ദക്ഷിണഇന്ത്യയിലെ ജാതികൾ

രചന:കരുണാകരമേനോൻ പന്നിക്കോട്ട് (1915)

[ 1 ]

                             ദക്ഷിണഇന്ത്യയിലെ
ജാതികൾ


കരുണാകരമേനോൻ പന്നിക്കോട്ട്

               പ്രസാധകർ:  കോഴിക്കോട്, വിദ്യാവിലാസം [ 2 ] 
                                     PREFACE
                                           _____
          The object of this book is to provide money for the War Funds As President of the Tellicherry Branches of the funds I have great pleasure in recommending it to English and Indian students. It is written in a style that avoids an excessive use of Sanskrit words and the author is one who has had many years of Government service and has long enjoyed a well-earned Retirement. All the statements  of facts can be verified by reference to census reports and to Dr.Thurston's invaluable book on "Castes and Tribes of Southern India," and it is believed that this is the first book that presents all these particulars about castes in Malabar in the language of Malabar for the,perusal of those directly interested in them. 
                                 SYDNEY ROBERTS, I.C.S.
  
  TELLICHERRY
 6TH MARCH 1915
                                  _______________
                                      പ്രസ്താവന
                                             ‌----------
                                         (തൎജ്ജമ)

ഈ പുസ്തകത്തിന്റെ അഭീഷ്ടം ഇപ്പോഴത്തെ യുദ്ധഫണ്ടി ലേക്കു ദ്രവ്യം സഹായിക്കുകയാകുന്നു. ഈ ഫണ്ടുകളുടെ തലശ്ശേരി ശാഖകളുടെ പ്രസിഡണ്ടിന്റെ നിലയിൽ ഇതിനെ ഇംഗ്ലീഷുകാരും ഇന്ത്യക്കാരുമായ വിദ്യാസക്തമാരോടു നാം വളരെ സന്തോഷത്തോടേ ശ്ലാഘിക്കുന്നു.

ഇത എഴുതീട്ടുള്ളത അതിയായ സംസ്കൃതപദപ്രയോഗത്തെ ത്യജിച്ച രീതിയിലാകുന്നു. ഗ്രന്ഥകൎത്താവാകട്ടെ അനേക സംവത്സരം ഗവൎമ്മേണ്ടിനെ സേവിച്ചിട്ട നന്നായി സമ്പാദിച്ചൊരു വിശ്രാമത്തെ ബഹുകാലം അനുഭവിച്ചിട്ടുള്ള ഒര ആളാണ. ഇതിൽ കാണിച്ചിട്ടുള്ള വിശേഷങ്ങൾ എല്ലാം കാനേഷുമാരി റപ്പോട്ടുകളും "ദക്ഷിണ ഇന്ത്യയിലെ ജാതികളും വൎഗ്ഗങ്ങളും" എന്ന പേരായ ഡാക്ടർ തൎസ്റ്റന്റെ അമൂല്യ പുസ്തകവും നോക്കിയാൽ സത്യമെന്നു തെളിയുന്നതാകുന്നു. മലയാളത്തിലെ ജാതികളേപ്പറ്റിയുള്ള ഈ വക സകല വിവര ങ്ങളേയും അവകളിൽ പ്രത്യേക രസമുള്ളവൎക്ക് മലയാളത്തിലെ ഭാഷയിൽ വായിച്ചറിവാനായ്ക്കൊണ്ടു കൊടുക്കുന്ന പ്രഥമ പുസ്തകം ഇതാണന്നത്രെ നമ്മുടെ വിശ്വാസം.

SYDNEY ROBERTS, I.C.S. [ 3 ]
INTRODUCTION.


CASTE.


"THE fourfold division of castes," says Lord Shri Krishna, "was created by me according to the apportionment of qualities and duties." Elsewhere it is taught that the Brahmanas, the Kshattriyas, the Vaisyas, and the Shudras emanated from the mouth and sundry other parts of Brahma. This latter teachings all -- save those who have blind faith -- may find it somewhat difficult to swallow. Moreover, how much difference in dignity can the various parts of the same body possess ? Does the head get contaminated or polluted by touching the legs ? Is the difference now observable between various classes emanating from one and the same member, in the matter of pollution, etc,justifiable ? Were qualities and duties the cause of diffrerence in caste, should not all persons with identical qualities and duties form one and the same caste ? If, however, colour and not these two be said to be the cause of caste, this, too, is not in accordance with experience.Were it be said that, whatever may have been the causes in former days, at present the test is birth and observances, here also difficulties would arise.

Suppose it is proved that a Brahmana is illagitimate ? Is it just that this poor man who, at the time of birth and for many years afterwards, was recognised as a Brahmana, should subsequently be made to suffer ? Think, too, of all the divine services peformed and the gifts received by him, and, above all, of the position of the large number of his castmen who must have dined in his company !

On the whole, it may be affirmed that, in this twentieth century, the test of caste is neither the place of origin (e,g., Brahma's head, feet etc.) nor"qualities and duties," nor colour (varnam). As for "qualities." they are not at all the cause, and those who maintain the contrary must be hypocrites. If places of origin be the cause, there could be only four castes. On one occasion a friend of the present writer-- a wealthy landlord (janmi)---visiting a high European-official, was asked [ 4 ] vi

to what caste he belonged, and answered that he was a Variyar. Not satisfied with this inormation, the gentleman enquired if his visitor was a Brahmana. Of course, the answer was, "no." Thereupon he was, in succession, asked whether he was a Kshattriya, a Vaishya or a Shudra. To all these, the Variyar returned,"no." Thereupon the gentleman burst out in excellent Sanskrit,"Varnanam panchadhatvam nasurutam(I have never heard that there are five castes")- Viewed in this light, are not the thousand and one different sects of Brahmanas, none fitting in with one another, e.g., Vaishnava, Madhva, Smartha, Tenkalai, Vadagalai, Mangudi, Vadama, Choliya, Nambudiri, Embran, and likewise varieties among Kshattriyas, Vaishyas and Shudras impossible and absurd?

Next, let it be supposed that castes are determined by actions. Here, however, we find "actions" the same,but castes various. Moreover, why are persons belonging to one caste not promoted to a "higher" one, as the fruit of meritorious actions, as Visvamitra and other were of old? Now-a-days we only witness degradations awarded as punishment for impericet "actious." the power to promote being confined to missionaries and Tangals. They, if so inclined, can, as we have daily experience, confer on Cherumas and others (who, till yesterday, had to stand at a distance of 61 feet and more from the "higher" castes and, in addressing the latter, use humiliating expressions), the power to approach and behave like equal; while the priestly Brahmana can but send doun persons as the penalty of bad actions. What the is cast? I answer: People congregated in separate groups, in course of time, wheter on account of relationship, or for pupose of mutual protection, or for some other cause. As time went on jealously sprang up between the various groups, and disputes arose as to the superiority of the various vustoms and habits, which inevitabley had come into existence among them. These disputes ended, sometimes in compromises, sometimes in victory for one side and defeat for the other. Thus, some communities became mutually equal, the rest superior or inferior to others. Inter-dining and mutual marital relations became possible to the former, while "inferior" communities could take food from "superiors" but the reverse was not permissible, and personal contact with or approach of "lower" persons rendered immersion in whether compulsary for the "higher." In this manner, various castes sprang into existence. [ 5 ] Next, we will consider briefly the actions and customs of the several castes. They are among others:(1) Right to study the Vedas and repeat Gayatry. (2)the use of the sacred thread.(3)Necessity for immersion after touch or approach by a "lower" casteman.(4) The use of flesh and fish and spirituous liquors.(5) Ceremonial pollution consequent on birth or death in the family, etc. Some view it as a sign of superiority that with them pollution lasts only ten or twelve days. Some abstain from fish and meat and do not use spiritous liquors. Some are at liberty to take liquor. Some eat only fish. Others again only meat. Some use all three and yet are "superior"

Can caste be determined by the presence of the sacred thread? No. Many, too, who are not privileged to study the vedas, nevertheless pass for brahmanas. Similarly, as regards other sacraments(samskarams)law of inheritance etc.-etc., "inadequate pervasion" and unwarrantable inclusion are observable. For example, do we not know some who whilst performing Chaulam and Simantam,are yet not 'twice born"?(i.e., Brahmanas, Kshathriyans, and Vaishyas). Do we not know Brahmanas and Kshatriyans, who although they have marriage according to the Smritis, nevertheless, follow Marumakkathayam law and, in some cases, allow re-marriage and widow-marriage? Space will not permit of such instances being exhausted. A single instance may be citied to show that "actions" are no cause for caste. In two given castes, marriages are similar ; in both the pollution-period is the same ; in both the dead are buried in a sitting posture; both abstain from animal food; yet, there is important difference between the two communities; the two do not inter-dine, nay ,the one has to bathe after touching the other! In short, the one is Brahmana or Kshatriya, while the other is a Shudra!


P. KARUNAKARA MENON



P.S--Since writing the above I have recieved the Commonweal of the 5th instant, in which appear the following remarkable words from that remarkable personage. Sir Narayana Chandravarkar ."The Vedas and the Upanishads are the basis of the Hindu religion. Where is caste, as we understand it and practice it, sanctioned in their injunctions and teachings? The Bhagavad-gita speaks of lower [ 6 ] castes as having been created by God in point of difference between man and man with reference to qualities and duties. There is no mention of birth determining caste, no prohibition to anyone,whatever his birth, taking to anyone of the four castes, provided he is possessed of all qualities enabling him to perform the duties of that caste."


P. K. M.



[ 7 ]
            ഗ്രന്ഥകൎത്താവിന്റെ ഉപന്യാസം
                  ---------
          ജാതി അല്ലെങ്കിൽ വൎണ്ണം. 
                  ---------

ഗുണങ്ങളുടേയും കൎമ്മങ്ങളൂടേയും താരതമ്യം നോക്കി താനാണ് ചാതുൎവ്വൎണ്യം സൃഷ്ടിച്ചതെന്നു ഭഗവാൻ ശ്രീകൃഷ്ണൻ ഉപദേശിക്കുന്നു. ബ്രഹ്മാവിന്റെ ദേഹത്തിൽ ഓരോരോ ഭാഗത്തിൽ നിന്നാണു ബ്രാഹ്മണ ക്ഷത്രിയ വൈശ്യശൂദ്രർ ഉണ്ടായതു എന്നു വേറെ സ്ഥലത്തും പറയുന്നു.കണ്ണൂ ചിമ്മി വിശ്വസിക്കുന്നവരല്ലാത്തവൎക്ക് ഈ രണ്ടാമത്തെ പക്ഷത്തെ വിഴുങ്ങുവാൻ തെല്ലു ഞെരുക്കമുണ്ടായേക്കാം.കൂടാതെ ഒരു ദേഹത്തിന്റെ മുഖവും മറ്റു ഭാഗങ്ങളും തമ്മിൽ എത്രകണ്ടു മാഹാത്മ്യ വ്യത്യാസമുണ്ടാകാം.തലെക്കു കാലിനെ തൊട്ടാൽ അശുദ്ധിയുണ്ടോ? ഒരു അവയവത്തിൽനിന്നു പുറപ്പെട്ട കൂട്ടർ തമ്മിൽതന്നെ ഇപ്പോൾ കാണുന്നപ്രകാരം ശുദ്ധാശുദ്ധകാൎ‌യ്യത്തിലും മറ്റും വ്യത്യാസം ന്യായമോ? ഗുണകൎമ്മങ്ങളാകുന്നു വൎണ്ണവ്യത്യാസത്തിന്നു ഹേതു എങ്കിൽ ഒരുപോലെയുള്ള ഗുണകൎമ്മങ്ങളോടു കൂടിയവർ എല്ലാം ഒരു ജാതിയാകേണ്ടതല്ലയോ? ഇതു രണ്ടുമല്ല വൎണ്ണമാണ് വൎണ്ണത്തിനു ഹേതു എങ്കിൽ അതും അനുഭവസിദ്ധമല്ലല്ലൊ. മുൻ കാലങ്ങളിൽ കാരണങ്ങൾ എന്തുതന്നെയായിരുന്നാലും ഈ കാലം കാരണം ജന്മമല്ലെങ്കിൽ ജനനവും ആചാരവുമാണെന്നു പറയുന്നതായാൽ അതിന്നും വൈഷമ്യങ്ങൾ കാണുന്നു.

ചിലപ്പോൾ ഒരു "ബ്രാഹ്മണന്റെ" അമ്മെക്കു വ്യഭിചാരം ആരോപിക്കയും തെളിയുകയും വ്യഭിചാരം ആരംഭിച്ചതിന്റെ ശേഷമാണ് ഈ പുത്രൻ ഉല്പ്പാദിച്ചതെന്നു കാണുകയും കീൾ നാളിൽ ഉണ്ടായിട്ടില്ലാത്ത ഒരു സംഭവമല്ലല്ലൊ. ജനിച്ച സമയവും പിന്നെ അനേക സംവത്സരവും ബ്രാഹ്മണനെന്നു അനുവദിക്കപ്പെട്ട ഈ സാധു വഴിയെ മറ്റൊരാളൂടെ കൎമ്മദോഷത്തി [ 8 ] ന്റെ ശിക്ഷ അനുഭവിക്കുന്നതു ന്യായമൊ? എങ്കിലും ഈ സാധുവിനെ ശിക്ഷിക്കുന്നുവല്ലൊ. ഈ വിദ്വാൻ ഭ്രഷ്ടനാകുംമുമ്പു ചെയ്ത പൂജാദികളും വാങ്ങിയ പ്രതിഗ്രഹങ്ങളും ആയാളോടുകൂടി ഭക്ഷിച്ച ബ്രാഹ്മണരുടെ കഥയും ഓൎക്കുക.

ആകപ്പാടെ വിചാരിക്കുമ്പോൾ ഈ ക്രിസ്താബ്ദം ഇരുപതാം നൂറ്റാണ്ടിൽ ജാതിക്കു കാരണം ഉല്പത്തിസ്ഥാനവുമല്ല ഗുണകൎമ്മ ങ്ങളുമല്ല. വൎണ്ണവുമല്ല. ഗുണം അല്ലെ അല്ല. ഉല്പത്തിസ്ഥാനമാണ് ഹേതു എങ്കിൽ ചാതുൎവൎണ്യമല്ലെ തരമുള്ളു. ഒരിക്കൽ ഒരു പ്രമാണി വാരിയര് യോഗ്യനായ ഒരു യൂറോപ്യനെ കാണ്മാൺപോയി എന്താണ് ജാതി എന്നു ചോദിച്ചതിന്നു വാരിയാർ എന്നു മറുപടി പറഞ്ഞു. അതുകൊണ്ടു തൃപ്തനാകാതെ ബ്രാഹ്മണനാണോ എന്നു സായ്പ് ചോദിച്ചു. അല്ല എന്നു ഉത്തരം കേട്ടപ്പോൾ ക്ഷത്രിയനൊ എന്നു ചോദിച്ചു. അതുമല്ല എന്നു പറഞ്ഞാറെ വൈശ്യനൊ ശൂദ്രനൊ എന്നു ക്രമേണ ചൊദിച്ചു. രണ്ടും അല്ല എന്നു കേട്ട സമയം "വൎണ്ണാനാം പഞ്ചധാത്വംനശ്രുതം" എന്നു സായ്പ് പറഞ്ഞുവത്രെ. ഇതു വാരിയരുടെ മുഖത്തുനിന്നു തന്നെ ഇതു എഴുതുന്ന ആൾ ഗ്രഹിച്ചതാകുന്നു. ഇങ്ങിനെ നോക്കിയാൽ ശ്രീവൈഷ്ണവൻ , മാധ്വൻ, സ്മാൎത്തൻ,തെങ്കല,വടകല, മാങ്കുടി, വടമൻ, ചോഴിയൻ, നമ്പൂതിരി, എമ്പ്രാൻ, ഇപ്രകാരം തമ്മിൽ തമ്മിൽ കൊള്ളാത്ത ആയിരം മാതിരി ബ്രാഹ്മണരും ഇതുപോലെ തന്നെ ക്ഷത്രിയ വൈശ്യ ശൂദ്രരും അസംഭവവും അസംബന്ധവുമല്ലയോ?

ഇനി കൎമ്മം കൊണ്ടാണ് ജാതി നിശ്ചയിക്കുന്നതെന്നിരിക്കട്ടെ. കൎമ്മങ്ങൾ ഒന്നായിട്ടും ജാതിവെവ്വേറെയായിട്ടും കാണുന്നുവല്ലൊ. അതുകൂടാതെ വിശ്വാമിത്രനും മറ്റും സിദ്ധിച്ചപ്രകാരം എന്തുകൊണ്ടു ഒരു ജാതിയിൽനിന്നു ശ്രേഷ്ഠ്മെന്നുവെച്ച മറ്റൊരു ജാതിയിലേക്കു കയറ്റം ഉണ്ടാകുന്നില്ല? കൎമ്മവൈകല്യത്തിന്നു ശിക്ഷയായിട്ട അധഃപതനം മാത്രമല്ലെ ഇപ്പോൾ കാണുന്നുള്ളു. കേറ്റുവാനുള്ള അധികാരം പാതിരിക്കും "തങ്ങൾക്കും" മാത്രമെ കണ്ടുവരുന്നുള്ളു. ഇവർ വിചാരിച്ചാൽ അറുപത്തിനാലും അധികവും അടിയകലെ ആചാരവും പറഞ്ഞു ഇന്നലെ വ [ 9 ]

                      xi

രെ മാറിനില്ക്കണ്ടിയിരുന്ന ചെറുമൻ മുതലാവൎക്ക് അടുത്തു‌വരുവാനും സമന്മാരെപ്പോലെ നടപ്പാനും സ്വാതന്ത്ൎ‌യ്യം കൊടുപ്പാൻ കഴിയുന്നത് നിത്യാനുഭവമല്ലയൊ. ബ്രാഹ്മണൎക്കാകട്ടെ അധ:പതനശിക്ഷ വിധിപ്പാൻ മാത്രമെ അധികാരം കാണുന്നുള്ളു.

പിന്നെ എന്താണ ജാതി എന്നു വെച്ചാൽ എനിക്കും തോന്നുന്നത പറയാം. അന്യോന്യബന്ധുത്വത്താലൊ, അന്യോന്യരക്ഷെക്കൊ, തൊഴിൽ ഹേതുവായൊ, മറ്റു കാരണത്താലൊ ആവശ്യത്തിനൊ കാലംകൊണ്ടു ചിലർ ഒരേടത്ത ഒന്നിച്ചുകൂടി.മറ്റു ചിലർ മറ്റ ചിലേടത്തും കൂടി, ഇങ്ങിനെ പല സംഘങ്ങളായിത്തീൎന്നു. ഇവർ തങ്ങളിൽ വഴിയെ 'സൗന്ദൎ‌യ്യത്തിരക്കു' തുടങ്ങി തങ്ങട തങ്ങട ആചാരങ്ങളും നടവടികളുമാകുന്നു അധിക ശ്രേഷ്ഠങ്ങൾ എന്ന തൎക്കമായി. ചിലപ്പോൾ രാജിയായിട്ടും ചിലപ്പോൾ ഒരു കൂട്ടർ ജയിച്ചും മറ്റവർ തോറ്റും കലാശിച്ചു. ഇങ്ങിനെ ചില സംഘക്കാർ അന്യോന്യം തുല്യരായും മറ്റുചിലർ അഥവാ താഴ്ന്നും ആയി. തുല്യന്മാൎക്ക് തമ്മിൽ തമ്മിൽ ഒന്നിച്ചു ഭക്ഷണവും അന്യോന്യം വിവാഹവും പാടുണ്ടായി. മീതെയുള്ളവരുടെ അന്നം കിഴിലുള്ളവൎക്കു ഭക്ഷിക്കാമെന്നും വിപരീതം പാടില്ലെന്നും താഴെയുള്ളവനെ തൊടുകയൊ അടുക്കുകയൊ ചെയ്തുപോ യാൽ മീതെയുള്ളവൻ കുളിക്കേണമെന്നും വെച്ചു, ഇങ്ങനെ പലപല ജാതിയുണ്ടായിത്തീൎന്നു.

എനി ഇവരുടെ കൎമ്മാചാരങ്ങളെ അല്പം ചിന്തിക്കാം. ഇതുകൾ എതെല്ലാമെന്നുവെച്ചാൽ 1.വേദോച്ചാരണത്തിനും ഗായത്രിക്കും അധികാരം.2.പുണനൂൽ അല്ലെങ്കിൽ യജ്ഞോപവീതം 3. തൊട്ടാലൊ അടുത്താലൊ സ്നാനം.4. മത്സ്യമാംസങ്ങളും മദ്യവും ഉപയോഗിക്കുക.5. ജനിച്ചാലും മരിച്ചാലും പുല അല്ലെങ്കിൽ ആശൗചം. 6. സ്ത്രീകളുടെ ആൎത്തവകാലാനഷ്ഠാനം. 7. ചൗളം, സീമന്തം തുടങ്ങിയ ക്രിയകൾ. 8. വിവാഹമുണ്ടൊ ഇല്ലയൊ. 9. അതു പെണ്ണുതിരളുംമുമ്പ വേണമൊ.10 വിധവാവിവാഹമുണ്ടൊ. 11. ശവം ദഹിപ്പിക്കയൊ സ്ഥാപിക്കയൊ. സ്ഥപിക്കുന്നത് ഇരുത്തിയൊ കിടത്തിയൊ. 12. ശ്രാദ്ധം ഉണ്ടൊ. [ 10 ]

                                      xii

13. മക്കത്തായമൊ മരുമക്കത്തായമൊ ഇങ്ങിനെ പലതുമുണ്ട്. ചില കൂട്ടർ തങ്ങൾക്കു പുല പത്തൊ പന്ത്രണ്ടൊ മാത്രമെയുള്ളു എന്നത് ഒരു വലിപ്പമായി വിചാരിക്കുന്നു. ചിലർ മത്സ്യമാംസം ഭക്ഷിക്കയില്ല. മദ്യം സേവിക്കയുമില്ലത്രെ. ചിലൎക്ക് മദ്യം ആവാം.ചിലർ മത്സ്യം മാത്രം ഭക്ഷിക്കും.ചിലർ മാംസം മാത്രം.ചിലർ മദ്യം മാത്രം ശീലിക്കയില്ല. ചിലർ മൂന്നും സ്വീകരിക്കുന്നു.

യജ്ഞോപവീതംകൊണ്ടു ജാതി തെളിയുമൊ എന്നു ചിന്തിക്കുമ്പോൾ അതും ഇല്ല. വേദാദ്ധ്യായനത്തിന്ന് അവകാശമില്ലാത്ത പലരും ബ്രാഹ്മണരായിട്ടു നടക്കുന്നുണ്ട്. ഇതുപ്രകാരം വിധവാവിവാഹം , ചൗളം, സീമന്തം തുടങ്ങിയുള്ള സംസ്കാരങ്ങൾ. ദായഭാഗം ഈ വകകൾക്കെല്ലാം അവ്യാപ്തിയൊ അതിവ്യാപ്തിയൊ കാണാം.ചൗളം, സീമന്തം ഇതുകളെ അനുഷ്ഠിക്കുന്ന ചിലർ ദ്വിജൻ (അൎത്ഥാൽ ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ) അല്ലാതെ ചിലരെ നാം അറിയുന്നില്ലയൊ. സ്മൃതികൾക്കനുസരിച്ചു വിവാഹകൎമ്മം ചെയ്തിട്ടും മരുമക്കത്തായക്കാരായിതന്നെ കഴിയുന്ന ബ്രാഹ്മണക്ഷത്രിയന്മാരെയും നമുക്കറിവില്ലയൊ. ഇങ്ങിനെ പറവാൻ ആരംഭിച്ചാൽ അവസാനമില്ല.കൎമ്മമല്ല ജാതിവ്യാത്യാസത്തിനു സാരമായ കാരണം എന്നതിലേക്ക് ഒരു ഉദാഹാരണം കൊടുക്കാം. രണ്ടു ജാതികളിലും വിവാഹം ഒരുപോലെ. രണ്ടിലും ആശൗചദീൎഗ്ഘം തുല്യം. രണ്ടിലും ഇരുത്തിയാണ് ശവസംസ്കാരം.രണ്ടുകൂട്ടരും മത്സ്യമാംസാദി ഉപയോഗിക്കയില്ല.ഇങ്ങനെ ഒക്കെയാണെങ്കിലും ഈ രണ്ടുകൂട്ടരും തമ്മിൽ ഗണ്യമായ ഭേദം ഉണ്ട്.അന്യാന്യം സഹഭോജനമില്ല. പെണ്ണിനെ കൊടുക്കയില്ല. തൊട്ടാൽ കളിപോലും ഉണ്ട്.കിംബഹുനാ, ഒരുകൂട്ടർ ശൂദ്രരാണെന്നും മറ്റവർ ബ്രാഹ്മണരൊ ക്ഷത്രിയരൊ ആണെന്നും കൂടി വരുന്നു.

ഈ വക ആചാരവ്യത്യാസങ്ങളും മറ്റും വിവരമായി അറിവാനും കൂട്ടത്തിൽ അനേക വിചിത്രനടവടികൾ കൂടി ഗ്രഹിപ്പാനും വേണ്ടി മദിരാശിസംസ്ഥാനത്തിലെ പല പല ജാതിക്കാരുടെ സമ്പ്രദായങ്ങൾ താഴെ ചുരുക്കത്തിൽ വൎണ്ണിക്കുന്നു.

                            -------------------------[ 11 ]                           
   
             
ജാതികളുടെ പേർ
----------------------------


അകമുടയാൻ

അടികൾ
അനുപ്പൻ
അരനാടൻ(എരനാടൻ)
അറുവ
അമ്പട്ടൻ
അമ്പലവാസി
ആരാദ്ധ്യൻ
ആരി (അഥവാ, ദത്തൻ)
ആരെ
ആശാരി
ആണ്ടി
ഇരുളൻ
ഈഡികാ
ഈഴവൻ
ഉപ്പ
ഉള്ളാടൻ
ഊരാളി
എടയൻ
എറവള്ളൻ
എളയത
ഏറാടി
ഒക്കിലിയൻ
ഒട്ടൻ (ഒട്ടോൻ-ഒട്ടവൻ)
ഓമനൈതൊ

കടുപ്പട്ടൻ
കണക്കൻ
കണിയാൻ (കണിശൻ)
കംസല (കംസര)
കമ്മാ (കാപ്പു-റഡ്ഡി)
കമ്മാളൻ (തമിഴ)
കമ്മാളൻ (മലയാളം)
കരിമ്പാലൻ
കബ്ബെരാ
കല്ലൻ മൂപ്പൻ
കഞ്ചുഗാര
കന്നടിയൻ
കള്ളർ
കൎണ്ണബട്ടു
കാക്കാളൻ
കാടൻ
കാണിക്കൻ
കാപ്പിളിയൻ
കാപ്പു (റഡ്ഡി)
കാലിംഗി (കാലിഞ്ചി)
കിള്ളക്യാത
കുടിയൻ
കുഡുബി
കുഡുംബി (കുടുമ്മിക്കാരൻ)
കുൎണ്ണി

[ 12 ]
xiv


കുറിച്ചൻ (കുറിച്ചിയൻ) ഖർവ്വി
കുന്നുവൻ ഖോജാ
കുറവൻ ഖോദുരാ
കുറുബാ ഗദബാ
കുറുമൊ ഗമ്മല്ലാ
കുറുമ്പൻ(കുറുമൻ) ഗവര
കുരുവിക്കാരൻ ഗാണിക
കുമ്പാരൻ ഗുദിഗാര
കൃഷ്ണവകക്കാർ ഗുഡിയാ
കെലാസി ഗുരുക്കൾ
കേവുതൊ ഗ്രഡല
കൈകാട്ടി ഗൊല്ലാ
കൈക്കോളൻ ഗോദകുല
കൊങ്ങുവെള്ളാളൻ ഗോസ്സായി (ഗോസ്സാമി)
കൊടിപ്പട്ടൻ ഗൌഡ
കൊന്ത്രാ ഗൌഡി
കൊൻസാരി ഗൌഡൊ
കൊരഗാ ചക്കാൻ
കൊല്ലൻ ചക്കിളിയൻ
കൊല്ലക്കുറുപ്പ് ചപ്തെഗാര
കൊശവൻ ചാക്യാർ
കൊറവൻ ചാരോടി
കോടർ (കാടർ) ചാലിയൻ
കോട്ടവെ​‍ാളൻ ചെഞ്ചു
കോമട്ടി ചെമ്പടവൻ (ശെമ്പടവൻ)
കോയിൽതമ്പുരാൻ ചെമ്പോട്ടി
കോയി (കോയ) ചെറുമൻ
കോലയൻ ജഗ്ഗാളി
ക്ഷത്രിയൻ ജാതപു
ഖത്രി ജാലാരി


[ 13 ]

ജ്യൂ (യഹൂദൻ)

ജൈനൻ
ജോഗി (യോഗി)
ഡമ്മർ
ഡൊംഗദാസരി
തണ്ടാപ്പുലയൻ
തിയ്യൻ
തൊട്ടിയൻ
തൊറയ
തോട (തൊടവൻ)
ദണ്ഡാസി
ദാസരി
ദുദെകുല
ദേവദാസി
ദേവാടിക
ദേവാംഗ
ദൊംബ്
ദോബി(ധോബി)
ധക്കഡൊ
ധൂളിയ
നൽക്കാ
നഞ്ചിനാട്ടവെള്ളാളൻ
നമ്പിടി
നമ്പൂതിരി
നായർ
നാട്ടുകോട്ടചെട്ടി
നായാടി
പട്ടണവൻ
പട്ടവെക്കാര
പട്ടുനൂൽക്കാരൻ

പണിക്കൻ
പണിയൻ
പണ്ടാരം
പത്മശാല
പരിവാരം
പറയൻ
പള്ളൻ
പള്ളി(പന്നിയൻ)
പാണൻ
പിഷാരടി(പിഷാരോടി)
പുള്ളുവൻ
വേന്തിയ
പൈദി
പൊതുവാൾ
പൊരോജാ (വർജാ)
ബഗഡ
ബധൊയി
ബളിജ
ബന്ധുകൻ(വടുകൻ)
ബാവുരി
ബലിമഗ്ഗാ
ബില്ലവാ
ബെസ്താ
ബെള്ളർ
ബേടർ (ബോയ)
ബേരിചെട്ടി
ബൊട്ടട
ബൊന്തുക്ക
ബോഠാ
ബോലാസി

[ 14 ]
ബ്രാഹ്മണൻ

ഭണ്ട്
ഭണ്ടാരി
ഭത്രാസു
ഭൂമിയാ
മട്ടിയാ
മണ്ണാൻ
മണ്ടാടൻചെട്ടി
മലഅരയൻ
മലക്കാർ
മലയൻ
മലയാളി
മലസർ
മറവൻ
മാഡികാ
മാരാൻ(മാരയാൻ)
മാലർ
മാലി
മാവിലാൻ
മുക്കുവൻ
മുടവൻ
മുടവാണ്ടി
മൂകദൊര
മൂസ്സത
മൊരസു

യാനാദി(യെനാദി, എനാദി)
യോഗിപുരുഷൻ
രാവുലു
ലമ്പാടി(ലമ്പാണി)
ലിംഗവന്ത്
ലിംഗവളിജാ
വണ്ണാൻ
വയനാടൻചെട്ടി
വലയൻ
വലമ്പൻ
വള്ളുവൻ
വാണിയൻ
വാരിയൻ
വാലൻ
വെള്ളാളൻ
വെളുത്തേടൻ
വേട്ടുവൻ
ശൌണ്ടികൻ(സൊണ്ടി)
സവര
സാമന്തൻ
സാമന്തിയ
സെഗിഡി
ഹത്തി
ഹെഗ്ഗഡെ
ഹൊലയാ

---------------------

[ 15 ]

ദക്ഷിണ ഇന്ത്യയിലെ ജാതികൾ
-------------------------
അകമുടയാൻ


എല്ലാ തമിഴ രാജ്യങ്ങളിലും കാണാം. കൃഷിയാണ പ്രവൃത്തി. ചെങ്കൽപേട്ടാ, വടക്കേ ആൎക്കാട, ചേലം, കോയമ്പത്തൂർ, തൃശ്ശനാപള്ളി , ഇവിടെ 30 വൎഷം മുമ്പെയുള്ള എണ്ണമില്ല ഇപ്പോൾ. കാരണം സ്വജാതി വിട്ട ഉയൎന്നിട്ടു വെള്ളാളനായ് തീരുന്നതായിരിക്കണം. തഞ്ചാവൂരിലെല്ലാം ഈ കാലത്തിനുള്ളിൽ എരട്ടിച്ചിട്ടുണ്ട. സംഗതി പക്ഷെ മറവരും കള്ളരും ഈ പേർ എടുത്തതായിരിക്കും. ആചാരങ്ങൾ മിക്കതും വെള്ളാളരുടെതാണ. ചില ജില്ലകളിൽ അകമുടയാൻ എന്ന പേർ വെള്ളാളൻ, പള്ളി, മേളക്കാരൻ ഇവരുടെ പൎ‌യ്യായമായിട്ടുണ്ട ശരിയായ അകമുടയാന്മാരെ കാണാവുന്നത്‌ തഞ്ചാവൂർ, മധുര, തിരുനേൽവേലി ഇവിടങ്ങളിലത്രേ. അകമുടയാൻ, മറവൻ, കള്ളൻ, ഇവരെ തമ്മിലുള്ള ബന്ധത്തെ പറ്റി ഒരു ഇതിഹാസമുള്ളത പറയാം. അഹല്യയുടെ അച്ഛൻ പ്രതിന്ജ ചെയ്തു പോൽ ആയിരം സംവത്സരം വെള്ളത്തിൽ മുങ്ങിയിരിക്കുന്നവനു തന്റെ മകളെ വിവാഹം ചെയ്തു കൊടുത്തേക്കാമെന്നു. ഇന്ദ്രൻ 500 വത്സരം മാത്രം കിടപ്പാൻ കഴിഞ്ഞു. എന്നാൽ ഗൌതമൻ 1000 തികച്ചും കിടന്നു അഹല്യയുടെ ഭൎത്താവാകയും ചെയ്യും. എങ്കിലും ഇവളെ പരിഗ്രഹിക്കെണമെന്നു ഇന്ദ്രൻ ഉറച്ചു പൂവ്വൻകോഴി വേഷമായി അൎദ്ധ രാത്രിക്കു ഗൌതമെന്റെ ആശ്രമത്തിൽ ചെന്ന് കൂകി. പ്രഭാതമായി എന്ന് വിചാരിച്ചിട്ടു ഗൌതമൻ എഴുനീറ്റു സ്നാനത്തിനായി നദിക്കു പോയി. ഈ തക്കത്തിൽ ഇന്ദ്രൻ ഗൌതമവേഷം

                                                                             1 [ 16 ] 
                                      -2-

ധരിച്ച ഇഷ്ടം സാധിച്ചു.. രണ്ടു പുത്രന്മാരുണ്ടായി. അവരിൽ നിന്ന് മറവരും കള്ളരും ഉത്ഭവിച്ചു. വഴിയെ അഹല്യ ചതിഗ്രഹിച്ചു. പിന്നെ ഒരു പുത്രൻ കൂടി ജനിച്ചു. അവനിൽ നിന്ന് അകമുടയന്മാരുണ്ടായി. മറ്റൊരു കഥയുമുണ്ട്. ആദ്യത്തെ പുത്രൻ ഗൗതമനെ ഭയം കൂടാതെ നോക്കി അതിനാൽ അഹം(അകം-അഹം മതി)ഉടയവൻ (ഉള്ളവൻ) അകമുട യാനായി. കള്ളൻ പോയി മറവനാം എന്നൊരു തമിൾ പഴഞ്ചൊല്ലുണ്ട്. യോഗ്യത നിമിത്തം അവൻ അകമുടയാനായി തീരും.പതുക്കെ പതുക്കെ വെള്ളാളനാവാം. അവിടുന്ന മുതലിയാരും ആവാം. അകമുടയാന ബ്രാഹ്മണനാണ ആചാൎ‌യ്യൻ. ജനന വിവാഹ മരണ ക്രിയകൾ വെള്ളാളരെ പോലെ ചെയ്യുന്നു. മധുരജില്ല രാമനാഥപുരത്തെ ഇവര മറവരുടെ ശവദാഹത്തിന അഗ്നി കൊണ്ടുപോകും. ശവം കുളിപ്പിക്കാൻ വെള്ളം കൊണ്ടുവരും. ഇവൎക്ക തെക്കർ എന്ന പേരുണ്ട. സാധാരണ പേർ സെൎവെക്കാരൻ എന്നാകുന്നു. പലരും പിള്ള എന്ന പേരും ധരിക്കും. ഇവൎക്കു വിവാഹം തിരണ്ടതിൽ പിന്നെയാണു. ചിലപ്പോൾ പ്രായമായ പെണ്ണിനെ ചെറിയ ചെക്കൻ വിവാഹംചെയ്കയും ഉണ്ട. വിവാഹം എളുപ്പമാണ. നല്ല ദിവസം നോക്കി പുരുഷന്റെ പെങ്ങൾ പെണിന്റെ വീട്ടിൽ ചെല്ലും. വഴിയെ ഒരു പുടവയും ഏതാനും ആഭരണങ്ങളും പുഷ്പം മുതാലയ്തും കൊണ്ട് കുറെ പെണ്ണുങ്ങളും ഉണ്ടാകും. പുടവ ഉടുപ്പിച്ചിട്ട കന്യകയെ ഒരു ചുമരിന്നരികെ കിഴക്കോട്ടു തിരിച്ച പലകയിൽ ഇരുത്തും. മണവാളന്റെ പെങ്ങൾ അവൾക്കു വെറ്റില അടെക്ക പുഷ്പം ഇതൊക്കെ കൊടുക്കും. അവൾ അതെല്ലാം മടിയിൽ വെക്കും. മറ്റവൾ ഒരു മഞ്ഞച്ചരടെങ്കിലും മാല എങ്കിലും ശംഖംവിളി മദ്ധ്യെ കഴുത്തിൽ ഇടിയിക്കും. അന്നുതന്നെ അവളെ പുരുഷന്റെ വീട്ടിലേക്കു കൊണ്ടുപോയി അവിടെ സദ്യ കഴിക്കയും ചെയ്യും. പണമുള്ളവർ ജാതക പരീക്ഷയും മറ്റും ചെയ്യിക്കും. പുരുഷന്റെ ശേഷക്കാരിൽ ചിലർ കുറെ ദൂരം വടക്കോട്ട പോയി ശകുന പരീക്ഷ ചെയ്യും. അല്ലെങ്കിൽ ഒരു അ [ 17 ]

                                    -3-

മ്പലത്തിൽ പോയി ബിംബത്തിന്മേൽ പുഷ്പം വെച്ചിട്ടൊ ബിംബത്തിന്റെ മുമ്പിൽ കുറെ പൂക്കൾ വിതറിയതിൽ നിന്ന ഒന്ന എടുത്തിട്ടൊ ലക്ഷണം നോക്കും. വിവാഹത്തിന്ന പന്തൽ ഇടും .സ്ത്രീപുരുഷന്മാരെ മഞ്ഞളും നല്ലെണ്ണയുംകൂടി തേപ്പിക്കും. വിവാഹ ദിവസം പുരുഷൻ സൎവ്വാഗക്ഷൗരം കഴിക്കും.എന്നിട്ട് പെണ്ണിന്റെ വീട്ടിൽ പോകും. അവന്റെ കൈകാൽ നഖങ്ങൾ മുറിക്കും. അവനും അവളും കൂടി കുഡുംബ ദേവതെക്കും "കാരണവന്മാൎക്കും" പൊങ്ങൽ നിവേദിക്കും. പന്തലിൽ വേദി സമ്പ്രദായത്തിൽ ഒരു തറയുണ്ടായിരിക്കും. അതിന്റെ കിഴക്ക ഒരു കൊലവിളക്ക കത്തിക്കണം. അത സഹസ്രാക്ഷനായ ഇന്ദ്രനാണ്. പുരോഹിതൻ യമന്റെ പ്രതിനിധിയാണ്. ആയാളെയും അഗ്നിയുടെ പ്രതിനിധിയായി കടത്തിന്മേൽ ഒരു വിളക്കും തെക്കുകിഴക്ക കോണിൽ വെക്കും.തെക്കുപടിഞ്ഞാറെ (നിഋതി) കോണിൽ സ്ത്രീകൾ നിൽക്കും. പുരുഷൻ വരുണകോണായ പടിഞ്ഞാറ നിൽക്കണം.അവന്റെ സഖ വായുകോണിൽ. കുബേരന്റെത വടക്കാകകൊണ്ട അവിടെ ഒര സഞ്ചി നിറച്ച പണവുമായി ഒരുവൻ നില്ക്കും. ശിവശക്തിക്ക പകരമായി ഒരമ്മിയും കുഴയും വടക്കുകിഴക്കെ കോണിൽ വെക്കും. അതുകൾക്ക സമീപം നവധാന്യങ്ങളും വേണം. അമ്മിയുടെയും ഭദ്രദീപത്തിന്റെയും മദ്ധ്യെ ഏഴു കലശം വെക്കണം. എഴ സുമംഗലികൾ ഏഴ നദികളിൽ നിന്നൊ മറ്റൊ വെള്ളം കൊണ്ടു വന്നിട്ട വിളക്കിന്റെ മുമ്പിലെ പാത്രത്തിൽ പാരണം.വിളക്കിന്റെയും ഏഴ പാത്രങ്ങളുടെയും നടുക്ക ചാൽകമ്പം നാട്ടണം. വിവാഹം കഴിഞ്ഞാൽ ഒര മരത്തിന്റെ കൊമ്പ കുഴിച്ചിടാനുണ്ട. അത തെഴുത്തു എങ്കിൽ ശുഭം.അഗ്നി ജ്വലിപ്പിച്ച മണവാളന്ന ഉപനയനാദി ക്രിയകൾ നടത്തണം. എന്നിട്ട അവൻ അവിടുന്ന ഘോഷയാത്രയായി "പരദേശപ്രവേശം" ചെയ്യണം.വഴിക്ക പെണ്ണിന്റെ അഛൻ കണ്ട കൂട്ടികൊണ്ടു വരും. അവനും ഭാൎ‌യ്യയും കൂടി മണവാളന്റെ കാൽ കഴകിക്കണം. കാൽ വിരലുകൾക്കു മോതിരങ്ങൾ ഇടീക്കണം. ഇതിന്ന കാൽകെട്ട [ 18 ]

                                  -4-

എന്ന പേർ, പുരോഹിതൻ മണവാളന കങ്കണം കൊടുക്കുകയും പെണ്ണിന്റെ മാതാപിതാക്കന്മാരുടെ കാൽ കഴുകിച്ചിട്ട അവന്റെ കയ്യിന്മേൽ കെട്ടുകയും വേണം.പെണ്ണിന്റെ എടത്തെകയ്ക്കും കങ്കണം കെട്ടും. രണ്ടാളും അഗ്നിയുടെ മുമ്പിൽ ഇരുന്നാൽ നാന്ദിശ്രാദ്ധം എന്നൊര കൎമ്മമുണ്ട.വഴിയെ താലികെട്ടായി. പുരോഹിതൻ താലി മഞ്ഞൾ ചരട്ടിന്മേൽ കോൎത്ത ഒര നാളികേരത്തിന്മേൽ വെച്ച എല്ലാവരും അനുഗ്രഹിച്ചതിന്റെ ശേഷം മണവാളന്ന കൊടുക്കും. അവൻ കെട്ടിക്കുന്ന സമയം അമ്പട്ടന്റെയൊ മേളക്കാരന്റെയൊ വാദ്യം ഒഴിച്ച യാതൊരു ശബ്ദവും പാടില്ല. മണവാളന്റെ പെങ്ങൾ പെണ്ണിന്റെ പിന്നിൽ നില്ക്കുന്നുണ്ടാകും.അവൻ ചരട് ഒര കെട്ട കെട്ടും. അവൾ രണ്ട സ്ത്രീപുരുഷന്മാരുടെ നെറ്റിക്ക പട്ടം കെട്ടിക്കണം.ഇത സ്വൎണ്ണത്തിന്റെയൊ വെള്ളിയുടേയൊ ചെറിയ തകിടുകളായിരിക്കും. പിന്നെ അവർ പന്തൽ 7 പ്രദക്ഷിണം വെക്കണം. അവസാനം ഭാൎ‌യ്യയുടെ എടത്തെ കാൽ ഭൎത്താവ അമ്മിയിന്മേൽ വെക്കണം. രണ്ടാളും മൂന്ന നാല പ്രാവശ്യം അങ്ങട്ടും ഇങ്ങട്ടും മാല ഇടണം. ഒടുവിൽ പുഷ്പമെല്ലാം ഒര ഉണ്ടായാക്കും. പിന്നെ ഗുരുതി ഉഴിയിലും അഷ്ടമംഗലങ്ങളോടെ പന്തൽ പ്രദക്ഷിണവും വേണം.അഷ്ടമംഗലങ്ങൾ ഏതെന്നാൽ, സഖി, സഖാ, ദീപം, കലശം, കണ്ണാടി, അങ്കുശം, ശ്വേതചാമരം, കൊടിയും ചെണ്ടയും. സാധാരണ പ്രദക്ഷിണം മൂന്നാകുന്നു. ഒന്നാമത്തേതിന അമ്മിയുടെ അടുക്കെ ഒര നാളികേരം പൊട്ടിക്കും. അത ശിവനാണത്രെ. അമ്മിപാൎവ്വതിയും. രണ്ടും കൂടിയാൽ അൎദ്ധനാരീശ്വരനായി പോൽ. രണ്ടാമത്തെതിന അരുന്ധതിയുടെ കഥ ഭാൎ‌യ്യക്കു പറഞ്ഞ കൊടുക്കും. വിവാഹം ഒര ഒറ്റ ദിവസം കൊണ്ട കഴിക്കാം. രണ്ടൊ മൂന്നൊ നാൾ നില്കയുമാം.

ശവം ദഹിപ്പിക്കയും മറ ചെയ്കയും ഉണ്ട്. ഒര കട്ടിലിന്മേലൊ പല്ലങ്കിയിലൊ ആണ കൊണ്ടുപോകുക. അകമുടയാന്മാർ ശൈവരാകായാൽ പ്രേതകാൎയ്യങ്ങൾക്ക പണ്ടാരങ്ങൾ സഹായിക്കും. മരിച്ച രണ്ടാം ദിവസമെങ്കിലും മൂന്നാം ദിവസമെങ്കിലും [ 19 ]

                                       -5-

പുത്രാദികൾ ശ്മശാനത്തിൽ പോയി ബലി ഇടും. ഒരു കുടം വെള്ളം അവിടെ വെച്ചിട്ട് പോരികയും ചെയ്യും. ചിലർ 15 ദിവസം പിണ്ഡം വെക്കും. 16-‌ാം ദിവസം കൎമ്മാന്തരമെന്ന ക്രിയയും തളിച്ച കുളിച്ച ബ്രാഹ്മണൎക്ക് ദക്ഷിണയും ചെയ്യും. അക മുടയാന്മാർ, അയ്യനാർ, പിടാരി കറുപ്പണ്ണസ്വാമി ഇത്യാദി സ്വല്പദേവന്മാരെയും പൂജിക്കും.

                          അടികൾ.
                 (അടികൾ, ഭൃത്യന്മാർ.)

അമ്പലവാസിയിൽ ചേൎന്നതാണ. 1901ലെ തിരുവിതാംക്കൂർ കാനേഷുമാരി റപ്പോട്ടിൽ ഇങ്ങിനെ പറയുന്നു: ജാതിനിയങ്ങളോട ചില ബ്രാഹ്മണൎക്കുള്ള ഭക്തി പരീക്ഷിപ്പാനായി ശങ്കരാചാൎയ്യർ ഒരിക്കൽ ഒര മദ്യ പീടികയിൽ പോയി അല്പം ലഹരിമദ്യം സേവിച്ചു.അതി വൎണ്ണാശ്രമിക്ക ബാധകമല്ലാത്ത ആചാരങ്ങൾ തങ്ങളെ പോലെയുള്ളവൎക്ക് നിൎബ്ബന്ധമാണെന്നുള്ളത ഗ്രഹിക്കാതെ ആചാൎയ്യരുടെ ഒന്നിച്ചുണ്ടായിരുന്ന ബ്രാഹ്മണർ ഇത ഒര അവസമാണെന്ന ഉറച്ച അവരും മദ്യം കുടിച്ചു. വഴിയെ ആചാൎയ്യസ്വാമി ഒര മൂശാരിയുടെ ആലയിൽ കടന്ന ഉരുകി നില്ക്കുന്ന ലോഹം ഒര പാത്രം കുടിച്ചു. കുറെശ്ശെ ഒന്നിച്ചുള്ളവൎക്ക് വെച്ച കാട്ടുകയും ചെയ്തു. താൻ കാട്ടിയതെല്ലാം അവൎക്കും കാട്ടാമെന്നല്ലെ നാട്യം?പക്ഷെ അവർ ഈ കാൎയ്യത്തിൽ തങ്ങളെ മാഫാക്കണമെന്നപേക്ഷിച്ചു. തങ്ങൾ അടിയാളാണല്ലൊ എന്ന ഉണൎത്തിച്ചു. ഈ പാപ കൃത്യത്തിന്റെ ഫലമായി ഇവർ ജാതിഹീനന്മാരായ്തീൎന്നു. ഈ കാലം ഇവർ മദ്യനിവേദ്യമുള്ള ഭദ്രകാളി മുതലായ ദേവീക്ഷേത്രങ്ങളിൽ പൂജക്കാരാണ. മന്ത്രവാദം ചെയ്യും. ദേവത ബാധ നീക്കും. ഉപനയനസംസ്കാരവും പൂണുനൂലും ഉണ്ട. സീമന്തമില്ല. ഗായത്രി പത്ത ഉരു ജപിക്കാം.പുല പതിനൊന്നാണ. സ്വജനം തന്നെ പുരോഹിതൻ. സ്ത്രീകൾക്ക ആഭരണം നമ്പൂതിരി സ്ത്രീകളെ പോലെ തന്നെ. എന്നാൽ പുറത്ത പോകുന്ന സമയം മറക്കുടയും വൃഷളിയുമില്ല. [ 20 ]

                                        -6-
                                 അനുപ്പൻ.

കന്നട, മധുര മുതലായ ദിക്കിൽ അന്യജാതി പുരുഷ സംസൎഗ്ഗത്തിന്നു സ്ത്രീക്കു ശിക്ഷ ജാതിഭൃഷ്ടാണ. അവൾക്ക പ്രതി ഒര ആട്ടിനെ ജീവനോടെ കുഴിച്ചിടുംപോൽ. അഛന്റെ പെങ്ങളെ മകൾക്ക തന്നേക്കാൾ പ്രായം ഏറിയാലും മച്ചൂനൻ കല്യാണം ചെയ്‌വാനുള്ള അവകാശം വിടുകയില്ല. പക്ഷെ അവന്ന പ്രായമാവോളം അവനേക്കാൾ വയസ്സുള്ള അടുത്ത ദായാദന്മാർ പരിഗ്രഹിക്കും.ഉണ്ടാക്കുന്ന സന്താനം അവന്റേതുതന്നെയാണതാനും. വിവാഹത്തിങ്കൽ താലികെട്ട ഇല്ല. സ്ത്രീപുരുഷന്മാരുടെ ചെറുവിരലുകൾ 7 ഘട്ടത്തിൽ കോൎത്തകെട്ടുക സാരമാണ.

                      അരനാടൻ. (എരനാടൻ)

മലയാളത്തിൽ നിലമ്പൂര മലയിലും മറ്റും ഒരു വക കാടരാണ. പെരുമ്പാമ്പിനെ കൊന്ന നെയ്യ് എടുത്ത വില്ക്കും. അതെ കുഷ്ഠത്തിന്ന വിശേഷമാണത്രെ. ഇവൎക്ക് ഒരു വിശേഷനടപ്പുണ്ട. ഇല്ലെങ്കിൽ ഉണ്ടായിരുന്നു നിശ്ചയം. തന്റെ മൂത്ത മകളെ രണ്ടാം ഭാൎയ്യയായി എടുക്കുക. വില്ലും അമ്പും ആണ് ആയുധങ്ങൾ. കുരങ്ങിന്റെ മാംസം വളരെ ഇഷ്ടമാണ്. പാമ്പുകളേയും പല മൃഗങ്ങളുടെയും ചീഞ്ഞ എറച്ചിയും തിന്നും.

                                   അറുവ.

ഗഞ്ചാംജില്ല ബൎഹാമ്പൂർ താലൂക്കിൽ കടൽകരയിൽ ഒരുവക കൃഷിക്കാരാണ. പട്ടാണിക്ക ഉരിയ സ്ത്രീയിലുണ്ടായ സന്താനത്തിൽ നിന്ന തങ്ങൾ ഉണ്ടായതാണെന്നു അവര പറയുന്നു. ആണുങ്ങൾ അധൎവ്വം സ്ത്രീകൾ യജുസ്സ എന്നു പറയുന്നു. മുസൽമാൻ അധൎവ്വണമാണത്രെ അടിയന്തരങ്ങളിൽ പുരോഹിതൻ മൊല്ലാനയാണ.ശുദ്ധ ഉരിയ തന്റെ പുത്രൻ തന്റെ പെങ്ങളെ മകളെ വിവാഹം ചെയ് വാനയക്കയില്ല. എന്നാൽ അറുവ അയയ്ക്കും.വിവാഹത്തിങ്കൽ എടെക്ക മൊല്ലാനമന്ത്രങ്ങൾ ജപി [ 21 ]

                                     -7-

ക്കും. അതിൽ "ബിസ്മില്ലഅള്ളാ" ഉണ്ടാകും. ശവം മറവു ചെയ്യുകയാണ. കൂടിയവർ കബറിലേക്കു മണ്ണ ഇടും പിന്നെ തൂൎക്കും വഴിയെ മൊല്ലാന ഒറ്റക്കാലിന്മേൽ മന്ത്രം ജപിക്കും. 15-ആം ദിവസം ശുദ്ധമാക്കും. അതിന നെയ്യ വേണം. 40-ആം ദിവസം മൊല്ലാന ക്രിയചെയ്യും. അന്ന മരിച്ചവന്ന ഭക്ഷണം(പിണ്ഡം, ബലി) കൊടുക്കും. ഇവർ മുസൽമാന്മാരുടെ കൎമ്മങ്ങളിൽ ചേരുകയില്ല. പള്ളിക്ക പോകുകയുമില്ല. അനേക ഹിന്തു ദൈവങ്ങളെ വന്ദിക്കും. വീടുകളിൽ പ്രതിഷ്ഠ മണ്ണുകൊണ്ട " തൃക്കാക്കരപ്പൻ" ആണ. തലയിൽ ഒരു അടെക്കയും.

                             അമ്പട്ടൻ

ജഗന്നാഥക്ഷേത്രത്തിൽ അമ്പട്ടൻ ശാന്തിയാണ. അവൻ നിവേദിച്ചത മിക്ക ബ്രാഹ്മണരും ഭക്ഷിക്കും. ബ്രാഹ്മണനത്രെ വിവാഹത്തിങ്കൽ പുരോഹിതൻ. ഒന്നാമത്തേയും രണ്ടാമത്തേയും ദിവസം ഹോമം. 3-ആം ദിവസം താലി ഒരു വെള്ളിതട്ടിലൊ പിത്തളതട്ടിലൊ വെച്ചു ഒന്നാമത ഒരു ബ്രാഹ്മണൻ തൊടണം വലത്തെ കൈ ചൂണ്ടൻവിരലാൽ. വഴിയെ ബാക്കി ബ്രാഹ്മണർ പിന്നെ ക്രമേണ ഉയൎന്നജാതികൾ ഒടുവിൽ പെരിത്തനക്കാരൻ തുടങ്ങി സ്വജനം. എന്നിട്ട അഗ്നിസാക്ഷിയായി കെട്ടും. ആ സമയം വിധവകൾ പാടില്ല. പിന്നെ അരി ഇടണം. അത ദോബിക്കാണ. ചിലപ്പോൾ പെരിത്താനും. ബ്രാഹ്മണന പണവും പട്ടുകരയുള്ള വസ്ത്രവും കൊടുത്തെ ആയാൾ മന്ത്രം ചൊല്ലുള്ളു. ബ്രാഹ്മണൻ നിത്യം ശുദ്ധമാവാൻ കുളിക്കണം. 4-ഉം 5-ഉം ദിവസം ഹോമം, ചടങ്ങ, പെണ്ണ പാട്ടുപാടണം. 5-ആം നാൾ കങ്കണംനീക്കും. ചേലത്തകൊങ്ങു വെള്ളാളൎക്ക കല്യാണപുരോഹിതൻ അമ്പട്ടൻ. താലികെട്ടുന്നതും അവൻ. തിരണ്ടാൽ 11 ദിവസം അശുദ്ധം. നിത്യംകുളി. നിത്യം പുതുവസ്ത്രം. നിത്യം നല്ലെണ്ണയും മുട്ടയുടെ വെള്ളയും സേവിക്കണം. മാംസാദി പാടില്ല. വിധവാവിവാഹമില്ല. കുട്ടികളെ ഒഴികെ ദഹിപ്പിക്കും. തിരുവാങ്കൂറിൽ വെട്ടിക്കൂട്ടൽ അമ്പട്ടന്റെ അവകാശ [ 22 ]

                                     -8-

മാണ.തിരുവാങ്കൂറിൽ താലികെട്ട ഋതുശാന്തിക്ക മുൻ. സംബന്ധം പിൻ. ആങ്ങള പെങ്ങന്മാരുടെ മക്കൾ തമ്മിൽ സംബന്ധം മുഖ്യം. പുല 16. തമിഴൎക്ക 10. (11-ആം നാൾ ശുദ്ധം)

                            അമ്പലവാസി.

പൊതുവാൾ, ചാക്യാർ, നമ്പ്യശ്ശൻ, പിടാരൻ, പിഷാരൊടി, വാരിയൻ, നമ്പി, തെയ്യമ്പാടി ഇത്യാദിയാകുന്നു. ഇവരെ ക്ഷേത്രവാസികൾ, അന്തരാളർ എന്നും വിളിക്കും. ബ്രാഹ്മണനിൽ നിന്ന പതിതനെന്ന ചിലർ പറയുന്നു.ശുദ്രനിൽനിന്ന കേറിയവരെന്ന കേരളോല്പത്ത്യാദിയും. തിരുവാങ്കൂറിൽ നമ്പ്യശ്ശൻ, പുഷ്പകൻ, പുപ്പള്ളി, ചാക്യാർ, ബ്രാഹ്മണി അല്ലെങ്കിൽ ദൈവംപതി, അടികൾ, നമ്പിടി, പിലാപ്പള്ളി നമ്പ്യാർ, പിഷാരടി, വാരിയൻ മാരാര് , നാട്ടുപട്ടൻ, തിയ്യാട്ടുണ്ണി, കരിക്കൾ, പൊതുവാൾ ഇവരെല്ലാം അമ്പലവാസികളാണ. അമ്പലവാസിക്ക പുല സാധാരണ 12. ചിലൎക്ക 10. ചിലൎക്ക 13-ഉം 14-ഉം. കൊച്ചിശീമയിൽ മാരാൻ അമ്പലവാസി മിക്കവൎക്കും മരുമക്കത്തായമാണത്രെ. പിണ്ഡം, ശ്രാദ്ധം ഇതുകൾക്ക പുരോഹിതൻ സ്വജനം തന്നെ യാണ.പുല കഴിഞ്ഞാൽ പുണ്യാഹം ബ്രാഹ്മണൻ വേണം.അമ്പലവാസി ഭവനത്തിൽ ബ്രാഹ്മണന വെച്ചുണ്ണാം. . അമ്പലവാസികൾ എല്ലാം അടുത്തടുത്തിരുന്ന ഭക്ഷിക്കാം.

                              ആരാദ്ധ്യൻ.

ഗഞ്ചാം, വിശാഖപട്ടണം, ഗോദാവരി, കൃഷ്ണാ ജില്ലകളിലും ഏതാനും കടപ്പ, കൎണ്ണൂൾ ജില്ലകളിലും ഒര മാതിരി ലിംഗധാരി ബ്രാഹ്മണൻ ആകുന്നു. പൂൎവ്വംനിയോഗികൾ എന്നു തോന്നും. പ്രതിവൎഷം ശ്രാദ്ധമല്ല ആരാധനയാണ. 10 പുല. ഏകോട്ടിഷ്ടം ഉണ്ട. ആരാധനയിൽ അപസവ്യം ഇല്ല. തിലം, ദൎഭയില്ല. ഹോമമില്ല. പൎവ്വണമില്ല. വിധവകൾ ക്ഷൌരം ചെയ്യേണ്ടാ. ദഹിപ്പിക്കയില്ല. ഇരുത്തി കഴിച്ചിടുകയാണ. [ 23 ]

                                     -9-
                      ആരി (അഥവാദത്തൻ).

തിരുവാങ്കൂറിൽ തൊവാള താലൂക്കിൽ ഒര ഊരിൽമാത്രം ഉണ്ട. ദൎശനകോപ്പ ശിവക്ഷേത്രത്തിലെ അമ്പലവാസിയാണ. പൂണൂലുണ്ട. മറ്റും എല്ലാം ബ്രാഹ്മണക്രിയകൾ ആകുന്നു. മണ്ഡപത്തിൽ കയറികൂടാ. പന്തിഭോജനമില്ല. ഉടുപ്പ തമിൾ സമ്പ്രദായവും പുല 15-ഉം ആകുന്നു.

                                  ആരെ.

(മഹരാഷ്ട്രപൎ‌യ്യായം) തെക്കെ കന്നടത്തിൽ "ആൎ‌യ്യക്ഷത്രി" എന്ന പറയും. പൂണൂൽ ഉണ്ട. ശൃംഗേരി ശിഷ്യന്മാർ ആകുന്നു. വിവാഹം ഋതുവിന്നു മുമ്പും പിമ്പും ആവാം. ഭൎത്താവിന്ന ഭാൎ‌യ്യയെ ഉപേക്ഷിക്കാം. ഭാൎ‌യ്യക്കു പാടില്ല.ദുൎന്നടപ്പിന്ന ഭാൎ‌യ്യയെ ത്യജിക്കുമ്പോൾ മുക്കുട്ട പെരുവഴിയിൽ വെച്ചു ഒര മത്തൻ നടു മുറിക്കണം. മാംസം ആവാം. മദ്യം വഹിയാ. തെക്കെ കന്നടത്തിൽ മക്കത്തായം. ശിവല്ലികൾ പുരോഹിതൻ. മഹാരാഷ്ട്രം സംസാരിക്കുന്ന കൂട്ടര കോഴിയും മത്സ്യവും ഭക്ഷിക്കും. കോഴിയെ മന്ത്രപുരസ്സരം അറക്കണം.

                                 ആശാരി

കമ്മാളൎക്ക പുരോഹിതൻ. കമ്മാളരെ നായൎക്ക് അശുദ്ധം 12 അടി. ബ്രാഹ്മണന 36. ആയുധപാണിയായി ആശാരിക്കു ഉയൎന്നജാതിക്കാരുടെ വീട്ടിൽ എങ്ങും ചെല്ലാം.

                                   ആണ്ടി

തിരുനെൽവേലിയിൽ താലികെട്ടേണ്ടത ഭൎത്താവിന്റെ പെങ്ങൾ. മറചെയ്ക പതിവ. 105 ഉപജാതിയുണ്ട. ജംഗമൻ, കോമണാണ്ടി, ലിംഗധാരി, മുടവാണ്ടി, ഉപ്പാണ്ടിമുഖ്യം. മുടവൻ നൊണ്ടി, മുടവാണ്ടി ഇവൎക്ക് കൊങ്ങു വെള്ളാളരിലെ അംഗ വൈകല്യമുള്ള കുട്ടികൾക്കവകാശമുണ്ട.

                                   ഇരുളൻ

നീലഗിരിയിൽ ഒര കൂട്ടർ. ശനിയാഴ്ചയും തിങ്കളാഴ്ചയും കൃഷി പ്രവൃത്തി എടുക്കുകയില്ല. ഇവൎക്ക വിവാഹനിയമം ഇല്ല. [ 24 ]

                                        -10-

സ്ത്രീപുരുഷന്മാർ യോജിപ്പുള്ളേടത്തോളം കാലം ഒന്നിച്ചി രിക്കും. സ്ത്രീക്കു മനസ്സില്ലെങ്കിൽ പിരിയാം. വിധവെക്കും ആരെ എങ്കിലും എടുക്കാമെന്ന പറയേണ്ടയല്ലൊ.ഒരു ഇരുളൻ മരിച്ചാൽ രണ്ട കുറുമ്പരെ കൊണ്ടുവരും ഒരുവൻ മറ്റേവനെ ക്ഷൗരം ചെയ്യണം. ക്ഷൗരം ചെയ്യപ്പെട്ടവന ഭക്ഷണവും ഒര വസ്ത്രവും കൊടുക്കും. മരിച്ചാൽ ചമ്മണപ്പടി ഇട്ട ഇരുത്തി കുഴിച്ചിടുകയാണ. ചെറിയ കുട്ടികൾക്ക മുലകൊടുപ്പാനില്ലാഞ്ഞ മരിക്കയെ ഉള്ളു എന്നു തോന്നിയാൽ ജീവനോടെ കുഴിച്ചിടും എന്നു സൂക്ഷ്മമായി അറിയുന്നു. ചെങ്കൽപെട്ട, വടക്കേആൎക്കാട, തെക്കേആൎക്കാട ഈ ജില്ലകളിൽ ഇവർ പോയി കുടി ഏറീട്ടുണ്ട. അവിടെ നെല്ലുകുത്തുകയാണ മുഖ്യ പ്രവൃത്തി. ബ്രാഹ്മണരുടേയും മറ്റും വീട്ടിൽ കടക്കാം. തണുപ്പകാലത്ത ശിശുക്കൾക്ക കുളിർ മാറാൻ അവരെ അടുപ്പിന്റെ സമീപം കഴിയിൽ കിടത്തും. ഇവൎക്ക "വിവാഹം" ശനിയാഴ്ച മാത്രം പാടില്ല. താലികെട്ടുന്നത പുരുഷനാണ. മരിച്ചാൽ തലവടക്കോട്ടായി കമുൾത്തികിടത്തി മറ ചെയ്യും. വലിയ ഒരു ക്രിയ ഇവൎക്കും കുറുമ്പൻ, ഏനാടി ഇവൎക്കും കുട്ടികളുടെ മുടികളച്ചിലാണ. പത്തുവയസ്സിന താഴെയുള്ള സകല കുട്ടികളേയും ഒന്നിച്ചു കൂട്ടീട്ടു അമ്മാമന്മാർ ഒരു പിടി മുടി അറുക്കം. ശവം മറചെയ്കയാണ. ചില ഇരുളൎക്ക അമാനുഷജ്ഞാനമുണ്ടെന്ന പറയുന്നു. അവൎക്ക ആവെശം ഉണ്ടായി ഓരോന്നു പറയും. അതിന്റെ അൎത്ഥം വേറെ ചിലർ പറയും. ഇരുളർ ചെരിപ്പിടുകയില്ല. പുതെക്കയില്ല. കഠിനകുളിരിന്ന തീക്കായും.എന്നാലും കമ്പിളി പുതെക്കയില്ല. ചില കൂട്ടുൎക്ക വിധവയെ മരിച്ചവന്റെ സോദരൻ എടുക്കുന്ന (കെട്ടുന്ന) നടപ്പുണ്ട. ചില കൂട്ടർ ശവം മലൎത്തികിടത്തി മറചെയ്യും. മരിച്ചാൽ 11-ആം ദിവസം മൂത്തമകൻ തലയിൽ ഒര തുണികെട്ടി കുറെ അരിമഞ്ഞൾപുരട്ടി വെള്ളത്തിലേക്ക എറിയണം.

                                   ഈഡികാ.

തിലുങ്കർ. കള്ളുണ്ടാക്കുക പ്രവൃത്തി. ചില കൂട്ടക്കാർ മരം ഏറുന്ന സമയം കത്തി വലത്തഭാഗത്താണ കെട്ടുക. തമിഴർ [ 25 ]

                                    -11-

പിന്നിലാണ തമിഴർ തെങ്ങ, പന ഇതകൾ കേറുന്നു. ഈ ത്തചുരുക്കം. തെലുങ്കർ പനയും ഈത്തയും കയറും. തെങ്ങു കയറുകയില്ല. പുരോഹിതൻ ബ്രാഹ്മണനാണ. അതിനാൽ ബ്രാഹ്മണന ന്യുനതയില്ലതാനും. ശവം മറചെയ്കയാണ. പുല 12. അന്ന മാംസം പാടില്ല. ഇവർ മദ്യം സേവിക്കയെ ഇല്ല.

                                 ഈഴുവൻ.

തെക്കു തിരുവാങ്കൂറിൽ പലെ ക്ഷേത്രങ്ങളീലും ഇവൎക്കും നായന്മാൎക്കും കൂട്ടായി അവകാശമുണ്ട. മറ്റ ചില പ്രദേശങ്ങളിൽ തൂക്കം എന്നൊര ക്രിയയുണ്ട. ഇതൊരു പ്രാൎത്ഥനയാണ. പ്രാൎത്ഥിച്ചവന്റെ ഊരെക്കമീതെ മാംസ ത്തിൽകൂടി ഒര കൊക്ക പായിച്ചിട്ട കയറിട്ട ഒര വടിയി ന്മേലോ മറ്റൊ ഉയൎത്തി അമ്പലം ചുറ്റും കൊണ്ടു നടക്കുകതന്നെ. നായന്മാർ കമ്മാളർ, തുടങ്ങിയുള്ള വരും ഈ വഴിവാട ചെയ്യും. മക്കത്തായവുമുണ്ട മരുമക്കത്തായവുമുണ്ട. താലികെട്ട കഴിഞ്ഞിട്ടുവേണം സംബന്ധമെങ്കിലും വിവാഹമെങ്കിലും. അമ്മാമന്റെ മകളേയും അഛന്റെ മരുമകളേയും സ്വീകരിക്ക യോഗ്യത. വിധവാവിവാഹം ആവാം.

മലയാളത്തിൽ ഈഴുവൎക്ക തിരണ്ടകല്യാണം 4-ആം ദിവസ മാണ. ഏഴാംദിവസവും കുളത്തിങ്ങൽ കൊണ്ടു പോകണം.

                                   ഉപ്പര.

ഇതും ഉപ്പിളിയൻ, ഉപ്പാര, ഉപ്പലിക, ഇതൊക്കയും ഒരു ജാതിയുടെ പേർ തന്നെയാണ ഉപ്പുണ്ടാക്കുകയാണ പണി. ഉപ്പിളിയൻ തമിഴനും ഉപ്പര തെലുങ്കരും ഉപ്പാര മൈസൂരിൽ കൎണ്ണാടകഭാഷക്കാരും ആണ. ഒട്ടവനെപോലെയാണ ഏകദേശം. കുളം,ഏരി,കുഴിക്കലും ഉണ്ട.അന്യോന്യം വിവാഹമില്ല. കൂടി ഉണ്ണും. ജാതികാൎ‌യ്യങ്ങൾ തീൎപ്പാൻ പെരിയതനക്കാരനെന്നും യജമാനനെന്നും പേരായിട്ട ഒര സ്ഥാനിയുണ്ട. വ്യഭിചാരത്തിന്നു കൎണ്ണാടകദേശത്ത ശിക്ഷ സ്ത്രീയുടെ തലമുടി കുറെ മുറിച്ചെടുത്തതിന്റെശേഷം പച്ചവെള്ളത്തിൽ കുളിപ്പിച്ച അല്പം ചാണകവെള്ളം കുടിപ്പിക്കുകയാണ. വഴിയെ അമ്പലത്തിൽ [ 26 ]

                                           -12-

കൊണ്ടുപോയി. പൂജക്കാരൻ പുണ്യാഹം കടയണം. ജാതി ക്കാൎക്ക ഒര വിരുന്നും ശേഷക്കാർ കഴിക്കണം. പുരുഷന്ന ശിക്ഷ ഒരഭാഗം മീശയും പുരികവും തലയിൽ ഏതാനും ക്ഷൌരം ചെയ്തതിൽ പിന്നെ വയ്കോൽമേഞ്ഞ 7 പന്തൽ ഉണ്ടാക്കി തീകൊളുത്തി കത്തുന്നസമയം അതിൽകൂടി നൂണപോകയും വഴിയെ മുങ്ങി കുളിച്ച പുണ്യാഹം ഏൽക്കുകയും ആകുന്നു. സ്ത്രീയും ഈ അഗ്നിപ്രവേശം ചെയ്യണമെന്നു പറയുന്നു. വിവാഹം തിരളും മുമ്പും ഉണ്ട. പതിവ പിന്നെ യാകുന്നു. ഉപ്പിളിയൻ, ഉപ്പര ഇവർ അഛൻ പെങ്ങളുടെ മകളെ അവകാശപ്പെടുക പതിവാണ.കല്യാണസമ്പ്രദായത്തിന ദേശഭേദമുണ്ട. മധുരയിലെ ഉപ്പിളിയ്ന്മാൎക്ക താലികെട്ടാൻ പെണ്ണിന്റെ ഊരിൽ സൎക്കാരി എന്ന പറയുന്ന ഒര സ്ത്രീയാണ. ചിലേടത്ത മണവാളന്റെ പെങ്ങളാകുന്നു. ചിലേടത്ത മണവാളൻ താൻ തന്നെയാണ. കൎണ്ണാട ഉപ്പാരന്മാൎക്ക മണവാളൻ ക്ഷൗരംചെയ്ത കുളിച്ചിട്ട പിത്തള ക്കമ്പികൊണ്ടു രണ്ട എഴയായി പൂണുനൂൽ ഇടണം. ഇത് 5 ദിവസം ധരിക്കും. ഉപ്പിളിയന്മാരുടെ എടയിൽ സ്ത്രീ പുരുഷന്മാരെ മൺകുടങ്ങൾ ഒന്നിന്ന മീതെ ഒന്ന വെച്ച ചുമരപോലെയാക്കി അതിനകത്ത ഇരുത്തി അവരുടെ തലയിൽ സ്ത്രീകൾ വെള്ളം ഒഴിക്ക നടപ്പുണ്ട. വിധവാ വിവാഹം ആവാം. ഉപ്പാരന്മാൎക്ക് വിധവയെ വിധുരനും വിധുരനെ വിധവയും മാത്രമെ കെട്ടിക്കൂടു. തൃശ്ശിനാപള്ളി ജില്ലയിലെ ഉപ്പീളിയന്മാർ ജനിച്ചിട്ടില്ലാത്ത ബാലനെ ജനിച്ചിട്ടില്ലാത്ത മച്ചൂനിച്ചിയെ വിവാഹം ചെയ്തു കൊടുത്തേക്കാമെന്ന പ്രതിജ്ഞ ചെയ്ത സമ്പ്രദായമുണ്ട. തമിഴ ദേശങ്ങളിൽ ഒര നടപ്പുണ്ട. മൂന്ന സുമംഗലിമാർ കല്യാണം ആദ്യത്തെയും രണ്ടാമത്തെയും ദിവസം മഞ്ഞൾ കലക്കിയ വെള്ളത്തിൽ മുഖം കഴുകിയതിൽ പിന്നെ സ്ത്രീ പുരുഷന്മാർ ആ വെള്ളം കൊണ്ട കുളിക്കണം.തിരളും മുമ്പെ വിവാഹം ചെയ്താൽ ഋതുവാകന്നവരെക്കും ഭൎത്താവിന്ന ഭാൎ‌യ്യയുടെ കണ്ണിലേക്ക നോക്കിക്കൂടാ. തിരണ്ടാൽ ഒര ആട്ടിനെ അറുത്തിട്ട അതിന്റെ ചോരകൊണ്ടു ആങ്ങള അളിയനെ പൊട്ടു തൊടിയിക്കണം. ഭൎത്താ [ 27 ]

                                      -13-

വ കുറെ പഴവും പാലും കൂടി വായിലിട്ട ചവച്ചിട്ട ഭാൎ‌യ്യയുടെ നേൎക്ക തുപ്പണം. വിവാഹം തിരണ്ടതിന്റെ ശേഷമാണെങ്കിൽ തമിഴദേശത്തുള്ളവർ വിവാഹദിവസം മരംകൊണ്ട 7 വളയൽ ഉണ്ടാക്കി അതിന്റെ മീതെ പെണ്ണീനെ നടത്തും. ഇതിന്ന ഭൎത്താവ സമ്മതംകൊടുക്കണം. ഒര വണ്ണാത്തി ഹാജരുണ്ടായിരിക്കുകയും വേണം.തെലുങ്കൎക്ക് ഈ ക്രിയ പെണ്ണ തിരണ്ടാൽ ഒടുവിലത്തെ ദിവസമാണ. അമ്മാമൻ കൂടെ ഉണ്ടായിരിക്കയുംവേണം.ഉപ്പിളിയന്മാൎക്ക വിധവകളും ഭൎത്താവിനാൽ ഉപേക്ഷിക്കപ്പെട്ടവളും വിവാഹം ചെയ്യാം. ഏതെങ്കിലും ഒര കന്യകയെ വിവാഹം ചെയ്യുവോളം പുരഷന്ന ക്ഷൗരം പാടില്ല. കന്യകയെ വിവാഹം ചെയ്യാത്തപക്ഷം ജീവകാലം ക്ഷൗരമില്ല.

മരിച്ചാൽ മറ ചെയ്കയാണ പതിവ. ചിലകൂട്ടൎക്ക എഴും ചിലൎക്ക പതിനാറും പുലയുണ്ട. ചില കൂട്ടത്തിൽ വിധവമാർ താലി അറുക്കുകയില്ല. താനെ വീണ പോകുവോളം കെട്ടും. പുലയുടെ അവസാന ദിവസം വയ്യുന്നേരം കുറുക്കൻ ഓരിയിടാൻ തുടങ്ങും മുമ്പായി കുറെ പാൽ കൊണ്ടുപോയി ഒര എരുക്കിൻ ചെടിയിന്മേൽ പാരും."സ്വൎഗ്ഗത്തിലേക്കു പോയിക്കൊ, കൈലാസത്തേക്ക് പോയിക്കൊ" എന്ന പറഞ്ഞുകൊണ്ട. ചിലർ വൈഷ്ണവരും ബാക്കി ശൈവരും ആകുന്നു.

                                  ഉള്ളാടൻ.

മലയാളം, കൊച്ചി, തിരുവാങ്കൂർ ഇവിടെ മലകളിൽ കിഴങ്ങ തേൻ മുതലായതുകൊണ്ട ജീവിക്കുന്നു. ചിലേടത്ത കടൽവക്കിലും കാണാം. അവിടെ മീൻ പിടിത്തംപണി. മുതലയേയും എലിയേയും പിടിപ്പാൻ സമൎത്ഥന്മാരാണ. വിവാഹത്തിന്റെ സമ്പ്രദായം രസമുണ്ട. എലയും കൊമ്പും മറ്റും കൊണ്ട ഒര സ്ഥലം വളച്ചകെട്ടി പെണ്ണിനെ അതിനകത്ത ഇരുത്തും. പുറത്ത ചുറ്റും ചെറുപ്പക്കാർ മുളവടിയും കൊണ്ട ചാടി ക്കളിക്കും. സുമാർ ഒരു മണിക്കൂർ നേരം ഉണ്ടാകും. എടയിൽ ഓരോരുത്തൻ വടി ഉള്ളിലേക്കു കടത്തി നോക്കും. പെണ്ണ ഏതിനെ പിടി [ 28 ]

                                      -14-

ക്കുന്നുവോ അതിന്റെ ഉടമസ്ഥനായി ഭൎത്താവ. ശവം കുഴിച്ചിടുകയാണ നടപ്പ. പുല 15 ദിവസമാണ. 16-ആം ദിവസം തളിപ്പൻ എന്ന പറയുന്ന ക്ഷുരകൻ വന്ന പുര ശുചിയാക്കും. ശേഷക്കാർ കുളിച്ചു വരുമ്പോൾ അവരുടെ മേൽ ചാണകവെള്ളം തളിക്കും. ഇവൎക്ക മരുമക്കത്തായമാണ. പുലയൎക്കും പറയൎക്കും ഇവരെ തീണ്ടലുണ്ടെന്ന പറയുന്നു. സ്ത്രീകൾ പണിക്ക പോകുകയില്ല.

                                ഊരാളി.

ഇവർ മധുര കോയമ്പത്തുർ, തൃശ്ശിനാപള്ളീ ഈ ജില്ലകളിൽ കൃഷിപ്പണിക്കാരാണെന്ന 1891 ലെ കാനേഷുമാരി റിപ്പോട്ടിൽ പ്രസ്താവിച്ചിരിക്കുന്നു. വടശ്ശീരികൾ എന്നും നാട്ടുശീമകൾ എന്നും രണ്ട കൂട്ടരുണ്ട. ഒരുവൻ ജാതിയിലേക്ക് തിരിച്ച വരാൻ ഒരു ആട്ടിനെ കാരണവന്മാർ കാൺകെ കൊന്ന ചോരകൊണ്ട നെറ്റിക്ക പൊട്ട തൊടണം. വഴിയെ ഒരു സദ്യ കഴിച്ച കുറെ ചോർ തന്റെ പുരപ്പുറത്ത എറിയുകയും വേണം. ചോർ കാക്കകൾ തിന്നു എങ്കിൽ ജാതിയിൽ കൂട്ടും. വിവാഹം തിരളും മുമ്പും വഴിയേയും ഉണ്ട. ഭൎത്താവില്ലാത്ത ഒരുത്തിയോട ചിറ്റമുണ്ടെന്ന കണ്ടുപിടിച്ചാൽ കുറ്റക്കാരൻ ഒരു പിഴ കൊടുക്കണം. അവളെ കെട്ടണം. താലിക്ക ബദൽ അവന്റെ അരഞ്ഞാൺ ചരടാണ അവളുടെ കഴുത്തിൽ കെട്ടുക. ഇതിന്ന പുറമെ ശേഷക്കാൎക്ക് സംഭവിച്ച അശുദ്ധി തീൎക്കാൻ ഒരു തൊട്ടിയൻ വേണം.സ്ത്രീപുരുഷന്മാരെ ഒരു കുളത്തിങ്ങൽ കൊണ്ടുപോയി കുളത്തിൽ തൊട്ടിയൻ 108 കുണ്ടു കുത്തി അതുകളിലെ വെള്ളം സ്ത്രീപുരുഷന്മാരുടെ തലയിൽ തളിക്കണം. ഒരു തൊട്ടിയനും ചക്കിളിയനും കൂടി ഒരു ആട്ടിനെ അറുത്ത തല കുഴിച്ചിടും. അതിന്റെ മീതെ സ്ത്രീപുരുഷന്മാരും ശേഷക്കാരും നടക്കണം. ചോര അവരുടെ തലയിൽ കൊടയണം. പിന്നെ അവർ എല്ലാം കുളിച്ച ഗോമൂത്രം സേവിച്ച രണ്ടാമതും കുളിക്കണം. പിന്നെ പാൽ സേവിക്കണം. ജാതിപഞ്ചായത്തകാരെ മുമ്പിൽ സാ [ 29 ]

                                           -15-

ഷ്ടാംഗം നമസ്കരിക്കണം. പണമുള്ളവൎക്ക് ബ്രാഹ്മണനാണ പുരോഹിതൻ. മറ്റവൎക്ക് സ്വജനം തന്നെ. ഭൎത്താവ മരിച്ചാലും ഉപേക്ഷിച്ചാലും മറ്റൊരുത്തന്നെ കെട്ടാം. ശവം ദഹിപ്പിക്കയും ചെയ്യും, കഴിച്ചിടുകയും ചെയ്യും. കഴിവുള്ളവർ ശ്രാദ്ധം ഊട്ടും. കോഴി, ആട, പോൎക്കം, ഇതുകളുടെ മാംസം, മത്സ്യം, മദ്യം ഇതൊക്കെ ആവാം. ഇവർ, ഇടയൻ, തൊട്ടിയൻ, കള്ളൻ ഇവരുടെ താഴെയാണ. കല്യാണം പിതൃക്രിയ ഇതുകൾക്ക പൂണുനൂൽ ഇടും. വിവാഹം നിശ്ചയത്തിന്ന പെണ്ണിന്റെ വീട്ടിൽ ആണിന്റെ അമ്മാമനും ആണിന്റെ വീട്ടിൽ പെണ്ണിന്റെ അമ്മാമനും പോയി മറ്റവൻ കാണെ മൂന്ന എടങ്ങഴി നെല്ല അളന്ന കൊടുക്കണം.

ശവം എടുത്തകൊണ്ടുപോവാൻ കോണി ഊരിലേക്ക കൊണ്ടു വരികയില്ല. ശവം ഊരിന്റെ പുറത്ത കൊണ്ടുപോയി അവിടുന്ന കോണിമേൽ വെച്ച ശ്മശാനത്തിലേക്ക കൊണ്ടുപോകയേ ഉള്ളു. ചില കൂട്ടരുടെ എടയിൽ ശവം കൊണ്ടുപോവാൻ ഒരുങ്ങുമ്പോഴെക്ക ഒരു പറച്ചി കളിക്കണം. മരിച്ചതിന്റെ രണ്ടാം ദിവസം ശേഷക്കാർ ഒരു കുഴിയമ്മിയിൽ ചാണകം കലക്കി അതിൽ കാൽവിരലുകൾ മുക്കുകയും ഭസ്മക്കുറിയിടുകയും വേണം. മൂന്നാം ദിവസത്തിന്ന ശേഷം എന്നെങ്കിലും എട്ട എന്ന ഒരു കൎമ്മം നടപ്പുണ്ട. ഒരു പന്തലിൽ മൂന്നു വാഴ വെച്ചു മരിച്ചവന്റെ ശേഷക്കാർ അവിടെ പകൽ മുഴുവൻ നിൽക്കും. അപ്പോൾ ഇഷ്ടജനങ്ങൾ അവിടെ "കൺനോക്കിന്ന" ചെല്ലണം. വടശ്ശീരികൾ ഓരോരുത്തരായിട്ടാണ ചെല്ലുക. പ്രധാന പിണ്ഡകൎത്താ ചോദിക്കും" ആലിംഗനം ചെയ്യുന്നുവൊ അല്ല നിന്റെ തലെക്ക തല്ലുന്നുവൊ?" എന്നു. എന്നാൽ സ്നേഹിതൻ ഒന്നുകിൽ അവന്റെ കൈകൊണ്ട മറ്റവന്റെ കയ്യ രണ്ടും കൂട്ടി ചേൎക്കും. അല്ലെങ്കിൽ സാഷ്ടാംഗം നമസ്കരിച്ച തൊഴിക്കും. വഴിയെ ഓരോരുത്തനായി ഊരിന്ന പുറത്ത നാട്ടുക്കാർ സഭ കൂടി നിൽക്കന്നേടത്ത പോകണം. അവിടെ ഒരു പറയനും മൂന്ന ഊരാളികളും കൂടി തലവനെ അറിയിക്കും ഇന്നിന്നവർ പന്ത [ 30 ]

                                   -16-

ലിൽ പോയിരിക്കുന്നു, ഇന്നിന്നവർ പോയിട്ടില്ല എന്ന. പന്തൽ, പൊളിക്കട്ടെയൊ എന്ന ചൊദിക്കയും ചെയ്യും. പിന്നെ പന്തൽ പൊളിക്കും. അവിടെ ഒരു ചെമ്പ വെച്ചിട്ട ചുറ്റും സ്ത്രീകൾ ഇരുന്ന കരയണം. വഴിയെ എല്ലാവരും കൂടി സഭ കൂടിയേടത്ത പോകണം.അവിടെ ഒരു പറയന്നും ഒരു ദാസിക്കും ഒരു പണ്ടാരത്തിന്നും തലക്കെട്ട കെട്ടിച്ചു പറയൻ പറ കൊട്ടി നാട്ടിനെ അനുഗ്രഹിക്കണം. അവസാനം എല്ലാവരും കൂടി മരിച്ച വീട്ടിൽ പോയി മൂപ്പൻ മൂന്ന പിടി കമ്പ് വിധവയുടെയൊ ശേഷക്കാരിൽ മറ്റാരുടെ എങ്കിലുമൊ വസ്ത്രത്തിൽ ഇട്ട ഒരു ഉരൽ നിലത്ത ഇടും.

ഇവർ നായാട്ട് ഭ്രാന്തന്മാരാണ. ശിവരാത്രിയുടെ പിറ്റെന്ന സകലരും വേട്ടെക്ക പോകും. കാവേട്ടക്കാരൻ എന്നൊരു പ്രധാന നായാട്ടുകാരനുണ്ട. അവൻ വേണം വെടിവെച്ച മൃഗങ്ങളെ തലയും കാൽവള്ളിയും അറുക്കുവാൻ. തല വെടി വെച്ചവന്നാണ, ശേഷം എല്ലാവൎക്കും ഓഹരി വെക്കും.

തിരുവാങ്കൂറിൽ മലകളിൽ ഊരാളിമാരുണ്ട. അവൎക്ക തലവൻ കാണിക്കാരൻ എന്നൊരുത്തനാണ. കല്യാണം കഴിഞ്ഞാൽ ഭൎത്താവ ഭാൎ‌യ്യയുടെ പുരയിലാണ പാൎക്കുക. തിരണ്ടാലും പ്രസവിച്ചാലും മറ്റും അശുദ്ധി കലശലാണ. തിരണ്ടാലും ദൂരത്തായാലും പ്രത്യേകം ഒരു കടിലിൽ പാൎപ്പിക്കും. 4-ആം ദിവസം മറ്റൊരു കടിലിലേക്കാക്കും. 7-ആം ദിവസമെ കൂട്ടത്തിൽ ചേൎക്കു. പ്രസവിച്ചാൽ 12 ദിവസം അകലെ ഒരു കടിലിലും 5 ദിവസം കുറെ അടുത്ത ഒന്നിലും പാൎക്കണം. അത കഴിഞ്ഞാൽ പിന്നേയും 20 ദിവസം ആരേയും തൊട്ടുകൂടാ. കടിഞ്ഞിൽ പ്രസവത്തിന ഭൎത്താവിന 3 പുലയുണ്ട. എല്ലാ പേറ്റിനും സ്ത്രീയുടെ അമ്മയുടെ ഭാഗക്കാൎക്കെല്ലാം 5 പുലയുണ്ട. ജനിച്ച 18-ആം നാൾ അവരിൽ മൂത്തവൻ കുട്ടിക്ക പേരിട്ട കാത കുത്തും. നടക്കാനായാൽ മുടി കളയും. കുടുംമ മുന്നിലാണ.

ശവം കഴിച്ചിടുകയാകുന്നു. കുഴിയിൽ സംബന്ധികൾ ഓരൊ വസ്ത്രം ഇടണം. കുഴി മൂടിയാൽ മീതെ ഒരു പുരവെച്ച കെ [ 31 ]

                                  -17--

ട്ടും. അതിൽ മരിച്ചവന്റെ കൊടുവാളും അല്പം ചോറും വെറ്റിലയടെക്കയും വെക്കും. 7 സംവത്സരം കഴിഞ്ഞാൽ പ്രേതത്തിന്ന ചോറും റാക്കും പൂജിക്കും. ചത്തപുല 16 ആണ. അച്ഛനെ അപ്പനെന്നും അമ്മാമനെ അച്ചനെന്നുമാണ വിളിക്കുക. മരുമക്കത്തായമാണ. വിവാഹത്തിന്ന താലികെട്ട ഇല്ല. നിശ്ചയം കഴിഞ്ഞാൽ പെണ്ണിനെ ഭൎത്താവിന്റെ ചാളെക്കു അയക്കും മാത്രം. ഊരാളികളും ഉള്ളാടന്മാരും തമ്മിൽ വിവാഹമുണ്ട. പുനൎവ്വിവാഹം ആവാം. വിവാഹം അങ്ങട്ടും ഇങ്ങട്ടും മാറ്റമായിട്ടാണ. ഒരു പെണ്ണിനെ ഇങ്ങട്ട വേണമെങ്കിൽ ഒന്നിനെ അവളെ തറവാട്ടിലേക്കു കൊടുക്കണം. ഇവൎക്ക സംഗീതം വളരെ പ്രിയമാണ. രാത്രി വളരെ പാടിയെ ഉറങ്ങുകയുള്ളു. ചുമട തലയിൽ എടുക്കുകയില്ല. മുതുകത്തെ എടുക്കുകയുള്ളു. ജ്യേഷ്ഠാനുജന്മാർ കൂടി ഒരു സ്ത്രീയെ ഭാൎ‌യ്യയാക്കുമെന്നു പറയുന്നു.

മലയാളത്തിലെ കോലായന്മാൎക്കും ഊരാളൻ എന്നു പേരുണ്ട.

കോയമ്പത്തുര മലകളിൽ ഒരു കൂട്ടരുണ്ട. അവർ തങ്ങൾ ഇരുളരാണെന്ന പറയും. സാമാന്യം എന്ത എറച്ചിയും തിന്നും. പശു, പൂച്ച, തവള, കരടി, വെള്ളക്കുരങ്ങൻ, ഇതിനെ തിന്നുകയില്ല. തിന്നുമൊ എന്ന ഒരുത്തനോട ചോദിച്ചപ്പോഴക്ക അവൻ ഓക്കാനിച്ചു. ജാതിക്കൂട്ടം തീൎക്കാൻ തലവനുണ്ട. അവന്ന പേർ യജമാനൻ എന്നാകുന്നു. അവന്ന സഹായിപ്പാൻ പട്ടക്കാരൻ, ഗൌഡൻ, കോൽക്കാരൻ ഇങ്ങിനെ 3 പേരുണ്ട. ഭൎത്താവോടുകൂടി ഇരിക്കാൻ കൂട്ടാക്കാത്ത സ്ത്രീക്ക ശിക്ഷ ബഹുരസമുണ്ട. അവളെ ഒരു മരത്തോടു കെട്ടി ഒരു കോല്കാരൻ ഒരു കടന്നക്കൂട അങ്ങിനെ തന്നെ അവളുടെ കാല്ക്കൽ ഇട്ട പൊളിക്കും. തെല്ലനേരം കഴിഞ്ഞാൽ അവളോട ചോദ്യം ചെയ്യും. ഭൎത്താവോടുകൂടി ഇരിക്കാൻ മനസ്സാണെന്ന പറഞ്ഞാൽ ഭൎത്താവിന്റെ മുതുകത്ത കോൽക്കാരൻ കോഴിക്കാട്ടംകൊണ്ട ഇട്ട അടയാളത്തെ നക്കി "നീ എന്റെ ഭൎത്താവാണ. മേലിൽ നിന്നോട ശണ്ഠകൂടുകയില്ല. നീ പറയുന്നതിനെ അനുസരിച്ചകൊള്ളാം" എന്ന പറയണം.

                                                     2 [ 32 ] 
                                --- 18 ---

ഇതൊക്കെ കഴിഞ്ഞാലും അവൾക്കു സമ്മതമില്ലെങ്കിൽ ഒരു പിഴയും കൊടുത്ത സ്വജാതിയിൽ മറ്റൊരുത്തന്റെ ഒന്നിച്ച പോകാം. പെണ്ണ തിരണ്ടാൽ എണ്ണ പുരട്ടി ചമഞ്ഞ 7 ദിവസം വേറിട്ട ഒരു കുടിലിൽ പാൎക്കണം. തുണെക്കു രണ്ട പെൻ കിടാങ്ങളുണ്ടായിരിക്കും, 8-ാംനാൾ മൂന്നാളും പുഴയിലൊ കുളത്തിലൊ കുളിച്ച ഈറനോടെ അവളുടെ പുരയിൽ പോയി ഒരു ഉലെക്കയിന്മേൽ ഇരിക്കണം. തിരണ്ടവളുടെ മടിയിൽ 8, 9 മാസം പ്രായമായ ഒരു ശിശുവിനെ ഇരുത്തും. അതിന്നു അല്പം ചോറ കൊടുത്തശേഷം അവളും കുറെ ഉണ്ണം. പിന്നെ കൂടിയ ജനങ്ങൾ ഭക്ഷിക്കും. ഒരു പാത്രത്തിൽ കയ്യ കഴുകും.അത അവൾ എടുത്ത തൂക്കണം. എച്ചിൽ തളിക്കയും വേണം. വിവാഹം തിരളുംമുമ്പും വഴിയേയും ആവാം. നിശ്ചയിക്കുക പുരുഷന്റെ അച്ഛനമ്മമാരാണ. അവര ഒരിക്കൽ അവനോടുകൂടിയും ഒരിക്കൽ അവനോട കൂടാതെയും സ്ത്രീയുടെ അച്ഛനമ്മമാരുടെ പുരയിൽ പോകണം. ചെന്നാൽ ചെല്ലുന്നവരുടെ വടികൾ വാങ്ങി വെച്ചിട്ടു അകത്ത പായ വിരിച്ച കൊടുക്കണം. അഭിവാദ്യം ചെയ്യേണ്ടുന്ന മാതിരി കാൽ തൊട്ട തലയിൽ വെക്കുകയാകുന്നു. വിവാഹത്തിന്ന പോകുന്ന വഴിക്കു ഒരു തോടൊ പുഴയൊ ഉണ്ടെങ്കിൽ വെള്ളമുണ്ടായാലും ശരി ഇല്ലെങ്കിലും ശരി മണവാളന അത ഇറങ്ങി കടന്നുകൂടാ.അമ്മാമൻ അവനെ മുതുകിൽ എടുത്ത കടത്തണം. പെണ്ണിന്റെ വീട്ടിൽ ചെന്നാൽ വടികൾ കോൽക്കാരൻ വാങ്ങി അങ്ങോട്ടു തന്നെ കൊടുക്കണം. ഇല്ലെങ്കിൽ വലിയ അപമാനം ഉണ്ട. പിഴയുണ്ട. കല്യാണപന്തലിങ്ങൽ‌ എത്തിയാൽ പെണ്ണിന്റെ ഊരുകാർ തടുക്കും. ഉന്തും തള്ളം ആവും. അന്യോന്യം മഞ്ഞൾ ഗുരുതി തൂക്കും. ഒടുവിൽ അകത്ത കടക്കും. ഭക്ഷണം കഴിഞ്ഞാൽ പെണ്ണും കൂട്ടരും പുരുഷന്റെ ഊരിലേക്ക പോകും. അവിടെ സ്ത്രീയും പുരുഷനും വേറെ വേറെ പുരയിൽ പാൎക്കണം. മണവാളന്റെ പുര മുമ്പിൽ നാല വരിയായി 12 കാലുള്ള ഒരു പന്തലുണ്ടായിരിക്കും. കടക്കുന്ന വാതിലിന്ന അടുത്തുള്ള രണ്ട തൂണിന്റെ കുഴിയിൽ ഒരു നാളികേരം ഉടച്ച നെയ്യും പാലും ഏ [ 33 ]

                                      -19-

താൻ ചെമ്പുനാണ്യവും വെക്കും. സ്ത്രീപുരുഷന്മാർ എണ്ണുതേച്ച കുളിച്ച കോടിയുടുത്ത അലങ്കരിച്ച പന്തലിൽ കടക്കും. അവിടെ ഒരു പലകയിന്മേൽ ഇരുന്നാൽ ഒരു തേങ്ങയുടച്ച ഒരു തട്ടിൽ മറ്റൊരു പാത്രം വെച്ച അതിനെ തൊഴും. പിന്നെ അവർ കുളങ്ങരെ പോയി ഇഷ്ടദേവനെ പൂജിക്കും. തിരികെ വരുന്ന സമയം അമ്മാമന്മാർ ഒന്നിച്ചുണ്ടാകണം. പുരയിൽ എത്തുവോളം അവർ കളിക്കയും മുമ്പിൽ നാളികേരം ഉടക്കുകയും വേണം. സ്ത്രീപുരുഷന്മാർ പിന്നേയും പന്തലിൽ ചെറുവിരലുകൾ കോൎത്ത പിടിച്ച പലകയിലിരിക്കണം. ആ സമയം പെണ്ണിന്റെ അച്ഛന സ്ത്രീധനവും അമ്മെക്ക "പാൽകൂലി" എന്ന പറയുന്ന പാലിന്റെ പണവും കൊടുക്കണം. താലികെട്ടുക മണവാളന്റെ സംബന്ധത്തിൽ ഒരുത്തിയാകുന്നു. ഉടനെ പെണ്ണ അകത്ത പോയി കുറെ ചോറുണ്ടാക്കണം. അത ഒരു പാത്രത്തിൽ നിന്ന അവളും ഭൎത്താവും ഉണ്ണും.

കുടുവളി എന്ന പേരായിട്ട ഒരു മാതിരി വിവാഹമുണ്ട. ആണും പെണ്ണും മനസ്സ ചേൎന്നാൽ കാട്ടിൽ പോയി പാൎക്കും. ശേഷക്കാർ കണ്ടപിടിച്ച കൂട്ടികൊണ്ടു വന്നാൽ പഞ്ചായത്തസഭ കൂടി പെണ്ണിന്റെ അച്ഛന അവളുടെ വിലയും ഒരു പിഴയുംകൊടുത്താൽ ഭാൎ‌യ്യാഭൎത്താക്കന്മാരായി. കൊടുക്കാഞ്ഞാൻ രണ്ടാളും ഭ്രഷ്ടന്മാരാകും. വിവാഹസംബന്ധമായി പുരുഷൻ ഒരു സദ്യ കഴിക്കണം. അത കഴിക്കുംമുമ്പെ അവൻ മരിച്ചുപോയെങ്കിൽ അവന്നുണ്ടായ മക്കൾ ഔരസന്മാരാകയില്ല. ഈ അയോഗ്യത തീരാനായി വിധവയെകൊണ്ടൊ അവളുടെ അടുത്ത ദായാദികളെ കൊണ്ടൊ ശവം എടുക്കുംമുമ്പായി കുറെ ആളുകൾക്കെങ്കിലും അന്നം കൊടുപ്പിക്കും.

ഊരാളികൾ ശവം കുഴിച്ചിടുകയാണ. ശേഷക്രിയയുടെ സമ്പ്രദായം കുറെ എല്ലാം വടുകരോട കണ്ട പഠിച്ചതാണ. ശവത്തെ എണ്ണതേച്ച കുളിപ്പിച്ച കോടിവസ്ത്രവും തലക്കെട്ടും ധരിപ്പിച്ച നെറ്റിമേൽ ഒരുറുപ്പികയും കണ്ണിന്റെ മീതെ രണ്ട കാൽ ഉറുപ്പികയും പറ്റിക്കണം. എല്ലാവരും എത്തിക്കൂടിയാൽ ശവ [ 34 ]

                                       -20-

ത്തെ ആറ തട്ടും വൎണ്ണക്കൊടികളും താഴികക്കുടവും കുടയും ഉള്ള ഒരു രഥത്തിൽ വെച്ച വാദ്യവും നാലുപുറവും നൃത്തവുമായി ശ്മശാനത്തിലേക്ക കൊണ്ടുപോകും. അവിടെ ഒരു എരുമയെ കൊണ്ടു വന്ന കറന്ന അല്പം പാൽ മൂന്ന പ്രാവശ്യം ശവത്തിന്റെ വായിൽ കൊടുക്കും. ഒരു പശുവിനേയും ഒന്നൊ രണ്ടൊ കടച്ചികളേയും രഥം മൂന്ന പ്രദക്ഷിണം വെപ്പിച്ചിട്ട മരിച്ചവന്റെ പെങ്ങൾക്ക കൊടുക്കും. വഴിയെ അലങ്കാരങ്ങളെല്ലാം അഴിച്ചെടുത്ത രഥം പൊളിച്ച ശവം സ്ഥാപിക്കയും ചെയ്യും. 8-ആം ദിവസം സീമന്തപുത്രൻ തലക്ഷൌരം കഴിച്ച താനും തന്റെ സോദരന്റെ ഭാൎ‌യ്യയും ഉപവസിക്കും. ശ്മശാനത്തിൽ മുമ്പെ മരിച്ചവരുടെ പേൎക്ക നാട്ടിയ കല്ലുകളുടെ അടുക്കെ ഒരു കല്ല നാട്ടി എല്ലാറ്റിനും നെയ്യ അഭിഷേകം ചെയ്യും. ആ സമയം കൂട്ടത്തിൽ ഒരുത്തൻ വെളിച്ചപ്പെട്ട കല്പിക്കും. കല്ലുകൾക്ക നിവേദിച്ച ചോർ എല്ലാവരും ഭക്ഷിക്കും. സ്ഥാപിച്ച 2,3 കൊല്ലം കഴിഞ്ഞാൽ മാന്തി അസ്ഥികൾ എടുത്ത കൊണ്ടുപോയി മരിച്ച ആളുടെ പുരയുടെ മുമ്പിൽ വെക്കും. ശേഷക്കാർ എല്ലാം കരയണം. അത കഴിഞ്ഞാൽ അസ്ഥികൾ മുൻപറഞ്ഞ കല്ലുകളുടെ സമീപം കുഴിച്ചിടുകയും ചെയ്യും. വയ്യാസി (എടവ) മാസത്തിൽ ഒരു അടിയന്തരമുണ്ട. വലിയൊരു തൊട്ടി കിണറ്റിങ്കൽ വെച്ച വെള്ളം നിറച്ച കുറെ ഉപ്പും ഇട്ടിട്ട കാലികളെ അലങ്കരിപ്പിച്ച ഓരോന്നിനെയായി കൊണ്ടുവന്ന ആ ഉപ്പു വെള്ളം കുടിപ്പിക്കും.

                                   എടയൻ.

കല്യാണം ചെയ്താൽ ഭാൎ‌യ്യയുടെ ഗോത്രമായി. അച്ഛന്റെ മുതലിനല്ല അവകാശം ശ്വശുരന്റെതിന്നാണ. ഈ നടപ്പ പെണ്ണുക്കുമെക്കി എന്ന കൂട്ടൎക്ക മാത്രമാണെന്ന തോന്നുന്നു. ചില വകക്കാൎക്ക വിധവാ വിവാഹം ധാരാളം നടപ്പുണ്ട. മധുര ജില്ലയിൽ പുതുനാട എടയരിൽ അച്ഛന്റെ മരുമകളെ കെട്ടാൻ അവകാശമുണ്ട. പുരുഷന പെണ്ണിനെക്കാൾ നന്നെ പ്രായം കുറയുന്നപക്ഷം അവന്റെ ഭാഗത്ത നിന്ന വേറെ വല്ലവനും [ 35 ]

                                       -21-

കെട്ടാം. താലി കെട്ടുന്നത മണവാളന്റെ സോദരിയാകുന്നു ഉപേക്ഷിക്കയും വിധവാ വിവാഹവും പാടില്ല. കുട്ടികളെ ഒഴിച്ച എല്ലാം ദഹിപ്പിക്കയാണ. ഭൎത്താവ മരിക്കുന്ന സമയം തനിക്ക പുത്രനില്ലാത്തപക്ഷം വിധവെക്ക ചിലവിന്ന മാത്രം അവകാശം ഉണ്ട. മറ്റ ചില കൂട്ടൎക്ക ഇതിലും ചിത്രമായ ഒരു നടപ്പുണ്ട. ഒരുവന്റെ മുതൽ അവന്റെ പുത്രന്മാൎക്കല്ല പുത്രിമാരുടെ ഭൎത്താക്കന്മാൎക്കാകുന്നു. പുത്രന്മാൎക്ക വിവാഹം വരെ ചിലവിന്ന മാത്രം അവകാശം ഉണ്ട. ചില ദിക്കിൽ തിരണ്ട പെണ്ണ 16 ദിവസം പ്രത്യേകം ഒരു പുരയിൽ ഇരിക്കണം. വിവാഹം ചെയ് വാൻ തുടങ്ങുന്നവൻ അന്യനാണെങ്കിൽ അവൻ പെണ്ണിന്റെ അമ്മാമന്റെ പുത്രന്മാൎക്ക നാല അണയും വെറ്റിലയും കൊടുക്കണം. കല്യാണ പന്തലിൽ വെച്ച പെണ്ണ കുറെ നെല്ല കുത്തി അരിയാക്കണം. മണവാളൻ ഗണപതി ക്ഷേത്രത്തിൽ പോയി വന്നാൽ അവന്റെ കാൽ പെണ്ണിന്റെ ആങ്ങള കഴുകണം. കാലിന്റെ രണ്ടാംവിരലുകളിൽ മോതിരം ഇടീക്കണം. പെണ്ണിനെ പന്തലിലേക്ക കൊണ്ടുപോകേണ്ടത അമ്മാമനും താലികെട്ടുന്നത മണവാളനുമാകുന്നു. പുരുഷന്റെ വലത്തെകയ്യും സ്ത്രീയുടെ എടത്തെ കയ്യും കൂട്ടികെട്ടും അമ്മാമൻ. പെണ്ണിനെ പന്തലിൽ നിന്ന വീട്ടിന്നകത്തേക്ക എടുത്തകൊണ്ട പോകേണ്ടത മണവാളന്റെ ജ്യേഷ്ഠസഹോദരനാകുന്നു. വാതിൽക്കൽ പെണ്ണിന്റെ അമ്മാമന്റെ പുത്രന്മാർ തടുക്കും. അവൎക്ക അവളെ എടുത്തകൊണ്ടു പോകുന്നവനെ അടിക്കാം. നന്നാലണ അവൎക്ക കൊടുക്കണം. വിവാഹദിവസം രാത്രി സ്ത്രീപുരുഷന്മാരെ ഒരു മുറിയിലിട്ട അടെക്കും. 7-ആം ദിവസം അന്യോന്യം തലയിൽ എണ്ണ തേപ്പിച്ച കുളിക്കണം. ഭാൎ‌യ്യ ഭൎത്താവിന്ന ചോറു വിളമ്പണം. ആ എലയിൽ നിന്ന തന്നെ അവരുടെ സംബന്ധികൾ ഉണ്ണുകയും വേണം. ഒരു കുടത്തിൽ ഒരു പൊൻ മോതിരവും വെള്ളിമോതിരവും മറ്റൊന്നിൽ ഒരു എഴുത്താണിയും ഓലക്കഷണവും ഇട്ടിട്ട രണ്ടാളും തപ്പണം. പൊൻമോതിരമൊ എഴുത്താണിയൊ കിട്ടിയ ആൾക്ക സാമൎത്ഥ്യം അധികം എന്നൎത്ഥം. പുരുഷൻ വലത്ത [ 36 ]

                                  -22-

കാലും സ്ത്രീ എടത്ത കാലും അമ്മിമേൽ വെച്ചിട്ട അരുന്ധതിയെ നോക്കണം. അമ്മി അഹല്യയാണെന്നാണ ഉദ്ദേശം. ചെറിയ ഒരു കല്ലിനെ വസ്ത്രാഭരണങ്ങളാൽ അലങ്കരിപ്പിച്ചിട്ട പെണ്ണ സംബന്ധികളെ കാട്ടും.അവർ ബഹു പുത്രന്മാർ ഉണ്ടാകട്ടെ എന്ന അനുഗ്രഹിക്കും. മറവരുടെ നാട്ടിൽ മുതുൎന്ന ഒരു എടയപ്പെണ്ണിനെ 10-12 വയസ്സായ കുട്ടി കല്യാണം ചെയ്യും.ചില എടയൎക്ക് താലി കെട്ടേണ്ടത പുരുഷന്റെ സോദരിയാണ. കെട്ടുന്ന സമയം അവൻ അവിടെ പാടില്ല. പെണ്ണിന്റെ വീട്ടിലേക്കു പോകുന്ന സമയം മണവാളനെ ചങ്ങാതിമാർ വഴിക്കുവെച്ച പിടിക്കുന്ന നടപ്പ ഗൊല്ലജാതിക്കാരെപ്പോലെ ചില എടയൎക്കും ഉണ്ട. മധുരജില്ലയിൽ കല്യാണത്തിന്റെ 3-‌ാം ദിവസം എല്ലാവരും കൂടി ഒര ഏരിയിൽ പോയി പുരുഷൻ ഏരിയിൽനിന്ന 3 കൊട്ട മണ്ണ കുഴിച്ചെടുക്കണം. പെണ്ണ അതിനെ കൊണ്ടുപോയി തലെക്കമീതെ പിന്നോക്കം എറിയണം.ഭാൎ‌യ്യയുള്ള ഒരു എടയൻ മരിച്ചാൽ കോയമ്പത്തൂഅര ജില്ലയിൽ അവന്റെ ശവം ഇരുത്തി ഭാൎ‌യ്യ തലയിൽ എണ്ണ തേക്കണം. ശവത്തിന്റെ കയ്യ ഒരുവൻ പിടിച്ച അതകൊണ്ട് അവളുടെ തലയിലുംതേപ്പിക്കണം.ചൂടലയിലേക്കു ക്ഷുരകൻ തീയ്യ കൊണ്ടുപോകണം. മരിച്ച ആൾ ഉപയോഗിച്ചവയായ വസ്ത്രം മുതലായത രജകന്നാകുന്നു. ശവയാനത്തിന്റെ (ഏണിയുടെ) നാല മൂലെക്കൽ ഒരു പറയൻ നാല അടയാളം വെക്കണം. അതിൽ വടക്കകിഴക്കെ മൂലയിലേതിൽ ഒഴിച്ച മറ്റെ മൂന്നിലും മകൻ ഓരോ നാണ്യം വെക്കണം. അതിനെ പറയൻ എടുത്തിട്ടു ശവം മൂടിയ വസ്ത്രത്തിൽനിന്ന ഒര കഷണം ചീന്തി വിധവെക്ക അയക്കണം. ശ്മശാനത്തിൽ വെച്ചു ശവത്തിന്റെ വായിൽ പണം, അരി, വെള്ളം ഇത ഇടണം. സീമന്തപുത്രൻ സൎവ്വാംഗക്ഷൗരം ചെയ്തിരിക്കും. അവൻ ഒര കുടം വെള്ളവുംകൊണ്ടു തടി മൂന്നു പ്രദക്ഷിണം വെക്കണം. ഓരോ പ്രദക്ഷിണത്തിങ്കൽ തലെക്കൽ എത്തുന്നസമയം ക്ഷുരകൻ ഒര ശംഖംകൊണ്ടു കുടം ഒന്ന തുളെക്കണം. അവസാനം തലേക്കൽ കുടം ഉടെക്കും. പൂണുനൂൽ ഉള്ളവർ അത ത [ 37 ]

                                   -23-

ടിയിലേക്കു ഇടും. പുത്രൻ തടിക്ക തീകൊളുത്തി തിരികെ നോക്കാതെ പോകണം. വീട്ടിൽ എത്തിയാൽ പടിക്കൽ ഒര അമ്മിക്കുട്ടി ചാടിക്കടക്കണം. പിറ്റേന്ന ചോറുണ്ടാക്കി മരിച്ചവന്റെ ശേഷകാൎക്ക കൊടുക്കേണ്ടത വിധവയുടെ സോദരന്മാരാകുന്നു.3-‌ാം ദിവസം അസ്ഥിസഞ്ചയനം. അത കഴിഞ്ഞാൽ ചുടല കന്നപൂട്ടുക എന്ന ക്രിയ കഴ്ച നവധാന്യം വിതെക്കണം. 16-‌ാം ദിവസം ഒരു ബ്രാഹ്മണൻ ദൎഭകൊണ്ട ഒര പ്രതിമയുണ്ടാക്കും. അതിങ്കൽ 25 പ്രാവശ്യം പുത്രൻ ബലിവെക്കണം. ഒരിക്കൽ വെച്ചാൽ ഒന്ന കുളിക്കണം. അസ്ഥി പുതുപാനിയിലാക്കി നദിയിൽ ഒഴുക്കും. രാത്രിയിലും പിണ്ഡം വെക്കണം. വീട്ടിനെ പുറത്ത ഒര സ്തംഭം നാട്ടി ഒരു പൂവ്വൻകോഴിയെ കെട്ടി അവിടെയാണ പിണ്ഡം. സ്തംഭത്തോടെ ഒര നൂൽകെട്ടും അതിന്റെ മറ്റെ അറ്റം വീട്ടിനകത്ത് ഒര വസ്ത്രത്തോട കെട്ടിയിരിക്കും. ചരട എളക്കുന്നത കാത്തുകൊണ്ടിരിക്കും. എളകിയാൽ പൊട്ടിക്കും. വഴിയെ വാതിൽ അടെച്ചിട്ട കോഴിയെ സ്തംഭത്തിന്റെ മുനയിൽ കോൎത്ത കൊല്ലും. കല്യാണത്തിന പ്രായമായ സ്ത്രീ വിവാഹം കഴിയാതെ മരിച്ചുപോയാൽ ദൎഭകൊണ്ടു രൂപം ഉണ്ടാക്കി അതോടെ വിവാഹം ചെയ്യണം.

                            എറവള്ളൻ.

കോയമ്പത്തൂര, മലബാർ, കൊച്ചി ഇവിടങ്ങളീലെ ഒരു മാതിരി മലയജാതിയാണ. പെണ്ണ ഋതുവായാൽ ചാളെക്കൽനിന്ന ഒര ഫൎലോംഗ് അകലെ ഒരു ചാള വെച്ചുകെട്ടി അതിൽ 7 ദിവസത്തോളം ഇരിക്കണം. കഞ്ഞിയും ചോറും ദൂരത്ത കൊണ്ടു വെച്ചുകൊടുക്കും.ഭൎത്താവില്ലാതെ ഗൎഭമായാൽ പണ്ട് കൊന്നുകളയും. ഇപ്പോൾ ജാതിയിൽനിന്നു തള്ളൂം. ഇത എത്രയൊ ചുരുക്കമാണ. വിവാഹം എപ്പോഴും തിങ്കളാഴ്ചയാകുന്നു. പിറ്റെത്തെ തിങ്കളാഴ്ച ആണും പെണ്ണൂം കൂടി പെണ്ണിന്റെ ചാളെക്കൽ പോയി ഒരാഴ്ച പാൎക്കും. താലികെട്ട നടപ്പില്ല. വിധവെക്ക വിധുരനെമാത്രമെ കെട്ടികൂടു. പെണ്ണിനെ ബോദ്ധ്യമില്ലെങ്കിൽ ഉപേക്ഷിക്കാം. അവൾക്ക പിന്നെ ഒരു വിധുരനെമാത്രം കെട്ടാം. [ 38 ]

                                     -24-

ഗൎഭം അഞ്ചാമത്തേയും എഴാമത്തേയും മാസങ്ങളിൽ അടിയന്തരം ഒന്നുമില്ല. നായ്ക്കളൊ പൂച്ചയൊ മറ്റു ജന്തുക്കളൊ ഭയപ്പെടുത്താൻ വന്നു എന്ന സ്വപ്നംകണ്ടാൽ ദേവത കൂടിട്ടുണ്ടെന്നു നിശ്ചയം. ബലികളയണം. പ്രസവം ദൂരത്ത ഒര ചാളയിലെ പാടുള്ളു. പെറ്റ തള്ളയൊ ഒരു വയസ്സത്തിയൊ ഒഴിച്ച ആരും അടുക്കയില്ല.പെറ്റ പുല 7 ദിവസം . അന്നു കുളിച്ചിട്ടു വേറെ ഒര ചാളയിൽ പോകും.അവിടുന്ന 5 മാസം കഴിയണം സ്വന്തം ചാളയിലേക്ക പോകുവാൻ.

ശവം കുഴിച്ചിടുകയാണ നടപ്പ. പുല അഞ്ച. ആറാംദിവസം ക്ഷൗരംചെയ്ത കുളിച്ച ബലിവെക്കും. മണ്ണാൻ, പാണൻ, പറയൻ, ചെറുമൻ ഇവരുടെ ചോറുണ്ണുകയില്ല. ചക്കിളിയ നേയും പറയനേയും തൊട്ടാൽ കുളിക്കും.ആണും പെണ്ണും തലനീട്ടും. എണ്ണകൊണ്ടൂ മിനുക്കുകയില്ല. ആഴ്ചയിൽ ഒരിക്കൽ തേച്ചുകുളിക്കും എന്നു പറയുന്നു.

                                       എളയത.

മലയാള ബ്രാഹ്മണരിൽ ഒടുക്കത്തെ ജാതി. നമ്പിയാതിരി എന്നും പേരുണ്ട. സ്ത്രീകളെ എളയമ്മ എന്നും തിരുവാങ്കൂറിൽ ചിലേടത്ത കുഞ്ഞമ്മ എന്നും വിളിക്കുന്നു.എള യമ്മമാർ പറയുക അകത്തൂള്ളവർ എന്നാകുന്നു. കുട്ടികളെ കുഞ്ഞുണ്ണി എന്നു വിളിക്കും. എളയന്മാർ നായന്മാരെകൊണ്ടു തങ്ങളെ എളയച്ചൻ എന്നു വിളിപ്പിക്കും. പരശുരാമനുണ്ടാക്കിയതാ ണെന്നു പറഞ്ഞുവരുന്ന ജാതിനിൎണ്ണയം എന്ന ഗ്രന്ഥത്തിൽ താഴെ പറയും പ്രകാരം കാണുന്നു. എളയന്മാർ നല്ല ബ്രാഹ്മണരായിരുന്നു. ഒരിക്കൽ ജ്യേഷ്ഠാനുജന്മാരായ രണ്ടു ആഴുവാഞ്ചീരി തമ്പ്രാക്കന്മാർ ഉണ്ടായി.അതിൽ അനുജൻ ഒരു വഴിക്കു പോകുമ്പോൾ ഒര നായരെമാത്രം ഭൃത്യനായി കിട്ടി. അവന അമ്മയുടെ ശ്രാദ്ധം വന്നു. അപ്പോൾ യജമാനൻ കവ്യംകൊടുത്തു. വാലിയക്കാരന്റെ ചോറുണ്ടൂ എന്നുകൂടി പറയുന്നു. ഇത അറിഞ്ഞപ്പോൾ വൈദികന്മാർ അദ്ദേഹത്തെ ഭൃഷ്ടനാക്കി. എളയന്മാൎക്ക് പന്തി ഭോജനമില്ല. ഉയൎന്നതരം നായന്മാരുടെ പുരോഹിതന്മാൎക്ക് ഒ [ 39 ]

                                    -25-
ന്നാം പരിഷ എന്നും ബാക്കിയുള്ളവൎക്ക് രണ്ടാം പരിഷ എന്നും പേരായി. ഇവർ തമ്മിൽ കൊള്ളക്കൊടുക്കയില്ല. പുരുഷന്മാർ ഒന്നിച്ച ഭക്ഷിക്കും. എളയന്മാരുടെ വാസഗൃഹം ഇല്ലമാകുന്നു. എല്ലാ ഇല്ലത്തും നാഗകാവുണ്ടാകും. സ്ത്രീകളുടെ ഉടുപ്പും ആഭരണങ്ങളും കേവലം നമ്പൂതിരി സ്ത്രീകളെ പോലെയാകണം. എളയന്മാരുടെ ചില ക്ഷേത്രങ്ങളിൽ മദ്യം നിവേദിക്കണമെങ്കിലും അത സേവിചുകൂടാ. വടക്കൻ തിരുവാങ്കൂറിൽ ചില ക്ഷേത്രങ്ങളിൽ ഇവൎക്കു ശാന്തിയുണ്ട്. മിക്ക പാമ്പിൻകാവിലും പൂജിപ്പാൻ ഇവരാണ്. സ്മാൎത്തവിചാരത്തിന്നു നമ്പൂതിരിമാരാണ്. അവൎക്കു സഹായിപ്പാൻ സ്വജാതി വൈദികരുണ്ടായിരിക്കും. പുണ്യാഹത്തിന്നു ഇവർ തന്നെ മതി. എളയതിന്റെ ഇല്ലത്ത് ബ്രാഹ്മണൻ വെച്ചുണ്ണുകയില്ല, മിക്കതും വിശ്വാമിത്ര ഗോത്രമോ ഭരദ്വാജ ഗോത്രമോ ആകുന്നു. കന്യകയുടെ 12 മുതൽ 18 വയസ്സുവരെ വിവാഹം. 140 ഉറുപ്പികയിൽ കുറയാതെ പുരുഷനു കൊടുക്കണം. മൂത്തമകൻ മാത്രമെ വിവിഹം ചെയ്കയുള്ളൂ, വിധവ തലമുടി കളയേണ്ടാ, പക്ഷേ താലി (മംഗല്യസൂത്രം) ഭൎത്താവിന്റെ തടിയിന്മേൽ ഇടണം. ബ്രാഹ്മണരെ പോലെ ഷോഡശസംസ്കാരങ്ങളുണ്ട. മൂത്തപുത്രന് പിതാമഹന്റെ പേർ,രണ്ടാമന്ന് മാതാമഹന്റെ,മൂന്നാമന്ന അഛന്റെ, ഇതുപോലെ പെൺകുട്ടികൾക്കും ക്രമമുണ്ട്. മിക്കപേരും കൃഷ്ണയജുൎവേദികളും ബോധായന സൂത്രക്കാരും അല്ലെങ്കിൽ അശ്വലായന സൂത്രക്കാരും ആകുന്നു. ഗായത്രി 24‌-8. പ്രാവശ്യം. പ്രസവിച്ചാൽ ശുദ്ധമാവാൻ 90 ദിവസം കഴിയണം. എളയതിന്റെ ഇല്ലത്തെ നായർ ശ്രാദ്ധം ഊട്ടും. അതിനാൽ നമ്പൂതിരിമാർ അവിടെ വെച്ചുണ്ണുകയില്ലെന്നും അവരും, ക്ഷത്രിയരും നമ്പിടിമാരും അവരുടെ വെള്ളം കുടിക്കയില്ലെന്നും കൊച്ചി കാനേഷുമാരി റിപ്പോട്ടു കൊണ്ട് കാണുന്നു. പണ്ട് എളയന്മാർ ശ്രാദ്ധ ദിവസം നായന്മാരുടെ വീട്ടിൽ ഭക്ഷിച്ചിരുന്നു, ഇപ്പോൾ ചുരുക്കം ധനവാന്മാരായ പ്രമാണികളുടെ വീട്ടിൽ മാത്രം ഭക്ഷിക്കും. പൂണുനൂലുണ്ട്, അമ്പലവാസികൾ അധികവും എളയതിന്റെ ചോറുണ്ണുകയില്ല, സ്ത്രീകൾക്ക് മറകുടയുണ്ട്. ഒന്നിലധികം ഭാൎ‌യ്യയാവാം [ 40 ]
-26-
ഏറാടി
  പേരിന്റെ അൎത്ഥം കന്നിനെ മേക്കുന്നവൻ എന്ന മിസ്റ്റർ വിഗ്രാം പറയുന്നു, ( ഏർ എന്നാൽ കന്ന അതിനെ ആട്ടുന്നവൻ ഏറാടി) ഇവർ നായരിൽ ഒരു ജാതിയാകുന്നു. മുമ്പ് ഏറനാട് വാണിരുന്നു. സാമൂതിരിയുടെ ജാതിയായ സാമന്തൻ തന്നെ,
ഒക്കിലിയൻ
  ഇവർ തമിഴരാകുന്നു. കന്നടത്തിലെ വക്കലിഗ എന്നവരും ഇവരും ഒന്നാണ്. കൃഷിയാണ് പ്രവൃത്തി, ശൈവരും വൈഷ്ണവരും ഉണ്ട്. രണ്ടുകൂട്ടരും തമ്മിൽ വിവാഹം ആവാം. കോയമ്പത്തൂരിൽ ഇവരുടെ തലവന്ന പട്ടക്കാരൻ എന്നാണ പേർ.അവന്ന ചെറിയപട്ടക്കാരൻ എന്ന ഒരു കീൾ ഉദ്യോഗസ്ഥനുണ്ട്. ജാതികൂട്ടം മുതലായത തീൎക്കാൻ പട്ടക്കാരനാണ്. ചീത്ത പറഞ്ഞാൽ ശിക്ഷ ചെറിയ പട്ടക്കാരൻ ചെകിടത്ത് അടിക്കുകയാകുന്നു. ചെരിപ്പ് കൊണ്ട് അടികൊണ്ടു എങ്കിൽ കൊണ്ടവനേയും അവന്റെ വീടും ശുദ്ധമാക്കണം, അടിച്ചവൻ ഇതിന്നുപുറമെ സ്വജനത്തിന്നു ഒരു സദ്യകഴിക്കയുംകൂടി വേണം. വ്യഭിചാരം ചെയ്തവർ ഊരിൽ സ്വജനങ്ങളുടെ വീടു തോറും ഒരു കൊട്ട മണലും കൊണ്ട് നടക്കണം,  ചില കൂട്ടൎക്ക് പെണ്ണ് തിരണ്ടാൽ അമ്മാമനെങ്കിലും അമ്മാമന്റെ മകനെങ്കിലും ഓല മുതലായത കൊണ്ട് ഒരു കുടിൽ വെച്ചു കെട്ടി അവളെ അതിൽ പാൎപ്പിക്കും. ഒന്നരാടൻ കുളിച്ച് ദോബിമാറ്റ ഉടുക്കണം,. കുടിൽ പൊളിച്ച് പുതുതായി ഉണ്ടാക്കയും വേണം. ഇങ്ങനെ അഞ്ചാം നാളും ഏഴാം നാളും ചെയ്യണം. വിവാഹത്തിങ്കൽ അമ്പട്ടൻ മണവാളന്റെ നഖങ്ങൾ മുറിക്കണം. താലികെട്ടുക മണവാളൻ തന്നെയാണ്. സ്ത്രീപുരുഷന്മാർ ഉടുത്ത വസ്ത്രങ്ങളും അവരുടെ ചെറുവിരൽക;ളും കൂട്ടികെട്ടണം, സ്ത്രീധനം കല്യാണസമയം കൊടുക്കുക നടപ്പില്ല. പെറ്റതിൽ പിന്നെയാണ. ചില ഒക്കിലിയന്മാൎക്ക് ഒരു നടപ്പുണ്ട്, ഭൎത്താവ് കുട്ടിയും ഭാൎ‌യ്യ യൗവ്വനയുക്തയുമായാൽ ഭൎത്താവിന്ന പ്രായമാകുന്നവരെ അവന്റെ അഛൻ അവന്റെ ബദൽകാരനാകും [ 41 ] 
                      -27-

ശവം ഇരുത്തി സ്ഥാപിക്കയാണെന്നു കോയമ്പത്തൂരിൽ അന്വേഷിച്ചതിൽ അറിയുന്നു. എന്നാൽ കുട്ടികളൊ വിവാഹം കഴിയാത്തവരോ ആയാൽ കിടത്തീട്ടാകുന്നു. മറ ചെയ് വാൻ കൊണ്ടൂപോകുന്ന വഴിക്ക നാണ്യങ്ങൾ, ഫലങ്ങൾ, അപ്പം, ചോർ ഇത്യാദിയും ശക്തിയുണ്ടെങ്കിൽ സ്വൎണ്ണം, വെള്ളി ഇതുകൊണ്ടുണ്ടാക്കിയ പുഷ്പങ്ങളൂം ദരിദ്യന്മാർ എടുത്തു കൊൾവാൻ തക്കവണ്ണം എറിയും.വെള്ളവും കുടവുമായി പ്രദക്ഷിണം വെക്കലും കുടം ഉടക്കലും ഇവൎക്കും നടപ്പുണ്ട. വധവ വളകൾ പൊട്ടിച്ച മറചെയ്തിൻമീതെ ഇടും. എന്നാൽ താലി മൂന്നാം ദിവസമെ അറുക്കുകയുള്ളു. ശവം എടുത്തുവരും പുത്രനും ക്ഷൗരം ചെയ്യിക്കണം. അവരെ അമ്പട്ടൻ(ശീതികൻ) ദൎഭകൊണ്ട ചുമലിൽ നല്ലെണ്ണ കടയണം. പുല പത്താണ. പതിനൊന്നാംദിവസം ബ്രാഹ്മണൻ പുണ്യാഹം തളിക്കണം. ശ്രാദ്ധം നടപ്പുണ്ട. മൊരസുവക്കലിയാ എന്നൊരു വൎഗ്ഗമുള്ളവൎക്ക് സ്ത്രീകൾ വിരലിന്റെ തുഞ്ചം മുറിക്കുക എന്നൊരു നടപ്പുണ്ട. ഇത മൊരസുജാതി വൎണ്ണിച്ചേടത്ത കാണാം.

