പഞ്ചതന്ത്രം (1857)

[ 7 ] പഞ്ചതന്ത്രം

തലശ്ശെരിയിലെഛാപിതം

൧൮൫൭ [ 9 ] പഞ്ചമരാഗം കൊണ്ടുപാട്ടുകൾ പാടുന്നൊരു പഞ്ചവൎണ്ണി
നികിളിപ്പെണ്മണീ മാണിക്യമെ പഞ്ചസാരയും തെനും പായസംഗു
ളങ്ങളും പഞ്ചമെന്നിയെതരുന്നുണ്ടു ഞാനെടൊബാലെ– പ
ഞ്ചതന്ത്രമാം മഹാനീതിശാസ്ത്രത്തെ സുഖം പഞ്ചധാ വിഭാഗിച്ചു
പാട്ടുപാടുക വെണം– – എന്നതു കെട്ടുകിളിപ്പെൺകിടാവുര ചെ
യ്താൾ– എന്നുടെ ഗുരുക്കന്മാരന്തണപ്രവരന്മാർ മന്നിടന്തന്നിലവരീ
ശ്ചരന്മാരായതും സന്നതന്മാൎക്കുവരം നൽകുവാൻ ആളായതും അ
ങ്ങിനെയുള്ള മഹാബ്രാഹ്മണപ്രസാദത്താൽ എങ്ങുമെ ഭംഗംകൂടാ
തിന്നു ഞാനുരചെയ്യാം– ശ്രീമനുബൃഹസ്പതിശുക്രനും വെദവ്യാസ
ൻ ധീമതാംവരൻ വിഷ്ണുഗുപ്തനാം ചാണക്യനും മാമുനി പരാശരൻ
മറ്റുള്ള ബുധന്മാരും സാമദാനാദി നീതിശാസ്ത്രകൎത്താക്കളെല്ലൊ
അജ്ജനങ്ങളെയെല്ലാമഞ്ജലി കൂപ്പിക്കൊണ്ടു സജ്ജനപ്രസാദ
ത്താൽ ശാസ്ത്രമൊന്നുരചെയ്യാം–ഗ്രന്ഥവിസ്താരെഭയമുള്ള ബാ
ലകന്മാൎക്കും അന്തരംഗത്തിൽ ബൊധമില്ലാത്ത ജനങ്ങൾക്കും
ചന്തമൊടറിവാനായി പഞ്ചതന്ത്രാഖ്യം നീതിഗ്രന്ഥ താല്പൎയ്യം കി
ഞ്ചിൽ ഭാഷയായി ചൊല്ലീടുന്നെൻ-

പാടലാധരിമാൎക്കു കെളിസങ്കെതസ്ഥാനം പാടലിപുത്രമെ
ന്നു നാമമാമ്മഹാപുരം വാടകൾ കിടങ്ങുകൾ വാടികളങ്ങാടികൾ നാ
ടകാഗാരങ്ങളും നാഗരസ്ഥാപനങ്ങളും ഹാടകാലയങ്ങളും ഹസ്തി
മന്ദിരങ്ങളും ഘൊടകാവാസങ്ങളും ചെടികാഗെഹങ്ങളും മാടവും
മഹാമണിമെടകൾ മഠങ്ങളും മാടുകൂടുകൾ മണിത്തൊരണ ശ്രെണി
കളും തൊടുകൾ നദികളും കൂപങ്ങൾ കുളങ്ങളും കെടുകൾ കൂടാതു
ള്ള കെളി സൌധാദികളും കൊട്ടകൾ നിറഞ്ഞുള്ള കെരവും ക്ര [ 10 ] മുകവും വീടുകൾ തൊറും ധനധാന്യസംഭാരങ്ങളും ശൈവമന്ദി
രം വിഷ്ണുക്ഷെത്രവും ദുൎഗ്ഗാലയം ദെവതാഗെഹം ബഹുബ്രാഹ്മണാ
ഗാരങ്ങളും– ഏവമുള്ളൊരു മഹാരാജമന്ദിരന്തന്നിൽ ദെവ
നായകൊപമൻ ഭൂപതിസുദൎശനൻ വീൎയ്യവാൻ വിദ്യാശാലിവിത്ത
വാൻ വിവെകവാൻ കാൎയ്യ സാരജ്ഞൻ പ്രാജ്ഞൻ കാമസന്നിഭാ
കാരൻ താമസിക്കാതൊരൊരൊ സൽക്കൎമ്മം ദിനെദിനെ ഭുമി
ദെവന്മാരെക്കൊണ്ടാദരാൽ ചെയ്യിപ്പിച്ചു– എന്നതിന്മൂലം മഹാ
ഭാഗ്യവാൻ മഹീപാലൻ നന്ദനന്മാരെ ലഭിച്ചീടിനാനെട്ടൊപ
ത്തൊ– നന്ദനന്മാൎക്കു ചെറ്റും വിദ്യയില്ലായ്കമൂലം മന്ദഭാഗ്യൻ ഞാ
നെന്നു ദുഃഖിച്ചു സുദൎശനൻ ചിന്തിച്ചു മനക്കാമ്പിൽ വിദ്യയും വിവെ
കവും സന്ധിവിഗ്രഹാദിയും നീതിയും വിനീതിയും സന്തതം ഗ്രഹി
ക്കാതപുത്രരെകൊണ്ടുകാൎയ്യമെന്തുള്ളു ശരീരികൾക്കെത്രയും
പാരംകഷ്ടം–ഗൎഭമുണ്ടാകാതുള്ളഗൊവിനെ വളൎത്തുന്ന ദുൎഭഗന്മാ
ൎക്കുഫലമെന്തഹൊവിചാരിച്ചാൽ പെറ്റുവെന്നാലും കറുപ്പിക്കയി
ല്ലെന്നു വന്നാൽ ഏറ്റവും മഹാദുഃഖമപ്പശുപാഴിൽതന്നെ–പു
ണ്യമില്ലാത ബഹുസന്തതീവൃഥാഫലം എണ്ണമെറയുണ്ടെന്നുവ
രുത്താൻ മാത്രം കൊള്ളാം– ധന്യനെന്നാകിലൊരു നന്ദനന്മാ
ത്രം മതി– തന്നുടെകുലം പരിത്രാണവും ചെയ്യുമവൻ വല്ലാതതന
യന്മാരില്ലായ്കതന്നെഗുണം വല്ലഭെക്കുടൻ ഗൎഭം ഛിദ്രിക്കതന്നെസു
ഖം– ഉത്തമനല്ലാതുള്ളപുത്രനുണ്ടായാലന്നെ ചത്തുപൊയാലും
കൊള്ളാം പുത്രീയെന്നാലും കൊള്ളാം– തന്നുടെമഹിഷിതാൻ
മച്ചിയായാലും കൊള്ളാം– താനൊരുവിവാഹവും ചെയ്തീലെന്നാ
ലും കൊള്ളാം– വിത്തവും സൗന്ദൎയ്യവുമൊക്കയുണ്ടെനാകിലും
വിദ്യയില്ലാതസുതനുണ്ടായാൽ സുഖമില്ലാ– ദാനശീലത്വം കൊ
ണ്ടും ശാസ്ത്രനൈപുണ്യം കൊണ്ടും മാനനീയനാമൊരു പുത്രനുണ്ടാ
വാനിപ്പൊൾ പുണ്യവാന്മാൎക്കെ മുറ്റും സംഗതി വരൂദൃഢം– പുണ്യ [ 11 ] ഹീനന്മാൎക്കൊരു പുത്രനുണ്ടായാലവൻ ഘൊരമാം രൊഗംപൊ
ലെ ക്രൂരമാം വിഷംപൊലെ ദാരുണൻ മഹാപാപിതൻ‌ കുലം‌മുടി
ച്ചീടും– യൌവനംദ്രവ്യകാമംപ്രാഭവം മൂഢത്വവും ദുൎവ്വിധം ചതുൎവ്വി
ധംനാശകാരണം നൃണാം– എന്നതിലനൎത്ഥത്തിനൊന്നു മാ
ത്രമെപൊരൂ പിന്നെ എന്തിന്നുനാലും ഏകനിൽ സ്വരൂപിച്ചാ
ൽ– നമ്മുടെ മക്കൾക്കിപ്പൊൾ ധൎമ്മബുദ്ധിയുമില്ല നിൎമ്മലവിവെകവു
ന്നീതിശാസ്ത്രവുമില്ലാ– ദുൎമ്മാൎഗ്ഗങ്ങളിൽ മനസ്സുണ്ണികളെല്ലാവൎക്കു
വെണ്മയിലുണ്ടുതാനുമെന്തു ഞാൻ ചെയ്യെണ്ടുന്നു– ആരുവാ
നൊരു ശാസ്ത്രി ബ്രാഹ്മണനത്ര വന്നു ചാരുവാന്നീതി ശാസ്ത്രമിവ
രെ ബൊധിപ്പിച്ചു സാരമാം പുനൎജ്ജന്മമിവൎക്കു സമ്പാദിപ്പാൻ
ധീരനായ്വരാ നിന്നിപ്പാരിടന്തന്നിലിപ്പൊൾ–

ഭൂമിപൻ സുദൎശനനിങ്ങിനെ വിചാരിച്ചു ഭാമിനിമാരൊടൊ
ന്നിച്ചാദരാൽമെവുങ്കാലം സൊമശൎമ്മാവെന്നൊരു ഭൂമിദെവാ
ഗ്രെസരൻ സൌമ്യവാൻ ദെവപ്രിയൻ നീതിശാസ്ത്രാംഭൊ നിധി
വിശ്രുതൻ ബൃഹസ്പതിസന്നിഭൻ തത്രവന്നു വിശ്രമിച്ചരചനൊടി
ങ്ങിനെ ചൊല്ലീടിനാൻ– മന്നവ കെൾക്കഭവാനാറു മാസത്തിന്മു
മ്പെ നിന്നുടെ സുതന്മാൎക്കു നീതിശ്രാസ്ത്രങ്ങളെല്ലാം ഒന്നൊഴി
യാതെ കണ്ടുസാദരം ഗ്രഹിപ്പിക്കാം ഉന്നതന്മാരായ വരുത്തമരാ
യുംവരും– എന്നതു വന്നില്ലെങ്കിലെന്നെ നീ നിന്റെരാജ്യന്ത
ന്നിൽ നിന്നാട്ടിപ്പുറത്താക്കുകെ വെണ്ടുനൃപ– എന്നതുകെട്ടു നൃപ
ൻ നിൎഭരംപ്രസാദിച്ചു തന്നുടെ തനൂജ വൃന്ദങ്ങളെ വിളിച്ചുടൻ സൊ
മശൎമ്മാഖ്യ ദ്വിജശ്രെഷ്ഠന്റെ സമീപത്തു താമസം വിനാപറഞ്ഞാ
ക്കിനാൻ വിദ്യാഭ്യാസെ– സൊമശൎമ്മാവും മുദാരാജനന്ദനന്മാരെ
സാമദാനാദിശ്രീമന്നീതി ശാസ്ത്രങ്ങളെല്ലാം സാദരം ഗ്രഹിപ്പിപ്പാ
ൻ ആശുതാനാരംഭിച്ചു സൽക്കഥാ കഥനമെന്നുള്ളൊരുമാഗ്ഗ
ത്തൂടെ പഞ്ചതന്ത്രങ്ങളെല്ലാം പാൎത്ഥീവന്മാൎക്കു ധൎമ്മമഞ്ചിലും [ 12 ] പ്രധാനമായുള്ളൊന്നുമിത്രഭെദം-നല്ലൊരുസുഹൃല്ലാഭമെന്ന
തു രണ്ടാംതന്ത്രം–ചൊല്ലുവൻപിന്നെസന്ധിവിഗ്രഹം മൂന്നാം ത
ന്ത്രം– ലബ്ധനാശ മെന്നല്ലൊചൊല്ലുന്നു നാലാം തന്ത്രം സിദ്ധ
മാമസമ്പ്രെക്ഷ്യകാരിത്വമഞ്ചാന്തന്ത്രം– [സംസ്കൃതപഞ്ചതന്ത്ര
ത്തിൽ രാജാവിന്റെ പെർ അമരശക്തി എന്നും നഗരനാമംമിഹി
ളാരൊപ്യം എന്നും ഗുരുവിന്റെ പെർവിഷ്ണുശൎമ്മാവെന്നും കെൾ്ക്കുന്നു–
പഞ്ചതന്ത്രത്തെ നിൎമ്മിച്ചവൻ വിഷ്ണുശൎമ്മാവ് തന്നെ എന്നുള്ളതും
ശ്ലൊകത്തിൽ ഉണ്ടു– എങ്ങനെഎന്നാൽ

സകലാൎത്ഥശാസ്ത്രസാരം ജഗതിസമാലൊക്യവിഷ്ണുശ
ൎമ്മെദം ।
തന്ത്രൈഃപഞ്ചഭിർഎതച്ചകാരസുമനൊഹരംശാസ്ത്രം ॥
കഥാമുഖം ഏതൽ]

൧.`മിത്രഭെദം എന്നപ്രഥമതന്ത്രം

(സിംഹവും കാളയും)

എങ്കിലൊപണ്ടു മഹാസിംഹവുംവൃഷഭവും തങ്ങളിൽ ചെൎന്നു
മഹാസ്നെഹമായിവാഴും കാലം ഏഷണിക്കാരനെകൻ
ജംബുകൻ ചെന്നുകൂടി ദൂഷണം പറഞ്ഞവർ തങ്ങളിൽ ഭെദിപ്പി
ച്ചു– ധൃഷ്ടനാം ക്രൊഷ്ഠാവിനെ ജംബുകനെന്നുചൊല്ലു– സ്പഷ്ടമാ
ക്കെണമെങ്കിലായവൻകുറിനരി– അക്കഥാവിശെഷത്തെ വിസ്ത
രിച്ചുരചെയ്തുകെൾക്കെണമെന്നു നൃപനന്ദനന്മാരുഞ്ചൊന്നാ
ർ–

ഉണ്ടുപൊൽ മഹീതലെമിഹിളാരൂപ്യമെന്നു✱ പണ്ടുപണ്ടുള്ള
പുരം ഭക്ഷിണ രാജ്യന്തന്നിൽ വൎദ്ധമാനനെന്നൊരുവ്യാപാരി
ചെട്ടിശ്രെഷ്ഠൻ വൎദ്ധിതദ്രവ്യൻ ഭവ്യന്തത്രപണ്ടുണ്ടായിപൊൽ
വിത്തസമ്പത്തുകൊണ്ടുവിത്തനാഥനെപൊലും ചിത്തത്തിലൊ [ 13 ] രുബഹുമാനവുമവനില്ലാ– തദ്ധനങ്ങൾക്കു ചെറ്റുസംഖ്യയില്ലെന്നാ
കിലും വൎദ്ധനം വ്യാപാരങ്ങൾ്ക്കൊട്ടുമെകുറവില്ലാ– അങ്ങിനെ വെണ
ന്താനുമൎത്ഥമുണ്ടായാലതു തങ്ങളെയത്നഞ്ചെയ്തുവൎദ്ധിതമാക്കീടെ
ണം– മുന്നമെ ലഭിക്കാതുള്ളൎത്ഥങ്ങൾ ലഭിക്കെണം– പിന്നെയും ല
ഭിച്ചതു സാദരം രക്ഷിക്കെണം– രക്ഷിതധനം പിന്നെസന്തതം വ
ൎദ്ധിപ്പിച്ചു തൽക്ഷണം സൽപാത്രങ്ങൾ്ക്കൎപ്പണം ചെയ്തീടെണം രക്ഷ
ണം‌ ചെയ്തില്ലെന്നാൽ തൽക്ഷണം നശിച്ചീടും– ലക്ഷണമതിന്നു
കൎപ്പൂരമെന്നറിഞ്ഞാലും കൎപ്പൂരം മുളകുമിട്ടിങ്ങിനെസൂക്ഷിക്കാഞ്ഞാ
ൽ എപ്പൊഴെന്നറിയാതെ നാസ്തിയാമെന്നെവെണ്ടു – പെട്ടിയി
ൽ ധനം പൂട്ടികെട്ടിയങ്ങിരിക്കയും പട്ടിണിയിട്ടു കൊണ്ടു താനങ്ങു കി
ടക്കയും യഷ്ടികൾ്ക്കല്ലാതതു തൊന്നുമൊകഷ്ടംകഷ്ടം ചെട്ടികൾ്ക്കതു
ചിതമല്ലെടൊ ബാലന്മാരെ– അൎത്ഥമുണ്ടായാലതു കൊണ്ടനുഭവി
ക്കാഞ്ഞാലൎത്ഥമുള്ളൊരുമിരപ്പാളിയുമൊരു പൊലെ– ബുദ്ധി
മാനായുള്ളൊരു ധനവാൻ ധനങ്ങളിൽ പത്തിനൊന്നൎത്ഥികൾ
ക്കു ദാനവും ചെയ്തീടെണം– സൽക്കാരവ്യയന്തന്നെ രക്ഷണം ദ്ര
വ്യത്തിനെന്നുൾ്ക്കാമ്പിലെല്ലാവൎക്കും ബൊധമുണ്ടായീടെണം– വട്ട
മുള്ളൊരുകുളമെങ്കിലും ജലം വന്നുകെട്ടിനില്ക്കുമ്പൊൾ തീരംപൊ
ട്ടിവാൎന്നൊക്കെപ്പൊകും– ഒകുവെച്ചതിൽ കൂടെ വാൎത്തുവാൎത്തി
രുന്നാകിൽ പൊകയില്ലതിലുള്ള വെള്ളമെന്നറിയെണം– എന്ന
തുപൊലെ മഹാ ബുദ്ധിമാൻ വൎദ്ധമാനൻ പിന്നെയും ധനമാൎജ്ജി
ക്കെണം എന്നുറച്ചവൻ ചാടുമുണ്ടാക്കിദ്രവ്യമായതിലെറ്റിക്കൊ
ണ്ടു നാടുകൾ തൊറും ചെന്നുവ്യാപാരം ചെയ്തീടുവാൻ നന്ദിപൂണ്ടുടൻ
പുറപ്പെട്ടിതു ചെട്ടിശ്രെഷ്ഠൻ–✱ നന്ദനന്മാരെ ഗെഹരക്ഷണത്തി
നുമാക്കി – നന്ദികൻ സഞ്ജീവകനിങ്ങിനെ നാമത്തൊടെന [ 14 ] ന്ദികൾ തനിക്കു രണ്ടുണ്ടിഹമുമ്പെതന്നെ– നന്ദികളെന്നു ചൊന്നാ
ൽ കാളകളെന്നു നൃപനന്ദനന്മാരെ നിങ്ങൾക്കൎത്ഥമുണ്ടായീടെ
ണം– മന്ദമെന്നിയെ രണ്ടു നന്ദിനിവീരന്മാരെയൊന്നിച്ചു ശകട
ത്തിൽ ബന്ധിച്ചുതാനുമെറി– ഘൊരമാംകാന്താരത്തിൽ പുക്കുട
ൻ ഗമിക്കുമ്പൊൾ ഭാരത്തെ വലിച്ചു കൊണ്ടൊടുന്ന കൂറ്റന്മാരിൽ
സാരനാം സഞ്ജീവകന്തന്നുടെ പാദന്തന്നിൽ ക്രൂരമാം പാഷാണം
വന്നടിച്ചു കാലുമ്പൊട്ടി പെട്ടന്നു മഹീതലെ വീണപ്പൊൾ വൎദ്ധമാ
നൻ കെട്ടഴിച്ചങ്ങുവിട്ടു കാട്ടിലങ്ങൊരുദിക്കിൽ വെള്ളവും പുല്ലും
കാട്ടിരക്ഷിപ്പാൻ ഭൃത്യന്മാരെ ഉള്ളതിൽ നാലുപെരെ പാൎപ്പിച്ചു പതു
ക്കവെ– ഒറ്റയായി ചമഞ്ഞൊരു കൂറ്റനെ കൊണ്ടും തന്റെ
മറ്റുള്ള ഭൃത്യന്മാരെ കൊണ്ടുമശ്ശകടത്തെ തെറ്റെന്നു വലിപ്പി
ച്ചു തല്പുരന്തന്നിൽ ചെന്നു പറ്റിയെന്നതെവെണ്ടു– പാരമാധി
യുമ്പൂണ്ടു കാളയെ രക്ഷിപ്പാനായി‌ പാൎക്കുന്ന ഭടന്മാരും കാനനം
കണ്ടുപെടിച്ചൊക്കവെ മാറിപ്പൊന്നു–കാളയും ചത്തുപൊയെ
ന്നുള്ളൊരു ഭൊഷ്ക്കുണ്ടാക്കി നീളവെ നടന്നുകൊണ്ടായവർ വീ
ട്ടിൽപുക്കു–

[അരക്ഷിതം തിഷ്ഠതി ദൈവ രക്ഷിതം
സുരക്ഷിതം ദൈവഹതം വിനശ്യതി
ജീവത്യനാഥൊപിവനെ വിസൎജ്ജിതഃ
കൃതപ്രയത്നൊവിഗൃഹെന ജീവതി]

ജീവശെഷത്തിൻ പ്രഭാവം കൊണ്ടു സഞ്ജീവകൻ ജീ
വിച്ചു പതുക്കവെ പാദവും നെരായ്വന്നു വെള്ളവും നല്ലപുല്ലും ത
ണുപ്പുമുള്ള കാട്ടിൽ വെള്ളെരുതായുള്ളവൻ വെള്ളിമാമലപൊ
ലെ മുഷ്കരന്നടന്നങ്ങുമുക്കുറയിടുന്നെരം ദിക്കുകൾ മുഴങ്ങുന്നു ജ
ന്തുക്കൾ പെടിക്കുന്നു– അക്കാലമൊരു സിംഹം പിംഗലകാഖ്യ
ന്മഹാ വിക്രമിമഹാഘൊരൻ വിശ്വവിശ്രുതൻവീരൻ അക്കാ [ 15 ] ട്ടിന്നധിപതിവക്കാണക്കാരൻ തത്ര പൊക്കമെറുന്നഗിരിഗ ഹ്വരെ
മെ വീടുന്നു– സ്നാനവുമില്ല തത്വജ്ഞാനവുമില്ല വിഷ്ണു ധ്യാനവുമില്ല
വിദ്യാഭ്യാസവുമില്ലെന്നാലും വിക്രമം കൊണ്ടുവിശ്വം ജയിച്ചു വിപി
നത്തിൽ ചക്രവൎത്തിയായ്വന്നു കെസരിപ്രവരന്താൻ– ഹസ്തങ്ങ
ൾ കൊണ്ടു മഹാഹസ്തിവീരന്മാരുടെ മസ്തകം കുത്തിപിളൎന്നാ സ്ത
ശങ്കമാംവണ്ണം രക്തവും പാനഞ്ചെയ്തുമുത്തു രത്നങ്ങൾ നഖെ
കൊൎത്തു കൊണ്ടാടിച്ചാടി ധൂൎത്തു കൊണ്ടൂറ്റക്കാരൻ– പാൎത്ത
ലന്തന്നിൽ സിംഹംസിംഹമെന്നതു കെട്ടാൽ പാൎത്ഥിവന്മാരും കൂ
ട പെടിച്ചു വിറക്കുന്നു– പാൎത്ഥിപാത്മജന്മാരെ നിങ്ങൾക്കു ബൊധി
ക്കെണം കീൎത്തിയുണ്ടാവാൻ ഭുജവിക്രമന്തന്നെമൂലം–അങ്ങിനെ
ഗിരിഗുഹാഗൎഭത്തിൽ വസിക്കുന്നു പിംഗലാഖ്യനാം മഹാകെസരി
വീരന്താനും–

ഏകദാ ജലം കുടിച്ചീടുവാൻ പുറപ്പെട്ടുലൊകവിശ്രുതമായയ
മുനാ തീരെ ചെന്നു വെള്ളവും കുടിച്ചു കൊണ്ടുള്ളവും തണുപ്പിച്ചു പ
ള്ളയും വീൎത്തു മെല്ലെ പൊവാനായിപുറപ്പെട്ടു– പണ്ടുകെട്ടറിവില്ലാ
തുള്ളൊരു ശബ്ദം കെട്ടു രണ്ടു ചൊടിങ്ങു വാങ്ങി കിഞ്ചന ഭയപ്പെട്ടു മു
ഷ്കരനാകുന്നൊരുകൂറ്റന്റെ കണ്ഠധ്വനം മുക്കുറ ശബ്ദമെന്നു മ
ൎത്യന്മാർ ചൊല്ലീടുന്നു– കെസരി ശ്രെഷ്ഠനതുകെട്ടിട്ടുമില്ലമുന്നം– കെ
വലമിടിപൊലെ കെട്ടപ്പൊൾ ഭയപ്പെട്ടു– തത്ര വന്നിതു മഹാമ
ന്ത്രിയാം ക്രൊഷ്ടാവിന്റെ പുത്രന്മാരിരുവരുണ്ടെത്രയും സമ
ൎത്ഥന്മാർ അഗ്രജൻകരടകൻ– സൊദരൻ ദമനകൻ വ്യഗ്രമെ
ന്നിയെയവർ തങ്ങളിലുരചെയ്തു–സൊദരൻ ദമനകൻ ചൊ
ദിച്ചു പതുക്കവെ സാദരം സൂക്ഷിച്ചാലു മഗ്രജാമഹാത്മാവെ– ന
മ്മുടെ സ്വാമിക്കിപ്പൊളെന്തൊരു ഭയമുള്ളിൽ ദുൎമ്മദം വിട്ടുപാരം ദീ
നനായ്മെ വീടുന്നു–ചൊല്ലിനാനതുനെരമഗ്രജൻ കരടകൻ വ
ല്ലതുമാകട്ടെങ്കിൽ കാൎയ്യമില്ലതു കൊണ്ടു– കാൎയ്യമില്ലാത വസ്തൂ [ 16 ] ചിന്തിച്ചു പ്രവൃത്തിച്ചാൽ കാരണം കൂടാതുള്ളൊരനൎത്ഥം ഭവി
ച്ചീടും– പണ്ടൊരു കുരങ്ങച്ചൻ പാഴിലുള്ളാരംഭത്തെ കൊണ്ടു
ടൻ തരങ്കെട്ടുചത്തതു കെട്ടിട്ടില്ലെ– ഞാനതു ജ്യെഷ്ഠാകെ
ട്ടിട്ടില്ലെന്നു സഹൊദരൻ– വാനരാപായം കെട്ടുകൊൾ്കെന്നു
കരടകൻ –

(2. കുരങ്ങിന്നു കളിയാൽ അപായം)

വമ്പനാമൊരുനൃപൻ തന്നുടെ നാട്ടിൽ നല്ലൊരമ്പലം
കെടുവന്നുകൂടവും കൂടെവീണു– ആയതുപണിചെയ്വാ
നാശാരിപ്പരിഷകൾ ആയതമ്മഹാമരം കാമരം വെ
ച്ചു കാട്ടിൽ ഈൎച്ചയുന്തുടൎന്നു കൊണ്ടാണികൾ പൊടിപ്പൊടി താ
ഴ്ചകൂടാതെ പാതിപിളൎന്നു നിൎത്തിക്കൊണ്ടു– ഭക്ഷണത്തിന്നു കാ
ലമാകയാൽ പണിചെയ്യും തക്ഷകപ്പരിഷകൾ ഗ്രാമത്തിൽ പൊ
യനെരം– മൎക്കടക്കൂട്ടം പലദിക്കിന്നു ചാടിച്ചാടി തക്കത്തിൽ
തത്ര വന്നു നിറഞ്ഞു ദെവാലയെ– ആയതിലൊരുമരഞ്ചാടി
താൻചാടിച്ചെന്നു അൎദ്ധമിൎന്നിരിക്കുന്ന ദാരുവിന്മുകളെറി ര
ണ്ടുഭാഗത്തു കാലുംകുത്തിവാൽ പൊക്കിക്കരം കൊണ്ടുടൻ കു
റ്റി കുലുക്കീടുവാനാരംഭിച്ചു– അന്നെരമ്മരത്തിന്റെ‌ വിള്ളലി
ൽ കുരങ്ങിന്റെ അണ്ഡവുമകപ്പെട്ടു പൊണ്ണനും ബൊധിച്ചീ
ല– തട്ടിയങ്ങെല്പിച്ചൊരു കുറ്റിമെൽ ബലമൊക്കെ കാട്ടിയക്കു
രങ്ങച്ചൻ കുറ്റിയെവിടുത്തപ്പൊൾ– ദാരുഭാഗങ്ങൾ തമ്മിൽ ചെ
ൎന്നിട്ടു കപിയുടെ സാരമാമണ്ഡം പൊട്ടിച്ച തെഞ്ഞുതാനുംച
ത്തു– തങ്ങൾക്കു ഫലമില്ലാതുള്ളതുപ്രവൃത്തിച്ചാൽ ഭംഗമെവ
രുമെന്നു സൎവ്വരും ബൊധിക്കെണം–

എന്തിനുവൃഥാ തനിക്കാവശ്യമില്ലാത്തതുചിന്തിച്ചുമനഃ
ക്ലെശം ചെയ്യുന്നു സഹൊദര– ഒട്ടെടംഭുജിച്ചു നാമിട്ടെച്ചു പൊ
ന്നീലയൊ പുഷ്ടമായൊരു മാംസമായതുതിന്മാൻ പൊക–
എന്നതു കെട്ടു പറഞ്ഞീടിനാൻ ദമനകൻനന്നിതുമഹാമ. [ 17 ] തെ തന്നുടെ രാജസെവ ഭൊജനം മൊഹിച്ചൊതാനിങ്ങി
നെ വനാന്തരെ രാജമന്ത്രിയെന്നൊരു പെരൊടെ നടക്കുന്നു–
തന്നുടെ ബന്ധുക്കളെ സന്തതം രക്ഷിപ്പാനും തന്നുടെ ശത്രു
ക്കളെയൊക്കെവെ ശിക്ഷിപ്പാനും ഉന്നതിവരെണ മെന്നാഗ്ര
ഹിച്ചല്ലൊലൊകെമന്നവന്മാരെ ചെന്നുമാനുഷർ സെവിക്കു
ന്നു– തന്നുടെ ജഠരത്തെപൂരിക്കെ വെണ്ടുവെങ്കിൽ അന്യവ
സ്തുക്കൾപലതുണ്ടല്ലൊ എളുപ്പത്തിൽ– യാതൊരുപുമാനിഹ
ജീവിച്ചുവസിക്കുമ്പൊൾ ആതുരന്മാരാം ബഹു ജന്തുക്കൾ ജീവി
ക്കുന്നു– അപ്പുമാനത്രെഭൂമൌ കെവലം ജീവിക്കുന്നു– സല്പുമാ
നവന്തന്നെ സാധുതാനവന്തന്നെ– തക്കത്തിൽ തന്റെ ഭുക്തി
മാത്രമെ വെണ്ടുവെങ്കിൽ പക്കത്തിൽ ചൊറുന്തിന്നു കൊയി
ല്ക്കൽപാൎക്കെണമൊ– പൊക്കത്തിൽ പറക്കുന്ന പരന്തും കി
ളികളും ഒക്കവെ തന്നെത്തന്നെ പൊറ്റി രക്ഷിക്കുന്നില്ലെ–
അക്കണക്കുള്ള ജനംചത്താലും ജീവിച്ചാലും മിക്കതുമന്വെ
ഷണമാൎക്കാനുമുണ്ടൊ ജ്യെഷ്ഠ– ഒക്കവെ നിരൂപിച്ചാൽ ഭൂ
പതിസെവ കൊണ്ടു തല്ക്കുലത്രാണന്തന്നെ സാദ്ധ്യമെന്നറി
ഞ്ഞാലും– തന്നുടെബലത്തിനും പൌരുഷത്തിനും താഴ്ചവ
ന്നു പൊകാതെ തന്നെവല്ലതും സാധിക്കെണം– ഭുക്തിമാ
ത്രമെയല്ലമാനികൾ്ക്കഭിപ്രായം ശക്തികാട്ടെണമെന്നെ ഏവ
ൎക്കുംതൃപ്തിയുള്ളു– ഗൊക്കടെ ശവംതിന്മാനാഗ്രഹിച്ചടുക്കുന്ന
ശ്വാക്കളും തമ്മിൽ തമ്മിൽ കുരച്ചും കലഹിച്ചും തരിമാംസവുമി
ല്ലാ ഞരമ്പുമില്ലാ നല്ലൊരിരിമ്പുകണ്ടം പൊലുള്ള സ്ഥിമെ
ൽ പിടിപെട്ടു കരിമ്പിൻചണ്ടിപൊലെ കടിച്ചും കാൎന്നു തമ്മിൽ
ഉരമ്പി ഘൊഷിക്കന്യെകുക്ഷിപൂരണംനാസ്തി–തനിച്ച സിം
ഹങ്ങൾക്കു തന്നുടെമുമ്പിൽ വരും തടിച്ച ക്രൊഷ്ടാക്കളെ വ
ധിപ്പാൻ മൊഹമില്ല– മദിച്ചകുലയാന കൊമ്പനൊടമർ [ 18 ] ചെയ്തു വധിച്ചുകടുഞ്ചൊരകുടിച്ചെ തൃപ്തിയുള്ളു– എന്നതു കൊ
ണ്ടുചൊന്നെൻ തന്നുടെ ബലങ്കാട്ടാം ധന്യരാകുന്നൊര
ന്നം ഭക്ഷിപ്പാൻ ചിതംപൊരാ–പട്ടിയങ്ങുരുളയും കൊണ്ടു ചെ
ല്ലുമ്പൊൾ അവൻ കാട്ടുന്ന ഗൊഷ്ടികണ്ടാലെത്രയുംചിരിയാ
കും– വട്ടത്തിലൊടും പിന്നെ വാലങ്ങുവിറപ്പിക്കും മുട്ടുകൾ കുത്തി
ക്കുനിഞ്ഞൂഴിയിൽ പറ്റിതാഴും– പെട്ടന്നു ദാതാവിന്റെവക്ത്ര
വുമുദരവും ഒട്ടൊട്ടുനൊക്കിചിലശബ്ദങ്ങൾ പുറപ്പെടീച്ചിങ്ങിനെ
വികൃതികൾ കാട്ടാതെ ഭക്ഷിപ്പാൻ തൻ ചങ്ങാതിക്കൊരു
നാളും സംഗതി വരത്തില്ല– കുംഭിരാജനു തിന്മാൻവാശ്ശതും
കൊടുത്തെന്നാൽ സംഭ്രമം കൂടാതവൻമെടിച്ചു ഭക്ഷിച്ചീടും–
ഗംഭീരവിലൊകനഭാവവും ഭയങ്കരം– വമ്പനാം പുരുഷന്റെ
ഭാവമിങ്ങിനെവെണ്ടു– തന്നുടെ വിദ്യകൊണ്ടും തന്നുടെ ശൌ
ൎയ്യം കൊണ്ടും തന്നുദരത്തെ പൂരിക്കുന്നവൻ മഹാധന്യൻ–
ശ്വാവിനെപൊലെ കിഴിഞ്ഞാശ്രയിച്ചുണ്ണുന്നവൻ കെവലം
കൃമിപ്രായമെന്നതെ ചൊല‌്വാനുള്ളു– വിക്രമം കൊണ്ടും വിജ്ഞാ
നാദികൾ കൊണ്ടുംപത്തു ദിക്കുകൾ വെളുപ്പിക്കും കീൎത്തിധാവ
ള്യത്തൊടെ യാതൊരുപുമാൻ മഹാമാനിയായി ജീവിക്കുന്നു
നീതിമാനവൻ ജീവ ജീവനെന്നുരചെയ്യാം.മറ്റുള്ളമഹാമൂഢ
ൻ കൊറ്റിന്നുമാത്രം കൊള്ളാം– മുറ്റുമീഗുണമൊന്നും പറ്റാ
തെ ജീവിക്കുന്നൊൻ പെറ്റമാതാവിനുള്ള യൌവനമാകുംവൃ
ക്ഷം പറ്റഖണ്ഡിപ്പാനൊരു കൊടാലി തന്നെയവൻ– ആരാ
നും വെലിയിട്ടുകൈക്കൊട്ടു കെൾ്ക്കുന്നെരം പാരാതെ പറന്നുടൻ
ചെന്നങ്ങുപിണ്ഡം കൊത്തി തിന്നു കൊണ്ടിരിക്കുന്ന കാകനും
ജീവിക്കുന്നു– എന്നതു പൊലെമഹാമന്ദനും ജീവിക്കുന്നു– സ്വ
ല്പ ബുദ്ധിയായുള്ള മാനുഷൻ മഹാദീനൻ സ്വല്പലാഭത്തെ കൊ
ണ്ടു തല്ക്ഷണംപ്രസാദിക്കും– അല്പമാം ജലാധാരം പൂരിപ്പാൻ [ 19 ] മഴത്തുള്ളി സ്വല്പമുണ്ടായാൽ പൊരുമായതുനിറഞ്ഞീടും–
മൂഷികൻ തന്റെ കൊച്ചുകൈ രണ്ടും ജലം കൊണ്ടു രൂഷിത
മാക്കീടുവാനെത്രെ പാനീയം‌ വെണം– കൃത്യവുമകൃത്യവും‌ ധൎമ്മ
വുമധൎമ്മവും നിത്യവുമനിത്യവും സത്യവുമസത്യവും ഇത്ഥ മു
ള്ളതിലൊന്നും ചെറ്റുമെഗ്രഹിക്കാത മൎത്യനും പശുക്കളുമെ
തുമെ ഭെദം‌ നാസ്തി– എപ്പൊഴുമാഹാരവുമപ്പൊഴെനീഹാ
രവും തല്പരമുറക്കവും‌ മൈഥുന വ്യാപാരവും ഇപ്പറഞ്ഞതു നാ
ലുമൊക്കെവെ പശുക്കൾക്കും സ്വല്പ ബുദ്ധിയാം പുരുഷാധമന്മാ
ൎക്കും തുല്യം– എന്നതിലല്ലാകൂടും നമ്മുടെ സ്വാമി സിംഹം എത്ര
യും‌ മഹാവീരൻ ബുദ്ധിമാൻ വിവെകവാൻ– അങ്ങനെയുള്ള
സിംഹത്തമ്പുരാൻ താനുമിപ്പൊൾ ഇങ്ങനെ വിഷണ്ണനായീ
ടുവാനെന്തുമൂലം—

ചൊല്ലിനാൻ കരടകൻകാരിയങ്ക്ലെശിക്കുന്നൊരല്ലല്ലൊ
നീയും‌ ഞാനും എന്നതു കൊണ്ടു ചൊന്നു അപ്രധാനന്മാ
രാകും നമുക്കീ വിചാരങ്കൊണ്ടല്പവുമൊരു കാൎയ്യമില്ലെടൊ
സഹൊദര– ഉത്തരമുരചെയ്തു സൊദരൻ ദമനകൻ– സുപ്രധാ
നത്വം‌ പിന്നെനമുക്കും‌ വരാമല്ലൊ അപ്രധാനനായുള്ള പുരു
ഷൻ ക്രമത്താലെ സുപ്രധാനനായിട്ടും‌ മറിച്ചും‌ കാണുന്നില്ലെ–
മറ്റൊരുത്തന്റെ ശക്തികൊണ്ടല്ല മനുഷ്യന്മാരൂറ്റക്കാ
രാകുന്നതും മൂഢന്മാരാകുന്നതും എന്തിന്നു മറ്റുള്ളൊൎക്കു കുറ്റ
മുണ്ടാക്കീടുന്നു– ചിന്തിച്ചാൽ തന്റെ ഗുണദൊഷവും താനു
ണ്ടാക്കും– ഉന്നതി വരുത്തുവാൻ എത്രയും പരാധീനം പിന്നെ
യങ്ങധൊഗതിക്കെത്രയുമെളുപ്പമാം – എത്രയും കനത്തൊ
രു കല്ലുകളുരുട്ടിക്കൊണ്ടദ്രിതന്മുകൾപ്പാട്ടിൽ ഏറ്റുവാൻ പാ
രം ദണ്ഡം– ആയതുകീഴ്പെട്ടെക്കുചാടിപ്പാനെളുപ്പമാം ആ
യാസം ചെറ്റും വെണ്ടാ താഴത്തുവന്നെനില്പു–തന്നുടെ [ 20 ] ഗുണത്തിനും തന്നുടെ ദൊഷത്തിനും തന്നുടെ ജീവാത്മാവെ
ന്നുള്ളതു തന്നെമൂലം– എന്നതുകെട്ടു തദാചൊദിച്ചുകരടക
ൻ– നിന്നുടെ വാക്കിന്നഭിപ്രായ മെന്തെടൊസഖെ– എന്നുടെ
വാക്കിനഭിപ്രായമിത്തമ്പുരാന്റെ ഖിന്നതാമൂഢത്വവും ഭീ
തിയുംകാണ്കതന്നെ– ഇങ്ങിനെ ദമനകൻ ചൊല്ലിനാൻ ഇദ
മപ്പൊൾ എങ്ങിനെയറിഞ്ഞു നീ എന്നപ്പൊൾ കരടകൻ– എ
ങ്ങിനെയറിഞ്ഞു വെന്നഗ്രജനുരചെയ്താൻ ഇങ്ങുതൊന്നി
യതെല്ലാ മടിയനുണൎത്തിക്കാം– ചൊല്ലുന്ന വാക്കുകെട്ടു ഗൊ
ക്കളുംപ്രവൃത്തിക്കും തല്ലു പെടിച്ചുമരംവലിക്കുംഗജങ്ങളും–
വല്ലതും കെട്ടിപുറത്തെറ്റിയാൽ കഴുതയും കല്ലിലും പെറിക്കൊ
ണ്ടുമണ്ടുമെന്നതെ വെണ്ടു–ചൊല്ലുകൂടാതെതന്നെ മൎത്യ
ന്റെ മനൊഗതം തെല്ലുമെതെറീടാതെ ബൊധിക്കും മഹാ
ജനം– അന്യചിത്താഭിപ്രായം ഗ്രഹിപ്പാനല്ലൊമൎത്യൻ തന്നു
ടെഉള്ളിൽ ബുദ്ധിസാരത്തെ വഹിക്കുന്നു– ജംബുകന്തന്നെ
നാമെന്നാകിലും നമുക്കുള്ളിൽ ബിംബിതം പ്രഭുവിന്റെ ചിത്ത
സംക്ഷൊഭംദൃഢം– നമ്മുടെ ബുദ്ധികൊണ്ടു നമ്മുടെ തമ്പുരാനെ
നമ്മുടെ പാട്ടിലാക്കിതീൎക്കെണമിന്നുതന്നെ–

എന്തെടൊ നമുക്കുണ്ടൊരാജസെവാഭിജ്ഞത്വം–
എന്നുടൻ കരടകനന്നെരം ദമനകൻ എന്നൊളം രാജസെ
വാധൎമ്മത്തെ ഗ്രഹിച്ചവൻ പിന്നെ മറ്റാരുമില്ലെന്നഗ്രജൻ
ഗ്രഹിക്കെണം– മന്ത്രിയായ്വസിക്കെണ്ടും മാൎഗ്ഗവും സംസാര
വും മന്ത്രിച്ചുമറ്റുള്ളൊരെ ചതിപ്പാനുപായവും കൈക്കാണം
മെടിപ്പാനും കണ്ടവരൊടു ചെൎന്നു വക്കാണം കൂട്ടിദ്രവ്യംകൈ
ക്കലാക്കീടുവാനും–കാൎയ്യങ്ങൾ തീരുന്നെരം സ്വാമിക്കു ചെല്ലെ
ണ്ടുന്ന കാണങ്ങൾ പാതീലെറ്റം പറ്റുവാനുപായവും– മ
റ്റൊരുവിധം നാട്ടിൽ തീരുന്ന വൎത്തമാനം മറ്റൊരുവിധം [ 21 ] ചെന്നു സ്വാമിയെ ബൊധിപ്പിക്ക– പറ്റിലുള്ളൊൎക്കു കാൎയ്യമൊ
ക്കവെ സാധിപ്പിക്ക– മറ്റുള്ള ജനത്തിന്റെ കൊറ്റങ്ങു
മുടക്കുക– കൊറ്റിനു വകയുള്ള സാധുക്കൾ്ക്കൊരുവിധം കുറ്റ
മുണ്ടാക്കിദ്രവ്യമൊക്കെ വെഹരിക്കയും– ഇത്തരംദുൎമ്മന്ത്രികൾ്ക്കു
ള്ളൊരു തൊഴിലുകൾക്കൊത്തൊരു വിധമെങ്കിലായതും
നമുക്കുണ്ടു– പാരിടന്തന്നിൽ നല്ല സാമൎത്ഥ്യമുള്ളൊൎക്കെതും ഭാ
രമാകുന്നകാൎയ്യമൊക്കെവെ സാധിപ്പാനും സ്വൈരമാംവണ്ണം
മണ്ടിനടക്കുന്നരന്മാൎക്കു ദൂരമായൊരുദിക്കുമില്ലെന്നു ബൊധി
ക്കെണം– ധന്യരാം വിദ്വാന്മാൎക്കു തന്നുടെ ദെശമെന്നും അ
ന്യന്റെ ദെശമെന്നും ഭെദമില്ലൊരെടത്തും– എത്രയും പ്രിയ
മ്പറഞ്ഞീടുന്നപുമാന്മാൎക്കു ശത്രുവില്ലെന്നു കെട്ടിട്ടില്ലയൊ മഹാ
ത്മാവെ–

ഊചിവാൻ കരടകൻ നന്നിതുദമനകാ– രൊചിതമിദം
നിന്റെ സന്നാഹമെന്നാകിലും സെവെക്കുള്ളവസരം കാ
ണാതെ തിരുമുമ്പിൽ ആവലാതിക്കു ചെന്നാൽ അബദ്ധമാ
യിത്തീരും– ചൊല്ലിനാൻ ദമനകനായതു സത്യന്തന്നെ വല്ലാ
ത്തൊരവസരെ ചെല്ലുകിലബദ്ധമാം–ആനെക്കുമദപ്പാട
ങ്ങുള്ളൊരുനെരഞ്ചെന്നാൽ ആനക്കാരനെപ്പൊലുമായ
വൻ കുത്തിക്കൊല്ലും– ഏവനെന്നാലും പിന്നെസന്നിധൌ
സദാകാലം സെവിച്ചു നിൽക്കുന്നൊരിൽ സ്വാമിക്കുകൃപയുണ്ടാം–
വംശശുദ്ധിയുമില്ല ബുദ്ധിയുമില്ല കണ്ടാൽ വൎക്കത്തു തെല്ലുമി
ല്ല വിദ്യയുമൊന്നുമില്ലാ– അക്കണക്കുള്ളപുമാനെങ്കിലും തി
രുമുമ്പിൽ തക്കവും നൊക്കിമൂക്കിൽവിരലും തള്ളിനിന്നാൽ
മന്നവന്മാൎക്കു പാരം പക്ഷമായി വരും ക്രമാൽ– അന്യസെവക
ന്മാരിലഗ്ര ഗണ്യനാമവൻ– പാൎത്ഥിപന്മാരും പരസ്ത്രീകളും ലത
കളും പാൎശ്വസെവയെപ്പാരം പാട്ടിലാക്കീടുംദൃഢം– ഇന്ദ്ര [ 22 ] നൊടൊക്കും സ്വാമിചന്ദ്രനൊടൊക്കും ഭവാൻ എന്നെല്ലാം
സ്തുതിച്ചു കൊണ്ടപ്പൊഴും പിരിയാതെ സന്നിധൌ പാൎക്കു
ന്നവൻ പാൎത്ഥിവനഭിമതൻ– പിന്നെയെന്തഹൊ ബഹുദുൎല്ല
ഭനെന്നാകിലും തന്നുടെ ഹിതന്നൊക്കി പാൎക്കുന്നപുരുഷനെ
തന‌്വംഗിമാരും മുദാ കൈക്കൊള്ളും ക്രമത്താലെ മുള്ളുള്ള
വൃക്ഷത്തെയുമന്തിക സ്ഥിതമായാൽ വള്ളിയും ചുറ്റിപറ്റി
ക്കെറുമെന്നറിഞ്ഞാലും– ഇന്നതുപ്രയൊഗിച്ചാൽ കൊപി
ക്കും മഹീപതി ഇന്നതു പ്രയൊഗിച്ചാൽ മന്നവൻ പ്രസാദിക്കും
എന്നുള്ളവിശെഷങ്ങൾ കണ്ടുകൊണ്ടുപാന്തികെ നിന്നുസെ
വീച്ചീടെണമെപ്പൊഴും ഇളകാതെ– എന്നിയെനിരസി
ച്ചുവെങ്കിലും‌കൂട്ടാക്കാതെ പിന്നെയും ചുറ്റിക്കൂടി പിന്നാലെ നട
ക്കെണം– ഇങ്ങിനെ പലദിനം ചെയ്യുമ്പൊൾ പ്രഭുക്കളും തന്നു
ടെ വശത്തായി തീരുമെന്നതെവെണ്ടു–

ചൊദിച്ചു കരടകനെന്തു നീയുണൎത്തിപ്പാൻ ഭാവിച്ചു
സിംഹാന്തികം‌പ്രാപിപ്പാനൊരുമ്പെട്ടു– ഉക്തവാൻ ദമനക
ൻ വല്ലതുമുണൎത്തിച്ചാലുത്തരം‌ കെൾക്കാമതിനുത്തരമപ്പൊ
ൾ തൊന്നും– ഉത്തരം തന്നിൽ നിന്നങ്ങുത്തരമുണ്ടാകു
ന്നു വിത്തിൽ നിന്നല്ലൊ പിന്നെ വിത്തുകളുണ്ടാകുന്നു– കണ്ട
ത്തിൽ വിതെക്കുന്ന നെല്ലുകൾ മുളെച്ചു നെല്ലുണ്ടാകുമതു ത
ന്നെ വിത്തായിത്തീരുമല്ലൊ– രണ്ടു വാക്കവിടെക്കു ചെന്നു
ഞാനുണൎത്തിച്ചാൽ കണ്ടുകൊള്ളെണം മെന്മെലുത്തരം ബ
ഹുവിധം– എതൊരുവസ്തു ചെയ്താലപ്പൊഴെ കെടും കാൎയ്യം
എതൊരു വസ്തുചെയ്താൽ കാൎയ്യങ്ങൾ സാധിച്ചീടും ആയതു
രണ്ടും‌മുമ്പെ നീതിയുള്ളവർ കാണും ആയതിനൊത്തപൊ
ലെ കാൎയ്യത്തിൽ പ്രവെശിക്കും ഉത്തമനധമനും മദ്ധ്യമനെ
ന്നീവണ്ണം മൎത്യന്മാർ മൂന്നുവിധമുണ്ടെന്നു ബൊധിക്കെണം– [ 23 ] എന്നതിലധമന്താൻ വിഘ്നത്തിൽ ഭയങ്കൊണ്ടു ഒന്നുമെതുട
ങ്ങാതെ സ്വസ്ഥനായിരുന്നീടും– മദ്ധ്യമൻ പിന്നെകാൎയ്യം തു
ടങ്ങും മുടങ്ങുമ്പൊൾ ബുദ്ധിയും‌ കെട്ടുപാരം മടങ്ങിയടങ്ങീടും–
ഉത്തമൻ മദ്ധ്യെമദ്ധ്യെ മുടക്കം വന്നെങ്കിലും സിദ്ധമാവൊ
ളം കാൎയ്യം കൈവിടുകയുമില്ല– ഇന്നു ഞാനവസരമെന്തെ
ന്നു ഗ്രഹിക്കാതെ ചെന്നു ചാടുകയുമില്ലെന്നു ബൊധിക്ക ഭവാ
ൻ– ദെവകൾക്കാചാൎയ്യനാംഗീഷ്പതിതാനെങ്കിലും കെവലമ
വസരം ബൊധിക്കാതുര ചെയ്താൽ ലാഘവം ഭവിച്ചീടും കാൎയ്യ
വും വരാതന്റെ ശ്ലാഘിതത്തിന്നും ഹാനിവന്നുപൊം അസം
ശയം– നല്ലൊരുകാലെ ചെന്നു ചൊല്ലുകിലസാരനും വല്ലകാ
ൎയ്യമെന്നാലും സാധിച്ചു പൊരാന്താനും– ദെശവും കാലങ്ങ
ളും ചിന്തിയാതൊരു കാൎയ്യം ലെശവും തുടങ്ങരുതാത്മ ബൊ
ധമുള്ളവൻ– ആശയെ പരിപാകമില്ലാതപുമാനൊടു സ്വാശ
യാഭിപ്രായത്തെ ചൊല്ലരുതൊരുനാളും– നിഷ്കൃപന്മാരെ
കാൎയ്യം കേൾ്പിച്ചാൽ സമീഹിതം നിഷ്ഫലമായി തീരുമെന്നതുത
ന്നെ അല്ല– ചിന്തിയാതുള്ളൊരനൎത്ഥങ്ങളുമകപ്പെടും– എ
ന്തിനു മൂഢന്മാരെ ചെന്നഹൊ സെവിക്കുന്നു– യാതൊരു
ഗുണം കൊണ്ടു വൃത്തി സൌഖ്യങ്ങൾ വരൂയാതൊന്നു കൊ
ണ്ടു മമ സജ്ജനം പ്രശംസിപ്പു അങ്ങിനെയുള്ള ഗുണമുണ്ടാവാ
ൻ ക്ലെശിക്കെണം എങ്ങുമെലൊപംകൂടാത ഗ്ഗുണം രക്ഷിക്കെ
ണം—

അഗ്രജൻ ചൊന്നാനപ്പൊൾ ഭൂമിപാലന്മാരൊട്ടും സുഗ്ര
ഹന്മാരല്ലവൎക്കെങ്ങിനെ പക്ഷമെന്നും ആഗ്രഹമെന്തെന്ന
തുമാരംഭമെന്തെന്നതും വ്യഗ്രമെന്നിയെ പാൎത്തു ബൊധി
പ്പാനെളുതല്ലാ– സൊദരഞ്ചൊന്നാനപ്പൊളങ്ങുന്നു പറ
ഞ്ഞതുമാദരിക്കെണ്ടും പരമാൎത്ഥമെന്നിരിക്കിലും വങ്കടൽ [ 24 ] കരെ ചെന്നുനില്ക്കുമ്പൊൾ ശിവശിവ സങ്കടമിതിലിറങ്ങീടുവാ
നെന്നു തൊന്നും– ഒട്ടുനാളിറങ്ങിയും മുങ്ങിയും തിരവന്നു തട്ടി
യിട്ടലഞ്ഞു മിങ്ങൊട്ടെടം ചെന്നും പൊന്നും പെട്ടന്നു പരിചയി
ച്ചീടിനാലൊരു വഴികിട്ടുമങ്ങതിൽ നീന്തിക്രീഡിച്ചുമെവീടുവാൻ–
എന്നതുപൊലെ ചെന്നു വന്ദനഞ്ചെയ്തുനിന്നു ചൊന്നതും കെ
ട്ടും കണ്ടും സൂക്ഷിച്ചും പരീക്ഷിച്ചും മന്നവന്തന്റെ ശീലം ഭാവവും
പതുക്കവെ തന്നുള്ളിലാക്കിക്കൊണ്ടാൽ പിന്നെ വൈഷമ്യ
മില്ലാ– അങ്ങിനെ വശത്താക്കാമെന്നൊരുപക്ഷമിപ്പൊളി
ങ്ങുണ്ടു മനക്കാമ്പിൽ നിൻകൃപയുണ്ടെന്നാകിൽ– എന്നതുകെ
ട്ടുമുദാചൊല്ലിനാൻ കരടകൻ നന്നിതു സഹൊദരനല്ലതുവന്നീ
ടെണം നിന്നുടെമാൎഗ്ഗം ശുഭമായ്വരും നിരൂപിച്ച തൊന്നുമെ ഭം
ഗം കൂടാത സ്തുതെ ശുഭമതെ–

