പ്രാൎത്ഥനാസംഗ്രഹം (1875)

[ 5 ] LITURGY

of the

BASEL GERMAN EVANGELICAL MISSION CHURCHES

in

SOUTH-WESTERN INDIA

കൎണ്ണാടക തുളു മലയാള

ദേശങ്ങളിലും ജൎമ്മൻ ബോധകരാൽ ഉണ്ടായ

സുവിശേഷ സഭകളിൽ

വായിച്ചു നടക്കുന്ന

പ്രാൎത്ഥനാ സംഗ്രഹം

MANGALORE

BASEL MISSION BOOK & TRACT DEPOSITORY

1875 [ 6 ] PRINTED BY STOLZ & HIRNER [ 7 ] പള്ളിപ്രാൎത്ഥനെക്കും സ്നാനം തിരുവത്താഴം മുതലായ സഭാ
ക്രിയകൾ്ക്കും മാതൃകയായുള്ള പ്രാൎത്ഥന ചട്ടം വേണം, എന്നു നമ്മു
ടെ സംഘത്തിൽ ചേൎന്ന ബോധകന്മാർ മിക്കവാറും ആഗ്രഹിച്ചി
രിക്കുന്നു. സഭയുടെ ഗുണീകരണകാലത്തിൽ ഉണ്ടായിട്ടു അന്നു മു
തല്കൊണ്ടു ഉപയോഗിച്ചുവരുന്ന പ്രാൎത്ഥനകൾ പലതും, നാം എ
ല്ലാവരും ജനിച്ചും വളൎന്നും ഇരിക്കുന്ന സഭകളിൽ നടക്കുന്നതു കൂടാ
തെ, ജാതികളിൽനിന്നും പുതുതായി ചേൎന്നു വരുന്ന സഭകൾ്ക്കു പ്രാ
ൎത്ഥനയുടെ ഉപദേശവും, നല്ല ദൃഷ്ടാന്തങ്ങളുടെ സംക്ഷേപവും
ആവശ്യം, എന്നു നമുക്കു തോന്നിയിരിക്കുന്നു. ഹൃദയത്തിൽ തോന്നും
പോലെ തന്റെ വാക്കുകളെ കൊണ്ടു പ്രാൎത്ഥിക്കുന്നതു, സംശയം
കൂടാതെ നല്ലതും പ്രയോജനവും ആകുന്നു എങ്കിലും, എഴുതിവെച്ച
ക്രമത്തെ അനുസരിച്ചു പ്രാൎത്ഥിക്കുന്നതും ദൈവസ്തുതിക്കായും നല്ല
ശക്തിയോടും ഫലത്തോടും നടക്കുന്നു, എന്നു പണ്ടും എല്ലാ സമയ
ത്തും ദൈവപുരുഷന്മാരിൽ പഴക്കം ഏറെയുള്ളവർ കണ്ടിരിക്കുന്നു.

അതുകൊണ്ടു കൎത്താവിൽ നമ്മെ നടത്തുന്ന സംഘക്കാർ ന
മ്മിൽ മൂവരെ നിയോഗിച്ചു, നമ്മുടെ സഭകളുടെ ഉപകാരത്തി
ന്നായി ഒരു പ്രാൎത്ഥനാസംഗ്രഹം ചമെക്കേണം, എന്നു കല്പിച്ചിരി
ക്കുന്നു. നമ്മെ നടത്തുന്നവരും അവർ അയച്ച നാമും വെവ്വേറെ
രാജ്യസഭകളിൽ ഉത്ഭവിച്ചു വളൎന്നവരും, പുറജാതികളിൽ സുവിശേ
ഷവ്യാപനത്തിന്നായി ഒരുമിച്ചു കൂടി അദ്ധ്വാനിക്കുന്നവരും ആക [ 8 ] യാൽ യൂരോപാ സഭകളിൽ നടക്കുന്ന അതതു വിശ്വാസപ്രമാണ
ങ്ങളെയും നാനാ സ്വീകാരങ്ങളെയും ഈ രാജ്യക്കാരിൽ മാതൃകയാക്കി
നടത്തുവാൻ മനസ്സു തോന്നീട്ടില്ല എങ്കിലും, ഈ രാജ്യത്തിൽ നമ്മു
ടെ ശുശ്രൂഷയാൽ ചേൎന്നു വന്ന സഭകൾ പ്രാൎത്ഥനയിലും ആരാധ
നയിലും ഒന്നിച്ചു കൂടി കഴിയുന്നെടത്തോളം ഏകാചാരത്തെ ആ
ശ്രയിച്ചു നടന്നു, സ്നേഹത്തിൽ ഒരുമനപ്പെട്ടിരിക്കേണ്ടതിന്നു നാനാ
സഭക്കാരായ പല സജ്ജനങ്ങളുടെ പ്രാൎത്ഥനകളിൽനിന്നും സാരമു
ള്ളവ ചേൎപ്പാൻ നിശ്ചയിച്ചിരിക്കുന്നു. സകല വ്യാഖ്യാനങ്ങളിലും
ഉപദേശങ്ങളിലും ഐകമത്യം പക്ഷേ എത്താത്തതായാലും, ദൈ
വാരാധനയിൽ നല്ല ഒരുമയെ അന്വേഷിക്കുന്നതു ക്രിസ്തുവിന്റെ
ജീവനുള്ള അവയവങ്ങൾക്കു കഴിയാത്തതല്ലല്ലോ. അത്രയല്ല പ്രാ
ൎത്ഥനാസംഗ്രഹം എഴുതികൊടുത്താലും, ഹൃദയപ്രാൎത്ഥന ഒട്ടും നീ
ക്കേണ്ടതല്ല, സ്തോത്രയാചനകളിലും അവരവരുടെ സ്വാതന്ത്ര്യത്തി
ന്നു മുടക്കം വരേണ്ടതും അല്ല, എന്നതും കൂടെ തുറന്നു ചൊല്ലുന്നു.
ഇതിൽ വായിക്കുന്നതിനെക്കാൾ വാചകത്തിലും ഭാഷയിലും മാത്ര
മല്ല, അൎത്ഥത്തിലും സാരം ഏറെ ഉള്ളതു ആൎക്കു തോന്നിയാലും, കൂ
ടക്കൂടെ ഈ പുസ്തകം പ്രയോഗിക്കാതെ, അവസ്ഥെക്കു തക്കവണ്ണം
പ്രാൎത്ഥിപ്പാൻ മനസ്സു മുട്ടിയാലും ഇഷ്ടം പോലെ ചെയ്തു കൊൾ്ക.
സ്നാനം അത്താഴം ഈ രണ്ടിൽ നടക്കേണ്ടും മൂലവാക്യങ്ങളെ മാത്രം
എല്ലാടവും ഒരു പോലെ ചൊല്ലേണ്ടതു. എങ്ങിനെ ആയാലും
ഇതു തെറ്റില്ലാത്തതും എപ്പോഴും മാറാതെ പ്രയോഗിക്കേണ്ടുന്നതു
മായ സ്ഥിരപ്രമാണം എന്നല്ല, ഇപ്പോൾ പരീക്ഷ ചെയ്തു ദൈവാ
നുഗ്രഹം ഉണ്ടായാൽ മേല്ക്കുമേൽ പിഴതീൎത്തു സമാപ്തി വരുത്തേ
ണ്ടുന്നതത്രെ, എന്നു വെച്ചു സഭകൾക്കു ഏല്പിച്ചു കൊടുക്കുന്നതു.

ഈ കല്പനകളെ അനുസരിച്ചു സംഗ്രഹത്തെ ചമെപ്പാൻ നി
യുക്തരായ മൂവർ സ്വയമായി ഒന്നും തീൎക്കാതെ, ജൎമ്മനി ശ്വിചസഭ [ 9 ] മുഖവുര. V

കളിൽ നടപ്പുള്ള പ്രാൎത്ഥനകളിൽനിന്നു തെളിഞ്ഞവ തെരിഞ്ഞെടു
ത്തും ചേൎത്തും ഇരിക്കുന്നു. ഇന്ന പ്രാൎത്ഥനയെ ഇന്ന പള്ളിപ്പുസ്തക
ത്തിൽനിന്നു എടുത്തിരിക്കുന്നു, എന്നു അതതിൻ അവസാനത്തിൽ
അക്ഷരങ്ങളാൽ കുറിച്ചു കാണുന്നു. പ്രാൎത്ഥനകളും സഭാക്രിയകളും
അല്ലാതെ, നിത്യം വായിക്കേണ്ടും സുവിശേഷലേഖനഖണ്ഡങ്ങളും
കൎത്താവിന്റെ കഷ്ടാനുഭവചരിത്രവും വേദപാഠങ്ങളുടെ ക്രമവും
ചേൎത്തിരിക്കുന്നു. സ്ഥിരീകരണത്തിനുള്ള ഉപദേശം വിൎത്തമ്പൎഗസ
ഭകളിൽ നടക്കുന്നതിൽനിന്നു. അല്പം സംക്ഷേപിച്ചിട്ടുള്ളതു. മാനു
ഷമായ ഈ നിൎമ്മാണത്തെ വായിച്ചു കേൾ്ക്കുന്നതിനാൽ അനേകം
ഹൃദയങ്ങൾ്ക്കു അനുഗ്രഹം ഉണ്ടാകേണം, എന്നു നാം സഭയുടെ ക
ൎത്താവോടു പ്രാൎത്ഥിച്ചുകൊണ്ടു ഇതിനെ കൂട്ടുവേലക്കാൎക്കും സഭക
ൾക്കും ഏല്പിച്ചു കൊടുക്കുന്നു.

പ്രാൎത്ഥനാസംഗ്രഹത്തെ

രചിപ്പാൻ നിയുക്തരായ മൂവർ. [ 10 ] മൂലഗ്രന്ഥങ്ങളെ കുറിക്കുന്ന
അക്ഷരങ്ങളാവിതു.


1 Ae. Agende f. evang. Kirchen
2 A.W. Altwürtemberg. Kirchen-Buch.
3 Bn. Bern.Kirchen-Gebete.
4 Br. Braunschweig. Kirchen-Ordnung.
5 Bs. Basler Kirchen-Gebete.
6 C. P. Commonprayer.
7 Hs. Hess. Kirchen-Ag.
8 Lu. Luther.
9 Oest. Oestreich, Kirchen-Ag.
10 Sfh. Schaffhausen Kirchen-G.
11 Sl Sehleswig. Kirchen.
12 Stb. Strassburg. Kirchen-B.
13 Std. Stadische Kirchen-O.
14 U. Ulmer Kirchen-0.
15 Ub United Brethren's Liturgy.
16 W. Würtemb. Kirchen-Buch.
[ 11 ] അടക്കം

ഒന്നാം അംശം

സഭാ പ്രാൎത്ഥനകൾ.

ഭാഗം
I കൎത്താവിൻ ആഴ്ചയിൽ ഉച്ചെക്കു മുമ്പെയുള്ള പ്രാൎത്ഥന. 1
II കൎത്താവിൻ ആഴ്ചെക്കു ഉച്ചയിൽ പിന്നെയുള്ള പ്രാൎത്ഥന. 14
III ബാലോപദേശം 18
A a, ഓരോ ഞായറാഴ്ച പ്രാൎത്ഥനകൾ 21
b, ഉത്സവപ്രാൎത്ഥനകൾ 25
B വിശേഷപ്രാൎത്ഥനകൾ 40
C പ്രാൎത്ഥനെക്കു കൂടിവരുമ്പോൾ 45
D വേദപാഠങ്ങൾ
I അതതു ദിവസത്തിനുള്ള സുവിശേഷലേഖനാംശങ്ങൾ 65
II അറുപതു പള്ളിനാൾ്ക്കുള്ള വേദപാഠങ്ങൾ നാലുവൎഷങ്ങ
ൾ്ക്കുള്ളിൽ വായിപ്പാൻ വേൎത്തിരിച്ചതു 65
III കഷ്ടാനുഭവചരിത്രം 73

രണ്ടാം അംശം

സഭാക്രിയകൾ

I സ്നാനം.
ഭാഗം
൧. സഭയിലുള്ള ശിശുസ്സാനം. 97
൨. പ്രായമുള്ളവന്റെ സ്നാനം. 105
[ 12 ] അടക്കം.
ഭാഗം.
II. സ്ഥിരീകരണം 113
III. തിരുവത്താഴം 118
IV. വിവാഹം 132
V. ശവസംസ്കാരം 139
VI. സഭാശുശ്രൂഷെക്കു ആക്കുക.
൧. ഉപബോധകന്മാരെ അനുഗ്രഹിക്ക 147
൨. ബോധകന്മാൎക്കു ഹസ്താൎപ്പണം 151
സ്ഥിരീകരണത്തിനുള്ള ഉപദേശം 158
[ 13 ] I. കൎത്താവിൻ ആഴ്ചയിൽ

ഉച്ചെക്കു മുമ്പെയുള്ള പ്രാൎത്ഥന.

സാമാന്യവന്ദനങ്ങൾ.

൧.

നമ്മുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ കരുണയും, ദൈവ
ത്തിന്റെ സ്നേഹവും, പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും, നിങ്ങൾ
എല്ലാവരോടും കൂടെ ഇരിപ്പൂതാക. ആമെൻ. (൨ കൊ. ൧൩.)

൨.

നമ്മുടെ പിതാവായ ദൈവത്തിൽനിന്നും, കൎത്താവായ യേശു
ക്രിസ്തുവിൽനിന്നും, നിങ്ങൾക്കു കരുണയും സമാധാനവും ഉണ്ടാവൂ
താക. ആമെൻ. (൨ കൊ. ൧.)

൩.

പിതാവായ ദൈവത്തിൽനിന്നും, പിതാവിൻ പുത്രനായ യേശു
ക്രിസ്തു എന്ന കൎത്താവിൽനിന്നും, സത്യത്തിലും സ്നേഹത്തിലും
നിങ്ങളോടു കരുണ കനിവു സമാധാനവും ഉണ്ടാവൂ. ആമെൻ.

(൨ യൊ.)

൪.

നമ്മുടെ ആരംഭം പിതാ, പുത്രൻ, പരിശുദ്ധാത്മാവു എന്നീ
ദൈവനാമത്തിൽ ഉണ്ടായിരിക്കേണമേ. ആമെൻ.

1 [ 14 ] ഉത്സവവന്ദനങ്ങൾ.

ആഗമനനാൾ.

൧.

ദാവിദപുത്രനു ഹൊശിയന്ന, കൎത്താവിൻ നാമത്തിൽ വരു
ന്നവൻ വാഴ്ത്തപ്പെട്ടവനാക. അത്യുന്നതങ്ങളിൽ ഹൊശിയന്ന. (മ
ത്ത. ൨൧.)

൨.

പ്രമാണവും സൎവ്വഗ്രാഹ്യവും ആകുന്ന വചനം ആവിതു: ക്രിസ്തു
യേശു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു എന്നുള്ളതു.
(൧ തിമൊ.൧.)

തിരുജനനനാൾ.

൧.

കണ്ടാലും, സകല ജനത്തിന്നും ഉണ്ടാകും മഹാ സന്തോഷം
ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു; ഇന്നു തന്നെ കൎത്താവാകുന്ന
ക്രിസ്തു എന്ന രക്ഷിതാവു ദാവിദിൻ നഗരത്തിൽ നിങ്ങൾക്കായിട്ടു
ജനിച്ചു. (ലൂ.൨.)

൨.

ദൈവത്തിന്നു അത്യുന്നതങ്ങളിൽ തേജസ്സും, ഭൂമിയിൽ സമാധാ
നവും, മനുഷ്യരിൽ പ്രസാദവും ഉണ്ടു. (ലൂ.൨.)

ആണ്ടു പിറപ്പു.

൧.

ഇരിക്കുന്നവനും, ഇരുന്നവനും, വരുന്നവനും ആയവനിൽനിന്നും,
അവന്റെ സിംഹാസനത്തിൻ മുമ്പിലുള്ള ഏഴു ആത്മാക്കളിൽ
നിന്നും, വിശ്വസ്തസാക്ഷിയും, മരിച്ചവരിൽ ആദ്യജാതനും, ഭൂമിരാജാ
ക്കന്മാരെ വാഴുന്നവനും ആയ യേശു ക്രിസ്തുവിൽനിന്നും, നിങ്ങൾക്കു
കരുണയും സമാധാനവും ഉണ്ടാക. (വെളി. ൧)

൨.

ദൈവം നമുക്കു ആശ്രയവും ബലവും ആകുന്നു, ക്ലേശങ്ങളിൽ
അവൻ തുണ എന്നു ഏറ്റം കാണപ്പെടുന്നു. അതുകൊണ്ടു ഭൂമിയെ [ 15 ] മാററുകിലും, സമുദ്രമദ്ധ്യെ മലകൾ കുലുങ്ങിയാലും, നാം ഭയപ്പെടു
കയില്ല. (സങ്കീ.൪൬.)

