മലയാളഭാഷയും സാഹിത്യവും (ഒരു നിരൂപണം)
മലയാളഭാഷയും സാഹിത്യവും (ഒരു നിരൂപണം) രചന: (1927) |
[ 4 ]
വിചാരങ്ങളും വികാരങ്ങളും മറ്റുള്ളവരെ ഗ്രഹി
പ്പിക്കുന്നതിന്നുള്ള ഉപായങ്ങളിൽ ഏറ്റവും പ്രധാനപ്പെ
ട്ടതു ഭാഷയാണല്ലോ. ഓരോരോ ജനസമുദായത്തി
ന്റെയും പ്രകൃതിസിദ്ധങ്ങളായ പരിതസ്ഥിതികളും അ
വക്കനുസരിച്ചുള്ള ജീവിതക്രമങ്ങളും ധർമ്മവ്യവസ്ഥകളും
ആസ്പദമായി ആ ജനസമുദായത്തിന്നു പൊതുവായി ചില
സ്വഭാവഭേദങ്ങളുണ്ടാകുന്നുണ്ട്. അതിന്നനുഗുണമായി
അവരുടെ ഭാഷക്കും ചില പ്രത്യേക സ്വഭാവങ്ങളു
ണ്ടാകുന്നതാണ്. ഒരു മലയാളിയാകട്ടെ ആ നാട്ടിൽ
ധാരാളം പരിചയമുള്ള മറ്റൊരാളാകട്ടെ മലയാളക്കര
യിൽ നിന്ന് എത്രയോ ദൂരത്തുള്ള വിദേശങ്ങളിൽ വച്ചു
പോലും ചില മലയാളികളെക്കാണുമ്പോൾ അവരു
മായിപ്പരിചയമില്ലെങ്കിൽത്തന്നെയുംഅവരുടെമുഖത്തു
സ്ഫുരിച്ചുംകൊണ്ടിരിക്കുന്ന പ്രത്യേകജാതി സ്തോഭം
കൊണ്ടും സാധാരണ പ്രവൃത്തികളിൽ കാണാവുന്ന പ്ര
ത്യേകരീതികൊണ്ടും അവർ മലയാളികളായിരിക്കണമെ [ 5 ] ന്നു സാമാന്യമായി ഊഹിക്കുന്നത് നമുക്കനുഭവപ്പെട്ട സംഗതിയാണല്ലോ. അതുപോലെ ഒരു തമിൾനാട്ടുകാരനെയും ആ നാട്ടിൽപ്പരിചയിച്ചവന് വിദേശങ്ങളിൽവച്ചും വേർതിരിച്ചറിവാൻ സാധിക്കുന്നുണ്ട്. ഇപ്രകാരം ഓരോ നാട്ടുകാരെയും പ്രത്യേകപരിചയമില്ലാതെതന്നെ മറ്റു നാട്ടുകാരിൽ നിന്നു തിരിച്ചറിവാനുള്ള കാരണമാകട്ടെ, വിചാരഗതി, വികാരഗതി, ആചാരം, പെരുമാറ്റം മുതലായതിൽ അവർ മറ്റു നാട്ടുകാരിൽനിന്നു പരമ്പരയായിത്തന്നെ കുറെ എല്ലാം വ്യത്യാസപ്പെട്ടിരിക്കുന്ന സംഗതിയുമാണ്. എന്തുകൊണ്ടെന്നാൽ, ആ വക ഗുണവിശേഷങ്ങളെ അടിസ്ഥാനമാക്കീട്ടാണല്ലോ ഓരോരുത്തരുടേയും സ്വഭാവവിശേഷവും വിചാരഗതിയുടെ സമ്പ്രദായവും മുഖസ്തോഭത്തിന്റെ സാമാന്യസ്ഥിതിയും എല്ലാം വ്യവസ്ഥിതമായിത്തീരുന്നത്. സംഗീതത്തിന്റെ സ്ഥിതി പരിശോധിച്ചു നോക്കിയാൽ ഓരോരോ നാട്ടുകാരുടെ മേൽപറഞ്ഞ പ്രത്യേക സ്വഭാവങ്ങളനുസരിച്ച് ആന്തരമായ ചില വ്യത്യാസങ്ങൾ അതിലും വന്നുകുടുന്നുണ്ടെന്നുള്ളത് കുറേക്കൂടി സ്പഷ്ടമായിക്കാണാവുന്നതാണ്. സംഗീതവും മനോഗതികളായ ഓരോമാതിരി വികാരങ്ങളേയും വിചാരങ്ങളേയും പുറത്തേക്കു പ്രകാശിപ്പിക്കുന്നതിന്റെ വകഭേദമണല്ലോ. എല്ലാ നാട്ടുകാരുടെ സംഗീതവും സപ്തസ്വരങ്ങളുടെ മേളനംതന്നെയാണെങ്കിലും മലയാളത്തിലെ പാട്ടും [ 6 ] തമിഴരുടെ പാട്ടും ഹിന്തുസ്ഥാനിപ്പാട്ടും ഇംഗ്ലീഷുപാട്ടും എല്ലാം അവയിലെ വാക്കിന്റെ അർത്ഥമോ വാക്കുപോലുമോ മനസ്സിലാവാതെതന്നെ എളുപ്പത്തിൽ തിരിച്ചറിവാൻ നമുക്കു കഴിയുന്നതുമുണ്ട്. അതുകൊണ്ട് മനുഷ്യസമുദായത്തിന്റെ പരിതസ്ഥിതിക്കും ജീവിതക്രമത്തിനുമുള്ള വകഭേദം ആ സമുദായത്തെസ്സംബന്ധിച്ചുള്ള സകലസംഗതികളിലും ചില സ്വഭാവവിശേഷങ്ങളുണ്ടാക്കുന്നുണ്ടെന്നുള്ളതു നിർവ്വിവാദമാണ്. മലയാളികളുടെ ആവക സ്വഭാവവിശേഷമനുസരിച്ചു മലയാളഭാഷക്കും ചില പ്രത്യേകസ്വഭാവങ്ങളുണ്ടായിട്ടുണ്ട്. വളരെ ചുരുങ്ങിയ രീതിയിലും എന്നാൽ നല്ല വൃത്തിയോടുകൂടിയും ജീവിതം കഴിച്ചുകൂട്ടുന്നതാണ് അടുത്തകാലംവരെയും മലയാളികൾക്കു പൊതുവായുണ്ടായിരുന്ന സമ്പ്രദായം. ഒരു പുളിശ്ശേരിയും ഉപ്പിലിട്ടതും മെഴുക്കുപുരട്ടിയും വൃത്തിയുള്ള ചോറും മോരും ഉണ്ടായാൽ എത്രവലിയ മലയാളപ്രഭുവിന്റെയും ഭക്ഷണത്തിന്റെ വട്ടം സുഭിക്ഷമായി. നാലരമുഴം നീളവും രണ്ടേമുക്കാൽ വീതിയും ഉളള ഒരു മുണ്ടും ചെറിയ ഒരു തോർത്തും ഉണ്ടായാൽ ഉടുപ്പിന്റെ മോടിയും സമ്പൂർണ്ണമായി. മലയാളസ്ത്രീകളുടെ വസ്ത്രാഭരണങ്ങളും മറ്റുനാട്ടുകാരുടേതിനോടു തട്ടിച്ചുനോക്കുമ്പോൾ എത്രയോ വളരെച്ചുരുങ്ങിയതായിട്ടാണിരുന്നിരുന്നത്. ഇങ്ങനെ കഴിയുന്നിടത്തോളം ചുരുക്കി വൃത്തിയായി കാർയ്യം നിർവ്വഹിക്കുക എന്ന സ്വഭാവം മലയാളഭാഷയിലും നല്ലവണ്ണം വ്യാപിച്ചിട്ടുണ്ട്. വാക്കുകൾ, പ്രത്യയങ്ങൾ, സമാസങ്ങൾ മുതലായ ഭാഷാംശങ്ങളിലെല്ലാം എ [ 7 ] ത്രത്തോളം ഒഴിപ്പാൻ യുക്തിയും കഴിവുമുണ്ടോ അത്രയും ഒഴിച്ചുംകൊണ്ടുള്ള പ്രയോഗമാണ് മലയാളഭാഷയുടെ ശൈലിക്കും സ്വഭാവത്തിനും അധികം യോജിച്ചിരിക്കുന്നത്. രാമൻ അച്ഛന്റെ ഗൃഹത്തിലേക്കുചെന്നു എന്നല്ലാതെ രാമൻ തന്റെ അച്ഛന്റെ ഗൃഹത്തിലേക്കു ചെന്നു എന്നൊ, അവന്റെ അച്ഛന്റെ ഗൃഹത്തിലേക്കു ചെന്നു എന്നോ മലയാളശൈലിക്കു യോജിച്ചതല്ല. തന്റെ അച്ഛന്റെ എന്നൊ അവന്റെ അച്ഛന്റെ എന്നൊ ചേർക്കാഞ്ഞാൽ ആരുടെ അച്ഛന്റെ ഗൃഹത്തിലേക്കാണ് രാമൻ പോയതെന്ന് ഒരു മലയാളിക്കു സംശയവും ഉണ്ടാകുന്നതല്ല. മറ്റൊരാളുടെ അച്ഛന്റെ ഗൃഹത്തിലേക്കാണ് പോയതെങ്കിൽ അതു പ്രത്യേകിച്ചു കാണിക്കണമെന്നിരിക്കെ സ്വന്തം അച്ഛന്റെയാണെങ്കിൽ അതിനു പ്രത്യേകം ഒരു പദവും പ്രയോഗിക്കേണ്ടതില്ലെന്നാണ് മലയാളത്തിലെ നിശ്ചയം. അതുപോലെ തന്നെ ക്രിയാപദങ്ങളിലും വചനപ്രത്യയം, പുരുഷപ്രത്യയം, ലിംഗപ്രത്യയം, മുതലായത് ഒാരോ ക്രിയാപദരൂപങ്ങൾക്കും വെവ്വേറെ ചേർത്ത് അവൻ വന്താൻ, അവൾ വന്താൾ, അവർ വന്താർ, നീ വന്തായ്, നീങ്കൾ വന്തീർ, നാൻ വന്തേൻ, നാങ്കൾ വന്തോം, എന്ന മാതിരിയിലോ സ ഗച്ഛതി, തൌ ഗച്ഛതഃ, തെ ഗച്ഛന്തി, ത്വം ഗച്ഛസി, യൂയം ഗച്ഛഥ, അഹം ഗച്ഛാമി, വയം ഗച്ഛാമഃ എന്നമാതിരിയിലോ പലതരം ശബ്ദരൂപങ്ങളുണ്ടാക്കീട്ടുള്ള ആഡംബരവും മലയാളഭാഷ വേണ്ടെന്നാണ് വച്ചിട്ടുള്ളത്. വന്നത് അവനോ അവരോ നീയോ ഞാ [ 8 ] നോ എന്നുള്ളതെല്ലാം ആ ക്രിയയുടെ കർത്താവിനെക്കാണിക്കുന്ന അവൻ, അവർ, മുതലായ പദങ്ങൾകൊണ്ടുതന്നെ അറിയാമെന്നിരിക്കെ, ക്രിയാപദത്തിൽ ആ സംഗതികാണിപ്പാൻ മറ്റൊരടയാളവുംകൂടി ചേർക്കുന്നത് അധികച്ചെലവായതിനാൽ ആവശ്യമില്ലെന്നും അവൻ വന്നു, അവൾ വന്നു, അവർ വന്നു, നീ വന്നു, നിങ്ങൾ വന്നു, ഞാൻ വന്നു, ഞങ്ങൾ വന്നു എന്നിങ്ങനെ എല്ലാം ഒരേ രൂപത്തിൽന്നെ മതിയാകുന്നതാണെന്നുമാണ് ആ ഭാഷയുടെ പക്ഷം. അപ്രകാരംതന്നെ പ്രസംഗിച്ച ഞാൻ, വായിച്ച പുസ്തകം, അടിച്ച വടി, ഞാൻ കടം കൊടുത്ത പുള്ളി, ഇല കൊഴിഞ്ഞ മരം, താമസിച്ച സ്ഥലം എന്നിങ്ങനെ ക്രിയയുടെ കർത്താവ്, കർമ്മം, കരണം, സമ്പ്രദാനം, അപാദാനം, അധികരണം ഈ ആറുകാരകങ്ങളെയും, പ്രസംഗിച്ച, വായിച്ച, അടിച്ച, കൊടുത്ത, കൊഴിഞ്ഞ, താമസിച്ച എന്ന ഒരേ മാതിരി രുപം കൊണ്ടുതന്നെ കാണിച്ചുകഴിച്ചു കൂട്ടുവാൻ മലയാളഭാഷക്കു സാധിക്കുന്നുണ്ട്. സംസ്കൃതം, ഇംഗ്ലീഷ്, മുതലായ ഭാഷകളിലെക്ക് ഈ വക വാചകങ്ങൾ മാറ്റുമ്പോൾ ഒാരോകാരകങ്ങളേയും കാണിപ്പാൻ ഒാരോരൊ പ്രത്യേകരൂപങ്ങൾ വേണ്ടിവരുന്നതു നോക്കിയാൽത്തന്നെ ഈ വിഷയത്തിൽ മലയാളം നേടീട്ടുള്ള ലാഭം പ്രത്യക്ഷപ്പെടുന്നതാണല്ലൊ. രണ്ടോ പരമാവധി മൂന്നോ അല്ലാതെ അതിലധികം പദങ്ങൾ ചേർത്തു സമാസിക്കുന്നതും മലയാളത്തിന്റെ ഒതുങ്ങിയസ്വഭാവത്തിനു രുചിക്കന്നതല്ല. 'വൃക്ഷശാഖാഗ്രദളം' എന്നതുപോലെ 'മരക്കൊമ്പുതലയില' [ 9 ] എന്നൊ 'ശിരഃകണ്ഠപാണിപാദം എന്നതുപോലെ 'തലക്കഴുത്തുകൈകാൽ' എന്നോ പ്രയോഗിച്ചാൽ മലയാളഭാഷാദേവിക്കു തീർച്ചയായും മനം പുരട്ടുന്നതാണ്. ആകപ്പാടെ വലിയ ആഡംബരങ്ങളൊന്നും കൂടാതെ അത്യാവശ്യമായ മോടികൊണ്ടുമാത്രം ഭംഗിയായി കഴിച്ചുകൂട്ടുന്ന നിലയിലാണ് മലയാളഭാഷയുടെ സ്വഭാവം ഇരിക്കുന്നതെന്നു ചുരുക്കത്തിൽ പറയാം. ഇനി മലയാളത്തിന്റെ ഉച്ചാരണരീതി നോക്കുകയാണെങ്കിൽ അതും ഈ ഒതുങ്ങിയ സ്വഭാവത്തിന്നും വൃത്തിക്കും അനുഗുണമായിത്തന്നെയാണിരിക്കുന്നത്. എങ്ങിനെയെന്നാൽ എല്ലാ ഭാഷകളുടെയും ഉച്ചാരണത്തിന്റെ രീതി ഒരേ വിധത്തിലായിരിക്കയില്ല. ഓരോന്നിനും സ്വഭാവസിദ്ധമായി ഓരോ പ്രത്യേക രീതി ഉണ്ടായിരിക്കും. ഈ രീതി ശരിയാവാത്തതുകൊണ്ടാണ് മലയാളികളല്ലാത്തവർ മലയാളഭാഷ സംസാരിക്കുമ്പോൾത്തന്നെ അയാൾ
മലയാളിയല്ലെന്നു നമുക്കു മനസ്സിലാകുന്നതും അതിനെക്കുറിച്ചു നമുക്കു ഹാസ്യമോ ഒരു വല്ലായ്മയോ ഒക്കെ തോന്നിപ്പോകും. ഇംഗ്ലീഷുകാരല്ലാത്തവർ
ആ ഭാഷ പഠിച്ചു സംസാരിക്കുന്നതു കേൾക്കുമ്പോൾ ഇംഗ്ലീഷുകാർക്കു തോന്നുന്ന വല്ലായ്മക്കും കാരണം ആ ഭാഷക്കു സ്വഭാവസിദ്ധമായ ഉച്ചാരണരീതി വരാതിരിക്കുന്നതു തന്നെയാണ്. അതിൽ പ്രായേണ പരിഭ്രമം കുറഞ്ഞവരും, പ്രയത്നം കുറച്ചു നയം കൊണ്ടു കാര്യം നേടാൻ നോക്കുന്നവരും സഹനശീലൻമാരായ ജനങ്ങൾ അധികമായുളള ജനസമുദായത്തിന്റെ ഭാഷ ഉച്ചാരണത്തിൽ വേ [ 10 ] ഗം കുറഞ്ഞും അതുനിമിത്തം ആ ഭാഷയിൽ ഉറപ്പിച്ചുച്ചരിക്കേണ്ട കൂട്ടക്ഷരങ്ങളും
അതിഖരഘോഷാക്ഷരങ്ങളും മറ്റും വളരെക്കുറവായും താലവ്യാക്ഷരങ്ങൾക്കു
പ്രാധാന്യം കൂടിയും ആകപ്പാടെ ഒരു പതിഞ്ഞ മട്ടാണെന്നു പറയാവുന്ന തരത്തിലും ഉളള രീതിയിലായിരിക്കും .ആവലാതി പറഞ്ഞു കരയുന്നതിനും ശൃംഗാരിക്കുന്നതിനും ഈ വക ഭാഷ വളരെയധികം യോജിച്ചതാണ്.ഉത്സാഹപ്രധാനന്മാരും സ്വപ്രയത്നംകൊണ്ടു തന്നെ കാൎയ്യം നേടാൻ ശീലിക്കുന്നവരും ആയ ജനസമുദായത്തിന്റെ ഭാഷയുടെ ഉച്ചാരണം പ്രായേണ അക്ഷരങ്ങൾക്കു വേഗംകൂടിയും , അതിനാൽ കൂട്ടക്ഷരങ്ങളും ഘോഷാക്ഷരങ്ങളും ധാരാളം ആ ഭാഷയിൽ ഉണ്ടായിത്തീൎന്നും ,എന്നാലും
അക്ഷരങ്ങൾക്കു നല്ല വ്യക്തതയും ഓജസ്സും തികഞ്ഞ വിധത്തിലും ഉളള രീതിയിലായിരിക്കുന്നതാണ്.കോപം,ധൈൎയ്യം മുതലായ വികാരങ്ങളെ പ്രത്യക്ഷപ്പെടുത്തുവാൻ ഈ വക ഭാഷക്കു പ്രത്യേകം ഒരു യോഗ്യതയുണ്ട്.
സ്വാൎത്ഥപ്രധാനന്മാരും അതിനുവേണ്ടി ഏതു കൃത്യവും ചെയ്യാൻ മടിയില്ലാത്തവിധം പ്രവൃത്തിച്ചു പരിചയിച്ചവരും ഉത്സാഹികളുമായ ജനങ്ങൾ
അധികമുളള രാജ്യക്കാരുടെ ഭാഷ ഉച്ചാരണത്തിൽ വേഗം കൂടിയും അതു നിമിത്തം കൂട്ടക്ഷരങ്ങൾ ആ ഭാഷയിൽ അധികമുണ്ടായിത്തീൎന്നതു കൊണ്ടും
സ്വതേതന്നെയും അക്ഷരങ്ങളുടെ വ്യക്തത വളരെക്കുറഞ്ഞവിധത്തിലും ഉളള
രീതിയിലായിരിക്കും.ഓരോരോ ഭാഷകളുടെ ഉച്ചാരണസമ്പ്രദായം സൂക്ഷിച്ചു
പരിശോധിച്ചാൽ ഇതെല്ലാം അറിയാ [ 11 ] വുന്നതാണ്.ഒാരൊ ജനസമുദായത്തിന്റ ഈ വകസ്വഭാവവിശേഷങ്ങൾക്കുള്ള താരതമ്യമനുസരിച്ച് അവരുടെ ഭാഷകൾക്കുണ്ടാകുന്ന ഉച്ചാരണസ്വഭാവത്തിനും തരംപോലെ താരതമ്യമുണ്ടാകുന്നതുമാണ്.ഈ മാതിരിയിലും മറ്റുമുള്ള ചില ഭാഷാസ്വഭാവഭേദംകൊണ്ടും ഉച്ചാരണരീതിഭേദംകൊണ്ടുമാണ് ഓരോ ഭാഷകളിലും ചില 'പ്രത്യേകശൈലികൾ' എന്നും പറഞ്ഞുവരുന്നവയും മറ്റൊരു ഭാഷയിലേക്കു പകൎത്തുമ്പോൾ അൎത്ഥപുഷ്ടി പോരാതെ വരുന്നവയുമായ ഒരുതരം ഗുണവിശേഷങ്ങളുണ്ടായിത്തീരുന്നതും. മലയാളഭാഷയുടെ ഉച്ചാരണരീതിയാകട്ടെ സംസ്കൃതഭാഷാപ്രകൃതികൾപലതും ചേൎന്നതുകൊണ്ടു കൂട്ടക്ഷരങ്ങൾ ആ ഭാഷയിൽ സാമാന്യം വന്നുകൂടീട്ടുണ്ടെങ്കിലും ഉച്ചാരണത്തിൽ അധികം വേഗമോ ഇഴവോ കൂടാതെയും അക്ഷരങ്ങൾക്കു വ്യക്തത വേണമെങ്കിലും ഘോഷാക്ഷരങ്ങൾ ചുരുങ്ങിയും ഉള്ള മദ്ധ്യനിലയിലായിട്ടാണിരിക്കുന്നതെന്ന് മറ്റു ചില ഭാഷകളുടെ ഉച്ചാരണസ്വഭാവങ്ങളോടു താരതമ്യപ്പെടുത്തി നോക്കിയാൽ സ്പഷ്ടമാകുന്നതുമാണ്.
ഭാരതഭൂമിയിലെ ഭാഷകളെ ആൎയ്യഭാഷാവൎഗ്ഗം, ദ്രമിഡഭാഷാവൎഗ്ഗം ഇങ്ങനെ പൊതുവായി രണ്ടു തരത്തിൽ തിരിക്കാവുന്നതിൽ മലയാളഭാഷയുടെ ഉൽപത്തി ദ്രമിഡവർഗ്ഗത്തിലാണെന്നുള്ളത് നിർവിവാദമായിത്തീൎച്ച [ 12 ]
പ്പെടുത്താവുന്നതാണ്.എന്തുകൊണ്ടെന്നാൽ--ഓരോരോ ഭാഷകളിലുള്ള നാമശബ്ദരൂപങ്ങൾക്കും ക്രിയാശബ്ദരൂപങ്ങൾക്കും പ്രകൃതി, പ്രത്യയം ഇങ്ങനെ രണ്ടംശങ്ങളുള്ളതിൽ പ്രത്യയാംശത്തിനുള്ള രൂപത്തിന്റെ വ്യത്യാസമനുസരിച്ചും സൎവ്വനാമശബ്ദങ്ങളുടെ രൂപഭേദമനുസരിച്ചുമാണ് ഭാഷകൾക്കു വ്യത്യാസമുണ്ടായിത്തീരുന്നത്. രാമസ്യ,രാമന്റെ എന്ന രണ്ടു ശബ്ദങ്ങളിലും പ്രകൃതിഭാഗം 'രാമ' എന്ന ഒന്നുതന്നെയാണെങ്കിലും 'സ്യ' എന്ന പ്രത്യയമായാൽ അതു സംസ്കൃതഭാഷയും 'ന്റെ' എന്നാണ് പ്രത്യയമെങ്കിൽ അതു മലയാളഭാഷയുമാകുന്നതു നോക്കുക. അതുപോലെതന്നെ സൎവ്വനാമങ്ങളിലും സഃ,ഏഷഃ എന്നെല്ലാമാണ് ശബ്ദരൂപമെങ്കിൽ അതു സംസ്കൃതം; അവൻ,ഇവൻ എന്നാണെങ്കിൽ അതു മലയാളം; ഭവതി എന്നാണ് ക്രിയാപദമെങ്കിൽ അതു സംസ്കൃതം; ഭവിക്കുന്നു എന്നാണെങ്കിൽ മലയാളം; ഇങ്ങനെയാണല്ലോ വ്യവസ്ഥയുള്ളത്. നാമങ്ങളുടെയും ക്രിയകളുടെയും പ്രകൃതിഭാഗം ഒരു ഭാഷയിൽ നിന്ന് മറ്റൊരു ഭാഷയിലേക്കു തൽഭവരീതിയിലോ തൽസമരീതിയിലോ ആവശ്യംപോലെ സ്വീകരിക്കാവുന്നതാണ്. ഭിക്ഷ, പിച്ച, ഛുരിക, ചുരിക്ക; ഫലം, പഴം എന്നീവക അനേകം വാക്കുകൾ ആ മാതിരിയിലാണ് മലയാളത്തിലും മറ്റും വന്നിട്ടുള്ളതും. അങ്ങനെ ഒരു ഭഷയിൽ നിന്നു മറ്റൊരു ഭാഷയിലേക്കു പദപ്രകൃതിഭാഗം സ്വീകരിക്കേണ്ടത് ചിലപ്പോൾ അത്യാവശ്യമായി വരികയും ചെയ്യും. പെൻസിൽ എന്ന പദപ്രകൃതി സ്വീകരിച്ച് [ 13 ] പെൻസിൽകൊണ്ട്, പെൻസിലിന്റെ എന്നെല്ലാം മലയാളപ്രത്യയം ചേൎത്ത് അതു മലയാളപദമാക്കുകയല്ലാതെ ഇൗയെഴുത്താണി എന്നോ സീസലേഖിനി എന്നോ തൎജ്ജിമചെയ്തു ചേൎത്താൽ അൎത്ഥം മനസ്സിലാവാൻ പ്രയാസവുമാണ്. അങ്ങനെ തൎജ്ജിമ ചെയ്യേണ്ട ആവശ്യവുമില്ല. എന്നാൽ പ്രകൃതിഭാഗമല്ലാതെ ഒരു ഭാഷയിലെ പ്രത്യയാംശം ഒരിക്കലും മറ്റൊരു ഭാഷയിലേക്കു സ്വീകരിച്ചു ചേൎക്കാവുന്നതല്ല. ചേൎത്താൽ ചേരുകയുമില്ല. അന്യഭാഷാപ്രത്യയത്തോടുകൂടി പ്രയോഗിക്കുന്നത് എപ്പോഴും ആ അന്യഭാഷാശബ്ദമായിത്തന്നെയിരിക്കയേയുള്ളു. അതുകൊണ്ടാണ് 'ഒരു കഥ കഥയാമി ഞാനിദാനീം' എന്നതിലെ കഥയാമി, ഇദാനീം എന്ന ശബ്ദങ്ങൾ മലയാളവാക്കുകളുടെ കൂട്ടത്തിൽ പ്രയോഗിച്ചിട്ടും സംസ്ക്രതശബ്ദങ്ങളായിത്തന്നെയിരിക്കുന്നത്. ഇത്രയുംകൊണ്ടുതന്നെ ഭാഷകളുടെ ഭേദത്തെ നിയമിക്കുന്നത് പ്രധാനമായി പ്രത്യയാംശങ്ങളാണെന്നു സ്പഷ്ടമായല്ലൊ. അതുപോലെതന്നെ പ്രത്യയങ്ങളുടെ സ്വഭാവഭേദം അല്ലെങ്കിൽ ജാതിഭേദമാണ് ഭാഷകളുടെ വൎഗ്ഗഭേദത്തിന്റെ നിയാമകമായിരിക്കുന്നത്. ചരിതങ്ങളിൽ, ചരിതമുലലൊ ചരിതംഗളോൾ, എന്ന മാതിരിയിൽ ലിംഗവചനവിഭക്തിപ്രത്യയങ്ങൾ ഒന്നിനൊന്നു മേല്ക്കുമേലായി ചേൎത്തു പ്രയോഗിക്കുന്ന സ്വഭാവം ദ്രമിഡവൎഗ്ഗത്തിൽപ്പെട്ട ഭാഷകൾക്കുള്ള പ്രത്യേകസ്വഭാവമാണ്. എന്നുവച്ചാൽ ചരിതങ്ങളിൽ എന്ന മലയാളപദത്തിൽ 'ചരിത'എന്ന പ്രക്രതിക്കുമേൽ 'മ്' എന്ന നംപുസക [ 14 ] ലിംഗപ്രത്യയം, അതിനുമേൽ 'കൾ' എന്ന ബഹുവചന പ്രത്യയം, പിന്നെ 'ഇൽ' എന്ന സപ്തമീപ്രത്യയം ഇങ്ങനെ ക്രമത്തിലാണ് ചേൎത്തിട്ടുളളത്. 'ചരിതമുലലൊ' എന്ന തെലുങ്കുവാക്കിലും 'ചരിതംഗളോൾ'എന്ന കൎണ്ണാടകവാക്കുിലും മേൽപ്രകാരം മു , ലു , ലൊ എന്നും മറ്റുമുളള ലിംഗവചനവിഭക്തി പ്രത്യയങ്ങൾ ക്രമത്തിൽ ഒന്നിനുമേൽ ഒന്നായി ചേൎത്തിരിക്കുന്നു. ആൎയ്യവൎഗ്ഗത്തിൽപ്പെട്ട ഭാഷകൾക്കാകട്ടെ 'ചരിതേഷു' എന്നു സംസ്കൃതത്തിൽ കാണുന്ന മാതിരിയിൽ ലിംഗവചനവിഭക്തികൾക്കെല്ലാംകൂടി 'ഷു' എന്ന ഒരു പ്രത്യയം മാത്രമാണുളളത്. ഇപ്രകാരംതന്നെ ദ്രമിഡവൎഗ്ഗത്തിൽച്ചേൎന്ന ഭാഷകളായ തെലുങ്ക്, കൎണ്ണാടകം, തമിൾ എന്നീ ഭാഷകളിലും മലയാളഭാഷയിലും ഭാഷാഭേദനിയാമകങ്ങളായ പ്രത്യയങ്ങൾ പലതിന്നും സൎവ്വനാമശബ്ദങ്ങൾക്കും പരസ്പരസാദൃശ്യം സ്പഷ്ടമായിക്കാണുന്നുണ്ടെന്നുളള സംഗതിയും മലയാളം ദ്രമിഡഭാഷാവൎഗ്ഗത്തിൽ ചേൎന്നതാണെന്നു തെളിയിക്കുന്നുണ്ട്. നോക്കുക:-ഞാൻ, യാൻ, നാനു, നേനു എന്ന ഉത്തമപുരുഷസൎവ്വനാമങ്ങൾക്കും അവന്ന്, അവനുക്ക്, അവനിഗെ, ആയനകു, എന്ന പ്രഥമപുരുഷനാമങ്ങൾക്കും അവൾക്ക്, അവൎക്ക്, അവളിഗെ, അവരിഗെ എന്നതിലെ വചനപ്രത്യയങ്ങൾക്കും അത്, അതു്, അദു, അദി എന്ന നപുംസകപ്രത്യയങ്ങൾക്കും മറ്റും പരസ്പരസാദൃശ്യം സ്പഷ്ടമാണല്ലൊ. [ 15 ] മേൽ വിവരിച്ചപ്രകാരം ഭാഷാഭേദനിയാമകങ്ങളായ പ്രത്യയങ്ങൾക്കും സൎവ്വനാമപ്രകൃതികൾക്കും പല ഭാഷകളിലും പരസ്പരസാദ്യശ്യം ഉണ്ടായിരിക്കണമെങ്കിൽ തീൎച്ചയായും ആ ഭാഷകളെല്ലാം ഒരേ മൂലഭാഷയിൽനിന്നു പുറപ്പെട്ടവയായിരിക്കണമെന്നും ഊഹിക്കാവുന്നതാണ്. എന്തുകൊണ്ടെന്നാൽ_ഒരേ ഭാഷക്കുതന്നെ ദേശഭേദമനുസരിച്ച് കാലക്രമത്തിൽ ഉച്ചാരണഭേദങ്ങൾ വന്നുകൂടുകനിമിത്തം അതിന്റെ പ്രത്യയാംശത്തെപ്പറ്റിയേടത്തോളവും ഒാരോരോ ദേശങ്ങളിലെ ഉച്ചാരണത്തിന് അല്പാല്പമായി മാററം വന്നുപോയതാണെന്നു കരുതുകയല്ലാതെ ആ വക പ്രത്യയങ്ങളിൽക്കാണുന്ന പരസ്പരസാദ്യശ്യം ഉണ്ടാകുവാൻ മറ്റൊരുപപത്തിയും ഇല്ല. ഭാഷകൾക്കു ഭേദമുണ്ടാകുന്നത് പ്രത്യയങ്ങളുടെ വ്യത്യാസംകൊണ്ടായിരിക്കെ അങ്ങനെയുളള പ്രത്യയങ്ങൾക്ക് ഒന്നിലധികം ഭാഷകളിൽ പരസ്പരസാദ്യശ്യം ഉണ്ടാകുന്നത് ആ വിധത്തിലേ സംഭവിക്കയുമുളളൂ. അതിനാൽ ഹിന്ദി, ബംഗാളി, ഗുജറാത്തി, മറാട്ടി മുതലായ ആൎയ്യഭാഷാവൎഗ്ഗത്തിൽപ്പെട്ട ഭാഷകളെല്ലാം ഏതുവിധം ഒരേ ആൎയ്യമൂലഭാഷതന്നെ ദേശഭേദമനുസരിച്ച് കാലക്രമത്തിൽ മാഗധി, ശൌരസേനി തുടങ്ങിയ പല പ്രാകൃതഭാഷകളായും പിന്നെ ആ വക പ്രാകൃതഭാഷകളുടെ കാലക്രമത്തിലുളള പരിണാമങ്ങളായും ഇരിക്കുന്നുവോ അതുപോലെ തന്നെ തെലുങ്ക്, തമിൾ, കൎണ്ണാടകം, മലയാളം എന്നീ വക ദ്രമിഡഭാഷകളും ഒരു ദ്രമിഡ മൂലഭാഷക്കുതന്നെ കാലക്രമത്തിലുണ്ടായ പരിണാമഭേദങ്ങളായി വരുവാ [ 16 ] നേതരമുളളൂ. എന്നുമാത്രമല്ല അങ്ങനെ ഒരു മൂലഭാഷ ഉണ്ടായിരുന്നുവെന്നും, ആ മൂലഭാഷക്കുണ്ടായിരുന്ന പേരാണ് തമിൾ എന്നുളളതെന്നും, ഇക്കാലത്തു തമിൾ എന്നു പറഞ്ഞുവരുന്ന ഭാഷ ആ മൂലഭാഷയുടെ പല ശാഖകളിൽ ഒന്നുമാത്രമാണെന്നും ആ ശാഖാഭാഷയെ എല്ലാദ്രമിഡഭാഷകളുടേയും സാമാന്യവാചകമായ 'തമിൾ' എന്നപദംകൊണ്ടു നിർദ്ദേശിക്കുന്നത് സാമാന്യവാചകങ്ങൾക്കു വിശേഷത്തിൽ പ്രയോഗമുളളതനുസരിച്ചു മാത്രമാണെന്നും തെളിയിപ്പാൻ ചില ലക്ഷ്യങ്ങൾ തന്നെയുമുണ്ട്. ഒന്നാമതായി മലയാളഭാഷക്ക് 'മലനാട്ടുതമിഴെ'ന്നും കൎണ്ണാടകഭാഷക്കു 'കരിനാട്ടുതമിഴെ'ന്നും ചോളപാണ്ഡ്യനാടുകളിലെ ഭാഷക്കു ചോഴത്തമിഴെന്നും 'പാണ്ടിത്തമിഴെ'ന്നും പറഞ്ഞു വന്നിരുന്നതായി പഴയതമിൾഗ്രന്ഥങ്ങളിലും മലയാളഗ്രന്ഥങ്ങളിലും കാണുന്നതുകൊണ്ടുതന്നെ തമിൾ എന്നത് ദ്രമിഡഭാഷകൾക്കെല്ലാം പൊതുവായ പേരാണെന്നും വിശേഷത്തെ കാണിപ്പാനാണ് 'മലനാട്ടുതമിൾ' 'കരിനാട്ടുതമിൾ' എന്നമട്ടിൽ ഒാരോ വിശേഷണം ചേൎത്തു പറയുന്നതെന്നും ഉളളതു സ്പഷ്ടമാണ്. അങ്ങനെ പല ഭാഷകൾക്കും പൊതുവായി തമിൾ എന്നു പറയുന്നതു ശരിയാകണമെങ്കിൽ ആ ഭാഷകളെല്ലാം ഒരു മൂലഭാഷയുടെ പിരിവുകളാണെന്നും മൂലഭാഷക്കുണ്ടായിരുന്ന പേർകൊണ്ടുതന്നെ അതിന്റെ ശാഖാഭാഷകളെയും ആദ്യത്തിൽ വ്യവഹരിച്ചുവന്നതാണെന്നും തീൎച്ചപ്പെടുത്തുകയും വേണം. രണ്ടാമത് ഈ ഭാഷകളെ എല്ലാം [ 17 ] സാമാന്യമായി മാത്രം നിർദ്ദേശിക്കുമ്പോൾ യാതൊരു വിശേഷണവും ചേൎക്കാതെ എല്ലാത്തിനും തമിൾ എന്നുതന്നെ പറഞ്ഞിരുന്നു എന്നും കാണുന്നുണ്ട്. 'തമിൾ നാട്ടുമൈവെന്തരും വന്താർ' എന്നിങ്ങനെ ചോളം, പാണ്ഡ്യം, കേരളം, കൎണ്ണാടകം, തെലുങ്ക് ഈ അഞ്ചു രാജാക്കന്മാരെ തമിഴിന്റെ പ്രതിഷ്ഠാപകന്മാരായി ഗണിച്ചുംകൊണ്ടു ചെന്തമിൾ ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടുളളതും മലയാളഭാഷയിലെ പ്രാചീനഗ്രന്ഥങ്ങളായ 'അമരംതമിൾക്കുത്ത്, നമ്പ്യാന്മാരുടെ തമിൾ' മുതലായതിന്ന് ആ വിധത്തിലുളള പേരുകൾ കാണുന്നതും ഇതിന്നുദാഹരണങ്ങളാണ് . 'ആട്ടപ്രകാരം' എന്ന പ്രാചീനമലയാളഗ്രന്ഥത്തിൽ 'നമ്പ്യാന്മാരുടെ തമിൾ' എന്ന് ഇപ്പോൾ പറഞ്ഞുവരുന്ന മലയാളഭാഷാഗ്രന്ഥത്തെപ്പറ്റി "ഭംഗിക്കായ്‌ത്തമിൾ ചേൎത്ത പുസ്തകവരം കയ്ക്കൊണ്ടു" എന്നിങ്ങനെ വെറും തമിൾശബ്ദംകൊണ്ടു നിർദ്ദേശിച്ചുകാണുന്നതും; നിരണം കവികളിൽ ഒരാളായ രാമപ്പണിക്കരുടെ ബ്രഹ്മാണ്ഡപുരാണത്തിൽ, "ശ്രീ വേദവ്യാസമഹൎഷി അരുളിച്ചെയ്ത ബ്രഹ്മാണ്ഡപുരാണത്തിൽ മധ്യമഭാഗത്തെ ഇതാ ഞാൻ തമിഴായ്ക്കൊണ്ടറിയിക്കുന്നേൻ" എന്നിങ്ങനെ മലയാളഭാഷയെ തമിൾ ശബ്ദംകൊണ്ടു നിർദ്ദേശിച്ചിട്ടുളളതും അതുപോലെ മറ്റു പലതും ഈ സംഗതിക്കുള്ള തെളിവുകളിൽ ഉൾപ്പെടുന്നവയുമാണ്. 'തൊല്ക്കാപ്പിയം' എന്ന അതിപ്രാചീനചെന്തമിൾ ഗ്രന്ഥത്തിൽപ്പോലും തമിൾനാട്ടിനെ 'ചെന്തമിൾനാടെ'ന്നും 'കൊടുന്തമിൾനാടെ'ന്നും രണ്ടു വക [ 18 ] യായി തിരിച്ചുപ്രതിപാദിച്ചിട്ടുളളതിൽ നിന്നുതന്നെ അക്കാലത്ത് 'തമിൾ' എന്ന സാമാന്യവാചകശബ്ദം കൊണ്ടാണ് എല്ലാ ദ്രമിഡഭാഷകളെയും നിർദ്ദേശിച്ചുവന്നിരുന്നതെന്നു സ്പഷ്ടമാകുന്നുണ്ട്. 'ലീലാതിലകം' എന്ന പ്രാചീനഗ്രന്ഥകാരനാകട്ടെ മണിപ്രവാളലക്ഷണപ്രസ്താവത്തിൽ മലയാളഭാഷയും സംസ്‌കൃതവും കൂട്ടിച്ചേൎത്തുണ്ടാക്കിയ കാവ്യത്തിനാണ് 'മണിപ്രവാള'മെന്ന് പറഞ്ഞുവരുന്നതെന്നുളളതിനു പ്രമാണമായി "തമിൾ മണി, സംസ്‌കൃതം പവഴം"എന്നുംമറ്റും പല പ്രയോഗങ്ങളും കാണിച്ച് അവയിലെ തമിൾ ശബ്ദത്തിന് മലയാളഭാഷ എന്നാണൎത്ഥമെന്നും തമിൾ എന്നത് ദ്രമിഡഭാഷകൾക്കെല്ലാം പൊതുവായപേരാണെന്നും സ്പഷ്ടമായിപ്പറഞ്ഞിട്ടുമുണ്ട്. അപ്രകാരം പൊതുവായ പേർ കൊണ്ടുതന്നെ പ്രത്യേകം പ്രത്യേകം ഒാരോ ശാഖാഭാഷയെയും നിർദ്ദേശിച്ചു വരുവാനിടയായതും ആ പേർ ആ ഭാഷകൾക്കെല്ലാം അടിസ്ഥാനമായ മൂലഭാഷയുടെ പേരായതുകൊണ്ടാണെന്നു നിസ്സംശമായിത്തീൎച്ചപ്പെടുത്താം. അതുകൊണ്ട് ആദികാലത്തു തമിൾ എന്ന വാക്കിന് ഇക്കാലത്തെ ഭാഷ എന്ന വാക്കിനെന്നതുപോലെ ദ്രമിഡന്മാരുടെ ഇടയിൽ, ഒരുവന്റെ ഇംഗിതം അന്യനെ ഗ്രഹിപ്പിക്കാൻ വേണ്ടി പ്രയോഗിക്കുന്നതും ഓരോരോ അൎത്ഥത്തിൽ സങ്കേതം സിദ്ധിച്ചിട്ടുളളതുമായ വൎണ്ണാത്മക ശബ്ദം എന്നു മാത്രം അൎത്ഥമായിരുന്നുവെന്നും കരുതാവുന്നതാണ്. എന്നുവെച്ചാൽ ഇക്കാലത്ത് നാം ഭാഷ എന്നു പറയുന്നതിനുപകരമായി ആദികാലത്ത് ദ്രമിഡ [ 19 ] ന്മാരെല്ലാം പറഞ്ഞുവന്നിരുന്ന വാക്കാണ് 'തമിൾ' എന്ന ശബ്ദമെന്നും ആ ശബ്ദം കൊണ്ടാണ് അന്നത്തെ ദ്രമിഡജനങ്ങൾക്കെല്ലാംകൂടിയുള്ള ഭാഷയായ മൂലദ്രമിഡഭാഷയെ അവർ നിർദ്ദേശിച്ചിരുന്നതെന്നും കരുതാമെന്നു സാരം. എന്നു തന്നെയുമല്ല, സൂക്ഷ്മം നോക്കുമ്പോൾ ദ്രമിഡം എന്ന വാക്കുതന്നെ ആൎയ്യഭാഷക്കാർ തമിൾ എന്നതിനു പകരമായി പ്രയോഗിച്ചിരുന്നതും തമിൾ ശബ്ദത്തെത്തന്നെ അവരുടെ ഭാഷയിലേക്കു തദ്ഭവരീതിയിൽ സ്വീകരിച്ചുണ്ടാക്കിയതുമായ പദമാണെന്നും വിചാരിക്കേണ്ടതായിരിക്കുന്നതുമുണ്ട്. എങ്ങനെ എന്നാൽ തമിൾ, തമിള, ദമിഡ, ദ്രമിഡ ഈ വിധത്തിലാണ് തമിൾ ശബ്ദം ദ്രമിഡശബ്ദമായിത്തീൎന്ന വഴി എന്നു യുക്തിയുക്തമായി ഊഹിക്കാവുന്നതാണ്. 'ഴ'കാരാന്തമായ തമിൾശബ്ദത്തെ മാതൃകാവൎണ്ണമാലയിൽ 'ഴ'കാരമില്ലാത്ത ആൎയ്യഭാഷക്കാൎക്ക് അതിലെ 'ഴ'കാരത്തിന്റെ സ്ഥാനത്ത് ആ വൎണ്ണത്തോടടുപ്പമുള്ള 'ള'കാരമായി മാറ്റി തമിള് എന്നു 'ള'കാരാന്തമാക്കി എടുക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെയാണ് ദ്രമിഡഭാഷയിലെ ചോഴശബ്ദത്തെ ആൎയ്യഭാഷയിലേക്കു 'ചോള'ശബ്ദമാക്കി മാറ്റി എടുത്തിട്ടുള്ളതും. മാതൃകാവൎണ്ണമാലയിൽ നിന്നു ഴകാരത്തെ പിൽക്കാലത്തു വേണ്ടെന്നുവച്ച് നവീന കൎണ്ണാടകഭാഷക്കാർ വാഴ എന്നൎത്ഥമായ 'വാഴെ' എന്ന ശബ്ദത്തെ 'വാളെ' എന്നാക്കിത്തീൎത്തതും ആ രീതി അനുസരിച്ചുതന്നെയാണ്. ഇങ്ങനെ ഴകാരാന്തമായ തമിൾശബ്ദത്തെ ളകാരാന്തമാക്കി [ 20 ] യതുകൊണ്ടു മാത്രവും ആൎയ്യഭാഷക്കാൎക്ക് ആ ശബ്ദം പ്രയോഗത്തിൽ വരുത്തുവാൻ തക്ക സ്ഥിതിയിലായിക്കഴിഞ്ഞിട്ടില്ല. അതുകൊണ്ട് 'ള'കാരാന്തമാക്കി എടുത്ത തമിൾ ശബ്ദത്തെ ഒടുവിൽ ഒരു അകാരവും കുൂട്ടിച്ചേർത്ത്' ള' കാരാതന്തമാക്കി എടുത്ത തമിൾ ശബ്ദത്തെ ഒടൂവിൽ ഒരു അകാരവൂം കുൂട്ടിച്ചേൎത്ത് 'തമിള' എന്നിങ്ങനെ അകാരാന്തമാക്കി പ്രയോഗാർഹമായ രൂപം ഉണ്ടാക്കിത്തീൎക്കേണ്ടതും ആ ഭാഷക്കാൎക്ക് അത്യാവശ്യം തന്നെയാണ്. ഈ യുക്തിപ്രകാരം തന്നെയാണ് ക, ട, ത, പ, സ എന്നീ വക വൎണ്ണങ്ങളിൽ അവസാനിക്കുന്ന ശബ്ദരൂപം ദ്രമിഡഭാഷക്കാൎക്കില്ലാത്തതിനാൽ ആ വൎണ്ണങ്ങളിൽ അവസാനിക്കുന്ന വാൿ, ദ്വിട്, മഹൽ, കകുുപ്, തപസ്, മുതലായ ആൎയ്യഭാഷാശബ്ദങ്ങളെ ഒടുവിൽ ഒരു സംവൃതസ്വരം ചേർത്തും പ്രയോഗാർഹമാക്കിത്തീൎക്കാൻ വേണ്ട മറ്റു മാറ്റങ്ങൾ വരുത്തിയും വാക്ക്, ദ്വിട്ട്, മഹത്തു്, കകുപ്പ്, തപസ്സ് എന്നെല്ലാമുള്ള മാതിരിയിലാക്കി ദ്രമിഡഭാഷക്കാരായ നമ്മൾ സ്വീകരിച്ചുവരുന്നതും. ഇങ്ങനെ തമിൾ ശബ്ദത്തെ ആൎയ്യഭാഷയിലേക്ക് എടുക്കുമ്പോൾ 'തമിള' എന്നതുവരെയുള്ള മാറ്റം വരുത്തേണ്ടത് ആ ഭാഷക്കാൎക്ക് അത്യാവശ്യമായിട്ടുള്ളതാണെന്നായല്ലോ. തമിള ശബ്ദം ദമിള ശബ്ദമായിത്തീൎന്നത് ഖരാക്ഷരമായ തകാരത്തെ ലഘുപ്പെടുത്തി ഉച്ചരിക്കുമ്പോൾ ആ ഖരത്തിന്റെ മൃദ്വക്ഷരമായ ദകാരമായിമാറ്റുന്ന സമ്പ്രദായമനുസരിച്ചു സംസ്കൃതത്തിൽ മഹത്, മഹദ്, ജഗത്, ജഗദ് എന്നീവക ഈരണ്ടു ശബ്ദരുപങ്ങളുണ്ടായതുപോലെ കാലക്രമത്തിൽ വന്നു കൂടിയ ഉച്ചാരണഭേദം വഴിക്കാ [ 21 ] യിരിക്കണം. തെലുങ്കുഭാഷയിൽ ഖരാക്ഷരങ്ങളായ ക,ച,ട,ത,പ,ങ്ങൾക്കു പകരം പലേടത്തും മൃദ്വക്ഷരങ്ങളായ ഗ,ജ,ഡ,ദ,ബങ്ങൾ വികല്പമായി പ്രയോഗിക്കാമെന്ന നില വന്നിട്ടുള്ളതും അതിനാൽ "രാമുഡുഗരുണാഭിരാമുഡു" എന്നീവക പ്രയോഗങ്ങൾ സുലഭങ്ങളായിത്തീൎന്നതും എല്ലാം ഈ ന്യായമനുസരിച്ചാണെന്നു കാണുന്നതുമുണ്ട്. അതിനാൽ തെലുങ്കുഭാഷ വഴിയായിട്ടാണ് തമിൾ പദം ആൎയ്യഭാഷയിലേക്കു പോയതെന്നു കരുതുന്നതു ദേശസ്ഥിതി അനുസരിച്ചു നോക്കുമ്പോൾ നല്ലവണ്ണം യുക്തിയുക്തവും ആ പക്ഷത്തിൽ തകാരം ദകാരമായി മാറിയത് ആ മാൎഗ്ഗമദ്ധ്യത്തിൽ വെച്ചാണെന്നു വരുന്നതു വളരെ സംഗതവുമായിരിക്കുന്നുണ്ടല്ലോ. ദമിള ശബ്ദം പിന്നെ ദമിഡശബ്ദമായിത്തീൎന്നതാകട്ടെ ആൎയ്യഭാഷയിലെ ഋഗ്വേദം മുതലായ അതിപ്രാചീനഗ്രന്ഥങ്ങളിൽ 'ഇളേ' എന്നും 'ജള' എന്നും മറ്റും കാണുന്ന ശബ്ദങ്ങളിലെ ളകാരത്തിന്റെ സ്ഥാനത്ത് പിൽക്കാലത്തുണ്ടായ സംസ്കൃതഗ്രന്ഥങ്ങളിൽ ഡകാരമായി 'ഈഡേ' 'ജഡ' എന്നെല്ലാമായിത്തീൎന്ന രീതി അനുസരിച്ചാണ് . എന്നുവച്ചാൽ ആൎയ്യഭാഷയിൽ ആദികാലത്ത് ളകാരമായിരുന്നതു പലതും പിൽക്കാലത്ത് ഡകാരമായി മാറിയ കൂട്ടത്തിൽ ആ 'ദമിള'ശബ്ദവും ഉൾപ്പെട്ടതുകൊണ്ടാണെന്നൎത്ഥം. അങ്ങനെയുണ്ടായ ളകാരഡകാരങ്ങളുടെ മാറ്റം കാരണം "ഡ, ള,ങ്ങൾക്കു ഭേദമില്ല. രണ്ടും ഒന്നാണ് " എന്നൊരു നിയമവും ആൎയ്യഭാഷയിൽ സ്വീകരിപ്പാനിടയായിട്ടുണ്ട്. പിന്നെ ദമിഡശബ്ദം ദ്രമിഡമാ [ 22 ] യത് രണ്ടു മൃദ്വക്ഷരങ്ങൾ അടുത്തടുത്തുച്ചരിക്കുമ്പോളുണ്ടാകുന്ന അസൌകൎയ്യവും സ്വതെ കൂട്ടക്ഷരങ്ങൾ നിറഞ്ഞിട്ടുള്ള സംസ്കൃതഭാഷക്കു കൂട്ടക്ഷരങ്ങൾ ഉണ്ടാക്കുവാൻ സ്വഭാവസിദ്ധമായിട്ടു തന്നെയുള്ള വാസനാഭേദവും നിമിത്തമായിരിക്കണം. അല്ലെങ്കിൽ മതിരാശി, തിരുവനന്തപുരം, കൊല്ലം മുതലായ വാക്കുകൾ മഡ്രാസ്, ട്രിവൺഡ്രം, ക്വയിലോൺ എന്നെല്ലാമാക്കി ആംഗളഭാഷയിലേക്കെടുത്തതുപോലെ ദമിഡശബ്ദത്തെ ദ്രമിഡ എന്നും കൂടിമാറ്റിഎടുത്ത് പെരുമാറിയാലേ സംസ്കൃതഭാഷയുടെ നിലക്കു യോജിപ്പു മതിയാകയുള്ളൂ എന്നുകരുതി മനഃപൂൎവ്വം ചെയ്തിട്ടുള്ളതായിരിക്കണം. വളരെ പ്രാചീനമല്ലാത്ത സംസ്കൃതഗ്രന്ഥങ്ങളിൽപ്പോലും 'ദ്രമിഡ' എന്നായിരുന്ന ശബ്ദം വളരെ അടുത്ത കാലത്താണ് ദ്രവിഡശബ്ദമായി മാറീട്ടുള്ളത്. ആ മാറ്റം സംസ്കൃതം പഠിച്ചിട്ടുള്ള ദ്രമിഡഭാഷക്കാർ വഴിക്കും ദ്രമിഡഭാഷക്കാൎക്ക് മകാരത്തെ അതിനെക്കാൾ കുറേക്കൂടി ശിഥിലോച്ചാരണമായ വകാരമാക്കാനുള്ള വാസനയനുസരിച്ചുമാണ് വന്നുകൂടീട്ടുള്ളതും. പിന്നെ ആ ദ്രമിഡശബ്ദത്തെ 'തിരവിടം' എന്നാക്കി ചെന്തമിൾഭാഷയായ ഇപ്പോഴത്തെ തമിൾഭാഷയിലേക്കു വീണ്ടും എടുത്തിരിക്കുന്നതാകട്ടെ അന്യൻ കടം വാങ്ങി കയ്‌വശപ്പെട്ടത്തി ചില രൂപമാറ്റങ്ങളും ചെയ്തു പെരുമാറുന്ന സ്വന്തം മുതലാണ് അത് എന്നുള്ള സംഗതി അറിയാതെ പറ്റിപ്പോയിട്ടുള്ളതുമാണ്.