ജ്യെഷ്ഠനെ തൊഴുതു കൊണ്ടപ്പൊഴെ ദമനകൻ ശ്രെ
ഷ്ടനാം സിംഹപ്രഭുസ്വാമിയെ പ്രാപിച്ചുടൻ– ദൂരവെ തന്നെനി
ന്നു പാണികൾ കൂപ്പിക്കൂപ്പി ചാരവെ പതുക്കവെ ചെന്നൊരു ദ
ശാന്തരെ– പിംഗലകനുമുരചെയ്തിതു ദമനകാ ഇങ്ങുവന്നാ
ലും പലനാൾകൂടികാണുന്നിപ്പൊൾ എന്തെടൊ നീയുന്നിന്റെ
ജ്യെഷ്ഠനുമെന്നെവന്നു സന്തതം സെവിക്കാത്ത സംഗതിക
ഥിക്കനീ– വമ്പനാം ദമനകൻ വന്ദനഞ്ചെയ്തുചൊന്നാൻ ത
മ്പുരാനടിയനെ കൊണ്ടെന്തുപ്രയൊജനം– കൊമ്പനാനയെ
ക്കൊന്നു തലച്ചൊർ പഴയരി സമ്പാദിപ്പതിനിങ്ങു സാമൎത്ഥ്യം
പൊരായല്ലൊ– എങ്കിലുമമാത്യന്റെ മക്കളായടിയങ്ങൾ നി
ൻ കഴലടിപണിഞ്ഞീടാതെ‌ പൊറുക്കുമൊ– ഓൎക്കുമ്പൊളൊ
രുത്തരെ കൊണ്ടുപകാരമില്ലെന്നാൎക്കുമെ വരികയില്ലെന്നതു
മുണൎത്തിക്കാം– പുല്ലുകൾ കൊണ്ടുമുപകാരമുണ്ടാകും തന്റെപ
ല്ലു തെപ്പാനും കൊള്ളാം പയ്ക്കളെ തീറ്റാൻ കൊള്ളാം– മെല്ല [ 25 ] വെകൎണ്ണങ്ങളിലിട്ടുടൻ ചൊറുകിയാൽ തെല്ലുസൌഖ്യമുണ്ടാ
കിലാവിധത്തിനും കൊള്ളാം– കാൽകരം കണ്ണും മൂക്കുമുള്ളൊ
രു ജന്തുക്കളാൽ ഏകനെങ്കിലും കാൎയ്യമില്ലാതെ ഭവിക്കു
മൊ– സാരനാം പുരുഷനെപ്പാരമിട്ടിടിച്ചാലും സാരസക്തിയെ
ത്യജിച്ചീടുമാറില്ലനൂനം– തീയെരിയുന്ന കൊള്ളിക്കീഴാക്കി
പിടിച്ചാലും തീയുടെ ജ്വാലമെല്പട്ടല്ലാതെ ജ്വലിക്കുമൊ– ജീവ
ജന്തുക്കളെല്ലാമൊന്നു പൊലെന്നുള്ളൊരു ഭാവവും ഭവാന്മാ
ൎക്കു ചെൎച്ചയില്ലറിഞ്ഞാലും– തങ്ങൾക്കു മറ്റുള്ളൊരിൽ ഭെദമു
ണ്ടെന്നുള്ളതും സംഗതിവരും ദിക്കിൽ കാണിക്കും സമൎത്ഥന്മാ
ർ– വിത്തുകളെല്ലാംകൂടികലൎന്നു വിതച്ചാലും ഉത്തമൻ കിളു
ൎക്കുമ്പൊൾ തന്മഹത്വത്തെകാട്ടും– ഉത്തമസ്ഥലങ്ങളിൽ ശ്രീകാ
ൎയ്യം വിചാരിപ്പാൻ ഉത്തമന്മാരാം കാൎയ്യക്കാരരെകല്പിക്കെ
ണം– ശുദ്ധഭൂസുരെക്ഷെത്രസ്ഥാനങ്ങൾക്കധികാരം ബൌദ്ധ
നു കൊടുക്കുന്ന മന്നവൻ മഹാമൂഢൻ– കങ്കണം കരങ്ങളിൽ
കുണ്ഡലംകൎണ്ണങ്ങളിൽ കാഞ്ചികൾ കടീതടെഹാരങ്ങൾ വക്ഷ
സ്ഥലെ ഇങ്ങിനെ തങ്ങൾ്ക്കുള്ള ഭൂഷണസ്ഥലങ്ങളിൽ ഭംഗിയി
ൽ ചെൎത്തെങ്കിലെഭൂഷണം ശൊഭിച്ചീടൂ– കണ്ഠത്തിലരഞ്ഞാ
ണം കങ്കണം കൎണ്ണങ്ങളിൽ കൊണ്ടുപൊയ കെട്ടിത്തൂക്കികൊ
ണ്ടങ്ങു പുറപ്പെട്ടാൽ കണ്ടവർ കരങ്കൊട്ടി കൊണ്ടുടൻ ചിരി
ച്ചീടും തണ്ടുതപ്പിഎന്നൊരുനാമവും ലഭിച്ചീടും– എത്രയും നീ
ചന്മാരാം ബൌദ്ധജാതിജന്മാൎക്കുഛത്രവും പല്ലക്കവും ദ്വീപ
യഷ്ടിയും നല്കി ക്ഷത്രിയബ്രഹ്മസ്ഥാനെ മന്ത്രിയാക്കീടുന്നൊരു
ധാത്രിപാലരെപ്പാരം നിന്ദിക്കും മഹാജനം– തന്നെത്താന
റിയാത ദുഷ്പ്രഭുക്കളെച്ചെന്നു വന്ദിച്ചു സെവിക്കുന്ന മാനുഷപ്പ
ശുക്കൾക്കു ഇന്നിപ്പൊളിഹ ലൊകെസൌഖ്യമില്ലവർ ചത്താ
ൽ ചെന്നൊരു നരകത്തിൽ ചാടുകെന്നല്ലാതില്ല– മെച്ചമെ [ 26 ] സുവൎണ്ണത്തിൽ ചെൎക്കെണ്ടും മഹാരത്നം പിച്ചളപ്പ തക്കത്തി
ൽ ചെൎക്കുന്ന പുരുഷനെ സജ്ജനം തന്നെയല്ല ദുൎജ്ജനങ്ങളും
കൂടെ തൎജ്ജിക്കും തൽസംപൎക്കം വൎജ്ജിക്കുമെല്ലാവരും– ബുദ്ധി
യും വിവെകവും വീൎയ്യവും പ്രഭുക്കളിൽ ഭക്തിയുമുള്ള ഭൃത്യൻ സ്വാ
മിയെനികത്തീടും– ശക്തിയുണ്ടൊരുത്തനു ഭക്തിയില്ലാഞ്ഞാ
ൽ നന്നൊ– ഭക്തിയുണ്ടൊരുത്തനു ശക്തിയില്ലാഞ്ഞാൽ
നന്നൊ– ശക്തിയും നല്ലസ്വാമിഭക്തിയും തികഞ്ഞൊരു ഭൃത്യ
നുണ്ടെന്നാകിലെ‌ വൎദ്ധിപ്പൂ മഹീപതി– ശക്തിയുമില്ലാസ്വാമി ഭ
ക്തിയുമില്ലാതൊൎക്കു ഭുക്തിനല്കീടുന്നൃപനെത്രയുമ വിവെകി–
ആയവൻ ഭുജിക്കുന്നൊരൊദനമെല്ലാമൊരു നായിനു കൊ
ടുത്തെങ്കിലായതു പാഴായ്പൊകാ– നായിനു ചൊറുന്നല്കുന്നാ
യകന്മാരെ കുറിച്ചായത സ്നെഹത്തിനുമായമില്ലൊരുനാളും–
ആയവന്തനിക്കുള്ളകായത്തെക്കൊണ്ടു തനിക്കായ വണ്ണ
മെ സ്വാമിക്കെപ്പൊഴും സഹായിക്കും– ശസ്ത്രവും കുതിരയും
ശാസ്ത്രവും വീണാപാണിക്ഷാത്രവും നരന്മാരും നാരിയുമിവയെ
ട്ടും സജ്ജനത്തൊടു ചെൎന്നാൽ എത്രയും പ്രകാശിക്കും– ദുൎജ്ജ
നത്തൊടു ചെൎന്നാലെറ്റവുമിളപ്പെടും– അഭ്യാസമുള്ള വീര
ൻ വാളെടുത്തിളക്കുമ്പൊൾ സഭ്യന്മാരതു കണ്ടുകൊണ്ടാടി സ്തു
തിച്ചീടും– അഭ്യാഗന്മഹാഭൊഷൻ വാളെടുക്കുന്നു കണ്ടാല
പ്പൊഴെയെല്ലാവരും‌ വാളെടുക്കയെയുള്ളു– അശ്വപ്പൊർ ഗ്ര
ഹിച്ചവരശ്വത്തിലെറിക്കണ്ടാൽ വിശ്വവാസികളെല്ലാം‌ വി
സ്മയിച്ചീടും‌ ദൃഢം– അല്ലാത്തമൂഢൻ ചെന്നങ്ങശ്വത്തിലെ
റുന്നെരം വല്ലാതെപിഴച്ചുപൊമെല്ലാരും‌ഹസിച്ചീടും– ഇങ്ങി
നെ തന്നെപിന്നെ ചൊന്നതു നാലും‌ രണ്ടും– ഭംഗിക്കുമഭംഗി
ക്കും പാത്രഭെദമെമൂലം– ഞാനൊരുകുറുനരികുട്ടനെന്നതു
കൊണ്ടു മാനസെനിന്ദാഭാവം‌ സ്വാമിക്കുവെണ്ടാതാനും— [ 27 ] പത്മനാഭനും പണ്ടുപന്നിയായ്പിറന്നില്ലെ പാവനനെന്നമുനി
മാനായിമെവുന്നീലെ– ഷണ്മുഖഭഗവാനുമാടിന്റെ വെഷം
മുദാവെണ്മയിൽ ധരിച്ചതു തമ്പുരാൻ കെട്ടിട്ടില്ലെ– ഭൃത്യന്റെ
ഗുണഗണമൊക്കെയുമടിയനുണ്ടത്യന്തം ഭക്തിശക്തിയുക്തിയും
ഇനിക്കുണ്ടു– ഭക്തിയില്ലാതുള്ളൊന്റെ ശക്തി കൊണ്ടന്തു
ഫലം– ശക്തിയില്ലാതവന്റെ ഭക്തികൊണ്ടെന്തുഫലം സെവ
കന്മാരിൽ നിന്ദാ ശീലനാം നരെന്ദ്രനെ സെവിപ്പാനാരുമില്ലാതാ
യ്വരും ക്രമത്താലെ– ബന്ധുഭൃത്യരുമില്ലാതയ്വരുന്നെരന്നൃപൻ
എന്തു പൌരുഷം പിന്നെ ക്ഷീണമാം പ്രഭുത്വവും– പ്രാഭവംകുറ
യുമ്പൊൾ പ്രായശൊവിദ്വാന്മാൎക്കും ലൊഭമില്ലാതാമപരാഗ
മിക്കയുമില്ല– നിത്യവും സമീപത്തു വിദ്വാന്മാരില്ലാതായാൽ
കൃത്യവുമകൃത്യവും ബൊധമില്ലാതായ്വരും– പാൎത്ഥിപന്മാൎക്കു നീ
തിജ്ഞാനമില്ലെന്നു വന്നാൽ പാൎത്തലെ വസിക്കുന്നൊർ ഒ
ക്കവെ നശിച്ചീടും– എന്നതുകൊണ്ടു പറഞ്ഞീടുന്നെൻ മമസ്വാ
മിക്കുന്നതിവരാൻ നല്ലഭൃത്യന്മാർ തന്നെ വെണം–

എന്നതുകെട്ടുമഹാസിംഹവുമുര ചെയ്തു നന്നെടൊ ദമന
കനിന്നുടെ നീതിവാക്യം– നമ്മുടെ സചിവന്റെ നന്ദനനല്ലൊ
ഭവാൻ– നന്മമെൽ വരാനുള്ള യത്നന്നീ ചെയ്തീടെണം– ചൊ
ദിച്ചു ദമനകൻ നിന്തിരുവടിയിപ്പൊൾ മൊദിച്ചു ജലപാനം ചെ
യ്വതിന്നെഴുന്നള്ളി അംഭസ്സിന്നുപാന്തികെ വാണരുളു
മ്പൊൾ ബുദ്ധിസ്തംഭിച്ച കണക്കുകാണുന്നിതുകിംകാരണം–
ഉത്തരമുരചെയ്തു കെസരി ശ്രെഷ്ഠന്താനും സ്വസ്ഥമല്ലെന്റെ
മനസ്സിങ്ങിനെതീൎന്നു കഷ്ടം– നമ്മുടെ വനന്തന്നിലിന്നൊ
രു ജന്തുവന്നു ദുൎമ്മദം പൂണ്ടു ശബ്ദിക്കുന്നതു കെൾ്ക്കുന്നീലെ– എ
ത്രയും ക്രൂരംപാരം ദുഷ്ടന്റെകണ്ഠദ്ധ്വാനം– ശ്രൊത്രരന്ധ്ര
ത്തിൽപുക്കുസങ്കടപ്പെടുക്കുന്നു– മുറ്റുമീഹാരണ്യെ വാസ [ 28 ] വും വെടിഞ്ഞു ഞാൻ മറ്റൊരുവനാന്തരം പ്രാപിപ്പാൻ ഭാ
വിക്കുന്നു– കണ്ഠശബ്ദത്തെ കെട്ടാലൂഹിക്കാമവനെതും കു
ണ്ഠ നല്ലഹൊമഹാവിക്രമിമഹാവീരൻ– രണ്ടുപക്ഷമില്ലിനി
ക്കായവന്തന്നെകെട്ടും കണ്ടും കൊണ്ടിവിടത്തിൽ പാൎക്കവൈ
ഷമ്യം തന്നെ– എന്നതു കെട്ടുമുദാ ചൊല്ലിനാൻ ദമനകൻ
എന്നുടെ സ്വാമിവൃഥാചാഞ്ചല്യം തുടങ്ങെണ്ടാ– ശബ്ദമാത്രത്തെ
ക്കെട്ടുശങ്കിപ്പാനെന്തുമൂലം– ശക്തിമാനെല്ലൊ ഭവാനെ
ന്തിനു പെടിക്കുന്നു– ആർകളിൽ ജലം പൊങ്ങി സെതുഭഞ്ജ
നം ചെയ്യും ആറുകൎണ്ണങ്ങൾ പുക്കാൽമന്ത്രവും ഭെദിച്ചീടും– ഏ
ഷണിപ്രയൊഗിച്ചാൽ സ്നെഹവും നശിച്ചീടും ഭീഷണി വാക്കു
കൊണ്ടു ഭീരുക്കൾ ഭയപ്പെടും– കണ്ടപ്പൊളതിൽ ബഹുമാംസ
മുണ്ടെന്നു തൊന്നി ചെണ്ടയിലുൾപുക്കപ്പൊൾ ചൎമ്മവുമൊരുമ
രക്കണ്ടവും മാത്രന്തന്നെകണ്ടതുള്ളു ഞാനെന്നു– പണ്ടൊരു
ജംബു പറഞ്ഞിങ്ങനെ കെട്ടിട്ടുണ്ടു– ചൊല്ലെടൊ പുരാവൃത്ത
മെന്നു കെസരിശ്രെഷ്ഠൻ– ചൊല്ലുവൻ ശ്രവിച്ചാലുമെന്നുട
ൻ ദമനകൻ–

(3. കുറുനരിയും ചെണ്ടയും—)

പണ്ടൊരു കുറുനരിഭക്ഷണം കിട്ടയ്കയാൽ കുണ്ഠിതം പൂ
ണ്ടുവിശന്നിങ്ങിനെ നടക്കുമ്പൊൾ– കുത്രചിൽ പ്രദെ
ശത്തു യുദ്ധഭൂതലം കണ്ടു തത്ര സൈന്യങ്ങൾ ചത്തു
കിടക്കുന്നതും കണ്ടു– അത്രയല്ലൊരു പൊണ്ണച്ചെണ്ടയുങ്ക
ണ്ടാനവൻ തത്ര നിന്നൊരു ശബ്ദം ശ്രവിച്ചു ഭയപ്പെട്ടാൻ– വാ
യു വന്നടിക്കുമ്പൊൾ ആയതു താനെതന്നെ തൊയദദ്ധ്വനി
പൊലെ ശബ്ദിക്കുന്നതും കെട്ടു– എന്തുവാനിതങ്ങൊരു ജന്തു
വായ്വരുമെന്നാൽ ബന്ധുവാരിനിക്കയ്യൊ നമ്മെയും കൊല്ലു
മിവൻ– അന്തികെ ചെന്നു നൊക്കി കൊണ്ടു പൊരികെന്നു
ള്ളിൽ ചിന്തിച്ചു ധൈൎയ്യത്തൊടെ മെല്ലമെല്ലവെ ചെന്നാൻ– [ 29 ] ഭക്ഷണത്തിനുവെണ്ടും ചൊരയും മാംസങ്ങളും തൽക്ഷണ
മിതിനകത്തുണ്ടെന്നു തൊന്നീടുന്നു– ലക്ഷണം ശുഭം നമുക്കെ
ഷ ഞാനുള്ളിൽ പുക്കു ഭക്ഷണം വഴിപൊലെ ചെയ്കയെന്നുറ
ച്ചവൻ– ചൎമ്മത്തെ കടിച്ചൊരു ദ്വാരമുണ്ടാക്കി കൊണ്ടു ദുൎമ്മൊ
ഹിസൃഗാലനങ്ങകത്തുപ്രവെശിച്ചാൻ– ആയവനപ്പൊളുരചെ
യ്തൊരു ശ്ലൊകാൎത്ഥം ഞാൻ മായമെന്നിയെ ചൊന്നെൻ
കണ്ടപ്പൊളതിലെന്നു—

ആയതുമനസ്സിൽ വെച്ചിങ്ങിനെ പറഞ്ഞു ഞാനായത
ദ്ധ്വാനം കെട്ടുഭീതിയെന്തിത്ര വൃഥാ– കെവലം മഹാശബ്ദം കെ
ൾക്കുന്നവനന്തന്നിൽ സാവധാന നാമഹം ചെന്നിഹ വന്നീടു
ന്നെൻ– എന്തൊരു ശബ്ദമെന്നും എന്തൊരു ജന്തുവെന്നും
എന്തൊരു ഭാവമെന്നും ഒക്കവെ ബൊധിക്കുന്നെൻ– ഇത്ത
രമുരചെയ്തു ധൃഷ്ടനാം ക്രൊഷ്ടാ പ്രൌഢൻ സത്വരം സഞ്ജീ
വകക്കാളതന്മുന്നിൽ ചെന്നു– ആരെടൊതാനെന്നവൻ ചൊ
ദിച്ച നെരംവൃഷം നെരുവാക്കുര ചെയ്തു ഞാനൊരു കാളകൂറ്റ
ൻ വൎദ്ധമാനനെന്നൊരു വാണിഭക്കാരൻ നമ്മെ വൎദ്ധിപ്പിച്ചതുമി
പ്പൊളിങ്ങിനെ വെടിഞ്ഞതും– അൎദ്ധമാൎഗ്ഗത്തിൽ വീണുകാ
ലൊടിഞ്ഞടവിയിൽ അൎദ്ധമാസത്തില്പുറം ദുഃഖിച്ചുകിടന്നു
ഞാൻ ദെവകാരുണ്യം കൊണ്ടു ദണ്ഡവും ശമിച്ചു ഞാനെവ
മിപ്രദെശത്തു സൌഖ്യമായ്നടക്കുന്നെൻ– ചൊല്ലിനാൻ ദമ
നകൻ നമ്മുടെ സ്വാമിവീരൻ ചൊല്ലെറും മഹാസിംഹം പിംഗല
കാഖ്യൻ ധീരൻ ചൊല്ലിവിട്ടിതുനമ്മെ സത്വരം കൂട്ടിക്കൊണ്ടു ചെ
ല്ലുവാൻ ഭവാനെയങ്ങെത്രയും കൌതൂഹലാൽ– സമ്മതമി
ദമെങ്കിൽ സ്വാമിയൊടുണൎത്തിച്ചു സത്വരം വരാമെന്നു കെ
ട്ടപ്പൊൾ സഞ്ജീവകൻ– സിംഹനായകൻ മഹാവീൎയ്യവാന
വൻ നമ്മെ സംഹരിക്കില്ലെന്നാകിൽ സംശയം വിനാവരാം– [ 30 ] വിശ്വസിച്ചവർകളെ‌ വഞ്ചനഞ്ചെയ്തീടുമൊ വിശ്വവിശ്രു
തൻ വീരൻ വിക്രമിമൃഗാധിപൻ– എങ്കിൽ ഞാൻ വരാമെന്നു
കാള ചൊന്നതുകെട്ടു കിംകരൻ ദമനകൻ വന്നിതു സിംഹാ
ന്തികെ– വന്ദനം ചെയ്തുചൊന്നാൻ ചണ്ഡനാംസമീരണൻ
മന്ദമെന്നിയെ‌ വിശ്വമിളക്കുമെന്നാകിലും എത്രയുമസാരമാ
യുള്ളൊരു തൃണങ്ങളെ ധാത്രിയിൽ നിന്നുപറിച്ചീടുമൊ മഹാ
മതെ– ഉന്നതങ്ങളായുള്ള വൃക്ഷങ്ങളെല്ലാം പാടെ ഭിന്നമാ
ക്കുവാൻ‌ കുറവൊട്ടുമെയില്ലാതാനും വീൎയ്യമുള്ളവന്മറ്റു വീൎയ്യ
മുള്ളവനൊടു വിക്രമം‌ പ്രയൊഗിപ്പു ദുൎബലന്മാരിലില്ലാ– എന്ന
തുമൂലം‌ ഭവാൻ കാളയെവധിക്കയില്ലെന്നൊരു വിശ്വാസം‌
കൊണ്ടെത്ര ഞാൻ വരുത്തുന്നെൻ– എന്നതുകെട്ടു പ്രസാദി
ച്ചുര ചെയ്തു സിംഹം– നിന്നുടെ സഖിയെ ഞാൻ കൊല്ലുമൊ
ദമനകാ– എന്തെടൊ സഞ്ജീവകനെന്നു‌പെരെന്നു കെ
ട്ടു ഹന്തമെമഹാസുഖമായവൻ ബന്ധുവായാൽ താമസം‌ കൂ
ടാതിങ്ങു കൊണ്ടു പൊന്നാലും‌ ഭവാൻ– കാമസമ്പ്രാപ്തി‌പ്രിയൻ
ഞാനെന്നു‌ ബൊധിക്കെണം—

അപ്രകാരങ്ങൾ ചെന്നുപറഞ്ഞു ദമനകൻ തല്പ്രകമ്പ
ത്തെ പൊക്കിക്കാളയെക്കൊണ്ടുപൊന്നു– നന്ദിരാജനെ
സ്വാമിസന്നിധി തന്നിലാക്കി നന്ദി പൂണ്ടരികത്തു സെവിച്ചുനി
ന്നീടിനാൻ– അന്നുതൊട്ടന്യൊന്യ സ്നെഹാകുലന്മാരായ്തീൎന്നു
നന്ദിയാ സജ്ഞീവകൻ പിംഗലമൃഗെന്ദ്രനും– അന്യരാം‌ ഭൃത്യ
ന്മാരിലാസ്ഥയില്ലാതായ്വന്നു ധന്യനാം‌ മൃഗെന്ദ്രനുനന്ദിസമ്പ
ൎക്കമൂലം– കാളയും‌ കണ്ഠീരവശ്രെഷ്ഠനും‌ ഗുഹാന്തരെ പാളയം
പുക്കുതമ്മിൽ പ്രാണവിശ്വാസത്തൊടെ– കെളിസല്ലാപം‌
കൊണ്ടു‌കെവലം‌ ദിനെദിനെ മെളിച്ചുമഹൊത്സവെ ക്രീഡ
യായിമെവുങ്കാലം– ഭൃത്യന്മാരമാത്യന്മാർ ചെൎച്ചക്കാർ [ 31 ] ബന്ധുക്കളും നിത്യസെവകന്മാരും‌ പിള്ളരും‌ കാവൽക്കാരും
നിത്യവൃത്തിക്കു ലഭിക്കായ്ക കൊണ്ട ഹൊ കഷ്ടംപ്രത്യഹം‌
പരാധീനപ്പെട്ടുഴലുന്നകാലം– ഏകദാദമനകൻ പൂൎവ്വജ
ൻ കരടനും വ്യാകുലം‌ പൂണ്ടു തമ്മിൽ സംസാരന്തുടങ്ങിനാ
ർ—

ചൊല്ലിനാൻ ദമനകൻ നമ്മുടെ സ്വയങ്കൃതമല്ലയൊ
മഹാദൊഷമിങ്ങിനെ സംഭവിപ്പാൻ തങ്ങൾ താനുണ്ടാ
ക്കുന്ന ദൊഷങ്ങൾ മൂന്നുകൂട്ടം സംഗതി വരുമെന്നു സജ്ജന
ഞ്ചൊല്ലിക്കെൾപ്പൂ– മെഷയുദ്ധം‌ കൊണ്ടൊരു ജംബുകൻ
മരിച്ചുപൊൽ ആഷാഢ ഭൂതിമൂലം‌ നമുക്കും‌നാശം വന്നു–
തന്തുവായന്റെ മൂലം ദൂതിക്കുനാശം വന്നു– താന്തന്നെ
ദൊഷത്രയമിങ്ങിനെ ജനിപ്പിച്ചു എന്നൊരുയതി ശ്രെ
ഷ്ഠൻ പണ്ടരുൾ ചെയ്തുപൊലും– എന്നതു ഭവാൻ കെട്ടിട്ടി
ല്ലായൊ മഹാത്മാവെ– ആയതു കെൾ്ക്കണമെന്നഗ്രജനു
ര ചെയ്താൻ– പ്രായശൊനിവെദനം ചെയ്തിതു സഹൊദ
രൻ–

( ഒരു ബ്രാഹ്മണൻ മെഷയുദ്ധത്താലെ കുറുക്കൻ മരണവും മറ്റും കണ്ടതു–)

ദെവശൎമ്മാവെന്നൊരു സന്യാസിപണ്ടുണ്ടായി– കെവ
ലം ബ്രഹ്മധ്യാനം ചെയ്തുമെവുന്നകാലം എത്രയും
ബഹുദ്രവ്യമുണ്ടായി നമുക്കിതു കുത്ര സംഗ്രഹിക്കെ
ണ്ടുവെന്നുടൻ വിചാരിച്ചു തന്നുടെ കുപ്പായത്തി
ൽ വെച്ചുടൻ തുന്നിക്കെട്ടി തുന്നലുണ്ടാക്കി തന്റെ
ദെഹത്തിലിട്ടുകൊണ്ടു സ്വൈരമായ്നടക്കു
മ്പൊളാഷാഢഭൂതിയെന്നു പെരുമായൊരു വിപ്രൻ സെവി
ച്ചുകൂടീടിനാൻ– സാരമാംബഹുദ്രവ്യമിദ്ദെഹം കുപ്പായത്തി
ൽ ചെരുമാറിട്ടു തുന്നികൊണ്ടല്ലൊ നടക്കുന്നു ഇദ്ധനം കര
സ്ഥമാക്കീടുന്ന തുണ്ടു ഞാനും ലുബ്ധനൊടൎത്ഥം കൈക്കലാ [ 32 ] ക്കിയാൽ ദൊഷമില്ല– ഇത്തരം വിചാരിച്ചു പാദശുശ്രൂഷ ചെ
യ്തു വൃദ്ധനാം സന്യാസിയെ വിശ്വസിപ്പിച്ചു ധൂൎത്തൻ– ശുദ്ധനാ
ഷാഢഭൂതിനന്നിവനിവൻ കൈയിൽ മദ്ധനം സൂക്ഷിപ്പാനാ
യി കൊടുത്താൽ ദൊഷമില്ല– ഇത്ഥമങ്ങുറച്ചൊരുവാസ
രെ ഭിക്ഷുശ്രെഷ്ഠൻ സ്നിഗ്ദ്ധനാമവങ്കൈയിൽ കുപ്പായം‌ സമൎപ്പിച്ചു
കാനനെനദി തന്നിൽ സ്നാനത്തിന്നെഴുന്നെള്ളി– സ്നാനവും
ചെയ്തു ജപിച്ചിങ്ങിനെ നിൽക്കുന്നെരം– ഉദ്ധതന്മാരാം രണ്ടു
മെഷങ്ങൾ പരസ്പരം യുദ്ധമങ്ങാരംഭിച്ചു വാഹിനീതീരന്തന്നി
ൽ– ആടുകൾ രണ്ടും ബഹുദൂരവെ വാങ്ങികൊണ്ടിങ്ങൊടി വന്നു
ടൻ മുട്ടിപിന്നെയും മാറിപ്പൊകും– പിന്നെയും വന്നുമുട്ടും തമ്മിലീ
വണ്ണമുള്ള സന്നാഹം ക്രമത്താലങ്ങെത്രയും മുഴുത്തപ്പൊൾ– ഭി
ന്നമാം മുഖങ്ങളിൽ നിന്നുടൻ ചൊരക്കട്ട ചിന്നിയും ചിതറിയും
ഭൂതലെപതിക്കുന്നു– അന്നെരമൊരു ഭൊഷൻ ജംബുകംചെ
ന്നു കണ്ടു നന്നിതു ചൊരത്തുള്ളി നമുക്കുപാനഞ്ചെയ്വാൻ–
എന്നവൻ വിചാരിച്ചു മെഷങ്ങൾ വാങ്ങുന്നെരം ചെന്നുടൻ ചൊ
രനക്കികുടിച്ചു തുടങ്ങിനാൻ– പെട്ടന്നു മെഷങ്ങളും വന്നുമു
ട്ടുമ്പൊൾ മദ്ധ്യെപെട്ടൊരു കുറുനരി ചതഞ്ഞു ചത്തുവീണാൻ–
അമ്മുനിഅപ്പൊളൊരു ശ്ലൊകപാദത്തെ ചൊല്ലി ജംബുകൊ
മെഷയുദ്ധെനെതി– താനനന്തരം കാഷായം ധരിച്ചവനിങ്ങെ
ഴുന്നെള്ളുന്നെരം ആഷാഢ ഭൂതിയെയും കണ്ടില്ലെന്നതെ
വെണ്ടു– ശെഷമങ്ങൊരു പാദംപൂരിച്ചു തദാവയം ആഷാ
ഢ ഭൂതിനെതി– പ്രസ്ഥാനഞ്ചെയ്തു പിന്നെ– കുപ്പായം നിറെ
ച്ചുള്ളപൊന്നുറുപ്പികയെല്ലാമെപ്പെരും കൊണ്ടു പൊയാനാ
ഷാഢഭ്രതിദ്വിജൻ–

അന്തിയുമടുത്തപ്പൊൾ സന്യാസി ചെന്നങ്ങൊരു ത
ന്തുവായന്റെ വീട്ടിൽ പുക്കുവാണരുളിനാൻ– നൂലുനൂല്ക്കുന്ന [ 33 ] കൂട്ടം ചാലിയന്മാരിലൊരു ചാലിയൻ കള്ളുങ്കുടിച്ച ങ്ങിനെ
ചാഞ്ചാടുന്നു– ആയവൻ കെട്ടിക്കൊണ്ടു വന്നൊരു ചാലിയത്തി
ആയിരം ധൂളിചത്തു പിറന്നൊളെന്നു തൊന്നും– മാരമാൽ
കൊണ്ടുദാസിദത്തമാം മാൎഗ്ഗത്തൂടെ ജാരനെ സന്ദൎശിപ്പാൻ
ഗൂഢമായി പൊകുന്നെരം– മദ്യപനവളുടെ വല്ലഭൻ തന്തു
വായൻ മദ്ധ്യമാൎഗ്ഗത്തിൽ വെച്ചുകണ്ടെത്തിപിടികൂടി– എ
ങ്ങുപൊന്നെടീധൂളി എന്നവൻ ചൊദിച്ചപ്പൊൾ നിങ്ങളെത്തി
രഞ്ഞു ഞാൻ വന്നെന്നവൾ ചൊന്നാൾ– ഉള്ളിലെക്കപടം ഞാ
ൻ ബൊധിച്ചുകൊള്ളാന്തൊഴിൽ കള്ളത്തിനിന്നെ തൂണി
ൽ ബന്ധിച്ചെമതിയാവു– ഇങ്ങിനെകയൎത്തൊരു ചാലിയൻ
കയർ കൊണ്ടു പെണ്ണിനെത്തൂണിൽ വരിഞ്ഞങ്ങുപൊയുറ
ങ്ങിനാൻ– മത്തനാമവനങ്ങും ചത്തപൊലുറങ്ങുമ്പൊളത്ത
ൽ കൂടാതെ ദാസിതത്ര വന്നിതുമുദാ– തന്തുവായസ്ത്രീയുടെ ബ
ന്ധനമഴിച്ചവൾ മന്തുവായതിന്നുള്ള മഹാത്മ്യംകാട്ടീടുവാ
ൻ തന്നെത്താൻ പാശംകൊണ്ടു ബന്ധിച്ചു നിന്നുമറ്റെകന്ന
ൽത്താർ മിഴിയാളെ ജാരങ്കൽ നിയൊഗിച്ചാൾ– കുണ്ഠനാം ത
ന്തുവായനന്നെരമുണൎന്നുടൻ ശണ്ഠകൾ തുടങ്ങിനാന്തന്നു
ടെ കളത്രത്തെ– ശുണ്ഠിയും കടിച്ചവൻ ഘൊഷിക്കുന്നെര
മൊന്നും മിണ്ടാതെ തന്നെ നിന്നു ദൂതിയാമവൾതാനും– കണ്ട
കനെഴുന്നീറ്റു ദാസിതന്നുടെമൂക്കു കണ്ടിച്ചുകത്തികൊണ്ടു
കശ്മലൻ മഹാജളൻ– പിന്നയും ചെന്നുകിടന്നുറക്കം തുട
ങ്ങിനാൻ– അന്നെരമവിടെക്കു ചാലിയത്തിയും വന്നു– എ
ന്തെടൊദൂതിനിന്റെവൎത്തമാനമെന്നവൾ– എന്തെടൊപ
റയുന്നു നമ്മുടെ വൃത്താന്തങ്ങൾ–എന്നെ നീപാശക്ലെശം വെ
ർവിടുത്തയച്ചാലും– എന്നതുകെട്ടുപാശമഴിച്ചുവിട്ടാളവൾ പി
ന്നെയും മുന്നെപൊലെ തന്നെതാൻ ബന്ധിച്ചു കൊണ്ടുന്ന [ 34 ] തസ്തനിതൂണുംചെൎന്നു നിൽക്കുന്നനെരം– ചാലിയനുണ
ൎന്നതു ബൊധിച്ചു ചൊന്നാളവൾ– കാലിയെ പൊലെയെന്നെ
ക്കെട്ടിയിട്ടൊരുദൃഷ്ടാ– നമ്മുടെ നാസഛ്ശെദം ചെയ്തതുപാ
രംകഷ്ടം– ദുൎമ്മതെനീയെൻ പാതിവ്രത്യമൊൎക്കുന്നീലയൊ–
എന്നുടെ കൌമാരമാം വയസ്സിൽ തുടങ്ങി ഞാൻ അന്യ
പൂരുഷസ്പൎശം ചെയ്തിട്ടില്ലെന്നുള്ളൊരു സത്യമുണ്ടെനിക്ക
തു കാരണം വൈരൂപ്യന്തീൎന്നദ്യ ഞാൻ മുന്നെപ്പൊലെ
മൂക്കിനെ ലഭിച്ചീടും– പ്രത്യയമിതുലൊകപാലന്മാർ കെട്ടീ
ടെണം പ്രത്യെകം‌ പിതൃക്കളും ഒക്കവെശ്രവിക്കെണം– നൊ
ക്കെടൊവന്നുമമചന്ദ്രനൊടൊക്കും മുഖം മൂക്കുകണ്ടാ
ലുനല്ലൊരെൾക്കുസുമത്തെപൊലെ മൂൎഖനാമവനതു കെ
ട്ടപ്പൊൾ വെഗംവന്നു മൂക്കുമമ്മുഖത്തെയും കണ്ടപ്പൊൾ വി
സ്മയിച്ചു–കാക്കൽ വീണവൻ കൂക്കിചൊല്ലിനാനെന്റെ
ദുഷിവാക്കുമീവ്യാപാരവും ഒക്കെനീപൊറുക്കെണം– തീ
ക്കനൽ പൊലെ നിന്റെ ചാരിത്രം ചാലിപ്പെണ്ണെ നീക്ക
മില്ലെടൊ ബാലെനിന്നെഞാൻവണങ്ങുന്നെൻ– ഇ
ത്ഥമങ്ങുരചെയ്തുകെട്ടഴിച്ചുപാന്തികെ നിൎത്തി കണ്ണുനീർ
വാൎത്തു പുണൎന്നുമെ വീടിനാൻ–

തത്രസംഭവിച്ചൊരു വൎത്തമാനങ്ങളെല്ലാം പാൎത്തു
കണ്ടനങ്ങാതെ ഭിക്ഷുവും വസിക്കുന്നു– ദാസിക താനുമ
പ്പൊൾ ഖണ്ഡിതമായുള്ളൊരു നാസികാഖണ്ഡത്തെയും
കയ്യിൽ വെച്ചിരിക്കുന്നു–അന്നെരമവളുടെ വല്ലഭൻക്ഷൌ
രക്കാരൻ വന്നുടൻ ക്ഷൌരക്കത്തി സഞ്ചികൊണ്ടുവാപെ
ണ്ണെ– എന്നതു കെട്ടങ്ങൊരുകത്തി മാത്രത്തെ എടുത്ത
ങ്ങൊട്ടു കൊടുത്തിതുനാവിത സ്ത്രീയാമവൾ– നാവിതൻ മ
ഹാമൂൎക്ക്വൻ സഞ്ചികിട്ടാഞ്ഞുപാരം കൊപിച്ചുഖൾഗമെ [ 35 ] ടുത്തെറിഞ്ഞാനകത്തെക്കു– അയ്യയ്യൊമാലൊകരെ
നമ്മുടെ ഭൎത്താവിന്റെ കയ്യാലെൻ മുക്കുപൊയി മൂഢ
നാം മഹാപാപിമൂൎഛ്ശയുള്ളൊരു കത്തി കൊണ്ടെറിഞ്ഞ
വനെന്റെ മൂക്കുകണ്ടിച്ചാനിതുകണ്ടാലും ശെഷം ഖണ്ഡം–
ഇങ്ങിനെ പലരെയും വിളിച്ചുകാട്ടീടിനാൾ– അംഗനാജന
ത്തൊളം ദുൎബ്ബുദ്ധിമറ്റാൎക്കുള്ളു– അക്കഥാകെട്ടുനൃപൻ
കല്പിച്ചു ഭടന്മാരും ചിക്കെന്നുവന്നുപിടിപെട്ടിതു ക്ഷൌരക
നെ– നൊക്കെടൊ മൂഢനീയ്യിപ്പെൺപിറന്നവളുടെ മൂക്കു
ഖണ്ഡിപ്പാനെന്തു കാരണം ദുരാത്മാവെ– ആൎക്കുമെതൊ
ന്നാതുള്ള ദുഷ്കൎമ്മം ചെയ്തനിന്റെ നാക്കുകണ്ടിച്ചു തീയിലെ
രിച്ചെമതിയാവു– പെണ്ണിനെ ദ്രൊഹിച്ചവൻ ശൂലാഗ്രെന
ക്ഷത്രങ്ങൾ എണ്ണിക്കൊണ്ടനെകം നാളിങ്ങിനെ കിടക്കെ
ണം– എന്നതുകെട്ടു സന്യാസീശ്വരനരുൾ ചെയ്തുകൊന്നു
പൊകെണ്ടാ വൃഥാഭീതനാംക്ഷുരകനെ– ദാസിയാമിവ
ളുടെ നാസികാഛ്ശെദമിപ്പൊൾ നാവിതനല്ലചെയ്തുനാമെ
ല്ലാം ബൊധിക്കുന്നു– തന്തുവായിയാം നാരീകാരണം മഹാ
മൂഢൻ തന്തുവായന്താനിതു ചെയ്തതുഭടന്മാരെ– ശ്ലൊ
കാൎത്ഥമൊന്നു ചൊല്ലിബൊധവും വരുത്തീടാം– ലൊകാ
പവാദന്തീരുന്നാവിതന്നതു കെട്ടാൽ– മെഷയുദ്ധം കൊ
ണ്ടൊരു ജംബുകം നശിച്ചു പൊയാഷാഢഭൂതിമൂലം നമു
ക്കും നാശം വന്നു– തന്തുവായന്റെ മൂലം ദൂതിക്കുനാശംവ
ന്നു താന്തന്നെ ജനിപ്പിച്ചൊരനൎത്ഥത്രയമിദം–✱ ഇത്തര
മരുൾ ചെയ്തു സന്യാസിഗമിച്ചിതു തത്വമായിഭടന്മാൎക്കും [ 36 ] ബൊധിച്ചു വഴിപൊലെ– ശിഷ്ടനാംക്ഷുരകനെ രക്ഷിച്ചു സ
മ്മാനിച്ചു ദുഷ്ടയാം ക്ഷുരകിയെ ദൂരവെ വിസൎജ്ജിച്ചു തന്തുവാ
യിക്കുമൊരു വൈരൂപ്യം നൽകിവിട്ടു തന്തുവായനെകൊ
ണ്ടു പിഴയുംചെയ്യിപ്പിച്ചു–

എന്നതു കെട്ടുമുദാ ചൊല്ലിനാൻ കരടകൻ– നന്നിതു സ
ഹൊദര നീതി ഭെദങ്ങളെല്ലാം നമ്മുടെകാൎയ്യം കൊണ്ടുചി
ന്തിക്ക ദമനകാ–നന്മമെൽ പ്രജകൾക്കു വൎദ്ധിപ്പാനെന്തുവെ
ണ്ടു– നല്ലതുവരാൻ വഴിചൊല്ലിനാൻ ദമനകൻ– വല്ലതുമു
പായമൊന്നുണ്ടാകും വിചാരിച്ചാൽ– നഷ്ടമാംകാൎയ്യം പുനഃസ
ത്വരം സാധിപ്പാനും പുഷ്ടമാം കാൎയ്യം പരിപൂണ്ണമായ്വരുത്താ
നും പ്രാപ്തമാമനൎത്ഥത്തെക്ഷിപ്രമങ്ങൊഴിപ്പാനും– പാത്ര
മാം മന്ത്രംപരംയന്ത്രമെന്നറിയുന്നു– പിംഗലകനും മഹാതും
ഗനാം വൃഷഭനും തങ്ങളിൽ കലഹിപ്പിക്കെണമെന്നെ
ന്റെ പക്ഷം– അങ്ങിനെ സാധിക്കുമൊ എന്നിതുകരടകൻ-
സംഗതി വരുത്തുന്നുണ്ടെന്നിഹ ദമനകൻ– യൽ കാൎയ്യം
ഉപായങ്കൊണ്ടഞ്ജസാ സാധിക്കുന്നു തൽകാൎയ്യം പരാ
ക്രമം കൊണ്ടു സാധിക്കയില്ല– കാകപ്പെണ്ണൊരു കടി സൂത്ര
ത്തെ കൊണ്ടുമുന്നം കാളസൎപ്പത്തെ വധിപ്പിച്ചതു കെട്ടിട്ടി
ല്ലെ– ചൊല്ലെടൊ ദമനകാകീദൃശം ഇദം എന്നു ചൊല്ലിനാ
ൻ ദമനകൻ താനും അഗ്രജനൊടു–

(5. കാക്കസൎപ്പത്തെ കൊല്ലിച്ച ഉപായം)

പൊക്കമുള്ളൊരുമരന്തന്നുടെ ശിഖരത്തിൽ കാക്ക
യും കാകപ്പെണ്ണും കൂടിയങ്ങിരിക്കുമ്പൊൾ കാകിപ്പെറ്റുണ്ടാ
കുന്നമുട്ടകൾകാണ്മാമാനില്ല– ശൊകമായതുകൊണ്ടു കാ
കനും കാകസ്ത്രീക്കും– ഗൂഢമായിത്തിരഞ്ഞപ്പൊൾ തങ്ങടെ
മരത്തിന്റെ കൊടരന്തന്നിലൊരു കൃഷ്ണസൎപ്പത്താൻ ഉണ്ടു–
ആയവൻ വന്നു തിന്നു സൎവ്വവും മുടിക്കുന്നു ആയതുവിചാരി [ 37 ] പ്പാനാരെയും കാണുന്നീല– വായസിക്കതുകാലം ഗൎഭവും തി
കഞ്ഞിതു– വായസം പുറപ്പെട്ടു തന്നുടെ സഖിയാകും ഗൊമാ
യു പ്രവരനൊടിക്കഥാ ബൊധിപ്പിച്ചു –ഗൊമായുപ്രവരനും കാ
കനൊടുര ചെയ്താൻ– കൊക്കെന്നുള്ളൊരുപക്ഷിനീറ്റിലെ
മത്സ്യങ്ങളെ ഒക്കവെതക്കം നൊക്കിപാൎത്തവൻ കൊത്തി
ത്തിന്നും– ദുൎഘടമിവചെയ്യും കൊക്കിനെയൊരുദിനം കൎക്ക
ടം കടിച്ചാശു കൊന്നതു കെട്ടിട്ടില്ലെ– കാകനും പറഞ്ഞിതു ഞാ
നതു കെട്ടിട്ടില്ല– നീ കഥിക്കെന്നു തദാചൊല്ലിനാൻ ഗൊമായു
വും–

(6. കൊക്കും ഞണ്ടും.)

കൊക്കെന്നു പെരായുള്ളവൃദ്ധനാമൊരുപക്ഷി പൊ
ക്കത്തിൽ പറപ്പാനും ശക്തിയില്ലവനൊട്ടും– ചിക്കെ
ന്നങ്ങൊരുദിനം കാനനസ്സരസ്സിന്റെ വക്കത്തു ചെന്നു
പാരം ദുഃഖിച്ചുവസിക്കുമ്പൊൾ– കൎക്കടാഖ്യനായുള്ള സമൎത്ഥ
ൻ ജലജന്തു കൊക്കിനൊടുരചെയ്താൻ– എന്തെടൊ താനി
ങ്ങിനെ– ദുഃഖിതനെന്നപൊലെ ഭക്ഷണം വെടിഞ്ഞൊരു
ദിക്കിൽ വന്നനങ്ങാതെ പാൎക്കുന്നു പറഞ്ഞാലും– ജീവനം ന
മുക്കെടൊ മത്സ്യമാംസമെയുള്ളു കെവലമതുകൊണ്ടു ജീവി
ച്ചു വസിക്കുന്നു– കൊറ്റിജാതികൾ്ക്കെല്ലാം നീറ്റിലെ മത്സ്യമ
ന്യെ മറ്റൊരു വകയില്ല കൊറ്റിനെന്നറിഞ്ഞാലും– ഇന്നി
പ്പൊളൊരു കഥകെട്ടു ഞാൻ കൈവൎത്തന്മാർ വന്നിഹ വ
ല വീശാൻ ഭാവിച്ചു പുറപ്പെട്ടു– മുക്കൊർ വന്നിവിട മത്സ്യത്തെ
പ്പിടിച്ചെങ്കിൽ പൊക്കമിജ്ജനത്തിന്റെ ഭക്ഷണമെടൊ
ഞണ്ടെ– ഇത്തരംബകത്തിന്റെ വാക്കുകൾ കെട്ടനെരം
തത്രമെവുന്ന മഹാമത്സ്യങ്ങൾ ഭയപ്പെട്ടു വമ്പനാങ്കൊമ്പൻ
ത്രാവും കണ്ണനും കരിമീനും ചെമ്പനും പരൽമീനുമെന്നിവ
ർ മഹായൊഗം സംഭ്രമത്തൊടെ ചെന്നു കൊക്കിനെതൊ [ 38 ] ഴുതു കൊണ്ടംഭസ്സിൽ നിരന്നു നിന്നിത്ഥമൊന്നുര ചെയ്തു
ഇജ്ജനങ്ങളെ ഭവാൻ പാലനം ചെയ്തീടെണം– ദുൎജ്ജന
ന്മാരായുള്ള ദാശന്മാരത്ര വന്നു ഉള്ളത്തിൽ കനിവില്ലാ
തുള്ളവർ വലയിട്ടു വെള്ളത്തിൽ കിടക്കുന്ന ഞങ്ങളെ പി
ടിക്കാതെ കള്ളത്തിലൊരുതൊഴിലങ്ങുന്നു വിചാരിച്ചു
കള്ളന്മാരുടെ നിൎമ്മൎയ്യാദത്തെ നിൎത്തീടെണം– യാതൊരെ
ടത്തുനിന്നു സങ്കടം സാധുക്കൾക്കു ജാതമായവരൊടുകൈ
തവംപ്രയൊഗിക്കാം– വാമനവ്യാജം പൂണ്ടുമാബലി
യൊടുപണ്ടു ഭൂമിപാതാളം സ്വൎഗ്ഗം മാധവൻ വീണ്ടില്ലയൊ–
മത്സ്യ ശത്രുക്കളാകും ദാശന്മാരൊടുചെന്നു മത്സരിപ്പതി
ന്ന ഹൊ കൊക്കുകൾ മതിയാമൊ– മുറ്റുമിന്നുപകാരമത്ര
മാത്രം ഞാൻ ചെയ്യാം– മറ്റൊരു ജലാശയെനിങ്ങളെ
കൊണ്ടു ചെന്നു കുറ്റമെന്നിയെ തത്ര പാൎപ്പിക്കാമവിടത്തി
ൽ– ചെറ്റുമിദ്ദാശന്മാരെ പെടിക്കവെണ്ടാതാനും–ഇങ്ങി
നെ ബകത്തിന്റെ ചൊൽകെട്ടു മത്സ്യങ്ങളുമങ്ങിനെ കൊ
ള്ളാമെന്നു പറഞ്ഞു പിരിഞ്ഞിതു– അന്നുതൊട്ടൊരൊ
ദിനമൊരൊരൊ മത്സ്യങ്ങളെ ചെന്നുടൻ കൊത്തി
ക്കൊണ്ടു മറ്റൊരുൖഢ സ്ഥലെ കൊണ്ടു ചെന്നമ്മത്സ്യത്തെ
ഭക്ഷിച്ചുമഹാമൂഢൻ-

രണ്ടുമൂന്നുമാസങ്ങൾ ഇങ്ങിനെ കഴിഞ്ഞിതു– ഉണ്ടി
തിനൊരു വ്യാജമെന്നു ശങ്കിച്ചു തദാ ഞണ്ടുചെന്നുര ചെ
യ്തു കൊക്കിനൊടൊരുദിനം ഇന്നു നീ നമ്മെ കൊണ്ടുപൊകെ
ടൊ ബകാധീശാ നന്നുപൊലപ്രദെശം നമുക്കുവാണീടുവാ
ൻ- എന്നതു കെട്ടുബകം ചിന്തിച്ചാൻ കുളീരത്തെ കൊ
ന്നു തിന്നിതിനുള്ള സ്വാദുമിന്നറിഞ്ഞീടാം– ഇത്ഥമങ്ങു
റച്ചവൻ അങ്ങിനെ കൊത്തിക്കൊണ്ടു തത്ര നിന്നാശു [ 39 ] വദ്ധ്യസ്ഥാനത്തെ പ്രവെശിച്ചു തൽപ്രദെശത്തു ബഹുമത്സ്യാ
സ്ഥിക്കൂട്ടം കണ്ടുക്ഷിപ്രമാശയെ ചിന്തിച്ചീടിനാൻ കുളീരെന്ദ്രൻ–
തൽക്ഷണം മഹാദുഷ്ടൻ മത്സ്യത്തെ ക്കൊണ്ടന്നിഹ ഭക്ഷണം
കഴിക്കയൊ ചെയ്യുന്നു വിലക്ഷണം– എങ്കിൽ ഞാനിവനുടെ
സംഹാരം ചെയ്തീടുന്നെൻ– ശങ്കയില്ലിനിക്കതു സാധിക്കും ദൈ
വാശ്രയാൽ– സാദ്ധ്യമല്ലെങ്കിൽ തന്റെപ്രാണനെയുപെ
ക്ഷിക്കാം– സാധുരക്ഷണാൎത്ഥമായി മരിച്ചാൽ മൊക്ഷം ഫ
ലം– യുദ്ധം ചെയ്തില്ലെങ്കിലും മൃത്യുനിശ്ചയമിപ്പൊൾ– യുദ്ധത്തി
ൽ രണ്ടുംവരും സംശയസ്ഥാനം യുദ്ധം– അങ്ങനെവരും ദി
ക്കിൽ തങ്ങടെ ശക്തിക്കൊക്കും സംഗരം ചെയ്യാമെന്നു സാ
ധുക്കൾ ചൊല്ലികെൾ്പു– കൎക്കടകാധീശ്വരനിങ്ങിനെ വിചാ
രിച്ചു കൊക്കിന്റെ കൊക്കിൽ നിന്നുകുതിച്ചുചാടീടിനാൻ–
വക്കാണന്തുടങ്ങിനാനുൽക്കടാടൊപത്തൊടെ– ധിക്കാരം
കണ്ടുകൊക്കും കൊപിച്ചുയുദ്ധം ചെയ്തു– കുണ്ഠത്വംവെടിഞ്ഞു
ടൻ ഞണ്ടുതാൻ ബകത്തിന്റെ കണ്ഠത്തിൽ കടിച്ചുടനഞ്ജസാ
കുല ചെയ്തു–

ചൊല്ലിയെനതുകൊണ്ടു ശത്രുനിഗ്രഹം ചെയ്വാൻ വല്ലതു
മുപായമുണ്ടായ്വരും സാധുക്കൾക്കും– എന്തുഞാൻചെയ്വൻ
ഇപ്പൊളെന്നു ചൊദിച്ചുകാകൻ– ബന്ധുവാം ക്രൊഷ്ടാവുര
ചെയ്തുനല്ലുപദെശം– അന്തികെ നൃപാലയെ ഭൂപന്റെ മഹി
ഷിയാം ദന്തിഗാമിനിയുണ്ടുവാപിയിൽകളിക്കുന്നു– ഉന്നത
സ്തനിതന്റെ പൊന്നരഞ്ഞാണം കഴിച്ചന്യഭാഗത്തുവെ
ച്ചുമുങ്ങുവാൻ ഭാവിക്കുമ്പൊൾ– സത്വരം പറന്നുചെന്നുത്ത
മം കടിസൂത്രം കൊത്തി നിൻകൊക്കിലാക്കി കൊണ്ടുപൊ
ന്നാലും സഖെ– ആയതുമരത്തിന്റെ തുഞ്ചത്തു തൂക്കിക്കൊ
ണ്ടു വായസാഭവാനനങ്ങാതെയങ്ങിരുന്നാലും– ആ [ 40 ] വഴിവരുന്നൊരുപാന്ഥന്മാരതുകണ്ടാലായതുകരസ്ഥമാ
ക്കീടുവാൻ യത്നംചെയ്യും– ഉന്നതദ്രുമന്തന്നിലെറുവാൻ തുട
ങ്ങുമ്പൊൾ പന്നഗമതിൽ നിന്നുപത്തിയുമുയൎത്തീടും ദംശിപ്പാ
ൻ വരുന്നൊരു സൎപ്പത്തെ പഥികന്മാർ സംശയം കൂടാതവർ
തല്ലിനിഗ്രഹിച്ചീടും– അങ്ങിനെ വന്നാൽ നിന്റെ സങ്കടമെ
ല്ലാം തീരും തങ്ങൾക്കു പാമ്പിൻപക സംഭവിക്കയുമില്ലാ– കാ
കനുമവൻ പ്രബൊധിപ്പിച്ചൊരുപായത്തെ വ്യാകുലം കൂടാത
നുഷ്ഠിച്ചിതുകുതൂഹലാൽ– അങ്ങിനെ തന്നെ കൃഷ്ണഭൊഗി
തൻ വിനാശവും സംഗതി വന്നിതതു കൊണ്ടുഞാനുര ചെ
യ്തെൻ– യൽ കാൎയ്യമുപായങ്കൊണ്ടഞ്ജസാ സാധിക്കുന്നു
തൽകാൎയ്യം പരാക്രമം കൊണ്ടു സാദ്ധ്യമല്ലെന്നു–

ബുദ്ധിയുണ്ടെങ്കിലവനായതു ബലം തന്നെ ബുദ്ധിയി
ല്ലെങ്കിലവനൊട്ടുമെബലമില്ലാ– ബുദ്ധിമാനൊരു മുയൽ പ
ണ്ടൊരു സിംഹത്തിനെ സിദ്ധിപൂകിച്ചാനതുമഗ്രജൻ കെട്ടി
ട്ടില്ലെ– ആയതുമാത്രം കെട്ടിട്ടില്ലെന്നുകരടകൻ– ഭൂയസാവ
ദാമി ഞാനെന്നുടൽ ദമനകൻ–

(7. മുയലിനാൽ സിംഹ മരണം-)

