്ടായിരുന്ന
ഈ അമ്മ ഇപ്പൊൾ ലെശം പൊലും രക്തപ്രകാശം കൂടാ
തെ ഒണങ്ങിച്ചുളിഞ്ഞു കണ്ണുനട്ടു മുഖത്തുപൊലും എല്ലുപു
റപ്പെട്ട കരളും കുഴിഞ്ഞ വയറും പുറത്തെ എല്ലൊടപറ്റി
നടുവൊടിഞ്ഞു ക്ഷീണിച്ചിട്ടുള്ളതകണ്ടാൽ ഏതു ധൈൎയ്യ
ശാലിക്കും കണ്ണീർ വരാതെ ഇരിക്കില്ല. ഇങ്ങിനെ ഏറിയ
ദൃഷ്ടാന്തങ്ങൾ ദിവസംപ്രതി കണ്ടിട്ടും അനുഭവിച്ചിട്ടും അ
കൃത്യം പ്രവൃത്തിപ്പാൻ മനുഷ്യൎക്ക പിന്നെയും മനസ്സും [ 326 ] ധൈൎയ്യവും വരുന്നതാണ വലിയ അത്ഭുതം! അരമയിൽ
ദൂരം പൊകെണമെങ്കിൽ കുതിരവണ്ടി കൂടാതെ നിവൃത്തി
യില്ലെന്നു പറഞ്ഞുവന്നിരുന്ന എത്ര യൊഗ്യന്മാർ വണ്ടി വ
ലിച്ചുകൊണ്ടു നടക്കുന്നു ! അകത്തിരിക്കുന്ന സമയംകൂടി
സ്വൎണ്ണംകൊണ്ടുള്ള ഗഡിയാളും ചങ്ങലയും മെഡിലും ധരി
ച്ചുവന്നിട്ടുണ്ടായിരുന്ന എത്ര ആളുകൾ മരത്താലി കഴുത്തി
ൽകെട്ടി നിരത്തിടിക്കുന്നു! ലൊകത്തിൽ പലമാതിരി ദുഃഖ
ങ്ങൾ ഉണ്ടെന്നു വരികിലും ഉയൎന്ന സ്ഥിതിയിൽനിന്നു ക
ഷ്ടതയിൽ പെടുന്നതിനൊളം വലിയ സങ്കടം മറ്റു യാ
തൊന്നും ഇല്ല. മുമ്പ പരിചയിക്കാത്തെയും അറിയാത്തെ
യും അരിഷ്ടതയും ഭ:ഖവും അനുഭവിക്കെണ്ടി വരുന്നതൊ
ഇരിക്കട്ടെ. ജനങ്ങളുടെ മുഖത്ത നൊക്കുന്നതും ജനാപവാ
ദം സഹിക്കെണ്ടി വരുന്നതും ആണ് വലിയ വ്യസനം.
ചാൎച്ചയിലും ചെൎച്ചയിലും ഉള്ള ആളുകളുടെ മുഖഭാവം
കാണുമ്പൊളുണ്ടാകുന്ന അന്തസ്താപവും വിരൊധികളു
ടെ പ്രസന്നത കാണുമ്പൊളുണ്ടാകുന്ന മനൊവ്യഥയും വി
ചാരിച്ചാൽ ദെഹം തൽക്ഷണം വെന്തുപൊകും. ഈ ഉ
ണിച്ചിരാമ്മയെ ഈ സ്ഥിതിയിൽ കാണ്മാനിടവരുമെന്നു
യാതൊരു മനുഷ്യന്മാരും വിചാരിച്ചിട്ടുണ്ടായിരുന്നില്ല- അ
വരവർ ചെയ്യുന്ന കൎമ്മങ്ങളുടെ ഫലം അനുഭവിക്കാ
തെ പൊകുമെന്നു ആരും വിചാരിക്കെണ്ട. ഗുണം ചെയ്താ
ൽ ഗുണം- ദൊഷം ചെയ്താൽ ദൊഷം. ഇത നാം അനുഭ
വിക്കാതിരിക്കില്ല.

എന്നാൽ ഈ അമ്മയുടെ കഷ്ടകാലം ഇതകൊണ്ട മുഴു
വനായൊ? ഇല്ല- ഇങ്ങിനെ അരിഷ്ടപ്പെട്ട കാലക്ഷെപം
ചെയ്തുവരുന്ന കാലത്ത ഒരുദിവസം രാവിലെ കൊലായിൽ
കത്തിച്ചുവെച്ചിട്ടുണ്ടായിരുന്ന മാടമ്പിവിളക്കിലെ തിരി ഒരു
കാക്ക വന്നു കൊത്തിക്കൊണ്ട പൊകുമ്പൊൾ കഷ്ടകാല
ശക്തിയാൽ അത പുരയുടെ മുകളിൽ വീണു. മെല്ലെ തീ [ 327 ] പിടിച്ചു പുര മുഴുവനും വെന്തു വെണ്ണീറായി- ഇതിലധിക
മായ സങ്കടം എനി എന്താണീശ്വരാ അനുഭവിക്കെണ്ടത!
എല്ലാറ്റിന്നും ഉടമയായിട്ട കരുതി വെച്ചിരുന്ന ഒരു മകളു
ള്ളത സന്യസിച്ചു കളഞ്ഞു- ഇത്തിരി വല്ലതും അവൾ സ
മ്പാദിച്ചു വെച്ചത കള്ളന്മാരും കൊണ്ടുപൊയി- പട്ടിണി കി
ടന്നാലും ഒരു ദിക്കിൽ കോടി കിടന്ന മരിപ്പാനുതകുന്നതാ
യ പുരയും തീ വെന്തുപൊയി- ഇരന്ന നടന്നിട്ടെങ്കിലും ഒ
രു വിധെന ജീവനെ രക്ഷിക്കാം- ഇരിപ്പാൻ ഒരു ഭവനമി
ല്ലാത്തതിന്ന എന്തൊരു നിവൃത്തിയാണുള്ളത? വല്ലതും ര
ണ്ടുനാലുറുപ്പികയുണ്ടെങ്കിൽ ഒരു ചെറ്റയെങ്കിലും വെച്ചു
കെട്ടാമായിരുന്നു. നാലുറുപ്പിക പൊയിട്ട നാല കാശിന്ന ഒ
രു വഴി വെണ്ടെ? അന്തിയൊളം അരിയിരന്നു അന്തിക്ക
തിയ്യിരക്കെണ്ടുന്ന കൂട്ടത്തിലായ ഈ അമ്മക്ക മെല്പട്ട
നൊക്കിയാൽ ആകാശവും കീഴ്പെട്ട നൊക്കിയാൽ ഭൂമി
യും ഇത മാത്രമെ എനി ഒരു ഗതിയുള്ളൂ- അന്യന്മാരുടെ മു
റ്റത്തും കണ്ടത്തിലും ചെന്നുനിന്ന കഞ്ഞിവെള്ളം ഇരന്നു
വാങ്ങി കുടിച്ചു. ഇവിടെ കിടന്നു ബുദ്ധിമുട്ടന്നതിനെക്കാൾ
വല്ല ദിക്കിലും പൊയി മരിച്ചുകളയുന്നതാണ വളരെ നല്ല
തെന്നു അമ്മയും പുത്രന്മാരും കൂടി നിശ്ചയിച്ചു- ഭവനം വെ
ന്തുപൊയതിന്റെ പിറ്റെന്നാൾ രാത്രി കനകമംഗലം ഉ
പെക്ഷിച്ചു മൂന്നു പെരുംകൂടി എങ്ങട്ടൊ പൊയ്ക്കളഞ്ഞു.

ഉണിച്ചിരാമ്മയുടെയും പുത്രന്മാരുടെയും അവസ്ഥയൊ
ഇങ്ങിനെയായെല്ലൊ- എനി കടവത്തെ തൊടിയുടെ ഇ
പ്പൊഴത്തെ സ്ഥിതിയുംകൂടി അല്പം പ്രസ്താവിച്ചു കളയാം.
കൊച്ചമ്മാളുവിന്റെ നല്ല കാലത്ത ൟ തൊടി വാളാൻ
തെയ്യാറാക്കി വെച്ചിട്ടുള്ള കന്നിനിലംപൊലെ ഒരിത്തിരി
പുല്ലൊ പൊടിയൊ ഇല്ലാതെ ബഹു മൊടിയിൽ നാലു
ഭാഗവും മതിൽ കിളച്ച വിശെഷമായി വെയിലി കെട്ടി
ചുറ്റും മെഴുകി നന്നാക്കി ഭംഗിയായി വെച്ചു വരികയായി [ 328 ] രുന്നു. ഇപ്പൊൾ മതിലെല്ലാം ഇടിഞ്ഞ തകൎന്ന വെയിലി
യുടെ നാമം പൊലും ഇല്ലാതെ ഇടവഴിയും തൊടിയും തി
രിച്ചറിവാൻ കഴിവില്ലാതവണ്ണം അത്യന്തം ജീൎണ്ണമായി വ
ള്ളിയും പടലും അരിപ്പൂ ചെടികളും മുളച്ച വളൎന്ന അഗ്നി
ബാധയാൽ കരിഞ്ഞുകിടക്കുന്ന ചുമരിന്റെ മീതെ കെട്ടി
പ്പടൎന്ന കാണുന്നവൎക്ക ഭയം തൊന്നത്തക്ക വിധം അത്ര മ
ലിനമായി കിടക്കുന്നു-കാടും പടലും ഒഴിച്ച ബാക്കി വല്ലതും
ഉണ്ടെങ്കിൽ അത സമീപസ്ഥന്മാർ ഇപ്പൊൾ മറപ്പുരയാ
യി ഉപയൊഗിച്ച വരികയുമാണ ചെയ്യുന്നത- മുമ്പ രാത്രി
സമയം ഇവിടെ വെച്ച അത്യന്തം മനൊഹരമായ പാട്ടും
വീണാഗാനവും ഉണ്ടായിരുന്നു- ഇപ്പൊൾ അതിന്നു പക
രം കുറുക്കന്റെ ഓരി വിളിയും നത്തിന്റെ കരച്ചിലും കൂ
മന്റെ മൂളലും അസ്തമിച്ചാൽ മുട്ടാതെകണ്ട കെൾപ്പാനു
ണ്ട- മുമ്പ യൊഗ്യരും സമ്പന്നരുമായ പുരുഷന്മാർ മാത്രം
താമസിച്ച വന്നിട്ടുണ്ടായിരുന്ന മുറികൾ ഇപ്പൊൾ വീണഴി
ഞ്ഞ താറുമാറായി കിടക്കുന്നത കൊണ്ട കുറുക്കന്മാർ കയ്യെ
റി കയ്വശപ്പെടുത്തി അവറ്റയുടെ സൂതികാഗൃഹമായി ഉപ
യൊഗിച്ചുവരുന്നു- മുമ്പ വിശെഷമായ മെലാപ്പകൊണ്ട അ
തി ഭംഗിയിൽ വിതാനിച്ചുവെച്ചിട്ടുണ്ടായിരുന്ന മുറികളിൽ
ഇപ്പൊൾ എട്ടകാലികൾ മാറാല കെട്ടി മുട്ടിച്ചിരിക്കുന്നു-
അറകളിൽ പണ്ട രസക്കുടുക്കകൾ തൂക്കീട്ടുണ്ടായിരുന്നതി
നു പകരം ഇപ്പൊൾ വേട്ടാളന്റെയും കടന്നലിന്റെ
യും കൂടുകളാണുള്ളത- മുമ്പ മുറികളിൽ പല മാതിരി പെ
ട്ടികൾ നിരത്തി വെച്ചിട്ടുണ്ടായിരുന്നു- ഇപ്പൊൾ അതിന്ന
പകരം അവിടവിടെ കരടിപ്പുറ്റുകൾ പൊങ്ങി കിടക്കുന്നു-
മുമ്പ കൊച്ചമ്മാളു ഓവറയായി ഉപയൊഗിച്ച വന്നിട്ടുണ്ടാ
യിരുന്നത ഇപ്പൊൾ കടാതിലുകൾ അവറ്റയുടെ പള്ളിയ
റയായി ഉപയൊഗപ്പെടുത്തിയിരിക്കുന്നു- പണ്ട പുലരുന്ന
വരെ വിളക്ക കത്തി കൊണ്ടിരുന്നതിന്ന പകരം ഇപ്പൊ [ 329 ] ൾ മിനാമിനുങ്ങയെക്കൊണ്ടുള്ള പ്രകാശം ധാരാളമായുണ്ട.
ഇങ്ങിനെയെല്ലാമാണ കടവത്തെ തൊടിയുടെയും ഭവന
ത്തിന്റെയും ഇപ്പൊഴത്തെ സ്ഥിതി എനി കൊച്ചമ്മാളു
വിനെപ്പറ്റിയും അറിഞ്ഞെടുത്തൊളം പറയാം.

ഇവൾ സദ്വൃത്തനും ദയാശീലനും ആയ ഹരിജയന്ത
ൻ നമ്പൂരിപ്പാടിനെ എപ്പൊൾ ശരണം പ്രാപിച്ചുവൊ അ
പ്പൊൾ തുടങ്ങി ഇവളുടെ ദുഷ്കൎമ്മശക്തിക്ക ക്ഷയവും മന
സ്സിന്ന വികാസവും അങ്കരിച്ചു വളൎന്നു തുടങ്ങിയിരിക്കുന്നു-
സാത്വീകനും സമചിത്തനും ആയ ൟ മഹാബ്രാഹ്മണ
ന ദിവസംപ്രതി ഇവളുടെ മെൽ വാത്സല്യം വൎദ്ധിച്ചു- ഇ
ദ്ദെഹം ഊണു കഴിഞ്ഞാൽ പിന്നെ നിത്യത ഓരൊ മണി
ക്കൂറ നെരം ഇവളുടെ അരികത്ത വന്നിരുന്ന ഗൊപനീയ
ങ്ങളായ സദാചാര വാക്യങ്ങളും ആത്മജ്ഞാനത്തിന്ന വെ
ണ്ടപ്പെട്ട ചില സാരൊപദെശങ്ങളും ഇവളെ ഗ്രഹിപ്പിച്ച
ബുദ്ധിക്ക പരിഷ്കാരവും അകൃത്യങ്ങളിൽ ഭയവും ദൈവ
ത്തിൽ ഭക്തി വിശ്വാസവും ജനിപ്പിച്ചു- ഇവൾ മനക്കൽ
എത്തി ചെൎന്ന രാത്രിയിൽ തന്നെ സൎവ്വാംഗം പുറ്റമണ്ണ
തെച്ച കുളി കഴിപ്പിച്ചു, മന്ത്രശുദ്ധമായ നവകലശം ആടി
ദെഹശുദ്ധി വരുത്തി, പഞ്ചഗവ്യം സെവിപ്പിച്ചു, വ്രതാനു
ഷ്ഠാനത്തിന്ന വെണ്ടത്തക്ക ഉപദെശം കൊടുത്ത ഏല്പിച്ചു.
ഇവളുടെ സഹായത്തിന്ന വൃദ്ധമാരായ രണ്ട വൃഷലിമാരെ
യും നിശ്ചയിച്ചു- അവൾ ആദ്യത്തെ ഒരുമാസം രാത്രിയി
ൽ അന്നഭക്ഷണം കൂടാതെ നിലം ഗൊമയംകൊണ്ട മെഴു
കി അതിൽ ശയിച്ചുപൊന്നു- രണ്ടാം മാസത്തിൽ നിത്യത
ഒരു പ്രാവശ്യം മാത്രം ഊണു കഴിച്ചു കല്പം സെവിച്ചു, ദെ
ഹത്തിലുള്ള ദുഷ്ടും ദുൎമെദസ്സും കളഞ്ഞു- അതിൽ പിന്നെ
ഒരു ദിവസം ഉപവാസവും ഒരു ദിവസം മൂഴക്ക വരിയരി
ച്ചൊറും ആയിട്ട മൂന്നാമത്തെ മാസം കഴിച്ചുകൂട്ടി- നാലാം
മാസത്തിൽ രണ്ട ദിവസം ജലാഹാരവും ഒരു ദിവസം ഒ [ 330 ] രിക്കൽ നീവാര ഭക്ഷണവും ചെയ്തു- അഞ്ചാം മാസത്തി
ൽ ആഴ്ചയിൽ ഒരു നെരം അന്ന ഭക്ഷണവും ഒരു നെരം
രണ്ട കദളിപ്പഴവും കഴിച്ചു കാല ക്ഷെപം ചെയ്തു- ആറാം
മാസത്തിൽ വെറെ ഒരു വ്രതം ആരംഭിച്ചു. വെളുത്ത വാ
വുന്നാൾ പതിനഞ്ചുരുള ചൊറും പിറ്റന്നാൾ പതിനാലു
രുളയും അതിന്റെ പിറ്റന്നാൾ പതിമൂന്നുരുളയും ഇങ്ങി
നെ ദിവസംപ്രതി ഓരൊ ഉരുള കുറച്ചു കുറച്ചു അമാവാ
സിനാൾ ഉപവസിച്ചു- ശുക്ലപക്ഷത്തിലെ പ്രദിപദം നാ
ൾ ഒരു ഉരുളയും ദ്വിതീയ നാൾ രണ്ട ഉരുളയും ഇങ്ങിനെ
ദിവസം പ്രതി ഓരൊ ഉരുള കണ്ടു വൎദ്ധിപ്പിച്ചു വെളുത്ത
വാവുന്നാൾ പിന്നെയും പതിനഞ്ച ഉരുള ഭക്ഷിച്ചു- ആറു
മാസം ഇങ്ങിനെ കഴിച്ചുവന്നതിന്റെ ശെഷം അന്നം തീ
രെ ഉപെക്ഷിച്ചു ശാക ഭക്ഷണം ചെയ്തു- ശരീരം മെ
ലിഞ്ഞു കൃശമായി- ദുൎമെദസ്സും ദുരഭിമാനവും തീരെ നശി
ച്ച ആത്മജ്ഞാനവും മനഃശുദ്ധിയും പ്രകാശിച്ചു- കൊച്ച
മ്മാളു ക്രമെണ നിഷ്കല്മഷയായി തീൎന്നു- മുമ്പ പരപുരുഷ
ന്മാരുടെ ഗുണങ്ങളെപ്പറ്റി പ്രശംസിച്ച വന്നിട്ടുണ്ടായിരു
ന്ന ഇവളുടെ നാവ ഇപ്പൊൾ ൟശ്വരനാമം ഉച്ചരിക്കുന്ന
തിലും, അകൃത്യങ്ങളിലും അന്യപുരുഷ സംഗത്തിലും സദാ
പ്രവൃത്തിച്ചു വന്നിട്ടുണ്ടായിരുന്ന മനസ്സ ദൈവധ്യാനത്തി
ലും, ജാരന്മാരെ ആലിംഗനം ചെയ്തു സന്തൊഷിപ്പി
ക്കുന്നതിൽ ഉദ്യുക്തങ്ങളായിരുന്ന കൈകൾ ജഗദീശ്വര
നെ അൎച്ചിക്കുന്നതിലും, ശൃംഗാരികളും രസികന്മാരുമായ
പുരുഷന്മാരുടെ സല്ലാപങ്ങളിൽ സശ്രദ്ധങ്ങളായിരുന്ന ക
ൎണ്ണങ്ങൾ ൟശ്വരകഥാ ശ്രവണത്തിങ്കലും, ഇങ്ങിനെ സ
വ്വെന്ദ്രിയങ്ങളും സൎവ്വകരണങ്ങളും എല്ലായ്പൊഴും ദൈവ
പരങ്ങളായിട്ട തന്നെ വെച്ചു- താനും ൟ കാണുന്ന സകല
ചരാചരങ്ങളും ജലബുൽബുദംപൊലെ ക്ഷണഭംഗുരങ്ങ
ളാണെന്നും നിസ്സാരമായ പ്രപഞ്ച സൌഖ്യം കെവലം [ 331 ] ത്യാജ്യമാണെന്നും ദൃഢമായി ഉറപ്പിച്ചു- കൊച്ചമ്മാളു. ഇ
ങ്ങിനെ ഒരു സംവത്സരവും ഏഴ മാസവും കാക്കനൂർ മന
ക്കൽതന്നെ പാൎത്തു- അങ്ങിനെയിരിക്കെ ഒരു ദിവസം
വിദ്യയിലും വയസ്സിലും തപശ്ശക്തിയിലും അത്യന്തം വൃദ്ധ
നും ജിതെന്ദ്രിയനും ശാന്തനും ജനനം മുതൽ നിൎവ്യാജ ബ്ര
ഹ്മചാരിയും കരുണാത്മാവുമായ ഹരിജയന്തൻ നമ്പൂതിരി
പ്പാട ഇവളെ തന്റെ അരികത്ത വിളിച്ച സന്തൊഷിച്ചും
കൊണ്ട പറഞ്ഞു. "നിന്റെ അപൂൎവ്വമായ ഭക്തിവിശെഷ
വും വ്രതാനുഷ്ഠാനത്തിൽ കാണിച്ചു വന്നിട്ടുള്ള നിഷ്ഠയും
മനഃശുദ്ധിയും കണ്ടിട്ട നമ്മുടെ മനസ്സിൽ ആനന്ദവും വാ
ത്സല്യവും അളവില്ലാതെ വൎദ്ധിച്ചിരിക്കുന്നു- നിന്റെ പാ
പം മുഴുവനും നശിച്ചു നീ ഇപ്പൊൾ പരിശുദ്ധയായി- ഇ
ന്ന മുതൽ ദുൎദ്ധരങ്ങളായ വ്രതങ്ങളൊന്നും അനുഷ്ഠിക്കെ
ണ്ടുന്ന ആവശ്യമില്ല. നിന്നെ ആജീവനാന്തം ഒരു താപ
സിയായി വെക്കെണ്ടുന്ന പ്രയൊജനവും ഇല്ല- ഗംഗാസ്നാ
നം മുതലായ ചില സല്ക്കൎമ്മങ്ങൾ കൂടി ചെയ്ത കഴിഞ്ഞാ
ൽ മഹാപാപം മുഴുവനും നശിച്ചു നീ അത്യന്തം പാവനയാ
യിരിക്കും. നിരാധാരയായിരിക്കുന്ന നിന്നെ തനിയെ തീ
ൎത്ഥ സ്നാനത്തിന്ന അയപ്പാൻ നൊം വിചാരിക്കുന്നില്ല-
നൊംകൂടി ഒരുമിച്ച പുറപ്പെട്ടുകളയാം- ൟ കാലത്ത് ഗം
ഗാസ്നാനം ചെയ്തു വരുവാനും മറ്റും യാതൊരു പ്രയാസവും
ഇല്ല. കയ്യിൽ പണമുണ്ടെങ്കിൽ അവനവന്റെ ഹിതപ്ര
കാരം യാതൊരു ബുദ്ധിമുട്ടും കൂടാതെ പൊയി വരാവുന്ന
താണ. എന്നാൽ അങ്ങിനെയുള്ള സഞ്ചാരത്തിൽ നമുക്ക
ലെശം മനസ്സ വരുന്നില്ല- കാൽനടയായിതന്നെ കാശി
യിൽ എത്തി സ്നാനം ചെയ്തു വരെണമെന്നാണ നമുക്കു
ള്ള ആഗ്രഹം- വഴിയിൽ യാതൊരു മുടക്കമൊ അനൎത്ഥമൊ
കൂടാതെ നമ്മുടെ ഹിതം സാധിക്കുമെന്നും നമുക്കു നല്ല
വിശ്വാസമുണ്ട- അതകൊണ്ട മറ്റന്നാൾ പ്രഭാതത്തിന്ന [ 332 ] പുറപ്പെടുവാൻ തക്കവണ്ണം നീ ഒരുങ്ങി നിന്നുകൊൾക"
തന്നെ ഗംഗാസ്നാനം കഴിപ്പിച്ചു പരിശുദ്ധയാക്കെണ്ടതി
ന്ന നമ്പൂരിപ്പാടക്കൂടി ഒരുമിച്ച പുറപ്പെടുവാൻ നിശ്ചയി
ച്ചിരിക്കുന്നു എന്ന കെട്ടപ്പൊൾ കൊച്ചമ്മാളുവിന്റെ മന
സ്സിൽ ഉണ്ടായ സന്തൊഷം ഉള്ളിൽ നിറഞ്ഞ ജലപ്രായെ
ണ കണ്ണുകളിൽകൂടി പുറമെ പ്രവാഹിച്ചു- നമ്പൂരിപ്പാടി
ന്റെ കാല്ക്കൽ സാഷ്ടാംഗം നമസ്കരിച്ചു വിനീതയായി
തൊഴുതു ഇവൾ തൊണ്ട വിറച്ചുംകൊണ്ട പതുക്കെ പറഞ്ഞു.
"മഹാപാപം ഭുജിച്ചു ലൊകനിന്ദ്യയായി അഗതിയായ അ
ടിയനെ കുറിച്ചു തിരുമനസ്സിലെക്ക ഇങ്ങിനെ തൊന്നിയത
കൊണ്ട തന്നെ അടിയന്റെ സകല പാപങ്ങളും നശിച്ചി
രിക്കുന്നു- ലൊകത്തിൽ എനിയും അധികകാലം ജിവിച്ചി
രുന്നു, നിസ്സാരമായ പ്രപഞ്ചസുഖം അനുഭവിക്കെണമെ
ന്ന അടിയന്ന അശെഷം മൊഹമില്ല‌- അറിവില്ലാത്തതി
നാൽ പല പ്രകാരത്തിലും ചെയ്തു പൊയിട്ടുള്ള പാപങ്ങൾ
വെരറുത്തു പരഗതിയുണ്ടാക്കിത്തരെണമെന്നെ ഒരു പ്രാൎത്ഥ
നയുള്ളു- വഴിയിൽ നിന്ന മരിച്ചു പൊകുന്നതിന്ന വ്യസന
മൊ മടങ്ങി എത്തുന്നതിൽ സന്തൊഷമൊ അടിയന്ന ഇത
രണ്ടും ഇല്ല"-കൊച്ചമ്മാളു ൟ പറഞ്ഞിട്ടുള്ളത നമ്പൂരിപ്പാ
ടിന്ന വളരെ സന്തൊഷമായി. കണ്ണിൽ നിറഞ്ഞ നില്ക്കുന്ന
ഹൎഷാശ്രുക്കൾ തുടച്ച ഇടത്തെ കയി കൊണ്ട യജ്ഞസൂത്രം
പിടിച്ചും "പുത്രീനിണക്കു മെല്ക്കമെൽ നന്മയും അന്ത്യത്തി
ൽ പരഗതിയും "സിദ്ധിക്കും" എന്ന പറഞ്ഞ രണ്ടുകയി
കൊണ്ടും അവളെ അനുഗ്രഹിച്ചു.

നിശ്ചയപ്രകാരം തന്നെ ഹരിജയന്തൻ നമ്പൂരിപ്പാടും
കൊച്ചമ്മാളുവും കൂടി ഗംഗാ സ്നാനത്തിന്ന പുറപ്പെട്ടു. ഇവ
ളെ ഇതവരെ പരിചരിച്ച വന്നിട്ടുണ്ടായിരുന്ന വൃഷലിക
ൾ രണ്ടുപെരും വിശ്വസ്തന്മാരായി മൎയ്യാദസ്ഥന്മാരായ രണ്ട
ഭൃത്യന്മാരും ഇവരുടെ ഒന്നിച്ചുപൊയി- ഇവർമലയാള രാജ്യം [ 333 ] വിട്ട പരദെശത്തെ കടന്ന കാവെരിയിൽ സ്നാനം ചെയ്യതു
ശ്രീരംഗം, മധുര മുതലായ പുണ്യക്ഷെത്രങ്ങളിൽ ഒന്നും ര
ണ്ടും ദിവസം താമസിച്ചു, ആ വഴി രാമെശ്വരത്ത എത്തി.
സെതുദൎശനവും അവിടെയുള്ള വിശുദ്ധ തീൎത്ഥങ്ങളിൽ സ്നാ
നവും കഴിച്ചു രാമെശ്വരമൂൎത്തിയെ വന്ദിച്ചു മൂന്നു ദിവസം അ
വിടെ താമസിച്ചതിൽ പിന്നെ നാലാന്നാൾ രാവിലെ അവി
ടെനിന്നു പുറപ്പെട്ട പടിഞ്ഞാറെ കടല്ക്കരയിൽകൂടി സഞ്ച
രിച്ചു ഗൊകൎണ്ണക്ഷെത്രത്തിൽ എത്തി- അവിടുന്ന വട
ക്കൊട്ട പൊയി നൎമ്മദാ, തപതി, മുതലായ നദികൾ കട
ന്നു ആ വഴി ദ്വാരകയിൽ എത്തി കുറെ ദിവസം അവിടെ
താമസിച്ചു- പിന്നെ അവിടെ നിന്ന പുറപ്പെട്ട ഹരിദ്വാരം,
കുരുക്ഷെത്രം, അയൊദ്ധ്യ, ചിത്രക്രടം, പ്രയാഗ, എന്നീ വി
ശിഷ്ടസ്ഥലങ്ങളിലെല്ലാം പൊയി തീൎത്ഥസ്നാനം, ക്ഷെത്രൊ
പവാസം മുതലായ്ക കഴിച്ചു ഒടുവിൽ കാശിയിൽ എത്തി
ച്ചെൎന്നു-ഗംഗാസ്നാനം കഴിച്ചു, വിശ്വനാഥക്ഷെത്രത്തിൽ
ഭജിച്ചു അനെകം സല്ക്കൎമ്മങ്ങൾ ചെയ്തു ഒരാഴ്ചയൊളം അ
വിടെ താമസിച്ചതിൽ പിന്നെ, അവിടെ നിന്ന പുറപ്പെട്ടു, മ
ഹാനദി തീരത്തിൽ കൂടി വന്ന ജഗന്നാഥക്ഷെത്രത്തിൽ എ
ത്തി. അവിടെ അനെകം സന്യാസികളും, ഭിക്ഷുക്കളും,
വൈരാഗികളും, തീൎത്ഥയാത്രക്കാരും വന്നു താമസിച്ചിട്ടുള്ള
ഒരു താവളത്തിൽ സന്ധ്യാസമയം ഇവരും ചെന്നു ചെ
ൎന്നു-ചിലർ സ്വയം പാകം ചെയ്തു ഭക്ഷിച്ചും ചിലർ ഉപവ
സിച്ചും ഓരൊ ദിക്കിൽ കിടന്ന പലതും സംസാരിക്കുന്ന കൂ
ട്ടത്തിൽ ആരൊ ചിലർ മലയാളഭാഷ സംസാരിക്കുന്നത
നമ്മുടെ ഹരിജയന്തൻ നമ്പൂരിപ്പാട കെട്ടു- എന്നാൽ വഴി
നടന്ന അത്യന്തം ക്ഷീണിച്ചിട്ടുണ്ടായിരുന്നതിനാലും അന്നെ
ത്തെ ഉപവാസത്തിനാലും കൊച്ചമ്മാളു. ബൊധം വിട്ടു ഉ
റങ്ങിപ്പൊയത കൊണ്ട മെല്പറഞ്ഞവരുടെ സംസാരം അ
വൾക്ക കെൾപ്പാനെ കഴിഞ്ഞില്ല- നമ്പൂരിപ്പാട കിടന്നിട്ടു [ 334 ] ണ്ടായിരുന്ന സ്ഥലത്ത നിന്നെഴുനീറ്റ ഇവരുടെ സമീപ
ത്ത ചെന്ന കുത്തിരുന്നു ഓരൊ വൎത്തമാനം ചൊദിച്ച തു
ടങ്ങി.

നമ്പൂരിപ്പാട—കൂട്ടരെ! നിങ്ങൾ സംസാരിക്കുന്നത കെട്ടിട്ട
മലയാളികളാണെന്നു തൊന്നുന്നു. എവിടെയാണ
നിങ്ങൾ? എവിടുന്നാണ ഇപ്പൊൾ വരുന്നത്? എങ്ങ
ട്ടാണ പൊവാൻ വിചാരിക്കുന്നത?

അവരിൽ ഒന്നാമൻ—ഞങ്ങടെ രാജ്യം തെക്കെ മലയാളമാ
ണ-കാശിക്ക പൊയിരുന്നു. എനി ഈ വഴി രാമെശ്വ
രത്ത കൂടി പൊകെണമെന്നാണ താല്പൎയ്യം. നിങ്ങൾ
എവിടുന്നാണ? നിങ്ങളും ഒരു മലയാളിയാണെന്ന
തൊന്നുന്നു.

നമ്പൂരിപ്പാട—ഇരിക്കട്ടെ- എന്റെ എല്ലാ വൎത്തമാനവും
ഞാൻ വഴിയെ പറയാം.- നിങ്ങൾ തെക്കെ മലയാള
ത്തിൽ എവിടെയാണ? എത്ര കാലമായി പൊന്നിട്ട?

രണ്ടാമൻ_ഞങ്ങൾ പൊന്നിട്ട ഒന്നര സംവത്സരത്തിലധി
കമായി- നിങ്ങൾ തെക്കെ മലയാളത്തിൽ എവിടെ
യെല്ലാമറിയും.

നമ്പൂരിപ്പാട—ഞാൻ തെക്കെ മലയാളത്തിൽ പല ദിക്കി
ലും അറിയും.

ഒന്നാമൻ—നിങ്ങൾ കനകമംഗലം എന്ന ഒരു പ്രദെശം
കെട്ടിട്ടുണ്ടൊ?

നമ്പൂരിപ്പാട്—കെട്ടിട്ടും ഉണ്ട- കണ്ടിട്ടും ഉണ്ട- അവിടെപാ
ൎത്തിട്ടും ഉണ്ട- നിങ്ങൾ കനകമംഗലക്കാരാണൊ?

മൂന്നാമൻ—നിങ്ങൾ കനകമംഗലത്ത എവിടെയെല്ലാമറി
യും? പുത്തന്മാളികക്കൽ അറിയുമൊ?

നമ്പൂരിപ്പാട്—പുത്തന്മാളികക്കൽ, പുതുക്കൊട്ട, മുല്ലത്തൊ
ടി, മണാശ്ശെരി, മാണിക്കൊത്ത, ൟ വീടുകളെല്ലാം
നല്ലവണ്ണം അറിയും. [ 335 ] ഒന്നാമൻ_ഞങ്ങളുടെ വീട മണാശ്ശെരിയുടെ സമീപ
ത്താണ.

നമ്പൂരിപ്പാട_നിങ്ങളെല്ലാവരും കനകമംഗലത്ത ഉള്ള
വര തന്നെയൊ? നിങ്ങളുടെ വീട്ടപെര എന്താണ?

മൂന്നാമത്തെ ആൾ—ഞങ്ങൾ മൂന്നാളും കനകമംഗലത്ത
തന്നെയാണ- നിങ്ങൾ കടവത്ത എന്നൊരു വീട
കെട്ടിട്ടുണ്ടൊ?

നമ്പൂരപ്പാട—കെട്ടിട്ടുണ്ട- രണ്ടര സംവത്സരം മുമ്പെ
ആ വീട്ടിലെ ഒരു സ്ത്രീയല്ലെ സൎവ്വവും ഉപെക്ഷിച്ചു
സന്യസിച്ചിട്ടുള്ളത? നിങ്ങളും ആ സ്ത്രീയും തമ്മിൽ വ
ല്ല സംബന്ധവും ഉണ്ടൊ?

മൂന്നാമത്തെ ആൾ—ഞാൻ അവളുടെ ഭാഗ്യം കെട്ട അമ്മ
യും ഇവര കൂടിപ്പിറന്ന ജ്യെഷ്ഠന്മാരുമാണ- അവൾ
പൊയ്കളഞ്ഞ വ്യസനം കൊണ്ടാണ ഞങ്ങൾ നാടും
വീടും സകലവും ഉപെക്ഷിച്ച ഇങ്ങിനെ, തീൎത്ഥയാത്ര
ചെയ്ത നടക്കുന്നത- അവളെ ഒരു നൊക്ക കണ്ടിട്ട
വെണ്ടിയിരുന്നു എനിക്ക മരിക്കാൻ- ഇതു മാത്രമെ
എനിക്ക എനിയൊരു മൊഹമുള്ളൂ- (എന്ന പറഞ്ഞു
കുമ്പിട്ടിരുന്നു കരഞ്ഞു തുടങ്ങി).

മെൽ പ്രസ്താവിച്ച കൂട്ടര ആരാണെന്ന എന്റെ വായന
ക്കാൎക്ക ൟ സംസാരം ആരംഭിച്ചപ്പൊൾ തന്നെ മനസ്സിലാ
യിട്ടുണ്ടെന്ന വരികിലും നമ്പൂരിപ്പാട ഇപ്പൊൾ മാത്രമെഇ
വരെ അറിഞ്ഞിട്ടുള്ളു- ഇവരുടെ പാരവശ്യവും വിഷാദ
വും കരച്ചിലും കണ്ടിട്ട ആ മഹാത്മാവിന്ന ഇവരുടെ മെൽ
അധികമായിട്ട കനിവ തൊന്നി- അഗതികളായ ഇവരെ
യും ഒന്നിച്ച കൂട്ടിക്കൊണ്ട പൊയി തന്റെ രക്ഷയിൽ ഇരു
ത്തി എനിമെൽ നല്ല വഴിക്കാക്കെണമെന്നുള്ള വിചാരം
കലശലായി- ഇങ്ങിനെ ദയയുള്ള ഒരു മനുഷ്യനെ ഈ മല
യാളത്തിൽ കാണില്ല- പരസങ്കടം ഇദെഹത്തിന്ന കണ്ട [ 336 ] കൂടാത്തതിനാൽ നിരാധാരയായി വ്യസനിച്ച കൊണ്ടിരി
ക്കുന്ന ആ വൃദ്ധയെ ആശ്വസിപ്പിച്ച പിന്നെയും വൎത്തമാ
നം ചൊദിച്ചു.

നമ്പൂരിപ്പാട—. ആ സ്ത്രീ നിങ്ങളെ ഉപെക്ഷിച്ച പൊയ്കള
ഞ്ഞത വിചാരിച്ചാൽ നിങ്ങൾക്ക വ്യസനിപ്പാൻ ഒ
രു സംഗതിയും ഇല്ലല്ലൊ- ദയയും വിഭാഗതയും ഇ
ല്ലാത്ത മക്കളെ കുറിച്ച മാതാപിതാക്കന്മാർ വ്യസനി
ക്കുന്നതല്ലെ വിഢ്ഢിത്വം. ഇങ്ങട്ട സ്നെഹമില്ലാത്ത അ
വളെ കുറിച്ച അങ്ങട്ട സ്നെഹിക്കുന്നത കൊണ്ട എന്താ
ണ പ്രയൊജനം?

ഉണിച്ചിരാമ്മ—ഞങ്ങളുടെ നിൎഭാഗ്യം കൊണ്ടും തുമ്പില്ലാ
ത്തരംകൊണ്ടും അറിവില്ലായ്മകൊണ്ടും സംഭവിച്ച മ
ഹാപാപം നശിപ്പിപ്പാൻവെണ്ടി സന്യസിച്ച അവൾ
കാക്കനൂർ മനക്കലെ വലിയ നമ്പൂരിപ്പാടിന്റെ ര
ക്ഷയിൽ ഇരിക്കുന്നു എന്നല്ലാതെ ഞങ്ങളെ ഉപെ
ക്ഷിച്ച യാതൊരു തൊന്ന്യാസത്തിന്നും പൊയിട്ടുള്ളത
ല്ലല്ലൊ-തൊന്ന്യാസം ചെയ്തതും ചയ്യിച്ചതും ഭാഗ്യം
കെട്ട ൟ ഞാനും എന്റെ ൟ മക്കളും ക്രടിയാണ.
അവളെ എന്തിനാണ വെറുതെ കുറ്റം പറയുന്നത.
അവൾ നന്നായിരിക്കട്ടെ ൟശ്വരാ! നിങ്ങൾ ആ ന
മ്പൂരിപ്പാടിനെ അറിയൊ? അദ്ദെഹം സാക്ഷാൽ
ദൈവംപൊലെയുള്ള ഒരു മനുഷ്യനാണ.

നമ്പൂരിപ്പാട—അദ്ദെഹത്തെ ഞാൻ അറിയുമ്പൊലെ ഇ
ന്ന ഭൂമിയിൽ യാതൊരാളും അറിയില്ല. ആ സ്ത്രീയെ
അദ്ദെഹം ജീവാവസാനംവരെ നല്ലവണ്ണം രക്ഷി
ക്കാതിരിക്കില്ല.

ഉണിച്ചിരാമ്മ_നിങ്ങൾ എഴുന്നെള്ളയെടത്ത ഈയ്യിടയി
ൽ എങ്ങാൻ കണ്ടിട്ടുണ്ടായിരുന്നുവൊ? എന്റെ മക
ളെകൊണ്ട എന്ത പറഞ്ഞു? [ 337 ] നമ്പൂരിപ്പാട—അദ്ദെഹത്തിന്ന ഞാനറിയാത്ത യാതൊ
രു സ്വകാൎയ്യവും ഇല്ല- എനിക്കും അദ്ദെഹത്തിന്നും ഒ
രു പ്രാണൻതന്നെയാണ. ആ സ്ത്രീക്ക വെണ്ടി അദ്ദെ
ഹം എന്തും ചെയ്വാനൊരുക്കമാണ- അവളെ ഗംഗാ
സ്നാനം ചെയ്യിപ്പിക്കാൻ വെണ്ടി അദ്ദെഹവും കൂടി ഒ
രുമിച്ച പൊന്നിട്ടുണ്ടെല്ലൊ.

ഉണിച്ചിരാമ്മ_നിങ്ങൾ അതു എങ്ങിനെ അറിഞ്ഞു- എ
ന്റെ മകൾ ഗംഗാസ്നാനത്തിന്ന പൊന്നിട്ടുണ്ടെന്ന?

നമ്പൂരിപ്പാട—ഞങ്ങൾ ഒരുമിച്ചാണ പൊന്നത തന്നെ- പി
ന്നെ അറിവാൻ വല്ല പ്രയാസവും ഉണ്ടൊ?

ഉണിച്ചിരമ്മ-(അത്യന്തം ഉൽകണ്ഠയൊടെ)എന്നാൽ എ
ന്റെ മകൾ ഇപ്പൊൾ ഏതൊരു ദിക്കിലുണ്ടായിരി
ക്കും? എനിക്ക ഒരു നൊക്ക കാണെണ്ടിയിരുന്നു.

നമ്പൂരിപ്പാട—കാണെണമെങ്കിൽ വളരെയൊന്നും പ്രയാ
സമില്ല. അവൾ നിങ്ങടെ സമീപം തന്നെ എത്തീട്ടു
ണ്ട- വെണമെങ്കിൽ ഞാൻ തന്നെ കാട്ടിത്തരാമെ
ല്ലൊ.

ഉണിച്ചിരാമ്മ_എന്നാൽ നിങ്ങൾക്ക വലിയ ഗുണമുണ്ട-
ദൈവമാണ നിങ്ങളെ എന്റെ അടുക്കെ അയച്ചത,
ഞാൻ ഈ പെടുന്ന കഷ്ടപ്പാട കണ്ടിട്ട- ഇനി ഇന്ന
തന്നെ ഞാൻ മരിച്ചാലും വെണ്ടില്ല.

നമ്പൂരിപ്പാട—അവളെ ഞാൻ നിങ്ങൾക്ക കാട്ടിത്തരാം-
പക്ഷെ നിങ്ങൾ ഒന്നു വെണ്ടതുണ്ട- വല്ലതും പറഞ്ഞു
കരഞ്ഞു നിലവിളിക്കില്ലെന്നും നമ്പൂരിപ്പാടിന്റെ ക
ല്പന കെട്ട മെലാൽ അത പ്രകാരം നടക്കുമെന്നും ഒ
രു നിശ്ചയം ചെയ്യെണ്ടി വരും.

ഉണിച്ചിരാമ്മ—കാശി വിശ്വനാഥനാണ- ഈ ഗംഗാതീ
ൎത്ഥത്താണ- എന്റെ പൊന്നു മകളാണ- അദ്ദെഹം
ഞങ്ങളൊട ഇപ്പൊൾ മരിച്ചു കളയണമെന്നു പറ [ 338 ] ഞ്ഞാൽ ഞങ്ങൾ അതിനും കൂടി അശെഷം മടിക്കി
ല്ല.

നമ്പൂരിപ്പാട—നിങ്ങൾ എന്നാൽ ഇവിടെത്തന്നെയിരി
ക്കിൻ- ഞാൻ മടങ്ങി വരുന്ന വരക്കും കണ്ണടച്ചു രാ
മനാമം ജപിച്ചുകൊണ്ടിരിക്കണം- എന്നാൽ ഒരു നാ
ഴികക്കുള്ളിൽ അവളെ കാണ്മാൻ സംഗതിവരും.

ഉണിച്ചിരാമ്മയും തന്റെ പുത്രന്മാരും അപ്രകാരംതന്നെ
നാമം ജപിച്ചുകൊണ്ടിരുന്നു- നമ്പൂരിപ്പാട മടങ്ങി താൻ മു
മ്പു കിടന്നിട്ടുണ്ടായിരുന്ന സ്ഥലതെക്കും പൊന്നു- അദ്ദെ
ഹം, ചെറിയൊരു കൂടാരത്തിനുള്ളിൽ ഒരു കമ്പിളിയിൽ
കിടന്നുറങ്ങുന്ന കൊച്ചമ്മാളുവിനെ പതുക്കെ വിളിച്ചുണ
ൎത്തി ഇപ്രകാരം പറഞ്ഞു. "പുത്രീ! നീ എഴുനീറ്റിരിക്കൂ-
നൊം നിന്നൊട സന്തൊഷകരമായ ഒരു വൎത്തമാനം പ
റയട്ടെ- നിന്റെ അമ്മയും ജെഷ്ടന്മാരും ഗംഗാസ്നാനംചെ
യ്തു മടങ്ങി ഇവിടെ എത്തീട്ടുണ്ട‌- നൊം അവരുമായി ഒരു
നാഴിക നെരത്തൊളം സംസാരിക്കയുണ്ടായി. ആ വൃദ്ധയു
ടെ വാക്കും കരച്ചിലും കണ്ടിട്ട നമ്മുടെ മനസ്സ അലിഞ്ഞു
പൊയി. ശാന്തയും വിനീതയുമായ അവളെ രക്ഷിക്കാ
ഞ്ഞാൽ നമ്മുടെ മനസ്സിന്നു ലെശം സുഖമുണ്ടാകില്ല- അ
റിവില്ലായ്കയാൽ ചെയ്തുപൊയിട്ടുള്ള പാപങ്ങൾ മുഴുവനും
ഇപ്പൊൾ നശിച്ചു മനസ്സിന്ന ശുദ്ധിയും പാകതയും വന്നി
രിക്കുന്നു- അതുകൊണ്ട അവരെക്കൂടി ഒന്നിച്ചു കൂട്ടിക്കൊ
ണ്ടുപൊയി രക്ഷിക്കെണമെന്നാണ നമ്മുടെ ആഗ്രഹം- നി
യും ഇന്നു മുതൽ യാതൊരു വെറുപ്പം നീരസവും കൂടാതെ
അവരെ അഭിനന്ദിച്ചു ശുശ്രൂഷിക്കെണ്ടതാണ. മാതാ പി
താക്കന്മാരെ ഒരു വിധത്തിലും നമുക്ക ഉപെക്ഷിപ്പാൻ
പാടുള്ളതല്ല. അവർ എന്തുതന്നെ ചെയ്താലും നാം അതെ
ല്ലാം സഹിച്ചു ക്ഷമകൊണ്ടും നീതികൊണ്ടും അവരെ ന
ല്ല വഴിയിൽ പ്രവെശിപ്പിച്ചു ക്രമപ്രകാരം ശുശ്രൂഷിച്ചു ര [ 339 ] ക്ഷിക്കാതിരുന്നാൽ അതിൽ പരമായ മഹാ പാപം മറ്റു
യാതൊന്നും ഇല്ല- അവൎക്ക നമ്മെപ്പൊലെ ബുദ്ധിവികാ
സവും അറിവും വകതിരിവും ഇല്ലെന്ന വരികിലും അവ
രെ വിട്ടുകളയുന്നത വലിയ കഷ്ടമാണ. അതുകൊണ്ട നീ
നിന്റെ അമ്മയെ അത്യാദരവൊടെ സ്വീകരിച്ചു യാതൊ
രു വൈമുഖ്യവും അപ്രിയവും കാട്ടാതെ ജീവാവസാനം വ
രെ രക്ഷിച്ചു അമ്മയുടെ അന്ത്യകാലത്തിലെ അനുഗ്രഹ
ത്തിന്ന പാത്രമായിരിക്കണം- ധൎമ്മാൎത്ഥകാമങ്ങൾക്ക വി
രൊധം വരാതെ ഐഹികം ഭുജിക്കുന്നതായാൽ അതുതന്നെ
അന്ത്യമായ പുരുഷാൎത്ഥത്തിന്ന കാരണമായിരിക്കും. അന്യ
ന്മാർ കെട്ടാൽ രസിക്കാത്തതും അന്യന്മാർ അറിയരുതെ
ന്ന നാം വിചാരിച്ചുവരുന്നതും അന്യന്മാർ നമ്മൊടു ചെ
യ്യുന്നതായാൽ നമുക്ക ഹിതമാവാത്തതും ആയ യാതൊരു
പ്രവൃത്തിയും വിചാരിക്കയൊ പറകയൊ ചെഷ്ടിക്കയൊ
ചെയ്യരുതെന്ന ദൃഢമായുറപ്പിച്ചു അനുഷ്ഠിച്ചു വരുന്നതിൽ
അധികമായ ഒരു ധൎമ്മം ഇഹത്തിൽ യാതൊന്നും ഇല്ലെ
ന്നു നീ വിശ്വസിച്ചുകൊൾക- എന്നാൽ ഇഹത്തിലും പര
ത്തിലും ഒരുപൊലെ സുഖിച്ചിരിപ്പാൻ സംഗതി വരും- ഇത
ത്രെ ഏറ്റവും രഹസ്യമായ ഉപദെശം" കൊച്ചമ്മാളുവി
നൊടു ഇപ്രകാരം പറഞ്ഞു അവളെ ധൈൎയ്യപ്പെടുത്തി ന
മ്പൂരിപ്പാട തന്റെ ഭൃത്യരിൽ ഒരുവനെ വിളിച്ചു. ഉണിച്ചി
രാമ്മയെയും പുത്രന്മാരെയും കൂട്ടിക്കൊണ്ട വരുവാൻ കല്പ
ന കൊടുത്തു-"രാമനാമം ജപിച്ചുകൊണ്ടിരിക്കുന്ന ഒരു വൃ
ദ്ധയും രണ്ടു മക്കളും ആണ്" എന്ന നമ്പൂരിപ്പാട അടയാ
ളം പറഞ്ഞുകൊടുത്തതിനാൽ ഭൃത്യന്ന അവരെ കണ്ടറി
വാൻ യാതൊരു വൈഷമ്യവും ഉണ്ടായില്ല- അവൻ കല്പ
നപ്രകാരം മെൽ പറഞ്ഞ മൂന്നു പെരെയും വെഗത്തിൽ
വിളിച്ചു കൊണ്ടുവന്നു. അമ്മയും പുത്രന്മാരും നമ്പൂരിപ്പാടി
നെ കണ്ട ക്ഷണത്തിൽ അദ്ദെഹത്തിന്റെ കാൽക്കൽ വീ [ 340 ] ണു നമസ്കരിച്ചു എഴുനീറ്റ വിനീതന്മാരായി തൊഴുതുംകൊ
ണ്ട നിന്നു- അപ്പൊൾ കൊച്ചമ്മാളുവും ബദ്ധപ്പെട്ട പുറ
തെക്ക കടന്ന വന്നു- തന്റെ അമ്മയെയും ജ്യെഷ്ഠന്മാരെ
യും വന്ദിച്ചു ഉപചാരം ചെയ്തു. കുശലം ചൊദിച്ചു- നമ്പൂ
രിപ്പാടിന്റെ കല്പനപ്രകാരം ഇവരെല്ലാവരും അദ്ദെഹ
ത്തിന്റെ മുമ്പിൽ നിലത്തിരുന്നു- അതിൽപിന്നെ ഉണി
ച്ചിരാമ്മ ആദ്യം മുതൽ അതുവരെയുള്ള തന്റെ സകല ച
രിത്രവും സഹവാസദൊഷവും ദുഷ്കൎമ്മശക്തിയും അതുനി
മിത്തം താൻ അനുഭവിച്ച അനവധി കഷ്ടപ്പാടും ഓരൊ
ന്നൊരൊന്നായി പറഞ്ഞു നമ്പൂരിപ്പാടിനെ ധരിപ്പിച്ചു-
ധൎമ്മാധൎമ്മം അറിയാതെ അകൃത്യം പ്രവൃത്തിക്കുന്നതിനാ
ൽ ജനസമുദായത്തിൽ നെരിടുന്ന അത്യാപത്തും അനൎത്ഥ
വും വിചാരിച്ചു ഹരിജയന്തൻ നമ്പൂരിപ്പാടിന്ന വളരെ
വ്യസനം ഉണ്ടായി- നമ്പൂരിപ്പാടിന്റെ സമബുദ്ധിയും ശാ
ന്തസ്വഭാവവും ജന്തുവിഷയമുള്ള അനുകമ്പയും മറ്റും ക
ണ്ടിട്ട ഇവർ അത്യന്തം വിസ്മയിച്ചു സന്തൊഷ സമുദ്രത്തി
ൽ വീണു മുഴുകി കര കാണാതെ വലഞ്ഞു വശായി- അ
ന്യൊന്യം ഓരൊന്നു സംസാരിച്ചുംകൊണ്ട ഏകദെശം അ
ൎദ്ധരാത്രിയൊളം കഴിച്ചു കൂട്ടിയതിൽ പിന്നെ എല്ലാവരും അ
വിടത്തന്നെ കിടന്നു സുഖമായുറങ്ങി.

