സത്യവേദകഥകൾ (1855)

[ 5 ] പഴയ
നിയമത്തിൽനിന്ന
എടുത്ത
അമ്പത്തരണ്ട
സത്യവെദകഥകളും
പുതിയ
നിയമത്തിൽനിന്ന
എടുത്ത
അമ്പത്തരണ്ട
സത്യവെദകഥകളും
ഇതിൽ അടങ്ങിയിരിക്കുന്നു.

COTTAYAM:

Printed at the Church Mission Press,

1855. [ 7 ] ൧. സൃഷ്ടി.

ആദിയിൽ ദൈവം ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചു.
സൃഷ്ടിപ്പിന്ന മുമ്പെ അവൻ അല്ലാതെ മറ്റൊന്നും ഉണ്ടായിട്ടി
ല്ല. ദൈവം അത്രെ ആദിയും അന്തവുമില്ലാത്തവൻ തന്റെ ഇഷ്ട
പ്രകാരം എന്തെങ്കിലും സൃഷ്ടിപ്പാൻ ശക്തനുമാകുന്നു. സകലത്തിലും
എണ്ണം തൂക്കം അളവ എന്നിവ പ്രമാണിച്ച നടത്തുകകൊണ്ട ആ
കാശത്തെയും ഭൂമിയെയും ക്ഷണത്തിൽ അല്ല ക്രമെണ അത്രെ നി
ൎമ്മിപ്പാൻ അവന്ന തിരുമനസ്സുണ്ടായത. ദൈവം ആറു ദിവസങ്ങൾ
ക്കുള്ളിൽ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയപ്രകാരം പറ
യാം.

പ്രകാശം ഉണ്ടാകട്ടെ എന്ന ദൈവം കല്പിച്ചപ്പൊൾ പ്രകാശം ഉ
ണ്ടായി. അവൻ പ്രകാശത്തെയും ഇരുട്ടിനെയും വെർതിരിച്ചതി
നാൽ ഒന്നാമത പകലും രാവും ഉണ്ടായി.

൨ാം ദിവസം ഭൂമിയെ ചുറ്റിയിരിക്കുന്ന തട്ടിനെ ഉണ്ടാക്കി. തട്ടി
ന്റെ കീഴും മെലുമുള്ള വെള്ളങ്ങളെ വെർതിരിച്ചു തട്ടിന്ന ആകാശം
എന്ന പെർ വിളിച്ചു.

൩ാം ദിവസം വെള്ളത്തെയും ഭൂമിയെയും വിഭാഗിച്ചു. ഭൂമിയി
ൽനിന്ന പുല്ലുകളെയും കായ്ക്കുന്ന വൃക്ഷങ്ങളെയും മുളപ്പിച്ചു.

൪ാം ദിവസത്തിൽ കാലഭെദങ്ങളെ അറിയിപ്പാൻ പകലിന്ന ആദി
ത്യനെയും രാത്രിക്ക ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കി.

൫ാം ദിവസം വെള്ളങ്ങളിൽ നീന്തുന്ന പലവിധ പുഴുക്കളെയും
മീനുകളെയും ജന്തുക്കളെയും ആകാശത്തിൽ പറക്കുന്ന സകലവിധ
പക്ഷികളെയും ചമച്ചു. നിങ്ങൾ പെരുകി നിറഞ്ഞുകൊൾവിൻ എ
ന്ന അനുഗ്രഹിച്ചു.

൬ാം ദിവസം ദൈവം പലജാതി കാട്ടുമൃഗങ്ങളെയും നാട്ടുമൃ
ഗങ്ങളെയും ഇഴയുന്ന പ്രാണികളെയും ഉണ്ടാക്കി. പിന്നെ ദൈവം
സമുദ്രത്തിൽ ഉള്ള മത്സ്യങ്ങളെയും ആകാശത്തിലെ പക്ഷികളെയും
മൃഗജാതികളെയും നിലത്തിഴയുന്ന സകല ജന്തുക്കളെയും ഭൂമിയെ
യും ഒക്കെ ഭരിക്കന്നതിന്ന നമ്മുടെ സ്വരൂപത്തിൽ മനുഷ്യനെ ഉ
ണ്ടാക്കെണമെന്ന വെച്ച തന്റെ സാദൃശ്യത്തിൽ അവനെ സൃഷ്ടിച്ചു.
ആണും പെണ്ണുമായി അവരെ നിൎമ്മിച്ചാറെ ഇരിവരൊട നിങ്ങൾ വ
ൎദ്ധിച്ച ഭൂമിയിൽ നിറഞ്ഞ അതിനെ അടക്കികൊൾവിൻ എന്ന പറ
ഞ്ഞ അനുഗ്രഹിച്ചു അപ്പൊൾ ദൈവം താൻ സൃഷ്ടിച്ചതിനെ ഒക്കെ
യും നൊക്കി ഇതാ അത എറ്റവും നല്ലത എന്ന കണ്ട സന്തൊഷിച്ചു.

൭ാം ദിവസം ദൈവം തന്റെ പ്രവൃത്തിയെ തീൎത്ത മനുഷ്യൎക്ക
ആ ദിവസത്തെ ശുദ്ധനാളാക്കി സ്വസ്ഥനായിരുന്നു. [ 8 ] ൨. പാപപ്രവെശനം.

ദൈവം ഒരു നല്ല തൊട്ടത്തെ ഉണ്ടാക്കി ആദ്യ മനുഷ്യനെ അ
തിൽ പാൎപ്പിച്ചു. ആ തൊട്ടത്തിൽ കാഴ്ചെക്ക സുന്ദരമായും ഭക്ഷണ
ത്തിന്ന യൊഗ്യമായുമുള്ള പലവിധ ഫലവൃക്ഷങ്ങൾ ഉണ്ടായിരുന്നു.
നടുവിൽ ഇരിക്കുന്ന ജീവവൃക്ഷം ഗുണദൊഷങ്ങളെ അറിയിക്കുന്ന
വൃക്ഷം ഒഴികെ വിശെഷമുള്ള മരങ്ങളെ ദൈവം മനുഷ്യന്ന കാട്ടി
അവനൊട തൊട്ടത്തിലെ മറ്റു സകല വൃക്ഷഫലങ്ങളെയും ഭക്ഷി
ക്കാം. ഗുണദൊഷങ്ങളെ അറിയിക്കുന്ന വൃക്ഷത്തിൻ ഫലം മാത്രം ഭ
ക്ഷിക്കരുത. ഭക്ഷിക്കും ദിവസം നീ മരിക്കും നിശ്ചയം എന്ന കല്പിച്ചു.

അനന്തരം മൃഗങ്ങളിൽ കൌശലമുള്ള പാമ്പ തൊട്ടത്തിൽ ചെ
ന്ന സ്ത്രീയൊട നിങ്ങൾ സകല വൃക്ഷത്തിൽനിന്നും ഭക്ഷിക്കരുത എ
ന്ന ദൈവം നിശ്ചയമായി കല്പിച്ചിട്ടുണ്ടൊ എന്ന ചൊദിച്ചപ്പൊൾ
സ്ത്രീ പറഞ്ഞു തൊട്ടത്തിലെ ഫലത്തെ ഒക്കയും ഞങ്ങൾക്ക ഭക്ഷിക്കാം
എങ്കിലും നിങ്ങൾ മരിക്കാതെ ഇരിക്കെണ്ടുന്നതിന്ന നടുവിൽ ഇരി
ക്കുന്ന ഒരു വൃക്ഷത്തിൻ ഫലത്തെ മാത്രം തൊടുകയും ഭക്ഷിക്കയും
ചെയ്യരുത എന്നു ദൈവത്തിന്റെ അരുളപ്പാടാകുന്നു. എന്നത കെ
ട്ട പാമ്പ നിങ്ങൾ മരിക്കയില്ല നിങ്ങൾ ഭക്ഷിക്കുമ്പൊഴെ നിങ്ങളു
ടെ കണ്ണുകൾ തുറക്കപ്പെടും ഗുണദൊഷങ്ങളെ അറിഞ്ഞ ദൈവത്തെ
പൊലെ ഇരിക്കും എന്നറിഞ്ഞത കൊണ്ടത്രെ ആയവൻ അതിനെ
വിരൊധിച്ചു എന്ന പറഞ്ഞപ്പൊൾ ആ വൃക്ഷത്തിൻ ഫലം കാഴ്ചക്ക
സൌന്ദൎയ്യവും ഭക്ഷണത്തിന്ന നല്ലതും ബുദ്ധിവൎദ്ധനവുമായിരിക്കും
എന്ന സ്ത്രീ കണ്ട ഫലത്തെ പറിച്ച ഭക്ഷിച്ച ഭൎത്താവിന്നും കൊടു
ത്താറെ അവനും ഭക്ഷിച്ചു. അപ്പൊൾ അവരിരുവരുടെയും കണ്ണു
കൾ തുറന്നു. അവർ നഗ്നന്മാർ എന്ന അറിഞ്ഞ അത്തിഇലകളെ കൂ
ട്ടിത്തുന്നി തങ്ങൾക്ക ഉടുപ്പുകളെ ഉണ്ടാക്കി.

പിന്നെ വൈകുന്നെരത്ത കുളിരുള്ളപ്പൊൾ ദൈവമായ യഹൊ
വ തൊട്ടത്തിൽ സഞ്ചരിച്ചാറെ ആദാമും ഭാൎയ്യയും അവന്റെ ശ
ബ്ദം കെട്ടിട്ട സന്നിധിയിൽനിന്ന ഒടി തൊട്ടത്തിലെ വൃക്ഷങ്ങളു
ടെ ഇടയിൽ ഒളിച്ചു. അപ്പൊൾ യഹൊവാ ആദാമെ നീ എവി
ടെ എന്ന വിളിച്ചു അതിന്നുത്തരമായിട്ട അവൻ തിരുശബ്ദത്തെ കെ
ട്ടു നഗ്നനാകകൊണ്ട ഞാൻ ഭയപ്പെട്ട ഒളിച്ചു എന്ന പറഞ്ഞാറെ
ദൈവം നീ നഗ്നൻ എന്ന നിന്നൊട അറിയിച്ചതാർ ഭക്ഷിക്കരുത
എന്ന ഞാൻ വിരൊധിച്ച വൃക്ഷത്തിൻ ഫലം നീ ഭക്ഷിച്ചിട്ടല്ലൊ
എന്ന ചൊദിച്ച ശെഷം ആദാം പറഞ്ഞു നീ എന്നൊട കൂടെ ഇ
രിപ്പാൻ തന്നിട്ടുള്ള സ്ത്രീ തന്നെ വൃക്ഷത്തിൻ ഫലം ഇനിക്ക തന്നു
ഞാൻ ഭക്ഷിക്കയും ചെയ്തു. അപ്പൊൾ ദൈവം സ്ത്രീയൊട നീ ചെയ്തി
ട്ടുള്ളതെന്തെന്ന ചൊദിച്ചു അതിന്ന സ്ത്രീ സൎപ്പം എന്നെ ചതിച്ചത
കൊണ്ട ഞാൻ ഭക്ഷിച്ചു എന്ന പറഞ്ഞു.

അതിന്റെ ശെഷം ദൈവം പാമ്പിനൊട പറഞ്ഞു നീ ഇതി
നെ ചെയ്തതകൊണ്ട എല്ലാ ജന്തുക്കളിലും ഞാൻ നിന്നെ ശപിക്കുന്നു.
നീ ജീവിച്ചിരിക്കുന്നവരെക്കും ഉരസ്സുകൊണ്ട നടന്ന പൊടി തിന്നും
നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും
ഞാൻ ശത്രുത്വം ഉണ്ടാക്കും. സ്ത്രീയുടെ സന്തതി നിന്റെ തലയെ ച [ 9 ] തെക്കും നീ അവന്റെ മടമ്പ ചതെക്കും എന്നു കല്പിച്ചു അപ്പൊൾ
ദൈവം സ്ത്രീയൊട നിനക്ക ഗൎഭധാരണത്തെയും ദുഃഖത്തെയും
ഞാൻ ഏറ്റവും വൎദ്ധിപ്പിക്കും. നീ വെദനയൊട പൈതങ്ങ
ളെ പ്രസവിക്കും. നിന്റെ ഇഛ ഭൎത്താവിന്ന താണിരിക്കയും അ
വൻ നിന്റെ മെൽ വാഴുകയും ചെയ്യും എന്ന കല്പിച്ചു. പിന്നെ ആ
ദാമിനൊട നീ ഭാൎയ്യയുടെ വാക്ക അനുസരിച്ച എന്റെ വാക്കി
നെ തള്ളികളഞ്ഞ ആ ഫലം ഭക്ഷിച്ചതുകൊണ്ട നിന്റെ നിമിത്തം
ഭൂമിക്കു ശാപം സംഭവിച്ചു നിന്റെ ആയുസ്സുള്ള നാളൊക്കയും ദുഃഖ
ത്തൊടു കൂടെ അതിൻ‌ഫലത്തെ നീ ഭക്ഷിക്കയും അത നിനക്ക മുള്ളു
കളെയും കാരകളെയും മുളപ്പിക്കും. നീ പൊടിയാകുന്നു പൊടി
യിൽ പിന്നെയും ചെരുകയും ചെയ്യും നിന്റെ മുഖത്തിന്റെ വിയ
ൎപ്പൊട കൂടി നീ അപ്പം ഭക്ഷിക്കും എന്ന ശാസിക്കയും ചെയ്തു. പി
ന്നെ അവരെ തൊട്ടത്തിൽ‌നിന്ന പുറത്താക്കി ജീവവൃക്ഷത്തിന്റെ
വഴിയെ കാക്കെണ്ടതിന്ന എല്ലാടവും തിരിഞ്ഞ മിന്നുന്ന അഗ്നി വാ
ളെ ധരിക്കുന്ന ഖരുബിമാരെ സ്ഥാപിക്കയും ചെയ്തു.

൩. സഹോദര നിഗ്രഹം.

ആദാമിന്റെ പുത്രന്മാരിൽ ജ്യെഷ്ഠനായ കായിൻ കൃഷിക്കാരനും
അനുജനായ ഹബെൽ ഇടയനുമായി തീൎന്നു. ഒരു ദിവസം ഇരി
വരും ബലികഴിപ്പാൻ വന്നപ്പൊൾ കായിൻ കൃഷിഫലങ്ങളെയും
ഹബെൽ ആട്ടിങ്കൂട്ടത്തിലുള്ള കടിഞ്ഞൂൽ കുട്ടികളെയും കൊണ്ടുവ
ന്ന വെച്ചു അപ്പൊൾ യഹൊവ വിശ്വാസമുള്ള ഹബെലിന്റെ കാ
ഴ്ചയിൽ ആദരിച്ചു കായിന്റെ ബലിയെ നിരസിച്ചു. കഠിനമുള്ളവ
നും അസൂയക്കാരനുമായ കായിൻ അതിനെ കണ്ടപ്പൊൾ ഏറ്റവും
കൊപിച്ച മുഖപ്രസാദം കൂടാതെ നിന്നു എന്തിന്ന കൊപം ഉണ്ടാ
കുന്നു എന്തിന്ന നിന്റെ മുഖം ക്ഷീണിക്കുന്നു നീ നന്മ ചെയ്യുന്നു എ
ങ്കിൽ ഗുണം ഉണ്ടാകയില്ലയൊ തിന്മ ചെയ്താൽ പാപം വാതില്ക്കൽ
കിടക്കയും നിന്റെ മെൽ ആഗ്രഹം വെക്കയും ചെയ്യുന്നുവല്ലൊ (ആ
യതിനെ നീ അടക്കെണം) എന്നിപ്രകാരം യഹൊവ പറഞ്ഞത കാ
യിൻ കെട്ടു പിന്നെ അനുജനൊട സ്നെഹമായി സംസാരിച്ചു എങ്കി
ലും പറമ്പിൽ വെച്ച അവനെ കൊല്ലുകയും ചെയ്തു.

അനന്തരം യഹോവ നിന്റെ അനുജനായ ഹബേൽ എവി
ടെ എന്നചൊദിച്ചതിന്ന ഞാൻ അറിയുന്നില്ല അനുജന്റെ കാവല്ക്കാ
രൻ ഞാനൊ എന്ന കായിൻ പറഞ്ഞാറെ യഹൊവ നീ എന്തുചെ
യ്തു നിന്റെ അനുജന്റെ രക്തം നിലത്തുനിന്ന എന്നൊട നിലവിളി
ക്കുന്നു സഹൊദരനിഗ്രഹം കൊണ്ടരക്തം കുടിച്ചിട്ടുള്ള ഭൂമിയിൽനി
ന്ന നീ ശപിക്കപ്പെട്ടവനാകുന്നു കൃഷിചെയ്യുമ്പൊൾ അത തന്റെ
ഗുണം നിനക്ക തരികയില്ല ഭൂമിയിൽ ഉഴലുന്നവനും അലയുന്നവനു
മാകും എന്ന കല്പിച്ചപ്പൊൾ കായിൻ ദൈവത്തൊട പറഞ്ഞു എ
ന്റെ പാപം ക്ഷമിപ്പാൻ കഴിയാത്തവണ്ണം വലിയതാകുന്നു ഇ
പ്പൊൾ കാണുന്നവൻ എല്ലാം എന്നെ കൊല്ലും. എന്നാറെ യഹൊ
വ അതരുത എന്ന പറഞ്ഞ ഒരുത്തനും അവനെ കൊല്ലാതെ ഇരി
പ്പാൻ മുഖത്ത ഒര അടയാളം വെക്കയും ചെയ്തു.

അതിന്റെ ശേഷം കായിൻ ഭാൎയ്യയൊടും പുത്രനൊടും കൂടെ [ 10 ] യഹൊവയുടെ സന്നിധിയിൽനിന്ന പുറപ്പെട്ട പൊയി നൊൎത്തഎ
ന്ന നാട്ടിൽ എത്തി ഒരു പട്ടണം ഉണ്ടാക്കി അതിന്ന ആദ്യജാതനാ
യ ഹനൊക്കിന്റെ പെർ വിളിച്ചു ഇതുണ്ടായപ്പൊൾ ആദാമിന്ന
൧൩൦ വയസ്സായിരുന്നു അക്കാലത്ത ഹവ പിന്നെയും ഒരു പുത്രനെ
പ്രസവിച്ചു ഹാബെലിന്ന പകരം ൟ സന്തതി ദൈവംതന്നു എന്ന
വിചാരിച്ച സന്തൊഷിച്ച ശെത്ത എന്ന പെർ വിളിക്കയും ചെയ്തു.

൪. ജലപ്രളയം.

ആദ്യ മനുഷ്യൎക്ക ആരൊഗ്യവും ദീൎഘായുസ്സും വളരെ ഉണ്ടായി
രുന്നതുകൊണ്ട അവർ ഭൂമിയിൽ വളരെ പെരുകി അഹംകാരം
കൊണ്ടും കാമം കൊണ്ടും അതിക്രമം കൊണ്ടും ഭൂമിയെ വഷളാക്കി
അപ്പൊൾ യഹൊവ ചെട്ട സ്വാഭാവമുള്ള മനുഷ്യരൊട എന്റെ
ആത്മാവ എപ്പൊഴും വിവാദിക്കുന്നില്ല അവൎക്ക ഇനി ൧൨൦ സംവ
ത്സരം ഇട ഉണ്ട എന്ന കല്പിച്ചു.

അതിന്റെ ശെഷം യഹോവ ഞാൻ സൃഷ്ടിച്ച മനുഷ്യരെ ഇ
പ്പൊൾ ഭൂമിയിൽനിന്ന നശിപ്പിക്കും എന്നും നീതിമാനായ നൊഹ
യെ മാത്രം രക്ഷിക്കും എന്ന നിശ്ചയിച്ച അവനൊട കല്പിച്ചത എ
ന്തെന്നാൽ ഞാൻ ഭൂമിയുടെ മെൽ ജലപ്രളയം വരുത്തുന്നതാക
കൊണ്ട നീ ൩൦൦ മുഴം നീളവും ൫൦ മുഴം വീതിയും ൩൦ മുഴം ഉയര
വും ഉള്ള ഒരു പെട്ടകം ഉണ്ടാക്കി അതിനെ പല മുറികളൊട തീൎത്ത
തിന്റെ ശെഷം നീയും ഭാൎയ്യയും പുത്രന്മാരും പുത്രഭാൎയ്യമാരും അ
തിൽ പ്രവെശിക്കയും നിന്നൊടു കൂടെ ജീവനൊടെ രക്ഷിപ്പാനാ
യി സകല ജന്തുക്കളിൽ നിന്നും ആണും പെണ്ണുമായി ൟരണ്ടീരണ്ടു
കൂടെ ചെൎത്ത നിങ്ങൾക്കും അവയ്ക്കും ഭക്ഷിപ്പാൻ വെണ്ടുന്നതെല്ലാം
ശെഖരിക്കയും വെണം. നൊഹ ഇതു കെട്ടപ്പൊൾ പണിതുടങ്ങി
അപ്രകാരം തീൎക്കയും ചെയ്തു.

അനന്തരം ദൈവകല്പന കെട്ടിട്ട നൊഹ തന്റെ ൬൦൦ാം വയ
സ്സിൽ കുഡുംബത്തൊടു കൂടെ പെട്ടകത്തിൽ പ്രവെശിച്ച ശെഷം
മഹാ ആഴത്തിലെ ഉറവുകൾ എല്ലാം പിളൎന്ന ആകാശത്തിലുള്ള ജ
ലദ്വാരങ്ങളും തുറന്ന പിന്നെ ൪൦ പകലും രാവും ഭൂമിമെൽ പെരു
മഴ ഉണ്ടായി വെള്ളങ്ങൾ വൎദ്ധിച്ച പെട്ടകത്തെ മെല്പെട്ടു പൊങ്ങി
ച്ച പിന്നെയും വളരെ പെരുകി വന്ന ആകാശത്തിന്റെ കീഴിലു
ള്ള മലകളെ മൂടി വെച്ച ശിഖരങ്ങളിൽനിന്ന ൧൫ മുഴം ഉയരം മെ
ല്പെട്ടു വൎദ്ധിച്ചു. അപ്പൊൾ സകല മൃഗങ്ങളും പക്ഷികളും ഇഴയുന്ന ജ
ന്തുക്കളും എല്ലാ മനുഷ്യരും ചത്തുപൊയി. അങ്ങിനെ വെള്ളങ്ങൾ
ഭൂമിയുടെ മെൽ ൧൫൦ ദിവസത്തൊളം നിന്നു പിന്നെ കുറഞ്ഞ
പെട്ടകം അറരാത്ത എന്ന മലയിൽ ഉറച്ചു. ൧൦ മാസം ചെന്ന
ശെഷം കുറഞ്ഞ കുറഞ്ഞ പൊയി മലകളുടെ ശിഖരങ്ങൾ കാണ്മാ
റായി പിന്നെയും ൪൦ ദിവസം കഴിഞ്ഞാറെ നൊഹ പെട്ടകത്തി
ന്റെ വാതിൽ തുറന്ന ഒരു മലങ്കാക്കയെ പുറത്തു വിട്ടു ആയത വെ
ള്ളം വറ്റിപൊകുന്നവരയ്ക്കും വന്നും പൊയും ഇരുന്നു പിന്നെ ഒരു
പ്രാവിനെ വിട്ടപ്പൊൾ അത സുഖസ്ഥലം കാണായ്കകൊണ്ട തിരി
ച്ച വന്നു ൭ ദിവസത്തിന്റെ ശേഷം പ്രാവിനെ പിന്നെയും വിട്ടാ
റെ അത ഒരു ഒലിവ വൃക്ഷത്തിന്റെ ഇലയെ കൊത്തികൊണ്ടുവ [ 11 ] ന്നു. അവൻ പിന്നെയും ൭ ദിവസം പാൎത്തിട്ട പ്രാവിനെ പുറത്ത
വിട്ടു മടങ്ങി വരായ്കകൊണ്ട വെള്ളം എല്ലാം വറ്റിപൊയി എന്ന
നൊഹ നിശ്ചയിച്ച മെൽ‌തട്ടിനെ നീക്കിഉണങ്ങിയ സ്ഥലത്തെ ക
ണ്ടു പിന്നെയും ഏകദെശം ൨. മാസം കഴിഞ്ഞ ശെഷം താനും കു
ഡുംബക്കാരും ജന്തുക്കളൊട കൂടെ പെട്ടകത്തെ വിട്ട പുറത്ത വരിക
യും ചെയ്തു.

അനന്തരം നൊഹ ഹൊമബലികളെ കഴിച്ചപ്പൊൾ യഹൊവ
മനുഷ്യഹൃദയ നിരൂപണങ്ങൾ ബാല്യം മുതൽ ദൊഷമുള്ളവയാക
കൊണ്ട അവർ നിമിത്തമായി ഞാൻ ഭൂമിയെ ഇനി ശപിക്ക ഇല്ല
ഭൂമിയുള്ള നാളൊക്കയും വിതയും കൊയിത്തും ശീതവും ഉഷ്ണവുംവെ
നൽകാലവും വൎഷകാലവും പകലും രാവും ഇതൊന്നിന്നും ഭെദം വ
രിക ഇല്ല എന്ന അരുളിച്ചെയ്ത നൊഹയെ അനുഗ്രഹിച്ചു. മഴ പെ
യ്യുന്നതിനാൽ പെടി ഉണ്ടാകരുത എന്നതിന്ന അടയാളമായിട്ട മെ
ഘത്തിൽ ശൊഭയുള്ള മഴവില്ലിനെ ഉണ്ടാക്കി വെച്ചു ഇത ഇനിക്കും
ഭൂമിയിലെ സകല ജനത്തിന്നുമുള്ള നിശ്ചയത്തിന്ന മുദ്രയായിരിക്കും
എന്ന കല്പിക്കയും ചെയ്തു.

൫. ബാബെലിലെ ഗൊപുരം.

ജലപ്രളയത്തിന്റെ ശെഷം മനുഷ്യരുടെ ശരീരശക്തിയും ആ
യുസ്സും ക്രമത്താലെ കുറഞ്ഞുകുറഞ്ഞു വന്നു നൊഹ ജലപ്രളയം ക
ഴിഞ്ഞിട്ടും ൩൫൦ സംവത്സരം ജീവിച്ചു അവന്റെ പുത്രനായ ശെമും
൫൦൦ വൎഷത്തൊളുമിരുന്നു. തന്റെ സന്തിയെ പത്ത തലമുറയൊ
ളം കണ്ടു. അവന്റെ പുത്രനായ അൎഹക്ഷാദ ൮൪ വയസ്സുവരെ ജീ
വിച്ചു അവന്റെ പുത്രനായ എബർ ൪൬൪ വയസ്സിൽ മരിച്ചു. അ
ന്നുള്ള ജനങ്ങൾ പാപാവൎദ്ധനയാൽ അശക്തരായി തീരുകകൊണ്ട
൨൩൦ വയസ്സിൽ മെല്പെട്ടു ഒരുത്തരും ജീവിച്ചിരുന്നില്ല. അപ്പൊൾ
ഹാമിന്റെ സന്തതിയിലുള്ള നിമ്രൊദ മുതലായ വീരന്മാർ പല ക്രൂ
ര പ്രവൃത്തികളെ നടത്തി ഒരൊ ദെശങ്ങളെയും ജനങ്ങളെയും
കൈവശമാക്കി പ്രഭുക്കന്മാരായി വാണു തുടങ്ങി ആ കാലത്തൊളം
ലൊകത്തിൽ എങ്ങും ഒരു ഭാഷ തന്നെ നടന്ന വന്നപ്പൊൾ പ്രാത്ത
നദിതീരത്തിലെ താന്ന പ്രദെശത്തുള്ള മനുഷ്യർ നാം ഇനിമെൽ
ചിതറാതെ ഇരിപ്പാനും സകല ജാതികളും നമ്മെ ഒൎത്ത പ്രശംസി
പ്പാനും ഒരു പട്ടണത്തെയും അതിൽ ആകാശത്തൊളം നീണ്ടുയരു
ന്ന ഒരു ഗൊപുരത്തെയും തീൎപ്പാൻ നിശ്ചയിച്ച പണി ചെയ്യുമ്പൊ
ൾ ആയത യഹോവക്ക അനിഷ്ടമാകകൊണ്ട അവൻ ഇറങ്ങി വന്ന
ഒരൊരുത്തരുടെ വാക്കുകൾ അന്യൊന്യം അറിയാതെ ഇരിപ്പാൻ
വെണ്ടി വെവ്വെറെ ആക്കി. അവർ ആ സ്ഥലത്തെ വിട്ട പട്ടണ
വും ഗൊപുരവും മുഴുവനും തീൎക്കാതെ ഭൂമിയിൽ എങ്ങും ചിതറി
പൊവാൻ സംഗതി വരുത്തി അന്നമുതൽ കലക്കം എന്നൎത്ഥമുള്ള ബാ
ബൽ എന്ന പെർ സംഭവിക്കയും ചെയ്തു.

൬ ദൈവം അബ്രഹാമിനെ വിളിച്ചത.

നൊഹ മരിക്കുന്നതിന്ന അല്പകാലം മുമ്പെ ജനങ്ങൾ എറ്റവും
പെരുകി പലവക ബിംബങ്ങളെയും സ്ഥാപിച്ചു പൂജിച്ചുവരുമ്പൊ [ 12 ] ൾ ശെമിന്റെ പത്താം സന്തതിയായ അബ്രാമൊട ദൈവം അരുളി
ച്ചെയ്തു എന്തെന്നാൽ അച്ശന്റെ ഭവനത്തെയും ജന്മദേശത്തെയും
ബന്ധുജനങ്ങളെയും നീ വിട്ടുപുറപ്പെട്ട ഞാൻ കാണിക്കും ദെശ
ത്തെക്ക പൊക അവിടെ ഞാൻ നിന്നെ അനുഗ്രഹിച്ച വലി
യ ജാതിയാക്കി നിന്റെ നാമത്തിന്ന നിത്യകീൎത്തിയും സൎവ
വംശങ്ങൾക്കും നിന്നാൽ അനുഗ്രഹവും വരുത്തും നിന്നെ അനുഗ്ര
ഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും ശപിക്കുന്നവരെ ശപിക്കുംഎ
ന്നത കെട്ട അബ്രാം ൭൫ വയസ്സുള്ളവനായി ഭാൎയ്യയെയും അനുജ
ന്റെ പുത്രനായ ലൊത്തനെയും കൂട്ടിക്കൊണ്ട കനാൻ ദെശത്തെക്ക
യാത്രയായി എത്തുകയും ചെയ്തു.

അവിടെ ഇരിക്കുന്ന സമയത്ത തനിക്കും ലൊത്തനും കന്നുകാലി
കൾ മുതലായ സമ്പത്തുകൾ വളരെ ഉണ്ടാകകൊണ്ട ഒന്നിച്ച പാ
ൎപ്പാൻ ആ ഭൂമി പൊരാതെ ഇരുന്നു. ഇരുവരുടെ മൃഗക്കൂട്ടങ്ങളെ മെ
യിക്കുന്ന ഇടയന്മാർ തമ്മിൽ കലശൽ ഉണ്ടായത അബ്രാം അറിഞ്ഞ
ലൊത്തനൊട ഇനിക്കും നിനക്കും നമ്മുടെ ഇടയൎക്കും തമ്മിൽ വി
വാദം ഉണ്ടാകരുത നാം സഹൊദരന്മാരല്ലൊ ആകുന്നത. ദെശം
ഒക്കയും നിന്റെ മുമ്പാകെ ഇരിക്കുന്നുവല്ലൊ നീ എന്നെ വിട്ട ഇ
ടത്തൊട്ട മാറുന്നെങ്കിൽ ഞാൻ വലത്തൊട്ടു പൊകാം വലത്തൊട്ടനീ
പൊകുന്നെങ്കിൽ ഞാൻ ഇടത്തൊട്ട തിരിഞ്ഞുകൊള്ളാം എന്ന പറ
ഞ്ഞിട്ട ലൊത്തൻ‌കിഴക്കുദെശം തൊട്ടത്തിന്ന സമം എന്നകണ്ട യൎദ്ദൻ
നദി ഒഴുകുന്ന സമഭൂമിയിൽ ഇറങ്ങി സൊദൊം പട്ടണത്തിൽ ചെ
ന്ന വസിച്ചു അബ്രാമൊ കനാൻ ദെശത്തു തന്നെ പാൎക്കയും ചെയ്തു.

൭. അബ്രഹാമിന്റെ വിശ്വാസം.

അബ്രാം ഇപ്രകാരം ചൈകകൊണ്ട യഹൊവ അവനെ അനു
ഗ്രഹിച്ചു. അവനൊട നീ ഭയപ്പെടരുത നിനക്ക പലിശയും പ്രതി
ഫലവും ഞാൻ തന്നെ ആകുന്നു എന്ന പറഞ്ഞു. തനിക്ക സന്തതി
ഇല്ലായ്കകൊണ്ട അവൻ ദുഃഖിച്ചിരുന്നപ്പൊൾ നീ ആകാശത്തിലെ
ക്ക നൊക്കുക നക്ഷത്രങ്ങളെ എണ്ണുവാൻ കഴിയുമൊ അപ്രകാരം
ഞാൻ നിനക്ക സന്തതിയെ വൎദ്ധിപ്പിക്കും എന്നുള്ള യഹൊവയുടെ
അരുളപ്പാടിനെ പരിഗ്രഹിച്ച അവനിൽ വിശ്വസിച്ചു യഹൊവ
അതിനെ അവന്ന നീതിയായിട്ട എണ്ണുകയും ചെയ്തു.

അവന്നു ൯൯ വയസ്സായപ്പോൾ യഹൊവ പ്രത്യക്ഷനായി കല്പിച്ചത
എന്തന്നാൽ ഞാൻ സൎവ്വശക്തനായദൈവം ആകുന്നു എന്റെ മുമ്പാ
കെ നടന്നകൊണ്ട പൂൎണ്ണഗുണവാനായിരിക്ക എന്നാൽ ഞാൻ നിന
ക്ക എന്റെ നിൎണ്ണയം സ്ഥാപിക്കും വളരെ ജാതികൾക്കും നീ പിതാ
വായി തീരും. ആയ്തുകൊണ്ട നിന്റെ പെർ അബ്രാം എന്നല്ല കൂട്ട
ത്തിന്റെ അഛ്ശൻ എന്നൎത്ഥമുള്ള അബ്രഹാം എന്ന വിളിക്കും. പി
ന്നെ യഹൊവ തന്റെ നിൎണ്ണയത്തിന്ന അടയാളമായി ചെലാക
ൎമ്മത്തെ ആചാരമാക്കി കല്പിച്ചു. അതിന്റെ ശെഷം അബ്രഹാം ഒരു
ദിവസം ഉച്ചെക്ക കൂടാരവാതുക്കൽ ഇരുന്നപ്പൊൾ യഹൊവ പ്രത്യ
ക്ഷനായി അത എങ്ങിനെ എന്നാൽ അബ്രഹാം നൊക്കിയപ്പൊൾ
൩ ആളുകൾ തന്റെ അടുക്കെ വരുന്നതകണ്ടു ഒടിച്ചെന്ന എതിരെറ്റു
നിലം വരെ വണങ്ങി പറഞ്ഞു കൎത്താവെ നിന്റെ കണ്ണുകളിൽ കൃ [ 13 ] പ ലഭിച്ചു എങ്കിൽ നിന്റെ ദാസനെ ഒഴിച്ചു പൊകരുതെ. മരത്തി
ൻ കീഴിൽ ആശ്വസിച്ച അല്പം തിന്നുകുടിച്ചുകൊള്ളെണ്ണം എന്നപെ
ക്ഷിച്ചു സമ്മതിച്ച ശെഷം അകത്തു ചെന്ന ഭാൎയ്യയായ സാറയൊട
നീ വെഗം അപ്പം ഉണ്ടാക്കുക എന്ന പറഞ്ഞ താൻ ഒരു കന്നുകുട്ടി
യെ പാകം ചെയ്യിച്ചുകൊണ്ടുവന്ന അപ്പവും പാലും വെണ്ണയും ഒ
ക്ക അവരുടെ മുമ്പാകെ വെച്ചു അവർ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പൊൾ
കൎത്താവായവൻ പറഞ്ഞു ഒരു സംവത്സരത്തിന്റെ ശെഷം ഞാൻ
മടങ്ങിവരും അപ്പൊൾ നിന്റെ ഭാൎയ്യക്ക ഒരു പുത്രൻ ഉണ്ടാകും എ
ന്നത അവന്റെ പിന്നിൽ കൂടാരവാതുക്കൽ നില്ക്കുന്ന സാറ കെട്ടു
ഉള്ളംകൊണ്ട ചിരിച്ചപ്പൊൾ കൎത്താവ സാറാ ഇതിനെ ചൊല്ലി
ചിരിക്കുന്നത എന്ത യഹൊവയാൽ കഴിയാത്ത കാൎയ്യം ഉണ്ടൊ എ
ന്ന കല്പിച്ചാറെ സാറ ഞാനല്ല എന്ന നിഷെധിച്ചതിന്ന അവൻ
അല്ല നീ ചിരിച്ചു നിശ്ചയം എന്ന വാക്ക ശിക്ഷ കഴിക്കയും ചെയ്തു.

അനന്തരം ആ പുരുഷന്മാർ മൂവരും എഴുനീറ്റ സൊദൊമിലെക്ക
പുറപ്പെട്ട അബ്രഹാം കൂടി പൊകുമ്പോൾ യഹൊവ ഇന്ന ഞാൻ
ചെയ്വാനിരിക്കുന്നതിനെ അബ്രഹാമിൽനിന്ന എങ്ങിനെ മറക്കും
ഇവൻ തന്നെ മഹാ ജാതിയും, എല്ലാ ജാതികളെയും അനുഗ്രഹി
പ്പാനുള്ളവനുമായി തീരുമല്ലൊ പുത്രപൌത്രന്മാരൊട യഹൊവയു
ടെ പ്രവൃത്തികളെ അറിയിച്ച നീതിയും ധൎമ്മവും പ്രമാണിച്ച നട
ത്തുകയും ചെയ്യും എന്ന പറഞ്ഞ അവനൊട സൊദൊം ഘൊമൊറ
എന്ന രണ്ട പട്ടണക്കാരുടെ മഹാ പാപങ്ങളെ നൊക്കി കണ്ട ഞാ
ൻ അവരെ നശിപ്പിപ്പാൻ പൊകുന്നു എന്നറിയിച്ചു എന്നാറെഅബ്ര
ഹാം അല്ലയൊ ന്യായകൎത്താവെ നീ ദുഷ്ടന്മാരൊട കൂടി നീതിമാ
നെയും നശിപ്പിക്കുമൊ ആ പട്ടണത്തിൽ ൫൦ നീതിമാന്മാർ ഉണ്ടെ
ങ്കിൽ ക്ഷമിക്കാതെ ഇരിക്കുമൊ എന്നപെക്ഷിച്ചാറെ ൫൦ നീതിമാ
ന്മാർ ഉണ്ടെങ്കിൽ, ഞാൻ ക്ഷമിക്കും എന്ന യഹൊവ കല്പിച്ചു. പി
ന്നെയും അവൻ അയ്യൊ കൎത്താവെ ൪൫ എങ്കിലും ൪൦ എങ്കിലും ൩൦
എങ്കിലും ൨൦ എങ്കിലും ഉണ്ടായാൽ ക്ഷമിക്കുമൊ എന്ന ക്രമെണ അ
പെക്ഷിച്ചപ്പോൾ അപ്രകാരം ആകട്ടെ എന്നൊക്കെയും യഹൊവ
സമ്മതിച്ചു ഒടുക്കം ഞാൻ ഒന്നുകൂടെ അപെക്ഷിക്കുന്നു പത്തപെർ
മാത്രം ഉണ്ടായാൽ‌ക്ഷമിക്കുമൊ എന്ന ചൊദിച്ചപ്പൊൾ അങ്ങിനെ
ആയാലും ഞാൻ നശിപ്പിക്കയില്ല എന്ന യഹൊവ തീൎത്തു കല്പിച്ച കാ
ണാതയായി മറ്റെ രണ്ടുപെർ സൊദൊമെ നൊക്കി പൊയാറെ
അബ്രഹാമും സ്വസ്ഥലത്തെക്ക മടങ്ങി വരികയും ചെയ്തു.

൮. സൊദൊമും ഘൊമൊറയും.

ആ ദൂതന്മാർ വൈകുന്നെരത്ത സൊദൊമിൽ എത്തിയപ്പൊൾ
ലൊത്ത അവരെ കണ്ടു തൊഴുതു. വഴിപൊക്കർ എന്ന വിചാരിച്ച
വീട്ടിൽ പാൎപ്പിച്ചു സൽക്കരിച്ചതിന്റെ ശെഷം പട്ടണക്കാർ ബാല
ന്മാർ മുതൽ വൃദ്ധന്മാർ വരെ ചെന്ന ഭവനം വളഞ്ഞ യാത്രക്കാരെ
അവമാനിച്ച ഉപദ്രവിപ്പാനായി വാതിൽ പൊളിക്കെണ്ടതിന്ന ഭാ
വിച്ചപ്പൊൾ അവൎക്കെല്ലാവൎക്കും അന്ധത പിടിച്ചു. പിന്നെ ആ ദൂത
ന്മാർ ൟ പട്ടണത്തെ നശിപ്പിപ്പാനായി ദൈവം ഞങ്ങളെ അയ
ച്ചു നിനക്ക വല്ലവർ ഉണ്ടെങ്കിൽ അവരും നീയും ക്ഷണത്തിൽ പട്ട [ 14 ] ട്ടണം വിട്ട പുറത്തുപൊകെണം എന്നു പറഞ്ഞത ലൊത്ത കെട്ട പു
ത്രിമാരെ കെട്ടുവാൻ തക്കവണ്ണം നിശ്ചയിച്ച പുരുഷന്മാരൊട കാ
ൎയ്യം അറിയിച്ചാറെ അവർ പരിഹസിച്ച നിന്ദിക്കയും ചെയ്തു.

നെരം പുലരുമ്പൊൾ ദൂതന്മാർ ലൊത്തിനെ ബദ്ധപ്പെടുത്തി, കു
ഡുംബത്തൊടു കൂടെ വെഗം പൊകണമെന്ന പറഞ്ഞ ശെഷം
താമസിച്ചാറെ അവർ അവന്റെയും ഭാൎയ്യയുടെയും കൈപിടിച്ച
പുത്രിമാരൊട കൂടെ പട്ടണത്തിന്ന പുറത്തുകൊണ്ടുപൊയി. പ്രാണ
രക്ഷക്കായി മണ്ടിപൊക മറിഞ്ഞനൊക്കരുത സമഭൂമിയിൽ എങ്ങും
നില്ക്കയും അരുത എന്ന കല്പിച്ചയച്ചു. ലൊത്തിന്റെ ഭാൎയ്യ വഴിയി
ൽനിന്ന മറിഞ്ഞ നൊക്കിയ ഉടനെ മരിച്ച ഉപ്പുതൂണായി തീരുക
യും ചെയ്തു. മറ്റവർ സൊവാർ എന്ന ദേശത്തെത്തി സൂൎയ്യൻ ഉദിച്ച
പ്പൊൾ യഹൊവ സൊദൊം മുതലായ പട്ടണങ്ങളിൽ ഗന്ധകത്തെ
യും അഗ്നിയെയും വൎഷിപ്പിച്ച അവരെയും സമഭൂമിയും ഒക്കവെ
മറച്ചുകളഞ്ഞു ആ സ്ഥലം കടലായി തീൎന്നു. ദൈവം ഇങ്ങിനെ അ
തിക്രമക്കാരെ ഭയങ്കരമാംവണ്ണം ശിക്ഷിക്കും എന്നതിന്ന ആ ശൂന്യ
മായിക്കിടക്കുന്ന ദെശം നല്ല അടയാളമായി ഇന്നും കാണ്മാൻ ഉണ്ട.

൯. ഇഷ്മയെൽ.

അബ്രഹാമിന്ന ൮൬ വയസ്സിൽ ദാസിപുത്രനായ ഇഷ്മയെൽ ജ
നിച്ചു തനിക്ക ൧൦൦ വയസ്സായപ്പൊൾ വൃദ്ധയായ സാറാ ദൈവാനു
ഗ്രഹത്താൽ ഗൎഭം ധരിച്ചു ഒരു പുത്രനെ പ്രസവിച്ചു അവന്ന ഇസ്‌ഹാ
ക്ക എന്ന പെർ ഇട്ടു ഇഷ്മയെൽ പരിഹാസക്കാരനായി ചമഞ്ഞു
സാറ ഇതു കണ്ടാറെ ഭൎത്താവിനൊട അടിമയുള്ള സ്ത്രീയെ അവളു
ടെ മകനൊട കൂടെ തള്ളികളക എന്ന പറഞ്ഞു അബ്രഹാമിന്ന
ഇത അനിഷ്ടമായപ്പൊൾ ദൈവം അവനൊട സാറാ ദാസിയെ
യും മകനെയും കുറിച്ച പറഞ്ഞതുകൊണ്ട നീരസം തൊന്നരുത ഇ
സ്‌ഹാക്കിൽ നിനക്ക സന്തതി ഉണ്ടാകുമല്ലൊ ആകയാൽ സാറയുടെ
വാക്കുകൾ എല്ലാം നീ അനുസരിക്ക എന്നാൽ ദാസിപുത്രൻ നി
ന്റെ സന്തതിയാകകൊണ്ട അവനെയും ഞാൻ ഒരു ജാതിയാക്കും
എന്ന അരുളിച്ചെയ്തു.

അനന്തരം അബ്രഹാം ഒരു തൊൽകുടം വെള്ളം എടുത്ത ഹാഗാ
രിന്ന കൊടുത്ത അവളെ പുത്രനൊട കൂടെ അയച്ചു അവൾ പൊ
യി കാട്ടിൽ ഉഴന്ന വലഞ്ഞു വെള്ളം ചിലവായപ്പൊൾ എങ്ങും അ
ന്വെഷിച്ച കിട്ടായ്കകൊണ്ട ദുഃഖപരവശയായി മകനെ ഒരു മര
ത്തിൻ ചുവട്ടിൽ കിടത്തി പൈതലിന്റെ മരണം കണ്ടുകൂടാ എന്ന
വെച്ച കുറെ ദൂരത്ത പൊയി നിന്ന നിലവിളിച്ച കരഞ്ഞു ബാല
ന്റെ ഞരക്കം ദൈവം കെട്ടിട്ട ഒരു ദൂതൻ ആകാശത്തിൽനിന്ന
ഹാഗാരെ വിളിച്ച നിനക്ക എന്തുവെണം ഭയപ്പെടരുത എന്നും മ
റ്റുംപറഞ്ഞു പിന്നെ ദൈവംഅവൾക്ക കണ്ണുതുറന്ന ഉറവ വെള്ളം
കാണിച്ചു അപ്പൊൾ അവൾ കൊരി ബാലനെ കുടിപ്പിച്ചു ദൈവാ
നുകൂലം ഉണ്ടാകകൊണ്ട അവൻ വളൎന്ന കാട്ടിൽ തന്നെ പാൎത്തുവി
ല്ലാളിയും ശൂരനുമായി തീൎന്നു അവന്റെ ൧൨ പുത്രന്മാർ പ്രഭുക്കളാ
യുയൎന്നു, അവരിൽനിന്ന മഹമ്മത്ത വംശവും അറബ ജാതികൾ പ
ലതും ഉണ്ടായ്വരികയും ചെയ്തു. [ 15 ] ൧൦. ഇസ്ഹാക്ക.

ൟ കാൎയ്യങ്ങൾ കഴിഞ്ഞ ശെഷം ദൈവം അബ്രഹാമെ പരീക്ഷി
ക്കെണ്ടതിന്ന അവനൊട നിനക്ക അതിപ്രിയനും എകപുത്രനുമാ
യ ഇസ്ഹാക്കിനെ നീ കൂട്ടിക്കൊണ്ട മൊറിയ ദെശത്തക്ക ചെന്ന ഞാ
ൻ കാണിക്കും മലമുകളിൽ അവനെ ഹൊമബലിയായി കഴിക്ക എ
ന്ന കല്പിച്ചു. അപ്പൊൾ അബ്രഹാം അതികാലത്ത എഴുനീറ്റ കഴുത
ക്ക ജീൻ കെട്ടി മകനെയും രണ്ടു വെലക്കാരെയും കൂട്ടിക്കൊണ്ട ദൈ
വം കല്പിച്ച ദെശത്തെക്ക പൊകയും ചെയ്തു.

മൂന്നാം ദിവസത്തിൽ ആ മലയെ കണ്ടപ്പൊൾ വെലക്കാരൊട
നിങ്ങൾ കഴുതയൊട കൂടെ ഇവിടെ പാൎപ്പിൻ എന്ന കല്പിച്ച വിറ
കെടുത്ത ഇസ്ഹാക്കിന്റെ ചുമലിൻ വെച്ചു തന്റെ കയ്യിൽ തീയും ക
ത്തിയും പിടിച്ച ഇരുവരും ഒന്നിച്ച പൊകുമ്പോൾ, ഇസ്ഹാക്ക പറ
ഞ്ഞു അല്ലയൊ അഛ തീയ്യും വിറകും ഉണ്ടെല്ലൊ ഹൊമബലിക്കാ
യിട്ട ആട്ടിൻ കുട്ടി എവിടെ എന്ന ചൊദിച്ചതിന്ന എന്റെ മക
നെ ഹൊമബലിക്കായി ദൈവം തനിക്കുതന്നെ ഒരു ആട്ടിൻകുട്ടി
യെ നൊക്കികൊള്ളും എന്ന അബ്രഹാം ഉത്തരം പറഞ്ഞു ഒരുമിച്ച
നടക്കയും ചെയ്തു.

പിന്നെ ആ സ്ഥലത്ത എത്തിയപ്പൊൾ അബ്രഹാം ബലിപീഠം
പണിത വിറക അടക്കി ഇസ്ഹാക്കിനെ കെട്ടി പീഠത്തിൽ വിറകി
ന്മെൽ കിടത്തി കൈനീട്ടി പുത്രനെ അറക്കെണ്ടതിന്ന കത്തി എടു
ത്ത സമയം യഹൊവയുടെ ദൂതൻ ആകാശത്തനിന്ന അബ്രഹാമെ
അബ്രഹാമെ കുഞ്ഞന്റെ മെൽ നീ കൈവെക്കരുതെ നീ ദൈവ
ത്തെ ഭയപ്പെടുന്നവനാകുന്നു എന്ന ഞാൻ ഇപ്പൊൾ അറിയുന്നു എ
ന്ന വിളിച്ചുപറയുന്നത അബ്രഹാം കെട്ടു നൊക്കുമ്പോൾ പിന്നിൽ
ഒരാണാടിനെ കാട്ടിൽ കൊമ്പ പിണഞ്ഞനിന്നത കണ്ടു ചെന്ന
പിടിച്ച മകന്ന പകരം അറുത്ത ഹൊമബലി കഴിച്ചു.

അനന്തരം യഹൊവയുടെ ദൂതൻ ആകാശത്തനിന്ന അബ്രഹാ
മൊട വിളിച്ചുപറഞ്ഞു നീ എന്റെ വാക്കിനെ അനുസരിച്ചു അതി
പ്രിയമുള്ള എകപുത്രനെ വിരൊധിക്കാതെ അൎപ്പിച്ചതകൊണ്ട ഞാ
ൻ നിന്നെ അനുഗ്രഹിക്കും നിന്റെ സന്തതിയെ ആകാശത്തുള്ള ന
ക്ഷത്രങ്ങളെ പൊലെ വൎദ്ധിപ്പിച്ച ഭൂമിയിലുള്ള എല്ലാ ജാതികൾക്കും
അനുഗ്രഹം വരുത്തും എന്ന സത്യമായിട്ട വാഗ്ദത്തം ഉറപ്പിക്കയും
ചെയ്തു.

൧൧. സാറയുടെ മരണം.

അബ്രഹാം ൬൦ സംവത്സരം കനാൻ ദെശത്തിൽ പാൎത്തു ഒരു അ
ടിനിലം പൊലും ഇല്ലായ്ക‌ കൊണ്ട ആടുകളെയും മാടുകളെയും അ
ങ്ങൊട്ടും ഇങ്ങൊട്ടും കൊണ്ടുപൊയി മെച്ചു. കനാൻ ദെശക്കാരുടെ
ഇടയിൽ പരദെശിയായിരുന്നു അതിന്റെ ശെഷം അവന്റെ
൧൩൭ാം വയസ്സിൽ സാറാ ഹെബ്രൊനിൽ വെച്ച മരിച്ചു. ശവം അ
ടക്കേണ്ടതിന്ന ഒരു സ്ഥലം ഇല്ലായ്ക‌കൊണ്ട ഹെത്ത ഗൊത്രക്കാരൊ
ട നിങ്ങളുടെ ഇടയിൽ ശവം അടക്കേണ്ടതിന്ന ഇനിക്ക ഒരു നിലം
അവകാശമായി തന്നാൽ ഭാൎയ്യയെ കുഴിച്ചിടാം എന്ന പറഞ്ഞപ്പൊ [ 16 ] ൾ ഞങ്ങളുടെ ഗുഹകളിൽ നിനക്കിഷ്ടമായതിൽ മരിച്ചവളെ കുഴി
ച്ചിടുക ഞങ്ങൾ വിരൊധിക്കയില്ല. എന്നവർ പറഞ്ഞാറെ വിലകൊ
ടുക്കാതെ ഒരു നിലം എടുപ്പാൻ മനസ്സില്ലായ്ക‌കൊണ്ട തന്റെ ഇഷ്ട
പ്രകാരം ഹെബ്രൊനിലുള്ള ഒരു ഗുഹയെയും തൊട്ടത്തെയും അബ്ര
ഹാമിന്ന കൊടുത്ത ജന്മവില ൪൦൦ ഉറുപ്പിക തൂക്കം വെള്ളി വാങ്ങി.
അതിന്റെ ശെഷം അബ്രഹാം തന്റെ ഭാൎയ്യയായ സാറയെ മമ്രെ
ക്ക നെരെയുള്ള മക്ഫെല എന്ന ഗുഹയിൽ കുഴിച്ചിടുകയും ചെയ്തു.

൧൨. ഇസ്ഹാക്കിന്റെ വിവാഹം.

അബ്രഹാം വൃദ്ധനായ സമയത്ത പുത്രന്ന വിവാഹം കഴിപ്പി
ക്കെണമെന്ന വെച്ച വിശ്വാസമുള്ള വെലക്കാരനായ എലിയെസ
രെ വരുത്തി ൟ നാട്ടിലെ സ്ത്രീകളിൽനിന്ന എന്റെ മകന്ന ഭാൎയ്യ
യെ എടുക്കരുത മെസൊപതാമ്യയിലെ എന്റെ ബന്ധുക്കളെ ചെ
ന്ന കണ്ട ഒരു സ്ത്രീയെ കൊണ്ടു വരെണം എന്ന കല്പിച്ചത കെട്ട എലി
യെസർ യജമാനന്റെ വിശെഷവസ്തുക്കളിൽ ചിലതും വാങ്ങി ഒട്ട
കങ്ങളുടെ പുറത്ത കയറ്റി യാത്രയായി. ഒരു ദിവസം വൈകു
ന്നെരത്ത നാഹൊർ എന്നവന്റെ പട്ടണസമീപത്ത എത്തിയപ്പൊ
ൾ ഒട്ടകങ്ങളെ ഒരു കിണറ്റിന്റെ അരികെ നിൎത്തി പ്രാൎത്ഥിപ്പാൻ
തുടങ്ങി. യഹൊവയായ ദൈവമെ ൟ പട്ടണക്കാരുടെ പുത്രി
മാർ വെള്ളം കൊരുവാൻ വരുമാറുണ്ട അതിൽ യാതൊരുത്തിയൊ
ട കുടിപ്പാൻ തരെണ്ടതിന്ന പാത്രം ഇറക്കുക എന്ന ഞാൻ അപെ
ക്ഷിക്കുമ്പൊൾ നിനക്കും ഒട്ടകങ്ങൾക്കും ഞാൻ കുടിപ്പാൻ തരാം എ
ന്ന പറയുന്ന ആ സ്ത്രീ തന്നെ നിന്റെ ഭൃത്യനായ ഇസ്ഹാക്കിന്ന നി
യമിച്ചവളായി ഇരിപ്പാൻ സംഗതിവരുത്തെണമെ എന്നാൽ എ
ന്റെ യജമാനനിൽ നീ കൃപ ചെയ്തിരിക്കുന്നുഎന്ന ഞാൻ അറിയും
എന്നിപ്രകാരം പറഞ്ഞു തീരും മുമ്പെ ബെതുവെലിന്റെ പുത്രി
യായ റിബെക്കാ വന്ന കിണറ്റിൽ ഇറങ്ങി പാത്രം നിറച്ചുകൊണ്ട
കരെറിയപ്പൊൾ എലിയെസർ കുറെ വെള്ളം തന്ന എന്നെ ആശ്വ
സിപ്പിക്ക എന്ന ചൊദിച്ചതിന്ന ഇതാ കുടിക്ക കൎത്താവെ എന്നവൾ
പറഞ്ഞ ഒട്ടകങ്ങളും കുടിച്ചു തീരുവൊളം ഞാൻ കോരി ഒഴിക്കാം
എന്ന പറഞ്ഞ ബദ്ധപ്പെട്ട പാത്തിയിൽ വെള്ളം ഒഴിച്ചു. ആയതു ക
ണ്ടാറെ അവൻ അത്ഭുതപ്പെട്ടു മിണ്ടാതെ പാൎത്ത ശെഷം പൊൻ
കൊണ്ടുള്ള മൂക്കുത്തിയെയും കൈവളകളെയും കൊടുത്ത നീ ആരു
ടെ പുത്രി എന്നും നിങ്ങളുടെ വീട്ടിൽ പാൎപ്പാൻ സ്ഥലമുണ്ടൊ എ
ന്നും ചൊദിച്ചതിന്ന അവൾ നാഹൊരിന്റെ പുത്രനായ ബെതു
വെൽ എന്റെ അഛൻ വീട്ടിൽ പാൎപ്പാൻ സ്ഥലം ഉണ്ട എന്നവൾ
പറഞ്ഞത കെട്ട അവൻ തല കുമ്പിട്ട യഹോവയെ വന്ദിച്ചു പറ
ഞ്ഞു. അബ്രഹാമിന്റെ ദൈവമെ നിന്റെ കരുണയും സത്യവും
യജമാനനിൽനിന്ന നീക്കാതെ അവന്റെ വംശക്കാരുടെ ഭവന
ത്തിൽ എന്നെ പ്രവെശിപ്പിച്ചതകൊണ്ട ഞാൻ സ്തുതിക്കുന്നു എന്ന പ
റഞ്ഞ വീട്ടിൽ ചെന്ന പാൎത്തു അവളുടെ അഛനൊടും അനുജനൊ
ടും വൎത്തമാനമെല്ലാം പറഞ്ഞ ഭക്ഷിക്കും മുമ്പെ വിവാഹകാൎയ്യം
നിശ്ചയിക്കയും ചെയ്തു.

പിറ്റെ ദിവസം രാവിലെ എന്റെ യജമാനന്റെ നാട്ടിലെ [ 17 ] ക്ക എന്നെ പറഞ്ഞയക്കെണമെന്നവൻ പറഞ്ഞപ്പൊൾ നീ ൟ പു
രുഷനൊട കൂടെ പൊകാമൊ എന്ന റിബെക്കയെ വിളിച്ച ചൊ
ദിച്ചു പൊകാം എന്ന അവൾ സമ്മതിച്ച പറഞ്ഞതിന്ന നീ കൊടി
ജനങ്ങൾക്ക മാതാവായി തീരുക എന്ന അവളെ അനുഗ്രഹിച്ച ശെ
ഷം എലിയസെർ അവളെ കൂട്ടികൊണ്ട യജമാനൻ പാൎക്കുന്ന ദെ
ശത്തെക്ക മടങ്ങി ചെന്നെത്തിയപ്പൊൾ ൪൦ വയസ്സുള്ള ഇസ്ഹാക്ക അ
വളെ വിവാഹം കഴിച്ചു (അമ്മയുടെ മരണദുഃഖം തീരുകയും ചെയ്തു.)

൧൩. യാക്കൊബും യെസാവും.

ഇസ്ഹാക്കിന്ന ൬൦ വയസ്സായപ്പൊൾ റിബെക്കാ ഗൎഭം ധരിച്ചു ഇര
ട്ട പ്രസവിച്ചു. മൂത്തവന്ന എസാവ എന്നും ഇളയവന്ന യാക്കൊബ
എന്നും പെർ ഇട്ടു. എസാവ നായാട്ടകാരനായി കാട്ടിൽ സഞ്ചരി
ച്ച പലവിധ മാംസങ്ങളെ കൊണ്ടുവന്ന അഛ്ശന്ന പ്രസാദം വരു
ത്തി. യാക്കൊബ കൂടാരങ്ങളിൽ പാൎത്ത ആടുകളെയും മറ്റും മെച്ച
ദൈവഭക്തനും അമ്മക്ക പ്രിയനുമായി തീൎന്നു.

ഒരു ദിവസം എസാവ നായാട്ടിന്ന പൊയി ആലസ്യത്തൊടെ
തിരിച്ച വന്നപ്പൊൾ യാക്കൊബെ അടുക്കളയിൽ ആ ചുവന്ന കാ
ണുന്നത ഇനിക്ക തിമ്മാൻ തരെണമെന്ന ചൊദിച്ചാറെ നീ ജ്യെ
ഷ്ഠാവകാശത്തെ ഇപ്പൊൾ ഇനിക്ക കൊടുത്താൽ ൟ പുഴുങ്ങിവെ
ച്ച പയറ ഞാൻ തരാം എന്ന അനുജൻ പറഞ്ഞു അപ്പൊൾ എസാ
വ ഞാൻ മരിക്കുന്നവനല്ലൊ ൟ അവകാശം കൊണ്ട ഇനിക്ക എന്ത
അതിനെ നിനക്ക തന്നുപൊയി എടുത്തുകൊൾക എന്ന പറഞ്ഞ സ
ത്യം ചെയ്തുറപ്പിച്ചു ഇപ്രകാരം എസാവ ജ്യെഷ്ഠാവകാശത്തെ നിര
സിച്ചു അതിനാലും ദുഷ്ടപ്രവൃത്തികളാലും അഛ്ശന്ന വളരെ സങ്കടം
വരുത്തുകയും ചെയ്തു.

അനന്തരം ഇസ്ഹാക്ക വൃദ്ധനായി കണ്ണിന്റെ കാഴ്ച കുറഞ്ഞവന്ന
പ്പൊൾ എസാവിനെ വിളിച്ച ഞാൻ വയസ്സനായി മരണം അടു
ത്തിരിക്കുന്നു നീ നായാട്ടുകഴിച്ച നല്ല മാംസം കൊണ്ടുവന്ന ഇനി
ക്ക ഇഷ്ടമാംവണ്ണം പാകം ചെയ്ത ഭക്ഷിപ്പാറാക്കിതരെണം അതി
ന്റെ ശെഷം ഞാൻ നിന്നെ അനുഗ്രഹിക്കും എന്ന പറഞ്ഞ അവ
നെ അയച്ചു. ആ വൎത്തമാനം അമ്മ കെട്ട യാക്കൊബിനെ അറിയി
ച്ചു പിതാവിന്ന ഇഷ്ടമായത ഞാൻ ഉണ്ടാക്കി തരാംഅതിനെ നീ അ
ഛ്ശന്ന കൊടുത്ത പ്രസാദിപ്പിച്ച അനുഗ്രഹം വാങ്ങണം എന്ന പറ
ഞ്ഞപ്പൊൾ അവൻ ജ്യെഷ്ഠന്ന പരുത്തും ഇനിക്ക നെൎത്തുമുള്ള രൊ
മത്തെ അഛ്ശൻ അറിഞ്ഞതാകകൊണ്ട എന്നെ തൊട്ടുനൊക്കി എങ്കി
ൽ ഞാൻ ചതിയൻ എന്നറിഞ്ഞ അനുഗ്രഹം അല്ല ശാപം തന്നെ
തരും എന്നത കെട്ടപ്പൊൾ അമ്മ ഭയപ്പെടെണ്ട എന്റെ വാക്കിൻ
പ്രകാരം ചെയ്ക എന്ന പറഞ്ഞ ഒരു ആട്ടിൻകുട്ടിയെ കൊല്ലിച്ച എ
ടുത്ത തൊൽ അവന്റെ കൈ കഴുത്തുകളിൽ ഇട്ടു ജ്യെഷ്ഠന്റെ വസ്ത്ര
ങ്ങളെ ധരിപ്പിച്ചു താൻ ഉണ്ടാക്കിയ ഭക്ഷണ സാധനങ്ങളെ എടുപ്പി
ച്ചയച്ചു. യാക്കൊബ ആയത അഛ്ശന്റെ അരികിൽ കൊണ്ട വെച്ചാ
റെ അവൻ പുത്ര നീ ആർ എന്ന ചൊദിച്ചപ്പൊൾ ഞാൻ നി
ന്റെ ആദ്യജാതനായ എസാവ തന്നെ നീ എഴുനീറ്റ ഞാൻ
കൊണ്ടുവന്നതഭക്ഷിച്ച എന്നെ അനുഗ്രഹിക്കെണമെ എന്ന അപെ [ 18 ] ക്ഷിച്ച ശെഷം ഇസ്ഹാക്ക അവനെ തൊട്ടുനൊക്കി. ശബ്ദം യാക്കൊ
ബിന്റെ ശബ്ദം കൈകൾഎസാവിന്റെ കൈകൾ നീ എസാവ ത
ന്നെയൊ എന്ന ചൊദിച്ചതിന്ന അതെ എന്ന പറഞ്ഞ ഉടനെ ഇ
സ്ഹാക്ക ഭക്ഷിച്ച കുടിച്ച ശെഷം പുത്ര നീ അടുത്തവന്നഎന്നെ ചും
ബിക്ക എന്നപറഞ്ഞ ചുംബിച്ചപ്പൊൾ പുത്ര ദൈവം ആകാശത്തി
ലെ മഞ്ഞിൽനിന്നും ഭൂമിയുടെ പുഷ്ടിയിൽനിന്നും വളരെ ധാന്യ
വും വീഞ്ഞും നിനക്ക തരുമാറാകട്ടെ ജനങ്ങൾ നിന്നെ സെവിക്ക
യും ജാതികൾ നിന്നെ വണങ്ങുകയും ചെയ്യട്ടെ നിന്നെ ശപിക്കു
ന്നവന്ന ശാപവും, അനുഗ്രഹിക്കുന്നവന്ന അനുഗ്രഹവും വരെണമെ
എന്നിങ്ങിനെ ഉള്ള അനുഗ്രഹം വാങ്ങുകയും ചെയ്തു.

യാക്കൊബ പുറപ്പെട്ട പൊയ ശേഷം, എസാവ നായാട്ട കഴിച്ച
വന്ന പിതാവ കല്പിച്ചത ഉണ്ടാക്കികൊണ്ട ചെന്നു അവന്റെ അരി
കിൽ വെച്ചു പിതാവെ ഏഴുനീറ്റ ൟ കൊണ്ടുവന്നത ഭക്ഷിച്ച എ
ന്നെ അനുഗ്രഹിക്കെണമെ എന്നപറഞ്ഞപ്പൊൾ ഇസ്ഹാക്ക ഏറ്റവും
വിറെച്ചു മാനിറച്ചി മുമ്പെ കൊണ്ടുവന്നവൻ എവിടെ അവനെ
ഞാൻ അനുഗ്രഹിച്ചിരിക്കുന്നു. ആ അനുഗ്രഹം അവന്നുണ്ടാകും നി
ശ്ചയം എന്ന കല്പിച്ചാറെ എസാവ വ്യസനപ്പെട്ട നിലവിളിച്ചു അഛ്ശ
എന്നെയും കൂടെ അനുഗ്രഹിക്കെണം എന്ന അപെക്ഷിച്ചതിന്നഅനു
ജൻ വന്ന കൌശലം കൊണ്ട നിന്റെ അനുഗ്രഹത്തെ അപഹരിച്ചു
എന്ന അഛ്ശൻ പറഞ്ഞാറെ എസാവ വളരെ കരഞ്ഞു അനുഗ്രഹത്തി
ന്നായി മുട്ടിച്ചപ്പൊൾ ഇസ്ഹാക്ക നീ കുടിയിരിക്കും ദെശം പുഷ്ടിയു
ള്ളതും ആകാശമഞ്ഞുള്ളതുമായിരിക്കും വാൾകൊണ്ട നിനക്ക ഉപജീ
വനം ഉണ്ടാകും. അനുജനെ നീ സെവിച്ചിട്ടും അവന്റെ നുകത്തെ
പറിച്ചുകളെവാനുള്ള സമയം വരും എന്നിപ്രകാരം അവനെയും
അനുഗ്രഹിച്ചു. എസാവ ൟ കാൎയ്യം മറക്കാതെ അനുജനെ ദ്വെഷി
ച്ചു അഛ്ശൻ മരിച്ചിട്ടുള്ള ദുഃഖദിവസങ്ങൾ കഴിഞ്ഞാൽ ഞാൻ യാ
ക്കൊബിനെ കൊല്ലും എന്ന പറഞ്ഞതിനെ അമ്മ കെട്ടു അനുജനെ
വരുത്തി എന്റെ മകനെ നീ ബദ്ധപ്പെട്ട ഒടിപൊയി ഹരാനിലു
ള്ള എന്റെ ആങ്ങളയൊട കൂടെ പാൎക്ക ജ്യെഷ്ഠന്റെ കൊപം ശ
മിച്ചാൽ ഞാൻ ആളയച്ച നിന്നെ വരുത്താം എന്നുപദെശിച്ച പറ
ഞ്ഞയക്കയും ചെയ്തു.

൧൪. യാക്കൊബിന്റെ പ്രയാണം.

യാക്കൊബ യാത്രക്കായി അനുവാദം വാങ്ങി വണങ്ങിയപ്പൊൾ
ൟ കനാൻ ദെശക്കാരിൽനിന്ന നീ സ്ത്രീയെ കെട്ടാതെ അമ്മയുടെ
ജമ്മദെശത്ത ചെന്ന ലാബാന്റെ പുത്രിമാരിൽ ഒരുത്തിയെ എടു
ക്കെണം എന്നാൽ ദൈവം നിന്നെ അനുഗ്രഹിച്ച വളരെ വൎദ്ധിപ്പി
ക്കും എന്ന അഛ്ശന്റെ ആശീൎവ്വാദം കെട്ട പുറപ്പെട്ട ഹരാന്റെ
നെരെ പൊയി രാത്രിയിൽ ഒരു സ്ഥലത്ത പാൎത്ത ഒരു കല്ല തലെ
ക്ക വെച്ച കിടന്നുറങ്ങുമ്പൊൾ ഒരു സ്വപ്നം കണ്ടതെന്തന്നാൽ ദൈ
വദൂതന്മാർ കരെറിയും ഇറങ്ങിയും കൊണ്ടിരിക്കുന്ന ഒരു കൊണി ഭൂ
മിയിൽനിന്ന ആകാശത്തൊളം ഉയൎന്ന നിന്നിരുന്നു. അതിന്മീ
തെ യഹൊവ നിന്ന കല്പിച്ച വചനം. അബ്രഹാം ഇസ്ഹാക്ക എന്ന
നിന്റെ പിതാക്കന്മാരുടെ ദൈവം ഞാൻ ആകുന്നു. നിനക്കും നി [ 19 ] ന്റെ സന്തതിക്കും ൟ ഭൂമിയെ ഞാൻ തരും നീയും സന്തതിയും
സകല വംശങ്ങൾക്കും അനുഗ്രഹമായി വരും ഞാൻ നിന്റെ കൂ
ടെ ഉണ്ടായി നിന്നെ കൈവിടാതെ രക്ഷിക്കും എന്ന കെട്ടപ്പൊ
ൾ യാക്കൊബ ഉണൎന്ന ഭയപ്പെട്ട ഇത ദൈവസ്ഥലം തന്നെ എ
ത്ര ഭയങ്കരം സ്വൎഗ്ഗത്തിന്റെ വാതിൽ എന്ന പറഞ്ഞ തന്റെ ത
ലെണക്കല്ലിനെ തൂണാക്കി നൃത്തി ദൈവാലയം എന്നൎത്ഥമുള്ള ബെ
ത്തെൽ എന്ന പെർ വിളിക്കയും ചെയ്തു.

പിന്നെ പ്രയാണമായി പല ദെശങ്ങളെ കടന്ന ഒരു ദിവ
സം ഹരാൻ പട്ടണ സമീപത്ത എത്തി കിണറ്റിന്നരികെ ലാ
ബാന്റെ മകളായ രാഹെൽ എന്നവളെ കണ്ടു അവളെ ഭാൎയ്യയാ
യി കിട്ടെണ്ടതിന്ന അഛ്ശനായ ലാബാനെ ൭ സംവത്സരം സെ
വിച്ചു ആ സെവാകാലം കഴിഞ്ഞ ശെഷം ലാബാൻ ചതി പ്രയൊ
ഗിച്ചു രാഹെലിന്ന പകരം ജെഷ്ഠയായ ലെയയെ ഭാൎയ്യയാക്കി കൊ
ടുത്തു ചതി നിമിത്തം സങ്കടം പറഞ്ഞാറെ ഇനിയും ൭ സംവത്സ
രം സെവിച്ചാൽ രാഹെലിനെ കൂടെ തരാമെന്ന പറഞ്ഞു ആയ
ത യാക്കൊബ സമ്മതിച്ചു പിന്നെയും സെവിച്ച രാഹെലിനെയും
വിവാഹം കഴിക്കയും ചെയ്തു. ൟ രണ്ടു ഭാൎയ്യമാരിൽനിന്ന അവ
ന്ന ഇസ്രയെൽ ഗൊത്രപിതാക്കന്മാരായ ൧൨ പുത്രന്മാർ ജനിച്ചു
അവരുടെ നാമങ്ങൾ ഇവയാകുന്നു. രൂബൻ -ശിമ്യൊൻ- ലെവി-
യഹൂദാ- ദാൻ- നപ്തലി- ഗാദ- അശെർ-ഇസക്കാർ-സെബുലൂൻ-
യൊസെഫ- ബന്യമിൻ -യാക്കൊബ ൧൪ സംവത്സരം സെവിച്ച
തീൎന്ന ശെഷം ലാബാന്റെ ആപെക്ഷ കെട്ടിട്ട പിന്നയും ൬ വ
ൎഷം സെവിച്ച പാൎത്തു ദൈവാനുഗ്രഹത്താൽ അവന്ന ദാസീദാ
സന്മാരും ഒട്ടകങ്ങളും കഴുതകളും ആടമാടുകളും വളരെ വൎദ്ധിച്ചു
ലാബാൻ സമ്പത്തുനിമിത്തം മുഖപ്രസാദം കാണിക്കാതെ അസൂയ
പ്പെട്ടപ്പൊൾ യാക്കൊബ ഒരു വാക്കും പറയാതെ ഭാൎയ്യാപുത്രന്മാ
രെയും മൃഗക്കൂട്ടങ്ങളെയും കൂട്ടിക്കൊണ്ട കനാൻ ദെശത്തെക്ക യാ
ത്രയായി. ലാബാൻ മൂന്നാം ദിവസത്തിൽ അവസ്ഥ കെട്ടറിഞ്ഞ
പ്പൊൾ പിന്നാലെ ഓടി ചെന്നു. എഴാം ദിവസത്തിൽ അവനെ
കണ്ടെത്തി. ഒരു സ്വപ്നത്തിൽ യാക്കൊബിനൊട ഗുണമോ ദൊ
ഷമൊ ഒന്നും വിചാരിച്ച പറയരുത എന്ന ദൈവകല്പന കെട്ട
തിനാൽ വൈരം അടക്കി ഗില്യാദ പൎവതത്തിൽ വെച്ചുതന്നെ ഇ
രിവരും നിരന്ന ഉഭയസമ്മതം വന്നു. ലാബാൻ മടങ്ങി പൊക
യും ചെയ്തു. അനന്തരം യാക്കൊബ യാത്രയായി ജ്യെഷ്ഠനായ എ
സാവിന്റെ ഭാവം അറിയെണ്ടതിന്ന വഴിയിൽനിന്ന ദൂതരെഅ
യച്ചു തന്റെ വൎത്തമാനം അറിയിച്ചപ്പൊൾ ഞാൻ എതിരെല്പാ
നായി നാനൂറ പെരൊടു കൂടെ വരുന്നു എന്ന പറഞ്ഞയച്ചതകെ
ട്ടാറെ ഏറ്റവും ഭയപ്പെട്ടു ദുഃഖിച്ചു. എന്റെ പിതാക്കന്മാരുടെ
ദൈവമെ നീ ചെയ്തു വന്ന എല്ലാ കരുണകൾക്കും വിശ്വാസത്തി
ന്നും ഞാൻ എത്രയും അയൊഗ്യൻ ഒരു വടിയൊട കൂടെ ഞാൻ
ഏകനായി ൟ യൎദനെ കടന്നു ഇപ്പൊൾ രണ്ടു കൂട്ടമായി മട
ങ്ങി വന്നു എന്റെ ജ്യെഷ്ഠന്റെ കയ്യിൽനിന്ന അടിയനെ രക്ഷി
ക്കെണമെ ഞാൻ നിനക്ക നന്മ ചെയ്യും എന്ന നീ പറഞ്ഞുവല്ലൊ
എന്ന പ്രാൎത്ഥിച്ചു. പിന്നെ എസാവിനെ പ്രസാദിപ്പിപ്പാൻ കൂട്ട [ 20 ] ങ്ങളിൽ നിന്ന വിശെഷമുള്ള ഒട്ടകങ്ങളെയും മറ്റും എടുത്ത സ
മ്മാനമായി മുമ്പെ അയച്ചു രാത്രിയിൽ ഭാൎയ്യാപുത്രാദികളെ യാ
ബൊക്ക എന്ന പുഴ കടത്തി താൻ തന്നെ ഇക്കര പാൎത്തു അ
പ്പൊൾ ഒരു പുരുഷൻ ഉദയമാകുവൊളം അവനൊട പൊരുത
ജയിക്കായ്കകൊണ്ട ഉഷസ്സുവന്നു എന്നെ വിട്ടെക്ക എന്ന പറഞ്ഞ
പ്പൊൾ അനുഗ്രഹിച്ചല്ലാതെ അയക്ക ഇല്ല എന്ന പറഞ്ഞാറെ അ
വന്റെ പെർ ചൊദിച്ചറിഞ്ഞ ഇനിമെൽ നിന്റെ പെർ യാ
ക്കൊബ എന്നല്ല ദൈവത്തൊടും മനുഷ്യരൊടും പൊരുത ജയി
ച്ചതിനാൽ ഇസ്രയെൽ എന്നുതന്നെ എന്ന പറഞ്ഞു. അതിന്റെ
ശെഷം എസാവും തന്റെ ആളുകളൊട കൂടി വരുന്നത കണ്ടി
ട്ട യാക്കൊബ ചെരുന്നതവരെ ഏഴുവട്ടം കുമ്പിട്ടപ്പൊൾ എസാ
വ ഒടിവന്ന അവനെ എഴുനീല്പിച്ചു. ആലിംഗനം ചൈത ചും
ബിച്ച ഇരിവരും കരഞ്ഞു. പിന്നെ ഭാൎയ്യമാരും മക്കളും വന്ന വ
ണങ്ങി അവൻ അവസ്ഥ എല്ലാം ചൊദിച്ചറിഞ്ഞു മുമ്പെ അയച്ച
സമ്മാനങ്ങളെ വിരൊധിച്ചപ്പൊൾ യാക്കൊബ എടുക്കെണമെന്ന
അപെക്ഷിച്ച നിൎബ്ബന്ധിച്ചു എസാവു സമ്മതിച്ചു വാങ്ങിയതിന്റെ
ശെഷം സ്വദെശത്തെക്ക തിരിച്ചുപൊയി യാക്കൊബും കുഡുംബ
ത്തൊട കൂടെ പുറപ്പെട്ട കനാൻ ദെശത്ത അഛ്ശന്റെ അരികെ
എത്തുകയും ചെയ്തു.

൧൫ യൊസെഫിനെ വിറ്റത.

മെസൊപതാമ്യയിൽ യാക്കൊബിന്ന ജനിച്ച പുത്രന്മാരിൽ
യൊസെഫ തന്നെ ഇളയവൻ എല്ലാവരുടെ അനുജനായ ബന്യ
മീൻ കനാൻ ദെശത്ത ജനിച്ചു. അഛ്ശൻ യോസെഫിൽ അധി
കം പ്രിയം വെച്ച ഒരു നല്ല അങ്കിയെ ഉണ്ടാക്കിച്ച കൊടുത്തത
കൊണ്ട ജ്യെഷ്ഠന്മാർ അസൂയപ്പെട്ട വൈരം ഭാവിച്ചു. ആ സമ
യം യൊസെഫ അവരൊട നാം വയലിൽ കറ്റ കെട്ടിക്കൊണ്ട
ഇരിക്കുമ്പൊൾ ഇതാ എന്റെ കറ്റ നിവിൎന്ന നെരെ നിന്നു എ
ന്നാൽ നിങ്ങളുടെ കറ്റകൾ ചുറ്റും നിന്ന എന്റെ കറ്റയെ വ
ന്ദിച്ചു എന്ന താൻ കണ്ട സ്വപ്നത്തെ പറഞ്ഞാറെ അവർ അധികം
കൊപിച്ച ദ്വെഷിക്കയും ചെയ്തു.പിന്നെയും ആദിത്യചന്ദ്രന്മാരും
പതിനൊന്ന നക്ഷത്രങ്ങളും എന്നെ കുമ്പിട്ടു എന്ന വെറെ ഒരു
സ്വപ്നം കണ്ട അറിയിച്ചപ്പൊൾ മാതാപിതാക്കന്മാർ കൂടെ നി
ന്നെ വണങ്ങെണ്ടി വരുമൊ എന്ന അഛ്ശൻ ശാസിച്ചു. പിന്നെ
ഒരു ദിവസം അഛ്ശന്റെ നിയോഗത്താൽ തങ്ങളുടെ വൎത്തമാനം
അറിയെണ്ടതിന്ന വരുന്ന യൊസെഫിനെ സഹൊദരന്മാർ ക
ണ്ടാറെ ഇതാ സ്വപ്നക്കാരൻ വരുന്നു അവനെ കൊല്ലണം പി
ന്നെ സ്വപ്നത്തിന്റെ സാരം അറിയാമല്ലൊ എന്ന പറഞ്ഞു കൊ
ല്ലരുതെന്ന രൂബൻ വിരൊധിച്ചത അനുസരിച്ച അങ്കിയെ അഴിച്ചെ
ടുത്ത അവനെ വെള്ളമില്ലാത്ത ഒരു പൊട്ടക്കുഴിയിൽ ഇറക്കി വി
ടുകയും ചെയ്തു.

അനന്തരം ഇഷ്മയെൽകാരെ കച്ചവടത്തിന്നായി മിസ്രായ്മിലെ
ക്ക പൊകുന്നത കണ്ടപ്പൊൾ യഹൂദാ മുതലായ സഹൊദരന്മാർ [ 21 ] എല്ലാവരും കൂടി രൂബനെ അറിയിക്കാതെ അവനെ കുഴിയിൽ
നിന്ന കരെറ്റി കൊണ്ടുപൊയി ഇരുപത രൂപാ വിലവാങ്ങി ക
ച്ചവടക്കാൎക്ക വിറ്റകളഞ്ഞു. പിന്നെ രൂബൻ വന്ന കുഴിയിൽ
നൊക്കിയാറെ യൊസെഫിനെ കാണായ്ക കൊണ്ട വളരെ ദുഃ
ഖിച്ച സഹൊദരന്മാരൊട അറിയിച്ചാറെ, അവർ അങ്കിയെ ആ
ട്ടിൻ ചൊരയിൽ മുക്കി കൊടുത്തയച്ചു അഛ്ശനെ കാണിച്ച ൟ അ
ങ്കി കിട്ടിയിരിക്കുന്നു ഇത പുത്രന്റെ അല്ലയൊ എന്ന നൊക്കി അ
റിയെണം എന്ന പറഞ്ഞയച്ചു. യാക്കൊബ നൊക്കി ഇത എന്റെ
മകന്റെ വസ്ത്രം തന്നെ ഒരു ദുഷ്ടമൃഗം അവനെ കൊന്ന ഭക്ഷി
ച്ചുകളഞ്ഞു, നിശ്ചയം എന്ന പറഞ്ഞ ഏറ്റവും ദുഃഖിച്ചു, പുത്രന്മാ
ർ വന്ന ദുഃഖം നീക്കുവാൻ വളരെ പ്രയത്നം ചെയ്തിട്ടും അവൻ
ആശ്വസിക്കാതെ പുത്രനൊട കൂടെ ശവക്കുഴിയിൽ ഇറങ്ങുകെയു
ള്ളു എന്ന പറഞ്ഞ കരഞ്ഞ പൊരുകയും ചെയ്തു.