പണ്ടങ്ങുമദൊൽക്കടനെന്നൊരു മഹാസിംഹം കണ്ടെ
ത്തുമൃഗങ്ങളെയൊക്കവെ ഭക്ഷിക്കുന്നു– കുണ്ഠിതമ്പൂ
ണ്ടു മൃഗക്കൂട്ടങ്ങൾ സ്വരൂപിച്ചു കൊണ്ടവർ മൃഗെ
ന്ദ്രനെ പ്രാപിച്ചു ചൊല്ലീടിനാർ– തമ്പുരാനൊരു കഴിവുണ്ടെ
ങ്കിലടിയങ്ങൾ തങ്ങൾ തങ്ങടെ രാജ്യത്തിരുന്നു പൊറുത്തീ
ടാം– ശക്തിയില്ലെന്നു വന്നാലിങ്ങിനെ ദുരാചാരം ശക്തിമാൻ
തുടങ്ങിയാൽ ദിക്കുകൾ നശിച്ചുപൊം– രക്ഷണം ചെയ്യെണ്ടു
ന്ന രാജാക്കൾ പ്രജകളെ ഭക്ഷണം ചെയ്താൽപാരം കഷ്ട
മെന്നതെവെണ്ടു– ഇക്ഷണം നിൎമ്മൎയ്യാദം കാട്ടുന്ന പ്രഭുക്കളെ ശി
ക്ഷണഞ്ചെയ്വാൻ കാലനെന്നിയെ മറ്റാരുള്ളു– ഒരൊരൊ [ 41 ] ദിനന്തൊറുമൊരൊരൊ മൃഗങ്ങളെ ആരൊമൽ ഭുജിച്ചരു
ളെണമെസ്വാമി ഭവാൻ– ഊഴമിട്ടടിയങ്ങൾ തമ്പുരാന്തി
രുമുമ്പിൽ ഊനമെന്നിയെ വരാമായതു ഭുജിച്ചാലും– പക്ഷി
രാജനുമ്പണ്ടു പാമ്പുകൾ ദിനന്തൊറും ഭക്ഷിപ്പാൻ ക്രമത്താ
ലെവെസ്ഥ വെച്ചതുപൊലെ– അങ്ങിനെ ചെയ്യാമെന്നു
സിംഹവുമുരചെയ്തു– മംഗലം കലൎന്നിങ്ങു പൊന്നിതു മൃഗങ്ങ
ളും അന്നുതൊട്ടൊരൊ മൃഗമൊരൊവാസരങ്ങളിൽ ചെ
ന്നങ്ങു സിംഹത്തിന്നു ഭക്ഷണമെകീടുന്നു– ഇത്ഥമങ്ങൊ
രു മാസം ചെന്നപ്പൊൾ വിദഗ്ദ്ധനായ വൃദ്ധനാമൊരു ശശ
ത്തിനു മങ്ങൂഴം വന്നു– നമ്മുടെ മൃത്യുദിനം വന്നിതു മഹാകഷ്ടം–
ജന്മമുണ്ടെങ്കിൽ മൃത്യുപ്രാപ്തിയു ദൃഢമല്ലൊ– ദുൎമ്മരണമെന്ന
തു സങ്കടമതുമെന്റെ കൎമ്മ ദൊഷമെന്നല്ലാതൊന്നുമെ ചൊ
ൽവാനില്ല– വല്ലതുമുപായമൊന്നുണ്ടാക്കി സിംഹെന്ദ്രനെ കൊ
ല്ലുകതന്നെ നല്ലുകില്ലതിനില്ലതെല്ലും– ബുദ്ധിമാൻ വി
ചാരിച്ചാൽ വല്ലകാൎയ്യമെന്നാലും സിദ്ധിപ്പാൻ തടവില്ലെന്നൂറ്റ
ക്കാർ പറയുന്നു– തെറ്റന്നു വിചാരിച്ചുതത്ര ചെല്ലുവാൻകാ
ലം തെറ്റിച്ചു മന്ദം മന്ദം നടന്നുചെന്നു മുയൽ– നിത്യവും ശീലി
ച്ചൊരു കാലത്തു കാണായ്കയാൽ ക്ഷുത്തുകൊണ്ടുവശനാം
സിംഹവും കൊപിച്ചിതു– എന്തെടൊ നെരം വൈകാൻസം
ഗതിശശാധമാ– ഹന്ത ഞാൻ വിശപ്പു കൊണ്ടെത്രയും ദുഃഖി
ക്കുന്നു– കൈകളും കൂപ്പിക്കൊണ്ടു പറഞ്ഞു ശശംകാലം വൈ
കുവാൻമൂലം സ്വാമിൻ ഏഷ ഞാനുണൎത്തിക്കാം– മറ്റൊരു
സിംഹം മാൎഗ്ഗെവന്നുടൻ നമ്മെതിന്മാൻ ഏറ്റവും മുതിൎന്നടു
ത്തീടിനാൻ മഹാഘൊരൻ– മുറ്റുമത്തടിയനെപ്പെടിച്ചു കാ
ട്ടിൽ കൂടെ മറ്റൊരു വഴിവളച്ചിങ്ങഹം വിടകൊണ്ടെൻ–
കുറ്റമില്ലടിയനെന്നൊൎത്തു രക്ഷിച്ചീടെണം– കൂറ്റുകാര [ 42 ] ന്റെ പിഴസ്വാമികൾ സഹിച്ചീടും– മറ്റുസിംഹങ്ങൾ വന്നുവമ്പു
കൾ കാട്ടുന്നതു മാറ്റുവാൻ സ്വാമിയല്ലാതാരുള്ളു മഹീതലെ–
എങ്ങെടൊ മഹാമൂഢൻ നമ്മുടെവനെവരാൻ സംഗതി എ
ന്തു വെഗാൽ സംഹരിക്കുന്നുണ്ടു ഞാൻ– തൽക്ഷണമസ്സിം
ഹത്തെക്കൊല്ലാതെ നമുക്കിനി ഭക്ഷണഭാവമില്ലാ– കുത്ര
മെവുന്നു ഭൊഷൻ– ഇങ്ങിനെ സിംഹത്തിന്റെ ഹുംകൃതി
കെട്ടു ശശം ഇങ്ങൊട്ടെക്കെഴുന്നെള്ളാമെന്നവൻ വഴികാ
ട്ടി– എത്രയും കുണ്ടുള്ളൊരു കൂപത്തിന്തീരെ ചെന്നു തത്ര നി
ന്നുര ചെയ്തുതൃക്കൺ പാൎത്തരുളെണം– കൃപത്തിന്മീതെ നി
ന്നു നൊക്കിയാൽ സിംഹത്തിന്റെ രൂപത്തെ കീഴെകാ
ണാം സ്വാമിയെപ്പൊലെ തന്നെ– എന്നതു കെട്ടുസിംഹം
കൊപിച്ചുകൂപത്തിന്റെ സന്നിധൌ നിന്നുകൊണ്ടു കീഴ്പെ
ട്ടു നൊക്കീടിനാൻ– തന്നുടെ പ്രതിരൂപംപൊലെ കൂപത്തി
ൽ കണ്ടു തന്നുടെ പ്രതിയൊഗി സിംഹമെന്നൊൎത്തുമൂഢൻ–
ഊറ്റത്തിൽ സിംഹനാദം ചെയ്തപ്പൊൾ കിണറ്റിന്നും മാറ്റൊ
ലി കൊണ്ടുമഹാസിംഹനാദത്തെക്കെട്ടു– എന്നുടെ ശബ്ദം
പൊലെ നീകൂടെ തുടങ്ങിയാൽ നിന്നുടെ ശരീരത്തെ ഭഗ്ന
മാക്കുന്നുണ്ടു ഞാൻ– എന്നവൻ പറഞ്ഞപ്പൊൾ അങ്ങനെ ത
ന്നെകൂപം തന്നിൽ നിന്നുടൻ പ്രതിശബ്ദവുമുണ്ടായ്വന്നു കൊ
ല്ലുന്നുണ്ടു ഞാൻ നിന്നെ എന്നവൻ പറഞ്ഞപ്പൊൾ– കൊല്ലു
ന്നുണ്ടു ഞാൻ നിന്നെ എന്നിങ്ങും കെൾ്പാറായി– ക്രുദ്ധനാകി
യ സിംഹം കുണ്ടുകൂപത്തിന്നുള്ളിൽ സത്വരം കുതിച്ചുചാടീടി
നാൻ മഹാജളൻ– ഉള്ളത്തിൽ മദമെറും മൂഢനാമവൻ കൂ
പെ വെള്ളത്തിൽ മുങ്ങിപ്പൊങ്ങി കൈകാലും കുഴഞ്ഞ ഹൊ
വെള്ളവും‌ കുടിച്ചാശുപള്ളയും‌ വീൎത്തുപൊട്ടി തൊള്ളയും പി
ളൎന്നവൻചത്തുപൊയെന്നെവെണ്ടു— [ 43 ] വൃദ്ധനാകിയ ശശംബുദ്ധികൌശല്യം കൊണ്ടു ശത്രു
സംഹാരം ചെയ്ത ബുദ്ധിമാഹാത്മ്യമിദം–ഭദ്രമസ്തുതെ സ
ഖെ– കാൎയ്യ സിദ്ധിയെ ഭവാനദ്രീകന്ദരെചെൽ കെന്നുക്ത
വാൻ കരടകൻ– നന്ദിപിംഗലകന്മാർമെളിച്ചു വസിക്കുന്ന
കന്ദരന്തന്നിൽ ചെന്നുവന്ദിച്ചു ദമനകൻ– രണ്ടുവാക്കടിയന്നു
ഗൂഢമായുണൎത്തിപ്പാൻ ഉണ്ടതിനവസരമുണ്ടാമൊ മഹാ
മതെ– എന്നതുകെട്ടു സിംഹം മറ്റൊരു ഗുഹതന്നിൽ ചെ
ന്നിരുന്നുരചെയ്തുവന്നാലും ദമനകാ– നിന്നുടെഹിതമെല്ലാ
മെന്നൊടുകഥിക്ക നീ– എന്നതുകെട്ടുചൊന്നാൻ ഗൂഢമായി
ദമനകൻ– തമ്പുരാനടിയനിലുള്ളൊരു സ്നെഹംകൊണ്ടുക
മ്പമുണ്ടായീലല്ലീ എന്നൊരുശങ്കമൂലം– സാമ്പ്രതമപരാധം പെ
ടിച്ചങ്ങുണൎത്തിപ്പാൻ സംശയിക്കുന്നു തഥാവിദ്വാന്മാർകഥി
ക്കുന്നു– കാൎയ്യങ്ങൾ വിചാരിപ്പാൻ കാരിയക്കാരനാക്കിക്ക
ല്പിക്കാത്തവൻ വന്നുകാൎയ്യങ്ങളറിയിച്ചാൽ– മന്നവന്മാൎക്കു
തങ്കൽ മുന്നമെയുള്ള സ്നെഹം ഭിന്നമായിവരും തന്റെദുസ്സാ
മൎത്ഥ്യത്തെ കൊണ്ടു– സാദരമുരചെയ്തുപിംഗലകനും തദാ സൊ
ദരസ്നെഹം നിങ്കലുണ്ടിനിക്കെടൊസഖെ– എന്തുനീ
യുര ചെയ്വാൻ ഭാവിച്ചുദമനകാ അന്തരം കൂടാതതു ചൊൽക
നീ മടിയാതെ ഉക്തവാൻ ദമനകൻ നമ്മുടെ സഞ്ജീവകൻ
ശക്തനെങ്കിലും മഹാലുബ്ധനെന്നറിയെണം– ശക്തികൾ
മൂന്നുവിധം ഉത്സാഹം പ്രഭുത്വവും യുക്തിയുക്തമാകുന്ന മ
ന്ത്രവുമിവമൂന്നും– സമ്പൂൎണ്ണം മമസ്വാമിക്കായതു✱ സഞ്ജീവ
കൻ സമ്പ്രതിനിന്ദിക്കുന്നു ഞങ്ങളും കെൾക്കതന്നെ–എന്തി
ന്നു പലവസ്തു✱✱ചൊല്ലുന്നു സഞ്ജീവകൻ നിന്തിരുവടിയുടെ [ 44 ] രാജ്യത്തെകാംക്ഷിക്കുന്നു–

ആയതകെട്ടുകിഞ്ചിൽ ഭീതിയുമാശ്ചൎയ്യവും ആശയെ
ജനിക്കയാൽ മിണ്ടാതെ നിന്നുസിംഹം– പിന്നെയും ദമന
കൻ ചൊല്ലിനാൻ മമസ്വാമി തന്നുടെ പ്രധാനമന്ത്രീശ്വരൻ
സഞ്ജീവകൻ– എന്നതിൽ വരുന്നൊരു ദൊഷവുമുണൎത്തി
ക്കാം– എന്നുടെ സൃഷ്ടിയല്ലാവിദ്വാന്മാർപറയുന്നു– ഉന്നതനാ
യുള്ളൊരു മന്ത്രിതൻ കഴുത്തിലും മന്നവൻ കഴുത്തിലും പാദ
ങ്ങൾ രണ്ടും വെച്ചു നിൽക്കുന്നു രാജ്യശ്രീതനായവളൊരു
ത്തനെ തക്കത്തിലുപെക്ഷിക്കും സ്ത്രീസ്വഭാവത്തിന്മൂലം– ര
ണ്ടുപെർ പുരുഷന്മാർ ഉണ്ടായാൽ വെശ്യാസ്ത്രീയും രണ്ടുപെ
രിലും തുല്യസ്നെഹയായ്വരികില്ല– ലൊകസമ്മതമ്മഹാചാ
ഞ്ചല്യമുണ്ടാകയാൽ എകനെപരിത്യജിച്ചന്യനെ സ്വീകരി
ക്കും– രാജലക്ഷ്മിയും തഥാമന്ത്രിയെ ത്യജിച്ചു തദ്രാജനെ
പരിഗ്രഹിച്ചീടിനാളെന്നുവരും– ഭൂപനെ ത്യജിച്ചു തന്മന്ത്രി
യെ ഭജിച്ചെന്നും– ഭൂയസാവരുമെവം കാണുന്നുപലെടവും–
എന്നതുകൊണ്ടു ചൊന്നെൻ എകമന്ത്രിയെ തന്നെ മന്ന
വൻ പ്രധാനിയായി കല്പിച്ചാൽചിതം‌വരാ– ലൊകങ്ങൾ വി
ചാരിപ്പാ നൊക്കവെ പ്രമാണമായി ഏകനെ തന്നെ നൃപന്മ
ന്ത്രിയായുറപ്പിച്ചാൽ ആയവനുള്ളിലഹംഭാവും വൎദ്ധിച്ചീ
ടും കാൎയ്യങ്ങൾക്കുപെക്ഷയുമുണ്ടാകും ക്രമത്താലെ– തന്നുടെ
താന്തൊന്നിത്വമ്മുഴുത്തു പതുക്കവെ തന്നെ വൎദ്ധിപ്പിച്ചൊരു
സ്വാമിയെ ദ്വെഷിച്ചീടും– മിക്കവാറിന്നും തനിക്കുൽക്കൎഷം വ
ൎദ്ധിക്കുമ്പൊൾ പൊക്കമാമധീശനും മക്കളും ബന്ധുക്കളും നിത്യ
വും തനിക്കുപകാരത്തെ ചെയ്യുന്നൊരിൽ പ്രത്യുപകാരം ചെ
യ്യും മൎത്യനെകാണ്മാനില്ല–തന്നുടെ സ്ഥാനം വന്നാലായതു
സാധിപ്പിച്ച മന്നനെമറന്നുപൊമപ്പൊഴെ മഹാപാപി– അ [ 45 ] ക്കണക്കുള്ള ദുഷ്ടന്മൂത്തുപൊവതിന്മുമ്പെ ചിക്കനെപ്പരിത്യ
ജിച്ചീടുന്ന നൃപൻ നൃപൻ– അന്നത്തിൽവിഷം കണ്ടാലാ
കവെ ത്യജിക്കെണം പിന്നെത്താനതിലൊട്ടുമാഗ്രഹി
ക്കയും വെണ്ടാ– പല്ലുകളിളകിയാലപ്പൊഴെ പറിക്കെണം
തെല്ലുപെക്ഷിച്ചാൽ ശെഷമുള്ളതുമിളകിപ്പൊം– ദുഷ്ടനാ
മമാത്യന്റെ കൂട്ടക്കാരരെ കൂടെ പെട്ടന്നു മൂലഛ്ശെദം ചെ
യ്യാതെസുഖംവരാ– തൊട്ടുതിന്നവരുടെ മക്കൾക്കും പെണ്ണു
ങ്ങൾക്കും തട്ടുമിദ്ദൊഷമവൎക്കിണങ്ങുമില്ലാതാകും– നമ്മു
ടെ സഞ്ജീവകൻ സ്വാതന്ത്ര്യം തുടങ്ങുന്നു– സമ്മതമല്ലിപ്രജ
കൾക്കിവൻ കാൎയ്യക്കാരൻ– നാളെക്കുഗുണം വരുത്തീടുവാ
ൻ വിചാരമിക്കാളെക്കു ഭവിക്കുമൊ കാൎയ്യമൊന്നറിയാ
മൊ– കണ്ടത്തിൽനുകം വെച്ചുകണ്ടത്തിലുഴവിന്നു കൊണ്ടു
പൊയാക്കെണ്ടുന്ന പണ്ടമല്ലയൊയിവൻ– എന്തിനുകാ
ൎയ്യക്കാരനിങ്ങിനെയൊരുത്തനെ സന്ധിപ്പിക്കുന്നു നൃപൻ
താന്തന്നെ പൊരാഞ്ഞിട്ടൊ– സ്നെഹവും കൎയ്യാകാൎയ്യ
ജ്ഞാനവും തികഞ്ഞൊരു ദെഹമെന്നാകിലവൻ മന്ത്രിയാ
യെന്നാൽ കൊള്ളാം– ലക്ഷണമില്ലാതുള്ള മന്ത്രികൾ ര
ണ്ടുനെരം ഭക്ഷണം കഴിച്ചുറങ്ങീടുവാന്മാത്രംകൊള്ളാം– അ
ങ്ങിനെയുള്ളപുമാനെങ്ങാനും കാണ്മാനുണ്ടൊ– തിങ്ങിന
ധനങ്കണ്ടാലാഗ്രഹം കൂടാതെയും അംഗനമാരെക്കണ്ടാലാ
ശയില്ലാതെ കണ്ടും തങ്ങടെ ദ്രവ്യത്തിങ്കൽ താല്പൎയ്യമില്ലാതെ
യും തങ്ങടെ ഗൃഹങ്ങളിൽ സമ്പത്തുള്ളവർ രാജപുംഗ
വൻ തന്നെ സെവിച്ചീടുവാൻ പുറപ്പെടാ– ശക്തിയുമില്ലാ ഗൃ
ഹെ ഭുക്തിക്കുമില്ലാത്തവൻ ഭക്തിയും ഭാവിച്ചു കൊണ്ടെ
പ്പൊഴും പ്രഭുക്കടെ ഭൃത്യരായിട്ടും ചിലർ കാൎയ്യസ്ഥന്മാരായി
ട്ടും നിത്യരായിട്ടുംചിലർകാരിയക്കാരായിട്ടും– പണ്ടാര [ 46 ] മുതലെല്ലാം ഭക്ഷിച്ചു വകയാക്കാൻ ഉണ്ടാകും മനുഷ്യരെ
കൊണ്ടെന്തു ഫലംവിഭൊ– കല്ലുകളില്ലാതുള്ളകാനനെകി
ളൎക്കുന്ന പുല്ലുകളിവന്തിന്നു കാനനം വെളിവാക്കി– അല്ലാത
ങ്ങൊരു കാൎയ്യം ചിന്തിപ്പാനിവൻ പൊരാ– വല്ലാത്ത വൃഷഭ
ത്തെ സ്നെഹിപ്പാനെന്തുമൂലം–

പിംഗലകനുഞ്ചൊന്നാനിങ്ങിനെയെന്നാകിലും പും
ഗവന്തന്നിൽ സ്നെഹംപാരമുണ്ടെനിക്കെടൊ– യാതൊരു
ജനത്തിനും യാതൊരു ജനംപ്രിയം ജാതിഹീനനാകിലും ദു
ഷ്ടശീലനെങ്കിലും– ആയവന്നവൻ പ്രിയൻ ദുഷ്ടനെന്നാലും
തന്റെ കായത്തെയുപെക്ഷിപ്പാൻ ആൎക്കാനുന്തൊന്നീടു
മൊ– ചൊല്ലിനാൻ ദമനകൻ ആരുടെ ദൊഷമിതെന്നുള്ള
തു വിചാരിച്ചാൽ സ്വാമിതാനുപെക്ഷിക്കും– മറ്റുള്ള ഭൃത്യന്മാ
രെയൊക്കവെയുപെക്ഷിച്ചു മുറ്റുമീവൃഷഭത്തെപ്പൊറ്റുന്ന
സ്വാമി തന്റെ കുറ്റമറ്റുള്ളരാജ്യംഹരിപ്പാന്മൊഹിക്കുമി
ക്കൂറ്റനിൽകൂറുണ്ടാവാനെന്തുപൊൽ അവകാശം– പുത്രനെ
ന്നാലും ഉറ്റമിത്രമെന്നാലും സ്വാമി ക്കെത്രയുമ്പ്രിയനവ
നെന്നിഹ വരുന്നെരം ധാത്രിയിലുള്ള സമ്പത്തൊക്കവെ
തനിക്കാക്കും ഗാത്രമാത്രമെ പിന്നെസ്വാമിക്കുശെഷിച്ചീടു
സജ്ജനാചാരങ്ങളെത്യജിച്ചു സദാകാലം ദുൎജ്ജനാചാര
ങ്ങളെ സ്വീകരിക്കുന്ന പുമാൻ സ്വസ്ഥാനഭ്രംശം വരുന്നെര
ത്തു ശത്രുക്കടെ സംസ്ഥാനന്തന്നിൽചെൎന്നു സ്വാമിയെ ദ്രൊ
ഹിച്ചീടും– കെൾക്കുമ്പൊൾ ശ്രൊത്രപ്രിയമല്ലെന്നു വരികിലും
ഓൎക്കുമ്പൊൾ മെലിൽ ഗുണമായുള്ള വാക്കുകളെ ചൊല്ലുന്ന
ജനമുള്ളുയാതൊരുനൃപാലയെ നല്ലൊരു സമ്പത്തുകള
പ്പുരെ വൎദ്ധിച്ചീടും പാട്ടിലുള്ളമാത്യരെ ത്യജിച്ചുവൃഥാ മറുനാ
ട്ടിലുള്ളവൎക്കധികാരത്തെക്കൊടുക്കുന്ന ദുഷ്പ്രഭുവിന്റെ [ 47 ] രാജ്യം ഛിദ്രിപ്പാനൊരു വ്യാധിതല്പരമറ്റൊന്നില്ലെന്നൊ
ൎത്തു കൊള്ളെണം ഭവാൻ—

ഉക്തവാന്മൃഗാധിപൻ നീ അവന്നഭയത്തെ ദത്തവാ
നായിക്കൂട്ടി കൊണ്ടുവന്നിവിടത്തിൽ വൎത്തനം ചെയ്യിപ്പിച്ചു
ഞങ്ങിൽ വിശ്വാസവും വൎദ്ധനഞ്ചെയ്യിപ്പിച്ചു നീയതു മറന്നി
തൊ– അങ്ങിനെയുള്ള ഭവാനിങ്ങിനെ വിരൊധിച്ചാലെങ്ങി
നെ നമുക്കതു സമ്മതമായീടെണ്ടു– ചൊല്ലിനാൻ ദമനകനി
ത്ര ദുസ്സഹനെന്നു തെല്ലുമെമുന്നം ഗ്രഹിച്ചീല ഞാൻ മഹാമ
തെ– ദുൎജ്ജനങ്ങൾക്കു ബഹുസൽക്കാരം ചെയ്താകിലും സ
ജ്ജന സ്വഭാവമുണ്ടാകയില്ലറിഞ്ഞാലും– എണ്ണതെപ്പിച്ചു
പിടിച്ചുഴിഞ്ഞു ദണ്ഡിച്ചാലും പൊണ്ണനാംശ്വാവിന്റെ വാ
ൽ വളഞ്ഞു നിൽപ്പൂദൃഢം– ദുഷ്ടരാംഖലന്മാരെ സ്തുതി
ച്ചു നന്നാക്കുവാൻ ഒട്ടുമെയെളുതല്ല നല്ലൊരു വിദ്വാന്മാൎക്കും–
എപ്പൊഴുമമൃതു കൊണ്ടാകവെനനച്ചാലും സൽഫലം പു
റപ്പെടിച്ചീടുമൊ വിഷദ്രുമം– പഞ്ചസാരയും തെനും ചെൎത്ത
ങ്ങു കുഴച്ചിട്ടു കിഞ്ചനകാലം പരിപാലിച്ചു കിളുൎപ്പിച്ചു എപ്പൊ
ഴും ക്ഷീരം കൊണ്ടുനനച്ചു വളൎത്താലും വെപ്പിന്റെ കൈ
പ്പു ശമിച്ചീടുമൊ ചിന്തിച്ചാലും–തങ്ങടെ യജമാനന്നാപത്തു
വരാതെ കണ്ടങ്ങിനെ രക്ഷിക്കെണമെന്നുള്ളകൂറ്റുകാര
ൻ ഇങ്ങൊട്ടു ചൊദിച്ചീലെന്നാകിലും ശുഭാശുഭം അങ്ങൊ
ട്ടു പറഞ്ഞറിയിക്കെണം കൂടക്കൂടെ–ത്യാജ്യനാമവനെങ്കി
ലായവഞ്ചൊദിച്ചാലും യൊജ്യമായതു പറഞ്ഞീടരുതെ
ന്നു ശാസ്ത്രം– സങ്കടെ രക്ഷിക്കുന്ന മാനുഷനല്ലൊബന്ധു
സങ്കടം കൂടാതനുഷ്ഠിക്കുന്നതല്ലൊകൎമ്മം– ഭൎത്തൃ ശുശ്രൂഷ
ചെയ്തുമെവുന്നൊളല്ലൊനാരീ സത്തുക്കൾ ബഹുമാനിക്കു
ന്നവനല്ലൊ വിദ്വാൻ– ദുൎമ്മദം ജനിപ്പിച്ചില്ലെങ്കിലെശ്രീയാ [ 48 ] യുള്ളു ദുൎമ്മൊഹമില്ലാത്തവനെങ്കിലെ സുഖിയാവു– എങ്ങുമെ
തടവില്ലെന്നാകിലെമന്ത്രം നല്ലുതിങ്ങിന വിഷയഭ്രാന്തി
ല്ലെന്നെപുമാൻ നല്ലു– ഇങ്ങിനെഹിതമ്പറഞ്ഞാലും എൻ
സ്വാമിക്കിപ്പൊൾ പുംഗവസ്നെഹത്തിനു ഭംഗമുണ്ടാകുന്നില്ലാ–
അത്യയമിതുകൊണ്ടുമെൽ വരുന്നെരമ്പിന്നെ ഭൃത്യദൊഷ
മെന്നതെ സംഭവിക്കയുമുള്ളു– സ്ത്രീകളിൽ കാമം കൊണ്ടുംമ
ദ്യപാനാദി കൊണ്ടും ലൊകനിന്ദിതനായി സ്വഛ്ശന്ദം പ്രവൃത്തി
ച്ചും മത്തദന്തിയെപ്പൊലെ മദിക്കും മഹീപതിക്കത്തൽ വന്ന
കപ്പെടും– ബുദ്ധിമുട്ടുന്നനെരം ഭൃത്യദൊഷമെന്നതെ ബൊ
ധിപ്പൂ നൃപന്തന്റെ കൃതൃദൊഷമെന്നതു ചിന്തിക്കപൊലു
മില്ല–

പിംഗലനുരചെയ്താൻ എന്തൊരു കുറ്റഞ്ചൊല്ലി പുംഗവ
പ്രവരനെ വെർവിടുത്തയക്കെണ്ടു– ചൊല്ലിനാൻ ദമനകൻ
വെർപെടുത്തയച്ചാലും വല്ലന്തി വരും നമുക്കായതു ചിന്തി
ക്കെണം– മുറ്റുമിക്കൂറ്റന്മഹാദുൎമ്മദൻ കയൎത്തുപൊയി മറ്റൊ
രു പ്രബലനെചന്നു സെവിച്ചുപടകൊണ്ടുവന്നിദ്ദിക്കെ
ല്ലാം നഷ്ടമാക്കീടും ശഠൻ– കണ്ടതു കണക്കല്ലകശ്മലൻ ക
യൎക്കുമ്പൊൾ ഇണ്ടൽ ഉണ്ടാകും നമുക്കെന്നത്രെ തൊന്നീടു
ന്നു ശണ്ഠകൂടുമ്പൊൾ പിന്നെസ്നെഹവും വെടിഞ്ഞീടും– സിം
ഹവും ഉരചെയ്താൻ എന്തിവൻചെയ്യും നമ്മെ– സംഹരിപ്പ
തിനിവൻ പൊരുമൊ ദമനകാ– ഉക്തവാൻ ദമനകൻ ദുസ്വ
ഭാവികളുടെ ചിത്തമാൎക്കറിയാവു– ശീലമൊന്നറിയാതെ വി
ട്ടു പൊയെന്നാൽ തരംകെട്ടുപൊം ഇഹവലിച്ചിട്ടതു തന്നെ
നമുക്കൊട്ടുമെനന്നായില്ല– ശീലത്തെ ബൊധിക്കാ
തെ കൊണ്ടന്നു പാൎപ്പിക്കയിക്കാലത്തു ചിതംവരാവാശ്ശ
വ നെന്നാകിലും– ഡിണ്ഡികന്മൂലം പണ്ടുമന്ദവിസരിപ്പിണി [ 49 ] പ്പെണ്ണിനു നാശം വന്നുവെന്നു ഞാൻ കെട്ടിട്ടുണ്ടു–✱ അക്കഥ
സ്വാമിക്കിപ്പൊൾ കെൾക്കെണമെങ്കിൽ ചൊല്ലാംമക്കുണം
പെനും തമ്മിലുണ്ടായനെരം പൊക്കു–


(8. മൂട്ടയും പെനും–)

പണ്ടൊരു പാൎത്ഥിപന്റെ പള്ളിമെത്തമെൽകുടി
കൊണ്ടൊരു പെനുണ്ടായി മന്ദവിസൎപ്പിണ്യാഖ്യാ പ
ട്ടുമെത്തമെലവൾമെവുമ്പൊൾ വന്നാനൊരു മൂട്ടയെന്നുള്ള
ജന്തു ദൈവയൊഗത്താലപ്പൊൾ– മക്കുണമെന്നു പറയു
ന്നിതുമൂട്ടെക്കുള്ള സംസ്കൃതംയൂകമെന്നു സംസ്കൃതം പെൻ
ജാതിക്കും– മക്കുണം വന്നനെരംയൂകപ്പെൺ വഴിപൊ
ലെ സൽകൃതി ചെയ്തുമെല്ലെ സ്വാഗതം ചൊദിച്ചുടൻ– സ
ൽക്കഥാപറഞ്ഞു കൊണ്ടിരുന്നു ഭവാനിനി പൊയ്ക്കൊൾ്കെ
ന്നവളുര ചെയ്തിതുപതുക്കവെ– ഡിണ്ഡികന്മൂട്ടെക്കപ്പൊ
ളാഗ്രഹംപാരംയൂകപ്പെണ്ണിനൊടൊരുമിച്ചു നാലുനാൾ പാ
ൎത്തീടുവാൻ– മക്കുണം വിസൎപ്പിണിയൂകിയൊടുരചെയ്തു– ത്വ
ൽ കൃപയുണ്ടെന്നാകിലിന്നത്തെരാത്രി തന്നിൽ നിന്നൊ
ടുകൂടി വസിച്ചീടുവാനിങ്ങുമൊഹം– പിന്നെയുമൊരു മൊഹ
മുണ്ടെടൊ വിസൎപ്പിണീ തമ്പുരാന്തിരുമെനി തന്നിലെച്ചൊ
രകുടിച്ചിമ്പമൊടിവിടെ നീയെന്നെയും പാൎപ്പിക്കെണം– ക്രൂ
രദന്തങ്ങൾ കൊണ്ടു സ്വാമിയെക്കടിച്ചു നിൻ പെരുമാത്ര
വും കിട്ടാപൊക നീ വൈകീടാതെ– ഇത്തരം പറഞ്ഞൊ
രുയൂക കാമിനിയുടെ കാൽത്തളിർ കൂപ്പിക്കൊണ്ടുമക്കു
ണം നിൎബ്ബന്ധിച്ചാൻ– ഖണ്ഡിച്ചു പറഞ്ഞു കൂടായ്കയാൽ
യൂകസ്ത്രീയും ഡിണ്ഡികന്തന്റെ മതം സമ്മതിച്ചുര ചെയ്തു– [ 50 ] സ്വാമിതാനെഴുന്നെള്ളിസുപ്തനാകുന്നനെരം കെല്പൊ
ടുകടിച്ചുനീചൊരയുംകുടിച്ചഥ അപ്പൊഴെ മണ്ടിഗമിച്ചീടുക
മഹാത്മാവെ– എന്നതുകെട്ടുമുദാമക്കുണം മഹീപതി വന്ന
ങ്ങുശയിച്ചപ്പൊൾ ചെന്നാശുകടികൂട്ടി– മന്നവൻ കാവൽക്കാ
രെ വിളിച്ചങ്ങരുൾ ചെയ്തു– എന്നെവന്നൊരു ജന്തുകടിച്ചു
നൊക്കിക്കാണ്മിൻ– എന്നതു കെട്ടുകാവൽക്കാർ വന്നുവി
ളക്കുമായി അന്നെരം ചെണ്ടക്കാരൻ മൂട്ടയങ്ങൊടിപ്പൊയാ
ൻ– പള്ളിമെത്തമെലവർ സൂക്ഷിച്ചുനൊക്കുന്നെരം– കള്ള
പ്പെനിതാകൂവാപിടിച്ചു കൊന്നീടുവിൻ– ഇങ്ങിനെപറഞ്ഞ
വർ നഖത്തിലാക്കിഞെക്കി പെനിനെ സംഹരിച്ചുവന്ദനഞ്ചെ
യ്തുപൊയാർ—

എന്നതു കൊണ്ടുചൊന്നെൻ ഏവനെന്നാലും ശീല
മെന്തെന്നു ബൊധിക്കാതെ സൽക്കാരം മഹാദൊഷം ദ്രൊ
ഹിക്കും വൃഷഭമെന്നെങ്ങിനെ ബൊധ്യമെന്നു ചൊദിച്ചു മ
ഹെന്ദ്രനും ചൊല്ലിനാന്ദമനകൻമാത്രമൊന്നുപദ്രവിച്ചീടുകി
ൽ ഭയംഭാവിച്ച ത്രപാദാന്തെ വരുമന്നെരം ബൊധംവരും–
ഇത്ഥമങ്ങുരചെയ്തുവന്ദിച്ചു ദമനകൻ തത്രപൊയ് സഞ്ജീവ
കന്തന്നുടെ മുമ്പിൽചെന്നു– ചൊദിച്ചു സഞ്ജീവകൻ സൌ
ഖ്യമൊദമനകാ– ചൊല്ലിനാൻ ദമനകൻ ഭൃത്യന്മാൎക്കെന്തു
സൌഖ്യം– ആശ്രയിച്ചിരിക്കുന്നൊൎക്കാത്മ ജീവനിൽ പൊ
ലും വിശ്വാസമില്ലാതനിക്കൊത്തതു ചെയ്തുകൂടാ– ദ്രവ്യമു
ണ്ടാകുന്നെരം ഗൎവ്വിക്കാതാരാനുണ്ടൊ ഭവ്യനെന്നാലും
കാമിക്കാപത്തുകൂടാതുണ്ടൊ– തന്വാംഗിമാൎക്കു വശമല്ലാ
തെ പുമാനുണ്ടൊ– മന്നവന്മാൎക്കു ഹിതനായുള്ള നരനുണ്ടൊ–
അന്തകാലയം തന്നിൽപ്രാപിക്കാതാരാനുണ്ടൊ–
സന്തതമിരപ്പാളിക്കുൽ കൎഷമെങ്ങാനുണ്ടൊ– മൂൎക്ക്വന്മാ [ 51 ] രുടെ കൂട്ടന്തന്നിൽ ചെന്നകപ്പെട്ടാൽ സൌഖ്യമിങ്ങെന്നു
ള്ളതുമാൎക്കാനുംഭവിക്കുമൊ– ഏതൊരു കാലമെന്നുമാരി
ങ്ങു ബന്ധുവെന്നും– എതൊരുദെശമെന്നു മെപ്പൊഴും ചിന്തി
ക്കെണം– തന്നുടെ വരവെത്ര തന്നുടെ ചെലവെത്ര തന്നുടെ
ശക്തിയെത്ര താന്തന്നെയാരെന്നതും ഇപ്രകാരങ്ങളെല്ലാ
നെരവും വിചാരിക്കും സൽപുമാന്മാൎക്കു ദൊഷമൊന്നുമെവ
രാനില്ല– ഇക്കാലം നമുക്കെന്തു യൊഗ്യമെന്നതു കനിഞ്ഞ
ക്കാള ചൊദിച്ചതിന്നുത്തരമവഞ്ചൊന്നാൻ– രാജവിശ്വാ
സം കൊണ്ടുവന്നിഹ വസിക്കുന്നു പൂജനീയനാംഭവാനെന്ന
തുസത്യന്തന്നെ– എങ്കിലും നൃപന്മാരെ വിശ്വസിക്കരുതെ
ടൊ ശങ്കിച്ചു വസിക്കെണം സെവകനെന്നാകിലും– ദുൎജ്ജ
നങ്ങളിൽ ചെരും സ്ത്രീകളും നൃപന്മാരും സജ്ജനങ്ങളിൽ നി
ന്നുദ്രവ്യമുണ്ടാക്കീലല്ലൊ– നീച ജാതിക്കെ ധനംവൎദ്ധിപ്പൂമഴ
പെയ്താൽ നീചദിക്കിലെ നില്പുവെള്ളമെന്നതുദൃഢം– ദുഷ്ട
ന്മാരായുള്ളവർ മന്നവന്മാൎക്കുപാരം ഇഷ്ടന്മാരായി കാണുന്നി
ല്ലയൊ കാളശ്രെഷ്ഠ– ശിഷ്ടന്മാർ ഗുണംപറഞ്ഞെങ്കിലും ത
ത്ര നിന്നുഭ്രഷ്ടന്മാരാക്കുന്നതും സ്പഷ്ടമെകാണുന്നില്ലെ–

എന്നതുകെട്ടുചൊന്നാൻ ശങ്കയാസഞ്ജീവകൻ– എ
ന്നൊടു മഹാസിംഹം കൊപിച്ചീടുമൊസഖെ– ചൊല്ലിനാ
ൻ ദമനകൻ കാരണം കൊണ്ടുകൊപം വല്ലജാതിയുമു
ണ്ടാം ആയതുതീരുന്താനും– കാരണം കൂടാതെ താൻകൊ
പിക്കും നൃപന്മാരെ വാരണഞ്ചെയ്വാനാരാനുണ്ടാമൊ മ
ഹാമതെ– രാത്രിയിലൊരു സിംഹം തന്നെ വന്നൊരു ശ
ബ്ദം ഓൎക്കാതെ തടവിനാലതിനാൽ നാശംവന്നു– രാത്രി
യിലൊരു ശശംപെങ്കുതിരതന്മുമ്പിൽ പെൎത്തു ചെന്നതി
ന്മൂലം ആയവനറുതിയായി– രാത്രിയിലൊരുഹംസം പെ [ 52 ] ണ്കുമുദം എന്നൊൎത്തു തത്രമെവുന്ന വെള്ളിപ്പക്ഷിയെച്ചെ
ന്നു തൊട്ടു അന്നെരമവൻ കൊത്തി കൈവിരൽ വൃണപ്പെ
ട്ടു ഖിന്നനാം അന്നംവന്നുപൊയ്ക തങ്കരെക്കെറി– അന്നുതൊ
ട്ടവൻ പിന്നെ വെള്ളാമ്പൽപൂക്കൾകണ്ടാൽ വെള്ളിപ്രാ
വെന്നു കല്പിച്ചദ്ദിക്കിൽ ചെല്ലുവീല– മൎത്യന്മാര സത്യത്തിൽ
നിന്നുടൻ ഭയപ്പെട്ടാൽ സത്യത്തിൽ നിന്നും ഭീതന്മാരെന്നു
വരുമല്ലൊ– വൈദ്യന്മാർ വിദ്വാന്മാരും മന്ത്രികളിവരെല്ലാം
സാദ്ധ്യമാം ദ്രവ്യം മൊഹിച്ചീശനെ സ്തുതിച്ചു തൻപത്ഥ്യ
ത്തെ ഗ്രഹിപ്പിച്ചാലായവന്നപത്ഥ്യമാം– മിത്ഥ്യമാമിവരുടെകാ
ൎയ്യവും പ്രയത്നവും–

ചൊദിച്ചു സഞ്ജീവകൻ നിന്നുടെ സ്വാമിക്കു ഞാൻ ആ
ദിക്കുമന്നുമിന്നും അപ്രീയമെന്തുചെയ്തു– വിപ്രീയം ചെയ്യാ
തൊരുനമ്മൊടു മൃഗാധിപൻ വിപ്രിയഞ്ചെയ്തീടുമൊ സംഗതി
യില്ലാ ദൃഢം– ഉത്തരമുരചെയ്തുസാദരം ദമനകൻ– ശുദ്ധ
രാം നിങ്ങൾക്കറിയാവതൊരജ്ഞാം മതം– എതുമെഹെ
തു വെണ്ടാമന്നവന്മാൎക്കു ധൂമ കെതുവെന്നതുപൊലെ ലൊ
കരെപീഡിപ്പിപ്പാൻ– സജ്ജുനഞ്ചെയ്തൊരപകാരവുമുപ
കാരം ദുൎജ്ജനഞ്ചെയ്തൊരപ്രകാരവുമുപകാരം– രാജസെ
വയെന്നുള്ള തെത്രയും പരാധീനം പൂജനീയരാം യൊഗീ
ന്ദ്രന്മാൎക്കുമെളുതല്ലാ– മൂൎഛ്ശയുള്ളൊരുഖൾ്ഗം ലെഹനം ചെ
യ്തീടാമൊ മുൎക്ക്വപാമ്പിന്റെ മുഖംചുംബനം ചെയ്തീടാമൊ–
സിംഹത്തെ ചെന്നുപരിരംഭണം ചെയ്തീടാമൊ സിദ്ധമാമി
തെങ്കിലും സിദ്ധിയാനൃപാൎച്ചനം– നല്ലവസ്തുക്കളെല്ലാം ന
ല്ലവരൊടുചെൎന്നെ നല്ലവണ്ണമായ്വരൂ വല്ലാതാമല്ലെന്നാ
കിൽ– നിൎമ്മലം നദീജലം സാഗരന്തന്നിൽ ചെൎന്നാൽ നി
ശ്ചയം പുളിച്ചുപൊമെന്നതൊ കാണുന്നില്ലെ– സ്വല്പമെ [ 53 ] ങ്കിലും ഗുണം സൽപുരുഷങ്കൽ ചെൎന്നാൽ ശില്പമാം വണ്ണം
പ്രകാശിക്കുമെന്നറിഞ്ഞാലും– ചന്ദ്രന്റെ രശ്മിവെള്ളിക്കു
ന്നിന്മെൽ ചെരുന്നെരം സാന്ദ്രമായ്പതിന്മടങ്ങെറ്റവും പ്ര
കാശിക്കും– സജ്ജനങ്ങൾക്കു ഗുണമെറ്റമുണ്ടെന്നാകിലും
ദുൎജ്ജനങ്ങളിൽ ചെൎന്നാൽ ഒക്കവെ നശിച്ചുപൊം– അഞ്ജ
നാചലെ ശശിരശ്മികൾ തട്ടുന്നെരം അഞ്ജസാകറുത്തുപൊ
മെന്നതു ബൊധിക്കെണം– നഷ്ടമാമുപകാരം ദുഷ്ടരി
ൽ ചെയ്തെന്നാകിൽനഷ്ടമാം സുഭാഷിതം ദുഷ്പാത്രങ്ങളി
ൽ ചെൎന്നാൽ ഒട്ടുപാത്രത്തിൽ ദധിപകൎന്നുവെച്ചാലതുകൂ
ട്ടുവാൻ നന്നൊ മഹാകൂറ്റന്മാൎക്കധീശ്വരാ– എത്രയും മഹാ
വനെ ചെന്നുരൊദിക്കുമ്പൊലെ ചീൎത്തൊരു ശവത്തിനെ
കൊപ്പിടുവിക്കും പൊലെ– സാരസം പറിച്ചിങ്ങുപറമ്പിൽ ന
ടുമ്പൊലെ– ഒരുള്ള നിലങ്ങളിൽമാരിപെയ്യുന്നപൊലെ–
ശ്വാവിന്റെ പുഛ്ശംചെമ്മെനെരാക്കുന്നതുപൊലെ– കെ
വലബധിരനെപ്പാട്ടു കെൾ്പിക്കുമ്പൊലെ– കണ്ണുകാണാതു
ള്ളവൻ കണ്ണാടിനൊക്കുമ്പൊലെ– കൈകുറുതായുള്ളവ
ൻ കങ്കണം പൊടുമ്പൊലെ– ബുദ്ധിയുമൌദാൎയ്യവും വിദ്യ
യുമില്ലാതൊരു ലുബ്ധനെ സെവിക്കുന്ന ഭൊഷന്റെ വി
ചെഷ്ടിതം– ചന്ദനദ്രുമങ്ങളിൽ സൎപ്പങ്ങൾ ചെൎന്നുകൂടും– ചാ
രുവാന്നീരാഴിയിൽ നക്രങ്ങൾ വന്നുകൂടും നല്ല രാജാക്കന്മാ
രിൽ ദുൎമ്മന്ത്രിചെൎന്നുകൂടും– നല്ലവെശ്യാസ്ത്രീകളിൽ മൂൎക്ക്വന്മാ
ർ ചെന്നുകൂടും– ഇങ്ങിനെ ഗുണമുള്ള വസ്തുകൊണ്ടനുഭവം
എങ്ങുമെ വരത്തില്ല ദുഷ്ടസമ്പൎക്കം മൂലം– നമ്മുടെ സ്വാമി
സിംഹം കാണുന്ന ജനത്തൊടു സന്മുഖം സൌജന്യവും
സ്നെഹവും ഭാവിക്കുന്നു– അങ്ങിനെയല്ല മനസ്സെത്രയും
മഹാക്രൂരം തങ്ങൾക്കു പരമാൎത്ഥം എങ്ങെടൊ സഞ്ജീവ [ 54 ] കാ– ധൂൎത്തനായുള്ളപുമാൻ പാന്ഥന്മാർ വരുന്നെരം പാൎത്തി
രിയാതങ്ങൊരു പടിക്കൽ ചെന്നുനിൽക്കും ചെന്നുടൻ കൈ
ക്കു പിടിച്ചാശ്ലെഷഞ്ചെയ്തുകണ്ണിൽ നിന്നങ്ങു ഹൎഷാശ്രുക്ക
ൾ പൊഴിക്കും മഹാകള്ളൻ– സാദരം കുശലപ്രശ്നങ്ങളും ചൊ
ദിക്കുന്താൻ– ഒദനമൊരുവറ്റെന്നാകിലും കൊടുക്കാതെവ
ല്ലതുമൊരുകള്ളം പറഞ്ഞു കബളിച്ചു മെല്ലവെ ഊൎദ്ധ്വമാ
ക്കിയയക്കുന്ദുൎമ്മാനുഷൻ– വെള്ളത്തിന്മീതെ പൊവാൻ ക
പ്പലുംപാറും‌ തൊണി വള്ളവും മഞ്ചിപടവെന്നെല്ലാം താനു
ണ്ടാക്കി പെട്ടന്നങ്ങിരിട്ടത്തു രാത്രിയിൽ സഞ്ചരിപ്പാൻ ചൂട്ടെ
ന്നും വിളക്കെന്നുമായതു സമ്പാദിച്ചു കാറ്റില്ലാതുള്ള നെ
രം വീശുവാനാലവട്ടം ചൊറ്റിയും വിശറിയുമിത്തരങ്ങളും തീ
ൎത്തു– കാട്ടിലുള്ളാനത്തലവന്മാരെ വശത്താക്കാൻ തൊ
ട്ടിയും കൊലും കുന്തമെന്നിവയുളവാക്കി കുണ്ടുകൂപത്തിലു
ള്ള വെള്ളത്തെകരെക്കെറ്റി കൊണ്ടു പൊരാനും തുലാ
യന്ത്രവുമങ്ങുണ്ടാക്കി– ഇങ്ങിനെയുപകാരമെന്തെല്ലാഞ്ചെ
യ്തു നമുക്കെങ്ങിനെയുള്ള മഹാധൎമ്മിഷ്ഠ വിദ്വാന്മാൎക്കും ചെന്നെ
ടം നശിപ്പിക്കും ദുജ്ജനങ്ങടെ ചിത്തം നന്നാക്കിവെപ്പാ
നൊരു കൌശലം തൊന്നീലല്ലൊ–

ഇങ്ങിനെ ദമനകൻ ദുൎജ്ജനങ്ങളെ കൊണ്ടു തിങ്ങിന‌
വൈരത്തൊടെ ദുഷിക്കുന്നതുകെട്ടു ശുദ്ധനാം സഞ്ജീവ
കൻ ചിന്തിച്ചു മനക്കാമ്പിൽ– ലുബ്ധരാം ജന്തുക്കടെ കൂട്ടത്തി
ലായല്ലൊ ഞാൻ– ശഷ്പവും ഭക്ഷിച്ചു കൊണ്ടിരിക്കും നമുക്കി
പ്പൊൾ നിഷ്ഫലമിഹവന്നു സിംഹസെവനം ദുഃഖം– ക്രൊഷ്ട്രാ
ക്കളിവർ തന്നെ സിംഹത്തെ ഭെദിപ്പിച്ചു– മൊഷ്ട്രാക്കളൊ
ടുകൂടിവസിച്ചാലിതെവരൂ– യുക്തികൾ ചിലവസ്തു ഞാൻ കൂ
ടെ പറയുമ്പൊൾ യുക്തികളൊട്ടു ശമിച്ചീടുമിക്രൊഷ്ട്രാവിനും– [ 55 ] ദുൎമ്മാൎഗ്ഗം തുടങ്ങിയാൽ ദൂരവെയുപെക്ഷിച്ചു സന്മാൎഗ്ഗസ്ഥിത
ന്മാരെ സെവിക്കാമാപത്തിങ്കൽ– ഇങ്ങിനെ വിചാരിച്ചു
പുംഗവൻസഞ്ജീവകൻ ഭംഗിവാക്കുകൾ താനുമൊരൊ
ന്നങ്ങുര ചെയ്തു– അന്തിവന്നടുക്കുമ്പൊൾ അംബുജം കൂമ്പു
മെന്നു ചിന്തിപ്പാൻ ബുദ്ധിയുമില്ലാതൊരു വണ്ടിൻകൂട്ടം– അ
ന്ധത കൊണ്ടുരാത്രൌ പങ്കജൊദരന്തന്നിൽ ബന്ധനം
പ്രാപിക്കുന്നതെതൊരു കഷ്ടംസഖെ– എന്തിനിവരുമെന്നു
മെൽപ്പെട്ടുവിചാരിപ്പാൻ ജന്തുക്കൾ്ക്കറിവില്ലാതെല്ലുമെ
ന്നതെ വെണ്ടു– അന്തിക്കുവിടരുന്ന പിച്ചകപ്പൂവും പിന്നെച
ന്തത്തിൽ കുറുമൊഴിമുല്ലയും കൈതപ്പൂവും പങ്കജങ്ങളുമി
ത്ഥം സന്മധുപുഷ്പങ്ങളെ ശങ്കകൂടാതെ വെടിഞ്ഞീടിന ഭൃം
ഗങ്ങളും മത്തവാരണത്തിന്റെ ഗണ്ഡത്തിൽ മദജലം–
മെത്തയുണ്ടെന്നു മൊഹിച്ചൊക്കവെ കൂടെച്ചെന്നു തത്ര
മെവുമ്പൊൾ കൎണ്ണദ്വന്ദ്വതാഡനം കൊണ്ടുചത്തു പൊകല്ലാ
തൊരു ലാഭമില്ലവൎക്കെടൊ എന്നതു പൊലെഖലന്മാരുടെ
മുമ്പിൽ ചെന്നാൽ തന്നുടെ പ്രാണങ്ങൾക്കും ഹാനിയുണ്ടാ
കും‌ ദൃഢം– ദുഷ്ട ഗൊമായുവ്യാഘ്രാധ്വാംക്ഷന്മാരൊക്കെകൂ
ടി ഒട്ടകത്തിനെ കുലചെയ്തതു കെട്ടിട്ടില്ലെ– അക്കഥാമാ
ത്രം കെട്ടിട്ടില്ലെന്നു ദമനകൻ– കെൾക്കനീയെന്നു വൃഷ
ഭൊത്തമൻ സഞ്ജീവകൻ–

(9. കുറിക്കൻ മുതലായകള്ളസ്നെഹിതരാൽ ഒട്ടകത്തിൻ നാശം)