പ്രകാശനദിനം.

എഴുനീറ്റു പ്രകാശമാക, നിന്റെ പ്രകാശം വന്നുവല്ലൊ, യ
ഹോവയുടെ തേജസ്സും നിന്റെ മേൽ ഉദിക്കുന്നു. (യശ. ൬0)

തിരുവെള്ളിയാഴ്ച.

അറുക്കപ്പെട്ട കുഞ്ഞാടായവൻ ശക്തി, ധനം, ജ്ഞാനം, ഊ
ക്കു, ബഹുമാനം, തേജസ്സനുഗ്രഹങ്ങളും ലഭിപ്പാൻ പാത്രമാകുന്നു.
(വെളി.൫.)

പുനരുത്ഥാനനാൾ.

൧.

യേക്രിസ്തു മരിച്ചവരിൽനിന്നു എഴുനീറ്റതിനാൽ, തന്റെ ക
നിവിൻ ആധിക്യപ്രകാരം നമ്മെ വീണ്ടും ജനിപ്പിച്ചവനായി, ന
മ്മുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു
സ്തോത്രം.(൧ പെ.൧.)

൨.

ആടുകളുടെ വലിയ ഇടയനാകുന്ന നമ്മുടെ കൎത്താവായ യേ
ശുവെ നിത്യനിയമത്തിന്റെ രക്തത്താൽ മരിച്ചവരിൽനിന്നു മടക്കി
വരുത്തിയ സമാധാനത്തിന്റെ ദൈവം നിങ്ങളെ അവന്റെ ഇഷ്ടം
ചെയ്വാന്തക്കവണ്ണം, സകല സൽക്രിയയിലും യഥാസ്ഥാനപ്പെടു
ത്തി, നിങ്ങളിൽ തനിക്കു പ്രസാദമുള്ളതിനെ യേശു ക്രിസ്തുമൂലം
നടത്തിക്കേണമേ. ഇവനു എന്നെന്നേക്കും തേജസ്സു ഉണ്ടാവൂതാക.
ആമെൻ. (എബ്ര. ൧൩.)

സ്വൎഗ്ഗാരോഹണനാൾ.

ദൈവം ജയഘോഷത്തോടും, യഹോവ കാഹളനാദത്തോടും ക
രേറുന്നു; ദൈവത്തെ കീൎത്തിപ്പിൻ, നമ്മുടെ രാജാവെ കീൎത്തിപ്പിൻ.
(സങ്കീ. ൪൬.)

പെന്തകൊസ്തനാൾ.

നിങ്ങൾ പുത്രരാകകൊണ്ടു, അബ്ബാ പിതാവേ, എന്നു വിളിക്കു
ന്ന സ്വപുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിൽ
അയച്ചു.(ഗല.൪)

1* [ 16 ] ത്രിത്വത്തിന്നാൾ.

സൎവ്വശക്തനായ യഹോവ എന്ന ദൈവം, പരിശുദ്ധൻ, പരിശു
ദ്ധൻ, പരിശുദ്ധൻ. ഭൂമി മുഴുവനും അവന്റെ തേജസ്സുകൊണ്ടു നി
റഞ്ഞിരിക്കുന്നു.(വെളി.൪.യശ.൬.) W.

(പിന്നെ സ്തോത്രമോ പ്രാൎത്ഥനയോ ഉള്ളൊരു ശ്ലോകം പാടുക)

പിന്നെ പ്രാൎത്ഥനാരംഭം.

വിളിക്കപ്പെട്ട വിശുദ്ധരായുള്ളോരേ, ദൈവമുമ്പിൽ നിങ്ങളുടെ
പ്രാൎത്ഥനയോടും കൂടെ എത്തുവാൻ ഹൃദയങ്ങളെ ഉൎയത്തുവിൻ, ഇ
വിടെയും നിശ്ചയമായി ദൈവഭവനവും സ്വൎഗ്ഗവാതിലും ഉണ്ടു, ഇ
വിടെയും കൂടെ അത്യുന്നതന്റെ കരുണ വിളങ്ങുന്നുണ്ടു. വചനം
കൊണ്ടും, വിലയേറിയ ചൊല്ക്കുറികളെകൊണ്ടും, രാജ്യത്തിന്റെ മ
ക്കളിൽ സ്വൎഗ്ഗീയജ്ഞാനം ആകുന്ന നല്ല വെളിച്ചത്തെയും, ബുദ്ധി
യെ കടക്കുന്ന സമാധാനസന്തോഷങ്ങൾ ഉള്ള ദിവ്യജീവനെയും, ഇ
വിടെ പരത്തുവാൻ പിതാവിനു പ്രിയപുത്രനോടും പരിശുദ്ധാത്മാവി
നോടും പ്രസാദം തോന്നുന്നുണ്ടു. അപ്രകാരം തന്നെ സകല നന്മക
ൾക്കും ജീവനുള്ള ഉറവാകുന്ന ത്രിയൈക ദൈവത്തോടു ചേരുവാനും,
പ്രാൎത്ഥനയും ആത്മികസ്തുതിയും നല്ല ആരാധനയും കഴിപ്പാനും,
നിങ്ങൾക്കും അനുവാദം ഉണ്ടു. ആകയാൽ നാം ഹൃദയതാഴ്മയോ
ടും, മക്കൾക്കു പറ്റുന്ന ആശ്രയത്തോടും കൂടെ, കൃപാസനത്തിൻ
മുമ്പിൽ ഇരുന്നുംകൊണ്ടു, ഒന്നാമതു പാപങ്ങളെ മനസ്താപം പൂ
ണ്ടു, ഏറ്റുപറയുമാറാക. Sfh.

പാപസ്വീകാരം.

(എല്ലാവരും മുട്ടുകുത്തീട്ടു.)

അരിഷ്ടപാപികളായ ഞങ്ങൾ, സ്വൎഗ്ഗസ്ഥാപിതാവായ ദൈവ
ത്തിന്മുമ്പിൽ സങ്കടപ്പെട്ടു അറിയിക്കുന്നിതു:- ഞങ്ങൾ നിന്റെ വി
ശുദ്ധ കല്പനകളെ പലവിധത്തിലും നിരന്തരമായി ലംഘിച്ചു പോ
ന്നു; ആകാത്ത വിചാരങ്ങളാലും, വാക്കുകളാലും, ക്രിയകളാലും, നാ
നാപ്രകാരം അവിശ്വാസം നന്നികേടു ചതിവുകളാലും, എല്ലാ ന
ടപ്പിലും സഹോദരസ്നേഹമില്ലായ്കയാലും, വളരെ പാപം ചെയ്തി [ 17 ] രിക്കുന്നു. അതുകൊണ്ടു നിന്റെ ശിക്ഷയാകുന്ന നിത്യ മരണത്തിന്നു
ഞങ്ങൾ യോഗ്യരായ്തീൎന്നു, എങ്കിലും ഈ സകല പാപം നിമിത്തം
ഞങ്ങൾക്കു അനുതാപവും, മന:ക്ലേശവും ഉണ്ടു. ഞങ്ങളുടെ കട
ങ്ങളെ കടക്കുന്ന ദൈവകൃപയും, കൎത്താവായ യേശുവിന്റെ അളവ
റ്റ പുണ്യവും അല്ലാതെ, ഞങ്ങൾ ഓർ ആശ്വാസവും വഴിയും കാ
ണുന്നതും ഇല്ല. ഈ കൃപയെ അപേക്ഷിച്ചു ഞങ്ങൾ ചൊല്ലുന്നിതു:
പിതാവേ, ഞാൻ സ്വൎഗ്ഗത്തിങ്കലും നിന്റെ മുമ്പിലും പാപം ചെ
യ്തു, ഇനി നിന്റെ മകൻ എന്നു വിളിക്കപ്പെടുവാൻ യോഗ്യനുമല്ല;
എങ്കിലും എല്ലാ പാപത്തിന്നും ക്ഷമയും, ദൈവത്തിങ്കലെ പ്രാഗ
ത്ഭ്യവും, ആത്മാവിന്റെ വിശുദ്ധീകരണത്തിന്നു ശക്തിയും, സൌജ
ന്യമായി ലഭിക്കേണം എന്നു യേശുക്രിസ്തുവിന്റെ നാമത്തിൽ വന്നു
യാചിക്കുന്നു. ആമെൻ. Sl.

അല്ലെങ്കിൽ.

സൎവ്വശക്തിയും കൃപയും ഉള്ള നിത്യദൈവമേ, ഞങ്ങളുടെ ക
ൎത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പിതാവായുള്ളോവേ,
അരിഷ്ടപാപികളായ ഞങ്ങൾ നിന്തിരുമുമ്പിൽ സങ്കടപ്പെട്ടു, അ
റിഞ്ഞും അറിയിച്ചും കൊള്ളുന്നിതു: ഞങ്ങൾ പാപത്തിൽ ഉത്ഭവി
ച്ചു ജനിക്കകൊണ്ടു, സ്വഭാവത്താൽ കോപത്തിൻ മക്കൾ ആകുന്നു;
ഞങ്ങളുടെ നടപ്പിൽ ഒക്കയും വിചാരത്താലും, വാക്കിനാലും, ക്രിയ
യാലും, നിന്നെ പലവിധേന കോപിപ്പിച്ചിരിക്കുന്നു. ഞങ്ങളെ സൃ
ഷ്ടിച്ചും, രക്ഷിച്ചും, വിശുദ്ധീകരിച്ചും പോരുന്ന നിന്നെ പൂൎണ്ണഹൃദ
യത്തോടും, പൂൎണ്ണമനസ്സോടും, എല്ലാശക്തികളാലും, സ്നേഹിച്ചിട്ടില്ല.
ഞങ്ങളെ പോലെ തന്നെ കൂട്ടുകാരെ സ്നേഹിച്ചതും ഇല്ല. ആക
യാൽ നിന്റെ ക്രോധത്തിന്നും, ന്യായവിധിക്കും, നിത്യമരണശാപ
ങ്ങൾക്കും ഞങ്ങൾ പാത്രമാകുന്നു സ്പഷ്ടം. എങ്കിലും നിന്റെ അള
വില്ലാത്ത കനിവിനെ ശരണമാക്കി, ഞങ്ങൾ കരുണ തേടി ഇരിക്കു
ന്നു; നിന്റെ പ്രിയപുത്രനും, ഞങ്ങളുടെ കൎത്താവും രക്ഷിതാവും ആ
കുന്ന യേശു ക്രിസ്തനിമിത്തവും, നിന്റെ പരിശുദ്ധനാമത്തിന്റെ
ബഹുമാനംനിമിത്തവും ഞങ്ങളിൽ കനിവു തോന്നുകയും, സകല
പാപം ക്ഷമിക്കയും, ഹൃദയത്തിനു നല്ല പുതുക്കം നല്കുകയും വേണ്ടു
എന്നു ഞങ്ങൾ ഉണ്മയായി അപേക്ഷിക്കുന്നു. അല്ലയൊ കൎത്താ [ 18 ] വേ, അരിഷ്ട പാപികളായ ഞങ്ങളോടു കരുണ ഉണ്ടാകേണമേ.
ആമെൻ. Hs.

കെട്ടഴിപ്പിന്റെ വാചകം.

പാപങ്ങളെ ചൊല്ലി അനുതപിച്ചു, നമ്മുടെ പ്രായശ്ചിത്തമാ
കുന്ന ക്രിസ്തുവിൽ വിശ്വസിച്ചും, ഹൃദയത്തിന്നും നടപ്പിന്നും പുതു
ക്കം ആഗ്രഹിച്ചും കൊള്ളുന്ന നിങ്ങൾ എല്ലാവരും, പാപമോചനം
എന്നുള്ള ആശ്വാസത്തെ വിശുദ്ധ സുവിശേഷത്തിൽനിന്നു കേട്ടു
കൊൾവിൻ. സൎവ്വശക്തനായ ദൈവം നിങ്ങളിൽ കനിഞ്ഞിട്ടു, ന
മ്മുടെ പിഴകൾ നിമിത്തം ഏല്പിക്കപ്പെട്ടും, നമ്മുടെ നീതീകരണത്തി
ന്നായി ഉണൎത്തപ്പെട്ടും ഇരിക്കുന്ന യേശു ക്രിസ്തു എന്ന പ്രിയപു
ത്രൻമൂലം, നിങ്ങളുടെ സകല പാപങ്ങളെയും ക്ഷമിച്ചു വിടുന്നു.
ക്രിസ്തുസഭയുടെ ശുശ്രൂഷക്കാരൻ എന്നു നിയമിക്കപ്പെട്ട ഞാനും, ക
ൎത്താവായ യേശുവിന്റെ കല്പനപ്രകാരം സകല പാപങ്ങൾക്കും
ഉള്ള മോചനത്തെ നിങ്ങളോടു അറിയിക്കുന്നതു. പിതാവു, പുത്രൻ,
പരിശുദ്ധാത്മാവു എന്നീ ദൈവനാമത്തിൽ തന്നെ.

(നിങ്ങളിൽ അനുതാപമില്ലാത്തവരും അവിശ്വാസികളും ആയു
ള്ളവൎക്കോ പാപങ്ങൾ പിടിപ്പിക്കപ്പെട്ടിരിക്കുന്നു; അവർ മനം തിരി
യാതെ പാൎത്താൽ, ദൈവകോപവും ശിക്ഷയും അവരുടെ മേൽവസി
ക്കും എന്നു കൂടെ അറിയിക്കുന്നതു നമ്മുടെ കൎത്താവും രക്ഷിതാവും ആ
കുന്ന യേശു ക്രിസ്തുവിന്റെ നാമത്തിൽ തന്നെ). ആമെൻ. W. Hs.

(ഈ വാചകങ്ങളെ ഉപദേഷ്ടാക്കന്മാൎക്കുമാത്രമല്ല ഉപദേശിമാൎക്കും വായിക്കാം.)

തങ്ങളുടെ പാപങ്ങളെ ഓൎത്തുകൊണ്ടു ദുഃഖിച്ചു, കരുണയും പാ
പമോചനവും തേടിക്കൊള്ളുന്ന എല്ലാവരും, സുവിശേഷത്തിന്റെ
ആശ്വാസവചനത്തെ കേൾപിൻ! നിങ്ങളോടു യേശു താൻ പറ
യുന്നിതു:

൧.

അല്ലയോ അദ്ധ്വാനിച്ചും, ഭാരം ചുമന്നും നടക്കുന്നോരേ, എ
ല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസി
പ്പിക്കും. ഞാൻ സൌമ്യതയും ഹൃദയതാഴ്മയും ഉള്ളവൻ ആകകൊ
ണ്ടു, എന്റെ നുകം നിങ്ങളിൽ ഏറ്റു കൊണ്ടു, എങ്കൽനിന്നു പഠി [ 19 ] പ്പിൻ; എന്നാൽ നിങ്ങളുടെ ദേഹികൾക്കു ആശ്വാസം കണ്ടെത്തും.
എന്തെന്നാൽ എന്റെ നുകം ഗുണമായും, എന്റെ ചുമടു ലഘുവാ
യുമിരിക്കുന്നു. (മത്തായി, ൧൧, ൨൮-൩.o.)

അല്ലെങ്കിൽ.

൨.

എന്തെന്നാൽ ദൈവം തന്റെ ഏകജാതനായ പുത്രനിൽ വി
ശ്വസിക്കുന്ന ഒരുത്തനും നശിക്കാതെ, നിത്യജീവൻ പ്രാപിക്കേണ്ട
തിന്നു അവനെ തരുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.
(യോഹ.൩, ൧൬.)

നാം അവനിൽ ദൈവനീതി ആകേണ്ടതിന്നു, അവൻ പാപ
ത്തെ അറിയാത്തവനെ നമുക്കു വേണ്ടി പാപം ആക്കി. (൨ കോറി.
൫,൨൧.)

എന്നാൽ കൎത്താവിനെ മറന്നു, അന്യായത്തിലും പാപത്തിലും
രസിക്കുന്നവർ ഒക്കയും ദൈവത്തിന്റെ അരുളപ്പാടിനെ കേൾ്പിൻ:

൧.

ദുഷ്ടൻ തന്റെ വഴിയെയും, അകൃത്യക്കാരൻ തന്റെ വിചാരങ്ങ
ളെയും വിട്ടു, കൎത്താവിന്റെ അടുക്കൽ തിരിക; എന്നാൽ അവനു ക
രുണ ഉണ്ടാകും. (യശായ. ൫൫,൭.)

ഇന്നു നിങ്ങൾ അവന്റെ ശബ്ദത്തെ കേട്ടാൽ, മത്സരത്തിൽ എ
ന്നപോലെ, ഹൃദയത്തെ കഠിനമാക്കരുതേ. (എബ്ര. ൩, ൧൫.)