നെരം പുലൎന്നു വെളിച്ചമായ ഉടനെ നമ്പൂരിപ്പാടും ഇ
വരും സ്നാനാശനങ്ങൾ കഴിച്ചു സന്തുഷ്ടന്മാരായി അവിടെ
നിന്നു പുറപ്പെട്ടു ആവഴി സമുദ്രതീരത്തിൽകൂടി സഞ്ചരി
ച്ചു ഗൊദാവരി-കൃഷ്ണാ-താമ്രവണ്ണീ-മുതലായ നദികൾ ലം
ഘിച്ചു അനെകം പുണ്യക്ഷെത്രങ്ങളും വിശിഷ്ടസ്ഥലങ്ങളും
കണ്ടു രണ്ടാമതും രാമെശ്വരത്തെത്തി കാശീഗംഗകൊണ്ട
രാമെശ്വരത്ത അഭിഷെകം കഴിച്ചു സമുദ്രസ്നാനം ചെയ്തു
പാപനിൎമ്മൊക്ഷംവരുത്തി പരിശുദ്ധന്മാരായി കന്ന്യാകുമാ
രിവഴിയായി തിരുവനന്തപുരത്തുകൂടി വന്നു. ഒരു സംവത്സ [ 341 ] രവും പതിനൊന്ന മാസവും കഴിഞ്ഞതിൽ പിന്നെ എല്ലാ
വരുംകൂടി കാക്കനൂർ മനക്കൽ എത്തിച്ചെൎന്നു. എത്തിയ
ദിവസംതന്നെ കാലഭൈരവ പ്രീതിയും പിതൃദെവപ്രസാ
ദവും വരുത്തി- കൊച്ചമ്മാളുവും തന്റെ അമ്മയും ജെഷ്ട
ന്മാരും ഹരിജയന്തൻ നമ്പൂരിപ്പാടിന്റെ രക്ഷയിലും വാ
ത്സല്യത്തിലും കുറെ ദിവസത്തൊളം മനക്കൽ തന്നെ താ
മസിച്ചു- അതിൽപിന്നെ നമ്പൂരിപ്പാട വിശെഷമായി ഒരു
ഭവനം പണി ചെയ്യിച്ചു ആവശ്യമുള്ള സകല സാധനങ്ങ
ളും സംഭരിച്ചു യാതൊരു പരാശ്രയവും കൂടാതെ സുഖമായി
നിത്യവൃത്തി കഴിപ്പാൻ മാത്രം കാലത്താൽ ആദായമുള്ള നി
ലം പറമ്പുകളും ചാൎത്തി കൊടുത്ത, കൊച്ചമ്മാളുവിനെ
ആ ഭവനത്തിൽ പാൎപ്പിച്ചു തന്റെ പുത്രിയെപ്പൊലെ ര
ക്ഷിച്ചു- ഇവളുടെ ജെഷ്ടന്മാർ രണ്ടുപെരെയും മനവക ഓ
രൊ കളത്തിലെ കാൎയ്യസ്ഥന്മാരായും നിശ്ചയിച്ചു- അതി
ന്റെശെഷം അനുരൂപനായ ഒരു ഭൎത്താവിന്ന ഇവളെ ക
ല്യാണം കഴിച്ചു കൊടുക്കെണമെന്നുള്ള താല്പൎയ്യത്തൊടുകൂടി
അതിലെക്കുള്ള ഉത്സാഹമായി. [ 342 ] പതിനെഴാം അദ്ധ്യായം.


ഭാനുവിക്രമൻ എന്ന യുവരാജാവ.

കുഞ്ഞിശ്ശങ്കരമെനൊൻ പൊയതിൽപിന്നെ തന്റെ
നാമാവസാനത്തിൽ ഉണ്ടായിരുന്ന കുട്ടി എന്ന രണ്ടക്ഷ
രം ഉപെക്ഷിച്ചു ജാതകസിദ്ധമായ നാമധെയത്തെത്ത
ന്നെ സ്ഥിരമായി അംഗീകരിച്ചുവന്നിട്ടുള്ള ഈ കഥയിലെ
പ്രധാന നായികയായ മീനാക്ഷി ആദ്യത്തെപ്രാവശ്യം
തന്നെ മിഡിൽസ്കൂൾ പരീക്ഷയിൽ അഗ്രാസനം മറ്റാൎക്കും
കൊടുക്കാതെ ജയംപ്രാപിച്ചു. ഇവൾ തന്റെ പതിമൂന്നാമ
ത്തെ വയസ്സിൽ മെൽപറഞ്ഞ പരീക്ഷ ബഹുമാനപുരസ്സ
രം ജയിച്ചിട്ടുള്ളതുകൊണ്ട അത്യന്തം സന്തുഷ്ടനായ കനക
മംഗലം കൊവിലകത്തെ വലിയതമ്പുരാൻ തിരുമനസ്സ
കൊണ്ട ഇരുനൂറ്റമ്പതുറുപ്പിക വിലക്കുള്ള ഒരുകൂട്ടം സ്വ
ൎണ്ണകടകം സ്കൂളിൽവെച്ചു പല മഹാന്മാരും കാൺകെ ഇവ
ൾക്ക സമ്മാനംകൊടുത്തു. ജനസമുദായത്തിൽ നാഗരീ
കവും പരിഷ്കാരവും വൎദ്ധിക്കെണ്ടതിന്നു പ്രധാനകാരണമായി
നില്ക്കുന്ന സ്ത്രീവിദ്യഭ്യാസം കനകമംഗലത്ത കഴിയുന്നത്ര പു
ഷ്ടി വരുത്തെണമെന്നുള്ള അത്യാഗ്രഹത്തിന്മെൽ ഉദാരശീ
ലനായ ഈ തമ്പുരാനവർകൾ കാലംതൊറും ഇതിലെക്കു
വെണ്ടി അനവധിദ്രവ്യംചിലവുചെയ്തുവരിക പതിവായി
രുന്നു. പരൊപകാര തൽപരനായ ഇദ്ദെഹത്തെപൊലെ
എനിയും ചില മഹാന്മാർ ഇങ്ങിനെയുള്ള സദ്വിഷയങ്ങളി
ൽ പ്രവൃത്തിക്കുന്നതായാൽ മലയാളികളായ നാം അനുഭ
വിപ്പാനിടവരുന്ന ഗുണാതിരെകം അനിൎവ്വചനീയ മാകു
ന്നു. എന്നാൽ ഉയൎന്നതരം പരീക്ഷക്ക പഠിക്കത്തക്ക ക്ലാ
സ്സുകൾ കനകമംഗലം സ്കൂളിൽ ഏൎപ്പെടുത്തീട്ടില്ലാതിരുന്ന [ 343 ] തകൊണ്ട മിഡിൽ സ്കൂൾ പരീക്ഷ കഴിഞ്ഞതിൽപിന്നെ മീ
നാക്ഷിയുടെ ഇംഗ്ലീഷ പഠിപ്പിന്ന കെവലം മുടക്കം വരു<lb />മെന്നുതന്നെയായിരുന്നു എല്ലാവരുടെയും മനൊ വിചാ
രം. പഠിപ്പിന്ന തരക്കെട വരുന്ന സംഗതിയെപ്പറ്റി ഇവ<lb />ൾക്കും വളരെ വ്യസനമുണ്ടായി. സൌഭാഗ്യവതിയായ ഇവ
ളെ അന്യദിക്കിൽ അയച്ചു വിദ്യാഭ്യാസം ചെയ്യിക്കുവാൻ
ഇവളുടെ രക്ഷിതാക്കന്മാൎക്ക അസാമാന്യമായ ധൈൎയ്യക്ഷ<lb />യവും മടിയും ഉണ്ടായിരുന്നു— വിദ്യാഭ്യാസത്തിന്നവെണ്ടി<lb /> ദൂരരാജ്യങ്ങൾപൊയി അധിവസിച്ചു വരുന്ന കുട്ടികളിൽ
അനെകം പെർ ശുദ്ധമെ വികൃതികളും തൊന്ന്യാസികളു
മായി തീരുന്നത സാധാരണമായി കണ്ടു വരുന്നതകൊണ്ടും
ഇവളെ പറഞ്ഞയക്കുന്ന കാൎയ്യത്തിൽ അനെകം ദുൎഘടങ്ങ
ൾ നെരിടുവാൻ ഇടവന്നെക്കാമെന്ന ഭയപ്പെട്ടതുകൊണ്ടും
"ഇംക്ലീഷ പഠിച്ചില്ലെങ്കിലും വെണ്ടില്ല അന്യദിക്കിൽ പറ
ഞ്ഞയപ്പാൻ പാടില്ല" എന്നുതന്നെ ആയിരുന്നു പുത്തന്മാ
ളികക്കൽ ഉള്ള എല്ലാവരുടെയും അഭിപ്രായം— ഈ കാൎയ്യ
ത്തിൽ കുഞ്ഞികൃഷ്ണമെനൊനും അശെഷം മനസ്സുണ്ടായി
രുന്നില്ല— എങ്കിലും ഇവളുടെ ഗുണൊൽകൎഷത്തിൽ അത്യ
ന്തം ശ്രദ്ധയും ശുഷ്കാന്തിയും വഹിച്ചു വരുന്ന ഗൊപാല
മെനൊൻ മെൽപറഞ്ഞ പാഠകശാലയിൽ ഒരു ക്ലാസ്സുംകൂ
ടി വെച്ചു കിട്ടുവാൻ വെണ്ടി തന്നാൽ കഴിയുംപൊലെ ഉ
ത്സാഹിച്ചു നൊക്കീട്ടും തല്കാലം അസാദ്ധ്യമാണെന്ന കണ്ട
തിന്റെശെഷം അതിലെ ഒന്നാം ഉപാദ്ധ്യായിനിയുമായാ
ലൊചിച്ചു ഒടുവിൽ ചില ഏൎപ്പാടുകൾ ചെയ്തു— മീനാക്ഷി
യിൽ അപൂൎവ്വമായ വാത്സല്യവും സ്നെഹവും ഉള്ള ഈ ഉ
പാദ്ധ്യായിനി ഗൊപാലമെനൊനുമായി ചെയ്ത നിശ്ചയപ്ര
കാരം ദിവസംപ്രതി പുത്തൻമാളികക്കൽ വന്നു വയിന്നെ
രത്തെ നാലമണി മുതൽ ആറുമണിവരെ ഈരണ്ട മണി
ക്കൂറനെരം ഇവളെ അത്യുത്സാഹത്തൊടെ പഠിപ്പിച്ചു വ [ 344 ] ന്നു. സുശീലയും സൌമ്യയുമായ ഈ ഉപദ്ധ്യായിനിയുടെ
ശിക്ഷാ നൈപുണ്യവും ഇവളുടെ മഹത്തരമായ ബുദ്ധി
ഗാംഭീൎയ്യവും അത്യാശ്ചൎയ്യകരമായ ഗ്രഹണശക്തിയും അ
ച്യുതമെനൊനിൽ നിന്നു പല പ്രാവശ്യവുമായി സിദ്ധിച്ചി
ട്ടുള്ള വിലയെറിയ സഹായവും ഇതുകൾ എല്ലാംകൂടി ഇവ
ളെ തന്റെ പതിനഞ്ചാമത്തെ വയസ്സിൽ രണ്ടാമതും ഒരു
പരീക്ഷ ജയിപ്പാൻ സംഗതി വരുത്തി. സ്ത്രീകൾക്കവെണ്ടി
ഗവൎമ്മെണ്ടിൽ നിന്നു പ്രത്യെകം നിയമിച്ചു നടത്തിവരു
ന്ന ഈ ഉയൎന്ന തരം പരീക്ഷ ജയിച്ചതിന്റെ ശെഷം വ്യു
ൽ‌പത്തിയും ബുദ്ധിവികാസവും ലൌകികകാൎയ്യങ്ങളെപ്പ
റ്റിയുള്ള പരിചയവും വൎദ്ധിപ്പിക്കെണ്ടതിന്നു അച്യുതമെ
നൊൻ മദിരാശിയിൽനിന്ന പലമാതിരി ഇംക്ലീഷപുസ്തക
ങ്ങൾ വാങ്ങി കൂടക്കൂടെ ഇവൾക്ക അയച്ചു കൊടുത്തുകൊ
ണ്ടിരുന്നു— ആ വക പ്രബന്ധങ്ങൾ യാതൊരുപെക്ഷയും
കൂടാതെ പതിവായി വായിച്ചുവന്നത നിമിത്തം ഇംക്ലീഷ
ഭാഷയെ തെറ്റു കൂടാതെ എഴുതുവാനും ഒരു യൂറൊപ്യൻ ഉ
പാദ്ധ്യായിനിയുടെ കീഴിൽ പഠിച്ചുവന്നതിനാൽ ഉച്ചാരണ
ശുദ്ധിയൊടുകൂടി വെടിപ്പായി സംസാരിക്കുവാനും സാധാ
രണ ഗദ്യപുസ്തകങ്ങൾ, വൎത്തമാനക്കടലാസ്സുകൾ ഇതുക
ൾ വായിച്ചു താല്പൎയ്യം ഗ്രഹിക്കുവാനും ഇവൾക്ക കാലക്ര
മെണ വെണ്ടത്തക്ക പാണ്ഡിത്യം സിദ്ധിച്ചു. ഇതപ്രകാരം
തന്നെ സംസ്കൃതഭാഷയിലും സംഗീതത്തിലും ഇവൾ സാ
മാന്യം നല്ല വിദുഷിയായിത്തീൎന്നു. വിദ്യഭ്യാസംകൊണ്ട
പരിഷ്കൃതമായ ഇവളുടെ ബുദ്ധിവിശെഷവും ശാണൊല്ലീ
ഢമായി അത്യന്തം ശൊഭാവഹമായ ഒരു ദിവ്യ രത്നംപൊ
ലെ ഏറ്റവും പ്രകാശമാനമായി വികാസം പ്രാപിച്ചു.
യൊഗ്യന്മാരിൽ ബഹുമാനവും ഗുരുഭൂതന്മാരിൽ വിനയവും
ഭക്തിയും, അഗതികളിൽ കരുണയും, ആശ്രിതന്മാരിൽ
വാത്സല്യവും, ധൂൎത്തന്മാരിൽ വൈമുഖ്യവും, ജീവികളിൽ [ 345 ] സമബുദ്ധിയും ഗൃഹഭരണത്തിൽ സാമൎത്ഥ്യവും, അന്യായ
മായ ധനവ്യയത്തിൽ വ്യസനവും, ആഭരണങ്ങളിൽ ഭ്രമ
മില്ലായ്മയും, അധൎമ്മത്തിൽ അതി ഭയവും ഇങ്ങിനെയുള്ള
സൽഗുണങ്ങൾക്ക ഇവളുടെ ഹൃദയം മനൊഹരമായ ഒരു
കെളിരംഗമായി തീൎന്നു. കാഠിന്യം— കാൎഷ്ണ്യം — കളവ — കുടി
ലത — ൟ നാലു ദുൎഗ്ഗുണങ്ങൾ സാധാരണ പതിവ പ്രകാരം
ഇവളെയും വഷളാക്കിത്തീൎക്കെണമെന്നുള്ള വിചാരത്തൊ
ടുകൂടി അന്തൎഭാഗത്തിൽ കടന്നു കൂടുവാൻവെണ്ടി പഴുത
നൊക്കിക്കൊണ്ടു ചുറ്റും നടന്നു കളിക്കുമ്പൊൾ ലാവണ്യം
അവയെ എത്തിപ്പിടിച്ചു കാഠിന്യത്തെ കുചദ്വന്ദ്വത്തിങ്ക
ലും കാൎഷ്ണ്യത്തെ തലമുടിയിലും— കളവിനെ കണ്ണുകളിലും
കുടിലതയെ കെശാഗ്രത്തിങ്കലും ചെൎത്ത ബന്ധിച്ചിതിനാ
ൽ ഇതുകൾ നാലും ഇവളുടെ ദെഹത്തിന്ന ഭൂഷണങ്ങളാ
യി ഭവിക്കയാണ ചെയ്തിട്ടുള്ളത. വൎണ്ണഹീനമായ കാരിരു
മ്പുപൊലും രസസമ്പൎക്കം കൊണ്ട സുവൎണ്ണമായി കാണ
പ്പെടുന്നത നമുക്ക പ്രത്യക്ഷമായിട്ടുള്ളതാണല്ലൊ— അതു
കൊണ്ട സുഗുണികളിൽ ചെരുന്ന ദുൎഗ്ഗുണികളും സുഗുണി
കളായിത്തന്നെ തീരുമെന്ന വിശ്വസിക്കെണ്ടതാണ. സപ്ത
ൎഷികളുമായുള്ള സഹവാസം നിമിത്തം വാത്മീകിക്കും ഹരി
ജയന്തൻനമ്പൂരിപ്പാടിനെക്കൊണ്ട കൊച്ചമ്മാളുവിന്നുംസി
ദ്ധിച്ചിട്ടുള്ള നന്മകൾ ഇതിന്നു മതിയായ ദൃഷ്ടാന്തങ്ങളാണെ
ന്ന വിശ്വസിക്കുന്നു.

പരനിന്ദാ, പരപുരുഷാസക്തി, പരദ്രവ്യാഗ്രഹം, പാരു
ഷ്യം, പൈശുന്യം ഇവയിൽ രണ്ടു മൂന്നെങ്കിലും ഇല്ലാത്ത
സ്ത്രീകളെ കാണ്മാൻ ൟ കാലത്ത വളരെ പ്രയാസമാണ—
സ്ത്രീഗുണം എന്ന പറയപ്പെടുന്നത സഹജമായും ക്രിത്രിമ
മായും ഇരിക്കുന്ന സൌന്ദൎയ്യം ഒന്നുമാത്രമാണെന്ന വിടവൃ
ത്തികളായ ചില പുരുഷന്മാർ വകതിരിവു കൂടാതെ തെ
റ്റായി ധരിച്ച വല്ലാതെ അന്ധാളിച്ചുവരുന്നുണ്ട— വെണ്ട [ 346 ] ത്തക്ക മൎയ്യാദയും മനഃശുദ്ധിയും ഗുണദൊഷ ജ്ഞാനവും
ഇല്ലാത്ത ഒരു സ്ത്രീ എത്രതന്നെ രൂപസൌന്ദൎയ്യമുള്ളവളായാ
ലും മായാകരണ്ഡമായ അവളുടെ സൌഭാഗ്യത്തിന്ന യാ
തൊരു വിലയും കൊടുപ്പാൻ പാടില്ലെന്നാണ ഞാൻ വി
ചാരിക്കുന്നത— സ്ത്രീകളുടെ ഗുണങ്ങളിൽ രൂപസൌന്ദൎയ്യം
ൟ കാലത്ത വിശെഷിച്ചും മുഖ്യമായിട്ടുള്ളതും സൎവ്വദാ
സ്തുത്യമായിട്ടുള്ളതും അല്ലെന്നല്ല ഞാൻ വാദിക്കുന്നത— സൌ
ന്ദൎയ്യം അത്യന്തം വിലയെറിയത തന്നെ— എങ്കിലും ബുദ്ധി
വികാസവും മനഃപാകതയും ഇല്ലാത്ത സ്ത്രീകളുടെ അഴകും
മൊടിയും അവൎക്കും അവരുടെ ഭൎത്താക്കന്മാൎക്കും അവളി
ൽ നിന്നുണ്ടാകുന്ന സന്താനങ്ങൾക്കും, എന്ന മാത്രമല്ല അ
വളുടെ വംശത്തിന്നും രാജ്യത്തിന്നും ഒരുപൊലെ അവമാ
നവും അനൎത്ഥവും ഉണ്ടാക്കി തീൎക്കയാണ ചെയ്തു കാണുന്ന
ത— വിവെകശൂന്യമാരായ സ്ത്രീകളുടെ സൌന്ദൎയ്യത്തെ പ
റ്റി എനിയും ഒന്നുകൂടി പറയാം.

കറയും കാലുഷ്യവും സഹജമായി നില്ക്കുന്ന ചെമ്പുകൊ
ണ്ട പണിചെയ്തു സ്വൎണ്ണം മുക്കി നിറം പിടിപ്പിച്ചു സ്വഛമാ
യികൊണ്ടുനടക്കുന്ന ചില പുതുമാതിരി ആഭരണങ്ങൾ
ൟ കാലത്ത പലരും ഉപയൊഗിച്ചുവരുന്നത എന്റെ വാ
യനക്കാൎക്ക ധാരാളം അറിവുള്ളതാണല്ലൊ. ആ വക മു
ക്കുപണ്ടങ്ങൾ കാഴ്ചയിൽ സ്വൎണ്ണാഭരത്തെക്കാൾ അധി
കം പ്രകാശമുള്ളതും യൊഗ്യതയും ശ്ലാഘ്യതയും ഉള്ള ജന
ങ്ങളുടെ ദെഹത്തിന്മെൽ കണ്ടാൽ മാറ്റെറിയ ദിവ്യാഭര
ണങ്ങളാണെന്നുതന്നെ മിക്കപെരും നിശ്ശങ്കം വിശ്വസിച്ചു
അതിശയിച്ചുപൊകുന്നതും ഉപയൊഗത്തിൽ വിശെഷിച്ചു
യാതൊരു വ്യത്യാസവും ഇല്ലെന്ന അനുഭവ രസികന്മാൎക്ക
ദൃഷ്ടാന്തപ്പെട്ടു വരുന്നതും ആണെങ്കിലും സൂക്ഷ്മഗ്രാഹിക
ളായ മനുഷ്യരുടെ ദൃഷ്ടിയിൽ അതുകൾ കെവലം നിസ്സാ
രസാധനങ്ങളായി തന്നെ ഇരിക്കയാണല്ലൊ ചെയ്യുന്ന [ 347 ] ത. വസ്തുവിന്റെ ഗുണവും വിലയും അറിഞ്ഞും അറിയാ
തെയും ൟ വക മുക്കുപണ്ടങ്ങളെ കണ്ടു ഭ്രമിക്കുന്നതും ഇതു
കളിൽ അത്യാസക്തിയും കൌതുകവും കാണിച്ചുവരുന്ന
തും കെവലും അനുചിതമായിട്ടുള്ളതാണ. ഗുണദൊഷ വി
ചാരം ലെശമെങ്കിലും കൂടാതെ നാഗരീക സമ്പന്നമാരാ
യ സതികളാണെന്നു നടിച്ചു അധികപ്രസംഗം കാട്ടി നടു
ഞെളിച്ചുംകൊണ്ട നടക്കുന്ന മിക്ക ഉൎവശികളും മെൽപറ
ഞ്ഞ മുക്കുപണ്ടങ്ങളും തമ്മിൽ അനുഭവത്തിൽ യാതൊരു
ഭെദവും ഇല്ലെന്നാണ എന്റെ അഭിപ്രായം— ഉടലിൽ അ
ഴുക്കൊ ചെറൊ പുരളാതെ സദാ തുടച്ചുമിനുക്കി വൎണ്ണപ്പൊ
ടിയിട്ട വെയിലും തീയ്യും കൊള്ളിക്കാതെ നെരിയ വെള്ള വ
സ്ത്രങ്ങളിൽ പൊതിഞ്ഞ സൂക്ഷിച്ചുകൊണ്ട നടക്കുന്നതായാ
ൽ അന്തൎഭാഗം അത്യന്തം ജീൎണ്ണമായും മലിനമായും ബഹി
ൎഭാഗം കമനീയമായും ഇരിക്കുന്ന മെൽ പറഞ്ഞ രണ്ടു മാതി
രി പണ്ടങ്ങളും താല്ക്കാലികമായ മനസ്സന്തൊഷത്തിന്നും തൃ
പ്തിക്കും വെണ്ടപൊലെ ഉപയൊഗപ്പെടുത്താമെന്നുള്ളതി
ന്ന സംശയമില്ല— എന്നാൽ പുറമെ കാണപ്പെടുന്ന പ്രകാ
ശവും അനുഭൊഗികളുടെ കണ്ണിൽ പൊടിയിടുവാൻ തക്ക
രമണീയതയും പരീക്ഷകന്റെ മുമ്പിൽ എത്തുന്നവരക്കും
മാത്രമെ നിലനില്ക്കയുള്ളു. ഉരക്കല്ലിന്മെൽ ഉരച്ചു നൊക്കു
ന്ന ക്ഷണത്തിൽ ഉള്ളിൽ കിടക്കുന്ന സകല ദൂഷ്യങ്ങളും
ഒന്നിച്ചു പുറത്തുചാടാതെ ഇരിക്കയില്ല— അപ്പൊൾ മാത്ര
മെ കാൎയ്യത്തിന്റെ യാഥാൎത്ഥം മുഴുവനും മനസ്സിലാകയുള്ളു—
അതുകൊണ്ട പുറമെയുള്ള ഭംഗിമാത്രം കണ്ടു മൊഹിച്ചു ഉ
ള്ളിൽ കറയും കളങ്കവുമുള്ള മുക്കുപണ്ടങ്ങളെ സ്വൎണ്ണാഭരണ
ങ്ങളാണെന്ന അന്ധാളിച്ചു യാതൊരുത്തനും ആലൊചന
കൂടാതെ വാങ്ങി അവസാനം അബദ്ധക്കുഴിയിൽ തലകു
ത്തി വീണു പൊകരുതെ — കണ്ടാൽ തിരിച്ചറിവാൻ സാമ [ 348 ] ൎത്ഥ്യമില്ലെങ്കിൽ അറിവും പരിചയവുമുള്ള ജനങ്ങളൊട അ
ന്വെഷിച്ചിട്ടെങ്കിലും പ്രകൃതാവസ്ഥ മനസ്സിലാക്കെണ്ടതാ
ണ.

എന്നാൽ അഴകും അഹമ്മതിയും അധികമായി ദീക്ഷി
ക്കാതെ ഗൃഹകൃത്യം— ഭൎത്തൃശുശ്രൂഷ— ബാലപരിചരണം—
ഇത്യാദികളിൽ സദാ ശ്രദ്ധവെച്ചു മാനവും മൎയ്യാദയും വി
ലക്ക വില്ക്കാതെ കാലക്ഷെപം ചെയ്തുവരുന്ന ചില സ്ത്രീക
ളുണ്ട— അവർ ദാരിദ്ര്യംകൊണ്ടും പലവിധമായ കാൎയ്യഗൌ
രവംകൊണ്ടും ചിലപ്പൊൾ ഉപെക്ഷകൊണ്ടും മെൽപ്ര
സ്താവിച്ച സുമുഖികളെപ്പൊലെ വെടിപ്പും വൃത്തിയും ഇ
ല്ലാത്തവരാണെന്ന വരികിലും അവരിൽ മിക്ക പെരുടെയും
പ്രകൃതാവസ്ഥ വിചാരിച്ചാൽ ഇവർ തമ്മിൽ അജ ഗജാന്ത
രം വ്യത്യാസമുണ്ടെന്ന ദൃഷ്ടാന്തപ്പെടും—ചെറും ചളിയും
നിറഞ്ഞു നിറം കുറഞ്ഞു അല്പം മലിനമായി കാണപ്പെടു
ന്നുണ്ടെങ്കിലും സ്വൎണ്ണാഭരണമാണെങ്കിൽ അതു മുക്കുപണ്ട
ത്തെക്കാൾ നിശ്ചയമായിട്ടും പ്രാധാന്യ മുള്ളതായിരിപ്പാ
നെ പാടുള്ളു. അന്തസ്സിദ്ധമായ യാതൊരു ഗുണവും ഇല്ലാ
തെ വൃത്തികെട്ട വിരൂപികളാണെങ്കിൽ അവർ ഒരു വസ്തു
വിനും കൊള്ളാത്ത മരപ്പണ്ടങ്ങളാണെന്ന ഞാൻതന്നെ സ
മ്മതിച്ചു കളയാം— മൎയ്യാദയും വകതിരിവും ഒരുത്തിക്ക സുല
ഭമായുണ്ടെങ്കിൽ അതു തന്നെയാണ അവളുടെ പ്രധാനഗു
ണമായി ഗണിച്ചുവരെണ്ടുന്നത— അതൊടുകൂടെ അവൾക്ക
വെണ്ടത്തക്ക രൂപസൌന്ദൎയ്യവും വെടിപ്പും വൃത്തിയും ഉ
ണ്ടെന്ന വന്നാൽ അവൾ എല്ലാംകൊണ്ടും അത്യന്തം ഭാ
ഗ്യശാലിനിയും മാന്യയുമാണെന്നുള്ളതിന്ന യാതൊരു സം
ശയവും ഇല്ല— അതല്ലാതെ സൌന്ദൎയ്യം ഒന്നുമാത്രമാണ സ്ത്രീ
കൾക്ക പ്രധാനഗുണമെന്ന വിചാരിക്കുന്നത ഏറ്റവും
ഭൊഷത്വവും അബദ്ധവുമാണെന്നു പറയാതിരിപ്പാൻ യാ
തൊരു നിവൃത്തിയും കാണുന്നില്ല. [ 349 ] എന്നാൽ മീനാക്ഷിയുടെ പ്രകൃതമൊ ഇത രണ്ടപ്രകാ
രവും അല്ലായിരുന്നു— ഇവൾ അന്തൎഭാഗത്തിങ്കലും ബ
ഹിൎഭാഗത്തിങ്കലും നിരന്തരം ഒരുപോലെ പ്രകാശമാനമാ
യി വിലയെറിയ ശുദ്ധ സ്വൎണ്ണംകൊണ്ട അതിമനൊഹര
മായി പണിചെയ്തു നിറംകാച്ചി യാതൊരു മാലിന്യമൊ നി
റക്കെടൊ ബാധിക്കാതെ ഭംഗിയിൽ സൂക്ഷിച്ചുവരുന്ന അ
പൂർവ്വമായ ഒരു ദിവ്യാഭരണം പൊലെ വിദ്യാഭ്യാസം കൊ
ണ്ടും സഹവാസഗുണം കൊണ്ടും സ്വഛമായും പരിഷ്കൃതമാ
യും ഇരിക്കുന്ന അന്ത:കരണങ്ങളോടും അളവില്ലാത്ത കാ
ന്തിപൂരത്തോടും കൂടി ഗുണവാന്മാരും സാരജ്ഞന്മാരുമായ
രക്ഷിതാക്കന്മാരുടെ കീഴിൽ ശൈശവം മുതല്ക്കെ വളൎന്നുവ
ന്നിട്ടുള്ള ഒരു യുവതിയാകുന്നു. ഇവളെപ്പറ്റി ഇതിലധികം
പ്രസ്താവിക്കുന്നത അനാവശ്യമാണെന്നു കരുതി തല്ക്കാലം
കഥാഭാഗത്തിലെക്ക തന്നെ പ്രവെശിക്കാമെന്നു വിചാ
രിക്കുന്നു. മീനാക്ഷിക്ക ഇപ്പോൾ പതിനെഴു വയസ്സു പ്രാ
യമായി— താരുണ്യം മതിമറന്നു മദിച്ചു ആപാദചൂഡം അ
തിസ്പഷ്ടമായി പ്രസരിച്ചു— കാമൊദ്ദീപനത്തിന്നു കാരണഭൂ
തങ്ങളായ എല്ലാഅവയവങ്ങൾക്കും പ്രായെണ മാധുൎയ്യവും
കാലൊചിതമായ വളർച്ചയും സൌന്ദൎയ്യവും കൂടിത്തുടങ്ങി.
കാണികളുടെ മനസ്സിന്നും കണ്ണിന്നും അത്യാനന്ദവും കൌ
തുകവും ദിവസംപ്രതി വർദ്ധിച്ചു— കാമികളുടെ ഹൃദയം കാ
മബാണത്തിന്ന ലക്ഷ്യമായിട്ടും ഭവിച്ചു— താരുണ്യവതികളാ
യി സുമുഖികളായ ചില സ്ത്രീകളുടെ മനസ്സിൽ നീരസവും
അസൂയയും അങ്കരിച്ചു വളരുവാനും തുടങ്ങി— യൊഗ്യന്മാരും
സമ്പന്നന്മാരുമായ അനെകം പുരുഷന്മാർ ഇവളുടെ ഭാൎയ്യാ
ത്വം ലഭിച്ചു കൃതാൎത്ഥന്മാരാകെണ്ടതിന്നു രാപ്പകൽ ഭഗീര
ഥപ്രയത്നം ചെയ്കയായി— ചിലർ ഗോപാലമെനൊന്റെ
യും മറ്റുചിലർ കുഞ്ഞികൃഷ്ണമെനൊന്റെയും അരിക
ത്തെക്ക എല്ലാംകൊണ്ടും തരപ്പെട്ട മദ്ധ്യസ്ഥന്മാരെ അയ [ 350 ] ച്ചു ഇവളുടെ സംബന്ധത്തെപ്പറ്റി ആലൊചിപ്പിക്കയാ
യി— ഉത്സാഹിച്ചാൽ ഈ കാൎയ്യം സാധിക്കുമൊ എന്നും ഗുരു
കാരണവന്മാൎക്ക അനുകൂലമായിട്ടുള്ളതൊ എന്നും അറിവാ
ൻവെണ്ടി ചിലർ വിശ്വസ്തന്മാരും സമൎത്ഥന്മാരുമായ ദൈ
വജ്ഞന്മാരെ വരുത്തി നിഷ്പ്രസ്താവം രാശിവെപ്പിക്കയായി—
ചിലർ അവരവരുടെ ഗുരുപദെശപ്രകാരം സ്വയം‌ബര
പാൎവ്വതിയെ ത്രിസന്ധ്യകളിലും ഉപാസിച്ചു സാധ്യനാമം
മനസ്സിൽ ഉറപ്പിച്ചു മന്ത്രസംഖ്യയും അക്ഷര ലക്ഷവും ജ
പിക്കയായി. ഇങ്ങനെ പലരും പലവിധെന ഇവളെ ലഭി
ക്കുവാൻ വെണ്ടി അത്യുത്സാഹം ചെയ്തുവന്നു എങ്കിലും ഇവ
ളുടെ പാണിഗ്രഹണം ലഭിക്കുമെന്നുള്ള വിശ്വാസം ഇവരി
രിൽ മിക്കപെൎക്കും ഉണ്ടായിരുന്നില്ല— ഇംക്ലീഷു പഠിച്ചു വലിയ
പരീക്ഷയും മറ്റും ജയിക്കാത്തവൎക്ക ഇവളെ ഒരിക്കലും സാ
ധിക്കുന്നതല്ലെന്നു വിചാരിച്ചു ചിലർ തങ്ങളെ ചെറുപ്പ
ത്തിൽ ഇംക്ലീഷ് പഠിപ്പിക്കാതിരുന്ന മാതാപിതാക്കന്മാരെ
വെറുത്തും ശപിച്ചും വ്യസനിച്ചു തുടങ്ങി— "ഇംക്ലീഷ പട്ടാ
ണിഭാഷയാണ പാതിരിഭാഷയാണ— പഠിച്ചാൽ ഗുരുത്വം
കെട്ടുപൊകും തീണ്ടലും കുളിയും ഉണ്ടാകില്ല" എന്നിങ്ങി
നെ പലതും പറഞ്ഞും പരിഹസിച്ചും ദുഷിച്ചും വന്നിട്ടുണ്ടാ
യിരുന്ന ചില നാടന്മാർ തങ്ങളുടെ കഥയില്ലായ്മയെപ്പറ്റി
ഈ കാലത്ത അത്യന്തം വിഷാദിച്ചു കൊണ്ടിരിക്കയായി.

നമ്മുടെ കുഞ്ഞിശ്ശങ്കരമെനൊനൊ ഇങ്ങിനെയുള്ള യാ
തൊരു കുണ്ഠിതമൊ ചാഞ്ചല്യമൊ ഉണ്ടായിരുന്നില്ല മീനാ
ക്ഷിക്ക വെണ്ടത്തക്ക വിദ്യഭ്യാസവും വകതിരിവും ബുദ്ധി
വിശെഷവും ഉള്ളതകൊണ്ട ഭ്രാതൃസ്നെഹിതനായ തന്നെ ഉ
പെക്ഷിച്ചു കെവലം ആഭാസനായ ഒരുവനെ അത്രവെഗ
ത്തിൽ സ്വീകരിക്കയില്ലെന്നും ഇവൾ തന്നെക്കാൾ അധി
കം യൊഗ്യനായ ഒരുത്തനെ അംഗീകരിക്കുന്നതാണെങ്കി
ൽ അതിനെപ്പറ്റി കുണ്ഠിതപ്പെടുവാൻ അവകാശമില്ലെന്നും [ 351 ] ദൈവാനുകൂലമുണ്ടെങ്കിൽ ഇവളെ തനിക്ക സാധിക്കാതിരി
ക്കയില്ലെന്നും ഇദ്ദെഹം ദൃഢമായുറപ്പിച്ചു ധീരനായിരുന്നു.
ഇവൾ മിഡിൽസ്കൂൾ പരീക്ഷ ജയിച്ചിട്ടുണ്ടായിരുന്നതിനെ
പ്പറ്റി ഇദ്ദെഹം ഒരുമംഗലപത്രിക അയച്ചിട്ടുണ്ടായിരുന്നു.
അതിന അഭിനന്ദിച്ചു ഇവൾ മറുപടിയയച്ചു കണ്ടതിൽ
പിന്നെ കുഞ്ഞിശ്ശങ്കരമെനൊൻ മാസത്തിൽ ഒന്നും രണ്ടും
കത്തു മീനാക്ഷിക്ക അയച്ചുവരികയും ഇവൾ അതിന്ന യ
ഥായൊഗ്യം മറുപടിയയക്കുകയും ചെയ്തുവരുമാറുണ്ടായിരു
ന്നു— അനുരാഗസൂചകമായ യാതൊരു കത്തുകളും ഇതവ
രെ ഇദ്ദെഹം എഴുതിട്ടുണ്ടായിരുന്നില്ലെന്നു വരികിലും ഇവ
ൾക്ക അസാധാരണമായ സ്നെഹവും വിശ്വാസവും ഇദ്ദെ
ഹത്തിന്റെമെൽ വൎദ്ധിച്ചുവരികയാണ ചെയ്തിട്ടുള്ളത— മീ
നാക്ഷിയുടെ സ്നെഹം അനുഭവിക്കത്തക്ക എല്ലാ യൊഗ്യ
തയും കുഞ്ഞിശ്ശങ്കരമെനൊന ഈ കാലത്ത സിദ്ധിച്ചിട്ടും ഉ
ണ്ടായിരുന്നു— ഇദ്ദെഹം മദിരാശി ഹൈക്കൊൎട്ടിൽ ഏറ്റവും
ശ്രുതിപ്പെട്ട ഒരു വക്കീലായിതീൎന്നു— കാൎയ്യപ്രാപ്തി കൊണ്ടും
മൎയ്യാദാധിക്യം കൊണ്ടും ജഡ്ജിമാൎക്ക ഇദ്ദെഹത്തിനെ ബഹു
സ്നെഹമായിരുനു. മലയാളത്തിൽ നിന്നു വല്ലവരും വല്ല
അപ്പീൽ നമ്പറും അയക്കുന്നതായാൽ ഏതെങ്കിലും ഒരു ഭാ
ഗം കുഞ്ഞിശ്ശങ്കരമെനൊൻ വക്കീലാവാതെ ഇരിക്കുമാറി
ല്ല— സിവിൽവകയായും ക്രിമിനൽ വകയായും വക്കീൽനാ
മം ഏറ്റു ഇദ്ദെഹം മലയാളത്തിലെ ഡിസ്ത്രിക്ട കൊടതി
കളിൽ പലപ്പൊഴും വരുന്നതുകൊണ്ടും ഏൎപ്പെടുന്ന കാൎയ്യ
ത്തിൽ മുക്കാലെ അരക്കാലും താൻ ജയിച്ചുവരാറുള്ളതകൊ
ണ്ടും കക്ഷികൾക്ക അത്യന്തം തൃപ്തിയും വിശ്വാസവും ജനി
ക്കത്തക്കവണ്ണം ഉപെക്ഷ കൂടാതെ കെസ്സുകൾ നടത്തിവ
രുന്നതുകൊണ്ടും ഇദ്ദെഹത്തെ കണ്ടും കെട്ടും പരിചയമില്ലാ
ത്ത ജനങ്ങൾ മലയാള രാജ്യത്തിൽ വളരെ ചുരുക്കം‌പെർ
മാത്രമെ ഉണ്ടായിരുന്നുള്ളു— രണ്ട സംവത്സരം മുമ്പെ ഒരു [ 352 ] പ്രാവശ്യം ഇദ്ദെഹം ഗൊപാലമെനൊനവെണ്ടി ഡിസ്ത്രിക്ട
കൊടതി മുമ്പാകെ ഒരു വലിയ വ്യവഹാരത്തിൽ ഹാജരാ
യിട്ടുണ്ടായിരുന്നു— ആ സമയം രണ്ടൊ മൂന്നൊ ദിവസം പു
ത്തൻമാളികക്കൽ താമസിക്കുകയും മീനാക്ഷിക്കുട്ടിയുമായി
സംസാരിക്കുകയും മദിരാശിയിൽ എത്തിയ ഉടനെ എല്ലാ
വിവരത്തിന്നും എഴുത്തയക്കാമെന്ന അന്യൊന്യം വാഗ്ദ
ത്തംചെയ്തു പിരികയും ചെയ്തിട്ടുണ്ടായിരുന്നു— ഇങ്ങിനെയു
ള്ള പലസംഗതികൾ കൊണ്ടും ആണ തന്റെ ഹിതത്തി
ന്ന എതിരായി മീനാക്ഷി പ്രവൃത്തിക്കയില്ലെന്നുള്ള വിശ്വാ
സവും ധൈൎയ്യവും കുഞ്ഞുശ്ശങ്കരമെനൊന വന്നിട്ടുള്ളത.
എന്നാൽ ഇദ്ദെഹത്തിന്റെ മനൊവിചാരത്തിന്നു കെവ
ലംഹാനികരമായിട്ട ഇതിനിടയിൽ മറ്റൊരു കാൎയ്യംകൂടെ
സംഭവിക്കയുണ്ടായി.

കനകമംഗലം കൊവിലകത്തെ വലിയതമ്പുരാനാവർ
കളുടെ ഭാഗിനെയനും എനിയത്തെ കിരീടാധിപതിയും
ആയ ഭാനുവിക്രമൻ എന്ന രാജകുമാരൻ ഒരു ദിവസം
അവിടുത്തെ വിഷ്ണുക്ഷെത്രത്തിൽ തൊഴാൻ വെണ്ടി എഴു
ന്നെള്ളീട്ടുണ്ടായിരുന്നു— അന്ന മീനാക്ഷിക്കുട്ടിയുടെ പതിനെ
ഴാമത്തെ ജന്മനക്ഷത്ര ദിവസം ആയിരുന്നതകൊണ്ട അ
വളും തന്റെ അമ്മയൊടൊന്നിച്ച ആ സമയം തൊഴാ
ൻ ചെന്നിട്ടുണ്ടായിരുന്നു— ആഭിജാത്യം കൊണ്ടും പ്രഭുത്വം
കൊണ്ടും പുരുഷൊചിതമായ അനെകം ഗുണാതിരെകം
കൊണ്ടും വയൊരൂപങ്ങളിലുള്ള മാധുൎയ്യംകൊണ്ടും ഇവ
ളുടെ ഭൎത്താവായിരിപ്പാൻ അത്യന്തം അനുരൂപനായ ഈ
രാജകുമാരൻ നെത്രാനന്ദ പ്രദമായ ഇവളുടെ ലാവണ്യാ
തിശയവും രമണീയതയും കണ്ടിട്ട ഇവളിൽ അത്യന്തം സാ
നുരാഗനായി തീൎന്നു— ഒരുമിച്ചുണ്ടായിരുന്ന കാൎയ്യസ്ഥൻ കൃ
ഷ്ണക്കുട്ടിപ്പട്ടരൊട ഇവൾ ഏതാണെന്നും എവിടെയാണെ
ന്നും മറ്റുമുള്ള എല്ലാ വിവരവും സ്വകാൎയ്യം ചൊദിച്ചു മ [ 353 ] നസ്സിലാക്കി— ഇവൾ ഗൊപാലമെനൊന്റെ മരുമകളാ
ണെന്ന കെട്ടപ്പൊൾ തന്നെ ഇദ്ദെഹത്തിന്റെ മനസ്സിൽ
ഒരു തണുപ്പ വ്യാപിച്ചു— കാരണം ഗൊപാലമെനൊൻ ഈ
രാജകുമാരനുമായിട്ട എത്രയൊ സ്നെഹത്തിലും വിശ്വാസ
ത്തിലും ഇരിക്കയാണ ചെയ്യുന്നത— മീനാക്ഷിയുടെ മെൽ
തനിക്ക അനുരാഗമുണ്ടെന്നറിഞ്ഞാൽ ഗൊപാലമെനൊ
ന അതു വളരെ സന്തൊഷകരമായിരിക്കുമെന്ന ഭാനുവി
ക്രമന്ന നല്ല വിശ്വാസമുണ്ട— "ഇവൾക്കാണ വലിയതമ്പു
രാൻ തിരുമനസ്സകൊണ്ട കനകമംഗലംസ്കൂളിൽവെച്ച രണ്ട
ഹസ്തകടകം സമ്മാനം കൊടുത്തിട്ടുണ്ടായിരുന്നത" എന്ന
കൃഷ്ണക്കുട്ടിപ്പട്ടര പറഞ്ഞപ്പൊൾ രാജകുമാരന്റെ മനസ്സി
ൽ ഉണ്ടായിരുന്ന അനുരാഗം ഉള്ളിൽ കൊള്ളാതായി— "ഇ
വളെ സംബന്ധം വെക്കുന്നതിൽ അമ്മാമനും വലിയ സ
ന്തൊഷമായിരിക്കും— എനി യാതൊരു വൈഷമ്മ്യവും ഇ
ല്ല" എന്നതന്നെ ഇദ്ദെഹം തീൎച്ചപ്പെടുത്തി— ഈവഴിതന്നെ
ഇവളെ കൊവിലകത്തെക്ക കൊണ്ടുപൊയി കളഞ്ഞാലൊ
എന്നും കൂടി ഇദ്ദെഹത്തിന്ന മൊഹമുണ്ടായിരുന്നു— എങ്കിലും
ധൈൎയ്യം വിട്ട യാതൊന്നും ഇദ്ദെഹം പ്രവൃത്തിച്ചില്ല. ക്ഷെ
ത്രപ്രദക്ഷിണം— തീൎത്ഥദക്ഷിണ— മുതലായവ കഴിച്ചു പ്രസാ
ദവും വാങ്ങി മീനാക്ഷി തന്റെ അമ്മയൊടൊന്നിച്ച സ്വ
ഗൃഹത്തിലെക്ക പൊയതിൽ പിന്നെ സന്തൊഷത്തൊടും
അനുരാഗത്തൊടും കൂടി ഭാനുവിക്രമൻ കൊവിലകത്തെ
ക്കും എഴുന്നെള്ളി— മീനാക്ഷിയുടെ കെശാദിപാദവും പാദാ
ദികെശവും വിചാരിച്ചു വിചാരിച്ചു അന്നത്തെ രാത്രി മു
ഴുവനും സങ്കല്പ സുഖം അനുഭവിച്ചുകൊണ്ടുതന്നെ പുല
ൎത്തിക്കളഞ്ഞു— പിറ്റെന്നാൾ രാവിലെ ഇദ്ദെഹം കൊവി
ലകം വക ഒന്നാം കാൎയ്യസ്ഥനായ മലവാരത്ത തെയ്യൻ
മെനൊനെ ആളയച്ചു വരുത്തി തന്റെ ഈ മനൊവിചാ
രം മുഴുവൻ അദ്ദെഹത്തൊട പറഞ്ഞു— പരമാൎത്ഥം പറയു [ 354 ] ന്നതായാൽ ഈ കാൎയ്യം തെയ്യൻ മെനൊന അശെഷം ഹി
തമല്ലായിരുന്നു— പുത്തൻ മാളികക്കൽ ഉള്ളവരുടെ പ്ര
താപവും ഉയൎന്ന നടവടിയും മറ്റും കണ്ടിട്ട തെയ്യൻ മെ
നൊന വളരെ അസൂയയാണുള്ളത— എന്നമാത്രവുമല്ല ത
ന്റെമകളായിട്ട സാമാന്യം നല്ല തെജൊഗുണമുള്ള ഒരുപെ
ൺകിടാവുണ്ട— രാജകുമാരനെ വല്ല വിധത്തിലും ആ പെ
ണ്ണിന്ന സംബന്ധമാക്കിയാൽ നന്നായിരുന്നു എന്നാണ
ഇദ്ദെഹത്തിന്റെ മുഖ്യമായ താല്പൎയ്യം— അതുകൊണ്ട മെൽ
പറഞ്ഞ സംഗതി പ്രസ്താവിച്ചപ്പൊൾ ഇദ്ദെഹത്തിന്റെമന
സ്സിൽ അസാമാന്യമായ കുണ്ഠിതം ഉണ്ടായി— എങ്കിലും ഇ
ദ്ദെഹം അതൊന്നും ഒരുലെശം പുറത്തു കാണിച്ചില്ല— ഈ
കാൎയ്യം തനിക്കും വളരെ സന്തൊഷമാണെന്ന തന്നെ ന
ടിച്ചു— തെയ്യൻ മെനൊൻ ഈ വിവരം കല്പനപ്രകാരം
അന്നതന്നെ വലിയ തമ്പുരാൻ തിരുമനസ്സിൽ ഉണൎത്തി
ച്ചു, കാൎയ്യം തെറ്റിച്ചുകളവാൻ പല കൌശലങ്ങളും പ്രയൊ
ഗിച്ചു നൊക്കി— തല്ക്കാലം അതൊന്നുകൊണ്ടും യാതൊരു
ഫലവും ഉണ്ടായില്ല— "ഉണ്ണിയുടെ മനൊരഥ പ്രാപ്തിക്ക
വെണ്ടത്തക്ക എല്ലാ പരിശ്രമവും ഇന്നുതന്നെ തെയ്യൻ
ചെയ്യുന്നത നമുക്ക പൂൎണ്ണ സമ്മതവും സന്തൊഷവും ആ
ണ" എന്ന വലിയതമ്പുരാൻ വെഗത്തിൽ കല്പന കൊ
ടുക്കയാണ ചെയ്തത— തെയ്യൻ മെനൊൻ ഈ വിവരം ചെ
റിയ തമ്പുരാനെ അറിയിച്ചു— "എന്നാൽ ഇന്നതന്നെ തെ
യ്യൻ പുത്തന്മാളികക്കൽ ചെന്ന ഗൊപാലനെ കണ്ട നമ്മു
ടെ മനൊഹിതം അവനൊട പറഞ്ഞു അവന്റെയും മീനാ
ക്ഷിയുടെയും അന്തൎഗ്ഗതം ഇന്നതാണെന്ന സൂക്ഷ്മമായറി
ഞ്ഞ നാളത്തന്നെ നമ്മുടെ മുമ്പാകെ വന്നു വിവരം അറി
യിക്കണം" എന്ന രാജകുമാരനും ഇദ്ദെഹത്തൊട കല്പിച്ചു.
തെയ്യൻമെനൊൻ തന്റെ മനഃകുണ്ഠിതത്തെ മറച്ചുവെച്ചും
കൊണ്ട മുഖപ്രസാദത്തൊടു കൂടി പുത്തൻ മാളികക്കലെ [ 355 ] ക്ക പതുക്കെ പുറപ്പെട്ടു— പൊകന്ന വഴിക്ക തന്റെ മന
സ്സുകൊണ്ട വിചാരിക്കയായി.