            ഒട്ടൻ. (ഒട്ടൊൻ. ഒട്ടവൻ.)

ഇവർ തെലുങ്കരാണ. പണം ഉണ്ടെങ്കിൽ അത ഒടുങ്ങുന്ന വരെ മദ്യം സേവിക്കും. എഴുത്തറിയുന്നവരില്ല. കുളം, കിണറ കുഴിക്കുക ചിറമാടുക, ഈ വകയാണ പണി. എത്ര പണി എടുത്തു എന്ന കണക്കു കൂട്ടാൻപോലും അറിഞ്ഞുകൂടാ.സാമാന്യം എന്തും തിന്നും ഭാൎ‌യ്യയെ ഉപേക്ഷിക്ക ധാരാളമാണ. ഒരുത്തിക്ക ഓരോരുത്തനായി പതിനെട്ട ഭൎത്താക്കന്മാരോളം ആവാം. പുരുഷന ഈ അതിരും ഇല്ല. മിക്കപേരും വൈഷ്ണവന്മാരെന്നാണ പറയുക. ചുരുക്കം ശൈവരും ഉണ്ട. തിരണ്ടാൽ ഏഴുദിവസം അശുദ്ധിയുണ്ട. വേറിട്ട ഒര പുരയിൽ ഇരിക്കണം. ആ കാലം മാംസം പാടില്ല. മുട്ട തിന്നാം. ഏഴാം ദിവസം ഒരു കോഴിയെ പെണ്ണിന്ന ഉഴിഞ്ഞ വലിച്ചെറിയും. പുര ചൂടുകയും ചെയ്യും. ചില ദിക്കിൽ പതിനൊന്നാംദിവസം നടാടെ മുട്ടയിട്ടതായ ഒരു കരിങ്കോഴിയുടെ മാംസവും മദ്യവും കൊടുക്കും. വിവാഹം തിരളും മുമ്പും പിന്നേയും ആവാം. സ്ത്രീ പുരുഷന്മർ ഒരു കുറ്റി നാട്ടി അതിനെ മൂന്ന പ്രദക്ഷിണം വെ [ 42 ]

                  -28-

ച്ചാൽ വിവാഹമായി.അല്പം കൂടി വിസ്തരിച്ചിട്ടും നടപ്പുണ്ട. മൂന്നാം ദിവസം ഒരു ഏരിയുടെ വക്കത്ത ഘോഷയാത്രയായി പോയിട്ട ഒട്ടൻ കുറെ മണ്ണ കിളെക്കയും ഒട്ടത്തി അതിൽനിന്നു മൂന്നകൊട്ട തെല്ലു ദൂരത്ത കൊണ്ടുപോയി ഇടുകയും വേണം.

ശവം കുഴിച്ചിടുകയാണ നടപ്പ. ഭാൎ‌യ്യ മരിച്ചാൽ ഭൎത്താവ അരയിലെ ചരട അറുക്കണം. ഭൎത്താവ മരിച്ചാൽ വിധവ വെള്ളത്തിന്റെ വക്കത്ത ഒരു മുറത്തിൽ ഇരിക്കണം. അപ്പോൾ അവളുടെ കൈവളകൾ പൊട്ടിക്കയും ആങ്ങള താലിയും ചരടും അറുക്കുകയും വേണം കുളിച്ച വീട്ടിൽ ചെന്നാൽ ഒരു അകത്ത ഇരിക്കും. ആ ദിവസം ആരെയും കണ്ടുകൂടാ. പിറ്റേന്ന ഒന്നൊരണ്ടോ ക്ഷേത്രത്തിൽ പോയി ഒരു പശുവിന്റെ വാൽ മൂന്നപ്രാവശ്യം പിടിച്ചവലിക്കണം. സ്ത്രീക്കു നടപ്പദോഷം തെളിഞ്ഞാൽ ജാതിയിൽ ചേൎക്കണമെങ്കിൽ വീടുതോറും ഒരു കൊട്ട മണ്ണുകൊണ്ട നടക്കണമെന്നു പറയുന്നു.

                 ഓമനൈതൊ.

ഒമൈതൊ എന്നും വിളിക്കും. ഒറിയാ ദേശത്തിൽ കൃഷിക്കാരാണ. അയോദ്ധ്യയിൽ ശ്രീരാമന്റെ മന്ത്രിയായിട്ട അമാത്യൻ എന്നൊരാളുണ്ടായിരുന്നു എന്നും അയാളുടെ സന്താനങ്ങളാണെന്നുമാണ ഉത്ഭവം പറയുക. ശ്രിരാമന്റെ സ്വൎഗ്ഗാരോഹണത്തിന്നുശേഷം രക്ഷിപ്പാനൊരുമില്ലാഞ്ഞതിനാൽ കൃഷി പ്രവൃത്തിയായത്രെ. വ്രണമുള്ളവരെ വളരെ വൎജ്ജനമാണ. കൂട്ടത്തിൽ നിന്നു നീക്കിക്കളയും. വഴിയെ ജാതിയിൽ ചേൎക്കാൻ കേമമായ ഒര സദ്യ കഴിക്കണം. വിവാഹം തിരളും മുമ്പും പിമ്പും ആവാം. അഛൻ പെങ്ങളുടെ മകളെ ഭാൎ‌യ്യയാക്കാനവകാശമുണ്ട്. വിവാഹദിവസം മണവാളൻ ഘോഷയാത്രയായി കുതിരപ്പുറത്തെങ്കിലും നടന്നിട്ടെങ്കിലും പെണ്ണിന്റെ വീട്ടിൽചെല്ലണം. മുഹൂൎത്തമായാൽ പെണ്ണിനെ പന്തലിലേക്ക് കൊണ്ടുചെല്ലുക. മദ്ധ്യസ്ഥനൊ ദൂതനൊ ആയിട്ട ഒരുത്തനുണ്ടാകും. അവർ അഛൻ പെങ്ങളെ നോക്കി ഉറക്കെ പറയും. "മണവാളൻ വന്നിരിക്കുന്നു. പെണ്ണിനെ ക്ഷണം കൊണ്ടുവാ" എന്ന. പിന്നെ സ്ത്രീപുരുഷന്മാരു [ 43 ] ടെ ചെറുവിരൽ കൂട്ടികെട്ടും. പിറ്റേന്നു പെണ്ണിനെ കൊണ്ടുപോകും. ഭൎത്താവിന്റെ അമ്മ പടിക്കൽ വച്ചു ദമ്പതിമാരുടെ കാൽ മജ്ഞഗുരുതികൊണ്ടു കഴുകണം. അവരെ കോൺതലെക്കു ഏഴുമണി അരിയും ഏഴു അടെക്കയും കെട്ടണം. നാലാംദിവസം ദമ്പതിമാർ അങ്ങട്ടും ഇങ്ങട്ടും മഞ്ഞൾ ഗുരുതികൊണ്ടു എറിയണം. ഗഞ്ചാംജില്ലയിൽ വിവാഹത്തിന്നു കൂടിയവർ അന്യോന്യം ചളിവാരി എറിയുക നടപ്പുണ്ടത്രെ. വിധവാവിവാഹം ആവാം. ജ്യേഷ്ഠന്റെ വിധവയെ അനുജന കെട്ടുകയും ചെയ്യാം.

മരിച്ചാൽ ദഹിപ്പിക്കുകയാകുന്നു. പുല പത്തദിവസമാണ. പുലകാലം പുലക്കാർ പ്രവൃത്തി എടുക്കുകയില്ല. സ്വജനങ്ങൾ ഭക്ഷണംകൊടുക്കണം. മദ്യമാംസം ധാരാളം ആവാം പുല പോകുന്നദിവസത്തെ സദ്യക്കു പാടില്ല.

കടുപ്പട്ടൻ.


കടു എന്ന ഗ്രാമത്തിലെ പട്ടരായിരുന്നുപോൽ പൂൎവ്വം.ബുദ്ധ മതം സ്ഥാപിപ്പാൻ സഹായിക്കയാൽ പതനമുണ്ടായി. മക്കത്തായമാണ. തിരളുംമുമ്പെ കല്യാണം വേണം. സ്ത്രീധനവും മറ്റും എണങ്ങൻമുഖേന നിശ്ചയിക്കേണ്ടത മേലിൽ സാക്ഷാൽ ഭൎത്താവാവാൻ വിചാരിക്കുന്നവനാകുന്നു. താലികെട്ടേണ്ടത് അവന്റെ പെങ്ങളൊ മറ്റ സംബന്ധപ്പെട്ട സ്ത്രീയോ ആണ. ശേഷക്രിയെക്ക പുരോഹിതൻ ക്ഷുരകനാണ. പുരുഷസന്താനമില്ലാത്ത വിധവ പുല12-‌ാം ദിവസം ഭൎത്താവിന്റെ വീടുവിട്ട ജനിച്ച വീട്ടിലേക്കു പൊകും. പുത്രനുണ്ടെങ്കിൽ ഭൎത്താവിന്റെ സ്വത്തിന്ന അവകാശമുണ്ട.

കണക്കൻ.


തമിഴ രാജ്യത്ത കണക്കെഴുത്ത പ്രവൃത്തി ജാതിയാകുന്നു. വടക്കേആൎക്കാട, തെക്കേആൎക്കാടാ, ചെങ്കൽപെട്ട ഈ ജില്ലകളിൽ മുഖ്യമായിട്ട കാണും. കൎണ്ണം എന്നും പറയും. നാലായി ഭാഗിച്ചിരിക്കുന്നു. അതിൽ കൈകാട്ടി കണക്കൻകൂട്ടരിൽ ഭാൎയ്യ ഭൎത്താവിന്റെ അമ്മയോട മിണ്ടികൂടാ. കയ്യാംഗ്യംകാട്ടുകയെ പാടുള്ളു. നാലകൂട്ടരെം അന്യോന്യം കൊള്ളക്കൊടുക്കയില്ല. പൂണു [ 44 ] നൂൽ ഉണ്ട. മദ്യംസേവിക്കയില്ല. മാംസംഭക്ഷിക്കയില്ല. വിധവാ വിവാഹമില്ല. പിള്ള എന്നാണ വിളിക്കുന്നത. സൎക്കാരറിക്കാട്ടിൽ കണക്കപ്പിള്ള എന്ന കാണും. മലയാളത്തിലെ അംശം മേനോൻ തന്നെ പ്രവൃത്തികൊണ്ട. വിവാഹം കഴിഞ്ഞാൽ രണ്ടുമൂന്നു ദിവസം പെണ്ണിന് വീട്ടിന്റെ പുറത്ത എറങ്ങിക്കൂടാ. പണ്ട നാല്പതദിവസമായിരുന്നു. അന്നു പ്രവൃത്തി കൂട്ടികലൎന്ന നെല്ലും പയറും വേൎതിരിക്കുകയും. കൊച്ചിശ്ശീമയിൽ കണക്കൻ നന്നെ താണ ജാതിയാണ. പടന്നക്കണക്കൻ, വേട്ടുവൻ തു‍ടങ്ങിയ നാലജാതിയുണ്ട. ഓരോന്നിൽ വെവ്വേറെ കിരിയങ്ങൾ ഉണ്ട. അന്യോന്യം വിവാഹം പാടില്ല. അമ്മാമന്റെ മകളെ കെട്ടാം. വിവാഹം എപ്പോഴും ആവാം. പടന്നകണക്കന്ന പെണ്ണിന്റെ പത്തും പതിമൂന്നും വയസ്സിന്റെ മദ്ധ്യയാണ. വേട്ടുവക്കണക്കന തിരണ്ടതിൽ പിന്നെ മാത്രമെ പാടുള്ളു. തിരണ്ടാൽ അശുദ്ധി ഏഴുനാൾ. ഏഴാംദിവസം ഏഴുപെൺകുട്ടികളെ വിരുന്നൂട്ടി ഓരോ അണ ദക്ഷിണ കൊടുക്കണം. മററ ക്ഷണിച്ചുവന്നിട്ടുള്ളവർ സദ്യ കഴിഞ്ഞു പോകുമ്പോൾ ഗൃഹനാഥന അല്പം വല്ലതും കൊടുക്കും ചിലവ വഹയ്ക്ക. സ്ത്രീപുരുഷന്മാൎക്ക നക്ഷത്രം ഒന്നായാൽ വിവാഹം പാടില്ല. പടന്നകണക്കൻ കുഴിച്ചിടുകയാണ. പുല 15. മകൻ 41 ദിവസമെങ്കിലും ഒര കോല്ലം തികച്ചെങ്കിലും ദീക്ഷിക്കും. മേൽജാതിക്കാരുടേയും കമ്മാളൻ, ഈഴുവൻ, മാപ്പള ഇവരുടെയും ചോർ വേട്ടുവരഉണ്ണും. വെളുത്തേൻ, വിളക്കത്തിലവൻ, പാണൻ, വേലൻ, കണിയാൻ ഇവരുടേത ഭക്ഷിക്ക വളരെ വിരോധമാണ. പുലയൻ, ഉള്ളാടൻ, നായാടി ഇവർ വേട്ടുവൎക്ക വഴി തിരിയണം. നായന്മാൎക്കും മറ്റും 48 അടി അകലെ ഇവരും തെറ്റണം. ഈഴുവൻ ഇവരെ തൊട്ടാലും കമ്മാളൻ, ബാലൻ ഇവർ നന്നെ അടുത്താലും കുളിക്കണം. ഹിന്തു ക്ഷേത്രങ്ങളെ വേട്ടുവൎക്ക് അടുത്തുകൂടാ. കൊടുങ്ങല്ലൂരമ്പലത്തിൽ കോഴിക്കല്ലിങ്ങലോളം ചെല്ലാം.

കണിയാൻ (കണിശൻ‍)
പൂൎവ്വനാമധേയം കണി എന്നായിരുന്നു. മൂന്നാമക്ഷരം ബഹുമാനത്തിന്ന ചേൎത്തതാണ. തിരളുംമുമ്പ താലികെട്ടണം. പി [ 45 ]
-31-

ന്നെ സംബന്ധം. മക്കത്തായമാണ. ജ്യേഷ്ഠാനുജന്മാർ ഒര പെണ്ണിനെ ഭാൎയ്യയാക്കുക പാണരെപോലെ പൂൎവ്വം നടപ്പായിരുന്നു. ഇപ്പോഴും ചുരുക്കം ഉണ്ട. വിധവാവിവാഹം വിരോധമില്ല. തിരുവാങ്കൂറിൽ അനെക ഭൎത്താവ ധാരളമാണ. ജ്യേഷ്ഠാനുജന്മാരാണെങ്കിൽ ജ്യേഷ്ഠനാണെ കൂട്ടിക്കൊണ്ടുവരിക.

മുമ്പു ശവം സ്ഥാപിക്കയായിരുന്നു. ഇപോൾ കുട്ടികളെ ഒഴികെ ദഹിപ്പിക്കുകയാണ് ബ്രാഹ്മണൎക്ക് ക്ഷത്രിയൎക്കും 24 അടി അകലെ തിരിയണം. ശൂദ്രൎക്ക് അതിൽ പകുതി.

കംസല(കംസര)


തെലുങ്കരാജ്യത്തെ കമ്മാളരാണ. ഇവർ തങ്ങൾ ബ്രാഹ്മണരാണെന്ന പറവാൻ തുടങ്ങിയിരിക്കുന്നു. ഗഞ്ചാം, വിശാഖപട്ടണം, ഇവിടങ്ങളിലുള്ളവർ വളരെ കലശലായിട്ടു നടികുന്നില്ല. അവർ മാംസം ഭക്ഷിക്കും. മദ്യം കുടിക്കും. കംസലൎക്ക അമ്മാമന്റെ മകളെ ഭായ്യ്യാക്കികിട്ടണമെന്ന അവകാശപ്പെടാം. ബ്രാഹ്മണനാകുന്നു പുരോഹിതൻ. കൎമ്മങ്ങൾ ചെയ്യ്കയും മന്ത്രം ജപിക്കയും കഴിഞ്ഞാൽ ആയാൾ കന്യകയുടേയും മണവാളന്റെയും അമ്മാമമന്മാരെ പന്തലിൽ വരുത്തി അവരെ അനുഗ്രഹിക്കും.പിന്നെ മണവാളൻ തീൎത്ഥസ്നാനത്തിന്നു പുറപ്പെടും. പിന്നാലെ പെണ്ണിന്റെ ആങ്ങള പാഞ്ഞുചെന്ന തന്റെ പെങ്ങളെ കൊടുക്കാമെന്ന മൂന്നുവട്ടം ശപഥംചെയ്യും എന്നാൽ മണവാളൻ തന്റെ വേഷം അഴിച്ചിട്ട തുണിയും കീറകൊടയും മറ്റും ബ്രാഹ്മണന കൊടുക്കും. ബ്രാഹ്മണൻ ഒരു പുണുനൂൽ കൊടുക്കും. മംഗല്യസൂത്രം കെട്ടുന്നത് മണവാളനാണ. പെണ്ണിന്റെ അഛൻ വന്ന രണ്ടാളുടേയും കൈകൾ കോൎത്തപിടിച്ച മീതെ വെള്ളം പാരും. തിരളുംമുമ്പെ വിവാഹം നിൎബ്ബന്ധമാകുന്നു. ഉപേക്ഷിപ്പാൻ പാടില്ല. വിധവാവിവാഹമില്ല.

ശവം ഇരുത്തി മറചെയ്കയാകുന്നു. ഇയ്യടെ കുറേശ്ശെ ദഹിപ്പിക്കലും തുടങ്ങീട്ടുണ്ട. പുല പന്ത്രണ്ടാകുന്നു. [ 46 ]
-32-


കമ്മാ (കാപ്പു റഡ്ഡി)


ഇങ്ങിനെ വേറെയും പേരുകളുണ്ട. ഗോദാവരി ജില്ലയിൽ ഇവർ അഞ്ചും വകയുണ്ട. ഒരുക്കൂട്ടർ കാവടി (കാവുണ്ടം)യിന്മേലല്ലാതെ വെള്ളം കൊണ്ടുപോകയില്ല. വേറെ ഒരു കൂട്ടര കാളപ്പുറത്തമാത്രം. മറ്റൊരുവകക്കാർ കയ്യിൽ കുടത്തിലാക്കിമാത്രം. ഊരക്കും തലയിലും പാടില്ല. എനി ഒരുക്കൂട്ടർ രണ്ടാൾക്കൂടി തൂക്കിപിടിച്ചിട്ടുമാത്രം. ചില കൂട്ടരുടെ സ്ത്രീകൾ കേവലം ഘോഷയാണ്. ചിലർ ചേല (പുടവ) വലത്തെ ചുമലിൽകൂടിയാണ് ഇടുക. ചിലർ എടത്തേതിൽകൂടി. ചിലൎക്ക് നൂൽ നൂൽക്കുകയാകട്ടെ വേറെ പ്രവൃത്തി എടുക്കുകയാകട്ടെ കുറവാണ.ചിലരുടെ സ്ത്രീകൾ പറമ്പിൽ നിന്ന പുറത്തപോകുകയില്ല. ചിലകൂട്ടർ ഞായറാഴ്ച വയലിൽ പണി ചെയ്ക‌യില്ലെന്നു പറയുന്നു. ചില പുരുഷന്മാർ ക്ഷൗരം ചെയ്യിക്കയില്ല. ക്ഷുരകന തല താത്തുന്നത അപമാനമാണപോൽ. ഭാൎയ്യ ഭൎത്താവിനേക്കാൾ എത്രയൊ പ്രായം അധികമായിട്ട ഉണ്ടാകുമെന്നു പറയുന്നു. 22 വയസ്സായ ഒരു സ്ത്രീ ഭൎത്താവിനെ ഒക്കത്ത എടുത്ത നടക്കുക ഉണ്ടായിട്ടുണ്ട്. (ഏതാനും കാലം മുമ്പെ റുഷ്യരാജ്യത്ത ഇങ്ങിനെ ഉണ്ടായിട്ടുണ്ട്.) കല്യാണത്തിന്റെ ആദ്യദിവസം ഒര ക്രിയയുണ്ട സ്ത്രീ പുരുഷന്മാരുടെ മാതാപിതാക്കന്മാറുടെ സമീപം ഒരു പെട്ടിയിൽ കുറെ വസ്ത്രങ്ങളൂം മറ്റും വെക്കും.പിന്നെ പെട്ടിതുറന്നിട്ട അതല്ലാം അടുപ്പിന്മേൽ വെക്കും. അത സംബന്ധികൾ പരിശോധിക്കും. പെണ്ണിന്റെ അഛൻ മണവാളന്റെ അഛന താംബൂലം കൊടുക്കും. "കന്യക എന്റെതാണ. പണം തന്റേതും" എന്ന പറഞ്ഞുകൊണ്ട. ഇങ്ങിനെ മൂന്നുതവണ പറയണം. അപ്പോൾ പുരോഹിതൻ വിളിച്ചുപറയും ഇന്നവന്റെ മകളെ ഇന്നവന കൊടുക്കുവാൻ പോകുന്നു എന്ന. ഈ നിശ്ചയം ബലമായതാണ. പിന്നെ കല്യാണത്തിന്ന മുമ്പ മണവാളൻ മരിച്ചുപോയെങ്കിൽ പെണ്ണ വിധവയായി. വിവാഹ ദിവസം ക്ഷുരകൻ മണവാളന്റെ നഖം മുറിക്കണം. പെണ്ണിന്റെത മാവില പാലിൽ മുക്കി അതകൊണ്ട തൊട്ടാൽ മതി. മ [ 47 ] -88-

ണവാളൻ കന്നുപൂട്ടുന്ന ക്രിയ ചെയ്യെണം. ഒരു കൊട്ടയിൽ മണ്ണും കൊഴുവിന്റെ നാക്കും

മുടിങ്കോലും കയറും എടുത്ത അവൻ പുറപ്പെടും.പിന്നാലെ വിത്തെങ്കിലും ഞാറെങ്കിലും കൊണ്ട സ്ത്രീയും. കന്നുപൂട്ടുമ്പോൾ പെങ്ങൾ ചെന്ന തടയും. ആദ്യം ഉണ്ടാകുന്ന മകളെ തന്റെ മകനെ കൊടുത്തേക്കാമെന്ന വാഗ്ദാനം ചെയ്താലെ അങ്ങട്ട പൂട്ടുവാൻ സമ്മതിക്കയുള്ളു.വിവാഹം കഴിഞ്ഞാൽ മൂന്നുമാസത്തിന്നുശേഷമേ "ശേഷം" ഉള്ളൂ. ഒന്നാം കൊല്ലം കുട്ടിജനിക്കുന്നത അമൊഗളമാണ.

ദഹിപ്പിക്കയാണ-മരിച്ചാൽ കൈകാലുകളുടെ പെരുവിരൽ കൂട്ടികെട്ടണം. വിധവശവത്തിന്ന താംബൂലം കൊടുക്കണം. കുടത്തിൽ വെള്ളത്തോടുകൂടി മകനൊ മറ്റൊ തടിപ്രദക്ഷിക്കണം വെക്കണം. അപ്പോൾ ക്ഷുരകൻ (അത്തിക്കുറിശ്ശി) കുടം കുത്തി തുളെ ക്കണം. പിറ്റേന്ന അസ്ഥി സഞ്ചയനം.ക്രിയാവസാനം പതിനാറാംദിവസം. അന്ന ഒരു പ്രതിമ ഉണ്ടാക്കി ബലി കൊടുത്തിട്ട കുളത്തിൽ ഇടനം. അതിന്റെശേഷം ശവസംസ്കാരം കഴിഞ്ഞിട്ട എത്ര ദിവസമായൊ അത്ര പ്റവശ്യം മുങ്ങണം. ശ്രാദ്ധം ഒരു കൊല്ലം ഊട്ടും പിന്നെ ഇല്ല. ഇവർ ശൈവരും വൈഷ്ണവരും ഉണ്ട.

കമ്മാളൻ (തമിഴ)

ഈ ശബ്ദത്തിന്റെ ആദ്യരൂപം കണ്ണാളൻ അഥവാ കണ്ണാളർ എന്നായിരുന്നു എന്നു കാണുന്നു. പ്രസിദ്ധകവിയായ കമ്പരുടെ കൃതികൾ എന്ന പറയുന്ന "തൊണ്ടമംഗലശതകം" "എറെഴുപത" ഈ കാവ്യങ്ങളിൽ ഈ വാക്കും രണ്ടും കാണുന്നുണ്ട. ഒരു ബിംബം ഉണ്ടാക്കിയാൽ അതിന്റെ ശുദ്ധി കലശം ക്ഷേത്രത്തിൽ വെച്ചാകുന്നു. ക്രിയയുടെ അവസാനം അത കൊത്തിയുണ്ടാക്കിയ കമ്മാൻ വന്ന അതിന്റെ കണ്ണ രണ്ടും അവിടെവെച്ച കൊത്തി ഉണ്ടാക്കണം. (ഇത ബുദ്ധരുടെ ക്ഷേത്രങ്ങളിലായിരിക്കാം) കമ്മാളർ അഞ്ച വകയുണ്ട. തട്ടാൻ, കന്നാൻ, തച്ചൻ, കൽതച്ചൻ,കൊല്ലൻ അല്ലെങ്കിൽ കുരുമാൻ. അന്യോന്യം പെണ്ണിനെ കൊടുക്കാം. പക്ഷെ തട്ടാന്മാരും പട്ടണ [ 48 ] --84-

ങ്ങളിൽ വസിക്കുന്ന തട്ടാന്മാർ വിശേഷിച്ചും കൊല്ലന്മായികൊള്ളെകൊടുക്ക മാറ്റിയിരിക്കുന്നു. വിവാഹത്തിങ്കൽ ബ്രാഹ്മണരുടെ സമ്പ്രദായം വളരെ അനുഷ്ഠിക്കുന്നു. കല്യാണം മൂന്നുമഞ്ചും ദിവസം നിൽക്കും.

ശവം സാധാരണമായി ഇരുത്തി കുഴിച്ചിടുകായാണ. ദഹിപ്പിക്കലും തുടങ്ങീട്ടുണ്ട. പുല പതിനാറ. ശ്രാദ്ധം സാധാരണമല്ല. തങ്ങൾ വിശ്വകൎമ്മാവിന്റെ സന്താനമാണെന്ന പറയും. ബ്രാഹ്മണരിലും മീതെയാണെന്നും. ആചാരി എന്നും പത്തർ എന്നും പേർ എടുക്കും.(ബ്രാഹ്മണരുടെ "ആചാൎയ്യൻ" "ഭട്ടൻ" ഇതിന്റെ തത്ഭവമാണ ഈ വാക്കുകൾ) വേദജ്ഞാനത്തിന്ന അവകാശമുണ്ടെന്നും നടിക്കുന്നുണ്ട. പൂണുനൂലുണ്ട. മാംസഭുക്കുകൾ കുറയും.

കമ്മാളൻ (മലയാളം)

പൂണുനൂലില്ല. തീണ്ടലുണ്ട. ആശാരിയാണ മീതെ. അയ്ങ്കടികമ്മാളരെന്ന പറയുമെങ്കിലും നാലെ ഉള്ളു. തോൽകൊല്ലനെ കൂട്ടത്തിൽ ചേൎക്കുകയില്ല. തങ്ങളുടെ കൂട്ടത്തിൽ നിന്ന പതിനെട്ട കുംഡുംബക്കാർ ശേഷമുള്ളവർ പോരുമ്പോൾ പോരാതെ ഈഴുവനാട്ടിൽ തന്നെ ഇരുന്നു എന്നും വഴിയെ വന്നപ്പോൾ കൂട്ടത്തിൽ ചേൎത്തില്ലെന്നും അവർ പൂഴിതച്ചര അല്ലെങ്കിൽ പതിനെട്ടാന്മാർ ആയി എന്നും ആശാരികൾ പറയുന്നു.കറുപ്പ, തോൽ കൊല്ലൻ,പുള്ളുവൻ, മണ്ണാൻ, തണ്ടാൻ, ഇവരുടെ ചോർ കമ്മാളർ ഉണ്ണുകയില്ല. കമ്മാളരുടെ ചോറുണ്ണന്നത അങ്ങിനെ തന്നെ കുറവാണെന്ന തണ്ടാനും വിചാരിക്കുന്നു. കോഴിക്കോട, വള്ളുവനാട, പൊന്നാനി, ഈ താലൂക്കുകളീൾ ആശാരി, കൊല്ലൻ ഇവരുടെ എടയിൽ അനേകസോദരന്മാൎക്കകൂടി ഒരു ഭാൎയ്യയുണ്ട. കമ്മാളൎക്ക താലികെട്ടുണ്ട. താലികെട്ട കഴിഞ്ഞാൽ മണവാളൻ പെണ്ണിന്റെ കോടിവസ്ത്രത്തിന്മേൽ നിന്ന ഒരു നൂൽ ഏടുത്ത മുറിക്കും. എന്നാൽ അവർ താമ്മിൽ ബന്ധം വിട്ടു. തിൎഞ്ഞനോക്കാതെ അവൻ പോകണം. വിവാഹത്തിന്ന മുമ്പ ഗൎഭമുണ്ടായിപോയെങ്കിൽ കാരണഭൂതൻ സ്വജാതിയാണെന്ന [ 49 ] -35-

വരികിൽ അവൻ കെട്ടണം.അന്യനാണെങ്കിൽ സ്ത്രീ ജാതിഭ്രഷ്ഠയായി. പുളികുടിയുണ്ട. പുളി കൊടുക്കുക ആങ്ങളയാകുന്നു. പെറ്റാൽ പതിന്നാലാംദിവസം തളിക്കറുപ്പ സ്ത്രീക്ക തളിക്കണം. പിറ്റേന്ന കുളിച്ചാൽ ശുദ്ധമായി. ഇരുപത്തെട്ടാം നാൾ നാമകരണം. അച്ഛന്റെ മടിയിലിരുത്തീട്ടാണ പേരിടുക. ആണുകുട്ടിയുടെ കാത വയസ്സ തികയുംമുമ്പും പെൺകുട്ടിയുടേത ആറാമത്തെയോ ഏഴാമത്തെയോ വയസ്സിലും കുത്തും.

കമ്മാളർ കുട്ടികളുടെ ശവം കുച്ചിടും. മറ്റെല്ലാം ദഹിപ്പിക്കും. പുല പതിനഞ്ച, മൂന്നാം ദിവസം അസ്ഥി സഞ്ചയനം. ഒരുത്തൻ സംവത്സരം ദീക്ഷിക്കും. ക്ഷേത്രത്തിന്നുള്ളീൽ പണിക്കായി കടക്കുന്ന സമയം ആശാരി, മൂശാരി, ഇവൎക്ക് പൂണുനൂൽ ഇടാനവകാശമുണ്ട.

കരിമ്പാലൻ

മലയാളത്തിൽ കാട്ടിൽ വേട്ടയും പുനംകൃഷിയും ചെയ്യുന്ന ഒരു ജാതിയാണ. മരുമക്കത്തായമാണ. താലികെട്ട ഇല്ല.

കുബെരാ

ഒരു ജാതി കൎണ്ണാടകമുക്കുവരും കൃഷിക്കാരും ആകുന്നു ഗംഗാമക്കൾ എന്നും ഗൗരീമക്കൾ എന്നും രണ്ടവകയുണ്ട. അങ്ങോട്ടും ഇങ്ങോട്ടും ചോറൂണ്ണും പെണ്ണിനെ കൊടുക്കയില്ല. ഗൗരീമക്കൾ ബെല്ലാരിയിൽ ഏറെ ഇല്ല.മൈസൂരിലാണ് പ്രധാനം. ഇവൎക്ക് പുരോഹിതൻ ബ്രാഹ്മണനാണ.ശവം ദഹിപ്പിക്കയാണ പതിവ. ശ്രാദ്ധം ഊട്ടും. വിധവാവിവാഹമില്ല. വിവാഹം കഴിഞ്ഞാൽ മൂന്നുമാസം കഴിഞ്ഞ "വേളിശേഷം" ഉള്ളൂ. ഒരു കൊല്ലത്തിന്നുള്ളീൽ കുട്ടി ജനിക്കുന്നത ശുഭമല്ലപോൽ. തിൎളുംമുമ്പും പിമ്പും ആവാം വിവാഹം. വിവാഹത്തിന്ന മുമ്പുതന്നെ സംസൎഗ്ഗം തുടങ്ങാം. താലികെട്ടുക ബ്രാഹ്മണനാണ. ഇവൎക്ക് വിധവിവാഹം ആവാം. പക്ഷെ വിവാഹം രാത്രി ഒരു ക്ഷേത്രത്തിൽ വെച്ചാണ. സുമംഗലികളും ഭാൎയ്യയുള്ള പുരുഷന്മാരും ഉണ്ടായികൂട. താലികെട്ടുക ഒരുവിധവയാണ. ഭാൎയ്യയെ ത്യജിച്ചുകൂടാ. ശവം [ 50 ] -36-

കുഴിച്ചിടുകയാണ. കന്യകമാരെ ചിലരെ ദേവദാസിയാക്കുക നടപ്പുണ്ട.

കല്ലൻ മൂപ്പൻ.

1901-ലെ കാനേഷുമാരി റപ്പോട്ടിൽ ഇവർ മലയാളത്തിലെ കമ്മാളരുടെ ഒരു വൎഗ്ഗമാണെന്നും കൽപ്രവൃത്തിയാണെന്നും പറയുന്നു. വിധവാവിവാഹമില്ല. ഏകഭാൎയ്യയെ ഉള്ളു. പുരോഹിതൻ ക്ഷുരകനാണ.

കഞ്ചുഗാര.

മൈസൂർ, തെക്കെകന്നടം, ഇവിടങ്ങളീലും മറ്റും കാണാം. മക്കത്തായമാണം. പെണ്ണ തിരളും മുമ്പേ വേണം വിവാഹം. വിധവാവിവാഹം പാടില്ല. വ്യഭിച്ചാരം തെളിഞ്ഞു എങ്കിൽ മാത്രം വിവാഹമോചനമുണ്ട. ശവം ദഹിപ്പിക്കയും ഇരുത്തി സ്ഥാപിക്കയും ആവാം. ബ്രാഹ്മണരാണ പുരോഹിതന്മാർ. മദ്യവും മത്സ്യവും മാംസങ്ങളും ആവാം.

കന്നടിയൻ.

ലിംഗംകെട്ടി. തൈരും, മോരും വിൽക്കുകയാണ സധാരണ പ്രവൃത്തി. തിരളും മുമ്പേ വിവാഹമാണ നടപ്പ. ഒരു വയസ്സുതികയാത്ത പെണ്ണിനെ ചെറിയ ചെക്കൻ വിവാഹം ചെയ്യും. അച്ഛന്റെ മരുമകളെ കെട്ടാൻ വലിയ അധികാരമാണ.കല്യാണം ഒമ്പത, പത്തനൾ നിൽക്കും. ചിലവ കുറെക്കാനായി പല കുഡുംബന്നൾ ഒന്നിച്ച ചേൎന്ന ഒന്നിലധികം വിവാഹം ഒരിക്കൽ കഴിയും. വിവാഹത്തിന്റെ മൂന്നാം ദിവസം ബഹുരസമായ ഒരു ക്രിയയുണ്ട. പുരോഹിതനായിട്ട ഒരു ശൈവബ്രാഹ്മനനെ ക്ഷണിച്ചകോണ്ട വരും. ആയാൾ കല്യാണപന്തലിൽ എത്തിയ ഉടനെ ആയാളെ വീട്ടുടമസ്ഥൻ കടുംമ ചുറ്റിപിടിച്ച അഞ്ച നാളികേരം കുടുംമയിൽ കെട്ടിത്തൂക്കും. ആയാൾ വിരോധം ഭാവിക്കും. കൂടിയവരെല്ലാം ആശ്വസിപ്പിക്കുമ്പോലെ കാട്ടും. അപ്പോൾ ബ്രാഹ്മണൻ അടങ്ങും. ഉറുപ്പിക ആയാൾക്ക കൊടുക്കുകയും ചെയ്യും. രണ്ട കോടിവസ്ത്രവും വെറ്റില അടെക്കയും കൊടുക്കും. തന്മദ്ധ്യെ കട്ടികൾ വഴുതിന [ 51 ]

- 37 -

ങ്ങയുടെ തോട്ടിൽ മഞ്ഞൾ നിറച്ച അതകൊണ്ട ഈ ആളെ എറിയും. ആയാൾ കുട്ടികളെ പിടിപ്പാൻ പായും. അവർ ഓടിക്കളയും. അവസാനം വലിയവർ കുട്ടികളെ അടിച്ച ഓടിക്കും. ബ്രാഹ്മണൻ പോവുകയും ചെയ്യും. പിന്നെ ആയാൾ വേണ്ടാ. ആകെ വിചാരിക്കുമ്പോൾ ഇവരുടെ വിവാഹക്രിയ ഗൌരവമായി വിചാരിക്കപ്പെടുന്നില്ലെന്നും ബ്രാഹ്മണരെ പരിഹസിക്കുകയാണെന്നും തോന്നും. ലിംഗധാരികൾ ബ്രാഹ്മണരുടെ ജലം പോലും സ്വീകരിക്കുകയില്ലെന്നത പ്രസിദ്ധമായ അവസ്ഥയാണ. ഒരു കൂട്ടൎക്ക് വേറെ ഒരു നടപ്പുണ്ട. വിവാഹത്തിന്ന ഗ്രാമഅമ്പട്ടനെ ക്ഷണിക്കും. ശിശുക്കളായ പെണ്ണിനേയും ആണിനേയും അവന്റെ മുമ്പിൽ ഇരുത്തും. അവരുടെ തലയിൽ അവൻ നെയ്യ തളിക്കണം. ഇത അവൻ ചെയ്യാതിരിപ്പാനായി അവന്റെ കഴുത്തിൽ ഒരു വലിയ കല്ല കെട്ടി തൂക്കും. പോരാത്തത കഴുത്തിൽ ഒരു കയറിട്ടിട്ട കുട്ടികൾ പിന്നിൽനിന്ന അങ്ങട്ടും ഇങ്ങട്ടും ആട്ടും. ഒടുവിൽ അവർ അനുവദിക്കും. തളിച്ചിട്ട ബാക്കി നെയ്യും ഏതാൻ പണവും താംബൂലവും കൊണ്ട അമ്പട്ടൻ പോകുകയും ചെയ്യും. അവനെ ലിംഗധാരിയാക്കുന്നു എന്നാണ സങ്കല്പം. വിധവാവിവാഹം ആവാം. എന്നാൽ ഭാൎ‌യ്യ മരിച്ചുപോയവനെ കെട്ടിക്കൂടു. മരണവൎത്തമാനം ജാതിക്കാരെ അറിയിക്കുക രണ്ട കുട്ടികളാകുന്നു. അവർ ചെറിയ വടികൾ കൈയിൽ എടുക്കണം. ശവത്തിന്റെയും പുരോഹിതന്റെയും കാൽകഴുകിയ വെള്ളം ശവത്തിന്റെ വായിൽ പാരണം. സംസ്കാരത്തിന്ന വന്നവൎക്ക ഒരു സദ്യ ചില ലിംഗംകെട്ടികൾക്ക നടപ്പുണ്ട. പുരോഹിതനും ഉണ്ടായിരിക്കണം. ആയാൾ ഭക്ഷിച്ചത അല്പം ഛൎദ്ദിക്കണം. ആയ്ത മരിച്ച ആളുടെ ശേഷക്കാർ തിന്നണം എന്ന പറയുന്നു. ശവം ശ്മശാനത്തിലേക്കു കൊണ്ടു പുറപ്പെടുംമുമ്പ പുരോഹിതൻ അതിനെ മൂന്ന നാല പ്രാവശ്യം കാൽകൊണ്ട തൊടണം. തെക്കോട്ട മുഖമാക്കി ഇരുത്തി മറ ചെയ്കയാണ നടപ്പ. മരിച്ചവൻ ധരിച്ചിരുന്ന ലിംഗം ശവത്തിന്റെ വായിൽ ഇടണം. ശവം എടുത്തവരും പുരോഹിതനും മരിച്ച ആളുടെ പുത്രന്മാരും കുറെ മോരെടുത്ത എ
[ 52 ]

- 38 -


ടത്തഭാഗം മുതുകിൽ പെരട്ടണം. ബാലന്മാരേയും വിവാഹം കഴിയാത്ത പെൺകുട്ടികളേയും കിടത്തീട്ടാണ സ്ഥാപിക്കുക. ശേഷക്കാൎക്ക പുലയുണ്ട. ചെങ്കൽ‌പെട്ട ജില്ലയിലെ ലിംഗധാരികൾക്ക വീരഭദ്രയാത്രാ എന്നൊരു ഉത്സവമുണ്ട. അതിങ്കൽ ചിലൎക്ക ആവേശം ഉണ്ടാകും. അത ശമിപ്പാൻ ചിലപ്പോൾ നെറ്റിമേൽ നാളികേരം ഉടെക്കുകയൊ ചാക്കുതുന്നുന്ന മാതിരി വലിയ തൂശികൊണ്ട കഴുത്തും കൈതണ്ടയും തുളെക്കുകയൊ ചെയ്യണം. തെക്കെ ഇന്ത്യയിൽ എത്രയൊ പരക്കെ നടപ്പുള്ള പൊങ്കൽ ഇവൎക്കില്ല. ഒരിക്കൽ പൊങ്കൽ കഴിക്കുന്ന സമയം കന്നുകൾ ഓടിപ്പൊയ്ക്കളഞ്ഞു. തിരഞ്ഞപോയവർ തിരികെ വന്നില്ല. ഇതാണത്രെ സംഗതി. ആണ്ടുതുടങ്ങുന്ന നാൾ ഇവൎക്ക ഒരു ദുഃഖദിവസമാണ. കാമോത്സവം എന്നൊന്നുണ്ട. വളരെ ആഘോഷമുണ്ടാകും. കാമദഹനം എന്നൊരു പാട്ടുണ്ട. വഴിയാത്രയിൽ അത പാടിക്കൊണ്ട പോയാൽ സ്മരണ വിട്ടപോകും. എത്ര ദൂരം നടന്നു എന്നറികയില്ലത്രെ. ചെങ്കൽപെട്ട ജില്ലയിൽ ചെമ്പ്രംപാക്കം എന്ന ദിക്കിൽവെച്ചു ഹരിസേവ എന്നൊരു ഉത്സവം കൂടി ഉണ്ട. അതിന്ന കാഞ്ചീപുരത്തനിന്ന താതാചാൎ‌യ്യഅയ്യങ്കാൎമാരെ ക്ഷണിച്ച വരുത്തണം. ലിംഗധാരികളിൽ അഞ്ചാൾ ഉപവസിക്കണം. വഴിയെ അവൎക്ക എലവെച്ച ചോറും പരിപ്പും മററും വിളമ്പി കൊടുക്കും. പക്ഷെ അവർ ഭക്ഷിക്കാതെ ഒരു വിളക്കിന്റെ നേൎക്ക കണ്ണടച്ച ധ്യാനിച്ചുംകൊണ്ടിരിക്കും. വഴിയെ അവർ വീട്ടിൽ പോയി ഭക്ഷിക്കും. കന്നടിയൻ ലിംഗധാരിയായിട്ടും കൂടെ അവന അനേക വൈഷ്ണവാചാരങ്ങളും വിഷ്ണുവന്ദനവും ഉണ്ട. ഇപ്പോൾ പറഞ്ഞ ഉത്സവത്തിങ്കൽ അഞ്ചരാത്രി ഹിരണ്യകശിപു നാടകം അല്ലെങ്കിൽ പ്രഹ്ലാദചരിത്രം കളിക്കണം.

കള്ളർ


പേർ യഥൎത്ഥമാണ. കുല"ധൎമ്മം" കളവാകുന്നു. മധുരാ, തഞ്ചാവൂർ, മുതലായ ദിക്കിൽ വളരേയുണ്ട. തഞ്ചാവൂർ ജില്ലയിൽ ഉള്ളവൎക്ക ബ്രാഹ്മണരുടെ സഹവാസം നിമിത്തം തലക്ഷൌരം ഉണ്ട. പുരോഹിതനും ബ്രാഹ്മണനാണ. താലികെട്ടുക മണ
[ 53 ]

- 39 -

വാളൻ‌തന്നേയാകുന്നു. മറേറടങ്ങളിൽ അവന്റെ സോദരിയാണ. ഈ കാലം കൃഷിയും വ്യവഹാരവും ഹേതുവായിട്ട കക്കാൻ സമയം കുറയും. കാവേരിതീരത്തിലുള്ളവരെ ഉടുപ്പുകൊണ്ടും മററും വെള്ളാളർ എന്നെതോന്നു. മധുര, തിരുനെൽവേലി ജില്ലകളിൽ ഉള്ളവർ ആണും പെണ്ണും കാതുകൾ വളൎത്തും. ആണുങ്ങൾ തലമുടി നീട്ടുകയും ചെയ്യും. കുറച്ചകാലം മുമ്പവരെ കള്ളൎക്ക ഒരു നികുതിപോലെ പണം പിരിക്കുന്ന നടപ്പുണ്ടായിരുന്നു. വീട ഒന്നിന്ന കാലത്താൽ നാലണ കൊടുത്താൽ കളവുണ്ടാകയില്ല. അഥവാ ഉണ്ടായാൽ മുതൽ അവർ കണ്ടപിടിച്ച മടക്കിക്കൊടുക്കുകയും അല്ലെങ്കിൽ അതിന്റെ വില കൊടുക്കുകയും ചെയ്യും. ഈ "നികുതി" കൊടുക്കാൻ താമസിച്ചാൽ ഫലം ഉടനെ കാണാം. കന്നുകളവും പുരതീകത്തലും തന്നെ. ഇവൎക്ക ഗുണങ്ങളും ഉണ്ട. ചാണകം വയലിൽനിന്ന എടുത്തുകൊണ്ടുപോകുകയില്ല. കുടിക്കുന്ന കുളങ്ങളിലെ വെള്ളത്തിൽ കാൽ വെക്കുകയില്ല. ദേഹവും വീടും മററും ശുചിയായിവെക്കും. ലഹരിസാധനങ്ങൾ പെരുമാറുന്നില്ല എന്നതന്നെ പറയാം. സ്ത്രീകൾ പതിവ്രതമാരാണ. സന്താനം അഛന്റെ ഗൊത്രമല്ല. അമ്മയുടേതാണ. ആങ്ങളയും പെങ്ങളും പെങ്ങളുടെ കുട്ടികളും ഗോത്രം ഒന്നാകയാൽ ആങ്ങളക്ക പെങ്ങളുടെ മകളെ കല്യാണം പാടില്ലത്രെ. എന്നാൽ ആങ്ങളയുടെയും പെങ്ങളുടെയും മക്കൾക്ക അന്യോന്യം കെട്ടാം. പെങ്ങളുടെ മകളെ വേളികഴിക്കുക ബ്രാഹ്മണരിൽ ചിലൎക്കുകൂടി ആവാം. ശിവഗംഗാകള്ളൎക്ക ഒരു നടപ്പുണ്ട. ഒരുവൻ മരിച്ചാൽ അവന്റെ അവകാശി ആ ഗോത്രത്തിലുള്ള മറെറാരുപുരുഷന്ന ഒരു കോടി വസ്ത്രം കൊടുക്കണം. അത കിട്ടിയവൻ അത അവന്റെ സോദരിക്കും കൊടുക്കണം. കൊടുക്കാഞ്ഞാൽ അവളുടെ ഭൎത്താവിന്ന വലിയ അപമാനമായി. അവൻ അവളെ ഉപേക്ഷിപ്പാൻ അതമതി സംഗതി. പുറമല നാട്ടകള്ളർ എന്നൊരു കൂട്ടരുണ്ട്. ഇവൎക്ക മുസൽമാൻ, യഹൂദൻ, ഇവരേപ്പോലെ ലിംഗഛേദനം (മാൎക്കകല്യാണം) ഉണ്ട. അഛന്റെ മരുമകളെ കല്യാണം ചെയ്‌വാൻ അധികാരമുണ്ട. എളയഛന മകളു
[ 54 ]

- 40 -

ണ്ടെങ്കിൽ അവനാവശ്യപ്പെട്ടാൽ കെട്ടണം. വയസ്സ വ്യത്യാസം സാരമില്ല. മേൽപറഞ്ഞ ക്രിയയുടെ ചിലവ ചെയ്യേണ്ടത അഛന്റെ പെങ്ങളാകുന്നു. അതപോലേതന്നെ പെണ്ണതിരണ്ടാൽ ചിലവ അമ്മാമൻ ചെയ്യണം. എന്തുകൊണ്ടെന്നാൽ അവന്റെ മകന അവളെ കിട്ടാൻ അവകാശമുള്ളതാണല്ലൊ. ഈ രണ്ടു ക്രിയയും ഒരുസമയത്തതന്നെ പലേ കുട്ടികൾക്ക ഒന്നായിട്ട ചെയ്യും. ചീരുകുടികള്ളർ എന്നൊരു വകയുണ്ട. അവർ താലിയിന്മേൽ മുസൽമാൻമതചിഹ്നമായ ചന്ദ്രക്കലയും നക്ഷത്രവും ഉണ്ടാക്കും. മാട്ടുപൊങ്ങൽ ദിവസം കാളകളേയും പശുക്കളേയും കൊമ്പിന്മേൽ വസ്ത്രം ചുററുകയും മററും ചെയ്ത ഗ്രാമവീഥിയിൽകൂടി ചെണ്ടയും വാദ്യവുമായി ആൎത്തവിളിച്ച ഭയപ്പെടുത്തിക്കൊണ്ടു പോകും. അതിൽവെച്ച അധികം മോട്ടുള്ള ജന്തുവിന്റെ കൊമ്പത്ത നിന്ന വസ്ത്രം എടുത്ത തനിക്ക കൊണ്ടുവന്ന കൊടുക്കുന്നവനെ കന്യക ഭൎത്താവായി വരിക്കും. ഒരു സ്ത്രീ പത്ത, എട്ട, ആറ, അല്ലെങ്കിൽ രണ്ട പുരുഷന്മാരുടെ ഭാൎ‌യ്യയായിരിക്കയും പലപ്പോഴും ഉണ്ട. ഇവൾക്കുണ്ടാകുന്ന കുട്ടികൾ അവരുടെ എല്ലാവരുടേയും കൂടിയും ഓരോരുത്തന്റെ പ്രത്യേകമായും സന്താനമാണെന്ന വിചാരിക്കുന്നു. കുട്ടികൾ വലുതായാൽ പറയുക തങ്ങൾ പത്ത, എട്ട, ആറ, അല്ലെങ്കിൽ രണ്ട അഛന്റെ മക്കളെന്നല്ല എട്ടും രണ്ടും അഛന്റെ അല്ലെങ്കിൽ ആറും രണ്ടും അഛന്റെ അല്ലെങ്കിൽ നാലും രണ്ടും അഛന്റെ മക്കൾ ഇങ്ങിനെയാകുന്നു. വിവാഹത്തിന മണവാളനല്ല പോകുക. അവന്റെ പെങ്ങളാകുന്നു. ഇവൾ പെണ്ണിന്റെ കഴുത്തിൽ കുതിരവാൽരോമം കെട്ടിച്ച കൊണ്ടുപോരും. അങ്ങോട്ടും ഇങ്ങോട്ടും ഉപേക്ഷിക്കാൻ എളുപ്പമുണ്ട. പുരുഷന്ന വേണ്ടാ എന്ന തോന്നിയാൽ തന്റെ മുതലിൽ പകുതി കൊടുത്ത അയച്ചകളയാം. സ്ത്രീക്കു പുരുഷനെ വേണ്ടാ എന്ന തോന്നിയാൽ നല്പത്തിരണ്ട കലിപണം കൊടുത്താൽ അവളെ വഴിക്കുപോകാം. പത്തപണം ആര കൊടുക്കുന്നുവൊ അവനെ വിധവ കല്യാണം ചെയ്യും. പുരുഷൻ ഉപേക്ഷിക്കുമ്പോൾ ജാതിക്കാർ കാണെ സ്ത്രീക്ക ഒരു പുൽകൊടി കൊടുക്കും. അത അവൾ
[ 55 ]

- 41 -

വാങ്ങിയാൽ തീൎന്നു. ചില കള്ളൎക്ക പെണ്ണിന്റെ അമ്മാമന്റെ അനുമതി ആവശ്യമാകുന്നു കല്യാണത്തിന. കല്യാണം നിശ്ചയിപ്പാൻ ഭൎത്താവാവാൻ തുടങ്ങുന്നവന്റെ അച്ഛനും അമ്മാമനും സ്ത്രീയുടെ വീട്ടിൽ പോയി ഭക്ഷണം കഴ്ച വിവാഹത്തിന്ന നിശ്ചയിക്കുന്ന തീയ്യതി രണ്ട ഓലയിലൊ കടലാസ്സിലൊ എഴുതി അന്യോന്യം കൈപകരണം. കല്യാണത്തിൻനാൾ മണവാളന്റെ പെങ്ങൾ പെണ്ണിന്റെ വീട്ടിൽ ചെന്ന താലികെട്ടണം. എന്നിട്ട അവളെ കൊണ്ടുപോയി പിറേറന്ന തിരികെ കൊണ്ടുപോയാക്കണം. പെണ്ണിന്റെ അമ്മ മണവാളന്റെ കാൽവിരലിന്ന മോതിരം ഇടണം. ചില കള്ളർ പെണ്ണു തിരണ്ടാൽ ഏഴും ഒമ്പതും ദിവസം ആശൌചം അനുഷ്ഠിക്കും. ഗൎഭം ഏഴാം മാസം സാധാരണയായി ഒരു ക്രിയയുണ്ട. ചിലേടത്ത ഗൎഭിണിയുടെ പുറത്ത അരിപ്പൊടികൊണ്ട കോലം എഴുതുകയും സമ്പ്രദായമുണ്ട. ജനിച്ചാൽ ഒരുമാസം തികച്ചും കുഡുംബത്തിന്ന മുഴുമനും പുലയാണ. നാമകരണം ഒരു മാസം കഴിഞ്ഞിട്ടാണ ചിലൎക്ക. ചിലൎക്ക ഏഴാംദിവസം കാത കുത്തീട്ടും. എല്ലാ കള്ളരും വിശേഷദിവസങ്ങളിൽ ഭസ്മം കുറിയിടും. എന്നാൽ സാധാരണയായി വൈഷ്ണവരാണതാനും. മരിച്ചാൽ മറ ചെയ്കയാകുന്നു നടപ്പ. ആ സമയം കൂടിയവൎക്ക ചുരുട്ട സൽക്കരിക്കും അത അവർ വലിക്കണം. പ്രസവിക്കാതെ മരിച്ചാൽ ശിശുവിനെ എടുത്ത കൂടെ മറ ചെയ്യും. മുഖം വടക്കോട്ട തിരിച്ചാണ മറ ചെയ്ക.

കൎണ്ണബട്ടു


ഗോദാവരി ജില്ലയിൽ നെയ്‌ത്തപ്രവൃത്തിക്കാരാണ. പെണ്ണ തിരണ്ടാൽ പതിനാറ ദിവസം അശുദ്ധിയുണ്ട. ചെറുപ്പത്തിൽ വിവാഹം നടപ്പാണ. ബ്രാഹ്മണനായിരിക്കും പുരോഹിതൻ. ശവം ഇരുത്തി മറ ചെയ്യണം. വിധവാവിവാഹമില്ല.

കാക്കാളൻ.

തിരുവിതാങ്കൂറിൽ ഒരു കൂട്ടം തെണ്ടിനടക്കുന്നവർ. മുഖ്യമായ പ്രവൃത്തി കാതുവെക്കുക, കാതുകുത്തുക, കൈനോക്കുക ഈ വക
[ 56 ]

- 42 -

യാണ. അനേകഭാൎ‌യ്യമർ ഒരുത്തന ആവാം. 12 വരെക്ക കണ്ടിട്ടുണ്ട. ചിലവ കുറയും. അവർ പ്രവൃത്തി എടുത്ത കഴിഞ്ഞകൊള്ളും. പ്രഥമവിവാഹം ഞായറാഴ്ച വേണം. പിന്നെത്തേത വ്യാഴാഴ്ചയും ആവാം. വിവാഹത്തിന്റെ തലേ രാത്രി മണവാളന്റെ സോദരനോ മറ്റ അടുത്ത സംബന്ധിയൊ ഒരു പണവും വെറ്റില, അടെക്ക, അരി ഇതകളും കല്യാണപന്തലിൽ കൊണ്ടുചെല്ലണം. അവനെ പെണ്ണിന്റെ ആളുകൾ പഴം കൊണ്ടും മറ്റും എറിയും പിറേറന്ന പുരുഷൻ വന്നു താലികെട്ടും. തിരണ്ടാൽ ഒരാഴ്ച ഘോഷമാക്കണം. ചത്താൽ കുഴിച്ചിടുകയാകുന്നു. മക്കത്തായമാണ. സന്താനമില്ലാത്ത വിധവയെ ഭൎത്താവിന്റെ സോദരന്മാർ രക്ഷിക്കണം. വിവാഹം ചെയ്താൽ ഈ അവകാശം പോയി

കാടൻ


ആനമലയിലും മററും വസിക്കുന്നു. സാമാന്യം എന്തിന്റെയും ചീഞ്ഞ ശവം തിന്നും. താലികെട്ടുക പുരുഷന്റെ അമ്മയൊ പെങ്ങളൊ ആകുന്നു. അവന്റെ തലയിൽ പെണ്ണിന്റെ അച്ഛൻ ഒരു തലക്കട്ട വെക്കും. അന്യോന്യം വെറ്റില കൊടുക്കും. സ്വരച്ചേൎച്ചയില്ലാഞ്ഞാലും ഭൎത്താവിന്റെ കല്പന അനുസരിക്കാഞ്ഞാലും വ്യഭിചാരത്തിന്നും മററും ബന്ധം വിടുത്താം. വിധിക്കേണ്ടത കാരണവന്മാരാകുന്നു. ശിക്ഷ ചിലപ്പോൾ രസമുണ്ട്. ഒരു കാൎ‌യ്യത്തിൽ അന്യായക്കാരന്റെ ചാളക്കലേക്കു പ്രതി 40 കൊട്ട മണൽ കൊണ്ടുപോകണമെന്നായിരുന്നു. ബഹുഭാൎ‌യ്യാത്വം വിരോധമില്ല. തിരണ്ടാലും പ്രസവിച്ചാലും "ദൂരത്താ"യാലും പ്രത്യേകം ചാളയിൽ പാൎപ്പിക്കും. വിവാഹം കഴിഞ്ഞാൽ സ്ത്രീയുടെ പേർ മാററും. പ്രസവിച്ചാൽ 3 മാസം അശുചി. ശിശുവിന ഒരു മാസമായാൽ നാമകരണം. ഗൎഭമെന്ന തീൎച്ചയായാൽ ഭൎത്താവ് അന്യസ്ത്രീയോട ചേൎന്നകൊൾകയെ പാടുള്ളൂ. വിധവാവിവാഹം പാടില്ല. എന്നാൽ വെപ്പാട്ടിയായിരിക്കാം. 2, 3 വയസ്സോളം കുട്ടികൾ മുല കുടിക്കും. ഒരു വയസ്സായ ശിശുവിന മുല കൊടുത്തു കൂടുമ്പോൾ വീടി വായിൽവെച്ചു കൊടുക്കുന്നത കണ്ടിട്ടുണ്ട. കന്നുകാലികൾ
[ 57 ]

- 43 -

മഹാവിരോധമാണ. പശുവിന്റെ മൂത്രവും ചാണകവും തൊടുക തന്നെ ഇല്ല. ചത്താൽ കുഴിച്ചിടും. ഇരുത്തീട്ടാണ. ശേഷക്രിയ ശക്തിയുണ്ടെങ്കിൽ എട്ടാംനാൾ. ഇല്ലെങ്കിൽ ഒരുകൊല്ലം കഴിഞ്ഞിട്ടും ആകും. കൎക്കിടം, ചിങ്ങം മാസങ്ങളിൽ ഒരു തിങ്കളാഴ്ച ഒരു "നോമ്പ" ഉണ്ട. കുളിച്ച പട്ടിണി കിടക്കും. അൎത്ഥം അറിവില്ല താനും. ആണും പെണ്ണും രണ്ട വരിയിലേയും പല്ല എല്ലാം കൂൎപ്പിക്കും. മുളകൊണ്ട ചീൎപ്പ ഉണ്ടാക്കുന്നതിൽ സമൎത്ഥന്മാരാണ. ഭാൎ‌യ്യയാവാൻ പോകുന്നവൾക്ക പുരുഷൻ ഒരു ചീൎപ്പ ഉണ്ടാക്കി സമ്മാനിക്കണം. അല്ലാത്തപക്ഷം കല്യാണം കഴിഞ്ഞാൽ എങ്കിലും വേണം.

കാണിക്കൻ.


തിരുവിതാങ്കൂറിൽ മലകളിൽ വസിക്കുന്നു. നാട്ടുമ്പുറത്തും ഉണ്ട. ഇവൎക്ക മക്കത്തായവും മരുമക്കത്തായവും കൂടിയാണ. മുതലിൽ പകുതി മക്കൾക്കും പകുതി മരുമക്കൾക്കും കിട്ടും. വിധവെക്കു ചിലവിന്ന മാത്രം അവകാശമുണ്ട. മലയിൽ പാൎക്കുന്നവൎക്ക മക്കത്തായമാണ. എങ്കിലും എളകുന്ന മുതൽ പകുതി മരുമക്കൾക്കും കിട്ടും. വിവാഹം എപ്പോഴെങ്കിലും ആവാം. നന്നെ ശിശുക്കളെ കെട്ടുന്ന സംഗതി അവറ്റ പിറന്ന കുടിക്കു ഓടിപോകുകയില്ല. വലുതാണെങ്കിൽ പോയിക്കളയും ഇതാണ. ശിശുവാണെങ്കിൽ പുരുഷൻ താലികെട്ടും. മുതുൎന്ന പെണ്ണാണെങ്കിൽ അവന്റെ പെങ്ങളാണ കെട്ടുക. പെണ്ണിനെ പഠിപ്പിക്കേണ്ടുന്ന ക്രമം ജാതിയിലെ തലവൻ പുരുഷന്ന ഉപദേശിക്കും. ഒന്നാമത ചൊല്ലിക്കൊടുക്കുക, പിന്നെ മേൽ നുള്ളിക്കൊടുക്കുക, മൂന്നാമത്തത തല്ലിക്കൊടുക്കുക, ഇതും ഫലിക്കാഞ്ഞാൽ തള്ളിക്കളയുക. വിധവാവിവാഹം നടപ്പുണ്ട. ആൎക്കെങ്കിലും ദീനമായാൽ ജാതി മൂപ്പനെ വരുത്തും. അവൻ രണ്ട ദിവസത്തെ കൊട്ടു പാട്ടും വിധിക്കും. വഴിയെ മൂപ്പൻ ഉറഞ്ഞിട്ട രോഗം മാറുമൊ രോഗി മരിക്കുമൊ എന്ന പറയും. മരിക്കും എന്ന കണ്ടാൽ രോഗിയുടെ കുടുമ്മ മുറിക്കണം. മരിച്ചാൽ കഞ്ചാവും, അരിയും, നാളികേരവും ശവത്തിന്റെ വായിൽ മകനും മരുമക്കളും ഇടും. കുഴിച്ചിടുകയാ
[ 58 ]

- 44 -

ണ നടപ്പ. ചിലപ്പോൾ ദഹിപ്പിക്കയും ഉണ്ട. കൊല്ലത്തിൽ ചാത്തം ഊട്ടും. ഇവരെ അശുദ്ധമില്ല. പുലയനേയും വേടനേയും മറ്റും അടുത്താൽ കുളിക്കും. ഗോമാംസം, കാട്ടി എറച്ചി ഇതകൾ തിന്നുകയില്ല. മററ കുരങ്ങൻ, ആമ, ഞെണ്ട തുടങ്ങിയ സൎവ്വം തിന്നും.

കാപ്പിളിയൻ.


മധുരാ, തിരുനെൽവേലി ജില്ലകളിൽ ഒരു തരം കമ്മാളരാണ. വിവാഹം തിരണ്ടിട്ട മതി. താലികെട്ടില്ല. സ്ത്രീപുരുഷന്മാരുടെ വിരലുകൾ അമ്മാമന്മാർ ഒന്നിച്ചു ചേൎക്കണം. സാരമായ ക്രിയ പുരുഷനയച്ചുകൊടുക്കുന്ന വസ്ത്രം സ്ത്രീ ധരിക്കുകയാണ. അച്ഛന്റെ സോദരിയുടെ മകളെ കെട്ടാനുള്ള അധികാരം എത്ര കേമമാണെന്ന വെച്ചാൽ, വയസ്സകൊണ്ട അല്പവും ചേൎച്ചയില്ലാത്ത വിവാഹം സാധാരണമാണ. ഭൎത്താവ് നന്നെ ചെറുപ്പക്കാരനാണെങ്കിൽ തല്ക്കാലം അവന്റെ അടുത്ത ശേഷക്കാൎക്ക ഭാൎ‌യ്യയിൽ സന്താനമുണ്ടാക്കാം. അത അവന്റെതായിട്ട ഗണിക്കും. താണജാതിക്കാരനെ വ്യഭിചരിച്ചാൽ ഭ്രഷ്ഠുണ്ട. അവൾക്ക ശേഷക്രിയ കൂടി ചെയ്യും. തിരണ്ടാൽ അശുദ്ധി പതിമൂന്ന ദിവസം നില്ക്കും. ആ കാലം ഇരിപ്പാൻ ഒരു മറയൊ പ്രത്യേകം കുടിലൊ അമ്മാനുണ്ടാക്കി കൊടുക്കണം. പ്രതിഫലം ഒരു സദ്യയാണ. കുളിച്ച വീട്ടിലേക്കു ചെന്നാൽ വാതുക്കൽ ഒരു നായെക്ക ചോർ ഇട്ടകൊടുക്കണം. അത തിന്നുമ്പോൾ കഠിനമായി അടിക്കണം. എത്രകണ്ട ഉച്ചത്തിൽ അത നിലവിളിക്കുന്നുവൊ അത്രകണ്ട അധികമായിരിക്കും തിരണ്ടവൾക്ക സന്താനം. നിലവിളിച്ചില്ലെങ്കിൽ അവൾ മച്ചി തന്നെ. ദഹിപ്പിക്കയത്രെ നടപ്പ്. എന്നാൽ കുട്ടികൾ, ഗൎഭിണി, നടപ്പദീനത്താൽ മരിച്ചവർ ഇവരെ കുഴിച്ചിടും. ഗൎഭിണിയുടെ കുട്ടിയെ കീറി എടുക്കും. ക്രിയകൾ മിക്കതും തൊട്ടിയരെ മാതിരി തന്നെ. ശ്മശാനത്തിലേക്ക അഗ്നി കൊണ്ടുപോകേണ്ടത ചക്കിലിയനാണ. തളിക്കേണ്ടത് രജകനും.

കാപ്പു (റഡ്ഡി)


അയോദ്ധ്യാ, മിഥിലാ, ബളിജാ, ഭൂമഞ്ചി, ഗണ്ടിക്കൊട്ടാ, ഇങ്ങിനെ പല കൂട്ടരുണ്ട. അവരിൽ യറളം എന്ന കൂട്ടർ ബ്രാഹ്മ
[ 59 ]

- 45 -

ണന്റെയാകട്ടെ മററ യാതൊര ജാതിയുടെയാകട്ടെ അന്നം ഭക്ഷിക്കുകയില്ല. നൂറുപോലും എടുക്കയില്ല. മിക്ക കൂട്ടൎക്കും അടിയന്തരങ്ങൾക്ക അന്യജാതിക്കാർ പുരോഹിതനാകയും വേണ്ടാ. വിവാഹത്തിന്ന ഹോമമില്ല. ഗണപതി പൂജയുമില്ല. നല്ലനാളും മുഹൂൎത്തവും നോക്കി ഒരു വൃദ്ധസ്ത്രീയാണ താലികെട്ടുവാൻ. തിരണ്ടാൽ അശുദ്ധി പതിനാറ ദിവസം നില്ക്കുമത്രെ. ദിവസേന രണ്ട നേരം നല്ലെണ്ണ കുടിപ്പിക്കും. അതിസാരം തുടങ്ങി എങ്കിൽ എരുമനെയ്യ സേവിപ്പിക്കും. ഒന്നരാടൻ തലയിലും മേലും വെള്ളം വീൾത്തും. ചില വകക്കാൎക്ക വിവാഹത്തിങ്കൽ അമ്പട്ടൻ പന്തലിൽ വെച്ച പുരുഷന്റെ നഖം മുറിക്കയും സ്ത്രീയുടെ കാൽവിരൽ ക്ഷൌരകത്തി കൊണ്ട തൊടുകയും വേണം. അതിന്ന മുമ്പ പുരുഷൻ വീട്ടിന്റെ പടിക്കൽ ഇരിക്കും. ഒരു പശുവിനേയൊ പണമൊ കിട്ടിയല്ലാതെ പന്തലിലേക്കു കടക്കുകയില്ല. അവൻ താലികെട്ടുന്ന സമയം പെണ്ണിനെ അതിന്റെ അമ്മാമൻ എടുക്കണം. പിറെറ ദിവസം ഭൎത്താവും കൂട്ടരും ശണ്ഠപിടിച്ച നാട്യത്തിൽ അവിടുന്ന പോകും. എന്നാൽ ഭാൎ‌യ്യയുടെ ഭാഗക്കാർ സമ്മാനവുംകൊണ്ട വഴിയെ ചെന്ന കൂട്ടിക്കൊണ്ടുവരണം. പന്തക്കാപ്പു എന്ന വകക്കാരുടെ കല്യാണത്തിന്ന ക്ഷേത്രത്തിലേക്ക ഒരു ഘോഷയാത്രയുണ്ട. അതിന്ന ഒരു രജകൻ സ്ത്രീവേഷം കെട്ടി കളിച്ചുകൊണ്ട മുമ്പിൽ നടക്കണം. തിരുനെൽവേലിയിലെ റെഡ്ഡിമാരുടെ എടയിൽ പതിനാറും ഇരുപതും പ്രായമുള്ള സ്ത്രീയെ അഞ്ചൊ ആറൊ വയസ്സുള്ള കുട്ടി കെട്ടുക ധാരാളമുണ്ട. അവൻ മുതിരുവോളം അവന്റെ അമ്മയുടെ ആങ്ങളയൊ ആ ഭാഗത്തെ അടുത്ത മററ സംബന്ധിയൊ സ്വന്തം അച്ഛൻ തന്നെയൊ സന്തതി ഉണ്ടാക്കും. അത ഭൎത്താവിന്റെ സന്താനമാണ. ഭൎത്താവിന യൌവ്വനമാകുമ്പോഴെക്ക ഭാൎ‌യ്യക്ക പ്രസവം മാറി എന്ന പോലും വരും. അവന്ന ഒരു നിവത്തിയുണ്ട. മററ വല്ല കുട്ടിയുടെ പെണ്ണിന അവനും സന്തതിയുണ്ടാക്കും. ഈ സമ്പ്രദായം മറവർ, കള്ളർ, അകമുടിയാന്മാർ ഈ വക ജാതിക്കാൎക്കും ഉണ്ട. കൎണ്ണൂൽ ജില്ലയിൽ പാക്കനാടു റഡ്ഡികളുടെ എടയിൽ ഒരു വിധവെക്ക ഗൎഭമുണ്ടായാൽ സ്വ
[ 60 ]

- 46 -

ജാതിയിലെ ഏതെങ്കിലും പുരുഷനെക്കൊണ്ട വിവാഹം ചെയ്യിച്ചാൽ ജാതിഭ്രഷ്ഠില്ലാതെ കഴിയും. സ്വകാൎ‌യ്യനിശ്ചയപ്രകാരം ഏതാനും ദിവസം കഴിഞ്ഞാൽ അവന്ന അവന്റെ പാട്ടിൽ പോകാം.

ശവസംസ്കാരകാൎ‌യ്യത്തിൽ തെലുങ്കറഡ്ഡിമാർ ബളിജ, കമ്മ ഈ ജാതിക്കാരുടെ മാതിരിയാണ. ശവം തടിയിന്മേൽ വെച്ചാൽ ക്ഷുരകനാണ വെള്ളവും കുടവും കൊണ്ട പ്രദക്ഷിണം വെക്കെണ്ടത. പുത്രൻ കുടത്തെ കുത്തിത്തുളെക്കും. പാത്രം ക്ഷുരകൻ ചെറിയ കഷണങ്ങളായി ഉടെക്കും. അസ്ഥിസഞ്ചയനം രണ്ടാംദിവസം ക്ഷുരകൻ ചെയ്യണം. ശവസംസ്കാരത്തിൽ യജ്ഞോപവീതം ധരിക്കും.

കാലിംഗി (കാലിഞ്ചി)


ഗഞ്ചാം, വിശാഖപട്ടണം ജില്ലകളിൽ വളരെയുണ്ട. ഇവർ 3 വിഭാഗമായിട്ടുണ്ട. അതിൽ കിന്തല എന്നവൎക്ക മദ്യവും മാംസവും ആവാം. സന്തതി ഇല്ലെങ്കിൽ വിധവെക്ക കല്യാണം ചെയ്യാം. എല്ലാ കൂട്ടൎക്കും തിരളുംമുമ്പാണ വിവാഹം പതിവ. മരിച്ചാൽ മറ ചെയ്യും. എന്നാൽ ശ്രാദ്ധം ചില കൂട്ടൎക്കെ പതിവുള്ളൂ. കാലിംഗികൾക്ക പൂണുനൂലുണ്ട. തിരളുംമുമ്പെ ഭൎത്താവിനെ കിട്ടാത്തപക്ഷം ജ്യേഷ്ഠത്തിയുടെ ഭൎത്താവെങ്കിലും സ്വജാതിയിൽ പ്രായം ചെന്ന ഒരുവനെങ്കിലും ക്രിയ കഴ്ചകൂട്ടണം. ബ്രഹ്മചാരി വിധവയെ കെട്ടണമെങ്കിൽ മുമ്പെ ഒരു മരത്തോട കല്യാണം ചെയ്യണം. ഭൎത്താവിന്റെ സോദരൻ ഉണ്ടെങ്കിൽ വിധവെക്ക അവനോട ഒഴിമുറി വാങ്ങിയാലെ വേറെ ഒരുത്തനെ കെട്ടിക്കൂടു. കല്യാണം നാലാംദിവസം നാവിതൻ കുറെ അവിലും കൽക്കണ്ടവും പന്തലിൽ കൊണ്ടുവെക്കണം. അത ഭാൎ‌യ്യാഭൎത്താക്കന്മാർ ബന്ധുക്കൾക്കു പണത്തിന്നും ധാന്യത്തിന്നും വിൽക്കണം. 7 - ാം ദിവസം മണവാളൻ ഒരു മൺപാത്രം ഉടെക്കണം. അവനും ഭാൎ‌യ്യയും കൂടി അവിടുന്ന പോകുമ്പോൾ അളിയൻ അവനെ വഴുതിനിങ്ങകൊണ്ട എറിയണം. കാലിഞ്ചികൾ ദഹിപ്പിക്കുകയാണ പതിവ. വേപ്പില ഇട്ട
[ 61 ]

- 47 -

അരി വേവിച്ച ബലി വെക്കും. ഒരു കഷണം അസ്ഥി കൊണ്ടുപോയി അരയാൽ മുരട്ട കുഴിച്ചിട്ട പത്താംദിവസം വരെ അവിടെ നിത്യം ഏഴു പ്രാവശ്യം വെള്ളം കൊടുക്കണം.

കിള്ളക്യാത


തെലങ്ക, കൎണ്ണാടകരാജ്യങ്ങളിൽ തോൽപാവക്കൂത്തുകാരാണ. ശവം ഇരുത്തി സ്ഥാപിക്കയാണ.

കുടിയൻ


തെക്കെ കന്നടത്തിൽ ധൎമ്മസ്ഥലം, ശിശിലാ, മുതലായെടങ്ങളിൽ കാണാം. മലങ്കുടിയൻ എന്നും പേരുണ്ട. ചിലൎക്ക മക്കത്തായമാണ. ശേഷം മരുമക്കത്തായം അല്ലെങ്കിൽ അളിയസന്താനം. മിക്കവാറും മലകളിൽ പാറകളുടെ ഉള്ളിലും ചാളകളിലുമാണ വാസം. അശുദ്ധമില്ല. തങ്ങളുടെ ജന്മിയുടെ വീട്ടിൽ അടുക്കളയും ഉണ്ണുന്ന മുറിയും ഒഴിച്ച മറെറല്ലാടത്തും കടക്കാം. വിധവെക്ക തന്റെ മൂത്തമകനെ കെട്ടുന്നതിന്ന വിരോധമില്ല. അവൾക്ക മകനാൽ സന്താനമുണ്ടായിട്ടുമുണ്ട.

ദഹിപ്പിക്കയും സ്ഥപിക്കയുമുണ്ട. മൂന്നാം ദിവസം മകനൊ മററ അടുത്ത സംബന്ധിയൊ ശ്മശാനത്തിൽ പോയി ദഹിപ്പിച്ചേടത്ത അരി വിതറണം. അന്നും പതിനാറാം ദിവസവും കോഴിമാംസം, ചോർ, കറി ഇതെല്ലാം നിവേദിക്കയും വേണം. കുഴിച്ചിട്ടതാണെങ്കിൽ വയ്ക്കോൽകൊണ്ട ഒരു കോലം ഉണ്ടാക്കി ചുട്ട മൂന്നാംദിവസം വെണ്ണുനീർ കുഴിച്ചമൂടും. കുടിയന്മാൎക്ക കള്ള ഇഷ്ടമാണ. കരിങ്കുരങ്ങൻ, മലഅണ്ണക്കൊട്ടൻ, ഇവകളെ തിന്നും.

കുഡുംബി


തെക്കെകന്നടം കുന്താപ്പൂർ താലൂക്കിലാണ കാൎ‌യ്യമായിട്ട കാണുക. വ്യഭിചാരം ചെയ്തവന ഗൊവാ കുഡുംബികളുടെ എടയിൽ ഒരു ശിക്ഷയുണ്ട. അവന്റെ തലയും മീശയും ക്ഷൌരം ചെയ്തിട്ട അവനെ ഒരു കുഴിയിൽ നിൎത്തും. എന്നിട്ട എച്ചിൽ ഇല തലയിൽ ഇടും. ഒരു പിഴയും ഉണ്ട. കുററം സമ്മതിക്കാത്ത സ്ത്രീയെ ഇരിമ്പൊലെക്ക ചുമലിൽ പിടിപ്പിച്ച വെയിലത്ത നിൎത്തും. വി
[ 62 ]

- 48 -

ധവാവിവാഹം ഉണ്ട. പക്ഷെ മരിച്ച ഭൎത്താവിന്റെ വൎഗ്ഗത്തിൽ ഉള്ളവനെ കെട്ടിക്കൂടാ. കല്യാണം അഞ്ച ദിവസം ഉണ്ട. പെണ്ണിന്റെ അച്ഛൻ സ്വന്തകയ്യിന്മേൽ ഒരു കങ്കണം കെട്ടണം.

ശവം ഇരുത്തി കുഴിച്ചിടുകയാണ. കുഴിമൂടുംമുമ്പെ അല്പം അന്നം ശവത്തിന്റെ വായിൽ ഇടണം. പതിനൊന്നാം ദിവസം പുണ്യാഹം. ഇവരുടെ കൂട്ടത്തിൽ മന്ത്രവാദികളുണ്ട. ആൎക്കെങ്കിലും ദീനമുണ്ടായാൽ ഇവർ ആവശ്യമാണ. സമൎത്ഥന്മാരാണെങ്കിൽ ഒരു അരിമണിയെ വലിയ ഒരു കത്തി കൊണ്ട രണ്ടായി മുറിക്കാനാകണം.

കുഡുംബി (കുടുമ്മിക്കാരൻ)


തിരുവാങ്കൂറിൽ പറൂർ, ചേൎത്തല, അമ്പലപ്പുഴ, ഇവിടങ്ങളിലത്രെ മുഖ്യമായി കാണുന്നത. ഇടിയന്മാർ എന്ന സാധാരണ വിളിക്കും അവിൽ ഇടിക്കുകയാൽ. സകലവീട്ടിലും മിററത്ത തുളസിത്തറ ഉണ്ടായിരിക്കും. മത്സ്യവും ഗോമാംസം ഒഴികെ എറച്ചിയും തിന്നും. മദ്യം കുറെ ധാരാളമാണ. ഞായറാഴ്ച ഒരു നേരമെ ഭക്ഷിക്കയുള്ളൂ. സ്ത്രീക്ക മാസത്തിൽ അശുദ്ധി നാലനാളാണ. അന്ന ഏഴടി അകലെ നില്ക്കണം. വായയും മൂക്കും പൊത്തിയെ സംസാരിക്കാവൂ. അവളുടെ ശ്വാസം തട്ടിയാൽ അശുദ്ധമാകും. നിഴൽമേൽ തട്ടുകയും അരുത. വിവാഹം തിരളും മുമ്പ വേണം. അല്ലാഞ്ഞാൽ കുഡുംബത്തിന ജാതിഭ്രഷ്ഠുണ്ട. വിവാഹത്തിങ്കൽ സ്ത്രീപുരുഷന്മാർ അല്പം നെല്ല കുത്തി ചോറാക്കണം. രണ്ടാളുടെയും കാൽ ഒരു നൂൽ കൊണ്ട കെട്ടണം. മക്കത്തായമാണ. ദുൎല്ലഭം മരുമക്കത്തായവുമുണ്ട. വിധവാവിവാഹം സാധാരണമാണ. ചെയ്യുന്നത് അധികവും വിധുരനായിരിക്കും.

കുഡുംബത്തിലെ തലവനെ മാത്രമെ ദഹിപ്പിക്കയുള്ളൂ. പുല പതിനാറാണ. തീൎത്ഥം തളിച്ച ശുദ്ധമാക്കാൻ കൊങ്കണബ്രാഹ്മണനാകുന്നു.

കുൎണ്ണി


ബെല്ലാരിയിലും മററും നെയിത്ത് പ്രവൃത്തി. മംസം ഭക്ഷിക്കയില്ല. ചുരുട്ട, വീടി, വലിക്കയില്ല. മദ്യം സേവിക്കയുമില്ല.
[ 63 ]

- 49 -

തിരളുംമുമ്പ വിവാഹമാണ നടപ്പ. ഭാൎ‌യ്യയെ ഉപേക്ഷിക്കാം. വിധവെക്ക രണ്ടാമത വിവാഹം ചെയ്യാം. എന്നാൽ ഒന്നാമത രണ്ട ക്ഷേത്രങ്ങളിൽ ഓരൊ രാത്രി വസിക്കണം.

കുറിച്ചൻ (കുറിച്ചിയൻ)


വയനാട, കോട്ടയം, കുറുമ്പ്രനാട താലൂക്കുകളിൽ ആകുന്നു. ബ്രാഹ്മണരെ വളരെ പുഛമാണ. ഒരു കുറിച്ചന്റെ പുരയിൽ ബ്രാഹ്മണൻ ചെന്നാൽ പോയ ഉടനെ ചാണകം തളിക്കണം അശുദ്ധി പോകാൻ. ചിലേടത്ത മക്കത്തായം ചിലേടത്ത മരുമക്കത്തായം. ഇവൎക്ക് ദൈവം മൂത്തപ്പനാണ (ശബ്ദാൎത്ഥം പിതാമഹൻ) ഇത 1891 -ലെ കാനേഷുമാരി റപ്പോൎട്ടിൽനിന്ന എടുത്തതാകുന്നു. "മലയാംഗസറ്റീർ" എന്ന പുസ്തകപ്രകാരം ഇവർ മററു മലവാസികൾ അടുത്താലും തീയ്യൻ, കമ്മാളർ, ഇവർ തൊട്ടാലും അശുദ്ധമാകും. ബ്രാഹ്മണന്റെ പുണ്യാഹം വേണം ശുദ്ധമാവാൻ. തിരളും മുമ്പ വേണം താലികെട്ടൽ. മരുമക്കത്തായമാണെന്ന പറയുന്നു. കൊട്ടിയൂർ ഉത്സവത്തിന്ന ഇവർ വെളിച്ചപ്പെടും. ഇവൎക്ക അശുദ്ധിഭയം വളരെയാണ. ഒരിക്കൽ ഒരു പോലീസ്സ സുപ്രഡെണ്ട (സായ്പ) ഒരു കുറിച്ചിയന്റെ ചാളെക്ക ചെല്ലുമ്പോൾ അവൻ വിലക്കി. ചോർ വെക്കുന്നുണ്ടായിരുന്നുവത്രെ. അത വെള്ളക്കാരൻ അടുത്താൽ ശുദ്ധം മാറും എന്നൎത്ഥം. പണിയൻ, അടിയാൻ, കുറുമ്പൻ, പുലയൻ, ഇവരെ അടുത്താലും കുറിച്ചിയന്ന അശുദ്ധമുണ്ട. ബ്രാഹ്മണരെ ഇവർ തമ്പ്രാക്കൾ എന്നും നായന്മാരെ തമ്പുരാനെന്നുമാണ വിളിക്കുക. പണിയൻ, അടിയാൻ, ഇവർ കുറിച്ചിയനെ അച്ഛൻ എന്നും പാപ്പനെന്നും വിളിക്കണം. താലികെട്ട കല്യാണം ഉണ്ട. രണ്ട തുണിയും വെള്ളിയിന്റെയൊ പിത്തളയിന്റെയൊ മോതിരങ്ങളും കൊടുത്താൽ വിവാഹം കഴിഞ്ഞു.

കുന്നുവൻ.


പഴനിമലയിൽ കൃഷിക്കാരാണ. അച്ഛന്റെ മരുമകളെ കെട്ടിയെ കഴിയുള്ളു. വയസ്സഭേദം ചിന്തിക്കയില്ല. ഇത നിമിത്തം ഒരുത്തന ഒന്നിലേറെ ഭാൎയ്യമാരുണ്ടായേക്കാം. അവൻ ബാലനാ
[ 64 ]

- 50 -

ണെങ്കിൽ സ്വജാതിയിലാരെങ്കിലും സഹവസിക്കാം. കുട്ടി ജനിക്കുന്നത എല്ലാം ഭൎത്താവിന്റെത തന്നെ. ഒരുവന്ന ഒരു പുത്രി മാത്രമായി വംശം മുടിയുമെന്ന കണ്ടാൽ അവളുടെ അമ്മാമന്റെ മകന്ന കൊടുക്കാതെ വീട്ടിന്റെ വാതിൽകട്ടിലെക്ക വിവാഹം ചെയ്യും. കഴുത്തിൽ താലിക്ക പകരമായി വലത്തെ കയ്ക്ക ഒരു വെള്ളിവള ഇടിയിക്കും. സ്വജാതിയിൽ ആരെങ്കിലുമായി സംസൎഗ്ഗമാവാം. അവളുടെ സമ്പാദ്യം അച്ഛനമ്മമാൎക്കാണ. പുത്രനുണ്ടായാൽ അവരുടെ സ്വത്തിന്ന അവകാശി അവനാകും. വിവാഹമോചനത്തിന്ന എളുപ്പമുണ്ട. പെണ്ണിന കൊടുത്തപണം തിരികെ കൊടുത്താൽ മതി. ഭാൎയ്യ ഭൎത്താവിനെ ഉപേക്ഷിക്കണമെങ്കിൽ സ്വൎണ്ണാഭരണങ്ങൾ മടങ്ങി കൊടുക്കണം. കുട്ടികളൊക്കെ അച്ഛന്ന ആകും. ഇങ്ങിനെ ത്യജിക്കപ്പെട്ടവൎക്കും വിധവമാൎക്കും വിവാഹം ധാരാളമാണ. ഏകകാലത്ത രണ്ട ഭൎത്താവ പാടില്ല എന്നെ ഉള്ളു. സ്വജാതിക്കാരായി എത്ര എങ്കിലും "രഹസ്യക്കാർ" ഉണ്ടാവാം. പുരുഷന്ന ഭാൎയ്യ എത്ര എണ്ണമെങ്കിലും ആവാം.

കുറവൻ


തിരുവാങ്കൂറിൽ 50,000 കുറവന്മാരുണ്ട. മരുമക്കത്തായമാണ. താലികെട്ടും സംബന്ധവും രണ്ടുണ്ട. താലികെട്ടേണ്ടത വയസ്സത്തി കുറത്തിയാണ. അമ്മാമന പന്തിരണ്ട പണം കൊടുത്താൽ പെണ്ണിനെ കിട്ടും. വിധവാവിവാഹവും ത്യജിക്കലും ഉണ്ട. അശുദ്ധം 48 അടി എന്നും 64 അടി എന്നും പറയുന്നുണ്ട.

കുറുബാ.


ബെല്ലാറി, കൎണ്ണൂൽ, കൃഷ്ണ, മധുരാ ഈ ജില്ലകളിലും മററും വസിക്കുന്നു. ഒരിക്കൽ ഒരുവനെ ഒരു വെള്ളക്കാരൻ തൊട്ടു. ഭാൎയ്യ കോപിച്ചിട്ട ആയാൾ കൊടുത്ത പണത്തിന്റെ പുറമെ കയ്യിൽ നിന്ന രണ്ടണകൂടി ഒര ക്ഷേത്രത്തിൽ പിഴ ചെയ്യിച്ചു. ഉയരവും മാറും മററും അളക്കുവാൻ രണ്ടാളെ ഊരിൽനിന്ന കൊണ്ടുപോയതിനാൽ അവരുടെ ഭാൎയ്യമാർ തേങ്ങിക്കരഞ്ഞു. സായ്പിനെ കണ്ടപ്പോൾ ഒരുത്തൻ പിറുപിറുക്കുന്നതു കേട്ടു. "നോം നന്നെ പണി എടുക്കുന്നു. ദരിദ്ൎ‌യ്യന്മാരാണ. എന്നിട്ടും തല
[ 65 ]

- 51 -

വളൎത്തുന്നെന്തിന? ഈ ധനവാൻ മടിയൻസായ്പിന തലയിൽ രോമമില്ലല്ലൊ" എന്ന. മറെറാരുത്തൻ സായ്പിനെ പ്രശംസിച്ചു "ഞങ്ങൾ നാട്ടുകാർ വെററിലയും അടെക്കയും ആണ. നിങ്ങൾ നൂറാണ. കൂടിയാൽ പൂൎണ്ണമായി." എന്ന. പെണ്ണ തിരണ്ടാൽ എട്ടദിവസം വീട്ടിൽ ഒര മൂലയ്ക്കൽ ഇരിക്കണം. വിവാഹത്തിങ്കൽ ഒരു ജംഗമനെങ്കിലും ബ്രാഹ്മണനെങ്കിലും പുരോഹിതനായിട്ടിരിക്കണം. വടക്കെ ആൎക്കാട്ടിലെ കുറുബകൾ പെണ്ണിന്റെ തലയിലെ ചുഴി നോക്കീട്ടാണ വിവാഹം ചെയ്ക. മററുള്ളവൎക്ക കുതിര, മൂരി ഇവകളെ വാങ്ങുമ്പോഴെ ഇത നടപ്പുള്ളുവല്ലൊ. വിവാഹത്തിന്ന പെണ്ണിന്റെ അമ്മാമന്റെ സമ്മതം വേണം. അവളെ പന്തലിലേക്കു കൊണ്ടുപോകുന്നതും അവനാകുന്നു. ഭാൎയ്യ മരിച്ചാലും മച്ചിയായാലും മാറാത്ത രോഗക്കാരിയായാലും അവളുടെ സോദരിയെ കെട്ടാം. പ്രസവിച്ചവളേയും ശിശുവിനേയും പത്തദിവസം ഒര അകത്ത പാൎപ്പിക്കും. പതിനൊന്നാം ദിവസം കുളിപ്പിച്ച ശുദ്ധമാക്കും. പിറേറത്തെ ചന്തനാൾ അഛൻ അവിടെപോയി കുറത്തിയോട ആലോചിക്കും കുട്ടിക്ക എന്ത പേരാണ ഇടേണ്ടത എന്ന. ഒരു ശിശുവിനെ കൂടെ കിടത്തിയാൽ ക്ഷണം പ്രസവിക്കുമെന്ന ഒരു വിശ്വാസമുണ്ട. വിധവാവിവാഹം നടപ്പുണ്ട. പക്ഷെ അത ഒരു ക്ഷേത്രത്തിലെങ്കിലും ഇരുട്ടകത്ത വെച്ചെങ്കിലും വേണം. താലികെട്ടാൻ വിധവവേണം. അല്ലെങ്കിൽ ഒരു ദേവദാസി, അല്ലെങ്കിൽ സ്വജാതിക്കാരത്തിയായ ഒരു പിച്ചതെണ്ടി.

ബെല്ലാറി പടിഞ്ഞാറെ ഭാഗങ്ങളിൽ ശവം മറചെയ്കയാണ. വിവാഹം കഴിഞ്ഞവരെ മലൎത്തീട്ട അല്ലാത്തവരെ കമുത്തീട്ട. മൂത്ത മകൻ ഒരു മൺപാത്രത്തിൽ വെള്ളം നിറച്ച മൂട്ടിൽ മൂന്ന ദ്വാരം ഉണ്ടാക്കി അതുകളിൽകൂടി വെള്ളം ഒലിച്ചുംകൊണ്ട പാത്രത്തെ ശവത്തിന്റെ ചുററും മൂന്ന ചുററകൊണ്ട നടന്ന ഉടെക്കണം. തിരിഞ്ഞുനോക്കാതെ വീട്ടിൽ പോകണം. ഇത എത്രയും സാരമായ ക്രിയയാകുന്നു. പുത്രനില്ലെങ്കിൽ മററ ഒരുത്തൻ ചെയ്യണം. മരിച്ചാളുടെ സ്വത്തിന്ന അവൻ അവകാശിയാകും. ശവം എടുത്തവൎക്ക നാലനാൾ സ്വഗൃഹത്തിൽ കടന്നുകൂടാ. പുല
[ 66 ]

- 52 -

പത്താണ. ഇവൎക്ക കുലദൈവം വീരപ്പനാകുന്നു. അവന്റെ വാഹനമായ കുതിരപ്പുറത്ത ഇവർ കേറുകയില്ല. മൈസൂരിൽ ഇവർ ഒരു പെട്ടി പൂജിക്കുന്നുണ്ട. അതിൽ ശ്രീകൃഷ്ണന്റെ വസ്ത്രങ്ങൾ ഉണ്ടെന്നാണ വിശ്വാസം. മരിച്ച കാരണവന്മാരെ പൂജിക്ക കുറുബകൾക്ക നടപ്പുണ്ട. ബെല്ലാരി ജില്ലയിൽ ഒരു ശിവക്ഷേത്രവും അവിടെ പത്ത ദിവസം ഒര ഉത്സവവും ഉണ്ട. ശാന്തിക്കാരൻ കുറുബയാണ. പത്താംദിവസം ശിവൻ മല്ലനെ വധിച്ച മടങ്ങിവരുന്നു എന്നാണ സങ്കല്പം. വഴിയിൽവെച്ചു പാൎവ്വതി എതിരേല്ക്കും. മരം കൊണ്ടു ഒരു കൂററൻവില്ല ഉണ്ട. അത രണ്ടാൾ നിലത്ത കുത്തിപിടിച്ച നിൎത്തും. അതിന്മേൽ ശാന്തിക്കാരൻ പൊത്തിപ്പിടിച്ച കേറി, പിടിച്ചവരുടെ ചുമലിൽ കേറും. അവിടെ അല്പനേരം നിശേബ്ദമായി അങ്ങുമിങ്ങും നോക്കി നില്ക്കും. അപ്പോൾ അവന്ന അടിതൊട്ട മുടിയോളം വിറയും ഉറച്ചിലും തുടങ്ങും. ചില അരുളപ്പാടും ഉണ്ടാകും. ആകാശത്തിൽ ഇടിവെട്ടി എന്നും മററുമായിരിക്കും. അതു ഉടനെ എഴുതി എടുക്കും. മേൽപറഞ്ഞതിന അൎത്ഥം ആ ആണ്ടവൎഷം ധാരാളം ഉണ്ടാകും എന്നാകുന്നു. ദായക്രമം ശേഷം ഹിന്തുക്കളേപ്പോലെതന്നെയാണെന്നു പറയുന്നു. എന്നാൽ മരിച്ചവന്ന പുത്രനില്ലെങ്കിൽ പുത്രിമാൎക്ക സപിണ്ഡന്മാരെപോലെതന്നെ അവകാശമുണ്ടായിരിക്കും.

കുറുമൊ.


ഇവർ ഒരുതരം ഒരിയാ കൃഷിക്കാരാണ. മിക്കതും ഗഞ്ചാംജില്ലാ റസൽകൊണ്ടാ താലൂക്കിലാണ. ചിലർ പൂണുനൂൽ ഇടും. അവരോട ഒരിയ ബ്രാഹ്മണർ വെള്ളം വാങ്ങി കുടിക്കും. അനേക ഗ്രാമദേവതകളെ ആരാധിക്കുന്നു. ഒരു ഗ്രാമദേവതയെതന്നെ വന്ദിക്കുന്ന രണ്ടു കുഡുംബങ്ങൾ തമ്മിൽ വിവാഹം പാടില്ല. ദേവതകൾക്കു ബിംബമില്ല. അഞ്ച അടെക്കാ ഒരു പെട്ടിയിൽ ഇട്ടുവെച്ചാൽ അത ഒരു ദേവനായി. അടെക്കയുടെ മൂട തുരന്ന അതിൽ കൂടി സ്വൎണ്ണം, വെള്ളി ഇരുമ്പ, ചെമ്പ, ഇയ്യം ഇതുകൾ നിറച്ച തുള വെള്ളികൊണ്ട അടെക്കണം. വിവാഹം തിരളുംമുമ്പാണ വേണ്ടത. സമയത്തിന്ന ഭൎത്താവ തരത്തിലായില്ലെങ്കിൽ അ
[ 67 ]

- 53 -

ഛന്റെ അഛനേയൊ മററ കിളവനേയൊ പേരിന്ന കല്യാണം ചെയ്യണം. ഇതിന ധൎമ്മവിവാഹം എന്ന പേർ. കല്യാണാദികൾക്ക ക്ഷണിച്ചുവരുത്തിയവരുടെ വടിയും കൊടയും ഗൃഹസ്ഥൻ അവരോട വാങ്ങണം. ഇല്ലെങ്കിൽ വലിയ അവമാനമാണ. ശിശു ജനിച്ച അഞ്ചാംദിവസവും എട്ടാംദിവസവും അതിനെ ഒരു തുണി വിരിച്ച കിടത്തി തലെക്കൽ ഒരു ഭാഗവതം ഗ്രന്ഥവും ഒരിയജാതിക്കാർ കുട്ടി ജനിച്ചാൽ അതിന്റെ അടിവയറിന ചൂടുവെക്കുന്ന ഒരു ഇരിമ്പുകോലും വെക്കണം. ഒരു ബ്രാഹ്മണൻ പുരാണം വായിക്കയും വേണം. ഇങ്ങിനെ ഇരിപത്തൊന്നാംനാളും ചെയ്യണം. ആ ദിവസം ബ്രാഹ്മണൻ ശിശുവിന പേരിടും. ജനിച്ച നക്ഷത്രം ചോദിച്ചറിഞ്ഞിട്ട ഇന്ന അക്ഷരം ആദ്യമായിട്ടിരിക്കണം പേർ എന്ന ആയാൾ വിധിക്കും.

കുറുമ്പൻ (കുറുമൻ)

ഇവർ ഒരു കാലം വളരെ കേമന്മാരായിരുന്ന പല്ലവരുടെ വംശമാണെന്നു 1891 -ലെ കാനേഷുമാരി റിപ്പോൎട്ടിൽ പറയുന്നു. ക്രിസ്താബ്ദം അറനൂറിന്റെയും എഴുനൂറിന്റെയും മദ്ധ്യെ പല്ലവരാജാക്കന്മാർ ദക്ഷിണ ഇന്ത്യയിൽ വളരെ പ്രബലന്മാരായിരുന്നു. പിന്നെ ഉടനെതന്നെ കൊങ്ങ, ചോള, ചാലൂക്യപ്രഭുക്കന്മാർ അവരെ ജയിച്ചു. കുറുമ്പർ, മൈസൂർ, കുടക, നീലഗിരി, വയനാട ഇവിടങ്ങളിൽ കാടുകേറി. മററു ചിലേടങ്ങളിൽ ഇവർ ആട്ടെടയന്മാരായും നെയ്ത്തുകാരായും ഉണ്ട. കുറുമൻ എന്ന പറയുന്നവർ നീലഗിരി, വയനാട ഇവിടങ്ങളിലും അല്പമായി നിലമ്പൂരും, അട്ടപ്പാടിയിലും ഉണ്ട. തങ്ങളിൽ താണവരുടെ ചോറുണ്ണുകയില്ല. സ്ത്രീകൾ മാസന്തോറുമുള്ള അശുദ്ധിസമയം പാടിയുടെ പുറത്ത മൂന്നുദിവസം കഴിച്ചുകൂട്ടണം. പ്രസവിച്ചാൽ പത്തനാൾ മുലകൊടുക്കുന്നവളൊ ശുശ്രൂഷിക്കുന്നവളൊ ഒഴിച്ച ആരും മുറിക്കകത്ത കടക്കുകയില്ല. ദീനത്തിന ചികിത്സിക്കയില്ല. മന്ത്രം, തകിട, മൃഗബലി ഇതൊക്കെയാണ. തങ്ങൾക്ക തങ്ങൾതന്നെയാണ ക്ഷുരകൻ. ചില്ലിന്റെ കഷണമാണ കത്തി. പാടിക്കകത്ത ചെരിപ്പും പാപ്പാസ്സും ഇട്ട നടന്നുകൂടാ. കുട്ടികളെ കുഴിച്ചടുക
[ 68 ]

- 54 -

യും മുതുൎന്നവരെ ദഹിപ്പിക്കുകയും ആകുന്നു. മാംസം ഭക്ഷിക്കും. പുല പത്ത ദിവസം. ഒരു പാടിയിലെ സുമംഗലികൾ എല്ലാം ഒരു പുരയിലും പെണ്ണുകെട്ടാത്ത ചെറുപ്പക്കാരും കുട്ടികളും മറ്റൊരു പുരയിലും ഉറങ്ങണം. വ്യഭിചരിച്ചാൽ സ്ത്രീയെ ഭൎത്താവ നല്ല കണക്കിൽ അടിക്കും. കഴിയുമെങ്കിൽ പുരുഷനേയും. ശക്തിയില്ലെങ്കിൽ മൂപ്പനെക്കൊണ്ടു തല്ലിക്കും. നീലഗിരിയിലെ കുറുമ്പർ ജ്യേഷ്ഠാനുജന്മാർ എല്ലാവരും കൂടി ഒരുത്തിയെ ഭാൎയ്യയാക്കും എന്നും അവൾക്ക അന്യന്മാരും വിരോധമില്ലെന്നും പറയുന്നു. വിവാഹത്തിന്ന കൎമ്മങ്ങൾ ഒന്നും വേണ്ടാ. ഒരുമിച്ച പാൎത്താൽ തീൎന്നു. ചോലനായ്ക്കന്മാർ എന്ന കൂട്ടൎക്ക പുകേല തിരിച്ച ഒരു ചുരുട്ടുണ്ടാക്കി ആണും പെണ്ണും വലിച്ചാൽ വിവാഹമായി.

കുരുവിക്കാരൻ.

പക്ഷികളെ പിടിച്ച നടക്കുന്ന ഒരു കൂട്ടം മഹാരാഷ്ട്രക്കാരാണ. വേറേയും പല പേരുകളുണ്ട. കുറുക്കന്റെ എറച്ചിതിന്നും. തോൽകൊണ്ട പൊക്കണം ഉണ്ടാക്കും. മറെറാരു തൊഴിൽ കുറുക്കന്റെ കൊമ്പ കൃത്രിമമായി ഉണ്ടാക്കുകയാണ. ഭൎത്താവുള്ള ചെറുപ്പക്കാരത്തികൾ പകൽ എവിടെയായിരുന്നാലും വേണ്ടതില്ല രാത്രി ഭൎത്താവിന്റെ അടുക്കെ എത്തിക്കൊള്ളണം. ഇല്ലെങ്കിൽ ഒരു പാതിവ്രത്യ പരീക്ഷയുണ്ട, ചുട്ടുപഴുപ്പിച്ചതായ ഒരു ഇരിമ്പവടിയൊ അരുവാളൊ കയ്യിൽപിടിച്ച പതിനാറ അടി ദൂരം നടക്കണം. എനിയും ഒരു പരീക്ഷയുണ്ട. കുടത്തിൽ ചാണകവെള്ളം തിളപ്പിച്ച ഒരു മുക്കാൽപയിസ്സ അതിൽ ഇട്ടാൽ അത ഇവൾ കൈകൊണ്ട എടുക്കണം. ഉടനെ കുറെ നെല്ല കയ്യിലിട്ട തിരുമ്പിയാൽ ഉമി പോയി അരിയാകണം. എന്നാൽ അവൾ ശുദ്ധയാണ. പുരുഷനെയാണ പരീക്ഷിക്കുന്നതെങ്കിൽ അവന്റെ കയ്യിൽ ഏഴ എരുക്കിലയുടെ മീതെ ചുട്ടുപഴുത്ത ഇരുമ്പ വെച്ചിട്ട അതുംകൊണ്ട അവൻ ഏഴ അടി നടന്നാൽ മതി. മുതുൎന്ന സ്ത്രീ പുരുഷന്മാർ തമ്മിലെ വിവാഹമുള്ളൂ. കല്യാണം അഞ്ചദിവസമുണ്ട. അന്ന മാംസം പാടില്ല. പെണ്ണിന്റെ അച്ഛൻ ആണിന്റെ അച്ഛനോട ഇങ്ങിനെ പറയും. "എന്റെ മകളെ നിന്റെ മ
[ 69 ]

- 55 -

കന്റെ ഭാൎയ്യയാക്കി നിന്റെ വീട്ടിലേക്കു എടുക്കാൻ നീ ഒരുക്കമുണ്ടൊ? അവളെ നോക്കിക്കൊ. ദീനമായിരിക്കുമ്പോൾ അവളെ തല്ലല്ലാ. വെള്ളം കൊണ്ടുവരാൻ അവൾക്ക വഹിയാത്ത പക്ഷം നീ സഹായിച്ച കൊടുക്കണം. അടിക്കുകയൊ ഉപദ്രവിക്കുകയൊ ചെയ്താൽ അവൾ ഇങ്ങോട്ടു പോരും”. പിന്നെ പുരുഷൻ പറയും “ഞാൻ മറ്റൊരു സ്ത്രീയെ തൊട്ടിട്ടില്ല. കണ്ട യാതൊരു സ്ത്രീയോടും ഞാൻ മന്ദഹാസം ചെയ്തിട്ടില്ല. ആരെ കണ്ടാലും ഇവളും മന്ദസ്മിതം ചെയ്യരുത, ചെയ്താൽ മടക്കി നിന്റെ വീട്ടിലേക്ക ഓടിക്കും”. കല്യാണമദ്ധ്യെ പെണ്ണിനെ ഭൎത്താവിന്റെ വീട്ടിലേക്കു കൊണ്ടുപോകും. അവന്റെ അമ്മ പെണ്ണിന്റെ കഴുത്തിൽ ഒരു കരുമണി ചരടകെട്ടണം. അത കൊടുക്കേണ്ടത ജാതിയിലെ മൂപ്പനാകുന്നു. പ്രധാനദൈവം കാളിയല്ലെങ്കിൽ ദുൎഗ്ഗയാണ. ബിംബത്തിന്റെ സ്ഥാനത്ത കാളിയുടെ രൂപം‌കൊത്തിയ ഒരു ചെറിയ താലമാകുന്നു. അത പണയം വെച്ചാൽ വലിയ സംഖ്യ വായ്പ കിട്ടും. വീട്ടി എടുക്കാതിരിക്കയില്ലെന്ന നല്ല നിശ്ചയമുണ്ട. കാലം‌തോറും ഉത്സവം ഉണ്ട. ആ ദിവസം ഒമ്പത ആട്ടിനേയും ഒരു പോത്തിനേയും വെട്ടണം. എണ്ണയിൽ അപ്പം വാൎത്തുകൊണ്ടിരിക്കുമ്പോൾ കൂട്ടത്തിൽ ഒരുവന്ന ഉറച്ചിൽ ഉണ്ടാകും. എന്നാൽ അവൻ തിളെക്കുന്ന എണ്ണയിൽ നിന്ന ഒരു അപ്പം എടുത്ത അതിന്മേലെ എണ്ണ കയ്യകൊണ്ട തലയിൽ പുരട്ടും. വെട്ടിയതിൽ ഒരു ആട്ടിന്റെ കഴുത്തിൽനിന്ന രക്തം കുടിച്ചിട്ട അരുളപ്പാടുണ്ടാകും.

കുമ്പാരൻ
കുമ്മാരൻ, കൊശവൻ എന്നൊക്കെ പേരുണ്ട. (സംസ്കൃതം കുംഭകാരൻ). ബ്രാഹ്മണൻ പുരോഹിതൻ. ഉരിയദേശത്ത വിധവാവിവാഹം നടപ്പുണ്ട. എല്ലാവരും മാംസം ഭക്ഷിക്കും. പൂൎവ്വം എല്ലാം ഒന്നായിരുന്നു. ഈ കാലം തെലുങ്കർ, ഉത്തരതമിഴർ, ദക്ഷിണതമിഴർ, ഇങ്ങിനെ പിരിഞ്ഞിരിക്കുന്നു. തമ്മിൽ തമ്മിൽ കൊള്ളക്കൊടുക്കയില്ല. തെക്കെകന്നടത്തിൽ അളിയസന്താനക്കാരാണ. തമിഴൎക്ക പൂണുനൂലുണ്ട. ശിശുവിവാഹം വിധവാവി
[ 70 ]
-56-

വാഹം ഇത് വളരെ സാധാരണമാണ്. പെറ്റപുല പതിനഞ്ച് പതിനാറാം ദിവസം ക്ഷുരകനും രജകനും കൂടി ഗ്രാമക്ഷേത്രത്തിൽ നിന്ന് തീർത്ഥം കൊണ്ടുവന്ന് തളിക്കണം. മൈസൂരിൽ കന്നടൻ, തെലുങ്കൻ, ഇങ്ങിനെ രണ്ടു വൎഗ്ഗമുണ്ട്. തമ്മിൽ കൂടിക്കഴികയില്ല. തെലുങ്കന് പൂണുനൂലുണ്ട്. മാംസം ഭക്ഷിക്കയില്ല. വ്യഭിചാരം തെളിഞ്ഞാൽ മാത്രം വിവാഹ മോചനമുണ്ട്. വിധവാ വിവാഹമില്ല.


കൃഷ്ണവകക്കാർ.

തിരുവാങ്കൂറിന്റെ തെക്കെതലയായ ഇരണിയിൽ,കൽക്കുളം ഈ താലൂക്കുകളിൽ മാത്രമെയുള്ളൂ എന്ന് പറയാം. പൂർവ്വകാലത്തിൽ അമ്പാടിയിൽ നിന്ന് കാഞ്ചീപുരത്ത് വന്ന് കുടി ഏറിയവരാണെന്ന് ഒരു കഥയുണ്ട്. കേവലം സസ്യഭുക്കുകളല്ല. മത്സ്യം പ്രധാനമാണ്. മദ്യം സേവിച്ചുകൂടാ. സേവിക്കയും ദുർല്ലഭമാകുന്നു. മക്കത്തായക്കാരും മരുമക്കത്തായക്കാരും ഉണ്ട്. ശിവനേയും വിഷ്ണുവിനേയും പൂജിക്കും. മരുമക്കത്തായക്കാർക്ക് ചെറുപ്പത്തിൽ താലികെട്ടും. വഴിയെ വിവാഹവും ഉണ്ട്. വിവാഹദിവസം പുരുഷൻ സ്ത്രീയുടെ വീട്ടിൽ പോകും. മൂന്നാംദിവസം സ്ത്രീയുടെ ഭാഗക്കാർ കത്തുന്ന കോപം നടിച്ച് പുരുഷൻ വീട്ടിൽ പോകണം. സമാധാനമാക്കാൻ കഴിയുന്നത് എല്ലം ചെയ്തുനോക്കും എങ്കിലും ഭക്ഷിക്കാതെ മടങ്ങി പോകും. ഏഴാംദിവസം ദമ്പതിമാർ പെണ്ണിന്റെ വീട്ടിലേക്ക് പോകും. വിധവയെ ഭർത്താവിന്റെ സോദരൻ വിവാഹം ചെയ്യാം. പ്രായം കുറഞ്ഞാലും വേണ്ടതില്ല. ഉണ്ടാകുന്ന സന്താനം മരിച്ചവന്റെയാകും. അവന്റെ മുതലിന്ന് അവകാശവുമുണ്ട്. ഭർത്താവ് മരിക്കുമ്പോൾ ഏതെങ്കിലും ഒരു സോദരൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ വിധവ എന്നെന്നും താലിനീക്കം ചെയ്യേണ്ടാ. മരുമക്കത്തായത്തിന്ന് ഹേതു പറയുന്നത് കാഞ്ചീപുരത്ത് നിന്ന് വരുന്ന സമയം സ്ത്രീകൾ കുറവായതിനാൽ തിരുവാങ്കൂറിലെ സ്ത്രീകളെ സ്വീകരിക്കേണ്ടി വന്നു എന്നാണ്. മക്കത്തായക്കാരും, മരുമക്കത്തായക്കാരും ആണുങ്ങൾ മാത്രം അന്യോന്യം കൂടി ഭക്ഷിക്കാം. പുത്രന്മാരില്ലെങ്കിൽ സ്വത്ത് മുഴുമൻ പുത്രിക്കാണ്. വിധവക്കെല്ലാം ദഹിപ്പിക്കലാണ് പതിവ്. പുല പതിഞ്ചാണ്. [ 71 ]

                                                       -- 57 --
                                          === കെലാസി. ===

ദക്ഷിണകൎണ്ണാടകജില്ലയിലെ ക്ഷുരകനാണ. ഭണ്ടാരി, ഹജാം, കാവുതി ഇങ്ങിനെ പല ജാതിക്കും ക്ഷൌരംചെയ്യുന്നവരും ഉണ്ട. ശൂദ്രൎക്ക പലൎക്കും ഇവരെക്കൊണ്ട കൎമ്മങ്ങൾക്ക ആവശ്യമുണ്ട. നാമകരണത്തിന്ന തുളുക്ഷുരകൻ വേണം കുട്ടിയുടെ കയ്യിന്മേൻ ഒരു ചരട കെട്ടുകയും പേർ വിളിക്കയും ചെയ്‌വാൻ. ശവസംസ്കാരത്തിന്ന അഗ്നി കൊണ്ടുപോവുകയും അവൻ വേണം. ഈ കാലം ചരട കെട്ടുന്നതിനുള്ള അനുഭവം ഭണ്ടാരി വാങ്ങുന്നു എന്ന പറയുന്നു. പക്ഷെ ചരട അവൻ കെട്ടുന്നില്ല. ഭണ്ടാരി അല്ലെങ്കിൽ കെലാസിയെ കൊങ്കണസ്ത്രീകൾക്ക അത്യന്തം വെറുപ്പാ​ണ. പലെ അസഭ്യപേരും വിളിക്കും. വിവാഹം തിരളുംമുമ്പ വേണമെന്നില്ല. വിധവാവിവാഹം ആവാം. കല്യാണം മുന്നനാൾ നില്ക്കും. പുരുഷന്റെ വീട്ടിൽ വെച്ചിട്ടാണ നടപ്പ. കല്യാണപന്തലിൽ വെച്ച പുരുഷന്റെ തലക്ഷൌരം ചെയ്യണം. സ്ത്രീയുടെ കവൾ ക്ഷൌരക്കത്തികൊണ്ട തൊടുകയും വേണം. ഋതുവായിട്ടില്ലെങ്കിൽ വഴിയെ തിരണ്ടുകല്യാണ സമയം ചെയ്യണം.

മരിച്ച ഉടനെ ഒരു ക്ഷുരകനെ കൊണ്ടുവരും. അവൻ ശവത്തിന്മേൽ വെള്ളം കൊടയുകയും ആണാണെങ്കിൽ ക്ഷൌരക്കത്തികൊണ്ടു തൊടുകയും ചെയ്യും. കഴിവുള്ളവർ ദഹിപ്പിക്കും ഇല്ലാത്തവർ കുഴിച്ചിടും. പകൎച്ച ദീനത്താൽ മരിച്ചവരെ കഴിച്ചിടുക തന്നെ. തുളുകെലാസിക്ക മരുമക്കത്തയമാകുന്നു. ഉത്ഭവം പറയുന്നത ഇതാണ. പാണ്ഡ്യരാജ്യത്തിലെ ഒരു കച്ചോടക്കാരൻ ദേവപാണ്ഡ്യനെന്നവൻ ഒരിക്കൽ കുറെ കപ്പലുകൾ വെപ്പിച്ചു. എന്നാൽ എറക്കുംമമ്പ തനിക്ക ഒരു നരബലി കിട്ടേണമെന്ന കുണ്ഡോദരൻ എന്ന രാക്ഷസൻ ആവശ്യപ്പെട്ടു. തന്റെ ഏഴ പുത്രന്മാരിൽ ഒരുവനെ ദേവപാണ്ഡ്യൻഭാൎ‌യ്യയോട ചോദിച്ചു അവൾ കൊടുത്തില്ല. മക്കളോടുകൂടി അച്ഛന്റെ ഭവനത്തിലേക്ക പോയിക്കളഞ്ഞു. കച്ചവടക്കാരന്റെ സോദരി അവളുടെ ഒരു പുത്രനെ കൊടുത്തു. പക്ഷെ കുണ്ഡോദരൻ ഈ കുട്ടിയെ ക [ 72 ]

                                          -- 58 --

ണ്ടിട്ട അത്യന്തം സന്തോഷിച്ചു. കൊന്നില്ല എന്ന മാത്രമല്ല തുളു രാജ്യത്തേക്കും മറ്റും രാജാവാക്കി. ഭൂതലപാണ്ഡ്യൻ എന്ന പേർ എടുത്തു. കുണ്ഡോദരന്റെ കല്പനപ്രകാരം മരുമക്കത്തായം നടപ്പാക്കി.

         ക്ഷുരകന്മാർ പണ്ടേത്തെ മടക്കാൻ വഹിയാത്ത മരപ്പിടി നാടൻകത്തി ഉപേക്ഷിച്ച “രാജശ്രീ”(രാജൎസ) കത്തിയാക്കിയിരിക്കുന്നു.  ക്ഷൌരം ചെയ്താൽ അവനും സ്നാനം ചെയ്യണം.
                               === കേവുതൊ. ===
          ബങ്കാളത്ത കൈവൎത്തന്മാർ എന്ന മീൻ പിടിക്കാരുടെ സന്താനമാണത്രേ. ഗഞ്ചാംജില്ലയിലാണ. ഇവൎക്ക പുരോഹിതൻ ഉറിയബ്രാഹ്മണനും വൈരാഗിയുമാകുന്നു.  ഒരു ശിശു ജനിച്ചാൽ അഞ്ചാംദിവസം തൊട്ടിട്ടു ഇരുപത്തൊന്നാംനാൾ വരെക്കും ഉറിയബ്രാഹ്മണർ ആ വീട്ടിൽ ഭാഗവതപുരാണം വായിക്കണം.  അവസാനദിവസം കുട്ടിക്ക പേർ വിളിക്കയും വേണം. വിവാഹം കഴിഞ്ഞ സ്ത്രീകൾ പുറത്ത പോകുമ്പോൾ ഴുഖം തുണികൊണ്ട മറെക്കും. വിവാഹം രാത്രിയാണ. താലികെട്ടുക പെണ്ണിന്റെ അച്ഛനാണ. ഗംഗാദേവിയെ പൂജിക്കും. ചിലേടത്ത കോഴി, ആട, ഇവകളെ അറക്കും.  ഒരു സ്ഥലത്ത ഇവകളെ അറക്കുകയില്ല “നടതള്ള”ലെയുള്ളു.  ഇവറ്റ ചത്താൽ ശവം ചീയുകയില്ല ഉണങ്ങി വരളുകയെയുള്ളു എന്നൊരു വിശ്വാസമുണ്ട.


                                === കൈകാട്ടി. ===
            തമിഴരാജ്യത്ത കണക്കൻ (കരണം) എന്ന പറയുന്ന ജാതിയിൽ ഒരു വൎഗ്ഗം. ഭൎത്താവിന്റെ അമ്മയോട മകന്റെ ഭാൎ‌യ്യ ആഗ്യം കാട്ടുകയേ പാടുള്ളു മിണ്ടുക്കൂടാ.