അല്ലെങ്കിൽ.

൨.

ദുഷ്ടൻ മരിക്കേണം എന്നു അല്പം പോലും എനിക്കു ഇഷ്ടമില്ല;
അവൻ തന്റെ വഴികളെ വിട്ടു തിരിഞ്ഞു ജീവിക്കേണം എന്നത്രെ.
(ഹൈസ. ൧൮, ൨൩.)

നീതിമാൻ പ്രയാസേന രക്ഷപ്പെടുന്നു എങ്കിൽ, അഭക്തനും പാ
പിയും എവിടെ കാണപ്പെടും. (൧ പേത്ര. ൪, ൧൮.)

(പിന്നെ എല്ലാവരും നില്ക്കേ, പ്രബോധിപ്പിക്കുന്നിതു:)

കനിവുള്ള ദൈവം കരുണ വിചാരിച്ചു അനുതപിക്കുന്നവരാ
യ നിങ്ങളുടെ പാപങ്ങളെ മോചിച്ചതു കൊണ്ടു, വിശ്വാസമുള്ള [ 20 ] ദൈവജാതിയായുള്ളോരേ, നിങ്ങൾ ത്രിയൈകദൈവത്തെ പുതുതാ
യി പറ്റിക്കൊണ്ടു, എല്ലാകാലത്തും ഏതു സ്ഥലത്തും അവങ്കലുള്ള
വിശ്വാസത്തെ വാക്കിനാലും ക്രിയയാലും ഏറ്റു പറയേണം എന്നു
നിങ്ങളെ പ്രബോധിപ്പിക്കുന്നു. അതുകൊണ്ടു നാം ഹൃദയങ്ങളെ
ഉയൎത്തി ഒന്നിച്ചു പറഞ്ഞു കൊൾ്പൂതാക.

വിശ്വാസപ്രമാണം.

സ്വൎഗ്ഗങ്ങൾക്കും ഭൂമിക്കും സ്രഷ്ടാവായി, സൎവ്വശക്തനായി പിതാ
വായിരിക്കുന്ന ദൈവത്തിങ്കൽ ഞാൻ വിശ്വസിക്കുന്നു.

അവന്റെ ഏകപുത്രനായി, നമ്മുടെ കൎത്താവായ യേശു ക്രിസ്തു
വിങ്കലും ഞാൻ വിശ്വസിക്കുന്നു. ആയവൻ പരിശുദ്ധാത്മാവിനാൽ
മറിയ എന്ന കന്യകയിൽ ഉല്പാദിതനായി ജനിച്ചു, പൊന്ത്യപിലാ
തന്റെ താഴെ കഷ്ടമനുഭവിച്ചു, ക്രൂശിക്കപ്പെട്ടു മരിച്ചു, അടക്കപ്പെട്ടു,
പാതാളത്തിൽ ഇറങ്ങി, മൂന്നാം ദിവസം ഉയിൎത്തെഴുനീറ്റു, സ്വൎഗ്ഗാ
രോഹണമായി, സൎവ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വ
ലത്തുഭാഗത്തിരിക്കുന്നു. അവിടെനിന്നു ജീവികളോടും മരിച്ചവരോ
ടും ന്യായം വിസ്തരിപ്പാൻ വരികയും ചെയ്യും.

പരിശുദ്ധാത്മാവിലും വിശുദ്ധന്മാരുടെ കൂട്ടായ്മയാകുന്ന ശുദ്ധ സാ
ധാരണ സഭയിലും, പാപമോചനത്തിലും, ശരീരത്തോടെ ജീവിച്ചെ
ഴുനീല്ക്കുന്നതിലും, നിത്യജീവങ്കലും ഞാൻ വിശ്വസിക്കുന്നു. ആമെൻ.

നാം പ്രാൎത്ഥിക്ക.

സൎവ്വശക്തിയുള്ള ദൈവവും, സകല കരുണകൾക്കും പിതാവു
മായുള്ളോവേ, നീ ഞങ്ങളിലും, സകല മനുഷ്യരിലും കാട്ടിയ കൃപാ
വാത്സല്യങ്ങൾക്കായിക്കൊണ്ടു പാത്രമല്ലാത്ത അടിയങ്ങൾ താഴ്മയോ
ടെ സ്തോത്രം ചൊല്ലന്നു. ഞങ്ങളെ നീ സൃഷ്ടിച്ചു. പാലിച്ചു, ഐ
ഹികത്തിൽ അനുഗ്രഹിച്ചുകൊണ്ടതിനെ എല്ലാം ഞങ്ങൾ ഓൎത്തി
ട്ടൊഴികെ, ഞങ്ങളുടെ കൎത്താവാകുന്ന യേശു ക്രിസ്തുവിനെ കൊണ്ടു
നീ ലോകത്തെ വീണ്ടെടുത്തിട്ടുള്ള അളവില്ലാത്ത സ്നേഹത്തെയും,
തിരുവചനവും, ചൊല്ക്കുറികളും ആകുന്ന ദാനത്തെയും, തേജസ്സി
ന്റെ പ്രത്യാശയെയും ചൊല്ലി നിന്നെ വാഴ്ത്തുന്നുണ്ടു. ഇനി നിന്റെ [ 21 ] കരുണകൾ വേണ്ടുംവണ്ണം ബോധിച്ചിട്ടു, ഞങ്ങൾ നിൎവ്യാജമായ ന
ന്നിഭാവം കാട്ടി, തിരുസേവക്കായിട്ടു ഞങ്ങളെ മുഴുവൻ സമൎപ്പിച്ചും,
വാഴുന്നാൾ ഒക്കയും വിശുദ്ധിയിലും നീതിയിലും നിന്റെ മുമ്പാകെ
നടന്നുകൊണ്ടു, ഇങ്ങിനെ അധരങ്ങളാൽ മാത്രമല്ല, നടപ്പിനാൽ ത
ന്നെ നിന്റെ സ്തുതിയെ പരത്തുമാറാകേണ്ടതിന്നു, ഞങ്ങൾ കൎത്താ
വായ യേശു ക്രിസ്തുമൂലം നിന്നോടു അപേക്ഷിക്കുന്നു. ആയവൻ നീ
യും പരിശുദ്ധാത്മാവുമായി എന്നേക്കും സകല ബഹുമാനവും തേ
ജസ്സും അനുഭവിച്ചു വാഴേണമേ. ആമെൻ. Cp.

A p. എന്ന അക്കത്തിലെ പ്രാൎത്ഥനകൾ ഒന്നോ രണ്ടോ
ഇവിടെ ചേൎത്തു വായിക്കാം. പിന്നെ

പക്ഷവാദങ്ങൾ ആവിതു:

സൎവ്വശക്തിയും നിത്യകനിവും ഉള്ള ദൈവവും, ഞങ്ങളുടെ ക
ൎത്താവായ യേശു ക്രിസ്തുവിന്റെ പിതാവും ആയുള്ളോവേ, പ്രിയപു
ത്രൻ നിമിത്തം കടാക്ഷിച്ചു, തിരുവുള്ളം ഇങ്ങോട്ടു ആക്കേണമേ. ദൈ
വമേ, നിന്റെ ദയെക്കു തക്കവണ്ണം ഞങ്ങളോടു കൃപ ചെയ്തു, നിൻക
നിവുകളുടെ പെരുമപ്രകാരം ഇങ്ങേ ദ്രോഹങ്ങളെ മാച്ചുകളക. അ
ടിയങ്ങളെ ന്യായവിധിയിൽ പ്രവേശിപ്പിക്കാതെ, മദ്ധ്യസ്ഥനായ യേ
ശു ക്രിസ്തുനിമിത്തം ഞങ്ങളുടെ അകൃത്യം ഒക്കയും ക്ഷമിക്കേണമേ.
തിരുസഭയെ കരുതിനോക്കി, വചനത്തെയും കൃപാകരച്ചൊല്ക്കുറിക
ളെയും കൂട്ടില്ലാതെ വെടിപ്പായി കാത്തുകൊൾക. നിന്റെ കൊ
യ്ത്തിൽ വിശ്വസ്തരായ വേലക്കാരെ അയച്ചു, തിരുവചനത്തിൻ ഘോ
ഷണത്തിന്നായി നിന്റെ ആത്മാവെയും ശക്തിയെയും നല്കി, അ
തിനെ സകല രാജ്യങ്ങളിലും പ്രസ്താവിച്ചു. പുറജാതികളെ മനം തി
രിയുമാറാക്കി, ഇസ്രയേലിൻ ചിതറിയ ആടുകളെ ചേൎത്തുകൊള്ളേ
ണമേ. എല്ലാ ഇടൎച്ചകളെയും തടുത്തു, ഭ്രമിച്ചു തെറ്റിപ്പോയവരെ
യും പാപത്തിൻ ചതിയിൽ കുടുങ്ങിയവരെയും രക്ഷാവഴിയിൽ ന
ടത്തി, ഞങ്ങളെ ശക്തീകരിച്ചു, ലോകത്തോടും, താന്താന്റെ ജഡ
ത്തോടും പോരാടി ജയിപ്പാറാക്കേണമേ. ബഹുമാനപ്പെട്ട ഞങ്ങളു
ടെ രാജ്ഞിയെയും, ഇളയ രാജാവിനെയും, സകല രാജകുഡുംബ
ത്തെയും, മന്ത്രികളെയും തിരുമുമ്പിൽ ഓൎക്കുന്നുണ്ടു. (B.2. p. *)

  • ഇവിടെയും മറ്റുള്ള സ്ഥലങ്ങളിലും B. എന്ന അക്കത്തിൽനിന്നു ആവശ്യംപോലെ
    ഓരോന്നു ചേൎത്തു വായിക്കാം.

2 [ 22 ] അവൎക്കു ജ്ഞാനത്തിൻ ആത്മാവെ കൊടുത്തു, ശുദ്ധവിചാരങ്ങളെ
എത്തിച്ചും കൊണ്ടു. ഈ ദേശത്തിൽ തേജസ്സു വസിപ്പാനും, ക
രുണാസത്യങ്ങളും നീതിസമാധാനങ്ങളും ഞങ്ങളിൽ വാഴുവാനും സം
ഗതി വരുത്തേണമേ. എല്ലാവൎക്കും ദിവസവൃത്തികൊടുത്തു, ഞങ്ങ
ളുടെ തൊഴിലും ഉത്സാഹവും അനുഗ്രഹിച്ചു, വാനത്തിൽനിന്നു. മഴക
ളും ഫലപുഷ്ടിയുള്ള സമയങ്ങളും ഇറക്കേണമേ. (B.3.p. ) നി
ലത്തേ വിളയെ സൂക്ഷിക്ക; ഞങ്ങളുടെ നാടു തന്റെ ഫലങ്ങളെ കാ
യ്ക്കുമാറാക; വിവാഹകുഡുംബങ്ങളിലും സമാധാനവും ഐകമത്യ
വും, പള്ളിയിലും വീട്ടിലും മക്കളെ വളൎത്തുന്നതിനു സാമൎത്ഥ്യവും
ജനിപ്പിച്ചു, ഇളയവരുടെ ഹൃദയങ്ങളെ വിശുദ്ധാത്മാവെ കൊണ്ടു
എല്ലാ നല്ല വഴികളിലും നടത്തുക. നാടും നഗരവും പിതാവായി
ട്ടു പോററി, യുദ്ധകലഹങ്ങൾ ക്ഷാമം രോഗം മുതലായ ദുസ്സമയങ്ങളും
(ദുഷ്ടമൃഗഭയവും) അഗ്നിഭയവും എല്ലാം അകറ്റി, വല്ലാത്ത അകാ
ലമരണത്തിൽനിന്നും ഞങ്ങളെ കാത്തു, വിശുദ്ധദൂതന്മാർ വഴിയിൽ
ഞങ്ങളെ കാത്തു, ചുറ്റും പാളയം ഇറങ്ങുമാറാക്കുക. ദരിദ്രരെയും
അഗതികളെയും പോററുക; വിധവമാൎക്കും അനാഥൎക്കും തുണനില്ക്ക;
ബലഹീനരെയും രോഗികളെയും താങ്ങുക. (B.7.p. ) ആത്മിക
സങ്കടവും ഭയവും ഒക്കയും നീക്കുക. ഞങ്ങളുടെ രക്ഷയോടു എതി
രിടുന്നതു ഒക്കയും, ഞങ്ങൾ വിശ്വാസത്തിൽ ഊന്നി ജാഗരിച്ചും പ്രാ
ൎത്ഥിച്ചും കൊണ്ടു, പൊരുതു തടുക്കുമാറാക. സ്നേഹസമാധാനങ്ങളി
ലും, വിനയ സൌമ്യതകളിലും, ഇന്ദ്രിയ ജയസുബോധങ്ങളിലും നട
ന്നു കൊണ്ടു, ഞങ്ങൾ അവസാനത്തോളം യേശുവിൽ അത്രെ നി
ലനില്പാറാക. ഒടുക്കം ഈ ലോകത്തെ പിരിയുമ്പോൾ, മരണസങ്ക
ടത്തിലും സൎവ്വശക്തിയുള്ള കരുണയാലേ തുണനില്ക്ക. ഞങ്ങൾ വി
ശ്വാസത്തിൽ നിദ്രകൊണ്ടു, സമാധാനത്തോടെ പ്രാണങ്ങളെ നി
ന്നിൽ ഭരമേല്പിക്കുമാറാക. തേജസ്സിന്റെ രാജ്യത്തിൽ ഞങ്ങളെ പ്രവേ
ശിപ്പിച്ചു, തിരുമുഖത്തെ ആനന്ദത്താടെ കാണ്മാനും, സകല ദൂത
രോടും, തെരിഞ്ഞെടുത്ത കൂട്ടത്തോടും ഒന്നിച്ചു നിന്നെ എന്നെന്നേക്കും
വാഴ്ത്തി സ്തുതിപ്പാനും സംഗതി വരുത്തി രക്ഷിക്കേണമേ ആമെൻ. W.

അല്ലെങ്കിൽ.

ഞങ്ങളുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ പിതാവായി, കനി [ 23 ] വു നിറഞ്ഞ ദൈവമേ, നീ ഞങ്ങളിൽ ചെയ്ത എല്ലാ കരുണെക്കും
സൎവ്വവിശ്വസ്തതെക്കും ഞങ്ങൾ എമ്മാത്രം. കൎത്താവേ, ഞങ്ങളിൽ
കനിഞ്ഞു, പ്രിയപുത്രനായ യേശുവെ വിചാരിച്ചു, ഞങ്ങളുടെ സ
കല പാപങ്ങളെയും പൊറുത്തു വിടേണമേ. വിചാരവും ശങ്ക
യും ഇല്ലാത്ത എല്ലാ പാപികളെയും ഉണൎത്തി മാനസാന്തരപ്പെട്ടു,
ഹൃദങ്ങൾ നിങ്കലേക്കു തിരിയുമാറാക്കുക. പുതുതായി ജനിച്ച
വർ അകമേ മനുഷ്യനിൽ ബലപ്പെട്ടു വളരുവാനും, യേശു ക്രിസ്തു
വിന്റെ സുവിശേഷം വിശ്വസിക്കുന്നവന്നു ഒക്കയും രക്ഷെക്കു ദൈവ
ശക്തിയാകുന്നു, എന്നതു അനുഭവത്താൽ ബോധിച്ചുറെപ്പാനും സം
ഗതിവരുത്തുക. ജീവനിലും മരണത്തിലും ഈ സുവിശേഷം ഞങ്ങൾ
ക്കു ഉത്തമജ്ഞാനവും ആശ്വാസവും ആയി തെളിയുക. അതിനെ
ഞങ്ങൾക്കും സന്തതികൾക്കും കൂട്ടില്ലാതെ ശുദ്ധമായി കാത്തുകൊൾ്ക.
ദിവ്യ സത്യത്തെ വെറുക്കുന്ന അവിശ്വാസത്തെയും, യേശു എന്ന
ഏകമായ അടിസ്ഥാനത്തിൽനിന്നു തെറ്റിക്കുന്ന ഏതു ദുൎവ്വിശ്വാസ
ത്തെയും അകറ്റി, ഞങ്ങളെ വിശ്വാസത്തിൽ രക്ഷിച്ചുകൊള്ളേ
ണമേ.