൧൬. യൊസെഫ മിസ്രായ്മിലെക്ക
വന്ന പാൎത്തത,

ആ ഇഷ്മയെൽകാർ യൊസെഫിനെ മിസ്രായ്മിലെക്ക കൊണ്ടു
പൊയി രാജമന്ത്രിയായ പൊതിഫാരിന്ന അടിമയാക്കി വിറ്റു
ആ മന്ത്രി അവന്റെ ബുദ്ധി വിശെഷവും ഭക്തിയും ദൈവാനു
ഗ്രഹത്താൽ അവനാലുള്ള കാൎയ്യസാദ്ധ്യവും കണ്ടപ്പൊൾ വളരെ
സ്നെഹിച്ച കാൎയ്യങ്ങൾ ഒക്കയും അവനെ ഏല്പിച്ചു. യൊസെഫ വി
ശ്വാസ്യതയൊടെ സകലവും നടത്തികൊണ്ടിരിക്കുമ്പൊൾ യജമാ
നന്റെ ഭാൎയ്യ അവന്റെ സൌന്ദൎയ്യം കണ്ട മൊഹിച്ച അവനെ
ദൊഷത്തിൽ അകപ്പെടുത്തുവാൻ ശ്രമിച്ചാറെ യൊസെഫ ദൈ
വത്തിന്നു വിരൊധമായി ഇത്ര വലിയ പാപം ഞാൻ എങ്ങിനെ
ചെയ്യെണ്ടു എന്ന പറഞ്ഞു വശീകരണവാക്കുകൾ ഒന്നും അനുസ
രിക്കാഞ്ഞപ്പൊൾ അവൾ വളരെ കൊപിച്ച പ്രതിക്രിയക്കായി ൟ
ദാസൻ എന്നെ അവമാനിപ്പാൻ വന്നിരിക്കുന്നു എന്ന വ്യാജമാ
യി ഭൎത്താവിനൊട ബൊധിപ്പിച്ചപ്പൊൾ അവൻ നീരസപ്പെട്ട
യൊസെഫിനെ തടവിൽ ആക്കിച്ചു. അവിടെയും ദൈവസഹാ
യം ഉണ്ടായതിനാൽ കാരാഗൃഹപ്രമാണിക്ക അവനിൽ കരുണ ജ
നിച്ചു. തടവുകാരെ ഒക്കയും അവന്റെ വിചാരണയിൽ ഏല്പി
ക്കയും ചെയ്തു. അക്കാലത്ത മിസ്രായ്മിലെ രാജാവ തന്റെ നെരെ
ദ്രൊഹംചെയ്ത മദ്രന്ത്രികളായ മദ്യപ്രമാണിയെയും അപ്പപ്രമാണി
യെയും തടവിൽ വെച്ചു യൊസെഫ അവൎക്കും ശുശ്രൂഷ ചെയ്തി
രുന്നു, ഒരുനാൾ രാവിലെ അവർ വിഷാദിച്ചിരിക്കുന്നതിനെ ക
ണ്ട ആയതിന്റെ സംഗതി ചൊദിച്ചാറെ ഞങ്ങൾ ഒരൊസ്വപ്നം ക
ണ്ടു അതിന്റെ അൎത്ഥം പറയുന്നവരെ കിട്ടുന്നില്ല എന്ന പറ
ഞ്ഞതിന്ന അൎത്ഥം അറിയിക്കുന്നത ദൈവകാൎയ്യം തന്നെ എങ്കിലും
സ്വപ്നപ്രകാരം കെൾക്കാമല്ലൊ എന്ന ചൊദിച്ചു. അപ്പൊൾ മദ്യ
പ്രമാണി മൂന്ന കൊമ്പുകളൊടും തളൎത്തും പൂ വിടൎന്നും കുലകൾ
പഴുത്തുമുള്ള ഒരു മുത്തിരിങ്ങാവള്ളിയെ കണ്ടു ആ പഴങ്ങൾ പി
ഴിഞ്ഞ ചാറ പാനപാത്രത്തിൽ ആക്കി യജമാനന്റെ കയ്യിൽ [ 22 ] കൊടുത്തു എന്ന പറഞ്ഞപ്പൊൾ യൊസെഫ ആ കൊമ്പുകൾ മൂ
ന്നും മൂന്നു ദിവസങ്ങൾ ആകുന്നു. ഇനി മൂന്ന ദിവസത്തിനകം
നിന്നെ സ്ഥാനത്തു നിൎത്തും അതിന്റെ ശെഷം നീ പാനപാ
ത്രത്തെ രാജാവിന്റെ കയ്യിൽ കൊടുത്ത സുഖമായിരിക്കുമ്പൊൾ
എന്നെ ഒൎത്ത വസ്തുത അറിയിച്ച ഇവിടെനിന്ന വിട്ടയപ്പാൻസം
ഗതി വരുത്തെണം എന്ന അവനൊട പറഞ്ഞു. പിന്നെ അപ്പ
പ്രമാണിയും വെണ്മയുള്ള മൂന്നു കൊട്ട എന്റെ തലയിൽ ഉണ്ടായി
രുന്നു മെലേ വെച്ച കൊട്ടയിൽ ഉണ്ടായ നല്ല തരമായ അപ്പങ്ങ
ളെ പക്ഷികൾ കൊത്തി തിന്നു എന്ന കണ്ടപ്രകാരം പറഞ്ഞപ്പൊ
ൾ യൊസെഫ മൂന്നുകൊട്ട മൂന്നു ദിവസം ആകുന്നു മൂന്നു ദിവസ
ത്തിന്നകം നിന്നെ ഒരു മരത്തിന്മെൽ തൂക്കിക്കും പക്ഷികൾ നി
ന്റെ മാംസം തിന്നും എന്ന അവനൊടും അറിയിച്ചു. അതി
ന്റെ മൂന്നാം ദിവസം രാജാവ ഒരു സദ്യ കഴിച്ചു തടവുകാരായ
ഇരിവരെയും വരുത്തി മദ്യപ്രമാണിയെ സ്വസ്ഥാനത്തു നിൎത്തി
അപ്പപ്രമാണിയെ തൂക്കിച്ചു യൊസെഫ പറഞ്ഞപ്രകാരം എല്ലാം
ഒത്തുവരികയും ചെയ്തു. എങ്കിലും മദ്യപ്രമാണി അവനെ ഒൎത്ത
വിചാരിച്ചില്ല:

പിന്നെ രണ്ടു വൎഷം കഴിഞ്ഞതിന്റെ ശെഷം ആ രാജാവ ഒ
രു സമയത്ത രണ്ടു സ്വപ്നം കണ്ടു അവയുടെ അൎത്ഥം വിദ്വാന്മാ
രിൽ ആരും പറഞ്ഞറിയായ്ക കൊണ്ട വളരെ വിഷാദിച്ച ഇരിക്കു
മ്പൊൾ മദ്യപ്രമാണിക്ക ഒൎമ്മവന്നു തടവിൽനിന്നുണ്ടായ തന്റെ
സ്വപ്നാവസ്ഥ രാജാവിനെ അറിയിച്ചു യൊസെഫ കല്പനപ്രകാ
രം തടവിൽനിന്ന രാജസന്നിധിയിൽ വന്ന നിന്നപ്പൊൾ രാജാ
വ ഞാൻ സ്വപ്നം കണ്ടു സ്വപ്നങ്ങളുടെ അൎത്ഥം സൂക്ഷ്മമായി പറ
യുന്ന ആൾ നീ തന്നെ ആകുന്നു എന്ന കെട്ടു. എന്നു കല്പിച്ചതി
ന്ന യൊസെഫ ഞാനായിട്ടല്ല അറിയിക്കുന്നത ദൈവമത്രെ ആ
കുന്നു. അവൻ ശുഭമായ ഉത്തരം കല്പിക്കും എന്നുണൎത്തിച്ചാറെ രാ
ജാവ കണ്ടസ്വപ്നപ്രകാരം അറിയിച്ചു. ഞാൻ നീലനദിയുടെ കര
മെൽനിന്നിരുന്നു അപ്പൊൾ പുഷ്ടിയും സൌന്ദൎയ്യവും ഏറെയുള്ള ൭
പശുക്കൾ ആ പുഴയിൽനിന്ന കരെറി മേഞ്ഞിരുന്നു അവയുടെ
വഴിയെ മുമ്പെ കാണാത്ത അവലക്ഷണരൂപമുള്ള മെലിഞ്ഞ ൭
പശുക്കളും കരെറി പുഷ്ടിയുള്ള ൭ പശുക്കളെ തിന്നുകളഞ്ഞിട്ടും തി
ന്നുഎന്ന അറിവാനുണ്ടായതുമില്ല ഇപ്രകാരം ഒരു സ്വപ്നം കണ്ട
ഉണൎന്നു. പിന്നെയും ഉറങ്ങി നല്ല മണിയുള്ള ഏഴ കതിരുകൾ ഒ
രു തണ്ടിന്മെൽ മുളച്ചുണ്ടായി കണ്ടു ഉണങ്ങി കരിഞ്ഞ പതിരായ
ഏഴ കതിരുകളും മുളച്ചു ആ നല്ല ഏഴ കതിരുകളെ വിഴുങ്ങിക്ക
ളഞ്ഞു. എന്നിങ്ങിനെ രണ്ടാം സ്വപ്നവും പറഞ്ഞു തീൎന്നപ്പൊൾ
യൊസെഫ ൟ സ്വപ്നങ്ങൾ രണ്ടും ഒന്നുതന്നെ ദൈവം ചൈ
വാൻ ഭാവിക്കുന്നതിനെ രാജാവിനൊട അറിയിച്ചിരിക്കുന്നു ആ
൭ നല്ല പശുക്കളും കതിരുകളും ൭ വൎഷങ്ങളാകുന്നു മെലിഞ്ഞ പ
ശുക്കളും പതിരുള്ള കതിരുകളും ക്ഷാമമുള്ള ഏഴ വൎഷങ്ങൾ ആ
കുന്നു കെട്ടാലും രാജ്യത്തിൽ എല്ലാടവും ധാന്യപുഷ്ടിയുള്ള ഏഴ
വൎഷം വരുന്നു അതിന്റെ ശെഷം ക്ഷാമമുള്ള ൭ വൎഷവും വരും
രണ്ടവട്ടം സ്വപ്നം കാണിച്ചതിനാൽ ദൈവം അത സ്ഥിരമാക്കി [ 23 ] നിശ്ചയിച്ചതെന്നും ഇപ്പൊൾ തന്നെ ആരംഭിച്ചു എന്നും അറിയി
ച്ചിരിക്കുന്നു അതുകൊണ്ട രാജാവ ബുദ്ധിയും ജ്ഞാനവുമുള്ള ഒരു
മനുഷ്യനെ ൟ നാട്ടിൽ അധികാരിയാക്കി പുഷ്ടിയുള്ള വൎഷങ്ങ
ളിൽ വിളവിൽ അഞ്ചാലൊന്ന വാങ്ങി വളരെ ധാന്യങ്ങളെ പാ
ണ്ടികശാലകളിൽ സ്വരൂപിച്ച സൂക്ഷിക്ക എന്നാൽ ക്ഷാമം കൊ
ണ്ട ദെശത്തിന്ന നാശം പറ്റുവാൻ സംഗതിയില്ല. ഇപ്രകാരം
പറഞ്ഞത കെട്ട നന്ന എന്ന തൊന്നിയാറെ രാജാവ മന്ത്രികളെ
നൊക്കി ദൈവാത്മാവുള്ള ൟ മനുഷ്യനെ പോലെ ഒരുവനെ
കിട്ടുമൊ എന്ന കല്പിച്ചു ദൈവം ൟ അവസ്ഥയെ ഒക്കയും നി
ന്നെ അറിയിച്ചിരിക്ക കൊണ്ട നിന്നെപൊലെ വിവെകമുള്ളവ
ൻ ഒരുത്തുനുമില്ല ഞാൻ ൟ രാജ്യത്തിൽ നിന്നെ സൎവ്വാധികാ
രി ആക്കുന്നു രാജാസനത്തിൽ മാത്രം ഞാൻ വലിയവനാകുന്നു
എന്ന യൊസെഫിനൊട കല്പിച്ച തന്റെ മുദ്ര മൊതിരം ഊരി
അവന്റെ വിരല്ക്കു ഇട്ടു നെൎമ്മവസ്ത്രങ്ങളെ ധരിപ്പിച്ചു പൊ
ന്മാലയും അവന്റെ കഴുത്തിൽ ഇട്ടു തന്റെ രണ്ടാം തെരിൽ ക
രെറ്റി ഇവന്റെ മുമ്പാകെ മുട്ടുകുത്തുവിൻ ഇവൻ രാജ്യാധികാ
രി എന്ന എല്ലാവരൊടും വിളിച്ചു പറയിച്ചു പിന്നെ യൊസെ
ഫിനൊട ഞാൻ രാജാവ തന്നെ എങ്കിലും നിന്റെ കല്പനകൂടാ
തെ ൟ മിസ്രായ്മിൽ ഒരുത്തനും തന്റെ കയ്യൊ കാലൊ ഇളക്കുക
ഇല്ല നിശ്ചയം എന്ന കല്പിക്കയും ചെയ്തു. ഇപ്രകാരം ദൈവം
യൊസെഫിനെ സങ്കടങ്ങളിൽനിന്ന വിടുവിച്ച രാജമഹത്വ
ത്തൊളം കരെറ്റി. അവൻ ൧൭ വയസ്സിൽ അടിമയായി മിസ്രാ
യ്മിൽ വന്നു ൩൦ാമതിൽ രാജസന്നിധിയിൽ നില്ക്കയും ചെയ്തു.

൧൭ യൊസെഫിന്റെ സഹൊദര
ന്മാർ മിസ്രായ്മിൽ വന്നത.

ദൈവം അറിയിച്ചപ്രകാരം തന്നെ സംഭവിച്ചു. പുഷ്ടിയുള്ള ൭
സംവത്സരങ്ങളിൽ യൊസെഫ രാജ്യത്തിലെ സകല ധാന്യങ്ങളി
ൽനിന്നും അഞ്ചിലൊന്ന എടുത്ത അനവധി സ്വരൂപിച്ചു ക്ഷാമ
കാലം തുടങ്ങിയപ്പൊൾ നാട്ടുകാരും അന്യദെശക്കാരും വന്ന ധാ
ന്യങ്ങളെ വാങ്ങുകയും ചെയ്തു.

കനാൻ ദെശത്തും വളരെ ഞെരുക്കം ഉണ്ടായാറെ മിസ്രായ്മിൽ
ധാന്യമുണ്ടെന്ന യാക്കൊബ കെട്ടപ്പൊൾ പുത്രന്മാരൊട തമ്മിൽ
തമ്മിൽ നൊക്കുന്നത എന്ത നാം മരിക്കാതിരിക്കെണ്ടതിന്ന നിങ്ങ
ളും അങ്ങൊട്ട പൊയി നമ്മൾക്ക ധാന്യം വാങ്ങിക്കൊണ്ടുവരെ
ണം എന്ന കല്പിച്ച പ്രകാരം ബന്യമീനെ ഒഴികെ ശെഷം പ
ത്താളുകൾ മിസ്രായ്മിൽ പൊയി രാജ്യാധികാരിയായ യൊസെ
ഫിന്റെ സന്നിധിയിങ്കൽ ചെന്ന വണങ്ങിയാറെ, അവൻ അവ
രെ അറിഞ്ഞിട്ടും അറിയാത്തവനെന്ന പൊലെ നിങ്ങൾ എവിട
ത്തുകാർ എന്തിന്നായിട്ട വന്നു എന്ന ചൊദിച്ചപ്പൊൾ അവർ ഞ
ങ്ങൾ ധാന്യം വാങ്ങുവാൻ കനാൻ ദെശത്തനിന്ന ഇങ്ങൊട്ട വ
ന്നു എന്ന പറഞ്ഞതിന്ന യൊസെഫ നിങ്ങൾ ഒറ്റുകാരാകുന്നുഎ
ന്ന കഠിനമായി കല്പിച്ചപ്പൊൾ അവർ കൎത്താവെ ഞങ്ങൾ ഒരാ [ 24 ] ളുടെ പുത്രന്മാർ ൧൨ സഹൊദരന്മാരിൽ ഞങ്ങൾ ൧൦ പെരാകു
ന്നു ഇളയവൻ അഛ്ശന്റെ കൂടെ ഇരിക്കുന്നു അവന്റെ ജ്യെഷ്ഠൻ
ഇല്ല ഞങ്ങൾ ഒറ്റുകാരല്ല നെരുള്ളവർ തന്നെ എന്ന ഭയപ്പെട്ട പ
റഞ്ഞത കെട്ടാറെ യൊസെഫ നിങ്ങൾക്ക നെരുണ്ടെങ്കിൽ ഒരുത്ത
ൻ പൊയി അനുജനെ കൊണ്ടുവന്ന കാണിച്ചാൽ നിങ്ങളെ വി
ടാം എന്ന കല്പിച്ച മൂന്ന ദിവസം തടവിൽ പാൎപ്പിച്ചു നാലാം ദി
വസത്തിൽ അവരെ വരുത്തി ഞാൻ ദൈവത്തെ ഭയപ്പെടുന്നുആ
ൎക്കും അന്യായം ചെയ്വാൻ മനസ്സില്ല. അതുകൊണ്ടു ഒരു വഴി പറ
യാം ഒരുവനെ ഇവിടെ പാൎപ്പിച്ച ശെഷമുള്ളവർ വാങ്ങിയ ധാ
ന്യം കൊണ്ടുപൊയി കൊടുത്ത അനുജനെ ഇങ്ങൊട്ട കൊണ്ടുവ
രുവിൻ എന്നാൽ നിങ്ങളുടെ വാക്ക പ്രമാണിക്കാം നിങ്ങൾ മരി
ക്കാതെയും ഇരിക്കും എന്നിപ്രകാരം കല്പിച്ചത കെട്ടാറെ തങ്ങളി
ൽ നൊക്കി ഇതെല്ലാം നമ്മുടെ സഹൊദരനൊട ചെയ്ത കുറ്റം
തന്നെ അവൻ അപെക്ഷിച്ചപ്പൊൾ അവന്റെ ദുഃഖം കണ്ടാറെ
യും അനുസരിക്കാതെ ഇരുന്നുവല്ലൊ അതുകൊണ്ട ൟ ദുഃഖം ന
മുക്ക വന്നിരിക്കുന്നു അവന്റെ രക്തം ഇപ്പൊൾ ദൈവം ചൊദി
ക്കുന്നു എന്ന പറഞ്ഞു. യൊസെഫ ദ്വിഭാഷി മുഖാന്തരം സംസാ
രിച്ചതിനാൽ അതൊക്കയും കെട്ടറിഞ്ഞു എന്നവർ വിചാരിച്ചില്ല
അവൻ അവരെ വിട്ടുപൊയി കരഞ്ഞു. പിന്നെയും വന്ന എല്ലാ
വരും കാണ്കെ ശിമ്യൊനെ പിടിച്ചു കെട്ടിച്ച തടവിൽ അയ
ച്ച ശെഷം അവർ ധാന്യം എടുത്ത നാട്ടിൽ തിരിച്ചുചെന്നുഅഛ്ശ
നൊട വസ്തുത അറിയിച്ചു ബന്യമീനെ കൊണ്ടുവന്നാൽ അത്രെ
തടവിൽ ഉള്ളവനെ വിട്ടയക്കും എന്നും മറ്റും കെൾപ്പിച്ചു അ
പ്പൊൾ യാക്കൊബ വളരെ വിഷാദിച്ച നിങ്ങൾ എന്നെ മക്കളി
ല്ലാത്തവനാക്കി യൊസെഫും ശിമ്യൊനും ഇല്ലാതെയായി ബന്യ
മീനെയും കൂടെ കൊണ്ടുപൊകും ഇതൊക്കയും ഇനിക്ക വിരൊധ
മായിരിക്കുന്നു എന്റെ മകൻ നിങ്ങളൊടു കൂടെ പൊരുകയില്ല
എന്ന കല്പിക്കയും ചെയ്തു.

൧൮ യൊസെഫിന്റെ സഹൊദരന്മാർ രണ്ടാ
മത മിസ്രായ്മിൽ പൊയത.

പിറ്റെ വൎഷത്തിൽ ഞെരുക്കം വൎദ്ധിച്ചിട്ട കൊണ്ടുവന്ന ധാ
ന്യം എല്ലാം തീൎന്നപ്പൊൾ പിന്നെയും കൊണ്ടുവരുവാൻ യാക്കൊ
ബ പുത്രന്മാരൊട കല്പിച്ചു. അവർ ബന്യമീനെ കൂടാതെ ഞങ്ങ
ൾ പൊകയില്ല എന്ന പറഞ്ഞാറെ അനുജനെ അയപ്പാൻ അഛ്ശ
ന്ന വളരെ അനിഷ്ടം ഉണ്ടായി എങ്കിലും ഒടുവിൽ സമ്മതിച്ചു. ൟ
ദെശത്തിലെ തെനും നല്ല പഴങ്ങളും ദിവ്യൌഷധങ്ങളും മറ്റും
സമ്മാനമായി കൊണ്ടുപൊകുവിൻ സൎവ്വശക്തനായ ദൈവം എ
ന്റെ രണ്ടുമക്കളെയും തിരിച്ചു അയപ്പാൻ ആ അധികാരിക്ക കൃപ
ഉണ്ടാക്കുമാറാക ഞാൻ പുത്രനില്ലാത്തവനെന്നപൊലെ ആയി എ
ന്ന പറഞ്ഞ അവരെ അയക്കയും ചെയ്തു.

അവർ മിസ്രായ്മിൽ എത്തി എന്ന യൊസെഫ കെട്ടാറെ അവ
രെ വീട്ടിൽ വരുത്തി മുഖപ്രസാദം കാണിച്ചു നിങ്ങളുടെ അഛ്ശൻ [ 25 ] ജീവിച്ച സുഖമായിരിക്കുന്നുവൊ എന്ന ചൊദിച്ചതിന്ന അവർ സു
ഖംതന്നെ എന്ന പറഞ്ഞശെഷം യൊസെഫ ബന്യമീനെ നൊ
ക്കി ഇവനൊ നിങ്ങൾ പറഞ്ഞ അനുജൻ എന്ന ചൊദിച്ചറിഞ്ഞ
ദൈവം നിനക്ക കൃപചെയ്യട്ടെ എന്ന അനുഗ്രഹിച്ചു മനസ്സുരുകു
കയാൽ ബദ്ധപ്പെട്ട മുറിയിൽ ചെന്ന കരഞ്ഞ മുഖം കഴുകിപുറ
ത്ത വന്ന തന്നെ അടക്കി ഭക്ഷണം വെപ്പാൻ കല്പിച്ചു. ദെശമൎയ്യാ
ദപ്രകാരം തനിക്കും സഹൊദരന്മാൎക്കും പ്രത്യെകം വെപ്പിച്ചു.
ജ്യെഷ്ഠാനുജക്രമപ്രകാരം അവരെ ഇരുത്തിയതിനാൽ അവർ അ
തിശയിച്ച സുഖെന ഭക്ഷിച്ച സന്തൊഷിക്കയും ചെയ്തു.

അനന്തരം കാൎയ്യസ്ഥനൊട ഇവരുടെ ചാക്കുകളിൽധാന്യവും
കൊണ്ടുവന്ന ദ്രവ്യവും ഇളയവന്റെ ചാക്കിൽ എന്റെ വെള്ളിപാ
നപാത്രവും കൂടെ ഇടുക എന്ന കല്പിച്ചപ്രകാരം അവൻ ചെയ്തു
പിറ്റെന്നാൾ അവർ ധാന്യവും എടുത്ത പുറപ്പെട്ടു അല്പവഴിക്ക
ൽ എത്തിയശെഷം യൊസെഫിന്റെ കല്പനപ്രകാരം കാൎയ്യസ്ഥ
ൻ ചെന്ന എത്തി അവരൊട ഗുണത്തിന്നുപകരം നിങ്ങൾ ദൊ
ഷമൊ വിചാരിച്ചുഎന്ന പറഞ്ഞത കെട്ട അവർ ഭ്രമിച്ച അന്യൊ
ന്യം നൊക്കിയാറെ യജമാനന്റെ പാനപാത്രം എന്തിന്ന കട്ടു
എന്ന ചൊദിച്ചതിന്ന അവർ അപ്രകാരം ഒരിക്കലും ചെയ്കയില്ല
ഞങ്ങൾ നെരുള്ളവർ അത ആരുടെ വക്കൽ എങ്കിലും കണ്ടാൽ
അവൻ മരിക്കട്ടെ ഞങ്ങളും അടിമകളാകും എന്ന പറഞ്ഞാറെ
കാൎയ്യസ്ഥൻ ശൊധന ചെയ്തു ബന്യമീന്റെ ചാക്കിൽ ആ പാത്രം
കണ്ടപ്പൊൾ എല്ലാവരും വിറെച്ചു വസ്ത്രങ്ങളെ കീറി മടങ്ങി ചെ
ന്ന യൊസെഫിനെ കണ്ട കാല്ക്കൽ വീഴുകയും ചെയ്തു അവൻ നീ
രസഭാവം കാട്ടി എന്തിന്ന ഇപ്രകാരം ചെയ്തു എന്ന കല്പിച്ചപ്പൊ
ൾ യഹൂദ മുതിൎന്നു കൎത്താവിനൊട എന്തുപറയെണ്ടു ഞങ്ങൾ കു
റ്റമില്ലാത്തവർ എന്ന എങ്ങിനെ കാട്ടെണ്ടു അടിയങ്ങളുടെ അകൃ
ത്യം ദൈവം കണ്ടെത്തി ഇതാ ഞങ്ങൾ എല്ലാവരും കൎത്താവിന്ന
അടിമകൾ എന്ന അറിയിച്ചാറെ യൊസെഫ അത അരുത പാ
ത്രം എടുത്തവൻ അടിമയായാൽ മതി നിങ്ങൾ സുഖെന അഛ്ശ
ന്റെ അടുക്കെ പൊകുവിൻ എന്ന കല്പിച്ചപ്പൊൾ, യഹൂദാ ക
ൎത്താവെ കൊപിക്കരുതെ കരുണ ചെയ്ത ഇവനെ വിട്ടയക്കെണ
മെ. ഞങ്ങൾ അനുജനെ കൂടാതെ വീട്ടിൽ ചെന്നാൽ അഛ്ശൻദുഃ
ഖത്താൽ മരിക്കും നിശ്ചയം. ഞാൻ തന്നെ പൈതലിന്ന വെണ്ടി
ജാമ്യംനിന്ന ഒരു വിഘ്നവും ഭവിക്കാതെ കൂട്ടിക്കൊണ്ടുവരാം എ
ന്ന അഛ്ശനൊട പറഞ്ഞ പൊന്നിരിക്കുന്നു അതുകൊണ്ട ഇവന്നപ
കരം ഞാൻ അടിമയായി പാൎക്കാം പൈതൽ സഹൊദരന്മാരൊ
ട കൂടെ പൊകട്ടെ അവനെ കൂടാതെ ഞാൻ എങ്ങിനെ അഛ്ശ
നെ ചെന്നു കാണും എന്നിങ്ങിനെ മുട്ടിച്ചപെക്ഷിച്ചപ്പൊൾ യൊ
സെഫ തന്നെ അടക്കുവാൻ കഴിയാതെ ചുറ്റുമുള്ളവരെ പുറത്താ
ക്കി ഏറ്റവും കരഞ്ഞ സഹൊദരന്മാരൊട ഞാൻ യൊസെഫആ
കുന്നു അഛ്ശൻ ജീവിച്ചിരിക്കുന്നുവൊ എന്ന പറഞ്ഞാറെ അവർ
വിറെച്ചു ഉത്തരം ഒന്നും പറയായ്കയാൽ; അടുത്ത വരുവാൻ അ
പെക്ഷിച്ചു അടുത്ത ചെന്ന മിണ്ടാതെ നിന്നപ്പൊൾ നിങ്ങൾ മി
സ്രായ്മിലെക്ക വിറ്റുകളഞ്ഞ യൊസെഫ ഞാൻ തന്നെ ആകുന്നു [ 26 ] എന്ന പറഞ്ഞു വിറ്റതു ചൊല്ലി ഇപ്പൊൾ ദുഃഖിക്കരുത നിങ്ങളല്ല
ദൈവം നിങ്ങളുടെ ജീവരക്ഷക്കായിട്ട മുമ്പെ എന്നെ ഇവിടെക്ക
അയച്ചിരിക്കുന്നു ഉടനെ മടങ്ങി ചെന്ന നിന്റെ മകൻ ഇരിക്കു
ന്നു ദൈവം അവനെ മിസ്രായ്മിൽ കൎത്താവാക്കി വെച്ചിരിക്കുന്നു
എന്നും എന്റെ അവസ്ഥ കണ്ടതും കെട്ടതും അഛ്ശനെ അറിയി
ച്ച താമസിയാതെ അവനെ കൂട്ടി കൊണ്ടുവരുവിൻ എന്നും മറ്റും
പറഞ്ഞാറെ അവനും അനുജനായ ബന്യമീനും കഴുത്തിൽ കെ
ട്ടിപിടിച്ച കരഞ്ഞു, ജ്യെഷ്ഠന്മാരെയും ചുംബിച്ച കരഞ്ഞു അന്യൊ
ന്യം സംസാരിക്കയും ചെയ്തു. ആ വൎത്തമാനം രാജാവ കെട്ട
പ്പൊൾ പ്രസാദിച്ച യൊസെഫിനൊട നിന്റെ അഛ്ശനെയുംകു
ഡുംബങ്ങളെയും വരുത്തുവാൻ പറക അതിന്ന വെണ്ടുന്ന രഥ
ങ്ങളും മറ്റും ഇവിടെനിന്ന കൊടുത്തയക്ക എന്ന കല്പിച്ച പ്രകാ
രം അവൎക്കു ദ്രവ്യവും അന്നവസ്ത്രാദികളും കൊടുത്ത വഴിയിൽൽനി
ന്ന ശണ്ഠകൂടരുതഎന്ന പറഞ്ഞ അയച്ചു അവരും സന്തൊഷത്തൊ
ടെ കനാൻ ദെശത്തെക്ക യാത്രയാകയും ചെയ്തു.

൧൯ യാക്കൊബ മിസ്രായ്മിലെക്ക
പൊയി വസിച്ചത.

അനന്തരം ആ ൧൧ സഹൊദരന്മാർ അഛ്ശന്റെ അടുക്കൽഎ
ത്തി യൊസെഫ ജീവിച്ചിരിക്കുന്നു; മിസ്രായ്മിലെ സൎവ്വാധികാരി
യാകുന്നു എന്ന അറിയിച്ചപ്പൊൾ അവൻ ഭൂമിച്ച പ്രമാണിക്കാ
തെ ഇരുന്നു പിന്നെ യൊസെഫ പറഞ്ഞ വാക്കുകൾ കെട്ട കൊ
ടുത്തയച്ച തെരുകളും മറ്റും കണ്ടപ്പൊൾ സന്തൊഷത്താൽ അവ
ന്റെ ആത്മാവ ഉണൎന്ന മതി എന്റെ മകൻ ഇരിക്കുന്നു ഞാൻ
മരിക്കും മുമ്പെ അവനെ പൊയി കാണും എന്ന തെളിഞ്ഞപറക
യും ചൈതു. അതിന്റെ ശെഷം അവൻ കുഡുംബങ്ങളൊടും
സകല വസ്തുക്കളൊടും കൂട പുറപ്പെട്ട മിസ്രായ്മിൽ എത്തി ആ വ
ൎത്തമാനം യൊസെഫ കെട്ടപ്പൊൾ തന്റെ തെരിൽ കയറി അ
ഛ്ശനെ എതിരെറ്റ കണ്ടാറെ അവൻ കഴുത്തിൽ കെട്ടിപിടിച്ചവ
ളരെ നെരം കരഞ്ഞ ശെഷം യാക്കൊബ നിന്റെ മുഖം കണ്ടുവ
ല്ലൊ ഇനി ഞാൻ മരിച്ചാൽ വെണ്ടതില്ല എന്ന പറഞ്ഞു. അന
ന്തരം അഛ്ശൻ കുഡുംബങ്ങളൊടു കൂടെ ദെശത്ത എത്തി എന്ന
യൊസെഫ രാജാവിനൊട ഉണൎത്തിച്ച അവനെയും ചില സ
ഹൊദരന്മാരെയും വരുത്തി കാണിച്ചപ്പൊൾ രാജാവ യാക്കൊ
ബിനൊട വയസ്സ എത്ര എന്ന ചൊദിച്ചതിന്ന സഞ്ചാരവൎഷങ്ങ
ൾ ഇപ്പൊൾ ൧൩൦ ആകുന്നു എന്റെ ജീവനാളുകൾ അല്പവും ദൊ
ഷം കലൎന്നവയും ആയിരിക്കുന്നു. പിതാക്കന്മാരുടെ സഞ്ചാര സ
മയത്തിൽ ഉണ്ടായ ജീവനാളുകളൊട എത്തീട്ടില്ല എന്ന യാക്കൊ
ബ അറിയിച്ചു രാജാവിനെ അനുഗ്രഹിക്കയും ചെയ്തു.

അവൻ പിന്നെ ൧൭ വൎഷം മിസ്രായ്മിൽ പാൎത്ത മരണം അടു
ത്തപ്പൊൾ യൊസെഫ എപ്രയിം മനശ്ശെ എന്ന രണ്ടുപുത്രന്മാ
രെ കൂട്ടിക്കൊണ്ട അഛ്ശനെ ചെന്ന കണ്ടാറെ നിന്റെ മുഖം തന്നെ
കാണുംഎന്ന ഞാൻ വിചാരിച്ചിരുന്നില്ല ദൈവം നിന്റെ സന്ത [ 27 ] തിയെയും കൂടെ കാണ്മാറാക്കിയല്ലൊ എന്ന ഇസ്രയെൽ പറഞ്ഞു.
പിന്നെ അനുഗ്രഹം വാങ്ങെണ്ടതിന്ന യൊസെഫ തന്റെ മക്ക
ളെ അരികിലാക്കിയപ്പൊൾ യാക്കൊബ വലങ്കൈ അനുജന്റെത
ലമെലും ഇടങ്കൈ ജ്യെഷ്ഠന്റെ തലമെലും വെച്ച അനുഗ്രഹിച്ചു.
പിതാക്കന്മാർ അനുസരിച്ചു നടന്ന ദൈവമെ എന്നെ ഇന്നെവരെ
യും മെച്ചുവന്ന യഹൊവായെ സകല ദൊഷങ്ങളിൽനിന്ന എ
ന്നെ വീണ്ടെടുത്ത ദൂതനുമായവനെ ൟ പൈതങ്ങളെ അനുഗ്ര
ഹിക്കെണമെ പിതാക്കന്മാരുടെ പെർ ഇവരുടെ മെൽ ചൊല്ലി
ഇവർ ദെശ മദ്ധ്യത്തിങ്കൽ വൎദ്ധിച്ച വരെണമെ എന്ന അപെക്ഷി
ച്ച അവരെ സ്വന്ത പുത്രന്മാരെ പൊലെ വിചാരിച്ച അവകാശ
സ്ഥാനവും കൊടുത്ത അനുഗ്രഹിച്ചു ദൈവം നിന്നെ എപ്രയിം
മനശ്ശെ എന്നവരെ പൊലെ ആക്കുമാറാക എന്ന ഇസ്രയെൽ അ
നുഗ്രഹിക്കും എന്ന കല്പിച്ചു പിന്നെ യാക്കൊബ തന്റെ ൧൨ പു
ത്രന്മാരെയും വരുത്തി വരുവാനുള്ള അവസ്ഥയെ ദൎശിച്ചറിയിച്ച
ഒരൊരുത്തനെ പ്രത്യെകം അനുഗ്രഹിച്ച ശെഷം പ്രാണനെ വി
ട്ട സ്വജനത്തൊട ചെരുകയും ചെയ്തു. അനന്തരം യൊസെഫും
സഹൊദരന്മാരും രാജ്യത്തിലെ പല ശ്രെഷ്ഠന്മാരും ശവം എടു
പ്പിച്ച കുതിരകളിലും തെരുകളിലും കയറി പുറപ്പെട്ട കനാൻദെ
ശത്തെത്തി അഛ്ശനെ മക്ഫെല എന്ന ഗുഹയിൽ വെക്കുകയും ചെ
യ്തു. അതിന്റെ ശെഷം അവർ എല്ലാവരും മിസ്രായ്മിലെക്ക മട
ങ്ങി ചെന്ന പാൎത്തപ്പൊൾ സഹൊദരന്മാർ ഭയപ്പെട്ട യൊസെ
ഫിനെ വണങ്ങി ഞങ്ങൾ നിന്നൊട കാട്ടിയ ദ്രൊഹങ്ങളെ അ
ഛ്ശനെ വിചാരിച്ച ക്ഷമിക്കെണമെ എന്നപെക്ഷിച്ചപ്പൊൾ അവ
ൻ കരഞ്ഞ നിങ്ങൾ ഭയപ്പെടെണ്ടാ ഞാൻ ദൈവമൊ നിങ്ങൾ
ഇനിക്ക ദൊഷം വിചാരിച്ചിരുന്നു ദൈവമൊ ഇനിക്ക ഗുണം വി
ചാരിച്ചു ഏറിയ ജനങ്ങളെ ജീവനോടെ രക്ഷിക്കുമാറാക്കി ഞാ
ൻ ഇനിയും നിങ്ങളെയും കുട്ടികളെയും നന്നായി രക്ഷിക്കും എ
ന്ന പറഞ്ഞ അവരെ ആശ്വസിപ്പിച്ച ശെഷം കുഡുംബങ്ങളൊടു
കൂടെ മിസ്രായ്മിൽ സുഖെന വസിച്ച പൌത്രപ്രപൌത്രന്മാരെയും
കണ്ട ൧൧൦ വയസ്സിൽ മരിക്കയും ചെയ്തു.

൨൦ മൊശെ.

ഇസ്രയെലിന്റെ പുത്രന്മാരിൽനിന്ന കുറെ കാലം കൊണ്ട
൧൨ ഗൊത്രങ്ങളായ ഇസ്രയെല്യ സംഘം വൎദ്ധിച്ചുവന്നു. ഏറ്റ
വും പെരുകി ബലമുള്ള സമൂഹമായി തീൎന്നപ്പൊൾ മിസ്രായ്മക്കാൎക്ക
ഭയം ജനിച്ചു. അപ്പൊൾ യൊസെഫിന്റെ അവസ്ഥ അറിയാ
ത്ത ഒരു പുതിയ രാജാവ അവരെ അടിമകളെ എന്നപൊലെവി
ചാരിച്ച പട്ടണങ്ങളെയും കൊട്ടകളെയും മറ്റും കെട്ടെണ്ടതിന്ന
ഇഷ്ടക ഉണ്ടാക്കുക മുതലായ കഠിനവെലകളെ എടുപ്പിച്ചു. അവ
ർ ഉപദ്രവകാലത്തും വൎദ്ധിച്ചവന്നതിനാൽ അവരുടെ ആൺ
പൈതങ്ങളെ ഒക്കയും കൊല്ലെണമെന്ന രാജാവ പ്രസവിപ്പി
ക്കുന്ന സ്ത്രീകളൊട കല്പിച്ചു. ആയവർ ദൈവത്തെ ഭയപ്പെട്ട രാജ
കല്പന പ്രമാണിക്കാതെ ആൺകുഞ്ഞങ്ങളെ രക്ഷിച്ചുകൊണ്ടിരുന്ന [ 28 ] പ്പൊൾ എല്ലാ മിസ്രായ്മക്കാരൊടും ഇസ്രയെൽക്കാൎക്ക ജനിക്കുന്നആ
ൺകുഞ്ഞങ്ങളെ ഒക്കയും പുഴയിൽ ഇട്ടു കൊല്ലെണം എന്ന കല്പി
ക്കയും ചെയ്തു.

ആ കാലത്ത ലെവി ഗൊത്രക്കാരനായ ആമ്രാമിന്ന സുന്ദരനാ
യ ഒരു പുത്രൻ ജനിച്ചു. അമ്മ അവനെ ഭയത്തൊടെ മൂന്നു മാ
സം ഒളിച്ചുവെച്ചു. പിന്നെ ഒളിപ്പാൻ കഴിയാഞ്ഞപ്പൊൾ ഒരു പെ
ട്ടി വാങ്ങി പശ തെച്ച കുഞ്ഞിനെ അതിൽ കിടത്തി നീലനദിതീ
രത്ത ഞാങ്ങണയുള്ള ഒരു ദിക്കിൽ വെച്ച കുട്ടിയുടെ സഹൊദരി
യെ അരികെ പാൎപ്പിച്ചു. അതിന്റെ ശെഷം രാജപുത്രി പുഴയി
ൽ കുളിപ്പാൻ വന്ന ആ പെട്ടിയെ കണ്ടപ്പൊൾ ദാസിയെ അയച്ച
പെട്ടി വരുത്തി തുറന്ന നൊക്കിയാറെ കരയുന്ന കുഞ്ഞിനെ കണ്ടു
അവൾ മനസ്സലിഞ്ഞ ഇത ഒരു എബ്രായകുട്ടി എന്ന പറഞ്ഞതകെ
ട്ടപ്പൊൾ സഹൊദരി അടുത്ത വന്ന മുല കൊടുക്കെണ്ടതിന്ന എ
ബ്രായസ്ത്രീയെ വിളിക്കെണമൊ എന്ന ചൊദിച്ച കല്പന വാങ്ങി
അമ്മയെ വരുത്തിയ ശെഷം രാജപുത്രി കുഞ്ഞിനെ വളൎത്തെണ്ട
തിന്നായി അവളുടെ കൈയ്ക്കൽ ഏല്പിച്ചു. മുതിൎന്നപ്പൊൾ അവ
നെ വാങ്ങി തനിക്ക പുത്രനാക്കി വെച്ച മിസ്രായ്മക്കാരുടെ സകല
വിദ്യകളെ പഠിപ്പിച്ചു വെള്ളത്തിൽനിന്ന എടുത്തവൻ എന്നൎത്ഥ
മുള്ള മൊശെ എന്ന പെർ വിളിക്കയും ചൈതു.

അവൻ പ്രാപ്തനായപ്പൊൾ രാജമഹത്വത്തിലും ധനത്തിലുംര
സിക്കാതെ ഇസ്രയെക്കാരുടെ ഞെരുക്കങ്ങളെ കണ്ടിട്ടു ദുഃഖിച്ചുകൊ
ണ്ടിരുന്നു ൪൦ാം വയസ്സിൽ ഒരു ദിവസം സഹൊദരന്മാരുടെ അ
രികിൽ ചെന്നാറെ അവരിൽ ഒരുവനെ ഒരു മിസ്രായ്മക്കാരൻ അ
ടിക്കുന്നത കണ്ടപ്പൊൾ അവനെ അടിച്ച കൊന്നുകളഞ്ഞു. ദൈ
വം എന്റെ കൈകൊണ്ട ഇസ്രയെല്ക്കാൎക്ക രക്ഷ വരുന്നത അവ
ർ കണ്ടറിയും എന്നവൻ വിചാരിച്ചത നിഷ്ഫലമായി തീൎന്നു ആ
കുല കാൎയ്യം രാജാവ അറിഞ്ഞ കൊല്ലുവാൻ ഭാവിച്ചപ്പൊൾ മൊ
ശെ ഒടി അബ്രഹാമിന്റെ സന്തതിക്കാരായ മിദ്യാനരുടെ ദെശ
ത്തിൽ എത്തി ഒരു കിണറ്റിന്റെ അരികെ ഇരുന്നപ്പൊൾ ആ
നാട്ടിലെ ആചാൎയ്യന്റെ ൭ പുത്രിമാർ വന്ന ആടുകൾക്ക വെള്ളം
കൊരി തൊട്ടികളെ നിറെച്ചാറെ വെറെ ഇടയന്മാർ വന്ന അവ
രെ ആട്ടിക്കളഞ്ഞത കണ്ട മോശെ അവരെ രക്ഷിച്ചു ആടുകളെ
വെള്ളം കുടിപ്പിക്കയും ചെയ്തു. കന്യകമാരുടെ അഛ്ശനായ യി
ത്രൊ ൟ അവസ്ഥ കെട്ടപ്പൊൾ അവനെ വരുത്തി വീട്ടിൽ പാ
ൎപ്പിച്ച പുത്രിയായ സിപ്പൊരയെ ഭാൎയ്യയാക്കി കൊടുത്ത ആട്ടിൻ
കൂട്ടങ്ങളെ മെപ്പാനായി ഏല്പിക്കയും ചെയ്തു.

൨൧ മൊശെ ഫരവൊ എന്ന രാജാ
വിന്റെ മുമ്പാകെ നിന്നത.

മൊശെ ൪൦ വൎഷം മിദ്യാനിൽ പാൎത്ത വന്നു ഒരു സമയംആ
ട്ടിൻകൂട്ടത്തെ ഹൊറെബ മലയുടെ താഴ്വരയിൽ ആക്കി മെച്ചുകൊ
ണ്ടിരുന്നപ്പൊൾ കത്തികൊണ്ടിരുന്നിട്ടും വെന്തുപൊകാതിരിക്കുന്ന [ 29 ] ഒരു മുൾപ്പടൎപ്പ കണ്ട അതിശയിച്ച അടുത്ത ചെന്നാറെ അതിൽ
നിന്ന ദൈവം മൊശെ മൊശെ എന്ന വിളിക്കുന്നതിനെ കെട്ടു
ഇതാ ഞാൻ ഇവിടെ തന്നെ എന്ന മൊശെ പറഞ്ഞപ്പൊൾ ദൈ
വം അടുത്ത വരരുത ചെരിപ്പുകളെ അഴിച്ചുകൊൾക നീ നില്ക്കു
ന്ന സ്ഥലം ശുദ്ധഭൂമിയല്ലൊ എന്ന കല്പിച്ച ഉടനെ മൊശെ ചെ
രിപ്പുകളെ അഴിച്ച ശെഷം ഞാൻ നിൻ പിതാവിന്റെ ദൈവം
ആകുന്നു. അബ്രഹാം ഇസ്ഹാക്ക യാക്കൊബ എന്നവരുടെ ദൈ
വം തന്നെ എന്നരുളിച്ചെയ്തപ്പൊൾ മൊശെ ഭയപ്പെട്ട മുഖത്തെമ
റച്ചു പിന്നെ യഹൊവ മിസ്രായ്മിലുള്ള എന്റെ ജനത്തിന്റെപീ
ഡ ഞാൻ കണ്ടു നിലവിളിയെയും കെട്ടു അവരെ മിസ്രായ്മക്കാരു
ടെ കയ്യിൽനിന്ന വിടുവിച്ച പാലും തെനും ഒഴുകുന്ന ഒരു ദെശ
ത്ത ആക്കുവാൻ ഇറങ്ങി വന്നിരിക്കുന്നു ഇപ്പൊൾ നീ എന്റെ ജ
നത്തെ മിസ്രായ്മിൽനിന്ന പുറപ്പെടുവിക്കെണ്ടതിന്ന ഞാൻ നി
ന്നെ രാജസന്നിധിയിൽ അയക്കാം എന്ന കല്പിച്ചാറെ മൊശെ രാ
ജാവിനെ ചെന്ന കണ്ട ഇസ്രയെല്ക്കാരെ കൂട്ടിക്കൊണ്ടു വരുവാൻ
ഞാൻ പ്രാപ്തനൊ എന്നുണൎത്തിച്ചപ്പൊൾ ഞാൻ നിന്നൊടു കൂ
ടെ ഇരിക്കുമല്ലൊ എന്നത കെട്ടിട്ട മൊശെ പറഞ്ഞു അവർ എ
ന്നെ വിശ്വസിക്കാതെ യഹൊവ നിനക്ക പ്രത്യക്ഷനായില്ല എന്ന
പറയും. എന്നതിന്ന യഹൊവയുടെ അരുളപ്പാടുണ്ടായി കയ്യിലു
ള്ള ദണ്ഡിനെ നിലത്തിട്ടു സൎപ്പമായി കണ്ടതുകൊണ്ട പെടിച്ചുപി
ന്നെ കല്പനപ്രകാരം അതിന്റെ വാൽ പിടിച്ചപ്പൊൾ ദണ്ഡായി
തന്നെ തീൎന്നു. അതിന്റെ ശെഷം കൈ മാറിലിടുക എന്ന വാക്കി
ൻ പ്രകാരം ചെയ്തു. എടുത്ത നൊക്കിയപ്പൊൾ വെളുപ്പ രൊഗമാ
യി കണ്ടു പിന്നെയും മാറിൽ ഇടെണം എന്നകെട്ടനുസരിച്ച
പ്പൊൾ ശുദ്ധമായി തീൎന്നു ൟ രണ്ട അടയാളങ്ങളെ വിശ്വസി
ക്കാഞ്ഞാൽ നീലനദിയിലെ വെള്ളം കൊരി കരമെൽ ഒഴിക്കെ
ണം എന്നാൽ രക്തമായി ചമയും എന്ന യഹൊവ കല്പിക്കയും ചെയ്തു.

പിന്നെ മൊശെ എന്റെ കൎത്താവെ ഇനിക്ക വാക്സാമൎത്ഥ്യമില്ല
വിക്കി പറയുന്നവനാകുന്നു എന്ന പറഞ്ഞപ്പൊൾ യഹൊവ മനു
ഷ്യന്ന വായ വെച്ചതാര ഊമനെയും ചെവിടനെയും കാഴ്ചയുള്ള
വനെയും കുരുടനെയും ഉണ്ടാക്കുന്നവൻ ആര ഞാൻ അല്ലയൊ
ഇപ്പൊൾ നീ പൊക പറയെണ്ടുന്നതിനെ ഞാൻ ഉപദെശിക്കും
വായ്ത്തുണയായും ഇരിക്കും നിന്റെ ജ്യെഷ്ഠനായ അഹരൊൻ നി
ന്നെ എതിരെല്പാൻ പുറപ്പെട്ട വരുന്നു അവൻ നിനക്ക പകരമാ
യി സംസാരിക്കയും ചെയ്യും എന്ന കല്പിച്ചു.

അനന്തരം മൊശെ അഹരൊനോടുകൂടെ മിസ്രായ്മിൽ പൊയി
ഇസ്രായെല്ക്കാരുടെ മൂപ്പന്മാരെ വരുത്തി ദൈവവചനങ്ങളെ ഒക്ക
യും അറിയിച്ചശെഷം രാജാവിനെ ചെന്ന കണ്ട വനത്തിൽവെ
ച്ച ഒരു ഉത്സവം കഴിക്കെണ്ടതിന്ന എന്റെ ജനത്തെ വിട്ടയക്കെ
ണം എന്ന ഇസ്രയെൽ ദൈവമായ യഹോവയുടെ കല്പന എന്നു
ണൎത്തിച്ചപ്പൊൾ ഞാൻ അനുസരിക്കെണ്ടുന്ന യഹൊവ ആര ഞാ
ൻ യഹൊവയെ അറിയുന്നില്ല ഇസ്രായെല്ക്കാരെ വിടുകയുമില്ല.
എന്ന പറഞ്ഞയച്ചു അതല്ലാതെ വിചാരിപ്പകാരെ വരുത്തി ൟ [ 30 ] ജനങ്ങൾ മടിയന്മാർ അതുകൊണ്ട വെല അധികം എടുപ്പിക്കെ
ണം മുമ്പിലത്തെ കണക്കിൻപ്രകാരം ഇഷ്ടകകൾ ഉണ്ടാക്കിച്ച ഇനി
മെൽ ചുടെണ്ടതിന്ന വയ്ക്കൊൽ കൊടുക്കരുത അവർ തന്നെ അതി
നെ കൊണ്ടുവരട്ടെ എന്ന കല്പിച്ചശെഷം മൊശെ ദൈവം തങ്ങ
ളെ അയച്ചു എന്ന അറിയിപ്പാനായി ദണ്ഡുകൊണ്ടുള്ള അതിശയ
ങ്ങളെ കാണിച്ചു എങ്കിലും മിസ്രായ്മിലെ മന്ത്രവാദികളും അപ്രകാ
രം കാണിച്ചപ്പൊൾ രാജാവ അതിനെ കൂട്ടാക്കാതെ ഇരുന്നു.

അവൻ ദിവ്യകല്പന പ്രമാണിക്കാതെ കഠിന മനസ്സുള്ളവനാ
യിതീൎന്നാറെ ദൈവം അവനെ ഇളക്കെണ്ടതിന്ന ഭയങ്കരബാധക
ളെ അയച്ചു മൊശെ കല്പനപ്രകാരം നീലനദിയിലെ വെള്ളത്തി
ന്മെൽ അടിച്ചപ്പൊൾ വെള്ളം രക്തമായ്ചമഞ്ഞു. മത്സ്യങ്ങളും ച
ത്തുപൊയി വെള്ളം കുടിപ്പാൻ കഴിയായ്കകൊണ്ട മിസ്രായ്മക്കാർ
ഒരൊ കുഴികുഴിച്ചുണ്ടാക്കി തണ്ണീർകൊരി കുടിക്കെണ്ടിവന്നു.

പിന്നെയും അഹരൊൻ ആ പുഴയിൽ ദണ്ഡിനെ നീട്ടിയാറെ
വെള്ളതവളകൾ കരെറി മിസ്രായ്മിൽ എങ്ങും നിറഞ്ഞു എല്ലാഭവ
നങ്ങളിലും രാജധാനിയിലും കിടക്കമുറിമുതലായവയിലും വ്യാ
പിച്ചപ്പൊൾ രാജാവ യഹൊവയൊട അപെക്ഷിക്ക അവൻ ൟ
ബാധ നീക്കിയാൽ ഞാൻ ജനത്തെ വിടാം എന്ന മൊശയെ മു
ട്ടിച്ചു ആയവൻ പ്രാൎത്ഥിച്ചിട്ട തവളകൾ ഒക്കയും മരിച്ചു ആശ്വാ
സം വന്നാറെ രാജാവ പിന്നയും ഹൃദയം കഠിനമാക്കി ഇസ്രാ
യെല്ക്കാരെ വിട്ടയക്കാതെ ഇരുന്നു.

അതിന്റെശെഷം അഹരൊൻ ദണ്ഡനീട്ടി ദെശത്തിലെ മൺ
പൊടി അടിച്ചുമനുഷ്യരെയും ജന്തുക്കളെയും ബാധിക്കെണ്ടതിന്ന
പെൻ കൂട്ടമാക്കി തീൎത്തു മന്ത്രവാദികൾ അപ്രകാരം ഉണ്ടാക്കുവാ
ൻ കഴിയാഞ്ഞപ്പൊൾ ഇത ദൈവത്തിന്റെ വിരൽ എന്ന പറ
ഞ്ഞു എങ്കിലും രാജാവിന്റെ മനസ്സിന്ന ഇളക്കം വന്നില്ല.

അനന്തരം യഹോവ ൟച്ചക്കൂട്ടത്തെ അയച്ചു. രാജാവിനെ
യും ജനങ്ങളെയും വളരെ പീഡിപ്പിച്ചു ആ ബാധയും നിഷ്ഫലമാ
യപ്പൊൾ ദെശത്തിലെ എല്ലാ മൃഗക്കൂട്ടങ്ങളിലും ഒരു മഹാ വ്യാ
ധി പിടിപ്പിച്ചു അതിനാൽ കുതിര കഴുത ഒട്ടകങ്ങളും ആടുമാ
ടുകളും വളരെ മരിച്ചു എന്നിട്ടും രാജാവ കഠിനഹൃദയനായിത
ന്നെ പാൎത്തു.

പിന്നെയും മൊശെ കൈനിറയെ അട്ടക്കരി അടിച്ചുവാരി രാ
ജാവിന്റെ മുമ്പാകെ മെല്പെട്ട ചാടിയനെരം മനുഷ്യരിലും മൃഗ
ങ്ങളിലും വ്രണത്തെ ഉണ്ടാക്കുന്ന പരുക്കൾ ജനിച്ചു ൟ ശിക്ഷ ക
ഠൊരം എങ്കിലും രാജാവിന്റെ മനസ്സിന്ന പാകം ഭവിച്ചില്ല.

അതിന്റെശെഷം മൊശെ ദണ്ഡിനെ ആകാശത്തെക്ക നീട്ടി
യാറെ ഇടിമുഴക്കവും മിന്നൽപിണരും കല്മഴയും ഭയങ്കരമാംവ
ണ്ണം ഉണ്ടായി വയലിലുള്ള സസ്യങ്ങളെയും മരങ്ങളെയും തകൎത്ത
കളഞ്ഞു മൃഗങ്ങളെയും മനുഷ്യരെയും കൊന്നു അപ്പൊൾ രാജാവ
മൊശയെയും അഹരൊനെയും വരുത്തി ഞാൻ പാപം ചൈതു
ഇടിയും കല്മഴയും ഒഴിയെണ്ടതിന്ന യഹൊവയൊട അപെക്ഷി
പ്പിൻ എന്ന പറഞ്ഞ മൊശെ പുറത്തുചെന്ന കൈമലൎത്തി പ്രാൎത്ഥി
ച്ചുഇടിയും മഴയും തീൎന്നുഎന്ന രാജാവ കണ്ടപ്പൊൾ അനുസരിയാ [ 31 ] തെ മുമ്പിലത്തെപ്രകാരം തന്നെ ഇരുന്നു. അനന്തരം യഹൊ
വ കിഴക്കൻകാറ്റെ അടിപ്പിച്ച ചവറ്റിലക്കിളി കൂട്ടത്തെ വ
രുത്തി അവർ മിസ്രായ്മിൽ എല്ലാടവും വ്യാപിച്ചു പച്ചയായതൊ
ക്കയും തിന്നുകളഞ്ഞപ്പൊൾ രാജാവ ൟ കുറി ക്ഷമിക്കെണം എ
ന്നപെക്ഷിച്ചാറെ മൊശെ പ്രാൎത്ഥിച്ചിട്ട യഹൊവ പടിഞ്ഞാറൻ
കാറ്റിനെ അടിപ്പിച്ച ചവറ്റിലക്കിളിക്കൂട്ടത്തെ എടുത്ത ചെങ്ക
ടലിലെക്കിട്ടുകളഞ്ഞു രാജാവ ൟ അത്ഭുത ക്രിയയെയും കണ്ടിട്ട
ഇസ്രയെല്ക്കാരെ വിട്ടയച്ചില്ല.

പിന്നെയും മൊശെ കൈ നീട്ടിയാറെ യഹൊവ കൂരിരിട്ടുണ്ടാ
ക്കി മൂന്നുദിവസം വരെയും മനുഷ്യർ തമ്മിൽ തമ്മിൽ കാണാതെ
യും ആരെയും സഞ്ചരിക്കാതെയും ആക്കി വെച്ചു. ഇസ്രയെല്ക്കാർ
പാൎക്കുന്ന ഗൊഷൻ ദെശത്തിൽ മാത്രം പ്രകാശം ആക്കി. ൟ
ബാധയും ഭയങ്കരമായി തൊന്നീട്ടും രാജാവ അടങ്ങാതെ മൊ
ശെയൊടു നീ പൊ നിന്റെ മുഖം ഇനി കാണരുത കാണുന്ന
നാളിൽ നീ മരിക്കും എന്ന കല്പിക്കയും ചെയ്തു.

൨൨. ഇസ്രയെല്ക്കാർ മിസ്രായ്മിൽ നിന്ന
പുറപ്പെട്ടത.

രാജാവിന്ന ഹൃദയകാഠിന്യം തികഞ്ഞുവന്നപ്പൊൾ യഹൊവ
മൊശെയൊട ഞാൻ ഇനിയും ഒരു ബാധവരുത്തും അപ്പൊൾ രാ
ജാവ നിങ്ങളെ വിട്ടയക്കും നിശ്ചയം അൎദ്ധരാത്രിയിൽ തന്നെ
ഞാൻ മിസ്രായ്മിൽകൂടി പൊയി രാജകുമാരൻ മുതൽ ദാസീപുത്ര
ൻവരെയും സീമന്തപുത്രന്മാരെ ഒക്കയും മൃഗങ്ങളിലെ കടിഞ്ഞൂലുക
ളെയും മരിപ്പിക്കും അതുകൊണ്ട ഇസ്രായെല്ക്കാർ യാത്രക്കായി ഒരു
ങ്ങിനിന്ന ഒരൊ വീട്ടുകാർ ഒരൊ ആട്ടിൻ കുട്ടിയെ കൊന്ന ബാ
ധ അവരിൽ പറ്റാതിരിക്കേണ്ടതിന്ന രക്തം എടുത്ത ഒരൊ വീ
ട്ടിലെ കട്ടിളക്കാലുകളിലും മെല്പടിയിലും തെച്ചും മാംസം വറുത്ത
നടുക്കെട്ടും ചെരിപ്പുകളും വടികളും ധരിച്ചുകൊണ്ട പെസഹഭ
ക്ഷണം കഴിക്കെണം എന്ന കല്പിച്ചു നിശ്ചയിച്ചസമയം വന്ന ഇ
സ്രയെല്ക്കാർ പ്രയാണത്തിന്നായി ഒരുങ്ങിനിന്നപ്പൊൾ അൎദ്ധരാ
ത്രിയിൽ യഹൊവ രാജാവിന്റെ പ്രഥമപുത്രൻമുതൽ ദാസപു
ത്രൻവരെയുള്ള കടിഞ്ഞൂൽ സന്തതികളെ ഒക്കയും കൊന്നു മിസ്രാ
യ്മിൽ എല്ലാടവും മഹാ നിലവിളിയും കരച്ചിലും ഉണ്ടായപ്പൊൾ
രാജാവ മൊശെയെയും അഹരോനെയും വരുത്തി നിങ്ങളും ജ
നങ്ങളും ആടുമാടുകളൊട കൂടെ പുറപ്പെട്ട പൊകുവിൻ എന്ന
കല്പിച്ചു മിസ്ര യ്മക്കാരു ഞങ്ങൾ എല്ലാവരും മരിക്കുന്നു വെഗം പൊ
കുവിൻഎന്ന അവരെ നിൎബ്ബന്ധിച്ചയച്ചാറെ ഇസ്രയെല്ക്കാർ പുളി
ക്കാത്ത കുഴച്ച മാവിനെ ശീലകളിൽ കെട്ടി ദൈവകല്പനപ്രകാ
രം മിസ്രായ്മക്കാരൊട പൊൻവെള്ളി ആഭരണങ്ങളെയും വസ്ത്ര
ങ്ങളെയും ചൊദിച്ചവാങ്ങി അടിമദെശത്തെവിട്ട കാൽനടയായി
പുറപ്പെട്ടപൊയി പൊകെണ്ടുന്ന വഴിയിൽ തെറ്റാതെ രാപക
ൽ സഞ്ചരിക്കെണ്ടതിന്ന യഹൊവ പകൽ മെഘത്തൂണിലും രാത്രി
യിൽ അഗ്നിത്തൂണിലും വിളങ്ങി അവൎക്ക മുമ്പായിട്ട നടക്കുകയും [ 32 ] ചെയ്തു. അവർ ഒരു ദിവസത്തെവഴി പൊയശെഷം രാജാവ
ന്റെ മനസ്സഭെദിച്ച അടിമകളെ വിട്ടയച്ചത എന്തിന എന്ന ചൊ
ല്ലി അവരുടെ വഴിയെ ചെല്ലെണ്ടതിന്ന സൈന്യത്തെ നിയൊ
ഗിച്ചു. ആ സൈന്യം തെർ കുതിരകളൊടും കൂടെ പിന്തുടൎന്ന
ചെങ്കടൽ പുറത്ത ഇസ്രയെൽ പാളയത്തിൽ എത്തി ഇസ്രയെല്ക്കാ
ര അവരെ കണ്ടുവളരെ പെടിച്ചുനിലവിളിച്ചാറെ ഭയപ്പെടാതെ
ഇരിപ്പിൻ മിണ്ടാതെ നിന്ന യഹൊവ ചെയ്യുന്ന രക്ഷയെ നൊ
ക്കികൊൾവിൻ എന്ന മൊശെ പറഞ്ഞു ആശ്വസിപ്പിച്ചശെഷം യ
ഹൊവ അവനൊട നീ എന്തിന്ന എന്നൊട നിലവിളിക്കുന്നു
നെരെ നടക്കെണം എന്ന ഇസ്രയെല്ക്കാരൊട പറഞ്ഞു ദണ്ഡ
കൊണ്ട സമുദ്രത്തെ വിഭാഗിക്ക എന്നാൽ അവർ അതിൻനടുവി
ൽ കൂടെ കടന്നുപൊകുമാറാകും. ഞാൻ രാജാവിലും അവന്റെ
തെർകുതിരകളിലും എന്റെ വൈഭവം കാണിക്കുമ്പൊൾ ഞാൻ
യഹൊവ ആകുന്നു എന്ന മിസ്രായ്മക്കാർ അറിയെണ്ടിവരും എന്ന
അരുളിചെയ്തശെഷം മെഘത്തൂണ ഇസ്രയെല്ക്കാരുടെ മുമ്പ വിട്ട
രണ്ട സൈന്യങ്ങളുടെ നടുവിൽവന്ന ഇസ്രയെല്ക്കാൎക്ക വെളിച്ച
വും മറ്റെവൎക്ക ഇരിട്ടും ആയി നിന്നുകൊണ്ടിരുന്നു യഹൊവ ആ
രാത്രി മുഴുവനും കിഴക്കങ്കാറ്റിനെ അടിപ്പിച്ച വെള്ളത്തെ രണ്ടൂ ഭാ
ഗത്തും ആക്കിയപ്പൊൾ ഇസ്രയെല്ക്കാർ അതിൽ നടുവിൽകൂടി ക
ടന്ന കരെക്കെത്തി മിസ്രായ്മക്കാരും പിന്തുൎടന്നു പുലർകാലത്ത യ
ഹൊവ മെഘത്തൂണിൽനിന്ന അവരുടെ സൈന്യത്തെനൊക്കി
അവൎക്ക ഭയവും കലക്കവും വരുത്തിയാറെ അവർ നാം ഓടിപ്പൊ
ക യഹൊവ ഇസ്രയെല്ക്കാൎക്ക വെണ്ടി യുദ്ധം ചെയ്യുന്നു എന്ന നില
വിളിച്ച പറഞ്ഞു ഉടനെ മൊശെ ദൈവ കല്പനപ്രകാരം കടലി
ന്മെൽ കൈനീട്ടി വെള്ളവും തിരിച്ചവന്നു മിസ്രായ്മക്കാർ അതിന്റെ
നെരെ ഒടി ആരും ശെഷിക്കാതെ വെള്ളത്തിൽ മുങ്ങിപ്പൊകയും
ചെയ്തു.

൨൩. മരുഭൂമിയിലെ സഞ്ചാരം.

ഇസ്രയെല്ക്കാർ ചെങ്കടൽവിട്ട വെള്ളവും സസ്യാദികളും ഇല്ലാ
ത്ത ഭൂമിയിൽകൂടി ൩ ദിവസംനടന്ന മാറ എന്ന സ്ഥലത്തെത്തി
യാറെ വെള്ളംകണ്ടു കയ്പരസംകൊണ്ട കുടിപ്പാൻ വഹിയാഞ്ഞ
പ്പൊൾ ജനങ്ങൾ എന്ത കുടിക്കെണ്ടു എന്ന മൊശെയൊട പിറുപി
റുത്ത പറഞ്ഞസമയം അവൻ പ്രാൎത്ഥിച്ച യഹൊവ കാണിച്ച മര
ത്തെ വെള്ളത്തിൽ ഇട്ടപ്പൊൾ വെള്ളം മധുരമായിവന്നു ഞാൻ
അല്ലൊ നിന്റെ ചികിത്സകനാകുന്നു എന്ന യഹൊവ ജനത്തൊ
ട കല്പിക്കയും ചെയ്തു.

അതിന്റെശെഷം ഇറച്ചിയും അപ്പവും ഇല്ലായ്കയാൽ അവർ
പിറുപിറുത്താറെ യഹൊവ വലിയ കൂട്ടമായെറ്റം കാടപ്പക്ഷിക
ളെ കൂട്ടത്തൊടെ വരുത്തിയതു കൂടാതെ അവർ പിറ്റെ ദിവസം
രാവിലെ ഉറച്ച മഞ്ഞുപൊടിപൊലെ ഒരു സാധനം നീളെകണ്ട
പ്പൊൾ അറിയാഞ്ഞ ഇത മന്നാ ആകുന്നൂ എന്നതമ്മിൽ തമ്മിൽ പ
റഞ്ഞാറെ ഇത യഹൊവ ആകാശത്തിൽനിന്ന ഭക്ഷിപ്പാൻ തന്നി [ 33 ] രിക്കുന്ന മന്ന എന്ന പെരുള്ള അപ്പമാകുന്നു എന്ന മൊശെ അറി
യിച്ചു വെള്ളംകുറവായ സമയം നീ ഞങ്ങളെ ദാഹത്താൽ നശി
പ്പിപ്പാൻ എന്തിന കൂട്ടിക്കൊണ്ട വന്നൂ എന്ന നീരസപ്പെട്ട പറഞ്ഞ
പ്പൊൾ മൊശെ യഹൊവയൊട നിലവിളിച്ചു കല്പനപ്രകാരം ദ
ണ്ഡകൊണ്ട ഒരു പാറമെൽ അടിച്ചാറെ വെള്ളം വന്ന ജനങ്ങൾ
കുടിക്കയും ചെയ്തു.

അങ്ങിനെ സഞ്ചരിക്കുന്ന സമയത്ത കവൎച്ചക്കാരായ അമലെകാ
ർ വന്ന യുദ്ധം തുടങ്ങി പലരെയും കൊന്നപ്പൊൾ യൊശുവാ
സൈന്യത്തൊടുകൂടെ അവരുടെനെരെ പൊരുതു മൊശെ കുന്നി
ൻ മുകളിൽ കരെറി പ്രാൎത്ഥിച്ചു കൈ പൊങ്ങിച്ചിരിക്കുമ്പൊൾ ഇ
സ്രയെല്ക്കാൎക്ക വീൎയ്യം വൎദ്ധിച്ചു കൈ താഴത്തിയപ്പൊൾ ശത്രു പ്ര
ബലപ്പെട്ടു കൈ തളൎന്ന താഴത്തിയാറെ അഹരോനും ഹൂരും ഇ
രുപുറവും നിന്ന മൊശെയുടെ കൈകളെ താങ്ങി. അപ്രകാരം അ
മലെകാർ തൊറ്റുപൊകയും ചെയ്തു.

൨൪. ന്യായപ്രമാണം.

അവർ മൂന്നാം മാസത്തിൽ സീനായിമലയുടെ താഴ്വരയിൽഎ
ത്തി അവിടെ ഒരു വൎഷത്തൊളം പാൎത്തു ആ വൎഷത്തിന്നകം അ
വരുടെ ആചാരങ്ങളൊക്കക്കും ഒരു ക്രമവും സ്ഥിരതയും വന്നു
മൊശെ ദൈവകല്പനപ്രകാരം അവരെ ഗൊത്രങ്ങളായും വംശ
ങ്ങളായും വിഭാഗിച്ചു കാൎയ്യങ്ങളെ നടത്തെണ്ടതിന്ന മെധാവിക
ളെയും അധിപന്മാരെയും മൂപ്പന്മാരെയും നിശ്ചയിച്ചു ജനങ്ങളെ
എണ്ണിനൊക്കി യുദ്ധംചെയ്വാൻതക്കവർ ൬ ലക്ഷത്തിൽ ഉണ്ട എന്ന
കണ്ടു ദൈവം അവിടെവെച്ച തന്നെ അവൎക്ക ന്യായപ്രമാണ
ത്തെ അറിയിച്ചു രാജ്യനിശ്ചയത്തെയും ഗൊത്രമൎയ്യാദകളെയും നി
യമിച്ചു ഇപ്രകാരം അവർ ദൈവത്തിന്റെ ജനമായി ഭവിച്ചു അ
വർ മലയുടെ താഴ്വരയിൽ ഇറങ്ങി പാൎത്തു മൊശെ മലമുകളിൽ
കയറിയപ്പൊൾ അവനൊട യഹൊവ ൟ ജനങ്ങൾക്ക ശുദ്ധി
യെ കല്പിച്ചു മൂന്നാം ദിവസത്തിന്നായി ഒരുങ്ങുമാറാക്കുക മലെക്ക
ചുറ്റും ഒരു അതിരിനെ നിശ്ചയിച്ചു ആരും അതിനെ ആക്രമി
ക്കാതാക്കുക ആക്രമിച്ചാൽ മരിക്കും നിശ്ചയം എന്ന കല്പിച്ചു മൊ
ശെ അപ്രകാരം നടത്തി.

മൂന്നാം ദിവസം പുലരുമ്പൊൾ മിന്നലുകളും ഇടിമുഴക്കങ്ങളും
കനത്ത മഴക്കാറും മഹാ കാഹള ശബ്ദവും പൎവതത്തിന്മെൽ ഉ
ണ്ടായതിനാൽ താഴെ നില്ക്കുന്ന ജനം നടുങ്ങി പൎവ്വതം അ
ഗ്നിയും പുകയും ചെൎന്ന ഇളകി കാഹളശബ്ദം ഏറ്റവും വൎദ്ധിച്ചാ
റെ മൊശെ മുകളിൽ കരെറി ദൈവസന്നിധിയിൽനിന്നു അ
പ്പൊൾ യഹൊവ അരുളിച്ചെയ്തതെന്തന്നാൽ അടിമവീടായ മി
സ്രായ്മദെശത്തനിന്ന നിന്നെ കൊണ്ടുവന്നവനായ യഹൊവയാ
യ ഞാൻ നിന്റെ ദൈവം ആകുന്നു ഞാൻ അല്ലാതെ അന്യ
ദൈവങ്ങൾ നിനക്കുണ്ടാകരുത നിനക്കൊരു വിഗ്രഹത്തെയും യാ
തൊരു പ്രതിമയെയും ഉണ്ടാക്കരുത അവറ്റെ കുമ്പിടുകയും സെ
വിക്കയും അരുത നിന്റെ ദൈവമായ യഹൊവയുടെ നാമം വൃ [ 34 ] ഥാ എടുക്കരുത സ്വസ്ഥനാളിനെ ശുദ്ധീകരിപ്പാൻ ഒൎക്ക ആറു ദിവ
സം നീ അദ്ധ്വാനപ്പെട്ട നിന്റെ വെല ഒക്കയും ചെയ്ക ൭ാം ദിവ
സം നിന്റെ ദൈവമായ യഹൊവയുടെ സ്വസ്ഥതയാകുന്നു അ
തിൽ നീ ഒരു വെലയും ചെയ്യരുത നിന്റെ മാതാപിതാക്കന്മാരെ
ബഹുമാനിക്ക നീ കുലചെയ്യരുത നീ വ്യഭിചാരം ചെയ്യരുത നീ
മൊഷ്ടിക്കരുത നിന്റെ കൂട്ടുകാരന്റെ നെരെ കള്ളസാക്ഷി പറ
യരുത നിന്റെ കൂട്ടുകാരനുള്ളത യാതൊന്നിനെയും മൊഹിക്കരുത.

ജനങ്ങൾ കാഹളശബ്ദവും ഇടിമുഴക്കവും കെട്ടു മിന്നലും പുക
യും കണ്ടപ്പൊൾ ഞെട്ടിനീങ്ങി മൊശെയൊട നീ ഞങ്ങളൊട
പറെക ഞങ്ങൾ മരിക്കാതിരിക്കെണ്ടതിന്ന ദൈവം ഞങ്ങളൊട
സംസാരിക്കരുത ദൈവം നിന്നൊട കല്പിക്കുന്നതൊക്കയും ഞങ്ങൾ
കെട്ടനുസരിക്കും എന്ന പറഞ്ഞപ്പൊൾ യഹൊവ മൊശെയൊട
അവൎക്കും മക്കൾക്കും ഗുണം ഭവിക്കെണ്ടതിന്ന എന്നെ ഭയപ്പെട്ട
എന്റെ കല്പനകൾ ഒക്കയും പ്രമാണിപ്പാൻതക്ക ഹൃദയം ഉണ്ടായാ
ൽ കൊള്ളായിരുന്നു എന്ന കല്പിച്ചു മൊശെ മലമുകളിലെ മെഘ
ത്തിൽ ൪൦ രാപ്പകൽ പാൎത്തു യഹൊവ സകല വചനങ്ങളെയും
പറഞ്ഞ തീൎന്നശെഷം തിരുവിരൽകൊണ്ട സാക്ഷിയുടെ പ്രമാണ
മായി എഴുതിയ രണ്ട കല്പലകകളെ മൊശെക്ക കൊടുക്കയും ചെയ്തു.

മൊശെ അവറ്റെ എടുത്ത മലയിൽനിന്ന ഇറങ്ങി പാളയത്തി
ൽ എത്തിയാറെ അയ്യൊ കഷ്ടം ജനം ഒരു കാളക്കുട്ടിയുടെ സ്വ
രൂപം തീൎത്തു അതിനെ പ്രദക്ഷിണം വെച്ച നൃത്തംചെയ്തും പാ
ടികളിച്ചും വണങ്ങുന്നതിനെ കണ്ടിട്ട കൊപിച്ച കല്പലകകളെ
എടുത്തെറിഞ്ഞ പൊളിച്ചു അഹരൊനൊട നീ ൟ ജനത്തിന്മെ
ൽ ഇത്രവലിയ പാപത്തെ വരുത്തുന്നതിന്ന അവർ നിന്നൊട എ
ന്ത ചെയ്തു എന്ന പറഞ്ഞപ്പൊൾ അഹരൊൻ എന്റെ കൎത്താവി
ന്റെ കൊപം ജ്വലിച്ചുവരരുതെ ൟ ജനം ദൊഷത്തിൽ ഇരി
ക്കുന്നു എന്ന നീ അറിയുന്നുവല്ലൊ നീ മലമെൽ താമസിച്ചപ്പൊൾ
അവർ എന്നൊട ഞങ്ങളെ മിസ്രായ്മിൽനിന്ന പുറപ്പെടുവിച്ച
മൊശെക്ക എന്ത സംഭവിച്ചു എന്ന അറിയുന്നില്ല ഞങ്ങൾക്ക മുന്ന
ടക്കെണ്ടതിന്ന ദെവന്മാരെ ഉണ്ടാക്കെണം എന്ന പറഞ്ഞാറെ ഞാ
ൻ സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പൊൻകുണുക്കുകൾ എല്ലാം വാ
ങ്ങി വാൎപ്പിച്ച കാളക്കുട്ടിയുടെ സ്വരൂപം തീൎപ്പിച്ചിരിക്കുന്നു എന്ന
പറഞ്ഞു പിന്നെ മൊശെ ആ വിഗ്രഹത്തെ എടുത്ത തീയ്യിൽ ഇട്ട
ചുട്ടുപൊടിച്ചു പൊടി വെള്ളത്തിൽ വിതറി ഇസ്രയെല്ക്കാരെ കു
ടിപ്പിച്ചു അതിന്റെശെഷം അവൻ മലമുകളിൽ കരെറി യഹൊ
വയൊട അല്ലയൊ ദൈവമെ ൟ ജനം മഹാ പാപം ചെയ്തു
തങ്ങൾക്ക പൊന്നുകൊണ്ട ഒരു ദെവനെ ഉണ്ടാക്കിയിരിക്കുന്നു ഇ
പ്പൊൾ അവരുടെ പാപത്തെ ക്ഷമിച്ചുകൊണ്ടാലും അല്ലാഞ്ഞാൽ
നീ എഴുതിയ പുസ്തകത്തിൽനിന്ന എന്നെ മാച്ചുകളഞ്ഞാലും എന്ന
പ്രാൎത്ഥിച്ചാറെ യഹൊവ നീ പൊയി ഞാൻ കല്പിച്ചിട്ടുള്ള സ്ഥല
ത്തെക്ക ജനത്തെ നടത്തുക ഇതാ എന്റെ ദൂതൻ നിന്റെ മുമ്പി
ൽ നടക്കും നിശ്ചയസമയത്ത ഞാൻ അവരുടെ പാപത്തെ വി
ചാരിക്കും എന്ന പറഞ്ഞശെഷം മൊശെ ഇറങ്ങി കല്പനപ്രകാരം
മുമ്പിലത്തെപൊലെ രണ്ട കല്പലകകളെ ചെത്തിഎടുത്ത പിറ്റെ [ 35 ] ദിവസം രാവിലെ പിന്നെയും മലമെൽകരെറി ൪൦ രാപ്പകൽ
ദൈവസന്നിധിയിൽ പാൎത്തു യഹൊവ നിയമത്തിന്റെ ൧൦ കല്പ
നകളെ പലകകളിന്മെൽ എഴുതി കൊടുക്കയും ചെയ്തു.

൨൫. രാജ്യമൎയ്യാദകളും മതാചാരങ്ങളും.

മുൻപറഞ്ഞ പത്തുവാക്യങ്ങളല്ലാതെ ദൈവം നാട്ടുമൎയ്യാദകളെ
യും വീട്ടാചാരങ്ങളെയും സങ്കല്പിച്ചു നിന്ദ്യഭക്ഷണം അശുദ്ധം എ
ന്നവെച്ച അതിനെ തിന്മാൻ വിരൊധിച്ചു വിവാഹം അവകാശം
കൃഷി മുതലായവറ്റിന്നും ഒരൊ വെപ്പുകളെ നിശ്ചയിച്ചു. കളവ
കുല തുടങ്ങിയുള്ള അപരാധങ്ങൾക്കും അതാത ശിക്ഷകളെ കല്പി
ച്ചു യുദ്ധം ചെയ്യുന്നവർ മാതാപിതാക്കന്മാർ, വിധവമാർ അനാഥ
ർ, ദരിദ്രർ കുരുടർ, ഊമർ ദാസർ എന്നിവൎക്കും വെവ്വെറെ ചട്ടങ്ങ
ളെ നിയമിച്ചു പക്ഷി കൂടുകളെയും, ഫല വൃക്ഷങ്ങളെയും, പണി
കാളകളെയും കുറിച്ചും ഓരോന്ന നിശ്ചയിച്ചു ൟ ന്യായങ്ങളിൽ
ചിലതാവിത മെതിക്കുന്ന കാളയുടെ വായ കെട്ടരുത ഫല വൃക്ഷ
ങ്ങളെ നഷ്ടമാക്കരുത പക്ഷിക്കൂട കിട്ടിയാൽ കുട്ടിയൊട കൂടെ
യുള്ള തള്ളയെ എടുക്കാതെ വിടുകെവെണ്ടു ഇപ്രകാരം ചൈതാൽ
ദീൎഘായുസ്സൊടെ സുഖെനപാൎക്കും ശത്രുവിന്റെ ഒരു കാളയൊ ക
ഴുതയൊ ചുമടൊടുകൂടെ വീണ കിടക്കുന്നത കണ്ടാൽ സഹായി
ക്കെണം ചെകിടനെ ശപിക്കരുത നിന്റെ ദൈവത്തെ ഭയപ്പെ
ട്ടിട്ട കുരുടന്ന വഴിയിൽ ഒരു വിരുദ്ധംവെക്കരുത.

മൊശെയുടെ ഗൊത്രക്കാരായ ലെവിയക്കാൎക്ക പ്രത്യെകം സ്ഥാ
നമാനങ്ങൾ ലഭിച്ചു. ദൈവകല്പനപ്രകാരം അഹരൊനും സ
ന്തതിയും ആചാൎയ്യസ്ഥാനത്തിലായി ജനത്തിന്റെ ഉപദെഷ്ടാക്ക
ന്മാർ വൈദ്യർ മുതലായവർ എല്ലാവരും ലെവി ഗൊത്രക്കാർ ത
ന്നെ മഹാചാൎയ്യ പ്രവൃത്തി നടത്തെണ്ടതിന്ന അഹരൊന്ന അഭി
ഷെകവും വിശുദ്ധവസ്ത്രങ്ങളും സാധിച്ചു. മൊശെ ദൈവാരാധ
നക്ക വെണ്ടി ശൊഭയുള്ള ഒരു കൂടാരത്തെ തീൎപ്പിച്ചു. അതിലെ ഉ
ൾമുറിയായ അതിപരിശുദ്ധ സ്ഥലത്ത വെച്ചിട്ടുള്ള പൊൻപൊതി
ഞ്ഞ പെട്ടിയിൽ ദൈവം എഴുതിച്ച ആധാരപലകകൾ ഉണ്ടായി
രുന്നു. പുരമുറിയായ ശുദ്ധസ്ഥലത്തിൽ ആചാൎയ്യൻ ദിവസെന
ധൂപം കാട്ടി പ്രാൎത്ഥന ഒക്കയും കഴിച്ച വന്നു. കൂടാരത്തിന്ന ചു
റ്റുമുള്ള പ്രാകാരത്തിൽ ആചാൎയ്യർ ജനങ്ങൾ കൊണ്ടുവന്ന മൃഗ
ങ്ങളെ അറുത്ത ബലിയെ അൎപ്പിച്ചു ൟ അവസ്ഥയെ തൊട്ടദൈ
വം കല്പിച്ചതിൻ പ്രകാരം ആരെങ്കിലും ഹൊമബലിയൊ ആഹാ
ര ബലിയൊ സ്തൊത്രബലിയൊ കഴിപ്പാൻ ഭാവിച്ചാൽ ആയതി
നെ ഞാൻ നിയമിച്ച പ്രകാരത്തിലും സ്ഥലത്തിലും കഴിക്കെണം.
ചില അപരാധങ്ങൾക്കായി കുറ്റ ബലികളും പരിഹാര ബലി
കളും നിശ്ചയിച്ചിട്ടുണ്ടായിരുന്നു.

വൎഷന്തൊറും എല്ലാ പുരുഷന്മാരും കൂടി വരെണ്ടുന്ന മൂന്ന ഉ
ത്സവങ്ങൾ ഉണ്ട.

൧. മിസ്രായ്മിൽനിന്നുള്ള പുറപ്പാടിനെ സൂചിപ്പിക്കുന്ന പെസ
ഹ പെരുനാൾ അതിൽ ഇസ്രയെല്ക്കാർ എല്ലാവരും ആചാൎയ്യന്മാർ
എന്ന പൊലെ ഒരൊ ആട്ടിൻ കുട്ടിയെ ബലി കഴിച്ച രക്തം ത [ 36 ] ളിച്ച മാംസം ഭക്ഷിക്കയും പുതിയ ധാന്യത്തെ കൊണ്ടുവന്ന ദൈ
വത്തിന വഴിപാടായി വെക്കയും ചെയ്യും. ൨. സീനായി പൎവത
ത്തിൽനിന്ന കല്പിച്ച കൊടുത്ത ന്യായപ്രമാണത്തെ ഒൎമ്മവെക്കെണ്ടു
ന്ന പെന്തെകൊസ്ത പെരുനാൾ അന്നും കൊയ്ത്ത തീൎന്ന വഴിപാ
ടിനെ കഴിക്കുന്നതല്ലാതെ പുളിപ്പുള്ള രണ്ട അപ്പങ്ങളെയും അൎപ്പി
ക്കും. ൩ കൂടാരനാൾ. അതിൽ ജനങ്ങൾ കുരുത്തൊല മുതലായ
സാധനങ്ങളെ കൊണ്ട കുടിലുകളെ ഉണ്ടാക്കി ഏഴുദിവസം സ
ഞ്ചാരികൾ എന്ന പൊലെ പാൎത്ത യഹൊവ തങ്ങളെ മരുഭൂമിയി
ൽ കൂടി രക്ഷിച്ച അവകാശ ദെശത്തിൽ ആക്കിയതിനെ ഒൎത്ത പ
റമ്പുകളിൽ ഉള്ള മുന്തിരിങ്ങാ മുതലായ അനുഭവങ്ങളെ എടുത്ത
തീൎന്നതിനാൽ സ്തുതിച്ച സന്തൊഷിക്കയും ചെയ്യും.

൨൬ ദുൎമ്മൊഹികളുടെ ശവക്കുഴികൾ.

ഇസ്രായെല്ക്കാർ ഏകദെശം ഒരു വൎഷം സീനായി മലയുടെ
താഴ്വരയിൽ പാൎത്ത പെസഹ പെരുനാൾ കൊണ്ടാടിയ ശെ
ഷം ഒരു ദിവസം സാക്ഷി കൂടാരത്തിൻ മീതെ ഇരുന്ന മെഘതൂ
ണ ഉയൎന്ന പാലും തെനും ഒഴുകുന്ന ദെശത്തെക്ക യാത്രയാകുവാ
ൻ ജനങ്ങൾ ഒരുങ്ങി സന്തൊഷത്തൊടെ പുറപ്പെട്ടു മൂന്നു ദിവ
സം മാത്രം സഞ്ചരിച്ചാറെ തളൎന്ന മിസ്രായ്മിൽനിന്ന കൂടെ വന്ന
ഹീനജനങ്ങൾ ഇറച്ചിയെ മൊഹിച്ച മുഷിച്ചലായപ്പോൾ ഇസ്ര
യെല്ക്കാരും സങ്കടപ്പെട്ട കരഞ്ഞു മാംസം എങ്ങിനെ കിട്ടും മിസ്രാ
യ്മിൽ വെറുതെ ലഭിച്ചതിന്ന മത്സ്യങ്ങളെയും വെള്ളരിക്കാകുമ്മട്ടി
ക്കാ ഉള്ളിമുതലായവറ്റെയും ഒൎക്കുന്നു ഇപ്പൊൾ ൟ മന്നാ അല്ലാ
തെ മറ്റൊന്നും കാണ്മാനില്ല. എന്ന പിറുപിറുത്ത പറഞ്ഞു. അ
പ്പൊൾ യഹൊവ നിങ്ങൾ കരഞ്ഞ ആഗ്രഹിച്ച പ്രകാരം നാളെ
മാംസത്തെ തരും നിങ്ങളുടെ നടുവിൽ ഇരിക്കുന്ന യഹോവയെ
വെറുത്തിട്ട ഞങ്ങൾ മിസ്രായ്മിൽനിന്ന പുറപ്പെട്ടു പൊന്നത എന്തി
ന്ന എന്ന പറഞ്ഞതിനാൽ ഒന്നും രണ്ടും പത്തും ഇരിവതും ദിവ
സം അല്ല ഒരു മാസം മുഴുവനും തന്നെ അറപ്പുവരുവൊളം മാം
സത്തെ ഭക്ഷിപ്പാറാക്കാം എന്ന കല്പിച്ചു. അതിന്ന മോശെ ൬ ലക്ഷം
ഭടന്മാരായ ൟ ജനത്തിന ഒരു മാസം മുഴുവനും ഇറച്ചിയുണ്ടാ
ക്കുന്നതെങ്ങിനെ എന്ന സംശയിച്ച പറഞ്ഞപ്പൊൾ യഹൊവ എ
ന്റെ കൈ കുറുകി പൊയൊ എൻ വാക്കിൻ പ്രകാരം വരു
മൊ ഇല്ലയൊ എന്നരുളിച്ചെയ്താറെ കാറ്റിനെ അയച്ച കടലിൽ
നിന്ന കാടക്കൂട്ടങ്ങളെ പാളയത്തിന്മെൽ വരുത്തി ചുറ്റും ഭൂമിയി
ൽനിന്ന രണ്ടു മുളം ഉയരത്തിൽ പറപ്പിച്ചു. ജനം രണ്ടു ദിവസം
മുഴുവനും കാടകളെ പിടിച്ചു കൂട്ടി ഭക്ഷിച്ച തീരും മുമ്പെ ഒരു
കഠിന ബാധ ഉണ്ടായി ഏറിയ ആളുകൾ മരിച്ചു അവരെ അവി
ടെ തന്നെ കുഴിച്ചിട്ടതിനാൽ ആ സ്ഥലത്തിന്ന മൊഹക്കുഴികൾ
എന്ന പെർ വരികയും ചെയ്തു.