                              === കൈക്കോളൻ. ===
           കുലധൎമ്മം നെയിത്താണ്.  ഇവൎക്ക തലവൻ മഹാനാട്ടൻ എന്നൊരാളാണ.  അവന്റെ ഇരിപ്പ കാഞ്ചീപുരത്താകുന്നു.  എന്നാൽ തൎക്കങ്ങൾ തീൎപ്പാൻ കൈക്കോളരുള്ള ഊരുകളി‍ൽ സഞ്ചരിക്കും. വിധി സ്വീകരിച്ചിട്ടില്ലെങ്കിൽ തൎക്കം പറയുന്ന കൈ [ 73 ] 
                                                -- 59 --

ക്കോളൎക്ക ഒരു ശിക്ഷ വിധിപ്പാനുണ്ട. അത ഒരു ക്രിയെക്കുള്ള ചിലവ അവരുടെ മേൽ ചുമത്തുകായാകുന്നു. ആ ക്രിയയിൽ‌ ഒരു മുള നാട്ടുക ഒരു അംഗമാണ. ഈ മുളയുടെ മുകളിൽനിന്ന മഹാനാട്ടൻ തീൎപ്പ വിളിച്ചപറയും. അതിനെ അനുസരിക്കാത്തപക്ഷം ശിക്ഷ സ്വജനവിരോധമാകുന്നു. ഇവരുടെ കൂട്ടത്തിൽ നട്ടു കെട്ടാതനായന്മാർ എന്ന പേരായി ഒരു വക തെണ്ടിനടക്കുന്നവരുണ്ട. അവർ കമ്പത്തിന്മേൽ കളിക്ക കമ്പം നാട്ടുക നിലത്തല്ല. ഒരു ക്ഷേത്രഗോപുരത്തിന്മേലാണ. നടാത്തനായന്മാർ എന്നാകുന്നു വാക്കിന്റെ അൎത്ഥം. വല്ല തൎക്കവും ഉണ്ടായാൽ ഈ നായന്മാർ സകല കൈക്കോളരുടെ വീടുകളിലും പോയി കാണുന്ന പാവുകളിന്മേൽ ചുകന്ന കാവികൊണ്ട ഒരു അടയാളം വെക്കും “ആണ്ടവരാണെ”എന്നു പറഞ്ഞുംകൊണ്ട. പിന്നെ തൎക്കം തീരുവോളം പ്രവൃത്തി എടുത്തുകൂടാ. കൈക്കോളൎക്ക “ചെറുതാലികെട്ട” എന്ന പേരായിട്ട ഒരു വിവാഹമുണ്ട. ഒരുവന തന്റെ അച്ഛന്റെ മരുമകളെ എങ്കിലും അമ്മാവന്റെ മകളെ എങ്കിലും കെട്ടാൻ താല്പൎ‌യ്യമുണ്ടെങ്കിൽ ഒരു താലിയോ അവളുടെ വസ്ത്രത്തിന്മേൽനിന്ന ചീന്തിയ ഒരു കഷ്ണമൊ അവളുടെ കഴുത്തിൽ കെട്ടിക്കൊള്ളണം. അവൾ വിട്ടോടിപോയാൽ പോയി. ഇല്ലെങ്കിൽ അവനുള്ളതായി. താലികെട്ട കഴിഞ്ഞാൽ ഭൎത്താവ ഭാൎ‌യ്യയുടെ എടത്തെകാൽ അമ്മിക്കല്ലിന്മേൽ വെപ്പിക്കണം. സന്താനമില്ലെങ്കിൽ വിധവക്ക വിവാഹം ചെയ്യാം. തൃശ്ശനാപ്പള്ളി ജില്ലയിൽ രരാഗിരി എന്ന സ്ഥലത്തെ കൈക്കോളര ഒരു പ്രാത്ഥനായിട്ട വയറ്റിൽകൂടി ഒരു കുന്തം കടത്തുമെന്ന കാണുന്നു.

                         === 'കൊങ്ങുവെള്ളാളൻ. ===
            അമ്മാമന്റെ മകളെ വിവാഹം ചെയ്കയാണ ഉത്തമം.  ഇത എത്രത്തോളം കലശലാണെന്ന വെച്ചാൽ, പുരുഷൻ കുട്ടിയും പെണ്ണ മുതിൎന്നവളും  ആണെങ്കിൽ കുട്ടിക്ക പ്രായമാകുന്നവരെക്കും അവന്റെ അച്ഛൻ സംസൎഗ്ഗം ചെയ്യും.  സ്വജാതിയിൽ അവൾക്ക ഇഷ്ടമുള്ള ആരോടും അവൾക്ക ചേരാം.  മാത്രം ഭൎത്താവിന്റെ ഭവനത്തിൽ പാൎത്തകൊള്ളണം.  വിധവാവിവാഹം പാടില്ലതാ [ 74 ] 
                                                   -- 60 --

നും. വിധവയുമായി സംസൎഗ്ഗം തെളിഞ്ഞാൽ പുരുഷന ജാതി ഭ്രഷ്ടുണ്ട. അല്ലാത്തപക്ഷം അവൻ അവളെ സമ്മതപ്രകാരം ഉപേക്ഷിച്ച പ്രത്യേകം പാൎത്ത ചിലവ കഴിപ്പാൻ വേണ്ടുന്നത കൊടുത്തിട്ട ജാതിയിൽ ചേരണം. സമ്മതിക്കേണ്ടത സ്ത്രീ ഇങ്ങനെ പറഞ്ഞിട്ടാണ. “ഞാനൊരു മൺപാത്രമാണ. അശുദ്ധമായതകൊണ്ട ഉടച്ചിരിക്കുന്നു. എന്നാൽ പുരുഷൻ ഓട്ടുപാത്രമാണ. തീരെ അശുദ്ധമാവാൻ പാടില്ല”. തെറ്റുചെയ്ത പുരുഷനെ പരസ്യമായി എരിക്കിൻവടികൊണ്ട അടിക്കും. ശേഷക്കാൎക്ക വിരുന്ന ഊട്ടാൻ ഒരു കറുത്ത ആട്ടിനെ അവൻ കൊടുക്കണം. എന്നാൽ ജാതിയിൽ ചേൎക്കും. ഇവൎക്ക സ്വജനങ്ങൾ തന്നെയാണ പുരോഹിതന്മാർ. അവരിൽ പുരുഷന്മാൎക്ക അരുമെയ്ക്കാരൻ എന്നും സ്ത്രീക്ക അരുമെയ്ക്കാരി എന്നും പേർ. ഈ സ്ഥാനം ലഭിക്കാൻ ചില ക്രിയകൾ ചെയ്യണം. ഒന്നാമത വിവാഹം കഴിഞ്ഞവരായിരിക്കണം. രണ്ടാമത സ്ത്രീ “ഏഴുതിങ്കൾക്കാരി”യാകണം. അത ഒന്നെങ്കിലും പ്രസവിച്ചെ പാടുള്ളു. ക്രയ ഇതാണ. അച്ഛന്റെ വീട്ടിൽ ഒരു പന്തലിട്ടിട്ട അതിൽ ഇരുത്തി തലയിൽ ഉങ്ങിന്റെയും പുളിയുടേയും കൊമ്പുകൾ ചുറ്റിക്കെട്ടണം കോടിവസ്ത്രം ഉടുത്തിട്ട അല്പം ചോറുണ്ടാക്കി ഭക്ഷിക്കണം. വഴിയെ ഒരു അമ്മിക്കുട്ടിമേൽ കാൽവെക്കണം. പത്ത അരുമെയ്ക്കാരും പുലവർ എന്ന പറയുന്ന കവികളും കൂടി ചന്ദനം ചാലിച്ച എണ്ണ മുതലായത ചേൎത്തതിനെ കറുകപ്പുല്ലുകൊണ്ട രണ്ടപേരേയും തൊടണം. എന്നാൽ പുരുഷൻ അരുമയ്ക്കാരനായി, ഭാൎ‌യ്യ അരുമയ്ക്കാരിയും. ഈ സ്ഥാനം പ്രാപിച്ചവരെ വളരെമാനിക്കും. അവരിൽ ആരെങ്കിലും മരിച്ചാൽ ഒരുവന്റെ ചുമലിൽ മറ്റൊരുവൻ കേറിനിന്നിട്ട ഭേരി കൊട്ടണം. വിവാഹം നിശ്ചയിക്കുമ്പോൾ രണ്ടാളുടേയും അമ്മാമന്മാർ ഉണ്ടായിരിക്കണം. പെണ്ണിന്റെ വസ്ത്രത്തിൽ വെറ്റിലയും ഫലങ്ങളും കെട്ടുകയാണ ക്രിയ. കല്യാണത്തിൻനാൾ പുരുഷൻ ക്ഷൌരം കഴിക്കണം. അവന്ന സോദരിയുണ്ടെങ്കിൽ തനിക്കുകുന്ന മകളെ അവളുടെ മകന്ന കൊടുത്തേക്കാമെന്നുള്ള നിശ്ചയവും ചെയ്യണം. പിന്നെ താംബൂലവും [ 75 ]

                                                -- 61 --

ഒരു അമ്മിക്കുട്ടിയും കൊണ്ട നാട്ടുകൽ എന്ന പേരായി സ്ഥാപിച്ചിരിക്കുന്ന ഒരു കല്ലിങ്ങലേക്ക കുതിരപ്പുറത്ത പോകണം. കൊങ്ങ രാജാവാണ കല്ലെന്നത്രെ നാട്യം. അമ്മിക്കുട്ടി ഊരുകാരും. പണ്ട ഇവർ കൊങ്ങരായിരുന്നുപോൽ. എല്ലാ കല്യാണത്തിന്നും രാജാവിന്റെ അനുമതി വാങ്ങണം. അതാണെന്നാണ ഭാവം. തിരികെ വന്നാൽ പുരുഷന പെറ്റയമ്മ മൂന്ന ഉരുള ചോർ കൊരുക്കും. ശേഷിപ്പ അവൾ തിന്നും. മേലിൽ അവൾ ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുകയില്ലെന്നൎത്ഥം. വഴിയെ ഒരു അമ്പട്ടൻ അവനെ ആശീൎവ്വാദം ചെയ്യണം. പിന്നെ പെണ്ണിന്റെ വീട്ടിലേക്ക കുതിരപ്പുറത്ത പുറപ്പെടും. അവിടെ ചെന്നാൽ പുരുഷന്റെ കടുക്കൻ ഊരി പെണ്ണിന്റെ കാതിൽ ഇടും. രണ്ടാളേയും അമ്മാമന്മാർ ചുമലിൽ ഏറ്റി മുൻപറഞ്ഞ നാട്ടുകല്ലിങ്ങലേക്ക കൊണ്ടുപോകണം. താലികെട്ടുക അരുമെയ്ക്കാരനാണ. പിന്നെ അമ്പട്ടന്റെ ആശീൎവ്വാദമുണ്ട. “ആദിത്യചന്ദ്രന്മാർ ഉള്ള കാലത്തോളം ഇരിക്കണെ”. “കരൂരിൽ പശുപതി ഈശ്വരൻ ഉള്ള കാലം ഇരിക്കണെ, നിങ്ങളുടെ കൊമ്പുകൾ ആലിൻകൊമ്പുപോലെ പരക്കട്ടെ”. “പുവ്വും ചരടും കൂടി മാലയാകുംപോലെ നിങ്ങൾ ചുറ്റിപ്പിണയണെ, വെള്ളവും വെള്ളത്തിലെ പുല്ലുംപോലെ ഇരിക്കണെ”. ഒരു പുലവൻ ഹാജരുണ്ടെങ്കിൽ അവന്റെ വകയായിട്ടും കുറെ ആശീൎവ്വാദമുണ്ടാകും. രണ്ടാളുടേയും ചെറുവിരലുകൾ കോൎത്തുപിടിച്ച അവിടെ അല്പം പാൽ പുരട്ടിവിടുക്കും.

         ശ്മശാനത്തിലേക്ക അഗ്നികൊണ്ടു പോകേണ്ടത പറയനാണ.  മൂന്നാം ദിവസത്തിനുശേഷം ക്രിയ ഒന്ുമില്ല.  അഗ്നിസഞ്ചയനം അന്നാണ.  അത കഴിഞ്ഞാൽ ക്ഷുരകൻ പാലും നെയ്യും കൂടി ഒരു ഉണങ്ങാത്ത വൃക്ഷത്തിന്മൽ “പൊലി” “പൊലി” എന്ന പറഞ്ഞുംകൊണ്ട ഒഴിക്കും.
                              === കൊടിപ്പട്ടൻ. ===
         തിരുവനന്തപുരത്തിന്ന ഇരുപതനാഴിക ദൂരെ വാമനപുരത്താണ മുഖ്യമായി വാസം.  പൂൎവ്വം ബ്രാഹ്മണരായിരുന്നു.  വെറ്റി [ 76 ] 
                                                 -- 62 --

ലക്കൊടി കൃഷി ചെയ്കയാൽ ശങ്കരാചാൎ‌യ്യർ ഭ്രഷ്ട വിധിച്ചു എന്നു പറയുന്നു. ഗായത്രിയുണ്ട. വേദപാരായണമില്ല. തമിൾ ബ്രാഹ്മണരാണ പുരോഹിതന്മാർ.

        ശവസംസ്കാരത്തിന്ന മന്ത്രം മുതലായത ഒന്നുമില്ല.  വെറുതെ ചുടുകമാത്രം.  ശ്രാദ്ധം ഊട്ടും.  അമാവാസിക്ക തൎപ്പണമില്ല.  മക്കത്തായമാണ.  ഭാഷ മലയാളം.
                                   === കൊന്ത്രാ. ===
          അല്ലെങ്കിൽ കൊൻദൊരാ.  ഗഞ്ചാംജില്ലയിൽ മീൻ പിടുത്തം.  പെണ്ണ തിരളുംമുമ്പ വേണം വിവാഹം എന്നില്ല.  ചിലപ്പോൾ ഒരു വഴിവാടായിട്ട പെണ്ണിനെ ഒരു മരത്തിന്ന വിവാഹം ചെയ്യും.  മരത്തിന്റെ മുരട്ട ചില കൎമ്മങ്ങൾ ചെയ്യേണ്ടതുണ്ട.  ഒരു തുണി ചുറ്റകയും വേണം.  പെണ്ണ ഋതുവായിട്ടില്ലെങ്കിൽ ഏഴനാൾ മരത്തിനടുക്കെ പാൎക്കണം.  അല്ലെങ്കിൽ നാലനാൾ മതി.  അവസാന ദിവസം പുരോഹിതൻ മരത്തിനരികെ ഇരുന്നുംകൊണ്ട ഇങ്ങിനെ പറയും “ഞങ്ങൾ നിനക്ക പന്ത്രണ്ട വൎഷത്തേക്ക വേണ്ടുന്നത തന്നു.  ഒരു വേൎപാട പത്രം താ”. എന്നിട്ട ഇങ്ങിനെ ഒരു പത്രം ഓലയിൽ എഴുതി മരത്തിനടുക്കെ ഇടും.
          ശവം തടിയിന്മേൽ കമുത്തികിടത്തീട്ട ദഹിപ്പിക്കയാണ.  ഒരു കഷണം അസ്ഥി കൊണ്ടുപോന്നിട്ട പത്തദിവസം അതിന്ന ബലി വെക്കണം. പത്താംദിവസം ശേഷക്കാരൊക്കയും അളിയന്മാരും മകളരുടെ ഭൎത്താക്കന്മാരും ക്ഷൌരം കഴിക്കും.  മരിച്ചവന്റെ പെങ്ങളുടെ പുത്രന്മാർ അച്ഛനില്ലാത്തവരാണെങ്കിൽ അവരും അന്ന ക്ഷൌരം ചെയ്യണം.  അല്ലാത്തപക്ഷം പിറ്റെന്നാൾ മതി.


                                        === കൊൻസാരി. ===
          ഒരിയരാജ്യങ്ങളിൽ മൂശാരികളാണ.  ഇവൎക്ക പുരോഹിതൻ ബ്രാഹ്മണനാകുന്നു.  മത്സ്യവും ആട്ടുമാംസവും ഭക്ഷിക്കും.  കോഴി, ഗോമാംസം, പാടില്ല.  മദ്യം സേവിക്കും.  വിവാഹം തിരളുംമുമ്പ വേണം.  ഭൎത്താവുപേക്ഷിച്ചാലും മരിച്ചാലും പുനൎവ്വിവാഹം ആവാം. [ 77 ] 
                                               -- 63 --
                                   === കൊരഗാ. ===
       ദക്ഷിണകന്നടത്തിൽ കൊട്ടയും മറ്റും ഉണ്ടാക്കുന്ന നന്നെ താണജാതിയാണ.  വ്യഭിചാരം ചെയ്തവൻ സമജാതിക്കാരനാണെങ്കിൽ അവൻ കെട്ടണം. അതിൽ താണവനെങ്കിൽ അവളെ ശുദ്ധമാക്കാനായി അവൻ വഴിക്കവഴിയായി ഏഴ ചാളവെച്ചകെട്ടി അവൾ അതിൽ ഇരിക്കുമ്പോൾ തീ കൊളുത്തണം.  അവൾ എങ്ങിനെ എങ്കിലും ഓടി രക്ഷപ്പെട്ടു കൊൾക.  അത കഴിഞ്ഞാൽ അവൾ പുനൎവ്വിവാഹത്തിന്ന യോഗ്യയായി.  ചാള കത്തിക്കൊണ്ടിരിക്കുമ്പോൾ കുറ്റക്കാരൻ ഒരു ശിക്ഷയായിട്ട അതിന്മേൽ കൂടി ഓടണം.
        ശവം കുഴിച്ചിടുകയാകുന്നു.  ചീങ്കണ്ണിയെ തിന്നും.  നാല കാലുള്ള യാതൊന്നും എടുക്കുകയില്ല.  കസാല, മേശ, കട്ടിൽ, എന്തായാലും വേണ്ടതില്ല.  ഒരു കാൽ എടുത്തകളഞ്ഞാൽ കൊണ്ടുപോകും.  സംസാരിക്കുന്ന ഭാഷഅവൎക്കേ തിരികയുള്ളു.  എന്താണ ഭാഷ എന്നു ചോദിച്ചാൽ കോപിക്കും.
                                    === കൊല്ലൻ. ===
         തീക്കൊല്ലൻ, പെരുങ്കൊല്ലൻ, തീപ്പെരുംകൊല്ലൻ, ഇരിമ്പുകൊല്ലൻ, കടച്ചിക്കൊല്ലൻ, തോൽക്കൊല്ലൻ ഇങ്ങിനെ ആറ മാതിരിയുണ്ട.  ജ്യേഷ്ഠാനുജന്മാൎകൂടി ഒര പെണ്ണിനെ കൊണ്ടുവരിക ഇവൎക്ക വളരെ സാധാരണയാണെന്നു പറയുന്നു.


                                  === കൊല്ലക്കുറുപ്പ. ===
         ഇവൎക്ക വിവാഹമോചനത്തിന്ന ഭൎത്താവും ഭാൎ‌യ്യയുടെ ആങ്ങളയും ഇവൾ ജനിച്ച പുരയുടെ മിറ്റത്തെ ഒര വിളക്ക കൊളുത്തിവച്ചു അതിന്റെ കിഴക്കും പടി‍ഞ്ഞാറും ഭാഗത്തനിന്നിട്ട ഭൎത്താവ ഉടുത്ത മുണ്ടിന്മേൽനിന്ന ഒര നൂൽ എടുത്തവിളക്കത്തകാട്ടി “നിന്റെ പെങ്ങളുടെ ആചാരം ഇതാ” എന്നു പറഞ്ഞുംകൊണ്ടു കരിക്കണം.
                                    === കൊശവൻ. ===
         പൂണുനൂലുണ്ട.  മാംസം ഭക്ഷിക്കും.  വിധവാവിവാഹമില്ല.  ബ്രാഹ്മണനാണ പുരോഹിവൻ.  ബ്രാഹ്മണരുടെ യാഗത്തിങ്കൽ [ 78 ] 
                                                 -- 64 --

ആട്ടിനെ ‍ഞെക്കികൊല്ലാൻ കൊശവൻ വേണം. കൊല്ലുന്ന സമ്പ്രദായം മഹാ കഠിനമാണ. ഇവർ ശാലയിലേക്ക ഓടിചെന്നിട്ട ആട കരയാതിരിപ്പാൻ അതിന്റെ വായിൽ അല്പം ഉപ്പിട്ടിട്ട വായ അമൎത്തി പിടിക്കും. മറ്റവൻ വൃഷണം മൎദ്ദിക്കും. ചത്താൽ ബ്രാഹ്മണൻ തോൽ പൊളിക്കും. പലെ സ്ഥലത്തനിന്നുമായി മൂന്ന വലിയ കുടത്തിൽ കുറയാതെ എറച്ചി മുറിച്ചെടുത്ത വെള്ളത്തിൽ വേവിക്കും. എന്നിട്ട ഉപ്പ മുളകാദിയായി യാതൊന്നും കൂടാതെ സാപ്പടുകയും ചെയ്യും. പല ജാതിക്കാൎക്കും വിവാഹത്തിന്ന കൊശവന്റെ സഹായം വേണം. ചില ബ്രാഹ്മണരുടെ വിവാഹത്തിങ്കൽ താലികെട്ടുക മുപ്പത്തുമുക്കോടി ദേവകളുടെ സന്നിധിയിലാണ. ഇവരുടെ പ്രതിനിധികൾ വലുതു ചെറുതായി പല നിറമുള്ള മൺകുടങ്ങളാകുന്നു. അമ്മാമന്റെ മകളെ കെട്ടാനവകാശമുള്ളതാണ. വിവാഹം തിരളുംമുമ്പ വേണം. ഭൎത്താവിന്റെ പെങ്ങളാണ താലികെട്ടാൻ. സ്ത്രീപുരുഷന്മാൎക്ക മനസ്സായാൽ ഉപേക്ഷിക്കലും പുനൎവ്വിവാഹവും ആവാം. ഇവർ എല്ല മുറിഞ്ഞാൽ കെട്ടാൻ സമൎത്ഥന്മാരാണ. മദ്രാശി ഗവൎണ്ണരായിരുന്ന ലോൎഡഎൽഫിൻസ്റ്റന്റെ കൈ ഒടിഞ്ഞിട്ട തങ്ങളാൽ നിവൃത്തിയില്ലെന്ന ബിലാത്തി ഡാക്ടന്മാർ ഒഴിച്ചതിന്റെ ശേഷം ഒരു കൊശവൻ കെട്ടി വെടുപ്പാക്കി. ഇവരിൽ വൈഷ്ണവരില്ല.

                                     === കൊറവൻ. ===

കൊറച്ചാ; കൊൎച്ചാ, എരുകലാ, എരകലാ, ഇങ്ങിനെ ഒക്കെ പേരുണ്ട. ചിലർ വെള്ളാളരെന്ന നടിക്കും. മറ്റു ചിലർ പള്ളി, കവറ, എടയൻ, റഡ്ഡി എന്ന പറയും. തീവണ്ടിയിൽനിന്നം മറ്റും കപ്പാൻ മിടുമിടുക്കന്മാരാണ. ചിലർ സ്ത്രീകളുടെ കാത അറത്തവെക്കുക, മൂലക്കുരുഎടുക്കുക, ഇതിൽ സമൎത്ഥന്മാരാണ. ഭാൎ‌യ്യയെ പണയംവപ്പാനും വില്പാനും യാതൊരുമടിയില്ല. പറയൻ, ചക്കിളിയൻ. ഏനാദി, തുടങ്ങി ചിലജാതികളെ ഒഴിച്ച മറ്റ ഏത ജാതിക്കാരെയും തങ്ങളുടെ ജാതിയിലേക്ക ചേൎക്കും. നാവിന്റെ തുച്ചം സ്വൎണ്ണംകൊണ്ട പൊളിളിച്ചാൽ കഴിഞ്ഞു. വിവാഹത്തിന്ന മുഹൂൎത്തം നിശ്ചയിപ്പാൻ ബ്രാഹ്മണൻ വേണം. [ 79 ] -65-

പറയനോടൊ മുസൽമാനോടൊ സംസൎഗ്ഗം ഉണ്ടായിട്ടുള്ള പെണ്ണിനേയൊ ആണിനേയൊ ചെരിപ്പുകൊണ്ടു അടികൊണ്ടവനേയൊ ശുദ്ധമാക്കി ജാതിയിൽ ചേൎക്കാൻ പുരോഹിതന്മാരായിട്ട ചെട്ടികളെ ക്ഷണിക്കും. ജാതിഭൃഷ്ടനാക്കുവാൻ തലയും താടിയും ചെരച്ച അസ്ഥിമാല ധരിപ്പിച്ചിട്ട കഴുതപ്പുറത്ത കയറ്റുകയാണ. കഴുതയെ കിട്ടാത്തപക്ഷം ഒരു പന്തൽ വെച്ചുകെട്ടി അതിൽകൂടി കുറ്റക്കാരൻ കടന്നപോയശേഷം പന്തൽ തീ വെച്ചു ചുട്ടുകളയും. കുറവർ പൂച്ച, എലി, പെരിച്ചാഴി, കുറുക്കൻ, കുരങ്ങൻ, പന്നി, ഈ വക ഒക്കെ തിന്നും. മദ്യം എത്ര എങ്കിലും കുടിക്കും. മുസൽമാൻ, അമ്പട്ടൻ, വണ്ണാൻ, തട്ടാൻ, കൊല്ലൻ, പറയൻ, ചക്കിളിയൻ, ഇവരുടെ ചോർ ഭക്ഷിക്കയില്ല. വിവാഹം നിശ്ചയിപ്പാൻ കാരണവന്മാരാണ. മകനെ വിവാഹത്തിന സമയമായാൽ അഛൻ കുറെ ജാതിക്കാരോടുകൂടി പെണ്ണിനെ തേടിപ്പോകും. കിട്ടിയാൽ ജാതിയിലെ തലവനെ വരുത്തി എല്ലാവരും കൂടി ഒരു കള്ളുപീടികയിൽ പോകും. ഒരു ചെറിയ മോന്ത നിറച്ച കള്ളാക്കീട്ട അഛൻ പെണ്ണിന്റെ അഛന കൊടുക്കും."ഇത എന്തിനാണ അറിയാമോ" എന്ന ചോദിക്കും. "എന്റെ മകളെ ഞാൻ നിനക്കു തരുന്നു അതിനാണ. അവൾക്ക ക്ഷേമം വരട്ടെ" എന്നും പറഞ്ഞ അവൻ കുടിക്കും. പിന്നെ ആ പാത്രം നിറച്ചിട്ട ജാതിമൂപ്പന കൊടുക്കും.അവൻ ചോദിക്കണം "ഞാനെന്തിനാണ കുടിക്കുന്നു?" എന്ന പെണ്ണിന്റെ അഛൻ പറയും" എന്റെ മകളെ ഇന്നവന്റെ മകനെ കൊടുക്കുന്നു അതിനാണ. അവൾക്ക ആരോഗ്യത്തിനായി കുടിക്കിൻ" എന്ന. ഇങ്ങിനെ അവിടെ കൂടിയവർ എല്ലാം കുടിക്കണം. വഴിയെ പെണ്ണിന്റെ വീട്ടിൽ പോയി ഭക്ഷണം കഴിക്കും. പുരുഷന്റെ ഭാഗക്കാർ ചോദിക്കും "പെണ്ണിന അമ്മാമനുണ്ടൊ?" എന്ന. പെണ്ണിന്റെ വില അമ്മാമനാണ കൊടുക്കേണ്ടത. വില 202 ഉറുപ്പികയാണ. പക്ഷെ തികച്ചും കൊടുക്കുക പതിവില്ല.വിവാഹസമയം ഭൎത്താവ ഭാൎയ്യയുടെ കഴുത്തിൽ കരിമണി കെട്ടണം. താലിയല്ല. അഛന്റെ പെങ്ങളുടെ മകളെ കെട്ടാൻ അവകാശമുണ്ട. [ 80 ] -66-

അന്യൻ കെട്ടിയാൽ അവൻ പിഴ കൊടുക്കണം . പെണ്ണിനെ കൊടുക്കേണ്ടത സാധാരണ അമ്മാമനാണ. എന്നാൽ കോയമ്പത്തൂർ ജില്ലയിൽ അഛനാകുന്നു. വിധവാവിവാഹം ആവാം. ജ്യേഷ്ഠന്റെ വിധവയെ അനുജനും അനുജന്റെ വിധവയെ ജ്യേഷ്ഠനും കെട്ടാം. ഭാൎയ്യയെ ഉപേക്ഷിപ്പാൻ ജാതിക്കാർ കാണെ അവൾ ഒരു ചുള്ളി രണ്ടായി മുറിക്കണം. ഭൎത്താവിനെ ഉപേക്ഷിക്കണമെങ്കിൽ അവനെ വിട്ട ഒരുത്തനോടുകൂടി പോകണം. ഇവൻ ഭൎത്താവിനെ ഒരു ചെറിയ പിഴകൊടുക്കും. എന്നാൽ ഭൎത്താവ ഒര മൎത്തിന്റെ ചുള്ളി പൊട്ടിക്കും.കൊങ്ങകൊറവർ പെങ്ങളുടെ മകളെ വിവാഹം ചെയ്യും. വടക്കേആൎക്കാട ജില്ലയിൽ കല്യാണം കഴിയാത്ത മകളെ ഒര അഛൻ പണയം വെക്കും. ചെങ്കൽ പേട്ട, തഞ്ചാവൂർ ഈ ജില്ലകളിലും ഈ നടപ്പുണ്ട. മദ്രാശിയിൽ വിക്രയം ചെയ്കതന്നെ ആവാം. പണയം വെച്ച ഭാൎയ്യ മരിച്ചു പോയെങ്കിൽ കടം വീടി. അവളെ കൊന്നതാണെങ്കിൽ കടം വീടി എന്നു മാത്രമല്ല രണ്ടാമത കല്യാനത്തിന വേണ്ടുന്ന ചിലവ പണയം വാങ്ങിയവൻ ചെയ്യണം. പണയകാലത്തെ ജനിക്കുന്ന പുത്രന്മാർ കടം കൊടുത്തുവന്ന. പുത്രികൾ കടം വാങ്ങിയവന്നും.ഉപേക്ഷിക്കപ്പെട്ടിട്ടൊ ഭൎത്താവ മരിക്കയാലൊ ഏഴാളെ കെട്ടിയ സ്ത്രീ വളരെ മാന്യയാണ. വിവാഹാദികളിൽ പ്രധാനം അവൾക്കത്രെ. ഭൎത്താവ തടവിൽ ഇരിക്കും കാലം ജാതിക്കാരിൽ ആരെ എങ്കിലും കെട്ടാം. കുട്ടികളൂണ്ടായാൽ വിട്ടുവരുമ്പോൾ അവറോടുകൂടി അവന്റെ അടുക്കെക്ക പോകും. ഒന്നിലധികം ഭാൎയ്യമാർ ആവാം. വ്യഭിചാരം ചെയ്തവൻ പിഴകൊടുക്കാൻ ശക്തനല്ലെങ്കിൽ പണ്ട ഒര നടപ്പുണ്ടായിരുന്നു. അവനെ ഒര മൎത്തോടെ കെട്ടി അമ്പട്ടൻ ക്ഷൗരം ചെയ്യും. വെള്ളത്തിന്ന പകരം തെറ്റുചെയ്ത സ്ത്രീയുടെ മൂത്രമായിരിക്കും.പ്രസവത്തിന തടസ്ഥകാരണം മനോരഥം സാധിക്കയ്ക(ദോഹദം) യാണെന്നാണ് വിശ്വാസം. ചിലപ്പോൾ ഇത വല്ല ഭക്ഷണ സാധനമായിരിക്കും.ചിലപ്പോൾ വല്ലവനുമായി സംസൎഗ്ഗമായിരിക്കും. രണ്ടാമത പറഞ്ഞതാണെങ്കിൽ പേറ്റി അവന്റെ പേർ പറയിക്കും, എന്നിട്ട ഒരു നുള്ള [ 81 ] -67-

മണ്ണ ഗൎഭിണിയുടെ വായിൽ ഇറ്റും. പ്രസവിച്ചാൽ പത്തദിവസം പേറ്റിക്കമാത്രം കാണാം. കുട്ടി ജനിച്ച ഉടനെ "മണമറഞ്ഞ കാരണവന്മാൎക്ക്" ഒരു പൂജയുണ്ട. മന്ത്രം ഇതാ: "കാരണവന്മാരുടെ പ്രേതങ്ങളെ! വന്നു സഹായിക്കണെ. കുന്നും ധനവും വൎദ്ധിക്കണെ. സൎക്കാരിൽ നിന്നു ഞങ്ങളെ രക്ഷിക്കണെ. പോല്ലീസിന്റെ വായ മൂടണം. എന്നെന്നും തൊഴാം" വഴിയെ കുട്ടിയെ ചാണകവെള്ളത്തിൽ കുളിപ്പിക്കും. ഒമ്പതാം ദിവസം നാമകരണം. പക്ഷെ അന്ന ഇട്ട പേരല്ല പിന്നെ വിളിക്കുക. അത കറപ്പൻ, നെട്ടൻ, ഊമ, കള്ളൻ, നൊണ്ടി ഈ വകയായിരിക്കും. മരുന്നും ശുശ്രൂഷയും തള്ളെക്കല്ല തന്തെക്കാണ. പ്രസവ വേദന തുടങ്ങിയ ഉടനെ ഭൎത്താവ ഒര ഇരിട്ടകത്ത പോയി പുതച്ച മൂടി കിടക്കും. മൂന്നു ദിവസം തീനും കുടിയും തന്നെ. ജനിച്ച കുട്ടിയെ കുളിപ്പിച്ച അവന്റെ അടുക്കെ കിടത്തും.ചക്കര, കായം മുതലായത അവൻ ഭക്ഷിക്കണം. മലയാളത്തിൽ കുറത്തി പെറ്റാൽ ഇരുപത്തെട്ടുനാൾ പ്രത്യേകം ഒരു പുരയിൽ കിടത്തും. യാതൊരാളൂം അടുക്കെ പോകുകയില്ല.മരുന്നുകൾപോലും അകലെ നിന്നു എറിഞ്ഞുകൊടുക്കുകയേഉള്ളൂ. മാത്രം പെറുംമുമ്പ ഒരു കുടം ചൂടുവെള്ളം അരികിൽ വെച്ചു കൊടുക്കും. ഇരുപത്തെട്ടു കഴിഞ്ഞാൽ പെറ്റ പുര ചുട്ടുകളയും. അഛന പതിന്നാല നാൾ അശുദ്ധിയുണ്ട. ശുദ്ധമാവാൻ ക്ഷുരകൻ തളിക്കയല്ല. ബ്രാഹ്മണന്റെ പുണ്യാഹം വേണം.

ശവം കുഴിച്ചിടുകയാണ നടപ്പ. തല വടക്കോട്ട, കാൽ തെക്കോട്ട. ചിലേടങ്ങളിൽ ദഹിപ്പിക്കയും ഉണ്ട. ശവത്തെ നഗ്ന്മാക്കീട്ടാണ ചൂടുക. മൂന്നാം ദിവസം അസ്ഥി സഞ്ചയനം . പതിനാറാംദിവസം ശേഷക്കാർ ചുടലയിൽ ഒരു കല്ല കുഴിച്ചിട്ട അതിന്മേൽ വെള്ളം, തേൻ, പാൽ, മുതലായത വീൾത്തണം. പിറ്റേന്ന എല്ലാവരും എണ്ണതേച്ചു കുളിക്കണം. അതവരെ പുത്രനെ പുലയുണ്ട. കുരങ്ങിന്റെയും കൊറവന്റെയും ശവം ആരും കാണുകയില്ലെന്നു ഒരു പഴഞ്ചൊല്ലുണ്ട. കുരങ്ങിന്റെ ശവം ബാക്കി കുരങ്ങുകൾ തൽക്ഷണം നീക്കംചെയ്യും പോൽ, അതുപോലെത [ 82 ] -68-

ന്നെ കൊറവന്റെ ഗവം കഴിയുന്ന വേഗത്തിൽ മറചെയ്യും. ശവം കൊണ്ടുപോയവരിൽ രണ്ടാൾക്കുമാത്രം ഒരു നാൾ അശുദ്ധിയുണ്ട. അടുത്ത ശേഷക്കരനെ അഞ്ചദിവസത്തെ പുലയാണ.

കോടർ (കാടർ)

നീലഗിരിയിലും ഗൂഡലൂരിലും വസിക്കുന്നു. ഇവരിൽ കൊല്ലൻ, ആശാരി, തട്ടാൻ, കൊശവൻ, വണ്ണാൻ ഈ പ്രവൃത്തിക്കാൎണ്ട. കൃഷി, തോൽ ഊറെക്കിറ്റുക ഇതും ഉണ്ട.തൊടവരുടേയും വടുകരുടേയും ശവസംസ്കാത്തിങ്ക്ല വാദ്യക്കാരും ഇവരാണ്. ആ സമയം കൊല്ലുന്ന പോത്തുകളുടെ ശവം ഇവൎക്കാണ. വിവാഹത്തിനു പ്രായസമില്ല.പുരുഷൻ ചങ്ങാതിമാരോടുകൂടി സ്ത്രീയുടെ വീട്ടിൽ പോയി അവിടെ സദ്യയിൽ ഉണ്ണും. കല്യാനത്തിന ദിവസം നിശ്ചയിച്ച മടങ്ങിപോരും. നിശ്ചയിച്ച ദിവസം പിന്നെയും പോയി പത്തുമുതൽ അമ്പതുവരെ ഉറുപ്പിക സ്ത്രീധനമായിട്ട കൊടുക്കും. പെണ്ണിനെ കൊണ്ടുപോരുകയും ചെയ്യും.സ്വരചേൎച്ചകേട, മദ്യപാനം, ദുൎന്നടപ്പ ഇതകൾ ഉണ്ടായാൽ വിവാഹമോചനം ആവാം. വെപ്പ നന്നല്ലാഞ്ഞാലും കൃഷി പ്രവൃത്തിക്ക ഉപകരിക്കാഞ്ഞാലും സ്ത്രീയെ ഉപേക്ഷിക്കാം. വിധിക്കേണ്ടത പഞ്ചായക്കാരാണ, ഭാൎയ്യക്ക കടിഞ്ഞിൽ ഗൎഭമായാൽ ഭൎത്താവ തലയും താടിയും നഖങ്ങളും നീട്ടണം. പ്രസവം കഴിഞ്ഞാൽ ബാലചന്ദ്രനെ കാണുവോളം അവൻ അശുദ്ധിയുണ്ട. സ്വയംപാകമായി വീട്ടിൽ തന്നെ ഇരിക്കണം. പ്രസവിച്ചാലും തീണ്ടായിരുന്നാലും പാൎക്കാൻ പ്രത്യേകം ഒരു പുര ഉണ്ടാക്കും. രണ്ടൂ മുറിയുള്ളതിൽ വലിയത പ്രസവത്തിന മാത്രം. ആൎത്തവത്തിന മൂന്നനാൾ അശുദ്ധി. കടിഞ്ഞിൽ പെറ്റ പെണ്ണ് മൂന്നുമാസം മേൽപറഞ്ഞ വലിയ മുറിയിൽ പാൎക്കണം . പിന്നത്തെ പ്രസവങ്ങൾക്ക ബാലചന്ദ്രനെ കാണുവോളം.പ്രസവിക്കുക പുറത്തനിന്നാണ. കുട്ടിയെ കുളിപ്പിച്ചാൽ രണ്ടാളെയും അകത്തേക്ക കൊണ്ടുപോകും. പിന്നോക്കം നടന്നുകൊണ്ടുവേണം മുറിയിൽ കടപ്പാൻ. [ 83 ] ശവസംസ്കാരസമയം ഒരു മൂരിയെ വധിക്കണം. അതിന്റെ തലമേൽ ശവത്തിന്റെ കയ്യ വെപ്പിക്കണം. മരിച്ചവന ഭാൎയ്യയുണ്ടെങ്കിൽ അവളെ ശവത്തിന്റെ അരികെ കിടത്തി ആഭരണങ്ങളെല്ലാം അഴിച്ചെടുക്കും. അത കുറെ മാസം കഴിഞ്ഞാൽ അണിയാം. ശവത്തിന്മേൽ ഇട്ടിട്ടുള്ള വസ്ത്രങ്ങൾക്ക ചുടലയിൽവെച്ചു ഒരു വലിയ പിടിയും വലിയും ഉണ്ടാകും. ദഹിപ്പിച്ചതിന്റെ പിറ്റേന്ന തലയോട്ടിന്റെ ഒരു കഷണം കലത്തിലാക്കി പാറയുടെ ഉള്ളിലൊ ചുമരിന്റെ ഇടുക്കിലൊ സൂക്ഷിക്കും. തൊടവരെ പോലെ ഇവൎക്കും കൊല്ലംതോറും ഒരു പിതൃകൎമ്മം ഉണ്ട. എട്ടുദിവസത്തോളം നില്ക്കും. പോത്തുകളെ കൂടാതെ ഒരു പശുവിനേയും അറക്കണം.

കോട്ടവെള്ളാളൻ.

തിരുനെൽവേലി ജില്ലയിൽ ശ്രീവൈകുണ്ഠം പട്ടണത്തിന്റെ നടുക്ക ഒരു മൺകോട്ടക്കകത്ത ഏതാനും കുഡുംബങ്ങളുണ്ട. ശേഷം വെള്ളാളരുമായി സംസൎഗ്ഗമൊ കൊള്ളക്കൊടുക്കയൊ ഇല്ല. സ്ത്രീകൾ കോട്ടെക്ക പുറത്ത പോകുകയില്ല. വിവാഹം കഴിഞ്ഞാൽ സ്ത്രീയെ ഭൎത്താവ, അഛൻ, സോദരന്മാർ, അമ്മാമൻ ഇവരൊഴിച്ച യാതൊരു പുരുഷനും കണ്ടുകൂടാ. കോട്ടെക്ക സംബന്ധപ്പെട്ട ബ്രാഹ്മണരും പ്രവൃത്തി എടുക്കുന്ന പല ജാതിക്കാരും പള്ളന്മാരും ഒഴിച്ച അന്യ പുരുഷന്മാൎക്ക കോട്ടയിൽ പോയികൂടാ. കല്യാണാദികൾക്ക ക്ഷണിച്ചുവരുത്തിയവൎക്ക അരിയും കോപ്പും കൊടുക്കുകുയാണ നടപ്പ. സദ്യയല്ലാ. അഛന്റെ പെങ്ങളുടെ മകളെ വിവാഹംചെയ്ത പതിവാണ. ബ്രാഹ്മണ പുരോഹിതൻ ഹോമംചെയ്തിട്ട താലി പൂജിച്ച ഒരു കോട്ടവെള്ളാളസ്ത്രീയുടെ കയ്യിൽ കൊടുക്കും. അവൾ അത മണവാളന്റെ പെങ്ങൾ വക്കലൊ കൊടുക്കും. ഇവൾ അത് വീട്ടിനകത്തു കൊണ്ടുപോയി പെണ്ണിന്റെ കഴുത്തിൽ കെട്ടും. എന്നാൽ വിവാഹം കഴിഞ്ഞു. മേലിൽ ഭാൎയ്യയും ഭൎത്താവും ഭാൎയ്യയുടെ അഛന്റെ വീട്ടിലത്രെ പാൎക്കുക. അഛൻ മരിച്ചാൽ ഒരു ആങ്ങളയുടെ ഒഹരിയിൽ പ [ 84 ] -70-

കുതി അവൾക്ക കിട്ടും. ആങ്ങളമാരില്ലാ എങ്കിൽ മുഴുവൻ സ്വത്ത അവൾക്കാണ.

ശവം ദഹിപ്പിക്കയാണ നടപ്പ. സ്ത്രീകളുടെ ശവം ചാക്കിലിട്ട തുന്നീട്ടവേണം.

കോമട്ടി.

ഗവരാ, കലിംഗാ ഇങ്ങിനെ രണ്ടായി ഭാഗിക്കാം. തമ്മിൽ തമ്മിൽ പെണ്ണിനെ കൊടുക്കുകയില്ല. കലിംഗർ മദ്യമാംസം തൊടുകയില്ല. ഗവര ഇത രണ്ടും സ്വീകരിക്കും. ഇവരിൽ ത്രൈവൎണ്ണികർ, ലിംഗധാരികൾ, ശൈവർ, വൈഷ്ണവർ, മാധ്വർ ഇത്യാദി പല വകുപ്പുകളുണ്ട. ലിംഗധാരികളും ശൈവരും തമ്മിൽ വിവാഹമുണ്ട. ശൈവരും വൈഷ്ണവരും തമ്മിലും അങ്ങിനെതന്നെ. ത്രൈവൎണ്ണികർ, മാംസം ഭക്ഷിക്കും. ചിലൎക്ക ചില സസ്യങ്ങൾ വൎജ്ജ്യമാണ. ഭക്ഷിച്ചാൽ ഏഴുജന്മം കൃമിയാകുംപോൽ. ഈ കാലം കോമട്ടികൾ പുരുഷസൂത്രപ്രകാരമുള്ള വൈശ്യരാണെന്ന വാദിക്കുന്നുണ്ട. ഒരു കോമട്ടിക്കു തന്റെ അമ്മാമന്റെ മകളെ കല്യാണംചെയ്പാൻ അവകാശമുണ്ട. മാഡികാ എന്നൊരു ജാതി ചെരിപ്പുകുത്തികളുണ്ട. ഇവരെ കോമട്ടിയുടെ കല്യാണത്തിന ക്ഷണിക്കണമെന്നൊരു നടപ്പുണ്ടെന്നു കാണുന്നു. ഇത ഈ കാലം കോമട്ടിക്കു കുറവാണ. അതിനാൽ തന്റെ ചെരിപ്പ കല്യാണത്തിന്റെ ഏതാനും ദിവസം മുമ്പായി നന്നാക്കാൻ കൊടുക്കും. കല്യാണദിവസം കൊണ്ടുവരണം. ആ സമയം കൂലിയോടൊന്നിച്ചു താംബൂലവും കൊടുക്കും. ബെല്ലാരി ജില്ലയിൽ ക്ഷണസൂചകമായി താബൂലം രാത്രി സമയം മാഡികയുടെ പുരയുടെ പിൻപുറത്ത കൊണ്ടെ ഇടും. ഗോദാവരിജില്ലയിൽ അവനെ പനയോലക്കൊട്ടെക്ക ഏല്പിക്കും. അത കൊണ്ടുവന്നാൻ വിലയുടെ കൂടെ വെറ്റിലയടക്കയും കൊടുക്കും.ചിലകോമട്ടികൾ കല്യാനത്തിന മുമ്പ മാഡികന്റെ പുരയുടെ പിൻപുറം തൊടിയിൽ പശുത്തൊഴുത്തിന സമീപം കുറെ പൈസ്സയും വെറ്റിലയും ഇട്ട പോരും എന്നു പറയുന്നു. ചിലർ ചക്കിളിയന്റെ ആയുധങ്ങളെ വെള്ളികൊണ്ടുണ്ടാക്കിവെച്ചു പൂജിക്കും എന്നും സ്വകാൎയ്യസംസാ [ 85 ] രമുണ്ട. ഇതുകൂടാതെ കല്യാണം കഴിഞ്ഞാൽ വീട്ടിന്റെ പിൻഭാഗത്തവെച്ചു രാത്രിസമയം സ്വജാതിക്കാൎമാത്രം കാണ ചക്കിളിയന്റെ പ്രവൃത്തി എടുക്കുംപോലെ കാട്ടികൂട്ടും എന്നും പറയുന്നു. ഇതിന്നു കുലാചാരം എന്നും കുലധൎമ്മം എന്നും ഗോത്രപൂജ എന്നും പേരുണ്ട. അരിമാവകൊണ്ടു ഒര ഗോരൂപം ഉണ്ടാക്കി അതിന്റെ വയറ്റിൽ മഞ്ഞകുരിതി പാരും.രക്കതമെന്ന സങ്കല്പം. പൂജിച്ചവന്റെ ശേഷം മാവുകൊണ്ടുതന്നെ ചെരിപ്പകുത്തിയുടെ ആയുധങ്ങൾ ഉണ്ടാക്കി അതുകൊണ്ടു പശുവിനെ കൊല്ലണം പിന്നെ ഓരോ കഷണം ഓരോ കോമട്ടിവീട്ടിലേക്ക രഹസ്യമായി അയക്കും. ഇന്നിന്ന വീട്ടിലേക്ക ഇന്നിന്ന ഭാഗം എന്ന നിശ്ചയമുണ്ട.ഈ ക്രിയ ഇന്നും മദ്രാശിയിൽ ചെയ്തവരുന്ന. കല്യാണം ഏഴ, അഞ്ച, ദിവസവും ഒരു നാൾ മാത്രമായും ഉണ്ട. ഒരു ദിവസം മാത്രമേയുള്ളു എങ്കിൽ ഈ ക്രിയ പകൽത്തന്നെയും ചെയ്യും.കൎണ്ണൂൽജില്ലാ കമ്പംതാലൂക്കിൽ പശുരൂപത്തിന്നു പകരം പോത്തിൻരൂപമാണ. വിവാഹം എപ്പോഴും തിരളുംമുമ്പാണ. ബ്രാഹ്മണനാണ പുരോഹിതൻ.ദ്വിഭാൎയ്യത്വം ആവാം. പക്ഷെ ഒന്നാമത്തേത മച്ചിയായിരിക്കണം. മദ്രാശിയിൽ വിവാഹത്തിന്റെ ഒന്നാംദിവസമാണ ഉപനയനം. താലികെട്ടുക ഭൎത്താവാണ. ചില ദിക്കിൽ പുരോഹിതനും കെട്ടും. ആറാംദിവസമൊ മറ്റൊ ഒര ക്രിയയുണ്ട. തൊട്ടിപൂജ എന്ന പേർ. ഒരു പാവയെ തൊട്ടിയിൽ കിടത്തി ഭാൎയ്യാഭത്താക്കന്മാർ ആട്ടും, ഒടുവിൽ തനിക്ക വ്യാപാരത്തിന പോകാനുണ്ടെന്നു പറഞ്ഞുകൊണ്ടു പുരുഷൻ സ്ത്രീവക്കൽ കൊടുക്കും, തനിക്ക അടുക്കളപ്പണിയുണ്ടെന്ന പറഞ്ഞു അവൾ അങ്ങോട്ടുതന്നെ കൊടുക്കും. വിധവാവിവാഹം പാടില്ല. ശൈവൎമാത്രം വിധവയുടെ തലക്ഷൌരം ചെയ്യും. വിധവ ആഭരണം കെട്ടുകയില്ല. വെറ്റില തിന്നുകയുമില്ല. വിവാഹംകഴിക്കാതെ സ്ത്രീയും പുരുഷനും സഹവാസിക്കയും പുരുഷൻ മരിച്ചുപോകയും ചെയ്താൽ ശവത്തെ ചുമരിനോട ചാരി ഇരുത്തി 'സ്ത്രീ അതിന്റെ മുമ്പിൽ ഇരുന്നിട്ട നിരത്ഥമായ "വെടികൾ" പറഞ്ഞു കൊപ്പര ചവച്ചു ശവത്തിന്റെ മുഖത്തു തുപ്പണം. ഇങ്ങനെ അനേക മ [ 86 ] ണിക്കൂറനേരം ചെയ്യണം. വഴിയെ ശവത്തിന്റെ തല കഴുകി പട്ടിട്ടുമൂടി എന്താ ഒര ചുകന്ന പൊടിതേച്ചു വായിൽ വറ്റിലവെക്കും. എന്നാൽ വിവാഹം കഴിഞ്ഞു എന്ന അൎത്ഥമായി. ഈ നടപ്പ ഗഞ്ചാം, വിശാഖപട്ടണം, മുതലായ ജില്ലകളിലെ വീരശൈവർ അല്ലെങ്കിൽ ലൊഗധാരികൾ ഈ കോമട്ടികൾക്കാകുന്നു. കോമട്ടികൾക്ക പൂണുനൂലും ഗായത്രിയും ഉൺറ്റ. ത്രൈവൎണ്ണികന്മാർ മീശക്ഷൗരം ചെയ്യും.മദ്യം, മാംസം, മത്സ്യം ഇതുക്കൾ പെരുമാറും.സാത്താനികളുടെ ചോറുണ്ണുകയും ചെയ്യും. ശേഷം കോമട്ടികൾ ബ്രാഹ്മണരുടെ ചോർ മാത്രമെ ഉണ്ണുകയുള്ളു. എന്നാൽ കോമട്ടികളുടെ വെള്ളവും അന്നവും ബളിജാ, കമ്മാളൻ, അമ്പട്ടൻ, വണ്ണാൻ ഇവരും മറ്റും പലെ ജാതികളും എടുക്കുകയില്ല.നെയ്യിലും എണ്ണയിലും ഉണ്ടാക്കിയ പലഹാരങ്ങൾ തിന്നുംതാനും.

ലിംഗധാരികളും കുട്ടികളും ഒഴിച്ച കോമട്ടികൾ ശവത്തെ ദഹിപ്പിക്കയകുന്നു. ലിംഗധാരികൾ ഇരുത്തി സ്ഥാപിക്കും.പുല പതിനാരാണ. ആ കാലം മധുരം പാടില്ല.

കോയിൽതമ്പുരാൻ.

1901-ലെ തിരുവാങ്കൂർ കാനേഷുമാരി റപ്പോട്ടിൽ ഇങ്ങിനെ കാണുന്നു. മലയാളത്തിൽനിന്നു വന്ന ക്ഷത്രിയരാണ. കോയിൽ പണ്ടാല എന്നും പറയും. ആദ്യകാലങ്ങളിൽ ഇവരെ കോവിലധികാരികൾ എന്നു പറഞ്ഞുകാണുന്നുണ്ട.ഇവരും ചെരമാൻ പെരുമാളുമായി ബന്ധമുള്ളതായും ആരംഭത്തിൽ ഇവർ ബേപ്പൂരിലായിരുന്നു എന്നും കേട്ടുകേൾവിയുണ്ട. കൊല്ലവൎഷം സുമാർ 300-‌ാം മാണ്ടിൽ ഇവരിൽ ചിലരെ ആ കാലം വേണാട്ട സ്വരൂപം എന്നു പേരായിരുന്ന തിരുവാങ്കൂറിലേക്കും ക്ഷണിച്ചുവരുത്തി രാജസ്വരൂപത്തിലെ സ്ത്രീകളുമായി വിവാഹസംബന്ധം തുടങ്ങിച്ചു.ആറ്റിങ്ങൾനിന്നും ആറനാഴിക അകലെ കിളിമാനൂരിൽ ഇവൎക്ക് ഭവനങ്ങൾ പണിചെയ്യിച്ചു കൊടുത്തു. ചങ്ങനാശ്ശീരി, അനന്തപുരം, പള്ളം,ചെമ്പോൾ, ഗ്രാമം, പാലിയക്കര ഇവിടങ്ങളിലും കോവിലകങ്ങളൂണ്ട. 104-‌ാം മാണ്ടിന്നുശേഷം വടക്കേമലയാള [ 87 ] ത്തിൽനിന്നു ചെറുകോൽ, കാരാമ്മ, വടക്കേമഠം ഇങ്ങിനെ മൂന്ന കുഡുംബങ്ങൾകൂടി വന്നു സ്ഥിതിചെയ്തു. കോയിതമ്പുരാക്കന്മാർ എല്ലാം രക്തസംബന്ധികളാണെന്നും ബ്രാഹ്മണരിൽ ദായാദികൾക്കെന്നപ്രകാരം ജനിച്ചാലും മരിച്ചാലും പുലയുണ്ടെന്നും വിചാരിച്ചുവരുന്നു. മരുമക്കത്തായമാണ. സ്ത്രീകൾക്ക സംബന്ധം നമ്പൂതിരിമാരാണ. അന്നപാനങ്ങളിൽ രണ്ടാളും ഒരുപോലെയാകുന്നു. ജാതകൎമ്മം മുതലായ സംസ്കാരങ്ങളുണ്ട. നാമകരണത്തിന ഒര വിശേഷമുണ്ട, സീമന്തപുത്രന്ന എപ്പോഴും പേർ രാജരാജവൎമ്മ എന്നത്രെ.ഉപനയനം പതിനാറാം വയസ്സിലാണ. അന്നുതന്നെയാകുന്നു ചൗളം.ചെയ്യേണ്ടത ഗുരുവിന്റെ നിലയിൽ നമ്പൂതിരി പുരോഹിതനാണ. ബ്രാഹ്മണരിൽ അഛൻ ഏതുപ്രകാരമൊ അതപോലെ. വഴിയെ മാരാൻ മുഴുമൻ ക്ഷൗരംചെയ്യും. ഗുരുതന്നെ പൂണുനൂൽ ധരിപ്പിച്ച ഗായത്രി ഉപദേശിക്കും. ബ്രാഹ്മണരെപ്പോലെ മൂന്നുനേരം ജപിക്കണം. പക്ഷെ പത്ത ഉരുമാത്രം. പതിനഞ്ചാംപക്ഷം സമാവൎത്തനമായി. അന്ന കാശിക്കു തീൎത്ഥാടനം എന്ന ഗോഷ്ഠി കാട്ടണം. അപ്പോൾ തന്റെ മകളെ കൊടുക്കാം, വിവാഹംചെയ്ത ഗൃഹസ്ഥനായിട്ടിരിക്കെണമെന്ന ഒരാൾ പറയും. എന്നാൽ ക്ഷത്രിയന്റെ ധൎമ്മം ഓൎക്കണമെന്ന നമ്പൂതിരിഗുരു എടയിൽ ചാടി പറയുകയും ഒരു വാൾ കയ്യിൽ കൊടുക്കുകയും ചെയ്യും.കല്യാണം നാലദിവസവും കന്യക വെള്ളയും കരിമ്പടവും വിരിച്ച ഒര അകത്ത ഇരിക്കണം. മണവാലൻ ആൎയ്യപ്പട്ടരൊ നമ്പൂത്രിയൊ ആണ. ഈ കാലം സാധാരണമായി നമ്പൂതിരിതന്നെ. ഭൎത്താവ ആ മനുഷ്യനായിക്കൊള്ളണമെന്നില്ല. ആയാൾ മരിച്ചാൽ താലി ആറക്കണം.അന്നുമുതൽ അമംഗലിയായി. താലി കെട്ടിയ ആൾ ഇരിക്കുമ്പോൾ തമ്പുരാട്ടി ഒര ശ്രാദ്ധം ഊട്ടേണ്ടിവന്നാൽ കിഴക്കോട്ട തിരിഞ്ഞ ഇരിക്കാം. അല്ലാത്തവർ തെക്കോട്ട (യമലോകത്തേക്ക)

കോയി(കോയി)

ഗോദാവരി ജില്ലയുടെ വടക്ക വസിക്കുന്നു. നാട്ടുപുറത്തും ഉണ്ട. കുറെ മുതിൎന്നാലെ വിവാഹമുള്ളൂ. കെട്ടികൊടുപ്പാനുള്ള അ [ 88 ] വകാശം പെണ്ണിന്റെ അമ്മാമന്നാൎകന്നു. ധനമുള്ളവന്ന പെണ്ണിനെ കിട്ടാൻ എളുപ്പമുണ്ട. അല്ലാത്തവൻ ഉപായത്തിൽ കയ്ക്കലാക്കുകതന്നെവേണം.ഒരു പെണ്ണിനെ കണ്ടുവെച്കാൽ ചെക്കന്റെ അഛനും സ്നേഹിതന്മാരുംകൂടി പോയി ഊരിലെ മൂപ്പനെ സ്വാധീനമാക്കും. അതിൽപിന്നെ പെണ്ണ വെള്ളത്തിന്നപോയേടത്തനിന്നൊ വീട്ടിൽ ഏകാകിനിയായിരിക്കുമ്പോഴൊ പിടിച്ചുകൊണ്ടുപോകും.അന്നു വയ്യിറ്റ പെണ്ണിന്റെ അഛനമ്മമാൎക്ക അറിവകൊടുത്തിട്ട കല്യാണം ചെയ്യും.ഒന്നിലധികം ഭാൎയ്യ ആവാം.രണ്ടാമത്തേവൾ സാധാരണ വിധവയായിരിക്കും. ഭൎത്താവ മരിച്ച ഒന്നോ രണ്ടോ മാത്രം ദിവസം കഴിഞ്ഞിട്ടെ ഉണ്ടാകയുള്ളു പിടിച്ചുകൊണ്ടുപോകുമ്പോൾ. എളുപ്പത്തിൽ ഒര മാതിരി കല്യാണം ഉണ്ട. സ്ത്രീ കുമ്പിട്ടനില്ക്കും, അവളെ മീതെ പുരുഷനും.അവന്റെ തലയിൽ ഒരു ചുരങ്ങായിൽനിന്നു വെള്ളംപാരും. അത സ്ത്രീയുടെ തലയിൽ വീണാൽ വിവാഹമായി. ദ്രവ്യശക്തിയുണ്ടെങ്കിൽ കല്യാണം കുറേദിവസം നില്ക്കും. ദിവസം വൈകുന്നേരം പാട്ടും കളിയും ഉണ്ടാകും. ഇത മുറുകിയാൽ പുരുഷനെ പെണ്ണിന്റെ അമ്മയും പെണ്ണിനെ പുരുഷന്റെ അമ്മയുംചുമലിൽ എടുത്ത യഥാശക്തി കളിക്കും. അവൎക്ക് ശക്തി ഇല്ലാത്തപക്ഷം സ്ത്രീ പുരുഷന്മാരുടെ അമ്മായിമാർ ഈ ഗോഷ്ഠികാട്ടണം. ഒരുവന്റെ ഭാൎയ്യയെ മറ്റൊരുത്തൻ കട്ടുകൊണ്ടുപോകൽ അസധാരണമല്ല. ഭൎത്തവിനെ 12 ഉറുപിക നഷ്ടവും 12 ഉറുപിക പിഴയും ഒരു വിരുന്നിന രണ്ടു ഉറുപികക്ക മദ്യവും ഒരു ആടുംകുറെ ധാന്യവും കൊടുത്താൽ കുറ്റത്തെ മാഫാക്കും. വ്യഭിചാരം തെളിഞ്ഞാൽ ശിക്ഷ കുറ്റക്കാരനെ കിടത്തി മീതെ ഒര മരംവെച്ചു അതിന്മേൽ സ്ഥലം ഉള്ളേടത്തോളം ആളുകൾ കയറി ഇരുന്നു കീൾപ്പെട്ട അമൎക്കുകയാണ. അവൻ മരിക്കരുത മാത്രം.ഊരിൽ വിവാഹം കഴിയാത്ത ചെറുപ്പക്കാർ എല്ലാം രാത്രി ഒർ വലിയ പുരയിലും അപ്രകാരമുള്ള ബാല്യക്കാൎത്തികൾ അതുപോലെതന്നെ മറ്റൊരു പുരയിലും ഉറങ്ങണം.ചെറുപ്പത്തിൽതന്നെ ഒരു കുട്ടിക്ക ഒരു പെണ്ണിനെ നിശ്ചയിച്ചുവെക്കാം. അമ്മെക്ക ഒരു [ 89 ] കടവും പെണ്ണിനെ വിരിപ്പാൻ ഒര തുണിയും കൊടുത്താൽമതി. താണജാതിക്കാരനുമായി സംസൎഗ്ഗമുണ്ടായാൽ സ്ത്രീക്ക ശിക്ഷ നാവ പൊന്തൂശി ചുട്ടു പൊള്ളീക്കയും ഏഴ കരിമനയോലക്കമാനംനൂകളു കയുമാകുന്നു. പ്രസവിച്ചുകൂടുമ്പോൾ സ്ത്രീ വെപ്പു മുതലായ പണിക്കപോകും. ഏഴാം ദിവസം കുട്ടിക്ക പേരിടും. ഒരു വൃക്ഷത്തിന്റെ എല കുട്ടിയുടെ കയ്യിൽ കൊടുക്കും. അത് മുറുക്കി പിടിച്ചാൽ പേർ സമ്മതായിഎന്നൎത്ഥം. വിട്ടുകളഞ്ഞാൽ വേറെ ഒരു പേരിടും. അതും പിറ്റിച്ചില്ലെങ്കിൽ പിന്നെ ഒരു പേര ഇടും. ഇങ്ങിനെ പിടിക്കുവോളം മാറി മാറി ഇടും. സ്വീകരിച്ചപേരായിട്ട ഒരാൾ ഹാജരുണ്ടെങ്കിൽ ആയാൾ കുട്ടിയുടെ കയ്യിൽ ഒര ചെറിയ നാണ്യം കൊടുക്കണം. അല്ലാത്തപക്ഷം അഛൻ ചെയ്യണം.

കുട്ടികളെയും ചെറുപ്പക്കാരേയും കുച്ചിടുകയാണ. ഒരു മാസം തികയാത്ത ശിശുവിന്റെ ശവം വീട്ടിന്റെ എറയത്ത സ്ഥാപിക്കണം. എറവെള്ളം മീതെ വീണാൽ ഉടനെ പിന്നെ കുട്ടിയുണ്ടാകും. മറ്റുള്ളവരെ ദഹിപ്പിക്കും. ഒരു പശുവിനേയൊ എരുമയേയൊ അറുത്ത അതിന്റെ വാൽ മുറിച്ചിട്ട ശവത്തിന്റെ കയ്യിലും കരൾ വായിലും കൊടുക്കണം.ബാക്കി മാംസം ശേഷക്കാർ തിന്നും. മൂന്ന ദിവസം കഴിഞ്ഞാൽ പിന്നെയും കന്നിനെ അറുക്കണം. ശക്തിയുണ്ടെങ്കിൽ ഏഴിന്നും പതിനഞ്ചിന്നും ചില ദിക്കിൽ വെണ്ണുനീർ ഇരുളയാക്കി ഭൂമിയിൽ കുഴിച്ചിടും. അവിടെ പുകേല വഴിവാടായി വെക്കും. ഒടിയും മന്ത്രവാദവും പ്രമാണമാണ.വിധവയുടെ താലി ഭൎത്തവിന്റെ ശവത്തിന്റെ വായിലും സുമംഗലയുടേത സ്വന്തവായിലും ഇടും.പുരുഷന്റെ തടി കൊളുത്തേണ്ടത മരുമകനാണ.സ്ത്രീയുടേത മകൻ. ചില സ്ഥലങ്ങളിൽ പുല എട്ടാംദിവസം പശുവിനെ അറുക്കും. ചുട്ട ദിക്കിലെ വെണ്ണൂനീർ സ്ഥാപിചേടത്ത ഒരു കല്ല്ലു കുത്തനെ കുഴിച്ചിട്ട അതിന്മേൽ അറുത്ത ജന്ത്വിന്റെ വാൽ കെട്ടിത്തൂക്കും. ചിലേടത്ത കോഴിയെ അറുത്താൽമതി. അതിനെ ചൂടാലയിൽ ചുടണം. സ്വൎഗ്ഗത്ത്ലേക്കും നരകത്തിലേക്കും പറ്റാത്തവർ പൂൎവ്വകുഡുംബ [ 90 ]

                    -76-

ത്തിൽതന്നെ ജനിക്കുമെന്നും മുച്ചിറി, മറു മുതലായതുള്ള കുട്ടികൾ ആ കുഡുംബത്തിൽ മരിച്ചുപോയവർ ജനിച്ചതാണെന്നും ആകുന്നു വിശ്വാസം. പച്ചകുത്തുക നടപ്പാണു. പരലോകത്തേക്കു അത് മുഖ്യമാണത്രെ. നരബലിയുണ്ടെന്നാണു സൂക്ഷ്മവൎത്തമാനം. യാത്രക്കാരെ ഉപായത്തിൽ ബലിയാക്കും. നിവൃത്തിയില്ലെങ്കിൽ ഒരു കുരങ്ങനായാലും മതി. പുലിയും ചെന്നായയും ഭീമന്റേയും അൎജ്ജുനന്റേയും ദൂതന്മാരാണു. കറുത്ത വണ്ടുകൾ പാണ്ഢവന്മാരുടെ പശുക്കൂട്ടമാണു. കോയികളുടെ നാട്യം തങ്ങൾ ഭീമസേനന്ന് ഹിഡിംബിയിൽ ഉണ്ടായ സന്താനങ്ങളാണെന്നാകുന്നു.

               കോലയൻ.

കാഞ്ഞിരോട താലൂക്കിലും വടക്കേമലയാളത്തിലും മുഖ്യമായിട്ട് കാണാം. തെക്കേമലയാളത്തിൽ ഊരാളി എന്നാണു പേർ. കാലിമേക്കുകയായിരുന്നു മുമ്പ് മുഖ്യമായ പ്രവൃത്തി. ചില ക്ഷേത്രങ്ങളിലേക്കു പാലും നെയ്യും കൊടുപ്പാനുള്ള അവകാശമുണ്ടായിരുന്നു. പക്ഷെ ഇപ്പോൾ മിക്കപേൎക്കും കല്പണിയാണ. ആരിയൻ അല്ലെങ്കിൽ കൊലിയൻ, മാരിയൻ അല്ലെങ്കിൽ ഏരുമാർ ഇങ്ങിനെ രണ്ടു ഗോത്രമുണ്ട്. ഇവർ തങ്ങളിൽ പെണ്ണിനെ കൊടുക്കുകയില്ല. രണ്ടിലെ സ്ത്രീകൾക്കും നായന്മാർ സംബന്ധം ആവാം. നായൎക്കു ജനിച്ച കുട്ടി കോലയന ജനിച്ച കുട്ടിയേക്കാൾ അല്പം താഴെയായിട്ടാണു വിചാരിച്ചു വരുന്നത്. അവന്നു ക്ഷേത്രത്തിൽ കടന്നുകൂടാ. കോലയന പുരോഹിതൻ മൂത്തവൻ അല്ലെങ്കിൽ പൊതുവാൻ ആകുന്നു. നിശ്ചയിക്കേണ്ടത് രാജാവാണ. കോലയന്മാൎക്കു താലികെട്ട് മംഗലം തിരളും മുമ്പ് വേണം. താലികെട്ടുക പടിഞ്ഞാറ്റയിൽ വെച്ചിട്ട അഛനാണു. പെണ്ണും വേറെ നാല പെൺകുട്ടികളും നാല സ്ത്രീകളും ആ അകത്ത് ഇരുന്ന് ഉണ്ണണം. നാലാം ദിവസം ഒരു വാത്തിയൻസ്ത്രീ അരിയും മറ്റും മൂന്നീട ഉഴിഞ്ഞിട്ട കോലാച്ചി, കോലാച്ചി, കോലാച്ചി എന്ന് വിളിക്കണം. എന്നാൽ പെണ്ണിന പടിഞ്ഞാറ്റയിൽനിന്ന പുറത്തവരാം. തിരണ്ടാൽ അശുദ്ധി മൂന്നനാൾ. ഒന്നാമത്തെ [ 91 ]

                                                    -- 77 --

ദിവസം വണ്ണാത്തി മാറ്റകൊടുക്കണം. നാലാംദിവസം മലയി. ശവം ദഹിപ്പിക്ക പതിവ. 12-ാംദിവസംവരെ ബലി. അഞ്ചാം ദിവസം വാത്തിയൻ തളിക്കണം. പന്തിരണ്ടാംദിവസം വാത്തിയൻ വെണ്ണീൎകൊണ്ട ഒരു ആൽരൂപം ഉണ്ടാക്കും മരിച്ച സ്ഥലത്ത. അവിടെ പ്രധാന പിണ്ഡകൎത്താവ ബലി ഇടും. വഴിയെ ബലിത്തറയെ കാൽകൊണ്ട തട്ടിക്കളയും. ആ സമയം വാത്തിയൻ ഒര കയ്യ പിടിക്കണം ശേഷക്കാർ മറ്റേതും. പിന്നെ അപ്രകാരംതന്നെ പുഴയിലോ കുളത്തിലൊ കുളിക്കണം.


                                     === ക്ഷത്രിയൻ. ===
1891 -ലെ മദ്രാശി കാനേഷുമാരി റപ്പോട്ടിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു. “ക്ഷത്രിയശബ്ദം ദ്രാവിഡൎക്ക കേവലം അസംബന്ധമാകുന്നു. അതിലും ന്യായം തങ്ങൾ തുൎക്കികളാണെന്ന പറയുകയത്രെ. പണ്ടേത്തെ ക്ഷത്രിയജാതികളുടെ പ്രതിനിധികളായി ഏതാനും ചിലരുണ്ടായിരിക്കാം. എങ്കിലും പട്ടികകളിൽ ക്ഷത്രിയർ, ക്ഷത്രിയർ എന്നു കാണുന്നവർ അധികവും ദ്രാവിഡന്മാരാകുന്നു. കൃഷിക്കാരായ വണ്യരും കള്ളുചെത്തുന്ന ചാണാരും മറ്റും ക്ഷത്രിയരാണെന്ന ഭാവിക്കുന്നു”. 1901-ലെ മദ്രാശി റപ്പോട്ടിൽ താഴെകാണുംപ്രകാരം പ്രസ്താവിച്ചിരിക്കുന്നു. “ക്ഷത്രിയരെ എല്ലാം പരശുരാമൻ മൂവ്വേഴുവട്ടം നശിപ്പിച്ചതായി പറയുന്നു. എന്നിട്ടും ഈ ഒരു സമസ്ഥാനത്തിൽമാത്രം 80,000 പേർ തങ്ങൾ ക്ഷത്രിയരാണെന്ന കണക്ക കൊടുത്തിരിക്കുന്നു. കൃത്യമായി പറയുമ്പോൾ ഈ സംസ്ഥാനത്തിൽ ക്ഷത്രിയ സ്ഥാനത്തിന യഥാൎത്ഥ അവകാശമുള്ളവർ വളരെ കുറയും. നടിക്കുന്നവർ അധികവും തങ്ങൾ അഗ്നികുല ക്ഷത്രിയരാണെന്നു പറയുന്ന ഗഞ്ചാം, വിശാഖപട്ടണം, ചെങ്കൽപേട്ട ഇവിടങ്ങളിലെ പള്ളികൾ അല്ലെങ്കിൽ വന്യർ ഇവരും, തിരുനെൽവേലിയിലെ ചാണാരും, ദക്ഷിണകണ്ണാടകത്തിലെ മഹാരാഷ്ട്രക്കാരും ആകുന്നു. തിരുനെൽവേലിയിലെ കമ്മാ, ബളിജാ ഇവരും ഈ പേർ എഴുതികൊടുത്തിരിക്കു [ 92 ]
-78-

ന്നു". മൈസൂരിൽ അരശ്, കടകൻ ഇവരും ക്ഷത്രിയരാണെന്ന് കണക്ക് കൊടുത്തിട്ടുണ്ട്, മൈസൂർ മഹരാജാവ് അരശാകുന്നു. മലയാളത്തിലെ ക്ഷത്രിയരെകുറിച്ച് എൻ. സുബ്രഹ്മണ്യയ്യർ പറയുന്നത് ഇങ്ങിനെയാകുന്നു, സംസ്കൃതത്തിൽ ഒരു ശ്ലോകമുണ്ട് അത് പ്രകാരം കേരളത്തിൽ വളരെ പൂൎവ്വകാലം തുടങ്ങി എട്ടുവക ക്ഷത്രിയരുണ്ട്, ഭൂപാലൻ അല്ലെങ്കിൽ മഹാരാജ (തിരുവാങ്കൂർ-കൊച്ചി പോലെ), മാവേലിക്കര‌-കൊടുങ്ങല്ലൂർ ഇവരെ പോലെ രാജക അഥവാ രാജാ,കോവിൽതമ്പുരാൻപുരവാൻ അല്ലെങ്കിൽ തമ്പി, ശ്രീ പുരോഗമ അഥവാ തിരുമുല്പാട്, ഭണ്ടാരി അല്ലെങ്കിൽ പണ്ടാരത്തിൽ, ഔദ്ധ്വാഹിക അല്ലെങ്കിൽ തിരുമുല്പാട്, ചേടാ അഥവാ സാമന്തൻ. സാമന്തന്മാർ ശരിയായി മലയാള ക്ഷത്രിയരാണെന്ന് വിചാരിച്ചുകൂടാ. തിരുവാങ്കൂറിൽ ക്ഷത്രിയ കല്യാണത്തിന് ചില വിശേഷവിധികളുണ്ട്. താലികെട്ടു കഴിഞ്ഞതിന്റെ ശേഷം മണാവാളൻ മണവാട്ടിയോടുകൂടി പന്തലിൽനിന്നു പുറപ്പെടുന്ന സമയം ആയുധം എടുത്ത് ഒരു പണ്ടാല അവരെ തടുക്കും. അയാൾക്ക് ഒരു ദക്ഷിണചെയ്യേണ്ടതുണ്ട്. കല്യാണത്തിന്റെ നാലാം രാത്രി രണ്ടാളും കുളിച്ച് മഞ്ഞ വസ്ത്രം ധരിക്കണം. സ്ത്രീയുടെ അമ്മാവൻ സ്ത്രീയുടെ അരയിൽ ഒരു വാൾ കെട്ടും. തൽക്ഷണം പുരുഷൻ അതിനെ അഴിച്ച് എടുക്കും. ഒരു അത്തി കഴിച്ചിട്ടു പൂജിക്കാം, ദമ്പതിമാർ മീൻപിടിക്കും പോലെ കാട്ടും. ഒരു കോവിൽതമ്പുരാൻ മരിച്ചാൽ നിലത്തു കിടത്തി ചെവിയിൽ ചില മന്ത്രങ്ങൾ ജപിക്കണം, തല ഒരു ക്ഷൗരകത്തി കൊണ്ട് തൊടണം. ശേഷക്രിയ ചെയ്യേണ്ടത് മരുമക്കളാകുന്നു. പുല പതിനൊന്നു അഹോരാത്രമാണ്. പിതൃക്കൾക്ക് പിണ്ഡമില്ല ബ്രാഹ്മണൎക്ക് ദാനമാകുന്നു. മലയാള ക്ഷത്രിയൎക്കു ബ്രഹ്മണരോട് ഒന്നിച്ച് പന്തിഭോജനമുണ്ട്.

ഖത്രി.
        മൈസൂർ, മധുര, കാഞ്ചീപുരം ഇവിടങ്ങളിൽ കാണും, പട്ടുനൂൽ കൊണ്ട് പ്രവൃത്തിയാണ്. ക്ഷത്രിയരാണെന്ന് ഭാവിക്കുന്നു. ബ്രഹ്മണരെ പോലെ ഗൗതമകാശ്യപാദി ഗോത്രങ്ങളുണ്ട്. ഇ [ 93 ] വരോടു ചേൎന്നിട്ട ഒരു യാചകനുണ്ട. ഇശ്ശിനാൾ ചെന്നാൽ അ

വൻ വരും. വന്നാൽ ഏത ഭവനത്തിൽ നിന്ന ഭക്ഷണം വേണ മൊ ആ ഭവനത്തിന്റെ ഒരു തൂണിനോട ഒരു കൊടിക്കെട്ടും. ഭ ക്ഷണം കിട്ടിയാൽ ഒടുവിൽ വന്ന പോയതിൽപിന്നെ ഉണ്ടായി ട്ടുള്ള ജനനം, വിവാഹം ഇതകളെ അന്വേഷിച്ചറിയും. ഖത്രി കുടുംബങ്ങളുടെ പാരമ്പൎ‌യ്യവിവരം ഇവനാണത്രെ സൂക്ഷിക്കേണ്ട ത. വിവാഹം തിരളുംമുമ്പും പിമ്പും ആവാം. വിധവാവിവാഹം വിരോധമില്ല. എങ്കിലും ഉപേക്ഷിക്കപ്പെട്ട ഭാൎ‌യ്യാഭൎത്താവ ജീവി ച്ചിരിക്കുംകാലം വിവാഹം ചെയ്തുകൂടാ. സോദര വിധവയെ ക ല്യാണം പാടില്ല. സപിണ്ഡന്റെ ഭാൎ‌യ്യയായിരുന്നവളേയും അ മ്മാമന്റെ മകളേയും അങ്ങിനെത്തന്നെ. കല്യാണം ഏഴുദിവസമു ണ്ട. ആദ്യത്തെ ദിവസം ഒര ആടിനെ ബലികൊടുക്കണം. പി റേറന്ന വീട് മുഴുവനും ചാണകം മെഴുകി ചുമര വെള്ളതേക്കണം. കല്യാണം കഴിവോളം മാംസഭക്ഷണമില്ല. മൂന്നാം ദിവസം പെ ണ്ണിന കണ്ഠി എന്ന ആഭരണം കെട്ടും. ആ ദിവസം സ്ത്രീപുരു ന്മാരുടെ പേരും വിവാഹം നടന്ന തീയ്യതിയും രണ്ട് ഓലയിലൊ കടലാസ്സിലൊ ബ്രാഹ്മണപുരോഹിതൻ എഴുതി രണ്ടാളുടെയും അഛന്മാരുടെ കയ്യിൽ കൊടുക്കണം. നാലാംദിവസം ഭൎത്താവ പൂണുനൂൽ ഇടണം. രണ്ടാളും രണ്ടു മൺതട്ടിൽ കാൽവെക്കണം. പിന്നെ പെണ്ണിന്റെ അമ്മ പുരുഷന അപ്പവും പഴവും ഭക്ഷി ക്കാൻ കൊടുക്കണം. അത കഴിഞ്ഞിട്ട പന്തലിൽവെച്ചു പെ ണ്ണിന്റെ അഛൻ പുരുഷന്റെ കാൽ കഴുകണം. ഒരു കഷണം പഴം കൊടുക്കണം. അതിന്മേൽ ആയാളുടെ ഭാൎ‌യ്യ അല്പം പാൽ വീൾത്തണം. വഴിയെ സ്ത്രീപുരുഷന്മാർ വീട്ടിനുള്ളിൽ പോയി അവിടെവെച്ചു പുരുഷൻ താലികെട്ടും. അഞ്ചാംദിവസം ഏഴു പഴുക്കടെക്ക പന്തലിനകത്ത നിരത്തിവെച്ചിട്ടു അതിനെ ദമ്പ തിമാർ ഏഴു പ്രദക്ഷിണം ചെയ്യണം. ഓരോ ചുററ എത്തുമ്പോൾ പുരുഷൻ സ്ത്രീയുടെ കാൽ പിടിച്ചുട്ടു അതകൊണ്ടു ഓരോ അടെ ക്ക തട്ടികളയണം. ഏഴാം ദിവസം പെണ്ണിനെ അമ്മ പുരു ഷന്റെ അമ്മയുടെ കയ്യിൽ ഏല്പിക്കും. 'ഒരു വത്തെക്കയും ക [ 94 ]

                                                  -- 80 --

ത്തിയും നിനക്കു ഞാൻ തരുന്നു. രണ്ടുകൊണ്ടും ഇഷ്ടംപോലെ ചെയ്തൊ”. എന്നു പറ‍ഞ്ഞുംകൊണ്ട. ഭൎത്താവിന്റെ അമ്മ അവളെ അകത്തു കൂട്ടിക്കൊണ്ടുപോയി അരി ഇട്ടിട്ടുള്ള കുറെ കുടങ്ങൾ കാട്ടിക്കൊടുക്കും. അവൾ ആതുകളിൽ കയ്യിട്ടിട്ടു “നിറച്ചുണ്ട” എന്നു പറയണം. വഴിയെ രണ്ടാളും ഒന്നിച്ചിരുന്ന ഭക്ഷിക്കണം.

മരിച്ചാൽ ദഹിപ്പിക്കുകയാണ. ഭാൎ‌യ്യയുള്ളവനെങ്കിൽ അവൾ ശവത്തോടൊന്നിച്ചു ശ്മശാനത്തിലേക്കു പോകണം. ആഭരണങ്ങളും വളകളും ശവത്തിന്റെ നെഞ്ഞത്തുവെക്കും. ശവം എടുക്കേണ്ടത പാടുള്ളേടത്തോളം ജാമാതാക്കളാകുന്നു. ഇന്നിന്ന പേരാണ എടുക്കേണ്ടത എന്ന മൂത്ത മകൻ നിശ്ചയിക്കും. അവരെ ചുമലിൽ ഭസ്മംകൊണ്ടു അടയാളംവെക്കും. ശേഷക്രിയയുടെ അവസാനം ഏഴാംദിവസമൊ പത്താംദിവസമൊ ആകുന്നു. അതുവരെ മാംസം ഭക്ഷിച്ചുകൂടാ. ഖത്രികൾക്ക ജാതിമൂപ്പനായിട്ടു ഒരുവനുണ്ടാകും. ഗ്രാമിണി എന്ന പേർ. മാസം മാസം മാറ്റും. അവനെ കൊല്ലത്തിൽ ഒരിക്കൽ മാറ്റും. ഖത്രികൾക്ക യജ്ഞോപവീതമുണ്ട.

                                              === ഖൎവ്വി. ===

തെക്കേകന്നടത്തിൽ മീൻപിടുത്തക്കാരാണ. വിവാഹാദികൾക്ക ഒര തരം ബ്രഹ്മണനാണ പുരോഹിതൻ. മത്സ്യം പിടിക്കാത്തവൎക്ക എല്ലാ സമയവും പൂണുനൂൽ ഉണ്ട. മറ്റവർ ശ്രാവണ അമാവാസിമുതൽ ഏഴദിവസം ധരിക്കും. മക്കത്തായമാണപെണ്ണിനെ കല്യാണമണ്ഡപതിതലേക്കു കൊണ്ടുവരുംമുമ്പ അവളെ അഞ്ച സ്ത്രീകൾ വീട്ടിനകത്തുവെച്ചു അലങ്കരിപ്പിക്കയും കഴുത്തിൽ ഒര പൊൻമണിയും കരിമണികളും കെട്ടിക്കയുംചെയ്യും. പന്തലിൽവെച്ചു സ്ത്രീപുരുഷന്മാർ അന്യോന്യം തുളസിമാലഇടും. മരിച്ചാൽ ദഹിപ്പിക്കയാണ. പതിനൊന്നാംദിവസം പുല പോകും.

                                        === ഖോജാ. ===

1901 - ലെ കാനേഷുമാരിസമയം സംസ്ഥനത്തിൽ ആകെ പതിനൊന്ന ആൾ ഉണ്ടായിരുന്നു. ബോമ്പായിൽനിന്നു കച്ചോ[ 95 ]

                                                    -- 81 --

ടത്തിന്നു വന്ന മുസൽമാന്മാരുടെ കൂട്ടത്തിലായിരുന്നു. ഖോജാ എന്നാൽ നപുംസകൻ ആകുന്നു. ശരിയായ നപുംസകന്മാർ ദക്ഷിണ ഇന്ത്യയിൽ വളരെ ഇല്ല. ധനവാന്മാരായ മുസൽമാൻ പ്രഭുക്കന്മാരുടെ വീടുകളിലാണ മുഖ്യമായിട്ടു കാണുക. അന്തഃപുര മേലധികാരികളായിരിക്കും. ചിലപ്പോൾ ഹിന്തു ശൂദ്രുരും ബ്രാഹ്മണരും ഒരു പ്രാൎത്ഥനയായിട്ട നപുംസകരാകും. കഞ്ചാവ, കറുപ്പ മുതലായത സേവിപ്പിച്ച ലഹരിയാക്കീട്ടാണ ഈ ക്രിയചെയ്ക. ആ സമയം “ദീൻ” “ദീൻ” എന്ന മൂന്ന ഉരു വിളിച്ചുപറയണം. വൃഷണംലിംഗം ഇതൊക്കെ കേവലം ഛേദിച്ചുകളയും. ഒര ദ്വാരംമാത്രം ശേഷിക്കും. അവിടെ മുറിയിന്മേൽ തിളെച്ച നല്ലെണ്ണ പാരും രക്തം നില്പാൻ. ഇതിന്റെ മീതെ ചൂടുള്ള എണ്ണയിൽമുക്കിയ ശീലകെട്ടും. അത ദിവസേന മാറ്റും. ഉണങ്ങുവോളം കഞ്ഞിയും പാലും മാത്രം ഭക്ഷണം. ഈ കൂട്ടരെയാണ ഖോജാ എന്നു പറയുക. ഹിജ്ടാ വേറെയുണ്ട. ഇവർ ജനനാൽ നപുംസകരാകുന്നു. ടിപ്പുസുൽത്താന്റെ ഭാൎ‌യ്യമാരും സന്താനങ്ങളുമായി വേലൂർ രാജകാരാഗൃഹത്തിൽ പാൎപ്പിച്ചിരുന്ന സ്ത്രീകളുടെ മേലധികാരികളായിട്ട മൂന്ന ഖോജമാരുണ്ടായിരുന്നു. ഇവർ വളരെ മാന്യരും വിശ്വസ്തരുമായിരുന്നു. ഇവരെ പരിഹസിപ്പാൻ വേണ്ടി സ്ത്രീകൾ ചില സമയം ഇവരെ നഗ്നരൂപികളാക്കി നിൎത്തും പലേ നേരംപോക്കും പറയും എന്നു പറ‍ഞ്ഞുകേട്ടിട്ടുണ്ട. ഹിജ്ടാ എന്നു പറഞ്ഞാൽ സൂക്ഷ്മത്തിൽ നപുംസകരല്ല. പുംസ്ത്വഹീനന്മാരാണെന്നെയുള്ളു. ചിലർ ജനനാൽതന്നെ അങ്ങിനെയായിരിക്കും. ചിലൎക്ക ബാല്യത്തിൽ അങ്ങിനെ ഒരു വിശ്വാസം ജനിപ്പിച്ചിട്ട അവരെ സ്ത്രീകളെമാതിരി ഉടുപ്പധരിക്കുക, സ്ത്രീകളെപോലെ നടിക്കുക, സംസാരിക്ക ഈ വക ശീലിപ്പിക്കും. ചിലർ ഇതൊരു ഉപജീവനമാൎഗ്ഗമായി സ്വീകരിക്കയുംചെയ്യും. സംഗീതം, നാട്യം ഇത്യാദി അഭ്യസിക്കും. പത്തും ഇരുപതും പേർ ഒന്നായി യാചിക്കാൻ നടക്കും. അങ്ങാടികളിൽ പോയാൽ അസഭ്യമായ പാട്ടുകൾപാടും. ശകാരിക്കും. ഒന്നും കിട്ടാഞ്ഞാൽ പറങ്കിമുളക തീയിലിട്ട പുകെച്ച ഉപദ്രിക്കും. രാത്രി ദുൎമ്മാൎഗ്ഗി [ 96 ]

                                                  -- 82 --

കളായ മുസൽമാന്മാൎക്ക ഭാൎ‌യ്യാവൃത്തിക്ക പോകും. ഹൈദൎബാദിൽ പതിനാറാംവയസ്സിലായിരുന്നു പുംസ്ത്വഹരണക്രിയ നടപ്പ. ഛേദിച്ചുകഴിഞ്ഞാൽ അവനെ മൂന്നര അടി ആഴമുള്ള കുണ്ടിൽ മൂന്നുദിവസം വെണ്ണുനീറ്റിൽ ചമ്മണംപടി ഇട്ടു ഇരുത്തും.


                                   === ഖോദുരാ. ===

പിത്തള, വെള്ളോട ഇതുകൾകൊണ്ടു വളയും മോതിരവും ഉണ്ടാക്കുന്ന പ്രവൃത്തി. ജാതിമൂപ്പനായിട്ടു ഒരുത്തനുണ്ട. നഹകോസാഹു എന്ന പേർ. ജാതിതൎക്കം മുതലായത തീൎക്കേണ്ടത പഞ്ചായത്തകാരാണ. അവൎക്ക മലയാളത്തിൽ മേനോൻ, പണിക്കർ ഇത്യാദി എന്നപോലെ “സേനാപതി” “മഹാപത്രൊ” “സുബുദ്ധി”, തൊട്ട സ്ഥാനങ്ങൾ കൊടുപ്പാനധികാരമുണ്ട. മോഹമുള്ളവർ വിലക്കെവാങ്ങാം. അഡൊപോത്തിര എന്നൊ അഘോപാത്ര എന്നോ പേരായിട്ട ഒരു ഉദ്യോഗസ്ഥനുണ്ട. ഭ്രഷ്ടാക്കിയതിൽപിന്നെ ജാതിയിലേക്കു തിരിയെ എടുക്കപ്പെടുന്നവരുടെ “ശുദ്ധഭോജനത്തിന” ഒന്നാമത വിളമ്പേണ്ടത ഇവന്ന ആകുന്നു.

                                     === ഗദബാ. ===

വിശാഖപട്ടണം ജില്ലയിൽ കൃഷിയും പല്ലങ്കി എടുക്കലും പ്രവൃത്തി. ഇവർ കുതിരയെ തൊടുകയില്ല. തങ്ങളുടെ വിരോധികളാണെന്നുവെച്ചായിരിക്കുനല്ലൊ. ഇവൎക്ക സ്വന്തമായിട്ട ഒരു ഭാഷയുണ്ട. പത്തൊമ്പതവരെ മാത്രമെ എണ്ണം അറിവുള്ളു. ചില സ്ത്രീകളുടെ കാത ചുമലിൽ എത്തും. ചില കൂട്ടരിൽ ഒരു സ്ത്രീ പിത്തളവള ഇട്ടുകണ്ടാൽ കല്യാണംകഴിഞ്ഞു എന്ന അൎത്ഥമാണ. വിവാഹം തിരണ്ടതിന്റെ ശേഷമാണ സാധാരണ. ഒരു ചെറുപ്പക്കരന വിവാഹകാലമായി എന്നു അച്ഛനമ്മമാൎക്ക തോന്നിയാൽ തരത്തിലുള്ള ഒരു പെണ്ണിന്റെ പുരയിൽ അരിയും മദ്യവും കൊണ്ടുപോയിട്ട ഒര അപേക്ഷയുണ്ടെന്നു പറയും. അത എന്തെന്നു പറകയില്ലതാനും. അവിടുന്ന ഭക്ഷണംകഴിച്ച മടങ്ങിപോരും. കറെ നാൾ കഴിഞ്ഞാൽ പുരുഷന്റെ സംബന്ധികളായ ചില [ 97 ]

                                                -- 83 --

വൃദ്ധന്മാർ രണ്ടാമതും പെണ്ണിന്റെ അവിടെപോകും. അന്ന കല്യാണം നിശ്ചയിക്കും. കല്യാണത്തിന്റെ രണ്ടാംദിവസം ഒര അമ്മിയിന്മേൽ പെണ്ണ ഇരിക്കണം. പുരുഷൻ അവളുടെ മടിയിലും. മൂന്നാംദിവസം കല്യാണപന്തലിന്റെ സമീപം കുറേ മണ്ണകൂട്ടിയിരിക്കും. അതിൽനിന്ന അല്പം പുരോഹിതൻ എടുത്ത പന്തലിലേക്ക എറിയും. ബാക്കിയുള്ളത ആണും പെണ്ണുംകൂടി പന്തലിൽകൊണ്ടുപോയി വെള്ളംപകൎന്ന കൂടിയ ആളുകളുടെ മേലേക്കു എറിയണം. ഒരു കൂട്ടരുടെ വിവാഹം രണ്ടുമാതിരിയുണ്ട. അതിൽ ഒന്നിൽ ഇരുഭാഗത്തേയും ആണുങ്ങൾ തമ്മിൽ ശണ്ഠപിടിക്കണം. അതിനെടക്ക പുരുഷൻ കന്യകയെ ബലമായി കൊണ്ടുപോകണം. വഴിയെ എല്ലാവരും ഇരുന്ന തീനും കുടിയും ആയി. മറ്റേ മാതിരിയിൽ ആണും പെണ്ണുംകൂടി കാട്ടിലേക്കു പോകും, തിരികെ വന്നാൽ പെണ്ണിന്റെ അഛന ഒരു പിഴ കൊടുക്കണം, അത കഴിഞ്ഞാൽ സദ്യ. പെണ്ണിന്റെ അഛന കല്യാണത്തിന മുമ്പായി കറേകാലം പ്രവൃത്തി എടുത്തകൊടുക്കുക എന്ന ഒരു നടപ്പും ഉണ്ട. വിധവാവിവാഹമുണ്ട. ജ്യേഷ്ഠന്റെ വിധവയെ അനുജൻ കെട്ടാം. അന്യനാണ കെട്ടുന്നതെങ്കിൽ അവൻ മറ്റേവന ഒരു പിഴ കൊടുക്കണം. ഭാൎ‌യ്യയെ ഉപേക്ഷിക്കുന്നതായാൽ അവൾക്ക 2 ഉറുപ്പിക കൊടുക്കണം. അവൾക്ക രണ്ടാമത കെട്ടാം. ഇവരുടെ മതം വളരെ സുഗമമാണ. എടെക്ക എടെക്ക “പെരുനാൾ” മാത്രം മതി. അന്നു ആണുങ്ങൾ എല്ലാം നായാട്ടിനു പോകും. ഒന്നും കിട്ടാതെ മടങ്ങിയാൽ പെണ്ണുങ്ങൾ ചാണകംകൊണ്ടു എറിയും. ആൎക്കെങ്കിലും ദേവത കൂടീട്ടുണ്ടന്നു സംശയം ഉണ്ടായാൽ അവനെയൊ അവളെയൊ ശേഷമുള്ളവർ ദേവത ഒഴിയുന്നവരെ ചീത്തപറയുകയും അടിക്കുകയും ചെയ്യും. കട്ടികൾക്ക ജനിച്ച ആഴ്ചയുടെ പേരാണ ഇടുക.

പുരുഷശവം സാധാരണമായി ദഹിപ്പിക്കും. മരിച്ചത രാത്രിയായാലും അല്ലെങ്കിൽ മഴ ദിവസമാണെങ്കിലും കഴിച്ചിടുകയും ചെയ്യും. സ്ത്രീകളേയും കുട്ടികളേയും മറചെയ്കയാണ പതിവ. വിറക ചിലവാക്കാൻമാത്രം അവൎക്ക യോഗ്യതയില്ലായിരിക്കുമ [ 98 ]

                                                   -- 84 --

ല്ലൊ. ശവം സംബന്ധികൾക്കമാത്രമെ തൊട്ടുകൂടു. മരിച്ചാൽ പുല മൂന്ന.

                                        === ഗമ്മല്ലാ. ===

തെലുങ്കുരാജ്യത്തെ കള്ളു, റാക്ക വ്യാപാരികൾ ആണ. തിരണ്ടതിന്റെശേഷം വിവാഹം ആവാം. വിധവാവിവാഹത്തിനും വിരോധമില്ലാ പക്ഷെ താലികെട്ടുക രാത്രിയാണ. ശവം ദഹിപ്പിക്കയാണ. ഭൎത്താവ മരിച്ചാൽ വിധവ കൈവള ഒന്നോ രണ്ടൊ പൊട്ടിക്കണം. മരിച്ച ആൾക്ക അഛനുണെങ്കിൽ ചൊടലയിലേക്ക അഗ്നി കൊണ്ടുപോകേണ്ടത അവനാണ. സംക്രാന്തിതോറും കുഡുംബത്തിൽ ഒരുവൻ ശ്രാദ്ധം ഊട്ടണം.

                                       === ഗവര. ===

വിശാഖപട്ടണം ജില്ലയിലെ ഉള്ളു. അമ്മാവന്റെ മകളെ വിവാഹംചെയ്‌വാൻ അധികാരമുണ്ട. ഉടൽ പിറന്നവളുടെ മകളേയും കെട്ടാമത്രെ. വിധവാവിവാഹം. 7 ഭൎത്താക്കന്മാരുണ്ടായിട്ടുള്ള സ്ത്രീയെ വളരെ മാനിച്ചിട്ടാണ. വൈഷ്ണവരും ഉണ്ട, ശൈവരും ഉണ്ട. വൈഷ്ണവൎക്ക പ്രമാണം പുരി (ജഗന്നാഥം) ക്ഷേത്രമാണ. അവിടുത്തെ രഥോത്സവദിവസം ഇവരുടെ ഊരുകളിലും തേരുണ്ടാകും. സ്ത്രീകൾ അവരുടെ പ്രാൎത്ഥനകൾ എല്ലാം അന്നു നടത്തും. രോഗം മാറാനൊ സന്താനം ഉണ്ടാകാനൊ വഴിപാട പ്രാൎത്ഥിച്ചിട്ടുള്ള സ്ത്രീ വലിയൊരു കുടം നിറച്ച വെള്ളം തലയിൽ എടുത്ത വെളിച്ചപ്പെട്ട നൃത്തം ചെയ്യും. എങ്കിലും വെള്ളം കുടത്തിൽനിന്നു പൊന്തി അതിലേക്കുതന്നെ വീഴുകയല്ലാതെ പുറത്ത പോകയില്ല. വിശാഖപട്ടണം ജില്ലയിൽ ബ്രാഹ്മണസ്ത്രീകൾ ഒഴിച്ച എല്ലാ സ്ത്രീകളും വീടിവലിക്കും. ഇവർ മാത്രം ഇല്ലാ.


                                      === ഗാണിക. ===

അല്ലെങ്കിൽ ഗാണ്ഡല- ആദ്യത്തെ പേർ ഉണ്ടായത ഗാണക എന്ന വാക്കിൽനിന്നാണ. ഗാണക എന്നത തെലുങ്കിൽ എണ്ണയാട്ടുന്ന ചക്കാകുന്നു. കൎണ്ണാടകക്കാരാണ. മൂന്നകൂട്ടരുണ്ട. ആ [ 99 ]

                                                  -- 85 --

രും അന്യോന്യം കൊള്ളക്കൊടുക്കയില്ല കൂടിഭക്ഷിക്കയുമില്ല. ഒരു കൂട്ടർ 2 മൂരിയെ കെട്ടി കൽചക്കിൽ ആട്ടും. മറ്റൊരുകൂട്ടർ മരച്ചക്കിൽ ആട്ടും. മൂന്നാമത്തേവർ ഒറ്റമൂരിയെ കെട്ടും. കൂടാതെ ഇവർ ഓലക്കുടകെട്ടും, കൃഷിചയ്യും,കൂലിപ്പണി എടുക്കും. ബ്രഹ്മണനാണ പുരോഹിതൻ. ചെറുപ്പത്തിൽ കല്യാണം നടപ്പ. വിധവാവിവാഹമില്ല. മത്സ്യം, ആട്ടിറച്ചി, കോഴി ഇതൊക്കെ തിന്നും. മദ്യം സേവിക്കയില്ല. മൂന്നു വകക്കാൎക്കും ഉണ്ട പ്രത്യേകം പ്രത്യേകം ഒരമാതിരി മരം. അത അവൎക്ക മുറിച്ചുകൂടാ. ഒരു കൂട്ടർ മഞ്ഞൾ, കരിമ്പ, ചോളം കൃഷി ചെയ്കയില്ല. ചില കൂട്ടർ പിണ്ണാക്ക ചക്കിൽനിന്ന എടത്തെ കൈകൊണ്ടുമാത്രമേ എടുക്കയുള്ളു. ചില ദിക്കിൽ ചക്കിനകെട്ടുന്നമൂരി അല്ലെങ്കിൽ പോത്തിന്റെ കണ്ണകെട്ടും. ഇല്ലെങ്കിൽ തലതിരിഞ്ഞ വീണുപോകുംപോൽ.

ശവം കുഴിച്ചിടുക പതിവ. മരിച്ചവൻ ശൈവനും ഭക്തനുമാണെങ്കിൽ ഇരുത്തീട്ടാണ മറചെയ്ക. മരിച്ചവന കല്യാണം കഴിഞ്ഞിട്ടില്ലെങ്കിൽ ഒരു എരുക്കിൻചെടിയോട വിവാഹക്രിയ നടത്തണം. പിതൃക്രിയയുടെ അവസാനം പതിനൊന്നാം ദിവസമാണ.


                                        === ഗുഡിഗാര. ===

തെക്കേകന്നടത്തിൽ മരത്തിന്മേൽ കൊത്തുകയും ചായംവെക്കുകയും പ്രവൃത്തി. ചിലൎക്ക മരുമക്കത്തായം. ശീവല്ലിബ്രാഹ്മണൻ പുരോഹിതൻ. തിരളുംമുമ്പ വിവാഹം നിൎബ്ബന്ധമില്ല. മരുമക്കത്തായക്കാൎക്ക വിധവാവിവാഹം ആവാം. ത്യജിക്കപ്പെട്ടവൾക്ക വേറെ ഭൎത്താവിനെ സ്വീകരിക്കയും ആവാം. മരിച്ചാൽ ദഹിപ്പിക്കയും കുഴിച്ചിടലും നടപ്പുണ്ട. മത്സ്യമാംസങ്ങളും മദ്യവും ആവാം. വിവാഹം ഉറെക്കുംമുമ്പ രണ്ടാളുടേയും അഛനമ്മമാർ ജാതകങ്ങളില്ലാത്ത പക്ഷം ക്ഷേത്രത്തിൽ പോയി കുറെ നിൎമ്മാല്യപുഷ്പം വാങ്ങി എണ്ണിനോക്കീട്ട എരട്ടയാണെങ്കിൽ കാൎ‌യ്യം നിശ്ചയിക്കും. വിവാഹദിവസം പുരുഷൻ ചങ്ങാതിമാരോടുകൂടി സ്ത്രീയുടെ വീട്ടിലേക്കു പുറപ്പെടും. വഴിയിൽ സ്ത്രീയുടെ ഭാഗക്കാർ എതിരേല്ക്കും. വീട്ടിൽ എത്തിയാൽ ഇരുഭാഗത്തേയും സ്ത്രീകൾ [ 100 ] അന്യോന്യം നെററിമേൽ കുങ്കുമം തോടിയിക്കണം. കല്യാണപ ന്തലിന്റെ വാതുക്കൽവെച്ച പെണ്ണിന്റെ ആങ്ങള മണവാള നെ കാൽകഴുകിക്കണം. അവളുടെ അഛൻ കൈപിടിച്ച കൊ ണ്ടുപോകണം. പെണ്ണിനെ പന്തലിലേക്കു എടുത്തകൊണ്ടുപോ കേണ്ടത അമ്മാമനാകുന്നു. പെണ്ണിന്റെ ആങ്ങള മണവാളനേ യും കൈപിടിച്ച കൊണ്ടുചെല്ലണം. സ്ത്രീപുരുഷന്മാർ അന്യോ ന്യം പുഷ്പമാല ഇടുന്ന സമയം മദ്ധ്യെ ഒരതെരപിടിക്കും. അത പിന്നെ എടുക്കും. പെണ്ണിന്റെ കയ്യ അമ്മ എടുത്ത പുരുഷന്റെ കയ്യിൽ വെക്കും. പുരോഹിതനായി ബ്രാഹ്മണൻ പെണ്ണിന്റെ കയ്യിൽ വെററിലയും ഒരു നാളികേരവും വെക്കും. അതിന്റെ മീ തെ അവളുടെ അഛനമ്മമാർ വെള്ളം പാരും. ബ്രാഹ്മണൻ ര ണ്ടാൾക്കും കങ്കണം കെട്ടും. ഹോമത്തിന അഗ്നിജ്വലിപ്പിക്കും. പിന്നെപുരുഷൻ പെണ്ണിനെ കൈപിടിച്ച വീട്ടിന്നകത്തകൊണ്ടു പോയി രണ്ടാളും കൂടി ഒരു പായയിൽ ഇരുന്ന ഒരു പാത്രത്തിൽനി ന്നുതന്നെപാൽകുടിക്കണം. വഴിയെഒരുകിടെക്കവിരിച്ചഅതിൽ ഇരിക്കണം. പുരുഷന്ന സ്ത്രീ വെററിലചുരുട്ടി കൊടുക്കണം. 3ാം ദിവസം ഒരു പാത്രത്തിൽ മഞ്ഞഗുരുതികലക്കി അതിൽ ഒരു മോതിരവും അടെക്കയും കുറെ അരിയും ഇിട്ടിട്ടു സ്ത്രീപുരുഷന്മാർ തപ്പി പുരുഷൻ മോതിരം എടുത്ത പെണ്ണിന്റെ വിരലിന്മേൽ ഇ ടും. പിന്നെ അവൾ കുളിക്കും. വസ്ത്രം കൊണ്ട മത്സ്യം പിടിപ്പാൻ നോക്കും. കുളി കഴിഞ്ഞാൽ കങ്കണങ്ങൾ നീക്കുകയും ചെയ്യും.

ഗുഡിയാ.

ഒറിയരാജ്യത്ത മിഠായി ഉണ്ടാക്കുന്നവരാണ. ഇവരുടെ വെ ള്ളം ഒറിയബ്രാഹ്മണർ കുടിക്കും. കുളിയടേയും കുറിയുടേയും കാ ൎ‌യ്യത്തിൽ ബ്രാഹ്മരെപോലെ നിഷ്ഠയുണ്ട. ബാഹ്യത്തിന പോ കുമ്പോൾ ഉടുക്കുന്ന വസ്ത്രം അശുദ്ധമാണ. പ്രത്യേകം ഒരുവസ്ത്രം കൊണ്ടുപോകും.

ഗുരുക്കൾ

തിരുവിതാംകൂറിൽ എളയന്മാർ ക്രിയ കഴിപ്പിക്കാത്ത ജാതി ളുടെ പുരോഹിതന്മാരാകുന്നു. ആണങ്ങളെ പലപ്പോഴും നായ [ 101 ] നാർ എന്നും പെണ്ണുങ്ങളെ നാച്ചിയാർ എന്നും വിളിക്കും. കേര ളോല്പത്തിൽ ഇവരെ പത്മനാഭസ്വാമിയുടെ അടിയാരായ ചെലമ്പാണ്ടികൾ എന്ന പറയുന്നു. ഇവൎക്ക താലികെട്ടും സംബ ന്ധവും രണ്ടും ഉണ്ട. അമ്മാമന്റെയൊ ഇളയഛന്റെയോ മക ളാണ ഒരുവന്ന ഉത്തമഭാൎ‌യ്യ. താലിക്കെട്ട 7-9-11, ഈ വയസ്സി ലാകുന്നു. കല്യാണത്തിന പെണ്ണിനെ പന്തലിലേക്കു കൊണ്ടുചെ ല്ലേണ്ടത അവളുടെ എളയമ്മയാകുന്നു. ഉപേക്ഷിക്കുക സാധാര ണയാണ. വാദ്ധ്യാരുടെ സമ്മതം മതി. മരുമക്കത്തായമാണ. നാ മകരണം, അന്നപ്രാശനം ഇതകൾക്ക മന്ത്രമില്ല. ചൌളം, ഉപ നയനം ഇതകൾ 7-12 വയസ്സുകളുടെ എടയിലാവണം. ആദ്യത്തേ ദിവസം പുരോഹിതൻ ശുദ്ധികരണംചെയ്ത പ്രതിസരംകെട്ടും. രണ്ടാംദിവസം ചൌളവും 3-ാം ദിവസം പൂണുനൂൽ ഇട്ടഗായത്രി ഉപദേശവും കഴിയും. 4 -ാം ദിവസം സമാവൎത്തംപോലെ ഒര ക്രി യയുണ്ട. അതോടുകൂടി ബ്രഹ്മചൎ‌യ്യയും അവസാനിച്ചു. ആദ്യഗർ ഭത്തിൽ പുളികുടിയുണ്ട. പുല പതിനൊന്ന.

ഗൂഡലാ.

ഗഞ്ചാം, വിശാഖപട്ടണം, ജില്ലകളിൽ കൊട്ടയും വട്ടിയും ഉണ്ടാക്കുന്ന കൂട്ടർ. അമ്മാമന്റെ മകളെ വിവാഹം ചെയ്യണം. തിരളും മുമ്പ വിവാഹം സാധാരണം. വിധവമാൎക്ക 3 പ്രാവശ്യം പുനൎവ്വിവാഹം ആവാം. വിധവാവിവാഹത്തിങ്കൽ മംഗല്യസൂ ത്രം കെട്ടുന്നച ഒരലിന്റെ സമീപത്തവെച്ചാകുന്നു. ശവം ദഹി പ്പിക്കയാണ.

ഗൊല്ലാ.

ഗോപസ്ത്രീകളിൽനിന്നുണ്ടായവരാണെന്നു പറയുന്നു. ആടി നേയും കാലിയേയും മേയ്ക്കുക, പാൽ വില്ക്കുക, ഇതാണ കുലധ ൎമ്മം. ചിലൎക്ക കൃഷിയുണ്ട ചിലർ സൎക്കാർ ഉദ്യോഗത്തിലും ഉണ്ട. ഇവൎക്ക് സ്ഥാനപ്പേർ മന്ദാടി എന്നാണ. പക്ഷെ സാധാരണമാ യി വിളിക്കാറുമില്ല. കോനാർ എന്നും വിളിക്കും. ചുരുക്കമായിട്ട പെൺകുട്ടികളെ ദേവദാസികളാക്കി ക്ഷേത്രങ്ങളിലേക്കു നീക്കും. ഗൊല്ലാ എന്നത ഗോപാലൻ ദുഷിച്ചതായിരിക്കാം. പ്രസവിച്ച [ 102 ] സ്ത്രീ കാട്ടുകുറുമ്പരെപോലെ ദൂരത്ത ഒരു ചാളയിൽ 7 മുതൽ 30 വരെ ദിവസം കട്ടി മാത്രമായിട്ടു പാൎക്കണം. ചിലർ 90 ദിവസം. വിവാഹവും ഊരിന്ന പുറത്ത ഒരു പന്ദതലിൽവെച്ചാകുന്നു. 5 ദി വസത്തെ അടിയന്തരമുണ്ട. കല്യാണം തിരളുംമുമ്പ വേണമെന്നി ല്ല. ബഹുഭാൎ‌യ്യാത്വം ആവാം. മദ്യമാംസം ആവാം. വിധവാവി വാഹമില്ല. പ്രസവിച്ചവളെ ശുദ്ധമാകുംമുമ്പ ആരെങ്കിലും തൊ ട്ടാൽരണ്ടകൂട്ടൎക്കുംജാതിഭ്രഷ്ടുണ്ടമൂന്നുമാസത്തേക്ക. പ്രസവിച്ചാൽ നാലാംദിവസം ഒരുത്തി മേൽ വെള്ളംപാരും. പക്ഷെ തൊടു കയില്ല. അഞ്ചാംദിവസം ചെററ ചാളപൊളിച്ച മറെറാരേട ത്ത കെട്ടണം. ഇത പ്രസവിച്ചവൾ ഏകയായിട്ട ചെയ്യണം. 9ാംദിവസം അവിടുന്നും മാററണം. 15ാംദിവസം പിന്നെയും. 30ാംദിവസം ഒരിക്കൽകൂടി. അങ്ങിനതന്നെ 2ാംമാസത്തിൽ ഒരു പ്രാവശ്യം. 3ാംമാസത്തിലും അതപോലെതന്നെ. ഇങ്ങിനെ ക്രമേണ സാക്ഷാൽവീട്ടിനഅടുത്തടുത്തുവരും. 90ാംദിവസം ഊ രിലെ തലയാളി അവളോട പുറത്തവരാൻ പറയും. അലക്കിയ വസ്ത്രം ധരിപ്പിച്ചിട്ട അവളെ ഗ്രാമക്ഷേത്രത്തിൽ കൊണ്ടുപോ കും. അവിടെ പൂജാരി നാളികേരം എറിഞ്ഞതിന്റെശേഷം അ വളെ അവളുടെ വീട്ടിൽ കൊണ്ടുപോകണം. അവിടെ ശുദ്ധ മാവാൻ ക്രിയകളുണ്ട. ഗ്രാമദൈവം പ്രത്യേകം രക്ഷിക്കുന്നുണ്ടെ ന്ന നിശ്ചയം. തള്ളയൊ ശിശുവൊ മരിച്ച കേട്ടിട്ടില്ലത്രെ. മൈ സൂരിൽ ഒരേടത്ത ഒരു നടപ്പുണ്ട. സീമന്തപുത്രന്റെ ഭാൎ‌യ്യ മലമൂ ത്രം വിസൎജ്ജിച്ചാൽ വെള്ളംകൊണ്ട ശൌചിച്ചകൂട. ശൌചി ച്ചൽ കന്നുകാലികൾക്കു ദോഷമാണ. 100 വൎഷത്തിനമുമ്പ റാ ബൎട്ട്ബുക്കനൻ (സായ്പ) എഴുതിയതിൽ ഇവർ എത്രയും വിശ്വാ സയോഗ്യന്മാരാണെന്നും ഏല്പിച്ച മുതൽ അപഹരിച്ചാൽ വെടി വെച്ചകളയും എന്നും പറഞ്ഞിട്ടുണ്ട. ഈ കാലത്തെ ഈ ശിക്ഷ നടത്തിയാൽ നാട്ടിൽ ജനങ്ങൾ നന്നെ കുറയും. ചിലകൂട്ടർ ആ ലിന്റെയോ പേരാലിന്റെയോ എലയിൽ ഭക്ഷിക്കയില്ല. ചിലർ മഞ്ഞൾ മുതലായ്ത പുരട്ടിയ ചോർ ഉണ്ണുകയില്ല. ചിലർ കാ

ഞ്ഞിരമരം ഉപയോഗിക്കയില്ല. നെല്ലൂരജില്ലയൽ മണവാളൻ [ 103 ]
----89‌---


പെണ്ണിന്റെ വീട്ടിലേക്കു പോകുന്ന സമയം അവന്റെ ചങ്ങാതിമാർ അവനെ പിടിച്ചു വെക്കും. വിടണമെങ്കിൽ ഒരു പൊൻനാണ്യം കൊടുക്കണം. ശവത്തെ കുളിപ്പിക്കുക ഒരലിന്മേൽ ഇരുത്തീട്ടാണ. രണ്ട അമ്മിക്കുട്ടി ഇരുപുറവും വെക്കണം.
ഗോദകുല.


മുള ചീന്തിയ പൊളികൊണ്ട ചില സാധനങ്ങൾ ഉണ്ടാക്കും. അത് അന്യജാതിക്കാരുണ്ടാക്കയില്ല. ഇവൎക്ക അശുദ്ധമുണ്ട. അമ്മാമന്റെ മകളെ മേൽ ഉള്ള അവകാശം കേമമാണു. അമ്മാമൻ സമ്മതിക്കാഞ്ഞാൽ ബലമായി കൊണ്ടു പോകും. ഒരു പിഴ മാത്രം കൊടുക്കണം. അമ്മാമനു മകളില്ലാത്ത പക്ഷം അച്ഛന്റെ പെങ്ങളുടെ മകളെ കെട്ടാം. വിവാഹസമയം ആണിനും പെണ്ണിനും യജ്ജോപവീതമുണ്ട. കഴിഞ്ഞാൽ എടുത്തു കളയും. വിധവാ വിവാഹം ഉണ്ട്. ജ്യേഷ്ഠന്റെ വിധവയെ അനുജനും അനുജന്റെ വിധവയെ ജ്യേഷ്ഠനും കെട്ടാം. ഭാൎ‌യ്യയെ ത്യജിക്കാം. ത്യജിക്കപ്പെട്ടവൾക്കും കെട്ടാം. കെട്ടുന്നവൻ മുൻഭൎത്താവിന ഒരു പിഴകൊടുക്കണം. മരിച്ചാൽ ദഹിപ്പിക്കയാണു.
ഗോസായി. (ഗോസ്സാമി)


ഇത് ഒരു ജാതിയല്ല. എതുജാതിക്കാരനും ഗോസ്സായി ആവാം. ഇവൻ ഒരിക്കലും വിവാഹം ചെയ്യുന്നില്ല. മരിച്ചാൽ ശിരസ്സ് ഒരു നാളികേരം കൊണ്ടു ഇടിച്ചു തകൎക്കണം. സൂക്ഷ്മനാഡിയിൽക്കൂടി ജീവൻ പൊയാൽമാത്രമേ മോക്ഷം സിദ്ധിക്കയുള്ളു ഇതാണ ന്യായം.
ഗൗഡ


അല്ലെങ്കിൽ ഗൗഡൊ. കൎണ്ണാടകകൃഷിക്കാരും കന്നിനെ വളൎത്തുന്നവരും ആകുന്നു. വിവാഹം തിരണ്ടതിൽ പിന്നെയാകുന്നു. അതിനുമുമ്പ സ്വജാതിയിലെ ഒരു പുരുഷനുമായി സംസൎഗ്ഗം ആവാം. ഉപേക്ഷിക്കൽ ധാരാളമാണ. ഉപേക്ഷിച്ച പെണ്ണിനെയും വിധവയേയും വേറെ ഒരുവന കെട്ടുകയും ആവാം. കുടികളുള്ള വിധവ മരിച്ച ഭൎത്താവിന്റെ ജേഷ്ഠനെമാത്രമേ കെട്ടി
[ 104 ]
---90---


ക്കൂടു. അന്യനെ കെട്ടിഎങ്കിൽ അവൾ തൊട്ടവെള്ളം കുടിക്കുകപോലും മുൻഭൎത്താവിന്റെ ശേഷക്കാർ ചെയ്കയില്ല.
ശവം ദഹിപ്പിക്കുക പതിവ. ദഹിപ്പിച്ചതിന്റെ 3_ാം ദിവസം വെണ്ണീൎകൂട്ടി അതുകൊണ്ട ഒരു ആൾരൂപം ഉണ്ടാക്കി അതിനെ നടുമുറിച്ച കുഴിച്ചിടണം. 16_ാം ദിവസം വീട്ടിൽ 16 എല ഒരുവരിയായും ഒന്ന വേറിട്ടും വെച്ച അതുകളിൽ ചോർ, കോഴിമാംസം, മദ്യം മുതലായ്ത വെക്കും. കൂടിയ ശേഷക്കാർ പറയും “ഞങ്ങൾ എല്ലാം വേണ്ടുംവണ്ണം ചെയ്തിരിക്കുന്നു. അതുകൊണ്ട “മണ്ണമറിഞ്ഞ കാരണവന്മാർ “ഇപ്പോൾ മരിച്ചവനെ അവരുടെ “ലോകത്തേക്ക എടുക്കണെ. പ്രത്യേകംവെച്ച എല 16 എലയുടെ “വരിയിൽ വെക്കുന്നു” എന്ന. സൎവ്വപിതൃക്കൾക്കകൂടി മിഥുനത്തിൽ ഒരുശ്രാദ്ധം ഉണ്ട. പുലശുദ്ധത്തിന ബ്രാഹ്മണൻ പുണ്യാഹം കൊടുക്കണം. മക്കത്തായമാണ.


ഗൌഡി.
മൈസൂൎരാജ്യത്ത ഒരുതരം അമ്പലവാസികളായ മലെരു എന്ന ജാതിയിലെ ഒരു സ്ത്രീ കീൾജാതിക്കാരനുമായി സംസൎഗ്ഗം ചെയ്താൽ ഭ്രഷ്ടയായി ഗൌഡിയാകും.
ഗൌഡൊ.


ഗഞ്ചാംജില്ലയിൽ ഒരുമാതിരി കൃഷിക്കാരും കന്നിനെ വളൎത്തുന്നവരും ആകുന്നു. ഇവരിൽ ചില കൂട്ടരുടെ കയ്യിൽനിന്ന ബ്രാഹ്മണരും മറ്റും വെള്ളം വാങ്ങി കുടിക്കും. കുട്ടികളെ മറചെയ്യും. മറ്റെല്ലാം ദഹിപ്പിക്കും. മകനാണ അഗ്നി ശ്മശാനത്തിലെക്കകൊണ്ടുപോകേണ്ടത. രണ്ടാംദിവസം തീകെടുത്തിട്ട വെണ്ണീൎകൊണ്ട ഒരു മനുഷ്യസ്വരൂപം ഉണ്ടാക്കി ബലിവെക്കും. 7 ചെറിയകൊടികൾ മഞ്ഞൾ ഗുരുതിയിൽമുക്കി ചുമലിലും വയറ്റത്തും കാൽക്കും തലെക്കും തറെക്കും. ഒരു കഷണം അസ്ഥി ചാണകത്തിൽപൂത്തി വീട്ടിനടുക്കേയൊ കുളത്തിന സമീപമൊ കുഴിച്ചിടും. 10_ാം ദിവസം കുളവരമ്പത്ത ഒരു ക്രിയയുണ്ട. അതകഴിഞ്ഞാൽ അസ്ഥി ചാണകത്തിൽനിന്ന എടുത്ത നിവേദ്യങ്ങൾ
[ 105 ] കൊടുത്തിട്ട നിവേദ്യങ്ങൾ കുളത്തിൽ ഇടും. അസ്ഥികൊണ്ടുപോ

യി വീട്ടിനരികെ കുഴിച്ചിട്ടിട്ടു 12ാം ദിവസംവരെ ബലികൊടുക്കും. 11ാംദിവസം പുലപോകും.

വിവാഹം ശൈശവത്തിലാകുന്നു. തിരളുംമുമ്പ കഴിഞ്ഞി ട്ടില്ലെങ്കിൽ ധൎമ്മവിവാഹം എന്ന ക്രിയചെയ്യണം. അത ഒരു വൃ ദ്ധനായിരിക്കും. പെണ്ണിന്റെ പിതാമഹൻ ഉത്തമം. ഇല്ലെങ്കിൽ ഒരു മരത്തിനോടൊ അസ്ത്രത്തോടൊ.

ചക്കാൻ.

വടക്കേമലയാളത്തിൽ വാണിയൻ, തെക്കെമലയാളത്തിൽ വട്ടെക്കാടൻ എന്നും പറയും. ഇവർ മറേറവരേക്കാൾ ഉയൎന്നവ രാണ. ഇവരെ തൊട്ടാൽ നായന്മാൎക്ക അശുദ്ധിയില്ല. ഇവൎക്ക് ക്ഷേത്രങ്ങളിൽ കടക്കാം. മറേറവൎക്ക പാടില്ല. ചക്കാന്റെ പൎ‌യ്യാ യമാകുന്നു ചക്കിആലവൻ

ചക്കിളിയൻ.

ഇവനൊ പറയനൊ താഴെ എന്ന സംശയം. താലിആ ദ്യംകെട്ടുക ഒരു ആവീരചെടിയോടാകുന്നു. തിരളുംമുമ്പ വിവാ ഹം വേണമെന്നില്ല. സ്ത്രീക്കു പുരുഷനേക്കാൾ വയസ്സ ഏറാം. വിവെക്ക വിവാഹമാവാം. ഭൎത്താവിന ഭാൎ‌യ്യയെയും ഭാൎ‌യ്യക്ക ഭ ൎത്താവിനെയും ഉപേക്ഷിക്കാം. 12-ക. 12-ണ കൊടുത്താൽ മതി. സ്ത്രീകൾ സുന്ദരികളാണെന്നു വിചാരിച്ചവരുന്നു. പത്മിനികളാ ണത്രെ. എന്തമാംസവും ഭക്ഷിക്കും. മദ്യം ധാരാളം കുടിക്കും. പച്ചകുത്തുക നടപ്പാണ. അത നെററിക്ക മാത്രമല്ല. നെഞ്ഞ ത്തും കയ്യിന്മേലുംകൂടി തന്റെ പേരും സ്ത്രീരുപവും മററും കുത്തും. മധുരജില്ലയിൽ പുരുഷന്മാർ വലംകൈക്കാരാണ. സ്ത്രീകൾ എ ടംകൈക്കാരും. കമ്മാളൻ, പള്ളി, കൈക്കോളൻ ഇവൎക്ക ചെ ണ്ടകൊട്ടാൻ ചക്കിളിയനാണ. പെണ്ണുതിരണ്ടാൽ ഭൎത്താവഎങ്കി ലും അമ്മാമനെങ്കിലും പച്ച എലകളും കൊമ്പുകൊണ്ട ഒരു പന്തലുണ്ടാക്ക അതിൽ പാൎപ്പിക്കും. മാംസം, തയിർ, പാൽ ക ഴിച്ചുകൂടാ. ഒടുവിൽ പന്തൽ ചുട്ടുകളയണം. വിവാഹത്തിന പെ [ 106 ]

                                                      –– 92 ––

ണ്ണിന്റെ അമ്മാമന്റെ അനുവാദം ആവശ്യമാകുന്നു. മരിച്ചാൽ ശേഷക്രിയയുടെ അവസാനം രണ്ട ഇഷ്ടികപൂജിച്ച കുളത്തിലൊ പുഴയിലൊ ഇടും. മെലിഞ്ഞ കുട്ടികൾ വളരാൻ ഒരു തോൽപട്ട കെട്ടും.