"പുത്തൻമാളികക്കൽഉള്ളവരുടെ ഭാഗ്യത്തിന്നു യാതൊ
ന്നും എതിരില്ല— ഉണ്ണിത്തമ്പുരാൻ ആലൊചിച്ചു വരുന്ന
ഈ സംബന്ധം കൂടി നടക്കുന്നതായാൽ പിന്നെത്തെ അ
വസ്ഥ പറയെണ്ടതെയില്ല— തിരുമനസ്സിൽ ഇങ്ങിനെയൊ
രു വിചാരം ഉണ്ടായത ആ പെണ്ണിന്റെ വലിയ സുകൃതം
തന്നെ! എല്ലാഗുണവും തികഞ്ഞിട്ട ഇങ്ങിനെ ഒരു യൊഗ്യ
നെ കാണില്ല— രൂപസൌന്ദൎയ്യം കണ്ടാൽ കാമദെവനും കൂ
ടി നാണിച്ചുതലതാഴ്ത്തിപൊകും— പ്രായം നൊക്കുക! ഇരുവ
ത്തഞ്ച ഇരുവത്താ‍റ വയസ്സെ ആയിട്ടുള്ളു— നാളത്തെ മ
ഹാരാജാവ! ബുദ്ധിശക്തിയും കാൎയ്യപ്രാപ്തിയും വിചാരി
ച്ചാൽ ഈമലയാളരാജ്യം മുഴുവനും ഒന്നായിട്ട രക്ഷിക്കാ
ൻ മതി— ധനത്തിന്റെ വലിപ്പമൊ പറയണ്ട. അമ്പതിനാ
യിരം ഈനിമിഷനെരംകൊണ്ടവെണമെന്ന വിചാരിച്ചാ
ൽ അദ്ദെഹത്തിന്റെ ഒരുതാക്കൊലൊടചൊദിച്ചാൽ മ
തി— പുത്തൻമാളികക്കൽ ഇപ്പൊൾ ഓടിട്ടിട്ടെ ഉള്ളു— രണ്ട
കൊല്ലം കഴിഞ്ഞാൽ മുഴുവനും ചെമ്പടിച്ചകാണാം— ഗൊ
പാലമെനൊന്റെ അന്തൎഗ്ഗതം അറിഞ്ഞു ചെല്ലെണമെ
ന്നു പ്രത്യെകുംകല്പിച്ചിരിക്കുന്നു— എന്താണ അറിയാനുള്ളത?
ചൊദിക്കെണ്ടുന്ന താമസമെയുള്ളു— തിരുമുമ്പാകെ കൊണ്ട
ചെന്ന കാഴ്ചവെപ്പാനും കൂടി ഒരുക്കമുണ്ടാകും— ഗൊപാല
മെനൊന ഒന്നുകൊണ്ടും മടിക്കാൻ തരമില്ല— പണ്ടാരം വ
കഭൂമികൊണ്ടാണ ഇപ്പൊൾ തന്നെ ഈ കളിയെല്ലാം കളി
ക്കുന്നത— പന്തീരായിരം പറ പാട്ടത്തിന്റെ ഉഭയമാണ ചാ
ൎത്തിന്റെ കാലം കഴിഞ്ഞു കിടക്കുന്നത— അതപൊയാൽ
കാണാം കളി— നികുതിയുംമിച്ചവാരവും കഴിച്ച ഇപ്പൊൾ കാ
ലത്താൽ പതിനയ്യായിരം പറനെല്ല കൊവിലകം ഭൂമിയി
ൽ നിന്നു പാട്ടം കിട്ടിവരുന്നുണ്ട— ചില്ലറയൊന്നും അല്ല എ [ 356 ] നി ജന്മമായിട്ട തന്നെ അടക്കാം— ഈ സംബന്ധം നട
ന്നാൽ ആരാണെനി പാട്ടം ചൊദിക്കാൻ പൊണത? ഭാ
ഗ്യവാന്മാൎക്ക എവിടെയും ഭാഗ്യം തന്നെ".

തെയ്യൻ മെനൊൻ ഇങ്ങിനെ പലതും വിചാരിച്ചു മീ
നാക്ഷിയുടെ ഭാഗ്യത്തെപ്പറ്റി പ്രശംസിച്ചും കൊണ്ട പു
ത്തൻ മാളികക്കൽ എത്തി— ഗൊപാലമെനൊൻ ആ സ
മയം പടിഞ്ഞാറെ പൂമുഖത്തിരുന്ന കരുണാകരൻ നമ്പ്യാ
രുമായി ചതുരംഗം വെക്കയായിരുന്നു— കളി കഴിഞ്ഞതിൽ
പിന്നെ സാവകാശത്തിൽ കണ്ട സംസാരിക്കാമെന്ന നി
ശ്ചയിച്ചു തെയ്യൻ മെനൊൻ വന്നപാട കിഴക്കെ പൂമുഖ
ത്തുണ്ടായിരുന്ന കൊച്ചു കട്ടിലിന്മെൽ ചെന്നു കുത്തിരുന്ന
ഗൊവിന്ദനുമായി ഒരോന്നു സംസാരിച്ചുകൊണ്ടിരിക്കെ ക
ളിയും സമൎപ്പിച്ച ഗൊപാലമെനൊനും കരുണാകരൻ ന
മ്പ്യാരും കൂടി പൂമുഖത്തെക്ക വന്നു— യഥയൊഗ്യം ആദ
രിച്ച കുശലം ചൊദിച്ച കുറെ നെരംഓരോന്ന സംസാരി
ച്ചതിൽ പിന്നെവന്നകാൎയ്യത്തെപ്പറ്റി അന്വെഷിച്ചു— "സ്വ
കാൎയ്യം ഒരു സംഗതിയെ കുറിച്ച ആലൊചിപ്പാനുണ്ട—" എ
ന്നു പറഞ്ഞ തെയ്യൻ മെനൊൻ അവിടെ നിന്ന എഴുനീ
റ്റ ഗൊപാലമെനൊനൊടും നമ്പ്യാരൊടും ഒരുമിച്ച മുക
ളിലെക്കു പൊയി— മൂന്നുപെരും ഇരുന്നുകഴിഞ്ഞതിന്റെശെ
ഷം തെയ്യൻ മെനൊൻ— ചിരിച്ചും കൊണ്ട പറഞ്ഞു.

തെയ്യൻമെനൊൻ—ചെറിയ തമ്പുരാൻ തിരുമനസ്സിലെ
കല്പനപ്രകാരം ഒരു കാൎയ്യംകൊണ്ട അന്വെഷിപ്പാ
നാണ ഞാൻ വന്നിട്ടുള്ളത.

ഗൊ—മെ— എന്താണെന്നറിഞ്ഞില്ല— പൊളിച്ചെഴുത്തിന്റെ
സംഗതികൊണ്ട പറവാനായിരിക്കാം— എപ്പൊഴാ
ണ അവസരം എന്ന വെച്ചാൽ ഞാൻ ഒരുക്കമാണ.

തെയ്യൻമെനൊൻ—ഇപ്പൊൽ ആ സംഗതിക്ക വെണ്ടി
യല്ല ഞാൻ വന്നത— മീനാക്ഷിയുടെ സംബന്ധ കാൎയ്യ [ 357 ] ത്തെപ്പറ്റി ആലൊചിപ്പാൻ മാത്രമാണ— വലിയ ത
മ്പുരാൻ തിരുമനസ്സിലെക്കും ഈ കാൎയ്യം വളരെ താ
ല്പൎയ്യമാണ— ഇതഉടനെ നിവൃത്തിക്കെണമെന്നാണ
അവിടുന്നും അരുളിച്ചെയ്തിട്ടുള്ളത.

ഗൊ.മെ— വിരൊധം യാതൊന്നും ഇല്ല— അവളുടെ അച്ഛ
നൊടും അപ്പയൊടും ഒന്ന അന്വെഷിച്ചിട്ട വെണ്ട
പൊലെ ചെയ്യാം.

ക—ന— അവളുടെ മനസ്സും എന്താണെന്ന അന്വെഷിച്ച
റിയണം— ആലൊചിച്ച കാൎയ്യം എല്ലാം കൊണ്ടും വ
ളരെ യുക്തം തന്നെ— എന്നാലും വെണം അവളൊ
ടൊന്നന്വെഷിക്കുക.

തെ—മെ— അത തിരുമനസ്സുകൊണ്ടും കല്പിച്ചിരിക്കുന്നു.

ഗൊ—മെ— എന്നാൽ വെണ്ടപ്പെട്ടവരൊടെല്ലാം അന്വെ
ഷിച്ചു ഒരാഴ്ചക്കുള്ളിൽ ഞാൻ വിവരംഅറയിക്കാം.

തെ—മെ— ഞാൻഎന്താണ തിരുമുമ്പാകെ ചെന്നു കെൾ
പ്പിക്കെണ്ടത.

ഗൊ—മെ—അത ഞാൻ പറയെണ്ടതില്ലെല്ലൊ— ഞങ്ങൾ
ക്ക എല്ലാവൎക്കും വളരെ സന്തൊഷമാണ— വല്ലതും
ഒരു പത്തിരുപത ദിവസത്തെ ഇടകൂടി വെണ്ടിവരും.

തെ—മെ—എന്നാൽ ഞാൻഇപ്പൊൾപൊട്ടെ— ഈ വിവരം
അവിടെ കെൾപ്പിക്കാം. തഹസീൽദാൎക്കും മറ്റും നാ
ളത്തന്നെ എഴുത്തയക്കുമല്ലൊ— ഒരു എഴുത്ത ഞാ
നും അയച്ചുകളയാം.

ഗൊ—മെ—പെരുത്തു നല്ലത— മറുവടി വന്നതിൽ പിന്നെ
നമുക്ക വെണ്ടപൊലെ ചെയ്യാം.

അങ്ങിനെ തന്നെ യാവാമെന്ന നിശ്ചയിച്ചു തെയ്യൻ
മെനൊൻയാത്രയുംപറഞ്ഞു മുകളിൽ നിന്ന ഇറങ്ങി ആ
വഴിതന്നെ ചെറിയ തമ്പുരാനെ ചെന്നുകണ്ട വൎത്തമാനം
മുഴുവനും അറിയിച്ചു അദ്ദെഹത്തിന്റെ ഭവനത്തിലെക്ക [ 358 ] പൊയി. ഗൊപാലമെനൊൻ പിറ്റന്നാൾ രാവിലെ ര
ണ്ട കത്തെഴുതി ഒന്ന കുഞ്ഞികൃഷ്ണ മെനൊനും മറ്റെത
അച്യുത മെനൊനും അയച്ചു— മീനാക്ഷിയൊട അന്വെ
ഷിപ്പാൻ വെണ്ടി തന്റെ കനീയസിയായ പാറുക്കുട്ടിയെ
യും എല്പിച്ച മറുവടി വരുന്നതും കാത്തുകൊണ്ടിരുന്നു. [ 359 ] പതിനെട്ടാം അദ്ധ്യായം

നമ്പൂരിമാരുടെ കഠിന പ്രവൃത്തികളും
കുണ്ടുണ്ണിമെനൊന്റെ കഷ്ടകാലവും.

പുരുഹൂതൻ നമ്പൂരിപ്പാട പുത്തൻ മാളികക്കൽ നിന്നു
ഇഛാഭംഗത്തൊടുകൂടെ കൊപാന്ധനായി ഇറങ്ങിപ്പൊകു
ന്നസമയം വഴിയിൽവെച്ചു കുബെരൻ നമ്പൂരിപ്പാടുമായിപ
ലതും ആലൊചിച്ചിട്ടുണ്ടായിരുന്നു എങ്കിലും അതകൊ
ണ്ടൊന്നും തന്റെ മനസ്സിന്ന ഒരു ലെശം സ്വസ്ഥതയൊ
തൃപ്തിയൊ ഉണ്ടായില്ല— ആലൊചിക്കുംതൊറും അനെകം
മുടക്കങ്ങളും പ്രയാസങ്ങളും കാണുന്നതകൊണ്ട ഇദ്ദേഹ
ത്തിന്ന ആകപ്പാടെ പരിഭ്രമമായി— അന്നെത്തെ രാത്രി മു
ഴുവനും കാൎയ്യാലൊചനയിൽതന്നെ കഴിച്ചുകൂട്ടി— ഒടുവിൽ
ഒരുവിധമെല്ലാം നിശ്ചയിച്ചുറച്ചു— നെരം പുലൎന്ന ഉടനെ
പതിവ പ്രകാരം കുളിയും തെവാരവും നിൎവ്വഹിച്ചു ഊണും
കഴിച്ചു തന്റെ സ്നെഹിതനെ കാണ്മാൻവെണ്ടി കന്മന മ
നക്കലെക്ക പൊയി. കുബെരൻനമ്പൂരി ആ സമയം ഇ
ദ്ദെഹം വരുന്നതുംനൊക്കിക്കൊണ്ട കുളപ്പുരമാളികയുടെമു
കളിൽ ഇരിക്കയായിരുന്നു— രണ്ടുപെരും ഉടനെ ഒന്നിച്ചു
ചെൎന്നു അന്യൊന്യം കുശലം ചൊദിച്ചു ഒടുവിൽ തങ്ങൾ
ആലൊചിച്ചുവെച്ചിട്ടുണ്ടായിരുന്ന കാൎയ്യത്തെപറ്റി വീണ്ടും
സംസാരിപ്പാൻ തുടങ്ങി.

പുരുഹൂതൻ നമ്പൂരി—നമ്മുടെ ശത്രുപക്ഷക്കാരനായ കിട്ടു
ണ്ണിയെ നൊം വിശ്വസിക്കുന്നതായാൽ നമ്മെ ആ
വികടൻ കിണ്ടം പിണക്കാതിരിക്കില്ല— അതിനെപ്പ
റ്റി ഇന്നലെ നൊം അത്രയൊന്നും ആലൊചിക്കയു [ 360 ] ണ്ടായില്ല— അപകടമെല്ലാം നൊക്ക പിന്നെയാണ മ
നസ്സിലായത.

കുബെരൻ നമ്പൂരി—എന്നാൽ ആ ദുൎഘടക്കാരൻ പൊ
യ്ക്കൊട്ടെ—നൊക്ക സ്വൈരക്കെടിനൊന്നും കഴിയില്ല—
കരുവാഴ ഒടുവിൽ എന്താണ നിശ്ചയിച്ചത.

പു—ന—കന്മനയുടെ ആഗ്രഹം സാധിക്കെണമെങ്കിൽ മു
മ്പിനാൽ ഗൊപാലന്റെ അധികപ്രസംഗം വെരറു
ത്തുകളയണം— അതിന നൊം ചിലതെല്ലാം മന
സ്സുകൊണ്ട നിശ്ചയിച്ചിട്ടും ഉണ്ട— ഗൊപാലൻ ജീവ
നൊടെ ഇരിക്കുന്ന കാലത്ത കന്മനക്ക ആ പെണ്ണി
നെ ഒരിക്കലും കിട്ടില്ല— അതകൊണ്ട കുറെ ദിവസ
ത്തെക്ക നൊം ഇവിടെ ഉണ്ടായിരിക്കില്ല.

കു—ന—കരുവാഴയുടെ വാശി വല്ലാത്ത വാശിതന്നെ— ഇ
ത്രയെല്ലാം ബുദ്ധിമുട്ടാൻ നിശ്ചയിച്ചിട്ടുണ്ടോ? നൊം
ആണെങ്കിൽ ഇതിൽ ഒരു ശതാംശം പൊലും ഉത്സാ
ഹിക്കില്ല.

പു—ന—സാധാരണകാൎയ്യമാണെങ്കിൽ "പൊയ്ക്കൊട്ടെ" എ
ന്നു വെക്കാമായിരുന്നു— ഇതിൽ അത പാടില്ല— നമ്മു
ടെ മുഖത്തനൊക്കി നമ്പൂരാരെ കൂട്ടത്തൊടെ അവ
മാനിച്ചു ആ അധികപ്രസംഗി പറഞ്ഞിട്ടുള്ളത എത്ര
വലിയ ധിക്കാരാണ! ജാത്യാചാരവും മൎയ്യാദയും വി
ട്ട എന്തെങ്കിലും തൊന്ന്യാസം പറഞ്ഞാൽ അത എ
ങ്ങിനെയാണ സഹിക്കുന്നത? നമ്മുടെ മനസ്സിൽ ക
ത്തി ജ്വലിക്കുന്ന കൊപാഗ്നിക്ക ആ മുഠാളനെ വിറ
കാക്കി വെക്കാതിരുന്നാൽ അത നമ്മുടെ ഈ ദെഹ
ത്തെ തന്നെ ദഹിച്ചു കളയും.

കു—ന—നമ്പൂരാരുടെ ചൊല്ലും കല്പനയും കെട്ട ഇതുവരെ
നടന്നുവന്നിട്ടുള്ള ഈ ശൂദ്രൎക്ക ഇയ്യിടയിൽ അധിക
പ്രസംഗം വല്ലാതെ മൂത്തുതുടങ്ങിയിരിക്കുന്നു— നമ്പൂ [ 361 ] രാരെന്ന പറഞ്ഞാൽ അവറ്റക്ക വലിയ പുച്ഛായി
ട്ടാണ കണ്ടുവരുന്നത—നൊം അവറ്റയുടെ കളിക്കുട്ടി
കളെന്നാണ വിചാരം.

പു—ന—ആ ധൂൎത്തന്റെ മുഖത്ത രണ്ട കൊടുത്താലൊ എ
ന്നും കൂടി ആ സമയം നൊം ആലൊചിക്കയുണ്ടായി—
ദൈവാധീനം കൊണ്ട നമുക്ക അതിന്ന മനസ്സുവന്നി
ല്ല— പക്ഷെ ആ രാക്ഷസൻ തൽക്ഷണം നമ്മുടെ ക
ഥകഴിക്കുമായിരുന്നു— കന്മന ആ സമയം അവന്റെ
കണ്ണു കണ്ടിട്ടുണ്ടായിരുന്നു എങ്കിൽ നിശ്ചയമായിട്ടും
പെടിച്ചു പൊകമായിരുന്നു— നമുക്കും സാമാന്യത്തല
ധികം പെടിയുണ്ടായി— അതകൊണ്ടാണ നൊം വെ
ഗം ഇറങ്ങിക്കളഞ്ഞത?.

കു—ന— എന്തുചെയ്യും? കലിയുഗമല്ലെ കാലം? ഇപ്പൊഴ
ത്തെ രാജാവിന്ന നമ്പൂരിയും ചണ്ഡാലനും രണ്ടും
സമമാണ— വായും ആസനവും ഒരുപൊലെയാണെ
ന്ന വിചാരിച്ചുവരുന്ന കാലത്ത ഇതെല്ലാം അനുഭ
വിക്കയല്ലാതെ നിവൃത്തിയില്ല— തൊപ്പിക്കാർ ഈ രാ
ജ്യം പിടിച്ചടക്കിയതൊനൊടു കൂടിത്തന്നെ നമ്പൂരാരു
ടെ വലിപ്പവും വീൎയ്യവും ഭദ്രംവെച്ചു പൊയിരിക്കുന്നു.

പു—ന—കന്മന പറഞ്ഞത ശരിയാണ— പണ്ടെത്തെ കാല
ത്തായിരുന്നുഗൊപാലൻ ഇത പറഞ്ഞതെങ്കിലുംഅ
വന്റെ നാവറുത്തു നായ്ക്കൾക്കിട്ടു കൊടുക്കുമായിരു
ന്നു— ബ്രാഹ്മണനിന്ദ ചെയ്യുന്ന ശൂദ്രന്നു മനുസ്മൃതിയി
ൽ വിധിച്ചിട്ടുള്ള ശിക്ഷ നൊക്കണ്ടെ? എത്രവിശെഷ
മാണ! കന്മന മനുസ്മൃതി എട്ടാം അദ്ധ്യായം നൊക്കീട്ടി
ല്ലെന്നുണ്ടൊ?.

ക—ന— ഒന്നുമുതൽ ഏഴകഴിഞ്ഞിട്ടല്ലെഎട്ട? മനുസ്മൃതി—മനു
സ്മൃതി എന്നൊരു ശബ്ദം കെട്ടതല്ലാതെ അത കറത്തി
ട്ടൊ വെളുത്തിട്ടൊ എന്നും കൂടെ നൊക്ക നിശ്ചയമില്ല. [ 362 ] പു—ന—നല്ലശിക്ഷ! കന്മന ഇത്ര മൊശക്കാരനാണില്ലെ?.
കന്മനക്ക സ്മൃതിയും മറ്റും ശീലമുണ്ടെന്നാണ നൊം
ഇതവരെ ധരിച്ചിട്ടുണ്ടായിരുന്നത— ഇപ്പൊളാണ ക
ന്മനയുടെ ചെമ്പു പുറത്തായത—ഇരിക്കട്ടെ—കന്മന
കെട്ടൊളു—നൊം ചൊല്ലാം.

"ഏകജാതിൎദ്വിജാതിസ്തു വാചാ ദാരുണയാക്ഷിപൻ
ജിഹ്വായാഃ പ്രാപ്നുയാച്ഛെദം ജഘന്യപ്രഭവൊഹിസഃ
നാമജാതിഗ്രഹം ത്വെഷാ മഭിദൊഹെണ കുൎവ്വതഃ
നിക്ഷെപ്യൊയൊമയശ്ശങ്കൎജ്വലന്നാസ്യെ ദശാംഗുലഃ
തപ്ത മാസെചയെത്തൈലം വക്ത്രെശൊത്രെച പാ
ൎത്ഥിവഃ".

ക—ന—നൊക്ക ഇതകെട്ടതുംകെൾക്കാത്തതും രണ്ടും ഒരു
പൊലെയിരിക്കുന്നു—ഒരു ജലപാനം മനസ്സിലായില്ല—
വിൽപത്തിയുടെ കാൎയ്യം നൊക്ക കുറെ പരങ്ങലാണ.

പു—ൻ—വിൽപത്തിയുടെ കാൎയ്യത്തിൽ മാത്രമല്ല, എല്ലാ
കാൎയ്യത്തിലും കന്മനക്ക പരങ്ങൽതന്നെ— എന്നാൽ
ഇതിന്റെ താല്പൎയ്യം നൊം പറയാം— കന്മനകെട്ടൊ
ളു. "ദ്വിജന്മാരെ ദാരുണമായി അവമാനിച്ചു പറയുന്ന
ശൂദ്രന്റെ നാവ ചെത്തിക്കളയണം— കാരണം—അ
വൻ നീചാംഗമായപാദത്തിങ്കൽനിന്നു ജനിച്ചവനാ
ണ— ദ്വിജന്മാരുടെ പെരൊ ജാതിയൊ ചൊല്ലി നി
ന്ദാസൂചകമായി വിളിക്കുന്ന ശൂദ്രന്റെ വായിൽ പ
ത്തുവിരൽ നീളമുള്ള ഒരു ഇരിമ്പുകൊൽ തിയ്യിലിട്ട
പഴുപ്പിച്ചപ്രവെശിപ്പിക്കണം—ദൎപ്പത്തൊടുകൂടിബ്രാഹ്മ
ണൎക്ക ധൎമ്മം ഉപദെശിക്കുന്ന ശൂദ്രന്റെ വായിലും
ചെവിയിലും എണ്ണതിളപ്പിച്ചു പകരണം" ഇതെല്ലാ
മാണ സ്മൃതിയിൽ വിധിക്കപ്പെട്ട ശിക്ഷ.

ക—ന—ഇതെല്ലാം ഇക്കാലത്തായിരുന്നു വെണ്ടത— പക്ഷെ [ 363 ] നൊക്ക എത്ര സുഖമായിരുന്നു! ഗൊപാലന നമ്മൊ
ടമിണ്ടാനുറക്കില്ലായിരുന്നു.

പു—ന—ആ നല്ല കാലമെല്ലാം നമുക്ക കഴിഞ്ഞുപൊയി—
അതിനെപ്പറ്റി എനി വിഷാദിച്ചിട്ടും ഫലമില്ല—
നൊം ൟ കാൎയ്യത്തിൽ കഴിയുന്നത്ര ഉത്സാഹിക്ക
ണം— അല്ലാഞ്ഞാൽ നമുക്ക വലിയ കുറവാണ.

പുരുഹൂതൻനമ്പൂരി ഇങ്ങിനെ പലതും പറഞ്ഞു തന്റെ
സ്നെഹിതനെ വിശ്വസിപ്പിച്ചു ഒടുവിൽ യാത്രയും പറഞ്ഞ
കരുവാഴ മനക്കലെക്ക പൊയി— വയ്ക്കത്ത പൊയി വരെ
ണ്ടുന്ന ഒരു കാൎയ്യമുണ്ടെന്ന പറഞ്ഞ പിറ്റന്നാൾ രാവിലെ
തന്നെ ഏകാകിയായി അവിടെനിന്ന പുറപ്പെട്ടു കൊച്ചി
രാജ്യത്തിൽ പല പ്രദെശങ്ങളിലും പൊയി ഒന്നും രണ്ടും
താമസിച്ചു ഒടുവിൽ തൃപ്പൂണിത്ത്രയിൽ എത്തി തന്റെ മ
നൊഹിതം സാധിപ്പിക്കുവാൻവെണ്ടി പ്രയത്നം ചെയ്തു—കു
ബെരൻനമ്പൂരിയും ൟ അവസരത്തിൽ സ്വസ്ഥനായിരു
ന്നില്ല— അദ്ദെഹം കനകമംഗലത്തും അതിന്റെ ചുറ്റും
പാൎത്തുവരുന്നജ്യൊതിഷക്കാരെയഥായൊഗ്യംകൈക്കൂലി
കൊടുത്ത സ്വാധീനത്തിൽ വെച്ചു— "പുത്തൻമാളികക്ക
ലെക്കവെണ്ടി വല്ല രാശിയും വെക്കെണ്ടി വന്നാൽ ഒരു
സ്ത്രീകാരണമായിട്ട രണ്ട മഹാ ബ്രാഹ്മണരുടെ കൊപം ഉ
ണ്ടായിട്ടുണ്ടെന്നും അവരെ പ്രസാദിപ്പിക്കാത്തപക്ഷംഅ
നെകം അത്യാപത്തുകൾ നെരിട്ട കുഡുംബം നശിച്ച തറ
വാട മുടിഞ്ഞുപൊകുമെന്നും പറയെണ"മെന്നെല്പിച്ച വെ
ണ്ടത്തക്ക ചട്ടം കെട്ടി തന്റെ സ്നെഹിതൻ മടങ്ങി വരുന്ന
തുംകാത്തുകൊണ്ടിരുന്നു. അങ്ങിനെയിരിക്കെ കൃതാൎത്ഥനാ
യിട്ട പുരുഹൂതൻ നമ്പൂരിയും മടങ്ങി എത്തി— അദ്ദെഹ
ത്തിന്റെ ഒരുമിച്ചകെശവൻ എന്നൊരു ചെറുപ്പക്കാരനും
ഉണ്ടായിരുന്നു— അവൻ അത്യന്തം സമൎത്ഥനും ദുരുപായിയും
ആയതകൊണ്ട പുരുഹൂതൻ നമ്പൂരിയുടെ ഉപദെശപ്രകാ [ 364 ] രം കൊച്ചിശ്ശീമക്കാരനാണെന്ന പറഞ്ഞുംകൊണ്ട പിറ്റ
ന്നാൾ രാവിലെതന്നെ പുത്തന്മാളികക്കൽ ചെന്ന ഗൊ
പാലമെനൊനെ കണ്ടു അദ്ദെഹത്തിന്റെ ഭൃത്യനായിട്ട
താമസിച്ചു— അവിടെയുള്ള എല്ലാ ജനങ്ങൾക്കും ഈ ആ
ഷാഢഭൂതിയുടെ മെൽ ദിവസംപ്രതി വിശ്വാസവും സ്നെ
ഹവും ജനിച്ചു—കാലക്രമെണ ഇവൻ തന്റെ ദുൎന്നീതിസാ
മർത്ഥ്യംകൊണ്ട ഗൊപാലമെനൊന്റെ വിശ്വസ്തന്മാരായ
ഭൃത്യരിൽ ഒരുവനായി തീൎന്നു— അവിടെയുള്ള എല്ലാ ഉള്ളുക
ള്ളികളും സൂക്ഷിച്ചു മനസ്സിലാക്കി കൂടക്കൂടെ പുരൂഹതൻ
നമ്പൂരിയെ ഗൂഢമായിഗ്രഹിപ്പിച്ചു. മീനാക്ഷിയെ കട്ടുകൊ
ണ്ടുപോവാനും ഗൊപാലമെനൊനെ ചതിപ്പാനും വഴിക
ൾ ആലൊചിച്ചു തക്കം നൊക്കിക്കൊണ്ട കെശവൻ ഇങ്ങി
നെ ആറുമാസം പാൎത്തു- ഇതിനിടയിൽ രണ്ടുമൂന്നു പ്രാവ
ശ്യം ഇവൻ ഗൊപാലമെനൊന വിഷം കൊടുപ്പാൻ ശ്ര
മിച്ചുനോക്കീട്ടുണ്ടായിരുന്നു— എന്നാൽ അദ്ദെഹത്തിന്റെ
ഭാഗ്യാധിക്യംകൊണ്ട അത ഒരിക്കലും സധിച്ചില്ല— അന്ന
പാനാദികളിൽ അദ്ദെഹം അസാധാരണമായി കാണിച്ചു
വരുന്ന അതിസൂക്ഷ്മംകൊണ്ടും കെശവന്ന അടുക്കളയിൽ
കടന്ന യാതൊന്നും പ്രവൃത്തിപ്പാൻ അൎഹതയില്ലാഞ്ഞത
കൊണ്ടും ഭക്ഷണത്തിൽ വിഷം കൊടുപ്പാൻ സാധിക്കുന്ന
തല്ലെന്നു ഇവൻ പുരൂഹിതൻനമ്പൂരിയെ അറിയിച്ചു— മീനാ
ക്ഷിയെ വശീകരിച്ചുകൊണ്ടുപൊകുവാൻവെണ്ടി പുരൂഹത
ൻ മ്പൂരി കൊടുത്തെല്പിച്ചിട്ടുണ്ടായിരുന്ന പലമാതിരി ചൂ
ൎണ്ണങ്ങളും യന്ത്രങ്ങളും സകലവും പ്രയൊഗിച്ചു നൊക്കിട്ടും
ഒരു ഫലവും ഉണ്ടായില്ല— ആകപ്പാടെ ഇവന്നു മനസ്സു മ
ടുത്തു- എങ്കിലും നമ്പൂരിപ്പാട വാഗ്ദത്തം ചെയ്തിട്ടുള്ളപ്രതി
ഫലം മൊഹിച്ച ഇവൻ പിന്നെയും വഴികൾ ആലൊചി
ക്കയായി.

ഗൊപാലമെനൊൻ രാത്രിയിൽ ഊണുകഴിച്ച അറയി [ 365 ] ലെക്ക പൊയാൽ കുറെശ്ശെ മുന്തിരിങ്ങാപ്പഴം പതിവായി ഭ
ക്ഷിച്ചുവരാറുള്ളതകൊണ്ട കട്ടിലിന്റെ ചുവട്ടിൽ ഒരു പി
ഞ്ഞാണഭരണിയിൽ മുന്തിരിങ്ങ സൂക്ഷിച്ചിട്ടുള്ളതും താൻത
ന്നെ ആ ഭരണിയിൽ കയ്യിട്ട മുന്തിരിങ്ങ എടുത്ത ഭക്ഷിക്കു
ന്നതും കെശവൻ സൂക്ഷിച്ച കണ്ട മനസ്സിലാക്കി— ആ വി
വരം ഗൂഢമായിട്ട ഒരു നാൾ പുരുഹൂതൻ നമ്പൂരിയെ അ
റിയിച്ചു— താൻ വിചാരിച്ചു വരുന്ന കാൎയ്യം എളുപ്പത്തിൽ
സാധിക്കുവാൻവെണ്ടി അദ്ദെഹം ഒരു കുറവനെ സാധീന
ത്തിൽ വെച്ച എവിടുന്നൊ ഒരു കൃഷ്ണസൎപ്പത്തെ പിടിപ്പി
ച്ചു— അതിൽപിന്നെ അതിനെ ഒരു പളുങ്കു കുപ്പിയിലാക്കി
അടച്ച ഒരുനാൾ രാത്രി പതുക്കെ അതിനെക്കൊണ്ടന്നു ആ
രും കാണാതെ കെശവന്റെ കയ്യിൽ കൊടുത്തെല്പിച്ചു.അ
വൻ അതിനെ അന്നെത്തെ രാത്രി തന്റെ പെട്ടിയിൽവെ
ച്ച സൂക്ഷിച്ച പിറ്റന്നാൾ രാവിലെ ഗൊപാലമെനൊൻ
എഴുനീറ്റ പുറത്തെക്ക പൊയ തരം നൊക്കി കെശവൻ
തന്റെപെട്ടി തുറന്ന പാമ്പിനെ എടുത്ത നിശ്ശബ്ദം മുക
ളിലെക്ക കയറി മെല്ലെഅറയിൽ കടന്നു മുന്തിരിങ്ങ ഏക
ദെശം ഒഴിഞ്ഞുതുടങ്ങീട്ടുണ്ടായിരുന്ന ഭരണിയുടെ മൂടിയെ
ടുത്ത കുപ്പിയിൽ നിന്നപാമ്പിനെ ഒരുവിധെന അതിലാ
ക്കി അടച്ചമുമ്പെത്തദിക്കിൽതന്നെ എടുത്തുവെച്ചു ഒന്നും
അറിയാത്ത ഭാവത്തിൽ തന്റെ പ്രവൃത്തിക്ക നെരെ പൊ
യി— ഗൊപാലമെനൊന്റെ കാൎയ്യം അന്നെത്തെ രാത്രി
കൊണ്ടതന്നെ കലാശിച്ചു പൊകുമെന്നും നമ്പൂരിപ്പാട കൊ
ടുക്കാമെന്ന നിശ്ചയിച്ച നൂറുറുപ്പികയും വാങ്ങി പിറ്റന്നാ
ൾ തന്നെ സ്വരാജ്യത്തിലെക്ക പൊയ്ക്കളയാമെന്നുംകെശ
വൻ മനൊരാജ്യം വിചാരിച്ചുസന്തൊഷിച്ചുകൊണ്ടിരുന്നു—
ഇവൻ ഇത്ര വഞ്ചകനും കഠിനനുമാണെന്നനമ്മുടെ ഗൊ
പാലമെനൊൻ സ്വപ്നെപി ധരിച്ചിട്ടുണ്ടായിരുന്നില്ല.

അദ്ദെഹം അന്ന രാത്രി ഊണും കഴിച്ചുപതിവുപ്രകാരം [ 366 ] കിഴക്കെ പൂമുഖത്തിരുന്നു ഒരിക്കൽ മുറുക്കി മുകളിലെക്ക
പൊവാൻ ഭാവിച്ചുകൊണ്ടിരിക്കെ ഗൊവിന്ദൻ പൂമുഖത്തെ
ക്ക കടന്നു ചെന്നു— തങ്ങളിൽ അവർ എന്തൊ സംസാരി
ക്കുന്ന മദ്ധ്യെ ഗൊപാലമെനൊൻ ഇരുന്നതിന്റെ നെരെ
തെക്കുവശത്തു നിന്നു അത്യുച്ചത്തിൽ ഒരു ഗൌളി ശബ്ദി
ച്ചുതുടങ്ങി— ഗൊവിന്ദൻ ഉടനെ നിമിത്തഫലം സൂക്ഷിച്ചു
അല്പം കുണ്ഠിതത്തൊടെ തന്റെ യജമാനനൊട പറ
ഞ്ഞു— "ഇന്നത്തെ രാത്രിയിൽ അത്യന്തം കഠിനമായ ഒരു
അത്യാപത്ത സംഭവിപ്പാൻ പൊകുന്നു എന്നു ഈ ഗൌളി
വിളിച്ചു പറകയാണ ചെയ്യുന്നത" ഗൊപാലമെനൊൻ ഇ
തകെട്ടു ഗൊവിന്ദനെ കുറെ പരിഹസിച്ചു "ഈ വകയിലു
ള്ളവിശ്വാസം ഗൊവിന്ദന ഇനിയും തീൎന്നിട്ടില്ലെ? ഗൌ
ളിശബ്ദിക്കുന്നതിന്നും, കാക്ക കരയുന്നതിന്നും, കൂമൻ മൂളു
ന്നതിന്നും, മറ്റും അൎത്ഥമുണ്ടെന്നു പഴയപെണ്ണുങ്ങളെപ്പൊ
ലെ വിഢ്ഢിത്വം പറയുന്ന നിന്നൊട എന്താണ ഞാൻ ഉ
ത്തരം പറയെണ്ടത? വിശെഷബുദ്ധിയില്ലാത്ത ഈ ജന്തു
ക്കൾക്ക ദീൎഘദൎശിത്വം ഉണ്ടെന്നു വൃഥാ അന്ധാളിച്ചു പല
ഭൊഷത്വവും പ്രവൃത്തിച്ചു വരുന്ന ബുദ്ധിഹീനന്മാരുടെ കൂ
ട്ടത്തിൽ നിയ്യും ചെൎന്നിട്ടുള്ളത വിചാരിക്കുമ്പൊൾ എനി
ക്ക വല്ലാതെ ചിരി വരുന്നു" ഗൊപാലമെനൊൻ ഇങ്ങി
നെ പറഞ്ഞു ഗൊവിന്ദനെ പരിഹസിക്കുന്ന മദ്ധ്യെ രണ്ടു
വൈരാഗികൾ കയറി വന്നു— കെട്ടും ഭാണ്ഡവും കൊലാ
യിൽ ഇറക്കിവെച്ചു അവർ തങ്ങളുടെ കയ്വശമുള്ള പുലി
ത്തൊലെടുത്ത നിലത്തിട്ട അതിൽ ഇരുന്നു— രണ്ടുപെരും
ഇരുന്ന കഴിഞ്ഞ ഉടനെ അവരിൽ ഒരാൾ വല്ലാത്ത പരി
ഭ്രമത്തൊടു കൂടി നാലുഭാഗത്തും തിരിഞ്ഞുംമറിഞ്ഞും നൊ
ക്കിത്തുടങ്ങി— "ഈ ഭവനത്തിൽ എവിടെയൊ അതി ഭയങ്ക
രനായ ഒരു കൃഷ്ണസൎപ്പം ഇരിക്കുന്നുണ്ട" എന്നു തന്റെ
സ്നെഹിതനൊട ഹിന്തുസ്താനിയിൽ പറഞ്ഞു— ഇത കെട്ട [ 367 ] പ്പൊൾഗൊപാലമെനൊനും ഗൊവിന്ദനും പരിഭ്രമം കല
ശലായി— ഉടനെ ഗൊപാലമെനൊൻ വൈരാഗിയുടെ മു
ഖത്ത നൊക്കി ഹിന്തുസ്താനി ഭാഷയിൽ ഇപ്രകാരം പറ
ഞ്ഞു—"ഇവിടെ ഒരു കൃഷ്ണസൎപ്പം ഉണ്ടെന്ന നിങ്ങൾ സം
സാരിക്കുന്നത കെട്ടു— അത ഉണ്ടാവാൻപാടില്ലെന്നാണ എ
ന്റെ വിശ്വാസം— ഈ രാജ്യത്ത തന്നെ കൃഷ്ണസൎപ്പംഇല്ല—
അതിലും വിശെഷിച്ചു ഈ തൊടിക്കകത്ത ഇതിൽ കീഴ
ഒരു പാമ്പിനെ കണ്ട ഓൎമ്മയും ഇല്ല" വൈരാഗി അപ്പൊ
ൾ ചിരിച്ചുംകൊണ്ട പറഞ്ഞു "ഇവിടെ നിശ്ചയമായിട്ടും ഒ
രു കൃഷ്ണസൎപ്പം ഉണ്ട— എന്റെ ലക്ഷണം ഒരിക്കലും പിഴ
ക്കില്ല— ഞാൻ അതിനെ ഇപ്പോൾ നിണക്ക കാട്ടി ബൊ
ദ്ധ്യപ്പെടുത്തിത്തരാം" എന്നു പറഞ്ഞു തന്റെ കെട്ടിൽനി
ന്ന ഒരു കുഴലെടുത്തു ഊതിത്തുടങ്ങി— മറ്റെ വൈരഗി അ
പ്പൊൾ വലിയൊരു വടിയും കയ്യിൽ എടുത്തു പാമ്പിന്റെ
വരവും നൊക്കി സന്നദ്ധനായി നിന്നു— ഇവരുടെഅപ്പൊ
ഴത്തെ മുഖഭാവവും തിരക്കും കണ്ടാൽ പാമ്പു അവരുടെ
അടുക്കെ ഉണ്ടെന്നു തന്നെ വിശ്വസിച്ചുപൊകും— കുറെനെ
രത്തൊളം കുഴലൂതി നൊക്കീട്ടും സൎപ്പം വരുന്നത കണ്ടില്ല—
വൈരാഗികൾക്ക പരിഭ്രമം കലശലായി— "സൎപ്പം പുറ
ത്തെങ്ങുമില്ല— ഇവിടുത്തെ മുറികളിൽ എവിടെയൊ ഉണ്ട—
അത ഇന്ന ഒരാളെ കടിച്ച മൃതി വരുത്താതെ ഇരിക്കില്ല—
ഒരു വിളക്കു കൊളുത്തു— അത എവിടെയുണ്ടെന്ന നൊക്കി
ക്കാണണം" എന്നു പിന്നെയും പറഞ്ഞു.

സൎപ്പം അകത്ത എവിടെയൊ ഉണ്ടെന്ന കെട്ടപ്പൊൾ
എല്ലാവരുടെ മനസ്സിലും പെടിയും പരിഭ്രമവും വൎദ്ധിച്ചു—
അകത്തുള്ള സ്ത്രീകളുടെ കാൎയ്യം എടുക്കാനും തൊടാനും ഇ
ല്ല— ചുറ്റിയ വസ്ത്രത്തിന്റെ ഉള്ളിലും കൂടി പാമ്പുണ്ടെന്നു
ള്ള ശങ്കയായി— ഗൊവിന്ദൻ ഉടനെ ഒരുചങ്ങലെവട്ടയിൽ
രണ്ടുമൂന്നു വണ്ണമുള്ള തിരിയിട്ട തീക്കൊളുത്തിക്കൊണ്ടു വ [ 368 ] ന്നു— മുൻപറഞ്ഞ വൈരാഗിയും ഗൊപാലമെനൊനും ഗൊ
വിന്ദനുംകൂടി പാമ്പിനെത്തിരഞ്ഞുംകൊണ്ടു അകത്തെക്ക
കടന്നു— മറ്റെ വൈരാഗി കൊലായിലും ഇരുന്നു— കീഴ്ഭാഗ
ത്തുള്ള അറകളും മുറികളും കട്ടിലും കസെലയും എന്നുവെ
ണ്ടാ സകലവും ഓരൊന്നൊരൊന്നായി പരിശൊധിച്ചു—പാ
മ്പും ഇല്ല—പന്നിക്കുട്ടിയും ഇല്ല— അദ്ധ്വാനിച്ചത മാത്രം ഫ
ലം— എല്ലാൎക്കും ബുദ്ധിമടുത്തു— അന്ധതയുടെ മുതുതലയെ
ന്നുവിചാരിച്ചു തുടങ്ങി— "കഞ്ചാവിന്റെ ലഹരി മാറുന്നവ
രെ നൊക്കി നടക്കും" എന്നു പാറുക്കുട്ടി നാണിയമ്മയുടെ
ചെവിട്ടിൽ മന്ത്രിച്ചു വൈരാഗിയെ മനസ്സുകൊണ്ട പരിഹ
സിക്കയായി— എന്നിട്ടും വൈരാഗി മടങ്ങിക്കളവാനല്ല ഭാ
വം "പാമ്പ മുകളിലെങ്ങാനുണ്ട— ഇവിടുത്തെ അകത്തപാ
മ്പില്ലെങ്കിൽ ഞാൻ മനുഷ്യനല്ല" എന്നുംമറ്റും ഉറപ്പപ
റഞ്ഞു മറ്റുള്ളവരെ ഉത്സാഹിപ്പിച്ചു—ഒടുവിൽ ഇവർ മുകളി
ലെക്ക കയറി— രണ്ടുമൂന്നു മുറികൾ അവിടെയും പരിശൊ
ധിച്ചുനൊക്കി— ഗൊപാലമെനൊന്റെ അറയുടെ നെരെ
എത്തിയപ്പൊൾ വൈരാഗിക്കു തിരക്കും ഉത്സാഹവും വൎദ്ധി
ച്ചു "പാമ്പ ഇതിന്റെ ഉള്ളിലുണ്ട" എന്ന തീൎച്ച പറഞ്ഞു.
ഗൊപാലമെനൊൻവൈരാഗിയുടെ അന്ധത്വം ഓൎത്തു
ചിരിച്ചുംകൊണ്ട വാതിൽ തുറന്നു കൊടുത്തു— ഗൊവിന്ദനും
വൈരാഗിയുംകൂടി അറയിലെക്ക കടന്നു— കട്ടിൽ, കിടക്ക
കൾ, വിരി, പുൽപായ, തലയണ മുതലായവ മുഴുവനും
തിരിച്ചും മറിച്ചും ഇട്ട നൊക്കി—പാമ്പിനെ ഒരു ദിക്കിലും
കണ്ടില്ല— ഗൊപാലമെനൊന മാത്രമല്ല വൈരാഗിക്കും മന
സ്സു മുഷിഞ്ഞു— എങ്കിലും അദ്ദെഹം ഒടുവിൽ അവിടെ
ഇരുന്ന അതിമധുരമായി നാഗസ്വരം ഊതിത്തുടങ്ങി അ
പ്പൊൾ മുൻപറഞ്ഞ പിഞ്ഞാണഭരണിയിൽനിന്ന "കിട—
കിട—കിട" ഇങ്ങിനെ ഒരു ശബ്ദം പുറത്തെക്ക വന്നു—"ഞാ
ൻ പറഞ്ഞത ഇപ്പൊൾ എങ്ങിനെ? പാമ്പിതാ ൟ ഭര [ 369 ] ണിയിൽ" എന്ന പറഞ്ഞ വൈരാഗി ഭരണി എടുത്ത അ
റയിൽനിന്ന പുറത്ത കടന്നു— ഗൊപാലമെനൊന്റെ മന
സ്സിൽ എന്നിട്ടും വന്നില്ല നല്ല വിശ്വാസം— താൻ പൂട്ടി വ
രുന്ന അറയിൽ മൂടിയിട്ടു സൂക്ഷിച്ചിട്ടുള്ള ഭരണിയിൽ പാ
മ്പു കടന്നുകൂടുവാൻ എടയില്ലെന്ന തന്നെയായിരുന്നു ഇ
ദ്ദെഹത്തിന്റെ വിചാരം— എങ്കിലും വൈരാഗിയുടെ ൟ
അന്ധത്വം കാണാമെല്ലൊ എന്നു കരുതി ഗൊപാലമെ
നൊനും അദ്ദെഹത്തിന്റെഒരുമിച്ചുതന്നെ മുകളിൽനിന്നി
റങ്ങി പൂമുഖത്തു വന്നു നിന്നു— ഭരണികൊണ്ടന്നു കൊലാ
മെൽ വെച്ചു അവിടെ ഇരുന്ന വൈരാഗി പതുക്കെ അതി
ന്റെ മൂടിയെടുത്തു—തൽക്ഷണം അതിൽനിന്ന ഒരു കൃഷ്ണ
സൎപ്പം പുറത്തെക്ക ചാടി ഫണം വിടൎത്തി തീപ്പൊരി ചി
തറുമാറു കണ്ണുകൾ മിഴിച്ചു വൈരാഗിയുടെ നെരെ അടു
ത്തു—അദ്ദെഹം ഒരു ഔഷധം എടുത്ത അതിന നെരെ കാ
ട്ടി—പാമ്പ ഫണം ചുരുക്കി കണ്ണുകൾ ചിമ്മി രഞ്ജുഖണ്ഡം
പൊലെ നിലത്ത കിടന്നു— അതിൽ പിന്നെ വൈരാഗി
അത്യത്ഭുതം കൊണ്ടും ഭയം കൊണ്ടും ബുദ്ധി ഭ്രമിച്ച തന്നെ
ത്താൻമറന്നു നില്ക്കുന്ന ഗൊപാലമെനൊന്റെ മുഖത്ത
നൊക്കി ചിരിച്ചുംകൊണ്ട പറഞ്ഞു.

ഇന്നു രാത്രിയിൽ തന്നെ ൟ സൎപ്പം നിന്റെ ജീവഹാ
നി വരുത്തുമായിരുന്നു— എന്നാൽ ഭാഗ്യാതിരെകംകൊണ്ട
നീ ൟ ക്രൂരജന്തുവിൽ നിന്ന രക്ഷപ്പെട്ടു— ഇയ്യിടയിൽ ര
ണ്ടു ബ്രാഹ്മണർഒരു കന്യകനിമിത്തംനിന്റെപരമവിരൊ
ധികളായിത്തീൎന്നിട്ടുണ്ട—അവർ നിന്നെ കൊല്ലുവാൻവെണ്ടി
ഇതപൊലെപലതുംഎനിയുംപ്രവൃത്തിപ്പാൻഒരുങ്ങിനില്ക്ക
ന്നുണ്ട— എന്നാൽ അവർ എന്തുതന്നെ ചെയ്താലും അതൊ
ന്നും നിണക്ക ഒരു ലെശം ഫലിക്കില്ല— ദൈവം നിണക്ക
ഏറ്റവും അനുകൂലമാണ— നിന്റെ ജീവഹാനിയെ കാം
ക്ഷിച്ച ശത്രുപ്രെരിതനായ ഈ കൃഷ്ണസൎപ്പം ഇന്നുമുതൽ [ 370 ] നിന്റെ പരമമിത്രമായിട്ട ഇവിടെ പാൎത്തു നിന്റെ ജീവ
രക്ഷയെ ചെയ്യും" എന്നു പറഞ്ഞു എന്തൊ ഒരു ചൂൎണ്ണം
എടുത്ത ആ സൎപ്പത്തിന്റെ മെൽ വിതറി— സൎപ്പം ഉടനെ
കണ്ണു തുറന്നു ഫണം വിടൎത്തി ഗൊപാലമെനൊന്റെ മു
ഖത്ത കുറെ നെരം സൂക്ഷിച്ചുനൊക്കി, വൈരാഗികളെ
ഒന്നും പ്രദക്ഷിണം ചെയ്തു പതുക്കെ ഇഴഞ്ഞു മുറ്റത്തിറങ്ങി
ആ വഴി കിഴക്കെ കണ്ടത്തിലെക്ക കയറിപ്പൊയി.