൨൭. ഒറ്റുകാർ.

ഇസ്രയെല്ക്കാർ ഫരാൻ വനത്തിൽ എത്തിയപ്പൊൾ മൊശെ
ഒരൊ ഗൊത്രത്തിൽനിന്ന ഒരൊ ആളെ നിശ്ചയിച്ചു കനാൻ ദെ [ 37 ] ശത്ത ചെന്നു നൊക്കി ഗുണദൊഷങ്ങളെയും മനുഷ്യവിശെഷങ്ങ
ളെയും മറ്റും കണ്ടറിയെണ്ടതിന്ന പറഞ്ഞയച്ചു. അവർ തെക്കെ
അതിരിൽനിന്ന പുറപ്പെട്ട വടക്കെ അതിരൊളം സഞ്ചരിച്ചു ശൊ
ധന കഴിച്ചു മാതളപഴങ്ങളെയും അത്തിപ്പഴങ്ങളെയും തണ്ടിട്ടു
കെട്ടിയ മുന്തിരിങ്ങാകുലകളെയും കൂടെവഹിച്ച നാല്പതദിവസം
കഴിഞ്ഞശെഷം മടങ്ങി പാളയത്തിൽ വന്ന വൎത്തമാനം അറി
യിച്ച ഫലങ്ങളെയും കാണിച്ചു, നിങ്ങൾ ഞങ്ങളെ അയച്ച ദെശ
ത്തെക്ക ഞങ്ങൾ പൊയി വന്നു. അത നല്ലത തന്നെ അതിൽ പാ
ലും തെനും ഒഴുകുന്ന ഫലങ്ങളും ഇതാ എങ്കിലും അതിൽ പാൎക്കുന്ന
ജനങ്ങൾ വമ്പന്മാർ നഗരങ്ങൾക്കു വലിപ്പവും ഉറപ്പും വളരെ ഉ
ണ്ട അവിടെ ഉള്ള മലയന്മാരുടെ നെരെ നാം ചവറ്റിലകിളി
കൾ എത്രെ എന്നും മറ്റും പറഞ്ഞാറെ ജനങ്ങൾ എല്ലാവരും ഭ
യപ്പെട്ടു അയ്യൊ മിസ്രായ്മിൽ വെച്ച മരിച്ചു എങ്കിൽ കൊള്ളായിരു
ന്നു. നാം ഒരു പ്രമാണിയെ ഉണ്ടാക്കി മടങ്ങി പൊക എന്നും മ
റ്റും തങ്ങളിൽ സംസാരിച്ചു ഒറ്റുകാരായ യൊശുവായും കാലെ
ബും അപ്രകാരം അരുത ഭയം ഒട്ടും വെണ്ടാ യഹൊവ തുണയാ
യാൽ ആ ദെശക്കാരെ ജയിപ്പാൻ കഴിയും നിശ്ചയം എന്ന പറ
ഞ്ഞപ്പൊൾ ഇവരെ കല്ലെറിവിൻ എന്ന ജനസംഘമൊക്കയും
വിളിച്ച പറഞ്ഞാറെ യഹൊവയുടെ തെജസ്സ കൂടാരത്തിൽ പ്ര
കാശിച്ച ൟ ജനം എത്രത്തൊളം എന്നെ നിരസിക്കും ഞാൻ അ
വരുടെ ഇടയിൽ ചെയ്ത അടയാളങ്ങളെ കണ്ടിട്ട എന്നെ വിശ്വ
സിക്കാതെ ഇരിക്കും അവർ ഞാൻ കെൾക്കെ പറഞ്ഞ പ്രകാരം
തന്നെ ഞാൻ അവരൊട ചെയ്യും. അവർ എന്നെ പത്തു വട്ടം പ
രീക്ഷിച്ചതുകൊണ്ട അവർ ആരും വാഗ്ദത്ത ദെശത്തെ കാണുക ഇ
ല്ല നിശ്ചയം. കാലെബും യൊശുവും എന്നെ അനുസരിച്ചതി
നാൽ ആ ദെശത്തിൽ പ്രവെശിക്കും അല്ലാതെ ൨൦ വയസ്സിന്ന മെ
ല്പട്ടുള്ള എല്ലാവരും ൟ വനത്തിൽ തന്നെ മരിച്ചു വീഴും കവൎന്ന
പൊകും എന്ന പറഞ്ഞിട്ടുള്ള നിങ്ങടെ മക്കളെ നിങ്ങളുടെ ദൊ
ഷം നിമിത്തം ൪൦ സംവത്സരം മരുഭൂമിയിൽ സഞ്ചരിച്ച ശെഷം
ഞാൻ കനാനിൽ വരുത്തി നിങ്ങൾ നിരസിച്ചതിനെ അനുഭവി
ക്കുമാറാക്കും എന്ന യഹൊവ കല്പിച്ചു. ജനങ്ങൾ മടങ്ങി ഒരൊ
സ്ഥലത്തിൽ പാൎത്ത ശിക്ഷയെ അനുഭവിക്കയും ചെയ്തു.

൨൮. ഇസ്രയെല്ക്കാരുടെ പിറുപിറുപ്പ.

അവർ ദൈവത്തിന്റെ വിധിയെ കെട്ടിട്ട മരുഭൂമിയിൽ
സഞ്ചരിച്ചപ്പൊൾ ലെവി ഗൊത്രത്തിൽ കൊൎഹ ദാതാൻ അബി
രാം ഇങ്ങിനെ മൂന്നു പ്രഭുക്കന്മാരും പ്രമാണികൾ ൨൫൦ പെരും
ദ്രൊഹം വിചാരിച്ചു കൂട്ടം കൂടി മൊശെ അഹരോൻ എന്നവരൊ
ട നിങ്ങളുടെ വാഴ്ച ഇപ്പൊൾ മതി സഭ എല്ലാവരും ശുദ്ധമുള്ളവ
ർ യഹൊവ അവരിൽ ഉണ്ട പിന്നെ നിങ്ങൾ യഹൊവയുടെ
സംഘത്തിന്മെൽ ഉയൎന്നുകൊള്ളുന്നത എന്ത എന്ന മത്സരിച്ചു പറ
ഞ്ഞപ്പൊൾ മൊശെ നിങ്ങൾ കലശങ്ങൾ എടുത്ത നാളെ ധൂപം
കാട്ടുവിൻ അപ്പൊൾ യഹൊവക്ക ബൊധിക്കുന്ന ആചാൎയ്യൻ ആർ
എന്ന തെളിയും എന്ന പറഞ്ഞത കെട്ട പിറ്റെനാൾ കൊൎഹ മു [ 38 ] തലായവർ സഭയൊടും കൂടെ കൂടാരവാതില്ക്കൽനിന്നപ്പൊൾ യ
ഹൊവ ൟ മത്സരക്കാരുടെ ചുറ്റിൽനിന്ന മാറിനില്പിൻ ഞാൻ
അവരെ ക്ഷണത്തിൽ സംഹരിക്കും എന്ന കല്പിച്ച ശെഷം ഭൂമി
പിളൎന്ന അവരെയും അവരുടെ കൂടയുള്ളവരെയും സകല സമ്പ
ത്തുകളെയും വിഴുങ്ങികളഞ്ഞു പിന്നെ കൂടാരവാതുക്കൽ ധൂപം കാ
ണിക്കുന്ന ൨൫൦ പെരെയും അഗ്നി ദഹിപ്പിച്ചു ജനങ്ങൾ മൊശെ
അഹരൊന്മാരെ വെറുത്ത നിങ്ങൾ തന്നെ ഇവൎക്ക നാശം വരുത്തി
യത എന്ന പറഞ്ഞപ്പൊൾ യഹൊവായിൽനിന്ന ഒരു ബാധ പു
റപ്പെട്ട വന്ന ബാധിച്ച ൧൪൭൦൦ പെർ മരിക്കയും ചെയ്തു. അനന്ത
രം അവർ കദെശിൽ പാൎത്തു വെള്ളം ഇല്ലായ്ക കൊണ്ട മൊശെ അ
ഹരൊന്മാരൊട മത്സരിച്ചപ്പൊൾ യഹൊവ പ്രത്യക്ഷനായി ൟ
ജന സംഘം ഒക്കെയും കാണ്കെ നീ പാറയൊട പറെക എന്നാ
ൽ വെള്ളം ഒഴുകും എന്ന കല്പിച്ചു. അപ്രകാരം മൊശെയും അഹ
രൊനും അവരെ കൂട്ട യപ്പൊൾ മൊശെ കൈ ഉയൎത്തി ഹെ കല
ഹക്കാരെ ൟ പാറയിൽ നിന്ന നിങ്ങൾക്ക വെള്ളം പുറപ്പെടീക്കാ
മൊ എന്ന പറഞ്ഞു പാറയെ രണ്ടടിച്ചാറെ വെള്ളം വളരെ പു
റപ്പെട്ട ജനസംഘവും മൃഗങ്ങളും കുടിച്ചു പിന്നെ യഹൊവ അ
വരൊട നിങ്ങളും വിശ്വസിക്കാതെ സംശയിച്ചിട്ട എന്നെ ൟ
സഭയുടെ മുമ്പാകെ ബഹുമാനിക്കായ്കകൊണ്ട നിങ്ങൾ ഇവരെ
വാഗ്ദത്തദെശത്തെ പ്രവെശിപ്പിക്ക ഇല്ല എന്ന കല്പിച്ചു അന്നമുതൽ
ആ സ്ഥലത്തിന്ന വിവാദ വെള്ളം എന്ന പെർ വരികയും ചെയ്തു.
അവർ ൪൦ാം വൎഷത്തിൽ ഏദൊം രാജ്യം ചുറ്റി നടന്ന വലഞ്ഞ
സമയം ൟ വനത്തിൽ മരിപ്പാൻ ഞങ്ങളെ എന്തിന്ന കൂട്ടിക്കൊ
ണ്ട വന്നു അപ്പവും വെള്ളവും ഇല്ല. ൟ നിസ്സാര ഭക്ഷണത്തി
ൽ ഉഴപ്പ വരുന്നു എന്ന പിറുപിറുത്ത പറഞ്ഞപ്പൊൾ യഹൊ
വ ജനങ്ങളുടെ ഇടയിൽ സൎപ്പങ്ങളെ അയച്ചു അവ കടിച്ച വള
രെ ആളുകൾ മരിച്ചു അപ്പൊൾ അവർ വന്ന മൊശെയൊട ഞ
ങ്ങൾ പാപം ചെയ്തിരിക്കുന്നു ൟ സൎപ്പങ്ങളെ നീക്കെണ്ടതിന്ന നീ
യഹൊവയൊട അപെക്ഷിക്കെണമെ എന്ന പറഞ്ഞു മൊശെ അ
വൎക്ക വെണ്ടി പ്രാൎത്ഥിച്ചാറെ നീ സൎപ്പത്തെ വാൎത്തുണ്ടാക്കി കൊടി
മരത്തിന്മെൽ തൂക്കുക കടി ഏറ്റവർ അതിനെ നൊക്കുമ്പൊൾ
ജീവിക്കും എന്ന യഹൊവ കല്പനപ്രകാരം മൊശെ ചെമ്പുകൊ
ണ്ട സൎപ്പത്തെ തീൎത്ത കൊടി മെൽ തൂക്കിച്ചു അത നൊക്കിയവർ
എല്ലാവരും ജീവിക്കയും ചെയ്തു.

൨൯. ബിലയാം.

അനന്തരം ഇസ്രയെൽ പിന്നയും കനാൻ ദെശത്തിന്റെ
അതിൎക്ക അടുത്ത അമൊൎയ്യ രാജാവായ സീഹൊനെയും ബാശാ
നിൽ വാഴുന്ന ഒഗിനെയും ജയിച്ച യൎദൻ നദീ തീരത്തിൽ പാ
ളയം ഇറങ്ങി പാൎക്കുമ്പൊൾ മൊവാബ രാജാവായ ബാലാക്കമെ
സൊപതാമ്യയിൽ പാൎത്തുവരുന്ന ബിലയാം എന്ന ആഭിചാരക്കാ
രനെവിളിപ്പാൻ സമ്മാനങ്ങളൊടു കൂടെ ദൂതരെ അയച്ചു നീ വ
ന്ന എന്റെ നെരെ പാൎക്കുന്ന ൟ വലിയ ജനസംഘത്തെ ശ
പിക്കെണം എന്ന പറയിച്ചു പിന്നെ യഹൊവ രാത്രിയിൽ നീദൂ [ 39 ] തരൊട കൂടെ പൊകയും ഞാൻ അനുഗ്രഹിച്ച ജനത്തെ ശപി
ക്കയും അരുത എന്ന കല്പിച്ചത കെട്ട അവൻ കൂടെ പൊകാതെ ദൂ
തരെ വിട്ടയച്ചു. മൊവാബ രാജാവ രണ്ടാമതും ശ്രെഷ്ഠന്മാരെ
നിയൊഗിച്ചുവരെണം മാനവും ധനവും വളരെ ഉണ്ടാകും എ
ന്ന പറയിച്ചപ്പൊൾ ബിലയാം സമ്മതിച്ച കഴുത കയറി ശ്രെഷ്ഠ
ന്മാരൊട കൂടെ പുറപ്പെട്ടു പൊകുമ്പൊൾ യഹൊവയുടെ ദൂതൻ
വഴിക്കൽ അവനെ തടുത്തനിന്നു അവൻ വാൾ ധരിച്ച വഴിയി
ൽ നിൽക്കുന്നത കഴുത കണ്ട വയലിലെക്ക പൊയാറെ ബിലയാം
അടിച്ച വഴിക്കലാക്കി. കഴുത പിന്നെയും ദൂതനെ കണ്ടിട്ട വീണ
പ്പൊൾ ബിലയാം കൊപിച്ച അടി അധികം കൂട്ടിയാറെ കഴുത
അവനൊട നീ എന്നെ അടിപ്പാൻ ഞാൻ എന്ത ചെയ്തിരിക്കുന്നു
എന്ന മനുഷ്യവചനത്താൽ പറഞ്ഞു. അതിന്റെ ശെഷം ദൈ
വം ബിലയാമിന്റെ കണ്ണു തുറന്നു അവൻ വാൾ ഒങ്ങി നിൽക്കു
ന്ന ദൂതനെ കണ്ടു. രാജാവിന്റെ അടുക്കൽ പൊകുവാൻ ശങ്കി
ച്ചപ്പൊൾ ദൈവദൂതൻ നീ പൊക എങ്കിലും ഞാൻ പറയിക്കുന്ന
തു മാത്രമെ പറയാവു എന്ന കല്പിക്കയും ചെയ്തു.

ബിലയാം രാജാവിന്റെ അടുക്കൽ എത്തി ബലി കഴിച്ച അവ
നൊടു കൂടെ ഒരു മലമെൽ കരെറി ഇസ്രയേൽക്കാരെ കണ്ട
പ്പൊൾ ദൈവം ശപിക്കാത്തവനെ ഞാൻ എങ്ങിനെ ശപിക്കും
ദൈവം വെറുക്കാത്തവനെ ഞാൻ എങ്ങിനെ വെറുക്കും അനുഗ്ര
ഹിപ്പാൻ ഇനിക്ക ലഭിച്ചിരിക്കുന്നു. അവൻ അനുഗ്രഹിച്ചും ഇരി
ക്കുന്നു ഇനിക്ക അതിനെ മാറ്റി കൂടാ എന്ന പറഞ്ഞ ഏഴുവട്ടം
അനുഗ്രഹിച്ചാറെ ബാലാക്ക ശപിപ്പാനായി ഞാൻ നിന്നെ വരു
ത്തി; ഇതാ നീ അവരെ മുറ്റും അനുഗ്രഹിച്ച നീ മടങ്ങിപൊ നി
ന്നെ മാനിപ്പാൻ ഇനിക്ക മനസ്സായി എങ്കിലും ദൈവം നിന്നെ
അതിൽനിന്ന മുടക്കി ഇരിക്കുന്നു എന്ന കല്പിച്ചപ്പൊൾ ബിലയാം
തന്റെ നാട്ടിലെക്ക തന്നെ തിരിച്ച പൊയി. അതിന്റെ ശെ
ഷം മൊവാബക്കാർ ഇസ്രയെല്ക്കാരൊട പട പൊരുതി തൊറ്റു
സൈന്യം എല്ലാം നശിച്ചുപൊകയും ചെയ്തു.

൩൦. മൊശയുടെ മരണം.

മിസ്രായ്മിൽനിന്ന പുറപ്പെട്ടുപൊയ പുരുഷന്മാരിൽ യൊശുവാ
വും കാലെബും ഒഴികെ എല്ലാവരും വനത്തിൽ വെച്ച മരിച്ചതി
ന്റെ ശെഷം യഹൊവ മൊശെയൊടു നീ അര കെട്ടി നെ
ബൊ മലമെൽ കരെറി ഞാൻ ഇസ്രയെല്ക്കാൎക്ക കൊടുക്കുന്ന ദെ
ശത്തെ നൊക്കുക കണ്ണാലെ നീ അതിനെ കാണും എങ്കിലും നീ
അതിലെക്ക പ്രവെശിക്ക ഇല്ല എന്ന കല്പിച്ചത കെട്ടാറെ മൊശെ
ദൈവം ചൈത കരുണാപ്രവൃത്തികൾ ഒക്കയും ജനത്തിന്ന ഒ
ൎമ്മ വരുത്തി എല്ലാ ന്യായങ്ങളെയും നിനപ്പിച്ച അനുസരിച്ചാൽ
അനുഗ്രഹവും അനുസരിയാതിരുന്നാൽ ശാപവും എന്ന രണ്ടിനെ
മുമ്പിൽ വച്ച യഹൊവ നിനക്ക നിന്റെ സഹൊദരന്മാരിൽനി
ന്ന എന്നൊട സമനായ ഒരു ദീൎഘദൎശിയെ ഉദിപ്പിക്കും അവനെ
ചെവികൊള്ളെണം എന്ന അറിയിച്ചാറെ മലമെൽ കരെറി വാ
ഗ്ദത്ത ദെശത്തെ കണ്ട ശെഷം മരിച്ചു ദൈവം തന്നെ അവന്റെ [ 40 ] ശവത്തെ ആരും അറിയാത്ത സ്ഥലത്ത അടക്കി. മരണ സമയ
ത്ത ൧൨൦ വയസ്സുള്ളവൻ എങ്കിലും കണ്ണുകൾ സൂക്ഷ്മത ചുരുങ്ങാതെ
യും ആരൊഗ്യം വിടാതെയും ഇരുന്നു. ഇസ്രയെലിന്റെ വാഴ്ച
നാളിൽ അവനെ പൊലെ മറ്റൊരു ദീൎഘദൎശി ഉണ്ടായില്ല.

൩൧. യൊശുവ.

യഹൊവ മൊശെയൊട ഇരുന്ന പ്രകാരം യൊശുവാവി
നൊട കൂടെ ഇരുന്നു മൊശെ ഇസ്രയെല്ക്കാരെ ചെങ്കടലൂടെ ന
ടത്തിയ പ്രകാരം തന്നെ അവൻ അവരെ യൎദൻ പുഴയെ കട
ത്തി ആചാൎയ്യർ ദൈവകല്പന അനുസരിച്ച സാക്ഷി പെട്ടകം
എടുത്ത ആ പുഴയിൽ ഇറങ്ങിയപ്പൊൾ വെള്ളം ഒഴിഞ്ഞുനിന്നു
താഴെ വെള്ളം വാൎന്നു ജനങ്ങൾ എല്ലാവരും കടന്ന തീൎന്നാറെ
പുഴ മുമ്പിലത്തെ പൊലെ തന്നെ ഒഴുകി. അതിന്റെ ശെഷം
അവർ ഉറപ്പുള്ള യരിഖൊ പട്ടണത്തിന സമീപിച്ച വളഞ്ഞുനി
ന്നാറെ യഹൊവ യൊശുവാവിനൊട ഇതാ ഞാൻ ൟ പട്ടണ
ത്തെയും രാജാവിനെയും നിന്റെ പക്കൽ ഏല്പിച്ചിരിക്കുന്നു എന്ന
കല്പിച്ചു പിന്നെ ആചാൎയ്യന്മാർ സാക്ഷിപെട്ടിയെ എടുത്ത മുന്നട
ന്നും പടജ്ജനങ്ങൾ പിഞ്ചെന്നും കൊണ്ടു ഇങ്ങിനെ ൭ ദിവസം
പട്ടണത്തെ വലം വെച്ചു ൭ ദിവസത്തിൽ ആചാൎയ്യർ കാഹളങ്ങ
ളെ ഊതിയ ശെഷം യൊശുവാ ആൎത്തുകൊൾവിൻ ദൈവം ൟ
പട്ടണം നമുക്ക തന്നിരിക്കുന്നു എന്ന ജനത്തൊട കല്പിച്ചു അവ
ർ ആൎത്തുകൊണ്ട കാഹളം ഊതിയപ്പൊൾ പട്ടണത്തിന്റെ മതി
ലുകൾ ഇടിഞ്ഞു വീണ പുരുഷാരം എല്ലാം അകത്തുകടന്ന ജന
ങ്ങളെ വധിച്ച ഭവനങ്ങളെ ചുട്ടുകളകയും ചെയ്തു.

ഇപ്രകാരം ദൈവം ഇസ്രയെല്ക്കാൎക്ക തുണനിന്ന കനാൻ ദെ
ശത്തിലെ എല്ലാ രാജാക്കന്മാരും പ്രഭുക്കന്മാരും തൊറ്റുപൊകും
സമയം വരെ നായകനായ യൊശുവാവിനെ നടത്തി അവ
ന്റെ പണിയെ സാധിപ്പിച്ചു. അയലൂൻ താഴ്വരയിൽ പട സമ
ൎപ്പിച്ചു ശത്രുക്കൾ മുടിഞ്ഞുപൊകുവൊളം യൊശുവാവിന്റെ കല്പ
നയാൽ ആദിത്യചന്ദ്രന്മാർ അസ്തമിക്കാതെ നിന്നു അമൊൎയ്യർസം
ഹാരത്തിൽനിന്ന ഒടിപൊയപ്പൊൾ ദൈവം കല്മഴയെ പെയ്യിച്ച
അവരെ നിഗ്രഹിച്ചു ചില വൎഷത്തിന്നകം വാഗ്ദത്ത ദെശത്തെ
അടക്കി സ്വാധീനത്തിൽ ആക്കിയ ശെഷം യൊശുവാ അതിനെ
ദൈവകല്പനപ്രകാരം ൧൨ ഗൊത്രങ്ങൾക്ക വിഭാഗിച്ച കൊടുത്തു.
രൂബൻ-ഗാദ-പാതി മനശ്ശെ എന്ന രണ്ടരഗൊത്രക്കാർ യൎദൻന
ദി ഇക്കരെയുള്ള ദെശത്തിൽ വസിച്ചു. ശെഷിച്ച ഒമ്പതര ഗൊ
ങ്ങളും നദിയുടെ അക്കരെയുള്ള നാടെല്ലാം പ്രാപിച്ചു. ലെവി
ഗൊത്രത്തിന്ന ഭ്രമ്യവകാശം ഒട്ടും വരാതെ പാൎക്കെണ്ടതിന്ന ഓ
രൊ ഗൊത്രഭൂമിയിൽ ഒരൊ പട്ടണങ്ങൾ ലഭിച്ച ശെഷം സാ
ക്ഷി കൂടാരത്തെ ശിലൊ പട്ടണത്തിൽ സ്ഥാപിച്ച അവിടെ ത
ന്നെ സഭായൊഗവും മറ്റും ഉണ്ടാകയും ചെയ്തു.

യൊശുവാ പണി എല്ലാം തീൎത്ത ൧൧൦ വയസ്സായപ്പൊൾ ഇസ്ര
യെല്ക്കാരുടെ പ്രമാണികളെയും മുപ്പന്മാരെയും ശികെം പട്ടണ
ത്തിൽ വരുത്തി ദൈവം ചെയ്ത ഉപകാരങ്ങളെയുമെല്ലാം ഓൎമ്മ [ 41 ] പെടുത്തി ദിവ്യകല്പനയെ ലംഘിക്കാതെ നിങ്ങൾ യഹൊവയെ
സ്നെഹിച്ചും ശങ്കിച്ചും എപ്പൊഴും മുഴുമനസ്സൊടെ സെവിപ്പിൻ അ
ന്യദൈവന്മാരെ സെവിക്ക മാനിക്കയും അരുത. യഹൊവാ അല്ലാ
തെ മറ്റൊരു ദൈവം നന്ന എന്നു തൊന്നിയാൽ ഇഷ്ടമ്പൊലെ
പ്രതിഷ്ഠിച്ചു, സെവിക്കാം ഞാനും കുഡുംബവും യഹോവയെ ത
ന്നെ സെവിക്കയെയുള്ളു എന്ന കല്പിച്ച തീൎന്നപ്പൊൾ ജനം എല്ലാം
യഹൊവയെ ഉപെക്ഷിച്ച അന്യദൈവങ്ങളെ സെവിപ്പാൻ ഒ
രുനാളും സംഗകി വരരുതെ എന്ന വിളിച്ച പറെകയും ചെയ്തു.

൩൨. ന്യായാധിപതിമാർ.

യൊശുവ മരിച്ച ശെഷം ഇസ്രായെൽക്കാർ ഞങ്ങൾ അന്യദൈ
വങ്ങളെ അല്ല യഹൊവയെതന്നെ സെവിക്കും എന്ന പറഞ്ഞവാ
ക്ക വെഗം മറന്ന ദൈവകല്പനയെ ലംഘിച്ച ഇഷ്ടം പൊലെ ഒ
രൊ ദെവകളെ പ്രതിഷ്ഠിച്ച പലവക മഹാ ദൊഷങ്ങളിൽ അ
കപ്പെട്ടുപൊയി അവർ ഇപ്രകാരമുള്ള അശുദ്ധവൃത്തികളെ നട
ത്തി കൊണ്ടിരുന്നപ്പൊൾ യഹൊവ അവരെ ശിക്ഷിച്ച ശത്രക്കളു
ടെ കയ്യിൽ ഏല്പിച്ചു. അവർ അടങ്ങി അനുതാപം ചെയ്ത ക്ഷമ
ചൊദിക്കുന്ന സമയം ദൈവം മനസ്സലിഞ്ഞ ന്യായാധിപതിമാരെ
നിൎമ്മിച്ചു. അവരെകൊണ്ട ശത്രുക്കളിൽനിന്ന രക്ഷ വരുത്തി ൟ
ന്യായാധിപതിമാർ ഏകദെശം ൩൦൦ വൎഷം ഇസ്രായെല്ക്കാരിൽ
വാണു ശത്രുക്കളെ അമൎത്ത കാൎയ്യാദികളെ നടത്തുകയും ചെയ്തു.

ഒരു സമയത്ത മിദ്യാനക്കാർ ഒട്ടകക്കൂട്ടങ്ങളൊട കൂടെ വന്ന രാ
ജ്യത്തിൽ പരന്നും ജനങ്ങളെ ഒടിച്ചും കൃഷികളെ നശിപ്പിച്ചും കു
ത്തികവൎന്നും ൭ വൎഷം ഇപ്രകാരം ചെയ്തു ഇസ്രയെല്ക്കാർ സങ്കട
പ്പെട്ടു യഹൊവയൊട അപെക്ഷിച്ചാറെ ഒരു ദൈവദൂതൻ മന
ശെകാരനായ ഗിദ്യൊന്നപ്രത്യക്ഷനായി ഹെ യുദ്ധവീരാ യഹൊ
വ നിന്റെ കൂടെ ഇരിക്കെണമെ. എന്ന പറഞ്ഞപ്പൊൾ ഗിദ്യൊ
ൻ യഹൊവ ഞങ്ങളൊട കൂടെ ഉണ്ടെങ്കിൽ ഇപ്രകാരം വരുമൊ
ഞങ്ങളുടെ പിതാക്കന്മാർ വൎണ്ണിച്ച അതിശയങ്ങൾ എവിടെനിന്ന
ചൊദിച്ചപ്പൊൾ യഹൊവ അവനിൽ കടാക്ഷിച്ചു ൟ ശക്തി
കൊണ്ടുതന്നെ മിദ്യാനക്കാരെ ജയിച്ച ഇസ്രയെല്ക്കാരെ രക്ഷിക്ക
ഞാൻ തന്നെ നിന്നെ അയക്കുന്നു എന്ന കല്പിച്ചാറെ ഗിദ്യൊൻഎ
ന്റെ സഹൊദരന്മാരിൽ ചെറിയവനും അല്പനുമായ ഞാൻ എന്തു
കൊണ്ട ഇസ്രയെല്ക്കാരെ രക്ഷിക്കും എന്ന പറഞ്ഞതിന്ന യഹൊ
വ ഞാൻ തൂണ നില്ക്കയാൽ മിദ്യാന സൈന്യങ്ങളെ ഒരാളെ
പൊലെ ജയിക്കും എന്ന കല്പിച്ചു. അനന്തരം ഗിദ്യൊൻ അഛ്ശ
ന്റെ ഭവനത്തൊട ചെൎന്ന ബാൾ ദെവന്റെ തറയെ നശിപ്പി
ച്ചു ബിംബത്തെ മുറിച്ചു കീറി വിറകാക്കി എന്നാറെ ജനങ്ങൾ
കൊപിച്ച അവനെ കൊല്ലുവാൻ നൊക്കിയപ്പൊൾ ഗിദ്യൊന്റെ
അഛ്ശൻ നിങ്ങൾ ൟ ബാൾ ദെവന്ന വെണ്ടി വ്യവഹരിക്കുന്നത
എന്തിന്ന അവൻ ദെവനായാൽ കാൎയ്യം താൻ നൊക്കട്ടെ എന്ന
പറഞ്ഞു അവരെ ശമിപ്പിച്ചു. പിന്നെ ഇസ്രായെല്ക്കാരെ ശത്രുവ
ശത്തിൽനിന്ന രക്ഷിക്കെണ്ടതിന്ന നിയൊഗം ദൈവത്തിൽനിന്നു
തന്നെയൊ എന്ന നിശ്ചയമായി അറിവാൻ ഗിദ്യൊൻ അടയാ [ 42 ] ളം ചൊദിച്ചു. ഒരു രാത്രിയിൽ ഒരാട്ടിൻതൊൽ കളത്തിൽ വെ
ച്ചപ്പൊൾ അതുമാത്രം മഞ്ഞ നിറഞ്ഞും ഭൂമി വരണ്ടും കണ്ടു പി
റ്റെ ദിവസം രാത്രിയിൽ തൊൽ ഉണങ്ങിയും ഭൂമി നനഞ്ഞും
കണ്ടാറെ ദൈവം എന്നെ നിയൊഗിച്ചു നിശ്ചയം എന്ന പറഞ്ഞു
൩൨൦൦൦ പടജ്ജനങ്ങളെ കൂട്ടിയാറെ ൟ സംഘത്തിന്ന ജയം വ
ന്നു എങ്കിൽ അവർ മദിച്ച എന്റെ കൈ എന്നെ രക്ഷിച്ചിരിക്കു
ന്നു എന്ന പറയാതിരിക്കെണ്ടുന്നതിന്ന ഭയമുള്ളവർ പൊന്തക്കവ
ണ്ണം അറിയിച്ചയക്ക എന്ന ദൈവം കല്പിച്ചു ഗിദ്യൊൻ അപ്രകാ
രം ചെയ്തു. ശെഷിച്ച ആളുകൾ ൧൦൦൦൦ എന്ന കണ്ടാറെ ഇവരും
അധികം ഞാൻ തന്നെ ബൊധിക്കുന്നവരെ കാണിക്കും എന്ന
ദൈവം പറഞ്ഞു ശൊധന കഴിപ്പിച്ച വെണ്ടാത്തവരെ അയച്ച
൩൦൦ പെരെ മാത്രം പാൎപ്പിക്കയും ചെയ്തു.

അതിന്റെശെഷം ഗിദ്യൊൻ ആ ൩൦൦ പുരുഷന്മാരെ മൂന്നു കൂ
ട്ടമാക്കി പകുത്ത ഒരൊരുത്തന്റെ വക്കൽ ഒരൊകാഹളവും ചട്ടി
യും ചട്ടിയിൽ ദീപട്ടിയും കൊടുത്ത ൩ മുഖമായി മിദ്യാനക്കാരു
ടെ പാളയത്തിൽ അയച്ചു അൎദ്ധരാത്രിയിൽ എത്തി എല്ലാവരും
കാഹളം ഊതി ചട്ടികളും തകൎത്ത ദീപട്ടികളെയും തെളിയിച്ചു
ഇത യഹൊവെക്കും ഗിദ്യൊനുമുള്ള വാളാകുന്നു എന്ന നിലവിളി
ച്ച നിന്നു ശത്രുക്കൾക്ക കലക്കം വരുത്തിയപ്പൊൾ അവർ തങ്ങളി
ൽതന്നെ കുത്തിമുറിച്ച ഒടിയാറെ ഗിദ്യൊൻ മുതലായവർ പിന്തു
ടൎന്ന പിടിച്ചുവെട്ടി ഒരുലക്ഷത്തിൽ അധികം ആളുകളെ കൊന്ന
കവൎച്ച വളരെ കഴിച്ചു അവൻ മടങ്ങി വന്ന ജനങ്ങൾ അവനെ
രാജാവാക്കുവാൻ ഭാവിച്ചപ്പൊൾ അവൻ അപ്രകാരം അല്ല യ
ഹൊവ തന്നെ നിങ്ങളുടെ രാജാവാകെണ്ടു എന്ന കല്പിച്ച തന്റെ
മരണംവരെ ഇസ്രയെല്ക്കാൎക്ക സ്വസ്ഥത വരുത്തുകയും ചെയ്തു.

൩൩. രൂത്ത.

ന്യായാധിപതിമാരുടെ കാലത്ത കനാൻദെശത്തിൽ ക്ഷാമം
ഉണ്ടായപ്പൊൾ ബെത്ത്ലെഹെമിൽ പാൎത്തവരുന്ന എലിമെലെക്ക ഭാ
ൎയ്യയായ നവമിയെയും രണ്ട പുത്രന്മാരെയും കൂട്ടികൊണ്ട മൊവാ
ബ ദെശത്തിൽചെന്ന പാൎത്തു അവിടെ ഇരിക്കമ്പൊൾ അവന്റെ
പുത്രന്മാർ അൎപ്പരൂത്ത എന്ന മൊവാബ്യസ്ത്രീകളെ വിവാഹം കഴി
ച്ചു എലിമെലെക്കും പുത്രന്മാരും മരിച്ചശെഷം നവമി ബത്ത്ലഹെ
മിൽ മടങ്ങിചെന്ന മരുമക്കളുംകൂടെ വന്നപ്പൊൾ അവരൊട നി
ങ്ങൾ തിരിച്ചുപൊയി നിങ്ങളുടെ നാട്ടിൽ പാൎത്താൽ കൊള്ളാം
എന്ന പറഞ്ഞാറെ അൎപ്പ മടങ്ങിപൊയി രൂത്തനിന്നെ വിട്ടുപിരി
ഞ്ഞിരിപ്പാൻ എന്നൊട പറയരുത നീ പൊകുന്ന ഇടത്ത ഞാനും
വന്ന പാൎക്കും നിന്റെ ജനം എന്റെ ജനവും നിന്റെ ദൈവം
എന്റെ ദൈവവും ആകുന്നു. നീ മരിക്കുന്ന സ്ഥലത്ത ഞാനും മ
രിക്കും എന്ന ചൊല്ലി കൂടെ പൊരുകയും ചെയ്തു.

നവമി ബെത്ത്ലഹെമിൽ എത്തിയപ്പൊൾ ജനങ്ങൾ വന്ന കൂടി
ഇവൾ നവമി തന്നയൊ എന്ന തമ്മിൽ തമ്മിൽ പറഞ്ഞാറെ അ
വൾ എന്നെ നവമി എന്നല്ല മാറ എന്നുതന്നെ വിളിക്കെണം സ
മ്പത്തൊടുകൂടെ ഞാൻ പുറപ്പെട്ടുപൊയി ഒന്നും ഇല്ലാത്തവളായി [ 43 ] ദൈവം എന്നെ മടങ്ങുമാറാക്കിഇരിക്കുന്നു എന്ന പറഞ്ഞു പിന്നെ
കൊയിത്തുകാലത്ത രൂത്ത മൂരുന്നവർ ഒഴിച്ച ധാന്യങ്ങളെ പെറുക്കു
വാൻ പൊയി ദൈവഗത്യാ ഏലിമെലെക്കിന്റെ വംശക്കാരനാ
യ ബൊവജിന്റെ വയലിൽ ചെന്ന പെറുക്കി ബൊവജ അവളു
ടെ അടക്കവും ഉത്സാഹവും കണ്ട സന്തൊഷിച്ച ഇന്നവൾ എന്ന
ചൊദിച്ചറിഞ്ഞാറെ അവളൊട നിന്റെ ഭൎത്താവ മരിച്ചശെഷം
നിന്റെ അമ്മാവിയമ്മക്ക നീ ചെയ്ത ഉപകാരങ്ങളെ ഞാൻ അറി
യുന്നു നീ ആശ്രയിച്ചുവന്ന ഇസ്രയെല്ക്കാരുടെ ദൈവം നിനക്ക
പ്രതിഫലം നൽകട്ടെ എന്നുപറഞ്ഞു കൊയ്യുന്നവരൊട ൟ മൊ
വബ്യസ്ത്രീയെ മാനിച്ച അവൾക്ക ധാന്യം വളരെ കിട്ടെണ്ടതിന്ന
നൊക്കികൊൾവിൻ എന്ന കല്പിച്ചു.

രൂത്ത വീട്ടിൽവന്ന അവസ്ഥയെ അറിയിച്ചപ്പൊൾ നവുമി ആ
യാൾ നമ്മുടെ ചാൎച്ചക്കാരൻ തന്നെ അവൻ ജീവിക്കുന്നവൎക്കും മരി
ച്ചവൎക്കും കാട്ടിയ ദയ ദൈവം ഒൎത്ത അവനെ അനുഗ്രഹിക്കട്ടെ
എന്ന പറഞ്ഞതല്ലാതെ അനന്തരവിവാഹത്തിന്ന യൊഗ്യത ഉണ്ട
എന്നറിയിച്ചു. മൎയ്യാദപൊലെ രൂത്ത അവനെ ചെന്ന കണ്ട കാൎയ്യം
പറഞ്ഞാറെ അവൻ പ്രസാദിച്ച അവളെ വിവാഹം കഴിച്ചു. അ
ല്പകാലം കഴിഞ്ഞ ശെഷം അവൎക്ക ഒരു പുത്രൻ ജനിച്ചു. അവന്ന
ഒബെദ എന്ന പെർവിളിച്ചു ൟ ഒബെദ തന്നെ ദാവീദ രാജാ
വിന്റെ മൂത്ത അഛ്ശൻ ആയിരുന്നു.

൩൪ എളിയും ശമുവെലും.

ന്യായാധിപതിമാരുടെശെഷം മഹാചാൎയ്യനായ എളി ഇസ്ര
യെലിൽ ൪൦ വൎഷത്തൊളം രാജ്യകാൎയ്യങ്ങളെ വിചാരിച്ച നടത്തി
ഉത്സവങ്ങളെ കൊണ്ടാടി ബലികളെ കഴിപ്പാൻ ഇസ്രയെല്ക്കാർ
സാക്ഷികൂടാരം സ്ഥാപിച്ചിരിക്കുന്ന ശിലൊവിൽ വന്നസമയത്ത
എല്ക്കാനാവിന്റെ ഭാൎയ്യയായ ഹന്നാ താൻ മച്ചിയായതിനാൽ ദുഃ
ഖിച്ച സാക്ഷികൂടാരത്തിന്റെ പ്രാകാരത്തിൽ മുട്ടുകുത്തി കരഞ്ഞ
പ്രാൎത്ഥിച്ചു സൈന്യങ്ങളുടെ യഹൊവയെ എന്റെ സങ്കടം
നൊക്കി വിചാരിച്ച ഒരു മകനെ തരെണമെ തന്നാൽ അവനെ
ജീവപൎയ്യന്തം യഹൊവെക്ക തന്നെ ഏല്പിക്കും എന്ന നെൎന്നിരിക്കു
മ്പൊൾ എളി അടുത്തനിന്ന സൂക്ഷിച്ച നൊക്കി ഉച്ചരിക്കുന്നില്ല എ
ങ്കിലും, അധരങ്ങൾ അനങ്ങുന്നത കണ്ടിട്ട അവൾ മത്ത എന്ന വി
ചാരിച്ചു അവസ്ഥ ചൊദിച്ചറിഞ്ഞപ്പൊൾ മനസ്സുതെളിഞ്ഞ നീ സ
മാധാനത്തൊടെ പൊയികൊൾക ഇസ്രയെൽ ദൈവം നിന്റെ
അപെക്ഷാപ്രകാരം നൽകും എന്ന പറഞ്ഞ ആശ്വസിപ്പിച്ചു. അ
തിന്റെശെഷം ഹന്നാ സന്തൊഷത്തൊടെ മടങ്ങി രാമയിൽ എ
ത്തി പാൎത്താറെ യഹൊവ അവളുടെ അപെക്ഷയെ ഒൎത്ത ഒരു
പുത്രനെ കൊടുത്തു ദൈവം കെട്ടതിനാൽ ലഭിച്ചത എന്നൎത്ഥമുള്ള
ശമുവെൽ എന്ന പെർവിളിക്കയും ചെയ്തു. ചില സംവത്സരങ്ങൾ
കഴിഞ്ഞശെഷം മാതാപിതാക്കന്മാർ കുട്ടിയെ എടുത്ത ശിലൊവി
ൽ ചെന്ന വളൎത്തുവാനായി എളിയുടെ കൈക്കൽ ഏല്പിച്ചു ശമു
വെൽ അവിടെ പാൎത്ത വളൎന്നു ദൈവഭക്തിയൊടെ നടക്കുംസ
മയം എളിയുടെ പുത്രരായ ഹൊഫ്നി ഫിഹ്നാസ്സ എന്നവർ ദുൎന്നട [ 44 ] പ്പുകാരായി ഒരൊ മഹാ ദൊഷം ചെയ്തു ശുദ്ധസ്ഥലത്തെ അശുദ്ധ
മാക്കിയാറെ അഛ്ശൻ ദുഃഖിച്ച മക്കളെ ശാസിച്ചു എങ്കിലും വാത്സ
ല്യം വളരെ ഉണ്ടായതിനാൽ, ധൎമ്മപ്രകാരമുള്ള ശിക്ഷകളെ നട
ത്താതെ ഇരുന്നു.

ആ കാലത്ത ശമുവെൽ ഒരു രാത്രിയിൽ ഉറങ്ങുമ്പൊൾ തന്റെ
പെർ വിളിക്കുന്നതകെട്ട എളിവിളിച്ചു എന്ന വിചാരിച്ച അവ
ന്റെ അടുക്കൽ ചെന്ന എന്ത എന്ന ചൊദിച്ചാറെ ഞാൻ വിളി
ച്ചില്ല എന്ന പറഞ്ഞത കെട്ട ശമുവെൽ പിന്നെയും കിടന്ന ഉറ
ങ്ങി രണ്ടാമതും മൂന്നാമതും മുമ്പിലത്തെപ്രകാരം വിളി ഉണ്ടായത
എളിയൊട അറിയിച്ചപ്പൊൾ അവൻ ഇനിയും വിളി കെട്ടാൽ
അല്ലയൊ കൎത്താവെ പറെക അടിയൻ കെൾക്കുന്നു എന്നുത്തരം
പറയെണം എന്നുപദെശിച്ചു പിന്നെയും ശമുവെൽ എന്ന വിളി
നാലാമതും കെട്ടപ്പൊൾ അവൻ പറെക കൎത്താവെ അടിയൻ
കെൾക്കുന്നു എന്ന ചൊന്നാറെ യഹൊവ അരുളിച്ചെയ്തു. കെൾക്കു
ന്നവരുടെ ചെവിയിൽ കടിക്കത്തക്കവണ്ണം ഞാൻ ഇസ്രയെലിൽ
ഒരു കാൎയ്യം ചെയ്യും. അന്ന ഞാൻ എളിയെയും പുത്രന്മാരെയും ശി
ക്ഷിച്ച സന്തതിയെയും നശിപ്പിക്കും അതിന്റെ കാരണം പുത്ര
ന്മാർ തങ്ങൾക്ക തന്നെ ശാപംവരുത്തുന്നു എന്ന അറിഞ്ഞു എങ്കിലും
അവൻ അവരെ അടക്കാതെ ഇരുന്നു. പിറ്റെദിവസം രാവിലെ
എളി ശമുവെലിനെ വിളിച്ച മകനെ ദൈവം നിന്നൊട അറിയി
ച്ചകാൎയ്യം എന്ത ഒന്നും മറക്കരുത എന്ന ചൊദിച്ചപ്പൊൾ ശമു
വെൽ ശങ്കിച്ചു എങ്കിലും ദൈവം കല്പിച്ചതിനെ ഒക്കയും അറിയി
ച്ചു അതിന്ന എളി അവൻ യഹൊവയല്ലൊ അവൻ ഇഷ്ടപ്രകാ
രം ചെയ്യുമാറാകട്ടെ എന്ന പറഞ്ഞു. അന്നു മുതൽ ശമുവെലിന്ന
ദൈവത്തൊടുള്ള പരിചയം വൎദ്ധിച്ച കൂടക്കൂടെ അവന്റെ വച
നം കെട്ട ദൈവം ഒപ്പിച്ചതകണ്ട ഇസ്രയെല്ക്കാർ അവനെ ദീൎഘ
ദൎശിഎന്നറിഞ്ഞ പ്രമാണിക്കയും ചെയ്തു.

കുറയകാലം കഴിഞ്ഞശെഷം യഹൊവ ശമുവെലൊട അറിയി
ച്ചപ്രകാരം ഒക്കയും സംഭവിച്ചു ഇസ്രയെല്ക്കാർ പലിസ്തിയക്കാരൊ
ട പട ഏറ്റ തൊറ്റപ്പൊൾ മൂപ്പന്മാരുടെ ഉപദെശപ്രകാരം
സാക്ഷി പെട്ടകത്തെ രക്ഷക്കായി പൊൎക്കളത്തിൽ കൊണ്ടുവന്നു
എളിയുടെ പുത്രന്മാർ അതിനൊട കൂടെ വന്നപ്പൊൾ പടജ്ജന
ങ്ങൾ സന്തൊഷിച്ചാൎത്ത യുദ്ധംപിന്നെയും എറ്റാറെ, ഇസ്രയെ
ല്ക്കാർ അശേഷം തൊറ്റ ൩൦൦൦൦ ആളുകൾ പട്ടുപൊയി എളിയു
ടെ പുത്രന്മാരും മരിച്ചു സാക്ഷിപെട്ടകവും ശത്രുകൈവശമായി
പൊയി ഒടിപൊയവരിൽ ഒരുവൻ കീറിയവസ്ത്രങ്ങളൊടും കൂ
ടെ ശിലൊവിൽ എത്തി ഇസ്രയെല്ക്കാർ തൊറ്റു എറിയജനങ്ങ
ളും ആചാൎയ്യപുത്രന്മാരും മരിച്ചു പെട്ടകവും ശത്രുകൈവശമായി
പൊയി എന്നുള്ള വൎത്തമാനം അറിയിച്ചപ്പൊൾ എളി ഭൂമിച്ച ഇ
രുന്ന പീഠത്തിന്മെൽ‌നിന്ന വീണ കഴുത്തൊടിഞ്ഞ മരിക്കയും ചെയ്തു.

അനന്തരം പലിസ്തിയക്കാർ സാക്ഷിപെട്ടകം എടുത്ത അഷ്ടൊ
ദിൽകൊണ്ടുപൊയി ദാഗൊൻദെവന്റെ ക്ഷെത്രത്തിൽ ബിംബ
ത്തിന്നരികെ വെച്ചു പിറ്റെദിവസം രാവിലെ നൊക്കിയപ്പൊൾ
അവർ ബിംബം പെട്ടകത്തിൻമുമ്പാകെ വീണ കൈകളും തല [ 45 ] യും മുറിഞ്ഞ കിടക്കുന്നത കണ്ട ദുഃഖിച്ചു പട്ടണക്കാൎക്ക മൂലവ്യാധി
കളും മറ്റുംപല അസഹ്യങ്ങളും ഉണ്ടായാറെ പെട്ടകത്തെ അവി
ടെനിന്ന നീക്കി എക്രൊനിൽ കൊടുത്തയച്ച പാൎപ്പിച്ചു. അവിടെ
യും ബാധ വൎദ്ധിച്ച നഗരക്കാർ കുഴങ്ങി മുറയിട്ടുകൊണ്ടിരുന്നു
൭ മാസം കഴിഞ്ഞാറെ ഇസ്രയെല്ക്കാൎക്ക തന്നെ മടക്കിഅയച്ചു. ഇപ്ര
കാരം പെട്ടകം ലഭിച്ചു എങ്കിലും അവർ പലിസ്തിയക്കാരുടെ നുക
ത്തെ ൨൦ വൎഷം വഹിക്കെണ്ടിവന്നു അവർ പിന്നെ അനുതാപപ്പെ
ട്ടു അന്യദെവകളെ നീക്കി യഹോവയെ മാത്രം സെവിച്ചു രക്ഷ
ക്കായി അപെക്ഷിച്ചാറെ ദൈവം മനസ്സലിഞ്ഞ തുണനിന്നു അ
പ്പൊൾ അവർ പലിസ്തിയക്കാർ അടക്കിയ പട്ടണങ്ങളെ വീണ്ടും
പിടിച്ചു ശത്രുക്കളെ ഒടിച്ച നാട്ടിൽനിന്ന പുറത്താക്കികളഞ്ഞു അ
വരുടെ ദെശത്തിന്റെ അതിൎക്ക എത്തിയസമയം ശമുവെൽ ഒരു
കല്ല ജയസ്തംഭമാക്കി നിറുത്തി യഹൊവ നമുക്കു ഇതുവരയും സ
ഹായിച്ചു എന്ന പറഞ്ഞു എബനെജർ എന്ന പെരും വിളിച്ചു. അ
തിന്റെ ശെഷം അവൻ ശത്രുക്കളെ അമൎത്ത സന്മാൎഗ്ഗത്തെ ഉപദെ
ശിച്ച നെരുന്യായവും നടത്തി ജീവപൎയ്യന്തം ദൈവജനത്തെ ര
ക്ഷിച്ചപൊരുകയുംചെയ്തു.

൩൫. ശമുവെലും ശൌലും.

ശമുവെൽ വൃദ്ധനായപ്പൊൾ ൨ പുത്രന്മാരെ തന്നൊട കൂടെ
ന്യായവിസ്താരത്തിന്നായി ബെശെബാവിൽ പാൎപ്പിച്ചു അവർ അ
ഛ്ശന്റെ വഴിയിൽ നടക്കാതെ ദ്രവ്യാഗ്രഹം നിമിത്തം കൈക്കൂലി
വാങ്ങി ന്യായം മറച്ചുകളഞ്ഞ സമയം ഇസ്രയെല്ക്കാരുടെ മൂപ്പന്മാ
ർ എല്ലാവരുംകൂടി കാൎയ്യം വിചാരിച്ചു, ശമുവെലെ ചെന്നുകണ്ട നീ
വൃദ്ധനാകുന്നു പുത്രന്മാർ നിന്റെ വഴിയിൽ നടക്കുന്നില്ല അതു
കൊണ്ട എല്ലാജാതിക്കാൎക്കും ഉള്ളതുപൊലെ ഞങ്ങൾക്കും ഒരു രാ
ജാവിനെ കല്പിച്ചാക്കെണം എന്ന പറഞ്ഞു ൟ കാൎയ്യം ശമുവെ
ലിന്ന രസക്കെടായിതൊന്നി അവൻ ദുഃഖിച്ചിരിക്കുമ്പൊൾ യഹൊ
വ ൟ ജനം ചൊദിക്കുന്നതെല്ലാം അനുസരിച്ച ചെയ്ക അവർ
നിന്നെ അല്ല ഞാൻ അവരുടെമെൽ രാജാവാകാതിരിപ്പാൻ എ
ന്നെ തന്നെ ഉപെക്ഷിച്ചകളഞ്ഞു എന്നു കല്പിച്ചു. ആ കാലത്ത ബ
ന്യമീൻഗൊത്രക്കാരനായ കീശ എന്നവന്ന ചില കഴുതകൾ തെ
റ്റി കാണാതെപൊയി അവറ്റെ അന്വെഷിക്കെണ്ടതിന്ന തന്റെ
സുന്ദരപുത്രനായ ശൌലിനെയും ഒരു വെലക്കാരനെയും നിയൊ
ഗിച്ചു അവർ നൊക്കിനടന്ന കാണാതെ ഇരുന്നപ്പൊൾ വെലക്കാ
രൻ രാമയിലെ ദീൎഘദൎശിയെ ഒൎത്തു അവൻ പറയുന്നതൊക്കയും
ഒത്തുവരുന്നു നമ്മുടെ അവസ്ഥ അവനൊട പറഞ്ഞാൽ കഴിവു
ണ്ടാകും എന്ന ശൌലിനൊട പറഞ്ഞു ഇരിവരും അവന്റെ അ
ടുക്കൽ ചെന്ന അവസ്ഥ അറിയിച്ചപ്പൊൾ ശമുവെൽ ൟ ശൌൽ
തന്നെ ഇസ്രയെല്ക്കാരുടെമെൽ വാഴെണ്ടുന്ന ആൾ എന്ന ദൈവ
വശാൽ അറിഞ്ഞിട്ട അവനൊട കാണാതെപൊയ കഴുതകളെ
ചൊല്ലി വിഷാദിക്കെണ്ടാ അവ എത്തിഇരിക്കുന്നു ഇസ്രയെലിലെ ഇ
ഷ്ടകാൎയ്യം നിനക്കല്ലാതെ ആൎക്കുണ്ടാകും എന്ന പറഞ്ഞത കെട്ടു എ
ങ്കിലും അതിന്റെ അൎത്ഥം ഇന്നതെന്ന ശൌൽ അറിഞ്ഞില്ല അവ [ 46 ] ൻ പിറ്റെദിവസം അഛ്ശന്റെ വീട്ടിൽ പൊകുവാൻ പുറപ്പെട്ട
പ്പൊൾ ശമുവേലും കൂടെ പൊയി വെലക്കാരനെ കുറെ മുമ്പിൽ
നടപ്പാൻ അയച്ചാറെ ശൌലിനൊട ദൈവനിയൊഗം അറിയി
പ്പാൻ അല്പം നില്ക്ക എന്നുചൊല്ലി ഒരു തൈലക്കൊമ്പ എടുത്ത അ
വന്റെ തലമെൽ ഒഴിച്ചു അവനെ ചുംബിച്ച പറഞ്ഞു യഹൊവ
യുടെ അവകാശത്തെ ഭരിപ്പാനായി അവൻ താൻ നിന്നെ അഭി
ഷെകം ചെയ്തിരിക്കുന്നു എന്ന ധരിച്ചുകൊൾക. പിന്നെ ശൌൽ
വീട്ടിൽ എത്തിയാറെ സംഭവിച്ചകാൎയ്യം ഒരുത്തരൊടും അറിയിച്ചി
ല്ല താനും.

അനന്തരം ശമുവെൽ ജനത്തെ മിസ്പെയിൽ യൊഗംകൂട്ടി ശൌ
ലെവരുത്തി കാണിച്ചു ഇവനെതന്നെ യഹൊവ വരിച്ച രാജാവാ
ക്കിഎന്ന പറഞ്ഞപ്പൊൾ ജനങ്ങൾ ഒക്കയും ജയജയ എന്ന പറ
ഞ്ഞാൎത്തു അതിന്റെശെഷം അവൻ ദൈവസഹായത്താലെ അ
മ്മൊന്യർ മുതലായ ശത്രുക്കളെ അടക്കി യുദ്ധങ്ങളിൽ ജയിച്ച രാ
ജ്യത്തിന്ന സുഖംവരുത്തിയാറെ ജനങ്ങൾ എല്ലാവരും സന്തൊഷി
ച്ച അവനെ സ്തുതിച്ചു പിന്നെ അമലെക്കാരൊട പട ഉണ്ടായി തൊ
ല്പിച്ചു അവരെ മൂലച്ശെദം വരുത്തുവാനായുള്ള ദൈവകല്പന അറി
ഞ്ഞു എങ്കിലും പ്രമാണിയാതെ ജനങ്ങളെയും ബലികഴിപ്പാൻ വി
ശിഷ്ടമൃഗങ്ങളെയും സൂക്ഷിച്ച വെച്ചപ്പൊൾ ശമുവെൽ പറഞ്ഞു യ
ഹൊവെക്ക കല്പനകെട്ടനുസരിക്കുന്നതിലല്ല ബലിയിൽ അധികം
ഇഷ്ടമുണ്ടെന്ന നിരൂപിക്കുന്നുവൊ ബലിയെക്കാൾ അനുസരണം
തന്നെ നല്ലൂ മന്ത്രവാദദൊഷം പൊലെ അനുസരണക്കെടും വിഗ്ര
ഹാരാധനപൊലെ മാത്സൎയ്യവും ആകുന്നു നീ യഹൊവാവചന
ത്തെ നിരസിച്ചതകൊണ്ട അവൻ നിന്നെയും നിരസിച്ചുകളഞ്ഞു
അന്നുമുതൽ ശൌലിന്ന അനുസരണക്കെട വൎദ്ധിച്ച ദൈവാത്മാവ
ക്രമത്താലെ നീങ്ങിപൊകയും ചെയ്തു.

൩൬ ദാവീദ ഇടയനായത.

അനന്തരം യഹൊവ ശമുവെലൊട നീ കൊമ്പിൽ എണ്ണ നി
റച്ച ബത്ത്ലഹെമിൽ ചെല്ലുക അവിടെ ഒബെദിന്റെ മകനായ
ഇശയിയുടെ പുത്രന്മാരിൽ ഒരുവനെ രാജാവാക്കുവാൻ ഞാൻ നി
ശ്ചയിച്ചിരിക്കുന്നു എന്ന കല്പിച്ചത കെട്ടാറെ ശമുവെൽ പുറപ്പെട്ട
ബത്ത്ലഹെമിൽ എത്തി ഇശയി ൭ പുത്രന്മാരെ വരുത്തികാണിച്ചു
യഹൊവ നിശ്ചയിച്ചവൻ ഇവരിൽ ഇല്ല എന്ന കണ്ടാറെ കുട്ടിക
ൾ തികഞ്ഞുവൊ എന്ന ചൊദിച്ചു അതിന്ന ഇശയി ഇനി ഇളയ
വൻ ഉണ്ട അവൻ ആടുകളെ മെപ്പാൻ പൊയിരിക്കുന്നു എന്ന
കെട്ടപ്പൊൾ അവനെ വിളിപ്പാൻ പറഞ്ഞു അവൻവന്നാറെ ചെ
മ്പിച്ച തലമുടിയും ശൊഭനമായകണ്ണും നല്ല കൊമളതയും കണ്ടു
യഹൊവയും ഇവനെ തന്നെ ഉടനെ അഭിഷെകം കഴിക്ക എന്ന
കല്പിച്ചപ്പൊൾ ശമുവെൽ സഹൊദരന്മാരുടെ മുമ്പാകെ അവനെ
തൈലാഭിഷെകം കഴിച്ചു അന്നുമുതൽ യഹൊവയുടെ ആത്മാവ
ശൌലിൽനിന്ന മാറി ദാവീദിന്മെൽ ഇറങ്ങി ഒരു ദുരാത്മാവ ശൌ
ലിനെ ഭൂമിപ്പിക്കയും ചെയ്തു അപ്പൊൾ ഭൃത്യന്മാർ രാജാവിനൊട
വീണവായിപ്പാൻ പരിചയമുള്ള ആളെ വരുത്തി വായിപ്പിച്ചാൽ [ 47 ] ബുദ്ധിഭ്രമം തീരും എന്ന അറിയിച്ചത രാജാവിന്ന നന്ന എന്ന തൊ
ന്നിയപ്പൊൾ അവർ ദാവിദിന്റെ വിവെകതയും ഗുണശീലവും
വീണയിങ്കലെ പരിചയവും അറിയിച്ചാറെ ശൌൽ അവനെ ആ
ട്ടിൻ കൂട്ടത്തിൽനിന്ന വരുത്തി വീണവായിപ്പിച്ചകെട്ട ആശ്വസി
ക്കയും ചെയ്തു.

പിന്നെ പലിസ്തിയക്കാരൊട യുദ്ധം തുടങ്ങിയസമയം ശൌൽ
ദാവിദിനെ വിട്ടയച്ചു താൻ പടജ്ജനങ്ങളൊട കൂടെ പുറപ്പെട്ടു
ശത്രുക്കളെ നെരിട്ടു ജ്യെഷ്ഠന്മാരെ കാണെണ്ടതിന്ന ദാവിദും പൊ
ൎക്കളത്തിൽചെന്നു അഛ്ശൻ അയച്ച വൎത്തമാനം പറഞ്ഞപ്പൊൾ ശ
ത്രുസൈന്യത്തിൽനിന്ന ൬ മുളം നീളമുള്ള ഒരു അങ്കക്കാരൻ പുറ
പ്പെട്ടവന്ന പരിഹസിച്ച ദുഷിക്കുന്നതും ഇസ്രയെല്ക്കാർ പെടിച്ച
പിൻവാങ്ങി ഇവനെ കൊല്ലുന്നവന്ന രാജാവ പുത്രിയെയും ദ്രവ്യ
ത്തെയും മറ്റും കൊടുക്കും എന്ന സംസാരിക്കുന്നതും കെട്ടു ദാവിദ
ൟ പലിസ്തിയക്കാരന്റെ ദുഷിവാക്കുകളെയും ഇസ്രയെല്ക്കാരുടെ
ഭയവും ധൈൎയ്യകുറവും വിചാരിച്ച ദുഃഖിച്ച ദൈവസഹായത്താ
ലെ ഞാൻ അവനെ കൊന്നകളയും എന്ന ചൊന്നത രാജാവ കെ
ട്ട അവനെ വരുത്തി ശത്രുവിനെ നിഗ്രഹിപ്പാൻ നിനക്ക പ്രാപ്തി
പൊരാ അവൻ യുദ്ധവിദഗ്ദ്ധൻ നീയൊ ബാലൻ എന്ന കല്പിച്ച
പ്പൊൾ ദാവിദ അടിയൻ ആടുകളെ മെക്കുന്നസമയത്ത സിംഹ
ത്തെയും കരടിയെയും കൊന്ന ആ മൃഗങ്ങളിൽനിന്ന രക്ഷിച്ച യ
ഹൊവ ൟ പലീസ്തിയക്കാരന്റെ കൈയിൽനിന്നും വിടുവിക്കും
എന്ന പറഞ്ഞു അനന്തരം ശൌൽ അവനെ ആയുധവൎഗ്ഗവും പ
ടച്ചട്ടയും ധരിപ്പിച്ചു അതൊടുകൂടെ നടപ്പാൻ ശീലമില്ലായ്കകൊ
ണ്ട അവറ്റെ നീക്കി പിന്നെ തന്റെ വടിയെയും മിനുസമുള്ള
൫ കല്ലുകളെയും എടുത്ത സഞ്ചിയിൽ ഇട്ട കവിണയൊടുകൂടെ ശ
ത്രുവിന്റെ നെരെചെന്നു ആയവൻ ബാലനെ കണ്ടാറെ നിന്ദി
ച്ച വടിയൊടുകൂടെ വരുവാൻഎന്ത ഞാൻ നായൊ നീ വാ നി
ന്നെ പക്ഷികൾക്ക ഇരയാക്കും എന്ന പറഞ്ഞപ്പൊൾ ദാവീദ നീ
വാളൊടും കുന്തത്തൊടും പലിശയൊടും കൂടെ വരുന്നു ഞാൻ നീ
നിന്ദിച്ചിട്ടുള്ള ഇസ്രയെൽസൈന്യങ്ങളുടെ യഹൊവ നാമത്തിൽ
നിന്നെ കൊല്ലുവാൻ വരുന്നു എന്ന പറഞ്ഞു. പിന്നെ പലിസ്തിയ
ക്കാരൻ എഴുനീറ്റുവന്ന ദാവിദിനൊട എതിൎപ്പാനടുത്തപ്പൊൾ
ദാവീദ നെരെഒടി സഞ്ചിയിൽനിന്ന കല്ലിനെ എടുത്ത കവിണ
യിൽ വെച്ച ശത്രുവിന്റെ നെറ്റിമെൽ എറിഞ്ഞു അവൻ ഉട
നെ ഭൂമിയിൽ കവിണുവീണു ദാവീദ ബദ്ധപ്പെട്ട പലിസ്തിയക്കാ
രന്റെ വാൾ ഊരി തലവെട്ടികളഞ്ഞു ആയതിനെ പലിസ്തിയക്കാ
ർ കണ്ടപ്പൊൾ വിറച്ച ഒടിപൊയി ഇസ്രയെല്ക്കാരും മുതിൎന്ന ശത്രു
പട്ടണങ്ങളിൽ എത്തുവൊളം പിന്തുടരുകയും ചെയ്തു പിന്നെ ദാ
വിദ ആ അങ്കക്കാരനായ ഗൊലിയത്തിനെ കൊന്നശെഷം മട
ങ്ങിവന്ന രാജാവിന്റെ അടുക്കൽ എത്തിയാറെ ഹെ ബാലക നീ
ആരുടെ പുത്രൻ എന്ന രാജാവ ചൊദിച്ചാറെ ഞാൻ ബെത്ത്ശഹെം
കാരനായ ഇശയുടെ മകൻ തന്നെ എന്ന ദാവിദ ഉണൎത്തിച്ചു അ
നന്തരം രാജപുത്രനായ യൊനതാൻ അവനെകണ്ട സ്നെഹിച്ച
രണ്ടാത്മാക്കൾ ഒന്നായിചെൎന്നു അവൻ സഖ്യലക്ഷണത്തിന്നായി [ 48 ] ദാവിദിന്ന തന്റെ മെൽകുപ്പായം വാൾ വില്ല അരക്കച്ച എന്നിവ
കൊടുത്ത രാജാവും ദാവീദിനെ മാനിച്ച തന്നൊട കൂടെ പാൎപ്പി
ക്കയും ചെയ്തു.

൩൭ ദാവിദിന്ന വന്ന ഉപദ്രവം.

ദാവീദ രാജ ഗൃഹത്തിൽ അല്പകാലമത്രെ സുഖമായി പാൎത്തു
ള്ളു ഇസ്രയെല്ക്കാർ ജയഘൊഷത്തൊടെ പലിസ്തിയക്കാരൊടുള്ള
യുദ്ധത്തിൽനിന്ന മടങ്ങി വന്നപ്പൊൾ സ്ത്രീകളും കൂടെ ചെൎന്ന നൃ
ത്തമാടി പാടിയത ആയിരത്തെ ശൌലും പതിനായിരത്തെ ദാ
വിദും കൊന്നു എന്നത ശൌൽ കെട്ടാറെ കൊപിച്ച ഇനി രാജ്യം
അല്ലാതെ ഇവന്ന കിട്ടുവാൻ എന്തുള്ളു എന്ന ചൊല്ലി ദാവീദിങ്കൽ
അസൂയ ഭവിച്ച തുടങ്ങി ഗുണ ശ്രെഷ്ഠത നിമിത്തം ദാവിദിങ്കൽ
ജനരഞ്ജന വൎദ്ധിക്കുമളവിൽ ശൌലിന്റെ അസൂയയും വൎദ്ധിക്കും
ഒടുവിൽ അവനെ കൊന്നുകളെവാൻ അന്വെഷിച്ചു. രാജാവി
ന്ന ഭ്രമത പിടിച്ച ഒരു നാൾ ദാവിദ അവന്റെ മുമ്പാകെ വീ
ണ വായിച്ചു അവനൊ കുന്തം പിടിച്ച ദാവിദിന്റെ നെരെ
ചാട്ടി ആയവൻ തെറ്റി വീട്ടിൽ ഒടി പാൎത്താറെ അവനെ നി
ഗ്രഹിപ്പാൻ ഭൃത്യന്മാരെ നിയൊഗിച്ച വാതില്ക്കൽ പാൎപ്പിച്ചു. രാ
ജപുത്രിയായ ഭാൎയ്യ അതിനെ അറിഞ്ഞ ഒടിപൊകെണ്ടതിന്ന ഭ
ൎത്താവിനെ കിളിവാതിലിൽ കൂടി ഇറക്കി അയച്ചു. അതിന്റെ
ശെഷം ദാവിദ ഗൊലിയാത്തിന്റെ വാൾ മഹാചാൎയ്യനായ അ
ഹിമെലെക്കൊട വാങ്ങി ധരിച്ച ഒടി പലിസ്തിയക്കാരുടെ രാജാ
വായ ആക്കീശെ ചെന്നു കണ്ട ശരണം പ്രാപിച്ചു. മന്ത്രികൾക്ക സം
ശയം തൊന്നി അവൻ ഇപ്രകാരം വന്നത കൌശലം അത്രെ എ
ന്നും മറ്റും രാജാവിനെ ഉണൎത്തിച്ചാറെ ദാവിദ ഭയപ്പെട്ട അ
വിടെനിന്ന വിട്ടുപൊയി പിന്നുയും സ്വരാജ്യത്തിൽ എത്തിയ
പ്പൊൾ യൊനതാൻ അഛ്ശന്റെ അടുക്കൽ ചെന്ന വൈരഭാവത്തെ
മാറ്റുവാൻ ശ്രമിച്ചാറെ ശൌൽ ഒന്നും കെൾക്കാതെ അവൻ മരി
ക്കെണം നിശ്ചയം എന്ന കല്പിച്ചു. പിന്നെ യൊനതാൻ അഛ്ശനെ
വിട്ട ദാവിദുമായി കണ്ട സ്നെഹകറാറെ ഉറപ്പിച്ച ഒടിപൊവാൻ
ഉപദെശിച്ചു അതിന്റെ ശെഷം ദാവീദ യഹൂദമലയിൽ ചെ
ന്ന ഗുഹകളിൽ ഒളിച്ച പാൎത്ത വരുന്ന സമയം അവന്റെ കുഡും
ബക്കാരും ബുദ്ധിമുട്ടുള്ളവരും ൬൦൦ പെരൊളം രാജാവിനെ ഭയ
പ്പെട്ടിട്ട അവനൊടു ചെൎന്ന അവനെ പ്രധാനിയാക്കി സെവിച്ച
വന്നു ശൌൽ അവരെ കണ്ടുപിടിക്കെണ്ടതിന്ന അന്വെഷണം ക
ഴിച്ചപ്പൊൾ ദൊവഗ എന്നവൻ ദാവീദ നൊബിൽ വന്ന മഹാ
ചാൎയ്യനൊട സംസാരിച്ചു ആയവൻ അവന്ന ഭക്ഷണവും ഗൊ
ലിയത്തിന്റെ വാളും കൊടുക്കുന്നത ഞാൻ കണ്ടു എന്ന രാജാവി
നെ ബൊധിപ്പിച്ചു. അപ്പൊൾ ശൌൽ ക്രുദ്ധിച്ച അവരെ സംഹ
രിപ്പാൻ ദൊവഗെ അയച്ചു ആയവൻ പൊയി അഹിമെലെക്ക
മുതലായ ൮൫ ആചാൎയ്യന്മാരെ കൊന്നു അവരുടെ പട്ടണത്തിലെ
ശിശുക്കളെയും സ്ത്രീപുരുഷന്മാരെയും മുടിച്ചുകളഞ്ഞ പട്ടണത്തെ
യും നശിപ്പിച്ചു മഹാചാൎയ്യന്റെ പുത്രന്മാരിൽ അബ്യതാർ എന്ന
വൻ തെറ്റി ഒടിപൊയി ദാവീദിന്റെ അടുക്കൽ എത്തി വൎത്ത [ 49 ] മാനം അറിയിച്ച അവനൊടു കൂടെ പാൎക്കയും ചെയ്തു. അനന്തരം
യൊനതാൻ ദാവിദിനെ ചെന്നു കണ്ട ആശ്വസിപ്പിച്ച ശെഷം
അവൻ തന്റെ ആളുകളൊടു കൂടെ എംഗദികാട്ടിൽ വാങ്ങി പാ
ൎത്തു. ആയത ശൌൽ കെട്ട ൩൦൦൦ പടജ്ജനങ്ങളെ ചെൎത്ത കൊ
ണ്ട പുറപ്പെട്ട അന്വെഷിച്ചാറെ വഴിയിരികെ ഒരു ഗുഹയെ ക
ണ്ട കാൽ മടക്കത്തിന്നായി പ്രവെശിച്ചു ദാവീദ മുതലായവർ ആ
ഗുഹയിൽ ഒളിച്ചിരിക്കുന്നു എന്ന അറിഞ്ഞതുമില്ല. അപ്പൊൾ ദാ
വിദിന്റെ ജനങ്ങൾ യഹൊവ ശത്രുവിനെ നിൻ കയ്യിൽ ഏല്പി
ക്കുന്ന ദിവസം വന്നു എന്ന പറഞ്ഞപ്പൊൾ ദാവീദ എഴുനീറ്റ
പതുക്കെ ചെന്ന രാജവസ്ത്രത്തിന്റെ കൊന്തല മുറിച്ച എടുത്ത ത
ന്റെ പുരുഷന്മാരൊട ഇവൻ യഹൊവയാൽ അഭിഷെകം ചെ
യ്യപ്പെട്ടവൻ അവനെ തൊടേണ്ടതിന്ന യഹൊവ ഒരുനാളും സ
മ്മതിക്കരുതെ എന്ന പറഞ്ഞു. പിന്നെ ശൌൽ പൊയപ്പോൾ ദാ
വിദും പുറപ്പെട്ട എന്റെ യജമാനനായ രാജാവെ ഇന്ന യഹൊ
വ നിന്നെ ഗുഹയിൽവെച്ച എന്റെ കയ്യിൽ ഏല്പിച്ചിരുന്നു എങ്കി
ലും യഹൊവ അഭിഷെകം ചെയ്തിരിക്കുന്നവനെ ഞാൻ തൊടുക
ഇല്ല എന്ന വെച്ച നിന്നെ വിട്ടു. ഇതാ പിതാവെ നിന്റെ വസ്ത്ര
ത്തിന്റെ തൊങ്ങൽ എന്റെ കയ്യിൽ ഉണ്ട എന്നും മറ്റും വിളിച്ചു
പറഞ്ഞ കാണിച്ചാറെ ശൌൽ കരഞ്ഞ ഞാൻ ചെയ്ത ദൊഷത്തി
ന പ്രതിയായി നന്മ ചെയ്തതിനാൽ നീ എന്നിൽ നീതിയെറിയ
വൻ എന്നു പറഞ്ഞു നാണിച്ചു മടങ്ങി പൊകയും ചെയ്തു.

അല്പകാലം കഴിഞ്ഞശെഷം ശൌൽ വൈരം മുഴുത്ത പിന്നെ
യും പട്ടാളത്തൊടു കൂടെ പുറപ്പെട്ട ദാവീദ ഒളിച്ചിരിക്കുന്ന ദിക്കി
ൽ എത്തി രാത്രിക്ക കൂടാരം അടിച്ച തെരുകളെ നിറുത്തി അണി
യിട്ട അതിന്നടുവിൽ പാൎത്തു എല്ലാവരും ഉറങ്ങുമ്പൊൾ ദാവീദും
അബിശയും പാളയത്തിൽ ഇറങ്ങി ശൌലും പടനായകന്മാരും
അബ്നരും കിടന്നുറങ്ങുന്ന സ്ഥലത്ത ചെന്ന രാജാവിന്റെ കുന്ത
വും പിടിമൊന്തയും തലക്കൽനിന്ന എടുത്ത നെരെയുള്ള മലമെ
ൽ കരെറി നിന്നു അനന്തരം ദാവീദ ഹെ അബ്നർ കെൾക്കുന്നില്ല
യൊ എന്ന വിളിച്ചാറെ അവൻ ഉണൎന്നു രാജസന്നിധിയിങ്കൽ
ഇപ്രകാരം വിളിക്കുന്ന നീ ആർ എന്ന ചൊദിച്ചതിന്ന ദാവിദ പ
റഞ്ഞു നീ പുരുഷനല്ലയൊ ഇസ്രായെലിൽ നിനക്ക സമൻ ആർ
നീ യജമാനനെ കാത്തു കൊള്ളാഞ്ഞതെന്ത രാജാവിനെ മുടിപ്പാ
ൻ ഒരുത്തൻ അകത്ത വന്നിരുന്നു നൊക്കുക രാജകുന്തവും ജലപാ
ത്രവും എവിടെ. എന്നാറെ ശൌൽ ഹെ പുത്ര ഇത നിന്റെ ശ
ബ്ദം അല്ലയൊ എന്ന ചൊദിച്ചപ്പൊൾ ദാവീദ അതെ രാജാവെ
നീ എന്നെ തെടി നടക്കുന്നത എന്തിന്ന ഞാൻ എന്തു ചെയ്തു. എ
ങ്കൽ എന്തു ദൊഷം കണ്ടിരിക്കുന്നു ഒരു കാട്ടുകൊഴിയെ എന്ന
പൊലെ എന്നെ അന്വെഷിപ്പാൻ രാജാവ സൈന്ന്യത്തൊടു കൂ
ടെ പുറപ്പെട്ടു വന്നില്ലയൊ എന്നും മറ്റും പറഞ്ഞപ്പൊൾ ശൌൽ
ഞാൻ മഹാ പാപം ചെയ്തിരിക്കുന്നു പുത്ര നീ മടങ്ങി വാ ഞാൻ
ഇനിമെൽ നിനക്ക ദൊഷം ചെയ്കയില്ല എന്ന കല്പിച്ചു എന്നാറെ
ദാവിദ അവന്റെ വൈരഭാവം അറിഞ്ഞിട്ട താൻ ചെല്ലാതെ ബാ
ല്യക്കാരിൽ ഒരുത്തൻ വന്ന രാജാവിന്റെ കുന്തവും ജലപാത്രവും [ 50 ] വാങ്ങി കൊണ്ടുപൊകട്ടെ എന്ന പറഞ്ഞ പിരിഞ്ഞപൊയി. പി
ന്നെ രാജാവിനൊട സംസാരിപ്പാൻ ഇട വന്നില്ല.

൩൮. ശൌലിന്റെ മരണവും ദാ
വിദ രാജാവായതും.

അനന്തരം ദാവിദ ശൌലിന്റെ വൈരം ശമിക്കുന്നില്ല എന്ന
വിചാരിച്ച അവന്റെ കയ്യിൽ അകപ്പെടാതെ ഇരിക്കെണ്ടതിന്ന
തന്റെ ൬൦൦ ആളുകളൊടും കൂടെ ഇസ്രയെൽ ദെശത്തെ കടന്ന
ഗാഥിലെ രാജാവായ ആകീശെ ചെന്ന കണ്ടാറെ രാജാവ ചി
ക്ലാഗ പട്ടണം പാൎപ്പാനായി കല്പിച്ചകൊടുത്തു. പിന്നെ പലിസ്തി
യക്കാരും ശൌലുമായി യുദ്ധമുണ്ടായി ദാവിദ പൊരിന്ന പൊകെ
ണം എന്ന ആകീശ കല്പിച്ച പുറപ്പെട്ടു പൊയാറെ പ്രഭുക്കന്മാർ അ
വൻ ശത്രുപക്ഷത്തിൽ തിരിയും എന്ന പെടിച്ച വിരൊധിച്ചപ്പൊ
ൾ രാജാവ ദാവിദിനെ മടക്കി അയച്ചു അവൻ തന്റെ ആളുക
ളൊട കൂടെ ചിക്ലാഗിൽ എത്തിയാറെ അതാ അമലെകാർ പ
ട്ടണം മുഴുവനും ചുട്ട സ്ത്രീകളെയും കുട്ടികളെയും കവൎന്നുകൊണ്ടു
പൊയപ്രകാരം കണ്ട ദുഃഖിച്ചു തളൎച്ച വിചാരിയാതെ ഉടനെ എ
ഴുനീറ്റ രാത്രി മുഴുവനും ഒടി പിറ്റെ ദിവസം രാവിലെ കവൎച്ച
ക്കാരെ കണ്ടെത്തി പൊരുത ജയിച്ച കവൎന്നത ഒക്കയും പിടിച്ചെ
ടുത്ത വളരെ സമ്പത്തൊടു കൂടെ മടങ്ങി പൊരികയും ചെയ്തു.

അങ്ങിനെ ഇരിക്കുമ്പൊൾ പലിസ്തിയ സൈന്യങ്ങളും ഇസ്രയെ
ല്ക്കാരും ഗില്ബൊവ മലമെൽ വെച്ച അണഞ്ഞ പട ഏറ്റ ഇസ്രയെ
ല്ക്കാർ തൊറ്റു യൊനതാൻ രണ്ട സഹൊദരന്മാരൊട കൂടെ മ
രിച്ചുപൊയി. ശൌൽ അപായത്തെ കണ്ടിട്ട നിരാശ്രയനായി വാ
ൾ മുനമെൽ വീണമരിച്ചു. അതിന്റെ ശെഷം ഒരു അമലെകാര
ൻ ദാവീദിന്റെ അടുക്കൽ വന്നു ഇസ്രായെല്ക്കാർ തൊറ്റു യൊന
താനും മരിച്ചുപൊയി ശൌൽ മുറി ഏറ്റകിടന്ന എന്നെ കൊല്ലുക
എന്ന വിളിച്ച അപെക്ഷിച്ചപ്പൊൾ ഞാൻ അടുത്ത വെട്ടികൊ
ന്നു. അവന്റെ കിരീടവും വളയും ഇതാ യജമാനന്ന കൊണ്ടു
വന്നിരിക്കുന്നു എന്ന പറഞ്ഞാറെ ദാവിദ വസ്ത്രം കീറി കരഞ്ഞു .
യഹൊവാ അഭിഷെകം ചെയ്തവനെ മുടിപ്പാൻ നിനക്ക ശങ്ക ഉ
ണ്ടായില്ലയൊ നിന്റെ രക്തം നിന്റെ തലമെൽ വരട്ടെ എന്ന
കല്പിച്ചു അവനെ കൊല്ലിക്കയും ചെയ്തു. പിന്നെ ദാവിദ പലിസ്തി
യക്കാരെ വിട്ട തന്റെ ആളുകളൊട കൂടെ സ്വരാജ്യത്തിൽ മടങ്ങി
ഹെബ്രൊനിൽവന്ന പാൎത്താറെ യഹൂദ മൂപ്പന്മാർ അവിടെ വന്നു
കൂടി അവനെ രാജാവാക്കി അഭിഷെകം കഴിച്ചു. അബ്നെരൊ ശൌ
ലിന്റെ പുത്രനായ ഇശ്ബൊശെത്തിനെ ഇസ്രയെലിന്മെൽ രാജാ
വാക്കി വാഴിച്ചു അവൻ ൬ വൎഷം വാണു രാജവെലക്ക പൊരാത്ത
വൻ എന്ന കണ്ടാറെ ജനങ്ങൾ മുഷിഞ്ഞ രണ്ടാൾ ചെന്ന അവ
നെ കൊന്നുകളഞ്ഞു അതിന്റെ ശെഷം ദാവിദ എല്ലാ ഇസ്രയെ
ലിന്മെലും രാജായി തീരുകയും ചെയ്തു. [ 51 ] ൩൯. ഉറിയ എന്ന പടനായകനെ
കൊല്ലിച്ചത.

ദാവിദിന്ന രാജ്യഭാരം മുഴുവനും വന്ന യരുശലെം പട്ടണം
മൂലസ്ഥാനത്തിന്ന കൊള്ളാം എന്ന കണ്ടപ്പൊൾ ആ പട്ടണത്തിൽ
പാൎത്തുവരുന്ന യബുസ്യരൊട യുദ്ധം ചൈത ജയിച്ച അവരെ നാ
ട്ടിൽനിന്ന പുറത്താക്കി പട്ടണത്തെ ഉറപ്പിച്ച ശെഷം ദൈവകൂടാ
രത്തെ സീയൊനിൽ സ്ഥാപിച്ചു സാക്ഷിപെട്ടകത്തെയും മറ്റും
വരുത്തി വെച്ച ദെവാരധന മൊശെ കല്പിച്ചതുപൊലെ ക്രമപ്പെ
ടുത്തി, ഇസ്രയെല്ക്കാൎക്ക ദൈവഭക്തി വൎദ്ധിച്ച വരെണ്ടതിന്ന വള
രെ ഉത്സാഹിക്കയും ചെയ്തു.