                                       === ചപ്തെഗാര. ===

ദക്ഷിണകന്നടത്തിൽ ആശാരിപ്രവൃത്തി. ഭാഷ കൎണ്ണാടകം. പൂണുനൂലുണ്ട. തിരളുംമുമ്പവേണം വിവാഹം. വിധവാവിവാഹമില്ല. ശവം ദഹിപ്പിക്കും. കുഴിച്ചിടുകയും ചെയ്യും. മാംസം ഭക്ഷിക്കും റാക്കകുടിക്കും. സ്ഥാനപ്പേർ നായ്ക്കൻ, ശേണായി, ഇതാണ. സാരസ്വത്തബ്രാഹ്മണൻ ഇവരോടുകൂടി ഭക്ഷിക്കും എന്ന 1901_ലെ കാനേഷുമാരി റപ്പോട്ടിൽ പറഞ്ഞിരിക്കുന്നു.

                                     === ചാക്യാർ. ===

ഒരുവക അമ്പലവാസികളാകുന്നു. പേർ ശ്ലാഘ്യവാക്കുകാർ എന്നതിന്റെ തൽഭവമാണപോൽ. ഉപനയനത്തിനശേഷം അമ്മയുടെ വ്യഭിചാരം പുറത്തവന്നാൽ ചാക്യാരും മുമ്പായാൽ നമ്പ്യാരും ആണത്രെ. പെൺകുട്ടി നങ്ങ്യാരാവും. സ്ത്രീകളെ സ്വജാതി വേളികഴിക്കയും നമ്പൂതിരിമാർ സംബന്ധം തുടങ്ങുകയും ചെയ്യും. അവരെ ഇല്ലൊടമ്മമാർ എന്ന വിളിക്കും. ആഭരണങ്ങൾ നമ്പൂതിരിമാരുടേതതന്നെ. ചാക്യാൎക്ക സംബന്ധം നമ്പ്യാൎസ്ത്രീയേയാകുന്നു. നങ്ങ്യാർ എന്ന പേർ. ആശൌചാവസാനം പുണ്യാഹത്തിന ബ്രാഹ്മണൻ വേണം. പുല പതിനൊന്ന. ഗായത്രി പത്ത. ചാക്യാൎക്ക മക്കത്തായം. നമ്പ്യാൎക്ക മരുമക്കത്തായം. ചാക്യാൎക്ക പൂണുനൂലുണ്ട.


                                       === ചാരോടി. ===

ചപ്തെഗാരെപോലെ തന്നെ.


                             === ചാലി--ം. ===

പരദേശത്തനിന്ന വന്നിട്ട വ കുള രായ മായിട്ടില്ലായിരിക്കണം. വീഥികളിലായിട്ടാണ പുരകൾ ഒരു ക്ഷേത്ര ക്ഷുരകൻ പൊതുവാൻ. താന്താങ്ങൾതന്നെ പുരോഹിതൻ. എടംകൈ, വലം [ 107 ] കൈ; ഇങ്ങിനെ രണ്ടുകക്ഷിയുണ്ട. എടംകൈ പ്രധാനി. കിഴ ക്കൻദിക്കിൽ ഈ ഭേദം തുടങ്ങിയ്ത ക്രിസ്തബ്ദം 11ാംനൂററാണ്ടി ലാണ. അതിനാൽ ഇവർ മലയാളത്തിൽ കുടിയേറിയ്ത് അതിന ശേഷമായിരിക്കണം. ചിലൎക്ക മക്കത്തായം ചിലൎക്ക മരുമക്കത്താ യം. ചാലിയന തെരുവൻ എന്നും പേരുണ്ട. വലംകൈക്കാൎക്ക ഗണപതിയും ഏടംകൈക്കാൎക്ക ഭഗവതിയും ആണത്രെ ദൈവം. പൂജസമയംമാത്രം ശാന്തിക്കാരന പൂണുനൂലുണ്ട. അത വലത്തേ ചുമലിൽകൂടിയാണ ധരിക്കുക. പൂണുനൂലിന്ന പകരം ചുകന്ന ഉത്തരീയവും ധരിക്കും. ഇവർ പണ്ട ഉയൎന്ന ജാതിയായിരുന്നു പോൽ. സാമൂതിരിയുടെ മന്ത്രിയായ മങ്ങാട്ടച്ചൻ ചോറ്റിൽ ഉ പായത്തിൽ മീൻ ഇടുകനിമിത്തം താണതാണത്രെ. എടംകൈ ക്കാരനെ തൊട്ടാൽ മററവൻ കുളിക്കണം. പുലപത്ത. പെണ്ണ തിരണ്ടാൽ അവളെ കുളത്തിങ്ങൽ കൊണ്ടുപോയിട്ട ഊരാളത റവാട്ടിലെ പെണ്ണുങ്ങൾ പുലാവിലകൊണ്ട തലയിൽ വെള്ളം കോരിപാരണം. മൂന്നാംദിവസം വയ്യുന്നേരം പെരുവണ്ണാൻ മാ ററുവെക്കണം. പിറേറന്ന പെണ്ണ കുളിച്ച ശൂദ്ധമാകും. താലികെ ട്ടുകല്യാണം ഉണ്ട. തെരുവിലെ എല്ലാ കുട്ടികൾക്കും ഒന്നായി താലികെട്ടും. കെട്ടുന്നത ഊരാളൻ തറവാട്ടിലെ ഒരു പുരഷനാ കുന്നു. 7ാംമാസത്തിൽ പുളികുടി. 8ദിവസം പുളികൊടുക്കണം. പെററ പുലയുടെ 9ാംനാൾ തളി. ശവം മറചെയ്കയാണ.

ചെഞ്ചു.

കൎണ്ണൂൽ, നെല്ലൂർ, ഈ ഡിസ്ട്രിക്ടകളിൽ നല്ലമല എന്ന പൎവ്വതത്തിൽ വസിക്കുന്നവരാണ. ഭാഷ തെലുങ്ക. ഇവൎക്ക വസ്ത്ര മില്ല. അരയിൽ മരനേരന്റെ തോൽകൊണ്ടുള്ള ഒരു ചരട് മാത്രം. മനുഷ്യന ആഛാദനക്ഷത്രമാണ് പിന്നെ എന്തിന മറെറാന്ന നിൎമ്മിക്കുന്നു എന്നാണ് അവരുടെ ന്യായം, ശ്രീകൃഷ്ണൻ പണ്ട ഒരു ചെഞ്ചു സ്ത്രീയെ നദ ഉറച്ചു കണ്ടു. സൌന്ദൎ‌യ്യംകൊണ്ട മോഹി ച്ചുപോൽ. സ്ത്രീക്ഷെത്രത്തിൽ വൎണ്ണിക്കുക അവളെ കുരങ്ങനോട ഉപമിച്ചിട്ടാണ.ഭു തൊടുക സൌന്ദൎ‌യ്യം ലഘുശരീരതയാണെത്രെ. ഉയൎന്ന മരത്തിന്േൾ കയറി കായ പറിച്ച കീൾപ്പെട്ട ഇട്ടുകൊടു [ 108 ] ക്കുന്നളാണ ഭൎത്താവിന്റെ അഭിപ്രായത്തിൽ സ്ത്രീ ഗുണപരിപൂൎണ്ണാ. "അയ്യാ എന്റെ കുരങ്ങപ്പെണ്ണെ നിന്നേപോലെ ആരുണ്ട മരംകേറാൻ." എന്നാണ അവളെ സ്തോത്രംചെയ്ക. ഏത അടിയന്തരവും സദ്യയും കള്ളില്ലാഞ്ഞാൽ സാരമില്ല. ചില സ്ത്രീകൾ നെറ്റിക്കും കടക്കണ്ണിനും കയ്യിന്മേലും പച്ചകുത്തും. വിവാഹം മൂന്നമാതിരിയുണ്ട. ആണും പെണ്ണും അന്യോന്യം മനസ്സായാൽ ഒരു രാത്രി കൂടത്തിൽനിന്ന അല്ലെങ്കിൽ ഊരിൽനിന്ന പുറത്തപോയി കഴിക്കും. പിറ്റേന്ന തിരികെ വന്നാൽ ജാതിക്കാരെ ക്ഷണിച്ച വിരുന്നകഴിക്കും. ഇരുകൂട്ടരുടേയും അഛനമ്മമാർ കോടിവസ്ത്രം കൊടുക്കും. എന്നാൽ വിവാഹമായി. രണ്ടാമത്തേതിന നിലം മെഴുകി ഒരു വില്ലും അമ്പും കൂട്ടിക്കെട്ടി നാട്ടി സ്ത്രീപുരുഷന്മാർ പ്രദക്ഷിണം ചെയ്യും; കൂടിയവര അവരുടെ മേൽ അരിയിടും. എന്നാൽ കല്യാണം പൂൎത്തിയായി. മൂന്നാമത്തേതിന ബ്രാഹ്മണൻ വേണം. തേലികെട്ടണം. വില്ലിന്ന നിഴൽഇല്ലാത്ത (ഉച്ച)സമയം ശുഭം. വിധവാവിഹമാവാം. മിക്കതും മരിച്ചവന്റെ സോദരനായിരിക്കും ഭൎത്താവ. നാമകരണം 4-ാംദിവസമാണ. ചെയ്യേണ്ടത ഒരു വൃദ്ധയാകുന്നു. ശവം മറചെയ്കയാണ. തീയ്യുണ്ടാക്കുക ചക്കുമുക്കികൊണ്ടാണ. അരണിയാലും ഉണ്ടാക്കും.

ചെമ്പടവൻ(ശെമ്പടവൻ)
തമിഴരാജ്യത്ത ഏരി, കുളം, കായൽ, പുഴ, ഇതുകളിൽ മത്സ്യംപിറ്റിക്കുകയാണ പ്രവൃത്തി. കടലിൽ പോകുകയില്ല. ഇവൎക്ക പുരോഹിതനും താലികെട്ടാനും പുല 16-ാംദിവസം ശുദ്ധിയാക്കാനും പഞ്ചാംഗബ്രാഹ്മണനാണ. ഇവരിൽ വളരെ ആളുകൾ പൂജാരി എന്ന പേർ എടുക്കുകയും ശിവലിംഗ കഴുത്തിൽ കെട്ടിത്തൂക്കി പൂണുനൂൽ ധരിക്കയും ചെയ്യുന്നുണ്ട. മിക്കപേരും ശൈവരാണ. ചുരുക്കം വൈഷ്ണവരും ഉണ്ട. വൈഷ്ണവർ ശൈവസ്ത്രീയെ കട്ടും മുമ്പ സ്വൎണ്ണം ചൂടുപിടിപ്പിച്ചിട്ട നാവിന മുദ്ര വെക്കയും പുണ്യവചനം ("ഓം നാരായണായനമഃ")കൊണ്ട ശുദ്ധമാക്കുകയും ചെയ്യും. ചിദംബരത്തെ ക്ഷേത്രത്തിൽ ഒരു ദിവസം ബിംബം വീഥികളിൽകൂടി എഴുന്നള്ളിപ്പാൻ ഇവർ വേണം. [ 109 ]
--95--

അതിന്‌ ചെറിയൊരു സംഖ്യയും ഓരൊ പടച്ചോറും അവകാശമുണ്ട്. ക്ഷേത്രസംബന്ധികൾ എവൎക്ക് ഏതാനും ഉപചാരം ചെയ്യുന്നുണ്ട് നിശ്ചയം. എഴുന്നള്ളത്ത് സമയം അംബയുടെ ബിംബം ഇവരുടെ തെരുവിൽ അല്പം നിൎത്തും ഇവർ പുടവ വഴിപാട് ചെയ്കയും ചെയ്യും. പെണ്ണ്‌ തിരണ്ടാൽ മറ്റ് പലേ തമിഴജാതിക്കാരേപോലെ തന്നേയാണ്‌. മാംസം പാടില്ല, മുട്ടയാവാം. വിവാഹസമയം സ്ത്രീപുരുഷന്മാർ പല ഗൃഹസ്ഥപ്രവൃത്തികൾ കാട്ടിക്കൂട്ടുകയും കുടത്തിൽ തപ്പുക എന്ന ക്രിയ ചെയ്കയും വേണം. ഒരു കുടത്തിൽ ഏഴ് മോതിരം ഇടും അതിൽനിന്നു സ്ത്രീ മൂന്നെണ്ണം എടുത്തു എങ്കിൽ കടിഞ്ഞിൽ കുട്ടി പെണ്ണാൺ പുരുഷൻ അഞ്ചെണ്ണം എടുത്താൽ ആണായിരിയ്ക്കും. സ്ത്രീ പുരുഷന്മാർ കന്നുപൂട്ടുന്നതുമാതിരി കാട്ടണം. ചിലൎക്കു വിവാഹസമയം പൂണൂൽ ഉണ്ട്. ചിലൎക്ക് ഗൎഭം ഏഴാം മാസത്തിൽ മുതുകിന്‌ വെള്ളം പാരുക എന്നൊരു ക്രിയയുണ്ട്.

വൈഷ്ണവർ ശവം ദഹിപ്പിക്കും. ശൈവർ ഇരുത്തി സ്ഥാപിക്കും. ശ്മശാനത്തിലേക്ക് അഗ്നി കൊണ്ടുപോകേണ്ടത് ക്ഷുരകനാണ്‌. തെക്കെ ആൎക്കാടജില്ലയിൽ മലയന്നൂർ എന്ന ഊരിൽ അമ്മങ്കാളക്ഷേത്രം എന്ന ഒരു മുഖ്യ ക്ഷേത്രവും അവിടെ ശ്മശാനകൊള്ള എന്നൊരു അടിയന്തിരവും നടപ്പുണ്ട്. ശിവരാത്രി കഴിഞ്ഞ ഉടനെയാണ്‌ ഉൽസവം. അതിന്ന് അനേകായിരം ജനം കൂടും. ക്ഷേത്രം ഒരു ശ്മശാനത്തിന്ന് സമീപമാകുന്നു. ശിലാബിംബത്തിന്റെ മുമ്പിലായിട്ട് ഒരു വലിയ പുറ്റുണ്ട്. അതിന്റെ മേൽ രണ്ടു ചെമ്പുവിഗ്രഹങ്ങളും ഉരട്ട ഒരു ഭണ്ഡാരപാത്രവും വെക്കും. രാവിലെ നേരത്തെ പൂജാരി കുളത്തിൽ നിന്ന് ഒരു അണിഞ്ഞ കുടം ക്ഷേത്രത്തിലേക്ക് കൊണ്ടുവരും. അതിനെ പൂജിച്ച ഒരു ആട്ടിനേയും അറുത്ത് കുടത്തിൽ വെള്ളം നിറച്ച് പൂജാരി തലയിൽ എടുത്ത് ഉറച്ചിലോടുകൂടി നൃത്തം വെച്ചും കൊണ്ട് വീഥികളിൽ കൂടി ക്ഷേത്രത്തിൽ തന്നെ വരും. ഈ സമയമൊന്നും കുടം കൈകൊണ്ടു തൊടുകയില്ല. ക്ഷേത്രത്തിൽ എത്തിയാൽ മറ്റൊരു പൂജാരി ഒരു തട്ടിൽ അരിമാവ് കൊണ്ട് മൂന്നു മുഖമുള്ള [ 110 ]
-96-
ഒരു തലയും മൂന്നു മുഖം എഴുതിയ ഒരു കുടവും വെച്ചുകെട്ടി എടുക്കും. മുഖം ഒന്ന് വെളുപ്പ്, ഒന്ന് കറുപ്പ്, ഒന്ന് ചുകപ്പ് ഈ നിറമായിരിക്കും. കണ്ണുകൾക്ക് പകരം കോഴിമുട്ടയാണ്‌. വാദ്യഘോഷത്തോടുകൂടി എഴുന്നെള്ളത്തായി ചുടലയിൽ പോകും. അവിടെ ആടിനെ അറുത്ത്, റാക്ക് മുതലായ്ത് പൂജിച്ചിട്ട് തല വലിച്ചെറിയും. ശിവൻ അറുത്ത ബ്രഹ്മാവിന്റെ തലയാണത്രേ ഇത്. ശവങ്ങൾ ദഹിപ്പിച്ചതിന്റെ സമീപം ശവവെണ്ണീർ കൊണ്ട് അഞ്ച് “തൃക്കാക്കൂരപ്പ”ന്റെ മാതിരി ഉണ്ടാക്കും. ഗണപതിയാണെന്ന ധ്യാനം. വഴിപാടായി ഓരോരുത്തർ പയർ മുതലായ്ത് വേവിച്ചത്, കുപ്പിവള, വെറ്റില, അരിമാവ്കൊണ്ട് കൈകാൽ മുതലായ അവയവങ്ങൾ ഈ വക കൊണ്ടുവന്നതെല്ലാം മേൽക്കുമേൽ കൂട്ടും. ഉടനെ കൂടിയവർ മീതെവീണ്‌ കിട്ടിയതുംകൊണ്ട് പോകും. അനവധി ആൾക്ക് ഉറച്ചിൽ ഉണ്ടാകും. ശവവെണ്ണീർ തിന്നും. അസ്ഥി കിട്ടിയാൽ കടിക്കും. ഈ വെണ്ണീർ വളരെ ഫലമുള്ളതാണത്രെ. തിന്നാൽ ദേവതോപദ്രവങ്ങൾ മാറും. മച്ചികൾ പ്രസവിക്കും. ചിലർ പ്രാൎത്ഥനയായിട്ട് ശിവന്റെ വേഷം കെട്ടും. ഈ ഉൽസവത്തിന്റെ ഉദ്ഭവം താഴെ പറയും പ്രകാരമാണെന്നു പറയുന്നു. ശിവന്നും ബ്രഹ്മാവിന്നും തല ഒപ്പമായിരുന്നു. സ്വയംവരസമയം പാൎവ്വതിക്കു ശിവനെ തിരിച്ചറിവാൻ കഴിഞ്ഞില്ല. അതിനാൽ ശിവൻ ബ്രഹ്മാവിന്റെ ശിരസ്സുകളിൽ ഒന്ന് വെട്ടിക്കളഞ്ഞു. എന്നാൽ തല ശിവന്റെ കയ്യിന്മേൽ നിന്നു വിട്ടില്ല. വിടുത്തുവാനും കുലപാതകദോഷം പോകുവാനും ശിവൻ പലെ ദിക്കിലും സഞ്ചരിച്ചു. ഒടുക്കം മലയന്നൂർ ശ്മശാനത്തിലെത്തി. അവിടെ പല ഭൂതഗണങ്ങളും ശവം ഭക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. പാൎവ്വതിയും അവിടെ എത്തി-ശിവനെ തിരിച്ചറിവാൻ സാധിച്ചില്ല. അപ്പോൾ കപാലം ചിരിച്ച് ശിവന്റെ കയ്യിൽനിന്നു വീണു. ഭൂതങ്ങൾക്ക് ബഹു സന്തോഷമായി. അവർ പല സസ്യങ്ങളെ ഒരു വലിയ പാത്രത്തിലിട്ട് അതിൽ നിന്ന് ഒരു മധുരമദ്യം ഉണ്ടാക്കി അത് കഴിച്ചു. അപ്പോൾ ശിവന്ന് പാപമോചനം വന്നു. ഇത് നിമിത്തം ഉൽസവ [ 111 ]
-97-


ത്തിങ്കൽ ശിവന്ന് മദ്യം നിവേദിക്കും. ഇത്പോലെ ഒരു കൎമ്മം വാജാളപേട്ടാ എന്ന സ്ഥലത്തും നടത്തിവരുന്നുണ്ട്.

ചെമ്പോട്ടി.


കമ്മാളരിൽ മീതെ മലയാളത്തിൽ ഒരു കൂട്ടർ. തളിപ്പറമ്പ് ക്ഷേത്രം ചെമ്പുതകിട് തറച്ച കലശസമയം ശ്രീകോവിലിൽ നിന്ന് ഒരു ചെമ്പോട്ടി അവന്റെ പണി അവസാനിപ്പിച്ച് പുറത്ത് വന്നു. ശുദ്ധം മാറ്റി എന്നായി. അപ്പോൾ അശരീരി വാക്കുണ്ടായി. അന്ന് മുതല്ക്ക് അശുദ്ധിയില്ല.

ചെറുമൻ.


പുലയൻ, കണക്കൻ, രൊളൻ, ഏറാളൻ, കൂടാൻ ഇങ്ങിനെ ജാതിയുണ്ട്. കൂടാൻ മിക്കതും വള്ളുവനാട്ടാണ്‌. ഏറാളൻ പാലക്കാട്ടും, വള്ളുവനാട്ടും. ആലൻ പറമ്പൻ ഇങ്ങിനേയും ജാതിയുണ്ട്. ആകെ 37 ആണത്രേ. തിരുവാങ്കൂറിൽ അയ്ക്കരയജമാനൻ എന്ന ഒരുവനുണ്ട്. അവന്റെ പൂൎവ്വന്മാർ പുലയരാജാക്കന്മാരായിരുന്നുപോൽ. ഒരിക്കൽ ഒരു പുലയനും പുലച്ചിയുമനന്തൻ കാട്ടിൽ പാൎത്തിരുന്നു. ഒരുനാൾ ഒരു കുട്ടിയുടെ കരച്ചിൽ കേട്ട് ചെന്നു നോക്കുമ്പോൾ ഒരു കുട്ടി നിലത്ത് കിടക്കുന്നതും ഒരു സൎപ്പം അതിനെ കാത്തുകൊണ്ടിരിക്കുന്നതും കണ്ടു. വിസ്മയിച്ച് എടുത്തുകൊണ്ട്പോന്ന് തന്റെ കുട്ടിയെപ്പോലെ വളൎത്തി. രാജാവ് കേട്ടപ്പോൾ കുട്ടിയെ കണ്ട സ്ഥലത്ത് ഒരു ക്ഷേത്രം നിൎമ്മിച്ച്` ശ്രീപത്മനാഭനെ പ്രതിഷ്ഠിച്ചു. തിരുവനന്തപുരത്ത് മുമ്പ് ഒരു പുലയൻ രാജാവായി വാണിരുന്നു എന്ന് ഇന്നും പുലയർ പറയുന്നു. ഇറയൻ എന്നൊരു ജാതിയുണ്ട്. അവൎക്ക് ഇറവരെ അടുത്തുവരാം എന്നൎത്ഥം. 1792-ൽ ഇംഗ്ലീഷുകാരുടെ ഭരണം മലയാളത്തിൽ തുടങ്ങിയപ്പോൾ ഒരു പരസ്യം ഉണ്ടായി അടിമവ്യാപാരം പാടില്ലെന്ന്. ചെറുമക്കളെ നികുതിബാക്കിക്ക് വിറ്റിരുന്നു. ആ നടപ്പ് 1819-ൽ നിൎത്തി. സൎക്കാർ ഭൂമികളിലെ ചെറുമക്കളുടെ നികുതി ഉറുപ്പിക 927-13-ം ഉണ്ടായിരുന്നത് 1836-ൽ വിട്ടു. ഇവരെ വിധികടത്തിന്‌ ജപ്തിചെയ്ത് വിൽക്കലും ഉണ്ടായിരുന്നു. കൊച്ചി ശീമയിൽ വിളക്കത്തലവൻ, മണ്ണാൻ, പാണൻ,

7 [ 112 ]
-98-


വേട്ടുവൻ, പറയൻ, നായാടി, ഉള്ളാടൻ, മലയൻ, കാടര, ഇവരുടെ ചോർ പുലയർ ഭക്ഷിക്കയില്ല. തെക്കോട്ട് അവർ ബ്രാഹ്മണന്‌ 90ഉം നായൎക്ക് 64 ഉം അടി വഴി തിരിയണം. ഇവരിൽ താണവൎക്ക് ക്രമേണ ചുരുങ്ങും. പറയൻ, നായാടി, ഉള്ളാടൻ ഇവരെയും നായന്മാൎക്കും മറ്റും തീണ്ടലുണ്ട്. പുലച്ചെറുമൻ ഗോമാംസം ഭക്ഷിക്കും. ചിറ്റൂർ താലൂക്കിൽ കണക്കചെറുമൻ തൊട്ടാൽ ഇറചെറുമനും 7-8 അടി അടുത്താൽ കൊങ്ങ ചെറുമനും അശുദ്ധമാകും. അവന്‌ പുലചെറുമൻ, പറയൻ, വേട്ടുവൻ ഇവരെ അത്ര അകലെ നിറുത്തണം താനും. പുലയനും വേട്ടുവനും തമ്മിൽ അടുത്താൽ രണ്ടാളും കുളിക്കണം. നായാടിയെ തൊട്ടാൽ ചെറുമൻ 7 കുളത്തിൽ കുളിക്കണം ഒരു വിരലിന്മേൽ നിന്ന് അല്പം രക്തം കളയുകയും വേണം. പുലയന്റെ തൊടിയിൽ കടന്നുപോയാൽ ബ്രാഹ്മണൻ പൂണൂൽ മാറ്റി പഞ്ചഗവ്യം സേവിക്കണം. പെറ്റ പശുവിനെ തൊട്ടാൽ തൃശ്ശിവപേരൂർ താലൂക്കിലെ പുലയൻ 3 ദിവസം പട്ടിണി കിടക്കണം. കള്ളും എളന്നീരും മാത്രമെ പടുള്ളു. ഭാൎ‌യ്യ പ്രസവിച്ചാലും ഇങ്ങിനെ തന്നെ.

മലയാളത്തിൽ 1871-ൽ 99,000 ചെറുമക്കളുണ്ടായിരുന്നു. 1881-ൽ 64,735 മാത്രം. മരണത്തിൽ അധികം ജനനമാകയാൽ 40,000 ആൾ കൂടി വേണ്ടതായിരുന്നു. കമ്മിക്ക് മുഖ്യകാരണം മുസല്മാൻ മതത്തിൽ ചേൎക്കൽ തന്നെ. കല്യാണത്തിങ്കൽ പ്രധാനം പുരുഷന്റെ സോദരിയാകുന്നു. പെണ്ണിന്റെ വില കൊടുക്കേണ്ടതും അവളെ കൊണ്ടുപോകേണ്ടതും ഇവളാകുന്നു. അച്ഛനമ്മമാരുടെ സമ്മതം ആവശ്യമാൺ`. അന്യോന്യം പോയിവരണം. ആ സമയം കഞ്ഞി കുടിക്കണം. കുടിക്കും മുൻപേ കഞ്ഞിയിൽ ഒരു പണം ഇടും ഇത് സമ്മതസൂചകമാകുന്നു. കല്യാണത്തിന്‌ ആണും, പെണ്ണും എടകലൎന്ന് കളിക്കും. പെണ്ണ്‌ പുരുഷന്റെ പുരെക്കൽ എത്തിയാൽ ഉച്ചത്തിൽ നിലവിളിക്കണം അയ്യൊ എന്റെ വിധി ഇതണല്ലൊ എന്നായിട്ട്. ഒരു അമ്മിക്കല്ലിന്മെൽ കാൽ വെക്കയും വേണം. പെണ്ണ്‌ തിരണ്ടാൽ 7 ദിവസം പ്രത്യേകം ഒരു പുര വെച്ചുകെട്ടിയതിലായിരിക്കണം. ചോർ ദൂരത്ത് കൊ [ 113 ]
-99-
ണ്ടെ വെച്ചുകൊടുക്കും. പുരുഷന്‌ അവന്റെ അച്ഛന്റെ കുഡുംബത്തിൽ വിവാഹം ചെയ്യാം. അമ്മയുടെ കുഡുംബത്തിൽ വഹിയാ. ചിലേടത്ത് കല്യാണം തിരളും മുമ്പ് വേണം. ഇല്ലെങ്കിൽ പെണ്ണിനെ ആട്ടിപ്പുറത്താക്കും. ചാള അകവും പുറവും ചാണകം കൊണ്ടും മണൽ കൊണ്ടും ശുദ്ധി ചെയ്യും. എന്നാൽ പെണ്ണ്‌ ജാതിഭ്രഷ്ടയായി. പണ്ട് അവളെ ഒരു വള്ളുവന്‌ കൊടുക്കും അവൻ അവന്റെ മകനെ കൊണ്ട് കെട്ടിക്കും. അല്ലാത്തപക്ഷം വിൽ ക്കും. കൊച്ചിയിൽ അവന്‌ വേണ്ടാ എന്നു തോന്നിയാൽ ചിലവായതുവാങ്ങി ആൎക്കെങ്കിലും കൊടുക്കാം. മൂത്ത ആൺകുട്ടി തള്ളയുടെ“തമ്പുരാൻ” ആണ്‌. പിന്നത്തെക്കുട്ടികൾ ചെറുപ്പമായിരിക്കുമ്പോൾ തള്ളയോറ്റുകൂടിയിരിക്കും. പണി എടുക്കാറായാൽ അച്ഛന്റെ “തമ്പുരാന്റെ” അടുത്തേക്കു പോകും. ചിലേടത്തു രണ്ട് ചങ്ങാതിമാരോടുകൂടി പുരുഷൻ സ്ത്രീയുടെ ചാളയിൽ ചെല്ലും. പെണ്ണിന്‌ കോടിവസ്ത്രവും 12 പണവും കൊടുക്കും. അന്നുമുതല്ക്ക് അവൻ ഭൎത്താവായി. എന്നാൽ “മംഗലം” കഴിഞ്ഞെ കൂട്ടിക്കൊണ്ടുപോകുകയുള്ളു. “മംഗലത്തിന്‌” പുരുഷൻ സ്ത്രീയുടെ ചാളയ്ക്കൽ പോയി അവളുടെ ആങ്ങളയ്ക്ക് മധുരദ്രവ്യം കൊടുക്കണം. പന്തലിൽ വിളക്കുവച്ച് അരികൂട്ടി ആണും പെണ്ണും അതിന്റെ മുമ്പിൽ ഇരിക്കണം.കൂടിയവരിൽ ഒരുവൻ എഴുനീറ്റിട്ട് ഒരു പ്രസംഗം ചെയ്യും. പതിവ്രതാധൎമ്മത്തെക്കൊണ്ടും, കളവ്, ചതി, വ്യഭിചാരം ഇത്യാദികളുടെ ദോഷത്തെപ്പറ്റിയും. ഉപേക്ഷിപ്പാൻ ബഹു എളുപ്പമാണ്‌. വാങ്ങിയ ദ്രവ്യം പെണ്ണിന്‌ മടക്കിക്കൊടുക്കണം. ചില ദിക്കിൽ പെണ്ണിന്റെ തള്ള കല്യാണസമയം അടുക്കെ പോയിക്കൂടാ അവൾ അശുദ്ധമകുമത്രേ. കൊച്ചി, കണയന്നൂർ ഈ താലൂക്കുകളിൽ പുരുഷൻ സമപ്രായക്കാരനായ ഒരുവനെ കൂടെ കൂട്ടണം. അവർ തമ്മിൽ കൈ കൊടുക്കും. മേലിൽ അവർ തമ്മിൽ ശണ്ഠ പാടില്ല. ചങ്ങാതിക്ക് മറ്റവന്റെ ചാളയിൽ ഏതുസമയവും ചെല്ലാം. ഭാൎ‌യ്യയുടെ മേൽ ഇവന്‌ അല്പം ചില അവകാശമില്ലെ എന്ന ശങ്കാ. പുളികുടി ഏഴാം മാസത്തിൽ ആണ്‌. “ബലിക്കള”യും വേണം. പൂക്കുല പൊട്ടിച്ച് നോക്കീട്ട് [ 114 ]
-100-


മന്ത്രവാദി പറയും കുട്ടി ആണൊ പെണ്ണൊ കുട്ടി ജീവിച്ചിരിക്കുമൊ അല്പായുസ്സൊ എന്നും മറ്റും. പ്രസവിച്ചാൽ 7-ാം ദിവസം കുളിച്ച് ശുദ്ധമാകും. ഈ ഏഴുദിവസം അച്ഛന്‌ അരികൊണ്ടുണ്ടാക്കിയത് യാതൊന്നും ഭക്ഷിച്ചുകൂടാ. കള്ളും പലഹാരവും മാത്രം ആവാം. പാലക്കട്ടിൽ പുല പത്ത്. കാതുകുത്ത് ആറാമത്തെയോ ഏഴാമത്തെയോ വയസ്സിലാണ്‌. പറയനുമായി സംസർഗ്ഗമുണ്ടായാൽ ജാതിഭ്രഷ്ടയായി. ചെറുമനുമായിട്ടാണെങ്കിൽ നല്ല അടി. അവനാൽ ഗൎഭമുണ്ടായിപ്പോയാൽ അവൻ കെട്ടണം. ഒരു ഭാൎ‌യ്യയുള്ളവന്‌ ഭൎത്താവുള്ളവളോട് രഹസ്യം ഉണ്ടായാൽ രഹസ്യക്കാരന്‌ ഒന്നാംതരം അടിയും പിഴയും. സ്ത്രീക്ക് തണ്ടാൻ ഒരു എളന്നീരിന്റെ വെള്ളം കൊടുക്കും അതുകുടിച്ചാൽ പാപം നീങ്ങി. അവളുടെ ഭൎത്താവ് അവളെ പരിഗ്രഹിക്കും അല്ലെങ്കിൽ അവൾ വേറെ ആരെ എങ്കിലും കെട്ടും. അവളുടെ അച്ഛനും പിഴയുണ്ട്. കൊച്ചിശീമയുടെ വടക്കെ ഭാഗങ്ങളിൽ ഒരു നടപ്പുണ്ട്. ഒരു ചെറുപ്പക്കാരത്തിയെ കൊണ്ടുപോകും മുമ്പെ അവൾ അച്ഛനമ്മമാരുടെ അറിവൊടുകൂടി ഒന്നൊ രണ്ടൊ പുരുഷന്മാരോടുകൂടി രമിക്കണം. അതിൽ ഒരുവൻ പിന്നെ കല്യാണം ചെയ്യും. എന്നാൽ ഈ ഒളിസേവ തൽക്ഷണം നിൎത്തും.

         ശവം കുഴിച്ചിടുകയാണ്‌. കുഴിമൂടി തലെക്കലും, നടുക്കും, കാല്ക്കലും ഓരൊ കല്ലു നാട്ടും. അന്നേ ദിവസം ശേഷക്കാർ പട്ടിണി ഇടണം. പിറ്റേന്ന് ഒരു ക്രിയയുണ്ട്. ഒരെടങ്ങഴി നെല്ലും അത്ര അരിയും കൂട്ടിക്കലൎന്ന അതുകൊണ്ട് രണ്ട് കൂമ്പലുണ്ടാക്കും. ഒന്നിന്മേൽ നാലു മുക്കാലും മറ്റേതിന്മേൽ എട്ട് മുക്കാലും അവിറ്റെ കൂടിയ സംബന്ധികൾ വെക്കണം. ആദ്യം പറഞ്ഞത് മരിച്ചവന്റെ ശേഷക്കാൎക്കാണ്‌. മറ്റേതിൽനിന്ന് നാലെണ്ണം ഹാജരുള്ളതിൽ നാലു പ്രമാണികൾക്കും. അവരിൽ ഒരുത്തൻ കിഴക്കുനിന്നും, ഒരുത്തൻ പടിഞ്ഞാറുനിന്നും ഇങ്ങിനെ നാലുഭാഗത്തുനിന്നും വന്നവരായിരിക്കണം. കഴിച്ച് നാല്‌ മൂപ്പൻ എടുക്കും. പുലകുളി അടിയന്തിരം 18-ാം ദിവസമാകുന്നു. അന്ന് മൽസ്യം വേണം. അത് ചുട്ടിട്ട് ഏല്ലാവരും കുറേശ്ശെ തിന്നണം. ഇത് അശുദ്ധി പോകുവാ [ 115 ] 
- 101 -

നാണ. വഴിയെ മത്സ്യം ധാരാളമായി തിന്നാം. ശ്മശാനത്തിൽ ബലിയും മറ്റും ഉണ്ട്. വഴിയെ ശവത്തിൻറെ നെഞ്ഞ് തട്ടുന്നവരെ ഒരുകോൽ കീൾപ്പോട്ട് താത്തണം. കള്ളാടി പാടണം. സൃഷ്ടിക്കുമുമ്പ് എല്ലാം ഇരുട്ടായിരുന്നു യാതൊന്നും ഉണ്ടായിരുന്നില്ല. എന്നും മറ്റുമാണ് പാട്ടിൻറെ താൽപൎ‌യ്യം. പോരുമ്പോൾ മുൻ പറഞ്ഞ കോൽകള്ളാടി എടുത്ത്കൊണ്ട് പോരും. മടങ്ങി വന്നാൽ കള്ളാടിക്ക് ഒറച്ചിൽ ഉണ്ടാകും. പ്രേതം അവൻറെ ശരീരത്തിൽ കടന്നുകൂടി എല്ലാം സന്തോഷമായി എന്നും വ്യസനിച്ചത് മതി എന്നും ചിലപ്പോൾതന്നെ സ്മരിക്കയും തന്നെ പൂജിക്കയും വേണമെന്നും കൽപിക്കും. ചെറുമക്കൾക്കും പുലയുണ്ടെന്ന് പറഞ്ഞുവല്ലൊ. എന്നാൽ ചിലകാലം 13,14 ദിവസം ഒന്നായി പ്രവൃത്തി നിൎത്താൻ കഴിവുണ്ടാകയില്ല അപ്പോൾ നെല്ലും ചാണകവും കൂടികലൎന്ന ഒരു ഉണ്ടയാക്കി ഒരുപാനിയിൽ ഇട്ട് വായ കെട്ടി ഒരേടത്ത് സൂക്ഷിക്കും. എന്നാൽ പുലയില്ല. വഴിയെ സാവകാശമുള്ളപ്പോൾ പാനി തുറന്നാൽ തൽക്ഷണം പുലബാധിക്കും. നാൽപത് ദിവസം നിൽക്കുകയും ചെയ്യും. തിരുവാങ്കൂറിൽ ഒരു കൊല്ലം തല നീട്ടി ദീക്ഷിക്കും. അവിടെ വ്യഭിചാരം പണ്ട് കഠിന കുറ്റമായിരുന്നു. പെണ്ണ് എണ്ണയിൽ കൈ മുക്കണം ആണിന് പിഴയായിരുന്നു ശിക്ഷ, ഭൎത്താവുള്ള സ്ത്രീയോടാണ് വ്യഭിചാരമെങ്കിൽ 336 ചക്രം അല്ലാഞ്ഞാൽ 64 ചക്രം അതിന്ന് പുറമെ ജാതിയിൽനിന്ന് നീക്കലും.



ജഗ്ഗാളി


ഗഞ്ചാംജില്ലയിൽ തോൽകൊല്ലന്മാരാണ് ജാത്യാ. പക്ഷെ ഇപ്പോൾ കൃഷിയും കൂലിപ്പണിയും ഉണ്ട്. വിവാഹം തിരണ്ടിട്ടും ആവാം. പുരോഹിതൻ സാത്താനിയാണ്. ഗോമാംസം ഭക്ഷിക്കും. മദ്യം സേവിക്കും. മരിച്ചാൽ കുഴിച്ചിടലാണ്.

ജാതവു.


മലകളിൽ വസിക്കുന്നവരുടെ ഭാഷഖൊണ്ട്. നാട്ടിൽ പാൎക്കുന്നവരുടേത് തെലുങ്ക്. വിവാഹം എപ്പോഴെങ്കിലും ആവാം. അഛൻറെ മരുമകളുടെ മേൽ അവകാശം ഉണ്ട്. വിധവകൾ [ 116 ]

                                                   -- 102 --
ക്കും ഉപേക്ഷിക്കപ്പെട്ടവൎക്കും വിവാഹം ചെയ്യാം.  ജ്യേഷ്ഠന്റെ വിധവയെ അനുജൻ കെട്ടാം.  ശവം പതിവായിട്ട മറചെയ്കയാണ.  എന്നാൽ വിഷംതീണ്ടി മരിച്ചവരെ ദഹിപ്പിക്കയാണത്രെ.  പുല മൂന്നദിവസം.  വൎഷത്തിൽ ഒരിക്കൽ വീടതോറും പിതൃപൂജയുണ്ട.  കോഴിയേയോ ആട്ടിനേയോ അറുത്ത മാംസവും അന്ന ഉണ്ടാക്കിയതിൽ കുറെ ചോറും പുരപ്പുറത്ത കൊണ്ടുപോയിവെക്കും.  ഇരുപതവൎഷമൊ മറ്റൊ കൂടുമ്പോൾ ജാതിക്കാർ എല്ലാം ചേൎന്ന ഒരപന്നിയേയൊ പശുവിനേയൊ വിലക്കെവാങ്ങി അറുക്കും പതൃക്കൾക്കായിട്ട.
                                     === ജാലാരി. ===

ഗഞ്ചാം, വിശാഖപട്ടണം ജില്ലകളിൽ മീൻപിടുത്തം, പല്ലങ്കി എടുക്കൽ, കൃഷി ഇതുകൾ പ്രവൃത്തി. വിധവെക്ക ഭൎത്താവിന്റെ അനുജനെമാത്രം വിവാഹംചെയ്യാം. കല്യാണം മൂന്നു ദിവസം നില്ക്കും. രണ്ടാംദിവസം മണവാളൻ പെണ്ണിന്റെ വീട്ടിൽ ചെല്ലുമ്പോൾ അവളുടെ അമ്മാമൻ ഒരകയ്യിൽകുടത്തിൽ ശുദ്ധവള്ളവും മറ്റേതിൽ ചക്കരവെള്ളവും ആയി വാതുക്കൽ നില്ക്കും. ചക്കരവെള്ളക്കുടം മണവാളൻ പിടിക്കണം. ഇല്ലെങ്കിൽ പിഴയുണ്ട. താലികെട്ടുക രാത്രിയാണ. ഈ വരവിൽ ഒരുവൻ ഒരു കാവടിയുടെ ഒരുതലെക്കൽ ഒരകൊട്ടയും മറ്റേതലെക്കൽ ഒന്നൊ രണ്ടൊ പൂച്ചയേയുംകൊണ്ടു നടക്കണം. മറ്റുള്ളവർ ചിരിക്കുന്നതിനാൽ ഇത നിന്നുതുടങ്ങി. വിവാഹം എപ്പോഴും ചെറുപ്പത്തിലാണ.

                              === ജ്യൂ. (യഹൂദൻ.) ===

കൊച്ചിനഗരത്തിന്ന സമീപം മുഖ്യതാമസം. കറുത്തതും വെളുത്തതും രണ്ടുണ്ട. കറുത്തകൂട്ടര നാട്ടുകാർ യഹൂദമതം വിശ്വസിച്ച ചേൎന്നവരാണെന്ന പറയുന്നു. അല്ല തങ്ങളാണ ആദ്യം പുറരാജ്യത്തനിന്നവന്നത എന്നത അവരും പറയുന്നു. വെളുത്തവൎക്ക വിവാഹം ഞായറാഴ്ചയാണ. മറ്റവൎക്ക ചൊവ്വാഴ്ച സൂൎ‌യ്യാസ്തമനത്തിന ശേഷമാണ. ബഹുഭാര്‌യ്യാത്വം വിരോധമില്ലെങ്കിലും ഏകഭാര്‌യ്യാത്വമാണ സാധാരണ. കല്യാണം ഏഴദിവസമുണ്ട. [ 117 ] എന്നാൽ കറുത്തയഹുദർ 15 ദിവസം കൊണ്ടാടും. വിവാഹത്തിനായി പള്ളിക്കുപോകുംമുമ്പെ മണവാളന്റെ പെങ്ങളെങ്കിലും മറ്റമല്ല സംബന്ധി എങ്കിലും കന്യകയുടെ കഴുത്തിൽ ഒരുത്താലികെട്ടണം. വിവാഹം ദുൎബലമാക്കാം. അതിന്ന സ്ത്രീധനം മടങ്ങികൊടുക്കണം.ശവം മറചെയ്കയാകുന്നു.ക്രസ്ത്യാന്മാൎക്കു ഞായറാഴ്ച,,അനദ്ധ്യായം ,,മുസൽമാന് വെള്ളി,യഹുദക്കർ ശനി. സാക്ഷാൽ യഹുദന്മാർ അന്യമതത്തിൽനിന്ന് വിട്ട യഹുദരായവരുമായി വിവാഹസംബന്ദം അനുവദിക്കില്ല.എന്നാൽ ജ്ഞാനസ്നാനംപോലെ ഒരുക്രിയയുണ്ട്.അത് കഴിച്ചാൽ ഈ അയോഗ്യത തീരുമെന്ന് ശാസ്ത്രജ്ഞന്മാരുടെ പക്ഷമുണ്ട്.

ജൈനൻ.

1891-ൽ മദ്രാശിസംസ്ഥാനത്തിൽ 25,716-,1901-ലെ കാനേഷുമാരിപ്രകാരം മൈസത്രരിൽ 13,578-,ഉണ്ടായിരുന്നു.ജൈനബ്രാഹ്മണൻ,ജൈനക്ഷത്രിയൻ,ജൈനഗൗഡൻ,ജൈനവെള്ളാളൻ,ഇങ്ങിനെ ഒക്കെ ജാതിഭേഭം ജൈനർ ചിലർ അഭിമാനിക്കുന്നുണ്ട്.ഈ കാലം ദക്ഷിണഇന്ത്യയിൽ മുഖ്യ ജൈനസ്ഥാനം മൈസ്ത്രൂരിൽ ശ്രാവണ (ശ്രമണ?) ബലഗോല എന്ന സ്ഥലമാണ്.ഊ പട്ടണം രണ്ട് കുന്നുകളുടെ അടിയിലാണ്.അതിൽ ഒന്നായ ഇന്ദ്രബെട്ടായയുടെ ശിരസ്സിൽ ഒരശിലാരുപമുണ്ടരായന്റെതാണ്. അതു ഗോമതേശ്വരൻ അല്ലെങ്കിൽ ഗുമട്ടാ,അല്ലെങ്കിൽ ഗോമതരായന്റെതാണ്.മുമ്പുതന്നെ അവിടെ ഉണ്ടായിരുന്ന ഒരു ശില കൊത്തിബിംബമാക്കിയതാണെന്നു കാണുന്നി.രൂപം നഗ്നമാണ്.വടക്കോട്ടു നോക്കിനില്ക്കുന്നു.തുടക്കെമേലെല്പട്ട യാതൊരു ആശ്രയവും ഇല്ല.അതുവരെക്കും ചുറ്റുകൊണ്ടു മൂടിയിരിക്കുന്നു എന്നും സൎപ്പങ്ങൾ പുറത്തേക്കുംവരുന്നു എന്നുമുള്ള ഭാവത്തിലാണ്.രണ്ടകാലിന്മേലും രണ്ടകയ്ക്കും മുന്തിരിവള്ളി ചുറ്റി ചുമലിങ്കൽ കായയും പൂവും ആയി കലാശിക്കുന്നു.പൂടട വികസിപ്പിച്ച താമരപ്പൂവിന്റെ ഭാഷയിൽ കൊത്തിയാക്കാണം .തലമുടി ചുരുണ്ട ജടയായിടുകുന്നു.കാതുകളുടെ ദ്വാരം വളരെ വലുതും.വിഗ്രഹത്തിന്റെ [ 118 ] ഉയരം 57 ഫീറ്റാണെന്ന പറയാം.601/4 എന്നും 701/4 എന്നും പറഞ്ഞകാണാമാനുണ്ട. ഇത്രവലിയ വിഗ്രഹം ലോകത്തിലില്ല. തെക്കേകന്നടത്തിൽ കാൎക്കാൽ , വേനൂർ ഈ പട്ടണങ്ങൾക്കു പുറത്ത കുന്നുകളിൽന്മേൽ ഈ തരം വിഗ്രഹങ്ങൾ ഉണ്ട.കാൎക്കാലിലേതും ഒറ്റകല്ലാണ. ഒരു ക്രിസ്ത്യാബ്ദം 1431/32-‌ാം മാണ്ടിൽ ഭൈരവന്റെ പുത്രനായ വീരപാണ്ഡ്യൻ പ്രിതിഷ്ഠിച്ചതാണ. ബിംബം പണിതീൎന്നതിന്റെശേഷം അത ഉരുക്കിന്റെ ചക്രമായ 20 വണ്ടി ഒന്നിന്റെ പിന്നാലെ ഒന്നായി നിൎത്തി (തീവണ്ടിട്രിയിൻ പോലെ) ഓരൊന്നിന്മേൽ പതിനായിരം നാളികേരം പൊട്ടിച്ചതില്പിന്നെ ഭക്തന്മാരായ പുരുഷാരം കുന്നിന്റെ മുകളിലേക്കു വലിച്ചകയറ്റി എന്നായി ചൊല്ലണ്ട.ബെലഗൊലായിലെ വിഗ്രഹത്തെ ഉണ്ടാക്കിയ കൽക്കുഡാ എന്നവനേപറ്റി ഒര കഥയുള്ളത താഴെ പറയുംപ്രകാരമാകുന്നു. കാൎക്കലിലെ രാജാവായ ബൈരനാസുഡാ കൽക്കുഡാ എന്ന ശില്പശാരിയെ വരുത്തി ഒരഗോതമസ്വാമിബിംബം ഉണ്ടാക്കിച്ചു. അത അയ്യായിര പേർ പൊന്തിച്ചിട്ടും പൊന്തിയില്ല.കുൽക്കുഡാ തന്റെ എടത്തെ കയ്യ ചോടെഇട്ടിട്ട ബിബത്തെ പൊന്തിച്ച പീഠത്തിൽ വെച്ചു. എന്നാറെ രാജാവോട പറഞ്ഞു എന്റെ ശമ്പളവും സമ്മാനങ്ങളൂം തരണം. വീടുവിട്ട ഇവിടെവന്നിട്ട 12 സംവത്സ്രമായി എന്ന. രാജാവ കലകുഡാ അവിടുന്നുപോയി വെനൂരിലെ രാജാവിന്റെ കണ്ടു.കാൎക്കാലിലെ ബിംബത്തേക്കാൾ രണ്ടമൂഴം ഉയരം അധികമുള്ള വിഗ്രഹം കൊത്തി. ജൈനൎക്ക യജ്ഞോപവീതമുണ്ട. ബ്രാഹ്മണർ തങ്ങളേക്കാൾ താഴെയാണെന്ന ഭാവം.യാതൊരു ജന്തുക്കളെയും കൊല്ലുകയില്ല. ചിലേടങ്ങളിൽ ഭൂതങ്ങളെ വന്നിരിക്കുണ്ട. അവിടേയും ലോഹങ്ങളാൽ പ്രിതിമമുണ്ടാക്കി ബലികൊടുക്കുകയേള്ളു. പറയരെ അടുത്താൽ കുളിച്ച പൂണുനൂൽ മാറ്റണം. സാധരണ നായനാർ എന്ന വിളിക്കും റാവു, ചെട്ടി, ദാസൻ, മുത്ലിയാർ, എന്നും ഉണ്ട. പുനൎജ്ജന്മ [ 119 ] ത്തിൽ വിശ്വാസമുണ്ട. ബഹുജന്മങ്ങൾടെ അവസാനം നിൎവ്വാണമാണ. നിൎവ്വാണം സിദ്ധിച്ചവർ 24 ഉണ്ട. അവൎക്ക് പേർ തീൎത്ഥംകരന്മാർ എന്നാകുന്നു.ശിവരാത്രിയും ദീപാവലിയും അനുഷ്ടിക്കും. പക്ഷെ കാരണം പറയുന്നത ആ രൺറ്റ ദിവസങ്ങളിലാന ആദ്യത്തേയും ഒടുക്കത്തേയും തീൎത്ഥം കരന്മാൎക്ക നിൎവ്വാനം സിദ്ധിച്ചത് എന്നാണ. അങ്ങിനെതന്നെ പൊങ്ങൽ, വിദ്യാരംഭം ഇതും ആചരിക്കും. പ്രാണഹിംസ വന്നു പോയെങ്കിലൊ എന്ന ശങ്കിച്ചിട്ട രാത്രി ഭക്ഷിക്കയില്ല.വെള്ളം, പാൽ കുടിക്കയുമില്ല. കുടിക്കുന്നത ശീലകൊണ്ട അരിച്ചിട്ടെ കുടിക്കയുള്ളു. ഇത്തിൾ ചുട്ട ചുണ്ണാമ്പ ഉപയോഗിക്കയില്ല. ജൈനർ ലൗകികരും, വൈദികരും ഉണ്ട. വൈദികർ മൂന്ന്ന തരം, 1 അൎച്ച്കൻ, ക്ഷേത്രങ്ങളിൽ ശാന്തി, 3 നിൎവ്വാണി അല്ലെങ്കിൽ മുനി ഇവർ ബ്രഹ്മചാരികളാണ. സ്ത്രീകൾക്കും ഒരആശ്രമമുണ്ട. പേർ ആൎയ്യാംഗനാ. ഇവർ ചിലപ്പോൾ കന്യകമാരായിരിക്കും.ചിലപ്പോൾ ഭൎത്താവിനെ വേണ്ടാ എന്നുവെച്ചവരായിരിക്കും. ഇവരും നിൎവ്വാണികളും തല ക്ഷൗരംചെയ്യണം. വിവാഹം തിരണ്ടതിന്റെ ശേഷവും ആവാം.വിധവാവിവാഹം പാടില്ല. എങ്കിലും മദ്ധ്യവയസ്സുവരെ വിധവ തലമുടി എടുക്കേണ്ടാ. മരിച്ചാൽ ദഹിപ്പിക്ക നടപ്പ.ആ ശൗചം 12 ദിവസം. പെൺകുട്ടികൾക്ക യജ്ഞോപവീതമില്ലെന്നിരിക്കിലും അത ധരിക്കുന്ന മന്ത്രം ഉപദേശിക്കും. അതിന ആൺ കുട്ടികൾക്കുള്ളപോലെ സകല ചടങ്ങം ഉണ്ട.

ജോഗി (യോഗി)

ഒരു കൂട്ടം തെലുങ്ക പിച്ചക്കാരാണ. പാമ്പിനെ പിടിക്കാൻ സമൎത്ഥന്മാരാകുന്നു.മുതല, പൂച്ച ഈ വക ഒക്കെ തിന്നും. തമിഴരാജ്യത്ത തോട്ടി, കൊറവൻ, ഒട്ടൻ, എന്നും പേർ പറയും. വിധവകൾ വ്യഭിചാരിണികളാണ. പാതിവൃത്യം തെളിയിപ്പാൻ ഒരു കുടം ചാണകവെള്ളം കുടിക്കണം. ഒരുത്തന്റെ മേൽ വ്യഭിചാരം തെളിഞ്ഞാൽ പിഴ കൊടുപ്പാൻ ശക്തിയില്ലെങ്കിൽ ഒര അമ്മിക്കല്ല്ലും തലയിൽ ഏറ്റി ഒര ഫൎല്ലോഗ് ദൂരം നടക്കണം. മം [ 120 ] ഗല്യസൂത്രം കെട്ടാൻ മണവാളൻ പെണ്ണിന്റെ ഭവനത്തിലേക്കു ചെല്ലുമ്പോൾ അവളുടെ ഭാഗക്കാർ തടുക്കും. വക്കാണവും പണം കൊടുക്കലും കഴിഞ്ഞെ വിടുകയുള്ളു. താലികെട്ടുന്ന സമയം സ്ത്രീ പുരുഷന്മാർ അമ്മി, അമ്മിക്കുട്ടികളിന്മേൽ ഇരിക്കുന്ന നടപ്പം ഉണ്ട.അവരെ അവരുടെ അമ്മാമന്മാർ ചുമലിൽ എടുത്ത നടക്കണം.തിരണ്ട പെണ്ണിനെ ഒര കുടിൽ കെട്ടി പാൎപ്പിക്കും. ശവം കുഴിച്ചിടുകയാണ എങ്കിലും അഗ്നി കൊണ്ടുപോകും തല ഒരു ഭാഗത്തേക്ക ചരിച്ചിട്ടത്രെ കുഴിച്ചിടുക. ശവത്തിന്റെ കക്ഷത്ത ഒര കോഴിക്കുട്ടിയേയും അല്പം ഉപ്പും വെക്കും. ഭാൎയ്യയുടെ ശേഷക്രിയ ചെയ്യുന്ന ഭൎത്താവ അവസാനദിവസം കുളിക്കുന്ന സമയം അവന്റെ അരഞ്ഞാൽ ഛരട മറ്റൊരു വിധുരന അറുക്കണം.

'ഡമ്മർ.

കമ്പത്തിന്മേൽ കളിയും ചെപ്പടിവിദ്യയും മറ്റും പ്രവൃത്തി. വിധവാവിവാഹം ധാരാളം. അനേകഭാൎയ്യാത്വവും.സ്ത്രീകൾ വ്യഭിചാരിണികളാണ. ചത്താൽ കുഴിച്ചിറ്റുകയാണ. പുല പോകുന്ന ദിവസം കാകെക്ക ബലി കൊടുക്കും. പോൎക്ക്, പൂച്ച, കാക്ക, സൎപ്പം, ഇവകളെ എല്ലാം തീന്നും. ഇവൎക്ക് ആന്ത്രവായു, വാതം,രോഗങ്ങൾക്കും സൎപ്പം, തേൾ മുതലായതുകളുടെ വിഷ്ത്തിന്നും മരുന്നുണ്ടത്രെ.

ഡൊംഗദാസരി.

ഒന്നാന്തരം കള്ളന്മാരാണ. ചുമർ തുരക്കാൻ സമൎത്ഥന്മാർ. കുട്ടികൾക്കു തള്ള കക്കാൻ പഠിപ്പിക്കും. സ്ത്രീകൾ വ്യഭിചാരിണികൾ ആണ. എന്നാൽ ബ്രാഹ്മണൻ, ലിംഗംകെട്ടി, മഹാരാഷ്ടൻ ഇങ്ങിനെ ചിലരോട സംഗം ചെയ്താൽ നാവിന ചൂൂടുവെച്ച ജാതിയിൽ ചേൎക്കും.

തണ്ടാപ്പുലയൻ.

തെക്കെമലയാളത്തിലും കൊച്ചിയിലും പുലയരിൽ ഒര ചെറിയ കൂട്ടമാണ. ഇവർ പലെ ഇല്ലക്കാരായിട്ടാണ. ചന്തകളിൽ പോയിക്കൂടാ. അകലെ നിന്നുംകൊണ്ട സാമാനങ്ങൾ വിൽക്കു [ 121 ] -107-

കയും വാങ്ങുകയും ചെയ്യണം. വിവാഹം തിരളുംമുമ്പും പിമ്പും നടപ്പുണ്ട. പെണ്ണിന്റെ ഏഴാമത്തേയോ എട്ടാമത്തേയോ വയസ്സിൽ ഒര പ്രത്യേകക്രിയ ചെയ്യേണ്ടതുണ്ട. അതവര കഴുങ്ങിൻ കൂമ്പാളയെ വസ്ത്രമായിട്ടുള്ളു. വിവാഹം കഴിഞ്ഞാൽ ഭൎത്താവിന്റെ മാടത്തിലേക്ക പോകുമ്പോൾ പെണ്ണിന്റെ അമ്മാമൻ അവളെ ഭൎത്താവിന്റെ അമ്മാമനെ ഏല്പിച്ച കൊടുക്കണം. ഇവൎക്ക മക്കത്തായമാണ. വ്യ്ഭിചാരം, മോഷണം, മുതലായത വിസ്തരിപ്പാൻ ജാതിസഭയുണ്ട. എല്ലാവരും എതാണ്ട തുല്യന്മാരാണ. മേലാധികാരിയായിട്ട ഒരുത്തനില്ല. കൂട്ടത്തിൽ അപമൃത്യൗ ഉണ്ടായാൽ ഒരുത്തനെ ഒര കുഴി കുഴിച്ച അതിൽ നിൎത്തീട്ട മറ്റൊരുത്തൻ കയ്യിലൊരു വാളും കോഴിയുമായി ചൂട്ടും കത്തിച്ച കുഴി മൂന്നു പ്രദക്ഷിണം വെക്കും. ഒന്നൊ രണ്ടൊ മണിക്കൂറ കഴിഞ്ഞതിന്റെശേഷം കുഴിയിൽ ഇരുന്നവൻ പുറത്ത വന്ന തെല്ലു ദൂരെ പോയി ചില കൎമ്മങ്ങൾ ചെയ്യും. ഇവർ ക്ഷേത്രങ്ങളിൽനിന്ന കഷ്ടിച്ച കാൽനാഴിക അകലെ നില്ക്കണം. പാണ്ഡവന്മാർ ഇവൎക്ക ഇഷ്ട ദേവന്മാരാണ. അവരെ അഞ്ച തമ്പുരാക്കൾ എന്നാണ പറയുക.

ശവം കുഴിച്ചിടുകയാകുന്നു. കുടത്തിൽ വെള്ളവുമായി മകനൊ മരുമകനൊ പ്രദക്ഷിണം വെക്കയും കുടം എറിഞ്ഞുടെക്കയും ഇവൎക്കുമുണ്ട. ദിവസേന അവിടെ പോയി എള്ളും കറുകയും കൂട്ടി ബലി ഇടണം. പതിന്നാലാംദിവസം അവൻ എണ്ണ തേച്ചു കുളിക്കും. പതിനഞ്ചാംദിവസം സ്വജനങ്ങളെ വിരുന്നൂട്ടണം. പതിനാറാംദിവസമാണ പുലകുളി. കൎക്കിടകമാസത്തിലെ കറുത്തവാവിനാൾ ചാത്തംബലിഇടും. പുലകാലം പ്രധാനപിണ്ഡകൎത്താവിന സ്വയംപാകമാണ. ഇവർ ഉള്ളാടന്റെയും പറയന്റെയും ചോറുണ്ണുകയില്ല. ബ്രാഹ്മാണൎക്കും മറ്റ ഉയൎന്നജാതിക്കും തൊണ്ണൂറടി അകലെ വാങ്ങണം.

തിയ്യൻ

മലയാളത്തിൽ ആകെ നിവാസികളിൽ നൂറിന്ന ഇരുപത്തമൂന്നും തിയ്യൻ, ഈഴുവൻ ഇവരാകുന്നു. വടക്കെമലയാളത്തിൽ മരുമക്കത്തായമാണ. ഈഴവനെ തങ്ങളേക്കാൾ താഴെയാ [ 122 ] യിട്ടാണ തിയ്യർ വിചാരിച്ച വരുന്നത.ഈഴുവന്റെ ചോർ തിയ്യൻ ഉണ്ണുകയില്ല. ഈഴുവന്ന തിൎയ്യൻ കോലായിലെ ചോ കൊടുക്കുകയുള്ളു. എച്ചിൽ അവൻ തന്നെ എടുത്ത തളികയും വേണം.പക്ഷെ താമൂതിപ്പാടതമ്പുരാനും ഏതാനും നമ്പൂതിപ്പാടന്മാരും നാടുവാഴികളും ഭൂമിസംബന്ധമായ ആധാരങ്ങളിൽ രണ്ട കൂട്ടരേയും ഈഴുവന എന്നാണ പറയുക.നായരെ മാതിരിതന്നെ തിയ്യനും അന്നം ഒഴികെ മാപ്പിളയുടേത മിക്കതും ഭക്ഷിക്കും. തിയ്യൎക്ക, താലികെട്ടും വിവാഹമുണ്ട്. കല്യാണത്തിന ദിവസം നിശ്ചയിച്ച കഴിഞ്ഞാൽ സ്ത്രീയുടെ ഭാഗത്തെ തണ്ടാൻ ഇങ്ങനെ പറയണം."രണ്ടുഭാഗത്തേയും തറയും ചങ്ങാതിയും"അറിക ജാതകവും പൊരുത്തവും നോക്കി കണിയാൻ മുഹൂ"ൎത്തം നിശ്ചയിച്ചിട്ട, തറ, ഇല്ലം സംബന്ധികൾ ഇല്ലം കോലം "അച്ഛൻ അമ്മാമൻ ആങ്ങളമാർ ഇവരുടേയും എട്ടും നാലും ഇ "ല്ലത്തിന്റെയും ആറുംനാലും കിരിയത്തിന്റെയും സമ്മതം കി "ട്ടീട്ട കഞ്ഞിഅടയാള ക്രിയകളും നാലതാഴുംകഴിഞ്ഞിരിക്കയാൽ "ഇന്നവന്റെ മകൻ ഇന്നവന്റെയും ഇന്നവന്റെ മകൾ ഇന്ന"വളുടേയും മംഗലത്തിന ഞാൻ കഞ്ഞികുടി കഴിപ്പിക്കട്ടെ". അവിടെ അവിടെ അല്പം അല്പം വാചകഭേദത്തോടുകൂടി ഇത തെക്കെമലയാളത്തിൽ സകല തിയ്യകല്യാണങ്ങൾക്കും നിൎബ്ബന്ദമാകുന്നു. വടക്കെമലയാളത്തിൽ പറയുന്ന വാചകം താഴെ ചേക്കുന്നു. "ഇന്നവന്റെ മകൻ ഇന്നവന്ന ഇന്നവന്റെ മകൾ ഇന്ന "കുട്ടിയെ ആചാരപ്രകാരം കല്യാണം കഴിച്ചുകൊടുപ്പാനായിട്ട "ഇന്നത്തെ തീയ്യതിക്കും നിശ്ചയിച്ചിരിക്കുന്നു. അതകൊണ്ട ഈ "സ്ഥലത്ത കൂടിയിരിക്കുന്ന സ്വജനങ്ങളുടെ സമ്മതത്തോടുകൂടെ"അഗ്നിസാക്ഷിയായി നാലാലൊരൊചാരം നടത്തുന്നു". (കഞ്ഞിസ്ഥാനം അടയാളസ്ഥാനം, കെട്ടിക്കുറി, കാനം, ഇതളകളാണനാല ആചാരങ്ങൾ). ഒരില്ലക്കാർ തമ്മിൽ സംബന്ധം പാടില്ല, ഭാൎയ്യഭൎത്താക്കന്മാർ വെവ്വേറെ ഇല്ലമായിരിക്കണം. വടക്കെമലയാളത്തിൽ മന്ദനാർ എന്നൊര തറവാട്ടുക്കരുണ്ട. നമ്പൂതിരിസ്ത്രീകൾക്കു ഭ്രഷ്ട വിധിച്ചാൽ അവരെ മന്ദനാർ രക്ഷിക്കണം. വ [ 123 ]

                                  -109-

ടക്കെവാതിലിൽകൂടി അകത്ത കടന്നാൽ മന്ദനാരുടെ പെങ്ങളാകും; കിഴക്കെവാതിൽ കടന്ന ചെന്നാൽ ഭാൎ‌യ്യയും. മന്ദനാർ മരുമക്കത്തായക്കാരനാണ. തിയ്യൎക്ക് വിവാഹസംബന്ധമായ എല്ലാ ക്രിയകൾക്കും, പെണ്ണ തിരണ്ടാലും, താലികെട്ടിനും, ഗൎഭം അഞ്ചും ഏഴും മാസങ്ങളിലെ കൎമ്മങ്ങൾക്കും, പുര കുടി പൂകലിന്നും ദേശത്തെ തണ്ടാൻ വേണം.കല്യാണ പന്തക്കാലിന്ന കഴുങ്ങു മുറിക്കാൻ ആശാരിക്ക ഇവന്റെ സമ്മതം വേണം. വിവാഹമോചനത്തിന ആചാരം തീൎക്കുക എന്ന പറയും. ഇതിനും തണ്ടാൻ മുഖ്യമാണ. നായന്മാൎക്ക് ശവസംസ്കാരത്തിന മാവ മുറിക്കുന്നതിലേക്കും തണ്ടാൻ വേണം. ദേശത്തെ മണ്ണാത്തി; കാവുതിയൻ, ഇവരും ഇവന്റെ കല്പനക്ക കീഴിലാകുന്നു. ആശാരി, മൂശാരി, തട്ടാൻ, കൊല്ലൻ ഇവൎക്ക കല്യാണത്തിങ്കലും ഇവൻ വേണം.ആകപ്പാട തണ്ടാൻ ഒരു മുഖ്യനാണു. അനേകം തറകൾ കൂടിയാൽ ഒര ദേശമാകും. ദേശത്തെ കോയ്മ ഒരു നായൎതറവാട്ടിലേക്കാകുന്നു. തണ്ടാൻ രാജാവിന്റെ മുമ്പിൽ ചെല്ലേണ്ടത കോയ്മ മുഖാന്തരമാകുന്നു. കല്യാണങ്ങൾക്ക കോയ്മ തണ്ടാന രണ്ടു നായരെ അകമ്പടിയായി കൊടുക്കണം. തണ്ടാർ എന്ന പാലക്കാട ഈഴുവരോട ചേൎന്നിട്ട ഒര കൂട്ടരുണ്ട, അവരെ തണ്ടാനെന്ന ഭൂമിക്കരുത. ഈ തണ്ടാർ ജ്യേഷ്ഠാനുജന്മാൎകൂടി ഒരു പെണ്ണിനെ കല്യാണം ചെയ്യും. ഈഴുവൎക്ക ഇത വെറുപ്പാണ. വിവാഹത്തിന്ന ആദ്യമായി മണവാളൻ ക്ഷൗരം കഴിക്കണം. അങ്ങിനെ തന്നെ രണ്ട് ചങ്ങാതിമാരും. തണ്ടാന്റെ ഭാൎ‌യ്യയും വീട്ടിൽ മൂത്ത സ്ത്രീയും മണവാളന്റെ, പെങ്ങന്മാരും മണവാന്റെ ചങ്ങാതിമാരുടേയും തലയിൽ അരി ഇടണം പെണ്ണിന്റെ വീട്ടിൽ ചെന്നാൽ അവിടുത്തെ കാരണവത്തിയും ആ ദേശത്തെ തണ്ടാത്തിയും വേറെ ഒര സ്ത്രീയും.താലം, വിളക്ക, കിണ്ടി, ഇതോടുകൂടി എതിരേൽക്കണം. അവരും തലയിൽ അരി ഇടും. പെണ്ണിനെ പന്തലിൽ കിഴിക്കേണ്ടത് മണവാളന്റെ പെങ്ങളാണ. ഇവൾ പെണ്ണീന്റെ അമ്മ വക്കൽ കാണപ്പണവും രണ്ട എണപ്പുടവയും കൊടുക്കണം. ഇവർ രണ്ടാളും പട്ടുകൊണ്ട പൂണുനൂൽ മാതിരിയിൽ ഏറാപ്പകെട്ടി ചുരു [ 124 ]

                                     -110-

ഷന്റെ പിന്നിലായിട്ട നിൽക്കണം. വഴിയെ ഇവനും ചങ്ങാതിമാരും ഭക്ഷണം കഴിക്കും. പെണ്ണിന്റെ അമ്മ മണവാളന്നും തണ്ടാൻ ചങ്ങാതിമാൎക്കും വിളമ്പികൊടുക്കണം. പെണ്ണിന്റെ അമ്മ മണവാളന്റെ എലയിൽനിന്ന കുറെ ചോറ്റിൽ പഴവും പപ്പടവും പഞ്ചസാരയും നെയ്യും കൂട്ടികുഴച്ച മൂന്നപ്രാവശ്യം അവന വായിലേക്കു കാട്ടും, ഭക്ഷിപ്പാനയക്കില്ല. മണ്ണാത്തിക്കുകൊടുക്കും. മണവാളന്റെ പെങ്ങൾ ഇങ്ങിനെ പെണ്ണിന്നും പ്രവൃത്തിക്കും. ഈ ചോറ്റിന്ന അയിനി എന്നാണ പേർ. അകമ്പടി നായന്മാർ ഓരോരുത്തൎക്ക കല്യാത്തലെനാൾ മൂന്ന എടങ്ങഴി അരി, പത്തപന്ത്രണ്ട പപ്പടം, പഴം ഒര നാളികേരം, കുറെ കൂട്ടുവാൻ വെപ്പാനുഅള്ളത ഇതൊക്ക മണവാളൻ കൊടുക്കണം.കല്യാണത്തിങ്കൽ എത്തിയാൽ അവൎക്ക അവിൽ, അപ്പം, നാളികേരം, കുടിപ്പാൻ റാക്ക, ഇതെല്ലാം കൊടുക്കണം മംഗലംകഴിഞ്ഞ പുറപ്പെടുന്ന സമയം പെണ്ണിന്റെ മച്ചനർ (അഛൻ പെങ്ങളുടെ മകൻ) രണ്ടപണം ചോദിക്കും പെണ്ണിനെ കൊണ്ടുപോകാനുള്ള അനുവാദത്തിനായി. പെണ്ണിനെ ഭൎത്താവിന്റെ പെങ്ങന്മാരാണ പിടിച്ചും കൊണ്ടുപോകേണ്ടത. തെക്കേമലയാളത്തിൽ എങ്ങും പെണ്ണിന്റെ അഛന്റെ പെങ്ങളുടെ മകന്ന അവളെ വിവാഹം ചെയ്‌വാൻ ഒന്നാമതായി അവകാശം ഉണ്ട. ഇവനല്ലാതെ ആരാനാണ വിവാഹം ചെയ്യുന്നതെങ്കിൽ ഇവന്ന രണ്ട പണത്തിന്ന അവകാശമുണ്ടായിരിക്കും.ഭൎത്താവിന്റെ വീട്ടിൽ എത്തിയാൽ അയിനിച്ചോർ എന്ന മുമ്പ വൎണ്ണിച്ച ക്രിയ പെണ്ണിന ആണിന്റെ അമ്മ പെങ്ങന്മാർ പിന്നേയുംചെയ്യണം. പിന്നേയാണ സാധാരണമായി ആചാരം എന്ന ക്രിയ. സംബന്ധികൾ നൂറ്റൊന്ന പണം കൊടുക്കേണ്ടതാണ. ശക്തിയില്ലെങ്കിൽ ഇരുപത്തൊന്നായാലും മതി. ബാക്കിയുള്ളവർ യഥാശക്തി. ഈ കൊടുക്കുന്നത മേലിൽ മടങ്ങികൊടുക്കുമെന്നാണ സങ്കല്പം. തണ്ടാൻ ഇതിന്റെ ഒരശരിയായ കണക്ക തെയ്യാറാക്കിച്ച മണവാളന്ന കൊടുക്കണം. അതിന്ന അവന എടുന്ന അവകാശമുണ്ട. എഴുത്തകാരന്നും, നാണ്യം നോട്ടം നോക്കിയവന്നും ഓരൊകെട്ട വെറ്റിലയും നന്നാല അടെക്കയും [ 125 ]

                                           -111-

ഈരണ്ട എല പുകേലയും കൊടുക്കും. പണം കൊടുത്തവൎക്കും വെറ്റിലയടക്ക കൊടുക്കണം. ഇതിന്റെശേഷം വാതിൽക്കാണം കൊടുക്കുക എന്നൊരു ചടങ്ങൂണ്ട. ഓരോന്നിൽ ആയിരം ആയിരത്തഞ്ഞൂറ വെറ്റില അടങ്ങിയതായി രണ്ട വലിയകെട്ട വെറ്റില തയ്യാറാക്കി അതോകൂടി നാല്പത അമ്പത എല പുകേലയും എഴുപത മുതൽ നൂറവരെ അടെക്കയും വെക്കും.പെണ്ണിന്റെ തണ്ടാൻ വാതിൽക്കാണമായിട്ട രണ്ടൊ നാലൊ ഉറുപ്പിക ചെക്കന്റെ തണ്ടാന കൊടുക്കും. അവൻ അത മണവാളന്റെ അച്ചന കൊടുക്കും. മണവാളൻ ഒരുകെട്ട വെറ്റിലയും പകുതി പുകേലയും പകുതി അടെക്കയും പെണ്ണിന്റെ അഛന്റെയും ബാക്കി അമ്മയുടേയും മുമ്പിൽ വെക്കണം.ഇത പെണ്ണിന്റെ തറയിലെ തണ്ടാനും തണ്ടാത്തിയും കൂടി കൂടിയ സ്ത്രീപുരുഷന്മാൎക്ക കൊടുക്കും. പിന്നെ പലഹാരങ്ങൾ കൊടുക്കും. അതോടു കൂടി കല്യാണക്രിയ കഴികയും ചെയ്തു. പിന്നെ പെണ്ണിന്റെ വീട്ടിലെ സ്ത്രീകൾ പുരുഷന്റെ വീട്ടിലും അവിടേയുള്ളവർ ഇങ്ങോട്ടും പോയികാണണം. ആദ്യം പോകുക പെണ്ണിന്റെ അമ്മയും അവളുടെ അമ്മാമന്റെയും സോദരന്മാരുടേയും ഭാൎ‌യ്യമാരും തണ്ടാത്തിയും മറ്റും കൂടീട്ടാണ. അപ്പോൾ വളരെ പലഹാരങ്ങൾ കൊണ്ടുപോകണം. ഭാൎ‌യ്യാഭൎത്താക്കന്മാർ വഴിയെ അങ്ങട്ട ചെന്നുകാണുന്ന സമയം ഒരുപാട വെറ്റില, അടെക്ക, പുകേല, പലഹാരങ്ങൾ ഇതൊക്ക അവരും കൊണ്ടുപോകണം. ആവശ്യം ചെയ്യേണ്ടത ഇതോടുകൂടി അവസാനിക്കുന്നില്ല. പിറ്റേത്തെ ഓണം, വിഷു ഇതകൾക്ക സ്ത്രീപുരുഷന്മാൎകൂടി സ്ത്രീയുടെ വീട്ടിൽ പോകണം.ആ സമയം വെറ്റില അടെക്കെക്കു പുറമെ പെണ്ണിന്റെ അഛനമ്മമാൎക്കും അവിടെയുള്ളവൎക്ക ഒക്കെയും വസ്ത്രങ്ങളും കൊണ്ടുപോകണം. മംഗലം നിശ്ചയിച്ചതിന്റെ ശേഷം അത നടക്കുംമുമ്പെ ധനുമാസത്തിലെ തിരുവാതിര വരുന്നതായാൽ അന്ന അമ്പലത്തിലേക്ക പുരുഷൻ കുറെ പഴവും പച്ചക്കായയും അയക്കേണ്ടതാകുന്നു. മരുമക്കത്തായ ക്കാരായ വടക്കേമലയാളകാൎക്ക ഇത്ര ഒന്നും ചടങ്ങുകളില്ല. കോഴിക്കോടതാലൂക്കിൽ ഏകഭാൎ‌യ്യാത്വം നട [ 126 ]

                                       -112-
പ്പാണ. എങ്കിലും അവൾ മച്ചിയൊ കുഷ്ഠരോഗക്കാരത്തിയൊ മറ്റൊ ആയാൽ അവളുടെ സമ്മതത്തോടുകൂടി രണ്ടാമത ഒരു ഭാൎ‌യ്യയെ കൊണ്ടവരാം. വിധവകൾക്ക പിന്നേയും വിവാഹം ആവാം. തക്കതായ കാരണം ഉണ്ടായാൽ അങ്ങട്ടും ഇങ്ങട്ടും ഉപേക്ഷിക്കയുമാം. തമ്മിൽ സ്വരചേൎച്ച ഇല്ലാഞ്ഞാൽ മതി. ഭൎത്താവാണ ഉപേക്ഷിക്കുന്നതെങ്കിൽ കല്യാണചിലവ മദ്ധ്യസ്ഥന്മാർ നിശ്ചയിക്കുന്നതിനെ കൊടുക്കണം. ഭാൎ‌യ്യയാണ ഉപേക്ഷിക്കുന്നതെങ്കിൽ അവളും വേണം കല്യാണചിലവ മടങ്ങി കൊടുക്കുക. തെറ്റ ആരുടെവക്കലെന്ന വിധിക്കുന്നുവൊ അവനല്ലെങ്കിൽ അവൾ 5 മുതൽ 20 വരെ ഉറുപ്പിക പിഴചെയ്യണം. ഇത തണ്ടാനും കൂടിയവൎക്കുമാണ. ശേഷക്കാൎക്കില്ല. ആചാരം തീൎക്കുക എന്ന ക്രിയ എങ്ങിനെ എന്നാൽ, രണ്ടഭാഗത്തെ തണ്ടാന്മാരും അമ്മാമന്മാരും സംബന്ധികളും ചിലസമയം അഛന്മാരും പെണ്ണിന്റെയൊ തണ്ടാന്റെയൊ സംബന്ധികളിൽ ഒരുത്തന്റെയൊ വീട്ടിൽ കൂടും. വിളക്ക കത്തിച്ചവെച്ചിട്ട അതിന്നരികെ രണ്ട പീഠം വെക്കും. അതിൽ ഒന്നിന്മേൽ ഒരമുണ്ടിന്റെ കോൺതലെക്കൽ നാലപണം കെട്ട! അതും മറ്റൊന്നിന്റെ കോൺതലെക്കൽ അല്പം അരിയും ഒരുറുപ്പികയും കെട്ടി അതും വെക്കും. മറ്റേപീഠത്തിന്മേൽ ഭാൎ‌യ്യയുടെ അമ്മാമൻ അവൻ ഉടുത്ത മുണ്ടിന്മേൽനിന്ന ഒര നൂൽ എടുത്ത നീളത്തിൽ വെക്കും. ഈ പീഠം ഭൎത്താവ എടുത്ത പടിക്കൽ കൊണ്ടുപോയി ഭാൎ‌യ്യയുടെ സോദരൻ, അഛൻ, അമ്മാമൻ, ഇവരിൽ ആരോടെങ്കിലും മൂന്ന പ്രാവശ്യം"നിന്റെ പെങ്ങളുടെ അല്ലെങ്കിൽ മകളുടെ അല്ലെങ്കിൽ മരുമകളുടെ ബന്ധംമുറിഞ്ഞു" എന്നുപറഞ്ഞിട്ട നൂൽ ഊതിക്കളഞ്ഞ പീഠം അവിടെ ഇട്ട അവന്റെ പാട്ടിൽ പോകും. മുണ്ടിൽ കെട്ടിയ പണം തണ്ടാന്മാർ എടുക്കും. മുണ്ടുകൾ കൊണ്ടുചെല്ലേണ്ടത അമ്മാമനാകുന്നു. പെണ്ണ തിരണ്ടാൽ നാല ദിവസമാണ അശുദ്ധി. അന്ന ആകാശം, കാക്ക, പൂച്ച ഇതൊന്നും കണ്ടുകൂടാ. മത്സ്യമാംസം ഭക്ഷിച്ചുകൂടാ 2-ആം ദിവസം അന്നം ഭക്ഷിക്കരുത. 4-ആം ദിവസം കുളീക്കുന്നേടത്ത മണ്ണാന്റെ പാട്ടും മറ്റും ഉണ്ട. [ 127 ]
--- 113 ---

7-ആം ദിവസമൊ 9-ആം ദിവസമൊ അല്പം ചില ക്രിയകളുണ്ട്. അത് കഴിഞ്ഞല്ലാതെ കലം കുടുക്ക തൊട്ടുകൂടാ. ഗൎഭം അഞ്ചാം മാസത്തിൽ ബലികളെക. അതിന്റെ പിറ്റേന്ന് പുളികുടി. 9-ആം മാസത്തിൽ ഭൎത്താവിന്റെ പെങ്ങൾ ജീരകം, ചക്കര ഇത് കൊണ്ടെക്കൊടുക്കുക, ഇങ്ങിനെ ഒക്കെ വേണം. ഗൎഭകാലം മുഴുമനും എപ്പോഴും കഴുത്തിൽ തകിടകെട്ടും. പ്രസവിച്ച ഉടനെ ആങ്ങള മട്ടലെടുത്ത് മിറ്റത്ത അടിക്കണം. കുട്ടി ആണാണെ ങ്കിൽ കൂക്കുകയും വേണം. അവനും പേറ്റിയും കൂടിയാണ് അച്ഛനെ പോയി അറിയിക്കേണ്ടത്. ഒന്നാമത്തെ പ്രസവം അമ്മയുടെ വീട്ടിൽനിന്നായിരിക്കും. അറിയിക്കുന്ന ആങ്ങളെക്ക് ആൺകുട്ടിയാണെങ്കിൽ ഒരുമുണ്ടിന്നും പെണ്ണായാൽ ഒരുതുണിക്കും താലത്തിനും അവകാശമുണ്ട്‌. പെറ്റ പുല ഒമ്പതും പതിനൊന്നും ഉണ്ട്. 3-ആം ദിവസം ഒരു എടത്തളിയുണ്ട്. അത് കഴിയുന്നവരെ പെറ്റ വീട്ടിൽചെന്നാൽ കുളിക്കണം. പുല പോകുന്നവരെ അവിടെനിന്ന് പുറമെ ആരും ഉണ്ണുകയില്ല. എടത്തളി കഴിവോളം അവിടത്തെ പുരുഷന്മാരുംകൂടി അവിടന്ന് ഭക്ഷിക്കയില്ല. തളിക്കേണ്ടത മണ്ണാത്തിയും അടുത്തവളും കൂടിയാണ്. അടുത്തവൾ എന്ന പറഞ്ഞാൽ കാവിതി സ്ത്രീയാകുന്നു. രണ്ടാമത്തെ തളികഴിഞ്ഞാലും 15 ദിവസം കഴിഞ്ഞെ അവിടത്തെ സ്ത്രീക്ക ചട്ടി കലം തൊട്ടുകൂടൂ. പ്രസവിച്ച 28-ആം ദിവസമെങ്കിലും 40-ആം ദിവസമെങ്കിലും തള്ളയേയും കുട്ടിയേയും ഭൎത്താവിന്റെ വീട്ടിലേക്ക് കൊണ്ടുപോയി നടാടെ പാൽകൊടുക്കും. കൊടുക്കേണ്ടത് അച്ഛന്റെ അച്ഛനോ അച്ഛന്റെ ഏട്ടനൊ മറ്റ് പ്രായംചെന്നവനൊ ആകുന്നു. ആ ദിവസം ചെവിട്ടിൽ പേർ വിളിക്കും. സാക്ഷാൽ നാമകരണം 6-ആം മാസത്തിലാകുന്നു. മൂത്തമകന്ന് എപ്പോഴും അച്ഛന്റെ അച്ഛന്റെ പേരാണ് ഇടുക. രണ്ടാമത്തേവന്ന് അച്ഛന്റെ പേർ. മൂത്തമകൾക്ക് അതിന്റെ അമ്മയുടെ പേരാണ്. ചോറൂൺ കഴിഞ്ഞാൽ കുട്ടിയെ ആകാശം കാട്ടണം. തെങ്ങു പ്രദക്ഷിണം വെപ്പിക്കണം. അത കഴിഞ്ഞിട്ട വീട്ടിന്റെ മുമ്പിൽ എത്തുമ്പോൾ ഒരു സ്ത്രീ കുട്ടിയുടെ പേർ 3 പ്രാവശ്യം വിളിച്ചിട്ട് ഉള്ളിലേക്ക് വ

                                                                                8 [ 128 ] 
                                        -114-

രാൻ പറയും. ഇതകൂടാതെയുള്ള ക്രിയകൾ മിക്കതും നായന്മാരേ പോലെതന്നെയാകുന്നു. ശിശുവിന്റെ മുടികളയുക മൂന്നാംവയസ്സിലൊ അഞ്ചാംവയസ്സിലൊ ആണ. കുട്ടികളെ എഴുത്തിനവെക്കുക (വിദ്യാഭ്യാസം ആരംഭിക്കുക) നവരാത്രി ദശമിദിവസമാകുന്നു. താലികെട്ട പെണ്ണതിരളുംമുമ്പ വേണം. കല്യാണം നാലദിവസമാണ. അന്നും തിരണ്ട മാതിരിതന്നെ മത്സ്യമാംസം പാടില്ല. ഉപ്പും വഹിയാ. ആകാശം, കാക്ക, പൂച്ച ഇത കണ്ടകൂടാ. ചാലിയൻ മന്ത്രകോടി കൊടുക്കണം. പന്തലിൽ ഒരപായയിൽ മണ വെച്ചിട്ടുണ്ടാകും. അമ്മായി പായിൽ ഇരിക്കണം. അമ്മാമൻ കുട്ടിയെ എടുത്ത പന്തൽ മൂന്നപ്രദക്ഷിണം വെച്ചിട്ട അമ്മായിയുടെ മടിയിൽ കൊടുക്കും. അവളാണ താലികെട്ടാൻ. കെട്ടു കഴിഞ്ഞാൽ 3 എലയിൽ ചോറും കറികളും വിളമ്പി അതിൽ നിന്ന കുറേശ്ശ 3 പ്രാവശ്യം അമ്മായി കുട്ടിയുടെ വായിൽകാട്ടും. ഭക്ഷിപ്പാനയക്കയില്ല. വഴിയെ ക്ഷേത്രത്തിൽ കൊണ്ടുപോകും. ചിലസമയം ഭൎത്താവാവാൻ പോകുന്നവൻ തന്നെയായിരിക്കും താലികെട്ടാൻ. അപ്പോൾ അവന്റെ പെങ്ങളായിരിക്കും അമ്മായിക്ക പകരം. ഭൎത്താവ താലികെട്ടിയാൽ വിവാഹമോചനം പാടില്ല. ഭൎത്താവ മരിച്ചപോയാൽ വിധവെക്ക പിന്നെ വിവാഹവുമില്ല. ചാവക്കാട പ്രദേശത്ത അല്പം ചില ഭേദങ്ങളുണ്ട. താലികെട്ടുക ഭൎത്താവാവാൻ പോകുന്നവനൊ അവന പകരം ഒരുത്തനൊ ആയിരിക്കും. അടിയന്തരം തുടങ്ങുന്നതിന 7 ദിവസം മുമ്പ തണ്ടാൻ എന്ന അവകാശിയുടെ അനുവാദത്തോടുകൂടി ദേശത്താശാരി പന്തലിന്ന കഴുങ്ങമുറിച്ച അതിന്റെ കഷണം കല്യാണ പന്തലിന്റെ തെക്കുകിഴക്കെ തൂണായി നാട്ടണം. 6-ആം ദിവസമാണ പെണ്ണിനെ പടിഞ്ഞാറ്റയിലിരുത്തുക. ആശാരി മണകൊണ്ടുവരണം. അതിന്റെ ചിലവ അഛൻ ചെയ്യണം. മണ ആശാരി പൂജിക്കണം. അപ്പോഴെക്ക മണവാളന്റെ കൂട്ടർ എത്തും. പന്തലിൽ ഒരവിളക്ക കൊളുത്തി അതിന്നരികെ നിറ എടങ്ങഴിയും നാഴിയും ഒര കണ്ണാടിയും കിണ്ടിയും വെള്ളവും ചെപ്പും വെക്കണം. തണ്ടാത്തിയും കുട്ടിയുടെ അമ്മായിയുംകൂടി അ [ 129 ]

                                        -115-

വളെ മണയിൽ ഇരുത്തണം തലപഴുത്ത അമ്മായി അവിടെ ഒര പൊൻപണം വെക്കണം. തണ്ടാത്തി പുലാവിലകൊണ്ട് അല്പം എണ്ണ മൂന്ന പ്രാവശ്യം പാരണം. പിന്നെ പെണ്ണ കുളിച്ചവന്ന പടിഞ്ഞാററയിൽ മണയിൽ ഇരിക്കണം. അതിന്റെ പിറ്റേന്റെ പിറ്റേന്നാണ താലികെട്ട. ആ ദിവസമെ കല്യാണപന്തൽ മുഴുമിക്കയുള്ളു. വെള്ളയും കരിമ്പടവും വിരിച്ച അപ്പുറവും ഇപ്പുറവും ഓരൊ തലയണ വെക്കണം. പിന്നെ മണവാളനും ചങ്ങാതിമാരും വരും. അതവരെ അവർ അടുത്തൊരു വീട്ടിൽ ഇരിക്കുകയേ ഉള്ളൂ. മണവാളന്റെ ഭാഗത്തെ തണ്ടാൻ പെണ്ണിന്റെ ഭാഗത്തെ തണ്ടാന രണ്ട് വസ്ത്രവും 10 1/2 ഉറുപ്പികയും കൊടുക്കും. ഒരു വസ്ത്രം പെണ്ണിനെ ഉടുപ്പിച്ച അവളെ മണവാളന്റെ പെങ്ങൾ കയ്യപിടിച്ച കല്യാണപന്തലിൽ കൊണ്ടുവരും. അപ്പോഴെക്കു അവളുടെ അമ്മാമൻ വെള്ളയും കരിമ്പടത്തോടുകൂടി മണ അവിടെ കൊണ്ടുവന്നിട്ടുണ്ടായിരിക്കും. അവളെ അതിന്മേൽ ഇരുത്തും. മണവാളനെ അവന്റെ അമ്മാമൻ ചുമലിൽ എടുത്ത ഘോഷയാത്രയായി എത്തും. അവളും അവനും കുട്ടികളായിരിക്കും. പന്തൽ 3 പ്രദക്ഷിണംവെച്ചിട്ട ചെക്കനെ പെണ്ണിന്റെ വലത്തഭാഗത്ത ഇരുത്തും. പെണ്ണിന്റെ അമ്മായി എടുത്തപുറത്തും ഇരിക്കും. മുഹൂൎത്തമായാൽ ചെക്കൻ പെണ്ണിന്റെ കഴുത്തിൽ താലികെട്ടും. രണ്ടാളുംകൂടി ഗണപതി സ്തുതിയായി ഒര പാട്ടുംപാടും.ഒടുക്കം മൂന്ന ആൎക്കുകയും ചെയ്യും. പുരുഷൻ അവിടേതന്നെ ഇരിക്കും. പെണ്ണിനെ അകത്തുകൊണ്ടുപോയി ഭക്ഷണം കഴിഞ്ഞിട്ട പുറത്ത കൊണ്ടുവന്ന മണയിൽ ഇരുത്തി അരിയും പൂവും ഇടും. കോഴിക്കോട്ടേപോലെ ഉറുപ്പികകൊടുക്കുക നടപ്പില്ല. പെണ്ണിനെ കൈപിടിച്ച കൊണ്ടുവന്നതിനെ മണവാളൻ പെങ്ങൾക്കു അര ഉറുപ്പിക കൊടുക്കണം. ഭൎത്താവിന ബദൽ ഒരുത്തനാണ താലികെട്ടുന്നതെങ്കിൽ അവന്റെ തറവാടും പെണ്ണീന്റെ തറവാടും തമ്മിൽ വിവാഹത്തിന വിരോധമില്ലാത്തതായിരിക്കണം. അവൻ 3 ദിവസം പെണ്ണിന്റെ വീട്ടിൽ ഇരിക്കും. 4-ആം ദിവസം രണ്ടാളും ക്ഷേത്രത്തിൽ പോകും. വിവാഹ [ 130 ]

                                        -116-

മോചനക്രിയ നടത്തും. പിന്നെ അവന്ന അവന്റെ പാട്ടിൽ പോകാം.

വടക്കെമലയാളത്തിൽ ചിലർ ജാതകം നോക്കൽ, കഞ്ഞികുടി, 41 പണം കൊടുക്കൽ ഈ വക ആചരിക്കുമാറുണ്ട. (തെക്കേമലയാളത്തിൽ 42 പണമാണ) എന്നാൽ സാധാരണ ഒരുദിവസത്തെ കല്യാണമേയുള്ളു. പുരുഷൻ അന്നരാത്രി സ്ത്രീയുടെ വീട്ടിൽപാൎത്ത പിറ്റേന്ന അവളേയുംകൊണ്ട പോകും.

മരിക്കാനായി എന്ന കണ്ടാൽ നിലത്തിറക്കി കിടത്തണം.ശവം ദഹിപ്പിക്കയും മറചെയ്കയും ഉണ്ട. ശവം തല തെക്കോട്ടാക്കി കിടത്തും. കൈകാലുകളുടെ പെരുവിരലുകൾ തമ്മിൽ കൂട്ടികെട്ടും.മിറ്റത്തകൊണ്ടുപോയി എണ്ണതേപ്പിച്ച കുളിപ്പിച്ച പടിഞ്ഞാറ്റയിൽ കൊണ്ടുപോയി കിടത്തി സംബന്ധികളും മറ്റും തുണി ഇടിയിച്ച ശ്മശാനത്തിലേക്കു എടുക്കും. ഇഷ്ടമുള്ള വൎക്ക് പട്ടും ഇടാം. എന്നാൽ തുണി ഇടാതെ കഴികയില്ല. ഇതൊക്കെയും കാവുതിയന്നാണ മൂന്നെണ്ണം ഒഴികെ. മൂത്തമകനൊ അവകാശിയൊ ശവം മൂടിയ വസ്ത്രത്തിന്മേൽനിന്ന "ശേഷം " മുറിച്ചെടുത്ത നെറ്റിമേൽ കെട്ടണം. ആ വസ്ത്രം ശവത്തിന്റെ വായ, നാഭി മുതലായതിന്റെ മീതെയായി കീറണം. വായിൽ പൊൻനീർ കൊടുക്കണം. ശേഷക്കാർ എല്ലാം 3 പ്രദക്ഷിണവെക്കണം. വഴിയെ ഒരകുടം വെള്ളം "അടുത്തവൻ" ദഹിപ്പിക്കയൊ മറവുചെയ്കയൊ ചെയ്തേടത്ത ഉടെക്കണം. കഴിവുള്ളവർ പാണരേകൊണ്ട 5 ദിവസം ചുടലകാപ്പിക്കും. പുല പതിനൊന്നും പതിമൂന്നും ഉണ്ട. പതിനൊന്നാം ദിവസം ചൊവ്വാഴ്ചയൊ വെള്ളിയാഴച്ചയൊ ആയി വന്നാൽ പുല 13 ആയിരിക്കും. തീരുവോളം ശേഷക്കാർ കാകബലി ഇടും. അസ്ഥിസഞ്ചയനം 5-‌ാം ദിവസമാണ. അത കഴിവോളം വിളക്കത്ത മെഴുകി ഇരിക്കണം. പുരുഷൻ മരിച്ചാൽ മരുകളും സ്ത്രീ മരിച്ചാൽ മകളും ആണ ഇത അനുഷ്ഠിക്കേണ്ടത. സഞ്ചയനം കഴിവോളം അന്യന്മാർ ആ വീട്ടിൽ ചെന്നാൽ കുളിക്കണം. അസ്ഥി സമുദ്രത്തിലൊ നദിയിലൊ ആണ ഇടുക. പുലക്കാൎക്ക കാവുതിയൻ അല്പം ഉപ്പും [ 131 ] അരിയും കൊടുക്കുകയും അവർ അത ഭക്ഷിക്കയും ഒരക്രിയയുണ്ട. വഴിയെ വെറ്റിലയും അടെക്കയും കൂടി കൊടുക്കണം. ഇതിന്ന ഓരൊ മുക്കാൽപൈസ അവകശമുണ്ട. മൂത്ത മകൻ വെറ്റൈലയും അടെക്കയും ചവച്ചാൽ "അടുത്തവൻ" ഒരകോളാമ്പി പടിച്ച അതിലേക്ക തുപ്പണം. കോളാമ്പി അടുത്ത നാലദേശത്തെ "അടുത്തവൎക്കും" വസ്ത്രം പണം ഇതൾ കൊടുക്കണം.കൂടിയ എല്ലാ കാവുതിയന്മാൎക്കും അവരുടെ സ്ത്രീകൾക്കും സമ്മാനങൾ കിട്ടും. പുലകാലാം മത്സ്യമാംസം, മദ്യം, ചക്കർ, പുകെല മുറുക്ക, ഇതൊന്നും പാടില്ല. കുറെ പ്രമാണിയൊ തറവാട്ടിലെ കാരണവനൊ ആണ മരിച്ചതെങ്കിൽ അവന്റെ ഒരപ്രതിമ വെള്ളീകൊണ്ട ഉണ്ടാക്കി വല്ല ഒരു അമ്പലത്തിൽ വെക്കുക നടപ്പാണ. കൎക്കടകം; തുലാം, കുംഭം ഈ അമാവാസിക്കാണ ഇത പതിവ. കൊല്ലത്തിൽ ശ്രാദ്ധം നടപ്പണ്ട. അന്ന രാത്രി മരിച്ച ആൾ ജീവിച്ചിരിക്കുമ്പോൾ താല്പൎയ്യമായിരുന്ന പലഹാങ്ങളോ മദ്യമാംസമൊ പടിഞ്ഞാറ്റയില്വെച്ചു വാതിലടച്ച കാൽ മണിക്ക്രനേരം എല്ലാവരും പുറത്തേക്കു പോരും. പിന്നെ പോയി എടുത്ത അനുഭവിക്കും. ഇതുകൂടാതെ ബാധ വെളിച്ചത്തുവരുത്തൽ എന്ന ഒര അടിയന്തരംകൂടിയുണ്ട. അത മരിച്ച സംവത്സരം കഴിഞ്ഞെ പാടുള്ളു. ചെയ്യുന്ന പാണാരാണ. ബലിക്കളയുടെ മാതിരിയാണ. മിറ്റത്തെ പന്തലിട്ട അതിൽ കുറെ പെൺകുട്ടികൾ ഇരിക്കും. പാണര പാട്ടുപാടും. രാത്രി തെല്ലു ചെല്ലുമ്പോൾ ഒര കുട്ടി ഉറയും. മരിച്ച ആൾ സംസാരിക്കുംപോലെ സംസാരിക്കും. കിടാങ്ങളേയും സംബന്ധികളേയും സ്നേഹിതന്മാരേയും പേർ കൂട്ടിവിളിക്കും. കീൾക്കട വൎത്തമാനം പറയുക.മേലിൽ ശേഷക്കാർ നടക്കേണ്ടുന്നതിനെ പറ്റി കല്പിക്കും. പിന്നെ പ്രേതത്തിന്നു ഇഹലോകബന്ധമില്ല. സ്വൎഗ്ഗത്തിൽപോയി.

തൊട്ടിയൻ.

1901-ലെ കാനേഷുമാരി റപ്പോട്ടിൽ ഇവർ തെലുങ്ക കൃഷിക്കാരാണെന്നു പറഞ്ഞിട്ടുണ്ട. എങ്കിലും തഞ്ചാവൂരിലെ തൊട്ടി [ 132 ]
യർ [ 133 ] യനും. മാംസം ഭക്ഷിക്കാം. താലികെട്ടുക കുഡുംബത്തിലെ മൂത്ത ആണൊ പെണ്ണോ ആകുന്നു.പെണ്ണിനെ പന്തലിൽ അമ്മാമൻ എടുക്കണം. പെണ്ണ തിരണ്ടാൽ വേറെതന്നെ ഒൎകുടിലിൽ ഇരുത്തി ചക്കിലിയൻ കാവൽനിൽക്കും. തങ്ങളുടെ ഊരിൽ ചെരിപ്പിട്ടിട്ടൊ കുതിരപുറത്തുഒ കുടപിടിച്ചൊ ആരെയും ചെല്ലുവാനയക്കയില്ല.

തൊറയ.

ഇവർ കൎണ്ണാടകക്കാരാണ. മുഖ്യമായി വസിക്കുന്നത കോയമ്പത്തൂർ, ചേലം ഈ ജില്ലകളിലാകുന്നു. പൂൎവ്വം മീൻ പിടിത്തവും മഞ്ചലെടുക്കലുമായിരുന്നു. ഇപ്പോൾ അധികവും വെറ്റില കൃഷിയാണ. യജമാനനെന്ന സ്ഥാനിയാണ മൂപ്പൻ. ഇവന്റെ ക്കീഴിൽ ദള വായി എന്നൊരുദ്യോഗസ്ഥനും എഴുത്ത കൊണ്ടനപ്പാനും മറ്റുമായി കൊണ്ടിരിക്കാർ എന്ന ഒരത്തനം ഉണ്ട. ജാതികൂട്ടം മുതലായ്ക വിസ്തരിക്കേണ്ടത യജമാനനും പഞ്ചായത്തകാരും കൂടിട്ടാകുന്നു. സഭകൂടുക ജാതിയുടെ ക്ഷേത്രത്തിലാണ. സഭക്ക വഴുകി ചെല്ലുന്നവർ സഭാജനങ്ങൾക്ക നമസ്കരിക്കണം.എല്ലാവീട്ടിലേയും കാരണവനെ സഭയിലിരിപ്പാനവകാശമുണ്ട. സാക്ഷികളെ വിസ്തരിക്കുക സത്യം ചെയ്യിച്ചിട്ടാണ. നിലത്ത വട്ടത്തിൽ ഒര വരച്ചവര അതിന്നുള്ളീൽ നിന്നുകൊണ്ട സാക്ഷി ഇങ്ങിനെ പറയും "ദൈവവും കൂടിയ കാരണവന്മാരും ആണ, മേൽ ആകാശവും കീൾ ഭൂമിയും ആണ ഞാൻ സത്യമെ പറകയുള്ളു." പിന്നെ കൊണ്ടിക്കാർ സാക്ഷിയുടെ തലയിൽ ഒരുനുള്ള മണ്ണനുള്ളി ഇറ്റും മാത്രം. ഒരുത്തനെ ചെരിപ്പുകൊണ്ടാ ചൂൽകൊണ്ടാ അടിക്കുമെന്നു പറഞ്ഞാൽ 25 സ്വജനങ്ങൾക്കു സദ്യകഴിക്കണം. ചെരിപ്പെങ്കിലും ചൂലെങ്കിലും കയ്യിലെടുത്തു എങ്കിൽ 50 ആൾക്കും അറ്റിച്ചു എങ്കിൽ 100 ആൾക്കും വിരുന്ന ഊട്ടണം. ഇതിന്ന പുറമെ കുറ്റക്കാരൻ ഒൎചെറിയ പിഴകൊടുകുകയും ഇരുകക്ഷിയേയും ക്ഷേത്രത്തിൽവെച്ച ശുദ്ധിചെയ്കയും വേണം. വ്യഭിചാരത്തിന ശിക്ഷ ജാതിഭ്രഷ്ടാക്കുകയാണ.സ്ത്രീ പുരുഷന്മാരിൽ ആരെങ്കിലും ഒന്ന മരിച്ചാൽ മാത്രം മറ്റെ കക്ഷിക്കു [ 134 ] ജാതിയിലേക്ക മടങ്ങി ചേരാം. അതിന്നും അധികം സ്വജനങ്ങളെ വിരുന്നൂട്ടുകയും കുറെ പണം പിഴചെയ്കയും സഭ മുമ്പാകെ നമസ്കിക്കയും വഴിയെ പിളിഞ്ചുള്ളികൊണ്ട അടികൊള്ളുകയും വേണം. കൂടാതെ യജമാന്റെ കാൽ കഴുകി നമസ്കരിക്കയും വേണം. വിവാഹം പുരുഷന്റെ വീട്ടിൽവെച്ചാണ്. തിരണ്ടാൽ പെണ്ണീന്റെ അഛന്റെ വീട്ടിൽ കൊണ്ടുപോകും. അവിടെ ഭൎത്താവ ഒരകുടിൽ വെച്ചുകെട്ടി അതിൽ പാൎപ്പിക്കും. അവസാനം അതിന്ന പെണ്ണ തീവെക്കും. വീട ശുദ്ധമാക്കും. സ്വജനസദ്യ കഴിക്കും. ക്ഷണിക്കുന്ന വീടുകളുടെ വാതിലിന്മേൽ അല്പം അൎച്ച മഞ്ഞൾ ഒട്ടിക്കും. സ്വജനങ്ങളും ശേഷക്കാരും വെറ്റില മുതലായ്ക താലത്തിൽ വെച്ച ഘോഷയാത്രയായി കൊണ്ടുചെല്ലണം.വിവാഹം കഴിയുംമുമ്പ തിരണ്ടാൽ കുടിൽ വെച്ചകെട്ടേണ്ടത അമ്മാമനാകുന്നു. വിവാഹം നിശ്ചയിപ്പാൻ പുരുഷന്റെ അഛനും ബന്ധുക്കളും പെണ്ണിന്റെ വീട്ടിൽ പോയി പണം വസ്ത്രം ആഭരണങ്ങൾ ഇതൊക്കെ കൊടുക്കണം. 5 സുമംഗലിമാരെ പൂജിച്ച ഊട്ടണം. രണ്ട് വീട്ടിലും ഉണ്ടാകും പന്തൽ. രണ്ടേടത്തും 5 സുമംഗലിമാർ പോയി നെല്ല കുത്തികൊടുക്കണം. രണ്ടാം ദിവസം 5 സുമംഗലികൾ പുരുഷന്റെയും 5 പേർ സ്ത്രീയുറ്റേയും വീട്ടിൽ പോയി അവരെ കുളിപ്പിക്കണം.പത്താളുംകൂടി കൊശവന്റെ അവിടെ പോയി 5 അണിഞ്ഞ കുടം കൊണ്ടുവരണം. ഇതിൽ മൂന്നെണ്ണം അവർ കുളത്തിങ്ങൽ കൊണ്ടുപോയി വെള്ളം കൊണ്ടുവരും. ബാക്കി രണ്ട പിറ്റേന്ന മണവാളനും സോദരിയും കൂടി കൊണ്ടുപോയി വെള്ളം കൊണ്ടുവരും. കുടം അഞ്ചും പന്തലിൽ കൊണ്ടുപോയിവെക്കും. പിന്നെ മണവാളന്റെ ശേഷക്കാർ 12 തരം ആഭരണങ്ങളും ഒരപുതിയ വസ്ത്രം, പുഷ്പം, മുതലായതും കൊണ്ട യജമാനന്റെ വീട്ടിൽ പോയി ആയാളേയുംകൂട്ടി പെണ്ണിന്റെ വീട്ടിൽ ചെല്ലും. പെണ്ണീനെ കുളിപ്പിച്ച അലങ്കരിച്ചിട്ടുണ്ടാകും. പൊൻത്തകിടുകൊണ്ടും വൎണ്ണത്തകിടു കൊണ്ടും ഉണ്ടാക്കിയതായ ഒര നെറ്റിപ്പട്ടം ഒര ബ്രാഹ്മണൻ അവളുടെ നെറ്റിമേൽ കെട്ടും. അത കഴിഞ്ഞാൽ അവളെ പുരുഷന്റെ അവിടേ [ 135 ] ക്ക കൊണ്ടുപോകും. പന്തലിൽ ഒർ കട്ടാരവും കയ്യിൽ പടിച്ച മറെക്കുള്ളീൽ പുരുഷൻ പൂണുനൂൽ ധരിച്ചിരിക്കുന്നുണ്ടാകും. അവന്റെ നെറ്റിക്കും ബ്രാഹ്മണൻ പട്ടം കെട്ടണം. ബ്രാഹ്മണൻ രണ്ടപേൎക്കും ഉപദേശം കൊടുക്കണം. അത കഴിഞ്ഞാൽ തെരപതുക്കെതാത്തി സ്ത്രീപുരുഷന്മാർ അങ്ങോട്ടും ഇങ്ങോട്ടും മാല ഇടും. പെണ്ണിന്റെ അഛനമ്മമാർ പുരുഷന്റെ കയ്യിൽ കുറെ എള്ളിന്മണിവെച്ച വെള്ളം പകൎന്ന അവനോട പറയും"ഇവൾ നിന്റെതായി ഇവളെ നന്നായി നോക്കികോള്ളണം" എന്ന. താലി ബ്രാഹ്മണൻ പൂജിച്ചമണവാളൻ കയ്യിൽ കൊടുക്കും. അവൻ പെണ്ണീന്റെ കഴുത്തിൽ കെട്ടിക്കും. പിന്നെ അഗ്നിയെ ജ്വലിപ്പിച്ച അവരുടെ കൈകൾ തമ്മിൽചേൎത്ത വസ്ത്രങ്ങളുടെ തല കൂട്ടിക്കെട്ടി പന്തലിൽനിന്ന പോയി ഒരഅമ്മിമേൽ കാല്വെച്ച അരുന്ധതിയെ നോക്കണം. മടങ്ങി പന്തലിൽ വന്നാൽ കാരണവന്മാർ ആശീവ്വാദം ചെയ്യും.4-‌ാം ദിവസം പിന്നേയും പന്ന്തലിൽ പോയി ഇരുന്നിട്ട അഞ്ച വൎണ്ണമായ ചോർ അഞ്ച തട്ടിൽ വെച്ച ഒരതട്ടിൽ 9 തിരികൊളുത്തിവെച്ച എല്ലാം കൂടി ഉഴിയണം. വിവാഹം കഴിഞ്ഞവരായ അഞ്ച പുരുഷന്മാരും 5 സ്ത്രീകളും ഒരചരടും പിടിച്ച സ്ത്രീ പുരുഷന്റെ ചുറ്റും വട്ടത്തിൽ നിൽക്കും. ചരടിനുള്ളീൽ പെണ്ണിന്റെ ആങ്ങളെ ഒര പിലാശിൻ കോലുമായി നിൽക്കുന്നുണ്ടാകും. പുരുഷൻ തന്റെ കൈ കൂപ്പിതൊഴുതുംകൊണ്ടും ഇരിക്കും. സ്ത്രീപുരുഷന്മാരുടെ തലയിലും ചുമലിലും കൈകാലുകളുടെ മടക്കുകളിലും വിരലുകളുടെ എടയിലും ചെറിയ അരിയപ്പം വെക്കും.പിന്നെ രണ്ടാളും കുളിച്ച കയ്യിൽ വെറ്റില എടുത്ത നാലദിക്കിലേയ്ക്കും നമസ്കരിക്കണം. പുരുഷന്റെ പന്തലിന്റെ 12 കാലിന്മേലും ഗോപികൊണ്ട നാമമൊ ഭസ്മംമൊ കുറിയൊ ഇടണം. സ്ത്രീ ഒരൊ കാലിന്റെ മുരട്ടും കുറേശ്ശേ ചോറും നീരും കൊടുക്കണം. കൎപ്പൂരം കത്തിച്ച ആരാധിക്കയും വേണം.പിന്നെ അവർ പെണ്ണിന്റെ വീട്ടിലേക്കു പുറപ്പാടായി. അവിടെ അവളുടെ സോദരി തടുക്കും. അവളുടെ കുട്ടിയെ അവൎക്കുണ്ടാകുന്ന കുട്ടി വിവാഹം ചെയ്തേക്കാമെന്ന പ്ര [ 136 ] തിക്ഞ്ഞ കിട്ടിയല്ലാതെ അകത്തു കടക്കാനാകുകയില്ല.വഴിയെ ഭാൎ‌യ്യ ഭൎത്താവിൻറെ കൈകാൽ കഴുകിക്കും .ഇതിന്ന വെള്ളം ഒരു കുളത്തിൽ നിന്ന് കൊണ്ടുവരണം .പോകുന്ന വഴിയിൽ അരി വിതറിയും പോകണം.പിന്നെ ഭാൎ‌യ്യയ്ക്ക് ഭൎത്താവും ഭൎത്താവിന്ന ഭാൎ‌യ്യയും പാലും ചോറും കൊടുക്കണം.കൈകഴുകിയാൽ സ്ത്രീയുടെ ആങ്ങള പുരുഷൻറെ വിരലിൽ സ്വൎണമോതിരം ഇടണം.താലത്തിൽ വെറ്റിലയടക്കം കൊണ്ടുവരും .മുന്ന പിടി ഭൎത്താവ് എടുത്ത വസ്ത്രത്തിൽ കെട്ടും.വഴിയെ ക്ഷേത്രത്തിൽ പോയി തൊഴും.അഞ്ചാംദിവസം കുടങ്ങൾ പുഴയിൽ കൊണ്ടുപോയി ഇടും.മടങ്ങിവന്നാൽ 5 സുമംഗലികളെ പൂജിച്ചു ഊട്ടണം.പിന്നെ അഞ്ചു പുരുഷന്മാർ കൂടിയ ജനങ്ങൾ മുൻപാകെ ഭാൎ‌യ്യാ ഭൎത്താക്കന്മാൎക്കും ജാമ്യൻ നിൽക്കണം.അവരുടെ നല്ല നടപ്പിന് തങ്ങൾ ഉത്തരവാദികളാണെന്ന് പറയണം.വയ്യുന്നേരം സ്ത്രീപുരുഷന്മാർ പെണ്ണിൻറെ വീട്ടിൽ പോയി അന്യോന്ന്യം തലയിൽ എണ്ണ തേപ്പിച്ചമ മഞ്ഞനീറ്റിൽ കുളിക്കും.പിറ്റേന്ന് മടങ്ങി പോകുകയും ചെയ്യും.ഈ ജാതിയിൽ ശൈവരും വൈഷ്ണവരും ഉണ്ട്.