ഗൊപാലമെനൊൻ വൈരാഗികളുടെ കാൽക്കൽ സാ
ഷ്ടാംഗം വീണു നമസ്കരിച്ചു "ജീവികളിൽ സമത്വവും പ്രാ
പഞ്ചിക സുഖാനുഭൂതിയും വിരക്തിയും ദൃഢമായി ദീക്ഷി
ച്ചുവരുന്ന മഹാനുഭാവന്മാരായ നിങ്ങളുടെ കാരുണ്യത്താ
ൽ ഞാൻ ഇന്ന കാലസൎപ്പത്തിൽനിന്ന രക്ഷിക്കപ്പെട്ടു"എ
ന്നിങ്ങിനെപറഞ്ഞുംകൊണ്ട എഴുനീറ്റ തൊഴുതു നിന്നു.
വൈരാഗികൾ രണ്ടുപെരുംഅവിടെനിന്നഎഴുനീറ്റ ഗൊ
പാലമെനൊന്റെ ശിരസ്സു തൊട്ട മൂന്നു പ്രാവശ്യം അനു
ഗ്രഹിച്ചു തങ്ങളുടേ കെട്ടും ഭാണ്ഡവും എടുത്ത ചുമലിലി
ട്ട യാത്രയുംപറഞ്ഞഅപ്പൊൾതന്നെ ഇറങ്ങിപ്പൊയി—ഗൊ
പാലമെനൊനും ലക്ഷ്മിഅമ്മ മുതലായ സഹൊദരിമാരും
എന്നുവെണ്ട എല്ലാവരും വൈരാഗികൾ ഇറങ്ങിപ്പൊയ
വഴിയും നൊക്കിക്കൊണ്ട ഏകദെശം പതിനഞ്ചു മിനുട്ട
നെരം നിശ്ചഞ്ചലന്മാരായി പൂമുഖത്തതന്നെ നിന്നു— അ
തിൽ പിന്നെ അവരുടെ മാഹാത്മ്യത്തെയും ദിവ്യജ്ഞാന
ത്തെയും മറ്റും പറ്റി കുറെ നെരം സംസാരിച്ചും കൊണ്ടി
രുന്നു— അന്നെത്തെ രാത്രി അവരിൽ മിക്ക പെൎക്കും ശിവ
രാത്രിയായിട്ടതന്നെ കഴിഞ്ഞുകൂടി— രാത്രിയിൽ ഉണ്ടായ യാ
തൊരു തിരക്കിലും കെശവൻ കൂടാതിരിന്നതകൊണ്ടും രാ
വിലെ വിളിച്ചും അന്വെഷിച്ചും നടന്നിട്ട ഒരു ദിക്കിലും
അവനെ കാണാനില്ലാത്തത കൊണ്ടും കൃഷ്ണസൎപ്പത്തെ
കൊണ്ടന്നു ഭരണിയിലാക്കി അടച്ചു വെച്ചിട്ടുള്ളത നമ്പൂരി [ 371 ] മാരുടെ ഉപദെശപ്രകാരം കെശവനാണെന്നുതന്നെ എ
ല്ലാവരും തീൎച്ചപ്പെടുത്തി— മുമ്പ കണ്ടും കെട്ടും പരിചയമി
ല്ലാത്ത വല്ലവരെയും യാതൊരാലൊചനയും കൂടാതെ ഒ
ന്നിച്ചു പാൎപ്പിച്ചാൽ ഇങ്ങിനെയുള്ള അത്യാപത്തുകൾ സം
ഭവിക്കുന്നത സാധാരണമാണെന്ന പുത്തൻമാളികക്കൽ
ഉള്ളവൎക്ക നല്ലവണ്ണം ബൊദ്ധ്യമായി— ഇവർ ഈ സംഗതി
യെപ്പറ്റി യാതൊരാക്ഷെപവും ചെയ്യാതെ കെവലം മൌ
നികളായിട്ടുതന്നെ ഇരുന്നു.

കൊച്ചിശ്ശീമക്കാരനാണെന്നും പറഞ്ഞു വിശ്വസ്തന്നായി
പാൎത്തു ചൊറുകൊടുത്ത കൈക്കു പാമ്പിനെക്കൊണ്ട ക
ടിപ്പിക്കുവാൻതക്കംനൊക്കി നിന്നിട്ടുണ്ടായിരുന്ന കള്ളക്കെ
ശവൻ വീട്ടിന്റെ ഉള്ളിൽ സൎപ്പം ഉണ്ടെന്നു പറഞ്ഞു വൈ
രാഗി അകത്തെക്കകടന്നപ്പൊൾ തന്നെ പുറത്തിറങ്ങുക ക
ഴിഞ്ഞിരിക്കുന്നു— സൎപ്പത്തെ എടുത്ത പൂമുകത്തെക്ക കൊണ്ടു
വരുന്നവരക്കും ഇവൻ ചെവി പാൎത്തുംകൊണ്ട ഇറയത്ത
പറ്റി ഒളിച്ചു നിന്നിട്ടുണ്ടായിരുന്നു— അതിൽപിന്നെ പെടി
ച്ചു വിറച്ചു പതുക്കെ പടിഞ്ഞാറെ പടിയിറങ്ങി പ്രാണഭയ
ത്തൊടെ മണ്ടി പുരുഹൂതൻ നമ്പൂരിയെ ചെന്നു കണ്ടു വ
ൎത്തമാനം മുഴുവനും അറിയിച്ചു വഴിച്ചിലവിന്ന രണ്ടുറുപ്പി
കയും വാങ്ങി അന്നുതന്നെ സ്വരാജ്യത്തിലെക്ക പൊയ്ക്കള
കയാണചെയ്തിട്ടുള്ളത. ഈ വിവരം പുരുഹൂതൻനമ്പൂരിയു
ടെ മനസ്സിൽ അസഹ്യമായ വിഷാദത്തിന്നും ഭയത്തിന്നും
കാരണമായി തീൎന്നു— തന്റെ കഴുത്തിന്ന താൻ തന്നെ ക
ത്തി വെച്ചുവല്ലൊ എന്നുള്ള പശ്ചാത്താപം ബഹുകലശ
ലായി— രണ്ട നാല ദിവസത്തെക്ക മനക്കൽ നിന്നു പുറ
ത്തിറങ്ങാൻ ഭയം സമ്മതിച്ചില്ല— എങ്കിലും ഗൊപാലമെ
നൊൻ ഇതിനെപ്പറ്റി യാതൊരാക്ഷെപവും നടത്തുന്നി
ല്ലെന്നുള്ള സൂക്ഷ്മം അറിഞ്ഞാറെ രണ്ടാമതും ദുരാലൊചന
യിൽ തന്നെ മനസ്സിരുത്തി. [ 372 ] ഇദ്ദെഹം ചാലിത്തറ എന്ന ദിക്കില നിന്നു ദുൎമ്മന്ത്രവാദ
ത്തിൽസൎവ്വജ്ഞപീഠം കയറിയവനായ ഒരു പാണനെ വ
രുത്തിസ്വകാൎയ്യം ഒരു സ്ഥലത്ത പാൎപ്പിച്ചു മാരണവും വ
ശ്യവും ഫലിപ്പിക്കുവാൻ സാധിക്കുമൊ എന്നു ചൊദിച്ചു—
വെണ്ടത്തക്ക ഉപകരണങ്ങൾ ശെഖരിച്ചു കൊടുക്കുന്നതാ
യാൽ മാരണം ഇരിപത്തൊന്നു ദിവസം കൊണ്ടും വശ്യം
തൊണ്ണൂറുദിവസംകൊണ്ടും നിശ്ചയമായും ഫലിപ്പിക്കാമെ
ന്ന അവൻ ഉറപ്പ പറഞ്ഞു— ഏകാന്തമായ ഒരു ശ്മശാന
ത്തിൽ അൎദ്ധരാത്രി സമയം നഗ്നനായിരുന്ന ഇരിപത്തൊ
ന്ന ദിവസം മുട്ടാതെ ഒരു ഹൊമം ചെയ്യുന്ന പക്ഷം ഇരി
പത്ത രണ്ടാം ദിവസം ഉച്ചക്ക മുമ്പായിട്ട ശത്രു മരിക്കാതി
രിക്കില്ലെന്ന മന്ത്രവാദി ഖണ്ഡിച്ചു പറഞ്ഞതിനാൽ അവി
വെകികളായ ഈ നമ്പൂരിമാരുടെ മനസ്സിൽ തെല്ലൊരു
സമാധാനമുണ്ടായി— "മാരണം ഫലിച്ചു കണ്ടിട്ടാവാം വ
ശ്യം" എന്നു പുരുഹൂതൻ നമ്പൂരിയും "അതല്ല വശ്യം ഫ
ലിച്ചതിൽ പിന്നെയാവാം മാരണം" എന്ന കുബെരൻന
മ്പൂരിയും തമ്മിൽ കുറെ ശാഠ്യം പിടിച്ചു— അവസാനം പുരു
ഹൂതൻ നമ്പൂരിയുടെ അഭിപ്രായം തന്നെ സ്ഥിരപ്പെടുത്തി—
ദുൎമ്മന്ത്രവാദിയായ ൟ പാണൻ സമീപമുള്ള ഒരു ശ്മശാന
ത്തിൽ ത്രികൊണാകൃതിയിൽ ഒരു ഹൊമകുണ്ഡം തീൎത്തു
അതിൽ പാലയുടെ വിറകു നിറച്ച തീ കൂട്ടി അൎദ്ധരാത്രി സ
മയം നഗ്നനായിരുന്ന അതി ഭയങ്കരമായ ഒരു ഹൊമംആ
രംഭിച്ചു— ഹൊമദ്രവ്യങ്ങൾ പലതും ഉണ്ടായിരുന്നു എങ്കി
ലും അവയിൽ കരിമ്പൂച്ചയുടെ ശിരസ്സ, കാക്കമുട്ട, കരി
ന്തെൾ, കാരാമയുടെ മാംസം, കൂമന്റെ കരൾ ഇങ്ങിനെ
പല നികൃഷ്ടസാധനങ്ങളുംകൂടി ഉണ്ടായിരുന്നു— ഓരൊ രാ
ത്രിയിൽ ഇവൻ ഓരൊ ജീവജന്തുവിനെയുംകൂടി അറുത്ത
ഹൊമിച്ച സാദ്ധ്യനാമവും നക്ഷത്രവും വിചാരിച്ച മന്ത്ര
സംഖ്യ കഴിച്ചു— ഇങ്ങിനെ ഏഴു ദിവസം നിൎവ്വിഘ്നമായിട്ട ത [ 373 ] ന്നെ മാരണഹൊമം നിൎവ്വഹിച്ചു— എട്ടാന്നാൾ അൎദ്ധരാത്രി
സമയം ഇവൻശ്മശാനത്തിലെക്ക പൊകുന്ന സമയം ഇ
വനെ ഒരു സൎപ്പം കടിച്ചു ആ വഴി തന്നെ മടങ്ങി ഒരു വി
ധെന താൻ പാൎത്തുവരുന്ന വീട്ടിൽ എത്തി കാലതാമസം
അധികം കൂടാതെ മരിച്ചു പൊകയും ചെയ്തു— നമ്പൂരിമാൎക്ക
വ്യസനവും പരിഭ്രമവും വൎദ്ധിച്ചു— തങ്ങൾ തെയ്യാറാക്കികൊ
ണ്ടുചെല്ലുന്ന യാതൊരുപായവും ഗൊപാലമെനൊന്റെ
നെരെഫലിച്ചുകാണാത്തതിനാൽഅദ്ദെഹത്തിന്റെ ജീവ
ഹാനിവരുത്തുവാൻ അസാദ്ധ്യമാണെന്നു തന്നെ ഇവർ
നിശ്ചയിച്ചു. "കൊല്ലാൻ കഴിഞ്ഞില്ലെങ്കിൽ പൊയ്ക്കൊട്ടെ
ഇത്തിരിയെങ്കിലും ഒന്നു ബുദ്ധി മുട്ടിക്കണം— അല്ലാഞ്ഞാൽ
ഇതവരെ ശ്രമിച്ച അവസ്ഥക്ക തീരെ കുറവാണ" ഇവർ ഇ
ങ്ങിനെവിചാരിച്ചുകൊണ്ടിരിക്കെവലിയൊരു തരം കിട്ടി—
ഗൊപാലമെനൊന്റെ കയ്വശം പണ്ടാരം വക പന്തീരാ
യിരം പറ പാട്ടത്തിന്റെ ഉഭയം ചാൎത്തിലെ കാലം കഴി
ഞ്ഞു കിടക്കയായിരുന്നു— അത മെൽ ചാൎത്ത വാങ്ങുവാൻ
വെണ്ടി ഇവർ പല മുഖെനയും ശ്രമിച്ചു നൊക്കി— നിൎദ്ദൊ
ഷികളായ മുൻകുടിയന്മാരെ ഉപെക്ഷിച്ചു മെൽചാൎത്തു
കൊടുക്കുകയില്ലെന്നു വലിയ തമ്പുരാൻ പതിജ്ഞചെയ്തു
കളഞ്ഞതിനാൽ ആ കാൎയ്യത്തിലും വെണ്ടതിലധികം വ
ഷളായി— പ്രവൃത്തിക്കുന്നെയും പ്രവെശിക്കുന്നെയും സംഗ
തികളിൽ ഒരുപൊലെ ഇഛാഭംഗവും അവമാനവും മാത്രമെ
ഫലം സിദ്ധിക്കുന്നുള്ളു എന്നു ഇവരുടെ ദുൎമ്മൊഹ ശക്തി
യാൽ എന്നിട്ടും ഇവൎക്ക മനസ്സിലായില്ല— ഉപദ്രവിക്കെണ
മെന്നുള്ള വിചാരവും ഉത്സാഹവും പിന്നെയും ജാസ്തിയാ
യിട്ട തന്നെ ഇരുന്നു— ഒരു അപ്പീൽ നമ്പ്രിലെക്ക വെണ്ടി
ഗൊപാലമെനൊനും ഗൊവിന്ദനും കൂടി കൊഴിക്കൊട്ടെക്ക
പൊയിട്ടുള്ള വിവരം ഈ നമ്പൂരിമാൎക്ക എങ്ങിനെയൊ അ
റിവ കിട്ടി— ആ അവസരത്തിൽ പുത്തന്മാളികക്കൽ കവ [ 374 ] ൎച്ച ചെയ്യിക്കെണമെന്നു നിശ്ചയിച്ചു മെലെ കണ്ടത്തിൽ കു
ണ്ടുണ്ണിമെനൊനെ വരുത്തി അവിടെയുള്ള എല്ലാ ഉള്ളു ക
ള്ളികളും തരവും തക്കവും ഉപദെശിച്ചു അതിലെക്ക വെണ്ടി
ഉത്സാഹിപ്പിച്ചു— കുണ്ടുണ്ണിമെനൊൻ പിറ്റന്നാൾ തന്നെ
തന്റെ അധീനത്തിലിരിക്കുന്ന ഒരു കൂട്ടം കവൎച്ചക്കാരെ വ
രുത്തി ഗൊപാലമെനൊൻ പൊയിട്ടുണ്ടായിരുന്നതിന്റെ
മൂന്നാംനാൾ ഏകദെശം അൎദ്ധരാത്രി സമയം പുത്തൻമാളി
കക്കൽ എത്തി— ചുമരു തുരന്ന അകത്ത കടപ്പാൻപ്രയാസ
വുംതാമസവും ഉണ്ടാകുമെന്നു വിശ്വസിച്ചുകുണ്ടുണ്ണിമെനൊ
ൻവാതുക്കൽ ചെന്നുനിന്നു കിട്ടുണ്ണിയെ ഉറക്കെ വിളിച്ചു—
അവൻ ഞെട്ടിയുണൎന്നു തന്റെ യജമാനം വിളിക്കുന്നതാ
ണെന്നുള്ള ധാരണയൊടുകൂടി വിളക്കുകൊളുത്തു വെഗം
വാതിൽ തുറന്നു പുറത്തെക്ക വന്നു— കവൎച്ചക്കാരിൽ ഒരുവ
ൻ തൽക്ഷണം അവനെ പിടിച്ചു പൂമുഖത്തുള്ളഒരുതൂണൊ
ടുകെട്ടി "നിലവിളിച്ചിട്ടുണ്ടെങ്കിൽ കഴുത്ത മൂൎന്നു കളയും"
എന്നുപറഞ്ഞു ഒരുആയുധക്കത്തിയും ഓങ്ങിക്കൊണ്ട അ
രികത്തനിന്നു— മുതൽ സൂക്ഷിച്ചിട്ടുള്ള സ്ഥലവും വിവരവും
മറ്റുംകിട്ടുണ്ണിയൊട ചൊദിച്ചു മനസ്സിലാക്കി ലക്ഷ്മിഅമ്മ
യെവിളിച്ചുതാക്കൊൽമുതലായതവാങ്ങെണ്ടതിന്നുകിട്ടുണ്ണി
യെ കെട്ടഴിച്ചു മുമ്പിൽ നടത്തികൊണ്ട കവൎച്ചക്കാർ അക
ത്ത കടപ്പാൻ ഭാവിച്ചപ്പൊൾ കിഴക്കെ മുറ്റത്ത നിന്നുചി
ല ഒച്ചയും തിരക്കും കെട്ടു— കവൎച്ചക്കാർ ഞെട്ടി പരിഭ്രമിച്ചു
മുറ്റത്തെക്ക തിരിഞ്ഞു നൊക്കിയ നിമിഷംകൊണ്ട അവ
രുടെ ജഠരാഗ്നി കത്തിപ്പൊയി— വെടി വെപ്പാനുള്ള ഒരുക്ക
ത്തൊടുകൂടി പന്ത്രണ്ട കൻസ്ടെബൾമാർ രണ്ടണിയായിനി
രന്നിട്ടുള്ളതിൽ മുന്നണിയുടെ നായകനായിട്ട ഒരു പൊലീ
സ്സ ഇൻസ്പെക്ടരും പിന്നണിയുടെ തലവനായിട്ട ഒരു ഹെ
ഡകൻസ്ടെബളും കയ്യിൽ വാളും ഊരിപ്പിടിച്ചു രണ്ട കാല
ഭൈരവന്മാരെപൊലെ നില്ക്കുന്നു. കവൎച്ചക്കാരുടെ ഇപ്പൊ [ 375 ] ഴത്തെ അവസ്ഥ വായനക്കാർ ഊഹിച്ചുകൊള്ളെണ്ടതാണ—
ഇൻസ്പെക്ടർ തന്റെ കയ്യിലുള്ള വാൾ ചുഴറ്റി അത്യന്തം
ഭയങ്കരമായ മുഖഭാവത്തൊടു കൂടി കവൎച്ചക്കാരുടെ കഠിന
ഹൃദയം പൊട്ടിത്തെറിച്ചുപൊകത്തക്കവണ്ണം ഉച്ചത്തിൽഇ
ങ്ങിനെ വിളിച്ചുപറഞ്ഞു— "ജീവനിൽ കൊതിയും മരണത്തി
ൽ വ്യസനവും ഉണ്ടെങ്കിൽ ഞാൻ പറയുന്നത കെൾപ്പി
ൻ— ഓടാനൊ ചാടാനൊ ലഹള കൂട്ടാനൊ ഭാവിക്കാതെ
കയ്വശമുള്ള ആയുധങ്ങൾ നിലത്തവെച്ചു അനങ്ങാതെ നി
ല്ക്കുവിൻ— ഇപ്പൊൾ നിന്നിട്ടുള്ള സ്ഥലത്തനിന്ന ഒരംഗുലം
നീങ്ങീട്ടുണ്ടെങ്കിൽ നിങ്ങളുടെ ശവം ചൊരയിൽ കുളിച്ച
ൟ കൊലായിലും മുറ്റത്തും നിരക്കെ വീണു കിടക്കും—നാ
യ്ക്കളെപ്പൊലെ വൃഥാ വീണു ചാകെണ്ട— പാപികളായ നി
ങ്ങളുടെ നിണംകൊണ്ട ഈ മാന്യസ്ഥലം അശുദ്ധമാക്കി
തീൎക്കാതിരിക്കുന്നതനല്ലതാണ— രാജകല്പനക്കവഴിപ്പെട്ട കീ
ഴടങ്ങാൻ മനസ്സുണ്ടൊ ഇല്ലയൊ— നിങ്ങൾ എന്തു പറയു
ന്നു?" കവൎച്ചക്കാർ പെടിച്ചുവിറച്ചതെറ്റിപ്പൊവാൻ നി
വൃത്തിയെല്ലെന്നുകണ്ട വിഷണ്ഡന്മാരായി കീഴടങ്ങാമെന്ന
സമ്മതിച്ചു തങ്ങളുടെ കയ്യിലുള്ള വടിയും വെട്ടുകത്തിയും ക
ട്ടാരവും മറ്റും നിലത്തവെച്ച മുഖവുംതാഴ്ത്തിക്കൊണ്ട നി
ന്നു. പങ്ങശ്ശമെനൊൻ ഇവരെ ഓരൊന്നൊരൊന്നായി പി
ടിച്ച രണ്ടു കൈക്കും ആമംവെച്ച കൻസ്ടെബൾമാരുടെ
ബന്തൊവസ്തിൽ ഏല്പിച്ചു. കുണ്ടുണ്ണിമെനൊന്റെ പരവശത
യും ലജ്ജയും കുണ്ഠിതവും കണ്ടിട്ട പങ്ങശ്ശമെനൊന വ
ല്ലാതെ ചിരി വന്നു— അദ്ദെഹം ഇൻസ്പക്ടരൊട പറഞ്ഞു—
ൟ കുണ്ടുണ്ണിമെനൊൻ സാമാന്യക്കാരനല്ല— ഇയ്യാൾ കൂ
ടാതെകണ്ടുള്ള യാതൊരു കവൎച്ചയും കളവും ൟ രാജ്യത്തി
ലില്ല— രണ്ടുമൂന്ന സംവത്സരമായി ഞാൻ ഇയ്യാളെ പിടി
പ്പാൻവെണ്ടി ശ്രമിച്ചുവരുന്നു— ഇന്ന സാധിച്ചു" ഇങ്ങിനെ
പറഞ്ഞുകൊണ്ടിരിക്കുന്ന മദ്ധ്യെ കിട്ടുണ്ണി വിളക്ക കൊളു [ 376 ] ത്തി കൊലാമെൽകൊണ്ടന്നു തൂക്കി അകത്തനിന്ന രണ്ട ക
സെലകൾ എടുത്ത പൂമുഖത്ത കൊണ്ടു വെച്ചു— ഇൻസ്പക്ട
രും ഹെഡകൻസ്ടെബളും ജയസന്തുഷ്ടന്മാരായി പൂമുഖത്ത
കയറി കസെലമെൽഇരുന്നു— അപ്പൊഴെക്കലക്ഷ്മിഅമ്മയും
തന്റെ സഹൊദരിമാരും ധൈൎയ്യം കലൎന്നു വാതിൽ തുറ
ന്ന പുറത്തെക്ക കടന്നു വന്നു— ഉദ്യൊഗസ്ഥന്മാർ രണ്ടുപെ
രും ലക്ഷ്മിഅമ്മയെ കണ്ട ഉടനെ എഴുനീറ്റ യഥായൊഗ്യം
ഉപചാരം ചെയ്തു— ലക്ഷ്മിഅമ്മ ഇവരെയും അത്യന്തം സ
ന്തൊഷത്തൊടെ ആദരിച്ചു സല്ക്കരിച്ചിരുത്തി അവരുടെ
നിൎബന്ധത്താൽ ഒരു പുല്ലുപായിട്ടു നിലത്തിരുന്നു— ഇൻ
സ്പക്ടർ ലക്ഷ്മിയമ്മയൊട വിവരം പറഞ്ഞുതുടങ്ങി.

ഇൻസ്പെക്ടർ—ഇവിടെ ഇന്നു കവൎച്ച ചെയ്വാൻ പൊകുന്നു
എന്നുള്ള വിവരം ഹെഡകൻസ്ടെബൾ ഇന്ന ഉച്ച
ക്ക ശെഷമാണ എന്നെ അറിയിച്ചത— ഞാൻ അ
പ്പൊൾ തന്നെ എട്ട കൻസ്ടെബൾന്മാരൊടുകൂടിപു
റപ്പെട്ടു— ഏഴമണിക്ക സ്ടെഷനിൽ എത്തി— അവിടെ
പങ്ങശ്ശമെനൊൻ തെയ്യാറാക്കി വെച്ചിരുന്ന കൻ
സ്ടെബളന്മാരിൽ നാലുപെരക്കൂടി തെരിഞ്ഞടുത്ത
പന്ത്രണ്ട കൻസ്റ്റേബൾന്മാരൊടും ഹെഡ കൻസ്ടെ
ബളൊടും കൂടി പത്തമണിക്ക മുമ്പായിട്ട ഇവിടെ
എത്തി— ഞങ്ങൾ ഇവിടുത്ത കണ്ടത്തിൽ ഇരിക്കു
മ്പൊളാണ നിങ്ങളെല്ലാരും ഊണുകഴിച്ച അകത്തെ
ക്ക പൊയത.

ലക്ഷ്മിഅമ്മ—നിങ്ങളുടെ ഉത്സാഹം കൊണ്ടും ദയകൊണ്ടും
ഞങ്ങൾ അത്യാപത്തിൽ നിന്ന രക്ഷിക്കപ്പെട്ടു. ഇ
വിടെ ഇവർ കവൎച്ചക്ക വരുന്ന വിവരം പങ്ങശ്ശമെ
നൊന അറിവ കിട്ടിയത വലിയ ആശ്ചൎയ്യം തന്നെ.

പ—മെ— ഇന്നലെ ഒരു കൂട്ടം കള്ളന്മാർ കടന്നുപൊരുന്ന സ
മയം എന്റെ ഒറ്റുകാരിൽ ഒരാൾക്ക അറിവുകിട്ടി— [ 377 ] അവൻ അവരുടെ പിന്നാലെ ഇരുട്ടത്തുകൂടി ഒരുമി
ച്ചു കുണ്ടുണ്ണിമെനൊന്റെ വീട്ടിലൊളം കാണാതെ
പൊയി— വിവരം മുഴുവനും മനസ്സിലാക്കി അപ്പൊൾ
തന്നെ എന്റെ അടുക്കെവന്നു പറഞ്ഞു— ഞാൻ ഇ
ന്നലെ രാത്രി ഇവിടെ നാലുകൻസ്ടെബൾന്മാരെ പാ
റാവ നിൎത്തീട്ടുണ്ടായിരുന്നു— കവൎച്ചക്ക ഭാവിച്ചിട്ടുള്ളത
ഇന്നെക്കാണെന്നുള്ളാ സൂക്ഷ്മം അറിഞ്ഞിരുന്നിട്ടും എ
നിക്ക ധൈൎയ്യമുണ്ടായില്ല.

ലക്ഷ്മിഅമ്മ—നിങ്ങൾ കാട്ടീട്ടുള്ളഈഉപകാരത്തിന്ന ഞങ്ങ
ൾ എന്തൊരു പ്രതിഫലമാണ നിങ്ങൾക്ക തരെണ്ടത.

ഇൻസ്പക്ടർ—ഞങ്ങൾ ചെയ്യാൻ ബാദ്ധ്യതപ്പെട്ട പ്രവൃത്തി
മാത്രമെ ചെയ്തിട്ടുള്ളു. ഈ കള്ളന്മാരെ പിടികിട്ടിയതി
ൽ പരമായി ഞങ്ങളുടെ പ്രവൃത്തിക്ക യാതൊരു പ്ര
തിഫലവും വെണ്ടതില്ല.

പാറുക്കുട്ടി—കൻസ്ടെബൾന്മാൎക്ക വിശക്കുന്നുണ്ടായിരിക്കാം—
നെൎത്തെയെങ്ങാൻ ഊണകഴിച്ചതല്ലെ? ഇവിടെ അ
വിലും ശൎക്കരയും നല്ല പൂവൻ പഴവും ഉണ്ട.

പങ്ങശ്ശമെനൊൻ— വിശപ്പ എനിക്കും കലശലായില്ലെന്ന
ല്ല— അസമയമായതകൊണ്ട എന്താണ വെണ്ടത എ
ന്ന ശങ്കയായിരിക്കുന്നു.

ലക്ഷ്മിഅമ്മ— പലഹാരം ഇവിടെ വെറെയും ഉണ്ട— കുറെ
ചായയൊ കപ്പിയൊ അതും തെയ്യാറാക്കാം.

ഇൻസ്പക്ടർ—അതെല്ലാം ഈ നടുപ്പാതിരക്ക വലിയ ബുദ്ധി
മുട്ടായിരിക്കും—ഞങ്ങൾ ഇവരെ ഇപ്പൊൾ തന്നെ
സ്ടെഷനിലെക്ക കൊണ്ടപൊയ്ക്കളയാമെന്നാണ ഭാ
വിക്കുന്നത.

പാറുക്കുട്ടി—അത പലഹാരം കഴിച്ചതിൽ പിന്നെ ഹിതം
പൊലെ ചെയ്യാം. ഞങ്ങൾക്കെ യാതൊരു ബുദ്ധിമു
ട്ടും ഇല്ല. [ 378 ] ഇൻസ്പക്ടർ—നിങ്ങളുടെ ഇഷ്ടം പൊലെ ചെയ്യാം.

ലക്ഷ്മിഅമ്മ കിട്ടുണ്ണിയെ വിളിച്ചു ക്ഷണത്തിൽ കുറെ
ചായ തെയ്യാറാക്കാൻ പറഞ്ഞു— അവൻ അൾമെറ തുറ
ന്നു ആവശ്യപ്പെട്ട സാധനങ്ങളെല്ലാം എടുത്ത അരനാഴി
കകൊണ്ട ചായ തെയ്യാറാക്കി കൊലാമൽ കൊണ്ടവെച്ചു—
ലക്ഷ്മിഅമ്മ തന്റെ അറയിൽ പൊയി ഒരു പെട്ടി ബിസ്ക
റ്റ എടുത്തു കൊണ്ടുവന്നു രണ്ട വെള്ളിത്തളികകളിലാക്കി
ഇൻസ്പക്ടരുടെയും പങ്ങശ്ശമെനൊന്റെയും മുമ്പിൽ വെച്ചു—
കൻസ്ടെബൾന്മാൎക്കും യഥായൊഗ്യം കൊടുത്തു— രണ്ടാമ
തും അകത്ത പൊയി ഒരു പെട്ടി ബിസ്കറ്റുകൂടെ എടുത്തു
കൊണ്ടവന്നു പെട്ടിപൊളിച്ച വലിയൊരു പിഞ്ഞാണത്തി
ൽ നിറച്ചു ഇൻസ്പക്ടരുടെ മുഖത്ത നൊക്കി ചിരിച്ചുംകൊ
ണ്ട പറഞ്ഞു.

ലക്ഷ്മിഅമ്മ—വിശപ്പുണ്ടായാൽ ആൎക്കും സഹിച്ചുകൂടാ. ഈ
തടവുകാൎക്കും കൂടി അല്പം വല്ലതും വിശക്കുന്നതിന്നു
കൊടുക്കണമെന്ന വിചാരിക്കുന്നതിന്നു വിരൊധ
മില്ലയായിരിക്കാം— അവർ ഞങ്ങളെ നശിപ്പിക്കാൻ
വന്നവരാണെങ്കിലും ഞങ്ങൾക്ക അത വിചാരിപ്പാ
ൻ പാടില്ല— കുരുതി കുറുക്കുന്നവൎക്ക വിറക കീറിക്കൊ
ടുക്കണം എന്നൊരു പഴഞ്ചൊല്ലില്ലെ.

ഇൻസ്പെക്ടർ (ചിരിച്ചുംകൊണ്ട) ശിവ! ശിവ! ഈ വക ധ
ൎമ്മബുദ്ധിയുള്ള നിങ്ങൾക്ക എങ്ങിനെയാണ അന
ൎത്ഥം സംഭവിക്കുന്നത? ഇങ്ങിനെ ദയാശീലന്മാരായ
മനുഷ്യന്മാരെ ഞാൻ കണ്ടിട്ടും കെട്ടിട്ടും ഇല്ല— അ
ങ്ങിനെ താല്പൎയ്യമുണ്ടെങ്കിൽ എനിക്ക യാതൊരു വി
രൊധവും ഇല്ല— ഹിതം പൊലെ ചെയ്യാം.

ഇൻസ്പക്ടരും പങ്ങശ്ശമെനൊനും ചായയും പലഹാരവും
കഴിച്ച ഉടനെ കുണ്ടുണ്ണിമെനൊൻ മുതലായവരെ കൊണ്ട
ന്നു പൂമുഖത്തു നിൎത്തുവാൻ കൻസ്ടെബൾമാരൊട കല്പി [ 379 ] ച്ചു— അവർ ആജ്ഞാനുസരണം ചെയ്തു ആയുധ ധാരിക
ളായി നാലു ഭാഗത്തും നിന്നു— പങ്ങശ്ശമെനൊൻ എല്ലാവ
രെയും ബന്ധനത്തിൽ നിന്നു വെർപെടുത്തി— ലക്ഷ്മിഅ
മ്മ ബിസ്കറ്റും പിഞ്ഞാണവും എടുത്ത അവരുടെ മുമ്പി
ൽ വെച്ചു കൊടുത്തിട്ട പറഞ്ഞു—"കുണ്ഠിതം യാതൊന്നും വി
ചാരിക്കാതെ നിഅങ്ങൾ പലഹാരം കഴിപ്പിൻ— നിങ്ങളുടെ
കഷ്ടകാലംകൊണ്ട ഇങ്ങിനെ അത്യാപത്തിൽ പെടുവാൻ
സംഗതി വന്നതിനെപ്പറ്റി ഞാൻ വളരെ വ്യസനിക്കുന്നു—
എന്തുചെയ്യും—ദൈവകല്പിതം" ലക്ഷ്മിഅമ്മയുടെ ഔദാ
ൎയ്യവും സഹതാപവും കണ്ടിട്ട കവൎച്ചക്കാർ വല്ലാതെ വിഷാ
ദിച്ചു തങ്ങളുടെ നീചതയെപ്പറ്റി വിചാരിച്ചു കണ്ണീർവാ
ൎത്തു പലഹാരം കഴിച്ചു കരഞ്ഞും‌കൊണ്ട മുഖം താഴ്ത്തിനി
ന്നു— ഹെഡകൻസ്ടെബൾ രണ്ടാമതും ഇവരെ ആമം വെ
ച്ചു— എല്ലാവരും ഓരൊന്നു പറഞ്ഞുകൊണ്ടിരിക്കെ നെര
വും പുലൎന്നു— പൊല്ലീസു ഉദ്യൊഗസ്ഥന്മാർ ലക്ഷ്മിഅമ്മ
യൊടും മറ്റും യാത്ര പറഞ്ഞു തടവുകാരൊടൊന്നിച്ചു പടി
യിറങ്ങുമ്പഴക്ക ഗൊപാലമെനൊനും എത്തി— ഇൻസ്പക്ടർ
വിവരം ഒക്കെയും പറഞ്ഞു— അദ്ദെഹം ആ വഴിതന്നെ അ
വരൊടൊന്നിച്ചു സ്ടെഷനിലെക്ക പൊയി— കവൎച്ചക്കാർ
മജിസ്റ്റ്രെട്ട മുഖാന്തരം അന്നതന്നെ കുറ്റസമ്മതം ചെയ്തതു
കൊണ്ട പിറ്റന്നാൾ തന്നെ മജിസ്റ്റ്രെട്ട വിസ്തരിച്ചു എല്ലാ
വരെയും സെഷൻ കൊടതിക്ക കമ്മിട്ടചെയ്തു— കുണ്ടുണ്ണി
മെനൊൻ മുതലായവർ തങ്ങളുടെ കുറ്റം സെഷൻ ജഡ്ജി
മുഖാന്തരവും സമ്മതിച്ചു— സെഷൻജഡ്ജി ഒന്നാം തടവുകാ
രനായ കുണ്ടുണ്ണിമെനൊന ജീവാവസാനം വരെ നാട
കടത്തുവാനും ശെഷം ഏഴു പെരെയും ഏഴെഴു സംവത്സ
രം കഠിന തടവ അനുഭവിപ്പാനും വിധിച്ചു. [ 380 ] പത്തൊമ്പതാം അദ്ധ്യായം.

മീനാക്ഷിയുടെ ദൃഢപ്രതിജ്ഞയും
മദിരാശിയിൽ നിന്ന വന്ന എഴുത്തും

ഭാനുവിക്രമൻ എന്ന യുവരാജാവിന്റെ കല്പനപ്രകാരം
തനിക്ക സംബന്ധം ആലൊചിപ്പാൻവെണ്ടി തെയ്യൻമെ
നൊൻ വന്നതും ഗൊപാല മെനൊനുമായി കണ്ടു പറ
ഞ്ഞ പൊയതും തന്നൊട അന്വെഷിപ്പാൻവെണ്ടി പാറുക്കു
ട്ടിയെ ഏല്പിച്ചതും ൟ വക യാതൊരു വിവരവും മീനാ
ക്ഷി അറിഞ്ഞിരുന്നില്ല— ൟ സംഗതികളെല്ലാം സംഭവി
ച്ചതിന്റെ പിറ്റെന്നാൾ രാത്രി അവൾ ഊണു കഴിച്ച പ
തിവ പ്രകാരം തന്റെ മുറിയിൽ ചെന്നിരുന്ന രസകരമാ
യ എന്തൊ ഒരു പുസ്തകമൊ ഒരെഴുത്തൊ മറ്റൊ വായിച്ചു
തന്നെത്താൻ മറന്ന സന്തൊഷിച്ചുകൊണ്ടിരിക്കയായിരു
ന്നു— അപ്പൊൾ ലക്ഷ്മിഅമ്മയും പാറുക്കുട്ടിയും കൂടി ആ മു
റിയിലെക്ക കടന്നുവന്നു— ഇവരുടെ മുഖപ്രസാദവും ഭാവ
വും യാദൃഛികമായ വരവും കണ്ടപ്പൊൾ തന്നെ എന്തൊ
ഒരു വിശെഷ സംഗതിയെപ്പറ്റി സംസാരിപ്പാൻവെണ്ടി
വന്നിട്ടുള്ളതാണെന്ന അവൾക്ക മനസ്സിലായി. ഉടനെ അ
വൾ പുസ്തകം മെശപ്പുറത്ത വെച്ചു അത്യാദരം പതുക്കെ
അവിടെ എഴുനീറ്റ നിന്നു— ലക്ഷ്മിഅമ്മ കട്ടിലിന്മെൽ
ചെന്നു കുത്തിരുന്നു തന്റെ പ്രാണാധിക പ്രണയനിയായ
മകളെ വിളിച്ചു അരികത്തിരുത്തി അവളുടെ മുഖവും നെ
റ്റിയും കയികൊണ്ട മിനുക്കി പുറത്ത തലൊടി ചിരിച്ചും
കൊണ്ട പറഞ്ഞു.

ലക്ഷ്മിഅമ്മ—നീ ഇങ്ങിനെ ഇടവിടാതെ സദാകാലവും
വായിച്ചുംകൊണ്ടതന്നെ ഇരിക്കുന്നതായാൽ നിന്റെ [ 381 ] ദെഹത്തിന്നും മനസ്സിന്നും ക്ഷീണം തട്ടി വല്ല രൊ
ഗവും പിടിപെടുമൊഎന്ന ഭയമായിരിക്കുന്നു— ഇന്ന
ലെ നീ ഉറങ്ങിയത പന്ത്രണ്ട മണിക്ക ശെഷമല്ലെ?
പുലരാൻ നാലഞ്ച നാഴികയുള്ളപ്പൊൾ നീ എഴുനീ
റ്റിരുന്നു പിന്നെയും വായിച്ചില്ലെ? ഇത്ര അധികം
നീ എന്തിനാണ മകളെ ബുദ്ധിമുട്ടുന്നത?

മീനാക്ഷി— അമ്മ വിചാരിക്കും പൊലെയൊന്നും ഞാൻ
വായിക്കാറില്ല—രാത്രി എല്ലാംകൂടി രണ്ടൊ മൂന്നൊ മ
ണിക്കൂറു നെരം വല്ല പുസ്തകവും വായിക്കുന്നുണ്ടായി
രിക്കാം.

പാറുക്കുട്ടി—മറ്റൊരു പ്രവൃത്തി വെണ്ടെ? ഉറക്കം വരുന്ന
വരക്കും പുസ്തകവുമായിട്ട ഒരൊ നെരംപൊക്കും വെ
ടിയും പറഞ്ഞ കടിച്ചു മറിഞ്ഞു കളിക്കും— എങ്കിലും
അധികം ഉറക്കമൊഴിക്കുന്നത ശരീരത്തിന്ന കെടാ
ണെന്ന കൊച്ചുലക്ഷ്മീടെ അച്ഛൻ പലപ്പൊഴും പറ
യുന്നത കെട്ടിട്ടുണ്ട.

മീനാക്ഷി(മന്ദസ്മിതം അടക്കിക്കൊണ്ട) അധികം ഉറങ്ങു
ന്നതും ശരീരത്തിന്ന കെടുതന്നെയാണ—എന്റെ ദെ
ഹത്തിന്ന ആവശ്യമുള്ള ഉറക്ക ഞാൻ ക്രമമായി ഉറ
ങ്ങി വരാറുണ്ട.

പാറുക്കുട്ടി—ഉറക്കൊഴിച്ചു പഠിക്കുന്നത ഏതായാലും നല്ലത
തന്നെ. ഒരു കാലത്ത അതും ഉപകാരമായി തീരും.

മീനാക്ഷി—(മന്ദാക്ഷസ്മിതത്തൊടുകൂടി) അങ്ങിനെ ശീലി
ക്കാതിരുന്നതകൊണ്ട എളെമ്മക്ക ഇപ്പൊൾ വളരെ
സുഖക്കെടുണ്ടെന്ന തൊന്നുന്നു—ഓരൊരുത്തരുടെ സ്വ
ഭാവം എങ്ങിനെയായാലും പുറത്ത വരാതിരിക്കില്ല—
ഇറക്കൊഴിച്ചു പഠിക്കെണ്ടുന്ന ആവശ്യം എനിക്ക വി
ശെഷിച്ച ഒന്നുമില്ല.

പാറുക്കുട്ടി—എനിയിപ്പൊൾ അങ്ങിനെ പറയാം—ശീലിക്കെ [ 382 ] ണ്ടതെല്ലാം എതാണ്ട ശീലിച്ചുകഴിഞ്ഞു— വാക്കൊരു
വിധം പ്രവൃത്തിയൊരുവിധം അത ഏതായാലും അ
ത്ര നന്നല്ല.

ലക്ഷ്മിഅമ്മ—പാറുക്കുട്ടിയ്ക്ക ഇത്തിരി വല്ലതും അനാവശ്യം
പറയാതെ നിവൃത്തിയില്ല— എന്തു പറയുമ്പൊഴും ര
ണ്ട കുസൃതിവാക്കെങ്കിലും പറയാഞ്ഞാൽ നിണക്ക
ഉറക്ക വരില്ലെന്ന തൊന്നുന്നു—അഹങ്കാരം പൊട്ടെ—
മകളെ! ഇന്നലെ തെയ്യൻമെനൊൻ വന്ന സംഗതി
യെപ്പറ്റിനിന്നൊട ഏതാണ്ട ചൊദിപ്പാനാണ ഞാ
നും പാറുക്കുട്ടിയും കൂടി വന്നിട്ടുള്ളത.

മീനാക്ഷി—ഏത തെയ്യൻമെനൊൻ ആയിരുന്നു അമ്മെ?
എന്തിനായിരുന്നു വന്നത?

പാറുക്കുട്ടി—കൊയിലൊം കാൎയ്യസ്ഥൻ തെയ്യൻമെനൊനി
ല്ലെ? അദ്ദെഹം ജെ ഷ്ടനൊട ഒരു സംഗതിയെ കൊ
ണ്ട അന്വെഷിപ്പാനായിരുന്നു വന്നത.

മീനാക്ഷി—അദ്ദെഹം എന്നാൽ അമ്മാമനുമായി പറഞ്ഞി
ട്ടുണ്ടായിരിക്കില്ലെ? അതിനെപ്പറ്റി എന്നൊടെന്താ
ണ അന്വെഷിപ്പാൻ? അമ്മാമൻ അല്ലെ എല്ലാംപ
റയെണ്ടതും ചെയ്യെണ്ടതും?

ലക്ഷ്മിഅമ്മ—അത ശരിയാണ നീ പറഞ്ഞത. ഗൊപാല
ൻ തന്നെയാണ എല്ലാം പറയെണ്ടതും ചെയ്യെണ്ട
തും— അവനൊട ആലൊചിച്ചാൽ മാത്രം മതി.

പാറുക്കുട്ടി-എങ്കിലും നിന്നൊടുംകൂടി ചൊദിക്കണമെ
ന്നാണ ജെഷ്ടനും കൊച്ചുലക്ഷ്മീടെ അച്ഛനും എന്നൊ
ട പറഞ്ഞിട്ടുള്ളത.

മീനാക്ഷി—എന്താണിത? എന്നാൽ പറയരുതെ?

പാറുക്കുട്ടി—(ചിരിച്ചുംകൊണ്ട) ചെറിയ തമ്പുരാൻ തിരുമ
നസ്സിലെക്ക ഇവിടെ ഒരു സംബന്ധംവെണമെന്ന
വലിയൊരുതല്പൎയ്യമുണ്ടത്രെ.അതകൊണ്ടആലൊചി
പ്പാനാണ തെയ്യൻമെനൊൻ വന്നിട്ടുണ്ടായിരുന്നത. [ 383 ] മീനാക്ഷി—ചെറിയ തമ്പുരാനെ മിനിഞ്ഞാന്ന അമ്പല
ത്തിൽ വെച്ചാണ ഞാൻ നടാടെ കണ്ടത. അനാവ
ശ്യമായ നിലയും പത്രാസ്സും അവിടുത്തെക്ക ലെശം
ഇല്ല— ആൾ എല്ലാംകൊണ്ടും ബഹു യൊഗ്യനാണെ
ന്ന തൊന്നുന്നു— അവിടെക്ക സംബന്ധത്തിന്ന പ
റ്റുന്ന പെൺകിടാവ ഇവിടെ ആരാണ ഉള്ളത?

പാറുക്കുട്ടി-ഇവിടെ ആരും ഇല്ലാഞ്ഞിട്ടാണില്ലെ ഒന്നാം
കാൎയ്യസ്ഥനെതന്നെ പറഞ്ഞയച്ചത? അവിടെക്ക ന
ല്ലവണ്ണം പറ്റും— പറ്റാതിരിക്കില്ല.

മീനാക്ഷി—(പരിഭ്രമത്തൊടെ) ആൎക്കാണ? അതകെട്ടൊട്ടെ.

പാറുക്കുട്ടി—നീ വിളക്കും കൊളുത്തി വെച്ചാണില്ലെ തീക്കു
വെണ്ടി നടക്കുന്നത— അവിടെക്ക പറ്റുന്നതും പറ്റാ
ത്തതും നീ ആലൊചിക്കെണ്ട— നിണക്ക സമ്മതം
തന്നെയല്ലെ?

മീനാക്ഷി—(മുഖം താഴ്ത്തിക്കൊണ്ട) അമ്മാമൻ എന്നിട്ട
എന്താണ മറുവടി പറഞ്ഞയച്ചത?

പാറുക്കുട്ടി—ജെഷ്ടന്ന വളരെ സമ്മതമാണ ഇത്രപ്രാകാരം
നടക്കുന്നത— നിന്റെ അച്ഛനൊടും അപ്പയൊടും മ
റ്റും അന്വെഷിച്ചിട്ട വെണ്ടത്തക്ക പ്രകാരം ഉടനെ
നടത്തുന്നതിലെക്ക യാതൊരു വിരൊധവും ഇല്ലെ
ന്നാണ പറഞ്ഞത— തഹസിൽദാൎക്കും മറ്റും ഇതി
നെപറ്റി ജ്യെഷ്ഠൻ എഴുത്തയച്ചിട്ടുണ്ടെന്ന തൊന്നു
ന്നു— അവൎക്കൊക്കെ ബഹു സന്തൊഷമായിരിക്കും.

മീനാക്ഷി—(കണ്ണുനീർ വാൎത്തു കരഞ്ഞുംകൊണ്ട) കഷ്ടം!
ഞാൻ നിമിത്തം എന്തെല്ലാം ആപത്താണ എനി
യും സംഭവിപ്പാൻ പൊകുന്നത? സൎവ്വ ജനങ്ങളും അ
മ്മാമന ശത്രുക്കളായെല്ലൊ? അമ്മാമന്റെ ഹിതത്തി
ന്നും താല്പൎയ്യത്തിനും വിപരീതം പ്രവൃത്തിച്ചു എന്ന
ഒരു അപവാദം എനിക്കും വന്നു കൂടി—ഇംക്ലീഷ പഠി [ 384 ] ച്ചത കൊണ്ടാണ ആര പറഞ്ഞാലും കെൾക്കാതെ
തൊന്ന്യാസിയായിട്ട ഗുരുത്വം കെട്ട പൊയത എന്ന
ജനങ്ങൾക്ക ദുഷിപ്പാനും ഇട വന്നുവല്ലൊ? ഇതൊ
ദൈവമെ എനിക്ക അവസാനത്തെ അനുഭവം?

പാറുക്കുട്ടി— എന്താണ നീ ഇങ്ങിനെ അസംബന്ധം പറ
ഞ്ഞു കണ്ണീരൊലിപ്പിക്കുന്നത? ഇത്ര യൊഗ്യനായ ഒരു
പുരുഷൻ ഈ മലയാള രാജ്യത്തിൽ എനി ആരാണു
ള്ളത? അദ്ദെഹം എത്ര സുന്ദരനാണ? എത്ര ധനിക
നാണ? എത്ര സമൎത്ഥനാണ? എത്ര വിദ്വാനാണ? ഇ
തിനെല്ലാറ്റിന്നും പുറമെ നമ്മുടെ സ്വന്തം തമ്പുരാ
നുംആണ— ഇതിൽ പരമായ ഭാഗ്യം എനി എന്താണ
അനുഭവിപ്പാനുള്ളത? ഈ രാജ്യക്കാർ മുഴുവനും നി
ന്റെ മുമ്പിൽ മുണ്ടും കക്ഷത്ത വെച്ചു വായിൽ കയ്യും
പൊത്തി വന്നു നില്ക്കുമെല്ലൊ? ൟ കനകമംഗലം
മുഴുവനും നിന്റെ കല്പനക്കീഴിൽ ആകമെല്ലൊ? നി
ന്നെ ഇങ്ങിനത്തെ സ്ഥിതിയിൽ കാണുന്നത ഞങ്ങ
ൾക്കെല്ലാം എന്തൊരു പരമാനന്ദകരമായിരിക്കും?
ഇതൊന്നും ഒരു ലവലെശം ആലൊചിക്കാതെ വി
ഢ്ഢിത്വം പറകയാണില്ലെ? നിന്റെ ബുദ്ധിസാമൎത്ഥ്യ
വും ആലൊചനശക്തിയും എല്ലാം എന്തയ്പൊയി?

മീനാക്ഷി—(ഇടത്തൊണ്ട വിറച്ചുംകൊണ്ട) എന്തു ഗുണമു
ണ്ടായാലും വെണ്ടില്ല— എന്തു തന്നെ അനൎത്ഥം സംഭ
വിച്ചാലും വെണ്ടില്ല എനിക്ക ആവശ്യമില്ല. ഈ കാ
ൎയ്യം കൊണ്ട നിങ്ങളാരും എന്നൊട യാതൊന്നും പറ
യെണ്ട. എനിക്ക ദൈവ അത വിധിച്ചിട്ടില്ല.

പാറുക്കുട്ടി—നിന്റെ വിധി! എനിക്ക കെൾക്കെ വെണ്ട—
ആ തൊട്ടിലെങ്ങാൽ കൊണ്ട ഇട്ടെക്കൂ— നിണക്ക ആ
വശ്യമില്ല എന്നു പറവാൻ ഒരുസംഗതിവെണ്ടെ?വെ
റുതെ വല്ല തൊന്ന്യാസവും പറഞ്ഞാൽ ആരാണ സ [ 385 ] മ്മതിക്കുന്നത? എന്താണ കാന്യാമഠത്തിൽ പൊയിസ
ന്യസിച്ചു കാലം കഴിപ്പാൻ വിചാരിക്കുന്നുണ്ടൊ?