തിരുസഭെക്കു എപ്പോഴും പ്രകാശിതരും ഉത്സാഹികളും ആയ
ഉപദേഷ്ടാക്കളെ നല്കി, അവൎക്കു വേലെക്കു വേണ്ടിയ ധൈൎയ്യവും എ
രിവും പ്രാഗത്ഭ്യവും ശക്തിയും ഇറക്കുക; ഞങ്ങൾ എല്ലാവരും വി
ശ്വാസത്തിലും, ദൈവപുത്രന്റെ പരിജ്ഞാനത്തിലും, ഐക്യത്തോ
ടും, തികഞ്ഞ പുരുഷത്വത്തോടും ക്രിസ്തുവിന്റെ നിറവുള്ള പ്രായ
ത്തിൻ അളവോടും എത്തുവോളം, വിശുദ്ധരുടെ യഥാസ്ഥാനത്വ
ത്തിനും, ഇവ്വണ്ണം ശുശ്രൂഷയുടെ വേലയും, ക്രിസ്തുശരീരത്തിന്റെ
വീട്ടുവൎദ്ധനയും വരുവാനും ആയിട്ടത്രെ.

വിശേഷിച്ചു മഹാദൈവവും കൎത്താധികൎത്താവുമായുള്ളോവേ,
ഞങ്ങളുടെ രാജ്ഞിയായവളെ അനുഗ്രഹിച്ചുകൊൾക, അവൾക്കും
മന്ത്രികൾക്കും, വിശേഷാൽ ഈ രാജ്യത്തിൽ മുൽപ്പെട്ടവൎക്കും വാഴുന്ന
വൎക്കും ക്രിസ്തീയ ജ്ഞാനത്തെയും, പക്ഷപാതം കൂടാതെ ന്യായം വി
ധിക്കുന്ന സൂക്ഷ്മബുദ്ധിയെയും, ഈ നാടുകളിൽ ദോഷത്തെ നിറു
ത്തി നന്മയെ വൎദ്ധിപ്പിച്ചു ഭരിപ്പാൻ പ്രാപ്തിയെയും നല്കേണമേ.
നിന്റെ കൃപയുടെ പെരുപ്പത്തിൻപ്രകാരം ഞങ്ങൾക്കു എല്ലാവ

2* [ 24 ] ൎക്കും ദിവസവൃത്തിക്കു തന്നും, അവരവരുടെ തൊഴിലും വൃാപാരവും
അനുഗ്രഹിച്ചും, നിലങ്ങളിൽ വിതയെ വിളയിച്ചും, തത്സമയത്തു വേ
യിലും മഴയും അയച്ചും പുലൎത്തേണമേ. ഈ ദേശം കൂടേ നിന്റെ
തേജസ്സുകൊണ്ടു നിറഞ്ഞു ചമയുക, നീ ചെയ്ത നന്മകളെ ഞങ്ങൾ
മറക്കാതെ, ദരിദ്രരിലും സങ്കടപ്പെടുന്നവരിലും മനസ്സലിഞ്ഞു, നീ
കാണിച്ച ദയ പോലെ ഞങ്ങൾ കാണിച്ചും, പ്രിയ പിതാവേ, നീ
കനിവുള്ളവൻ ആകുംപ്രകാരം കനിവുള്ളവരായും വരുമാറാക.

വിലയേറിയ സമാധാനത്തെ ഞങ്ങളിൽ കാത്തുകൊണ്ടു. വിവാ
ഹസ്ഥന്മാൎക്കു ഒക്കയും ഒരുമയും തൃപ്തിഭാവവും, അപ്പനമ്മമാൎക്കു
പ്രവൃത്തിയിൽ ഫലസിദ്ധിയും, മക്കളെ വളൎത്തുന്നതിൽ ജ്ഞാനവും
ഭാഗ്യവും ഏകേണമേ. കുട്ടികൾ മനസ്സോടെ അനുസരിച്ചും, അ
പ്പനമ്മമാരെ ഭയപ്പെട്ടും സ്നേഹിച്ചും വളരുവാൻ അനുഗ്രഹം കൊ
ടുക്ക. പണിക്കാരെ ശുദ്ധമനസ്സാക്ഷിയിൽ നിന്നെ സേവിപ്പാറാക്കുക.
യജമാനന്മാരെ തങ്ങൾക്കും സ്വൎഗ്ഗത്തിൽ യജമാനൻ ഉണ്ടെന്നു വി
ചാരിപ്പിക്ക. എല്ലാ മനുഷ്യരിലും കടാക്ഷിച്ചും കൊള്ളേണമേ. വഴി
തെറ്റി ഉഴലുന്നവരെ നേരെയുള്ള മാൎഗ്ഗത്തിലാക്കുക; ശത്രുക്കൾക്കു
തമ്മിൽ നിരപ്പു വരുത്തുക, ദുഃഖിതന്മാരെ ആശ്വസിപ്പിക്ക, എളി
യവരെ പോററുക, വിധവമാരെയും അനാഥരെയും പുലൎത്തുക,
നിരാധാരന്മാരെ താങ്ങുക, രോഗികൾക്കു ചികിത്സകനും ചാകുന്ന
വൎക്കു ശരണവും ആയ്ചമക. ഒടുക്കം ഞങ്ങളെ നിത്യസന്തോഷത്തി
ന്റെ രാജ്യത്തിൽ ഏറ്റു കൊള്ളേണ്ടതു. അവിടെ നിന്റെ മക്കളുടെ
സകല കണ്ണീരും തുടെക്കയും, ഹൃദയങ്ങളിലെ ആഗ്രഹം ഒക്കയും
നിവൃത്തിക്കയും ചെയ്യുമല്ലൊ. ഞങ്ങൾ യാചിക്കുന്ന എല്ലാറ്റെയും,
യാചിക്കുന്നതിന്നു മീതേയും പ്രിയപുത്രനായ യേശുക്രിസ്തുവിൻ നി
മിത്തം കനിഞ്ഞു കൊള്ളേണമേ. ആമെൻ. W.

പിന്നെ കൎത്തൃപ്രാൎത്ഥന ചൊല്ലുമ്പോൾ സഭക്കാർ ഓരോരോ
അപേക്ഷയെ കേട്ടു ആവൎത്തിച്ചു പറക.

സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീ
കരിക്കപ്പെടേണമേ, നിന്റെ രാജ്യം വരേണമേ, നിന്റെ ഇഷ്ടം സ്വ
ൎഗ്ഗത്തിലേ പോലെ ഭൂമിയിലും നടക്കേണമേ, ഞങ്ങൾക്കു വേണ്ടുന്ന
അപ്പം ഇന്നു തരേണമേ, ഞങ്ങളുടെ കടക്കാൎക്കു ഞങ്ങളും വിടുന്നതു [ 25 ] പോലെ ഞങ്ങളുടെ കടങ്ങളെ വിട്ടുതരേണമേ, ഞങ്ങളെ പരീക്ഷ
യിൽ കടത്താതെ, ദോഷത്തിൽനിന്നു ഞങ്ങളെ ഉദ്ധരിക്കേണമേ.
രാജ്യവും ശക്തിയും തേജസ്സും എന്നേക്കും നിണക്കല്ലോ ആകുന്നു.
ആമെൻ.

ഒരു ശ്ലോകം പാടിയ ശേഷം അതതു ദിവസത്തിനുള്ള വേദ
പാഠങ്ങളെ വായിക്കാവൂ. (D.)

പിന്നെ ഒരു പാട്ടു പാടുക. ശേഷം പ്രസംഗിക്ക. അതിന്റെ
ആരംഭത്തിലും അവസാനത്തിലും മനസ്സു മുട്ടുമ്പോലെ പ്രാൎത്ഥിക്ക.
അനന്തരം ഒരു ശ്ലോകം പാടിച്ചു തീൎന്നാൽ തിരുവത്താഴം വിവാ
ഹം മുതലായതിനെ സംബന്ധിച്ചുള്ള പരസ്യങ്ങളെ അറിയിക്ക;
ഒടുക്കം ഓർ ആശീൎവ്വചനം ചൊല്ലുക.

ആശീൎവ്വചനങ്ങൾ.

൧.

യഹോവ നിങ്ങളെ അനുഗ്രഹിച്ചു കാക്കുക; യഹോവ തിരുമു
ഖത്തെ നിങ്ങളിലേക്കു പ്രകാശിപ്പിച്ചു കരുണ ചെയ്ക; യഹോവ തി
രുമുഖത്തെ നിങ്ങളുടെ മേൽ ആക്കി, നിങ്ങൾക്കു സമാധാനം ഇടുമാ
റാക.
ആമെൻ, (൪ മോ.൬.)

൨.

എല്ലാബുദ്ധിയെയും കടക്കുന്ന ദൈവസമാധാനം നിങ്ങളുടെ
ഹൃദയങ്ങളെയും, നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കുക. ആ
മെൻ. (ഫിലി.൪.)

൩.

സമാധാനത്തിന്റെ ദൈവമായവൻ തന്നെ, നിങ്ങളെ അശേ
ഷം വിശുദ്ധീകരിക്ക; നിങ്ങളുടെ ആത്മാവും ദേഹിയും ദേഹവും ന
മ്മുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യ
മായി കാക്കപ്പെടാക. ആമെൻ. (൧ തെസ്സ.൫.)

൪.

എന്നാൽ നമ്മെ കുറയ കഷ്ടപ്പെട്ടു എങ്കിൽ, യേശു ക്രിസ്തുവിൽ
തന്റെ നിത്യതേജസ്സിലേക്കു വിളിച്ചവനായി, സൎവ്വകൃപാവരമുടയ
ദൈവം താൻ നിങ്ങളെ യഥാസ്ഥാനത്തിലാക്കി, ഉറപ്പിച്ചു, ശക്തീ
കരിച്ചു, അടിസ്ഥാനപ്പെടുത്തുകയും ആം. അവന്നു തേജസ്സും ബ
ലവും എന്നെന്നേക്കും ഉണ്ടാവൂതാക. ആമെൻ. (൧ പെ.൫.) [ 26 ] ൫.

എന്നാൽ ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തം പ
രമായി ചെയ്വാൻ നമ്മിൽ വ്യാപരിക്കുന്ന ശക്തിപ്രകാരം കഴിയുന്ന
വനു സഭയകത്തു എന്നെന്നേക്കും സകല തലമുറകളോളവും ക്രിസ്തു
യേശുവിങ്കൽ തേജസ്സുണ്ടാവൂതാക. ആമെൻ. (എഫ. ൩)

II. കൎത്താവിൻ ആഴ്ചെക്കു

ഉച്ചയിൽ പിന്നെയുള്ള പ്രാൎത്ഥന.

ഒരു വന്ദനം ചൊല്ലിയശേഷം ഒരു ശ്ലോകത്തെ പാടുക, പി
ന്നെ A. P. അക്കത്തിലെ പ്രാൎത്ഥനകളാൽ ഒന്നു എങ്കിലും ഇ
വിടെ കാണുന്നതു എങ്കിലും പ്രാൎത്ഥിക്ക.

സ്വൎഗ്ഗസ്ഥനായ പിതാവേ, നീ സ്വൎഗ്ഗീയ വിളികൊണ്ടു ഞങ്ങ
ളെ വിളിച്ചതിനാലും, രാജ്യപുത്രരായി തിരുമുമ്പിൽ വീണ്ടും വരു
വാൻ അനുവദിക്കുന്നതിനാലും, ഞങ്ങൾ സ്തോത്രം ചൊല്ലന്നു. ക
ൎത്താവേ, നീ പരിശുദ്ധനും കരുണാസമ്പന്നനും അത്രേ; ഞങ്ങളോ
ഈ വിളിയുടെ വലിപ്പത്തെയും ധന്യതയെയും നന്നിയുള്ളവരായി
വിചാരിക്കായ്കയാൽ, നാണിക്കേണ്ടതാകുന്നു. അയ്യൊ ഞങ്ങൾ പരി
ശുദ്ധാത്മാവിന്റെ കൃപാവ്യാപാരങ്ങളോടു എത്രവട്ടം മറുത്തു ! തിരു
വചനത്തിന്റെ വിത്തു എത്രവട്ടം പ്രപഞ്ചമോഹം, ജഡചിന്ത, അ
വിശ്വാസം എന്നി മുള്ളുകളിൽ അകപ്പെട്ടു ഞെരുങ്ങി മുടിഞ്ഞു പോ
യി! പ്രിയരക്ഷിതാവേ, ഞങ്ങളുടെ നന്നികേടിനു യോഗ്യമായ ശി
ക്ഷയെ വിധിക്കല്ലേ, നിന്റെ സത്യത്തിൻ വെളിച്ചത്തെ ഇവിടെ
നിന്നു നീക്കരുതേ, നിന്റെ കരുണാരാജ്യത്തിന്നു ഇങ്ങു മാറ്റം വരു
ത്തരുതേ. ദയയുള്ള ദൈവമേ, പ്രിയപുത്രന്റെ രക്തംകൊണ്ടു ഞ
ങ്ങളുടെ സകല അധൎമ്മങ്ങളെയും മാച്ചു കളയേണമേ. ഞങ്ങളിൽ
കനിഞ്ഞു. വിശുദ്ധവചനത്തെയും ചൊല്ക്കുറികളെയും ഇനിയും കൂ
ട്ടില്ലാതെ നിൎമ്മലമായി ഈ സഭയിൽ കാത്തു നടത്തിക്ക, പുതിയ
ഹൃദയത്തെ ഞങ്ങളിൽ സൃഷ്ടിക്ക, നിന്നെ സ്തുതിച്ചം കനിവിൻ വൎദ്ധ
നയെ അപേക്ഷിച്ചുകൊണ്ടു, തിരുവചനത്തിൻ ശക്തിയാൽ പ്ര [ 27 ] കാശവും വിശുദ്ധിയും, നിത്യജീവന്റെ നിശ്ചയവും നിറഞ്ഞു വഴി
യുന്നതിൽ ആഗ്രഹം ജനിപ്പിക്ക. ഇങ്ങിനെ സംഭവിക്കേണ്ടതിന്നു
നിന്റെ ഹൃദയപ്രകാരമുള്ള ബോധകരെയും ഇടയന്മാരെയും തിരു
സഭെക്കു കൊടുത്തരുളുക; ഓരോരോ കുടികളിൽ നിന്റെ ആത്മാ
വിനാൽ വാഴുക; പള്ളികളിൽ കേൾപ്പിക്കുന്നവരെയും കേൾക്കുന്ന
വരെയും അനുഗ്രഹിക്ക, എല്ലാ ക്രിസ്തീയ അധികാരങ്ങൾക്കും ജ്ഞാ
നവും പ്രാപ്തിയും നല്കി, അവർ കല്പിക്കുന്നതും നടത്തുന്നതും ഒക്ക
യും നിന്റെ ബഹുമാനത്തിന്നും, തിരുസഭയുടെ പരിപാലനത്തി
ന്നും വൎദ്ധനെക്കും, സത്യവിശ്വാസവും ശുദ്ധനടപ്പും എങ്ങും വ്യാപി
ക്കുന്നതിനും അനുകൂലമായി തീരുമാറാക്കേണമേ. ഈ രാജ്യത്തെ
മുഴുവൻ കടാക്ഷിക്കയാവു. നിന്റെ ജനത്തെ ആദരിച്ചും കൊണ്ടു,
തിരു അവകാശത്തിന്റെ ശേഷിപ്പു നാണിച്ചു പോകാതവണ്ണം രക്ഷി
ക്കേണമേ. തിരുസഭയോടു കലഹിച്ചു വരുന്ന സകല ഉപായത്തെ
യും സാഹസത്തെയും ഇല്ലാതാക്കുക, നിന്തിരുനാമത്തെ ഏറ്റുപ
റഞ്ഞിട്ടു, ഉപദ്രവപ്പെട്ടും ക്ലേശിച്ചും പോകുന്നവരെ ബലപ്പെടുത്തി
ഉദ്ധരിക്ക, ഭൂമിയിൽ മനുഷ്യർ വസിപ്പെടത്തോളം നിന്റെ സുവി
ശേഷവെളിച്ചത്തെ സകല ഹൃദയങ്ങളിലും പ്രകാശിപ്പിച്ചു, ദുഃഖി
തർ, അനാഥർ, രോഗികൾ, ദരിദ്രർ മുതലായവരുടെ സങ്കടത്തെ
പിതാവായിട്ടു കുറിക്കൊണ്ടു വിചാരിക്ക, ഭൂമിയുടെ ഫലങ്ങളെയും കാ
ത്തുകൊൾക, ഇഹജീവകാലത്തിന്റെ ആവശ്യവും ആശ്വാസവും
സംബന്ധിച്ചുള്ളതു ഒക്കയും ദിവ്യാനുഗ്രഹങ്ങളുടെ നിറവിൽനിന്നു
ഇറക്കി പോരുകയല്ലാതെ, ഒടുക്കം ഈ അരിഷ്ടതയുടെ താഴ്വരയിൽ
നിന്നു നിന്റെ നിത്യ സ്വസ്ഥതയിൽ പ്രവേശിപ്പിച്ചു, ഞങ്ങളുടെ
കൎത്താവായ യേശു ക്രിസ്തുമൂലം എന്നേക്കും രക്ഷിക്കേണമേ. ആ
മെൻ. W. Sfh.