ഇത്രയും കൊണ്ടു തമിൾ എന്നത് ഇക്കാലത്തെ ദ്രമിഡവൎഗ്ഗഭാഷകൾക്കെല്ലാം അടിസ്ഥാനമായിട്ടുണ്ടായ [ 23 ] രുന്ന മൂലദ്രമിഡഭാഷക്കുള്ള പേരായിരുന്നു എന്നും ആ മൂലഭാഷയുടെ ഒരു ശാഖ മാത്രമായ ചോളപാണ്ഡ്യദേശഭാഷയെ ഇക്കാലത്ത് തമിൾശബ്ദം കൊണ്ടു നിർദ്ദേശിച്ചുവരുന്നത് യദുവംശത്തിൽച്ചേൎന്ന ശ്രീകൃഷ്ണൻ മുതലായ ഓരോരുത്തൎക്കും പ്രത്യേകം 'യാദവൻ' എന്നു പറഞ്ഞുവരുന്നതുപോലെ സാമാന്യാൎത്ഥകമായ ശബ്ദത്തെ വിശേഷാൎത്ഥത്തിൽ പ്രയോഗിച്ചുവരാറുള്ളതനുസരിച്ചാണെന്നും സിദ്ധമായല്ലൊ. മൂലദ്രമിഡഭാഷയായ ആ മുത്തമിഴിന് ദേശഭേദമനുസരിച്ചു സംഭാഷണത്തിലും മറ്റും അല്പാല്പമായ വ്യത്യാസം വന്നുകൂടി വളരെക്കാലംകൊണ്ടു പല ശാഖകളും ഉണ്ടായിത്തീരാനിടവന്നിട്ടുണ്ട്.
൩. ഒരു ഭാഷ പലതായിപ്പിരിയുന്ന വഴികൾ.
തിരുത്തുകഓരോരോ മൂല ഭാഷകൾ കാലക്രമത്തിൽ മേൽപ്പറഞ്ഞ പ്രകാരം പല ശാഖകളായിപ്പിരിയുന്നതിനുള്ള പ്രധാന കാരണങ്ങളാകട്ടെ ജനവാസത്തിനു സൌകൎയ്യമില്ലാത്ത വലിയ മലകൾകൊണ്ടൊ മരുഭൂമികൊണ്ടൊ നടുവിൽ ഒരു വിഭിന്ന ജനസമുദായം വന്നുകൂടി സ്ഥിരവാസം ചെയ്തതുകൊണ്ടോ മറ്റൊ പരസ്പരം വേർതിരിഞ്ഞിരിക്കുന്ന ദേശങ്ങളിൽ വേറെ വേറെ രാജാക്കന്മാരായിത്തീൎന്ന് അതേ നിലയിൽത്തന്നെ കുറെക്കാലം കഴിഞ്ഞുകൂടുക, അങ്ങനെ തിരിഞ്ഞിട്ടുള്ള പ്രത്യേക [ 24 ] ദേശങ്ങളിൽ മറ്റു ചില ഭാഷകളുടെ സംസൎഗ്ഗം ഉണ്ടായിത്തീരുക, അങ്ങനെ ഓരോ പ്രദേശത്തും സംസൎഗ്ഗമുണ്ടാകുുന്ന അന്യഭാഷകൾതന്നെ വിഭിന്നങ്ങളായിരിക്കുക, സംസൎഗ്ഗമുണ്ടാകുന്ന അന്യഭാഷ ഒന്നാണെങ്കിൽത്തന്നെയും ആ സംസൎഗ്ഗത്തുിന്ന് ഓരോ പ്രദേശങ്ങളിൽ ഏറ്റക്കുറവുണ്ടായിത്തീരുക മുതലായവയാണ്. ഒരു സ്വദേശീയ രാജാവിന്റെ ഭരണത്തിൻകീഴിൽത്തന്നെ ഇരിക്കുന്നേടത്തോളം കാലം മേൽക്കാണിച്ചപ്രകാരം ചില പ്രദേശങ്ങൾ വേർതിരിഞ്ഞിരുന്നാലും രാജ്യഭരണസമ്പ്രദായത്തിന്റെ ഐക്യവും അതിന്നുള്ള ചട്ടങ്ങളുടേയും എഴുത്തുകുത്തുകളുടേയും ഭാഷാരീതിക്കുള്ള ഐക്യവും ഒരേ രാജാവിന്റെ കീഴിൽത്തന്നെ കഴിഞ്ഞുകൂടുന്ന ജനങ്ങൾ തമ്മിൽ ഉണ്ടാകുന്ന ഏകയോഗക്ഷേമബന്ധത്തിന്റെ ആധിക്യവും ആ വഴിക്ക് ദേശംകൊണ്ട് അല്പാല്പം അകന്നിരുക്കുന്നവർ തമ്മിൽപ്പോലും വന്നുകൂടുന്ന പെരുമാറ്റത്തിന്റെ ആധിക്യവും നിമിത്തം അങ്ങിനെയുള്ള കാലം കുറെ അധികം ഉണ്ടായാൽപ്പോലും ആ രാജ്യത്തിലെ ഭാഷക്ക് ആകപ്പാടെ വലിയഭേദം ഒന്നും ഉണ്ടാകുന്നതല്ല. സംഭാഷണഭാഷയിൽമാത്രം ഒാരോരോ ദൂരദേശങ്ങളിൽ ഇപ്പോൾ മലയാളഭാഷക്കുള്ളതുപോലെ അല്പാല്പമായി ചിലവാക്കുകൾക്കു ദേശ്യഭേദമുണ്ടായിരിക്കാമെന്നുമാത്രമേ ഉള്ളൂ. നേരെ മറിച്ച്, വലിയ വൎഗ്ഗഭേദമില്ലാതെ മിക്കതും ഒരേ വൎഗ്ഗത്തിൽച്ചേൎന്നവയാണെന്നു പറയാവുന്ന വിഭിന്നഭാഷകൾ സംസാരിച്ചുവരുന്ന ജനങ്ങൾപോലും കാലക്രമത്തിൽ ഒരേ രാജാവിന്റെ ഭരണത്തിൻകീ [ 25 ] ഴിലായിത്തീൎന്ന് ആ നിലയിൽ കുറെയധികം കാലം കഴിഞ്ഞുകൂടുവാനിടവന്നാൽ അവരുടെ നാടുകൾക്ക് പരസ്പരം വലിയ ദൂരമില്ലെങ്കിൽ മേൽക്കാണിച്ച ഭരണരീതിയുടെ ഐക്യം മുതലായ കാരണങ്ങൾ വഴിക്ക് ആ വക ഭാഷകൾ തമ്മിലുണ്ടായിരുന്ന ഭേദം അല്പാല്പമായി കുറഞ്ഞുകുറഞ്ഞു വന്നു കാലക്രമത്താൽ ആ രാജ്യത്തെല്ലാംകൂടി ഐക്യരൂപ്യമുളള ഒരു ഭാഷയായിപ്പരിണമിക്കുകയും മുമ്പുണ്ടായിരുന്ന ചില ഭേദാംശങ്ങൾ അതാതുദേശങ്ങളിലുളള ദേശ്യഭേദമെന്നനിലയിൽ ഗണിക്കത്തക്കവയായിത്തീരുകയും ചെയ്യും. പക്ഷെ അങ്ങനെ ഐകരൂപ്യമുണ്ടായിത്തീരുന്നതിനു വളരെക്കാലം വേണ്ടിവരുമെന്നുമാത്രമല്ല ആ വക ഓരോ ഭാഷയിലും പറയത്തക്ക സാഹിത്യഗ്രന്ഥങ്ങൾ ഉണ്ടായിക്കഴിഞ്ഞിട്ടില്ലാതിരിക്കയും വേണം. സാഹിത്യഗ്രന്ഥങ്ങളാൽ ഭാഷകൾ വ്യവസ്ഥിതങ്ങളായാൽപ്പിന്നെ അതിന്റെ ഗതിയനുസരിച്ച് ഓരോന്നുംവൎദ്ധിക്കയല്ലാതെ ഒരുവൎഗ്ഗത്തിൽച്ചേൎന്നഭാഷകൾക്കുതന്നെയും ഒരിക്കലും ഐകരൂപ്യമുണ്ടായിത്തീരുന്നതുമല്ല. ഭാഷകൾ പിരിഞ്ഞു പല ശാഖകളായിത്തീരുന്നതിനും തമ്മിൽ ഇണങ്ങിയോജിക്കുന്നതിനും ഉള്ള ഈ വക കാരണങ്ങളനുസരിച്ചുനോക്കുമ്പോൾ ദ്രമിഡ മൂലഭാഷയായ മുത്തമിൾ ഒരു കാലത്ത് ദ്രമിഡദേശങ്ങളിലെല്ലാം സാമാന്യമായി വ്യാപിച്ചു പെരുമാറിയിരുന്ന ഒരു ഭാഷയായിരുന്നുവെന്നും അക്കാലത്ത് ആ ഭാഷക്കു ദേശഭേദം കൊണ്ടുണ്ടാകുന്ന ചിലദേശ്യഭേദം മാത്രമേ ഉണ്ടായിരുന്നുളളു എന്നും ആവഴിക്കുതന്നെ ആ പുരാതന [ 26 ] കാലങ്ങളിൽ ദ്രമിഡദേശങ്ങളെല്ലാം ഒരേ ഭരണത്തിൽ കീഴിലായിരുന്നുവെന്നും ഊഹിക്കേണ്ടതായിട്ടാണിരിക്കുന്നത്. അങ്ങനെയല്ലാത്ത പക്ഷം ദ്രമിഡശാഖാഭാഷകൾക്കു കാണുന്ന സാജാത്യത്തിന്നു യാതൊരുവിധത്തിലും ഉപപത്തി കിട്ടുവാൻ നിവൃത്തിയുള്ളതല്ല. അതോടുകൂടിത്തന്നെ കാലക്രമത്തിൽ ദ്രമിഡദേശങ്ങൾ ഒാരോരോ പ്രത്യേകരാജാക്കന്മാരുടെ ഭരണത്തിൻകീഴിലായിത്തീൎന്ന് പലരാജ്യങ്ങളായിപ്പിരിഞ്ഞതിനുശേഷമാണ് ആ മൂലഭാഷയും പലശാഖകളായിപ്പിരിഞ്ഞതെന്നും ഊഹിക്കാവുന്നതാണ്. അതിൽ ആന്ധ്രം, ചോളം, പാണ്ഡ്യം, കേരളം, കൎണ്ണാടകം എന്നിങ്ങനെ ദ്രമിഡ ഭൂഭാഗം അഞ്ചു രാജ്യങ്ങളായി അഞ്ചു രാജാക്കന്മാരുടെ കീഴിൽ വളരെക്കാലം കഴിഞ്ഞിട്ടുണ്ടെന്നുള്ളതിനു വേണ്ടടത്തോളം സ്പഷ്ടമായ തെളിവുകൾതന്നെയുണ്ട്. പല പഴയ ചെന്തമിൾഗ്രന്ഥങ്ങൾക്കും പുറമെ,
“ | "തഥെെവാന്ധ്രാംശ്ചപുണ്ഡ്രാംശ്ച ചോളാൻ പാണ്ഡ്യാംശ്ച കേരളാൻ" |
” |
എന്നിങ്ങനെ പ്രതിപാദിച്ചിട്ടുള്ള വാത്മീകിരാമായണം മഹാഭാരതം മുതലായ പ്രാചീനസംസ്കൃതഗ്രന്ഥങ്ങളും ആവക തെളിവുകളിൽ പ്പെട്ടവയാണ്. ഏതുകാലം മുതല്ക്കാണ് ദ്രമിഡദേശങ്ങൾ അപ്രകാരം പല രാജ്യങ്ങളായിപ്പിരിഞ്ഞതെന്നുള്ളതിലേക്ക് അത്രത്തോളം പ്രബലങ്ങളായ തെളിവുകളൊന്നും കണ്ടുകിട്ടിയിട്ടില്ലെങ്കി [ 27 ] ലും ആ സംഗതിയും ഏകദേശം ഒന്നൂഹിപ്പാൻ ചില മാൎഗ്ഗളില്ലായ്കില്ല. അഞ്ചു ദ്രമിഡരാജാക്കന്മാരിൽ കേരളത്തിലെ ആദിരാജാക്കന്മാരായിരുന്ന ചേരരാജാക്കന്മാർ മഹാബലിയുടേയും ബാണന്റെയും വംശക്കാരായിരുന്നു എന്ന് മണിമേഖല തുടങ്ങിയ ചില ചെന്തമിൾ ഗ്രന്ഥങ്ങളാൽ കാണുന്നുണ്ട്. കേരളത്തിലെ ആദ്യനിവാസികൾക്ക് നാഗന്മാരെന്നാണ് പുരാതനകാലങ്ങളിൽ പറഞ്ഞിരുന്നതെന്നും കാണുന്നുണ്ട്. ആദികാലത്തെ ആൎയ്യന്മാർ ദ്രമിഡവൎഗ്ഗക്കാരെ ഒരുവക അസുരവൎഗ്ഗക്കാരായിട്ടുംമറ്റുമാണു ഗണിച്ചിരുന്നതെന്നു കരുതുവാൻ തക്ക പല പ്രസ്താവങ്ങളും അവരുടെ പഴയ പുരാണാദിഗ്രന്ഥങ്ങളിൽ ഉണ്ട്. ആവക സംഗതികളും നാഗലോകത്തെപ്പറ്റിയുളള അവരുടെ ചില വിവരണങ്ങളം മഹാബലിക്കു കേരളത്തോടു കാണുന്ന പ്രത്യേക ബന്ധവും വാമനാവതാരകഥയും എല്ലാംകൂടി യുക്തിവഴിക്കു നോക്കുമ്പോൾ മഹാബലി വളരെ പ്രബലനായ ഒരു ദ്രമിഡചക്രവൎത്തിയായിരുന്നുവെന്നും ആൎയ്യഭൂമിയെപ്പോലും ജയിച്ചു കീഴടക്കിയ അദ്ദേഹത്തെ വാമനൻ ഉപായം കൊണ്ട് തോല്പിച്ച് കേരളത്തിന്റെമാത്രം രാജാവായുളള നിലയിലാക്കിത്തീൎത്തുവെന്നും അദ്ദേഹത്തിന്റെ വംശക്കാരാണ് പിന്നത്തെ ചേരരാജാക്കന്മാരെന്നും പ്രാചീനചരിത്രദൃഷ്ട്യാ ഊഹിപ്പാൻ വഴിയുണ്ട്. അങ്ങനെ ദ്രമിഡദേശങ്ങൾക്കെല്ലാംകൂടി ഉണ്ടായിരുന്ന നായകൻ അതിലെ ഏതാനും ഭാഗത്തിനുമാത്രം രാജാവായിത്തീൎന്നതുനിമിത്തം കാലക്രമത്തിൽ മറ്റുദ്രമി [ 28 ] ഡദേശങ്ങളിലും ഓരോ രാജാക്കന്മാർ ഉണ്ടായിത്തീൎന്നുവെന്നു കരുതാവുന്നതാണ്. ഈ ഊഹം ശരിയാണെങ്കിൽ ആദിചേരരാജാക്കന്മാരുടെ കുുലകൂടസ്ഥനാണെന്നു കാണുന്ന മഹാബലിയുടെ കാലം മുതല്ക്കാണ് മൂലദ്രമിഡഭാഷ ഓരോ ശാഖകളായി പിരിഞ്ഞു തുടങ്ങിയതെന്നു കേവലം ഒരു സാമാന്യാവധിയുടെനിലയിൽ മാത്രം നിശ്ചയിക്കാവുന്നതുമാണ്.
എന്നാൽ ചോളപാണ്ഡ്യരാജ്യങ്ങളെപ്പറ്റിയേടത്തോളം അവ തമ്മിൽ വലിയ പൎവ്വതനിരകൊണ്ടോ മറ്റൊ വേർതിരിഞ്ഞിരിക്കുക മുതലായ ഭൂസ്ഥിതിവിശേഷം കൊണ്ടുണ്ടാകുന്ന പ്രധാനകാരണമില്ലാത്തതു നിമിത്തം ആ രാജ്യങ്ങളിലെ ഭാഷക്ക് ഓരോ പ്രദേശങ്ങളിൽ ദേശ്യഭേദം കുറെ വന്നുകൂടി എന്നല്ലാതെ ഒന്നിനൊന്നു വേർതിരിഞ്ഞു നിൽക്കത്തക്ക ഭേദം സിദ്ധിക്കുവാനിടയായില്ല. ഏകദേശം ഒരേ ശാഖാഭാഷയുടെ നിലയിൽത്തന്നെയാണ് അത് കാലക്രമത്തിൽ മാറി മാറിക്കൊണ്ടുവന്നത്. മലയപൎവ്വതനിരകൊണ്ട് മറ്റുദേശങ്ങളിൽനിന്നു തീരെ വേർതിരിഞ്ഞിരിക്കുന്ന മലയാളത്തിലേയും നീലഗിരിമുതലായ പൎവ്വതനിരകളാൽ മിക്കതും വേർതിരിഞ്ഞിരിക്കുന്ന കൎണ്ണാടകരാജ്യത്തിലെയും കിഴക്കെക്കടൽക്കരയിൽ ഏകദേശം വിന്ധ്യന്റെ കിഴക്കു ഭാഗംവരെ നീണ്ടുകിടക്കുന്ന തെലുങ്കുരാജ്യത്തിലെയും മൂലഭാഷയാകട്ടെ ഭൂസ്ഥിതിവിശേഷംകൊണ്ടും മറ്റു പല കാരണങ്ങൾകൊണ്ടും ഓരോരോ പ്രത്യേക ശാഖകളായിപ്പിരിഞ്ഞു. അപ്രകാരം പല ശാഖകളായിപ്പിരി [ 29 ] ഞ്ഞതിന്നുശേഷവും കുറെക്കാലത്തേക്ക് ആ ഒാരോഭാഷകൾക്കും സാമാന്യമായി തമിൾ എന്ന പേർ തന്നെയാണ് പറഞ്ഞിരുന്നതെന്ന സംഗതി മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലൊ. തമിൾ എന്ന ആ പൊതുപ്പേർ അങ്ങനെ ഒാരോ ശാഖാഭാഷകൾക്കും ഉണ്ടായിരുന്നതുപേക്ഷിച്ച് തെലുങ്കനാട്ടുതമിൾ എന്ന വിശേഷനിർദ്ദേശത്തെതന്നെ ചുരുക്കി തെനുങ്ക് അല്ലെങ്കിൽ തെലുങ്ക് എന്ന ദേശനാമംകൊണ്ടു മാത്രമായി ഭാഷയേയും നിർദ്ദേശിച്ചുതുടങ്ങിയത് ആദ്യത്തിൽ ആന്ധ്രദേശക്കാരായിട്ടാണ് കാണുന്നത്. അതിൽപിന്നെ കരിനാട്ടു തമിൾപ്പദത്തെ ചുരുക്കി കൎണ്ണാടകമാക്കി ആ നാട്ടുകാരും, പിൽക്കാലത്ത് മലനാട്ടുതമിൾ അല്ലങ്കിൽ മലയാന്തിൾ എന്ന വിശേഷ നിർദ്ദേശത്തെ മലയാളമാക്കി, മലയാളികളും അവരവരുടെ ഭാഷകൾക്കുള്ള പ്രത്യേക നാമങ്ങളായി സ്വീകരിച്ച് വന്നു. ഇങ്ങനെയാണ് തമിൾ ശാഖകളായ ഈ മൂന്ന് ഭാഷകൾക്കും തെലുങ്ക്, കൎണ്ണാടകം, മലയാളം എന്ന പ്രത്യേക നാമങ്ങൾ ഉണ്ടായിത്തീൎന്നത്. തമിൾ എന്ന മൂലഭാഷയുടെ മറ്റു ശാഖകൾക്കെല്ലാെം അപ്രകാരം ഒാരോരോ പ്രത്യേകനാമങ്ങളുണ്ടായപ്പോൾ ചോളപാണ്ഡ്യരാജ്യങ്ങളിലെ പ്രത്യേക ശാഖക്ക് മൂലഭാഷയുടെ പേരായിരുന്ന തമിൾ എന്ന സാമാന്യനാമം തന്നെ മറ്റുശാഖകളിൾ നിന്ന് അതിനെ വേർതിരിച്ചുകാണിക്കുന്ന വിശേഷനാമമായി പൎയ്യവസിക്കുകയും ചെയ്തു. മറ്റുള്ള ശാഖകൾക്ക് ആ വക പത്യേകനാമങ്ങൾ വ്യവസ്ഥപ്പെട്ടു കഴിഞ്ഞിട്ടില്ലാതെ [ 30 ] മലനാട്ടുതമിൾ, കരിനാട്ടു തമിൾ, എന്ന മാതിരി സാമാന്യനാമം ചേൎത്തുംകൊണ്ടുതന്നെ അവ ഒരോന്നും നിർദ്ദേശിച്ചുവന്നിരുന്ന ഇടക്കാലത്താകട്ടെ, ചോള പാണ്ഡ്യശാഖയെ ചെന്തമിൾ എന്ന വിശേഷപ്പേരുകൊണ്ടുതന്നെയാണ് നിർദ്ദേശിച്ചു വന്നിരുന്നതെന്നുള്ളതിന്നു ധാരാളം തെളിവുകളുണ്ട്. അതുകൊണ്ട് ആ വഴിക്കു നോക്കുമ്പോഴും നാമൈകദേശം നാമമായിത്തീരുക എന്നന്യായമനുസരിച്ച് കരിനാടകത്തമിൾ, മലയാംതമിൾ, എന്നീവക പദങ്ങളിലെ അവസാനഭാഗം പോയി അല്പം ഒരു വ്യത്യാസവും വന്നു കൎണ്ണാടകം എന്നും മലയാളം എന്നും മാത്രമായിത്തീൎന്നതുപോലെ ചെന്തമിൾ എന്ന പദത്തിലെ ആദ്യഭാഗം പോയി തമിൾ എന്നുമാത്രമായിത്തീൎന്നതാണെന്നും, അങ്ങനെ ആ ശാഖക്കും മൂലഭാഷയുടെ പേർമാറി ഒരു വിശേഷപ്പേർ ഉണ്ടായതിന്നുശേഷം വീണ്ടും യാദൃച്ഛികമായി മൂലഭാഷയുടെ പേരിൽത്തന്നെ ആ വിശേഷപ്പേരും ചെന്നവസാനിച്ചതാണെന്നും യുക്തിയുക്തമായിക്കാണ്മാൻ കഴിയുന്നതുമാണ്.
മേൽ വിവരിച്ചപ്രകാരം ഒരു ഭാഷ പല ശാഖാഭാഷകളായി പിരിയത്തക്കവിധം ഓരോരോ മാറ്റങ്ങൾ വന്നു കൂടുന്നതാകട്ടെ കാലക്രമത്തിലും, ആ ഭാഷ സംസാരിക്കുന്ന ജനങ്ങിളിൽവെച്ച് വിദ്യാഭ്യാസംകൊണ്ടും [ 31 ] അധികാരപ്രാബല്യംകൊണ്ടും പ്രധാനന്മാരായിട്ടുള്ളവർ വഴിയായിട്ടുമാണ് പ്രായേണ സംഭവിക്കുന്നത്. അങ്ങനെ പ്രധാനന്മാരായിത്തീരുന്നവരുടെ വിദ്യാഭ്യാസം സ്വന്തം മാതൃഭാഷയിൽത്തന്നെ ആയിരിക്കുന്നേടത്തോളം കാലം ആ ഭാഷക്കും ഉളളിൽത്തട്ടത്തക്കവിധതത്തിലുളള ഭേദഗതികൾ അത്ര എളുപ്പത്തിലൊന്നും വന്നു ചേരുന്നതല്ല. അതാതു കാലത്തെ പരിഷ്കാരഗതിയനുസരിച്ച് ആവശ്യമായി വരുന്ന അപൂൎവ്വം ചില . വാക്കുകൾ മാത്രം നുതന സൃഷ്ടിയായിട്ടോ അടുത്ത മറുഭാഷയിൽനിന്നു തൽഭവരീതിയിലോ തൽസമരീതിയിലോ എടുത്തതായിട്ടോ വന്നു കൂടിയേക്കാമെന്നുമാത്രയുളളു. മാതൃഭാഷയിലല്ലാതെ മറ്റൊരു ഭാഷയിലാണ് പ്രധാനപ്പെട്ടവരുടെ വിദ്യാഭ്യാസം നടത്തിവരുന്നതെങ്കിൽ അവരുടെ മാതൃഭാഷാസംഭാഷണങ്ങളിലും ആ അന്യഭാഷയിലെ വാക്കുകൾ ആദ്യം ദുർല്ലഭമായിട്ടും ഭാഷാസ്വഭാവമനുസരിച്ച് വേണ്ടിവരുന്ന ചില മാററങ്ങളോടുകൂടിയും, കാലക്രമത്തിൽ ധാരാളമായിട്ടും യാതൊരു മാററവും കൂടാതെയും കടന്നു കൂടിത്തുടങ്ങും. മലയാളഭാഷമാത്രം അറിയാവുന്ന ഒരാൾക്ക് തലക്കുത്തുണ്ടാകുന്നത് സംസ്കൃതം പഠിച്ച മലയാളിക്കു ശിരശ്‌ശൂലമെന്ന രുപത്തിലാണ് പകരുന്നത്. ആംഗ്ളഭാഷ പഠിച്ച മലയാളികളിലാകട്ടെ അത് സഹിപ്പാൻ പാടില്ലാത്ത ഹെഡ്ഡെക്കായി വ്യാപിക്കുന്നു. നമ്മുടെ ചില പഴയ ലക്ഷ്യങ്ങളിൽ പറങ്കികളും, ലന്തയിലെയും ബിലാത്തിലെയും കമ്പിനിയാരുമായിക്കാണുന്നവർ ഇക്കാലത്തെക്ക് പൊൎച്ചുഗീസുകാരും [ 32 ] ഹോളണ്ടിലെയും ഇംഗ്ലണ്ടിലെയും കമ്പിനിക്കാരുമായി മാറിയിരിക്കുന്നതും ഈ വഴിക്കുതന്നെയാണ്. മേൽപ്പറഞ്ഞ പ്രകാരം ജനപ്രധാനന്മാർ ഭാഷയുടെ വേഷം മാറ്റിത്തുടങ്ങുമ്പോൾ സാധാരണജനങ്ങൾക്കും ആ പുതിയ വേഷത്തിൽ ഭ്രമം കടന്നുകൂടുന്നത് സാധാരണയാണ്. മോടിയിലും വാക്കിലും പ്രവൃത്തിയിലും അതാതു കാലത്ത് മാന്യന്മാരാണെന്നു വച്ചിട്ടുള്ളവരെ അനുകരിക്കുന്നത് സാധാരണ ജനങ്ങളുടെ സ്വഭാവമാണല്ലൊ. ഒരു സമയം സാധരണക്കാർ അങ്ങിനെ ഭ്രമിച്ചില്ലെങ്കിൽത്തന്നെയും സാഹിത്യാഭിവൃദ്ധിയും നാട്ടിലെ വിദ്യാഭ്യാസവും രാജ്യഭരണം സംബന്ധിച്ചുളള നിയമങ്ങളും എല്ലാം പ്രധാനന്മാരുടെ അധീനത്തിലാകയാൽ അവർ വരുത്തിക്കൂട്ടുന്ന മാറ്റംവഴിക്ക് വേഷം മാറിയ ഭാഷയിൽത്തന്നെ സാധാരണജനങ്ങൾക്കും പെരുമാറേണ്ടതായിത്തീരുന്നതുമാണ്. അല്ലെങ്കിൽ, ശരിയായി സാമുദായികജീവിതം കഴിച്ചു കൂട്ടുന്നതുതന്നെ അവൎക്കു സാധിക്കാതെ വന്നേക്കും. ഇപ്രകാരം ആദ്യമായി സംഭാഷണഭാഷയിലും പിന്നെ രാജ്യഭരണം സംബന്ധിച്ചുണ്ടാകുന്ന നിയമങ്ങൾ, എഴുത്തുകുത്തുകൾ മുതലായതിലും ആ അന്യഭാഷ ധാരാളം കടന്നുകൂടിക്കഴിഞ്ഞാൽ കാലക്രമത്തിൽ മാതൃഭാഷയിലെ സാഹിത്യഗ്രന്ഥങ്ങളിലേക്കും അതു കാലെടുത്തുവച്ചുതുടങ്ങുകയായി. അങ്ങനെ കുറെ കഴിയുമ്പോൾ സംഭാഷണഭാഷക്കും സാഹിത്യഭാഷക്കും മുമ്പുണ്ടായിരുന്ന രൂപത്തിൽനിന്നു പല അംശങ്ങളുംകൊഴിഞ്ഞുപോയിട്ടും പുതുതായി പല അംശങ്ങളും വന്നു [ 33 ] ചേൎന്നിട്ടും ആകപ്പാടെ ആ ഭാഷയുടെ മാതിരിക്കുതന്നെ ചില മാറ്റങ്ങളുണ്ടായിത്തീരുകയും ചെയ്യുന്നു. ഇങ്ങനെയെല്ലാമാണ് ഒരു ഭാഷക്കു കാലക്രമംകൊണ്ടു വന്നുകൂടുന്ന മാറ്റത്തിന്റെ സാധാരണക്രമം.
എന്നാൽ സംഭാഷണത്തിലും സാഹിത്യത്തിലും മേൽക്കാണിച്ച വിധത്തിലുള്ള മാറ്റങ്ങൾ വന്നുകൂടുന്ന കാൎയ്യത്തിൽ ഓരോഭാഷയുടേയും നിലഭേദമനുസരിച്ചു ചില വ്യത്യാസങ്ങളുംകൂടി ഉണ്ടാകുന്നതാണ്. എങ്ങനെയെന്നാൽ-ഏതെങ്കിലും ഒരുഭാഷക്ക് അന്യഭാഷയോടുള്ള സംസൎഗ്ഗം ധാരാളമായി ഉണ്ടാകുന്നതിനുമുമ്പിൽത്തന്നെ ആ ഭാഷയിൽ എന്നും നിലനിൽക്കത്തക്ക സാഹിത്യഗ്രന്ഥങ്ങൾ ഉണ്ടായിക്കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിലെ സാഹിത്യഭാഷയുടെ സ്വരൂപം മിക്കതും ആവക ഉത്തമഗ്രന്ഥങ്ങളിലെ ഭാഷാസ്വരൂപമനുസരിച്ചു വ്യവസ്ഥപ്പെട്ടിട്ടുണ്ടായിരിക്കുന്നതാണ്. പിന്നെയുണ്ടാകുന്ന സാഹിത്യങ്ങൾ ഭാഷാസ്വരൂപത്തെപ്പറ്റിയേടത്തോളം ആ ഉത്തമഗ്രന്ഥങ്ങളിൽ കാണുന്ന രീതി അവലംബിച്ചും കൊണ്ടേ സാധാരണയായി പുറപ്പെടുകയുള്ളൂ. പദ്യസാഹിത്യത്തെപ്പറ്റിയേടത്തോളം വിശേഷിച്ചും ആ വിധത്തിലേ വരികയുള്ളു. അതിനാൽ ഉത്തമ ഗ്രന്ഥങ്ങളാൽ സാഹിത്യഭാഷാസ്വരൂപത്തിനു വ്യവസ്ഥിതി വ [ 34 ] ന്നതിന്നുശേഷം ഒരു ഭാഷക്കുണ്ടാകുന്ന അന്യഭാഷാസംസൎഗ്ഗത്തിന് അതിലേ സാഹിത്യഭാഷയിൽ കടന്നുകൂടിപ്പെരുമാറുവാൻ വളരെ പ്രയാസവും ചില വേഷമാറ്റങ്ങൾ തന്നെയും വേണ്ടിവരുന്നതാണ്. യാതൊരു വേഷമാറ്റവും വരുത്താതെ ചേൎക്കുന്നതായാൽ ആ ചേർപ്പ് മുറിയും കോളുമൊക്കാതെ പ്രത്യേകം മുഴച്ചിരിക്കുന്നവിധത്തിലേ വരികയുള്ളു. സംഭാഷണഭാഷയിൽ പുറപ്പെടാൻ റെഡിയായി എന്നും മറ്റും പ്രയോഗിക്കുന്നതുകൊണ്ടു വലിയ കോട്ടമൊന്നും തോന്നുന്നതല്ലെങ്കിലും സാഹിത്യഭാഷയിൽ 'പുറപ്പെടാൻ ഒരുങ്ങിയ'തായി പ്രയോഗിച്ചാലേ വേണ്ടടത്തോളം യോജിപ്പു തോന്നുകയുള്ളുവല്ലോ. അല്ലെങ്കിൽ സന്ദൎഭശുദ്ധി മതിയാവില്ലെന്നുമാത്രമല്ല, ചിലേടത്തു ഹാസ്യമോ ബീഭത്സമോ സ്ഫുരിക്കുകയും ചെയ്യും. ആ സംഗതിയിൽ വിപ്രതിപത്തിയുള്ളവർ "പുറപ്പെടാനഥ റെഡിയായി രാവണൻ, പുറപ്പെടാനുടനെയൊരുങ്ങി രാവണൻ" എന്ന പ്രയോഗങ്ങൾ തമ്മിലുള്ള ഔചിത്യാനൌചിത്യങ്ങൾ പരിശോധിച്ചു നോക്കിയാൽ മതി. അപ്പോൾ വാസ്തവസ്ഥിതി അനുഭവപ്പെടും. അതുകൊണ്ട് മേൽപ്പറഞ്ഞപ്രകാരം ഉത്തമഗ്രന്ഥങ്ങളാൽ സാഹിത്യഭാഷാസ്വരൂപം വ്യവസ്ഥപ്പെട്ടതിനുശേഷം വരുന്ന അന്യഭാഷാസംസൎഗ്ഗം കൊണ്ട് വരുന്ന കോലാഹലമെല്ലാം പ്രായേണ സംഭാഷണഭാഷയിലും രാജ്യഭരണം സംബന്ധിച്ചും മറ്റുമുണ്ടാകുന്ന നിയമങ്ങളിലും എഴുത്തുകുത്തുകളിലും മാത്രമായിരിക്കുന്നതേ മൎയ്യാദയാകയുള്ളു. ഇപ്പോൾ സാധാരണയായി തമിൾ എന്നു പറഞ്ഞുവരുന്ന ഭാഷ [ 35 ] ക്കു സംസ്കൃതഭാഷയുടെ സംസൎഗ്ഗം ധാരാളമായി ഉണ്ടാകുന്നതിന്നുമുമ്പിൽത്തന്നെ അതിലുണ്ടായ ചില ഉത്തമഗ്രന്ഥങ്ങൾ സാഹിത്യഭാഷയെ വേഷമണിയിച്ച് നിലക്കുനിൎത്തിക്കഴിഞ്ഞതുകൊണ്ടാണ് ആ ഭാഷക്കു കൃഷ്ണ, ഗോവിന്ദ, ശംഖ, സാരഥി മുതലായ സംസ്കൃതശബ്ദങ്ങളെ കിരുട്ടണ, കോവിന്ത, ചങ്ക, താരതി എന്നും മറ്റും രൂപം മാറ്റിക്കാണിക്കേണ്ടി വന്നിട്ടുളളത്. നേരെ മറിച്ച് ഉത്തമഗ്രന്ഥങ്ങളാൽ സാഹിത്യഭാഷ സുപ്രതിഷ്ഠിതമാകുുന്നതിന്നു മുമ്പിൽത്തന്നെ മറ്റൊരു ഭാഷ കടന്നുകൂടിയാലാകട്ടെ സംഭാഷണത്തിലും സാഹിത്യത്തിലും പ്രകൃതിഭാഗത്തിൽ വലിയമാറ്റം കൂടാതെത്തന്നെ ആ അന്യഭാഷകടന്നു കൂടുമെന്നു മാത്രമല്ല പിന്നെയുണ്ടാകുന്ന സാഹിത്യഭാഷയെ സംഭാഷണ ഭാഷയെക്കാളധികം ആക്രമിച്ചു കീഴടക്കുകയും ചെയ്യും. ആ വഴിക്കാണ് മലയാളം, കൎണ്ണാടകം, തെലുങ്ക്, ഈ ഭാഷകളിൽ കൃഷ്ണ,ഗോവിന്ദ,ശംഖാദി ശബ്ദങ്ങൾ സംഭാഷണത്തിലും സാഹിത്യത്തിലും കൃഷ്ണൻ (മലയാളം) ഗോവിന്ദനു (കർണ്ണാടകം) ശംഖമു (തെലുങ്ക്) എന്നിങ്ങനെ പ്രകൃതി ഭാഗത്തിൽ യാതൊരു മാറ്റവും വരുത്താതെ അതാതു ഭാഷകളുടെ പ്രത്യയം മാത്രം ചേൎത്തു പ്രയോഗിച്ചുവരുന്നതും. അതാതിലെ സംഭാഷണ ഭാഷയിലുളളതിനെക്കാളധികം സംസകൃതശബ്ദങ്ങളുടെ പ്രാചുൎയ്യം അവയിലെ സാഹിത്യഭാഷകളിൽ കാണുന്നതും അതിനാൽത്തന്നെയാണ്. സംസ്കൃതഭാഷയുടെ സംസൎഗ്ഗം ധാരാളമുണ്ടായതിന്നുശേഷമേ ആ ഭാഷകളിൽ ഉത്തമസാഹിത്യഗ്രന്ഥങ്ങളുണ്ടായി ആ [ 36 ] ഗ്രന്ഥങ്ങൾ വഴിക്ക് സാഹിത്യഭാഷാസ്വരൂപം വ്യവസ്ഥപ്പെട്ടിട്ടുള്ളൂ. അങ്ങനെയു
ള്ള ഭാഷകളിലാകട്ടെ സാഹിത്യത്തിലേക്കാൾ സംഭാഷണഭാഷയിലാണ് അതിന്റെ ആദികാലത്തുണ്ടായിരുന്ന രൂപങ്ങൾ അധികകാലം നിലനിന്നു വരുന്നത്. എന്തുകൊണ്ടെന്നാൽ സാഹിത്യഗ്രന്ഥകാരനു വൃത്തവും ശൈലിയും
മററും ഒപ്പിച്ചുംകൊണ്ടു ഗ്രന്ഥങ്ങൾ നിൎമ്മിക്കാൻ ശബ്ദവിശേഷണങ്ങളെയും ശബ്ദരൂപഭേദങ്ങളെയും തേടിപ്പിടിക്കേണ്ടി വരുമ്പോൾ മുമ്പു സംസൎഗ്ഗം സിദ്ധിച്ച അന്യഭാഷകളിലെ പദങ്ങളും രൂപഭേദങ്ങളും ആവശ്യവും സൌകൎയ്യവും അനുസരിച്ചും ചിലപ്പോൾ അനാവശ്യമായിത്തന്നെയും ധാരാളം ചേൎക്കാൻ സംഗതി വരുന്നു. സംഭാഷണത്തിലാകട്ടെ, വൃത്തനിൎബന്ധം മുതലായ
വൈഷമ്യങ്ങളൊന്നുമില്ലാത്തതിനാലും ആ ഭാഷ മാതാപിതാക്കന്മാർ മുതലായ പൂൎവ്വികന്മാർ വഴിക്ക് അവർ സംസാരിക്കുന്ന രീതി അനുസരിച്ചുതന്നെ പരമ്പരയായി അഭ്യസിച്ചു വരുന്നതാകയാലും അതിന്റെ ഗതി പൂൎവ്വരൂപങ്ങളെത്തുടൎന്നുംകൊണ്ടുള്ള വിധത്തിലേ വരികയുള്ളൂ. അതുകൊണ്ടു കാലക്രമത്തിൽ അപൂൎവ്വമായി പദപ്രകൃതിഭാഗങ്ങൾക്കു ചില മാററം സംഭാഷണത്തിലും വന്നുചേരുമെന്നല്ലാതെ അന്യഭാഷയിലെ രൂപങ്ങൾ അനുസരിച്ചുംകൊണ്ടുള്ള രൂപഭേദം സംഭാഷണത്തിൽ കടന്നുകൂടുന്നതല്ല. മലയാളത്തിലെ സംഭാഷണഭാഷയിൽ പറഞ്ഞു, നിൽക്കുന്നു, വരും എന്നിങ്ങനെയല്ലാതെ ലിംഗപുരുഷവചനപ്രത്യയങ്ങൾ ചേൎന്നിട്ടുള്ള പറഞ്ഞാൻ, നിൽക്കുന്നേൻ, വരുവർ എന്നീ വക ക്രിയാപദരൂപങ്ങളും മററും തീരെയി [ 37 ] ല്ലാതിരിക്കുന്നതു തന്നെ നോക്കുക. ചെന്തമിൾ ഭാഷയി
ലെ സംഭാഷണത്തിലും മറ്റും പ്രസിദ്ധങ്ങളായ ആ വ
ക ക്രിയാപദരൂപങ്ങളും സംസ്കൃതത്തിലെ പല ശബ്ദരൂ
പങ്ങളും നമ്മുടെ സാഹിത്യഭാഷയിൽ സുലഭമായിക്കാ
ണുന്നതിന്നുള്ള കാരണമാകട്ടെ, അങ്ങിനെ ലിംഗപുരു
ഷവചന പ്രത്യയങ്ങൾ ചേൎന്നു ചൊന്നാർ , ചൊന്നാൻ ,
ചെന്നാൾ, എന്നീ വക ക്രിയാരൂപങ്ങളും , പോകും വി
ധൌ , നിൽക്കും ക്ഷണേ എന്നീവക സംസ്കൃതരൂപങ്ങളും
നമ്മുടെ ഭാഷാസാഹിത്യത്തിലേക്കു സാഹിത്യഗ്രന്ഥകാര
ന്മാർ തദ് ഭവരീതിയിലും മറ്റും അന്യഭാഷകളിൽനിന്നു
എടുത്തുചേർത്തു പ്രയോഗിച്ച സംഗതിതന്നെയാണ് . അ
ല്ലാതെ ഒരിക്കലും ആ വക ശബ്ദങ്ങൾ മലയാളത്തിന്റെ
സ്വന്ത പദരൂപങ്ങളല്ല.
അങ്ങനെയാണെങ്കിൽ സംഭാ
ഷണ ഭാഷയിലും ആ മാതിരി രൂപങ്ങളുണ്ടായിരിക്കേ
ണ്ടതാണ് . നമ്മുടെ ഭാഷയിൽ ക്രിയാപദങ്ങൾക്കു സ്വ
തന്ത്രമായ പൂൎവ്വരൂപം ലിംഗാദിപ്രത്യയങ്ങൾ കൂടാതെ
വന്നു, നിന്നു എന്ന മാതിരിയിൽ മാത്രമായിരുന്നു എ
ന്നുള്ളതും പരമ്പരയായി പകൎന്നുവന്നിരുന്ന സംഭാഷണ
ഭാഷയിൽ ആ വക രൂപങ്ങൾ മാത്രമായതു കൊണ്ടു തീ
ൎച്ചപ്പെടുത്തുകയും ചെയ്യാം.
മേൽ വിവരിച്ച പ്രകാരമുള്ള ഭാഷാക്രമമനു
സരിച്ചു മലയാളഭാഷയുടെ വളൎച്ചയെപ്പറ്റിപ്പരിശോ
ധിക്കുമ്പോൾ മൂന്നു സംഗതികളാണു പ്രധാനമായി നോ
ക്കേണ്ടതായിട്ടുള്ളത്. ഒന്നാമത് നമ്മുടെ ഭാഷക്കുണ്ടാ
യിരുന്ന ആദിരൂപം ഏതുവിധത്തിലായിരുന്നു എന്ന്. [ 38 ] രണ്ടാമത് മലയാളത്തിലെ ഉത്തമഗ്രന്ഥങ്ങൾ വഴിയായി അതിലെ സാഹിത്യഭാഷാസ്വരൂപം വ്യവസ്ഥിതമാകുന്നതിനു മുമ്പിൽ ആ ഭാഷക്ക് ഏതെല്ലാം അന്യഭാഷകളുടെ സംസൎഗ്ഗമാണുണ്ടായിട്ടുള്ളതെന്നും ആവക അന്യഭാഷാസംസൎഗ്ഗം ഭാഷാഗതിയെ എത്രത്തോളമാണു സ്പർശിച്ചിട്ടുളളതെന്നും. മൂന്നാമത് സാഹിത്യഭാഷയുടെ, സ്വരൂപം വ്യവസ്ഥപ്പെട്ടതിന്നുശേഷം ഏതെല്ലാം ഭാഷകളുടെ സംസൎഗ്ഗമാണ് ഭാഷാഗതിയെ അല്പമായിട്ടെങ്കിലും സ്പൎശിക്കത്തക്കവിധം അതിന്നുണ്ടായിട്ടുളളതെന്ന്.
മതഭേദങ്ങൾ.
നമ്മുടെ ഭാഷയുടെ ആദിരൂപം ഇന്നതാണെന്നുളള സംഗതിയിൽ പറയത്തക്കവിധം പ്രധാനമായി രണ്ടു മതഭേദങ്ങളാണ് ഇതുവരെ ഉണ്ടായിട്ടുളളത്. ചോളി പാണ്ഡ്യരാജ്യങ്ങളിലെ ഭാഷയായ ചെന്തമിൾ, അതായത് മുത്തമിഴിന്റെ ഒരു ശാഖയും ഇക്കാലത്തു തമിൾ എന്നു പറഞ്ഞുവരുന്നതുമായ ഭാഷതന്നെയാണ് മലയാള ഭാഷയുടെ ആദിരൂപമെന്ന് ഒരു മതക്കാർ പറയുന്നു. അവരുടെ പക്ഷത്തിൽ മുലദ്രമിഡഭാഷയായ മുത്തമിഴന്റെ ഒരു ശാഖയായ തമിഴിന്റെ ഉപശാഖയായിട്ടുണ്ടായഭാഷയാണ് മലയാളം മറെറാരു പക്ഷക്കാർ പറയുന്നത് , മൂലദ്രമിഡഭാഷയുടെ സ്വതന്ത്രമായ ഒരു ശാഖതന്നെയാണ് മലയാളം എന്നും തമിൾ വഴിക്കുണ്ടായ ഉപശാഖയാണെന്നു വിചാരിപ്പാൻ ഉളള യുക്തികൾ നല്ല [ 39 ] ശരിയല്ലെന്നുമാണ്. അപ്പോൾ മലയാളത്തിന്റെ ആദിരൂപം ചെന്തമിഴാണെന്ന് ഒരു പക്ഷക്കാരും, അതല്ല മൂലദ്രമിഡഭാഷയായ മുത്തമിഴാണെന്നും മറ്റൊരു പക്ഷ ക്കാരും പറയുന്നു എന്നു സാരം. ഇതിൽ ചെന്തമിൾ എന്ന ഉപശാഖയാണ് മലയാളത്തിന്റെ മാതൃഭാവം വഹിക്കുന്നതെന്നു പറയുന്നവരുടെ യുക്തികൾ എന്തെല്ലാമാണെന്നു ഒന്നാമതായിപ്പരിശോധിക്കാം:-
൧. മലയാളഭാഷയിലേയും ചില പ്രാചീന ഗ്രന്ഥങ്ങളെ 'തമിൾ' എന്ന ശബ്ദംകൊണ്ടു വ്യവഹരിച്ചു വന്നിരുന്നതായിക്കാണുന്നുണ്ട്. നിരണംകവികളുടെ കൃതികളിലൊന്നായ ബ്രഹ്മാണ്ഡപുരാണം ഗദ്യഗ്രന്ഥത്തിന്റെ ആരംഭത്തിൽ "ശ്രീവേദവ്യാസമഹൎഷി അരുളിച്ചെയ്ത ബ്രഹ്മാണ്ഡപുരാണത്തിൽ മധ്യമഭാഗത്തെ ഇതാ ഞാൻ തമിഴായ്ക്കൊണ്ടറിയിക്കുന്നേൻ" എന്നും രാമചരിതത്തിന്റെ അവസാനത്തിൽ "ചീരാമനമ്പിനൊടിയമ്പിന തമിൾക്കവിവല്ലൊർ" എന്നും മറ്റും പ്രതിപാദിച്ചു കാണുന്നത് അതിന്നുദാഹരണമാണ്. അതു ശരിയാകണമെങ്കിൽ കേരളത്തിലും ചോളപാണ്ഡ്യദേശങ്ങളിലും പൂൎവ്വകാലങ്ങളിൽ ഒരു ഭാഷയേ നടപ്പുണ്ടായിരുന്നുള്ളുവെന്നും ആ ഭാഷ തമിഴാണെന്നു സ്വീകരിക്കയും ആ വക ഗ്രന്ഥങ്ങളുണ്ടായ കാലത്തേയ്ക്കു വാസ്തവത്തിൽ കേരളത്തിലെ ഭാഷ തമിഴിൽ നിന്നു കുറെ വ്യത്യാസപ്പെട്ടതായിത്തീൎന്നിരുന്നുവെങ്കിലും ആ വ്യത്യാസം വകവക്കാതെ അപ്പോഴും തമിൾ എന്ന നിലയിൽത്തന്നെയാണ് അതിനെഗ്ഗണിച്ചുവന്നിരുന്നതെന്നും അതുകൊണ്ടുതന്നെ ആ വക ഗ്രന്ഥങ്ങളുടെ ഉൽപത്തികാലത്തിൽനിന്ന് [ 40 ] വളരെയകലമുളള കാലത്തല്ല കേരളഭാഷ തമിഴിൽ നിന്നു പിരിവാൻ തുടങ്ങിയതെന്നും വിചാരിക്കേണ്ടിയും ഇരിക്കുന്നു.
൨ . ശരീരാംഗങ്ങളെ പ്രതിപാദിക്കുന്ന കാൽ,കൈ, കൺ മുതലായ പദങ്ങളും പാൽ,നെയ് മുതലായ ഗൃഹ്യപദങ്ങളും മിക്കതും ചെന്തമിഴിലുളളവതന്നെയാണ് മലയാളഭാഷയിലും കാണുന്നത്. ഏതെങ്കിലും രണ്ടു ഭാഷകളിലെ ഗൃഹ്യപദങ്ങൾ ഒന്നായിരുന്നാൽ അവ തമ്മിൽ ജന്യജനകഭാവം തീൎച്ചപ്പെടുത്താവുന്നതും വളരെക്കാലം കൊണ്ടുമാത്രം വന്നുകൂടുന്ന ആ വക പദങ്ങളുടെ മാറ്റങ്ങൾപോലും ഈ രണ്ടു ഭാഷകളുടെ സംഗതിയിൽ ഉണ്ടായിക്കഴിഞ്ഞിട്ടില്ലെന്നു നിശ്ചയിക്കാവുന്നതുമാണ്.