കാനനെമദൊൽ കടനെന്നപെരൊടും കൂടെ മാന
ശാലിയാമൊരു സിംഹത്താനുണ്ടായി പൊൽ–
കാകനും ഗൊമായുവും വ്യാഘ്രവുമിവർ മൂന്നു കാ
ൎയ്യക്കാരരുമവന്നുണ്ടായി സമൎത്ഥന്മാർ ധൃഷ്ടരാമ
വർ വനെസഞ്ചരിക്കുമ്പൊൾ നല്ലൊരൊട്ടകം
വരുന്നതു കണ്ടവർ ചൊദിച്ചിതു– എങ്ങുന്നു വരുന്നു താൻ [ 56 ] എതുജാതിയിലുള്ളു– ഇങ്ങിനെ നടപ്പാനും കാരണമെന്തു
സഖെ– ഒട്ടകം പറഞ്ഞിതു വാണിഭക്കാരന്മാൎക്കും കെട്ടുകൾചു
മക്കുന്നൊർ ഒട്ടകം ഞാനാകുന്നു– കെട്ടുകൾ പെറിപ്പെറിവ
ലഞ്ഞുകൂട്ടക്കാരെ വിട്ടു ഞാനൊളിച്ചി ഹ കാട്ടിൽ സഞ്ചരി
ക്കുന്നു– മന്ത്രിവീരന്മാരതു കെട്ടപ്പൊൾഹിതാഹിതം മന്ത്രിച്ചു
വശത്താക്കി സ്വാമിയെ കാണിപ്പിച്ചു– സ്വാമിയും കഥനകനെ
ന്നൊരു പെരും നൽകി സ്വാധീനമാക്കി കൊണ്ടുമെളിച്ചുമെ
വുങ്കാലം– തന്നുടെ ഭൃത്യന്മാൎക്കുന്തനിക്കും ചെലവിനു ചെന്നു
ടൻ മൃഗങ്ങളെ കൊന്നുകൊണ്ടന്നീടുവാൻ അംഗവൈക
ല്യം കൊണ്ടു നമുക്കുപരാധീനം– നിങ്ങളിന്നമാത്യന്മാർ കൊ
ണ്ടന്നു പൂരിക്കെണം– പണ്ടുനാം ജനിച്ചന്നെ കാൽക്കൊരു
മുടവുതെല്ലുണ്ടതുമൂലംവനെ സഞ്ചാരമെളു തല്ലാ– ഭൃത്യ വ
ൎഗ്ഗങ്ങളെല്ലാം ഭക്ഷണമില്ലായ്കയാൽ ചത്തപൊൽ വശങ്കെ
ട്ടു കാനനെകിടക്കുന്നു– വ്യാഘ്രവും ഗൊമായുവും കാകനുമി
വർ മൂന്നും ശീഘ്രഗാമികളല്ലൊ മന്ത്രിപുംഗവന്മാരെ നിങ്ങൾ
ക്കു വഴിപൊലെഭുക്തിയും ചെയ്തുകൊള്ളാം– ഇങ്ങിനെ മ
ദൊൽക്കടൻ കല്പിച്ചൊരനന്തരം– തൽക്ഷണം സചിവന്മാർ
കാനനങ്ങളിൽ നീളെ ഭക്ഷണാൎത്ഥങ്ങൾ തിരഞ്ഞെങ്ങു
മെ ലഭിക്കാഞ്ഞു ഇങ്ങുപൊന്നിരുന്നു കൊണ്ടൊട്ടകം ഗ്ര
ഹിയാതെ തങ്ങളിൽ വിചാരിച്ചുപായവുമുര ചെയ്തു– എന്തെ
ടൊ കഥനകനെന്നുള്ള രൂപത്തെ കൊണ്ടെന്തൊരുകാ
ൎയ്യം നമുക്കെന്നതു വിചാരിപ്പിൻ– കള്ളനുമാംസം വെണ്ടാ
കാനനെ പെരുത്തൊരുമുള്ളുള്ള വള്ളിഭുജിച്ചെങ്കിലെരു
ചിയുള്ളു– ഇന്നെത്തെ ചെലവിനീയൊട്ടകം കൊള്ളാം നമു
ക്കെന്നതു കെട്ടുചൊന്നാർ വ്യാഘ്രവും ഗൊമായുവും– സ്വാ
മിതാനഭയവും കൊടുത്തുപാൎപ്പിക്കുന്നു– നാമിപ്പൊൾ വധി [ 57 ] ക്കയെന്നുള്ളതു ചിതംവരാ– എങ്കിൽ നാംചാകെയുള്ളു
വെന്നു കാകനും ചൊന്നാൻ– എന്നതു കെട്ടുപറഞ്ഞീടിനാ
രിരു വരും– പട്ടിണി കിടക്കുന്ന സ്വാമിയെക്കൊണ്ടുതന്നെ
ഒട്ടകത്തിന്റെ വധം സമ്മതിപ്പിക്കവെണം– എത്രയും വിശ
ക്കുമ്പൊൾ പെറ്റമാതാവുതന്നെ പുത്രനെക്കൊന്നു തന്റെ
പ്രാണത്തെ രക്ഷിക്കുന്നു– മുട്ടുമ്പൊൾ സൎപ്പസ്ത്രീയും താൻപ്രസ
വിച്ചുള്ളൊരു മുട്ടകളൊട്ടും മടികൂടാതെ ഭക്ഷിക്കുന്നു– തന്നു
ടെ ജഠരത്തെ രക്ഷിപ്പാൻ ശരീരികൾ്ക്കിന്നതെ ചെയ്യാവു എ
ന്നില്ലെടൊ കാൎയ്യക്കാരെ– ക്ഷുത്തുവൎദ്ധിക്കുന്നെരം കാരു
ണ്യമില്ലാതാകും– സത്തുകൾക്കുപൊലും ഈജന്തുക്കൾ്ക്കെന്തു
പിന്നെ– ഇത്തരം വിചാരിച്ചു മൂവരുമൊരുമിച്ചു സത്വരംചെ
ന്നുമഹാസിംഹത്തെകൂപ്പീടിനാർ– കാകനങ്ങുണൎത്തിച്ചു ഭ
ക്ഷണദ്രവ്യങ്ങളിൽ എകമെന്നാലും ലഭിച്ചില്ല ഹൊകാന്താ
രത്തിൽ– എന്തുപായമെന്നതു ചൊദിച്ചു മദൊൽക്കടൻ–
ജന്തുഹിംസയല്ലാതെ പിന്നെയെന്തെന്നുകാകൻ– ഭക്ഷി
പ്പാനെന്തുവകകണ്ടുനിയെന്നു സിംഹം– ഭക്ഷിപ്പാൻ കഥന
കദ്ധ്വംസനമെന്നു കാകൻ– സിംഹവും ചെവിപൊത്തിക്കൊ
ണ്ടുതാനുരചെയ്തു– സാഹസം ശിവ ശിവ ചെയ്യരുതൊരുനാ
ളും അന്നദാനവും പിന്നെ ഗൊദാനം ഭൂമിദാനം തന്നുടെ ദെ
ഹദാനമിത്തരം ദാനങ്ങളിൽ ഉത്തമം അഭയദാനവ്രതം മ
ഹത്തരം തത്തഥാമയാകൃതമെങ്ങിനെ മൊചിക്കെണ്ടു– അ
ശ്വമെധാദിയാഗം ചെയ്തുള്ള ഫലത്തെക്കാളാശ്രി തത്രാണ
ത്തിനു പുണ്യമെറുന്നുദൃഢം– എന്നതുകെട്ടുകാകൻ ചൊ
ല്ലിനാനിതുസത്യം തന്നെ എങ്കിലും ഒരുശാസ്ത്രമുണ്ടടിയന്നും–
ഏകനെത്യജിച്ചിട്ടും കുലത്തെ രക്ഷിക്കെണം– ആകുലമെ
ന്ന്യെകുലം ത്യജിക്കാം ഗ്രാമസ്യാൎത്ഥെ– ഗ്രാമത്തെ ത്യജി [ 58 ] ച്ചീടാം രാജ്യരക്ഷണംചെയ്വാൻഭൂമിയെ ത്യജിച്ചീടാമാത്മ
രക്ഷണം ചെയ്വാൻ– തമ്പുരാനറിയെണ്ടാവാശ്ശതുമടിയങ്ങ
ൾ സാമ്പ്രതമശനാൎത്ഥമുണ്ടാക്കിക്കൊണ്ടുവരാം– ഒട്ടകം ത
ന്നെത്തന്നെ ഭക്ഷിപ്പാനനുവാദം പെട്ടന്നു നല്കുമതിനുള്ള
കൌശലമുണ്ടാം– എന്നതു കെട്ടിട്ടൊന്നും മിണ്ടാതെ നി
ന്നുസിംഹം– നന്നിതു മൌനമനുവാദമെന്നവർ വെച്ചു മൂവ
രുംകൂടിച്ചെന്നു വന്ദിച്ചു നിന്നാരവർ– മുല്പാടുകാകഞ്ചൊന്നാ
നെന്നെ ഹിംസിക്ക സ്വാമിൻ– നിന്നുടെ ശരീരത്തിലെ
ന്തുള്ളു മാംസംഭൊഷ– നിന്നെ ഹിംസിക്കയില്ലെന്നുക്തവാ
ൻ മദൊൽക്കടൻ എന്നെ ഹിംസിക്കാമെന്നു ഗൊമായു
പറഞ്ഞപ്പൊൾ മുന്നമുക്തമായതു സിംഹവുമുര ചെയ്തു– രണ്ടു
പെരെക്കാൾ മാംസമെറയുണ്ടിനിക്കെന്നെക്കൊണ്ടു ഭക്ഷ
ണമിന്നു ചെയ്താലും തമ്പുരാനെ– ഇത്തരം വ്യാഘ്രം ചെന്നു
കെൾ്പിച്ച വാക്യത്തിന്നുമുത്തരം മുന്നെപ്പൊലെ ചൊല്ലിനാ
ൻ മദൊൽക്കടൻ– എന്നെ നിഗ്രഹിക്കയില്ലെന്നൊരു വി
ശ്വാസത്താൽ ചെന്നുര ചെയ്താനെന്നെകൊൽ കെന്നു
കഥനകൻ– വ്യാഘ്രവും ഗൊമായുവുമായതു കെട്ടനെരം
ശീഘ്രം ഒട്ടകത്തിനെപിളൎന്നു കൊന്നീടിനാർ– സിംഹവും
മന്ത്രികളും ഉഷ്ട്രത്തെ ഭുക്തിക്കായി സംഹരിച്ചിതുമുന്നമി
ങ്ങിനെ കെട്ടിട്ടുണ്ടു–

എന്നതുകൊണ്ടു ചൊന്നെൻ ശുദ്ധരാംസാധൂജനം
ദുൎന്നയന്മാരിൽ ചെൎന്നാൽ ദൂഷണമകപ്പെടും–✱ പിന്നെയും
പറഞ്ഞിതു സാധുവാം സഞ്ജീവകൻ– മന്നവന്മാരെസെവി [ 59 ] ച്ചീടുവാൻ മഹായത്നം– മന്നവന്മാരും പിന്നെക്ഷുദ്രന്മാരൊ
ടു ചെൎന്നാൽ തന്നുടെ ഗുണം വൃഥാഭൂതമാമ സംശയം– നാടു
വാഴിയാം നൃപൻ ഹീനജാതിയെങ്കിലും കൂടുന്ന പരിജനം
നന്നെങ്കിൽ താനുംനന്നാം– ഗൃദ്ധ്രമെങ്കിലുമരയന്നങ്ങൾ ഭൃ
ത്യരായാൽ ഉത്തമനവനെന്നുവന്നീടും ക്രമത്താലെ– മാം
സത്തെ ഭുജിക്കുന്ന ഗൃദ്ധ്രങ്ങൾ ഭൃത്യരായാൽ ഹംസവുമി
ളപ്പെട്ടു നീചനായ്വരുന്ദൃഢം– കഷ്ടമിസിംഹെന്ദ്രനു നമ്മിലു
ള്ളൊരു സ്നെഹം ദുഷ്ടനാമൊരു മന്ത്രിമന്ത്രിച്ചു വെർപെടു
ത്തു– അങ്ങിനെ വരുന്താനും ദുൎജ്ജനം കൂടെക്കൂടെ സംഗ
തി നൊക്കിക്കൊണ്ടുമെഷണിപ്രയൊഗിച്ചാൽ എങ്ങി
നെയറിഞ്ഞു പൊകായിന്നു മഹാജനം– എങ്ങുമെഖല
ന്മാൎക്കൊ താഴ്ചയില്ലല്ലൊതാനും– വാക്കിനാൽ ബുധന്മാ
രെ ദൂഷണം ചൊല്ലിച്ചൊല്ലി നാക്കിനുതഴമ്പുറച്ചീടിനകൂട്ട
മല്ലൊ– ദുഷ്ടന്മാർ പലവിധം ദെദ്യത്തെച്ചെയ്തെങ്കിലും ഒട്ടു
മെ ഭെദിക്കയില്ലുത്തമക്ഷിതീശ്വരൻ– രാജതെജസ്സു
മിടിത്തീയുമെന്നിവരണ്ടും തെജസാം സമൂഹത്തിലെത്ര
യുമുൽകൃഷ്ടങ്ങൾ– മുന്നംഞാൻ പറഞ്ഞതു സൎവ്വത്രപ്രകാ
ശിക്കും– പിന്നെ ഞാൻ ചൊന്നതൊരുദിക്കിൽ മാത്രമെ
യുള്ളു– അത്രനിന്നപായത്തെ ശങ്കിച്ചു സിംഹത്തിന്റെ
ശത്രു സിംഹത്തെച്ചെന്നു സെവിപ്പാൻ ഭാവം ഇല്ലാ– അങ്ങ
നെ ചെയ്യാം എന്നു ചൊല്ലുന്നു ശാസ്ത്രങ്ങളിൽ– ഇങ്ങൊട്ടു
ദ്രൊഹിക്കുന്നൊൻ തൻഗുരുവെന്നാകിലും ദുൎമ്മദം തുടങ്ങി
യാൽ ദൂരവെയുപെക്ഷിച്ചു സന്മാൎഗ്ഗസ്ഥിതന്മാരെ സെവി
ക്കാമാപത്തിങ്കൽ– ആയതു നമുക്കിപ്പൊൾ ഭാവമില്ലവ
നൊടങ്ങായവണ്ണം ഞാൻ യുദ്ധം ചെയ്വതിനൊരുമ്പെട്ടെ
ൻ– ആയുധം നമുക്കിപ്പൊൾ എപ്പൊഴും പിരിയാതെ ആയ [ 60 ] തങ്ങളാം രണ്ടുകൊമ്പുകളുണ്ടുതാനും– യാഗങ്ങൾ ചെയ്തു
ചിലർസ്വൎഗ്ഗത്തെ പ്രാപിക്കുന്നു യൊഗങ്ങൾ കൊണ്ടുചില
ർ ദ്യൊവിനെ ഗമിക്കുന്നു– ദാനങ്ങൾ കൊണ്ടുചിലർ സ്വൎല്ലൊ
കം ഗമിക്കുന്നു– മൌനങ്ങൾ കൊണ്ടുചിലർ മൊക്ഷത്തെ
പ്രാപിക്കുന്നു– ഇത്ഥമുള്ളതിലെല്ലാമുത്തമം ജനങ്ങൾക്കു
യുദ്ധത്തിൽ മരിച്ചുടൻ സത്വരം സ്വൎഗ്ഗപ്രാപ്തി– ഭൂരികൎമ്മങ്ങ
ൾ കൊണ്ടു ദിവ്യരാകുന്നു ചിലർ വൈരിനിഗ്രഹം കൊണ്ടു
ഭവ്യരാകുന്നു ചിലർ– രണ്ടുസൌഖ്യവും മഹാവീരന്മാർ
സംഗ്രാമത്തെക്കൊണ്ടു താൻ ലഭിക്കുന്നു ദെഹമൊചനം
ചെയ്താൽ– അല്ലാതെ ശത്രുക്കളാൽ ദത്തമാംചൊറുന്തി
ന്നു വല്ലാതെ വസിക്കയും ചാകയും ഒരുപൊലെ– യാതൊ
രു ദിക്കിൽയുദ്ധം ചെയ്തിലെന്നാലും മൃത്യു ചെയ്യുവെന്നാ
കിൽ പിന്നെസ്സംശയമെന്നെയുള്ളു അദ്ദിക്കിൽ വരുന്നെരം
സംഗരം യൊഗ്യമെന്നു വിദ്വാന്മാർ പറയുന്നു തദ്ദിക്കുവന്നു
മമ–

(10. കുളക്കൊഴി സമുദ്രത്തൊടുകലഹിച്ചതു.)

ഉക്തവാൻ ദമനകൻ ശത്രുവാം ജനത്തിന്റെ ശക്തി
താനറിയാതെ പിണങ്ങും ജനങ്ങൾക്കുടിട്ടിഭന്തന്നിൽ നിന്നു
വാരിധിക്കെന്ന പൊലെ കിട്ടീടും പരാഭവമെന്നതു ബൊധി
ക്കെണം– അക്കഥാ ശ്രവിക്കെണമെന്നുടൻ സഞ്ജീവകൻ സ
ൽക്കഥാ വിശാരദൻ ചൊല്ലിനാൻ ദമനകൻ– ടിട്ടിഭമെന്നു
ള്ളൊരു പക്ഷിയുമവനുടെ കെട്ടിയപെണ്ണുംകൂടി സാഗരതട
ന്തന്നിൽ കിട്ടിയ ശിശുകൃമികീടാതിമാംസത്തെക്കൊ
ണ്ടഷ്ടിയും കഴിച്ചുങ്കൊണ്ടാസ്ഥയാമെവുങ്കാലം– ടി
ട്ടിഭമെന്നാൽ കുളക്കൊഴിയെന്നറിയെണം– ടിട്ടി
ഭ സ്ത്രീക്കുഗൎഭം പൂൎണ്ണമായതുകാലം ടിട്ടിഭത്തൊടുചൊന്നാ
ളിന്നു ഞാൻപ്രസവിച്ചു കുട്ടികളുണ്ടായ്വരുമീറ്റു നൊവുണ്ടു [ 61 ] കിഞ്ചിൽ– ഏതൊരു ദിക്കിൽ വെണ്ടു നമുക്കുപ്രസവമെന്നാ
തുരീഭാവത്തൊടെ ചൊദിച്ചനെരംപക്ഷി– വാരിധിതീരെ
പെറ്റുകൊൾ്കയെന്നുര ചെയ്തു– വാരിധി തീരമപായസ്ഥാനമെ
ന്നങ്ങവൾ– ഉക്തവാൻ കുളക്കൊഴി സാഗരം നമ്മെവെൽ
വാൻ ശക്തനല്ലെടെബാലെ– ശങ്കഎന്തിനുവാഴിൽ– ടി
ട്ടിഭി ചൊന്നാൾ അംബുരാശിയും നീയും തമ്മിൽ ഒട്ടു മെയടു
ക്കയില്ലെന്തൊരു മൊഹംനാഥ– തന്നെത്താനറികയെ
ന്നുള്ളതു വൈഷമ്യമായ് വന്നുവൊമതുമൂലമാപത്തു ഭവി
ച്ചീടും– തന്നുള്ളിൽ വിചാരമുണ്ടെന്നാകിലനൎത്ഥങ്ങൾ വന്നു
പൊകയുമില്ലാ വൈഷമ്യമെങ്ങുമില്ലാ– ചൊല്ലിനാനതുനെരം
ടിട്ടിഭം മഹാധീമാൻ– വല്ലഭെവരികനീവാക്കുകൾ കെൾക്ക
വെണ്ടു– ബന്ധുക്കൾ പറയുന്ന സൽഗുണം ഗ്രഹിക്കാത്ത ജ
ന്തുക്കൾമൂഢത്വം കൊണ്ടന്ധരായ്പതിച്ചീടും– ബന്ധുവാക്യ
ത്തെ ശ്രവിക്കായ്ക കൊണ്ടൊരുകൂൎമ്മം ബന്ധമെന്നിയെ വീ
ണുചത്തുപൊയെല്ലൊമുന്നം– എങ്ങനെയതെന്നവൾ കെ
ട്ടാലുമെന്നുകാന്തൻ–

(11. ബന്ധുവാക്യംകെളാത്ത ആമയുടെ അപായം)

അങ്ങൊരുദിക്കിലൊരുവാപിയിൽ മെവീടുന്ന ക
ഛ്ശപം കംബുഗ്രീവമെന്നുപെർ സരസ്സിന്റെ കഛ്ശ
ത്തിൽ സുഖിച്ചുമെ വീടിനാന്മഹാഭാഗ്യൻ– സങ്ക
ടെ സഹായിപ്പാൻ മിത്രങ്ങൾരണ്ടുണ്ടുപൊൽ– സ
ങ്കടൻ വികടനും രാജഹംസന്മാരവർ– വൎഷമില്ലായ്മ കൊ
ണ്ടുഖിന്നരാമവർ തമ്മിൽ കൎഷ സന്താപം കൊണ്ടു താന്ത
ന്മാരുരചെയ്തു– മറ്റൊരു സരസ്സിങ്കൽ പൊകനാമെ
ടൊ വെള്ളം വറ്റുകയില്ലാതുള്ളവാപികൾ പലതുണ്ടു– നമ്മു
ടെ കംബുഗ്രീവകൂൎമ്മത്തൊടറിയിച്ചു സമ്മതി വരുത്തി കൊ
ണ്ടാശു പൊകെണന്താനും– ഇങ്ങിനെ കൂൎമ്മത്തൊടു ചെ [ 62 ] ന്നവർ ധരിപ്പിച്ചു– നിങ്ങൾ പൊകുന്നദിക്കിൽ ഞാൻ കൂടെ
പ്പൊന്നീടുവൻ– നിങ്ങൾക്കുചിറകുണ്ടുപറന്നു പൊകാമ
ല്ലൊ– എങ്ങിനെ നമ്മെക്കൂടെക്കൊണ്ടു പൊകുന്നു നിങ്ങ
ൾ– ഞങ്ങൾ ചൊന്നതുപൊലെ കെൾ്ക്കുമെന്നാകിൽ നി
ന്നെ ഞങ്ങൾ കൊണ്ടങ്ങു പൊകുന്നുണ്ടെന്നു ഹംസങ്ങളും–
ഒന്നുമെ ഉരിയാടാതങ്ങിനെ പാൎത്തീടെണം– എന്നതുചെ
യ്യാമെന്നു കൂൎമ്മവുമുരചെയ്തു–നീളമുള്ളൊരു കൊലും കൊ
ത്തികൊണ്ടന്നുചൊന്നാർ– മെളമൊടിക്കൊലിന്മെ
ൽ കടിച്ചുതൂങ്ങിക്കൊൾക– ഹംസങ്ങൾ ഞങ്ങൾ രണ്ടുപെ
രുമയ്പതുക്കവെ അംസത്തിലെറ്റിക്കൊണ്ടു പറന്നു ഗമി
ച്ചീടാം– മിണ്ടരുതൊന്നും ഭവാൻ ഒന്നുരിയാടിപ്പൊയാൽ
ചെണ്ടകൊട്ടുമെ സഖെകഛ്ശപകംബുഗ്രീവാ– അങ്ങി
നെയെന്നു കൂൎമ്മം കൊലിന്മെൽ കടിച്ചുടൻ തുങ്ങിനാനന്ന
ങ്ങളും കൊണ്ടങ്ങുപറന്നിതു– അങ്ങാടിത്തെരുവിന്റെ
മെൽഭാഗെ ചെല്ലുന്നെരം അങ്ങാടിക്കാരെല്ലാരും താ
ഴത്തു വന്നുകൂടി– നൊക്കെടൊ മെൽഭാഗത്തെക്കെ
ന്തൊരു കൂട്ടംപറന്നൂക്കൊടെ ഗമിക്കുന്നു പണ്ടെങ്ങും ക
ണ്ടിട്ടില്ല– ഇങ്ങിനെ പലർകൂടി കൈക്കൊട്ടിച്ചിരിച്ചപ്പൊ
ൾ തിങ്ങിന കൊലാഹലമുണ്ടായിമഹീതലെ– ആ
ഘൊഷം കെട്ടുഭയപ്പെട്ടൊരുകമഠമാംമാഭൊഷൻ വാ
യുമ്പിളൎന്നയ്യയ്യൊ എന്നുചൊന്നാൻ– അക്കൊലുംകടി
വിട്ടുകഛ്ശപം കീഴ്പെട്ടെക്കു വെക്കെന്നു പതിച്ചിതുചൊൽ
ക്കീഴില്ലായ്കമൂലം– മിണ്ടരുതെന്നു ഹംസം ചൊന്നതുകൂ
ട്ടാക്കാതെ ചുണ്ടുകൾ രണ്ടുംപിളൎന്നൊന്നവൻ പറഞ്ഞപ്പൊ
ൾ– തണ്ടു തപ്പിക്കുകടിവിട്ടുപൊയധൊഭാഗെ കണ്ടുനില്ക്കു
ന്ന ഭടന്മാർചെന്നു പിടികൂടി– കൈകൊണ്ടുഞെക്കി [ 63 ] കൊന്നു കണ്ടിച്ചുകലത്തിലിട്ടാകവെ പാകഞ്ചെയ്തു ഭക്ഷി
ച്ചാരെന്നെവെണ്ടു-

(12. സങ്കടത്തിൽ മൂന്നു മത്സ്യങ്ങൾ വ്യാപരിച്ചതു)

എന്നതു കൊണ്ടുചൊന്നെൻ ബന്ധുക്കൾകനിവൊ
ടെ ചൊന്നതു കൂട്ടാക്കാതെ ഇങ്ങിനെ വിനാശവും– പിന്നെ
യും ഉരചെയ്തുടിട്ടിഭം മമപ്രിയെ നിന്നെ ഞാനിനിഒന്നു പ
റഞ്ഞു ബൊധിപ്പിക്കാം– പണ്ടനാഗതവിധാതാ
വെന്നങ്ങൊരു മത്സ്യംരണ്ടാമൻ പ്രത്യുല്പന്നമതി
യെന്നൊരുമത്സ്യംയൽ ഭവിഷ്യനെന്നൊരുമൂന്നാ
മൻ മഹാമത്സ്യം അത്ഭുതമിവരുടെ വൃത്താന്തം കെട്ടീടെ
ണം– നല്ലൊരു വാപിതന്നിൽ മൂവരുമൊരുമിച്ചങ്ങല്ലൽ
കൂടാതെതത്രസുഖിച്ചുമെവും കാലം– ദാശന്മാർ വന്നുവല
വീശുവാൻ പുറപ്പെട്ടു സാശരാമവർ തമ്മിൽ പറഞ്ഞുപതു
ക്കവെ- ഇസ്സരസ്സിങ്കൽ വെള്ളമെറ്റമില്ലെടൊ നല്ല മ
ത്സ്യങ്ങളനെകമുണ്ടെത്രനാമിറങ്ങുക– ആയവർ പറഞ്ഞ
തു കെട്ടുകൊണ്ടനാഗതൻമായമെന്നിയെ മറ്റുരണ്ടുപെ
രൊടു ചൊന്നാൻ– പൊകനാം വൈകീടാതെ മറ്റൊരു
തടാകത്തിൽ ശൊകമൊന്നകപ്പെട്ടുമത്ര നാംപാൎത്തീടുകി
ൽ ഉല്പന്നമതിപറഞ്ഞീടിനാൻ വരുമെന്നു കല്പിച്ചു ഭയപ്പെ
ടുന്നെന്തിനു പാഴിൽതന്നെ– ആപത്തു വന്നാലുടൻ ചി
ന്തിക്കാമെന്നെവെണ്ടു ആപത്തിന്നവകാശമില്ലിപ്പൊ
ൾ നമുക്കെടൊ– ദുൎഘടംവരുന്നെരമുൾക്കാമ്പിലുപദെശം
തക്കത്തിൽ തൊന്നുന്നവൎക്കെങ്ങുമെ തടവില്ലാ– യൽഭ
വിഷ്യനെന്നുള്ളമത്സ്യത്തിനുള്ളിൽ ഭയമുൽഭവിച്ചില്ലാ
തെല്ലും മെവിനാനനങ്ങാതെ– മുറ്റുമിങ്ങനാഗതൻ
പെടിച്ചു പുറപ്പെട്ടു മറ്റൊരു ജലാശയം പ്രാപിച്ചുമരുവി
നാൻ– പിറ്റെന്നാൾ പുലർകാലെദാശന്മാർവാപിതന്നി [ 64 ] ൽ തെറ്റെന്നു വലയിട്ടുമീമ്പിടിതുടൎന്നപ്പൊൾ– ഉല്പന്നമതി
മത്സ്യഞ്ചത്ത പൊലനങ്ങാതെ അപ്പുതന്മീതെവായുമ്പിള
ൎന്നുകിടന്നതു– ചത്തുവെന്നൊൎത്തു മുക്കൊൻപിടിച്ചുകര
യെറ്റി– തത്രവെച്ചുറപ്പിച്ചു പൊന്നിതു വലവീശാൻ– മു
ക്കൊരങ്ങകന്നപ്പൊൾ ചെന്നൊരുചളി തന്നിൽ പുക്കുകൊ
ണ്ടിരുന്നിതു ദാശന്മാർ ഗമിപ്പൊളം– ഉല്പന്നമതി മത്സ്യമ
ങ്ങിനെ ജീവിച്ചിതു– യൽ ഭവിഷ്യനാം മത്സ്യം സംഭ്രമിച്ചു
ഴലുമ്പൊൾ ദാശന്മാർ വലയിട്ടു പിടിച്ചു തല്ലിക്കൊന്നു പാശങ്ങ
ൾകൊണ്ടുകെട്ടിചുമന്നു കൊണ്ടുപൊയാർ–

എന്നതു കൊണ്ടുചൊന്നെൻ ആപത്തു ശമിപ്പിപ്പാൻ അ
ന്നെരമൊന്നുതൊന്നും ദൈവമല്ലയൊ സാക്ഷി– ടിട്ടിഭി സമു
ദ്രത്തിൻ തീരത്തു പ്രസവിച്ചുമുട്ടകൾ നാലഞ്ചങ്ങു ഭൂമിയിൽ വീ
ണശെഷം– പെട്ടന്നു സമുദ്രവും വെരലെച്ചതിൽ കൂടെ തട്ടിയി
ട്ടുരുട്ടിക്കൊണ്ടാകവെ കൊണ്ടുപൊയാൻ– ടിട്ടിഭികരഞ്ഞും കൊ
ണ്ടങ്ങു ചെന്നറിയിച്ചു– ടിട്ടിഭൻ പറഞ്ഞിതു വല്ലഭെഖെദിക്കെ
ണ്ടാ– വല്ലതും യത്നം ചെയ്തുവാരിധിതന്നിൽനിന്നു മെല്ലവെ
പുത്രന്മാരെ ഞാനിങ്ങു വരുത്തുവൻ എന്നുരചെയ്തു പക്ഷിസം
ഘത്തെയെല്ലാമവൻ ഒന്നൊഴിയാതെ കണ്ടുവരുത്തി സ്വ
രൂപിച്ചു– പക്ഷിസംഘത്തൊടൊന്നിച്ചപ്പൊഴെ പുറപ്പെട്ടു–
പക്ഷിരാജനാം ഗരുഢൻ വസിക്കുന്ന ദിക്കിൽ ചെന്നു വന്ദി
ച്ചുനിന്നുകാൎയ്യവുമുണൎത്തിച്ചു–✱ തന്നുടെ ജാതിസ്നെഹാൽ താ
ൎക്ഷ്യനുംചെന്നുമുദാപാൽക്കടൽ തന്നിൽ പള്ളികൊള്ളുന്ന
ഭഗവാനൊടിക്കഥ ബൊധിപ്പിച്ചു വന്ദിച്ചുനിന്നീടിനാൻ– വൈ [ 65 ] കുണ്ഠൻ വരുണനെ വിളിച്ചങ്ങരുൾ ചെയ്തു– വൈകാതെ ടിട്ടിഭ
ന്റെമുട്ടകൾ കൊടുത്താലും– കല്പനകെട്ടപ്പൊഴെ വന്ദിച്ചു വ
രുണനും കെല്പൊടെ കൊടുത്തിതുമുട്ടകളെല്ലാം തദാ– ഇ
ക്കഥാപ്രസംഗത്തിന്നൎത്ഥത്തെ വിചാരിച്ചാൽ– വിക്രമമെറു
ന്നൊരു വൈരിയൊടമർ ചെയ്വാൻ ദുൎബ്ബലന്മാൎക്കു മനസ്സു
ണ്ടാകയില്ലെന്നൊരു സൽഫലമിതു കൊണ്ടു സംഭവിച്ചീടും
സഖെ–

ഇങ്ങിനെ ദമനകൻ ചൊന്നതുകെട്ടുമഹാൻ ഇംഗിതമ
റിഞ്ഞുര ചെയ്തിതു സഞ്ജീവകൻ– സംഗരം ഭവിക്കുമ്പൊൾപിം
ഗലന്തന്റെ ഭാവം എങ്ങിനെയെന്നുമപ്പൊൾ സംഗതിയെ
ന്നും ചൊൽക– ചൊല്ലിനാൻ ദമനകൻ ചൊടുകളുറപ്പിച്ചു പ
ല്ലുകൾ പുറത്താക്കി വക്ത്രവും പിളൎന്നുടൻ കണ്ണുകൾ ചുവപ്പിച്ചു
കൎണ്ണങ്ങൾ കൂൎപ്പിച്ചൊരു ഭണ്ഡതുപൊലെ വാലുമുയൎത്തിക്കൊ
ണ്ടു സിംഹം നിൽക്കുന്നു കാണാം–അതുനെരത്തുഭവാഞ്ചെ
ന്നു വക്കാണത്തിനു തുടങ്ങീടുകമഹാത്മാവെ–

ഇത്ഥമങ്ങുരചെയ്തു പൊന്നിതു ദമനകൻ– ബുദ്ധിമാൻക
രടനെപ്രാപിച്ചുകൂപ്പീടിനാൻ– എന്തെടൊ ദമനകനിന്നുടെമ
നക്കാമ്പിൽ ചിന്തിച്ചകാൎയ്യം സിദ്ധമായിതൊ വഴിപൊലെ–
ഇങ്ങിനെ കരടകൻ ചൊദിച്ചു ദമനകനങ്ങിനെഭെദൊപാ
യം സിദ്ധമെന്നുരചെയ്തു– മുന്നമെ തന്നെകിഞ്ചിൽ ഭിന്നമാ
യവർ തമ്മിൽ പിന്നെ ഞാൻ വഴിപൊലെ വെർപെടുക്കയും ചെ
യ്യും– അൎദ്ധഭിന്നമായുള്ള സാധനം ഭെദ്യംചെയ്വാൻ ബുദ്ധി
മാന്മാൎക്കുതെല്ലും വൈഷമ്യമില്ലയല്ലൊ–സാരനാന്ദമനക
ൻ സിംഹസന്നിധൌ ചെന്നു സാരമാമുപദെശം ചെയ്തിതു
പരിചൊടെ– പുംഗവൻ വരുന്നെരം യുദ്ധസന്നാഹം കൂട്ടി
തുംഗമാംലാംഗുലവു മുയൎത്തിക്കയൎത്തൊരു ഭാവവുംഭാ [ 66 ] വിച്ചിരുന്നീടുകമമസ്വാമിൻ– സാവധാനതവെണം സംഗര
മുണ്ടായ്വരും– എന്നതു കെട്ടുസിംഹമങ്ങിനെ സ്ഥിതിചെയ്താൻ–
അന്നെരമവിടത്തിൽ ചെന്നിതു സഞ്ജീവകൻ– മുന്നമെ ദമ
നകൻ ചൊന്നതുപൊലെ തന്നെ സന്നാഹത്തൊടു നിൽക്കും
സിംഹത്തെക്കണ്ടുവൃഷം കൊമ്പുകളുയൎത്തിക്കൊണ്ടടുത്തു
യുദ്ധംചെയ്വാൻ– വമ്പനാം പഞ്ചാനനശ്രെഷ്ഠനുമൊരുമ്പെ
ട്ടാൻ– എത്രയും ഭയങ്കരം യുദ്ധമുണ്ടായി തമ്മിൽ വൃത്രനും മഹെ
ന്ദ്രനും തങ്ങളിൽയുദ്ധമ്പൊലെ– ഊക്കെറും വൃഷഭന്റെ മു
ക്കുറഘൊഷങ്ങളും മുഷ്കെറും സിംഹത്തിന്റെ സിംഹനാദ
ഘൊഷവും– കുത്തുകളിടികടിമാന്തുകൾ തട്ടും മുട്ടും ക്രുദ്ധരാമവ
രുടെയുദ്ധമെത്രയുംഘൊരം–

ദുൎവ്വിധമതുകണ്ടുപറഞ്ഞു കരടകൻ– ദുൎമ്മതെദമനകാനി
ന്നുടെ ദുരാചാരം ദുൎന്നയപ്രയൊഗത്താലിങ്ങിനെ മമസ്വാമി
ദുഷ്പ്രമെയത്തിൽ പതിച്ചീടിനാൻ കഷ്ടം കഷ്ടം– സാമവും ദാ
നം ഭെദം ദണ്ഡമെന്നിവ നാലിൽ സാമമെന്നതെ സമാരംഭി
ച്ചീടാവുസഖെ –സാമത്തെ പ്രയൊഗിച്ചാലൊക്കവെ സാധി
ച്ചീടും– കാമത്തിനുകൂലം കാൎയ്യവും സാധിച്ചീടും– ദാനഭെദാ
ദിമൂന്നുമെങ്ങുമെചിതംവരാ– മാനസംഖ്യാനം✱ ചെയ്വാൻ മാ
ത്രമെ കൊള്ളിക്കാവു– സൂൎയ്യരശ്മികൾ കൊണ്ടും പാവകപ്രഭ
കൊണ്ടും സൂൎയ്യകാന്താദിമണിശ്രെണിതെജസ്സുകൊണ്ടും
വൈരമാമന്ധകാരം ശമിക്കയില്ലാദൃഢം– സാരമാംസാമം✱✱
കൊണ്ടെ ശമിപ്പുദമനക– മന്ത്രിരാജന്റെ മകൻ ഞാനെന്നു
മദിച്ചു നീ മന്ത്രിച്ചു മമ സ്വാമിക്കാപത്തുവലിച്ചിട്ടാൻ– എന്തിനി
കഴിഞ്ഞതുചിന്തിച്ചാൽ ഫലം വരാ– ദന്തിവൈരിയും വൃഷ [ 67 ] ശ്രെഷ്ഠനുമിവർ തമ്മിൽ സന്ധിപ്പാനുപായത്തെ ചിന്തിക്ക സ
ഹൊദര– സന്ധിയെന്നുള്ള നീതിസൎവ്വദാ മനൊഹരം– ത
ങ്ങളിൽ കടിപിടികൂട്ടുവാൻ പലരുണ്ടാം– തങ്ങളിൽ പറഞ്ഞു
ചെൎക്കുന്നവർ പാരം തുഛ്ശം– ഭിന്നിക്കും ജനങ്ങളെച്ചെൎക്കുന്ന
പുരുഷനും സന്നിക്കു ചികിത്സിച്ചു ശമിപ്പിക്കും വൈദ്യനും ത
ന്നുടെ സാമൎത്ഥ്യത്തെ കാട്ടെണമെങ്കിൽ തമ്മിൽ ഭിന്നരും സ
ന്നിക്കാരും ഉണ്ടെന്നെഫലം വരൂ– മറ്റുള്ള സ്ഥാനങ്ങളിലാ
വിധം വിദ്വാന്മാരും മറ്റുള്ളമൂഢന്മാരുമെതുമെഭെദം നാസ്തി–
നീചമാൎഗ്ഗത്തിൽ ചെന്നുചാടുന്ന പ്രഭുക്കുളും നീരാഴമുള്ള കൂ
പെ പതിക്കും പശുക്കളും മെല്പെട്ടുകരെറുവാനെത്രയും പരാധീ
നം കിഴ്പെട്ടുപതിപ്പതിനെത്രയുമെളുപ്പമാം– ചൊല്ലെടൊ ദമ
നകാ നീ തന്നെമുന്നം ശ്രമിച്ചല്ലയൊ സഞ്ജീവകക്കാളയെ
കൊണ്ടുവന്നു– സൽഗുണൻ മമസ്വാമികാളവന്നതിൽ പിന്നെ
നിൎഗ്ഗുണൻ നിരീശ്വരനായ്വന്നു മഹാകഷ്ടം– മന്നവൻ ഗുണ
വാനെന്നാകിലും ദുൎമ്മന്ത്രികൾ വന്നു ചെരുമ്പൊളാൎക്കും വെ
ണ്ടാതായ്വരും നൃപൻ– നൽക്കുളങ്ങളിൽ ജലം നിൎമ്മലമെന്നാ
കിലും നക്രമുണ്ടെന്നുകെട്ടാലാരാനുമിറങ്ങുമൊ–ഗൊപിത
മാകുന്ദിക്കിലെപ്പൊഴുമധിവാസം ഭൂപതിപ്രവരന്മാൎക്കൊട്ടു
മെ ഗുണമല്ലാ– സജ്ജനങ്ങടെ മദ്ധ്യെസൎവ്വരും✱ വസിക്കെ
ണം ദുൎജ്ജനങ്ങളൊടുള്ള സംപർക്കം ത്യജിക്കെണം– സൎവ്വ
സമ്മതഗുണമുള്ളൊരു സചിവന്മാർ സൎവ്വദാസഹസ്ഥിതന്മാ
രായാൽ മഹാസുഖം– മാധുൎയ്യം ഭാവിക്കയും മാനസെകപ
ടവും ജാതമാമമാത്യന്മാർ കെവലം വിഷന്തന്നെ– ബുദ്ധിയി
ൽ പരദ്രൊഹംചിന്തിച്ചുമെവും ഭവാൻ ബുദ്ധിമാനല്ലെന്ന
തും വന്നീടും ദമനകാ– ശാഠ്യത്തെവിടാതെകണ്ടുള്ളൊരു [ 68 ] സൌഹാൎദ്ദവും മൌഢ്യം വെർവിടാതെ കണ്ടുള്ളൊരു ധ
ൎമ്മങ്ങളും ലൊകരെദ്വെഷിച്ചു കൊണ്ടുണ്ടാകും‌ ധനങ്ങളും
ലൌകികം കൂടാതുള്ള സാധുസൽക്കാരങ്ങളും നിത്യവും
സുഖിച്ചിരുന്നുള്ള വിദ്യാഭ്യാസവും ചിത്തപാരുഷ്യത്തൊടെ
കാമിനീ സംസൎഗ്ഗവും ഇഛ്ശിക്കും പുരുഷന്മാർ എത്രയുമധ
മന്മാർ– തുഛ്ശബുദ്ധികൾ✱ അവരെന്നു ബൊധിക്കഭവാൻ– ബാ
ലകാ ദമനകാ നിന്നുടെ പിതാവിന്റെ ശീലമിന്നുപമിക്കാം
നിന്നുടെശീലംകണ്ടാൽ– താതന്റെ സ്വഭാവവും പുത്രന്റെ
സ്വഭാവവും ഭെദമില്ലെന്നുപറയുന്നതുപരമാൎത്ഥം– കൈ
തമെലുണ്ടാകുന്ന കായ്ക്കൾക്കു✱✱മുള്ളുണ്ടെല്ലൊ– കൈത
വപ്രയൊഗങ്ങൾ✱✱✱ താതങ്കൽ നിന്നുണ്ടായി– എന്തിനുഹി
തൊപദെശത്തെ ഞാൻചെയ്തീടുന്നു– ചിന്തയിൽ നിണക്കൊ
രുനെൎവ്വഴികാണുന്നില്ല– നല്ലൊരു കടുപ്പമുള്ളായുധം
കല്ലിൽ വെച്ചു തല്ലിയാൽ വളയുമൊ പൊട്ടുകെയുള്ളുദൃഢം–
നല്ലൊരു സൂചീമുഖി പക്ഷി താൻകുരങ്ങിനു നല്ലതു പറഞ്ഞി
ട്ടു തനിക്കുനാശം വന്നു– എങ്ങിനെ അതെന്നുടൻ ചൊ
ദിച്ചു ദമനകൻ എങ്കിൽ നീ കെൾക്കെണമെന്നുരചെയ്തിതു
കരടകൻ–

(13. ബുദ്ധിഉപദെശിക്കുന്ന പക്ഷിക്കു കുരങ്ങിനാൽ നാശം)

മൎക്കടക്കൂട്ടം മഹാശീതത്തെ സഹിയാഞ്ഞു ഒക്കവെ
വിറച്ചൊരുദിക്കിൽ വന്നിരിക്കുമ്പൊൾ– തീക്കന
ൽ തിരഞ്ഞൊരു വാനരൻ പുറപ്പെട്ടാൻ– നീക്കമില്ലെ
ടൊ നല്ലതീയിതാ പറക്കുന്നു എന്നുനിശ്ചയിച്ച
വൻ ചെന്നുടൻമിന്നാമിനുങ്ങെന്നുള്ളപ്രാണി [ 69 ] കളിലൊന്നിനെപ്പിടിപെട്ടാൻ– വൃഷ്ഠത്തിൽ പ്രകാശമുണ്ട
ജ്ജന്തുപറക്കുമ്പൊൾ– പൊട്ടന്താനതുകണ്ടുപാവകനെ
ന്നുറച്ചുകൂട്ടക്കാരിരിക്കുന്ന യൊഗത്തിൽ കൊണ്ടുവന്നു–
ചെണ്ടക്കാരനുമൂതിക്കത്തിപ്പാൻ തുടങ്ങുന്നു–✱കണ്ടുവന്നി
തു ദൂരെനിന്നുടനവിടെക്കു അന്നെരം സൂചീമുഖി✱✱എന്നൊ
രു പക്ഷിമെല്ലെ ചെന്നങ്ങു കുരങ്ങിന്റെ കൎണ്ണത്തിൽ മ
ന്ത്രിച്ചിതു– വഹ്നിയല്ലിതു സഖെ വാനരമിന്നാമിനുങ്ങെന്നൊ
രുപ്രാണിയിതങ്ങൂതിയാലെരിയുമൊ– എന്നതു കെട്ടുകയ
ൎത്തീടിനാൻ കുരങ്ങച്ചാർ– എന്തെടൊ നിന്നൊടുണ്ടൊ ചൊ
ദിച്ചു വെന്നങ്ങവൻ പക്ഷിയെപ്പിടിച്ചാശു പാറമ്മെലടിച്ചുടൻ
തൽക്ഷണം കുലചെയ്തു ഭക്ഷണംകഴിച്ചിതു–✱✱✱ എന്നതു കൊ
ണ്ടു ഞാനും നാനാമ്യശ്ലൊകഞ്ചൊന്നെൻ [ സംസ്കൃതത്തി
ൽ ആശ്ലൊകമാവിതു
നാനാമ്യം‌നാമ്യതെദാരുനാശ്മനിസ്യാൽക്ഷുരക്രിയാ
സൂചീമുഖംവിജാനീഹിനാശിഷ്യായൊപദിശ്യതെ]

എന്നുടെ ദമനകദുഷ്പ്രയത്നങ്ങൾ വൃഥാ– തന്നുടെ ബു
ദ്ധി കൊണ്ടും തന്നുടെ ശക്തി കൊണ്ടും തന്നുടെ ദ്രവ്യം കൊ
ണ്ടും തന്നുടെ ധൎമ്മം കൊണ്ടും ഗൊത്രത്തെ രക്ഷിക്കുന്നതെതൊ
രു പുമാനവൻ പുത്രനായ്വരും മാതാവല്ലയൊ മാതാവെ
ടൊ– ഇങ്ങിനെ കരടകൻ ചൊല്ലിയ വാക്കുകെട്ടു മങ്ങി
ന മുഖത്തൊടെഭൂതലം നൊക്കിക്കൊണ്ടു കുണ്ഠിതം വഴി
പൊലെ തൊന്നിച്ചു ദമനകൻ– മിണ്ടാതെ നിന്നങ്ങുരചെ
യ്തിതു കരടകൻ– ദുഷ്ടബുദ്ധിയുന്ധൎമ്മ ബുദ്ധിയുമിരുവരിൽ ദു [ 70 ] ഷ്ട ബുദ്ധിയാമവൻ തന്നുടെ പിതാവിനെ വല്ലാത്ത സ്ഥലത്തി
ങ്കൽ കൊണ്ടു പൊയ്പാൎപ്പിക്കയാൽ വല്ലാതെ മരിപ്പിച്ചാൻ എ
ന്നതു കെട്ടിട്ടില്ലെ– അഗ്രജനമുക്കതുകെൾക്കെണമെന്നു ത
ന‌്വിക്കാഗ്രഹം സാധിപ്പിപ്പാനുക്തവാൻ കരടകൻ–

(14. ധൎമ്മബുദ്ധിയും ദുഷ്ടബുദ്ധിയും.)

ചെട്ടികൾ വസിക്കുന്ന പട്ടണന്തന്നിലൊരു ചെട്ടിക്കു രണ്ടു
മക്കളുണ്ടായി വളൎന്നിതു– അഗ്രജൻ ദുഷ്ടബുദ്ധി സൊ
ദരൻ ധൎമ്മബുദ്ധി– വ്യഗ്രമെന്നിയെ സുഖിച്ചങ്ങിനെമെ
വുങ്കാലം– അൎത്ഥമാൎജ്ജിപ്പാനവരന്യദെശങ്ങൾ തൊറും സ്വ
സ്ഥരായ്നടക്കുമ്പൊളെകദാവനാന്തരെ ജ്യെഷ്ഠനാം ദുഷ്ട
ബുദ്ധിമുൽഭാഗെ നടക്കുന്നു പൃഷ്ഠഭാഗത്തു നടന്നീടിനാൻ
ധൎമ്മബുദ്ധി– കാട്ടിൽ അങ്ങൊരുമരം മുഴങ്ങിവീഴും നെരം മൂട്ടി
ൽ നിന്നൊരു നിധി കംഭവും പ്രകാശിച്ചു– ധൎമ്മബുദ്ധിക്കുകിട്ടി തൽ
കംഭമ്മഹാധനം നിൎമ്മല സ്വൎണ്ണംകൊണ്ടു പൂൎണ്ണമെത്രയും സാരം–
കുട്ടകമുരുട്ടികൊണ്ടിങ്ങിനെ ചെന്നുമുദാ ദുഷ്ടബുദ്ധിയൊടുര
ചെയ്തിതു സഹൊദരൻ– അഗ്രജനമുക്കൊരു നിക്ഷെപം ലഭി
ച്ചിതു– ദുൎഗ്രഹമിതുഭവാൻ കൂടവെപിടിക്കെണം– വള്ളികൾ കൊ
ണ്ടുകെട്ടി തണ്ടുമിട്ടെടുത്തവർ മെല്ലവെനടന്നു തൻ പട്ടണമ
ടുത്തപ്പൊൾ ദുഷ്ടബുദ്ധിയുഞ്ചൊന്നാൻ സൊദരാ നമുക്കിതു പ
ട്ടണം പ്രവെശിപ്പിച്ചീടിനാൽ ദൊഷംവരും– അത്രനല്ലൊരു ദിക്കി
ൽ കുഴിച്ചു സ്ഥാപിച്ചു കൊണ്ടത്ര മാത്രവും കൈക്കലെടുത്തു
പൊകനല്ലു– അങ്ങിനെ എന്നു ധൎമ്മബുദ്ധിയുമനുവദിച്ചങ്ങൊ
രു പെരുമരന്തന്നുടെ മൂലത്തിങ്കൽ കുട്ടകം‌ കുഴിച്ചിട്ടുമണ്ണു കൊ
ണ്ടാഛ്ശാദിച്ചു പട്ടണം പുക്കുഗൃഹെമെവിനാരിരുവരും– ഒട്ടുനാ
ൾ കഴിഞ്ഞപ്പൊൾ ഒളിച്ചങ്ങൊരുദിനം ദുഷ്ടബുദ്ധിതാൻ ചെ
ന്നു കുട്ടകം കൈയിലാക്കി അന്നുരാത്രിയിൽ തന്നെകൊണ്ട
ന്നു പണിപ്പെട്ടു തന്നുടെപുരമുറി തന്നിലെകുഴിച്ചിട്ടാൻ–പെട്ട [ 71 ] ന്നങ്ങൊരു ദിനം ധൎമ്മബുദ്ധിയെ വിളിച്ചിഷ്ടഭാവം പൂണ്ടുരചെ
യ്തിതു ദുഷ്ടബുദ്ധി– പണ്ടുനാംസ്ഥാപിച്ചൊരു കുട്ടകമിങ്ങുതന്നെ
കൊണ്ടുപൊരെണമിനി കൊണ്ടന്നാൽ ദൊഷമില്ലാ–
എന്നതു കെട്ടുധൎമ്മബുദ്ധിതാന്മഹാശുദ്ധൻ ചെന്നുനൊക്കു
ന്ന നെരംകുട്ടകം കണ്ടീലല്ലൊ– പട്ടണെ ചെന്നു ദുഷ്ടബുദ്ധി
യൊടുര ചെയ്തു കുട്ടകം ഭവാന്തന്നെ മൊഷ്ടിച്ചു കൊണ്ടുപൊ
ന്നു– കട്ടതു നീതാനെന്നു ദുഷ്ടബുദ്ധിയുമിതു കട്ടതു ഭവാനെ
ന്നു ധൎമ്മബുദ്ധിയും തമ്മിൽ ശണ്ഠയിട്ടിരുവരും രാജധാനിയി
ലെത്തി കുണ്ഠതകൂടാതറിയിച്ചിതു നൃപനൊടു– ധൎമ്മരക്ഷ
ണത്തിനു ശക്തരാം കാൎയ്യക്കാരെ ധാൎമ്മികൻ നരപതിക
ല്പിച്ചു നിയൊഗിച്ചു –ധൎമ്മബുദ്ധിയാമിവൻ കുട്ടകം കട്ടാനെന്നു
ദുൎമ്മദത്തൊടെയുര ചെയ്തിതു ദുഷ്ടബുദ്ധി– സാക്ഷിക്കാരെങ്ങുചൊ
ൽവിൻ എന്നുമന്ത്രികൾ ചൊന്നാർ– സാക്ഷിയായതു വൃ
ക്ഷമെന്നവരുരചെയ്തു– വാച്ചതുമടുത്തനാൾ വൃക്ഷത്തിന്മൂ
ലെ ചെന്നിട്ടീശ്വര പരീക്ഷയും ചെയ്യെണം ഇരിവരും– അ
ദ്ദിക്കിൽ ചെന്നുവിരൽ മുക്കെണം ഇരിവരും– അദ്യപൊ
യ്ക്കൊൾ്വിൻ നാളെ ഞങ്ങളും വരുന്നുണ്ടു– അങ്ങിനെപറഞ്ഞാ
ശു പിരിഞ്ഞാരമാത്യന്മാർ– തങ്ങളുമിരുവരും പൊന്നി
ങ്ങു ഗൃഹംപുക്കാർ– അന്തിക്കു ദുഷ്ട ബുദ്ധി അഛ്ശനാം ശ്രെ
ഷ്ഠീന്ദ്രന്റെ അന്തികം തന്നിൽ ചെന്നുനിന്നുകൊണ്ടുര ചെ
യ്തു– താതനങ്ങൊരു വാക്കുപറഞ്ഞെങ്കിലിദ്രവ്യം താമസം
കൂടാതിങ്ങുലഭിക്കുമൊക്കത്തന്നെ– എന്തു ഞാൻ പറയെ
ണ്ടുന്നാരൊടു പറയെണ്ടു– എന്തൊരു കാൎയ്യമെന്നുചൊദി
ച്ചു ജനകനും– അഛ്ശ നിന്നൊരു തരുകൊടരം തന്നിൽ പു
ക്കു പ്രഛ്ശന്നം വസിക്കെണം യാമിനി കഴിവൊളം സൂൎയ്യന
ങ്ങു ദിക്കുമ്പൊൾ കാൎയ്യക്കാരവിടെക്കു കാൎയ്യങ്ങൾകെൾ്പാൻ [ 72 ] വരും ഞങ്ങളും കൂടെവരും– ഭവ്യരാമമാത്യന്മാർ ചൊദിക്കു
ന്നെരം ഭവാൻ ദിവ്യവാക്യത്തെ✱ പറഞ്ഞീടെണം നിഗൂഢമാ
യി–ദ്രവ്യത്തെ മൊഷ്ടിച്ചതു ധൎമ്മബുദ്ധിതാനെന്നു സൎവ്വരും
കെൾക്കെപ്പറഞ്ഞീടെണമെന്നാൽ മതി– ദുഷ്ടബുദ്ധിയൊടുര
ചെയ്തിതു ജനകനും– നഷ്ടമാം നീയും ഞാനുമിങ്ങിനെ ചെയ്തീ
ടിനാൽ ഏവനുമുപായത്തെച്ചിന്തിക്കുന്നെരം തന്നെ കെ
വലമപായത്തെച്ചിന്തിച്ചെ ഗുണംവരൂ– സ്വൈരമായിബ ക
ത്തിന്റെ മുട്ടകൾ തിന്നുംസൎപ്പം കീരിയാൽ താനും തന്റെമക്ക
ളും നശിച്ചല്ലൊ– എങ്ങിനെയതെന്നുടൻ ചൊദിച്ചു ദുഷ്ടബുദ്ധി–
സംഗതിപ്രകാരത്തെ ചൊല്ലിനാൻ ജനകനും–

(15. കൊക്കു കീരിയെ വിളിച്ചു സൎപ്പത്തെയും തന്നെയും നശിപ്പിച്ചതു.)

പൊക്കമുള്ളൊരു വൃക്ഷെകൊക്കിന്റെ കളത്രവും
കൊക്കുമായ്വിനൊദിച്ചു തത്രമെവീടുംകാലം– കൊ
ക്കിന്റെ ഗൃഹണി പെറ്റുണ്ടാകും ശിശുക്കളെ ഒക്ക
വെയൊരുസൎപ്പം വന്നുടൻ ഭക്ഷിക്കുന്നു– ദുഃഖിതനാ
യിബകം ചെന്നൊരുവാപീതീരെനില്ക്കുന്നനെരം ത
ന്റെ ബന്ധുവാങ്കുളീരകൻ ചൊദിച്ചു താൻ എന്തെടൊ ഖെ
ദിച്ചു വസിക്കുന്നു– ഖെദത്തിന്മൂലംബകം ഞണ്ടിനെ ഗ്രഹിപ്പി
ച്ചു–ഞണ്ടുമങ്ങുപദെശഞ്ചൊല്ലിനാൻ– മത്സ്യങ്ങളെ കൊ
ണ്ടുപൊയിക്കീരി നിത്യംവസിക്കും പൊത്തിൽ നിന്നു പന്നഗം
പാൎക്കുന്നൊരു സുഷിരത്തൊളമൊക്കെ ചിന്നിയിട്ടെച്ചു ഭവാ
ൻ സ്വസ്ഥനായിരുന്നാലും– അന്നെരം നകുലവും മത്സ്യവൃന്ദ
ത്തെയെല്ലാം തിന്നുതിന്നഹിയുടെരന്ധ്രത്തിൽ ചെന്നുകെറും–
പന്നഗത്തെയും പുത്രന്മാരെയുമെല്ലാം കീരി കൊന്നൊടുക്കീടു
മെന്നാൽ തന്നുടെ താപം തീരും– എന്നതു കെട്ടുബകം
ബന്ധുവാം കുളീരെന്ദ്രൻ ചൊന്നതുപൊലെ ചെയ്തു പന്നഗം [ 73 ] നശിച്ചിതു [ഇവിടെ എല്ലാ ഗ്രന്ഥങ്ങളിലും ഒരുവീഴ്ച കാണുന്നു–
സംസ്കൃതത്തിങ്കൽ കഥയുടെ അവസാനമാവിതു– പിന്നെവന്മ
രത്തിന്മെൽ കൂടിനെകണ്ടുകീരി ചെന്നു കൊക്കുകളുടെ വം
ശത്തെ ഒടുക്കിനാൻ]

എന്നതു കൊണ്ടു ചൊന്നെനിങ്ങിനെ പ്രയൊഗിച്ചാൽ
എന്നുണ്ണിനീയും ഞാനും ജീവിക്കയില്ലദൃഢം– ഇത്തരം പറയു
ന്നതാതനെപ്പിടിച്ചവൻ സത്വരം മരത്തിന്റെ കൊടരദ്വാര
ന്തന്നിൽ കൊണ്ടുപൊയൊളിപ്പിച്ചു തിരിച്ചു പൊന്നീടിനാൻ–
കണ്ടുഭാസ്കരനുദിക്കുന്നതുമതുനെരം– ദുഷ്ടബുദ്ധിയും ധൎമ്മബു
ദ്ധിയും ബന്ധുക്കളും ശിഷ്ടരാം ജനങ്ങളും രാജസെവകന്മാരും
പക്ഷവാദികളമാത്യന്മാരുമൊക്കെചെന്നു– വൃക്ഷമൂലത്തി
ൽ മഹായൊഗമങ്ങിനെ കൂടി– കൈവിരൽ മുക്കാനുള്ളവമ്പു
മുണ്ടാക്കിക്കൊണ്ടു കൈതവം നെരും തിരിച്ചീടുവാൻ നെയ്യും
തീയും വട്ടങ്ങൾ കൂട്ടിക്കൊണ്ടുചൊദിച്ചു സചിവന്മാർ– കുട്ടകം മൊ
ഷ്ടിച്ചവരാരെന്നു പറഞ്ഞാലും– ദിവ്യഭാരതിവൃക്ഷകൊടരെ
നിന്നുണ്ടായി– ദ്രവ്യത്തെ മൊഷ്ടിച്ചതു ധൎമ്മബുദ്ധിതാനെ
ന്നു– ആയതു കെട്ടനെരമെല്ലാരും വിസ്മയിച്ചു– മായമെന്നതെ
വരൂവെന്നുടൻ ധൎമ്മബുദ്ധി നിശ്ചയമറിവാനായ്വൃക്ഷത്തിന്മുക
ളെറികച്ചിയും തൃണങ്ങളും കൊടരദ്വാരെവെച്ചു തീയിട്ടു പുക
ച്ചപ്പൊളഛ്ശനും തലപൊക്കി ചെയ്യൊല്ലമമവധം– വീൎപ്പുമു
ട്ടന്നുപാരം– പൊയ്യല്ലമമസുതൻ ദുഷ്ടബുദ്ധി താനിതു ചെയ്യി
പ്പിച്ചതും ദ്രവ്യങ്കട്ടതുമവന്തന്നെ– ഇത്തരമുരചെയ്തു കാലനൂ
ർപുക്കുമഹാവൃദ്ധനാം വണിഗീശൻപുത്രന്റെ ചൊൽ കെ
ൾക്കയാൽ– ധാൎമ്മികൻ മഹീപതിയദ്ധനമശെഷമെ ധൎമ്മബു
ദ്ധിക്കു നൽകിസ്സമ്മാനിച്ചയച്ചിതു– ദുഷ്ടബുദ്ധിയെ ശൂലാ
രൊഹണം ചെയ്യിപ്പിച്ചു– പുഷ്ടശൊഭമായ്വന്നു പട്ടണം മനൊ [ 74 ] ഹരം–

എന്നതുകൊണ്ടു ചൊന്നെൻ ദുഷ്ടബുദ്ധിയെപ്പൊലെ നഷ്ട
നാ കൊലാഭവനെന്നുടെ സഹൊദരാ– പിന്നെയുംകരടകൻ
ചൊല്ലിനാൻ ദമനകാ– നിന്നുടെ ദുസ്സാമൎത്ഥ്യം കൊണ്ടഹൊ
കുലക്ഷയം– വാരിരാശിയിലൊളമാറ്റിലെ ഒഴുക്കുള്ളു– നാ
രി വിശ്വാസത്തൊളം ബന്ധുസ്നെഹവുമുള്ളു– സൂചകശ്രുതി
യൊളം മന്ത്രഗൊപനമുള്ളു– നീചനന്ദനനൊളം നിൎമ്മലകുലമു
ള്ളു– ശാഠ്യമുള്ളവരൊടു ശാഠ്യവും വെണന്താനും– പാഠ്യമാമൊ
രുവൈദ്യം കെട്ടിട്ടില്ലയൊഭവാൻ– ആയിരന്തുലാമിരിമ്പൊ
ക്കവെകൂട്ടി തന്റെ വായിലാക്കിനാനൊരുമൂഷികൻ യസ്മി
ൻ ദെശെ– അദ്ദെശെശ്യെനനാകും പക്ഷിയും വണിക്കി
ന്റെ പുത്രനെ കൊണ്ടുപൊയെന്നുള്ളതുവരാത്തതൊ– എ
ങ്ങിനെയതെന്നുടൻ ചൊദിച്ചുദമനകൻ– എങ്കിലൊകെൾ്ക്കെന്നു
രചെയ്തിതുകരടകൻ–

(16.ഇരിമ്പുതിന്നുന്ന എലിയും ബാലനെ എടുക്കുന്ന പരന്തും.)