അല്ലെങ്കിൽ.

സൎവ്വശക്തിയുള്ള ദൈവവും, ഞങ്ങളുടെ കൎത്താവായ യേശു ക്രി
സ്തുവിന്റെ പിതാവും, സൎഗ്ഗങ്ങളിലും ഭൂമിയിലും ഉള്ള കുഡുംബത്തി
ന്നു ഒക്കയും പേർ വരുവാൻ ഹേതുവുമായുള്ളോവേ, അടിയങ്ങൾ
തിരുമുഖത്തിൻ മുമ്പിൽ നിന്നു കൊണ്ടു ഹൃദയങ്ങളുടെ സ്തോത്രബ
ലികളെ കഴിക്കുന്നു. [ 28 ] നിന്റെ സാദൃശ്യത്തിൽ ഞങ്ങളെ സൃഷ്ടിച്ച ചെറുപ്പം മുതൽ
ഇന്നേവരേ യാതൊരു പുണ്യവും യോഗ്യതയും ഇല്ലാത്തവരായ ഞ
ങ്ങളെ ആത്മാവിലും ശരീരത്തിലും ഉള്ള നന്മകളെ കൊണ്ടു അനു
ഗ്രഹിച്ചതിനാൽ, പിതാവേ, ഞങ്ങൾ സ്തുതിക്കുന്നു. വിശേഷാൽ നീ
മനം അഴഞ്ഞു, അരിഷ്ടപാപികളെ കനിഞ്ഞു കൊണ്ടു, പ്രിയപുത്ര
നായ യേശു ക്രിസ്തുവിനെ ഞങ്ങൾ്ക്കു സമ്മാനിച്ചയക്കയാലും, ഇന്നും
വിശ്വാസികളുടെ ഹൃദയങ്ങളിൽ നിന്റെ വിശുദ്ധാത്മാവിനെ അ
യച്ചു പോന്നു, അവററിൽ ആശ്വാസസമാധാനങ്ങളെയും നിത്യ
ജീവന്റെ പ്രത്യാശയെയും നിറെക്കുന്നതിനാലും, ഞങ്ങൾ നിന്നെ
വാഴ്ത്തുന്നു. ഞങ്ങളുടെ ദൈവമായ കൎത്താവേ, ഈ സകല കൃപകൾ
നിമിത്തവും ഇങ്ങേ സ്തോത്രബലികളെ പ്രസാദിച്ചു പരിഗ്രഹിക്കേ
ണമേ.

ഇനി ഞങ്ങൾ അപേക്ഷിക്കുന്നിതു: നിന്നെ അറിയാത്ത ഭയഹീ
നരായ പാപികളെ തിരുവചനത്തിന്റെ ഒച്ചയെ കേൾ്പിച്ചുണ
ൎത്തി, സൎവ്വ സഭയിലും ജീവിപ്പിക്കുന്ന നിന്റെ ആത്മാവെ പകരേ
ണമേ. മരണനിഴലിൽ പാൎക്കുന്ന എല്ലാ ജാതികളിലും മനസ്സലി
ഞ്ഞു, തിരുവെളിച്ചത്തെയും സത്യത്തെയും അയക്കുക. എല്ലാ രാ
ജ്യങ്ങളിലും സുവിശേഷദൂതന്മാരെ പാലിച്ചു നടത്തി, വേലെക്കു വേ
ണ്ടുന്ന ജ്ഞാനവും ശക്തിയും ക്ഷാന്തിയും ഏകേണമേ.

യേശു ക്രിസ്തുവിന്റെ പിതാവേ, സാധാരണ സഭയുടെ ആഗ്ര
ഹത്തെ ഒക്കയും ഞങ്ങൾ ഇതാ തൃക്കൈയിൽ ഏല്പിക്കുന്നു. എല്ലാ
(ക്രിസ്തീയ) അധികാരങ്ങളെയും ഞങ്ങൾ ഓൎത്തപേക്ഷിക്കുന്നിതു: അ
വർ തിരുമനസ്സിൻ പ്രകാരം നാടുകളെ ഭരിപ്പാനായി, അവരെ നി
ന്റെ ആത്മാവിനാൽ നടത്തുക. തിരുവചനത്തിന്നു വിശ്വസ്ത ശു
ശ്രൂഷക്കാരെ അയച്ചു, അവരെ സ്വന്തമുള്ളതിനെ അല്ല, നിന്റെ
മാനത്തെയും ആട്ടികൂട്ടത്തിന്റെ രക്ഷയെയും അന്വേഷിപ്പാറാക്കു
ക. വിവാഹസ്ഥന്മാൎക്കു ജീവനോടും ദൈവഭക്തിയോടും ചേരുന്നവ
ഒക്കയും സമ്മാനിച്ച അപ്പനമ്മമാർ കുട്ടികളെ നിന്റെ ഭയത്തിൽ
വളൎത്തുവാനും, മക്കൾ നന്നിയുള്ളവരായി അനുസരിച്ചടങ്ങുവാനും
അനുഗ്രഹിച്ചു കൊൾ്കേവേണ്ടു. സൌഖ്യവും ഫലവൎദ്ധനവും വരു
ത്തുന്ന വേനലും മഴയും നല്കി, നിലത്തിൻ അനുഭവത്തെ വിളയിച്ചു, [ 29 ] മഹാവ്യാധി യുദ്ധം മുതലായ ബാധകളെ ദയ ചെയ്തു നീക്കേണമേ.
രോഗികൾ, പീഡിതർ, അഗതികൾ, ദരിദ്രർ, വിധവമാർ, അനാ
ഥർ ഇത്യാദികൾ്ക്കു എല്ലാം നീ ഏകസഹായവും, ഉറപ്പുള്ള ആധാ
രവും, മതിയായുള്ള ആശ്വാസവും ആയ്വിളങ്ങി, സകല ദുഃഖക്ലേശ
ങ്ങൾ്ക്കും ഭാഗ്യമുള്ള അറുതി വരുത്തുക. നിന്റെ പ്രജകളെ ഉപദ്ര
വിച്ചു നിൎബ്ബന്ധിക്കുന്ന സാഹസങ്ങളെ എപ്പേരും തടുത്തു, സഭെ
ക്കു തൂണും നിഴലുമായി വരേണമേ. ഞങ്ങൾ്ക്കും സന്തതികൾ്ക്കും
വലിയ പരീക്ഷാസമയത്തിലും നിന്റെ സുവിശേഷസത്യത്തെയും,
ദിവ്യസമാധാനത്തെയും രക്ഷിച്ചു കാത്തു, സമാധാനപ്രഭുവായ യേ
ശു ക്രിസ്തു എന്ന നിന്റെ പ്രിയപുത്രനും, ഞങ്ങളുടെ കൎത്താവും ആ
യവനെ കൊണ്ടു ഞങ്ങളെ പോററി വാഴേണമേ. ആമെൻ. W. Bs.

അതിന്റെ ശേഷം വേദപാഠം വായിച്ചു പാട്ടു പാടിച്ച അ
നന്തരം മനസ്സ് മുട്ടുംപോലെ പ്രാൎത്ഥിച്ചുപ്രസംഗിക്ക. ഒടുക്കം ഹൃ
ദയത്തിൽനിന്നു പ്രാൎത്ഥിച്ചു കൎത്തൃപ്രാൎത്ഥന ചൊല്ലി ചൊല്ലിച്ചു,
ഒരു ശ്ലോകം പാടിച്ചു തീൎച്ചെക്കു ആശീൎവ്വചനം ഒന്നിനെ കേ
ൾ്പിക്കുക.

സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശു
ദ്ധീകരിക്കപ്പെടേണമേ. നിന്റെ രാജ്യം വരേണമേ, നിന്റെ ഇഷ്ടം
സ്വൎഗ്ഗത്തിലേ പോലെ ഭൂമിയിലും നടക്കേണമേ, ഞങ്ങൾക്കു വേ
ണ്ടുന്ന അപ്പം ഇന്നു തരേണമേ, ഞങ്ങളുടെ കടക്കാൎക്കു ഞങ്ങളും വി
ടുന്നതു പോലെ, ഞങ്ങളുടെ കടങ്ങളെ വിട്ടു തരേണമേ, ഞങ്ങളെ
പരീക്ഷയിൽ കടത്താതെ, ദോഷത്തിൽനിന്നു ഞങ്ങളെ ഉദ്ധരിക്കേ
ണമേ. രാജ്യവും ശക്തിയും തേജസ്സും എന്നേക്കും നിണക്കല്ലോ
ആകുന്നു. ആമെൻ.

ആശീൎവ്വചനങ്ങൾ.

൧.

യഹോവ നിങ്ങളെ അനുഗ്രഹിച്ചു കാക്കുക; യഹോവ തിരുമു
ഖത്തെ നിങ്ങളിലേക്കു പ്രകാശിപ്പിച്ചു കരുണ ചെയ്ക; യഹോവ
തിരുമുഖത്തെ നിങ്ങളുടെ മേൽ ആക്കി, നിങ്ങൾക്കു സമാധാനം ഇ
ടുമാറാക. ആമെൻ. (൪ മോ.൬.)

3 [ 30 ] ൨.

എല്ലാ ബുദ്ധിയെയും കടക്കുന്ന ദൈവസമാധാനം നിങ്ങളുടെ
ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തു യേശുവിങ്കൽ കാക്കുക. ആ
മെൻ. (ഫിലി.൪.)

൩.

സമാധാനത്തിന്റെ ദൈവമായവൻ തന്നെ, നിങ്ങളെ അശേ
ഷം വിശുദ്ധീകരിക്ക; നിങ്ങളുടെ ആത്മാവും ദേഹിയും ദേഹവും
നമ്മുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനി
ന്ദ്യമായി കാക്കപ്പെടാക. ആമെൻ. (൧ തെസ്സ.൫.)

൪.

എന്നാൽ നമ്മെ കുറയ കഷ്ടപ്പെട്ടു എങ്കിൽ, യേശു ക്രിസ്തുവിൽ
തന്റെ നിത്യതേജസ്സിലേക്കു വിളിച്ചവനായി, സൎവ്വകൃപാവരമുടയ
ദൈവം താൻ നിങ്ങളെ യഥാസ്ഥാനത്തിലാക്കി ഉറപ്പിച്ചു, ശക്തീ
കരിച്ചു, അടിസ്ഥാനപ്പെടുത്തുകയും ആം. അവന്നു തേജസ്സും ബല
വും എന്നെന്നേക്കും ഉണ്ടാവൂതാക. ആമെൻ. (൧ പേ.൫.)

൫.

എന്നാൽ ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തം പ
രമായി ചെയ്വാൻ നമ്മിൽ വ്യാപരിക്കുന്ന ശക്തിപ്രകാരം കഴിയുന്ന
വനു, സഭയകത്തു എന്നേക്കും സകല തലമുറകളോളവും ക്രിസ്തു
യേശുവിങ്കൽ തേജസ്സുണ്ടാവൂതാക. ആമെൻ. (എഫ. ൩.)

III.ബാലോപദേശം.

ഞായറാഴ്ചതോറും ബാലോപദേശം എന്ന ആരാധന കൊണ്ടാ
ടുക. ഒരു വന്ദനം ചൊല്ലി പാട്ടു പാടിച്ചശേഷം ഈ പ്രാൎത്ഥനയെ
പ്രാൎത്ഥിക്ക.

ഞങ്ങളുടെ കൎത്താവായ യേശു ക്രിസ്തുവേ, വലിയ പ്രവാചക
നും അല്പബുദ്ധികളുടെ ഉപദേഷ്ടാവും ആയുള്ളോവേ, നീയും ബാ
ല്യത്തിങ്കൽ പന്ത്രണ്ടു വയസ്സായപ്പോൾ, ഗുരുക്കന്മാരുടെ നടുവിൽ
ഇരുന്നു. അവൎക്കു ചെവികൊടുക്കയും, അവരോടു ചോദിക്കയും ചെ
യ്തുവല്ലോ. ഞങ്ങൾ ഇവിടെ കൂടി വന്നിരിക്കുന്നതു, ദൈവഭക്തിയു [ 31 ] ടെ ഉപദേശത്തെയും, രക്ഷാകരമായ ക്രിസ്തുമതത്തിന്റെ സാരാംശ
ങ്ങളെയും കേൾപാൻ മാത്രമല്ല; ചോദ്യങ്ങൾക്കു ഉത്തരം പറവാ
നും, നിന്റെ ജ്ഞാനത്തിൽ വേരൂന്നി വിശ്വാസവൎദ്ധന ലഭിപ്പാനും
ആകുന്നു. ഇതിന്നായിട്ടു നിന്റെ പരിശുദ്ധാത്മാവിന്റെ കരുണ ന
ല്കേണമേ; നിന്റെ ധൎമ്മോപദേശത്തിലെ അതിശയങ്ങളെ കാണേ
ണ്ടതിന്നു ഞങ്ങളുടെ കണ്ണുകളെയും ഹൃദയങ്ങളെയും തുറക്കേണമേ.
നിന്റെ വിശുദ്ധ വചനത്തെ മേല്ക്കുമേൽ അധികം ഗ്രഹിക്കേണ്ട
തിന്നു ഞങ്ങൾക്കു ബുദ്ധികളെ തുറന്നു തരേണമേ; ഇപ്രകാരം ഞ
ങ്ങൾ കൎത്താവായ യേശുവേ, നീ മൂലക്കല്ലാകുന്ന ആലയത്തിൽ
അപോസ്തലപ്രവാചകന്മാരുടെ അടിസ്ഥാനത്തിന്മേൽ കെട്ടപ്പെട്ടു
വളൎന്നു, പിശാചിന്റെയും ലോകത്തിന്റെയും സകല പർീക്ഷക
ൾ്ക്കും തെറ്റി ജയം കൊണ്ടു, ആത്മാക്കളുടെ രക്ഷയാകുന്ന വിശ്വാ
സത്തിന്റെ ലാക്കിൽ എത്തേണ്ടതിന്നു, കരുണ ചെയ്തു പരിപാലി
ക്കേണമേ. ആമെൻ. W.

അല്ലെങ്കിൽ.

കനിവേറിയവനും ഏകജ്ഞാനിയുമായ പിതാവും ദൈവവും
ആയുള്ളോവേ, ഞങ്ങൾ പാപത്തിലും അറിയായ്മയിലും ജനിക്ക
യാൽ, ഏകദൈവമായ നിന്നെയും, നീ ലോകത്തിൽ അയച്ച യേശു
ക്രിസ്തുവിനെയും അറിയുന്നതിൽ നിത്യജീവൻ ഉണ്ടായിരിക്കുന്നു എ
ങ്കിലും ഇവ രണ്ടും ബോധിപ്പാൻ ഞങ്ങളാൽ കഴിയാതിരിക്കേ, ഒരു
ബാലൻ ഈ കുറവിനെ തീൎപ്പതു എങ്ങിനെ? ചെറുപ്പം മുതൽ നി
ന്നോടു ചേരുവാൻ തന്റെ ഓട്ടത്തെ ദോഷം അകറ്റി, ക്രമത്തിലാക്കു
ന്നതു എങ്ങിനെ? നിന്റെ വചനത്തെ സൂക്ഷിക്കുന്നതിനാലല്ലോ.
ആയതത്രേ ഞങ്ങളുടെ കാലുകൾക്കു ദീപവും, മാൎഗ്ഗത്തിങ്കൽ വെളി
ച്ചവും ആകുന്നതു; അതുകൊണ്ടു ഞങ്ങൾ ഈ ഭൂമിമേൽ പരദേശി
കളും അതിഥികളും ആയി കടന്നു തീരുവോളം, തിരുവചനം ഞങ്ങ
ളിൽനിന്നു. മറെക്കരുതേ; ജ്ഞാനത്തിന്റെ ആത്മാവെ തന്നു, ഞ
ങ്ങൾ നിന്റെ പരമാൎത്ഥത്തെ ശുദ്ധമായി ഗ്രഹിക്കേണ്ടതിന്നു ഉള്ള
ങ്ങളെ പ്രകാശിപ്പിക്കേണമേ. സത്യത്തെ ഗ്രഹിച്ച പ്രകാരം ഞ
ങ്ങൾ നിവൃത്തിച്ചും, നിന്റെ സന്നിധിയിൽ പ്രസാദം വരുത്തി ന

3 * [ 32 ] ടന്നും കൊളേണ്ടതിന്നു ഹൃദയങ്ങളെ പുതുക്കയും ചെയ്ക. ഇതു ഒക്ക
യും ഞങ്ങൾ യാചിക്കുന്നതു, പിതാവോടു എത്തുവാൻ ഏക വഴിയും
സത്യവും ജീവനും ആയിരിക്കുന്ന യേശു ക്രിസ്തു എന്ന കൎത്താവിന്മൂ
ലമത്രേ. ആയവന്റെ നാമത്തിൽ ഞങ്ങൾ ഇനിയും വിളിച്ചപേ
ക്ഷിക്കുന്നു. സ്വൎഗ്ഗസ്ഥനായ - Sfh.