൩ . മലയാളഭാഷയിലുള്ള ഗ്രന്ഥങ്ങളിൽ വെച്ച് ഏറ്റവും പ്രാചീനവും ഏകദേശം കൊല്ലവൎഷം നാലാം ശതകത്തിലുണ്ടായതാണെന്നൂഹിക്കാവുന്നതുമായ 'രാമചരിതം' എന്ന ഗ്രന്ഥത്തിലും അതിന്നു ശേഷം ഏകദേശം ആറാം ശതകത്തിലുണ്ടായ നിരണം കൃതികളിലും തുഞ്ചത്തെഴുത്തച്ഛൻ തുടങ്ങിയ കവികളുടെ കൃതികളിലില്ലാത്ത ചെന്തമിൾശബ്ദരൂപങ്ങൾ ധാരാളം കാണുന്നുണ്ട്. അതിൽത്തന്നെയും രാമചരിതത്തിൽ വളരെ അധികമായും ഇരിക്കുന്നുണ്ടു്. അതിനാൽ മലയാളം ചെന്തമിഴിൽ നിന്ന് അല്പാല്പമായി ഭേദപ്പെട്ടു മറ്റൊരു ഭാഷയാവാൻ തുടങ്ങിയ വഴി ആ ഗ്രന്ഥങ്ങൾ കാണിക്കുന്നതുകൊണ്ടു നമ്മുടെ ഭാഷ ചെന്തമിഴിൻെറ ഉപശാഖയാണെന്നുളള [ 41 ] തിലെക്ക് ആ ഉത്തമ ഗ്രന്ഥങ്ങൾ തന്നെ ഉത്തമ ലക്ഷ്യങ്ങളായിരിക്കുന്നുണ്ട്
൪. പ്രാചീനങ്ങളായ ചെന്തമിൾ ഗ്രന്ഥങ്ങളിൽ ചിലപ്പതികാരം, പതിറ്റുപത്ത് തുടങ്ങിയ ചില പ്രധാന ഗ്രന്ഥങ്ങളുടെ തന്നെ കൎത്താക്കന്മാർ കേരളീയരാണെന്നു കാണുന്നു. നാലായിരപ്രബന്ധമെന്നും ദ്രമിഡവേദമെന്നും പറഞ്ഞുവരുന്ന ചെന്തമിൾ ഗ്രന്ഥത്തിൽപ്പോലും ചില ഭാഗങ്ങൾ കേരളീയനായ കുലശേഖരാൾവാരുടെ കൃതിയായിട്ടാണിരിക്കുന്നത്. അതിനാലും ആ കവികളുടെ കാലത്തു കേരളത്തിലുണ്ടായിരുന്ന ഭാഷ ചെന്തമിഴാണെന്നും മലയാളം ആ ചെന്തമിഴിന്റെ ഒരു മാറ്റമായി പിൽക്കാലത്തുണ്ടായതാണെന്നും ഊഹിക്കാം. എന്നു മാത്രമല്ല, കേരളത്തിൽ മുൻ കാലത്തു, സ്ഥാപിച്ചിട്ടുള്ള ചില ശിലാശാസനകളും താമ്രശാസനങ്കളും ചെന്തമിൾ ഭാഷയിൽ രേഖപ്പെടുത്തിക്കാണുന്നതും അക്കാലത്തെ പൊതുജനഭാഷ ചെന്തമിൾ തന്നെയായിരുന്നുവെന്നു തെളിയിക്കുന്നുണ്ട്.
ഇങ്ങനെ എല്ലാമാണ് ഈപക്ഷക്കാർ കേരളഭാഷക്കു ചെന്തമിഴിന്റെ ഉപശാഖാസ്ഥാനം സ്ഥാപിക്കുന്നത്. അതിൽ ഒന്നാമതായിക്കാണിച്ച യുക്തിക്കടിസ്ഥാനം 'തമിൾ' എന്ന വാക്കിന്റെ അൎത്ഥത്തെപ്പറ്റിയുണ്ടായ തെറ്റിദ്ധാരണയാണെന്നുള്ള സംഗതി സ്പഷ്ടമാണ്. ദ്രമിഡശാഖാഭാഷകൾക്കെല്ലാം മൂലമായിരുന്ന ഭാഷയെക്കുറിക്കുന്നതും പ്രാചീനകാലങ്ങളിൽ ദ്രമിഡന്മാരുടെ ഇടയിൽ 'ഭാഷ' എന്നുമാത്രം അൎത്ഥമായിരുന്നതു [ 42 ] മായ ' തമിൾ ' എന്ന പദം അൎത്ഥവ്യാപ്തി ചുരുങ്ങി ആധുനികകാലങ്ങളിൽ ചെന്തമിൾശാഖയെമാത്രം കുറിക്കുന്നതാണെന്നു മുമ്പുതന്നെ പറഞ്ഞിട്ടുണ്ടല്ലൊ. കൎണ്ണാടകം, തുളു, മലയാളം എന്നീ വക ശാഖകളെ ഇടക്കാലങ്ങളിൽ തമിൾ പദം ചേൎത്തു 'കരിനാട്ടകത്തമിൾ, തുളുനാട്ടുതമിൾ, മലനാട്ടുതമിൾ എന്ന മാതിരിയിൽ വ്യവഹരിച്ചു വന്നിരുന്നതു ചുരുങ്ങി കൎണ്ണാടകം, തുളു, മലയാളം എന്ന മട്ടിലായിത്തീൎന്നതിന്നു ശേഷവും വളരെ അടുത്ത കാലത്തുമാണ് തമിൾ എന്ന ദ്രമിഡഭാഷാസാമാന്യവാചകപദം ചെന്തമിൾ എന്ന ശാഖാവിശേഷത്തെമാത്രം കുറിക്കുന്നതായിത്തീൎന്നിട്ടുള്ളതെന്നവാസ്തവവും മുമ്പുതന്നെ വിസ്തരിച്ചു തെളിയിച്ചിട്ടുണ്ട്. 'ലീലാതിലകം' എന്ന കേരളഭാഷാശാസ്ത്രത്തിന്റെ കൎത്താവായ പ്രാചീനാചാൎയ്യനും തമിൾ ശബ്ദം ദ്രമിഡ ഭാഷാസാമാന്യത്തിന്റെ വാചകമാണെന്നു പലേടത്തും സ്പഷ്ടമായിക്കാണിച്ചിട്ടുണ്ട്. അതിനാൽ ആ പദത്തിന് മുൻകാലങ്ങളിലും ഇക്കാലത്തെ ചുരുങ്ങിയ അൎത്ഥമാണെന്നു ഭ്രമിച്ച് രാമചരിതം, നിരണംകൃതികൾ മുതലായ ഗ്രന്ഥങ്ങൾ തമിഴാണെന്നു ആ കവികൾ പറഞ്ഞിട്ടുള്ളതടിസ്ഥാനമാക്കി അക്കാലത്ത് ചെന്തമിഴിൽനിന്നു ഭിന്നമായൊരു ഭാഷയാണ് മലയാളം എന്നു ജനങ്ങൾ ഗണിച്ചിരുന്നില്ലെന്നു കരുതുന്നത് ശരിയാകുന്നതല്ല. രാമചരിതത്തിൽ ചെന്തമിഴിലെ ശബ്ദരൂപങ്ങൾ വളരെയധികം നിറഞ്ഞിരിക്കുന്നതുകൊണ്ട് ആ ഗ്രന്ഥത്തെപ്പററിയേടത്തോളം അങ്ങനെയൊരു ഭ്രമം സംഭാവ്യമായിത്തോന്നിയേക്കാമെങ്കിലും 'അമരം തമിൾക്കുത്ത്, അംഗുലീ [ 43 ] യാങ്കം തമിൾ' 'നാഗാനന്ദം തമിൾ'എന്നീവക ഗ്രന്ഥങ്ങളെയും തമിൾ എന്ന പദം കൊണ്ടുതന്നെ വ്യവഹരിച്ചുവന്നിരുന്നതും ഇക്കാലത്തും അങ്ങനെ തന്നെ വ്യവഹരിച്ചുവരുന്നതും അറിയുമ്പോൾ ആ ഭ്രമത്തിനു തീരെ വകയില്ലാതാകയും ചെയ്യും. എന്തുകൊണ്ടെന്നാൽ ആ വക ഗ്രന്ഥങ്ങളിലെ ഭാഷയും ചെന്തമിഴുംതമ്മിലുള്ള ഭേദം അതു നിൎമ്മിച്ചകാലത്ത് പ്രത്യേകം ഗണിച്ചിരുന്നില്ലെന്നു ഒരു വിധത്തിലും വിചാരിക്കാവുന്നതല്ല. ആ ഗ്രന്ഥങ്ങളിലെ ഭാഷയുടെ സ്വരൂപമാണ് താഴെകാണിച്ചിരിക്കുന്നത്.
"പിന്നെയൊ സ്വാമിനി! അക്കാലത്തിങ്കൽ കന്ദൎപ്പസുന്ദരൻ കാമിനീജനനയനാഭിരാമൻ ശ്രീരാമൻ പമ്പാതീരഗതമാകിന വനപ്രദേശത്തിങ്കിൽ സഞ്ചരിക്കുന്നകാലത്ത് വസന്തകാലം തുടങ്ങീ-ശിശിരകാലം നിസ്സൃതമായി. വിനിൎഗ്ഗതപ്രായങ്ങളായീ ഹിമപടലങ്ങൾ. മധുരസനിഷ്യന്ദുകളായീ മാധവീലതാവലയങ്ങൾ. മനോജ്ഞപ്രസവപ്രസാധനങ്ങളായീ യൂഥികായുഥങ്ങൾ. ചൈത്രഗുണസ്തോത്ര പാഠകന്മാരോ എന്നു തോന്നുമാറ് കൂകിതുടങ്ങി മയിൽകാലം."
"എങ്ങനെയിരിപ്പൊരുത്തനേ താൻ ഭഗവാൻ? നൃത്തസ്വരൂപനായിരിപ്പൊരുത്തനെ താൻ. നൃത്തം താനെപ്രകാരമിരുന്നൂ? വേദ്യാദ്ധ്യയന നിവൎത്തിന സ്വാധ്യായരാകിന ഇന്ദ്രാദി ദേവതാവൎഗ്ഗത്തിന്നനധ്യായധ്യായനാൎത്ഥമായി വേദനിധി വിരിഞ്ചദേവൻ ബ്രഹ്മന്തിരു [ 44 ] വടി ഋഗ്വേദത്തിൽ വാദ്യം, യജുൎവ്വേദത്തിൽനിന്നഭിനയം, സാമവേദത്തിൽനിന്നു സ്വരം, അധൎവ്വണവേദത്തിൽനിന്നു രസഭാവങ്ങളെന്നീ നാലുവേദങ്ങളിൽനിന്നിവ നാലിനെയുമുദ്ധരിച്ചരുളുകനിമിത്തമായി വേദചതുഷ്ടയസ്വരൂപമാകിന ചാക്ഷുഷയാഗത്തെ ന്യത്തമെന്നു ചൊല്ലുന്നൂ.
ഈ വക തമിൾഗ്രന്ഥഭാഷക്കും ചെന്തമിഴിന്നും ഉളള ഭേദം അക്കാലത്തറിഞ്ഞിരുന്നില്ലെന്നു കരുതുന്നത് ഇക്കാലത്തെ മലയാളഭാഷക്കും ചെന്തമിൾ മുതലായ ഭാഷകൾക്കും ഉളള ഭേദവും ജനങ്ങൾ അറിഞ്ഞിട്ടില്ലെന്നു കരുതുന്നതിനോടു തുല്യമാണല്ലൊ. അതിനാൽ ഈ മതത്തിന്റെ, സാധകമായി ഒന്നാമതായി പറഞ്ഞിട്ടുളള സംഗതിക്കു വെറും തെററിദ്ധാരണമാത്രമാണ് അടിസ്ഥാനമെന്നു സ്പഷ്ടവുമാണല്ലൊ.
ഇനി ഗ്യഹ്യപദങ്ങൾ മിക്കതും ചെന്തമിഴിലം മലയാളത്തിലും ഒന്നായിരിക്കുന്നുണ്ടെന്നിങ്ങനെ രണ്ടാമത് കാണിച്ച സംഗതിയെപ്പററി നോക്കുകയാണെങ്കിൽ അതും വേണ്ടേടത്തോളം പരിശോധിക്കാതെ മലയാളം ചെന്തമിഴിന്റെ ഉപശാഖയാണെന്നു സാധിപ്പാനുളള യുക്തിയാകമെന്നു കരുതി പുറപ്പെടുവിച്ച അഭിപ്രായമാണെന്നു കാണാവുന്നതാണ്. ആ വക ഗ്യഹ്യപദങ്ങൾ ചെന്തമിഴിലും മലയാളത്തിലും മാത്രമല്ല വലിയ വ്യത്യാസമില്ലാതെയിരിക്കുന്നത്. മററു ദ്രമിഡശാഖകളായ തുളു, കൎണ്ണാടകം, തെലുങ്ക്, എന്നീ ഭാഷകങ്ങളോടും ആ വി [ 45 ] ഷയത്തിൽ മലയാളത്തിന് ധാരാളം സാമ്യം ഉണ്ട്. നോക്കുക:-
തെലുങ്ക്.
|
ചെന്തമിൾ.
|
കൎണ്ണാടകം.
|
തുള.
|
മലയാളം.
|
കന്നു | കൺ
|
കൺ,കണു,കണ്ണു
|
കണ്ണ്
|
കൺ,കണ്ണ്.
|
കയി | കൈ
|
കയ്,കെയ്,കയ്യി.
|
കയ്
|
കയ്,കയ്യ്.
|
കായ | കായ്
|
കായ്,കായ
|
കായി
|
കായ,കായ്.
|
കാലു,കാൽ | കാൽ
|
കാൽ,കാലു
|
കാല്
|
കാൽ,കാല്.
|
നെയ്,നെയ്യി | നെയ്,
|
നെയ്,നെയ്യു
|
നെയ്
|
നെയ്,നെയ്യ്.
|
തല | തലൈ
|
തല,തലെ
|
തരെ
|
തല.
|
അമ്മ | അമ്മൻ,അമ്മ
|
അമ്മ
|
അപ്പ
|
അമ്മ.
|
പാൽ,പാലു | പാൽ
|
പാൽ,പാലു
|
പേലു
|
പാൽ,പാല്.
|
ഉപ്പ | ഉപ്പ്
|
ഉപ്പു
|
ഉപ്പ്
|
ഉപ്പ്.
|
കരി | കരി
|
കരി
|
കരി
|
കരി.
|
ഈ മാതിരി പല ഗ്യഹ്യപദങ്ങളും ദ്രമിഡശാഖകളിലെല്ലാം സമാനങ്ങളായിട്ടുണ്ട്. അതിനാൽ ചെന്തമിൾഭാഷമാത്രം അടിസ്ഥാനമാക്കി അതിന്റെ ഒരുൾപ്പിരിവാണ് മലയാളമെന്നു സാധിക്കുവാൻ ഈ യുക്തി തീരെ മതിയാകുന്നതല്ല. അങ്ങനെയാണെങ്കിൽ ദ്രമിഡശാഖയിൽച്ചേൎന്ന മറ്റേതു ഭാഷയുടേയും ഒരുപശാഖയാണ് മലയാളമെന്നും മലയാളത്തിന്റെ ഉപശാഖകളാണ് മറ്റു ദ്രമിഡഭാഷകളെല്ലാമെന്നും തുല്യന്യായമനുസരിച്ചു പറയുന്നതും ശരിയാകേണ്ടിവന്നെക്കും. നേരെമറിച്ച് ചെന്തമിൾഭാഷയിലൊഴികെ മറ്റുള്ളവയിലെല്ലാം കയ്, കയ്യ്, നെയ്, നെയ്യ്, കൺ, കണ്ണ്, എന്ന മാതിരിയിൽ ആ വക പദങ്ങൾക്കു യകാരാന്തമായ ഒരു രൂപവും ആ യകാരവും മറ്റും ഇരട്ടിച്ചുംകൊണ്ടുള്ള [ 46 ] മറ്റൊരു രൂപവും, കാണുന്നതുകൊണ്ടും ചെന്തമിഴിൽ അങ്ങനെ രണ്ടുതരം രുപം സാധാരണയായി ഇല്ലാത്തതു കൊണ്ടും ചെന്തമിൾ പരിഷ്ക്കാരത്താൽ കൈ, കൺ എന്നിങ്ങനെ ഐകാരാന്തമായും മറ്റും ആ വക ശബ്ദങ്ങളുടെ രൂപങ്ങൾ വ്യവസ്ഥപ്പെടുത്തുന്നതിന്നു മുമ്പുതന്നെ മലയാളം മുതലായ ഭാഷകൾ പിരിഞ്ഞു സ്വതന്ത്രകളായിത്തീൎന്നിട്ടുണ്ടെന്നു സാധിപ്പാൻ ആ ശാഖകളിലെല്ലാം തുല്യമായിക്കാണുന്ന ആ വക ഗൃഹ്യപദരൂപവിശേഷങ്ങൾ ഉപയുക്തങ്ങളായിത്തീരുന്നതുകൊണ്ടും ചെന്തമിഴിന്റെ ഒരു ശാഖയല്ല മലയാളമെന്നു കാണിപ്പാൻ പ്രയോജനപ്പെടുന്നതായിട്ടാണ് ഈ സംഗതി ഇരിക്കുന്നതും.
രാമചരിതം, നിരണംകൃതികൾ എന്നീ ഗ്രന്ഥങ്ങളെ ആസ്പദമാക്കി പറഞ്ഞിരിക്കുന്ന മൂന്നാമത്തെ സംഗതിയിലും പല അംശങ്ങളും ആലോചിക്കേണ്ടതായിട്ടുണ്ട്. മലയാളം ചെന്തമിഴിന്റെ ഉപശാഖയാണെന്നുള്ളതിലെക്കു മലയാളത്തിലെ ഗ്രന്ഥങ്ങളിൽ വെച്ച് ഏറ്റവും പ്രചീനമായ രാമചരിതത്തിൽ ചെന്തമിഴിലെ ശബ്ദരൂപങ്ങൾ വളരെയധികം കാണുന്നുണ്ടെന്നുള്ളതുതന്നെ തെളിവാണെന്നാണല്ലൊ ആ യുക്തിയുടെ സാരം. അവിടെ മലയാളത്തിലെ ഏറ്റവും പ്രാചീനമായ ഗ്രന്ഥം രാമചചരിതമാണെന്നും അത്രയും ചെന്തമിൾ രൂപങ്ങളില്ലാത്ത പലമാതിരി പഴയപാട്ടുകളും മറ്റും കാണുന്നവയെ അപേക്ഷിച്ചും ആ ഗ്രന്ഥത്തിന്നു പഴക്കം അധികമുണ്ടെന്നും എങ്ങനെ നിശ്ചയിക്കാം. ചെന്തമിൾ രൂപങ്ങൾ ആ ഗ്രന്ഥത്തിൽ അധികം കാണുന്നതുതന്നെ അതിന്റെ പ്രാചീനതക്കുളള തെളിവാണെന്നു പറയു [ 47 ] ന്നതു നല്ല ശരിയാകുന്നതല്ല. എന്തുകൊണ്ടെന്നാൽ, ആ സംഗതി പ്രാചീനതക്കു തെളിവായിത്തീരണമെങ്കിൽ കാലപ്പഴക്കം മാത്രമേ മലയാളഭാഷാഗ്രന്ഥങ്ങളിൽ ചെന്തമിൾരൂപങ്ങൾ അധികം ഉണ്ടാകുന്നതിനു കാരണമാകയുള്ളൂ എന്നും ദേശഭേദംകൊണ്ടും മററും അതു വരുന്നതല്ലെന്നും തീൎച്ചപ്പെട്ടിരിക്കണം. ദേശഭേദംകൊണ്ടും വാസ്തവത്തിൽ ആ ഭാഷാവ്യത്യാസം വന്നുകൂടുന്നുണ്ടെന്നുള്ളത് അനുഭവസിദ്ധമാണ്. എന്നു മാത്രവുമല്ല, ചെന്തമിൾ രൂപങ്ങൾ രാമചരിതത്തിൽ അധികമുണ്ടെന്നുള്ള ഈ സംഗതി പ്രകൃതത്തിൽ ആ ഗ്രന്ഥത്തിന്റെ പ്രാചീനതക്കുള്ള തെളിവായി ഒരു വിധത്തിലും സ്വീകരിക്കാവുന്നതുമല്ല. അങ്ങനെ സ്വീകരിക്കുന്ന പക്ഷം ആകപ്പാടെ സിദ്ധിക്കുന്നതെന്താണെന്നു നോക്കുക. മലയാളം ചെന്തമിഴിന്റെ ഉപശാഖയാണെന്നുള്ളതിലേക്ക് ആ ഭാഷയിലെ ഏറ്റവും പ്രാചീനമായ രാമചരിതഗ്രന്ഥത്തിൽ ചെന്തമിൾ രൂപങ്ങൾ വളരെയധികം കാണുന്നുണ്ടെന്നുള്ള സംഗതി തെളിവ്; രാമചരിതമാണ് മലയാളത്തിലെ ഏറ്റവും പ്രാചീനമായ ഗ്രന്ഥമെന്നുള്ളതിലേക്കു ചെന്തമിഴിൻെറ ഉപശാഖയായ മലയാളത്തിലെ ഗ്രന്ഥങ്ങളിൽ വെച്ചു രാമചരിതത്തിലാണ് ചെന്തമിൾ രൂപങ്ങൾ അധികം കാണുന്നതെന്ന സംഗതിയും തെളിവ്; ഇങ്ങനെ മലയാളം ചെന്തമിൾ ശാഖയാണെന്നുള്ളതു രാമചരിതത്തിൻെറ പ്രാചീനതകൊണ്ടും രാമചരിതം പ്രാചീനമാണെന്നുള്ളത് മലയാളം ചെന്തമിൾ ശാഖയാണെന്നുളളതുകൊണ്ടും സാധിക്കണമെന്നുളള അന്യോന്യാശ്രയദോഷം വരുന്ന നിലയി [ 48 ] ലാണ് ആ സംഗതി ഇരിക്കുന്നത്. അതിനാൽ രാമചരിതത്തിൽ ചെന്തമിൾ രൂപങ്ങൾ അധികം കാണുന്നുണ്ടെന്നുള്ളത് അതിന്റെ പ്രാചീനതയെ തെളിയിപ്പാൻ മതിയാകുന്നതല്ല. നേരെ മറിച്ച് കാലഭേദം കൊണ്ടല്ല ദേശഭേദം കൊണ്ടാണ് ആ ഗ്രന്ഥത്തിൽ ചെന്തമിൾ രൂപങ്ങൾ അധികം വന്നു കൂടീട്ടുള്ളതെന്നതിനു കൊല്ലവൎഷം എട്ടാം ശതകത്തിൽ ജീവിച്ചിരുന്ന 'അയ്യപ്പിള്ള ആശാൻ' എന്ന കവിയുടെ രാമകഥപ്പാട്ട്, കണിയാർ കളത്തിൽപ്പോര് മുതലായി പിൽക്കാലത്തുണ്ടായ പല ഗ്രന്ഥങ്ങളും തെളിവായിട്ടുമുണ്ട്. രാമചരിതകൎത്താവായ ചീരാമകവി തിരുവിതാംകൂറിലെ തെക്കെ ഖണ്ഡത്തിൽ എന്നു വെച്ചാൽ തിരുവനന്തപുരം മുതൽ കന്യാകുമാരിവരെയുള്ള ഭാഗത്തിൽ ഉൾപ്പെട്ട പ്രദേശത്തു ജീവിച്ചിരുന്ന ആളാണെന്നുള്ളതു നിൎവ്വിവാദമാണല്ലോ.പിൽക്കാലത്തുണ്ടായ രാമകഥപ്പാട്ടിന്റെയും മററും കൎത്താക്കന്മാരും ആ നാട്ടുകാരുമായ കവികളുടെ കൃതികളിലും രാമചരിതത്തിൽ ഉള്ളതിൽ ഒട്ടും കുറയാതെതന്നെ ചെന്തമിൾ രൂപങ്ങൾ നിറഞ്ഞുകാണുന്നുണ്ട്. നോക്കുക:- "അരചർകൾകോനേ മേന്മേലരുന്തുയർപിടിത്തീവണ്ണം പുരികുഴലാളൈനണ്ണിപ്പോക്കുമതല്ലകാലം ഇരുപതുകരങ്കൾ തങ്കമിലങ്കവേന്തനൈയൊരിക്കാൽ കരുതുകകളകചോകം കൈക്കൊൾക കോപമിപ്പോൾ"
"വിണ്ണമൊരു ചരത്താലേ വെല്ലവെല്ലംവേന്തനീരേ-
യെണ്ണച്ചളപ്പെഴിലാമോയേതുമറിയാത്തവർപോൽ
അണ്ണലേയെൻ വാനരങ്കളരിയതൊഴിൽ ചെയ് വാർകാ-
ണെണ്ണമുടൈയോരുകരുമ്മിങ്കിരിന്തു ചൊന്നാക്കാൽ."
"ചീർപെറുകൈലൈമേവിച്ചിവനുടെപാതംചേർന്ത
പേർപെറുമരപുതന്നിൽ പെരുമ്പകൈമീറിത്തമ്മിൽ
വാർപെറുതമ്പിമാർകൾ വൻകൊലയാലിരന്ത
ചീർപെറുകതൈയാൻപാടച്ചെന്തിൽവാൾകന്തൻ
(കുഞ്ചുതമ്പികഥ - കൊല്ലം ൧൦-ാം ശതകം)
ഇവയിൽ ചെന്തമിഴിന്റെ കലൎച്ചയെപ്പറ്റിയെടത്തോളം രാമചരിതവും രാമകഥ മുതലായതും തമ്മിൽ യാതൊരു വ്യത്യാസവും ഇല്ലെന്നുള്ളതും സ്പഷ്ടമാണല്ലൊ. ആ വക തെക്കൻ ദേശങ്ങളിൽ കൊല്ലവൎഷം എട്ടും, ഒമ്പതും, പത്തും ശതകങ്ങളിലുണ്ടായ കൃതികളിൽപ്പോലും അപ്രകാരം ചെന്തമിൾ ശബ്ദരൂപങ്ങൾ കാണുന്നതുകൊണ്ടുതന്നെ കാലഭേദത്താലല്ല ദേശഭേദത്താൽമാത്രമാണ് ആ ഭാഷാഭേദം ഉണ്ടായിട്ടുള്ളതെന്നു നല്ലവണ്ണം തെളിയുന്നതുമുണ്ട്. രാമകഥ മുതലായ പിൽക്കാലത്തെ ഗ്രന്ഥങ്ങളാൽ ദേശഭേദമാണ് രാമചരിതത്തലേയും ഭാഷാഭേദത്തിനു കാരണമെന്നു തീൎച്ചപ്പെടുത്തുവാൻ വഴി കണ്ടതിനുശേഷവും മലയാളം ചെന്തമിഴിന്റെ ഉപശാഖയാണെന്നുള്ള മതം നിലനിൎത്തുവാൻ വേണ്ടി രാമചരിതം അതെഴുതിയ കാലത്തെ ഉത്തമഭാഷയായ രാജഭാഷയിലും രാമകഥ മുതലായ പിൽക്കാലത്തെ ഗ്രന്ഥങ്ങൾ അന്നു നാട്ടിൽ നടപ്പുണ്ടായിരുന്ന നാടോടി ഭാഷയിലും ആണു നിൎമ്മിച്ചിട്ടുള്ളതെന്നും അതുകൊണ്ടാണ് അവ തമ്മിൽ കാലഭേദം വളരെയുണ്ടെങ്കിലും ചെന്തമിൾ രൂപങ്ങൾ ആ വകയിലും ഒരുപോലെ വ്യാപിച്ചിരിപ്പാൻ സംഗതി വന്നിട്ടുള്ളതെന്നും ഈ വിഷയത്തിൽ ചിലർ പുറപ്പെടു [ 50 ] വിച്ചുകാണുന്ന അഭിപ്രായം ഒരിക്കലും ശരിയാകുന്നതല്ല. ഒന്നാമതായി ഒരു നാട്ടിലെ ഉത്തമഭാഷയും സാധാരണസംസാരഭാഷയെന്നു പറയാവുന്ന നാടോടി ഭാഷയും തമ്മിലുളളവ്യത്യാസം തന്നെ നാടോടി ഭാഷയിൽ ഗ്രന്ഥപ്രയോഗത്തിന്നു് അർഹങ്ങളല്ലാത്ത ചില അപഭ്രഷ്ടശബ്ദങ്ങളും ചില ഗ്രാമ്യശബ്ദങ്ങളും കൂടി ദുർല്ലഭമായുണ്ടായിരിക്കും, ഉത്തമഭാഷയിൽ അതുണ്ടായിരിക്കയില്ല എന്നുമാത്രമാണ്. എഴുതിക്കാണുമ്പോൾ ആ വക ശബ്ദങ്ങളെക്കൊണ്ടുവരുന്ന വൈജാത്യം നാടകാഖ്യായികകളിലെ ചില കഥാപാത്രങ്ങളുടെ സംഭാഷണം നിൎമ്മിക്കുന്നതുപോലെ മനഃപൂൎവ്വം പ്രവൃത്തിക്കുന്നില്ലെങ്കിൽ ഉച്ചാരണത്തിൽ വരുന്നതിനെക്കാൾ ചുരുങ്ങിയിരിക്കുകയും ചെയ്യും. അങ്ങനെയല്ലാതെ മറ്റൊരു നാട്ടുഭാഷയിലെ ശബ്ദരൂപങ്ങൾ കലരുന്ന സംഗതിയെപ്പറ്റിയേടത്തോളം വരുന്നതാരതമ്യംകൊണ്ടല്ല നാടോടിഭാഷയും ഉത്തമമായഭാഷയും വ്യത്യാസപ്പെടുന്നത്. അതിനാൽ രണ്ടുവക ഗ്രന്ഥങ്ങിലും ചെന്തമിൾരൂപങ്ങൾ ഒരുപോലെ നിറഞ്ഞുകാണുന്നസംഗതിക്ക് അങ്ങനെ ഒരഭിപ്രായം പുറപ്പെടുവിച്ചതുകൊണ്ടു യാതൊരുപപത്തിയും സിദ്ധിക്കുന്നില്ല. രണ്ടാമത് പ്രകൃതത്തിൽ അങ്ങനെ ഒരു യുക്തിപറയുന്നതു നേരെ വിപരീതസാധകമായിട്ടാണിരിക്കുന്നതും. എങ്ങനെ എന്നാൽ, രാമചരിതകാലത്ത് ഉത്തമഭാഷയായ രാജഭാഷയിൽ മാത്രമായിരുന്നു ചെന്തമിൾ രൂപങ്ങൾ ധാരാളമുണ്ടായിരുന്നതെന്നും നാടോടി ഭാഷയിൽ അത്രത്തോളമുണ്ടായിരുന്നില്ലെന്നും രാമകഥാകാലത്തേക്കു നാടോടിഭാഷയിലും ആ വക ശബ്ദരൂപ [ 51 ] ങ്ങൾ ധാരാളം കലൎന്നുവന്നൂ എന്നുമാണല്ലോ അതുകൊണ്ടുസിദ്ധിക്കുന്നത്. എന്നുവെച്ചാൽ ആദ്യത്തിൽ രാജഭാഷമാത്രമായിരുന്ന ചെന്തമിൾ കലൎന്ന ഭാഷ പിൽക്കാലത്തു നാടോടിഭാഷയായിത്തീൎന്നുവെന്നാണല്ലൊ സിദ്ധിക്കുന്നതെന്നു ചുരുക്കം. ഇങ്ങനെ ചെന്തമിൾ രൂപങ്ങൾ ക്രമത്തിൽ ചുരുങ്ങി വന്നു മലയാളമായിത്തീൎന്നുവെന്നുകാണിക്കാൻ പറയുന്നയുക്തി ചെന്തമിൾ രൂപങ്ങൾ മലയാളത്തിൽ ക്രമത്തിൽ വൎദ്ധിച്ചുവന്നുവെന്നു കാണിക്കുന്നതായിട്ടാണ് പൎയ്യവസാനിക്കുന്നതെന്നും അല്പം ആലോചിച്ചാൽ സ്പഷ്ടമാകുന്നതാണ്. അതിനാൽ ആ അഭിപ്രായപ്രകടനം തീരെ ഗണിക്കത്തതല്ല. രാമചരിതാദികളിലെല്ലാം കാണുന്ന ഭാഷാഭേദത്തിന്നടിസ്ഥാനം ആ വക ഗ്രന്ഥകൎത്താക്കന്മാരുടെ ദേശഭേദത്താലല്ലാതെ മറ്റൊന്നുമല്ലെന്നു നിസ്സംശയം തീൎച്ചപ്പെടുത്താവുന്നതുമാണ്.
വസ്തുസ്വഭാവം സൂക്ഷ്മമായിപ്പരിശോധിച്ചാലും ഈ സംഗതി നല്ലവണ്ണം തെളിയുന്നുണ്ട്. ഓരോരോ രാജ്യങ്ങളിലായി ഓരോരോ ഭാഷകൾ വ്യാപിച്ചു കിടക്കുന്നതിന്റെയും അവ തമ്മിൽ ഒന്നിനൊന്നു ഭേദപ്പെട്ടുവരുന്നതിന്റെയും സമ്പ്രദായം തന്നെ നോക്കുക. ക്ലിപ്തമായ ഒരതിരു കല്പിച്ചോ അങ്ങനെയൊരതിരടിസ്ഥാനമാക്കിയോ അല്ല വാസ്തവത്തിൽ വിഭിന്നഭാഷകൾ കയ്കാൎയ്യം ചെയ്തുപോരുന്നത്. ദേശഭേദക്രമമനുസരിച്ച് ക്രമത്തിൽ മാത്രമേ അവ മാറിവരുന്നുള്ളൂ. എങ്ങനെ എന്നാൽ- ഏതെങ്കിലും ഒരു ഭാഷ അടുത്തരാജ്യത്തുള്ള മറ്റൊരു ഭാഷയോടു ദേശഭേദക്രമമനുസരിച്ച് ക്രമത്തിൽ അടുത്തടുത്തു [ 52 ] ചെല്ലുന്തോറും ആ അന്യഭാഷയിലെ ശബ്ദരൂപങ്ങളെ കുറേശ്ശകുറേശ്ശയായി സ്വീകരിക്കയും സ്വന്തം ശബ്ദരൂപങ്ങളെ അതിന്നനുസരിച്ച് ഉപേക്ഷിക്കയും ചെയ്തുകൊണ്ടാണ് ജനങ്ങളുടെ വ്യവഹാരം നിൎവ്വഹിച്ചു പോരുന്നത്. അങ്ങനെ അടുപ്പം അധികമാകുന്തോറും ആ അന്യഭാഷയുടെ അംശങ്ങൾ അധികമായും സ്വന്തം അംശങ്ങൾ ചുരുങ്ങിയും വരുന്ന വിധത്തിൽ കലൎന്നു ഒടുവിൽ ലയിക്കയും പിന്നെ ആ അന്യഭാഷമാത്രമായിത്തീരുകയും ചെയ്യുന്നു. മലയാളത്തിന്റെ തെക്കെ അറ്റത്ത് ചെന്തമിൾ രാജ്യത്തോടടുത്ത പ്രദേശങ്ങളിലുളള ഭാഷയിൽ ചെന്തമിൾ ശബ്ദങ്ങളും വടക്കേ അറ്റത്തു തുളുനാട്ടിനോടടുത്ത പ്രദേശത്തെ ഭാഷയിൽ ആ തുളുഭാഷയിലെ ശബ്ദങ്ങളും ധാരാളം കലൎന്നിരിക്കുന്നത് അനുഭവസിദ്ധമാണല്ലൊ. അപ്രകാരം രണ്ടു ഭാഷകളും കലൎന്ന പ്രദേശത്തെ ജനങ്ങൾക്കു പ്രായേണ രണ്ടുഭാഷയും അറിയാവുന്നതുമായിരിക്കും. അതു തന്നെയാണ് മധ്യമലയാളത്തിലെ ഒരു നാടന് ചെന്തമിൾ ഭാഷയിൽ പറയുമ്പോൾ തീരെ മനസ്സിലാകാതിരിക്കുന്നതിനും തെക്കേ അറ്റത്തുളള ഒരു മലയാളിക്ക് അത് മനസ്സിലാകുന്നതിനും കാരണം. ഈ വിധത്തിൽ ദേശഭേദം വഴിയായി ഒന്നോടൊന്നു കലൎന്നു ചേൎന്നുവന്നുകൂടുന്ന ഭാഷാഭേദത്തിൽ ഒരു ഭാഷയുടെ അംശങ്ങൾ അധികമായും മറ്റതിന്റെ അംശങ്ങൾ ചുരുങ്ങിയും ഇരിക്കുന്ന പ്രദേശത്തുണ്ടായ കവിതകളും പ്രായേണ അതിന്നനുസരിച്ചേ ഇരിക്കുവാൻ തരമുളളൂ. മുമ്പു വിവരിച്ചിട്ടുളളപ്രകാരം ഓരോഭാഷയുടേയും ബലവും വ്യാപ്തിയും വൎദ്ധിപ്പാനുണ്ടാകുന്ന കാരണങ്ങളുടെ താരതമ്യവും [ 53 ] സ്വഭാവവും അനുസരിച്ച് ആ വക അന്യഭാഷാസംസൎഗ്ഗത്തിന്നും കാലക്രമം കൊണ്ടു ചില ദേശഭേദങ്ങളെപ്പറ്റിയേടത്തോളം കുറെ വ്യത്യാസവും വന്നു കൂടുന്നതാണ്. എന്നു വെച്ചാൽ, ഒരു ദേശത്ത് ഒരു കാലത്ത് ചെന്തമിൾ ശബ്ദങ്ങൾ അധികം കലൎന്ന മലയാളഭാഷയാണുണ്ടായിരുന്നതെങ്കിലും രാജഭാഷയുടെ മാറ്റം കൊണ്ടൊ ജനസംസൎഗ്ഗത്തിന്റെ വ്യത്യാസം കൊണ്ടൊ മറ്റു കാരണവിശേഷം കൊണ്ടോ കാലാന്തരത്തിൽ അവിടെ അത്രതന്നെ ചെന്തമിൾ ശബ്ദങ്ങളില്ലാത്ത മലയാളഭാഷയായിത്തീൎന്നുവെന്നു വരാവുന്നതാണെന്നു താൽപൎയ്യം. വസ്തുസ്വഭാവമനുസരിച്ച് ഭാഷയുടെ സ്ഥിതി ഈ വിധത്തിലാണെന്നുമാത്രവുമല്ല. കൊല്ലം പരവൂരിന് തെക്കു കന്യാകുമാരിവരെയുള്ള പ്രദേശമാകട്ടെ പല കാലത്തും ഓരോരോ ചെന്തമിൾ നാട്ടുരാജാക്കന്മാരുടെ ആക്രമത്തിനും അധികാരത്തിനും കീഴടങ്ങിക്കൊണ്ടും ചിലപ്പോൾ ചില കേരളരാജാക്കന്മാരുടെ തന്നെ അധീനത്തിലുമായിട്ടാണ് മുൻ കാലങ്ങളിൽ ഇരുന്നിരുന്നതെന്ന സംഗതി ചരിത്രലക്ഷ്യങ്ങളാൽ ധാരാളം തെളിയുന്നതുമുണ്ട്. രാജരാജചോളൻ, രാജേന്ദ്രചോളൻ, പരാന്തക പാണ്ഡ്യൻ മുതലായ പലരും അവിടവിടെയുള്ള ചില പ്രദേശങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന അനേകം ശിലാശാസനങ്ങൾ ആ വക ലക്ഷ്യങ്ങളിലുൾപ്പെടുന്നവയുമാണ്. കേരളത്തിലെ പെരുമാൾ വാൾച്ചക്കാലത്തിന്നുശേഷം ഏകദേശം ക്രിസ്തുവൎഷം ഒമ്പതാം ശതകംമുതൽ പതിമൂന്നാം ശതകംവരെയുള്ള കാലം മിക്കതും ആ പ്രദേശങ്ങൾ ചെന്തമിൾരാജാക്കന്മാരുടെ അധീനത്തിൽ തന്നെയായി [ 54 ] രുന്നു. പെരുമാൾ വാൾച്ചക്കമുമ്പുണ്ടായിരുന്ന സമുദായഭരണകാലത്തും കേരളരാജ്യത്തിന്റെ തെക്കെ അതൃത്തി കൊല്ലംപരവൂർ പ്രദേശമായിരുന്നുവെന്നൂഹിപ്പാൻ ചില തെളിവുകളില്ലായ്കയില്ല. ക്രിസ്തുവത്സരം പതിന്നാലാം ശതകത്തിൽ ജീവിച്ചിരുന്ന കൊല്ലം രാജാവ് ജയസിംഹന്റേയും അദ്ദേഹത്തിന്റെ പുത്രനും ചോളപാണ്ഡ്യരാജ്യങ്ങൾ ജയിച്ചു കീഴടക്കിയ ആളുമായ വീരരവിവൎമ്മ ചക്രവർത്തിയുടേയും കാലംമുതൽക്കാണ് ആ നിലക്ക് പ്രധാനമായ മാറ്റം ഉണ്ടായിത്തുടങ്ങിയത്. അതിന്നുശേഷവും ചിലപ്പോൾ ചില ചെന്തമിൾ നാട്ടുരാജാക്കന്മാർ ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും അവരുടെ പ്രാബല്യം സ്ഥിരപ്പെടുവാൻ ഇടയായിട്ടില്ല. ഈ വക വിശേഷ സംഗതികൾ നിമിത്തം ആ വക പ്രദേശങ്ങളിലുണ്ടായിരുന്ന ഭാഷയും സാമാന്യത്തിലധികം ചെന്തമിൾ രൂപങ്ങൾ കലൎന്നും ചില മലയാളശബ്ദങ്ങൾ ചേൎന്നും ആകപ്പാടെ മലയാളത്തിൽനിന്നും വ്യത്യാസപ്പെട്ട് ഒരു വിജാതീയമായ നിലയിലാണ് വളൎന്നുവന്നത്. മലയാളഭാഷ എഴുതി വന്നിരുന്ന വട്ടെഴുത്തിൽ നിന്നും ചെന്തമിൾ ലിപിയിൽ നിന്നും വ്യത്യസ്തമായി 'മലയാംതമിൾ' എന്നു പേരായ ഒരു പ്രത്യേക ലിപിയുള്ളതും ഈ ഭാഷ എഴുതുവാൻ ആ നാട്ടുകാർ ഏൎപ്പെടുത്തിയിരുന്നതായിരിക്കണമെന്നു കരുതേണ്ടിയിരിക്കുന്നു.
മേൽപ്രകാരം രണ്ടുപ്രധാനഭാഷകളുടെ അംശങ്ങളും കലൎന്ന നിലയിൽ ഉണ്ടായിരുന്ന ആ വക പ്രദേശങ്ങളിലെ ഭാഷക്ക് പിന്നെ വലുതായൊരു മാററം വന്ന് ആകപ്പാടെ മലയാളഭാഷതന്നെയെന്നു പറയാവുന്ന [ 55 ] നിലയിൽ എത്തുവാനിടയായിത്തീൎന്നത് പ്രധാനമായി മാൎത്താണ്ഡവൎമ്മമഹാരാജാവിന്റെ കാലംമുതൽക്കാണെന്നും തെളിവുകൊണ്ടും യുക്തികൊണ്ടും അറിയാവുന്നതാണ്. ആ മഹാരാജാവിന്റെ ദിഗ്ജയം കൊണ്ടു കന്യാകുമാരി മുതൽ ആലുവായവരെയുള്ള പ്രദേശങ്ങൾ മുഴുവനും ഏകാധിപത്ത്യത്തിൻകീഴിൽ ആയിത്തീരുകയും പിൽകാലത്ത് അതിന്നു മാറ്റം വരാത്തവിധത്തിൽ ഉറച്ച് നിൽക്കയും ചെയ്തപ്പോൾ ആ രാജ്യത്തിൽ അധികഭാഗത്തും ഉള്ള ഭാഷ ചെന്തമിൾ കലരാത്ത മലയാളമായതുകൊണ്ടും അങ്ങനെയുള്ള പ്രദേശങ്ങളിലെ ജനങ്ങളുമായുള്ള സംസൎഗ്ഗം അധികമായതുകൊണ്ടും രാജഭാഷയുടെ നിലയിലും അതിന്നു പ്രാധാന്യം സിദ്ധിച്ചതുകൊണ്ടും രാജ്യത്തിന്റെ അതിരിൽ ചെന്തമിൾ നാട്ടിനോടു തൊട്ടുകിടക്കുന്ന കുറച്ചു ദിക്കൊഴികെ മറ്റെല്ലാപ്രദേശങ്ങളിലും ആ ശുദ്ധമലയാള ഭാഷതന്നെ നടപ്പായി തീരുവാൻ സംഗതി വന്നു. കാലക്രമത്തിലുണ്ടായ അച്ചടി ഏൎപ്പാടിന്റെ അഭിവൃദ്ധിയും നല്ല മലയാളഭാഷയെ തെക്കോട്ടു് അധികമധികം വ്യാപിപ്പിക്കുവാൻ വളരെസ്സഹായിച്ചിട്ടുണ്ട്. ഇങ്ങനെയെല്ലാമാണ് തിരുവനന്തപുരം മുതലായ തെക്കൻ പ്രദേശങ്ങളിലും മുമ്പുണ്ടായിരുന്ന മിശ്രഭാഷ മിക്കതും പോയി മലയാളഭാഷതന്നെ നാട്ടുഭാഷയായിത്തീൎന്നതെന്ന സംഗതി അടുത്ത രണ്ടുമൂന്നു ശതവൎഷങ്ങളിലുണ്ടായിട്ടുള്ള രേഖകളും ഗ്രന്ഥങ്ങളും പരിശോധിച്ചാൽ അനുഭവപ്പെടുന്നതാണ്. അതിനാൽ രാമചരിതത്തിലെ ഭാഷാഭേദത്തിനു ദേശഭേദം തന്നെയാണ് കാരണമെന്ന് അനേകം സംഗതികളാൽ സ്പഷ്ട [ 56 ] മാകുന്നതുകൊണ്ട് അത് ആദ്യത്തെ മലയാള ഗ്രന്ഥമാണെന്നു സങ്കല്പിച്ചു പുറപ്പെടുവിച്ചിട്ടുള്ള വാദവും ഒരു വിധത്തിലും നിലനിൽക്കത്തക്കതല്ല. എന്നുമാത്രമല്ല, ആ ഗ്രന്ഥം ഉണ്ടാകുന്നതിന്നു എത്രയോ മുമ്പുതന്നെ മലയാളത്തിൽ അനവധി പാട്ടുകളും പല ഗ്രന്ഥങ്ങളും ഉണ്ടായിക്കഴിഞ്ഞിട്ടുണ്ടെന്നുള്ളതിലേക്കു് വേണ്ട തെളിവുകളും ഉണ്ട്. അതിനെപ്പറ്റി ആ വക ഗ്രന്ഥങ്ങളെ നിരൂപണം ചെയ്യുന്ന അവസരത്തിൽ പ്രസ്താവിക്കുന്നതാണ്.
ഇനി പഴയ ചെന്തമിൾ ഗ്രന്ഥകൎത്താക്കന്മാരിൽ ചിലർ കേരളീയരായിക്കാണുന്നുണ്ടെന്നും കേരളത്തിലും ചിലശിലശാസനങ്ങളും മററും ചെന്തമിൾ ഭാഷയിൽ സ്ഥാപിച്ചു കാണുന്നുണ്ടെന്നും ഉള്ള നാലാമത്തെ സംഗതിയുടെ സ്ഥിതി നോക്കാം.വാസ്തവത്തിൽ അതിനെപ്പററി അധികമൊന്നും വിചാരിക്കേണ്ടാതായിട്ടുതന്നെ ഇല്ല.പ്രാചീന കാലങ്ങളിലാകട്ടെ ഇക്കാലത്താകട്ടെ കേരളീയരിൽ ചില കവികൾ ചെന്തമിൾ ഭാഷയിൽ ഗ്രന്ഥങ്ങൾ നിൎമ്മിച്ചിട്ടുണ്ടെന്നുള്ളതുകൊണ്ട് ആ ഗ്രന്ഥകൎത്താക്കന്മാർക്ക് ചെന്തമിൾ ഭാഷയിൽ നല്ല പരിചയം ഉണ്ടായിരുന്നു എന്നുള്ളേടത്തോളമല്ലാതെ അവരുടെ കാലത്ത് കേരളത്തിലുണ്ടായിരുന്ന പൊതുജനഭാഷ ചെന്തമിഴാണെന്നും കൂടി സിദ്ധിക്കുന്നതല്ല . അങ്ങനെയാണെങ്കിൽ കേരളീയരിൽത്തന്നെ ശങ്കരാചാൎയ്യർ, കുലശേഖരവൎമ്മപ്പെരുമാൾ മുതലായി എത്രയോ കവികൾ അനവധി സംസ്കൃതഗ്രന്ഥങ്ങൾ നിൎമ്മിച്ചിട്ടുണ്ടെന്നുള്ളതിൽനിന്ന് അവരുടെ കാലത്ത് കേരളത്തിലെ പൊതുജനഭാഷ സംസ്കൃതമായിരുന്നുവെന്നു പറയുന്നതും ശരിയാണെന്നുവരും. കല [ 57 ] ശേഖരവൎമ്മപ്പെരുമാളും മറ്റും സംസ്കൃതത്തിലും ചെന്തമഴിലും ഗ്രന്ഥങ്ങൾ നിൎമ്മിച്ചുകാണുന്നതുകൊണ്ടു അവരുടെ കാലത്തു കേരളത്തിലെ പൊതുജനഭാഷ ഏതാണെന്നു പറവാൻ നിവൃത്തിയില്ലാതേയും വരും. എന്നു മാത്രമല്ല, ഇക്കാലത്തും ചിലർ സംസ്കൃതഗ്രന്ഥങ്ങൾ നിൎമ്മിച്ചുകാണുന്നതുകൊണ്ട് അവർ സംസ്കൃതം പഠിച്ചിട്ടുണ്ടെന്നു മാത്രമേ തെളിയുന്നുള്ളൂ എന്നത് അനുഭവസിദ്ധമാകയാൽ അതിലതികം അതുകൊണ്ടൂഹിക്കുന്നത് അബദ്ധവുമാണ്. അതിനാൽ കേരളത്തിലെ പൊതുജനഭാഷ ഒരു കാലത്തും സംസ്കൃതമായിരുന്നില്ലെങ്കിലും സംസ്കൃതഭാഷഗ്രന്ഥങ്ങളിൽവെച്ച് ഏറ്റവും പ്രധാനപ്പെട്ട വേദാന്തഭാഷ്യം മുതലായ പല ഗ്രന്ഥങ്ങളുടേയും കൎത്താക്കന്മാർ കേരളീയരായ ശ്രീശങ്കരാചാൎയ്യസ്വാമികളും മറ്റുമാണെന്നുള്ളതുപോലെ ചെന്തമിൾ ഭാഷാഗ്രന്ഥങ്ങളിൽ വെച്ച് പ്രധാനപ്പട്ടവയിൽ ഒന്നായ ചിലപ്പതികാരത്തിന്റേയും മറ്റും കൎത്താക്കന്മാരും കേരളീയരായ 'ഇളങ്കോവടികൾ' മുതലായി ചിലരാണെന്നേ ആ വക ഗ്രന്ഥങ്ങളെപ്പററിയേടത്തോളം വന്നുകൂടുന്നുളളൂ. ശിലാശാസനങ്ങളും താമ്രശാസനങ്ങളും കാണുന്നുണ്ടെന്നുളള സംഗതിയുടേയും സൂക്ഷ്മസ്ഥിതി ഇതുപോലെതന്നെയാണ്. സംസ്കൃതഭാഷയിലും ആ മാതിരി അനേകം പ്രാചീനശാസനങ്ങൾ കേരളത്തിൽ പല സ്ഥലങ്ങളിലും സ്ഥാപിച്ചുകാണുന്നുണ്ട്. അതടിസ്ഥാനമാക്കി അക്കാലത്ത് സംസ്കൃതമായിരുന്നു കേരളത്തിലെ പൊതുജനഭാഷ എന്നൂഹിക്കാവുന്നതല്ലല്ലോ. ഇക്കാലത്ത് ആംഗളഭാഷയിൽ പല രേഖകളും കേരളത്തിലും മറ്റും ഭാരതഖണ്ഡരാജ്യ [ 58 ] ങ്ങളിലും ഏൎപ്പെടുത്തിക്കാണുന്നതുകൊണ്ട് ഭാരതഖണ്ഡത്തിലെ എല്ലാം മാതൃഭാഷ അതാണെന്നു വിചാരിക്കുന്നത് പരമാബദ്ധമാണല്ലൊ. അതുകൊണ്ട് ആ വക ഗ്രന്ഥങ്ങളേയും ശിലാശാസനാദികളെയും അവലംബിച്ചു കേരളത്തിൽ സംസ്കൃതംപോലെ ചെന്തമിഴും ഒരു കാലത്തു വിദ്യാഭ്യാസഭാഷയുടെ നിലയിൽ സാമാന്യമായി അഭ്യസിച്ചുവന്നിരുന്നു എന്നതുവരെ ഊഹിക്കുന്നതേ ശരിയാകയുള്ളു. അതിൽത്തെന്നയും ചെന്തമിഴിൽക്കാണുന്ന ശിലാശാസനങ്ങൾ അധികവും കൊല്ലം മുതൽക്കു തെക്കുള്ള പ്രദേശങ്ങളിലയതുകൊണ്ട് ആവക പ്രദേശങ്ങളിലാണ് ചെന്തമിൾ വിദ്യാഭ്യാസം അധികംകാലം നിലനിന്നിട്ടുള്ളതെന്നും വിചാരിപ്പാൻ വഴിയുള്ളതാണ്. മറ്റു ചില പ്രദേശങ്ങളിൽ ചെന്തമിഴിലല്ലാതെ പഴയ മലയാളത്തിൽത്തന്നെ ദുർല്ലഭങ്ങളായിട്ടാണെങ്കിലും ചില ശാസനങ്ങൾ കാണുന്നില്ലെന്നുമില്ല .എന്നു മാത്രമല്ല ഈ വിഷയത്തിൽ ഒരു സംഗതി പ്രത്യേകം ഓൎമ്മവെക്കേണ്ടതായിട്ടുണ്ട്.മൂലദ്രമിഡഭാഷ എഴുതി വന്ന ലിപിയായിരിക്കണമെന്നൂഹിക്കാവുന്നതും അടുത്ത കാലംവരേയും എന്നുവെച്ചാൽ കൊല്ലവർഷം ആയിരത്തിനാല്പതുവരേയും മലയാളഭാഷയിൽ ആധാരം മുതലായ കരണങ്ങൾ എഴുതിവന്നിരുന്നതുമായ 'വട്ടെഴുത്ത്'എന്ന ലിപിമാലയിൽ വൎഗ്ഗമദ്ധ്യാക്ഷരങ്ങളായ ഖ, ഗ, ഘ മുതലായതിനെയും ശഷസഹങ്ങളെയും കുറിപ്പാൻ വേണ്ട പ്രത്യേക ലിപിയില്ലാത്തതുനിമിത്തം ആ വക അക്ഷരങ്ങൾചേൎന്ന സംസ്കൃതപ്രകൃതിക ശബ്ദങ്ങൾ എഴുതുമ്പോൾ ചെന്തമിഴിലെന്നപോലെ അവയെ വൎഗ്ഗപ്രഥമാക്ഷരമായും മറ്റും മാ [ 59 ] റ്റംംചെയ്ത് എഴുതിവരുന്ന പതിവാണുണ്ടായിരുന്നത്. അതുമാത്രം നോക്കി അതിലെ ഭാഷ ചെന്തമിഴാണെന്നു ഭ്രമിക്കുന്നതു ശരിയല്ലെന്നും ചെന്തമിഴിലെ പ്രത്യയങ്ങളും മറ്റു നിയമങ്ങളും അടിസ്ഥാനപ്പെടുത്തി ഭാഷാനിൎണ്ണയം ചെയ്യുന്നതേ ശരിയാകയുള്ളൂ എന്നും അറിഞ്ഞിരിക്കേണ്ടതാണ്.