പണ്ടൊരു നഗരത്തിൽ വാണിഭം ചെയ്തുകൂട്ടിക്കൊണ്ടൊ
രു വണിക്കുതാൻ തന്നുടെ സുഹൃത്താകും വാണിഭക്കാ
രൻ കൈയിലമ്പതുഭാരം ലൊഹം പ്രാണവിശ്വാസം
മൂലം സൂക്ഷിപ്പാൻ കൊടുത്തവൻ വിത്തവിക്രയ
ഞ്ചെയ്വാൻ ഗമിച്ചു തെക്കെദിക്കിൽ– പത്തുമാസങ്ങ
ൾ തത്രതാമസിച്ചിങ്ങുവന്നു തന്നുടെ സുഹൃത്തൊടു ചൊദിച്ചു–
സഖെമുന്നം തന്നുടെ വക്കൽതന്നലൊഹത്തെ തരികെടൊ–
എന്നുടെ വീട്ടിൽ ബഹുമൂഷികന്മാരുണ്ടവർ തിന്നുതിന്നിരിമ്പെ
ല്ലാമില്ലാതായ്വന്നു കഷ്ടം– എന്തു ഞാൻ ചെയ്വെനെന്നു ചെട്ടി
യുമുരചെയ്തു ബന്ധുവെങ്കിലുമവൻ എത്രയുമ്മഹാധൂൎത്തൻ– ആ
യതുകെട്ടുമറ്റെചെട്ടിയും വിചാരിച്ചു– മായമിപ്പറഞ്ഞതുമറെച്ചുവെച്ചെ✱ [ 75 ] ൻ അഹം പൊയതു കൊണ്ടുപറഞ്ഞാലിനി ഫലമെന്തെന്നായ
വൻ പറഞ്ഞങ്ങുയാത്രയുഞ്ചൊല്ലിപ്പൊന്നു– പിന്നെയങ്ങൊ
രു ദിനന്തന്നുടെ സുഹൃത്തിന്റെ നന്ദനൻ കുളിപ്പാനായി പൊകു
ന്ന ദശാന്തരെ– ചെന്നുടൻ പിടിപെട്ടുവലിച്ചുകൊണ്ടുപൊന്നു ത
ന്നുടെ വീട്ടിലൊരു ഗൂഢസ്ഥാനത്തങ്ങാക്കി വാതിലുമടെച്ചാശു
മുടക്കനിട്ടുപൂട്ടി– വാണിഭക്കാരനനങ്ങാതങ്ങു വാണീടിനാൻ–
ബദ്ധനായ്ക്കിടക്കുന്ന ബാലനാം വണിക്കിന്റെ വൃദ്ധനായുള്ളതാ
തൻ പുത്രനെക്കാണായ്കയാൽ– ബന്ധപ്പെട്ടൊടിവന്നു ചൊ
ദിച്ചു സുഹൃത്തൊടു– പുത്രനെ കണ്ടീലെടൊ താൻ ഉണ്ടൊ
കണ്ടു✱ സഖെ– അന്നെരമുരചെയ്താൻ മറ്റെവൻ മഹാമതെ
ഇന്നൊരു പരന്തുവന്നെടുത്തു കൊണ്ടുപൊയാൻ– പുത്രനു പ
തിനെട്ടു വയസ്സുമവനെയിപ്പത്രിയാം പരന്തുണ്ടൊകൊണ്ടു പൊ
കുന്നുസഖെ– താനെന്റെ തനയനെ കൊന്നിതൊ കളഞ്ഞി
തൊ– ഞാനിനിചെന്നു നാടുവാഴിയൊടറിയിപ്പൻ– ഇത്ഥമ
ങ്ങുര ചെയ്തുകൊയിക്കൽ ചെന്നുവണിക്കെത്രയും വിഷാദി
ച്ചു കരഞ്ഞുനിന്നീടിനാൻ– ശ്രെഷ്ഠരാമമാത്യന്മാർ ചൊദിച്ചാ
രവസ്ഥകൾ– ചെട്ടിയുമുരചെയ്താനെന്നുടെ തനുജനെ മറ്റൊ
രു ചെട്ടിയൊളിപ്പിക്കയൊ വധിക്കയൊ– മുറ്റുമിപ്പരമാൎത്ഥമന്വെ
ഷിക്കെണം നിങ്ങൾ– പറഞ്ഞാനവനൊരു പരന്തു കൊത്തി
ക്കൊണ്ടു പറന്നുപൊയെന്നതുമങ്ങിനെവരുന്നതൊ– എന്ന
തു കെട്ടുമഹാമന്ത്രികൾ വണിക്കിനെ ചെന്നിങ്ങുകൂട്ടി ക്കൊണ്ടു
വരുവാന്നിയൊഗിച്ചു– ഭൃത്യന്മാർ വണിക്കിനെക്കൂട്ടിച്ചും കൊ
ണ്ടുവന്നു– സത്യം നീപറകെന്നു കല്പിച്ചുകാൎയ്യക്കാരൻ– പുത്ര
നെപ്പരന്തു വന്നെടുത്തു കൊണ്ടുപൊയെന്നത്ര നിന്നുര
ചെയ്താനച്ചെട്ടിതാനുമപ്പൊൾ– ലൌകീകമല്ലാതുള്ളവാക്കു [ 76 ] കൾ പറഞ്ഞാൽ ഈ ലൊകർ സമ്മതിക്കുമൊ ചൊല്ലെടൊ
പരമാൎത്ഥം– ഇത്തരം കയൎത്തൊരുമന്ത്രികൾ ചൊന്നവാക്കി
ന്നുത്തരമുരചെയ്തു പെടികൂടാതെ ചെട്ടി– ആയിരന്തുലാമിരി
മ്പൊക്കവെ കൂടെത്തന്റെ വായിലാക്കിനാനൊരു മൂഷിക
ൻയസ്മിൻ ദെശെ– അദ്ദെശെപരന്താശുവന്നൊരു വണിക്കി
ന്റെ പുത്രനെക്കൊണ്ടു പൊയെന്നുള്ളതു വരാത്തതൊ– എ
ന്നതുകെട്ടു ചിരിച്ചീടിനാരമാത്യന്മാർ– മുന്നമീവണിക്കെവംവ്യാ
ജത്തെ പറഞ്ഞിതൊ– നന്നെടൊ നിന്റെ തലപൊവതിന
ടുത്തിനി ചെന്നുടനിരിമ്പെല്ലാം കൊണ്ടന്നു കൊടുത്താലും– അ
ന്നെരം കാണാം നിന്റെ നന്ദനൻ വരുന്നതും– അന്യായം പ
റഞ്ഞതിനുള്ളൊരു ഫലമിപ്പൊൾ– തമ്പുരാൻ കല്പിക്കുന്ന ദ്ര
വ്യങ്ങളൊക്കെത്തിരു മുമ്പിൽ വെക്കെണ്ടിവരുമെന്നവരുര
ചെയ്തു– ആയതുകെട്ടുവണിക്കായിരന്തുലാമിരിമ്പായവൻ ക
യ്യിൽ കൊടുത്തെല്പിച്ചൊരനന്തരം– ആയവൻ സുതനെയും
കൊണ്ടന്നുദാനംചെയ്താൻ–

ആയതകൊണ്ടു ശഠന്മാരൊടു ശാഠ്യംവെണം– ഏകദാ
പറഞ്ഞതുമനസ്സിൽ കടക്കാത ലൊകരിൽ ഗുണംപറയുന്ന
തു പാഴിൽതന്നെ– കല്ലുപൊൽ നിന്റെ ചിത്തമെന്നുടെ ദമ
നകാ– നല്ലതുമാകാത്തതുമൊന്നും നീയറിയുമൊ– ശുദ്ധബുദ്ധി
കൾ പിന്നെദൊഷങ്ങൾ ഗുണങ്ങളും ബുദ്ധിയിലാക്കിക്കൊണ്ടു
സഞ്ചരിച്ചീടും സദാ– മാരുതന്മഹീതലെദുൎഗ്ഗന്ധം സുഗന്ധവും
ചാരുതൻ വശത്താക്കിക്കൊണ്ടല്ലൊചരിക്കുന്നു– നാമിനി
വൈകീടാതെ പൊകെടൊ ദമനകാ– സ്വാമിയും വൃഷഭവും
തങ്ങളിൽ സമരത്തിൽ സ്വാമിക്കൊപരാഭവംകാളെക്കൊപ
രാഭവം നാമിപ്പൊളതു ചെന്നു ബൊധിച്ചെമതിയാവു– ഇങ്ങിനെ
പറഞ്ഞ വരങ്ങു ചെല്ലുന്നനെരം തിങ്ങിന വിഷാദവും പൂണ്ടുടൻ [ 77 ] മഹാസിംഹം മിത്രമാം സഞ്ജീവകക്കാളയെ വധിക്ക കൊണ്ടെ
ത്രയും പശ്ചാത്താപം മാനസെ ഭവിക്കയാൽ– വക്ത്രവും താഴ്ത്തി
ത്തന്റെ കാൽവിരൽനഖങ്കൊണ്ടു ധാത്രിയിൽ വരെച്ചു കൊ
ണ്ടങ്ങിനെമെവീടുന്നു– തങ്ങളാൽ വൎദ്ധിപ്പിക്കപ്പെട്ടൊരു ജന
ങ്ങളെ തങ്ങളെ ക്ഷയിപ്പിപ്പാനൊട്ടുമെയൊഗ്യമ്പൊരാ– താ
ന്തന്നെ വിഷവൃക്ഷമെങ്കിലും നട്ടുണ്ടാക്കി താന്തന്നെ പിന്നെ ഛെ
ദിക്കുന്നതെത്രയും കഷ്ടം– എന്നെല്ലാം വിചാരിച്ചു വസിക്കും
സിംഹത്തിനെ ചെന്നു വന്ദിച്ചു മന്ത്രിപുത്രന്മാരിരുവരും–

ഉക്തവാൻ ദമനകൻ– കുണ്ഠിതം വെണ്ടാസ്വാമിൻ യുക്ത
മീ വധമെന്നു ഞങ്ങൾക്കു തൊന്നീടുന്നു– താതനെന്നാലും ത
ന്റെഭ്രാതാക്കളെന്നാകിലും വിഗ്രഹം ചെയ്വാൻ വന്നു പിണ
ങ്ങുന്നവർകളെ നിഗ്രഹം ചെയ്കതന്നെ മന്നവന്മാൎക്കു ധൎമ്മം– ആ
ചാരഭ്രംശം വന്നഗുരുവെത്യജിച്ചീടാം– നീചന്മാരൊടു ചെരും
നാരിയെയുപെക്ഷിക്കാം– ധൎമ്മത്തെധ്വംസിക്കുന്ന പുത്രനെ
കളഞ്ഞീടാം– ദുൎമ്മാൎഗ്ഗം തുടങ്ങുന്ന മന്ത്രിയെ വെടിഞ്ഞീടാം– ചാ
രുത്വം വിനാപകൽക്കാണുന്ന ശശാങ്കനും താരുണ്യം പൊ
യി വളൎന്നീടുന്നകൃശാംഗിയും താമരപ്പൂവില്ലാത്ത പൊയ്കയും ക
ണ്ടാൽ നല്ലകാമനെപ്പൊലുള്ളൊരു മൂഢനാം പുരുഷനും പാ
രിലെദ്രവ്യമെല്ലാം മൊഹിക്കുംനരെന്ദ്രനും– ദാരിദ്ര്യം മുഴുത്തു
ള്ള സജ്ജനങ്ങളും തഥാമന്നവന്മാരിൽചെൎന്നു നില്ക്കുന്ന ദുൎമ്മന്ത്രി
യും– എന്നിവ നമുക്കെഴുശല്യങ്ങൾ മനക്കാമ്പിൽ– എന്നതു
കൊണ്ടു മഹാദുഷ്ടനാം വൃഷഭത്തെ കൊന്നതു കൊണ്ടുതെല്ലും
കുണ്ഠിതം നമുക്കില്ലാ– ക്രൌൎയ്യവും മനക്കാമ്പിൽ കാരുണ്യ
മില്ലായ്കയും വൈരവും വധങ്ങളും കൈതവപ്രയൊഗവും
ദൂഷണം മറ്റുള്ളൊരു മനുഷ്യൎക്കതു തന്നെ– ഭൂഷണംഭൂ
പാലന്മാൎക്കെന്നിവകെട്ടീടുന്നു– സത്യമുണ്ടെന്നുതൊന്നും [ 78 ] വ്യാജമുണ്ടെന്നും തൊന്നും✱ കൃതൃമുണ്ടെന്നുന്തൊന്നുമകൃത്യ
മെന്നും തൊന്നും ലൊഭമുണ്ടെന്നും തൊന്നും മൌഢ്യമുണ്ടെ
ന്നും തൊന്നും ലാഭമുണ്ടെന്നും തൊന്നും ചെതമുണ്ടെന്നും
തൊന്നും– മന്നവന്മാൎക്കും വെശ്യാസ്ത്രീകൾക്കുമൊരുപൊലെ–
തന്നുടെ ഭാവന്തനിക്കൊത്തതു പൊലെ കാണാം– തമ്പു
രാനിതു കൊണ്ടു സംഭ്രമമൊട്ടും വെണ്ടാ– കമ്പവും വെണ്ടാ
മനസ്താപവും വെണ്ടാവിഭൊ– സംഭൃതാനന്ദം സദാസൎവ്വഭൃത്യ
ന്മാരുടെ സമ്പത്തു വരുത്തി കൊണ്ടത്രവാണരുളെണം–
ഇങ്ങിനെ ദമനകൻ ചൊല്ലിനാനതു തന്നെ ഭംഗിയിൽ കര
ടകന്താനുമങ്ങുരചെയ്തു– പിംഗലകനാം സിംഹമെത്രയും പ്ര
സാദിച്ചു മംഗലം വൎദ്ധിപ്പിച്ചുമെവിനാൻ ശുഭംശുഭം–

ഇതി പഞ്ചതന്ത്രപ്രകരണെമിത്രഭെ
ദം നാമപ്രഥമതന്ത്രം സമാപ്തഃ.–

൨. സുഹൃല്ലാഭം എന്ന ദ്വീതീയ തന്ത്രം

പഞ്ചവൎണ്ണക്കിളിപ്പെൺകിടാവെശുഭെ പഞ്ചതന്ത്രം
മഹാശാസ്ത്രം മനൊഹരം രണ്ടാമതാകും സുഹൃല്ലാഭതന്ത്രവും
കൊണ്ടാടി വൎണ്ണിച്ചുചൊൽകെടൊശാരികെ– സൊമശൎമ്മാ
ഖ്യനാം ഭൂമിദെവൊത്തമൻ ഭൂമിപാലാത്മജന്മാരൊടു ചൊല്ലി
നാൻ– എങ്കിൽ സുഹൃല്ലാഭമെന്നുള്ള തന്ത്രവും എങ്കൽ നി
ന്നാകൎണ്ണനഞ്ചെയ്കബാലരെ– വിത്തമില്ലെങ്കിലും വിദ്യയി [ 79 ] ല്ലെങ്കിലും ചിത്തത്തിലന്യൊന്യ ബന്ധുത്വമുള്ളൊരു സത്തു
ക്കൾക്കെത്തും സമസ്തകാൎയ്യങ്ങളും– വസ്തുഭെദം ജാതിഭെദ
വുമില്ലെടൊ– കാകകൂൎമ്മാദി ജന്തുക്കുൾക്കു തങ്ങളിൽ ഏകാന്ത
ബന്ധുത്വമുണ്ടാക കാരണം ശൊകസന്ത്രാസാദി സങ്കടം വെ
ൎവ്വിട്ടു സാകമെല്ലാവരും സാധുമെവീടിനാർ– അക്കഥ കെ
ൾക്കെണമെന്നു ഭൂപാലന്റെ മക്കൾ ചൊദിച്ചുപറഞ്ഞു മഹീ
സുരൻ–

(1. കാക്ക ആമ മുതലായവരുടെ ബന്ധുത്വം.)

ചൊൽക്കൊണ്ടമിഹിളരൂപ്യഗെഹാങ്കണെ പൊക്കത്തി
ൽ നിൽക്കും മഹാമരത്തിലൊരു വായസശ്രെഷ്ഠ
ൻ വസിക്കുന്നു– തന്നുടെ ജായയും മക്കളുമൊക്ക
യും കൂടവെ– ലഘുപതനനെന്നു പെരായകാകന്മുദാ
ലഘുതരമുദിച്ചു സൂൎയ്യൻവിളങ്ങും വിധൌ– ശരവുമൊരുവി
ല്ലുന്ധരിച്ചൊരുവെടന്റെ വരവുമഥ കണ്ടു പെടിച്ചു ചിന്തിച്ചു
താൻ– ഇവനൊരു മഹാപാപി ദുഷ്ടശീലൻ ശഠൻ ശിവശിവ
മൃഗങ്ങളെക്കൊന്നു തിന്നുന്നവൻ– പറവകൾപറക്കുന്നദിക്കി
ലുഞ്ചെന്നിവൻ പലവക വധിച്ചു ഭക്ഷിക്കുമിക്കശ്മലൻ– ഇവ
നുടെ സമാരംഭമെന്തെന്നറിവൊളം ഇവിടെയതിഗൂഢമായി
പാൎക്കയുള്ളു വയം– ഇതിമനസികാകനും ചിന്തചെയ്തീടിനാൻ–
ക്ഷിതിയിലഥവെടനും ചെന്നുപറ്റീടിനാൻ– വലയുമഥ കൊ
ണ്ടുവന്നാകവെകാനനെനലമൊടു പതുക്കവെ കെട്ടിപ്പരക്ക
വെ അടിയിലരിയുന്നെല്ലുമാകവിതച്ചുതാൻ വടിവൊടുമരം മ
റഞ്ഞങ്ങു നിന്നീടിനാൻ– വലയിലടിപെട്ടു ചിത്രഗ്രീവനെന്നു
ള്ള വലിയൊരുകപൊതവും തന്നുടെ കൂട്ടരും– വിരവൊടു കി
രാതനും മാടപ്പിറാക്കളെ വിരവൊടു പിടിപ്പതിന്നൊടിയെ
ത്തും വിധൌ– വലയിലടിപെട്ടൊരു മാടപ്രാക്കൂട്ടങ്ങൾ വല
യുമഥ കൊണ്ടുമെല്പെട്ടുയൎന്നീടിനാർ– വനചരനുകുണ്ഠിതം പ [ 80 ] ക്ഷി വൃന്ദങ്ങൾമെൽ– വലയുമതാ കൊണ്ടുപൊയെന്തു ചെ
യ്യെണ്ടു ഞാൻ– ഒരുദിശിയിലൊക്കവെ താഴത്തു വീഴുമിത
തു കരുതിവെടനും താഴെ നടന്നിതു–ലഘുപതനകാഖ്യനാം
കാകനും പിന്നാലെ ലഘുതരമുടൻ പറന്നെത്തിനാൻ അങ്ങ
നെ– അതുസമയമന്തിയുമായിതുവെടനുമതു വഴിനടന്നു ത
ൻ വീടുപുക്കീടിനാൻ– കനിവൊടുക പൊതരാജൻ പറഞ്ഞീ
ടിനാൻ– ഇനിയൊരുപദെശമിങ്ങുണ്ടെടൊകൂട്ടരെ– മമസ
ഖിഹിരണ്യനെന്നുണ്ടൊരു മൂഷികൻ– മമതയുമവനൊടു കണ്ടു
കൊള്ളാമിനി– വലയിൽ വലയുന്നനാം തത്ര ചെന്നാലവൻ
വലയിതു കടിച്ചു ഖണ്ഡിക്കുമെമൂഷികൻ– എലിയൊടു നമുക്കു
ബന്ധുത്വമുണ്ടാകയാൽ ഫലമിതു ഭവാന്മാൎക്കു കണ്ടുകൊള്ളാ
മുടൻ– ഇതിബതപറഞ്ഞു ചിത്രഗ്രീവപക്ഷിയും ഹിതജനവു
മൊക്കവെ തത്ര ചെന്നീടിനാർ– വിവിധ പതഗങ്ങളെക്കണ്ടു
പെടിച്ചുടൻ വിരവൊടു ഹിരണ്യ നമ്പൊടു പുക്കീടിനാൻ ന
ലമൊടുകപൊതവുഞ്ചെന്നു വിലമുഖെ എലിവരനയും വിളി
ച്ചീടിനാൻ മെല്ലവെ– വെളിവിലഥ വന്നുടൻ മൂഷികാ ഗ്രെസ
രൻ തെളിവൊടു പറഞ്ഞു ചിത്രഗ്രീവനൊടവൻ– പ്രിയസ
ഖിഭവാന്മാൎക്കിതെന്തൊരാപത്തഹൊ– നയഗുണനിധെ
സഖെ ചൊല്കെടൊ സത്വരം– വിരവൊടുക പൊതവും ചൊ
ല്ലിനാൻ മൂഷികാ– വിധിവിഹിതമെവനും ലംഘിച്ചുകൂടുമൊ– ഇ
വനിതു ലഭിക്കെണമിന്നകാലം വെണം അവശത ഭവിക്കെ
ണം അൎത്ഥനാശംവെണം– ഇതിവിധിവിധിച്ചതിപ്രാണിക
ൾ്ക്കൊക്കവെഹിതമഹിതമെങ്കിലും ലംഘ്യമല്ലെതുമെ– തദ
നുചഹിരണ്യനും തത്വമൊന്നൂചിവാൻ– തവവചനമെത്രയും
സത്യമല്ലൊസഖെ– അനവരതമംബരെ നിന്നുദൂരസ്ഥമാം
അവനിയിലെ വൃത്താന്തമൊക്കെ ഗ്രഹിപ്പവൻ പടുതരവി [ 81 ] ദഗ്ദ്ധമാം ഗൃദ്ധ്രനും വാശത്തിലടിവൊടുമൊരിക്കൽ എന്നൊ
ൎത്തു കൊൾകഭവാൻ– വലിയ കുലയാനയും ഘൊരസൎപ്പങ്ങ
ളും ബലികളവരെങ്കിലും മാനുഷന്മാരുടെ വചനമതുകെൾ്ക്കയും
തല്ലുകൾകൊൾകയും അവരുടെ നിയൊഗെന നിന്നുകൂത്താ
ടിയും ശിവശിവതരങ്കെടുന്നില്ലയൊ പിന്നെയെന്തതിലൊ
രു ശതാംശം ഉൽക്കൎഷമില്ലാത്തനാം– സകലഭുവനങ്ങ
ളിൽ പ്രൌഢതെജൊഭരപ്രകടതരമൂൎത്തിയാം സൂൎയ്യനും
ചന്ദ്രനും ഒരു ദശയിലങ്ങഹൊരാഹുവക്ത്രാന്തരെ വിരവൊ
ടു പതിച്ചുഴന്നീടുന്നതില്ലയൊ– സലിലനിധിവാരിതന്നുള്ളി
ലുള്ളിൽ ചെന്നു സുലളിതസുഖം പൂണ്ടു സന്തതംമെവുന്ന വലി
യ ജലജന്തുവൃന്ദങ്ങളും വന്നിങ്ങു വലകളിലകപ്പെട്ടു ചാകുന്നു
തില്ലയൊ– സകലദിശിമെവുന്ന സൎവ്വജന്തുക്കളും സപദിവി
ഷയാനലെ ചെന്നുചാടിദ്രുതം സതതമപിവെന്തുഭസ്മീ ഭവി
ക്കും ദൃഢം– സുഖമസുഖമെന്നു തൊന്നുന്നതും നിഷ്ഫലം– (ഇ
നി വൃത്തഭെദം)–

ഇത്ഥം പറഞ്ഞു ഹിരണ്യക മൂഷികൻ ബദ്ധനായുള്ള
ചിത്രഗ്രീവപക്ഷിതൻ പാശം കടിച്ചുമുറിച്ചു സഖിയുടെ ക്ലെശം
കളഞ്ഞു മറ്റുള്ള മാടപ്പിറാ സംഘത്തിന്നുള്ളൊരു ബന്ധ
നം ഖണ്ഡിച്ചു സങ്കടം തീൎത്തു സുഖിച്ചുമെവീടിനാൻ– മാടപ്പി
റാക്കൾ്ക്കുനാഥൻകപൊതവും കൂടത്തുടൎന്നൊരുപക്ഷി വൃന്ദ
ങ്ങളും അന്നെത്തരാത്രിയിൽ തത്രവസിച്ചു കൊണ്ടന്നപാ
നാദി കഴിച്ചു യഥാസുഖം– യാത്രയും ചൊല്ലിഗമിച്ചൊര
നന്തരം തത്രവൃത്താന്തങ്ങൾ കാണ്കയാൽ കാകനും എത്ര
യുംപാരംപ്രസാദിച്ചു മൂഷികം മിത്രമാക്കീടുവാനിഛ്ശിച്ചുചൊ
ല്ലിനാൻ– ഭൊഭൊഹിരണ്യകവിസ്മയം വിസ്മയം ശൊഭ
നം തൽഭവാന്മൂഷികാഗ്രെസരൻ– നിന്നൊടുകൂടെസഖി [ 82 ] ത്വം ലഭിക്കെണം– എന്നുണ്ടുമൊഹം നമുക്കതു ചെയ്കനീ–
എന്നതുകെട്ടുപറഞ്ഞു ഹിരണ്യകൻ– നിന്നെ ഞാനാരെ
ന്നറിടഞ്ഞീലെടൊ സഖെ– ചൊന്നാൻ പതനകൻ കാക
നാകുന്നു ഞാൻ– എന്നാൽ ചിതം വരുത്തില്ലെന്നു മൂഷിക
ൻ– തങ്ങളിൽ ചെരുവാൻ സംഗതിയില്ലാത്ത നിങ്ങളും ഞ
ങ്ങളുന്തമ്മിലൊന്നിക്കുമൊ– ഭൊക്താക്കുൾ നിങ്ങളും ഭൊജ
നം ഞങ്ങളും ഒൎത്താൽ സഖിത്വമുണ്ടാകുമൊവായസാ– മൂഷി
കന്മാരെ ഭുജിക്കുന്നകാക്കെക്കു മൂഷികന്മാരിൽ കനിവു ജനി
ക്കുമൊ– കാകൻ പറഞ്ഞിതു നിന്നെ ഭുജിപ്പതിന്നെകനുണ്ട
ന്തകൻ എന്നുപെരാമവൻ– പക്ഷിപ്പരിഷയെ രക്ഷിച്ചനി
ന്നെയിപ്പക്ഷിയാകുന്ന ഞാൻ ഭക്ഷിക്കുമൊ സഖെ– തങ്ങളിലെ
കൻ കയൎത്തു വെന്നാകിലും തങ്ങളിലെതും ഫലിക്കയില്ലാ
ദൃഢം– ചൂട്ടെരിച്ചങ്ങു സമീപത്തു കാട്ടിയാൽ ചൂടുപിടിക്കുമൊ
സാഗരവാരിയിൽ– ക്ഷീണനായുള്ള ചിത്രഗ്രീവപക്ഷിയെ
ത്രാണനം ചെയ്തഭവാനെച്ചതിപ്പതിന്നാണുങ്ങളായുള്ള ഞ
ങ്ങൾ വാഞ്ഛിക്കുമൊ– നാണമില്ലാത്തവനാണല്ല നിൎണ്ണയം–
മൂഷികൻ ചൊല്ലിനാൻ ചാപല്യമെന്നുള്ള ദൊഷമിക്കാക ജാ
തിക്കൊക്കയുണ്ടെടൊ– ചാപല്യമുള്ളവർ ബന്ധുവായാൽ ജ
ന്മ സാഫല്യമില്ലാ വിനാശവും നിൎണ്ണയം– ശക്യമല്ലാതുള്ളകാ
ൎയ്യപ്രയത്നെന ശക്യമാക്കീടുവാൻ മൊഹം വൃഥാഫലം– വെ
ള്ളമില്ലാദ്ദിക്കിൽ വള്ളം നടക്കുമൊ വെള്ളത്തിലൊടുമൊ
ചാടും രഥങ്ങളും– ദുൎജ്ജനം വന്നു നിറഞ്ഞു ഭൂമണ്ഡലെ സജ്ജ
നം പാരം ചുരുങ്ങിച്ചമഞ്ഞിതു– എന്തെന്നുമെതെന്നുമാരെന്നു
മില്ലാത്ത ജന്തുക്കൾ ബന്ധുക്കളായാൽ ശരീരികൾ്ക്കെന്തുള്ളു
സൌഖ്യം മഹാമൂഢതാരൂപ സിന്ധുതൊയത്തിൽ കിടക്ക
യന്യെ സഖെ– പണ്ടുള്ള ശബ്ദമീബന്ധുവെന്നുള്ളൊരുര [ 83 ] ണ്ടക്ഷരം കൊണ്ടു കെട്ടിച്ചമച്ചിതു– ഇക്കാലമായതിന്ന
ൎത്ഥ മെന്തായതെന്നുൾക്കാമ്പിലൊൎക്കുന്ന മാനുഷൻ ദുൎല്ല
ഭം– സാരനെന്നാകിലും മുന്നന്തനിക്കുപകാരങ്ങൾ ചെ
യ്തൊരു ദെഹമെന്നാകിലും വീരനെന്നാകിലും വിദ്യാവിശെ
ഷെണ ധീരനെന്നാകിലും നല്ലപുരുഷനെക്കണ്ടാൽ മനു
ഷ്യൎക്കു ഞാനിപ്പുരുഷനെ പണ്ടുകണ്ടിട്ടുമില്ലെന്ന ഭാവംസ
ഖെ– വെണ്ടാതനത്തിനൊരുത്തൻ തുടങ്ങിയാൽ രണ്ടാ
മനായിപ്പുറപ്പെടും മറ്റെവൻ– അന്നവും പാലും കൊടുത്ത
ങ്ങു തന്മടി തന്നിൽ കിടത്തിലാളിക്കും മനുഷ്യനെ തന്നെ ക
ടിച്ചു കൊന്നീടുകെന്നല്ലാതെ പന്നഗത്തിന്നൊരു സംസാ
രമില്ലെടൊ– എന്നതു പൊലിന്നൊരുത്തനൊരുത്ത
നൊടന്യൊന്യ സൌഹാൎദ്ദമില്ല ഭൂമണ്ഡലെ– സ്നെഹമില്ലാ
തുള്ള പെണ്ണിന്നു തന്നുടെ ദെഹത്തിലൎദ്ധം പകുത്തു കൊ
ടുക്കിലും– തെല്ലുപൊലും വശത്താകയില്ലെന്നല്ല കൊല്ലുവാ
ൻ കൂടെ ശ്രമിച്ചുവെന്നുംവരും– ജാത്യാവിരുദ്ധമായുള്ള
വർ തങ്ങളിൽ ചെൎത്താലുമായവർ ചെരുകില്ലാ ദൃഢം– പൂ
ച്ചയൊടിജ്ജനം മൂഷികന്മാർചെന്നു ചെൎച്ചക്കു ഭാവിക്കന
ന്നായ്വരുന്നതൊ– അങ്ങൊട്ടുപകൃതി ചെയ്തുതില്ലെങ്കിലും
ഇങ്ങൊട്ടുപദ്രവിച്ചീടുന്നു ദുൎജ്ജനം– വ്യാഘ്രത്തെയാരാനു
പദ്രവിച്ചൊചെന്നു ശീഘ്രം കടിച്ചു കൊല്ലുന്നു പശുക്കളെ–
എന്നതുകൊണ്ടു പറഞ്ഞു ഞാൻ വായസാ– നന്നല്ലനാം ത
മ്മിലുള്ള സംമെളനം–

വായസം ചൊല്ലിനാൻ വാക്കിനുഹന്തതെമായ സം
ബന്ധമില്ലെതും മഹാമതെ– സാധൊഹിരണ്യകാ സഖ്യം
ഭവാനൊടു സാധിക്കയില്ലെങ്കിൽ എന്തിനു ജീവിതം– പ്രാ
യൊവ വെശെന കെവലം നമ്മുടെകായൊവസംഹൃതി [ 84 ] ചെയ്യുന്നതുണ്ടു ഞാൻ– ലൊഹവും ലൊഹവും തങ്ങളിൽ
ചെരുവാൻ മൊഹമുണ്ടെങ്കിൽ ദ്രവിപ്പിച്ചു ചെൎക്കെണം–പ
ക്ഷീമൃഗാദിയെ സ്വാധീനമാക്കുവാൻ ഭക്ഷണം മാധുൎയ്യ
മൊടു കൊടുക്കെണം– വിത്തം കൊടുത്തും ഭയപ്പെടുത്തും
മൂഢമൎത്യരെ സ്വാധീനമാക്കാം പതുക്കവെ– സാധുക്കൾ ത
ങ്ങളിൽ ചെരുവാനെകദാ സന്ദൎശ്ശനമ്മാത്രമെവെണ്ടു മൂഷി
കാ– മണ്കുടംവെക്കം പിളൎക്കാമിദംപുനഃ സംഘടിപ്പിപ്പാൻ
മഹാപ്രയത്നം സഖെ– പൊൻകുടം പൊട്ടിക്ക വൈഷമ്യമാ
യതു സംഘടിപ്പിപ്പാൻ പരാധീനമില്ലെടൊ– ദുൎജ്ജനാശ്ലെ
ഷവും സജ്ജനാശ്ലെഷവും ഇച്ചൊന്നപൊലെ ഭവിക്കും
ഹിരണ്യകാ– ഇന്നതു കൊണ്ടു ഭവദ്ദൎശനാദെവ വന്നിതു ന
മ്മുടെ സംബന്ധമുത്തമം– ചൊന്നാൻ ഹിരണ്യകൻ നന്നെ
ടൊ വായസാനിന്നൊടു സംഗമം ഭംഗമില്ലെതുമെ– സൊ
പകാരം മിത്രലക്ഷണം പ്രായെണ സാപകാരം ശത്രുലക്ഷ
ണം കെവലം– ആജീവനാന്തം ഭവിക്കെണമെ പിണ്ഡഭൊ
ജിയാം നിന്നൊടു സഖ്യം നമുക്കെടൊ– ഇത്ഥം നഖത്തൊ
ടുമാംസം കണക്കനെ ബദ്ധം തദാകാകമൂഷിക സ്നെഹവും–
അന്നപാനാദിചെയ്തീടുവാന്മൂഷികൻ തന്നുടെ പൊത്തിന്ന
കത്തു പുക്കീടിനാൻ– തൊഷിച്ചു കാകൻകടുവാ ഭുജിച്ചതിൽ
ശെഷിച്ചമാംസംഭുജിച്ചുവന്നീടിനാൻ–

കാകൻ പറഞ്ഞു ഹിരണ്യനൊടെകദാ പൊകുന്നു ഞാ
നെടൊ മറ്റൊരുകാനനെ– ഇദ്ദിക്കിലഷ്ടിക്കുകഷ്ടിച്ചു കിട്ടു
ന്ന തൊട്ടുംനമുക്കു സുഖം വരുന്നില്ലെടൊ– അങ്ങൊരു ദിക്കി
ൽ സരസ്സുണ്ടു നിൎമ്മലം അങ്ങൊരു ചങ്ങാതിയുമുണ്ടുബുദ്ധിമാ
ൻ– മന്ദരനെന്നു പെരായുള്ളമൽബന്ധു– സുന്ദരൻ ധാൎമ്മിക
ൻ കൂൎമ്മാധിനായകൻ– മത്സഖിയാകുന്നമന്ദരൻ വെണ്ടുന്ന [ 85 ] മത്സ്യാദിമാംസംനമുക്കുനൽകീടുവൊൻ– എന്നതുകെട്ടുപറ
ഞ്ഞു ഹിരണ്യനും എന്നയും തത്ര നീകൊണ്ടുപൊയീടെണം–
കൊറ്റിനു ദുഃഖംനമുക്കുമുണ്ടിദ്ദിക്കിൽ– മറ്റൊരു കൂറ്റുകാ
രില്ലാഞ്ഞു പാൎക്കുന്നു– അത്രദുഃഖന്തനിക്കെന്തെന്നുവായ
സം– തത്ര ചെന്നാൽകഥിക്കാമെന്നുമൂഷികൻ–കാകൻ ഹി
രണ്യനെ കൊക്കിലാക്കിക്കൊണ്ടു വെഗം പറന്നങ്ങുചെന്നുപ
റ്റീടിനാൻ– സ്വഛ്ശമായുള്ള മഹാതടാകത്തിന്റെ കഛ്ശപ്ര
ദെശെ സുഖിച്ചു വസിക്കുന്ന കഛ്ശവ ശ്രെഷ്ഠനെ കണ്ടുകുശലവും
പുഛ്ശിച്ചു മൂഷികം താഴത്തിറക്കിനാൻ– മന്ദരൻ ചൊദിച്ചുതാ
നെന്തെടൊമൎത്യമന്ദിരന്തന്നിൽ കരണ്ടുകടക്കുന്ന മന്ദെ ത
രൊത്സാഹിയാമാഖുവൃദ്ധനെ–സന്ദെഹമെന്ന്യെ പിടിച്ചു
കൊണ്ടന്നതും– കാകൻ പറഞ്ഞിതുമൂഷികന്മാരിൽ വെ
ച്ചെകൻ മഹാരാജരാജൻ ഹിരണ്യകൻ– ലൊകപ്രസിദ്ധ
നിദ്ദെഹവും ഞാനുമായെ കാന്തബന്ധുത്വമുണ്ടായി സാമ്പ്ര
തം– തൽഗുണം വൎണ്ണിച്ചു ചൊല്ലുവാൻ വാക്കിനു വല്ഗുത്വം എ
തുംമതിയല്ലമന്ദരാ– ദൈവാനുകൂല്യെനസഖ്യന്തുടങ്ങിയാൽ
ജീവാവസാനാന്തമല്ലൊ മഹാത്മനാം ഏവം മഹാഗുണം മ
റ്റുള്ളഭ്രവാസി ജീവജന്തുക്കൾക്കു കാണുന്നതില്ലെടൊ– പാ
ശെപതിച്ചൊരു മാടപ്പിറാക്കളെ പാശങ്ങൾ ഖണ്ഡിച്ചു രക്ഷിച്ചു
മൂഷികൻ– ദെശാന്തരെഷുപ്രസിദ്ധനമിദ്ദെഹം ഈശാന
പുത്രനാം വിഘ്നന്റെ വാഹനം– രണ്ടുശരീരമെന്നെഉള്ളു ഞ
ങ്ങൾക്കു രണ്ടുപെൎക്കും പ്രാണനൊന്നെന്നറികനീ– പണ്ടുപ
ണ്ടെമമബന്ധുവാകും ഭവാൻ കണ്ടു ബൊധിക്കുമീ മൂഷികന്റെ
ഗുണം– എന്നതു കെട്ടുപ്രസാദിച്ചു കഛ്ശപം മന്ദരൻ മന്ദമ്പറ
ഞ്ഞു തുടങ്ങിനാൻ അങ്ങുന്നിവിടെക്കു പൊരുവാനുള്ളൊ
രു സംഗതിയെന്തെന്നുരചെയ്കമൂഷികാ– ചൊന്നാൻഹി [ 86 ] രണ്യകൻ കൂൎമ്മരാജഭവാൻ– എന്നാലതും കെട്ടുകൊൾകാ
മഹാമതെ–

(2. ഭിക്ഷുമഠത്തിൽ എലിക്കു സംഭവിച്ചതു.)

ധന്യമാകുംമിഹിളാരൂപ്യസന്നിധൌ സന്യാസിഗെഹ
മുണ്ടെത്രയും‌ പാവനം– തത്രചൂഡാകൎണ്ണ✱നാമധെ
യൻ ബ്രഹ്മ ഗൊത്രപ്രധാനിപരിവ്രാജകൊത്തമൻ
വാണരുളുന്നു ദിനെദിനെ ഭിക്ഷയാപ്രാണമാത്രവൃ
ത്തി ചെയ്തുകൊണ്ടങ്ങിനെ– തത്രസ്വയം‌ പാകഭിക്ഷ കഴി
ഞ്ഞുടൻ പാത്രം സുരംഗയിൽവെക്കും രജനിയിൽ– പാത്ര
ത്തിലങ്ങു ശെഷിച്ചൊരുഭൊജനം മാത്രം ലഭിക്കും നമുക്ക
തു ഭൊജനം– അക്കാലമഗ്ഗൃഹെ വന്നു ബൃഹൽ സ്ഫിഗെന്നാ
ഖ്യനായുള്ളൊരു സന്യാസിഭൂസുരൻ– തത്രചൂഡാകൎണ്ണസ
ന്യാസിതന്നുടെ മിത്രമായുള്ള ബൃഹൽസ്ഫിക്കുമാദരാൽ തത്ര
വസിച്ചുപുരാണങ്ങൾ വായിച്ചുമിത്ര സന്യാസിയെ കെൾ്പിക്കു
മന്തരെ– മൂഷികന്മാരെ ഭയപ്പെടുപ്പാനുള്ള ഭീഷണിവാദ്യം
മുഴക്കിചൂഡാകൎണ്ണൻ– ആയതുകെട്ടു ചൊദിച്ചു ബൃഹൽസ്ഫി
ക്കുമായതെന്തിപ്പൊൾ തുടങ്ങിയൊഗീശ്വരാ– തെല്ലും പുരാ
ണശ്രവണത്തിലാഗ്രഹമില്ലാ ഭവാനെന്നുതൊന്നുന്നുമെ
സഖെ–✱✱ ഇഛ്ശയില്ലായ്ക കൊണ്ടല്ലെടൊവില്ലുകൊണ്ടൊച്ച
പ്പെടുക്കാതിരുന്നാൽ എലിവന്നു ഭിക്ഷെക്കുവെച്ചിരിക്കുന്ന
ചൊറൊക്കവെ ഭക്ഷിക്കുമായതു കൊണ്ടിതുചെയ്തുഞാൻ–
ഭാഷിതം കെട്ടുബൃഹൽസ്ഫിക്കുരചെയ്തു– മൂഷികന്മാരൊരു [ 87 ] കൂട്ടമൊ ഏകനൊ– ഏകനെയുള്ളു സമൂഹമില്ലാസഖെ– ഏ
കനെങ്കിൽ തന്റെ ഭിക്ഷാന്ന ഭക്ഷണം ഒന്നു തന്നെകാൎയ്യ
മെന്നു വരികയില്ലന്യപ്രയൊജനമുണ്ടായ്വരും ദൃഢം– എള്ളു
പകരം കൊടുത്തുതാനിങ്ങൊട്ടും എള്ളു മെടിക്കുന്ന ചണ്ഡാ
ലിമാതാവിനന്യമായിട്ടൊരുകാരണമുണ്ടെന്നു ധന്യനാം വി
പ്രനൊരുത്തൻ പറഞ്ഞിതു– എങ്ങിനെ സംഗതിയെന്നു
ചൂഡാകൎണ്ണൻ– എങ്കിലൊ കെട്ടുകൊൾ്കെന്നു ബൃഹൽ
സ്ഫിക്കും–

(3. സ്ത്രീ എള്ളു കൊടുത്ത് എള്ളു മെടിച്ചതു.)

ഞാനൊരു വിപ്രന്റെ മന്ദിരെചെന്നുടൻ സ്നാനവും ചെ
യ്തുവസിക്കും ദശാന്തരെ ചൊന്നാൻ ഗൃഹസ്ഥൻ
ഗൃഹണിയൊടിങ്ങൊട്ടു വന്നാലുമൊന്നുണ്ടുവെണ്ടു ന
മുക്കെടൊ– നാളക്കറുത്തവാവൂട്ടുവാൻ ഒന്നുരണ്ടാ
ളെ ക്ഷണിച്ചെച്ചു പൊന്നു ഞാനിന്നെടൊ– എള്ളു പുല്ലാ
ജ്യഭൊജ്യാദിസംഭാരങ്ങൾ എല്ലാം വഴിപൊലെ സംഭരി
ച്ചീടുക– ചൊല്ലിനാളപ്പൊൾ ഗൃഹണിയും നമ്മുടെ ഇല്ലത്തൊ
രു വസ്തുവില്ലാസംഭാരങ്ങൾ– കൊപം കലൎന്നു ചൊന്നാൻ
ദ്വിജൻനിന്നുടെ ലൊഭം ചിതമല്ല പൊടിവിലക്ഷണെ–
അന്നന്നു കൃത്യം കഴിക്കെണമല്ലാതെ പിന്നെക്കു നാളെ
ക്കു മറ്റന്നാളെക്കെന്നും– അങ്ങിനെ സംഭരിക്കുന്ന മൎത്യ
നുമെൽ എങ്ങിനെ കൎമ്മമെന്നാരാനറിഞ്ഞിതൊ–

(4. കുറുക്കൻ വില്ലും തിന്നു ചത്തതു)

പണ്ടൊരു കാട്ടാളനസ്ത്രവും ചാപവും കൊണ്ടുപുറപ്പെട്ടു
കാടുപുക്കീടിനാൻ– മാനിനെ ശസ്ത്രംപ്രയൊഗിച്ചു
കൊന്നുടൻ– താനെച്ചുമന്നുനടന്നു പൊകുംവി
ധൌ– വമ്പനായുള്ളൊരു പന്നിയെ കണ്ടു നല്ലമ്പു
പ്രയൊഗിച്ച നെരമപ്പന്നിയും– വെടനെച്ചാടിക്കടിച്ചു കൊ
ന്നാശു താൻ– കൂടെപ്പതിച്ചു മരിച്ചു വീണീടിനാൻ– ദംഷ്ട്രി [ 88 ] കനെന്നു നാമത്തെ ധരിച്ചൊരു ക്രൊഷ്ടാവുമപ്പൊളവി
ടെക്കുവന്നിതു– ഇന്നെക്കു ഭക്ഷണം വെടന്റെ വിഗ്രഹം– പി
ന്നെനാളെക്കുമൃഗത്തിന്റെ ഭക്ഷണം– പന്നിയെക്കൊണ്ടു
മറ്റന്നാളുമിങ്ങിനെ– തിന്നീടുമാറെന്നുറച്ചു മനക്കാമ്പിൽ–
ഇന്നിനി പ്രാതൽക്കു വില്ലിന്റെ ഞാണിതു നന്നെന്നുകല്പി
ച്ചു ചെന്നുകടിച്ചുടൻ– കുത്തിക്കുഴിയെക്കുലച്ചവിൽജ്യാവി
ന്മെൽ എത്തിക്കടിച്ചവൻ ഖണ്ഡിച്ചനെരത്തു– വില്ലിന്മുനകൊ
ണ്ടുമാറത്തു നല്ലൊരു തല്ലുകൊണ്ടപ്പൊഴെചത്തുവീ
ണീടിനാൻ–

എന്നതു കൊണ്ടു പറഞ്ഞു ഞാൻ ബ്രാഹ്മണി അന്ന
ന്നു കൃത്യം കഴിച്ചെചിതംവരൂ എള്ളൊടുകൂടെപ്പചിച്ചീടു
മൊദന മെല്ലൊകൃസാരമെന്നുള്ളൊരുസാധനം– ആയ
തിന്നു തിലംകുത്തിത്തൊലി കളഞ്ഞായ വണ്ണം‌ നീയുണ
ക്കീടെണംപ്രിയെ– പിറ്റെദ്ദിനമവളെള്ളു കുത്തിച്ചെറി✱ മു
റ്റത്തുണക്കുവാൻചിക്കിനിൽക്കും വിധൌ– കുക്കുടം വന്നു
തൊട്ടങ്ങുമിങ്ങും ചിന്തിദുൎഘടമാക്കിച്ചമച്ചൊരനന്തരം–
ശൊധനചെയ്യാത്തൊരെള്ളു കൊടുത്തങ്ങു ശൊധനഞ്ചെ
യ്തതിലത്തെ വാങ്ങീടുവാൻ ഭാവിച്ചു ചണ്ഡാലിമാതാവി
നൊടങ്ങു ചൊദിച്ചു മെല്ലെ ഗൃഹസ്ഥന്ദ്വിജൊത്തമൻ– എ
ങ്ങുപൊവാൻ തുടങ്ങുന്നു നീയെന്നവൻ എള്ളു മാറാൻ ഗമി
ക്കുന്നു ഞാനെന്നവൾ– അങ്ങനെ അല്ല ഞാൻ ബൊധിച്ചു
മറ്റൊരു സംഗതികൂട്ടുവാൻ പൊകുന്നു വെന്നവൻ– എന്ന
തു കൊണ്ടിഹമൂഷികന്റെ സ്ഥിതിക്കന്യം പ്രയൊജനമു
ണ്ടെന്നുനിൎണ്ണയം–

ഇത്ഥമ്പറഞ്ഞു ഖനിത്രെണ ഭൂതലെ കുത്തിക്കുഴിച്ചൊ [ 89 ] രു നെരത്തു കാണായി നമ്മുടെ വക്കൽപ്രയത്നെനലബ്ധ
മാം സ്വമ്മുള്ളതൊക്കെ കരസ്ഥമാക്കീടിനാൻ– അന്നുതു
ടങ്ങി ദരിദ്രനായെഷ ഞാൻ– ഇന്നും നിലെക്കുവന്നില്ലെ
ടൊ മന്ദരാ– അഷ്ടിയില്ലായ്ക കൊണ്ടെന്റെ ശരീരവും പു
ഷ്ടിയില്ലാതെയാമെന്തു ചെയ്യാവതും– വൃഷ്ടിയില്ലാഞ്ഞാൽ
നദികളും വറ്റീടും– ഇഷ്ടിയില്ലാഞ്ഞാൽ ദ്വിജന്മാരിളപ്പെ
ടും– തുഷ്ടിയല്ലാഞ്ഞാൽ മനുഷ്യൻ മഹാജളൻ– കൃഷ്ടിയി
ല്ലാഞ്ഞാൽ വിളവും കുറഞ്ഞുപൊം– യഷ്ടിയില്ലാഞ്ഞാൽ
നടക്കുമൊവൃദ്ധരും– സൃഷ്ടിയില്ലാഞ്ഞാൽ പ്രജകളുണ്ടാ
കുമൊ– പട്ടിയില്ലാഞ്ഞാൽ ഗൃഹത്തിന്നുറപ്പില്ല– ചെട്ടിയി
ല്ലാഞ്ഞാൽ മുഴുക്കുമൊവാണിഭം– കുട്ടിയില്ലാഞ്ഞാൽ പ
ശുക്കൾ കറക്കുമൊ– ചട്ടിയില്ലാഞ്ഞാൽ ദരിദ്രൻ പചിക്കു
മൊ– കെട്ടുചൂഡാകൎണ്ണനാകുന്ന സന്യാസികെവലന്താ
നെ പറയുന്നവാൎത്തകൾ– അൎത്ഥമുണ്ടെങ്കിൽ സമസ്ത ജന്തു
ക്കൾ സമൎത്ഥരായീടുമതില്ലാത്ത പൂരുഷൻ വ്യൎത്ഥം ശരീരം
വഹിക്കുന്നു സൎവ്വംനിരൎത്ഥമജ്ജീവന്റെ ജീവസന്ധാരണം–
നമ്മുടെ ഭിക്ഷാന്ന ഭൊജിയാം മൂഷികൻ സ്വമ്മുനശിച്ചതു മൂ
ലംപരവശൻ– ദ്രവ്യമുണ്ടെങ്കിലെ ബന്ധുക്കളുണ്ടാവു– ദ്രവ്യ
മില്ലാത്തവനാരുമില്ലാഗതി– ഭവ്യനെന്നാകിലും ദിവ്യനെ
ന്നാകിലും ദ്രവ്യമില്ലാഞ്ഞാൽ തരംകെടും നിൎണ്ണയം– ഏവം
പറയുന്ന സന്യാസിയെച്ചെന്നു സെവിച്ചു ജീവനം രക്ഷിക്ക
ദുൎഘടം– മറ്റൊരു ദിക്കിനു പൊകായ്കിൽ നമ്മുടെ മാറ്റിത്വ
മിപ്പൊഴൊഴികയില്ലെന്നു ഞാൻ തെറ്റന്നു ചിന്തിച്ചുറ
ച്ചു പുറപ്പെട്ടു മുറ്റും ഭവാനെ സമാശ്രയിച്ചെനഹം–