പിന്നെ ചോദ്യോത്തരത്താലേ ഉപദേശവും അനന്തരം ഹൃദയ
പ്രാൎത്ഥനയും ചെയ്ക. പാടിയ ശേഷം ആശീൎവ്വചനവും ചൊല്ലേ
ണ്ടതു. വളരെ കുട്ടികൾ ഉള്ളസ്ഥലത്തിൽ ഹൃദയപ്രാൎത്ഥനെക്കു
പകരം ഇതിനെയും.

വായിക്കാം.

ഞങ്ങളുടെ കൎത്താവായ യഹോവേ, നിന്റെ പ്രതാപത്തെ വാ
നങ്ങളിന്മേൽ ഇട്ടവനേ, നിൻ നാമം ഭൂമിയിൽ ഒക്കയും എത്ര നിറ
ഞ്ഞിരിക്കുന്നു! ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽ
നിന്നു നീ നിനക്കു ബലത്തെയും സ്തോത്രത്തെയും നിൎമ്മിച്ചു, ഞങ്ങ
ളെ നീ എത്ര വാത്സല്യത്തോടെ വിളിച്ചു ക്ഷണിച്ചിരിക്കുന്നു. എൻ
മകനേ, എന്റെ വേദധൎമ്മത്തെ മറക്കാതെ, നിന്റെ ഹൃദയം എൻ
കല്പനകളെ സൂക്ഷിക്കാവു; അവ ദീൎഘനാളുകളും, ജീവന്റെ ആണ്ടു
കളും, സമാധാനവും നിനക്കു കൂട്ടിവെക്കും. അവറ്റെ കഴുത്തിൽ
കെട്ടിക്കൊൾക, ഹൃദയപലകമേലും എഴുതുക, എന്നാൽ ദൈവത്തി
ന്റെയും മനുഷ്യരുടെയും കണ്ണുകളിൽ കരുണയും ഭാഗ്യസിദ്ധിയും
കണ്ടെത്തും. എന്നതല്ലാതെ നിന്റെ ഏകജാതനായ യേശു ക്രിസ്തു
പൈതങ്ങളെ തനിക്കു കൊണ്ടുവരുവാൻ എത്ര താല്പൎയ്യത്തോടെ
കല്പിച്ചും, ഇപ്രകാരമുള്ളവൎക്കു ദൈവരാജ്യം ഉണ്ടെന്നു ചൊല്ലി അ
നുഗ്രഹിച്ചും ഇരിക്കുന്നു. നീ ചെറുപ്പത്തിൽ ഞങ്ങളെയും വലിച്ചു
വിശുദ്ധസ്നാനത്താൽ ദൈവപുത്രത്വത്തിൻ വാഗ്ദത്തം തന്നതു ഒഴി
കെ, നീ വെളിപ്പെടുത്തിയ ദിവ്യപ്രവചനങ്ങളാകുന്ന കൂട്ടില്ലാത്ത പാലു
കൊണ്ടു നിത്യം പുലൎത്തി, വിശുദ്ധവഴിയിൽ നടത്തിവരുന്നതുകൊ
ണ്ടു, ഞങ്ങൾ ഹൃദയത്തിൽനിന്നു സ്തുതിക്കുന്നുണ്ടു. ഇനി ഞങ്ങൾ
ഏറ്റവും വേണ്ടികൊള്ളുന്നിതു: ഞങ്ങൾ വളരുന്തോറും ആത്മാവിൽ
ശക്തിപ്പെട്ടു വൎദ്ധിക്കയാവു. വിശ്വസ്ത ദൈവമായ പിതാവേ, നിന്നോ
ടും, നിന്നെ സേവിക്കുന്ന സകല മനുഷ്യരോടും ഞങ്ങൾ പ്രസാദം [ 33 ] വരുത്തി കരുണയിൽ വളരുമാറാക. ഇപ്രകാരം നിന്നെ അറിഞ്ഞും
സേവിച്ചും, നിന്നാൽ ജീവിച്ചും പോരുന്ന ജാതി ജനിച്ചു വൎദ്ധിക്ക
യും ഞങ്ങളുടെ കൎത്താവും രക്ഷിതാവും ആയ യേശു ക്രിസ്തുമൂലം അ
വന്റെ വലിയ നാൾവരേ നില്ക്കയും ചെയ്യേണമേ. ആമെൻ. Sfh.

അല്ലെങ്കിൽ.

കരുണയുള്ള ദൈവമായ പിതാവേ, നീ ഞങ്ങൾക്കു വീണ്ടും ര
ക്ഷാമാൎഗ്ഗത്തെ ഗ്രഹിപ്പിച്ചു തന്നതു കൊണ്ടു, ഞങ്ങൾ സ്തോത്രം
ചൊല്ലുന്നു. കേട്ട വചനത്തിന്മേൽ നിന്റെ അനുഗ്രഹം വെക്കുക,
വലിയവരും ചെറിയവരും എപ്പേരും അതിനെ നല്ല ഹൃദയത്തോ
ടെ സൂക്ഷിപ്പാൻ സംഗതി വരുത്തേണമേ. നിന്റെ വചനവും
ആത്മാവും ഞങ്ങളിൽനിന്നും മക്കളിൽനിന്നും മാറിപ്പോകയില്ല എ
ന്നുള്ള വാഗ്ദത്തത്തിന്നു നിവൃത്തി വരുത്തുക. തിരുവചനത്തെ കാ
ത്തുകൊണ്ടാലല്ലാതെ നടപ്പു നിൎദ്ദോഷമായ്വരികയില്ല എന്നു ഞ
ങ്ങളുടെ കുട്ടികൾക്കു ചെറുപ്പത്തിൽ തന്നെ ഉപദേശിക്ക, അവർ
ബാല്യത്തിലും തങ്ങളുടെ സ്രഷ്ടാവെ ഓൎക്കേണ്ടതിന്നും, അതി വിശു
ദ്ധ ബാലനായ യേശുവിന്റെ മാതൃകപ്രകാരം പ്രായത്തിൽ വളരു
ന്തോറും, ജ്ഞാനത്തിലും നിന്നോടും മനുഷ്യരോടും കൃപയിലും വൎദ്ധി
ക്കേണ്ടതിന്നും, ഇവ്വണ്ണം ഇഹത്തിലും പരത്തിലും വിടാത്ത സൌഖ്യം
സാധിക്കേണ്ടതിന്നും, കരുണ ചെയ്യേണമേ. പ്രിയ പുത്രനായ യേ
ശു ക്രിസ്തുവിനെ വിചാരിച്ചു. ഞങ്ങളെ കേൾക്കയാവു. ആമെൻ. W.

A.

a. ഒാരോ ഞായറാഴ്ച പ്രാൎത്ഥനകൾ.

൧.

ഞങ്ങളുടെ ദൈവമായ കൎത്താവേ, നീ വെളിച്ചമാകുന്നു, ഇരിട്ടു
നിന്നിൽ ഒട്ടും ഇല്ല. നീ ഏകജാതനായ പുത്രനെ ഈ ലോകത്തിൽ
അയച്ചതു അവനെ പിഞ്ചെല്ലുന്നവൻ ആരും ഇരിട്ടിൽ നടക്കാതെ,
ജീവന്റെ വെളിച്ചമുള്ളവൻ ആയിരിക്കേണ്ടതിന്നത്രേ. ഇന്നും കൂടെ [ 34 ] നിന്റെ വെളിച്ചവും സത്യവും ഞങ്ങളെ നടത്തേണ്ടതിന്നു അയ
ക്കുക. ഇന്നും ഞങ്ങളിൽ അറിയിക്കുന്ന നിന്റെ വചനം ഞങ്ങളു
ടെ കാല്ക്കു ദീപവും, വഴിയിൽ വെളിച്ചവും ആയ്ചമക. താന്താന്റെ
ഹൃദയത്തിന്റെ അവസ്ഥ ഇന്നതു എന്നു ഞങ്ങൾ്ക്കു വെളിപ്പെടുത്തി
തരിക; തന്നെത്താൻ, ചതിക്കുന്ന മായാബുദ്ധിയെ അകറ്റുക, അഹം
ഭാവത്തെ ഇടിക്കുക. ഞങ്ങളെ ഉയൎത്തുവാൻ കഴിയേണ്ടതിന്നു താഴ്ത്തി
വെക്കുക. നല്ല ദാനങ്ങളും തികഞ്ഞവരങ്ങളും ഞങ്ങളിൽ നിറെച്ചും,
താനും ഞങ്ങളിൽ വസിച്ചും കൊൾ്വാൻ വേണ്ടി ജഡത്തിലേയും ആ
ത്മാവിലേയും സകല കന്മഷത്തിൽനിന്നും ഞങ്ങളെ വെടിപ്പാക്കേ
ണമേ. ഞങ്ങളെ നിന്റെ ദിവ്യപ്രതിമയാക്കി രൂപാന്തരപ്പെടുത്തി,
നിന്റെ അത്യന്തജ്ഞാനത്തെ ഞങ്ങൾക്കു ഇപ്പോൾ തന്നെ നിത്യ
ജീവന്റെ ഉറവാക്കി ചമെക്കേണമേ. നിനക്കു വേൎത്തിരിച്ചുള്ള ഈ
നാളിനെ സമൃദ്ധിയായി അനുഗ്രഹിക്ക, ഇന്നു നിന്റെ വചനത്തെ
വായിച്ചും കേട്ടും പ്രസ്താവിച്ചും കൊള്ളുന്ന എല്ലാരിലും നിന്റെ
ആത്മാവുകൊണ്ടു ശക്തിയോടെ പ്രവൃത്തിക്ക. നിന്റെ വിലയേ
റിയ സുവിശേഷത്തെ നിന്ദിക്കുന്നവരോടും നീ പൊരുതു ജയിച്ചും
കൊൾ്ക. ഇങ്ങിനെ നിന്റെ നാമം വിശുദ്ധീകരിക്കപ്പെടുകയും, തിരു
രാജ്യം പരന്നുവരികയും, പല ആത്മാക്കൾ്ക്കും നിത്യരക്ഷ സാധിക്കയും
ആകേണമേ. സ്വൎഗ്ഗസ്ഥനായ പിതാവേ, നിന്റെ പുത്രനും ഞങ്ങ
ളുടെ കൎത്താവും ആയ യേശു ക്രിസ്തുവിനെ വിചാരിച്ചു, ഞങ്ങളുടെ
യാചനകളെ കേട്ടരുളേണമേ. ആമെൻ. W.

൨.

സ്വൎഗ്ഗസ്ഥപിതാവായ ദൈവമേ, ഇന്നു നിന്റെ സ്വസ്ഥനാളാ
കകൊണ്ടു, ഞങ്ങൾ മുഴുമനസ്സോടും നിന്റെ വചനം കേട്ടും പരിഗ്ര
ഹിച്ചുംകൊണ്ടു, ഈ ദിവസത്തെ വേണ്ടുംവണ്ണം വിശുദ്ധീകരിപ്പാ
നും, നിന്റെ വചനത്താൽ ഞങ്ങൾ വിശുദ്ധീകരിക്കപ്പെടുവാനും,
നിന്റെ നല്ല ആത്മാവെ അയച്ചു, ഞങ്ങളെ പ്രകാശിപ്പിച്ചു നട
ത്തേണമേ. നിന്റെ വചനത്തിന്നു ശുശ്രൂഷക്കാരായവർ ഒക്കയും
യേശു ക്രിസ്തുവിന്റെ സുവിശേഷത്തെ കൂട്ടില്ലാതെ വെടിപ്പായി അ
റിയിച്ചും, തങ്ങളും അതിനാൽ ജീവിച്ചും ഇരിക്കേണ്ടതിന്നു പരിശുദ്ധാ [ 35 ] ത്മാവിന്റെ വെളിച്ചത്തെയും ശക്തിയെയും അവൎക്കു നല്കേണമേ.
ഈ ദിവസത്തിന്റെ അനുഗ്രഹങ്ങൾ എല്ലാവൎക്കും, വിശേഷാൽ സ
ങ്കടക്കാൎക്കും, ഭാരം ചുമക്കുന്നവൎക്കും, രോഗികൾക്കും, മരിക്കുന്നവൎക്കും
വേണ്ടുവോളം അനുഭവമായ്വരേണമേ. ഞങ്ങൾ നിന്റെ പ്രിയപു
ത്രനായ യേശു ക്രിസ്തുവിൽ മുറ്റും ആശ്രയിച്ചും, ആശ വെച്ചുംകൊ
ണ്ടു തിരുവചനപ്രകാരം നടപ്പാനും, എല്ലാ ഇടൎച്ചകളെയും സൂക്ഷി
ച്ചൊഴിച്ചു, ഞങ്ങളുടെ രക്ഷിതാവെ വിടാതെ പിഞ്ചെല്വാനും, പ്ര
യാണത്തിന്റെ ഒടുവിൽ നിന്റെ സ്വൎഗ്ഗീയ രാജ്യത്തിൽ പൂകുവാനും
നിന്റെ കരുണ ഇറക്കി തരേണമേ. ആമെൻ. W.

൩.

വിശ്വസിക്കുന്ന ഹൃദയങ്ങൾക്കെല്ലാം ശ്രേഷ്ഠവിശ്രാമവും, ഭാഗ്യ
സ്ഥാനവും ആകുന്ന യേശുവേ, അദ്ധ്വാനിച്ചും ഭാരം ചുമന്നും നട
ക്കുന്നോരേ, ഒക്കയും എന്റെ അടുക്കെ വരുവിൻ. എന്നാൽ നിങ്ങളു
ടെ ദേഹികൾക്കു ആശ്വാസം കണ്ടെത്തും എന്നുള്ളതു നിന്റെ വാ
ക്കാകുന്നുവല്ലൊ. അതുകൊണ്ടു ഹൃദയത്തിന്നു ഈ ലോകത്തിൽ ഒരു
തൃപ്തിയും കാണാത്ത ഞങ്ങൾ നിന്റെ അടുക്കൽ വരുന്നു. കൎത്താ
വായ യേശുവേ, നിന്റെ ജീവനാലും കഷ്ടമരണങ്ങളാലും നീ ലോ
കത്തെ ജയിച്ചുവല്ലൊ, ഞങ്ങളുടെ ദേഹികൾ നിന്റെ സ്റ്റേഹത്തി
ലും ആശ്വാസത്തിലും സമാധാനത്തിലും സ്വസ്ഥത ആചരിക്കു
മാറാക്കേണമേ എന്നതു ഞങ്ങളുടെ യാചന തന്നെ. ഞങ്ങൾ നി
ന്നെ ഉള്ളവണ്ണം അറിഞ്ഞും, നിന്നെ മാത്രം വാഞ്ഛിച്ചും, നിന്നിൽ
ആനന്ദിച്ചും സുഖിച്ചും കൊണ്ടിരിപ്പാൻ സംഗതി വരുത്തുക. ഒടു
ക്കം തിരുമുഖത്തോടു സന്തോഷങ്ങളുടെ തൃപ്തിയും, നിൻ വലങ്കൈ
യാൽ എന്നും കൌതുകങ്ങളും ഉള്ള നിത്യ സ്വസ്ഥതയിലേക്കു പ്ര വേശിപ്പിക്കയാവു. ആമെൻ. W.

൪.