ലക്ഷ്മിഅമ്മ—(മീനാക്ഷിയെ തലൊടിക്കൊണ്ട) എന്താ
ണ മകളെ നീ ഇങ്ങിനെയെല്ലാംപറയുന്നത? എല്ലാം
കൊണ്ടുംതരപ്പെട്ടഒരുഭൎത്താവവരുമ്പൊൾ വെണ്ടാ
ത്ത ശാഠ്യവും തകരാറും പറയരുത— തപസ്സചെയ്താൽ
കൂടി അദ്ദെഹത്തെ നമുക്ക കണികണാൻപൊലും
സാധിക്കുന്നതല്ല— അദ്ദെഹത്തിന്റെ അവസ്ഥ നീ
നല്ലവണ്ണം അറിയാഞ്ഞിട്ടാണ— എന്തൊ നിന്റെ മ
ഹാഭാഗ്യംകൊണ്ട അദ്ദെഹത്തിന്ന ഇങ്ങിനെ തൊ
ന്നിയതാണ— എന്റെ മകൾ യാതൊരു മുടക്കവും പ
റയെണ്ട— നിണക്ക പറ്റിയ ഭൎത്താവാണ.

മീനാക്ഷി—(ദീൎഘശ്വാസം ഇട്ടുംകൊണ്ട) നടക്കാത്ത കാ
ൎയ്യത്തെപ്പറ്റി എന്തിനാണമ്മെ നിങ്ങൾഅധികംപ
റഞ്ഞ എന്നെ വ്യസനിപ്പിക്കുന്നത? നിവൃത്തിയുണ്ടെ
ങ്കിൽ ഞാൻ അമ്മെടെ ഹിതത്തിന ലെശം വിപ
രീതം പ്രവൃത്തിക്കില്ല— എനിക്ക ആവശ്യമില്ല.

പാറുക്കുട്ടി— എന്താണ ഒരു നിവൃത്തികെട വന്നത? അവി
ടുത്തെക്ക ഇംക്ലീഷ അറിയാത്തതുകൊണ്ടുള്ളാ നിവൃ
ത്തികെടാണില്ലേ? നിന്റെ ഇംക്ലീഷും പരിന്ത്രീസ്സും
എല്ലാംകൂടിഇപ്പൊൾഉപദ്രവമായിട്ടാണ തീൎന്നിട്ടുള്ള
ത ബി—ഏ— ജയിച്ച മിടുമിടുക്കന്മാർമുന്നൂറാളുണ്ടാകും
അദ്ദെഹത്തിന്റെ പിന്നാലെ കുടയും വടിയും എടു
ത്ത നടപ്പാൻ— ഇംക്ലീഷ പഠിക്കാത്തവൎക്ക യൊഗ്യ
തയില്ലെന്നാണൊ നീ വിചാരിക്കുന്നത? നിന്റെ
ഇംക്ലീഷ പഠിച്ചവരെയും അറിയും ഞാൻ, ഇംക്ലീഷ
പഠിക്കാത്തവരെയും അറിയും.

മീനാക്ഷി—നിങ്ങൾ എന്തിനാണ കാൎയ്യം അറിയാതെ വൃ
ഥാ ശഠിക്കുന്നത? ഞാൻ ഇംക്ലീഷകൊണ്ട വല്ലതും [ 386 ] ശബ്ദിച്ചുവൊ? അദ്ദെഹത്തിന്ന ഇംക്ലീഷ അറിഞ്ഞു
കൂടാത്തത തന്നെ ഞാൻ അറിഞ്ഞിട്ടില്ല— ഞാൻ അ
ത വിചാരിച്ചിട്ടപറയുന്നതുംഅല്ല ഇംക്ലീഷ അറിയു
ന്നവരിൽ എനിക്ക അതിയായ ബഹുമാനവും അറി
യാത്തവരിൽ ഒരു നിന്ദാഭാവവുംഇതരണ്ടുംഇല്ല.

പാറുക്കുട്ടി—എന്നാൽ ഇതിന്ന ഒരു കാരണം വെണ്ടെ? നി
ന്റെ ഉദ്ദെശം എന്താണ? അത കെൾക്കട്ടെ.

മീനാക്ഷി—ഒരു ഭൎത്താവിന്റെ ഒരുമിച്ചിരുന്ന തന്നെ എ
ന്റെ ജീവകാലം കഴിക്കെണമെന്നാണ ഞാൻ തീൎച്ച
പ്പെടുത്തീട്ടുള്ളത— അതുകൊണ്ട മാത്രമാണ എനിക്ക
അദ്ദെഹം ആവശ്യമില്ല എന്നു ഞാൻ പറയുന്നത.

പാറുക്കുട്ടി— നിന്നെ അഞ്ചു പത്തു ഭൎത്താക്കന്മാരൊന്നിച്ച
അയക്കെണമെന്നു ഞങ്ങൾക്ക യാതൊരാൾക്കും ഇ
ല്ല താല്പൎയ്യം— ചെറിയ തമ്പുരാന്റെ സംബന്ധത്തി
ന്നസ്ഥിരതയില്ലെന്നൊ നീ വിചാരിക്കുന്നത? ഛീ!
ഛീ! അദ്ദെഹം ആ വക യാതൊരു വഷളത്വവും
ചെയ്യുന്ന മനുഷ്യനല്ല— അവിടുത്തെ ജീവാവസാനം
വരെക്കും ഇതിന്ന ഒരു മുടക്കം വരില്ല— അദ്ദെഹത്തി
ന്റെ സ്വന്തം ജീവനെപ്പൊലെ സ്നെഹിച്ചുകൊണ്ട
നടക്കും നിന്നെ— ഇത്ര നല്ല ഒരു പുരുഷനെ മറ്റെ
വിടെ നിന്നാണ കിട്ടാൻ പൊണത.

മീനാക്ഷി— എനിക്ക ഇപ്പൊഴുള്ള ഭൎത്താവതന്നെ മതി. ന
ല്ലതും ചീത്തയും നൊക്കീട്ട എനി യാതൊരു പ്രയൊ
ജനവും ഇല്ല.

പാറുക്കുട്ടി—അല്ലല്ല! അവസാനം എല്ലാം കൂടി ഇങ്ങിനെ
യായൊ? ഞങ്ങൾ യാതൊരാളെങ്കിലും അറിയാതെ
നിണക്ക ഭൎത്താവിനെ നീ തന്നെ ഉണ്ടാക്കിയൊ?
വെണ്ടില്ല! വെണ്ടില്ല! പുസ്തകം വായിച്ചു വായിച്ചുഇ
ത്രൊടം എത്തിയൊ? [ 387 ] മീനാക്ഷി— നിങ്ങൾ എല്ലാവരുടെയും അറിവൊടും പൂൎണ്ണ
സമ്മതത്തൊടും കൂടിയാണ ഞാൻ അദ്ദെഹത്തെ
സ്വീകരിച്ചത— അന്ന നിങ്ങൾക്കഎല്ലാവൎക്കും സമ്മ
തമുണ്ടായിരുന്നു— ഇന്നിങ്ങിനെ പറയുന്നതിന്ന ഞാ
നെന്തുചെയ്യും?

പാറുക്കുട്ടി— അദ്ദെഹം എന്ന നീ പറഞ്ഞത എത ദെഹ
ത്തെക്കൊണ്ടാണ— എന്നായിരുന്നു ൟ സ്വയംവരം
കഴിഞ്ഞുകൂടിയത?

മീനാക്ഷി—(ലജ്ജയൊടും വ്യസനത്തൊടും കൂടി) അദ്ദെ
ഹം ജ്യെഷ്ഠന്റെ ഒരുമിച്ചഇവിടെവന്നതുംഎന്റെ
പെരൊടുകൂടിയ ഒരുഫിഡിൽഎനിക്കസമ്മാനം ത
ന്നതും നിങ്ങളുടെ നിൎബന്ധം സഹിക്കരുതാഞ്ഞിട്ട
ഞാൻഒരുതൊപ്പി തുന്നി അമ്മയുടെ കയ്യായി അദ്ദെ
ഹത്തിന്ന പകരം കൊടുത്തതും അതഅപ്പൊൾത
ന്നെ അദ്ദെഹംഅത്യന്തംസന്തൊഷത്തൊടും ആദര
വൊടുംകൂടിതന്റെതലയിൽഇട്ടതും പൊകുമ്പൊൾ
പ്രെമസൂചകമായി എന്നൊടു ചിലത പറഞ്ഞതും
ഞാൻഅദ്ദെഹത്തിന്റെ ഹിതാനുസരണമായി അ
ന്നുതന്നെ എന്റെ പെരിൽ ചില ഭെദഗതി വരു
ത്തിയതും ഇതെല്ലാം നിങ്ങളുടെ അറിവൊടുകൂടി ഉ
ണ്ടായതല്ലെ? "കുട്ടിആകെങ്കിൽ കുഞ്ഞിയും ആക
രണ്ടും പൊയ്ക്കൊട്ടെ" എന്ന നിങ്ങളുടെ മുഖെനയ
ല്ലെ നാണിയെളെമ്മ പറഞ്ഞത? അച്ഛനും അമ്മാ
മനും ജ്യെഷ്ഠനും നിങ്ങൾ എല്ലാൎക്കും ഇത അത്യന്തം
സന്തൊഷവും സമ്മതവും ആണെന്ന കണ്ടിട്ട ഞാ
ൻഅന്നഎന്റെ മനസ്സുകൊണ്ട അദ്ദെഹത്തെ എ
ന്റെ ഭൎത്താവായി സ്വീകരിച്ചിരിക്കുന്നു. അതമുതൽ
ഞങ്ങൾ അന്യൊന്യം കൂടക്കൂടെ എഴുത്തുകൾ അയ
ക്കുകയും ക്ഷെമവൎത്തമാനത്തെപ്പറ്റി അന്വെഷിച്ചു [ 388 ] വരികയും ചെയ്തുവരാറുണ്ട— ന്യായാനുസരണമായി
വിവാഹം കഴിപ്പാൻ അദ്ദെഹം എന്റെ പ്രായസ
ന്ധും കാത്തുകൊണ്ടിരിക്കയാണ ചെയ്യുന്നത— അതു
കൊണ്ട ഇന്ദ്രാണിയുടെ സ്ഥാനം തരുമെന്ന പറഞ്ഞ
ദെവെന്ദ്രൻ താൻതന്നെ വന്നാലും എനിക്ക എനി
ആവശ്യമില്ല. എന്തിനാണ അധികം പറയുന്നത?
ൟ ജന്മം ഞാൻ വെറെ ഒരു പുരുഷനെ എന്റെ
മനസാ വാചാ കൎമ്മണാ സ്വീകരിക്കയില്ല. എന്റെ
ൟ നിശ്ചയത്തിന്ന വിപരീതം പ്രവൃത്തിപ്പാൻ നി
ങ്ങൾ ഒരുങ്ങുന്ന പക്ഷം എന്റെ അച്ഛനാണ നിങ്ങ
ളാണ അമ്മെ അന്ന ഞാൻ എന്റെ ജീവനെ ഉ
പെക്ഷിച്ചുകളയും.

മീനാക്ഷി ഇങ്ങിനെ പറഞ്ഞു തന്റെ അമ്മയുടെ മുഖ
ത്തു നൊകി കണ്ണീർ ചൊരിച്ചു നിടുവീൎപ്പിട്ട കരയുന്നത
കണ്ടിട്ട ലക്ഷ്മിഅമ്മയും പാറുക്കുട്ടിയും പൊട്ടിക്കരഞ്ഞു. മൂ
ന്നുപെരും തങ്ങളിൽ കെട്ടിപ്പിടിച്ചും ആശ്ലെഷിച്ചും വിലാ
പിച്ചും കണ്ണീർ പൊഴിച്ചും ഇങ്ങിനെ എകദെശം ഒരു പതി
നഞ്ച മിനുട്ട നെരം വ്യസനിച്ചുകൊണ്ടിരുന്നു. കണ്ണിലെ
വെള്ളം ഏതാണ്ട വറ്റി കണ്ണ കലങ്ങിയതിന്റെ ശെഷം
ലക്ഷ്മി അമ്മ തെല്ലു ധൈൎയ്യത്തൊടെ തന്റെ തൊൎത്തുമു
ണ്ടുകൊണ്ട മകളുടെ കണ്ണും മുഖവും തുടച്ചു രണ്ടുനാലു പ്രാ
വശ്യം മൂൎദ്ധാവിൽ ചുംബിച്ചു ആശ്വസിപ്പിച്ചുംകൊണ്ട പതു
ക്കെ പറഞ്ഞു.

ലക്ഷ്മിഅമ്മ— മകളെ! നിന്റെ ബുദ്ധിഗുണവും മൎയ്യാദയും
ഭൎത്തൃസ്നെഹവുംവിശ്വാസവുംവിചാരിക്കുമ്പൊൾ എ
ന്റെ കണ്ണിൽ രണ്ടാമതും വെള്ളംനിറയുന്നു— എന്നാ
ൽ അത സന്തൊഷാധിക്യംകൊണ്ടമാത്രമാണ— നീ
ഇങ്ങിനെ തീൎച്ചപ്പെടുത്തീട്ടുണ്ടെങ്കിൽ നിന്റെ ഹിത
ത്തിന്ന വിരൊധമായി ഞങ്ങൾ യാതൊരാളും പ്രവൃ [ 389 ] ത്തിക്കയില്ലെന്ന മാത്രമല്ല കൂടുന്ന വെഗത്തിൽ അ
ത നിവൃത്തിയാക്കിത്തരാൻ അത്യുത്സാഹം ചെയ്യുക
യുംചെയ്യും. നീ വ്യസനിച്ചുമനസ്സുപുണ്ണാക്കാതെധൈ
ൎയ്യപ്പെട്ടിരിക്കൂ— ഗൊപാലനൊട ഈ എല്ലാ വിവര
വും നാളെ രാവിലെ ഞാൻ തന്നെ പറഞ്ഞു മന
സ്സിലാക്കുന്നുണ്ട— നിന്റെ മെൽ സ്നെഹവും ബഹുമാ
നവും വൎദ്ധിക്കയല്ലാതെ അവന്ന ഇത നിമിത്തം
ഒരുലെശം സുഖക്കെടുണ്ടാകുമെന്ന വിചാരിച്ചു നീ
വ്യസനിക്കെണ്ട— ഈ കാൎയ്യത്തിൽ തെല്ലു വകതിരി
വുള്ള യാതൊരാളും നിന്നെ ദൂഷ്യം പറകയില്ല— നി
ന്റെ അഛനും ഞാൻ നാളെ ൟ സംഗതിക്ക ഒരു
എഴുത്തയക്കും— അദ്ദെഹത്തിന്നഇത‌വളരെസന്തൊ
ഷമായിരിക്കും— ചെറിയ തമ്പുരാൻ ഒരു സമയം ന
മ്മൊടകൊപിക്കാനുംമതി. രാജാക്കന്മാരുടെ വിരൊ
ധം ഭയപ്പെട്ടു മൎയ്യാദ തെറ്റിനടപ്പാൻ അശെഷംപാ
ടില്ല— പ്രജകളുടെ മാനമൎയ്യാദയെ രക്ഷിക്കെണ്ടുന്ന
ഭാരവാഹിത്വം രാജാക്കന്മാൎക്കാണ— അവൎക്ക അത
തെറ്റാമെന്നുണ്ടെങ്കിൽ പിന്നെ ആ കാൎയ്യത്തിൽ ന
മുക്ക അത്ര ഭയപ്പെടാനും ഇല്ല— എന്താണ ഈ കാ
ൎയ്യത്തിൽ പാറുക്കുട്ടിക്കുള്ള അഭിപ്രായം?

പാറുക്കുട്ടി—ചെറിയ തമ്പുരാൻ മുഷിഞ്ഞാലും വെണ്ടില്ല—
വലിയ തമ്പുരാൻ തന്നെ മുഷിഞ്ഞാലും വെണ്ടില്ല—
നമുക്ക എനി ആവശ്യമില്ല— കുഞ്ഞിശ്ശങ്കരമെനൊൻ
തന്നെ മതി നമുക്ക— വരുന്നതെല്ലാം വരട്ടെ— എനി
ഒരു സംശയം മാത്രമെയുള്ളു— ഇവൾക്ക കുഞ്ഞിശ്ശങ്കര
മെനൊനിൽ ദൃഢമായ അനുരാഗവും വിശ്വാസവും
ഉണ്ടെന്ന നമുക്ക ഇപ്പൊൾ പ്രത്യക്ഷമായി— എന്നാ
ൽ ഇതപൊലെ തന്നെ അദ്ദെഹത്തിന്നു ഇവളിലും
അനുരാഗം ഉണ്ടെന്നുള്ളതിന്നു ഇവളുടെ വെറുംവാ [ 390 ] ക്കല്ലാതെ നമുക്ക വിശെഷിച്ച യാതൊരു ലക്ഷ്യവും
ഇല്ലെല്ലൊ— പരമാൎത്ഥം അറിയാതെ സന്തൊഷിച്ചാ
ൽ അതിന്നുമാത്രം പിന്നെ സന്താപിക്കെണ്ടിയും വ
രും. പിടിച്ചതിനെ വിട്ടിട്ട പറക്കുന്നതിന്റെ പിന്നാ
ലെ ഓടാൻ തെല്ലു ആലൊചിച്ചിട്ടു വെണം.

ലക്ഷ്മിഅമ്മ—മകളെ! നിണക്ക ഈയിടയിൽ അദ്ദെഹംവ
ല്ല എഴുത്തും അയച്ചിട്ടുണ്ടായിരുന്നുവൊ? ഉണ്ടെങ്കിൽ
അത കാണട്ടെ— എനി ഒളിച്ചുവെക്കെണ്ടുന്ന ആവ
ശ്യമില്ല— അത കണ്ടാൽ ഏതാണ്ട നിശ്ചയിക്കാം.

മീനാക്ഷി—എനിക്കു മിനിഞ്ഞാന്നും കൂടി ഒരു എഴുത്ത കി
ട്ടിയിരിക്കുന്നു— അതിൽ എല്ലാ സംഗതിയും അദ്ദെ
ഹം കാണിച്ചിട്ടുണ്ട.

പാറുക്കുട്ടി—എന്നാലതൊന്നു നൊക്കട്ടെ— എഴുത്ത ഇംക്ലീ
ഷിലൊ മലയാളത്തിലൊ? ഇംക്ലീഷകത്താണെങ്കിൽ
കുറുക്കന ആമയെ കിട്ടിയത പൊലെ ഞങ്ങൾ വി
ചാരിച്ചാലെന്തൊരു നിവൃത്തിയാണ?

മീനാക്ഷി—മിനിഞ്ഞാന്ന അയച്ച എഴുത്ത മലയാളത്തി
ൽ തന്നെയാണ.

പാറുക്കുട്ടി—ആള ബഹു രസികനാണ കുഞ്ഞിശ്ശങ്കരമെ
നൊൻ— പണം എത്രയാണ കിട്ടുന്നതെന്ന കണക്കി
ല്ല— മാസം ഒന്നുക്ക ശരാശരി രണ്ടായിരം ഉറുപ്പിക
യിൽ കുറയാതെ കിട്ടുന്നുണ്ടുപൊൽ— അദ്ദെഹത്തി
ന്റെ ഭാഗ്യത്തെപ്പറ്റി കൊച്ചുലക്ഷ്മീടെ അച്ഛൻ കൂ
ടക്കൂടെ പറയാറുണ്ട.

മീനാക്ഷി—ൟ കഴിഞ്ഞ സെഷ്യൻ കെസ്സിന്ന സെലത്ത
വന്നിട്ടുണ്ടായിരുന്നു— ചിലവ കഴിച്ച രണ്ടായിരത്ത
ഞ്ഞൂറുറുപ്പിക ആ കെസ്സിൽ കിട്ടിയിരിക്കുന്നു.

പാറുക്കുട്ടി—അദ്ദെഹം ഇപ്പൊൾ തന്നെ എല്ലാ കണക്കുക
ളും നിണക്ക അയച്ചുതരാറുണ്ടില്ലെ? ഇതെല്ലാം ആ [ 391 ] രറിഞ്ഞിരിക്കുന്നു? നിങ്ങൾ ഫിഡിൽകൊണ്ടും തൊ
പ്പികൊണ്ടും പുടമുറി കഴിച്ചതുമ ഭാൎയ്യാഭൎത്താക്കന്മാരാ
യതും അന്യൊന്യം എഴുത്തയച്ച സങ്കല്പസുഖം അ
നുഭവിക്കുന്നതും എനിക്ക ഇന്ന മാത്രമെ മനസ്സിലാ
യിട്ടുള്ളു. നിങ്ങൾ വല്ലാത്ത കൂട്ടര തന്നെ നാല സം
വത്സരം മിണ്ടാതെ കഴിച്ചുകൂട്ടിക്കളഞ്ഞില്ലെ? ആ എ
ഴുത്ത എവിടുത്തു.

മീനാക്ഷി—ആ മെശപ്പുറത്തവെച്ച പുസ്തകത്തിന്റെ ഉ
ള്ളിലതാ ഒരു ലക്കൊട്ടിൽ.

പാറുക്കുട്ടി—ഇവൾ പുസ്തകം അധികം വായിക്കാറില്ലെന്ന
പറഞ്ഞത ശരിയാണ— എഴുത്തും നൊക്കി ഓരോന്ന
വിചാരിച്ചു സന്തൊഷിച്ചുംകൊണ്ടിരിക്കും— ഉറങ്ങുന്ന
സമയം അത ഒന്നിച്ചുതന്നെ വെക്കാറുണ്ടെന്നു തൊ
ന്നുന്നു.

എന്നു പറഞ്ഞു പാറുക്കുട്ടി പുസ്തകത്തിന്റെ ഉള്ളിൽ
നിന്ന എഴുത്തെടുത്ത നിവൃത്തിവിളക്കത്തനൊക്കിപതു
ക്കെ വായിച്ചു ചിറിച്ചുംകൊണ്ട അത ലക്ഷ്മിഅമ്മയുടെ ക
യ്യിൽകൊടുത്തു— മീനാക്ഷിശൃംഗാരലജ്ജയെനടിച്ചകുമ്പിട്ട
നിന്ന കാൽവിരൽകൊണ്ടനിലത്തഒരൊന്നവരച്ചുതുട
ങ്ങി—ലക്ഷ്മിഅമ്മ വിളക്കിന്റെ അടുക്കെ ചെന്നുനിന്ന എ
ഴുത്തുവായിക്കയായി— അത താഴെ പറയും പ്രകാരമുള്ള അ
ഞ്ചു ശ്ലൊകങ്ങളായിരുന്നു.

മദിരാശി.

നവെമ്പ്ര 8–ാം൹

"കല്യാണമസ്തു"

"നാനാഗുണങ്ങളിടതിങ്ങിവിളങ്ങിഭംഗ്യാ
ദീനെഷുഭൂരികൃപയാ മരുവും സുശീലെ
പീനസ്തനീ നികര ചാരുകലാപഹീരെ
മീനാക്ഷികെളയിഗിരം മമ സാവധാനം. [ 392 ] തണ്ടാർതൊഴും ചടുലലൊലവിലൊചനെനിൻ
കൊണ്ടാടുമൊമനകളെബര കാന്തിപൂരം
കണ്ടന്നുതൊട്ടനുദിനം വളരുന്ന മൊഹം
മിണ്ടാതെകണ്ടിതുവരക്കു മമൎത്തിവെച്ചെൻ.

കാളാംബുദപ്രതിമ കൊമള കെശവും നിൻ
ലൊലംബകമ്രകളകാവലിയും വിശെഷാൽ
ബാലബ്ജസന്നിഭ ലലാടവുമൊൎത്തിടുമ്പൊൾ
കാളുന്നുകെളശമസായക വഹ്നി ചിത്തെ

നിയ്യെന്നിയില്ല ശരണം കുസുമായുധാസ്ത്ര
ത്തിയ്യിൽകിടന്നു പൊരിയുന്നൊരെനിക്കുപാൎത്താൽ
ചെയ്യായ്കിലൊ കരുണ നീ മയി ദീനനാംഞാൻ
പൊയ്യല്ല കാലനുടെ കയ്യിലകപ്പെടും കെൾ.

കന്ദപ്രസൂന രദനെ തവമന്ദഹാസ
മന്ദാക്ഷമഞ്ജുള കടാക്ഷ വിലാസഭാവം
ഒന്നിച്ചിരുന്നനുഭവിപ്പതിനിങ്ങു യൊഗം
വന്നീടുമൊ സുമുഖിചൊൽക മടിച്ചിടാതെ.?"

സ്വന്തം— കുഞ്ഞിശ്ശങ്കരമെനൊൻ.

എഴുത്ത വായിച്ചുനൊക്കി ചിരിച്ചുംകൊണ്ട ലക്ഷ്മിഅമ്മ
കട്ടിലിന്മെൽതന്നെ പിന്നെയുംചെന്നു കത്തിരുന്നു. പാറു
ക്കുട്ടിയുടെ മുഖത്ത നൊക്കി അത്യന്തം സന്തൊഷത്തൊ
ടെ പറഞ്ഞു.

ലക്ഷ്മിഅമ്മ—കുറ്റമല്ല ഇവൾക്ക അദ്ദെഹത്തിന്റെ മെ
ൽ അനുരാഗം ഇങ്ങിനെ ഉറച്ചുപൊയത— ൟ എഴു
ത്ത അതിനുമാത്രം ഉണ്ട. എനി സംശയിപ്പാൻയാ
തൊന്നും ഇല്ല. കഴിയുന്ന വെഗത്തിൽ വിവാഹം ക
ഴിച്ചു കൊടുക്കുക തന്നെ വെണ്ടത.

പാറുക്കുട്ടി— അദ്ദെഹത്തിന്റെ ഒന്നാമത്തെ അപെക്ഷ ത
ന്നെ അതാണ— "കല്യാണമസ്തു" എന്ന ആദ്യം എ
ഴുതിയത കണ്ടില്ലെ? [ 393 ] ലക്ഷ്മി അമ്മ—അദ്ദെഹം നല്ല തന്റെടമുള്ള പുരുഷനാ
ണ— കാമുകചിത്തവൃത്തിയെ അനുസരിച്ചു ഘനക്ഷ
യമായി വളരെ ഒന്നും എഴുതീട്ടില്ല— ചില ശൃംഗാര
ശ്ലൊകംകെട്ടാൽമുഖത്ത തപ്പുകൊടുക്കാൻതൊന്നും—
ഇത ആൎക്ക കാണുന്നതിന്നും ആരെ കെൾപ്പിക്കുന്ന
തിന്നും വിരൊധമില്ല.

പാറുക്കുട്ടി-—അദ്ദെഹം സ്വതെ തന്നെ ഘനമുള്ള ഒരാളായ
തകൊണ്ട അങ്ങിനെ അല്ലാതെ വരാൻ പാടില്ല— ഇ
തിന്നവല്ലമറുവടിയുംഅയച്ചിട്ടുണ്ടൊ എന്ന നാം
അന്വെഷിക്കെണ്ടതല്ലെ.

ലക്ഷ്മി അമ്മ— നിശ്ചയമായിട്ടും വെണ്ടതതന്നെ. (മീനാ
ക്ഷിയുടെ നെരെ നൊക്കീട്ട) മകളെ നീ അയച്ച മ
റുവടിയുടെ പകൎപ്പ വെച്ചിട്ടുണ്ടൊ ഉണ്ടെങ്കിൽ അ
ത എവിടെ? അതുംകൂടി ഒന്ന കാണട്ടെ.

മീനാക്ഷി— അമ്മെ ഇതുവരെ ഞാൻ ആ കാൎയ്യം ആലൊ
ചിച്ചു തന്നെ കഴിഞ്ഞു— മറുവടി എനിയും അയച്ചി
ട്ടില്ല— വല്ലതും എഴുതി നാളെത്തെ തപ്പാൽക്ക അയ
ക്കാം.

പാറുക്കുട്ടി—രണ്ടുമൂന്ന ദിവസമായിട്ടും ഇതവരെ മറുവടി
അയക്കാത്തത നന്നായിട്ടില്ല— അദ്ദെഹം എന്തൊ ശ
ങ്കിച്ചു വ്യസനിക്കുന്നുണ്ടായിരിക്കാം— ഈ വക എഴു
ത്തിന്ന അന്നന്നെരം മറുവടി അയക്കെണ്ടതാണ.

മീനാക്ഷി—എന്താണ ഞാൻ എഴുതെണ്ടത? എനിക്ക ഒരു
സാധനവും തൊന്നുന്നില്ല

പാറുക്കുട്ടി—നിണക്ക തൊന്നാഞ്ഞിട്ട കാൎയ്യം ഇത്രൊടം
കൊണ്ടന്നു വെച്ചില്ലെ— എനി വെഗത്തിൽ മുഴുവ
നാക്കി കളയുന്നതാണ നല്ലത.

ലക്ഷ്മിഅമ്മ— മറുവടിയിൽ വെണ്ടാത്ത വിഢ്ഢിത്വം ഒന്നും
എഴുതരുതെ— ചൊദിച്ചതിന്ന തക്കതായ മറുവടിയാ [ 394 ] യിരിക്കണം— എന്നാൽ മാത്രം മതി— അധികം എഴു
തീട്ട യാതൊരു പ്രയൊജനവും ഇല്ല.

പാറുക്കുട്ടി— ഇവൾ എന്തതന്നെ വിഢ്ഢിത്വം എഴുതി അയ
ച്ചാലും അദ്ദെഹത്തിന്നു ബഹു രസമായിരിക്കും— ഇതി
ന്നു മുമ്പെ എന്തെല്ലാം തൊന്ന്യാസം ഇവരെ അങ്ങട്ടും
ഇങ്ങട്ടും എഴുതി അയച്ചിട്ടുണ്ടെന്നു ആര കണ്ടു? എ
നി പറയുന്നതും പറയാത്തതും രണ്ടും സമമാണ.

മീനാക്ഷി—എന്തൊ! ഞാൻ ആലൊചിച്ച നൊക്കീട്ട എ
നിക്ക ഒന്നും തൊന്നുന്നില്ല.

പാറുക്കുട്ടി—ഞങ്ങൾ നിന്റെ അടുക്കെയുള്ളതുകൊണ്ടായി
രിക്കാം തൊന്നാത്തത— പക്ഷെ ഞങ്ങൾ പൊയ്ക്കള
യാം— പകൎപ്പ ഞങ്ങളെക്കൂടി കാണിക്കണെ.

മീനാക്ഷി—എന്താണ നിങ്ങൾക്ക അസ്സൽതന്നെ കാണരു
തെന്നുണ്ടൊ?

ലക്ഷ്മിഅമ്മ—പകൎപ്പ കണ്ടാലും വെണ്ടില്ല അസ്സൽ കണ്ടാ
ലും വെണ്ടില്ല— നീ അധികം ഉറക്കൊഴിക്കാതിർന്നാ
ൽ മതി. മറുവടി പക്ഷെ നാളെ രാവിലെ എഴുതാം.

പാറുക്കുട്ടി— നല്ല ഉറക്ക വരെണമെങ്കിൽ എനിയും കുറെ
കൂടി കഴിയെണ്ടി വരും— അതിനിടയിൽ ഉറങ്ങാൻ
പറയുന്നത വൃഥാവിലാണ.

മീനാക്ഷി—എളെമ്മക്ക എത്ര പറയാം—ഒരു പ്രാവശ്യൊ ര
ണ്ട പ്രാവശ്യൊ പറഞ്ഞാൽ പൊരെ?

പാറുക്കുട്ടി—എന്നാലങ്ങിനെ ആയിക്കളയാം— എനി എ
ല്ലാം നമുക്ക രാവിലെ പറയാം നീ ഉറങ്ങാൻ നൊ
ക്കൂ— ഞങ്ങളും പൊയുറങ്ങട്ടെ.

ലക്ഷ്മിഅമ്മയും പാറുക്കുട്ടിയും കൂടി മീനാക്ഷിയെ തനി
യെ വിട്ടെച്ച പുറത്ത കടന്നു അവരവരുടെമുറികളിൽഎ
ത്തുന്നതിന്ന മുമ്പായിട്ടതന്നെ ചിന്താ സന്താപങ്ങൾ ഇവ
ളുടെ മനസ്സിൽ കടന്നുകൂടി. അവിടെനിന്നഎഴുനീറ്റ ഇ [ 395 ] വൾ വാതിൽ അടച്ചു തഴുതിട്ടു മുമ്പ താൻ ഇരുന്നിട്ടുണ്ടാ
യിരുന്ന കസെലമെൽ തന്നെ ചെന്നു കുത്തിരുന്നു മനസ്സു
കൊണ്ട വിചാരിക്കയായി "ഞങ്ങൾ അന്യൊന്യമുള്ള അനു
രാഗം ഇതുവരെ എന്റെ അമ്മയെപ്പൊലും അറിയിക്കാ
തിരുന്നത വളരെ കഷ്ടമായിപ്പൊയി— പക്ഷെ തെയ്യൻ
മെനൊൻ ഇവിടെ വരാനും ഇങ്ങിനെ ഒരു സംബന്ധം
ആലൊചിക്കാനും അഛന്നും ജെഷ്ടന്നും മറ്റും അമ്മാമൻ
ഇതിനെപ്പറ്റി എഴുത്തയക്കാനും ഇതിനൊന്നും ഇടവരു
ന്നതല്ലായിരുന്നു— ജെഷ്ടനും അദ്ദെഹവും തമ്മിലുള്ള അതി
സ്നെഹം വിചാരിച്ചാൽ അമ്മാമൻ അയച്ചുവെന്നു പറയു
ന്ന എഴുത്ത ജെഷ്ടൻ ഒരു സമയം അദ്ദെഹത്തിനെ കൂടി
കാണിച്ചിട്ടുണ്ടായിരിക്കണം— എഴുത്ത കണ്ടപ്പൊൾ അദ്ദെ
ഹത്തിന്റെ മനസ്സിൽ എത്ര കുണ്ഠിതവും വ്യസനവും ജ
നിച്ചിട്ടുണ്ടായിരിക്കണം! യാതൊരു കഥയും ഇല്ലാത്ത ച
പല സ്ത്രീകളിൽ ഒരുത്തിയാണ ഞാൻ എന്നു വിചാരിക്കു
ന്നുണ്ടായിരിക്കാം— മിനിഞ്ഞാന്നതന്നെ ഞാൻ മറുവടി അ
യച്ചിട്ടുണ്ടായിരുന്നുവെങ്കിൽ ഇപ്പൊൾ ഇത്രയൊന്നും വ്യ
സനിക്കെണ്ടതില്ലയായിരുന്നു— കഷ്ടകാലം കൊണ്ട എനി
ക്കതിന്ന മനസ്സ വന്നില്ല— അമ്മാമന്റെ എഴുത്തിൽ പ്ര
സ്താവിച്ച സംഗതിക്ക വിപരീതമായി ഞാൻ എനി ഒരു മ
റുവടി അയച്ചാൽ ആരാണ വിശ്വസിക്കുന്നത— എന്താണ
ഞാൻ മറുവടി എഴുതെണ്ടത— എങ്ങിനെയാണ ഞാൻ എ
ന്റെ അനുരാഗം പ്രത്യക്ഷമായി പറയുന്നത— പ്രത്യക്ഷ
പ്പെടുത്താതെ എനി എത്ര ദിവസത്തൊളം ഇരിക്കാം—ല
ജ്ജ കൂടാതെ വല്ല തൊന്ന്യാസവും ഞാൻ എഴുതി അയച്ചാ
ൽ അദ്ദെഹം എന്ത വിചാരിക്കും. ഏതായാലും ഒരു മറുവ
ടി അയക്കാതിരിപ്പാൻ എനി തരമില്ല."

മീനാക്ഷി ഇങ്ങിനെ വിചാരിച്ച ശൊകാവെശത്തൊടു
കൂടി കുഞ്ഞിശ്ശങ്കരമെനൊന്റെ പ്രെമ പത്രിക എടുത്ത ഒ [ 396 ] രു പ്രാവശ്യം കൂടി വായിച്ചു കുറെ നെരം അതിനെ തന്റെ
മാറത്തും മുഖത്തും അണച്ചു പുളകൊൽഗമത്തൊടെ മെ
ശ തുറന്നു ഒരു കത്ത കടലാസ എടുത്ത അതിൽ ഒരു മറു
വടി എഴുതി വിശെഷമായ ഒരു ലക്കൊട്ടിൽ ആക്കി മെ
ശയിൽ തന്നെ വെച്ചു തെല്ല മനസ്സ്വസ്ഥതയൊടുകൂടി അ
ന്നെത്തെ രാത്രി ഒരുവിധെന കഴിച്ചുകൂട്ടി. പിറ്റന്നാൾ രാ
വിലെ അത ലക്ഷ്മിഅമ്മയെയും മറ്റും കാട്ടി അവരുടെ
പൂൎണ്ണസമ്മതത്തൊടുകൂടി കിട്ടുണ്ണി വശം തപാലിലെക്ക
അയച്ചു. അന്നു മുതൽ ദിവസംപ്രതി രാവിലെ എഴുനീറ്റ
ഉടനെ കുളിച്ച ക്ഷെത്രത്തിൽ പൊയി തൊഴുതല്ലാതെ ഇ
വൾ യാതൊന്നെങ്കിലും പ്രവൃത്തിക്കുകയൊ വല്ലതും ഭക്ഷി
ക്കുകയൊ ചെയ്തിട്ടുണ്ടായിരുന്നില്ല. ൟ കഥ ഇപ്പൊൾ ഇ
ങ്ങിനെ നിൽക്കട്ടെ.

മീനാക്ഷിയുടെ മറുവടി കുഞ്ഞിശ്ശങ്കരമെനൊന കിട്ടു
ന്നതിന്ന മുമ്പായിട്ട ഗൊപാലമെനൊന്റെ എഴുത്ത അ
ച്യുതമെനൊന കിട്ടി— എന്നാൽ ഈ കാലത്ത ഇവർ ര
ണ്ടുപെരും വെവ്വെറെ പാൎത്തുവരികയായിരുന്നു— അച്യു
തമെനൊൻ പരീക്ഷ ജയിച്ചു ഹൈക്കൊൎട്ടിൽ വക്കീലാ
യമുതല്ക്കാണ ഇവർ ഇങ്ങിനെ പാൎപ്പാക്കിയത— എങ്കിലും
കൊടതിക്ക പൊകുന്നതും വരുന്നതും എല്ലാം രണ്ടുപെരും
ഒരുമിച്ചതന്നെയാണ— കൊടതി പിരിഞ്ഞു വീട്ടിൽ എത്തി
യാൽ മിക്ക സമയങ്ങളിലും ഇവർ രണ്ടുപെരും ഒരുമിച്ചുത
ന്നെ ഉണ്ടായിരിക്കും— ഇങ്ങിനെ ഇരിക്കെ ഒരു ദിവസം ഇ
വർ രണ്ടുപെരും കൂടി കൊടതിയിൽ നിന്ന മടങ്ങി ഒരെ വ
ണ്ടിയിൽ കയറി വരുന്ന വഴി അച്യുതമെനൊൻ മെൽപ
റഞ്ഞ എഴുത്ത കുഞ്ഞിശ്ശങ്കരമെനൊന്റെ കയ്യിൽ കൊടു
ത്തിട്ട പറഞ്ഞു— "മീനാക്ഷിക്ക ഒരു സംബന്ധം ആലൊ
ചിച്ച വരുന്നു— അതിനെപ്പറ്റി അമ്മാമൻ എനിക്കെഴുതീ
ട്ടുള്ളതാണാ ൟ എഴുത്ത—ആലൊചിച്ച വരുന്ന ൟ സംബ [ 397 ] ന്ധം നടക്കുന്നതായാൽ ഞങ്ങളുടെ മനൊഹിതം ഏതാണ്ട
സാധിച്ചു എന്നു തന്നെ പറയാം" ഇതുക കെട്ടപ്പൊൾ കു
ഞ്ഞിശ്ശങ്കരമെനൊനുണ്ടായ പരിഭ്രമവും കുണ്ഠിതവും ഉള്ള
പൊലെ എഴുതിക്കാണിപ്പാൻ ഞാൻ വിചാരിച്ചാൽ പ്രയാ
സം തന്നെ— തന്റെ അതുവരെയുള്ള എല്ലാ ഭാവങ്ങൾക്കും
പെട്ടെന്ന പ്രത്യക്ഷമായ ഒരു വികാരം സംഭവിച്ചു— ശരീരം
ആസകലം വിയൎത്തു അധരൊഷ്ഠങ്ങൾ ഉണങ്ങി വറണ്ടു
പൊയി— നിലാവത്ത പിടിച്ചിട്ട കൊഴിയെപ്പൊലെ പരി
ഭ്രമിച്ച എന്താണ ചെയ്യെണ്ടു എന്നറിയാതെ കുറെനെരം
സ്വസ്ഥനായിരുന്നു— ഇദ്ദെഹത്തിന്റെ ൟ ഭാവപ്പകൎച്ചയും
കുണ്ഠിതവും കണ്ടിട്ട അച്യുതമെനൊന പല സംശയവും
ഉണ്ടായി— കുഞ്ഞിശ്ശങ്കരമെനൊന ഇങ്ങിനെയുള്ള ഒരു വി
ചാരം ഉണ്ടായിരുന്നു എന്ന അച്യുതമെനൊൻ ഇതവര
ക്കും അറിഞ്ഞിട്ടുണ്ടായിരുന്നില്ല— പക്ഷെ അദ്ദെഹം ഈ
എഴുത്തതന്നെ കാണിക്കുന്നതല്ലയായിരുന്നു— എങ്കിലും കു
റെ നെരം കഴിഞ്ഞതിൽ പിന്നെ കുഞ്ഞിശ്ശങ്കരമെനൊൻ
അല്പം ധൈൎയ്യം കലൎന്നു അച്യുതമെനൊനൊട ഇപ്രകാരം
പറഞ്ഞു.

കു—ശ—മെ— സംബന്ധത്തിന്ന എല്ലാംകൊണ്ടും ഇപ്പൊൾ
തന്നെയാണ തക്കസമയം— ആരാണ സംബന്ധം
ആലൊചിക്കിക്കുന്നത? അന്യൊന്യം സമ്മതത്തൊടുകൂ
ടി ആയിരിക്കാം.

അ—മെ—(കുണ്ഠിതത്തൊടു കൂടി)നൊം മുമ്പ ഒന്നിച്ച പൊ
യസമയം ഒരു ചെറിയ തമ്പുരാനുമായിട്ട സംസാരി
ച്ചില്ലെ? അദ്ദെഹമാണ— അന്യൊന്യ സമ്മതത്തൊടു
കൂടിയൊ എന്തൊ അതൊന്നും എഴുത്തിൽ കാണു
ന്നില്ല— എഴുത്ത വായിച്ചനൊക്കിയാൽ ഞാൻ അറി
ഞ്ഞെടത്തൊളമുള്ള വിവരം മനസ്സിലാകുന്നതാണ.

കു—ശ—മെ—വായിച്ചുനൊക്കണമെന്നില്ല— നിങ്ങൾ പറഞ്ഞാ [ 398 ] ൽ മതി. ആ തമ്പുരാൻ അശെഷം തരക്കെടില്ല— നി
ങ്ങളുടെ സൊദരിക്ക പറ്റിയ ഭൎത്താവ തന്നെയാ
ണ. പക്ഷെ—

അ—മെ—എന്താണ "പക്ഷെ" എന്ന മാത്രം പറഞ്ഞ അവ
സാനിപ്പിച്ചു കളഞ്ഞത?

കു—ശ—മെ— വിശെഷിച്ച ഒന്നും ഉണ്ടായിട്ടില്ല, നമ്മുടെ ഇട
യിൽ കഴിയുന്നെടത്തൊളം സംബന്ധം സ്വജാതി
യിൽ തന്നെ വെണം എന്ന അച്യുതമെനൊ പല
പ്പൊഴും പറഞ്ഞിട്ടുണ്ടായിരുന്നു. അത ൟ കാൎയ്യത്തി
ൽ സംബന്ധിക്കയില്ലയായിരിക്കാം.

അ—മെ— എന്റെ താല്പൎയ്യം ഇപ്പൊൾ ഒന്നും നടക്കില്ലെ
ല്ലൊ— എല്ലാം അമ്മാമന്റെയും അച്ഛന്റെയും താല്പ
ൎയ്യം പൊലെ അല്ലെ?

കു—ശ—മെ—അത ശരിയാണ— അവരുടെ ഹിതപ്രകാരം ത
ന്നെയാണ വെണ്ടത.

ഇങ്ങിനെപറയുന്ന മദ്ധ്യെ വണ്ടി അച്യുതമെനൊൻ പാ
ൎക്കുന്ന ഭവനത്തിന്റെ മുമ്പിൽ എത്തി. കുഞ്ഞിശ്ശങ്കര മെ
നൊൻ എഴുത്ത വാങ്ങിയ പാടതന്നെ അച്യുതമെനൊന
മടക്കികൊടുത്തു. അച്യുതമെനൊൻ വണ്ടിയിൽ നിന്ന ഇ
റങ്ങുന്നതിന്ന മുമ്പായിട്ട കുഞ്ഞിശ്ശങ്കരമെനൊനെ ഒന്നിച്ച
ക്ഷണിച്ചനൊക്കി—തനിക്ക അല്പം തിരക്കുണ്ട അതുകൊണ്ട
ഇപ്പൊൾ വരാനവസരമില്ല എന്നു പറഞ്ഞു അച്യുതമെ
നൊന്റെ ഒന്നിച്ച പൊകാതെ കഴിച്ചു— ഇതും അച്യുതമെ
നൊന വലിയ വിഷാദമായി— രണ്ടുപെരും പിന്നെ അധി
കം ഒന്നും പറയാതെ അവരവരുടെ വീട്ടിലെക്ക പൊയി.
അച്യുതമെനൊൻ വീട്ടിൽ എത്തിയ ക്ഷണത്തിൽ ൟഎ
ല്ലാ സംഗതിയെ പറ്റിയും ഗൊപാലമെനൊന ഒരു എഴു
ത്തെഴുതി അന്നത്തെ തപ്പാലിൽ പൊകത്തക്കവണ്ണം തീ
വണ്ടിസ്ടെഷനിൽ കൊടുത്തയച്ചു. കുഞ്ഞിശ്ശങ്കര മെനൊ [ 399 ] നും തന്റെ ഉടുപ്പ മാറ്റുന്നതിന്ന മുമ്പായിട്ട ഒരു കത്തെ
ഴുതി മീനാക്ഷിക്ക അപ്പൊൾ തന്നെ അയച്ചു— അതിൽപി
ന്നെ ഒരു ചാരുകസെലമെൽ ചെന്നുകിടന്ന ആലൊചി
ക്കയായി. "ഇതുകൊണ്ടതന്നെ ആയിരിക്കാം മീനാക്ഷി എ
ന്റെ എഴുത്തിന്ന യാതൊരു മറുപടിയും അയക്കാതിരുന്ന
ത— കഷ്ടം തന്നെ. ഞാൻ എന്തെല്ലാം മനൊരാജ്യം വിചാ
രിച്ചുവെച്ചിട്ടുണ്ടായിരുന്നു— അവസാനം ഇങ്ങിനെയാണെ
ല്ലൊ വന്നുകൂടിയത. ഏതെല്ലാം ദിക്കിൽ നിന്ന ആരുടെ
എല്ലാംമുഖെന എനിക്ക സംബന്ധം ആലൊചിക്കയുണ്ടാ
യി— ൟ ഒരതിമൊഹം നിമിത്തം അതിനെല്ലാം ഞാൻ ഓ
രൊ ഉപെക്ഷ പറെകയല്ലെ ചെയ്തത. ഇപ്പൊൾ ഇങ്ങി
നെ വ്യസനിപ്പൻ സംഗതി വന്നെല്ലൊ. അവളുടെ സൌ
ന്ദൎയ്യവും ബുദ്ധിസാമൎത്ഥ്യവും അസാധാരണമായ വിനയ
വും ഇതുവരെ കാണിച്ചുവന്ന സ്നെഹവും ഇതെല്ലാം വിചാ
രിക്കുമ്പൊൾ എന്റെ ദെഹം ദഹിച്ചുപൊകുന്നു— പുത്തൻ
മാളികക്കൽ ഉള്ളവർ ഇത്ര ബുദ്ധിഹീനന്മാരാണെന്ന ഇതു
വരെ ഞാൻ ഓൎത്തിട്ടുണ്ടായിരുന്നില്ല. ഞാനും ഗൊപാലമെ
നൊനും തമിൽ ചുരുങ്ങിയ കാലത്തിന്നിപ്പുറമുള്ള അതി
സ്നെഹം വിചാരിച്ചു നൊക്കിയാൽ അദ്ദെഹം ൟ സംഗതി
യെപ്പറ്റി എനിക്കും ഒരുകത്തയക്കെണ്ടാതായിരുന്നു— ൟ കാ
ലത്ത സ്നെഹത്തിന്നും വിലയില്ല.— ഏതായാലും അവൾ
ഭാഗ്യമുള്ളവൾ തന്നെ. രാജഭാൎയ്യയായിരുന്ന നാനാസുഖങ്ങ
ളും അനുഭവിക്കാം— ഞാൻ മാത്രം ഭാഗ്യം കെട്ടവൻ. അവളു
ടെ മനസ്സും ഹിതവും അറിയാതെ സൌന്ദൎയ്യം കണ്ടന്ധാ
ളിച്ച കണക്കിലധികം ഭ്രമിച്ചുപൊയതിനാൽ ഇപ്പൊളിങ്ങി
നെ വിഷാദിക്കാറായി. ൟ കുണ്ഠിതം എന്റെ ജീവാവ
സാനംവരെ എന്നെ പിരിഞ്ഞ പൊകുകയൊ എനിക്ക ഇ
ന്നുമുതൽ യാതൊരു കാൎയ്യത്തിലെങ്കിലും ഒരുന്മെഷം ഉണ്ടാ
കുകയൊ ചെയ്യുമെന്ന തൊന്നുന്നില്ല. കഷ്ടം! കഷ്ടം!" [ 400 ] കുഞ്ഞിശ്ശങ്കരമെനൊൻ ഇങ്ങിനെ പലതും വിചാരിച്ച
ശൊകാന്ധനായിഏകദെശംപത്തുമണിവരെതന്നെത്താ
ൻ മറന്നു വിഷാദിച്ചതിന്റെ ശെഷം ഒടുവിൽ വാലിയ
ക്കാരുടെ നിൎബന്ധം സഹിപ്പാൻ നിവൃത്തിയില്ലാഞ്ഞിട്ട
അവിടെ നിന്ന പതുക്കെ എഴുനീറ്റ ഉടുപ്പു മാറ്റി കുളികഴി
ഞ്ഞ അത്താഴത്തിന്ന ചെന്നിരുന്നു. അണ്ണാക്കും തൊണ്ട
യും ഉണങ്ങി വരണ്ടുപൊയ്തുകൊണ്ട ഒരു പിടിച്ചൊറെങ്കിലും
കിഴ്പെട്ടിറങ്ങീല്ല— ഒടുവിൽ ഊണകഴിക്കാതെ തന്നെ എഴു
നീറ്റ കയ്യും മുഖവും കഴുകി പിന്നെയും കുറെനെരം കുട്ടി
ചത്തകുരങ്ങനെപ്പൊലെഅന്ധനായിരുന്നതിൽ പിന്നെ
എഴുനീറ്റ തന്റെ മുറിയിൽ പൊയികിടന്നു— അന്നെത്തെ
രാത്രി ഇദ്ദെഹം ഏതെല്ലാം വിധത്തിലാണ കഴിച്ചുകൂട്ടിയ്ത
എന്ന ഇദ്ദെഹത്തിന്ന മാത്രം അറിയാം— കണ്ണു ചിമ്മീട്ടുണ്ടെ
ങ്കിൽ മീനാക്ഷി തന്റെ അടുക്കൽ ഉണ്ടെന്ന അപ്പൊൾ
തൊന്നും. കണ്ണുമിഴിച്ചാൽ യാതൊന്നും കാണുകയും ഇല്ല.
ഇങ്ങിനെ ചിമ്മിയും മിഴിച്ചും തപ്പിയും നൊക്കിയും അ
ന്നെത്തെ രാത്രി "അറുപതസെക്കണ്ട ഒരു മിനിട്ട— അറുപ
തമിനിട്ട ഒരു മണിക്കൂറ" എന്നിങ്ങനെ കണക്കു കൂട്ടിയും
എണ്ണിയും ഒരുസംവത്സരം പൊലെ കഴിച്ചുകൂട്ടി— നെരം
ഒരു വിധെന പുലൎന്നു— സാധാരണമായി അഞ്ചരമണിക്ക
എഴുനീല്ക്കുന്ന ൟ മനുഷ്യന്ന അന്ന കിടക്കുന്ന മുറിയിൽ
വെയിൽകടന്നിട്ടും എഴുനീല്ക്കെണമെന്നൊ പതിവ പ്രകാ
രം വല്ലതും കഴിക്കെണമെന്നൊ കൊടതിക്ക പൊകെണ
മെന്നൊ ൟ വക യാതൊരു വിചാരവും കൂടാതെ മനൊ
വെദനകൊണ്ട കണ്ണുമിഴിപ്പാൻ അരുതാതെ ക്ഷീണിച്ചഅ
വിടെത്തന്നെ കിടന്നു. കൂടക്കൂട വാലിയക്കാർ വന്നു "ചാ
യ തെയ്യാറായിരിക്കുന്നു— വെള്ളം കൊരിനിറച്ചിരിക്കുന്നു.
ചിലകക്ഷികൾ ഒണ്ട മുറ്റത്തവന്നു നിൽക്കുന്നു" എന്നി
ങ്ങിനെ പറയുന്നതിന്ന യാതൊരു മറുപടിയും പറയാതെ [ 401 ] വ്യസനാക്രാന്തനായി കിടക്കുന്ന മദ്ധ്യെ ഒരു തപാൽ ശിപാ
യി എല്ലാവകയും കൂടി പത്തുപന്ത്രണ്ടു ലക്കൊട്ടുകൾ കൊ
ണ്ടുവന്നു ഒരു വാലിയക്കാരന്റെ കയ്യിൽ കൊടുത്തു. അവ
ൻ അതെല്ലാം എടുത്ത അകത്തെക്ക കടന്നുചെന്നു. കിട
ന്ന ദിക്കിൽ നിന്ന എഴുനീല്ക്കാതെയും കത്തുവാങ്ങി പൊളി
ക്കാതെയും ഓരൊന്നിന്റെ മെൽവിലാസം മാത്രം നൊക്കി
അവന്റെ കയ്യിൽതന്നെ മടക്കിക്കൊടുക്കുന്ന കൂട്ടത്തിൽ
മീനാക്ഷിയുടെ മുൻപ്രസ്താവിച്ച മറുപടിയും ഉണ്ടായിരുന്നു—
അതുകയ്യിൽ കിട്ടി മെൽവിലാസം നൊക്കിയ ക്ഷണത്തി
ൽ കുഞ്ഞിശ്ശങ്കര മെനൊൻ എഴുനീറ്റിരുന്നു— വാലിയക്കാ
രനൊട പുറത്തെക്ക കടന്നുപൊവാൻ പറഞ്ഞിട്ട വെഗ
ത്തിൽ ലക്കൊട്ട പൊളിച്ച കത്തെടുത്ത നിവൃത്തി വായി
ച്ചു. അത താഴെ പറയുന്ന പ്രകാരമായിരുന്നു.