                 മരിച്ചാൽ  ശവം മറചെയ്യണം.മീതെ കള്ളി(കണ്ടലാവണക്ക)തെങ്ങോല ഇതുകൊണ്ട്  പന്തലിടും.ശവത്തിനെയും  വിധവയും കുറി  ഇടിയിക്കും.മകൻ  പൂണൂൽ ധരിക്കും.കുഴി  മൂടിയാൽ ഒരു  പറയൻ 3 മൂലെക്കൽ എരിക്കിൻകൊമ്പ് കുഴിച്ചിടും.വടക്ക്  കിഴക്കേ  മൂല  ഒഴിച്ചിടും.ഓരോ  കൊമ്പിന്മേൽ മകൻ ഒരു ചെറിയ  നാണ്യം  വെക്കും.അവൻ  കുടത്തിൽ  വെള്ളവും ഒരു  തീക്കൊള്ളിയുമായി പ്രദൎക്ഷിണം വെക്കുന്ന  സമയം അമ്മാവൻ  തലക്കൽ  നിന്നുംകൊണ്ട് കുടത്തിനെ ഓട്ടപെടുത്തും.3-5-7-9 ഇതിൽ  ഏതെങ്കിലും  ഒരു ദിവസം വിധവ കോടിവസ്ത്രം  ധരിച്ചു ആഭരണങ്ങൾ  അണിഞ്ഞു  ശ്മശാനത്തിൽ പോയി ചില കൎമങ്ങൾ ചെയ്യേണ്ടതുണ്ട്.താലിയും വളകളും അവിടെ  പൊട്ടിച്ചിടും.ആഭരണങ്ങൾ നീക്കും  ചെയ്യും.തുണിയിട്ട് മൂടി  അവൾ  പുഴയിൽ  പോയി  ചാണകം  തേച്ചു  കുളിക്കും.മകനും  മറ്റു  ശേഷക്കാരും ക്ഷേത്രത്തിൽ  പോകും.ബ്രാഹ്മണൻ പൂജകഴിച്ചു [ 137 ] ശ്രീകോവിൽ  അടയ്ക്കും.മകൻ  പിന്തിരിഞ്ഞു നിന്നുംകൊണ്ട് കുറെ  വെള്ളം വാതിലിന്മേലെയ്ക്കുംഏറിയും .അപ്പോൾ  ശാന്തിക്കാരൻ  വാതിൽ തുറക്കും.ഇപ്രകാരം മൂന്നു  പ്രാവശ്യം ചെയ്യണം.7-)0 ദിവസം പുണ്യാഹം  കുടഞ്ഞാൽ  പുള കഴിഞ്ഞു.വിധവ മൂന്നുമാസം  മറവിലിരിക്കണം.കൊല്ലത്തിൽ ശ്രാദ്ധും നടപ്പുണ്ട്.
                  തോട(തൊടവൻ)
     നീലഗിരി  മലയിൽ  പാൎക്കുന്നു.മുഖ്യധനം എരുമകളാണ്.ഇവരുടെ  വാസസ്ഥലത്തിനു  മന്ത്  എന്ന  പേർ. പഴനിക്കാരുടെ കാവടിയുടെ മുകൾപോലെയാണ് മേൽപുര.18 ഫീറ്റ്‌  നീളം 9 ഫീറ്റ്‌  വീതി നടു 10 ഫീറ്റ്‌ ഉയരം  ഉണ്ടാകും.പക്ഷെ  അകത്തേക്ക്‌  കടക്കാനുള്ള  ദ്വാരം 32 ഇഞ്ച്‌  ഉയരം 18 ഇഞ്ച്‌  വീതിയേ ഉണ്ടാകയുള്ളൂ.വാതിൽപലക മുതലായത്  യാതൊന്നും  ഇല്ല.തടിച്ച  കല്ലോ  മരപ്പലകയോ കൊണ്ട്  മൂടുകയെ  ഉള്ളൂ.നാല്കാലിന്മേൽ  എഴഞ്ഞുവേണം  കടക്കാൻ.പുരയുടെ  മുന്നിലും  പിന്നിലും മരംകൊണ്ട്  നിറച്ചിട്ടാണ്.ഇരുവശത്തും  മേൽപ്പുര നിലത്ത്  തൊടും.ഉള്ളിൽ ഒരാൾക്ക്‌ കിടക്കാനും  ഇരിക്കാനും  ഒരു  തറ  ഉണ്ടായിരിക്കും.അതിന്മേൽ  മാന്തോലോ പോത്തിൻതോലോ പായയോ  വിരിച്ചിരിക്കും.മറ്റേ  അരുക്ക അടുപ്പ മുതലായതായിരിക്കും .ഉരലിന്ന്  പകരം നിലത്ത്  ഒരു  കുഴിയാണ്.പുരയുടെ  ചുറ്റും  ഉരുളൻകല്ല്‌  കൊണ്ട്  മതിലുണ്ടായിരിക്കും.അങ്ങോട്ടും  ഇങ്ങോട്ടും കടക്കാൻ  ഒരു  ദ്വാരവും .അതിൽകൂടി  ഒരു പോത്തിന് കടക്കാൻ  വഴിയാ.തൊഴുത്ത്  പ്രത്യേകം  ഉണ്ടായിരിക്കും.അവിടെ  സ്ത്രീകൾ  ഇപ്പോഴും  പൊയ്ക്കൂടാ.സ്ത്രീകളുടെ  നടപ്പ്‌  വളരെ  മോശമാണെന്നാ പ്രസിദ്ധി.പെണ്ണിന് യവ്വനാരാ൦ഭത്തിൽ ഒരു  വിദ്യാരംഭം  വേണം.അതിനു  ബലവാനായ  ഒരു  ചെരുപ്പകാരനെ ആണ്  തിരഞ്ഞെടുക്കുക ,ഒരുത്തിക്കും പലേ  ഭൎത്താക്കന്മാർ നടപ്പാണ്.പലപ്പോഴും ഇവർ  ജ്യേഷ്ടാനുജന്മാർ ആയിരിക്കും.ഭൎത്താവ്  കുട്ടിയായാൽ അവൻ മുതിരുന്നവരെ ജ്യെഷ്ടന്മാരാണ് ഭൎത്താക്കന്മാർ.കുട്ടിയുടെ  അച്ഛൻ  ആരെന്നു തീര്ച്ചയാക്കാൻ  ഒരു  കൌശലമുണ്ട്.ഗൎഭം7-)0 മാസത്തിൽ ഗൎഭിണിക്കും ഒരവി [ 138 ] ല്ലം ശരവും കൊടുക്കേണ്ടതുണ്ട് .ഇത് ഭൎത്താക്കന്മാരിൽ  ഏവൻ  കൊടുക്കുന്നുവോ അവനാണ്  കുട്ടിയുടെ  അച്ഛൻ.ഇവർ  ജ്യെഷ്ട്യാനുജന്മാർ  ആണെങ്കിൽ മൂത്തവനാണ്  സാധാരണ  കൊടുക്കൽ.അച്ഛനും  ഇവൻ തന്നെ.എങ്കിലും  ജ്യേഷ്ടാനുജന്മാർ ഒരുമിച്ചു  പാൎക്കുംകാലം എല്ലാവരും  അച്ഛൻ  തന്നെ,ഒരുഗൎഭത്തിന് ഏ  കൎമം  ചെയ്‌താൽ ആ പ്രസവത്തിലെ കുട്ടിയുടെ  മാത്രമല്ല  കൎമം  ചെയ്തവൻ അച്ഛൻ,പിന്നെ  മറ്റൊരുത്തൻ ഈക്രിയ  ചെയ്യുന്നവരെ ജനിക്കുന്ന കുട്ടികൾക്കെല്ലാം ഇവൻ  അച്ഛനാകുന്നു.വില്ലും  ശരവും കൊടുത്തവൻ മരിച്ചതിൻറെ ശേഷം മറ്റൊരുത്തൻ  ഈ  കൎമം  ചെയ്തുമില്ല,വിധവയ്ക്ക്  കുട്ടികൾ ജനിക്കുകയും ചെയ്തു  എങ്കിൽ  ആ  കുട്ടികൾക്കും  അച്ഛൻ  മരിച്ചവൻ  തന്നെയാണ്.ഒരുത്തന്  ഒന്നിലേറെ  ഭാൎ‌യ്യയും  നടപ്പുണ്ട്.ഈ  മാതിരി  കാൎ‌യ്യങ്ങളിൽ ഒരുത്തിക്ക്ക്  ഒരുത്തൻ  വില്ലും  അമ്പും കൊടുക്കും.മറ്റൊരുത്തിക്ക്  വേറൊരുവൻ  കൊടുക്കും
                മരിച്ചാൽ  ശവം ദഹിപ്പിക്കയാണ്.വഴിയെ  ഒരു  പോത്തിനെ  അടിച്ചുകൊല്ലുകയും  വേണം.ദഹിപ്പിക്കുന്ന  സമയം  തലയുടെ  ഓടും  മറ്റുചില  അസ്ഥികളും  എടുത്തു സൂക്ഷിക്കും .ഇത്  മറ്റൊരു ദിവസം ദഹിപ്പിക്കും.ചില  സമയം ഏതാനും ദിവസം  കഴിഞ്ഞിട്ടായിരിക്കും.ചിലപ്പോൾ  കുറെ  മാസം  ചെന്നിട്ടും ആകും.ഒരു  പൈങ്കിടാവിന്റെ  ശവസംസ്കാരംകണ്ണ്കൊണ്ട്

കണ്ട ഒരു യൂറോപ്യൻ സായിപ്പ്‌ താഴെ കാണും പ്രാകാരം എഴുതിയിരിക്കുന്നു.ശവം നാലാളാൽ ചുമലിൽ എടുക്കപെട്ടതായ ഒരു കോണിമേൽ തുണിയിട്ട് മൂടി കിടത്തി കൊണ്ടുവന്നു.വഴിയെ രണ്ടു ചെണ്ടക്കാരും.മരിച്ചവളുടെ അമ്മയെ ഒരു ചാക്കിലാക്കി മൂടി എടുത്തുകൊണ്ട് മരിച്ചവളുടെ അമ്മയും ചാക്കിൽ അരിയും ചക്കരയും തടി കൂട്ടാൻ വിറകും വഹിച്ചുകൊണ്ട് ശേഷക്കാരും ആണുങ്ങളും ഉണ്ടായിരുന്നു.പ്രത്യേകം വെച്ച്കെട്ടിയിരുന്ന ഒരു കുടിലിന്റെ നേരെ എത്തിയാറെ ശവം എടുത്തു പുറത്തു നിലത്ത് മലൎത്തി കിടത്തി.ഒന്നാമതാ പുരുഷന്മാരും വഴിയെ സ്ത്രീകളും ശവത്തെ നമസ്കരി [ 139 ] ക്കയും തൊഴിക്കയും ദുഖിക്കുകയും ചെയ്തു.ഈ സമയം ഒരു സ്ത്രീ കടിലിന്നകത്ത കുറേശ്ശെ അരി,ചക്കര,പനംപൊടി ,തേൻ ചീപ്പ്,ഇതകളും മരിച്ച കുട്ടിയുടെ കളി സാധനങ്ങളും എടുത്തു വെച്ചിരുന്നു.ഒടുവിൽ പറഞ്ഞ ശവത്തോടുകൂടി ചുടാനുള്ളതായിരുന്നു.വഴിയെ ശവത്തെ ഉള്ളിൽ കൊണ്ടുപോയി ശേഷക്കാരും ചെന്നു.അവർ വീണ്ടും തൊഴിച്ചു കരഞ്ഞു.അപ്പോഴേക്കും ആറ്‌ എരുമകളെ കൊണ്ടുവന്നു.അതിൽ ഒന്നിനെ വാദ്യാഘോഷത്തോട് കൂടി തലയ്ക്ക് ഒരു അടിയാലെ കൊന്നു.ഉടനെ ശവം പുറത്തുകൊണ്ടു വന്നു.കാൽ എരുമയുടെ നെറ്റിമേലാക്കി കിടത്തി.തൊഴിക്കലും നിലവിളിയും പിന്നെയും തുടങ്ങി .അത് അവസാനിച്ചിട്ടു ഒരു ചടങ്ങ് ഉണ്ടായി.മരിച്ച പെൺകുട്ടിയുടെ സംബന്ധികളുടെ കൂട്ടത്തിൽ നിന്ന 3 വയസ്സായ ഒരു ആൺകുട്ടിയെ തിരഞ്ഞെടുത്തു.അച്ഛൻ അതിനെ എടുത്തു കൊണ്ടുപോയി ഒരുമാതിരി പുല്ലും ഒരുമാതിരി ചെടിയുടെ കൊമ്പും കൊണ്ടുവന്നു.മരിച്ചവളുടെ അമ്മ അതിൻറെ ഒരു കയ്യ് ശവത്തിന്മേലെ കമ്പിളി കുപ്പായഉള്ളിൽ നിന്നും എടുത്തിട്ടു ആൺകുട്ടിയെ കൊണ്ട് ഇപ്പോൾ പറഞ്ഞ പുല്ലും കൊമ്പും ആ കയ്യിലും ചെറുനാരങ്ങ ,അരി,പഴം,ചക്കര ,തേൻചീപ്പ് ,വെണ്ണ,ഇതൊക്കെ കുപ്പായകീശയിലും വെപ്പിച്ചു.വഴിയെ കീശ തൂശിയും നൂലും കൊണ്ടുവന്നു തുന്നി,ആൺകുട്ടിയുടെ കുപ്പായം അച്ഛൻ എടുത്തു അതുകൊണ്ട് അവനെ തലയോട് മൂടി.ഇങ്ങനെ അടിയോടു മൂടിയ സ്ഥിതിയിൽ രാത്രി മുഴുവനും ശവത്തിന്റെ അടുക്കെ കുട്ടി കഴിച്ചുകൂട്ടി.ശേഷക്കാർ കാവൽ നിന്നും കൊണ്ട്

              വിവാഹം കഴിയാത്ത ബാലനാണ് മരിച്ചതെങ്കിൽ ഒരു ബാലികയും പ്രസവിചിട്ടില്ലാത്ത സ്ത്രീയാൽ ഭൎത്താവും  ഇങ്ങനെ  ചെയ്യണം.ദാഹനമദ്ധ്യെ തലയോട് വെണ്ണനീരിൽനിന്ന് എടുത്തു  സൂക്ഷിക്കും.അത് വഴിയെ ഒരിക്കൽ ഘോഷമായി ദഹിപ്പിക്കണം
                    ദന്ധാസി.
               ഗഞ്ചാംജില്ലയിൽ കാണും.മിക്കതും മൊരം കള്ളന്മാരാണ്.തെക്കൻദിക്കിൽ കള്ളരുംമറവരും എന്നപോലെ.അവൎക്ക്‌ പ [ 140 ] തിവായിട്ട ഒര കൈകൂലികൊടുത്താൽ കളവുണ്ടാകയില്ല. ഉണ്ടായാൽ തെളിവുണ്ടാക്കി മുതൽ മടങ്ങി കിട്ടും. കട്ടതിൽ ഒര ഓഹരി അവരുടെ തലവന്നാണ. അരക്കില്ലത്തന്നിന്ന പോകുവാൻ പാണ്ഡവൎക്ക ഗുഹവഴി മാന്തി ഉണ്ടാക്കികൊടുത്തതിന പ്രതിഫലമായിട്ട പാണ്ഡവന്മാർ കല്പിച്ചകൊടുത്തതാണത്രെ കക്കാൻ ഉള്ള അവകാശം. വേറെ ഒര കഥ പറയുന്നത ശ്രീകൃഷ്ണന്റെ ഭാൎയ്യയായ രാധയുടെ സഖി ദൂതികയിൽനിന്നുണ്ടായവരാണ ഇവരെന്നാണ. ഒര കുട്ടിജനിച്ചാൽ മൂന്നാം ദിവസമെങ്കിലും അഞ്ചാംദിവസമെങ്കിലും പുരയുടെ ചമര തുരന്ന ഒരദ്വാരമുണ്ടാക്കി അതിൽകൂടി കുട്ടിയെ മൂന്നുപ്രാവശ്യം അപ്പുറത്തൃക്ക കൊടുക്കും. അപ്പോൾ  ഒക്കെയും "കടന്നൊകുട്ട്! കടന്നൊകുട്ടി! നീ അഛനേക്കാൾ കേമനാകണെ" എന്നു പറയണം. ഇത പണ്ടായിരുന്നു എന്ന ചിലർ പറയുന്നു. ചിലർ സമ്മതിക്കയേ ഇല്ല. ആൺകുട്ടികളുടെ മുടികളയുക കറുത്തവാവ നാളാകുന്നു.ആ ദിവസം ഒര പോൎക്കിനേയും ഏഴു കോഴിയേയും അറുക്കണം. അഛന്റെ പെങ്ങളുടെ മകളെ കല്യാണം പാടില്ല. അമ്മാമന്റെ മകളെ ആവാം. കല്യാണത്തിന്ന തലേനാൾ വയ്യുന്നേരം ഒര പുറ്റിങ്കൽ ഒര കോഴിയെ അറക്കണം. അന്ന പുരുഷനെ സോദരിയുടെ ഭൎത്താവ് ക്ഷൗരം ചെയ്യണം. കല്യാണപന്തലിൽ മണവാളന്റെ അടുക്കെ പെണ്ണ അവളുടെ അമ്മാമന്റെ മടിയിൽ ഇരിക്കും. ഒര കാരണവനൊ മറ്റൊ രണ്ടാളുടേയും കയ്യ കൂട്ടിപ്പിടിച്ച അതീൽ ഒര അടൊക്കാകത്തിയും അടെക്ക്യും കുറെ അരിയും വെച്ച മഞ്ഞച്ചരടകൊണ്ട ഏഴ ചുറ്റികെട്ടും. ഇന്നവന്റെ പൗത്രിയും ഇന്നവന്റെ പുത്രിയുമായ ഇന്നവളെ ഇന്നവന്റെ പൗത്രനും ഇന്നവന്റെ പുത്രനുമായ ഇന്നവനോട ചേൎക്കുന്നു എന്ന് വിളിച്ചുഅ പറയും. അടെക്കാകത്തി പെണ്ണീന്റെ ആങ്ങള എടുത്ത പുരുഷനെ ഒര അടിയും അടിച്ചുകൊണ്ടുപോകും. അനന്തരം സ്ത്രീപുരുഷന്മാർ കവിടിയാടും. ആ മദ്ധ്യെ അവരുടെ വസ്ത്രങ്ങൾ കൂട്ടികെട്ടി അവരുടെ കയ്യിലുണ്ടായിരുന്ന അരി ഒര കോൺതക്കൽ കെട്ടും. കളി കഴിഞ്ഞാൽ ഈ അരി  ഒര ചെറിയ മൺപാ [ 141 ] ത്രംകൊണ്ട് അളക്കും .ആദ്യം  പെണ്ണിൻറെ പേൎക്കും.അപ്പോൾ അരി ശരിയായിട്ടുണ്ടാകും .പിന്നെ പുരുഷൻറെ പേൎക്ക്  അളക്കും.അപ്പോൾ  അരി  കുറവുണ്ടെന്നു നടിച്ചിട്ടു പുരുഷനെ  കള്ളനെന്നും മറ്റും  വിളിച്ചു  കളിയാക്കും.ചില വിവാഹങ്ങളിൽ പുരുഷൻ  കോപം  നടിച്ചു  പോകും .എന്നാൽ പെണ്ണിൻറെ  ആങ്ങള  തിരികെ  കൊണ്ട്പോരണം.തിരണ്ടാൽ  ഏഴ്  ദിവസം അശുദ്ധി.വിവാഹം  നിശ്ചയിച്ചതിന്റെ ശേഷമാണ് തിരണ്ടതെങ്കിൽ മേലിലെശ്വശുരൻ ഏഴാം ദിവസം പെണ്ണിന്  ആഭരണങ്ങളും പണവും  സമ്മാനിക്കണം
      ശവം ദഹിപ്പിക്കയാണ്.വിധവ ഊരിന്റെ അതിൎക്കലോളം ശവത്തോട് കൂടെ  പോയി ,അവിടെ ഒരു കലവും കയ്യിലും വലിച്ചെറിഞ്ഞു  മടങ്ങി പോരണം.മരിച്ച ആൾ കുറേ പ്രമാണി ആയിരുന്നു എങ്കിൽ 11-)0 ദിവസം ഒരു  ക്രിയഉണ്ട്.ദഹിപ്പിച്ച  സ്ഥലത്ത് ഒരു  തുണിവിരിച്ചു രണ്ടാൾ അപ്പുറവും ഇപ്പുറവും വാളോ വലിയ കത്തിയോ കയ്യിൽ പിടിച്ചുകൊണ്ടും ഇരിക്കും.ഒരു  ഈച്ചയോ  മറ്റു  പ്രാണികളോ തുണിയിൽ  വന്നു  ഇരുന്നാൽ  ക്ഷണം തുണി  മടക്കികെട്ടി  വീട്ടിൽ കൊണ്ടുപോയി  പ്രാണിയെ  കുടഞ്ഞുകളയും.
                     ദാസരി
         ഇവർ  ഒരു  ഒറ്റ ജാതിയല്ല.പലകൂട്ടരും  ദാസരിയാകാം.താണ ജാതിയാകണം. യാചിച്ചു  നടക്കുകയാണ് മുഖ്യ പ്രവൎത്തി.കോയമ്പത്തൂർ കാരമടെക്ഷേത്രത്തിൽ കൊല്ലംതോറും രഥോൽസവത്തിങ്കൽ ദാസരികൾക്ക്  പഞ്ചാമൃതം കൊടുത്താൽ  വളരെ  ഫലം  ഉണ്ടത്രേ.പഞ്ചാമൃതം  അവർ  വായിലിട്ടിട്ടു അൽപം ഭക്ഷിച്ച ശേഷിപ്പ് ഭജനക്കാരുടെ  കയ്യിലേക്ക്  തുപ്പും .അത് ഭക്ഷിച്ചാൽ സൎവരോഗം  മാറും.,സന്തതിയുണ്ടാകാം. ചിലർ  ദാസരികൾക്ക് വെറ്റില വായിൽകൊടുക്കും അവർ അത്  ചവച്ചിട്ടു ഭക്തന്റെ  വായിലേക്ക്  തുപ്പും.അതിനും  വലിയ  ശക്തി  ഉണ്ടത്രേ .ചില  സ്ത്രീകൾ സന്തൎത്യാൎഥം ദാസരികളോട്കൂടി  രമിക്കും  എന്നും  പറയുന്നുണ്ട്. പഴനിക്ക്  പോകുന്നവർ കവിളും  നാവും തുളയ്ക്കുന്ന നടപ്പുണ്ട് [ 142 ] ല്ലോ.ചില  ദാസരികൾ കവിൾ തുളച്ചു സ്ഥിരമായ  ദ്വാരം  ഉണ്ടാക്കും.ചിലടങ്ങളിൽ അമ്മാവൻറെ മകളെ  കല്യാണം ചെയ്തു നിൎബന്ധമാകുന്നു. വിധവാവിവാഹം ആകാം.ഉപേക്ഷിക്കാൻ  പാടില്ല ...ശവം  ദഹിപ്പിക്കുകയാകുന്നു....
                     ദുദൈകല
മുസൽമാനാണ്.പക്ഷെ ഹിന്ദു നടപ്പുകൾ പലതും ഉണ്ട് .കല്യാണത്തിനു താളികെട്ടണം .ഹിന്ദുമതാചാരങ്ങളിൽ അനുവദിക്കുന്നിടത്തോളോം ചേരും.ആയുധപൂജയുണ്ട്.പക്ഷെ നവരാത്രിക്കല്ല.ബക്രീദ് പെരുന്നാളിന്നാണ്.പെണ്ണ് തിരണ്ടാൽ സദ്യ ഉണ്ട്.ബാക്കി മുസൽമാൻമാർ ഇത് ഗോഭ്യമായി വെക്കും.സ്ത്രീ പുരുഷന്മാരുടെ ഉടുപുടുവ കേവലം ഹിന്ദുക്കളുടെ മാതിരിയാകുന്നു [ 143 ]
--129--


ചില ദിക്കിൽ ക്ഷേത്രത്തിൽനിന്ന കൊണ്ടുവരണം. മരുമക്കത്തായം എന്ന പറയണമോ? ക്ഷേത്രത്തിലേക്കു ചേൎന്നവളാണ മരിച്ചതെങ്കിൽ ശാന്തിക്കാരൻ മഞ്ഞഗുരുതികൊണ്ട ശവം കുളിപ്പിക്കണം. ഏറ്റവും അടുത്ത ദായാദിയായ പുരുഷൻ തല മുഴുമൻ ക്ഷൌരം ചെയ്യിക്കണം. താലികെട്ടകല്യാണം ചെയ്ത ആൾ ബ്രാഹ്മണനായാലും അയാളുടെ ശവത്തിന്മേൽ വിതറുവാനുള്ള മഞ്ഞപ്പൊടി അവൾ ഉണ്ടാക്കണം. അമ്മയുടെയും അമ്മാമന്റെയും ശ്രാദ്ധങ്ങൾ ഊട്ടിയേ കഴിവൂ. ഹിന്ദുശാസ്ത്രപ്രകാരം ദേവദാസികൾക്കു മാത്രം തങ്ങൾക്കായി പെൺകുട്ടികളെ സ്വീകരിക്കാം. (ദത്തെടുക്കാം). വിധവമാർ സ്വീകരിക്കുക മരിച്ച ഭൎത്താവിനുവേണ്ടിയാണല്ലോ. ആൺകുട്ടികളെ മാത്രമേ പാടുള്ളു താനും.
ദേവാടിക.


(ദേവന്റെ അടിയർ) തെക്കേകന്നടത്തിൽ ഒരുമാതിരി അമ്പലവാസികളാണ. വിവാഹം എന്നും ആവാം. വിധവാവിവാഹം ആവാമെങ്കിലും ചെറുപ്പത്തിൽ വൈധവ്യം വന്നാൽ മാത്രമേ നടപ്പുള്ളു. ശവം ദഹിപ്പിക്കയാണ. മാംസം ഭക്ഷിക്കും മദ്യം സേവിക്കും. മരുമക്കത്തായക്കാരാണ. കല്യാണം ഉറച്ചാൽ പെണ്ണിന പുരുഷൻ ഒരു മോതിരം കൊടുക്കും. അവൾ അതു ചെറു വിരലിൽ ഇടും.
ദേവാംഗ.


മദ്രാശി സംസ്ഥാനത്ത എങ്ങും കാണാം. ഭാഷ തെലുങ്കും കൎണ്ണാടകവുമുണ്ട. ചിലർ മാംസഭുക്കുകളാണ. മറ്റവർ മാംസം ഭക്ഷിക്കയില്ല. എങ്കിലും അന്യോന്യം വിവാഹം ആവാം. മാംസം ഭക്ഷിക്കുന്ന കൂട്ടത്തിൽനിന്ന മറ്റേതിലേക്ക കല്യാണംചെയ്തു കൊണ്ടപോയാൽ പിന്നെ മാംസം ഭക്ഷിച്ചുകൂടാ. തിരളുവോളം പാത്രങ്ങളാകട്ടെ ഭക്ഷണസാധനങ്ങളാകട്ടെ തൊടുകയും പാടില്ല. കല്യാണത്തിങ്കൽ അമ്മാമൻ ചരടകെട്ടണം. ശവത്തിനെ ഇരുത്തിയാണ മറചെയ്ക. പത്മശാലക്കാർ എന്നൊരു കൂട്ടരുണ്ട. അവരും ദേവാംഗരും പൂൎവ്വം ഒന്നായിരുന്നുപോൽ. അവർ


9
[ 144 ]
---130----

ലിംഗധാരികളാണിപ്പോൾ, ദേവാംഗർ വൈഷ്ണവരും. ഒരു പന്തീരാണ്ടിനുള്ളിൽ ഒരിക്കൽ ഒരു ദേവാംഗൻ വീട വിട്ടിട്ട പത്മശാലക്കാരുടെ കൂട്ടത്തിൽ ചേരും. അവരോട പിച്ച എടുത്ത നടക്കും. കൊടുത്തിട്ടില്ലെങ്കിൽ വീട്ടിൽ കണ്ടത എടുത്തുകൊണ്ടുപോകാം. തിരുനൽവേലി, മധുര ഈ ജില്ലകളിൽ ഇവർ ബ്രാഹ്മണരെക്കാൾ ഒരു മാറ്റ മീതെയാണെന്ന ഭാവമുണ്ട. ബ്രാഹ്മണൎക്ക നമസ്ക്കരിക്കയില്ല.

ദൊംബ്.


വിശാഖപട്ടണം ജില്ലയിൽ ഉണ്ട. മലപ്രദേശത്താണ. പ്രവൃത്തി നെയ്ത്ത, കച്ചോടം, വാദ്യക്കാർ, യാചകർ, ചിലൎക്കു കന്നും കൃഷിയും. തിരണ്ട പെണ്ണ അഞ്ചദിവസം വീട്ടിന്ന പുറത്ത കഴിക്കണം. വിവാഹം തിരണ്ടിട്ട മതി. അച്ഛന്റെ പെങ്ങളുടെ മകളെ അവകാശപ്പെടും. ചിലേടത്ത അമ്മാമന്റെ മകളേയും. ആണിന്റെ വലത്തെ ചെറുവിരലും പെണ്ണിന്റെ എടത്തേതും കൂട്ടി കെട്ടി അവർ കുടിക്കകത്ത കടക്കും. പിറ്റേന്ന ആണിന്റെ കുടിക്ക പോകും. വിധവാവിവാഹം ആവാം. ഏട്ടന്റെ വിധവയെ പതിവായി അനുജൻ കെട്ടും. കഴിവുള്ളോരുടെ ശവം ദഹിപ്പിക്കും. കുട്ടികൾക്കു പേരിടുക അധികവും ജനിച്ച വാരത്തിന്റെ പേരാണ. മരിച്ച ആൾക്കു മകനോ ഭൎത്താവോ ഉണ്ടെങ്കിൽ അവർ 10- ദിവസം തലയും മീശയും കക്ഷവും ക്ഷൗരം ചെയ്യണം. കുട്ടികൾ ജനിക്കുമ്പോൾ ആത്മാവില്ലത്രേ. മരിച്ച കാരണവന്മാരിൽ ഒരാളുടെ ആത്മാവ വഴിയ കടന്നുകൂടും. കുട്ടിയുടെ കയ്യിൽ ഒരു കോഴിഎല്ല കൊടുക്കും. അതിനെ അത വിട്ടുകളഞ്ഞാൽ ആത്മാവ കടന്നുകൂടിയതിന്റെ അടയാളമാകുന്നു. ചില ദൊംബമാൎക്ക തിളെക്കുന്ന എണ്ണ ശരീരത്തിൽ പാരാം. പൊള്ളുകയില്ലത്രെ. മുമ്പ ഒരുത്തന അവന്റെ തോൽ കടുപ്പമാക്കാനുള്ള ശക്തിയുണ്ടായിരുന്നു. വെടിവെച്ചാൽ തുളയില്ലായിരുന്നുപോൽ. ഒരിക്കൽ രണ്ടു സ്കൂൾമാസ്റ്റൎമാരുടെ മേൽ വഴിക്കവഴിയായി ചെകുത്താനെ കയറ്റികൾഞ്ഞതായി പറയുന്നു.
[ 145 ]
ദോബി (ധോബി).

തിരളും മുമ്പു വേണം വിവാഹം. അല്ലാത്തപക്ഷം ഒരു വാ ളോടൊ, മരത്തോടൊ ആദ്യം വിവാഹംചെയ്തിട്ടുവേണം പുരുഷ നെ വിവാഹംചെയ്‍വാൻ. സ്ത്രീപുരുഷന്മാർ രണ്ടാളും ഏഴു കിണ ററിലെ വെള്ളംകൊണ്ടു കുളിക്കണം. പുനൎവ്വിവാഹം ആവാം. ശവം ദഹിപ്പിക്കയാണ. ശ്രാദ്ധം ഊട്ടും.

ധക്കഡൊ.

ഒരു മാതിരി ഉരിയാ കൃഷിക്കാരാണ. ധക്ക‍ഡോവിന തന്റെ അഛനെ അറിഞ്ഞുകൂടാ എന്നൊരു വാക്കുണ്ട. ബ്രാഹ്മണന ശൂ ദ്രീയിലുണ്ടായതാണെന്നു പറയുന്നു. പൂണൂലുണ്ട. ബ്രാഹ്മ ണന്റെ മാത്രമെ വെള്ളം കുടിക്കയുള്ളു. വിവാഹം തിരളും മുമ്പ വേണം. വിധവാവിവാഹം ആവാം. മാംസം ഭക്ഷിക്കും. ശവം കു ഴിച്ചിടുകയാണ പതിവ..

ദോബി (ധോബി).

ഒരിയകൃഷിക്കാരനാണ. ധൂളിയിൽനിന്നായിരിക്കാം പേർ. ദൊലി (ഡൊലി) എന്നതിൽനിന്നും ആവാം. തിരളും മുമ്പ വി വാഹം നിൎബന്ധമല്ല. വിധവാവിവാഹം ആവാം. മാംസം ഭ ക്ഷിക്കും. ശവം കദഹിപ്പിക്കയാണ. ചിലൎക്ക് പൂണുലുണ്ട.

നല്ക്കാ.

തെക്കെ കന്നടത്തിൽ ഒരു മാതിരി പാണരാണ. വട്ടി, കൊ ട്ട, കുട ഇത്യാദി ഉണ്ടാക്കലും ഭൂതബലിക്കളയും പ്രവൃത്തി. മല യാളത്തിലെ മലയൻ, മുന്നൂററൻ, പാണൻ, മണ്ണാൻ ഇവരുടെ തെറ തെയ്യാട്ട ഇതകളുടെ മാതിരിതന്നെ. തിരണ്ടതിൽപിന്നെ യാണ വിവാഹം. ശവം ദഹിപ്പിക്കയുമുണ്ട. കുഴിച്ചിടുകയുമുണ്ട. അഞ്ചാം ദിവസവും ഏഴാംദിവസവും പുല പോകും.

നഞ്ചിനാട്ട വെള്ളാളൻ.

തിരവിതാംകൂറിൽ തോവാള, അഗസ്തീശ്വരം ഈ രണ്ടു താലൂ ക്കുകളിലാണ അധികവും. എന്നാൽ മററ എല്ലാടത്തും ഉണ്ട. [ 146 ] ഒട്ടുക്ക 18,000 ജനമേയുള്ളു. പുരുഷന്മാരെ പിള്ള എന്നാണ വിളിക്കുക. മരുമക്കത്തായമാണ. ശൈവരെന്നും അശൈവരെന്നും രണ്ടുവകയുണ്ട. ശൈവര മത്സ്യമാംസം ഭക്ഷിക്കയില്ല. അശൈവരുടെ ചോറുണ്ണുകയുമില്ല. അശൈവർ മത്സ്യമാംസം ഭക്ഷിക്കും. ശൈവരുടെ ചോറുണ്ണും. ഇവരുടെ സ്ത്രീകളെ ശൈവൎക്കു ഭാൎയ്യയാക്കികൊടുക്കും. എന്നാൽ പിന്നെ അവൾക്ക അശൈവരുടെ ചോറുണ്ടുകൂടാ. തെക്കൻ‌ദിക്കിൽ വീഥികളിലായി പാൎക്കും. വടക്കോട്ട നായന്മാരെ മാതിരി പ്രത്യേകം പ്രത്യേകം പറമ്പുകളിലാണ. ഇവരുടെ ഉടുപുടവ നായന്മാരെപോലെയാകുന്നു. മറ്റവരേത പഴയ തമിൾ മാതിരിതന്നെ. തിരണ്ടതിന്റെശേഷം വിവാഹമത്രെ പതിവ. എങ്കിലും അതിന്നുമുമ്പും അപൂൎവ്വമല്ല. അമ്മാമന്റെ മകളെങ്കിലും അഛൻ പെങ്ങളുടെ മകളെങ്കിലുമാണ ഭാൎയ്യയാവാൻ ഉത്തമം. ഭാൎയ്യയെ ഉപേക്ഷിക്കാം. പക്ഷെ ഒഴിമുറി അല്ലെങ്കിൽ വിടുമുറി ആധാരം ഭൎത്താവ ഒപ്പിട്ടുകൊടുക്കണം. സ്ത്രീക്ക പിന്നെ നഞ്ചിനാട വെള്ളാളനൊ പാണ്ടിവെള്ളാളനൊ സംബന്ധം തുടങ്ങാം. മരുമക്കത്തായമാണെങ്കിലും പുത്രന്മാൎക്ക അഛന്റെ സ്വാൎജ്ജിതസ്വത്തിൽ നാലാലൊന്നിന്നും മരുമക്കത്തായപ്രകാരം അഛന്ന എന്ത കിട്ടുമായിരുന്നുവൊ അതിന്റെ നാലിലൊന്നിന്നും അവകാശമുണ്ട. ഭാൎയ്യയെ ത്യജിച്ചാൽ അവൾക്കും കുട്ടികൾക്കും ഭൎത്താവിന്ന സ്വാൎജ്ജിതസ്വത്തില്ലെങ്കിൽ പൂൎവ്വസ്വത്തിൽ പത്താലൊരംശത്തിന്ന അവകാശമിരിക്കും. വിധവ പുനൎവ്വിവാഹം ചെയ്യാതിരുന്നാൽ ചിലവിന്നവകാശമുണ്ട. ഉപേക്ഷിച്ചാൽ ഭൎത്താവിന്റെ ജീവകാലത്തോളവും അങ്ങിനെതന്നെ. വിധവയെ സംബന്ധം തുടങ്ങുന്നവൻ അവൾക്ക ഒര ആധാരം ചെയ്തു കൊടുക്കണം. താൻ മരിക്കുമ്പോഴൊ ഉപേക്ഷിക്കുമ്പൊഴൊ ഇന്നത ഒര സംഖ്യ അവൾക്ക കൊടുത്തേക്കാമെന്നായിട്ടു. അതിന്ന എടുപ്പ എന്ന പേർ. ശേഷക്രിയ ചെയ്യേണ്ടത മകനാണ. മകനില്ലെങ്കിൽ മരുമകൻ. പുല പതിനാറാണ. ആ ദിവസങ്ങളിൽ പിണ്ഡകൎത്താവ് പൂണുനൂൽ ധരിക്കണം. അതില്ലെങ്കിലും 16-ാംദിവസം നിശ്ചയം. മകളുടെ മകൻ മരിച്ച പുല മുത്തശ്ശിക്കാകുന്നു. [ 147 ] നമ്പിടി.

പുണുനൂൽ ഇല്ലാത്തവരും ഉള്ളവരും ഉണ്ട. ഉള്ളവൎക്ക് പ്രത്യേകം പുരോഹിതനുണ്ട. ഇല്ലാത്തവൎക്ക എളയതാണ. മരുമക്കത്തായമാകുന്നു. പുല പന്ത്രണ്ട. ചിലേടത്ത പത്തും. പൂണുനൂൽ ഉള്ളവരിൽ പ്രമാണി കക്കാട്ട കാരണമുൽപാടാണ. സ്ത്രീകളെ മാന്തലെന്ന വിളിക്കും. കൊച്ചുശീമയിലും മലയാളത്തിലും മനോല്പാണ. പൂണുനൂലള്ളവൎക്ക് ഗായത്രിയുണ്ട. കല്യാണം ആശൗചം മുതലായതിന്നു പുരോഹിതൻ നമ്പൂതിരിയാകുന്നു. താലികെട്ടാൻ സ്വജനം തന്നെയാണ. സ്ത്രീകൾക്ക സംബന്ധം നമ്പൂതിരിമാരും ഉണ്ട. സ്വജാതിക്കാരും ഉണ്ട.

നമ്പൂതിരി.

വിവാഹം തിരളും മുമ്പെ വേണ്ടാ. താലികെട്ടേണ്ടത അഛനാണ. മണവാളൻ വരുന്നസമയം വസ്ത്രങ്ങൾ കൊണ്ടുചെല്ലും. അതിൽനിന്ന നാല എണപ്പുടവ ഇല്ലത്തിനകത്ത കന്യകയുടെ അടുക്കേക്കയക്കണം. രണ്ടു കന്യക ഉടുക്കും. രണ്ടു പുറത്തേക്കുതന്നെ കൊണ്ടുവന്നിട്ടു മണവാളൻതന്നെ ഉടുക്കണം.വഴിയെ മണവാളന്റെ കാൽ അഛൻ കഴുകണം. സ്ത്രീപുരുഷന്മാർ അന്യോന്യം കണ്ടുകൂടാ. കന്യക ഒര വലിയ കുടകൊണ്ടു മറച്ചിറ്റിക്കും. ഭൎത്താവിനെ തൊടാതെ ഒര മാല അങ്ങട്ടകൊടുക്കും. അത ഭൎത്താവ ധരിക്കും. പിന്നെ മാത്രം അങ്ങോട്ടും ഇങ്ങോട്ടും കാണും. പിന്നെ കന്യകയെകൊണ്ട അഗ്നിയെ മൂന്നു പ്രദക്ഷിണം വെപ്പിക്കും. അത കഴിഞ്ഞിട്ട സപ്തപദി. ഇത ഭാൎയ്യയെ കൈപിടിച്ച ഏഴടി നടത്തുകതന്നെ. ഭക്ഷണം കഴിഞ്ഞാൽ അഛൻ മകളെ മടിയിൽ ഇരുത്തി ജാമാതാവോടെ അവളെ നന്നായി രക്ഷിക്കണമെന്നും പറഞ്ഞ ഏല്പിച്ചകൊടുക്കും. വഴിയെ ഇല്ലത്തേക്ക കൊണ്ടുപോകും. മൂന്നുനാൾ ദമ്പതിമാർ തമ്മിൽ വേറിട്ടിരിക്കണം. അഞ്ചാംദിവസം രണ്ടാളും എണ്ണതേക്കണം. ഭാൎയ്യയുടെ മുടി ഭൎത്താവ ചീൎപ്പകൊണ്ടു മാടണം. കളിക്കുംമുൻപെ രണ്ടാളൂം കൂടി ഒര മുണ്ടകൊണ്ട മാനത്തകണ്ണൻ എന്നു പറയുന്ന മീനിനെ പിടിക്കണം ആ സമയം ഒര ബ്രഹ്മചാരി ഭൎത്താവോടെ ചോദിക്കും "ഒര [ 148 ] പശുവിനേയും പുത്രനേയും കാണുക ഉണ്ടായൊ?" എന്ന മുണ്ടിലേക്കു ഭൎത്താവ പറയും. "ഉവ്വ. ഇവിടെയുണ്ട" എന്ന. വേറേയും ക്രിയകൾ ഉണ്ട. എല്ലാം വൎണ്ണിപ്പാൻ സ്ഥലം പോരാ. നാലോളം ഭാൎയ്യമാരാവാം. ഓരോ വിവാഹത്തിനും കൎമ്മങ്ങൾ എല്ലാം ചെയ്യണം. ഗൎഭമുണ്ടായാൽ പ്രസവത്തോളം ഭൎത്താവ തല വളൎത്തണം. ഓന്നിലേറെ വേളികഴിച്ച ആളുടെ താടിയുടെ കഥ ചിലപ്പോൾ കലശൽതന്നെയായിരിക്കും.

ശവം ദഹിപ്പിക്കയാണ നിയമം. തടിയിന്മേൽ വെച്ചകഴിഞ്ഞാൽ ദേഹത്തിന്റെ നവദ്വാരങ്ങളിൽ സ്വൎണ്ണശകലം വെക്കണം. ദഹനം തുടങ്ങിയാൽ പിണ്ഡകൎത്ത (മകനൊ മറ്റ്) ഒര മൺ പാത്രത്തിൽ വെള്ളവുമായി തടി മൂന്ന പ്രദക്ഷിണംവെക്കണം. ആ സമയം അതിനെ ഉപാദ്ധ്യായനൊ മറ്റൊ ഒര പീശ്ശാങ്കത്തികൊണ്ട ഓട്ടപ്പെടുത്തണം. വീഴുന്ന വെള്ളം വേറൊരു പാത്രത്തിലാക്കി തടിയിലേക്ക് തൂക്കണം. കുടം എറിഞ്ഞ ഉടെക്കയും വേണം. പുല പത്താകുന്നു. പതിനൊന്നാംദിവസം കുളിച്ച പഞ്ചഗവ്യം സേവിച്ച പുണുനൂൽ മാറ്റണം. പന്ത്രണ്ടാം മാസത്തിന്റെ അവസാനമാണ സപിണ്ഡി. സാധാരണ ബ്രാഹമണൎക്ക പന്ത്രണ്ടാം ദിവസമാകുന്നു. പിന്നെ കൊല്ലത്തിൽ നക്ഷ്ത്രം പമാണമാക്കി ശ്രാദ്ധം ഊട്ടണം. പരദേശത്തെ തിഥി പ്രമാണമാകുന്നു. ശവസംസ്കാരത്തിങ്ക‌ലും മറ്റും മാരാൻകൂടാതെ കഴികയില്ല. ബലിക്ക ദൎഭയും എള്ളും കൊടുക്കേണ്ടത അവനാകുന്നു. നാലാം ദിവസം ചൊവ്വയൊ വെള്ളിയൊ അന്നാണ സഞ്ചയനം. ദഹിപ്പിപ്പാൻ കൊണ്ടുപോകുമ്പോൾ ശവത്തിന്റെ നെറ്റിന്മേൽ മേത്തോന്നിയുടെ വേർ അരച്ച കുറിയിടിക്കണം.പുണുനൂൽ കഴുത്തിൽ മാലയായിട്ട തൂക്കും. അസ്ഥി സഞ്ചയനം കഴിഞ്ഞാൽ ദഹനം കഴിഞ്ഞേടത്ത ഒരവാഴ കുഴിച്ചിടും. ഗൎഭിണി മരിച്ചാൽ ശവം വയർ കീറി കുട്ടിക്ക ജീവനില്ലെങ്കിൽ അവിടേത്തന്നെ വെച്ച ഒന്നായി ദഹിപ്പിക്കും.

മത്സ്യം മാംസം മദ്യം പാടില്ല. വിധവാവിവാഹവും അങ്ങിനെതന്നെ. [ 149 ] നായർ.

നായന്മാൎതന്നെ അനേക ജാതിയായിട്ടുണ്ട. അവരുടെ ആചാരങ്ങളും പലവിധമായി കാണാം. പരക്കേയുള്ളത ചിലത ഇവിടെ ചൂണ്ടിക്കാട്ടാം. താലികെട്ട കൂടിയെ കഴികയുള്ളു. കുട്ടി തിരളും മുമ്പ വേണം. ചുരുക്കം മറിച്ചും ഉണ്ടായിട്ടില്ലെന്നില്ല. താലികെട്ടതന്നെ വേണ്ടാ എന്നുള്ളപക്ഷക്കാരും അടുത്തകാലത്ത പുറപ്പെട്ടിട്ടുണ്ട. ചിലൎക്ക താലികെട്ടാൻ എണങ്ങനാണ. ചിലൎക്ക നെടുങ്ങാടിയാണ. ചിലേടത്ത ബ്രാഹ്മണൻ താലികെട്ടും. ചിലേടത്ത ഇട്ടകൊടുക്കുകയും ഉണ്ട. താലികെട്ടുന്ന ആളെ കല്യാണപന്തലില്വെച്ച പെണ്ണിന്റെ ആങ്ങള കാൽ കഴുകിക്കേണം. പെണ്ണിനെ വീട്ടിനകത്തനിന്ന പന്തലൈലേക്കു കൊണ്ടു പോകുക ആങ്ങളയാണ. മടക്കി അകത്തേക്കു കൊണ്ടുപോകുന്നത മനവാളനൊ എണങ്ങനൊ ആയിരിക്കണം. കെട്ടുസമയം പെണ്ണിനെ ഉടുപ്പാൻ മന്ത്രോടി (മന്ത്രകോടി) അഛൻ കൊടുക്കണം. കെട്ടുന്ന ആൾക്കു മണവാളൻ എന്ന പേരാകുന്നു. അയാൾക്ക ഇത്രപണം അവകാശം എന്ന നിയമമുണ്ട. അത വാങ്ങി ആയാൾ പോകും. അയാൾ ഭൎത്താവാകണമെന്ന നിയമമില്ല. ആകുന്നതും ചുരുക്കമാണ. ചില കൂട്ടർ താലികെട്ടിയവൻ മരിച്ചാൽ പുലകുളിക്കും. ഒന്നിൽ അധികം കുട്ടികൾക്ക ഒരസമയം തന്നെ താലികെട്ട ഉണ്ടായാൽ ഒര മണവാളൻതന്നെ എല്ലാൎക്കും കെട്ടാം. എത്ര വയസ്സായാലും തരക്കേടില്ല. ഗൎഭം അഞ്ചൊ ഏഴൊ ഒമ്പതോ മാസത്തിൽ പുളികുടിയുണ്ട. പുംസവനംതന്നെ. ഇപ്പോൾ ചുരുക്കം ഇത വേണ്ടാ എന്ന വെക്കുന്നുണ്ടു്. പുളികൊടുക്കേണ്ടത ആങ്ങളയാണ. ആങ്ങള ഇല്ലെങ്കിൽ തറവാട്ടിലെ ഏതെങ്കിലും പുരുഷൻ മതി. പുളികുടി കടിഞ്ഞിൽ ഗൎഭത്തിനേ ഉള്ളു. പുളികുടിദിവസം ഒര പുളിയുടേയും അമ്പാഴത്തിന്റെയും കൊമ്പുകൾ കുഴിച്ചിടുക ചിലേടത്ത നടപ്പുണ്ട. അതിന ദിവസേന പൂജയുണ്ട. പ്രസവവേദന തുടങ്ങിയാൽ പറിച്ചകളയും. പുല സാധാരണ പതിനഞ്ചാണ. ഇതിൽ കുറച്ചും നടപ്പുണ്ട. അന്നൊക്കെ വെളുത്തേടന്റെ എങ്കിലും മണ്ണാത്തിയുടെ എങ്കി [ 150 ] ലും മാറ്റുടുക്കണം. കുട്ടിക്ക് 28-ാം ദിവസം അമ്മാമൻ പാൽകൊടുക്കണം. കുട്ടിയെ അഛനിൽനിന്ന് അമ്മയുടെ കുഡുംബത്തിലേക്ക് ദത്തെടുക്കുന്നു എന്നാണ് സങ്കല്പം. നാമകരണം അന്നുതന്നേയാണ. 28ാം ദിവസം ചെവിട്ടിൽ മന്ത്രിക്കുകയും സമ്പ്രദായമുണ്ട. അന്നപ്രാശനംവരെ ആഭരണങ്ങൾ കെട്ടിക്കുകയില്ല. ചോർ കൊടുക്കുക ഗുരുവായൂർ മുതലായ ക്ഷേത്രങ്ങളിൽ കൊണ്ടുപോയി ദേവൻറെ സന്നിധിയിൽവെച്ചും നടപ്പുണ്ട്. ഈ കാലം ദുൎല്ലഭം ചിലർ അന്നപ്രാശനമെവേണ്ടാ എന്ന് വെക്കുന്നുണ്ട്. ആറാം മാസത്തിൽ മുഹൂൎത്തമില്ലാഞ്ഞൊ പുല മുതലായ തടസ്ഥത്താലൊ ചോറൂണിന്ന് തരമായില്ലെങ്കിൽ പിന്നെ എട്ടാം മാസത്തിലാണ് നടപ്പ്. ദരിദ്രന്മാൎക്കും മറ്റും ചില പ്രദേശങ്ങളിൽ ഒന്നിലധികം കുട്ടികൾക്ക് ഒരു സമയം തന്നെ അന്നപ്രാശനം നടപ്പുണ്ട്. അതുവരെ സാധുകുട്ടികൾ ചോറുണ്ണുകയില്ലെന്ന് ശങ്കിക്കേണ്ടതാനും, കാതുകുത്തൽ, എഴുത്തിനവെക്കൽ പഴയ പരിഷ്കാരക്കാൎക്ക് ബഹു സാരമാണ. പുതിയ പരിഷ്കാരപ്രിയന്മാർ വില വെക്കാതായി തുടങ്ങിയിരിക്കുന്നു.

 മരണസംബന്ധമായ ക്രിയകൾ ചുരുക്കത്തിൽ താഴെ ചേൎക്കുന്നു. മരിക്കാറാകുമ്പോൾ വെള്ളം കൊടുക്കുക സമ്പ്രദായമുണ്ട.  ഗംഗാതീൎത്ഥമൊ കോടി(സേതുരാമേശ്വരം) തീൎത്ഥമൊ ഉണ്ടെങ്കിൽ അത് ഉത്തമം. ശക്തിയുണ്ടെങ്കിൽ വായിൽ ഒരു രാശിപണമൊ മറ്റൊ അല്പം സ്വൎണ്ണംവെക്കും. മരിച്ച ഉടനെ നിലത്തിറക്കിടകിടത്തണം. വഴിയെ വടക്കിനിയുള്ളേടത്ത് വടക്കിനിയിൽ കൊണ്ടുപോയി ഒരു വാഴ ഇലയിൽ കിടത്തും. വിളക്ക് കത്തിച്ചുവെയ്ക്കും. കാല്ക്കലും തലെക്കലും ശേഷക്കാരിൽ ആരെങ്കിലും ഇരിക്കയും ചെയ്യും. മുതിൎന്നവരുടെ ശവം ദഹിപ്പിക്കും. കുട്ടികളേയും ദരിദ്രന്മാരേയും മറചെയ്യും. വസൂരിയാൽ മരിച്ചവരേയും മിക്കതും നടപ്പദീനംകൊണ്ട് മരിച്ചവരേയും അങ്ങിനെതന്നെ. ശവത്തെ കുളിപ്പിച്ചതിൻറെശേഷം സംബന്ധികൾ തുണിയിടുക എന്നൊരു ക്രിയചെയ്യാനുണ്ട. അത് കഴിഞ്ഞാൽ ശ്മശാനത്തിലേക്ക് എടുക്കുകയായി. ഇടുന്ന വസ്ത്രങ്ങൾ എല്ലാം ശീതികന്നാണ്. ചില [ 151 ] പ്പോൾ തുണിക്കപകരം പട്ടും ഇടും. ശവം ചൂടലയിലേക്ക എടുക്കേണ്ടത അനന്തരവന്മാരാണ. മരിച്ച ആളെക്കാൾ മൂത്ത കുഡുംബങ്ങൾ സംസ്കാരത്തിന ചേരുകയില്ല. ദഹിപ്പിക്കുന്നത മുഴുമൻ മാവിന്റെ വിറകാണ വേണ്ടത. ഇല്ലെങ്കിൽ കുറെ എങ്കിലും വേണം. തടിയിൽ വെച്ചാൽ അനന്തരവൻ തലെക്കലും മകൻ കാല്ക്കലും തീവെക്കണം. അതിന്ന മുമ്പ ശവം മൂടിയ വസ്ത്രത്തിനിന്ന ഒരകഷണം ചീന്തി മൂത്ത അനന്തരവൻ അരയിൽ ഒര ഇരുമ്പിൻകഷണത്തോടുകൂടി വെക്കണം.മകൻ സ്വജാതിയാണെങ്കിൽ അവന്നും കൊടുക്കും. കത്തിത്തുടങ്ങിയാൽ ശേഷക്കാർ കുളത്തിലൊ പുഴയിലൊ മറ്റൊ പോയി കുളിക്കണം. മടങ്ങിപോരുന്നസമയം എല്ലാവരിലും മൂത്തവൻ ഒരു കുടം വെള്ളം കൊണ്ടുപോരും. അത ചുമലിൽ വെച്ചും കൊണ്ട തടിക്ക മൂന്ന പ്രദക്ഷിക്കണം വെക്കണം.ആ സമയം കുടം കുത്തി ഓട്ടപ്പെടുത്തി അതിൽകൂടി വെള്ളം ഒലിച്ചുകൊണ്ടിരിക്കും. ഒടുക്കം കുടം തലക്കൽ ഇട്ട പൊളിക്കും. ദഹനം പകലാണെങ്കിൽ ശേഷക്രിയ അന്നതന്നെ തുടങ്ങും.  രാത്രിയാണെന്നവരികിൽ പിറ്റേന്ന. പട്ടനാട്ടുക എന്നൊരു ക്രിയയുണ്ട. കുടപ്പന ഓലയുടെ ഒരു കഷണം തെക്കേമിറ്റത്ത സ്ഥാപിച്ച കുത്തിനിൎത്തുകതന്നെ. ഇത ചിലൎക്ക അസ്ഥിസഞ്ചയനം കഴിയുമ്പോഴാകുന്നു. ചിലൎക്കു ശേഷക്രിയ ആരംഭിക്കുമ്പോഴാകുന്നു.  അസ്ഥിസഞ്ചയനം ദുൎദ്ദിനമല്ലാത്ത ഒരു ദിവസം വേണം. മൂന്ന, അഞ്ച, ഏഴ, ഇങ്ങിനെ ഒക്കെ ദിവസങ്ങളിലായിരിക്കും അധികം. ദഹിപ്പിച്ച നാട്ടിൽ ശേഷക്കാൎക്കു നില്പ്പാൻ തരമില്ലാത്തപക്ഷം ദഹനം കഴിഞ്ഞുകൂടുമ്പോൾ അസ്ഥിസഞ്ചയനം കഴിക്കാം. അത കഴിവോളം ഉദകക്രിയ വേണം. അത് കുളത്തിലോ നദിയിലോ കുളിച്ചിട്ട തല തോൎത്താതെയും ഈറൻ വസ്ത്രം മാറ്റാതെയും ആണു. പുല കഴിവോളം വെലി(ബലി) എല്ലാ ശേഷക്കാരും ഇടേണ്ടതാണു. രോഗികളും ഗൎഭ്ഭിണികളും വേണ്ടാ. കുട്ടികൾ മൂത്തവനെ തൊട്ടു നിന്നാലും മതി.  അടുത്ത അനന്തിരവന്മാരല്ലാത്തവരും മരണസമയം ഉണ്ടായിരുന്നിട്ടില്ലാത്തവരും അവസാന ദിവസം വെലിയി [ 152 ] ടും. എന്നാൽ ദിവസേന വെലിയിട്ടിട്ടില്ലാത്തവർ ഒടുവിൽ ഇടുമ്പോൾ ബാക്കി തീൎക്കുവാൻവേണ്ടി ദിവസം ഒന്നിന്ന ഓരൊ പിണ്ഡം കണ്ട വെക്കണം. പുലകാലം മരിച്ച്വീട്ടിൽ പോകുന്നവർ പിന്നെ കുളിക്കണം. mഅരണം മുതൽ പുല കഴിവോളം അത്തികുശ്ശി കൂടിയെ കഴിയുള്ളു. പതിഞ്ചാം ദിവസം കൊള്ളിമാസം എന്നൊരു ക്രിയയുണ്ട. ഇതിന്ന എളയത  ഉണ്ടായാൽ നന്ന. ചിലർ 41 ദിവസം ദീക്ഷിക്കും. ചിലർ സംവത്സരം. ചിലർ 15-‌ാം ദിവസംതന്നെ സപിണ്ഡി ഊട്ടി അവസാനിപ്പിക്കയും ഉണ്ട. ദീക്ഷകാലം സ്ത്രീസംസൎഗ്ഗം, മദ്യം, മാംസം, മത്സ്യം, പുകേല, ക്ഷൗരം ഇതൊന്നും പാടില്ല. പുലകാലം ദിവസേന പുലക്കാർ കുളിക്ക്മ്പോഴെക്ക വെളുത്തേടൻ അല്ലെങ്കിൽ വണ്ണത്താൻ ചിലൎക്ക് മ്മണ്ണാത്തി ഉടുപ്പാൻ മുണ്ടും തുണിയും  കഞ്ഞിപിഴിയാതെ അലക്കി കൊണ്ടുവന്ന കൊടുത്തുകൊള്ളണം, ഇത ദേശവെളുത്തേടന്റെയും മണ്ണാത്തിയുടേയും അവകാശമൊ ബാദ്ധ്യതയൊ ആകുന്നു. ഇതിന്നു അവൎക്ക നല്ല പ്രതിഫലവുമുണ്ട. ബലി തുടങ്ങും  മുമ്പും ചിലേടത്ത സഞ്ചയനത്തിൽ നാളും പുരുഷന്മാർ ക്ഷൗരവും ചെയ്യിക്കണം. ഇത ദേശവിളക്കത്തലവൻ അല്ലെങ്കിൽ നാപിതന്റെ അവകാശമാണ. അമ്പട്ടൻ പാടില്ല. ഭാൎയ്യാഭൎത്താക്കന്മാൎക്ക അന്യോന്യം ഉപേക്ഷിക്കാം. 1896-ലെ മലയാം വിവാഹ അക്ട പ്രകാരം വിവാഹം ചെയ്യപ്പെട്ടതയാൽ കോടതികൾമുഖാന്തരമെപാടുള്ളു. ഭൎത്താവ ഉപേക്ഷിക്കുന്നപക്ഷം അവൻ ചിലവിന കൊടുക്കണം. ഉപേക്ഷിച്ചാൽ പിന്നെവിവാഹമൊ സംബന്ധമൊ ആവാം. വിധവാവിവാഹം ആവാം. മദ്യം, മാംസം, മത്സ്യം, ഇത ഉപയോഗിക്കുന്നവരുംഉണ്ട. ഉപയോഗിക്കാത്തവരും ഉണ്ട. ഉപയോഗിച്ചാൽ ഭ്രഷ്ടില്ല. എല്ലാരും മരുമക്കത്തായക്കാരാണ.

നാട്ടുകോട്ടചെട്ടി.

അഛൻ മരിപ്പോളം മകൾ ആയാളെ ഒന്നിച്ച വസിക്കും. പിന്നെ വീട മൂത്ത മകന്ന. അമ്മയുടെ ആഭരണങ്ങളും കട്ടിലും കെടെക്കയും ഒടുവിലെ മകന്ന. ബാക്കി മുതൽ എല്ലാ പുത്രന്മാ [ 153 ] ൎക്കും സമം. ഇവർ വലിയ ഉത്സാഹശീലന്മാരും വലിയ കച്ചോടക്കാരും പണം കടം കൊടുക്കുന്നവരും ആണ. ഒര ആൺകുട്ടി ജനിച്ച ഉടന കുറെ ഉറുപ്പിക നീക്കിവെക്കും. അതിന്റെ പലിശ അതിന്റെ വിദ്യാഭ്യാസത്തിന്നാണ. കാൎയ്യശേഷിയായാൽ മറ്റൊരാളുടേ കീഴായി കച്ചവടത്തിനൊ ഏജണ്ടായൊ അയക്കും. കുറെ ദ്രവ്യവും സഹായിക്കും. ചിലപ്പോൾ ലക്ഷം ഉറുപ്പികവരെ കൊടുക്കും. ഓലകഷണത്തിൽ ഒര കുറിപ്പ മതി ലക്ഷ്യം.അകത്തെചിലവ മിക്കതും ഭാൎയ്യ വട്ടികൊട്ടയുണ്ടാാക്കിയും നൂൽനൂറ്റും കഴിക്കും. ലാഭത്തിൽ ഉറുപ്പിക ഒന്നിന്ന ഒര പൈകണ്ട ധൎമ്മവിഷയങ്ങൾക്ക നീക്കിവെക്കുക സാധാരണമാണ. വളരെ ഭക്തന്മാരും ദാതാക്കളൂമാകുന്നു. ഒരുത്തൻ കുഴങ്ങിയാൽ ബാക്കിയുള്ളവർ ഒന്നിച്ച ചേൎന്ന അവനെ വീണ്ടും ഉദ്ധരിക്കും. വീരശൈവന്മാരാണ. ദ്രവ്യവിഷയത്തിൽ ബഹുകൃത്യക്കാരാണ. ഒർ സംബന്ധി വിരുന്ന ചെന്നാൽ ഒര നേരത്തെ ഭക്ഷണം മാത്രം വെറുതെ കൊടുക്കും. അധികം പാൎത്താൽ അവന്റെ പേൎക്ക ചിലവെഴുതും. ഇവൎക്ക ഹിന്തുക്ഷേത്രങ്ങളിൽ ശ്രീകോവിലിന്റെ വാതിൽക്കലോളം ചെല്ലാം. അഛനും മക്കളൂം എല്ല്ലാം ഒരു വീട്ടിൽ തന്നെ പാൎത്താലും വിവാഹം കഴിഞ്ഞവർ പ്രത്യേകം പ്രത്യേകം വെച്ചുണ്ണണം. അമ്മ വിധവയാണെങ്കിൽ അമ്മയും വേറെ പാകം ചെയ്ത കൊള്ളണം. ഈ കാലം നാട്ടുകോട്ടചെട്ടികൾ ഒമ്പത വംശമായിട്ടാണ. ഒമ്പത കോവിൽ എന്നാണ പറയുക. പുത്രസ്വീകാരം ചെയ്യുന്നത അവനവന്റെ കോവിലിൽ ചേന്ന കുട്ടിയെ മാത്രമെ പാടുള്ളു. സ്വീകൃതപുത്രന മഞ്ഞൾനീർ പുത്രൻ എന്നാകുന്നു പേർ. മുഖ്യ ക്ഷേത്രങ്ങളുള്ളെടങ്ങളിൽ അന്യദേശക്കാരായ നാട്ടുകോട്ടചെട്ടിമാൎക്ക ക്ഷേത്രകാൎയ്യസ്ഥൻ ഭക്ഷണം കൊടുത്തുകൊള്ളണം. പക്ഷെ അന്യകോവിൽ പെട്ട ആളായൽ ആ കോവിലോടെ വസൂലാക്കും. പുരുഷന്മാർ തല മുഴുമൻ ക്ഷൗരം ചെയ്യും. സ്ത്രീപുരുഷന്മാർ കാതും വളൎത്തും. അഛന്റെ മരുമകളെ കെട്ടാൻ അവകാശമുള്ളതാകുന്നു. വിവാഹത്തിന പുരോഹിതനായി ബ്രാഹ്മണൻ വേണം. താലികെട്ടുക അധികം കുട്ടി [ 154 ]
-140-

കൾ ഉണ്ടായിട്ടുള്ള ഒരു വയസ്സനും മണവാളന്റെ പെങ്ങളും കൂടിയാണ്‌. വയസ്സൻ അന്യകോവിലിൽ ചേർന്ന ആളാവണം. താലികെട്ട് കഴിഞ്ഞ ഉടനെ വിവാഹകരാർ എഴുതുകയായി. രണ്ട് പകൎപ്പ് വേണം ഒന്ന് സ്ത്രീക്ക്, ഒന്ന് പുരുഷന്ന്. വിവാഹത്തിന്ന് പെണ്ണിന്റെ വീട്ടിൽ പുരുഷൻ എത്തുമ്പോൾ അവൾ വന്ന് എതിരേല്ക്കണം. അവളുടെ ആങ്ങളയുടെ ഭാൎ‌യ്യ സ്ത്രീപുരുഷന്മാരെ അന്യോന്യം ഉന്തണം. ഗൎഭം അഞ്ഞാം മാസത്തിൽ മരുന്നുകുറ്റി എന്നൊരു ക്രിയയുണ്ട്. ഏഴാം മാസത്തിൽ ക്ഷേത്രത്തിൽ നിന്ന് തീർത്ഥം കൊണ്ടുവന്ന് സേവിപ്പിക്കണം. ഇതിന്ന് തീൎത്ഥം കുടിപ്പിക്കൽ എന്നു പേർ.
ശവം ദഹിപ്പിക്കയാകുന്നു. രണ്ടാം ദിവസം അസ്ഥിസഞ്ചയനം ക്ഷുരകൻ ചെയ്യണം. 8-ം ദിവസം പുല പോകും. അന്ന് മാംസം ഉണ്ടാക്കി ശേഷക്കാർ ഭക്ഷിക്കണം. പുല 7 ദിവസവും മാംസം പാടില്ല. പുല 8-ം നാൾ പോകുമെങ്കിലും ക്ഷേത്രത്തിൽ 30ദിവസം കഴിഞ്ഞെ കടക്കുകയുള്ളൂ. കൎമ്മാന്തരം എന്ന് പറയുന്നത് 16-ം ദിവസമാണ്‌. ആ ദിവസം ബ്രാഹ്മണർൎക്ക് ദ്രവ്യം, രാമായണം, ഭാരതം, പെരിയപുരാണം മുതലായ പുസ്തകങ്ങൾ, മരക്കയ്യിൽ ഇത്യാദി വളരെ ദാനം ചെയ്യും.

നായാടി.


ഗൎഭം ആറാം മാസത്തിൽ സ്ത്രീകൾക്ക് കുരങ്ങിന്റെയൊ മലയണ്ണയുടെയൊ മാംസത്തിന്‌ വളരെ താല്പ്പൎ‌യ്യമാമാണ്‌. ഏഴാം മാസത്തിൽ ഉഴിഞ്ഞുകളയുക സുഖപ്രസവത്തിനു സാരമാകുന്നു. ഗൎഭം ഛിദ്രിപ്പാൻ കാരണം പിശാചുക്കളാണ്‌. അവരെ നീക്കം ചെയ്യാൻ ചരടുജപിച്ചു കെട്ടും. പ്രസവം പ്രത്യേകം ഒരു പുരയിൽ വേണം. പ്രസവവേദന തുടങ്ങിയാൽ ഭൎത്താവ് സ്വന്തവയറ്റത്ത് മെഴുക്ക് പുരട്ടി ഉഴിയും എന്നാൽ ഭാൎ‌യ്യ വേഗം പെറും പോൽ. പെറ്റവൾക്ക് പത്തു ദിവസം അശുദ്ധിയുണ്ട്. ആ കാലം ഭൎത്താവ് കാണുകയില്ല. 28-ം ദിവസം കുട്ടിക്ക് പേരിടും. കടിഞ്ഞിൽ ആണാണെങ്കിൽ അച്ഛന്റെ അച്ഛന്റെ പേരാണ്‌. പെണ്ണാണെങ്കിൽ അമ്മയുടെ അമ്മയുടെയും. അഞ്ചാം വയസ്സിൽ കാതുകുത്തും. കുത്തേണ്ടത് അമ്മാമനാണ്‌. വിവാഹസമ്പ്രദായം ബഹു [ 155 ]
-141-

രസമുണ്ട്. പെണ്ണിനെ ഒരു കുടിൽ വളച്ചുകെട്ടി അതിനകത്താക്കീട്ട് ഭൎത്താവാകാൻ തടസ്സമില്ലാത്ത ചെറുപ്പക്കാർ ചുറ്റും പാടിക്കളിക്കാൻ തുടങ്ങും. ഒടുവിൽ എല്ലാവരും ഓരോ വടി കുടിലിന്റെ ഉള്ളിലേക്ക് നീട്ടിക്കൊടുക്കും. ആരുടേത് പെണ്ണ്‌ പിടിക്കുന്നുവോ അവൻ ഭൎത്താവ്‌. വ്യഭിചാരം മഹാ വലിയ കുറ്റമാകുന്നു. ഭൎത്താവ് ഉപേക്ഷിച്ചവളുടെ മകന്റെയോ മകളുടെയോ വിവാഹത്തിങ്കൽ അവൾ ഉണ്ടാവാം. പക്ഷെ ഭൎത്താവിന്റെ മുഖത്ത് നേരെ നോക്കിക്കൂടാ.

ശവം ദഹിപ്പിക്കുകയും, സ്ഥാപിക്കുകയും ഉണ്ട്. ദഹിപ്പിച്ചാൽ വെണ്ണുനീർ എടുത്തു സൂക്ഷിക്കും. അസ്ഥി പത്താം ദിവസം നദീ തീരത്ത് സ്ഥാപിക്കും. പുല പത്ത്. ആ കാലം വച്ച ചോറുണ്ടാക്കി കൊടുപ്പാൻ എണങ്ങൻ വേണം. പുല പോകുന്ന ദിവസം കറുകെക്കൽ ബലി ഇടും. കഴിഞ്ഞു പുരെക്കൽ ചെന്നാൽ സംബന്ധികളിൽ ഒരുവൻ ശേഷക്കാരെ ചാണകവെള്ളം കൊണ്ട് കൊടയണം. ശവം മറ ചെയ്തതാണെങ്കിൽ ഏഴാം മാസത്തിൽ മൂത്ത മകൻ മാന്തി അസ്ഥികൾ എടുത്ത് തടിപോലെ ഒന്നുണ്ടാക്കി അതിന്മെൽ വെച്ച് ചുള്ളികൾ കൂട്ടി കത്തിച്ചിട്ട് എടുത്ത് ഒരു പുതുകുടത്തിലാക്കി ചാളെക്കുസമീപം ഒരു മരത്തിൽ തൂക്കണം. ആ ദിവസമാണ്‌ അടിയന്തിരം നിശ്ചയിക്കുക. അടിയന്തിരത്തിന്റെ നാൾ കുടം ഒരു നദീതീരത്തു കൊണ്ടുപോയി സ്ഥാപിക്കണം. നായാടികളുടെ ദൈവം മല്ലൻ, മല്ലവാഴി, പറയക്കുട്ടി ഇവരാണ്‌. പ്രേതപൂജയും ഉണ്ട്. മരിച്ചവരുടെ പ്രതിമയുണ്ടാക്കി ഓണം വിഷു മുതലായ നാളുകളിൽ ചോറും കള്ളും നിവേദിക്കും. നരി നേരിട്ടുവന്നെങ്കിൽ എന്തു ചെയ്യും എന്ന ചോദ്യത്തിന്‌ ഒരു നായാടി പറഞ്ഞ മറുപടി “ മണ്മറഞ്ഞ കാരണവന്മാരെ വിളിക്കും എന്നാൽ നരി ഒന്നും ചെയ്കയില്ല” എന്നായിരുന്നു. നായാടിക്കു ജ്യോതിഷി പറയനാണ്‌. വല്ല ദീനമൊ ആപത്തൊ സ്ത്രീക്ക് ദേവത ഉപദ്രവമൊ ഉണ്ടായാൽ പറയനെ വരുത്തും. ഒരു ചരടും കുറെ കള്ളും കൊടുത്താൽ ചരടുജപിച്ചു സ്ത്രീയെ കെട്ടിക്കും. കള്ള് അവൻ കുടിക്കും. ദേവത ഒഴിക്കുകയും ചെയ്യും. ഒരാൾ [ 156 ]
-142-


ക്ക് ദേവത ഉപദ്രവമോ കണ്ണേറോ ഉണ്ടെന്ന ശങ്കയായാൽ കുറെ ഉപ്പും, കപ്പൽ മുളക്, നാളികേരം, എണ്ണ, കടുക്, പയിസ്സ, ഇതെല്ലാം ഒരു പാത്രത്തിൽ വച്ച് രോഗിയുടെ തലയുടെ മീതെ മൂന്നു ചുറ്റി എല്ലാം ഒരു നായാടിക്കു കൊറ്റുത്തിട്ട് അവനോട് ശപിക്കാൻ പറയും. അവന്റെ ശാപത്തിനുഫലം വിപരീതമാണത്രേ. അതുനിമിത്തം ആരെങ്കിലും പിച്ചകൊടുത്താൽ “ നീ മുടിഞ്ഞുപോണെ, നശിച്ചുപോണെ” എന്നാണ്‌ പറയേണ്ടത്. കവളപ്പാറ നാട്ടിലെ നായാടികൾക്ക് കുടുമ ഉണ്ട്. അവിടെ മാപ്പളമാരില്ല ഉപദ്രവിക്കാൻ. മറ്റു ദിക്കിൽ നായാടികളെ കുടുമ വെപ്പാൻ മാപ്പളമാർ അയക്കയില്ല. പട്ടണങ്ങളിൽ എരക്കാൻ വരുന്ന സമയം നായാടികൾ തൊപ്പിയും കുപ്പായവും ധരിച്ച് മുസല്മാന്മാരാണെന്ന് നടിക്കും. മടങ്ങി നാട്ടിൽ ചെന്നാൽ നായാടിയായി ദൂരെനിന്ന ധർൎമ്മത്തിന്‌ നിലവിളിക്കയും ചെയ്യും.

പട്ടണവൻ.


കൃഷ്ണാ നദി മുതൽ തെക്കു തഞ്ചാവൂർ വരെ കിഴക്കെ കരയുള്ള മീൻപിടുത്തക്കാരെ കരയാൻ എന്നു പറയും. പട്ടണവൻ എന്ന വാക്കിന്റെ അൎത്ഥം പട്ടണത്തിൽ വസിക്കുന്നവൻ എന്നാണല്ലൊ. ചെന്നപട്ടണം, നാഗപട്ടണം, കലിംഗപട്ടണം, വിശാഖപട്ടണം ഇങ്ങനെ പല പട്ടണങ്ങളിൽ വസിക്കയാൽ ഈ പേർ കിട്ടിയതായിരിക്കണം. പ്രവൃത്തി മൽസ്യം പിടുത്തമാണ്‌. ചിലർ ആൎ‌യ്യ്യർ, അയ്യായിരത്തലവൻ, ആൎ‌യ്യ്യനാട്റ്റചെട്ടി, വരുണകുലവെള്ളാളർ ഇങ്ങിനെ അനേകം ഉയൎന്ന സ്ഥാനപേരുകൾ എടുത്തിട്ടുണ്ട്. ജാതിയിൽ യജമാനൻ എന്നു പേരായിട്ട് ഒരു തലവനുണ്ട്. അവന്റെ അനുമതി ഇല്ലെങ്കിൽ വിവാഹം നടക്കുകയില്ല. ശേഷക്രിയയിങ്കൽ അവൻ ഹാജർ വേണം. ജാതിക്കൂട്ടം, അടികലശൽ, വാക്കേറ്റം, വ്യഭിചാരം മുതലായ്ത് തീൎക്കാനും അവനാണ്‌. വിവാഹത്തിന്‌ അമ്മാമന്റെ സമ്മതം ആവശ്യമാകുന്നു. പുരോഹിതൻ ബ്രാഹ്മണനാണ്‌. താലികെട്ടുക പുരുഷൻ തന്നെയാകുന്നു. ചുരുക്കം ഒരു സ്ത്രീയും നടപ്പുണ്ട്. സ്ത്രീ പുരു [ 157 ] ഷന്മാരുടെ കാൽവിരനിന്ന അവന്റെ അളിയനും അവളുടെ അമ്മാവനും മോതിരം ഇടേണം. വിവാഹം നിശ്ചയിച്ച കഴി ഞ്ഞാൽ ഉടനെ സംസൎഗ്ഗം ആവാം. വിധവാവിവാഹം ധാരാ ളം ആവാം. വ്യഭിചാരക്കുററം ചെയ്ത ഒരുത്തി പിന്നെ വിവാഹം ചെയ്യുന്നതായാൽ താലിക്ക പകരം മഞ്ഞൾ ചരടാണ കെട്ടിക്കു ക. കെട്ടുന്നത ഒര സ്ത്രീയായിരിക്കും.

ചിലർ ശവം ഇരുത്തി സ്ഥാപിക്കും. ദഹിപ്പിക്കുന്നപക്ഷം ചുടലയിലേക്ക തീ കൊണ്ടുപോകേണ്ടത ക്ഷുരകനാകുന്നു. വെള്ള വും കുടവുമായി പ്രദക്ഷിണംവെക്കലും കുടം ഉടക്കലും ഇവൎക്കും നടപ്പാണ.

പട്ടവെക്കാര.

ദക്ഷിണകന്നടത്തിൽ പടുനൂൽ നെയ്ത്തുകാരാണ. ശൈ വരും വൈഷ്ണവരും ഉണ്ട. മുഖ്യദേവത ബാൎക്കൂറിലെ ദുൎഗ്ഗാപര മേശ്വരിയാണ. വിവാഹം തിരളുംമുമ്പ വേണം. വിധവാവിവാഹം പാടി ല്ല. വ്യഭിചാരത്തിന മാത്രം ഭാൎ‌യ്യയെ ത്യജിക്കാം. മക്കത്തായമാ ണ. ശവം ദഹിപ്പിക്കണം. ശ്രാദ്ധം ഊട്ടും. മത്സ്യം ഭക്ഷിക്കാം. എന്നാൽ മാംസവും മദ്യവും വൎജ്ജമാണ.

പട്ടുനൂൽക്കാരൻ.

ഇവരെ മധുരാപട്ടണത്തിലാണ മുഖ്യമായി കാണുക. അവി ടെ പകുതിയും ഇവരാണ. ഗൂൎജ്ജരദേശത്തിന്ന വന്ന കുടിയേ റിയവരാകുന്നു. ഭാഷയും ഒരമാതിരി ഗുജരാത്തിയാണ. പട്ടുനൂലി എന്നും ഖത്രി എന്നും പറയും. പ്രവൃത്തി പേരകൊണ്ട ഊഹി ക്കാമല്ലൊ. ഈ കാലം ഇവർ സൌരാഷ്ട്രർ എന്ന പേർ എടുത്തി രിക്കുന്നു. ബ്രാഹ്മണരെന്ന ഭാവിക്കയും ചെയ്യുന്നു. പക്ഷെ ബ്രാ ഹ്മണരുടെ ചോറുണ്ണുകയില്ല. പൂണുനൂലുണ്ട. വിവാഹദിവസത്തി ന്റെ മുമ്പെ ഒരു നാൾ പുരുഷന്റെ ഭാഗത്തനിന്ന ചിലർ സ്ത്രീ യുടെ വീട്ടിൽ പോയിട്ട പെണ്ണിനെ കൊടുക്കുമൊ എന്ന ആദര പൂൎവ്വം ചോദിക്കും. അതിന്ന സ്ത്രീയുടെ ശേഷക്കാർ പറയേണ്ടുന്ന ത ഒര വാചകമായിട്ടുണ്ട. "നിങ്ങൾ ആരാണ? എവിടുന്ന വരു [ 158 ]

- 144 -

ന്നു?" ഇതിന്ന പുരുഷഭാഗക്കാർ പറയണം "ഞങ്ങൾ സൊരത്തനിന്നാണ. ദേവഗിരിയിൽ പാൎത്തിരുന്നു. അവിടുന്ന തെക്കോട്ടപോന്ന വിജയനഗരത്ത എത്തി. അവിടുന്ന മധുരയിൽ വന്നു" എന്ന. ഇവർ ഇതപോലെ അങ്ങോട്ടും ചോദിക്കും. ഇങ്ങിനെതന്നെ മറുവടിയും പറയും. ഇവൎക്ക ഇവൎതന്നെ പുരോഹിതൻ. ബ്രാഹ്മണരും ഉണ്ട. തമിഴർ ഇവരെ ചെട്ടി എന്ന വിളിക്കുന്നു. താണജാതിയായി വിചാരിക്കയും ചെയ്യുന്നു. പക്ഷെ ഇവരെ ഭാവം തങ്ങൾ സകലജാതിക്കും മീതെയാണ എന്നാകുന്നു. അയ്യങ്കാർ, അയ്യർ, റാവു, ഭാഗവതർ, ശാസ്ത്രികൾ, ഇത്യാദി പേരുകൾ എടുക്കും. എങ്കിലും പഴയ സമ്പ്രദായപ്രിയന്മാർ ചെട്ടി എന്ന പേർ വിട്ടിട്ടില്ല. വിവാഹം തിരളുംമുമ്പാണ നിയമം. വിധവാവിവാഹം പാടില്ല. എങ്കിലും വിധവ ക്ഷൌരം ചെയ്യേണ്ടാ. താലി അറക്കണം. വെററില മുറുക്കാം. മത്സ്യം, മാംസം, മദ്യം, ഇതും പാടില്ല. ഇവരിലും ബ്രഹ്മ ക്ഷത്ര വൈശ്യ ശൂദ്ര എന്ന വിഭാഗമുണ്ട. നാമകരണം പതിനൊന്നാം ദിവസമാണ. എട്ടാമത്തെ കുട്ടി പുരുഷനായാലും വേണ്ടതില്ല സ്ത്രീയായാലും വേണ്ടതില്ല പേർ കൃഷ്ണനെന്നാകുന്നു. അന്നപ്രാശനം ഒര വയസ്സ തികയുമ്പോഴായിരിക്കും ചിലപ്പോൾ. സാധാരണമായി പിന്നെത്തെ ഏതെങ്കിലും ഒര അടിയന്തിരത്തിന മുമ്പായിട്ടാണ. ഉപനയനം ഏഴും പന്ത്രണ്ടും വയസ്സിന മദ്ധ്യേയായിരിക്കും. സമാവൎത്തനമാകട്ടെ ബ്രഹ്മചൎയ്യയാകട്ടെ അനുഷ്ഠിക്കുമാറില്ല. ശവം ദഹിപ്പിക്കുകയാണ.പുല പത്തെ ഉള്ളു. ശ്രാദ്ധം ഊട്ടും.

പണിക്കൻ.

മധുരാ, തിരുനെൽ‌വേലി, ജില്ലകളിൽ വാസമാക്കീട്ടുണ്ട. ചിലർ ചാണാരുടെക്ഷുരകനാണ. ചിലൎക്ക തൊഴിൽ നെയിത്തും. ഇവർ തമ്മിൽ വിവാഹമില്ല. പുരോഹിതൻ ബ്രാഹ്മണനാണെങ്കിലും ആയാളെ മററുള്ള ബ്രാഹ്മണർ തങ്ങളോട സമന്മാരായി വിചാരിക്കുന്നില്ല. പണിക്കന്മാർ ഇയ്യടെ ഇല്ലം വെള്ളാളർ എന്ന പേരെടുത്തതുടങ്ങീട്ടുണ്ട. മത്സ്യമാംസം ഉപേക്ഷിക്കയും പൂണുനൂൽ ഇടുകയും ചെയ്യുന്നു.
[ 159 ]

- 145 -


പണിയൻ

വയനാട്ടിലും ചുരത്തിന്റെ അടിവാരത്തിൽ ഏറനാട, കോഴിക്കോട, കുറുമ്പ്രനാട, കോട്ടയം ഈ താലൂക്കുകളുടെ ഭാഗങ്ങളിലും വസിക്കുന്നവരാണ. ഒര ഭാൎയ്യയെ നടപ്പുളളു. എങ്കിലും എത്ര എണ്ണത്തെ രക്ഷിക്കാൻ കഴിയുമൊ അത്ര എണ്ണം വിരോധമില്ല. വിവാഹത്തിനമുമ്പ പുരുഷൻ പെണ്ണിന്റെ അഛന ആറ മാസകാലം ദിവസേന ഓരൊ കെട്ടു വിറക കൊണ്ടുപോയികൊടുക്കണം. താലികെട്ടേണ്ടത മണവാളന്റെ കുഡുംബത്തിലെ സ്ത്രീകളാകുന്നു. "പണിയൻ ചെമ്മി" (ജന്മി) എന്നൊരുത്തനുണ്ട്. അവൻ സ്ത്രീപുരുഷന്മാരുടെ തലെക്കും കാൽക്കും വെള്ളം വീഴ്ത്തണം. മണവാളൻ ഈ ചെമ്മി വക്കൽ 16 പണവും കോടിവസ്ത്രങ്ങളും കൊടുക്കും. അത ഇവൻ പെണ്ണിന്റെ അഛന കൊടുക്കും. മേലിൽ കൊല്ലംതോറും പെണ്ണിന്റെ അഛനമ്മമാൎക്ക ഒര കാഴ്ചവെക്കണം. ഇല്ലെങ്കിൽ പെണ്ണിനെ തിരികെ ചോദിപ്പാൻ അവൎക്കവകാശമുണ്ട്. ജ്യേഷ്ഠത്തിഅനുജത്തിമാരെയാകട്ടെ മരിച്ചഭാൎ‌യ്യയുടെ സോദരിയെയാകട്ടെ കെട്ടിക്കൂടാ. വിധവാവിവാഹം ആവാം. വ്യഭിചാരാദി കുററങ്ങളെ വിസ്തരിപ്പാൻ പഞ്ചായത്തകാരുണ്ട. ആദ്യം പറഞ്ഞതിന്ന സാധാരണ പിഴ 16 പണവും വിവാഹചിലവും പെണ്ണിന്റെ അഛനമ്മമാൎക്കുള്ള കാഴ്ചയും ആകുന്നു. പ്രസവസംബന്ധമായി ക്രിയ ഒന്നുമില്ല.

ശവം എടത്തോട്ട ചരിച്ചകിടത്തി കുഴിച്ചിടും പ്രേതത്തിന ഭക്ഷണത്തിന അല്പം ചോർ കുഴിയിൽവെച്ച കുഴിമൂടും. ഏഴദിവസം കുഴിയുടെ കുറെ അകലെ ചെമ്മി അല്പം കഞ്ഞികൊണ്ടുപോയിവെച്ച കൈ തട്ടണം. അത ചുററുമുള്ള ദുൎദ്ദേവതകൾ കാക്കരൂപമായിഎടുക്കുന്നു എന്നാണ വിശ്വാസം. ഏഴ ദിവസം കഴിഞ്ഞാൽ നുമ്പ("നോമ്പ") അല്ലെങ്കിൽ തൈപുല എന്ന ക്രിയയുണ്ട. പിന്നെ മൂന്ന കൊല്ലം തുടൎച്ചയായിട്ട മകരമാസത്തിൽ കാക്കപ്പുല അല്ലെങ്കിൽ കരുവെല്ലി എന്ന ഒന്നുണ്ട. ഇതിനൊക്ക കൎമ്മിയായിട്ട ചെമ്മി വേണം. അന്ന ഒര കോമരമെങ്കിലും മരിച്ചവന്റെ ശേഷക്കാരിൽ ഒരു ആണെങ്കിലും ഉറഞ്ഞ വെളിച്ചപ്പെട്ട അരുളപ്പാട ഉണ്ടാകും.

10



[ 160 ]

- 146 -


പണ്ടാരം

ഇതൊര ജാതിപേരൊ അല്ല തൊഴിലിൽനിന്ന ഉത്ഭവിച്ച പേരൊ എന്ന വാദമുണ്ട. ഒരു മാതിരി ശൈവശൂദ്രസന്യാസികളാണ. ചിലർ മദ്യം സേവിക്കും. നല്ല ശൂദ്രരുടെ ചോറുണ്ണും. മാംസം ഭക്ഷിക്കുകയും ചെയ്യും. ശിവക്ഷേത്രങ്ങളിൽ മാലകെട്ടും, കുഴലൂതും. ചിലർ മഠാധിപതികളായിട്ടും വലിയ ക്ഷേത്രങ്ങളുടെ അധികാരികളായിട്ടും ഉണ്ട. അവരെ തമ്പിരാൻ എന്നും പണ്ടാരസന്നിധി എന്നും വിളിക്കും. ഇവർ ബ്രഹ്മചാരികളാണ. മദ്യമാംസം പെരുമാറുകയില്ല. പണ്ടാരങ്ങൾ‌പൂൎവ്വം ചോഴിയവെള്ളാളരായിരുന്നു എന്ന പറയുന്നു. അവരുമായി ഇന്നും കൊള്ളക്കൊടുക്കയുണ്ട. ശവം ഇരുത്തി മറചെയ്കയാണ.

പത്മശാല.

ഒരുതരം തെലുങ്ക ചാല്യരാണ. എടംകൈ, വലംകൈ, ഇങ്ങിനെയുള്ളതിൽ ഇവർ വലംകൈക്കാരാകുന്നു. പെണ്ണ തിരണ്ടിരിക്കുമ്പോൾ മാംസം പാടില്ല. വിവാഹകാൎയ്യംകൊണ്ട പറയുന്ന സമയം ചോദ്യത്തിന നേരിട്ട ഉത്തരം പറയരുതെന്ന ചില കൂട്ടരുടെ പക്ഷം. പെണ്ണിനെ തേടിവന്നവരാണെങ്കിൽ പറയും. “ഞങ്ങൾ മൃഷ്ടാന്നം ഭക്ഷണം തേടിവന്നിരിക്കുകയാണ" എന്ന. അമ്മയും അഛനും സമ്മതമാണെങ്കിൽ മറുവടി പറയും "ഞങ്ങൾ ഭക്ഷണം തരാൻ തയ്യാറാണ, നിങ്ങൾ അടുത്ത ചാൎച്ചക്കാരാണല്ലൊ" എന്ന. വിവാഹ സമ്പ്രദായം തെലുങ്കും കൎണ്ണാടകവും കലൎന്നിട്ടാണ. ബെല്ലാരി, കടപ്പാ മുതലായ ദിക്കിൽ പെണ്ണിനെ മണവാളന്റെ വീട്ടിലേക്ക കൊണ്ടുപോകുന്നത കാളപ്പുറത്താണ. അവിടെ ചെന്നാൽ നാലു കാലുള്ള ഒരു പന്തലിൽനിന്ന കുളിക്കണം. പന്തലിനെ നൂൽകൊണ്ട ഒമ്പത ചുററിയിരിക്കും. ഒരു കൊട്ടയിലൊ നിലത്തൊ ചോളം കൂട്ടി അതിന്മേലാണ താലിവെക്കുക. മണവാളൻ അമ്മിമേൽ നിന്നിട്ടാണ താലി കെട്ടുക. കന്യകയുടെ മൂക്കുത്തി ഒര കിണ്ണത്തിൽ പാലിൽ ഇടും. അത അവൾ അഞ്ചപ്രാവശ്യം എടുക്കണം. വയ്യുന്നേരം തെരുകളിൽകൂടി
[ 161 ]

- 147 -

ഘോഷയാത്രയുണ്ടാകും. അടുത്ത ക്ഷേത്രമുണ്ടെങ്കിൽ അവിടെയും പോകും. തിരികെ വരുന്നസമയം സ്ത്രീപുരുഷന്മാൎകൂടി കൈകോൎത്ത അല്പം കളിക്കണം. പിന്നെയെ വീട്ടിനകത്ത കടക്കുകയുള്ളു.

ചില പത്മശാലകൾ ശവം സാധാരണപോലെ കുഴിച്ചിടും. ലിംഗധാരികളായിട്ടുള്ളവർ ഇരുത്തീട്ടാകുന്നു. മററുള്ളവർ ദഹിപ്പിക്കുന്നു. മരിച്ചത ശനിയാഴ്ചയൊ ഞായറാഴ്ചയൊ ആയിപ്പോയാൽ ശവത്തോടൊപ്പം ഒര കോഴിയെയും ദഹിപ്പിക്കണം. ഇല്ലെങ്കിൽ അടുത്ത ഒര മരണം കൂടി ഉണ്ടാകും. വെള്ളവും കുടവുമായി പുത്രൻ പ്രദക്ഷിണം വെക്കലും കുടം ഓട്ടപ്പെടുത്തലും ഒടുവിൽ പൊളിക്കലും ഇവൎക്കും ഉണ്ട. പുല അഞ്ചാംനാൾ ഒര സാത്താനി പുരോഹിതൻ വന്ന മരിച്ച ആളുടെ ശേഷക്കാൎക്ക "പുണ്യാഹ"മദ്യവും മാംസവും കൊടുക്കണം. അവസാനദിവസവും അങ്ങിനെതന്നെ. ഈ പുണ്യമദ്യം പുണ്യാഹത്തിന പകരമാണ.

പരിവാരം.


മറവൻ അകമുടയാൻ ഇവരിൽ ഒര അന്തരജാതിയായി മധുരാ, തിരുനെൽവേലി, കോയമ്പത്തൂര, തൃശ്ശിനാപ്പള്ളി ഈ ജില്ലകളിൽ കാണ്മാനുണ്ട. തൊട്ടിയജാതിക്കാരായ ജമീൻദാരന്മാരുടെ ഭൃത്യന്മാരാണ. ആണും പെണ്ണും യജമാനൻ എന്ത കല്പിക്കുന്നുവൊ അത ചെയ്യണം. പറയന്റെ മേല്പട്ടുള്ള ഏത ജാതിക്കാരെയും തങ്ങളുടെ ജാതിയിൽ ചേൎക്കും. പുരോഹിതനായി ബ്രാഹ്മണനെ സ്വീകരിക്കുമാറില്ല. ചിലേടങ്ങളിൽ തൊട്ടിയരുടെ തലവനാണ പുരോഹിതൻ. തിരണ്ട പെണ്ണിനെ 16 ദിവസം ഒര കുടിലിൽ പാൎപ്പിച്ച രാത്രി ശേഷക്കാർ കാക്കും. അത വഴിയെ ചുടും. അവൾ ഉപയോഗിച്ച ചട്ടികലങ്ങൾ ചെറിയ കഷണം കഷണങ്ങളായി ഉടെക്കും. കഷണത്തിൽ മഴവെള്ളംനിന്നാൽ സ്ത്രീ മച്ചിയായിപോകുംപോൽ. കല്യാണത്തിന്റെ ചടങ്ങുകൾ ചിലത നേരമ്പോക്കുണ്ട. ഒന്നാമത്തെ ദിവസം ഒരു വലിയ കുടത്തിൽ വെള്ളം നിറച്ച മീതെ ഒര ചെറിയ ഒഴിഞ്ഞ കുടം‌വെച്ച അതോടുകൂടി ഒരുത്തൻ പെണ്ണിന്റെ വീട്ടിന്റെ ഉമ്മരത്ത മിററം മൂന്ന ചുററണം.
[ 162 ]

- 148 -

അവനോടുകൂടി ഒരമുളയിന്മേൽ മഞ്ഞവസ്ത്രത്തിൽ നവധാന്യം കെട്ടി എടുത്തുംകൊണ്ട സ്ത്രീപുരുഷന്മാരും നടക്കണം. മൂന്നാമത്തെ പ്രദക്ഷിണത്തിൽ ഇത ഈശാനകോണിൽ ഇടും. പിന്നെ ആ മുളയും അതേ വലിപ്പത്തിൽ മൂന്ന മുളയും കൊണ്ടുവന്നിട്ട കല്യാണപന്തലിടും. വഴിയെ രണ്ടാളുടേയും കൈകൾ കൂട്ടികെട്ടി മണവാളന്റെ സോദരൻ അവരെ തെല്ല അകലത്തോളം കൊണ്ടുപോകും. അവർ ഒര ഉപ്പിൻപാത്രത്തിൽ കയ്യിടണം. പിന്നെ ഒര അമ്മിക്കുട്ടി ശീലയിൽ പൊതിഞ്ഞിട്ട പുരുഷൻ സ്ത്രീക്കു കൊടുക്കും. "കുട്ടിയെ എടുത്തൊ ഞാൻ അരമനെക്ക പോകുന്നു" എന്ന പറഞ്ഞുംകൊണ്ട. അവൾ “അങ്ങിനെതന്നെ കുട്ടിയെ ഇങ്ങകൊടു. പാൽ ഒരുക്കമുണ്ട” എന്ന പറഞ്ഞുംകൊണ്ട വാങ്ങും. ഇങ്ങിനെ ഒര വാചകമായിട്ട മൂന്ന വട്ടം പറയണം. പുരോഹിതൻ ബ്രാഹ്മണനാണ. താലികെട്ടാൻ മണവാളന്റെ പെങ്ങളും. വിവാഹമോചനം അങ്ങട്ടും ഇങ്ങട്ടും ആവാം. സ്വജാതിക്കാരനൊ ജമിൻ‌ദാരൊ ആയിട്ട വ്യഭിചാരം വിരോധമില്ല. ജമിൻ‌ദാൎക്ക കുട്ടിയുണ്ടായാൽ ഭൎത്താവ തന്റെതായി സ്വീകരിച്ചകൊള്ളും. മററാരുമായി വ്യഭിചാരം ചെയ്താൽ ജാതിയിൽ‌നിന്നു പുറത്താക്കും. കുററം ചെയ്തവളുടെ ഒര പ്രതിമ മണ്ണുകൊണ്ടുണ്ടാക്കി കണ്ണിൽ ഓരൊ മുള്ളുതറച്ച ഊരിന്റെ പുറത്ത വലിച്ചെറിയും.

പറയൻ

തമിഴരാജ്യത്ത ഇവര സുമാർ 20 ലക്ഷത്തിനമീതേയുണ്ട. മററുജാതിക്കാരുടെ കിണറ തൊട്ടുകൂടാ. ഇവൎക്ക സ്വന്തമായി കിണറുണ്ടായിരിക്കും. അതിന്ന ചുററും അസ്ഥികൾ ഇടും. അന്യജാതിക്കാർ തിരിച്ചറിഞ്ഞകൊള്ളട്ടെ എന്നവെച്ചിട്ട. തെലുങ്ക ദേശത്ത ഇവൎക്ക മാല എന്നും മാഡികാ എന്നും കന്നടത്തിൽ ഹോലിയാ (പൊലയ) എന്നും പേരാണ. തങ്ങൾ വൈഷ്ണവരാകുന്നു എന്ന ഭാവിച്ചിരുന്ന ഒര ഊരിൽ (പറച്ചെരിയിൽ) ഉള്ളവൎക്ക ഒക്ക മഹാഭാരതത്തിലെ പോരാളികളുടേയും മററും പേരായിരുന്നു. യാതൊന്നും ഉടുക്കാത്ത മ്ലേഛക്കുട്ടികൾക്ക ഇക്ഷ്വാകു, കൎണ്ണൻ, ഭീമൻ, ദ്രൌപദി എന്നൊക്കെ പേരുണ്ടായിരുന്നു. ചില
[ 163 ]

- 149 -

കൂട്ടൎക്ക പൂണുനൂലുണ്ട. പൂൎവ്വം ഇവർ വളരെ ഉയൎന്ന പദവി അനുഭവിച്ചിരുന്നു എന്ന സ്പഷ്ടമാണ. വട്ടെഴുത്തക്ഷരത്തിലുള്ള ഒരകല്ലെഴുത്തിൽ ഇവരെ ശ്രീവള്ളുവർ എന്ന പറഞ്ഞകാണുന്നു. മഹാകവിയും ഭക്തനുമായ തിരുവള്ളുവർ പറയനായിരുന്നു. ആ മഹാൻ ഒരവെള്ളാളസ്ത്രീയെ വിവാഹംചെയ്തതായി പറഞ്ഞവരുന്നു. അതകൂടാതെ അദ്ദേഹത്തിന്റെ സോദരിയായ അവ്വ ഒര പ്രസിദ്ധ സൂത്രകവിയായിരുന്നു. തഞ്ചാവൂരിൽ തിരുവാലൂർ ശിവക്ഷേത്രത്തിൽ ഉത്സവത്തിന എഴുന്നള്ളത്ത സമയം ദേവന്റെ ഒന്നിച്ച ആനപ്പുറത്ത പറയരുടെ മൂപ്പൻ കേറണം. മദ്രാശിയിൽ ഒര ദേവിക്ഷേത്രത്തിൽ ആണ്ടുതോറുമുള്ള ഉത്സവത്തിങ്കൽ ബിംബത്തിന്മേൽ ഒരു താലിചാൎത്തുകയുണ്ട. ആ സമയം മണവാളന്റെ പ്രതിനിധി ഒര പറയനാകുന്നു. മൈസൂരിൽ രണ്ട ക്ഷേത്രങ്ങളിൽ കൊല്ലത്തിൽ മൂന്നദിവസം പറയൎക്ക ഉള്ളിൽ കടക്കാം. അതിൽ ഒന്നിൽ ബ്രാഹ്മണരുടെ ഒന്നിച്ച ശ്രീകോവിലിൽ ആണ്ടിൽ മൂന്നദിവസം കടപ്പാനുള്ള അധികാരം ശ്രീവൈഷ്ണവാചാൎയ്യരായ രാമാനുജാചാൎയ്യർ കൊടുത്തിട്ടുണ്ടെന്ന പറയുന്നു എങ്കിലും ഈ കാലം ധ്വജസ്തംഭത്തിങ്കലൊളമെ ചെന്നുകൂടു. വഴിയെ ശുദ്ധിചെയ്കയും ചെയ്യും. ചെങ്കൽ‌പേട്ട ജില്ലയിൽ തിരുവള്ളൂർ വിഷ്ണുക്ഷേത്രത്തിലും ഈ നടപ്പുണ്ട. കാഞ്ചീപുരം, കുംഭകോണം, ശ്രീവല്ലി പുത്തൂർ ഈ മഹാക്ഷേത്രങ്ങളിൽ ഉത്സവകാലം രഥം വലിപ്പാൻ പറയർ കൂടും. ഇവർ തൊട്ടാൽ കയറിന്ന അശുദ്ധിയില്ലത്രെ. വൈശ്യരാണെന്ന വാദിക്കുന്ന കോമാട്ടികൾ അവരുടെ കല്യാണത്തിന പറയരെ ക്ഷണിക്കണം. പക്ഷെ അവർ കേൾക്കത്തക്കവണ്ണം ക്ഷണിക്കയില്ല. കല്യാണം ശേഷക്രിയ ഇതകൾക്ക പറയർ പൂണുനൂൽ ഇടും. പറയന ബ്രാഹ്മണ അഗ്രഹാരത്തിൽ കടന്നകൂടാ എങ്കിൽ ബ്രാഹ്മണന പറച്ചെരിയിലും കാലെടുത്തവെച്ചകൂടാ. കടന്നു എങ്കിൽ തലയിൽ ചാണകം കലക്കിതൂത്ത ആട്ടിപായ്ക്കും. ചിലർ തീണ്ടാൎന്നപെണ്ണിനെ വേറിട്ടപുരയിൽ പാൎപ്പിക്കും. അശുദ്ധി 8 ദിവസമുണ്ട. തിരണ്ട കുളിച്ച ദിവസം കുറെ പെണ്ണുങ്ങൾ തുണിയിൽ പിട്ടുകെട്ടി അത
[ 164 ]

- 150 -

കൊണ്ട പിന്നിൽ‌നിന്ന അവളെ അടിക്കും. വേറേ ചിലർ വഴിയേപ്പുറം നിലത്ത ഒലെക്കകൊണ്ട ഇടിക്കും. ചില ദിക്കിൽ പുരെക്കകത്ത്‌വെച്ച ഭൎത്താവിന്റെ അമ്മയും അഛന്റെ പെങ്ങളും അടിക്കും. “നിന്റെ മകളെ എന്റെ മകന കൊടുത്തേക്കാമെന്ന വാഗ്ദാനം ചെയ്യ. ചെയ്യ” എന്ന പറഞ്ഞും‌കൊണ്ടാണ അഛൻപെങ്ങൾ തല്ലുക. ഹിന്തു പറയരും ക്രിസ്ത്യൻ പറയരും തമ്മിൽ വിവാഹം നടപ്പുണ്ട. ശൈവരും വൈഷ്ണവരും തമ്മിൽ ഇല്ലതാനും. പുരുഷന സ്ത്രീയേക്കാൾ പ്രായം കവിഞ്ഞിരിക്കണം. ഈ നിശ്ചയം തെററാഞ്ഞാൽ അഛന്റെ മരുമകളെയും അമ്മാമന്റെ മകളേയും കെട്ടാം. ജ്യേഷ്ഠത്തിയെ കെട്ടികൊടുത്തേ അനുജത്തിയെ കെട്ടികൊടുക്കയുള്ളൂ. താലികെട്ടാൻ ഭൎത്താവാണ. അത കഴിഞ്ഞകൂടുമ്പോൾ ഭാൎയ്യാഭൎത്താക്കന്മാർ ഒന്നിച്ച പാൎക്കുകയില്ല. അതിന്ന വഴിയെ വേറേതന്നെ മുഹൂൎത്തം വേണം. വിവാഹത്തിന പെണ്ണിന്റെ അമ്മാമന്റെ അനുവാദം അത്യാവശ്യമാകുന്നു. നിശ്ചയതാംബൂലം (പരിയം) എന്ന ക്രിയ സ്ത്രീപുരുഷന്മാരുള്ളേടത്തോളം കാലം ബാധകമാകുന്നു. പിന്നെ വിവാഹം കഴിഞ്ഞില്ലെങ്കിലും സംസൎഗ്ഗം ആവാം. ജനിക്കുന്ന കുട്ടികൾ ഔരസന്മാരായിരിക്കുകയും ചെയ്യും. പക്ഷെ അവർ കല്യാണം ചെയ്യുംമുമ്പ അഛനമ്മമാരുടേത നടത്തണം. ആ പന്തലിൽതന്നെ അന്നുതന്നെ മകന്റെയൊ മകളുടേയൊ വിവാഹം നടത്തുകയും ആവാം. നിശ്ചയതാംബൂലം നടത്താൻ പുരുഷന്റെ അഛനും അമ്മാമനും വേറെ രണ്ട അടുത്ത സംബന്ധികളും ജാതിയിലെ തലവനൊടുകൂടി പെണ്ണിന്റെ വീട്ടിൽ പോകും. കുറെ സംഭാഷണത്തിന്നുശേഷം ഇരുഭാഗത്തേയും തലവന്മാർ തമ്മിൽ ഇങ്ങിനെ പറയും “പെണ്ണിനെ കണ്ടുവൊ? അവളുടെ വീടും സംബന്ധികളെയും കണ്ടുവൊ? കല്യാണം സമ്മതം തന്നേയൊ?” “കല്ലും കാവേരിയും ഉള്ള കാലം, ആകാശവും ഭൂമിയും അറികെ (കല്യാണ) കലശവും ആദിത്യചന്ദ്രന്മാരും അറികെ, ഈ കൂടിയ സഭ അറികെ, ഇന്നവനായ ഞാൻ ഈ പെണ്ണിനെ തരുന്നു.” “പെണ്ണിനെ കല്യാണം ചെയ്ത വീട്ടിൽ കൂട്ടികൊള്ളാം. ഈ 36
[ 165 ]

- 151 -

പൊന്ന നിനക്ക, ഈ പെണ്ണ എനിക്ക”. ഇത കഴിഞ്ഞാൽ മൂന്ന പ്രാവശ്യം അങ്ങട്ടും ഇങ്ങട്ടും താംബൂലം കൊടുക്കണം. മുഹൂൎത്തം നിശ്ചയിപ്പാൻ വള്ളുവനാണ. കല്യാണത്തിങ്കൽ പെണ്ണിന അമ്മാമൻ ഒര മോതിരം കൊടുക്കണം. ചിലേടത്ത പെണ്ണിനെ ചുമലിലെങ്കിലും കയ്യിലെങ്കിലും എടുത്തു കൊണ്ടുചെല്ലേണ്ടതും അവനാണ. പുരോഹിതൻ വള്ളുവനാകുന്നു. അവൻ നല്ലെണ്ണ ഹോമിക്കണം. അതിന്ന ഒരമാതിരി ദുഷിച്ച സംസ്കൃതത്തിൽ ചില മന്ത്രങ്ങളുണ്ട. വഴിയെ അവൻ താലി പൂജിക്കും. അതിനെ മണവാളൻ വാങ്ങി പന്തലിൽ ഒര ദ്വാരത്തിൽകൂടി സൂൎയ്യന്ന കാട്ടി കെട്ടുകയും ചെയ്യും. ബ്രാഹ്മണൎക്കും മററ ഹിന്തുക്കൾക്കും താലികെട്ട കഴിവോളം സ്ത്രീപുരുഷന്മാർ ഉപവസിക്കണം. പറയൎക്ക മൃഷ്ടാന്നം സദ്യയിൽ ഉണ്ടിട്ടാണ താലികെട്ടൽ. വിവാഹത്തിന്ന ശേഷം രണ്ട മൂന്ന ദിവസം കഴിഞ്ഞാൽ ഭൎത്താവ ഭാൎയ്യവീട്ടിൽ പോകണം. പടിക്കൽ അളിയൻ എതിരേററ കാൽ കഴുകിച്ച കാലിന്റെ രണ്ടാം വിരലിന്മേൽ ഒര മോതിരം ഇടിയിച്ച കാലടി നുള്ളിത്തുടങ്ങും. പെണ്ണുണ്ടായാൽ തന്റെ മകന കൊടുത്തേക്കാമെന്ന പറവോളം. പെണ്ണിന്റെ കാൽവിരലിന്ന അമ്മാമൻ മോതിരം ഇടുക വിവാഹസമയത്താകുന്നു. ചിലേടത്ത ഭൎത്താവിന്റെ അമ്മ എങ്കിലും സോദരി എങ്കിലും ഇടീക്കും. ഏകഭാൎയ്യയാണ നടപ്പ. രണ്ട ധൎമ്മപത്നികളുള്ളവനും ഉണ്ട. ഭാൎയ്യയുടെ പുറമെ ഒര സ്ത്രീ വളരെ സാധാരണയാണ. പക്ഷെ അവൾക്ക താലിയില്ല. പുരുഷനെ ഭൎത്താവ, ഭൎത്താവ എന്ന പറയും, കുട്ടികൾ കുടുംബത്തിന്റെ ഒര ഭാഗമാകയും ചെയ്യും. ഭാൎയ്യ മരിച്ചാൽ അവൾക്ക അനുജത്തി കല്യാണം കഴിയാതേയുണ്ടെങ്കിൽ അവളെ കെട്ടുക ബഹുസാധാരണമാണ. കടിഞ്ഞൽ പേറിന്ന അമ്മയുടെ വീട്ടിൽ പോകണം. പ്രസവിച്ച ഏഴാംദിവസം കുളിപ്പിക്കും. ഭൎത്താവ മരിച്ച അല്പദിവസം കഴിഞ്ഞാൽ ഭാൎയ്യ താലി അറക്കണം. തലമുടി എടുക്കേണ്ടാ. വിധവെക്ക പ്രസവം മാറീട്ടില്ലെങ്കിൽ മറെറാരുത്തനോടുകൂടി ഇരിക്കും. ഭാൎയ്യ എന്ന വിളിക്കപ്പെടുകയും ചെയ്യും. ചിലപ്പോൾ താലികെട്ടലും ഉണ്ട. ജ്യേ
[ 166 ]

- 152 -

ഷ്ഠന്റെ വിധവയെ അനുജൻ കെട്ടുക നടപ്പില്ല. നന്ദൻ ഒരു പറയനായിരുന്നു. യാഗങ്ങൾ ചെയ്ത ബ്രാഹ്മണനായി. അതിന്നായി കുളിച്ചത തെക്കേ ആൎക്കാട്ടിൽ ഹോമകുളം എന്ന തടാകത്തിൽ ആണത്രെ. ഇവൎക്ക യാതൊരു ക്ഷേത്രത്തിലും കടന്ന കൂടാ. ദൂരത്തനിന്നിട്ട പണം വെച്ച കൊടുത്താൽ അത ദേവന സ്വീകരിക്കാം താനും.

ശവം ദഹിപ്പിക്കയുണ്ടെങ്കിലും കുഴിച്ചിടുകയത്രെ നടപ്പ. പുല മൂന്നിന്നൊ അഞ്ചിന്നൊ പാൽചടങ്ങ എന്നൊരു ക്രിയയുണ്ട. ഇത കഴിഞ്ഞാൽ പുനൎജ്ജന്മത്തിന്ന സമയമാകുവോളം ജീവൻ ഒര ദിക്കിൽ വിശ്രമിക്കുമെന്നാണ വിശ്വാസം. പതിനാറാം ദിവസവും പതിനഞ്ചാം ദിവസവും പന്ത്രണ്ടാം ദിവസവും ആണ കൎമ്മാന്തരം, അല്ലെങ്കിൽ പുല കഴിയൽ. കടിഞ്ഞിൽ കുട്ടി കഴിഞ്ഞാൽ ശവം പുരെക്കടുക്കേയൊ പുരെക്കകത്തതന്നേയൊ സ്ഥപിക്കണം. അല്ലാത്തപക്ഷം ഒടിയനൊ മന്ത്രവാദിയൊ കൊണ്ടുപോയേക്കാം. ഒടിക്ക കടിഞ്ഞിൽകുട്ടിയുടെ ശവം സാരമാണത്രെ. ചില കൂട്ടർ വിവാഹസമയം പൂണുനൂലിടും. ശവസംസ്കാരത്തിങ്കൽ കുടത്തിൽ വെള്ളവുമായി പ്രദക്ഷിണം വെക്കലും കുടം ഉടെക്കലും പറയൎക്കും ഉണ്ട. മൂന്നാം ദിവസം ശ്മശാനത്തിൽ വെലിയിട്ട കാക്കകൾക്ക കൊടുക്കും. പതിനേഴാം ദിവസം നദിയിൽ പിണ്ഡം വെക്കും. വിവാഹം ചെയ്യും മുമ്പ മരിച്ചാൽ ഒരു പൊയ്‌വിവാഹക്രിയ നടപ്പുണ്ട. തഞ്ചാവൂർ ജില്ലയിൽ ഒരുത്തൻ മരിച്ചാൽ കൎപ്പൂരം കത്തിക്കുക വീട്ടിലല്ല മുക്കൂട്ടപ്പെരുവഴിയിലാണെന്ന കാണുന്നു. ഒര കുടത്തിൽ ചാണകം കലക്കി അതും ഒര ചൂലും തീക്കൊള്ളിയും മൂന്നവഴികൂടിയേടത്തെങ്കിലും വീട്ടിലെങ്കിലും കൊണ്ടെവെക്കും. ഇത പ്രേതം തിരികെ വരാതിരിപ്പാനാണപോൽ. മരിച്ചവന്റെ കൈ ചാണകത്തിൽ പതിച്ചിട്ട ആ ചാണകം ചുമരിൽ ഒട്ടിക്കയും ചെയ്യും. രണ്ടാം ദിവസം ശ്മശാനത്തിൽനിന്ന മടങ്ങിവരുമ്പോഴെക്ക വാതിൽക്കൽ ഒരു ചെമ്പു വെള്ളവും മൂന്ന ഒലെക്കയും വെച്ചിരിക്കും. മരിച്ചവന്റെ അവകാശി അതിന്മേൽ ഇരുന്നിട്ട ഒര കഷ്ണം മത്സ്യം ചവച്ച മൂന്ന
[ 167 ]

- 153 -

പ്രാവശ്യം തുപ്പി അകത്തപോയി ദീപത്തെ വന്ദിക്കണം. ചില പറയർ താനെ ചത്ത ജന്തുക്കളുടെ ശവം തിന്നും. മററുള്ളവർ കൊന്നതിന്റെ മാംസം മാത്രം. എല്ലാവൎക്കും മദ്യം മുഖ്യമാണ. പ്രസവിച്ച സ്ത്രീയെ രണ്ട ആഴ്ച പ്രത്യേകം ഒര ചാളയിൽ പാൎപ്പിക്കും. പത്താം ദിവസം ഒര ബ്രാഹ്മണനോടൊ നായരോടൊ അല്പം പാൽ വാങ്ങി തള്ളയുടേയും കുട്ടിയുടേയും മേൽ തളിക്കും. അത കഴിഞ്ഞാൽ അവൾക്ക പുരയുടെ കോലായിലോളം ചെല്ലാം. ശവം മറചെയ്കയാണ. ഇവർ പോത്തിനെ തൊടുകയില്ല. തൊട്ടാൽ കുളിക്കണം. വ്യഭിചാരം കഠിനകുററമാണ. പുരുഷൻ പിഴ ചെയ്യണം. സ്ത്രീ തീക്കുണ്ടു ചാടിക്കടക്കണം. തിരണ്ടാൽ ഏഴുനാൾ അശുദ്ധി. അന്നും ദൂരെ ഒര കുടിലിൽ ഇരിക്കണം. പറയൎക്ക താലികെട്ടും സംബന്ധവും ഉണ്ട. ആദ്യം പറഞ്ഞത തിരളും മുമ്പ കഴിയണം. താലികെട്ടേണ്ടത അഛൻ പെങ്ങളുടേയൊ അമ്മാമന്റെയൊ മകനാകുന്നു. താലികെട്ടു കഴിഞ്ഞാൽ ഭാൎയ്യാഭൎത്താക്കന്മാർ മണിയറ എന്ന പേരായിട്ട ഒര മുറിയിൽ പോയി കുറേനേരം കഴിഞ്ഞ പുറത്തവരും. (ഇത "വേളിശ്ശേഷ"മായിരിക്കും) പറയൻ പുലയന്റെ ചോറുണ്ണുകയില്ല. ഭാൎയ്യ പ്രസവിച്ചാൽ ഭൎത്താവ ഏഴനാൾ നോൽമ്പ നോല്ക്കണം. ചോറുണ്ടുകൂടാ, കായ്കനിയും കള്ളും റാക്കും മാത്രമെ പാടുള്ളൂ. പ്രസവിക്കാതെ മരിച്ചവളെ വളരെ ദൂരത്ത ഒരെടത്ത കുഴിച്ചിടും. ചുരുക്കം ചിലപ്പോൾ നന്നെ വയസ്സനൊരുത്തൻ മരിച്ചാൽ ദഹിപ്പിക്കയും ഉണ്ട.

പള്ളൻ.

പറയരേപോലെ ഒരു ജാതിയാണ. തഞ്ചാവൂർ, തൃശ്ശിനാപ്പള്ളി, തിരുനെൽവേലി, ഈ ജില്ലകളിൽ അധികമുണ്ട. കോയമ്പത്തൂർ, ചേലം ഇവിടേയും ഉണ്ട. പുരകൾ അടുത്തടുത്ത കൂട്ടമായും ചെറുമച്ചാള പോലെ ഉയൎന്ന ജാതിക്കാരുടെ വാസസ്ഥലത്തനിന്ന വിട്ട അകലേയായും ഇരിക്കും. ഗോമാംസം ഭക്ഷിക്കയില്ല. അതിനാൽ തങ്ങൾ പറയർ, ചക്കിളിയർ, ഇവരിൽ മീതേയാണെന്ന പറയും. സ്ത്രീകൾക്ക അരെക്ക മേല്പട്ട വസ്ത്രമില്ല.
[ 168 ]

- 154 -

കോയമ്പത്തൂര ജില്ലയിൽ ചില ഗ്രാമമുൻസീഫ മജിസ്ത്രേട്ടമാർ പള്ളരുണ്ട. കുട്ടികൾ അമ്മയുടേയും അമ്മാമന്റെയും ഗോത്രമാണ. അഛന്റെതല്ല. മധുരാനാട്ടിൽ ഇവരുടെ തലവന പേർ കുഡുംബൻ എന്നാണ. അവന സഹായമായി കാലാടി എന്നൊരുത്തനും വലിയ ഊരാണെങ്കിൽ വാരിയൻ എന്ന പേരായിട്ട ഒര ദൂതനും ഉണ്ടായിരിക്കും. ഗ്രാമസഭകൂടൽ, ഉത്സവം, വിവാഹം, മരണം, ഇതൊക്കെ ഉണ്ടാകുമ്പോൾ ആളുകളെ വിളിച്ചകൂട്ടേണ്ടത ഈ വാരിയന്റെ ഭാരമാകുന്നു. ഏതെങ്കിലും ഒരു കുഡുംബത്തെ ഭ്രഷ്ടാക്കാനായി വേറെ നിൎത്തിയാൽ വിചാരം കഴിയുന്നവരെക്കും അവൎക്ക ജാതിക്കാർ തീയ്യും വെള്ളവും കൊടുക്കുകയില്ല. അലക്കാനും ക്ഷൌരത്തിനും ആളുണ്ടാകയില്ല. വിചാരം കഴിഞ്ഞ ശുദ്ധമാകുമ്പോൾ വാരിയൻ ശങ്കിതന്മാൎക്ക ഗോമൂത്രം കൊടയണം. ഒരുത്തിയുടെ മേൽ വ്യഭിചാരം ആരോപിക്കപ്പെട്ടാൽ കുററം ചുമത്തപ്പെട്ട പുരുഷനെ ഗ്രാമസഭ മുമ്പാകെ കൊണ്ടുവന്ന ഒരു ഈൎച്ചപ്പലകയോടൊ മറെറാ കെട്ടിയിടും. സ്ത്രീ മുട്ടോളം തുണിയുടുത്തിട്ട ഒരു കൊട്ടയിൽ കുപ്പയൊ കാഠമൊ എടുക്കണം. ചിലപ്പോൾ അവളെ പുളിയിൻ ചുള്ളികൊണ്ട പുറത്ത അടിക്കുകയും ചെയ്യും. കുററം സമ്മതിക്കയും മേലിൽ ഈ വിധം വരികയില്ലെന്ന അവൾ വാക്കാൽ ഏല്ക്കുകയും ചെയ്താൽ പുരുഷന്റെ അരയിലെ ചരട വാരിയൻ അറുത്ത അവനേകൊണ്ട താലികെട്ടലിന്ന ബദലായി സ്ത്രീയുടെ കഴുത്തിൽ കെട്ടിക്കും. കോയമ്പത്തൂരിൽ ഒര പള്ളന്റെ മേൽ കളവകുററം തെളിഞ്ഞാൽ അവൻ ഒരുത്തനെ മുതുകത്ത എടുത്തുംകൊണ്ട സഭ പ്രദക്ഷിണം വെക്കണം. ആ സമയം അവന്റെ പിൻ‌കുടുംമ ഒന്നൊരണ്ടൊ ആൾ പിടിച്ചതൂങ്ങും. ചെകിടത്ത അടിക്കും. മുൻ‌പറഞ്ഞ ദൂതനേകൊണ്ട മുഖത്ത തുപ്പിക്കും. വ്യഭിചാരകനും ഏതാണ്ട ഈ ശിക്ഷ തന്നെ. തിരണ്ട പെണ്ണിന കോയമ്പത്തൂര ഏഴ ദിവസം അശുദ്ധിയാണ. പ്രത്യേകം കുടിലിൽ പാൎക്കണം. പിന്നെ മൂന്ന ദിവസം പുരയുടെ കോലായിൽ ഒര മൂലയ്ക്കൽ കഴിച്ചകൂട്ടണം. വിവാഹത്തിന അല്പം മുമ്പ മണവാളൻ പെട്ടന്ന എറങ്ങി
[ 169 ] പോകും. പെണ്ണിന്റെ അഛൻ തന്റെ മകളെ കൊടുക്കാമെന്ന പറഞ്ഞ കട്ടികൊണ്ടുവരണം. മധുര ജില്ലയിൽ താലികെട്ടുക മണവാളന്റെ പെങ്ങളാണ. സ്ത്രീപുരുഷന്മാരെ അവരുടെ അമ്മാമന്മാരും മറ്റും മാല ഇടിയിക്കുകയും പന്തലിൽനിന്ന പെണ്ണിനെ ഉള്ളലേക്ക കൊണ്ടുപോകയും അമ്മാമൻ ഒര വസ്ത്രം മുഴംവെച്ച അവൾക്ക കൊടുത്ത ഉടുപ്പിച്ച തിരികെ പന്തലിലേക്ക എടുത്തുകൊണ്ടുപോകുകയും നടപ്പുണ്ട. അവിടെ മണവാളന്റെ അടുക്കെ അവളെ ഇരുത്തും. മണവാളൻ താലി കഴുത്തിൽ വെക്കും. മുറുക്കി കേട്ടേണ്ടത അവന്റെ പെങ്ങളാണ. കോയമ്പത്തൂര കൊങ്ങ പള്ളരുടെ വിവാഹത്തിന സ്ത്രീപുരുഷന്മാർ വെറ്റില തന്ന തുപ്പുന്നത ക്ഷുരകൻ ഒര കോളാമ്പിയിൽ വാങ്ങണം. കുലുക്കുഴിയാൻ വെള്ളം അവൻ കൊടുക്കണം. കടയപ്പള്ളൻ എന്നൊരു കൂട്ടരുണ്ട കോയമ്പത്തൂർ അവൎക്ക താലി മണവാളൻ ഒര നാളികേരത്തിന്മേൽ ചാൎത്തി കൊണ്ടുചെല്ലണം. വിവാഹം കഴിഞ്ഞാൽ ഭൎത്താവിന അകായിൽ വെച്ച ചോറ കൊടുക്കണം. ശേഷിച്ചത ഭാൎ‌യ്യ ആ എലയിൽനിന്നതന്നെ ഉണ്ണണം. ചില ദിക്കിൽ പെണ്ണിനെ ഭൎത്താവ കൊണ്ടുപോകുമ്പോൾ അവളുടെ പുരയിൽനിന്ന വല്ലതും ഒര സാധനം മോഷ്ടിക്കണം. മേലിൽ വല്ലപ്പോഴും അവളുടെ ശേഷക്കാർ ഇതിന്ന പകരം പറ്റിക്കയും വേണം.

ഭൎത്താവ മരിച്ചാൽ ശവത്തിന്റെ കാൽ വിധവ കഴുകി അല്പം വെള്ളം സേവിക്കയും താലി അറുത്ത ശവതന്മേലേക്ക എറികയും വേണം. ശവം കുഴിച്ചിടുകയാണ. കുഴി മൂടിയാൽ മൂത്തപുത്രൻ കുടത്തിൽ വെള്ളവുമായി മൂന്ന പ്രദക്ഷിണം വെക്കുകയും കുടം ദ്വാരപ്പെടുത്തുകയും അവസാനം എറിഞ്ഞുടെക്കുകയും നടപ്പുണ്ട. മൂന്നാം ദിവസം വെലി ഇടും. അത കാക്ക തിന്നണം. നാലാംദിവസം മകൻ കുളിച്ച ഒര പായയിൽ ഇരുന്ന കുറെ വറുത്ത ഒണക്കമീൻ കടിച്ചചവച്ച ഒര പാത്രത്തിലേക്ക മൂന്നീടതുപ്പണം. ഒമ്പതാം ദിവസമൊ പതിനൊന്നാം ദിവസമൊ ഒരു മുള്ളുമരത്തിങ്കൽ ചോർ, താംബൂലം, ഇത്യാദി നിവേദിക്കണം. [ 170 ]

- 156 -

ഇവരെ വിളിക്കുന്നത് മൂപ്പൻ, കാലാടി, മന്ദാടി, ഇങ്ങിനെ ഒക്കേയാവുന്നു.

പള്ളി. (പന്നിയൻ)

ഇവർ തങ്ങൾ അഗ്നികുലക്ഷത്രിയരാണെന്ന് പറയും. പണ്ട് തിരുവാകൂർ രാജാവും തെക്കേ ഇന്ത്യയിലെ ശ്രീവൈഷ്ണവരുടെ പ്രസിദ്ധ ആൾവാരും ആയിരുന്ന കുലശേഖൻ തങ്ങളുടെ ഒരു രാജാവായിരുന്നു എന്ന് ഇവർ അവകാശപ്പെടുന്നു. ഇപ്പോഴും മദ്രാശിയിൽ തിരുവളക്കണ്ണി പാൎത്ഥസാരഥി ക്ഷേത്രത്തിൽ ആ ദേഹത്തിൻറെ ഉത്സവം ഇവർ വളരെ ആഘോഷത്തോടെ കഴിക്കുന്നു. ഈ ക്ഷേത്രം പല്ലവ ക്ഷേത്രമാണെന്ന് ശിലാലേഖ്യങ്ങളാൽ കാണുന്നു. ഇവർ അനേക ഭാഗങ്ങളുണ്ട്. ചേലം ജില്ലയിൽ ചില പള്ളികളെ അഞ്ചുനാൾ എന്നും ചിലരെ പന്തിരണ്ട് നാൾ എന്നും വിളിക്കുന്നു. ഇവൎക്ക് മരിച്ച പുല അഞ്ചും പതിനൊന്നും ദിവസമേയുള്ളു. വേറെ ചിലൎക്ക് പതിനാറ്ദിവസമുണ്ട്. ഓലപ്പള്ളി എന്നും നാഗപടപ്പള്ളി എന്നും രണ്ട് വകയുണ്ട്. സ്ത്രീകളുടെ കാതാഭരണത്തിൽനിന്നാണ് ഈ പേരുകൾ. പള്ളികൾ ശൈവരും വൈഷ്ണവരും ഉണ്ട്. മിത്തിയാളമ്മ, മാരിയമ്മ, അയ്യനാർ, മുനീശ്വരൻ, അങ്കാളമ്മ, മുതലായ ഭൂതങ്ങളേയും വന്ദിക്കും. പണ്ട്പണ്ടേയുള്ള ഗ്രാമപഞ്ചായനിയമം ഇപ്പോഴും ഇവൎക്കുണ്ട്. ജാതിക്കൂട്ടം മുതലായ്ത ഈ പഞ്ചായക്കാർ തീൎക്കണം. തലവന്മാൎക്ക് പെരിത്തനക്കാരെന്നും നാട്ടുമൈക്കാരെന്നും പേരാകുന്നു. പത്രാസ്സിന് വേണ്ടി ചിലർ വിവാഹം തിരളും മുമ്പ് ചെയ്യും. സാധാരണ നടപ്പ് മറിച്ചാണ്. കല്യാണം നിശ്ചയിക്കുന്ന ദിവസം പുരുഷൻ സ്ത്രീയുടെ വീട്ടിൽ ചെല്ലും. അവിടെ പെണ്ണിൻറെ ഗോത്രക്കാരുടെ തലവൻ ഉണ്ടായിരിക്കേണം. ഒരുതട്ടിൽ താംബൂലം, പുഷ്പം, സ്ത്രീധനം, (പണമായിട്ടൊ ആഭരണങ്ങളായിട്ടൊ) മുലപ്പാൽ കൂലി, ഒരു നാളികേരം, ഇതെല്ലാം വെച്ച് വുരുഷൻറെ തലവൻ പെണ്ണിൻറെ അഛന്നൊ തലവന്നൊ കൊടുക്കും. മുലപ്പാൽ കൂലി അമ്മെക്കാണ്. പെണ്ണിനെ തീറ്റിപോറ്റിയതിന്ന് പ്രതിഫലമാകുന്നു. കൊടുക്കും സമയം തലവൻ [ 171 ]

- 157 -

പറയും "പണം നിങ്ങൾക്ക്, പെണ്ണ് ഞങ്ങൾക്ക്" എന്ന്. "പണം എനിക്ക്, പെണ്ണ് നിങ്ങൾക്ക്" എന്ന് സ്ത്രീയുടെ അഛനും പറയും. ഇങ്ങിനെ മൂന്നീട വേണം. പിന്നീട് വെറ്റിലയടെക്ക കൊടുക്കും. ഒന്നാമത് അമ്മാമന്ന്. കല്യാണത്തിന് മുമ്പ് പുരുഷൻ മരിച്ച്പോയാൽ വേറെ ആരെ എങ്കിലും കെട്ടാം. വിവാഹത്തിന് പെണ്ണിൻറെ അമ്മാമൻറെ സമ്മതം വേണം. വിവാഹം സമ്മതമല്ലാത്ത പക്ഷം അവന്ന് ക്രിയയുടെ മദ്ധ്യെ പോലും പെണ്ണിനെ ബലമായി കൊണ്ടുപൊയി ആൎക്കെങ്കിലും കെട്ടികൊടുക്കാനവകാശമുണ്ട്. സാധാരണനായി കല്യാണം ഒരറ്റ ദിവസമേയുള്ളു. എന്നാൽ നീട്ടി മൂന്ന് ദിവസമാക്കാനും പുരാണങ്ങളിലെ വിധിപ്രകാരം നടത്താനും വാസനതുടങ്ങീട്ടുണ്ട്. വിവാഹത്തിൻറെ തലേനാൾ പെണ്ണിനെ പുരുഷൻറെ വീട്ടിലേക്ക് ഘോഷയാത്രയായി കൊണ്ട്പോകണം. കൊശത്തി കലങ്ങൾ വെക്കണം. കടിഞ്ഞിൽ പെറ്റ ഒരുത്തി ശുദ്ധമായി ഉണ്ടാക്കിയ അന്നം വംശദേവതകൾക്കും മരിച്ച കാരണവന്മാൎക്കും നിവേദിക്കണം. താലികെട്ട് ഭൎത്താവ്തന്നേയാണ്. ബ്രാഹ്മണനാണ് പുരോഹിതൻ. താലികെട്ട് കഴിഞ്ഞാൽ ദമ്പതിമാരുടെ വസ്ത്രങ്ങളുടെ കോൺതല കൂട്ടികെട്ടണം. അടുത്ത സംബന്ധികൾ അവരെ സ്വൎണ്ണംകൊണ്ടൊ വെള്ളികൊണ്ടോ ചട്ടം കെട്ടിക്കണം. ആദ്യം കെട്ടേണ്ടത് അമ്മാമനാകുന്നു. പിന്നെ ദമ്പതിമാർ വിവാവമണ്ഡപത്തെ പ്രദക്ഷിണം വെക്കണം. രണ്ടാമത്തെ പ്രദക്ഷിണത്തിൽ ഭാൎ‌യ്യയുടെ കാൽ ഭൎത്താവ് അമ്മിക്കല്ലിൽ ഏറ്റണം. മൂന്നാമത്തെ പ്രദക്ഷിണത്തിൽ ഭൎത്താവിൻറെ എടംകാൽ അളിയനും എടുത്ത് കല്ലിന്മേൽ വെക്കയും കാൽവിരലിൽ ഒരു മോതിരം ഇടിയിക്കുകയും വേണം. ഇതിന്ന് അവന്ന് ഒരു ഉറുപ്പികയും വെറ്റിലയടെക്കയും അവകാശമുണ്ട്. പിന്നെ ദമ്പതിമാർ അരുന്ധതിയെ നോക്കണം. വയ്യുന്നേരം ഒരു ഏരിയിങ്കൽ പോയി കന്ന്പൂട്ടുംപോലെ കാട്ടികൂട്ടണം. പുരുഷൻ ഒരു കൊഴുവും സ്ത്രീ ഒരുകുടത്തിൽ കഞ്ഞിയും എടുക്കണം. കുറെ സ്ഥലം മണ്ണ് എളക്കി കഞ്ഞി പാൎന്ന് ചളിയാക്കി കണ്ടംപോലെയാക്കും. അ [ 172 ]

- 158 -

തിൽ ഭൎത്താവ് കുറെ ഞാറ് നടണം. വഴിയെ ചാണകംകൊണ്ട് ഒരു ഗണപതിയെ ഉണ്ടാക്കി പൂജിക്കണം. അത് കഴിയുമ്പോഴെക്ക് ഭൎത്താവ് ക്ഷീണിച്ച് അവിടെ ഇരിക്കും. ഭാൎ‌യ്യ അൽപം ചോർ കൊടുക്കും. അത് അളിയൻ ഉൺമാനയക്കയില്ല. കുംഭകോണത്ത് ഒര് വിശേഷവിധിയുണ്ട്. പെണ്ണിൻറെ അമ്മയും പലപ്പോഴും പെണ്ണിൻറെ യാതൊരു ശേഷക്കാരും വിവാഹത്തിങ്കൽ ഉണ്ടായിക്കൂടാ. കല്യാണ ദിവസങ്ങളിൽ പെണ്ണിനെ ആൎക്കും കണ്ടുംകൂടാ.തൃശ്ശിനാപ്പള്ളിയിൽ ചില പള്ളികൾ പെൺകുട്ടികൾ ശിശുക്കളായിരിക്കുമ്പോൾതന്നെ വിവാഹനിശ്ചയം കഴിക്കും. ശിശുവിനേകൊണ്ട് അൽപം ചാണകവെള്ളം കുടിപ്പിച്ചാൽ മതി. ആൺകുട്ടിക്ക് അതിലും ചെറുപ്പമായി വരാം. എന്നാൽ അവൻ ഒരു അരക്കാൽ ഉറുപ്പിക വിഴുങ്ങിയാൽ ആ ദോഷം തീരും. കുറെ കൊല്ലം മുമ്പ് കടലൂരിന്ന് സമീപം പനരുട്ടി എന്ന സ്ഥലത്ത് ഒരു വിവാഹമുണ്ടായി. അത് നളദമയന്തിമാരുടെ മാതിരി സ്വയംവരമായിട്ടായിരുന്നു. വിധവാവിവാഹം ആവാം. അവൾക്ക് താലികെട്ടുക ഒരു സുമംഗലിയാണ്. ഭൎത്താവ് അടുക്കേനിൽക്കും. വിധവാവിവാഹത്തിന് നടുവീട്ടുതാലി എന്നാണ് പറയുക. വീട്ടിനകത്തുവെച്ചാണ് താലി കെട്ടുക. തിരണ്ട് കുളിച്ചാൽ ശുദ്ധമാവാൻ ബ്രാഹ്മണൻ പുണ്യാഹം മേൽ തളിക്കണം.