പൊയ്യല്ലിരപ്പാളിയായാൽ മഹാകഷ്ടം– അയ്യൊമ
രിച്ചെങ്കിലാപത്തൊഴിഞ്ഞിതു– കയ്യും പരത്തിപ്പിടിച്ച [ 90 ] ങ്ങു യാചനം ചെയ്യുന്ന ദീനത്വം ഒൎത്താൽ ജ്വലിക്കുന്ന തീയ്യി
ൽ പതിച്ചു ശരീരം ദഹിപ്പിക്കും ഈയൽ കുലത്തി✱ൽ പിറക്ക
തന്നെസുഖം– കണ്ടഭൊഷ്കൊക്കവെ ജല്പിക്കയെക്കാട്ടിൽ
മിണ്ടാതൊരെടത്തിരിക്ക തന്നെ ഗുണം– കണ്ടപെണ്ണുങ്ങ
ളെ ദൊഷപ്പെടുക്കയിൽ ഷണ്ഡനായിട്ടുപിറക്ക തന്നെശുഭം–
ബൌദ്ധനെസ്സെവിച്ചു ജീവിക്കയെക്കാട്ടിൽ ഊൎദ്ധ്വം വ
ലിച്ചുമരിക്ക തന്നെശുഭം– ചെമ്മെ ദരിദ്രനായുത്ഭവിക്കെ
ക്കാട്ടിൽ അമ്മെക്കു ഗൎഭംസ്രവിക്ക തന്നെഗുണം– രൊഗം
പിടിച്ചുവപുസ്സിന്റെ വൎക്കത്തു വെഗം ക്ഷയിച്ചുപൊമെന്ന ക
ണക്കനെ ദെഹിയെന്നക്ഷരം ചൊല്ലും ജനത്തിന്റെ ദെഹ
ത്തിൽ നിന്നുമാറുമ്മഹാലക്ഷ്മിയും– ലബ്ധമായുള്ളതിൽ തൃപ്തി
യില്ലാതുള്ളലുബ്ധനൊരിക്കലും സൌഖ്യമില്ലാസഖെ– അ
ല്പമെന്നാലും ലഭിച്ചതിൽ സന്തൊഷം ഉല്പന്നമാകുന്ന മാനു
ഷൻമാനുഷൻ– ഇങ്ങിനെയുള്ളൊരു സന്തൊഷിയാമവൻ
എങ്ങുമെ ചെന്നാൽ ദുഃഖം വരാനില്ലെടൊ– തൊലുകൊണ്ടു
പാദെചെരിപ്പുള്ളവനു ഭൂലൊകങ്ങൾ ചൎമ്മ സംഭൂതങ്ങളല്ല
യൊ– കിട്ടുന്നതിൽ തൃപ്തിയുണ്ടെങ്കിൽ മാനുഷൻ ഒട്ടും മനഃക്ലെശ
മില്ലെടൊമന്ദരാ– എന്നതുകൊണ്ടു ഞാനെപ്പൊഴും വൈ
രാഗ്യം എന്നുള്ള സൽഗുണം കൈക്കൊണ്ടു സാമ്പ്രതം– ധ
ൎമ്മമെതെന്നു ചൊദിച്ചാനൊരു നരൻ നിൎമ്മലം കാരുണ്യമെന്ന
തിനുത്തരം– സൌഖ്യമെതെന്നു ചൊദിച്ചതിനുത്തരം മു
ഖ്യം മഹാവ്യാധികൂടാതെവൎത്തനം– സാദ്ധ്യമെതെന്നു ചൊ
ദിച്ചതിനുത്തരം സാധുസംസൎഗ്ഗെണ വൈരാഗ്യ സംഭവം–
ബൊദ്ധ്യമെതെന്നു ചൊദിച്ചതിനുത്തരം ബുദ്ധ്യാപരാൽ്പ
ര വിജ്ഞാനമുത്തമം– [ 91 ] ശാസ്ത്രം ഗ്രഹിച്ചതു കൊണ്ടുമതിയല്ല ശാസ്ത്രൊക്തമാ
ചരിക്കാതെ ഫലംവരാ– എത്രയും നല്ലകഷായമെന്നാകിലും
മാത്രം കുടിക്കാതെ രൊഗംശമിക്കുമൊ– ഗ്രന്ഥം കരത്തിലു
ണ്ടായാൽ മതിയല്ല ചന്തത്തിലൎത്ഥം ഗ്രഹിച്ചെ ഫലംവരൂ–അ
ന്ധനായുള്ള വൻദീവംകരത്തിങ്കൽ എന്തിനടന്നാൽ വഴി
യറിഞ്ഞീടുമൊ– എന്തിന്നനെകം പറയുന്നുതാനെന്റെ ബ
ന്ധുവായെന്നെപ്പൊറുപ്പിക്കിലുത്തമം– തങ്ങടെ സ്ഥാനങ്ങ
ൾ വിട്ടുപൊകുന്നവൎക്കെങ്ങുമെ ചെന്നാൽ സുഖംവരത്തില്ലെ
ടൊ– ദന്തം നഖം ക്ലെശമിത്യാദി നല്ലൊരു ചന്തമുണ്ടം ഗെഷു
ചെൎന്നിരിക്കുംവിധൌ– പെട്ടന്നു ഗാത്രത്തിൽ നിന്നുവിട്ടാല
തു തൊട്ടാൽ കുളിക്കെണമെന്നുവന്നീലയൊ–

എന്നതുകെട്ടുപറഞ്ഞിതു മന്ദരൻ– തന്നുടെദിക്കുവെ
ടിഞ്ഞു പൊയീടിലും തെല്ലും മനദൊഷമില്ലാത്ത പൂരുഷൻ ചെ
ല്ലുന്നദിക്കിൽ സുഖിച്ചിരിക്കായ്വരും– അന്നങ്ങൾ ആകാശഗം
ഗാതടെ നല്ല പൊന്നും സരൊജാകരത്തെത്യജിച്ചിങ്ങുമന്നി
ടന്തന്നിലെപ്പങ്കജപ്പൊയ്കയിൽ തന്നെ സുഖിച്ചു വസിക്കുന്ന
തില്ലെയൊ– മന്ദത്വവും മഹാവ്യാധിയും സൎവ്വദാ സുന്ദരീമാരു
മായുള്ള സംസൎഗ്ഗവും– ജന്മഭൂമി സ്നെഹമെന്നുള്ളതും മഹാദു
ൎമ്മൊഹികൾ്ക്കെ ഭവിപ്പൂ ഹിരണ്യകാ– ഉത്സാഹവും നല്ല വിദ്യയും
ബൊധവും സത്സംഗമങ്ങളും സൽക്കൎമ്മധൎമ്മവും ഇങ്ങിനെയു
ള്ളഗുണങ്ങൾ തികഞ്ഞവൎക്കെങ്ങുമെ ചെന്നാലുമല്ലലില്ലെതു
മെ– തന്നുടെദിക്കെന്നും അന്യദിക്കെന്നുമിദ്ധന്യരാം നി
ങ്ങൾക്കു ഭെദമില്ലാദൃഢം– എന്നതു കൊണ്ടുപറഞ്ഞു ഞാ
ൻമൂഷികാ– നന്നിഹനമ്മൊടുകൂടെനിവാസവും– മെഘത്ത
ണലിലിരുന്നു സുഖിക്കയും– ശാകാദിസസ്യങ്ങൾ കൊണ്ടു
മൊദിക്കയും യൌവനമുള്ളൊരുനാരിയൊടൊന്നിച്ചു നി [ 92 ] ൎവ്വെ ദഹീനം വിനൊദിച്ചിരിക്കയും അല്പകാലം കൊണ്ടു നാസ്തി
യാം ഒട്ടും വികല്പമില്ലെന്നു ധരിച്ചു കൊൾകഭവാൻ– കാകൻ
പറഞ്ഞിതു സത്യം കഥിപ്പതിനെകൻ ഭവാനെവകൂൎമ്മചൂഡാ
മണെ– സത്തുക്കൾക്കാപത്തു വന്നാൽ നികത്തുവാൻ സത്തു
ക്കൾ തന്നെ സമൎത്ഥരാകുംദൃഢം– ആനക്കുഴിയിൽ നിന്നാന
യെക്കെറ്റുവാൻ ആനയല്ലാതെ പിന്നെകനുണ്ടാകുമൊ–
കുണ്ടുള്ളകായലുന്തൊടുമന്വെഷിച്ചു കൊണ്ടുനടക്കുന്നു മത്സ്യാ
ദി ജന്തുക്കൾ– വെണ്ടും മധുവുള്ള പുഷ്പങ്ങളിൽ ചെന്നു വണ്ടും
മധുരസമുണ്ടുമെവീടുന്നു– രാജഹംസങ്ങളും രാജീവ വൃന്ദ
ത്തിൽ ആ ജീവനാന്തംവസിക്കുന്നുമന്ദരാ– എന്നതുപൊ
ലെ ഹിരണ്യൻ തവാന്തികെ വന്നുവസിക്കുന്നു ഞാനുമവ്വണ്ണ
മെ–

ഇത്ഥംപറഞ്ഞങ്ങിരിക്കും ദശാന്തരെലുബ്ധകാ സ്ത്ര
ത്തെ ഭയപ്പെട്ടൊരുമൃഗം ചിത്രാംഗനെന്നുപെരായവൻ
വെഗെന തത്രാഗമിച്ചൊരു നെരത്തുമന്ദരൻ– സ്വാഗതം
ചൊദിച്ചു സല്കാരവും ചെയ്തു– വെഗതൊ ഭൊജനം നല്കിപ്പ
റഞ്ഞിതു– എങ്ങുന്നു താനത്ര വന്നുമഹാമതെ– ഞങ്ങടെ ദി
ക്കിനെ ശുദ്ധമാക്കീടുവാൻ– പാടവമൊടെ പറഞ്ഞു ചിത്രാം
ഗനും– വെടനെപ്പെടിച്ചു മണ്ടിവരുന്നു ഞാൻ– പ്രൌഢരാം
നിങ്ങളെക്കണ്ടനെരം നമുക്കാടലെല്ലാമിന്നു തീൎന്നുകൂൎമ്മെ
ശ്വരാ– മന്ദരൻ ചൊല്ലിനാൻ ഇദ്ദിക്കുതന്നുടെ മന്ദിരമെന്നു
ധരിച്ചുകൊൾകഭവാൻ– ഒന്നിനും ദുഃഖമില്ലെന്നൊടു കൂടി
യാൽ ഇന്നുതുടങ്ങിമൽപ്രാണതുല്യൻ ഭവാൻ– ആഖുപ്ര
വരൻ ഹിരണ്യനിദ്ദെഹവും കാകപ്രവീരനും രണ്ടുപെർമുന്ന
മെ അത്രാഗമിച്ചിതുമിത്ര ഭാവാൽ ഇന്നുചിത്രാംഗനാകും
ഭവാനും തഥാവിധൻ– മന്യെ സുഹൃല്ലാഭസമ്പത്തിനെ [ 93 ] യൊഴിച്ചന്യസമ്പത്തു സമ്പത്തായ്വരുന്നിതൊ– അത്രാന്ത
രെവനെ ഭക്ഷണാൎത്ഥം മുദാ ചിത്രാംഗസാരംഗമങ്ങുപൊ
യീടിനാൻ– മദ്ധ്യാഹ്നകാലം കഴിഞ്ഞൊരനന്തരം– മന്ദര
ന്താനും ഹിരണ്യനും കാകനും– എന്തെവരാഞ്ഞു ചിത്രാംഗ
ൻ എന്നിങ്ങിനെ സ്വാന്തെ വിചാരിച്ചു ഖെദിച്ചുമെവിനാർ–
കാകൻ മൃഗത്തെത്തിരഞ്ഞു പുറപ്പെട്ടു വെഗംവനാന്തരെ
ചെന്നുനൊക്കും വിധൌ– വെടൻ കണിവെച്ചചൎമ്മപാശെ
ചെന്നു ചാടിശരീരവും കെട്ടുപെട്ടങ്ങിനെ തത്രകിടക്കുന്ന
ചിത്രാംഗനെക്കണ്ടു– സത്രാസശൊകെനചൊദിച്ചുവാ
യസം– ഘൊരപാശത്തിൽ പതിപ്പതിനെന്തൊരു കാര
ണം സാരംഗവീരചൂഡാമണെ– കാരണം പിന്നെകഥി
ക്കാം ഹിരണ്യനെ പാരാതെ കൂട്ടിച്ചുകൊണ്ടുപൊന്നീടുകാ–
ഇത്തരംചിത്രാംഗഭാഷിതം കെട്ടങ്ങു സത്വരം കൊണ്ടന്നു
മൂഷികാധീശനെ– മൂഷികാധീശനും ചൊദിച്ചു തന്നുടെ
വെഷമെന്തിങ്ങിനെ ബന്ധമായീടുവാൻ– ചിത്രാംഗനും
പറഞ്ഞീടിനാനാപന്നമിത്രഭവാനെന്റെ പാശംമുറിച്ചാ
ലും– അത്യന്തവൈരിയാംവെടൻ വരുമ്മുമ്പെ നിത്യ
മല്ലാതുള്ള ദെഹവും കൊണ്ടുനാം അങ്ങൊരു ദിക്കിനുമാറി
പ്പതുക്കവെ സംഗതിയൊക്കപ്പറഞ്ഞു കൊള്ളാംസഖെ
പ്രൌഢനായുള്ള ഞാനന്തികെനിൽക്കവെ വെടനെപ്പെടി
ക്കരുതെന്നു മൂഷികൻ– എങ്കിൽ ശ്രവിച്ചാലുമെന്നു ചിത്രാം
ഗനും– ശങ്കാവിഹീനം പറഞ്ഞു തുടങ്ങിനാൻ–

(5. മാനിന്റെ ബാല്യകഥ.)

ആറുമാസം പുക്കബാലനായുള്ളനാൾ കൂറുള്ളമാ
താവുവെൎപെട്ടിരിക്കവെ– വെടൻ വരുന്നതു ക
ണ്ടുഭയപ്പെട്ടു കൂടയുള്ള മൃഗക്കൂട്ടങ്ങൾ മണ്ടിനാ
ർ– ഒടുവാൻ കൂടാഞ്ഞുഴലുമെന്നെ തദാ വെടൻ പിടിച്ച [ 94 ] ങ്ങു കൊണ്ടുപൊയീടിനാൻ– കെട്ടുവരുത്താതെ കൊണ്ടു
ചെന്നാദരാൽ നാടുവാഴിക്കവൻ കാഴ്ചവെച്ചീടിനാൻ–
ആടും പശുക്കുളും രാത്രൌവസിക്കുന്ന കൂടുതുറന്നതിലാ
ക്കിനാൻ മന്നവൻ– പുല്ലും ജലവും നമുക്കു നൽകി സദാ
തെല്ലും മുഷിക്കാതെനമ്മെവളൎത്തിതു– ഏകദാരാത്രൌ
ശയിക്കുന്ന നെരത്തു മെഘശബ്ദം കെട്ടുസന്തുഷ്ടനായി ഞാ
ൻ താനെമനൊരഥംചിന്തിച്ചു ചൊല്ലിനെൻ– ഞാനെവം
എത്രനാൾ പാൎക്കെണ്ടു ദൈവമെ– കാനനെവൃഷ്ടിചൊരി
യുന്നനെരത്തു ഞാനനെകം മൃഗക്കൂട്ടത്തിലൊന്നിച്ചു കൂടിച്ച
രിക്കയും ചാടിക്കളിക്കയും ഓടിത്തിരിക്കയും തെടിനടക്കയും
എന്നുള്ളലീലാവിധങ്ങൾക്കഹൊ നമുക്കെന്നുവാൻ സംഗതി
കൂടുന്നു ദൈവമെ– എന്നു ഞാൻ താനെപറഞ്ഞതു ഭൂപാല
നന്ദനൻ കെട്ടിങ്ങെഴുന്നെള്ളി നിന്നുടൻ നാലുഭാഗം നൊ
ക്കിയാരെയും കണ്ടില്ല– ബാല സാരംഗം മനുഷ്യരെപ്പൊ
ലൊരു വാക്കുപറകയൊ എന്തൊരു വിസ്മയം– പെക്കുലദെ
വതാ വന്നു ബാധിക്കയൊ– പെക്കൂത്തുകാട്ടും പിശാചുക
ൾ വന്നിങ്ങു രാക്കൂറ്റിൽ മാനിനെ കൊണ്ടുമിണ്ടിക്കയൊ–
നീതിജ്ഞനെങ്കിലുമിങ്ങിനെ ശങ്കിച്ചു ഭീതിജ്വരം പിടിപെ
ട്ടു വിറച്ചു കൊണ്ടന്തഃപുരത്തിൽ പതുക്കെ പ്രവെശിച്ചു സന്ത
പ്തനായിശ്ശയിച്ചു നൃപാത്മജൻ– പെയ്യും പിരാന്തും പറഞ്ഞു
തിരുമെനികായുന്നിതെന്തൊരു കഷ്ടമെന്നിങ്ങിനെ സെ
വകന്മാരും ജനനിയുമുണ്ണിക്കു ദെവതാ പീഡയെന്നൊൎത്തു
ഗണികനെ കൂട്ടിച്ചു കൊണ്ടന്നു പ്രശ്നവും വെപ്പിച്ചു കെട്ടു വി
ചാരം തുടൎന്നൊരനന്തരം– ദൈവജ്ഞനാമൊരു വിദ്വാൻ
ഉരചെയ്തു– വൈവശ്യമെന്തിനു രാജപുത്രവിഭൊ മൎത്യ
രെപ്പൊലെ മൃഗങ്ങളുമ്മന്ത്രിക്കും– അത്യന്തസങ്കടെ ശങ്കകൂ [ 95 ] ടാതവർ ഗൂഢസ്ഥലങ്ങളിൽ തന്റെ മനൊരാജ്യമൂഢപ്ര
മൊദം കഥിക്കും മൃഗങ്ങളും– എന്നതു കെട്ടുഭയപ്പെടെണ്ടാ ഭവാ
ൻ ഇന്നു തുടങ്ങിജ്വരം ശമിക്കും ദൃഢം– തത്വംഗ്രഹിച്ചൊരുനെ
രം കുമാരനും ചിത്തം തെളിഞ്ഞുപനിയും ശമിച്ചിതു– അ
ന്നെരമെവന്നു കെട്ടഴിച്ചാദരാൽ എന്നെയും മൊചിച്ചയച്ചു
നൃപാത്മജൻ– അങ്ങിനെ ബാല്യകാലത്തു നമുക്കൊരു സം
ഗതിഉണ്ടായിബദ്ധനായീടുവാൻ– അന്നങ്ങനുഭൂതമായു
ള്ള ബന്ധനം ഇന്നും നമുക്കു ഭവിച്ചു ഹിരണ്യകാ– എന്ന
തു കൊണ്ടു പറഞ്ഞു ശരീരികൾ്ക്കിന്നതെ വന്നുഭവിപ്പുവെന്നി
ല്ലെടൊ–

അങ്ങിനെ തമ്മിൽ പറഞ്ഞിരിക്കും വിധൌ തങ്ങടെ ബ
ന്ധുവാം കൂൎമ്മാധിരാജനും ബന്ധുവൃത്താന്തം ഗ്രഹിപ്പാൻ പുറ
പ്പെട്ടുബന്ധനസ്ഥാനത്തു ചെന്നിരുന്നീടിനാൻ– അപ്പൊൾ
പറഞ്ഞു ഹിരണ്യകൻഹന്തതാൻ ഇപ്പൊളിവിടെക്കു വന്നതു
നന്നല്ല– കണ്ടകൻ വെടൻപൊൽ വരുന്നെരം ഞങ്ങൾ മണ്ടി
ത്തിരിപ്പാൻ സമൎത്ഥരല്ലൊസഖെ– തൊയത്തെ വിട്ടുകരെ
ക്കു സഞ്ചാരമിത്തൊയത്തിലുള്ള ഭവാന്മാൎക്കു സങ്കടം– മന്ദ
സഞ്ചാരിയാകും ഭവാനെ ശ്ശഠൻ വന്നുപിടിക്കയല്ലല്ലീ മഹാ
മതെ– മന്ദരൻ ചൊല്ലിനാനെന്തു ചെയ്യാവതു– മന്ദഭാഗ്യ
ത്വം നമുക്കുവരുമെങ്കിൽ വന്നതു വന്നുഭവാന്മാരെ വെൎപി
രിഞ്ഞങ്ങു വസിപ്പാനെളുതല്ലിനിക്കെടൊ– ബന്ധുക്ക
ളൊടു വെർപെട്ടാൽ മനസ്സുമങ്ങന്ധമായീടും വിഷാദമാമം
ബുധൌമജ്ജനം ചെയ്യും മമത്വമെറീടുന്ന സജ്ജനത്തി
ന്റെ സ്വഭാവമെവംസഖെ– എന്നുപറഞ്ഞങ്ങിരിക്കുന്ന നെര
ത്തു വന്നുകൃതാന്തനെപ്പൊലെ കിരാതനും– അപ്പൊൾ ഹി
രണ്യൻമൃഗത്തിന്റെ പാശവും കെല്പൊടുകണ്ടിച്ചുമണ്ടി [ 96 ] ത്തിരിച്ചിതു– ചിത്രാംഗസാരംഗവുമ്മഹാകാകനും തത്രനി
ന്നാശു ഗമിച്ചൊളിച്ചീടിനാർ– മന്ദം നടക്കുന്നമന്ദരകൂൎമ്മത്തെ
വന്നുപിടിച്ചു വനചരൻ വെഗെനെ വില്ലിന്റെ ഞാണു കൊ
ണ്ടാശു ബന്ധിച്ചൊരു കല്ലിന്റെ ചൊട്ടിൽ ഉറപ്പിച്ചുവെച്ചുടൻ–
മറ്റൊരുജന്തുവെ ചെന്നുകൊന്നീടുവാൻ മറ്റൊരുദിക്കി
നു പൊയൊരനന്തരം– കാകൻ മൃഗം മൂഷികൻ മൂവരുന്തദാ
ശൊകംമുഴുത്തുകരഞ്ഞു വിരഞ്ഞുടൻ– അന്തികെ വന്നൊ
രു നെരത്തു മന്ദരൻ യന്ത്രിതനായ്കിടന്നെവം ഉരചെയ്തു– എ
ന്തിനുകെഴുന്നു ബന്ധുക്കളെ നിങ്ങൾ– എന്തിങ്ങുസങ്കടം നി
ങ്ങൾ ജീവിക്കവെ– ബന്ധുവെന്നിങ്ങിനെ രണ്ടക്ഷരം ജഗ
ൽ ബന്ധുവാം സ്രഷ്ടാവുകല്പിച്ചതല്ലയൊ– പുത്രൻ സഹൊ
ദരൻ മാതാ ജനകൻ കളത്രവും ഭൃത്യനും ആപത്സമാഗമെ
മിത്രങ്ങളെപ്പൊൽ ഉപകരിക്കില്ലതു സത്യമതൊൎക്ക പു
രാണസാരങ്ങളിൽ– മിത്രന്റെ പുത്രനാം സുഗ്രീവവാനര
ൻ മിത്രഭാവെനെവൎത്തിക്ക കൊണ്ടല്ലയൊ മിത്രവംശൊത്ഭ
വൻ ശ്രീരാമഭദ്രനും വൃത്ത്രാരിവൈരിയാം രാത്രിഞ്ചരെന്ദ്ര
ന്റെ വക്ത്രങ്ങൾ പത്തും ശരംകൊണ്ടു ഖണ്ഡിച്ചു ധാത്രിത
ലന്തന്നിലിട്ടുരുട്ടിത്തദാ പത്രികൾക്കാഹാരമാക്കിച്ചമച്ചു ജ
ഗത്രയത്രാണവും ചെയ്തിതുരാഘവൻ– എന്നതു കൊണ്ടു
സുഹൃല്ലാഭമിങ്ങിനെ വന്നതുകൊണ്ടു നമുക്കുവിപത്തിനു
സംഗതിയില്ലിഹ സംശയമില്ലെടൊ– മംഗലന്തന്നെ ഭവി
ക്കുംക്രമെണമെ –

തത്രാന്തരെ ഹിരണ്യാഖ്യനാം മൂഷികൻ ചിത്രാംഗ
വായസന്മാരൊടു ചൊല്ലിനാൻ– ചിത്രാംഗ സാരംഗവീര
ഭവാൻ ചെന്നുമിത്രാംഗരക്ഷണം ചെയ്വാൻ സരസ്തടെ ച
ത്തപൊലെകിടന്നീടെണമന്നെരം എത്തുന്നവെടനെ [ 97 ] ച്ചെണ്ടകൊട്ടിക്കെണം– കാകഭവാനും മൃഗത്തിന്റെ മെ
ലിരുന്നാ കുലംകൂടാതെ കൊക്കിന്മുനകൊണ്ടു കൊത്തുന്ന
പൊലെ നടിക്കെണമന്നെരം അത്യന്തമൂഢനാം വെട
ൻമൃഗമിതു ചത്തുവെന്നൊൎത്തു കൃതാൎത്ഥനായ്വന്നീടും– ഉ
ത്താനബുദ്ധിൾക്കു✱ണ്ടൊവിവെകവും– കാണിനെരം കൊ
ണ്ടുകൂൎമ്മത്തെ ബന്ധിച്ച ഞാണും കടിച്ചു ഖണ്ഡിക്കുന്ന
തുണ്ടുഞാൻ– മന്ദരൻവാപിയിൽ ചാടിമുങ്ങും ദ്രുതം– മന്ദ
നാംവെടൻഗ്രഹിക്കയുമില്ലെടൊ– ഉള്ളിൽ പ്രസാദെന
മാനിനെ കെട്ടുവാൻ വള്ളിയും കണ്ടിച്ചു കൊണ്ടു വനചരൻ
വന്നടുക്കും മുമ്പെനാമങ്ങുമൂവരും– മന്ദെതരം മണ്ടിമാറിത്തി
രിക്കയും– ഇത്ഥംപറഞ്ഞുവൎക്കപ്രകാരം തന്നെ സിദ്ധമാ
യ്വന്നിതു സിദ്ധാന്തം ഒക്കവെ ആയതുനെരത്തു വന്നുവെട
ൻ മൃഗം ചത്തുപൊയെന്നു നിനെച്ചു സന്തുഷ്ടനായി ആയ
തമായുള്ള വള്ളികൾ കൊണ്ടുഞാൻ കായമശെഷം വരി
ഞ്ഞു മൃഗത്തിനെ കെട്ടിഎടുത്തങ്ങു കൊണ്ടുപൊവെനെ
ന്നു അഷ്ടിക്കുറച്ചു പുറപ്പെട്ടുകാനനെ കെട്ടിപ്പിണെഞ്ഞു കി
ടക്കുന്ന വള്ളികൾ വെട്ടിചിതം വരുത്തി തുടങ്ങീടിനാൻ–
സാരത്വമുള്ളൊരു കാകനും ആഖുവും സാരംഗവീരനും മൂ
ന്നുപെരും തദാ മന്ദെതരം മണ്ടിയൊടി ഗമിച്ചിതു– മന്ദരകൂ
ൎമ്മവും വാരിജലന്തന്നിൽ മുങ്ങിത്തിരിച്ചങ്ങു ബന്ധുക്കൾമൂ
വരും സംഗിച്ചിരിക്കുന്ന സംകെതഭൂമിയിൽ ചെന്നങ്ങുകൂടി
സുഖിച്ചു ഗമിച്ചാശു തങ്ങടെദിക്കിനെപ്രാപിച്ചുമെവിനാർ–
ഒന്നും ലഭിക്കാഞ്ഞുകുണ്ഠിതംപൂണ്ടങ്ങു ചെന്നുഗൃഹം പുക്കുമൂ
ഢനാം വെടനും– മന്ദരം കാകന്മൃഗവും ഹിരണ്യനും മന്ദിരം
പ്രാപിച്ചു മന്ദെതരൊത്സവം നാലുപെരുംകൂടി ലാളിച്ചു മെ [ 98 ] ളിച്ചു ലീലാവിലാസെനവാണു യഥാസുഖം– ഇത്ഥം സുഹൃ
ല്ലാഭം✱എന്നുള്ളതന്ത്രവും സിദ്ധംസമസ്തംസമാപ്തം ശുഭംശു
ഭം– ഇതിദ്വിതീയതന്ത്രം–

൩. സന്ധിവിഗ്രഹം (കാകൊലൂകീയം)

അന്തികെവരികെടൊശാരികെ മൂന്നാം തന്ത്രം സ
ന്ധിവിഗ്രഹമെന്നു ചൊന്നതു കഥിക്കനീ– സൊമശൎമ്മാഖ്യ
ദ്വിജൻഭൂമിപാത്മജന്മാരെ സാമപൂൎവ്വമാം നയംബൊധി
പ്പിച്ചുര ചെയ്തു– സന്ധിവിഗ്രഹമാകും തന്ത്രത്തിലാദ്യശ്ലൊ
കെ ബന്ധിച്ചൊരൎത്ഥം കെട്ടുകൊൾ്കെടൊ ബാലന്മാരെ–
മുന്നമെ തന്നെമഹാശത്രുവാം ജനംവന്നു തന്നുടെ സുഹൃ
ൽഭാവം പൂണ്ടുമെവുന്നാകിലും– തദ്വിധന്മാരെച്ചെറ്റും വി
ശ്വസിക്കരുതെന്നു– തന്ത്രവെദികൾപറഞ്ഞീടുന്നു ശിശു
ക്കളെ– കാകന്മാർ മുന്നമുലൂകങ്ങടെ വാസസ്ഥാനം ആകവെ
ദഹിപ്പിച്ചു ഭസ്മമാക്കിനാരെല്ലൊ– തൽപ്രകാരത്തെ കെ
ൾ്പാൻ ഇഛ്ശിച്ചുകുമാരന്മാർ– വിപ്രസത്തമൻ ഉരചെയ്തിതു
വഴിപൊലെ–

(1. മൂങ്ങാ കാക്കക്കൂട്ടങ്ങളുടെ യുദ്ധം.)

പണ്ടൊരുമഹാവനം തന്നിലങ്ങൊരുദിക്കിൽ ഉണ്ടൊ
രു വടവൃക്ഷമെത്രയും മഹത്തരം– കൊണ്ടൽ തന്നി
റംപൊലെ നീലയാംപത്രാവലി കൊണ്ടഹൊ മുഴു
ത്തൊരു കൊമ്പുകൾ കനം കൊണ്ടു താണുപൊ
മെന്നുള്ളൊരു ശങ്കകൊണ്ടെന്നു തൊന്നും– തൂണുപൊൽ
ചുഴലവും വെടുകൾ നിലത്തൂന്നി കാടുകൾ്ക്കൊരൊപുരകെട്ടി
യപൊലെ നാലുകൊടുകളൊക്കെ മൂടിക്കൊണ്ടഹൊനി [ 99 ] ന്നീടുന്നു– കൂടുകൾ കൂട്ടിപ്പക്ഷിക്കൂട്ടങ്ങൾചുറ്റുമ്മഹാ കൊടരങ്ങ
ളിൽ നിറഞ്ഞെപ്പൊഴും പാൎത്തീടുന്നു– പൊടുകൾ തന്നിൽ ബ
ഹു സൎപ്പങ്ങൾ തങ്ങൾ്ക്കുള്ള വീടുകളാക്കിക്കൊണ്ടു സന്തതംമെ
വീടുന്നു– മെഘമാൎഗ്ഗത്തൊളമങ്ങുയൎന്ന പെരാലിന്മെൽ
മെഘവൎണ്ണനെന്നൊരു കാകലൊകാധിനാഥൻ– ആകുലം
വിനാബഹുകാകസൈന്യങ്ങളൊടും സാകമദ്ധ്വാംക്ഷ
ശ്രെഷ്ഠൻസ്വൈരമായി വാണീടുന്നു– ചാരുവാം പെരാൽ
മരം തന്നിൽനിന്നരക്കാതം ദൂരവെയൊരു മഹാശ്വസ്ഥ
പാദപന്തന്നിൽ കൌശികാഖ്യങ്ങളാകും പക്ഷിവൃന്ദങ്ങ
ൾ്ക്കെല്ലാം ഈശനാമമൎദ്ദനനെന്നു പെരായുള്ളവൻ– തത്ര
മെവുന്നു ബഹുമൂങ്ങാ✱ക്കൂട്ടങ്ങളൊടെ– രാത്രിയിൽ കണ്ണുകാ
ണ്മാൻ ദണ്ഡമില്ലവർകൾക്കു– വായസങ്ങൾക്കുരാത്രൌക
ണ്കൊണ്ടുഫലമില്ല– കൌശികങ്ങൾക്കു പകൽ കൺകൊ
ണ്ടു ഫലം നാസ്തി– രണ്ടുകൂട്ടക്കാരവർ തങ്ങളിൽ മഹാവൈരം–
കണ്ടുവെന്നാകിൽ തമ്മിലപ്പൊഴെ കൊത്തിക്കൊല്ലും– തങ്ങ
ളിൽ കണ്ടെത്തുവാൻ സംഗതിവരായ്കയാൽ അങ്ങിനെജീ
വിച്ചിരിക്കുന്നിരു കൂട്ടക്കാരും– ഏകദാരജനിയിൽ വീൎയ്യവാ
നമൎദ്ദനൻ കാകവൃന്ദത്തെ കുലചെയ്വതിന്നൊരുമ്പെട്ടു ത
ൽക്ഷണം ലക്ഷം മൂങ്ങാക്കൂട്ടങ്ങളൊടും പെരാൽ വൃക്ഷ
ത്തെപ്രവെശിച്ചു വളഞ്ഞുചുഴലവും കണ്ണുകാണാതുള്ളൊ
രു കാകവൃന്ദത്തെകൊത്തി ഖണ്ഡിച്ചു കുലചെയ്തുചണ്ഡമാം
കൊപത്തൊടെ– മെഘവൎണ്ണനും തന്റെമന്ത്രിവീരന്മാ
രാകും കാകന്മാരഞ്ചുപെരുമെതാനും പ്രജകളും തെറ്റന്നു
ഭയപ്പെട്ടുമറ്റൊരുമരഞ്ചെന്നു പറ്റിനിന്നൊരുവണ്ണം
ചാകാതെ ശെഷിച്ചിതു– പിറ്റെന്നാൾ പുലർകാലെവന്നി [ 100 ] ങ്ങുപടമെറിചുറ്റുമങ്ങിരുന്നവർ കാൎയ്യത്തെ വിചാരിച്ചു
അഞ്ചുപെർ സ്വരൂപികൾ മന്ത്രികൾ മനക്കാമ്പിൽ ചഞ്ച
ലം കൂടാതവർ സ്വാമിയെപ്രണമിച്ചു– ഏകനങ്ങുദ്ദീപകൻ
രണ്ടാമൻ സന്ദീപകൻ മൂന്നാമൻ പ്രദീപകൻ നാലാമൻ ആ
ദീപകൻ അഞ്ചാമൻ ചിരഞ്ജീവി ഇങ്ങിനെ സചിവന്മാർ അ
ഞ്ചുപെർ സമൎത്ഥന്മാരെല്ലാരുമിരിക്കുമ്പൊൾ– ആരെയും
ഭെദം കൂടാതാസ്ഥയാമെഘവൎണ്ണൻ ധീരതകൊണ്ടു പറ
ഞ്ഞീടിനാന്മനൊഗതം മന്ത്രിവീരന്മാരാകും നിങ്ങടെ നി
ഗൂഢമാം മന്ത്രശക്തികൊണ്ടല്ലൊ നമ്മുടെരാജ്യങ്ങളിൽ
സ്ഥാനവുമ്മാനങ്ങളുമങ്കവുഞ്ചുങ്കങ്ങളും ഊനമെന്നിയെ
വൎത്തിച്ചിങ്ങിനെ ചെൎന്നീടുന്നു– ഇക്കാലം ശത്രുക്കൾ വന്നി
ങ്ങിനെ ബഹുതരം ധിക്കാരം പ്രവൃത്തിച്ചു നിഗ്രഹമെറ്റം
ചെയ്തു– വന്നതു വന്നുയിനിമെല്പെട്ടു പരിഭവം വന്നു പൊകാ
തെവൈരിനിഗ്രഹം ചെയ്തു കൊൾ്വാൻ എന്തിനിനല്ലു നമു
ക്കെന്നതു മനക്കാമ്പിൽ ചിന്തിച്ചു പറഞ്ഞാലും മന്ത്രിപുംഗ
വന്മാരെ–

എന്നതുകെട്ടു പറഞ്ഞീടിനാനുദ്ദീപകൻ എന്നുടെമ
തമുള്ളിൽ തൊന്നിയ തുണൎത്തിക്കാം– ഉഗ്ര വിക്രമന്മാരാം
ശത്രുക്കൾവന്നുനെൎത്താൽ നിഗ്രഹം ചെയ്തു ജയിച്ചീടുക പ
രാധീനം– മറ്റൊരുദിക്കിൽ മാറിപ്പാൎക്കയെന്നതും കൊ
ള്ളാം– മറ്റൊരു ബലവാനെസ്സെവചെയ്കിലും കൊള്ളാം–
വന്നുപദ്രവിക്കുന്ന വൈരിയെ തന്നെശീഘ്രം ചെന്നങ്ങു
സമാശ്രയം ചെയ്കയെന്നാലും കൊള്ളാം– ഇങ്ങിനെമൂന്നു
നയം ദുൎബ്ബലന്മാൎക്കു യൊഗ്യം തിങ്ങിനബലമുള്ളവൈരി
കൾ വരുന്നെരം– ചൊല്ലിനാൻ സദ്ദീപകൻ ഇദ്ദെഹമ്പ
റഞ്ഞതു നല്ലൊരുനീതിമാൎഗ്ഗമെങ്കിലും ചിതംവരാ– ത [ 101 ] ന്നുടെ രാജ്യം വെടിഞ്ഞന്യദിക്കിനു പൊകും മന്നവന്മാ
രും പിന്നെശ്വാക്കളുമൊരുപൊലെ– നാട്ടിലങ്ങിരിക്കു
മ്പൊൾ നല്ലവന്താനും മറുനാട്ടിലായ്വരുന്നെരമെല്ലാൎക്കും
പരിഹാസം– കൈക്കലുള്ളതും വിറ്റുതിന്നൊക്കെ വക
യാക്കി ദുൎഘടസ്ഥലങ്ങളിൽ ദുഃഖിച്ചു തനിക്കൊരു ചെക്ക
നുംകൂടെ ചൊൽക്കീഴില്ലാതായ്വരും ക്രമാൽ– അക്കണ
ക്കാകും നാടുവിട്ടുപൊകുന്ന നൃപൻ കട്ടിലും വിട്ടുകലഹിക്കു
ന്ന പുരുഷനെ കെട്ടിയ പെണ്ണും കൂടപ്പെട്ടന്നു വെടിഞ്ഞീ
ടും– തന്നുടെ പ്രജകളും‌ രാജ്യവുന്നനഗരവും എന്നുള്ള പദാ
ൎത്ഥങ്ങളൊന്നുമെ ചിന്തിക്കാതെ മാറ്റാനെക്കണ്ടപ്പൊ
ഴെ മണ്ടിയങ്ങൊളിച്ച ഹൊ മറ്റൊരുദിക്കിൽ പൊകും മ
ന്നവന്മാൎക്കു പിന്നെ തങ്ങടെ നാട്ടിൽ വന്നുവസിപ്പാൻ താ
നുള്ളന്നും സംഗതിവരികയില്ലെന്നതു ബൊധിക്കെണം–
എന്നതുകൊണ്ടു രാജ്യം വിട്ടു പൊകരുതെന്നണ്ടെന്നു
ടെ പക്ഷമെന്നുപറഞ്ഞുസന്ദീവകൻ– ഉക്തവാൻ പ്രദീപക
ൻ നമ്മുടെപക്ഷം പിന്നെ ശക്തിമാനായുള്ളൊരു ശത്രുവ
ന്നെതൃക്കുമ്പൊൾ വാശ്ശതും ചൊല്ലും പൊലെ കെട്ടുകൊ
ണ്ടദ്ദെഹത്തെ സംശ്രയിച്ചിട്ടും തന്റെ രാജ്യത്തെ രക്ഷി
ക്കെണം– ബാലരും വൃദ്ധന്മാരും സ്ത്രീകളും ദീനന്മാരും കാ
ലിനുമുടക്കുള്ളൊർ കണ്ണുകാണാതുള്ളവർ ഇങ്ങനെ ബ
ഹുവിധം രാജ്യവാസികളെല്ലാം എങ്ങിനെ പൊറുക്കുന്നു
മന്നവൻ മണ്ടിപ്പൊയാൽ– ആയതു വിചാരിക്കാതൊടു
ന്നനൃപൻ ദൂരെ പൊയെന്നാലെങ്ങും പിന്നെപ്പറ്റുകയി
ല്ലാദൃഢം– നാട്ടിലെ പ്രജകൾക്കു തങ്ങളെ ദണ്ഡിപ്പിച്ചു✱
കൂട്ടിച്ചുകൊണ്ടുവരാനുത്സാഹമുണ്ടാകില്ല– വിശ്രുതന്മാരാ [ 102 ] യുള്ള ഭ്രപാലന്മാരെച്ചെന്നങ്ങാശ്രയിച്ചതു കൊണ്ടുഹാനി
യും വരാനില്ലാ– ഗംഗയും താനെചെന്നുസാദരം സമുദ്ര
ത്തെ സംഗിച്ചു സ്സെവിച്ചീടുന്നില്ലയൊകാകെശ്വര– സ്വാ
മിയെ കൂപ്പിത്തൊഴുതീടിനാനാദീപകൻ– സാമദാനാദി
നമുക്കൊട്ടുമെമതമല്ല ചണ്ഡരാമുലൂകന്മാർ ഇജ്ജനങ്ങ
ൾക്കുരാത്രൌ കണ്ണുകാണ്കയില്ലെന്നു കല്പിച്ചുനിൎമ്മൎയ്യാദം
നമ്മെവന്നുപദ്രവം ചെയ്തതു ചിന്തിച്ചാലും– ദുൎമ്മദന്മാരെച്ചെ
ന്നു സെവിപ്പാൻ ചിതമുണ്ടൊ– അണ്ഡജാധമന്മാരാമ
ക്കൂട്ടക്കാൎക്കു പകൽ കണ്ണുകാണ്കയില്ലെന്നു തമ്പുരാനൊ
ൎക്കുന്നില്ലെ– കാകസംഘത്തെ യൊഗന്തികെച്ചു പകൽ
ചെന്നാൽ ആകവെ കൊത്തിക്കൊന്നു പൊന്നുകൊള്ള
രുതായൊ–

ഇങ്ങിനെ നാലുമന്ത്രി പ്രൌഢന്മാരുടെമതം സംഗ്ര
ഹിച്ചനന്തരം വായസാധീശന്മുദാ അൎത്ഥശാസ്ത്രങ്ങളെല്ലാ
മഭ്യസിച്ച വറ്റിലുള്ളൎത്ഥത്തെ വെളിവാക്കിച്ചൊല്ലുവാൻ
സമൎത്ഥനാം മന്ത്രിപുംഗവൻ ചിരഞ്ജീവിതന്മനൊഗതം മ
ന്ത്രമെന്തെന്നു ചൊദ്യഞ്ചെയ്തപ്പൊളവഞ്ചൊന്നാൻ– നാ
ലുപെരമാത്യന്മാരൊന്നിച്ചു പറഞ്ഞതു നാലുമാൎഗ്ഗമെന്നാ
ലും നന്നിതുവഴിനാലും– എന്നതിൽ വിശെഷിച്ചൊന്നങ്ങൊ
ട്ടുഗ്രഹിപ്പിപ്പാൻ മന്ദനാമടിയനു മാനസെതൊന്നുന്നില്ല–
എങ്കിലുമൊരുവിധം ശാസ്ത്രമങ്ങറിയിക്കാം– എന്നുടെഗുരു
ക്കന്മാർ അഭ്യസിപ്പിച്ചവഴി മന്ത്രഗൊപനത്തൊളമാവശ്യം
മറ്റില്ലെന്നു മന്ത്രിപുംഗവന്മാരും സ്വാമിയും ബൊധിക്കെണം–
കുംഭങ്ങൾ പിളൎക്കുമ്പൊളായതിന്നകത്തുള്ളൊരംഭസ്സുചൊ
ൎന്നുചൊൎന്നു നാസ്തിയായ്വരുമല്ലൊ– കെവലം ചാൎച്ചക്കാരെ
ഗൂഢമായുള്ളമന്ത്രം കെൾ്പിച്ചു തുടങ്ങിയാൽ മന്ത്രഭംഗവും [ 103 ] വരും- ചെൎച്ചക്കാർപലരുണ്ടാമായവൎകൾ്ക്കുഞ്ചില ചാൎച്ചക്കാര
വരുടെവെഴ്ചക്കാരൊരുകൂട്ടം ചെൎച്ചക്കാരവൎക്കുള്ളചാൎച്ച
ക്കാരവരുടെ വെഴ്ചക്കാരെന്നു വെണ്ടാ കെട്ടുകെട്ടൊരുപൊ
ലെ ഗൂഢസംസാരം നാട്ടിൽ ഒക്കവെ വെളിവായാൽ കൂടലർ
കുലംബലപ്പെട്ടുപൊമതുമൂലം–സന്ധിവിഗ്രഹംയാനമാസനം
ദ്വെധീഭാവം ആശ്രയം നയങ്ങളിച്ചൊന്നതു നാലുംരണ്ടും സാര
മാമ്മന്ത്രത്തിന്നുമംഗങ്ങളഞ്ചാകുന്നു– കാൎയ്യമാരംഭിപ്പിനുള്ളുപാ
യംപ്രഥമാംഗം– വിത്തവും പുരുഷകാരങ്ങളും സ്വരൂപ്പിപ്പാൻ ഉത്ത
മംവിചാരമെന്നുള്ളതു രണ്ടാമംഗം– ദെശകാലങ്ങൾ വിചാരിപ്പതു
മൂന്നാമംഗം നാശത്തിമ്പ്രതിക്രിയാചിന്തനംനാലാമംഗം കാൎയ്യ
സാദ്ധ്യത്തെ ക്കുറിച്ചുദ്യൊഗമഞ്ചാമംഗം– കാൎയ്യസാരജ്ഞ
ന്മാർ പണ്ടിങ്ങിനെപറയുന്നു– സാമവും ദാനം ഭെദം ദണ്ഡവു
മുപായങ്ങൾ സാമപായികന്മാൎക്ക സാദ്ധ്യങ്ങളിവയെല്ലാം– ഉ
ത്സാഹശക്തിപ്രഭുശക്തിയും മന്ത്രശക്തിമത്സ്വാമിഗ്രഹിക്കെ
ണമീദൃശംനീതിശാസ്ത്രം– സംഗരംചെയ്വാനിപ്പൊൾ സാ
മൎത്ഥ്യന്നമുക്കില്ല– സംഗരത്തിന്നുള്ളൊരു കാലവുംവന്നീ
ലിപ്പൊൾ– ആഹവം ചെയ്തീല്ലെന്നാൽ നിശ്ചയംമൃതിയെ
ന്നും ആഹവം ചെയ്താൽ മൃത്യുസംശയമെന്നുവരും അങ്ങി
നെയുള്ളെടത്തു സംഗരന്തന്നെവെണം– ഇങ്ങിപ്പൊളപ്ര
കാരമാവശ്യം വന്നില്ലല്ലൊ– നമ്മുടെരിപുക്കളാം കൌശി
കന്മാൎക്കുമിപ്പൊൾ നമ്മെക്കാൾ ബലവീൎയ്യം വിത്തസമ്പത്തുമെ
റും– എന്നതുകൊണ്ടു ബകൊടത്തിന്റെ ✱ധൎമ്മം കൈക്കൊ
ണ്ടൊന്നുമെ ഭാവിക്കാതെ നിന്നുകൊണ്ടുനുക്രമാൽ സംഗതി
വരുന്നെരം സിംഹധൎമ്മത്തെപൂണ്ടു സംഗരെരിപുക്കളെ
സംഹരിക്കയും ചെയ്യാം– വൎദ്ധനംരിപുക്കൾക്കുതങ്ങൾക്കു [ 104 ] ശക്തിക്ഷയം– ബുദ്ധികൊണ്ടിതു രണ്ടുമൊൎക്കാതെ പുറപ്പെ
ട്ടു യുദ്ധത്തിന്നൊരുമ്പെട്ടു ചെല്ലുന്നൊരവിവെകിക്കൌദ്ധ
ത്യം മാറുമെന്നല്ലൂൎദ്ധ്വമായ്മണ്ടിപ്പൊരും– വൈരികൾ ദൂരസ്ഥ
ന്മാരെങ്കിലുമവരുടെ ഗൌരവം നിലെപ്പിക്കുമുൽകൃഷ്ടന്മഹീ
പാലൻ– എത്രയും വികൃഷ്ടനായുള്ളവൻ സമീപത്തെ ശത്രു
വെപ്പൊലും ജയിച്ചീടുവാനാളല്ലല്ലൊ– ദൂരവെ വന്നങ്ങുദി
ച്ചീടുന്ന ദിവാകരൻ പാരിലെതിമിരങ്ങളൊക്കവെനീക്കീടു
ന്നു– അല്പമാം പ്രദീപത്തെ കത്തിച്ചാലടുക്കെയുള്ളന്ധകാ
രവും നിഴൽ പിടിച്ചു നില്ക്കെയുള്ളു– ശത്രുക്കളുടെ ശക്തിവൎദ്ധി
ക്കും കാലംധീരൻ കുത്രചിൽക്ഷമിച്ചിരുന്നീടുക തന്നെനല്ലു–
തത്രവൈരികൾ്ക്കല്പം താഴ്ചകാണുമ്പൊൾ തന്റെ മിത്ര
സമ്പത്തും കൂടിച്ചെന്നങ്ങുനെൎത്തീടെണം– ധീരന്മാരായു
ള്ളൊരുമെ ദിനീപാലന്മാൎക്കുചാരന്മാർ കണ്ണാകുന്നു ദൂതന്മാർ
വദനവും മന്ത്രമെന്നതു ചട്ടബുദ്ധിതാനസ്ത്രങ്ങളും മന്ത്രികളകമ്പ
ടികൂടുവാന്മാത്രം കൊള്ളാം– ജൃംഭിച്ചുമെവുംരിപുശ്രീയാകും
ഭുജംഗിയെ സ്തംഭിപ്പിപ്പതിന്നൊരു മന്ത്രമായ്വരും മന്ത്രം– അ
ങ്ങിനെയുള്ള മന്ത്രം ഛിദ്രിച്ചുപൊയെന്നാകിലെങ്ങുമെ നില
നില്പാൻ കെല്പുമില്ലാതായ്വരും സ്വായത്തസിദ്ധി–സചിവായ
ത്ത സിദ്ധിയെന്നും നായകന്മാരെന്നും ഉഭായത്ത സിദ്ധിയെ
ന്നും– താന്തന്നെകൎയ്യക്ലെശം ചെയ്യുന്നൊനാദ്യൻ നൃപൻ–
മന്ത്രിയെത്തനെ കല്പിച്ചാക്കുന്നൊൻ രണ്ടാന്നൃപൻ– താനു
മസ്സചിവനും കൂടവെ വിചാരിച്ചു സ്ഥാനങ്ങൾ നടത്തുന്നമന്നവ
ൻ മൂന്നാന്നൃപൻ– മന്നവന്തന്റെ പാട്ടിൽ എതൊരുകാൎയ്യ
ത്തിനും തന്നുടെ സചിവന്മാർ നില്ക്കുമെന്നാകിൽഗുണം മന്ത്ര
ഗുപ്തിയും നമുക്കെത്രയും പാരംകൃഛ്ശ്രം മന്ത്രിപുംഗവന്മാൎക്കും മ
ന്ത്ര കൌശലംനാസ്തി– ദ്രവ്യവുമില്ലപുരുഷാരവും പാതിച [ 105 ] ത്തു ദുൎവ്യയം കൂടാതിനിക്കൊപ്പുകൾ കൂട്ടാൻ വെലാ– സന്ധി
യെന്നതും പിന്നെസ്സാധിപ്പാൻ പരാധീനം– സന്തതം വ
ൎദ്ധിക്കുന്ന മത്സരം കൊണ്ടുപാരം അന്ധന്മാരുലൂകന്മാർ വൈ
രികളവൎക്കിപ്പൊൾ അന്തരംഗത്തിലൊരു ശാന്തതതെല്ലു
മില്ല– സന്ധിക്കു സംസാരിപ്പാനില്ലൊരു നെരം പാൎത്താൽ അ
ന്തിക്കുമുമ്പെ കണ്ണുകാണാത നമുക്കെല്ല മക്കാൎയ്യം പകൽ
ചെന്നു സാധിപ്പാനതും കൂടാ അക്കൂട്ടക്കാൎക്ക പകൽ കണ്ണു
കാണ്കയില്ലെല്ലൊ-

മെഘവൎണ്ണനുഞ്ചൊന്നാൻ എന്തൊരുഹെതുകൊ
ണ്ടു കാകലൊകവുമുലൂകങ്ങളും തമ്മിൽ വൈരം– ഇങ്ങിനെ
ദെവാസുരമെന്നതു പൊലമുന്നം സംഗതി വരാനെന്തു കെ
ട്ടറിയുന്നൊഭവാൻ– മന്ദഹാസവുമ്പൂണ്ടുപറഞ്ഞു ചിരംജീവി–
മന്ദഭാഗ്യന്മാർ പക്ഷിക്കൂട്ടങ്ങളെന്നെ വെണ്ടു– വ്യാഘ്രചൎമ്മ
ത്തെ ക്കൊണ്ടു കുപ്പായമിട്ടുങ്കൊണ്ടു ശീഘ്രചാരി✱യാമൊരു ഗ
ൎദ്ദഭം വെനൽക്കാലം സൌഖ്യമായി സസ്യങ്ങളും ഭക്ഷിച്ചു
നടക്കുമ്പൊൾ വാക്കുദൊഷത്തെക്കൊണ്ടു തനിക്കുനാശം
വന്നു– മെഘവൎണ്ണനുമതു കെൾക്കെണമെന്നു ചൊന്നാൻ–
കാകമന്ത്രീശൻ ചിരഞ്ജീവിയുമുരചെയ്തു ✱✱

(2. പുലിത്തൊൽ ഉടുത്ത കഴുതയുടെ നാശം.)

പണ്ടൊരു രജകന്റെ വസ്ത്രഭാണ്ഡവും പെറിക്കൊ
ണ്ടൊരു കഴുതയുണ്ടങ്ങാടിത്തെരുവതിൽ– കണ്ട
ങ്ങൾ തൊറുഞ്ചെന്നു ധാന്യങ്ങൾ തിന്നുന്നെരം ക
ണ്ടവരെറിഞ്ഞാട്ടി ദൂരവെമണ്ടിക്കുന്നു– തന്നുടെ കഴുതെക്കു ഭ
ക്ഷണമില്ലായ്കയാൽ തന്നുടെ ഭാണ്ഡം പെറാൻ ശക്തി
യില്ലാതാമല്ലൊ– ഇത്തരം വിചാരിച്ചങ്ങെക ദാനി [ 106 ] ൎണ്ണെജകൻ✱ പുത്തനാം പുലിത്തൊലു കൊണ്ടുവന്നതു കൊ
ണ്ടു ഗൎദ്ദഭത്തിന്റെ ദെഹമൊക്കെവെ മൂടിക്കെട്ടി തദ്ദിശിസ
സ്യം തിന്മാൻ വിട്ടിതു രജനിയിൽ– കണ്ടത്തിൽ ചാടിസസ്യം ഭ
ക്ഷിച്ചു തുടങ്ങിനാൻ– കണ്ടെത്തിപ്രഹരിപ്പാൻ വരുന്ന കാവ
ൽക്കാരും വ്യാഘ്രമെന്നൊൎത്തു പെടിച്ചൊടിനാർ കഴുതെ
ക്കണ്ടാക്രമിപ്പാനും പരാധീനമില്ലാതായ്വന്നു– അങ്ങിനെ
നാലുപത്തുരാത്രികൾ കഴിഞ്ഞപ്പൊൾ അങ്ങൊരുകാവൽ
ക്കാരൻ കൌശലക്കാരൻ തദാ ചിത്രകംബളം കൊണ്ടുതന്നു
ടെ ഗാത്രം മൂടിതത്ര ചെന്നിതു വില്ലുംശരവും മറെച്ചുടൻ– ഗൎദ്ദഭ
മതുകണ്ടു ഗൎദ്ദഭസ്ത്രീയെന്നൊൎത്തു ഗൎജ്ജനഞ്ചെയ്തുമദനാൎത്ത
നായണഞ്ഞിതു– ഗൎജ്ജനം വികൃതമായി കെട്ടപ്പൊൾ കാവ
ല്ക്കാരൻ ഗൎദ്ദഭമിതെന്നറിഞ്ഞസ്ത്രത്തെ പ്രയൊഗിച്ചാൻ–
ശബ്ദദൊഷത്താലങ്ങു ഗൎദ്ദഭംശരമെറ്റു ചത്തുവീണിതു ഭൊ
ഷനങ്ങിനെയവസാനം–

എന്നതു കൊണ്ടുചൊന്നെൻ കാകകൌശികന്മാൎക്കും
തന്നുടെ വാഗ്ദൊഷം കൊണ്ടുണ്ടായി മഹാവൈരം– പക്ഷി
ജാതികളൊക്കെകൂടവെ വിചാരിച്ചു രക്ഷിതാവൊരു യജ
മാനനെകല്പിക്കെണം– പക്ഷിവൎഗ്ഗത്തിൽ പടുവാകിന പുരു
ഷനെ പക്ഷിരാജ്യാഭിഷെകം ചെയ്തിഹവാഴിക്കെണം–
ഇത്ഥമങ്ങെല്ലാവരും കൂടവെ വിചാരിച്ചു സ്നിഗ്ദ്ധനാമുലൂക
ത്തെ കൊള്ളിക്കാമെന്നുറച്ചു പക്ഷിപട്ടാഭിഷെകത്തിനുള്ള
പദാൎത്ഥങ്ങൾ പക്ഷപാതികൾ ചെന്നു കൊണ്ടന്നു വട്ടംകൂട്ടി–
ഉത്തമഞ്ചകൊരവും വന്നിതുമന്ത്രിദ്വിജൻ സത്വരം കല
ശങ്ങൾ പൂജിച്ചു തുടങ്ങിനാൻ– അന്നെരം വന്നാനൊരു
വൃദ്ധനാം മഹാകാകൻ സന്നാഹമിതു കണ്ടുചൊദിച്ചു സ [ 107 ] ഭാന്തരെ– എന്തൊരു ഭാവംനിങ്ങൾക്കെവനെ പ്രഭുവാ
ക്കാനന്തരം വിനാവട്ടംകൂട്ടുന്നു കഥിച്ചാലും– പക്ഷികളുര
ചെയ്താർ ഞങ്ങളിന്നുലൂകത്തെ പക്ഷിരാജനായ്വെച്ചു വാ
ഴിപ്പാൻ തുടങ്ങുന്നു– ചൊല്ലിനാൻ വൃദ്ധദ്ധ്വാംക്ഷൻ നല്ലൊ
രു നീതിമാൎഗ്ഗമല്ലിതുഭവാന്മാൎക്കെന്തിങ്ങിനെ തൊന്നീടുവാ
ൻ– വംശശുദ്ധിയില്ലാത്ത കൌശികന്മാൎക്കുരാജ്യം സംശ
യം കൂടാതഹൊകൊടുത്താൽ സുഖംവരാ– എന്തൊരു പര
മ്പരാ ബന്ധമിദ്ദിവാന്ധന്മാൎക്കെന്തൊരു സദാചാരമാചരി
ക്കുന്നൊരിവർ– സൎവ്വദാ കൊപം കൊണ്ടു കറുത്ത ഭാവ
ത്തൊടെ പൎവ്വത ഗുഹകളിലൊളിച്ചു പകലെല്ലാം രാത്രിയി
ൽ പുറപ്പെട്ടു ഭക്ഷണംതെണ്ടി✱ക്കൊണ്ടു ധാത്രിയിലിരുട്ട
ത്തു സഞ്ചരിക്കുന്ന കൂട്ടം പക്ഷികൾക്കെജമാനനായ്വരു
ന്നെരം പകൽ കുത്രനിന്നിവൻ രാജ്യം രക്ഷിച്ചു പുലൎത്തു
ന്നു– യൽക്കുലം തന്നിലൊരു വിശ്രുതനുണ്ടെങ്കിലെ ത
ൽക്കുലെ ജനിക്കുന്നൊൎക്കുല്ക്കൎഷമുണ്ടായ്വരൂ– ചന്ദ്രസെവി
യാം ശശപ്രൗഢനങ്ങുണ്ടാകയാൽ അന്യനാമൊരു ശശം
ദന്തിയെ ജയിച്ചല്ലൊ– എങ്ങിനെ ജയിച്ചെന്നു പക്ഷികൾ
ചൊദിച്ചപ്പൊൾ എങ്കിലൊകെൾ്ക്കെന്നുരചെയ്തിതു കാകാ
ധീശൻ–

(3. ഒരു മുയൽ ആനകളെ ജയിച്ചതു.)