അവൻ ദൈവസഹായത്താലെ യുദ്ധങ്ങളിൽ വീരനായി എ
റിയ ശത്രുക്കളെ അമൎത്ത പടിഞ്ഞാറ മടിത്തെറെണിയക്കടൽ-
കിഴക്ക പ്രാത്തനദി- തെക്ക മിസ്ര - വടക്ക മസ്കൊസ എന്നീനാല
തിൎക്കകപ്പെട്ട ദെശങ്ങളെ ഒക്കെയും അവൻ വശത്തിലാക്കി തന്റെ
ശാസന അനുസരിപ്പിച്ച ദാവിദ ദൈവഭയത്തൊടെ വാണു- രാ
ജ്യകാൎയ്യങ്ങളെ നടത്തിയതിനാൽ അവന്റെ സ്വാധീനക്കാൎക്ക സു
ഖം വൎദ്ധിച്ചുവന്നു. എദൊമ്യർ മൊവബ്യർ, പലിസ്ത്യർ മുതലായ
ജാതികളിൽ സാധുക്കൾ ഒക്കയും രാജാവ ഗുണവാൻ എന്ന ഒൎത്ത
സന്തൊഷിച്ചു. ദാവിദ ഇപ്രകാരം സുഖെന വാഴുന്ന കാലം ത
ന്റെ ദുരഭിലാഷങ്ങളെ വെണ്ടുംവണ്ണം അടക്കായ്കയാൽ വലുതാ
യുള്ള ഒരു ദൊഷത്തിൽ അകപ്പെട്ടുപൊയി. അത എങ്ങിനെ എ
ന്നാൽ സെനാപതിയായ ഉറിയക്ക ഒരു സുന്ദരസ്ത്രീ ഉണ്ടായിരുന്നു
രാജാവ അവളെ കണ്ട മൊഹിച്ച ഭാൎയ്യയായി കിട്ടെണ്ടുന്നതിന്ന
ഭൎത്താവിനെ അന്മൊന്യരൊടുള്ള യുദ്ധത്തിൽ മരിച്ചുപൊകുവാൻ
തക്ക സ്ഥലത്ത നിറുത്തുവാൻ കല്പിച്ചയച്ചു. രാജാവ ദുൎമ്മൊഹം
നിമിത്തം ഭ്രമിച്ചതിനാൽ മുമ്പിലത്തെ അപായങ്ങളും ദൈവം
അതിശയമായി എല്ലാറ്റിൽനിന്നും രക്ഷിച്ചപ്രകാരവും ഒൎമ്മയിൽ
വന്നില്ല. എങ്കിലും ഒരു കാലത്തെക്ക ദൈവത്തെ വിചാരിയാത്തവ
നെ ദൈവം തന്നെ വിചാരിച്ച ആ മഹാ പാപത്തിന്ന കഠിന ശി
ക്ഷ വരുത്തി. ഉറിയ മരിച്ച ദാവിദ അവന്റെ ഭാൎയ്യയായ ബത്ത്ശബ
യെ പരിഗ്രഹിച്ച ശെഷം നാഥാൻ എന്ന ദീൎഘദൎശി ദൈവനി
യൊഗത്താൽ രാജാവിന്റെ അടുക്കൽവന്ന പറഞ്ഞത ഒരു പട്ടണ
ത്തിൽ രണ്ട മനുഷ്യരുണ്ടായിരുന്നു അതിൽ ഒരുവൻ ധനവാൻ ഒ
രുത്തൻ ദരിദ്രൻ ദരിദ്രൻ ഒരു കുഞ്ഞാടിനെ കൊണ്ടുവന്ന വള
ൎത്തി തന്നൊട കൂടെ ഭക്ഷിച്ച കുടിച്ച കുട്ടി എന്ന പൊലെ മടി
യിൽ ഉറങ്ങുമാറാക്കി ഒരു ദിവസം ധനവാന്റെ വീട്ടിൽ ഒരു വ
ഴിപൊക്കൻ വന്നപ്പൊൾ തന്റെ എറിയ ആടുമാടുകളിൽനിന്നെ
ടുപ്പാൻ മനസ്സാകാതെ ദരിദ്രന്റെ കുഞ്ഞാടിനെ പിടിച്ച അറുത്ത
പാകം ചെയ്തു. ദാവിദ ഇങ്ങിനെ കെട്ടപ്പൊൾ ക്രുദ്ധിച്ച രാജവി
ധി വെണം എന്ന കല്പിച്ചു എന്നാറെ നാഥാൻ ആ പുരുഷൻ നീ
തന്നെ ഇസ്രയെൽ ദൈവമായ യഹൊവയുടെ അരുളപ്പാടാവിത
ഞാൻ നിന്നെ രാജാവാക്കി അഭിഷെകം ചെയ്തു ശൌലിന്റെ ക
യ്യിൽനിന്ന വിടുവിച്ചുവല്ലൊ നീയൊ യഹൊവയുടെ കല്പനയെ [ 52 ] നിരസിച്ച ൟ മഹാ ദൊഷത്തെ ചെയ്തത എന്തിന്ന ഉറിയയെ നീ
അമൊന്യ വാൾ കൊണ്ട കൊല്ലിച്ച ഭാൎയ്യയെ എടുത്തിരിക്കുന്നു ആ
കയാൽ ഞാൻ നിൻ ഭവനത്തിൽനിന്ന തന്നെ ദൊഷത്തെ നിന്റെ മെ
ൽ വരുമാറാക്കും എന്നിപ്രകാരം കെട്ടപ്പൊൾ ദാവിദ ദുഃഖിച്ച ദൊ
ഷക്രിയയെ സമ്മതിച്ചു ഞാൻ യഹൊവെക്ക വിരൊധമായി മഹാ
പാപം ചെയ്തിരിക്കുന്നു എന്ന പറഞ്ഞാറെ നാഥാൻ യഹോവ ൟ
പാപത്തെ ക്ഷമിച്ചു നീ മരിക്കയില്ല എങ്കിലും ശത്രുക്കൾ യഹൊവ
യെ ദുഷിപ്പാനായി സംഗതി ഉണ്ടാക്കിയതുകൊണ്ട ജനിച്ചിട്ടുള്ള
നിന്റെ പൈതൽ മരിക്കും എന്ന പറഞ്ഞ പൊകയും ച്ചെയ്തു.

അതിന്റെ ശെഷം യഹൊവ കുഞ്ഞിനെ ബാധിച്ചു ദൈവക
രുണയുണ്ടായിട്ട കുട്ടി മരിക്കാതിരിക്കെണ്ടതിന്ന ദാവിദ രാപ്പകൽ
കരഞ്ഞും ഉപവസിച്ചും നിലത്തുകിടന്ന പ്രാൎത്ഥിച്ചത ദൈവമെ
നിന്റെ ദയാപ്രകാരം എന്നൊട കരുണയുണ്ടാകെണമെ ആൎദ്ര
വാത്സ്യല്യത്തിന്റെ ബഹുത്വത്തിൻ പ്രകാരം എന്റെ അതിക്രമം
മാച്ചുകളഞ്ഞ എന്നെ കഴുകി വെടിപ്പാക്കെണം എന്റെ ദ്രൊഹങ്ങ
ളെ ഞാൻ അറിയുന്നു എന്റെ പാപം നിത്യം എന്റെ മുമ്പാകെ
ഇരിക്കുന്നു നിനക്ക മാത്രം വിരൊധമായി ഞാൻ പാപം ചെയ്തു.
നിന്റെ കണ്ണുകളിൽ ദൊഷമായത ഞാൻ പ്രവൃത്തിച്ചിരിക്കുന്നു
ദൈവമെ ശുദ്ധഹൃദയത്തെ സൃഷ്ടിച്ച തന്ന എന്റെ ഉള്ളിൽ സ്ഥിര
മുള്ള മനസ്സെ പുതുതാക്കി വിശുദ്ധാത്മാവിനെ എന്നിൽ നിന്ന എ
ടുക്കാതെ ഇരിക്കെണമെ. പിന്നെ ൭ാം ദിവസത്തിൽ കുട്ടി മരിച്ച
ശെഷം ദാവിദ എഴുനീറ്റ തെച്ചുകുളിച്ച യഹൊവ ഭവനത്തിൽ
ചെന്ന സ്തുതിച്ചതിൻ പ്രകാരം എന്റെ ആത്മാവെ യഹോവയെ
യും എൻ ഉള്ളമെ അവന്റെ ശുദ്ധനാമത്തെയും വാഴ്ത്തുക. എൻ
ആത്മാവെ യഹൊവയെ തന്നെ വാഴ്ത്തുക. അവന്റെ സകല കൃ
പാദാനങ്ങളെ മറക്കയുമരുത. അവൻ നിന്റെ സൎവ്വാപരാധങ്ങ
ളെയും ക്ഷമിച്ച നിന്റെ എല്ലാ ക്ഷീണങ്ങളെയും ഒഴിക്കുന്നു. അ
വൻ നിന്നെ നാശത്തിൽനിന്ന വിടുവിച്ച കൃപാൎദ്രകരുണകളെ
ധരിപ്പിച്ചിരിക്കുന്നു. മനുഷ്യനൊ അവന്റെ ദിവസങ്ങൾ പുല്ലു
പൊലെ ആകുന്നു പറമ്പിലെ പുഷ്പത്തിന്ന സമമായി അവൻ പൂ
ക്കുന്നു, കാറ്റ അതിന്മെൽ അടിക്കുമ്പൊൾ അതു നീങ്ങിപൊയി ത
ന്റെ സ്ഥലവും അറിയുന്നതുമില്ല. യഹൊവയുടെ കരുണയൊ
അവനെ ശങ്കിക്കുന്നവരിലും അവന്റെ നീതി മക്കളുടെ മക്കളിലും
എന്നെന്നേക്കും ഇരിക്കുന്നു.

൪൦. അബ്ശലൊമിന്റെ അവസ്ഥ.

ആ കുട്ടി മരിച്ച ശെഷം ദാവിദിന്റെ ഭവനത്തിൽനിന്ന ജ
നിച്ചു വന്ന ദുഃഖം മുഴുവനും തീൎന്നു എന്നല്ല. രാജാവിന്റെ പുത്ര
നായ അബ്ശലൊം തന്റെ സഹൊദരനെ കൊന്നതിനാൽ, അഛ
ൻ നീരസ ഭാവം കാട്ടി കുലപാതകൻ എന്റെ മുഖം കാണരുതെ
ന്ന കല്പിച്ച നാട്ടിൽനിന്ന നീക്കിയപ്പൊൾ അബ്ശലൊം അഛനൊ
ട ദ്വെഷ്യപ്പെട്ട അവനെ സ്ഥാനഭ്രഷ്ടനാക്കുവാൻ ശ്രമിച്ചു. അ
ഛ്ശന്റെ ശ്രെഷ്ഠ മന്ത്രിയായ അഹിതൊഫൽ അവനൊട ചെൎന്ന
മത്സരപ്രവൃത്തിയിൽ സഹായിച്ചതല്ലാതെ അവൻ മഹാ സുന്ദര [ 53 ] നും കൌശലക്കാരനും ആകകൊണ്ട പ്രജകൾ മിക്കവാറും അവ
നെ അനുരഞ്ജിച്ചു സെവിപ്പാനും നിശ്ചയിച്ചിരുന്നു ഒരു സമയ
ത്ത അബ്ശലൊം ഹെബ്രൊനിൽ രാജാവായി വാഴുന്നു എന്നുള്ള
ശ്രുതി യരുശലെമിൽ എത്തിയാറെ ദാവിദ ഭ്രമിച്ച യൊജിച്ചിരി
ക്കുന്നവരൊട നാം വൈകാതെ ഒടിപൊക പട്ടണത്തിന്ന യുദ്ധ
നാശം വരരുത എന്നുകല്പിച്ച പുറപ്പട്ട ചെരിപ്പൂരി തല പുതച്ച,
കരഞ്ഞു കിദ്രൊൻ പുഴയെ കടന്ന ഒലിവ മലയെ കരെറി യാത്ര
യായി. ബന്യമീൻ നാട്ടിൽ കൂടി ചെല്ലുമ്പൊൾ ശൌലിന്റെ ബ
ന്ധുവായ ശിമയി എന്നവൻ അവനെ കണ്ട ശപിച്ച കല്ല എറി
ഞ്ഞ പൊ പൊ രക്ത പുരുഷ എന്നും മറ്റും വിളിച്ചുപറഞ്ഞാറെ
ദാവിദിന്റെ സ്നെഹിതനായ അബിശയി അവനെ കൊല്ലുവാൻ
ഭാവിച്ചപ്പൊൾ ദാവിദ വെണ്ടാ അവൻ ശപിക്കട്ടെ ഇപ്രകാരം
ചെയ്വാൻ യഹൊവ കല്പിച്ചതല്ലൊ എന്ന പറഞ്ഞു. അനന്തരം
ദാവിദ യൎദ്ദൻ നദിയെ കടന്ന മഹനൈം കൊട്ടയിൽ എത്തി
പാൎത്തപ്പൊൾ അബ്ശലൊം യരുശലെമിൽ പ്രവെശിച്ച രാജാസന
ത്തിന്മെൽ ഇരുന്ന കാൎയ്യം സിദ്ധിച്ചു എന്ന വിചാരിച്ച അഛ്ശനെ
വല്ലപ്രകാരവും മുടിപ്പാൻ നിശ്ചയിച്ചാറെ ദാവിദ തന്റെ ജന
ങ്ങളെ ചെൎത്ത യഹൊവ എന്നെ സെനാപതിയുടെ വശത്തിൽ
ഏല്പിച്ച മത്സരക്കാരെ അടക്കിവെപ്പാൻ അയച്ചു. പൊകുമ്പൊൾ
സൂക്ഷിപ്പിൻ ബാലകനായ അബ്ശലൊമൊട പതുക്കെ ചെയ്യാവു
എന്ന കല്പിച്ചു. അവർ വന്നെത്തി പട തുടങ്ങിയാറെ ശത്രുക്കൾ
തൊറ്റു അബ്ശലൊം കൊവർകഴുതപ്പുറത്ത കെറി പാഞ്ഞു മരാമ
രത്തിൻകീഴെ വന്നപ്പൊൾ അവന്റെ നീണ്ട തലമുടി കൊമ്പി
ന്മെൽ പിടിപെട്ട അവൻ തൂങ്ങിനിന്നു കഴുത ഒടിപ്പൊയി അ
തിനെ കണ്ട ഒരുത്തൻ യൊവബെ അറിയിച്ചു നീ അവനെ
കൊല്ലാഞ്ഞത എന്ത എന്നു ചൊദിച്ചാറെ ഇനിക്ക ൧൦൦൦ ശെക്കൽ
വെള്ളി തൂക്കി തന്നാലും ഞാൻ രാജപുത്രന്റെ നെരെ കൈ നീ
ട്ടുകയില്ല ബാലനെ സൂക്ഷിച്ചുകൊൾവിൻ എന്ന രാജാവിന്റെ
കല്പന ഞാൻ കെട്ടുവല്ലൊ എന്ന പറയുമ്പൊൾ യൊവബ ഞാ
ൻ താമസിക്കയില്ല എന്ന ചൊല്ലി ൩ കുന്തം എടുത്ത പൊയി അ
ബ്ശലൊമിന്റെ മാറിൽ കുത്തി കൊല്ലുകയും ചെയ്തു.

അനന്തരം ചില ആളുകൾ ദാവീദിന്റെ അടുക്കൽ എത്തി ശ
ത്രുക്കൾ തൊറ്റു മകനും മരിച്ചിരിക്കുന്നു എന്ന അറിയിച്ചപ്പൊൾ
അവൻ ഭ്രമിച്ച എന്മകനായ അബ്ശലൊമെ ഞാൻ നിനക്ക പകരം
എന്തുകൊണ്ട മരിക്കാതിരുന്നു എന്മകനെ എന്മകനെ എന്ന വിളി
ച്ച കരഞ്ഞുകൊണ്ടിരുന്നു ആ അപജയത്താൽ മത്സരിച്ചവർ എ
ല്ലാവരും അടങ്ങി രാജാവിനൊട ഇണക്കവും ശരണവും അപെ
ക്ഷിച്ചു. പിന്നെ യഹുദ ഗൊത്രക്കാർ യൎദൻ തീരത്തുവന്ന ദാവി
ദിനെ എതിരെറ്റ കടത്തിയപ്പൊൾ ശിമയും അടുത്ത രാജാവി
നെ കണ്ട തൊഴുതു മുമ്പെ ശപിച്ചതിന്ന വളരെ താല്പൎയ്യത്തൊടെ
ക്ഷമചൊദിച്ചു ഇപ്രകാരം ദാവിദ ജയഘൊഷത്തൊടെ യരുശ
ലെമിൽ മടങ്ങിവന്ന ജീവപൎയ്യന്തം രാജാവായി വാണ സൎവ്വപ്ര
ജകളെയും രക്ഷിച്ച പൊരുകയും ചെയ്തു. [ 54 ] ൪൧. ഇസ്രയെലിലെ രൊഗബാധ.

ദാവീദയരുശലമിലെക്ക പൊകുമ്പൊൾ മത്സരഭാവം പുതുതായി
തുടങ്ങി ബന്യമീൻകാരനായ ശെബ എന്ന ഒരുത്തൻ കലഹത്തി
ന്നായി കാഹളം ഊതി ദാവിദ ഭവനത്തൊട ഞങ്ങൾക്ക എന്തൊരു
ചെൎച്ച ഓരൊ ഗൊത്രക്കാർ തങ്ങൾക്ക ബൊധിക്കുന്നപ്രകാരം കാ
ൎയ്യാദികളെ നടത്താമല്ലൊ എന്നും മറ്റും പറഞ്ഞ ദ്രൊഹിച്ചാറെ
യൊവബ പട്ടാളങ്ങളെ ചെൎത്ത കലഹക്കാരെ പിന്തുടൎന്ന ശെബ
യെ കൊല്ലിച്ചു അവനൊട ചെൎന്നവരെ അമൎത്ത വെക്കയും ചെയ്തു.
കുറയകാലം കഴിഞ്ഞശെഷം മത്സരദൊഷം ദാവിദിന്റെ ഭവന
ത്തിൽനിന്നതന്നെ ജനിച്ചവന്നു രാജാവ വൃദ്ധനായപ്പൊൾ അ
ബ്ശലൊമിന്റെ അനുജനായ അദൊന്യ രാജഭാവംപൂണ്ട തെർ
കുതിരകളെയുംമറ്റും സമ്പാദിച്ചു യൊവബിന്റെ സഹായത്താ
ൽ രാജാസനം കരെറി അഛ്ശന്നു പകരം വാഴുവാൻ ശ്രമിച്ചു രാ
ജത്വം ഇളയ പുത്രനായ ശൊലമൊന്ന വരെണ്ടതാകകൊണ്ട ദാവീ
ദ അദൊന്യയുടെ ഉത്സാഹത്തെ നിഷ്ഫലമാക്കി ശലമൊൻ തന്നെ
ഇളയരാജാവ എന്ന ഘൊഷിച്ചറിക്കയും ചെയ്തു. അവൻ രാജാസ
നം കരെറുംമുമ്പെ രാജ്യത്തിൽ എങ്ങും കഠൊരമായ രൊഗബാധ
ഉണ്ടായി അതിന്റെ സംഗതി എന്തെന്നാൽ സാത്താൻ ഇസ്രയെ
ലിന്ന വിരൊധം ഭാവിച്ച രാജാവിനെ വശീകരിച്ചപ്പൊൾ ദാവി
ദ മന്ത്രികളൊട ഇസ്രയെലിൽ പടെക്ക പ്രാപ്തിയുള്ള പുരുഷന്മാ
രെ എണ്ണുവിൻ എന്ന കല്പിച്ചു യൊവബ ൟ കാൎയ്യം ദൈവത്തി
ന്ന അനിഷ്ടം എന്നറിഞ്ഞ വിരൊധിച്ചു എങ്കിലും രാജാവ കെൾ
ക്കായ്കകൊണ്ട തലവന്മാരൊടുകൂടെ പുറപ്പെട്ട ഒമ്പതമാസത്തിന്ന
കം എല്ലാവരെയും എണ്ണി ചാൎത്തി കണക്ക അറിയിച്ചാറെ രാജാ
വിന്ന ഇത അകൃത്യം എന്ന ബൊധം വന്നു ദുഃഖിച്ച യഹൊവയെ
ഞാൻ ചെയ്ത പാപത്തെ ക്ഷമിക്കെണമെ എന്ന അപെക്ഷിച്ചു അ
പ്പൊൾ ദൈവവനിയൊഗത്താൽ ദീൎഘദൎശിയായ ഗാദരാജാവിനെ
ചെന്നുകണ്ട യഹൊവ മൂന്നിൽഒന്ന വരിപ്പാൻ കല്പിക്കുന്നു ൭ വ
ൎഷത്തെ ക്ഷാമമൊ മൂന്ന മാസത്തെ അപജയമൊ മൂന്നുദിവസ
ത്തെ രൊഗബാധയൊ എന്തുവെണ്ടു എന്ന പറഞ്ഞു കെട്ടാറെ ദാ
വിദ ഇനിക്ക അത്യന്തം വ്യാകുലം ഉണ്ട യഹൊവ മഹാകരുണയു
ള്ളവനാകകൊണ്ട ഞാൻ അവന്റെ കയ്യിൽ വീഴട്ടെ മനുഷ്യരു
ടെ കയ്യിൽ അരുത എന്ന പറഞ്ഞശെഷം യഹൊവ വസന്തജ്വ
രത്തെ ഇസ്രയെലിൽ വരുത്തി ദാനിൽനിന്ന ബൎശബവരെക്കും
൭൦൦൦൦ ജനങ്ങൾ മരിക്കയും ചെയ്തു. പിന്നെ ദൈവദൂതൻ യരുശ
ലെമിൽ നാശം ചെയ്യുമ്പൊൾ യഹൊവ മനസ്സലിഞ്ഞ മതി എ
ന്ന കല്പിച്ചു. ദാവിദ ദൈവദൂതൻ മൊറിയ മലമെൽ അറൌന
എന്ന യഭുസ്യ പ്രഭുവിന്റെ കളത്തിൽ നില്ക്കുന്നത കണ്ടപ്പൊൾ
പ്രാൎത്ഥിച്ചു പിന്നെ അങ്ങൊട്ട ചെന്ന ആ പ്രഭുവിനൊട കാളക
ളെയും കളത്തെയും വിലക്ക വാങ്ങി, യഹൊവക്ക ബലിപീഠത്തെ
പണിയിച്ച ബലികഴിച്ച പ്രാൎത്ഥിച്ച ഉടനെ ബാധ തീരുകയും
ചെയ്തു.

അനന്തരം ദാവിദ മൊശയുടെ കല്പപ്രകാരം ലെവ്യരിൽ [ 55 ] നിന്ന ൬൦൦൦ പെരെ വരിച്ച ന്യായാധിപതികളാക്കി ശെഷം ലെ
വ്യരെ ൨൪ വകയാക്കി ദൈവാലയത്തിലെ സെവക്കായി നിയമി
ച്ചു. പിന്നെ ആസാഫിന്റെ പുത്രന്മാരിൽനിന്ന ൪൦൦൦ ആളുകളെ
എടുത്ത അവരെയും ൨൪ പങ്കായി ദൈവാലയത്തിലെ വാദ്യഘൊ
ഷപണിക്കാക്കിവെച്ചു. ഇവൎക്ക മൂപ്പന്മാർ യദുതുൻ, ഹെമാൻ എ
ന്നിരിവർതന്നെ.

൪൨. ശൊലമൊൻ

ദാവിദരാജാവ അവിടെ തന്റെ വാഴ്ചയുടെ ആദിയിൽ
ദൈവാരാധന നല്ല ക്രമത്തിൽ ആക്കി സകലവും വഴിപൊലെ
നടക്കെണ്ടതിന്ന ഉത്സാഹിച്ചപ്രകാരം അവസാനംവരെ ആ വി
ശുദ്ധകാൎയ്യം തന്നെ മനസ്സിൽ ധരിച്ച ബഹുതാല്പൎയ്യത്തൊടെ നട
ത്തി. അവൻ രാജ്യത്തിലെ പ്രധാനികളെയും ശ്രെഷ്ഠന്മാരെയും
വരുത്തി അവരുടെ മുമ്പാകെ തന്റെ പുത്രനായ ശലൊമൊന്റെ
കയ്യിൽ രാജ്യഭാരം ഏല്പിച്ച താൻ പണിയിപ്പാൻ ഭാവിച്ച ദൈ
വാലയത്തെ താമസം കൂടാതെ കെട്ടി തീൎക്കെണം എന്നുകല്പിച്ചു. പി
ന്നെ താൻ വരച്ച മാതിരിയും കാട്ടി പണിക്ക വെണ്ടുന്ന വസ്തുക്കൾ
അറ്റമില്ലാതൊളം ശെഖരിച്ച എല്പിച്ച കൊടുത്തശെഷം ജനങ്ങ
ളൊടും പ്രത്യെകം ധനവാന്മാരൊടും നിങ്ങളും പ്രാപ്തിപൊലെ
വിശുദ്ധപണിക്ക പൊൻവെള്ളി മുതലായ വസ്തുക്കളെകൊണ്ട കൊ
ടുപ്പിൻഎന്ന പറഞ്ഞ ഉത്സാഹിപ്പിക്കയും ചെയ്തു.

ശൊലമൊന്ന ഉണ്ടായ ധനപുഷ്ടിപൊലെ ആ കാലത്ത ഉള്ള
രാജാക്കന്മാൎക്ക ആൎക്കും ഉണ്ടായില്ല. ഇസ്രയെല്ക്കാർ അവന്റെ വാ
ഴ്ചയിൽ സമാധാനത്തൊടെ പാൎത്തു രാജ്യത്തിലെ ഫലപുഷ്ടി സു
ഖെന അനുഭവിച്ചു. എന്നാലൊ ധനത്തെക്കാളും രാജാവിന്ന ജ്ഞാ
നം അധികമായിവന്നു അതിന്റെ കാരണം അവൻ രാജ്യഭാരം
ഏറ്റപ്പൊൾ യഹൊവ ഒരു സ്വപ്നത്തിൽ പ്രത്യക്ഷനായി നിന
ക്ക ഇഷ്ടമായതിനെ ചൊദിക്ക എന്ന കല്പിച്ചപ്പൊൾ ശൊലമൊൻ
നിന്റെ അസംഖ്യജനത്തെ ഭരിക്കെണ്ടതിന്ന ഞാൻ വഴി ഒട്ടും
അറിയാത്ത ബാലനാകുന്നു അതുകൊണ്ട ഗുണദൊഷങ്ങളെ തി
രിച്ച നെരും ന്യായവും നിന്റെ വംശത്തിൽ നടത്തെണ്ടതിന്ന
കെട്ടനുസരിക്കുന്ന ഹൃദയം ഇനിക്ക നൽകെണമെ എന്നിപ്രകാ
രം അപെക്ഷിച്ചപ്പൊൾ യഹൊവ പ്രസാദിച്ചു ദീൎഘായുസ്സ സമ്പ
ത്ത ശത്രുജയം എന്നീവകയല്ല അനുസരിക്കുന്ന ഹൃദയത്തെ ചൊ
ദിച്ചതുകൊണ്ട ഇതാ ഞാൻ നിന്റെ അപെക്ഷപൊലെ ചെയ്തു
ആൎക്കും വരാത്ത ജ്ഞാനവും വിവെകവും ഉള്ള ഹൃദയം ഞാൻ നി
നക്ക തന്നു നീ അപെക്ഷിക്കാത്ത ഐശ്വൎയ്യവും തെജസ്സും കൂടെ
നിൻകാലമുള്ള രാജാക്കന്മാരിലും അധികമായി സാധിപ്പിച്ചിരിക്കു
ന്നു എന്ന കല്പിച്ചു. അപ്രകാരംതന്നെ അവന്ന സംഭവിക്കയും ചെ
യ്തു.

ശൊലമൊന്നുണ്ടായ ജ്ഞാനം സമ്പത്ത മഹത്വം എന്നിവ നിമി
ത്തം അവൻ തന്നെ എല്ലാരാജാക്കന്മാരിലും കീൎത്തി ഏറിയവൻ.
അവൻ ഒരൊരൊദിക്കുകളിൽ കപ്പലുകളെ അയച്ച വ്യാപാരം ന
ടത്തി ദൂരദെശങ്ങളിൽനിന്ന രാജാക്കന്മാർ അവനെ ചെന്നകണ്ട [ 56 ] അവന്റെ ജ്ഞാനത്തെ കെട്ട അതിശയിച്ചു അവന്റെ സുഭാഷി
തങ്ങൾ ൟ നാളൊളം ബുദ്ധിമാന്മാൎക്കും ബുദ്ധിഹീനന്മാൎക്കും ഫ
ലമെകുന്ന ജ്ഞാനവൃക്ഷമായി നില്ക്കുന്നു. ഇത്ര ജ്ഞാനവിശെഷം
രാജാവിന്ന ഉണ്ടായി എങ്കിലും അതിനാൽ പാപത്തിൽനിന്ന
തെറ്റി ശുദ്ധനായി പാൎത്തുവന്നു എന്നല്ല. അവൻ ശിദൊൻ തൂർ
മിസ്ര മുതലായ ദെശങ്ങളിൽനിന്നും കനാൻ വംശത്തിൽനിന്നും
മറ്റും ചില നൂറുരാജപുത്രിമാരെ വരുത്തി രാജാധാനിയിൽ പാ
ൎപ്പിച്ചു അവർ തങ്ങളുടെ ബിംബങ്ങളെ കൊണ്ടുവന്ന വെച്ചു
സെവിച്ചു ശൊലമൊന്റെ മനസ്സിനെ വഷളാക്കികളഞ്ഞു ഇപ്ര
കാരം ജ്ഞാനം എറിയ രാജാവ യഹൊവയും ഇസ്രയെല്ക്കാരു
മായി ചെയ്ത കറാരെ ലംഘിച്ച മഹാപാപത്തിൽ അകപ്പെട്ടുപൊ
യി അതിന്റെ ഫലവും അനുഭവിക്കെണ്ടി വന്നു ൟ വക ദൊഷ
ങ്ങളെ ഭയപ്പെട്ട ഒഴിഞ്ഞുനില്പാൻ അവൻ എല്ലാവൎക്കുംദൃഷ്ടാന്തമാ
യി ഭവിക്കയും ചെയ്തു.

൪൩. രാജ്യവിഭാഗം.

ശൊലമൊൻ മരിച്ചതിന്റെശെഷം പുതിയരാജാവിനെ വാ
ഴിപ്പാൻ ഇസ്രയെൽപുരുഷന്മാർ എല്ലാവരും ശികെമിൽവന്ന കൂ
ടി അവർ ശലൊമൊന്റെ പുത്രനായ രഹൊബൊയാമിന്റെ
ദുശ്ശീലവും ക്രൂരസ്വഭാവവും അറിഞ്ഞിട്ട യരൊബൊയാം എന്ന
മദ്ധ്യസ്ഥൻ മുഖാന്തരം അവനൊട നിൻപിതാവ ഞങ്ങളുടെമെ
ൽ നുകം ഭാരമാക്കിവെച്ചിരിക്കുന്നു നീ അതിന്റെ ഘനം കുറച്ച
ഞങ്ങൾക്ക ഗുണം വരുത്തിയാൽ ഞങ്ങൾ നിന്നെ അനുസരിച്ച
സെവിക്കാം എന്ന ബൊധിപ്പിച്ചാറെ രഹൊബൊയാം കാൎയ്യം വി
ചാരിച്ച എൻപിതാവ നിങ്ങളുടെ നുകത്തെ ഭാരമാക്കി എന്നാൽ
ഞാൻ അതിൽനിന്ന കുറെക്കയില്ല കൂട്ടുക എത്രെചെയ്യും അഛ്ശന്റെ
അരയെക്കാളും എന്റെ ചെറുവിരൽ തടിച്ചത അഛ്ശൻ ചമ്മട്ടിക
ളെകൊണ്ട അടിച്ചു ഞാൻ തെളുകളെകൊണ്ട ശിക്ഷിക്കും എന്ന
കല്പിച്ചു ൟ കഠിനവാക്കുകെട്ട ഇവനിൽനിന്ന ഗുണം വരികയി
ല്ല എന്ന കണ്ടപ്പൊൾ ഇസ്രയെല്ക്കാർ ദാവിദവംശം നമുക്ക എന്ത
ഇസ്രലെ നിന്റെ കുടികളിലെക്ക തിരിച്ചുചെല്ലുക ദാവിദെ നി
ന്റെ ഭവനത്തെ നൊക്കുക എന്ന പറഞ്ഞ പിരിഞ്ഞു ഇപ്രകാരം
൧൦ ഗൊത്രങ്ങൾ ദാവിദ ഗൃഹത്തിൽനിന്ന നീങ്ങി തങ്ങൾക്ക തെ
ളിഞ്ഞവണ്ണം ഒരു ഇസ്രയെൽ രാജ്യത്തെ സ്ഥാപിച്ചു യരൊബൊ
യാം എന്ന പ്രാപ്തിയുള്ള നായകനെ രാജാവാക്കി അനുസരിക്കയും
ചെയ്തു. പിന്നെ രഹൊബൊയാം പിരിഞ്ഞുപൊയ ഇസ്രയെല്ക്കാ
രൊട പകക്ക പകരംചെയ്വാൻ യുദ്ധത്തിന്ന വട്ടംകൂട്ടി പുറപ്പെ
ട്ടാറെ യഹൊവ ശെമായാ എന്ന ദീൎഘദൎശിയെ അയച്ചുപറയിച്ച
ത നിങ്ങൾ സഹൊദരന്മാരൊട പൊരുവാൻ ചെല്ലാതെ മടങ്ങി
പൊകുവിൻ ൟ കാൎയ്യം എന്നിൽനിന്ന ഉണ്ടായ്വന്നു എന്നിപ്രകാ
രം കെട്ടപ്പൊൾ അവർ അനുസരിച്ച മടങ്ങി പൊകയും ചെയ്തു.

എന്നാറെ യരൊബൊയാം ഇസ്രയെൽ ദൈവമായ യഹൊ
വായെ ഉപെക്ഷിച്ച ആരാധനക്കായി ബെത്തൽ ദാൻ എന്ന ര
ണ്ടു സ്ഥലങ്ങളിൽ പൊൻകാളകളെ പ്രതിഷ്ഠിച്ച ഇസ്രായെൽ പെ [ 57 ] രുന്നാളിന്ന യരുശലെമിലെക്ക പൊകുന്നതും വിരൊധിച്ചു പി
ന്നെ ബെത്തലിൽ ഉണ്ടാക്കിയ ബലിപീഠത്തിന്മെൽ താൻ കരെറി
പൂജ കഴിപ്പാൻ ഭാവിപ്പച്ചൊൾ യഹൊവ യഹൂദയിൽ നിന്ന നി
യൊഗിച്ചയച്ച ഒരു ദീൎഘദൎശി ചെന്ന ഹെ തറയെ യഹൊവായു
ടെ വാക്കു കെൾക്ക ദാവിദവംശത്തിൽ നിന്ന ജനിപ്പാനുള്ള യൊ
ശിയ നിന്റെ മെൽ പൂജിക്കുന്നവരെ അറുത്ത മനുഷ്യാസ്ഥികളെ
യും ഇട്ട ചുടും എന്നും മറ്റും കെട്ടാറെ യരൊബൊയാം കൈ നീ
ട്ടി അവനെ പിടിപ്പിൻ എന്ന വിളിച്ചപ്പൊൾ കൈശൊഷിച്ച
സ്തംഭിച്ചനിന്നു തറപിളൎന്ന ചാരംതൂകി പിന്നെ രാജാവ ദീൎഘദ
ൎശിയൊട നീ ഇനിക്ക വെണ്ടി യഹൊവയൊട പ്രാൎത്ഥിക്ക എന്ന
അപെക്ഷിച്ചാറെ അവൻ പ്രാൎത്ഥിച്ചു രാജാവിന്റെ കൈ സ്വസ്ഥ
മായി വരികയും ചെയ്തു. അനന്തരം ആ ദീൎഘദൎശി ദൈവകല്പന
പ്രകാരം വൈകാതെ തന്റെ വീട്ടിലെക്ക യാത്രയായപ്പൊൾ വൃ
ദ്ധനായ മറ്റൊരു ദീൎഘദൎശി ബെത്തെലിൽനിന്ന അവന്റെ വ
ഴിയെ ഒടി വ്യാജംപറഞ്ഞ അവനെ മടക്കി വീട്ടിൽ പാൎപ്പിച്ചു
അവൻ ദൈവകല്പനക്ക വിരൊധമായി ഭക്ഷിച്ച കുടിച്ചശെഷം
കഴുതപ്പുറമെറി തന്റെ സ്ഥലത്തെക്ക പുറപ്പെട്ടുപൊയി വഴിക്കൽ
വെച്ച ഒരു സിംഹം അവനെ കണ്ടുപിടിച്ച കൊന്ന കഴുതയെ
യും ശവത്തെയും തൊടാതെ നിന്നുകൊണ്ടിരുന്നു വൃദ്ധനായ ദീ
ൎഘദൎശി ആ അവസ്ഥയെ കെട്ടപ്പൊൾ ഇത അനുസരണക്കെടിനു
ള്ള ശിക്ഷ എന്നറിഞ്ഞ പുറപ്പെട്ടുപൊയി ശവത്തെ എടുത്ത കുഴി
ച്ചിടുകയും ചെയ്തു.

യരൊബൊയാം ഇപ്രകാരമുള്ള ദൈവശിക്ഷകളെ കണ്ടിട്ടും
ദുൎന്നടപ്പിനെ വിടാതെയും മനസ്സ തിരിയാതെയും ബിംബങ്ങളെ
സെവിച്ച രാജ്യത്തെയും പ്രജകളെയും വഷളാക്കികളഞ്ഞു ഇസ്ര
യെല്ക്കാർ യഹൊവയെ വെടിഞ്ഞ അന്യദെവകളെ ആരാധിച്ചു
കൊണ്ടിരിക്കുമ്പൊൾ സൌഖ്യവും സമാധാനവും രാജ്യത്തിൽനി
ന്ന നീങ്ങി കലഹമത്സരങ്ങളും ജനിച്ച ഒരൊരുത്തർ ഡംഭിച്ച
രാജാവിനെ ദ്രഷ്ടനാക്കി കൊന്ന തങ്ങൾ രാജാസനം എറുവാൻ
തുനിയും അവർ യരൊബൊയാം സ്ഥാപിച്ച കാളയുടെ സെവ
തന്നെയല്ല അജ്ഞാനികളുടെ സകല ബിംബാരാധനയെയും ശീ
ലിച്ച നടത്തി നരബലികളെയും കഴിച്ച എല്ലാവിധമുള്ള അക്രമ
ങ്ങളിൽ രസിച്ച മുഴുകിപൊകയും ചെയ്തു.

൪൪. എലിയാ.

യഹൊവയെ ഉപെക്ഷിച്ച അന്യദെവകളെ സെവിച്ച രാജാ
ക്കന്മാരിൽ ആഹാബ എന്നവൻ പ്രധാനൻ. അവന്റെ ഭാൎയ്യയ
ഇശെബെൽ ശമൎയ്യ പട്ടണത്തിന്റെ ശൊഭയുള്ള ക്ഷെത്രങ്ങളെ
പണിയിച്ച അവറ്റിൽ ചിദൊന്യദെവകളെ പ്രതിഷ്ഠിച്ചു ബാൾ
ദെവന്ന ൪൫൦ അഷ്ടരൊത്ത എന്നവൾക്ക ൪൦൦ ആചാൎയ്യന്മാരെ
വെച്ചു ആ ക്രൂരസെവയെ നടത്തി അവൾ യഹൊവയെ മാനി
ച്ച സെവിക്കുന്ന ഹിംസിച്ച ദീൎഘദൎശികളെ കൊല്ലുകയും ചെയ്തു.
അന്ന രാജാവിന്റെ ഉദ്യൊഗസ്ഥന്മാരിൽ ഒരുവൻമാത്രം യഹൊ
വയെ ഭയപ്പെട്ടു അവൻ രാജപത്നിയുടെ ക്രൂരപ്രവൃത്തിയെ കണ്ട [ 58 ] ദുഃഖിച്ച ൧൦൦ ദീൎഘദൎശികളെ ഗുഹകളിൽ ഒളിപ്പിച്ചു രഹസ്യമായ
അപ്പവും വെള്ളവും കൊണ്ടക്കൊടുത്തു ആ കാലത്തു ദീൎഘദൎശിയാ
യ എലിയ രാജാവിനെ ചെന്നുകണ്ട ഞാൻ സെവിക്കുന്ന യഹൊ
വ ജീവനാണ ഞാൻ പറഞ്ഞല്ലാതെ ൟ സംവത്സരങ്ങളിൽ മഴ
യും മഞ്ഞും ഉണ്ടാകഇല്ല. എന്ന പറഞ്ഞു പിന്നെ നാട്ടിൽ ക്ഷാമം
ജനിച്ചാറെ ക്രീത്തതൊട്ടിന്റെ താഴ്വരയിൽ ഒളിച്ച കാക്കകൾ
കൊണ്ടുവരുന്ന ആഹാരങ്ങൾ തിന്നുകയും തൊട്ടിലെവെള്ളം കു
ടിക്കയും ചെയ്തു.

അനന്തരം തൊട വറ്റിപൊയാറെ സറഫാതിലെക്ക പൊകു
വാൻ കല്പനയായി അവൻ ആ നഗരത്തിന്ന പുറത്ത എത്തിയ
പ്പൊൾ വിറക പെറുക്കുന്ന ഒരു വിധവയെ കണ്ടു വെള്ളത്തിന്നും
അപ്പത്തിന്നും ചൊദിച്ചാറെ ഒരുപിടി മാവും അല്പം എണ്ണയും അ
ല്ലാതെ ഒന്നും ശെഷിച്ചില്ല ൟ വിറക കൊണ്ടുപൊയി ഇനിക്കും
പുത്രനുമായി അസാരംവെച്ച ഭക്ഷിച്ചാൽ പിന്നെ മരണം കാത്തു
കൊൾക ഉള്ളു എന്ന പറഞ്ഞപ്പൊൾ എലിയ ഭയപ്പടെണ്ട നീ
ചെന്ന അതിനെ ഒരുക്കുക ഇനിക്ക മുമ്പെ കുറെകൊണ്ടുവാ പി
ന്നെ നീയും മകനും തിന്നുക മാവും എണ്ണയും മഴപെയ്യുന്ന ദിവ
സത്തൊളം ഒടുങ്ങുകഇല്ല എന്ന ഇസ്രയെലിന്റെ ദൈവം കല്പി
ക്കുന്നു എന്ന പറഞ്ഞു അവൾ കൊടുത്തത വാങ്ങി ഭക്ഷിച്ചു ഒരു
വൎഷത്തൊളം അവളുടെ വീട്ടിൽ പാൎത്തു ആ ദൈവവചനപ്രകാ
രം അവർ മൂന്നുപെരും മുട്ടുകൂടാതെ കഴിക്കയും ചെയ്തു.

പിന്നെ മഴ ഒട്ടുംഉണ്ടാകാത്ത മൂന്നുവൎഷം കഴിഞ്ഞശെഷം യ
ഹൊവ ഞാൻ മഴപെയ്യിപ്പാൻ നിശ്ചയിച്ചിരിക്കുന്നു അതുകൊണ്ട
നീ ആഹാബെ കാണ്മാൻ ചെല്ലുക എന്ന കല്പിച്ചു എലിയചെന്ന
എത്തിയാറെ ആഹാബ ഇസ്രയെല്ക്കാരെ വലെക്കുന്ന ആൾ നീത
ന്നെയെല്ലൊ എന്ന ചൊദിച്ചതിന്ന ഞാൻ അല്ല നീയും നിൻ പി
താവിൻ കുഡുംബവും യഹൊവയുടെ ന്യായപ്രമാണത്തെ വെ
ടിഞ്ഞ ബാളെ ആശ്രയിച്ച നടക്കുന്നത‌കൊണ്ടത്രെ യിസ്രയെല്ക്കാ
രെ വലക്കുന്നത എന്നുത്തരം പറഞ്ഞു. അനന്തരം രാജാവ ദീ
ൎഘദൎശിയുടെ വാക്കിൻപ്രകാരം ബാളിന്റെ പൂജക്കാരെയും എല്ലാ
ഇസ്രായെല്ക്കാരെയും കൎമ്മൽമലമെൽ വരുത്തി കൂട്ടിയാറെ എലി
യാ നിങ്ങൾ രണ്ടുപക്ഷമാകുന്നത എത്രത്തൊളം യഹൊവാ ദൈ
വമായാൽ അവനെ വഴിപ്പെട്ടു സെവിപ്പിൻ ബാൾ ആകുന്നു
എങ്കിൽ ബാളെ അനുസരിപ്പിൻ എന്നപറഞ്ഞതിന്നമിണ്ടാതെ പാ
ൎത്ത സമയം യഹൊവാ ദീൎഘദൎശികളിൽ ഞാനത്രെ ശെഷിപ്പുള്ളു
ബാളിന്നുള്ളവർ ൪൫൦ പെരുണ്ടല്ലോ. ഒരു കാളയെ അവരും ഒ
രു കാളയെ ഞാനും ബലികഴിക്കട്ടെ ആരും തീ കൊളുത്തരുത. അ
വർ തങ്ങളുടെ ദെവനാമത്തെ വിളിക്കട്ടെ ഞാനും യഹൊവാനാ
മത്തെ വിളിക്കും. അഗ്നിയാൽ ഉത്തരം കല്പിക്കുന്നവൻ എത്രെ ദൈ
വമാകെണ്ടു എന്ന പറഞ്ഞത എല്ലാവൎക്കും സമ്മതമായി. പൂജിക്കു
ന്നവർ ഒരു കാളയെ കൊന്ന ഒരുക്കി തറമെൽ വെച്ച ഉദയം മു
തൽ ഉച്ചയൊളം ബാളെ വിളിച്ച തുള്ളി ചുറ്റികൊണ്ടിരുന്നു ഉ
ത്തരം ഒന്നും വാരാഞ്ഞപ്പൊൾ എലിയ പരിഹസിച്ച ബാൾ ധ്യാ
നിക്കുന്നുവൊ പ്രയാണമായൊ ഉറങ്ങുന്നുവൊ എന്തൊ തിണ്ണം [ 59 ] വിളിപ്പിൻ. എന്ന പറഞ്ഞതു കെട്ട അവർ നിലവിളിച്ച തങ്ങളെ
കുത്തി വെട്ടി മുറിച്ചുംകൊണ്ട സന്ധ്യയൊളം വെളിച്ചപ്പാട കഴി
ച്ചു എന്നിട്ടും ഉത്തരം ഉണ്ടായതുമില്ല. ബലി കഴിക്കെണ്ടുന്ന നെ
രം ആയപ്പൊൾ എലിയാ ജനങ്ങളെ അടുക്കൽ വിളിച്ച ഇടിഞ്ഞു
പൊയ യഹൊവതറയെ നന്നാക്കി ചുറ്റും കുഴിച്ച വിറക അടക്കി
കാളയെഖണ്ഡിച്ച തറമെൽ വെച്ച കുഴി നിറയൊളം ബലിയുടെ
മെൽവെള്ളം ഒഴിപ്പിച്ചശെഷം അബ്രഹാം ഇസ്ഹാക്കയാക്കൊബ എ
ന്നവരുടെ ദൈവമായ യഹൊവയെ ഇസ്രയെലിൽ നീ ദൈവം
എന്നും ഞാൻ നിന്റെ ഭൃത്യൻ എന്നും ഇതൊക്കയും നിന്റെ വച
നപ്രകാരം ചെയ്തു എന്നും അറിയുമാറാകെണമെ എന്ന പ്രാൎത്ഥിച്ച
ഉടനെ യഹോവയുടെ അഗ്നി ഇറങ്ങി ബലിയെയും തൊട്ടിലെ
വെള്ളത്തെയും മറ്റും സംഹരിച്ചു ജനം എല്ലാം മുഖം കവിണ്ണു വീ
ണു യഹൊവ തന്നെ ദൈവം എന്ന വിളിച്ച വന്ദിച്ചാറെ എലി
യാ ബാളിന്റെ പൂജക്കാരെ പിടിച്ച കൊല്ലിക്കയും ചെയ്തു. പിന്നെ
നാട്ടിലെ വറൾചയെ കണ്ട മഴയുണ്ടാകുവാൻ ൭ വട്ടം പ്രാൎത്ഥിച്ചു
ബാല്യക്കാരനെ ൭ പ്രാവിശ്യം പടിഞ്ഞാറൊട്ട നൊക്കുവാൻ നി
യൊഗിച്ചു അവൻ ൭മത നൊക്കിയപ്പൊൾ കടലിൽനിന്ന ഒരു
ചെറുമെഘം കരെറുന്നത കണ്ടപ്രകാരം അറിയിച്ചു. പിന്നെ എ
ലിയാ ആഹാബെ തെരിൽ കരെറ്റി രാജധാനിക്കയച്ചാറെ ആ
കാശം കറുത്തു വന്മഴ പെയ്കയും ചെയ്തു.

അനന്തരം ആഹാബിന്റെ പുത്രനായ അഹസ്യക്ക ദീനം പി
ടിച്ചു തനിക്ക സൌഖ്യം ഉണ്ടാകുമൊ എന്ന പലിസ്തിയ ദെവനാ
യ ബാൽസെബുബിനൊട ചൊദിപ്പാൻ എക്രൊനിൽ ദൂതരെ
അയച്ചപ്പൊൾ എലിയാ അവരെ എതിരെറ്റ ഇസ്രയെലിൽ ദൈ
വം ഇല്ല എന്ന വെച്ചൊ നിങ്ങൾ എക്രൊനിൽ പൊകുന്നത ഗു
ണം വരാതെ നീ മരിക്കും നിശ്ചയം എന്ന യഹൊവയുടെ അ
രുളപ്പാടാകുന്നു എന്ന പറഞ്ഞപ്പൊൾ ദൂതൻ മടങ്ങി അഹസ്യയെ
ചെന്ന കണ്ട രൊമകുപ്പായം ധരിച്ചുള്ള ഒരുത്തൻ ഞങ്ങളെ എ
തിരെറ്റ രാജാവ നിശ്ചയമായി മരിക്കും എന്ന കല്പിച്ച കെട്ടപ്ര
കാരം ബൊധിപ്പിച്ചാറെ അഹസ്യ അയാൾ എലിയാ തന്നെ എ
ന്നുചൊല്ലി അവനെ കെട്ടി കൊണ്ടുവരെണ്ടതിന്ന ൫൦ ഭടന്മാരെ
നിയൊഗിച്ചയച്ചു അവർ മലകരെറി എലിയയുടെ അടുക്കൽ എ
ത്തിയപ്പൊൾ തലവൻ ഹെ ദൈവപുരുഷ രാജാവിന്റെ കല്പന
പ്രകാരം നീ ഇറങ്ങി വാ എന്ന പറഞ്ഞു അപ്പൊൾ എലിയാ ഞാൻ
ദൈവപുരുഷനായാൽ സ്വൎഗ്ഗത്തിൽനിന്ന അഗ്നി വീണ നിന്നെ
യും നിന്റെ ൫൦ ഭടന്മാരെയും സംഹരിച്ചുകളക എന്ന കല്പിച്ചു
അപ്രകാരവും സംഭവിച്ചു. അതിന്റെ ശെഷം രാജാവ മറ്റൊ
രുത്തനെ ൫൦ ആളുകളൊടകൂടെ അയച്ചു അവരും തീയാൽ നശി
ച്ചു മൂന്നാമതും ഒരുവൻ ചെന്ന എത്തി വണങ്ങി ദൈവപുരുഷക
രുണ വിചാരിച്ച ഞങ്ങളെ സംഹരിക്കാതിരിക്കെണമെ എന്ന അ
പെക്ഷിച്ചപ്പൊൾ എലിയാ ദൈവവചനപ്രകാരം അവനൊടുകൂ
ടെ മലയിൽനിന്ന ഇറങ്ങി രാജാവിനെ ചെന്നുകണ്ട ഇസ്രയെ
ലിൽ ദൈവം ഇല്ല എന്നപൊലെ എക്രൊനിൽ വാഴുന്ന ബാൽ
സെബുബിനൊട ചൊദിപ്പാനായി ദൂതരെ അയച്ചതിനാൽ ൟ [ 60 ] ദീനത്തിന്ന ഗുണംവരാതെ നീ മരിക്കും നിശ്ചയിച്ചു എന്ന യ
ഹൊവയുടെ അരുളപ്പാടാകുന്നു എന്ന പറഞ്ഞു അഹസ്യ ൟ വ
ചനപ്രകാരം മരിക്കയും ചെയ്തു.

൪൫ എലിശാ.

എലിയാ ദെവനിയൊഗപ്രകാരം തന്റെ ശിഷ്യനായ എലിശാ
യെ സ്വസ്ഥാനത്തിൽ ആക്കിയശെഷം യഹൊവ അവനെ കൊ
ടുങ്കാററിൽ കൂടി സ്വൎഗ്ഗത്തിൽ കരെറുമാറാക്കി അവന്റെ ആത്മ
ശക്തിയും എലിശാമെൽ അധിവസിച്ചു. എലിശാ പിന്നെ ബെ
ത്തെലിലെക്ക കരെറിപൊകുമ്പൊൾ ബാല്യക്കാർ എതിരെറ്റ അ
വനെ നിന്ദിച്ചു മൊട്ടത്തലയാ കരെറിവാ എന്ന വിളിച്ചപ്പൊൾ
അവൻ ഇപ്പൊൾ ക്ഷമിക്കെണ്ടുന്ന സമയമല്ല എന്നറിഞ്ഞ അവ
രെ യഹൊവനാമത്തിൽ ശപിച്ചാറെ കാട്ടിൽനിന്ന രണ്ട കരടി
കൾ പാഞ്ഞവന്ന ആ ദൂഷണക്കാരെ ൪൨ പെരെയും കീറികളക
യും ചെയ്തു.

അനന്തരം എലിശാ ഒരു സ്ഥലത്ത വന്നു ഒരു ദീൎഘദൎശിയുടെ
വിധവ അവനെ കണ്ടപ്പൊൾ എൻ ഭൎത്താവ മരിച്ചുപൊയി ഇ
പ്പൊൾ കടക്കാർ എന്റെ രണ്ടുപുത്രന്മാരെ അടിമകളാക്കി കൊ
ണ്ടുപൊകുവാൻ വന്നിരിക്കുന്നു എന്ന സങ്കടപ്പെട്ട പറഞ്ഞപ്പൊൾ
എലിശാ നിന്റെ വീട്ടിൽ എന്തുണ്ട എന്ന ചൊദിച്ചതിന്ന അ
വൾ നിന്റെ ദാസിക്ക ഒരുകുടം എണ്ണ മാത്രം ഉണ്ട എന്ന പറ
ഞ്ഞാറെ നീ പൊയി അയല്ക്കാരികളൊട ഒഴിഞ്ഞ പാത്രങ്ങളെ
ചൊദിച്ച വാങ്ങി പിന്നെ നീയും പുത്രന്മാരും അകത്തുപ്രവെശി
ച്ച വാതിൽ പൂട്ടി എണ്ണ കുടത്തിൽ നിന്ന പാത്രങ്ങളിൽ വക്കൊളം
പകൎന്ന നിറെക്ക എന്ന കല്പിച്ചു അവൾ അപ്രകാരം ചെയ്തു പാത്ര
ങ്ങളെ നിറച്ചുതീൎന്നാറെ മകനൊട ഇനിയും ഒരു പാത്രം കൊണ്ട
കൊടുക്ക എന്നുപറഞ്ഞതിന്ന പാത്രം എല്ലാം നിറഞ്ഞു എന്ന ചൊ
ന്നാറെ എണ്ണ തീൎന്നുപൊയി പിന്നെ എലിശാ എണ്ണയെ വിറ്റ
നിന്റെ കടം തീൎത്തശെഷം ഉള്ളതുകൊണ്ട നീയും പുത്രന്മാരും
അഹൊവൃത്തി കഴിച്ചുകൊൾക എന്ന പറെകയും ചെയ്തു. അന
ന്തരം സുറിയരാജാവിന്റെ പടനായകനായ നയമാന്ന കുഷ്ഠ
രൊഗം പിടിച്ചു അവന്റെ ഭാൎയ്യയുടെ ദാസിയായ ഒരു ഇസ്രയെ
ല്യസ്ത്രീ അതിനെ കണ്ടപ്പൊൾ എന്റെ യജമാനൻ ശമൎയ്യയിൽ
പാൎക്കുന്ന ദീൎഘദൎശിയെ ചെന്നുകണ്ടാൽ കൊള്ളാം ആയവൻ രൊ
ഗശാന്തിവരുത്തും എന്ന ബൊധിപ്പിച്ചാറെ നയമാൻ വളരെ
സമ്മാനങ്ങളെ എടുത്ത രഥത്തിൽ കയറി ഇസ്രയെൽ നാട്ടിലക്ക
യാത്രയായി അവൻ ദീൎഘദൎശിയുടെ ഭവനത്തിന്റെ ഉമ്മറത്ത എ
ത്തി അവസ്ഥ അറിയിച്ചാറെ എലിശാ നീ ചെന്ന യൎദ്ദനിൽ ൭ വ
ട്ടം കുളിക്ക എന്ന പറയിച്ചു നായമാൻ അതിനെ കെട്ടപ്പൊൾ
ക്രുദ്ധിച്ച പുറത്ത വന്ന നിന്നു അവൻ തന്റെ ദൈവമായ യ
ഹൊവനാമത്തെ വിളിച്ചു കൈകൊണ്ട രൊഗസ്ഥലത്ത തടവി
കൊണ്ട കുഷ്ഠരൊഗത്തെ നീക്കുംഎന്ന ഞാൻ വിചാരിച്ചിരുന്നു ദ
മസ്കിലെ നദികൾ ഇസ്രയെലിലെ വെള്ളങ്ങളെക്കാൾ ഗുണം എ
റയുള്ളതല്ലയൊ എന്ന പറഞ്ഞാറെ അവന്റെ ആളുകൾ അച്ശ [ 61 ] ആ ദീൎഘദൎശി ഒരു വലിയ കാൎയ്യം ചെയ്വാൻ കല്പിച്ചു എങ്കിൽ നീ
ചെയ്കയില്ലയൊ കുളിക്ക എന്നാൽ ശുദ്ധനായിതീരും എന്ന പറ
ഞ്ഞാൽ എത്ര അധികം ചെയ്യാവു എന്ന പറഞ്ഞ സമ്മതിപ്പിച്ചു അ
പ്പൊൾ അവൻ ഇറങ്ങി യൎദ്ദൻനദിയിൽ ൭ വട്ടം മുഴുകിയാറെ കു
ഷ്ഠം മാറി അവന്റെ ശരീരം ഒരു ബാലന്റെ ശരീരംഎന്ന പൊ
ലെ ശുദ്ധമായി അതിന്റെശെഷം അവൻ മടങ്ങിചെന്ന എലി
ശായെകണ്ട ഇസ്രയെലിൽ അല്ലാതെ ഭൂമിയിൽ എങ്ങും ഒരു ദൈ
വം ഇല്ല എന്നുഞാൻ ഇപ്പൊൾ അറിഞ്ഞിരിക്കുന്നു എന്നുചൊല്ലി
ലഭിച്ച ഉപകാരത്തിന്നായി സമ്മാനങ്ങളെയും വെച്ചു എന്നാൽ ദീ
ൎഘദൎശി ഞാൻ സെവിക്കുന്ന യഹൊവ ജീവനാണ ഞാൻ ഒന്നും
എടുക്കുക ഇല്ല നീ സമാധാനത്തൊടെ പൊയികൊൾക എന്ന
പറഞ്ഞയച്ചു അനന്തരം നായമാൻ യാത്രയായാറെ എലിശായു
ടെ ഭൃത്യനായ ഗഹാസി സമ്മാനമൊഹത്താൽ വഴിയെ ചെന്ന
എത്തി ഇപ്പൊൾ തന്നെ രണ്ടു ദീൎഘദൎശിമാർ എന്റെ വീട്ടിൽവന്നു
അവൎക്കവെണ്ടി ഒരുതാലന്ത വെള്ളിയെയും രണ്ടുകൂട്ടം വസ്ത്രങ്ങളെ
യും കൊടുത്തയക്കെണം എന്ന യജമാനന്റെ അപെക്ഷ എന്ന
വ്യാജംപറഞ്ഞ വസ്തുക്കൾ വാങ്ങി തിരിച്ചുപൊയി മറച്ച വീട്ടിൽ
എത്തിയപ്പൊൾ എവിടെനിന്ന വരുന്നു എന്ന എലിശാ ചൊദി
ച്ചാറെ ഗഹാസി ഞാൻ എങ്ങും പൊയിട്ടില്ല എന്നുത്തരം പറഞ്ഞു
അതിന്ന ദീൎഘദൎശി നായമാൻ രഥത്തിൽനിന്ന ഇറങ്ങി നിന്നെ
എതിരെറ്റത ഞാൻ കണ്ടില്ലയൊ ദ്രവ്യവും വസ്ത്രങ്ങളും വാങ്ങി
നിലം പറമ്പുകളെയും മറ്റും മെടിക്കെണ്ടതിന്ന ഇപ്പൊൾ സമയ
മൊ നായമാനിൽനിന്ന മാറിയ കുഷ്ഠം നിന്നിലും സന്തതിയി
ലും ജീവപൎയ്യന്തം ചെൎന്ന നില്ക്കും എന്ന കല്പിച്ചു ഭൃത്യൻ കുഷ്ഠരൊ
ഗിയായി വരികയും ചെയ്തു.

അനന്തരം ഇസ്രായെൽ രാജാവ സുറിയരൊട പട കൂടിയ
പ്പൊൾ എലിശാ ശത്രുപാളയത്തിൽ നടക്കുന്നതെല്ലാം രാജാവി
നെ അറിയിച്ചു. സുറിയ രാജാവ ആയതിനെ കെട്ടറിഞ്ഞാറെ
കൊപിച്ച എലിശാ പാൎത്തുവരുന്ന ദാദാൻ പട്ടണത്തെ വളഞ്ഞ
ദീൎഘദൎശിയെ പിടിച്ച കൊണ്ടുവരുവാൻ സൈന്യങ്ങളെ അയച്ചു
ശത്രുക്കൾ രാത്രിയിൽ എത്തി പട്ടണത്തെ വളഞ്ഞു ദീൎഘദൎശിയു
ടെ ബാലകൻ ഉഷസ്സിങ്കൽ എഴുനീറ്റ ശത്രുസൈന്യത്തെയും
തെർ കുതിരകളെയും കണ്ടപ്പൊൾ യജമാനനെ അയ്യൊകഷ്ടം
നാം എന്തുചെയ്യെണ്ടു എന്ന വിളിച്ചുപറഞ്ഞാാറെ എലിശാ പെടി
ക്കെണ്ട നമ്മുടെ പക്ഷമായി നില്ക്കുന്നവർ ഇവരെക്കാൾ അധിക
മുള്ളവരാകുന്നു എന്നപറഞ്ഞ പ്രാൎത്ഥിച്ച ശെഷം യഹൊവ ആ
ബാലകന്റെ കണ്ണുകളെ തുറന്നു ആയവൻ നൊക്കിയപ്പോൾ മല
മെൽ നിറഞ്ഞും എലിശായെ ചുറ്റിനിന്നും കൊണ്ടിരിക്കുന്ന അ
ഗ്നി മയമായ തെർ കുതിരകളെ കാണുകയും ചെയ്തു. അവർ ദൈ
വദൂതന്മാർ എല്ലാവരും രക്ഷയെ അനുഭവിക്കെണ്ടിയവരുടെ ശു
ശ്രൂഷക്കായി നിയൊഗിച്ചയച്ച ആത്മാക്കൾ അല്ലയൊ.

൪൬ അശൂരിലെ അടിമ.

ആഹാബിന്റെ ശെഷം ൧൨ രാജാക്കന്മാർ ക്രമത്താലെ ദെശ [ 62 ] ഗൊത്രരാജ്യത്തെ ഭരിച്ചതിൽ ഒരൊരുത്തൻ മറ്റവനെ കൊന്നും
തള്ളിയും, താൻ കരെറി വാണു മറ്റൊരുത്തന്റെ അതിക്രമത്താൽ
കഴിഞ്ഞു പൊയതിനാൽ അവരുടെ വാഴ്ചകാലം അല്പംഅത്രെ ആ
കുന്നു സുറിയക്കാർ ഇസ്രയെൽ രാജ്യത്തെ അതിക്രമിച്ച കവൎച്ചയും
പല നാശവും ചെയ്ത പൊന്നു ദീൎഘദൎശിമാർ ബുദ്ധിചൊല്ലി
ദൈവത്തിന്റെ ഭയങ്കരവിധികളെ പണിപ്പെട്ടറിയിച്ചാറെയും
ജനങ്ങൾക്ക ബൊധംവരാതെ ബിംബസെവകളിലും മഹാ പാ
തകങ്ങളിലും തന്നെ രസിച്ചലയിച്ചുപൊകയും ചെയ്തു.

ഒടുവിൽ ബലമുള്ള അശ്ശൂൎയ്യ സെനകൾ വന്ന രാജ്യത്തെ പി
ടിച്ചടക്കി കപ്പം വാങ്ങികൊണ്ടിരുന്നു ഹൊശെയ രാജാവ അശ്ശൂർ
രാജാവായ ശൽമനസ്സരൊട ചെയ്ത സന്ധി കരാറെ ലംഘിച്ച
പ്പൊൾ അവൻ സൈന്യങ്ങളൊട കൂടെ ചുഴലിക്കാറ്റ എന്ന പൊ
ലെ വന്നു ശമൎയ്യ പട്ടണത്തെ നശിപ്പിച്ചു ൧൦ ഗൊത്രക്കാരെ വാ
ഗ്ദത്ത ദെശത്തനിന്ന അൎമ്മിന്യ മുതലായ അന്യദെശങ്ങളിലെക്ക
കൊണ്ടുപൊയി പാൎപ്പിച്ചു. അല്പം ആളുകളെ മാത്രം ഇസ്രയെൽ
നാട്ടിൽ വസിപ്പാൻ സമ്മതിച്ചുള്ളു. അതിന്റെ ശെഷം അശൂൎയ്യ
രാജാവ സൂരിയ മെസൊപതാമ്യ മുതലായ നാട്ടുകാരെ വരുത്തി
പാഴായി തീൎന്ന നാട്ടിൽ കുടിയിരുത്തി ഒരു ആചാൎയ്യനെ വെച്ച
ദെവമാൎഗ്ഗത്തെ അവൎക്ക ഉപദെശിപ്പിച്ചു. ഇപ്രകാരം ൧൦ ഗൊത്ര
രാജ്യം ഒടുങ്ങി അതിൽ ശെഷിച്ച ഇസ്രയെല്ക്കാരും അങ്ങൊട്ടു ചെ
ന്ന പാൎത്തു വരുന്ന പുറജാതിക്കാരും ഇട കലൎന്നു പൊകയാൽ ശ
മൎയ്യർ എന്ന വകക്കാർ ഉണ്ടായി വരികയും ചെയ്തു.

൪൭ ദീൎഘദൎശിയായ യൊന.

അശൂൎയ്യ ദെശത്തിലെക്കും യഹൊവ ഇസ്രയെലിൽനിന്ന ഒരു
ദീൎഘദൎശിയെ നിയൊഗിച്ചത പറയാം ആ രാജ്യത്തിലെ പ്രധാ
നനഗരമായ നിനവെക്ക അത്യന്തം ശൊഭയും മൂന്നു ദിവസത്തെ
വഴി വിസ്താരവുമായിരുന്നു അതിൽ നടന്നു വരുന്ന ദൊഷങ്ങളെ
യഹൊവ കണ്ടിട്ട യൊന എന്നവനൊട നീ എഴുനീറ്റ വലി
യ നിനവെ പട്ടണത്തിൽ ചെന്ന ജനങ്ങളൊട അനുതാപം ചെ
യ്വാൻ ഘൊഷിച്ച പറെക. അവരുടെ ദുഷ്ടത എന്റെ അരികിൽ
എത്തിയിരിക്കുന്നു എന്ന കല്പിച്ചപ്പൊൾ യൊന അനുസരിയാതെ
ഒരു കപ്പൽ കരെറി പടിഞ്ഞാറൊട്ടൊടി പൊയാറെ യഹൊവ
കൊടുങ്കാറ്റ വരുത്തി അടിപ്പിച്ചു കപ്പലിന്ന ഛെദം വരും എന്നു
കണ്ട എല്ലാവരും ഭയപ്പെട്ട ഒരൊരൊ കുല ദെവതകളെ വിളി
ച്ചു. ഭാരം കുറെപ്പാൻ ചരക്കും കടലിൽ ഇട്ടുകളഞ്ഞു യൊന കപ്പ
ലിന്റെ കീഴ്മുറിയിൽ കിടന്നുറങ്ങിയപ്പൊൽ കപ്പൽപ്രമാണി ഹെ
നീ ഉറങ്ങുന്നുവൊ എഴുനീറ്റ നിന്റെ ദെവരെ വിളിക്ക എന്ന
കല്പിച്ചു. മറ്റവർ ൟ ആപത്ത ആരുടെ നിമിത്തം നമ്മളുടെ
മെൽ വന്നിരിക്കുന്നു എന്ന അറിവാനായി നാം ചീട്ടിടുക എന്ന ത
മ്മിൽ തമ്മിൽ പറഞ്ഞ ചീട്ടഇട്ട യൊന തന്നെ കുറ്റക്കാരൻ എന്ന
തെളിഞ്ഞു. എന്നാറെ അവൻ എന്നെ എടുത്ത കടലിൽ ചാട്ടികള
വിൻ എന്നാൽ സമുദ്രത്തിന്ന അടക്കം വരും എന്ന പറഞ്ഞപ്പൊൾ
അവർ യഹൊവയെ ൟ ആൾ നിമിത്തമായി ഞങ്ങളെ ഒടുക്കയും [ 63 ] കുറ്റമില്ലാത്ത രക്തത്തെ ഞങ്ങളുടെ മേൽ വെക്കയും ചെയ്യരുതെ
എന്ന പ്രാൎത്ഥിച്ചു. പിന്നെ യൊനയെ എടുത്ത കടലിൽ ഇട്ടുകളഞ്ഞു
അത ശമിച്ചാറെ ജനങ്ങൾ ദൈവത്തെ എറ്റവും ബലിയും നെ
ൎച്ചകളും കഴിക്കയും ചെയ്തു. അനന്തരം ഒരു വലിയ മത്സ്യം യൊ
നയെ വിഴുങ്ങി. ദൈവ കടാക്ഷത്താൽ നാശം ഒന്നും വരാതെ മൂ
ന്നുരാപ്പകൽ കഴിഞ്ഞ ശെഷം അവനെ കരമെൽ ഛദ്ദിച്ചുകളഞ്ഞു.
എന്നാറെ യഹൊവ രണ്ടാമതും അവനൊട നീ എഴുനീറ്റ നി
നവെ പട്ടണത്തിലക്ക ചെന്ന ഞാൻ പറയുന്നതിനെ ഘൊഷി
ച്ചു പറെക എന്ന കല്പിച്ചപ്പൊൾ അവൻ ചെന്നെത്തി ഇനി ൪൦
ദിവസം ഉണ്ട അപ്പൊൾ നിനവെ ഒടുങ്ങിപൊകും എന്ന വിളി
ച്ചറിയിച്ചാറെ ജനങ്ങൾ ഭയപ്പെട്ട ഉപവാസം കഴിച്ച രട്ടുകളെ
ഉടുത്ത രാജാവും ദുഃഖിച്ച മനുഷ്യരും മൃഗങ്ങളും ഉപൊഷിച്ച താ
ല്പൎയ്യമായി ദൈവത്തൊട നിലവിളിച്ചു. ഒരൊരുത്തൻ തന്റെ ദു
ൎമ്മാൎഗ്ഗത്തെ വിട്ട മനസ്സു തിരിച്ചു കൊൾവിൻ പക്ഷെ ദൈവം ക
രുണ വിചാരിച്ച വരെണ്ടുന്ന നാശത്തെ നീക്കിക്കളയും എന്ന പട്ട
ണത്തിൽ എങ്ങും പ്രസിദ്ധമാക്കി അനന്തരം ജനങ്ങൾ അനുതാ
പപ്പെട്ടു ദൈവം കരുണ കാട്ടി പട്ടണത്തെ രക്ഷിച്ചപ്പൊൾ യൊ
ന മുഷിഞ്ഞ ജീവനെക്കാൾ ഇനിക്ക മരണം നല്ലൂ എന്ന പറഞ്ഞു
പട്ടണത്തിന എന്തു സംഭവിക്കും എന്ന കാണെണ്ടതിന്ന പുറത്തു
പൊയി ഒരു കുടിൽ ഉണ്ടാക്കി അതിൽ പാൎത്തു അന്ന രാത്രിയി
ൽ ദൈവം ഒരു ചുരയെ മുളപ്പിച്ചു യൊന തന്റെ മീതെ പടരു
ന്നത കണ്ടപ്പൊൾ സന്തൊഷിച്ചാശ്വസിച്ചു പിറ്റെ ദിവസം രാ
വിലെ ഒരു പുഴു ആ ചുരയെ കടിക്കയാൽ ഉണങ്ങിപൊയി പി
ന്നെ വെയിൽ യൊനയുടെ തലക്ക തട്ടിയ സമയം അവൻ തള
ൎന്ന മരിച്ചാൽ കൊള്ളാം എന്ന പിന്നയും പറഞ്ഞു അപ്പൊൾ ദൈ
വം നീ മുഷിച്ചിലായിരിക്കുന്നത ന്യായമൊ എന്ന ചൊദിച്ചതിന്ന
യൊന ഞാൻ മരണം വരെ മുഷിഞ്ഞിരിക്കുന്നത ന്യായം തന്നെ
എന്ന പറഞ്ഞാറെ ദൈവം നീ നട്ടുവളൎത്താതെ ഒരു രാത്രിയിൽ
ഉണ്ടായ്വന്നും നശിച്ചും ഇരിക്കുന്ന ആ ചുര നിമിത്തം നിനക്ക ക
നിവുണ്ട ഇനിക്കൊ ഇടവും വലവും തിരിയാത്ത നൂറായിരത്തിരി
വതിനായിരത്തിൽ പരം ആളുകളും അനെകം നാല്ക്കാലികളും
ഉള്ള വലിയ പട്ടണമായ നിനവയൊട കനിവ തൊന്നാതിരിക്കു
മൊ എന്ന കല്പിക്കയും ചെയ്തു.

൪൮. യഹൂദ രാജ്യത്തിലെ ഒടുക്കത്തെ രാജാക്കന്മാർ.

രാജ്യം രണ്ടായി പിരിഞ്ഞുപൊയ ശെഷം യരുശലെമിൽ
൩൭൦ സംവത്സരത്തിനകം ദാവിദ വംശക്കാരായ ൨൦ രാജാക്കന്മാർ
ക്രമത്താലെ ഭരിച്ചു ൧൦ ഗൊത്രരജ്യം ഒടുങ്ങിയതിൽ പിന്നെ യഹൂ
ദരാജ്യം നൂറ്റിചില്വാനം വൎഷം അവൎക്ക തന്നെ ശെഷിച്ച നി
ന്നിരുന്നു. യഹൂദരാജാക്കന്മാരിലും യൊശഫത്ത ഹിസ്കിയ യൊ
ശിയ മുതലായവർ ഒഴികെ ശെഷമുള്ളവർ മദ്ധ്യമന്മാരും അധമ
ന്മാരുമായി യഹൊവയെ വിട്ട ബിംബാരാധന മുതലായ ദൊ
ഷങ്ങളെയും ചെയ്തകൊണ്ടിരുന്നു. ആഹൎസ ബാൾ ദെവന്ന യ
രുശലെമിലെ വീഥികളിൽ പീഠങ്ങളെ ഉണ്ടാക്കിച്ച ദൈവാലയ [ 64 ] ത്തിലെ വാതിലിനെ അടച്ചുകളഞ്ഞു. അവന്റെ പുത്രനായ ഹി
സ്കിയ യഹൊവായെ ഭയപ്പെട്ടിട്ട അതിനെ പിന്നയും തുറന്നവെ
ച്ചു ബിംബങ്ങളെയും പട്ടണത്തിൽനിന്ന പുറത്താക്കികളഞ്ഞു. പി
ന്നെ പിതാക്കന്മാരുടെ ദൈവത്തിങ്കലെക്ക തിരിഞ്ഞുകൊണ്ട പെ
സഹപെരുനാൾ യരുശലെമിൽ വെച്ച കൊണ്ടാടുവാൻ ൧൦ ഗൊ
ത്രക്കാരെ ക്ഷണിച്ചു. ആയവർ അശൂരിലെ അടിമെക്ക പൊകെ
ണ്ടി വന്നപ്പൊൾ അനെകം ഇസ്രയെല്ക്കാർ തങ്ങളുടെ ദെശം വി
ട്ട ഓടിപ്പൊയി യഹൂദരാജ്യത്തിൽ വന്ന ഹിസ്കിയയെ ആശ്രയി
ച്ച പാൎക്കയും ചെയ്തു. സല്മനസ്സരുടെ ശെഷം അശൂരിൽ വാഴുന്ന
സൻഹെരിബ സൈന്യങ്ങളെ അയച്ച യഹൂദരാജ്യത്തിലെ ഉറപ്പു
ള്ള പട്ടണങ്ങളെ പിടിച്ച യരുശലെമിനെയും വളഞ്ഞു. അവൻ
ജീവനുള്ള ദൈവത്തെ ദുഷിച്ചപ്പൊൾ ഹിസ്കിയ സ്വവസ്ത്രങ്ങളെ
കീറി ഇസ്രയെൽ ദൈവത്തൊട പ്രാൎത്ഥിച്ചു എന്നാറെ യഹൊവാ
വയുടെദൂതൻ പുറപ്പെട്ട അശൂൎയ്യപാളയത്തിൽ വന്നു ഒരു രാത്രിയി
ൽ തന്നെ ൧൮൭൦൦൦ ആളുകളെ സംഹരിച്ചശെഷം സൻഹെരിബ
ശെഷിച്ചവരൊട കൂടെ നിനവയിലെക്ക മടങ്ങി പൊകയും ചെ
യ്തു,

അനന്തരം ഒരു മഹാവ്യാധി പിടിച്ച ഹിസ്കിയ വലഞ്ഞുകിട
ന്ന സമയം ദീൎഘദൎശിയായ യശായ അവന്റെ അടുക്കൽ ചെന്ന
നീ മരിക്കുമാറാകയാൽ നിന്റെ ഗൃഹകാൎയ്യങ്ങളെ ക്രമപ്പെടുത്തുക
എന്ന ചൊന്നാറെ ഹിസ്കിയ കരഞ്ഞു ആയുസ്സ നീട്ടിത്തരുവാൻ
ദൈവത്തൊട അപെക്ഷിച്ചു. യശായ വീട്ടിലെക്ക പൊകുമ്പോൾ
യഹൊവ കല്പിച്ചു നീ മടങ്ങി ചെന്ന ഹിസ്കിയയൊട ഞാൻ
നിന്റെ പ്രാൎത്ഥന കെട്ടു കണ്ണുനീരും കണ്ടിരിക്കുന്നു ഞാൻ ഇനി
യും ൧൫ വൎഷത്തൊളം ആയുസ്സ തരും എന്ന പറക. യശായ ചെ
ന്ന പറഞ്ഞു അത്തിപ്പഴം കൊണ്ട ഒരു കുഴമ്പുണ്ടാക്കി പരുവിന്മെ
ൽ ഇട്ട മൂന്ന ദിവസം കഴിഞ്ഞാറെ രാജാവിന്ന സൌഖ്യം വന്നു.
അവൻ ദൈവാലയത്തിൽ ചെന്ന ദൈവത്തെ വാഴ്ത്തുകയും ചെ
യ്തു. ഹിസ്കിയയുടെ ദുഷ്ട പുത്രനായ മനശ്ശെ ൫ വൎഷം വാണ ഭ
ക്തനായ പിതാവിന്റെ ചട്ടങ്ങളെ എല്ലാം നീക്കി ജനങ്ങളെ
വീണ്ടും വിഗ്രഹാരാധനയിലെക്ക തന്നെ തിരിച്ചു മരിക്കും മുമ്പെ
അവൻ ബാബലിലെക്ക അടിമയായി പൊകെണ്ടി വന്നു. അവി
ടെ വെച്ച തന്നെത്താൻ താഴ്ത്തിയതിനാൽ ദൈവം അവ
ന്റെ പ്രാൎത്ഥനയെ കെട്ട സ്വരാജ്യത്തെക്ക തന്നെ തിരികെ വരു
ത്തിയാറെ അവൻ യരുശലെമിൽ നിന്ന ബിംബാരാധന നീക്കി വ
സിച്ചു. അവന്റെ പുത്രനായ അമ്മൊൻ തനിക്ക മുമ്പെഉള്ള സക
ല രാജാക്കന്മാരെക്കാളും അധികം ദൊഷവാനായി അവൻ ൨
വൎഷം രാജ്യം ഭരിച്ചു മരിച്ച ശെഷം ൮ വയസ്സുള്ള മകനായ യൊ
സിയാ വാഴ്ച പ്രാപിച്ചു അവൻ ൧൬ വയസ്സൊളം മഹാചാൎയ്യന്റെ
കീഴിൽ ഇരുന്നു. അതിന്റെ ശെഷം രാജ്യഭാരം ഏറ്റ ബിംബ
ങ്ങളെ നാട്ടിൽനിന്ന നീക്കി ജീൎണ്ണമായ ദൈവാലയത്തെയും വെ
ടിപ്പാക്കിയപ്പൊൾ മനശ്ശയുടെ കാലത്തിൽ കാണാതെ പൊയ
മൊശയുടെ ന്യായപ്രമാണ പുസ്തകത്തെ കണ്ടുകിട്ടി രാജാവ വാ
യിപ്പിച്ച അതിൽ പറഞ്ഞ ശാപവാക്കുകളെ കെട്ടപ്പൊൾ ഭൂമിച്ച [ 65 ] തന്റെ വസ്ത്രങ്ങളെ കീറികളഞ്ഞാറെ ദൈവനിയൊഗത്താൽ ഒ
രു ദീൎഘദൎശി അവനൊട അറിയിച്ച ൟ വാക്കുകളെ കെട്ട
മനസ്സുരുകിയതുകൊണ്ട നീ സമാധാനത്തൊടെ ശവക്കുഴിയിൽ
ഇറിങ്ങി ഞാൻ ൟ സ്ഥലത്ത വരുത്തുന്ന നാശത്തെ കാണാതെ
ഇരിക്കും എന്നത കെട്ടിട്ട അവൻ ഉത്സാഹിച്ച മൊശെയുടെ
ന്യായപ്രമാണത്തിൽ കല്പിച്ച എല്ലാ ചട്ടങ്ങളെയും ഇസ്രയെലിൽ
വീണ്ടും സ്ഥാപിച്ചു. ഒരു ജന സമൂഹത്തിന്ന മുമ്പാകെ ആ തിരു
വെഴുത്ത കെൾപ്പിച്ചു അതിൻവണ്ണം നടക്കെണ്ടതിന്ന ജനങ്ങളുമാ
യി നിൎണ്ണയിച്ചു അതല്ലാതെ അവൻ ബെത്തെലിലുള്ള ബാൽതറ
യെ തകൎത്ത ശവക്കുഴികളിൽ നിന്ന അസ്ഥികളെ എടുത്ത ഒരു ദീ
ൎഘദൎശി മുമ്പെ അറിയിച്ചപ്രകാരം അവറ്റെ തറമെൽ ഇട്ട ദഹി
പ്പിച്ചു. അവൻ മരിച്ച ശെഷം പുത്ര പൌത്രരും അല്പ കാലമെ
വാണുള്ളു. ദൈവത്തിന്റെ വിധി കാലം അടുത്തിരിക്കുന്നു എന്ന
പല അടയാളങ്ങളാൽ കാണ്മാറായി വരികയും ചെയ്തു.

൪൯ ദീൎഘദൎശിമാർ

ആ അടയാളങ്ങളുടെ അൎത്ഥം ജനങ്ങളൊട തെളിയിച്ചു പ
റഞ്ഞവർ ദീൎഘദൎശിമാർ തന്നെ. ദിവ്യജ്ഞാനത്തെ ജനങ്ങൾക്ക ഉ
പദെശിപ്പാനും നടപ്പായി വന്ന ദുഷ്കൎമ്മങ്ങളെ വിരൊധിപ്പാനും
ദൈവം താണവരിൽനിന്നും ശ്രെഷ്ഠന്മാരിൽനിന്നും അവരെ
നിൎമ്മിച്ചയച്ചു. യശായ ദാന്യെൽ എന്നവർ രാജവംശക്കാരും യി
റമിയാവും ഹെസ്കിയാവും ആചാൎയ്യന്മാരും എലിയാൎവ എലിശാൎവ
യൊന മീഖാ എന്നവർ നഗരക്കാരും ആമൊൎച ഇടയനുമായി
രുന്നു. ബാബൽ രാജ്യം ചെറിയതും ശക്തി കുറഞ്ഞതുമായ സമ
യം യശായ അതുവളൎന്ന സമ്പത്ത ഏറും എന്നും ശെഷം അതി
ബലവാനായ കൊരശ എന്ന പെൎസി രാജാവ അതിനെ മറിച്ചു
കളയും എന്നും അറിയിച്ചു. യിറമിയാ കല്ദായക്കാരാൽ ഉണ്ടാകുന്ന
യരുശലെം നാശവും ആ പട്ടണം പാഴായി കിടക്കെണ്ടുന്ന വൎഷ
കണക്കും സൂചിപ്പിച്ചു. ഹെസ്കിയെലും യഹൂദ ഭവനത്തിന നാശ
ത്തെ അറിയിച്ചു ദിവ്യശിക്ഷകളെയും പലവിധെന വൎണ്ണിച്ചു. ഇ
ങ്ങിനെ ദീൎഘദൎശിമാർ ദൈവ വിധികളെ എത്രയും സ്പഷ്ടമായി
പറഞ്ഞു പൊരുന്നു എങ്കിലും അനുതാപപ്പെട്ട ദൈവത്തൊട ഇ
ണങ്ങുവാൻ മനസ്സുണ്ടായില്ല.

പ്രവാചകന്മാർ അറിയിക്കെണ്ടുന്ന വിശെഷങ്ങളെ പലപ്പൊഴും
ഉപമകളെ ചൊല്ലി തെളിയിച്ചു. യിറമിയാ കുശവന്റെ പണി
യെ മനസ്സിൽ ഓൎത്ത പറഞ്ഞത ജനങ്ങൾ അശുദ്ധ പാത്രങ്ങളെ
കഴുകി കവിഴ്ത്തുന്നപ്രകാരം ദൈവം യരുശലെമിനെ മറിച്ചുകള
യും ഹെ ഇസ്രയെൽ ഭവനക്കാരെ കുശവൻ ചക്രത്തിൽ വെച്ചകൈ
യാൽ ഉണ്ടാക്കുന്ന പാത്രം വിരൂപമായി പൊയാൽ അതിനെ കു
ഴച്ച ഉരുട്ടി മറ്റൊരു പാത്രം തീൎക്കുന്നതുപൊലെ ഇനിക്കും നിങ്ങ
ളൊട ചെയ്യാമൊയന്ന യഹൊവയുടെ കല്പന ആകുന്നു ഇതാ കു
ശവൻ കയ്യിൽ മണ്ണ ഏതുപ്രകാരം അപ്രകാരം നിങ്ങൾ എന്റെ
കയ്യിൽ ആകുന്നു. പ്രവാചകൻ മറ്റൊരു സമയം ഒരു ശൊഭയുള്ള
പാത്രം വാങ്ങി അതിനെ എടുത്ത ജനങ്ങളുടെ മൂപ്പന്മാരും ആചാ [ 66 ] ൎയ്യന്മാരും കാണ്കേ നിലത്ത ചാട്ടി പറഞ്ഞത സൈന്യങ്ങളുടെ യ
ഹൊവ ഇപ്രകാരം പറയുന്നു കുശവൻ പാത്രത്തെ പൊളിച്ചാൽ
നന്നാക്കുവാൻ കഴിയാത്തത പൊലെ ഞാൻ ബിംബാരാധന
ദൊഷം ഹെതുവായി ൟ ജനങ്ങളെയും പട്ടണത്തെയും രാജ
ധാനികളെയും മറ്റും നശിപ്പിക്കയും ചെയ്യും.

൫൦ ബാബെലിലെ അടിമ.

ദീൎഘദൎശിമാർ അറിയിച്ചത യഹൂദന്മാർ വിശ്വസിച്ചില്ല എങ്കിലും
ഭെദം കൂടാതെ ഒത്തുവന്നു. വിധികാലം എത്തിയപ്പൊൾ കല്ദായ
ർ എന്ന വലിയ പടജ്ജനങ്ങൾ വന്നു നാടിനെ അതിക്രമിച്ച യരുശലെ
പട്ടണത്തെ രാജ്യത്തെയും ഒടുക്കി കളെവാൻ ദൈവം സംഗതി
വരുത്തി തന്റെ വിധികളെ ക്രമെണ നടത്തുകയും ചെയ്തു. ക
ല്ദായ രാജാവായ നെബുകദ്നെസർ യഹൂദരെ ആദ്യം അടക്കി ക
പ്പം വാങ്ങിയ ശെഷം യകൊന്യ രാജാവിനെയും ൧൦൦൦൦ പട്ടാ
ളക്കാരെയും ആശാരികൾ മുതലായവരെയും ബാബലിലെക്ക കൊ
ണ്ടുപൊയി പിന്നെ തന്റെ കീഴിൽ ഭരിക്കെണ്ടുന്ന സെദെക്കിയ
എന്നവനെ വാഴിച്ചു അവൻ ൯ വൎഷം ഭരിച്ചു കല്ദായ നുകത്തെ
തള്ളുവാൻ തക്കം വന്നു എന്ന വച്ച മിസ്രായ്മക്കാരെ ആശ്രയിച്ച ക
ലഹം ഉണ്ടാക്കിയപ്പൊൾ നെബുകദ്നെസർ സൈന്യങ്ങളൊടു കൂ
ടെ വന്ന യരുശലമെ വളഞ്ഞു നിന്നാറെ പട്ടണത്തിൽ ക്ഷാമം
ജനിച്ചു വിശപ്പു തീൎപ്പാൻ പല സ്ത്രീകൾ കുട്ടികളെയും കൊന്നു ഭ
ക്ഷിച്ചു. രണ്ടു വൎഷം കഴിഞ്ഞ യഹൂദൎക്ക ബലക്ഷയം വന്നപ്പൊൾ
കല്ദായർ അകത്ത പ്രവെശിച്ച സകലവും നാനാവിധമാക്കികള
ഞ്ഞു. സെദെക്കിയ ഓടിപ്പൊയപ്പൊൾ ശത്രുക്കൾ അവനെ പിടി
ച്ചു അവൻ കാണ്കെ പുത്രന്മാരെ കൊന്ന ശെഷം ദീൎഘദൎശി മുന്ന
റിയിച്ച പ്രകാരം കണ്ണുകളെ ചൂന്നെടുത്ത അവനെ ബാബലിലെ
ക്ക കൊണ്ടുപൊയി. പിന്നെ പട്ടണത്തിലും ദൈവാലയത്തിലും
കൊള്ള ഇട്ട ശെഷം തീ കൊളുത്തി ചുട്ട ഇടിച്ചുകളഞ്ഞു. ദൈവാ
ലയത്തിലെ വിശുദ്ധ പാത്രങ്ങളെ എടുത്ത ബാബലിലെക്ക കൊണ്ടു
പൊയി ബെൾ അമ്പലത്തിൽ വെക്കയും ചെയ്തു. ആസമയത്ത സാ
ക്ഷി പെട്ടകത്തിന എന്ത സംഭവിച്ചു എന്നാരും അറിയുന്നില്ല.
നെബുകദ്നെസർ ചില പ്രമാണികളെയും ഒരു കൂട്ടം ദരിദ്രരെയും
ഒഴികെ മറ്റ എല്ലാവരെയും കാറ്റ പതിരിനെ പറപ്പിക്കുന്നപ്ര
കാരം തന്റെ രാജ്യത്തെക്ക കൊണ്ടുപൊയി അതാത സ്ഥലങ്ങളി
ൽ പാൎപ്പിച്ചു നാട്ടിൽ ശെഷിച്ചവരിൽ ഗദല്യ ഇറമിയ എന്ന പ്ര
ധാനന്മാരായതിൽ ഗദല്യ കല്ദായ രാജാവിൽ കല്പന പ്രകാരം മൂ
പ്പനായിട്ട ന്യായം നടത്തുമ്പൊൾ യഹൂദരുടെ കയ്യാൽ നശിച്ചു
പൊയി. ഇറമിയാവൊ പാഴായി പൊയ പട്ടണവും ദെശവും
കണ്ട ദുഃഖിച്ച വിലാപഗീതങ്ങൾ ചമെച്ച മിസ്രായ്മിലെക്ക വാങ്ങി
പൊകയും ചെയ്തു.