ഇത്രയും കൊണ്ട് ചോളപാണ്ഡ്യ ശാഖയും ഇപ്പോൾ തമിഴെന്നു സാധാരണ പറഞ്ഞുവരുന്നതുമായ ചെന്തമിഴാണ് മലയാളത്തിന്റെ ആദിരൂപം െന്നു പറയുന്നവരുടെ യുക്തികൾ നല്ല ശരിയാകുന്നതല്ലെന്നായല്ലൊ. നേരെമറിച്ച് മൂലദ്രമിഡഭാഷയുടെ ഒരു സ്വതന്ത്രഭാഷയാണ് മലയാളമെന്നും അതിനാൽ അതിന്റെ ആദിരൂപം മൂലദ്രമിഡഭാഷതന്നെയാണെന്നും സാധിപ്പാൻ വേണ്ടേടത്തോളം യുക്തികളും തെളിവുകളും കാണുന്നതുമുണ്ട്. മലയാളത്തിൽ വാഴ, പന, തല, മല മുതലായി ഇപ്പോഴും അകാരാന്തങ്ങളായിക്കാണുന്ന അസംഖ്യം ശ ബ്ദങ്ങൾ മൂല ഭാഷയിലും അകാരാന്തങ്ങളായിരുന്നു എന്നും ചോളപാണ്ഡ്യദേശക്കാർക്കു ഭാഷയെപ്പരത്തിയും താലവ്യപ്രധാനമാക്കിയും ഉച്ചരിപ്പാനുള്ള വാസനയനുസരിച്ച് പിൽക്കാലത്ത് ആ ഭാഷയിൽ വാഴൈ, പനൈ, തലൈ, മലൈ എന്ന മാതിരി ഐകാരാന്തങ്ങളായിത്തീൎന്നതാണെന്നും പഴയ ചെന്തമിൾ വ്യാകരണഗ്രന്ഥങ്ങളാൽത്തന്നെ തെളിയുന്നുണ്ട്. ഐകാരത്തെ പലേടത്തും ഹ്രസ്വസ്വരമാക്കി ആ ഭാഷക്കാർ സ്വീകരിച്ചിട്ടുള്ളതും അതുകൊണ്ടുതന്നെയാണ്. മൂല ഭാഷയുടെ മറ്റൊരു ഭാഷയായ തെലുങ്കിലും മല, അര, അമ്മ, കഥ, സീത [ 60 ] എന്ന മാതിരിയിൽ ആവകശബ്ദങ്ങൾ അകാരാന്തങ്ങളായിത്തന്നെ കാണുന്നതും പ്രസ്തുത സംഗതി തെളിയിക്കുന്നുണ്ട് .സംസ്കൃതത്തിൽ അകാരാന്തപ്രകൃതികളായ കഥ, ജട മുതലായ ശബ്ദങ്ങളെ ചെന്തമിഴിലേക്കെടുക്കുമ്പോൾ കതൈ, ചടൈ, എന്നമാതിരി ഐകാരാന്തമാക്കണമെന്നു നിൎബ്ബന്ധം കാണുന്നതും ,അതുപോലെ മററനേകം സംഗതികളും ഐകാരാന്ത പരിഷ്കാരം ചെന്തമിൾ ഭാഷയിൽ പിൽക്കാലത്തുണ്ടായ സംഗതിയെത്തന്നെയാണ് തെളിയിക്കുന്നത്. അതുപോലെതന്നെ മൂല ഭാഷയിൽ ക്രിയാപദങ്ങൾക്കു ലിംഗപുരുഷവചനപ്രത്യയങ്ങൾ ചേൎന്നിട്ടുള്ള ചൊന്നാൻ, ചൊന്നാൾ, ചൊന്നാർ, ചൊന്നേൻ എന്നീവക രൂപങ്ങളും ആ വക പ്രത്യയങ്ങൾ ചേരാത്ത വന്നു, നിന്നു, ചൊല്ലി, പോകുന്നു എന്നീവക രൂപങ്ങളും ഉണ്ടായിരുന്നു എന്നും അതിൽനിന്നു പിരിഞ്ഞ ചോളപാണ്ഡ്യശാഖയിൽ പ്രയോഗബാഹുല്യം വഴിക്കു ലിംഗാദിപ്രത്യയങ്ങൾ ചേൎന്ന രൂപങ്ങൾക്കു പ്രാധാന്യം സിദ്ധിച്ചതടിസ്ഥാനമാക്കി ചെന്തമിൾ പരിഷ്കാരത്തിൽ ആ മാതിരി രൂപങ്ങൾക്കാണ് പ്രായേണ സാധുത്വം ഉള്ളതെന്നു വ്യവസ്ഥാപിച്ചതാണെന്നും തീൎച്ചപ്പെടുത്തേണ്ടതായിട്ടാണിരിക്കുന്നത്. എന്തുകൊണ്ടെന്നാൽ- ഒന്നാമതായി ചെന്തമിൾ ഭാഷയിലെ സംഭാഷണഭാഷയിൽപ്പോലും ലിംഗാദിപ്രത്യയങ്ങൾ ചേരാത്ത രൂപങ്ങൾ കാണുന്നില്ല. അതുപോലെ കൎണ്ണാടകശാഖയിലും അവനുമാഡിദനു (അവൻ ചെയ്തു) അവളുമാഡിദളു (അവൾ ചെയ്തു) അവരുമാഡിദരു (അവർ ചെയ്തു) നാനുമാഡിദേനു (ഞാൻ ചെയ്തു) [ 61 ] നാവുമാഡിദേവു (നാം ചെയ്തു) എന്നിങ്ങനെ ലിംഗവചനാദി പ്രത്യയങ്ങൾ ചേൎന്നുകൊണ്ടുതന്നെയാണ് ക്രിയാരൂപങ്ങളുള്ളത്. മലയാളത്തിലെ സംഭാഷണത്തിലാകട്ടെ ആ വക പ്രത്യയങ്ങൾ ചേരാത്ത ചെയ്തു, ചെയ്യുന്നു, ചെയ്യും എന്നീവക രൂപങ്ങളല്ലാതെ അവ ചേൎന്നിട്ടുള്ള ചെയ്താൻ, ചെയ്യുന്നാൻ, ചെയ്‍വൻ എന്നീ വക രൂപങ്ങൾ കാണുന്നില്ല. തെലുങ്കു ഭാഷയിൽ ലിംഗാദി പ്രത്യയങ്ങൾ ചേൎന്ന രൂപങ്ങളും ദുൎല്ലഭമായി അവ ചേരാത്ത രൂപങ്ങളും കാണുന്നുണ്ട്. ഇങ്ങനെയെല്ലാമാണ് ഓരോ ശാഖകളുടെയും സ്വഭാവമിരിക്കുന്നത്. ഇനി ഇങ്ങനെയുള്ള രണ്ടുതരം രൂപങ്ങൾ ഏതേതംശങ്ങൾ കൊണ്ടാണ് പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്നതെന്ന സംഗതിയും സൂക്ഷ്മമായി പരിശോധിച്ചു നോക്കുക. ചെയ്തു എന്ന രൂപത്തിൽ ചെയ് എന്ന അംശം ധാതു. ത് എന്നത് ഭൂതക്കാലത്തെ കാണിക്കുന്ന പ്രത്യയം. ഉ എന്നത് കൎത്തൃവാചകമായ അഖ്യായ പ്രത്യയം. ചെയ്യുന്നു എന്ന രൂപത്തിലും ധാതുവിന്നു ശേഷം ഉന്ന് എന്ന വർത്തമാനകാലപ്രത്യയം, പിന്നെ ഉ എന്ന കൎത്തൃവാചകമായ ആഖ്യാതപ്രത്യയം. വാസ്തവത്തിൽ പഴയമലയാളത്തിൽ ചെയ്യിൻറു, പൊകിൻറു, വരിന്നു, നിൽക്കിന്നു എന്നാല്ലാമാണ് വൎത്തമാനക്രിയയുടെ രൂപം. ചെയ്യുന്നു, പോകുന്നു, എന്നും മറ്റും ഉച്ചാരണഭേദത്താൽ അപഭ്രംശമായി വന്നു പോയതാണ്. അതിനാൽ ഇൻറ് എന്നാണ് വർത്തമാനപ്രത്യയം. ഇൻറ് എന്നതിന് ഇന്ന് എന്നർത്ഥം. ഇന്ന് എന്നത് വൎത്തമാനകാലത്തെക്കുറിക്കുന്ന ശബ്ദം തന്നെയുമാണല്ലൊ. ആശബ്ദംതന്നെ പ്രത്യയസ്ഥാനം വഹിക്കയാണ് [ 62 ] ചെയ്യുന്നത്. ചെയ്യും എന്നതിൽ ധാതുവിന്നു ശേഷം ഉ എന്ന ആഖ്യാതപ്രത്യയം പിന്നെ ഭാവികാലവാചകമായ മ് * എന്ന പ്രത്യയം എന്നു മാത്രം ഭേദം. അവിടെ ക്രിയാകൎത്തൃത്വം ഭാവിയായതുകൊണ്ടാണ് കൎത്തൃവാചകമായ ആഖ്യാതപ്രത്യയത്തിന്നു ശേഷം കാലപ്രത്യയം ചേൎക്കുന്നതെന്നു വിചാരിക്കുന്നതും യുക്തിയുക്തമായിരിക്കുന്നുണ്ട്. ഇങ്ങനെ എല്ലാമാണ് ലിംഗാദിപ്രത്യയങ്ങളില്ലാത്ത ക്രിയാപദരൂപങ്ങളുടെ നിഷ്പത്തിസമ്പ്രദായമിരിക്കുന്നത് . 'തു' എന്നതു ഭൂതകാലത്തിന്റെയും 'ഉന്നു ' എന്നത് വർത്തമാലകാലത്തിന്റെയും 'ഉം' എന്നതു ഭാവിയുടേയും പ്രത്യയങ്ങളാണെന്നു ചില വൈയാകരണന്മാർ പറഞ്ഞിട്ടുള്ളത് ശാബ്ദബോധസമ്പ്രദായം കാണിച്ചു ബാലന്മാരെ ക്ലേശിപ്പിക്കാതിരിപ്പാൻവേണ്ടി, വട്ടിക്കണക്കായി മാത്രം പ്രസ്താവിച്ചിട്ടുള്ളതാണ്. ചെയ്താൻ എന്നതിലാകട്ടെ, ചെയ് ധാതുവിന്നുശേഷം ത് എന്ന ഭൂതകാലപ്രത്യയം. പിന്നെ ആ എന്ന കൎത്തൃ വാചകമായ ആഖ്യാതപ്രത്യയം. പിന്നെ ആ കൎത്താവു പുരുഷനാണെന്നു കാണിക്കുന്ന 'ൻ' എന്ന പുല്ലിംഗപ്രത്യയം ചെയ്താൾ എന്നതിൽ ലിംഗപ്രത്യയത്തിന്നും ചെയ്യുന്നാൻ, ചെയ്യുന്നാൾ എന്നിവയിൽ കാലപ്രത്യയത്തിന്നും യുക്തംപോലെയുള്ള വ്യത്യാസം. ചെയ്താർ എന്നതിൽ ആഖ്യാതപ്രത്യയമായ ആ എന്നതിന്നുശേഷം പും സ്ത്രീലിംഗങ്ങൾക്കു പൊതുവായുള്ള 'ർ' എന്ന ബഹുവചന പ്രത്യയം വരുന്നു എന്നു ഭേദം. ചെയ്യുവൻ എന്നതിലാകട്ടെ
മകാരലിപിയുടെ സ്ഥാനത്ത് അനുസ്വാരലിപിയാണ് എഴുതുന്നതെങ്കിലും വാസ്തവത്തിൽ അത് മകാരമാണ്. [ 63 ] 'ചെയ്' ധാതുവിന്നുശേഷം 'ഉ' എന്ന ആഖ്യാതപ്രത്യയം. പിന്നെ അവൻ,ഇവൻ എന്ന സൎവ്വനാമങ്ങളിലെപ്പോലെ'ൻ' എന്നതിന്നു മുമ്പിൽ ഒരകാരവുംകൂടിച്ചേൎന്ന് അൻ എന്നായ പുല്ലിംഗപ്രത്യയം എന്നു മാത്രം ഭേദം. കാലപ്രത്യയമായ മകാരം വകാരമായതു സന്ധിനിയമംവഴിക്കാണ്. ചെയ്വൻ,കാണ്മൻ എന്നതെല്ലാം ചെയ്യുവൻ,കാണുവൻ എന്നിവയിലെ കൎത്തൃപ്രത്യയം ലോപിച്ചിട്ടുള്ള രൂപങ്ങളുമാണ്. ചെയ്ത്,ചെന്ന് എന്നീവക പൂൎവ്വക്രിയാവാചകകൃദന്തശബ്ദങ്ങളിൽ കൎത്തൃവാചകമായ ആഖ്യാതപ്രത്യയം ആവശ്യമില്ലാത്തതിനാൽ വരുന്നതുമില്ല. ഇത്രയംകൊണ്ട് ഒരുതരം രൂപങ്ങളിൽ കൎത്തൃവാചകമായ ആഖ്യാതപ്രത്യയം 'ഉ' എന്നും മറ്റെത്തരം രൂപങ്ങളിൽ മിക്കതും 'ആ' എന്നുമായിട്ടാണിരിക്കുന്നതെന്നു സ്പഷ്ടമായല്ലൊ. അതുപോലെ 'അവർ ചെയ്താർ' എന്നീവക സ്ഥലങ്ങളിൽ കൎത്താവിന്റെ ബഹുത്വം കാണിപ്പാൻവേണ്ടി ക്രിയാപദത്തിലും നാമപദത്തിലും ബഹുവചനപ്രത്യയം ചേൎത്തിരിക്കുന്നതും, അവൻ ചെയ്താൻ എന്നീവകയിൽ കൎത്താവു പുരുഷനാണെന്നു കാണിപ്പാൻവേണ്ടി രണ്ടേടത്തും ലിംഗപ്രത്യയം ചേൎത്തിരിക്കുന്നതും വാസ്തവത്തിൽ ആവശ്യമില്ലാത്തതാണെന്നും അതിനെ അപേക്ഷിച്ച് അവൻ ചെയ്തു,അവർ ചെയ്തു എന്ന മാതിരി രൂപങ്ങൾക്കാണ് അധികം സ്വാഭാവികതയും പ്രാചീനതയും ഉണ്ടായിരിക്കുകയെന്നും ഉള്ള സംഗതി ഭാഷാഗതിമൎമ്മജ്ഞന്മാൎക്കറിയാവുന്നതുമാണ്. ആ സ്ഥിതിക്ക് ആദ്യത്തിൽ ലിംഗാദി പ്രത്യയങ്ങൾ ചേൎത്തുമാത്രം പറഞ്ഞുവന്നിരുന്ന സകല [ 64 ] ക്രിയാപദങ്ങളെയും പിന്നെ ആ വക പ്രത്യയങ്ങൾ കളഞ്ഞു വേറെ പ്രത‍്യയം ചേൎത്തുംകൊണ്ടു ജനങ്ങൾ പറഞ്ഞു തുടങ്ങി എന്നും മറ്റും വരുന്നത് ഭാഷാഗതിയെപ്പററിയേടത്തോളം തീരെ അസംഭാവ്യവുമാണ്. ഒരു ഭാഷയിലെ ചില അക്ഷരങ്ങൾ ഉച്ചാരണഭേദം വഴിക്കു വളരെക്കാലം കൊണ്ട് മാങ്കായ് എന്നോ മാങ്കായ എന്നൊ ഉണ്ടായിരുന്നത് മാങ്ങ എന്നായിത്തീൎന്നതുപോലെ ഒരക്ഷരത്തിനു പകരം മറ്റൊരക്ഷരമായിത്തീരുകയോ തേഞ്ഞുമാഞ്ഞുപോകയൊ ചെയ്യുന്നത് സംഭവിക്കുന്നതാണെങ്കിലും ശബ്ദരൂപങ്ങൾക്ക് അതിലും വിശേഷിച്ച് ക്രിയാരൂപങ്ങൾക്കെല്ലാം പ്രത്യേകാൎത്ഥമുള്ള ഒരു പ്രത്യയം കളഞ്ഞു മറ്റൊരു പ്രത്യയം ചേൎത്തുംകൊണ്ടുച്ചരിച്ചുവരികയെന്നത് ഉണ്ടാകുന്നതല്ല. സംസ്കൃതരീതിയെയോ മറ്റൊ അനുകരിപ്പാൻവേണ്ടി ഇനിമേലിൽ ആരുംതന്നെ ക്രിയാപദങ്ങളെ ലിംഗവചന പുരുഷ പ്രത്യയങ്ങൾ ചേൎത്തു സംസാരിച്ചുപോകരുതെന്ന് ഒരു നിയമം ഏൎപ്പെടുത്തിയതുകൊണ്ടോ രാജശാസനം കൊണ്ടുതന്നെയോ ബഹുജനങ്ങൾക്ക് ഇംഗിതം അന്യന്മാരെ ഗ്രഹിപ്പിക്കാനുള്ള പൊതുസ്വത്തായ ഭാഷയിൽ നിന്ന് ആ വക രൂപങ്ങളെല്ലാംകൂടി വിട്ടുപോകുന്നതല്ലല്ലോ. എന്നു മാത്രമല്ല, സംസ്കൃതത്തിൽ സഃ ഗച്ഛതി, തെ ഗച്ഛന്തി, അഹം ഗച്ഛാമി, വയം ഗച്ഛാമഃ, ത്വം ഗച്ഛസി, യൂയം ഗച്ഛഥ എന്നിങ്ങനെ വചനപുരുഷഭേദം കൊണ്ടുള്ള രൂപഭേദമുണ്ടായിരിക്കെ അവൻ പോകുന്നു, അവർ പോകുന്നു, ഞാൻ പോകുന്നു, ഞങ്ങൾ പോകുന്നു, നീ പോകുന്നു, നിങ്ങൾ പോകുന്നു എന്നിങ്ങനെ [ 65 ] ആ വക രൂപഭേദങ്ങളില്ലാത്തവിധത്തിലുള്ള ക്രിയാരൂപങ്ങൾ സംസ്കൃതത്തെ അനുകരിപ്പാൻവേണ്ടി പുതുതായി നിൎമ്മിച്ചിട്ടുള്ളതാണ് എന്നു ചില ഭാഷാവൈയാകരണന്മാർ പറഞ്ഞിട്ടുള്ളത് "വാരണേന്ദ്രം പ്രകുൎവ്വാണോ രചയാമാസ വാനരം" എന്ന ന്യായത്തിലുൾപ്പെട്ടതാകയാൽ തീരെ അസംബന്ധവുമാണ്. അതുകൊണ്ടു മൂലഭാഷയിൽ രണ്ടുമാതിരി ക്രിയാരൂപങ്ങളും ഉണ്ടായിരുന്നതിൽ ചോളപാണ്ഡ്യദേശങ്ങളിലെ ഭാഷയായിപ്പിരിഞ്ഞ ശാഖയിൽ കൎണ്ണാടകശാഖയിലെന്നപോലെ ലിംഗാദിപ്രത്യയങ്ങൾ ചേൎന്ന ക്രിയാപദരൂപങ്ങളും കേരളത്തിലെ സംഭാഷണഭാഷയായിപ്പിരിഞ്ഞ ശാഖയിൽ ആ വക പ്രത്യയങ്ങൾ ചേരാത്ത രൂപങ്ങളും മാത്രമാണ് യദൃച്ഛയാ സ്ഥിരപ്പെട്ടുവന്നതെന്നു കരുതുന്നതേ യുക്തമാകയുള്ളു. കേരളത്തിലെ പദ്യസാഹിത്യങ്ങളിൽക്കാണുന്ന ചൊന്നാൻ ,നിന്നാൻ മുതലായ ക്രിയാരൂപങ്ങളെല്ലാം ചെന്തമിഴിൽ നിന്നെടുത്ത ചേൎത്തുണ്ടായ തത്സമശബ്ദങ്ങളാണെന്നുെം അവക്കു സംസ്കൃതത്തിൽനിന്നെടുത്തു ചേൎത്തിട്ടുള്ള ക്രമേണ, യദൃച്ഛയാ, മേ, തവ എന്നീവക ശബ്ദങ്ങളുടെ സ്ഥാനം പോലെയുള്ള സ്ഥാനംമാത്രമേ മലയാളഭാഷയിലുള്ളു എന്നും ഉള്ള സംഗതി അല്പം ആലോചിച്ചാൽ അറിയാവുന്നതുമാണ്. ഈ വക തെളിവുകൾ കൊണ്ടും യുക്തികൊണ്ടും മൂലഭാഷയുടെ ഒരു സ്വതന്ത്രശാഖതന്നെയാണ് മലയാളം എന്നു നിസ്സംശയം തീർച്ചപ്പെടുത്താം.
ഒരു ഭാഷയിൽ ഉത്തമങ്ങളായ പ്രധാനസാഹിത്യഗ്രന്ഥങ്ങൾ ആദ്യമായി ഉണ്ടായിത്തീരുന്നതാണ് അതിലെ [ 66 ] സഹിത്യഭാഷാരുപത്തിന്റെ വ്യവസ്ഥിതിക്കടിസ്ഥാനമെന്നു മുമ്പുതന്നെ പറഞ്ഞിട്ടുണ്ടല്ലൊ. അങ്ങനെയുള്ള സാഹിത്യഗ്രന്ഥം ഉണ്ടാകുന്നതിന്നു മുമ്പിൽ ആ
ഭാഷയിലേക്ക് ഏതേതെല്ലാം അന്യഭാഷകളിൽ നിന്നു ശബ്ദങ്ങൾ തദ്ഭവരീതിയിലും തത്സമരീതിയിലും വന്നു ചേൎന്നിട്ടുണ്ടോ ആ വക അന്യഭാഷകളിലെ ശബ്ദപ്രകൃതികളെല്ലാം ആ പ്രത്യേക ഭാഷയിലേ സാഹിത്യത്തിൽ സ്വാഭാവികമായിത്തന്നെ തീരുന്നതാണ്. ആ ആദ്യ സാഹിത്യകാരൻ പ്രയോഗിച്ച അന്യഭാഷാശബ്ദങ്ങൾ മാത്രമേ ചേരുള്ളു എന്നില്ല. എന്നുവെച്ചാൽ, മലയാളഭാഷയിൽ ഉത്തമ സാഹിത്യഗ്രന്ഥം ഉണ്ടാകുന്നതിന്നു മുമ്പ് ആ ഭാഷക്കു സംസ്കൃതഭാഷയോടു സംസൎഗ്ഗം ധാരാളം വന്നുകൂടിയതിനാൽ ആദ്യസാഹിത്യഗ്രന്ഥകാരൻ ചില സംസ്കൃതശബ്ദങ്ങളെയും തൽസമരീതിയിൽ എടുത്തു തന്റെ ഗ്രന്ഥത്തിൽ പ്രയോഗിച്ചു എന്നു വിചാരിക്കുക. എന്നാൽ സംസ്കൃതഭാഷയിലെ എല്ലാശബ്ദങ്ങളും അതായത് ആ ഗ്രന്ഥകാരൻ പ്രയോഗിച്ചിട്ടുള്ളതും പ്രയോഗിക്കാത്തതുമായ എല്ലാ സംസ്കൃതഭാഷാശബ്ദപ്രകൃതികളും മലയാളസാഹിത്യത്തിൽ സ്വാഭാവികമായിത്തന്നെ ചേരുന്നതാണെന്നു സാരം. മലയാളഭാഷയിലാകട്ടെ, ഭാഷോൽപത്തിക്കു ശേഷം വളരെ വളരെക്കാലം കഴിഞ്ഞിട്ടേ ഉത്തമസാഹിത്യഗ്രന്ഥങ്ങളുണ്ടാവാനിടയായിട്ടുള്ളു. എന്തുകൊണ്ടെന്നാൽ ചോളപാണ്ഡ്യശാഖയിൽ വളരെ മുമ്പുതന്നെ നല്ല സാഹിത്യഗ്രന്ഥങ്ങൾ ഉണ്ടായിത്തീൎന്നതിനാലും ആ ശാഖ ആദികാലങ്ങളിൽ പദപ്രകൃതിഭാഗങ്ങളിൽ മറ്റള്ള ദ്രമിഡശാഖക [ 67 ] ളിൽനിന്നു വലിയ വ്യത്യാസമില്ലാത്തതായിരുന്നതിനാലും മറ്റു ദ്രമിഡശാഖക്കാരും ആ വക സഹിത്യഗ്രന്ഥങ്ങളെത്തന്നെയാണ് വിദ്യാഭ്യാസത്തിന്റെ നിലയിൽ പരിയിച്ചു വന്നിരുന്നത്. കാലക്രമത്തിൽ ചെന്തമിൾ ഒഴികെ മറ്റുശാഖകളിലെല്ലാം സംസ്കൃതതത്സമങ്ങൾ അധികമായി കലരുകയും വിദ്യാഭ്യാസവും പ്രധാനമായി സംസ്കൃതഭാഷയിലായിത്തീരുകയും ചെയ്തതോടുകൂടി പദപ്രകൃതിഭാഗങ്ങളിലും മറ്റുദ്രമിഡശാഖകൾക്കു ചെന്തമിഴിൽ നിന്നു വലിയ അന്തരം വന്നുകൂടി അപ്പോൾ ചെന്തമിഴിലെസ്സാഹിത്യഗ്രന്ഥങ്ങളോടും ക്രമേണ അകലുവാൻ ഇടയായി. തെലുങ്ക്, കൎണ്ണാടകം, മലയാളം എന്നീ ശാഖക്കാരെല്ലാം സ്വന്തഭാഷയിൽ സാഹിത്യഗ്രന്ഥങ്ങൾ നിൎമ്മിക്കുവാനും തുടങ്ങി. ഈ മൂന്നുശാഖകളിലും ഒന്നിനൊന്ന് അടുത്തകാലങ്ങളിൽത്തന്നെയാണ് സാഹിത്യഗ്രന്ഥങ്ങളുണ്ടായിത്തുടങ്ങിയതായിക്കാണുന്നതും. തുളുശാഖക്കാരാകട്ടെ അവൎക്കടുപ്പമുള്ള കൎണ്ണാടകസാഹിത്യത്തത്തന്നെ ഇക്കാലത്തും വിദ്യഭ്യാസഭാഷയുടെ നിലയിൽ അഭ്യസിച്ചു വരുന്നതിനാൽ ആ ശാഖയിൽ ചില ചില്ലറ പാട്ടുകളല്ലാതെ ഇതുവരെയും പ്രധാനപ്പെട്ട സാഹിത്യഗ്രന്ഥങ്ങളുണ്ടാകാനിടവന്നിട്ടുമില്ല. മലയാളഭാഷയിൽ മേൽപ്രകാരം സാഹിത്യഗ്രന്ഥങ്ങളുണ്ടായി സാഹിത്യഭാഷാസ്വരൂപം വ്യവസ്ഥപ്പെടുന്നതിന്നു മുമ്പിൽ ആ ഭാഷയിൽ സംസ്കൃതം, മാഗധി, ശൌരസേനി മുതലായ പ്രാകൃത ഭാഷകൾ; തെലുങ്കു്; ചെന്തമിൾ; കൎണ്ണാടകം; തുള; കടക്; എന്നീ ഭാഷകളിൽ നിന്നെല്ലാം ശബ്ദങ്ങൾ ധാരാളം വന്നുചേൎന്നു കഴിഞ്ഞട്ടുണ്ട്. അതിനാൽ [ 68 ] ആ വക ഭാഷകളിലെ ഏതു ശബ്ദത്തിന്റെ പ്രകൃതിയും തൽസമയരീതിയിൽ മലയാളത്തിലേക്കു ചേരുന്ന നിലയിലാണ് ഭാഷാരൂപം വ്യവസ്ഥിതമായിട്ടുള്ളത്. മറ്റു വിദേശഭാഷകളിലെ ശബ്ദങ്ങളാകട്ടെ, തദ്ഭവരിതിയിൽ മലയാളഭാഷയുടെ മോടിക്കു യോജിക്കുന്നവിധം ചില മാറ്റങ്ങൾ വരുത്തിയോ അൎത്ഥമനുസരിച്ചു മേൽപ്പറഞ്ഞ സംസ്കൃതം മുതലായി മുമ്പു സംസൎഗ്ഗം സിദ്ധിച്ച ഭാഷകളിലേതിലെങ്കിലും പരിഭാഷപ്പടുത്തിയൊ ചേൎത്താൽ മാത്രമേ വേണ്ടതുപോലെ ചേരുകയുള്ളുയ. അതിന്നും പുറമേ ഇന്നിന്ന അക്ഷരങ്ങളിൽ അവസാനിക്കുന്ന പദങ്ങളേ മലയാളഭാഷയിലുള്ളു എന്നും വ്യവസ്ഥിതമായിട്ടുണ്ട്. അതല്ലാതെ മറ്റുള്ള അക്ഷരങ്ങളിലേതിലെങ്കിലും അവസാനിക്കുന്ന അന്യഭാഷശബ്ദങ്ങളെ അവസാനാക്ഷരം മാറ്റിയിട്ടും ചേൎക്കേണ്ടതായിട്ടാണിരിക്കുന്നത്. അതുകൊണ്ടാണ് വാൿ, ഭിക്ഷൿ, മഹൽ, വിരാട്, ദുൎവ്വാസസ്, തമസ്, എന്നീ വക സംസ്കൃതഭാഷാശബ്ദങ്ങളെപ്പോലും വാക്ക്, ഭിഷക്ക്, മഹത്ത്, വിരാട്ട്, ദുൎവാസസ്സ്, (ദുർവ്വാസാവ്) തമസ്സ് എന്ന മാതിരിയിൽ അവസാനത്തെ കകാരം മുതലായതിരട്ടിച്ച് ഒടുവിൽ ഒരു സംവൃതസ്വരവും ചേൎത്തു മലയാളമാക്കേണ്ടിവരുന്നത്. കാരണം ബലം, കുലം എന്നീവക ശബ്ദങ്ങളിലാകട്ടെ, മകാരത്തിൽ അവസാനിക്കുന്ന വട്ടം, നീളം മുതലായ ശബ്ദങ്ങൾ മലയാളത്തിലും ഉണ്ടാകയാൽ യാതൊരു മാറ്റവും വേണ്ടിവരുന്നില്ല.
മറ്റുള്ള ഭാഷകളിലെന്നപോലെ മലയാളഭാഷയിലുംസാഹിത്യത്തിന് ഗദ്യം, പദ്യം, എന്നിങ്ങനെ പൊ [ 69 ] തുവായി രണ്ടു വകഭേദങ്ങളുള്ളതിന്നു പുറമെ അവയിലോരോന്നും ദ്രമിഡസമ്പ്രദായം, സംസ്കൃതസമ്പ്രദായം എന്നു രണ്ടു വകയായിത്തിരിഞ്ഞിട്ടുണ്ട്. മലയാളികളുടെ സംഭാഷണഭാഷയോടു തുല്യമായ രീതിയിൽ നിൎമ്മിച്ചിട്ടുള്ളവയും സംസ്കൃതപദങ്ങൾ വളരെയധികം ഒന്നിച്ചുചേൎത്ത് 'അസ്തപർവ്വതനിതംബലംബമാനകിരണകദംബൻ' എന്ന മാതിരി ദീർഘസമാസങ്ങളില്ലാത്തവയുമായ ഗദ്യങ്ങളെല്ലാം ദ്രമിഡസമ്പ്രദായത്തിൽച്ചേൎന്നവയാണ്. "ഇളകിക്കിടക്കുന്ന പൂഴി പറപ്പിക്കാൻ ഒരിളങ്കാറ്റുണ്ടായാൽ മതി. കൂടിക്കിടക്കുന്ന കുന്ന് കൊടുങ്കാറ്റുകൊണ്ടും കുലങ്ങുന്നതല്ല. തമ്മിത്തമ്മിലിണക്കമില്ലെങ്കിൽ ലോകവുമില്ല. ഭഗീരഥൻ ആകാശഗംഗയെ പാതാളലോകത്തെത്തിച്ചത് ഒരു ദിവസം കൊണ്ടല്ല. അനവധി തേനീച്ചകളുടെ ഉത്സാഹത്തിന്റെ ഫലമാണ് നാമനുഭവിക്കുന്ന തേൻ. യോഗബലം, ഐകമത്യം, സ്ഥിരപ്രയന്തം, ഉത്സാഹശക്തി ഇവയുടെ യോഗമാണ് വിജയത്തിന്റെ ബീജം."
എന്നമാതിരി ഗദ്യങ്ങൾ ഈ സമ്പ്രദായത്തിന്ന് ഉത്തമോദാഹരണങ്ങളുമാണ് . കേരളത്തിൽ പലജാതിക്കാർക്കും പ്രത്യേകം പ്രത്യേകം മതസംബന്ധമായും മറ്റും ചെയ്യേണ്ട കൎമ്മങ്ങളുടെ ചടങ്ങുകളെ വിവരിക്കുന്നവയും ആ വക ജാതിവിഭാഗകാലങ്ങൾ മുതൽക്കുതന്നെ ഏൎപ്പെടുത്തി നിൎമ്മിച്ചിട്ടുള്ളവയും കാലക്രമത്തിൽ ഏതാനും ചില അംശംങ്ങൾക്കു മാത്രം പക്ഷെ വല്ല മാറ്റവും വന്നുകൂടീട്ടുണ്ടായിരിക്കാമെന്നല്ലാതെ വലിയ മാറ്റമൊന്നും സംഭവിക്കാൻ വഴിയില്ലാ [ 70 ] ത്തവയുമായ പലവക ഗ്രന്ഥങ്ങൾ, പഴയ ഗ്രന്ഥവരികൾ, താമ്രശാസനങ്ങൾ, ശിലാശാസനങ്ങൾ, കൂടിയാട്ടത്തിന്റെ ആട്ടപ്രകാരഗ്രന്ഥങ്ങൾ. യാഗാദികൎമ്മങ്ങളുടെ വിധികളും പ്രായശ്ചിത്തങ്ങളും മറ്റം ഭാഷയിൽ വിവരിക്കുന്ന യാഗഭാഷ, അഗ്നിഭാഷ, ചെറുമുക്കിൽപ്പച്ച, തുടങ്ങിയ ശ്രൌതസ്മാൎത്തഗ്രന്ഥങ്ങൾ, വൈദ്യം, ജ്യോതിഷം, ശില്പം എന്നീവക ശാസ്ത്രങ്ങളിൽ സംസ്കൃതമൂലഗ്രന്ഥങ്ങൾക്കുള്ള ചില ഭാഷാവ്യാഖ്യാനങ്ങൾ, യുക്തിഭാഷ മുതലായി ആ വക വിഷയങ്ങളിലുള്ള സ്വതന്ത്രമൂലഗ്രന്ഥങ്ങൾ, മുതലായ പ്രചീന ലക്ഷ്യങ്ങളും ആഖ്യായികകൾ, ചെറുകഥകൾ, നാടകങ്ങളിലെ ചൂൎണ്ണികകൾ, ചരിത്രഗ്രന്ഥങ്ങൾ തുടങ്ങി
പലതരത്തിലുള്ള നവീനഗദ്യഗ്രന്ഥങ്ങളും എല്ലാം ഈ ദ്രമിഡസമ്പ്രദായത്തിലുള്ളവയാണ്. എന്നുമാത്രമല്ല, മലയളഭാഷയിലെ ഗദ്യങ്ങളിൽ അല്പം ചിലതുമാത്രം ഒഴിച്ചു ശേഷമെല്ലാം ഈ വൎഗ്ഗത്തിലാണ് ചേരുന്നത് .
സംസ്കൃതഭാഷയിൽ പ്രസിദ്ധങ്ങളും ആഭാഷയിലെ ഛന്ദശ്ശാസ്ത്രപ്രകാരമുള്ളവയുമായ അനുഷ്ടുപ്പുതുടങ്ങിയ വൃത്തങ്ങളിലല്ലാതെ കേക,കാകളി മുതലായ വൃത്തങ്ങളിൽ നിൎമ്മിച്ചിട്ടുള്ള പദ്യങ്ങളാണ് ദ്രമിഡസമ്പ്രദായപദ്യങ്ങൾ. മലയാളപദ്യസാഹിത്യങ്ങളിൽ ഇപ്പോൾ കാണുന്നവയിൽ വെച്ച് ഏറ്റവും പുരാതനങ്ങളെന്നു വിശ്വസിക്കാവുന്ന പലതരം ചെറു പാട്ടുകൾ, ഭദ്രകളിപ്പാട്ട്, സൎപ്പപാട്ട്, തീയാട്ടുപാട്ട്, അയ്യപ്പൻപാട്ട്, ബ്രാഹ്മണിപ്പാട്ട് മുതലായി ഓരോജാതിക്കാൎക്ക് കുലത്തൊഴിലിന്റെ നില [ 71 ] യിൽ ഈശ്വരഭജനം ചെയ്യുന്നതിനേൎപ്പെടുത്തീട്ടുള്ള ഇടത്തരം പാട്ടുകൾ, ഗാഥകൾ, കിളിപ്പാട്ടുകൾ, തിരുവാതിരപ്പാട്ടുകൾ, ഓണപ്പാട്ടുകൾ, തുള്ളൽ കഥകൾ മുതലായി ഭാഷയിലെ പദ്യസാഹിത്യസമുച്ചയത്തിൽ അധികഭാഗവും ദ്രമിഡസമ്പ്രദായപദ്യത്തിലുൾപ്പടുന്നു.
മുമ്പുകാണിച്ചതും ദ്രമിഡസമ്പ്രദായ സിദ്ധമല്ലാത്തതുമായ ദീർഘസമാസങ്ങൾ ചേൎത്തു നിൎമ്മിച്ചിട്ടുള്ള അംഗുലീയാങ്കം തമിൾ, ചാത്തിരക്കളിയിലെ ചിലനീട്ടുകൾ, മുതലായത് സംസ്കൃതസമ്പ്രദായഗദ്യങ്ങളിലും സംസ്കൃതവൃത്തങ്ങളായ വസന്തതിലകാദികളിൽ നിൎമ്മിച്ചിട്ടുള്ള പലതരംഒറ്റശ്ലോകങ്ങൾ, കീൎത്തനശ്ലോകങ്ങൾ, ചമ്പൂശ്ലോകങ്ങൾ, കഥകളിശ്ലോകങ്ങൾ, വൈദ്യം, ജ്യോതിഷം മുതലായ വിഷയങ്ങളിലുള്ള പലതരം ഗ്രന്ഥങ്ങൾ, നാടകശേലകങ്ങൾ, വൈശികതന്ത്രം, ഉണ്ണിനീലീസന്ദേശം മുതലായ ഖണ്ഡകാവ്യങ്ങൾ, പലവക മഹാകാവ്യങ്ങൾതുടങ്ങി അനേകവിധത്തിലുള്ള ഭാഷാപദ്യങ്ങളെല്ലാം സംസ്കൃതസമ്പ്രദായ പദ്യവൎഗ്ഗത്തിലും ചേരുന്നവയാണ്. ഇവയിൽ പദ്യസാഹിത്യങ്ങളെപ്പറ്റിയേടത്തോളം ദ്രമിഡസമ്പ്രദായം, സംസ്കൃതസമ്പ്രദായം എന്നുള്ള വകഭേദങ്ങൾ, വൃത്തരീതികൾക്കു സ്ഫുടവ്യത്യാസം ഉള്ളതുകൊണ്ടും രണ്ടുവക വൃത്തങ്ങളിലുള്ള പദ്യങ്ങളും ധാരാളം ഇടകലൎത്തിനിൎമ്മിച്ചിട്ടുള്ള ഗ്രന്ഥങ്ങൾ ചില ഭാഷാപ്രബന്ധങ്ങളല്ലാതെ ഇതുവരെയും മലയാളഭാഷയിൽ പറയത്തക്കവിധം ഉണ്ടായിട്ടില്ലാത്തതു [ 72 ] കോണ്ടും വളരെ സ്പഷ്ടമായും എളുപ്പത്തിലും തിരിച്ചറിയാവുന്നതാണെങ്കിലും ഗദ്യസാഹിത്യങ്ങളെസ്സംബന്ധിച്ചേടത്തോളം ആ വക ഭേദങ്ങൾ തിരിച്ചറിയേണ്ടത് ഏതു സമ്പ്രദായത്തിനാണ് ഒരു ഗ്രന്ഥത്തിൽ പ്രാധാന്യം കല്പിച്ചിട്ടുള്ളതെന്ന സംഗതി അടിസ്ഥാനമാക്കിമാത്രമാണ്. "പെരിപ്പം കണ്ടു പേരിടൂ" എന്ന ന്യായമനുസരിച്ച് പ്രാധാന്യം നോക്കിമാത്രമാണ് ഗദ്യഗ്രന്ഥങ്ങളെ ഇപ്രകാരം ഇവിടെ വിഭജിച്ചിട്ടുള്ളതും.
ഇനി ഭാഷയുടെ പുറമെ കാണുന്ന രീതിയനുസരിച്ച് മലയാളസാഹിത്യസമുച്ചയത്തെ ആകപ്പാടെ നോക്കുന്നതായാൽ അത് ശുദ്ധഭാഷ, മണിപ്രവാളം, മിശ്രഭാഷ എന്നിങ്ങനെ സാമാന്യമായി മൂന്നു രീതിയിൽത്തിരിയുന്നതാണ്. സംഭാഷണഭാഷയോട് ഏറ്റവും അടുത്ത മട്ടിലും ക്രമേണ, യദൃച്ഛയാ, അഥവാ എന്നീ വക ഭാഷാപ്രായം പ്രാപിച്ച ചില പദങ്ങൾമാത്രം ഒഴിച്ചു മറ്റു പദങ്ങളെപ്പറ്റിയേടത്തോളം സംസ്കൃതവിഭക്തി പ്രത്യയത്തോടുകൂടിയ സംസ്കൃതപദങ്ങളോ ചൊന്നാർ, ചൊന്നാൻ എന്നീവക ഭാഷാപ്രായം പ്രാപിച്ച ചെന്തമിൾ ശബ്ദരൂപളൊഴിച്ചു മറ്റു ചെന്തമിൾ ശബ്ദരൂപങ്ങളോ, അതുപോലെ വേകുന്നേനേ, പതിച്ചേനേ മുതലായതൊഴിച്ചുള്ള കൎണ്ണാടകഭാഷാശബ്ദരൂപങ്ങളോ ചേൎക്കാതെയും നിൎമ്മിച്ചിട്ടുള്ള പദ്യങ്ങളും ഗദ്യങ്ങളുമെല്ലാം ശുദ്ധഭാഷാവൎഗ്ഗമാണ്. സംസ്കൃതവിഭക്തിപ്രത്യയങ്ങൾ തന്നെ ചേൎത്തിട്ടുള്ള പദങ്ങൾ ധാരാളമായി പ്രയോഗിച്ചിട്ടുള്ള കൃതികൾ മണിപ്രവാളവൎഗ്ഗം. ഈ മണിപ്രവാളരീതി, പദ്യത്തിലുള്ള സാഹിത്യത്തില്ലാതെ ഗദ്യരൂപ [ 73 ] ത്തിൽ പ്രായേണ വരുന്നതുമല്ല. പദ്യമയങ്ങളായ പുരാണങ്ങൾ മഹാകാവ്യങ്ങൾ തുടങ്ങിയ ചില ഗ്രന്ഥങ്ങളുടെ സംഗതിയിലാകട്ടെ പ്രാധാന്യമനുസരിച്ചാണ് ആകപ്പാടെ ആ ഗ്രന്ഥം ശുദ്ധഭാഷാവൎഗ്ഗത്തിലൊ മണിപ്രവാളവൎഗ്ഗത്തിലൊ ചേരുന്നതെന്നു തീൎച്ചപ്പെടുത്തേണ്ടത്. അതിനാൽ എഴുത്തച്ഛന്റെ രാമയണം, ഭാരതം മുതലായതിൽ-
“ | കിമിതിരഘുകുലവരചരിത്രം ക്രമേണ മേ കീൎത്തിച്ചതാകാശമാൎഗ്ഗേ മനോഹരം. |
” |
എന്ന മാതിരിയിൽ ചിലേടത്ത് സംസ്കൃതപ്രത്യങ്ങൾ തന്നേ ചേൎത്തു പ്രയോഗിച്ചു കാണുന്നുണ്ടെങ്കിലും ആവക ഗ്രന്ഥങ്ങൾ ശുദ്ധ ഭാഷാവൎഗ്ഗത്തിലുൾപ്പട്ടവയായി ഗണിക്കുന്നതിന്നോ ചന്ദ്രോത്സവം, നൈഷധചമ്പു മുതലായതിൽ ശുദ്ധഭാഷയായിത്തന്നെ ദുർല്ലഭം ചില പദ്യങ്ങളുണ്ടെങ്കിലും ആവക ഗ്രന്ഥങ്ങളെ മണിപ്രവാളവൎഗ്ഗത്തിൽച്ചേൎത്തു ഗണിക്കുന്നതിന്നോ വിരോധം വരുന്നതല്ല. ചെന്തമിഴിലെ ശബ്ദരൂപങ്ങൾ ധാരാളം കലൎത്തി പ്രയോഗിച്ചു നിൎമ്മിച്ചിട്ടുള്ള രാമചരിതം, രാമകഥപ്പാട്ട്, കണിയാർ കുളത്തിൽപ്പോര്, കുഞ്ചുതമ്പികഥ, അയ്യൻപാട്ട് മുതലായ കൃതികളും കൎണ്ണാടക ശബ്ദരൂപങ്ങളും [ 74 ] തുളു ശബ്ദരൂപങ്ങളും കലൎത്തി നിൎമ്മിച്ചിട്ടുള്ളതും തെക്കൻ കൎണ്ണാടകപ്രദേശത്തോടുചേൎന്ന ദിക്കിലുണ്ടായവയുമായ ചില പാട്ടുകളും എല്ലാം മിശ്രവൎഗ്ഗമായി ഗണിക്കാവുന്നതാണ്. ഇവക്കു പുറമെ, സംസ്കൃതവിഭക്തി പ്രത്യയങ്ങൾ ചേൎന്ന സംസ്കൃതപദങ്ങളും ചെന്തമിൾ ശബ്ദരൂപങ്ങളും ധാരാളമായും ചില മലയാളപദങ്ങൾ ദുർല്ലഭമായും ചേൎത്ത് സംസ്കൃതവൃത്തങ്ങളിൽ ഉള്ള പദ്യങ്ങളായി നിൎമ്മിച്ചിട്ടുള്ളതും ഭാരതത്തിലെ കീചകവധകഥ പ്രതിപാദ്യ വിഷയമാക്കീട്ടുള്ളതുമായ ഒരു ഗ്രന്ഥംമാത്രം 'മിശ്രമണിപ്രവാളം' എന്ന നിലയിൽ ഗണിക്കത്തക്കവിധം കാണുന്നില്ലെന്നില്ല. എങ്ങനെ എന്നാൽ-
“ | "നാടെഴന്തു നഗരഞ്ച പാണ്ഡവാ
വീടെഴന്തു വിമതാക്ഷലീലയാ ഈടെഴുന്തെടമിലാമലാസിതും കാടെഴുന്തു ഗിരിഗഹ്വരം ഗതാഃ. തേടിവന്തുമലൈകാടെലാഞ്ചിരം വാടിനൊന്തു ന വിലോക്യതാൻ ക്വചിൽ നാടുതിർന്ത വിഭവാനമീവയം നാടിവന്തു നഗരീം തവാഗതാഃ." |
” |
എന്ന മട്ടിലാണ് അതിന്റെ ഗതി. എങ്കിലും ആ വിജാതീയപ്രസ്ഥാനത്തിൽ മറ്റൊരു
ഗ്രന്ഥവും കാണാത്തതുകൊണ്ട് ആ മാൎഗ്ഗം അധികം ആളുകൾ സ്വീകരിച്ചിട്ടില്ലെന്നുതന്നെ വിചാരിക്കേണ്ടതാണ്. ഒരു പ്രത്യേകവൎഗ്ഗമായി ഗണിക്കത്തക്ക പ്രാധാന്യം അതിനു സിദ്ധിച്ചിട്ടുമില്ല. [ 75 ]
മലയാള സാഹിത്യസമുച്ചയം ഉൽപത്തികാലത്തെപ്പറ്റിയേടത്തോളം ആദിമലയാളം (പ്രാചീനമലയാളം), മധ്യമലയാളം, നവീന മലയാളം എന്നിങ്ങനെ മൂന്നുവൎഗ്ഗമായിപ്പിരിയുന്നുണ്ടന്നു പല നിരൂപകന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിൽ കൊല്ലവൎഷാരംഭംത്തിനു മുമ്പ് ൧ർഠഠ സംവത്സരം മുതൽ കൊല്ലവൎഷാരംഭംവരേയും ആദിമലയാളകാലമെന്നും, കൊല്ലവൎഷാരഭംമുതൽ കൊല്ലം ൭_ആം ശതകംവരെയും മധ്യമലയാള കാലമെന്നും അതിന്നു ശേഷം നവീന മലയാളകാലമെന്നും സാമാന്യമായി വിഭജിക്കാവുന്നതാണെന്നും അവർ പ്രസ്താവിച്ചിട്ടുണ്ട്. ഈ വിഭാഗത്തിന്നടിസ്ഥാനം കരിന്തമിൾ, എന്നാൽ വാസ്തവത്തിൽ കൊടുന്തമിൾ എന്ന മലയാളഭാഷാ പൂൎവ്വരൂപവും ചെന്തമിഴിന്റെ കലൎപ്പുവന്നതും സംസ്കൃതത്തിന്റെ ആക്രമണമുണ്ടായിത്തീൎന്നതുമാണെന്നും ചില ഗ്രന്ഥകാരന്മാർ പറഞ്ഞിട്ടുണ്ട്. മറ്റു ചിലരാകട്ടെ ചെന്തമിഴിൽ നിന്നാണ് മലയാളത്തിന്റെ ഉദ്ഭവം എന്നു ധരിച്ചുംകൊണ്ട് ചെന്തമിഴ് രൂപം അധികമായി കലൎന്നിട്ടുള്ള ഗ്രന്ഥങ്ങൾ പ്രാചീനമലയാളകാലത്തും ആ വക രൂപങ്ങൾ ഏതാനും കുറഞ്ഞിട്ടുള്ള ഗ്രന്ഥങ്ങൾ മധ്യമലയാളകാലത്തും ചെന്തമിൾ രൂപങ്ങൾ തീരെ ഇല്ലാത്ത ഗ്രന്ഥങ്ങൾ നവീനമലയാളകാലത്തും ഉണ്ടായവയാണെന്ന്
അഭിപ്രായപ്പെട്ടിരിക്കുന്നു. അതനുസരിച്ച് പ്രാചീനമലയാളമാതൃകകൾ, മധ്യകാലമലയാളമാതൃകകൾ എന്ന നിലയിൽ ചില ഗ്രന്ഥങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മലയാളം മൂലദ്രമിഡ [ 76 ] ശാഖയുടെ ഒരു സ്വതന്ത്രശാഖയാണെന്നും ചെന്തമിഴിന്റെ ഉപശാഖയല്ലെന്നും മുമ്പുതന്നെ തെളിയിച്ചിട്ടുള്ളതിനാൽ ഈ രണ്ടാമത്തെ അഭിപ്രായം സ്വീകാൎയ്യമല്ലെന്നു വേറെ പറയേണ്ടതില്ലല്ലൊ. കൊല്ലവൎഷാരംഭം മുതൽ കൊല്ലം ഏഴാംശതകം വരെയാണ് മലയാളഭാഷയിൽ ചെന്തമിഴിന്റെകലൎപ്പ് അധികംവന്നിട്ടുള്ളതെന്നും കൊല്ലം ഏഴാം ശതകത്തിന്നുശേഷമാണ് സംസ്കൃതത്തിന്റെ ആക്രമണം അധികമുണ്ടായിട്ടുള്ളതെന്നും പറയുന്ന ആദ്യത്തെ അഭിപ്രായവും സ്വീകാൎയ്യമായിരിക്കുന്നില്ല. എന്തുകൊണ്ടെന്നാൽ, ക്രിസ്തുവൎഷാരംഭത്തിന്നു വളരെക്കാലംമുമ്പു കഴിഞ്ഞിട്ടുള്ള ചെന്തമിൾ പരിഷ്ക്കാരകാലംമുതൽ എകദേശം കൊല്ലവൎഷാരംഭത്തിന്നുമുമ്പ് അഞ്ചാംശതകംവരെയും കേരളത്തിലെയുംവിദ്യാഭ്യാസഭാഷ പ്രധാനമായി ചെന്തമിഴായിരുന്നുവെന്നു മുമ്പുതന്നെ ഇവിടെപ്രസ്താവിച്ചിട്ടുണ്ട്. ഒരു ഭാഷയിൽ ഭാഷാന്തരശബ്ദങ്ങൾ കലരുന്നത് പ്രധാനമായി ആഭാഷാന്തരത്തിൽ വിദ്യാഭ്യാസം പ്രചരിച്ചുംകൊണ്ടിരിക്കുന്ന വഴിക്കാണെന്ന സംഗതി ഇപ്പോഴത്തെ ഇംഗ്ലീഷു വിദ്യാഭ്യാസം മലയാളസംഭാഷണത്തിൽ വരുത്തിക്കൂട്ടിയ വികൃതികൾ നോക്കിയാൽത്തന്നെ നല്ലവണ്ണം തെളിയുന്നതാണല്ലൊ. അതിനാൽ കൊല്ലവൎഷാരംഭത്തിന്ന് എത്രയോ മുമ്പുതന്നെ ചെന്തമിഴിന്റെ കലൎപ്പ് മലയാളഭാഷക്കു സിദ്ധിച്ചിട്ടുണ്ടെന്നുള്ളത് നിൎവിവാദമാണ്. നേരെ മറിച്ച് കേരളത്തിൽ മീമാംസകമതത്തിന്റെ പ്രചാരാധിക്യവും ബുദ്ധമതത്തിന്റെ ക്ഷയവും സംഭവിച്ച വഴിക്ക് വിദ്യാഭ്യാസം പ്രധാനമായി സംസ്കൃതഭാഷയിലായിത്തീൎന്ന ക്രിസ്തു [ 77 ] വൎഷം നാലാം ശതകം മുതൽക്കു മലയാളഭാഷയിൽ ചെന്തമിഴിന്റെ കലൎപ്പ് മുമ്പുണ്ടായിരുന്നതിനേക്കാൾ കുറഞ്ഞുവരികയാണ് ചെയ്തിട്ടുള്ളതും. അതുപോലെതന്നെ മലയാളഭാഷയിൽ സംസ്കൃതത്തിന്റെ പ്രധാനാക്രമണകാലം കൊല്ലവൎഷം ഏഴാംശതകം മുതൽക്കാണെന്നു പറഞ്ഞിട്ടുള്ളതും തീരെ ശരിയാകുന്നതല്ല. അതിന്നെത്രയോ മുമ്പുതന്നെ മലയാളസാഹിത്യത്തെ സംസ്കൃതഭാഷ അസാമാന്യമായി ആക്രമിച്ചുകഴിഞ്ഞിട്ടുണ്ടെന്നുള്ളത് പ്രാചീന സാഹിത്യഗ്രന്ഥങ്ങളാൽ സ്പഷ്ടമാണ്.