ഭൂതലെ പന്തീരാണ്ടുവൎഷമില്ലായ്കമൂലം ഭൂതജാലങ്ങ
ളൊക്കെ ശ്ശൊഷിച്ചു വശങ്കെട്ടു– കാനനെ മഹാ
ഗജക്കൂട്ടങ്ങൾ ദാഹം കൊണ്ടു ദീനതാ പൂണ്ടു ഗജ
ശ്രെഷ്ഠനൊടറിയിച്ചു കുംഭിരാജനായുള്ള തമ്പുരാൻ തിരു
വടി കുമ്പിടും ജനങ്ങളെ കാത്തരുളെണം നാഥ– കാട്ടിലെ
കുളന്തൊടും പല‌്വലങ്ങളും വറ്റി കാട്ടാനക്കൂട്ടങ്ങൾക്കും മ [ 108 ] റ്റുള്ള ജന്തുക്കൾക്കും തൊയപാനത്തിനെങ്ങും സംഗതി
വരായ്കയാൽ കായങ്ങൾ മെലിഞ്ഞെറ്റം നടപ്പാൻ മെലാ
തായി–ഏതൊരു ദിക്കിൽ ജലമുള്ളതെന്നന്വെഷിപ്പാൻ
ദൂതരെ കല്പിച്ചയച്ചീടുക വെണം സ്വാമി– എന്നതുകെട്ടു ഗജ
ശ്രെഷ്ഠനുംവനെവനെ ചെന്നങ്ങു വിചാരിപ്പാൻ ദൂതരെ
നിയൊഗിച്ചു– ആയതിലൊരു ദൂതൻ വന്നുനിന്നറിയിച്ചു
തൊയപൂൎണ്ണയാമൊരുവാപിയുണ്ടൊരുദിക്കിൽ– ചന്ദ്രകാ
സരസ്സെന്നു നാമവും കെട്ടെനതിൽ സാന്ദ്രശീതളംജലം
നിൎമ്മലം നിരന്തരം– അത്രനിന്നൊരുകാതം മാത്രമെ വഴി
യുള്ളു– തത്രചെന്നം ബുക്രീഡാ സ്നാനപാനങ്ങൾസുഖം– എ
ന്നതുകെട്ടു ഗജരാജനും വൃന്ദങ്ങളും നന്ദിപൂണ്ടവിടെക്ക്സ
ത്വരം പുറപ്പെട്ടു– ചന്ദ്രകാസരസ്സിന്റെ തീരത്തു വസിക്കു
ന്ന സുന്ദരശശങ്ങടെ വൃന്ദമുണ്ടനവധി– ദന്തിയൂഥങ്ങൾ
ചെന്നുചവിട്ടിശശങ്ങടെ പങ്ക്തിയെപ്പാടെ കൊന്നു തുടങ്ങി
മാൎഗ്ഗങ്ങളിൽ– അന്നെരം ശശങ്ങൾക്കുനാഥനാം ശിലീ
മുഖൻ തന്നുടെ കാൎയ്യക്കാരെ വരുത്തി വിചാരിച്ചു– നമ്മുടെ
സരസ്തടെവാരണക്കൂട്ടം വന്നു നമ്മുടെ പ്രജകളെച്ചവിട്ടി
ക്കൊന്നീടുന്നു– എന്തൊരുമാൎഗ്ഗംവെണ്ടു ദന്തിവൃന്ദത്തെനീ
ക്കാൻ– എന്നതുചിന്തിക്കെണമെന്നുള്ളമൊഴികെട്ടു ചി
ന്തിച്ചു വിജയനെന്നുള്ളൊരു ശശാമാത്യൻ– ദന്തിരാജ
നെക്കൊണ്ടു കൂട്ടത്തെപ്പിരിപ്പിക്കാം ചന്ദ്രകാസാരന്ത
ന്നിൽ വന്നിറങ്ങീടും മുമ്പെ– ചെന്നുഞാൻ ഗജെന്ദ്രനെ
പ്പറഞ്ഞു നിൎത്തീടുന്നെൻ– തുഷ്ടനാം ശിലീമുഖൻ ചൊ
ല്ലിനാൻവിജയനെന്നെട്ടുദിക്കിലും പുകൾ പൊങ്ങിനമു
യൽ ഭവാൻ ഒട്ടുമെ കാലക്ഷെപം കൂടാതെ ചെന്നുഗജ
ക്കൂട്ടത്തെ പിരിച്ചയച്ചീടുക മഹാബാഹൊ അങ്ങിനെയെ [ 109 ] ന്നങ്ങുര ചെയ്തിതുവിജയനും– തുംഗനാംഗജെന്ദ്രനെ പ്രാപി
ച്ചു വിചാരിച്ചു– പ്രാണിക്കുഗജങ്ങളൊടടുത്താൽ നാശം വ
രും– ഘ്രാണിക്കും പൊലെ വന്നുവധിക്കും സൎപ്പങ്ങളും– പു
ഞ്ചിരിയിട്ടും കൊണ്ടു കൊല്ലിക്കും ഭൂപാലന്മാർ– വഞ്ചിക്കും
ഖലന്മാരും ചെൎന്നുനിൽക്കവെതന്നെ– വമ്പനാംകുലയാ
നക്കൊമ്പന്റെ പിറകിലും മുമ്പിലുമിടം വലം രണ്ടുഭാഗത്തി
ങ്കലും ചെന്നു നിൽക്കരുതൊരു നെരവും– തന്റെ പാട്ടി
ൽ വന്നുവെന്നുള്ള ബുദ്ധിതൊന്നിയാൽ നാശംവരും– എ
ന്നതു കൊണ്ടു ഞാനും പൎവ്വതമുകളെറി നിന്നുകൊണ്ടിവ
നൊടുകല്യാണം പൃഛ്ശിക്കുന്നെൻ– ഇത്തരം വിചാരിച്ചു ബു
ദ്ധിമാൻ വിജയാഖ്യൻ സത്വരംഗിരിമുകളെറിനിന്നുര ചെ
യ്താൻ– നാഗരാജാവിന്നും തൻമന്ത്രിമാതംഗങ്ങൾക്കും
സ്വാഗതം– ഭവിക്കുന്നൊ ഭൊഗസൌഖ്യവുമെല്ലാം– രൊ
ഗങ്ങൾ കാൎയ്യക്ഷയമിത്യാദിദുഃഖത്തൊടു യൊഗമെന്നി
യെവനെ വാണരുളുന്നീലയൊ– എന്നതുകെട്ടു ഗജശ്രെഷ്ഠ
നുംകൂട്ടക്കാരും എന്തൊരു മഹാത്ഭുതമാരുവാൻ പറയുന്നു–
ഇങ്ങിനെ വിചാരിച്ചു മെല്പെട്ടുനൊക്കുന്നെരം അങ്ങിരു
ന്നുരചെയ്തുസാദരം വിജയനും– താരകാധിപനാകും ചന്ദ്ര
നാം ഭഗവാന്റെ ചാരനാമൊരു ശശം ഞാനെന്നുധരി
ച്ചാലും– നമ്മുടെ കുലന്തന്നിൽ ശ്രെഷ്ഠനാമൊരുമുയൽ ച
ന്ദ്രനെസ്സെവിച്ചല്ലൊമെവുന്നു സദാകാലം– ചന്ദ്രനിജ്ജ
നങ്ങൾക്കു നിത്യസൌഖ്യത്തിന്നായി ചന്ദ്രകാസാരം ഭൂമൌ
നിൎമ്മിച്ചു മനൊഹരം– ആയതുകാപ്പാനെന്നെക്കല്പിച്ചു നി
ശാകരൻ– ന്യായമല്ലാതെ വിഭൊദൂതന്മാർ പറയുമൊ–
ചന്ദ്രകാസാരന്തന്നിലാനകളനവധി വന്നിറങ്ങിയാൽ വെ
ള്ളമാകവെകലങ്ങിപ്പൊം– എന്നതുകെട്ടു ഗജശ്രെഷ്ഠ [ 110 ] നെ ധരിപ്പിപ്പാൻ എന്നുടെ സ്വാമിചന്ദ്രൻ നമ്മളെ നിയൊ
ഗിച്ചു– തന്നുടെഹിതന്മാൎക്കു ശീതളൻ നിശാകരൻ തന്നു
ടെ ശത്രുക്കളെതവിപ്പിക്കയും ചെയ്യും– കൈരവങ്ങൾക്കു
കാന്തിനൽകുന്ന നക്ഷത്രെശൻ വൈരമുള്ളം ഭൊജ
ത്തെ കുണ്ഠിതമാക്കുന്നില്ലെ– എന്നതുകെട്ടു ഭയപ്പെട്ടൊരു
ഗജശ്രെഷ്ഠൻ തന്നുടെ കൂട്ടക്കാരെപ്പിരിച്ചങ്ങയച്ചുടൻ
താനുമശ്ശശത്തൊടു യാത്രയും ചൊല്ലിപ്പൊയാൻ–

എന്നതു കൊണ്ടുചൊന്നെൻ സൽക്കുലന്മാരെ ന
ല്ലുക്ഷുദ്രനാം പുരുഷനെ വിശ്വസിച്ചവൎക്കൊട്ടും ഭദ്രമാ
യ്വരികയില്ലെന്നതു ബൊധിക്കെണം–പണ്ടൊരുകപിഞ്ജ
ല പക്ഷിയും ശശകനും രണ്ടുപെർ മരിച്ചുപൊൽ ക്ഷുദ്ര വി
ശ്വാസമ്മൂലം– ആയതെങ്ങിനെയെന്നു പക്ഷികൾ ചൊ
ദ്യം ചെയ്തു–

(4. പക്ഷി മുയലുകൾ്ക്കു പൂച്ച തടസ്ഥം ചെയ്ത പ്രകാരം.)

വായസം പറഞ്ഞിതു– ഞാനൊരുകാലം മുന്നം കാന
നം തന്നിലൊരുവൃക്ഷത്തിൽകൂടും കെട്ടിദീനമെ
ന്നിയെ പലവാസരം വസിച്ചിതു കൊടരെകപി
ഞ്ജലനെന്നൊരു പക്ഷിവന്നു കൂടുമുണ്ടാക്കി തത്ര
വാണിതു യഥാസുഖം– സൊഹമക്കപിഞ്ജലപക്ഷിയും ത
മ്മിൽ പ്രാണ സ്നെഹമായ്ചമഞ്ഞിതു കൂടവെ വസിക്കയാൽ–
ഏകദാസന്ധ്യാഗമെ വന്നില്ലാകപിഞ്ജലൻ– ശൊകകു
ണ്ഠിതം പൂണ്ടുവാണുഞാൻ പുലരൊളം– അക്കാലം കപി
ഞ്ജലൻ പാൎക്കുന്ന കൊടരത്തിൽ ദീൎഘകൎണ്ണനെന്നൊ
രു മുയൽ വന്നകം പുക്കു– യൊഗ്യമല്ലെടൊ ശശാനമ്മുടെ
സുഹൃത്താകും ഭാഗ്യവാൻ കപിഞ്ജലൻ തന്നുടെ ഗൃഹന്ത
ന്നിൽ വന്നുനീവസിപ്പതു നിന്നുടെ നിൎമ്മൎയ്യാദം എന്നു ഞാ
ൻ വിരൊധിച്ചെനായവൻ കൈക്കൊണ്ടില്ല– മൂന്നുനാ [ 111 ] ലഹൊരാത്രം ഇങ്ങിനെ കഴിഞ്ഞപ്പെൾ വന്നിതു കപി
ഞ്ജലൻ ദീൎഘകൎണ്ണനെകണ്ടു– ആരെടൊമമസ്ഥാനെ വ
ന്നിരുന്നതുമൂഢാ– ദൂരെമാറിപ്പൊകെന്നു പറഞ്ഞു കപിഞ്ജ
ലൻ– ദീൎഘ കൎണ്ണനുഞ്ചൊന്നാൻ ഈദൃശസ്ഥാനങ്ങളിൽ ആ
ൎക്കുമെ ഭെദമില്ലെന്നുത്തമന്മാർ ചൊല്ലുന്നു– വാപികൾ തടാക
ങ്ങൾ കൂപങ്ങൾ വൃക്ഷങ്ങളും പ്രാപിക്കുന്നവൎക്കെല്ലാം ആവാ
സസ്ഥലം തുല്യം– ഞാനിതിനുടയവനെന്നുരചെയ്വാനൊരു
സ്ഥാനിയില്ലെന്നുമനു മന്നവനുരചെയ്തു മന്നവന്മാൎക്കുമറ്റു
മാദൃശന്മാൎക്കുമിന്നു മാനവസ്മൃതിയല്ലാതെന്തൊരു പ്രമാണവും
നാലുപെർ തടസ്ഥന്മാരിക്കാൎയ്യം കെട്ടാലനു കൂലമായ്പറഞ്ഞീ
ടിലായതുഞാനും കെൾ്ക്കാം– ഇങ്ങവകാശമില്ലെന്നായവർ വി
ധിച്ചെങ്കിൽ ഇങ്ങൊരു ശഠതയില്ലാശു ഞാൻവാങ്ങിക്കൊ
ള്ളാം– എങ്കിൽ നാംപൊകസഖെ നല്ലൊരുവിശെഷജ്ഞ
ൻ തങ്കലാക്കെണം കാൎയ്യമെന്തിന്നുമടിക്കുന്നു– ഇങ്ങിനെ
കപിഞ്ജലപക്ഷിയും ശശകനും തങ്ങളിലൊരുമിച്ചു തൽക്ഷ
ണം പുറപ്പെട്ടു– ഞാനുമങ്ങവരുടെ പിന്നാലെ പുറപ്പെട്ടു ജ്ഞാ
നമുള്ളവർ വിധിക്കുന്നതു കെൾപ്പാനായെ– ഏതൊരു തട
സ്ഥരെ ചെന്നുനാം സെവിക്കെണ്ടു കൈതവമില്ലാതവരെ
ങ്കിലെ ഗുണംവരൂ– ദീൎഘകൎണ്ണനൊടെവം ചൊദിച്ചു കപി
ഞ്ജലൻ– ദീർഘകൎണ്ണനുഞ്ചൊന്നാനുണ്ടൊരുമാൎജ്ജാരക
ൻ യാമുനതീരെതപം ചെയ്തുകൊണ്ടിരിക്കുന്നു– മാമുനീശ്വ
രന്മാരിലൊന്നു പൊൽവസിക്കുന്നു– ചൊദിച്ചു കപിഞ്ജലൻ
പൂച്ചമാമുനികാൎയ്യം ബൊധിച്ചു കണക്കിനുതീൎക്കുമൊ വി
വാദങ്ങൾ– ധൂൎത്തനാം വിലാളത്തെ വിശ്വസിക്കാമൊ വ്യാ
ജ മൂൎത്തികൾ മാൎജ്ജാരന്മാരെന്നു ഞാൻ കെട്ടീടുന്നു– ചൊ
ല്ലിനാൻ ദീൎഘകൎണ്ണൻ നല്ലൊരു പൂച്ചശ്രെഷ്ഠൻ തെല്ലുമെ [ 112 ] കപടമില്ലെന്നു ഞാൻ അറിയുന്നു– വാശ്ശതും കണ്ടാൽ കാ
ണാമീശ്വരനല്ലൊസാക്ഷി– വിശ്വസിക്കരുതെന്നു നമ്മുടെ
പക്ഷംസഖെ– ഇങ്ങിനെ പറഞ്ഞു കൊണ്ടായവർ ഇരിവരും
തങ്ങളിലൊരുമിച്ചു യമുനാ തീരെചെന്നു– ധൂൎത്തനാം ദധിക
ൎണ്ണനെന്നുള്ളമാൎജ്ജാരനെ പാൎത്തുകണ്ടടിമലർ വന്ദിച്ചുനി
ന്നീടിനാർ– കണ്ണുകൾ തുറന്നു നൊക്കീടിനാൻ ദധികൎണ്ണൻ
കൎണ്ണങ്ങൾ വഴിപൊലെ കെൾക്കയില്ലെനിക്കെടൊ– അന്തി
കെ വന്നുകാൎയ്യം ചൊല്ലുവിൻ– ധൎമ്മാധൎമ്മം ചിന്തിയാതൊരു കാ
ൎയ്യം കല്പിക്കില്ലെടൊ ഞാനും– ധൎമ്മത്തെ ദ്വെഷിച്ചെങ്കിൽ ധൎമ്മ
വുംദ്വെഷിച്ചീടും– ധൎമ്മത്തെ രക്ഷിച്ചെങ്കിൽ ധൎമ്മവും രക്ഷിച്ചീ
ടും– ധൎമ്മത്തെ വഴിപൊലെ സെവിക്കുന്നവർകളെ ധൎമ്മമെ
ന്നുള്ള ദൈവംപാലനംചെയ്യുംദൃഢം– മറ്റുള്ള ബന്ധുക്കളി
ദ്ദെഹമുള്ളന്നെയുള്ളു– മുറ്റുമിദ്ധൎമ്മ ബന്ധുചത്താലും കൂടെ
പ്പൊരും– പ്രാണിഹിംസനത്തൊളം അധൎമ്മമ്മറ്റൊന്നില്ല–
പ്രാണരക്ഷണത്തൊളം ധൎമ്മവും മറ്റൊന്നില്ല–മാതാവെപ്പൊ
ലെപരസ്ത്രീകളെക്കണ്ടീടെണം– മാടൊടുപൊലെ പരദ്ര
വ്യത്തെക്കല്പിക്കെണം– തന്നെപ്പൊൽ മറ്റുള്ളൊരെക്കൂട
വെ കാണുന്നവൻ ധന്യപൂരുഷനെന്നു ചൊല്ലുന്നു മഹത്തു
ക്കൾ– ധൎമ്മമീവണ്ണം പറയുന്നൊരുമാൎജ്ജാരനെ ധൎമ്മവാനിവ
നെന്നു വിശ്വാസമുണ്ടാകയാൽ– പക്ഷിയും ശശകനുമന്തികെ
ചെന്നനെരം– തൽക്ഷണം പിടിപെട്ടുമാൎജ്ജാരന്മഹാപാപി–
രക്ഷണം മൊഹിച്ചങ്ങു ചെന്നവർകളെക്കൊന്നു– ഭക്ഷണം
കഴിച്ചവൻ പിന്നെയും തപഞ്ചെയ്താൻ– അത്തൊഴിലെല്ലാം
കണ്ടുദൈവമെ അയ്യൊ എന്നു ചിത്തത്തിലുറപ്പിച്ചു ഞാനുമി
ങ്ങൊട്ടുപൊന്നു–

എന്നതു കൊണ്ടുചൊന്നെൻ ക്ഷുദ്രനാമുലൂകത്തെമന്ന [ 113 ] വനാക്കിവെച്ചാൽ ഭദ്രമായ്വരത്തില്ലാ– വൃദ്ധവായസത്തിന്റെ
വാക്കുകൾ കെട്ടനെരം ബദ്ധസന്തൊഷം പക്ഷിക്കൂട്ടങ്ങൾ പ
റഞ്ഞിതു– ധ്വാംക്ഷവൃദ്ധന്റെ വാക്യമൊക്കവെ പരമാൎത്ഥം–
കാംക്ഷയില്ലഭിഷെകം കൌശികത്തിനെചെയ്വാൻ– വെഗ
മിസ്സംഭാരങ്ങൾ കൊണ്ടങ്ങു പൊയ്ക്കൊണ്ടാലും– യൊഗവും പി
രിഞ്ഞാലും കൌശികനീയും പൊക– ബുദ്ധിയും കെട്ടുവൈ
രം മുഴുത്തൊരുലൂകവും വൃദ്ധകാകനൊടുരചെയ്തിതു കൊപ
ത്തൊടെ– എന്തൊരു ദൊഷഞ്ചെയ്തെനിന്നു ഞാൻ നിണ
ക്കെടൊ– ചിന്തിതം കാൎയ്യംമുടക്കീടുവാനെന്തുമൂലം– അമ്പുകൊ
ണ്ടുള്ള വൃണം കാലത്താൽനികന്നീടും കൊമ്പുകൾ കണ്ടിച്ചാ
ലും പാദപംകിളുൎത്തീടും– കാട്ടുതീവെന്താൽ വനംപിന്നെയും
തെഴുത്തീടും– കെട്ടുകൂടാതവാക്കാമായുധം പ്രയൊഗിച്ചാൽ ക
ൎണ്ണങ്ങൾക്കകമ്പുക്കുപുണ്ണായാലതുപിന്നെ പൂൎണ്ണമായി ശമി
ക്കയില്ലൊട്ടുനാൾ ചെന്നാൽപൊലും– എന്നെല്ലാമുരചെയ്തു
കൌശികൻ നടകൊണ്ടാൻ– അന്നു തൊട്ടുണ്ടായൊരു
വൈരമെത്രയും ഘൊരം– തങ്ങളിൽ കാകൊലൂകന്മാൎക്കതു
ശമിക്കയില്ലിങ്ങിനെ ചിരംജീവി പറഞ്ഞു കൂപ്പീടിനാൻ–

മെഘവൎണ്ണനുമുരചെയ്തിതു മഹാത്മാവെ– കാകമന്ത്രീ
ശ ഭവാനാകുലന്മാരായുള്ള കാകന്മാൎക്കൊരു ജയം കിട്ടുവാ
നുപായത്തെ വൈകാതെ രാത്രിവരും മുന്നമെ ചിന്തിക്കെ
ണം– ഉക്തവാൻ ചിരംജീവിസന്ധിവിഗ്രഹം രണ്ടും യുക്തമ
ല്ലെന്നു വന്നാൽ പിന്നെനാലുണ്ടുനയം– എന്നതിൽ യാനം
ബലവാന്മാരിൽ വൃഥാഫലം– തന്നുടെ നാശംഫലം ആസനം
പ്രയൊഗിച്ചാൽ– ആശ്രയിച്ചിട്ടു വെണം വൈരിഷ്ഠദ്വൈധീ
ഭാവം– ആശ്രയം തന്നെമുന്നം ചെയ്കയെന്നെന്റെ പക്ഷം–
ജീവനെ ത്യജിച്ചിട്ടുമാശ്രയം കൊണ്ടുകാൎയ്യം കെവലം സാ [ 114 ] ധിക്കുന്നെൻ ഇന്നുരാത്രിയിൽ തന്നെ– വഞ്ചനപ്രവരന്മാർ
വൈരികളുലൂകന്മാർ കിഞ്ചനപ്രയാസമുണ്ടാശ്രയിപ്പാനും വി
ഭൊ– ഇഷ്ടിക്കുവെണ്ടി ദ്വിജൻ കൊണ്ടന്നമെഷത്തിനെ പട്ടി
യെന്നാക്കിത്തീൎത്തു ദുഷ്ടന്മാർ പലർകൂടി– എങ്ങിനെയതെ
ന്നു ചൊദിച്ചിതു മെഘവൎണ്ണൻ സംഗതി പറഞ്ഞീടാമെന്നങ്ങു
ചിരംജീവി–

(5. ധൂൎത്തന്മാർ ഒർആടിനെ നായാക്കിയ പ്രകാരം.)

നാട്ടിലെപ്പുഷ്ടിക്കിഷ്ടി ചെയ്വതിനൊരുവിപ്രൻ ആട്ടി
നെ കൊണ്ടുങ്കൊണ്ടു പൊരുന്നമാൎഗ്ഗന്തന്നിൽ ദു
ഷ്ടന്മാരൊരുകൂട്ടം നായന്മാരതുകണ്ടു ശിഷ്ടനാം ദ്വി
ജെന്ദ്രനെച്ചതിപ്പാൻ വട്ടംകൂട്ടി– തങ്ങളിൽ പറ
ഞ്ഞൊത്തുമാൎഗ്ഗത്തിന്നിടെക്കിടെ തങ്ങടെ കൂട്ടം പലദിക്കിലും
പാൎത്തീടുവാൻ അന്തണൻ വരും മുമ്പെ തത്ര തത്ര ചെന്നവ
രന്തികെമരമ്മറഞ്ഞൊളിച്ചു മെവീടിനാർ– ആയതിലൊരു
ഭടൻ വിപ്രനെച്ചെന്നുകൂപ്പി–നായിനെക്കൊണ്ടങ്ങെഴുന്നെ
ള്ളന്നതെന്തെ പൊറ്റി– ഉത്തരം പറയാതെ വിപ്രനും നട
കൊണ്ടു– സത്വരം പൊകുന്നെരം മറ്റൊരു ഭടൻ വന്നു പട്ടിയെ
ക്കെട്ടികൊണ്ടുപൊകുന്നതെന്തെന്നവൻ– പട്ടിയല്ലെന്നു വിപ്ര
ൻ പിന്നെയും നടകൊണ്ടു– ആവഴിവരുന്നെരം മറ്റൊരു
നായർവന്നു– ശ്വാവിനെ കെട്ടിക്കൊണ്ടു പൊകുന്നൊ എ
ന്നുചൊന്നാൻ– ഇങ്ങിനെ മാൎഗ്ഗെ മാൎഗ്ഗെ വന്നവരെല്ലാം ശ്വാ
വെന്നിങ്ങിനെ പലർപറയുന്നതു കെട്ടു വിപ്രൻ– കണ്ടവരെ
ല്ലാം ശ്വാവെന്നല്ലാതെ ചൊല്ലുന്നില്ല ചെണ്ടകൊട്ടിച്ചു നമ്മെ
ക്കഷ്ടമങ്ങാടിക്കാരൻ– ഒന്നുരണ്ടാളല്ലിപ്പൊൾ വന്നുകാണു
ന്നൊരെല്ലാം ഒന്നുപൊലുരചെയ്താൽ വിശ്വസിക്കയെ ഉ
ള്ളു– ഇത്തരം വിചാരിച്ചു വിപ്രനങ്ങജത്തിനെ സത്വരമു
പെക്ഷിച്ചു ചെന്നുതന്നില്ലം പുക്കു– പെട്ടന്നുനായന്മാരുമൊ [ 115 ] ക്കവെയൊഗം കൂടി ആട്ടിനെ വെട്ടിക്കൊന്നു കൊണ്ടുപൊ
യ്വെച്ചുതിന്നാർ–

എന്നതു കൊണ്ടുചൊന്നെ‌ൻ വൈരികൾ പലർകൂടി
ഒന്നിച്ചു നിൽക്കുന്നതു ഭെദിപ്പാൻപരാധീനം– ഋശ്യശൃംഗാ
ദ്രൌ വസിച്ചീടുവിൻഭവാന്മാരും വിശ്വസിപ്പിച്ചു ചതിച്ചീടുവാൻ
പൊകുന്നു ഞാൻ– ഇത്ഥമങ്ങുര ചെയ്തു ശിരസ്സുമുണ്ഡമാക്കി
ചത്തകാകന്മാരുടെ ചൊരയുമെടുത്തണിഞ്ഞെത്രയും വി
കൃതമാം വിഗ്രഹത്തൊടും പൊയി തത്ര കൌശികാവാസം
പ്രാപിച്ചു ചീരംജീവി– സൂൎയ്യനസ്തമിച്ചപ്പൊൾ മൂങ്ങാകൾ✱ പുറ
പ്പെട്ടു വൈരിശെഷത്തെക്കൊൽവാൻ വന്നിതുവടദ്രുമെ– ന്യ
ഗ്രൊധദ്രുമന്തന്നിൽ കണ്ടില്ല കാകന്മാരെ വ്യഗ്രതാ പൂണ്ടുപൊ
ന്നിങ്ങശ്വസ്ഥം മുകളെറി– അദ്ദിക്കിൽ ചിരംജീവി വല്ലാതെ
വികൃതമായി ശബ്ദിച്ചാനതു കെട്ടു കൌശികക്കൂട്ടം ചെന്നു കാ
ക്കയെപ്പിടിച്ചു ബന്ധിച്ചു കൊണ്ടമൎദ്ദന്റെ കാക്കൽ വെച്ചുടൻ
വണങ്ങീടിനാർ ഉലൂകന്മാർ– ആരെടൊ നീയെന്നുലൂകെ
ശ്വരഞ്ചൊദ്യം ചെയ്തു– ധീരനാമവൻ ചൊന്നാൻ ഏഷഞാ
ൻ ചിരംജീവി കാകലൊകാധീശന്റെ മന്ത്രിപുംഗവൻ– ഭവാ
ൻ ആകുലപ്പെട്ടീവണ്ണം വന്നതിനെന്തുമൂലം– ചൊല്ലിനാൻ
ചിരംജീവിനിന്തിരുവടിയുടെ ചൊല്ലെറും പ്രഭുത്വവും ശൌൎയ്യാ
ദി ഗുണങ്ങളും മന്ത്രശാലയിൽ നിന്നുവൎണ്ണിച്ചെനതു മൂലം മ
ന്ത്രിപുംഗവന്മാരും മെഘവൎണ്ണനും പാരം കയൎത്തു ശത്രുപക്ഷ
ക്കാരനാമിവനുടെ കഴുത്തു ഖണ്ഡിക്കെണം– എന്നതിൽ ചി
ലജനം നരച്ച വൃദ്ധകാക്കകള്ളന്റെ✱✱ രൊമംപാടെ ചിര
ച്ചു വിട്ടീടുകെന്നെന്നുടെ തമ്പുരാനും അങ്ങിനെ കല്പിക്കയാ [ 116 ] ൽ–മന്ത്രിവായസന്മാരുമിങ്ങിനെ വികൃതമാക്കീട്ടവർ വിട്ടീടി
നാർ– എന്നതു കെട്ടുമന്ത്രിശ്രെഷ്ഠരെ വെറെവിളിച്ചെങ്ങി
നെ വെണ്ടുവെന്നു ചിന്തിച്ചാനമൎദ്ദനൻ– കുക്കുരാക്ഷനും വക്ത്ര
ക പൊതന്ദിപ്താക്ഷനും മുഷ്കരന്മാരാം മൂന്നുമന്ത്രികളുരചെയ്തു–
ദൂതരെകുലചെയ്കയൊഗ്യമല്ലെന്നു കെൾ്പു– ഭീതനാമിവനുടെ
ഭീതിയുമൊഴിച്ചുടൻ നൂതനങ്ങളായുള്ള മാംസശൊണിതം
നൽകി പ്രീതനാക്കീടെണമെന്നെങ്ങൾക്കു തൊന്നീടുന്നു–
ദീനരിൽ കൃപവെണം എന്നതു ധരിച്ചാലും– ധീരാത്മാവമ
ൎദ്ദനൻ പിന്നെയുംബകനെന്നു പെരായുള്ള മാത്യനെ വിളിച്ചു
ചൊദിച്ചിതു– കാകമന്ത്രിയെ കുലചെയ്കയൊ മൊചിക്കയൊ
ലൊകവീരനാം ഭവാനെങ്ങിനെയഭിപ്രായം– ഉക്തവാൻ
ബകാമാത്യൻ ദീനനെ കുലചെയ്കയുക്തമല്ലിതു സ്വാമിൻ അ
ഞ്ജസാരക്ഷിക്കെണം– ബ്രഹ്മരാക്ഷസന്താനും ചൊരനും
രക്ഷിച്ചുപൊൽ ബ്രാഹ്മണനെയുമദ്ദെഹത്തിന്റെ ഗൊ
ക്കളെയും– എങ്ങിനെയെന്നു സ്വാമികെട്ടാലുമെന്നു ബ
കൻ–

(6. ബ്രഹ്മരാക്ഷസനും ചൊരനും ഒരു ബ്രാഹ്മണനെയും പശുക്കളെയും രക്ഷിച്ചതു.)

തിങ്ങിനതിമിരത്താൽ പൂൎണ്ണമായൊരു നിശിദുഷ്ട
നാമൊരു ചൊരൻ വിപ്രനു പ്രതിഗ്രഹം കിട്ടിയപശു
രണ്ടുണ്ടായതു മൊഷ്ടിപ്പാനായി ബ്രാഹ്മണ ഗൃഹം
നൊക്കിപ്പൊകുമ്പൊൾ– മാൎഗ്ഗെ ഒരു ബ്രഹ്മരാക്ഷസ
നെയും കണ്ടെത്തിയദൃഛ്ശയാ– ആരെടൊ താനെ
ന്നഥ ചൊദിച്ചു ചൊരൻ ധീരൻ– ആരെടൊ താനെ
ന്നതുബ്രഹ്മരക്ഷസ്സും ചൊന്നാൻ– തസ്കരൻ ഞാനെന്നവ
ൻ– രാക്ഷസഞാനെന്നന്യൻ– തസ്കരൻ ഭവാനെങ്ങുപൊ
കുന്നു പറകെടൊ– വിപ്രന്റെ ഗൃഹന്തന്നിൽ രണ്ടുഗൊക്കളു
ണ്ടതു ക്ഷിപ്രം മൊഷ്ടിപ്പാനായ് പൊകുന്നു–താനെങ്ങെടൊ [ 117 ] ഞാനുമദ്വിജെന്ദ്രനെക്കൊന്നു തിന്മാൻ പൊകുന്നു– നൂനമെ
ന്നവർ തമ്മിൽ പറഞ്ഞുതത്ര ചെന്നാർ– നില്ലെടാമുമ്പിൽ ഞാ
ൻ പൊയി വിപ്രനെ ഹനിക്കെണം– നില്ലെടാ ഞാമ്പൊയ്മു
ന്നംഗൊക്കളെ ഹരിക്കെണം– ഇങ്ങിനെ തമ്മിൽ വാദിക്കുന്ന
തുകെട്ടുവിപ്രൻ തിങ്ങിന ഭയത്തൊടെ പുറത്തുവന്നനെരം
ബ്രഹ്മരാക്ഷസൻ ചൊന്നാൻ തസ്കരനിവൻതവ ബ്രഹ്മസ്വം
പശുക്കളെ മൊഷ്ടിപ്പാൻ വന്നുവിപ്ര– തസ്കരഞ്ചൊന്നാ
നെടൊ ബ്രാഹ്മണഭവാനെയും മക്കളെയുമിന്നിവൻ കൊന്നു
തിന്മാനായ്വന്നു– അമ്മൊഴികെട്ടുമുദാഭൂസുരൻ രണ്ടുപെൎക്കും
സമ്മാനം നൽകിയയച്ചീടിനാൻ വിരവൊടെ–

ഞാനതു കൊണ്ടുചൊന്നെൻ ജ്ഞാനമില്ലാതുള്ളൊ
ൎക്കും ദീനനിൽകൃപയുണ്ടാം പിന്നെയെന്തീശന്മാൎക്കൊ– ഉ
ക്തവാൻ ദീപ്താക്ഷനെന്നുള്ളൊരു മഹാമാത്യൻ– യുക്തമെ
വതൽ ബകാമാത്യനാലുദീരിതം– പ്രത്യക്ഷമപരാധം ചെയ്തു
വെന്നാലും പിന്നെ പ്രത്യക്ഷ സ്തുതികൊണ്ടു ദ്ദുൎജ്ജുനം പ്രസാ
ദിക്കും ✱ഇത്തരം അമാത്യന്മാർ ഒക്കവെ പറഞ്ഞപ്പൊൾ ഉ
ത്തമം നമുക്കിപ്പൊളാശ്രിതത്രാണം തന്നെ– എന്നുനിശ്ചയി
ച്ചുടൻ സാദരംചിരഞ്ജീവിക്കന്നു തൊട്ടധികാരം കൊടുത്താ
നുമൎദ്ദനൻ–ഉക്തവാൻ ചിരഞ്ജീവി കൌശികാധീശംവിഭൊ
ശക്തനാം ഭവാനെ ഞാൻ വൎണ്ണിച്ചുപറകയാൽ ക്രുദ്ധനാം
കാകാധീശൻ നമ്മെയങ്ങുപെക്ഷിച്ചാൻ ഉദ്ധതന്മാരാമവ
രൊക്കവെ ദുഷ്ടകൂട്ടം– ഒന്നുഞാൻ നിശ്ചയിച്ചെനിന്നു ഞാ [ 118 ] നെന്റെദെഹം വഹ്നിയിൽ ദഹിപ്പിച്ചു വൈകാതെ പുനൎജ്ജന്മമാ
ശു ഞാനുലൂകമായ്പിറന്നു കാകന്മാരെയാകവെ കുലചെയ്യുന്നു
ണ്ടു ഞാൻ കണ്ടു കൊൾ്വിൻ– ആയതു കെട്ടുപറഞ്ഞീടിനാനമ
ൎദ്ദനൻ നീയതു ഭാവിച്ചതു നിഷ്ഫലമെന്നെവരൂ– തന്നുടെ ജാ
തിവെടിഞ്ഞന്യ ജാതിയിൽ ചെന്നു പിന്നെയുത്ഭവിക്കയി
ല്ലെവ നെന്നാലുംസഖെ– സൂൎയ്യനെ പ്രാപിച്ചിട്ടും മെഘത്തെ
പ്രാപിച്ചിട്ടും മാരുതംപ്രാപിച്ചിട്ടും ശൈലത്തെപ്രാപിച്ചിട്ടും നി
ഷ്ഫലം പിന്നെത്തന്റെ ജാതിയിൽ തന്നെവന്നിങ്ങുത്ഭവി
ച്ചതെയുള്ളു മൂഷികസ്ത്രീതാൻ മുന്നം– എങ്ങിനെയതെന്നതു
ചൊദിച്ചു ചിരംജീവിമൂങ്ങകൾ്ക്കധീശ്വരഞ്ചൊല്ലിനാനമൎദ്ദനൻ–

(7. എലിക്കുഞ്ഞു താപസമകളായശെഷം എലിയായ്പൊയതു)

പണ്ടൊരുപരന്തൊരുമൂഷികപ്പെൺ്കുഞ്ഞിനെ കൊണ്ട
ങ്ങു പറക്കുമ്പൊൾ– കൊക്കിൻ നിന്നധൊഭാഗെ വീ
ണുപൊയതങ്ങൊരു മാമുനിശ്രെഷ്ഠൻ തന്റെ പാ
ണിയിൽ പതിച്ചിതു സന്ധ്യാകൎമ്മം ചെയ്യുമ്പൊൾ– തന്നു
ടെ തപൊബലം കൊണ്ടുടൻ തപൊധനൻ തന്നുടെ
ഗൃഹണിക്കു പുത്രിയായിദാനഞ്ചെയ്തു– മൂഷികകുമാരിയെ താ
പസകുമാരിയായി പൊഷിപ്പിച്ചിതുമുദാതാപസെന്ദ്രന്റെ ഭാൎയ്യാ–
തന്മകളെന്നപൊലെ താപസീവളൎത്തൊരു പെൺമണിക
ന്യാവിനും കല്യാണകാലം വന്നു– വീൎയ്യവും സൌന്ദൎയ്യവും വിദ്യ
യും പ്രഭുത്വവും ധൈൎയ്യവുമുള്ളവന്നു പുത്രിയെ കൊടുക്കെണം–
ആൎയ്യനാം മുനിശ്രെഷ്ഠനിങ്ങിനെ വിചാരിച്ചു സൂൎയ്യദെവ
നെചെന്നു വന്ദിച്ചു ചൊല്ലീടിനാൻ– ഉന്നത പ്രഭാവനാം നിന്തി
രുവടിമമകന്യയെ പാണിഗ്രഹം ചെയ്യണം ദിനെശ്വരാ–
എന്നതുകെട്ടിട്ടരുൾ ചെയ്തിതുദിനെശനും എന്നെക്കാൾ മ
ഹത്തരം മെഘമെന്നറിഞ്ഞാലും എന്നുടെ പ്രകാശത്തെ മ
റെപ്പാൻ പൊരുമവൻ– എന്നതു കൊണ്ടുമവൻ നമ്മെക്കാൾ [ 119 ] മഹാപ്രഭു– എന്നതുകെട്ടു മുനിമെഘത്തൊടപെക്ഷിച്ചു എന്നു
ടെമകളെ നീവെട്ടുകൊള്ളെണം സഖെ– വാരിവാഹവും ചൊ
ന്നാൻ എന്നെക്കാൾ വലിയവൻ മാരുതദെവൻ നമ്മെക്കൊ
ണ്ടവൻ നടക്കുന്നു– മാമുനീശ്വരഞ്ചെന്നുമാരുതനൊടു ചൊന്നാ
ൻ– മാമകാത്മജെക്കു നീവല്ലഭനായീടെണം– മാരുതനരുൾ
ചെയ്തുപൎവ്വതമെന്റെ ഗതിവാരണഞ്ചുയ്യുമവൻ നമ്മെക്കാൾ
മഹാരഥൻ– സൎവ്വതാപസ ശ്രെഷ്ഠൻകന്യയെകൊണ്ടുചെന്നു
പൎവ്വതത്തൊടു ചൊന്നാൻവെൾ്ക്കനീ കുമാരിയെ– പൎവ്വതമുര
ചെയ്തുമൂഷികൻ മഹാഖലൻ സൎവ്വതൊനമ്മെക്കറണ്ടായവൻ
തുളെക്കുന്നു [ശെഷിയായ്വരുമവൻ കന്യയെവെട്ടീടുവാൻ]–
മൂഷികൻ തന്നെപ്രാപിച്ചീടിനാൻ മുനീശ്വരൻ– മൂഷികാ ഭവാ
നെന്റെ പുത്രിയെ വെട്ടിടെണം– ചൊല്ലിനാനെലി ശ്രെഷ്ഠ
ൻ കല്യാണം കഴിക്കാമെന്നില്ലത്തു കൊണ്ടുപൊവാൻ തെല്ലു
ണ്ടുപരാധീനം– നമ്മുടെ ഗൃഹമൊരുരന്ധ്രമാത്രമെയുള്ളു–
പെണ്മണിയാളെയതിൽ കടത്തിക്കുടിവെപ്പാൻ സാദ്ധ്യമല്ലെ
ടൊമുനെ– സാഹസം ചെയ്താലതു സാദ്ധ്യമായ്വരുമെന്നു ശ
ങ്കിച്ചു മടിക്കുന്നു– [ഞങ്ങൾ്ക്കുതന്നെപാരം ഞെരുങ്ങും ഗുഹത
ന്നിൽ മംഗലസ്ത്രീയാമിവൾ എങ്ങനെപൊയീടുന്നു] താപസൻ
തപൊബലം കൊണ്ടുടൻ തൽപുത്രിയെ താമസം കൂടാതൊ
രുമൂഷിക സ്ത്രീയാക്കിനാൻ– മൂഷികൻ വിവാഹവും ചെയ്തിതു– മു
ന്നെപ്പൊലെ മൂഷിക സ്ത്രീപിന്നെയും മൂഷികസ്ത്രീയായ്വന്നു–

എന്നതു കൊണ്ടുചൊന്നെൻ ജാതിക്കു വിപൎയ്യായം വ
ന്നു സംഭവിക്കയില്ലന്യ ജന്മത്തിൽ പൊലും– ഇങ്ങിനെ പറ
ഞ്ഞുലൂകെന്ദ്രനാമമൎദ്ദനൻ ഇങ്ങിതമവനുള്ളിലുള്ളതു ബൊ
ധിക്കാതെ ശത്രുമന്ത്രിയാം ചീരംജീവിയെ സമ്മാനിച്ചു മിത്രമാ
ക്കിനാനഹൊ ബൊധമില്ലായ്കമൂലം– [ബുദ്ധികൌടില്യം ഗ്രഹി [ 120 ] യാഞ്ഞവൻ സ്വവൈരിയെ പത്തനപ്രവെശങ്ങൾ ഒക്കവെ
ദൎശിപ്പിച്ചു–] നിന്നുടെ രാജ്യമിദമെന്നു ബൊധിക്ക ഭവാൻ എ
ന്നുടെ മിത്രങ്ങളും പുത്രഭാൎയ്യാദികളും നിന്നുടെ ഗൃഹംപൊ
ലെ കണ്ടുകൊൾകെടൊഭവാൻ– എന്നുടെ ജനധനസ്ഥാന
വും മാനങ്ങളും ഒക്കവെ നിണക്കധീനങ്ങളെന്നുറച്ചു കൊണ്ടി
ക്കുലം ബലപ്പെടുത്താശു നീ രക്ഷിക്കെണം– മൽക്കുലെ സുഖി
ച്ചു വാഴ്കെന്നുമങ്ങുര ചെയ്തു ഭക്ഷണത്തിന്നും വക കല്പിച്ചുനിജ
സ്ഥാനെ രക്ഷണത്തിനുമാക്കി സ്വസ്ഥനാമമൎദ്ദനൻ– സൂൎയ്യ
നങ്ങു ദിക്കുമ്പൊളന്ധരാം കൂട്ടത്തൊടെ സ്വൈരമായുറക്ക
വും തുടൎന്നുനുലൂകെശൻ [സൂൎയ്യനങ്ങുദിച്ചാൽ പിന്നസ്തമി
പ്പൊളം ഒരു കാൎയ്യവും വിചാരവും ഭുക്തിയും സംസാരവും ഒ
ന്നുമില്ലവിടത്തിൽ മിണ്ടാതെ ശയിക്കുന്നു] ധീരനാംചിരംജീ
വി ശത്രുസംസ്ഥാനങ്ങളിൽ ദ്വാരങ്ങൾ കിടങ്ങുകൾ കൊട്ടകൾ
മതിലുകൾ കൊത്തളം പുറത്തളം കൊട്ടിലും കൊലാപ്പുറം കാ
ൽത്തളംകളുംകുളം കാനനസ്ഥാനങ്ങളും ഒക്കവെ പകൽക
ണ്ടുഗ്രഹിച്ചുവഴിപൊലെ– തക്കത്തിൽ ദഹിപ്പിപ്പാൻ കൌശ
ലങ്ങളും നൊക്കി വൈക്കൊലും തൃണങ്ങളും പഞ്ഞിയുമി
ടെക്കിടെ പൊക്കത്തിൽ സ്വരൂപിച്ചു പച്ചിലകൊണ്ടുമൂടി ചിത്ര
മൊരൊന്നുണ്ടാക്കിയപ്പുരെ ചിരംജീവി– എത്രയുമുചിതമെ
ന്നൊൎത്തു കൊണ്ടുലൂകന്മാർ രാത്രിയിൽ കണ്ടുകണ്ടുവിസ്മയിച്ച
തെയുള്ളു– കാകരാജനും പകൽ മുപ്പതുഘടികയും ഏകരാ
ജ്യമായ്നടന്നീവിധം പ്രയൊഗിക്കും– അന്തിവന്നടുക്കുമ്പൊ
ൾ മന്ത്രശാലയിൽ ചെന്നു മന്ത്രിഭാവവും പ്രാപിച്ചീശനെ സ്സെ
വിക്കയും– അങ്ങനെ രണ്ടുമാസം കഴിഞ്ഞൊരനന്തരം ഇ
ങ്ങനെ പാൎത്താൽ എത്രനാളിനി പാൎത്തീടെണ്ടു– വാശ്ശതും
ക്രിയകഴിച്ചീടുകെന്നുറച്ചവൻ വിശ്വസിപ്പിച്ചു ചതിച്ചീടുവാ [ 121 ] ൻ ഒരുമ്പെട്ടു– ഏകദാപുലൎകാലെ കൂമങ്ങളുറക്കമങ്ങാക
വെതുടൎന്നൎപ്പൊൾ കച്ചിലിൽ കൊള്ളിവെച്ചു– ശുഷ്കഗൊമയ
ങ്ങളിൽ തീക്കനലിട്ടുനാലു ഭാഗവുമുറപ്പിച്ചഗ്നിയും പിടിപെട്ടു–
അൎക്കന്റെ പ്രതാപവും കാറ്റും ആ ധൂമങ്ങളും ഒക്കവെയൊ
രുമിച്ചു പൊക്കത്തിൽ പുകപൊങ്ങി– തൽക്ഷണം മൂങ്ങാക്കൂ
ട്ടമൊക്കയും മഹാശ്വസ്ഥ വൃക്ഷവും ദഹിച്ചാശുഭസ്മമായി ധൂ
ളിച്ചിതു –

ഇത്ഥമങ്ങുലൂക സംഹാരത്തെ ചെയ്തുവെഗാൽ സത്വ
രം ചിരജീവി പൊന്നിങ്ങുനിജസ്ഥാനെ മെഘവൎണ്ണനെ
ചെന്നുവണങ്ങിപെരാൽവൃക്ഷെ മൊഘമെന്നിയെ കൊ
ണ്ടന്നിരുത്തി സുഖിപ്പിച്ചാൻ– പ്രൌഢ സന്തൊഷം ചിരജീ
വിയെ കാകാധീശൻ ഗാഢമാശ്ലെഷഞ്ചെയ്തുഗൂഢമെന്നി
യെ ചൊന്നാൻ– ഹെസഖെ ചിരംജീവിഹെലയകൃതകാൎയ്യ
മാശുഹെസഖെനിന്നാലെങ്ങിനെ ഭവാന ഹൊ ശത്രുരാ
ജ്യം പ്രാപിച്ചുഎങ്ങിനെ പുനസ്സഖെ തത്രവാണതും ഭവാൻ–
ഇങ്ങിനെ ഉപകൃതി ചെയ്തതിന്ന ഹൊ ഞാനും എങ്ങിനെ
ചെയ്തീടെണ്ടു പ്രത്യുപകാരം സഖെ– ഇങ്ങിനെ ചൊദിച്ചൊരു
വായസ പ്രവീരനൊടിങ്ങിതം ഹിതം പറഞ്ഞീടിനാൻ ചിരംജീ
വി– ദുൎഘടംസ്ഥാനം ലഭിച്ചീടുവാൻ മഹത്തുകൾ ദുൎഘടസ്ഥലങ്ങ
ളിൽ ചെന്നിരുന്നനെകദാ ദുഃഖങ്ങളനുഭവിക്കുന്നവൻ പതു
ക്കവെ തൽക്കാൎയ്യം ലഭിക്കുമ്പൊൾ സ്വസ്ഥനായ്വരുന്നില്ലെ–
പഞ്ചപാണ്ഡവന്മാരും പാഞ്ചാലിതാനും പിന്നെ ചഞ്ചലം വി
നാവെഷം മറെച്ചുവിരാടന്റെ പത്തനന്തന്നിലൊരുവത്സരം
പാൎത്തീലയൊ– പത്തനംഗന്മാർ മരിച്ചെകനായ്പിറന്നപ്പൊൾ
എത്രയും മനൊജ്ഞനാമൎജ്ജുനന്താനും പുരെതത്രചെന്നാ
ണും പെണ്ണുമല്ലാതെ പാൎത്തില്ലയൊ– സുന്ദരീ ദമയന്തിവല്ല [ 122 ] ഭൻ നളനൃപൻ ചെന്നൊരു നരെന്ദ്രന്റെ പാചകസ്ഥാനം
വാങ്ങി ശൊകവും മനക്കാമ്പിലടക്കി സദാകാലം പാകവും ചെ
യ്തുകൊണ്ടുമുഷിഞ്ഞു പാൎത്തില്ലയൊ– കന്യകാ വിവാഹത്തെ
കാംക്ഷിച്ചു ധനഞ്ജയൻ സന്യസിച്ച ഹൊ വസിച്ചീലയൊ ബ
ഹുകാലം– ശത്രുമാൎഗ്ഗെണ മദ്ധ്യെവാസമെന്നതു നൃണാം എ
ത്രയും പരാധീനമായതു നിരൂപിച്ചാൽ– ഖൾഗ്ഗധാരാഖ്യ വ്രതം
സാധിച്ചുപണിപ്പെട്ടു സൽഗതി വരുത്തുന്ന യൊഗിക്കുസമം ത
ന്നെ– ആസനം സ്ഥാനം യാനം ഭൊജനംപാനസ്നാനം ആ
യതു സൎവ്വം മഹാസങ്കടം ശത്രുസ്ഥലെ– സൎവ്വദിക്കിലും വി
ഷംസംഗമിപ്പിക്കുമതു സൎവ്വദാ സമാധാനം ചെയ്തുസൂക്ഷി
ച്ചീടെണം– എതൊരു ദുൎമ്മന്ത്രിക്കു ദുൎന്നയം ഭവിക്കാത്തു എ
തൊരുപുരുഷനെസ്ത്രീമതിപ്പിച്ചീടാത്തു– ഏതൊരു മനുഷ്യ
ന്മാരപഥ്യം ഭവിക്കയാൽ ആതുരന്മാരല്ലാതെ സംഭവിക്കുന്നു
വിഭൊ– ഏതൊരു നരന്മാൎക്ക മൃത്യുസംഭവിക്കാത്തു യാതൊ
രു വിഷയിക്കു വിപത്തുമുണ്ടാകാത്തു– സാവധാനത്വം കൂടാതു
ള്ളവൎക്കൊരുനാളും സാദ്ധ്യമാമരിപുരെചെന്നു പൊരിക
പൊലും– വൈരിയെ സ്തുതിക്കെണം വൈരിയെ ഭജിക്കെ
ണം വൈരിയെ ശിരസ്സിങ്കിൽ വഹിച്ചു നടക്കെണം– വൈ
രിയെ ചതിക്കെണമെങ്കിലീവിധമെല്ലാം വൈകാതെ ചെ
യ്തുപൊവുവാശ്ശ ജാതിയെന്നാലും–

(8. കൃഷ്ണസൎപ്പം തവളയെ വഹിച്ചതു.)