മരിച്ചാൽ ദഹിപ്പിക്കയും കുഴിച്ചിടുകയും നടപ്പുണ്ട്. ശവത്തിനടുത്ത്നിന്ന് വിധവ കുളിക്കണം. ആ വെള്ളം ശവത്തിന്മേൽ വീഴണം. ഇത് ചെയ്യാഞ്ഞാൽ വലിയ അപമാനമാണ്. "പെണ്ണിൻറെ മേൽത്തെ വെള്ളം ശവത്തിന്മേൽ വീഴാതെ പോട്ടെ" എന്നത് ഒരു ശാപമാണ്. മരിച്ചവനും വിധവയും തമ്മിൽ മൂന്നീട വീടിപകരണം. ചിലർ ശവത്തിൻറെ നെഞ്ഞത്ത് ഒര് കലം ചോറും നെറ്റിമേൽ അരക്കാൽ ഉറുപ്പികയും വെക്കും. ചോറ് പറയന്നും പണം ക്ഷുരകന്നും ആകുന്നു. വിവാഹം കഴിയാതെ മരിക്കുന്ന പുരുഷനേകൊണ്ട് ഒരു പൊയ്കല്യാണം കഴിപ്പിക്കണം. ശവത്തിൻറെ കഴുത്തിൽ ഒരു എരിക്കിൻ പൂമാല ഇടുകയും ഓവിലെ മണ്ണ് ഉരുട്ടി ദേഹത്തിൽ പലേ സ്ഥലങ്ങളിൽ വെ [ 173 ] ക്കുകയും ചെയ്താൽ മതി. തൃശ്ശിനാപ്പള്ളിയിൽ ഒരു നടപ്പണ്ട്.ദഹിപ്പിച്ചേടുത്ത പിറ്റേന്ന് രണ്ട് പാത്രത്തിൽ വെള്ളം വെയ്ക്കും.വെള്ളം പശു കുടിച്ചാൽ പ്രേതം ദാഹം മാറ്റി എന്നാണ് വിശ്വാസം.ചിലേടത്തു സ്ത്രീകളെ കേവലം ഘോഷമാരാണ്. (അന്തഃചുരസ്ത്രീകളെ മാതിരി മറവിലിരിക്കും.)പ്രത്യേകിച്ച് ഈ നടപ്പു പുരാതന പാളയക്കാരായ അരിയല്ലൂർ , ഉടെയാൎപാളയം,ശിവഗിരി പിച്ചവരും ഈ ജമീൻദാരന്മാരുടെ കഡംബങ്ങളിൽ ആണം .ഈ ജാതിക്കു ചെന്നവന്യകലക്ഷത്രിയ മഹാസംഘം എന്ന പോരായി ഒര് സഭായോഗം ഉണ്ട്. അത് 1888-ൽ ജാതിയിലെ പ്രമാണികൾ സ്ഥാപിച്ചതാണ് അത് നിമിത്തം അങ്ങുമിങ്ങും ഇരിക്കുന്നവർ തമ്മിൽ വലിയ കൂട്ടുകെട്ടാണ്ടായിട്ടുണ്ടെന്ന് മാത്രമല്ല ഏഴ് സ്കൂളുകളും സ്ഥാപിക്കപ്പെട്ടിട്ടും .ഇതിൽ മൂന്ന മദ്രാശിയിൽതന്നെ .ബാക്കി നാല് കാഞ്ചീപുരം,മധുരാന്തകം,തൃക്കളുക്കംണ്ഡം ,കുമലം ഈ സ്ഥലങ്ങളിലാണ്.അഞ്ച പുണ്യസ്തലങ്ങളിൽ സത്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്.മദ്രാശിയിൽ പച്ചയ്യപ്പാ കാളേജിനോട് ചേൎന്ന് ചെങ്കൽ വരായനായ്ക്കൻ ടെക്കനിക്കൽ സക്കൂൾ (കലാപാടശാല) പള്ളിജാതിയായ ഈ സുകൃതി മരിക്കുമ്പോൾ 1865-ൽ ഉണ്ടായതാണ്.ഈ ജാതിയിൽ അച്ഛനമ്മമാരില്ലാത്ത കുട്ടികൾക്കും ഒര് ആശ്രമവും മദ്രാശിയിലുണ്ട്.പച്ചയ്യപ്പാകാളേജിന്റെ ലോവൎസെക്കൻഡറി സക്കൂൾ പള്ളിജാതിക്കാരനായിരുന്ന ഗോവിന്ദനായരുടെ ദാതൃരൂപം മൂലം ഉണ്ടായതാകണം.ഇവൎക്കു സ്വന്തമായി അഗ്നികലാദിത്യൻ എന്ന പോരുടെ ഒര് ന്യൂസ്സ് പേപ്പറും ഉണ്ട്

പാണൻ.

തമിഴ പാണന്മാരെ മേസ്തി എന്നും വിളിക്കുമെന്ന് 1901-ലെ കാനേഷ്ഠമാരി റപ്പോട്ടിൽ പറയുന്നു.ഇവർ മധുരാ,തിരുനെൽ വേലി ജില്ലകളിൽ തമിളരുടെ തുന്നൽകാരാണ ഇവൎക്കു പുരോഹിതൻ ബ്രാഹ്മണരും വെള്ളാളരുമാകണം.അമ്പാട്ടനും ദോബിയും ഇവരുടെ ചോറുണ്ണുകയില്ലെങ്കിലും ഇവൎക്കു ക്ഷേത്രങ്ങളിൽ [ 174 ] കടക്കാം. [ 175 ] മൂന്നടി ചതുരവും ആയിരിക്കണം. ഉപ്പും വെണ്ണുനീരും പരത്തണം. മരിച്ച ആൾ ജീവന്മുക്തനാണെന്നും യാതൊരു ക്രിയയും ആവശ്യമില്ലെന്നുമാണ വിശ്വാസം. എങ്കിലും പതിനൊന്നാം ദിവസം ഏകോദ്ദിഷ്ടശ്രാദ്ധംപോലെ ഒര ക്രിയയുണ്ട. സംവത്സരാവസാനവും അതപോലേതന്നെ. [ 176 ]
-162-

ശവം കുഴിച്ചിടുകയാണ്‌. 15 ദിവസം മകൻ ബലി ഇടും. അന്നു പുലയും പോയി. ഈഴുവൻ മുതല്ക്ക് മേല്പ്പട്ട് ഏതുജാതിയുടെയും ചോറുണ്ണും. മണ്ണാൻ, കണിശൻ ഇവരെത് ഭക്ഷിക്കയില്ല. പുള്ളുവനെ തൊട്ടാൽ ഈഴുവൻ ആശാരി ഇവർ കുളിക്കും. നായന്മാരും മറ്റും അടുത്താൽ കുളിക്കണം. ചെറുമൻ, പുലയൻ നായാടി, പറയൻ, ഉള്ളാടൻ തുടങ്ങിയവരെ തീണ്ടിയാൽ പുള്ളുവനും കുളിക്കണം.

പേന്തിയ.

ഒരിയ ദേശങ്ങളിൽ വെറ്റില വില്ക്കുകയും കൃഷിയും ആകുന്നു തൊഴിൽ. ജാതി കൂട്ടുകെട്ട് വലിയ മുറുക്കമാണ്‌. ഒരുവനെ തിരിയെ ജാതിയിൽ എടുക്കേണമെങ്കിൽ വിചാരം കഴിഞ്ഞിട്ട് ഒരു നദിവക്കത്തുകൊണ്ടുപോയി സ്വൎണ്ണക്കമ്പികൊണ്ടൊ വെള്ളിക്കമ്പികൊണ്ടൊ മറ്റൊ നാവിനെ ചൂടുവച്ച് ജഗന്നാഥക്ഷേത്രത്തിലെ പ്രസാദം കുറെ തീറ്റി വീട്ടിലേക്ക് കൊണ്ടുവന്ന് അവിടെ സ്വജാതിക്കാൎക്ക് സദ്യകഴിച്ച് കാരണവന്മാൎക്കും, ജാതിയിലെ നാല്‌ തലവന്മാൎർക്കും വസ്ത്രങ്ങൾ കൊടുത്ത് വഴിയെ കുറെ ചോറും എടുത്തുകൊണ്ടു രണ്ടാമതും നദിവക്കിലേക്കുതന്നെ കൊണ്ടുപോകും. അതോടുകൂടി വെള്ളത്തിലേക്കു തള്ളുകയും ചെയ്യും. കുളിച്ചാൽ ശുദ്ധമായി. വിവാഹം തിരളും മുമ്പും, പിമ്പും ആവാം. അച്ഛൻ പെങ്ങളുടെ മകളെ കെട്ടാൻ അവകാശമുള്ളതാകുന്നു. പുരോഹിതൻ ദേശാരിയാകുന്നു. അവൻ പൂണൂൽ ധരിക്കണം. സ്ത്രീപുരുഷന്മാരുടെ ചെരുവിരലുകൾ ചേൎത്തുപിടിപ്പിക്കണം. കല്യാണം രണ്ടു ദിവസം ഉണ്ട്. മദ്യം പ്രധാനമാണ്‌. വിധവാവിവാഹം ആവാം. ജ്യേഷ്ഠന്റെ വിധവയെ അനുജൻ കെട്ടാം. ശവം ദഹിപ്പിക്കയാണ്‌. പുല ഒമ്പതാകുന്നു. 10-ം ദിവസം സ്വജന സദ്യവേണം.

പൈദി.

ഗഞ്ചാം, വിശാഖപട്ടണം ജില്ലകളിൽ വയലിൽ പണിയും നെയ്ത്തും പ്രവൃത്തിയാണ്‌. തിരണ്ടപെണ്ണിന്‌ അശുദ്ധിയുടെ ദീൎർഘം പലപ്രകാരമുണ്ട്. ഒരു മാഡികൻ (ചക്കിലിയൻ) അവളു [ 177 ] ടെ കാലിൻറെയും കയ്യിൻറെയും നഖങ്ങൾ മുറിക്കണം. വിവാഹം തിരളുംമുന്പും പിന്നേയും ആവാം. അമ്മാമൻറെ മകളെ വിവാഹം ചെയ്യേണമെന്ന നിൎബന്ധമുണ്ട്. ഈ നടപ്പിന്ന് മെനരിക്കും എന്ന പേർ. ഇങ്ങിനത്തെ വിവാഹത്തിന് കന്യാശൂല്ക്കം അഞ്ചുറുപ്പികയാണ്. മറ്റൊക്ക് പത്ത് കല്യാണം നാല്ദിവസമുണ്ട്. വിധവാവിവാഹവും ഭാൎ‌യ്യയെ ഉപേക്ഷിക്കലും ആവാം.

ഗഞ്ചാംജില്ലയിൽ തെക്കൻതലയ്ക്കൽ വസിക്കുന്ന കൂട്ടരുടെ കല്യാണത്തിന് ചില വിശേഷവിധിയുണ്ട്. കല്യാണപന്തലിന്ന് കാൽ പന്ത്രണ്ടവേണം. മുഹൂൎത്തം എപ്പോഴും രാത്രിയാണ്. ആദ്യത്തെ ദിവസം പുരുഷന്മാൎക്ക് സദ്യപകൽ. സ്ത്രീകൾക്കു രാത്രി. ഉയർ്നജാതിക്കാരുടെ ഏഴു കിണറ്റിലെ വെള്ളം കൊണ്ടുവരണം. നിശ്ചയിച്ച സമയത്ത് മണവാളൻ ഓടികൊണ്ടുവരണം. സ്ത്രീപുരുഷന്മാർ അന്യോന്യം അരി ഇടണം. പുരുഷൻറെ മുന്പിലാണ് സ്ത്രീ ഇരിക്കുക. ഞാൻ മുന്പിൽ ഞാൻ മുന്പിൽ എന്ന കുറെ പിടിയും വലിയും കാട്ടിക്കൂട്ടും. വഴിയെ താലികെട്ടും. അത് കഴിഞ്ഞാൽ മേൽപറഞ്ഞ വെള്ളത്തിൽ രണ്ടാളും കുളിക്കും. രണ്ടാമതും പന്തലിൽതന്നെ വരും. ഒരു നാഴഇ അരി അവരുടെ മുന്പിൽ വെക്കും. അതിൽനിന്നും സ്ത്രീ കുറെ മോഷ്ടിക്കണം. ഭൎത്താവ് അളന്നുനോക്കുന്പോൾ കുറവ് കാണുകയും തന്നിമിത്തം അല്പം വിനോദം ഉണ്ടാകയും ചെയ്യും.

ശവം ദഹിപ്പിക്കയും മറചെയ്കയും ഉണ്ട്. ദഹിപ്പിച്ചാൽ പിറ്റേന്ന് തീകെടുത്ത് വെണ്ണുനീർ ഒരു മരത്തിൻറെ മുരട്ടൊപുറ്റിന്മേലൊ കൊണ്ടപോയി ഇടും. കൊണ്ടുപോകുന്ന ആളോട് പുരോഹിതൻ ചോദിക്കും മരിച്ചവൻ എന്തായിപോയി എന്ന്. അതിന്നു ഒന്നുകിൽ കാശിക്ക് അല്ലെങ്കിൽ ജഗന്നാഥത്തിലേക്കു പോയിരിക്കുന്നു എന്നു പറയണം. മരിച്ചതിൻറെ 4 ാം ദിവസം ഒരു പോക്കിനെ അറുക്കണം. പാകംചെയ്യുംമുന്പ് ഒരു കാൽ മരിച്ച് വന്ന എവിടുന്ന് പ്രാണൻപോയൊ ആ സ്ഥലത്തിന്നടുത്ത് തൂക്കണം. ചില കൂട്ടർ പൂച്ച എറച്ചി തിന്നും. എണ്ണയും മഞ്ഞളും തൊട്ടാൽ പുല പോയി. കൊല്ലം കൊല്ലം തുലാമാസത്തിൽ (മറ്റൊ[ 178 ]
-164-

രു മരണം ആ മാസത്തിൽ ഉണ്ടായിട്ടില്ലെങ്കിൽ) ശ്രാദ്ധം പോലെ ഒരു ക്രിയയുണ്ട്.

ഇവർ തീണ്ടുന്ന ജാതിയാകയാൽ ക്ഷേത്രങ്ങളിൽ കടക്കുകയില്ല. അകലെ നില്ക്കണം. പോരുമ്പോൾ ഒന്നുരണ്ടു നുള്ള് മണ്ണ്‌ എടുത്തുകൊണ്ടുപോരും. അത് വീട്ടിൽ മെഴുകി ശുദ്ധമാക്കിയ ഒരു സ്ഥലത്തുവച്ചു ഗ്രാമദേവതകൾക്ക് പൂജയും നിവേദ്യങ്ങളും കഴിക്കും. ആൎക്കെങ്കിലും ദീനം കലശലായാൽ ഒരു മന്ത്രവാദിയെ വരുത്തും. അവനൊ അവളൊ ചില കളം വരച്ച് പൂജകൾ ചെയ്തതിൽ പിന്നെ ഒരു പാത്രത്തിൽ വെള്ളം വെച്ചിട്ട് ഏതെങ്കിലും ഒരു മൂൎർത്തിയുടെ പേർ പറഞ്ഞുംകൊണ്ട് ഒരു മണി അരി അതിൽ ഇടും. ആ മൂൎത്തിയാണ്‌ രോഗത്തിന്‌ കാരണമെങ്കിൽ അരിമണി ആണ്ടുപോകും. ആഴാത്തപക്ഷം മറ്റൊരു മൂൎർത്തിയെ വിളിച്ചുംകൊണ്ട് വേറെ ഒരു മണി ഇടും. ഇങ്ങിനെ അരിമണി ആഴുവോളം ചെയ്യും. ദേവത ഉപദ്രവം ഇല്ലാതെ വ്യാധി ഇല്ലെന്നാണ്‌ വിശ്വാസം.

പൊതുവാൾ.


അകപ്പൊതുവാൾ, പുറപ്പൊതുവാൾ ഇങ്ങിനെ രണ്ടു പിരിവുണ്ട്. പുറപ്പൊതുവാൾ രണ്ടുണ്ട്. മാലപ്പൊതുവാൾ, ചെണ്ടപ്പൊതുവാൾ. അകപ്പൊതുവാൾക്ക് മൂസ്സത്, മൂത്തത് എന്നും പേരുണ്ട്. പുറപ്പൊതുവാന്മാർ മരുമക്കത്തായക്കാരാകുന്നു. ചെണ്ടപ്പൊതുവാൾ മാരാരോട് നന്നെ അടുത്തവനത്രെ. പുറപ്പൊതുവാൾക്ക് സ്വജനം ഭൎത്താവാവാം. ബ്രാഹ്മണൎക്ക് സംബന്ധവും ആവാം. പുരുഷന്മാൎക്ക് താണ ശൂദ്രരോട് സംബന്ധവും ഉണ്ട്. ചില ദിക്കിൽ താലികെട്ടുകഴിഞ്ഞാൽ വേളി ശേഷമ്പോലെ ഒരു ക്രിയയുണ്ടത്രെ. സ്ത്രീപുരുഷന്മാർ അല്പനേരം ഒരു അകത്ത് അടച്ചുകിടക്കണം. മാലപ്പൊതുവാൾക്ക് ഇത് കല്യാണ ആദ്യദിവസവും അവസാനദിവസവും വേണം. മൂന്നുരാത്രി ഒന്നിച്ചു കഴിക്കുമെന്നു തോന്നുന്നു. പക്ഷെ തുണയായിട്ട് ഒരു എണങ്ങത്തികൂടി അകത്ത് ഉണ്ടായിരിക്കും. പുറപ്പൊതുവാൾക്കും വേണം താലികെട്ടിയവ [ 179 ] നും താലി കെട്ടപ്പെട്ടവളും മരിച്ചാൽ പുലയും ബലിയും . താലികെട്ടിന്റെ നാലാം ദിവസമെ കുളിച്ചകൂടു. അന്ന വെളുത്തേടൻ മാറ്റ വെക്കണം.

'പൊരൊജാ(പൎജാ)'

ഗഞ്ചാം, വിശാഖപട്ടണം ഇവിടെ മല പ്രദേശങ്ങളിൽ കാട്ടുകൃഷിക്കാരാണ. പേർ രണ്ടും പ്രജാശബ്ദത്തിന്റെ തത്ഭവം പോലെ തോന്നുന്നു. ചിലർ ഗോമാംസം ഭക്ഷിക്കും. ചിലർ പോത്തിനെ തിന്നും. ചിലർ തിന്നുകയില്ല. ചിലർ പോത്തിനേയും പശുവിനേയും തിന്നും. അഛൻ പെങ്ങളുടെ മകളെ വിവാഹം ചെയ്ത നടപുണ്ട.നിൎബ്ബന്ധമില്ല. ഒരു ഊരിൽ കല്യാണം കഴിയാത്ത പെൺകുട്ടികൾ എല്ലാം പ്രത്യേകം ഒര പുരയിലും പുരുഷന്മാർ മറ്റൊരു പുരയിലും ഉറങ്ങികൊള്ളണം. മദ്യം പ്രധാനമാണ. വിവാഹത്തിന ഒരു ദിവസം പുരുഷന്റെ അഛനമ്മമാർ രണ്ടം കുടം മദ്യവും കുറെ അരിയും പെണ്ണിന്റെ വീട്ടിൽ കൊണ്ടുചെല്ലും. അത അവിടെ സ്വീകരിച്ചു എങ്കിൽ പിറ്റേത്ത കൊല്ലം ഒരു ദിവസം കുറെകൂടി അരിയും പുടവയും ഏഴ പാത്രം മദ്യവും 15 മുതൽ 50വരെ ഉറുപ്പികയും കൊണ്ട പിന്നേയും പോകും. പിറ്റേ ദിവസം പെണ്ണും ശേഷക്കാരും പുരുഷന്റെ ഊരിലേക്ക ചെല്ലും. ആ സമയം അവന്റെ വീട്ടിന്ന മുമ്പിൽ രണ്ട തുൺ നാട്ടി തമ്മിൽ ഒർ കയറകെട്ടി അതിന്മേൽ നിന്ന ഒരു ചുരുങ്ങ തൂക്കീട്ടുണ്ടായിരിക്കും. സ്ത്രീപുരുഷന്മാർ അതിന്റെ ചുമട്ടിൽ എത്തിക്കൂടുമ്പോൾ നീണ്ട ഒരുത്തൻ കോടാലികൊണ്ട അത കൊത്തി താഴ്ത്ത വീഴ്ത്തും. വീട്ടിന്ന എതിരായിട്ട ഒരസ്ഥലം നാല്പുറവും വേലികെട്ടി വളച്ചിട്ടുണ്ടാകും. പെണ്ണിന്റെ കൂട്ടർ അതിനുള്ളിൽനിന്ന നോക്കി കണ്ടുകൊള്ളണം. വഴിയെ സ്ത്രീപുരുഷന്മാർ അവിടെ ചെല്ലും. കൂടിയവൎക്ക പുരുഷന്റെ അഛൻ മുത്താറിയും, റാക്കും, ഇലിപ്പമദ്യവും കൊടുക്കണം. പിറ്റേന്ന പെണ്ണിനെ ഭൎത്താവ അവന്റെ വീട്ടിലേക്ക കൊണ്ടുപോകും. ഒരാഴച കഴിഞ്ഞാൽ അവൾ മടങ്ങി പോരണം. കുട്ടിയായാലും വലിയ വളായാലും ശരി. പിന്നെ ഒര സംവത്സരം കഴിഞ്ഞെ ഭൎത്താവി [ 180 ] ൻറെ അവിടേക്ക് പോകുകയുള്ളൂ. വേറൊരു മാതിരി കല്യാണമുണ്ട്. അതിന്ന് അമ്മാമൻ പെണ്ണിനെ പന്തലിൽ തൻറെ മടിയിൽ ഇരുത്തണം. പുരുഷൻ അവൻറെ മുന്പിൽ ഇരിക്കയും വേണം. അപ്പോൾ പുരുഷൻറെ അച്ഛൻ രണ്ടാളേയും ആമണക്കെണ്ണ പുരട്ടണം. പിന്നെ കോഴിമാംസവും മദ്യവുംകൂട്ടി ഒരു സദ്യ ഉണ്ടാകും. പിറ്റേന്ന രണ്ടാളും കുളിക്കും. കല്യാണവും കഴിഞ്ഞു. വിശാഖപട്ടണം ജില്ലയിൽ ഈ ജാതികാൎക്കും വേറെ ചിലൎക്കും ഒരു നടപ്പുണ്ട്. സ്വല്പമായ ഒരു സംഖ്യ വയ്പവാങ്ങിയതിന്ന പ്രതിഫലമായി ഒരുത്തൻ മറ്റൊരുത്തന് ഏതാനും കാലം ദാസനായി നില്ക്കും. അന്ന അവന്ന ഭക്ഷണവും കുറഞ്ഞൊരു ശന്പളവും കിട്ടും. എന്ത് പണി പറയുന്നുവൊ അതെല്ലാം ചെയ്യണം. ചിലപ്പോൾ അഛൻ ഇങ്ങിനെ ദാസനാകേണ്ടതിന് പകരം മകനെ അയച്ച്കൊടുക്കും. യജമാനൻറെ മകളെ ഭാൎ‌യ്യയായി കിട്ടാൻ വേണ്ടി ഇങ്ങിനെ ചെയ്കയും സാമാന്യം സാധാരണമാണ്. ബോണ്ട് വോരോജാ എന്നൊരു കൂട്ടരുണ്ട്. ബോണ്ട് എന്നാൽ നഗ്നൻ എന്ന അൎത്ഥമാണ്. ഇവരുടെ സ്ത്രീകൾക്ക് വസ്ത്രം നന്നെ കുറയും. ഒരു അടി ചതുരത്തിൽ മരവിരിയുടെ കഷണമൊമറ്റൊ അരയിൽ ചരടിന്മേൽ കോൎത്തകെട്ടും. അത് നാല് പുറവും തിരിക്കാം. ഏതപുറം മറെക്കേണമൊ ആ ഭാഗത്തേക്കു തിരിക്കും. സ്ത്രീകൾ തല മുഴുവൻ ക്ഷൌരം ചെയ്തിട്ടാണ്. ഈ നഗ്നവൎഗ്ഗത്തിന് എനി ഒരു മാതിരി വിവാഹമുണ്ട്. വിവാഹം കഴിയാത്ത സ്ത്രീകൾ എല്ലാം ഒരു പുരയിലും പുരുഷന്മാരൊക്ക മറ്റൊരു പുരയിലും ഉറങ്ങണം എന്ന് പറഞ്ഞിട്ടുണ്ടല്ലൊ. ഒരു ചെറുപ്പക്കാരന് ഭാൎ‌യ്യ വേണമെങ്കിൽ അവൻ കുറെ ചങ്ങാതിമാരോടുകൂടി സ്ത്രീകളുടെ പുരയിൽ പോകും. അവരും ഇവരും കൂടി മത്സരപ്പാട്ടും ഭൎത്സനങ്ങളും സരസവാക്കുകളും ഉണ്ടാകും. ഒരുത്തിക്ക ചെറുപ്പക്കാരനെ ബോധിച്ചു എങ്കിൽ അവൾ കത്തുന്ന തീയ്യിൽനിന്ന ഒരു കൊള്ളി എടുത്ത അതുകൊണ്ട് അവളുടെ മാറിടം തൊടും. മടങ്ങി പോന്നാൽ അവൻ ഒരു ചങ്ങാതിപക്കൽ അവൾക്ക് ഒരു ഓട്ടുവള അയക്കും. അത് ആരാണ് അയച്ചതെന്നും മറ്റും [ 181 ] കുറെ ചോദ്യം കഴിഞ്ഞതിൻറെ ശേഷം അവൾ സ്വീകരിക്കും. ഏതാനം മാസം കഴിഞ്ഞാൽ വിവാഹമുണ്ടാകുകയും ചെയ്യും. ഇവക്ക് ശീതകാലം കുട്ടികളെ എല്ലാം ഒരു കുണ്ടിൽ പാൎപ്പിക്കുക നടപ്പുണ്ട്. കുഴി സുമാർ 30 അടി ചുറ്റഉണ്ടായിരിക്കും. വസന്തകാലം കന്യകമാരെ എല്ലാം കൂടി ഇതിൽ ഇരുത്തി അവിടുന്ന് ഭാൎ‌യ്യയെ തെരിഞ്ഞെടുക്കും. ഒരിക്കൽ ഒരു പുലി കുഴിയിൽ എറങ്ങികുറെ പെൺകുട്ടികളെ കൊന്നുകളഞ്ഞു. ഇതിൻറെ പുറമെ ഒരു മാതിരികൂടിയുണ്ട്. ഭാൎ‌യ്യ വേണ്ടുന്ന കുറെ ചെറുപ്പക്കാർ ഒരു ഊരിൽ ചെല്ലും. അവിടെ അത്ര ചെറുപ്പക്കാരത്തികളെ കണ്ടുപിടിച്ച രണ്ട കൂട്ടരും ഒരു ഗുഹയിൽ എറങ്ങും. അവിടെ ഓരൊ പെണ്ണിനെ ഓരോരുത്തൻ തപ്പി കൈപിടിക്കും. പുറത്ത് വന്നാൽ അതാത് അഛനമ്മമാരെ അടുക്കെ ചെല്ലാം. അവർ അനുവദിക്കുകയും ചെയ്യും. കല്യാണം കഴിഞ്ഞാൽ ഒരാഴ്ച ഭൎത്താവിൻറെ വീട്ടിൽ ഭാൎ‌യ്യ പാൎക്കും. പിന്നെ ജനിച്ച വീട്ടിലേക്ക് പോരും. ഒരുവത്സരം ഭൎത്താവിനെ കണ്ടുകൂടാ. ഇതുകൊണ്ടും തീൎന്നില്ല. വേറെ ഒരു നടപ്പുകൂടിയുണ്ട്. സ്ത്രീപുരുഷന്മാർ കാട്ടിൽ പോയി സ്ത്രീ അവിടെ തീ കത്തിക്കും. അതിൽനിന്ന് ഒരു തീക്കൊള്ളി എടുത്ത് പുരുഷൻറെ ആസനത്തിന വെക്കും. അവൻ അം.അം.അം. എന്ന നിലവിളിച്ചു എങ്കിൽ അവൻ ഭൎത്താവാവാൻ യോഗ്യനല്ല. ഇല്ലെങ്കിൽ തൽക്ഷണം വിവാഹം പൂൎത്തിയാക്കും. പെണ്ണിനെ ഇഷ്ടമില്ലാത്തവനെ നല്ല കണക്കിൽ കുത്തുകയും അല്ലാത്തപക്ഷം മെല്ലെ തൊടുകയുമായിരിക്കുമല്ലൊ. ഒരുത്തിയും അനേക ചെറുപ്പക്കാരുംകൂടി കാട്ടിൽ പോകുകയും പലരും അം.അം.അം. എന്ന നിലവിളിക്കയും ഒരുത്തൻ നിലവിളിക്കാതിരിക്കയും ഇങ്ങിനെയുമുണ്ടത്രെ. പോരോജാജാതിക്കു മുഴുമനും വിധവാവിവാഹം നടപ്പാണ്. ജ്യേഷ്"ൻറെ വിധവയെ അനുജൻ പതിവായിട്ടുകെട്ടും. ചില കൂട്ടർ മുമ്മൂന്നു കൊല്ലം കൂടുന്പോൾ ഭൂമിദേവിക്കു ഒരു പശു, ആട്, പന്നി, മാടപ്രാവ് ഇതകളെ ബലികൊടുക്കും. ശവം ദഹിപ്പിക്കയാകുന്നു പതിവ്. ദഹിപ്പിച്ചേടത്ത് ഒരുവടി കുത്തിനിൎത്തി 12 ദിവസം അതിങ്കൽ വെള്ളം കൊടുക്കും. [ 182 ] ശ്മശാനത്തിലേക്ക് പോകുന്ന വഴിയിൽ നാലാം ദിവസം ചോറഉം മീനും കൊണ്ടെവെക്കും. ശേഷക്രിയെക്ക് കൂടിയവർ മാവിൻറെ തോലിന്മേൽ ചാണകം തേച്ച് അത് തങ്ങടെ ദേഹത്തിൽ തളിച്ച് കുളിച്ചാൽ ശുദ്ധമായി. ബോൻദാ അല്ലെങ്കിൽ നഗ്ന പോരോജാ വൎഗ്ഗക്കാർ ശവത്തോടുകൂടി മരിച്ച ആളുടെ ആഭരണങ്ങൾ ചിലത് ദഹിപ്പിച്ച് കളയും. ബാക്കി മക്കൾക്കൊ മകൻറെ ഭാൎ‌യ്യക്കൊ കൊടുക്കും. പുല മുന്ന് ദിവസമാണ്. ആ കാലം വയലുകളിൽ പോകുകയില്ല. 4-ാം ദിവസം ആമണക്കെണ്ണയും മഞ്ഞളും തേച്ചുകുളിക്കും. പെറ്റ അശുദ്ധി എട്ട് മുതൽ പതിനാറ്വരെ ദിവസം നില്ക്കും. ശിശുവിൻറെ പൊക്കിൾ കൊടി വീഴുന്നതിൻറെ അവസ്ഥപോലേയാണ്. ഈ കാലം തള്ളെക്ക് യാതൊന്നും തൊട്ടുകൂടാ. സ്ത്രീപുരുഷന്മാർ ഒരുമിച്ചാണ് ഭക്ഷിക്കുക. പുരുഷന്മാരുടെ എലൈക്ക് സ്ത്രീകൾ ഇരിക്കുകയില്ല. ബഗഡ. വിശാഖപട്ടണം ജില്ലയിൽ "ശുദ്ധജല" മുക്കുവർ. യന്ദ്രികാ പൎവ്വതത്തിൽ സമുദ്രത്തിൽനിന്ന് 5,188 ഫീറ്റമീതെമടം എന്ന പേരായ ഊരിന്നരികെ മച്ചെരുനദിയിൽ ഒരു കയം ഉണ്ട്. അതിലെ (mahseer) മത്സ്യങ്ങൾ പലേ വലിപ്പമായിട്ടുണഅട്. ഇവ വളരെ എണങ്ങിയതാണ്. വലിയവ മനുഷ്യരുടെ കയ്യിൽനിന്ന് എരതിന്നും. തൊട്ടു തടവായനയക്കയും കൂടി ചെയ്യും. ബഗഡൎക്ക് വിവാഹം ഋതുവിന്ന മുന്പും പിന്പും ആവാം. അമ്മാമൻറെ മകളെ വിവാഹം മുഖ്യം വിവാഹസമയം പെണ്ണിൻറെ ആങ്ങള അളിയനെ അടിക്കണം. എന്നാൽ അവന് രണ്ട് കോടി വസ്ത്രം കിട്ടുകയും ചെയ്യും. വൈഷ്ണവർ ദഹിപ്പിക്കും ശൈവർ ഇരുത്തി കുഴിച്ചിടും. ബധൊയി. ഒരിയാദേശത്ത ആശാരിയാകുന്നു. വിവാഹത്തിൻറെ 6-ാം ദിവസം ജാമാതാശ്വശുര വീട്ടിൽനിന്ന് ഓടിപോകും. നീരസംപോലെ. അളിയനൊ മറ്റൊ തിരഞ്ഞപോയി കണ്ടുപിടിക്കും. [ 183 ] പിടിച്ചാൽ മുഖത്തെ അല്പം ചക്കരതേച്ച കൂട്ടിക്കൊണ്ട് പോരികയും ചെയ്യും. ദഹിപ്പിക്കൽ നടപ്പ്. ശവത്തെ കുളിപ്പിക്കൽ വീട്ടിൽവെച്ചല്ല ശ്മശാനത്തിലാകുന്നു. ബളിജ. തിലുങ്കർ ആണ്. പക്ഷെ ഇപ്പോൾ എങ്ങും കാണാം. കല്യാണം എപ്പോഴെങ്കിലും. വിധവാവിവാഹം പാടില്ല. മദ്യമാംസം ധാരാളം. ചിലർ നായഡു, ചിലർ ചെട്ടി, അനേകം ഉപജാതികളുണ്ട്, "മുസുകമ്മാ" എന്നവൎക്ക് വിവാഹത്തിന് പെണ്ണിൻറെ അമ്മാമൻറെയും ജ്യേഷ്ടത്തിയുടെ ഭൎത്താവിൻറെയും അനുവാദം വേണം. രണ്ടാംദിവസം പുരുഷൻ കോപം നടിച്ച് സമീപം ഒരു തോട്ടത്തിലൊ വീട്ടിലൊ പോയിരിക്കും. പെണ്ണും ശേഷക്കാരും ഘോഷയാത്രയായി കൂട്ടികൊണ്ടു വരണം. 3ാം ദിവസം ആണും പെണ്ണുംകൂടി കന്ന് പൂട്ടി കൃഷിചെയ്യുന്ന മാതിരി നടിക്കണം. ബന്ധുകൻ (വടുകൻ) 18 ജാതിയാണ്. കൂട്ടിച്ചേൎത്താൽ 6 ആകും. 5 ഉയൎന്നത്, ഒന്ന് (തൊറയ) താണത്. ചിലൎക്ക് പൂണൂനൂൽ ഉണ്ട്. മാംസം ഭക്ഷിക്കയില്ല. ഊരിൽ ആര് ചത്താലും ഒന്നാമത് തൊറയൻറെ മുടികളയണം. വടുകൎക്ക് തീയിൽകൂടി നടക്കുന്ന അടിയന്തരമുണ്ട്. പാൽ സൂക്ഷിക്കുന്ന മുറിയിൽ സ്ത്രീകൾ കടന്നുകൂടാ. പുരുഷന്മാൎപോലും കാടരേയൊ പറയരേയൊ അടുത്തിട്ടൊ തൊട്ടിട്ടൊ മറ്റൊ ശുദ്ധം മാറിയാൽ കുളിച്ചേ ഭവനത്തിൽ കടന്നുകൂടും. തൊഴുത്തിലെ ചാണകം മുട്ടോളമൊ അരെക്കൊ ആഴംകൂടിയാലെ നീക്കം ചെയ്കയുള്ളൂ. കൃഷിയിൽ അതി സമൎത്ഥന്മാരാണ്. തുല്യമായി പറയാൻ ചീനക്കാരനേ ഉള്ളൂ. സ്ത്രീകൾ അത്യന്തം അദ്ധ്വാനശീലമാരാണ് ഒരുത്തിയുടെ കൃഷിപണിക്ക് ദിവസം ഒന്നുക്ക് ഒരുറുപ്പിക വിലയുണ്ട്. ഒരുത്തൻറെതിന് 3 അണയേ ഉള്ളു എന്ന് പറയും. എന്നാൽ അല്പസന്തുഷ്ടന്മാരാണതാനും. സ്ത്രീധനം 150-200 ഉറുപ്പികയുണ്ട് (ഭൎത്താവ് കൊടുക്കുന്നത്). സ്ത്രീകൾ പച്ചകുത്തും. പുരുഷന്മാർ, കയ്ക്കും ചുമലിനും ചൂടുവെക്കും. ത [ 184 ] മ്മിൽ കാണുന്പോൾ മൂത്തവൻ എളയവൻറെ തല വലത്തെ കൈകൊണ്ട് തൊടണം. "സ്വജനങ്ങൾ" തമ്മിൽ കാണുന്പോൾ "വാ അണ്ണാ, അപ്പാ.തമ്മാ.അമ്മാ.അക്കാ എന്നൊക്കെ പറയും. വെവ്വേറെ ജാതിക്കാരായാൽ "വാ. മാമാ.മാമീ.ബാവാ" എന്നും മറ്റും. ഒരു തോടൻ ഒരു വടുക മണിഗാരനേയൊ പരിചയമുള്ള ഒരു പ്രായമേറിയ വടുകനേയൊ കണ്ടാൽ തോടൻ വടുകൻറെ മുന്പിൽ തല അല്പം വണങ്ങിനിന്ന "മദ്ധിൽ പുതിയ" (മദ്ധിൽ വന്നുവെ) എന്നു പറയും. വടുകൻ പറയും "ബുത്തുക്ക് ബുത്തുക്ക്" (ആശീൎവ്വാദം ആശീൎവ്വാദം). തല തോടൻറെ തലയിൽ വെക്കുകയും ചെയ്യും. വടുകാൎക്ക് കുറഉന്പരെ ബഹുഭയമാണ്. അവർ ഒടിയന്മാരാണത്രെ. സ്ത്രീകളെ ബലമായി വരുത്താം. അവരുടെ കരൾ എടുക്കാം, കൊല്ലും, മുറി തൽക്ഷണം ഉണങ്ങും അതിനാൽ അടയാളം ഒന്നും കാണുകയില്ല, മന്ത്രത്താൽ വാതിൽ തുറക്കാം ദേവത ഉപദ്രവം ഉണ്ടായാലും കണ്ണേറു കളവാനും മറ്റും കുറുന്പൻ വേണം. അവൻ സുഖപ്പെടുത്താതെ ഉപായം കാട്ടുകയാണെന്ന തോന്നിയാൽ തീൎന്നു. രാത്ര പുരവളഞ്ഞ സകലത്തിനേയും കൊലും, പുര ചൂടും. വടുകരിൽ പശുവിനേയും എരുമയേയും കറക്കുന്നത് പുരുഷന്മാരാണ്. കുട്ടികൾക്ക് ഏഴൊ ഒന്പതൊ വയസ്സായാൽ ശുഭദിവസം നോക്കി കറക്കാൻ പ"ിപ്പിക്കും. കുട്ടി കുറെ പാൽ അച്ഛനമ്മമാരുടേയും മറ്റും മുഖത്തേക്ക് എറിയണം. ജഡെസ്വാമി ഉത്സവം എന്നൊരുണ്ട്. അതിങ്കൽ മെഴൂർ, മുതലായി 8 സ്ഥലങ്ങളിൽ തീയ്യിൽ കൂടി നടക്കുകയുണ്ട്. നിഡുകല എന്നെടുത്ത് ജനുവരിയിൽ 8 ദിവസം ഉപവസി്ച്ച 9-ാംനാൾ അത്രെ തീയ്യിൽകൂടി നടക്കൽ. തിങ്കളാഴ്ച ഉത്തമം. 15 ഫീറ്റ് നീളത്തിൽ 9 ഫീറ്റ് അകലത്തിൽ തീപരത്തും. ചിലേടത്ത് വട്ടത്തിൽ മുസൽമാന്മാരുടെ സന്പ്രദായത്തിലും ഉണ്ട്. തീയ്യിൽ മണ്ണിടും. പിന്നീട് 2 പ്രാവിശ്യം കൂടി നടക്കും. 3.5.7. ഇങ്ങിനെ ആൾ നടക്കും. ഇതിലധികം പേരും നടക്കും. [ 185 ] വടുകരുടെ ഊരുകളിൽ പ്രസവച്ചകിടപ്പാൻ പ്രത്യേകം ഒരു പുരയുണ്ട്. ഋതുശാന്തികാലത്തിന് ഏതാനും മാസം മുന്പ് പെണ്ണിനെ കറുത്തവാവിന് 4-5 ദിവസം മുന്പ് ഒരു വെളളിയാഴ്ച അവിടേക്കയക്കും. കുടിലിന്ന പേർ ഹൊലകുടി (പുലകുടി) എന്നാണ്. തിരണ്ടാൽ ഒരു രാത്രി അതിൽ ഇരിക്കണം. പിറ്റേന്ന് പഴയ വസത്രങ്ങൾ അവിടെ ഇട്ടിട്ട പുതുവസ്ത്രം ധരിച്ച വീട്ടിൽ പോകാം. ബാലചന്ദ്രനെ കണ്ടെ വീട്ടിന്നുള്ളിൽ കടന്നുകൂട്. വടുക സ്ത്രീകൾക്ക് ആൎത്തവ അശുദ്ധി 5 ദിവസമുണ്ട്. രാവിലെ മുഖX കഴുകുംമുന്പായാൽ അന്നേത്തെ ദിവസം കണക്ക്കൂട്ടും. പിന്നേയായാൽ 6 ദിവസം വേണം. 3ാം ദിവസം പച്ചവെള്ളത്തിൽ കുളിക്കണം. 4ാം ദിവസം കുളിച്ച് വസ്ത്രം മാറ്റം. ബാലികാ വിവാഹം ദുൎല്ലഭം. സ്ത്രീക്ക് ഇഷ്ടപോലെ ഭൎത്താവിനെ മാറ്റാം. " സ്വജനത്തിൽ" എത്ര ആളുമായും രമിക്കാം. ഒരുവന് അനേകം ഭാൎ‌യ്യയാവാം. വിധവാ വിവാഹം ഉണ്ട്. മരിച്ച ഭൎത്താവിൻറെ സോദരനെ എടുക്കാം. ഭൎത്താവ് ഹാജരില്ലാത്ത കാലത്ത് അവൻറെ അളിയന്മാരെ പരിഗ്രഹിക്കേണ്ടത് മാൎ‌യ്യാദയാകുന്നു. ഭാൎ‌യ്യക്കെ ഭൎത്തവേക്കാൾ പ്രായം ഏറുക സാധാരണയാണ്. അവന് പ്രായമാകുന്നവരെ അവളുടെ അച്ഛൻറെ പെങ്ങളുടെ മകനോടൊ മറ്റ് അവൾക്ക് അനുരാഗമുള്ളവനോടൊ കൂടി രമിക്കാം. പ്രഥമഗൎഭം 7ാം മാസത്തിൽ ഒരു ക്രിയയുണ്ട്. അത് ചെയ്തല്ലാതെ അച്ഛന് കുട്ടിയുടെ മേൽ അവകാശം സിദ്ധിക്കയില്ല. ആദ്യത്തെ പ്രസവം വീട്ടിന്നകത്തെ പാടില്ല. കോലായി മറച്ച് കെട്ടി അതിൽവേണം. പ്രസവിച്ചാൽ വീട്ടിൻറെ പുറത്തെ മുറിയിൽ കൊണ്ടുപോകും. ഉള്ളിൽ കടക്കാൻ ബാലചന്ദ്രനെ കണ്ടിട്ടുവേണം. അച്ഛൻറെ വീട്ടിൽ പ്രസവിച്ചാൽ ഒരു മാസത്തിനുള്ളിൽ നല്ല നാൾ നോക്കി ഭൎത്താവിൻറെ വീട്ടിലേക്കു പോകും. അവിടെ ഒരു വിളക്കിന്നരികെ ഒരു വൃദ്ധൻ നിൽക്കും. അവൻ കുട്ടിയുടെ ശിരസ്സിൽ കാൽ വെക്കണം. നാമകരണം 7.9.11 നാൾ ആകുന്നു. അപ്പോൾ തന്നെ പാൽ കൊടുക്കണം. 7ാം മാസത്തിൽ ആണിന്നും പെണ്ണിന്നും ക്ഷൌരം. ആദ്യം അമ്മ രോ [ 186 ] മം അറുക്കണം. മരണം അടുക്കുന്പോൾ ഒരു വീരരായൻ പണം നെയ്യിൽ മുക്കി കൊടുക്കും വിഴുങ്ങാൻ. വിഴുങ്ങീല എങ്കിൽ കയ്യിന്മേൽ കെട്ടണം. ചൊവ്വാഴ്ച ശവദാഹം പാടില്ല. ശവസംസ്കാരത്തിന് നിശ്ചയിച്ച ദിവസം രാവിലെ (ശവം 2 ദിവസം വെക്കാം) ശവത്തെ ഒരു രഥത്തിന്മേൽ എടുത്ത തുറസ്സായ ഒരു സ്ഥലത്ത് കൊണ്ടുപോയി വെക്കും. ഒരു എരുമയേകൊണ്ട് 3 പ്രദക്ഷിണം ചെയ്യിക്കും. ശവത്തിൻറെ കയ്യിനെ പൊന്തിച്ച് എരുമയുടെ കൊന്പ് തടവിക്കും. അല്പം പാൽ കറന്ന് ശവത്തിൻറെ വായിൽ പാരും ശവകട്ടിലിന്ന് 5 മുതൽ 11 വരെ തട്ടുണ്ടാകും.വസ്ത്രങ്ങളേക്കൊണ്ടും കൊടികളേക്കൊണ്ടും അലങ്കരിക്കും. തട്ടുകളിൽ ഒന്ന് കറുത്ത് ശീട്ടികൊണ്ട് മൂടണം. രഥത്തിൻറെ ചുമട്ടിലെ തട്ടിൽവെച്ച് ശവത്തെ കുളിപ്പിച്ച് കുപ്പായവും തലപ്പാവും ധിരിപ്പിക്കും. ഒരു കോടിവസ്ത്രം കൊണ്ട് പുതപിക്കും. രണ്ടുറുപ്പികയൊ എറയൊലൊ നെറ്റിയിൽ പതിക്കും. ദരിദ്രന്മാൎക്ക് തേരിന്ന് പകരം കട്ടിലാണ്. കട്ടിലിന്മേൽ സ്ത്രീകൾ ഇരുന്ന് കരയണം. വടൂകന്മാർ എത്തിചേൎന്നാൽ ശവത്തിൽ ചുറ്റും കുളിക്കണം. പുരുഷൻറെ ശവമാണെങ്കിൽ സ്ത്രീകൾ കളിപ്പാൻ ചേരുകയില്ല. മരിച്ചത് സ്ത്രീ എങ്കിൽ എടുത്ത് സംബന്ധിയായ ഒരു കിളത്തി കളിപ്പാൻ കൂടും. മരിച്ചവൻറെ വിധവ മൂക്കുത്തി മുതലായ ആഭരണങ്ങൾ അഴിച്ചുകളയണം. അല്പം തലമുടിയും മറ്റും ശവത്തിൻറെ വസ്ത്രത്തിൻറെ കോൺതലക്കൽ കെട്ടണം. മരിച്ചവൻറെ പെങ്ങന്മാരും തലമുടി അല്പം അറുത്ത തുണിയിൽ കെട്ടണം. വയസ്സ്മൂത്ത ഒരുത്തൻ ശവത്തിൻറെ തലയ്ക്കൽ നിന്നുംകൊണ്ട് മരിച്ചവൻറെ പാപങ്ങളെ വിളിച്ച് പറയണം. ഒരു പാട്ടായിട്ടാണ്. ബഹു രസമുണ്ട്. തൎജ്ജമ ഇതാ. "ഇത് ഇന്നവൻറെ മരണമാണ് (പേർ പറയും) "അവൻറെ ഓൎമ്മക്കായി ഇന്ന്പശുവിൻറെ കുട്ടിയെ വിട്ടയച്ചിരിക്കുന്നു. "ഈ ലോകത്ത് നിന്ന് മറ്റേതിലേക്ക് "അവൻ ഒരു തേരിൽ പോകുന്നു. [ 187 ] " ഈ ലോകത്തിൽ ഈ മനുഷ്യൻ ചെയ്ത ഒക്കേയും "ഇവൻറെ പൂൎവ്വന്മാർ ചെയ്ത സകല പാപങ്ങളും "ഇവൻറെ മുത്തഛന്മാർ ചെയ്ത എല്ലാ പാപങ്ങളും "ഇവൻറെ അച്ഛനമ്മമാർ ചെയ്ത സകല പാപങ്ങളും "ഇവൻ ചെയ്ത എല്ലാ പാപങ്ങളും "ജ്യേഷ്"നുജന്മാരെ തമ്മിൽ തല്ലിച്ചതും "അതിര മാറ്റിയതും "വേലിനീക്കി അയൽപക്കക്കാരൻറെ ഭൂമിയിൽകയ്യേറിയതും "സോദരന്മാരേയും സോദരിമാരേയും തച്ചോടിച്ചതും "കള്ളിമരം കളവായി മുറിച്ചതും "ഇവൻറെ അതിരിന്നു പുറത്തുള്ള മുള്ളമരം മുറിച്ചതും "കൊട്ടമരത്തിൻറെ മുള്ളുള്ള കൊന്പുകൾ വലിച്ചതും "ചൂൽകൊണ്ട് അടിച്ചവാരിയതും "പച്ചകൊന്പുകൾ കീറിയതും "അസത്യം പറഞ്ഞതും "ഞാറു പറിച്ചുതം "വളരുന്ന ചെടികൾ പറിച്ച വെയിലത്ത് ഇട്ടതും "പക്ഷിക്കുഞ്ഞുകളെ പൂച്ചെക്ക് കൊടുത്തതും "ദരിദ്രന്മാരേയും കൈകാലില്ലാത്തവരേയും ഉപദ്രവിച്ചതും "സൂൎ‌യ്യൻറെ മുന്പിൽ എച്ചിൽവെള്ളം തൂത്തതും "ചന്ദ്രഗ്രഹണം കണ്ടിട്ടു ഉറങ്ങിയതും "വളരെ പാൽ കൊടുക്കുന്ന എരുമയെ അസൂയയോടെ നോക്കിയതും "അന്യന്മാരുടെ നല്ല വിളിയേ കുറിച്ച അസൂയപ്പെട്ടതും "അതിർ കല്ലുകൾ നീക്കിയതും "ശവദാഹസമയം വിട്ടയച്ച പശുക്കിടാവിനേകൊണ്ട് പണി എടുപ്പിച്ചതും "അമേദ്ധ്യംകൊണ്ട് വെള്ളX അശുദ്ധമാക്കിയതും "കുത്തുന്നതീയ്യിൽ മൂത്രം വീഴ്ത്തിയതും "പുരോഹിതനോട് നന്ദികേട് കാട്ടിയതും [ 188 ]

- 174 -

"മേലധികാരികളോട് നുണപറഞ്ഞ്കൊടുത്തതും

"ഭക്ഷണത്തിൽ വിഷം ഇട്ടതും

"വിശന്ന് വന്നവന്ന് ഭക്ഷണം കൊടുക്കാത്തതും

"കുളുന്ന് വിറച്ച് വന്നവന്ന് തീ കൊടുക്കാത്തതും

"പാമ്പിനേയും പശുവിനേയും കൊന്നതും

"ഗൌളിയേയും ഓന്തിനേയും കൊന്നതും

"വഴിതെറ്റിച്ചതും

"ഭാൎ‌യ്യയുടെ അഛനെ നിലത്ത് കിടത്തി താൻ കട്ടിലിന്മേൽ കിടന്നതും

"തറമേൽനിന്ന ഭാൎ‌യ്യയുടെ അമ്മയെ ആട്ടിക്കളഞ്ഞ് അതിന്മേൽ കയറി ഇരുന്നതും

"പുത്ര ഭാൎ‌യ്യയെ ദ്രോഹിച്ചതും

"തടാകങ്ങളും ജലാശയങ്ങൾ ഇവകളെ തുറന്നവിട്ടതും

"അന്യ ഊരുകളുടെ അഭിവൃദ്ധിയെക്കുറിച്ച് അസൂയിച്ചതും

"ജനങ്ങളോട് കോപിച്ചതും

"കാട്ടിൽ യാത്രക്കാരെ വഴിതെറ്റിച്ചതും

"ഇങ്ങിനെ മുന്നൂറ് പാപങ്ങൾ ഇരിക്കിലും

"ഇന്ന് വിട്ടയച്ച പശുക്കിടാവോടൊന്നിച്ച് അവ എല്ലാം പോകട്ടെ.

"പാപങ്ങൾ പൂൎണ്ണമായി നീങ്ങട്ടെ

"പാപങ്ങൾ പൊറുക്കട്ടെ

"സ്വാൎഗ്ഗവാതിൽ തുറക്കട്ടെ

"നരകവാതിൽ അടയട്ടെ

"ധൎമ്മത്തിൻറെ കയ്യ് നീട്ടട്ടെ

"ദുഷ്ടകൈവാടി ചുരുണ്ടുപോകട്ടെ

"വാതിൽ പെട്ടന്ന് തുറക്കട്ടെ

"അഴകും ശോഭയും എങ്ങും വിളങ്ങട്ടെ

"ചൂടുള്ള തൂൺ തണുക്കട്ടെ

"മൂന്നാംപാലം വെളിച്ചമാകട്ടെ (മരണനദിയുടെ)

"നരകക്കുഴി മൂടട്ടെ. [ 189 ] "ഇവൻ പൊൻതുണിങ്കൽ എത്തട്ടെ "ആറായിരം ആതികളുടെ കാലുംപിടിച്ച "പന്തീരായിരം പാതികളുടെ കാലുംപിടിച്ച "ബ്രഹ്മാവിൻറഎ കാലുംപിടിച്ച "ഇന്ന വിട്ട പശുക്കിടാവിൻറെ കാലും പിടിച്ച് "ശിവലോകത്ത് ഇവൻ എത്തട്ടെ തഥാസ്തു" ഒടുവിൽ ഒരു എരുമക്കുട്ടിയെ കയറഴിച്ചവിടും, പാപങ്ങൾ എല്ലാം അതുകൊണ്ടു പോകും. അതിനെ വിൽക്കുകയില്ല. അത് "നടതള്ളിയതായി". മരിച്ചവൻറെ ഭാൎ‌യ്യക്ക് ഗൎഭമായിരിക്കുകയും കല്യാണ നൂൽക്രിയ ("കന്നികട്ടോട്ട്") നടന്നിട്ടില്ലെന്നുവരികയും ചെയ്താൽ ഈ ക്രിയ ശവം ദഹിപ്പിക്കും മുന്പ നടത്തണം. അല്ലാത്തപക്ഷം കുട്ടി അഛൻറെതാകയില്ല. കാൽ തേക്കോട്ടായിട്ടാണ ദഹനം. ദഹനവും അസ്ഥിസഞ്ചയനവും കഴിഞ്ഞാൽ എല്ലാവരും നദീതീരത്ത പോകണം. അവിടെവെച്ചു മരിച്ചവൻറെ ശേഷക്കാരിൽ ഒരുവൻ ഒരു (ഹീനജാതിയായ) തൊറയനെ ക്ഷൌരംചെയ്യണം. കുറച്ചു കളഞ്ഞാലും മതി. മറ്റുള്ള ശേഷക്കാരെ ഒരു വടുകനൊ അന്പട്ടനൊ ക്ഷൌരംചെയ്യും. അവസാനത്തെ ക്രിയ ഒരു ഞായറാഴ്ച ചെയ്യണം. ഉടയന (5ഉയൎന്നജാതിയിൽ ഒന്ന്)ദഹനമല്ല ഇരുത്തി കുഴിച്ചിടലാണ്. ഇവൎക്ക് ഇരുളൎക്കും മുന്പ് ഒരു ശവം മറചെയ്തിട്ടുള്ള കുഴിയിലത്രെ കുഴിച്ചിടുക പ്രധാനം. ബാവൂരി. ഗഞ്ചാം ജില്ലയിൽ കൊട്ടവട്ടി ഉണ്ടാക്കൽ. അമ്മാമൻറെ മകളെ വിവാഹം ചെയ്യാം. അഛൻറെ പെങ്ങളുടെ മകളെ പാടില്ല. വിവാഹം എപ്പോഴും രാത്രിയാണ്. മുതിൎന്നുവരുടെ കല്യാണ സദ്യ 4 ദിവസം, കുട്ടികളുടേത് 7. പെണ്ണിൻറെ മുത്തശ്ശിക്കു 2വസത്രം കൊടുക്കണം. വിവാഹത്തിന് തലേനാൾ വൈകുന്നേരം ഭഗവതിക്ഷേത്രത്തിൽ പോകണം. മടക്കത്തിൽ 7 വീട്ടിൽ കയറി വെള്ളം വാങ്ങണം. സമജാതികളുടേയൊ ഉയൎന്നവരുടേയൊ [ 190 ] ആവാം. പിറ്റേന്ന് സ്ത്രീപുരുഷന്മാർ കുളിക്കുന്നതിൽ ഈ വെള്ളം ഉപയോഗിക്കണം. കല്യാണദിവസം പുരുഷൻ പെണഅണിൻറെ വീട്ടിലേക്കു പോകും. അവളുടെ ആങ്ങള എതിരേറ്റ കൂട്ടികൊണ്ടുപോകണം. പുരുഷൻറെ തലയിൽ പെണ്ണ് അല്പം അരിയും ഉപ്പും ഇടണം. അവരുടെ കയ്യുകൾ ചേൎത്തിട്ട ഒരു മഞ്ഞച്ചരടകൊണ്ട് കെട്ടും. രണ്ടാളുടേയും തലയിൽ 7 പ്രാവിശ്യം മഞ്ഞഗുരുതി ശംഖXകൊണ്ടു ചാരമം. രണ്ടാളുടേയും കൈകൾ പെണ്ണിൻറെ ആങ്ങളയുടെ ഭാൎ‌യ്യ കോൎത്തപിടിച്ച വേദി 7 പ്രദക്ഷിണം വെക്കണം. പിന്നെ പുരോഹിതൻ ഇങ്ങിനെ വിളിച്ചു പറയണം. "ചട്ടിയുടെ കരി ക്ഷണം തുടച്ചുകളയാം. എന്നാൽ വിവാഹബന്ധം നിലനിലക്കുന്ന ഒന്നാണ്. സംബന്ധം ഏഴ് തലമുറനിൽക്കും." വിധവാവിവാഹം ആവാം. മരിച്ച ഭൎത്താവിൻറെ അനുജനെ വിവാഹം ചെയ്യേണ്ടതാണ്. അവൻറഎ അനുമതിയോടെ ആരെ എങ്കിലും ഇഷ്ടപോലെ വിവാഹംചെയ്യാം. തിരണ്ടാൽ ഏഴാംദിവസം കുളത്തിൽ കുളിക്കണം. ശവദഹിപ്പിക്കുകയും മറചെയ്കയും ആവാം. മരിച്ചവൻറെ വിധവ ശവത്തിൻറെ കണ്ണിന്മേൽ അരിയും കുറെ തീയ്യും ഇടണം. പ്രായംചെന്ന സ്ത്രീയുടെ കാൎ‌യ്യത്തിൽ ഇത് ചെയ്യേണ്ടത് മകൻറെ ഭാൎ‌യ്യയത്രെ. മറ ചെയ്ത കഴിഞ്ഞാൽ കുഴി മൂടി അതിന്മേൽ ഒരു പുരുഷൻറെയും സ്ത്രീയുടേയും കോലം വരവിച്ച അതിന്മേൽ എല്ലാരും മണ്ണ് ഇടും. "നീ ഞങ്ങളോടൊന്നിച്ചു പാൎത്തിരുന്നു. ഇപ്പോൾ ഞങ്ങളെ വിടും ജനങ്ങളെ ഉപദ്രവിക്കരുതെ" എന്നു പറഞ്ഞും കൊണ്ട്. മടങ്ങി വീട്ടിലെത്തിയാൽ ചുറ്റും ചാണകം തളിക്കും. തങ്ങളുടെ കാലിന്മെലും. എന്നിട്ടു കള്ളുകുടിക്കും. പിണ്ഡം വെക്കുന്നത് ശ്മശാനത്തിലൊ വീട്ടു മിറ്റത്തൊ ആവാം. 10-ാംദിവസം പുരോഹിതൻ(ധിയനി) വന്നിട്ട് ഒരു ഏരിയുടേയൊ കുളത്തിൻറെയൊ കരെക്ക് ഏഴുപ്രാവിശ്യം ചോറുണ്ടാക്കണം. അത് അത്ര ചട്ടിക്കഷണങ്ങളിലാക്കി നിവേദിക്കണം. ഒരു വസ്ത്രം വിരിച്ചിട്ട അതിൽ അന്നും, ഫലങ്ങൾ, ഒരു ശാഖാ ഇത്യാദിവെച്ച മരിച്ച ആൾക്ക് നിവേദിക്കണം. പിന്നെ ഇതൊക്കെ മകൻ ഒരു പുതുക്ക [ 191 ] ലത്തിലാക്കി എടുത്ത കഴുത്തിന വെള്ളത്തിലിറങ്ങി നിന്നിട്ടു മേല്പട്ടു എറിഞ്ഞ് പൊളിക്കണം. ക്രിയചെയ്തവർ വീട്ടിൽ മടങ്ങിവന്നതിൻറെ ശേഷം ധിയനി അവരുടെ കൈകളിൽ പാൽ തളിച്ച ശുദ്ധമാക്കണം.12-ാം ദിവസം പന്ത്രണ്ട എലയിൽ പിണ്ഡം വെക്കണം. നാമകരണം ഇരുപത്തൊന്നാം നാൾ ബിലിമഗ്ഗാ ദക്ഷിണ കന്നടത്തിൽ നെയ്ത്തുകാർ. ഒരു മാതിരി ദുഷിച്ച തമിൾ സംസാരിക്കുന്നു. മൈസൂരിൽ കൎണ്ണാടകം സംസാരിക്കുന്നു. തണ്ടും വെവ്വേറെയത്രെ. രണ്ടും മക്കത്തായം. വിവാഹം ചെയ്ത് സ്ത്രീപുരുഷൻ കുടികാലം ഒന്നിന്ന് 12 അണയും അല്ലാത്ത 12 വയസ്സിന് മേല്പോട്ടുളള്ള പുരുഷൻ 6 അണയും ക്ഷേത്രത്തിലേക്കു കൊടുക്കമം. തിരളും മുന്പ് വിധവാവിവാഹം ആവാം. നിശ്ചയതാംബൂലം ബഹുസാരമാണ്. വിവാഹം നടന്നില്ലെങ്കിൽ പരസ്യമായി മടങ്ങികൊടുക്കണം. കല്യാണപന്തലിലേക്ക് മണവാളനെ കൊണ്ടു പോകേണ്ടത് പെങ്ങളുടെ ഭൎത്താവാകുന്നു. പെണ്ണിൻറെ അഛൻ കയ്യും പിടിച്ചുകൊണ്ട് അവളുടെ ആങ്ങള കാൽ കഴുകിക്കണം. താലികെട്ടുന്നതു മണവാളൻറെ പെങ്ങളാകുന്നു. രണ്ടാളുടേയും അമ്മാമന്മാർ സ്ത്രീയുടേയും പുരുഷൻറെയും കയ്യുകൾ കൂട്ടിചേൎക്കണം. രണ്ടാൾക്കും കൂടിയവർ സമ്മാനങ്ങൾ കൊടുക്കണം. സമ്മാനത്തിന് പേർ മൊയി എന്നാകുന്നു. അകത്തേക്കു പോയാൽ പെണ്ണിൻറെ ഉൽ പിറന്നവൾ ആണിന് പാൽ കൊടുക്കും. തിരികെ പന്തലിൽ വന്നാൽ ഒരു തട്ടിൽ ആണ് ഒരു മോതിരം ഇടും. മീതെ മഞ്ഞഗുരുതിചാരും. ആണും പെണ്ണും മോതിരം തപ്പണം. മൂന്നൊ ഏഴൊ ഒഴികെ എത്രയെങ്കിലും വിവാഹം ഒരു പന്തലിൽ ഒരു സമയം തന്നെ നടത്താം. ദഹിപ്പിക്കൽ നടപ്പ്. തീ കൊണ്ടുപോകുന്നത് പുത്രനല്ല വേറെ അടുത്ത് സംബന്ധികളിൽ ആരെങ്കിലും ആണ്. അസ്ഥിസഞ്ചയനം 3 ദിവസമാകുന്നു. പുല പോകുവാൻ തളിക്കുന്നതും മാറ്റ് കൊടുക്കുന്നതും തുളുരജകനാണ്. [ 192 ] ബില്ലവം മലയാളത്തിലെ തിയ്യൻ, ഈഴുവൻ ഇവരോട് തുല്യൻ, കുള്ള എടുക്കുന്നതിൽ കൊലയ്ക്കു മുട്ടത് കല്ലുകൊണ്ടാണ്. എല്ലു കൊണ്ടല്ല. നരി കൊന്നിട്ടുള്ള പോത്തിൻറെ എല്ലായാൽ കളളഅധികം ഉണ്ടാകും. ആ എല്ല ഭുമി തൊടാത്തതായാൽ അതിവിശേഷം കള്ളിൻകുടത്തിന് പകരം ചുരങ്ങയാണ്. മരുമക്കത്തായം (അല്ലെങ്കിൽ അളിയസന്താനം) ആകുന്നു. കല്യാണം നിശ്ചയിക്കുന്ന സമയം സ്ത്രീധനം 10 മുതൽ 20 വരെ ഉറുപ്പിക് കൊടുക്കും. വിവാഹത്തിൻറെ ഏതാനും ദിവസം മുന്പ് പെണ്ണിൻറെ അമ്മാമനെങ്കിലും ജാതിമൂപ്പനായ ഗുരിക്കാരെങ്കിലും താലികെട്ടും. കല്യാണപന്തലുണ്ടാക്കി അലങ്കരിക്കേണ്ടതനാവിതൻ (അല്ലെങ്കിൽ കാവുതിയൻ) ആണ്. പുരുഷനപ്രായം തികഞ്ഞിട്ടുണ്ടെങ്കിൽ കല്യാണത്തിന് ഒന്നൊ രണ്ടൊ ദിവസം മുന്പെ പെണ്ണിൻറെ സംബന്ധികളൊമറ്റൊ ആയ കുറെ പെണ്ണുങ്ങൾ ഭൂതക്ഷേത്രത്തിന്നടുത്തുള്ള കുളത്തിൽ നിന്നൊ കിണറ്റിൽ നിന്നൊ വെള്ളം കൊണ്ടുവന്ന പെണ്ണിൻറെ തലയിൽ പാൎന്ന ശുദ്ധമാക്കി കുളിപ്പിക്കണം. പന്തലിൽ ചടങ്ങെല്ലാം ക്ഷുരകനാണ്. കൈപിടിപ്പിക്കേണ്ടതും അവൻ തന്നെ. പെണ്ണിൻറെ മൂക്കു തിരുകി അവരുടെ കയ്യുകളിന്മേൽ വെച്ച അഛനമ്മമാരൊ തലവനൊ വെള്ളം ഒഴിക്കണം. കൈധാര എന്ന ഇതിന്നപേർ. സാരമായ ക്രിയ ഇതത്രെ. വിധവാവിവാഹത്തിന് ഇതില്ല. വിടുധാര എന്ന പേർ. രഹസ്യത്തിൽ ഗൎഭമുണ്ടായിപോയാൽ ഉണ്ടാക്കിയവൻ വിടുധാര സന്പ്രദായത്തിൽ കല്യാണം ചൊയ്തകൊള്ളണം. അതിന് മുന്പായി അവർ വലത്തേ കൈകൊണ്ട ഒരു വാഴ പിടിക്കണം. വാഴ പിന്നെ മുറിച്ച് കളയണം. തിരണ്ട പെണ്ണിനെ അശുദ്ധി 10.12 ദിവസം ദഹിപ്പിക്ക നടപ്പം മറചെയ്തുയുമാവാം. ശവത്തിൻറെ തലയ്ക്കലും കാലക്കലും നെല്ല് കുന്പിച്ച് വെച്ച് അതിന്മേൽ നാളികേരളമുറികളിൽ ദീപം വെക്കണം. ശേഷക്കാരും ബന്ധുക്കളും തുളസിനീർ ശവത്തിൻറെ വായിൽ പാരണം. തടികൂട്ടേണ്ടതും കുഴി [ 193 ] കഴിക്കേണ്ടതും ഹോളിയ(പൊലയ) ജാതിക്കാരാകുന്നു. സഞ്ചയനം 5ാംനാൾ. മറ ചെയ്തതാണെങ്കിൽ പുല്ലുകൊണ്ട് ഒരു രൂപം ഉണ്ടാക്കി കുഴിക്ക് മീതേവെച്ച ചുട്ടിട്ട് വെണ്ണീർ അവിടെ കുഴിച്ചിടും. ഒരു തുളസിതയ്യും വെക്കും. അതിനരികെ മൂക്കുവെട്ടിയ എളനീരും, പുകേല, വെറ്റില, അടെക്കയും വെക്കണം. 13ാംദിവസം കൎമ്മവസാനം. 14ാം ദിവസം കാക്കെക്കു ബലി കൊടുക്കണം. ദുൎദ്ദിനത്തിലാണ് മരണമെങ്കിൽ മരിച്ചവൻറെ വീട്ടിൽ നിലത്ത് വെണ്ണുനീർ പരത്തി വാതിലെല്ലാം അടച്ച്പോരും. കുറെ കഴിഞ്ഞിട്ടൊ പിറ്റേന്നൊ തുറന്നു നോക്കുന്പോൾ പ്രേതത്തിൻറെ കാലടയാളം കണ്ടു എങ്കിൽ പ്രേതം പോയി നിശ്ചയം ഇല്ലെങ്കിൽ മന്ത്രവാദിയെ വരുത്തി പുറത്താക്കിക്കണം. വിവാഹം ചെയ്തു മരിച്ച പെൺകുട്ടികളുടെ പ്രേതം വീട്ടിൽ ബാധിക്കുമെന്ന ചിലപ്പോൾ വിശ്വാസമുണ്ടാകും. എന്നാൽ അതിനെ നീക്കാൻ കല്യാണക്രിയ നടത്തണം. ഒരു ആൺകുട്ടിയുടെ ശവം എവിടേയുണ്ടെന്ന് അന്വേഷിച്ച ആ വീട്ടിൽ പോയി അവിടുന്ന ഒരു മുക്കാൽ പയിസ്സവാങ്ങി രണ്ട് കയ്യിലുകളുടെ മദ്ധ്യേ കെട്ടി പെണ്ണിൻറെ വീട്ടിൻറെ അടുത്ത് തൂക്കം. പിന്നെ വിവാഹത്തിന് ഒരു ദിവസം നിശ്ചയിക്കും. ആ ദിവസം സ്ത്രീപുരഷന്മാരുടെ രൂപം കയ്യുകൾ അന്യോന്യം പിടിച്ച നിലയിൽ നിലത്ത് വരച്ച ഒരു മുക്കാൽ പയിസ്സയും കറുത്ത മണിയും വളകളും ഒരു മൂക്കുതിരുകിയും കയ്യിൽവെച്ച വെള്ളം പാരും. എന്നാൽ വിവാഹമായി. പ്രേതബാധയും തീൎന്നു. ബെസ്താ അധികവും തെലുങ്കരാണ് മുഖ്യപ്രവൃത്തി നായാട്ടും മീൻ പിടിയും പ്രധാനദൈവം ഹനുമാനും ആകുന്നു. പുത്തൻ വലയിൽ ആദ്യം കിട്ടുന്ന മീനിനെ അറുത്ത രക്തം വലയിൽ തളിക്കും വലയുടെ ഒരു കണ്ണി കരിക്കയും ചെയ്യും. ആദ്യം കിട്ടിയ്ക്ക് പാന്പായി എങ്കിൽ വല നശിപ്പിക്കണം. പലേ ഗോത്രങ്ങളുണ്ട്. മുല്ല ഗോത്രക്കാർ മുല്ലവള്ളി തൊടുകയില്ല. ഇലിപ്പ ഗോത്രക്കാർ ഇലി [ 194 ] പ്പമരം തൊടുകയില്ല. ആരും കൂലിക്ക് കൃഷിപ്പണി എടുക്കയില്ല. വളരെ വിശ്വാസയോഗ്യരാണ് ബെള്ളർ. ദക്ഷിണകന്നടത്തിൽ കൊട്ടയും പായും ഉണ്ടാക്കുന്നവരാകുന്നു. ഭാഷ കൎണ്ണാടം. അളിയസന്താനക്കാർ. വിവാഹമോചനം അത്ര എളുപ്പമല്ല. ഭൎത്താവ് ഉപേക്ഷിച്ചാൽ പിന്നെ വിവാഹമില്ല. വിധവമാൎക്ക് ആവാംതാനും മദ്യമാംസം ആവാം. ഗോമാംസം പാടില്ല. ബേടർ (ബോയ) കൎണ്ണൂൽ, ആനന്തപൂർ, മുതലായെടങ്ങളിൽ കാണാകുന്നു. ചിലർ തെലുങ്കർ, ചിലർ കൎണ്ണാടകം. മുന്പ് വളരെ പരാക്രമശാലികളായിരുന്നു. ഇപ്പോൾ കൂട്ടായ്മകവൎച്ചക്ക് കൂറേശ്ശ വാസനയുണ്ട്. ചിലർ ആശാരികൾ, ചിലർ കൊല്ലന്മാർ ആയിട്ടുണ്ട്. ചിലർ കോഴി, മദ്യം ശീലിക്കും. ചിലർ ഇല്ല എന്നല്ല കള്ളെടുക്കുന്ന മരമായ ഈത്തയുടെ ഓലകൊണ്ടുണ്ടാക്കുന്ന പായയിൽ ഇരിക്കകൂടി ഇല്ല. രണ്ട് ഉപജാതികാരുണ്ട്. ഒരുമിച്ച് ഭക്ഷിച്ചാലും ഒര് പന്തിയിലിരിക്കയില്ല. കോഴിയേയും പോൎക്കിനേയും തിന്നാത്തവർ ഗോമാംസം ഭക്ഷിക്കും. ആൺകുട്ടിക്ക് 10-12 വയസ്സായാൽ "മാൎക്കും" ചെയ്യും ഹിന്തുക്കളാണതാനും. ലിംഗഛേദനത്തോടുകൂടി പഞ്ചഗവ്യാ മുതലായ ആചാരങ്ങളും ഉണ്ട്. ആൎത്തവം, പ്രസവകാലങ്ങളിൽ സ്ത്രീകളെ വീട്ടിനകത്ത് നിൎത്തുകയില്ല. "മാൎക്കം" ചെയ്യുന്നത് ഒത്താനല്ല സ്വജനമാണ്. 11 ദിവസം പ്രത്യേകിച്ച് ഒരു പുരയിലാക്കും. ആരും തൊടുകയില്ല. ഒരു കല്ലിന്മേലാണ് ഭക്ഷണം കൊടുക്കുക. 12-ാം ദിവസം കല്ല് വലിച്ചെറിയും. തിരണ്ട പെണ്ണിൻറെ കാൎ‌യ്യത്തിലും ഇങ്ങിനെതന്നെ. ഇവരെ വാൽമീകിയുടെ സന്താനങ്ങളാണത്രെ. ചില കൂട്ടരിൽ സ്ത്രീകൾക്ക് മുഖത്തും കൈത്തണ്ടയിന്മേലും പച്ച കുത്തും, രഥം, തേൾ, കരിങ്ങണ്ണി, ഹനുമാൻ, തത്ത ഇത്യാദി, പുരുഷന്മാൎക്ക് ചുമലിൽ ചന്ദ്രമുദ്ര, ശംഖമുദ്ര, ഇതകൾ ചൂടുവെക്കും. സ്ത്രീകൾക്ക് [ 195 ] ചൂടുവെച്ചാൽ അവർ ദേവദാസികളായി. കുഡൂംബത്തിന്ന പുരുഷസന്താനമില്ലാഞ്ഞാൽ ഇങ്ങിനെ ചെയ്യും. പെൺകുട്ടികൾക്ക് ദീനമുണ്ടായാൽ പ്രാൎത്ഥനയായിട്ടും. ഇങ്ങിനെത്തെ ഒരു സ്ത്രീക്ക് പുത്രനുണ്ടായാൽ അവൻ അവളുടെ അഛൻറഎ വംശത്തിൽ ചേരും. ബേടൎസ്ത്രീകൾ ചിലപ്പോൾ മുസൽമാൻറെ വെപ്പാട്ടിയായിരിക്കും. ചില ബേടർ മുഹറം കാലത്ത് മുസൽമാന്മാരേ പോലെ കഴുത്തിൽ ഒരു ചരട് കെട്ടും. മുഹറം കഴിഞ്ഞാൽ കുളിച്ചല്ലാതെ വീട്ടിൽ കടക്കയുമില്ല. നാഗങ്ങളെ പൂജിക്കുകയും ഉണ്ട്. കൊല്ലത്തിൽ ഒരിക്കൽ "കാരണവന്മാൎക്ക് കൊടുക്കകലും" ഉണ്ട്. ഇവൎക്ക് ബ്രാഹ്മണർ ക്രിയകൾക്കാവശ്യമില്ലെങ്കിലും ബ്രാഹ്മണൎക്ക് ചിലതിന്ന് ഇവർ കൂടാതെ കഴിവില്ല. ബെല്ലാരി ജില്ലയിൽ ഭൂതബലി ചെയവാനായ്ക്കൊണ്ട് മാന്യം അല്ലെങ്കിൽ ഇനാം ഭൂമിയുണ്ടത്രെ. ക്രിയ ചെയ്യുന്നവൻ അൎദ്ധൎത്രിക്ക് ക്ഷൌരം ചെയ്യിച്ച് ഒരു ആട്ടിനേയൊ പോത്തിനേയൊ അറുത്ത അതിൻറെ രക്തം ചോറ്റഇൽ കൂട്ടി ഉരുട്ടി ഉരുളകളാക്കി ഊരിൽ എല്ലാടവും ഇടണം. അതിന് അവൻ പുറപ്പെടുന്പോൾ സകലരും വാതിലടച്ച് അകത്ത് പോകും. വിവാഹ ദിവസം സ്ത്രീപുരുഷന്മാർ ഒരു തറയിൽ ഇരിക്കും ഭാൎ‌യ്യയുള്ള അഞ്ച് പുരുഷന്മാർ പുരുഷൻറെ കാലടി, മുട്ടുകൾ, ചുമൽ, തല, ഇവിടെ അക്ഷതം ഇടണം. സുമംഗലിമാരായ അഞ്ച് സ്ത്രീകൾ പെണ്ണിനും ഇങ്ങിനെ ചെയ്യണം. കൂടിയ ബേടരുടെ എല്ലാരുടേയും സമ്മതത്തോടുകൂടി പുരുഷൻ സ്ത്രീക്ക് താലികെട്ടണം. ചിലേടത്ത് താലികെട്ടുന്നത് ബ്രാഹ്മണനാണ്. അമ്മിയിന്മേൽ കാൽ വെക്കുന്ന നടപ്പം ഉണ്ട്. "പാണിഗ്രഹെപൎവ്വതരാജപുത്ൎ‌യ്യാഃ പാദാംബുജംപാണിതലദ്വയേന തംശ്മാനമാരോപയതഃസ്മരാരെ മ്മന്ദസ്മിതംമംഗളമാതനോതം" ഇത് ഇവിടെ സ്മരിക്കുന്നു. രണ്ടാം ദിവസം വയ്യുന്നേരം സ്ത്രീപുരുഷന്മാർ വീട്ടിനകത്ത് ഇരിക്കും. അവരുടെ അടുക്കെ വലിയ ഒരു പിത്തളപാത്രം നിറ [ 196 ] ച്ച ചക്കരയും തൈരും ചേൎത്തതായ ചോർ വെക്കും. അതിൽനിന്ന അല്പം സ്ത്രീപുരുഷന്മാൎക്ക് കൊടുത്തിട്ട കൊണ്ടെവെച്ച സ്ത്രീകൾ പോകും. വഴിയെ അഞ്ച് ബേടർ വന്ന് തലപ്പാവ നീക്കിപാത്രത്തിന്ന് ചുറ്റും ഇരുന്ന് എടത്തേ കൈകൊണ്ട പാത്രം തൊടും. വലത്തേ കൈകൊണ്ട ക്ഷണം ക്ഷണം വാരിത്തിന്നുകയും ചെയ്യും. ഈ ക്രിയെക്ക് ചിലപ്പോൾ സ്ത്രീകളും ചേരും. ഈ വാരിത്തീൻ കൂടിയവരൊക്കെ നോക്കിനില്ക്കു. വാരിപ്പോക്കുന്ന മദ്ധ്യേ എടത്തൊണ്ടയിൽ പോകയൊ ഭക്ഷിച്ചവൎക്കാൎക്കെങഅകിലും ഏതാനും മാസത്തിനുള്ളിൽ വല്ല രോഗം പെടുകയൊ ചെയ്താൽ പെണ്ണിൻറെ നടപ്പദോഷമാണ് കാരണമത്രെ. ഒരുവന് ജ്യേഷ്"ത്തിയേയും അനുജത്തിയേയും വിവാഹം ചെയ്യാം. ആദ്യം ജ്യേഷ്"ത്തിയെ വേണം മാത്രം. വിധവാ വിവാഹമില്ല. എങ്കിലും ഒരു പുരുഷൻറഎ കൂടെപോയി താമസിക്കുകയും അവനിൽ സന്താനം ഉണ്ടാകുകയും ആം. അങ്ങിനെ ചെയ്യും മുന്പ് സ്വജാതികാൎക്ക് ഒരു വിരുന്ന് കൊടുക്കണം. ഇല്ലെങ്കിൽ വഴിയെ എങ്കിലും ചെയ്യണം. അല്ലാഞ്ഞാൽ ജാതിഭ്രഷ്ടണ്ടു. ജനിക്കുന്ന കുട്ടികളഎ ഔരസന്മാർ വിവാഹം ചെയ്കുയുമില്ല. കന്നടം ജില്ല ഹോസ്പ്റ്റിലുള്ള ഊരു ബേടർ മരിച്ചാൽ ശവം സ്വജനങ്ങൾ കൊണ്ടുപോകണം. മരിച്ചവൻറെ പുത്രന്മാർ ശവത്തിൻറെ വായിൽ ഓരൊ മുക്കാൽ പയിസ്സ ഇടണം. മറചെയ്തു കഴിഞ്ഞാൽ തലെക്കൽ അഞ്ച് മുക്കാൽ ഇടണം. ഒരു കുടത്തിൽ വെള്ളം നിറച്ചിട്ട് കടത്തിന് ഒരു ദ്വാരം ഉണ്ടാക്കി അതോടുകൂടി മൂത്തമകനൊ ഉറ്റ സംബന്ധിയൊ 3 പ്രദക്ഷിണം വെക്കണം. പിന്നെ കുടം തലെക്കുമീതെ ശ്മശാനത്തിലേക്ക് എറിഞ്ഞിട്ട മറിഞ്ഞ നോക്കാതെ വീട്ടിൽ പോകണം. മരിച്ചവന് അവകാശി ഇല്ലാത്ത പക്ഷം ഈ ക്രിയ ചെയ്തവന്നാകുന്നു മുതലവകാശം. മറചെയ്തു സ്ഥലത്ത് കാക്കലും തലെക്കലും നടുവിലുമായി 3 കല്ല് മൂന്നാം ദിവസം കുഴിച്ചിട്ടിട്ട് അതിന്മേൽ നൂറ് തേക്കണം. ഒരു സ്ത്രീ കുറെ ഭക്ഷ്യങ്ങൾ കല്ലുകളുടെ മുന്പിൽ വെക്കും. അത് കാക്ക മാത്രമെ തിന്നാവൂ-മൈസൂരിൽ ദഹിപ്പിക്കുന്നു നടപ്പുണ്ട്. [ 197 ] ബേരിചെട്ടി. മുഖ്യമായി വ്യാപാരം മറ്റു ചെട്ടികളേയും കോമട്ടിയേയും പോലെ തങ്ങൾ വൈശ്യരെന്ന് പറയുന്നു. എന്നാൽ കോമട്ടികൾ തങ്ങളോട് സമന്മാരെന്ന് സമ്മതിക്കയില്ല. എന്നല്ല തങ്ങളെ ശരിയായ വൈശ്യരുള്ളു എന്ന് വാദിക്കുന്നു. ഇവരും മറ്റ് യാതൊരു ജാതിയും തമ്മിൽ തൊട്ടുണ്ണുകയില്ല. വിവാഹം ആൎത്തവത്തിന് മുന്പാണ് സമ്മതം. പിന്നും ആവാം. കല്യാണപന്തലിൽ വാഴനിലം തൊടിയിച്ച് വെച്ച്കൂടാ. വെച്ചാൽ പറയാൻ മുറിച്ച് കളയും. ഉപനയനം വിവാഹസമയവും വളരെ മുന്പും ആവാം. മിക്കവരും മാംസം ഭക്ഷിക്കും. ചെട്ടിയിലും കോമട്ടിയിലും വീതമുഷ്ടി എന്ന ഒരു ജാതിയുണ്ട്. അവൎക്ക് യാചിക്കുകയാണ് പ്രവൃത്തി. ബേരിചെട്ടിയുടെ തൊടിയിൽ മുരിങ്ങയും വേറെ ഒന്നരണ്ടചെടികളും കണ്ടാൽ അവര് മുറിച്ച്കളയും. പിഴ വസൂലാക്കുകയും ചെയ്യും. ബേരിചെട്ടിക്ക് പോൎക്ക്, ആട, കോഴി ഇവകളെ വളൎത്തിക്കൂടാ. പിഴയുണ്ട് ഒരു ബേരിചെട്ടിസ്ത്രീ വെള്ളവും കുടവും തലയിൽ എടുത്ത കണ്ടാൽ വീരമുഷ്ടി അത് പിടിച്ച് വലിച്ചെറിയും. 12 പണം പിഴ വാങ്ങും സ്ത്രീകൾ ചന്ത മുതലായെടുത്ത സാമാനം വിറ്റാൽ ജാതിഭ്രഷ്ടുണ്ട. ബേരിചെട്ടിയും കോമട്ടിയും കുറായി കച്ചോടാദി പ്രവൃത്തി നടത്തുകയില്ല. ബേരിചെട്ടികളിൽ ശൈവരും, വൈഷ്ണവരും, ലിംഗാ കെട്ടികളും ഉണ്ട്. അന്യോന്യം വിവാഹമില്ല. ശവം മറചെയ്കുയും ദഹിപ്പിക്കുകയും ഉണ്ട്. എല്ലാവൎക്കും പൂണുലുണ്ട്. വിധവാവിവാഹമില്ല. ബൊട്ടട. വിശാഖപട്ടണത്തിലും മറ്റഉം ഉണ്ട്. പെണ്ണ് തിരളുംമുന്പും തിരണ്ടിട്ടും ആവാം വിവാഹം. അഛൻറെ പെങ്ങളുടെ മകളെ ചോദിപ്പാൻ അവകാശമുണ്ട്. പെണ്ണിൻറെ വീട്ടിലേക്ക് ആണിൻറെ അഛനും അമ്മയും കൂടി റാക്കും, അവിലും കൊണ്ടുചെല്ലും സ്വീകരിച്ചാൽ സമ്മതിച്ചു എന്ന അൎത്ഥം. പിന്നെ ഒരു ദിവസം നിശ്ചയിച്ചിട്ട അന്ന് റാക്കും, അരി, ചെറുപയർ, പരിപ്പ്, മുളക്, ഉപ്പ്, ഇത്യാദികൾ കൊണ്ടുചെല്ലാണം. ഇങ്ങട്ട് വെറ്റിലയടെക്ക് [ 198 ] കൊടുക്കും. 2 ദിവസം കഴിഞ്ഞാൽ പെണ്ണിൻറെ അഛനമ്മമാർ ഇങ്ങോട്ട് വരണം. വഴിയെ കല്യാണം അതിന് ഒന്പതദിവസം മുന്പ് ആണിൻറെ അഛനമ്മമാർ കുറെ നെല്ലുംരണ്ടുറുപ്പികയും കൊണ്ടപെണ്ണിൻറെ വീട്ടിൽ ചെല്ലണം. അന്ന് അവിടെ സദ്യ കല്യാണത്തിങ്കൽ സ്ത്രീപുരുഷന്മാരുടെ വസത്രങ്ങൾ കൂട്ടികെട്ടും. ചെറുവിരലുകൾ കൂട്ടിപിണെക്കും. അവരെ ആവണക്കെണ്ണ തേപ്പിച്ച പന്തലിൻറെ ഒരു കാലോട് കെട്ടിയ കുടത്തിലെ മഞ്ഞഗുരുതികൊണ്ട് കുളിപ്പിക്കും. വിധവാവിവാഹം ആവാം. ജ്യേഷ്ടൻറെ വിധവയെ അനുജൻ കെട്ടുകയും ചെയ്യും. അന്യനെയാണ് കല്യാണം ചെയ്തുതെങ്കിൽ മദ്യം, ആടി, അരി ഇതകൾ ജാതിക്കാൎക്ക് പിഴ ചെയ്യണം. പകരത്തിൽ 5 ഉറുപ്പികയായാലും മതി. ഭാൎ‌യ്യയെ ത്യജിക്കാം. ത്യജിച്ചാൽ അവൾക്ക് കുറെ നെല്ലാം ഒരു കോടിവസ്ത്രവും ഒരു ഉറുപ്പികയും കൊടുക്കുക പതിവാണ്. സ്ത്രീ അങ്ങൊട്ടാണ് ഉപേക്ഷിച്ചതെങ്കിൽ അവളുടെ പിന്നെത്തെ ഭൎത്താവ് 20 ഉറുപ്പിക് ആദ്യത്തെ ഭൎത്താവിന് കൊടുക്കണം. അതിന് രണ്ട് ഭൎത്താക്കന്മാരും സ്ത്രീയും ചേരും. ശവം ദഹിപ്പിക്കുകയാണ്. പുല 10 ദിവസം. ആ കാലം യാതൊര് കൃഷിപ്രവൃത്തിയും പാടില്ല. മരിച്ച ആളുടെ വംശത്തിൽ വെപ്പും ഇല്ല. സംബന്ധിവംശക്കാരാരാനും ഭക്ഷണം കൊടുക്കണം. ദഹനത്തിൻറെ പിറ്റെന്ന് ശ്മശാനത്തിൽ മണൽകൊണ്ടു തറയുണ്ടാക്കി അതിൽ അരയാലൊ പേരാലൊ കുഴിച്ചിട്ട ഒരു കുടത്തിന ദ്വാരമുണ്ടാക്കി അതിൽകൂടി നനെക്കണം. 10ാം ദിവസം കുളിച്ചിട്ട് കുറെ മലരും ഒരു കുടവും ശ്മശാനത്തിൽ കൊണ്ടുപോയിവെക്കണം. ഇവരിൽ പലരും വിവാഹത്തിങ്കലും പിന്നീടും പൂണുനൂൽ ധരിക്കും. കൃഷിയിൽ വിദഗ്ദ്ധന്മാരാണ്. ഉയൎന്ന് ജാതിയുമാണ്. ബൊന്തുക്ക കൃഷ്ണാ, ഗുണ്ടൂർ ഈ ജില്ലകളിലുണ്ട്. ഇവരുടെ കുട്ടികൾക്ക് നാമകരണം രസമുണ്ട്. കുട്ടി ജനിക്കുന്പോൾ അടുത്തെങ്ങാൻ പ്രമാണപ്പെട്ട സൎക്കാരുദ്യോഗസ്ഥനൊ മറ്റൊ ഉണ്ടായിരുന്നാൽ അവരുടെ പേരിടും. കൽക്കട്ടർ, താസിൽദാർ, കൎണ്ണൽ, ഗവ [ 199 ] ണ്ണർ, ഇന്നീസ്സ, സുപ്രഡേണ്ട, ആചാൎ‌യ്യർ, ഇങ്ങിനെ. ചില സമയം നഗരത്തിൻറെയും ദിക്കിൻറെയും പേരിടും. അവിടെ ജനിച്ചാലും മതി അവിടെ പോകുവാൻ പ്രാൎത്ഥിച്ചിട്ടുണ്ടായിരുന്നാലും മതി. ഉദാഹരണം, ഹൈദൎബാദ. ചെന്നപട്ടണം, തിരുപ്പതി, മധുര. ജനനസമയം തത്തയെ ആരൊ കൊണ്ടുചെന്ന് അതിനാൽ കട്ടിക്ക്പേര് തത്ത എന്നായി. ഒരു കുട്ടി ജനിക്കുന്പോൾ ആരൊ ഓടക്കുഴൽ വിളിക്കുകയായിരുന്നു. അതുകൊണ്ട് കുട്ടിക്ക് പേർ വേണു. തൎക്കങ്ങൾ തിൎക്കാൻ തിളച്ചിരിക്കുന്നു ചാണകവെള്ളത്തിൽനിന്ന് ഒരു അടെക്ക് എടുക്കുക എന്നൊരു നടപ്പുണ്ട് ("കൈമുക്കൽ"). വിവാഹം ഋതുശാന്തിക്ക് മുന്പ് വേണം. പിന്നെയാണ് പുരുഷനെ സ്വീകരിച്ചതെങ്കിൽ വിവാഹക്രിയ ഇല്ല. കല്യാണം 5 ദിവസം നിൽക്കും. ഒന്നാംദിവസം ഒരു പിത്തളപാത്രത്തിൽ മഞ്ഞഗുരുതി നിറച്ച് അതിൽ സ്ത്രീധനവും ഇട്ട് കഴുത്തിന് ഒരു ചരടും ചുറ്റി അന്യഗോത്രത്തിലുള്ള ഒരു സുമംഗലിയെകൊണ്ട് എടുപ്പിച്ച് വാദ്യഘോഷത്തോടുകൂടി പെണ്ണിൻറെ വീട്ടിൽ പോകണം. പണം ഗ്രാമതലയാളിയായ ബിപ്പാടി എന്നവൻ വക്കൽ കൊടുക്കും. ഗുരുതി നിലത്ത് തൂക്കുകയും ചെയ്യും. സ്ത്രീധനം പെണ്ണിൻറെ അച്ഛനമ്മമാരും അമ്മാമനും ബിപ്പാടിയും ജാതിക്കാരും എടുക്കും. കല്യാണസ്ഥലത്തേക്ക് ഒരു പോൎക്കിനെ തണ്ടിട്ടു എടുത്ത് കൊണ്ടുപോകണം. ജാതിക്കാരും മേൽപറഞ്ഞ സുമംഗലിയും അതിനെ പ്രദക്ഷിണം വെക്കണം. പന്നിയുടെ കഴുത്തിൽ ഒരു ചരട്കെട്ടിച്ചിട്ട മണവാളൻറെ വീട്ടിൽ കൊണ്ടുപോകും. അവിടുന്ന് അതിനെ കൊന്നിട്ട രണ്ട് ഓഹരിയാക്കിയതിൽ ഒന്ന് പെണ്ണിൻറെ കൂട്ടകാൎക്ക് മറ്റേത് പുരുഷൻറെ കൂട്ടുൎക്കും പുരുഷൻറെ കൂട്ടരേത് അന്നുതന്നെ പാകം ചെയ്ത് ഭക്ഷിക്കും. പെണ്ണിൻറഎ വീട്ടിൽ ഒരുപന്തലും തറയും വേണം. അതിനുള്ള സാമാനങ്ങൾ ഏഴ് സ്ത്രീകൾ കൊണ്ടുവരണം. പുരുഷൻറെ വീട്ടിലും പന്തലും തറയും വേണം. സാമാനം കൊണ്ടുവരേണ്ടത് ഒന്പത് പുരുഷന്മാർ. രാത്രി ഭക്ഷണം കഴിഞ്ഞാൽ ഇരുകക്ഷികളുടേയും ചാൎച്ചക്കാരായ ചിലർ തൊറസ്സായ ഒരു സ്ഥലത്തേക്കു ചെല്ലണം. അവിടെ ബി [ 200 ] പ്പാടിയും ഏതാനും ചിലരും ഉണ്ടായിരിക്കും. ബിപ്പാടിയുടെ സമീപം രണ്ട് കുടവും രണ്ട് എരുക്കുമാലയും ഉണ്ടായിരിക്കും. സ്ത്രീ പുരുഷ അഛന്മാർ മാലെക്ക് ചോദിക്കും കല്യാണത്തിങ്കൽ ശണ്"യുണ്ടാകുയില്ലെന്ന് അവരെ ഉറപ്പ് പറഞ്ഞാൽ ബിപ്പാടി മാലകൾ കൊടുക്കുകയും ചെയ്യും. സ്ത്രീപുരുഷന്മാർ പുരുഷൻറെ വീട്ടിൽ ഉണ്ടാക്കിട്ടുള്ള തറമേൽ ഇരിക്കും. പുരോഹിതൻ മാലകൾ അവരുടെ നെറ്റിയിൽ കെട്ടും. ഒന്പത് പുരുഷന്മാരും ഏഴ് സ്ത്രീകളും തറയുടെ സമീപം നിൽക്കും. അവരെ ചരടുകൊണ്ട് ഏഴു ചുറ്റണം.ഇത് മുറിച്ചിട്ട പുരോഹിതൻ പെണ്ണിനും ആണിനും കങ്കുണങ്ങൾ ഉണ്ടാക്കണം. ഇതുകൾ 5-ാംദിവസം അഴിക്കും. പെണ്ണ് തിരണ്ടാൽ 7 ദിവസം അശുദ്ധി. ഭൎത്താവിനും ഗോത്രക്കാൎക്കും ഉണ്ട അശുദ്ധി. ശവം മറചെയ്തു പതിവ്. എടുത്ത ഭാഗത്തേക്ക് ചരിച്ച കിടത്തീട്ടാണ് 2ാം ദിവസം കാൎക്കെക്കും കൃഷ്ണപരന്തിനും ബലികൊടുക്കണം. 11ാം ദിവസം പരന്പിൽ വെള്ളവിരിച്ച അതിൽ പിണ്ഡങ്ങൾ മരിച്ചവൻറഎ പേർ വിളിച്ചുംകൊണ്ട് വെക്കണം. പിന്നെ അത് ഒരു കുളവക്കത്ത് രണ്ടായി കുഴിച്ചിടണം. ഒന്ന് യമദൂതന്മാൎക്ക്, ഒന്ന് മരിച്ചവന് ബോറാ ബോംബായി പ്രദേശത്തകാരായ മുസൽമാന്മാരാകുന്നു. ആരെങ്കിലും ഒരുത്തൻ മരിച്ചാൽ അവനെ സ്വൎഗ്ഗത്തിലേക്ക് കടത്തി കൊള്ളേണമെന്ന് പ്രധാന പുരോഹിതൻ (ഖാദിയൊ "തങ്ങളൊ"?) ദൈവദൂതന്മാരായ മിക്കെൽ, ഇസ്രായൽ, ഗബ്രിയൽ ഇവൎക്ക് ഒരു തീട്ടെഴുതി ശവപെട്ടിയിലിടും. ഇവരുടെ പള്ളിയിൽ അന്യ മുസൽമാനൊ മറ്റൊ കടന്നാൽ അവൻ നിന്നു നിസ്കരിച്ച സ്ഥലം ശുദ്ധമാക്കും. ദീപാവലി തുടങ്ങിയ ചില ഹിന്തു വിശേഷദിവസങ്ങളിൽ പടക്കെ പൊട്ടിക്കുകയും മറ്റും ചെയ്കയും ചെയ്യും. ബോലാസി ഗഞ്ചാംജില്ല, ഗംസൂർ താലൂക്കിൽ ഒരിയ കൃഷിക്കാർ. വിവാഹം ഋതുശാന്തിക്കു മുന്പ് വേണം. സാധിക്കാത്തപക്ഷം ഒരു അന്പ, അല്ലാത്തപക്ഷം ഒരു ആട്ടുകൽ ഇതോടെ വിവാഹക്രിയ ചെയ്യണം. [ 201 ] ബ്രാഹ്മണൻ ഋക്ക്, യജു, സാമവേദികളായിട്ടാണ്. ഈ ശാഖകളല്ലെങ്കിൽ വേദത്തിനനുസരിച്ചുള്ള ഗൃഹ്യസൂത്രപ്രകാരമാകുന്നു കൎമ്മങ്ങൾ. ഇവർ അന്യോന്യം വിവാഹമാവാം. മുഖ്യസൂത്രങ്ങൾ 1. ആശഅവലായന-ഋഗ്വേദം 2. ആപസ്തംബ 3. ഭരദ്വാജ 4. ബോധആയന 5. സത്യാഷാഡ 6. വൈഖാനസ 7. കാത്യായന -ശുക്ല 8. ദ്രഹ്യായന - സാമവേദ 1. അത്രി, 2.ഭൃഗു, 3. കുത്സ, 4.വസിഷ്" 5. ഗൌതമ, 6. കാശ്യാപ, 7. അംഗിരസ ഈ ഏഴ ഋഷികളിൽനിന്ന് ഉണ്ടായതാണത്രെ ബ്രാഹ്മണർ. ഈ ഏഴ് ഋഷികളുടെ കീഴഇൽ 18 ഗണങ്ങളഉം ഓരോ ഗണത്തിൽ പലെ ഗോത്രങ്ങളുണ്ട്. ആകെ 230 ഗോത്രമുണ്ട്. പഞ്ചദ്രാവിഡരെന്നും പഞ്ചഗൌഡരെന്നും വിഭാഗമുണ്ട്. ഗൌഡർ മത്സ്യമാംസം ത്യജിക്കേണമെന്നില്ല. വൈഷ്ണവർ, സ്മാൎത്തർ, ശൈവർ ഇപ്രകാരം മൂന്നുണ്ട്. സ്മാൎത്തർ ത്രിമൂൎത്തികളെ ഉപാസിക്കും. ശൈവർ ശിവനെ മാത്രം. വൈഷ്ണവരിൽ മൂന്നുണ്ട്. ചൈതന്യൻ, രാമാനുജൻ, മാദ്ധ്വാചാൎ‌യ്യൻ ഇങ്ങിനെ മൂന്നാളെ പിൻതുടരുന്നവർ. വൈഷ്ണവരും ത്രീമൂൎത്തികളെ സമ്മതിക്കും. പക്ഷെ വിഷ്ണുപ്രമാണം. നാമധാരികളായ ശ്രീ വൈഷ്ണവരും മാധ്വരും അന്യോന്യം പെണ്ണിനെ കൊടുക്കയില്ല. മാധ്വൎക്ക് സ്മൎത്തരുടെ ചോറുണ്ണാൻ വിരോധമില്ല. ശ്രീവൈഷ്ണവർ ഉണ്ണുകയില്ല. സൂത്രപ്രകാരം ബ്രാഹ്മണന ഒന്പത സംസ്കാരമുണ്ട്. 1. ഗൎഭാധാനം 2.പുംസവനം 3.സീമന്തം 4.ജാതകൎമ്മം 5. നാമകരണം 6. അന്നപ്രാശനം 7. ചൌളം 8. ഉപനയനം 9.വിവാഹം ഗൃഹ്യസൂത്രപ്രകാരം ഗൎഭാധാനം ചെയ്യേണ്ടതവിവാ [ 202 ] പേജ് 188 ഹത്തിന്റെ നാലാം നാളാകുന്നു. പക്ഷേ, കന്യക ഹൃതുവായ ശേഷമാണു നടപ്പ. പുംസവനവും സീമാന്തവും കൂടി ആദ്യ ഗൎഭത്തിന്റെ ഏഴാമത്തെയോ ഒൻപതാമത്തെയോ മാസത്തിൽ ഒന്നായിട്ടു ചെയ്യും. പുംസവനം ഹൃഹ്യ സൂത്ര പ്രകാരം മൂന്നാം മാസത്തിൽ വേണ്ടതാണ്. [ 203 ] യം പുരുഷൻ ചൊല്ലുന്ന "മന്ത്ര"ങ്ങളിൽ ഒരു ഭാഗം ഇതാ സോമ! ഗന്ധൎവ്വ! അഗ്നെ! ഇവൾ പത്ത് പുത്രന്മാരെ പ്രസവിക്കട്ടെ. ഞാൻ 11-ാമത്തെ പുത്രനാകും തമിഴ് ബ്രാഹ്മണരുടെ വിവാഹം 4ാം ദിവസം സ്ത്രീപുരുഷന്മാരുടെ അമ്മാമന്മാർ മുഖ്യമാണ്. പെണ്ണിനേയും കുട്ടിയേയും അവര് ചുമലിൽ എടുത്ത് അല്പം ചാടിക്കളിക്കമം. എനിയും ഒരു വിശേഷം നാലാംദിവസം വയ്യുന്നേരം ഒരു ഘോഷയാത്രയുണ്ട്. അതിൻറെ ചിലവ് പെണ്ണിൻറെ അമ്മാമൻറെതാണ്. അിനാൽ "അമ്മാമൻകോലം" എന്നു പറയുന്നു. പെണ്ണിനെ ആൺവേഷം ധരിപ്പിക്കും. ഒരു ആൺകുട്ടിയെ വിപരീതവും. എഴുന്നള്ളത്ത് മടങ്ങിവരുന്പോൾ സാക്ഷാൽ മണവാളനോട് കന്യാവേഷം കെട്ടിയവൻ ധിക്കാരമായി തൻറെ കുതിരക്കാരനൊ കാൎ‌യ്യസ്ഥനൊ ആണ് മണവാളൻ എന്ന തോന്നിക്കുമാറ് കുറെ സാംസാരിക്കും. എന്നമാത്രമല്ല ചിലപ്പോൾ മണവാളൻ ഒരു കള്ളനാണെന്നപോലെ അവനോടു കാട്ടും. ശിക്ഷ കല്പിക്കുകയും ചെയ്യും. തെലുങ്ക് ബ്രാഹ്മണൎക്കും പുരുഷൻ സ്ത്രീയെ കറുത്ത പുളുങ്കുമണി താലികെട്ടിക്കു നടപ്പുണ്ട്. കൂടാതെ ധാന്യങ്ങൾകൊണ്ടും ഉപ്പുകൊണ്ടും ഓരോ ആനരൂപം ഉണ്ടാക്കിവെക്കും. രണ്ടിൻറെയും വിലവ്യത്യാസത്തേപ്പറ്റി സ്ത്രീപുരുഷന്മാർ തമ്മിൽ കുറെ സംഭാഷണം നടക്കും. ഒടുവിൽ പുരുഷൻ സ്ത്രീയോട് ഗൃഹകൃത്യങ്ങൾ നടത്താൻ പറയും. കുട്ടികൾ നിമിത്തം തനിക്ക് സാധിക്കയില്ലെന്ന് മറുവടി പറകയും(പുരുഷൻതന്നെ അതിനുമുന്പ് കൊടുത്ത് വെച്ചിട്ടുള്ള) രണ്ടു തിരുപ്പതി മരപ്പാവകളെ കാട്ടികൊടുക്കുകയും ചെയ്യും. ഇതിൽനിന്ന് വളരെ വിനോദം ഉണ്ടാക്കിതീൎക്കും. അഞ്ചാംദിവസത്തെ മന്ത്രങ്ങളിൽ ഒന്നാണിത്ഃ- I see thee radiant and eager to be filled with child by me. Thou art in they youth now. Enjoy me, therefore, while I am over you, and so re produce thyself, being desirous of a son. **** Thou prajapathi, enter my body that i may have vigour during this act. *** May Prajapathi [ 204 ] Pour forth (the sperm); may Dhatri give thee conception. Give Conception, Sinivali; give conception, Saravati *** open thy womb; take in the sperm. May a male child, an embryo be begotten in the womb. **** I do with thee (the work) that is sacred to Prajapathi. * * * മൂന്നുപ്രാവിശ്യം വിവാഹംചെയ്ത ഭാൎ‌യ്യ മരിച്ചുപോകുമെന്നാമഅ വിശ്വാസം. അതിനാൽ ആദ്യം ഒരു എരുക്കിനെ വിവാഹംചെയ്യും. മരിക്കുമുന്പ് നിലത്ത് എറക്കി കിടത്തും. തടിക്ക് തീ കൊളുത്തേണ്ടത് മകനാണ്. ശവത്തിൻറെ വലംകൈ ഒരു സ്വൎണ്ണനാണ്യംകൊണ്ട് തൊടണം. അസ്ഥിസഞ്ചയനം രണ്ടാം ദിവസമാണ്. 10 ദിവസം തിലോദകബലി വെക്കണം. ഒന്നാം ദിവസം ഏഴ് പിണ്ഡം, പിറ്റേന്ന് എട്ട് ഇങ്ങിനെ ഏറ്റി ആകെ 75ാകും. അസ്ഥി നദിയിൽ ഇടും. അല്ലെങ്കിൽ കുഴിച്ച് മൂടും. 10ം ദിവസം പ്രഭൂതബലി വെക്കണം. അത് കുളത്തിൽ എറിയണം. വിധവപ്രായം ചെന്നവളെങ്കിൽ താലി അറക്കണം. തലം ക്ഷൌരംചെയ്യണം. അന്ന് സൎവ്വാഭരണങ്ങളും ധരിക്കും. പിന്നെ പാടില്ല. ഇത് ചെയ്യാഞ്ഞാൽ അവളെ ഗൎഭിണികൾക്ക് ഒരു വത്സരം കണ്ടുകൂടാ. പുലകാലം ശ്രീവൈഷ്ണവൎക്കു നെറ്റിയിൽ മഞ്ഞ വരയില്ല വെള്ലമാത്രം. മാധ്വൎക്ക് കരിപ്പൊട്ടു പാടില്ല. സ്മാൎത്തക്ക് ഒന്നും പാടില്ല. ഷോഡശോപചാരങ്ങൾ ഏതെന്നാൽ 1. ആവാഹനം, 2.ആസനം, 3.പാദ്യം, 4. ആൎഘ്യം, 5. ആചമനം, 6.സ്നാനം, 7. വസ്ത്രം, 8. ഉപവസ്ത്രം, 9. ഗന്ധം, 10. പുഷ്പം, 11. ധൂപം, 12.ദീപം, 13.നൈവേദ്യം, 14.പ്രദക്ഷിണം, 15. മന്ത്രപുഷ്പം, 16.നമസ്കാരം. ദക്ഷിണ ഇന്ത്യയിൽ ദ്രാവിഡർ പ്രധാനം-അവർ 1. സ്മാൎത്തർ (a) വടമൻ (b) കെശികൾ (c) ബ്രഹ്മചരണൻ (d) വാത്തിമൻ അല്ലെങ്കിൽ മദ്ധ്യമൻ (e) അഷ്ടസഹസ്രൻ (f) ദീക്ഷിതൻ (g) ചോളിയർ (h) മുക്കാണി (i) കാണിയലായി (j) സങ്കേതി (k) പ്രഥമശാഖി (I) ഗുരുക്കൾ. [ 205 ] II.വൈഷ്ണവൻ (A) വടകല (a) ശ്രീ വൈഷണവൻ (b) വൈഖാനസൻ (c) പഞ്ചരാത്രൻ (d) ഹൈബ്ബർ (B) തെങ്കല (a)ശ്രീവൈഷ്ണവൻ (b)വൈഖാസനൻ (c)പഞ്ചരാത്രൻ (d)ഹെബ്ബർ (e) മണ്ഡ്യൻ. വടമൻ മറ്റേവരേക്കാൾ മീതേ യാണെന്ന നടിക്കും. ഗുരുക്കൾ, പ്രഥമശാഖി ഇവരോടൊഴിച്ച് ഒന്നിച്ച ഭക്ഷിക്കും. ചിലേടത്ത് പ്രഥമശാഖികളോട് ഒന്നിച്ചും. വടമൻ 5 വക. 1 ചോളദേശം 2 വടദേശം 3 സഭയർ 4പഴമനേരി അല്ലെങ്കിൽ പലവനേരി 5 മുസനാട 6കൊളത്തുര 7 മരുതഞ്ചേരി 8സത്യമംഗലം 9 പുത്തൂര് ദ്രാവിഡർ. മുളകനൂർ ബ്രഹചരണന ഒരു വിശേഷ ക്രിയയുണ്ട്. വിവാഹത്തിൻറെ ഒന്നാംദിവസം പ്രധാന ക്രിയകൾക്ക് മുന്പായി നാല് സുമംഗലികളേയും ഒരു വിധവയേയും ഒരു ബ്രഹ്മചാരിയേയും ഊട്ടണം. ഇതിന്ന് അദൃഷ്ടപെണ്ണുകൾ ക്രിയ എന്ന പേർ. (d) വാത്തിമ അല്ലെങ്കിൽ മദ്ധ്യമൻ ഇവർ തഞ്ചാവൂർ ജില്ലയിലാണ് അധികം. മൂന്ന് ഉപജാതിയായിട്ടുണ്ട്. ഒന്നിന് പേർ 18 ഗ്രാമം എന്നത്രെ. മുഖ്യ പ്രവൃത്തി പലിശൈക്കു കൊടുക്കലാകുന്നും നിൎദ്ദേയന്മാരും, പിശുക്കന്മാരും ആണെന്നാണ് പ്രസിദ്ധി തുവര ഭക്ഷിക്കയില്ല. തണുത്തത് (പഴയൻ) ഭക്ഷിക്കും. സ്ത്രീകൾ പുരുഷന്മാരേപോലെ പണി എടുക്കും. പായ നെയ്യും. മോൎവിലക്കും, പലിശെക്ക് കൊടുക്കും. പക്ഷെ അതിഥി സൽക്കാരപ്രിയമാരാണ് മദ്ധ്യമൻ 4 വകയുണ്ട്

1. പതിനെട്ടു ഗ്രാമം

2. ഉദയലൂർ

3. നന്നിലം

4. രാധാമംഗലം

(c) അഷ്ടസഹസ്രം. ഇവർ ബ്രഹ്മചരണൻ വടമൻ ഇവരിൽ താഴേയാണ് ഇവരും നാല് വക. [ 206 ] 1. അത്തിയൂർ

2. അരിവാൎപെട്

3. നന്ദിവടി

4. ഷൾകുലം

(A) ദീക്ഷിതൻ ഇവക്ക് തില്ല മൂവ്വായിരത്താർ എന്നും പേരുണ്ട്. കുടുംബമൂൎദ്ധാവിലാണ്. അന്യമാതിരി ബ്രാഹ്മണൎക്ക് പെണ്ണിനെ കൊടുക്കയില്ല. സ്ത്രീകളെ ചിദംബരം വിട്ട് പോകുവാനയക്കയുമില്ല. വിവാഹം വളരെ ചെറുപ്പത്തിലാണ്. 5 വയസ്സിന് മീതെ പെണ്ണിനെ കിട്ടികൊൾക പ്രയാസം. വേളി കഴിഞ്ഞവൎക്ക് മാത്രമെ ക്ഷേത്രകാൎ‌യ്യങ്ങളിൽ പ്രവേശിച്ച്കൂട. 20 ഗൃഹക്കാർ എപ്പോഴും ക്ഷേത്രത്തിൽ വേണം. 20 ദിവസം കഴിയുന്പോൾ ആൾ മാറും. ശങ്കരാചാൎ‌യ്യമ"ത്തിന് ഒന്നിനും ഇവരെ കീഴടങ്ങുകയില്ല. ശിവനോട് തങ്ങൾ മിക്കതും തുല്യരാണത്രെ. മിക്കപേരും യജ്ജുൎവ്വേദികളാണ്. ശിഷ്ടം ഋക്കും.

(g) ചോഴിയൻ, ഇവക്ക് തിരുക്കത്തിയൂർ 2 മാതളൂർ 3 വീതശലൂർ 4 പുത്തലൂർ 5 ചെങ്ങന്നൂർ 6 ആവടയാർ കോവിൽ ഇങ്ങിനെ പേർ.

ചാണക്യൻ ചോഴിയനായിരുന്നു പോൽ. ക്രിസ്താബ്ദം 7ാം നൂറ്റാണ്ടിൽ നിൎമ്മിച്ച മുദ്രാരാക്ഷസനാടകത്തിൽ നന്ദവംശത്തോടെ ചാണക്യനുണ്ടായിരുന്ന വിരോധവും അവരെ നിശേഷം കൊന്നതും വൎണ്ണിച്ചിരിക്കുന്നു.

(h) മുക്കാണി, തിരുവാങ്കൂറിലും കൊച്ചിയിലുമെ ഉള്ളൂ.

(i)കണിയാളർ, സ്മാൎത്തരാണെങ്കിലും പലരും വൈഷ്ണവരേപോലെ കുറിയിടും. തിരുനെൽവേലിയിലും തൃശ്ശിനാപ്പള്ളിയിലും കാണാം. ശ്രീരംഗത്ത് ക്ഷേത്രത്തിൽ നിവേദ്യം വെപ്പും മറ്റും ഇവൎക്കാണ്. ഇവരുടെ ചോർ വൈഷ്ണവർ ഉണ്ണുകയില്ല. എന്നാൽ ക്ഷേത്രത്തിൽ അവർ പാകം ചെയ്തതിന് വിരോധമില്ല താനും.

(j) സാങ്കേതി. മൈസൂരിലെ ഉള്ളൂ. തമിഴും കൎണ്ണാടകവും കൂടി കലൎന്നിട്ടാണ് സംസാരിക്കുക. കൌശികസങ്കേതി എന്നും. [ 207 ] ബെട്ടട പുരസങ്കേതി എന്നും രണ്ട് വകയുണ്ട്. കൌശികസങ്കേതി മറ്റേതിൽനിന്ന പെണ്ണിനെ എടുക്കും. പക്ഷെ ഭൎത്താവോട് ചേൎന്നാൽ പിന്നെ പെണ്ണ് മറ്റേവരുടെ ചോറുണ്ണുകയില്ല. വളരെ പ്രയന്തശീലക്കാരാണ്. കന്നുപൂട്ടുകമാത്രം ചെയ്കയില്ല.

(K) പ്രഥമശാഖി ശുക്ലയജൂൎവ്വേദികളാണ്. യജൂൎവ്വേദത്തിൻറെ ആദ്യത്തെ 15 ശാഖകൾ ശുക്ലയജൂൎവ്വേദമാണ്. പ്രഥമശാഖ എന്നും വാജസേനീയരെന്നും മാദ്ധ്യം ദിനരെന്നും പറയും. സ്മാൎത്തന്മാരും ആന്ധ്രന്മാരും വൈഷ്ണവരും ഇവരെ കുറെ താണാണ് വിചാരിക്കുന്നത്. പ്രഥമശാഖഇകളെ തഞ്ചാവൂരിൽ മദ്ധ്യാഹ്ന പറയർ എന്നുപറയും പോൽ. ഇതിൻറെ ഉത്ഭവം താഴെ പറയും പ്രകാരമാണത്രെ. തീരുവാലൂർ ക്ഷേത്രത്തിലെ ദേവനോട് അവിടുത്തെ പൂജാരി ഒരിക്കൽ ഊരിൽ ചെയ്വാൻ പോകുന്ന ഒരു യോഗത്തിന്ന് എഴുന്നെള്ളേണമെന്നു പ്രാൎത്ഥിച്ചു. ഒടുക്കം ദേവൻ സമ്മതിച്ചു പക്ഷെ താൻ ഒരു ആഭാസവേഷം ധരിച്ചിട്ടാണ് ചെല്ലുക എന്ന അരുളി ചെയ്തു. അങ്ങിനെ തന്നെ മുതുകിൽ ഗോമാംസവുംകൊണ്ട് നായക്കളുടെ രൂപത്തിൽ നാല് പറയരോട്കൂടി യോഗത്തിങ്കൽ ചെന്നു അതിൽ ചേൎന്ന്. കൂടിയ ബ്രാഹ്മണരെല്ലാം ഓടി. ദേവൻ കോപിച്ചു മദ്ധ്യാഹ്നം മുതൽ ഒരു മണിക്കൂറ് നേരം ദിവസേന പറയരായി പോകട്ടെ എന്നു അവരെ ശപിച്ചു. ഇവരെ പല ജില്ലയിലും കാണും. നന്നിലത്തിൽനിന്ന് 5 നാഴിക അകലെ ചെനാനിപുരം എന്ന് ഊരിൽ ഒരു കൂട്ടുരുണ്ട്. ഇവർ ദിവസേന ഒരു മുഹൂൎത്തനേരം ഗൃഹത്തിന് പുറത്ത് ഇരുന്നിട്ട് പിന്നെ കുളിക്കും എന്നാണ് വിചാരിച്ചുവരുന്നത്. പക്ഷെ ദുൎല്ലഭം ആളുകളെ ഇങ്ങിനെ ചെയ്യുന്നുള്ളൂ. ചെയ്യുന്നവരെ വളരെ ബഹുമാനമാണ്. മറ്റുള്ള ബ്രാഹ്മണർ ഇവരോടുകൂടി ഭക്ഷിക്കുകയില്ല. ഈ പ്രായശ്ചിത്തം ചെയ്യുന്നില്ലാത്തതിനാൽ.