ആകപ്പാടെ ഭാഷാസ്വരൂപസ്ഥിതിയനുസരിച്ചു നോക്കുമ്പോൾ കാലഭേദത്തെപ്പററിയേടത്തോളം മലയാളസാഹിത്യത്തെ പ്രാചീനമലയാളം, നവീനമലയാളം അതായത് പഴയഭാഷ, പുതിയഭാഷ എന്നിങ്ങനെ പ്രധാനമായി രണ്ടു തരത്തിൽ മാത്രം തിരിക്കുന്നതാണ് യുക്തമായിരിക്കുന്നത്. എന്തുകൊണ്ടെന്നാൽ, ഉത്തമങ്ങളായ സാഹിത്യഗ്രന്ഥങ്ങളുടെ ഉൽപ്പത്തിവഴിക്ക് ഭാഷാസ്വരൂപം വ്യവസ്ഥിതമാകുന്നതിന്നുമുമ്പിൽ സംസ്കൃതം,പ്രാകൃതം മുതലായ പല ഭാഷകളിലെ ശബ്ദങ്ങളും മലയാളത്തിൽച്ചേൎന്നു കഴിഞ്ഞിട്ടുണ്ടെന്നു മുമ്പുതന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ. അതിൽ വളരെ പുരാതനകാലങ്ങളിൽ ആൎയ്യഭാഷാവൎഗ്ഗമായ സംസ്കൃതപ്രാകൃതങ്ങളിൽനിന്നു ശബ്ദങ്ങളെ സ്വീകരിച്ചിരുന്നത് ആവശ്യത്തിന്നു മാത്രവും അതുതന്നെയും ദ്രമിഡമാതൃകാക്ഷരങ്ങളെക്കൊണ്ടുതന്നെ ഉച്ചരിക്കാൻ വേണ്ടവിധം മാറ്റംചെയ്തു തദ്ഭവരീതിയിലാക്കി മാത്രവുമായിരുന്നു. സംസ്കൃതവിദ്യാഭ്യാസകാല [ 78 ] ത്തോടുകൂടി ആ നിയമം വിട്ടു തരംപോലെ തൽസമരീതിയിലും സംസ്കൃതാദിശബ്ദങ്ങൾ സ്വീകരിച്ചുതുടങ്ങി. എങ്കിലും തദ്ഭവരീതിയിൽ സ്വീകരിക്കുന്നതിനും പ്രാധാന്യമില്ലാതിരുന്നില്ല. കാലക്രമത്തിലാകട്ടെ തദ്ഭവരീതിയെത്തീരെ ഉപേക്ഷിച്ചു തത്സമരീതിയിൽ മാത്രമേ സ്വീകരിക്കയുള്ളു എന്നും അതും ആവശ്യത്തിനു മാത്രമല്ലാതെ ആഡംബരത്തിനും കൂടി ധാരാളം സ്വീകരിക്കുമെന്നും ഉള്ള നിലയിലായിത്തീൎന്നു. അതോടുകൂടി മലയാളഭാഷയിൽ മുമ്പുണ്ടായിരുന്ന സ്വന്തം ശബ്ദങ്ങൾ ക്രമേണ നശിച്ച് പ്രചാരലുപ്തമായിത്തീരുന്നതിനും അവയുടെ സ്ഥാനത്തെല്ലാം സംസ്കൃതതത്സമങ്ങൾ വന്നുചേരുന്നതിനും സംഗതിയുമായി. ഇങ്ങനെയെല്ലാമാണ് മലയാളഭാഷയിൽ സംസ്കൃതഭാഷാശബ്ദങ്ങളുടെ വ്യാപ്തിക്രമമിരിക്കുന്നത്. ഭിക്ഷ, സ്ഥാലി, സിംഹം, ഫലകം, ശബ്ദം എന്നീവക ശബ്ദങ്ങളെ തദ്ഭവരീതിയിൽ സ്വീകരിച്ചിട്ടുള്ളവയാണ് പിച്ച, താലി, ചിങ്ങം, പലക, ചത്തം എന്ന ഭാഷാശബ്ദങ്ങൾ. ഹാലാഹലം, ഹാരം എന്നിവയുടെ തദ്ഭവങ്ങളായ ആലാലം, ആരം എന്ന ശബ്ദങ്ങളും മററും കാലക്രമത്തിൽ ഭാഷയുടെ ആഡംബരത്തിന്നു മതിയാകാതെ ഒഴിച്ചുപോയിട്ടുള്ളവയുമാണ്. പിച്ചക്കാരൻ പിച്ച എടുക്കുന്നത് നവീനമലയാളഭാഷക്കു സമ്മതമാണെങ്കിലും സന്യാസിയാണെങ്കിൽ ഭിക്ഷ സ്വീകരിക്കുന്നതേ അതിന്നു പിടിക്കുള്ളു എന്നായിട്ടുണ്ട്. എന്നുമാത്രമല്ല, ഭിക്ഷക്കാരനാണെങ്കിൽ ഭിക്ഷ വാങ്ങുകതന്നെയാണ് ഉചിതമെന്നുമായിത്തീൎന്നിട്ടുമുണ്ട്. ഇപ്രകാരമെല്ലാമുണ്ടായിട്ടുള്ള ശബ്ദസ്വീകാരക്രമത്തിൽ തദ്ഭ [ 79 ] വരീതിയിൽ മാത്രം സംസ്കൃതാദിശബ്ദങ്ങളെ സ്വീകരിച്ചുവന്നിരുന്ന അതിപുരാതനകാലങ്ങളിലുണ്ടായ സാഹിത്യങ്ങളിൽ ഇപ്പോൾക്കാണാവുന്നതു ദുർല്ലഭം ചില പഴയപാട്ടുകൾമാത്രമാകയാലും ഒരു പ്രത്യേകവൎഗ്ഗമായിത്തീരത്തക്കവിധത്തിലുള്ള നില അവക്കില്ലാത്തതിനാലും അവയും തദ്ഭവരീതിയിലും തൽസമരീതിയിലും സംസ്കൃതാദിശബ്ദങ്ങളെ സ്വീകരിച്ചുവന്നിരുന്ന കാലങ്ങളിലെ സാഹിത്യങ്ങളും കൂടിയുള്ളതെല്ലാം പ്രാചീനമലയാളമായിഗ്ഗണിക്കുന്നതാണുത്തമം. തദ്ഭവരീതിയുപേക്ഷിച്ച് തത്സമരീതിയിൽ മാത്രവും ആവശ്യത്തിനല്ലാതെ ആഡംബരത്തിനുംകൂടി വേണ്ടിയും സംസ്കൃതശബ്ദങ്ങളെ സ്വീകരിച്ചുതുടങ്ങിയകാലം മുതൽക്കുണ്ടായ സാഹിത്യങ്ങളെല്ലാം നവീനമലയാളമെന്നും ഗണിക്കാം. ഇതുപ്രകാരം നോക്കുമ്പോൾ ആദികാലംമുതൽ ഏകദേശം കൊല്ലവൎഷം ആറാംശതകം വരെക്കും പ്രാചീനമലയാളകാലമെന്നും അതിന്നുശേഷം നവീനമലയാളകാലമെന്നും സാമാന്യമായിത്തിരിക്കുകയും ചെയ്യാവുന്നതാണ്.
ഇനി മറെറാരുതരത്തിൽ പരിശോധിക്കുന്നതായാൽ മററുള്ള ഭാഷകളിലെ സാഹിത്യസമുച്ചയങ്ങളിലെന്നപോലെ മലയാളഭാഷയിലെ സാഹിത്യസമുച്ചയത്തിലും ഓരോരോ കാലങ്ങളിൽ ഓരോ പ്രത്യേകജാതി സാഹിത്യത്തിൽ ജനങ്ങൾക്ക് അഭിരുചി അധികമുണ്ടായിരുന്നതുനിമിത്തം ആ പ്രത്യേകജാതിയിലുള്ള സാഹിത്യഗ്രന്ഥങ്ങളും അധികം ഉണ്ടാകാനിടയായിട്ടുണ്ടെന്നു കാണാവുന്നതാണ്. അങ്ങിനെയുള്ള പ്രത്യേക ജാതികളാകട്ടെ മലയാളഭാഷാസാഹിത്യങ്ങളെസ്സംബന്ധിച്ചേ [ 80 ] ടത്തോളം ഗ്രന്ഥങ്ങളുടെ രൂപഭേദം അടിസ്ഥാനമാക്കി ഒരു വിധത്തിലും ഭാഷയുടെ രൂപഭേദം അടിസ്ഥാനമാക്കി മറെറാരുവിധത്തിലും ആയി രണ്ടുതരത്തിൽ വന്നുകൂടിയിട്ടുമുണ്ട്. എങ്ങനെ എന്നാൽ, ഒരു കാലത്ത് ഭാഷാചമ്പുക്കളുടെ, അല്ലെങ്കിൽ ഭാഷാപ്രബന്ധങ്ങളെന്നു പറയുന്നവയുടെ രൂപത്തിലുള്ള ഗ്രന്ഥങ്ങളിലായിരിക്കും ജനങ്ങൾക്ക് അധികം അഭിരുചിയുണ്ടാകുന്നത്. ആ ഗ്രന്ഥങ്ങളായിരിക്കും അക്കാലത്ത് അധികം ഉണ്ടായിത്തീരുന്നതും. മറെറാരു കാലത്ത് കിളിപ്പാട്ടിന്റെ രൂപത്തിലുള്ള ഗ്രന്ഥങ്ങൾക്കായിരിക്കും ആ പ്രാധാന്യം സിദ്ധിക്കുന്നത്. വേറൊരുകാലത്ത് കഥകളിഗ്രന്ഥങ്ങൾക്കും പിന്നെയൊരുകാലത്ത് നാടങ്ങൾക്കുമായിരിക്കും ആ പ്രധാനപദവി ലഭിക്കുന്നത്. ചിലകാലത്ത് സന്ദേശകാവ്യങ്ങൾക്കും ചിലപ്പോൾ മഹാകാവ്യങ്ങൾക്കും ആ പ്രാധാന്യം സിദ്ധിച്ചേക്കാം ആഖ്യായികകൾക്കും ചെറുകഥകൾക്കും പ്രാധാന്യമുള്ള ഒരു കാലവും സംഭവിക്കുന്നതാണ്. ഈ വിധം ഓരോ പ്രത്യേക ജാതിയിലുള്ള ഗ്രന്ഥങ്ങൾക്കു പ്രാധാന്യം വരുന്നകാലങ്ങളിൽ മററു ജാതിയിൽ ഉൾപ്പെട്ട ഗ്രന്ഥങ്ങളും ചിലതുണ്ടായിവരുന്നത് സാധാരണമാണെങ്കിലും സംഖ്യകൊണ്ട് അവ ചുരുങ്ങിയിരിക്കുന്നതാണ്. എന്നുമാത്രമല്ല, ഗ്രന്ഥങ്ങളുടെ രൂപഭേദംമാത്രം അടിസ്ഥാനമാക്കിയുണ്ടാകുന്ന ഈ മാതിരിപ്രാധാന്യം ഒന്നിനൊന്നു വളരെയകന്ന കാലങ്ങളിലല്ലാതെതന്നെ മാറിമാറിവരാവുന്നതുമാണ്. ഭാഷയുടെ രൂപഭേദം അടിസ്ഥാനമാക്കിയുണ്ടാകുന്ന പ്രാധാന്യമാകട്ടെ അങ്ങിനെയല്ല, അതുകുറെയധികം കാലത്തെക്ക് [ 81 ] ഒന്നായി വ്യാപിച്ചിരിക്കുന്നതാണ്. മണിപ്രവാള ഭാഷയിൽ നിൎമ്മിക്കുന്ന പദ്യങ്ങളെയാണ് ഒരു കാലത്തു ജനങ്ങൾ അധികം ഇഷ്ടപ്പെടുന്നതെങ്കിൽ പിന്നെയും കുറെക്കാലത്തെക്കു ഭാഷയെസ്സംബന്ധിച്ചേടത്തോളം ആ രിതിയെത്തന്നെ തുടൎന്നുകൊണ്ടിരിക്കയും പിന്നെ ആ രീതിയിലല്ലാത്ത ഉത്തമഗ്രന്ഥങ്ങൾ ചിലതുണ്ടായി അവയുടെ അസാധാരണമായ ആസ്വാദ്യത സഹൃദയന്മാൎക്ക് അനുഭവപ്പെട്ടതിനുശേഷം മാത്രം ആ പുതിയ രീതിയെ അനുകരിപ്പാൻ തുടങ്ങുകയുമാണ് ചെയുന്നത്. മുമ്പുനടന്നുവരുന്ന രീതി മുഴുവനും ഒന്നുമാറ്റി ജനങ്ങളെ രസിപ്പിച്ച് ആകൎഷിക്കത്തക്ക വിധം വാസനയും സാമൎത്ഥ്യവും തികഞ്ഞ ഉത്തമകവികൾ എല്ലാക്കാലങ്ങളിലും ഉണ്ടാകയില്ലെന്നും വളരെക്കാലം കൂടുമ്പോൾ ഒന്നോ രണ്ടോ ആളുകളേ ഉണ്ടാകയുള്ളു എന്നും ഉള്ള ലോകസ്ഥിതിതന്നെയാണ് അതിന്നു കാരണമെന്നു കരുതാവുന്നതുമാണ്. ഇങ്ങനെയുള്ള ഭാഷാരൂപഭേദ പ്രാധാന്യം അവലംബിച്ചു നോക്കുമ്പോഴാകട്ടെ മലയാള സാഹിത്യ സമുച്ചയത്തെ കാലഭേദമനുസരിച്ച്, ആദിസാഹിത്യകാലം, മണിപ്രവാളകാലം, ശുദ്ധഭാഷാകാലം അല്ലെങ്കിൽ ഭാഷാമൃതകാലം എന്നിങ്ങനെ മൂന്നായി വിഭജിക്കാവുന്നതാണ്. അതിൽ പലതരം പഴയ പാട്ടുകളും ചാത്തിരക്കളിയെപറ്റിയുള്ള ചില കവിതകളും ഉൾപ്പടുന്നവിധം ഏകദേശം കൊല്ലവൎഷാരംഭത്തിന്നല്പം മുമ്പുവരെ എന്നു വെച്ചാൽ കലിവത്സരം ൩൮൦൦ വരെയും ആദിസാഹിത്യകാലമെന്നും അതിന്നു ശേഷം ഏകദേശം കൊല്ലവൎഷം അറുനൂറുവരെ മണിപ്രവാളകാവമെ [ 82 ] ന്നും കൊല്ലം ഏഴാം ശതകം മുതൽക്കു ശുദ്ധഭാഷാകാലമെന്നും സാമാന്യമായിക്കരുതാവുന്നതുമാണ്.
മലയാള ഭഷയിലുള്ള പ്രധാനസാഹിത്യഗ്രന്ഥങ്ങൾ പലതും ഈ രീതിയിലാണ് നിൎമ്മിച്ചിട്ടുള്ളത്. എന്നുമാത്രമല്ല മണിപ്രവാളരീതി കലൎന്നിട്ടുള്ള പദ്യസാഹിത്യങ്ങളെ മുഴുവനുംമലയാളത്തിൽ നിന്ന് ഒഴിവാക്കുന്നതായാൽ പിന്നെ പറയത്തക്ക സാഹിത്യഗ്രന്ഥങ്ങൾ തന്നെ ആ ഭാഷയിലില്ലെന്നതുവരെ വന്നുകൂടുന്നതുമാണ്. അത്രത്തോളം ഭഷാസാഹിത്യത്തെ ഈ പ്രസ്ഥാനഭേദം വ്യാപിച്ചിട്ടുണ്ട്. മറ്റുള്ള ദ്രമിഡശാഖകളിലും ചില മണിപ്രവാളകൃതികൾ ദുർല്ലഭമായിട്ടുണ്ടായിട്ടുണ്ടെങ്കിലും ആ ശാഖകളിലെല്ലാം ഈ രീതി തീരെ അപ്രധാനവും ഉത്തമസാഹിത്യങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്ന നില ലഭിക്കാതെയുമാണിരിക്കുന്നത്. വാസ്തവസ്ഥിതി നോക്കുന്നതായാലും ഇത് കുറെയധികം വികൃതമായിട്ടുള്ള ഒരു സാഹിത്യപ്രസ്ഥാനമാണെന്നു കാണാവുന്നതുമാണ്. ഒരുഭാഷയിൽ അന്യഭാഷയുടെ ശബ്ദങ്ങളെ പ്രകൃതിഭാഗം മാത്രം എടുത്തു സ്വന്തം ഭാഷയുടെ പ്രത്യയംചേൎത്തു സാഹിത്യത്തിൽ പ്രയോഗിക്കുകയല്ലാതെ ആ അന്യഭാഷാപ്രത്യയത്തോടുകൂടിത്തന്നെ പ്രയോഗിക്കുക എന്നുള്ളതു സ്വഭാവികമായിട്ടുള്ളതല്ല. അതിലുംവിശേഷിച്ചു നാമപദങ്ങളേക്കാൾ ക്രിയാപദങ്ങൾ ആ അന്യഭാഷാരൂപത്തിൽത്തന്നെ ചേൎക്കുന്നതു പ്രത്യേകിച്ചും അസ്വഭാവികമാണ്. പദ്യസാഹിത്യത്തിൽ ഇപ്രകാരം ചേൎക്കു [ 83 ] ന്നതു തീരെ വികൃതമാണെന്നുതന്നെ പറയാം. ഈ സംഗതിയിൽ സംശയം ഉണ്ടെങ്കിൽ ഏതാനും ഇംഗ്ലീഷുപദങ്ങൾ ആ ഭാഷയിലെ പ്രത്യങ്ങളോടും 'പ്രിപ്പൊസിഷൻ' എന്ന ഉപസൎഗ്ഗങ്ങളോടുംകൂടിയും ഇംഗ്ലീഷിലെതന്നെ ക്രിയാപദങ്ങളെ അതേ രൂപത്തോടുകൂടിയും ചേൎത്തും ഇടക്കിടക്കു ചില മലയാള ഭാഷാപദങ്ങൾ ചേൎത്തും 'ഷികൿസമ്പൊടു റൈസിപ്പോൾ' (അവളിപ്പൊഴമ്പോടരിവെച്ചിടുന്നു) എന്ന മട്ടിൽ ഒന്നുരണ്ടു പദ്യങ്ങൾ നിൎമ്മിച്ച് അവയുടെ ആകൃതി എത്രത്തോളം വികൃതമായിരിക്കുമെന്നു നോക്കിയാൽ മതിയാകുന്നതാണ്. എന്നാൽ കുറെ നേരം ഓൎത്തു ചിരിക്കുന്നതിന്നു വേറെ വകയൊന്നും വേണ്ടിവരുന്നതല്ല. ഇങ്ങനെ വാസ്തവത്തിൽ വികൃതമായ ഒരു രീതി മലയാള സാഹിത്യത്തിൽ ഇത്രത്തോളം പ്രധാനമായിത്തീരുന്നതിനുള്ള കാരണമാകട്ടെ താഴെക്കാണിക്കുന്ന വിധത്തിലാണ്.
മണിപ്രവാളപ്രസ്ഥാനം ആരംഭിക്കുന്നതിന്നു മുമ്പിൽ മലയാളഭാഷയിൽ പറയത്തക്ക സാഹിത്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. ചില ചെറിയ പാട്ടുകൾമാത്രമേ ഉണ്ടായിരുന്നുള്ളു. ആ പാട്ടുകളിൽത്തന്നെയും അധികവും മതാചാരങ്ങളെസ്സംബന്ധിച്ച ഓരോരോ കൎമ്മങ്ങളിലുള്ള ഈശ്വരസ്തുതികളും അല്പം ചിലതുമാത്രം വിനോദപരങ്ങളുമായിരുന്നു. അങ്ങനെ ഇരിക്കുന്ന കാലത്താണ് സംസ്കൃതവിദ്യാഭ്യാസം കേരളത്തിൽ പ്രധാനമായിത്തീൎന്നത്. അതോടുകൂടി സംസ്കൃതനാടകാഭിനയവും കേരളത്തിൽ ഏൎപ്പെട്ടുതുടങ്ങി. 'കൂടിയാട്ടം'എന്നു പറഞ്ഞുവരുന്ന ആ സംസ്കൃതനാടകാഭിനയത്തിൽ പല പരിഷ്കാ [ 84 ] രങ്ങൾ ഏൎപ്പടുത്തുന്നതിനും ഇടയായി. പെരുമാക്കൻമാർ എന്നു പ്രസിദ്ധന്മാരായ പണ്ടത്തെ കേരളചക്രവൎത്തികളിൽ ഒടുവിലത്തെ ആളുകളായ കുലശേഖരവൎമ്മപ്പെരുമാളും അദ്ദേഹത്തിന്റെ പുത്രൻ ഭാസ്കരരവിവൎമ്മപ്പെരുമാളും ഈ കൂടിയാട്ടത്തെ വളരെ പ്രോത്സാഹിപ്പിക്കുകയും അതിൽ പുതുതായി പല ചടങ്ങുകളും ഏൎപ്പെടുത്തി വ്യവസ്ഥപ്പടുത്തുകയും ചെയ്തിട്ടുണ്ട്. ഈസംഗതി അവരുടെ സമാനകാലികന്മാർ നിൎമ്മിച്ചിട്ടുള്ള 'വാംഗ്യവ്യാഖ്യ' മുതലായ സംസ്കൃതഗ്രന്ഥങ്ങളാൽ നല്ലവണ്ണം തെളിയുന്നതുമുണ്ട്. അപ്രകാരം പുതുതായി ഏൎപ്പടുത്തിയ ചടങ്ങുകളിൽ ഒന്ന് നാടകങ്ങളിൽ വിദൂഷകന്റെ ഭാഗം വിസ്തരിക്കുന്നതാണ്. കഥാനായകന്റെ ഓരോരോ സംസ്കൃതശ്ലോകങ്ങൾക്കും ചൂൎണ്ണികകൾക്കും പ്രതിശ്ലോകമെന്ന നിലയിൽ വിദൂഷകനു ചൊല്ലുവാൻ ഹാസ്യപ്രധാനങ്ങളായ ചില ശ്ശോകങ്ങൾ പുതുതായി നിൎമ്മിച്ചേൎപ്പെടുത്തി. നാടകം കാണ്മാൻ വരുന്നവരും സംസ്കൃതഭാഷയിൽ വേണ്ടേടത്തോളം പരിചയമില്ലത്തവരുമായ പൊതുജനങ്ങൾക്കും ആകപ്പാടെ സംഗതി മനസ്സിലാകുന്നതിനും രസിക്കുന്നതിനും ഉള്ള ഒരു വഴിയായിട്ടാണ് അങ്ങനെ ഒരുഭാഗം ഏൎപ്പടുത്തിയതെന്നു വിചാരിക്കാവുന്നതാണ്. അതിനാൽ ഹാസ്യപ്രധാനനായ വിദൂഷകൻ പറയുന്നതും പ്രവൃത്തിക്കുന്നതും എല്ലാം ഹാസ്യപ്രധാനമായിരിക്കേണ്ടതനുസരിച്ച് അയാളുടെ ശ്ലോകങ്ങളും അൎത്ഥംകൊണ്ടെന്നപോലെ ഭാഷകൊണ്ടും ഹാസ്യപ്രധാനമാക്കുവാൻ സംസ്കൃതരൂപങ്ങളും മലയാളരൂപങ്ങളും കലൎത്തിക്കൊണ്ടാണ് നിൎമ്മിച്ചിരുന്നത്. അക്കാ [ 85 ] ലത്ത് ആ രീതിയുടെ വികൃതത്വം ജനങ്ങൾക്കു പ്രത്യക്ഷമായിരുന്നതുകൊണ്ട് അതിന്റെ ഫലവും സിദ്ധിച്ചിരുന്നു. ഇതിന്റെ സമ്പ്രദായം എങ്ങനെയാണെന്ന് ഒന്നുരണ്ടുദാഹരണം കാണിച്ചു കുറച്ചുകൂടി സ്പഷ്ടമാക്കാം.
(i) നാഗാനന്ദം രണ്ടാമങ്കം. നായകൻ നായികയെ ഓൎത്തു വ്യാകുലപ്പെടുന്ന സന്ദൎഭം.
(a)"നീതാഃ കിം ന നിശാശ്ശശാങ്കരുചയോ
നാഘ്രതമിന്ദീവരം
കിന്നോന്മീലിതമാലതീസുരഭയ-
സ്സോഢാഃ പ്രദോഷാനിലാഃ |
ത്സങ്കാരഃ കമലാകരേ മധുലിഹാം
കിം വാ മയാ ന ശ്രുതോ
നിൎവ്യാജം വിധുരേഷ്വധീര ഇതി മാം
കേനാഭിധത്തെ ഭവാൻ"||
എന്ന നായകശ്ലോകത്തിന്നു വിദൂഷകന്റെ പ്രതി ശ്ലോകങ്ങൾ:-
"നീതാഃ കിം പൃഥുമോദകാനദിവസാ
നാഘ്രതമമ്മാമ്പഴം
കിന്നോന്മീലിത ചാരുജീരകരസാ-
സ്സോഢാശ്ച പാകാനിലാഃ |
സീൽകാരഃ കടുകും വറത്തു കറിയിൽ
കൂട്ടുന്നനേരം ശ്രുതോ
നിൎവ്യാജം വിരുണെഷ്വധീര ഇതി മാം
കേനാഭിധത്തെ ഭവാൻ" ||
വാഴപ്പഴങ്ങൾ വലിയോ ചില കാണ്മനപ്പം
വാർക്കുന്ന സീൽക്കരണനാദമടുത്തു കേൾപ്പൻ|
ഞാനല്ലയോ ജഗതി ധീരരിലഗ്രഗണൃൻ! ||
(b) "ചന്ദനാലതാഗൃഹമിദം
സചന്ദ്രമണിശിലമപി പ്രിയം ന മ്മ |
ചന്ദ്രാനനയാ രഹിതം
ചന്ദ്രികയാ മുഖമിവ നിശായാ 8"
എന്നതിനുളള പ്രതിശ്ലോകം:-
നുരലാലേ ഭ്രഷിതമപി പ്രിയം ന മ്മ
കുരളച്ചേറുമീരഹിതം
(||) സ്വപ്നനാടകാ സ്വപ്നാങ്കം(അഞ്ചാങ്കം)
(|) സ്മരാമ്യവുന്ത്യാധിപതേസ്സുതായാ8
പ്രസ്ഥാനകാലേ സ്വജനം സ്മരന്ത്യാ 8 |
ബാഷ്പം പ്രവൃത്തം നയനാന്തലഗ്നം
സ്നേഹാന്മമൈവോരസി പാതയന്ത്യാ 8"
എന്നതിന്റെ പ്രതിശ്ശോകം;-
"സ്മരാമി വാനാറിയുടെ സുതായാ
നെൽകുത്തൂകാലേ തവിടും സ്മരന്ത്യാ 8 |
ശ്ലേഷ്മം പ്രവൃത്തംനിജഹസ്തലഗ്നം
സ്നേഹാന്മമൈവോരസി പാതയന്ത്യാ 8 |
(b)"ബഹുശോപ്യുപദേശേഷുയയാമാഠവീക്ഷമാണയം |
ഹസ്തന സ്രസ്തകോണേന കൃതമാകാശവാദിതം"
എന്നതിനുളള പ്രതിശ്ലോകം:[ 87 ] 'ബഹുശോപ്യുമി ചേറുമ്പോൾയയാമാംനോക്കമാണയാ
ഹസ്തേനസ്രസ്തശൂപ്പേ൪ണ കൃതമാകാശചേറിതം"
ഈ മാതിരി നാടകാഭിനയത്തെ കുലവിദ്യയുടെ നി ലയിൽ അഭ്യസിക്കുന്നതിന്നായിചാക്യാന്മാർ എന്ന വ ൎഗ്ഗക്കാരെ സ്ഥിരനടന്മാരായിട്ടും നിശ്ചയിച്ചു . കാലക്രമ ത്തിലാകട്ടെ അനേകം സംസ്ക്യതനാടകങ്ങൾ ആ മാതിരി പരിഷ്കാരമനുസരിച്ച് അഭിനയിച്ചുവരികയും അവയോക്കെല്ലാം മേൽപ്രകാരം വിദൂഷകന്റെ പ്രതിശ്ശോകങ്ങൾ നി൪മ്മിച്ചേർപ്പടുത്തുകയും ചെയ്തതോടുകുടി ആ രീതിയിലുള്ള ശ്ലോകങ്ങൾ വളരെയധികം ഉണ്ടായിത്തീ൪ന്നു.അഭിനയിക്കുന്നതിനുള്ള ക്രമത്തെ ചിട്ടപ്പെടുത്തി ക്രമദിപികയെന്നും ആട്ടപ്രകാരമെന്നും പറയുന്നതും അഭിനയച്ചടങ്ങുകൾ വിവരിക്കന്നതുമായ പല ഗ്രന്ഥങ്ങളും നി൪മ്മിപ്പാനിടയുമായി. ആ രീതിലുള്ള ശ്ശോകങ്ങൾ വളരെയതികമായിത്തീ൪ന്നപ്പോൾ ജനങ്ങൾക്ക് അവയോടുള്ള പരിചയം വ൪ദ്ധിച്ചുവരികയും പരിചയാധിക്യംകൊണ്ട് അവയുടെ വിക്യതസ്വഭാവം ഗ്രഹിക്കാത്തവിധം സാധരണ നിലയിലായിത്തീരുകയും ചെയ്തു.പരിചയത്തിന്റെ ആധിക്യാ കൊണ്ടും കുറവുകൊണ്ടും ആണല്ലോ ഓരോരോ വസ്തുക്കള്ളാ വേഷങ്ങളുമെല്ലാം സാധാരണമെന്നും വികൃതമെന്നും നമുക്കു തോന്നാറുള്ളത് . നമ്മുക്കു പരിചയമില്ലാത്ത ചില നാട്ടുകാരുടെ വേഷം നമുക്കു വികൃതമെന്നു തോന്നിയേക്കാം. എങ്കിലും ആ നാട്ടുകാ൪ക്ക് അത് ഒട്ടും വികൃതമായിത്തോന്നുന്നതല്ല അവ൪ക്കു നമ്മുടെ വേഷമായിരിക്കും ഗോഷ്ഠിയായിരിക്കുന്നത്. ഈ സംഗതി ഒരു ചെറിയ കഥകൊണ്ടുകൂടി വിശദമാക്കാം. [ 88 ] 'പണ്ടൊരിക്കൽ അ൪ജ്ജുനനു തന്നെപ്പോലെ സുന്ദരനായി ലോകത്തിൽ ആരുമില്ലെന്നൊരു ദുരഭിമാനം കടന്നുകൂടി. അദേഹത്തിന്റെ വാക്കിലും പ്രവൃത്തിലും ആ അഭിമാനം സ്റ്റരിച്ചുതൂടങ്ങി.അതു കളയണമെന്നു ശ്രീകൃഷ്ണനും നിശ്ചയിച്ചു. ഒരു ദിവസം അദേഹം അ൪ജ്ജുനനെയുംകൂട്ടിക്കൊണ്ട് തേരിൽക്കയറി ഒരു പ്രത്യേകലോകത്തെക്കു യാത്രചെയ്തു. അതൂ നി൪ണ്ണാസലോകമായിരുന്നു. അവിടെയള്ളവ൪ക്കാക്കം മൂക്ക് എന്ന അവയവം ഉണ്ടായിരുന്നില്ല. അവരുടെ ഒരുഝവ സ്ഥത്തെക്കാണ് രണ്ടാളും ചെന്നുചേ൪ന്നത്.അ൪ജ്ജുനനെക്കണ്ടപ്പോൾ. അവരെല്ലാവരും ആശ്ചയ്യപ്പട്ട് അ൪ജ്ജന്റെ മുഖത്തേക്കു പരസ്പരം നോക്കിത്തുടങ്ങി. സ്ത്രീകൾ വായപൊത്തി ചിരിച്ചുതുടങ്ങി.ആൺകുട്ടികളും പെൺകുട്ടികളും അ൪ജ്ജുനന്റെ അടുത്തുചെന്ന് 'ഇയ്യളടെ മുഖത്ത് ഒരു മുഴ കണ്ടുവോ? ആതിന്റെ അടിയിൽ രണ്ടുതുളയും'എന്നും മറ്റും പറഞ്ഞു കൈകൊട്ടി പൊട്ടിച്ചിരിച്ചു.ഇതെല്ലാം കണ്ടു വിഷണ്ണനായ അ൪ജ്ജുന൯ 'എന്താണ് ഇവരെല്ലാം എന്നെമാത്രം പരിഹസിക്കുന്നത്;ശ്രീകൃഷ്ണന്റെ മുഖത്തേക്കു നോക്കിയപ്പോൾ അദേഹത്തിന്നു മൂക്കുണ്ടായിരുന്നില്ല.ശ്രീകൃഷ്ണനാകട്ടെ ഇത്രയും മതിയെന്നുകരുതി അ൪ജ്ജനനൊന്നിച്ചു തിരികെ പോരികയും ചെയ്തു.'
പരിചയാധിക്യം ഹാസ്യാംശത്തെക്കളയുമെന്നുള്ളതിന്ന് ഈ കഥ ദുഷ്ടാന്തമാണല്ലോ. മേൽപ്രകാരം നാടകാഭിനയത്തിന്നു നി൪മ്മച വികൃതശ്ലോക [ 89 ] ങ്ങൾ വ൪ദ്ധിച്ച് അതിന്റെ വികൃതത്വംപോയി സാധാരണമായിത്തീ൪ന്നുവെന്നു മാത്രമല്ല'ഹാസ്യമല്ലാത്ത ശൃംഗാരവീരാദിസ ന്ദ൪ഭങ്ങളെക്കുറിച്ചും ആമാതിരിയിലുള്ള പദ്യങ്ങൾ ജനങ്ങൾ ധാരാളം നി൪മ്മച്ചു തുടങ്ങി. അങ്ങനെയും കുറെ കഴിഞ്ഞപ്പോൾ ആ രീതി മലയാള സാഹത്യത്തിലെ ഒരു പ്രധന പ്രസ്ഥാനമായിത്തീരുകയും ചെയ്ത.എന്നുതന്നെയുമല്ല'കുറെക്കഴിഞ്ഞപ്പോൾ സംസ്കൃതവൃത്തത്തിൽ നി൪മ്മിച്ചിട്ടുള്ള പദ്യങ്ങൾക്കെല്ലാം മണിപ്രവാളമെന്നു പ്രാചീനന്മാ൪ പറഞ്ഞു വന്നിരുന്നതായിപ്പോലും തെളിയുന്നുണ്ട്.എങ്ങിനെ എന്നാൽ, പ്രച്ചീന പണ്ഡിതന്മാ൪ മലയാളപദ്യസാഹിത്യത്തെ മണിപ്രവാളം, പാട്ട് ഇങ്ങനെ ആകാപ്പാടെ രണ്ടു താരമായിട്ടാമ് തിരിച്ചുകാണുന്നത്. അതിനാൽ വസന്തതിലകം മുതലായ സംസ്കൃതവൃത്തങ്ങളിൽ നി൪മ്മിച്ചിട്ടുള്ള പദ്യങ്ങളെല്ലാം മണിപ്രവാളം.'എഴുതുക'എന്ന പാദാനുപ്രാസത്തോടും'മോന'എന്ന മുഖാനുപ്രാസത്തോടും കുടിദ്രമിഡവൃത്തങ്ങളിൽ നി൪മ്മിച്ചിട്ടുളളവയെല്ലാം പാട്ട്. ഇങ്ങനെയാണ് അവ തമ്മിലുള്ള ഭേദമെന്നും 'ലീലാതിലകം'എന്ന പ്രാചീനഗ്രന്ഥ തെളിയിക്കുന്നുണ്ട്.
"തെളിഞ്ഞതേ തേൻക്കുപ്പി കടഞ്ഞശംഖെ- അതല്ലറിഞ്ഞൊണാനിവനനംഗൻ മടിഞ്ഞുവെച്ചൊരു കുറിഞ്ഞമാല"
എന്നീവകസംസ്കൃതരൂപം കലരാത്ത പദ്യങ്ങളും മണിപ്രവാളമാണെന്ന് ആ ഗ്രന്ഥകാരൻ സ്പഷ്ടുമായിത്ത [ 90 ] ന്നെ പറഞ്ഞിട്ടുമുണ്ട് . പാട്ടുകളിൽ സംസ്കൃതപ്രത്യയത്തോടുകുടിയ സംസ്കൃതപദൾ ഉണ്ടായിരിക്കരുതെന്ന് അക്കാലത്തു നിർബ്ബന്ധമുണ്ടായിരുന്നതായിക്കാണുന്നുണ്ട്. ആദികാ ലത്തെ ഗ്രന്ഥങ്ങളെല്ലാം ആ നിയമത്തിന്നനുസരിച്ചാണിരിക്കുന്നതും. ദ്രമിഡവൃത്തങ്ങളിലും സംസ്കൃതരുപങ്ങൾ അല്പമായി ചേർത്തുതുടങ്ങിതു കൃഷ്ണഗാഥാകൎത്താവും അതുധാരാളമായിച്ചേർത്തു തുടങ്ങയത് എഴുത്തച്ഛനുമാണ്. അതോടുകുടിയാണ് മണിപ്രണാളംമെന്നതിന്നു വൃത്തനിയമം ഇല്ലാതെ ഏതുജാതിവൃത്തത്തിലായാലും സംസ്കൃതരുപങ്ങളും മലയാളരുപങ്ങളും കല൪ന്നിട്ടുള്ള സാഹിത്യമഎന്ന൪ത്ഥം വ്യവസ്ഥിതമായിത്തീർന്നിട്ടുള്ളത്. എങ്കിലും സംസ്കൃതവൃത്തങ്ങളിലാണ് ഈ രീതി പിൽക്കാലത്തും അധികമായി പ്രയോഗിച്ചിട്ടുള്ളതെന്നും അതിനാൽ മു൯കാലത്തെ വ്യവസ്ഥക്കനുസരിച്ചു തന്നെയാണ്മണിപ്രവാളസാഹിത്യത്തിലെ അധികഭാഗവും ഇരിക്കുന്നതെന്നും ഈ വിഷയത്തിൽ കരുതാവുന്നതാണ് .ഈ മണിപ്രവാളരീതിയെപ്പറ്റിയേടത്തോളം മറ്റൊരു വിശേഷവുംഅറിയേണ്ടതായിട്ടുണ്ട്. ആദികാലങ്ങളിഹാസ്യത്തിന്നുവേണ്ടി സംസ്കൃതപ്രത്യയങ്ങളോടുകുടിയ സംസ്കൃതപദങ്ങളോടു കലർത്തിയിട്ടുള്ളതൂപോലെ മലയാളപ്രകൃതികളിൽ സംസ്കൃതപ്രത്യയം ചേർത്തു വികൃതമാക്കിയും പദങ്ങളെ പ്രയോഗിച്ചുവന്നിരുന്നു.അതിന്ന് ഒന്നുരണ്ടുദാഹരണം കാണിക്കാം.സ്വപ്നനാടകത്തിലെ
'ബഹുശോപ്യുപദേശേഷു യയാ മാം വീക്ഷമാണയാ
ഹസ്തേന സ്രസ്തകോണേന കൃതമാകാശവാദിതം" [ 91 ] എന്ന നായകശ്ലോകത്തിനുള്ള പ്രതിശ്ലോകമായ "ബഹുശോപൃംമിചേരുമ്പോൾ യയാമാംനോക്കമാണയാ ഹസ്തേന സ്രസ്തശ്ചുപേണ കൃതമാകാശചേറിതം" എന്നുള്ളതിലെ "നോക്കമാണയാ",'ചേറിതം' എന്നും മറ്റുമുള്ള പ്രയോഗങ്ങൾ എത്രത്തോളം വകൃത മാണെന്നു പറയേണ്ടതില്ലല്ലോ. മണിപ്രവാളരീതിയുടെ ഹാസൃഇശംപൊട്ടിയും അല്പകാലത്തേക്ക് ഈ മാതിരി പ്രയോഗങ്ങൾ നില നിന്നിരുന്നു എന്ന് 'ഉണ്ണിനീലിസ ന്ദേശം' മുതലായ ശൃംഗാരപ്രധാനകാവൃങ്ങളിൽക്കാണു ന്ന "പാലവും പനടിടേഥാം" "കേഴന്തീ വാ രഹസി വിരഹവ്യാകുലാ വല്ലഭാ മേ" പോക്കാഞ്ചക്രെ തരു ണജലദം കാളിദാസഃ കവീന്ദ്രഃ"എന്നീവക പ്രയോഗങ്ങ ൾ തെളിയിക്കുന്നുണ്ട് . എങ്കിലും ആ രീതി ഏററവു വൃകൃതമാണെന്നുവെച്ചു പിൽക്കാലത്തുള്ള കവികൾ ഹ സ്യത്തിലല്ലാതെ പ്രയോഗിക്കാതയിത്തീന്നിട്ടുമുണ്ട് മണിപ്രവാളസ്ഥാനത്തിന്റ മാർഗ്ഗം ചുരുക്കത്തിൽ ഇ പ്രകാരമെല്ലമാണ്. ഈ പ്രസ്ഥാനത്തിലുള്ള ഭഷാഗ്രന്ദ ന്ഥങ്ങൾ പ്രധാനമായി ഉണ്ണിനീലിസന്ദേശം, ഭ്രമരസ ന്ദേശം മുതലായ പ്രാചൂനസന്ദേശങ്ങൾ, ചമ്പൂഗ്രന്ദങ്ങൾ, കഥകളികൾ ഇവയും കൃഷ്ണചരിത്രം, ചന്ദ്രോത്സവം മുത ലായ ചില കാവ്യങ്ങളുമാണ്.
ഈ പ്രസ്ഥാനത്തിൽച്ചേർന്ന സാഹിത്യഗ്രന്ഥങ്ങൾ
എണ്ണത്തിൽ വളരെമതികമില്ലെങ്കിലും ഇതും ഭാഷയിൽ
പ്രധാനപെട്ട ഒരു സാഹിത്യരീതിയാണ് 'കൃഷ്ണ [ 92 ] ഗാഥ എന്ന വിശിഷ്ടഗ്രന്ദമാണ് ഈ പ്രധാന്യം വ
ന്നുകിടക്കാനുള്ള മുക്യ കാരണം. ദ്രമിഡവൃത്തങ്ങളായ
പാട്ടുകളിൽ ഉൾപെട്ട ഒരു പ്രത്യേകപ്രസ്ഥാമാണിത്.
മണിപ്രവാളരീതിയല്ലാതെ ശുദ്ധമലയാളരീതിയി ക്കെ
ലുണ്ടായിട്ടുള്ള ഗ്രന്ദങ്ങളിൽ പ്രാചീനത്വം കൃഷ്ണഗാഥ
ണെന്ന് അതിലെ ഭാഷാരീതിക്കൊണ്ടുതന്നെ സ്പഷ്ട
മാകുന്നുണ്ട് . സംസ്കൃതശബ്ദങ്ങളെ തദ്ഭ്രവരീതിയിൽ
എടുത്തു പ്രയോഗിച്ചിട്ടുള്ള ശുദ്ധഭാഷാഗ്രന്ഥം ഇതി
നോടു തുല്യമായി മറ്റോന്നുമില്ല. ഗാഥ എന്ന പേര്
മുൻകാലങ്ങളിൽ ഭ്രമിടവ്രത്തിൽ നിർമിച്ചിട്ടുള്ള
ഗ്രന്ദങ്ങൾക്കു പൊതുവായിപറഞ്ഞിരുന്നത്ണെന്നും
കാണുന്നുണ്ട്. ചിലപ്പതികാരം എന്ന ചെന്തമിൾഗ്രന്ഥ
ത്തിൽപ്പോലും ഗഥാശബ്ദത്തിന്റെ തദ്ഭവമായ 'അര
ങ്കേറ്റുകാതൈമനൈയറംപടുത്തകാതൈ'എന്നീവക
ശബ്ദങ്ങൾ പാട്ട് എന്ന അർത്ഥത്തിൽ പ്രയോഗിച്ചുക
ന്നതുകൊണ്ട് ഈ സംഗതി ഊഹിക്കാവുന്നതാണ്.
ഈരീതിക്കു ഗാംഭീയ്യത്തെക്കാൾ ലാളിത്യത്തോടാണ്
അധികംയോജിപ്പിക്കുന്നത്.ഓരോരോസന്ദർഭങ്ങൾക്ക
നുസരിച്ച് അലങ്കാരങ്ങൾ സുലബമായിപ്രയോഗിക്കാൻ
കൃഷ്ണഗാഥകർത്താവിനോടു കിടപ്പിടിക്കാൻ സംസ്കൃത
സാഹിത്യകാരന്മാരിൽപ്പോലും ആരെങ്കിലും ഉണ്ടോ എ
ന്നു സംശയമാണ്.ദേവികയുടെ ഗർഭസന്ദർഭം വർണ്ണി
ച്ചിരിക്കന്നതും മറ്റും നോക്കുക.
"കപ്പയിൽ നിന്നൊരു നൽവിളക്കനെ
കപ്പയെച്ചാല വിളക്കി ഞായം [ 93 ] ഗർഗമായുള്ള വൈഷ്ണവം ധാമ്മ- ഗ്ഗർഭണിതന്നെയുവ്വണ്ണമേ ഗർഭത്തിനുള്ളൊരു ചിന്നവും പോന്നവർ- ക്കല്പമായ്ക്കാണത്തുടങ്ങി മെയ്യിൽ നേത്തു നിമ്മിടുന്ന ഗാത്രങ്ങളെലാമെ ചീഞുതുടങ്ങീതു നാളിൽ നാളിൽ . ആണ്ണുപോയെങ്ങാനും വീണ്ണോരു നാഭിയം പൂർണമായ് ത്തുണ്ണമെഴതുടങ്ങി സൂക്ഷ്മമായോള്ളോരു മദ്ധ്യവും ചെഞ്ചമ്മേ വീക്ഷണഗോചരമായി വന്നു. മാന്യമായുള്ള വലിത്രയം മാഞുപോയ് ശൂന്യമായവന്നിതു മെല്ലെമെല്ലെ. ആനകദുന്ദുഭി മാനിക്കും ക്കോങ്കകൾ- ക്കാനന്ദം ചാലക്കറുത്തുതപ്പോൾ നന്ദനനുണ്ടായലെങ്ങളെ സ്നേഹമി- ല്ലേന്നതു ചിന്തിച്ചിട്ടെന്നപൊലെ. ചാരുവായ്യേവുമമ്മാറോടു ചേരുന്നൊ- രാരവും പോയങ്ങു ദൂരമായി. ബാലകൻ വേണമിമ്മാറോടു ചേരുവാൻ ഞാനിനി നീങ്ങണമെന്നപോലെ"
ചില സ്ഥലങ്ങളിൽ അലങ്കാരങ്ങളുടെ ക്ഷാമ്മില്ലായ് മ കൂറെ അധികമായിപ്പോയോ എന്നു തന്നെയും തോന്നു ന്നതാണ് . നേക്കുകഃ--
"ഭക്തിയെപ്പുണ്ടതുകണ്ടൊരുനേരത്തു നിദ്രതാൻ മണ്ടിനാൾ ദൂരം ദൂരം തന്നുടെ കാമുകനന്യയെപ്പുണുംപോൾ ഖിന്നമാല്ലോ മാനിനിമാർ" [ 94 ] "ഗോവിന്ദനായരോരു മന്ദരം തന്നാലേ മേവുന്ന മന്ഥനംകൊണ്ടു ചെമ്മേ പ്രദ്യുമ്നനായൊരു നൽത്തിങ്കളുണ്ടായി രുഗ്മിണിയായൊരു പാൽക്കടലിൽ."