പണ്ടൊരു കൃഷ്ണസൎപ്പം മണ്ഡൂക കൂട്ടങ്ങളെ കണ്ഠത്തിൽ
വഹിച്ചു കൊണ്ടാകവെ കുലചെയ്തു– അക്കഥാ കെൾ
ക്കെണമെന്നുക്തവാൻ കാകാധീശൻ–സൽക്ക
രിച്ചുരചെയ്തു സാദരം ചിരംജീവി– ബുദ്ധിമാൻ മന്ദവി
ഷനെന്നൊരു കൃഷ്ണസൎപ്പം വൃത്തിക്കു ലഭിയാഞ്ഞു വിശന്നുന
ടന്നുടൻ മുഷ്കരന്മാരായുള്ള ഭെകങ്ങൾ പെരുത്തൊരു പുഷ്ക [ 123 ] ലഹ്രദത്തിന്റെ വക്കത്തു ചെന്നിരുന്നു ദുഃഖവുന്നടിച്ചു കൊ
ണ്ടെത്രയും പരവശാൽ തൽക്കയം തന്നിലുള്ളദൎദ്ദുരക്കൂട്ടങ്ങ
ളിൽ ജാലപാദനെന്നുള്ള ഭെകങ്ങൾക്കധീശ്വരൻ ചാലവെ
ദുഃഖത്തിന്റെ കാരണം ചൊദിച്ചിതു– കാളസൎപ്പവും കനി
ഞ്ഞാസ്ഥയാ പറഞ്ഞിതു– കെളെടൊ മഹാത്മാവെമണ്ഡൂ
കെശ്വരസഖെ വംശശുദ്ധിയുള്ളൊരു വിപ്രന്റെ കുമാ
രനെ ദംശനം ചെയ്തെനഹം ദൈവകല്പിതം മൂലം– തൻപി
താവാകും വിപ്രൻ കൊപിച്ചു ശപിച്ചുമാം കെല്ലിയെന്നൊരു
ഭുജംഗാധമാദുരാത്മാവു എന്നുടെ കുമാരനെ ദംശിക്ക നിമി
ത്തമായി നിന്നുടെ ഭൊജ്യങ്ങളാം മണ്ഡൂകവൃന്ദങ്ങളെ തന്നു
ടെ തൊളിൽചുമന്നീടുക– തവളകൾ തന്നുള്ളൊരശനവും
കഴിച്ചുനടന്നാലും– ഇങ്ങിനെ ശപിച്ചൊരു ശാപത്തെ നി
വൃത്തിപ്പാൻ തങ്ങടെ മനസ്സുണ്ടെന്നാകിലെ കഴിവരൂ– എന്ന
തു കെട്ടുമണ്ഡൂകാധിപനുര ചെയ്തു [നന്നിതു നിന്റെ ശാപം
ഞങ്ങൾ്ക്കുവരമായി] ഇന്നുതൊട്ടൊരൊ മണ്ഡൂകങ്ങളെ വഹി
ക്കനീ– ഇക്കഴന്തന്നിൽ നിന്നുമറെറാരു കഴന്തന്നിൽ വെ
ക്കമങ്ങെടുത്തു കൊണ്ടാക്കിയാൽ മതിതാനും– കൃഷ്ണസൎപ്പവും
മുദാദൎദ്ദുരങ്ങളെതിന്മാൻ തൃഷ്ണപൂണ്ടൊരൊ ദിനമൊരൊ
രൊമണ്ഡൂകത്തെ തന്നുടെ ഗളന്തന്നിൽ ചുമന്നുകൊണ്ടുപൊ
യി– തിന്നുതിന്നംഗങ്ങൾ്ക്കുപുഷ്ടിയുമുണ്ടായ്വന്നു– ഇങ്ങിനെ പ
ലദിനം കഴിഞ്ഞുപൊയതൊന്നും ഇങ്ങൊട്ടുവരുന്നില്ല എ
ന്തുവാനിദമെന്നു– ചിന്തിച്ചു മണ്ഡൂകെന്ദ്രൻ താനുമങ്ങൊരു
ദിനം ചന്തത്തിൽ ഫണീശ്വരൻ തന്നുടെമുതുകെറി– സന്തു
ഷ്ടൻ ഫണീശനും കൊണ്ടുപൊയിരയാക്കി– ജന്തുഹിംസക
ൻ സുഖിച്ചിങ്ങിനെ മെവീടിനാൻ–

എന്നതു കൊണ്ടുചൊന്നെൻ തന്നുടെ കാൎയ്യത്തിന്നു [ 124 ] തന്നുടെരിപുക്കളെ സ്കന്ധത്തിൽ വഹിച്ചീടാം– കാലദെ
ശാവസ്ഥകളറിഞ്ഞു പ്രവൃത്തിച്ചാൽ ചാലവെ സമീഹിതം
സാധിക്കും സമസ്തവും– നല്ലതാമൊരു ശരം മൊചിച്ചാലൊ
രുത്തനെ കൊല്ലമെന്നതും വരും ഇല്ലെന്നുംവരും താനും–
ബുദ്ധിബാണത്തെ വിട്ടാലായതു ശത്രുകുലം ശുദ്ധശൂന്യമാ
ക്കീടും എന്നതു ബൊധിക്കെണം– ബുദ്ധിക്കുവിഭൂഷണം ന
ല്ലതു ശാസ്ത്രജ്ഞാനം സിദ്ധിക്കും ശൌൎയ്യാടൊപം ധൈൎയ്യ
മുണ്ടെന്നുവന്നാൽ [തന്നുടെ കാൎയ്യം ലഭിക്കെണം എന്നിഛ്ശി
ക്കുന്നൊൎക്കിന്നതെ ചെയ്തീടാവുകാൎയ്യമെന്നുണ്ടാകുമൊ– ഭാ
രവും ചുമന്നു കൊണ്ടൊടുന്ന ശരീരികൾ– വാരിധികടക്കുന്നു കപ്പ
ലിലൂടെ ചിലർ– നീചരെച്ചെന്നുവന്ദിച്ചീടുന്നു മഹാജനം– യാ
ചനം ചെയ്തുപൊറുത്തീടുന്നു ചിലജനം– ഭൊഷ്കുകൾ പറഞ്ഞു
ജീവിക്കുന്നു പലജനം– മൌഷ്കൎയ്യം കൊണ്ടുചിലർ വാസ
രം കഴിക്കുന്നു]

ഇങ്ങൊട്ടു ചതിക്കുന്നദുൎജ്ജനങ്ങളെ നന്നായങ്ങൊ
ട്ടും നശിപ്പിച്ചാൽ ദൊഷമില്ലെന്നു കെൾപ്പൂ– കാട്ടുതീ പിടിപെട്ടു
കാനനം ദഹിച്ചാലും മൂട്ടിലെ വെരുവെന്തു പൊകയില്ലതുമൂലം
പിന്നെയും മുളച്ചുപൊങ്ങീടുന്നു മരങ്ങളും– എന്നതു കൊണ്ടുമ
തിയായില്ല വൈരത്തിനു– ശത്രു ശെഷവുമഗ്നിശെഷവും ഋ
ണശെഷം ഗാത്രജംരൊഗശെഷം എന്നിവനാലും സമം–
അല്പം എന്നുപെക്ഷിച്ചു പൊയിതെന്നാകിൽ പിന്നെ സ്വ
ല്പകാലം കൊണ്ടതു വൎദ്ധിച്ചു ബലപ്പെടും– എന്നതുമൂലം ഉ
ലൂകങ്ങളെ സമൂഹമെ ഒന്നുമെ ശെഷിക്കാതെ സംഹരിച്ചി
തുഞാനും– ആപത്തു വരുന്നെരമാകുലത്വവും വെണ്ടാ സ
മ്പത്തു വരുന്നെരം സംപ്രഹൎഷവും വെണ്ടാ– ക്രൊധവും ദു
ൎബ്ബൊധവും ലൊഭവും ദുൎമ്മൊഹവും രൊധവും വിവാദവു മീവി [ 125 ] ധങ്ങളും വെണ്ടാ– സൎവ്വവും ക്ഷമിച്ചു കൊണ്ടിരുന്നു പതുക്ക
വെ ദുൎവ്വിധം നീക്കികാലം സാധുവായ്വരുന്നെരം സൎവ്വ കൎമ്മങ്ങ
ളെല്ലാം ഫലിക്കും ധീരന്മാൎക്കും– സൎവ്വസമ്പത്തും തന്റെ ഹ
സ്തത്തിൽ വരുമപ്പൊൾ– പ്രാജ്യ പൌരുഷനാകും ശ്രീരാമ
ചന്ദ്രന്ന ഹൊരാജ്യ വിഭ്രംശംവനെ വാസവും ഭവിച്ചില്ലെ– പ
ഞ്ചപാണ്ഡവന്മാരും നാടുവിട്ടരണ്യത്തിൽ സഞ്ചരിച്ച ഹൊ
ബഹുസങ്കടം പ്രാപിച്ചീലെ– നൈഷധന്നളന്താനും ദെവി
യെപ്പിരിഞ്ഞ ഹൊ വൈഷമ്യം പലതനുഭൂതവാനായീലെ
യൊ– ദുൎഘടസ്ഥാനമവൎക്കെല്ലാൎക്കുമൊഴിഞ്ഞപ്പൊൾ ഉൽ
ക്കടപ്രകാശവും പ്രാഭവങ്ങളും വന്നു– എന്നതു കൊണ്ടുമമ
സ്വാമിക്കുമനൎത്ഥങ്ങൾ വന്നതു വഴിപൊലെയൊഴിഞ്ഞു സ
മസ്തവും– സന്ധിവിഗ്രഹം കൊണ്ടു ശത്രുസംഹാരം ചെയ്തു സ
ന്ധിച്ചു സദാനന്ദം സാമ്പ്രതം സുമംഗലം– ഇങ്ങിനെ ചിരംജീ
വിതന്നുടെ ഗിരംകെട്ടു തിങ്ങിന സന്തൊഷത്താൽ പൂൎണ്ണ
നാം മെഘവൎണ്ണൻ കാകലൊകാധിപത്യം പ്രാപിച്ചു ബഹുകാ
ലം ആകുലം വിനാവാണുമംഗലം ശുഭം ശുഭം–✱

ഇതിപഞ്ചതന്ത്രപ്രകരണെ സന്ധിവിഗ്രഹൊനാ
മതൃതീയതന്ത്രം സമാപ്തഃ–

൪., ലബ്ധാനാശം (ലബ്ധപ്രന്നശം-സ-)

ശുകതരുണി വരികതവസു കവിതകൾകെൾക്കയാൽ
ശുദ്ധമെന്മാനസം മാനനീയാകൃതെ ലളിതതരമഭിലഷി
ത വരമരുളുമീശ്വരൻ ലബ്ധനാശാഖ്യമാം തന്ത്രം കഥിക്ക
നീ സുമതികുലമകുടമണിധരണിസുരപുംഗവൻ സൊമ [ 126 ] ശൎമ്മാഖ്യൻ പറഞ്ഞു തുടങ്ങിനാൻ– ധനമപിചജഗമപിചനി
ജകരതലാഗതം ധൎമ്മബുദ്ധ്യാ വെടിഞ്ഞീടുന്ന പൂരുഷൻ അ
ധികതരമധമനവനവനിപതി ബാലരെ ആയവൻ വഞ്ചി
തനായ്വരും നിൎണ്ണയം– വനനദിയിൽ ഇയലുമൊരു വലിയ ജ
ലജന്തുവെ വഞ്ചനം ചെയ്തുപൊൽപണ്ടൊരുവാനരൻ–
അവനിപതിവരനുടയതനയരതി കൌതുകാലായതു കെ
ൾക്കെണമെന്നു ചൊല്ലീടിനാർ–

(1., ശിംശുമാരനും വാനരനും)

കനിവിനൊടു ധരണിസുരവരനുമിദമൂചിവാൻ– കാന
നെ പണ്ടൊരുവൃദ്ധനാം വാനരൻ ചപല ബഹുക
പികളുടെ നികരമതിൽ നിന്നുടൻ ചാട്ടം പിഴക്കയാ
ൽ കൂട്ടംപിരിഞ്ഞു പൊയി– കടലുടയനികടഭുവി വളരുമൊ
രു ദുംബരെ കായും പറിച്ചുതിന്നങ്ങിനെ മെവിനാൻ– അതി
മധുരമതിസരസമധികതര മൊഹനം അത്തിപ്പഴം ഭക്ഷ
ണത്തിന്നുമുത്തമം– ഇതിമനസികുതുകമൊടുമദമുടയമൎക്ക
ടൻ ഇഛ്ശയാചാടിതകൎത്തു തുടങ്ങിനാൻ– അതുസമയമതി
ബഹളഗുളുഗുളുരവത്തൊടും അംഭസ്സിലാശു പൊഴിഞ്ഞു
ഫലങ്ങളും– നിഖിലജലപതിതഫലമതുബത ഭുജിച്ചുടൻ
ശിംശുമാരാഖ്യൻ✱ ജലജന്തുപുംഗവൻ– അമൃതിനൊടു സ
ദൃശമിതുമമസതതഭൊജനം അത്ര തന്നെ വാസസൌ
ഖ്യമെന്നിങ്ങിനെ– അതികുതുകമക തളിരിലിയിലുമഥ ശിം
ശുമാരാഖ്യ നാം ജന്തുരാജാവത്രമെവിനാൻ– പരിചി
നൊടു പറകമമകപിവരതനിക്കെന്തു പെരെന്നു ചൊദിച്ചു
ശിംശുമാരന്മുദാ സലിലചരസരസശൃണുമമഖലുബലീവൎദ്ദ
ൻ✱✱ എന്നു പെരെന്നു പറഞ്ഞിതു വാനരൻ– അധികതരകനി [ 127 ] വിനൊടു പുനരിരുവരും മുദാ അന്യൊന്യ ബന്ധുത്വമൊടെ വാ
ണീടിനാർ–

ഭവനമതിൽമരുവുമഥ ജലചരമഹെന്ദ്രന്റെ ഭാൎയ്യയാം
ശിംശുമാരിക്ക ഹൊ സങ്കടം– അവനുടയചരിതമിദമറിവതി
നു ദൂതിയെ ആശുനിയൊഗിച്ചു ശിംശുമാരിതദാ– അവളുമ
ഥനികടഭുവിവിവിരവിനൊടു ചെന്നുടൻ ആലൊകനം ചെയ്തു
ശിംശുമാരെന്ദ്രനെ– സഖിയുടയരമണനിവനൊരുകപിവ
രസ്ത്രീയാസാകംരമിച്ചുവാഴുന്ന ഹൊകശ്മലൻ– ഇതിമന
സികരുതിബതകുപിതമതി ദൂതിയും ഇങ്ങൊട്ടുവന്നു സഖി
യൊടുചൊല്ലിനാൾ– സഖിയെതവരമണനൊരുൻ വിജന
ഭൂവി വാനരീസംഗമം ചെയ്തുവസിക്കുന്നു സന്തതം– സഖി
യുടയവചനമിതു സപദിബതകെൾക്കയാൽ സന്താപ കൊ
പെന ശിംശുമാരീതദാ അധികതരപരവശതകലരുമൊരു
ഭാവെന അഭ്യംഗവും തെച്ചുരൊഗന്നടിച്ചുടൻ– സഖികളു
ടെ നടുവിലവളവശതരമെത്രയും സന്താപമൊടെ ശയിക്കും
ദശാന്തരെ– ശിരസി ബഹുഫലനികരമഴകൊടു വഹിച്ചുട
ൻ ശിംശുമാരഞ്ചെന്നു ചൊദിച്ചുമെല്ലവെ– മമഹൃദയരമണി
യുടെ വിവശതയിതെന്തഹൊമാനിനിമാരെ വിരവൊടു ചൊ
ല്ലുവിൻ– വടിവിനൊടു സഖിയുമഥവചനമിദമൊതിനാൾ– വ
ല്ലാത്തരൊഗം പിടിപെട്ടു സാമ്പ്രതം– വയമപിചസഖിയുടയ
പരവശതകാണ്കയാൽ വൈദ്യനെക്കൊണ്ടന്നു കാട്ടിമഹാ
മതെ– അവനുടയവചനമതുമതി വിഷമമായ്വരും– അങ്ങാ
ടിയിൽ പൊലുമില്ലാത്തൊരൌഷധം ഇതിനുപുനരതിവി
ഹിതമതുബതലഭിക്കുമൊ– ഇന്നതെന്നുള്ളതു ചൊല്ലാം മ
ഹൌഷധം– കപിയുടയഹൃദയമിതിനുചിതതരമൌഷധം
കല്പിച്ചു വൈദ്യൻ കഷായത്തിനിങ്ങിനെ– അതിവിഷമമ [ 128 ] തുകിമപിവിരവൊടു ലഭിച്ചെങ്കിൽ– അപ്പൊഴെ രൊഗം ശമിക്കു
മെന്നുക്തവാൻ– സഖിയുടയ കപടമൊഴിവടിവിനൊടു കെട്ടുട
ൻ സഞ്ചിന്തനം ചെയ്തു ശിംശുമാരന്തദാ– അവരമൊരു കപി
ഹൃദയമതിനു ബലിവൎദ്ദനനല്ലാതെ മറ്റൊരുമൎക്കടൻ നാസ്തിമെ–
അവനുടയനിധനമതു ശിവശിവമഹാകഷ്ടമത്യന്ത ബന്ധുമെ
ശുദ്ധൻ ബലീമുഖൻ–തരുണിയുടെ തനുവിനകളൊഴിവതിനു
വെണ്ടീട്ടു തന്നുടെ ബന്ധുവെ കൊല്ലുന്ന തെത്രയും അധമമൊ
രുവിധമധികദുരിതഫലമെങ്കിലും ആയതു ചെയ്തെന്നു വന്നു
കൂടിദൃഢം– മികവിനൊടു മനസിസുഖമുതകിനകളത്രവും മിത്രവും
തമ്മിൽ വിശെഷമുണ്ടായ്വരും– നിജതരുണിയുടെ ഹരണമതു ബ
തനിമിത്തമായി നിഗ്രഹിപ്പിച്ചു സുഗ്രീവനും ബാലിയെ– പ്രണയി
നിയില നിശമൊരുകനിവുടയ പൂരുഷൻ പ്രാണിഹിംസെക്കുമ
ടിക്കയില്ലെതുമെ–

ഇതിമനസികരുതിജളകുമതിജലജന്തുതാനിഷ്ടനാം കീ
ശനെപ്രാപിച്ചു മെല്ലവെ– കപിവരനുമവനുടയവരവുമവലൊ
കയൻ കല്യാണവാൎത്തയും ചൊദിച്ചുസാദരം– ജലചരനുമവ
നൊടഥകപടമിദമൂചിവാൻ– ജന്തുക്കൾ ബന്ധുക്കളന്യൊന്യമിങ്ങി
നെ വിധി വിഹിതമനവധിക സുഖസഖിസമാഗമം വെർപെടു
ന്നെരം മഹാദുഃഖമായ്വരും– മമതരുണിയുടെ മതിയിലധികതരമാ
ഗ്രഹം മൎക്കടാധീശ്വരനിന്മുഖം കാണുവാൻ– വരികമമവപുഷി
ഖലു സുഖമൊടുവസിക്കനീ– വാനര നിന്നെവഹിക്കുന്നതുണ്ടുഞാ
ൻ– മമഭവനപിചമമകമനിയുടെ രൂപവും മാനിച്ചു കൊണ്ടുപൊ
രെണം സഖെഭവാൻ– പരിചിനൊടു കപിവരനുമുപരിജലജ
ന്തുതൻ പൃഷ്ഠെകരെറിവഹിച്ചൊരനന്തരം– നിജവപുഷികപി
വരനെവിരവെടുവഹിച്ചുടൻ നീന്തിത്തിരിച്ചിന്തുശിംശുമാരന്തദാ–
കപിവരനുമവനൊടഥകിമപിഗിരമൂചിവാൻ– കാന്തെക്കുസൌ [ 129 ] ഖ്യമൊ ശിംശുമാരസഖെ– കപടമതിജലചരനുമവനൊടുകഥി
ച്ചുമെകാന്തെക്കുദെഹ സൌഖ്യന്നാസ്തി വാനരാ– ഉദരമതിലതി
കഠിനമനിശമൊരു വെദന– ഊണുമില്ലിപ്പൊളുറക്കവുമില്ലഹൊ–
അതിനു ചിലപൊടികളഥഗുളികകൾ കഷായമൊആശു വൈ
ദ്യന്മാർ വിധിച്ചില്ലയൊ സഖെ–അതിവിഷമമതിനുടയ ശമനക
രമൌഷധം– അങ്ങാടി തന്നിലും കിട്ടാത്തസാധനം– കപിയുട
യ ഹൃദയഫലമൊരു പലമശിക്കാതെ കായരൊഗം ശമിക്കല്ല
പൊൽവാനരാ– സഖിയുടയവചനമിതിസപദിബത കെൾക്കയാ
ൽ സാരംഗ്രഹിച്ചു വിചാരിച്ചു വാനരം– ശിവനുടയചരണമിഹ
ശരണമധുനാശഠൻ ശിംശുമാരഞ്ചതിപ്പാന്തുടങ്ങുന്നുമാം–
അപരനൊരു കപിയുമിഹനഹിമമവധം നൂനം ആഗതംദൈവ
മെ കാത്തുകൊള്ളെണമെ– ഇവനുടയഹൃദയമതി കഠിനമിതി
ഹന്ത ഞാൻ ഇത്രനാളും ഗ്രഹിക്കാതെ പൊയെന്തഹൊ– വി
പിനഭുവിതവമിയലുമൃഷികളെയുമാൎക്കുമെ വിശ്വസിപ്പാന്മെലാ പി
ന്നെയെന്തന്യനെ– കരളിടയിലധികശമഗുണമുടയമൎത്യനു
കാനനം വെണമെന്നുണ്ടൊ തപസ്സിനു– നിജഭവനമതിലുമി
ഹ നിയമഗുണമുള്ളവൻ നിത്യംഭജിച്ചുമൊക്ഷം വരുത്തീടുവൊ
ൻ– ഹൃദയമതിലമിതഗുണമുതുകിമപിനാസ്തിയാം– ഇദ്ദെഹമെത്ര
യും മൂഢൻ മഹാജളൻ– മമ മനസികപടമതുനഹിനഹികിനാവി
ലും മത്സ്വാമി നമ്മെചതിക്കയില്ലീശ്വരൻ– ഒരു കപടമിവനൊടി
ഹകിമപികഥയാമി ഞാൻ– ഓൎത്തു കൊണ്ടെവം പറഞ്ഞു ബലീ
മുഖൻ– കമനിയുടെ ഗദമതിനു കപിഹൃദയമൌഷധം കല്പിതം
മുന്നമെ ചൊല്ലാഞ്ഞ തെന്തെടൊ– വനവിടപിയുടെ മുകളിൽ
മമഹൃദയമങ്ങു ഞാൻ വെച്ചെച്ചു പൊന്നു ഞാനെന്തുചെയ്യാമി
നി– പ്രഥമമിതുകിമപിമമനഹികഥിതം എങ്കിലും പ്രസ്ഥാനകാ
ലത്തും എന്തുചൊല്ലാഞ്ഞുനീ– കപിയുടയകപടമൊഴികനിവി [ 130 ] നൊടുകെട്ടവൻ കാൎയ്യമെന്നൊൎത്തു മഹാജളഞ്ചൊല്ലിനാ
ൻ– അതിസുഭഗ കപിവൃഷഭതവഹൃദയമത്തിമെൽ അങ്ങു
വെച്ചെച്ചുപൊന്നെങ്കിലങ്ങൊട്ടു താൻ വിരവിനൊടു ഗമനമി
ഹസമുചിതമയെസഖെ– വിക്രമാംഭൊധെ തിരിച്ചു നാം പൊ
കെടൊ– അഥസപദിപുനരപിചകടലുടെതടെനിൽക്കുമത്തി
മെൽ ചെന്നുകരെറി കപീന്ദ്രനും– ബലിവദനത്സടുതിതവ ഹൃ
ദയമതു കൊണ്ടു നീ വന്നാലുമെന്നുര ചെയ്തു ജലചരൻ– നിപുണ
മതികപിവരനുമവനൊടിദമൂചിവാൻ– നിന്നെകണക്കെ മഹാ
ഭൊഷനല്ല ഞാൻ– ഗഹനഭുവിപുനരവിചഗമനമതു കാരണം
ഗൎദ്ദഭത്തെപൊലെ ചാകയില്ലെഷ ഞാൻ– അതുകഥയ കനി
വൊടിതിജലചരനുമൂചിവാൻ അക്കഥാകെട്ടാലുമെന്നു കപീ
ശ്വരൻ–

(2.ഹൃദയമില്ലാത്തകഴുത.)

ഗഹനഭുവിമരുവുമൊരു ഗജരിപുമൃഗാധിപൻ ഗൊമാ
യുവാം തന്റെ ഭൃത്യനൊടുക്തവാൻ– കുരുകിമപി
മ മരുചിതമതിചതുര ജംബുക– കുക്ഷിരൊഗം കൊണ്ടു
പാരം വലഞ്ഞു ഞാൻ– ഗജരുധിരജനിതമിതി കഥയതി
ചികിത്സകൻ– ഗൎദ്ദഭത്തെക്കൊന്നുതിന്നെ ശമം വരൂ– കഴുത
യുടെരുദിതമിഹവന ഭുവി നമുക്കഹൊ കാണ്മാനുമില്ലകെൾ്പാനു
മില്ലെങ്ങുമെ– വരികരികിലയിസുഭഗ കഴുതയുടെ മാംസത്തെ
വല്ലെടവും ചെന്നു കൊണ്ടുവാനീസഖെ– ഹരിവരനെ നിമിഷ
മൊടു തൊഴുതസൃഗാലവും അങ്ങാടിയിൽ ചെന്നു രാത്രികാ
ലെമുദാ രജകനുടെ കഴുതയൊടു രഹസിചിരമൂചിവാൻ– രാജ
സെവെക്കു മൊഹന്നിണക്കില്ലയൊ– രജകനുടെ വസനഭര
മനവധിവഹിച്ചു നീ രാപ്പകൽ ദുഃഖിക്കവെണ്ടെടൊരാ സഭാ–
ഭയരഹിതമിഹവരികഹരിനൃപതി സന്നിധൌ ഭക്ഷണത്തി
ന്നെത്ര സൌഖ്യംദിനെദിനെ– അശനമപിവസനമപിസക [ 131 ] ലമിഹസാധിക്കും– അത്രമാത്രം കൈക്കലുണ്ടായ്വരും ക്രമാൽ–
അവനുടയ ചതിവചനമതി ജളതകൊണ്ടുടൻ– അങ്ങിനെ
യെന്നു പുറപ്പെട്ടു ഗൎദ്ദഭം– കുടിലമതി കുറുനരിയുമതി ജളനെ
വൈകാതെ കൂട്ടിച്ചു കൊണ്ടങ്ങുചെന്നു കൂപ്പീടിനാൻ– അതിമുദി
ത ഹൃദയനഥമൃഗപതിയുമാദരാൽ അത്താഴമൂണിന്നു കൊള്ളാ
മിനിക്കിവൻ– സരസതരമിതി കരുതി മനസി മൃഗപുംഗവൻ സ
ന്ധ്യാനിയമം കഴിപ്പാൻ ഗമിച്ചിതു– അതുസമയമതുലഭയതര
ളമതി ഗൎദ്ദഭം ആരും ഗ്രഹിയാതൊളിച്ചു മണ്ടീടിനാൻ– കഴുത
യുടെ ഗമനമതുവിരവൊടു ഗ്രഹിക്കയാൽ കണ്ഠീരവെന്ദ്രനും കു
ണ്ഠിതം പൂണ്ടിതു– അതിചപലനവനവനെയിനിയുടനൊരി
ക്കൽ നീ ആഗമിപ്പിക്കെന്നയച്ചു ക്രൊഷ്ഠാവിനെ–

പുനരപിചകഴുതയുടെ നികടഭുവി ചെന്നവൻ പുത്രവരി
കെന്നനുവദിച്ചീടിനാൻ– ഗതസുകൃതനതി വികൃതദുരിതനിധി
യാകയാൽ ഗൎദ്ദഭീഗൎഭെ പിറന്നു നീയൎഭക– രജകനുടെ വിടു
പണിയുമുടയവിടു ഭൊഷനു രാജസെവാര സജ്ഞാനമില്ലാ ദൃ
ഢം– വിപിനതലമതിലധികമനവധിസുഖം സഖെ– വിശ്വാ
സ വഞ്ചനം സിംഹത്തിന്നില്ലെടൊ– കിമപിസുഖമറിവതിനുമ
തിബതനിണക്കില്ല– കിം കാരണം നീ ഒളിച്ചുപൊന്നുവൃഥാ– കഴു
ത പുനരവനൊടൊരു വചനമഥ ചൊല്ലിനാൻ കശ്മലൻ ന
മ്മെ കടിച്ചുതിന്നും ശഠൻ– കരിനികരരിപുവിനുടെ കണ്ണുമദംഷ്ട്രവും
കണ്ടുപെടിച്ചു ഞാൻ മണ്ടിസൃഗാലകാ– ശിവ ശിവ കിമിതിവദതി
ചപല ഹൃദയൻ ഭവാൻ– ശീലംഗ്രഹിക്കാതെ ശങ്കിച്ചതെന്ത
ഹൊ ഗുരുവിനയനയജലധിഗുണഗണ മഹത്തരൻ ഗൊബ്രാ
ഹ്മണ പ്രിയൻഗൊമായു സെവിതൻ– സകല ജനഹിതകരണ
നിപുണമതി നീതിമാൻ– സൎവ്വദാസൌമ്യൻ മൃഗാധിരാജൻ സ
ഖെ– അമലഗുണനവനപിചവിരവൊടു ഭവാനെ വന്നാലിംഗ [ 132 ] നം ചെയ്വതിന്നു ഭാവിച്ചിതു– കുശലമതുപറവതിനുതുനിയുമള
വെഷ നീ കൊല്ലുവാനെന്നു ശങ്കിച്ചു പൊയീവൃഥാ– മഹിത ഗു
ണമുടയതവകുലമഹിമകെട്ടു ഞാൻ മൎക്കടപ്പെണ്ണിന്റെ വെ
ളിക്കു പാടുവാൻ കഴുതകളിലഴകുടയ പരിഷപലതുണ്ടുപൊൽ–
കള്ളമല്ലിങ്ങനെ നിങ്ങടെ വൈഭവം– നലമുടയകുലമിയിലുമ
തി സുഭഗനിന്നുടെ നാദങ്ങൾ കെൾ്പാൻ കൊതിക്കുന്നു തമ്പുരാ
ൻ– നിഖില വനമൃഗനികരമതികുതുകമൊടഹൊ നിന്മുഖം കാ
ണ്മാൻ മൊഹിച്ചു വന്നു തദാ– ചലഹൃദയനതുപൊഴുതിലതി
ഭയമിയന്നു നീ ചാടി ഒടിപ്പൊന്നതെന്തൊരു സാഹസം– ഇഹ
ജഗതിവൃഷലികടെ തുണികളഖിലംചുമന്നിങ്ങിനെ കാലം ക
ഴിക്കുന്നതെന്തെടൊ– ഇതികപടപടുവിനുടെ ചടുമൊഴികൾ
കെൾ്ക്കയാൽ ഇന്നിയും പൊകെന്നുറച്ചിതുഗൎദ്ദഭം– പുനരപിചവി
പിന ഭുവി ഹരിണരിപു സന്നിധൌ പുണ്യഹീനഞ്ചെന്നു കൂപ്പി
നിന്നീടിനാൻ– മൃഗപതിയുമതിരഭസമവനെനിഹനിച്ചങ്ങു മൃ
ത്യുലൊകത്തെക്കയച്ചാന സംശയം–

നിഭൃതമഥഹരിണരിപു കുറുനരിയൊടൂചിവാൻ– നിത്യക
ൎമ്മം കഴിച്ചാശു വരുന്നു ഞാൻ– അതിനിടയിലപരമൃഗമിതു
ബത ഭുജിക്കാതെ ആമിഷം സൂക്ഷിച്ചു നില്ലു നീ ജംബുകാ– നി
ജസചിവനൊടുസരസമിതികില പറഞ്ഞുടൻ നിത്യകൎമ്മത്തി
ന്നു പൊയി സിംഹെന്ദ്രനും– തദനുഹത കഴുതയുടെ ഹൃദയമഥ
കണ്ഠവും താനങ്ങു ഭക്ഷിച്ചു ഗൊമായു തസ്കരൻ നിയമവിധി
വിധിവദഥ വിരവൊടു കഴിച്ചവൻ നിക്ഷെപ ഭക്ഷണത്തിന്നുവ
ന്നുഹരി– ഇതിനുടയഹൃദയപിഗളമപികുതസ്സഖെ– ഇങ്ങി
നെ ചൊദിച്ചു കെസരീന്ദ്രന്തദാ– ഹൃദയഗളയുഗളമപി നഹി നഹി
മഹാരാജൻ ഇക്കഴുതക്കെന്നുഗൊമായു ചൊല്ലിനാൻ– ഗജ
രിപുവുമതിനിഭൃതമവസദതു കാരണം– [ 133 ] ഗൎദ്ദഭമല്ല ഞാനെന്നു ചൊന്നെനഹം– ശൃണുകുടിലചടുലത
വഹിതമിതു വൃഥാഫലം– ശിംശുമാരാധമപൊയ്ക്കൊൾ്കെടൊ
ഭവാൻ– ലഘുതവരുമളവു കപിവചനമതു കെട്ടുടൻ ലബ്ധനാശാ
തുരൻ ശിംശുമാരൻയയൌ–✱ ലളിതതരചരിതമിതു നരവ
രകുമാരരെ ലബ്ധനാശാഖ്യമാം തന്ത്രം ശുഭം ശുഭം–

ഇതിപഞ്ചതന്ത്ര പ്രകരെണലബ്ദനാശൊ നാമ
ചതുൎത്ഥ തന്ത്രം സമാപ്തഃ–

൫., അസമ്പ്രെക്ഷ്യകാരിത്വം (അപരീക്ഷിതകാരിതം.സ.)

ശാരികപ്പൈതലെ പഞ്ചമതന്ത്രവും പാരാതെ ചൊൽ
കനീ പാരമുണ്ടാഗ്രഹം– ചതുരതരമധുരമൊഴി കിളിമകളുമാ
ദരാൽ ചൊന്നാള സംപ്രെക്ഷ്യകരിത്വ തന്ത്രവും– സൊമശ
ൎമ്മാ ദ്വിജൻ ഭൂപാലപുത്രരൊടാമൊദമൊടെ പറഞ്ഞു തുടങ്ങി
നാൻ– യാതൊരു പൂരുഷൻ തത്വം ഗ്രഹിക്കാതെ ജാതരൊ
ഷം പ്രവൃത്തിക്കുന്നു ഭൂതലെ അവനു പുനരു പരിവരുമനവ
ധി പരിതാപവും– അന്തണ ശ്രെഷ്ഠനു കീരിമൂലം‌യഥാ– അ
ക്കഥാ കെൾക്കെണമെന്നു ഭൂപാലന്റെ മക്കൾ ചൊദിച്ചു പറ
ഞ്ഞു മഹീസുരൻ–✱✱

ഗൌഡദെശെദെവശൎമ്മനെന്നത്രയും പ്രൊഢനാം [ 134 ] (1.ബ്രാഹ്മണൻ കീരിയെകൊന്നു ദുഃഖിച്ചതു.)

ബ്രാഹ്മണ ശ്രെഷ്ഠനുണ്ടായി പൊൽ– യമനിയമഗു
ണമുടയധരണിസുരനാഥനുയജ്ഞസെനാഖ്യയാംപ
ത്നിയും ജാതയായി– ഭാൎയ്യെക്കു ഗൎഭം പതുക്കെ തികെ
ഞ്ഞിതു– ഭൎത്താവുമൊദാൽ പറഞ്ഞു മനൊരഥം– ഉഭയകുല
ശുഭകരണനിപുണനൊരുനന്ദനൻ ഊനംവരാതെ ജനിക്കും
നമുക്കെടൊ– അന്തണസ്ത്രീയും പറഞ്ഞു മനൊരഥം സന്തതി
ക്കാകാ സദാനന്ദഭൂസുരാ– ഉപരിവരുമധികതരവിഭവശത
മാഗ്രഹിച്ചുക്തി ഘൊഷിക്കുന്ന ദുൎമ്മൊഹി പൂരുഷൻ സൊ
മശൎമ്മന്റെ പിതാവിനെപ്പൊലവൻ ഭൂമിയിൽ ഖെദിച്ചുമെവുമാറാ
യ്വരും– കഥയമമകമലമുഖികഥമിതി മഹീസുരൻ– കാൎമ്മുകിൽ
വെണികഥിച്ചു തുടങ്ങിനാൾ–

(2. മനൊരാജ്യം ഭാവിക്കുന്ന ബ്രഹ്മചാരി)

പണ്ടൊരു ഭൂസുരബ്രഹ്മചാരീ സുഖം പൂണ്ടൊരു വിപ്രന്റെ
മന്ദിരം പുക്കുടൻ– ശ്രാദ്ധം ഭുജിച്ചു മലൎപ്പൊടി ദക്ഷി
ണാ മാത്രം ലഭിച്ചു മൺപാത്രത്തിലാക്കിനാൻ– തവി
ടുപൊടി വടിവിനൊടുഘടമതിൽ നിറെച്ചുടൻ താ
നെ തലയിൽ ചുമന്നുനടന്നിതു– മാൎഗ്ഗെ മനൊരാജ്യമൊരൊ
ന്നു ചിന്തിച്ചു മാണവൻ മെല്ലെനടന്നു തുടങ്ങിനാൻ– ആപ
ണെ ചെന്നുമലൎപ്പൊടി വിറ്റുപെണ്ണാടിനെ മെടിച്ചു കൊണ്ടു
പൊയങ്ങു ഞാൻ സരസ തൃണസലിലമിവസതതമപി നൽ
കി ഞാൻ സാദരം നന്നായി വളൎത്തു കൊണ്ടീടുവൻ– സംവ
ത്സരത്തിലീ രണ്ടുശിശുക്കളെ സംഭവിപ്പിക്കുമിപ്പെണ്ണാടു മി
ങ്ങിനെ ആട്ടിങ്കിടാങ്ങളെ വിറ്റു പശുവിനെ പാട്ടിൽ നമുക്കൊ
ന്നുമെടിക്കണം ദൃഢം– പശുവിനൊരു ശിശു ഭവതി ശിശു
വിനു ശിശുക്കളും പാരാതെ നാലഞ്ചുകാളക്കിടാങ്ങളും– അ
ങ്ങിനെ വാണാൽ കൃഷി തുടങ്ങാനുള്ള സംഗതിവന്നു ഭവി
ക്കും നമുക്കിനി– നല്ലകണ്ടത്തിൽ കൃഷിചെയ്തു കൊണ്ടുഞാൻ [ 135 ] നെല്ലും വളരെ സ്വരൂപിച്ചനന്തരം ഇരവുപകലധികതര സു
ഖമൊടു വസിക്കയും– ഇല്ലവും പുത്തനായിപ്പണിയിക്കയും– ന
ല്ലൊരു പെണ്ണിനെ വെളികഴിക്കയും ഇല്ലത്തുമെല്ലെ കുടി
വെച്ചു കൊൾ്കയും– അപ്രകാരം രമിക്കും വിധൌഭാൎയ്യെക്കു ഗൎഭമുണ്ടാ
കും പ്രസവിക്കുമുണ്ണിയെ– സുതനുടയ ജനനമതി ശുഭകരമവന്നു
ഞാൻ സൊമശൎമ്മാവെന്നു പെരിട്ടു കൊള്ളുവൻ അക്കാലം ഉണ്ണി
യെ നൊക്കാതെ മാതാവു പൈക്കറപ്പാനങ്ങു പൊയ്ക്കളഞ്ഞാ
കിൽ ഞാൻ കൊപിച്ചുകൊൽ കൊണ്ടുതാഡനം കൂട്ടുവൻ– ഗൊ
ശാലയിൽ ചെന്നകത്തു പുക്കീടിലും– പൊണ്ണനീവണ്ണം മനൊര
ഥം ചിന്തിച്ചു ദണ്ഡു കൊണ്ടൊന്നങ്ങടിച്ചുകും ഭൊദരെ– മങ്കുടം
പൊട്ടിത്തകൎന്നു മലൎപ്പൊടി മണ്ണിലും തന്നുടെ കണ്ണിലും മൂക്കിലും
അടിമുടികൾ മുഴുവനഥവെളുവെളയണിഞ്ഞു കൊണ്ടങ്ങിനെ
ചെന്നുഗൃഹം പുക്കുമാണവൻ– എന്നതു കൊണ്ടുപറഞ്ഞു മനൊ
രാജ്യം ഏറത്തുടങ്ങരുതെന്നു ഞാൻ ബ്രാഹ്മണ–

അഞ്ചാറുവാസരമങ്ങു കഴിഞ്ഞനാൾ അഞ്ചാതെ പെറ്റുകു
മാരനുണ്ടായിതു– നളിനമുഖികനിവിനൊടു ദശമദിവസൊദയെ
സ്നാനത്തിന്നായി പുറപ്പെട്ടു മെല്ലവെ– പുത്രനെ സൂക്ഷിച്ചുതത്ര
പാൎത്തീടുവാൻ ഭൎത്താവിനെപ്പറഞ്ഞാക്കി ഗമിച്ചിതു– അന്നെര
മാശു രാജാവിന്റെ ദൂതനും വന്നു ഗൃഹസ്ഥദ്വിജനൊടു ചൊല്ലി
നാൻ– ഇന്നങ്ങമാവാസ്യ കാൽകഴുകി ഭുജിക്കുന്നവൎക്കീരണ്ടുരൂ
പാപ്രതിഗ്രഹം– വെക്കം വരെണമെന്നിങ്ങിനെ തമ്പുരാൻ തൃക്ക
ൺ മുനകൊണ്ടു കല്പിച്ചയച്ചുമാം– ഇതിനൃപതി ഭടനുടയവചനമ
തു കെട്ടുടൻ ഇഷ്ടനാം പുത്രനെ കാത്തു വാണീടുവാൻ എത്രയും
വിശ്വാസമുള്ളൊരു കീരിയെ തത്ര പാൎപ്പിച്ചു ഗമിച്ചു മഹീസുരൻ–
ഉണ്ണിയെ നൊക്കിസ്സമീപെന കുലവും കണ്ണടക്കാതങ്ങു പാൎക്കും
ദശാന്തരെ– ശിശുവിനുടെനികടഭുവി വലിയൊരുഭുജംഗമം [ 136 ] ശീഘ്രം വരുന്നതുകണ്ടൊരു കീരിയും സത്വരം ചെന്നുടൻ നാലഞ്ചു
ഖണ്ഡിച്ചു രക്തവും മെയ്യിലണിഞ്ഞു പാൎത്തീടിനാൻ– ശ്രാദ്ധം
കഴിഞ്ഞു വരുന്നൊരു വിപ്രന്റെ കാൽത്തളർ ചെന്നുവണങ്ങി
നകുലവും– കീരിതന്മെനിയിൽ ചൊരകണ്ടപ്പൊഴെ പാരംകയൎത്തു
വിചാരമില്ലാത്തവൻ– അതിചപലമതിനകുലമഹഹമമപുത്രന്റെ
അംഗംമുറിച്ചു ഭുജിച്ചു മഹാശഠൻ എന്നുകല്പിച്ചു തടികൊണ്ട
ടിച്ചാശു കൊന്നാന സംപ്രെക്ഷ്യകാരീ നകുലത്തെ– ചെന്നങ്ങകം
പുക്കു നൊക്കുന്നനെരത്തു നന്ദനൻ കൈകാൽ കുടഞ്ഞു ക്രീഡിക്കു
ന്നു– സൎപ്പഖണ്ഡങ്ങളും കണ്ടാൻ സമീപത്തു വിപ്രനുംപാരം വി
ഷാദിച്ചു നിന്നിതു– ഉരഗതനുവിരവിനൊടു വിശകലിതമാക്കിയെ
ന്നുണ്ണിയെ പാലനം ചെയ്തൊരുകീരിയെ യഷ്ടികൊണ്ടാശു വധി
ച്ചൊരുനമ്മുടെ ചെഷ്ടിതമെത്രയും കഷ്ടം ശിവശിവ– അന്നെര
മമ്മയുംവന്നു ചൊദിച്ചുപൊന്നുണ്ണിക്കു തുല്യനാംകീരികുമാരനെ
അതികുടിലചപലമതിമനുജനവനാരുവാൻ അയ്യൊശിവശി
വതല്ലി വധിച്ചതും– എത്രയും പാരം വിഷണ്ണനാംവിപ്രനും വൃത്താ
ന്തമെല്ലാം പറഞ്ഞറിയിച്ചിതു– ബ്രാഹ്മണിതാനും പറഞ്ഞിതു സാ
ഹസം ബ്രാഹ്മണാ നിങ്ങൾക്കുവെണ്ടുന്ന തല്ലിതു– കണ്ടതും കെട്ട
തുമൊക്കെ പ്രമാണമായിക്കൊണ്ടു വിചാരവും കൂടാതെ ചെയ്വ
വൻ– പണ്ടൊരുമുഢക്ഷുരകനു വന്നൊരു ചെണ്ടത്വമെന്നതു
പൊലെ തരംകെടും– അതുപറകവിരവിലിതിധരണിസുരനൂ
ചിവാൻ– ആയതുകെട്ടാലുമെന്നു തൽഭാൎയ്യയും–

3., ക്ഷുരകൻ സന്യാസികളെ അടിച്ചതു–

ഉണ്ടായി പണ്ടൊരു ചെട്ടികുമാരകൻ ഉണ്ടായനാളെ ജ
നനിമരിച്ചിതു– അഛ്ശനുമില്ലൊരു ബന്ധുക്കളുമില്ല ചാ
ൎച്ചയും ചെൎച്ചയും വെഴ്ചയുമില്ലഹൊ– മാതാവു തന്നുടെ
ദാസീമുലകൊടുത്തെതാവതായ്വളൎത്തീടിനാൾ ബാ
ലനെ ദാരിദ്ര്യ ദുഃഖവും പാരംപഴംകഞ്ഞി കൊരിക്കുടിച്ചു കഴി [ 137 ] ക്കുന്നുവാസരം– സ്വജനധനരഹിതനവനൊരു ദിനമെദൃഛ്ശ
യാ സ്വപ്നത്തിലെകനെക്കണ്ടു വരുന്നതു– ദിവ്യപുമാനവൻബാ
ലനൊടൂചിവാൻ ദ്രവ്യമില്ലാഞ്ഞു ദുഃഖിക്കവെണ്ടാ ഭവാൻ– കാല
ത്തെഴു നീറ്റുകാലും വദനവും ചാലവെശുദ്ധിവരുത്തിവസിക്കനീ–
മഹിതഗുണഗണമുടയയതികളിഹമൂന്നുപെർ മദ്ധ്യാഹ്നകാലെ
വരുവർ തവാന്തികെ– ഭിക്ഷുക്കൾ മൂവരും വന്നാലവരെ നീ ത
ല്ക്ഷണം വാൾ കൊണ്ടടിച്ചു കൊന്നീടുക– ഭിക്ഷുക്കൾ മൂവരുമന്നെ
രമെ മൂന്നുനിക്ഷെപ കുംഭങ്ങളായ്പിറന്നീടുമെ– നിയതമിതിപുരു
ഷവരനരുളിഗതവാനസൌ– നിദ്രാവസാനെ വിധവകുമാ
രകൻ പാരാതെ കാലത്തെഴുനീറ്റു സത്വരം ക്ഷൌരാദി ശു
ദ്ധി വരുത്തിക്കുളിച്ചുടൻ– സപദിനിജനിലയമതിലവികലമിരു
ന്നാശു സന്യാസിമാരെ പ്രതീക്ഷിച്ചുമെവിനാൻ– മദ്ധ്യാഹ്നകാ
ലത്തുമൂന്നുസന്യാസിമാർ മാദ്ധ്യം ദിനസ്നാനമാചരിച്ചഞ്ജസാ
വന്നുവണിക്കിന്റെ മുറ്റത്തിരുന്നിതു– വന്ദനം ചെയ്തുവണിക്കും
പതുക്കവെ കണ്ണുമടച്ചങ്ങിരിക്കുംയതികളെ ദണ്ഡുമെടുത്തങ്ങ
ടിച്ചു മടിയാതെ– നിമിഷമഥയതികളവരനഘകനകാഞ്ചിത
നിക്ഷെപകുംഭങ്ങളായ്തീൎന്നു മൂവരും– പൊന്നും പണങ്ങളുംസ
മ്പൂണ്ണമായുള്ള പൊന്നിൻ ഘടങ്ങളെക്കണ്ടുവണീശ്വരൻ ചെ
ന്നു വലംവെച്ചു വന്ദിച്ചെടുത്തങ്ങു തന്നുടെ ഭണ്ഡാര ഗെഹത്തി
ലാക്കിനാൻ–

ക്ഷൌരകത്തിന്നൊരുപൊന്നുരൂപാ കൊടുത്താരും ഗ്ര
ഹിക്കാതെയങ്ങയച്ചീടിനാൻ– നവകനകഘട ജനനചരിത
മതുകണ്ടുടൻ നാവിതന്മാന സെവിസ്മയിച്ചീടിനാൻ– സന്യാസി
മാൎകളെത്തച്ചു കൊന്നാലുടൻ സന്യാസകുംഭങ്ങൾ സംഭവിച്ചീ
ടുമെന്നിത്രനാളും ഗ്രഹിച്ചില്ലഹൊ–ഞാനിനിതത്ര കണ്ടീടുന്ന ഭി
ക്ഷുക്കളെതല്ലി നിഗ്രഹിച്ചും കൊണ്ടുനിക്ഷെപകുംഭം പരിഗ്രഹിച്ചീ [ 138 ] ടുന്നതുണ്ടെന്നുറച്ചവൻ– നിജഭവനനികടഭുവിവിരവിനൊടു
ചെന്നുടൻ നിന്നുഭിക്ഷുക്കളെ പാൎത്തുവാണീടിനാൻ– ദണ്ഡും കഷാ
യ വസ്ത്രങ്ങളും നെറ്റിമെൽ മണ്ണുകൊണ്ടുള്ള കുറികളും കുണ്ഡി
യും മുണ്ഡിതമാകും ശിരസ്സും ധരിച്ചുള്ള പണ്ഡിതന്മാർ മൂന്നുഭി
ക്ഷുക്കൾ വന്നിതു– ക്ഷുരകനതുപൊഴുതു നിജപുരമുറിയിൽ നി
ന്നുടൻ ക്ഷുദ്രൻ മഹാമൂഢനൊടി വന്നീടിനാൻ– സന്യാസിമാരെ
പ്രഹരിപ്പതിന്നുള്ള സന്നാഹവും കൂട്ടിപാഞ്ഞടുക്കും വിധൌ– പെ
ടിച്ചുമണ്ടുന്ന ഭിക്ഷുക്കളെച്ചെന്നു താഡിച്ചുവാൾ കൊണ്ടുനാവിത
ൻ കശ്മലൻ– ഹാഹാമഹാരാജ രക്ഷിക്കരക്ഷിക്ക– ഹാഹാമഹാ
ദെവ പാഹിമാം പാഹിമാം രഘുതനയയദുതനയമധുമഥനമാധ
വ രക്ഷിക്ക രക്ഷിക്ക ഭിക്ഷുക്കളെ വിഭൊ– ഇത്ഥം മുറവിളികെ
ട്ടുഭ്രപാലന്റെ ഭൃത്യപ്രധാനികൾ മണ്ടി വന്നീടനാർ– മൂൎഖക്ഷുര
കനെച്ചെന്നു പിടിപെട്ടു മൂക്കും ചെവികളും ചെത്തി ഗദ കൊണ്ടു
താഡിച്ചു പല്ലും തകൎത്തുടൻ തീവെച്ചു താടിയും മീശയും ചുട്ടുകരി
ച്ചു കൊണ്ടാരൊഹണാഗ്രെ കിടത്തിത്തിരിച്ചുവന്നാരൊമൽ
വന്ദനം ചെയ്തുയതികളെ–

ഇതിവിവദിപതനമതു വിധിവിഹിതമിദ്ദൊഷം എല്ലാമ
സമ്പ്രെക്ഷ്യകാരിത്വകാരണം–✱ മുറ്റുമൊരുത്തൻ പ്രവൃത്തിച്ച
തിനെന്തുമൂലമെന്നുള്ള വിചാരവും കൂടാതെ മറ്റവൻ കൂടെ പ്രവൃ
ത്തിക്കിലിങ്ങിനെ കുറ്റം ഭവിക്കുമെന്നൊൎത്തു കൊണ്ടീടുവിൻ– മിത്ര
ഭെദം സുഹൃല്ലാഭംപുനസ്സന്ധി വിഗ്രഹം ലബ്ധനാശംതഥാ സം
പ്രെക്ഷ്യകാരിത്വമിങ്ങിനെ പഞ്ചതന്ത്രങ്ങൾ വിചാരിച്ചു ബുദ്ധിക്കു
ശുദ്ധിവരുത്തുവിൻ– പരമഗുണഗണമുടയനരപതി സുദൎശ്ശനൻ
പാടലിപുത്രഗെഹത്തിന്നധീശ്വരൻ നിങ്ങടെതാതന്നിലിമ്പ [ 139 ] രാജൊപമൻ– മംഗലാകാരന്മഹീപാലശെഖരൻ നിങ്ങൾക്കുനീതി
ശാസ്ത്രത്തെ ഗ്രഹിപ്പിച്ചു നിൎമ്മല ജ്ഞാനമുണ്ടാക്കുവാൻ നമ്മൊടു കല്പി
ച്ചതൊക്കവെ സാധിച്ചു ചെറ്റും വികല്പമില്ലെതും വിവെകമെകം
സുഖം– ജനകനുടെ നികടഭൂവികനിവനൊടു ചെന്നുടൻ ജാതസ
ന്തൊഷം വണങ്ങുവിൻ ബാലരെ– പഞ്ചതന്ത്രം പഠിച്ചീടും ജനങ്ങ
ൾ്ക്കു നെഞ്ചകത്തെറ്റം വിവെകമുണ്ടായ്വരും– സഞ്ചിതാനന്ദം സമ
സ്തകൃത്യാകൃത്യ സഞ്ചിന്തനത്തിന്നു പാത്രമാകും ദൃഢം– സരസ
തരമിതിവചനരചനമുര ചെയ്തുടൻ സൊമശൎമ്മാഖ്യൻ മഹീസുരാ
ഗ്രെസരൻ പാടലിപുത്രാധിനാഥന്റെ മക്കൾക്കു പാടവ പ്രൌഢ
ത്വമുണ്ടാക്കിമെല്ലവെ ദക്ഷിണന്മാരാം കുമാരകന്മാരൊടു ദക്ഷി
ണവാങ്ങിഗമിച്ചു സുമംഗലം–✱

ഇതി ശ്രീമൽ പഞ്ചതന്ത്രപ്രകരണെ അസംപ്രെക്ഷ്യകാ
രിത്വം നാമപഞ്ചമതന്ത്രംസമാപ്തഃ

(ചകാരകഥാമ്പിതംസൂക്തയുക്തം ശ്രീവിഷ്ണുശൎമ്മാനൃപനീതിശാസ്ത്രം) [ 141 ]
ഭാഗം വരി
മെൽകീൖ
അശുദ്ധം ശുദ്ധം
൧൪ കറുപ്പിക്ക കറപ്പിക്ക
,, മാഗ്ഗ മാൎഗ്ഗ
൧൧ ഭയപ്പെട്ടു ഭയപ്പെട്ടു—
൧൩ നീഹാര വിഹാര
൧൯ ദ്വീവയ ദീവയ
൨൦ സംവൎക്കം സമ്പൎക്കം
൨൪ നന്ദിയാ നന്ദിയാം
൨൭ വന്നെന്ന വന്നെനെന്ന
,, ൧൨ മവനങ്ങും മവനങ്ങു
൨൮ ൧൧ ണ്ടാലു ണ്ടാലും
൩൧ ൧൫ ങ്ങിനെ ങ്ങിനെ—
,, കൊറ്റി കൊറീ
,, ന്നിവിട ന്നിവിടത്തിൽ
൩൪ ടും ടും—
൪൧ ല്പര ല്പരം
൪൫ പെണ‌്കു വെണ‌്കു
൪൧ ൧൧ നമുക്കെ നമുക്ക
൪൯ തൊരു തുള്ളൊരു
,, ൧൨ ടൊ ടൊ—
൫൧ മെന്ന്യെ മന്ന്യെ
൬൨ ൧൦ ക്കെണമെന്നു ക്കെന്നു
൬൪ ശിച്ചീടി ശിപ്പിച്ചീടി
൬൫ ൧൨ ടുര ടങ്ങുര
,, വൊളം വൊളം—
൬൬ ൧൩ ഗൃഹണി ഗൃഹിണി
൬൯ മുടക്കനിട്ടു മുടക്കെന്നിട്ടു
൭൦ ൧൧ പ്പൊൾ— പ്പൊൾ
൭൨ ൧൩ സമാപ്തഃ സമാപ്തം
൭൫ വൊടു വെടു
൭൬ കാൎയ്യ കാൎയ്യം
൭൭ ട്ടുപകൃതി ട്ടപകൃതി
൭൯ ൧൧ വൃദ്ധനെ— വൃദ്ധനെ
൮൧ ൧൧ ഗൃഹണി ഗൃഹിണി
൮൨ ൧൦ ശൊധന ശൊധനം
[ 142 ]
ഭാഗം വരി
മെൽകീൖ
അശുദ്ധം ശുദ്ധം
൮൫ ക്ലെശ കെശ
,, ൧൮ വും— വും
൮൬ മാന്യെ മന്യെ
൮൭ സഖെ— സഖെ
൯൧ ൧൦ വരും— വരും
൯൭ ൧൦ ത്തിമ്പ്രതി ത്തിൻപ്രതി
൯൯ വെലാ മെലാ
,, ക്കെല്ല ക്കെല്ലാ
൧൦൩ നിജ്ജ നിജ്ജന
,, സാരം സരം
൧൦൫ മന്നവന്മാൎക്കു —മാനവന്മാൎക്കും
,, ൧/⁕ /⁕ മാനവ
൧൧൦ രാക്ഷസ രാക്ഷസൻ
൧൧൨ ൧൨ കൊക്കിൻ കൊക്കിൽ
,, ൧൬ ഗൃഹണി ഗൃഹിണി
൧൧൩ നമ്മെക്കറയാണ്ടവൻ നമ്മെക്കറണ്ടായവൻ
൧൧൬ ൧൩ രാപഥ്യം രപഥ്യം
൧൨൦ ജഗമപിച ജനമപിച
൧൨൨ ചെയ്തെന്നു ചെയ്കെന്നു
൧൨൩ ഗദദമതിനു ഗദമതിനു
൧൨൪ തൊഴുതസൃഗാ തൊഴുതഥസൃഗാ
൧൩൧ ച്ചീമെ ച്ചീടുമെ
൧൩൨ ശ്രൂതം ശ്രുതം
൧൩൩ സമാപ്തഃ സമാപ്തം
"https://ml.wikisource.org/w/index.php?title=പഞ്ചതന്ത്രം_(1857)&oldid=210981" എന്ന താളിൽനിന്ന് ശേഖരിച്ചത്