നിത്യത്തോളം ഞങ്ങൾക്കു രക്ഷയും ആശ്വാസവും ആകുന്ന
ദൈവവും പിതാവും ആയുള്ളോവേ, വിശുദ്ധ ഭയത്തോടെ തിരുമു
മ്പിൽ ആരാധിച്ചു കൊൾവാൻ, ഞങ്ങൾ നിന്റെ കരുണയാലെ
കൂടിവന്നിരിക്കുന്നു. ഞങ്ങൾ പൊടിയും ഭസ്മവും എന്നിട്ടും, നിന്നോടു [ 36 ] പറവാൻ തുനിഞ്ഞിരിക്കുന്നു. എന്റെ മുഖത്തെ അന്വേഷിപ്പിൻ
എന്നു നീ കല്പിച്ചിരിക്കയാൽ, ഞങ്ങൾ നിന്റെ മുഖത്തെ അന്വേ
ഷിച്ചും, നിന്റെ സത്യവചനത്തെ മുറുക പിടിച്ചും ഇരിക്കുന്നു. യ
ഹോവേ, നിന്നെ വാഴ്ത്തുന്ന ശബ്ദം കേൾപിച്ചും, നിന്റെ അതിശ
യങ്ങളെ ഒക്കയും വൎണ്ണിച്ചും പോരുന്ന നിന്റെ ഭവനത്തിലെ പാൎപ്പും,
നിന്റെ തേജസ്സിൻ വാസസ്ഥലവും ഞങ്ങൾ സ്നേഹിക്കുന്നു. ദൈ
വവും ഞങ്ങളുടെ കൎത്താവും ആയ യേശു ക്രിസ്തുവിന്റെ പിതാവു
മായുള്ളോവേ, നീ വാഴ്ത്തപ്പെട്ടവനാക. സ്വൎല്ലോകങ്ങളിലെ എല്ലാ
ആത്മിക അനുഗ്രഹത്താലും നീ ഞങ്ങളെ ക്രിസ്തുവിങ്കൽ പണ്ടേ അ
നുഗ്രഹിച്ചു വന്നുവല്ലൊ; അവനിലും അവന്മൂലവും ഇന്നും എന്നും
അനുഗ്രഹിച്ചു പോരേണമേ. ഞങ്ങൾ നിത്യവും യഹോവയുടെ
അനുഗ്രഹമുള്ളവരായിരിക്ക. ഞങ്ങളെ സകല സത്യത്തിലും നട
ത്തേണ്ടതിന്നു, നിന്റെ പരിശുദ്ധാത്മാവിനെ അയക്കുക. ഞങ്ങളെ
വിശ്വാസത്തിൽ വേരൂന്നിപ്പാൻ കരുണാത്മാവെയും, നിന്റെ കൂ
ട്ടായ്മയെ ഉറപ്പിപ്പാൻ പ്രാൎത്ഥനാത്മാവെയും, നല്ല പോരാട്ടത്തി
ന്നായി ബലപ്പെടുത്തുവാൻ ശക്ത്യാത്മാവെയും, ഞങ്ങളുടെ ഹൃദയ
ങ്ങളെയും നിനവുകളെയും നിത്യജീവങ്കലേക്കു ക്രിസ്തു യേശുവിങ്കൽ
കാപ്പാൻ പ്രത്യാശയുടെയും സമാധാനത്തിന്റെയും ആത്മാവെ
യും ഇറക്കി തരേണമേ. ആമെൻ. W.

൫.

സൎവ്വത്തിന്നും മീതെ സ്തുതിക്കപ്പെടുന്ന കൎത്താവേ, നീ വിശുദ്ധവ
ചനത്തെ ഒക്കയും എഴുതിച്ചതു, ഞങ്ങളുടെ ഉപദേശത്തിന്നാകുന്നു
വല്ലൊ, അതിനെ ഞങ്ങൾ വായിച്ചും, കേട്ടും, ധ്യാനിച്ചും, പഠിച്ചും,
ഹൃദയങ്ങളിൽ സംഗ്രഹിച്ചും കൊൾക അല്ലാതെ, ആ വക ചെയ്യു
ന്തോറും തിരുവചനത്തിന്റെ ആശ്വാസത്താലും ക്ഷാന്തിയാലും
നിത്യജീവന്റെ ഭാഗ്യമുള്ള ആശയെ കൈക്കലാക്കി വിടാതെ പിടി
ച്ചുകൊൾവാൻ കൃപ ചെയ്യേണമേ. ആയതിനെ ഞങ്ങളുടെ ക
ൎത്താവായ യേശു ക്രിസ്തുമൂലം നീ സമ്മാനിച്ചു തന്നുവല്ലൊ. ആ
മെൻ. C. P.

൬.

പ്രിയ ദൈവമേ, പിശാചിന്റെ ക്രിയകളെ അഴിപ്പാനും, [ 37 ] ഞങ്ങളെ നിന്റെ മക്കളും നിത്യജീവനു അവകാശികളും ആക്കുവാനും
തന്നെ. സ്തുതിപ്പാൻ യോഗ്യനായ നിന്റെ പുത്രൻ പ്രത്യക്ഷനായി
വന്നുവല്ലൊ, ഈ പ്രത്യാശ ഉണ്ടായിട്ടുള്ള ഞങ്ങൾക്കു, ആയവൻ നി
ൎമ്മലൻ ആകുമ്പോലെ ഉള്ളങ്ങളെ നിൎമ്മലീകരിപ്പാൻ കരുണ ചെ
യ്യേണമേ. എന്നാൽ അവൻ ശക്തിയോടും മഹാതേജസ്സോടും തി
രികെ വന്നു വിളങ്ങുമ്പോൾ, ഞങ്ങൾ അവനോടു സദൃശരായി, അ
വന്റെ നിത്യമുള്ള തേജോരാജ്യത്തിൽ കൂടേണ്ടതിന്നു സംഗതി വരി
കേ ആവൂ. ആയതിൽ അവൻ പിതാവേ, നിന്നോടും പരിശുദ്ധാ
ത്മാവേ, നിന്നോടും കൂടെ ഏക ദൈവമായി എന്നേക്കും ജീവിച്ചും വാ
ണും കൊണ്ടിരിക്കുന്നു. ആമെൻ. C. P.

b. ഉത്സവപ്രാൎത്ഥനകൾ.

ആഗമനനാൾ.

൧.

നിത്യവും സൎവ്വശക്തിയും ഉള്ള ദൈവമേ, കാലസമ്പൂൎണ്ണത വ
ന്നേടത്തു നിന്റെ ഏകജാതനായ യേശു ക്രിസ്തുവിനെ ഞങ്ങളുടെ
ഇടയിലേക്കു ഇറങ്ങി വരുവാൻ, നീ അയച്ചതുകൊണ്ടു ഞങ്ങൾ മ
നഃപൂൎവ്വമായി സ്തുതിക്കുന്നു. ഇങ്ങിനെ അവൻ ജഡത്തിൽ വന്നതു
ഞങ്ങൾക്കു നിത്യാശ്വാസമായി ചമവാനും, അവൻ ലോകത്തിൽ
കിഴിഞ്ഞതു അരിഷ്ട പാപികളായ ഞങ്ങളെ രക്ഷിക്കേണ്ടതിന്നത്രേ
എന്നു വിശ്വസിച്ചുറപ്പിപ്പാനും കരുണ ചെയ്തുനല്കേണമേ. വിശ്വ
സ്തനായ ദൈവമേ, ഇന്നും കൂടെ അവൻ തിരുവചനത്താലും വി
ശുദ്ധചൊല്ക്കുറികളാലും ഞങ്ങളുടെ ഇടയിൽ വരുമാറാക. ഞങ്ങൾ
നിന്റെ ശക്തിമൂലം ഈ ഹൃദയങ്ങളെ ഒരുക്കി, അവനു നിത്യവാസ
സ്ഥലമാക്കേണ്ടതിന്നു സംഗതി വരുത്തുകേ ആവു. ഒടുക്കത്തെ പ്ര
ത്യക്ഷതക്കായി അവൻ വരുവാനുള്ളതിനെ ഞങ്ങൾ വാഞ്ഛിക്കയും,
അവൻ ന്യായവിധിക്കായി ഇറങ്ങുമ്പോൾ, സന്തോഷത്തോടെ എ
തിരേല്ക്കയും, നിത്യതേജസ്സിന്റെ രാജ്യത്തിൽ അവനോടു കൂടെ പ്ര

4 [ 38 ] വേശിക്കയും ചെയ്യേണ്ടതിന്നു, ഞങ്ങളുടെ നിനവുകളെയും ചിന്ത
കളെയും ഉണൎത്തി ഉത്സാഹിപ്പിക്കേണമേ. നിത്യരാജാവായുള്ള നി
നക്കും നിന്നൊടു ഒന്നിച്ചു ജീവിച്ചും വാണുംകൊണ്ടിരിക്കുന്ന പുത്ര
നും ആയ്ക്കൊണ്ടു, ഇന്നു മുതൽ എന്നെന്നേക്കും സകല തലമുറക
ളോളവും സഭയകത്തു തേജസ്സുണ്ടാവൂതാക. ആമെൻ. W.

൨.

കനിവും വിശ്വസ്തതയും നിറഞ്ഞ ദൈവമേ, ഏകജാതനായ
പുത്രനെ പഴയ നിയമത്തിലെ പിതാക്കന്മാൎക്കു വാഗ്ദത്തം ചെയ്തും,
വിശുദ്ധപ്രവാചകരെ കൊണ്ടു മുന്നറിയിച്ചും, കാലസമ്പൂൎണ്ണത
വന്നേടത്തു ലോകത്തിൽ അയച്ചും കൊണ്ടു, നിന്റെ ഇഷ്ടത്തെയും
ആലോചനയെയും വെളിപ്പെടുത്തി. ഭൂമിയിലെ സകല ജാതികളി
ലും നിന്റെ അനുഗ്രഹത്തെ വരുത്തി പരത്തിയതുനിമിത്തം ഞ
ങ്ങൾ സ്തോത്രവും പുകഴ്ചയും ചൊല്ലുന്നു. അവനായി ഞങ്ങളും ഹൃ
ദയങ്ങളെ മനസ്സോടെ തുറന്നിട്ടു, അവൻ ഇങ്ങു പ്രവേശിച്ചും, താൻ
സ്വൎഗ്ഗത്തിൽനിന്നു കൊണ്ടുവന്ന രക്ഷാകരദാനങ്ങളോടും കൂടെ ഞ
ങ്ങളിൽ നിത്യം വസിച്ചും നിലനിന്നും കൊള്ളേണ്ടതിന്നു, നിന്റെ
കരുണയെ സമൃദ്ധിയായി തരേണമേ. അവൻ തിരുവചനത്താലും
ആത്മാവിനാലും ഇടവിടാതെ ഞങ്ങളുടെ ഉള്ളങ്ങളോടു പറകയും,
പാപങ്ങളുടെ അധികാരത്തെ ഞങ്ങളിൽനിന്നു നീക്കുകയും, തികവു
വന്നുള്ള നീതിമാന്മാരുടെ കൂട്ടത്തിൽ ഞങ്ങളെ ചേൎക്കയും ചെയ്യേ
ണമേ, നിന്റെ വിശ്വസ്തതെക്കു തക്കവണ്ണം ഞങ്ങളെ അവസാനം
വരെയും ഉറപ്പിച്ചു കാത്തു, ഞങ്ങളുടെ കൎത്താവായ യേശു ക്രിസ്തു
വിന്റെ നാളിൽ കുറ്റം ചുമത്തപ്പെടാത്തവരാക്കി തീൎക്കേണമേ.
ആമെൻ. W.

തിരുജനനനാൾ.

സ്വൎഗ്ഗസ്ഥാപിതാവും കൎത്താവുമായ ദൈവമേ, നീ അനാദിയാ
യിട്ടു നിന്റെ ഏകജാതനെ ഞങ്ങളുടെ രക്ഷെക്കായി നിയമിച്ചു, കാ
ലസമ്പൂൎണ്ണതയിൽ മനുഷ്യനായി പിറപ്പിച്ചതുകൊണ്ടു, ഞങ്ങൾ ഹൃ
ദയത്തിൽനിന്നു സ്തുതിയും പുകഴ്ചയും ചൊല്ലുന്നു. നിന്റെ കരുണാ [ 39 ] ധനം ഹേതുവായി നീ അവനെ ഈ അരിഷ്ടജാതിക്കു സമ്മാനിച്ച
തു ജഡികമായ പിറപ്പിലെ കേടിന്നു ശുദ്ധി വന്നിട്ടു, ഞങ്ങൾ ധൎമ്മ
ത്തിന്റെ ശാപത്തിൽനിന്നും, പാപമരണങ്ങളുടെ അധികാരത്തിൽ
നിന്നും ഉദ്ധരിക്കപ്പെട്ടു നിന്റെ മക്കളും സ്വൎഗ്ഗരാജ്യത്തിന്റെ അവ
കാശികളും ആയ്തീരേണ്ടതിന്നത്രേ. കനിവുള്ള പിതാവേ, നിന്റെ
പ്രിയപുത്രന്റെ പരിശുദ്ധമുള്ള അവതാരത്താൽ ഞങ്ങൾ എല്ലാ
യ്പോഴും ആശ്വസിച്ചും ആനന്ദിച്ചും കൊൾവാൻ ദയ ചെയ്തു, ഞ
ങ്ങളെ ആ രക്ഷിതാവിന്റെ അറിവിൽ വേരൂന്നിക്കയും ഉറപ്പിക്കയും
ചെയ്യേണ്ടു എന്നു അപേക്ഷിക്കുന്നു. ആത്മാവിൽനിന്നു ഞങ്ങൾ
വീണ്ടും ജനിച്ചിട്ടു, അനുസരണമുള്ള മക്കളായി നിനക്കു എന്നും
ജീവിച്ചും സേവിച്ചും കൊണ്ടു, ഒടുക്കം എല്ലാ ദൂതന്മാരോടും തെരി
ഞ്ഞെടുത്ത കൂട്ടത്തോടും ഒന്നിച്ചു നിന്നെ എന്നേക്കും സ്തുതിച്ചും പു
കണ്ണും പോരേണ്ടതിന്നു കൃപ ചെയ്യേണമേ. ആമെൻ. W.

൨.

ഞങ്ങളുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ പിതാവായി, സ
ൎവ്വശക്തിയുള്ള ദൈവമേ, നിന്തിരുനാമത്തിന്നു എന്നും സ്തോത്രം
ഭവിപ്പൂതാക. നീ ഞങ്ങളോടു വലിയവ ചെയ്കയാൽ, ഞങ്ങൾ ആന
ന്ദിക്കുന്നു. ഞങ്ങൾ്ക്കല്ലൊ കൎത്താവാകുന്ന ക്രിസ്തു എന്ന രക്ഷിതാവു
ഇന്നു ജനിച്ചിരിക്കുന്നു. ഇപ്രകാരം നീ ഞങ്ങളെ സ്നേഹിച്ചു, പ്രിയ
പുത്രനെ ഞങ്ങൾ അവന്മൂലം ജീവിക്കേണ്ടതിന്നു ഇഹലോകത്തിൽ
അയച്ചിരിക്കയാൽ, ഞങ്ങൾ പൂൎണ്ണമനസ്സോടെ സ്തുതിക്കുന്നു. ക
ൎത്താവായ യേശുവേ, നിനക്കു സ്തോത്രവും നമസ്കാരവും ഉണ്ടാവൂ
താക. ഞങ്ങൾ ദൈവപുത്രർ ആകേണ്ടതിന്നു, നീ മനുഷ്യപുത്ര
നായ്വന്നു. നിന്റെ ദാരിദ്ര്യത്താൽ ഞങ്ങൾ സമ്പന്നന്മാർ ആകേണ്ട
തിന്നു, നീ ദരിദ്രനായ്വന്നു, നിന്നാൽ ഞങ്ങൾ ദൈവസാദൃശ്യമായി
പുതുക്കപ്പെടേണ്ടതിന്നു നീ ദാസരൂപം എടുത്തു കിഴിഞ്ഞു വന്നു;
ഞങ്ങൾ എല്ലാവരും അന്ധകാരത്തിലും മരണനിഴലിലും ഇരുന്നു,
നീയോ ദൈവത്തിന്റെ കരൾ അലിയുന്ന കനിവിനെ ഞങ്ങളിൽ
ആക്കി, സമാധാനസന്തോഷങ്ങളെ ഇറക്കി, ഞങ്ങളും നിന്റെ നി
റവിൽനിന്നു കൃപെക്കു വേണ്ടി കൃപയെയും കൈക്കൊള്ളുന്നു. അതു

4* [ 40 ] കൊണ്ടു ഞങ്ങളുടെ ദേഹി ഉല്ലസിച്ചും: ദൈവത്തിന്നു അത്യുന്നതങ്ങ
ളിൽ തേജസ്സും, ഭൂമിയിൽ സമാധാനവും, മനുഷ്യരിൽ പ്രസാദവും
ഉണ്ടെന്നു സ്തുതിക്കുന്നു.

ഹാ ഞങ്ങളുടെ കൎത്താവും രക്ഷിതാവും ആയവനേ, നിന്നെ
കാംക്ഷിക്കുന്ന ഈ ഹൃദയങ്ങളിലേക്കു വന്നു. നിന്റെ സ്വൎഗ്ഗീയവര
ങ്ങളെല്ലാം ഞങ്ങളിൽ നിറെക്കേണമേ. നിന്റെ ആത്മാവു കൊ
ണ്ടു ഞങ്ങളെ നടത്തുക, നിന്റെ കൃപകൊണ്ടു പാപം എന്ന വ്യാധി
യെ നീക്കി ഭേദം വരുത്തുക. വിശ്വസ്തനായ ത്രാണകൎത്താവേ, സകല
ദുഃഖത്തിലും ആശ്വാസവും, എല്ലാ ഞെരുക്കത്തിലും സഹായവും,
ഈ ദുഷ്ടലോകത്തിലെ പരീക്ഷകളിൽ ശക്തിയും, ഒടുക്കത്തെ പോരാ
ട്ടത്തിൽ ധന്യമായ പ്രത്യാശയും നല്കേണമേ. യേശുവേ, ഞങ്ങളെ ക
നിഞ്ഞു കൊണ്ടു നിന്റെ സമാധാനം തരികേ ആവു. ആമെൻ. W.