എങ്കിലും രസങ്ങളെയും ഭാവങ്ങളെയും പ്രയേണ വിട തെയും മന്ദമായി ഒഴുകുന്ന,തെളിഞ്ഞ നദിയുടെ ചെറി യ ഓളങ്ങളോടുക്രുടിയ ഒഴുക്കിന്റെ രീതി പിടിച്ചും പോ കുന്ന ക്രഷ്ണഗാഥഗ്രന്ഥത്തിന്റെ പ്രസദഗുണം അസാ ധാരണം തന്നെയാണെന്നുള്ളതിന്നു സംശയമില്ല.മേ ൽക്കാണിച്ച മാതിരിയിൽ ഉദാഹരണത്തിന് ആഗ്രന്ഥ ത്തിലെ ഏതുഭാഗം നോക്കിയാലും മതിയാകുന്നതുക്കൊ ണ്ട് പ്രത്യകം എടുത്തുരാണിക്കെണ്ട അവശ്യവുമില്ല. സംസ്കൃതത്തിലുള്ള ഭാഗവതം 'ദശമസ്തന്ധ'ത്തിലെ ക ഥയാണ് ഇതിൽ വണ്ണ്ർച്ചിട്ടുള്ളതെങ്കിലും ഋതുവണനം മുതലായ ചില പ്രക്രതങ്ങളിൽ ഭാഗവതത്തിലെ ചില ശ്ലോകങ്ങളെതനനന്നെ പരിഭാഷപെടുത്തിയിട്ടുള്ള മാതി രിയിൽ ഒരേ അർത്ഥമായി പ്രധിപാദിച്ചിട്ടും ഉണ്ടെങ്കിലും ഗ്രന്ഥകാരൻ സ്വതന്ത്രമായിതന്നെയാണ് കഥാവസ്തു വിസ്തരിച്ചിട്ടുള്ളത്. അല്ലാതെ ഭാഗവതശ്ലകങ്ങളുടെ എല്ലാം ഒരു ശരിയായ പരിഭാഷയുടെ രീതിയിലല്ല. പിൽക്കാലത്തു സാധാരണ നടപ്പില്ലാത്തതായിത്തീർന്ന പല ഭാഷാശബ്ദങ്ങളും ഇതിൽ കാണുന്നുണ്ട്. മാൺ പ്, പൂൺപ് , മുകണ്ണു എന്നീപതങ്ങൾ അവയിൽ പ്പട്ടതാണ് . അതുപോലെതന്നെ
'പോവതിന്നോർക്കുമ്പോൾ വേവല്ലോ മേവുന്നു' 'നാരിമാരെല്ലാരും കെഴായായീ' 'പാപികളൊയൊർക്കു തോന്നിഞായം ' [ 95 ] എന്നീവക പല പ്രയോഗരീതിയും ഈ ഗ്രന്ഥ ത്തിൽക്കാണുന്നുണ്ട്. ഇതെല്ലാം കൃഷ്ണഗാഥയുടെ പ്രാ ചീനതയെ തെളയിക്കുന്നതാണ് . കവി വലിയ ഭക്ത നാണെങ്കിലും പ്രായപൂർത്തി വന്ന ശ്രീകൃഷ്ണനെകാൾ ലീ ലാതൽപരനായ ബാലഗോപാലനെയാണ് അധികം അദ്ദേഹത്തിനു പിടുത്തമെന്നും രുഗ്മിണീസ്വയംവരം വ രെയുള്ള കഥാഭാഗവും അതിനുശേഷമുള്ള ഭാഗവും നോ ക്കിയാൽ അറിയാം. ആകപ്പാടെ കവിതാഗുണംകൊ ണ്ടു കൃഷ്ണഗാഥാകർത്താവിനൊടു കിടനില്പാൻ മലയാള സാഹിത്യൻമാരിൽ എഴുത്തച്ഛനല്ലാത്ത ആരെങ്കിലും ഉണ്ടൊ എന്നു സംശയവുമാണ്. കൃഷ്ണഗാഥാ ഇത്രത്തൊ ളം വിശഷണമാണെങ്കിലും ആ ഗാഥാപ്രസ്താനത്തിൽ വ ലിയ ഗ്രന്ഥങ്ങൾ നിർമിപ്പാൻ പിൽകാലത്തുള്ള ഭാഷാ സാഹിത്യകാരന്മാരിൽ അധികമൊന്നും ശ്രമിച്ചുകാണു ന്നില്ല. അങ്ങനെ വന്നത് ആ രീതിയെടുത്തുടർന്ന് ഏക ദേശമെങ്കിലും ക്രഷ്ണഗാഥയോടു കിടപിടിക്കാത്ത ഒരു ഗ്രന്ഥം നിർമിപ്പാൻ പ്രയാസമുള്ള തുകൊണ്ടായിരിക്കാമെ ന്നും ആ ഗ്രന്ഥത്തിന്റെ വിശിഷ്ടഗുണങ്ങൾ കാണു മ്പോൾ വിചാരിക്കാവുന്നാണ്. ഭാരതഗാഥയെന്നൊരു ഗ്രന്ഥം മാത്രം കൃഷ്ണഗാഥയിലെ രീതിപിടിച്ച് എന്നു മാത്രമല്ല ചില പ്രയോഗങ്ങൾപോലും അനുസരിച്ച് ഒ രാൾ നിർമിച്ചിട്ടുണ്ട് . എങ്കിലും ഗുണംക്കൊണ്ടാവട്ടെ കവിക്കുള്ള റ്വുൽ പത്തിക്കൊണ്ടാവട്ടെ കൃഷ്ണഗാഥയോട് അടക്കുവാൻപോലും അതിനു. കഴിഞ്ഞിട്ടുമില്ല . പിന്നെ ചില ഖണ്ഡകൃതികളാണ് ആ രീതിയിൽ ചിലർ നിർമിച്ചിട്ടുള്ളത്. അവയുടെയും ഫലം മിക്കതും മേൽപ്രകാരം തന്നെയാണ്. [ 96 ] മേൽപ്രകാരം മറ്റുള്ളവൎക്ക് അനുകരിപ്പാൻ പോലും പ്രയാസമാകത്തക്കവണ്ണം അത്രത്തോളം ഉൽകൃഷ്ടമായ കൃഷ്ണഗാഥയുടെ കൎത്താവിനെപ്പറ്റിയും അദ്ദേഹത്തിന്റെ ജീവിതകാലത്തെപ്പറ്റിയും പല വാദ പ്രതിവാദങ്ങളും നടന്നിട്ടുണ്ട്.പരക്കെസ്സമ്മതമായ ഒരഭിപ്രായം ഇതുവരെ വ്യവസ്ഥ പ്പട്ടുകഴിഞ്ഞിട്ടില്ല.ഭാഷാചരിത്രകൎത്താവായ ഗോവിന്ദപ്പിള്ള പറഞ്ഞിരിക്കുന്നത് കൊല്ലം ൭ാം ശതകത്തിലാണ് ഗ്രന്ഥത്തിന്റെ ഉൽപ്പത്തിയെന്നും ഉത്തരകേരളത്തിൽ കുറുമ്പ്രനാടു താലൂക്കിൽചേൎന്ന 'വടകര'എന്ന ദേശത്ത് ചെറുശ്ശേരി ഇല്ലത്തെ ഒരു നമ്പൂതിരിയാണ് ഇതിന്റെ കവിയെന്നുമാണ്.ഗ്രന്ഥാരംഭത്തിൽ;-
"പാലാഴിമാതുതാൻ പാലിച്ചുപോരുന്ന
കോലാൎധിനാഥനുദയവർമ്മൻ,
ആജ്ഞയെച്ചെയ്കയാലജ്ഞനായുള്ള ഞാൻ
പ്രജ്ഞനെന്നിങ്ങനെ ഭാവിച്ചപ്പോൾ "
എന്നിങ്ങനെയും ഗ്രന്ഥത്തിലെ എല്ലാ പ്രകരണങ്ങളുടേയും അവസാനത്തിൽ
ആജ്ഞയാ കോലഭുപസ്യ
പ്രജ്ഞസ്യോദയവൎമ്മണ;
കൃതായാം കൃഷ്ണഗാഥയാം
...............
എന്നിങ്ങനെയും കാണുന്നതുകൊണ്ട് പ്രസ്തുതകവി ഉദയവൎമ്മൻ എന്നു പേരായഒരു കോലത്തിരിരാജാവിന്റെ ആശ്രിതനായിരുന്നുവെന്നും ആ രാജാവിന്റെ കല്പന പ്രകാരമാണ് ഗ്രന്ഥം നിൎമ്മിച്ചിട്ടുള്ളതെന്നും സ്പഷ്ട [ 97 ] മാകുന്നുണ്ട്.ഒരു ദിവസം രാജാവും ഗ്രന്ഥകാരനുംകുടി ചതുരംഗം വെച്ചുകൊണ്ടിരിക്കുമ്പോൾ രാജാവു തോൽക്കാറായതു കണ്ട് അദ്ദേഹത്തിന്റെ ഭാര്യ കുട്ടിയെ ഉറക്കുവാൻ പാടുക എന്ന വ്യാജത്തിൽ പ്രകൃതഗ്രന്ഥത്തിലെ മട്ടനുസരിച്ച് ഒരു പാട്ടു പാടിക്കൊണ്ട് രാജാവിന്ന് കളിയിൽ കരു വെക്കെണ്ട ക്രമം ഉപദേശിച്ചുവെന്നും അതാണ് ഈ മട്ടിൽ ഒരു ഗ്രന്ഥമുണ്ടാക്കാൻ കവിയോടു കൽപ്പിക്കുന്നതിന്നുണ്ടായ കാരണമെന്നും പ്രസിദ്ധമായ ഒരൈതിഹ്യവും ഉണ്ട്.ഇങ്ങനെയെല്ലാമാണ് ഭാഷാചരിത്രകൎത്താവിന്റെ അഭിപ്രായ ചുരുക്കം.ഭാരതഗാഥയെന്ന ഗ്രന്ഥത്തെ അവംലംബിച്ചുംകൊണ്ട് കൃഷ്ണഗാഥാകൎത്താവുതന്നെയാണ് ഭാരതഗാഥയും നിൎമ്മിച്ചിട്ടുള്ളതെന്നുംആ ഗ്രന്ഥത്തിലും ഉദയവൎമ്മൻ കോലത്തിരിരാജാവിന്റെ ആജ്ഞപ്രകാരമാണ് അത് നിൎമ്മിച്ചിട്ടുള്ളതെന്നു കാണുന്നതിനാലും കൊല്ലവൎഷം ൮൫൦-ാംമാണ്ടിനിടക്ക് ഉദയവൎമ്മൻ എന്നുപേരായ ഒരു കോലോത്തിരി രാജാവു രാജ്യം വാണിരുന്നതായും ആ രാജാവിന്റെ സേവനായി ഒരു നമ്പൂതിരികവിയുണ്ടായിരുന്നതായും കോലത്തിരിരാജകുഡുംബത്തിലെ പഴയ രേഖകൾ കൊണ്ട് തെളിയുന്നതിനാലും പ്രസ്തുതകവിയുടെ ജീവകാലം കൊല്ലവൎഷം ൯-ാംശതകത്തിന്റെ മധ്യകാലമാണെന്നും ചിറക്കൽ രാമവൎമ്മതമ്പുരാൻ മുതലായവർ അഭിപ്രായപ്പെടുന്നു.കൃഷണഗാഥയിലും ഭാരതഗാഥയിലും ചേൎത്തിട്ടള്ള'കൃതയാം കൃഷ്ണഗാഥയാംകലേൎഭാരതഗാഥായാം'ഈ ഭാഗങ്ങളുടെ കടമുറിച്ചുതള്ളി'തായാംകൃഷ്ണഗാഥായാം'എന്നതും 'ലേൎഭാരതഗാഥായാം'എന്നതും ഗ്രന്ഥനിൎമ്മാ [ 98 ] ണകാലത്തെ കലിസംക്യ കാണിച്ചിരിക്കുകയാണെന്ന ഒരു യുക്ത്യാഭാസത്തെയുംഅവർ പ്രസ്താവിച്ചിട്ടുണ്ട്. കവനോദയക്കാരാകട്ടെ, കൃഷ്ണഗാഥയുടെ കൎത്താവ് പുനം നമ്പൂരിയാണെന്നും ഉത്തര കേരളത്തിൽ ചെറുശ്ശേരി എന്നു പേരായി ഒരില്ലംതന്നെയില്ലെന്നും ഉദ്ദണ്ഡശാസ്ത്രികൾ കേരളത്തിൽ വന്ന കാലത്ത് പുനംനമ്പൂരിയെ കോലത്തു നാട്ടിൽ നിന്നു സാമൂതിരിരാജാവ് കോഴിക്കോട്ടേക്ക് വരുത്തിയതായിരിക്കണമെന്നും അതിനാൽ കോഴിക്കോട്ടുണ്ടായിരുന്നവരായി പ്രസിദ്ധന്മാരായ പതിനെട്ടരക്കവികളിൽ പുനം നമ്പൂരി ഉൾപ്പെടുന്നതിന്നും,ഉദ്ദണ്ഡശാസ്ത്രികൾ ആ കവിയെപ്പുകൾത്തിക്കൊണ്ട്-
"അധികേരളമഗ്ര്യഗിരഃകവയഃ
കവയന്തുവയന്തു നതാൻ വിനുമഃ
പുളകോദ് ഗമകാരിവചഃ പ്രസരം
പുനമേവ പുനഃ പുനരാനുമഹേ."
എന്നും മറ്റും വൎണ്ണിച്ചിട്ടുള്ളതിന്നും അസംഗതിയില്ലെന്നും അഭിപ്രായം പറയുന്നു.പി.കെ. നാരായണപിള്ള അവർകൾ ചെറുശ്ശേരി എന്നില്ലപ്പേരായ ഒരു നമ്പൂതിരിതന്നെയാണ്,കൃഷ്ണഗാഥയുടേയും ഭാരതഗാഥയുടേയും കൎത്താവെന്നു വ്യവസ്ഥാപിച്ചിരിക്കുന്നു.എന്നാൽ'തായാം കൃഷ്ണഗാഥായാം'എന്നും മറ്റുമുള്ളത് കലി സംഖ്യയായിക്കല്പിക്കുന്നത്കണക്കിലായിവരില്ലെന്നും ഗ്രന്ഥകാരന്റെ കാലം ൯-ാശതവർഷത്തിന്ന് എത്രയോ വളരെ മുമ്പാണെന്നും മുമ്പുകാണിച്ച പക്ഷക്കാൎക്തെതിരായി പ്രസ്താവിക്കാതെയിരുന്നിട്ടില്ല.കുണ്ടൂർ നാരായണമേനോനവർകൾ,ഭാരതഗാഥയും കൃഷ്ണഗാഥയും ഒരു [ 99 ] കവിയുടെ കൃതികളായിവരുവാൻ ഒരു വിധത്തിലും വഴിയില്ലെന്നും ഭാരതഗാഥാകൎത്താവു പക്ഷെ ൮൫൦-മാണ്ടിനിടക്ക് നാടുവാണിരുന്ന കോലത്തിരി രാജാവിന്റെ സേവനായിരുന്ന നമ്പൂതിരിയായിരിക്കാമെന്നും കൃഷ്ണഗാഥയുടെ രീതി പിടിച്ച് അദ്ദേഹം ആ കവിത നിൎമ്മിച്ചതായിരിക്കാമെന്നും അഭിപ്രായപ്പെട്ടിരിക്കുന്നു. രണ്ട് ഗ്രന്ഥങ്ങളുടെയും കവി ഒരാളല്ലെന്നുള്ളതിലേക്ക് കവിതാഗുണത്തിന്റെ ഉൽക്കൎഷാപകൎഷങ്ങളെയാണ് പ്രധാനമായി അദ്ദേഹം അടിസ്ഥാനപ്പെടുത്തീട്ടുള്ളത്.ഭാരതഗാഥാകൎത്താവ് എത്ര തന്നെ പരിഷ്കൃതനായിത്തീര്ൎന്നാലും കൃഷ്ണഗാഥയെപ്പോലെ അതിവിശിഷ്ടമായ ഒരു ഗ്രന്ഥം നിൎമ്മിപ്പാൻ വേണ്ട വാസനാവിശേഷം അദ്ദേഹത്തിന്നുണ്ടാകുന്നതല്ലെന്നും കവിതാകാരണങ്ങളിൽ വെച്ച് ജന്മസിദ്ധമായ വാസനയൊഴിച്ച് മറ്റുള്ള സംഗതികളെ പരിഷ്കരിച്ചു നന്നാക്കാമെങ്കിലും വാസനയെ പരിഷ്കരിക്കുന്ന കാൎയ്യം ഒരു ക്ലിപ്തനിയമമനുസരിച്ചല്ലാതെ സാധിക്കുന്നതല്ലെന്നും സ്വതസിദ്ധമായ വാസനാഗുണം അവിടവിടെ പ്രതിഫലിച്ചുകാണാതിരിക്കയില്ലെന്നും നാരായണമേനോനവർകൾ ആ രണ്ടു ഗ്രന്ഥങ്ങളെയും താരതമ്യപ്പെടുത്തി അനേകം ദൃഷ്ടാന്തങ്ങൾ കാണിച്ച് തെളിയിച്ചിട്ടുണ്ട്. എന്നാൽ ഭാഷയിൽ ലീലാതിലകകാലംവരെ കഷ്ടിച്ചു പ്രചാരമുണ്ടായിരുന്നവയും ആട്ടപ്രകാരം,വൈശികതന്ത്രം മുതലായവയിൽ ധാരാളം കാണുന്നവയുമായ ചില പ്രയോഗവിശേഷങ്ങൾ കൃഷ്ണഗാഥയിൽക്കാണുന്നുണ്ട്.ഭാരതഗാഥാകൎത്താവ് രീതി കൊണ്ടു കൃഷ്ണഗാഥയെ അനുകരിച്ചിട്ടുണ്ടെങ്കിലും സൂക്ഷമങ്ങ [ 100 ] ളായ ആ വക പ്രയോഗവിശേഷങ്ങൾ ആദ്ദേഹത്തിന്റെഗ്രന്ഥത്തിൽ കാണുന്നില്ല.അതിന്നുദാഹരണങ്ങളായ പ്രയോഗങ്ങൾ മുമ്പ് കാണിച്ചിട്ടുണ്ടല്ലോ.
ഇങ്ങനെ പല തരം സൂക്ഷമങ്ങളായ അംശങ്ങളും എടുത്ത് നോക്കുമ്പോൾ ഭാരതഗാഥ കൃഷ്ണഗാഥയെ അനുസരിച്ചു പിൽക്കാലത്ത് ഒരു കവി എഴുതിയതാണെന്നുള്ള തത്വം തെളിയുന്നതാണ്.അതിന്നും പുറമെ ഭാരതഗാഥ ആദ്യത്തിലും കൃഷ്ണഗാഥ പിന്നീടും ഉണ്ടാക്കിയതാ ണെന്നു പറയുന്നതും കലിസംഖ്യയായിക്കല്പിച്ചുചേൎത്തിട്ടുള്ള സംഗതിയും പരസ്പരവിരുദ്ധവുമാണ്.കലിസംഖ്യ കൃഷ്ണഗാഥക്കു പറയുന്നത് ൧൭൩൫൧൧൬-ം (കൊല്ല വൎഷം-൮൩൦)ഭാരതഗാഥക്കു പറയുന്നത് ൧൭൩൬൨ർ൩-ം(കൊല്ലവൎഷം-൮൩൩) ആകയാൽ ഭാരതഗാഥ ഒടുവിൽ,അതായത് കൃഷ്ണഗാഥ ഉണ്ടാക്കി മൂന്ന്കൊല്ലം കഴിയുമ്പോൾ ഉണ്ടാക്കിയതായിട്ടാണ് വരുന്നത്.പക്ഷെ അതൊന്നും കലിസംഖ്യയാവില്ലെന്നുള്ളതിലേക്ക് ഗ്രന്ഥത്തിലുൾപ്പെട്ട എല്ലാ പ്രകരണങ്ങളുടേയും അവസാനത്തിൽ 'കൃതായാം കൃഷ്ണഗാഥായാം' എന്നും'കലേൎഭാരതഗാഥായാം'എന്നും തന്നെ കാണുന്നതും ഗ്രന്ഥം മുഴുവനും ഒരു ദിവസം കൊണ്ടുതന്നെ നിൎമ്മിച്ചതാണെന്നു കരുതുന്നത് വെറും അസംബന്ധമാണെന്നു പ്രത്യേകം പറഞ്ഞറിയിക്കേണ്ടതില്ലെന്നുള്ളതും തന്നെ വേണ്ടേടത്തോളം സാധകങ്ങളായിരിക്കുന്നുണ്ട്.അതും കൂടാതെ കൃഷ്ണഗാഥാകൎത്താവിന്ന് നല്ല സംസ്കൃതവാൽപത്തിയുണ്ടെന്നു ഗ്രന്ഥത്തിലെ ഏതു ഭാഗവും നല്ലവണ്ണം തെളിയിക്കുന്നുണ്ട്.ഭാരതഗാഥയി [ 101 ] ലാകട്ടെ, അപശബ്ദങ്ങൾ പലേടത്തും കാണുന്നതിനാൽ കേവലം ഒരു പുരാണവ്യുൽപത്തിമാത്രമേ അതിന്റെ കർത്താവിനുണ്ടായിരുന്നുള്ളു എന്നത് സ്പഷ്ടമാണ്. കൃഷ്ണഗാഥക്ക് 'കൃഷണപ്പാട്ട് ' എന്ന പേർ മണിപ്രവാളരീതിയിൽ പാട്ടുകൾ നിർമ്മിച്ചു തുടങ്ങിയതിനു ശേഷം പറഞ്ഞുതുടങ്ങിയതാവാനെ യുക്തിയും കാണുന്നുള്ളു. ആദികാലങ്ങളിൽ പാട്ട് എന്നത് ദ്രമിഡവൃത്തത്തിൽ നിർമ്മിച്ചിട്ടുള്ള ഖണ്ഡകൃതികൾക്കും, ഗാഥ എന്നത് ആ വൃത്തത്തിലുള്ള മഹാകൃതികൾക്കും ദ്രമിഡന്മാർ പറഞ്ഞു വന്നിരുന്ന പേരാണെന്നുള്ളതിലേക്ക് ചിലപ്പതികാരം, മണിമേഖല തുടങ്ങിയ പ്രാചീനതമിൾഗ്രന്ഥങ്ങൾ തെളിവായിട്ടുണ്ട്. ആ സംഗതിയും മറ്റു സംഗതികളുടെ കൂട്ടത്തിൽ കൃഷ്ണഗാഥയുടെ പ്രാചീനതയെ സൂചിപ്പിക്കാൻ ഉപയോഗപ്പെടുന്നതാണ്. കവി അദ്ദേഹത്തിന്റെ കൃതിക്ക് 'ഗാഥ' എന്നല്ലാതെ 'പാട്ട്' എന്ന പേർ ഒരേടത്തും പ്രയോഗിച്ചിട്ടില്ലെന്നുള്ളതും ഇവിടെ ഓർക്കേണ്ടതുമാണ്. നാരയണമേനോനവർകൾ ചെറുശ്ശേരി എന്ന ഗ്രന്ഥനാമം ചെരിപ്പാട്ട് എന്നതിൽനിന്നു വന്നതായിരിക്കാമെന്നഭിപ്രയപ്പെട്ടിട്ടുള്ളത് ഒരു വെറും കുസൃഷ്ടിയാണെന്നുമാത്രമേ കരുതുവാൻ തരം കാണുന്നുള്ളു. അതിനേക്കാൾ ചെറുശ്ശേരി ഗ്രന്ഥകർത്താവിന്റെ ഇല്ലപ്പേരാണെന്നുള്ള മതംതന്നെയാണ് അധികം യുക്തിയുക്തമായിരിക്കുന്നത്. നമ്പൂതിരിമാരുടെ വിവാഹസമ്പ്രദായം നിമിത്തം പല ഇല്ലങ്ങളും അന്യംനിന്നുപോകുന്നത് അതിസാധാരണമായിരിക്കെ ചെറുശ്ശേരി എന്നൊരു ഇല്ലം ഇക്കാലത്തു [ 102 ] കാണുന്നില്ലെന്നുള്ള ആക്ഷേപത്തിനു മറ്റൊരുസമാധാനവും തേടേണ്ട ആവശ്യം തന്നെ ഇല്ല. നാരായണപിള്ള അവർകളുടെ അഭിപ്രായപ്രകാരം ഉണ്ണിനീലീസന്ദേശത്തിലുള്ള ഭാഷാഭേദം ദേശഭേകൊണ്ടു വന്നിട്ടുള്ളതാകാമെന്നും കൃഷ്ണഗാഥക്ക് ആ ഗ്രന്ഥത്തെക്കാളും പ്രാചീനത്വമുണ്ടായിരിക്കാമെന്നും കാണുന്നതിലും അല്പം അനുപപത്തി തോന്നുന്നുണ്ട്. ലീലാതിലകത്തിൽ പാട്ടിന്റെ ലക്ഷണം നിർവചിച്ചിട്ടുള്ളതിൽ നിന്നു ദ്രമിഡവൃത്തങ്ങളിലുള്ള ഗ്രന്ഥങ്ങൾ മണിപ്രവാളരീതിയിലായിട്ടോ സംസ്കൃതമാതൃകാവർണ്ണങ്ങളെല്ലാം ചേർന്ന രീതിയിലായിട്ടോ അക്കാലത്തുണ്ടായിരുന്നില്ലെന്നു സ്പഷ്ടമാകുന്നുണ്ട്. ഉണ്ണിനീലീസന്ദേശം ലീലാതിലകത്തെക്കാൾ പ്രാചീനമാണെന്ന് ആ ഗ്രന്ഥം തെളിയിച്ചട്ടുമുണ്ട്. സംസ്കൃതാക്ഷരങ്ങൾ നിറഞ്ഞ വാക്കുകൾ എങ്ങും കാണുന്ന കൃഷ്ണഗാഥ അക്കാലത്തുണ്ടായിരുന്നുവെങ്കിൽ ലീലാതിലകക്കാരൻ തീർച്ചയായും ആ ഗ്രന്ഥത്തെ വകവക്കാതെ പാട്ടിന്റെ ലക്ഷണം നിർമ്മിക്കയില്ലായിരുന്നു. പാട്ടും ഗാഥയും രണ്ടാണെന്നുള്ള നിലയനുസരിച്ചിട്ടാണെങ്കിൽ ഗാഥക്കു വേറെ ലക്ഷണം കാണിക്കുകയും ചെയ്യുമായിരുന്നു. അതുകൊണ്ട് അക്കാലത്തു കൃഷ്ണഗാഥക്കു പ്രസിദ്ധി സിദ്ധിച്ചിട്ടില്ലെന്നുള്ളത് തീർച്ചതന്നെ. ഇത്രത്തോളം ഗുണസമൃദ്ധിയുള്ള ഒരു ഗ്രന്ഥം വളരെക്കാലം അപ്രസിദ്ധമായിക്കിടന്നു പിന്നെ പ്രസിദ്ധി സമ്പാദിച്ചതാണെന്നു കരുതുന്നതിന്നം അച്ചടി നടപ്പാകാത്ത അക്കാലത്തെപ്പറ്റിയേടത്തോളവും പ്രത്യേകം ചില കാരണങ്ങൾ കൂടാതെ കഴിയുന്നതല്ല.ഇതെല്ലാം [ 103 ] കൂടി നോക്കുമ്പോൾ ലീലാതിലകത്തിന്നു ശേഷവും ചമ്പൂഗ്രന്ഥങ്ങൾ പലതിന്നും മുമ്പുമായ കൊല്ലവർഷം ൬-ാം ശതകത്തിന്റെ അവസാനം മുതൽ ൭-ാം ശതകത്തിന്റെ അവസാനത്തിനിടക്കാണ് പ്രസ്തുതഗ്രന്ഥനിർമ്മാണകാലമെന്നും കവി ചെറുശ്ശേരി എന്നില്ലപ്പേരായ നമ്പൂതിരിതന്നെയാണെന്നും കൃഷ്ണഗാഥാകർത്താവും ഭാരതഗാഥാകർത്താവും രണ്ടാളാണെന്നും തന്നെ അനുമിക്കുന്നതാണ് അധികം സംഗതമായിത്തോന്നുന്നത്.
മണിപ്രവാളപ്രസ്ഥാനത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു വർഗ്ഗമാണ് മലയാളത്തിലെ ചമ്പൂഗ്രന്ഥങ്ങൾ സംസ്കൃതരൂപങ്ങളെ വളരെ അധികമായും പേരിന്നുമാത്രം ചില മലയാളപദങ്ങളെ ചേർത്തും നിർമ്മിച്ചിട്ടുള്ള ഗ്രന്ഥങ്ങൾ ഇത്രയധികം വേറെ ഒരു പ്രസ്ഥാനത്തിൽ കാണുന്നില്ല. ഈ പ്രസ്ഥാനവിശേഷത്തിന്റെ ഉൽപത്തി ഇങ്ങനെയാണ്.
കൂടിയാട്ടമെന്ന സംസ്കൃതനാടകാഭിനയത്തിന്റെ പരിഷ്ക്കാരകാലത്ത് ആ നാടകാഭിനയത്തിന്റെ ഒരു അംഗമെന്ന നിലയിൽ വിദൂഷകന്റെ വേഷം ധരിച്ചു പുരാണകഥകൾ വിസ്തരിച്ചു പറയുക എന്നൊരു ഏർപ്പാടും പ്രബലപ്പട്ടു വന്നു. അങ്ങനെ ചാക്യാന്മാർ എന്ന കലനടന്മാരുടെ കൂത്ത്, ആട്ടം, വാക്ക്, എന്നിങ്ങനെ രണ്ടുതരത്തിലുണ്ടായിട്ടുണ്ട് അതിൽ ആട്ടത്തിന്നു പല നാടകങ്ങൾ എന്ന പോലെ വാക്കിന്നു പല സംസ്കൃതചമ്പുക്കളായ പ്രബന്ധങ്ങളും അക്കാലംമുതൽക്കുതന്നെ [ 104 ] നിർമ്മിച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഈ വക സംസ്കൃതപ്രബന്ധങ്ങളിൽ ചിലത് മുഴുവനും സ്വതന്ത്രകൃതികളായിട്ടും ചിലത് ആവശ്യംപോലെ ചില പദ്യങ്ങളും ഗദ്യങ്ങളും പ്രശസ്തകവികളുടെ കൃതികളിൽനിന്ന് എടുത്തുചേർത്തും മറ്റുള്ള ഭാഗങ്ങളെല്ലാം സ്വതന്ത്രമായി നിർമ്മിച്ചും രൂപപ്പെടുത്തീട്ടുള്ള ഗ്രന്ഥങ്ങളായിട്ടുമാണിരിക്കുന്നത്. പലതരം ഫലിതങ്ങളോടുകൂടിയും ലോകമർയ്യാദകളെ അവസരംപോലെ കാണിച്ചും ദുർന്നീതികളെ ആക്ഷേപിച്ചും കഥാപ്രസംഗമെന്ന വ്യാജത്തിൽ ജനങ്ങൾക്കു വിദ്യാഭ്യാസവും സന്മാർഗ്ഗോപദേശവും ചെയ്തുവന്നിരുന്ന ഈ ചാക്യാർകൂത്തിനെ അനുകരിച്ചുംകൊണ്ട് പാഠകം പറയുക എന്ന കഥപ്രസംഗവും കാലക്രമത്തിൽ നടപ്പായിത്തീർന്നു. അതിൽ ആദികാലത്തു ചാക്യാർകൂത്തിനുള്ള സംസ്കൃതപ്രബന്ധങ്ങൾ കുലനടന്മാരായ ചാക്യാന്മാർക്കല്ലാതെ മറ്റു ജാതിക്കാർക്കുപയോഗപ്പടുത്തുവാൻ പാടില്ലെന്നായിരുന്നു നിശ്ചയം. അതിനുള്ള കാരണം ചാക്യാർകൂത്തു കേവലം കഥാപ്രസംഗമോ നാടകാഭിനയമോ മാത്രമല്ല;ആ ജാതിക്കാർക്കു പ്രത്യേകമായുള്ള മതകർമ്മമാണെന്നുംകൂടി കരുതിവന്നിരുന്നതാണ്. പാഠകം പറയുന്നതിൽ ഏർപ്പെടുന്നതാകട്ടെ മറ്റു ജാതിക്കാരുമാണ്. അങ്ങനെ മറ്റു ജാതിക്കാർക്കു പാഠകം പറയുന്നതിനായിട്ടാണ് ഭാഷാചമ്പു എന്ന രീതിയിലുള്ള ഗ്രന്ഥങ്ങൾ നിർമ്മിച്ചുതുടങ്ങിയത് ഈ വകക്ക് ഭാഷാപ്രബന്ധം എന്നാണ് മുൻകാലങ്ങളിൽ പറഞ്ഞു വന്നിരുന്നതെന്നും ചില പ്രാചീനഗ്രന്ഥങ്ങളിൽക്കാണുന്നുണ്ട്. എന്നാൽ ഇക്കാലത്തു പാഠകം പറയുന്നതിനും [ 105 ] ചാക്യാന്മാരുടെ സംസ്കൃതപ്രബന്ധങ്ങൾതന്നെ ഉപയോഗപ്പെടുത്തി വരുന്നില്ലെന്നില്ലയ ആ സമ്പ്രദായം കൂത്തിൽ ചാക്യാർക്കു സഹായമുള്ള നമ്പ്യാന്മാർ ക്രമത്തിൽ തുടങ്ങിയതാണെന്നും ചാക്യാർകൂത്തിനുള്ള മതബന്ധത്തിന്റെ ശക്തിക്കുറവോടുകൂടിയാണെന്നും ആലോചിക്കേണ്ടിയിരിക്കുന്നു. എങ്കിലും ഇപ്പോഴും പാഠകത്തിൽ ആദ്യം ഒരു മംഗളശ്ലോകം ചൊല്ലണമെന്നും ആ ശ്ലോകം ഭാഷാചമ്പൂ ഗ്രന്ഥങ്ങളിപ്പെട്ട ഏതെങ്കിലും ഒന്നിലെ മംഗളശ്ലോകമായിരിക്കണമെന്നും നിർബന്ധമുണ്ട്. മിക്കപേരും ഇക്കാലത്ത് ചൊല്ലിവരുന്ന മംഗളശ്ലോകം ഒന്നുകിൽ_
“ | "നാലാമ്നായൈകമൂലം നതജനദിവിഷനി_
പാദപം നേത്രവാഹ്നി_ ജ്വാലാനിർദ്ദഗ് ദ്ധമീനധ്വജമചലസുതാ_ രൂഢവാമാങ്കംഭാഗം കാലാരാതിം കപർദ്ദോദരകബളിതമ_ ന്ദാകിനീമാനിനീയം കൈലാസവാസലോലം കനിവൊടു മനമേ ചന്ദ്രചൂഡം ഭജേഥാഃ." |
” |
എന്ന പാർവ്വതീസ്വയംവരം ചമ്പുവിലെ ശ്ലോകമോ അല്ലെങ്കിൽ_
“ | "ഘോരാണാം ദാനവാനം നിരൂപമപൃതനാ_
ഭാരഖിന്നാം ധരിത്രീ_ മോരോലിലരഴകിനൊടു സമാ_ ശ്വാസയന്തം നിതാന്തം |
” |
യോഗനി ദ്രാമുദാരം
നേരേ കൈകൊണ്ടു ലക്ഷമീകളർമുല പുണരും
പത്മനാഭം ഭജേഥാ"
എന്ന രാമായണ ചമ്പുവിലെ ശ്ലോകമോ അണ്. ഈ മംഗള ശ്ലോകം ചൊല്ലിക്കഴിഞ്ഞാൽ പിന്നെ മനുഷ്യജന്മത്തിന്റെ ദുർല്ലഭതയും ഈശ്വരഭജനത്തിന്റെ അവശ്യകർത്തവ്യതയും വിസ്തരിച്ചു പറയാം. ഈശ്വരഭജനത്തിവെച്ചുതന്നെ കഥാപ്രസംഗത്തിന്നു പ്രാധാന്യം വ്യവസ്ഥാപിച്ച് ഏതെങ്കിലും പുരാണകഥയിൽ ഒരു ഭാഗത്തെ വളരെ നീണ്ട അവതാരികയോടുകൂടി ആരംഭിക്കും. പിന്നെ ശ്ലോകങ്ങൾ ചൊല്ലി അതിന്റെ അർത്ഥം പറയുക എന്ന മട്ടിൽ പല നേരം പോക്കുകളോടും കൂടി കഥാഭാഗം വിസ്തരിച്ചു പറയുകയായി. ഇങ്ങനെയാണ് പാഠകത്തിന്റെ ക്രമം.
ഇപ്രകാരം പാഠകം പറയുന്നതിന്നേപ്പടുത്തിത്തുടങ്ങീട്ടുള്ള ചമ്പൂഗ്രന്ഥങ്ങൾ നാടകത്തിലെ പ്രസ്താവനയെന്നപോലെ കഥയിപ്പെട്ട ഏതെങ്കിലും ഒരു സംഗതി ഉദാഹരണമാക്കി കാണിച്ചും കൊണ്ട് ഒരു സ്നേഹിനോടു കഥ പറയുന്ന നിലയിലാണ് നിർമ്മിച്ചിട്ടുള്ളത്. ചില ചമ്പുക്കളിൽ ഗ്രന്ഥധ്യത്തിലും സ്നേഹിതനോടുള്ള സംബോധനകൾ പ്രയോഗിച്ചു കാണുന്നുണ്ട്. ഈ വക ഗ്രന്ഥങ്ങൾക്കു ഭാഷാചമ്പുക്കൾ എന്നു പറയാറുണ്ടെങ്കിലും സംസ്കൃത ചമ്പുക്കളുടെ ലക്ഷണമായ ഗദ്യ പദ്യങ്ങൾ ഇടകലർന്നിരിക്കുക എന്ന സംഗതിയിൽ ഇവർക്കു [ 107 ] അല്പം വ്യത്യാസം ഉണ്ട്. സംസ്കൃതവൃത്തത്തിലുള്ള പദ്യങ്ങളും ബ്രാഹ്മണിപ്പാട്ടിന്നുപയോഗിക്കുന്നതും അവസാനമില്ലാത്തവിധം പ്രവാഹരൂപത്തിൽ നീണ്ടുനീണ്ടു ഒഴുകിപ്പോകുന്നതും ആയ ദ്രമിഡവൃത്തത്തിലുള്ള പദ്യങ്ങളുമാണ് ഗ്രന്ഥത്തിലെ അധികഭാഗവും വ്യാപിച്ചിരിക്കുന്നത്. വൃത്തബന്ധം ഒന്നും ഇല്ലാത്ത ഗദ്യം ഇവയിൽ വളരെ ദുർല്ലഭമാണ്. അങ്ങനെയുള്ള ഗദ്യം ദുർലഭമായിച്ചേർക്കുന്നതായാൽത്തന്നെയും അതു മുഴുവനും സംസ്കൃതഭാഷയിൽത്തന്നെയായിരിക്കണമെന്നം നിർബന്ധം ഉണ്ട്. അല്ലാതെ ശുദ്ധമലായളത്തിലോ മണിപ്രവാളത്തിലോ പാടുളളതല്ല. അതിന്നും പുറമേ വേണമെങ്കിൽ ദണ്ഡകവും ചേർക്കാം. അതു മണിപ്രവാളത്തിലോ ശുദ്ധസംസ്കൃതത്തിലോ എങ്ങനെയും ആവാം. അങ്ങനെ സംസ്കൃതവൃത്തപദ്യങ്ങൾ, ദ്രമിഡവൃത്തപദ്യങ്ങൾ , ദണ്ഡകമെന്ന നീണ്ട വൃത്തത്തിലുള്ള പദ്യങ്ങൾ,ശുദ്ധസംസ്കൃതഗദ്യങ്ങൾ ഇപ്രകാരം നാലുതരം രചനാവിശേഷങ്ങൾ അടങ്ങിയിട്ടുള്ള നിലയിലാണ് ഭാഷാ ചമ്പുക്കളുടെ സ്വരൂപം ഇരിക്കുന്നത്. അച്ചടിപ്പിച്ചിട്ടുള്ള ചില ചമ്പുക്കളിലെ ദ്രമിഡവൃത്തപദ്യങ്ങൾക്കു ഗദ്യം എന്നു ചേർത്തിട്ടുള്ളത് ആദ്യം ഒരു ചമ്പൂപ്രബന്ധം അച്ചടിപ്പിച്ചിട്ടുള്ള ആളുടെ അവധാനക്കുറവുകൊണ്ട് അബദ്ധമായിപ്പറ്റിയിട്ടുള്ളതും പിന്നെയുള്ളവരുടെ ഗതാനുഗതികത്വം കൊണ്ടു തുടർന്നു വന്നിട്ടുള്ളതുമാണ്. അല്ലാതെ വൃത്തബന്ധമില്ലായ്ക എന്ന ലക്ഷണം ആവക ഭാഗങ്ങൾക്കുണ്ടായില്ല.
രാമായണ കഥയും ഭാരതകഥയും മുഴുവൻ ഭാഷാചമ്പുക്കളായി നിർമ്മിച്ചിട്ടുള്ളതിന്നു പുറമേ നൈഷധം, [ 108 ] രാജരത്നാവലീയം, ചെല്ലൂർമാഹാത്മ്യം, ബാണയുദ്ധം, കാമദഹനം മുതലായി മുപ്പതോളം ചമ്പൂഗ്രന്ഥങ്ങൾ ഇപ്പോൾ കണ്ടുകിട്ടിയിട്ടുണ്ട്. ഈ ഗ്രന്ഥങ്ങളെല്ലാം ഒരേ കാലത്തുണ്ടായതല്ലെങ്കിലും പ്രയോഗരീതിയിലും പഴയ പദങ്ങൾ സ്വീകരിച്ചിട്ടുള്ള സംഗതിയിലും ഐകരൂപ്യം കാണുന്നതുകൊണ്ട് പഴയ ചമ്പുക്കളെല്ലാം ഏകദേശം മുന്നൂറോ നാനൂറോ കൊല്ലങ്ങൾക്കിടയിൽ ഉണ്ടായവയാണെന്നു വിചാരിക്കേണ്ടിയിരിക്കുന്നു. സാഹിത്യഗുണത്തേപ്പറ്റിയേടത്തോളം നോക്കുന്നതായാൽ ഉത്തമഗ്രന്ഥങ്ങളും മധ്യമഗ്രന്ഥങ്ങളും അധമഗ്രന്ഥങ്ങളും ഈ എനത്തിൽ ധാരാളം ഉണ്ടായിട്ടുണ്ടെന്നു പറയാം. രാജരത്നാവലീയം, ബാണയുദ്ധം, കാമദഹനം, ഭാഷാനൈഷധചമ്പു ഇവ ഒന്നാമത്തെ വർഗ്ഗത്തിലും കിരാതം, കംസവധം, ഇവ രണ്ടാമത്തേതിലും മറ്റു പലതും മൂന്നാമത്തേതിലും ചേരുന്നതാണ്. ഇവയിൽ ഓരോന്നിന്റേയും കവികൾ ഇന്നിന്നവരാണെന്നു തീർച്ചപ്പെടുത്തുവാൻ തരമില്ലാതെയാണിരിക്കുന്നത്. മഴമംഗലം എന്ന സംസ്കൃതഭാണം നിർമ്മിച്ചിട്ടുള്ള മഴമംഗലം നമ്പൂതിരിയുടെ കൃതിയാണ് രാജരത്നാവലീയം എന്നു ചിലർ ഊഹിക്കുന്നു. ഭാഷാനൈഷധചമ്പു അദ്ദേഹത്തിന്റെ കൃതിയാണെന്നാണു വെച്ചിട്ടുള്ളത്.
ആ ചമ്പുവിനെപ്പറ്റിയേടത്തോളം മംഗളശ്ലോകത്തിൽ, "കുമ്പിടുന്നേൻ കഴലിണവലയാധീശ്വരീവിശ്വനാഥേ" എന്ന ഭാഗം കൊണ്ടു വലയാധീശ്വരിയായ ഊരകത്ത് അമ്മതിരുവടിയേ വന്ദിക്കുന്നതായിക്കാണുന്നതിനാൽ ആ ദേവി കലദേവതയായിരുന്ന മഴമംഗലത്തു നമ്പൂ [ 109 ] തിരിതന്നെയാണ് ആ ചമ്പു രചിച്ചിട്ടുള്ളതെന്നു മിക്കവാറും തീർച്ചപ്പെടുതത്താം. രാജരത്നാവലീയത്തിലാകട്ടെ ഈ വക പ്രത്യേകമുദ്രകളൊന്നും കാണുന്നില്ല. മഴമംഗലം, പുനം, ചേലപ്പറമ്പ് ഈ നമ്പൂതിരിമാർക്കാണ് മിക്ക പ്രബന്ധങ്ങളുടേയും കർത്തൃത്വം നമ്പ്യാർക്കു തുള്ളൽകഥകളുടെ എല്ലാം കർത്തൃത്വം എന്നതുപോലെ ഇക്കാലത്തുള്ളവർ കല്പിച്ചു കൊടുത്തുരുന്നതെങ്കിലും തക്കതായ തെളിവൊന്നും ഇല്ലാത്തതുകൊണ്ടും മറ്റുള്ള കവികളുടെ പേർ അപ്രസിദ്ധമല്ലാത്തതുകൊണ്ടും ആകപ്പാടെ ഒന്നു പറയണമെന്നുവെച്ചുമാത്രം ഇങ്ങനെ തീർച്ചപ്പെടുത്തീട്ടുള്ളതാണെന്നു വെക്കാനോ വഴി കാണുള്ളൂ. എന്നാൽ രാജരത്നാവലീയവും ബാണയുദ്ധവും ഒരു കവിയുടെതന്നെ കൃതിളാണെന്നു നിസ്സംശയം തീർച്ചപ്പെടുത്താം. രണ്ടുഗ്രന്ഥങ്ങളിലും പല ഭാഗങ്ങളും ഒന്നായിത്തന്നെ കാണുന്നുണ്ട്. "ബാലാം ത്വാം പ്രിയസഖി ബാഷ്പദൂഷിതാക്ഷീ- മുദ്ദാമശ്വസിത വിശോഷിരാധരോഷ്ഠീം സന്താപഗ്ലപിതതനും വിലോക്യ സീദ- ത്യംഗാരേ പതിതമിവാദ്യ മാനസം മേ.
എല്ലാനാളും വിശേഷാലയി തവ സുഖ- ദു:ഖങ്ങളെങ്കൽ പകുത്തി- ട്ടല്ലോ കീഴിൽ കഴിഞ്ഞൂ ദൃഢമിനിയുമത- വ്വണ്ണമേ കൈവരേണം ചൊല്ലീടെന്നോടിദാനീം വ്യസനമിതുരഹ- സ്യം തുലോമെങ്കിലും കേ[ 110 ] ളൊല്ലാ ധന്യേ സഖീ വഞ്ചനമഖിലമനോ- ജ്ഞാംഗി കല്യാണിനിനാം.
ഇത്ഥം തദാ സഖി പറഞ്ഞളവാകുലാത്മാ സദ്യോ വിയർത്തധികവേപിതകോമളാംഗീ മെത്തും ഭയനേ പറവാൻ പുനരക്ഷമാ സാ വക്ത്രം മറച്ചണികരേണ രുരോദ ബാലാ.
പ്രിയസഖി പരിഖിനാ പിന്നെ മെല്ലെത്തുടച്ചാ- നയനസലിലമുന്നം പൂണ്ടു ചോദിച്ചനേരം ഭയമകലേ വെടിഞ്ഞിട്ടാശ്വസിച്ചാത്മപീഡാ- മിയമഗതി പറഞ്ഞാളാതുരാ കാതരാക്ഷി.
മൽപ്രാണാലംബഭ്രൂതേ പ്രയസഖി ജനനീ നിർവ്വിശേഷാമിമാം ത്വാ- മുൾപ്രേമഗ്ലാനികൊണ്ടല്ലനുദിനമിതു മൂ- ടീ വശക്കേടസൌ ഞാൻ ഇപ്പോളെൻ താപമൂലം തവ ചെവികളിലാ- ക്കും വിധൌ നിന്ദയോ ചെ- റ്റുൾപ്പൂവിൽ കോപമേ വന്നുദയതി മുഹുരെ- ന്നോർത്തു പേടിച്ചുതന്നെ".
മറ്റുള്ള ഭാഗങ്ങൾക്കും ഈ രണ്ടു ഗ്രന്ഥങ്ങളിലും കാണുന്ന സ്വാരസ്യവും ആശയഗാംഭീയ്യവും നോക്കുമ്പോഴും ഈ അഭിപ്രായം ബലപ്പെടുന്നുണ്ട്. പ്രാചീനങ്ങളായ സംസ്കൃതഗ്രന്ഥങ്ങളിൽ നിന്നു ചില ശ്ലോകങ്ങൾ ചമ്പൂഗ്രന്ഥങ്ങളിൽ എടുത്തു ചേർക്കുന്നത് സാധാരണയാണെങ്കിലും മണിപ്രവാള ശ്ലേകങ്ങളെല്ലാം സ്വന്തം കൃതികളാ [ 111 ] യിത്തന്നെ ആവക ഗ്രന്ഥങ്ങളിൽക്കണ്ടുവരുന്നതു നോക്കുമ്പോൾ കവിതാവിഷയത്തിൽ അസാമാന്യ സാമർത്ഥ്യമുള്ള ഒരു കവി മറ്റൊരാളുടെ മണിപ്രവാളകവിതയെ ഒരക്ഷരംപോലും ഭേദം കൂടാതെ ഗ്രന്ഥത്തിൽ ചേർത്തു എന്നു വിചാരിക്കാനും വഴി കാണുന്നില്ത.നേരെമറിച്ചു
സംസ്കൃത കവികളിൽപോലും ഭാവഭൂതി മുതലായവർ അവരുടെ ഗ്രന്ഥങ്ങളിൽ ഒന്നിലുൾപ്പടെ ഭാഗം തന്നെ മറ്റൊരു ഗ്രന്ഥത്തിലും ചേർത്തുവരുന്ന പതിവു കാണുന്നതുമുണ്ട്.അതുകൊണ്ട് ആ ഗ്രന്ഥങ്ങൾ രണ്ടും ഒരാളുടെ കൃതിതന്നെയാണെന്നാണൂഹിക്കേണ്ടത്.അസാധാരണ
മായ മനോധർമ്മങ്ങളുടെ വിലാസവും ആശയങ്ങൾക്കുള്ള ശുദ്ധിയും മറ്റുള്ള ഏതുൽകൃഷ്ടഗ്രന്ഥങ്ങളോടും കിടപിടിക്കത്തക്കവണ്ണം ഇത്രധാരാളമായിപ്രകാശിച്ചും കൊണ്ടാണ് ഉത്തമചമ്പൂഗ്രന്ഥങ്ങളുടെ സ്വഭാവമിരിക്കുന്നത്.ചാക്യാർക്കൂത്തിനുള്ള പ്രബന്ധങ്ങളെന്നപോലെ ഈ വക
ഭാഷചമ്പുക്കളും ചിലതു കാളിദാസാദി കൃതികളിൽനിന്നു ചില ശ്ലോകങ്ങൾ സന്ദഭമനുസരിച്ചു ചേർത്തും മറ്റുള്ള ഭാഗങ്ങളെല്ലാം സ്വതന്ത്രമായി നിർമിച്ചും രൂപപ്പെടുത്തിയവയും ആയിട്ടാണിരിക്കുന്നത്.ഇവയിൽ മിക്കതും കേരളീയബ്രാമണരായനമ്പബതിരിമാർ ഉണ്ടാക്കിയിട്ടുള്ളതാ
യിട്ടാണ് പറഞ്ഞുവരുന്നത്.നമ്പ്യാരുടെ തുള്ളലുകളിലെന്നപോലെ ദുർല്ലഭം ചില ചമ്പുക്കളിൽ ഫലിതത്തിനുവേണ്ടി ചില 'ഇട്ടിവാസുർ നമ്പൂതിരിമാരുടെ വർത്തമാനങ്ങളും മറ്റും സന്ദർഭശുദ്ധി നോക്കാതെയും പ്രയോഗിച്ചു കാണുന്നുണ്ട്.ആവക സംഗതികളും ഫലിതത്തി [ 112 ] ന്റെ ആധിക്യവും ആണ് മേൽപ്പറഞ്ഞ അഭിപ്രയത്തിന്ന് അടിസ്ഥാനമായിഗ്ഗണിച്ചുവരുന്നതും.എന്നാൽ ഇവയിൽചിലതു നമ്പൂരിമാരുടെ കൃതികളായിരിക്കാമെന്നല്ലാതെ അധികവും അങ്ങനെയാണെന്നൂഹിപ്പാൻ തക്കതായ തെളിവുകളൊന്നുമില്ല.ഇവയിലെ ഭാഷ,സംസ്കൃതപ്ര
ച്ചുരമാണെങ്കിലും സാഹിത്യഗുണംകൊണ്ട് ഈ വർഗ്ഗവും മലയാളസാഹിത്യത്തിന്നു സിദ്ധിച്ച ഉൽക്കൃഷ്ടസമ്പത്തായിട്ടാണ് ഇരിക്കുതെന്നതിന്നു സംശയമില്ല.