(c) ഗുരുക്കൾ. ഇവരെല്ലാം ബോധായനസൂത്രക്കാരാകുന്നു. ഇവൎക്ക് പന്തിഭോജനമില്ല. നിവേദ്യത്തിന്മേൽ അവർ തീൎത്ഥം തളിക്കയല്ലാതെ തൊടുകയില്ല. ബ്രാഹ്മണ അഗ്രഹാരത്തിൽ ഗുരു [ 208 ] ക്കളുടെ ഗൃഹം സമ്മതിക്കയില്ല. മദ്ധ്യത്തിൽ ഒരു എടവഴിയെങ്കിലും വേണ്ടതാണ്. എന്നാൽ ശിയ്യാലിയിൽ ഒരു വീഥിയിൽ തന്നെ രണ്ട് കൂട്ടരുടേയും ഗൃഹമുണ്ട്. ഗുരുക്കൾ മൂന്ന് വകയുണ്ട്. 1. തിരുവലങ്ങാടൻ, 2. കാഞ്ചീപുരം, 3. തൃക്കഴുക്കുണ്ഡം. ഒന്നാമത്തേവർ ഭസ്മം 16 സ്ഥലത്ത് തേക്കും. മറ്റവർ 8 എടുത്തമാത്രം ഗുരുക്കൾക്ക് ശങ്കരാചാൎ‌യ്യർ പധആനമല്ല. കൃത്യമായി ആചരിക്കുന്നവരും, ശാന്തിക്കാരും പണ്ടാരങ്ങളുടേയൊ ബ്രാഹ്മണരല്ലാത്തവരുടേൊ ശവം കാണരുത്. II. വൈഷ്ണവൻ അല്ലെങ്കിൽ ശ്രീവൈഷ്ണവർ. ഇവർ രാമാനുജൻറെ കാലം മുതൽക്ക് സ്മാൎത്തമതം മാറിയവരാണ്. ചിലർ തിലുങ്ക സ്മാൎത്തരിൽ നിന്നുത്ഭവിച്ചു. അവരെ ആന്ധ്രവൈഷ്ണവരെന്ന് പറയും. ഇവരും തമിൾ വൈഷ്ണവരും തമ്മിൽ ചേരുകയില്ല. ശ്രീവൈഷ്ണവർ രണ്ട് വിധം ഉണ്ട്. തെങ്കലെ, വടകലെ. തങ്ങളുടെ ഗോത്രമായ ഏതാനം സ്മാൎത്തരുമായി പുല സംബന്ധമുള്ളവർ ചിലരുണ്ട്. ചിലർ സ്മാൎത്തപെണ്ണിനെ എടുക്കും അങ്ങോട്ടു കൊടുക്കയില്ല. മുദ്രധാരികളാണ്. വൈഖാനസന്മാരും പഞ്ചരാത്രന്മാരും മുദ്രാധാരണം അനാവശ്യമെന്ന വിചാരിക്കുന്നു. ഉപനയനം കഴിഞ്ഞിട്ട് സമാശ്രയണം എന്ന ക്രിയയിങ്കലാണ് മുദ്രാധാരണം. ചിലൎക്ക് മ"ാധിപതിയാണ് ചിലൎക്ക് സ്വകുഡുംബത്തിൽ പ്രായം ചെന്ന ഒരാളഅ] മതി മുദ്രാധാരണം ചെയ്യിപ്പാൻ. ഒടുവിൽ പറഞ്ഞ് കൂട്ടക്ക് സ്വയമാചാൎ‌യ്യൻ എന്ന പേരുണ്ട്. വടകലെക്കാക്ക് രണ്ട് മറമുണ്ട്. 1. അഹോബിലം 2.പരകാലസ്വാമി. അഹോബിലം മുന്പ തിരുവള്ളൂര് ആയിരുന്നു ഇപ്പോൾ കുംഭകോണത്തിന്നരികേയുള്ള നരസിംഹപുരത്താണ് തെങ്കലെക്ക് 3 മ"ം 1 വനമാമലെ 2 ശ്രീപെരുന്പത്തൂർ 3 തിരുക്കൊയിലൂർ. ഉത്സവത്തിങ്കൽ ദേവനെ എഴുന്നള്ളിക്കുന്ന സമയം മുന്പിലും വഴിയേയും വടകലെയും തെങ്കലെയും നടക്കും വടകലെക്കാർ സംസ്കൃതത്തിൽ വേദം ചൊല്ലും, തെങ്കലെക്കാർ തമിഴിൽ പ്രബന്ധം ചൊല്ലും. ആദ്യം ചില ശ്ലോകങ്ങളുണ്ട്. അതിൽ വടകലക്കാർ "ശ്രീരാമാനുജദയാപാത്രം" എന്ന ചൊല്ലും. മറ്റവർ "ശ്രീശൈലെശദയാ [ 209 ] പാത്രം" എന്നും. തെങ്കല വിധവകൾ തലക്ഷൌരം ചെയ്യേണ്ടാ. തെലുങ്ക ബ്രാഹ്മണൎക്ക് (മലയാളികളേപോലെ) വീട്ടുപേരുണഅട്. തമിഴക്കും മറ്റും ഇതില്ല. മാധ്വരും സ്മാത്തരും തമ്മിൽ ചിലപ്പോൾ വിവാഹം ചെയ്യും. കൎണ്ണാടക ബ്രാഹ്മണരിൽ മാരകൻ എന്നൊരു കൂട്ടരുണ്ട്. ഇവർ ശങ്കരാചാൎ‌യ്യരുടെ ശിഷ്യസന്താനങ്ങളാണെന്നു പറയുന്നു. ഇവർ ബ്രാഹ്മണരാണെന്ന എല്ലാവരും സമ്മതിക്കയില്ല. ആചാൎ‌യ്യർ മദ്യം സേവിച്ചപ്പോൾ ഇവരും കുടിച്ചു. വഴിയെ ആചാൎ‌യ്യർ മാസം ഭക്ഷിക്കുന്നത് കണ്ട് അവരും തിന്നു. ചുട്ടു പഴുത്ത ഇരുന്പിൻ കഷ്ണം ആചാൎ‌യ്യർ വിഴുങ്ങി അവൎക്ക് സാധിച്ചില്ല അപ്പോൾ ഭ്രഷ്ടകല്പിച്ചു. മാധ്വവിവാഹത്തിങ്കൽ പിതൃക്കളെ ആവാഹിക്കും. അതിനാൽ ശേഷം ബ്രാഹ്മണർ അവിടെ ഭക്ഷിക്കയില്ല. വിവാഹത്തിൻറെ രണ്ടാംദിവസം ഒരു ക്രിയയുണഅട്. പുരുഷൻ സ്ത്രീയുടെ ചൂണ്ടുവിരൽ നൂറു മഞ്ഞളും കൂടി കലക്കിയ വെള്ളത്തിൽ മുക്കി അതുകൊണ്ട് വെളുത്ത ചുമരിൽ ഒരു വാഴയുടെ രൂപം വരപ്പിക്കണം. പിറ്റേന്ന് വയ്യുന്നേരത്തേക്കെ ചിത്രം മുഴുമിക്കൂ. അന്ന് രാത്രി സ്ത്രീയുടെ അമ്മ പലേപലഹാരങ്ങൾ പാത്രങ്ങളിലാക്കി കാട്ടും. ആ പാത്രങ്ങൾ പുരുഷൻ തട്ടിപറിക്കും. അതിൽ നല്ലത് അവൻ എടുത്തിട്ട് ബാക്കി എല്ലാം മുറിക്കകത്ത് എറിയും. അശുദ്ധി നീങ്ങാൻ ചാണകം കൂട്ടി തളിക്കണം. ഇത് ചെയ്യേണ്ടത് വെപ്പിന്ന് പുരുഷൻറെ ഭാഗത്ത്നിന്ന് നിയമിച്ചിട്ടുള്ള പാചകനാകുന്നു. പുരുഷൻ കയ്യകഴുകീട്ട പൂജെക്കവെച്ചേടത്ത്നിന്ന് ഒരു വെള്ളിപാത്രം ഉപായത്തിൽ കയ്ക്കലാക്കി സ്വഗൃഹത്തിലേക്കു പോകും. വെളളം കോരുവാൻ ഒരു കയറും ഒരു ഉരലും ഇതോടുകൂടി മോഷ്ടിച്ചു എന്ന് നടിക്കും. മാധ്വാചാൎ‌യ്യർ (മാധവാചാൎ‌യ്യർ) ജിനിച്ചത് സുമാർ 1199 ൽ ഉടുപ്പിക്കടുത്ത് കല്യാണപുരത്താകുന്നു. ഉടപ്പി കൃഷ്ണക്ഷേത്രം ഈ ദേഹം സ്ഥാപിച്ചതാണ്. അതിലെ ബിംബം അൎജ്ജുനൻ ഉണ്ടാക്കിയതാണെന്നും ഒരു കപ്പൽ പൊളിഞ്ഞതിൽ നിന്ന് കിട്ടിയതാണെന്നും പറയുന്നു. അതിൽ ഒരു സാളഗ്രാമമുണ്ട് അത് മാധ്യാചാൎ‌യ്യൎക്ക് വേദവ്യാസൻ കൊടുത്ത മൂന്നെണ്ണത്തിലൊ [ 210 ] ന്നാണത്രെ. ശീവല്ലി ബ്രാഹ്മണസുമംഗലികൾ തല കുളഇക്കയില്ല ദിവസേന. 252 ഗോത്രമുണ്ട്. കുതിരത്തായം, താലിത്തായം, മനോലിത്തായം, ചുണ്ണാന്പുതായം, നെല്ലിത്തായം, ആനത്തായം ഇത്യാദി. പെണ്ണിന് 5 മുതൽ 7 വരെ വയസ്സിന്നുള്ലിൽ വിവാഹം സാധാരണ തിരളുംമുന്പ വേണം. അമ്മാമൻറെ മകളെ വിവാഹം ചെയ്പാൻ ജാതകം നോക്കണ്ടാ. പുരുഷനപുത്രിയുണ്ടായാൽ തൻറെ മകന് കൊടുത്തേക്കാമെന്ന സോദരി അവനോട് വിവാഹ സമയം വാഗ്ദാനം വാങ്ങു.ം വിധവെക്ക ചെറുപ്പമാണെങ്കിൽ തല കളയുമാറില്ല. കാഞ്ഞിരോടതാലൂക്കിൽ മലയാളം സംസാരിക്കുന്ന ഭാഗങ്ങളിലെ ശീവല്ലികൾക്ക് വിവാഹം തിരണ്ടിട്ടായാലും വിരോധമില്ല. കുന്താപ്പൂർ താലൂക്കിൽ കോതെശ്വര ബ്രാഹ്മണരെന്നൊരു കുട്ടരുണ്ട് അവർ ശീവല്ലികളേ പോലെതന്നെ. ഭാഷ കൎണ്ണാടകം.

ഹവീക, ഹവീഗ അല്ലെങ്കിൽ ഹൈക ബ്രാഹ്മണർ, ഇവർ മാധ്വാചാൎ‌യ്യപക്ഷമല്ല ശങ്കരാചാൎ‌യ്യപക്ഷമാകുന്നു. ഇവരും ശിവല്ലികളും അന്യോന്യം പെണ്ണിനെ കൊടുക്കയില്ല. പന്തിഭോജനമുണ്ടുതാനും. ഇവർ കഴുങ്ങ് കൃഷിയിൽ വിദഗ്ദന്മാരാണ്. കോട ബ്രാഹ്മണർ, ഉടുപ്പി താലൂക്കിൻറെ വടക്കേ അറ്റം കോട് എന്ന ഊരിൽ നിന്ന് പേർ ലഭിച്ചവരാണ്. ഇവരും സ്മാൎത്തരാണ് ചുരുക്കും ശീവല്ലികളുമായി അനോന്യം വിവാഹമുണ്ട്.

സകലാപുരി ബ്രാഹ്മണർ. രാമചന്ദ്രപുരം മ"ം വിട്ടിട്ട ശകലാപുരം മ"ത്തിലേക്കു ചേൎന്നവരാണ്.

കണ്ടംവരബ്രാഹ്മണർ. കുന്താപ്പൂർ താലൂക്കിൽ ആ പേരായ ഊരിൽനിന്ന് പേർ ഗ്രഹിച്ചവർ. ചിലപ്പോൾ ഇവരെ ഉദപരെന്നും ഉടുപ്പരെന്നും പറയും. എല്ലാം വിശ്വാമിത്രഗോത്രം. അതനിമിത്തം ശീവല്ലികളുമായി വിവാഹം വേണ്ടിവന്നു. അന്ന് ഉദവ എന്ന പേരായ കുഡുംബത്തിൻറെ തലവനാണ് ഇവരുടെ പരന്പരാതലവൻ. ബ്രാഹ്മണൻ തൊട്ടതെല്ലാം ദഹിച്ചുപോകും എന്ന നടിച്ചിട്ടാണ് ബ്രാഹ്മണർ എങ്ങും യാതൊരു കൃഷിപ്രവൃത്തിയും ചെയ്യാത്തതല്ലൊ. തെക്കേ കന്നടത്തിൽ ഈഅജ്ഞാന [ 211 ] മില്ലതന്നെ. ഉൾപ്രദേശങ്ങളിൽ അവർ കിളെക്കും, പൂട്ടും, അണകെട്ടും, മറ്റ് എല്ലാ കൃഷിവേലയും ചെയ്യും. സ്ത്രീകൾ വളത്തിന പച്ച എലകൾ കൊത്തി മുറിച്ച് ഉണ്ടാക്കും. വളംകൂട്ടും. അത് വയലിലേക്കൊ തോട്ടത്തിലേക്കൊ കൊണ്ടുപോകും. ആൺകുട്ടികൾ കുന്നിനെ മേയ്ക്കും.

VI. ഒരിയ ബ്രാഹ്മണർ. ഗഞ്ചാം ജില്ലയിൽ കാണാം. ഇവർ പഞ്ച ഗൌഡരിൽ ഉൽക്കല വൎഗ്ഗക്കാരണ്. സ്ത്രീകൾ ഘോഷമാരാണ്. മത്സ്യമാംസം ഭക്ഷിക്കും. അടിയന്തങ്ങൾക്ക് മത്സ്യം വേണം. ദ്രാവിഡർ തൊട്ട വെള്ളം ഇവക്ക് അശുദ്ധമാണ്. ബാഹ്യത്തിന് വസ്ത്രം മാറ്റീട്ടുവേണം പോകുവാൻ. അമ്മാമൻറെ മകളെ വിവാഹം നിഷിദ്ധം. ഇവരിൽ സ്മാൎത്തരുമുണ്ട് വൈഷ്ണവരുമുണ്ട്. വൈഷ്ണവർ 12 വകയുണ്ട്. ചിലർ കൃഷിപ്പണിചെയ്യാം. നിരക്ഷരകുക്ഷികൾ വളരേയുണ്ട്. ചിലർ സന്ധ്യാവന്ദനവും തൎപ്പണവും ചെയ്തപോലുമില്ല. 12ൽ ഒരു വഹക്കാരുടെ പേർ ഭോദ്രി എന്നാണഅ ഭോദ്രി എന്നാൽ ക്ഷുരകൻ. ഇവരുടെ പൂൎവ്വൻ ഒരു അന്പട്ടനായിരുന്നുപോൽ. പുരി അല്ലെങ്കിൽ ജഗന്നാഥത്ത് വേറെ ബ്രാഹ്മണകുട്ടികളുടെ കൂടെ വളൎന്നതുകൊണ്ട് വേദശാസ്ത്രങ്ങൾ ഇശ്ശിയെ പ"ിച്ചു. പിന്നെ പൂണുനൂൽ ധരിച്ചുംകൊണ്ട് ജയപുരത്ത പോയി ഒരു ബ്രാഹ്മണ കന്യകയെ വിവാഹംചെയ്തു സന്താനങ്ങളുണ്ടായി. അവരും ബ്രാഹ്മണരെ വേളി കഴിച്ചു. അവസാനം കണ്ടുപിടിച്ച പുരിയിലേക്കുതന്നെ അയച്ചു. അവിടെ ആത്മഹതി ചെയ്തു. ഇയ്യാളുടെ ശ്മശാനത്തിൽ ഒരു തുളസി മുളച്ചു എങ്കിൽ സന്തതികളെ ബ്രാഹ്മണരായി സ്വീകരിക്കാമെന്നു മറ്റുള്ലവർ സമ്മതിച്ചു. പക്ഷെ മുളച്ചത് ഒരു പുകേലചെടിയാണ്. ഇവർ പുകേല കൃഷിചെയ്യും. സാമാന്യം ആരും ഇവരുടെ വെള്ളം കുടിക്കയില്ല. ഇവർ തൊട്ടുകുളിയില്ലാത്ത താണ ജാതികാൎക്ക് പുരോഹിതരാണ്. ചില വഹകക്ക് പ്രവൃത്തി തുണി, നെല്ല് മുതലായ വ്യാപാരമാണ് പൊതിക്കാളവെച്ച കച്ചോടവുമുണ്ട് ചിലർ ജമിൻദാൎമാൎക്ക് പണിക്കാരാണ് ദിവസകൂലിക്ക്. [ 212 ] VII. സരസ്വത്ത, കൊങ്കണി. രണ്ടും ഗൌഡർ. ഭാഷ കൊങ്കണി. ഇവർ മത്സ്യം ഭക്ഷിക്കും. ഇവരുടെ പൂൎണ്ണനാമധേയം ഇവർ പറയുക. ഗൌഡസാരസ്വത കൊങ്കണസ്ഥ എന്നാണം എല്ലാം കൊങ്കണി ബ്രാഹ്മണരും ഋഗ്വേദികളാകുന്നു അധികവും മാധ്വരാണ. അന്യബ്രാഹ്മണർ കൊങ്കണി ക്ഷേത്രത്തിൽ പോകയില്ല. ബ്രാഹ്മണരല്ലാത്തർ പോകും. തിരുപ്പതി വെങ്കടരമണനാണ് മുഖ്യദേവൻ. വിഗ്രഹമില്ല. വെള്ളിതട്ടിന്മേൽ കൊത്തിയിരിക്കയാണ്. പ്രധാനക്ഷേത്രങ്ങൾ മൂന്നുണ്ട്. മഞ്ചേശ്വരാ, മുൽക്കി, കാൎക്കൽ. ഇതിനോട് ചോൎന്ന കൊങ്കുണ ബ്രാഹ്മണരുണ്ട്. അവൎക്ക് പേർ ദൎശനന്മാർ എന്നാണഅ. ആവേശമുള്ളവർ എന്ന് അൎത്ഥം. "വെളിച്ചപ്പാടന്മാർ" തന്നെ. മുൽക്കി ക്ഷേത്രത്തിലെ ദൎശനൻ ദിവസേന രാവിലെ 11 മണിക്കു ക്ഷേത്രത്തിൽ ചെല്ലും. തീൎത്ഥവും പ്രസാദവും വാങ്ങികൊണ്ട് പുറത്ത് വന്നാൽ സുമാറ അര നാഴിക നേരം സൎവ്വാംഗം വിറെക്കും. അത് മാറിതുടങ്ങിയാൽ ഒരു ചൂരലും മാൻതോലും കയ്യിൽ കൊടുക്കും. അത്കൊണ്ട് തൻറെ പുറത്തും തലെക്കും വാരിക്കും താൻതന്നെ അടിക്കും. പിന്നെ തീൎത്ഥം കൊടുത്താൽ വിറമാറും. തൊഴുവാൻ വന്നിട്ടുള്ളവർ ഈ ആളോട് ചോദ്യങ്ങൾ ചോദിക്കും. അതിന് ഉത്തരം കൊങ്കണിഭാഷയിൽ പറയും ആൾ സമൎത്ഥനാണ് ക്ഷേത്രത്തിലേക്ക് യഥാശക്തി വഴിപാടുകൾ ചെയവാൻ കല്പിക്കും. ഒരിക്കൽ മംഗലപുരത്തെ കച്ചോടം ചെയ്യുന്ന ഒരു ഗുജരാത്തി വ്യാപാരി ക്ഷേത്രത്തിൽ പോയി ഈ ആളോട് ഗൎഭിണിയായ തൻറെ ഭാൎ‌യ്യയെപറ്റി ചോദിച്ചു. സുഖപ്രസവമുണ്ടാകുമെന്നും പുത്രനായിരിക്കുമെന്നും കുട്ടിക്ക് വെള്ളികൊണ്ട് തുലാഭാരം കഴിക്കണമെന്നും കല്പനയായി. അങ്ങിനെതന്നെ ഭവിച്ചു. 5,000 ഉറുപ്പിക ചിലവിട്ട തുലാഭാരം കഴിക്കയും ചെയ്തു. മഞ്ചേശ്വരത്തെ കോമരത്തിന് മൂകദൎശനൻ എന്നാണ് പേർ. കയ്യാംഗ്യം കാട്ടുകയേ ഉള്ളൂ.

കൊങ്കണികളുടെ വിവാഹത്തിങ്കൽ നാഗവലി എന്ന കൎമ്മത്തിന് സ്ത്രീകളും വിവാഹപെണ്ണും പുരുഷനും കൂടി അരികൊണ്ടൊ ഗോതന്പമാവ്കൊണ്ടൊ നിലത്ത് 8 സൎപ്പരൂപം ഉണ്ടാക്ക [ 213 ] ണം പാൎവ്വതി പരമേശ്വരന്മാരുടെ പ്രതിനിധിയായ കുടത്തിന് അരികെ ഒരു കണ്ണാടി വെക്കണം. 8 ഗജങ്ങളുടേയും 8 ഭൈരവന്മാരുടേയും രൂപങ്ങൾ മാവ്കൊണ്ട് ഉണ്ടാക്കുകയും വേണം. ഇവർ പൂൎവ്വം ബിഹാരരാജ്യത്തെ ത്രിഹോത്രപുരമായ ഇപ്പൊഴത്തെ തൎഹൂത്ത എന്ന പ്രദേശത്തിൽനിന്ന വന്നവരാണെന്ന പറയുന്നു. പരശുരാമൻ 10 കുടുംബങ്ങളേ കൊണ്ടുവന്ന ഗോമന്ദകാ അല്ലെങ്കിൽ ഗോവാ; പഞ്ചരകോശി, കുശസ്ഥലി ഇവിടങ്ങളിൽ സ്ഥാപിച്ചു. വിജയനഗരത്തിലെ അനഗുണ്ടിരാജാവ് ഗോവാ ജയിച്ചപ്പോൾ ഇവർ ആ രാജാവിന് കീഴടങ്ങി. പോൎത്തുഗീസ്സകാർ ഗോവാ ജയിച്ചാറെ 25 വൎഷം അവരുടെ കീഴിൽ സ്വൈരമായിട്ടിരുന്നു. പിന്നെ ബലമായി ക്രിസ്ത്യാന്മാരാക്കാൻ തുടങ്ങിയപ്പോൾ ചിലർ മതം മാറി. ബാക്കിയുള്ളവർ വടക്കോട്ടും തെക്കോട്ടും ഓടി. തെക്കോട്ട് ഓടിപ്പോയവർ കന്നടത്തിലും കോഴിക്കോട്ടും എത്തി. കോഴിക്കോട്ടിൽ സാമൂതിരി നന്നായി പ്രവൃത്തിക്കയാൽ കൊച്ചി, തിരുവിതാംകൂർ രാജാക്കന്മാരെ ശരണം പ്രാപിച്ചു. ഇവരുടെ വഴിയെ ഓടിപ്പോയ ക്രിസ്ത്യാനികൾ പ്രധാന കച്ചോടസ്ഥലങ്ങളിൽ എത്തിചേൎന്ന് ചെന്പോട്ടികളായി കുടിയേറി. ഇവർ മറ്റ് ബ്രാഹ്മണരോട് സമന്മാരല്ല. കാരണം വ്യാപാരമാണെന്നു തോന്നുന്നു. മലയാള ക്ഷേത്രങ്ങളിൽ ഇവക്ക് കടന്നുകൂടാ. ഇവരുടെ ക്ഷേത്രത്തിനുള്ളിൽ നന്പൂതിരി ഒഴിച്ച യാതൊരു മലയാളികളേയും ഇവരും കടത്തുകയില്ല. നന്പൂതിരിമാരെ ഗൎഭഗൃഹത്തിൽപോലും കടത്തും. കൊച്ചിയിൽ തിരുമല ദേവസ്വം ആ രാജ്യത്തിൽ അധിക സ്വത്തുള്ള ക്ഷേത്രങ്ങളിൽ ഒന്നാണ്. നായന്മാർ ഇവരെ തൊടുകയില്ല.

കരാടി ബ്രാഹ്മണൻ എന്നൊരു കുട്ടുരുണ്ട്. ഇവരെ തെക്കേ കന്നടത്തിലും കാണും. ബോംബായി സംസ്ഥാനത്തെ കരാട് എന്ന സ്ഥലത്ത് നിന്ന് വന്നവരാണത്രെ. ഇവരെ പരശുരാമൻ ഒട്ടകത്തിൻറെ അസ്ഥിയി നിന്ന സൃഷ്ടിച്ചതാണെന്നും പറയുന്നു.

ദണ്ട്

തെക്കേകന്നടത്തിൽ മലയാളത്തിലെ നായന്മാരുടെ പ്രതിനിധി. മിക്കവരും ഹിന്തുക്കളാണ്. എന്നാൽ ഏതാണ്ട് പതിനാ [ 214 ] യിരം ജൈനരാകുന്നു. ഹിന്തുക്കള, വെഷ്ണവരൊ ശൈവരൊ ആരാകട്ടെ എല്ലാം ഭൂതപിശാചാദികളെ ആരാധിക്കുന്നവരത്രെ. നാല് ജാതിയുണ്ട്. മുഖ്യമായിട്ട്. 1 മാസാദികൻ അതായത് തുളുദേശത്തെ സാധആരണ ദണ്ട്. 2 നാടവ അല്ലെങ്കിൽ നാട്. ഇവർ കൎണ്ണാടകം സംസാരിക്കുന്നു. ജില്ലയുടെ ഉത്തരഭാഗങ്ങളിൽ കാണാം. 3. പരിവാരൻ. ഇവർ അളിയ സന്താനക്കാരല്ല. 4 ജൈനനർ, ഇവരിൽ ചിലരും അങ്ങിനെതന്നെ. മറ്റവരെല്ലാം മരുമക്കത്തായം. അളിയന്താനം അല്ലെങ്കിൽ മരുമക്കത്തായം ഉത്ഭവിച്ചതിന് ഒരു കഥയുണ്ട്. ഭൂതലപാണ്ഡ്യൻ എന്ന രാജാവിൻറെ കാലത്ത് ഏതാണ്ട് ക്രിസ്ത്യാബ്ദം 77 ൽ ആണ് ഉണ്ടായത്. ഈ പറഞ്ഞ രാജാവിൻറെ അമ്മാമൻ ദേവപാണ്ഡ്യൻ വെപ്പിച്ച പുതിയ കപ്പലുകളിൽ ചരക്കുനിറച്ച എറക്കാൻ ഭാവിച്ച സമയം കണ്ഡോദരനെന്ന രാക്ഷസ രാജാവ് ഒരു നരബലിക്ക ചോദിച്ചു. തങ്ങളുടെ പുത്രന്മാരിൽ ഒന്നിനെ കൊടുക്കുക എന്ന ദേവപാണ്ഡ്യൻ ഭാൎ‌യ്യയോട് പറഞ്ഞു. ഭആൎ‌യ്യ സമ്മതിച്ചില്ല. എങ്കിലും സോദരി സത്യവതി അവളുടെ ഒരു പുത്രനായ ജയപാണ്ഡ്യനെ കൊടുത്തു. കുട്ടി മേലിൽ കോമനാകുമെന്നുള്ള ലക്ഷ്യങ്ങൾ കുണഡോദരൻ കാണ്കയാൽ ബലി കൊടുക്കാതേതന്നെ കപ്പലുകളെ വിട്ടയച്ചു. കുട്ടിയെ എടുത്ത അതിൻറെ അഛനായ ഭൂതലപാണ്യൻറെ രാജ്യം അതിന് കൊടുത്തു. പിന്നീട് കപ്പലുകളിൽ ചിലത് അനവധി ദ്രവ്യവും കൊണ്ട് തിരികെ വന്നപ്പോൾ രാക്ഷസൻ പിന്നേയും പ്രത്യക്ഷമായി. ദേവപാണ്ഡ്യനോട് ഒരു നരബലിക്ക് ചോദിച്ചു. ഭാൎ‌യ്യയോട് ചോദിച്ച സമയം അവൾ പിന്നേയും സമ്മതിച്ചില്ല. കപ്പലുകളിൽ ഉള്ള വിലയേറിയ ചരക്കുകൾക്കു തനിക്കും മക്കൾക്കും അവകാശമില്ലെന്ന പരസ്യമായി പറയുകയും ചെയ്ത്. അതിൻറെ ശേഷം കുണ്ഡോദരൻ ദേവപാണ്ഡ്യനേകൊണ്ട് കപ്പലുകളിൽ വന്ന ധനങ്ങൾക്കും രാജ്യത്തിന്നും പുത്ന്മാൎക്ക് അവകാശമില്ലെന്ന വിധിപ്പിക്കുകയും സൎവ്വവും പെങ്ങളെ മകനായ ജയനെന്ന ഭൂതല പാണ്ഡ്യന കൊടുപ്പിക്കുകയും ചെയ്തു. തനിക്ക് രാജ്യം ലഭിച്ചത് അമ്മാമനോടാണല്ലൊ [ 215 ] അഛനീൽനിന്നല്ലല്ലൊ എന്നുള്ള ന്യായത്തിന്മേൽ ഈ രാജാവ് തൻറെ പ്രജകൾ താൻ ചെയ്ത് പ്രകാരം. നടന്നകൊള്ളണമെന്ന് നിയമിച്ചു. ഇങ്ങിനെ അളിയസന്താന നിയമം ഉണ്ടായി. ഭണ്ടമാൎക്കു സാധാരണമായി മാംസം വിരോധമില്ല. പൂമൂലും സാധാരണമല്ല. ചില പ്രധാന കുടുംബങ്ങളുണ്ട് ബല്ലാൾ എന്ന പേരായിട്ട്. അവരിൽ തലവൻ (കാരണവൻ) മാംസം ഭക്ഷിക്കയില്ല. പൂണൂലിടുകയും ചെയ്യും. ഈ തറവാട്ടുകാർ ശേഷം ഭണ്ഡകളുമായി അന്യോന്യം വിവാഹമില്ല കൂടി ഭക്ഷിക്കുയുമില്ല. ജൈനഭണ്ഡകൾ ശുദ്ധമെ സസ്യഭക്ഷകന്മാരാകുന്നു. മദ്യം സേവിക്കയുമില്ല അസ്തമിച്ച ഭക്ഷിക്കയുമില്ല. മറ്റുള്ള ദണ്ഡകൾക്ക് മദ്യം സേവിക്കാം പക്ഷെ വളരെ നടപ്പില്ല.

കന്നടത്തിൽ പോത്തുപൂട്ട വളരെ മുഖ്യമാണ്. മലയാളത്തിലെ കാളപൂട്ട തന്നെ മിക്കവാറും, കാലത്താൽ 10,000 ഉറുപ്പിക ആദായമുള്ള തറവാട്ടിലെ ചെറുപ്പക്കാരായ ദണ്ഡകൾപോലും "ചെരിപ്പിന്മേൽ" കയറി ഓടിക്കും. രണ്ട് പോത്തുകളും ഒരാളിത് തന്നെയായിരിക്കും എന്ന് കാണുന്നു. കാള പൂട്ടിനങ്ങിനെയല്ലല്ലൊ.

താലികെട്ടകല്യാണം ഇല്ല. അഛൻറെ സോദരൻറെ മകളെ വിവാഹം പാടില്ല. ബാലികാവിവാഹം വിരോധമില്ലെങ്കിലും സാധാരണമല്ല. വിവാഹം നടക്കുക സ്ത്രീയുടയൊ പുരുഷൻറെയൊ വീട്ടിൽ വെച്ച് ആവാം സൗകൎ‌യ്യംപോലെ. ഒന്നമത് പുരുഷൻ കല്യാണപന്തലിൽ ഇരിക്കും. അവിടെ വെച്ച ക്ഷൌരം കഴിക്കും. പിന്നെ കുളിച്ച് വന്നിട്ട് സ്ത്രീയേയും പുരുഷനേയും ആഘോഷത്തോടെ പന്തലിൽ കൊണ്ടുപോയി ഇരുത്തും. പെണ്ണിൻറെ വലംകയ്യ് പുരുഷൻറെ വലംകയ്യിന്മേൽ വെപ്പിക്കും. ഒരു വെള്ളികിണ്ടിയിൽ വെള്ളം നിറച്ചിട്ട ഒരു നാളികേരവും കഴുങ്ങിൻപൂക്കുലയും വെച്ചിട്ട അതിൻമീതെയും വെക്കും. അഛനമ്മാമാരും രണ്ട് തറവാട്ടിലേയും കാരണവന്മാരും ഗ്രാപ്രധാനിയും കിണ്ടി തൊടും. സ്ത്രീപൂരുഷന്മാരുടെ കയ്യോടുകൂടി മൂന്നു പ്രാവിശ്യം ഉഴിയും. ചില കുടുംബങ്ങളിൽ കിണ്ടിയിലെ വെളളം സ്ത്രീപുരുഷന്മാരുടെ കൈകൾ കൂട്ടിപിടിച്ച് അതിന്മേൽ [ 216 ] പാരും. കന്യകയെ ദാനം ചെയ്തു എന്ന സങ്കല്പം. വഴിയെ അതിഥികൾ ആശീൎവ്വാദം ചെയ്യും. പന്ത്രണ്ട് പുത്രന്മാരും പന്ത്രണ്ട് പുത്രിമാരും ഉണ്ടാകട്ടെ എന്ന് അരിയിടും. സ്വല്പമായ ഒരു സമ്മാനം കൊടുക്കും. വഴിയെ പുരുഷൻ സ്ത്രീക്ക് ഒരു സമ്മാനം കൊടുക്കും. പുരുഷനെ സ്ത്രീയൊ സ്ത്രീയെ പുരുഷനൊ എപ്പോഴെങ്കിലും ഉപേക്ഷിക്കുന്നതായാൽ ഇത് സ്ത്രീ മടങ്ങി കൊടുക്കണം. പുരുഷൻറെ വീട്ടിൽവെച്ചാണ് വിവാഹം നടന്നതെങ്കിൽ സ്ത്രീയെ വഴിയെ അവളുടെ വീട്ടിലേക്ക് ആഘോഷത്തോടെ കൊണ്ടുപോകും. ഏതാനം ദിവസം കഴിഞ്ഞാൽ തിരികെ കൊണ്ടുവരും. അന്ന് അവൾ ഭൎത്താവിന് ചോറ് വിളന്പി കൊടുക്കുകയും വേണം. അപ്പോൾ അവൻ ഒരു സംഖ്യ സമ്മാനിക്കണം. എന്നാൽ വിവാഹം പൂൎത്തിയായി.

ക്ഷുരകൻ പുരുഷൻറെ മുഖം മാത്രം വെള്ലത്തിന്ന് പകരം പാൽ തേച്ചിട്ട് കളയും കത്തികൊണ്ട് നെറ്റി തൊടുകയെഉള്ളൂ. എന്ന് അങ്ങിനെയും പറയുന്നുണഅട്. പുരുഷനെ സ്ത്രീയുടെ ആങ്ങളയും സ്ത്രീയെ പുരുഷൻറെ പെങ്ങളും കൈ പിടിച്ചിട്ടാണ് പന്തലിലേക്ക് കൊണ്ടുപോകേണ്ടത് എന്നും പറയുന്നു. വിധവാവിവാഹത്തിന്ന് ഇത്രയൊന്നും ചടങ്ങില്ല. സ്ത്രീപുരുഷന്മാരുടെ കൈകൾ ചേൎത്താൽ മതി. അത് ഒരു മറയുടെ രണ്ട് വശത്തും ഇരുന്നുംകൊണ്ട് വേണം. വിധവെക്ക ഗൎഭമായി പോയാൽ വിവാഹമൊ ജാതിഭ്രഷ്ടൊ രണ്ടാലൊന്ന നിശ്ചയം.

7 വയസ്സിന്ന് താഴെയുള്ള കുട്ടികളുടേയും കുഷ്ടം നടപ്പദീനം, വസൂരി ഇതകളാൽ മരിച്ചവരുടേയും ഒഴികെ ശവങ്ങൾ ദഹിപ്പിക്കണം. മാവിൻറെ വിറക് അല്പമെങ്കിലും വേണം. മരിച്ചതിൻറെ ഒന്പത്, പതിനൊന്ന്, പതിമൂന്ന് ദിവസങ്ങളിൽ വലിയ സദ്യവേണം. ഇതിന്ന് പകരമായി ജൈനർ 3.5.7.9. ഇതിൽ ഏതെങ്കിലും ഒരു ദിവസം നാളഇകേരം കൊടുക്കും. കൊല്ലത്തിൽ ഒരിക്കൽ പീതൃപ്രീതിക്കായി ഒരു കൎമ്മമുണ്ട്. മാവ് മുറിക്കാൻ ആശാരി വേണം. ശ്മശാനത്തിലേക്ക് അഗ്നി നാപിതൻ കൊണ്ടുപോകണം. തീ കൊളുത്തേണ്ടത് ബില്ലുവനാണ് ശവത്തിനെ കിടത്തി [ 217 ]
-203-


യ പായ മരിച്ചാളുടെ മകനൊ മരുമകനൊ തടിയിലേക്ക് ഇടണം. 3-ം ദിവസം ശേഷക്കാർ ചുടലയിൽ പോകണം. അന്ന് നാപിതനും വെളുത്തേടനും വെണ്ണുനീരിൽ വെള്ളം തളിക്കണം. കുറെ നാൾ ചെന്നാൽ സ്വജാതികളെ ക്ഷണിച്ചുവരുത്തി പിന്നെയും ചൊടലയിൽ പോകണം. ദഹിപ്പിച്ച സ്ഥലത്ത് കഴുങ്ങും മുളയും കൊണ്ട് ഉയരത്തിൽ ഒരു പന്തലിടണം. അതിന്‌ 1,3,5,7 ഇങ്ങിനെ ഓജമായിട്ട് തട്ടുണ്ടാകണം. കാലുകളും അങ്ങിനെ തന്നെ. വസ്ത്രങ്ങൾ, ഫലങ്ങൾ, കരിമ്പ്, മാവില, കവുങ്ങിൻ പൂക്കുല ഇത്യാദികളെകൊണ്ട് അലങ്കരിക്കണം. ചുറ്റും വേലിയും കെട്ടണം. മരിച്ചാളുടെ മക്കളും മറ്റ് ശേഷക്കാരും ഒരു തുണിയിൽ കെട്ടി മഞ്ഞൾ പുരട്ടിയ 3 പിണ്ഡവും മഞ്ഞൾ പുരട്ടിയ അരിയും എലക്കഷണങ്ങളും മത്തനും ഒരു നാളികേരവും കൊണ്ടുപോകും. മൂന്നുപ്രദക്ഷിണത്തിനുശേഷം ഈ സാധനങ്ങൾ പന്തലിൽ വെക്കും. കുറേശ്ശെ അരി അതിലേക്ക് എറിയുംസ്വജാതിക്കാരിൽ ഒരാൾ അവരുടെ കൈകളിന്മേൽ മാവിലകുമ്പിളിൽ വെള്ളം പകൎർന്നു തളിക്കും. പിന്നെ സ്നാനാനന്തരം എല്ലാവരും മടങ്ങി വീട്ടിൽ പോകും. മരിച്ചാളുടെ വസ്ത്രങ്ങൾ ആഭരണങ്ങൾ മുതലായ്ത് വീട്ടിനകത്ത് ഒരുവസ്ത്രം വിരിച്ചിട്ട് അതിൽ വെക്കണം. മേല്പ്പുരയിന്മെലൊ തട്ടിന്മെലൊ ഒരു ചരടുകെട്ടി ഒരുകഷണം മഞ്ഞൾ അതിന്മേൽ തൂക്കണം. ചുമട്ടിൽ മഞ്ഞൾ ഗുരുതി ഒരു തട്ടിലും വെക്കണം. കുറ്റും സ്ത്രീകൾ ഇരിക്കും. ഒരു നാളികേരം ഉടച്ചിട്ട് അതിലെ വെള്ളം നാപിതൻ മാവിലകൊണ്ട് അവരുടെ മേൽ തളിക്കണം. പിറ്റെന്നെ അനേകവിധ ഭക്ഷ്യങ്ങൾ ഉണ്ടാക്കി വീട്ടിൽ ഒരു മുറിയിൽ എലകളിൽ വിളമ്പി ഒരു മുറി കോടി വസ്ത്രത്തോടുകൂടി വെക്കും. വസ്ത്രം ഒരു സംവൽസരം അവിടെ തന്നെ ഇരിക്കണം. പിന്നെ എടുത്തിട്ട് പകരം ഒരു വസ്ത്രം വെക്കണം. എനി ഒരു മരണം ഉണ്ടാവോളം ഇങ്ങിനെ മാറ്റണം.

ഭണ്ടാരി

ഗഞ്ചാം ജില്ലയിൽ ക്ഷുരകന്മാരാണ്‌. പണ്ട് ജമീന്ദാരന്മാരുടെ ഭണ്ടാരം കാക്കലായിരുന്നു. അവരെ തൊട്ടാൽ കുളിക്കേണ്ടാ. [ 218 ] -204-
സകല വീട്ടുപണിക്കും ഇവരെ ഉപയോഗിക്കും. ചിലർ പൂജാരികളായിട്ടും ഉണ്ട്. ചന്ദനം അരയ്ക്കും മാലകെട്ടും. ചിലേടത്ത് ഗുഡിയാ എന്ന ജാതിയിൽ കിഴിഞ്ഞവരെ ഇവർ ക്ഷൌരം ചെയ്കയില്ല. അവിടങ്ങളിൽ ഒരിയബ്രാഹ്മണരുടെ എച്ചിൽ എല ഇവർക്കെടുക്കാം. മറ്റ് ബ്രാഹ്മണൎക്കു മാത്രമെ പാടുള്ളു പോൽ. ഉപജാതികൾ പലതുണ്ട്. അതിൽ ചിലർ ചില ചില മരത്തിന്റെ ചുള്ളികൊണ്ട് പല്ലുതേക്കയില്ല. ചിലർ വിളക്ക് ഊതി കെടുത്തുകയില്ല. വിളക്കു കത്തിക്കുന്നത് വിഴുപ്പുമാറ്റിയൊ പട്ടുടുത്തൊവേണം. അമ്മയുടെ ആങ്ങളയുടെയും അച്ഛന്റെ പെങ്ങളുടെയും മകളെ വിവാഹം പാടില്ല. തിരളും മുൻപെ വിവാഹം വേണം. തരമാകാത്തപക്ഷം ധൎർമ്മവിവാഹമെന്ന് പറയുന്ന ഒരു മാതിരി കല്യാണം നടത്തണം. ഒരു മരത്തിന്ന് വിവാഹം ചെയ്താൽ മതി. അച്ഛന്റെ അച്ഛനെയോജ്യേഷ്ഠത്തിയുടെ ഭൎത്താവിനെയൊ ആയാലും മതി. വില്ലിനെയും അമ്പിനെയും മതി. ഇതിന്‌ ഗാണ്ഡിവവിവാഹം എന്ന പേർ. കല്യാണം 7 ദിവസം നില്ക്കും. ചക്രവന്ദനം എന്നൊരു ക്രിയയുണ്ട്. കുശവന്റെ ചക്രം പൂജിക്ക തന്നെ. മണവാളൻ ഉപവസിക്കണം. രാത്രി ക്ഷൌരം കഴിച്ച് ആട്ടുകല്ലിന്മേൽ നിന്ന് കുളിക്കണം. സുമങ്ങലികൾ അവന്റെ തലയിൽ വെച്ചിരിക്കുന്ന അടെക്കയെ ഏഴുതവണ ഒരു അമ്മിക്കുട്ടികൊണ്ട് തൊടണം. വയ്യുന്നേരം ഒരു ക്ഷേത്രത്തിൽ പോയി വരണം. മടക്കത്തിൽ 7 വീട്ടിൽ നിന്ന് വെള്ളം വാങ്ങണം. ഇത് പിറ്റെന്ന് കുളിക്കാനാണ്‌. ഇങ്ങിനെ തന്നെ ചിലത് പെണ്ണും ചെയ്യണം. പിറ്റെന്നെ പുരുഷൻ പിന്നെയും ക്ഷേത്രത്തിൽ പോകണം. എന്നിട്ട് പെണ്ണിന്റെ വീട്ടിലേക്ക് പല്ലങ്കിയിൽ പോകും. പുറപ്പെടുമ്പോൾ ജ്യേഷ്ഠന്റെ ഭാൎ‌യ്യ പല്ലങ്കി പിടിച്ചുനിൎത്തും. ഒരു കോടിവസ്ത്രം കിട്ടിയാലെ വിടുകയുള്ളു. വഴിക്ക് പെണ്ണിന്റെ അച്ഛൻ എതിരേല്ക്കണം. കാൽ പെണ്ണിന്റെ സോദരൻ കഴുകിക്കണം. വീട്ടിലെത്തുമ്പോൾ പെണ്ണിന്റെ അമ്മയും മറ്റ് സ്ത്രീകളും എതിരേല്ക്കണം. മാമിയാർ കയ്യു പിടിച്ച് അകത്തു കോണ്ടുപോകണം. പന്തലിലെത്തുമ്പോഴെക്ക് പെണ്ണിന്റെ അമ്മാമൻ അ [ 219 ] -205-
വിടെ കൊണ്ടു ചെല്ലണം. അവൾ പുരുഷന്റെ തലയിൽ അല്പം ഉപ്പ് ഇടണം. രണ്ടാളും ഇരിക്കും. ബ്രാഹ്മണൻ ഹോമം ചെയ്തിട്ട് രണ്ടാളുടെ കയ്യും ദൎൎഭ കൊണ്ട് കെട്ടണം. ഇത് സാരമായ ക്രിയയാകുന്നു. പിന്നെ സ്ത്രീ പുരുഷന്മാർ 10 അടെക്കയും കടുക്കയും കൊടുക്കണം. അവരെ എണപ്പുടവകൊണ്ട് മൂടി വസ്ത്രത്തിന്റെ തലെക്കൽ ഇരുപത്തൊന്നു കവിടിയും ഒരു നാണ്യവും കെട്ടി ഇടണം. പുരുഷനെ അളിയൻ കൈ മടക്കി ഒന്നു കുത്തണം. എന്നാൽ അവന്‌ ഒരു വസ്ത്രം കൊടുക്കണം. ഈ ഘട്ടത്തിൽ സ്ത്രീപുരുഷന്മാൎക്ക് ശേഷക്കാരും ബന്ധുക്കളും സമ്മാനങ്ങൾ കൊടുക്കും. അതുകഴിഞ്ഞാൽ അവർ 7 കവിടികൊണ്ട് ആടും. ഈ കളിക്കൽ 2 ദിവസം കൂടി ഉണ്ട്. സമ്മാനം കിട്ടിയ വസ്ത്രങ്ങൾ അന്ന് അവർ ഉടുക്കണം. കുളത്തിലും പുഴയിലും കുളിപ്പാൻ പാടില്ല. 4-ം ദിവസം പെണ്ണ്‌ ഭക്ഷണം ഉണ്ടാക്കി രണ്ടാളും ഉണ്ടു എന്നു നടിക്കും. എന്നാൽ അവൾ ഭൎത്താവിന്റെ ഗോത്രമായി. വയ്യുന്നേരമാകുമ്പോൾ പെണ്ണിനെ അമ്മാമൻ കൊണ്ടുപോയി പന്തലിനടുക്കെ ഒരു അമ്മിയിന്മേൽ നിർൎത്തും. പന്തലിന്റെ കാലുകൾ ഒരു മഞ്ഞച്ചരടുകൊണ്ട് 7 ചുറ്റു ചുറ്റും. ഭർത്താവ് ഭാൎ‌യ്യയേയും കൂട്ടി ചരട് അറുത്ത് പന്തലിൽ നില്ക്കും. അവരെ മീതെ നാലാൾ മേലാപ്പ് പിടിക്കണം. തലയിൽ അരി ഇടുകയും വേണം. 5-ം ദിവസം സ്ത്രീ പുരുഷന്മാരും അവരുടെ സംബന്ധികളും തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും മഞ്ഞൾ ഗുരുതി എറിയുക എന്ന ഒരു ക്രിയയുണ്ട്. 6-ം നാൾ കാലത്ത് പുരുഷൻ പന്തലിൽ വെച്ച് ഒരു കുടം തച്ചുടെക്കും. എന്നിട്ട് ഏതെങ്കിലും ഒരു ബന്ധുവീട്ടിലേക്ക് കോപം നടിച്ചു പോകും. വയ്യുന്നേരം അളിയൻ പോയി കൂട്ടിക്കൊണ്ടുവരും. എന്നിട്ട് പെണ്ണും ആണും കൂടി കവിടി ആടിക്കളിക്കും. 7 ദിവസവും പുരുഷന്‌ പൂണൂലുണ്ടായിരിക്കും. 7-ം ദിവസം അത് എടുത്തുകളയണം. വിവാഹമോചനം ചെയ്ത സ്ത്രീക്കും, വിധവെക്കും രണ്ടാമത് വിവാഹം ചെയ്യാം. വിധവ കല്യാണം ചെയ്യേണ്ടത് ഭൎത്താവിന്റെ അനുജനെയാകുന്നു. ശവം ദഹിപ്പിക്ക നടപ്പ്. മരിക്കുന്ന സമയം ജഗന്നാഥക്ഷേ [ 220 ] ത്രത്തിലെ പ്രസാദമായ അരി വായിലിടണം. ഒരിയ ജാതികളിൽ പലൎക്കും ഈ ക്ഷേത്രത്തിൽനിന്ന് കൊണ്ടുവന്ന് സൂക്ഷിച്ചിട്ടുള്ള പകുതി വെന്തതായ അരിയാൽ അല്പം കുളികഴിഞ്ഞിട്ട് ഊണിനുമുന്പ് ഭക്ഷിക്ക നടപ്പുണ്ട്. ഇതിന് നിൎമ്മാല്യം എന്ന പേർ പറയുന്നു. തടികൂട്ടേണ്ടത് രജകനാകുന്നു. തടിയുടെ അടുക്കെ വെച്ച് മകൻ ശവത്തിൻറെ വായിൽ അവിൽ ഇടണം. കണ്ണിന്മേൽ അരിയും. മരിച്ചവൻറഎ വീട് പുൽപുരയാണെങ്കിൽ അതിന്മേൽനിന്ന് ഒരു കറ്റ പുല്ലുകൊണ്ടു പോകും അത് പുത്രൻ കത്തിച്ച മൂന്ന് പ്രാവിശ്യം ചുറ്റി ശവത്തിന്മേൽ ഇടണം; എന്നിട്ട് ശവത്തെ മൂന്ന് പ്രാവശ്യം ചുറ്റും കൊണ്ടുപോയി ഒടുവിൽ തടിമേൽവെക്കണം. ദഹനമദ്ധ്യെ എല്ലാവരും ഓരൊ കൊള്ളി തടിയിലേക്ക് ഇടും. പുത്രൻ കുളിച്ച ഈറനോടെ വീട്ടിൽ പോകുകയും ചെയ്യും. മറുനാൾ തീ കെടുക്കും. രണ്ടു കഷ്ണം അസ്ഥി ഒരു കുടത്തിൽ സൂക്ഷിച്ച് വെക്കുകയും ചെയ്യും. വെണ്ണുനീർ കൂട്ടിചേൎത്തിട്ട ഒരു കോൽകൊണ്ട അതിന്മേൽ ഒരു കോലം എഴുതി അതിങ്കൽ പിണ്ഡം വെക്കും. അരിയും വേപ്പിലയും കൂടി വേവിച്ചിട്ടശേഷക്കാർ മാത്രം ഭക്ഷിക്കണം. ഇതിന് പിത്തപിണ്ഡം എന്ന പേർ. 10 ാം ദിവസം ശേഷക്കാരും ഉറ്റ സ്നേഹിതന്മാരും ക്ഷൌരം കഴിക്കണം. മകൻ ഒടുക്കം. എല്ലാരുമായി ഒരു ഏരിയുടേയൊ കുളത്തിൻറെയൊ വക്കത്തുപോയി അവിടെ അതിന്നായി ഉണ്ടാക്കിയതായ ഒരു പന്തലിനകത്ത് ഒരു പുതുക്കലത്തിൽ ചോറുണ്ടാക്കി കലം പത്ത്കണ്ടമായി പത്തിലും ചോർ വെച്ച പ്രേതത്തിന് കൊടുക്കും. കഷണങ്ങൾ ഓരോന്നായി പുത്രൻ കുളത്തിൽ കൊണ്ടുപോയി ഇട്ടുകുളിക്കണം. അസ്ഥികഷ്ണങ്ങൾ സാധാരണമായി ഒരു കുളത്തിനടുത്ത അശ്വത്ഥത്തിൻറെ ചുമട്ടിൽ അത്രെ സ്ഥാപിക്കുക. 10ാം ദിവസം ബലി കഴിഞ്ഞാൽ പുത്രൻ ഈ സ്ഥലത്തുപോയി 10 പ്രാവശ്യം വെള്ളം തളിച്ച പാത്രം എടുത്ത് വീട്ടിനരികെ ഒരെടത്ത് സ്ഥാപിക്കണം. വീട്ടിന് സമീപം എത്തുന്ന സമയം അവൻ മുന്പിൽ നടക്കണം. ഒരു ഇരുന്പ്കൊണ്ട് നിലത്ത് മൂന്ന് വരവരെക്കണം. ഇരുതലയും ഓട്ടയായ ഒരു മുളക [ 221 ] ഷണമെങ്കിലും മറ്റ് ധാന്യം അളക്കുന്ന നാഴി മുതലായത് എങ്കിലും കൊണ്ട് അരിയൊ വേറെ ധാന്യമൊ 7 പ്രാവശ്യം അളക്കണം. ഒടുക്കം അതിനെ നാട്ടയിൽകൂടി പിന്നോക്കം എറിഞ്ഞ് വീട്ടിൽ കടന്ന് പൊട്ടിയ കണ്ണാടിനോക്കി കുറി ഇട്ടിട്ട് കണ്ണാടി വലിച്ചെറിയമം. പുലക്കാൎക്ക് പതിനൊന്നാംദിവസം വരെ നെയ്യും മാംസവും പാടില്ല.

പ്രമാണിയായ ഒരാൾ മരിച്ചാൽ 10-ാം രാത്രി ഒരു ക്രിയയുണ്ട്. രണ്ട് വാതിലുള്ള ഒരു മുറിയിൽ നിലത്ത് നേരിയ മണൽ വെടുപ്പായി പരത്തും ഒരു വിളക്ക് കത്തിച്ച് വെച്ചിട്ട അരികെ ഒരു അടെക്കയും വെക്കും. എന്നിട്ട് വിളക്ക് ഒരു കലംകൊണ്ട് മൂടും. നിറച്ച് ദ്വാരങ്ങളുള്ള ഒരു കുടം തണ്ടിട്ടെടുത്തിട്ട് രണ്ടാൾ മുറിയിൽ നിന്ന് വീഥിയിലേക്ക് കൊണ്ടുപോകും. അവരെ മടങ്ങിവരുവോളം വാതിൽ രണ്ടും അടച്ച് വെക്കും. കുടം ദൂരം ചെല്ലുംതോറും ഘനം കൂടുമെന്നാണ് വിശ്വാസം. അതിനെ ഒരു കുളത്തിൽ കൊണ്ട്പോയി ഇട്ടിട്ട് ആളുകൾ തിരികെ വരും. ഒരു വാതിലിന്മേൽ 3 പ്രാവിശ്യം മുട്ടും. അപ്പോൾ അതിനെ തുറക്കും. തുറന്ന ഉടനെ ഹാജരുള്ളവരെല്ലാം ഉള്ളിൽ കടന്നിട്ട മണൽ പരിശോധിക്കും. മൂരിയുടേയൊ പൂച്ചയുടേയൊ മനുഷ്യൻറെയൊ ചുമട് അല്ലെങ്കിൽ കരിങ്ങണ്ണിയൊ വണ്ടിയൊ ഏണിയൊ പോയ അടയാളം കാണുന്നുണ്ടൊ എന്നറിവാൻ. മരിച്ച ആൾ പരലോകത്തേക്കു പോകുന്ന സമയം ഇങ്ങിനെ ഏതെങ്കിലും ഒരു അടയാളം കാണും എന്നാണ് വിശ്വാസം.

ഭത്രാസു.

ഭംട് അല്ലെങ്കിൽ ഭത്രാജ്ജു. തിലുങ്കഭാഷയാണ്. പൂൎവ്വത്തിൽ രാജാക്കന്മാരുടേയും പ്രഭുക്കന്മാരുടേയും അരമനകളിൽ വന്ദികൾ ഗായകന്മാരായിരുന്നു. ഹൈദരാലി സുൽത്താന എപ്പോഴും ഇവർ യാത്രയിങ്കൽ മുൻ നടക്കണം. ഇവർ ഒരു മാതിരി ക്ഷണകവികളാകുന്നു. എന്ത് വിഷയത്തെ പറ്റിയും യാതൊരു ഒരുക്കവും കൂടാതെ ഭംഗിയായി പ്രസംഗിക്കും. ഈ കാലം എല്ലാൎക്കുമില്ല പൂണുനൂൽ. എല്ലാരും ഗായത്രി ജപിക്കയുമില്ല. ക്ഷത്രിയരാ [ 222 ] ണെന്ന പറയും. അത്രേയ, ഭരദ്വാജ, ഗൌതമ, കാശ്യപ, കൌണ്ഡില്യ ഇങ്ങിനെ ഗോത്രങ്ങളായിട്ടുണ്ട്. ക്ഷത്രിയസ്ത്രീയിൽ വൈശ്യന്നുണ്ടായതാണെന്നും പറയുന്നു. വിധവാവിവാഹം പാടില്ല തന്നെ. മത്സ്യവും ഗോമാംസം ഒഴിച്ച് മാംസങ്ങളും ഭക്ഷിക്കും. ഇവരുടെ സംഘത്തിൽ ചുരുക്കം മുസൽമാന്മാരും മറ്റ് ജാതിക്കാരും ചേൎന്നിട്ടുണ്ടെന്ന് കാണുന്നു. ഇന്നും കാപ്പു മുതലായി ചില ഉയൎന്നജാതിക്കാരുടെ വിവാഹത്തിങ്കൽ ഇവരിൽ ഒരുവൻ വേണം. അവന് പ്രവൃത്തി മണവാളനെ ചമയിക്ക്, ചങ്ങാതിയായി നിൽക്കും, രാമായണം മഹാഭാരതം ഇവളിൽനിന്ന് ഉപാഖ്യാനങ്ങൾ പാടുക മുതലായതാണ്. ഭട്ടരാജ എന്നും ഭട്ടതരകനെന്നും പറഞ്ഞുംകൊണ്ട് ഒരു ജാതിയുള്ളവർ അതി സമൎത്ഥന്മാരായ കള്ളന്മാരാണ്. ബ്രാഹ്മണവേഷം ധരിച്ചും മറ്റും ദൂരദേശങ്ങളിൽ പോയിട്ടത്രെ കളവും ചതിയും പ്രവൃത്തിക്കുക. ചിലര് പരമാൎത്ഥത്തിൽ മുസൽമാൻകൂടേയാണ്. അനേകം ഭാഷ വിശേഷമായി സംസാരിക്കും. സംസ്കൃതം പോലും പ"ിക്കും ഏതജാതി വേഷവും കെട്ടും.

ഭൂമിയാ

ജയപുരം ജമീൻദാരിയിലുള്ള ഒരു തരം ഒരിയ കൃഷിക്കാരാകുന്നു. ഒരുവന് തൻറെ അഛൻറെ പെങ്ങളുടെ മകളെ വിവാഹം ചെയവാൻ അധികാരമുണ്ട്. മദ്യം, അരി, ഒരു കോഴിയൊ ആടൊ. പെണ്ണിൻറെ അഛനമ്മമാൎക്ക് വസ്ത്രങ്ങൾ ഇതാണ് സ്ത്രീധനം പുരുഷൻറെ വീട്ടിൽവെച്ചാണ് വിവാഹം ചെയ്ത്. ഭാൎ‌യ്യയെ ഉപേക്ഷിക്കുന്നതായാൽ അവൾ ഒരു ഉറുപ്പികയും ഒരു കോടിവസ്ത്രവും കൊടുക്കുക പതിവത്രെ. ശവം ദഹിപ്പിക്കയാണ്. പുല ഒന്പത്.

മട്ടിയാ

വിശാഖപട്ടണം ജില്ലയിൽ മല കൃഷിക്കാരാണ്. നരി, സൎപ്പം, ആട്, ആമ, ഇങ്ങിനെ നാല് ഗോത്രമുണ്ട്. അഛൻറെ പെങ്ങളുടെ മകളെ കെട്ടാനവകാശമുണ്ട്. വിവാഹം പതിവ് ഋതുവിന്ന ശേഷമാണ്. പെണ്ണിൻറെ അഛനമ്മമാൎക്ക് ഒരു കുടം മദ്യം [ 223 ] ഒന്നാമതതന്നെ സമ്മാനിക്കണം. അത് സ്വീകരിച്ചു എങ്കിൽ വഴിയെ പിന്നേയും മദ്യം, അരി, വസ്ത്രം ഈ വക കാഴ്ചവെക്കും. വിധവാവിവാഹം ആവാം. ജ്യേഷ്"ൻറെ വിധവയെ പതിവായി അനുജൻ കെട്ടും. ഭാൎ‌യ്യയെ ഉപേക്ഷിക്കാം. ഉപേക്ഷിക്കുന്ന സമയം ഒരു കോടിവസ്ത്രവും ഒരു മൂരിയേയും കൊടുക്കണം. അവൾക്ക് വേറെ ആരെ എങ്കിലും കെട്ടാം. മുതലില്ലാത്തവന് പെണ്ണ് വേണമെങ്കിൽ അവളുടെ അഛനുമായി ഉടന്പടി ചെയ്ത് കുറേകാലം അവന്ന് പണി എടുത്ത്കൊടുക്കണം. എന്നാൽ അവൻ ഒരു പുരയും മറ്റും സഹായിച്ചു കൊടുക്കും.

ശവം ദഹിപ്പിക്കയാണ്. ദഹിപ്പിച്ചേടത്ത് ഒരു കോൽ കുഴിച്ചിട്ടിട്ട് മരിച്ചവൻറെ ഒരു പഴന്തുണി അതിന്മേൽ തൂക്കും. അവൻ അവസാനം ഉപയോഗിച്ച് ചട്ടി കലങ്ങൾ അവിടെ ഉടച്ചിടും. കുട്ടികൾക്ക് പതിവായിട്ട് പേരിടുക ജനിച്ച ആഴ്ച പ്രമാണമാക്കീട്ടാണ്.

മണ്ണാൻ

തിരുവാങ്കൂർ മേൽമലകളിൽ വസിക്കുന്നു. ഭാഷ തമിഴാണ് സഹവാസം മധഉരജില്ലയുമായിട്ടുണ് എങ്കിലും മരുമക്കത്തായമാണ്. വിവാഹത്തിന് മൂപ്പൻറെ സമ്മതം വേണം. ശവം കുഴിച്ചിടുകയാണ്. ക്ഷൌരം തമ്മിൽ തമ്മിൽ അലക്ക് അവരവൎതന്നെ. താലികെട്ടുണ്ട്. ഭൎത്താവ് മരിച്ചാൽ താലി അറക്കണം. സാധാരണ രണ്ട് കൊല്ലം ക്ഷമിച്ചെ പിന്നെ കെട്ടുകയുള്ളൂ. അമ്മാമൻറെ മകളെ കെട്ടാൻ അവകാശമുണ്ട്. കുരങ്ങനെ തിന്നും. മുതല, പാന്പ്, പോത്ത്, പശു ഇതകളുടെ എറച്ചീ തിന്നുകയില്ല.

മണ്ടാടൻ ചെട്ടി

മഹാബലി നാടൻ ചെട്ടി എന്നതിൻറെ ലേപമാണത്രെ. നെല്ലക്കോട്ടാ, തെപ്പക്കടവ ഇവിടങ്ങളുടെ മദ്ധ്യേയാണ് കാണുന്നത്. മമക്കത്തായമാണ്. ഇവൎക്ക് എട്ട് തലവന്മാരുണ്ട്. അവർ ഓരോരുത്തൻ മരിച്ചാൽ പുലയുടെ ദീൎഘം പ്രത്യേകം പ്രത്യേകമാണ്. അതിൻറെ അവസ്ഥപോലേയാണ് സ്ഥാനവലിപ്പം. [ 224 ] തിരണ്ടതിൻറെ ശേഷമാണ് വിവാഹം. നിശ്ചയിച്ച് ചട്ടം ചെയ്യേണ്ടത് മദ്ധ്യസ്ഥന്മാരാണ്. നന്പോലക്കൊടു ക്ഷേത്രത്തിലെ ശാന്തിക്കാരൻ വന്ന താലി പൂജിച്ച കൊടുക്കണം. പുരുഷൻതന്നേയാണഅ താലികെട്ടുക. ചിലപ്പോൾ അവൻ പെണ്ണിൻറെ അഛൻറെ വീട്ടിൽ മദ്ധ്യസ്ഥന്മാർ നിശ്ചയിക്കുംപോലെ ഒന്ന് മുതൽ നാലവരെ സംവത്സരം ദാസ്യപ്പണി ചെയ്യണം. എന്നാൽ കല്യാണചിലവ് എല്ലാം പെണ്ണച്ചൻ ചെയ്യും. ദന്പതിമാൎക്ക് ഒരു വീടും അല്പം ഭൂമിയും കൊടുക്കുകയും ചെയ്യും. ഒരുവൻറെ ഭാൎ‌യ്യ അവൻറെ സോദരന്മാരെ സ്വീകരിക്കുന്നതിന് വിരോധമില്ല. വിജാതീയനെ വ്യഭിചരിച്ചാൽ കടിനശിക്ഷയുണ്ട്. പുത്രസ്വീകാരം ഇല്ലതന്നെ. വിധവെക്ക് പിന്നെ വിവാഹം ആവാം. ഭൎത്താവിൻറെ സോദരനെ കെട്ടാം ഭൎത്താവിനെ ഭാൎ‌യ്യക്കും അവളെ അവനും ഉപേക്ഷിക്കാം. രണ്ടാൾക്കും പിന്നെ കല്യാണം ചെയ്കയും ആവാം. ശവം ദഹിപ്പിക്കയാണ് പതിവ്. അപമൃത്യു വസൂരി മുതലായ പകൎച്ച വ്യാധിയാൽ മരണം ഇതുണ്ടായാൽ കുഴിച്ചിടും.

മല അരയൻ

തിരുവാങ്കുറീൽ ഉയൎന്ന മലകളിൽ വസിക്കുന്നു. മണ്ണാൻമാർ എന്നൊരു കൂട്ടുരുണ്ട്. അവരേക്കാൾ ഇവൎക്ക് നാഗരീകത്വമുണ്ട്. ഇവൎക്കൊരു നടപ്പുണ്ട്. പുരുഷന്മാൎക്ക് പ്രത്യേകം പ്രത്യേകം അകമുണ്ടായിരിക്കും. ഭൎത്താവും ഭാൎ‌യ്യയുമൊഴിച്ച് യാതൊരാളും അതിൽ കടക്കുകയില്ല. വലിയ മന്ത്രവാദികളാണ്. കീൾനാട്ടുകാൎക്ക് അത് നിമിത്തം കലശലായ ഭയമാണ്. മിക്കതും മക്കത്തായമാകുന്നു. ചുരുക്കം മരുമക്കത്തായവുമുണ്ട്. സ്ത്രീപുരുഷന്മാർ ഒരു പാത്രത്തിൽ നിന്ന് ഭക്ഷിക്കുകയും താലികെട്ടുകയും ചെയ്താൽ വിവാഹമായി. പുരയിൽ കാണുന്ന വല്ല ഒരു ആഭരണമൊ വെപ്പുപാത്രമൊ സ്ത്രീ പിടിച്ചെടുത്തിട്ട് ഇത് എൻറെ അഛൻറെ താണെന്ന് പറയണം. പുരുഷൻ അത് തട്ടിപറിച്ചാൽ വിവാഹം പൂൎത്തിയായി. പെറ്റ പുല അഛന് ഒരു മാസവും അമ്മെക്ക് ഏഴു ദിവസവും ആകുന്നു. [ 225 ] -211-

ശവം കുഴിച്ചിടുകയാകുന്നു. മദ്യപാനം വലിയൊര ദൂഷ്യമാണ. തിരുവാങ്കൂറിലെ മലമുകളിൽ പരശുരാമ ഗുഹകളുണ്ട. അവിടെ ഇവർ സദാ വിളക്ക കത്തിച്ചുവെക്കും. ആരെങ്കിലും മരിച്ചാൽ ചെറിയ കല്ലുകളേ കൊണ്ട ഒരു ഗുഹപോലെ ഉണ്ടാക്കി മരിച്ചവന്റെ പ്രതിയായി ഒര കല്ല അതിനകത്ത വെക്കും. ഈ നടപ്പ ആഫ്രിക്കായിൽ ഉണ്ട. ഇവർ ഹിന്തുക്കളൊ എന്നുള്ളത തന്നെ വാദമുണ്ട. വന്ദിക്കുന്നത മരിച്ചവരുടെ പ്രേതങ്ങളേയും ചില മലദൈവങ്ങളേയുമാകുന്നു. മരിച്ചവരുടെ പ്രതിമ ഉണ്ടാക്കിവെക്കും. ഒരു ബിംബത്തിന്റെ തലയുടെ പിൻഭാഗം ഓഠയായിട്ടുണ്ട. കാരണം തന്റെ ഭാൎയ്യേ തച്ചുകൊന്നു. എല്ലാവരും കൂടി അവന്റെ മണ്ടയും ഒടച്ചു അവൻ ഒര ദുൎദ്ദേവതയായിതീൎന്നു. ഒരിക്കൽ താലനാണി എന്നൊരുത്തനുണ്ടായിരുന്നു. ശബരിമല അയ്യപ്പന്റെ വെളിച്ചപ്പാടയിട്ട ഇവൻ അരപ്പട്ടയും മണിയും വാളും ചെലമ്പും മറ്റുമായി ഉറച്ചൽകൊണ്ടും മദ്യത്തിന്റെ ലഹരികൊണ്ടും വെളിച്ചപ്പെട്ട അട്ടഹാസിച്ച കല്പനകൾ കല്പിക്കുക നടപ്പായിരുന്നു. ഇവൻ മേൽകാവിൽനിന്ന സുമാറ എട്ട നാഴിക അകലെ എരുമപ്പാറ എന്ന മലയരയ ഊരുകാരനായിരുന്നു. മറ്റുള്ളവർ ശബരി മലെക്ക പുറപ്പെട്ടാൽ ഇവനോട ചോദിക്കും പോരുന്നുവൊ എന്ന. ഇല്ലാ എന്ന മറുവടിയും പറയും. എങ്കിലും അവർ ശബരി മലയിൽ ചെല്ലുമ്പോൾ ഇവനെ അവിടെ കാണാം. ഒരിക്കൽ വെളിച്ചപ്പെട്ട തകൃതികൂട്ടുന്ന മദ്ധ്യേ ഇവനെ അടുത്തുള്ള ചോഗന്മാർ കുലപ്പെടുത്തി കാട്ടിൽ കൊണ്ടുപോയി കുഴിച്ചിട്ടു. ആരും അറികയില്ലെന്നു വിചാരിച്ചിരുന്നു. അയ്യപ്പന്റെ നായ്ക്കളായ നരികൾ ശവം മാന്തി പുറത്താക്കി. കാട്ടാനകൾ കണ്ടെത്തി മരിച്ചവന്റെ ഇഷ്ടന്മാർ കാണ്മാൻ തക്ക സ്ഥലത്ത കൊണ്ടുപോയി വെച്ചു. ഉടനെ പരക്കെ വസൂരി തുടങ്ങി. മറ്റുര വെളിച്ചപ്പാട ഉറഞ്ഞ കല്പിച്ചു അയ്യപ്പന്റെ കോപമാണെന്നും കുലപ്പെടുത്തപ്പെട്ടവന്റെ വിഗ്രഹം ഉണ്ടാക്കി പൂജിച്ചല്ലാതെ ശാന്തിയുണ്ടാകയില്ലെന്നും. അരയന്മാർ ഓടു കൊണ്ട ഒര വിഗ്രഹം ഉണ്ടാക്കി ചെറിയൊരു മണ്ഡപത്തിൽ [ 226 ] -212-

പ്രതിഷ്ഠിച്ചു. താലനാണിയുടെ അവകാശി പൂജാരിയായി വളരെ റാക്ക, മലർ, മാംസം ഇതകൾ വഴിവാട ചെല്ലുന്നതെല്ലാം എടുത്ത പോന്നു. വഴിയെ അവന്റെ സന്താനങ്ങളെ കോട്ടയത്ത ഒര പാതിരി ക്രിസ്താനികളാക്കി. അവരിൽ ഒടുവിലത്തവൻ ബിംബം, ചെലമ്പ, മണി, അരപ്പട്ട, വാൾ ഇതൊക്കെ ആ ദേഹത്തിനു സമ്മാനിക്കയും ചെയ്തു.

                                               മലക്കാർ.

കോഴിക്കോട, എറനാട, താലൂക്കുകളിൽ പാൎക്കുന്നു. കുറച്ച ഭേദമായിട്ടുള്ള കാട്ടുകൃഷിക്കാരും നായാട്ടുകാരുമാണ. മരുമക്കത്തായമാണ. പുല പന്ത്രണ്ട. അവരുടെ പുരകളെ അവർ ഇല്ലം എന്നത്രെ പറയുക. നാട്ടുപുറത്തേക്ക വന്നാൽ കുളിച്ചിട്ട വേണം അകത്ത കടക്കാൻ. നായന്മാരിൽ താഴേയുള്ള ജാതികളെ എല്ലാം അവൎക്ക തീണ്ടലുണ്ട. മലമൂത്താൻ എന്നും മലയിൽ പണിക്കരെന്നും പേരുണ്ട. മൂത്താൻ എന്നത ജന്മി കൊടുക്കുന്ന ഒരു സ്ഥാനമാണ.

                                                മലയൻ.

വടക്കേമലയാളത്തിൽ മക്കത്തായക്കാരായ ഒര ജാതി. പുല പന്ത്രണ്ട. ആണുങ്ങൾ തലമുടി നീട്ടും. മന്ത്രവാദം, ദേവതനീക്കാം ഇതാണ മുഖ്യ പ്രവൃത്തി.

                                               മലയാളി.

ചേലം ജില്ലയിൽ ചേരവരായൻ മലയുടെ താഴുവാരങ്ങളിൽ വസിക്കുന്ന ഒര മാതിരി കാടരാണ. താലികെട്ടണ്ട. വിവാഹം കഴിഞ്ഞാൽ സ്ത്രീപുരുഷന്മാർ രണ്ടാളുംകൂടി ഒരു കുതിരമേലേറി ഊരുചുറ്റും ഘോഷയാത്ര ചെയ്യണം. പതിനൊന്നൊ പതിനഞ്ചൊ ദിവസം രണ്ടാളും വെവ്വേറെ പാൎക്കണം. സ്ത്രീ ഭക്ഷണത്തിന ഇരിക്കുന്ന സമയം പുരുഷന അവിടെ ചെല്ലാം. ഇത അവൾക്ക അവനോട അനുരാഗമുണ്ടൊ എന്നറിവാനാണത്രെ. അനുരാഗമില്ലെങ്കിൽ ഉണ്ടാകണമെന്ന ഗുരുവോ ജാതി തലവനൊ ഉപദേശിക്കും. എന്നിട്ടും ഇല്ലാത്തപക്ഷം പുരുഷന്ന വേറെ പെണ്ണ കെട്ടാം. പുത്രന്മാർ കേവലം കുട്ടികളായിരിക്കു [ 227 ] -213-

മ്പോൾ അവൎക്ക പെണ്ണിനെ കൊണ്ടുവരും. അവൎക്ക പ്രായമാകുവോളം അഛൻ അവൎക്ക ബദലായി പ്രവൃത്തിക്കും. അടുത്ത കാലത്ത ഈ സമ്പ്രദായം അല്പം ഭേദംചെയ്തിട്ടുണ്ട. അഛന പകരം സ്ത്രീക്ക ബോദ്ധ്യമുള്ള ആരായാലും മതി. പെരിയ മലയാളികൾ എന്ന കൂട്ടൎക്ക് വിധവാവിവാഹം പാടില്ല. വെപ്പാട്ടിയാവാം. വേറെ ചില കൂട്ടൎക്ക വിധവാവിവാഹം കൂടിയേ കഴികയുള്ളൂ. സാധുവിന 80 വയസ്സായാൽകൂടി നിൎബന്ധിക്കും. അന്യജാതി പുരഷനോട സംസൎഗ്ഗം ചെയ്താൽ സ്ത്രീക്കും അന്യജാതി സ്ത്രീയോട ചേൎന്നാൽ പുരുഷന്നും ജാതിഭ്രഷ്ടുണ്ട. എങ്കിലും വെള്ളാള സ്ത്രീയാണെങ്കിൽ പുരുഷന 7 ഉറുപ്പികയും വെള്ളാളനാണെങ്കിൽ സ്ത്രീക്ക 3-ക. 8-അണ 9 പയ്യും പിഴമതി. വ്യഭിചാരത്തിൽ സ്ത്രീക്ക സന്താനമുണ്ടായിട്ടുണ്ടെങ്കിൽ അത ഭൎത്താവിന്നാകുന്നു. ചുരുക്കമായിട്ട മരിച്ച ഭൎത്താവിന്റെ സോദരനെ കെട്ടാം. വിധവ കല്യാണം ചെയ്തു എങ്കിൽ ആദ്യത്തെ വിവാഹത്തിലെ കുട്ടികൾ ഒന്നാം ഭൎത്താവിന്റെ ശേഷക്കാൎക്കുള്ളതാണ. ആ ഭൎത്താവിന ശേഷക്കാരില്ലെങ്കിൽ കുട്ടികളെ ഊരിൽ കൗണ്ടൻ എന്ന മൂപ്പൻ രക്ഷിച്ച വളൎത്തണം.

ചില കൂട്ടർ പ്രസവിക്കാതെ മരിച്ച ഗൎഭിണിയുടേയും കുഷ്ഠരോഗിയുടേയും ശവം മാത്രം ദഹിപ്പിക്കും. ജനിച്ചാൽ ക്രിയ ഒന്നുമില്ല. നാമകരണം 15-ാം ദിവസമാണ. തിരണ്ട പെണ്ണ രാവ പകൽ വേറിട്ട ഒര പുരയിൽ ഇരിക്കണം. ചില കൂട്ടരെ ഇടയിൽ സ്തീ വ്യഭിചരിച്ചാൽ ചെറൂപ്പക്കാരെ വിടും അവളുടെ നേരെ അവൎക്ക തോന്നിയത കാട്ടാം. വഴിയെ അവളെ ചാണകവും മറ്റ മ്ലേഛങ്ങളും ഇട്ട തൂൎത്ത കുഴിയിൽ ഇടും. വ്യഭിചാരം ദുൎല്ലഭമാണ. തെക്കേ ആൎക്കാട ജില്ലയിലുള്ള കൂട്ടൎക്ക കല്യാണത്തിന താലികെട്ട കഴിഞ്ഞാൽ സ്ത്രീപുരുഷന്മാരുടെ ചെറുവിരൽ കോൎത്തപിടിച്ച മദ്ധ്യെ ഒര അരക്കാൽ ഉറുപ്പിക വെച്ചിട്ട കയ്ക്ക വെള്ളം ഒഴിക്കണം. ഒരു പൊയ്‌വെടി വെക്കയും വേണം. യെലഗിരി മലയിലെ മലയാളികളുടെ എടയിൽ മകന കല്യാണത്തിന കാലമായാൽ അഛൻ പെണ്ണതെണ്ടിപ്പോകും. തരത്തിൽ കണ്ടുകി [ 228 ] - 214 -

ട്ടിയാൽ പെണ്ണിന്റെ അഛനോട വിവരം പറയും. സമ്മതമാണെങ്കിൽ "നാലാൾ പറയുംപോലെ ചെയ്യാം" എന്ന അവൻ മറുവടി പറയും. ഉറച്ചാൽ സദ്യ വേണം. അതിഥികൾ അകത്തേക്ക കടക്കുന്ന സമയം അവിടത്തെ പുരുഷന്മാരിൽ മൂത്തവൾ അവരുടെ വടികൾ വാങ്ങണം. അവരിടെ നെറ്റിക്ക ചന്ദനം കൊണ്ട പൊട്ട തൊടണം. ഭക്ഷണം കഴിഞ്ഞ പുറപ്പെടുമ്പോൾ അവൾതന്നെ വടികൾ മടക്കികൊടുക്കയും വേണം. കോയമ്പത്തുർ ജില്ലക്കാൎക്ക കല്യാണം 3 ദിവസം നില്ക്കും. അന്ന മൂന്ന ദിവസവും പെണ്ണ കരഞ്ഞുകൊള്ളണം. ഇല്ലെങ്കിൽ അവലക്ഷണക്കാരിയാണ. കണ്ണീർ പുറപ്പെടാത്തപക്ഷം ഉറക്കെ നിലവിളിച്ചുകൊള്ളണം. ഇല്ലെങ്കിൽ പുരുഷൻ വിവാഹം ചെയ്കയില്ല. വടക്കേ ആൎക്കാട ജില്ലയിൽ പെണ്ണിനെ ബലമായി കൊണ്ടുപോകുന്ന നടപ്പ കുറേശ്ശയുണ്ട. അത അത്ര പരസമ്മതമല്ല. അങ്ങിനെ കൊണ്ടുപോയ പുരുഷൻ കല്യാണ അടിയന്തരത്തിന മുമ്പായി മുഖത്ത കറുപ്പും വെള്ളയും പൊട്ടുകൾ ചൊട്ടികുത്തി ഒരു പഴയ കൊട്ടയിൽ ഓട്ടക്കലത്തിന്റെ കഷണങ്ങളും കുപ്പയും നിറച്ച കുടെക്ക പകരം ഒര മുറവും തലെക്ക മീതെ പിടിച്ച നടക്കണം. വിവാഹസമയം പെണ്ണിന്റെ അഛന ദ്രവ്യവും രണ്ട ദിവസത്തെ സദ്യെക്ക പന്നി എറച്ചിവേണം. മൂന്നാം ദിവസം സൂൎയ്യോദയത്തിന ഭൎത്താവ താലികെട്ടും. പെണ്ണിനെ കിട്ടണമെങ്കിൽ മുമ്പായി ഒര കൊല്ലും അവളുടെ വീട്ടിൽ സേവിക്കണം. വടക്കേ ആൎക്കാട്ടിൽ പതിനെട്ട നാടായിട്ടാണ മലയാളികളുടെ ഇരിപ്പ. എല്ലാ നാട്ടിന്നും നാട്ടാൻ എന്ന പേരായി തലവൻ ഉണ്ട. അതിൽ കനമലനാടിന്റെ നാട്ടാന പെരിയനാടൻ എന്ന പേരാകുന്നു. മറ്റ നാടുകളിലേക്ക നാട്ടാനെ നിശ്ചയിപ്പാനും ജാത്യാചാരം തെറ്റി നടക്കുന്നവരെ ജാതിയിൽനിന്ന പുറത്താക്കുക, പിഴ കല്പിക്ക, പുളിയുടെ ചുള്ളികൊണ്ട അടിക്കുക. ഇതിനെല്ലാറ്റിന്നും അധികാരമുണ്ട. തങ്ങളുടെ ഊർ പരിശുദ്ധമാണെന്നാണ ഭാവം. ബ്രാഹ്മണൎക്കപോലും വെറും കാലാ [ 229 ] യെ എടവഴികളിൽകൂടി നടന്നുകൂട്. ആണ്ടുതോറഉം 15 നാൾ കാളിപൂജയുണ്ട്. ആ കാലം പുറത്ത്നിന്ന് ആരുംതന്നെ അവിടെ പോകുകയില്ല. പോയാൽ തിരികെ വരികയില്ലെന്ന് വിശ്വാസം കൎമ്മങ്ങൾ സ്ത്രീകൾക്ക് കണ്ട്കൂടാ. കൎമ്മിക്ക് സ്വന്ത ഭാൎ‌യ്യയോടുപോലും മിണ്ടിക്കൂടാ.

ശവം മറ ചെയ്യുന്പോൾ കൂറെ, പുകെലകൂടി കുഴിച്ചിടു. പൊങ്ങൽ എന്ന അടിയന്തരകാലം കൽരായൻ മലയിലുള്ള മലയാളികൾ എല്ലാം നായാട്ടിന്ന പോകും. അതിന്ന പള്ളിവേട്ട എന്ന പേർ. അന്ന പാളയക്കാർ എന്നവൻ വല്ല മൃഗത്തിനെ എങ്കിലും കൊല്ലണം. അല്ലെങ്കിൽ പൂജാരിക്ക് അവൻറെ കുടുംമമുറിച്ച് കളയാം എന്നാൽ ഈ അപമാനം അവൻ എങ്ങിനെ എങ്കിലും കൂടാതെ കഴിക്കും. പകരത്തിൽ ഒരു ഭൃത്യൻറഎ കുടുംമമുറിക്കും. തൃശ്ശനാപ്പള്ളി ജില്ലയിൽ കൊള്ളമലയിലെ മലയാളികൾക്ക് നാച്ചി എന്ന പേരായി ഒരു മൂൎത്തിയുണ്ട്. നാച്ചിപൂജകാലം മിണ്ടിക്കൂടാ. സ്ത്രീകളും ഉണ്ടായിരുന്നുകൂടാ. ആരെങ്കിലും സംസാരിച്ചാൽ തേനീച്ചയൊ കടന്നലൊ കുത്തുമെന്നാണ് വിശ്വാസം. നാച്ചിക്ക് വിഗ്രഹമില്ല. ഭൂമിയിൽനിന്ന് പുറപ്പെടുമെന്നും പൂവ്വൻകോഴിയുടെ പൂപോലെ മിന്നുമെന്നും ആണ് വിശ്വാസം പച്ചമലയിലുള്ള സ്ത്രീകൾ മുലമറെക്കയില്ല. മലയാളികൾക്ക് അനേക മൂഢവിശ്വാസങ്ങളുണ്ട്. മഴ പെയ്താൽ വിഗ്രഹം മാന്തി എടുക്കും. ഉറക്കത്തിൽ പല്ല് കടിക്കുന്നത് മാറാൻ ക്ഷേത്രത്തിൽ നിവേദിച്ചത് അല്പം കട്ടുകൊണ്ടുപോയി വല്ല ഊരിലും ഇട്ടേക്കും. നടപ്പദീനക്കാരനെ കേവലം ത്യജിക്കും. ചാകുന്നു എങ്കിൽ ചത്തുകൊൾക തന്നെ. കുഷ്ടരോഗിയെ ആട്ടി പായിക്കും. എവിടെ എങ്കിലും പോയികൊള്ളട്ടെ. തൃശ്ശനാപള്ളി ജില്ലയിൽ അമ്മയുടെ സോദരിയുടെ മകളെ വിവാഹം ചെയ്യുന്നത് യോഗ്യതയാണ്. കൊള്ളമലയിലുള്ളവക്ക് [ 230 ] ഭൎത്താവെ വിട്ട സ്വജനത്തിൽ മറ്റൊരുവനോടുകൂടി ഇരിക്കാം. ഉണ്ടാകുന്ന സന്താനം ഭൎത്താവിന്നാകുന്നു. നിൻറെ ഭാൎ‌യ്യയെ ആക്കാൻ കടം കൊടുത്തിട്ടുണ്ടൊ എന്ന ഒരുത്തനോട് ചോദിച്ചാൽ അവന്ന് മുഷിച്ചലില്ല. ഒരു ദിവസത്തെ കല്യാണമെ ഉള്ളൂ. ചില കൂട്ടൎക്ക് വ്യാഴാഴ്ചയാണ് ശുഭദിനം. താലികെട്ടുക ഭൎത്താവാണ്. രണ്ടാളേയും കൂടിയവർ മാല ഇടീക്കണം. മാലകൾ കിണറ്റിലിടും. ഒന്നിച്ച് പൊന്തി നടന്നാൽ സ്ത്രീപുരുഷന്മാർ അന്യോന്യം സ്നേഹിക്കുമെന്നൎത്ഥം. രണ്ട് മലയിലും ശവം മറ ചെയ്കയാകുന്നു. രണ്ടെടത്തും പണി സംബന്ധിച്ച രണ്ട് വിശേഷ നടപ്പുണ്ട്. ഒരുത്തന് വല്ല പ്രവൃത്തിയും തീരാനുണ്ടെങ്കിൽ ഊരിലുള്ളവർ മുഴുമൻ ചെന്ന് ചെയ്ത്കൊള്ളണം. ഭക്ഷണം കൊടുത്താൽ മതി. മെതിക്കാനുണ്ടാകുന്പോൾ ജാതിക്കാരിൽ പണിക്കാരായ സകല പേൎക്കും ചെന്ന്കൂടാം. എല്ലാ പേൎക്കും എടുപ്പാൻ മാത്രം പണിയുണ്ടുപോൽ ഇല്ലപോൽ. അന്തിയാവോളം പ്രവൃത്തി എടുത്താലെങ്ങിനെയാ അങ്ങിനെ കൂലി കൊടുക്കണം. ചിലപ്പോൾ മെതിച്ചുണ്ടാകുന്നത് ഇങ്ങിനെ കൊടുപ്പാൻ തികയുകയില്ല. വീട്ടിൽ നിന്ന് കൊണ്ടുവന്നിട്ടുകൂടി കൊടുക്കേണ്ടിവരും. നിരക്ഷരകുക്ഷികളാണ്. നികുതി അടച്ചത് ഇത്രയെന്ന അറിവാൻ ഒരു ചരടിന്മേൽ കെട്ടുകെട്ടി വെക്കയാണ് കഴിഞ്ഞ കൊല്ലത്തേക്കാൾ അധികമുണ്ട് ഈ കൊല്ലമെങ്കിൽ ഹരജിയായി. അധികാരി കൂടിയാന്മാൎക്ക് ഒരു എലയിന്മേൽ പെരുവിരിലൻറെ നഖം ഊന്നി കൊടുത്തയക്കും. ഒരുറുപ്പികക്ക് ഒരു അടയാളം.

മലസർ

ഇവരെ കോയന്പത്തൂര് ജില്ലയിലും കൊച്ചിശീമയിലും കാണും. വിവാഹം തിരണ്ടിട്ടാണ് നടപ്പ്, മുന്പും ആവാം. കാൎ‌യ്യമായ ഒരു ക്രിയ പുരുഷൻറെ കയ്ക്ക് ഒരു ഇരുന്പവള ഇടിയിക്കലാണ് നാട്ടിലെ മലസൎക്ക് ശുഭദിവസം തിങ്കളാഴ്ചയകുന്നു.തലെനാൾ ആണും പെണ്ണും കൂടി ഒരു അമ്മിയിന്മേൽ നിന്നിട്ട് എണ്ണ തേച്ച് കുളിക്കണം. താലികെട്ടുക ഭൎത്താവാണ്. ജാതിയിലെ തലവനായ മൂപ്പൻ എന്ന പറയുന്നവൻ രണ്ടാളുടേയും കയ്യ അന്യോന്യം [ 231 ] പിടിപ്പിക്കും. രണ്ടാളും ഒരു എലയിൽനിന്നൊ കിണ്ണത്തിൽനിന്നൊ ഭക്ഷിക്കണം. എന്നാൽ വിവാഹവും കഴിഞ്ഞു. മലമലസക്ക് ശുഭദിവസം ബുധനാണ്. തിരണ്ടപെണ്ണിനെ 7 ദിവസം വേറിട്ട ഒരു പുരയിൽ പാൎപ്പിക്കും. കുളിച്ചാൽ പുരയിൽ കടക്കുംമുന്പ് ഒരു എടങ്ങഴിയും വിളക്കും വലത്തെ കാൽ ആദ്യമായി ചാടിക്കടക്കണം.

മരിച്ചാൽ കുഴിച്ചിടുക പതിവ്. മലൎത്തി കിടത്തീട്ടാണ് മരിച്ചത് പ്രായം ചെന്ന ഒരുത്തനാണെങ്കിൽ അവൻറെ പായ, തലയണ, തുണി, വടി ഇതൊക്കെ അവനോടുകൂടി കുഴിച്ചിടും. അവൻറെ ശവം ദഹിപ്പിക്കയും ഉണ്ട്. ചിലപ്പോൾ ഇരുത്തിസ്ഥആപിക്കുകയും ചെയ്യും. നാട്ടുപുറത്തെ മലസക്ക് ഭൎത്താവ് മരിച്ചാൽ ഭാൎ‌യ്യ ശവത്തിൻറെ സ്ത്രീകൾ എടത്തെ കയ്യിനെ കുപ്പിവള ഇടുകയുള്ളൂ. രണ്ട് കയ്യിന്മേലും ഇട്ടാൽ പറയർ തച്ചുടെക്കും. രണ്ട് കൂട്ടരും സമമെന്നാണ് പറയരുടെ അഭിപ്രായം. അവരുടെ പെണ്ണുങ്ങൾ ഒരു കയ്യിന് മാത്രമെ വള ഇടുള്ളൂ.

മറവൻ

മധുര, തീരുനെൽവേലി ഈ ജില്ലകളിലാണ് അധികം. രാമനാട, ശിവഗംഗാ ഈ ജമീൻദാരന്മാർ ഈ ജാതിയാകുന്നു. രാമനാട, ശിവഗംഗാ ഈ ജമീൻദാരന്മാർ ഈ ജാതിയാകുന്നു. രാവണയുദ്ധത്തിൽ സഹായിക്കയാൽ ഉപകാരസ്മരണത്തോടെ ശ്രീരാമൻ അസ്സൽ തമിഴിൽ പറഞ്ഞുവെത്രെ "മറവെൻ", അൎത്ഥാൽ മറക്കുകയില്ല, എന്ന് അതിനാൽ തങ്ങൾ മറവരായി എന്ന ഒരു വിലപ്പം പറയും. ഇവരുടെ തലവൻ രാമനാട രാജാവായ സേതുപതിയാകുന്നു. കൃഷിപ്രവൃത്തിക്കാരാണെങ്കിലും കാലികളവിൽ സമൎത്ഥന്മാരാണ്. പട്ടങ്ങളിൽനിന്ന് വിട്ട് നാട്ടുപുറത്ത് പാൎക്കുന്നവർ വീടൊ കുടിയൊ ഒന്നക്ക കാലത്താൽ അരപ്പണം മറവക്ക് കൊടുക്കണം. കന്നുകാലി ഉള്ളവർ ഒരു പണം കൊടുക്കണം. അല്ലെങ്കിൽ കളവ് നിശ്ചയം. കളവ് പോയാൽ പോയ മുതലിൻറെ വില അവർ വരിയിട്ട എടുത്ത് കൊടുക്കും. ഇത് സാധിക്കുന്നത് എങ്ങിനെ എന്ന് പറയേണ്ടതില്ലല്ലൊ. വഴി [ 232 ] പോക്കരെ ദീപട്ടികൊള്ള ഇടുക നടപ്പാണ്. ഇങ്ങിനെയൊക്കെയാണെങ്കിലും ക്രിസ്തുമതത്തിൽ ചേൎന്ന പലരും പരമസത്യവാന്മാരായിട്ട ഉണ്ടതാനും. ഒരുവൻറെ ആതിത്ഥ്യം സ്വീകരിച്ച കഴിഞ്ഞാൽ പിന്നെ അവൻറെ മുതൽ കക്കുകയും മറ്റും പാടില്ലത്രെ. അതിന് ഇവർ ഒരു സൂത്രം ചെയ്യുമെന്ന് പറയുന്നു. അന്യനായവൻ ഭക്ഷണം കൊടുത്താൽ ഉണ്ടുതുടങ്ങുംമുന്പ് ഉപായത്തിൽ അല്പം മണ്ണ് ചോറ്റിലിടും. എന്നാൽ നന്ദി വിചാരിപ്പാനില്ലത്രെ. ഗോത്രങ്ങൾ പലതുണ്ട്. ഭാൎത്താവും ഭാൎ‌യ്യയും ഒരു ഗോത്രമായിക്കൂടാ. കുട്ടി അമ്മയുടെ ഗോത്രമാകുന്നു അഛൻറെയല്ല. താലികെട്ടുക ഭൎത്താവിൻറെ പെങ്ങളാകുന്നു. താലികെട്ടാൻ സമയമാകുവോളം പെണ്ണ വീട്ടിനകത്ത് ഇരിക്കണം. മുഹൂൎത്തമായാൽ അമ്മാമൻ അവളുടെ കണ്ണ് കൈകൊണ്ട് പൊത്തി എടുത്ത പന്തലിൽ കൊണ്ടുപകും. സ്ത്രീപുരുഷന്മാരുടെ നാലപുറവും നാല് പെണ്ണുങ്ങൾനിന്ന് ഒരു താലത്തിൽ നാളികേരം ഉടച്ച് വെച്ച മൂന്ന് പ്രാവശ്യം ചുറ്റണം. ദന്പതിമാർ താലത്തിൽ തുപ്പണം. നാടുവഴികളായ ധനവാന്മാരുടെ കാൎ‌യ്യത്തിലൊ സാധാരണം. നാടുവാഴികാളായ ധനവാന്മാരടെ കാൎ‌യ്യത്തിലൊ സാധാരണ ആളുകളുടെ കാൎ‌യ്യത്തിൽ തന്നെയൊ മുഴുവൻ വിവാഹക്രിയ പൂൎത്തിയാകുന്നതിന് വല്ല മുടക്കവും സംഭവിച്ചാൽ താലിപെണ്ണിൻറെ വീട്ടിലേക്ക് കൊടുത്തയക്കുകയും അവളെ ഭൎത്താവിൻറെ വീട്ടിലേക്കു വിളിപ്പിക്കുകയും ആവാം. വഴിയെ കല്യാണം മുഴുമിച്ചാൽ മതി. ചിലപ്പോൾ രണ്ട്മൂന്ന് പ്രസവം കഴിഞ്ഞിട്ടും ആയിപോകും. ഇപ്രകാരം പൂൎത്തിയാക്കുംമുന്പ് ഭൎത്താവ് മരിച്ചുപോയി എങ്കിൽ ശവവും ഭാൎ‌യ്യയേയും ഒരുമിച്ച് വെച്ചിട്ട് കൎമ്മങ്ങൾ പൂൎത്തിയാക്കണം. പിന്നെ അവൾക്ക് മറ്റൊരുവനെ കെട്ടാം. താലികെട്ടു കഴിഞ്ഞതിൽപിന്നെ പുരുഷന് സ്ത്രീയെ ബോധിച്ചില്ലെങ്കിൽ അവൾ കൊണ്ടുവന്ന പണ്ടം പാത്രം മുതലായ്തും കൊടുത്ത താലി അഴിച്ചെടുത്തിട്ട അവളെ തിരികെ അയക്കാം. സ്ത്രീക്ക് അങ്ങോട്ടാണ് ബോധിക്കാഞ്ഞതെങ്കിൽ അവൻ കൊടുത്ത് പണവും കല്യാണത്തിന് ചെയ്ത ചിലവും താലിയും കൊടുത്തിട്ട് അവളുടെ മുതലുംകൊണ്ട് അവൾക്ക് പോകാം. തിരുനെൽവേ [ 233 ] ലിയിലെ മറവർ ജമീൻദാൎമാൎക്ക് പെണ്ണിൻറെ വീട്ടിൽ പോയി വിവാഹം ചെയുക കുറവാണ്. പ്രതിനിധിയായി ഒരു വടി കൊടുത്തയക്കും. അത് പന്തലിൽ കുത്തിനിൎത്തി ആരെങ്കിലും ഒരുത്തൻ പെണ്ണിനെ താലികെട്ടും. എന്നാൽ തീൎന്നു. ചെന്പുനാട്ട് മറവൎക്ക് ഒഴികെ വിധവാവിവാഹം നടപ്പുണ്ട്. മരിച്ച് ഭൎത്താവിൻറെ ജ്യേഷ്"നെ കെട്ടാം അനുജനെ വഹിയാ. തിരണ്ടാൽ 15 ദിവസം വേറിട്ടിരിക്കണം. 16ദിവസം കുളിച്ച് അകത്ത് കടകകാം. ആ സമയം അവളെ ഒരു ശരംകൊണ്ട് അടിക്കണം. തിരണ്ടകുളി ചിലവ് അമ്മാമൻ ചെയ്യണം.

ശവം ദഹിപ്പിക്കയും കുഴിച്ചിടുകയും ഉണ്ട്. സ്ഥാപിക്കുക ഇരുത്തീട്ടാണ്. ദഹിപ്പിക്കയൊ മറ ചെയ്കയൊ ചെയ്ത സ്ഥലത്ത് നവധാന്യങ്ങൾ വെക്കണം. ശ്മശാനത്തിൽ കൎമ്മകൎത്താവ് ഓട്ടക്കുടത്തിൽ വെള്ളവുമായി പ്രദക്ഷിണം വെക്കലും പാത്രം ഉടെക്കലും ഇവൎക്ക്മുണ്ട്. അസ്ഥിസഞ്ചയനം 2-ാം ദിവസമാണ്. 11ാം ദിവസമൊ 12ാംദിവസമൊ രണ്ട് പുതുക്കലം ഉടെച്ച-അതിൽ ധാന്യം വിതെക്കും. ചുറ്റുംനിന്ന വളരെ നേരം കരയും. മുളച്ച ധാന്യത്തെ 16-ാംദിവസം വെള്ലത്തിൽ കൊണ്ടുപോയി ഇടും. അപ്പോഴും വേണം കരച്ചിൽ 17 ാം ദിവസമാണ് പുണ്യാഹം. അത് ബ്രാഹ്മണൻ വേണം. തൃശ്ശനാപള്ളി ജില്ലയിലെ മറവക്ക് മരിച്ചവൻറെ മകനൊ അടുത്ത് ശേഷക്കാരനൊ ശവം എടുക്കുംമുന്പ് ചാണകവരടിയിൽ ക്ഷുരകൻ പലവക ധാന്യങ്ങൾ ഇട്ടിട്ട അതിനെ വീട്ടിൻറെ ചുമരിന്മേൽ പതിക്കണം. ഇതിന് പട്ടം കെട്ടൻ എന്നാണഅ പേർ. മരിച്ചാളുടെ പിൻതുടൎച്ചതാനാണെന്ന താല്പൎ‌യ്യം. ഇത് എട്ടാംനാൾ വെള്ളത്തിൽ എറിയും. ശവം എടുക്കുന്പോൾ ഒരു വാണം കത്തിക്കണം. പതിവായിട്ട് കൎമ്മാന്തരക്രിയയില്ല. ചെയ്യുന്നതായാ 16 ാം ദിവസമാണ്. അന്ന് ബ്രാഹ്മണൻ വേണം. ഇത് കഴിഞ്ഞാൽ കൂടിയവരെല്ലാം ഒരു ഉരലിൽ ചാണകവെള്ളം കലക്കിയതിൽ കാലിൻറെ വിരൽ മുക്കണം. അവസാനം അത് തട്ടിമറിക്കുകയും അപമൃത്യു ആയാൽ ചില മറവർ ശവം ദഹിപ്പിക്കയില്ല. ഏതാനും മാസം ക [ 234 ] ഴിഞ്ഞാൽ തലയോട് മാന്തി എടുത്ത് ഒരു പന്തലിൽ വെച്ച് മൂന്ന്നാൾ മദ്യം നിവേദിക്കണം. വഴിയെ പുലകുളിയും മറ്റും. മറവ സ്ത്രീകളുടെ കാത് വളരെ വലുതാക്കും.

മാഡികാ

തിലുങ്കുദേശത്ത് തോൽപണിക്കാരാകുന്നു. തമിഴരെ ചക്കിളിയൻ എന്ന് വിളിക്കുന്നു. ഊരിൽ ഉത്സവകാലം വിവാഹം കഴിയാത്ത ഒരു മാഡികസ്ത്രീ അവിടെ കൂടിയവരെ അസഭ്യവാക്കുകൾ പറകയും അവരെ മേൽ തുപ്പകയും ചെയ്യും. അവൾ മാതംഗീദേവിയുടെ അവതാരമെന്നാണഅ വിശ്വാസം. അവൎക്ക് അതിനാൽ നീരസിമില്ല. അവളുടെ തുപ്പൽ അശുദ്ധി തീൎക്കമെന്നാണ് വിശഅവാസം. ഇവർ എടംകൈക്കാരാണ്. മാലാ എന്നൊരു ജാതിയുണ്ട് അവർ വലെകൈക്കാരാണ്. തമ്മിൽ വലിയ ശണ്"യാണ്. വീഥിയിൽകൂടി ദേവൻ എഴുന്നള്ളിച്ചപൊകുന്നസമയം ഇവരും വയര അസഭ്യവാക്ക് പറയും. മാതംഗിയാവാൻ ഒന്നുകിൽ ഒരു മാതഗിയിൽ നിന്നുത്ഭവിച്ചവളായിരിക്കണം. അല്ലെങ്കിൽ വരാൻപോകുന്ന കാൎ‌യ്യങ്ങളെ മുൻകൂട്ടി പറഞ്ഞ ഒപ്പിക്കണം. വഴിയെ കൎണ്ണൽ ജില്ലയിൽ കുന്പാ എന്ന സ്ഥലത്തിന് സമീപമുള്ള ഒരു ക്ഷേത്രത്തിലെ ദേവൻറെ കല്പനയുണ്ടാകണം. മാതംഗിക്ക് വിവാഹം പാടില്ലെങ്കിലും പുരുഷസംസൎഗ്ഗം പാടില്ലെന്നില്ല. ഇവൾക്ക് ഒരു കവിടിമാലയുണ്ട്. അത് ഒരു കിണറ്റിൽ 3 നാൾ ഇട്ട വെച്ചിട്ടെ ഉത്സവത്തിങ്കൽ ധരിച്ച്കൂടു. കവിടിമാലയും ധരിച്ചകൎമ്മിയുടെ വഴിയാലെ നടക്കും. കൎമ്മി ഒരു പീശ്ശാങ്കുത്തിയും മെതിയടിയും ശൂലവും കയ്യിലെടുത്ത മുന്പിൽ നടക്കും. ഇതകളും മൂന്നനാൾ കിണറ്റിൽ കിടന്നിരിക്കണം. കൎമ്മിയും ശേഷക്കാരായ സ്ത്രീപുരുഷന്മാരും നിരന്നനില്ക്കും. മാതംഗി എന്തെല്ലാമൊ ഉറക്കെ പറഞ്ഞുംകൊണ്ട് അവരെ മേൽ തുപ്പികൊണ്ടും കോൽകൊണ്ട് തൊട്ടുകൊണ്ടും പ്രദക്ഷിണം വെക്കും. പറയുന്നതിൻറെ അൎത്ഥം മനസ്സിലാകയില്ല എങ്കിലും ഇതിനാൽ സകല അശുദ്ധിയും പാപവും നീങ്ങഉമെന്നാണ് വിശ്വാസം. ബ്രാഹ്മണർ മാത്രം വളരെ ഇതിന്ന് കൂടുമാറില്ല. ഇവൾക്ക് ബ്രാഹ്മണരുടെ ഗൃഹത്തി [ 235 ] ൻറെ മിറ്റത്തോളം പോകാം. അവിടെ ചില ക്രിയകൾ ചെയവാനുണ്ട്. ഒരു കുടത്തിൽ വെള്ളവുമായി ഉച്ചത്തിൽ തോറ്റം ചൊല്ലി താൻ ബ്രാഹ്മണരെയും ക്ഷത്രിയരെയും രാജാക്കളെയും ഋഷിമാരെയും മദം അടക്കിയത് പാടിയും കൊണ്ട് കുടത്തിലെ വെളളം സകല ആളുകളുടെ മേലും തളിക്കും. സ്ത്രീകൾ കഞ്ചുകം അഴിച്ച് അവൾക്ക് ദാനം ചെയ്യും. വീട്ടിലെ യജമാനസ്ത്രീ ധരിച്ച വസ്ത്രവം കൊടുക്കും. എങ്കിലും പുരുഷന്മാർ വഴിയെ കുളിച്ച പൂണുനൂൽ മാറ്റും. ഇതൊരു അസംബന്ധം തന്നെ. പറയനും മാഡികനും അന്യോന്യം തൊട്ടത് തിന്നുകയില്ല. കാളഹസ്തി രാജാവ് പറയർ കുതിരക്കാർ മുതിരമോഷ്ടിക്കാതിരിപ്പാൻ ഇതൊരുതരമായി കണ്ടിരിക്കുന്നു. മുതിര വേവിക്കുംമുന്പെ അതിൽ ഒരു മാഡികയെകൊണ്ട് വെള്ളം കുടയിക്കും. തൃപ്പതി ദേവൻ കൊല്ലത്തിൽ ഒരിക്കൽ കിഴക്കും, തെക്കും, പടിഞ്ഞാറം, വടക്ക്, ഇവിടങ്ങളിൽ 4 മാഡികെക്ക് പ്രത്യക്ഷമാകുമെത്രെ. ഓരോരുത്തൻ ഓരൊ ചെരിപ്പ് കൊടുക്കണം എന്ന് കല്പിക്കും. എന്നാൽ ഇവർ തങ്ങടെ കുടി വെള്ലവലിച്ച്, ഒരു മുറിയിൽ അരിപ്പൊടി കനത്തിൽ പരത്തും. പിറ്റേന്ന് നോക്കുന്പോൾ അതിൽ ഒരു കാലടി അടയാളം കാണാം. അതിന് പാകമായിട്ട് ഒരു ചെരിപ്പുണ്ടാക്കി തൃപ്പതിക്ക് എഴുന്നള്ളിക്കും. അന്യോന്യം ആലോചിക്കാതെയാണ് ചെരിപ്പുണ്ടാക്കുക എങ്കിലും തെക്കുനിന്നും വടക്കുനിന്നും വരുന്ന ചെരിപ്പുകൾ ഒരു ജോഡും കിഴക്ക്നിന്നും പടിഞ്ഞാറുനിന്നും ചെല്ലുന്നുത് ഒരു ജോഡും ആയിതീരും എന്ന വിശ്വാസം. മലയുടെ അടിയിൽ ദേവൻറെ ബിംബത്തിൻറെ മുന്പിലാണ് ചെരിപ്പുകൾ വെക്കുക. കൊല്ലം കഴിയുന്പൊഴെക്ക് ക്രമേണ അടി തേയുംപോൽ. ചില സമയം ഇവർ ജാംബവാൻറെ സന്താനങ്ങളാണെന്ന് പറയും. ചിലപ്പോൾ മാതംഗിയുടെ മക്കളാണെന്നും പറയും. വിധവാവിവാഹം ധാരാളം ആവാം. പക്ഷെ വിവാഹത്തിങ്കൽ വിധവമാർ മാത്രമെ പാടുള്ളൂ. ഭാൎ‌യ്യ മരിച്ചവൻ മാത്രമെ വിധവയെ വിവാഹം ചെയ്കയുമുള്ളൂ. കുറച്ച് ഉറപ്പിക കൊടുത്താൽ ഭാൎ‌യ്യയെ ഉപേക്ഷിക്കാം. എന്നാൽ വ്യഭിചാരം നിമിത്തമാണ് ഉപേക്ഷിക്കു [ 236 ] ണതെങ്കിൽ പണം കൊടുക്കെണ്ടാ. താലികെട്ടാൻ അമ്മാമനാണ്. തിരണ്ടാൽ 10 ദവസം അശുദ്ധിയുണ്ട്.

ശവം ദഹിപ്പിക്കയും സ്ഥാപിക്കുകയും ഉണ്ട്. നഗ്നമായിട്ടാണ് സ്ഥാപിക്ക എന്ന പറയുന്നു. കുട്ടികളെ കമുൾത്തിയാണ് കുഴിച്ചിടുക. ഗൎഭിണികളെ ദഹിപ്പിക്കണം. ചില ദിക്കിൽ വെളുത്തേടൻ ഇവക്ക് പ്രത്യേകമായിട്ടുണ്ട്. ഇല്ലാത്ത എടങ്ങളിൽ സാധാരണ ദോബിതന്നെ അലക്കും. പക്ഷെ വസ്ത്രം വെള്ളത്തിൽ ആൾത്തി കൊടുക്കണം. ഇവൎക്ക് പൂൎവ്വബട്ടാ എന്നൊരു പേൎകൂടിയുണ്ട്. അൎത്ഥം ലോകത്തേക്കാൾ 6 മാസം മൂത്തവൻ എന്നാണത്രെ.

മാരാൻ (മാരയാൻ)

വടക്കെമലയാളത്തിൽ ചിലേടത്ത് ഓച്ചാൻ എന്നും വിളിക്കും. ചിറക്കൽ, കാഞ്ഞിരോട ഈ താലൂക്കുകളിൽ ഇവർ നായൎക്കും മേല്പട്ടുള്ളവൎക്കും ക്ഷൌരവും ശീതികവൃത്തിയും ഉണ്ട്. അതിനാൽ അത്തിക്കുറിശ്ശി എന്നുമാത്രം പറയും. മാരയാൻ ശബ്ദമില്ല. എങ്കിലും വടക്കെ മലയാളത്തിലെ മാരാനുമായി ചൎച്ചയുണ്ടെന്നുള്ളതിന് തെളിവുണ്ട്. നായന്മാർ ശേഷക്രിയ തുടങ്ങുംമുന്പേ ശീതികൻ തലയിലെ രോമം അറക്കണം. ചെണ്ടകൊട്ടുന്ന മാരയാൻ അല്ലെങ്കിൽ മാരാർ അന്പലവാസിയായിട്ട് നടക്കും. ക്ഷൌരം ചെയ്യുന്ന വടക്കൻ മാരാനുമായി ചാൎച്ചയുണ്ടെന്ന് പറഞ്ഞാൽ ചൊടിക്കും. മാരാന പാണി, കോണി, നടുമിറ്റം, തിരുമിറ്റം, ഇങ്ങിനെ നാല് അധികാരമാണെന്ന് ഒരു പഴഞ്ചൊല്ലുണ്ട്. കാനേഷുമാരിയിൽ എല്ലാവരെയും ക്ഷുരകനാക്കിയാണ് ചേൎത്തിട്ടുള്ളത്. തെക്കെമലയാളത്തിലും എല്ലാടവും ക്ഷൌരപ്രവൃത്തി വിട്ടിട്ടില്ല. നന്പൂതിരിമുഷ്ക അധികമുള്ള ദിക്കിൽ മാത്രമെ വിട്ടിട്ടുള്ളൂ. ആ വക സ്ഥലങ്ങളിൽ നന്പൂതിരിമാൎക്ക് സംബന്ധവുമുണ്ട്യ തിയ്യർ, മുക്കുവർ, ഇവൎക്ക് ക്ഷുരകനാണ് പുരോഹിതൻ എന്ന് ഓൎത്തകൊള്ളെണ്ടതാകുന്നു. കൊച്ചിശീമയിൽ മാരാരിൽ ചിലർ തിയ്യാടിനന്പ്യാരെ പോലെ ഭഗവതിക്ക് ക [ 237 ] ളം കുറിക്കുകയും പാടുകയും ചെയ്യാം. അവിടെ ചിലേടത്ത് കുറുപ്പ് എന്നും പേരുണ്ട്. ചിലർ അന്യോന്യം തൊട്ടുണഅണുകയില്ല. കൊള്ളക്കൊടുക്കയുമില്ല. താലകെട്ട്, പുല ഇത്യാദി നായന്മാരെപോലെ തന്നെ. കൊച്ചിശീമ തെക്കൻതാലൂക്കുകളിൽ ഇവൎക്ക് ശ്രാദ്ധത്തിന് എളയതാണ് പുരോഹിതൻ. താലികെട്ടാൻ തിരുമുല്പാടും മറ്റെടങ്ങളിൽ സ്വജാതിതന്നെ പുരോഹിതൻ. താലികെട്ടാൻ എണങ്ങനും തിരുവാങ്കൂറിൽ ഇംഗ്ലീഷ്പ"ിച്ച മാരാന്മാർ ആ പേർ ഉപേക്ഷിച്ച് പിള്ള എന്ന് പേർ എടുത്തിട്ടുണ്ട്. മാരാരും മാരാനും രണ്ടുണ്ട്. എങ്കിലും ഈ വ്യത്യാസം ആലപ്പുഴെക്ക് തെക്കോട്ട് അത്ര ഘനമില്ല. വടക്കൻ തിരുവാങ്കൂറിൽ ഒരു നൂലെന്നും ഇരുനൂലെന്നും രണ്ട് വകയുണ്ട്. ഒരു നൂൽക്കാർ ഇരുനൂൽക്കാരെ മീതെയാണെന്നാണ് നാട്യം. ഒരുനൂൽ എന്ന പറഞ്ഞാൽ ഒരിക്കലെ വിവാഹമുള്ളൂ. വിധവാവിവാഹമില്ലെന്നാണൎത്ഥം. എന്നാൽ ബ്രാഹ്മണനെയൊ മറ്റ് മേൽജാതിയെയോ സംബന്ധക്കാരനായി സ്വീകരിക്കാം. ഉയൎന്നതരം മാരാന "ഷൾകൎമ്മ" മുണ്ട്. അത് എതെന്നാൽ പാണി, കോണി, നടുമിറ്റം, തിരുമിറ്റം, വെലിച്ചോർ, പൂച്ചോർ, ഈ അവകാശങ്ങളാകുന്നു. കോണി ശവം ശ്മശാനത്തിലേക്ക് കൊണ്ടുപോകുവാനുള്ള കട്ടിൽതന്നെ. നടുമിറ്റം നന്പൂതിരി ഇല്ലത്ത പുലപത്താംദിവസം പിണ്ഡംവെക്കാനുള്ള പന്തലാണ്. വെലിച്ചോർ വെലി ഇട്ടതിൻറെ ശിഷ്ടം കവ്യം. പുച്ചോർ ദേവന നിവേദിച്ചതിൻറെ ബാക്കി. നന്പൂതിരിമാൎക്ക് ചൌളം, സമാവൎത്തം, യാഗം, ഇതിങ്കൽ ക്ഷൌരം മാരാന്മാർ വേണം. വെലി ഇടുന്പോൾ എള്ള കൊടുക്കയും വേണം. അന്നപ്രാശനം ക്ഷേത്രത്തിൽവെച്ചാണഅ.

മാലർ

ഇവർ തെലുങ്കദേശത്ത് പറയരാണ്. ഗോമാംസം തിന്നും മദ്യം നന്നെ കുടിക്കും. ക്ഷേത്രങ്ങളിൽ കടന്ന്കൂടാ. ഊരിലെ കിണറ തൊട്ടുകൂടാ. അലക്കും ക്ഷൌരവും തങ്ങൾ തന്നെ. മാഡികരെ ഇവൎക്ക് വളരെ പുച്ഛമാണ്. അവർ ശവം തിന്നുംപോൽ. ഇവർ മുത്തി എറച്ചിതിന്നും താനും മാലക്ക് പുരോഹിതൻ മാ [ 238 ] ലാ തന്നെ. തോൽചെരിപ്പ് തൊടുകയില്ല. മുഖ്യ പ്രവൃത്തി നെയ്ത്താണ്. ചിലർ വയലിൽ കൂലിപ്പണിക്കുംപോകും. വിവാഹം അഛനമ്മമാരാണ് ഉറെക്കുവാൻ. മകന് കല്യാണം വേണമെന്ന് ഉറച്ചാൽ അഛൻ ഒരു ബ്രാഹ്മണനോട് ആലോചിക്കും പെണ്ണിനെ തിരവാൻ കിഴക്കോട്ടൊ പടിഞ്ഞാട്ടൊ വടക്കോട്ടൊ തെക്കോട്ടൊ പോകേണ്ടു എന്ന്. വിവാഹത്തിങ്കൽ നൂറ്റൊന്ന് എഴയുള്ള ഒരു ചരട് മഞ്ഞൾ പുരട്ടി പെണ്ണിൻറെ അമ്മാമൻ പക്കൽകൊടുക്കും. അവൻ അത് കയ്യിൽ എടുത്തുംകൊണ്ട് അവളുടെ അഛനമ്മമാരോടുംകൂടിയ സ്വജനങ്ങളോടും ചോദിക്കും വിവാഹത്തിന് വല്ല വിരോധവുമുണ്ടൊ എന്ന്. ഇല്ലാ എന്ന് സകലരും പറഞ്ഞാൽ അവൻ ചരട് പെണ്ണിൻറെ കഴുത്തിൽ കെട്ടും. മണവാളൻ ക്ഷൌരം കഴിക്കണം. അവൻറെ കൈകാൽ നഖങ്ങളും കണ്ണിൻറെ പോളയിലെ രോമങ്ങളും പുരോഹിതൻ മുറിക്കുകയും വേണം. മുറിച്ചരോമവും നഖങ്ങളും ഈ ക്രിയ സമയം മണവാളൻറെ വായിൽ ഇട്ട് വെക്കുന്നു. കാലുറുപ്പികയും ഒരു പഴയമുറത്തിൽ ഇട്ട അരിക്കിഴി വിളക്കും വെറ്റിലയടക്കയും വെച്ച് പുരോഹതൻ മണവാളൻറെ മുടിതൊട്ട് അടിയോളം മൂന്നീട ഉഴിഞ്ഞതിൻറെ ശേഷം മുറത്തോടുകൂടി പുരോഹിതൻ പോകും. ദോഷം തങ്ങൾക്ക് പറ്റി എങ്കിലൊ എന്ന് ഭയപ്പെട്ടിട്ട് കാണികളെല്ലാം ദൂരെ വാങ്ങി നിൽക്കും. ഇനിയും വളരെ ചടങ്ങുകളുണ്ട്. അതൊക്കെ കഴിഞ്ഞാൽ സ്ത്രീ ഒരു നെയ്ത്ത്തറയിന്മേൽ കാൽ വെക്കണം. അവളെ കാലിൻറെ മീതെ പുരുഷൻ അവൻറെ കാലും വഴിയെ അവൻ താലികെട്ടും. താലി തട്ടാൻ കൊണ്ടുവരണം. സ്ത്രീപൂരുഷന്മാർ അങ്ങട്ടും ഇങ്ങട്ടും തലയിൽ പാൽ ഉറ്റിക്കണം. വഴിയെ എല്ലാരും കൂടി ഊരിലെ ക്ഷേത്രത്തിലേക്ക് പോകും. ഭാൎ‌യ്യഭൎത്താക്കന്മാർ ഉടുത്ത വസ്ത്രങ്ങൾ കൂട്ടകെട്ടീട്ടാണ് നടക്കേണ്ടത്. മടങ്ങി വീട്ടിൽ വന്നാൽ ഗുരുതി ഉഴിയണം. ഒരു തട്ടിൽ നിറച്ച അരിയും അതിൻറെ മീതെ ഒരു പൊൻമൂക്കുത്തിയും വെച്ചിട്ടുണ്ടാകും. അത് സ്ത്രീപുരുഷന്മാർ വലംകാൽകൊണ്ട് തൊടണം. എനി അകത്ത് കടക്കാം. വഴിയെ രണ്ടാളും ഒരു പാത്ര [ 239 ] ത്തിൽനിന്ന് പാൽകഞ്ഞി കഴിക്കണം. പിന്നെ ഭൂമലു എന്നൊരുക്രിയയുണ്ട്. ഇത് ദന്പതിമാൎക്കും അവരുടെ രക്തസംബന്ധികൾക്കും മാത്രമാണഅ. സംബന്ധികൾ എല്ലാം ഭാൎ‌യ്യയും ഭൎത്താവുമായിരിക്കണം. 3 അല്ലെങ്കിൽ 5 സ്ത്രീയും അത്ര പുരുഷന്മാരും വേണം. രണ്ട് കരിന്പടത്തിൽ ഒണങ്ങൽ വിളന്പും. ഒന്നിൻ‌റെ ചുറ്റും പുരുഷന്മാരും മറ്റതിൻറെ നാലുപുറവും സ്ത്രീകളും ഇരുന്ന് ഉണ്ണണം. ഒരു വറ്റുപോലും വീഴരുത്. വീണാൽ വലിയ കലശലുണ്ടാകും. പ്രായശ്ചിത്തം വേണം. ഇങ്ങിനെ മുന്ന് ദിവസം ഈ രണ്ട്പ്രാവാശ്യം വേണം വിധവമാൎക്ക് ചേൎന്നുകൂടാ എന്ന് പറയേണ്ടതില്ലല്ലൊ. മൂന്ന്ദിവസവും ദന്പതിമാരെ മേൽ അക്ഷതം ഇടണം. തേപ്പിക്കുംമുന്പെ സ്ത്രീയുടെ വായിൽ തേങ്ങാപ്പൂൾ തിരുകണം കുറെ പുറത്തേക്ക് ജനിച്ചുംകൊണ്ട്. അത് പുരുഷൻ കടിച്ചെടുത്ത് തിന്നണം. ഇത്പ്രകാരം തന്നെ താംബൂലവും പെണ്ണ് തിരണ്ടാൽ വളരെ ഘോഷമുണ്ട്. ഒടുവിൽ അവളെ ഭൎത്താവിൻറെ വീട്ടിലേക്കയ്ക്കുന്പൾ അമ്മ നല്ല ഉപേദശം കൊടുക്കും. മാനംകെട്ട് മടങ്ങി വരുന്നതിനേക്കാൾ കിണറ്റിൽ ചാടി മരിക്കുക നല്ല എന്ന് പറയും. രണ്ട് ഭാൎ‌യ്യ വിരോധമില്ല. സ്ത്രീക്ക് രണ്ടാം വിവാഹം പാടില്ല. എന്നാൽ ഭൎത്താവ് മരിച്ചാൽ മറ്റൊരുത്തൻറെ വെപ്പാട്ടിയായിരിക്കാം. കൎണ്ണാടകഭാഷക്കാരുടെ എടയിൽ രണ്ടും അല്ലാത്ത ഒരു മാതിരി അൎദ്ധവിവാഹമുണ്ട്. അതിന് പുടവകെട്ട് എന്ന് പറയും. പുടവമുറിയല്ല. അത് കഴിഞ്ഞാൽ സ്ത്രീക്ക് താലികെട്ടാം. വളയും മറ്റ് ആഭരണങ്ങളും പാടില്ല. കുട്ടിക്ക് അഛൻറെ സ്വത്തിന്ന് ഏതാനും അവകാശമുണ്ട്. രണ്ടാമത് കെട്ടപ്പെട്ട സ്ത്രീ രണ്ട് താലികെട്ടണം. പ്രവേദന തുടങ്ങിയാൽ ഗൎഭിണിയുടെ അടുക്കെ ഒരു അരിവാളും വേപ്പിലയും വെക്കണം. പ്രസവത്തിന് താമസം കണ്ടാൽ സുഖപ്രസവമുണ്ടായിട്ടുള്ള ഒരു സ്ത്രീ ഗൎഭിണിക്ക് വെറ്റിലയും മറ്റും കൊടുക്കും. അതുകൊണ്ടും ആയില്ലെങ്കിൽ കിണറ്റിങ്കൽനിന്ന് ഇപ്പോൾ പറഞ്ഞ സ്ത്രീ നില്ക്കുന്നെടംവരെ ആളുകൾ നിന്നിട്ട കിണറ്റിൽ നിന്ന വെള്ളം കൈമാറി മാറി അവൾ കയ്യിൽ കൊടുക്കും. അവൾ അത് ഗൎഭി [ 240 ] ണിയെകൊണ്ട് കുടിപ്പിക്കും. ഇത് "അറ്റകയ്യാ"ണ്. കുട്ടിയുടെ പൊക്കിൾ മുറിച്ച് കുളിപ്പിച്ചാൽ ഒരു തുശി ചൂടുപിടിപ്പിച്ചിട്ട സന്ധുക്കളിൽ ചൂടുവെക്കും. ചുരുങ്ങിയാൽ ഇരുപത് എടുത്ത് വെക്കണം. പൊക്കിൾ മുറിച്ചാൽ അവിടെ വല്ലതും ഒരു നാണ്യം വെക്കണം. അത് പേറ്റിക്കാണ്. പെറ്റതിൻറെ 3,5,7,9 ദിവസങ്ങളിൽ സ്ത്രീയെ കുളിപ്പിക്കണം. അതിന്ന് സമീപം കുടിക്കാർ ഓരൊ പാത്രം ചൂടുവെള്ളം അയക്കണം. കുളിപ്പിച്ച സ്ത്രീകൾ പിന്നെ സ്വഗൃഹത്തിൽപോയി തങ്ങളുടെ കുട്ടികളെ കുളിപ്പിക്കും. മുന്പത്തെ കുട്ടികൾ ഒക്ക മരിച്ചുപോയിട്ടുണ്ടെങ്കിൽ ശിശുവിൻറെ മൂക്കും കാതും കുത്തണം. ആയത് ശിശുവിനെ എലയിൽ ചോറ് വിളന്പി അതിൽ കിടത്തി തിരച്ചിട്ടാണ്. ആ ചോർ നായ്ക്കൾക്ക് കൊടുക്കും. ശിശുവിന്ന എച്ചിൽഎല എന്ന ചോർ നായ്ക്കൾക്ക് കൊടുക്കും. ശിശുവിന്ന എച്ചിൽഎല എന്ന പേർ വിളിക്കും. എനികുട്ടിൾ വേണ്ടാ എന്നുണ്ടെങ്കിൽ ശിശുവിന് പേരിടുക മതി എന്നാണഅ. കുട്ടിക്ക ക്ഷണത്തിൽ പല്ലുപുറപ്പെടുന്നത് മറു ആൾത്തി കുഴിച്ചിടാഞ്ഞിട്ടാണത്രെ. ആദ്യം മേലെവരിയിൽ മുളച്ചാൽ അമ്മാമന് ദോഷം. പെൺകുട്ടിയായാൽ അതിൻറെ ചുണ്ടും താടിയും മറുകൊണ്ട് ഉരെക്കും. ഇത് മുഖത്ത് രോമം ഉണ്ടാകാതിരിപ്പാനാണ്. ഇവർ വൈഷ്ണവരും ശൈവരും ഉണ്ട്.