കനകമംഗലം.

നവെമ്പ്ര 13--ാം൹

ശ്രീ

വിജയീഭവസൎവ്വദാ മഹാത്മൻ
സുജനസ്വാന്തരസരൊജ ഹംസമെനീ
അജനവ്യയനിന്ദിരാ മണാളൻ
നിജഭക്തപ്രിയനാൎത്തിയൊക്കെനീക്കും.

മാന്താർശരന്റെ കമനീയ കളെബരാഭാം
കാന്ത്യാ ഭവാനപഹരിച്ചതു കൊണ്ടിദാനീം
ഏന്തിക്കയൎത്തവ നടുത്തു രുഷാഭവന്തം
നീന്തിപ്പതിന്നു തുടരുന്നു വിഷാദസിന്ധൌ.

മുക്കണ്ണനിക്കമല സായകനെ നിജാക്ഷി
ത്തീക്കങ്ങു മുന്ന മിരയാക്കിയകാരണത്താൽ
ഓക്കാനമാമിവനു ശങ്കര ശബ്ദമാത്രം
കെൾക്കുന്നനെര മതുമൂലവും മുണ്ടുവൈരം. [ 402 ] ത്വൽ‌പ്രെമപാത്രമഹ മെന്നതറിഞ്ഞുകൊപി
ച്ചിപ്പാപിയെന്നൊടു മണഞ്ഞുപിണക്കമായി
മൽപ്രാണരക്ഷണ ധുരംധരനാം ഭവാൻ വ
ന്നിപ്പാടു രക്ഷതുവിഷാദഭരാകുലാംമാം.

എന്ന സ്വന്തം

മീനാക്ഷി.

കത്തുവായിച്ച ക്ഷണത്തിൽ ഇതുവരെ വിഛായമായിരു
ന്ന തന്റെ മുഖത്ത അസാധാരണമായഒരുപ്രകാശവും സ
ന്തൊഷവും പ്രസരിച്ചു. വായിച്ചിട്ടുംവായിച്ചിട്ടുംതൃപ്തിവരാ
തെ ഒടുവിൽ അത മീനാക്ഷിയാണെന്നുള്ള സങ്കല്പത്തിന്മെ
ൽ മാറത്തും മുഖത്തും അണച്ചു കാമുകന്മാരുടെചിത്തവൃ
ത്തിക്കനുസരിച്ച പല പ്രവൃത്തിയും ചെയ്തു. ഇതൊടൊന്നി
ച്ച ഇദ്ദെഹത്തിന്റെ സകല ക്ഷീണവും മാറി മുമ്പെത്തതി
നെക്കാൾ മുഖപ്രകാശവും ശരീര ശക്തിയും കൂടി— മെതി
യടിയും ചവിട്ടി വെഗത്തിൽ പുറത്തകടന്നുവന്നു വാലി
യക്കാരെ വിളിക്കയും നെൎത്തെ മടക്കിക്കൊടുത്തിട്ടുണ്ടാ
യിരുന്ന ലെക്കൊട്ടുകൾ എടുത്ത പൊളിക്കയും ചായയും
പലഹാരവും കൊണ്ടുവരുവാൻ പറകയും കൊടതിക്ക നെ
ൎത്തെ പൊകെണ്ടതാകകൊണ്ട ഊണ ക്ഷണത്തിൽ തെ
യ്യാറാക്കണം എന്ന കല്പിക്കയും അന്നെക്ക വിചാരണക്ക
വെച്ചിട്ടുള്ള അപ്പീൽ നമ്പ്രകൾ എല്ലാം ക്രമപ്രകാരം തെ
യ്യാറാക്കി കൊണ്ടുവരുവാൻഗുമസ്തന്മാരെ വിളിച്ച ഏല്പി
ക്കയും ഇങ്ങിനെ പല തിരക്കുകളും കൂട്ടി തുടങ്ങി— കുളി ക
ഴിയുന്നതിന്ന മുമ്പായിട്ട അവിടെനിന്നിറങ്ങി അച്യുതമെ
നൊനെ ചെന്നു കണ്ടു അദ്ദെഹത്തെക്കൂടി ഇങ്ങട്ടെ ഉണ്ണാൻ
ക്ഷണിച്ച ഒരുമിച്ച കൂട്ടികൊണ്ടുപൊന്നു— തലെദിവസം കു
ഞ്ഞിശ്ശങ്കര മെനൊനുണ്ടായ വ്യഥയും കുണ്ഠിതവും അന്നെ
ത്തെ ആഹ്ലാദവുംകണ്ടിട്ട അച്യുതമെനൊന്റെ മനസ്സി
ൽ അത്യത്ഭുതവും ജനിച്ചു— രണ്ടുപെരുമൊരുമിച്ച ഊണു കഴി [ 403 ] ച്ചു വണ്ടി കയറി കൊടതിക്ക പൊകുന്ന വഴിക്ക മീനാക്ഷി
യുടെ മറുവടിക്കത്ത അച്യുതമെനൊന്റെ കയ്യിൽ കൊടു
ത്തു. അദ്ദെഹം അതു വായിച്ചുനൊക്കി അത്യന്തംസന്തൊ
ഷിച്ചു, താൻ ഗൊപാലമെനൊന കത്തയച്ചിട്ടുണ്ടെന്നുള്ള
വിവരവും മറ്റും തന്റെ സ്നെഹിതനൊടുപറഞ്ഞു—കുഞ്ഞി
ശ്ശങ്കരമെനൊൻ അന്നതന്നെ ഈ സന്തൊഷവൎത്തമാന
ത്തെപറ്റി തന്റെ വീട്ടിലെക്ക പലെ കത്തുകളും എഴുതി
അയച്ചു. മീനാക്ഷിയുടെ മനസ്സിൽ തലെദിവസം അയച്ച
കത്തുകൊണ്ട യാതൊരു കുണ്ഠിതവും തൊന്നാതിരിപ്പാൻ
വെണ്ടിയും മറ്റും ഒരു അടിയന്തര കമ്പിയും അടിച്ചു. അ
ച്യുതമെനൊനെക്കൊണ്ട ഒരു എഴുത്തു എഴുതിച്ചു കുഞ്ഞി
കൃഷ്ണമെനൊനും അയപ്പിച്ചു. [ 404 ] ഇരുപതാം അദ്ധ്യായം.

ശുഭൊദയപ്രാപ്തി.

കൊച്ചമ്മാളു തന്റെ വ്രതാവസാനത്തിങ്കൽ തീൎത്ഥസ്നാ
നം ക്ഷെത്രൊപവാസം മുതലായ സൽകൎമ്മങ്ങൾ ചെയ്തു
പരിശുദ്ധയായി മടങ്ങിയെത്തിയതിന്റെ ശെഷവും ഹരി
ജയന്തൻ നമ്പൂരിപ്പാട അവളെ സ്വപുത്രിയെപ്പോലെ സ്നെ
ഹിച്ചു രക്ഷിച്ചു വരുന്നു എന്നു പതിനാറാം അദ്ധ്യായത്തിൽ
പ്രസ്താവിച്ചു വെച്ചിട്ടുണ്ടല്ലൊ— കരുണാശാലിയായ ഈ ന
മ്പൂരിപ്പാടിന്റെ നിൎബ്ബന്ധം നിമിത്തം ഇവൾ സന്യാസ
വൃത്തിയെ ഉപെക്ഷിച്ചു ഐഹികസുഖം അനുഭവിച്ചു കാല
ക്ഷെപം ചെയ്വാൻതന്നെ രണ്ടാമതും നിശ്ചയിച്ചു. മുമ്പു
അത്യന്തം ദുരാചാരയും ദുർവൃത്തയും ആയിരുന്ന ഇവൾ
ഇപ്പൊൾ തന്റെ സദാചാരതൽപരത്വം നിമിത്തം സ
ജ്ജനങ്ങളുടെ സന്തൊഷത്തിന്നും ബഹുമാനത്തിന്നും പ്ര
ശംസക്കും പാത്രമായി, സന്മാൎഗ്ഗത്തിൽ നിന്ന ഒരംഗുലം
പൊലും തെറ്റാതെ സത്യധൎമ്മങ്ങളെ രക്ഷിച്ച, അസതിക
ളായ അനെകം സുന്ദരിമാരെ പാപകൂപത്തിൽ നിന്ന ഉദ്ധ
രിച്ചു രക്ഷിപ്പാൻ വെണ്ടത്തക്ക പല വഴികളെയും ഉപദെ
ശിച്ചു കൊടുക്കുന്ന ഒരു ഉപാദ്ധ്യായിനിയായി തീരുകയാണ
ചെയ്തിട്ടുള്ളത— കുലടാവൃത്തിയിൽ കെവലം പ്രവൃത്തമാരാ
യിരുന്ന മിക്ക സുമുഖികളും ജനങ്ങൾ ഇവളുടെ നെരെ ഇ
പ്പൊൾ കാണിച്ചുവരുന്ന ബഹുമാനവും സ്നെഹവും കണ്ടി
ട്ടു തങ്ങളും ഇവളെപ്പൊലെ തന്നെ സുവൃത്തമാരായി ശ്ലാ
ഘനീയമാരായി തീരെണമെന്നുള്ള അത്യാഗ്രഹത്തൊടു കൂ
ടി അതിലെക്കു വെണ്ടി അത്യന്തം പരിശ്രമം ചെയ്തു തുട
ങ്ങി. അവസരമുള്ള സമയങ്ങളിലൊക്കെയും ഇവളെ വന്നു
[ 405 ] കണ്ടു ഇവളുടെ ധൎമ്മൊപദെശം കെട്ടു പൊകാത്ത സ്ത്രീകൾ
കനകമംഗലത്ത വളരെ ദുർലഭം പെര മാത്രമെ ഉണ്ടായി
രുന്നുള്ളു.

ഇവൾ അത്യന്തം ദുൎദ്ധരമായ വ്രതാനുഷ്ഠാനം ചെയ്തിരു
ന്നതിനാൽ ശരീരം മെലിഞ്ഞു ക്ഷീണിച്ചു തൊൽ തൂങ്ങിച്ചു
ളിഞ്ഞു സൌന്ദൎയ്യം മുഴുവനും നശിച്ചുപൊയിട്ടുണ്ടായിരുന്നു
എങ്കിലും ഇപ്പൊൾ ആ വക എല്ലാ കുറവുകളും തീൎന്നു ദെ
ഹപ്രകാശവും ലാവണ്യാതിശയവും മുമ്പെത്തെതിനെക്കാ
ൾ ദിവസംപ്രതി വൎദ്ധിച്ചു, ഉള്ളിൽ നിറഞ്ഞ നില്ക്കുന്ന അ
നവധി സൽഗുണങ്ങൾ പുറമെ നിഴലിച്ചു കാണുന്നതൊ
എന്നു തൊന്നുമാറ പ്രസരിച്ചു തുടങ്ങി. ഇവളെ അനുരൂപ
നായ ഒരു ഭൎത്താവിന്റെ രക്ഷയിൽ ഇരുത്തി തന്റെ ഭാ
രവാഹിത്വം കുറച്ചുവെക്കെണമെന്നുള്ള വിചാരത്തൊടു കൂ
ടി ഹരിജയന്തൻ നമ്പൂരിപ്പാട തരമുള്ള ഒരു പുരുഷനെ അ
ന്വെഷിച്ചുകൊണ്ടുതന്നെ ഇരുന്നു— ഇവൾ തന്റെ ജീവ
കാലം മുഴുവനും കെവലം തരിശാക്കി വിട്ടുകളവാൻ നി
ശ്ചയിച്ചിട്ടില്ലെന്ന കെട്ടപ്പൊൾ ഇവളുടെ പണ്ടെത്തെ പ
രിചയക്കാരിൽ പലൎക്കും രണ്ടാമതും ഉത്സാഹം ബഹു ക
ലശലായി— എങ്കിലും തങ്ങളുടെ മനൊരഥം സാധിപ്പിക്കു
വാൻ മുമ്പ ഉപയൊഗപ്പെടുത്തി വന്നിട്ടുണ്ടായിരുന്ന വഴി
കൾ കൊണ്ട ഈ കാലത്ത യാതൊരു പ്രയൊജനവും ഇല്ലെ
ന്നു കണ്ടിട്ട അവരിൽ ചിലർ ഇവൾക്ക സംബന്ധം ആ
ലൊചിക്കയായി— എന്നാൽ ൟ വകക്കാർ തൊടിക്കക
ത്ത കടക്കുന്നതുതന്നെ ഇവൾക്ക അത്യന്തം നീരസമായി
ത്തീൎന്നു— തനിക്ക തൽകാലം ആവശ്യമില്ലെന്നു പറഞ്ഞു
സംബന്ധത്തിന്ന വരുന്ന എല്ലാ പുരുഷന്മാരെയും ഇവ
ൾ നിരാശന്മാരായി നിരസിച്ചു കളയുന്നത കണ്ടിട്ട ഹിതം
ഒത്ത ഒരു ഭൎത്താവിനെ കിട്ടാൻ ഇനി വൈഷമ്യം തന്നെ
എന്ന നമ്പൂരിപ്പാടും ഏകദെശം തീൎച്ചപ്പെടുത്തി— ഒടുവിൽ [ 406 ] അദ്ദെഹം ഇവളെ മനക്കൽ വരുത്തി സാവധാനത്തിൽ
ചൊദിച്ചു— "പുത്രീ" നീ ഇങ്ങനെ ശാഠ്യം പിടിച്ചാൽ തര
ക്കെടല്ലെ? യൊഗ്യന്മാരായ പുരുഷന്മാർ ൟ കനകമംഗ
ലത്ത യാതൊരാളും ഇല്ലെന്ന നീ തീൎച്ചപ്പെടുത്തുന്ന പ
ക്ഷം പിന്നെ എന്താണ ഒരു നിവൃത്തിയുള്ളത? നമ്മുടെ ജീ
വാവസാനം വരെ ഇങ്ങിനെ തന്നെ ഒരു വിധെന നിവൃ
ത്തിച്ചുപൊകുമായിരിക്കാം— അതിന്ന ശെഷം നിന്നെ ക്രമ
മായി രക്ഷിപ്പാൻ ഒരാൾ കൂടാതെ കഴിയുന്നതല്ലെല്ലൊ?
എല്ലാം കൊണ്ടും തരപ്പെട്ട ഒരു ഭൎത്താവിനെ ഇപ്പോൾ ത
ന്നെ നിയമിച്ചു വെക്കെണമെന്നാണ നൊം വിചാരിക്കു
ന്നത— നിന്റെ ആകപ്പാടെയുള്ള അന്തൎഗ്ഗതം എന്തൊന്നാ
ണ? അതകെൾക്കട്ടെ. കൊച്ചമ്മാളു ഇതുകെട്ടു നമ്പൂരിപ്പാ
ടിനെ തൊഴുതു വിനീതയായി മുഖം താഴ്ത്തിക്കൊണ്ട പതു
ക്കെ പറഞ്ഞു— "ചണ്ഡാലിയും അഗതിയും ആയിരുന്ന
അടിയൻ ഇപ്പൊൾ ൟ സ്ഥിതിയിൽ ആയിട്ടുള്ളത തിരു
മനസ്സിലെ കരുണകൊണ്ട മാത്രമാണ— മുൻകാലങ്ങളിൽപ
ല വിധത്തിലും അടിയനെ വഷളാക്കി തീൎപ്പാൻ പലതും
പ്രവൃത്തിച്ചു വന്നിട്ടുണ്ടായിരുന്ന പുരുഷന്മാരൊടു കൂടി ഇനി
യും സഹവാസം ചെയ്ത തുഛമായ വിഷയസൌഖ്യം അനു
ഭവിപ്പാൻ അടിയന്റെ മനസ്സ അശെഷം അനുവദിക്കു
ന്നില്ല— ഉള്ളിൽ കപടതയും ദുൎന്നീതിയും വഷളത്വവും ഉള്ള
പുരുഷന്മാരൊടു ഒന്നിച്ചു ഇനിയും കാലക്ഷെപം ചെയ്യുന്ന
തിനെക്കാൾ നിവൃത്തിയുള്ള പക്ഷം ൟ ജന്മം യാതൊരു
ഭൎത്തൃസുഖവും അനുഭവിക്കാതെ സ്വസ്ഥയായി ഇരിക്കുന്ന
താണ വളരെ നല്ലതെന്ന തൊന്നുന്നു— അന്യായമായ സു
ഖാനുഭൂതിയിൽ കായകൎമ്മങ്ങളെ പ്രവൃത്തിപ്പിക്കുന്നതിനെ
ക്കാൾ രണ്ടാമതും സന്യാസവൃത്തിയെ അംഗീകരിക്കുന്ന
താണ ശ്രെയസ്കരം." കൊച്ചമ്മാളു ൟ പറഞ്ഞത നമ്പൂരി
പ്പാടിന്ന വളരെ സന്തൊഷമായി— "എന്നാൽ നിണക്ക
[ 407 ] ബൊദ്ധ്യമുള്ള വല്ല പുരുഷന്മാരും ൟ ദിക്കിൽ ഉണ്ടൊ?
ഉണ്ടെങ്കിൽ അത ആരെല്ലാമാണ? പക്ഷെ അവരിൽ ഒ
രാളെ വല്ല പ്രകാരെണയും ലഭിക്കുമൊ എന്നു നൊം ഒ
ന്നു പരീക്ഷിച്ച നൊക്കാം" എന്ന നമ്പൂരിപ്പാട പിന്നെ
യും ഇവളൊട പറഞ്ഞു— കൊച്ചമ്മാളു ലജ്ജയൊടും ഭയ
ത്തൊടും കൂടി രണ്ടുമൂന്നു പുരുഷന്മാരുടെ വീട്ടുപെരും മറ്റു
ള്ള എല്ലാ വിവരവും നമ്പൂരിപ്പാടിനെ അറിയിച്ചു— അവ
രിൽ ആരായാലും വെണ്ടതില്ല— ഒരാളെ ലഭിക്കുന്ന പക്ഷം
തനിക്ക അത്യന്തം അഭിമതനായിരിക്കുമെന്നും അല്ലാത്ത
പക്ഷം വൈരാഗ്യം ദീക്ഷിച്ചു പരഗതി വരുത്തുവാൻ അ
നുവാദം കൊടുക്കെണമെന്നും നമ്പൂരിപ്പാടിനൊട പറഞ്ഞ
കയികൂപ്പിക്കൊണ്ടു നിന്നു— "ഇരിക്കട്ടെ, നീ ഇപ്പൊൾ പൊ
യിക്കൊളു— നൊം ഒന്നുകൂടി ശ്രമിച്ച നൊക്കട്ടെ— അതിൽ
പിന്നെ വെണ്ടപൊലെ പ്രവൃത്തിക്കാം" എന്നു പറഞ്ഞു
ഇദ്ദെഹം കൊച്ചമ്മാളുവിനെ തിരികെ അയച്ചു അന്ന മു
തൽ പിന്നെയും അതിലെക്ക അത്യുത്സാഹം ചെയ്കയായി.

ഈ കാലത്ത നമ്മുടെ പുരുഹൂതൻ നമ്പൂരിപ്പാടിന്നും
കുബെരൻ നമ്പൂരിപ്പാടിന്നും അത്യന്തം ദുസ്സഹമായ ഒരു
സങ്കടം വന്നെത്തി. ഇവർ രണ്ടുപെരും കൂടി ഒരുദിവസം
കരുവാഴമനക്കൽ നിന്ന ഇറങ്ങി കന്മനക്ക പൊകുമ്പൊ
ൾ അതി ഭയങ്കരനായ ഒരു കൃഷ്ണസൎപ്പം ഇവരുടെ പിന്നാ
ലെ പാഞ്ഞു ഇവരെ വല്ലാതെ ബുദ്ധിമുട്ടിച്ചു. നമ്പൂരിമാ
ർ കാലപാശംപൊലെ ദാരുണനായ ഈ കാളസൎപ്പത്തെ
കണ്ടുപെടിച്ചു ലെശം ധൈൎയ്യംകൂടാതെ ലജ്ജവിട്ട നിലവി
ളിച്ചു ഓടി അന്ന ഒരുവിധെന രക്ഷപ്പെട്ടു എങ്കിലും ആ
പൽ സൂചകമായ ഈ കാൎയ്യത്തെ പറ്റി അതിൽ പിന്നെ
ഇവർ അധികമൊന്നും ആലൊചിക്കയുണ്ടായില്ല— വല്ല
ഈറ്റുപാമ്പും ആയിരിക്കാം എന്ന വിചാരിച്ച ആ വഴിയി
ൽകൂടി ഗതാഗതം ചെയ്യാതെ ഇരുന്നതെയുള്ളു— അന്നമുത
[ 408 ] ൽ പാമ്പിനെകൊണ്ടുള്ള ഉപദ്രവം അതികലശലായി— ഇ
വർ വല്ല സംഗതിവശാലും പടി ഇറങ്ങീട്ടുണ്ടെങ്കിൽ കൃഷ്ണ
സൎപ്പത്തെ കാണുകയും കൃഷ്ണസൎപ്പം ഇവരെ ഭയപ്പെടു
ത്തുകയും ചെയ്യുന്നത ഒരു പതിവായിത്തീൎന്നു. ഒരടി മു
മ്പൊട്ടുവെക്കാൻ ഒരു ദിവസമെങ്കിലും പാമ്പ ഇവരെ അ
നുവദിക്കാതായി— ഫണം വിടൎത്തി ഭയങ്കരമായ മുഖഭാവ
ത്തൊടുകൂടി കടിച്ചുകൊന്നു കളാവാൻ തക്കവണ്ണം മുമ്പിൽ
വന്നു നിൽക്കുകയൊ പിന്നിൽ നിന്ന പാഞ്ഞ വരികയൊ
ചിലപ്പൊൾ കാലിന്റെ എടയിൽ പുക്ക പുളയുകയൊ
ചെയ്ത വരാത്ത ദിവസമെ ഇല്ല— മണ്ണുവാരി എറിയുവാ
നൊ മറ്റൊ ഭാവിക്കുന്നപക്ഷം പാമ്പ മരണഭയംകൂടാതെ
മുമ്പൊട്ട മണ്ടിക്കൊണ്ടു വരികയായി— തല്ലികൊല്ലുവാനൊ
കൊല്ലിക്കുവാനൊ ഇവൎക്ക മനൊധൈൎയ്യവുമില്ല— പാമ്പി
നെ കൊന്നാൽ വംശം മുടിഞ്ഞുപൊകുമെന്നും കുഷ്ഠരൊ
ഗം പിടിപെട്ടു നശിച്ചുപൊകുമെന്നും ജന ഹൃദയത്തിൽ സാ
ധാരണമായി ഇപ്പൊഴും ഉള്ള വിശ്വാസം ഇവൎക്കും ഉണ്ടായി
രുന്നു. ആകപ്പാടെ ഇവര കുഴങ്ങിവശായി. പുറത്തിറങ്ങി ന
ടക്കുന്നതിലുള്ള ബുദ്ധിമുട്ടൊ ഇരിക്കട്ടെ. ഒരു ദിക്കിൽ അട
ങ്ങിയിരിക്കുന്നതിലുണ്ടൊ സുഖം! അതും ഇല്ല. ഇരിക്കുന്ന
ദിക്കിലും നടക്കുന്ന ദിക്കിലും എല്ലാം പാമ്പുണ്ടെന്നുള്ള വി
ചാരമെയുള്ളു— രാത്രിയിൽ ഉറക്കിന്നും സ്വൈരക്കെട തന്നെ—
കണ്ണടച്ചു കിടന്നിട്ടുണ്ടെങ്കിൽ പാമ്പു കഴുത്തിൽ ചുറ്റി മുഖ
ത്ത കടിച്ചു എന്ന ഉറക്കത്തകണ്ട എട്ടും പത്തും പ്രാവശ്യം
ഞെട്ടി ഉണരാത്ത രാത്രിയില്ല— ഇതിനെ പിടിപ്പിക്കുവാൻ
വെണ്ടി ഇവർ പല പാമ്പാടികളെയും വരുത്തി ഉത്സാഹി
പ്പിച്ചുനൊക്കീട്ടും യാതൊരു ഫലവും സിദ്ധിച്ചില്ല— ഒടുക്കം
തങ്ങളുടെ വയറ്റിലും കൂടി പാമ്പുണ്ടെന്നുള്ള ശങ്കയായി.
രാത്രികാലങ്ങളിലെ സഞ്ചാരവും നെരംപൊക്കും തെമ്മാടി
ത്തരവും എല്ലാം നിലച്ചു—തന്റെടവും അധികപ്രസംഗവും
[ 409 ] ശൃംഗാരിമട്ടും ഒന്നും ബാക്കിയില്ലാതായി— എനി ഇതിന്ന
നിവൃത്തി എന്താണെന്നുള്ള ആലൊചനയായി. രണ്ടപെ
രും ക്രടി ഒരു ദിവസം വിശ്വസ്തനും യൊഗ്യനും ആയ ഒരു
ദൈവജ്ഞനെ വരുത്തി ഇങ്ങിനെയുള്ള അത്യാപത്ത സംഭ
വിപ്പാൻ പ്രത്യെക കാരണം എന്താണെന്നു അറിവാൻവെ
ണ്ടിഗൂഢമായിട്ട ഒരുരാശിവെപ്പിച്ചു—ദൈവജ്ഞൻരാശിയും
ഗ്രഹസ്ഥിതികളും നൊക്കി നല്ലവണ്ണം സൂക്ഷിച്ചു നമ്പൂരി
മാരുടെ മുഖത്തനൊക്കി ഇങ്ങനെ പറഞ്ഞു— "ഈ നാഗ
ത്തിനെ ഒരു നീചനെക്കൊണ്ട പിടിപ്പിച്ചു അതികഠിനമാ
യി ഉപദ്രവിച്ചിട്ടുണ്ടെന്നും ഇത് ൟ ലഗ്നത്തിന്റെ അനു
കൂലിയായ മറെറാരു നീചനെ കടിച്ച കൊന്നിട്ടുണ്ടെന്നും
ദൈവാധീനമുള്ള മറെറാരു കുഡുംബത്തെ കഷ്ടപ്പെടുത്തി
നശിപ്പിക്കെണമെന്നുള്ള ദുഷ്ടവിചാരം ൟ ലഗ്നത്തിന്നു
ള്ളതകൊണ്ടാണ ൟ അനൎത്ഥത്തിന്നൊക്കെയും ഇടവന്നി
ട്ടുള്ളതെന്നും ൟ നാഗത്തിൽ നിന്നു എനിയും അനെ
കം അത്യാപത്തുകൾ നെരിടുവാൻ ഇടയുണ്ടെന്നും ൟ
രാശികൊണ്ട കാണുന്നുണ്ട. വെണ്ടത്തക്ക പ്രായശ്ചിത്തം
ഉടനെ ചെയ്തു സൎപ്പ പ്രീതി വരുത്താത്ത പക്ഷം ഇത
ലഗ്നത്തിന്റെ ജീവഹാനി വരുത്തുമെന്നുള്ളതിലെക്ക സം
ശയമില്ല. ഇപ്പൊൾ ഭയപ്പെടുത്തുന്നതെയുള്ളൂ— എനി ഇ
തിലധികമായ സങ്കടങ്ങൾ അനുഭവിപ്പാൻ യൊഗമുണ്ട."
ജ്യൊതിഷക്കാരൻ ഇങ്ങിനെ പറഞ്ഞപ്പൊളാണ നമ്പൂരി
മാൎക്ക കാൎയ്യം മനസ്സിലായ്തു— തങ്ങൾ തന്നെ വരുത്തിക്കൂട്ടി
യ അനൎത്ഥമാണെന്നു ഇവൎക്ക വിശ്വാസമായി— ഭയം വ
ൎദ്ധിച്ചു— മന്ത്രവാദിയെ പണ്ട കടിച്ചുകൊന്നതു ൟ പാമ്പാ
യിരുന്നു എന്നു ബൊധ്യമായി— തങ്ങൾക്കും പാണന്റെ
ഗതി തന്നെയാണ ഒടുക്കത്തെ അനുഭവം എന്നു വിചാ
രിച്ചു— ഇതിന്ന പ്രായശ്ചിത്തം എന്തൊന്നാണ ചെയ്യെണ്ട
ത എന്നും ആരെക്കൊണ്ടാണ ചെയ്യിപ്പിക്കെണ്ടത എന്നും
[ 410 ] ഇവർ പിന്നെയും ചൊദിച്ചു— ജ്യൊതിഷക്കാരൻ പലരെ
യും ഒഴിവു നൊക്കി ഒടുവിൽ ഹരിജയന്തൻ നമ്പൂരിപ്പാടി
നെ നൊക്കിയതിൽ വളെരെ ശുഭമായിട്ടുകണ്ടു— "ൟ ദിവ്യ
ബ്രാഹ്മണനെക്കൊണ്ട പ്രായശ്ചിത്തം ചെയ്യിപ്പിക്കുന്നതാ
യാൽ ൟസൎപ്പത്തെ പിന്നെ ൟരാജ്യത്തിൽ കാണുകയില്ല.
എന്ന അവൻ ഖണ്ഡിച്ചുപറഞ്ഞു— "ഇന്ന തന്നെ അപ്ര
കാരം ചെയ്യാ"മെന്ന രണ്ടുപെരുംകൂടി നിശ്ചയിച്ചു— ദൈ
വജ്ഞനെ പറഞ്ഞയച്ചു, അപ്പൊൾതന്നെ കാക്കനൂർ മന
ക്കലെക്ക പുറപ്പെട്ടു. പടി ഇറങ്ങിയാൽ പതിവായി അതു
വരെ കണ്ടുവന്നിട്ടുണ്ടായിരുന്ന സൎപ്പത്തെ അന്ന അവർ
ഒരു ദിക്കിലും കണ്ടതെയില്ല— ൟ കാൎയ്യം ഇവൎക്ക അത്യാ
ശ്ചൎയ്യമായി തൊന്നി‌— ഇവർ തങ്ങളുടെ കഷ്ടകാലത്തെയും
അവിവെകത്തെയും പറ്റി പലതും പറഞ്ഞു വിഷാദിച്ചും
കൊണ്ട ഹരിജയന്തൻ നമ്പൂരിപ്പാടിനെ ചെന്നു കണ്ടു— കാ
ള സൎപ്പത്തിൽനിന്ന നെരിട്ടിട്ടുള്ള അനൎത്ഥം തീൎത്തു രക്ഷി
ക്കെണമെന്ന സാഷ്ടാംഗം കാല്ക്കൽ വീണു അപെക്ഷിച്ചു—
ഉണ്ടായ വിവരം മുഴുവനും ആദ്യം മുതൽ അവസാനംവ
രെ പരമാൎത്ഥം പറവാൻ നമ്പൂരിപ്പാട ഇവരൊട ആവ
ശ്യപ്പെട്ട— പുരുഹൂതൻനമ്പൂരി സകല വൎത്തമാനവും അണു
വൊളം മറച്ചു വെക്കാതെ നമ്പൂരിപ്പാടിനെ അറിയിച്ചു,
അവിവെകികളായ തങ്ങളെ രക്ഷിക്കെണമെന്ന അഭയം
പ്രാപിച്ചു. ഉത്തമവംശത്തിൽ ജനിച്ചു കൃത്യാകൃത്യ വിചാ
രം കൂടാതെ കെവലം ശിശ്നൊദരപരന്മാരായി കാമകിങ്കര
ന്മാരായി കാളകളെപ്പൊലെ നടക്കുന്ന ഇവരുടെ തുമ്പി
ല്ലാത്തരവും തൊന്ന്യാസവും കണ്ടിട്ട ഹരിജയന്തൻ നമ്പൂ
രിപ്പാടിന്ന വളരെ വെറുപ്പതൊന്നി— കുറെ നെരത്തെക്ക
ഒരക്ഷരവും ഉരിയാടാതെ കുമ്പിട്ടിരുന്നു— ഒടുവിൽ ഇങ്ങി
നെ പറഞ്ഞു— "ഉണ്ണികൾ രണ്ടുപെരും സാമാന്യന്മാരല്ല—
ആചാരഭ്രംശം വന്ന ഗുരുവിനെ പൊലും ഉപെക്ഷിക്കെ
[ 411 ] ണമെന്നാണ പ്രമാണം— സൎപ്പം നിങ്ങളെ കടിക്കാതെ ഇ
രുന്നത വലിയ ആശ്ചൎയ്യം തന്നെ— ബ്രാഹ്മണവംശം മുഴു
വനും അശുദ്ധമാക്കുവാൻ മൂന്നാമത ഒരു നമ്പൂരി വെണ
മെന്നില്ല— നിങ്ങൾ രണ്ടുപെരും തന്നെ മതി. മാനവും മ
ൎയ്യാദയും ദീക്ഷിച്ചു വരുന്ന ഒരു തറവാട്ടിലെ ഒരു പെൺകി
ടാവിനെ കാമഭ്രാന്തരായ നിങ്ങൾക്ക വ്യഭിചരിപ്പാൻ
തരാത്ത ദ്വെഷ്യം നിമിത്തം ആ കുഡുംബം മുഴുവനും ന
ശിപ്പിച്ചുകളയാമെന്ന വിചാരിച്ചു ൟ വക നീചകൎമ്മം
ചെയ്തിട്ടുള്ള നിങ്ങൾ എത്ര ദുൎബ്ബുദ്ധികളാണ? എങ്കിലും ന
മ്മുടെ അടുക്കെ വന്ന സങ്കടം പറഞ്ഞിട്ടുള്ളതകൊണ്ട ൟ
പ്രാവശ്യം നൊം ഇതിന്ന ഒഴിച്ചിലുണ്ടാക്കി തരാം— അതി
ന്ന ഒന്നാമത നിങ്ങൾ രണ്ടുപെരും ഗൊപാലനുമായുള്ള മു
ഷിച്ചൽ തീൎത്ത അന്യൊന്യം സ്നെഹമായിരിക്കണം— രണ്ടാ
മത എനിമെൽ ജാത്യാചാര വിരുദ്ധമായ ൟ വക നീച
കൎമ്മം ചെയ്കയില്ലെന്ന നമ്മെ തൊട്ട സത്യം ചെയ്യണം—
മൂന്നാമത ഇതവരെയുള്ള പാപങ്ങളെ നശിപ്പിക്കുവാൻവെ
ണ്ടി നൊം ഉപദെശിക്കും പ്രകാരമുള്ള പ്രായശ്ചിത്തം ചെ
യ്യണം— ഇത സമ്മതമാണെങ്കിൽ എല്ലാറ്റിന്നും നിവൃത്തി
ഉണ്ടാക്കാം— അല്ലാത്ത പക്ഷം ഉണ്ണികൾ ഇവിടെ നില്ക്കെ
ണമെന്നില്ല. പൊകാം." കല്പിക്കും പ്രകാരം കെട്ട നടന്ന
മെലിൽ യാതൊരു തെമ്മാടിത്തരവും കാട്ടാതെ ക്രമമായി
ഇരുന്നുകൊള്ളാമെന്ന നമ്മുടെ ചെറിയ നമ്പൂരിമാർ രണ്ടു
പെരും ശപഥം ചെയ്തു— ഹരിജയന്തൻ നമ്പൂരിപ്പാട അ
പ്പൊൾതന്നെ ഒരു തിരുവെഴുത്ത എഴുതി തന്റെ കാൎയ്യസ്ഥ
ൻ വശം ഗൊപാലമെനൊന അയച്ചു— "അടിയന്തരമായ
ഒരു സംഗതികൊണ്ട മുഖദാവിൽ കണ്ടുപറവാനുണ്ടാകകൊ
ണ്ട നാളെ രാവിലെ മനക്കലൊളം വന്നു പൊകെണ"മെ
ന്നായിരുന്നു എഴുത്തിലെ താല്പൎയ്യം— ഗൊപാല മെനൊൻ
പിറ്റന്നാൾ രാവിലെതന്നെ കാക്കനൂർ മനക്കൽ ചെന്നു
[ 412 ] ഹരിജയന്തൻ നമ്പൂരിപ്പാടിനെ കണ്ടു— അദ്ദെഹം വളരെ
ആദരവൊടും സ്നെഹത്തൊടുംകൂടി ഇദ്ദെഹത്തെ സല്ക്കരി
ച്ചു പടിപ്പുരമാളികയിലെക്ക കൂട്ടിക്കൊണ്ടുപൊയി. സൎപ്പഭ
യം നിമിത്തം ശരണം പ്രാപിച്ചിട്ടുണ്ടായിരുന്ന നമ്മുടെ ര
ണ്ടു നമ്പൂരിമാരും അപ്പൊൾ അവിടെ ഉണ്ടായിരുന്നു— ഹ
രിജയന്തൻ നമ്പൂരിപ്പാട തലെന്നാൾ രാത്രി ചെയ്തിട്ടുണ്ടാ
യിരുന്ന ഉപദെശപ്രകാരം ഇവർ ഗൊപാലമെനൊനെ ക
ണ്ട ക്ഷണത്തിൽ ചിരിച്ചുംകൊണ്ട അരികത്ത ചെന്ന നി
ൎവ്യാജസ്നെഹിതന്മാരെപ്പൊലെ അദ്ദെഹത്തിന്റെ കൈ പി
ടിച്ചു അതിസന്തൊഷത്തൊടെ ആശ്ലെഷിച്ചു കുശലംചൊ
ദിച്ചു— തന്റെ പ്രാണഹാനി വരുത്തുവാൻ വെണ്ടി രാപ്പക
ൽ അത്യുത്സാഹം ചെയ്തുവരുന്ന ഈ പരമ ശത്രുക്കളുടെ അ
പൂൎവമായ സ്നെഹവും അത്യാദരവും കണ്ടിട്ട ഗൊപാലമെ
നൊന്റെ മനസ്സിൽ അത്യന്തം ശങ്കയും വിസ്മയവും ജനി
ച്ചു.ഇവരുടെ ഉദ്ദെശവും പുറപ്പാടും എന്താണെന്നറിയാതെ
കുറെ നെരം ബുദ്ധിമുട്ടി എങ്കിലും ഹരിജയന്തൻ നമ്പൂരി
പ്പാട സംഗതികൾ മുഴുവൻ പ്രത്യക്ഷത്തിൽ പറഞ്ഞു
കളഞ്ഞതിനാൽ ഗൊപാല മെനൊന്റെ മനസ്സിൽ ഉ
ണ്ടായിരുന്ന ചിന്തയും വ്യാകുലവും ഉടനെ തീൎന്നുപൊ
യി— ആലൊചിച്ചു വരുത്തിയ കാൎയ്യം ഇന്നതാണെന്ന
എളുപ്പത്തിൽ മനസ്സിലായി. നമ്പൂരിപ്പാട അതിൽ പി
ന്നെ തന്റെ നീതി കൌശലം കൊണ്ടും വാൿസാമൎത്ഥ്യം
കൊണ്ടും വിരൊധികളായ ഇവർ മൂന്നു പെരെയും ത
ങ്ങളിൽ സന്ധിപ്പിച്ചു പ്രാണസ്നെഹിതന്മാരാക്കി സൌഹാ
ൎദ്ദത്തിന്റെ സ്ഥിരീകരണത്തിന്നു വെണ്ടി പല ഉപദെശ
ങ്ങളും ഏൎപ്പാടുകളും ചെയ്തു. ഗൊപാല മെനൊന്റെ മ
നഃപാകതയും നിൎമ്മലത്വവും കണ്ടിട്ട കുബെരൻനമ്പൂരി
പ്പാടിന്നും പുരുഹൂതൻ നമ്പൂരിപ്പാടിന്നും വളരെ സന്തൊ
ഷമുണ്ടായി. അക്രമമായി എനിമെൽ യാതൊന്നും നട
[ 413 ] ക്കാതെ ബ്രാഹ്മണ്യം ദീക്ഷിച്ചു സുകൃത സമ്പാദനം ചെയ്തു
കൃതാൎത്ഥന്മാരായി കാലക്ഷെപം ചെയ്വാൻ തന്നെ ഇവ
ർ രണ്ടു പെരും നിശ്ചയിച്ചു— ഹരിജയന്തൻ നമ്പൂരിപ്പാടി
ന്റെ മനസ്സിലും അത്യാനന്ദം ജനിച്ചു— അദ്ദെഹം അതി
ൽപിന്നെ ഗൊപാലമെനൊനെ കുറെ അകലെ വിളിച്ചു
സ്വകാൎയ്യം കൊച്ചമ്മാളുവിന്റെ സംഗതിയെപ്പറ്റി അല്പ
നെരം സംസാരിച്ചു, ഗൊവിന്ദനെക്കൊണ്ട അവളുടെ സം
ബന്ധം നടത്തിച്ചു കൊടുക്കണമെന്ന പ്രത്യെകം താല്പ
ൎയ്യപ്പെട്ടു— തന്നാൽ കഴിയുംപൊലെ ഉത്സാഹിച്ചു ആ കാ
ൎയ്യം നിവൃത്തിയാക്കി കൊടുക്കാമെന്ന ഗൊപാലമെനൊൻ
നമ്പൂരിപ്പാടൊട വാഗ്ദത്തവും ചെയ്തു— "ആയുരാരോഗ്യ
സമ്പൽ സമൃദ്ധിയൊടുകൂടി നീ സുഖമായിരിക്കും" എന്ന
അദ്ദെഹം ഗൊപാലമെനൊന്റെ ശിരസ്സിൽ കൈവെച്ചു
മൂന്നു പ്രാവശ്യം അനുഗ്രഹിച്ചു— "സൎപ്പഭയം എനിമെൽ ഉ
ണ്ണികൾക്ക ഉണ്ടാകയില്ല— നൊം ഉപദെശിച്ച പ്രകാരം എ
നിമെൽ നടന്നുകൊള്ളണം" എന്ന നമ്മുടെ നമ്പൂരിമാരൊ
ടും അരുളിച്ചെയ്തു, മൂന്നു പെരെയും ഒന്നിച്ചു പറഞ്ഞയച്ചു.
നമ്പൂരിമാരും ഗൊപാലമെനൊനും കൂടി ഹരിജയന്തൻ ന
മ്പൂരിപ്പാടിന്റെ അനുവാദപ്രകാരം മനക്കൽ നിന്ന അ
ത്യന്തം സന്തൊഷത്തൊടു കൂടി യാത്രപറഞ്ഞു പടിയിറങ്ങി
എല്ലാവരും കൂടി പുത്തന്മാളികക്കൽ വന്നു— കുറെനെരം
അവിടെയിരുന്നു സംസാരിച്ചതിൽ പിന്നെ കുബെരൻ ന
മ്പൂരിപ്പാടും പുരുഹൂതൻ നമ്പൂരിപ്പാടും ഗൊപാലമെനൊ
നൊട യാത്രപറഞ്ഞു അതിസ്നെഹത്തൊടെ പൊകയുംചെ
യ്തു. വിടവൃത്തിയെ അംഗീകരിച്ചു തുമ്പില്ലാതെ നടന്നിട്ടു
ണ്ടായിരുന്ന ഈ നമ്പൂരിമാർ രണ്ടുപെരും അന്നു മുതൽ പ
രമയൊഗ്യന്മാരായി തീൎന്നു. മീനാക്ഷിയിലുള്ള മൊഹവും പാ
റുക്കുട്ടിയിലുണ്ടായിരുന്ന കൌതുകവും ഗൊപാലമെനൊ
ന്റെ നെരെയുള്ള ശണ്ഠയും എല്ലാം ഉപെക്ഷിച്ചു സ്വാദ്ധ്യാ
[ 414 ] യ നിരതന്മാരായി സദാചാര തൽപരന്മാരായിതീൎന്നു— ഗൊ
പാലമെനൊന ഇവരുടെ മെൽ ദിവസം പ്രതി ബഹുമാ
നവും ഭക്തിയും വൎദ്ധിച്ചു— എത്രതന്നെ തിരക്കും ബുദ്ധിമുട്ടും
ഉണ്ടായിരുന്നാലും ഇവർ തങ്ങളിൽ ഒരുനാൾ ഒരു നെരമെ
ങ്കിലും കാണാതെയിരിക്കുന്നത വളരെ ദുൎല്ലഭമായി— എ
ന്തിനു അധികം പറയുന്നു, ഇവർ മൂന്നുപെരും തമ്മിൽ ഇ
ങ്ങിനെ പ്രാണസ്നെഹിതന്മാരായി തീരുമെന്നു കനകമംഗ
ലത്തുള്ള യാതൊരു മനുഷ്യന്മാരും സ്വപ്നെപി വിചാരിച്ചിട്ടു
ണ്ടായിരുന്നില്ല— അന്യൊന്യസ്നെഹവും വിശ്വാസവും അ
ത്രമെൽ കലശലായി.

നമ്പൂരിമാരുമായി സന്ധിച്ചു പിരിഞ്ഞതിൽപിന്നെഗൊ
പാലമെനൊന്റെ മുഴുവൻ ഉത്സാഹവും കൊച്ചമ്മാളുവി
ന്റെ സംബന്ധകാൎയ്യത്തിൽ തന്നെ ചിലവുചെയ്തു— ഹരി
ജയന്തൻ നമ്പൂരിപ്പാടിന്റെ അഭിലാഷപ്രകാരം ഗൊവിന്ദ
നെക്കൊണ്ട ഇവളുടെ സംബന്ധം നടത്തിക്കുന്നത പു
ത്തൻമാളികക്കൽ ഉള്ള എല്ലാവൎക്കും ഏറ്റവും സന്തൊഷ
കരമായി തീൎന്നു— ൟ കാൎയ്യത്തിൽ നമ്മുടെ ഗൊവിന്ദനും
അശെഷം വൈമുഖ്യമുണ്ടായിരുന്നില്ല— ഗുണദൊഷജ്ഞാ
നവും മനഃശുദ്ധിയും ഉള്ള ഇവളുടെ ഭൎത്താവായിരിക്കുന്ന
തിനാൽ തനിക്കും മെല്ക്കുമെൽ ഗുണവൎദ്ധനയുണ്ടാകുമെന്ന
തന്നെയായിരുന്നു ഇവന്റെയും ദൃഢമായ വിശ്വാസം— എ
ങ്കിലും ഇവളുടെ പൂൎവ്വാവസ്ഥയെപ്പറ്റി ജനങ്ങൾ വല്ല അ
പവാദവും പറഞ്ഞു പരിഹസിക്കുമൊ എന്നുള്ള ശങ്ക ഇവ
ന്റെ മനസ്സിൽ കൂടക്കൂടെ ഉണ്ടാകാതിരുന്നിട്ടില്ല— കാൎയ്യ
ങ്ങളുടെ നന്മയും തിന്മയും ആലൊചിച്ച പ്രവൃത്തിക്കുന്നതാ
യാൽ തന്നെയും അത ജനസമുദായത്തിന്ന രുചികരമായി
തീരുമൊ എന്ന എല്ലാവരും മുൻകൂട്ടി ആലൊചിച്ചു നൊ
ക്കെണ്ടത എത്രയും ആവശ്യമായിട്ടുള്ളതാണ— ലൊകാപ
വാദം ഭയപ്പെട്ടു നടക്കെണ്ടത ലൌകീക ധൎമ്മങ്ങളിൽ
[ 415 ] അത്യന്തം മുഖ്യമായിട്ടുള്ളതാണെന്നു എല്ലാ ജനങ്ങളും ഒരു
പൊലെ സമ്മതിക്കുന്നതാണെല്ലൊ— അല്ലാത്തപക്ഷം ഒരു
വൻഎത്രതന്നെ യൊഗ്യനായിരുന്നാലും വെണ്ടതില്ലജനങ്ങ
ൾ അവന്റെമെൽ അപവാദംചുമത്തി ശുദ്ധമെതുമ്പകെട്ട
തൊന്ന്യാസിയാണെന്ന പറഞ്ഞു പരിഹസിക്കാതെയിരിക്ക
യില്ല— ലൊകാപവാദം ഭയപ്പെട്ട ശ്രീരാമൻ പ്രവൃത്തിച്ചിട്ടു
ള്ള കഠിനക്രിയയെ പറ്റി ആലൊചിച്ചു നൊക്കുക— സീതാ
ദെവിയുടെ അസാാധരണമായ ഭൎത്തൃ സ്നെഹവും അപൂൎവ്വ
മായ ഭക്തി വിശ്വാസവും അനുപമമായ പാതിവ്രത്യവും ന
മുക്ക നല്ലവണ്ണം നിശ്ചയമുള്ളതാണെല്ലൊ— നാഗരീകസ്ത്രീ
കൾ അനുഭവിച്ചു വരുന്ന സൎവ്വസുഖങ്ങളും ഉപെക്ഷിച്ചു ത
ന്റെ ഭൎത്താവിന്റെ ഒരുമിച്ച ഒരു വ്യാഴവട്ടത്തിൽ അധികം
കാലം കാട്ടിൽ കിടന്ന കായ്കനികൾ ഭക്ഷിച്ചും കാട്ടാറുക
ളിലെ ചവൎത്ത ജലം കുടിച്ചും അനെകം സങ്കടങ്ങളെ അ
നുഭവിച്ചു,ഒടുവിൽ ഒരു സംവത്സരത്തൊളം അതിക്രൂരന്മാ
രും നിൎദ്ദയന്മാരും ആയ രാക്ഷസന്മാരുടെയും രാക്ഷസ സ്ത്രീ
കളുടെയുംഭീഷണി വാക്കുകൾ സഹിച്ചു അതിപ്രിയനായ ഭ
ൎത്താവിനെ വിചാരിച്ചു വ്യസനിച്ചു കാലക്ഷെപം ചെയ്ക
യല്ലെ ചെയ്തിട്ടുണ്ടായിരുന്നത? അവസാനം രാവണവധം
കഴിഞ്ഞതിന്റെ ശെഷം ജനാപവാദത്തെ പരിഹരിപ്പാ
ൻ വെണ്ടി അഗ്നിപ്രവെശം ചെയ്തു പരിശുദ്ധയാണെന്നു
കാണികളെ മുഴുവനും പ്രത്യക്ഷ വിശ്വാസം വരുത്തുകയും
ചെയ്തു— എന്നിട്ടും ആസന്നപ്രസവയായ ഇവളെ ശ്രീരാമ
ൻ തന്റെ മനസ്സാക്ഷിക്കും മനൊഹിതത്തിന്നും തീരെ വി
രൊധമായിട്ട വനമദ്ധ്യത്തിൽ ഉപെക്ഷിച്ചു കളവാൻ ജനാ
പവാദം ഒന്നുമാത്രമല്ലെ കാരണ മുണ്ടായിരുന്നത? അത
കൊണ്ട ഗൊവിന്ദന്റെ മനശ്ശങ്കയെപ്പറ്റി നാം ലെശം
പൊലും ആശ്ചൎയ്യപ്പെടുവാൻ ഇടയില്ലാത്തതാണ— എങ്കി
ലും ഒടുവിൽ ഇവൻ അതും കെവലം വിട്ടുകളഞ്ഞു- ലൊ
[ 416 ] കസുന്ദരിയും സുശീലയും പരിശുദ്ധയും ആയ ഇവളുടെ ഭ
ൎത്താവായിരിക്കുന്നതിൽ ജനങ്ങൾ ന്യായരഹിതമായി അ
പഹസിച്ചു ദൊഷാരൊപണം ചെയ്യുന്നുണ്ടെങ്കിൽ ചെയ്തു
കൊള്ളട്ടെ എന്നുതന്നെ ഇവൻ നിശ്ചയിച്ചുറച്ചു—ഹരിജയന്ത
ൻ നമ്പൂരിപ്പാടും ഗൊപാലമെനൊനും കൂടി ഇവരുടെ പാ
ണിഗ്രഹണം അത്യന്തം കൊലാഹലമായിട്ടു തന്നെ നിൎവ്വ
ഹിച്ചു— ജാത്യാചാരസമ്പ്രദായപ്രകാരം ഗൊവിന്ദൻ സൌ
ഭാഗ്യശാലിനിയായ കൊച്ചമ്മാളുവിനെ തന്റെ പ്രാണാധി
ക പ്രിയയായ ഭാൎയ്യയായി സ്വീകരിച്ചു, അവളൊടൊന്നിച്ചു
പല സുഖാനു ഭൂതികളും അനുഭവിച്ചു സ്വൈരമായി കാല
ക്ഷെപം ചെയ്തു— ഹരിജയന്തൻ നമ്പൂരിപ്പാട പരമസന്തു
ഷ്ടനായിട്ട അയ്യായിരം പറ പാട്ടത്തിന്റെ ഉഭയവും അ
ഞ്ഞൂറുറുപ്പിക കാലത്താൽ പാട്ടാദായ മുള്ള പത്ത നമ്പ്ര പ
റമ്പുകളും ഗൊവിന്ദന പന്ത്രണ്ട കൊല്ലത്തെക്ക ചാൎത്തിക
യ്വശം കൊടുത്തു, അവനെ കാലക്രമെണ കനകമംഗലത്തു
ള്ള ധനികന്മാരുടെ ഇടയിൽ ഗണിക്കത്തക്ക ഒരുവനാക്കി
വെച്ചു. ഗൊവിന്ദൻ എന്നിട്ടും ലെശം പൊലും ഔദ്ധത്യം
കൂടാതെ ഗൊപാലമെനൊന്റെ വ്യവഹാര കാൎയ്യസ്ഥനാ
യി കീഴ്‌ക്കട പ്രകാരം അദ്ദെഹത്തെ ആശ്രയിച്ചും കൊണ്ട
തന്നെ ഇരുന്നു—കൊച്ചമ്മാളുവിന്റെഭാഗ്യാവസ്ഥയെപ്പറ്റി
ഇതിലധികം യാതൊന്നും ഇവിടെ പറയെണ്ടുന്ന ആവശ്യ
മില്ലെന്നു വിചാരിച്ച ആ ഭാഗം ഇത്രമാത്രം കൊണ്ട അവ
സാനിപ്പിക്കുന്നു. മീനാക്ഷിയിൽ ഗാഢാനുരാഗനായിത്തീ
ൎന്നിട്ടുള്ള ഭാനുവിക്രമൻ എന്ന യുവരാജാവിനെപ്പറ്റി മാ
ത്രമെ ഈ അദ്ധ്യായത്തിൻ നമുക്ക എനി അല്പം പ്രസ്താവി
പ്പാനുള്ളു.