൫൧. ദാന്യെൽ

യഹൂദർ ബാബലിൽ പാൎക്കുന്ന സമയം ഓരൊരൊ യജമാന
ന്മാരെ സെവിച്ച കഠിന ദാസവെല എടുക്കെണ്ടി വന്നു എന്ന വി [ 67 ] ചാരിക്കെണ്ടതല്ല രാജാവ അവരെ സ്വദെശക്കാരെ എന്ന പൊ
ലെ വിചാരിച്ച പ്രാപ്തന്മാൎക്ക ഉദ്യൊഗങ്ങളെ കല്പിച്ച കൊടുത്ത രാ
ജ വെല ശീലിക്കെണ്ടതിന്ന അവൻ പല യഹുദ ബാല്യക്കാരെ
വളൎത്തി വിദ്യകളെയും പഠിപ്പിച്ചു. ദാന്യെൽ. സദ്രാൿ മെശൿ അ
ബദ്നെഗൊ എന്നവർ രാജാവിന്റെ കല്പന പ്രകാരം കലാവിദ്യ
യും ഗ്രഹിച്ചു രാജ്യത്തിൽ സ്ഥാനമാനങ്ങൾ പ്രാപിച്ചപ്പൊൾ സ്വ
ദെശക്കാൎക്ക ഉപകാരം ചെയ്തതുമാത്രമല്ല അവർ പുറജാതികളിലും
സത്യ ദൈവത്തിന്റെ അറിവും ദിവ്യ ധൎമ്മങ്ങളും വരുത്തുവാനാ
യി ശ്രമിച്ചു. എങ്കിലും അവർ സുഖമായി പാൎക്കുന്നതിന മുമ്പെ ദുഃ
ഖങ്ങളെ അനുഭവിക്കെണ്ടി വന്നു. രാജാവിന്റെ ഭക്ഷണ സാധ
നങ്ങളെ തിന്നുന്നത തങ്ങൾക്ക അധൎമ്മമാകകൊണ്ട മാംസവും വീ
ഞ്ഞും മറ്റും വാങ്ങാതെ പരിപ്പും വെള്ളവും മാത്രം അനുഭവിച്ചിരു
ന്നു. ദൈവാനുഗ്രഹത്താൽ ശരീര ശക്തിയും സൌഖ്യവും കുറഞ്ഞു
പൊകാതെ അധികമായി വന്നതെയുള്ളു. രാജാവ വന്ന പഠി
ക്കുന്നവരെ പരീക്ഷിച്ചപ്പൊൾ അവർ തന്നെ മറ്റവരെക്കാൾ ജ്ഞാ
നവും പ്രാപ്തിയുമുള്ളവർ എന്നുകണ്ട അവരെ പാഠശാലയിൽ നി
ന്ന നീക്കി ഉദ്യൊഗസ്ഥന്മാരുടെ കൂട്ടത്തിൽ ചെൎക്കയും ചെയ്തു.

അനന്തരം രാജാവ പല ദിക്കുകളിൽ നിന്നും പിടിച്ചു കൊണ്ടു
വന്ന പൊന്നുകൊണ്ട ൬൦ മുളം ഉയരമുള്ള ഒരു ബിംബത്തെ ഉ
ണ്ടാക്കിച്ചു. കലശമുഹൂൎത്ത ദിവസം രാജ്യശ്രെഷ്ഠന്മാരെ ഒക്കയും വ
രുത്തി ഹെ ജനങ്ങളെ വാദ്യഘൊഷം കെൾക്കുമ്പൊൾ ഓരൊരു
ത്തൻ ബിംബത്തിന്റെ മുമ്പാകെ വീണ വന്ദിക്കെണം വന്ദിക്കാ
ത്തവർ അഗ്നിചൂളയിൽ ഇടപ്പെടും എന്ന ഘൊഷിച്ചറിയിച്ചു. പി
ന്നെ പ്രതിഷു കഴിഞ്ഞ ജനങ്ങൾ വാദ്യഘൊഷം കെട്ടപ്പൊൾ എ
ല്ലാവരും വീണു നമസ്കരിച്ചു. അപ്പൊൾ ചില കല്ദായക്കാർ ചെന്ന
രാജാവിനെ കണ്ടു. നമ്മൾ ബിംബത്തെ സെവിച്ചപ്പൊൾ സദ്രാ
ൿ, മെശെൿ അബദ്നെഗൊ എന്നവർ വണങ്ങാതെ നിന്നുകൊ
ണ്ടിരുന്നു എന്ന കുറ്റം ബൊധിപ്പിച്ച സമയം രാജാവ അവരെ
വരുത്തി നിങ്ങൾ എന്റെ ദൈവത്തെ മാനിക്കാതിരിക്കുമൊ നി
ങ്ങളെ എന്റെ കയ്യിൽനിന്ന വിടുവിക്കുന്ന ദൈവം ആർ എന്ന
ഇപ്പൊൾ കാണെണ്ടിവരും എന്ന കല്പിച്ചു. അതിന്ന അവർ ഞങ്ങ
ൾ സെവിക്കുന്ന ദൈവം ഞങ്ങളെ അഗ്നിചൂളയിൽനിന്ന വിടു
വിപ്പാൻ പ്രാപ്തൻ അവൻ അതിനെ ചെയ്യുന്നില്ല എങ്കിലും ഞങ്ങ
ൾ നിന്റെ ദെവനെ സെവിക്കയില്ല എന്ന അറിഞ്ഞുകൊൾക
എന്ന ഉണൎത്തിച്ചപ്പൊൾ രാജാവ ക്രുദ്ധിച്ച ചൂളയിൽ എഴഇര
ട്ടി വിറക ഇട്ട തീ ജ്വലിപ്പിപ്പാൻ കല്പിച്ചു.

അനന്തരം അവരെ വസ്ത്രങ്ങളൊട കൂടെ കെട്ടി ചൂളയിൽ ഇ
ടുവിച്ചു പിന്നെ നൊക്കിയപ്പൊൾ അവൻ ഭൂമിച്ച മന്ത്രികളൊട
ഞാൻ മൂന്നുപേരെ അല്ലയൊ ചൂളയിൽ ഇട്ടത ഇതാ നാലുപെർ
ദഹിക്കാതെ നടക്കുന്നതും നാലാമവൻ ദെവപുത്രന്ന സമനായി
രിക്കുന്നതും ഞാൻ കാണുന്നു എന്ന പറഞ്ഞാറെ ചൂളക്ക അടുത്ത
അത്യുന്നതദൈവത്തിന്റെ ഭൃത്യന്മാരായ സദ്രാൿ മെശെൿ, അബ
ദ്നെഗൊ എന്നവരെ പുറത്തു വരുവിൻ എന്നു വിളിച്ചു. അവർ
പുറത്തുവന്നാറെ തലയിലെ ഒരു രൊമം പൊലും വെന്തുപൊകാ [ 68 ] തെയും തീമണം തട്ടാതെയും കണ്ടിരുന്നു. പിന്നെ രാജാവ ദൂത
നെ അയച്ചും തന്നിൽ ആശ്രയിച്ച ഭൃത്യന്മാരെ രക്ഷിച്ചും ഇരുന്ന
ദൈവം വന്ദ്യൻ എന്ന പറഞ്ഞു സദ്രാൿ. മെശെൿ. അബദ്നെ
ഗൊ എന്നവരുടെ ദൈവത്തെ ദുഷിക്കുന്നവൻ മരിക്കെണം നി
ശ്ചയം എന്ന രാജ്യത്തിൽ എങ്ങും അറിയിച്ചു പിന്നെ ആ മൂന്നു
പെരെ സ്ഥാനമാനികളാക്കി വെക്കയും ചെയ്തു. നെബുക
ദ്നെസർ. ബെൽശസർ എന്ന രാജാക്കന്മാർ ദാന്യേലെ വളരെ മാ
നിച്ചു. മെദ്യനായ ദറിയുസ രാജ്യത്തിന്റെ മൂന്നിൽ ഒരു അംശ
ത്തെ ഭരിപ്പാൻ അവന്ന ഏല്പിച്ചപ്പൊൾ ശ്രെഷ്ഠന്മാർ അസൂയപ്പെ
ട്ട മന്ത്രിയെ സ്ഥാന ഭ്രഷ്ടനാക്കുവാൻ ശ്രമിച്ചു നടപ്പിൽ ദൂഷ്യം ഒ
ന്നും കാണായ്കകൊണ്ട അവന്റെ ദൈവസെവ ൟ രാജ്യത്തി
ൽ അസമ്മതം എന്ന ഒൎത്ത രാജാവിനെ ചെന്നു കണ്ട വ്യാജം പ
റഞ്ഞ വശീകരിച്ചശെഷം അവൻ ൩൦ ദിവസത്തിന്നകം രാജാ
വിനൊട അല്ലാതെ ഒരു ദൈവത്തൊടൊ മനുഷ്യനൊടൊ അ
പെക്ഷ കഴിക്കുന്നവനെ സിംഹഗുഹയിൽ തള്ളികളയും എന്ന ക
ല്പന പരസ്യമാക്കി. ദാന്യെൽ അതിനെ അറിഞ്ഞു എങ്കിലും ദിവ
സെന മൂന്നു വട്ടം തന്റെ മുറിയിലെ കിളിവാതിൽ തുറന്നുവെ
ച്ച മുട്ടുകുത്തി യഹൊവയൊട പ്രാൎത്ഥിച്ചു. ആയത ശത്രുക്കൾ അ
റിഞ്ഞ ഉടനെ ചെന്ന ബൊധിപ്പിച്ചാറെ രാജാവ ദുഃഖിച്ച ദാന്യെ
ലെ രക്ഷിപ്പാൻ മനസ്സായി എങ്കിലും കല്പന മാറ്റുവാൻ കഴിയാ
യ്കകൊണ്ട സമ്മതിച്ചു ദാന്യെലിനൊട നീ സെവിച്ചുകൊണ്ടിരി
ക്കുന്ന ദൈവം നിന്നെ രക്ഷിക്കും എന്ന ചൊല്ലി സിംഹ ഗുഹയി
ൽ തള്ളികളെവാൻ ഏല്പിച്ചു താനും ചെന്ന ഗുഹയുടെ വാതില്ക്ക
മുദ്ര വെച്ച ആ രാത്രിയിൽ ഭക്ഷണവും ഉറക്കവും ഇളച്ച പാൎത്തു പു
ലരുമ്പൊൾ ബദ്ധപ്പെട്ട ഗുഹയുടെ അരികെ ചെന്ന ജീവനുള്ള
ദൈവത്തിന്റെ ഭൃത്യനായ ദാന്യെലെ ദൈവം നിന്നെ സിംഹ
ങ്ങളുടെ ഇടയിൽ നിന്ന രക്ഷിച്ചുവൊ എന്ന വിളിച്ചാറെ ദാന്യെ
ൽ സിംഹങ്ങൾ എന്നെ ഉപദ്രവിക്കാതിരിപ്പാൻ ദൈവം തന്റെ
ദൂതനെ അയച്ചു അവറ്റിന്റെ വായെ അടച്ചുകളഞ്ഞു എന്ന പ
റഞ്ഞപ്പൊൾ രാജാവ സന്തൊഷിച്ച അവനെ ഗുഹയിൽ നിന്ന
കരെറ്റി ദാന്യെൽ പുറത്തു വന്നതിന്റെ ശെഷം രാജാവ കുറ്റം
ചുമത്തിയവരെ ആ ഗുഹയിൽ ഇടുവിച്ചു അവർ അടിയിൽ എത്തും
മുമ്പെ സിംഹങ്ങൾ അവരെ പിടിച്ച നുറുക്കി ഭക്ഷിച്ചുകളഞ്ഞു പി
ന്നെ രാജാവ ദാന്യെലിന്റെ ദൈവത്തെ ഭയപ്പെട്ട സെവിക്കെ
ണം അവൻ അത്രെ ജീവനുള്ള ദൈവം അവൻ പരലൊക ഭു
ലൊകങ്ങളിലും അത്ഭുതങ്ങളെ ചെയ്യുന്നവനും ആകുന്നു എന്ന രാ
ജ്യത്തിൽ ഒക്ക അറിയിക്കയും ചെയ്തു.

൫൨. യരുശലെം പട്ടണത്തെ വീണ്ടും പ
ണിയിച്ചത.

യഹൂദൎക്ക ബാബൽ ദാസ്യം അകപ്പെട്ട ൭൦ാം വൎഷത്തിൽ പെ
ൎസി രാജാവായ കൊറെശ അശ്ശൂൎയ്യ മെദ്യ ബാബൽ എന്ന രാജ്യ [ 69 ] ങ്ങളെ അടക്കി ഭരിച്ച വരുമ്പൊൾ അടിമപ്പെട്ട പാൎക്കുന്നഎല്ലാ യ
ഹൂദരും സ്വരാജ്യത്തിൽ മടങ്ങി ചെന്ന പട്ടണത്തെയും ദൈവാ
ലയത്തെയും വീണ്ടും പണിയിച്ച പാൎക്കെണ്ടതിന്ന കല്പന കൊടു
ത്തു യരുശലെമിൽ ഒരു ഭവനം കെട്ടി തീൎപ്പാൻ സ്വൎഗ്ഗസ്ഥനായ
ദൈവം എന്നൊട കല്പിച്ചിരിക്കുന്നു അതുകൊണ്ട അവന്റെ ജ
നമായവർ എല്ലാവരും ദൈവം തുണയായിട്ട പുറപ്പെട്ട മടങ്ങി
ചെല്ലാം എന്ന രാജ്യത്തിൽ എങ്ങും അറിയിച്ചു. അതല്ലാതെ ദൈ
വാലയത്തിൽ നിന്നെടുത്ത ബാബലിലെക്ക കൊണ്ടുവന്ന ൫൪൦൦
പൊൻ പാത്രങ്ങളെ ഇസ്രയെല്ക്കാൎക്ക തന്നെ ഏല്പിച്ച കൊടുത്തു.
യാത്രക്ക സമയമായപ്പൊൾ ഏറിയ യഹൂദന്മാർ വീടുകളെയും നി
ലം പറമ്പുകളെയും വിട്ട ശൂന്യമായി കിടക്കുന്ന സ്ഥലത്തെക്ക
പൊകുവാൻ മനസ്സില്ലായ്കകൊണ്ട യഹൂദ ഗൊത്രത്തിൽ നിന്നും
ലെവ്യരിൽ നിന്നും കൂടി ൪൨൦൦൦ ആളുകൾ മാത്രം സെരുബാബലി
നൊടും മഹാചാൎയ്യനായ യൊശുവാ എന്നവനൊടും കൂടെ യാ
ത്രയാകയും ചെയ്തു.

പാഴായി കിടക്കുന്ന സ്ഥലത്ത എത്തിയപ്പൊൾ അവർ ആദ്യം
ദൈവപീഠത്തെ പണിയിച്ചു ദൈവാലയത്തിന്ന അടിസ്ഥാനവും
ഇട്ട ആചാൎയ്യർ കാഹളം ഊതി സ്തുതിച്ചപ്പൊൾ മുമ്പിലത്തെ ആല
യത്തെ കണ്ട വയസ്സന്മാർ ൟ പണിക്ക പണ്ടത്തെതിനൊട എ
ന്തൊര തുല്യത എന്നു ചൊല്ലി ദുഃഖിച്ച കരഞ്ഞുകൊണ്ടിരുന്നു പ
ണിക്കാർ പല വക പ്രയാസങ്ങളാൽ തളൎന്നപ്പൊൾ ഉപേക്ഷ കൂ
ടാതെ പണി നല്ലവണ്ണം നടത്തുവാൻ ദീൎഘദൎശികളായ സകൎയ്യ
യും ഹഗ്ഗായും ബുദ്ധി ചൊല്ലി ആശ്വസിപ്പിച്ചും ഉപദെശിച്ചുംകൊ
ണ്ടിരുന്നു. ശമൎയ്യക്കാൎക്ക ആ വിശുദ്ധ കാൎയ്യത്തിൽ ഒഹരി ലഭിയായ്ക
കൊണ്ട അവർ അസൂയപ്പെട്ട അതിന്ന മുടക്കം വരുത്തുവാൻ രാ
ജാവിനൊട വ്യാജം ബൊധിപ്പിച്ചു അത അസാദ്ധ്യമായപ്പൊൾ
പണിയുന്നവരൊട യുദ്ധം തുടങ്ങി അസഹ്യപ്പെടുത്തിയാറെ അ
ൎദ്ധ ജനങ്ങൾ ആയുധംധരിച്ച ശത്രുക്കളെ തടുത്ത ശെഷമുള്ളവർ
ചില സമയം ഒരു കയ്യിൽ വാളും മറ്റെതിൽ പണികൊപ്പും എ
ടുത്ത കൊണ്ട ദെവാലയം നിൎമ്മിക്കയും ചെയ്തു.

കൊറെൎശ മരിച്ചതിന്റെ ശെഷം ദറിയുസ രാജാവ ബാബ
ലിൽ ശെഷിച്ച പൊൻ പാത്രങ്ങളെ വൈദികനായ എസ്രാവി
ങ്കൽ ഏല്പിച്ച യരുശലെമിലെക്ക അയച്ചു അവൻ എത്തിയപ്പൊൾ
ദൈവാരാധനയും ആചാൎയ്യസ്ഥാനവും മറ്റുംക്രമപെടുത്തി ജന
ങ്ങൾക്ക ഹിതമായതിനെ ഉപദെശിച്ചു അൎത്തശസ്തയുടെ കാലത്തി
ൽ മന്ത്രിയായ നെഹെമിയ കല്പന വാങ്ങി ജനങ്ങളൊടു കൂടെ
യരുശലെമിൽ എത്തി പട്ടണ മതിലുകളും മറ്റും കെട്ടിച്ചു തീൎത്ത
നാടുവാഴിയായി കാൎയ്യാദികളെ നടത്തുകയും ചെയ്തു. പെൎസി രാ
ജാക്കന്മാർ മിക്കവാറും യഹൂദൎക്ക ദയ കാണിച്ചു. അഹശ്വെറുസ
എന്നവൻ യഹൂദ കന്യകയായ എസ്തരെ വിവാഹം കഴിച്ചു അ
വൾ നിമിത്തം യഹുദൎക്ക പല ഉപകാരങ്ങൾ സംഭവിച്ചു അവ
ളുടെ സംബന്ധിയായ മൎദൊക്കായും രാജ്യത്തിലെ പ്രധാന മന്ത്രി
യായി തീൎന്നു. നെഹെമിയാ യരുശലെമിൽ ഉദ്യൊഗസ്ഥനായി
ഇരിക്കും കാലം രാജാവിനൊട ശമ്പളം അല്പം പൊലും വാ [ 70 ] ങ്ങാതെ ദിവസെന ൧൫൦ പേരെ തന്നൊടു കൂടെ ഭക്ഷിപ്പി
ക്കയും ആവശ്യമുള്ളവൎക്ക സഹായിക്കയും എല്ലാവരുടെ ഗുണത്തി
ന്നായും പ്രയാസപ്പെട്ട ജാതി രക്ഷ നിമിത്തം ദുഃഖങ്ങളെ അനു
ഭവിക്കയും ചെയ്തു. മൂപ്പന്മാരും പ്രധാനന്മാരും അവന്റെ ജനര
ഞ്ജനയും ധൎമ്മശീലവും കണ്ടപ്പൊൾ സന്തൊഷിച്ച വഴിപ്പെട്ട വാ
ങ്ങിയ കടം ദരിദ്രൎക്ക ഇളച്ച കൊടുത്തു. ഇസ്രയെല്ക്കാരുടെ അവ
സ്ഥ വഴിക്കാക്കുവാൻ ഇപ്രകാരമുള്ള ആളുകളെ സാധിച്ചു എങ്കി
ലും സകലവും യഥാസ്ഥാനത്തിൽ ആക്കുന്ന രക്ഷിതാവെ ചൊ
ല്ലി യഹൊവ ദീൎഘദൎശിയായ മലക്യ മുഖെന അറിയിച്ചത. ഇ
താ ഞാൻ എന്റെ ദൂതനെ അയക്കുന്നു അവൻ എന്റെ മുമ്പിൽ
വഴിയെ നന്നാക്കും അപ്പൊൾ നിങ്ങൾ സെവിച്ചും ഇഷ്ടപ്പെട്ടും
ഇരിക്കുന്ന നിയമദൂതൻ വെഗത്തിൽ തന്റെ ആലയത്തിലെക്ക
വരും. ഇതാ അവൻ വരുന്നു എന്ന സൈന്യങ്ങളുടെ യഹൊവ
കല്പിക്കുന്നു.

പഴയ നിയമത്തിന്റെ അവസാനകാലത്തി
ലെ വൃത്താന്തം.

ദാന്യെൽ പറഞ്ഞപ്രകാരം യരുശലെം പട്ടണത്തെ വീണ്ടും പ
ണിയിച്ചകാലംമുതൽ ക്രിസ്തുവൊളം ൪൮൩ വൎഷം കഴിയെണ്ടതാ
കുന്നു. ആ സമയത്തിന്നകം യഹൂദർ പലവക സന്തൊഷസന്താ
പങ്ങൾ അനുഭവിക്കെണ്ടിവന്നു. പെൎസികളുടെസാമ്രാജ്യത്തെ മുടി
ച്ച യവന രാജാവായ അലക്ഷന്തർ യഹൂദരാജ്യത്ത വന്നപ്പൊൾ
ദൈവാലയത്തെയും ആചാൎയ്യന്മാരെയും മാനിച്ച ജനങ്ങൾക്ക പ
ല ഉപകാരങ്ങൾ ചെയ്തു. അവന്റെശെഷം മിസ്രാരാജാവായ
പ്തൊലമായി യഹൂദരാജ്യം പിടിച്ചടക്കി ഏറിയ യഹൂദന്മാരെ
അടിമകളാക്കി മിസ്രായ്മിലക്ക കൊണ്ടുപൊയി അവന്റെ പുത്ര
നും അവരിൽ ദയകാട്ടി വെദപുസ്തകത്തെ യവനഭാഷയിൽ ആ
ക്കുവാൻ വളരെ ചിലവഴിക്കയും ചെയ്തു. ഇങ്ങിനെ ഇസ്രയെല്ക്കാ
ർ ഏകദേശം ൧൦൦ വൎഷം മിസ്രായ്മക്കാരെ ആശ്രയിച്ച സെവിച്ചാ
റെ സുറിയ രാജാവായ അന്ത്യൊക്യന്റെ വശത്തിൽ ആയ്വന്നു
അവൻ മഹാ ദുഷ്ടനാകയാൽ നയ ഭയങ്ങളെ കാട്ടി പലരെയും
ദൈവത്തൊട വെർപ്പെടുത്തി ബിംബാരാധനയെ ചെയ്യിച്ചുഎങ്കി
ലും എറിയ ആളുകൾ യഹൂദ ധൎമ്മം വിടാതെ നിന്നു ഹിംസയും മ
രണവും തന്നെ അനുഭവിക്കയും ചെയ്തു. അക്കാലത്ത കീൎത്തി എറി
യ മക്കബ്യർ എന്ന പടനായകർ ഉണ്ടായ്വന്നു. അവർ യഹൂദരാ
ജ്യം അന്യനുകത്തിൽനിന്ന വിടുവിച്ച പിന്നെ ശത്രുക്കളുടെ നെ
രെ നില്പാൻ കഴിയാഞ്ഞപ്പൊൾ രൊമരുമായി സഖ്യത ചെയ്തു.
കുറെ കാലം കഴിഞ്ഞാറെ അവർ ഉപായം പ്രയൊഗിച്ച യഹൂദ
രാജ്യത്തെ അടക്കി രൊമയിൽനിന്ന നാടുവാഴികളെ അയച്ച
വാഴിച്ചു ഒടുക്കം എദൊമ്യനായ ഹെരൊദാവ രൊമരുടെ കുട
ക്കീഴിൽ‌തന്നെ ഭരിച്ച ഒരൊ ക്രൂരകൎമ്മങ്ങളെ നടത്തിയപ്പൊൾ ഭ
ക്തിയുള്ള ഇസ്രയെല്ക്കാർ ദുഃഖിച്ച വലഞ്ഞ ചെങ്കൊൽ യഹൂദയി [ 71 ] ൽനിന്ന നീങ്ങി എന്ന കണ്ട സത്യരക്ഷിതാവ വരെണ്ടുന്നകാലം
അടുത്തിരിക്കുന്നു എന്ന ഊഹിക്കയും ചെയ്തു.

മലക്യ കഴിഞ്ഞുപൊയ ശെഷം ഇസ്രയെല്ക്കാരെ ആശ്വസിപ്പി
ച്ച ധൈൎയ്യപ്പെടുത്തുവാൻ ദീൎഘദൎശികൾ ഉണ്ടാവായ്കയാൽ അവർ
രൊമാധികാരം തള്ളി ദാവിദ സിംഹാസനത്തെ യഥാസ്ഥാന
ത്തിൽ ആക്കേണ്ടുന്ന ദൈവം അഭിഷെകം ചെയ്യപ്പെട്ടവനെ വ
ളരെ താല്പൎയ്യത്തൊടെ കാത്തുകൊണ്ടിരുന്നു. എങ്കിലും തങ്ങളുടെ
ആഗ്രഹവും ദൈവ വാഗ്ദത്തനിവൃത്തിയും തമ്മിൽ ഒക്കുകയില്ല
എന്ന അറിവാൻ വെഗത്തിൽ സംഗതി വന്നു. ൟ അവസ്ഥയെ
തൊട്ട ദീൎഘദൎശിയായ യശയ്യ അറിയിച്ചത ദൈവവിചാരവും
വഴിയും മനുഷ്യരുടെ വിചാരത്തിന്നും വഴിക്കും സമമല്ല ആകാ
ശം ഭൂമിയിൽനിന്ന ഉയൎന്നിരിക്കുന്നതുപൊലെതന്നെ ദൈവവി
ചാരവും വഴിയും മനുഷ്യരുടെ വഴിവിചാരങ്ങൾക്കും മീതെ ഉയ
ൎന്നിരിക്കുന്നു. [ 72 ] സത്യവെദ കഥകൾ.

൧ ഗബ്രിയെൽ ദൈവ ദൂതന്റെ വരവ.

യഹൂദരാജാവായ ഹെരൊദെശിന്റെ കാലത്തിൽ സഖറിയ
എന്ന ആചാൎയ്യനും ഭാൎയ്യയായ എലിശബത്തയും ദൈവ കല്പനാ
നിയമങ്ങളിൽ കുറവ കൂടാതെ നീതിമാന്മാരായി യഹൂദ്യ മലപ്ര
ദെശത്ത പാൎത്ത സന്തതിയില്ലായ്കകൊണ്ട ബഹു കാലം ക്ലെശിച്ച
പ്രാൎത്ഥിച്ചിരിക്കുമ്പൊൾ ഒരു ദിവസം സഖറിയ ദൈവാലയത്തി
ൽ ചെന്ന ധൂപം കാട്ടുന്ന സമയം ധൂപ പീഠത്തിന്റെ വലഭാഗ
ത്തഒരു ദൈവദൂതനെകണ്ടു പെടിച്ചാറെ അവൻ സഖറിയയൊട
ഭയപ്പെടരുതെ ദൈവം നിന്റെ പ്രാൎത്ഥനയെ കെട്ടിരിക്കുന്നു എ
ലിശബത്തയിൽ നിന്ന നിനക്കൊരു പുത്രൻ ജനിക്കും അവന്ന
നീ യൊഹന്നാൻ എന്ന നാമം വിളിക്കും അവൻ ഇസ്രയെല്ക്കാരിൽ
പലരെയും കൎത്താവായ ദൈവത്തിലെക്ക തിരിയിച്ച എലിയയുടെ
ആത്മാവിലും ശക്തിയിലും കൎത്താവിന്റെ മുമ്പിൽ നടക്കയും ചെ
യ്യും എന്നതുകെട്ട സഖറിയ സംശയിച്ചപ്പൊൾദൂതൻ ഞാൻ ദൈവ
ത്തിന്റെ മുമ്പാകെ നിൽക്കുന്ന ഗബ്രിയെലാകുന്നു നിന്നൊട ൟ
അവസ്ഥ അറിയിപ്പാൻ ദൈവം എന്നെ അയച്ചിരിക്കുന്നു നീ വി
ശ്വസിക്കായ്കകൊണ്ട ൟ കാൎയ്യം സംഭവിക്കുന്ന നാൾ വരെ ഊമ
നാകും എന്ന പറഞ്ഞ ഇടനെ അവൻ ഊമനായി പുറത്തുള്ള ജന
സംഘങ്ങളെ അനുഗ്രഹിപ്പാൻ വരിയാതെ പൊയി.

പിന്നെ ആരുമാസം കഴിഞ്ഞശെഷം ആ ദൈവദൂതൻ നസറത്ത
നഗരത്തിലെ മറിയ എന്ന കന്യകക്ക പ്രത്യക്ഷനായി അവളൊട
കൃപ ലഭിച്ചവളെ വാഴുക സ്ത്രീകളിൽ വെച്ച അനുഗ്രഹമുള്ളവളെ
ഭയപ്പെടരുത. നീ ഒരു പുത്രനെ പ്രസവിച്ച അവന്ന യെശുവെ
ന്ന പെർ വിളിക്കും ദൈവം അവന്ന പിതാവായ ദാവിദിന്റെ
സിഹാസനം കൊടുക്കും അവൻ ദൈവപുത്രൻ എന്ന പെർ കൊ
ണ്ടു എന്നും രാജാവായി വാഴുകയും ചെയ്യും എന്നു പറഞ്ഞാറെ മ
റിയ ഞാൻ ഒരു പുരുഷനെ അറിയായ്ക കൊണ്ട ഇതെങ്ങിനെ
ഉണ്ടാകുമെന്ന ചൊദിച്ചതിന്ന ദൈവദൂതൻ പരിശുദ്ധാത്മാവും മ
ഹൊന്നതന്റെ ശക്തിയും നിന്മെൽ ആച്ശാദിക്കും അതിനാൽ ജ
നിക്കുന്ന പരിശുദ്ധ ശിശു ദൈവപുത്രൻ എന്ന വിളിക്കപ്പെടും നി
ന്റെ ചാൎച്ചക്കാരത്തിയായ എലിശബത്ത വൃദ്ധതയിൽ ഇപ്പൊൾ
ഗൎഭം ധരിച്ചിരിക്കുന്നു. ദൈവത്തിന കഴിയാത്ത കാൎയ്യം ഉന്നുമില്ല
എന്നു പറഞ്ഞു ആയത കെട്ടാറെ മറിയ ഞാൻ കൎത്താവിന്റെ
ദാസിയാകുന്നു വചനപ്രകാരം ഭവിക്കട്ടെ എന്ന പറഞ്ഞ ശെ
ഷം ദൈവദൂതൻ മറെകയും ചെയ്തു. അനന്തരം മറിയ എലിശ
ബത്തയെ ചെന്ന കണ്ടു വന്ദിച്ചാറെ അവൾ പരിശുദ്ധാത്മ പൂൎണ്ണ [ 73 ] യായിട്ട ഹാ സ്ത്രീകളിൽ ധന്യയായവളെ എന്റെ കൎത്താവിന്റെ
അമ്മ എന്നെ കാണ്മാനായി വന്നത ഇനിക്ക എന്തുകൊണ്ടാകുന്നു
എന്നുരച്ചത കെട്ട മറിയ കൎത്താവ തന്റെ ദാസിയുടെ താഴ്യായ്മ
യെ കണ്ടതുകൊണ്ട എന്റെ ഹൃദയം അവനെ മഹത്വപ്പെടുത്തു
ന്നു എന്റെ ആത്മാവ രക്ഷിതാവായ ദൈവത്തിൽ ആനന്ദിച്ചി
രിക്കുന്നു എല്ലാ ജനങ്ങളും എന്നെ ധാന്യ എന്ന വിളിക്കും ശക്തി
യും പരിശുദ്ധിയുമുള്ളവൻ ഇനിക്ക മഹത്വം വരുത്തി എന്നു പറ
ഞ്ഞ മൂന്നു മാസം അവളൊടു കൂടെ പാൎത്തിട്ട സ്വദെശത്തെക്ക തി
രിയെ പൊരികയും ചെയ്ഥു.

പിന്നെ എലിശബത്ത ഒരു പുത്രനെ പ്രസവിച്ചു ബന്ധുക്കളും
സമീപസ്ഥന്മാരും അവന്ന എട്ടാം ദിവസം ചെലാകൎമ്മം കഴിച്ചു.
അച്ശന്റെ പെർ വിളിപ്പാൻ ഭാവിച്ചപ്പൊൾ അമ്മ വിരൊധിച്ച
യൊഹനാൻ എന്ന തന്നെ പെരിടെണം എന്ന പറഞ്ഞാറെ അ
വർ അച്ശനൊട ചൊദിച്ചതിന്റെ ശെഷം അവൻ ഒരു എഴുത്തപ
ലകമെൽ അവന്റെ പെർ യൊഹനാൻ ആകുന്നു എന്ന എഴുതി
അവർ എല്ലാവരും ആശ്ചൎയ്യപ്പെട്ടു. അനന്തരം അവൻ സംസാരിച്ച
പരിശുദ്ധത്മാ നിറഞ്ഞവനായി ഇസ്രയെല്ക്കാരുടെ ദൈവമായ ക
ൎത്താവ തൻ ജനങ്ങളെ കടക്ഷിച്ചുദ്ധാരണം ചെയ്തു. പൂൎവ്വകാല
ങ്ങളിൽ പരിശുദ്ധ ദീൎഘദൎശികളുടെ വായാൽ അരുളിചെയ്തപ്ര
കാരം തന്നെ നമ്മുടെ പിതാവായ അബ്രഹാമൊടു നിയമിച്ച ക
രാരിനെയും ആണയെയും ഒൎത്തിരിക്കകൊണ്ട അവന്ന സ്തൊത്രം
ഭവിക്കട്ടെ എന്ന പറഞ്ഞു പിന്നെ ബാലക നീ മഹൊന്നതന്റെ
ദീൎഘദൎശയാകും ദൈവജാതിക്ക നിത്യരക്ഷയുടെ അറിവിനെയും
പാപമൊചനത്തെയും കൊടുക്കെണ്ടതിന്ന കൎത്താവിന്റെ മുമ്പി
ൽ നടന്ന അവന്റെ വഴിയെ നെരെ ആക്കുമെന്നുരചെയ്തു. പി
ന്നെ യൊഹന്നാൽ ക്രമെണ വളൎന്ന ആത്മ ശക്തനായി ഇസ്രയെ
ൽക്കാൎക്ക തന്നെ കാണിക്കുന്നാൾ വര്യും വനത്തിൽ പാൎക്കയും
ചെയ്തു.

൨ യെശുവിന്റെ അവതാരം.

ആ കാലത്ത രൊമ കൈസരായ ഔഗുസ്ത സൎവ്വപ്രജകളുടെയും
പെർ വഴി പതിപ്പാൻ കല്പന അയച്ചിരിക്കകൊണ്ട ഗൎഭിണിയായ
മറിയയും അവ് അവളെ വിവാഹം ചെയ്വാൻ നിശ്ചയിച്ച യൊസെഫും
ദാവിദിൻ ഗൊത്രക്കാരാകയാൽ നസറത്തിൽനിന്ന പുറപ്പെട്ട ദാ
വിദിൻ പട്ടണമായ ബെത്ലഹെമിൽ എത്തിയപ്പൊൾ സൎവ്വ ഭവന
ങ്ങളിലും വഴിപൊക്കർ നിറഞ്ഞതുനിമിത്തം ഒരു ഗൊശാലയിൽ
പാൎക്കെണ്ടിവന്നു രാത്രിയിൽ മറിയ ഒരു പുത്രനെ പ്രസവിച്ചു ജീ
ൎണ്ണവസ്ത്രങ്ങളെ കൊണ്ട പുതപ്പിച്ച പുല്കൂട്ടിൽ കിടത്തി ൟ അവ
സ്ഥ മറിയയും യൊസെഫുമല്ലാതെ അവിടെ ഉള്ളവർ ആരും അറി
ഞ്ഞതും വിചാരിച്ചതുമില്ല. ആ രാത്രിയിൽ ആട്ടിങ്കൂട്ടത്തെ പറമ്പിലാ
ക്കി കാത്തുവരുന്ന ചിലഇടയന്മാരുടെ അരികെ കൎത്താവിന്റെ ദൂത
ൻ പ്രത്യക്ഷനായി ചുറ്റും പ്രകാശിച്ച ദെവതെജസ്സ അവർ കണ്ട
വളരെ ഭയപ്പെട്ടപ്പൊൾ ദൂതൻ നിങ്ങൾ പെടികെണ്ട സകല ജ
നങ്ങൾക്കും വന്നിരിക്കുന്ന മഹാ സന്തൊഷം ഞാൻ നിങ്ങളൊട [ 74 ] അറിയിക്കുന്നു അഭിഷിക്തനാകുന്ന ക്രിസ്തുവെന്നൊരു രക്ഷിതാവ
ബത്ലഹെമിൽ ഇപ്പൊൾ ജനിച്ചിരിക്കുന്നു നിങ്ങൾ ചെന്ന അന്വെ
ഷിച്ചാൽ അവിടെ ജീൎണ്ണവസ്ത്രങ്ങൾ പുതച്ച പുല്ക്കൂട്ടിൽ കിടക്കുന്ന
പൈതലെ കാണും എന്നുപറഞ്ഞ ഉടനെ ദൂതസംഘം അവനൊ
ട കൂടെ ചെൎന്ന ദൈവത്തിന്ന മഹത്വവും ഭൂമിയിൽ സമാധാന
വും മനുഷ്യരിൽ സംപ്രീതിയും സംഭവിക്കട്ടെ എന്ന വാഴ്ത്തി സ്തു
തിച്ച പൊയ ശെഷം ഇടയർ ബത്ലഹെമിൽ ചെന്ന ആ ശിശു
വിനെ കണ്ട പറമ്പിൽ വെച്ചുണ്ടായ വൎത്തമാനമൊക്കയും മറിയ
യൊസെഫ മുതലായവരൊടും അറിയിച്ചാറെ എല്ലാവരും അതി
ശയിച്ചു മറിയയൊ ൟ വചനങ്ഗ്നൾ എല്ലാം മനസ്സിൽ സംഗ്രഹി
ച്ചും ധ്യാനിച്ചുംകൊണ്ടിരുന്നു.

എട്ടാം ദിവസം അവർ പൈതലിന്ന ചെലാകൎമ്മം കഴിച്ച
യെശു എന്ന പെർ വിളിച്ചു നാല്പത ദിവസം കഴിഞ്ഞാറെ മൊ
ശ നിയമപ്രകാരം അവനെ യറിശലെമിൽ കൊണ്ടു പൊയി
ദൈവാലയത്തിൽ കല്പിച്ച ബലികളെ കഴിച്ചു. മരിക്കുംമുമ്പെ ലൊ
ക രക്ഷിതാവിനെ കാണുമെന്ന ദൈവ കല്പനയുണ്ടാകയാൽ അ
വിടെ പാൎത്ത വരുന്ന വൃദ്ധനായ ശിമ്യൊനെന്ന ദൈവ ഭക്തൻ
പരിശുദ്ധാത്മ നിയൊഗത്താൽ ദൈവാലയത്തിൽ ചെന്ന കുഞ്ഞി
നെ കണ്ട കയ്യിൽ വാങ്ങി കൎത്താവെ സൎവ്വ വംശങ്ങൾക്കും വെണ്ടി
സ്ഥാപിച്ച നിന്റെ രക്ഷ കണ്ണുകൊണ്ട കാണുകയാൽ അടിയാ
നെ സമാധാനത്തൊട വീട്ടയക്കുന്നു എന്ന ചൊല്ലി സ്തുതിച്ചു. പി
ന്നെ മാതാവിനൊട കണ്ടാലും പല ഹൃദയങ്ങളിലെ നിരൂപണ
ങ്ങൾ വെളിപ്പെടുവാൻ തക്കവണ്ണം ഇവൻ ഇസ്രയെലിൽ അനെ
കരുടെ വീഴ്ചക്കായും എഴുനീല്പിനായും ചമഞ്ഞു വിരുദ്ധ ലക്ഷണ
മായി കിടക്കുന്നു നിന്റെ ഹൃദയത്തിൽ കൂടി ഒരു വാൾ കടന്നു
പൊകും എന്ന പറഞ്ഞു അവരെ അനുഗ്രഹിച്ച ശെഷം വൃദ്ധയായ
ഹന്ന എന്നൊരു ദീൎഘദൎശിനിയും അവന്റെ അരികിൽ ചെന്ന
വന്ദിച്ചു ദൈവത്തെ സ്തുതിച്ച രക്ഷക്കായി യറുശലെമിൽ കാത്തിരി
ക്കുന്ന എല്ലാവരൊടും അവനെകൊണ്ട സംസാരിക്കയും ചൈതു.

൩ വിദ്വാന്മാരുടെ വരവ.

ൟ കാൎയ്യങ്ങളുടെ ശെഷം കിഴക്ക ദിക്കിൽ നിന്ന വിദ്വാന്മാർ
യറുശലെമിൽ വന്ന യഹൂദ രാജാവായി ജനിച്ചവൻ എവിടെ
ഞങ്ങൾ അവന്റെ നക്ഷത്രം കണ്ടു അവനെ വന്ദിപ്പാൻ കൊകു
ന്നു എന്ന പറഞ്ഞപ്പൊൾ ഹെരൊദെസെ രാജാവും ആ പട്ടണ
ക്കാരും ഭ്രമിച്ച ക്രിസ്തു എവിടെ ജനിക്കെണ്ടതാകുന്നു എന്ന ശാസ്ത്രി
കളെ വരുത്തി ചൊദിച്ചാറെ അവർ ബത്ലഹെമിൽ തന്നെ എന്ന
ദീൎഘദൎശീ വാക്ക കാട്ടി പറഞ്ഞ ശെഷം ആ രാജാവ വിദ്വാന്മാ
രൊട നിങ്ങൾ ബത്ലഹെമിൽ പൊയി കുഞ്ഞിനെ താല്പൎയ്യമായി
അന്വെഷിപ്പിൻ കണ്ടാൽ എന്നെ അറിയിക്കെണം വന്ദിപ്പാൻ
ഞാനും വരാം എന്ന പറഞ്ഞത കെട്ട അവർ യാത്രയായി കിഴക്കു
കണ്ട നക്ഷത്രം പൈതലുണ്ടായ സ്ഥലത്തിൻ മെൽ ഭാഗത്ത വന്ന
നില്ക്കുവൊളം സഞ്ചരിച്ചു പൈതലിനെ മറിയയൊടു കൂടി കണ്ടു
പൊന്നും കുന്തുരുക്കവും കണ്ടിവെണ്ണയും കാഴ്ചയായി വെച്ച നമ [ 75 ] സ്കരിച്ചു. രാജസന്നിധിയിങ്കൽ പൊകരുത എന്ന ദൈവകല്പന
യുണ്ടാകയാൽ മറ്റൊരു വഴിയായി സ്വദെശത്തിലെക്ക പൊക
യും ചൈതു. പിന്നെ കൎത്താവിന്റെ ദൂതൻ യൊസെഫിനൊട
നി കുഞ്ഞിനെ എടുത്ത മാതാവിനെയും കൂട്ടി മിസ്രായ്മിലെക്ക ഒടി
ചെന്ന ഞാൻ കല്പിക്കും വരെ അവിടെ പാൎക്ക ഹെരൊദെസ കുട്ടി
യെ കൊല്ലുവാൻ അന്വെഷിക്കും എന്നസ്വപ്നത്തിൽ കല്പിക്കകൊണ്ട
അവൻ അന്ന രാത്രിയിൽ കുട്ടിയും അമ്മയും ഒന്നിച്ച മസ്രായ്മ ൽ
പൊകയും ചൈതു. വിദ്വാന്മാർ വരാഞ്ഞതിനാൽ രാജാവ കൊ
പിച്ച ബത്ലഹെമിലും അതിന്റെ ചുറ്റിലും രണ്ടു വയസ്സൊളമുള്ള
പൈതങ്ങളെ ഒക്കയും കൊല്ലിച്ചു താനും ദുൎവ്യാധി പിടിച്ച മരിച്ച
തിന്റെ ശെഷം കൎത്താവിന്റെ ദൂതൻ യൊസെഫിനൊട കു
ഞ്ഞിന്റെ ജീവനെ അന്വെഷിക്കുന്നവർ ചത്തുപൊയി സ്വദെ
ശത്തെക്ക പൊക എന്ന അറിയിച്ചത കെട്ട അവർ തിരിയെ നസ
റത്തിൽ ചെന്ന പാൎക്കയും ചൈതു.

൪ യെശുവിന്റെ ബാല്യകാലം.

യെശുവിന്റെ ബാല്യാവസ്ഥ കൊണ്ട വെദത്തിൽ അല്പം മാ
ത്രമെ പറിഞ്ഞിട്ടുള്ളു പൈതൽ ദൈവ കരുണയാൽ വളൎന്ന ആ
ത്മ ശക്തനും ജ്ഞാന സമ്പൂൎണ്ണനും സമൎത്ഥനുമായി തീൎന്നു അവ
ന്റെ മാതാപിതാക്കന്മാർ വൎഷന്തൊറും പെസഹ പെരുനാൾക്ക
യറുശലെമിൽ പൊകുന്നത ആചാരമായിരുന്നു യെശുവും പന്ത്ര
ണ്ടു വയസ്സായപ്പൊൾ കൂടപ്പൊയി പെരുനാൾ കഴിഞ്ഞ തിരിയെ
പൊരുമ്പൊൾ അവൻ താമസിച്ചത അറിയാതെ കൂട്ടരൊടു കൂടെ
മുമ്പിൽ പൊയി എന്ന അവർ വിചാരിച്ചു ഒരു ദിവസത്തെ പ്ര
യാണത്തിൽ തിരിഞ്ഞിട്ടും കാണായ്ക കൊണ്ട രണ്ടാമതും യറുശലെ
മിലെക്ക ചെന്ന മൂന്നു ദിവസം അന്വഷിച്ചാറെ ദൈവാലത്തി
ൽ ഗുരു ജന മദ്ധ്യത്തിങ്കൽ ചൊദ്യൊത്തരങ്ങൾ ചൈതു കൊണ്ടി
രിക്കുന്നത കണ്ട ആശ്ചൎയ്യപ്പെട്ടു അവന്റെ വാക്കുകളെ കെട്ടവരെ
ല്ലാവരും അവന്റെ ബുദ്ധിയും പ്രത്യുത്തരങ്ങളും വിചാരിച്ച അ
തിശയിച്ചു. എന്നാറെ അമ്മ മകനെ നീ ചൈതതെന്ത ഞങ്ങൾ
നിന്നെ അന്വെഷിച്ച വളരെ അദ്ദ്വാനപ്പെട്ട നടന്നു എന്ന പ
റഞ്ഞാറെ അവൻ നിങ്ങൾ എന്തിനെന്നെ അവ്വെഷിച്ചു എന്റെ
പിതാവിനുള്ളവറ്റിൽ ഞാൻ ഇരിക്കെണ്ടുന്നത നിങ്ങൾ അറിയു
ന്നില്ലയൊ എന്നു പറഞ്ഞു ആ വാക്കിന്റെ അൎത്ഥം അവൎക്ക തൊ
ന്നിയില്ല. പിന്നെ അവൻ അവരൊട കൂടെ നസറത്തിൽ പൊ
യി കീഴടങ്ങി ഇരുന്നു ആത്മാവിലും ശക്തിയിലും ദൈവത്തൊടും
മനുഷ്യരൊടുമുള്ള കൃപയിലും വളൎന്നു അമ്മ ൟ വചനങ്ങൾ മന
സ്സിൽ നിക്ഷെപിക്കയും ചൈതു.

൫ യെശുവിന്റെ സ്നാനവും പരീക്ഷയും

ഒട്ടകരൊമം കൊണ്ടുള്ള കുപ്പായവും അരയിൽ തൊൽ വാറും ഉ
ടുത്തു ചവിറ്റിലക്കിളികളും കാട്ടുതെനും ആഹാരമാക്കി വനപ്ര
ദെശങ്ങളിൽ പാൎത്തുകൊണ്ടിരിക്കുന്ന യൊഹന്നാൻ ദൈവകല്പന
യുണ്ടാകയാൽ യൎദ്ദൻ നദീതീരത്ത ചെന്ന സ്വൎഗ്ഗരാജ്യം സമീപമാ [ 76 ] കകൊണ്ട അനുതാപപ്പെടുവിൻ എന്ന പ്രസംഗിച്ചപ്പൊൾ യറുശ
ലെമിൽ നിന്നും യഹൂദ രാജ്യത്തിൽനിന്നും വളരെ ജനങ്ങൾ അ
വന്റെ അരികിൽ ചെന്ന പാപങ്ങളെ എറ്റുപറഞ്ഞാറെ അവൻ
പുഴയിൽ അവരെ സ്നാനം കഴിച്ചു ഇവൻ മശിഹാ തന്നെ എന്ന പ
ലരും വിചാരിച്ചപ്പൊൾ അനുതാപത്തിന്നായി ഞാൻ വെള്ളം കൊ
ണ്ട നിങ്ങളെ സ്നാസം കഴിക്കുന്നു. എന്നെക്കാൾ വലിയവൻ വരു
ന്നുണ്ട അവന്റെ ചെരിപ്പുകളുടെ വാറഴിപ്പാൻ പൊലും ഞാൻ
യൊഗ്യനല്ല അവൻ നിങ്ങളെ പരിശുദ്ധാത്മാവകൊണ്ടും അഗ്നി
കൊണ്ടും സ്നാനം കഴിക്കും എന്ന യൊഹനാൻ പറഞ്ഞു.

ആ സമയത്ത എകദെശം മുപ്പതു വയസ്സുള്ള യെശുവും യൊഹ
നാന്റെ അടുക്കൽ ചെന്ന ഇനിക്കും സ്നാനം കഴിക്കെണം എന്ന
ചൊദിച്ചപ്പൊൾ ഇനിക്ക നിങ്കൽനിന്ന സ്നാനത്തിന്ന ആവശ്യമാ
യിരിക്കുമ്പൊൾ നീ എന്നൊട ചൊദിക്കുന്നത എന്തെന്ന വിരൊ
ധം പറഞ്ഞാറെ യെശു ഇപ്പൊൾ സമ്മതിക്ക നീതി എല്ലാം നിവൃ
ത്തിക്കുന്നത യൊഗ്യമുള്ളത തന്നെ എന്ന പറഞ്ഞ പുഴയിൽ ഇറ
ങ്ങി സ്നാനം കൈക്കൊണ്ട കരെറി പ്രാൎത്ഥിച്ച ശെഷം സ്വൎഗ്ഗത്തിൽ
നിന്ന ദൈവാത്മാവ പ്രാവിനെ പൊലെ ഇറഞ്ഞി അവന്റെ മെ
ൽ വരുന്നതിനെ യൊഹന്നാൽ കണ്ടു അവൻ എന്റെ പ്രിയമുള്ള
പുത്രനാകുന്നു ഇവനിൽ ഇനിക്ക നല്ല ഇഷ്ടമുണ്ട എന്ന ആകാശ
ത്തിൽനിന്ന ഒരു വാക്ക കെൾക്കയും ചൈതു.

അനന്തരം യെശു പരിശുദ്ധത്മ നിയൊഗത്താൽ വനത്തിൽ
പൊയി മൃഗങ്ങളൊടു കൂടെ പാൎത്തു. ഒരു മണ്ഡലം നിരാഹാര
നായി വിശന്നപ്പൊൾ പിശാച അവന്റെ അരികെ ചെന്ന നീ
ദൈവപുത്രനെങ്കിൽ ൟ കല്ലുകളെ അപ്പമാക്കി തീൎക്ക എന്ന പറ
ഞ്ഞാറെ അവൻ അപ്പം കൊണ്ട മാത്രമല്ല സകല ദൈവവചനം
കൊണ്ടത്രെ മനുഷ്യൻ ജീവിച്ചിരിക്കുന്നു എന്ന വെദവാക്യമുണ്ട
ല്ലൊ എന്ന കല്പിച്ചശെഷം പരീക്ഷകൻ അവനെ യെറുശലെമി
ലെക്ക കൊണ്ടുപൊയി ദൈവാലയമുക്കളിന്മെൽ കരെറ്റി നീ
ദൈവപുത്രനെങ്കിൽ കീഴ്പൊട്ട ചാടുക കാൽ കല്ലിന്മെൽ തട്ടാതി
രിപ്പാൻ നിന്നെ താങ്ങെണ്ടതിന്ന ദൈവദൂതന്മാൎക്ക കല്പനയുണ്ട
എന്നെ എഴുതിയിരിക്കുന്നുവല്ലൊ എന്ന പറഞ്ഞാറെ കൎത്താവായ
ദൈവത്തെ പരീക്ഷിക്കരുതെന്ന എഴുതീട്ടുണ്ടെന്ന യെശു കല്പിച്ചു
അനന്തരം പിശാച അവനെ എത്രയും ഉയൎന്ന ഒരു പൎവത ശി
ഖരത്തിന്മെൽ കൊണ്ടുപൊയി സകല രാജ്യങ്ങളെയും അവറ്റിലു
ള്ള സമ്പത്തുകളെയും കാണിച്ചു ൟ മഹത്വം ഒക്കെയും എന്നിൽ
എല്പിച്ചിരിക്കുന്നു എന്റെ മനസ്സുപൊലെ ആൎക്കെങ്കിലും കൊടുക്കാം
നീ എന്നെ നമസ്കരിച്ചാൽ എല്ലാം നിനക്ക തരാം എന്ന പറഞ്ഞ
ശെഷം സാത്താനെ നീ പൊക നിന്റെ കൎത്താവായ ദൈവ
ത്തെ മാത്രമെ വന്ദിച്ചുസെവിക്കെണം എന്ന വെദവാക്ക ഉച്ചരിച്ച
പ്പൊൾ പിശാച അവനെ വിട്ടുപോയാറെ ദൈവദൂതന്മാർ വന്ന
ശുശ്രൂഷിക്കയും ചെയ്തു. [ 77 ] ൬ ശിഷ്യന്മാരെ വിളിച്ചതും കാനായിലെ
കല്യാണവും.

യൊഹനാൻ ഒരു ദിവസം യൎദൻ നദീ തീരത്തിങ്കൽ കൂടെ
യെശു വരുന്നത കണ്ടു കൂടെയുള്ള യൊഹനാൻ അന്ത്രൊസ എന്ന
രണ്ടു ശിഷ്യന്മാരൊട ഇതാ ലൊക ബാധ എടുത്ത കൊള്ളുന്ന ദൈ
വത്തിന്റെ കുഞ്ഞാട എന്ന പറഞ്ഞ ശെഷം ശിഷ്യന്മാർ യെശുവി
ന്റെ പിന്നാലെ ചെന്നു അവൻ തിരിഞ്ഞു നിങ്ങൾ എന്ത അന്വെ
ഷിക്കുന്നു എന്ന ചൊദിച്ചാറെ അവർ ഗുരൊ നീ എവിടെ പാ
ൎക്കുന്നു എന്ന പറഞ്ഞനെരം വന്ന നൊക്കുവിൻ എന്ന കല്പിച്ചത
കെട്ടാറെ അവർ ആ ദിവസം അവന്റെ കൂടെ പാൎത്തു പിറ്റെ
ദിവസം അന്ത്രൊസ സഹൊദരനായ ശീമൊനൊട നാം മെശി
ഹയെ കണ്ടു എന്ന ചൊല്ലി അവനെ യെശുവിന്റെ അടുക്കൽ
കൂട്ടികൊണ്ട ചെന്നാറെ യെശു അവനെ നൊക്കി യൊഹയുടെ
പുത്രനായ ശിമൊനെ നിനക്ക കല്ലെന്ന അൎത്ഥമുള്ള ഹെഫാ എ
ന്ന പെരുണ്ടാകും എന്ന കല്പിച്ചു പിറ്റെന്നാൾ യെശു ഫിലിഫൊ
സിനെ കണ്ടു അവനൊട എന്റെ പിന്നാലെ വരിക എന്ന ക
ല്പിച്ചു, ഫിലിപ്പൊസ നഥാന്യെലിനെകണ്ട മൊശയും ദീൎഘദൎശി
കളും വെദത്തിൽ എഴുതി വെച്ചവനെ നാം കണ്ടു നസറത്തിലെ
യൊസെഫിന്റെ മകനായ യേശുവിനെ തന്നെ എന്നത കെട്ടു
നസ്സറത്തിൽ നിന്ന ഒരു നന്മഎങ്കിലും വരുമൊ എന്ന ചൊദിച്ചാ
റെ ഫിലിപൊസ വന്ന നൊക്കുക എന്ന പറഞ്ഞു അവനെ കൂട്ടി
കൊണ്ട ചെന്നപ്പൊൾ യെശു അവനെ നൊക്കി ഇതാ വ്യാജമി
ല്ലാത്ത ഇസ്രയെൽകാരൻ എന്ന കല്പിച്ചാറെ അവൻ നീ എവിടെ
വെച്ച എന്നെ കണ്ടു എന്ന ചൊദിച്ചതിന്ന ഫിലിപ്പൊസ വിളിക്കു
മ്മുമ്പെ ഞാൻ നിന്നെ അത്തിവൃക്ഷത്തിൻ കീഴിൽ കണ്ടു എന്ന
ചൊന്നാറെ ഗുരൊ നീ ദൈവപുത്രനും ഇസ്രയെൽ രാജാവുമാ
കുന്നു എന്നുരച്ചു യെശുവും അത്തി വൃക്ഷത്തിൻ കീഴിൽ കണ്ടപ്ര
കാരം പറഞ്ഞതുകൊണ്ട നീ വിശ്വസിക്കുന്നുവൊ നീ ഇനിയും ഇ
തിനെക്കാൾ മഹത്വമുള്ളതിനെ കാണും എന്നരുളിചൈതു.

മൂന്നു ദിവസം കഴിഞ്ഞാറെ കാനായിൽ ഉണ്ടാകുന്ന കല്യാണ
ത്തിന്ന ശിഷ്യന്മാരൊടുകൂടെ യെശുവിനെയും അമ്മയെയും അ
വർ ക്ഷണിച്ചിരുന്നു അവിടെ വീഞ്ഞ മുഴുവനും ചിലവായാറെ
മറിയ യെശുവിനൊട അവൎക്ക വീഞ്ഞില്ല എന്ന പറഞ്ഞതിന്ന അ
വൻ എന്റെ സമയം വന്നില്ല എന്ന പറഞ്ഞു അമ്മ വെലക്കാ
രൊട അവൻ എന്തെങ്കിലും കല്പിച്ചാൽ ചൈവിനെന്ന പറഞ്ഞ
പ്പൊൾ യെശു ആറ കൽഭരണികളിൽ വെള്ളം നിറെപ്പാൻ വെ
ലക്കാരൊട കല്പിച്ചു അവൻ നിറച്ചു കല്പനപ്രകാരം കൊരി വിരു
ന്നപ്രമാണിക്ക കൊടുത്തു അവൻ രുചിനൊക്കിയപ്പൊൾ മണവാ
ളനെ വിളിച്ച എല്ലാവരും മുമ്പിൽ നല്ല വീഞ്ഞുവെച്ച ജനങ്ങൾ
നല്ലവണ്ണം കുടിച്ചശെഷം താഴ്ച ഉള്ളതിനെ കൊടുക്കുന്നു നീ ഉ
ത്തമവീഞ്ഞ ഉതുവരെ സംഗ്രഹിച്ചുവല്ലൊ എന്ന പറഞ്ഞു ഇത
യെശുവിന്റെ ഒന്നാം അതിശയം ഇതിനാൽ അവൻ തന്റെ മ [ 78 ] ഹത്വത്തെ പ്രകാശിപ്പിച്ചു ശിഷ്യന്മാർ അവങ്കൽ വിശ്വസിക്കയും
ചൈതു.

൭ ശമറിയക്കാരത്തി.

യറുശലെമിലെ പെസഹപെരുനാൾ കഴിഞ്ഞ ശെഷം ഗലില
യിലെക്കുള്ള യാത്രയിൽ യെശു ശമറിയരാജ്യത്ത സിക്കാർ പട്ട
ണ സമീപത്തിങ്കൽ യാക്കൊബിന്റെ കിണറുകണ്ട ക്ഷീണനാക
യാൽ അതിന്റെ അരികെ ഇരുന്നു ശിഷ്യന്മാർ ഭക്ഷണസാധന
ങ്ങളെ വാങ്ങുവാൻ അങ്ങാടിക്ക പൊയാറെ ഒരു സ്ത്രീ വന്ന കി
ണറ്റിൽനിന്ന വെള്ളം കൊരിയപ്പൊൾ ഇനിക്ക കുടിപ്പാൻ ത
രിക എന്ന യെശു പറഞ്ഞത കെട്ടു യഹൂദനായ നീ ശമറിയക്കാ
രത്തിയൊട വെള്ളത്തിന്ന ചൊദിക്കുന്നതെന്ത എന്നു പറഞ്ഞു അ
പ്പൊൾ യെശു ദൈവാനുഗ്രഹത്തെയും നിന്നൊട വെള്ളം ചൊ
ദിക്കുന്നവനെയും അറിഞ്ഞെങ്കിൽ നീ ചൊദുക്കും അവൻ നിന
ക്ക ജീവനുള്ള വെള്ളം തരികയും ചെയ്യുമായിരുന്നു ൟ വെള്ളം
കുടിക്കുന്നവൻ പിന്നയും ദാഹിക്കും ഞാൻ കൊടുക്കുന്ന വെള്ളം
കുടിക്കുന്നവന്ന പിന്നെ ദാഹിക്കയില്ല എന്ന പറഞ്ഞാറെ അവൾ
കൎത്താവെ ദാഹിക്കാതെയും ഇവിടെ വെള്ളം കൊരുവാൻ വരാ
തെയും ഇരിക്കെണ്ടതിന്ന ആ വെള്ളം ഇനിക്ക തരെണം എന്ന
അപെക്ഷിച്ചപ്പൊൾ യെശു നിന്റെ ഭൎത്താവിനെ വിളിച്ചുകൊ
ണ്ടു വരിക എന്ന കല്പിച്ചു സ്ത്രീ ഇനിക്ക ഭൎത്താവില്ല എന്ന പറഞ്ഞ
ത കെട്ട യെശു ശരിതന്നെ നിനക്ക അഞ്ചുഭൎത്താക്കന്മാർ ഉണ്ടായി
രുന്നു ഇപ്പൊഴുള്ളവൻ നിന്റെ ഭൎത്താവല്ല എന്നു പറഞ്ഞു അന
ന്തരം സ്ത്രീ കൎത്താവെ നീ ദീൎഘദൎശി എന്ന ഇനിക്ക തൊന്നുന്നു ഞ
ങ്ങളുടെ പൂൎവ്വന്മാർ ൟ ഗരിസ്സിമ്മലമെല്വെച്ച ദൈവത്തെ വ
ന്ദിച്ചുവരുന്നു നിങ്ങൾ യറുശലെം പട്ടണം ദൈവസ്ഥലമെന്ന പ
റയുന്നുവല്ലൊ സത്യം എതാകുന്നു എന്ന ചൊദിച്ചാറെ സത്യവ
ന്ദനക്കാർ പിതാവിനെ ആത്മാവിലും സത്യത്തിലും വന്ദിപ്പാനുള്ള
സമയം വരുന്നു എന്ന നീ വിശ്വസിക്ക ദൈവം ആത്മാവാകുന്നു
അവനെ വന്ദിക്കുന്നവർ അവനെ ആത്മാവിലും സത്യത്തിലും വ
ന്ദിക്കെണം എന്നത കെട്ട മശിഹ വന്നാൽ നമുക്ക സകലവും ഉ
പദെശിക്കും എന്ന സ്ത്രീ പറഞ്ഞാറെ നിന്നൊട സംസാരിക്കുന്ന
വൻ അവൻ തന്നെ എന്ന യെശു പറഞ്ഞശെഷം സ്ത്രീ കുടം വെ
ച്ച നഗരത്തിലെക്ക ഓടിപ്പൊയി കിണറ്റിന്റെ അരികിൽ ഒരു
മനുഷ്യൻ ഇരിക്കുന്നുണ്ട ഞാൻ ചൈതീട്ടുള്ളതൊക്കയും അവൻ എ
ന്നൊട പറഞ്ഞു അവൻ മശിഹയൊ അല്ലയൊ എന്ന നൊക്കു
വാൻ വരുവിനെന്ന പറഞ്ഞപ്പൊൾ അവരെല്ലാവരും വന്ന യെ
ശുവിനെ കണ്ടകുറെ ദിവസം ഞങ്ങളൊടുകൂടെ പാൎക്കെണമെന്ന
അപെക്ഷിച്ചാറെ അവൻ രണ്ടുദിവസം അവൈടെ പാൎത്തു അവ
ന്റെ ഉപദെശം കെട്ട പലരും അവനിൽ വിശ്വസിച്ചു സ്ത്രീയി
നൊട ഇവൻ ലൊകരക്ഷിതാവായ മെശിഹ എന്ന ഞങ്ങൾ നി
ന്റെ വചനം നിമിത്തമല്ല അവനിൽനിന്ന കെട്ടറികകൊണ്ട
ത്രെ വിശ്വസിക്കുന്നു എന്ന പറകയും ചെയ്തു. [ 79 ] ൮ പത്രൊസിന്റെ മീൻപിടിക്കയും വെ
ള്ളിക്കാശും.

യെശു ഒരു ദിവസം ഗലീലയിലെ കടൽക്കരയിലെ കഫൎന്ന
ഹൂം പട്ടണത്തിങ്കൽവെച്ച പ്രസംഹിക്കുമ്പൊൾ വളരെ ജനങ്ങൾ
ദൈവവചനം കെൾപ്പാൻ തിക്കിത്തിരക്കി വന്നാറെ അവൻ പ
ത്രൊസിന്റെ തിണിയിൽ കരെറിയിരുന്ന പ്രസംഗിച്ചു അന
ന്തരം അവൻ പത്രൊസിനൊട നീ കയത്തിലെക്ക വലിച്ച വല
വീശെണമെന്ന കല്പിച്ചപ്പൊൾ ഗുരൊ ഞങ്ങൾ രാത്രി മുഴുവൻ അ
ദ്ധ്വാനപ്പെട്ടിട്ടും കിട്ടിയില്ല എങ്കിലും നിന്റെ വചനപ്രകാരം വ
ല വീശാം എന്ന അവൻ പറഞ്ഞ വീശിയപ്പൊൾ വലിയ മീൻ
കൂട്ടമകപ്പെട്ട വല കീറിയതകൊണ്ട മറ്റുള്ള തൊണിക്കാരെ വി
ളിച്ച രണ്ടുതൊണി മുങ്ങുമാറാക മത്സ്യം പിടിക്കയും ചൈതു. ൟ
സംഭവിച്ചതു കണ്ടാറെ പത്രൊസ യെശുവിന്റെ മുമ്പാകെ
കുമ്പിട്ട കൎത്താവെ ഞാൻ പാപിയാകുന്നു നീ എന്നെ വിട്ടു
മാറെണമെന്ന പറഞ്ഞു അവനും കൂടെയുള്ളവരെല്ലാവരും ഭ്രമി
ച്ചപ്പൊൾ യെശു പത്രൊസിനൊട ഭയപ്പെടെണ്ട ഇനിമെൽ ഞാ
ൻ നിങ്ങളെ ആളെ പിടിക്കുന്നവർ ആക്കും എന്റെ പിന്നാലെ
വരുവിൻ എന്ന കല്പിച്ചാറെ അവർ തൊണി കരമെലെറ്റി സ
കലവും വിട്ട യെശുവിന്റെ കൂടെ പൊയി.

കുറെ കാലം കഴിഞ്ഞാറെ യെശു ശിഷ്യന്മാരൊടുകൂടെ ഗലീല
യിൽനിന്ന കഫൎന്നഹൂം പട്ടണത്തിൽ എത്തിയപ്പൊൾ തലപ്പണം
വാങ്ങുന്നവർ വന്ന പത്രൊസിനൊട നിങ്ങളുടെ ഗുരു തലപ്പണം
കൊടുക്കുമൊ എന്ന ചൊദിച്ചാറെ പതൊസ കൊടുക്കും എന്ന പ
റഞ്ഞു വീട്ടിൽ എത്തിയനെരം യെശു ശീമൊൻ നിനക്ക എന്തു
തൊന്നുന്നു രാജാക്കന്മാർ ആരിൽനിന്ന ചുങ്കവും വരിപ്പണവും
വാങ്ങും പുത്രന്മാരിൽനിന്നൊ അന്യന്മാരിൽനിന്നൊ എന്ന ചൊ
ദിച്ചതിന്ന അന്യന്മാരിൽനിന്നുതന്നെ എന്ന പത്രൊസ പറഞ്ഞതു
കെട്ട യെശു എന്നാൽ പുത്രന്മാർ ഒഴിവുള്ളവർ എങ്കിലും അവൎക്കു
നീരസം വരാതിരിപ്പാൻ കടലിൽനിന്ന ഒരു മത്സ്യം പിടിച്ചെ
ടുക്ക അതിന്റെ വായിൽ ഒരു വെള്ളീകാശ കാണും ആയത എടു
ത്ത ഇനിക്കും നിനക്കും വെണ്ടി കൊടുക്ക എന്ന കല്പിക്കയും ചെയ്തു.

൯ മലപ്രസംഗം.

അനന്തരം യെശു വളരെ ജനങ്ങൾ വന്നത കാണുകകൊ
ണ്ട ഒരു മലമെൽ അയറി ഇരുന്നു ശിഷ്യന്മാർ അടുക്കൽ വന്നാറെ
അവരൊട പറഞ്ഞിതു ആത്മദാരിദ്ര്യവും സൌമ്യതയും ദുഃഖവും
കരുണയും ഹൃദയ ശുദ്ധിയുമുള്ളവരും സമാധാനം നടത്തുന്നവ
രും നീതിക്കായി വിശന്ന ദാഹിക്കുന്നവരും നീതി നിമിത്തമായും
ഞാൻ നിമിത്തമായും പീഡ സഹിക്കുന്നവരും ഭാഗ്യവാന്മാരാകു
ന്നു. നിങ്ങൾ ലൊകത്തിന്റെ ഉപ്പും വെളിച്ചവുമാകുന്നു ദൈവക
ല്പനകളെ നിഷ്ഫലമാക്കുവാനല്ല നിവൃത്തിയാക്കുവാനും അവറ്റെ
പ്രമാണിക്കെണ്ടതിന്ന ഉപദെശിപ്പാനുമത്രെ ഞാൻ വന്നിരിക്കുന്നു.
പ്രാൎത്ഥിക്കയും ഉപവസിക്കയും ധൎമ്മം കൊടുക്കയും ചെയ്യുന്നത മ [ 80 ] നുഷ്യരിൽ നിന്നുള്ള സ്തുതിക്കായൊട്ടല്ല സകല രഹസ്യങ്ങളെയും അ
റിയുന്ന സ്വൎഗ്ഗസ്ഥനായ പിതാവിന്റെ മുമ്പാകെ രഹസ്യത്തിൽ
ചെയ്യെണ്ടുന്നതാകുന്നു. ഭൂമിയിൽ സമ്പത്തുകളെ കൂട്ടിവയ്ക്കാതെ
സ്വൎഗ്ഗത്തിലെക്ക നിക്ഷെപങ്ങളെ കൂട്ടിവയ്പിൻ അവിടെ ഉറപ്പുഴു
വും തുരുമ്പും നശിപ്പിക്കയില്ല കള്ളന്മാർ വന്ന മൊഷ്ടിക്കയും ഇല്ല
നിങ്ങളുടെ നിക്ഷെപം എവിടെ അവിടെ നിങ്ങളുടെ ഹൃദയ
വും ഇരിക്കും പ്രാണനെക്കുറിച്ച എതുഭക്ഷിച്ചു കുടിക്കെണ്ടു എന്നും
ദെഹത്തെക്കുറിച്ച എത എടുക്കെണ്ടു എന്നും കരുതി വിഷാദിക്കരു
ത ഭക്ഷണത്തെക്കാൾ പ്രാണനും ഉടുപ്പിനെക്കാൾ ശരീരവും ശ്രെ
ഷ്ഠമല്ലയൊ പക്ഷികളെ നൊക്കുവിൻ അവ വിതക്കയും കൊയ്യുക
യും കളപ്പുരയിൽ കൂട്ടിവയ്ക്കുകയും ചെയ്യുന്നില്ല എങ്കിലും സ്വൎഗ്ഗസ്ഥ
നായ പിതാവ അവറ്റെ പുലൎത്തുന്നു അവറ്റെക്കാൾ നിങ്ങൾ അ
ധികം വിശെഷമുള്ളവരല്ലയൊ ഉടുപ്പിനെക്കുറിച്ച എന്തിന്ന ചി
ന്തിക്കുന്നു പുഷ്പങ്ങൾ എങ്ങിനെ വളരുന്നു എന്ന വിചാരിപ്പിൻ
അവ അദ്ധ്വാനപ്പെടുന്നുല്ല നൂൽക്കുന്നതുമില്ല എങ്കിലും ശലൊമൊ
ൻ രാജാവിന്നും അവറ്റെപ്പൊലെ അലങ്കാരം ഇല്ലാഞ്ഞു നിശ്ചയം
ഇന്നിരുന്ന നാളെ വാടിപ്പൊകുന്ന പുല്ലിനെയും ദൈവം ഇങ്ങി
നെ ഉടുപ്പിക്കുന്നതു വിചാരിച്ചാൽ അല്പ വിശ്വാസികളെ നിങ്ങ
ളെ എത്രയും നന്നായി ഉടുപ്പിക്കയില്ലയൊ അന്നവസ്ത്രാദികൾ ഒ
ക്കയും നിങ്ങൾക്ക ആവശ്യമെന്ന പിതാവും അറിഞ്ഞിരിക്കുന്നു. നി
ങ്ങൾ ദൈവരാജ്യത്തെയും അവന്റെ നീതിയെയും മുമ്പിൽ അ
ന്വെഷിപ്പിൻ എന്നാൽ ൟ വക എല്ലാം നിങ്ങൾക്ക സാധിക്കും
സഹൊദരന്ന സ്നെഹം കൂടാതെ വിധിക്കരുത ദൈവമുഖെന ല
ഭിച്ചിട്ടുള്ള കൃപാവരങ്ങളെ നന്നെ സൂക്ഷിച്ച അധികം കിട്ടെണ്ടതി
ന്ന പ്രാൎത്ഥിപ്പിൻ. പ്രാൎത്ഥിക്കുമ്പൊൾ ഇപ്രകാരം പറയണം. സ്വ
ൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവെ നിന്റെ നാമം പരിശുദ്ധമാ
ക്കപ്പെടെണമെ നിന്റെ രാജ്യം വരെണമെ നിന്റെ ഇഷ്ടം സ്വ
ൎഗ്ഗത്തിലെ പൊലെ ഭൂമിയിലും ചെയ്യപ്പെടെണമെ ഞങ്ങൾക്ക വെ
ണ്ടുന്ന അപ്പം തരെണമെ ഞങ്ങളുടെ നെരെ കുറ്റം ചെയ്യുന്നവ
രൊട ഞങ്ങൾ ക്ഷമിക്കുന്നതുപൊലെ ഞങ്ങളുടെ കിറ്റങ്ങളെയും
ക്ഷമിക്കെണമെ ഞങ്ങളെ പരീക്ഷയിലെക്ക അകപ്പെടുത്താതെ
ദൊഷത്തിൽനിന്ന രക്ഷിക്കയും ചെയ്യെണമെ രാജ്യവും ശക്തി
യും മഹത്വവും എന്നെക്കും നിനക്കുള്ളതാകുന്നുവല്ലൊ ആമെൻ.

നിങ്ങളിൽ യാതെരുത്തന്റെ പുത്രൻ എങ്കിലും പിതാവിന്റെ
അടുക്കൽ ചെന്ന അപ്പം ചൊദിച്ചാൽ അവൻ ഒരു കല്ല കൊടുക്കു
മൊ മത്സ്യം ചൊദിച്ചാൽ സൎപ്പവും മുട്ട ചൊദിച്ചാൽ തെളും കൊ
ടുക്കുമൊ ദൊഷികളായ നിങ്ങൾ മക്കൾക്ക നല്ല ദാനം ചൈവാൻ
അറിയുന്നെങ്കിൽ സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ തന്നൊട
അപെക്ഷിക്കുന്നവൎക്ക എത്രാധികം കൊടുക്കും. ഇടുക്കവാതിലിൽ
കൂടി അകത്ത കടപ്പിൻ നാശവാതിൽ വീതിയുള്ളതും വഴി വി
സ്താരമുള്ളതുമാകുന്നു അതിൽ കൂടി പൊകുന്നവർ പലരും ഉണ്ട
ജീവവാതിൽ ഇടുക്കമുള്ളതും വഴി വിസ്താരം കുറഞ്ഞതുമാകകൊണ്ട
അതിനെ കണ്ടെത്തുന്നവർ ചുരുക്കമാകുന്നു ആട്ടിൽ വെഷം ധരി
ച്ച കള്ളദീൎഘദൎശികൾ ഭക്ഷിപ്പാൻ ആഗ്രഹമുള്ള ചെന്നായ്ക്കളെത്രെ [ 81 ] വരെ സൂക്ഷിച്ച വീട്ടുകൊൾവിൻ നല്ല വൃക്ഷം നല്ല ഫലങ്ങളെ
തരുന്നു ആകാത്ത വൃക്ഷം ആകാത്ത ഫലങ്ങളെ തരുന്നു. ഫലം
നൊക്കി വൃക്ഷം തിരിച്ചറിയെണ്ടു കൎത്താവെ കൎത്താവെ എന്ന പ
റയുന്നവരെല്ലാം സ്വൎഗ്ഗരാജ്യത്തിലെക്ക പ്രവെശിക്ക ഇല്ല സ്വൎഗ്ഗസ്ഥ
നായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവനത്രെ പ്രവെശി
ക്കും എന്റെ വചനങ്ങളെ കെട്ട അനുസരിക്കുന്നവൻ തന്റെ
വീട ഒരു പാറമെൽ പണി ചെയ്ത ബുദ്ധിമാനായ മനുഷ്യനൊ
ട സദൃശനാകുന്നു മഴവെള്ളങ്ങൾ വൎദ്ധിച്ച വീട്ടിന്മെൽ അലച്ചാ
ലും കാറ്റുകൾ അടിച്ചാലും പാറമെൽ സ്ഥാപിച്ചിരിക്കകൊണ്ട അ
തെ വീഴുകയില്ല വചനം കെട്ട അനുസരിക്കാത്തവൻ മണലിന്മെ
ൽ വീട പണിചൈത ഭൊഷനായ മനുഷ്യനൊട തുല്യനാകുന്നു
മഴവെള്ളങ്ങൾ വൎദ്ധിച്ചലെച്ച കാറ്റടിക്കുമ്പൊൾ അത വീഴുമ
ല്ലൊ അതിന്റെ വീഴ്ച എത്രയും വലുതായിരിക്കും എന്ന പറെക
യും ചൈതു.

൧൦ യെശു ചെയ്ത അതിശയങ്ങൾ.

യറുശലെം സമീപത്ത വെത്ഥെസ്ദ എന്ന കുളത്തിലെ വെള്ളം
രോഗശാന്തിക്ക എത്രയും വിശെഷമായിരുന്നു ദൈവശക്തിയാൽ
ആ വെള്ളം കലങ്ങുമ്പൊൾ യാതൊരു രൊഗി എങ്കിലും മിമ്പെ അ
തിൽ മുഴുകിയാൽ സൌഖ്യം വരും. അവിടെ ധൎമ്മിഷ്ഠന്മാർ ദീന
ക്കാൎക്കു വെണ്ടി അഞ്ചു മണ്ഡപങ്ങളെ ഉണ്ടാക്കിയിരിക്കകൊണ്ട പ
ല രൊഗികളും വെള്ളത്തിന്റെ കലക്കമുണ്ടാകുമ്പൊൾ മുഴുകെണ്ട
തിന്നായി കാത്തിരുന്നു യെശു യറുശലെമിൽ പെരുനാളിന്ന വന്ന
ദീനക്കാരെ കാണ്മാൻ വെത്ഥെസ്ദയിൽ പൊയപ്പൊൾ മുപ്പത്തെ
ട്ടു വൎഷം രൊഗിയായി കിടന്നൊരു മനുഷ്യനെ കണ്ടു നിനക്ക
സ്വസ്ഥനാവാൻ മനസ്സുണ്ടൊ എന്ന ചൊദീച്ചാരെ അവൻ കൎത്താ
വെ ൟ വെള്ളത്തിൽ കലക്കമുണ്ടാകുമ്പൊൾ എന്നെ കുളത്തിൽ
കൊണ്ടുപൊവാൻ ആരും ഉണ്ടാകുന്നില്ല പണീപ്പെട്ട ഞാൻ തന്നെ
പൊവാൻ തുടങ്ങിയാൽ ഉടനെ മറ്റൊരുത്തൻ വെള്ളത്തിൽ ഇറ
ങ്ങി മുഴുകുന്നു എന്ന പറഞ്ഞശെഷം യെശു നീ എഴുനീറ്റ നിന്റെ
കിടക്ക എടുത്ത നടക്ക എന്ന കല്പിച്ചപ്പൊൾ അവൻ എഴുനീറ്റ
കിടക്ക എടുത്ത നടന്ന സ്വസ്ഥനായി വരികയും ചൈതു. പിന്നെ
യെശു കഫൎന്നഹൂം പട്ടണത്തിലെക്ക വന്നപ്പൊൾ രൊമശതാധി
പൻ തന്റെ പ്രിയനായ വെലക്കാരന ദീനം പിടിച്ച മരിപ്പാറാ
യപ്പൊൾ അവനെ സൌഖ്യമാക്കെണമെന്ന ചില യഹൂദമുഖ്യന്മാ
രെ അയച്ചു അവർ യെശിവിനെ കണ്ട ശതാധിപൻ നമ്മുടെ ജാ
തിയെ സ്നെഹിച്ചു ഞങ്ങൾക്ക ഒരു പള്ളിയെ തീൎപ്പിച്ചിരിക്കകൊണ്ട
അവനെ വിചാരിച്ച രോഗശാന്തി വരിത്തി കൊടുക്കണമെന്ന
അപെക്ഷിക്കയാൽ യെശു അവരൊടുകൂടെ പൊകുമ്പൊൾ ശതാ
ധിപൻ തന്റെ ഇഷ്ടന്മാരെ അയച്ച കൎത്താവെ നീ വീട്ടിൽ വരു
വാൻ ഞാൻ യോഗ്യനല്ല ഒരു വാക്ക കല്പിച്ചാൽ എന്റെ വെല
ക്കാരൻ സ്വസ്ഥനാകും ഞാനും അധികാരത്തിൻ കീഴിലുള്ള ഒരു
മനുഷ്യൻ ആകുന്നു എന്റെ കീഴിലും പട്ടാളക്കാരുണ്ട ഞാൻ ഒരു
ത്തനൊട പൊക എന്ന പറഞ്ഞാൽ അവൻ പൊകുന്നു മറ്റൊ [ 82 ] രുത്തനൊട വരിക എന്ന പറഞ്ഞാൽ അവൻ വരുന്നു വെലക്കാ
രനൊട അത ചെയ്ക എന്ന കല്പിച്ചാൽ അവൻ ചെയ്യുന്നു എന്ന
പറയിച്ചു യെശു അത കെട്ടാറെ അതിശയിച്ച തിരിഞ്ഞു ജനങ്ങ
ളെ നൊക്കി ഇപ്രകാരമുള്ള വിശ്വാസം ഞാൻ ഇസ്രയെലിലും ക
ണ്ടില്ല നിശ്ചയം എന്ന പറഞ്ഞു അയച്ചവരൊട പൊകുവിൻ വി
ശ്വാസപ്രകാരം ഭവിക്കട്ടെ എന്ന കല്പിച്ചു ആയവൻ വീട്ടിൽ എത്തി
യപ്പൊൾ രൊഗി സൌഖ്യവാനായിരിക്കുന്നത കാണുകയും ചൈ
തു. അനന്തരം യെശു ശിഷ്യന്മാരൊടുകൂടി ഒരു പടവിൽ കയ
റി വലിച്ച കരവിട്ടു താൻ അമരത്ത ഉറങ്ങികൊണ്ടിരിക്കുമ്പൊൾ
കൊടുങ്കാറ്റുണ്ടായി തിരകളും വന്നുവീണ വെള്ളം നിറഞ്ഞ പട
വ മുങ്ങുമാറായാറെ ശിഷ്യന്മാർ ഭയപ്പെട്ട അവനെ ഉണൎത്തി ഗു
രൊ ഗുരൊ ഞങ്ങൾ നശിപ്പാറായിരിക്കുന്നു ഞങ്ങളെ രക്ഷിക്കെ
ണമെ എന്ന പറഞ്ഞാറെ അവൻ എഴുനീറ്റ അല്പവിശ്വാസിക
ളെ നിങ്ങൾ എന്തിന്ന ഭയപ്പെടുന്നു എന്ന കല്പിച്ച കാറ്റിനെയും
കടലിനെയും ശാസിച്ചതിന്റെ ശെഷം മഹാ ശാന്തതെയുണ്ടായി
ആയത കണ്ടാറെ അവർ കാറ്റും കടലും കൂടി ഇവനെ അനുസ
രിക്കുന്നു ഇവൻ ആരാകുന്നു എന്ന പറഞ്ഞ ആശ്ചൎയ്യപ്പെട്ടതിന്റെ
ശെഷം അവൻ അക്കരെ ഗദരദെശത്തിൽ എത്തിയപ്പൊൾ പി
ശാച ബാധിച്ച രണ്ട മനുഷ്യരെ കണ്ടു അവൎക്ക സൌഖ്യം വരു
ത്തി കഫൎന്നഹൂം പട്ടണത്തിലെക്ക യാത്രയായി ഒരു വീട്ടിൽ പ്ര
വെശിച്ചത ജനങ്ങൾ കെട്ടാറെ സംഘമായി വീട്ടിന്റെ ചുറ്റും
നിന്നപ്പൊൾ അവൻ സുവിശെഷം പ്രസംഗിച്ചു അന്ന ചില ജ
നങ്ങൾ ഒരു പക്ഷവാതക്കാരനെ എടുത്ത കൊണ്ടുവന്ന അവന്റെ
മുമ്പാകെ വെപ്പാൻ ഭാവിച്ചു പുരുഷാരം നിമിത്തം വാതിൽക്കൽ
കൂടി കടപ്പാൻ പാടില്ലയ്ക‌കൊണ്ട വീട്ടിന്മെൽ കയറി പുരമുകളി
ൽ കൂടെ അവനെ യെശുവിന്റെ മുമ്പാകെ ഇറക്കി യെശു അ
വരുടെ വിശ്വാസം കണ്ടാറെ അവനൊട പുത്ര നിന്റെ പാപ
ങ്ങൾ മൊചിച്ചിരിക്കുന്നു നീ എഴുനീറ്റ നിന്റെ കിടക്ക എടുത്ത
വീട്ടിൽ പൊല എന്നതുകെട്ട ഉടനെ പക്ഷവാതക്കാരൻ എഴു
നീറ്റ കിടക്ക എടുത്ത വീട്ടിലെക്ക പൊയതുകണ്ടാറെ പലരും അ
തിശയിച്ചു നാം ഇന്ന അപൂൎവ്വാവസ്ഥ കണ്ടു എന്നു പറഞ്ഞ ദൈവ
ത്തെ സ്തുതിക്കയും ചൈതു.