ചെന്തമിഴിലെ ശബ്ദരൂപങ്ങളും മലയാളശബ്ദരൂപങ്ങളും ഇടകലർത്തി പ്രയോച്ചിട്ടുണ്ടാക്കീട്ടുള്ളതും ദ്രമിഡവൃത്തങ്ങളിൽ മാത്രമായി നിർമിച്ചിട്ടുള്ളതും ആയ ഒരു ഭാഷാസാഹിത്യപ്രസ്ഥാനമാണിത്.മണിപ്രവാളകൃതികൾ വർദ്ധിച്ചുവന്ന് അതു ധാരാളം പരിചിതമ്യിതീർന്നപ്പോൾ സംസ്കൃതരൂപവും ഭാഷാശബ്ദരൂപവും കലർന്നിട്ടുള്ള മണിപ്രവാളപ്രസ്ഥാനംപോലെ ചെന്തമിൾശബ്ദരൂപവും ഭാഷാബ്ദരൂപവും കലർന്നിട്ടുള്ള മറ്റൊരു സാഹിത്യപ്രസ്ഥാനവും ഉണ്ടാക്കുവാൻ വിചാരിച്ചതിൽ ഒട്ടും അത്ഭുതപ്പെടാന്നില്ല എന്ന് മാത്രമല്ല,അങ്ങനെ ഒരു കൗതുകം തോന്നുന്നതു സാധാരണവുമാണല്ലോ.വിശേഷിച്ചും മലയാളഭാഷയോട് ചെന്തമിഴിന് സംസ്കൃതത്തെക്കാളധികം രക്തബന്ധമുള്ളതുകൊണ്ടു യോജിപ്പിനു കറവു വരാനും നിവൃത്തിയില്ല.ഇങ്ങനെയെല്ലാം കരുതിയിട്ടായിരിക്കാം പക്ഷ ഈ മാതിരി കൃതിതൾ ആദ്യത്തിൽ ഉണ്ടാക്കിതുടങ്ങിയത്.അവയുടെ ഉൽപ്പത്തിദേശം [ 113 ] നോക്കിയാലും ചെന്തമിൾ ഭാഷായോട് അധികം അടുപ്പമുള്ള ഇപ്പോഴത്തെ തിരുവിതാംകൂറിന്റെ തെക്കെ അറ്റത്താണ് ഈ വക കൃതികൾ അധികവും ഉണ്ടായിക്കാണുന്നതും .എന്നാൽ കലാഭേദംകൊണ്ടു മലയാളഭാഷാദേവിക്കു ചെന്തമിൾ സഹോദരിയോടുള്ള കൂട്ടുകെട്ടു കുറഞ്ഞും വലിയ പ്രഭുവായ സംസ്കൃതപ്രിയതമനോടുള്ള ഇണക്കം അധികമായും വന്നിരുന്നത് സ്വാഭാവികമായിരുന്നതിനാൽ ഈ മാതിരി മിശ്രപ്രസ്ഥാനം അധികം വർദ്ധിക്കുന്നതിനോ കേരളത്തിൽ പരക്കെ വ്യാപിച്ചു നിലനിൽക്കുന്നതിനോ കവികൾ ആ രീതിയെ
മണിപ്രവാളമെന്നപോലേ തുടരുന്നതിന്നുപോലുമോ സംഗതി വന്നില്ല.ഈ പ്രസ്ഥാനത്തിൽ ഉണ്ടായിട്ടുള്ള കൃതികൾ രാമചരിതം,രാമകഥപ്പാട്ട്,കണിയാർകളത്തിൽപ്പോര്,കഞ്ചുതമ്പികഥ,നിരണംകൃതികൾ ഇത്രയുമാണ് പറയതക്കതായിട്ടുള്ളത്.ഇവയിൽ നിരണംകൃതികളിലൊ
ഴികെ മറ്റുള്ളവയിലെല്ലാം ചെന്തമിൾരൂപങ്ങൾ വളരെ അധികമായും നിരണംകൃതികൾ മാത്രം ആവക രൂപങ്ങൾ മറ്റുള്ളവയെ അപേക്ഷിച്ചു കുറവുമാണിരിക്കുന്നത്.ഈ വക കൃതികളിൽവെച്ച് അധികം പഴക്കമുള്ളത് രാമചരിതത്തിനാണെന്ന സംഗതി പരക്കെസ്സമ്മതിച്ചിട്ടു.ള്ള
താണ്."രാമചരിതം"എന്നാണ് പേരെങ്കിലും രാമായണത്തിലെ യുദ്ധകാണ്ഡത്തിലെ കഥ മാത്രമേ ഇതിൽ വർണ്ണിച്ചിട്ടുള്ളൂ.തിരുവിതാംകൂറിലെ സൈന്യങ്ങൾക്കു യാത്രാവസരങ്ങളിലും മറ്റും പാടുന്നതിനുവേണ്ടി നിർമ്മിച്ചിട്ടുള്ളതാണ് ഈ രാമചരിതമെന്നും അതുകൊണ്ടാണ്
അതിന്നുചിതമായ യുദ്ധകാണ്ഡം [ 114 ] മാത്രം നിർമ്മിച്ചതെന്നും ഒരൈതിഹം ഉണ്ട്.ചീരാമൻ എന്നു പേരായ ഒരാളാണ് ഈ ഗ്രന്ഥത്തിന്റെ കർത്താവെന്നു ഗ്രന്താവസാനത്തിൽ"ആതിതേവനിലമിഴ് ന്തമനകാമ്പുടയ ചീരാമനമ്പിനൊടിയമ്പിന തമിൾകവിവല്ലോർ"എന്ന ഭാഗത്താൽ സ്പഷ്ടമായിതന്നെപറഞ്ഞി
ട്ടുമുണ്ട്.വാൽമീകിരാമായണത്തിൽ യുദ്ധകാണ്ഡത്തിന്റെ ഏകദേശം ഒരു പരിഭാഷപോലെയാണ് ഗ്രന്തത്തിലെ മിക്ക ഭാഗങ്ങളും നിർമ്മിച്ചിട്ടുള്ളത്.ദ്രമിഡവൃത്തങ്ങളിലാണ് നിർമ്മിച്ചിട്ടുള്ളതെങ്കിലും മധ്യകാലം മുതൽക്കുള്ള കമ്ുരാമായണാദിചെന്തമിൾകൃതികളിലെപ്പോലെ
നന്നാലുപാദങ്ങൾകൊണ്ട് ഒരു പദ്യം അവസാനിപ്പിക്കുക എന്ന സംസ്കൃതരീതി ഇതിൽ സർവ്വത്രസ്വീകരിച്ചിട്ടുണ്ട്."എതുക"മോന" എന്ന പ്രാസവിശേഷങ്ങൾ ഉണ്ടായിരിക്കണെന്നുള്ള ചെന്തമിലൾരീതിയും സർവ്വത്ര നിർബ്ബന്ധമായി സ്വീകരിച്ചിട്ടുണ്ട്.പ്രായേണ പത്തും
ചിലപ്പോൾ പതിനനൊന്നും പദ്യങ്ങൾ കഴിഞ്ഞാൽ വൃത്തം ഒന്നു മാറും. അങ്ങനെയുള്ള ഒാരോരോ ഭാഗത്തിന്നു"കണ്ഡലം"എന്നൊരു പേരും കൊടുത്തിട്ടുള്ളതായി ചില ഗ്രന്ഥങ്ങളിൽ കാമുന്നുണ്ട്.ഇതിന്റെ ഏതാനും ഭാഗം അച്ചടിപ്പിച്ചിടിടുള്ളതിൽ ഒാരോ അംശങ്ങൾക്കു
"പടലം"എന്ന പേർ കൊടുത്തിട്ടുള്ളത് രെന്തമിഴിലുള്ള കമ്പരുടെ രാമായണത്തെ അനുസരിച്ചായിരിക്കാം.മേൽപ്രകാരം നൂറ്ററുപത്തിനാലു കണ്ഡലങ്ങൾ അല്ലെങ്കിൽ പടലങ്ങളാണ് ഈ ഗ്രന്ഥത്തിൽ ആകെയുള്ളത്.വളരെ ഉൽക്കൃഷ്ടമായ സാഹിത്യഗുണം ഇതിനില്ലെ
ങ്കിലും ആകപ്പാടെ ക്ലിഷ്ടമല്ലാത്ത ഒരു രീതിയിലാണ് [ 115 ] സംഗതികൾ പ്രതിപാദിച്ചിട്ടുള്ളത്.വാല്മീകിരാമായണത്തിന്റെ പരിഭാഷയായതുകൊണ്ട് യഥാശ്രുതാർത്ഥത്തിന്നുള്ള ഗുണം ഇതിന്നുണ്ടെന്നുപ്രത്യേകിച്ചു പറയേണ്ടതില്ല.എന്നാൽ"വജ്രദംഷ്ട്രൻ"മുതലായ സംജ്ഞാനാമങ്ങളെപ്പോലും അദ്ദേഹത്തിന്റെ ചെന്തമിൾ ഭ്രാന്ത്
മുഴുത്തതുകൊണ്ടൊ എന്തോ "വച്ചിരവല്ലെകിറൻ"എന്നാക്കിയും മറ്റും പ്രയോഗിച്ചു കാണുന്നത് കുറെ അധികമായിപ്പോയി എന്നു പറയാതെ തരവുമില്ല.ഹെർമാൻഗുണ്ടർട്ട് മുതലായവർ ഈ ഗ്രന്ഥത്തിലെ ചെന്തമിൾരൂപങ്ങളുടെ ആധിക്യം കണ്ടിട്ടും രാമകഥ,കഞ്ചുതമ്പികഥ,മുതലായി ഇതുപോലുള്ള ഗ്രന്ഥങ്ങൾ അവർക്കു കാൺമാൻ സംഗതി വരാഞ്ഞിട്ടും ആയിരിക്കാം ചെന്തമിഴിൽ നിന്നാണ് മലയാളത്തിന്റെ ഉൽപത്തി എന്നൊരഭിപ്രായം പുരപ്പെടുവിപ്പാനും ഈ ഗ്രന്ഥം പ്രാചീനമലയാളത്തിന്റെ മാതൃകയും
ഇതിനേക്കാൾ ചെന്തമിൾരൂപങ്ങൾ കുറഞ്ഞിട്ടുള്ള നിരണംകൃതികൾ മധ്യകാലമലയാളത്തിന്റെ മാതൃകയുംആണെന്നും മറ്റും പ്രസ്താവിക്കാനും ഇടയായതെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. ഏകദേശം ക്കൊല്ലവർഷം ആറാം ശതകത്തിലാണ് ഇതിന്റെ ഉൽപത്തി
എന്നാണ് പല തെളിവുകളെ ക്കൊണ്ടും വിചാരിപ്പാൻ വഴി കാണുന്നത്.
"രാമകഥ"എന്നത് ഈ രീതിയിൽതന്നെ രാമായണം മുഴുവനും പ്രതിപാദിച്ചിട്ടുള്ള ഒരു ഗ്രന്ഥമാമ്.പക്ഷെ വിസ്താരം രാമചരിതത്തോളമില്ല.ഗ്രന്ഥസംഖ്യക്കൊണ്ടു യുദ്ധകാണ്ഡം മാത്രമുള്ള രാമചരിതവും രാമായണം മുഴുവനും ഉള്ള രാമകഥയും ഏകദേശം തുല്യമാ [ 116 ] ണെന്നുപറയാം.ഗ്രന്ഥകാരൻ വാൽമിരാമായണത്തേയും അദ്ധ്യാത്മരാമായണത്തേയും തരംപോലെഅനുസരിച്ചകൊണ്ടാണ് കഥ പ്രതിപാതിച്ചിരിക്കുന്നത്. തെക്രൻ തിരുവിതാംകൂർകാരനും ഏകദേകൊല്ലവർഷം ൻ -ാം ശതകത്തിൽ ജീവിച്ചിരുന്ന ആളുമായ അയ്യപ്പിള്ള ആശാൻ എന്നാളാണ് ഗ്രന്ഥം നിർമ്മിച്ചിട്ടുള്ളത് സംസ്കൃതശബ്ദങ്ങൾ ദുർല്ലഭമായി ചിലേടത്തുതൽ സമരീതിയിലും പ്രയോഗിച്ചിട്ടില്ലെന്നില്ല.എങ്കിലും ചെന്തമിഴിന്റെ രൂപങ്ങൾ രാമചരിതത്തിലുള്ളതിനേക്കാൾ ഒട്ടും കുറവല്ല.സാഹിത്യഗുണം വളരെസ്സമാന്യമാണെന്നു പറയത്തക്ക നിലയിലാണിരിക്കുന്നത്.തിരുവിതാംകൂറിലെ തെക്കൻപ്രദേശങ്ങളിൽ വിനോദങ്ങലൾക്കായും മറും 'വില്ലടിച്ചാൻപാട്ട്'എന്നോരുതരം പാട്ടു പാടിവരുന്നുണ്ട്.അതിന് ഈ രാമകഥാപാട്ടും ഉപയോഗപ്പെടുത്താറുണ്ട്.
'കണിയാർ കളത്തിൽ പ്പോര്'എന്നത് ഇരവിക്കുട്ടിപ്പിള്ള എന്നോരു വീരന്റെ പരാക്രമങ്ങളെ വിവരിക്കുന്നതാണ്.അതിന്റെയും ഭാഷയും രീതിയും മേൽപ്പറഞ്ഞ തരത്തിൽ പ്പെട്ടതാണ്.ഏകദേശം രാമകഥയുടെ കാലംതന്നെയാണ് ഇതിന്റെയും ഉൽ പ്പത്തിക്കാലം.സാഹിത്യഗുണവും വളരെസ്സാമാന്യമാണ്.'കുഞ്ചുതമ്പികഥ'എന്ന ഗ്രന്ഥത്തിൽ തിരുവിതാംകൂർ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ മാതുലപുത്രന്മരും വിരോധികളും ആയിരുന്ന രണ്ടു തമ്പിമാരുടെ കഥയെപ്പറ്റിയാണ് പ്രതിപാതിക്കുന്നത്.ഇതിന്റെ ഉൽപ്പത്തി കൊല്ലവർഷം ൧൦ ശതകത്തിന്റെ ആദികാലത്താണ്.കണി [ 117 ] യാർ കളത്തിൽപ്പോരും പ്രസ്തുത ഗ്രന്ഥവും മറ്റു രണ്ടു ഗ്രന്ഥങ്ങളെപ്പോലെ അത്ര പ്രധാനപ്പെട്ടവല്ല.ഗ്രന്ഥസംഖ്യകോണ്ടും അവയെ അപേക്ഷിച്ചു വളരെച്ചെറുതാണ്. നിരണംകൃതികളെല്ലാം മേൽപ്പറഞ്ഞ രാമചരിതം മുതലായതിൽനിന്നു ചെന്തമിൾ രൂപങ്ങൾ കലർത്തുന്ന കാര്യത്തിൽ കുറേ വ്യത്യാസപ്പെട്ടിട്ടുള്ളവയാണെന്നു മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ.ഈ കൃതികളുടെയെല്ലാം കർത്താക്കന്മാർ പരമ്പരയായിത്തന്നെ നാട്ടുകാരുടെ ആചാര്യസ്ഥാനം വഹിച്ചിരുന്ന മിരത്തുപണിക്കന്മാരാണ്.ഇവരുടെ തിരുവിതാംകൂറിൽ തിരുവല്ലാ എന്ന പ്രദേശത്തായിരുന്നു.തെക്കൻതിരുവിതാംകൂറിൽ മലയിൻകീഴ് എന്ന പ്രദേശത്തും ഇവരിൽ ചിലർ താമസിച്ചിരുന്നതായിക്കാണുന്നുണ്ട്.രാമായണം,ഭാരതം,ഭഗവൽഗീതമുതലായി ചിലപദ്യഗ്രന്ഥങ്ങളും,ബ്രഹ്മാണ്ഡപുരാണംഗദ്യഗ്രന്ഥവും ഇവരുടെ കൃതികളായി ഇപ്പോൾ പ്രസിദ്ധമായിട്ടും ഉണ്ട്.ഒരച്ഛനും രണ്ടുമക്കളും അവരുടെ ഒരു ഭാഗിനേയനും ഇങ്ങനെ നാലാളുകളാണ് ഈവക ഗ്രന്ഥങ്ങൾ നിർമ്മിച്ചിട്ടുള്ളതെന്നും പ്രസിദ്ധപണ്ഡിതനായ പരമേശ്വരയ്യരവർകൾ പരിശോധിച്ചു പ്രസ്താവിച്ചിട്ടുണ്ട്.കണ്ണശ്ശപ്പണിക്കർ എന്ന് ഒരു കലനാമംപോലെ ഇവർക്കെല്ലാം പറഞ്ഞുവരുന്നതായും കാണുന്നു.രാമചരിതാദികളുടെ രീതിയിൽ നിന്ന് ഇവരുടെ കൃത്കളിൽ ചെന്തമിൾ രൂപങ്ങൾ കുറെ കുറഞ്ഞിട്ടുണ്ടെന്നു മാത്രമല്ല ചിലേടത്ത് സംസ്കൃതസബ്ദരൂപങ്ങളെ അതേമാതിരിയിൽ ത്തന്നെ പ്രയോഗിച്ചിട്ടുമുണ്ട്.ആകപ്പാടെ [ 118 ]
മലയാളശബ്ദരൂപങ്ങളും ചെന്തമിൾ ശബ്ദരൂപങ്ങളും ഇടയ്ക്ക് ചില സംസ്കൃശബ്ദരൂപങ്ങളും കലർത്തിയ ഒരു രീതിയിലാണ് ഈവക ഗ്രന്ഥങ്ങളെന്നും കഷ്ടിച്ചുപറയാം ആ വഴിക്ക് രാമചരിതാദികളിൽനിന്ന് അല്പം വ്യത്യസ്തമായ ഒരു പ്രസ്താനമാമെന്നും പറയാം. ഒന്നുരണ്ടുദാഹരണങ്ങളാൽ ഇതു തെളിയിക്കാം. രാമചരിതം-(൧)
“ | "വഴികുടാതെ പോർക്കൂ നമ്മോടുവാരിന്റ
വാനരപ്പാടമീ- തഴിയാതേകണ്ടാട്ടിയടുത്തരചൊടു- കുടന്തമനെയും ഒഴിയേനിപ്പോൾ കൊന്റുമുടിച്ചുരപെറ്റി- ലങ്ക പൂമതെങ്ങും പിഴകൂടാതെന്റു ചിതം പെരുതാന തുർമുകൻ ചൊല്ലിനാൻ." കണ്ണശ്ശരാമായണം_ ആനതുകാലം ചൊന്നാൻ ദുർമ്മുഖനഖില ജഗൽപ്പതി രാക്ഷസരാജനു വാനരനാലഭിമാനവിരോധം വന്നതു നാണവുമാഞ്ചിന്തിച്ചാൽ ഞാനതിനിപ്പൊഴുതേപോയ് വാനരജാതിയെ- യൊക്കെ മുടിച്ചു വരിന്റേൻ ദീനതയുറ്റൊരു കാര്യമിതാക്കി നിരൂപി- പ്പതു തക്കതുമല്ലെന്റേ. രാമചരിതം_(൨) വാനവർ കനൽ പൊഴിയിന്റതൊന്റും മാരുത- മിടഞ്ഞു വരിന്റതുംപോ- |
” |
“ | രാനകളവിരതവും കണ്ണീരാമളവും പൊഴിഞ്ഞു
തളർന്നതൊന്റും താനറിഞ്ഞറിഞ്ഞുളനെങ്കലും തേർ താരതിയോടു തെളിയെന്റുരൈത്ത- മ്മാനികൾ തലവൻ മുതിർന്തു തെക്കിൻ വാതിലെ വിരവൊടുപിന്നലിട്ടാൻ. കണ്ണശ്ശരാമായണം_ ഏറിയ ചോരി പൊഴിഞ്ഞന വിണ്മീതെങ്ങും നിരന്നന മുകിൽകുലമപ്പോൾ വേറെതിർവന്നു വെറുത്തിതു കാറ്റുവിറ- ച്ചിതുമേദിനി മറ്റുമിവിണ്ണം കുറരുതാതള താപമിയറ്റും കൊടിയ- നിമിത്തപ്പിഴ പലകണ്ടും മാല്ലയാത നിശചരനേതും മനസി വിഷാദമോഴിഞ്ഞേ പോയാൻ." |
” |
ദ്രമിഡവൃത്തങ്ങളിൽത്തന്നെയാണ് ഈവക പദ്യഗ്രന്ഥങ്ങൾ നിർമ്മിച്ചിട്ടുള്ളത്. രാമചരിതത്തിലെന്നപോലെ ഇവയിലും നാലുപാദം കഴിയുമ്പോൾ പദ്യം അവസാനിപ്പിക്കുക എന്ന രീതി സ്വീകരിച്ചിട്ടുണ്ട്. ഇവയിൽ രാമയമത്തിന്നു മറ്റുഗ്രന്ഥങ്ങളെക്കാൾ സാഹിത്യഗുണം അധികമുണ്ടെന്നുള്ളതിന്നു സംശയമില്ല. ശബ്ദാലങ്കരങ്ങളിൽ ആ കവി നല്ലവണ്ണം നിഷ്കർഷിച്ചുകാണുന്നുണ്ട്.അന്താദിപ്രാസം എന്ന ശബ്ദ്ലങ്കാരത്തെ പ്രായേണ നിർബന്ധമായി വെച്ചിട്ടുണ്ടെന്നുപറയാം. കഥമിക്കതും വാല്മീകിരാമായമത്തെ അനുസരിച്ചു [ 120 ] തന്നെയാണെങ്കിലും വിസ്താരം കുറെ കുറച്ചിട്ടുണ്ട്.ഉത്തരരാമായണം ഉൾപ്പെടെയുള്ള ഭാഗമെല്ലാം വിവരിച്ചിട്ടുമുണ്ട്.വളരെ ഉൽകൃഷ്ടമായ സാഹിത്യഗുണം ഇതിന്നുണ്ടെന്നു പറവാനില്ലെങ്കിലും ക്ലിഷ്ടതകൂടാതെ സംഗതികൾ പ്രതിപാതിക്കുന്നതിനുള്ള സാമർത്ഥ്യം ഈ രാമായണഗ്രന്തകർത്താവിനാ നല്ലവണ്ണമുണ്ട്.ഇങ്ങനെയോക്കെ ആമെങ്കിലും ഈ മിശ്രഭാഷരീതിക്കു മണിപ്രവാളരീതിപോലെയുള്ള ആസ്വാദ്യത അനുഭവപ്പെടുന്നില്ലെന്നുള്ളത് നിസ്സംശയം പറയേണ്ടതായിട്ടാണിരിക്കുന്നത്.
മണിപ്രവാളപ്രസ്ഥാനത്തോടു മമതയും,കൃഷ്ണഗാഥയോടു വാത്സല്യവും,മിശ്രഭാഷകൃതികളോട് അവയും ഇരുന്നോട്ടേ എന്ന അനുമതിയുമാണ് നമുക്ക് പ്രധാനമായി തോന്നുന്നത്. എന്നാൽ 'കിളിപ്പാട്ട്' എന്ന പ്രസ്തനത്തെപ്പറ്റി വിചാരിക്കുമ്പോഴാകട്ടെ അസാധാരമമായ കുടുംബസ്നേഹവും ഗുരുജനങ്ങളിലുള്ള ഭക്തിബഹുമാനങ്ങളും ഒന്നിച്ചു പ്രകാശിക്കുന്നു. മലയാളഭാഷയോട് ഇത്രത്തോളം ഇണക്കമുള്ള ഒരു പദ്യ സാഹിത്യപ്രസ്ഥാനം വേറെ യാതൊന്നും ഇല്ല ഏതു രസത്തെയും എളുപ്പത്തിൽ പ്രകാശിപ്പിക്കുവാൻ ഈ രീതിക്കു പ്രത്യേകം സാമർത്ഥ്യമുണ്ട്. 'തുള്ളൽ 'എന്ന പ്രസ്ഥാനവും ഭാഷയോടു നല്ല ഇണക്കമുള്ളതാണെങ്കിലും തുറന്നു പറയേണ്ട സന്ദർഭങ്ങള്ഞക്കും മാത്രമാണ് അതധികം യോജിക്കുന്നത്. കിളിപ്പാട്ടു രീതിയാകട്ടെ ഏതു രസഭാവാമികൾക്കും ഏതുമാ [ 121 ] തിരി വർണ്ണനകൾക്കും പൂർണ്ണമായി യോജിക്കുന്നതാണ്. അതുപോലെതന്നെ ലളിതമയിട്ടല്ലാതെ പ്രൗഢമായ രീതിയിൽ പ്രതിപാതിക്കുന്നത് തുള്ളലിൽ അത്ര യോജിക്കുന്നില്ല.കിളിപ്പാട്ടിൽ പ്രൗഢതയും ലാളിത്യവും ഒരുപോലെ യോജിക്കുന്നതാണ്. ദ്രമിഡവൃത്തങ്ങളിൽ ചേർന്ന ഇ രീതി ഭാഷയിൽ മുൻ കാലത്തു തന്നെ ഉണ്ടെങ്കിലും മറ്റുള്ള രീതികളെക്കാൾ സർവ്വോൽകൃഷ്ടമായ പ്രാധാന്യം ഇതിന്നു നൽകീട്ടുള്ളത് കേരളീയമഹാകവികളിൽ അദ്വിതീയനായ സാക്ഷാൽ തുഞ്ചത്തെഴുത്തച്ഛനാണ്.സംസ്കൃതസാഹിത്യത്തിൽ കാളിദാസകൃതികൾക്കുള്ള ഒട്ടും കുറയാത്ത സാഹിത്യഗുണം ഈ മഹാകവിയുടെ അദ്ധ്യത്മരാമായണം, ഭാരതം എന്നീ കൃതികളിൽ ഏതുസഹൃദയനും അനുഭവപ്പെടുന്നതാണ്.ആവക ഗ്രന്ഥങ്ങൾ എടുത്തു വായിച്ചുതുടങ്ങിയാൽ അതു കൈയ്യിൽനിന്നു വെക്കാൻതോന്നാത്തതുതന്നെ അതിന്നുള്ള ഒന്നാംതരം തെളിവാണല്ലോ. മലയാളികളുടെ ഇടയിൽ ഇത്രത്തോളം പ്രചാരമായിട്ടു മറ്റൊരു കവിയുടെ സാഹിത്യഗ്രന്ഥങ്ങളില്ലെന്നുള്ളതും നിസ്തർക്കമായ സംഗതിയാണ്. സംസ്കൃതവൃത്തത്തിൽ മാത്രം പ്രയോഗിച്ചിരുന്ന മണിപ്രവാള രീതിയെ ഈ മഹാകവിയാണ് ദ്രമിഡവൃത്തങ്ങളിലും ധാരാളം പ്രയോഗിച്ചുതുടങ്ങിയത്.മറ്റൊരാളായിരുന്നുവെങ്കിൽ അതുപാടില്ലെന്നു നിയമം ഉണ്ടായിരുന്ന അക്കാലത്തെ സാഹിത്യലോകത്തിന്ന് ആ മാറ്റം ഇത്രത്തോളം രുചിക്കുമെന്നോ സർവ്വസമ്മതമായി എളുപ്പത്തിൽ സ്വീകരിക്കുമെന്നോ വിചാരിക്കാവുന്നതുമല്ല.പ്രകൃതിയെ സൂക്ഷാവലോകനം ചെയ്ത് [ 122 ] ഓരോരോ വിഷയങ്ങളുംപ്രതിപാദിക്കുന്ന സംഗതിയിലും ആശയഗാംഭീര്യത്തോടുകൂടി ഓരോരോ തത്വങ്ങൾ വെളിപ്പെടുത്തുന്നതിലും ഈ ആചാര്യനോടു കിടനില്പാൻ ഭാഷാസാഹിത്യലോകത്തിൽ ആരും തന്നെ ഉണ്ടായിരുന്നില്ല. "ഇതിപവനതനയനുരചെയ്തുവാല്യം നിജ- മേറ്റമുയർത്തിപ്പരത്തിക്കരങ്ങളും അതിവിപുലഗളതലവുമാർജവമാക്കിനി- ന്നാകുഞ്ചിതാംഘ്രിയായൂർദ്ധ്വനയൂനനായ് ദശദവനപുരിയിൽ നിജ ഹൃദയവുമുറപ്രപിച്ചു ദക്ഷിണദിക്കുമാലോക്യചാടീടിനാൻ"
എന്നമാതിരിയിലും മറ്റും പ്രകൃതിയുടെ ബാഹ്യ തത്വങ്ങളും ആന്തരതത്വങ്ങളും പ്രത്യക്ഷപ്പെടുത്തി വീരാദിരസങ്ങളെ പുഷ്ടിപ്പെടുത്തി കാണിക്കുന്നതിനും,
"വാരണവീരൻ തലയറ്റു വില്ലറ്റു വീരൻ ഭഗദത്തൻ തന്റെ തലയറ്റു നാലാമതാനേടെ വാലുമരിഞ്ഞിട്ടു കോലാഹലത്തോടു പുക്കിതു ബാണവും"
എന്നമാതിരി വ്യംഗ്യരീതിയിൽ ഓരോരോ അവസ്ഥാന്തരങ്ങളിലുണ്ടാകുന്ന സ്ഥിതിഭേദത്തെകാണിക്കുന്നതിന്നും മറ്റൊരു കവിക്ക് ഇത്ര എളുപ്പത്തിൽ സാധിക്കുമെന്നു തോന്നുന്നില്ല.അതുപോലെതന്നെ ഓരോരോ വിഷയങ്ങളെ വർണ്ണിക്കുന്നതിൽ ചുരുക്കേണ്ടിടത്തു ചുരുക്കുന്നതിന്നും വിസ്തരിക്കുന്നിടത്തു വിസ്തരിക്കുന്നതിന്നും എന്നാൽ ആകപ്പാടെ അളവറ്റു വർണ്ണിച്ച വായനക്കാരെ മുഷിപ്പിക്കാതെ ഇരിക്കുക എന്നുമാത്രമല്ല കുറച്ചുകൂടി പറയാമാ [ 123 ] യിരുന്നു എന്നു തോന്നത്തക്കവിധം പരിമിതമായി പ്രതിപാദിക്കുന്നതിന്നും ഉള്ള സാമർത്ഥവ്യവും ഈ ഗ്രന്ഥകാരനുള്ളതുപോലെ മറ്റൊരു കവിക്ക് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.
"ഇടിവെട്ടീടും വണ്ണം വിൽമുറിഞ്ഞൊച്ച കേട്ടു നടുങ്ങീരാജക്കന്മാരുരഗങ്ങളെപ്പോലെ മൈഥിലീമയില്പേടപോലെ സന്തോഷം പൂണ്ടാൾ കൗതുകമുണ്ടായ് വന്നു ചേതസി കൌശികനും"
എന്നും,
"സ്വർണ്ണമാലയും ധരിച്ചാദരാൽ മന്ദം മന്ദം അർണ്ണോജനേത്രന്മുമ്പിൽ സത്രപം വിനീതയായ് വന്നുടൻ നേത്രോൽപ്പലമാലയുമിട്ടാൾ മുന്നേ പിന്നാലെ വരണാർത്ഥ മാലയുമിട്ടീടിനാൾ"
എന്നും രാമായണത്തിലും, "സ്വർണ്ണഭൂഷണങ്ങളുമൊക്കവേയണിഞ്ഞൊരു കമ്ണാടി തന്നിൽ മുഖപത്മവും നോക്കി നോക്കി നല്ലൊരു പുരുഷനെചിന്തിച്ചു ചിന്തിച്ചുള്ളി- ലുല്ലാസം ചേർന്നോരശോകത്തെയും ചാരിനിന്നു" എന്നു ഭാരതത്തിലും കാണിച്ചിരിക്കുന്ന മാതിരിയിൽ ശൃംഗാരമോ, "നിനവു തവ മനസി പെരുതെത്രയും നന്നു നീ നിന്നോടെതീരൊരു നൂറുനൂറായിരം രജനിചരകുലപതികളായി ഞളിഞ്ഞുള്ളൊരു രാവണന്മാരൊരുമിച്ചേതൃത്തിടിലും നിയതമിതു മമ ചെറുവിരൽക്കു പോരാ പിന്നെ നീയെന്തു ചെയ്യുന്നിതെന്നോടു കശ്മലാ!" [ 124 ] എന്നു രാമയണത്തിലും, "വിജയ തവ സമരചതുരത പെരികെ നന്നെടോ വിസ്മയം വീര!വിചിത്രം തൊഴിലുകൾ ചരതമൊടു പൊരുവതിനു വിരിക വരികാശു നീ ചാകാത്ത നാളല്ല ഞാനും പിറന്നത്" എന്നും മറ്റും ഭാരതത്തിലും കാണിച്ച മാതിരിയിൽ വീരരസമേം; ഭാരതത്തിലെ "വീണിതല്ലോ കിടക്കുന്നു ധരണിയിൽ ശോണിതവുമണിഞ്ഞയ്യോ ശിവശിവ! നല്ല മരതകക്കല്ലിനോടൊത്തൊരു കല്ല്യാണരൂപൻ കുമാരൻ മനോഹരൻ ചൊല്ലെഴുമർജ്ജുനൻ തന്റെ തിരുമകൻ വല്ലഭീവല്ലഭ!നിന്റെ മരുമകൻ." എന്നും രാമായണത്തിലെ "പുണ്ണിലൊരു കൊള്ളി വെക്കുന്നതുപോലെ പുണ്യമില്ലാത മാം ഖേദിപ്പിയായ്ക നീ ദു:ഖമുൾകൊണ്ടു മരിപ്പാൻ തുടങ്ങുമേ- ന്നുൾക്കാമ്പുരുക്കിചമയിക്കായ്ക വല്ലഭേ" എന്നും മറ്റുമുള്ള മാതിരിയിൽ കരുണരസമോ ചുരുക്കത്തിൽ വർണ്ണിച്ച,വിചാരിക്കുന്തോറും പുഷ്ടി വരുത്തുവാൻ ഈ കവിവർയ്യനല്ലാതെ ഇത്ര എളുപ്പത്തിൽ സാധിക്കുമെന്നും തോന്നുന്നില്ല. പുരാണ കഥകളെ സ്വഗ്രന്ഥത്തിനു വിഷയമാക്കിയതുകൊണ്ടു സ്ഥായിയായ ഭക്തിരസത്തിന് ഒരേടത്തും കോട്ടം കൂടാതെ കൊണ്ടുപോവാൻ ഉള്ള സാമർത്ഥ്യവും അസാധാരണമായിട്ടാണ് കാണുന്നത്. ശൃംഗാരവീരകരുണാദികളിൽ ഏതു രസം [ 125 ] പ്രധാനമായിട്ടുള്ള സന്ദർഭങ്ങളിലും ശ്രീരാമനെയോ ശ്രീകൃഷ്ണനെയോ കണ്ടെത്തിയാൽ കവി തൊഴുത് അല്പമൊന്നു സ്തുതിച്ചല്ലാതെ അവിടെ നിന്ന് ഒരു പദം വെക്കുകയില്ല. ശബ്ദങ്ങളെപ്പറ്റിയേടത്തോളം മഹാകവികൾക്കുള്ള സഹജമായനിരങ്കശത്വം ഇദ്ദേഹവും സ്വീകരിച്ചിട്ടുണ്ടെങ്കിലും ആ വകയിലൊന്നും നമ്മുടെ മനസ്സ് പ്രവേശിക്കാതിരിക്കാൻ തക്ക വിധത്തിലുള്ള എല്ലാ ഗുണോൽക്കർഷവും ഇദ്ദേഹത്തിന്റെ കൃതികൾക്കുണ്ട്. ഈ മാതിരി സർവ്വോൽകൃഷ്ടമായ ഗുണങ്ങൾ ഈ മഹാകവിയുടെ ഗ്രന്ഥങ്ങൾക്കുണ്ടായതുകൊണ്ടുതന്നെയായിരിക്കണം ഭാഷാസാഹിത്യത്തിൽ മറ്റുള്ള പ്രസ്ഥാനങ്ങളെക്കാൾ കിളിപ്പാട്ട് എന്ന പ്രസ്ഥാനത്തിന്ന് അധികം പ്രാധാന്യം സിദ്ധിപ്പിക്കാൻ സംഗതിയായതും. അദ്ധ്യാത്മ രാമായണം,ഭാരതം,ശിവപുരാണം,ഹരിനാമകീർത്തനം ഇവയാണ്എഴുത്തച്ഛന്റെത് എന്നു തീർച്ചപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങൾ.ഭാഗവതംകിളിപ്പാട്ടും രാമായണം ഇരുപത്തിനാലുവൃത്തവും ചിന്താരത്നം മുതലായ ചിലതുംകൂടി ആ മഹാകവിയുടെ തന്നെ കൃതികളാണെന്നു ചിലർ അഭിപ്രായപ്പെട്ടിട്ടില്ലെന്നില്ല. എന്നാൽ ഇരുപത്തി നാലുവൃത്തത്തിന് എഴുത്തച്ഛന്റെ ഭാഷയെക്കാൾ കുറെയധികം പഴക്കമുള്ള ശൈലിയാണ് കാണുന്നത്. ഭാഗവതത്തിൽ അബദ്ധ പ്രയോഗങ്ങൾ ധാരാളമുള്ളതുകൊണ്ടും കവിതക്കുള്ള ആസ്വദ്യത ഭാരതാദികളിലെപ്പോലെ ഇല്ലാത്തതുകൊണ്ടും അത് ആ മഹാ കവിയുടെ കൃതിയാണോ എന്നു വളരെ സംശയിക്കേണ്ടതായിട്ടാണിരിക്കുന്നത്. [ 126 ] ആചാര്യന്റെ സ്വദേശം ബ്രിട്ടീഷുമലബാറിലുള്ള
'വെട്ടത്തുനാട്ടി'ലായിരുന്നുവെന്നു നിസ്സംശയമായിത്തീർച്ച
പ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ കൊച്ചീരാജ്യത്തിന്റെ വ
ടക്കെ അറ്റത്തുള്ള 'മുള്ളൂർക്കര' എന്ന പ്രദേശത്തുണ്ടായിരു
ന്ന 'മനക്കോട്ടച്ചൻ' എന്ന പ്രഭുവിന്റെ അധീനത്തിൽ
ആചാര്യൻ കുറെക്കാലം താമസിച്ചിട്ടുണ്ടെന്നും 'ശിവപു
രാണം' ഗ്രന്ഥം കൊണ്ട് തെളിയുന്നുണ്ട്.പിന്നെയും പ
ല ഐതിഹ്യങ്ങളും ഇദ്ദേഹത്തിനെപ്പറ്റിയുള്ളത് ഓ
രോന്നും പരിശോധിച്ചു തീർച്ചപ്പെടുത്തേണ്ടതായിട്ടാ
ണിരിക്കുന്നത്.ഏതായാലും ഈ കവികുലാചാര്യനെ
ത്തുടരുവാൻ പിൽക്കാലത്തു പല കവികളും ഉണ്ടായിട്ടു
ണ്ടെന്നും ആ വഴിക്ക് മിക്ക പുരാണകഥകളും പലതരം
സ്ഥല മാഹാത്മ്യങ്ങളും മറ്റുമായി അനവധി ഗ്രന്ഥങ്ങൾ
ഉണ്ടായി,ആ വഴിക്ക് മലയാള ഭാഷാ സാഹിത്യത്തിന്
അസാമാന്യമായ പുഷ്ടി ലഭിച്ചിട്ടുണ്ടെന്നും സന്തോഷസ
മേതം അഭിമാനിക്കാവുന്നതാണ്.ഒരു മഹാകവിയാ
യിരുന്ന കോട്ടയത്തു കേരളവർമ്മതമ്പുരാൻപോലും വാ
ല്മീകിരാമായണം യുദ്ധകാണ്ഡംവരെയുള്ളതു മുഴുവനും മി
ക്കതും ശരിയായിത്തന്നെ പരിഭാഷപ്പെടുത്തീട്ടുള്ളത് എ
ഴുത്തച്ഛന്റെ രീതിയനുസരിച്ചുംകൊണ്ടാണ്.എ
ഴുത്തച്ഛന്റെ കൃതികളെ ഒഴിച്ചാൽ പിന്നെ ഉത്തമ സ്ഥാനം
അർഹിക്കുന്നത് ആ ഗ്രന്ഥവുമാണ്.അങ്ങനെയുള്ള മ
ഹാഗ്രന്ഥങ്ങൾ തന്നെ പലതും ഈ പ്രസ്ഥാനത്തിൽ ഉ
ണ്ടായിട്ടുണ്ട്.നളചരിതം,പഞ്ചതന്ത്രം മുതലായ എട
ത്തരത്തിലുള്ള ഗ്രന്ഥങ്ങളും ദേവീമാഹാത്മ്യം,പാർവ്വതീ
സ്വയംവരം,രാമാശ്വമേധം മുതലായ ചെറുവക ഗ്രന്ഥ [ 127 ] ങ്ങളും ഈ രീതിയിൽ എത്രയാണ് ഉണ്ടായിട്ടുള്ളതെന്ന് ഇപ്പോഴും മുഴുവൻ അറിയാത്ത നിലയിലാണിരിക്കുന്നത്.വാസ്തവത്തിൽ ഭാഷാസാഹിത്യത്തിന്റെ പകുതിയിലധികം അംശവും ഈ പ്രസ്ഥാനംകൊണ്ടാണ് പുഷ്ടിപ്പെട്ടിട്ടുള്ളതെന്നു നിസ്സംശയം പറയാവുന്നതാണ്.ഇവയിൽ ഓരോന്നിനെപ്പറ്റി പൊതുവായെങ്കിലും ചില ഗുണദോഷങ്ങൾ വിവരിക്കുവാൻ ഈ ചെറിയ ഉപന്യാസത്തിൽ നിവൃത്തിയില്ലാത്തതിനാൽ തൽക്കാലം ഈ വിഷയം അവസാനിപ്പിക്കുവാനേ തരം കണുന്നുള്ളു.
ഈ എനത്തിൽപ്പെട്ട എല്ലാ ഗ്രന്ഥങ്ങളും നിർമ്മിച്ചിട്ടുള്ളത് ശ്ലോകങ്ങളും പദങ്ങളും ഇട കടർന്നിട്ടുള്ള ഒരു സ്വരൂപത്തിലാണ്. ചിലതിൽ ഈവക രണ്ടു പദ്യങ്ങൾക്കുപുറമെ ഒന്നോ രണ്ടോ ദണ്ഡകങ്ങളും കൂടിയുണ്ടായെന്നു വരും .എന്നാൽ വൃത്തനിബന്ധനമില്ലാത്ത വെറും വാക്യങ്ങളോ ചൂർണ്ണികകളോ ഒരു കഥകളിഗ്രന്ഥത്തിലും കാണുന്നതല്ല. ക്രമത്തിലുള്ള കഥാഗതി കാണിക്കുന്നതെല്ലാം കവി സ്വന്തം വാക്കായി ശ്ലോകത്തിൽ കഴിച്ചു കഥാപാത്രങ്ങൾ തമ്മിൽ നടന്നിട്ടുള്ള സംഭാഷണങ്ങളോ അവരുടെ വിചാരങ്ങളോ അതാതു പാത്രങ്ങളുടെ വാക്കായിത്തന്നെ പദങ്ങളുടെ സ്വരൂപത്തിൽ നിർമ്മിച്ചിരിക്കും. ഇങ്ങനെയാണ് ഈ സാഹിത്യപ്രസ്ഥാനത്തിന്റെ മട്ട്.
ചാക്യാന്മാർ ആടിവരുന്ന കൂടിയാട്ടം എന്ന സംസ്കൃതനാടകാഭിനയം,അഷ്ടപദിയാട്ടം,കൃഷ്ണനാട്ടം ഇങ്ങനെ മൂന്നുതരം ദൃശ്യകാവ്യങ്ങളാണ് കഥകളിയുടെ ആരംഭകാ [ 128 ] ലത്ത് കേരളത്തിൽ ഉൽകൃഷ്ടദൃശ്യകാവ്യങ്ങളിടെ നിലയിൽ നടപ്പുണ്ടായുരിന്നത്.ഇതിൽ അഷ്ടപദിയാട്ടവും കൃഷ്ണനാ്ട്ടവും നൃത്തപ്രധാനങ്ങളും കൂടായാട്ടം നാട്യപ്രധാനവുമാണ്.ഗ്രന്ഥസ്വരൂത്തെപ്പറ്റിയാടത്തോളവും അഷ്ടുദിയാട്ടത്തിന്നും തമ്മിൽ പറയത്തക്ക വ്യത്യാസമൊന്നുമില്ല.ശ്ലോകങ്ങളും പദങ്ങളും ഇടകലർന്ന രൂപംതന്നെയാണ് രണ്ടിനും ഉള്ളത്.പദങ്ങളിലെ ചരണങ്ങളുടെ സംഖ്യമാത്രം കൃഷ്ണനാട്ടത്തിൽ ചിലെടത്തു കുറിട്ച്ചിട്ടുണ്ട് എന്നേ ഉള്ളൂ.രണ്ടു ഗ്രന്ഥങ്ങളും മുഴുവൻ സംസ്കൃതഭാഷയിലാണ്.കഥകളിൽ ഭാഷ മണിപ്രവാളരീതീയോ മലയാളംതന്നയോ സംസ്കൃതംതന്നയോ ഇഷ്ടംപോലെയാകാമെന്നു വെച്ചു.അത്രമാത്രമേ ആട്ടക്കഥയിൽ ആകൃതിക്കു ഭേദം ചെയ്തിട്ടുള്ളു.എന്നാൽ ശ്ലോകങ്ങൾമിക്കതും സംസ്കൃതവും പദങ്ങളൾ മിക്കതും മണിപ്രവാളവുമാണ്.കഥകളിഗ്രന്ഥങ്ങളിൽ അധികവും ഉണ്ടായിട്ടുള്ളത്.കഥകളിയുലെ നൃത്തനിയമത്തിനുള്ള അടിസ്ഥാനവും അഷ്ടുദിയും കൃഷ്ണനാട്ടവും തന്നെയാണ്.പക്ഷേ ആ വിഷയത്തിൽ പലതരത്തിലും പരിഷ്കാരങ്ങൾ വരുത്തി കണ്ടാലറിയാത്തവിധം മാറ്റം ചെയ്തിണ്ട്.ഈ പരിഷ്കാരരീതികൾക്കാണ് 'കല്ലടിക്കോടൻ' സമ്പ്രദായമെന്നു 'കപ്പിളിങ്ങാടൻ' സമ്പ്രദായമെന്നു രണ്ടുതരത്തിലുള്ള വകഭേദങ്ങളും ഉണ്ടായിട്ടുള്ളത്.