മീനാക്ഷിയും കുഞ്ഞിശ്ശങ്കര മെനൊനും തമ്മിലുള്ള
ദൃഢാനുരാഗത്തെയും അത സംബന്ധമായി അയച്ചിട്ടുണ്ടാ
യിരുന്ന പ്രെമലെഖനങ്ങളെയുംമറ്റും എന്റെ വായനക്കാ
[ 417 ] ർ ഇതിന്നു മുമ്പെ തന്നെ അറിഞ്ഞിട്ടുണ്ടെന്ന വരികിലും
ൟ വിവരം ലക്ഷ്മി അമ്മ വന്ന തന്നൊട പ്രസ്താവിക്കുന്ന
വരക്കും ഗൊപാലമെനൊൻ ഒരു ലെശംപൊലും അറിഞ്ഞി
ട്ടുണ്ടായിരുന്നില്ല— പക്ഷെ അദ്ദെഹം തെയ്യൻ മെനൊൻ വ
ന്നിട്ടുണ്ടായിരുന്ന കാൎയ്യത്തിൽ ഒരിക്കലും അനുകൂലിക്കുന്നത
ല്ലയായിരുന്നു— മീനാക്ഷി കുഞ്ഞിശ്ശങ്കരമെനൊന്റെ എഴു
ത്തിന്ന മറുവടി അയച്ചതിന്റെ പിറ്റന്നാൾ വൈകുന്നെ
രം മാത്രമെ ൟ സംഗതികൾ ലക്ഷ്മിഅമ്മ ഗൊപാലമെ
നൊനൊട പറഞ്ഞിട്ടുണ്ടായിരുന്നുള്ളു— ആദ്യം മുതൽ അ
വസാനം വരെ നടന്ന സംഗതികൾ വിവരം വിവരമായി
പറഞ്ഞുകെട്ടപ്പൊൾ അദ്ദെഹത്തിന്റെ മനസ്സിൽ അധി
കമായ സന്തൊഷവും ഒരു തൃപ്തിയും ഉണ്ടായി എങ്കിലും ഭാ
നുവിക്രമനെ നിരാകരിച്ച കുഞ്ഞിശ്ശങ്കരമെനൊനെ അം
ഗീകരിക്കുന്നതായാൽ മെലിൽ അതുനിമിത്തം അനെകം
അത്യാപത്തുകൾ നെരിടുവാൻ ഇടവരുമെന്നും ചെറിയ
തമ്പുരാന തിരുവുള്ളക്കെട ഉണ്ടാക്കാതെ മീനാക്ഷിയുടെ മ
നൊഹിതം സാധിപ്പിക്കുവാൻ സാമാന്യത്തിലധികം പ്ര
യാസമുണ്ടെന്നും അദ്ദെഹം മുഷിയുന്ന പക്ഷം കനകമം
ഗലത്ത പിന്നെ ഇരിക്കാത്തതാണ നല്ലതെന്നും ഇദ്ദെഹ
ത്തിന്റെ മനസ്സിൽ പല വിചാരവും സന്താപവും ഒരുമി
ച്ച വളൎന്നു. ഭാനുവിക്രമന്റെ സുഖക്കെട നിമിത്തം സംഭ
വിപ്പാൻ പൊകുന്ന ഓരൊ സംഗതികളെ മെല്ക്കുമെൽ വി
ചാരിച്ച വിചാരിച്ച ഗൊപാലമെനൊന്റെ മനസ്സിൽ ക്ഷ
ണെന സന്താപാഗ്നി കത്തി ജ്വലിച്ച അതുവരെ ഉണ്ടായിരു
ന്ന പ്രസന്നതയെ മുഴുവനും നിമിഷനെരംകൊണ്ട നശി
പ്പിച്ചു കളഞ്ഞു— അധരൊഷ്ഠങ്ങൾ രണ്ടും ഉണങ്ങി വരണ്ട
മുഖം രക്തപ്രകാശമില്ലാതെ കെവലം വാടിപ്പൊയി— കാ
ൎയ്യം ആകപ്പാടെ പിഴച്ചു എന്നിങ്ങിനെ ഇദ്ദെഹത്തിന്റെ
മുഖഭാവവും വൈവശ്യവും കണ്ട ക്ഷണത്തിൽ ലക്ഷ്മി അ
[ 418 ] മ്മക്ക മനസ്സിലായി— എന്താണീശ്വരാ ചെയ്വാൻ പൊകു
ന്നത എന്ന വിചാരിച്ച ഉൽകണ്ഠിതയായി മുഖത്ത നൊ
ക്കിക്കൊണ്ട നിന്നു— ഗൊപാലമെനൊൻ യാതൊന്നും പ
കരം പറയാതെ കുറെ നെരം കുമ്പിട്ടിരുന്നു— ഒടുവിൽ ജ്യെ
ഷ്ഠത്തി ഇപ്പൊൾ പൊയ്കൊളിൻ— ൟ വിവരം യാതൊ
ന്നും മീനാക്ഷിയൊടു പറയണ്ട— വൃഥാ അവളെകൂടി വ്യ
സനിപ്പിക്കെണ്ട എന്നുമാത്രം മറുവടി പറഞ്ഞു.

ലക്ഷ്മിഅമ്മ പിന്നെയും കുറെനെരം അവിടത്തന്നെ
നിന്നു എങ്കിലും ഗൊപാലമെനൊൻ യാതെന്നും പിന്നെ
പറയാതെ ചിന്താസന്താപങ്ങൾക്ക തന്റെ മനസ്സിനെ
ഏല്പിച്ചും കൊണ്ട കുമ്പിട്ടിരുന്നുകളഞ്ഞതിനാൽ ആ അമ്മ
വ്യസനിച്ച പരവശയായി പതുക്കെ ഇറങ്ങി താഴത്തെക്ക
പൊന്നു. അമ്മ മുകളിൽനിന്ന ഇറങ്ങി വന്നത കണ്ടപ്പൊൾ
കാൎയ്യം വിഷമമായി എന്ന മീനാക്ഷിക്ക മനസിലാവുക ക
ഴിഞ്ഞു— അതു കൊണ്ട അവൾ ലക്ഷ്മി അമ്മയൊട യാതൊ
ന്നും ചൊദിക്കാതെ അത്യന്തം മനൊവിഷാദത്തൊടുകൂടി
തന്റെ അറയിലെക്ക കടന്നുപൊയ്ക്കളഞ്ഞു. ഗൊപാലമെ
നൊൻ പലവഴികളും ആലൊചിച്ചു— യാതൊരു നിവൃത്തി
മാൎഗ്ഗവും കാണാതെ നിരാശനായി തീൎന്നു— പതിവ പ്രകാ
രം വൈകുന്നെരം കുളിക്കുകയൊ നാമം ജപിക്കുകയൊ വ
ല്ലതും കഴിക്കുകയൊ ചെയ്യെണമെന്നുള്ള വിചാരം തന്നെ
ഇദ്ദെഹത്തിന്റെ മനസ്സിൽ നിന്ന പൊയ്ക്കളഞ്ഞു. നെരം
ഏകദെശം എട്ട നാഴിക രാവായി—പുത്തൻ മാളികക്കൽ
ഉള്ള സകല ജനങ്ങൾക്കും മനൊവ്യസനവും കുണ്ഠിതവും
വൎദ്ധിച്ചു. അങ്ങിനെ ഇരിക്കെ ദൈവഗത്യാ ഗൊവിന്ദൻപ
ടികയറി വന്നു— ഇവൻ സ്വരാജ്യത്തിൽ പൊയിരുന്നത
കൊണ്ട രണ്ട നാല ദിവസമായിട്ട ആ ദിക്കിൽതന്നെ ഉ
ണ്ടായിരുന്നില്ല— ഗൊവിന്ദനെ കണ്ട ഉടനെ ലക്ഷ്മി അമ്മ
അവനെ അരികത്ത വിളിച്ച സകല വിവരവും പറഞ്ഞു.
[ 419 ] അവൻ അത്യന്തം വിസ്മയത്തൊടും പരിഭ്രമത്തൊടുംകൂടി
മുകളിലെക്ക കയറി ചെന്ന, ചിന്താഗ്രസ്തനായി വിഹ്വല
നായി കിടക്കുന്ന ഗൊപാലമെനൊന്റെ അരികത്ത പൊ
യി നിന്നിട്ട ഏകദെശം അര മണിക്കൂറു നെരം പല സാ
ന്ത്വനവാക്കുകളും പറഞ്ഞ അദ്ദെഹത്തിനെ ഒരു വിധെന
ധൈൎയ്യപ്പെടുത്തി. ഗൊപാലമെനൊൻ അവിടെ നിന്ന മെ
ല്ലെ എഴുനീറ്റ ഗൊവിന്ദനൊടൊന്നിച്ച താഴത്തിറങ്ങി വ
ന്ന കിട്ടുണ്ണിയെ വിളിച്ച പാനീസ്സിൽ തിരി കൊളുത്തികൊ
ണ്ടുവരാൻ പറഞ്ഞു. അവൻ പാനീസ്സു കൊണ്ടുവന്ന ഉട
നെ ഗൊവിന്ദനൊടൊന്നിച്ച ആ വഴി തന്നെ പടിയിറ
ങ്ങി ചിറയിൽ പൊയി കുളിച്ച വന്ന രണ്ടു പെരുംകൂടി ഊ
ണു കഴിച്ചു കുറെ നെരം പൂമുഖത്തിരുന്ന വെറെ ചില സം
ഗതികളെപ്പറ്റി സംസാരിച്ചതിന്റെ ശെഷം നീ നാളെ
ഏഴ മണിക്ക തന്നെ ഇങ്ങട്ട വരണം എന്ന ഏല്പിച്ച ഗൊ
വിന്ദനെ പറഞ്ഞയച്ച, പിന്നെയും അല്പനെരം അവിടെ
തന്നെ ഇരുന്നു. അപ്പൊൾ ലക്ഷ്മിഅമ്മ പതുക്കെ പൂമുഖ
ത്തെക്ക കടന്നു വന്നു— അദ്ദെഹം ലക്ഷ്മി അമ്മയൊട മീ
നാക്ഷി ഉറങ്ങിയൊ എന്ന ചൊദിച്ചു— എന്തൊ അല്പം സു
ഖക്കെടാണെന്ന പറഞ്ഞ കുറെ നെൎത്തെതന്നെ അറയിൽ
പൊയി കിടന്നിരിക്കുന്നു എന്ന ലക്ഷ്മിഅമ്മ മറുവടി പറ
ഞ്ഞു. എന്നാൽ ഉറങ്ങിക്കൊട്ടെ ഇപ്പൊൾ വിളിക്കെണ്ട—
എന്നു പറഞ്ഞ അദ്ദെഹം അവിടെനിന്ന എഴുനീറ്റ മുക
ളിൽ തന്റെ അറയിൽ പൊയി കിടന്നു— നാനാവിധമാ
യ മനൊവിചാരംകൊണ്ടും കുണ്ഠിതം കൊണ്ടും ലെശം ഉ
റക്ക വരാതെ ഏകദെശം നാലു മണി സമയംവരെ കുത്തി
രുന്നും കിടന്നും കഴിച്ചതിൽ പിന്നെ ഒരു വിധെന അല്പം
ഉറക്ക വന്നതിനാൽ അവിടെ കിടന്നു.

നെരം പുലൎന്ന ഉടനെ മീനാക്ഷി വാതിൽ തുറന്ന കി
ട്ടുണിയെ സ്വകാൎയ്യമായി വിളിച്ച അരക്കുകൊണ്ട മുദ്രവെ
[ 420 ] ച്ചിട്ടുള്ള ഒരു ലക്കൊട്ടു അവന്റെ കയ്യിൽ കൊടുത്തിട്ടു പ
റഞ്ഞു—"നീ ൟ എഴുത്ത യാതൊരു മനുഷ്യന്മാരും കാണാ
തെ ഭാനുവിക്രമൻ എന്ന ചെറിയതമ്പുരാൻ തിരുമനസ്സി
ലെ തൃക്കയ്യിൽകൊണ്ട കൊടുത്ത അവിടെനിന്ന തരുന്ന
മറുവടി വാങ്ങി ഇതു പ്രകാരം തന്നെ ഇനിക്കും കൊണ്ടന്ന
തരണം— ൟ വൎത്തമാനം ഒരു ജീവജാലത്തൊടും ശബ്ദി
ച്ച പൊകരുത." കിട്ടുണ്ണി എഴുത്ത വാങ്ങി തന്റെ തൊൎത്ത
മുണ്ടിൽ പൊതിഞ്ഞ അപ്പൊൾ തന്നെ കനകമംഗലംകൊ
വിലകത്തെക്ക നടന്നു— മീനാക്ഷി ഏല്പിച്ചിട്ടുള്ള പ്രകാരം
തന്നെ അവൻ എഴുത്തു കൊണ്ടുചെന്നു തൃക്കയ്യിൽ കൊടു
ത്തു— എഴുത്തു കണ്ടപ്പൊൾ അത ഗൊപാലമെനൊൻ അ
യച്ചിട്ടുള്ളതായിരിക്കാം എന്നായിരുന്നു ഭാനുവിക്രമൻ വി
ചാരിച്ചിട്ടുണ്ടായിരുന്നത— മെൽവിലാസം എഴുതിയ കയ്യ
ക്ഷരം കണ്ടതിനാൽ അത താൻ വിചാരിച്ചപ്രകാരം ഉ
ള്ളതല്ലെന്ന ബൊദ്ധ്യമായി— വെഗത്തിൽ ലക്കൊട്ടെടുത്ത
പൊളിച്ച കത്തെഴുതിയ മനുഷ്യൻ ആരാണെന്നു അറിവാ
വെണ്ടി ഒന്നാമതായി അതിലെ ഒപ്പ നൊക്കി— തൽക്ഷ
ണം ശരീരത്തിൽ മുഴുവനും രൊമാഞ്ചം നിറഞ്ഞു— "തിരു
മനസ്സിലെ പാദാശ്രിതയായ പുത്തൻമാളികക്കൽ മീനാ
ക്ഷി" എന്നു അത്യന്തം സ്പഷ്ടമായും മനൊഹരമായും എ
ഴുതീട്ടുള്ളത കണ്ടപ്പൊൾ ഇദ്ദെഹത്തിന്റെ മനസ്സിൽ ഉ
ണ്ടായ അത്യാനന്ദവും ആശ്ചൎയ്യവും വാചാമഗൊചരമെ
ന്ന മാത്രമെ എന്നാൽ പറവാൻ സാധിക്കയുള്ളു. മീനാക്ഷി
ക്ക തന്റെ മെൽ അത്യാസക്തിയും അനുരാഗവും ഉണ്ടാ
യിരിക്കുമൊ എന്നു ഇതവരെക്കും പ്രബലമായി നിന്നിട്ടു
ണ്ടായിരുന്ന സംശയം ക്ഷണനെരം കൊണ്ട ഹൃദയം പിള
ൎന്ന പുറത്തെക്ക കടന്നു പൊയ്ക്കളഞ്ഞു— സന്തൊഷപ്രെമ
രസങ്ങൾ ഒരുമിച്ചു ഏകകാലത്തിൽ തന്നെ ഉള്ളിലെ
ക്ക പ്രവെശിച്ചത കൊണ്ട ഹൃദയത്തിൽ രണ്ട വലിയ ദ്വാ
[ 421 ] രങ്ങൾ ഇപ്പൊൾ അതു നിമിത്തവും ഉണ്ടായി— ഉടനെ മ
ഴപ്പാറ്റ പൊടിയുന്നതുപൊലെ അനവധി മനൊരാജ്യങ്ങ
ൾ മെല്പറഞ്ഞ ഹൃദയദ്വാരങ്ങളിൽകൂടി തുരുതുരെ പുറ
ത്തെക്ക പ്രവെശിച്ചു തുടങ്ങി. ധൃതിയും സന്തൊഷവും അ
നുരാഗവും വാത്സല്യവും പ്രെമവും പരിഭ്രമവും എല്ലാം കൂ
ടി ഇദ്ദെഹത്തിന്റെ അന്തരംഗത്തിൽ നിന്നു നൃത്തം വെ
ക്കയായി— ഭാനുവിക്രമൻ സന്തൊഷാശ്രുക്കളാൽ പരിപ്ലുത
ങ്ങളായ നെത്രങ്ങൾ തുടച്ചു തന്റെ അനുരാഗദെവതയുടെ
കത്തെടുത്തു നിവൃത്തി വായിച്ചു തുടങ്ങി— വായനക്കാരുടെ
അറിവിന്ന വെണ്ടി ആ എഴുത്തിന്റെ നെര പകൎപ്പ ഇതി
ന്നു താഴെ ചെൎത്തിരിക്കുന്നു.

"മഹാരാജമാന്യ രാജശ്രീ"

"പ്രജാപാലനത്തിങ്കൽ തല്പരനായി ശ്രീ ഭാനുവിക്രമൻ
എന്ന മഹനീയമായ നാമധെയത്തൊടുകൂടിയ ചെറിയ
തമ്പുരാനവർകളുടെ തൃക്കാലിണകളിൽ വിനയഭക്തി പു
രസ്സരം വീണു സാഷ്ടാംഗം നമസ്കരിച്ചു ശിരസ്സിൽ കയി
കൂപ്പിക്കൊണ്ട ചെയ്യുന്ന അപെക്ഷ"

"തിരുമനസ്സിലെ കാരുണ്യത്തിനും കടാക്ഷത്തിനും അ
ടിയൻ പാത്രമായി തീരാത്ത പക്ഷം നിരാധാരയും നിൎഭാ
ഗ്യയും ആയ അടിയന്ന ഈ ലൊകത്തിൽ മറ്റു യാതൊ
രു ശരണവും ഇല്ല— അടിയന്റെ സുഖദുഃഖങ്ങളാകട്ടെ ഗു
ണദൊഷങ്ങളാകട്ടെ സുകൃതദുഷ്കൃതങ്ങളാകട്ടെ സകലവും
പ്രജാവത്സലനായ നിന്തിരുവടിയുടെ തിരുവുള്ളത്തെ ആ
ശ്രയിച്ചുംകൊണ്ട മാത്രമാണ നില്ക്കുന്നത— അശരണന്മാരി
ൽ പരമ കാരുണികനായ നിന്തിരുവടി അടിയന്റെ ഈ മ
ഹാ വ്യസനത്തിന്നു ഇന്നു തന്നെ നിവൃത്തി വരുത്താതിരു
ന്നാൽ ഇതൊടൊന്നിച്ചു അടിയന്റെ ഈ ജീവകാലം അ
വസാനിച്ചു പൊകുന്നതാണെന്നു തിരുമനസ്സിൽ ഉണൎത്തി
ക്കാതിരിപ്പാൻ മനസ്സ അനുവദിക്കുന്നില്ല. അബലമാരും
[ 422 ] അസ്വതന്ത്രമാരുമായ സതികളുടെ മൎയ്യാദയും പാതിവ്രത്യ
വും കുറവു കൂടാതെ പരിപാലിച്ചു നില നിൎത്തിപ്പൊരെണ്ട
ത കരുണാശാലികളും സമചിത്തന്മാരുമായ അങ്ങെപ്പൊ
ലയുള്ള മഹാത്മാക്കളുടെ ഭാരവാഹിത്വമാണെന്നു അടിയ
ൻ ഭയഭക്തി പുരസ്സരം തൊഴുതുംകൊണ്ട തിരുമനസ്സിലെ
റ്റുന്നു".

"മഹാനുഭാവനായ തിരുമനസ്സിലെക്കു അടിയനെച്ചൊ
ല്ലി അനുരാഗമുണ്ടെന്നുള്ള വിവരം ഈയിടയിൽ മാത്രമെ
അടിയൻ അറിഞ്ഞിട്ടുള്ളു— ഏകദെശം നാലു സംവത്സരം
മുമ്പെ അടിയൻ മല്ലിക്കാട്ട കുഞ്ഞിശ്ശങ്കരമെനൊൻ എന്ന
ഒരു യുവാവിനെ നിൎവ്യാജം ദൃഢമായി അംഗീകരിച്ചിട്ടുള്ള
ത അടിയന്റെ ഇപ്പൊഴത്തെ ഈ അന്തസ്താപത്തിന്നു കാ
രണമായിത്തീൎന്നിരിക്കുന്നു. ബഹു ഭൎത്തൃത്വം പവിത്രതാ ധ
ൎമ്മത്തിന്നു കെവലം വിരുദ്ധമായിട്ടുള്ളതാണെന്നു മഹാന്മാ
ർ പറഞ്ഞിട്ടുള്ളത അടിയനും വിശ്വസിച്ചിരിക്കുന്നു— ചാരി
ത്ര ഭംഗം വരുത്താതെ ആജീവനാന്തം പരിപാലിക്കെണ്ട
തിന്നു അടിയൻ തൃക്കാക്കൽ ശരണം പ്രാപിക്കുന്നു— തിരു
വുള്ളക്കെടുണ്ടാകുമെന്നുള്ള ഭയം നിമിത്തം മാതാപിതാക്ക
ന്മാരും അമ്മാമനും സകല ബന്ധുക്കളും അത്യന്തം വ്യസ
നത്തൊടും വൈവശ്യത്തൊടും കൂടി അടിയനെ ഉപെ
ക്ഷിച്ചുകളവാൻ തന്നെയാണ എകദെശം തീൎച്ചയാക്കീട്ടുള്ള
ത— തിരുമുമ്പാകെ ൟ മഹാവ്യസനം വെക്കുന്നതായാൽ
നിശ്ചയമായും ഒരു നിവൃത്തിയുണ്ടാകുമെന്നു വിശ്വസിച്ചും
കൊണ്ട ഇപ്രകാരം തൃക്കാക്കൽ വീണ അപെക്ഷിപ്പാൻ
ധൈൎയ്യം വന്നിട്ടുള്ളതാണ— തിരുമനസ്സകൊണ്ട അടിയ
ന്റെ ഈ മഹാ സങ്കടം അംഗീകരിക്കാതിരിക്കുന്ന പക്ഷം
അടിയന്റെ ഈ ആയുഷ്കാലം ഇന്നത്തെ ഒരു ദിവസം
കൊണ്ട പരിണമിക്കുമെന്നു മാത്രമെ ഇനി ഉണൎത്തിപ്പാനു
ള്ളു? അത കൊണ്ട മെൽ കാണിച്ച എല്ലാ സംഗതികളും
[ 423 ] കരുണാപുരസ്സരം തിരുമനസ്സ കൊണ്ടാലൊചിച്ചു അനുകൂ
ലമായ ഒരു കല്പന അയച്ചു അടിയന്റെ പ്രാണരക്ഷണം
ചെയ്യെണ്ടതിന്ന അത്യന്തം ദൃഢഭക്തിയൊടും വിനയ
ത്തൊടും കൂടി അപെക്ഷിക്കുന്നു.

എന്ന തിരുമനസ്സിലെ പാദാശ്രിതയായ
പുത്തൻമാളികക്കൽ മീനാക്ഷി (ഒപ്പ).

മെൽ കാണിച്ച എഴുത്ത ഏതാണ്ട വായിച്ചു കഴിയുമ്പഴ
ക്ക ഭാനുവിക്രമൻ ഏകദെശം മൃതപ്രായനാവുക കഴിഞ്ഞു—
കയ്യിൽനിന്ന കടലാസ്സ നിലത്ത വീണു പൊയതും കണ്ണീ
ർ മുഖത്തു കൂടി ഒലിച്ചതും ഒന്നും തന്നെ അശെഷം അറി
ഞ്ഞില്ല. ഇരുന്ന പാട ചാരകസെലയിന്മെൽ മലൎന്ന വീണ
ഒരു പതിനഞ്ച മിനിട്ടു നെരം സ്തംഭിച്ചു കിടന്നു— ചുടു ചു
ടെയുള്ള ബാഷ്പങ്ങൾ മുഖത്തിന്റെ രണ്ടവശത്തും കൂടി ഒ
ലിച്ചു ചുമലിലും മാറത്തും ഇറ്റിറ്റു വീണു. എങ്കിലും കിട്ടു
ണ്ണിയൊട പുറത്ത പൊയി നില്പാൻ അദ്ദെഹം മുൻകൂട്ടി
തന്നെ കല്പിച്ചിട്ടുണ്ടായിരുന്നതകൊണ്ട ഇങ്ങിനെയുള്ള മൊ
ഹാലസ്യവും പാരവശ്യവും ആൎക്കും അറിവാൻ സംഗതി
വന്നില്ല. അല്പം കഴിഞ്ഞതിൽ പിന്നെ സുബൊധം വന്നു
എഴുനീറ്റിരുന്നു തൊൎത്ത മുണ്ടുകൊണ്ട കണ്ണും മുഖവും തുട
ച്ചു വല്ലവരും കണ്ടൊ എന്നു നാലു ഭാഗവും തിരിഞ്ഞും മ
റിഞ്ഞും ഒന്നു രണ്ട പ്രാവശ്യം നൊക്കി ധൈൎയ്യം കലൎന്ന
കസെലയുടെ കീഴിൽ വീണ കിടക്കുന്ന എഴുത്തെടുത്ത ര
ണ്ടാമത ഒരു പ്രാവശ്യം കൂടി മനസ്സിരുത്തി മുഴുവനും വായി
ച്ചു തന്റെ മെശപ്പുറത്ത വെച്ചു പിന്നെയും കുറെ നെരം
ചാരിക്കിടന്നു എന്തൊ മനസ്സുകൊണ്ട ആലൊചിക്കയാ
യി— ഏകദെശം അര മണിക്കൂറ നെരം അങ്ങിനെ കിട
ന്നുംകൊണ്ട ആലൊചിച്ചതിന്റെ ശെഷം അത്യന്തം മുഖ
പ്രസാദത്തൊടും സന്തൊഷത്തൊടും കൂടി അവിടെനിന്നു
എഴുനീറ്റു തന്റെ എഴുത്തുപെട്ടി തുറന്നു അതിൽനിന്നു ഒ
[ 424 ] രു ലക്കൊട്ടും കടലാസ്സും വെള്ളികൊണ്ടുള്ള ഒരു വലിയ അ
ളുക്കും എടുത്തു പുറത്തുവെച്ചു വെഗത്തിൽ അവിടെ ഇരു
ന്ന ഒരെഴുത്തെഴുതി ലക്കൊട്ടിലാക്കി മുദ്രവെച്ചു മെൽപറ
ഞ്ഞ അളുക്കും ഒരു തടിച്ച കടലാസ്സിൽ പൊതിഞ്ഞു നാലു
പുറവും വളരെ വിശെഷമായി മുദ്രവെച്ചു കിട്ടുണ്ണിയെ വി
ളിച്ചു അതു രണ്ടും കൂടി അവന്റെ കയ്യിൽ കൊടുത്തു "മീ
നാക്ഷിയുടെ കയ്യിൽ സ്വകാൎയ്യം കൊണ്ട കൊടുക്കൂ" എ
ന്ന പറഞ്ഞു അവനെ അയക്കുകയും ചെയ്തു.

കിട്ടുണ്ണി മുമ്പത്തെ പ്രകാരം തന്നെ ഇത രണ്ടും ത
ന്റെ മുണ്ടിൽ പൊതിഞ്ഞും കൊണ്ട ആരും കാണാതെ മീ
നാക്ഷിയുടെ കയ്യിൽകൊണ്ട കൊടുത്തു. അവൾ അത്യ
ന്തം പരിഭ്രമത്തൊടും തിരക്കൊടും കൂടി തന്റെ അറയിൽ
കടന്നു വാതിൽ ചാരി കട്ടിലിന്മെൽ ചെന്നു കുത്തിരുന്നു
ധൈൎയ്യം കലൎന്നു വെഗത്തിൽ ലക്കൊട്ട പൊളിച്ചു കത്തെ
ടുത്ത നിവൃത്തി സംഭ്രമത്തൊടെ വായിച്ചു— അത ഇതിന്നു
കീഴെ ചെൎത്തീട്ടുള്ള പ്രകാരമായിരുന്നു.

സ്വസ്ത്യസ്തു.

"മീനാക്ഷിയുടെ ലെഖനം നമുക്ക കിട്ടി— നിന്റെ പാ
തിവ്രത്യ ശുദ്ധിയും ഭൎത്തൃ സ്നെഹവും കണ്ട നാം വളരെ സ
ന്തൊഷിക്കുന്നു— സാധ്വിയും സുശീലയുമായ നിന്റെ ചാരി
ത്രത്തെ നശിപ്പിച്ചു നമ്മുടെ മനൊഹിതം സാധിപ്പിക്കെ
ണമെന്ന നാം ഒരിക്കലും ഇച്ഛിക്കുന്നില്ല— നമുക്ക അതുനി
മിത്തം ലെശം സുഖക്കെടും ഉണ്ടാകുന്നതല്ല— അത്യുത്തമ
യായ നിന്റെ ഗുണത്തിന്നും ക്ഷെമാഭിവൃദ്ധിക്കും വെണ്ടി
നമ്മാൽ കഴിയുന്നത്ര സഹായം ആജീവനാന്തം നാം നി
ണക്ക ചെയ്തുതരാതിരിക്കയില്ല— നിന്റെ സുസ്ഥിരമായ വൃ
ത്തിവിശെഷത്തിന്റെയും മനൊധൈൎയ്യത്തിന്റെയും അ
ടയാളമായിരിപ്പാൻ വെണ്ടി നാം സന്തൊഷസഹിതം ഇ
തൊടൊന്നിച്ച അയച്ചിട്ടുള്ള സമ്മാനം നിന്റെ ദെഹത്തി
[ 425 ] ന്മെൽ എല്ലായ്പൊഴും ധരിക്കാതിരിക്കയില്ലെന്ന നാം ദൃഢ
മായി വിശ്വസിക്കുന്നു— നിന്റെ മനൊഹിതത്തിന്ന മുട
ക്കം ചെയ്യാതെ വെണ്ടത്തക്ക എല്ലാ വഴികളും പ്രവൃത്തി
ക്കെണ്ടതിന്ന നാം ഇന്നുതന്നെ ഗൊപാലനെ തീട്ടുമൂലം
അറിയിക്കുന്നതാണ— സൌശീല്യാദി ഗുണ സമ്പന്നയായ
നിന്നെ സദാ കാലവും ജഗദീശ്വരൻ കാത്തു രക്ഷിക്കും—

എന്നു—ഭാനുവിക്രമൻ.

മീനാക്ഷിക്കുണ്ടായ പരമാനന്ദവും ഭക്തിയും ആരു വി
ചാരിച്ചാലും വൎണ്ണിക്കാവുന്നതല്ല— കത്തു വായിച്ചു കഴിയു
മ്പൊഴെക്ക ഒരു മുഴം മെല്പൊട്ട പൊങ്ങുക കഴിഞ്ഞു— കന
കമംഗലം കൊവിലകത്തിന്ന നെരെ തിരിഞ്ഞു നിന്ന ഭാ
നുവിക്രമനെ മനസ്സിൽ വിചാരിച്ച മൂന്നു പ്രാവശ്യം തൊഴു
തു— അതിൽപിന്നെ അളുക്കിൽ എന്താണെന്നു നൊക്കുവാ
നുള്ള തിരക്ക അതി കലശലായി— ക്ഷണത്തിൽ മുദ്ര നീക്കി
കടലാസ്സ പറിച്ചു ചീന്തി അളുക്ക തുറന്ന അതിൽ അടക്കം
ചെയ്തിട്ടുള്ള സാധനം പുറത്തെക്കെടുത്തു— അതൊ അത്യ
ന്തം മനൊഹരമായ ഒരു മുത്തുമാലയായിരുന്നു— മാലയുടെ
അഴകും രമണീയതയും യാതൊന്നും സൂക്ഷിക്കാതെ അതും
എഴുത്തും എടുത്ത വെഗത്തിൽ വാതിൽ തുറന്ന തന്റെ
അമ്മയും ഇളയമ്മമാരും ഇരിക്കുന്ന വടക്കെ കൊലായി
ലെക്ക ഓടിക്കൊണ്ട ചെന്നു— മീനാക്ഷിയുടെ മുഖപ്രസാദ
വും ധൃതിയും കണ്ടപ്പൊൾ എന്തൊ ചില വിശെഷവിധി
കൾ സംഭവിച്ചിട്ടുണ്ടെന്ന അവൎക്ക മനസ്സിലായി. അവൾ
വെഗത്തിൽ അടുത്തു ചെന്നു നാണിയമ്മയുടെ കയ്യിൽ
മുത്തുമാലയും പാറുക്കുട്ടിയുടെ കയ്യിൽ എഴുത്തും കൊടുത്തി
ട്ട അവരുടെ മുഖഭാവം സൂക്ഷിച്ചു നൊക്കിക്കൊണ്ട അവി
ടെ നിന്നു. നാണിയമ്മ അപൂൎവ്വമായ ൟ മുക്താഹാരം ക
യ്യിൽ പിടിച്ചു അത്യത്ഭുതത്തൊടെ അത തിരിച്ചും മറിച്ചും
[ 426 ] നൊക്കിക്കൊണ്ടിരിക്കെ പാറുക്കുട്ടി എഴുത്ത വായിച്ചു ചിരി
ച്ചുംകൊണ്ട ഇങ്ങിനെ പറഞ്ഞു.

പറുക്കുട്ടി—നാം ആരും എനി മീനാക്ഷിയെചൊല്ലി വ്യസ
നിക്കെണമെന്നില്ല— മാലയും ഈ എഴുത്തും ചെറിയ
തമ്പുരാൻ അവൾക്കതിരുമനസ്സകൊണ്ട അയച്ചിട്ടുള്ള
താണ—അവിടുത്തെക്കസമമായ പുരുഷൻ ഇന്നു ലൊ
കത്തിൽ ആരാണുള്ളത? തമ്പുരാക്കന്മാരായാൽ ഇങ്ങി
നെയിരിക്കണം— വല്ലവൎക്കുംമൎയ്യാദ പഠിക്കണമെങ്കി
ൽ ചെറിയ തമ്പുരാനൊട കണ്ട പഠിച്ചൊട്ടെ.

ലക്ഷ്മിഅമ്മ—(കുറെ മുമ്പൊട്ട നീങ്ങിയിരുന്നിട്ട) എന്താണ
അവിടുന്ന എഴുതീട്ടുള്ളത? പാറുക്കുട്ടി അത വായിച്ചി
ല്ലെ?

പാറുക്കുട്ടി—ഞാനെന്താണ പറയെണ്ടത? ഇവൾ സാമന്യ
ക്കാരത്തിയല്ല—ചെറിയതമ്പുരാന ഒരെഴുത്തയപ്പാൻ
ധൈൎയ്യം വന്നില്ലെ? ആശ്ചൎയ്യം തന്നെ— കൊച്ചുല
ക്ഷ്മിയുടെ അഛന ഒരെഴുത്തയപ്പാൻ എനിക്ക എനി
യും ധൈൎയ്യം വന്നിട്ടില്ല— കണ്ടില്ലെ ഇവളെടുത്ത പ
ണി? നാം ആരും അറിയാതെ ഒരെഴുത്തയച്ചു ചെറി
യ തമ്പുരാന്റെ ബാദ്ധ്യത വിടുത്തി അദ്ദെഹത്തൊ
ട രെഖാമൂലം ഒരു സമ്മതവും സമ്മാനമായിട്ട ഒരു മു
ത്തുമാലയും വാങ്ങിക്കളഞ്ഞില്ലെ! ഇവൾ ചില്ലറയ
ല്ല— എനി ജ്യെഷ്ഠനും മറ്റും കുണ്ഠിതപ്പെട്ടിരിക്കെ
ണ്ട— വെഗം അടിയന്തരത്തിനു വെണ്ടുന്ന സാമാന
ങ്ങളും മറ്റും ഒരുക്കിക്കൊട്ടെ.

ലക്ഷ്മിഅമ്മ—ആവു! എന്റെ ദൈവമെ! എന്റെ ജീവ
ൻ നെരെ വന്നു! ഈ വിവരം വെഗത്തിൽ ചെന്നു
ഗൊപാലനൊട പറയണം. മീനാക്ഷിയുടെ അഛനും
അപ്പക്കും ഇന്നുതന്നെ ഈ സംഗതി കാണിച്ചു ഓ
രൊ എഴുത്തയച്ചു കളയട്ടെ.
[ 427 ] പാറുക്കുട്ടി—കൊച്ചുലക്ഷ്മിയുടെ അഛനും കൂടി ഒരു എഴു
ത്തയക്കാൻ പറയണം. പൊകുമ്പൊൾ എന്നൊട പ്ര
ത്യെകം പറഞ്ഞിരിക്കുന്നു.

നാണിയമ്മ—എന്നാൽ ഒരെഴുത്തും കൂടി വെണ്ടിവരും— അ
ല്ലാഞ്ഞാൽ അവിടുന്നു മുഷിയാതിരിക്കില്ല.

പാറുക്കുട്ടി—അത ഇവിടെ അടുക്കയല്ലെ? നാളെ അയച്ചാ
ലും മതിയാകുന്നതാണ.

നാണിയമ്മ—നമ്പ്യാൎക്കും നാളെ അയച്ചാൽ പൊരെ?

ലക്ഷ്മിഅമ്മ—അതെല്ലാം വെണ്ടപൊലെ ഗൊപാലൻ
ചെയ്തൊളും— ആ എഴുത്തും മാലയും ഇങ്ങട്ട കാണ
ട്ടെ—ഞാൻ തന്നെ കൊണ്ട കൊടുത്തുകളായാം.

മീനാക്ഷി—അമ്മാമന ചെറിയ തമ്പുരാൻ തിരുമനസ്സു
കൊണ്ട ഇന്നതന്നെ ൟ വിവരത്തിന്ന ഒരെഴുത്തയ
ക്കും— അമ്മാമൻ എന്നിട്ടറിഞ്ഞാൽ പൊരെ?

ലക്ഷ്മിഅമ്മ—അതവരക്കും അവന്റെ മനസ്സ എന്തിനാ
ണ പുണ്ണാക്കുന്നത? വിവരം ഇപ്പൊൾതന്നെ ചെ
ന്നു പറയുന്നതാണ നല്ലത? എഴുത്തുംകൊണ്ട പക്ഷെ
ഞാൻ തന്നെ പൊയ്ക്കളയാം.

പാറുക്കുട്ടി—ജ്യെഷ്ഠനൊട ൟ വിവരം പറവാൻ എനി
ഞാൻ പൊയാലും മതി—ജ്യെഷ്ഠത്തിതന്നെ പൊണ
മെന്നില്ല— ഒരു സമയം കിട്ടുണ്ണിയുടെ വശം കൊടുത്ത
യച്ചാലും മതി.

നാണിയമ്മ—കിട്ടുണ്ണിയെ ഇന്ന ഇവിടെ കണ്ടിട്ടെ ഇല്ല—
എങ്ങട്ടാണ അവൻ പൊയ്ക്കളഞ്ഞത?

മീനാക്ഷി—അവനെ ഞാൻ കൊവിലകത്തെക്ക പറഞ്ഞ
യച്ചിരുന്നു—അവനാണ ൟ എഴുത്തും മാലയും കൊ
ണ്ടന്നു തന്നത.

നാണിയമ്മ—മിടുക്കൻതന്നെ— അവന നിശ്ചയമായിട്ടും ഇ
ന്ന നാല മുണ്ട കൊടുക്കണം. [ 428 ] പാറുക്കുട്ടി—ശരി—ശരി— അതാണ കിട്ടുണ്ണിയെ നൊക്കീട്ട
രാവിലെ ഒരു ദിക്കിലും കാണാഞ്ഞത! അവന ഞാ
നും കൊടുക്കും ഇന്ന നാല മുണ്ട— വല്ലതും കൊടുക്കു
ന്നുണ്ടെങ്കിൽ ഇങ്ങിനത്തെ ആളുകൾക്കാണ കൊടു
ക്കെണ്ടത.

ലക്ഷ്മിഅമ്മ—നാം ഒന്നും കൊടുത്തില്ലെങ്കിലും വെണ്ടില്ല—
എന്നന്നെക്കും കാണത്തക്ക ഒരു സമ്മാനം മീനാക്ഷി
യാണ അവന കൊടുക്കെണ്ടത.

നാണിയമ്മ—ഈ ഉപകാരം വിചാരിച്ച മീനാക്ഷി അവ
നെ ഒന്നിച്ചുതന്നെ കൊണ്ടുപൊകും.

പാറുക്കുട്ടി—പൊകുന്ന കാൎയ്യവും നാണിയെട്ടത്തി തീൎച്ചപ്പെ
ടുത്തി കഴിഞ്ഞൊ? ആനയെ മെടിച്ചിട്ട പൊരെ ച
ങ്ങലയുടെ കാൎയ്യംകൊണ്ട അന്വെഷിക്കുന്നത?

നാണിയമ്മ—ആനയെ കിട്ടുമെന്നുള്ള ഉറപ്പുണ്ടായാൽ ച
ങ്ങല മുമ്പെ തന്നെ വാങ്ങി വെക്കുന്നതിന്ന എന്താ
ണ തരക്കെട?

പാറുക്കുട്ടി—ഇരുന്നിട്ടല്ലെ നല്ലത കാലു നീട്ടുന്നത?

നാണിയമ്മ—ഇരുന്ന കാൽ തരിച്ചതിന്റെ ശെഷമെ കാ
ൽ നീട്ടാൻ പൊയിട്ടുള്ളു.

മീനാക്ഷി—എന്തിനാണിങ്ങിനെ ദുസ്തൎക്കം പറയുന്നത? ഇ
തെല്ലാം പിന്നെ പറഞ്ഞാൽ പൊരെന്നുണ്ടൊ?

പാറുക്കുട്ടി—(ചിരിച്ചുംകൊണ്ട) പൊട്ടെ—പൊട്ടെ മീനാക്ഷീ!
ഇന്നലെ വയിന്നെരം മുതൽ ഇതുവരെയും ഇങ്ങിന
ത്തെ സംസാരം ഒന്നും കെട്ടിട്ടില്ലെല്ലൊ— ഇപ്പൊൾ
നാവ മൂത്തപൊയി— എനി നിന്നെ ആര പിടിച്ചാ
ലും കിട്ടില്ല.

നാണിയമ്മ—ചെറിയതമ്പുരാൻ തിരുമനസ്സ കൊണ്ട പിടി
ക്കാൻ നൊക്കീട്ട കിട്ടീട്ടില്ലെല്ലൊ— വെറെ ഒരാൾ പി
ടിക്കുന്നത പിന്നെയല്ലെ? പിടിക്കെണ്ടുന്നാൾ പണ്ടെ
തന്നെ പിടിച്ചിട്ടും ഉണ്ട.
[ 429 ] പാറുക്കുട്ടി—അത ഞാനിപ്പൊൾ മാത്രമെ അറിഞ്ഞിട്ടുള്ളു—
പിടിക്കാൻ പൊകുന്നു എന്നാണ ഞാൻ ഇതവരെ
യും വിചാരിച്ചിട്ടുണ്ടായിരുന്നത.

മീനാക്ഷി ഇതിനൊന്നും യാതൊന്നും പകരം പറയാ
തെ മുഖം താഴ്ത്തിക്കൊണ്ട നിന്നു. "മതി നെരം പൊക്ക പ
റഞ്ഞത— എഴുനീറ്റു ഓരൊ വഴിക്ക പൊയ്ക്കൊള്ളീൻ" എ
ന്നു പറഞ്ഞു ലക്ഷ്മിഅമ്മ എഴുത്തും മാലയും വാങ്ങി സ
ന്തൊഷത്തൊടും വിസ്മയത്തൊടും കൂടി കിഴക്കെ പൂമുഖ
ത്തെക്ക കടന്നു ചെന്നു— അപ്പൊൾ ഗൊപാലമെനൊനും
ഗൊവിന്ദനും കൂടി ഹരി ജയന്തൻ നമ്പൂരിപ്പാടിനെ ചെറി
യ തമ്പുരാന്റെ അടുക്ക അയച്ചു മദ്ധ്യസ്ഥം പറയിപ്പിക്കു
വാൻ വെണ്ടി കാക്കനൂർ മനക്കലെക്ക പൊവാനുള്ള ഒരു
ക്കമായി നില്ക്കുന്നു—ലക്ഷ്മിഅമ്മ എഴുത്തും മുത്തുമാലയുംകൂടി
ഗൊപാലമെനൊന്റെ കയ്യിൽ കൊടുത്തു— അദ്ദെഹം കാ
ൎയ്യത്തിന്റെ യാഥാൎത്ഥ്യം യാതൊന്നും അറിയാതിരുന്നതി
നാൽ മാലയും എഴുത്തും കണ്ടപ്പൊൾ എന്തൊ ചിലതൊ
ക്കെ ശങ്കിച്ചുപൊയി— ഗൊവിന്ദന്റെ മനസ്സിലും കുറച്ചൊ
രു പരിഭ്രമം ഉണ്ടായി— ഗൊപാലമെനൊൻ സംഭ്രമത്തൊ
ടു കൂടി വെഗത്തിൽ എഴുത്ത നിവൃത്തി വായിച്ചു—സന്തൊ
ഷാശ്രുക്കൾ കണ്ണുകളിൽ നിന്നു ഒഴുകിത്തുടങ്ങി—അത്യാശ്ച
ൎയ്യംകൊണ്ടും പരമാനന്ദം കൊണ്ടും ഒരക്ഷരം പൊലും മി
ണ്ടാൻ വഹിയാതെ വെഗത്തിൽ അത ഗൊവിന്ദന്റെ ക
യ്യിൽ കൊടുത്തു— ഗൊവിന്ദൻ എഴുത്ത വായിച്ചു സന്തൊ
ഷിച്ചു ഗൊപാലമെനൊന്റെ മുഖത്ത നൊക്കി ചിരിച്ചും
കൊണ്ട പറഞ്ഞു.

ഗൊവിന്ദൻ—കാൎയ്യം ഇത്ര ക്ഷണംകൊണ്ട ഇങ്ങിനെ കലാ
ശിക്കുമെന്ന ഞാൻ സ്വപ്നെപി വിചാരിച്ചിരുന്നില്ല—
ഇവിടത്തെ മഹാ ഭാഗ്യത്തിന്ന യാതൊന്നും എതിരി
ല്ല— വളരെ വിശെഷമായി— ചെറിയ തമ്പുരാന്റെ [ 430 ] ബുദ്ധി വിശെഷം അത്യന്തം ശ്ലാഘനീയം തന്നെ.

ഗൊപാലമെനൊൻ—ആ പെണ്ണിന്റെ ഭാഗ്യംകൊണ്ടാണ
ഇത ഈ വിധത്തിൽ കലാശിച്ചു പൊയത—അവൾ
ജനിച്ച മുതല്ക്ക ഞങ്ങൾ യാതൊരു സങ്കടവും അനു
ഭവിച്ചിട്ടില്ല— എല്ലാം ദൈവ കാരുണ്യം.

ലക്ഷ്മിഅമ്മ—ഈ വിവരത്തിന്ന ഇന്നതന്നെ അപ്പയുടെ
അഛനും മറ്റും എഴുത്തയക്കണം— അടിയന്തിരം ഇ
നി ഈ മാസത്തിൽതന്നെ കഴിഞ്ഞു പൊയ്ക്കൊട്ടെ—
താമസിക്കും തൊറും ഉപദ്രവം ഉണ്ടാവാനാണ ഇട
യുള്ളത.

ഗൊപാലമെനൊൻ—എനി ഒരു നാഴികപൊലും താമസി
ക്കെണ്ടുന്ന ആവശ്യമില്ല— എഴുത്ത സകലവും ഇന്ന
തന്നെ അയച്ചു പത്തു ദിവസത്തിന്നുള്ളിൽ സകല
വും ഒരുക്കിക്കളയാം.