൧൧ യെശു ചൈത അതിശയങ്ങളുടെ
തുടൎച്ച

ചില കാല കഴിഞ്ഞാറെ യെശു ശിഷ്യന്മാരൊടും വലിയ ജ
നസംഖത്തൊടും കൂടെ യാത്രയായി നയ്യിൻപട്ടണ സമീപത്ത
എത്തിയപ്പൊൾ ഒരു വിധവയുടെ മരിച്ച ഏക പുത്രനെ കുഴിച്ചി
ടുവാൻ കൊണ്ടുവന്നതും മഹാ ദുഃഖിതയായ അമ്മയെയും കണ്ട
കനിവ തൊന്നി കരയരുത എന്ന വിലക്കി ശവം എടുത്തവർ നി
ന്നാറെ പ്രെതമഞ്ചം തൊട്ട കിഞ്ഞിനൊട എഴുനീല്ക എന്ന ഞാ
ൻ നിന്നൊട കല്പിക്കുന്നു എന്നു പറഞ്ഞ ഉടനെ മരിച്ചവൻ എഴു
നീറ്റിരുന്ന സംസാരിച്ച തുടങ്ങിയപ്പൊൾ യെശു അവനെ മാ [ 83 ] താവിന്നായി കൊടുത്തു ആയതു കണ്ടപ്പൊൾ ജനങ്ങൾ വളരെ
ഭയപ്പെട്ട ദൈവം തന്റെ ജാതിയെ കടാക്ഷിച്ച വലിയ ദീൎഘദ
ൎശിയെ അയച്ചു എന്ന പറഞ്ഞ ദൈവത്തെ സ്തുതിക്കയും ചൈതു.

പിന്നെ യെശു ജനങ്ങളെ ദൈവവചനത്തെ ഗ്രഹിപ്പിച്ചുകൊ
ണ്ടിരിക്കുമ്പൊൾ യായിർ എന്ന പ്രമാണി വന്ന അവനെ വന്ദി
ച്ച ഗുരൊ ഇനിക്ക പന്ത്രണ്ടുവയസ്സുള്ള ഒരു ഏകപുത്രി രൊഗം
പിടിച്ച മരിപ്പാറായിരിക്കകൊണ്ട നീ ഉടനെ വന്ന അവളെ
സൌഖ്യമാക്കെണം എന്ന അപെക്ഷിച്ചാറെ യെശു അവനൊടു
കൂടെ പൊകുമ്പൊൾ ജനങ്ങൾ അവനെ ഞെരുക്കി ആ സ്ഥല
ത്ത പന്ത്രണ്ടുവൎഷം തന്റെ രക്തവാൎച്ചക്ക ധനമൊക്കയും വെറു
തെ ചിലവിട്ട ഒരു സ്ത്രീ ഉണ്ടായിരുന്നു അവൾ യെശിവിന്റെ അ
വസ്ഥ കെട്ടുവന്ന അവന്റെ വസ്ത്രം മാത്രം പിന്നിൽ നിന്ന തൊ
ടുവാൻ സംഗതി വന്നതിനാൽ രക്തവാൎച്ച ശമിച്ചു അപ്പൊൾ യെ
ശു എന്നെ തൊട്ടത ആരെന്ന ചൊദിച്ചാറെ ശൊഷ്യന്മാർ പുരുഷാ
രം നിന്നെ തിക്കി വനുന്നതുകൊണ്ട എന്നെ തൊട്ടതാരെന്ന ചൊ
ദിപ്പാൻ സംഗതി ഉണ്ടൊ എന്ന പറഞ്ഞപ്പൊൾ അപ്രകാരമല്ല
എന്നിൽനിന്ന ശക്തി പുറപ്പെട്ടത ഞാൻ അറിയുന്നു ഒരാൾ എ
ന്നെ തൊട്ടിട്ടുണ്ട എന്ന പറഞ്ഞനെരം ഉടനെ ആ സ്ത്രീ വിറെച്ചും
കൊണ്ട വന്ന നമസ്കരിച്ച സകലത്തെയും അറിയിച്ചശെഷം അ
വൻ മകളെ ദൈൎയ്യമായിരിക്ക നിന്റെ വിശ്വാസം നിന്നെ ര
ക്ഷിച്ചു സമാധാനത്തൊടെ പൊക എന്ന പറഞ്ഞു തൽക്ഷണം
പ്രമാണിയുടെ വീട്ടിൽനിന്ന ഒരാൾ വന്ന നിന്റെ മകൾ മരി
ച്ചിരിക്കുന്നു ഗുരുവിനെ വരുത്തുവാൻ ആവശ്യമില്ല എന്ന പറഞ്ഞ
ത യെശു കെട്ട അവനൊട നീ ഭയപ്പെടെണ്ട മുറ്റും വിശ്വസി
ക്ക എന്ന പറഞ്ഞ വീട്ടിലെക്ക ചെന്നസമയം എല്ലാവരും അവളെ
ക്കുറിച്ച കരഞ്ഞ വിലാപിച്ചഊഊൾ നിങ്ങൾ കരയെണ്ട അവൾ മ
രിച്ചില്ല ഉറങ്ങുന്നത്രെ എന്ന ചൊല്ലിയാറെ അവർ പരിഹസിച്ചു
അനന്തരം അവൻ പത്രൊസിനെയും യൊഹനാനെയും യാക്കൊ
ബിനെയും അവളുടെ മാതാപിതാക്കന്മാരെയും ഒഴികെ എല്ലാവ
രെയും പുറത്താക്കി കുട്ടിയുടെ കൈ പിടിച്ച ബാലെ എഴുനീൽക്ക
എന്ന കല്പിച്ചു ഉടനെ ആത്മാവ തിരിച്ചുവന്ന അവൾ എഴുനീല്ക്ക
യും ചൈതു.

൧൨ യെശു ചെയ്ത അതിശയങ്ങളുടെ
തുടൎച്ച

പിന്നെ യെശു ഒരു വനത്തിലെക്ക പൊകുമ്പൊൾ പല ദിക്കി
ൽനിന്നും ജനങ്ങൾ വന്ന അവന്റെ പിന്നാലെ ചെല്ലുന്നത ക
ണ്ടാറെ ഇവർ ഇടയനില്ലാത്ത ആടുകൾ പൊലെ ഇരിക്കുന്നു എ
ന്ന പറഞ്ഞ അവരുശ്ശ്ടെമേൽ മനസ്സലിഞ്ഞ അവരിൽ ദീനക്കാരെ
സൌഖ്യമാക്കി ദൈവവചനം പ്രസംഗിച്ചവൈകുന്നെരമായപ്പൊ
ൾ ശിഷ്യന്മാർ അരികെവന്ന ഗുരൊ ഇത വനപ്രദെശമാകകൊ
ണ്ട ചുറ്റുമുള്ള ഗ്രാമങ്ങളിലും ദെശങ്ങളിലും ചെന്ന ഭക്ഷണസാധ
നങ്ങളെ വാങ്ങുവാനായി ഇവരെ പറഞ്ഞയക്കെണം നെരവും
അധികമായി ഉണ്മാൻ അവൎക്ക എതുമില്ല എന്നറിയിച്ചാറെ യെശു [ 84 ] നിങ്ങൾ തന്നെ ഇവൎക്ക ഭക്ഷിപ്പാൻ കൊടുപ്പിൻ എന്ന കല്പിച്ചശെ
ഷം അവർ ഇരുനൂറുപണത്തി ന്നഅപ്പം വാങ്ങിയാൽ ഒരൊരുത്ത
ന്ന അല്പം അല്പം എടുപ്പാൻ പൊരാ ഇവിടെ അഞ്ച അപ്പവും ര
ണ്ട ചെറിയ മീനും മാത്രമെ ഉള്ളു എന്ന അറിയിച്ചപ്പൊൾ അവ
രെ പുല്ലിന്മെൽ ഇരുത്തുവാൻ കല്പിച്ചു അഞ്ച അപ്പവും രണ്ടു മീനും
വാങ്ങി മെല്പട്ട നൊക്കി ദൈവത്തെ സ്തുതിച്ച അപ്പങ്നളെ നുറുക്കി
പുരുഷാരത്തിന്ന കൊടുപ്പാനായി ശിഷ്യന്മാൎക്ക കൊടുത്തു അവർ
അപ്രക്കാരംതന്നെ ചൈതു. എല്ലാവരും ഭക്ഷിച്ച തൃപ്തന്മാരായി ക
ൎത്താവിന്റെ കല്പനപ്രകാരം കഷണങ്ങളൊക്കയും ഉന്നിച്ച കൂട്ടി
പന്ത്രണ്ട കൊട്ട നിറക്കയും ചൈതു. ഇങ്ങിനെ ഭക്ഷിച്ച തൃപ്തന്മാ
രായവർ സ്ത്രീകളും ബാലന്മാരുമൊഴികെ അയ്യായിരം ജനങ്ങൾ
ആയിരുന്നു.

ആ പുരുഷാരങ്ങളെ പറഞ്ഞയച്ചശെഷം യെശു ഒരു മലമെൽ
പ്രാൎത്ഥിപ്പാനായി കയറു ഇരുന്ന സമയം ശിഷ്യന്മാർ അക്കരെ
ക്ക പൊവാൻ ഒരു പടവിൽ കയറി വലിച്ചപ്പൊൾ കൊടുങ്കാറ്റു
ണ്ടായി തിരകളാൽ അലയപ്പെട്ട രാത്രിയുടെ അന്ത്യ യാമത്ത ങ്കൽ
യെശു കടലിന്മെൽ കൂടി നടന്ന വരുന്നത കണ്ടാറെ ശിഷ്യന്മാർ
ഒരു ഭൂതം വരുന്നുണ്ടെന്ന വിചാരിച്ച ഭയപ്പെട്ട നിലവിളിക്കുന്ന
ത കെട്ടുടനെ അവരൊട ഞാൻ തന്നെ ആകുന്നു പെടിക്കെണ്ട എ
ന്ന പറഞ്ഞപ്പൊൾ നീ ആകുന്നെങ്കിൽ വെള്ളത്തിന്മെൽകൂടി വരു
വാൻ കല്പിക്കെണം എന്ന പത്രിസ പറഞ്ഞാറെ വരിക എന്ന ക
ല്പന കെട്ട അവൻ പടവിൽനിന്നിറങ്ങി വെള്ളത്തിന്മെൽ നടന്ന
വരുമ്പോൾ ഒരു വലിയ കാറ്റ വരുന്നത കണ്ടാറെ ഭയപ്പെട്ട മു
ങ്ങുമാറായി കൎത്താവെ എന്നെ രകിക്ക എന്ന വിളിച്ചു അപ്പൊൾ
യെശു കൈ നീട്ടി അവനെ പിടിച്ച അല്പവിശ്വാസിയെ നീ എ
ന്തിന്ന സംശയിച്ചു എന്നുരച്ച അവനൊടുകൂടെ പടവിൽ കയറി
യനെരം കാറ്റ നിന്നുപൊയാറെ പടവിലുള്ളവർ വന്ന അവ
നെ വാഴ്ത്തി വന്ദിക്കയും ചൈതു.

ഇങ്ങിനെ യെശു ചൈത അതിശയങ്ങളെ സംക്ഷെപിച്ച പറ
ഞ്ഞതല്ലാതെ കുരുടന്മാൎക്കും കാഴ്ചവരുത്തി ചെവിടരെയും മുടന്തരെ
യും ഊമരെയും കുഷ്ഠരൊഗികളെയും സൌഖ്യമാക്കി പിശാചുക
ളെ പുറത്താക്കി പല ദുഃഖികളെയും ആശ്വസിപ്പിച്ചു എന്നുള്ളത
വെദപുസ്തകം നൊക്കിയാൽ വിസ്തരിച്ചറിയാം.

൧൩ മഹാ പാപയും കനാൻ സ്ത്രീയും.

പിന്നെ ശീമൊൻ എന്നൊരു പ്രാധാന പറീശന്റെ വീട്ടിൽ
യെശു ഭക്ഷിപ്പാനിരുന്നത ആ നഗരത്തിൽ ഒരു സ്ത്രീ കെട്ടഒരുപാ
ത്രത്തിൽ പരിമളതൈലത്തൊടുകൂടെ അവന്റെ പിമ്പെ വന്നു
കരഞ്ഞ കണ്ണുനീരുകൊണ്ട കാൽ നനച്ചും തലമുടികൊണ്ട തുടച്ചും
ചുംബനം ചൈതും തൈലം പൂശിയുംകൊണ്ട കാൽക്കൽ നിന്നും
അപ്പൊൾ പറീശൻ ഇവൻ ദീൎഘദൎശിയെങ്കിൽ ഇവളെ മഹാപാ
പ എന്നറിഞ്ഞ തന്നെ തൊടുവാൻ സമ്മതിക്കെണ്ടതിന്ന അവകാ
ശമില്ലയായിരുന്നു എന്ന വിചാരിച്ചുകൊണ്ടിരിക്കുമ്പൊൾ യെശു
അവനെ നൊക്കി ശീമൊനെ ഒരു ധനവാന കടംപെട്ട രണ്ടു. [ 85 ] പെരുണ്ടായിരുന്നു ഒന്നാമന്ന അഞ്ഞൂറ പണം രണ്ടാമന്ന അമ്പ
ത പണം കടം ഇത തീൎപ്പാൻ ഇരിവൎക്കും വഴിയില്ലായ്കകൊണ്ട
അവൻ മുതൽ ഒക്കയും വിട്ട കൊടുത്തു ഇരിവരിൽ ആർ അവനെ
അധികം സ്നെഹിക്കും എന്ന ചൊദിച്ചാറെ അധികം കടംപെ
ട്ടവൻ എന്ന ശീമൊൻ പറഞ്ഞു അപ്പൊൾ യെശു നീ പറഞ്ഞ
ത സത്യം എന്നചൊല്ലി സ്ത്രീയിനെ നൊക്കി പറീശനൊട ഇവ
ളെ കാണുന്നുവൊ ഞാൻ നിന്റെ വീട്ടിൽ വന്നപ്പൊൾ എന്റെ
കാൽ കഴുകെണ്ടതിന്ന നീ ഇനിക്ക വെള്ളം തന്നില്ല ഇവൾ ക
ണ്ണുനീർകൊണ്ട കാൽ കഴുകി തലമുടികൊണ്ട തുവൎത്തി നീ ഇനി
ക്ക ചുംബനം തന്നില്ല ഇവൾ ഇടവിടാതെ എന്റെ കാലുകളെ
ചുംബിച്ചു നീ എണ്ണകൊണ്ട എന്റെ തല പൂശിയില്ല ഇവൾ തൈ
ലൽ കൊണ്ട എന്റെ കാലുകളെ പൂശി ഇവളുടെ അനെകം പാ
പങ്ങളെ ക്ഷമിച്ചിരിക്കകൊണ്ട ഇവൾ വളരെ സ്നെഹിക്കുന്നു അ
ല്പം ക്ഷമ ലഭിച്ചവർ അല്പമെത്രെ സ്നെഹിക്കും എന്ന പറഞ്ഞ സ്ത്രീ
യൊട നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു സമാധാനത്തൊ
ടെ പൊക എന്ന കല്പിക്കയും ചൈതു.

അനന്തരം യെശു അല്പം ആശ്വാസം ലഭിക്കെണ്ടതിന്ന തൂറു സി
ദൊനി ദെശങ്ങളിൽ യാത്രയായപ്പൊൾ ഒരു സ്ത്രീ പിന്നാലെ ചെ
ന്ന കൎത്താവെ എന്റെ മകൾ പിശാച ബാധിച്ച വളരെ ദുഃഖി
ക്കുന്നു ആ ഉപദ്രവം തീൎത്തു തരെണമെന്ന അത്യന്തം അപെക്ഷി
ച്ചു കരഞ്ഞ നിലവിളിച്ചാറെയും യ്വ്ശു ഒന്നും കല്പിക്കായ്ക കൊണ്ട
അവൾ അവനെ നമസ്കരിച്ച കൎത്താവെ ആ പിശാചു ബാധ നീ
ക്കി തരെണമെന്ന പിന്നയും പിന്നയും യാചിച്ചപ്പൊൾ കുഞ്ഞങ്ങ
ളുടെ അപ്പങ്ങളെ എടുത്ത നായ്ക്കൾക്ക കൊടുക്കുന്നത ന്യായമൊ
എന്ന ചൊദിച്ചാറെ ന്യായമല്ല എങ്കിലും പൈതങ്ങൾ ഭക്ഷിച്ച ശെ
ഷിക്കുന്ന കഷണങ്ങൾ നായ്ക്കൾ തിന്നുന്നുവല്ലൊ എന്നുരച്ചപ്പൊൾ
അവൻ അവളൊട നിന്റെ വിശ്വാസം അത്യന്തം വലിയത നി
ന്റെ മനസ്സ പൊലെ ആകട്ടെ എന്ന അരുളിച്ചൈതു. ആ കുട്ടി
യുടെ ഉപദ്രവം നീങ്ങി സൌഖ്യം വരികയും ചൈതു.

൧൪ യൊഹന്നാൻ ബപ്തിസ്തിന്റെ മരണം.

ഹെരൊദെസ രാജാവ തന്റെ അനുജനായ ഫിലിപ്പൊസി
ന്റെ ഭാൎയ്യയായ ഹെരൊദ്യയ വിവാഹം ചെയ്തു ദുഷ്പ്രവൃത്തി
കൊണ്ട യൊഹന്നാൻ അവനെ ശാസിച്ചാറെ രാജാവ അവനെ
തടവിലാക്കി കൊല്ലുവാൻ ഭാവിച്ചു എങ്കിലും ജനങ്ങൾ അവനെ
ദീൎഘദൎശി എന്ന വിചാരിച്ചതിനാൽ രാജാവ ശങ്കിച്ച കൊല്ലഃതെ
ഇരുന്നു. എന്നാറെ രാജാവ ജന്മദിവസത്തിൽ പ്രഭുക്കൾക്കും മന്ത്രിക
ൾക്കും സെനാപതികൾക്കും പ്രമാണികൾക്കും വിരുന്ന കഴിക്കു
മ്പൊൾ ഹെരൊദ്യയുടെ മകൾ രാജസന്നിധിയിങ്കൽനിന്ന നൃത്തം
ചെയ്തു രാജാവിനെയും കൂടെ ഉള്ളവരെയും പ്രസാദിപ്പിച്ച ശെ
ഷം രാജാവ അവളൊട നിനക്കു ഇഷ്ടമായത യാതൊന്നെങ്കിലും
ചൊദിച്ചാൻ തരാമെന്ന സത്യം ചെയ്തു കല്പിച്ച നെരം അവൾ മാ
താവിനൊട ഞാൻ എന്ത അപെക്ഷിക്കെണ്ടു എന്ന അന്വഷിച്ചാ
റെ അമ്മ തന്റെ ആഗ്രഹം പറഞ്ഞ കെട്ട യൊഹനാന്റെ തല [ 86 ] ഒരു തളികയിൽ വെച്ചു തരെണമെന്ന രാജാവിനൊട അപെ
ക്ഷിച്ചപ്പൊൾ അവൻ വളരെ വിഷാദിച്ചു എങ്കിലും സത്യം വിമി
ത്തവും മഹാജനങ്ങൾ ഉണ്ടാക നിമിത്തവും ഉടനെ യൊഹന്നാ
ന്റെ തല വെട്ടിച്ച കൊണ്ടുവന്ന ബാലസ്ത്രീക്ക കൊടുപ്പിച്ചു അവ
ൾ അത മാതാവിന്ന കൊടുത്ത ബപ്തിസ്തിന്റെ ശിഷ്യന്മാർ ശവ
മെടുത്ത പ്രെതക്കല്ലറയിൽ വെച്ച വൎത്തമാനം യെശുവിനെ അറി
യിക്കയും ചെയ്തു.

൧൫ യെശു അരുളിച്ചൈത ഉപമകൾ.

യെശു ഒരുദിവസം സമുദ്ര തീരത്തിരുന്നപ്പൊൾ അവന്റെ അ
ടുക്കൽ വളരെ ജനങ്ങൾ വന്ന കൂടിയാറെ അവൻ ഒരു പടവി
ൽ കരെറ്റി ഇരുന്ന പല കാൎയ്യങ്ങളെ ഉപമകളായി ഉപദെശിച്ച
താകുന്നു ഇത. ഒരു കൃഷിക്കാരൻ വിതെക്കുമ്പൊൾ ചില വിത്തുക
ൾ വഴിയരികെ വീണാറെ പക്ഷികൾ വന്ന അവറ്റെ തിന്നുക
ളഞ്ഞു ചിലത മണ്ണ കുറവുള്ള പാറ സ്ഥലത്ത വീണു ഉടനെ മുള
ച്ച സൂൎയ്യനുദിച്ചപ്പൊൾ വാടി വര മണ്ണിൽ താഴായ്കകൊണ്ട ഉണ
ങ്ങിപ്പൊകയും ചെയ്തു. ചിലത മുള്ളുകളുടെ ഇടയിൽ വീണു മുള്ളു
കളും കൂടെ വളൎന്ന അതിക്രമിച്ചു ഞാറ ഞെരുക്കിക്കളഞ്ഞു. ചിലത
നല്ല നിലത്തിൽ വീണു മുളച്ച വൎദ്ധിച്ച ൩൦. ൬൦. ൧൦൦. മടങ്ങൊ
ളവും ഫലം തന്നു. കെൾപ്പാൻ ചെവിയുള്ളവൻ കെൾക്കട്ടെ എ
ന്ന പറഞ്ഞു. പിന്നെ ശിഷ്യന്മാർ ഇതിന്റെ പൊരുൾ ചൊദിച്ച
പ്പൊൾ അവൻ അവരൊട, വിത്ത ദൈവ വചനമാകുന്നു ചില
ർ ൟവചനം കെട്ട ഉടനെ അൎത്ഥം ഗ്രഹിക്കാതെ ഇരിക്കുമ്പൊ
ൾ പിശാച ഇവർ വിശ്വസിച്ച രക്ഷ പ്രാപിക്കരുത എന്ന വെച്ച
ഹൃദയത്തിൽ വിതച്ചിട്ടുള്ള വാക്ക എടുത്തകളയുന്നു. ആയവരത്രെ
വഴിയരികെ ഉള്ളവർ. ചിലർ വചനത്തെ കെൾക്കുമ്പൊൾ പെ
ട്ടന്ന സന്തൊഷത്തൊടും കൂടെ കൈക്കൊള്ളുന്നു. അന്തരത്തിൽ വെ
രില്ലാതെ ക്ഷണികന്മാരാകകൊണ്ട വചനനിമിത്തം വിരൊധവും
ഹ്ംസയും ജനിച്ചാൻ വെഗത്തിൽ ഇടറി വലഞ്ഞ പിൻവാങ്ങി
പ്പൊകും. ഇവർ പാരമെൽ വിതച്ചതിന്ന ഉക്കും. ചിലർ വചന
ത്തെ കെട്ടുകൊണ്ട ശെഷം ലൊകചിന്തയും ധനാദി മായയും ഇ
ഹലൊക സുഖ മൊഹങ്ങളും മനസ്സിൽ പുക്ക വചനത്തെ ഞെരു
ക്കി നിഷ്ഫലമാക്കുന്നു. ആയവർ മുള്ളുകളിലെ വിത്തു തന്നെ പി
ന്നെ വചനം കെട്ട ഗ്രഹിച്ച നല്ല മനസ്സിൽ വെച്ചു സൂക്ഷിക്കുന്ന
വർ നല്ല നിലത്തിലെ വിതയാകുന്നു അവർ ക്ഷാന്തിയൊടെ നൂ
റൊളം ഫലം തരികയും ചെയ്യുന്നു.

അവൻ മറ്റൊരു ഉപമ അവൎക്ക പറഞ്ഞ കാണിച്ചു സ്വൎഗ്ഗരാ
ജ്യം തന്റെ വയലിൽ നല്ല വിത്തുവിതച്ച മനുഷ്യനൊട തുല്യമാ
കുന്നു. ജനങ്ങൾ ഉറങ്ങുമ്പൊൾ ശത്രു വന്ന കൊതമ്പത്തിന്നിട
യിൽ കളകളെ വിതച്ചു പൊയി കളഞ്ഞു. ഞാറ വളൎന്നപ്പൊൾ ക
ളകളും കൂടി മുളച്ചു വളൎന്നത പണിക്കാർ കണ്ടാറെ യജമാന
ന്റെ അരികെ ചെന്ന നിന്റെ വയലിൽ നല്ല വിത്ത വിതച്ചി
ല്ലയി കളകൾ എവിടെനിന്നുണ്ടായി എന്ന ചൊദിച്ചതിന്ന അ
വൻ ശത്രു വന്ന അതിനെ ചെയ്തു. എന്ന കല്പിച്ചു. അതിന്റെ [ 87 ] ശെഷം അവറ്റെ പറിച്ചു കളെവാൻ നിനക്ക മനസ്സുണ്ടൊ എ
ന്നന്വെഷിച്ചാറെ യജമാനൻ കളകളെ പറിക്കുമ്പൊൾ ഞാറി
ന്റെ വെരുകൾക്കും ഛെദംവരുംരണ്ടുംകൂടെ കൊയ്ത്തൊളംവളര
ട്ടെ കൊയ്ത്തകാലത്ത ഞാൻ മൂരൂന്നവരൊട മുമ്പെ കളകളെ പറിച്ച
ചുടുവാനും കൊതമ്പ കളപ്പുരയിൽ കൂട്ടുവാനും കല്പിക്കും എന്നതു
കെട്ടാറെ ശിഷ്യന്മാർ ൟ ഉപമയുടെ പൊരുളും ഞങ്ങളൊട തെ
ളിയിച്ചറിയിക്കെണം എന്ന അപെക്ഷിച്ചപ്പൊൾ അവൻ അവ
രൊട നല്ല വിത്ത വിതെക്കുന്നവൻ മനുഷ്യപുത്രൻ വയൽ ലൊ
കവും നല്ല വിത്ത രാജ്യത്തിന്റെ മക്കളും കളകൾ ദിഷ്ടന്റെ മ
ക്കളും അവരെ വിതച്ച ശത്രു പിശാചും കൊയ്ത്തുകാലം ലൊകാവ
സാനവും കൊയ്ത്തുകാർ ദൈവദൂതന്മാരും ആകുന്നു കളകളെ അ
ഗ്നിയിൽ ഇട്ട ചുടീക്കുന്ന പ്രകാരം ലോകാവസാനത്തിങ്കൽ മനുഷ്യ
പുത്രൻ തന്റെ ദൂതന്മാരെ അയച്ച വിരുദ്ധങ്ങളെയും അക്രമങ്ങ
ളെയും ചെയ്തുവരെ എല്ലാവരെയും കൂട്ടി അഗ്നിചൂളയിൽ ഇടിയി
ക്കും. അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും നീതിമാന്മാർ ത
ങ്ങളുടെ പിതൃരാജ്യത്തിൽ സൂൎയ്യനെ പൊലെ ശൊഭിക്കും എന്ന
പറഞ്ഞു.

൧൬ യെശുവിന്റെ ഉപമകളുടെ തുടൎച്ച

വെറെ ഒരു ഉപമ. സ്വൎഗ്ഗരാജ്യം ഒരു കടുക മണിയൊട സ
മമാകുന്നു. ആയത ഒരു മനുഷ്യൻ തന്റെ വയലിൽ വിതച്ച സ
കല വിത്തുകളിലും ചെയ്യിയതാകുന്നു എങ്കിലും അത വളൎന്ന പക്ഷി
കൾക്ക കൊമ്പുകളിൽ വസിപ്പാൻ തക്കവണ്ണം ഒരു വലിയ വൃക്ഷ
മായി തീരുന്നു എന്ന പറഞ്ഞു. പിന്നെയും സ്വൎഗ്ഗരാജ്യം പുളിച്ച
മാവിനൊട സദൃശമാകുന്നു. ഒരു സ്ത്രീ ആയതിനെ എടുത്ത മൂന്നു
പറ മാവ സകലവും പുളിക്കുവൊളം അടക്കി വെച്ചു. സ്വൎഗ്ഗരാജ്യം
ഒരു നൊലത്ത ഒളിച്ചു വെച്ച നിക്ഷെപത്തൊട സദൃശമാകുന്നു ആ
യ്തിനെ ഒരു മനുഷ്യൻ കണ്ട സന്തൊഷത്തൊടെ പൊയി സക
ലവും വിറ്റ ആ നിലം വാങ്ങുന്നു. പിന്നെയും സ്വൎഗ്ഗരാജ്യം നല്ല
മുത്തുകളെ അന്വെഷിക്കുന്ന കച്ചവടക്കാരന്ന സമമാകുന്നു അവൻ
വില എറിയ മുത്തു കണ്ടാറെ തനിക്കുള്ളതൊക്കയും വിറ്റ അത വാ
ങ്ങുന്നു. പിന്നെയും സ്വൎഗ്ഗരാജ്യം ഒരു വലക്കു സമമാകുന്നു വല ക
ടലിൽ ഇട്ട പല വിധമുള്ള മത്സ്യങ്ങളകപ്പെട്ട ശെഷം കരക്ക വ
ലിച്ച കരെറ്റി നല്ലവറ്റെ പാത്രങ്ങളിലാക്കി ആകത്തവറ്റെ ക
ളയുന്നു ദൈവദൂതർ അപ്രകാരം തന്നെ ലൊകാവസാനത്തിങ്കൽ
പുറപ്പെട്ട നീതിമാന്മാരുടെ ഉടയിൽനിന്ന ദുഷ്ടന്മാരെ വെർതി
രിച്ച അഗ്നിചൂളയിൽ ഇടും അവിടെ കരച്ചിലും പല്ലുകടിയുമുണ്ടാ
കും.

സ്വൎഗ്ഗരാജ്യം ഒരു വീട്ടെജമാനനൊട സമമാകുന്നു. അവൻ
രാവിലെ പുറപ്പെട്ട പണിക്കാരെ വിളിച്ച ആളൊന്നക്ക ഒരൊ
പണം ദിവസക്കൂലി നിശ്ചയിച്ച മുന്തിരിങ്ങാതൊട്ടത്തിൽ വെല
ചെയ്വാനായി പറഞ്ഞയച്ചു പിന്നെ ഉമ്പതാം മണി നെരം പുറ
പ്പെട്ട ചന്തസ്ഥലത്ത വെറുതെ നിൽക്കുന്നവരെ കണ്ടു നിങ്ങളും
എന്റെ മുന്തിരിങ്ങാതൊട്ടത്തിൽ വെലക്ക പൊകുവിൻ മൎയ്യാദ [ 88 ] പ്രകാരം കൂലി തരാം എന്ന അവരെയും പറഞ്ഞയച്ചു പന്ത്രണ്ടാം
മണിനെരംവും മൂന്നാം മണിനെരവും അപ്രകാരംതന്നെ വെലക്കാ
രെ വിളിച്ചയച്ച തൊട്ടത്തിൽ പണിചെയ്യിച്ചു. പിന്നെ അഞ്ചാം മ
ണിനെരം അവൻ പുറപ്പെട്ട വെറുതെ പാൎക്കുന്നവരെ കണ്ടു നി
ങ്ങൾ പകൽ മുഴുവനെ ഇവിടെ വെറുതെ നിൽക്കുന്നതെന്ത എന്ന
ചൊദിച്ചാറെ ആരും ഞങ്ങളെ വിളിക്കായ്കകൊണ്ടാകുന്നു എന്നത
കെട്ട അവൻ നിങ്ങളും എന്റെ മുന്തിരിങ്ങാതൊട്ടത്തിൽ പൊയി
വെല എടുക്ക ന്യായമുള്ളത തരാം എന്ന ആവരെ കല്പിച്ചയക്കയും
ചെയ്തു. വൈകുന്നെരത്ത യജമാനൻ തന്റെ സെവകനൊട നീ
പണിക്കാരെ വിളിച്ച എല്ലാവൎക്കും ഒരുപൊലെ കൂലി കൊടുക്ക എ
ന്ന കല്പിച്ചാറെ അഞ്ചാം മണിക്ക വന്നവൎക്ക ഒരൊ പണം കൊടു
ക്കുന്നത രാവിലെ വന്നവർ കണ്ടപ്പൊൾ തങ്ങൾക്ക അധികം കി
ട്ടും എന്ന വിചാരിച്ച നിശ്ചയിച്ച ഒരൊ പണം തങ്ങളും വാങ്ങി
യാറെ അവർ യജമാനനെ നൊക്കി വെറുത്ത ൟപിമ്പെ വന്ന
വർ ഒരു മണിനെരം മാത്രം പണി എടുത്തു നീ ഇവരെ പകല
ത്തെ ഭാരവും വെയിലും സഹിച്ചിട്ടുള്ള ഞങ്ങളൊട സമമാക്കിയ
ല്ലൊ എന്ന പറഞ്ഞാറെ അവൻ ഒരുത്തനൊട സ്നെഹിത ഞാൻ
നിനക്ക അന്യായം ചെയ്യുന്നില്ല എന്നൊട കൂലിക ഒരു പണം സ
മ്മതിച്ചില്ലയൊ നിനക്കുള്ളത വാങ്ങി നീ പൊയ്ക്കൊൾക നിനക്ക
തന്നത പൊലെ പിൻ വന്നവന്നും കൊടുപ്പാൻ ഇനിക്ക മനസ്സാ
കുന്നു ഇനിക്കുള്ളതകൊണ്ട എന്റേ ഇഷ്ടപ്രകാരം ചെയ്‌വാൻ ഇ
നിക്ക അധികാരമില്ലയൊ എന്റെ കൃപ നിമിത്തം നിനക്ക അ
സൂയ ജനിക്കുന്നുവൊ എന്ന പറഞ്ഞു. ഇപ്രകാരം പിമ്പുള്ളവർ മു
മ്പുള്ളവരായും മുമ്പുള്ളവർ പിമ്പുള്ളവരായും ഇരിക്കും വിളിക്കപ്പെ
ട്ടവർ പലരും തിരിഞ്ഞെടുക്കപ്പെട്ടവരൊ ചുരുക്കം തന്നെ.

൧൭ യെശുവിന്റെ ഉപമകളുടെ തുടൎച്ച

പിന്നെ പല ചുങ്കക്കാരും പാപികളും അവന്റെ വചനങ്ങ
ളെ കെൾപ്പാൻ അരികെ വന്നപ്പൊൾ പറീശന്മാരും ശാസ്ത്രികളും
ഇവൻ പാപികളെ കൈയ്ക്കൊണ്ട അവരൊട കൂടെ ഭക്ഷിക്കുന്നു
വെന്ന ദുഷിച്ചു പറഞ്ഞത കെട്ടു അവൻ നിങ്ങളിൽ ഒരുത്തന്ന
നൂറ ആടുണ്ടായി അവറ്റിൽ ഒന്ന തെറ്റിപ്പൊയാൽ അവൻ
തൊണ്ണൂറ്റൊമ്പതും വിട്ട തെറ്റിപ്പൊയതിനെ കാണുവൊളം അ
ന്വെഷിക്കുന്നില്ലയൊ കണ്ടുകിട്ടിയാൽ സന്തൊഷിച്ച ചുമലിൽ
വെച്ച വീട്ടിലെക്ക കൊണ്ടുവന്ന സ്നെഹിതന്മാരെയും സമീപസ്ഥ
ന്മാരെയും വിളിച്ച കാണാത്ത ആടിനെ കണ്ടു കിട്ടിയതിനാൽ സ
ന്തൊഷിപ്പിൻ എന്ന പറകയൊല്ലയൊ അപ്രകാരം തന്നെ അനുത
പിപ്പാൻ ആവിശ്യമില്ലാത്ത തൊണ്ണൂറ്റൊമ്പത നീതിമാന്മാരെകാ
ൾ അനുതാപം ചെയ്യുന്ന ഒരു പാപിയെക്കുറിച്ച സ്വൎഗ്ഗത്തിൽ സ
ന്തൊഷമുണ്ടാകുമെന്ന ഞാൻ പറയുന്നു എന്ന കല്പിച്ചു. പിന്നെ
ഒരു സ്ത്രീ പത്തു വെള്ളിക്കാശുണ്ടായി അവറ്റിൽ ഒന്ന കാണാ
തെ പൊയാൽ ഒരു വിളക്ക കൊളുത്തി വീട അടിച്ചവാരി അത
കണ്ടുകിട്ടുവൊളം താല്പൎയ്യത്തൊടെ അന്വെഷിക്കാതിരിക്കുമൊ ക
ണ്ടു കിട്ടിയാൽ സ്നെഹിതമാരെയും അയൽക്കാരത്തികളെയും വി [ 89 ] ളീച്ച കാണാത്ത വെള്ളികാശ കണ്ടു കിട്ടിയതുകൊണ്ട സന്തൊഷി
പ്പിൻ എന്ന പറകയില്ലയൊ അപ്രകാരം തന്നെ അനുതാപം
ചെയ്യുന്ന പാപിയെക്കുറിച്ച ദൈവദൂതന്മാർ സന്തൊഷിക്കും എന്ന
ഞാൻ നിങ്ങളൊട പറയുന്നു.

പിന്നെയും ഒരു മനുഷ്യന്ന രണ്ട പുത്രന്മാർ ഉണ്ടായിരുന്നു അ
വരിൽ ഇളയവൻ പിതാവിനൊട അച്ശ മുതലിൽ എന്റെ ഒഹ
രി ഇനിക്ക തരെണമെന്ന അപെക്ഷിച്ചപ്പൊൾ അച്ശൻ തന്റെ
ധനം അവൎക്ക പകുത്ത കൊടുത്തു അല്പകാലം കഴിഞ്ഞാറെ ഇളയ
വൻ തന്റെ മുതൽ ഒക്കെ എടുത്തു ദൂരദെശത്ത പൊയി ദുൎന്നട
പ്പകൊണ്ട സകലവും നഷ്ടമാക്കിയ ശെഷം ആ ദെശത്ത മഹാ
ക്ഷാമം വന്നതിനാൽ വളരെ ഞെരുങ്ങി ആ ദെശത്തുള്ള പുരവാ
സികളിൽ ഒരുത്തനൊട ചെൎന്നു ആയവൻ പന്നികളെ മെപ്പാൻ
അവനെ വയലിൽ അയച്ചു പന്നുകൾ തിന്നുന്ന തവിടകൾകൊ
ണ്ട വയറ നിറച്ചുകൊൾവാൻ ആഗ്രഹിച്ചു എങ്കിലും അതും അ
വന്ന കിട്ടിയില്ല അങ്ങിനെൻ ഇരിക്കുമ്പൊൾ അവൻ അച്ശന്റെ
എത്ര പണിക്കാൎക്ക അന്നവസ്ത്രം മതിയാവൊളം ഉണ്ട ഞാനൊ വി
ശപ്പുകൊണ്ട നശിച്ചു പൊകുന്നു ഞാൻ അച്ശന്റെ അടുക്കൽ പൊ
യി സ്വൎഗ്ഗത്തിന്നും നിനക്കും വിരൊധമായി പാപം ചെയ്തിരിക്കു
ന്നു ഇനിമെൽ മകൽ എന്ന എന്നെ വിളിപ്പാൻ ഞാൻ യൊഗ്യന
ല്ല വെലക്കാരിൽ ഒരുത്തനെ പൊലെ എന്നെ വിചാരിക്ക എന്നെ
ല്ലാം പറയും എന്ന നിശ്ചയിച്ച യാത്രയായി. ദൂരത്തനിന്ന അച്ശ
ൻ അവനെ കണ്ട മനസ്സലിഞ്ഞ ഒടിച്ചെന്ന കെട്ടിപ്പിടിച്ച ചുംബി
ച്ചാറെ അവൻ അച്ശ സ്വൎഗ്ഗത്തിന്നും നിനക്കും വൊരൊധമായി
ഞാൻ പാപം ചെയ്തിരിക്കുന്നു ഇനിമെൽ എന്നെ മകൻ എന്ന വി
ളിപ്പാൻ യൊഗ്യനല്ല വെലക്കാരിൽ ഒരുവനെപ്പൊലെ എന്നെ വി
ചാരിക്ക എന്ന ചൊന്നതു കെട്ട അച്ശൻ പണിക്കാരെ വിളിച്ച വി
ശെഷ വസ്ത്രങ്ങളെ കൊണ്ടുവന്ന ഇവനെ ഉടുപ്പിച്ച കൈവിരല്ക്ക
മൊതിരവും കാലുകൾക്കു ചെരിപ്പുകളും ഇടുവിച്ച തടിച്ച കാളക്കുട്ടി
യെകൊന്ന പാകം ചെയ്‌വിൻ നാം ഭക്ഷിച്ച സന്തൊഷിക്ക എ
ന്റെ മകനായ ഇവൻ മരിച്ചിരുന്നു തിരികെ ജീവിച്ചുമിരിക്കുന്നു
കാണാതെ പൊയവനായിരുന്നു ഇപ്പൊൾ കണ്ടെത്തി എന്ന പ
റഞ്ഞു ഭക്ഷിച്ച സ്ന്തൊഷിച്ചുതുടങ്ങി.

൧൮ ധനവാനും ദരിദ്രനായ ലാസരും.

ധനവാനായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു അവൻ നെരി
യ വസ്ത്രം ധരിച്ച സുഖഭൊഗങ്ങളിൽ രസിച്ച ദിവസം കഴിച്ച
പൊന്നു ദരിദ്രനായ ലാസർ എന്നൊരുവൻ സൎവ്വാംഗം വ്രണപ്പെ
ട്ട വലഞ്ഞു ധനവാന്റെ ഭക്ഷണകഷണങ്ങൾ കൊണ്ട വയറു നി
റപ്പാൻ ആഗ്രഹിച്ചു വാതിൽകൽ കിടന്നു അത്രയുമല്ല നായ്ക്കൾ വ
ന്ന അവന്റെ വ്രണങ്ങൾ നക്കിക്കൊണ്ടിരുന്നു. അല്പകാലം കഴി
ഞ്ഞ ദരിദ്രൻ മരിച്ചപ്പൊൾ ദൈവദൂതന്മാർ അവനെ അബ്രഹാമി
ന്റെ മാൎവ്വിടത്തിലെക്ക കൊണ്ടുപൊയി. പിന്നെ ധനവാനും മരി
ച്ചു പാതാളത്തിൽ ഇരുന്ന മഹാ ദുഃഖ പരവശനായി മെല്പട്ടു
നൊക്കി അബ്രഹാമിനെയും അവന്റെ മാൎവ്വിടത്തിൽ ഇരിക്കുന്ന [ 90 ] ലാസരെയും കണ്ടാറെ, അഛ്ശനായ അബ്രഹാമെ ഞാൻ ൟ അ
ഗ്നി ജ്വാലയിൽ മഹാ പീഡിതനായി കിടക്കുന്നു കൃപ ഉണ്ടായി
ട്ട ലാസർ വിരലിന്റെ അഗ്രം വെള്ളത്തിൽ മുക്കി എന്റെ നാവ
തണുപ്പിപ്പാൻ പറഞ്ഞയക്കെണമെന്ന വിളിച്ചപ്പോൾ, അബ്രഹാം
മകനെ നിന്റെ ആയുസ്സുള്ള നാൾ നീ സൌഖ്യങ്ങളെയും അപ്ര
കാരം ലാസർ ദുഃഖങ്ങളെയും അനുഭവിച്ചതോൎക്ക. ഇപ്പോൾ ഇവ
ന്ന ആശ്വാസവും നിണക്ക വേദനയും സംഭവിച്ചിരിക്കുന്നു. ഇതു
കൂടാതെ ഇവിടെ നിന്ന അങ്ങോട്ടും അവിടെന്ന ഇങ്ങൊട്ടും
കടന്ന വരുവാൻ ഭാവിക്കുന്നവൎക്ക വിരോധമായി നമ്മുടെ നടു
വിൽ വലുതായി ഒരു പിളൎപ്പുണ്ട എന്നു പറഞ്ഞു. അനന്തരം അ
വൻ അച്‌ശ അപ്രകാരമെങ്കിൽ എനിക്ക അഞ്ചു സഹോദരന്മാരുണ്ട
അവരും ൟ കഷ്ട സ്ഥലത്ത വരാതെ ഇരിക്കേണ്ടതിന്ന അവ
ൎക്ക സാക്ഷ്യം പറവാൻ ലാസരെ എന്റെ അഛ്ശന്റെ വീട്ടിലെ
ക്ക അയപ്പാൻ അപേക്ഷിക്കുന്നു എന്നു പറഞ്ഞാറെ അബ്രഹാം അ
വൎക്ക മോശയും ദീൎഘദൎശികളും ഉ ണ്ട അവരെ കേൾക്കട്ടെ എന്ന
പറഞ്ഞശെഷം അവൻ അപ്രകാരമല്ല മരിച്ചവരിൽനിന്ന ഒരു
വൻ അവരുടെ അടുക്കൽ പൊയാൽ അവർ അനുതാപം ചെയ്യും.
എന്നതു കെട്ട അബ്രഹാം മോശയെയും ദീൎഘദൎശികളെയും കെൾ
ക്കാതിരുന്നാൽ മരിച്ചവരിൽ നിന്നും ഒരുത്തൻ എഴുനീറ്റ ചെന്ന
പറഞ്ഞാലും അവർ അനുസരിക്ക ഇല്ല നിശ്ചയം എന്ന പറകയും
ചെയ്തു.

൧൯. യേശു കുഞ്ഞുങ്ങളെ അനുഗ്രഹിച്ചതും
പുരുഷന്മാരെ പരീക്ഷിച്ചതും.

പിന്നെ അവർ തൊടുവാനായി ചെറിയ പൈതങ്ങളെ യെ
ശുവിന്റെ അടുക്കൽ കൊണ്ടുവന്നു ശിഷ്യന്മാർ വഹിക്കുന്നവരെ
വിലക്കിയപ്പോൾ യേശു മുഷിഞ്ഞു പൈതങ്ങളെ എന്റെ അടുക്ക
ൽ വരുവാൻ വിടുവിൻ വിരൊധിക്കയുമരുതെ ദൈവരാജ്യം
ൟവണ്ണമുള്ളവൎക്കു തന്നെ. ആരെങ്കിലും ചെറിയ പൈതങ്ങളെ
പൊലെ സ്വൎഗ്ഗരാജ്യം കൈക്കൊള്ളാതിരുന്നാൽ ഒരുപ്രകാരവും
അതിലേക്ക കടക്കയില്ല എന്നു ഞാൻ നിശ്ചയമായിട്ട നിങ്ങളോട
പറയുന്നു എന്ന പറഞ്ഞ അവരെ തഴുകി കൈകളെ അവരിൽ
വെച്ച അനുഗ്രഹിക്കയും ചെയ്തു.

അനന്തരം അവൻ യാത്രയായപ്പോൾ, വഴിക്കൽ ഒരു പ്രമാണി
ഒടി വന്നു നമസ്കരിച്ച നല്ല ഗുരൊ നിത്യ ജീവനെ അവകാശമാ
ക്കുവാൻ എന്ത ചെയ്യേണ്ടു എന്ന ചോദിച്ചാറെ, യെശു അവനൊട
നീ എന്നെ നല്ലവനെന്ന വിളിക്കുന്നത എന്തിന്ന ദൈവമല്ലാതെ
ഒരുത്തനും നല്ലവനല്ല നീ കല്പനകളെ അറിയുന്നുവല്ലൊ അവറ്റെ
പ്രമാണിക്ക എന്നുരച്ചാറെ അവൻ ഗുരൊ എന്റെ ബാല്യം മുത
ൽഞാൻ അവറ്റെ ആചരിച്ചവരുന്നു എനിക്ക ഇനി വല്ല കുറവു
ണ്ടൊ എന്നു ചോദിച്ച ശെഷം, യേശു അവനെ സൂക്ഷിച്ച നൊ
ക്കി സ്നേഹിച്ച നിനക്ക ഇനിയും ഒരു കുറവുണ്ട നീ പോയി നിന
ക്കുള്ളതൊക്കയും വിറ്റ ദരിദ്രൎക്കു കൊടുക്ക എന്നാൽ നിനക്ക സ്വ [ 91 ] ൎഗ്ഗത്തിൽ നിക്ഷേപം ഉണ്ടാകും പിന്നെ വന്നു കുരിശ എടുത്തു എ
ന്റെ പിന്നാലെ വരിക എന്നു പറഞ്ഞശെഷം അവന്ന വളരെ
ധനമുണ്ടാകകൊണ്ട അത്യന്തം വിഷാദിച്ച പോയികളകയും
ചെയ്തു. അപ്പോൾ യേശു തന്റെ ശിഷ്യന്മാരോട ധനവാന്മാർ
ദൈവരാജ്യത്തിൽ പ്രവെശിക്കുന്നത മഹാ പ്രയാസം ധനവാൻ
ദൈവരാജ്യത്തിലെക്ക കടക്കുന്നതിനേക്കാൾ ഒട്ടകം ഒരു സൂചി
ക്കുഴയിൽ കൂടി കടക്കുന്നത ഏറ്റവും എളുപ്പം തന്നെ എന്നു പറ
ഞ്ഞു ശിഷ്യന്മാർ അതിശയിച്ചപ്പൊൾ അവൻ മനുഷ്യരാൽ കഴി
യാത്തത ദൈവത്താൽ കഴിയും എന്നു പറഞ്ഞു.

ചുങ്കക്കാരിൽ പ്രമാണിയും ധനവാനുമായ സഖായി യേശു
യറുശലെമിലെക്ക യാത്രയായി യറിഖൊ പട്ടണത്തിൽ കൂടി വ
രുമെന്നറിഞ്ഞു അവനെ കാണ്മാൻ ആഗ്രഹിച്ച പുരുഷാരം നിമി
ത്തവും താൻ ചെറിയവാകയാലും കഴിക ഇല്ല എന്നു വിചാരി
ച്ച മുമ്പിൽ ഒടി വഴി സമീപത്തുള്ള ഒരു കാട്ടത്തിവൃക്ഷത്തിന്മെൽ
കരെറിയിരുന്നപ്പൊൾ യേശു വന്നു മേല്പെട്ടു നോക്കി അവനെക
ണ്ട സഖായി നീ വേഗം ഇറങ്ങിവാ ഞാൻ ഇന്ന നിന്റെ വീ
ട്ടിൽ പ്രവേശിക്കെണ്ടാതാകുന്നു എന്ന പറഞ്ഞത കെട്ടാറെ അവ
ൻ വെഗ ത്തിൽ ഇറങ്ങി ചെന്നു സന്തോഷത്തൊടെ അവനെ
കൈക്കൊണ്ടു ഇതു കണ്ടവർ അവൻ പാപിയുടെ വീട്ടിൽ പാപി
കളൊടും കൂടി പാൎപ്പാൻ പൊയെന്ന ദുഷിച്ചു പറഞ്ഞു എന്നാ
റെ സഖായി കൎത്താവെ എന്റെ ദ്രവ്യങ്ങളിൽ പാതി ഞാൻ ദരി
ദ്രൎക്ക കൊടുക്കുന്നു വല്ലതും അന്യായമായി വാങ്ങീട്ടുണ്ടെങ്കിൽ ആ
യതിൽ നാലിരട്ടി തിരികെ കൊടുക്കുന്നു എന്ന പറഞ്ഞപ്പൊൾ
യെശു ഇവനും അബ്രഹാമിന്റെ പുത്രനാകകൊണ്ട ഇന്ന ൟ
വീട്ടിന്ന രക്ഷവന്നു കാണാതെ പൊയതിനെ അന്വെഷിച്ച ര
ക്ഷിപ്പാൻ മനുഷ്യപുത്രൻ വന്നിരിക്കുന്നു എന്ന പറഞ്ഞ പൊക
യും ചെയ്തു.

൨൦ ദയയുള്ളവനായ ശമറിയകാ
രനും നിൎദ്ദയനായ ലെവക്കാരനും.

ആ സമയത്ത ഒരു ശാസ്ത്രി യെശുവിനൊട ഗുരൊ നിത്യജീവ
നെ അനുഭവിക്കെണ്ടതിന്ന ഞാൻ എന്തചെയ്യെണ്ടു എന്നു പരീ
ക്ഷിപ്പാൻ ചൊദിച്ചാറെ വെദപുസ്തകത്തിൽ എന്തെഴുതിയിരിക്കു
ന്നു നീ എന്ത വായിച്ചറിയുന്നു എന്ന ചൊദിച്ചപ്പൊൾ ശാസ്ത്രി നി
ന്റെ ദൈവമായ കൎത്താവിനെ പൂൎണ്ണാത്മനശക്തികൾകൊണ്ടും
അയല്ക്കാരനെ തന്നെ പൊലെയും സ്നെഹിക്കെണം എന്നുരച്ചനെ
രം യെശു നീ പറഞ്ഞത സത്യം തന്നെ അപ്രകാരം ചെയ്താൽ നീ
ജീവിക്കും എന്ന കല്പിച്ച ശെഷം അവൻ തന്നെത്താൻ നീതിമാ
നാക്കുവാൻ വിചാരിച്ച എന്റെ അയല്ക്കാരനാരെന്ന ചൊദിച്ചതി
ന്ന യെശു ഒരു മനുഷ്യൻ യരുശലെമിൽനിന്ന യറിഖൊ പട്ടണ
ത്തിലെക്ക യാത്രയായപ്പൊൾ കള്ളന്മാർ അവനെ പിടിച്ചടിച്ച കു
ത്തി ചവിട്ടി വസ്ത്രമഴിച്ചും കയ്ക്കലുള്ളത പറിച്ചും പ്രാണ സങ്കടം
വരുത്തി വിട്ടുപൊയി കളഞ്ഞു. പിന്നെ ഒരു ആചാൎയ്യൻ ആ വ
[ 92 ] ഴി വന്ന അവനെ ചൊരയിൽ മുഴുകിയവനായി കണ്ടു കടന്നു
പൊയി. അതിന്റെശെഷം ഒരു ലെവിയനും അതിലെ വ
ന്ന അവനെ കണ്ടു കടന്നു പൊയി ഒടുക്കം ഒരു ശമറിയക്കാരൻ
വന്ന അവനെ കണ്ടു കൃപ വിചാരിച്ച അരികെ ചെന്ന മുറിവു
കളിൽ എണ്ണയും വീഞ്ഞയും പകൎന്ന കെട്ടി തന്റെ കഴുതമെൽ ക
രെറ്റി വഴിയമ്പലത്തിലെക്ക കൊണ്ടുപൊയി രക്ഷിച്ച പിറ്റെ
ദിവസം യാത്രയായപ്പൊൾ, വഴിയമ്പലക്കാരൻപക്കൽ രണ്ട വെ
ള്ളിക്കാശ കൊടുത്ത, ഇവനെ നല്ലവണ്ണം രക്ഷിക്കെണം ഇതിൽ അ
ധികം വല്ലതും ചിലവായിഎങ്കിൽ തിരിച്ച വന്നാൽ ഞാൻ തരാം
എന്ന പറഞ്ഞ പുറപ്പെട്ട പൊകയും ചെയ്തു. ഇങ്ങിനെ കള്ളന്മാരു
ടെ കയ്ക്കലകപ്പെട്ട മനുഷ്യന്റെ അയല്ക്കാരൻ ആ മൂവരിൽ ആ
രെന്ന ശാസ്ത്രിയൊട യെശു ചൊദിച്ചാറെ, കൃപ ചെയ്തവൻ എന്ന
ചൊല്ലിയതിന്ന സത്യം നീയും പൊയി അപ്രകാരം ചെയ്ക എന്ന
കല്പിച്ചു.

അനന്തരം യെശു വെറൊ ഒരു കഥയെ പറഞ്ഞറിയിച്ചു ഒരു
രാജാവ ശുശ്രൂഷക്കാരുടെ കണക്ക നൊക്കിയപ്പൊൾ പതിനായി
രം റാത്തൽ വെള്ളികടമ്പെട്ട ഒരുവൻ വന്ന കണ്ടാറെ, കടം തീ
ൎപ്പാൻ വകയില്ലായ്കകൊണ്ട രാജാവ ഭാൎയ്യാപുത്രന്മാരെയും വിറ്റ
ൟ കടം തീൎക്ക എന്ന കല്പിച്ചാറെ, അവൻ സാഷ്ടാംഗമായി നമ
സ്കരിച്ച സകലവും തീൎപ്പാൻ വക കാണുവൊളം ക്ഷമിക്കെണമെ
ന്ന വളരെ അപെക്ഷിച്ചപ്പൊൾ രാജാവിന്ന കൃപ തൊന്നി കടം
എല്ലാം എളച്ചു കൊടുത്ത വിട്ടയക്കയും ചെയ്തു. ആശുശ്രൂഷക്കാര
ൻ പുറത്തു ചെന്ന തനിക്ക നൂറു വെള്ളി കടം കൊടുപ്പാനുള്ള ഒ
രുവനെ കണ്ട തൊണ്ണയിൽ പിടിച്ച നീ വാങ്ങിയ കടം തീൎക്ക എ
ന്ന പറഞ്ഞപ്പൊൾ ആയവൻ കാല്കൽ വീണ നമസ്കരിച്ച സകല
വും തീൎപ്പാൻ വക കാണുവൊളം ക്ഷമിക്കെണമെന്ന അപെക്ഷി
ച്ചാറെ, ആയത അനുസരിയാതെ, കടം തീൎക്കുവൊളം അവനെ
തടവിൽ പാൎപ്പിച്ചു. ആയവസ്ഥ മറ്റെ ശുശ്രൂഷക്കാർ കെട്ട വള
രെ ദുഃഖിച്ച രാജാവൊട ഉണൎത്തിച്ചപ്പൊൾ, രാജാവ വളരെ
കൊപിച്ച ദുഷ്ട നീ എന്നൊട അപെക്ഷിച്ചതുകൊണ്ട ഞാൻ നി
നക്ക സകലവും വിട്ടുവല്ലൊ അപ്രകാരം നിന്റെ കൂട്ടു ശുശ്രൂഷ
ക്കാരന്ന കൃപ ചെയ്‌വാൻ നിന്റെ മനസ്സിൽ തൊന്നാഞ്ഞത എന്ത
എന്ന കല്പിച്ചു. കടം എല്ലാം തീൎക്കുവൊളം അവനെ പിടിച്ചു തടവി
ൽ പാൎപ്പിക്കയും ചെയ്തു. നിങ്ങൾ അന്യൊന്യം കുറ്റങ്ങളെ മനഃ
പൂൎവ്വമായി ക്ഷമിക്കാതിരുന്നാൽ സ്വൎഗ്ഗസ്ഥനായ എന്റെ പിതാവ
നിങ്ങൾക്കും അപ്രകാരം തന്നെ ചെയ്യും എന്ന പറകയും ചെയ്തു.

൨൧. മനൊവിനയം.

തങ്ങളെ ഭക്തരെന്ന വിചാരിച്ച അന്യന്മാരെ നിന്ദിച്ചിട്ടുള്ള
ചിലരൊട യെശു ഒരു ഉപമ പറഞ്ഞു ഒരു ദിവസം പറീശൻ
ചുങ്കക്കാരൻ ഇങ്ങിനെ രണ്ടു പെർ പ്രാൎത്ഥിപ്പാൻ ദൈവാലയത്തി
ൽ പൊയപ്പൊൾ, പറീശൻ ദൈവമെ മറ്റുള്ള മനുഷ്യരെ പൊ
ലെ കള്ളനും ആക്രമക്കാരനും വ്യഭിചാരിയും ൟ ചുങ്കക്കാരും എ
ന്ന പൊലെ ഞാൻ ദൊഷമുള്ളവൻ അല്ലായ്കകൊണ്ട നിന്നെ വ [ 93 ] ന്ദിക്കുന്നു. ആഴ്ചവട്ടത്തിൽ രണ്ടുപ്രാവശ്യം ഉപവാസം കഴിച്ച സക
ല വസ്തുക്കളിലും പത്തിലൊന്ന കൊടുത്ത വരുന്നു എന്ന പ്രാൎത്ഥി
ച്ചു. ചുങ്കക്കാരൻ ദൂരത്തനിന്ന കണ്ണുകളെ മെല്പട്ട യൎത്താതെ മാ
റിൽ അടിച്ച ദൈവമെ! മഹാ പാപിയായ എന്നൊട കരുണയു
ണ്ടാകെണമെ എന്ന പ്രാൎത്ഥിച്ച പറീശനെക്കാൾ, നീതിമാനായി
വീട്ടിലെക്ക പൊകയും ചെയ്തു. അപ്രകാരം തന്നെത്താൻ ഉയൎത്തു
ന്നവന്ന താഴ്ചയും തന്നെത്താൻ താഴ്തുന്നവന്ന ഉയൎച്ചയും വരുമെ
ന്ന ഞാൻനിങ്ങളൊടു പറയുന്നു എന്ന പറഞ്ഞു. ആ സമയത്ത
ശിഷ്യന്മാർ യെശുവിനൊട സ്വൎഗ്ഗരാജ്യത്തിൽ ആര വലിയവൻ
എന്ന ചൊദിച്ചാറെ അവൻ ഒരു ചെറിയ കുട്ടിയെ വിളിച്ച നടു
വിൽ നിറുത്തി, നിങ്ങൾ മനസ്സ തിരിഞ്ഞു ൟ കുട്ടിയെ പൊലെ
ആയ്‌വരുന്നില്ലെങ്കിൽ, സ്വൎഗ്ഗരാജ്യത്തിൽ പ്രവെശിക്കയില്ല നിശ്ചയം
യാതൊരുത്തനും ൟ പൈതലിനെ പൊലെ തന്നെത്താൻ താ
ഴ്ത്തിയാൽ, അവൻ സ്വൎഗ്ഗത്തിൽ വലിയവൻ; ആരെങ്കിലും ഇങ്ങിനെ
യാതൊരു കുട്ടിയെ എന്റെ നാമത്തിൽ കൈകൊണ്ടാൽ എന്നെ
തന്നെ കൈക്കൊള്ളുന്നു ൟ ചെറിയവരിൽ ഒരുത്തനെ നിരസി
ക്കാതെ ഇരിക്കെണ്ടതിന്ന സൂക്ഷിപ്പിൻ അവരുടെ ദൂതന്മാർ സ്വ
ൎഗ്ഗസ്ഥനായ എൻ പിതാവിന്റെ മുഖത്തെ എല്ലായ്പൊഴും നൊ
ക്കിക്കൊണ്ടിരിക്കുന്നു സത്യമെന്നു പറഞ്ഞു. പിന്നെ യറുശലെമി
ലെ ദൈവാലയത്തിൽ വെച്ച ജനങ്ങൾക്ക ഉപദെശിച്ചു കൊണ്ടി
രിക്കുമ്പൊൾ അവരൊട നീളമുള്ള കുപ്പായങ്ങളെ ധരിച്ചു നട
പ്പാനും ചന്തകളിൽ സല്കാരങ്ങളെയും സഭകളിൽ മുഖ്യാസനങ്ങ
ളെയും വിരുന്നുകളിൽ പ്രധാന സ്ഥലങ്ങളെയും മൊഹിക്കുന്ന
ശാസ്ത്രികളെ സൂക്ഷിപ്പിൻ അവർ വിധവമാരുടെ വീടുകളെ ഭ
ക്ഷിച്ചുകളഞ്ഞ കാഴ്ചെക്ക അധികമായി പ്രാൎത്ഥിക്കുന്നവരാകുന്നു അ
വൎക്ക അധികം ശിക്ഷ കിട്ടും എന്നു പറഞ്ഞു. ശ്രീഭണ്ഡാരത്തിൽ
പണമിടുന്നവരെ നൊക്കി കണ്ടു ധനവാന്മാർ പലരും വന്ന വ
ളരെ ദ്രവ്യമിട്ടതിൽ ദരിദ്രയായയൊരു വിധവയും വന്ന രണ്ടു കാ
ശു മാത്രം ഇടുന്നത കണ്ടപ്പൊൾ ശിഷ്യന്മാരൊട ൟ ധനവാ
ന്മാരെക്കാൾ ഇവൾ അധികം ഇട്ടു അവരെല്ലാവരും തങ്ങളുടെ
പരിപൂൎണ്ണതയിൽനിന്ന ഭണ്ഡാരത്തിൽ ദ്രവ്യമിട്ടു; അവൾ ദരിദ്രത
യിൽനിന്ന തന്റെ ഉപജീവനദ്രവ്യമൊക്കയും ഇട്ടു എന്ന പറ
ഞ്ഞു.

൨൨. യെശുവിന്റെ രൂപാന്തരം.

പിന്നെ യെശു പത്രൊസ യാക്കൊബ യൊഹനാൻ ൟ മൂന്നു
ശിഷ്യന്മാരെ കൂട്ടി ഒരു ഉയൎന്ന മലമെൽ കൊണ്ടുപൊയി, അവരു
ടെ മുമ്പാകെ മറുരൂപപ്പെട്ടു അവന്റെ മുഖം സൂൎയ്യനെ പൊലെ
പ്രകാശിച്ചു. വസ്ത്രങ്ങളും വെളിച്ചം പൊലെ വെണ്മയായി വന്നു
മൊശയും എലിയാവും കൂടെ കാണപ്പെട്ടു യെറുശലെമിൽ വെ
ച്ച തനിക്ക സംഭവിക്കെണ്ടുന്ന മരണത്തെ കുറിച്ച യെശു സംസാ
രിക്കയും ചെയ്തു. അന്ന ശിഷ്യന്മാർ തളൎന്നുറങ്ങി ഉണൎന്നപ്പൊൾ
അവന്റെ മഹത്വത്തെയും അവനൊടു കൂട രണ്ടു പുരുഷന്മാ
രെയും കണ്ടു, കൎത്താവെ! നാം ഇവിടെ ഇരിക്കുന്നത നല്ലത മന [ 94 ] സ്സുണ്ടെങ്കിൽ നിണക്കും മൊശക്കും എലിയാവിന്നുംമൂന്ന കൂടാര
ങ്ങളെ ഉണ്ടാക്കാം എന്ന പറഞ്ഞ ശെഷം, പ്രകാശമുള്ളൊരു മെഘം
വന്ന അവരുടെ മീതെ നിഴലിച്ചു ഇവൻ എന്റെ ഇഷ്ടപുത്രനാകു
ന്നു ഇവനെ ചെവിക്കൊൾവിൻ എന്ന മെഘത്തിൽനിന്ന ഒരു ശ
ബ്ദവുമുണ്ടായി. ആയത കെട്ടാറെ, അവർ ഭയപ്പെട്ടു നിലത്തു വീ
ണു യെശു അവരെ തൊട്ടു എഴുനീറ്റു ഭയപ്പെടാതിരിപ്പിൻ എ
ന്നു പറഞ്ഞു. പിന്നെ മലയിൽനിന്ന ഇറങ്ങുമ്പൊൾ, അവൻ അ
വരൊട മനുഷ്യപുത്രൻ മരിച്ചവരിൽ നിന്ന ജീവിച്ചെഴുനീല്ക്കും
മുമ്പെ ൟ ദൎശനം ആരൊടും പറയരുതെന്ന കല്പിക്കയും ചെയ്തു.

൧൩. യെശു മൂന്ന പ്രാവശ്യം ബത്താ
ന്യയിൽ വന്നത.

യെശു യരുശലെം സമീപമുള്ള ബത്താന്യ ഗ്രാമത്തിൽ ദൈ
വഭക്തനായ ലാസരെയും സഹൊദരിമാരായ മറിയയെയും മ
ൎത്തായെയും സ്നെഹിച്ച പലപ്പൊഴും അവരുടെ വീട്ടിൽ പൊയി
പാൎത്തുകൊണ്ടിരുന്നു അവൻ ഒരു ദിവസം അവിടെ ഇരുന്നപ്പൊ
ൾ മറിയ അവന്റെ കാല്കലിരുന്ന വചനങ്ങളെ കെൾക്കുന്ന
നെരം വളരെ പണി എടുത്ത വലഞ്ഞ മൎത്തായും അരികിൽ
ചെന്നു കൎത്താവെ എന്റെ സഹൊദരി പണിയെടുപ്പാൻ എന്നെ
വിട്ടിരിക്കുന്നത നീ വിചാരിക്കുന്നില്ലയൊ, അവളെ ഇനിക്ക സ
ഹായിപ്പാൻ കല്പിക്കെണം എന്ന പറഞ്ഞാറെ യെശു മൎത്തായെ മ
ൎത്തായെ നീ വളരെ വിചാരിച്ചും പ്രയാസപ്പെട്ടും നടക്കുന്നു എ
ങ്കിലും ഒന്ന മാത്രം ആവശ്യം മറിയ നല്ലതിനെ തിരിഞ്ഞെടുത്തി
രിക്കുന്നു ആയത അവളിൽനിന്ന എടുപ്പാൻ കഴിക ഇല്ല നിശ്ച
യം എന്ന പറഞ്ഞു.

പിന്നെ അല്പകാലം കഴിഞ്ഞശെഷം, മറിയയും മൎത്തായും
കൎത്താവെ! നിനക്ക പ്രിയമുള്ളവൻ രൊഗിയായി കിടക്കുന്നു എ
ന്ന ആളെ അയച്ച പറയിച്ചപ്പൊൾ യെശു രൊഗം മരണത്തിനാ
യിട്ടല്ല ദൈവപുത്രൻ മഹത്വപ്പെടെണ്ടതിന്നും ദൈവത്തിന്റെ
മഹത്വത്തിന്നായിട്ടും തന്നെ ആകുന്നു എന്ന പറഞ്ഞു രണ്ടു ദിവ
സം താമസിച്ച ശെഷം ശിഷ്യന്മാരൊട നാം യഹൂദാ ദെശത്തി
ലെക്ക പൊക എന്ന പറഞ്ഞാറെ അവർ കൎത്താവെ മുമ്പെ യഹൂ
ദന്മാർ നിന്നെ കല്ലെറിവാൻ ഭാവിച്ചുവല്ലൊ ഇനിയും നാം അ
വിടെക്ക പൊക എന്ന പറയുന്നുവൊ എന്ന ചൊദിച്ചപ്പൊൾ അ
വൻ പകലിന്ന പന്ത്രണ്ടു മണിനെരം ഇല്ലയൊ പകൽ സമയ
ത്ത നടക്കുന്നവൻ വെളിച്ചം കാണ്കകൊണ്ട ഇടറുന്നില്ല. പി
ന്നെ നമ്മുടെ സ്നെഹിതനായ ലാസർ ഉറങ്ങുന്നു എങ്കിലും അവനെ
ഉണൎത്തുവാൻ ഞാൻ പൊകുന്നു എന്ന പറഞ്ഞപ്പൊൾ ഉറങ്ങി കിട
ക്കുന്നതിനെ കുറിച്ച പറഞ്ഞു എന്ന ശിഷ്യന്മാർ നിരൂപിച്ച കൎത്താ
വെ അവൻ ഉറങ്ങുന്നുവെങ്കിൽ സൌഖ്യം വരും എന്നതിന്ന യെ
ശു അവൻ മരിച്ചു എന്ന സ്പഷ്ടമായി പറഞ്ഞു. അവരൊട ഒരുമി
ച്ച പുറപ്പെട്ട ബത്താന്യ സമീപം എത്തിയപ്പൊൾ ആ വൎത്തമാ
നം അറിഞ്ഞ മൎത്താ ചെന്നെതിരെറ്റ കൎത്താവെ! നീ ഇവിടെ [ 95 ] ഉണ്ടായിരുന്ന എങ്കിൽ എന്റെ സഹൊദരൻ മരിക്ക ഇല്ലയായിരു
ന്നു എന്ന പറഞ്ഞാറെ അവൻ എഴുനീല്ക്കുമെന്ന യെശുവിന്റെ
വചനം കെട്ടപ്പൊൾ, മൎത്താ അവസാനദിവസത്തിലെ ഉയിൎപ്പി
ങ്കൽ അവൻ എഴുനീൽക്കും നിശ്ചയം എന്ന പറഞ്ഞു അനന്തരം
യെശു ഞാൻ തന്നെ ഉയിൎപ്പും ജീവനുമാകുന്ന എന്നിൽ വിശ്വസി
ക്കുന്നവൻ മരിച്ചാലും ജീവിക്കും; ആരെങ്കിലും ജീവിച്ചു എങ്കൽ വി
ശ്വസിച്ചാൽ ഉരുനാളും മരിക്കയില്ല; നീ ഇത വിശ്വസിക്കുന്നുവൊ എ
ന്ന ചൊദിച്ചാറെ, അവൾ കൎത്താവെ! നീ ലൊകത്തിൽ വരെണ്ടു
ന്ന ദൈവപുത്രനായ ക്രിസ്തുവാകുന്നു എന്ന ഞാൻ വിശ്വസിച്ചി
രിക്കുന്നു എന്ന പറഞ്ഞു ഉടനെ ഓടിപ്പൊയി മറിയയെ വിളിച്ച
വൎത്തമാനം പറഞ്ഞപ്പൊൾ അവൾ വെഗം എഴുനീറ്റ മൎത്തായു
ടെ പിന്നാലെ ചെന്ന യെശുവെ കണ്ടു നമസ്കരിച്ച കൎത്താവെ
നീ ഇവിടെ ഉണ്ടായിരുന്ന എങ്കിൽ എന്റെ സഹൊദരൻ മരി
ക്കയില്ലയായിരുന്നു എന്ന പറഞ്ഞു അവളുടെ കരച്ചിലും ശ്മശാന
ത്തിങ്കൽ വെച്ചു കരയെണ്ടതിന്ന പൊകുന്നു എന്ന വിചാരിച്ച അ
വരെ ആശ്വസിപ്പിപ്പാൻ കൂട വന്ന യഹൂദന്മാരുടെ വ്യസന
വും കണ്ടപ്പൊൾ യെശു ഞരങ്ങി വ്യാകുലനായി കണ്ണീർ ഒഴുക്കിയ
ത യഹൂദന്മാർ കണ്ട അവർ അവനെ എത്ര സ്നെഹിച്ചിരിക്കുന്നു
എന്നും മറ്റു ചിലർ കുരുടന്റെ കണ്ണുകളെ പ്രകാശിപ്പിച്ച ഇവ
ന്ന അവൻ മരിക്കാതെ ഇരിപ്പാൻ തക്ക സഹായം ചെയ്‌വാൻ കഴി
കയില്ലയായിരുന്നുവൊ എന്നും പറഞ്ഞു. യെശു നിങ്ങൾ അവ
നെ എവിടെ വെച്ചു എന്ന ചൊദിച്ചാറെ അവർ കൎത്താവെ വ
ന്നു നൊക്ക എന്ന പറഞ്ഞ ശെഷം അവൻ ഞരങ്ങിക്കൊണ്ട പ്രെ
തക്കല്ലറയുടെ അരികെ വന്നു അതിന്മെൽ വെച്ച കല്ല നീക്കിക്കളെ
വാൻ കല്പിച്ചു അപ്പൊൾ മൎത്താ അവൻ മരിച്ചിട്ട ഇന്നെക്ക നാ
ലാം ദിവസം ആകുന്ന ശരീരത്തിന്ന നാറ്റം പിടിച്ചിരിക്കുന്നു
എന്ന പറഞ്ഞാറെ യെശു നീ വിശ്വസിച്ചാൽ ദൈവമഹത്വം കാ
ണുമെന്ന ഞാൻ നിന്നൊട പറഞ്ഞിട്ടില്ലയൊ എന്ന കല്പിച്ചു. അ
പ്പൊൾ അവർ അവനെ വെച്ച ഗുഹയുടെ മുഖത്തനിന്ന കല്ല നീ
ക്കിക്കളഞ്ഞാറെ യെശു തന്റെ കണ്ണുകളെ ഉയൎത്തി പിതാവെ നീ
എന്നെ ചെവിക്കൊണ്ടതിനാൽ ഞാൻ നിന്നെ വന്ദിക്കുന്നു നീ
എപ്പൊഴും എന്നെ ചെവിക്കൊള്ളുന്നു എന്ന ഞാൻ അറിഞ്ഞിരിക്കു
ന്നു എങ്കിലും ൟ ജനങ്ങൾ നീ എന്നെ അയച്ചുവെന്ന വിശ്വസി
ക്കെണ്ടതിന്ന ഞാൻ ൟ വാക്ക പറഞ്ഞു എന്ന പ്രാൎത്ഥിച്ചു ലാ
സരെ പുറത്തു വരിക എന്നൊരു മഹാ ശബ്ദത്തൊടെ വിളിച്ചു.
അപ്പൊൾ മരിച്ചവൻ ജീവിച്ചെഴുനീറ്റ പുറത്തു വന്നാറെ യെ
ശു അവന്റെ കൈ കാൽമുഖങ്ങളുടെ വസ്ത്ര ബന്ധനം അഴിച്ച
പൊകുവാൻ വിടുവിൻ എന്ന കല്പിക്കയും ചെയ്തു.

പെസഹ പെരുനാൾക്ക ആറു ദിവസം മുമ്പെ പിന്നെ
യും ബത്താന്യയിൽ വന്ന ശിമൊൻ എന്നവന്റെ വീട്ടിൽ ശി
ഷ്യന്മാരൊടും ലാസരൊടും കൂടെ ഭക്ഷണത്തിന്ന ഇരുന്നപ്പൊൾ മ
ൎത്താ ശുശ്രൂഷചെയ്തു മറിയ വിലയെറിയ പരിമള തൈലം ഒരു റാ
ത്തൽ കൊണ്ടു വന്ന യെശുവിന്റെ തലയിൽ ഒഴിച്ചു പാദങ്ങളിലും
തെച്ചു ആയത തലമുടികൊണ്ടു തുൎത്തുകയും ചെയ്തു. ആ തൈല [ 96 ] വാസന വീടു മുഴുവൻ നിറഞ്ഞു അവനെ കാണിച്ചു കൊടുക്കുന്ന
യഹൂദ ഇഷ്കരിയൊട മുന്നൂറ പണത്തിന്ന വിലയുള്ള ൟ തൈ
ലം വിറ്റ ദാരിദ്ര്യക്കാൎക്ക കൊടുക്കാഞ്ഞതെന്ത എന്ന ചൊദിച്ചു. അ
വൻ ദരിദ്രരെ വിചാരിച്ചിട്ട എന്നല്ല കള്ളനാകകൊണ്ടും മടിശ്ശീ
ല ധരിച്ചു സൂക്ഷിച്ചും ഇരിക്കായാലത്രെ ഇത പറഞ്ഞത. എന്നാ
റെ, യെശു നിങ്ങൾ ൟ സ്ത്രീയെ എന്തിന്ന ദുഃഖിപ്പിക്കുന്നു ഇവൾ
എന്നിൽ നല്ലൊരു ക്രിയ ചെയ്തിരിക്കുന്നു ദരിദ്രർ എപ്പൊഴും നി
ങ്ങളൊട കൂടയുണ്ടാം മനസ്സുണ്ടെങ്കിൽ അവൎക്ക ധൎമ്മം ചെയ്യാം
ഞാൻ എപ്പൊഴും നിങ്ങളൊട കൂട ഇരിക്കയില്ല, ഇവൾ കഴിയു
ന്നത ചെയ്തു. എന്റെ ശരീരത്തെ കല്ലറയിൽ അടക്കുന്ന ദിവസത്തി
ന്നായി തൈലം പൂശിയതകൊണ്ട ൟ സുവിശെഷം ലൊകത്തി
ൽ എവിടെ എങ്കിലും ഘൊഷിച്ചറിയിക്കുമ്പൊൾ ഇവളുടെ ഊൎമ്മ
ക്കായി അവൾ ചെയ്തതും ചൊല്ലും നിശ്ചയം എന്ന പറഞ്ഞു.

൨൪. യെശു യരുശലെമിൽ പ്രവെശിച്ചത.

പിറ്റെ ദിവസം യരുശലെമിലെക്ക യാത്രയായിട്ടു ഒലിവ മ
ലയുടെ അരികെയുള്ള ബെത്ഫാക ഗ്രാമത്തിൽ എത്തിയാറെ, യെ
ശു ശിഷ്യന്മാരിൽ രണ്ടു പെരെ വിളിച്ചു അവരൊട നിങ്ങൾ ഗ്രാ
മത്തിൽ പൊകുവിൻ അവിടെ കെട്ടിയിരിക്കുന്ന കഴുതയെയും
കഴുത ആണ്കുട്ടിയെയും കാണും അവറ്റെ അഴിച്ചു കൊണ്ടുവരു
വിൻ യാതൊരുത്തനും വൊരൊധം പറഞ്ഞു എങ്കിൽ, കൎത്താവിന്ന
ആവശ്യമെന്ന പറഞ്ഞാൽ ഉടനെ വിട്ടയക്കും. ഇതാ നിന്റെ രാ
ജാവ സൌമ്യൻ ആണ്കഴുതക്കുട്ടിമെൽ കരെറി വരുന്നുവെന്നും സി
യൊൻ പുത്രിയൊട പറവിന്നെന്നുമുള്ള ദീൎഘദൎശി വാക്യം നി
വൃത്തിയാകെണ്ടതിന്ന ഇതൊക്കയും സംഭവിച്ചു. പിന്നെ ശിഷ്യന്മാ
ർ പൊയി മൎത്താവിന്റെ വചനപ്രകാരം കഴുതക്കുട്ടിയെ കണ്ട
ഴിച്ചു കൊണ്ടുവന്ന വസ്ത്രങ്ങളെ അതിന്മെലിട്ട യെശുവിനെയും
കരെറ്റി പൊകുമ്പൊൾ, ജനസംഘം വന്നു കൂടി സ്വവസ്ത്രങ്ങ
ളെയും വൃക്ഷങ്ങളുടെ കൊമ്പുകളെയും വഴിയിൽ വിരിച്ച ദാവി
ദിൻ പുത്രന്ന ഹൊശന്ന കൎത്താവിന്റെ നാമത്തിൽ വരുന്ന ഇസ്രാ
യെൽ രാജാവ വന്ദ്യൻ അത്യുന്നതങ്ങളിൽ ഹൊശന്ന എന്ന ഘൊ
ഷിച്ച പറഞ്ഞു നഗരത്തിന്നടുത്തപ്പൊൾ അവൻ അത നൊക്കി ക
രഞ്ഞു നിന്റെ ൟ നാളിലെങ്കിലും നിന്റെ സമാധാനത്തെ
സംബന്ധിച്ച കാൎയ്യങ്ങളെ നീ താൻ അറിയുന്നെങ്കിൽ കൊള്ളായി
രുന്നു ഇപ്പൊൾ അവ നിന്റെ കണ്ണുകൾക്ക മറഞ്ഞിരിക്കുന്നു ദൎശ
ന കാലം അറിയായ്കകൊണ്ട ശത്രുക്കൾ ചുറ്റും കിടങ്ങുണ്ടാക്കി വ
ളഞ്ഞുകൊണ്ട നിന്നെ എല്ലാടവും അടച്ചു നിന്നെയും നിന്റെ
മക്കളെയും നിലത്തൊട സമമാക്കി തീൎത്തു ഒരു കല്ലിന്മെൽ മറ്റൊ
രുകല്ലും ശെഷിക്കാതെ ഇരിക്കും നാളുകൾ വരും എന്ന ദുഃഖിച്ചുര
ച്ച ദൈവാലയത്തിലെക്ക ചെന്ന അവിടെ മെടിക്കയും വില്ക്കയും
ചെയ്യുന്നവരെ പുറത്താക്കി, നാണിഭക്കാരുടെ മെശപ്പലകകളെയും
പ്രാക്കളെ വില്ക്കുന്നവരുടെ കൂടുകളെയും മുറിച്ച വിട്ടു എന്റെ ഭവ
നം എല്ലാ ജനങ്ങൾക്കും വെണ്ടി പ്രാൎത്ഥനാഭവനം എന്നെഴുതിരി
ക്കുന്നു നിങ്ങൾ അത കള്ളന്മാരുടെ ഗുഹയാക്കി തീൎത്തു എന്ന പറഞ്ഞു. [ 97 ] അനന്തരം ദൈവാലയത്തിൽനിന്ന കുട്ടികൾ ദാവിദിൻ പുത്ര
ന്ന ഹൊശന്ന എന്ന വിളിക്കുന്നത മഹാചാൎയ്യന്മാരും ശാസ്ത്രികളും
കെട്ടു കൊപിച്ച ഇവർ പറയുന്നത കെൾക്കുന്നുവൊ എന്ന ചൊ
ദിച്ചാറെ യെശു ശിശുക്കളുടെയും മുല കുടിക്കുന്നവരുടെയും വായി
ൽനിന്ന സ്തുതിയെ ഒരുക്കിയിരിക്കുന്നു എന്ന വെദവാക്യം നിങ്ങ
ൾ ഒരിക്കലും വായിച്ചിട്ടില്ലയൊ എന്ന പറഞ്ഞ ബത്താന്യയിലെ
ക്ക പൊയി രാത്രിയിൽ പാൎത്തു രാവിലെ പട്ടണത്തിലെക്ക തിരി
യെ ചെല്ലുമ്പൊൾ വിശന്ന വഴി അരികെ ഒരു അത്തിവൃക്ഷം ഫ
ലങ്ങൾ കൂടാതെ ഇലകൾ മാത്രമായി കണ്ടാറെ ഇനിമെലാൽ ഒരു
ത്തനും നിന്നിൽനിന്ന ഫലം ഭക്ഷിക്കരുതെന്ന ശപിച്ച ഉടനെ
ആ വൃക്ഷം ഉണങ്ങിപ്പൊകയും ചെയ്തു.

൨൫. മുന്തിരിങ്ങാത്തൊട്ടവും
രാജകല്യാണവും.