ശൈവർ വീട്ടിനകത്ത്നിന്ന് മരിപ്പാനയക്കയില്ല. വെള്ളം കൊടുക്കാതെ മരിക്കുക വലിയ കഷ്ടമാണ്. സ്വൎഗ്ഗം ലഭിക്കയില്ല. പ്രാണൻ പോയ ഉടനെ കണ്ണും വായും മൂടും. മൂക്കും ചെവിടും തിരുക്കിടും. കാലിൻറെ പെരുവിരൽ രണ്ടും കുട്ടികെട്ടും. തലെക്കൽ സാന്പ്രാണി പൂകെക്കും. ശവത്തെ കുളിപ്പിച്ചാൽ വായിൽ വെറ്റിലയുടെക്ക് കൊടുക്കണം. മൂടിയ വസ്ത്രത്തിൽനിന്ന് ഒരു ചതുരകഷണം മുറിച്ച് ക്ഷേത്രത്തിലെ നന്പിക്ക് കൊടുക്കണം. വിധവയും മറ്റ് ശേഷക്കാരും മറ്റ് ശവം എടുക്കാനുള്ളവരും പുരോഹിതനും അല്പം അന്നം ഭക്ഷിക്കണം. ശവം കുഴിച്ചിടുകയാണ് കുഴി പകുതി മുടിയാൽ അവിടെ മൂന്ന് കല്ല് വെക്കും. ശവത്തിൻറെ തലെക്കും കാൽക്കും നടക്കും.നടവിലെ കല്ലിന്മേൽ പുരോഹിതൻ നിന്നിട്ട് അവൻറെ കാൽ കഴുകിക്കണം. അവിടെ നി [ 241 ] ന്നും കൊണ്ടാണ പുരോഹിതൻറെ ഫീസ്സിൻറെ തൎക്കവും കൂട്ടവും. കുഴി മുഴുമൻ മൂടികഴിഞ്ഞാൽ പിന്നെ അല്പം ചില ക്രിയ കൂടിയുണ്ട്. അതും കഴിഞ്ഞാൽ എല്ലാരും മടങ്ങും. വഴിക്ക് വല്ല കിണറ്റിങ്കലും കുളിച്ച ശുദ്ധമായാൽ വെറ്റിലയടെക്കയും പലഹാരങ്ങളും തിന്നും.

മാലി.


ഉരിയദേശത്ത് കൃഷിയും മറ്റുമാണ്. തിരളുംമുന്പ് വിവാഹം വേണം. ഭൎത്താവിനെ കിട്ടാഞ്ഞാൽ ഒരു മാതിരി പോയ്കല്യാണം ഉണ്ട്. പുല പത്ത്. വിധവാവിവാഹം ആവാം. ജ്യേഷ്"ൻറെ വിധവയെ അനുജൻ പതിവായി വിവാഹം ചെയ്യും.

മാവിലാൻ.


നായാട്ടും മരുന്ന് പറിക്കലും പ്രവൃത്തി. ഭാഷ ഒരു മാതിരി ദുഷിച്ച തുളു. മക്കത്തായമാണ്. ചിലൎക്ക് മരുമക്കത്തായമാണത്രെ. ചിറക്കൽതാലൂക്കിലെ ഇവരെ കാണുന്നുള്ളൂ. ഇപ്പോൾ പ്രവൃത്തി വട്ടി കൊട്ടയുണ്ടാക്കലാണ്.

മുക്കുവൻ.


തെക്കോട്ട് മക്കത്തായവും വടക്കോട്ട് മരുമക്കത്തായവും ആകുന്നു. നന്നെ തെക്കോട്ട് ഇവരെ അരയൻ എന്നും പറയും. കണ്ണൂരിൽനിന്ന് വടക്കോട്ട് മുകുവൻ എല്ലെങ്കിൽ മുകയർ എന്നൊരു വക മീൻപിടുത്തക്കാരുണ്ട്. മുകുയർ പുഴമീൻ പിടുത്തക്കാരും മുക്കുവർ കടൽമീൻ പിടത്തക്കാരും ആണെന്നും പറയുന്നുണ്ട്. മുക്കുവൻ തിയ്യൻറെയും കമ്മാളൻറെയും താഴെയാണ്. വടക്കെ മലയാളത്തിൽ പൊന്നില്ലം, ചെന്പില്ലം, കാരില്ലം, കാച്ചില്ലം ഇങ്ങിനെ നാല് ഇല്ലക്കാരാണ്. തെക്കെമലയാളത്തിൽ പൊന്നില്ലമില്ല. അതിനാൽ മൂനില്ലക്കാർ എന്ന് പറയും. ബാക്കിയുള്ളവൎക്ക് ക്ഷൌരം ചെയ്യുന്നതായി കാവുതിയൻ എന്നൊരു കൂട്ടരുണ്ട്. അവരെ ചില സമയം പണിമകൻ എന്നും വിളിക്കും. നാലില്ലക്കാർ മറ്റവരേക്കാൾ മീതെയാണ്. പുലെക്ക് തളിപ്പാൻ കാവുതിയൻ വേണം. കടൽവെള്ളം കൊണ്ടാണ് തളിക്കുക. ജാതിക്കൂട്ടം തീ [ 242 ] ക്കാനും വിവാഹമോചനം വിധിക്കാനും രാജ്യം എന്ന പേരായിട്ട് സഭയുണ്ട്. അതിൽ ചേരുന്ന കാരണവന്മാൎക്ക് കടവൻ എന്നും കടക്കോടി എന്നും പേർ. സഭാനാഥൻ അരനാകുന്നു. തങ്ങളുടെ അതിക്ക് കടന്ന്പിടിക്കുന്ന കടലേടിയുടെ തല അരയന്നാണ്. പെണ്ണ് തിരണ്ടാലും വിവാഹത്തിന്നും വെറ്റില അടെക്ക പുകലെക്ക് അവന്ന് അവകാശവും ഉണ്ട്. മുക്കുവൎക്ക് വെളിച്ചപ്പാടന്മാർ ഉണ്ട്. ആയിത്താൻ എന്ന് പേർ. ഒരു ആയിത്താൻമരിച്ചാൽ പിന്നെത്തെവൻ. അവൻറെ അനന്തരവന്മാരുടെ കൂട്ടത്തിൽ ഉറച്ചിൽ ഉണ്ടാകുന്നവും അന്പലത്തിൽ ശാന്തിക്കു ആളെ തിരഞ്ഞെടുക്കുന്നത് കടവൻ വംശത്തിൽനിന്നും ആകുന്നു. പൂജക്കാരന് മാനക്കൻ എന്നും ബാണക്കൻ എന്നും പേർ 1891 ലെ കാനേഷുമാരി റിപ്പോൎട്ടിൽ ഇപ്രകാരം കാണുന്നു. വടക്കൻതാലൂക്കുകളിൽ മുക്കുവത്തി ദൂരത്തായാൽ ആ ദിവസങ്ങളിൽ മാപ്പളയുടെ പുരയിൽ പാൎക്കണം. മാപ്പളയും മുക്കുവനും തമ്മിലുള്ള അടുപ്പം ഇതിനാൽ ദുഷ്ടാന്തമാകുന്നു. തലശ്ശേരിയൽ അരയന്മാർ എന്ന് പേരായി രണ്ട് തലവന്മാരുണ്ട്. കാച്ചില്ലം, പൊന്നില്ലം ഈ രണ്ട് ഇല്ലക്കാരാണ്. കൂടാതെ മാനക്കൻ എന്ന് പറയുന്ന ചില പണിക്കാരും ഉണഅട്. താലികെട്ടുവേണം തിരളുംമുന്പ് ഇതിന് പന്തലിൽ കിഴിക്കൽ എന്ന് പേരാകുന്നു. താലികെട്ടേണ്ടത് ഒന്നുകിൽ ഭൎത്താവാവാൻ തുടങ്ങുന്നവൻ. അല്ലാത്തപക്ഷം അന്യഗോത്രക്കാരത്തി മുക്കുവസ്ത്രീ. താലികെട്ടിയാൽ 7 ദിവസം കുട്ടി പുറത്ത് പോയിക്കൂടാ. വിവാഹം രണ്ട് മാതിരിയുണ്ട്. കോടി ഉടുക്കൽ, വീട്ടിൽ കുടൽ. കഴിയുന്നവർ ഒന്നാമത്തെ മാതിരി ചെയ്യും. വെച്ചിരിക്കൽ എന്ന പേരായിട്ട ഒരു വിധം [ 243 ] ഉപേക്ഷിക്കാം. ഗൎഭിണിക്കു 5-ാംമാസത്തിലൊ 7-ാം മാസത്തിലൊ പുളികുടി അല്ലെങ്കിൽ നെയ്യ് സേവിക്കൽ വേണം. ഗൎഭം മുതൽ പ്രസവിച്ച 3ാം ദിവസം വരെ ഭൎത്താവ് തല നീട്ടണം. അന്ന് കാവുതീയസ്ത്രീ തളിച്ചാൽ പുല തീൎന്നു. ആ ദിവസം തന്നെ അവൾ അന്പലത്തിലു കുടയണം.

ശവം മറ ചെയ്കയത്രെ പതിവ്. വിധവ താലി അറക്കണം. കോടി ഉടുക്കൽ കഴിഞ്ഞവളാണ് വിധവ എങ്കിൽ ചില സമയം താലി അറക്കുക കാവിതിയത്തിയാണ്. കരയുവനായി നാലഞ്ച് കാവിതിയത്തികളെ വിളിക്കും. ശവം മൂടിയ വസ്ത്രത്തിന്മേൽ നിന്ന കാവിതിയൻ ശേഷം മുറിച്ച മകന് കൊടുക്കണം. ശവക്കുഴി മൂടിയതിൽപിന്നെ മകൻ ഒരു കുടത്തിൽ വെള്ളവുമായി 3 പ്രദക്ഷിണം ചെയ്യമം അവസാനം കുടം ഇട്ട് ഉടെക്കുകയും വേണം. വീട്ടിൽ മടങ്ങി വന്നാൽ മകനെയും ശവം എടുത്തവരെയും കാവുതിച്ചി തളിക്കണം. ഒടുവിലെ ശേഷക്രിയ 8ാം ദിവസവും ചില സമയം 14 ാം ദിവസവും ചെയ്യും. മൂത്തമകനെ 6 മാസമെങ്കിലും ഒരു സംവത്സരമെങ്കിലും ക്ഷൌരം പാടില്ല.

മുടവർ.


തിരുവാങ്കൂറിൽ ഏലമല, കണ്ണൻദേവൻമല, ഇവിടങ്ങളിൽ ഒരു തരം മലക്കാരാണ്. സോദരൻറെയൊ സോദരിയുടെയൊ മകളെ കെട്ടിക്കൂടാ. അമ്മാമൻറെ മകളെ കെട്ടേണ്ടതാണ്. ഭാൎ‌യ്യന്മാർ രണ്ടൊ മൂന്നൊ ആവാം. ജ്യെഷ്"ത്തിയും അനുജത്തിയുമായാലും തരക്കേടില്ല. സന്താനമില്ലാഞ്ഞാൻ ഭൎത്താവ് നീലൻറെ മാസം തന്നെ തിന്നാൽ മതി. ഭാൎ‌യ്യ ഒരു മരുന്ന് സേവിക്കേണ്ടതുണ്ട്. ചില കൂട്ടുൎക്ക് അനേകഭൎത്തൃത്വം ആവാം. പക്ഷെ ജ്യേഷ്ടാനുജന്മാരായികൂടാ. ജ്യേഷ്ടാനുജൻമക്കളും അങ്ങിനെ തന്നെ. ഒരുത്തന് ഒരു ഊരിൽ പല ഭാൎയ്യമാരാവാം. മറ്റൊരു ഊരിൽ അനേകഭൎത്താക്കന്മാരുള്ള ഒരുത്തിയുടെ ഒരു ഒഹരിക്കാരനുമാവാം. വിവാഹംത്തിനു ദൂര സംബന്ധികളുടെയും കൂടി സമ്മതം വേണം നിശ്ചയിക്കേണ്ടത് പുരുഷൻറെ എളയമ്മ മൂത്തമ്മ മക്കളാകുന്നു. നിശ്ചയിച്ചാൽ സ്ത്രീപുരുഷന്മാർ വീടുവിട്ട് ഒരു ഗുഹയിൽ [ 244 ] അല്പനാൾ പാൎക്കണം. തിരികെ വന്നാൽ രണ്ടാൾക്കും സമ്മതമെങ്കിൽ തോടാ, വള, ചീൎപ്പ മുതലായ്ക ധരിച്ചിട്ട പെണ്ണിനെ പുരുഷൻറെ വീട്ടിലേക്ക് കൊണ്ടുപോകും. യോജിച്ചില്ലെങ്കിൽ അവനവൻറെ പാട്ടിൽ പോകും. പണ്ട് താലികെണ്ടായിരുന്നു. പക്ഷെ താലികെട്ടിയ കന്യാകമാരൊക്കെ ചത്തുപോയത്രെ അതിനാൽ പിന്നെ ആ ക്രിയ വേണ്ടാ എന്ന് വെച്ചു. വിധവാവിഹം നടപ്പുണ്ട്. മരിച്ച ഭൎത്താവിൻറഎ അമ്മയുടെ അനുജത്തിയുടെ മകനാണ് അവളെ എടുക്കേണ്ടത്. എന്നാൽ ഈ കാലം ഭൎത്താവിൻറെ സോദരൻ ഒഴികെ ആരും കെട്ടാം. അനുജൻറെ ഭാൎ‌യ്യവീട്ടിൽ ജ്യേഷ്ടന്ന പോയിക്കൂടാ. അവളെ നോക്കുകപോലും പാടില്ല. ആണു പെണ്ണും മനസ്സൊത്താൽ പറയാതെ ചാടിപ്പോയി കാട്ടിലൊ ഗുഹയിലൊ കുറെ ദിവസം പാൎക്കും. എടെക്ക് ഊരിൽ വന്നിട്ട് ഇഷ്ടന്മാരോട് വല്ലതും വാങ്ങി കൊണ്ടുപോയി ഭക്ഷിക്കും. ശേഷക്കാരുടെ കോപം ശമിച്ചാൽ മടങ്ങി വന്നു ഭാൎ‌യ്യഭൎത്താക്കന്മാരായി പാൎക്കുകയും ചെയ്യും. വിവാഹം ഉറച്ചാൽ പെണ്ണ് വെള്ളത്തിനൊ മറ്റൊ പോയെടത്ത്നിന്ന് പുരുഷൻ പിടിച്ച് കൊണ്ടുപോകുകയും നടപ്പുണ്ട്. അല്പനാൾ രണ്ടാളുംകൂടി എവിടെ എങ്കിലും പാൎത്ത് മടങ്ങി വരും അതിനിടെക്ക് തിരഞ്ഞചെന്നിട്ടില്ലെങ്കിൽ. ബോധിക്കുന്പോൾ ഭാൎ‌യ്യയെ ഉപേക്ഷിക്കാമെങ്കിൽ നടപ്പദോഷമൊ സ്വരചേൎച്ചകേടൊ ഇല്ലെങ്കിൽ ത്യജിക്കുന്നത് മൎ‌യ്യാദെക്ക് വിരോധമാണ്. ഇതിൽ ലഘുവായ തെറ്റിന് ഉപേക്ഷിക്കണമെന്ന് വെച്ചാൽ ഒരു ഇഷ്ടൻറെ കഴുത്തിലാക്കാം. ഭാൎ‌യ്യക്ക് ഭൎത്താവിനെ ത്യജിച്ച്കൂടാ. എങ്കിലും അവളുടെ പ്രവൃത്തികൊണ്ട് അവന്ന് മതി മതി എന്നാക്കി തീൎക്കാം. ഉപേക്ഷിക്കപ്പെട്ടവൾക്ക് പിന്നെ ധാരാളം വിവാഹം ചെയ്യാം. മരുമക്കത്തായമാണ്. ശവം മലൎത്തി കിടത്തി മറ ചെയ്കയാകുന്നു. പുരുഷശവത്തിന് കുഴി അരെക്ക് ആഴം മതി. സ്ത്രീയുടെതിന് മുലെക്ക് വേണം. മുടവാണ്ടി ഈരോട്ടിന് സമീപം സത്യമംഗലം താലൂക്കിൽ ഇവൎക്ക് പ്രത്യേകമായി ഒരു ഊരണ്ട്. കൊങ്ങുവെള്ളാളരിൽ കുരുടൻ, നൊ [ 245 ] ണ്ടി, ഇങ്ങിനെ അംഗവൈകല്യമുള്ള കുട്ടികളെ അഛനമ്മമാർ ഇവൎക്ക് കൊടുത്തുകൊള്ളമെന്നൊരു നടപ്പുണ്ട്. കുട്ടി ഒന്നിന്ന് 100 വരെ ഉറുപ്പികയും യഥാശക്തി കൊടുക്കണം. കുട്ടികളെ നന്നായി രക്ഷിക്കും. വാങ്ങിയ ആണ്ടിയുടെ ദത്ത് പുത്രനായിതീരും. മുതലിൽ പകുതിക്ക് അവകാശിയാകും. ഇങ്ങിനെ ചെയ്യുന്നതിന് പ്രതിഫലമായി വെള്ളാളർ വീട് ഒന്നിന്ന് കാലത്താൽ 4 ണ കൊടുക്കും. കൊല്ലത്തിൽ 6,400 ഉറുപ്പികയോളം വരവ് ഉണ്ടായിട്ടുണ്ട്. ഒരു താസിൽദാർ ആണ്ടികൾക്കെല്ലാം കൂടി കൂട്ടായി ആദായനികുതി കെട്ടി. അപ്പീലിൽ ദുൎബലപ്പെട്ടു എന്ന് പറയണമൊ പിരിവിൽ നാല്പത്തൊന്നിൽ ഒരു ഓഹരി തൃച്ചങ്ങോട്ട് അൎദ്ധനാരീശ്വരക്ഷേത്രത്തിലേക്കാണ്. ഒരു വെള്ളാളനെങ്കിലും ഈ വരികൊടുക്കാതിരിക്കയില്ല. കൊടുത്തില്ലെങ്കിൽ ജാതിഭ്രഷ്ടനാകും. അംഗഭംഗമുള്ള കുട്ടിയെ കിട്ടിയല്ലാതെ ആണ്ടി വീട്ടിൽനിന്ന് പോകുകയില്ല.

മൂകദൊര

വിശാഖപട്ടണം ജില്ലയിലും മറ്റും ഉണ്ട്. കൃഷിയും ചില്ലറ വ്യാപാരവും പ്രവൃത്തി. വിവാഹം തിരളുംമുന്പും പിന്പും ആവാം. അമ്മാമൻറെ മകളെ കെട്ടികൊള്ളണം. വിവാഹക്രിയ ചെയവാൻ അമ്മാമനാണ്. വിവാഹത്തിൻറെ എടയിൽ ഒരു ദിവസം ഒരു പുഴെക്കലേക്ക് ഒരു ഘോഷയാത്രയുണ്ട്. അവിടെ പെണ്ണ് പല്ലുതേക്കാനുള്ള കോൽ മൂന്ന് പ്രാവശ്യം കൊണ്ടുവന്ന പുരുഷന്ന് കൊടുക്കണം. രണ്ടാളും അടുത്തിരുന്ന പല്ലു തേച്ച് കുളിക്കും. തിരണ്ടപെണ്ണ് ഒരു മുറിക്കകത്ത് മൂന്ന്ശരം കുഴിച്ചിട്ട് നൂൽകൊണ്ട് മൂന്ന് ചുറ്റിയതിന്നുള്ളഇൽ ഇരിക്കണം. മൊന്തായത്ത് നിന്ന് ഒരു തൊട്ടിയിൽ ഒരു കല്ലുകെട്ടിത്തൂക്കുകയും വേണം. ശവം സാധാരണമായി ദഹിപ്പിക്കയാണ്. മുന്ന് പുലയുണ്ട്. 4ാം ദിവസം ശേഷക്കാർ ശ്മശാനത്തിൽ പോയി കവ്യം കാച്ചിവെലിഇടും. കഴിവുള്ളവർ 12ാം ദിവസവും അതിൽ പിന്നെയും ചെയ്യും ദഹിപ്പിച്ച് സ്ഥലത്തെ ഒരു വാഴ കുഴിച്ചിട്ടിട്ട് മഞ്ഞൾ, ആമണക്കെണ്ണ, പണം, ഇതെല്ലാം യഥാശക്തി അവിടെ വെക്കണം. പണമെല്ലാം വഴിയെ എടുത്ത് സദ്യെക്ക് ചിലവിടും. [ 246 ] -232-

                                           മൂസ്സത.
                തിരുവാങ്കൂറിലും കൊച്ചിശ്ശീമയിലും മൂത്തതെന്നും വടക്കേമലയാളത്തിൽ പൊതുവാൾ എന്നും അകപ്പൊതുവാൾ എന്നും വിളിക്കും.  അമ്പലവാസിയേക്കാൾ മീതെ എന്നൎത്ഥം. അതപോലേതന്നെ എളയത് എന്ന പറഞ്ഞാൽ ബ്രാഹ്മണനിൽ അല്പം താഴെ എന്നൎത്ഥം.  ഗായത്രി പത്തേയുള്ളൂ.  പുലയും അത്രതന്നെ.  വിവാഹം തിരളും മുമ്പും പിമ്പും ആവാം. മൂത്തപുത്രൻ മാത്രമെ വിവാഹം ചെയ്ക പതിവുള്ളൂ.  ശ്രീകോവിലിലേക്കു കടക്കുന്ന സോപാനം മോറുകയും തെടമ്പ എഴുന്നള്ളിക്കയും ആണ കുലധൎമ്മം.  സ്ത്രീകൾക്ക് മറക്കുടയുണ്ട.  വിധവാവിവാഹമില്ല.  വടക്കേ മലയാളത്തിലെ സ്ത്രീകളെ തെക്കോട്ട വേളികഴിക്കൽ നടപ്പില്ല.  ഉപനയനം 7 മുതൽ 9 വരെ വയസ്സിലാകുന്നു.  ഇത കൂടാതെ ഊരിൽ പരിഷമൂസ്സത്  ഒന്നുണ്ട.   പരശുരാമനോട ഭൂമി ദാനം  വാങ്ങിയ്ത നിമിത്തം അല്പം താഴ്ചയുണ്ടത്രെ.  അഷ്ഠവൈദ്യന്മാരേയും മൂസ്സത എന്ന വിളിക്കും.  ഒരാൾ നമ്പിയാണ നിശ്ചയം.  ശസ്ത്രക്രിയയിൽ രക്തം  തൊടേണ്ടിവരുന്നതിനാൽ ഇവൎക്കും അല്പം ഒര ന്യൂനത പറയുന്നു.  എനി  കറുകമൂസ്സത എന്നൊരു കൂട്ടരുണ്ട.  ഇവർ ചില ജാതിക്കാൎക്കു ശ്രാദ്ധത്തിന പുരോഹിതന്മാരാണ.  അവസാനം  കവിൽ മൂസ്സാണ ചിലേടത്ത ഇവർ പിടാരന്മാരാണ.  കാളികോഷ്ഠങ്ങളിൽ പൂജയാണ പ്രവൃത്തി.  ശാക്തേയന്മാരാണെന്ന പറയണമോ.  ഇതവരെ വൎണ്ണിച്ച എല്ലാ മൂസ്സതിനുമുണ്ട പൂണുനൂൽ.
                                       മൊരസു.
            കടപ്പാ, വടക്കേ അൎക്കാട,  ചേലം  ഇവിടെ ഒക്കേയുണ്ട.  ഇവൎക്കും അപ്രകാരംതന്നെ തെക്കേ ഇന്ത്യയിൽ  വേറേയും  ചില  ജാതിക്കാൎക്കും ഒര നടപ്പുണ്ടായിരുന്നു.  ഇത ആഫ്രിക്കാ,  ആസ്ത്രേല്യാ, അമേരിക്കാ  ഇവിടങ്ങളിലെ  സ്വദേശികൾക്കും ഉണ്ട.  മൂത്ത പുത്രിക്കും വിവാഹം നിശ്ചയിക്കുംമുമ്പ  കാത കുത്തണം.  കാത കുത്തുന്നതിന്റെ മുമ്പെ വലത്തെ കയ്യിന്റെ നടുവിരലിന്റെയും [ 247 ] മോതിരവിരലിന്റെയും അറ്റം ഒന്നാമത്തെ കണിപ്പിൽ വെച്ച കൊത്തിക്കളയണം. മുറിക്കേണ്ടത ദേശത്തെ കൊല്ലനാകുന്നു. കയ്യ ഒരു മരക്കഷണത്തിന്മേൽ വെച്ചിട്ടു ഉളികൊണ്ടണ [ 248 ]                                                     -234-

തെളിഞ്ഞാൽ ഭാൎ‌യ്യയെ തലയിൽ ഒര കൊട്ട മണലേറ്റിച്ച ഒരേ പകൽ മുഴുമൻ വെയിലത്ത നിൎത്തും. കുട്ടിയുടെ തലമുടി കളയുന്ന സമയം അമ്മാമന്ന ഒര സേർ അരിയും ഒര കോടി വസ്ത്രവും അര ഉറുപ്പികയും അവകാശമുണ്ട. ആദ്യം ഒര രോമം അമ്മാമൻ പറിക്കണം. തിരണ്ട പെണ്ണ പ്രത്യേകം ഒര കുടിലിൽ ഇരിക്കണം. 7-ആം ദിവസം കടിൽ ചൂടും, പെണ്ണ കുളിച്ച ശുദ്ധമാകയും ചെയ്യും. പെറ്റ സ്തീക്ക 3 ദിവസം ഭക്ഷണം ഈത്തമരത്തിന്റെ കരിമ്പാണ. പൊക്കിൾ കൊടി അറുത്ത കത്തി വേപ്പിലയോടുകൂടി ശിശു കിടക്കുന്നതിന്റെ ചുമട്ടിൽ 6 ദിവസം വെക്കും. പേരിടുക ലക്ഷണം പറയുന്നവനാണ. ശവം കമുത്തി കുഴിച്ചിടുകയാകുന്നു. ഇവർ സൎപ്പത്തെ പിടിപ്പാനും അധികം ഉയരത്തിൽ കുത്തനയുള്ള പാറകളുടെ ഇടയിൽനിന്ന തേൻ എടുപ്പാനും അതിസൎത്ഥന്മാരാണ. സൎപ്പത്തെ മടയിൽ കയ്യിട്ട പിടിക്കും. തേൻ എടുപ്പാൻ അരയിൽ കുടുക്കിട്ട ഒരുത്തൻ പിടിക്കെ കിൾപ്പെട്ട തൂങ്ങി ഇറങ്ങും. കയൎപിടിക്കുക പാടുണ്ടെങ്കിൽ അളിയനാകുന്നു. ഇത പോലേതന്നെ കടലിൽ മുത്തുമുങ്ങുന്നവന്റെ കയറും അളിയനാണ മിക്കതും പിടിക്കുക. ചുമര തുരന്ന കക്കാൻ ഇവർ കേമന്മാരാണ. കളവുമുതൽ വിറ്റ പണമാക്കാൻ സ്ത്രീകളും കേമത്തികളാണ.

                         യോഗിപുരുഷൻ.
            ഇയ്യടെ ഉണ്ടായതാണ.  തെക്കൻ കന്നടക്കാർ കൎണ്ണാടകവും തുളുവും സംസാരിക്കും.  ശവം ഇരുത്തീട്ടാണ കുഴിച്ചിടുക.  ശേഷക്രിയാവസാനം 12-ആം ദിവസമാണ. അന്ന് ബ്രാഹ്മണൻ പുരോഹിതനായി വേണം.
                                      രാവുലു.
             ഒരിയ രാജ്യത്ത  മൂന്ന മാതിരി അമ്പലവാസികളുണ്ട.  രാവുലു, മാലി, മുനി ഇങ്ങിനെ.  രാവുലു  ശിവക്ഷേത്രങ്ങളിലും  ബ്രാഹ്മണരുടെ വിവാഹത്തിങ്കലും ശംഖം ഊതും, പുഷ്പം വിൽക്കും.  മാലി ശിവക്ഷേത്രത്തിലും  വിഷ്ണുക്ഷേത്രത്തിലും ശംഖം വിളിക്കും  പുഷ്പം വിൽക്കുകയും ചെയ്യും.  മുനി ഗ്രാമദേവീക്ഷേത്രത്തിലെ പ്രവൃത്തി എടുക്കുകയുള്ളു.  രാവുലുവിന്ന വിവാഹം പെണ്ണു തിര [ 249 ] ളുംമുമ്പ വേണം. പക്ഷെ വിധവാവിവാഹം ആവാം. ചില ചി

ല സംഗതികൾക്ക ഭാൎ‌യ്യയെ ഉപേക്ഷിക്കയുമാം. ഭാൎ‌യ്യയെ ഉപദ്ര വിക്കയൊ ഇട്ടെറിഞ്ഞ പോകയൊ ചെയ്താൽ ചില സമയം ജാ തി പഞ്ചായത്തകാർ ഒര ശിക്ഷ വിധിപ്പാനുണ്ട. ഭൎത്താവെ ഒര മീൻപിടിക്കുന്ന ഒററളിന്റെ ഉള്ളിൽ ഇരുത്തി ഭാൎ‌യ്യയെെ അ തിന്മേലും ഇരുത്തും. എന്നിട്ട അവരെ മേൽ 5 പാത്രം വെള്ളം ഒഴിക്കും. ശവസംസ്കാരത്തിന കൊണ്ടുപോകുമ്പോൾ വെള്ളം പാരുംപോലെ എന്നാണ സങ്കല്പം. ഇത ശവത്തെ കുളിപ്പിക്കുക ഏത സ്ഥലത്തവെച്ചാണൊ അവിവെച്ചാണ വേണ്ടത. അ തിന്റെ ശേഷം ഭാൎ‌യ്യ ഒര കയ്യിൽ വലിച്ചെറിയുകയും ഒര ചട്ടി ഉടെക്കുകയും തന്റെ വളകളും കഴ?ുത്തിനലെ മാലയും വലിച്ച പൊട്ടിക്കയും ചെയ്യും. ഇതൊക്കെ ഭൎത്താവ മരിച്ചിരുന്നാൽ ചെയ്യേണ്ടതാണ. ഇത കഴിഞ്ഞാൽ അവൾ നെരെ അഛനമ്മ മാരുടെ വീട്ടിൽ പോകും. വിവാഹമോചനം കഴികയും ചെയ്തു. പിന്നെ ആരെ എങ്കിലും കെട്ടാം. ചിലൎക്ക പൂണുനൂലുണ്ട. പുരോ ഹിതൻ ബ്രാഹ്മണരാണ. മത്സ്യമാംസം ഭക്ഷിക്കും. ഗോമാംസ വും കോഴിയും പാടില്ല. മദ്യം സേവിക്കയുമില്ല.

ലമ്പാടി (ലമ്പാണി).

ബ്രിഞ്ചാരി എന്നും മററും പേരുണ്ട. ബാലിസുഗ്രീവന്മാരു ടെ വംശമാണെന്ന ഒര കഥയുമുണ്ട. വിവാഹത്തിന പ്രയാസമില്ലയ പുരുഷന്റെ അഛനമ്മമാർ സ്ത്രീയുടെ അഛന 35 ഉറുപ്പികയും 4 മൂരിയേയും കൊടുത്താൽ പുരുഷൻ പെണ്ണിനെ താലികെട്ടാം. അവൾ അവന്റെ പുരെക്ക പേകേണ്ടത ഒര മൂരിയെ മുമ്പിൽ തെളിച്ചംകൊണ്ടാണ. ഒന്നാംപുത്രൻ ജനിച്ചാൽ രണ്ടാമത ഒര താലി (പൊട്ടു) കെട്ടും. രണ്ടാംപുത്രനുണ്ടായാൽ മൂന്നാമത ഒന്നും. പിന്നേയും ആൺകുട്ടി ഉണ്ടായാൽ എല്ലാ താലിയുംകൂട്ടി ഉരുക്കി ഒന്നാക്കും. പിന്നെ മേലിൽ പെററാൽ താലി ഉണ്ടാ ക്കേണ്ടാ. മൈസൂരിലെ ലമ്പാടികളുടെ വിവാഹത്തിൽ പുറ മെ പുരുഷനായിട്ട പുരോഹിത ബ്രാഹ്മണൻ മാത്രമെ പാടുള്ളു. ക്രിയ കഴിഞ്ഞാൽ ഈ മനുഷ്യനെ സ്ത്രീകളെല്ലാംകൂടി നാലപുറ [ 250 ] -236- ത്തുംനിന്ന നുള്ളണം. നല്ല വേദന ഉണ്ടാകും. പ്രതിഫലമായിട്ട പണം ഉണ്ടാകും അതുകൊണ്ട സഹിക്കും. ചിലപ്പോൾ അയാളുടുത്ത വസ്ത്രം അഴിപ്പാൻകൂടി നോക്കും. വിവാഹസമയം സ്ത്രീകൾ ഉറക്കെ അലമുറകൊള്ളണമത്രെ. ഭാൎയ്യാഭൎത്താക്കന്മാർ ഒരെ പുറ്റിന്മേൽ പാൽ പാൎന്ന അതിലിരിക്കുന്ന സൎപ്പത്തിന നിവേദ്യം കഴിക്കയും വേണം. വിവാഹത്തിന ബ്രാഹ്മണനെ കിട്ടാതെ പോയാൽ സ്വജാതിയിലെ ഒര ചെറുപ്പക്കാരനെ പൂണുനൂൽ ഇടിയിച്ച പുരോഹിതനാക്കും. മൈസൂരിൽ കഡൂർ എന്ന സ്ഥലത്ത നടന്ന ഒര കല്യാണത്തിന താഴെ ചേൎക്കും പ്രകാരമുള്ള ക്രിയകൾ ഉണ്ടായിരുന്നു. സ്ത്രീപുരുഷന്മാരെ പലകയിന്മേൽ ഇരുത്തുകയും മറ്റും ചെയ്തതിന്റെ ശേഷം ഒര ബ്രാഹ്മണനേ കൊണ്ടു വന്ന പലകയിന്മേൽ ഇരുത്തി. ഒരു വെളുത്ത വസ്ത്രം തലയിൽ ചുറ്റി കെട്ടി. അതിനുള്ളിൽ മാവിന്റെയും മറ്റും എല തിരുകി. കുറെ ലമ്പാടിച്ചികൾ മാവിന്റെയും പുലാവിന്റെയും കൊള്ളി കൊണ്ടുവന്ന പാട്ടും പാടികൊണ്ട ബ്രഹ്മണന്റെ മുമ്പിൽകൂട്ടി നല്ലെണ്ണ ഒഴിച്ച തീകൊളുത്തി. ബ്രാഹ്മണനെ വരനാക്കി കല്പിച്ചു. കന്യകയുടെ പേർ അയാൾ പറയണം. അതിന്റെ ശേഷം പെണ്ണുങ്ങൾ അയാളെ ചെകിടത്ത അടിച്ചു തള്ളിയിട്ടു. ഉടുത്ത വസ്ത്രം അഴിച്ചുകളഞ്ഞു. ഇതു കഴിഞ്ഞിട്ട ഒരു സ്ത്രീ മംഗല്യസൂത്രം പെണ്ണിന്റെ കഴുത്തിൽ കെട്ടി. വിവാഹത്തിന്റെ രണ്ടാം ദിവസം പെണ്ണിനെ ചമയിച്ചിട്ട ഒര മൂരിയുടെ പുറത്ത നിൎത്തും. അവൾക്ക ഒര ദുഃഖമായ പാട്ടുപാടാനുണ്ട. ഒടുക്കം അവൾ കരയും. പാട്ടിന്റെ താല്പൎയ്യം ഇതാണ.

                        അച്ഛാ നീ എന്നെ വളരെ ദ്രവ്യം ചിലവചെയ്ത വളൎത്തി.
                              എല്ലാം വെറുതെ.
                        അമ്മെ നിങ്ങളെ പിരിവാനുള്ള സമയം വന്നുവല്ലൊ.
                              അയപ്പാനാണൊ
                        എന്നെ തീറ്റിപോറ്റിയ്ത? നിങ്ങളെയും
                              ജ്യേഷ്ഠാനുജന്മാരേയും
                        ജ്യേഷ്ഠത്തി അനുജത്തിമാരേയുംവിട്ട ഞാൻ 
                              എങ്ങിനെ പാക്കും? [ 251 ]                                                                       -237-

മൈസൂരിൽ ഇവൎക്ക ദ്വിഭാൎയ്യത്വവും വിധവാ വിവാഹവും ധാരാളമാണത്രെ. ഭൎത്താവ ഉപേക്ഷിച്ചാൽ അവൻ ജീവിച്ചിരിക്കെ മറ്റുരുവനെ കെട്ടുകയും ആവാം. പക്ഷെ രണ്ടാമത്തെ ഭൎത്താവ ഒന്നാമനെ ഒര പിഴചെയ്യണം ജാതിക്കാൎക്ക ഒര വിരുന്നൂട്ടും കഴിക്കണം. പുനൎവിവാഹം ചെയ്ത സ്ത്രീക്ക മംഗളക്രിയകളിൽ ചേരാൻ പാടില്ല. അവളുടെ സന്താനങ്ങൾക്ക മൂന്ന തലമുറ കഴിവോളം ന്യായമായ വിവാഹവും ഇല്ലാ. അവരേ പോലേയുള്ള കുഡുംബത്തിൽനിന്ന പെണ്ണിനെ എടുക്കാം. ചിലേടങ്ങളിൽ വിധവാ വിവാഹമില്ല. എങ്കിലം കുട്ടികൾ ഉണ്ടായിട്ടുണ്ടെങ്കിൽ അവരേയും 15 ഉറുപ്പികയും 3 പോത്തും കൂടി ശേഷക്കാൎക്ക ഏല്പിച്ച കൊടുത്താൽ തള്ളെക്ക ആരുടെ എങ്കിലും വെപ്പാട്ടിയായി പോകാം. ഉണ്ടാകുന്ന സന്താനങ്ങളെ ഔരസന്മാരായി വിചാരിക്കയും ചെയ്യും. ഓൎയ്യെക്ക ഭൎത്താവിനെ വിട്ട മറ്റുരു പുരുഷനൊന്നിച്ചു പോകാം. ആ പുരുഷൻ ആദ്യവിവാഹത്തിന്റെ ചിലവ കൊടുത്താൽ മതി.

         ചില കൂട്ടർ കല്യാണം കഴിഞ്ഞവരുടെ ശവം ദഹിപ്പിക്കും. മറ്റ എല്ലാം മറ ചെയ്യും. പിതൃകൎമ്മം യാതൊന്നുമില്ല. ദഹനമദ്ധ്യെ ശവത്തിന്റെ തല തടിയിന്മേൽനിന്ന പുറത്തേക്ക വീണ പോയാൽ കൂടിയ ലമ്പാടികൾ പുല്ലൊ എലയൊ പറിച്ച് "ആട്ടിന്റെ മാതിരി" വായിൽ ഇട്ടുംകൊണ്ട വീട്ടിലേക്ക പാഞ്ഞകളയും. ജ്യേഷ്ഠൻ സന്തതിയില്ലാതെ മരിച്ചപോയാൽ വിധവയെ അനുജൻ കെട്ടണം. ഉണ്ടാകുന്ന സന്തതി ജ്യേഷ്ഠന്റെതായി വിചാരിക്കും. സന്തതിയുണ്ടെങ്കിൽ അവൎക്ക 15 ഉറൂപ്പികയും 3 പോത്തിനേയും കൊടുത്താൽ തള്ളയെ അനുജന കെട്ടാം. ഇതിന്ന കാരണം ബാലിയുടെ വിധവയെ സുഗ്രീവൻ വിവാഹം ചെയ്തതാണത്രെ. ലമ്പാടി സ്ത്രീപുരുഷന്മാർ ഉടുത്ത വസ്ത്രം എല്ലാ അഴിച്ച് തലക്കവച്ചിട്ടാണ ഉറങ്ങുക. ലമ്പാടികളിൽ പുരോഹിതന്മാരായിട്ടുള്ളവർ ചില കാലത്ത ഹോമം ചെയ്ക നടപ്പുണ്ട. മന്ത്രം ഇതാണ. [ 252 ]                                                  238-
                               വേരിൽ ബ്രഹ്മാവിനെ വന്ദിക്കുന്നു,
                               തടിമരത്തിൽ വിഷ്ണുവിനെ,
                               കൊമ്പുകളിൽ രുദ്രനെ,
                              എലതോറും ദേവന്മാരെ,
       ഭഗഗ്ഗീത 15-ാഠ അദ്ധ്യായം ഇവിടെ ഓൎമ്മവരുന്നു.

അനന്തപുരം ജില്ലയിൽ റോള്ളാ എന്ന് സ്ഥലത്തിന സമിപം ഒര ചെറിയ ലമ്പാടി പുരോഹിത സംഘമുണ്ട. തങ്ങൾ മുഹമ്മദന്മാരാണെന്ന അവർ പറയുന്നു. പക്ഷെ മറ്റ മുസൽന്മാരുമായി വിവാഹമില്ല. ഇതപോലേതന്നെ മദകശിര താലൂക്കിൽ മൊണ്ടുതുളുക്കർ എന്ന പേരായിട്ട ഒരു വകക്കാരുണ്ട. കല്ലവെട്ടുകയാണ സാധാരണ പണി. ഇവൎക്കും അന്യ മുസൽമാന്മാരുമായി വിവാഹമില്ല. ചില ദിക്കുകളിൽ നിരത്തിനരികെ ചെറിയ കല്ലുകൾ കൂട്ടികാണാം. അത ലമ്പാടികൾ വഴിപാടായി കൂട്ടിയതാണ. കടന്ന പോകുന്നവർ ഒക്ക ഒരകല്ലു എടുത്ത ഇട്ട തൊഴും. ലമ്പാടി സ്ത്രീകൾ ഒലിവുള്ള നദിയിൽനിന്നും വലിയ ഏരിയിൽ നിന്നും വെള്ളം കുടിക്കയില്ല.

                                                ലിംഗവന്ത്.
        “ലിംഗവാന്റെ" ബഹുവചനം. ഇഗ്ലീഷിൽ ലിംഗായത്തെന്നപറയും. സ്ത്രീയും പുരുഷനും ശിവലിംഗം ധരിക്കും. ഈശ്വരൻ ഏകനാകുന്നു. അത ശിവനത്രെ. ബ്രഹ്മാ, വിഷ്ണു, ഇവരെ ത്യജിച്ചിട്ടാണ. വേദം പ്രമാണംതന്നെ എങ്കിലും വഴിയെ ഉണ്ടായിട്ടുള്ള വ്യാഖ്യാനങ്ങളെ സാരമാക്കുന്നില്ല. ബ്രാഹ്മണൎക്ക മെച്ചം കൊടുക്കുന്നതുമില്ല. ജാതിഭേദമില്ലെന്നപറയും പക്ഷെ ഈ കാലം വ്യത്യാസം കാണ്മാനുണ്ട. യാഗം, തപസ്സ, തീൎത്ഥാടനം, ഈ വക അനാവശ്യമാണ. വിവാഹം പെണ്ണ തിരളും മുമ്പും പിമ്പും ഉണ്ട. വിധവാവിവാഹം ആവാം. പക്ഷെ പരക്കെ സമ്മതമല്ല. ലിംഗം ധരിച്ചാൽ എവനും ലിംഗായത്താവാമെന്നാണ ഉല്പത്തി. പക്ഷെ ദുൎല്ലഭം ആളുകളെ മാത്രമെ പുറത്തനിന്ന ചേൎക്കുക നടപ്പുള്ളു. ചേൎക്കാൻ 3 ദിവസത്തെ ശുദ്ധീകരണം വേ [ 253 ]                                                 -239-

ണം. ഒന്നാംദിവസം ഗോമയജലത്തിൽ സ്നാനം ചെയ്യണം. അന്ന അത മാത്രമെ ഭക്ഷിക്കയും കുടിക്കയും പാടുള്ളു. രണ്ടാദിവസം ഇവരുടെ വൈദികനായ ജംഗമന്റെ കാൽകഴുകിയ വെള്ളം കുടിക്കണം. അന്ന പാലും പഞ്ചാരയും ആവാം. മൂന്നാംദിവസം പഞ്ചാമൃതസ്നാനം ചെയ്യണം. എന്നവെച്ചാൽ പാൽ, നെയ്യ, തൈർ, തേൻ, പഴം ഇതകൾ കലൎന്ന തലയിലും മേലും തേച്ചിട്ട വെള്ളം പാൎന്ന കഴുകണം. പിന്നെ പാദതീൎത്ഥം സേവിച്ച ലിംഗം ധരിക്കും. എന്നാൽ മറ്റുള്ള ലിംഗധാരികളോടുകൂടി ഇരുന്ന ഭക്ഷിക്കാം. ഈ ക്രിയകളെല്ലാം സ്ത്രീകളാലും വേണം. പക്ഷെ അവർ തലക്ഷൗരം ചെയ്യണ്ടാ. സ്ത്രീപുരുഷന്മാൎക്ക 8-ാഠ വയസ്സിൽ ദീക്ഷ എന്നൊരു വ്രതം ഉണ്ടെന്ന ചിലർ പറയുന്നു. അത കഴിഞ്ഞ് പഞ്ചാക്ഷരിമന്ത്രം ഉപദേശിക്കയുള്ളു. തീണ്ടാരി, പുലയാദിയായ അശുദ്ധിയില്ല. നാമകരണം 16-ാഠദിവസമാണ. പേരിടേണ്ടത അമ്മാമനാനെങ്കിലും എളയമ്മ എങ്കിലും ആകുന്നു. പേരിട്ട ആളെ കൂടിയ സ്ത്രീകൾ എല്ലാം കൂടി കൈമടക്കി കുത്തും. വിവാഹത്തിനു മുമ്പ പുരുഷനോട സംഗംപാടില്ല. രണ്ട ഭാൎയ്യയാവാം. രണ്ട ഭൎത്താവ പാടില്ല. ജ്യേഷ്ഠാനുജന്മാരുടെ മക്കൾ തമ്മിലും ജ്യേഷ്ഠത്തി അനുജത്തിമാരുടെ മക്കൾ തമ്മിലും വിവാഹം പാടില്ല. അച്ഛന്റെ അമ്മാമന്റെ മകളെയും അച്ഛന്റെ എളയമ്മയുടെ മകളെയും അങ്ങിനെതന്നെ. സ്വന്തപെങ്ങളുടെ മകളെ കെട്ടാം. താലികെട്ടാൻ ഭൎത്താവാണ. ഭൎത്താവ മരിച്ചാൽ അനുജനെയാകട്ടെ പിതൃവ്യപുത്രനെയാകട്ടെ കെട്ടികൂടാ. വിധവാവിവാഹത്തിങ്കൽ താലികെട്ടുക മഠാധിപതിയാകുന്നു. ചിലപ്പോൾ രാത്രിയായിരിക്കും. മൂടിവെപ്പാനോ ഇത എന്ന തോന്നും. ഭാൎയ്യ മരിച്ച ആൾ കെട്ടുക സാധാരണ വിധവയെയായിരിക്കും. ആദ്യം വിവാഹംചെയ്യുന്നവൻ വിധവയെ എടുക്കുക നടപ്പില്ല. വ്യഭിചാരം തെളിഞ്ഞാൽ ഭാൎ‌യ്യയെ ഉപേക്ഷിക്കാം. അങ്ങിനെ ത്യജിക്കപ്പെട്ടവൾ പിന്നെ വിവാഹം പാടില്ല. ജാതിഭ്രഷ്ടനായാൽ മാത്രം ഭൎത്താവിനെ ഉപേക്ഷിക്കാം. എന്നാൽ ഈ കാൎയ്യത്തിൽ അഭിപ്രായഭേദം വളരെയുണ്ട. പുരോഹിതനായ ജംഗ [ 254 ] മൻ ഈശ്വരനിലും മിതെയാണെന്നത്രെ വിശ്വാസം. ജംഗമ ന്റെ കാൽ കഴുകിയ വെള്ളം അല്ലെങ്കിൽ തീൎത്ഥം ലിംഗത്തിന അഭിഷേകം ചെയ്യാം. മുസൽമാന്മാൎക്ക വെള്ളിയാഴ്ചയും യഹൂദ ന്മാൎക്ക ശനിയും ക്രിസ്ത്യന്മാൎക്ക ഞായറും പോലെയാണ ലിംഗധാ രികൾക്ക തിങ്കൾ. ആ ദിവസം കന്നുകളെ പൂട്ടുകയോ മററവി ധം ഉപയോഗിക്കയൊ ചെയ്കയില്ല. ആഷാഢ(മിഥുന)പൌ ൎണ്ണമി വലിയ ഉത്സവദിവസമാണ. ആ ദിവസം ചോളത്തിന്റെ യൊ മറെറാ പൊടി കുഴച്ചുരുട്ടി അതിനകത്തൊരമുഴുമൻ കടല ക്കാവെച്ചവേവിച്ച പീശ്ശാങ്കത്തികൊണ്ട കഷണംകഷണമാക്കി ഭക്ഷിക്കണം. സ്ത്രീകൾ അങ്ങട്ടും ഇങ്ങട്ടും ഈ ഉണ്ടകൊണ്ട എറി യും. ശവം വടക്കോട്ട മുഖമായി ഇരുത്തി സ്ഥാപിക്കുകയാണ. മരിച്ച ആളുടെ ശിവലിംഗം ശവത്തിന്റെ എടത്തെ കയ്യിൽ കൊടുക്കും. മരിക്കാറായാൽ കുളുപ്പിച്ച ജംഗമന്റെ കാൽ കഴുകി യ തീൎത്ഥംകുടിപ്പിക്കും. ജംഗമന ഒര ഉറുമാൽ, ഭസ്മം, രുദ്രാക്ഷം, പണം, വെററിലയടക്കാ ഇതൊക്കെ ദാനം ചെയ്യിക്കും. പിന്നെ ഒര ഊണുണ്ട. ഇതിന്ന രോഗിയുടെ ശേഷക്കാരും കൂടിയ സകല ജംഗമന്മാരും ചേരണം. ആ സമയം രോഗിക്ക് ജീവനുണ്ടായാ ലും ഇല്ലാഞ്ഞാലും തരക്കേടില്ല. ഈ ഭക്ഷണത്തിന്റെ ശേഷം രോഗി സ്വസ്ഥനായി എങ്കിൽ അവൻ വനവാസം ചെയ്തുകൊ ള്ളണമെന്നാണ ശാസ്ത്രം. പക്ഷെ അത നിഷ്കൎഷയായി അനുഷ്ഠി ക്കുമാറില്ല. മരിച്ചാൽ ശവത്തെ ഇരുത്തി വലത്തെ തുടമേൾ ഭ നം വാങ്ങിയ ജംഗമൻ തന്റെ ഇടത്തെ കാൽ വെക്കണം. അ നന്തരം കൂടിയ ജംഗമന്മാൎക്ക ദക്ഷിണ കൊടുക്കണം. ശവം മറ ചെയ്തു കുഴി തൂത്താൽ അതിന്റെ മീതെ ഒര ജംഗമൻ നിന്നിട്ട മ രിച്ചവന്റെ പേർ ഉച്ചത്തിൽ വിളിക്കും. അവൻ കൈലാസ ത്തേക്കു പോയി എന്ന പറയുകയും ചെയ്യും.

ലിംഗവളിജാ.

ലിംഗധാരികളാണ. ശിവപുരാണം വാസവപുരാണം ഇ ങ്ങിനെ രണ്ട പുരാണമുണ്ട ഇവൎക്ക. ഇവരും മററ ഹിന്തുക്കളും ത മ്മിൽ വളരെ വ്യത്യാസമുണ്ട. ശവം കുഴിച്ചിടുകയെയുള്ളു. ജന [ 255 ] നമരണാദി ആശൌചങ്ങളും അശുദ്ധിയുമില്ല. വിധവാവിവാഹം ആവാം. കുട്ടികളുണ്ടെങ്കിൽ അഛൻറെ ശേഷക്കാൎക്ക് ഏല്പിക്കും. വിധവാവിവാഹത്തിങ്കൽ വിധവകളല്ലാത്ത സ്ത്രീകൾ ഉണ്ടായികൂടാ. പ്രഥമവിവാഹത്തിൽ വിധവകൾക്കും ചേൎന്ന്കൂടാ. പുരുഷന്മാർ തല മുഴുവൻ ക്ഷൌരം ചെയ്യും. പുനൎജ്ജന്മവിശ്വാസമില്ല. മരിച്ചാൽ ജീവാത്മാ പരമാത്മാവോട് ചോരുമത്രെ. (പുണ്യപാപഭേദമില്ലായിരിക്കുമല്ലൊ) മത്സ്യമാംസവും മദ്യങ്ങളും വൎജ്ജമാണ്. ഭക്ഷിക്കുന്നത് അന്യന്മാൎക്ക് കണ്ടുകൂടാ. ബ്രാഹ്മണൻറെ പോലും ചോറുണ്ണുകയില്ല. നിത്യത കച്ചോടം മുതലായ കാൎ‌യ്യങ്ങൾ ചെയ്യുന്നസമയം ലിംഗം അഴിച്ചവെക്കും. സംഗതി പറയുന്നത് ലിംഗംധരിച്ച് സത്യമെ പറഞ്ഞുകൂടു. കാൎ‌യ്യത്തിന് കളവ് കുറേശ്ശ പറയേണ്ടിവരും എന്നാകുന്നു. വണ്ണാൻ

മലയാളത്തും പരദേശത്തും അലക്ക്പണി. പരദേശത്തെ ക്ഷുരകൻറെ നേരെ താഴെയാണ് ഇവരെ വെച്ചിരിക്കുന്നത്. ശൈവരും വൈഷ്ണുവരുമുണ്ട്. വിവാഹം സാധാരണമായി തിരണ്ടതിൽ പിന്നെയാണ്. വിധവാവിവാഹം നടപ്പുണഅട്. ഭാൎ‌യ്യാഭൎത്താക്കന്മാൎക്ക് അങ്ങട്ടും ഇങ്ങട്ടും ഉപേക്ഷിക്കാം. പെണ്ണിന് കൊടുത്ത 10 1/2 ഉറുപ്പികയുടെ എരട്ടി മടക്കികൊടുക്കണം. ശവം ദഹിപ്പിക്കുകയും കുഴിച്ചിടുകയും ചെയ്യും. 16 ാം ദിവസം പുല പോകു.ം ചില വണ്ണാന്മാർ പറയൎക്കും പള്ളിക്കുംമറ്റും അലക്കും. വണ്ണാൻ ബ്രാഹ്മണനരുടെയും വെള്ളാളരുടെയും വീട്ടിൽ കടക്കുകയില്ല. അവനലക്കിയ വസ്ത്രം ഒരിക്കൽകൂടി മുക്കിയല്ലാതെ അവർ എടുക്കയുമില്ല. ഈ പറഞ്ഞതെല്ലാം പരദേശ വണ്ണാന്മാരെപറ്റിയാണെന്നറിയണം. മലയാളത്തിൽ ഇവരെ മണ്ണാൻ എന്നും വിളിക്കും. തീണ്ടുന്ന ജാതികൾക്കും മേൽജാതികൾക്കു പുല തീണ്ടാരി ഈവക കാലങ്ങളിൽ മാത്രവും അലക്കുന്നു. സ്ത്രീകൾ വിളക്കത്തല, പരവൻ, വേലൻ ജാതി സ്ത്രീകളെപോലെ ഈറ്റെടുക്കുന്നവരാകുന്നു. തെക്കെമലയാളത്തിൽ മക്കത്തായമാണ്. തെക്കോട്ട് ജ്യേഷ്ടാനുജന്മാൎകൂടി ഒരുത്തിയെ വിവാഹം ചെയ്യുകയും ചെയ്യും. [ 256 ] വയനാടൻ ചെട്ടി.

നീലഗിരിവയനാട്ടിൽ പാൎപ്പ. മരുമക്കത്തായമാണ്. ഭാഷ മലയാളം. കൊളപ്പള്ളി എന്ന് പോരായിട്ടു ജാതിമൂപ്പനുണ്ട്. അവൻറെ അനുവാദമില്ലാതെ വിവാഹം പാടില്ല. വിവാഹം രണ്ട് മാതിരിയുണ്ട്. ഒന്നിൽ സ്ത്രീപുരുഷന്മാർ അന്യോന്യം മാല ഇടും. അഛനാണ് കല്യാണം കഴിപ്പിപ്പാൻ. മറ്റെ സന്പ്രദായം എളുപ്പമുണ്ട്. പുരുഷൻ ചങ്ങാതിമാരോടുകടി സ്ത്രീയുടെ വീട്ടിൽ പോകും. നടുക്കാരനായിട്ട് ഒരുവനുണ്ടായിരിക്കും. അവൻ സ്ത്രീയുടെ കയ്യിന്മേൽ മുട്ടിന്നമീതെയായി വള ഇടും. എന്നാൽ വിവാഹമായി. ചിലപ്പോൾ താലികെട്ടുകല്യാണം കഴിക്കും. അപ്പോൾ കുടുംബത്തിൽ വിവാഹത്തിന് പ്രായമായ എല്ലാപെൺകുട്ടികൾക്കും ഒരു ദിവസംതന്നെ അമ്മാമനും മൂത്തസ്ത്രീയും താലികെട്ടും. ഭൎത്താവിൻറെ സോദരന്മാൎക്ക് അവൻറെ ഭാൎ‌യ്യയെ സ്വീകരിക്കാം. വിധവാവിവാഹം നടപ്പുണ്ട്. ശവം പതിവായി ദഹിപ്പിക്കയാണ്. എന്നാൽ അപമൃത്യു, വസുരി നടപ്പദീനങ്ങളാൽ മരണം ഇതായാൽ മറചെയ്യും. ശവത്തിൻറെ വായിൽ പൊൻനീർ കൊടുക്കണം. കാരണസങ്കല്പവും പൂജയും നടപ്പുണ്ട്. സ്ത്രീകൾ കാതു വളൎത്തിതോട് ഇടും.

വലയൻ

മധുരാജില്ലയിൽ നന്നെതാണ് ഒരു ജാതിയാണ്. തഞ്ചാവൂരിലും തൃശ്ശനാപ്പള്ളിയിലും ഉണ്ട്. പേരുണ്ടായത് വലയിൽനിന്നായിരിക്കാം. കാട്ടിൽ‌ വലവെച്ച മൃഗങ്ങളെ പിടിക്കുകയുണ്ട്. ചിലർ മീൻ പിടിക്കും. ചിലർ ഇരുന്പ് ഉരുക്കും. മറ്റ് ചിലർ ചുമട് എടുക്കും. കൂലിപ്പണി ചെയ്യും. തഞ്ചാവൂൎക്കാൎക്ക് ആചാൎ‌യ്യൻ ബ്രഹ്മണനാണ്. വിധവാവിവാഹം ഇല്ല. ചിലപ്പോൾ ശവം ദഹിപ്പിക്കും. ഭക്ഷണത്തിലും കൃത്യകണ്ട്. മറ്റുള്ളവർ എലി, അണ്ണക്കൊട്ടൻ, തവള, പൂച്ച, ഇതിനെയൊക്കെ തിന്നും, ചിലേടത്ത് ആങ്ങള പെങ്ങന്മാർ എല്ലാം അമ്മയുടെയും അമ്മാമൻറെയും ഗോത്രമാണ് അഛൻറെയല്ല. ജാതിക്കൂട്ടം തീൎക്കാൻ ഒരു മൂപ്പനുണ്ട് അവൎന്ന് കന്പിളിയൻ എന്ന പേർ. ആവശ്യമുള്ള ഊരിലേക്ക് ഇ [ 257 ] വൻ കുതിരപ്പുറത്താണ് പോകുക. ഭൃത്യന്മാർ കുടപിടിക്കണം, വീശണം. ഒരു കന്പിളിയിൽ ഇരുന്നുംകൊണ്ടാണ് വിസ്താരം. പിഴകല്പിച്ചാൽ പകുതി തനിക്കും പകുതി ജാതിക്കാൎക്ക്മാകുന്നു. പ്രായം ചെന്നിട്ടാണ് വിവാഹം നടപ്പ്. അമ്മാമൻറെ അനുവാദം ആവശ്യമാകുന്നു. വിധവാവിവാഹം ധാരാളം ആവാം. താലികെട്ടുന്നത് മണവാളൻറെ പെങ്ങളാണ്. താലി കഴുത്തിൽ മുറുക്കി കെട്ടണം. അല്ലെങ്കിൽ പിഴയുണ്ട്. താലികെട്ട് എപ്പോഴും രാത്രിയാണഅ. പെങ്ങൾ താലികെട്ടീട്ട് ആങ്ങളയുടെ വീട്ടിലേക്ക് ക്ഷണത്തിൽ അയക്കും. അവൻ താലികെട്ടുന്ന സ്ഥലത്ത് ഉണ്ടാകയില്ല.

പെണ്ണ് തിരണ്ടാൽ 15 ദിവസം വേറിട്ട ഒരു കുടിലിലിരിക്കണം. അത് പിന്നെ ചൂടും. ഭാൎ‌യ്യയെ ഉപേക്ഷിക്കാം. അവൾക്ക് പിന്നെ വേറെ ഒരുവനെ വിവാഹം ചെയ്യാം. ഭൎത്താവുള്ള സ്ത്രീക്ക് വ്യഭിചാരത്തിന് ശിക്ഷ പുരുഷൻറെ അരഞ്ഞാൺ ചരട് അവളുടെ കഴുത്തിൽ കെട്ടുകയാണ്. ഇത് ചെയ്താൽ ജനിക്കുന്ന കുട്ടി ഔരസനാകും. വിവാഹത്തിനുമുന്പ് സ്ത്രീപുരുഷന്മാർ തമ്മിൽ സംസൎഗ്ഗംമുണ്ടാകും. അതിലുണ്ടാകുന്ന കുട്ടികൾക്ക് ജാതിഭ്രഷ്ടില്ല. ഇഛനമ്മമാർ പേരിന്നമാത്രം ഒരു പിഴചെയ്താൽ മതി. തൃശ്ശനാപ്പള്ളി ജില്ലയിൽ വിവാഹം മൂന്നാമാതിരിയുണ്ട്. ഇതിൽ അധികം നടപ്പുള്ളതിന്ന പുരുഷനും ചങ്ങാതിമാരും മൂന്നുപറ നെല്ലും ഒരു കോഴിയും കൊണ്ട് സ്ത്രീയുടെ വീട്ടിൽ പോയി ഒരു സദ്യകഴിച്ചാൽ മതി. ചിലപ്പോൾ അവൻറെ പെങ്ങൾ പോയി താലികെട്ടിച്ച് കൊണ്ടുപോരും. ദുൎന്നടപ്പ് തെളിഞ്ഞാൽ സ്ത്രീയെ എരിക്കിൻപൂമാല ഇടിയിച്ച ഊരിൽകൂടി ഒരു കൊട്ട് മണ്ണുമായി നടത്തും. ഒരു പുരുഷൻ പലെപ്രാവശ്യം കുറ്റം ചെയ്താൽ കാലിൻറെ പെരുവിരൽ രണ്ടും കഴുത്തോട് വള്ളികൊണ്ട് കെട്ടും. ഭാൎ‌യ്യയെ ഉപേക്ഷിച്ചാൽ പുത്രന്മാരെ അഛൻ കൊണ്ടുപോകും. പുത്രിമാർ അവൾക്കാണഅ. കുട്ടികൾക്ക് പേരിടുക ക്ഷേത്രത്തിലെ കോമരം വെളിച്ചപ്പെട്ടിട്ടാണ്. വെളിച്ചപ്പാട് ഇല്ലെങ്കിൽ പല പുഷ്പങ്ങൾ ശീട്ടിട്ട ബിംബത്തിൻറെ മുന്പിൽ വെക്കും. അതിൽനിന്ന് പൂജാരിയൊ ഒരു കുട്ടിയൊ ഒന്ന് എടുക്കും. അതിൻറെ പേരിൽനിന്ന് ഒരു [ 258 ] പേരുണ്ടാക്കി ശിശുവിനെ ഇടുകയും ചെയ്യും ഈ ജാതിക്കു പ്രത്യേകമായിട്ടു മുത്താൻ റാവുത്തൻ എന്നൊരു ദൈവമുണ്ടത്രെ.അവൻ ഒരു മുസൽമാനായിരുന്നു.അത്രയെ വിവരമുള്ളു. ശവം സാധാരണ കുഴിച്ചിടുകയാണ്.പുല അവസാനം 16-ാംദിവസമാകുന്നു.തലെനാൾ രാത്രി ചത്തവൻ മരിച്ചസ്ഥലത്തെ ഒരു പാത്രത്തിൽ വെള്ളവും അടുക്കെ കണ്ണതരുന്ന രണ്ട നാളികേരവും വെക്കം.പിറ്റെന്ന രാവിലെ എല്ലാവരും ഒരു കളത്തിങ്കൽ പോകും. മൂത്തമകനൊ പ്രധാന ശേഷക്കാരനൊക്ഷൌരം കഴിച്ച കളിച്ച ചതുരത്തിൽ ഒരു സ്ഥലം വെടുപ്പാക്കി അരയാലിൻചുള്ളിയും മറ്റും കൂട്ടി തീകത്തിക്കും.പിച്ചക്കാൎക്കും മറ്റും ധൎമ്മം കൊടുക്കും.വഴിയെ പുലക്കാർ എല്ലാം തലയിൽ കോടിവസ്ത്രം ഇടും.ഇങ്ങിനെ ഇടുന്നസമയം "ഞങ്ങൾക്കുകഞ്ഞി,നിനക്കും കൈലാസം .ഞങ്ങൾക്കും ചോർ,നിനക്കും സ്വൎഗ്ഗം,,എന്ന നെഞ്ഞത്തടിച്ചു പാടും എന്നും പറയുന്നുണ്ട. കൂടാതെ ഭൎത്താവ പോയിപ്പോയാൽ വിധവ തലയിൽ ഒരു പാത്രം വെള്ളത്തോടുകൂടി ഊരിലെ മൈദാനം 3 പ്രദിക്ഷണം വെക്കണം.ഒന്നാമത്തെ ചുറ്റിന്റെയും രണ്ടാമത്തെ ചുറ്റിന്റെയും അവസാനത്തിങ്കൽ ക്ഷൂരകൻ കുടത്തിന ഒരു തുളയുണ്ടാക്കും, മൂന്നാമത്തെതിന്റെ അവസാനം കുടം തട്ടി താഴത്തിട്ടും. വിധവയെയും കൂട്ടികളെയും ഉപദ്രവിക്കരുതെന്ന പ്രേതത്തോട് താക്തിതചെയ്കയും ചെയ്യും എന്നും പറയുന്നു.

         വലമ്പൻ

തഞ്ചാവൂർ,തൃശ്ഷനാപ്പള്ളി,മധുരാജില്ലകളിൽ കൃഷിക്കാരാണം.മത്സ്യം,മാംസം,മദ്യം വിരോധമില്ല. വിവാഹം തിരണ്ടതിന്റെ ശേഷമാണ. വിധവാവിവാഹം ആവാം.അച്ഛൻപെങ്ങളുടെയും അമ്മാമന്റെയും മകളെ കെട്ടാൻ അവകാശമുണ്ട്.അതനിമിത്തം 10 വയസ്സായ ചെക്കനെ 20 വയസ്സായ പെണ്ണിനെ കിട്ടി എന്നു വന്നേക്കാം.അവന് പ്രായമാകുന്നവരെക്കും ജ്യോഷ്ഠനൊ അമ്മാമനൊ അച്ഛൻതന്നെയൊ കുട്ടികളെ ഉണ്ടാക്കും.അതെല്ലാം അവന്റെ ഔരസന്താനങ്ങളായിതീരുകയും ചെ [ 259 ] യ്യും. വിവാഹത്തിന് പുരോഹിതനായി ബ്രാഹ്മണൻതന്നെ വേണമെന്നില്ല. ജാതിതലവൻ ഉണ്ടായിരിക്കണം. താലികെട്ടാൻ ഭൎത്താവിൻറെ പെങ്ങളാണ്. അവൾ താലിയും കൊണ്ട് പെണ്ണിൻറെ വീട്ടിൽ പോകൂം. ഭൎത്താവ് പോകേണ്ടാ. അവിടെ ചെന്നാൽ ചോദിക്കും സ്ത്രീധനം എവിടെ എന്ന്. അവളുടെ ആങ്ങളമാരിൽ ഒരുത്തൻ പറയും ഇന്നയൊരനിലമാണ് സ്ത്രീധനം എന്ന്. അപ്പോൾതാലികെട്ടും. പെണ്ണിനെ കൂട്ടികൊണ്ടുപോകുകയും ചെയ്യും. മരിച്ചാൽ അറിയിക്കാൻ പറയനാണ്. ദഹിപ്പിക്കുകയും ചെയ്യു. മറചെയ്കയും ഉണ്ട്. ദഹിപ്പിച്ചാൽ രണ്ടാംദിവസം ക്ഷുരകൻ അസ്ഥിസഞ്ചയനം ചെയ്യും. 3ാം ദിവസം വിധവ താലി അറക്കും 16ാം ദിവസമാണ് കൎമ്മാന്തരമെന്ന് ശേഷക്രിയ. പുല 30 ദിവസം നില്ക്കും

വള്ളുവൻ

പറയൻ, പള്ളൻ ഇവക്ക് പുരോഹിതന്മാരാണെന്നത്രെ ചുരുക്കിപറയേണ്ടത്. പ്രസിദ്ധ തമിൾകവിയും ജ്ഞാനിയും കരാൽ എന്ന മഹാഗ്രന്ഥത്തിൻറെ കൎത്താവുമായ തിരുവള്ളൂവർ ഈ ജാതിയും ആ ദേഹത്തിൻറെ ഭാൎ‌യ്യ വെള്ളാളസ്ത്രീയും ആയിരുന്നു. ബ്രാഹ്മണരുടെ ആഗമനത്തിന് മുന്പും പിന്പതന്നെയും കുറെകാലവും പല്ലവരാജാക്കന്മാരുടെ പുരോഹിതന്മാർ ഇവരായിരുന്നതായികാണുന്നു. വട്ടെഴുത്തിലുള്ള ഒരു ശിലാലേഖനത്തിൽ ഇങ്ങിനെ കാണുന്നുണ്ട്. "ഈ ക്ഷേത്രത്തിലെ ഉവച്ചൻ (ഓച്ചൻ) ശ്രീ പള്ളുവം പൂവനവൻ ക്ഷേത്രപ്രവൃത്തിക്ക് നിത്യം ആറാളെ നിയമിച്ചകൊൾകയും വേണം" ശൈവരും വൈഷണവരും ഉണ്ട്. തമ്മിൽ കൂടി ഭക്ഷിക്കും, വിവാഹം ചെയ്കയില്ല. വിധവാവിവാഹവും ബഹുഭാൎ‌യ്യാത്വവും വിരോധിച്ചിരിക്കുന്നു. 12 വയസ്സിന് മേല്പട്ട് പുരുഷന്മാൎക്ക് പൂണുനൂലുണ്ട്. ശൈവർ ആണുങ്ങളും പെണ്ണുങ്ങളും അധികവും ലിംഗം ധരിക്കും. വിവാഹനിശ്ചയസമയം സ്ത്രീധനം, വെറ്റിലടെക്ക്, പുഷ്പം, നാളഇകേരം ഇതെല്ലാം പെണ്ണിൻറെ മടിയിൽ വെക്കണം. ഒരു പുഴെക്കക്കരെ നിന്നാണ് ഭൎത്താവ് എങ്കിൽ 20 മുതൽ 30 വരേയും അല്ലാത്തപക്ഷം 7 മുതൽ 10 [ 260 ] --246--

വരെക്കും ഉറുപ്പികയാകും സ്ത്രീധനം . പെണ്ണിന്റെ ശേഷ ക്കാൎക്ക് മദ്യം സല്ക്കരിക്കുന്നതിനും പന്തൽ ചിലവിന്നും ആയി വേറെ കൊടുക്കണം . ജാതി കൂട്ടം തീൎപ്പാൻ ഇതൊരു നല്ല അവസരമാണ. വിവാഹ ദിവസം സ്ത്രീ പുരുഷന്മാർ പന്തലിൽ പലകമേൽ ഇരുന്ന എട്ടൊ പന്ത്രണ്ടൊ പ്രാവശ്യം വെറ്റിലയും നെല്ലും 27 പ്രാവശ്യം അരിയും അങ്ങട്ടും ഇങ്ങട്ടും കൊടുക്കണം .പുരോഹിതൻ നെയ്യ ഹോമിക്കും . അരുന്ധതിയെ കാണുന്നുണ്ടൊ എന്ന മണവാളനോടമുന്നീട ചോദിക്കും . കാണുന്നുണ്ടെന്ന അവർ ഉത്തരം പറയും വലത്തേകാൽ പെണ്ണിൻറെ മടിയിൽ വെച്ചും കൊണ്ട പുരുഷൻ താലി കെട്ടും . ചില ദിക്കിൽ വള്ളുവർ വിവാഹത്തിങ്കൽ പന്തലിൻറെ മുകളിൽ മുട്ടുവോളം കലങ്ങൾ അട്ടിയായി വെക്കും . ഇതിന്ന പന്തൽ മുട്ടി എന്ന പറയും .

ശൈവർ ലിംഗം കെട്ടിയവൾ ശവം ഇരുത്തി മറ ചെയ്യുന്നു . ലിംഗം തലയിലും ഒരു ഉറുപ്പികയും 7 കൂവ്വള ത്തിലയും 9 തുളസിക്കഴുത്തും ശീലയിൽ കെട്ടി വലത്തെ കയ്ക്കും കെട്ടും . കുഴി ഗോമൂത്രം കൊണ്ടും ചാണകം കൊണ്ടും ആദ്യം ശുദ്ധമാക്കണം. ശവം കൊണ്ടു പോകുമ്പോൾ പുരോഹിതൻ "ഇത കൈലാസം ഇത "കൈലാസത്തില്ലെ (ചിദംബരം) , ഞങ്ങളുടെ പ്രാൎഥനയിതാ"ണ, ഇന്ന ഗോത്രത്തിലെ ഇന്നവർ ഇന്ന വൎഷം മാസം ആഴ്ച മരിച്ചു അവൻ സാലോകസാമീപ്യസാരൂപ്യാവസ്ഥകൾ കടന്ന സായ്യൂജ്യത്തിൽ എത്തണം. കല്ല , മുള്ള , തിയ്യ , സൎപ്പം ഈ നദികൾ നന്ദിയുടെ വാൽ പിടിച്ചും കൊണ്ട കടക്കുന്നു . സ്വൎഗ്ഗത്തിൽ എത്താനായി ഞങ്ങൾ അരി കുത്തുന്നു , അരിക്കിഴി വിളക്കുകൾ കത്തിക്കുന്നു . ഇങ്ങിനെ ഓരോന്ന പാടും . മരിച്ച മൂന്നാം ദിവസം ശേഷക്കാരായ സ്ത്രീകൾ വീട്ടിനകത്ത ഒരു പാത്രത്തിൽ പാൽ പാരും. അത് പുരുഷന്മാൎ ശവം മറചെയ്തെടുത്ത കൊണ്ടുപോയി നിവേദിക്കും . അവിടെ ക്രമേണ മേല്പട്ട ചെറുതായി പലെ തട്ടായി ഒര തറയും മീതെ ഒര ലിംഗവും തെക്കും വടക്കും ഭാഗങ്ങളിൽ ഒര നന്ദിയുടെയും പരദേശിയുടെ (പിച്ചക്കാരന്റെ ) യും രൂപം മണ്ണാലുണ്ടാക്കി വെച്ച എലകൾ വെച്ചു അ [ 261 ] -247-

തിൽ ചോർ, ഫലങ്ങൾ, സസ്യങ്ങൾ മുതലായ്ത് വെക്കും. കൎമ്മാന്തരം 17-ം ദിവസമാണ്‌. ഒരു പന്തലുണ്ടാക്കി തുണിയാൽ മറെക്കും. അതിനുള്ളിൽ ഒരു കുടടത്തിൽ അരിയും, 5 ഉരലും, 5 ഉലക്കയും, നൂൽ ചുറ്റി വെക്കും. കുടത്തിലെ അരി തെല്ല് 5 സുമംഗലികൾ ഇടിച്ച പൊടികൊണ്ട് ഒരു വിളക്കുണ്ടാക്കി ഒരു തട്ടിൽ വെക്കും. അതു കൊളുത്തി തലയിൽ എടുത്തുംകൊണ്ട് സീമന്ത പുത്രൻ നാലുപുറത്തും 4 വാതിലുള്ളതായ മണ്ഡപത്തിൽ പോകും. അതിന്റെ നടുവിൽ അഞ്ചും നാലും അരുക്കും നാലും കുടങ്ങൾ ഉണ്ടായിരിക്കും. അതെല്ലാം ചുകപ്പ്, വെള്ള, കറുപ്പ്, കരിമ്പി പുള്ളിച്ചി ഇങ്ങിനെ 5നിറത്തിലുള്ള പശുക്കളുടെ മൂത്രം കൊണ്ട് കഴുകി സമീപത്തിൽ പൂജാദ്രവ്യങ്ങളും വെച്ച് പുരോഹിതൻ ഇരിക്കും. ഈ സ്ഥലം സ്വൎഗ്ഗമെന്നാണ്‌ ഭാവന. നാലുവാതില്ക്കലും എലകളിൽ നിവേദ്യം വെച്ചിട്ടുണ്ടാകും. സീമന്തപുത്രൻ വിളക്കുമായി കിഴക്കെ വാതില്ക്കൽ നില്ക്കെ ശിവപൂജ ചെയ്യും. അതുകഴിഞ്ഞാൽ പൂജാരിക്ക് ചിലത് ചൊല്ലുവാനുണ്ട്. സാരം ഇതാണ്‌.-“സിദ്ധരെപോലെ അൎർദ്ധരാത്രിക്ക് ശിവനാമവും”മന്ത്രിച്ചുകൊണ്ടുവരുന്ന നീ ശിവപാദത്തിങ്കൽ എന്തിനുവരുന്നു?“എന്റെ ശൂലത്താൽ നിന്നെ ഞാൻ കുത്തും, പൊ, ഇതുകൾ

“യമപുരിക്കു കൊണ്ടുപോകട്ടെ.” ഈ ശബ്ദം കേട്ടിട്ട് ശിവനും പാൎവ്വതിയും ചോദിക്കുമത്രെ“മക്കളെ!ഹര!ഹര! എന്ന് ചൊല്ലിക്കൊണ്ടിരിക്കുന്ന നിങ്ങൾ ആരാണ്‌? നിങ്ങളെ പേരെന്ത്? ” നാടേത്? സത്യം ചൊല്വിൻ“ അതിന്‌ ഉത്തരം പറയും.”സ്വാമി! മാൎക്കണ്ഡേയന്‌ വരം കൊടുത്തവന്റെ ഭക്തനും വീരശൈവനും ആണ്‌ ഞാൻ, സ്വൎഗ്ഗത്തിൽ കടപ്പാൻ വന്നതാണ്‌, ഞങ്ങളെല്ലം പുണ്യായുസ്സുകളാണ്‌, ധൎർമ്മകൎർമ്മങ്ങൾ ചെയ്തിരിക്കുന്നു. അതിനാൽ കടക്കാൻ ഞങ്ങളെ തടുക്കുന്നത് നീതിയല്ല, “മാതാപിതാക്കളെയും തങ്ങളിൽ വലിയോരെയും ദ്രോഹിക്കുന്നവരേയും സകലപാപങ്ങൾ ചെയ്യുന്നവരെയും ഈശ്വരനെ ”നിന്ദിക്കുന്നവരേയും കുലപാതകന്മാരേയും സ്വമതവും സ്വപുരോഹിതന്മാരേയും വിട്ടുപോകുന്നവരെയും മറ്റും തെക്കെവാതി [ 262 ]
-248-


“ലിൽ കൂടി നരകത്തിലേക്ക് ഓടിക്കുന്നു.” ഈ ഘട്ടത്തിൽ മണ്ഡവത്തെ ഒരു നൂൽ കൊണ്ട് ചുറ്റും. സീമന്തപുത്രൻ വിളക്കോടുകൂടി കിഴക്കെ വാതില്ക്കൽ നിന്ന് തെക്കെവാതിലും പടിഞ്ഞാറെ വാതിലും കടന്ന് നൂലും പൊട്ടിച്ച് വടക്കെ വാതിലില്കൂടി ഉള്ളിൽ കടക്കും. പിന്നെ നന്ദിക്കൊൽ എന്ന ഊരുദ്യോഗസ്ഥൻ ഒന്നാമത് സീമന്തപുത്രന്റെയും വഴിയെ എല്ലാ സപിണ്ഡന്മാരുടെയും തലയിൽ ഒരു വസ്ത്രം കെട്ടും. ഗോമാംസം ഭക്ഷിക്കുകയില്ല. പറയരുമായി ധാരാളം ചേരുമെങ്കിലും അവരോടുകൂടി ഭക്ഷിക്കുകയില്ല. അവരുടെ എടയിൽ പാൎർക്കുകയുമില്ല.

വാലൻ.


കൊച്ചി ശീമയിൽ കായലുകളുടെ ഇരുവക്കിനുമായിട്ടാണ്‌ പ്രധാനവാസം. വിവാഹം തിരളും മുൻപും ശേഷവുമുണ്ട്. എങ്കിലും താലികെട്ട് മുൻപുതന്നെ വേണം. താലികെട്ടുക മണവാളനാണ്‌. ഇത് എപ്പോഴും രാത്രിയാകുന്നു. കല്യാണം രണ്ടുദിവസം നില്ക്കും. താലികെട്ടുന്നവൻ ഭൎത്താവാകണമെന്ന നിയമമില്ല. അവന്‌ രണ്ട് മുണ്ടും അല്പം പണവും അവകാശമുണ്ട്. അവന്‌ ഭൎത്താവാവാനാഗ്രഹമുണ്ടെങ്കിൽ താലിയും, വസ്ത്രവും അവളുടെ അച്ഛന്‌ കൊടുക്കേണ്ടും പണവും അവൻ കൊണ്ടുചെല്ലണം. അല്ലാത്തകാൎ‌യ്യങ്ങളിൽ താലിയും തുണിയും പെണ്ണിന്റെ അമ്മാമനാണ്‌ ഉണ്ടാക്കേണ്ടത്. ഒരുത്തന്‌ അനേകഭാൎ‌യ്യയാവാം. ഒരുത്തിക്ക് ഭൎത്താവ് ഒന്നേ പാടുള്ളൂ. വിവാഹമോചനവും അങ്ങിനെതന്നെ. പെണ്ണുതിരണ്ടാൽ 3 ദിവസം അശുദ്ധി. 4-ം ദിവസം കുളിച്ച് ശുദ്ധമാക്കും. എന്നാൽ ഋതു ആകൽ കഴിഞ്ഞു. ഈ നടപ്പ് വേറെ ചില ജാതിക്കാൎർക്കും ഉണ്ട്. പക്ഷേ ഇപ്പോൾ മാറിത്തുടങ്ങിയിരിക്കുന്നു. വാലന്മാൎക്ക് മക്കത്തായവും, മരുമക്കത്തായവും കലൎർന്നിട്ടാണ്‌. ഒരുവന്റെ സ്വന്തസമ്പാദ്യം [ 263 ] -249-

സോദരന്മാരും മക്കളും പകുത്തെടുക്കും. പൂൎവ്വസ്വത്തിന്‌ മക്കൾക്കവകാശമില്ല. ജാതിക്കൂട്ടവും മറ്റും തീൎക്കേണ്ടത് അരയൻ എന്ന തലവനാണ്‌. അവനെ കൊച്ചി രാജാവാണ്‌ നിയമിപ്പാൻ. അവന്‌ രാജാവ് ഓണത്തിന്‌ രണ്ട് മുണ്ടും അത്തച്ചമയം വിഷു ഇതുകൾക്ക് ഈരണ്ട് വെള്ളിയും കൊടുക്കും. അരിയിട്ടവാഴ്ചെക്ക് രാജാവ് തൃപ്പൂണിത്തുറെനിന്ന് കൊച്ചിക്ക് എഴുന്നെള്ളുന്ന സമയം ഇവൻ വാളുമായി വള്ളത്തിന്മുമ്പിൽ നില്ക്കണം. മറ്റ് വല്ലെടത്തും എഴുന്നെള്ളുമ്പോൾ രാജാവിന്റെ വള്ളത്തിന്റെ മുൻപിൽ ചുണ്ടൻ വള്ളത്തിൽ പോകണം. മരിച്ചാൽ ഒരു പട്ടും ചന്ദനമുട്ടിയും ഏതാണ്ട് 10 ഉറുപ്പികയും രാജാവ് അയച്ചു കൊടുക്കുകയും ചെയ്യും. ഇവൎക്ക് ശിവൻ, വിഷ്ണു, , ഭഗവതി, ശൌരിമല അയ്യപ്പൻ ഇവർ എല്ലാം പ്രധാനമാകുന്നു. കൊടുങ്ങല്ലൂർ ഭരണിക്ക് കാവ് തീണ്ടുന്ന സമയം കൂളിമുട്ടത്ത് അരയൻ ഒന്നാമത് കടക്കണമത്രെ.

ശവം ദഹിപ്പിക്കുകയും സ്ഥാപിക്കുകയുമുണ്ട്. ക്രിയകൾ നടത്തിക്കേണ്ടത് ചിതയനാണ്‌. ശീതികന്റെ തത്ഭവമൊ ചിതയിൽനിന്നുണ്ടായതൊ ഈ പേർ ആവൊ. അവൻ കോടിയുടുത്ത് തലയിൽ കെട്ടി പൂണുനൂൽ ധരിക്കണം. വെലി 2, 5, 7 ഇതിൽ ഏതെങ്കിലും ദിവസം ആരംഭിക്കും. 13-ം ദിവസം വരെ ഉണ്ടാകും. 15, 16 ഈ ദിവസങ്ങളിൽ സ്വജനസദ്യയും 16-ം ദിവസം പിണ്ഡം ഒഴുക്കലും ആണ്‌.

കടൽ അരയൻ എന്നൊരു കൂട്ടരുള്ളവർ അരയന്മാരെക്കാൾ താഴെയാണ്‌. അവൎക്ക് താലികെട്ട് വിവാഹത്തോടുകൂടിയാകുന്നു. വിവാഹം തിരളും മുൻപും പിമ്പും ആവാം. വിവാഹം കഴിഞ്ഞ് പുറപ്പെടാൻ കാലത്ത് ഭൎത്താവ് ഭാൎ‌യ്യ ഉടുത്തതിന്റെ കോൺ തലെക്കൽ ഏതാനും ഉറുപ്പിക എങ്കിലും ഒരു പവനെങ്കിലും കെട്ടും. അവളുടെ വിലയായിട്ട് നൂറ്റൊന്നു പുത്തൻ (5ക. 12ണ.4പൈ) അവളുടെ മാതാപിതാക്കന്മാൎക്കും കൊടുക്കണം. വിവാഹത്തിനുശേഷം തിരണ്ടപെണ്ണിനെ 11 നാൾ വേറെ ഇരുത്തും. ഭൎത്താവ് മരിച്ച ഒരു കൊല്ലം കഴിഞ്ഞാൽ പുനർവ്വിവാഹം ആവാം. മക്കത്തായമാണ്‌. കൊച്ചി രാജാവ് തീപെട്ടാൽ പിന്നത്തെ രാജാ [ 264 ]
-250-


വിനെ ആദ്യം ചെന്ന് കാണ്മാനവസരം അരയന്നാകുന്നു. അല്പം ഉപ്പ് എലയിൽ പൊതിഞ്ഞ് ഒരു കയറും ഒരു ആമാടേങ്കിലും മറ്റ് നാണ്യമെങ്കിലും കൂടി തിരുമുല്ക്കാഴ്ച വെക്കണം. പിന്നെ മാത്രമെ ഉദ്യോഗസ്ഥന്മാർ, സ്ഥാനികൾ മുതലായവർ കണ്ടുകൂടൂ.


വാണിയൻ.


തമിഴ് ദേശത്തെ ഇവരും, തെലുങ്ക്ദേശത്തെ ഗാണ്ടലാ, കൎണ്ണാടകത്തിൽ ഗാണികാ, മലയാളത്തിൽ ചക്കാൻ, ഒരിയ ദെശങ്ങളിൽ തെല്ല, ഇവരും എണ്ണയാട്ടുന്നവരാണ്‌. മലയാളത്തിൽ ഒഴികെ ഇവൎക്ക് പൂണൂലുണ്ട്. പുരോഹിതൻ ബ്രാഹ്മണനാകുന്നു. വിവാഹം തിരളും മുൻപ് വേണം. വിധവാവിവാഹമില്ല. മരിച്ചാൽ ദഹിപ്പിക്കും. ബ്രാഹ്മണരിൽ താണവരുടെ അന്നം ഭക്ഷിക്കുകയുമില്ല. എന്നാലും ദോബികൾ പോലും ഇവരുടെ ചൊറുണ്ണുകയില്ല താനും. ഒറ്റ ചക്കാൻ, എരട്ടചക്കാൻ ഇങ്ങിനെ രണ്ട് കൂട്ടരുണ്ട്. ഒരു മൂരിയെ കെട്ടി ആട്റ്റുന്നവനെന്നും, രണ്ട് മൂരിയെ കെട്ടി ആട്ടുന്നവനെന്നും അൎത്ഥം. ബെരി ചെട്ടിയുടെ ആചാരങ്ങൾ തന്നെയാണ്‌ ഇവൎക്കും. എന്നാൽ മാംസഭക്ഷണക്കാൎ‌യ്യത്തിൽ അത്ര നിഷ്ഠയില്ല. മലയാളത്തിൽ വാണിയരുടെ ആചാരങ്ങളും നടവടിയും നായന്മാരെപോലെതന്നെയാണ്‌. പൂണുനൂലില്ല, ബ്രാഹ്മണരെ പുരോഹിതനാക്കാറുമില്ല. നായന്മാർ ഇവരെ തൊട്ടാൽ കുളിക്കണം. തെക്കോട്ട് ഇവരെ വട്ടെക്കാട്ടവര എന്ന് പറയും. അവർ നായന്മാരോട് സമന്മാരായിതീൎന്നിരിക്കുന്നു. ക്ഷേത്രങ്ങളിൽ കടക്കാം. ചക്കാനും, വാണിയനും കടന്നുകൂടാ. കൊച്ചിയിൽ വാണിയന്മാൎക്ക് പൂണുനൂലുണ്ട്. വൈശ്യരാണ്‌. വിവാഹം, മുതലവകാശം, അടിയന്തരങ്ങൾ, ഉടുപ്പ്, ആഭരണം ഇതൊക്കെ കൊങ്കണികളുമായി വ്യത്യാസമില്ലെന്നുതന്നെ പറയാം. പക്ഷെ മദ്യമാംസങ്ങൾ തീരെ ഉപേക്ഷിക്കുന്നില്ല. കൊങ്കണിമാരുടെ വീട്ടിൽ കടന്നുകൂടാ കുളം കിണർ തൊട്ടുകൂടാ. ശൈവരാണ്‌. പ്രത്യേകം പുരോഹിതനുണ്ട്, പണ്ഡിതൻ എന്നു പറയും. പുല ബ്രാഹ്മണരെപ്പോലെ 10-നാണ്‌. കൎണ്ണാടക ഗണികമാരെപ്പോലെ കൊച്ചി വാണിയരും ബ്രഹ്മചാരി മരിച്ചാൽ ശവത്തെക്കൊണ്ട് ഒരു എരിക്കമരത്തിനെ വിവാഹം ചെയ്യിച്ച് എരിക്കുമാല ഇടിയിക്കണം. [ 265 ]
-251-


വാരിയൻ.


യാജ്ഞവല്ക്യസ്മൃതി പ്രകാരവും മറ്റും ബ്രാഹ്മണന്‌ ശൂദ്രിയിലുണ്ടായ പുത്രനാകുന്നു പാരശവൻ. ഇത് ദുഷിച്ചായിരിക്കാം വാരിയ ശബ്ദം ഉണ്ടായത്. സ്ത്രീകളുടെ മംഗല്യാഭരണത്തിനു മാത്ര എന്നു പറയും. അത് മദ്ദളത്തിന്റെ മാതിരിയാണ്‌. അമ്പലങ്ങളിൽ ഇവരുടെ പ്രവൃത്തിക്ക് കഴകം എന്നാണ്‌ പറയുക. ദ്രാവിഡഭാഷയിൽ കഴകം എന്നതിന്‌ ശുചിചെയ്ത എന്ന് അൎത്ഥമാകുന്നു. മരുമക്കത്തായമാണ്‌. തിരുവാങ്കൂരിൽ അരു കൂട്ടൎക്ക് ഒരുമാതിരി മക്കത്തായം നടപ്പുണ്ട്. അതുപ്രകാരം പൂൎവ്വസ്വത്തിന്‌ മക്കൾക്കും മരുമക്കൾക്കും അവകാശമുണ്ട്. താലികെട്ട് സാധാരണ തിരളും മുൻപാകുന്നു. ഭൎത്താവ് മരിച്ചാൽ സ്വജാതിക്കാരനോ ബ്രാഹ്മണനൊ സംബന്ധമാവാം. സഞ്ചയനം 7-ം ദിവസമോ 9-ം ദിവസമൊ ആകുന്നു. പുല പന്ത്രണ്ടും. ശ്രാദ്ധം ഉണ്ട്. നമ്പൂതിരിമാൎക്ക് സൎവ്വസ്വദാനം എന്നപോലെ ഇവൎക്കു കുടി വയ്ക്കുക എന്നൊരുമാതിരി വിവാഹം നടപ്പുണ്ട്. അത് ചെയ്താൽ ഭാൎ‌യ്യയ്ക്കും മക്കൾക്കും മുതൽ അവകാശം ഉണ്ടാകും.

വെള്ളാളൻ.


വൈശ്യന്മാരായാൽ കൊള്ളാമെന്ന മോഹമുണ്ടെങ്കിലും ഇവർ നല്ല തമിൾ ശൂദ്രരാണ്‌. മുഖ്യം കൃഷിയാണ്‌ പ്രവൃത്തി. ഒന്നമത്തെ ഭാൎ‌യ്യ മരിച്ചിട്ട് രണ്ടാമത് വിവാഹം ചെയ്യണമെങ്കിൽ ഒരു വാഴയെ കല്യാണം ചെയ്ത് മുറിച്ചു കളഞ്ഞിട്ടുവേണം താലികെട്ടാൻ. 3-ംത്തെ വിവാഹമായാൽ ആദ്യം എരിക്കിൻ ചെടിക്ക് താലി കെട്ടണം. ഇവർ സംസാരിക്കുന്നത് ശുദ്ധമായ തമിഴാകുന്നു. കണക്കിൽ മിടുമിടുക്കന്മാരാണ്‌. വളരെപേർ അംശം കണക്കെഴുത്തുകാരുണ്ട്. മുമ്പ് ഓലയിൽ ആയിരുന്നു എഴുത്ത്. താസിൽദാരുടെ പല്ലങ്കിയുടെ ഒപ്പം ഓടിക്കൊണ്ട് എഴുതാൻ യാതൊരു പ്രയാസവുമില്ലായിരുന്നു. മതകാൎ‌യ്യങ്ങളിൽ സാധാരണ ബ്രാഹ്മണരെക്കാൾ കൃത്യക്കാരാണെന്നുപറയണം. പണ്ട് മദ്യമാംസം ശീലിക്കയില്ല. എത്രയും ചുരുക്കി ചിലവ് ചെയ്യുന്നവരാണ്‌. സ്ത്രീ ഒരു ഒറ്റച്ചേലകൊണ്ട് കൊല്ലം കഴിക്കും. അതു നനഞ്ഞാൽ മേൽകി [ 266 ]
-252-


ടന്ന് ഉണങ്ങണം. ഒരുതലകൊണ്ട് ഉടുത്തിട്ട് മറ്റെ തല തച്ച് അലക്കും. കൂട്ടത്തിൽ വച്ച് വിലകുറഞ്ഞ ധാന്യമേ ഭക്ഷിക്കയുള്ളൂ. വിവാഹം തിരളുന്നതിനുമുൻപും അതു കഴിഞ്ഞിട്ടും ആവാം. കൊങ്ങവെള്ളാളൎക്കൊഴികെ പുരോഹിതൻ ബ്രാഹ്മണനാണ്‌. ശവം ദഹിപ്പിക്കയാകുന്നു. പുല15. 16-ം ദിവസം കൎമ്മാന്തരമെന്ന അവസാന ക്രിയയും. ശൈവരും വൈഷ്ണവരും ഉണ്ട്. അവർ അന്യോന്യം വിവാഹത്തിന്‌ വിരോധമില്ല. ചില്ലറ അടിയന്തിരങ്ങൾക്ക് പുരോഹിതനായിട്ട് പണ്ടാരം എന്നൊരാളുണ്ട്. അവരിൽ ചിലർ പൂണൂലിടും. മറ്റു വെള്ളാളർ ശേഷ്ക്രിയയ്ക്ക് മാത്രമെ ധരിക്കയുള്ളു. എല്ലാൎക്കും ശ്രാദ്ധമുണ്ട്. ബ്രാഹ്മണരുടെ ചോർ മാത്രമേ ഉണ്ണുള്ളൂ. ചില കൂട്ടൎക്ക് പെണ്ണിന്‌ 7-8 വയസ്സായാൽ അമ്മാമൻ ഒരു താലികെട്ടിക്കണം. തൃശ്ശനാപ്പള്ളിയിൽ കുലുമ അമ്മൻ കോവിൽ എന്ന ക്ഷേത്രത്തിൽ കൊല്ലത്തിൽ ഒരിക്കൽ ഒരു അടിയന്തിരമുണ്ട്. സുമാർ 2000 ആട്ടിൻ കുട്ടികളെ അറുക്കും. ഒരു തടിയൻ വെള്ളാള പൂജാരിയെ രണ്ടാൾ ജനസമൂഹത്തിൽ എടുത്ത് പൊന്തിച്ചുപിടിക്കും. എട്ടൊ, ഒമ്പതൊ ആട്ടിൻ രക്തം ഒരു പാത്രത്തിൽ വാങ്ങി അയാൾ കുടിക്കും. പിന്നെ കഴുത്തറുക്കും തോറും കുടിക്കുകയൊ കുടിക്കും പോലെ കാട്ടുകയൊ ചെയ്യും.

വെളുത്തേടൻ.


നായന്മാൎക്കും അതിന്ന് മേല്പ്പട്ട ജാതികൾക്കും അലക്കും. തെക്കേ മലയാളത്തിൽ മക്കത്തായം, വടക്കെമലയാളത്തിൽ മരുമക്കത്തായം. തലികെട്ടും സംബന്ധവും രണ്ടായിട്ടുണ്ട്. ക്ഷേത്രത്തിൽ കടന്നുകൂടാ. മേൽ ജാതികാരുടെ കുളവും കിണറും തൊട്ടുകൂടാ. 28-ം ദിവസം പേരിടൽ ചോറൂൺ ഇത്യാദി നായന്മാരെപോലെ തന്നെയാകുന്നു.

വേട്ടുവൻ.


ചേലം, കോയമ്പത്തൂർ, മധുര ഇവിടങ്ങളിൽ കൃഷിപ്പണിയും നായാട്ടുമാണ്‌. വേടന്മാരെ കൂട്ടത്തിൽ പെട്ടതായിരിക്കണം. മത്സ്യം, മദ്യം ഇതൊക്കെ ആവാം. പക്ഷെ ഇപ്പോൾ ചിലർ പാടില്ലെന്ന് നടിക്കുന്നുണ്ട്. വിധവാവിവാഹമില്ല. ശവം ദഹിപ്പിക്ക [ 267 ]
-253-


യും മറചെയ്കയും ഉണ്ട്. ശ്രാദ്ധാദി കൎമ്മങ്ങൾ ഒന്നുമില്ല. മലയാളത്തിൽ കാടുകളിൽ ഒരു കൂട്ടരുണ്ട്. മലം കൃഷിയ്ക്ക് കൂലിപ്പണി, വേട്ടാ, തേൻ മുതലായ്ക എടുക്കുക ഇതൊക്കെയാണ്‌ പ്രവൃത്തി. ഇവർ വളരെ സത്യവാദികളും സ്ത്രീകൾ പതിവ്രതമാരുമാണ്‌. രണ്ട് ഗോത്രമുണ്ട്. ഒന്നിലെ പുരുഷൻ തല നീട്ടും. സ്ത്രീ വസ്ത്രം ഉടുക്കും. മറ്റേതിൽ പുരുഷന്‌ കുടുമമാത്രം. സ്ത്രീ മരത്തിന്റെ എലയാണ്‌ ഉറ്റുക്കുക. അത് “നിത്യ വെള്ള” യാണ്‌. ഈ ഗോത്രക്കാർ ശവം പോലും തിന്നും. എങ്കിലും ചെറുമക്കളുടെയും പുലയരുടെയും മീതെയാണെന്നത്രെ നാട്യം, അവരെ അടുത്താൽ കുളിക്കും. ചിറക്കൽ താലൂക്കിലെ മലവേട്ടുവർ 14 ഇല്ലമാണെന്നു പറയുന്നു. ഇല്ലപ്പേർ അവരുടെ ജന്മിയല്ലെങ്കിൽ തമ്പുരാന്റെ വീട്ടു പേരാണ്‌. ഇവർ പ്രസവവേദന തുടങ്ങിയാൽ ഗൎഭിണിയെ ചാളയ്ക്കകത്തെ ഒര്‌ മൂലെക്കൽ കുഴിയിൽ ഇരുത്തും, പിന്നെ കുട്ടിയുടെ കരച്ചിൽ കേട്ടെ തിരിഞ്ഞു നോക്കുകയുള്ളു. താണവീഥി താലൂക്കുകളിൽ കല്പ്പണിക്കാരായി ഒര്‌ ജാതി വേട്ടുവനും പടന്ന വേട്ടുവനെന്ന പേരായി ഉപ്പുണ്ടാക്കുന്ന ഒര്‌ വകക്കാരും ഉണ്ട്. പടന്ന വേട്ടുവന്നും പുലനായന്മാരേപ്പോലേയുണ്ട്, പക്ഷെ തന്റെ “തമ്പുരാന” എത്രയൊ പുല അത്രതന്നേയാണ്‌ തനിക്കും. നമ്പൂതിരിയുടെ വേട്ടുവന പുല പത്ത്, നായരെ വേട്ടുവന 15. പുരോഹിതൻ സ്വജനം തന്നെയാണ്‌. വിവാഹസമ്പ്രദായം ഇശ്ശിയെ ഒക്ക തിയ്യരെമാതിരിയാകുന്നു. കൊച്ചിയിൽ വേട്ടുവൎക്ക് കന്നുപൂട്ടുക, വിതെക്കുക, കളപറിക്കുക, നടുക, വെള്ളം തേവുക, കൊയ്ക ഇത്യാദി കൃഷിപ്പണിയാണ്‌. ഭൎത്താവില്ലാത്ത സ്ത്രീയ്ക്ക് ഗൎർഭമായാൽ ജാതിക്ക മൂപ്പനായ കണക്കൻ അല്ലെങ്കിൽ കുറുപ്പൻ കാരണവന്മാരുടെ ഒരു സഭ കൂട്ടും. ആളെ തുമ്പുണ്ടായാൽ അവനെക്കൊണ്ട് വിവാഹം ചെയ്യിക്കും. ഇതുകൊണ്ട് അവസാനിച്ചില്ല. ദേശത്തെ തണ്ടാനെ വിവരം അറിയിച്ചാൽ അവൻ ഒരു കിണ്ടി വെള്ളം കൊടുക്കും. അതും കുറെ ചാണകവെള്ളവും സ്ത്രീ കുടിക്കണം, ദേഹത്തിൽനിന്ന് അല്പം രക്തം കുത്തികളകയും വേണം, എന്നാൽ അവൻ ദോഷം തീർൎന്നു എന്ന് പറയും. ജാരൻ കെ [ 268 ]
-254-


ട്ടാൻ കൂട്ടാക്കാത്തപക്ഷം അവനെ അടിച്ച് ഏറ്റുമാറ്റ് വിലക്കും. അന്യോന്യം ചാൎർച്ചക്കരാണെങ്കിൽ രണ്ടാളേയും ജാതിയിൽ നിന്നു തള്ളും. “ദോഷം തീന്ന” സ്ത്രീക്ക് വേറെ ആളെ കെട്ടാം. ചെവ്വാ, ചാത്തൻ, കരിങ്കുട്ടി, പറക്കുട്ടി, കാപ്പിരി, കാളി, കണ്ഠാകൎണ്ണൻ, നമ്പൂരിതമ്പുരാൻ ഇവരാണ്‌ പ്രധാന ദൈവം. കാരണസങ്കല്പ്പവും പൂജയും ഉണ്ട്. എല്ലാറ്റിനും കള്ള് മുഖ്യമാകുന്നു.
മരിച്ചാലത്തെ ക്രിയ കുറച്ച് വിസ്തരിച്ചിട്ടാണ്‌. ശവം കുളിപ്പിച്ച് കോടിവസ്ത്രം ധരിപ്പിച്ച് സ്വൎണ്ണനീർ വായിൽ പാരണം. പിന്നെ ഗുരുത്വം വാങ്ങുക എന്നൊരു കാൎ‌യ്യമുണ്ട്. 16 എലക്കഷണങ്ങളിൽ കുറേശ്ശെ ചോർ വെച്ചു ശവത്തിന്റെ നെറ്റി, കഴുത്ത്, മാറിടം, നാഭി, തുട, കയ്യ്, കാൽ, ഇത്യാദി സ്ഥലങ്ങളിൽ വെച്ചിട്ട കാൽ കഴുകിയ വെള്ളം മരിച്ചവനേക്കാൾ വയസ്സുകുറഞ്ഞ ശേഷക്കാർ സേവിക്കണം. ശവക്കുഴിയിൽ ഒരു വസ്ത്രം വിരിച്ച് അതിലാണ്‌ ശവം വെക്കുക. അന്ന് രാത്രി ശേഷക്കാർ ഉപവസിക്കണം. പിറ്റെന്നുമുതൽ 15 ദിവസം പിണ്ഡ്ം വെച്ചു ബലി ഇടും. 7-ം ദിവസം മറചെയ്ത സ്ഥലത്ത് ചെറിയ ഒരു കല്ലുവെച്ച് അതിങ്കൽ കള്ളും റാക്കും എളനീർ വെള്ളവും തൂകണം. ആ കല്ല് കുടിലിൽ കൊണ്ടുവന്ന് പുലകഴിവോളം സൂക്ഷിക്കും. 15-ം രാത്രിയും പട്ടിണി കിടക്കണം. 16-ം രാത്രി കുളികഴിഞ്ഞാൽ എണങ്ങൻ ചാണകവെള്ളം കുടയണം. ഒരു കൊല്ലം ദീക്ഷയുണ്ട്. ആ കാലം ഒക്കെയും കല്ലും സൂക്ഷിക്കും, പിന്നെ അത് കുടിയിൽ ഒരിടത്ത് പ്രതിഷ്ഠിക്കും. ചിലസമയം മരം കൊണ്ടൊ ചെമ്പുകൊണ്ടൊ പ്രതിമയുണ്ടാക്കി വെച്ചു പൂജിക്കയും ചെയ്യും. കൊച്ചി വേട്ടുവർ നായാടിയേയോ ഉള്ളാടനേയോ തീണ്ടിയാൽ 7 ദിവസം നോല്ക്കണം. വെള്ളം, എളനീർ, കള്ള് മാത്രം ഭക്ഷിക്കും.

ശൌണ്ഡികൻ (സൊണ്ടി)


ഒരിയ ദേശങ്ങളിൽ കള്ളുവില്ക്കൽ പ്രവൃത്തി. കള്ള് ഇവർ ഉണ്ടാക്കുകയില്ല. ഉണ്ടാക്കുന്നവരോട് വാങ്ങി വില്ക്കുകയേ ഉള്ളൂ. റാക്ക് കാച്ചും. തിരണ്ടപെണ്ണിനെ വേറിട്ട ഒരു അകത്ത് പാൎപ്പിക്കും. 7-ം ദിവസം ക്ഷേത്രത്തിൽ പോകും. വിവാഹം തിരളും [ 269 ] -255-

മുമ്പ് വേണം. ഒരിയ ബ്രാഹ്മണനാണ്‌ പുരോഹിതൻ. ആയാൾ സ്ത്രീപുരുഷന്മാരേക്കൊണ്ട് അന്യോന്യം കൈപിടിപ്പിക്കും, ഹോമം ചെയ്യും. ഒരു ക്ഷുരകൻ കല്യാണപന്തൽ ശുചിയാക്കി അരിപ്പൊടികൊണ്ട് കോലം ഇടും. അതിൽ ഒരു പായ ഇട്ട് ഇരുന്നിട്ട് സ്ത്രീപുരുഷന്മാർ കവിടി ആടും. പുരുഷൻ അത് വലം കയ്യിൽ മുറുകെ പിടിക്കും. സ്ത്രീ തട്ടിപറിക്കാൻ നോക്കും. അവൾ ജയിച്ചു എങ്കിൽ അവനെ അവളുടെ ആങ്ങളമാർ അടിക്കും, കളിയാക്കും. അവൾ തോറ്റു എങ്കിൽ അവന്റെ പെങ്ങന്മാർ അവളേയും അടിക്കുകയും പരിഹസിക്കുകയും ചെയ്യും. ഇങ്ങിനെ ഓരോ വിനോദങ്ങൾ 6 ദിവസം ൽനില്ക്കും. 7-ം ദിവസം 12 എലയിൽ കുറേശ്ശെ ഭക്ഷണസാധനം വിളമ്പും. അത് ദക്ഷിണയും വാങ്ങി 12 ബ്രാഹ്മണർ ഇരുന്ന് ഭക്ഷിക്കും. വിധവാവിവാഹം പാടുണ്ട്. ജ്യേഷ്ഠന്റെ വിധവയെ അനുജൻ കെട്ടാം.
മരിച്ചാൽ ദഹിപ്പിക്കുകയാണ്‌. 10 ദിവസം പുല. ആ ദിവസങ്ങളിൽ ശ്മശാനത്തിലേക്കു പോകുന്ന വഴിയിൽ ചോർ തൂകണം. 11-ം ദിവസം പുലക്കാർ കുളിക്കും. ബ്രാഹ്മണൻ ഹോമിക്കും. അന്നും 12 ബ്രാഹ്മണരെ ഊട്ടി ദക്ഷിണ കൊടുക്കണം. അൎദ്ധരാത്രിയാകുമ്പോൾ ഒരു പുതുക്കുടം കൊണ്ടുവന്നിട്ട് തുളകൾ തുളച്ച് അതിൽ അന്നവും ദീപവും വെച്ച് ശ്മശാനത്തിൽ കൊണ്ടുപോയി വെക്കും. മരിച്ച ആളുടെ പേർ 3 പ്രാവശ്യം വിളിച്ച് “ ചോർ തയ്യാറുണ്ട്, വാ” എന്ന് പരയും. പുരുഷന്മാർ മാംസം ഭക്ഷിക്കും. സ്ത്രീകൾ ഭക്ഷിക്കയില്ല. ഭൎത്താക്കന്മാർ മാംസം കൂട്ടിയ ദിവസം അവരുടെ ഉച്ചിഷ്ടം ഭാൎ‌യ്യമാർ അനുഭവിക്കയുമില്ല. ഗഞ്ചാം ജില്ലയിലെ സൊണ്ടിമാരുടെ എടയിൽ പ്രായം തെകയും മുമ്പെ പെണ്ണിന്‌ ഭൎത്താവിനെ കിട്ടാഞ്ഞാൽ ജാതിയിലെ ഒരു വൃദ്ധനുമായിട്ടോ ജ്യേഷ്ഠത്തിയുടെ ഭൎത്താവോടുകൂടിയോ ഒരു വിവാഹമാതിരി ക്രിയ നടത്തും. ഈ ക്രിയകഴിച്ച പുരുഷൻ മരിക്കുവോളം അവൾക്ക് കല്യാണം ചെയ്തുകൂട. വിവാഹദിവസം പുരുഷൻ ക്ഷൌരം കഴിച്ച് അരഞ്ഞാൺ ചരട് മാറ്റണം. വിധവാവിവാഹം ആവാം. ഒരു കുഡുംബത്തിൽ ഒന്നാമത് ജനിച്ചവന്റെ [ 270 ] യൊ കൂട്ടത്തിൽ വെച്ചു വയസ്സേറിയവന്റെയൊ ഭാൎ‌യ്യയായിരു ന്നു ഒരുത്തി എങ്കിൽ അവൻ മരിച്ചാൽ അവൾക്കു പിന്ന അ വന്റെ അനുജന്മാരിൽ ഒരുവനെ കെട്ടികൂടാ. ആദ്യത്തെ വിവാ ഹം ദ്വിതീയപുത്രനുമായിട്ടായിരുന്നു എങ്കിൽ കെട്ടാം. കടംവാ ങ്ങിയാൽ വീട്ടാൻ ശക്തിയില്ലാതെവന്നാൽ കടംകൊടുത്തവന്റെ ഭൃത്യനായിട്ട ഏതാനും കാലം പണിയെടുത്ത വീട്ടുന്ന സമ്പ്രദാ യം ഇവൎക്കുണ്ട. സ്വന്തം അനുജനേയും അനുജന്റെ ഭാൎ‌യ്യയെ തന്നെയും തനിക്ക പണയംകൊടുപ്പാൻ അധികാരമുണ്ടെന്നായി ഒരുത്തൻ കോടതിയിൽ വാദിക്കയുണ്ടായിട്ടുണ്ട. മാനമൎ‌യ്യാദക്കാ രോട കടം പിരിപ്പാൻ ഒരു കൌശലവും ഇവൎക്കുണ്ട. എന്തായാ ലും കടം വീട്ടുകയില്ലെന്നു കണ്ടാൽ കടക്കാകരന്റെ അടുക്കേക്ക വ ളരെ താണവരായ ഘാസി ജാതിക്കാരിൽ ഒരുവനെ അയച്ച അ വനേയും കു‍‍ഡുംബങ്ങളേയും അവമാനിച്ച ഉപദ്രവിക്കും

സവര.

ഗഞ്ചാം വിശാഖപട്ടണം ഇവിടങ്ങളിൽ മലവാസികളാ ണ. ശബരശബ്ദം ദുഷിച്ചതായിരിക്കണം പേർ. ഋഗ്വേദഐത രേയബ്രാഹ്മണത്തിൽ ശബരന്മാർ വിശ്വാമിത്രന്റെ പുത്രന്മാരു ടെ സന്താനമാണെന്ന പറയുന്നു. രാമായണം പറയുന്നത ഇവർ വസിഷ്ഠന്റെ ധേനുവിൽനിന്നുണ്ടായി എന്നാണ. നമുക്ക 1 മു തൽ 10 വരെയാണല്ലൊ എണ്ണം ഇവൎക്ക 1 മുതൽ 12 വരെക്കാ ണ. പത്തും മൂന്നും കൂടിയാൽ നമുക്ക പതിമൂന്നാണ. അവൎക്ക പന്തിരണ്ടൊന്നാണ. ആണുങ്ങളും പെണ്ണുങ്ങളും ചുരുട്ടു വലിക്കും. ചിലിമ്പിയിൽ പുകെല വലിക്കയും ചെയ്യും. കിളത്തികൾക്ക ഇ ത് പ്രത്യേകിച്ച ബഹു ഇഷ്ടമാണ. സകല ആണുങ്ങൾക്കും വല ത്തെ മൂക്കിൽ ഒരു മോതിരം ഉണ്ടാകും. ഒരുത്തന മൂന്നും നാലും ഭാൎ‌യ്യ ഉണ്ടായി എന്ന വരാം. ഒന്നാമത്തവൾ അവന്ന ബോധി ച്ചിട്ട തിരഞ്ഞെടുത്തതും പിന്നെത്തവൾ ഒന്നുകിൽ അവളുടെ സോദരിമാരും അല്ലെങ്കിൽ അവന്റെ അടുത്തേക്ക അങ്ങട്ട ചെന്ന വരും ആയിരിക്കും. ഒരുത്തിക്ക ബോധിക്കുമ്പോൾ ഭൎത്താവിനെ [ 271 ] ഉപേക്ഷിക്കാം. അവന്ന് അങ്ങട്ടും ഉപേക്ഷിക്കാം. സ്ത്രീ മറ്റൊരുത്തനോട് ചേരുന്നപക്ഷം അവൻ മുന്പെത്തെ ഭൎത്താവിന് ഒരു പോത്തിനേയും ഒരു പോൎക്കിനേയും കൊടുക്കണം. മരിച്ച ഭൎത്താവിന് ഒരു പോത്തിനേയും ഒരു പോക്കിനേയും കൊടുക്കണം. മരിച്ച ഭൎത്താവൻറെ സോദരനേയും സോദരനില്ലാത്തപക്ഷം സോദരൻറെ മകനെയും വിധവ കെട്ടേണമെന്ന് നിൎബന്ധമുണ്ട്. കുട്ടികൾക്ക് പേർ ജനിച്ച് ആഴ്ചയുടെ പോരാണ്. പരിഹാസപ്പേരും ഇടും.

സ്ത്രീയൊ പുരുഷനൊ കുട്ടിയൊ ആര് മരിച്ചാലും ഉടനെ പൊയെവടി വെക്കണം. മരുന്ന ധാരാളമുണ്ടെങ്കിൽ ചില്ലിട്ടിട്ട ഒന്നിൽ ഏറെയും വെക്കും. പ്രേതത്തിനെ ഭയപ്പെടുത്തി ഓട്ടുവാനാണ്. ശവം ദഹിപ്പിക്കുകയാകുന്നു. വിറക് മാവും മറ്റൊരു മരവും മാത്രമെ പാടുള്ളൂ. ഉണക്ക് വിറക് ആദ്യം തീപിടിപ്പാൻ മാത്രമാവാം. ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്ന വഴിക്ക് മരിച്ചവൻറെ പേർ മുതലായ്ത് യാതൊന്നും ആരും ചോദിച്ചുകൂടാ, ചോദിച്ചാൽ കോപിക്കും. മരിച്ചവൻറെ വില്ല, അന്പ് മുതലായ്ത് സൎവ്വവും കുറെ നെല്ലും അരിയും അവനോടുകൂടി ചൂടും. പിറ്റെന്ന് വെള്ളം പകൎന്ന് തീ കെടുത്ത് അസ്ഥിസഞ്ചയനം ചെയ്യും. ഒരു കോഴിമുട്ടയുടെ ഓട് ചവിട്ടി പൊട്ടിച്ചിട്ട് അതും അസ്ഥിയും കൂടിയാണ് സ്ഥാപിക്കുക. പ്രേതവും ശേഷക്കാരും അന്യോന്യം കാൎ‌യ്യം പറയുക കുദംഗ് എന്ന ഒരുത്തൻ മുഖാന്തരമാണ്. ഇവൻ ബ്രാഹ്മണന്ന പകരമൊ ജ്യോതിഷക്കാരനെയൊ വെളിച്ചപ്പാടിനെയാ പോലെയുള്ള ഒരുത്തനൊ ആണ്. മരിച്ച് വന്ന് കടമുണ്ടെങ്കിൽ അത് ഇന്ന്പ്രകാരമാകുന്നു വീട്ടെണ്ടത് എന്ന് ഇവൻ മുഖാന്തരമാണ് അറിവ് കൊടുക്കുക. ചിലപ്പോൾ പ്രേതം പുകെലെക്കും മദ്യത്തിനും ചോദിക്കും. അത് കുദംഗിന കൊടുത്താൽ റാക്ക് അവൻ കുടിക്കും പുകെല അവൻ വെക്കും. ദഹനം കഴിഞ്ഞ 3ാം ദിവസമൊ 4ാം ദിവസമൊ ലിമ്മാ എന്നൊരു ക്രിയയുണ്ട്. ചിലേടത്ത് വളരെ കഴിഞ്ഞിട്ടും നടപ്പുണ്ട്. തെലനാൾ ശേഷക്കാർ വേപ്പിൻറെ കായയൊ എലയൊ ഭക്ഷിക്കണം. അത് കഴിഞ്ഞാൽ വഴിയെ പിന്നെയും ഒരു അടിയന്തരമുണ്ട്. അതിന്ന് ഗുവ്വർ എന്നാണ് പേർ. ഒരു പോത്തും അധികം ധാന്യവും സ [ 272 ]
--258--


ദ്യെക്കു വേണ്ടുന്ന എല്ലാ വിഭവങ്ങളും വേണം. സകല സംബന്ധികളും ഒരു സമയം ഊരുകാരും ചേരും. തലെനാൾ അതിന്റെ അത്താഴമാണ. ആ ദിവസം മരിച്ച ആളുടെ പേൎക്ക വാസസ്ഥലങ്ങളിൽനിന്ന തെല്ല അകലെ ഒര കല്ല കുഴിച്ചിടണം. ഇങ്ങിനെയുള്ള കല്ലുകൾ അനവധി കാണും. റാക്കുകുടിയും പാട്ടും കളിയും തകൃതിയായിരിക്കും. ഒര പോത്തിനെ അറുത്ത രക്തം കല്ലിന്മേൽ അഭിഷേകം ചെയ്യണം. ഈരണ്ട കൊല്ലം കൂടുമ്പോൾ ഒര അടിയന്തിരമുണ്ട. ആ കാലത്തിനുള്ളിൽ ഏതേത വീട്ടിൽ മരണം ഉണ്ടായിട്ടുണ്ടോ അവിടെ എല്ലാം ഒന്നൊ രണ്ടൊ മൂന്നോ പോത്തിനെ അറുക്കണം. അതിന്റെ എറച്ചിയും ചോറും മദ്യവും കുദംഗ് മാൎക്ക കൊടുക്കും. അവസ്ഥ പോലെ ഒരു മുണ്ടോ തുണിയോ അതും. വസ്ത്രം പ്രേതങ്ങൾക്കു ഉടുക്കാനാണു. ഇതൊക്കെയും കുദംഗ് എടുക്കും. പ്രേതങ്ങളോടു മേലിൽ ഉപദ്രവം ഒന്നും ചെയ്യാതെ പൊയ്ക്കൊള്ളാൻ പറയുകയും ചെയ്യും. മേൽപറഞ്ഞ കാലത്തിനുള്ളിൽ മരണം ഉണ്ടായിട്ടുള്ള സകല പുരകളും ചുട്ടുകളയും. പകരത്തിൽ ആ സ്ഥാനത്തെ തന്നെ ഉണ്ടാക്കുന്ന പുതിയ പുരകളിൽ പ്രേതം ചെല്ലുകയില്ല.
സാമന്തൻ.


മുഖ്യമായി മലയാളികൾക്കു സങ്കൽപ്പിച്ചതായ ഈ ഗ്രന്ഥത്തിൽ ഇവരെ കുറിച്ച വളരെ പറയേണമെന്നില്ലല്ലൊ. വടക്കെ മലയാളത്തിൽ ചില നമ്പ്യാന്മാരും, ഉണ്ണിത്തിരിമാരും, അടിയോടിമാരും, തെക്കെമലയാളത്തിൽ ഏറാടി, നെടുങ്ങാടി, വെള്ളൊടി, തിരുമുലപാട ഇവരും അന്യത്രപണ്ടാല, ഉണ്ണ്യാതിരി ഇവരും സാമന്തന്മാരാണെന്നു ഗണിക്കുന്നത. പക്ഷെ അങ്ങിനെ ഭാവിക്കുന്നവർ സകലരും സാമന്തർ തന്നെയോ എന്നു സംശയിക്കാം. 1881-ൽ 1611-ം 1891-ൽ 1225-ം പേർ മാത്രം ഉണ്ടായിരുന്നത 1901-ലേക്ക 4,351 ആയി. സാമന്തൎക്കു സാധാരണമായി പൂണുനൂലില്ല. പുല സാധാരണമായി 15-ാ ണു. 11-ം ഇല്ലായ്കയില്ല. ക്ഷത്രിയൎക്കു പൂണുനൂലുണ്ടു. പുല 11 രാത്രിയാണു. ബ്രാഹ്മണരോടൊന്നിച്ച പന്തിഭോജനവുമുണ്ട. രണ്ടാൾക്കും മരുമക്കത്തായമാ
[ 273 ]
---259--


ണ. സാമന്ത സ്ത്രീകൾക്കു ബ്രാഹ്മണരെങ്കിലും ക്ഷത്രിയരെങ്കിലുമാണു സംബന്ധം. രാജവംശത്തിലുള്ള പുരുഷന്മാരെ തമ്പുരാനെന്നും സ്ത്രീകളെ തമ്പുരാട്ടിയെന്നും വിളിക്കും. മറ്റുള്ളവരിൽ പുരുഷന്മാൎക്കു തിരുമുല്പാട, കൎത്താവ, കയ്മൾ എന്നും സ്ത്രീകൾക്കു കൊൽപാട, കോവിലമ്മ എന്നും മറ്റും പേർ പറയുന്നു. സാമന്ത ഭവനങ്ങളെ കോവിലകം എന്നും ചുരുക്കം കൊട്ടാരം എന്നും മഠം എന്നും പറയും. ഉണ്യാതിരിമാരുടെ നാട്യം തങ്ങൾ ബാക്കി സാമന്തരിൽ മീതെയാണെന്നാകുന്നു. കാരണം അവൎക്കു താലി കെട്ടാൻ ആൎയ്യപ്പട്ടരാണ. സാമന്തന്മാൎക്ക പുരോഹിതൻ ബ്രാഹ്മണനാകുന്നു. വിധികൎത്താവ നമ്പൂതിരി വൈദികന്മാരും. ഒരു സംബന്ധക്കാരൻ മരിക്കയോ ഉപേക്ഷിക്കുകയോ ചെയ്താൽ മറ്റൊരാൾ ആവാം. ശവം ദഹിപ്പിക്കുകയാണ.
സാമന്തിയ.
ഒരിയ രാജ്യത്ത വയലിൽ പണിയും വിറകു വിൽക്കലും പണി. ഇവരെ തൊട്ടാൽ കുളിക്കണം. സ്ത്രീകൾ ബ്രാഹ്മണരുടെ പോലും ചോറുണ്ണുകയില്ല. പുരോഹിതൻ ഒരിയ ബ്രാഹ്മണനാണ.
സാത്താനി
ബങ്കാളത്തെ മാലികൾ എന്നപോലെ ഇവർ ക്ഷേത്രങ്ങളിൽ പ്രവൃത്തിക്കാരാണെന്ന കാണുന്നു. പേർ "ചാൎത്താതവൻ" എന്ന വാക്കും ദുഷിച്ചതാണത്രെ. പൂണുനൂലും കുടുമ്മയും ധരിക്കാത്തവൻ എന്നൎത്ഥം. വിഷ്ണുക്ഷേത്രങ്ങളിൽ പണിക്കാരെ രാമാനുജാചാൎയ്യൻ ചാത്തിനവൻ എന്നും ചാത്താതവൻ എന്നും രണ്ടായിപിരിച്ചു. ഒന്നാമത പറഞ്ഞവർ എപ്പോഴും ബ്രാഹ്മണരും മറ്റെവർ ശൂദ്രരുമാകുന്നു. മദ്രാശി സമസ്ഥാനത്തിലെ സാത്താനികൾ 15- നൂറ്റാണ്ടിൽ ബങ്കാളത്ത ഉണ്ടായ പ്രസിദ്ധ ധൎമ്മപ്രവൎത്തകൻ ചൈതന്യന്റെ ശിഷ്യന്മാരാണെന്ന ചിലപ്പോൾ പറയും. എങ്കിലും ഇതിന മതിയായ തെളിവില്ല. ചൈതന്യൻ ദ്രാവിഡദേശത്തെ ഉപദേശന സഞ്ചരിച്ചപ്രകാരം അറിയുന്നില്ല. ബങ്കാളത്തിലെ ശാതാനികളുടെയും ഇവിടുത്തെ സാത്താനികളുടെയും ആചാരാഭിപ്രായങ്ങൾക്ക അന്യോന്യം വലിയ വ്യത്യാസം