ഇങ്ങിനെ പറഞ്ഞുകൊണ്ടിരിക്കുന്നമദ്ധ്യെ ചെറിയതമ്പു
രാൻ തനിക്ക അയച്ചിട്ടുള്ള എഴുത്തും എത്തി.കാൎയ്യം മുഴുവ
നും മുമ്പെ തന്നെ അറിഞ്ഞിട്ടുണ്ടായിരുന്നതകൊണ്ട അ
പ്പൊൾ അതിനെപ്പറ്റിവിശെഷിച്ച ഒന്നും പറാവാനുണ്ടായി
രുന്നില്ല— ഗൊപാലമെനൊൻ എഴുത്ത പൊളിച്ചു വായിച്ചു
ലക്ഷ്മിഅമ്മയുടെ കയ്യിൽ കൊടുത്തിട്ട അപ്പൊൾതന്നെ
ഗൊവിന്ദനൊടൊന്നിച്ചു അവിടെ നിന്നിറങ്ങി ചെറിയ
തമ്പുരാനെ ചെന്നു കണ്ടു. ഗൊപാലമെനൊന്റെ ആദ
രവും വിനയവും ഭക്തി വിശെഷവും കണ്ടിട്ട ഭാനുവിക്രമ
ന്ന വളരെ സന്തൊഷമുണ്ടായി— മീനാക്ഷി തനിക്ക അ
യച്ചിട്ടുണ്ടായിരുന്ന എഴുത്തെടുത്തു കൊണ്ടുവന്നു ഗൊപാ
ലമെനൊന്റെ മുഖാന്തരം താൻതന്നെ വായിച്ചു മന്ദസ്മി
തം തൂകി ഇപ്രകാരം പറഞ്ഞു. "സ്ത്രീകളെ വെണ്ടപ്പെട്ട പ്ര
കാരം വിദ്യാഭ്യാസം ചെയ്യിച്ചു മനൊ വികാസം വരുത്തു
ന്നതിനാൽ ഉണ്ടാവാനിരിക്കുന്ന നന്മകളെ നമ്മുടെ പ്രജ
[ 431 ] കളെ ഗ്രഹിപ്പിക്കുവാൻ ഗൊപാലന്റെ മരുമകൾ ഒരുപാ
ദ്ധ്യായിനിയാണെന്നു പറവാൻ നമുക്ക ലെശംപൊലും സം
ശയമില്ല— ഈ രാജ്യത്തിലെ ഭാഗ്യശാലികളിൽ വെച്ചു ഒ
ന്നാമൻ നീതന്നെയാണ— മീനാക്ഷിയുടെ ബുദ്ധിവൈശി
ഷ്ട്യത്തെപ്പറ്റി നാം അത്യന്തം സന്തൊഷിക്കുന്നു— അവളു
ടെ വിവാഹം കൂടുന്ന വെഗത്തിൽ നിൎവ്വഹിക്കുകയും അ
ടിയന്തര ദിവസം ഗൊപാലൻ നമ്മുടെ മുമ്പാകെ വന്നു
പൊകുകയും ചെയ്യുന്നത നമുക്ക അത്യന്തം സന്തൊഷമാ
യിരിക്കും— കുഞ്ഞിശ്ശങ്കരനെ ഒരു പ്രാവശ്യം കണ്ട സംസാ
രിക്കണമെന്ന നമുക്കൊരു മൊഹം ഇരിക്കുന്നുണ്ട— അത
കൊണ്ട അവൻ വന്നാൽ നമ്മെ വന്നു കാണാതെ പൊ
യ്കളയരുതെന്നു പ്രത്യെകം ഏല്പിക്കണം— ഗൊപാലൻ വ
ന്നിട്ടുള്ളത നമുക്ക വളരെ സന്തൊഷമായി— കൂട ക്കൂടെ എ
നിയും ഇങ്ങട്ട വരണം— ഇപ്പൊൾ പൊകാം."

ഗൊപാലമെനൊൻ ചെറിയ തമ്പുരാനവർകളെ തൊ
ഴുതു വിടവാങ്ങി മടങ്ങി പുത്തൻമാളികക്കൽ വന്നു— കു
ഞ്ഞികൃഷ്ണമെനൊൻ മുതലായ സംബന്ധികൾക്കും അ
ച്യുതമെനൊനും മീനാക്ഷിയുടെ വിവാഹത്തെപ്പറ്റി പ്ര
ത്യെകം എഴുത്തയച്ചു അവരുടെ വരവും കാത്തു കൊ
ണ്ടിരുന്നു. [ 432 ] ഇരുപത്തൊന്നാം അദ്ധ്യായം.

കഥാവസാനം.

ഗൊപാലമെനൊൻ അയച്ചിട്ടുണ്ടായിരുന്ന കത്ത അച്യു
തമെനൊന കിട്ടിയ ദിവസം തന്നെ മീനാക്ഷിയുടെ ഒരെ
ഴുത്ത നമ്മുടെ കുഞ്ഞിശ്ശങ്കരമെനൊനും കിട്ടി. ഭാനുവിക്ര
മന്റെ സംബന്ധകാൎയ്യത്തെപ്പറ്റി അച്യുതമെനൊനിൽ
നിന്ന കെട്ടിട്ടുണ്ടായിരുന്നത പരമാൎത്ഥമാണെന്ന വിശ്വസി
ച്ച പെട്ടെന്നുണ്ടായ പരിഭ്രമം നിമിത്തം കുഞ്ഞിശ്ശങ്കരമെ
നൊൻ തന്നെത്താൻ മറന്ന അത്യന്തം വ്യസനകരമായ
ഒരെഴുത്തും പിറ്റന്നാൾ രാവിലെ മീനാക്ഷിയുടെ കത്ത
കിട്ടിയതിനാൽ അത്യാനന്ദപ്രദമായ ഒരു അടിയന്തര ക
മ്പിയും മീനാക്ഷിക്ക അയച്ചിട്ടുണ്ടായിരുന്നു എന്ന 18-ാം
അദ്ധ്യായത്തിൽ പ്രസ്താവിച്ചിട്ടുള്ളത വായനക്കാൎക്ക ഓൎമ്മ
യുണ്ടല്ലൊ— മെൽ പറഞ്ഞ കമ്പി കിട്ടുന്നതിന്ന മുമ്പായിരു
ന്നു ആ എഴുത്തു കിട്ടീട്ടുണ്ടായിരുന്നത എങ്കിൽ കുഞ്ഞിശ്ശ
ങ്കരമെനൊൻ അതിൽ പ്രസ്താവിച്ചിട്ടുണ്ടായിരുന്ന പ്രകാ
രം തന്നെ ശൊകാധിക്യംകൊണ്ട മീനാക്ഷിയും നിസ്സംശ
യം മരിച്ചുപൊകുമായിരുന്നു. അടിയന്തര കമ്പി അയച്ചിട്ടു
ണ്ടായിരുന്നത വളാരെ ഉപകാരമായി— എന്നിട്ടും എഴുത്ത
കിട്ടി വായിച്ചപ്പൊൾ അവൾ നെടുവീൎപ്പിട്ട പൊട്ടി കര
ഞ്ഞുപൊയി— മീനാക്ഷി കരഞ്ഞിട്ടുള്ളത ആശ്ചൎയ്യമല്ലെ
ല്ലൊ— അതി ധീരയായ പാറുക്കുട്ടി കരഞ്ഞിട്ടുള്ളതാണ അ
ത്യത്ഭുതം— ആ എഴുത്തിലെ വാചകം കണ്ടാൽ അദ്ദെഹ
ത്തിനെ മുമ്പ കാണാത്തവരും കൂടി വല്ലാതെ വ്യസനിച്ചു
പൊകും— ആയത വായനക്കാരുടെ മുമ്പാകെ വെക്കുന്നത
അത്ര ഭംഗിയും മൎയ്യാദയും ആയിരിക്കയില്ലെന്ന വിശ്വസി
[ 433 ] ച്ച ഇവിടെ പ്രസ്താവിപ്പാൻ മനസ്സു വരുന്നില്ല— കുഞ്ഞിശ്ശ
ങ്കരമെനൊൻ ഹൈക്കൊൎട്ടിൽ ഒരു ക്രിമിനാൽ അപ്പീൽ
വിചാരണയിൽ ഇരിക്കുന്ന മദ്ധ്യത്തിലാണ മീനാക്ഷിയു
ടെ ഇപ്പൊഴത്തെ കത്ത അദ്ദെഹത്തിന്ന കിട്ടീട്ടുണ്ടായിരു
ന്നത— കയ്യക്ഷരം കണ്ടപ്പൊൾ തന്നെ അദ്ദെഹത്തിന്ന
മനസ്സിലായി— ഉടനെ പത്ത മിനുട്ട അവസരം വാങ്ങി
ബാറിൽനിന്ന പുറത്ത കടന്നു തന്റെ മുറിയിൽ ചെന്നു കു
ത്തിരുന്നു പരിഭ്രമത്തൊടെ വെഗം ലക്കൊട്ട പൊളിച്ച ക
ത്തെടുത്ത വായിച്ചു— അതിന്റെ ശരിയായ തരിജമ ഇതി
ന്റെ താഴെ ചെൎത്തിരിക്കുന്നു.

കനകമംഗലം.
നവെമ്പ്ര 16.

ശ്രീ.

എന്റെ പ്രാണപ്രിയതമ!

അവിടെ നിന്ന അയച്ച കമ്പിയും എഴുത്തും എനിക്ക
കിട്ടി— ഇവിടെ ഇപ്പൊൾ നല്ല വസന്തകാലമാണ— എനി
വെണ്ടുന്നത മുഴുവനും അവിടെനിന്ന ചെയ്യെണ്ടതാണ—
ജ്യെഷ്ഠനൊടും അപ്പുക്കുട്ടനൊടും ഒരുമിച്ചു ഇന്നതന്നെ നി
വൃത്തിയുള്ള പക്ഷം പുറപ്പെടുമെല്ലൊ— സംഗതിവശാൽ വ
ല്ല താമസവും ഉണ്ടെങ്കിൽ ആ വിവരത്തിന്ന ഒരു അടിയ
ന്തര കമ്പി അയച്ചുതരുവാനപെക്ഷ— ശെഷം ഒക്കെയും
അമ്മാമൻ ജ്യെഷ്ഠനയച്ചിട്ടുള്ള എഴുത്തിൽനിന്ന ഗ്രഹിക്കാ
വുന്നതാണ. എന്ന സ്വന്തം മീനാക്ഷി.

എഴുത്ത വായിച്ച നിമിഷത്തിൽതന്നെ കനകമംഗല
ത്ത എത്തിയാൽ കൊള്ളാമെന്നു കുഞ്ഞിശ്ശങ്കരമെനൊന്റെ
മനസ്സിൽ അത്യന്തം കലശലായ ഒരു മൊഹമുണ്ടായി— ക
മ്പിവഴിയായി മനുഷ്യന്മാരെ അയപ്പാൻ കഴിയുന്നതായ
ഒരു വിദ്യ ഇതവരെ ആരും കണ്ടുപിടിച്ചില്ലെല്ലൊ എന്ന
വിചാരിച്ചു വ്യസനിച്ചു എങ്കിലും പിറ്റെന്നാൾ കൂടി ഒരു
അപ്പീൽ നമ്പ്ര വിചാരണയുണ്ടായിരുന്നതിനാൽ അതവി
[ 434 ] ട്ടെറിഞ്ഞ പൊയ്ക്കളവാൻ നിവൃത്തിയില്ലാത്തതകൊണ്ടു ര
ണ്ടുദിവസം കഴിഞ്ഞല്ലാതെ ഏതായാലും തരമില്ലെന്നു നി
ശ്ചയിച്ചു ആ വിവരത്തിന്ന അപ്പൊൾ തന്നെ കനകമംഗ
ലത്തെക്ക ഒരു കമ്പിയയച്ചു ധീരാത്മാവായി അത്യന്തം
മനസ്സന്തൊഷത്തൊടും മുഖപ്രസാദത്തൊടും കൂടി രണ്ടാമ
തും ബാറിൽ ഹാജരായി. അന്നെത്തെ കെസ്സിൽ കുഞ്ഞി
ശ്ശങ്കരമെനൊൻ കാണിച്ചിട്ടുള്ള അത്യുത്സാഹവും ബുദ്ധി
ഗാംഭീൎയ്യവും കണ്ടിട്ട കൊൎട്ടിൽ കൂടിയിരുന്ന സകല ജനങ്ങ
ളുംഅത്ഭുതപ്പെട്ടുപൊയി— ബാരിസ്ടർ മെയിൻസായ്വ പൊ
യതിൽ പിന്നെ ക്രിമിനാൽക്കെസ്സിൽ ഇങ്ങിനെ ഒരാൾ യു
ക്തിയുക്തമായി നിയമാനുസരണം പ്രസംഗിച്ചുകെട്ടിട്ടില്ലെ
ന്നു പലരും അന്യൊന്യം പറഞ്ഞു ശ്ലാഘിച്ചു— അന്നെ
ത്തെ അപ്പീൽ നമ്പ്ര തന്റെഭാഗം ഗുണമായിത്തീൎന്നു. നി
ശ്ചയിച്ചിട്ടുണ്ടായിരുന്ന പീസ്സ കൂടാതെ മുന്നൂറുറുപ്പിക സ
മ്മാനവും കിട്ടി— കൊടതി പിരിഞ്ഞതിൽ പിന്നെ അച്യുത
മെനൊനും താനും കൂടി വണ്ടികയറി പൊരുന്ന വഴി വിവ
രം ഒക്കെയും പറഞ്ഞു സന്തൊഷിച്ചു താനുംകൂടി അന്നെ
ത്തെ രാത്രി അച്യുതമെനൊന്റെ ഒന്നിച്ചുതന്നെ പാൎത്തു—
പിറ്റന്നാൾത്തന്നെ യാത്രാനുരൂപമായ സകലസാധനവും
തെയ്യാറാക്കി വെപ്പിച്ചു—മൂന്നാംദിവസം രണ്ടുപെരും കൂടി
ഇരിപതദിവസത്തെ കല്പനയും വാങ്ങി പ്രസിഡൻസി
കൊളെജ്ജിൽ ജൂനിയർ എഫെ ക്ലാസ്സിൽ പഠിച്ചുവരുന്ന
അപ്പുക്കുട്ടനൊടൊരുമിച്ചു മലയാളത്തിലെക്ക വണ്ടി കയ
റി— അപ്പുക്കുട്ടൻ ഇത വരക്കും ഈ ഒരു പ്രസ്താവം പൊലും
അറിഞ്ഞിട്ടുണ്ടായിരുന്നില്ല— വസ്തുത അറിഞ്ഞപ്പൊൾ തുട
ങ്ങി അവനുള്ള സന്തൊഷം നിമിഷംപ്രതി വൎദ്ധിച്ചു വന്നു.
വണ്ടിയുടെ ചലനവും വെഗതയും സ്ടെഷൻതൊറും എ
ത്തുമ്പൊഴുള്ള തിരക്കും ഇതൊന്നും അപ്പുക്കുട്ടനാകട്ടെ കു
ഞ്ഞിശ്ശങ്കരമെനൊനാകട്ടെ അറിഞ്ഞതെയില്ല—കുഞ്ഞിശ്ശ
[ 435 ] ങ്കരമെനൊൻ താൻ ഇറങ്ങെണ്ടതായ സ്ടെഷനിൽ എത്തി
യ ഉടനെ അച്യുതമെനൊനൊടും അപ്പുക്കുട്ടനൊടും യാ
ത്ര പറഞ്ഞു വണ്ടിയിൽ നിന്നിറങ്ങി, പെട്ടിയും സാമാനങ്ങ
ളും ഒരു കൂലിവണ്ടിയിൽ തന്റെ രണ്ട ഭൃത്യന്മാരെക്കൊണ്ട
എടുത്തവെപ്പിച്ചതിന്റെ ശെഷം അവരിൽ ഒരുത്തനെ
അച്യുതമെനൊന തുണയായി അയച്ചു, രണ്ടുമണിക്കു മു
മ്പായി വീട്ടിൽ എത്തെണമെന്നുള്ള വിചാരത്തൊടു കൂടി
വെഗത്തിൽ ഒരു കുതിരവണ്ടിയിൽ കയറിപ്പൊകയും ചെ
യ്തു. അതിൽപിന്നെ അച്യുത മെനൊനും അപ്പുക്കുട്ടനും
കൂടി അഛനെ കണ്ട പൊയ്കളയാമെന്ന നിശ്ചയിച്ച ആ
വഴി ചെറുവണ്ണൂർ സ്ടെഷനിൽ എത്തിയപ്പൊൾ കുഞ്ഞി
കൃഷ്ണമെനൊൻ വണ്ടി കയറുവാൻ വെണ്ടി വന്നു പ്ലാറ്റ
ഫൊറത്തിൽ നില്ക്കുന്നത കണ്ടു— വെഗത്തിൽ രണ്ടു പെ
രും വണ്ടിയിൽ നിന്നിറങ്ങി തങ്ങളുടെ അഛന്റെ അരിക
ത്തു ചെന്ന വന്ദിച്ചു നിന്നു. കുഞ്ഞികൃഷ്ണ മെനൊൻ പു
ത്രന്മാർ രണ്ടു പെരെയും പിടിച്ചു ഗാഢമായി ആലിംഗനം
ചെയ്തു വൎത്തമാനങ്ങളെല്ലാം അന്വെഷിച്ചറിഞ്ഞ സന്തൊ
ഷിച്ചു പുത്രന്മാരെ വിശ്രമശാലയിൽ കൂട്ടിക്കൊണ്ടുപൊയി
ചായയും പലഹാരവും കഴിപ്പിച്ചു ക്ഷീണംതീൎത്ത വണ്ടി പു
റപ്പെടാറായ ഉടനെ ചെന്ന ഒരു രണ്ടാംക്ലാസ്സ മുറിയിൽ
കയറിയിരുന്ന മൂന്നു പെരും കൂടി അന്യൊന്യം ഓരൊ വ
ൎത്തമാനം ചൊദിച്ചും പറഞ്ഞും മാൎഗ്ഗഖെദവും തളൎച്ചയും
അറിയാതെ തങ്ങൾ ഇറങ്ങെണ്ടുന്നതായ സ്ടെഷനിൽ എ
ത്തി, അവിടെ നിന്നു ഒരു കുതിരവണ്ടിയിൽ കയറി രാത്രി
പന്ത്രണ്ട മണിക്ക മുമ്പായി പുത്തൻ മാളികക്കൽ എത്തി
ച്ചെരുകയും ചെയ്തു. ഗൊപാലമെനൊനും ലക്ഷ്മിഅമ്മ
മുതലായ സഹൊദരിമാരും പ്രത്യെകിച്ചു മീനാക്ഷിയും കു
ഞ്ഞികൃഷ്ണമെനൊന്റെയും മറ്റും വരവും ഉദ്ദെശവും ക
ണ്ട അത്യന്തം സന്തൊഷിച്ചു. [ 436 ] അച്യുതമെനൊനുമായി പറഞ്ഞ പിരിഞ്ഞിട്ടുണ്ടായിരു
ന്ന പ്രകാരം തന്നെ കുഞ്ഞിശ്ശങ്കരമെനൊൻ തന്റെ വീ
ട്ടിൽ എത്തിയതിന്റെ മൂന്നാം ദിവസം മീനാക്ഷിയുടെ
വിവാഹം നിശ്ചയിപ്പാൻ വെണ്ടി തന്റെ സംബന്ധിക
ളിൽ അത്യന്തം യൊഗ്യന്മാരായ നാലു പെരെ പുത്തൻ
മാളികക്കലെക്ക അയച്ചു. ഗൊപാലമെനൊൻ അവരെ
തന്നാൽ കഴിയും പ്രകാരം ആദരിച്ചു സല്ക്കരിച്ചു തന്റെ
സംബന്ധികളിൽ പലരെയും സമീപസ്ഥന്മാരായ ചില
പ്രമാണികളെയും അച്യുതമെനൊനെ അയച്ചു ക്ഷണി
ച്ചു വരുത്തി പിറ്റന്നാൾതന്നെ വിവാഹത്തിന്ന ശുഭമാ
യുള്ള ഒരു ദിവസവും നിശ്ചയിച്ചു എല്ലാവരും സുഖമാ
യി ഭക്ഷണം കഴിച്ചു അന്യൊന്യം യാത്ര പറഞ്ഞു പിരി
യുകയും ചെയ്തു. കുഞ്ഞികൃഷ്ണമെനൊൻ അടിയന്തരത്തി
ന്റെ സകല ഭാരവാഹിത്വവും രാമുക്കുട്ടി മെനൊനെ ഏ
ല്പിച്ചു, വിവാഹ മുഹൂൎത്തത്തിന്റെ രണ്ടുനാൾ മുമ്പെ ഇവി
ടെ എത്തിക്കൊള്ളാമെന്ന നിശ്ചയിച്ചു പിറ്റന്നാൾ തന്നെ
സ്വരാജ്യത്തിലെക്ക പൊയി. അടിയന്തരം വളരെ കൊ
ലാഹലമായി കഴിക്കെണമെന്നുള്ള താല്പൎയ്യത്തൊടുകൂടി രാ
മുക്കുട്ടിമെനൊൻ അത്യുത്സാഹം ചെയ്തു—സദ്യക്കാവശ്യപ്പെ
ട്ട സകല സാധനങ്ങളും ഇല, മൊര, തയിര ആദിയായി
ട്ട അദ്ദെഹം തന്റെ സ്വന്ത ദിക്കിൽനിന്ന വരുത്തി ശെഖ
രിച്ചു. പുത്തൻമാളികക്കലെ തെക്കും വടക്കുമുള്ള മുറ്റത്ത
അതിവിശെഷമായി രണ്ടു നെടുമ്പുര കെട്ടി ഭംഗിയിൽ അ
ലങ്കരിച്ചു ബ്രാഹ്മണ സദ്യക്ക വെണ്ടപ്പെട്ട എല്ലാ ചട്ടങ്ങളും
ക്ഷെത്രത്തിൽ ചെയ്യിച്ചു അടിയന്തര ദിവസം കാത്തും
കൊണ്ടിരുന്നു. കനക മംഗലത്തുള്ള പ്രമാണികളെ മുഴുവ
നും ഗൊപാലമെനൊനും സംബന്ധത്തിൽ പെട്ട സ്ത്രീ
കളെ മുഴുവനും അദ്ദെഹത്തിന്റെ സഹൊദരിമാരും പ്ര
ത്യെകം പ്രത്യെകം അടിയന്തരത്തിന്നു പൊയി ക്ഷണിച്ചു.
[ 437 ] വിവാഹദിവസത്തിന്റെ നാലു നാൾ മുമ്പെ കല്പനയെടു
ത്തു കരുണാകരൻ നമ്പ്യാരും എത്തി. രാമുക്കുട്ടി മെനൊ
ന്റെ ധാരാളവും അനാവശ്യമായി സംഭരിച്ചു വെച്ചിട്ടുള്ള
അനവധി സാമാനങ്ങളും കണ്ടിട്ടു കരുണാകരൻ നമ്പ്യാർ
അദ്ദെഹത്തിനെ തന്റെ മനസ്സുകൊണ്ട അല്പം പുഛിക്ക
യാണ ചെയ്തത— അടിയന്തരം ഏതാണ്ട തരമായി നിവൃ
ത്തിക്കെണമെന്നല്ലാതെ ഇത്രയധികം ദ്രവ്യം വെറുതെ വാ
രിയെറിഞ്ഞുകളയെണ്ടതില്ലായിരുന്നു എന്ന അദ്ദെഹം
ഗൊപാലമെനൊനൊട സ്വകാൎയ്യം പറഞ്ഞു— ഈ വകസം
ഗതികളിൽ അധികവ്യയം ചെയ്യുന്നത ഗൊപാലമെനൊ
നും അശെഷം രസമല്ലയായിരുന്നു— എങ്കിലും രാമുക്കുട്ടിമെ
നൊന്റെ ഹിതത്തിന്നു വിരൊധം പ്രവൃത്തിപ്പാൻ അദ്ദെ
ഹത്തിന്നു ലെശം ധൈൎയ്യമുണ്ടായിരുന്നില്ല. "അടിയന്തര
ത്തിന്റെ ഭാരവാഹിത്വം മുഴുവനും തഹസ്സിൽദാർ എ
ന്നെ ഏല്പിച്ചു പൊയിട്ടുള്ളതകൊണ്ട അത വെടിപ്പായി ക
ഴിപ്പിക്കെണ്ടുന്നത എന്റെ പ്രവൃത്തിയാണ— അല്ലാഞ്ഞാൽ
എന്റെ ഇതവരെയുള്ള നടപ്പിന്നും അവസ്ഥക്കും ലെശം
മതിയാകുന്നതല്ല" ഇങ്ങിനെയുള്ള വിചാരത്തൊടു കൂടിയാ
ണ രാമുക്കുട്ടിമെനൊൻ ഇത്രയൊക്കെ പരിശ്രമം ചെയ്തുവ
രുന്നത. നിശ്ചയപ്രകാരം വിവാഹത്തിന്റെ രണ്ട ദിവ
സം മുമ്പെ രണ്ട കൂലിവണ്ടി നിറയെ ചിത്രക്കണ്ണാടി— രസ
ക്കുടുക്ക— സ്ഫടിക വിളക്ക— ചിത്രകംബളം— ചന്ദനത്തിരി—
പനിനീർ— ലവണ്ടർ മുതലായ പലവിധ സുഗന്ധദ്രവ്യം—
പനിനീർ വീശി— മുതലായ അനെക സാധനങ്ങളൊടു കൂ
ടി കുഞ്ഞികൃഷ്ണമെനൊനും അദ്ദെഹത്തിന്റെ രണ്ട സ
ഹൊദരിമാരും എട്ട പത്ത പ്രമാണികളും ഭൃത്യന്മാരും ഒക്ക
പ്പാടെ പുത്തൻമാളികക്കൽഎത്തി— രാമുക്കുട്ടിമെനവന്റെ
ഉത്സാഹവും അടിയന്തരത്തിന്ന വരുത്തി വെച്ചിട്ടുള്ള സം
ഭാരങ്ങളും മറ്റും കണ്ടിട്ട കുഞ്ഞികൃഷ്ണമെനൊൻ മനസ്സ
[ 438 ] കൊണ്ട അദ്ദെഹത്തെ വളരെ മാനിച്ചു. കുഞ്ഞികൃഷ്ണമെ
നൊൻ എത്തിയ ദിവസം തന്നെ ഗൃഹാന്തൎഭാഗം അലങ്ക
രിപ്പാൻ ആരംഭിച്ചു— ഈ ഭവനത്തിന്റെ ചുരുക്കമായ ഒരു
വിവരണം രണ്ടാം അദ്ധ്യായത്തിൽ കൊടുത്തിട്ടുണ്ടെന്നു
വരികിലും മെൽ തട്ടിന്റെ സ്ഥിതിയും സ്വഭാവവും തരം
പൊലെ വിവരിക്കാമെന്നു വിചാരിച്ചു ആ അദ്ധ്യായത്തി
ൽ നിൎത്തിവെച്ചിട്ടുള്ളതകൊണ്ട ഈ അവസരത്തിൽ തെ
ല്ലൊന്നു പ്രസ്താവിക്കാതിരിപ്പാൻ നിവൃത്തികാണുന്നില്ല.

കിഴക്കെ തളത്തിൽ തെക്കെഭാഗം പടിഞ്ഞാറൊട്ട തി
രിച്ചു വെച്ചിട്ടുള്ള കൊണി കയറി, മുകളിലെക്കു ചെന്നാ
ൽ പടിഞ്ഞാറെ ഭാഗം ഒരു വാതിൽ കാണാം— ആ വാ
തിൽ കടന്നു ചെല്ലുന്നത കിഴക്കു പടിഞ്ഞാറായി നീണ്ടു
കിടക്കുന്ന ഒരു തളത്തിലെക്കാണ— അതും കീഴംഭാഗമുള്ള
തളവും ആകൃതിയിൽ ഏകദെശം ഒരുപൊലെയാണെ
ന്നുതന്നെ പറയാം— എങ്കിലും ഈ തളത്തിന്ന തെക്കും പ
ടിഞ്ഞാറും ചുമരുകൾ ഇല്ലാതിരിക്കുന്നതും മറ്റും വിചാ
രിച്ചാൽ ആ വിഷയത്തിൽ ഇത കുഞ്ഞികൃഷ്ണ മെനൊ
ന്റെ ഭവനത്തിൽ മുമ്പു ഗൊവിന്ദൻ കണ്ടിട്ടുണ്ടായിരുന്ന
പൂമുഖത്തിന്റെ ആകൃതിയൊട ഏകദെശം തുല്യമാകു
ന്നു— എന്നാൽ ഈ തളത്തിന്റെ പടിഞ്ഞാറെവശം അതി
വിശെഷമായ ഒരു ചന്ദ്രികാങ്കണം കൂടി തീൎപ്പിച്ചിട്ടുണ്ട— അ
തിന്റെ നാലുഭാഗത്തും തുടരെത്തുടരെ ചട്ടികൾ നിരത്തി
വെച്ച അനവധി പൂച്ചെടികൾ നട്ടുവളൎത്തീട്ടുള്ളത കൊ
ണ്ട സന്ധ്യാസമയം അവിടെ കാറ്റുകൊണ്ടിരിക്കുന്ന സു
കൃതികൾക്കുള്ള പരമാനന്ദവും സുഖവും പറഞ്ഞറിയിപ്പാ
ൻ പ്രയാസമാണ. മെൽപറഞ്ഞ തളത്തിന്റെ വടക്കഭാ
ഗത്ത പടിഞ്ഞാറും കിഴക്കും ഓരൊ വാതിൽ ഉണ്ട—ആ
വാതിലുകളിൽ കൂടി ഉള്ളിലെക്ക പ്രവെശിച്ചാൽ ചുറ്റും അ
തി വിശെഷമായ കൊലായികൾ കാണാം— കൊലായിൽ
[ 439 ] നിന്ന നടുമുറ്റത്തിൽ വീഴാതെയിരിപ്പാനും മറ്റും പുറഭാ
ഗം ഒരിക്കൊൽ ഉയരത്തിൽ ചുമരും അതി മനൊഹരമാ
യ പടിയിരിപ്പും കുറ്റിയും ഉണ്ട— പടിഞ്ഞാറെ ഭാഗം രണ്ട
അറകളും ഒരു സാമാനമുറിയും വടക്ക ഭാഗം പടിഞ്ഞാറെ
വശം മെൽപറഞ്ഞ മുറിയുടെ കിഴക്ക ഒരു വലിയ തളവും
അതിന്റെ കിഴക്കഭാഗത്ത ഒരു അറയും ഒരു സാമാനമുറി
യും കിഴക്കവശം ഒരു സാമാനമുറിയും ദീൎഘവിസ്താരങ്ങളൊ
ടുകൂടിയ ഒരു അറയും ഇങ്ങിനെ മൂന്നു ഭാഗവും കൂടി നാല
അറകളും മൂന്നു മുറികളും ഒരു ഒഴിഞ്ഞ തളവും ഉണ്ട— മെ
ൽപറഞ്ഞ അറകളിലും മുറികളിലും കൊലായിൽ നിന്ന
കടക്കത്തക്കവണ്ണം പ്രത്യെകം പ്രത്യെകം വാതിലുകളുംഅ
നൎഗ്ഗളമായ— വായു സഞ്ചാരത്തിന്നു വെണ്ടി അതാതിന്റെ
അവസ്ഥക്ക തക്കവണ്ണം ഒന്നും രണ്ടും ജനെലുകളും വെച്ചി
ട്ടുണ്ട— എല്ലാ അറകളിലും കട്ടിൽ, കിടക്ക, കസെല, അൾ
മെറ, ഇത്യാദി സകലസാധനങ്ങളും ശെഖരിച്ചുവെച്ചിട്ടുള്ള
തിന്നു പുറമെ അതി വിശെഷമായി അലങ്കരിക്കുകയും ചെ
യ്തിരിക്കുന്നു— ഓരൊ അറകളിലെ സാമാനങ്ങൾ ഓരൊ വീ
ട്ടിലെക്ക ധാരാളം മതിയായ്വരത്തക്ക വിധം അത്ര അധി
കമുണ്ട— വടക്കഭാഗം പ്രസ്താവിച്ചിട്ടുള്ള തളത്തിലെക്ക പ്ര
വെശിപ്പാൻ വെണ്ടി കീഴ്ഭാഗം അതിന്നു നെരെയുള്ള ത
ളത്തിൽനിന്ന ഒരു കൊണി വെച്ചിട്ടുമുണ്ട— പുരുഷന്മാർ തെ
ക്കുഭാഗമുള്ള തളത്തിൽ ഇരിക്കുന്ന സമയവും മറ്റും സ്ത്രീക
ൾക്ക മുകളിലെക്ക വരുവാനും പൊവാനും മെൽപറഞ്ഞ
കൊണി വളരെ സഹായമായിരിക്കുന്നു—ഈ വീട്ടിന്റെ മു
കൾതട്ട ഇപ്പൊൾ പ്രസ്താവിച്ചിട്ടുള്ള പ്രകാരമാണെന്ന വാ
യനക്കാൎക്ക ഇതകൊണ്ട മനസ്സിൽ ആക്കുവാൻ കഴിയുന്ന
താണെല്ലൊ.

കുഞ്ഞികൃഷ്ണമെനൊൻ കൊണ്ടുവന്നിട്ടുണ്ടായിരുന്ന അ
ലങ്കാരപദാൎത്ഥങ്ങൾ കൊണ്ട മെൽ തട്ട മുഴുവനും വളരെ
[ 440 ] ഭംഗിയായലംങ്കരിച്ചു ബാക്കിയുള്ള സാധനങ്ങൾ ഓരൊരു
ത്തരുടെ ഹിതപ്രകാരം കൊലായിലും തെക്കെ നിടുമ്പുര
യിലും എന്നുവെണ്ടാ കിഴക്കെ ലതാഗൃഹത്തിലും വടക്കഭാ
ഗം കലവറക്കവെണ്ടി കെട്ടിയുണ്ടാക്കിയ നിടുമ്പുരയിലും
പല വിധത്തിലും അലങ്കരിച്ചു— വളരെ പറഞ്ഞിട്ടു ഫലമി
ല്ലെല്ലൊ— വിവാഹത്തിനുള്ള ദിവസമായി—മീനാക്ഷിയും
കുഞ്ഞികൃഷ്ണമെനൊന്റെ സൊദരിമാരും പാറുക്കുട്ടിയും കൂ
ടി പ്രഭാതത്തിൽ കുളി കഴിഞ്ഞു ക്ഷെത്രത്തിൽ പൊയി തൊ
ഴുത പല പ്രാൎത്ഥനകളും നിവെദ്യങ്ങളും കഴിപ്പിച്ചു ഗണപ
തിഹൊമം ഭഗവതിസെവ ആദിത്യനമസ്കാരം ഇത്യാദി മ
ഹൽ കൎമ്മങ്ങൾ ചെയ്തിട്ടുള്ള ബ്രാഹ്മണൎക്കെല്ലാം ദക്ഷിണ
കൊടുത്ത പത്ത മണിക്ക മുമ്പായി പുത്തൻ മാളികക്കലെ
ക്ക മടങ്ങിയെത്തി— അപ്പഴക്ക സദ്യയുടെ വട്ടവും ശ്രമവും
വളരെ ജാഗ്രതയിൽ ആരംഭിച്ചിരിക്കുന്നു— എത്തുന്ന ബ്രാ
ഹ്മണൎക്ക ഭക്ഷണം കൊടുക്കണമെന്നുള്ള താല്പൎയ്യത്തിന്മെ
ൽ ഗൊപാലമെനൊന്റെ അപെക്ഷ പ്രകാരം കുബെര
ൻ നമ്പൂരിയുടെയും പുരുഹൂതൻ നമ്പൂരിയുടെയും മെലന്വെ
ഷണത്തിൻ കിഴിൽ ക്ഷെത്രത്തിൽ വെച്ചും സദ്യയുടെ ശ്ര
മം അതി കലശലായി— ബ്രാഹ്മണരെല്ലാം പകലെ ഊണും
കഴിച്ച തൃപ്തന്മാരായി കുഞ്ഞിശ്ശങ്കരമെനൊന്റെ വരവും
പാൎത്തുകൊണ്ട ചിറക്കടവത്തകൂടി പലതും പറഞ്ഞു രസി
ച്ച ഉലാവിത്തുടങ്ങി— അഞ്ചു നാഴിക രാച്ചെല്ലുന്നതിന്ന മു
മ്പായിട്ട പുത്തൻമാളികക്കൽ സദ്യയുടെ വട്ടം മുഴുവനും
തെയ്യാറായി— ഗൊപാലമെനൊൻ പടിഞ്ഞാറെ വശമുള്ള
സൎക്കാര നിരത്ത മുതൽ പുത്തൻമാളികക്കലെ പടിപ്പുര
വരെ ആളുകളെ നിൎത്തി വിളക്ക വെപ്പിച്ചു. ഇത അദ്ദെ
ഹം മുമ്പ ആലൊചിച്ചിട്ടുണ്ടായിരുന്നില്ല— അടിയന്തര ദി
വസം കാണണമെന്ന ചെറിയ തമ്പുരാൻ കല്പിച്ചിട്ടുണ്ടാ
യിരുന്ന പ്രകാരം ഗൊപാലമെനൊൻ കൊവിലകത്തെക്ക
[ 441 ] പൊയിട്ടുണ്ടായിരുന്ന സമയം ഈ സംഗതി ചെറിയ തമ്പു
രാൻ അരുളിചെയ്തതിനാൽ മാത്രമാണ ഇങ്ങിനെയുള്ള ഏ
ൎപ്പാടുകൾ ചെയ്വാൻ സംഗതി വന്നത.

നെരം ഏകദെശം അഞ്ച നാഴിക രാവായപ്പഴക്ക കു
ഞ്ഞിശ്ശങ്കരമെനൊനും തന്റെ ബന്ധുക്കളും സുഹൃത്തുക്ക
ളുമായി പത്തു പരമയൊഗ്യന്മാരായ പ്രമാണികളും നാല
കാൎയ്യസ്ഥന്മാരും പന്ത്രണ്ട ഭൃത്യന്മാരും കൂടി വണ്ടി വഴിയാ
യി പടിഞ്ഞാറെ ഭാഗമുള്ള നിരത്തിന്മെൽ എത്തി. ഇവ
ർ തലെ ദിവസം നെൎത്തെ തന്നെ പുറപ്പെട്ടു കനകമംഗ
ലത്തിന്ന സമീപം ചെമ്പങ്ങാട്ട നാരായണൻ നമ്പിയുടെ
തിരുവാലിക്കൊട എന്ന സത്രത്തിൽ എത്തി അവിടെ സു
ഖമായി താമസിക്കയാണ ചെയ്തിട്ടുള്ളത. നാരായണനമ്പി
യും കുഞ്ഞിശ്ശങ്കരമെനൊനും തമ്മിൽ അതിസ്നെഹമായിരു
ന്നതകൊണ്ട യാതൊരു കാൎയ്യത്തിനും അവിടെ അശെ
ഷം ബുദ്ധിമുട്ടുണ്ടായിരുന്നില്ല. അന്ന അസ്തമിച്ചതിൽ പി
ന്നെ അവിടെനിന്ന സാവകാശത്തിൽ പുറപ്പെട്ട വരിക
യാണ ചെയ്തിട്ടുള്ളത. ഗൊപാലമെനൊന്റെ കല്പന പ്രകാ
രം നിരത്തിന്മെൽ ഇവരുടെ വരവും കാത്തു നിന്നിട്ടുണ്ടാ
യിരുന്നവരിൽ ചിലർ ഇവർ വരുന്നതു കണ്ടു വെഗത്തി
ൽ പുത്തൻമാളികക്കൽ ഓടിവന്നു വിവരം അറിയിച്ചു. രാ
മുക്കുട്ടി മെനൊനും കരുണാകരൻ നമ്പ്യാരും സമീപസ്ഥ
ന്മാരായ ഏഴെട്ട പ്രമാണികളും കൂടി ചിറക്കലെക്ക ബദ്ധ
പ്പെട്ടു ചെന്നു— അല്പം കഴിയുമ്പഴക്ക മറ്റെവരും എത്തി.
രാമുക്കുട്ടി മെനൊൻ മുതലായവർ അടുത്തചെന്നെതിരെ
റ്റു— അന്യൊന്യം സ്നെഹൊപചാരം ചെയ്തതിൽ പിന്നെ
എല്ലാവരും ചിറയിൽ ഇറങ്ങി കാലും മുഖവും കഴുകി സാ
വധാനത്തിൽ വന്നു കിഴക്കെ പടി കയറിയ ക്ഷണത്തിൽ
കൊലായിൽ ഉണ്ടായിരുന്നവർ മുറ്റത്തിറങ്ങി മുമ്പൊട്ട വ
ന്ന അത്യാദരവൊടെ എതിരെറ്റു കൂട്ടിക്കൊണ്ട പൊയി
[ 442 ] കൊലായിൽ നിരക്കെ വെച്ചിട്ടുള്ള കസെലുകളിന്മെൽ ഇ
രുത്തി യഥായൊഗ്യം ഉപചരിച്ചു— അന്യൊന്യം രണ്ടും നാ
ലും വാക്ക സംസാരിച്ചു ഒരു പ്രാവശ്യം മുറുക്ക കഴിയുമ്പഴ
ക്ക വിവാഹത്തിന്നുള്ള മുഹൂൎത്തകാലവും ആയി— നായന്മാ
രുടെ ഇടയിൽ അത്യുൽകൃഷ്ടമായനുഷ്ഠിച്ചുവരുന്ന വിവാ
ഹസമ്പ്രദായപ്രകാരംതന്നെ കുഞ്ഞിശ്ശങ്കരമെനൊൻ മീ
നാക്ഷിയുടെ പാണിഗ്രഹണം ചെയ്തു— കൂടിയിരുന്ന ബ്രാ
ഹ്മണൎക്കൊക്കെയും അവസ്ഥാനുസരണം ദക്ഷിണകൊടുത്ത
സ്നെഹിതന്മാരൊടും ബന്ധുക്കളൊടും മറ്റും ഒരുമിച്ചു ഊ
ണുകഴിക്കുകയുംചെയ്തു— സദ്യ മുഴുവനും പത്തുമണിക്കകം
വെടിപ്പായി കലാശിച്ചു— അത്യന്തം തൃപ്തികരമായി സകല
പദാൎത്ഥങ്ങളൊട ഭക്ഷണം സുഖമായി കിട്ടിയത കൊണ്ട
"ദമ്പതിമാൎക്ക മെൽക്കുമെൽ നന്മയും ശ്രെയസ്സും സിദ്ധി
ക്കെണമെ" എന്ന സാധുക്കൾ ആബാലവൃദ്ധം ദൈവ
ത്തെ പ്രാൎത്ഥിച്ചു.

ഇപ്രകാരം മീനാക്ഷിയുടെ വിവാഹം വളരെ കൊലാ
ഹലമായിട്ടുതന്നെ കലാശിച്ചു— രാമുക്കുട്ടി മെനൊന്റെ മ
നസ്സിൽ ഒരുവിധം തൃപ്തിയും സംഭവിച്ചു— പുത്തൻമാളിക
ക്കൽ ഉള്ളവരെല്ലാവരും അത്യന്തം സന്തൊഷിച്ചു— മീനാ
ക്ഷിയുടെയും കുഞ്ഞിശ്ശങ്കര മെനൊന്റെയും മനൊഹിത
വും സാധിച്ചു— അന്തസ്സിദ്ധമായ അനൊന്യാനുരാഗത്തെ
പ്രത്യക്ഷപ്പെടുത്തുവാനുള്ള അവസരവും സമീപിച്ചു— ദമ്പ
തിമാർ രണ്ടുപെരും തങ്ങളുടെ ശയനാഗാരത്തിലും പ്രവെ
ശിച്ചു— അനവധി ദിവസമായിട്ട അനുരാഗ വശന്മാരായി
അന്യൊന്യദൎശനം കാംക്ഷിച്ചുകൊണ്ടിരിക്കുന്ന ഇവരുടെ
സല്ലാപാദികളും മറ്റും എന്റെ വായനക്കാരിൽ മിക്കപെ
ൎക്കും ഊഹിച്ചറിവാൻ കഴിയുന്നതാകകൊണ്ടും ദമ്പതിമാരു
ടെ രഹസ്സല്ലാപവും മറ്റും പ്രബന്ധരൂപെണ പ്രസ്താവി
ക്കുന്നത ഇപ്പൊഴത്തെ കാലത്തിന്നും അവസ്ഥക്കും ലെശം
[ 443 ] ഉപപന്നമല്ലാത്തതകൊണ്ടുംഇവിടെ യാതൊന്നും പറവാ
ൻ വിചാരിക്കുന്നില്ല.

നെരം പ്രഭാതമായ ഉടനെ യാത്രക്കുള്ള ഒരുക്കമായി—പ്രാ
തൽ കഴിച്ചല്ലാതെ പൊകുവാൻ തരമില്ലെന്ന കുഞ്ഞികൃഷ്ണ
മെനൊൻ ആവശ്യപ്പെട്ടതകൊണ്ട എല്ലാവരും അതപ്ര
കാരംതന്നെ സമ്മതിച്ചു— ആ അവസരത്തിൽ കുഞ്ഞിശ്ശ
ങ്കരമെനൊൻ ഭാനുവിക്രമൻ എന്ന ചെറിയ തമ്പുരാൻ
അവർകളുടെ അഭിലാഷവും സാധിപ്പിച്ചു— ഏകദെശം പ
ത്തു പതിനഞ്ച മിനുട്ട നെരം അത്യന്തം സന്തൊഷത്തൊ
ടും രസത്തൊടുംകൂടി തമ്പുരാനവർകൾ കുഞ്ഞിശ്ശങ്കരമെ
നൊനുമായി സംസാരിച്ചതിൽ പിന്നെ വിലയെറിയ ഒരു
പച്ചക്കല്ലു വെച്ച മൊതിരം സമ്മാനം കൊടുത്ത യാത്ര
പറഞ്ഞയച്ചു— ഭാനുവിക്രമന്റെ ഔദാൎയ്യവും ബുദ്ധിവിശെ
ഷവും വാക്സാമൎത്ഥ്യവും കാൎയ്യബൊധവും ജനരഞ്ജനയും
കണ്ടിട്ട കുഞ്ഞിശ്ശങ്കരമെനൊൻ അത്യന്തം സന്തൊഷിച്ചു
പ്രശംസിച്ചു— മടങ്ങിയെത്തിയ ഉടനെ എല്ലാവരും കൂടി
പ്രാതൽ കഴിഞ്ഞു പുറപ്പെട്ടു— മീനാക്ഷിയുടെ നിൎബ്ബന്ധ
വും വ്യസനവും കണ്ടിട്ട കുഞ്ഞികൃഷ്ണമെനൊന്റെ കല്പ
ന പ്രകാരം ലക്ഷ്മി അമ്മയും കൂടി ഒന്നിച്ചു പൊയി അ
ല്പം ദിവസം മദിരാശിയിൽ പാൎക്കുവാൻ തന്നെ നിശ്ചയി
ച്ചു. അച്യുതമെനൊനും അപ്പുക്കുട്ടനും അപ്പൊൾതന്നെ ഒ
ന്നിച്ചു പുറപ്പെട്ടു— കുഞ്ഞികൃഷ്ണമെനൊൻ കരുണാകരൻ
നമ്പ്യാര ഇവരും ചെറുവണ്ണൂർ വരക്കും ഒന്നിച്ചു പൊവാൻ
തന്നെ നിശ്ചയിച്ചു— എല്ലാവരും ഗൊപാലമെനൊൻ രാമു
ക്കുട്ടി മെനൊൻ മുതലായ ബന്ധുക്കളൊടും മറ്റും പ്രെമ
പുരസ്സരം യാത്ര പറഞ്ഞു കിഴക്കെ പടിക്കൽ നിന്ന തന്നെ
വണ്ടി കയറി ഏകദെശം മൂന്നരമണി സമയം വാരണശ്ശെ
രി എന്ന സത്രത്തിൽ എത്തി— ഈ സത്രം കുഞ്ഞികൃഷ്ണ
മെനൊന്റെ സ്വന്തമായിരുന്നതകൊണ്ട അദ്ദെഹം സദ്യ
[ 444 ] ക്കുള്ള എല്ലാ വട്ടങ്ങളും മുൻകൂട്ടി തെയ്യാറാക്കിച്ചിട്ടുണ്ടായി
രുന്നു— അന്നെത്തെ ദിവസം എല്ലാവരും അവിടെ താമ
സിച്ചു— പിറ്റന്നാൾ എട്ട മണിക്ക ഊണും കഴിച്ച തീവണ്ടി
അപ്പീസ്സിൽ എത്തി അവസ്ഥാനുസരണം വണ്ടി കയറി
ചെറുവണ്ണൂർ സ്ടെഷനിൽ എത്തിയ ശെഷം കുഞ്ഞികൃ
ഷ്ണമെനൊനും കരുണാകരൻനമ്പ്യാരും അവിടെ ഇറങ്ങി—
കുഞ്ഞിശ്ശങ്കരമെനൊനും മറ്റും പിന്നെയും യാത്രചെയ്തു,
ഇങ്ങട്ടു പൊരുന്ന വഴിയിൽ താൻ ഇറങ്ങീട്ടുണ്ടായിരുന്ന
സ്ടെഷനിൽ എത്തി— അവിടെ തന്റെ മാതാവയ നാരാ
യണി അമ്മയും എല്ലാരിലും ഇളയ സൊദരിയായ കുഞ്ഞി
ലക്ഷ്മിയും വെറെ രണ്ടുമൂന്നു പെരും തങ്ങളെ കാത്തുംകൊ
ണ്ട നില്ക്കയായിരുന്നു— കുഞ്ഞിശ്ശങ്കരമെനൊൻ പ്ലാറ്റഫൊ
റത്തിൽ ഇറങ്ങി അമ്മയെയും സൊദരിയെയും താനും മീ
നാക്ഷിയും ലക്ഷ്മിഅമ്മയും ഇരിക്കുന്ന ഒന്നാം ക്ലാസ്സു മുറി
യിൽ കയറ്റി ഇരുത്തി അത്യന്തം സന്തൊഷത്തൊടും ആ
ശ്ചൎയ്യപ്രെമരസങ്ങളൊടും കൂടി പിറ്റെന്നാൾ രാവിലെ മ
ദിരാശിയിൽ എത്തി സുഖമായി താമസിച്ചു. മീനാക്ഷിയു
ടെ രൂപസൌന്ദൎയ്യവും സൌശീല്യവും ബുദ്ധിചാതുൎയ്യവും
ഭൎത്തൃസ്നെഹവും വിനയവും മറ്റും കണ്ടിട്ട കുഞ്ഞിശ്ശങ്കരമെ
നൊന്റെ മാതൃസൊദരിമാൎക്ക അത്യന്തം ആശ്ചൎയ്യവും ബ
ഹുമാനവും വാത്സല്യവും പ്രെമവും ജനിച്ചു—എല്ലാവരുംകൂടി
അവിടെ ഏകദെശം ഒരു മാസത്തിൽ അധികം താമസി
ച്ചതിൽ പിന്നെ മീനാക്ഷിയെ നാരായണി അമ്മയുടെ കയ്യി
ൽ സമൎപ്പിച്ചു, ലക്ഷ്മിഅമ്മ തിരിയെ പൊരുകയും ചെയ്തു.

മീനാക്ഷി തന്റെ ഭൎത്താവിന്റെ മനസ്സിൽ പലപ്രകാര
ത്തിലുംദിവസംപ്രതി അത്യാനന്ദത്തെ വൎദ്ധിപ്പിച്ചുംകൊണ്ട
അദ്ദെഹത്തിന്റെ മാതാവൊടും സൊദരിയൊടും ഒരുമിച്ചു
അനെകംദിവ്യഭൊഗങ്ങൾഅനുഭവിച്ചുംകൊണ്ടതാമസിച്ചു.

"https://ml.wikisource.org/w/index.php?title=മീനാക്ഷി&oldid=210388" എന്ന താളിൽനിന്ന് ശേഖരിച്ചത്