പിന്നെ ഒരു ദിവസം അവൻ ദൈവാലയത്തിൽവെച്ച ജന
ങ്ങളെ പഠിപ്പിക്കുമ്പൊൾ പ്രധാനാചാൎയ്യന്മാരും ഉപാദ്ധ്യായന്മാ
രും മൂപ്പന്മാരൊടുകൂടി വന്ന അവനൊട ചില ചൊദ്യങ്ങൾ കഴി
ച്ച ശെഷം, അവൻ ജനങ്ങളൊടു ൟ ഉപമ പറഞ്ഞു തുടങ്ങി.
ഒരു മനുഷ്യൻ ഒരു മുന്തിരിങ്ങാത്തൊട്ടമുണ്ടാക്കി ചിറ്റും വെലി
കെട്ടി നടുവിൽ ഒരു ചക്കും കുഴിച്ചിട്ട ഗൊപുരവും പണി ചെയ്തു
സകലത്തെയും തൊട്ടക്കാൎക്ക ഏല്പിച്ച, ദൂര ദെശത്തെക്ക പൊയി വ
ളരെ കാലം പാൎത്തു തൻസമയത്ത തൊട്ടക്കാരൊട ഫലങ്ങളെ വാ
ങ്ങുവാൻ ഭൃത്യന്മാരെ അയച്ചു. എന്നാറെ അവർ അവരെ പിടിച്ച
ഒരുത്തനെ അടിച്ചു വെറൊരുത്തനെ കൊന്നു മറ്റൊരുത്തനെ
കല്ലെറിഞ്ഞു മറ്റുചിലരെ പലപ്രകാരം ഹിംസിച്ച വധിക്കയും
ചെയ്തു. അനന്തരം എൻ പുത്രനെ കണ്ടാൽ അവർ ശങ്കിക്കുമെ
ന്ന വിചാരിച്ചു അവരെയും പറഞ്ഞയച്ചു. തൊട്ടക്കാർ പുത്ര
നെ കണ്ടപ്പൊൾ ഇവൻ അവകാശിയാകുന്നു. നമുക്കു അവകാശ
മാക്കെണ്ടുന്നതിന്ന ഇവനെ കൊല്ലെണം എന്ന അന്യൊന്യം ആ
ലൊചിച്ച പറഞ്ഞ അവനെ തൊട്ടത്തിൽനിന്ന പുറത്താക്കി കൊ
ന്നുകളകയും ചെയ്തു. അനന്തരം തൊട്ടത്തിന്റെ ഉടയവൻ വരു
മ്പൊൾ അവരൊട എന്തു ചെയ്യുമെന്ന ചൊദിച്ചാറെ അവൻ വ
ന്ന അവരെ നശിപ്പിച്ച മുന്തിരിങ്ങാത്തൊട്ടം തല്ക്കാലത്ത ഫലം
കൊണ്ടു വരുന്ന തൊട്ടക്കാൎക്ക ഏല്പിക്കും എന്ന അവർ പറഞ്ഞാറെ
യെശു അവരൊട അപ്രകാരം ദൈവരാജ്യം നിങ്ങളിൽനിന്ന
എടുത്തു ഫലങ്ങളെ തരുന്ന ജാതികൾക്ക ഏല്പിക്കപ്പെടും എന്ന പറ
ഞ്ഞു വെറെ ഒരു ഉപമ കെൾപിൻ ഒരു രാജാവ പുത്രന്ന ക
ല്യാണം കഴിപ്പാൻ ഭാവിച്ച കല്യാണക്കാരെ വിളിപ്പാൻ ഭൃത്യന്മാ
രെ പറഞ്ഞയച്ചാറെ അവൎക്ക വരുവാൻ മനസ്സില്ലായ്കയാൽ, അവ
ൻ വെറെയുള്ള ഭൃത്യന്മാരെ അയച്ച നിങ്ങൾ കല്യാണക്കാരൊട
തടിച്ച ആടുമാടുകളെ കൊന്ന പാകംചെയ്ത സകലവും ഒരുങ്ങി
യിരിക്കുന്നു വെഗം വരെണം എന്ന പറവിൻ എന്ന കല്പിച്ചു എ
ന്നാറെ അവർ നിരസിച്ചു ഒരുത്തൻ തന്റെ വിളഭൂമി നൊ [ 98 ] ക്കെണ്ടതിനും മറ്റൊരുത്തൻ തന്റെ വ്യാപാരത്തിന്നും പൊയി
ക്കളഞ്ഞു. മറ്റെവർ രാജദൂതന്മാരെ പിടിച്ച അവമാനിച്ച കൊല്ലുക
യും ചെയ്തു. ആയത രാജാവ കെട്ടാറെ, കൊപിച്ച സെനകളെ അയ
ച്ച ആ ദുഷ്ടരെ നശിപ്പിച്ച അവരുടെ പട്ടണത്തെയും ചുട്ടുകളഞ്ഞു
പിന്നെ അവൻ ഭൃത്യന്മാരൊട കല്യാണത്തിന്ന ഒക്കയും ഒരുങ്ങി
യിരിക്കുന്നു എങ്കിലും കല്യാണക്കാർ അതിന്ന യൊഗ്യന്മാരല്ല നി
ങ്ങൾ പൊയി വഴിക്കൽ ആരെ എങ്കിലും കണ്ടാൽ വിളിപ്പിൻ എന്ന
കല്പിച്ചശെഷം അവർ പുറപ്പെട്ട ശിഷ്ടന്മാരെയും ദുഷ്ടന്മാരെയും
കൂട്ടി വന്നതിനാൽ, കല്യാണശാല വിരുന്നുകാരെ കൊണ്ട നി
റഞ്ഞു അപ്പൊൾ കല്യാണക്കാരെ കാണ്മാൻ രാജാവ അകത്തു ചെ
ന്ന കല്യാണവസ്ത്രം ധരിക്കാത്ത ഒരു മനുഷ്യനെ കണ്ടു സ്നെഹിത
കല്യാണവസ്ത്രം ധരിക്കാതെ നീ എങ്ങിനെ ഇവിടെ വന്നു എന്ന
ചൊദിച്ചു.എന്നാറെ, അവൻ മിണ്ടാതെ പാൎത്തപ്പൊൾ രാജാവ ഭൃ
ത്യന്മാരെ വിളിച്ച ഇവന്റെ കൈകാലുകൾ കെട്ടി അതിദൂരത്ത അ
ന്ധകാരത്തിലെക്കിടുവിൻ അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാ
കും എന്ന കല്പിച്ചു വിളിക്കപ്പെട്ടവർ പലരും തിരെഞ്ഞെടുക്കപ്പെ
ട്ടവരൊ ചുരുക്കം തന്നെ. പിന്നെ യെശു പറീശന്മാരുടെയും ശാ
സ്ത്രികളുടെയും ദുഷ്ടതയെ ശാസിച്ചറിയിച്ചിട്ട യരുശലെമെ യരുശ
ലെമെ ദീൎഘദൎശിമാരെ നീ കൊന്നു, നിന്റെ അടുക്കെ അയച്ചി
വരെ കല്ലെറിഞ്ഞുവല്ലൊ ഒരു പിടക്കൊഴി കുഞ്ഞുങ്ങളെ ച
റകുകളുടെ കീഴിൽ കൂട്ടിച്ചെൎക്കുന്നതു പൊലെ നിന്റെ മക്കളെ
കൂട്ടിച്ചെൎപ്പാൻ ഞാൻ എത്ര പ്രാവശ്യം നൊക്കി എങ്കിലും നിങ്ങ
ൾക്ക മനസ്സില്ല നിങ്ങളുടെ ഭവനം പാഴായി കിടക്കും കൎത്താവി
ന്റെ നാമത്തിൽ വരുന്നവൻ വന്ദ്യൻ എന്ന നിങ്ങൾ പറവൊളം
എന്നെ കാണുക ഇല്ല എന്ന പറകയും ചെയ്തു.

൨൬. അവസാനകാൎയ്യങ്ങളുടെ വിവരം.

അനന്തരം യെശു ദൈവാലയത്തിൽനിന്ന പുറപ്പെട്ട പൊ
യപ്പൊൾ, ശിഷ്യന്മാാ അടുക്കൽ ചെന്ന ദൈവാലയത്തിന്റെ വി
ശെഷക്കല്ലുകളെയും രത്നാലങ്കാരത്തെയും കാണിച്ചാറെ അവൻ
നിങ്ങൾ ൟ വസ്തുക്കളെ എല്ലം കണ്ടുവൊ? ഇടിച്ചു കളയാത്ത കല്ല
ഒരു കല്ലിന്മെലും ഇവിടെ ശെഷിക്ക ഇല്ല നിശ്ചയം. യരുശലെം
സെനകളാൽ വളഞ്ഞിരിക്കുന്നത നിങ്ങൾ കാണുമ്പൊൾ അതി
ന്റെ നാശം സമീപിച്ചിരിക്കുന്നു എന്നറിക. യഹൂദദെശത്തുള്ളവ
ർ മലകളിലെക്കും പട്ടണത്തിള്ളവർ പുറത്തെക്കും ഓടി പൊകെ
ണ്ടു നാട്ടിലുള്ളവർ തിരിച്ച ചെല്ലരുത എഴുതിയിരിക്കുന്ന കാൎയ്യങ്ങ
ൾക്ക നിവൃത്തി വരുത്തുന്ന കാലം അത തന്നെ എന്നറിക. ജനങ്ങ
ളിൽ ദൈവകൊപം ഉഗ്രമായി ജ്വലിക്കകൊണ്ടു നാട്ടിൽ പലവി
ധ ഞെരിക്കവും അതിക്രമിച്ചുണ്ടാകും ആ നാളുകളിൽ ഗൎഭിണിക
ൾക്കും മുല കുടിപ്പിക്കുന്നവൎക്കും ഹാ കഷ്ടം! ജനങ്ങൾ വാളിനാൽ
വീഴും പല രാജ്യങ്ങളിലും അടിമകളായി പൊകെണ്ടിവരും പു
റജാതികളുടെ സമയം തികയുവൊളം അവർ യറുശലെമിനെ ച
വിട്ടിക്കളയും എന്ന പറഞ്ഞു. പിന്നെ അവൻ ഒലീവ മലയിൽ ഇരി
ക്കുമ്പൊൾ പത്രൊസ യൊഹനാൻ യാക്കൊബ അന്ത്രൊസ എന്ന [ 99 ] ൟ നാലു ശിഷ്യന്മാർ അരികെ ചെന്നു, നിന്റെ വരവിന്റെയും
ലൊകാവസാനത്തിന്റെയുംഅടയാളം എന്തെന്നു ചൊദിച്ചാറെ
യെശു പലരും എന്റെ നാമത്തിൽ വന്ന ഞാൻ ക്രിസ്തനാകുന്നു
എന്ന പറഞ്ഞ പലരെയും വഞ്ചിക്കും നിങ്ങൾ പടഘൊഷവും
യുദ്ധവൎത്തമാനവും കെൾക്കും ജാതിയൊട ജാതിയും രാജ്യത്തൊ
ട രാജ്യവും ദ്രൊഹിക്കും ക്ഷാമവും പകരുന്ന വ്യാധികളും ഭൂകമ്പ
വും പലെടവും ഉണ്ടാകും ദുഷ്ടജനങ്ങൾ നിങ്ങളെ ഹിംസിച്ച
കൊല്ലുകയും ചെയ്യും. സകല ജാതികൾക്ക സാക്ഷിയായിട്ട സുവി
ശെഷം ഭൂമിയിൽ എല്ലാടവും ഘൊഷിച്ചറിയിക്കെപ്പെടും അപ്പൊ
ൾ അവസാനം വരും ലൊകാരംഭം മുതൽ ഇതുവരെയും സംഭവിക്കാ
ത്തതും ഇനിമെൽ ഉണ്ടായി വരാത്തതുമായ മഹാ കഷ്ടങ്ങൾ ഉ
ണ്ടാകും അക്കാലത്തിങ്കൽ ഒരുത്തൻ ഇന്നന്നദിക്കിൽ ക്രിസ്തൻ ഇരിക്കു
ന്ന എന്ന പറഞ്ഞാൽ ആയത വിശ്വസിക്കരുത മിന്നൽ കിഴക്കുനി
ന്ന പടിഞ്ഞാറൊളവും പ്രകാശിക്കുന്നതുപൊലെ, മനുഷ്യപുത്ര
ന്റെ വരവുണ്ടായിരിക്കും ശവം എവിടെ അവിടെ കഴുകന്മാ
ർ വന്ന കൂടും ആ കഷ്ടകാലം കഴിഞ്ഞ ഉടനെ സൂൎയ്യചന്ദ്രാദിഗ്രഹ
ങ്ങൾ പ്രകാശിക്കാതെ ഇരുണ്ടുപൊകും നക്ഷത്രങ്ങൾ വീഴും ആ
കാശത്തിലെ ശക്തികളും ഇളകും അപ്പൊൾ മനുഷ്യപുത്രന്റെ
അടയാളം മെൽഭാഗത്തിങ്കൽ ശൊഭിക്കും ഭൂമിയിലെ ഗൊത്രങ്ങൾ
പ്രലാപിച്ചു മനുഷ്യപുത്രൻ വളരെ ശക്തിയൊടും മഹത്വത്തൊ
ടും കൂടി മെഘങ്ങളിൽ വരുന്നതിനെ കാണും അവൻ ഭൂമിയിൽ
സൎവ്വദിക്കിൽനിന്നും ഞാൻ തെരിഞ്ഞെടുത്തവരെ കൂട്ടിച്ചെൎക്കെണ്ടതിന്ന
ദൂതന്മാരെ മഹാ ശബ്ദമുള്ള കാഹളത്തൊട കൂട അയക്കും എന്നാ
ൽ ആദിവസത്തെയും നഴികയെയും എൻ പിതാവു മാത്രം അല്ലാ
തെ, മനുഷ്യരിലും ദൈവദൂതരിലും ഒരുത്തനും അറിയുന്നില്ല നി
ങ്ങളുടെ കൎത്താവ എപ്പൊൾ വരുമെന്ന അറിയായ്കകൊണ്ട നിങ്ങ
ൾ എപ്പൊഴും ഉണൎന്ന ഒരുങ്ങിയിരിപ്പിൻ എന്ന പറഞ്ഞു.

൨൭. അവസാനകാൎയ്യങ്ങളുടെ വിവരം
തുടൎച്ച

അനന്തരം യെശു സ്വൎഗ്ഗരാജ്യം തങ്ങളുടെ ദീപട്ടികളെ എടു
ത്ത മണവാളനെ എതിരെല്പാൻ പുറപ്പെട്ട പത്ത കന്യകമെരൊ
ട സമമാകും എന്ന പറഞ്ഞു അവരിൽ അഞ്ചു പെർ ബുദ്ധിയുള്ള
വരും അഞ്ചുപെർ ബുദ്ധിയില്ലാത്തവരുമായിരുന്നു ബുദ്ധിയില്ലാത്ത
വർ തങ്ങളുടെ ദീപട്ടികളെ എടുത്തപ്പൊൾ എണ്ണ എടുത്തില്ല ബു
ദ്ധിയുള്ളവർ ദീപട്ടികളും എണ്ണയും എടുത്തു മണവാളൻ താമസി
ക്കകൊണ്ട അവരെല്ലാവരും ഉറങ്ങിപ്പൊയി അൎദ്ധരാത്രിയിൽ മണ
വാളൻ വരുന്നു അവനെ എതിരെല്പാൻ പുറപ്പെടുവിൻ എന്നൊ
രു വിളിയുണ്ടായാറെ അവരെല്ലാവരും എഴുനീറ്റ തങ്ങളുടെ ദീ
പട്ടികളെ തെളിയിച്ചു ബുദ്ധിയില്ലാത്തവർ മറ്റവരൊട ഞങ്ങ
ളുടെ ദീപട്ടികൾ കെട്ടു പൊകകൊണ്ട കുറെ എണ്ണ തരുവിൻ എ
ന്നപെക്ഷിച്ചപ്പൊൾ ബുദ്ധിയുള്ളവർ ഞങ്ങൾക്കും നിങ്ങൾക്കും മു
ട്ടുണ്ടാകാതിരിപ്പാൻ നിങ്ങൾ തന്നെ പൊയി വാങ്ങിക്കൊൾവിൻ [ 100 ] എന്ന പറഞ്ഞു അവർ വാങ്ങുവാൻ പൊയപ്പൊൾമണവാളൻ
വന്നു ഒരുങ്ങിയിരിക്കുന്നവർ അവനൊടുകൂട കല്യാണത്തിന്ന
പൊയി വാതിലടെച്ചശെഷം മറ്റെവരും വന്ന കൎത്താവെ ക
ൎത്താവെ തുറക്കെണമെന്നപെക്ഷിച്ചാറെ അവൻ ഞാൻ നിങ്ങളെ
അറിയുന്നില്ല എന്ന പറഞ്ഞു അപ്രകാരം മനുഷ്യപുത്രൻ വരുന്ന
ദിവസമെങ്കിലും നാഴികയെങ്കിലും നിങ്ങൾ അറിയായ്ക കൊണ്ട
ഉണൎന്നിരിപ്പിൻ

സ്വൎഗ്ഗരാജ്യം ഭൃത്യന്മാരെ വിളിച്ച സമ്പത്തുകളെ അവരിൽ എ
ല്പിച്ച ദൂരദെശത്തെക്ക യാത്രയായ ഒരു മനുഷ്യന്ന സമം അവൻ
അവരുടെ പ്രാപ്തി പൊലെ ഒരുത്തന്ന അഞ്ചും മറ്റൊരുത്തന്ന
രണ്ടും മറ്റൊരുത്തന്ന ഒന്നും റാത്തൽ ദ്രവ്യം കൊടുത്തു ഉടനെ
യാത്ര പുറപ്പെടുകയും ചെയ്തു. എന്നാറെ അഞ്ചുറാത്തൽ വാങ്ങി
യവൻ പൊയി വ്യാപാരംചെയ്തു വെറെ അഞ്ചു റാത്തൽ ലാഭം വ
രുത്തി രണ്ടുറാത്തൽ വാങ്ങിയവനും അപ്രകാരം ഇരട്ടി ലാഭം വ
രുത്തി ഒരു റാത്തൽ വാങ്ങിയവൻ അതിനെ ഭൂമിയിൽ കുഴിച്ചി
ട്ടു വളരെ കാലംകഴിഞ്ഞാറെ അവരുടെ യജമാനൻ വന്ന ക
ണക്ക നൊക്കിയപ്പൊൾ അഞ്ചുറാത്തൽ വാങ്ങിയവൻ വെറെ അ
ഞ്ചു റാത്തൻ ധനം കൂടി കൊണ്ടുവന്ന കൎത്താവെ എനിക്ക അഞ്ചുറാ
ത്തൽ ധനം തന്നുവല്ലൊ ഞാൻ വ്യാപാരംചെയ്തു അതുകൊണ്ട
അഞ്ചു റാത്തൽ ലാഭം വരുത്തി എന്നുപറഞ്ഞത കെട്ടു കൎത്താവ ന
ന്നായി ഭക്തിവിശ്വാസമുള്ള ശുശ്രൂഷക്കാര നീ അല്പകാൎയ്യത്തിൽ വി
ശ്വസ്തനായിരുന്നത കൊണ്ടു ഞാൻ നിന്നെ പലതിന്നും
അധികാരിയാക്കും നിന്റെ കൎത്താവിന്റെ സന്തൊഷത്തിലെ
ക്ക പ്രവെശിക്ക എന്ന പറഞ്ഞു അപ്രകാരം രണ്ടുരാത്തൽ വാങ്ങി
യവനും വന്ന കൎത്താവെ നീ തന്ന രണ്ടു റാത്തൽ ധനം കൊണ്ട
ഞാൻ രണ്ടു റാത്തൽ ലാഭം വരുത്തി എന്നുപറഞ്ഞശെഷം കൎത്താ
വ പ്രസാദിച്ച ഭക്തിയും വിശ്വാസവുമുള്ള ശുസ്രൂഷക്കാര അല്പകാ
ൎയ്യത്തിൻ വിശ്വസ്തനായിരുന്നതിനാൽ നിന്നെ ബഹു
കാൎയ്യങ്ങളിൽ അധികാരിയാക്കും നിന്റെ കൎത്താവിന്റെ സന്തൊ
ഷത്തിലെക്ക പ്രവെശിക്ക എന്നുപറഞ്ഞു. അനന്തരം ഒരു റാത്ത
ൽ വാങ്ങിയവൻ വന്ന കൎത്താവൊടു നീ വിതെക്കാത്തതിനെ
കൊയ്കയും ചിന്നിക്കാത്തതിനെ കൂട്ടുകയും ചെയ്യുന്ന കഠിനമനു
ഷ്യനെന്നു ഞാൻ അറിഞ്ഞ പെടിച്ച നീ തന്ന ദ്രവ്യം ഭൂമിയിൽ
കുഴിച്ചിട്ട സൂക്ഷിച്ചുവെച്ചു നിനക്കുള്ളത ഇതാ എന്ന പറഞ്ഞ
പ്പൊൾ കൎത്താവ കൊപിച്ച മടിയനായ ദുഷ്ടശുശ്രൂഷക്കാര ഞാ
ൻ വിതെക്കാത്തതിനെ കൊയ്കയും ചിന്തിക്കാത്തതിനെ കൂട്ടുകയും
ചെയ്യുന്നു എന്നറിക നൊണ്ട നീ എന്റെ ദ്രവ്യം പൊൻവാണി
ഭക്കാൎക്ക കൊടുത്ത ലാഭം ഉണ്ടാക്കെണ്ടതായിരുന്നുവല്ലൊ എന്നു പ
റഞ്ഞ അവനൊട ആ ധനം വാങ്ങി പത്തുറാത്തൽ ഉള്ളവന്ന
കൊടുപ്പാനും നിസ്സാരനായ ഭൃത്യനെ അന്ധകാരത്തിലെക്ക തള്ളി
ക്കളവാനും കല്പിച്ചു അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും
എന്നും കല്പിച്ചു. പിന്നെ മനുഷ്യപുത്രൻ മഹത്വത്തൊടും സകല
പരിശുദ്ധന്മാരൊടും കൂട വന്ന മഹത്വസിംഹാസനത്തിന്മെൽ
ഇരിക്കുമ്പൊൾ സകല അവന്റെ മുമ്പിൽ കൂട്ടിവരു [ 101 ] ത്തും ഇടയൻ ആടുകളിൽനിന്ന കൊലാടുകളെ വെർതിരിക്കുന്ന
പ്രകാരം അവൻ അവരെ വെർതിരിച്ച ആടുകളെ വലത്തുഭാഗ
ത്തും കൊല ടുകളെ ഇടത്തുഭാഗത്തും നിൎത്തും വലത്തുള്ളവരൊട
എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരെ വരുവിൻ ലൊ
കാരംഭം മുതൽ നിങ്ങൾക്കൊരുക്കിയ രാജ്യം അവകാശമായി അ
നുഭവിച്ചുകൊൾവിൻ വിശന്നിരുന്നപ്പൊൾ എനിക്ക നിങ്ങൾ ഭക്ഷ
ണം തന്നു ദാഹിച്ചിരുന്നപ്പൊൾ കുടിപ്പാനും തന്നു പരദെശിയാ
യിരുന്ന എന്നെ ചെൎത്തുകൊണ്ടു നഗ്നനായിരുന്ന എന്നെ ഉടുപ്പി
ച്ചു രൊഗിയായും തടവുകാരനായും ഇരുന്നു നിങ്ങൾ എന്നെ വ
ന്ന കണ്ടു എന്ന പറയുമ്പൊൾ നീതിനാന്മാർ കൎത്താവെ ഞങ്ങൾ
എപ്പൊൾ നിന്നെ ഇപ്രകാരം ശുശ്രൂഷിച്ചു എന്ന പറഞ്ഞതിന്നരാ
ജാവ നിങ്ങൾ എന്റെ സഹൊദരന്മാരായ ൟ അല്പന്മാരിൽ ഒ
രുത്തന്ന ചെയ്തതൊക്കയും എനിക്ക തന്നെ ചെയ്തു നിശ്ചയം എന്ന
കല്പിക്കും അനന്തരം അവൻ ഇടത്തുള്ളവരൊട ശപിക്കപ്പെട്ടവ
രെനിങ്ങൾ എന്നെ വിട്ടു പിശാചിന്നും അവന്റെ ദൂതന്മാൎക്കും ഒ
രുക്കിയ നിത്യനരകാഗ്നിയിലെക്ക പൊകുവിൻ വിശന്നിരുന്നപ്പൊ
ൾ നിങ്ങൾ എനിക്ക ഭക്ഷണം തന്നില്ല ദാഹിച്ചുരുന്ന ഇനിക്ക കുടി
പ്പാനും തന്നില്ല പരദെശിയായ എന്നെ ചെൎത്തില്ല നഗ്നനായ എ
ന്നെ ഉടുപ്പിച്ചില്ല രൊഗിയും തടവുകാരനുമായ എന്നെ വന്ന ക
ണ്ടതുമില്ല എന്ന പറഞ്ഞാറെ അവരും കൎത്താവെ ഞങ്ങൾ എപ്പൊ
ൾ നിന്നെ ഇങ്ങിനെയുള്ളവനായി കണ്ടു ശുശ്രൂഷ ചെയ്യാതെ ഇ
രുന്നു എന്ന ചൊദ്യത്തിന്ന രാജാവ നിങ്ങൾ എന്റെ സഹൊദരന്മാ
രായ ൟ അല്പന്മാരിൽ ഒരുത്തന്നെങ്കിലും ഒന്നും ചെയ്യാതെ ഇരു
ന്നതിനാൽ എനിക്കും ചെയ്തിട്ടില്ല നിശ്ചയം എന്ന കല്പിക്കും അ
വർ നിത്യ നരകത്തിക്കെം നീതിമാന്മാർ നിത്യ ജീവങ്കലെക്കും
പൊകും

൨൮. ശിഷ്യന്മാരുടെ കാലുകഴു
കലും അത്താഴവും.

പിന്നെ യെശു ദൈവാലയത്തിൽ ചെന്നു ജനങ്ങളെ പഠിപ്പി
ച്ച വൈകുന്നെരമായപ്പൊൾ ബത്താന്യയിൽ പൊയി പാൎത്ത അ
ത്താഴം കഴിച്ചശെഷം വസ്ത്രങ്ങളെ അഴിച്ച വെച്ച ഒരു ശീല അ
രയിൽ കെട്ടി ശിഷ്യന്മാരുടെ കാലുകളെ കഴുകുവാനും ആ ശീല
കൊണ്ട തുവൎത്തുവാനും ആരംഭിച്ച പെതൊസിന്റെ അരികെ വ
ന്നപ്പൊൾ അവൻ കൎത്താവെ നീ എന്റെ കാലുകളെ കഴുകുമൊ
എന്ന ചൊദിച്ചാറെ കൎത്താവ ഞാൻ ചെയ്യുന്നത എന്തെന്ന നീ
ഇപ്പൊൾ അറിയുന്നില്ല വഴിയെ അറിയും താനും എന്ന പറഞ്ഞ
തിന്ന അവൻ കൎത്താവെ നീ ഒരു നാളും എന്റെ കാലുകളെ കഴു
കെണ്ടാ എന്ന വിരൊധിച്ചശെഷം ഞാൻ കഴുകുന്നില്ല എങ്കിൽ നി
നക്ക എന്നൊട കൂട ഓഹരിയില്ല എന്ന കല്പിച്ചപ്പൊൾ പെത്രൊസ
കൎത്താവെ കാലുകളെ മാത്രമല്ല കൈകളെയും തലയെയും കൂടെ
കഴുകെണമെന്ന അപെക്ഷിച്ചാറെ യെശുകുളിച്ചവന്ന കാലുകളെ
മാത്രമല്ലാതെ ഒന്നും കഴുകുവാൻ ആവശ്യമില്ല അവൻ മുഴുവനും [ 102 ] ശുദ്ധൻ തന്നെ നിങ്ങൾ ഇപ്പൊൾ ശുദ്ധരാകുന്നു എല്ലാവരുമ
ല്ല താനും. തന്നെ കാണിച്ചു കൊടുക്കുന്നവനെ അറിഞ്ഞതുകൊണ്ട
എല്ലാവരും ശുദ്ധരല്ല എന്ന പറഞ്ഞു. അതിന്റെ ശെഷം യെശു
വസ്ത്രങ്ങളെ ഉടുത്തു ഇരുന്ന ശിഷ്യന്മാരൊട ഞാൻ നിങ്ങൾക്ക ചെ
യ്തത ഇന്നതെന്ന അറിയുന്നുവൊ നിങ്ങൾ എന്നെ ഗുരുവെ
ന്നും കൎത്താവെന്നും വിളിക്കുന്നു ഞാൻ അപ്രകാരം ആകകൊണ്ട
നിങ്ങൾ പറഞ്ഞത ശരിതന്നെ കൎത്താവും ഗുരുവുമായ ഞാൻ നി
ങ്ങളുടെ കാലുകളെ കഴുകീട്ടുണ്ടെങ്കിൽ നിങ്ങളും അന്യൊന്യം കാലു
കളെ കഴുകെണം ഞാൻ ചെയ്ത പ്രകാരം നിങ്ങളും അന്യൊന്യം
ചെയ്യെണ്ടതിന്ന ഞാൻ ൟ ദൃഷ്ടാന്തം കാണിച്ചു ശുശ്രൂഷക്കാരൻ
തൻ യജമാനനെക്കാളും ദൂതൻ തന്നെ അയച്ചവനെക്കാളും വ
ലിയവനല്ല നിശ്ചയം ൟ കാൎയ്യങ്ങളെ അറിഞ്ഞ അപ്രകാരം
ചെയ്താൽ നിങ്ങൾ ഭാഗ്യവാന്മാരാകും എന്ന പറഞ്ഞു.

പിന്നെ പുളിക്കാത്ത അപ്പങ്ങളുടെ ഒന്നാം ദിവസത്തിൽ ശിഷ്യ
ന്മാർ യെശുവൊട നിനക്ക പെസഹ ഭക്ഷില്ലെണ്ടതിന്ന എ
വിടെ ഒരുക്കെണമെന്ന ചൊദിച്ചാറെ അവൻ രണ്ടാളൊട നി
ങ്ങൾ യരുശലെമിൽ പൊയി പട്ടണത്തിന്നകത്തു ചെല്ലുമ്പൊൾ ഒ
രു കുടം വെള്ളം ചുമന്ന ഒരു മനുഷ്യൻ നിങ്ങളെ എതിരെൽക്കും
അവൻ പൊകുന്ന വീട്ടിലെക്ക നിങ്ങളും പ്രവെശിച്ച യജമാന
നൊട എന്റെ കാലം സമീപിച്ചിരിക്കുന്നു ശിഷ്യരൊടു കൂടെ
പെസഹ കഴിപ്പാൻ വെണ്ടുന്ന മുറി എവിടെ എന്ന ഗുരു നി
ന്നൊട ചൊദിക്കുന്ന എന്ന പറവിൻ അപ്പൊൾ അവൻ നിങ്ങ
ൾക്ക ഒരു വലിയ മാളിക മുറി കാണിക്കും അവിടെ നമുക്ക വെ
ണ്ടി ഒരുക്കുവിൻ എന്ന അവരെ പറഞ്ഞയച്ചു. അവർ പൊയി ക
ൎത്താവിന്റെ വചനപ്രകാരം കണ്ട പെസഹ ഒരുക്കിവെച്ചു വൈ
കുന്നെരം ആയപ്പൊൾ അവൻ പന്ത്രണ്ടു ശിഷ്യന്മാരൊട കൂടി ന
ഗരത്തിലെക്ക യാത്രയായി.

ഞാൻ സത്യമുള്ള മുന്തിരിവള്ളിയും എൻ പിതാവ തൊട്ടക്കാരനും
ആകുന്നു ഫലം തരാത്ത കൊമ്പുകളെ ഒക്കയും അവൻ ഛെദിച്ച
കളയും ഫലം തരുന്ന കൊമ്പുകളെ അധികം ഫലം തരെണ്ടുന്ന
തിന്ന ശുദ്ധി വരുത്തും എന്നിൽ വിശ്വസിച്ചാൽ ഞാൻ നിങ്ങളി
ൽ വസിക്കും കൊമ്പ മുന്തിരിയിൽ വസിക്കുന്നില്ലെങ്കിൽ തനായിട്ട
ഫലം തരിക ഇല്ല അപ്രകാരം എന്നിൽ വസിക്കുന്നില്ലെങ്കിൽ നി
ങ്ങൾക്കും കഴികയില്ല എന്നിൽ വസിക്കാത്തവൻ ഒരു കൊ
മ്പിനെ പൊലെ പുറത്തു തള്ളി നരകാഗ്നിയിലിട്ട ദഹിപ്പി
ച്ചു കളയും എന്നും മറ്റും ശിഷ്യന്മാരൊടു ഉപദെശിച്ച കല്പിക്കയും
ചെയ്തു. അനന്തരം യെശു പന്ത്രണ്ടു ശിഷ്യന്മാരൊടു കൂടെ പന്തി
യിലിരുന്ന ഭക്ഷിക്കുമ്പൊൾ നിങ്ങളിൽ ഒരുത്തൻ എന്നെ കാണി
ച്ച കൊടുക്കും നിശ്ചയം എന്ന വ്യാകുലനായി പറഞ്ഞാറെ അവ
ർ വളരെ ദുഃഖിച്ച ആരെ വിചാരിച്ച പറഞ്ഞു എന്ന സംശയിച്ച
ക്രമെണ ഞാനൊ ഞാനൊ എന്ന ചൊദിച്ചതിന്ന ഞാൻ അപ്പഖ
ണ്ഡം മുക്കി കൊടുക്കുന്നവൻ തന്നെഎന്ന അവൻ പറഞ്ഞ ഖണ്ഡം
മുക്കി യഹൂദ ഇഷ്കൎയ്യൊടിന്ന കൊടുത്തു മനുഷ്യപുത്രൻ തന്നെ
കുറിച്ച എഴുതിയിരിക്കുന്ന പ്രകാരം പൊകുന്നുവെങ്കിലും അവ [ 103 ] നെ കാണിച്ചു കൊടുക്കുന്നവന്ന ഹാ കഷ്ടം അവൻ ജനിക്കാതിരു
ന്നെങ്കിൽ നന്നായിരുന്ന എന്ന പറഞ്ഞു. പിന്നെ അവർ ഭക്ഷി
ക്കുമ്പൊൾ യെശു അപ്പം എടുത്ത വാഴ്ത്തി മുറിച്ച ശിഷ്യന്മാക്ക കൊ
ടുത്തു നിങ്ങൾ വാങ്ങി ഭക്ഷിപ്പിൻ ഇത എന്റെ ശരീരമാകുന്നു എ
ന്റെ ഓൎമ്മെക്കായി ഇതിനെ ചെയ്‌വിൻ അപ്രകാരം പാനപാത്രവും
എടുത്ത വാഴ്ത്തി കൊടുത്ത നിങ്ങൾ എല്ലാവരും ഇതിൽനിന്ന കു
ടിപ്പിൻ എന്റെ രക്തത്തിലെ പുതു നിയമമാകുന്നു ഇത നി
ങ്ങൾക്ക എല്ലാവൎക്കും വെണ്ടി പാപമൊചനത്തിന്നായി ഒഴിച്ച എ
ന്റെ രക്തം ഇത കുടിക്കുമ്പൊൾ ഒക്കയും എന്റെ ഓൎമ്മക്കായി
ചെയ്‌വിൻ ഇത മുതൽ എന്റെ പിതാവിന്റെ രാജ്യത്തിൽ വെച്ചു
നിങ്ങളൊടു കൂടി ൟ മുന്തിരിങ്ങാരസം കുടിക്കുംവരയും ഞാൻ
ഇനി കുടിക്കയില്ല എന്ന പറകയും ചെയ്തു.

൨൯. ഗത്ശമനിയിൽ വെച്ചു യെശു
വിന്റെ മനഃപീഡ

പിന്നെ അവൻ ഒരു സങ്കീൎത്തനം പാടി സ്തുതിച്ചു യെശു മറ്റും
പലവചനങ്ങളെ പറഞ്ഞുപ്രാൎത്ഥിച്ചശെഷം കിദ്രൊൻ നദിയെ ക
ടന്ന ഒലിവ മലയിൽ കരെറി പൊയപ്പൊൾ ശിഷ്യന്മാരൊട ഞാ
ൻ ഇടയനെ അടക്കുമ്പൊൾ ആട്ടിങ്കൂട്ടം ചിതറിപ്പൊകുമെന്ന
എഴുതിയിരിക്കുന്നപ്രകാരം നിങ്ങൾ എല്ലാവരും ൟ രാത്രിയിൽ
എന്നിൽനിന്ന ഇടരും എങ്കിലും ഞാൻ ഉയിൎത്തെഴുനീറ്റ ശെഷം
നിങ്ങളുടെ മുമ്പെ ഗലീലയിൽ പൊകുമെന്നുരച്ചാറെ പെത്രൊസ
എല്ലാവരും നിന്നെ കുറിച്ച ഇടറിയാലും ഞാൻ ഒരു നാളും ഇട
റുകയില്ല എന്ന പറഞ്ഞു. അപ്പൊൾ യെശു അവനൊട ൟ രാ
ത്രിയിൽ പൂവൻ കൊഴി രണ്ടുവട്ടം കൂകും മുമ്പെ നീ മൂന്നവട്ടം
എന്നെ തള്ളിപ്പറയും എന്ന ചൊന്ന ഉടനെ പെത്രം നിന്നൊ
ടു കൂടി മരിക്കെണ്ടി വന്നാലും ഞാൻ നിന്നെ തള്ളിപ്പറകയില്ല എ
ന്ന പറഞ്ഞു ശിഷ്യന്മാർ എല്ലാവരും അപ്രകാരം തന്നെ പറഞ്ഞു
പിന്നെ ഗത്ശമനി എന്ന സ്ഥലത്ത എത്തിയപ്പൊൾ യെശു അവ
രൊട ഞാൻ അങ്ങൊട്ട പൊയി പ്രാൎത്ഥിച്ച വരുവൊളം നിങ്ങ
ൾ ഇവിടെ ഇരിപ്പിൻ എന്ന പറഞ്ഞ പത്രൊസിനെയും യൊഹ
നാനെയും യാക്കൊബിനെയും കൂട്ടിക്കൊണ്ട പൊയി വിഷണ്ണ
നായി വളരെ വ്യസനപ്പെട്ടു തുടങ്ങി എന്റെ ആത്മാവ മരണ
ദുഃഖ പരവശമായിരിക്കുന്നു നിങ്ങൾ ഇവിടെ പാൎത്ത എന്നൊ
ടുകൂട ഉണൎന്നിരിപ്പിൻ എന്ന പറഞ്ഞ ഒരു കല്ലെറു ദൂരം പൊ
യി കുമ്പിട്ടു വീണു അബ്ബാ പിതാവെ സകലവും നിണക്ക കഴിയും
മനസ്സുണ്ടെങ്കിൽ ൟ പാനപാത്രം എന്നിൽനിന്ന നീക്കെണമെ
എന്നാൽ എന്റെ ഇഷ്ടം പൊലെ അല്ല നിന്റെ ഇഷ്ടം പൊലെ
ആകട്ടെ എന്ന പ്രാൎത്ഥിച്ച ശെഷം കൂടി വന്ന ശിഷ്യന്മാർ ഉറങ്ങുന്നത
കണ്ടു പെത്രൊസിനൊട നിങ്ങൾക്ക ഒരു മണിനെരം എന്നൊട
കൂടി ഉണൎന്നിരിപ്പാൻ കഴിക ഇല്ലയൊ പരീക്ഷയിൽ അകപ്പെ
ടാതെ ഇരിപ്പാൻ ഇണൎന്നുകൊണ്ട പ്രാൎത്ഥിപ്പിൻ മനസ്സ ഉത്സാഹ
മുള്ളത ജഡമൊ ക്ഷീണമുള്ളതാകുന്നു എന്ന പറഞ്ഞു. പിന്നെ [ 104 ] യും പൊയി എൻ പിതാവെ ൟ പാത്രത്തിൽ ഉള്ളത ഞാ
ൻ കുടിക്കാതെ അത എന്നിൽനിന്ന നീങ്ങിപ്പൊവാൻ കഴിയുന്ന
തല്ലെങ്കിൽ നിന്റെ ഇഷ്ടപ്രകാരം ആകട്ടെ എന്ന പ്രാൎത്ഥിച്ചപ്പൊ
ൾ സ്വൎഗ്ഗത്തിൽനിന്ന ഒര ദൈവ ദൂതൻ പ്രത്യക്ഷനായി ആശ്വസി
പ്പിച്ചു അവൻ പ്രാണപീഡയിലായപ്പൊൾ അതിശ്രദ്ധയൊടെ
പ്രാൎത്ഥിച്ചു അവന്റെ വിയൎപ്പ ചൊരത്തുള്ളികളായി നിലത്തു വീ
ണു അവൻ തിരിയെ വന്ന അവരെ ഉറങ്ങുന്നത കണ്ടു അവർ നി
ദ്രാഭാരം നിമിത്തം അവനൊട എന്തുത്തരം പറയെണമെന്ന
അറിഞ്ഞില്ലെ യെശു പിന്നെയും പൊയി മൂന്നാം പ്രാവശ്യം ആ
വചനം തന്നെ പറഞ്ഞ പ്രാൎത്ഥിച്ചു ശിഷ്യരുടെ അരികെ വ
ന്ന ഇനി ഉറങ്ങി ആശ്വസിച്ചുകൊണ്ടിരിപ്പിൻ സമയം അടുത്തു
മനുഷ്യപുത്രൻ പാപിഷ്ഠരുടെ കൈകളിൽ ഏല്പിക്കപ്പെടുന്നു എ
ഴുനീല്പിൻ നാം പൊക എന്നെ കാണിച്ചുകൊടുക്കുന്നവൻ സമീ
പിച്ചിരിക്കുന്നു എന്ന പറഞ്ഞു.

൩൦. യെശു ശത്രു കൈവശമായതും
പെത്രൊസ തള്ളിപ്പറഞ്ഞതും.

അനന്തരം അവന്റെ ശിഷ്യനായ യഹൂദ ഇഷ്കറിയൊടി
നൊട കൂട പ്രധാനാചാൎയ്യന്മാരും വളരെ പുരുഷാരവും ദീപ
ട്ടികളൊടും ആയുധങ്ങളൊടും കൂട വന്ന യെശു തനിക്ക വരു
വാനുള്ളതൊക്കയും അറിഞ്ഞു പുറത്തുചെന്ന അവരൊട നിങ്ങ
ൾ ആരെ അന്വെഷിക്കുന്ന എന്ന ചൊദിച്ചാറെ നസറായക്കാര
നായ യെശുവിനെ എന്ന പറഞ്ഞപ്പൊൾ അവൻ ഞാൻ തന്നെ
എന്ന പറഞ്ഞത കെട്ട അവർ പിന്നൊക്കം വാങ്ങി നിലത്തു വീ
ണു യെശു രണ്ടാമതും നിങ്ങൾ ആരെ അന്വെഷിക്കുന്നു എന്ന
ചൊദിച്ചപ്പൊൾ നസറായക്കാരനായ യെശുവിനെ തന്ന എന്ന
പിന്നെയും പറഞ്ഞു. അവൻ ഞാൻ തന്നെ എന്ന പറഞ്ഞുവല്ലൊ
എന്നെ അന്വെഷിക്കുന്നെങ്കിൽ ഇവരെ വിടുവിൻ എന്ന പറഞ്ഞു
ഞാൻ ചുംബിക്കുന്നവരെ പിടിച്ചു കൊൾവിനെന്നുള്ള ലക്ഷണം
പറഞ്ഞതുകൊണ്ട യഹൂദാ ഉടനെ വന്ന യെശുവിനൊട ഗുരൊ
സലാം എന്ന പറഞ്ഞു ചുംബിച്ചാറെയെശു സ്നെഹിത നീ എന്തി
ന്നു വന്ന യഹൂദാ ചുംബനം കൊണ്ടു മനുഷ്യ പുത്രനെ കാണിച്ച
കൊടുക്കുന്നുവൊ എന്ന പറഞ്ഞതിന്റെ ശെഷം അവർ അരി
കെ വന്ന യെശുവിന്മെൽ കൈകളെ വെച്ചു പിടിച്ചു ആയത ശി
ഷ്യന്മാർ കണ്ടപ്പൊൾ യെശുവൊട കൎത്താവെ വാൾകൊണ്ട
വെട്ടാമൊ എന്ന ചൊദിച്ച ഉടനെ പെത്രൊസ വാൾ ഊരി പ്രധാ
നാചാൎയ്യന്റെ ഭൃത്യനായ മല്കുസ എന്നവനെ വെട്ടി വലത്തെ
ചെവി മുറിച്ചു കളഞ്ഞു. അപ്പൊൾ യെശു ഇനി വിടുവിൻ എന്ന
കല്പിച്ച അവന്റെ ചെവിയെ തൊട്ട സഖ്യമാക്കി പെത്രൊസി
നൊട വാൾ ഉറയിൽ ഇടുക വാളെടുക്കുന്നവരെല്ലാം വാളിനാൽ
വീഴും എന്റെ പിതാവ എനിക്ക തന്ന പാനപാത്രം ഞാൻ കുടി
ക്കാതിരിക്കുമൊ എന്ന പറഞ്ഞ ശെഷം ശിഷ്യരെല്ലാവരും അവ
നെ വിട്ടൊടിപ്പൊയി പിന്നെ അവർ യെശിവിനെ പിടിച്ചു [ 105 ] കെട്ടി ആചാൎയ്യന്മാരും ഉപാദ്ധ്യായന്മാരും മൂപ്പന്മാരും കൂടിയിരി
ക്കുന്ന പ്രധാനാചാൎയ്യന്റെ അരമനയിലെക്ക കൊണ്ടുപൊയി
കൎത്താവിനെ ഒരുനാളും വിടിക ഇല്ലെന്ന പറഞ്ഞ വാക്കൊൎത്ത
പെത്രൊസ ദൂരെ അവന്റെ പിന്നാലെ കാൎയ്യത്തീൎപ്പ അറിയെണ്ട
തിന്ന അരമനയിൽ പുക്കു ശീതം നിമിത്തം തീക്കാഞ്ഞുകൊണ്ടി
രിക്കുന്ന ഉദ്യൊഗസ്ഥരുടെ കൂട്ടത്തിൽ ഇരുന്നപ്പൊൾ ഒരു വെല
ക്കാരത്തി അവനൊട നീയും യെശുവിന്റെ കൂടയുള്ളവനല്ല
യൊ എന്ന ചൊദിച്ചാറെ അവൻ ഞാൻ അറിയുന്നില്ല നീ പറ
ഞ്ഞത തിരിച്ചറിയുന്നതുമില്ല എന്ന മറുത്തു പറഞ്ഞു പുറത്തു ചെ
ന്നാറെ പൂവൻ കൊഴി കൂകി അപ്പൊൾ വെറെ ഒരു വെലക്കാര
ത്തി അവനെ കണ്ടു അവിടെയുള്ള അവരൊടു ഇവനും യെശുവി
നൊടു കൂടയുള്ളവനാകുന്ന എന്ന പറഞ്ഞാറെ അവർ നീ അ
വന്റെ ശിഷ്യന്മാരിൽ ഒരുത്തനല്ലയൊ എന്ന ചൊദിച്ചപ്പൊൾ
അവൻ ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്ന പിന്നെയും സ
ത്യം ചെയ്തു തള്ളിപ്പറഞ്ഞു. പിന്നെ അല്പനെരം കഴിഞ്ഞശെഷം
അരികെ നിന്നവർ നീ അവരിലൊരുത്തൻ സത്യം നീ ഒരു ഗലീ
ലായ മനുഷ്യൻ എന്ന നിന്റെ ഭാഷ തന്നെ അറിയിക്കുന്നുവ
ല്ലൊ എന്ന പറഞ്ഞപ്പൊൾ പെത്രൊസ പിന്നെയും ൟ മനുഷ്യനെ
ഞാൻ അറിയുന്നില്ല എന്ന ശപിക്കയും ആണയിടുകയും ചെയ്തു
തുടങ്ങി. ഉടനെപൂവൻ കൊഴി രണ്ടാമതു കൂകിയാറെ കൎത്താ
വ തിരിഞ്ഞ പെത്രൊസിനെ നൊക്കി പൂവൻകൊഴി രണ്ടു വട്ടം
കൂകും മുമ്പെ മൂന്നു വട്ടം നീ എന്നെ മറുത്തുപറയുമെന്ന വാക്കുഒൎത്ത
പുറത്തു പൊയി വളരെ വിഷദിച്ച കരകയും ചെയ്തു.

൩൧. സഭാമുഖെന യെശുവിന്റെ
വിസ്താരം.

പിന്നെ പ്രധാനാചാൎയ്യൻ യെശിവൊട ശിഷ്യരെയും ഉപ
ദെശത്തെയും കുറിച്ചു ചൊദിച്ചു യെശു ഞാൻ സ്പഷ്ടമായി ലൊക
ത്തൊട പറഞ്ഞുവല്ലൊ എല്ലാ യഹൂദന്മാർ കൂടുന്ന പള്ളികളിലും
ദൈവാലയത്തിലും വെച്ചു ഉപദെശിച്ചു രഹസ്യമായി ഒന്നും പറ
ഞ്ഞിട്ടില്ല നീ എന്നൊട ചൊദിക്കുന്നതെന്തിന്ന എന്റെ ഉപദെ
ശത്തെ കെട്ടവരൊടുതന്നെ ഞാൻ ഏന്തു പറഞ്ഞു എന്ന ചൊദി
ക്ക ഞാൻപറഞ്ഞ കാൎയങ്ങൾ അവർ അറിയുന്നു വല്ലൊ എന്ന പ
റഞ്ഞാറെ അരികെ നിൽകുന്ന ഒരു സെവകൻ നീപ്രധാനാചാ
ൎയ്യനൊട ഇപ്രകാരം ഉത്തരം പറയുന്നുവൊ എന്നുരച്ച യെശുവി
ന്റെ കവിൾക്ക ഒന്നടിച്ചു അപ്പൊൾ യെശു ഞാൻ ദൊഷം പറ
ഞ്ഞിട്ടുണ്ടെങ്കിൽ പറക ഇല്ലെങ്കിൽ നീ എന്തിന്നു എന്നെ അടിക്കുന്നു
എന്ന പറഞ്ഞു അതിന്റെ ശെഷം പ്രധാനാചാൎയ്യന്മാരും മന്ത്രി
സഭ ഒക്കയും യെശുവിനെ കൊല്ലെണ്ടതിന്ന കള്ളസ്സാക്ഷ്യം അന്വെ
ഷിച്ചും അനെകം കള്ളസ്സാക്ഷിക്കാർ വന്നിട്ടും അവർ പറഞ്ഞ സാ
ക്ഷി ഒത്തു വന്നതുമില്ല. അപ്പൊൾ പ്രധാനാചാൎയ്യൻ എഴുനീറ്റ
യെശുവിനൊട ഒന്നും ഉത്തരം പറയുന്നില്ലയൊ ഇവർ നിന്റെ [ 106 ] നെരെ എന്തെല്ലാം സാക്ഷിപ്പെടുത്തുന്ന എന്ന ചൊദിച്ചാറെ അ
വൻ ഒന്നിന്നും ഉത്തരം പറയാതെ ഇരുന്ന പിന്നെയും പ്രധാനാ
ചാൎയ്യൻ ആയവനൊട നീ ദൈവപുത്രനായ ക്രിസ്തനാകുന്നുവൊ
എന്ന ഞങ്ങളൊട പറയെണ്ടതിന്ന ജീവനുള്ള ദൈവത്തെ ആ
ണയിട്ട ഞാൻ നിന്നൊട ചൊദിക്കുന്ന എന്ന പറഞ്ഞാറെ യെ
ശു നീ പറഞ്ഞുവല്ലൊ ഞാൻ തന്നെ അവൻ ആകയാൽ ഇന്നു മുത
ൽ മനുഷ്യ പുത്രൻ ദൈവവല്ലഭത്വത്തിന്റെ വലഭാഗത്ത വാഴുന്ന
തും മെഘങ്ങളിൽ വരുന്നതും നിങ്ങൾ കാണും നിശ്ചയം എന്ന
പറഞ്ഞതുകെട്ട പ്രധാനാചാൎയ്യൻ വസ്ത്രങ്ങളെ കീറി ഇവൻ ദൈ
വത്തെ ദുഷിച്ചു ഇനി സാക്ഷികൾ കൊണ്ടഎന്താവശ്യം ഇവന്റെ
ദൈവദൂഷണം കെട്ടുവല്ലൊ നിങ്ങൾക്ക എന്ത തൊന്നുന്നു എന്ന
പറഞ്ഞപ്പൊൾ അവൻ മരണശിക്ഷെക്ക യൊഗ്യനെന്ന എല്ലാവ
രും പറകയും ചെയ്തു. പിന്നെ യെശിവിനെ പിടിച്ച ആളുകൾ
അവനെ പരിഹസിച്ച മുഖത്ത തുപ്പി കണ്ണു മൂടി ക്കെട്ടി അടിച്ചു ക്രി
സ്തുവെ നിന്നെ അടിച്ചവൻ ആരെന്ന ജ്ഞാനദൃഷ്ടികൊണ്ട പറക
എന്നും മറ്റും പല വിധെന അപമാനിച്ച പറഞ്ഞു. പുലർകാല
മായപ്പൊൾ എല്ലാ പ്രധാനാചാൎയ്യന്മാരും യെശുവിനെ കൊല്ലെ
ണ്ടതിന്ന മന്ത്രിച്ച അവനെ കെട്ടിക്കൊണ്ടുപൊയി നാടുവാഴി
യായ പിലാതൊസിന്ന ഏല്പിച്ചു. അപ്പൊൾ അവന്ന മരണശിക്ഷ
വിധിച്ചു എന്ന യഹൂദ ഇഷ്കരിയൊട കണ്ട അനുതാപപ്പെട്ട യെ
ശുവിനെ കാണിച്ചകൊടുക്കുന്നതിന്ന മുമ്പിൽ വാങ്ങിയിരുന്ന ൩൦
വെള്ളിക്കാശു പ്രധാനാചാൎയ്യന്മാൎക്കും മൂപ്പന്മാൎക്കും മടക്കി കൊണ്ടുവ
ന്ന കുറ്റമില്ലാത്ത രക്തം കാണിച്ച കൊടുത്തതിനാൽ ഞാൻ ദൊ
ഷം ചെയ്തു എന്ന പറഞ്ഞാറെ അവർ അത ഞങ്ങൾക്ക എന്ത നീ
തന്നെ നൊക്കിക്കൊൾക എന്ന പറഞ്ഞു അപ്പൊൾ അവൻ ആ
വെള്ളിക്കാശു എടുത്ത ദൈവാലയത്തിൽ ഇട്ടും കളഞ്ഞ മാറിപ്പൊ
യി തൂങ്ങി മരിക്കയും ചെയ്തു പ്രധാനാചാൎയ്യന്മാർ ആ ദ്രവ്യമെടു
ത്ത ഇത രക്തവിലയാകകൊണ്ട ശ്രീഭണ്ഡാരത്തിൽ ഇടുന്നത ന്യാ
യമല്ല എന്ന പറഞ്ഞ അതിനെകൊണ്ട കുശവന്റെ നിലം വാ
ങ്ങി അതിനാൽ ആ നിലത്തിന്ന ഇന്നും രക്തനിലമെന്ന പെർ
പറഞ്ഞു വരുന്നു.

൩൨. പിലാതൊസ മുഖെന ഉള്ള
വ്യവഹാരം.

പിന്നെ പ്രധാനാചാൎയ്യന്മാരും മൂപ്പന്മാരും ഇവൻ താൻ രാജാ
വായ ക്രിസ്തുവാകുന്നു എന്നും കൈസരിന്ന വരിപ്പണം കൊടുക്കെ
ണ്ട എന്നും പറഞ്ഞ ജനത്തെ കലഹിപ്പിക്കുന്നത ഞങ്ങൾ കണ്ടു
എന്ന കുറ്റം ചുമത്തി തുടങ്ങി അപ്പൊൾ പിലാതൊസ യെശു
വിനെ വിളിച്ചു അവനൊട നീ യഹൂദ രാജാവ തന്നെയൊ എന്ന
ചൊദിച്ചാറെ യെശു എൻ രാജ്യം ൟ ലൊകത്തിൽ നിന്നുള്ള
തല്ല ലൌകികമെങ്കിൽ എന്നെ യഹൂദരിൽ ഏല്പിക്കാതിരിക്കെണ്ട
തിന്ന എന്റെ സെവകർ പൊരുവുമായിരുന്നു ആകയാൽ എന്റെ
രാജ്യം ഐഹികമല്ല എന്ന പറഞ്ഞാറെ പിലാതൊസ എന്നാൽ
നീ രാജാവ തന്നെയൊ എന്ന ചൊദിച്ചശെഷം നീ പറഞ്ഞപ്രകാ
[ 107 ] രം ഞാൻ രാജാവ തന്നെ ഞാൻ ഇതിനായിട്ട ജനിച്ചു സത്യത്തി
ന്ന സാക്ഷി പറയെണ്ടതിന്ന ൟ ലൊകത്തിലെക്ക വന്ന സത്യ
ത്തിൽനിന്നുള്ളവനെല്ലാം എന്റെ വചനം കെൾക്കുന്നു എന്ന പ
റഞ്ഞപ്പൊൾ സത്യം എന്തെന്ന ചൊദിച്ച പുറത്തുപൊയി യഹൂദ
രൊട ഇവനിൽ ഞാൻ അരു കുറ്റം കാണുന്നില്ല എന്നു പറഞ്ഞു
എന്നാറെ അവർ ഇവൻ ഗലീലദെശം മുതൽ ഇവിടംവരെയും യ
ഹൂദയിൽ എല്ലാടവും ഉപദെശിച്ച ജനങ്ങളെ ഇളക്കുന്നവനെന്ന
പറഞ്ഞത കെട്ട പിലാതൊസ ഇവൻ ഗലീലാല്കാരനൊ എന്ന
ചൊദിച്ച ഹെരൊദ രാജാവിന്റെ അധികാരത്തിൽ ഉള്ളവനെന്ന
റിഞ്ഞു ആ സമയത്ത യരുശലെമിൽ പാൎത്ത ഹെരൊദെസിന്റെ
അടുക്കലെക്ക അയച്ച. ഹെരൊദാ യെശു ചെയ്ത അതിശയങ്ങ
ളെ കെട്ടതിനാൽ അവനെ കാണ്മാൻ ആശയെ ടുകൂടിയിരുന്ന
തുകൊണ്ട അവനെ കണ്ടപ്പൊൾ വല്ല അത്ഭുതവും കാട്ടുമെന്ന വി
ചാരിച്ച സന്തൊഷിച്ച അവനൊട വളരെ ചൊദിച്ചുവെങ്കിലും
യെശുഒന്നും മിണ്ടായ്കകൊണ്ടു തന്റെ ആയുധക്കാരൊട കൂടി അ
വനെ നിന്ദിച്ച പരിഹാസത്തിന്നായി മാനിച്ച വെള്ള വസ്ത്രം ഉ
ടുപ്പിച്ചു പിലാതൊസ്സിന്നു തന്നെ തിരിച്ചയച്ചു മുമ്പെ അന്യൊന്യം
വൈരികളായ പിലാതൊസും ഹെരൊദെസും അന്ന സ്നെഹിത
ന്മാരായി വന്നു പെസഹ ഉത്സവം തൊറും ജനങ്ങളുടെ അപെ
ക്ഷ പ്രകാരം തടവുകാരിൽ ഒരുവനെ വിടീക്കുന്നത ആചാര
മായിരുന്നു. ആ കാലത്ത കലഹത്തിൽ കുലക്കുറ്റക്കാരനായബറ
ബ്ബാ എന്നൊരു വിശെഷ തടവുകാരനുണ്ടായിരുന്നു അന്ന പിലാ
തൊസ ജനങ്ങളൊട ഏവനെ വിടുവിക്കെണം ബറബ്ബാവെ
യൊ യഹൂദരാജാവായ യെശുവിനെയൊ എന്ന ചൊദിച്ചു അവ
ൻ ഇങ്ങിനെ ന്യായാസനത്തിൽ ഇരുന്നസമയം അവന്റെ ഭാൎയ്യ
ആളെ അയച്ചു. ഇന്ന സ്വപ്നത്തിൽ ആ നീതിമാൻ നിമിത്തം ഞാ
ൻ വളരെ കഷ്ടപ്പെട്ടത കൊണ്ടുഅവനൊടു ഒന്നും ചെയ്യെണ്ട
എന്ന പറയിച്ചു. പ്രധാനാചാൎയ്യന്മാരും മൂപ്പന്മാരും ബരബ്ബാവെ
വിട്ടയപ്പാനും യെശുവെ കൊല്ലുവാനും കല്പിക്കെണ്ടതിന്ന ജ
നങ്ങളെ വശീകരിച്ചുത്സാഹിപ്പിച്ചതുകൊണ്ട യെശുവിനെ കൊ
ന്ന ബറബ്ബാവെ വിടുവിക്കെണം എന്നെല്ലാവരും ഒന്നിച്ച നിലവി
ളിച്ച പറഞ്ഞു പിലാതൻ യെശുവിനെ വിട്ടയപ്പാൻ ഭാവിച്ചു
യെശുവിനൊട ഞാൻ എന്തു ചെയ്യെണ്ടു എന്ന ചൊദിച്ചാറെ അവ
നെ ക്രൂശിൽ തറെക്ക ക്രൂശിൽ തറെക്ക എന്ന നിലവിളി കെട്ട
ഒന്നും സാധിക്കയില്ല കലഹം അധികമായി പൊകുമെന്ന കണ്ട
പ്പൊൾ വെള്ളമെടുത്ത ജനങ്ങളുടെ മുമ്പാകെ കൈകളെ കഴുകി
ൟ നീതിമാന്റെ രക്തത്തിന്ന ഞാൻ കുറ്റമില്ലാത്തവൻ നിങ്ങ
ൾതന്നെ നൊക്കികൊൾവിനെന്ന ഉരച്ചാറെ ജനസംഘമെല്ലാം
അവന്റെ രക്തം ഞങ്ങളുടെയും സന്തതികളുടെയും മെൽ വര
ട്ടെ എന്ന നിന്ദിച്ച പറകയും ചെയ്തു.

൩൩. യെശുവിന്റെ മരണവിധി.

അപ്പൊൾ പിലാതൊസ യെശുവിനെ കെട്ടി ചമ്മട്ടികൊണ്ട
അടിപ്പിച്ചശെഷം ആയുധക്കാർ അവന്റെ വസ്ത്രങ്ങളെ നീക്കി ചു [ 108 ] വന്ന അങ്കിയെ ഉടുപ്പിച്ച മുള്ളുകൾകൊണ്ട ഒരു കിരീടം മെടഞ്ഞ
അവന്റെ തലമെൽ വെച്ച വലങ്കയ്യിൽ ഒരു കൊലും കൊടുത്ത
അവന്റെ മുമ്പാകെ മുട്ടുകുത്തി യഹൂദരാജാവെജയ ജയ എന്ന
പരിഹസിച്ചു പറഞ്ഞ മുഖത്ത തുപ്പി കൊൽകൊണ്ട തന്നെ തലമെ
ൽ അടിക്കയും ചെയ്തു.

പിന്നെ പിലാതൊസ പുറത്തവന്ന ഇതാ ഞാൻ അവനിൽ
ഒര കുറ്റവും കാണുന്നില്ല എന്ന നിങ്ങൾ അറിയെണ്ടതിന്ന അവ
നെ നിങ്ങൾക്ക പുറത്തുകൊണ്ട വരുന്ന എന്നു പറഞ്ഞു യെശു
മുൾകിരീടവും ചുവന്ന അങ്കിയും ധരിച്ച പുറത്തു വന്ന അപ്പൊ
ൾ പിലാതൊസ അവരൊട ഇതാ ആ മനുഷ്യൻ എന്ന പറഞ്ഞു
പ്രധാനാചാൎയ്യന്മാരും സെവകരുംകണ്ടപ്പൊൾ അവനെ കു
രിശിൽ തറെക്ക എന്ന നിലവിളിച്ചാറെ പിലാതൊസ അവനെ
കൊണ്ടു പൊയി കുരിശിൽ തറെപ്പിൻ ഞാൻ അവനിൽ ഒര കു
റ്റവുംകാണിന്നില്ല എന്നത കെട്ട യഹൂദന്മാർ ഞങ്ങൾക്ക ഒര ന്യാ
യപ്രമാണമുണ്ട തന്നെത്താൻ ദൈവപുത്രനാക്കിയതിനാൽ അ
വൻ ഞങ്ങളുടെ ന്യായപ്രകാരം മരിക്കെണം എന്ന പറഞ്ഞാറെ
പിലാതൊസ അത്യന്ത്യം ഭയപ്പെട്ട പിന്നെയും ന്യായസ്ഥലത്തെക്ക
പൊയി യെശുവിനൊട നീ എവിടെ നിന്നാകുന്ന എന്ന ചൊ
ദിച്ചപ്പൊൾ യെശ അവനൊട ഒരുത്തരവും പറഞ്ഞില്ല നീ എ
ന്നൊട പറകയില്ലയൊ നിന്നെ കുരിശിൽ തറപ്പാനും വീടിപ്പാ
നും എനിക്ക അധികാരമുണ്ടെന്ന നീ അറിയുന്നില്ലയൊ എന്ന കെ
ട്ടാറെ യെശ മെലിൽനിന്ന തന്നിട്ടില്ലെങ്കിൽ എനിക്ക വിരൊധ
മായി ഒരധികാരവും നിനക്ക ഉണ്ടാകയില്ലയായിരുന്നു. അതുകൊ
ണ്ട എന്നെ നിനക്ക ഏല്പിച്ചവന്ന അധികം പാപമുണ്ട എ
ന്ന പറഞ്ഞു അന്നു തൊട്ട പിലാതൊസ അവനെ വിടീപ്പാൻ നൊ
ക്കി എന്നാറെ യഹൂദർ ഇവനെ വിടീച്ചാൻ നീ കൈസരിന്റെ
ഇഷ്ടനല്ല തന്നെത്താൻ രാജാവാകുന്നവനെല്ലാം കൈസരിന്റെ
ദ്രൊഹിയാകുന്ന എന്ന തിണ്ണം വിളിച്ച പറഞ്ഞതു കെട്ട പിലാ
തൊസ അവരുടെ ഇഷ്ടപ്രകാരംചെയ്‌വാൻ മനസ്സായി ബറബാ
യെ വിടീച്ച യെശുവിനെ ക്രൂശിൽ തറെക്കെണ്ടതിന വിധി
ച്ച എല്പിക്കയും ചെയ്തു. അനന്തരം യെശു തന്റെ കുരിശ ചുമന്നു
കൊണ്ട ഗൊല്ഗത്ത എന്ന കപാലസ്ഥലത്തെക്ക പുറപ്പെട്ട പൊയി
അനെകം ജനങ്ങളും അവനെ ചൊല്ലി മാറത്തടിച്ചും നില
വിളിച്ചുമിരിക്കുന്ന സ്ത്രീകളും പിന്തുടൎന്നു ആയവരെ യെശു തിരി
ഞ്ഞനൊക്കി പറഞ്ഞു യരുശലെം പുത്രിമാരെ എന്നെ ചൊല്ലി കര
യാതെ നിങ്ങളെയും നിങ്ങളുടെ മക്കളെയും വിചാരിച്ച കരവിൻ
പച്ചവൃക്ഷത്തിൽ ഇതിനെ ചെയ്തുകൊണ്ടാൽ ഉണക്ക വൃക്ഷത്തിൽ
എന്തെല്ലാം ചെയ്യുമെന്ന പറകയുംചെയ്തു.

൩൪. യെശുവിനെ ക്രൂശിൽ തറെച്ചത.

പിന്നെ അവർ കപാല സ്ഥലത്തെത്തിയപ്പൊൾ ഒര മദ്യം
കുടിപ്പാൻ കൊടുത്താറെ യെശു ആയതിനെ വാങ്ങാതെ ഇരുന്നു [ 109 ] അവിടെ വെച്ചു ൯ മണിസമയത്ത അവനെയും ഇരു പുറവും ര
ണ്ടുകള്ളന്മാരെയും കുരിശുകളിൽ തറെച്ചു അപ്പൊൾ അവൻ അ
തിക്രമക്കാരൊടു കൂട എണ്ണപ്പെടും എന്നുള്ള വെദവാക്യം നിവൃ
ത്തിയായി തല്ക്കാലത്ത യെശു പിതാവെ ഇവർ തങ്ങൾ ചെയ്യുന്ന
ത ഇന്നതെന്ന അറിയായ്കകൊണ്ട ക്ഷമിച്ചുകൊള്ളെണമെന്ന പ്രാ
ൎത്ഥിച്ചു അതിന്റെ ശെഷം ആയുധക്കാർ അവന്റെവസ്ത്രങ്ങളെ
എടുത്ത ഒരൊരുത്തന്ന ഓരൊ അംശം വരെണ്ടതിന്ന നാലംശമാ
യി വിഭാഗിച്ചു. കുപ്പായം തയ്ക്കാതെ മുഴുവനും നെയ്തുതീൎത്തതാക
കൊണ്ട അവർ നാം ഇത കീറാതെ ആൎക്കു വരുമെന്ന അറിവാ
നായി ചീട്ടിടെണമെന്ന പറഞ്ഞു ഇതിനെ ആയുധക്കാർ ചെയ്തു.
എന്നാൽ പിലാതൊസ നസറായക്കാരനായ യെശു യഹൂദന്മാരു
ടെ രാജാവെന്ന എബ്രായ യവന രൊമഭാഷകളിൽ അവന്റെ
അപരാധസൂചകമായ ഒരു പരസ്യം എഴുതി കുരിശിന്മെൽ പതി
പ്പിച്ചുആയത ജനങ്ങൾ നൊക്കിക്കൊണ്ട നിന്നു ആ വഴിയായി
വന്നവർ തല കുലുക്കി പരിഹസിച്ച നീ ദൈവപുത്രനാകുന്നെ
ങ്കിൽ ഇപ്പൊൾ ക്രൂശിൽനിന്നുഇറങ്ങിവാ എന്നാൽ ഞങ്ങൾ നി
ന്നെ വിശ്വസിക്കും എന്ന വന്ദിച്ച പറഞ്ഞു ഒരുമിച്ച തൂക്കിയ കള്ള
ന്മാരിൽ ഒരുവൻ നീ ക്രിസ്തുവാകുന്നെങ്കിൽ നിന്നെയും ഞങ്ങളെ
യും രക്ഷിക്ക എന്ന ദുഷിച്ചാറെ മറ്റവൻ ൟ ശിക്ഷയിലകപ്പെ
ട്ട നീയും ദൈവത്തെ ഭയപ്പെടുന്നില്ലയൊ നാം നടത്തിയ ക്രിയ
കൾക്ക തക്കവണ്ണം ഇത അനുഭവിക്കെണ്ടി വന്നു ഇവനൊ അന്യാ
യമായിട്ടുള്ളതൊന്നും ചെയ്തില്ല എന്ന അവനെ ശാസിച്ച ശെഷം
യെശുവിനൊട കൎത്താവെ നിന്റെ രാജ്യത്ത എത്തിയാൽ എന്നെ
കൂടെ ഓൎത്തുകൊള്ളെണമെ എന്ന അപെക്ഷിച്ചാറെ യെശു ഇന്നുത
ന്നെ നീ എന്നൊടു കൂടി പരദീസയിൽ ഇരിക്കും സത്യം എന്ന പ
റഞ്ഞു വിശെഷിച്ച യെശുവിന്റെ അമ്മയും അവളുടെ സഹൊദ
രിയും മഗ്ദലന മറിയയും അവന്റെ കുരിശിന്നരികെ നിന്നുകൊ
ണ്ടിരുന്നു അപ്പൊൾ യെശു തന്റെ അമ്മയെയും താൻ സ്നെഹിച്ച
ശിഷ്യനെയും അരികെ നിൽകുന്നത കണ്ട അമ്മയൊട സ്ത്രീയെ ഇ
താ നിന്റെ മകനെന്നും ശിഷ്യനൊട ഇതാ നിന്റെ അമ്മ എ
ന്നും കല്പിച്ചു അക്കാലം മുതൽ ആ ശിഷ്യൻ അവളെ സ്വഗൃഹത്തി
ലെക്ക കൈക്കൊള്ളുകയും ചെയ്തു. അനന്തരം ഉച്ചമുതൽ മൂന്നുമണി
യൊളവും ആ നാട്ടിലെങ്ങും അന്ധകാരം പരന്നു സൂൎയ്യനും ഇരുണ്ട
പൊയി മൂന്ന മണിനെരത്ത യെശു എൻ ദൈവമെ എന്റെ
ദൈവമെ എന്നെ കൈവിട്ടതെന്തിന എന്ന നിളവിളിച്ചു അതി
ന്റെ ശെഷംസകലവും നിവൃത്തിയായെന്നറിഞ്ഞ എനിക്ക ദാഹമു
ണ്ടെന്ന പറഞ്ഞു അപ്പൊൾ അവർ ഒരു സ്പൊംഗിൽ കാടി നിറെ
ച്ച ഇസൊപ്തണ്ടിന്മെൽ കെട്ടി അവന്റെ വായരികെ നീട്ടികൊടുത്തു
ആയതിനെ യെശു വാങ്ങി കുടിച്ച ശെഷം നിവൃത്തിയായി ഹെ
പിതാവെ നിന്റെ കൈകളിൽ എന്റെ ആത്മാവിനെ ഭരമെ
ല്പിക്കുന്ന എന്നുറക്കെ വിളിച്ചുപറഞ്ഞു. തലചായിച്ചു പ്രാണനെ
വിടുകയും ചെയ്തു. അപ്പൊൾ ദൈവാലയത്തിലെ തിരശ്ശീല രണ്ടാ
യി ചീന്തിപ്പൊയി ഭൂമിയും ഇളകി കല്മലകളും പിളൎന്ന ശവക്കുഴി
കളും തുറന്ന ഉറങ്ങി ഇരുന്ന പരിശുദ്ധന്മാർ അവൻ ഉയിൎത്തെഴു [ 110 ] നീറ്റശെഷം ശ്മശാനം വിട്ട വിശുദ്ധപട്ടണത്തിൽ പൊയി പ
ലൎക്കും പ്രത്യക്ഷരായി വന്നു ശതാധിപനും തന്നൊടുകൂടെ യെശു
വിനെ കാത്തിരുന്നവരും ഭൂകമ്പവും അവൻ ഇപ്രകാരം നിലവി
ളിച്ച പ്രാണനെ വിട്ടതും മറ്റും കണ്ടാറെ ഏറ്റവും ഭയപ്പെട്ടു
ൟമനുഷ്യൻ നീതിമാനും ദൈവപുത്രനുമായിരുന്നു സത്യമെ
ന്നു പറഞ്ഞു ദൈവത്തെ സ്തുതിച്ചു കൂടിയിരുന്ന ജനങ്ങളും കണ്ട
പ്പൊൾ മാൎവ്വിടങ്ങളിൽ അടിച്ചുകൊണ്ട തിരിച്ചു പൊകയും ചെയ്തു.

൩൫. യെശുവിന്റെ ശരീരം അടച്ചത

ആനാൾ മഹാ ശാബ്ബത ദിവസത്തിന്ന ഒരുക്കുന്ന ദിവസമാ
കകൊണ്ട ശവങ്ങളെ ക്രൂശിൽ ഇരുത്താതെ കാലുകളെ ഒടിച്ച
ഇറക്കി എടുക്കെണ്ടതിന്ന യഹൂദർ പിലാതൊസിനൊട അപെ
ക്ഷിച്ചശെഷം ആയുധക്കാർ വന്ന യെശുവിനൊട കൂടെ കുരിശി
ൽ തറെച്ച അതിക്രമക്കാരുടെ കാലുകളെ ഒടിച്ചകളഞ്ഞു. യെശുവി
ന്റെ അരികെ വന്ന അവൻ മരിച്ചുവെന്ന കണ്ടിട്ട കാലുകളെ
ഒടിച്ചില്ല ഒരുത്തൻ കുന്തംകൊണ്ട അവന്റെ വിലാപ്പുറത്ത കു
ത്തി ഉടനെ രക്തവും വെള്ളവും പുറത്തുവന്നു അവന്റെ അസ്ഥി
കളിൽ ഒന്നും ഒടിക്ക ഇല്ല എന്നുള്ള വെദവാക്യം ഇതിനാൽ നി
വൃത്തിയായി അതല്ലാതെ അവൻ കുത്തിയവനെ നൊക്കും എന്നു
ള്ള വെറെ വെദവാക്യത്തിൽ പറഞ്ഞിരിക്കുന്നത ഇനി സംഭവി
ക്കെണ്ടു.

അനന്തരം നീതിമാനും ദൈവരാജ്യത്തെ കാത്തിരിക്കുന്നവനും
യഹൂദരിലെ ഭയവശാൽ യെശുവിന്ന ഗൂഢശിഷ്യനും അവരുടെ
ദുരാലൊചനകളിൽ അസമ്മതനുമായ യൊസെഫ എന്നൊരു മെ
ധാവി ധൈൎയ്യം പൂണ്ടു വൈകുന്നെരത്ത പിലാതൊസിനെ ചെന്ന
കണ്ടു യെശിവിന്റെ ശരീരം എടുത്ത കൊണ്ടു പൊകെണ്ടതിന്ന അ
പെക്ഷിച്ചു. യെശു വെഗത്തിൽ മരിച്ചു എന്ന കെട്ട അവൻ ആ
ശ്ചൎയ്യപ്പെട്ടു ശതാധിപനെ വിളിച്ച അവൻ മരിച്ചത എത്ര നെരമാ
യി എന്ന ചൊദിച്ചറിഞ്ഞ ശരീരം യൊസെഫിന്നു കൊടുക്കെണ
മെന്നും കല്പിച്ചു. പിന്നെ യൊസെഫ നെൎത്ത വസ്ത്രം വാങ്ങി വ
ന്ന അവനെ ഇറക്കി മുമ്പെ ഒരു സമയം രാത്രിയിൽ യെശുവിനെ
കാണ്മാൻ വന്ന നിക്കൊദീമുസും എത്തി ചെൎത്തുണ്ടാക്കിയ ഏകദെ
ശം ൧൦൦ റാത്തൽ സുഗന്ധവൎഗ്ഗങ്ങളെ കൊണ്ടുവന്ന യെശുവിന്റെ
ശരീരം എടുത്തു യഹൂദർ ശവങ്ങളെ അടക്കുന്ന മൎയ്യാദപ്രകാരം
അതു സുഗന്ധവൎഗ്ഗങ്ങളൊടു കൂട നെൎത്ത വസ്ത്രങ്ങളിൽ കെട്ടി ആ
സ്ഥലത്ത ഒരു തൊട്ടവും അതിൽ യൊസെഫ തനിക്കായി പാ
റവെട്ടി തീൎപ്പിച്ചൊരു പുതിയ ഗുഹയുണ്ടായിരുന്നു. ആ ഗുഹ സമീ
പം ആകകൊണ്ട അവർ ഉടനെ യെശുവിൻ ശരീരം അതിൽ
വെച്ചടെക്കയും ചെയ്തു. അതിന്റെ ശെഷം പ്രധാനാചാൎയ്യന്മാരും
പറീശന്മാരും പിലാതൊസിന്റെ അടുക്കൽ വന്ന അവനൊട
യജമാനആചതിയൻ ജീവിച്ചിരിക്കുന്ന സമയം മൂന്നുദിവസത്തിന്ന
കം ഞാൻ ഉയിൎത്തെഴുനീല്കുമെന്ന പറഞ്ഞതിനെ ഞങ്ങൾ ഓൎക്കു
ന്നു. അതുകൊണ്ട അവന്റെ ശിഷ്യന്മാർ രാത്രിയിൽ വന്ന ആ ശ
വം കട്ടു കൊണ്ടുപൊയി ജനങ്ങളൊടു അവൻ ജീവിച്ചെഴുനീറ്റു [ 111 ] എന്ന പറഞ്ഞാൽ പിന്നെത്തെതിൽ ചതി ഒന്നാമത്തതിൽ കഷ്ടമായി
വരാതിരിക്കെണ്ടതിന്നായി മൂന്നുദിവസത്തൊളം ഗുഹയെ കാപ്പാ
ൻ നീകല്പിക്കെണ്ടം എന്നപെക്ഷിച്ചാറെ പിലാതൊസ നിങ്ങൾക്ക
കാവല്ക്കാരുണ്ടല്ലൊ കഴിയുന്നെടത്തൊളം അതിന്ന ഉറപ്പു വരുത്തു
വിൻ എന്നതുകെട്ട അവർപൊയി കല്ലിന്ന മുദ്രയിട്ടു കാവല്ക്കാരെ
യും വെച്ചു ഉറപ്പു വരുത്തുകയും ചെയ്തു.

൩൬. ക്രിസ്തന്റെ ഉയിൎത്തെഴുനീല്പ.

ശാബത്ത ദിവസത്തിന്റെ പിറ്റെ നാൾ ഉഷസ്സിങ്കൽ കൎത്താവി
ന്റെ ദൂതൻ സ്വൎഗ്ഗത്തിൽനിന്ന ഇറങ്ങിവന്ന ഗുഹാമുഖത്തു വെച്ച
കല്ലുരുട്ടിക്കളഞ്ഞ അതിന്മെൽ ഇരുന്നു അപ്പൊൾ ഒരു മഹാ ഭൂക
മ്പമുണ്ടായി ആ ദൂതന്റെ രൂപം മിന്നൽ പൊലെയുംഉടുപ്പു ഉറ
ച്ച മഞ്ഞുപൊലെ വെൺമ്മയായിരുന്നു കാവൽക്കാർ അവനെ
കണ്ട ഭയപ്പെട്ട വിറെച്ച ചത്തവരെ പൊലെയായ്തീൎന്നു അന
ന്തരം മഗ്ദല്യമറിയയും യാക്കൊബിന്റെ അമ്മയായ മറിയയും ശ
ലൊമെയും അവന്റെ ശരീരത്തിന്മെൽ സുഗന്ധദ്രവ്യം പൂശെണ്ടതി
ന്നായി ഗുഹയുടെ അരികെ വന്നു ഗുഹാമുഖത്തുനിന്ന കല്ല ആരു
രുട്ടിക്കളയുമെന്ന തമ്മിൽ പറഞ്ഞ നൊക്കിയാറെ കല്ലുരുട്ടിക്കളത്ത
തകണ്ട മഗ്ദലനെ മറിയ പെത്രൊസിനെയും യൊഹനാനെയും
ചെന്ന കണ്ട കൎത്താവിന്റെ ശരീരം ഗുഹയിൽനിന്നെടുത്തുകള
ഞ്ഞു എവിടെ വെച്ചു എന്നറിയുന്നില്ല എന്ന പറഞ്ഞുമറ്റെവർ അ
കത്തുകടന്ന നൊക്കി യെശുവിന്റെ ശരീരം കാണാതെ വിഷാ
ദിച്ചപ്പൊൾ മിന്നുന്ന വസ്ത്രങ്ങൾ ധരിച്ച രണ്ടു പുരുഷന്മാരെ കണ്ട
വളരെ ഭയപ്പെട്ടാറെ ദൂതൻ അവരൊട ഭ്രമിക്കരുത കുരിശിൽ തറ
ച്ച യെശുവിനെ നിങ്ങൾ അന്വെഷിക്കുന്നു എന്ന അറിയുന്നു അ
വൻ ഇവിടെ ഇല്ല മുമ്പെ പറഞ്ഞപ്രകാരം ഉയിൎത്തെഴുനീറ്റു ഇ
താ അവൻകിടന്ന സ്ഥലം നിങ്ങൾ വെഗം പൊയി ൟ കാൎയ്യം
അവന്റെ ശിഷ്യന്മാരൊട അറിയിപ്പിൻ എന്ന പറഞ്ഞാറെ അ
വർ ഭയവും മഹാസന്തൊഷവും പൂണ്ട ഗുഹയെ വിട്ടൊടി പൊക
യും ചെയ്തു.

അനന്തരം പെത്രുവും യൊഹനാനും പുറപ്പെട്ട ഗുഹയുടെ
അരികിൽ എത്തി അകത്തു പ്രവെശിച്ച ശീലകളെയും തലശ്ശീലക
ളെയും വെറിട്ടു ഒരു സ്ഥലത്തുചുരുട്ടി വെച്ചതും കണ്ടു ശരീരം ക
ണ്ടില്ല താനും അവൻ മരിച്ചവരിൽ നിന്ന എഴുനീല്ക്കെണമെന്നുള്ള
വെദവാക്യം അവർ ആ സമയത്തൊളം ഗ്രഹിക്കായ്കകൊണ്ട മട
ങ്ങി ചെല്ലുകയും ചെയ്തു. മറിയ ഗുഹയുടെ പുറത്ത നിന്നുകൊണ്ട
അകത്ത കുനിഞ്ഞ നൊക്കിയപ്പൊൾ യെശുവിൻ ശരീരം വെ
ച്ച സ്ഥലത്ത വെള്ള വസ്ത്രങ്ങളെ ധരിച്ചവരായ രണ്ടു ദൈവദൂതന്മാ
രെ തലക്കലും കാൽക്കലും ഇരിക്കുന്നത കണ്ടു. ആയവർ അവളൊ
ട സ്ത്രീയെ നീ എന്തിന കരയുന്നു എന്ന ചൊദിച്ചത കെട്ട അ
വൾ എന്റെ കൎത്താവിനെ എടുത്ത കൊണ്ടുപൊയി എവിടെ
വെച്ചു എന്ന അറിയായ്കകൊണ്ടാകുന്നു എന്നു ചൊല്ലി തിരിഞ്ഞു
നൊക്കിയപ്പൊൾ യെശുവിനെ കണ്ടു അവനെ യെശുവെന്നറി
ഞ്ഞില്ല. സ്ത്രീയെ നീ എന്തിന്ന കരയുന്നു ആരെ അന്വെഷിക്കുന്നു [ 112 ] എന്ന യെശു ചൊദിച്ചാറെഅവനെ തൊട്ടക്കാരനെന്നു വിചാരി
ച്ച അവൾ യജമാനനെ താൻ അവനെ എടുത്തകൊണ്ടുപൊയിട്ടു
ണ്ടെങ്കിൽ എവിടെ വെച്ചു എന്ന പറഞ്ഞാൽ ഞാൻ ചെന്ന എടുത്ത
കൊള്ളാം എന്ന പറഞ്ഞ ശെഷം യെശു മറിയ എന്നു വിളിച്ചു ഉ
ടനെ അവൾ തിരിഞ്ഞു നൊക്കി ഹെ ഗുരൊ എന്ന അൎത്ഥമാകുന്നര
ബ്ബൂനി എന്ന വിളിച്ചു യെശു അവളൊടു എന്നെ തൊടരുത ഞാൻ
ഇതുവരെയും എന്റെ പിതാവിന്റെ അടുക്കൽ കരെറീട്ടില്ല നീ
എന്റെ സഹൊദരന്മാരെ ചെന്ന കണ്ട ഞാൻ എനിക്കും നിങ്ങ
ൾക്കും പിതാവായ ദൈവത്തിന്റെ അടുക്കൽ കരെറിപ്പൊകുന്നു
എന്ന ചൊല്ലുക എന്ന പറഞ്ഞു. അവളെ അയച്ചു. പിന്നെ മറി
യയും മറ്റെവരും കണ്ടു കെട്ടത ശിഷ്യന്മാരോട അറിയിക്കെണ്ടതി
ന്ന പൊകുമ്പൊൾ യെശു അവരെ എതിരെറ്റു സലാം പറ
ഞ്ഞു. ഉടനെ അവർ കാല്കൽ വീണ നമസ്കരിച്ചു സംഭവിച്ച
തെല്ലാം ഭ്രമത്തൊടും സന്തൊഷത്തൊടും അറിയിച്ചപ്പൊൾ ആ
യവർ വിശ്വസിച്ചില്ല.

൩൭. എമാവൂസിലെക്ക രണ്ടു ശിഷ്യ
ന്മാരുടെ പ്രയാണം.