വേഷങ്ങളുടെ മട്ടും അഭിനയരീതികളും കൈമെദ്രകളും മറ്റും സകല ചടങ്ങുകളും കൂടിയാട്ടം എന്ന നാടകാഭനയത്തിന്റെ ഒരുനേർപകർപ്പാണെന്നു പറ [ 129 ] യാം.കൂടിയാട്ടത്തിന്റെ ആരംഭത്തിൽ മിഴാവിന്മേൽ കേളി കൊട്ടിവരുന്നത് കഥകളിയിൽ ശുദ്ധമദ്ദളത്തിന്മേലാക്കിയെന്നേയുള്ളൂ.കൂടിയാട്ടത്തിന്റെ നാന്ദിക്കു മുമ്പായി നടന്മാരെല്ലാം കൂടി അവരവരുടെ കുലദൈവങ്ങളെയും നാട്യശാസ്ത്രകർത്താക്കന്മാരായ ആടചാര്യന്മാരെയും പല ചടങ്ങുകളോടും കൂടി വന്ദിക്കുന്നതിനുപകരമായിട്ടുള്ളതാണ് കഥകളിയിലെ തോടയം. പക്ഷേ ത്തിൽ ഈ വന്ദനം അണിയറയിൽ വെച്ചാണെന്നൊരു ഭേദം ചെയ്തിട്ടുണ്ട്. ഈ ഭേദത്തിനും ചിലകാരണങ്ങളില്ലെന്നില്ല.കൂടിയാട്ടത്തെ ഒരു നാടകാഭിനയത്തിന്റെ നിലയിൽ മാത്രമായിട്ടല്ല ജനങ്ങൾ കരുതിവരുന്നത്. ഈശ്വരപ്രീതിയ്ക്കും സന്തതി സമ്പത്ത് മുതലായതിനും കാരണമായ ഒരു മംഗളകർമ്മമാണെന്നുള്ള മാഹാത്മ്യവും കൂടി അതിനു കൊടുത്തിട്ടുണ്ടു. ചാക്യാന്മാരുടെ മുടികണ്ടുതോഴുതുപോവാനായി കൂടിയാട്ടവും കൂത്തും കാണ്മാൻ വരുന്നവർ ഇക്കാലത്തും വളരെ ദുർല്ലഭമായിട്ടില്ല.അതിനാൽ ആവകമംഗളകർമ്മങ്ങളുടെ അംഗങ്ങൾ പിഴച്ചുപോയാൽ ഈശ്വരകോപം ഉണ്ടാകുമെന്നുകൂടി വരുന്നതുകൊണ്ട് അണിയറയിൽ വെച്ചു തന്നെയായാലും അരങ്ങത്ത് വെച്ചു തന്നെയായാലും ഏതുകാലത്തും മുടക്കം കൂടാതെ നിലനിന്നുവരുന്നതാണ്. 'വാക്ക്' എന്നു സാധാരണ പറഞ്ഞുവരുന്ന ചാക്യാർകൂത്തിലെ നൃത്തമംഗളം രംഗത്തിൽവെച്ചാണ് ചെയ്യുന്നത്. അതിന്റെ ഗൂഢതത്വവും മതത്തോടു കൂട്ടിക്കെട്ടീട്ടുള്ള ആവക കർമ്മങ്ങളിൽ [ 130 ] മംഗളം മുതലായ പ്രാരംഭകർമ്മങ്ങൾ എവിടെ എങ്കിലുംവെച്ചു നടത്തണമെന്നുവെക്കേണ്ടതല്ലാതെ അതിനുളള സ്ഥലത്തെപ്പറ്റിയേടത്തോളം നിർബന്ധം ചെയ്യേണ്ട ആവശ്യമില്ലെന്നുളളതുതന്നെ ആയിരിക്കണം. കഥകളിയാവട്ടെ ഒരു വിനോദവിശേഷം മാത്രമായി വെച്ചിട്ടുളളതിനാൽ അതിലെ പ്രധാന മംഗളകർമ്മം രംഗത്തിൽത്തന്നെ നടത്തണമെന്ന് നിശ്ചയിക്കാഞ്ഞാൽ കാലക്രമത്തിൽ ആ ചടങ്ങ് തീരെ ഇല്ലാതായിപ്പോയേക്കുമെന്നും അങ്ങനെ വരരുതെന്നും കഥകളിയുടെ ആദി കർത്താവ് കരുതീട്ടായിരിക്കണം ഈ ഭേദം ചെയ്തിട്ടുളളത്. അതിന്നും പുറമെ കൂടിയാട്ടത്തിലെ നേപഥ്യ മംഗളത്തിനു വാദ്യങ്ങളുടെ ആവശ്യം തീരെ ഇല്ല.നൃത്തവും നാട്യവും ഒരുപോലെ പ്രധാനമായ കഥകളിയിൽ വാദ്യങ്ങളുടെയും പാട്ടിന്റെയും സഹായത്തോടുകൂടി നടത്തേണ്ട തോടയം തിരശ്ശീലക്കകം തന്നെ അണിയറയെന്നു കല്പിച്ചു നടത്തുന്നതിനെ സൗകര്യവും ഉണ്ടാകയുളളു. കുടിയാട്ടത്തിലെ നാന്ദിതന്നെയാണ് കഥകളിയിലെ വന്ദനശ്ലോകങ്ങൾ.കുടിയാട്ടത്തിൽ നാന്ദിക്കുശേഷം സൂത്രധാരൻ പ്രവേശിച്ചു പ്രസ്താവന കഴിയുന്നതുവരെയുളള ഭാഗമാണ് കഥകളിയിൽ വന്ദനശ്ലോകങ്ങൾക്കു ശേഷമുളള പുറപ്പാട് എന്ന ഭാഗം. പുറപ്പാടിൽ വരുന്ന വേഷങ്ങളും വാസ്തവത്തിൽ സൂത്രധാരനും നടിയും നടനുംതന്നെയെല്ലാമാണെന്ന് അതിന്റെ ചടങ്ങുകൾ നല്ലവണ്ണം പരിശോധിച്ചാൽ അറിയാവുന്നതാണ്. പുറപ്പാടിൽ അഭിനയം യാതൊന്നുമില്ല. കയ്യും മെയ്യും സ്വാധീനമുണ്ടെന്നുകാണിച്ച് നൃത്തനാടകം അഭിനയിക്കുവാൻ തുടങ്ങുന്നു. [ 131 ] എന്നു സദസ്യരെ മനസ്സിലാക്കുകയും അവസാനത്തിൽ അന്നത്തെ കഥയിൽ ആദ്യം പ്രവേശിക്കുന്ന കഥാപാത്രത്തെ മുദ്ര കാട്ടി അറിയിച്ചുപോകയുമാണ് അതിൽ ചെയ്യുന്നത്. പല കഥകളി ഗ്രന്ഥങ്ങളിലും പുറപ്പാടിൽ ചൊല്ലുന്ന പദങ്ങളും അതാതു ഗ്രന്ഥകാരന്മാർ നിർമ്മിച്ചിട്ടുണ്ടായിരിക്കും. അതിൻെറ സ്വരൂപവും അർത്ഥവും പരിശോധിച്ചുനോക്കിയാലും ഈ സംഗതി മനസ്സിലാക്കാവുന്നതാണ്. നാടകത്തിലെ പ്രസ്താവനയിലും സംഗതികൾ ഇതു തന്നെയാണല്ലോ. എന്നാൽ ഈ വിഷയത്തിൽ കാലക്രമം കൊണ്ട് അല്പം ചില മാറ്റത്തിനിട വന്നിട്ടുണ്ട്. ആദ്യത്തിൽ പ്രവേശിക്കുന്ന കഥാപാത്രത്തിന്റ വേഷം പ്രായേണ പച്ച എന്ന തരത്തിൽ ഉൾപ്പെട്ടതാകകൊണ്ടും സൂത്രധാരന് അധികം വേലയില്ലാത്തതു കൊണ്ടും വേഷം കെട്ടുന്നതിനുള്ള പ്രയത്നത്തിന്റ ആധിക്യം കൊണ്ടും ആ കഥാപാത്രത്തിന്റ വേഷം ധരിച്ച ആൾ തന്നെ ആദ്യത്തിൽ സൂത്രധാരന്റെ ചടങ്ങുകൂടി കഴിച്ചാൽ മതി എന്നുവെച്ച് സൌകര്യം മാത്രം നോക്കി അപ്രകാരം ചെയ്തു തുടങ്ങി. ആ വഴിക്കു സൂത്രധാരന്റെ പ്രവേശമായ പുറപ്പാടിന്ന് അംബരീഷന്റെ പുറപ്പാട്, ശ്രീകൃഷ്ണന്റെ പുറപ്പാട് എന്നൊക്കെപ്പറവാൻ ഇടയും വന്നുകൂടി. കഥാപാത്രത്തിന്റെ പ്രവേശത്തിൽ വേണമെന്നു വെച്ചിട്ടുള്ള ശംഖും ആലവട്ടവും മേലാപ്പും എല്ലാം സൂത്രധാരന്റെ പ്രവേശത്തിലായിത്തീരുകയും ചെയ്തു. അന്ധപരമ്പരവഴിക്ക് ഇങ്ങനെ ഒരു കോട്ടം തട്ടിയിട്ടുണ്ടെങ്കിലും പുറപ്പാടിന്റെ ചടങ്ങുകൾ ആ വേഷം സൂത്രധാരനെന്ന് ഈ കാലത്തും സ്പഷ്ടമാക്കാതിരിക്കുന്നതുമില്ല. [ 132 ] കൂടിയാട്ടത്തിൽ പ്രസ്താവന കഴിച്ചു മിഴാവുകൾ മുഴക്കുന്നതും കഥകളിയിലെ മേളപ്പദവും കഥാപാത്രത്തിന്റെ പ്രവേശത്തിൽ നിശ്ചയിച്ചിട്ടുള്ള മംഗളഘോഷം തന്നെയാണ്.പ്രായേണ കഥകളികളിലും ചാക്യാന്മാർ പ്രധാനമായി അഭിനയിച്ചു വരുന്ന നാടകങ്ങളിലും ഒന്നാമതായി പ്രവേശിക്കുന്ന കഥാപാത്രം രാജപദവിയിലിരിക്കുന്ന ഒരാളാണെന്നുള്ളതുകൂടി ഒാർക്കുമ്പോൾ മേളപ്പദമെന്ന ആഘോഷത്തിന്റെ ഔചിത്യവും സ്പഷ്ടമാകുന്നതാണല്ലോ. ഏതു കഥയിലും മേളപ്പദത്തിൽ മഞ്ജുതര കുഞ്ജതല എന്ന അഷ്ടപദിതന്നെ ചൊല്ലിവരുന്നത് കഥകളിപ്പദത്തിന്റെ സ്വരൂപത്തിന് അഷ്ടപദിയാണ് മാതൃകയായി സ്വീകരിച്ചിട്ടുള്ളതെന്ന സംഗതിയുടെ സ്മരണക്കുവേണ്ടിയും കൂടിയായിരിക്കാം.ഇതിനെല്ലാം പുറമേ കഥകളിയിൽ ഓരോരോ സന്ദർഭത്തിൽ അഭിനയിച്ചുവരുന്ന ശ്ലോകങ്ങൾതന്നെയും അവയുടെ അഭിനയക്രമങ്ങൾപോലും മിക്കതും കൂടിയാട്ടമായി അഭിനയിപ്പാൻ ചിട്ടപ്പെടുത്തി ഏർപ്പാടു ചെയ്തിട്ടുള്ള സംസ്കൃതനാടകങ്ങളായ ധനഞ്ജയം, തപതീസംവരണം, ആശ്ചര്യചൂഢാമണി, വിച്ഛിന്നാഭിഷേകം ഇവയിലുൾപ്പെട്ടവയാണെന്നുള്ള സംഗതിയും പരിശോധിച്ചാലറിയാവുന്നതാണ്.
എന്നാൽ അഭിനയത്തെപ്പറ്റിയേടത്തോളവും കഥകളിക്കാരൻ അല്പം ചില മാറ്റങ്ങൾ ചെയ്തിട്ടില്ലെന്നല്ല.നാടകത്തിലെ ശ്ലോകങ്ങളും ചൂർണ്ണികകളും എല്ലാം തന്നെത്താൻ ചൊല്ലുന്ന കൂടിയാട്ടക്കാരൻ അവയിൽപ്പറഞ്ഞ സംഗതികൾ ആദ്യം ഒരു വട്ടം അഭിനയിക്കുകയും [ 133 ] പിന്നെ അതു ചൊല്ലി രണ്ടാമതും അഭിനയിക്കയും ചെയ്തുവരുന്നതിനെ അഷ്ടപദിയാട്ടം പോലെ പാട്ടു മറ്റൊരുവൻ ചൊല്ലുന്ന കഥകളിയിൽ അഭിനയം ഒരു തവണ മാത്രം മതി എന്ന നിലയിൽ പരിഷ്കരിച്ചു.അഭിനയവിശേഷംകൊണ്ടു വളരെ പുഷ്ടിപ്പെടുത്തി സദസ്യന്മാരുടെ മനസ്സിന്നു തന്മയത്വം വരുത്തീട്ടുള്ള രസത്തിനു നടൻ ചില വാക്കുകൾ അസ്വാഭാവികമായി നീട്ടിപ്പറയുമ്പോൾ പെട്ടന്നുണ്ടായിത്തീരുന്ന വിച്ഛേദത്തെപ്പേടിച്ചും അഭിനയചാതുര്യവും സംഗീതനൈപുണ്യവും ഒരാളിൽത്തന്നെ സിദ്ധിക്കുന്നത് അതിദുർലഭമാകയാൽ സൗകര്യമനുസരിച്ചും നടൻ ശബ്ദം പുറപ്പെടുവിക്കുന്നതുതന്നെ നേത്രേന്ദീയം വഴിക്കനുഭവിച്ചു തന്മയത്വം വന്നിട്ടുള്ള രസത്തിനു ന്യൂനതവരുത്തുവാൻ കാരണമായിത്തീരാനാണ് പലപ്പോഴും എളുപ്പമെന്നുള്ള സൂക്ഷ്മതത്വം ആലോചിച്ചും നടൻമാർ ഒരു വാക്കും പറയേണ്ടതുല്ലെന്നും ഏർപ്പെടുത്തി . ഈ ഏർപ്പാട്നിമിത്തം അനഭിജ്ഞന്മാരുടെ ഇടയിൽ കഥകളിക്ക് ഊമക്കളി എന്നോരു പരിഹാസപ്പേരുണ്ടായിട്ടില്ലെന്നില്ല.പക്ഷേ ആ പരിഹാസത്തെക്കാൾ അഭിഞ്ജന്മാരുടെ സംതൃപ്തിക്കാണ് കഥകളിക്കാരൻ അധികം വിലവെച്ചത് എന്നേ ഉള്ളൂ. സംസ്കൃതനാടകക്കാർ യുദ്ധം രാജ്യഭ്രംശോ മരണം നഗരോപരോധനം ചൈവ പ്രത്യക്ഷാണി തു നാങ്കേ എന്ന ഭരതശാസ്ത്രപ്രകാരം യുദ്ധം മുതലായ ചില സംഗതികൾ രംഗത്തിൽ പ്രത്യക്ഷമായിക്കാണിക്കരുതെന്നു നിയമം വെച്ചിട്ടുള്ളതു കേവലം അടിസ്ഥാനമില്ലാത്തതല്ലെങ്കിലും കഥകളിക്കാരൻ മറ്റു ചില ഉദ്ദേശങ്ങളാൽ ആ [ 134 ] നിയമം സ്വീകരിച്ചിട്ടില്ല. അനഭിജ്ഞൻമാരും കൂടി ഉൾപ്പെട്ട പൊതുജനങ്ങളെ തൃപ്തിപ്പെടുത്തുന്നതു പ്രചാരാധിക്യത്തിനുപയുക്തമായിരിക്കുമെന്നു കണ്ട കഥകളിക്കാരൻ യുദ്ധം മുതലായ ഭാഗങ്ങൾ തന്നെയാണ് അനഭിജ്ഞന്മാരെ സന്തോഷിപ്പിക്കാൻ ഏർപ്പെടുത്തീട്ടുളളത്.
ഇനി ആകപ്പാടെയുളള സ്വഭാവം കൊണ്ടുനോക്കിയാലും നാടകരീതിയിൽ നിന്ന് അല്പം ചില വ്യത്യാസങ്ങൾ മാത്രമാണ് കഥകളിയുടെ രീതിയിൽ ചെയ്തിട്ടുളളതെന്നുകാണാം. നാടകത്തിൽ കവിയുടെ സ്വന്തം വാക്കായി ചില അഭിനയച്ചടങ്ങുകൾ മാത്രമല്ലാതെ മറ്റൊന്നും പറയരുതെന്നും കഥാഗതിമുഴുവനും കഥാപാത്രങ്ങളുടെ സംഭാഷണരൂപമായിത്തന്നെ കാണിക്കണമെന്നുമാണല്ലോ നിശ്ചയം. [ 135 ] വേണ്ടെന്നു വെച്ചു.അതിനാൽ കഥകളിയിൽ ഓരോ രംഗങ്ങളും നാടകത്തിലെ അങ്കങ്ങളുടെ സ്ഥാനം വഹിപ്പാനും മതിയായിത്തീർന്നു.
'കൊട്ടാരക്കരത്തമ്പുരാൻ' ആദ്യമായി രാമനാട്ടം എന്ന പേരോടുകൂടി [ 136 ] മുള്ളതും കേവലം സാഹിത്യവിദ്വത്വം കൊണ്ടും കവിതാവാസനകൊണ്ടും മാത്രം സാധിക്കാത്തതുമാണ്. സാഹിത്യജ്ഞാനം പോലെതന്നെ സംഗീതവിദ്യാജ്ഞാനവും അതിന്നത്യാവശ്യമായാണിരിക്കുന്നത്. അതും സംഗീതത്തിൽ നല്ല വാസനയും പരിചയവും സിദ്ധിച്ചിട്ടുണ്ടെന്നുവന്നാൽപ്പോലും മതിയാകുന്നതുമല്ല. സംഗീതശാസ്ത്രത്തിലും അസാധാരണപാണ്ഡിത്യം ഉണ്ടായിരിക്കണം. എന്തുകൊണ്ടെന്നാൽ -സാഹിത്യത്തിൽ ഓരോതരം സന്ദർഭങ്ങൾക്കും വിഭാവാനുഭാവാദികൾക്കും ശൃംഗാരം, വീരം,കരുണം മുതലായ രസങ്ങളേയും ഭാവങ്ങളേയും പ്രകാശിപ്പിക്കാൻ കഴിയുന്നതുപോലെ സംഗീതത്തിലെ ഓരോതരം രാഗങ്ങൾക്കും ആവക രാഗങ്ങളുടെ മേളവിശേഷങ്ങൾക്കും ശൃംഗാരാദികളായ ഓരോതരം രസങ്ങളേയും ഭാവങ്ങളേയും സ്വതേതന്നെ തെളിയിപ്പാൻ ശക്തിയുണ്ട്. ഇന്നിന്നരാഗങ്ങൾ ഇന്നിന്നരസത്തെ പ്രകാശിപ്പിക്കുമെന്നു ചില വ്യവസ്ഥകളുമുണ്ട്. അതിനാൽ കഥകളിയിൽ ഓരോരോ സാഹിത്യാംശം ഏതു രസത്തെ പ്രകാശിപ്പിക്കാൻ വേണ്ടി നിർമ്മിക്കുന്നുവോ അതിന്നുള്ള സംഗീതത്തിന്റെ രാഗമേളങ്ങളും അതേ രസത്തെ പ്രകാശിപ്പിക്കുന്നവയായിത്തന്നെ ഇരിക്കേണ്ടതാണ്. അങ്ങനെ സാഹിത്യവും സംഗീതവും ഒരേരസത്തിന്റെതന്നെ പ്രകാശകമായിരുന്നാലേ ആരസം പുഷ്ടമായി വരികയുള്ളൂ. രണ്ടും വിഭിന്നങ്ങളായാൽ രസപ്രകാശത്തിന്നു ശക്തി വളരെ കുറയുകയും ചെയ്യും. അതുകൊണ്ടു ശരിയായ ഒരു കഥകളിക്കാരന് സാഹിത്യശാസ്ത്രത്തിലെന്നപോലെ സംഗീതശാസ്ത്രത്തിലും നല്ല [ 137 ] സൂഷ്മജ്ഞാനം ഉണ്ടായിരിക്കേണ്ടതാണ്. ഈ ഗുണങ്ങൾ രണ്ടും പൂർണ്ണമായി യോജിച്ചിരിക്കുന്നതുകൊണ്ടാണ് സർവ്വതന്ത്രസ്വതന്ത്രനായിരുന്ന കോട്ടയത്തു തമ്പുരാന്റെ ഗ്രന്ഥങ്ങൾക്കു ഗുണംതികഞ്ഞു വന്നിട്ടുള്ളത്. കൃമ്മീരവധത്തിലെ,
“ | "അഥ കേതുരരാതി വിപൽ പിശുനോ
മുഖതോസ്യവിഭോഃഭ്രുകടിശ്ലലതഃ വചസാഞ്ച സമുദ്ഗമ ആലിരഭൂ- ത്സഹസാസഹസാത്യകിനാചലതഃ" |
” |
എന്നുമുതൽക്കുള്ള ശ്രീകൃഷ്ണന്റെ ഘട്ടം, "ഇത്ഥം വിനിശ്ചിതവീഖലു രാക്ഷസീ സാ" എന്നുമുതൽക്കുള്ള ലളിതയുടെ ഘട്ടം; കാലകേയവധത്തിലെ,
“ | "സ്വർവ്വധൂജനമണിഞ്ഞിടുന്ന മണി-
മൌലിയിൽ ഖചിതരത്നമാ- മുർവ്വശീ തദനു മന്മഥേന ഹി വശീ- കൃതാപി വിവശീകൃതാ ശർവ്വരീശകുലഭൂഷണം യുവതി- മോഹനം ധവളവാഹനം പാർവ്വണേന്ദുമുഖി പാണ്ഡുസൂനുമഭി- വീക്ഷ്യ ചൈവമവദൽ സഖീം" |
” |
എന്നുമുതൽക്കു ശാപംവരെയുള്ള ഉർവ്വശിയുടെ ഘട്ടം. ബകവധത്തിലെ "അഥ കൌചന വിപ്രദമ്പതീ" എന്നുമുതൽക്കുള്ള ബ്രാഹ്മണദമ്പതിമാരുടെ ഘട്ടം; കല്യാണസൌഗന്ധികത്തിലെ "കാലേ കദാചിദഥ കാമിജനാനുകൂലേ" എന്നുമുതൽക്കുള്ള ഘട്ടം:ഇവ പ്രത്യേകിച്ചും നിസ്തുല്യമായിത്തന്നെ ശോഭിക്കുന്നുണ്ട്, [ 138 ] ആ ഗ്രന്ഥങ്ങൾ കഴിഞ്ഞാൽപിന്നെ 'ഇരയമ്മൻ തമ്പിയു'ടെ 'കീചകവധം' 'ഉത്തരാസ്വയംവരം' 'ദക്ഷയാഗം' എന്നീ മൂന്നുകൃതികളാണ് രണ്ടാംതരത്തിൽ നില്ക്കുന്നത്. ഇവയിൽ പലഭാഗങ്ങളിലും സംഗീതസാഹിത്യങ്ങൾ സാമാന്യമായി യോജിച്ചിട്ടുണ്ട്. കവിക്ക് അസാമാന്യമായി യോജിച്ചിട്ടുണ്ട്. കവിക്ക് അസാമാന്യമായ ശബ്ദവാസനയുണ്ട്. എങ്കിലും ശൃംഗാരവർണ്ണനകൾ നിലവിട്ട് കടന്നുപോയിട്ടുളള ഒരു മുഖ്യദോഷം ഇദ്ദേഹത്തിന്റെ കൃതികളിൽ പലേടത്തും കാണുന്നതാണ്. നളചരിതം കഥകളിയിൽ സാഹിത്യഗുണം ധാരാളം ഉണ്ടെങ്കിലും കഥകളിപ്പാട്ടിന്റെ നിലയിൽ സംഗീതത്തിനുളള രസാനുഗുണം വളരെക്കുറവാണ്. അതു സംഗീതത്തെപ്പററിയേടത്തോളം വെറുതേയിരുന്നുപാടിക്കേൾപ്പാനാണ് അധികം നന്നായിരിക്കുക.ഇങ്ങനെ ആ ഗ്രന്ഥവും രണ്ടാംതരത്തിൽ മാത്രമേ ചേരുന്നുളളു. മററു ചിലത് ഇവയെക്കാളും ഏതാണ്ടു ഗുണം കുറഞ്ഞവയാകയാൽ മൂന്നാംതരവുമാണ്. അധികവും സംഗീതസാഹിത്യങ്ങളെപ്പററിയേടത്തോളം ഗുണങ്ങൾ താരതമ്യപ്പെടുത്തുവാൻ തരമില്ലാത്തവിധം അത്ര താണസ്ഥിതിയിലുമായിട്ടാണിരിക്കുന്നത്.
മലയാളത്തിലെ ഫലിതപ്രധാനമായ സാഹിത്യങ്ങളിൽ ഈ പ്രസ്ഥാനമാണ് എല്ലാററിലും മുന്നിട്ടു നിൽക്കുന്നത്. തീരെ വിദ്യാഭ്യാസമില്ലാത്തവർക്കുകൂടി കേട്ടുമനസ്സിലാക്കി രസിക്കത്തക്കവിധം അത്ര ലളിതമായ [ 139 ] ഭാഷയിലും പറവാനുളളതിൽ ഒരംശവും ഒളിച്ചുവെക്കാതെ തുറന്നുപറയുന്ന വിധത്തിലുമാണ് ഈ പ്രസ്ഥാനത്തിലുമാണ് ഈ പ്രസ്ഥാനത്തിലുളളമിക്ക ഗ്രന്ഥങ്ങളും
നിർമ്മിച്ചിട്ടുളളത് . ഇതിന്നുപയോഗിച്ചിട്ടുളള ദ്രവിഡവൃത്തങ്ങൾ പണ്ടുതന്നെ ചിലപാട്ടുകളിലും നിരണംകൃതികളിലും മററും ഉളളതാണെങ്കിലും അവയുടെരീതി ആകപ്പാടെ ഒന്നു മാററി അതൊരു പ്രത്യേകം സാഹിത്യപ്രസ്ഥാനമാക്കിതീർത്തത് ഭാഷാകവികളിൽ എഴുത്തച്ഛനെ ഒഴിച്ചാൽ പിന്നെ അദ്വിതീയനെന്നുതന്നെ പറയാവുന്ന കുഞ്ചൻനമ്പ്യാരാണ്. അദ്ദേഹം തന്നെയാണ് ഈപ്രസ്ഥാനത്തിലുളള അധിക കവിതകളും നിർമ്മിച്ചിട്ടുളളതും . പാമരൻമാരെക്കൂടി രസിപ്പിക്കണമെന്നു നമ്പ്യാർ പ്രത്യേകം ഉദ്ദേശിച്ചിട്ടുണ്ടായിരുന്നിരിക്കാം. എന്നാൽ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്ന കഥയിലെ പ്രധാനരസം ഏതുതന്നെയായാലും ഹാസ്യത്തെ അതിലുളള പ്രധാനാംഗമാക്കികൊണ്ടാണ് അദ്ദേഹത്തിന്റെ ഈജാതി കവിതകളെല്ലാം നിർമ്മിച്ചിട്ടുളളതെന്നു നിസംശയം പറയാം . സന്ദർഭശുദ്ധി നോക്കാതെ സകല പുരാണകഥകളും മലയാളത്തിൽവെച്ച് മലയാളികളുടെ ഇടയിൽ നടന്നമാതിരിയിൽ വർണ്ണിച്ചിട്ടുളളതിന്റെ തത്വവും അതുതന്നെയാണ്. അർത്ഥംകൊണ്ടോ സന്ദർഭംകൊണ്ടോ യോജിക്കാത്ത സംഗതികളെ കൂട്ടിച്ചേർത്തു പറയുന്നത് ഹാസ്യത്തിന്റെ പ്രധാനോദ്ദീപകമാണല്ലോ.അതുതന്നെയാണ് വിന്ധ്യൻ പർവ്വതത്തിന്റെ അടുത്ത തെക്കുഭാഗത്തു കിഴക്കെ അറ്റത്തുണ്ടായിരുന്ന നിഷിധത്തിൽനിന്ന് അതിന്റെ പടിഞ്ഞാറെ അറ്റത്തുണ്ടാടായിരുന്ന വിദർഭത്തിലേക്ക് അയക്കുന്ന അരയന്ന [ 140 ] ത്തെ മലയാളത്തിലെ നായന്മാരുടെ ഇടയിൽക്കൂടി പറഞയച്ചിട്ടുള്ളതിനന്റെയും അതിന്നിടക്ക് [ 141 ] ഗൌരവമുള്ള ഒരു കഥാപാത്രവും നമ്പ്യാരുടെ അധീനത്തിൽപ്പെട്ടാൽ ഇടക്കിടക്കെങ്കിലും അയാളുടെ ഗൌരവമെല്ലാം പോയി ഒരു വിദൂഷകച്ഛായ വാക്കിലും പ്രവൃത്തിയും കൂടാതിരിക്കയില്ലെന്നു പറയാം. ഈ സ്വഭാവംനിമിത്തവും അദ്ധേഹത്തിന്റെ കവിതയ്ക്കുള്ളലാളിത്യം നിമിത്തവും ഒന്നും ഒളിച്ചു വയ്ക്കാതെ അങ്ങേ അറ്റംവരെ തുറന്നു പറയുക
ഒന്നുള്ള മട്ടു നിമിത്തവും ഈ വക കവിതകൾക്കു കേവലം പാമരന്മാരുടെ ഇടയിൽപ്പോലും അസാധാരമമായ പ്രചാരം സിദ്ധിപ്പാൻ ഇടയായിട്ടുണ്ട്. എഴുത്തച്ഥന്റെ കൃതികൾ ഒഴിച്ചാൽ പിന്നെ മരറ്റാരുടെ കൃതികൾക്കും പൊതുജനങ്ങളിൽ ഇത്ര പ്രതാരം സിദ്ധിച്ചിട്ടുണ്ടോ എന്നു സംശയമാണ്. പക്ഷേ എഴുത്തച്ഛന്റെ കൃതികളെ ഭക്തിപൂർവകമായും നമ്പ്യാരുടെ കൃതികളെ വിനോദബഹുലവുമായും ആണ് പെരുമാറി വരുന്നത് എന്നൊരു ഭേദം മാത്രം ഉണ്ട്.നമ്പ്യാരുടെ തുള്ളലുകൾക്കു സാമാന്യമായുള്ള സ്വഭാവം മേൽപ്രകാരമാണെങ്കിലും അതിനിടയിൽ ചില സന്ദർഭങ്ങൾ ആശയപുഷ്ടിയോടുകൂടി പ്രൌഢന്മാരായ സഹൃദയന്മാരെ ക്കൂടി നല്ലവണ്ണം രസിപ്പിക്കത്തക്കവിധം ആ കവിവര്യൻ പ്രയോഗിച്ചിട്ടുള്ള ഭാഗങ്ങളും ഒട്ടും അപൂർമല്ല. കല്യാണസൌഗന്ധികത്തിലെ കദളീവനവർണ്ണനയും മറ്റും ഈ സംഗതിക്കുളള ഉത്തമദൃഷ്ടാന്തങ്ങളാണ്. ഈ വക തുള്ളലുകൾ ഓട്ടൻ, പറയൻ, ശീതങ്കൻ എന്നിങ്ങനെ മൂന്നു വകയായിട്ടാണുള്ളത്. ചൊല്ലുന്ന രീതിയുടേയുംതുള്ളക്കാരന്റെ വേഷത്തിന്റെയും ഭേദമാണ് ഈ വക ഭേദത്തിനടിസ്ഥാനമായിട്ടുള്ളതും. ഈ മൂന്നു വക [ 142 ] 139 യിലുമായി നമ്പ്യാർ തന്നെ നാല്പതോളം തുള്ളൽക്കഥകൾ നിർമ്മിച്ചിട്ടുണ്ട്.അതിനെത്തുടർന്നുകൊണ്ടു പിന്നെയും പല കവികളും ആ രീതിയിൽ അനേകം ഗ്രന്ഥങ്ങൾ ഉണ്ടാക്കീട്ടുണ്ട്.എന്നാൽ എഴുത്തച്ഛന്റെ കിളിപ്പാട്ടുകളോടെന്നതുപോലെ നമ്പ്യാരുടെ തുള്ളലുകളോടും കിടപിടിക്കത്തക്കതായ ഗ്രന്ഥങ്ങൾ അവയിൽ ഇല്ലെന്നുതന്നെ പറയാം.പൂന്തോട്ടത്തു നമ്പൂതിരിയടെ കാലകേയവധം തുള്ളൽ മുതലായി ദുർല്ലഭം ചിലതുമാത്രം ഏകദേശം നമ്പ്യാരുടെ കൃതികളോടു അടുത്ത മട്ടായിട്ടുണ്ടെന്നേയുള്ളൂ.ഭഷാസാഹിത്യത്തിൽ കിളിപ്പാട്ടു കഴിഞ്ഞാൽ പിന്നെ അധികം യോജിക്കുന്ന പ്രസ്ഥാനം തുള്ളലാണെന്നു മുമ്പുതന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ.അതിന്റെ ആദികർത്താവായ കലക്കത്ത് കുഞ്ചൻ നമ്പ്യാരുടെ ജന്മദേശം ഇപ്പോഴത്തെ തെക്കേ മലയാളത്തിൽ 'ലക്കിടി' തീവണ്ടി സ്റ്റേഷനിൽനിന്ന് ഏകദേശം ഒരു നാഴികയോളം വടക്കുള്ള കിള്ളിക്കുറുശ്ശിമംഗലമാണ്.കൊല്ലവർഷം പത്താം ശതകത്തിന്റെ ആരംഭത്തിലാണ് ആ മഹാകവിയുടെ ജനനം.സാംസ്താരികമായി അദ്ദേഹത്തിനു ഇട്ടിട്ടുള്ള പേർ കൃഷ്ണൻ എന്നായിരുന്നു.കുഞ്ചൻ എന്നുള്ളത് ഓമനപ്പേരാണ്.അദ്ദേഹം ബാല്യകാലത്ത് ഇപ്പോഴത്തെ തിരുവിതാംകൂറിൽ ഉള്ള കിടങ്ങൂർ എന്ന പ്രദേശത്ത് പിതൃഗൃഹത്തിലും യൌവനകാലത്ത് അധികവും അമ്പലപ്പുഴ രാജാവിന്റെ ആശ്രിതനായി അവിടേയും അതിന്നുശേഷംതിരുവിതാംകൂറിൽ മാർത്താണ്ഡവർമ്മമഹാരാജാവിന്റെയും രാമവർമ്മമഹാരാജാവിന്റെയും ആശ്രിതനായി തിരുവനന്തപുരത്തും താമസിച്ചിട്ടു [ 143 ] ണ്ട്.സംസ്കൃതത്തിൽ വലിയ പണ്ഡിതനും സംസ്കൃതത്തിലും പ്രാകൃതഭാഷയിലും പല ഗ്രന്ഥങ്ങൾ നിർമ്മിച്ചിട്ടുള്ള കവിയുമായ രാമൻ നമ്പ്യാർ എന്നു പേരായ ഒരു ഭാഗിനേയനും ഇദ്ദേഹത്തിന്റെകൂടെ തിരുവനന്തപുരത്ത് താമസിച്ചിരുന്നതായിക്കാണുന്നുണ്ട്.കുഞ്ചൻ നമ്പ്യാരുടെ ചരമം കൊല്ലം ൯൫൬ മിഥുനമാസത്തിൽ കൃഷ്ണപക്ഷചതുർത്ഥിയും ചതയവും ചേർന്ന ദിവസമാണെന്ന് ആ കവിയെപ്പറ്റിയുള്ള ഒരു ചരമ ശ്ളോകത്തിൽനിന്നു തെളിയുന്നതാണ്.ഇദ്ദേഹത്തിന്റെ കുടുംബപരമ്പര ഇപ്പോഴും മേൽപ്പറഞ്ഞ കിള്ളിക്കുറുശ്ശിമംഗലത്തുണ്ട്.
ഈ എനത്തിൽപ്പെട്ടതായി എത്രയോ അസംഖ്യം കൃതികൾ മലയാളത്തിൽ ഉണ്ട്.ഈശ്വരസ്തുതിപരങ്ങളായും വിനോദപരങ്ങളായും ഉള്ള ചെറിയ പാട്ടുകൾ ആദികാലം മുതൽക്കേ ഉണ്ടായിട്ടുള്ളതാണ്.ആ വക പാട്ടുകൾ തന്നെ ബ്രാഹ്മണിപ്പാട്ട്, സർപ്പപ്പാട്ട്, ഭദ്രകാളിപ്പാട്ട്, അയ്യപ്പൻ പാട്ട് എന്നീവക തുടങ്ങി എണ്ണിയാലൊടുങ്ങാത്തവിധമുണ്ട്.അതിന്നും പുറമേ പിൽക്കാലത്തുണ്ടായവയായി കുറത്തിപ്പാട്ടുകൾ തിരുവാതിരപ്പാട്ടുകൾ,കൈക്കൊട്ടിക്കളിപ്പാട്ടുകൾ, വഞ്ചിപ്പാട്ടുകൾ,വടക്കൻപാട്ടുകൾ,മണ്ണാർപാട്ടുകൾ, പുള്ളുവൻപാട്ടുകൾ,അമ്മാനപ്പാട്ടുകൾ,പാനകൾ അങ്ങനെ പലതരത്തിലുമായിട്ടും അനവധി ഉണ്ട്.ഈ വകയിൽ ചേർന്നിട്ടുള്ള ഖണ്ഡകൃതികൾ ഇപ്പോൾ എത്രയണ്ടെന്നു കണ്ടുപിടിപ്പാൻ തന്നെ മലയാളം മുഴുവനും ഒരു പരിശോ [ 144 ] ധന നടത്തിയാലേ സാധിക്കുകയുള്ളൂ. െന്തുകണ്ടന്നാൽ, ഓരോരോ പ്രത്യേക ദിക്കുകളിൽ മാത്രം നടപ്പുള്ളതും മറ്റു പ്രദേശങ്ങളിൽ ഇല്ലാത്തതുമായിത്തന്നെ പലതരം പാട്ടുകളും ഉണ്ട്. ഇവയിൽ ചിലത് താണതരം സംഭാഷണഭാഷയിൽ നിർമ്മിച്ചിട്ടുള്ളവയും അപശബ്ദങ്ങൾ ധാരാളം പ്രയോഗിച്ചിട്ടുള്ളവയായിട്ടാണിരിക്കുന്നത്. മാവാരതംപാട്ട്, പുള്ളുവൻപാട്ട് മുതലായവ ഇതിന്നുദാഹരണങ്ങളാണ്. എന്നാൽ ആ വകയിൽ കവിതാദേവിയുടെ പ്രകാശം പ്രകാശിക്കുന്നതായി പലതുമുണ്ടന്നു കാണവുന്നതുമാണ്. പണ്ടുണ്ടായിരുന്ന ചില യുദ്ധവീരന്മാരുടെ പരാക്രമങ്ങൾ വർണ്ണിക്കുന്ന വടക്കൻ പാട്ടുകളിൽക്കാണുന്ന ചില വർണ്ണനകൾ, മനോധർമ്മങ്ങൾ മുതലായവ അതിനുത്തമോദാഹരണങ്ങളാണ്. അവയിലെ 'കുന്നത്തു വച്ച വിളക്കുപോലെ' എന്നീവക ഉപമകളും 'മുടികോണ്ടു വെൺചമരി വീയിക്കൊണ്ടും' ' കാൽകൊണ്ടങ്ങേർതാളം ചവിട്ടിക്കൊണ്ടും' എന്നീമാതിരി വർണ്ണനകളും ഏതു സഹൃദയന്റെ ഹൃദയത്തെയും ലയിപ്പിക്കുന്നതാണ്. ഇങ്ങനെ അപശബ്ദങ്ങളും മറ്റുമുള്ള പലതുമുണ്ടെങ്കിലും ഉൽകൃഷ്ടഭാഷയിൽ സാഹിത്യഗുണം തികഞ്ഞു നിർമ്മിച്ചിട്ടുള്ള കൃതികളും ധാരാളം ഉണ്ട്. പൂന്താനത്തു നമ്പൂതിരിയുടെ ജ്ഞാനപ്പാനയോടും മേപ്പത്തൂർ ഭട്ടതിരിയുടെ സന്താനഗോപാലം പാനയോടും രാമപുരത്തു വാര്യരുടെ കുചേലവൃത്തം വഞ്ചിപ്പാട്ടിനോടും മറ്റും കിട നിൽക്കത്തക്ക ഉത്തമകൃതികൾ വളരെ ദുർല്ലഭമായിട്ടേ ഏതൊരു ഭാഷയിലും ഉണ്ടാകയുള്ളൂ [ 145 ] എന്നുള്ളത് നിർവ്വിവാദമാണ് . ഈ വർഗത്തെപ്പറ്റി പൊതുവേ ഇങ്ങനെ ഒന്നു പറകയല്ലാതെ ഈ പ്രകൃതത്തിൽ സാധിക്കയില്ല . ഇവയിൽപ്പെട്ട ഓരോ വകഭേദത്തിന്റെ സ്വഭാവത്തിനെപ്പറ്റി പോലും പ്രത്യേകം പറയാൻ ഈ പ്രകൃതത്തിൽ സാധിക്കുന്നതല്ല .
ഗദ്യഗ്രന്ഥങ്ങളും മലയാളഭാഷയിൽ ആദ്യകാലം മുതൽക്കേ ചിലത് ഉണ്ടായിത്തീർന്നിട്ടുണ്ട് . എന്നാൽ കേവലം സാഹിത്യസ്വരൂപത്തിലുള്ള ഗ്രന്ഥങ്ങൾ ഗദ്യമായി അടുത്തകാലം വരേയും വളരെച്ചുരുക്കമാണെന്നു തന്നെ പറയാം. മതാചാരങ്ങളെസ്സംബന്ധിച്ചുള്ള കർമ്മങ്ങളും മറ്റും വിവരിക്കുന്ന മതഗ്രന്ഥങ്ങളും വൈദ്യം,ജ്യോതിഷം, തച്ചുശാസ്ത്രം എന്നീവക വിഷയങ്ങളിലുള്ള ശാസ്ത്രഗ്രന്ഥങ്ങളും ആയിട്ടാണ് അധികം ഉണ്ടായിട്ടുള്ളത്. അതിൽ വൈദ്യം,ജ്യോതിഷം, തച്ചുശാസ്ത്രം എന്ന മൂന്നുവിഷയത്തിലും ഭാരതഖണ്ഡത്തിൽ മറ്റു പ്രദേശങ്ങളേക്കാൾ പല തരത്തിലുള്ള പരിഷ്ക്കാരങ്ങളും മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. അതിനുവേണ്ടി മണിപ്രവാളരീതിയിലും മറ്റുമായി ആ വക വിഷയങ്ങളിൽ പല അപൂർവ്വഗ്രന്ഥങ്ങളും ഉണ്ടാകുന്നതിനും ഇടയായിട്ടുണ്ട്. വൈദ്യത്തിൽ പല അപൂർവ്വയോഗങ്ങളെയും ചികിത്സാക്രമങ്ങളെയും പ്രതിപാദിക്കുന്നതിനുണ്ടായിട്ടുള്ള ഗ്രന്ഥങ്ങൾക്കു പുറമെ ധാര, പിഴിഞ്ഞുവീത്ത് എന്നീവക ചികിത്സാസമ്പ്രദായം തന്നെ മലയാളികളുടെ പ്രത്യേക രീതിയാകയാൽ അവയെസ്സംബന്ധിച്ചും ചില ഗ്രന്ഥങ്ങൾ ഉണ്ട്.
അതുപോലെ ജ്യോതിഷത്തിലും [ 146 ] ദൃഗ്ഗണിതം എന്ന രീതിയും മറ്റും കണ്ടു പടിച്ചിട്ടുള്ളതും മലയാളികളാണ്. ആവക ഗണിതവിഷയങ്ങളിലും മറ്റുമുള്ള ഗ്രന്ഥങ്ങളും 'യുക്തിഭാഷ'മുതലായി മറ്റും പല ഗ്രന്ഥങ്ങളും ജ്യോതിശാസ്ത്രത്തെപ്പറ്റീയും മലയാളത്തിൽ ഉണ്ടാകാനിടയായിട്ടുണ്ട്. മതവിഷയത്തെസ്സംബന്ധിച്ചാകട്ടെ ബ്രാഹ്മണർ മുതൽ നായൻമാരുൾപ്പടെയുള്ള ഓരോരോ ജാതിക്കാർക്കും അവരവരുടെ മതകർമ്മങ്ങളെ വിവരിക്കുന്ന ചടങ്ങുകൾ,യാഗം,അഗ്നി മുതലായ വൈദികകർമ്മക്രിയകൾ മലയാളഭാഷയിൽ വിവരിക്കുന്ന യാഗഭാഷ, അഗ്നിഭാഷ മുതലായ ഗ്രന്ഥങ്ങൾ;പ്രായശ്ചിത്താദി വിഷയങ്ങൾ പ്രതിപാദിക്കുന്ന പലതരം ആശൌചഗ്രന്ഥങ്ങൾ;ഇങ്ങിനെ തുടങ്ങി എത്രയോ അനവധി വലിയ ഗ്രന്ഥങ്ങൾതന്നെയുണ്ട്. ഇവക്കു പുറമേ മേൽപറഞ്ഞ വൈദ്യം മുതലായ വിഷയങ്ങളിലും മതവിഷയങ്ങളിലും ഉള്ള സംസ്കൃതഗ്രന്ഥങ്ങളുടെ വ്യാഖ്യാനങ്ങളുടെ രൂപത്തിലും അനേകം ഗദ്യഗ്രന്ഥങ്ങൾ ഉണ്ടായിട്ടുണ്ട്. ഇവയിൽ മിക്കതും എന്നല്ല മുഴുവനും തന്നെ സംഭാഷണഭാഷയോട് അടുത്ത രീതിയിലാണ് നിർമ്മിച്ചിട്ടുള്ളതും . കേവലം സാഹിത്യമാത്രമായി നിർമ്മിച്ചിട്ടുള്ള അംഗുലിയാങ്കംതമിൾ, നാഗാനന്ദംതമിൾ, അഭിമന്യവധം മുതലായ
അടുത്തകാലംവരെയുള്ള മലയാളഭാഷാഗതിയുടെയും അതിലെ സാഹിത്യങ്ങളുടേയും സ്വഭാവത്തെപ്പറ്റിയാണ് ഇതുവരെ പ്രസ്താവിച്ചത്. അടുത്തകാലംമുതൽക്കു ഭാഷയിൽ പലതരത്തിലുമായി അനേകം സാഹിത്യഗ്രന്ഥങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ പദ്യസാഹിത്യത്തിലെ ഭാഷയെപ്പറ്റിയേടത്തോളം എഴുത്തച്ഛൻ ഏർപ്പെടുത്തിയ രീതിയിൽനിന്നു പറയത്തക്ക വ്യത്യാസമൊന്നും ഉണ്ടായിട്ടില്ല.മണിപ്രവാളത്തിന്റെ സ്വരൂപത്തിൽ മാത്രം വെൺമണിനമ്പൂതിരിപ്പാടൻമാർ, പൂന്തോട്ടത്തുനമ്പൂതിരി മുതലായവർ ചില പരാഷ്ക്കാരങ്ങൾ ഏർപ്പെടുത്തി. അതിനെയാണ് പിന്നെയുള്ളവരിൽ പലരും അധികം തുടർന്നിട്ടുള്ളതെന്നു മാത്രമേയുള്ളു. ആ പരിഷ്കാരമാകട്ടെ ചുരുക്കത്തിൽ ഇപ്രകാരമാണ്. സംസ്കൃതപദങ്ങളെ ദ്വിവചനത്തിലും ബഹുവചനത്തിലും പ്രയോഗിക്കുന്നതു ചുരുക്കണം. സംസ്കൃതചതുർത്ഥീവിഭക്തിതന്നെ കൂടാതെ കഴിക്കണം. തൃതീയ,പഞ്ചമി,സപ്തമി ഇവയുടെ ഏകവചനം സാമാന്യമായി പ്രയോഗിക്കാം. അതിനാൽ,തപസാ, ബലാൽ, പോകുംവിധൌ ഇവ സാധാരണമാക്കിത്തീർക്കാം. തവ,തേ, മമ, മേ എന്ന ഷഷ്ഠികളും സുലഭമായി പ്രയോഗിക്കാം. ക്രിയാപദം ഒന്നും സംസ്കൃതത്തിൽ ചേർക്കരുത്. ഇവയെല്ലാമാണ് ആ വക പരിഷ്കാരം. ഗദ്യസാഹിത്യത്തെപ്പറ്റിയേടത്തോളമാകട്ടെ, പാശ്ചാത്യസാഹിത്യഗ്രന്ഥവുമായി മലയാളികൾക്കുണ്ടായ പരിചയാധിക്യം നിമിത്തം പലതരം മാറ്റങ്ങളും പരിഷ്കാര [ 148 ] ങ്ങളും ഗ്രന്ഥങ്ങളുടെ അസാധാരണമായ സംഖ്യാധിക്യവും ഉണ്ടായിത്തീർന്നിട്ടുണ്ട്. ആഖ്യായികകൾ, ചെറുകഥകൾ, ഉപന്യാസങ്ങൾ, പത്രങ്ങളിലും മാസികകളിലും ഉള്ള ചെറുലേഖനങ്ങൾ, പലതരം പാഠപുസ്തകങ്ങൾ മുതലായി അനേക വിധത്തിൽക്കാണുന്നവയെല്ലാം ഇപ്രകാരം ഉണ്ടായിട്ടുള്ള വകയാണ്. ഭാഷാരീതിയെപ്പറ്റി നോക്കുകയാണെങ്കിൽ ഇപ്പോഴത്തെ ഗദ്യങ്ങളെയെല്ലാം നാലുവർഗ്ഗമായിത്തിരിക്കാവുന്നതാണ്. ഉൽക്കലിക,വൃത്തഗന്ധി,പദ്യബന്ധം,ചൂർണ്ണിക. ഉൽക്കലൻ, എന്നതിനു വലിയ ഭാരം ചുമക്കുന്നവൻ എന്നാണർത്ഥം. അവന്റെ സമ്പ്രദായം തോന്നിക്കുന്ന രീതിയിലുള്ളതാണ് ഉൽകലിക. അനേകം ദീർഘസമാസങ്ങൾ ചേർത്തും ഉച്ചാരണത്തിനു വൈഷമ്യമുള്ള പദങ്ങൾ നിറച്ചും അത്ര എളുപ്പത്തിലൊന്നും അവസാനിക്കാത്തവിധം വാചകങ്ങൾ വളച്ചു നീട്ടിക്കൊണ്ടു പോയിക്കൊണ്ടു നിർമ്മിച്ചിട്ടുള്ള ഗദ്യമാണ് ഉൽകലികാവർഗ്ഗത്തിൽപ്പെടുന്നത്. ഈ രീതിക്ക് ആശയഗാംഭീര്യം,അർത്ഥപുഷ്ടി, മുതലായ ഗുണങ്ങളേക്കാൾ കേൾക്കുമ്പോഴുള്ള ആഘോഷവും ആഡംബരവുമാണ് അധികം പ്രധാനമായി ഉണ്ടായിരിക്കുന്നതും. നല്ലൊരു ചെണ്ടയും ശുദ്ധമദ്ദളവും ചേർത്തു വിസ്തരിച്ച ഒരു മേളം കൊട്ടിക്കഴിഞ്ഞാലോ ഒരു നല്ല തുലാവർഷം പെയ്തു തോർന്നാലോ നമുക്കുണ്ടാകുന്ന വികാരം ഈ വക ഗദ്യം കേട്ടുകഴിഞ്ഞാലും ഉണ്ടാകുന്നതാണെന്ന് ചുരുക്കത്തിൽ പറയാം. വൃത്തഗന്ധി എന്ന രണ്ടാമത്തെ തരമാകട്ടെ, ഏതാനും പദ്യഭാഗങ്ങൾ ഗദ്യത്തിന്റെ അംശമായി ചേർത്തു നിരമ്മിക്കുന്ന ഗദ്യരീതിയാണ്. എന്നുവെ [ 149 ] ച്ചാൽ, 'ആ മത്തഗജം "കത്തുംകോപേന പാപ്പാനൊടുപടപൊരുതിത്തട്ടിയിട്ടിട്ടു ചാടിക്കുത്താനെത്തുന്ന" അവസരത്തിൽ അവിടെ കൂടിയിരുന്ന സകലജനങ്ങളും പേടിച്ചോടിത്തുടങ്ങി' എന്നുള്ള മാതിരിയിൽ കാനുന്ന വകയാണ് വൃത്തഗന്ധിഗദ്യമെന്നു ചുരുക്കം. ഒന്നുരണ്ടിലധികമായാൽ ഈ രീതിയെപ്പോലെ മുഷിപ്പിക്കാൻ മതിയായി മറ്റൊന്നുമില്ലെന്നും പറയാവുന്നതാണ്. ഇടക്കിടക്ക് ധാരാളം പദ്യങ്ങൾ ഉദ്ധരിച്ചുചേർത്ത് ആ പദ്യങ്ങളെ തമ്മിൽ യോജിപ്പിക്കാൻ വേണ്ടി ഗദ്യങ്ങൾ നിർമ്മിച്ചുണ്ടാക്കുന്ന രീതിക്കാണ് പദ്യബന്ധമെന്നു പറയാവുന്നത്. ഇടയ്ക്കിടയ്ക്ക് ധാരാളം പദ്യങ്ങൾ ഉദ്ധരിച്ച് ചേർത്ത് ആ പദ്യങ്ങളെ തമ്മിൽ യോജിപ്പിക്കാൻ വേണ്ടി ഗദ്യങ്ങൾ നിർമ്മിച്ചുണ്ടാക്കുന്ന രീതിക്കാണ് പദ്യബന്ധമെന്ന് പറയാവുന്നത്. വിദൂഷകന്റെ ഭാഷയിൽ പറയുകയാണെങ്കിൽ ഇതിന്ന് 'സാഹിത്യപ്പിട്ട്' എന്നു പേർ പറയാം. ഉലക്കപ്പിട്ട് എന്ന പലഹാരം ഉണ്ടാക്കുന്നതിന് അരിപ്പൊടിയും തേങ്ങചിരകിയതും ഒന്നിനു മീതെ ഒന്നായി ക്രമത്തിൽ കുറേശ്ശ ഇട്ടു വരുന്നതുപോലെയാണ്ഈ ഗദ്യരീതിയിലും ഗദ്യങ്ങളും പദ്യങ്ങളും ചേർത്തു വരുനനന്നതെന്നു സ്പഷ്ടമാണല്ലോ. വയറു വേഗം നിറക്കാൻ ആ ഭക്ഷ്യപദാർത്ഥമെന്നപോലെ ഗദ്യം വേഗത്തിൽ വലുതാക്കിത്തീർക്കാൻ ഈ രീതിയും ഉപയോഗപ്പെടുന്നതുമാണ്. സംഭാഷണഭാഷയോട് ഏറ്റവും അടുത്തരീതിയിൽ ചെറിയ വാക്യങ്ങളായി നിർമ്മിച്ചിട്ടുള്ള ഗദ്യമാണ് ചൂർണ്ണിക എന്നവർഗ്ഗം. അർത്ഥപുഷ്ടിയും ആശയഗാംഭീര്യവും വരുത്തുവാൻ ഈ രീതിയെപ്പോലെ മറ്റൊന്നിനും സാധിക്കുന്നതല്ല. അതിനുള്ള കാരണം ഗദ്യത്തിന്റെ സ്വാഭാവികമായ രീതി ഇതാണെന്നുള്ളതുതന്നെയുമാണ്. പക്ഷെ, പ്രഥമദൃഷ്ടിയിൽ തോന്നിയേക്കാവു [ 150 ] ന്നതുപോലെ ഈ രീതിയിൽ നല്ല രീതിയിൽ നല്ല ജീവനും പുഷ്ടിയുമുള്ള ഗദ്യങ്ങൾ നിർമ്മിക്കുന്നത് അത്ര എളുപ്പമായിട്ടുള്ളതല്ല. അതിന് ഒാരോരോ സന്ദർഭങ്ങളിലും നാം പ്ര യോഗിച്ചു വരുവന്ന വാക്കുകളും ആവക വാക്കുകളുടെ ക്രമങ്ങളും നല്ല വണ്ണം മനസ്സിരുത്തി നോക്കിക്കണ്ടുപിടിക്കയും അനാവശ്യവാക്കുകൾ വരാതെ കഴിപ്പാൻ പ്രത്യേകം നിഷ്കർഷിക്കുകയും വേണ്ടിവരുന്നതാണ്. ഇങ്ങനെയെല്ലാമാണ് ഇപ്പോഴത്തെ ഗദ്യരീതികളെപ്പറ്റി ചുരുക്കത്തിൽ പറവാൻ കാണുന്നത്. ശേഷം ചിന്ത്യം.
VIDYA VILASAM PRESS, TRIVANDRUM.