ആ ദിവസത്തിൽ തന്നെ രണ്ടു ശിഷ്യന്മാരിൽ രണ്ടു പെർ യറുശലെ
മിൽനിന്ന രണ്ടുനാഴിക ദൂരമുള്ള എമാവൂസിലെക്ക പൊയി വഴി
യിൽ വെച്ച സംഭവിച്ചതൊക്കയും വിചാരിച്ച സംസാരിച്ചുകൊണ്ടി
രിക്കുമ്പൊൾ യെശുവും അടുത്ത ഒരുമിച്ചു നടന്നു. അവനെ യെശു
എന്നറിഞ്ഞില്ല. അപ്പൊൾ അവൻനിങ്ങൾ വിഷണ്ണന്മാരായി എന്തു
സംഭാഷണം ചെയ്തു നടക്കുന്നു എന്നു ചൊദിച്ചാറെ ക്ലെയൊപ എ
ന്നവൻ യരുശലെമിൽ പാൎക്കുന്ന പരദെശികളിൽ നീമാത്രം ൟ
ദിവസങ്ങളിൽ അവിടെ സംഭവിച്ച കാൎയ്യം അറിയാത്തവനൊ എ
ന്ന പറഞ്ഞശെഷം അവൻ എന്തുകാൎയ്യം എന്ന ചൊദിച്ചതിന്ന അ
വർ നസറായക്കാരനായ യെശുവിന്ന സംഭവിച്ചത തന്നെ ആയവൻ
ദൈവത്തിന്റെയും സൎവ്വ ജനങ്ങളുടെയും മുമ്പാകെ ക്രിയയിലും വ
ചനത്തിലും ശക്തനായ ദീൎഘദൎശിയായിരുന്നു. നമ്മുടെ പ്രധാനാ
ചാൎയ്യന്മാരുംമൂപ്പന്മാരും അവനെ മരണശിക്ഷെക്ക ഏല്പിച്ച കുരിശി
ൽ തറപ്പിച്ചു എന്നാലും ഇസ്രയെലരെ ഉദ്ധരിക്കുന്നവൻ ഇ
വൻ തന്നെ എന്ന ഞങ്ങൾ വിശ്വസിച്ചിരുന്നു ഇതൊക്കയും സംഭവി
ച്ചത ഇന്നെക്ക മൂന്നു ദിവസമായി ഞങ്ങളുടെ സ്ത്രീകളിൽ ചിലർ അ
തികാലത്ത ഗുഹയുടെ അടുക്കെ ചെന്നു അവന്റെശരീരം കാണാ
തെ മടങ്ങി വന്നു. അവൻ ജീവിച്ചിരിക്കുന്നു എന്നു പറയുന്ന സ്വ
ൎഗ്ഗീയ ദൂതരെ കണ്ടു എന്ന അറിയിച്ചു ഞങ്ങളെ ഭ്രമിപ്പിച്ചു ഞങ്ങളിലും
ചിലർ ഗുഹയുടെ അരികെ ചെന്നു സ്ത്രീകൾ പറഞ്ഞപ്രകാരം ക
ണ്ടു അവനെ കണ്ടില്ല താനും എന്നതു കെട്ട അവൻ ദീൎഘദൎശിക
ൾ അറിയിച്ചത വിശ്വസിക്കെണ്ടതിന വിവെകഹീനരും മന്ദ മന
സ്സുകളുമായുള്ളൊരെ ക്രിസ്തു കഷ്ടമനുഭവിച്ചിട്ട തന്റെമഹത്വത്തി
ലെക്ക പ്രവെശിക്കെണ്ടതാകുന്നുവല്ലൊ എന്നുംചൊല്ലി മൊശ മുത
ലായ സകല പ്രവാചകരുടെ എഴുത്തുകളിൽ തന്നെ കുറിച്ചു പ [ 113 ] റഞ്ഞതിനെ തെളിയിച്ചറിയിച്ചു. അവർ പൊകുന്ന ഗ്രാമത്തിന്ന
സമീപിച്ചപ്പൊൾ അവൻ അപ്പുറം പൊകെണ്ടുന്ന ഭാവം
നടിച്ചാറെ അവർ സന്ധ്യയായല്ലൊ നെരവും അസ്തമിപ്പാ
റായി ഞങ്ങളൊടു കൂട പാൎക്ക എന്ന വളരെ അപെക്ഷിച്ചശെ
ഷം അവൻ പാൎപ്പാനായി അകത്തു ചെന്ന അവരൊട കൂടെ പ
ന്തിയിലിരുന്ന അപ്പമെടുത്ത വാഴ്ത്തി നുറുക്കി അവൎക്ക കൊ
ടുത്തതിനാൽ അവനെ അറിഞ്ഞപ്പൊൾ അവൻ ക്ഷണത്തിൽ അ
പ്രത്യക്ഷനായി പിന്നെ അവർ വഴിയിൽവെച്ച അവൻ നമ്മൊടു
സംസാരിച്ച വെദവാക്യങ്ങൾ തെളിയിച്ചതിൽ നമ്മുടെ ഹൃദയം
ജ്വലിച്ചിരുന്നില്ലയൊ എന്ന പറഞ്ഞ എഴുനീറ്റ യരുശലെമിലെക്ക
മടങ്ങിപ്പൊയി ശിഴ്യന്മാരെയും അവനൊട ചെൎന്നവരെയും ക
ണ്ട കൎത്താവ ഉയിൎത്തെഴുനീറ്റു എന്നും വഴിയിൽ സംഭവിച്ചതും
അപ്പം നുറുക്കി വാഴ്ത്തിയപ്പൊൾ തങ്ങൾ അവനെ അറിഞ്ഞ പ്രകാ
രവും വിവരമായി പറകയും ചെയ്തു.

അനന്തരം ശിഷ്യന്മാർ യഹൂദരിലെ ഭയം നിമിത്തം വാതിലു
കളെ പൂട്ടിയപ്പൊൾ യെശു വന്നു മദ്ധ്യെ നിന്നു നിങ്ങൾക്ക സ
മാധാനം ഭവിക്കട്ടെ എന്ന പറഞ്ഞു അവർ ഒരു ഭൂതത്തെ കണ്ടു
എന്ന നിരൂപിച്ചു ഭയപ്പെട്ടാറെ അവൻ നിങ്ങൾ എന്തിന്ന ചഞ്ചല
പ്പെടുന്നു നിങ്ങളുടെ ഹൃദയങ്ങളിൽ സംശയംതൊന്നുന്നത എന്ത
ഞാൻ തന്നെ ആകുന്നു എന്റെ കൈകാലുകളെ നൊക്കി എന്നെ
തൊട്ടറിവിൻഎങ്കൽ കാണുന്ന പ്രകാരം ഒരുഭൂതത്തിന്ന മാംസാസ്ഥി
കളില്ലല്ലൊ എന്നതു കെട്ട അവർ കൎത്താവിനെ കണ്ടിട്ട സന്തൊ
ഷിച്ചു പിന്നെയും ഭ്രമവും സംശയവും ജനിച്ചാറെ അവൻ ആഹാ
രം വല്ലതും ഉണ്ടൊഎന്നു ചൊദിച്ചപ്പൊൾ അവർ വറുത്ത മീനും
തെങ്കട്ടയും കൊടുത്തു അവൻ വാങ്ങി അവർ കാണ്കെഭക്ഷിക്കയും
ചെയ്തു.

൩൮. യെശു തൊമാസിന്നും ഗനെ
സരത്ത സരസ്സിന്റെ അരികത്തും
പ്രത്യക്ഷനായ്‌വന്നത.

യെശു വന്നിരുന്ന സമയം തൊമാസ എന്നവൻ ശിഷ്യന്മാരൊ
ടു കൂട ഇല്ലായ്കയാൽ അവർ അവനൊട ഞങ്ങൾ കൎത്താവിനെ
കണ്ടു എന്നു പറഞ്ഞാറെ അവൻ ഞാൻ അവന്റെ കൈകളിൽ
ആണിയുടെ പഴുത കണ്ടു അതിൽ എന്റെ വിരലിട്ടു അവന്റെ
പാൎശ്വത്തിൽ എന്റെ കൈ വെക്കാഞ്ഞാൽ ഞാൻ വിശ്വസിക്ക ഇ
ല്ല എന്നു പറഞ്ഞു. എട്ട ദിവസം കഴിഞ്ഞ ശെഷം ശിഷ്യന്മാർ പി
ന്നെയും അകത്തു കൂടി തൊമാസും അവരൊടു ചെൎന്ന വാതിലുകൾ
പൂട്ടിയിരിക്കുമ്പൊൾ യെശു വന്ന മദ്ധ്യെനിന്ന നിങ്ങൾക്ക സമാ
ധാനം ഭവിക്കട്ടെ എന്നു ചൊല്ലി തൊമാസിനെ നൊക്കി നിന്റെ
വിരൽ ഇങ്ങൊട്ട നീട്ടി എന്റെ കൈകളെ തൊട്ടുനൊക്ക നിന്റെ
കൈ എൻപാൎശ്വത്തിലിടുക അവിശ്വാസിയാകാതെ വിശ്വാസി
യായിരിക്ക എന്നു പറഞ്ഞാറെ തൊമാസ എന്നവൻ എന്റെ കൎത്താ
വും ദൈവവുമായവനെ എന്ന വിളിച്ചു. യെശുതൊമയെ നീ [ 114 ] എന്നെ കണ്ടതിനാൽ വിശ്വസിച്ചിരിക്കുന്നു കാണാതെ കണ്ട വി
ശ്വസിക്കുന്നവർ തന്നെഭാഗ്യവാന്മാർ എന്ന പറഞ്ഞു.

മറ്റൊരു സമയത്ത പെത്രൊസ മുതലായ ചില ശിഷ്യന്മാർ കൂ
ടി ഇരുന്നപ്പൊൾ പെത്രൊസ ഞാൻ മീൻപിടിപ്പാൻ പൊകുന്നു
എന്ന പറഞ്ഞാറെ മറ്റെവർഞങ്ങളും കൂടെ വരും എന്നു ചൊല്ലി
എല്ലാവരും ഒരു പടവിൽ കരെറി രാത്രി മുഴുവൻ പണി ചെയ്തു
വന്നാറെയും ഒന്നും സാധിച്ചില്ല. ഉദയകാലത്ത യെശു കരയിലി
രുന്നു അവരെ നൊക്കി കുട്ടികളെ നിങ്ങൾക്ക വല്ല ആഹാരവും
ഉണ്ടൊ എന്ന ചൊദിച്ചപ്പൊൾ ഇല്ല കൎത്താവെ എന്നവർ പറഞ്ഞു
എന്നാൽ പടവിന്റെ വലത്ത ഭാഗത്ത വല വീശിയാൽ കിട്ടും എന്ന
ത കെട്ടു അവർ വീശി ൧൫൩ വലിയ മത്സ്യങ്ങളെപിടിച്ചു ഇങ്ങി
നെയുള്ള അതിശയം കണ്ടപ്പൊൾ യൊഹനാൻ പെത്രൊസിനൊ
ട അവൻ കൎത്താവുതന്നെ എന്ന പറഞ്ഞു കൎത്താവാകുന്നു എന്ന
പെത്രൊസ കെട്ട കടലിലെക്ക ചാടി യെശുവിന്റെ അടുക്കലെക്ക
നീന്തി മറ്റെവർ പടവിൽ കൂടി തന്നെവന്നുകരയിലിറങ്ങുമ്പൊൾ
അപ്പവും തീക്കനലുകളുടെ മെൽ മീനും കണ്ടു പിന്നെ കൎത്താവ
അവരൊട ഭക്ഷണം കഴിച്ചുകൊൾവിൻ എന്ന പറഞ്ഞു. ഭക്ഷി
ച്ച ശെഷം യെശു പെത്രൊസിനെ നൊക്കി യൊനാപുത്രനായ
ശീമൊനെ ഇവരെക്കാൾ നീ എന്നെ അധികം സ്നെഹിക്കുന്നുവൊ
എന്ന ചൊദിച്ചാറെ കൎത്താവെഞാൻ നിന്നെ സ്നെഹിക്കു
ന്നു എന്ന നീ തന്നെ അറിയുന്നുവല്ലൊ എന്നു പറഞ്ഞാറെ കൎത്താ
വ എന്റെ ആട്ടിങ്കുട്ടികളെ മെയ്ക്ക എന്ന പറഞ്ഞു. പിന്നെ അവ
ൻ രണ്ടാമതും നീ എന്നെ സ്നെഹിക്കുന്നുവൊ എന്നുചൊദിച്ചാറെ
പെത്രൊസ ഞാൻ നിന്നെ സ്നെഹിക്കുന്നു എന്ന നീ തന്നെ അറിയു
ന്നു എന്ന ചൊന്നശെഷം കൎത്താവ എന്റെ ആടുകളെ മെയ്ക്ക എ
ന്ന പറഞ്ഞു. പിന്നെ അവൻ മൂന്നാം പ്രാവശ്യവും ആകാൎയ്യം തന്നെ
ചൊദിച്ചപ്പൊൾ പെത്രുവിന്ന ദുഃഖമുണ്ടായി കൎത്താവെ നീ സക
ലവും അറിയുന്നു ഞാൻ നിന്നെ സ്നെഹിക്കുന്നു എന്നുള്ളതും നീ അ
റിയുന്നു എന്നുരച്ചാറെ കൎത്താവ എന്റെ ആട്ടിങ്കുട്ടികളെ മെയ്ക്ക
നീ ബാലനായിരുന്നപ്പൊൾ അര കെട്ടി നിനക്കിഷ്ടമുള്ള സ്ഥല
ത്ത സഞ്ചരിച്ച പൊന്നു വൃദ്ധനായി വന്നാൽ നീ കൈ നീട്ടി മ
റ്റൊരുത്തൻ നിന്നെ കെട്ടി അനിഷ്ടമുള്ള സ്ഥലത്ത കൊണ്ടുപൊ
കും സത്യം എന്നു പറഞ്ഞു. പെത്രൊസ ഏത പ്രകാരമുള്ള മരണം
കൊണ്ട ദൈവത്തെ മഹത്വപ്പെടുത്തും എന്ന കാണിക്കെണ്ടതിന്ന
കൎത്താവ ഇതിനെ അറിയിച്ചത.

൩൯. ക്രിസ്തന്റെ സ്വൎഗ്ഗാരൊഹണം.

യെശു തന്റെ ശിഷ്യന്മാരെ വിട്ട സ്വൎഗ്ഗാരൊഹണം ചെയ്യും
മുമ്പെ അവൎക്ക കൊടുത്ത കല്പനകളും വാഗ്ദത്തങ്ങളുമാവിത. സ്വ
ൎഗ്ഗത്തിലും ഭൂമിയിയും സകലാധികാരവും എനിക്ക നല്കപ്പെട്ടിരിക്കു
ന്നു. ആകയാൽ നിങ്ങൾ ഭൂമിയിൽ എല്ലാടവും സഞ്ചരിച്ചുസൎവ
സൃഷ്ടിക്കും സുവിശെഷം പ്രസംഗിപ്പിൻ പിതാവ പുത്രൻപരിശു
ദ്ധത്മാവ എന്നീനാമത്തിൽ സ്നാനം ചെയ്യിച്ച ഞാൻ നങ്ങളൊട
കല്പിച്ചതൊക്കയും പ്രമാണിച്ചാചരിക്കെണ്ടതിന്ന ഉപദെശിച്ചും [ 115 ] സകല ജാതികളെയും ശിഷ്യരാക്കികൊൾവിൻ വിശ്വസിച്ചു സ്നാ
നം കൈക്കൊള്ളുന്നവർ രക്ഷയെ പ്രാപിക്കും വിശ്വസിക്കാത്ത
വന്ന ശിക്ഷാവിധി ഉണ്ടാകും. വിശ്വസിപ്പവരൊടുകൂട നടന്ന
വരുന്ന അടയാളങ്ങൾ ഇവ. അവർ എന്റെ നാമത്തിൽപിശാ
ചുകളെപുറത്താക്കും പുതു ഭാഷകളെ പറയും സൎപ്പങ്ങളെ പിടി
ച്ചെടുക്കും പ്രാണഹരമായതൊന്ന കുടിച്ചാലും അവൎക്കു ഒരു ഉപ
ദ്രവവും വരികയില്ല. ദീനക്കാരുടെമെൽ കൈകളെ വെച്ചാൻ അ
വർ സ്വസ്ഥരായി തീരും ഞാനും ലൊകാവസാനത്തൊളം നിങ്ങ
ളൊടു കൂടെഇരിക്കുമെന്ന പറഞ്ഞു. ഇങ്ങിനെ അവൻ മരിച്ചവ
രിൽ നിന്നു ജീവിച്ചെഴുനീറ്റശെഷം ൪൦ ദിവസം കൂടക്കൂട
തന്റെ ശിഷ്യന്മാരൊട സംസാരിച്ചുംഉപദെശിച്ചും പാൎത്താറെ അ
വരെ ഒലിവ മലമെൽ വരുത്തി നിങ്ങൾ യരുശലെം പട്ടണം വി
ട്ട പൊകാതെ പിതാവിന്റെ വാഗ്ദത്തമായ അഗ്നിസ്നാനത്തിന്നാ
യി കാത്തിരിക്കെണമെന്ന കല്പിച്ചു. അന്നു അവർ കൎത്താവെ നീ ഇ
ക്കാലത്ത ഇസ്രയെൽ രാജ്യത്തെ യഥാസ്ഥാനമാക്കി നടത്തിക്കുമൊ
എന്നു ചൊദിച്ചാറെ അവൻ പിതാവ തന്റെ അധികാരത്തിൽ നി
ശ്ചയിച്ച വെച്ചിട്ടുള്ളകാലത്തെയും നാഴികയെയും അറിവാൻനി
ങ്ങൾക്ക ആവശ്യമുള്ളതല്ല നിങ്ങൾ പരിശുദ്ധാത്മാവിനെ ലഭിച്ച
ശക്തിമാന്മാരായി യരുശലെമിലും യഹൂദയിലുംഭൂമിയുടെ അവ
സാനത്തൊളം എന്റെ ശാക്ഷികളായിരിക്കും എന്നു കല്പിച്ചശെ
ഷം അവർ കാണ്കെ മെല്പെട്ടു കരെറി ഒരു മെഘം അവനെ
കൈക്കൊണ്ടു അവൻ ആകാശത്ത കൂടി അരെറി പൊകുന്നത അ
വർസൂക്ഷിച്ചു നൊക്കിക്കൊണ്ടിരിക്കുമ്പൊൾ വെള്ളവസ്ത്രം ധരിച്ച
രണ്ടു പുരുഷന്മാർ അടുക്കൽ വന്ന ഗലീലക്കാരെ നിങ്ങൾ ആകാ
ശത്തിലെക്ക നൊക്കിനില്ക്കുന്നതെന്തു ൟ യെശു ഇപ്പൊൾ സ്വൎഗ്ഗ
ത്തിലെക്ക അരെറുന്നപ്രകാരം പിന്നെയും വരുമെന്ന പറഞ്ഞു.
അനന്തരം അവർ സന്തൊഷിച്ച യരുശലെമിലെക്ക മടങ്ങി ചെന്ന
നിരന്തരമായൊ പ്രാൎത്ഥിച്ചു കൊണ്ടിരിക്കയും ചെയ്തു.

൪൦ പെന്തകൊസ്ത പെരുന്നാൾ.

യെശു സ്വൎഗ്ഗാരൊഹണമായ ശെഷം ശിഷ്യന്മാർ കൎത്താവിന്റെ
കല്പന പ്രകാരം പരിശുദ്ധാത്മാവിനെ പ്രാപിപ്പാനായി യറുശ
ലെമിൽ കാത്തിരുന്ന യഹൂദൈഷ്കരിയൊടിന്റെ സ്ഥാനത്ത മത്തി
യാസ എന്നവനെ നിൎത്തി ശെഷമുള്ള വിശ്വാസികളൊടും കൂടെ
പ്രാൎത്ഥിച്ചു കൊണ്ടിരുന്നു അവരുടെ എണ്ണം അന്നു ൧൨൦ ആയിരു
ന്നു പെസഹ പെരുനാൾ കഴിഞ്ഞിട്ട അമ്പതാം ദിവസമായ
പെന്തെകൊസ്തപെരുനാളിൽ അവരെല്ലാവരും ഒന്നിച്ച എ
കമനസ്സൊടെ പ്രാൎത്ഥിക്കുമ്പൊൾ ഉടനെ ആകാശത്തനിന്ന കാ
റ്റൊട്ടം പൊലെ ഒരു മഹാ ശബ്ദം ഉണ്ടായി അവർ ഇരുന്നിരു
ന്ന ഭവനം നിറഞ്ഞ തീപ്പൊരികളെ പൊലെ തങ്ങടെ മെൽഇ
റങ്ങുന്നത കണ്ട പരിശുദ്ധാത്മാവിനാൽ നിറഞ്ഞവരായി ആത്മാ
വ അവൎക്ക ഉച്ചാരണം ചെയ്‌വാൻ ദാനം ചെയ്തപ്രകാരം മറുഭാഷ
കളിൽ സംസാരിച്ചു തുടങ്ങി ആ സമയത്ത സകലദെശങ്ങളിൽനി
ന്നും വന്ന ദൈവഭക്തിയുള്ള യഹൂദർ യരുശലെമിൽ പാൎക്കുന്നു [ 116 ] ണ്ടായിരുന്നു. ൟ ശബ്ദമുണ്ടായപ്പൊൾ പുരുഷാരം വന്നു കൂടി ച
ഞ്ചലപ്പെട്ടുഎല്ലാവരും താന്താങ്ങടെ ഭാഷകളിൽ സംസാരിക്കു
ന്നതിനെ അവർ കെട്ടു ആശ്ചൎയ്യപ്പെട്ട പറയുന്ന ഇവരെല്ലാവരും
ഗലീലക്കാരല്ലയൊ പിന്നെ ഓരൊരുത്തൻ അവനവന്റെ ഭാഷ
യിൽ പറഞ്ഞ കെൾക്കുന്നതെന്ത അത്ഭുതം എന്ന പറഞ്ഞ ഭ്രമിച്ച
പലരുംപരിഹസിച്ചു അവൎക്കു വീഞ്ഞുകുടിച്ച ലഹരിയായിരിക്കു
ന്നു എന്ന പറഞ്ഞു. അപ്പൊൾ പെത്രൊസ പതിനൊന്ന പെരൊടു
കൂട എഴുനീറ്റ ഉറക്ക വിളിച്ചു പറഞ്ഞു. ഹെ യഹൂദരും യറു
ശലെമിൽ പാൎക്കുന്ന എല്ലാ മനുഷ്യരുമായുള്ളൊരെ എന്റെ വച
നങ്ങളെ കെൾപിൻ നിങ്ങൾ വിചാരിക്കുന്ന പ്രകാരം ഇവർ മദ്യ
പാനം ചെയ്തവരല്ല പകൽ ഒമ്പത മണിനെരം മാത്രമെ ആയി
ട്ടുള്ളു അവസാനനാളുകളിൽ ഇപ്രകാരമുണ്ടാകും ഞാൻ സകല ജ
ഡത്തിന്മെലും എന്റെആത്മാവിൽനിന്ന പകരും നിങ്ങളുടെ
പുത്രീപുത്രന്മാരും ദീൎഘദൎശനം പറയും നിങ്ങളുടെ ബാലന്മാർ ദ
ൎശനങ്ങളെയും മൂപ്പന്മാർ സ്വപ്നങ്ങമ്മെയും കാണും ആ നാളുകളി
ൽ ഞാൻ എന്റെ ദാസീദാസന്മാരുടെമെൽ എന്റെ ആത്മാവി
ൽനിന്ന പകരുമ്പൊൾ അവർ ദീൎഘദൎശനം പറയും എന്നു ദൈ
വം യൊവെൽ ദീൎഘദൎശിയാൽ അറിയിച്ച പ്രകാരം ഇന്നും സംഭ
വിച്ചത ഇസ്രയെലരെ ൟ വചനങ്ങളെ കെൾപിൻ ദൈവമനു
ഷ്യനും നസറായക്കാരനുമായ യെശു അവൻ മൂലമായി ദൈവം
നിങ്ങളുടെ ഇടയിൽ ചെയ്ത അതിശയപ്രവൃത്തികളും അത്ഭുത
ങ്ങളുംകൊണ്ട നിങ്ങളിൽ സമ്മതനായിവന്നുവല്ലൊ അവനെ നി
ങ്ങൾ പിടിച്ച ക്രൂശിൽ തറെച്ചു കൊന്നുവെങ്കിലും ദൈവം അ
വനെ ഉയിൎപ്പിച്ചതിന്ന ഞങ്ങൾ എല്ലാവരും സാക്ഷികൾ ആകുന്നു
ആകയാൽ അവൻ ദൈവശക്തിയാൽ ഉന്നതപ്പെട്ടിരിക്കകൊണ്ട
ഞങ്ങളിൽ പരിശുദ്ധാത്മാവിനെ പകൎന്നു ഇതിന്റെ നിശ്ചയം
നിങ്ങൾ കണ്ട കെട്ടുവല്ലൊ യെശുവിനെ ദൈവം കൎത്താവായും
ക്രിസ്തുവായും ആക്കിയിരിക്കുന്നു എന്ന സകല ഇസ്രയെലരും അറി
ഞ്ഞുകൊള്ളട്ടെ എന്നത കെട്ട അവൎക്ക മനൊദുഃഖം ജനിച്ചു അ
യ്യൊ സഹൊദരന്മാരെ രക്ഷെക്കായി നാം എന്ത ചെയ്യെണ്ടു എന്ന
പറഞ്ഞാറെ പെത്രൊസ അനുതപിച്ച എല്ലാവരും യെശുവിന്റെ
നാമത്തിൽ സ്നാനം ചെയ്‌വിൻ എന്നാൽ നിങ്ങൾക്കും പരിശുദ്ധാത്മ
ദാനം ലഭിക്കും നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കുംനമ്മുടെ ക
ൎത്താവായ ദൈവം ദൂരത്തനിന്ന വിളിക്കുന്ന എല്ലാവൎക്കുമത്രെ ൟ
വാഗ്ദത്തമുള്ളത എന്ന പറഞ്ഞു ൟ വാക്യം സന്തൊഷത്തൊടെ
കൈക്കൊണ്ടവരൊക്കയും സ്നാനം ലഭിച്ചു ആ ദിവസത്തിൽ തന്നെ
ഏകദെശം മൂവായിരം ആത്മാക്കൾ ചെൎന്നുവന്നു പിന്നെ അവർ
അപൊസ്തൊലന്മാരുടെ ഉപദെശത്തിലും അപ്പം നുറുക്കുന്നതിലും
പ്രാൎത്ഥനയിലും സ്ഥിരപ്പെട്ടിരുന്നു ധനവാന്മാർ തങ്ങളുടെ സമ്പ
ത്തുകളെ ദരിദ്രന്മാൎക്ക ഉപകാരമായി കൊടുത്ത ആ വിശ്വാസിക
ൾ സകല ജനങ്ങൾക്കും ഇഷ്ടന്മാരായിവന്നു കൎത്താവും ദിവസെ
ന സഭയെ വൎദ്ധിപ്പിക്കയും ചെയ്തു. [ 117 ] ൪൧. അനനിയാസും സഫീരയും.

അനനിയാസ എന്നവൻ തന്റെ ഭാൎയ്യയായ സഫീരയൊടു
കൂടി ഒരവകാശം വിറ്റ വിലയിൽനിന്ന ഏതാനും ഭൎഗ്ഗിച്ച എടു
ത്ത ശെഷമുള്ളത കൊണ്ടുവന്ന അപൊസ്തലരുടെ അരികെ
വെച്ചപ്പൊൾ പെത്രൊസ അനനിയാസെ നീ പരിശുദ്ധാത്മാവി
നൊട അസത്യം പറവാനും നിലത്തിന്റെ വിലയിൽനിന്നു ഏ
താനും വഞ്ചിച്ചുവെപ്പാനും സാത്താൻ നിന്റെ ഹൃദയത്തിൽ തൊ
ന്നിച്ചതെന്ത അത നിണക്ക തന്നെ ഇരുന്നെങ്കിൽ കൊള്ളായിരുന്നു
വിറ്റ ശെഷവും നിന്റെ അധികാരത്തിൽ തന്നെ ആയിരുന്നുവ
ല്ലൊ ൟ കാൎയ്യം നിന്റെ ഹൃദയത്തിൽ വെച്ചതെന്ത നീ മനുഷ്യ
രൊടല്ല ദൈവത്തൊടത്രെ അസത്യം പറഞ്ഞത എന്ന വാക്ക്യം
കെട്ടു അനനിയാസ വീണു പ്രാണനെ വിട്ടു പിന്നെ ചില ബാല്യ
ക്കാർ ശവത്തെ മൂടികെട്ടി പുറത്തുകൊണ്ടുപൊയി കുഴിച്ചിടുകയും
ചെയ്തു അനന്തരം ഏകദെശം മൂന്നുമണിനെരം കഴിഞ്ഞശെഷം
അവന്റെ ഭാൎയ്യയും സംഭവിച്ചത അറിയാതെ അകത്തുവന്നാറെ
പെത്രൊസ അവളെ നൊക്കി നിങ്ങൾ നിലം ഇത്രെക്കൊവിറ്റത
എന്നു ചൊദിച്ചപ്പൊൾ അവളും അത്രെക്ക തന്നെ എന്ന പറഞ്ഞു
അപ്പൊൾ പെത്രൊസ കൎത്താവിന്റെ ആത്മാവിനെ പരീക്ഷിപ്പാ
ൻ നിങ്ങൾ തമ്മിൽ നിശ്ചയിച്ചതെങ്ങിനെ കണ്ടാലും നിന്റെ
പുരുഷനെ കുഴിച്ചിട്ടവർ വാതില്ക്കലുണ്ട നിന്നെയുംകൊണ്ടുപൊ
കും നിശ്ചയം എന്നു പറഞ്ഞ ഉടനെ അവളും വീണു ജീവനെവി
ട്ടു ബാല്യക്കാർ അകത്തുവന്നു അവളെയും കുഴിച്ചിടുകയും ചെയ്തു.
പിന്നെസഭക്കും ൟ അവസ്ഥ കെട്ട എല്ലാവൎക്കും മഹാഭയമുണ്ടായി.

൪൨. സ്തെഫാന്റെ മരണം.

പിന്നെ സഭയിലെ ലൌകീകകാൎയ്യങ്ങളുടെ വിചാരണത്തി
ന്ന എഴുശുശ്രൂഷക്കാരെ തെരിഞ്ഞെടുത്തപ്പൊൾ അവരിൽ സ്തെഫാ
ൻ വിശ്വാസശക്തികൊണ്ടു വിളങ്ങി ജനങ്ങളുടെ ഇടയിൽ വലി
യ അതിശയപ്രവൃത്തികളെ ചെയ്തു കൊണ്ടിരുന്നാറെ പല യഹൂദ
മതക്കാർ വന്നു ശാസ്ത്രംകൊണ്ടു തൎക്കിച്ചു അവൻ കാണിച്ച ബുദ്ധി
യും ആത്മശക്തിയും കൊണ്ടു തൊറ്റു പൊയാറെ ക്രുദ്ധിച്ചു ജനങ്ങ
ളെയും മൂപ്പന്മാരെയും ശാസ്ത്രികളെയും ഇളക്കി അവനെ പിടിച്ച
വിസ്താരസഭയിലെക്ക കൊണ്ടു പൊയി ൟ ആൾപരിശുദ്ധസ്ഥ
ലത്തിന്നും വെദപ്രമാണത്തിന്നും വിരൊധമായി ഇടവിടാതെ
ദൂഷണവാക്കുകളെ സംസാരിച്ചു നസറായക്കാരനായ യെശു ൟ
സ്ഥലം നശിപ്പിച്ച മൊശ നമുക്കു കല്പിച്ച മൎയ്യാദകളെ ഭെദം വ
രുത്തും എന്ന പറഞ്ഞ ഞങ്ങൾ കെട്ടു എന്നു ബൊധിപ്പിച്ച കള്ള
സാക്ഷിക്കാരെയും നിൎത്തി അപ്പൊൾവിസ്താരസഭയിലുള്ളവർ എ
ല്ലാവരും അവനെ സൂക്ഷിച്ച നൊക്കി അവന്റെ മുഖം ഒരു ദൈ
വദൂതന്റെ മുഖം പൊലെ കണ്ടു മഹാചാൎയ്യൻ കാൎയ്യം ഇപ്രകാരം
തന്നെയൊ എന്ന ചൊദിച്ചാറെ അവൻ ദൈവം ഇസ്രയെൽ ജാ
തിക്ക ചെയ്ത നന്മകളെയും അത്ഭുതപ്രവൃത്തികളെയും അവർ കാ
ട്ടിയ അനുസരണക്കെടുകളെയും മഹാ പാപങ്ങളെയും വൎണ്ണിച്ച [ 118 ] ശെഷം കഠിനകണ്ഠക്കാരും ഹൃദയത്തിലും ചെവികളിലും ചെലാ
കൎമ്മം ഇല്ലാത്തവരുമായവരെ നിങ്ങൾ എപ്പൊഴും പരിശുദ്ധാത്മാ
വിനെ വിരൊധിക്കുന്നു. നിങ്ങളുടെ പിതാക്കന്മാർ ചെയ്തപ്രകാരം
നിങ്ങളും ചെയ്യുന്നു നീതിമാനായ ക്രിസ്തുവിന്റെ വരനിനെ മു
ൻ അറിയിച്ച ദീൎഘദൎശിമാരെ അവർ പീഡിപ്പിച്ച കൊന്നു നി
ങ്ങളും ആ നീതിമാനെ ദ്രൊഹിച്ച വധിച്ചുവല്ലൊ ദൈവദൂതന്മാ
രുടെ പ്രവൃത്തിയാൽ നിങ്ങൾക്ക ന്യായപ്രമാണം വന്നു എങ്കിലും
ആയതിനെ പ്രമാണിച്ചില്ല എന്നത കെട്ടാറെ അവരുടെ ഹൃദയ
ങ്ങൾ കൊപംകൊണ്ട ഉരുകി പല്ല കടിച്ചാറെ അവൻ പരിശു
ദ്ധാത്മാവിനാൽ നിറഞ്ഞവനായി ആകശത്തെക്ക നൊക്കി ദൈ
വമഹത്വത്തെയും ദൈവത്തിന്റെ വലത്തുഭാഗത്ത യെശു നിൽക്കു
ന്നതിനെയും കണ്ടു ഇതാ സ്വൎഗ്ഗം തുറന്ന മനുഷ്യപുത്രൻ ദൈവത്തി
ന്റെ വലഭാഗത്തിരിക്കുന്നത ഞാൻ കാണുന്നു എന്നു പറഞ്ഞപ്പൊ
ൾ അവർ ഘൊരമായി നിലവിളിച്ച ചെവികളെ പൊത്തി അവ
ന്റെ നെരെ പാഞ്ഞുചെന്ന അവനെ നഗരത്തിൽനിന്ന പുറ
ത്തു തള്ളിക്കളഞ്ഞു കല്ലെറിഞ്ഞു സാക്ഷിക്കാരും തങ്ങളുടെ വസ്ത്ര
ങ്ങളെ ശൌൽ എന്നൊരു ബാല്യക്കാരന്റെ അരികെവെച്ച സ്തെ
ഫാനെ കല്ലെറിയുമ്പൊൾ അവൻ കർത്താവായ യെശുവെ എ
ന്റെ ആത്മാവിനെ കൈക്കൊള്ളെണമെ എന്നും കൎത്താവെ ൟ
പാപം അവരുടെമെൽ വെക്കരുതെ എന്നും പ്രാൎത്ഥിച്ചും വിളി
ച്ചും ഉറങ്ങിപ്പൊകയും ചെയ്തു.

൪൩ അഥിയൊഫ്യ മന്ത്രി.

ശൌൽ സ്തെഫഃന്റെ മരണത്തിൽ പ്രസാദിച്ചതല്ലാതെ അ
വൻ സഭയെ നശിപ്പിച്ച വീടുകൾതൊറും ചെന്ന ക്രിസ്ത്യാനിക
ളെ പിടിച്ച തടവിൽ വയ്പിച്ചു ഇങ്ങിനെ ഉള്ള ഉപദ്രവത്താൽ
ചിതറിപ്പൊയ വിശ്വാസികൾ എല്ലാടവും സഞ്ചരിച്ച ദൈവവ
ചനം പ്രസംഗിച്ച ശുശ്രൂഷക്കാരനായ ഫിലിപ്പൊസ ശമറിയന
ഗരത്തിലെക്ക ചെന്ന ക്രിസ്തുവിനെ ജനങ്ങളൊടറിയിച്ചപ്പൊൾ
എറിയ ആളുകൾ വിശ്വസിച്ച ക്രിസ്ത്യാനികളായി കുറെകാലം അ
വിടെ പാൎത്തതിന്റെ ശെഷം കൎത്താവിന്റെ ദൂതൻ അവനൊട
നീ എഴുനീറ്റ തെക്കൊട്ടപൊയി യറുശലെമിൽനിന്ന ഗസെക്ക
പൊകുന്ന വഴയിൽ ചെല്ലുക എന്നു കല്പിച്ചു അവൻ അനുസരിച്ച
പ്പൊൾ എഥിയൊഫ്യരാജ്ഞിയുടെ മന്ത്രിയും അവളുടെ ഭണ്ഡാ
രത്തിന്റെ വിചാരിപ്പുകാരനുമായ ഒരുത്തൻ യറുശലെമിലക്ക വ
ന്ദിപ്പാൻ ചെന്നിട്ട നാട്ടിലെക്ക മടങ്ങിപ്പൊവാൻ യാത്രയായി.
അവൻ രഥത്തിൽ കരെറി ഇരുന്ന യശയ്യ ദീൎഘദൎശയുടെ പുസ്ത
കം വായിച്ചുകൊണ്ടിരുന്നാറെ ഫിലിപ്പൊസ ആത്മനിയൊഗപ്ര
കാരം രഥത്തൊട ചെൎന്ന നടന്നു മന്ത്രി വായിക്കുന്നത കെട്ടപ്പൊ
ൾ നീവായിക്കുന്നതിന്റെ അൎത്ഥംതിരിയുന്നുണ്ടൊ എന്ന ചൊദി
ച്ചശെഷം തെളയിച്ച കൊടുക്കുന്ന ആളില്ലായ്ക്കയാൽ എങ്ങിനെ ക
ഴിയും നീ കരെറി കൂടെ ഇരിക്ക എന്ന അപെക്ഷിച്ചു അവൻ
വായിച്ച വെദവാക്യമാവിത അവനെ ഒരാടിനെപ്പൊലെ കു
ലെക്ക കൊണ്ടുപൊയി കത്രിക്കാരന്റെ മുമ്പാകെ ശബ്ദിക്കാത്ത ആ [ 119 ] ട്ടിങ്കുട്ടി എന്ന പൊലെ അവനും വായ തുറക്കാതെ ഇരുന്നു എന്നാ
രെ മന്ത്രി ദീൎഘദൎശി ആരെ വിചാരിച്ച ഇത പറഞ്ഞു തന്നയൊ
മറ്റൊരുത്തനയൊ എന്നു ചൊദിച്ചാറെ ഫിലിപ്പൊസ ൟ വെ
ദവാക്കിന്റെ അൎത്ഥം ഗ്രഹിപ്പിച്ചു യെശുവിനെ അറിയിച്ചു പി
ന്നെ അവർ വഴി പൊകുമ്പൊൾ വെള്ളമുള്ള ഒരു സ്ഥലത്ത എ
ത്തിയാറെ മന്ത്രി ഇതാ വെള്ളം എന്നെ ജ്ഞാനസ്നാനം ചെയ്യുന്ന
തിന്ന ഇന്തു വിരൊധം എന്ന പറഞ്ഞപ്പൊൾ ഫിലിപ്പൊസ നീ
പൂൎണ്ണഹൃദയത്തൊടെ വിശ്വസിച്ചാൽ ചെയ്യാമല്ലൊ എന്നത കെട്ട
മന്ത്രി യെശുക്രിസ്തു ദൈവപുത്രനാകുന്നു എന്ന ഞാൻ വിശ്വസി
ക്കുന്നു എന്ന പറഞ്ഞ്നു രഥം നിൎത്തി ഇരിവരും വെള്ളത്തിലിറങ്ങി
ഫിലിപ്പൊസ അവന്ന ജ്ഞാനസ്നാനം കഴിച്ച വെള്ളത്തിൽ നി
ന്ന കരെറിയപ്പൊൾ കൎത്താവിന്റെ ആത്മാവ ഫിലിപൊസിനെ
മറ്റൊരു ദിക്കിലെക്ക നടത്തി മന്ത്രിയൊ സന്തൊഷിച്ച തന്റെ
വഴിപൊകയും ചെയ്തു.

൪൪ ശൌലിന്റെ മാനസാന്തരം.

അനന്തരം ശൌൽ കൎത്താവിന്റെ ശിഷ്യന്മാരെ ഹിംസിച്ച വധി
പ്പാൻ ഒരുമ്പെട്ടു മഹാചാൎയ്യന്റെ അടുക്കൽ ചെന്ന താൻ ക്രിസ്തു
മാൎഗ്ഗക്കാരെ വല്ലവരെയും പിടിച്ച യറുശലെമിലെക്ക കൊണ്ടുവ
രുവാൻ തക്കവണ്ണം ദമസ്ക പട്ടണത്തിലെ മൂപ്പന്മാൎക്ക കാണിക്കെ
ണ്ടതിന്ന ഒരു എഴുത്ത വാങ്ങി യാത്രയായി ദമസ്കിന്ന സമീപിച്ച
പ്പൊൾ ഉടനെ ആകാശത്തനിന്ന ഒരു വെളിച്ചം അവനെ ചു
റ്റി പ്രകാശിച്ചു. എന്നാറെ അവൻ നിലത്തു വീണു ശൌലെ ശൌ
ലെ നീ എന്തിനെന്നെ ഉപദ്രവിക്കുന്നു എന്ന പറയുന്നൊരു ശബ്ദം
കെട്ടു കൎത്താവെ നീ ആരാകുന്നു എന്ന ചൊദിച്ചപ്പൊൾ നീ ഉപ
ദ്രവിക്കുന്ന യെശു തന്നെ. മുള്ളിന്റെ നെരെ ഉതക്കുന്നത നിനക്ക
വിഷമമുള്ളതാകും എന്ന വാക്കും കെട്ടശെഷം അവൻ ഭ്രമിച്ചുംവി
റച്ചും കൊണ്ട കൎത്താവെ ഞാൻ ചെയ്യെണ്ടുന്നതിന്റെ ഇഷ്ടമെ
ന്ത എന്ന ചൊദിച്ചാറെ കൎത്താവ നീ എഴുനീറ്റ നഗരത്തിലെക്ക
പൊക നീ ചെയ്യെണ്ടുന്നതൊക്കയും നിനക്ക പറഞ്ഞു തരാംഎ
ന്ന കല്പിച്ചു അപ്പൊൾ അവൻ എഴുനീറ്റ കണ്ണുകൾ തുറന്നു ഒരു
ത്തനെയും കാണായ്ക്കകൊണ്ട കൂടെ ഉള്ളവർ അവനെ താങ്ങി പ
ട്ടണത്തിക്ക കൂട്ടിക്കൊണ്ടപൊയി പിന്നെ അവൻ മൂന്ന ദിവസം
കണ്ണകാണാതെയും ഒന്നും ഭക്ഷിച്ച കുടിക്കാതെയും പാൎത്ത ശെ
ഷം കൎത്താവ അനനിയാസ എന്ന ശിഷ്യനെ ഒരു ദൎശനത്തിൽ
വിളിച്ച നീ എഴുനീറ്റ യഹൂദാ എന്നവന്റെ ഭവനത്തിൽ ചെന്ന
തൎസുക്കാരനായ ശൌലിനെ അന്വെഷിക്ക കണ്ടാലും അവൻ പ്രാ
ൎത്ഥിച്ചു കൊണ്ടിരുന്ന സമയത്ത ദൎശനത്തിലും അനനിയാസ എ
ന്നൊരു മനുഷ്യൻ അകത്ത വരുന്നതും തനിക്ക കാഴ്ച ലഭിക്കെണ്ട
തിന്ന തന്റെ മെൽ കൈ വെക്കുന്നതും കണ്ടിരിക്കുന്നു എന്ന പല്പി
ച്ചത കെട്ട അനനിയാസ കൎത്താവെ യറുശലെമിൽവച്ച നിന്റെ
പരിശുദ്ധന്മാൎക്ക വളരെ കഷ്ടങ്ങളെ വരുത്തി മഹാചാൎയ്യരുടെ
അധികാരത്തിൽ ഇവിടെയും വന്ന നിന്റെ നാമത്തില്വിശ്വാസി
ക്കുന്ന എല്ലാവരെയും കെട്ടി യറുശലെമിലെക്ക കൊണ്ടു പൊകുന്ന [ 120 ] ആൾ അവൻ തന്നെ എന്ന ഞാൻ പലരിൽനിന്നും കെട്ടിട്ടുണ്ട
എന്നുരച്ചാറെ കൎത്താവ നീ പൊക എന്റെ നാമ പുറജാതികൾ
ക്കും രാജാക്കന്മാൎക്കും ഇസ്രയെൽ പുത്രരുടെ അടുക്കെയും അറിയി
ക്കെൻടതിന്ന ഇവൻ ഇനിക്ക കൊള്ളുന്ന പാത്രം തന്നെ എന്റെ
നാമം നിമിത്തം എന്തെല്ലാം കഷ്ടങ്ങൽ അനുഭവിക്കെണം എന്ന
ഞാൻ അവന്ന കാണിക്കും എന്ന പറഞ്ഞു അനന്തരം അന്നനി
യാസ വീട്ടിൽ ചെന്ന അവന്റെ മെൽ കൈകളെ വെച്ചു പ്രിയ
സഹൊദരനായ ശൌലെ നീ കാഴ്ചയെയും പരിശുദ്ധാത്മദാന
വും പ്രാപിപ്പാൻ തക്കവണ്ണം കൎത്താവ എന്നെ അയച്ചിരിക്കുന്നു
എന്ന പറഞ്ഞപ്പൊൾ അവൻ കാഴ്ച പ്രാപിച്ച എഴുനീറ്റ സ്നാന
പ്പെട്ട ഭക്ഷിച്ച ആശ്വസിച്ചു എന്നു തുടങ്ങി ശൌൽ ദമസ്തിലും യ
റുശലെമിലും യെശിക്രിസ്തു ദൈവപുത്രനാകുന്നു എന്ന ധൈൎയ്യ
ത്തൊടെ കാണിച്ചറിയിക്കയും ചെയ്തു.

൪൫ ശതാധിപനായ കൊൎന്നെലിയൊസ.

യഹൂദദെശത്ത ദൈസരയ്യ എന്ന പട്ടണത്തിൽ രൊമപട്ടാളനാ
യകനായ കൊൎന്നെലിയൊസ പാൎത്തിട്ടുണ്ടായിരുന്നു. ആയവൻ
തന്റെ കുഡുംബത്തൊടും കൂടെ ദൈവത്തെ ഭയപ്പെട്ട ദരിദ്രന്മാ
ൎക്ക വളരെ ധൎമ്മം ചെയ്തു സൎവ്വദാപ്രാൎത്ഥിച്ചുകൊണ്ടിരിക്കുമ്പൊൾ
ഒരു ദൈവ ദൂതൻ പ്രത്യക്ഷനായി അവനൊട കൊൎന്നെലിയൊ
സ നിന്റെ പ്രാൎത്ഥനകളും ധൎമ്മങ്ങളും ദൈവത്തിന്ന ഒൎമ്മക്കായി
എത്തിയിരിക്കുന്നു. യൊപ്പ നഗരത്തിലെ ഒരു തൊല്പണിക്കാരന്റെ
വീട്ടിൽ പാൎത്തവരുന്ന ശിമൊൻ പത്രൊസിനെ വരുത്തുക നീ
ചെയ്യെണ്ടുന്നതൊക്കയും അവൻ നിന്നൊട പറയും എന്ന ചൊ
ല്ലി മറെകയും ചെയ്തു അനന്തരം കൊൎന്നെലിയൊസ ദൂതവച
നപ്രകാരം തന്റെ വീട്ടുകാരിൽ മൂന്നു പെരെ യൊപ്പാനഗരത്തി
ലെക്ക നിയൊഗിച്ചയച്ചു. പിറ്റെനാൾ ഉച്ച സമയത്ത ഭക്ഷണം
കഴിക്കും മുമ്പെ പത്രൊസ വീടിന്റെ മുകളിലിരുന്ന പ്രാൎത്ഥിച്ച
ശെഷം നിശന്ന ഭക്ഷിപ്പാൻ ആഗ്രഹിച്ചപ്പൊൾ അവന്ന ഒരു ദ
ൎശനമുണ്ടായി സ്വൎഗ്ഗത്തിൽനിന്ന നാലുകൊണം കെട്ടിയ തുപ്പട്ടി
പൊലെയുള്ളൊരു പാത്രം തന്റെ അരികിൽ ഇറങ്ങുന്നതും അ
തിന്റെ അകത്ത സകല വിധമായ പശു പക്ഷിമൃഗാദി ജന്തുക്ക
ളിരിക്കുന്ന പ്രകാരവും കണ്ടു പത്രൊസെ നീ എഴുനീറ്റ കൊന്ന
ഭക്ഷിക്ക എന്നൊരു ശബ്ദം കെട്ടപ്പൊൾ അവൻ അയ്യൊ കൎത്താ
വെ നിന്ദ്യമായും അശുദ്ധമായുമുള്ളതൊന്നും ഞാൻ ഒരുനാളും ഭ
ക്ഷിച്ചിട്ടില്ല എന്ന പറഞ്ഞാറെ ദൈവം ശുദ്ധമെന്ന കല്പിച്ചത നീ
അശുദ്ധമെന്നു വിചാരിക്കരുത എന്നിങ്ങിനെ മൂന്നു വട്ടം ദൈവ
കല്പന ഉണ്ടായശെഷം ആ പാത്രം സ്വൎഗ്ഗത്തിലെക്ക കരെറിപ്പൊ
കയും ചെയ്തു ൟദൎശനത്തിന്റെ അൎത്ഥം എന്തെന്ന പത്രൊസ
വിചാരിച്ചകൊണ്ടിരിക്കുമ്പൊൾ കൊൎന്നെലിയൊസ അയച്ച ആളു
കൾ വീട്ടിൽ വന്നു പത്രൊസ എന്നവൻ ഇവിടയൊ പാൎക്കുന്നു എ
ന്ന ചൊദിച്ച സമയം കൎത്താവിന്റെ ആത്മാവ പത്രൊസിനൊ
ട ഇതാ മൂന്നാൾ നിന്നെ അന്വെഷിക്കുന്നു നീ സംശയിക്കാതെ
അവരൊട കൂടെ പൊക ഞാൻ തന്നെ അവരെ അയച്ചു എന്ന [ 121 ] കല്പിച്ചു. ഉടനെ അവൻ ഇറങ്ങി ആ മൂന്നുപെരെ കണ്ടു നിങ്ങൾ
അന്വെഷിക്കുന്നവൻ ഞാൻ തന്നെ വന്ന സംഗതി എന്തെന്നു
ചൊദിച്ചാറെ അവർ എജമാനന്റെ അവസ്ഥ ബൊധിപ്പിച്ചു
പത്രൊസ അവരെ രാത്രിയിൽ പാൎപ്പിച്ച ഉഷസ്സിങ്കൽ എഴുനീറ്റ
അവരോടും മറ്റു ചില സഹൊദരന്മാരൊടും കൂടെ പുറപ്പെട്ടു.
പിറ്റെ ദിവസം കൈസരയ്യ പട്ടണത്തിൽ എത്തി വീട്ടിലെക്ക
വന്നപ്പൊൾ കൊൎന്നെലിയൊസ എതിരെറ്റ അവന്റെ കാല്ക്കൽ
വീന വന്ദിച്ചാറെ ഇതരുതെന്നും ഞാൻ ഒരു മനുഷ്യനാകുന്നെ
ന്നും പത്രൊസ പറഞ്ഞു അവൻ കൊൎന്നെലിയൊസ വരുത്തിയ
ബന്ധുജനങ്ങലെയും ചങ്ങാതികളെയും കണ്ടപ്പൊൾ അവരൊട
അന്യ ജാതിക്കാറ്റൊടെ ചെൎന്ന കൊള്ളുന്നതും അടുക്കൽ വരുന്നതും
യഹൂദന്മാൎക്ക ന്യായമല്ലല്ലൊ എങ്കിലും യാതൊരു മനുഷ്യനെയും
നന്ദ്യനെന്നും അശുദ്ധനെന്നും വിചാരിക്കരുത എന്ന ദൈവം ഇ
നിക്ക കാണിച്ചത കൊണ്ട നീ അയച്ച ആളുകളൊട കൂടെ ഞാൻ
സംശയിക്കാതെ പുറപ്പെട്ടു വന്നു എന്തു കാൎയ്യത്തിന്നായി നീ എന്നെ
വരുത്തു എന്ന ചൊദിച്ചാറെ കൊൎന്നെലൊയൊസ ദൈവദൂതൻപ്ര
ത്യക്ഷനായതും തന്നൊട പറഞ്ഞിട്ടുള്ളതൊക്കയും വിവരമായി അ
റിയിച്ച ശെഷം പത്രൊസ ദൈവം പക്ഷവാദിയല്ല സൎവ്വ ജാതി
കളിലും അവനെ ഭയപ്പെട്ട അവന്റെ ഇഷ്ടത്തെ പ്രവൃത്തിക്കുന്ന
വനെ കൈയ്ക്കൊള്ളുന്നു എന്നു ഞാൻ ഇപ്പൊൾ നിശ്ചയിക്കുന്നു എ
ന്ന പറഞ്ഞു സുവിശെഷത്തെ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പൊൾ
വചനം കെട്ടവരെല്ലാവരുടെയും മെൽ പരിശുദ്ധാത്മാവ ഇറ
ങ്ങി വന്നു അവർ പലഭാഷകളിലും സംസാരിച്ചു ദൈവത്തെ സ്തു
തിച്ചത വിശ്വാസമുള്ള യഹൂദർ കണ്ടാറെ പുറജാതിക്കാൎക്കും കൂടെ
പരിശുദ്ധാത്മദാനം ലഭിച്ചിട്ടുണ്ട എന്നു ചൊല്ലി ആശ്ചൎയ്യപ്പെട്ടു. ഇ
ങ്ങിനെ സംഭവിച്ചത പത്രൊസ കണ്ടപ്പൊൾ ഞങ്ങളെപ്പൊലെ
പരിശുദ്ധാത്മാവിനെ ലഭിച്ച ഇവൎക്ക ജ്ഞാനസ്നാനം കഴിക്കുന്നതി
ന്ന വെള്ളം വിരൊധിക്കുന്നവനാര എന്ന പറഞ്ഞു അവൎക്കെല്ലാവ
ൎക്കും കൎത്താവായ യെശു ക്രിസ്തുവിന്റെ നാമത്തിൽ സ്നാനം കഴി
പ്പാൻ കല്പിച്ചു. അവരുടെ അപെക്ഷ പ്രകാരം ചില ദിവസം അ
വരൊട കൂടെ പാൎക്കയും ചെയ്തു

൪൬ പത്രൊസുനെ തടവിൽ നിന്നു വിടീച്ചത.

ഹെരൊദെസ രാജാവ യൊഹനാന്റെ സഹൊദരനായ യാ
ക്കൊബിനെ വാളുകൊണ്ട കുലചൈതു. അത യഹൂദന്മാൎക്കു വളരെ
ഇഷ്ടമെന്ന കണ്ടപ്പൊൾ പത്രൊസിനെയും പിടിച്ച തടവിൽ വെ
ച്ചു പെസഹ പെരുനാൾ കഴിഞ്ഞശെഷം അവനെയും കൊല്ലുവാ
ൻ വിചാരിച്ചു പത്രൊസ ഇങ്ങിനെ തടവിലായ സമയം സഭഒ
ക്കയും ഇടവിടാതെ അവന്നു വെണ്ടി പ്രാൎത്ഥിച്ചു അവന്റെ വധ
ത്തിന്നായി നീശ്ചയിച്ച ദിവസത്തിന മുമ്പിലത്തെ രാത്രിയിൽ ര
ണ്ടു ചങ്ങല ഇട്ടു അവൻ രണ്ടു പട്ടാളക്കാരുടെ നടുവിൽ ഉറങ്ങി
വാതിലിന്റെ പുറത്തും കാവൽകാർ കാത്തിരിക്കുമ്പൊൾ കാരാഗൃ
ഹത്തിൽ ഒരു പ്രകാശമുണ്ടായി കൎത്താവിന്റെ ദൂതൻ അവന്റെ
അരികെ വന്ന അവനെ തട്ടി ഉണൎത്തി നീ വെഗം എഴുനീല്ക്ക എ [ 122 ] ന്നു പറഞ്ഞു ഉടനെ ചങ്ങലകൾവീണാറെ ദൈവദൂതൻ അവനൊ
ട നീ അര കെട്ടി ചെരിപ്പുകളുമിട്ട നിന്റെ വസ്ത്രം പുതച്ച എ
ന്റെ പിന്നാലെ വരിക എന്നു കല്പിച്ചു അവനെ കാവൽകാരുടെ
നടുവിൽ കൂടി കടത്തി നഗരത്തിലെക്ക പൊകുന്ന ഇരിമ്പ വാ
തില്കൽ വന്നപ്പൊൾ അത തന്നാലെ തുറന്ന കടന്ന അവർ തെരു
വിലെത്തിയാറെ ദൈവദൂതൻ മറെകയും ചൈതു ഇങ്ങനെ സംഭ
വിച്ചതൊക്കയും പത്രൊസിന്ന ഒരു സ്വപ്നം പൊലെ തൊന്നു സു
ബൊധം വന്നശെഷം കൎത്താവ തന്റെ ദൂതനെ അയച്ചു എന്നെ
ഹെരൊദെസിന്റെ കയ്യിൽനിന്നും രക്ഷിച്ചു സത്യം എന്നു പറ
ഞ്ഞു ഉടനെ അവൻ മൎക്കുസിന്റെ വീട്ടിലെക്ക ചെന്ന അവിടെ
പലരും കൂടി പ്രാൎത്ഥിച്ചു കൊണ്ടിരിക്കുമ്പൊൾ വാതില്ക്കൽ മുട്ടിയാ
റെ എവൻ പത്രൊസ തന്നെ എന്നൊരു പണിക്കാരത്തി അറി
ഞ്ഞപ്പൊൾ സന്തൊഷത്താലെ വാതിൽ തുറക്കാതെ അകത്തു ചെ
ന്ന പത്രൊസ പിന്നെയും മുട്ടിക്കൊണ്ടിരുന്നപ്പൊൾ അവർ വിശ്വസിച്ചി
ല്ല പത്രൊസ പിന്നെയും മുട്ടിക്കൊണ്ടിരുന്നപ്പൊൾ അവർ വന്ന
വാതിൽ തുറന്ന അവനെ കണ്ടു ഭൂമിച്ചു എന്നാറെ അവർ മിണ്ടാ
തെ ഇരിക്കെണ്ടതിന്ന ആംഗ്യം കാട്ടി കൎത്താവ അവനെ കാരാഗൃ
ഹത്തിൽ നിന്ന രക്ഷിച്ച പ്രകാരം വിവരമായി അറിയിച്ചു ൟ
കാൎയ്യം യാക്കൊബിന്നും സകല സഹൊദരന്മാൎക്കും അറിയിക്കെണ
മെന്ന പറഞ്ഞ വെറെ ഒരു സ്ഥലത്ത പൊയി പാൎത്തു പിറ്റെ
നാൾ പത്രൊസ തടവിൽ നിന്ന പൊയി എന്ന രാജാവ അറി
ഞ്ഞാറെ കാവല്ക്കാരെ കൊല്ലിക്കയും ചൈതു.

൪൭ പൌൽ ലുസ്ത്രയിൽ പാൎത്തത.

മുമ്പെ ശൗൽ എന്ന പെർ ധരിച്ചിരുന്ന പൌൽ ചിറ്റാസ്യപ്ര
ദെശങ്ങലിൽ സഞ്ചരിച്ചപ്പൊൾ അവൻ ലുസ്ത്രാ പട്ടണത്തിൽപ്ര
വെശിച്ച സുവിശെഷം പ്രസംഗിച്ചു അവിടെ ജനനംമുതൽ മുട
വനായ ഒരു മനുഷ്യൻ പൌലിന്റെ പ്രസംഗം കെട്ടു പൗൽ അ
വനെ സൂക്ഷിച്ച നൊക്കിയാറെ വിശ്വാസമുണ്ടെന്നു നിശ്ചയിച്ച
നീ എഴുനീല്ക്ക എന്നതിണ്ണംവിളിച്ച പറഞ്ഞശെഷം അവൻഎഴു
നീറ്റ ചാടി നടന്നു. പൌൽ ചൈത ൟ കാൎയ്യം ജനങ്ങൾ ക
ണ്ടപ്പൊൾ ദെവന്മാർ മനുഷ്യരൂപം ധരിച്ച നമ്മുടെ അടുക്കൽ ഇ
റഞ്ഞി വന്നു എന്ന പറഞ്ഞു ദെവെന്ദ്രക്ഷെത്രത്തിലെ ആചാൎയ്യൻ
കാളകളെയും പൂമാലകളെയും വാതിൽക്കൽ കൊണ്ടുവന്നു ജന
ങ്ങളൊടു കൂടെ ബലികഴിപ്പാൻ ഭാവിച്ചപ്പൊൾ അപ്പൊസ്തൊല
രായ ബൎന്നബാസും പൌലും തങ്ങളുടെ വസ്ത്രങ്ങലെ കീറിജനങ്ങ
ളുടെ ഇടയിൽ ഒടിച്ചെന്ന ഹെ മനുഷ്യരെ നിങ്ങൾ എന്തിന്ന ൟ
കാൎയ്യം ചെയ്യുന്നു ഞങ്ങളും നിങ്ങളെ പ്പൊലെയുള്ള മനുഷ്യരല്ലൊ
നിങ്ങൾ ൟ വ്യൎത്ഥകാൎയ്യങ്ങളെ വിട്ട ആകാശഭൂമി സമുദ്രങ്ങളെ
യും അവറ്റിലുള്ള സകലത്തെയും ഉണ്ടാക്കിയ ജീവനുള്ള ദൈവ
ത്തിലെക്ക തിരിഞ്ഞുകൊള്ളെണമെന്ന നിങ്ങളൊട പറയുന്നു എ
ന്നുറക്കെ വിളിച്ചു ചൊല്ലി അവരെ പണിപ്പെട്ടനിൎത്തി പിന്നെ അ
ന്തിയൊക്യയിൽനിന്നും ഇക്കൊന്യയിൽനിന്നും യഹൂദർ അവിടെ
ക്കും വന്ന ജനങ്ങളെ വശീകരിച്ച പൌലിനെ കല്ലെറിഞ്ഞു അവ [ 123 ] ൻ മരിച്ചു എന്ന വിചാരിച്ച പട്ടണത്തിൽ നിന്ന വലിച്ചുകളഞ്ഞു.
എന്നാറെ ശിഷ്യന്മാർ അവനെ ചുറ്റി നിന്നപ്പൊൾ അവൻ എഴു
നീറ്റ നഗരത്തിലെക്ക ചെന്നു പിറ്റെ ദിവസം ബൎന്നബാസി
നൊട കൂടിദെൎബ്ബെക്ക യാത്രയായി അവിടെയും സുവിശെഷം പ്ര
സംഗിച്ച പലരെയും ശിഷ്യന്മാരാക്കുകയും ചൈതു.

൪൮ ലൂദ്യയും കാരാഗൃഹപ്രമാണിയും.

പൌൽ ചിറ്റാസ്യയിലെ ത്രൊവസ പട്ടണത്തിൽ പാൎത്തസമയ
ത്ത ഒരു ദൎശനത്തിൽ മക്കദൊന്യക്കാരനായ ഒരുവൻ നീ മക്കദൊ
ന്യയിലെക്ക കടന്നു വന്ന നമുക്ക സഹായിക്കെണം എന്ന പറഞ്ഞ
തകെട്ട അൎത്ഥം ഗ്രഹിച്ച മക്കദൊന്യക്ക യാത്രയായി ഫിലിപ്പ പ
ട്ടണത്തിലെത്തി ശാബത ദിവസത്തിൽ നഗരത്തിൽ പുറത്ത യഹൂ
ദന്മാർ പ്രാൎത്ഥിക്കുന്ന സ്ഥലത്തചെന്ന പല സ്ത്രീകൾ കൂടിയപ്പൊൾ
ദൈവവചനത്തെ അവരൊട അറിയിച്ചു അപ്പൊൾ പൌൽ
പറയുന്ന കാൎയ്യങ്ങളെ താല്പൎയ്യമായി കെൾക്കെണ്ടതിന കൎത്താവ
തീയത്തിറാ നഗരക്കാരത്തിയായ ലൂദ്യ എന്നവളുടെ ഹൃദയം തുറ
ന്നു പിന്നെ അവളും കുഡുംബവും ജ്ഞാനസ്നാനം കൊണ്ടശെഷം
അപ്പൊസ്തലരൊട തന്റെ വീട്ടിൽവന്നു പാൎപ്പാൻ അപെക്ഷി
ച്ചു നിൎബ്ബന്ധിക്കയും ചൈതു. അനന്തരം പൌൽ ഒരു മന്ത്രവാദി
നിയുടെ ദുരാത്മാവിനെ പുറത്താക്കിയപ്പൊൾ അവളുടെ യജമാ
നന്മാർ നമ്മുടെ ലാഭം പൊയല്ലൊ എന്ന വിചാരിച്ച കൊപിച്ച
അപ്പൊസ്തലരെ പിടിച്ച അധികാരികളുടെ അടുക്കലെക്ക വ
ലിച്ച കൊണ്ടുപൊയി ഇവർ ഒരു പുതുവെദം ഉപദെശിക്കുന്നു എ
ന്ന അന്യായം ബൊധിപ്പിച്ചാറെ അധികാരികൾ അവരുടെ വ
സ്ത്രങ്ങളെ അഴിച്ച കൊരചൊരിയുവൊളം അടിപ്പിച്ച ശെഷം തട
വിൽ വെപ്പിച്ചു. അൎദ്ധരാത്രിയിൽ പൌലും സീലാസും പ്രാൎത്ഥിച്ച
വെദനകളെ വിചാരിയാതെ ദൈവത്തെ സ്തുതിച്ചപ്പൊൾ ഉടനെ
ഒരു ഭൂകമ്പമുണ്ടായി കാരാഗൃഹത്തിന്റെ അടിസ്ഥാനങ്ഗ്നൾ ഇള
കി വാതിലുകൾ തുറന്ന എല്ലാവരുടെ ചങ്ങലകളും അഴിഞ്ഞു വീ
ണു എന്നാറെ കാരാഗൃഹപ്രമാണി ഉണൎന്നു വാതിലുകൾ ഒക്ക തു
റന്നത കണ്ടപ്പ്പൊൾ തടവുകാർ എല്ലാവരും പൊയിക്കളഞ്ഞു എ
ന്ന വിചാരിച്ച തന്റെ വാളൂരി തന്നത്താൻ വെട്ടി മരിപ്പാൻ
പുറപ്പെട്ടാറെ നീ നിനക്ക ഒരു ദൊഷവും ചെയ്യരുതെ ഞങ്ങൾ
എല്ലാവരും ഇവിടെ ഉണ്ടല്ലൊ എന്ന പൌൽ ഉറക്കെ വിളിച്ചു പ
റഞ്ഞത കെട്ട അവൻ ഒരു വിളക്ക വരുത്തി അകത്തെക്ക ഒടിച്ചെ
ന്ന വിറച്ചുകൊണ്ട അപ്പൊസ്തലരുടെ മുമ്പിൽ വീണു അവരെ
പുറത്തു കൊണ്ടുവന്ന പ്രിയ കൎത്താക്കന്മാരെ രക്ഷക്കായി ഞാൻ എ
ന്ത ചെയ്യെണ്ടു എന്ന ചൊദിച്ചാറെ അൎത്താവായ യെശുക്രിസ്തുവി
ൽ വിശ്വസിക്ക എന്നാൽ നിനക്കും നിന്റെ കുഡുംബത്തിന്നും ര
ക്ഷയുണ്ടാകുംഎന്ന പറഞ്ഞത കെട്ട അവൻ അവരെ രാത്രിയിൽ
തന്നെ തന്റെ വീട്ടിൽ ആക്കി അവരുടെ മുറികളെ കഴുകി ത
ന്റെ കുഡുംബത്തൊടുകൂടി സ്നാനപ്പെട്ട അവൎക്ക ഭക്ഷണം കൊ
ടുത്തു തനിക്കും കുഡുംബത്തിന്നും വിശ്വാസം വന്നതിനാൽ സ [ 124 ] ന്തൊഷിച്ചു പിറ്റെനാൾ അധികാരികൾ അപ്പൊസ്തൊലരൊട
സാമവാക്യങ്ങളെ പറയിച്ച വിട്ടയക്കയും ചൈതു.

൪൯ പൌൽ അഥെനപട്ടണത്തിൽ സു
വിശെഷം പ്രസംഗിച്ചത.

അനന്തരം പൌൽ ഫീലിപ്പിപട്ടണത്തെ വിട്ട അഥെനയി
ൽ എത്തി തിമൊഥ്യനും സിലാസും വരുവൊളം അവിടെ പാൎത്ത
പ്പൊൾ നഗരം വിഗ്രഹങ്ങളെകൊണ്ട നിറഞ്ഞു എന്ന കണ്ട വള
രെ വിഷാദിച്ചു എന്നാറെ അവൻ ദിവസം തൊറും യഹൂദരുടെ
പള്ളിയിലും ചന്തസ്ഥലത്തിലും കൂടിയവരൊട യെശുവിനെയും
ജീവിച്ചെഴുനീല്പിനെയും കുറിച്ച പ്രസംഗിച്ചു അവിടെയുള്ള വി
ദ്വാന്മാർ അവനൊട തൎക്കിച്ചു അവനെ കൂടി വിസ്താരസ്ഥലത്തെക്ക
കൊണ്ടുചെന്ന നിന്റെ പുതിയൗപദെശം എന്ത എന്നറിവാൻ
പാടുണ്ടൊ എന്ന ചൊദിച്ചു അപ്പൊൾ പൌൽ ഹെ അഥെന്യ
രെ നിങ്ങൾ സൎവ്വ പ്രകാരത്തിലും മുറ്റും ദൈവഭക്തിയുള്ളവരാ
കുന്നു എന്ന കാണുന്നു ഞാൻ നടന്നുവന്ന നിങ്ങളുടെ പൂജാരിക
ളെ സൂക്ഷിച്ചു നൊക്കിയപ്പൊൾ അറിയപ്പെടത്ത ദൈവത്തിന്ന
എന്നുള്ളൊരു പീഠവും കണ്ടു അതുകൊണ്ട നിങ്ങൾ ഇങ്ങിനെ അ
റിയാതെ വന്ദിക്കുന്ന ദൈവത്തെ ഞാൻ നിങ്ങളൊട അറിയിക്കു
ന്നു ലൊകവും അതിലിള്ള സകല വസ്തുക്കളും ഉണ്ടാക്കിയ ദൈവം
താൻ തന്നെ ആകാശ ഭൂമികളുടെ കൎത്താവാകകൊണ്ട കയ്യാൽതീ
ൎത്ത ആലയങ്ങളിൽ പാൎക്കുന്നില്ല താൻ എല്ലാവൎക്കും ജീവനും ശ്വാസ
വും സകലവും നൽകുന്നവനാകകൊണ്ട തനിക്ക വല്ലതും ആവി
ശ്യമെന്ന വെച്ച മനുഷ്യരുടെ കൈകൊണ്ട വാങ്ങുന്നവനല്ല നമ്മി
ൽ ഒരുവനിൽ നിന്നും ദൂരസ്ഥനുമല്ല നാം ജീവിക്കയും ചരിക്കയും
ഇരിക്കയും ചെയ്യുന്നത അവനിൽ അല്ലൊ ആകുന്നത ൟ അറി
യായ്മയുടെ കാലങ്ങളെ ദൈവം കാണാതെ പൊലെ ഇരുന്നു ഇ
പ്പൊൾ സകല മനുഷ്യരൊടും അനുതപിക്കെണം എന്ന കല്പിക്കു
ന്നു. എന്നാൽ താൻ നിശ്ചയിച്ച പുരുഷനെകൊണ്ട ലൊകത്തിന്ന
നീതിയൊടെ ന്യായം വിധിപ്പാനായിട്ട ഒരു ദിവസം നിശ്ചയി
ച്ച ദൈവം ആയവനെ മരിച്ചവരിൽ നിന്ന ഉയിൎപ്പിച്ചതിനാൽ
ഇതിന്റെ നിശ്ചയം എല്ലാവൎക്കും നൽകിയിരിക്കുന്നു എന്നാറെ അ
വർ മരിച്ചവരുടെ ഉയിൎപ്പിനെ കുറിച്ച കെട്ടപ്പൊൾ ചിലർ പ
രിഹസിച്ചു ചിലർ ഇതിനെകൊണ്ട പിന്നയും കെൾക്കുമെന്ന പ
റഞ്ഞശെഷം പൌൽ പുറത്തപൊയി ചിലർ അവനൊട ചെൎന്നു
വിശ്വസിച്ചു അവരിൽ ദിയൊനിസിയുസ എന്ന മന്ത്രിയും ദമറി
സ എന്ന സ്ത്രീയും ഉണ്ടായിരുന്നു.

൫൦ പൌൽ കൈസരയ്യയിൽ
തടവിലിരുന്നത.

ചിലകാലം കഴിഞ്ഞശെഷം പൌൽ യെറുശലെമിൽവെച്ച ത
ടവിലകപ്പെട്ടു വിസ്താരത്തിന്നായി കൈസരയ്യ പട്ടണത്തിൽ കൊ
ണ്ടുപൊയി ഫെലിക്സ എന്ന രൊമനാടുവാഴി യഹൂദരുടെ കൌശ [ 125 ] ലങ്ങളെയും പൌലിന്മെൽ ബൊധിപ്പിച്ച കള്ള അന്യായത്തെയും
അത്ര വിചാരിയാതെ അവന്ന കുറെ ദയ കാണിച്ച ദൈക്കൂലി
വാങ്ങീട്ട വിട്ടയക്കാമെന്ന വിചാരിച്ച അവൻ പലപ്പൊഴും അവ
നൊട സംസാരിച്ചു ഒരു ദിവസം ഫെലിക്സ തന്റെ ഭാൎയ്യയായ
ദ്രുസില്ലയൊട കൂടിവന്ന പൗലിനെ വരുത്തി അവനിൽനിന്ന
വല്ലതും കെൾപ്പാൻ മനസ്സായാറെ അവൻ നീതിയെയും ഇച്ശയ
ടക്കത്തെയും വരുവാനുള്ള ന്യായവിധിയെയുംകൊണ്ട സാസാരി
ച്ചപ്പൊൾഫെലിക്സ ഭ്രമിച്ച നീ ഇപ്പൊൾ പൊക നല്ല സമയമു
ണ്ടായാൽ ഞാൻ നിന്നെ വിളിക്കും എന്നു പറഞ്ഞു പിന്നെ രണ്ടു
സംവത്സരം കഴിഞ്ഞശെഷം ഫെലിക്സ ആ സ്ഥാനത്തിൽനിന്ന
നീങ്ങി ഫെസ്തൂസ എന്നവൻ വാഴും കാലം അവന്നും പൌലിന്റെ
കാൎയ്യം സത്യപ്രകാരം തീൎപ്പാൻ മനസ്സാകാതെ അവനെ യഹൂദ
ൎക്ക ഏല്പിച്ച കൊടുപ്പാൻ ഭാവിച്ചപ്പൊൾ പൌൽ ഞാൻ കൈസരി
ന്റെ ന്യായാസനത്തിൻ മുമ്പാകെ നിൽക്കുന്നു എന്റെ കാൎയ്യം അ
വിടെ വിസ്തരിക്കെണ്ടതാകുന്നു എന്ന പറഞ്ഞശെഷം ഫെസ്തുസ നീ
കൈസരിലെക്ക അഭയം ചൊല്ലിയതിനാൽ നീ കൈസരിന്റെ അ
ടുക്കലെക്ക പൊകുമെന്ന കല്പിച്ചു ചിലദിവസം കഴിഞ്ഞശെഷം അ
ഗ്രീപ്പരാജാവ ഫെസ്തുസിനെ ചെന്നു കണ്ട പൌലിന്റെ അവസ്ഥ
അറിഞ്ഞാറെ അവനിൽനിന്ന കെൾപ്പാൻ മനസ്സായപ്പൊൾ പൌ
ൽ യെശുവിനെകൊണ്ടും തനിക്ക ലഭിച്ച കൃപയെക്കൊണ്ടും വളരെ
ധൈൎയ്യത്തൊടെ സാക്ഷിപറഞ്ഞു ദൈവസഹായത്താൽ ഞാൻ
ഇന്നവരെയും ചെറിയവൎക്കും വലിയവൎക്കും സുവിശെഷം അറി
യിച്ചുംകൊണ്ട ഇൽക്കുന്നു ക്രിസ്തു കഷ്ടമനുഭവിച്ച മരിച്ചവരുടെ ഉയി
ൎപ്പിൽ അവൻ ഒന്നാമനായി ഇസ്രയെലൎക്കും പുറജാതിക്കാൎക്കും വെ
ളിച്ചം അറിയിക്കെണമെന്ന ദീൎഘദൎശിമാർ ചൊന്നകാൎയ്യങ്ങളെ അ
ല്ലാതെ ഞാൻ ഒന്നും പറയുന്നില്ല എന്ന ഉണൎത്തിച്ചാറെ ഫെസ്തുസ
പൌലെ നീ ഭ്രാന്തനാകുന്നു എറിയ വിദ്യ നിന്നെ ഭ്രാന്ത പിടിപ്പി
ച്ചു എന്നുറക്കെ വിളിച്ച പറഞ്ഞപ്പൊൾ പൌൽ മഹാശ്രെഷ്ഠനായ
ഫെസ്തുസെ ഞാൻ ഭ്രാന്തനല്ല സത്യവും സുബുദ്ധിയുമുള്ള വചനങ്ങ
ളെ അത്രെ ചൊല്ലുന്നു രാജാവിന്ന ൟ കാൎയ്യങ്ങളിൽ അറിവുണ്ടാക
കൊണ്ട ഞാൻ ധൈൎയ്യത്തൊടെ സംസാരിക്കുന്നു അഗ്രീപ്പ രാജാ
വെ ദീൎഘദൎശികളെ വിശ്വസിക്കുന്നുവൊ നീ വിശ്വസിക്കുന്നു എന്ന
ഞാൻ അറിയുന്നു എന്ന പറഞ്ഞപ്പൊൾ ഞാൻ ക്രിസ്ത്യാനിയാകുവാ
ൻ അല്പം നീ എന്നെ സമ്മതനാക്കുന്നു എന്ന കല്പിച്ചാറെ പൌൽ
നീ മാത്രമല്ല ഇന്ന എന്നിൽനിന്ന കെൾക്കുനവരെല്ലാവരും അല്പം
അല്ല മുഴുവനും ൟ ചങ്ങല ഒഴികെ എന്നെപ്പൊലെ ആകെണ
മെന്ന ദൈവത്തൊട ഞാൻ അപെക്ഷിക്കുന്നു എന്ന പറഞ്ഞു.

൫൧ പൌൽ രൊമപട്ടണത്തിലെക്ക
യാത്രയായത.

ചിലകാലം കഴിഞ്ഞശെഷം ഫെസ്തുസ പൌലിനെയും മറ്റു
ചില തടവുകാരെയും ലിയുസ എന്ന ശതാധിപങ്കൽ എല്പിച്ച രൊമ
പട്ടണത്തെക്ക കൊണ്ടുപൊവാൻ കല്പിച്ചു ഒരു കപ്പലിൽ കരെറി [ 126 ] യത്രയായപ്പൊൾ പൌലിന്റെ ശിഷ്യരായ ലൂകനും അറിസ്തർഫ
നും അവന്റെ കൂടെ പൊയി അവർ വൎഷകാലത്തിങ്കൽ ക്രെതദ്വീ
പിൽ പാൎപ്പാൻ നിശ്ചയിച്ചു എങ്കിലും കൊടുങ്കാറ്റ പിടിച്ച കടൽ
ഘൊരമായി കൊപിക്കകൊണ്ട കരയിൽ ഇറങ്ങുവാൻ വഹിയാ
തെ അവൎക്ക എല്ലാവൎക്കും അത്യന്തം സങ്കടം സംഭവിക്കയാൽ അവ
ർ സകല പദാൎത്ഥങ്ങളെയും വെള്ളത്തിൽ ഇട്ട കപ്പലിന്ന ഭാരം ചു
രുകിയാറെ കൎത്താവിന്റെ ദൂതൻ ഒരു രാത്രിയിൽ പൌലിന്ന പ്ര
ത്യക്ഷനായി പെടിക്കെണ്ട നീ കൈസരിന്റെ മുമ്പാകെ നിൽ
ക്കും അതല്ലാതെ കപ്പലിൽ പാൎക്കുന്നവരെല്ലാവരെയും ദൈവം നി
ന്നക്ക തന്നിരിക്കുന്നു എന്ന പറഞ്ഞു ആശ്വസിപ്പിച്ചു ഇങ്ങിനെ അ
വർ പതിന്നാലിരാപ്പകൽ കടലിൽവെച്ച ദുഃഖിച്ചശെഷം പെർ
അറിയാതൊരു കരകണ്ടു കപ്പൽ അടുപ്പിപ്പാൻ നൊക്കിയപ്പൊൾ
രണ്ടുപുറവും കടൽ കൂടിയ ഒരു സ്ഥലത്ത വീണ ഉടഞ്ഞുപൊയ
ശെഷം ചിലർ കരയിലക്ക നീന്തുകയും മെറ്റെവർ പലകകളുടെ
യും കപ്പലിന്റെ ഖണ്ഡങ്ങളുടെയും മെൽ കരെറി കരയിൽ എത്തു
കയും ചെയ്തു. ഇങ്ങിനെ ആ കപ്പലിൽ പാൎക്കുന്ന ൨൭൬ പെൎക്കും
രക്ഷയുണ്ടായ്‌വന്നു അവർ കരെക്ക എത്തിയാറെ അത മല്ത്തദ്വീപ
എന്നറിഞ്ഞു ആ ദ്വീപുകാർ ൟ പരദെശികൾക്ക ഉപകാരം ചെ
യ്തു മഴയും ശീതവും ഉണ്ടാകകൊണ്ട് അവർ തീകത്തിച്ച എല്ലാവ
രെയും ചെൎത്തു പൌലും ഒരുകെട്ട വിറക പിറക്കി തീയിലിട്ടാറെ
ഒരു അണലി ചൂടുപിടിച്ചപ്പൊൾ അതിൽനിന്ന പുറപ്പെട്ട അവ
ന്റെ കൈമെൽ ചുറ്റി തുടങ്ങി ദ്വീപുകാർ അതിനെ കണ്ട ൟ മ
നുഷ്യന്ന സമുദ്രത്തിൽനിന്ന രക്ഷയുണ്ടായി എങ്കിലും പക അവനെ
ജീവിച്ചിരിപ്പാൻ സമ്മതിക്കുന്നില അവൻ കുലപാതകനായിരിക്കും
എന്ന അന്യൊന്യം നൊക്കി സംസാരിച്ചു എന്നാറെ പൌൽ പാ
മ്പിനെ തീയ്യിൽ കുടഞ്ഞുകളഞ്ഞു വിഘ്നം ഒട്ടും വരാതെ ഇരിക്കു
ന്നത കണ്ടപ്പൊൾ ഇവൻ ഒരു ദെവൻ തന്നെ നിശ്ചയം എന്ന പ
റഞ്ഞു പിന്നെ അവർ മൂന്നു മാസം ആ ദ്വീപിൽ പാൎത്തതിനാൽ
പൌലിന്ന ദൈവവചനം അറിയിപ്പാനും പലവിധമുള്ള ദീന
ക്കാരെ സൌഖ്യമാക്കുവാനും സംഗതി ഉണ്ടായിവന്നു വൎഷകാലം
കഴിഞ്ഞശെഷം അവർ വെറെ ഒരു കപ്പലിൽ കരെറി സുഖെന
രൊമപ്പട്ടണത്തിലെത്തി അവിടെ പൌൽ യഹൂദന്മാൎക്ക സുവി
ശെഷത്തെ അറിയിച്ചതിനാൽ വളരെ കലശൽ ഉണ്ടായിവന്നു
എങ്കിലും ചിലർ വിശ്വസിച്ചു പൌൽ രണ്ടുവൎഷം താൻ കൂലിക്കാ
യി വാങ്ങിയ വീട്ടിൽ പാൎത്ത തന്റെ അരികിൽ വരുന്ന എല്ലാവ
രെയും കൈകൊണ്ട വിരൊധം കൂടാതെ ബഹു ധൈൎയ്യത്തൊടും
കൂടെ ദൈവരാജ്യം പ്രസംഗിച്ചും കൎത്താവായ യെശുക്രിസ്തുവി
നെക്കുറിച്ചുള്ള കാൎയ്യങ്ങളെ പഠിപ്പിച്ചുകൊണ്ടും ഇരുന്നു

൫൨ അപ്പൊസ്തൊലർ സുവിശെഷത്തെ
അറിയിച്ചത.

പൌൽ ഇങ്ങിനെ തടവുകാരനായി രൊമയിൽ പാൎത്തസമ
യം പല ലെഖനങ്ങളെയും എഴുതി തടവിൽനിന്ന വിട്ടുപൊകു [ 127 ] മെന്നുഌഅത സൂചകമായി അവറ്റിൽപറഞ്ഞിട്ടുണ്ട അവൻ രണ്ടാം
പ്രാവിശ്യം തടവിലായി യെശുക്രിസ്തുവിന്റെ നാമം നിമിത്തം
വാളാൽ മരിച്ചു എന്ന സഭാചരിത്രത്തിൽ പറഞ്ഞ കെൾക്കുന്നു ര
ണ്ടാംപ്രാവിശ്യം തടവിൽ ഇരിക്കുമ്പൊൾ അവൻ തിമൊഥ്യന്നു
രണ്ടാം ലെഖനം എഴുതി അതിന്നുമൊമ്പെ അവൻ വഴിയാത്രകളി
ലും ഒന്നാം തടവുകാലത്തിലും പല സഭകൾക്കും എറിയ ലെഖന
ങ്ങളെ എഴുതി അയച്ചിരുന്നു അവ ഒക്കയും പുതിയനിയമപുസ്ത
കത്തിൽ ഇരിക്കുന്നു പൌൽ മരിക്കും മുമ്പെ മത്തായും മാൎക്കൊസും
ലൂക്കനും തങ്ങളുടെ സുവിശെഷങ്ങളെ എഴുതിയിരിക്കുന്നു യറുശ
ലെം പട്ടണം നശിച്ചശെഷം അത്രെ യൊഹന്നാൻ തന്റെ സുവി
ശെഷത്തെയും അറിയിപ്പിനെയും തീൎത്തു പത്രൊസും യാക്കൊബും
യൂദാവും എന്ന മൂന്നുപെരും ലെഖനങ്ങളെ എഴുതിയിരുന്നു അവ
യും പുതിയനിയമത്തിൽ ഉണ്ട യൊഹന്നാൻ എറിയ വയസ്സനാ
യി മരിച്ചു മറ്റെ അപ്പൊസ്തലരുടെ അവസ്ഥ സൂക്ഷ്മായി അ
റിയുന്നില്ല ഒന്നുമാത്രം നിശ്ചയം നിങ്ങൾ സകല ഭൂലൊകത്തിലും
പൊയി സകല സൃഷ്ടിക്കും സുവിശെഷം പ്രസംഗിപ്പിൻ എന്നു
ള്ള കൎത്താവിന്റെ കല്പനപ്രകാരം അവർ നടന്ന എകദെശം
൨൫ സംവത്സരത്തിന്നകം ക്രിസ്തുവിനെ എല്ലാരാജ്യങ്ങളിലും അ
റിയിച്ച അവർ കൎത്താവിന്റെ കല്പനയെ പ്രമാണിച്ചപ്രകാരം
കൎത്താവും ഞാൻ ലൊകാവസാനത്തൊളം നിങ്ങളൊടുകൂടി ഇരി
ക്കും എന്നുള്ള വാക്യം അവരിലും നിവൃത്തിച്ചും ൟ ദിവസത്തൊ
ളം അവന്റെ സൎവ്വശിഷ്യന്മാരിൽ നിവൃത്തിക്കയും ചെയ്യുന്നു
സത്യം.

അവസാനം.

"https://ml.wikisource.org/w/index.php?title=സത്യവേദകഥകൾ_(1855)&oldid=211071" എന്ന താളിൽനിന്ന് ശേഖരിച്ചത്