ആണ്ടുപിറപ്പു.

സ്വൎഗ്ഗസ്ഥാപിതാവായ ദൈവമേ, നീ പ്രിയ പുത്രനെ ഈലോ
കത്തിൽ അയച്ചു, അവനെ പരിഛ്ശേദനകൊണ്ടു സ്വന്ത വംശത്തി
ന്റെ സഭയോടു ചേൎക്കുന്ന ദിവസം ആ വിലയേറിയ യേശുനാമം
വിളിപ്പിച്ചതു കൊണ്ടു ഞങ്ങൾ സ്തോത്രം ചൊല്ലുന്നു. നീ വിശുദ്ധ
നിയമത്തെ ഓൎത്തു, അബ്രഹാവംശത്തിൽ ഭൂജാതികൾ്ക്കു എല്ലാം
അനുഗ്രഹം വരേണം എന്നുള്ള വാഗ്ദത്തത്തിന്നു നിവൃത്തി വരുത്തി
ഇരിക്കുന്നു. അതു കൊണ്ടു നിന്റെ ശേഷമുള്ള വാഗ്ദത്തങ്ങൾ എ
ല്ലാം ക്രിസ്തു യേശുവിൽ ഉവ്വ എന്നും, ആമെൻ എന്നും വരേണ്ടതാ
കുന്നു. അവൻ ജഡത്തിൽ വിളങ്ങിയതിനാലും, യേശു എന്ന നാമ
ത്തിന്റെ ശക്തിയാലും, ഞങ്ങൾ്ക്കു ഇളകാത്ത വിശ്വാസംമൂലം നി
ത്യമുള്ള ആശ്വാസവും, പഴയ മനുഷ്യനെ വീഴ്ക്കുന്നതിനാൽ പുതിയ
വൎഷത്തിന്നു നല്ലൊരാരംഭവും, നിന്റെ കൃപയുള്ള പരിപാലനത്തി
നാൽ സമാധാനമുള്ള അവസാനവും വരേണ്ടതിന്നു പരിശുദ്ധാത്മാ
വു കൊണ്ടു ഞങ്ങളിൽ വ്യാപരിക്കേണം എന്നു വളരെ യാചിക്കുന്നു.
യഹോവേ, ഞങ്ങളുടെ വരവും പോക്കും ഇന്നുമുതൽ എന്നേക്കും
കാത്തരുളേണമേ. ആമെൻ. W. [ 41 ] ൨.

കൎത്താവേ, നീ തലമുറ തലമുറയായിട്ടു ഞങ്ങൾക്കു ശരണമാ
യിരിക്കുന്നു. മലകൾ ജനിച്ചതിന്നും, നീ ഭൂമിയെയും ഉലകിനെയും
നിൎമ്മിച്ചതിന്നും മുമ്പേ, അനാദിയായി എന്നേക്കും ദൈവമേ, നീ
ഉണ്ടു. ഞങ്ങൾ ഇന്നലെ തുടങ്ങി, പൊടിയും ഭസ്മവും ആകുന്നു. ഞ
ങ്ങളുടെ ആയുസ്സു നിന്റെ മുമ്പാകെ ഇല്ലാത്തതു പോലെ തന്നെ.
നീയൊ അനന്യനത്രേ, നിന്റെ ആണ്ടുകൾ തീരുകയും ഇല്ല. ഞ
ങ്ങൾ, പാപികൾ ആകുന്നു, ഞങ്ങളുടെ ദ്രോഹം തിരുമുമ്പിൽ വെ
ളിപ്പെട്ടിരിക്കുന്നു. നീയൊ യഹോവേ, ഞങ്ങളുടെ പിതാവു, ഞ
ങ്ങളുടെ വീണ്ടെടുപ്പുകാരൻ എന്നതു എന്നും നിന്റെ പേർ ത
ന്നെ. നിന്റെ മഹാക്രിയകളെ പറവാനും, സ്തുതിക്കു യോഗ്യമായ
നിന്റെ പണികളെ ഒക്കയും വൎണ്ണിപ്പാനും ആർ പോരും. നീ ഞ
ങ്ങളിൽ ചെയ്യുന്ന ഉപകാരങ്ങൾക്കു എല്ലാം ആർ പകരം ചെയ്യും.
നിൻ ദയ എത്ര വിലയേറിയതു. ദൈവമേ, മനുഷ്യപുത്രർ നിന്റെ
ചിറകുകളുടെ നിഴലിൽ ആശ്രയിച്ചും കൊള്ളുന്നു. നീ ഞങ്ങൾക്കു
എന്നും തുണയും തണലും ആകകൊണ്ടു, കരുണയാലെ ഞങ്ങളിൽ
ഉദിപ്പിച്ച വൎഷത്തിന്റെ ആരംഭത്തിൽ ഞങ്ങളുടെ ആത്മാവു നി
ന്നെ അന്വേഷിക്കുന്നു. ഞങ്ങൾക്കു ഇനി ഉണ്ടാകേണ്ടുന്ന നാളുകൾ
നിന്റെ പുസ്തകത്തിൽ എഴുതി ഇരിക്കുന്നു. തിരുകൈകളിൽ ഞ
ങ്ങൾ ജീവനും ജഡവും ദേഹിയും ആത്മാവും എല്ലാം ഭരമേല്പിക്കു
ന്നു. നിന്റെ ഏകജാതനായ യേശു ക്രിസ്തുവിനെ ഇന്നും ഞങ്ങളുടെ
ഹൃദയങ്ങളിൽ പുതുതായി ഉദിപ്പിക്കേണമേ. അവനല്ലൊ വെളിച്ച
വും ജീവനും വരുത്തുന്ന നീതിസൂൎയ്യനായി ഉദിച്ചു. ഞങ്ങൾ കാൽ ഇ
ടറാതെ നേരെ ഉള്ള ചാലിൽ കൂടി നടക്കേണ്ടതിന്നു പരിശുദ്ധാത്മാ
വിനെ ഞങ്ങളുടെ പ്രയാണത്തിൽ വഴികാട്ടിയായിട്ടു തരേണമേ, ഉറ
ക്കവും തൂക്കവും വരാത്ത ഇസ്രയേലിൻ കാവലാളനേ, നിന്റെ സൎവ്വ
ശക്തിയുള്ള പരിപാലനത്തിൽ ഞങ്ങളെയും ചേൎത്തുകൊണ്ടു, എല്ലാ
വഴികളിലും ഞങ്ങളുടെ ജീവനു വെളിച്ചവും ഊക്കുമായിരിക്കേണ
മേ. നിത്യദൈവമേ, ഞങ്ങളെ കൈവിടൊല്ലാ; നിന്റെ രക്ഷയെ ഞ
ങ്ങൾ കാത്തു നില്ക്കുന്നു. അല്ലയോ യഹോവേ, ക്ഷേിക്കേണമേ; അല്ല
യോ യഹോവേ, സാധിപ്പിക്കേണമേ. ആമെൻ. (സങ്കീ.൧൧൮.) W. [ 42 ] പ്രകാശനദിനം.

വെളിച്ചങ്ങളുടെ പിതാവായുള്ളോവേ, ഇരുളിലും മരണനിഴ
ലിലും ഇരിക്കുന്നവൎക്കു വിളങ്ങി, ഞങ്ങളുടെ കാലുകളെ സമാധാന
വഴിയിൽ നടത്തേണ്ടതിന്നു ഉയരത്തിൽനിന്നു അരുണോദയം ഞ
ങ്ങളെ ദൎശ്ശിച്ചു വന്നു. നിന്റെ കരളിൻ കനിവിനെ ഞങ്ങൾ വാഴ്ത്തി
സ്തുതിക്കുന്നു. ഞങ്ങളുടെ സമാധാനമായ ക്രിസ്തുവിനെ നിന്റെ കരു
ണയാൽ ലഭിച്ചിരിക്കുന്നു. നിന്റെ ബഹുവിധമായ ജ്ഞാനവും ദ
യയും ആകുന്ന നിക്ഷേപം അറിയായ്വരേണ്ടുന്നൊരു സഭയെ അ
വൻ ഭൂമിയിലെ വംശങ്ങളിൽനിന്നു തനിക്കു ചേൎത്തിരിക്കുന്നു. കനി
വുള്ള പിതാവേ, ഞങ്ങൾ നിന്റെ ജനവും നിന്റെ മക്കളും എന്ന
നാമം പ്രാപിച്ചുള്ള അവാച്യമായ ഉപകാരത്തിന്നു സ്തോത്രം ത
ന്നെ ചൊല്ലുന്നു. നിന്റെ വാത്സല്യം ഉദിച്ചു വന്നിട്ടുള്ള നിന്റെ
ഏകജാതനു സ്തുതിയും ആരാധനയും ആകുന്ന സത്യ ബലികളെ
കഴിപ്പാൻ ഞങ്ങളെ സമൎത്ഥരാക്കേണമേ. ജ്ഞാനത്തിന്റെയും വെ
ളിപ്പാടിന്റെയും ആത്മാവിനെ നല്കി, നിന്നെ അറിയുമാറാക്കി, ഞ
ങ്ങളുടെ ഹൃദയക്കണ്ണുകളെ പ്രകാശിപ്പിച്ചിട്ടു, വിശുദ്ധരിൽ നിന്റെ
വിളിയാലുള്ള ആശ ഇന്നതു എന്നും, നിന്റെ കരുണയുടെ അത്യ
ന്തധനം ഇന്നതെന്നും ഗ്രഹിപ്പിക്കേണമേ. നിന്റെ രാജ്യം നിത്യം
പരത്തി പോന്നു, ഭൂമിയുടെ അറ്റങ്ങളിലെ ജാതികൾ നിന്റെ വെ
ളിച്ചം കണ്ടു, അവൎക്കു മേൽ ഉദിക്കുന്ന ശോഭയാൽ ആനന്ദിപ്പാൻ
ദയ ചെയ്യേണമേ. നിന്റെ കൃപയുടെ ആദ്യഫലം ലഭിച്ചുള്ള ഞ
ങ്ങളെ പരിശുദ്ധാത്മാവിനാൽ നടത്തി വെളിച്ചമക്കളായി, നിന്റെ
പ്രകാശത്തിൽ നടക്കുമാറാക്കി, ഇരിട്ടിന്റെ നിഷ്ഫലക്രിയകളെ വെ
റുപ്പിക്കേണമേ. ഒടുക്കം ഞങ്ങളെ നിന്റെ സിംഹാസനത്തെ ചൂഴു
ന്ന വെളിച്ചത്തിൽ കടത്തി, യേശു ക്രിസ്തുവിന്റെ മുഖത്തിൽ നിൻ
തേജസ്സെ കാണുകയും, എന്നെന്നേക്കും നിന്നെ സ്തുതിക്കയും ചെയ്യു
മാറാക്കേണമേ. ആമെൻ. W.

൨.

നിത്യദൈവമേ, നല്ല ദാനവും തികഞ്ഞ വരവും എല്ലാം ഇറ
ങ്ങി വരുന്ന വെളിച്ചങ്ങളുടെ പിതാവായുള്ളോവേ, നിന്റെ ഏക [ 43 ] ജാതനായ യേശു ക്രിസ്തു എന്ന കൎത്താവിനെ മനുഷ്യരുടെ സത്യവെ
ളിച്ചമായി ഈ ലോകത്തിൽ അയച്ചു. അവന്മൂലം എല്ലാ വംശങ്ങൾ
ക്കും നിന്നെ വെളിപ്പെടുത്തി, വിശുദ്ധസുവിശേഷത്താൽ ഞങ്ങളെ
യും ഇരിട്ടിൽനിന്നു നിന്റെ അത്ഭുതപ്രകാശത്തിലേക്കു വിളിച്ച കാ
രണത്താൽ ഞങ്ങൾ സ്തുതിക്കുന്നു. ഇനിമേലാൽ ദയ ചെയ്തു, ആ
ദിവ്യവെളിച്ചത്തെ ഞങ്ങളിൽ വിളങ്ങിക്കയല്ലാതെ, ഇഹലോകത്തി
ന്റെ ഇരിട്ടിനെ സത്യത്തിന്റെ വിശ്വസ്തസാക്ഷികളെക്കൊണ്ടു പ്ര
കാശിപ്പിക്കയും, എല്ലാ കണ്ണുകൾക്കും നിന്നെയും, നീ അയച്ച പുത്ര
നായ യേശുവിനെയും തെളിയിക്കയും ചെയ്യേണമേ. സകല ജഡ
ത്തിന്മേലും നിൻ ആത്മാവിനെ പകൎന്നു, തിരുവചനത്തിന്നു വഴി
യും വാതിലും തുറന്നു, അതിനാൽ എല്ലാടത്തും ഹൃദയങ്ങളെ പുതു
ക്കി, ശുദ്ധീകരിച്ചു തണുപ്പിച്ചു രക്ഷിച്ചു പോരേണമേ.

മനസ്സലിവിൻ പിതാവേ, നിന്റെ വലിയ കൊയ്ത്തിന്നായി പ്ര
വൃത്തിക്കാരെ വിളിച്ചു വരുത്തി, ദൂതരെ അയച്ചു, ജാതികളെ ഇരിട്ടിൽ
നിന്നു നിന്റെ വെളിച്ചത്തിലേക്കു തിരിപ്പിക്കേണമേ. നിന്റെ ദാ
സന്മാൎക്കു എല്ലാ പോരാട്ടത്തിലും ധൈൎയ്യം കൂട്ടി, സകല ഭയത്തിലും
താങ്ങി, അവരുടെ വചനത്തിന്മേൽ നിന്റെ ശക്തിയെ ഇറക്കി പാ
ൎപ്പിച്ചു, ഇങ്ങിനെ അവരുടെ യുദ്ധത്തിൽ നീയേ കൂടി പുറപ്പെട്ടു,
ബിംബാരാധനകളെ മുടിച്ചു കളയേണമേ. എന്നാൽ ജാതികൾ നി
നക്കു തേജസ്സു കൊടുക്കയും, ദൂരയുള്ള ദ്വീപുകളും രാജ്യങ്ങളും നി
ന്റെ കീൎത്തിയെ പരത്തുകയും, കൎത്താധികൎത്താവേ, നിന്റെ രാജ്യം
വരികയും, നിന്റെ ഇഷ്ടം സ്വൎഗ്ഗത്തിലെ പോലെ ഭൂമിയിലും നട
ക്കയും ചെയ്വാറാക്കേണമേ. ആമെൻ. W.

തിരുവെളളിയാഴ്ച.

ദൈവത്തിൻ കുഞ്ഞാടായുള്ള യേശു ക്രിസ്തുവേ, നീ ലോകത്തി
ന്റെ പാപം ചുമന്നെടുത്തു, തിരുകഷ്ടമരണങ്ങളാൽ ഞങ്ങൾക്കു
വേണ്ടി പ്രായശ്ചിത്തബലിയായി തീരുകകൊണ്ടു, ഞങ്ങൾ മന
സ്സോടെ സ്തുതിക്കുന്നു; നീ പാപികളുടെ കൈകളിൽ നിന്നെ തന്നെ [ 44 ] ഏല്പിച്ചു, ഞങ്ങൾക്കു വേണ്ടി പരിഹാസവും തല്ലും തുപ്പും മുൾ്ക്കിരീ
ടവും, ക്രൂശിലെ ദണ്ഡവും അത്യാസന്ന യാതനയും അനുഭവിച്ചുവ
ല്ലൊ, ഈ വിശുദ്ധകഷ്ടതയും മരണവും ഞങ്ങൾ ധ്യാനിച്ചു പാ
ൎത്തുകൊണ്ടു, ഉള്ളിൽ താഴ്ത്തപ്പെട്ടും, എല്ലാ പരീക്ഷകളിലും ഊന്നി
നിന്നും, പാപത്തെയും ലോകത്തെയും ചെറുക്കുന്നതിൽ ഉറെച്ചും,
ജീവനിലും മരണത്തിലും ആശ്വസിച്ചുംകൊണ്ടിരിപ്പാൻ കരുണ ന
ല്കേണമേ. പ്രിയ രക്ഷിതാവേ, നിന്റെ കാൽവടുക്കളിൽ പിൻചെ
ല്ലുവാനായി നീ ഞങ്ങൾക്കു ഒരു പ്രമാണം വെച്ചുവിട്ടിരിക്കുന്നു. വി
ശ്വാസത്തിന്റെ നായകനും, തികവു വരുത്തുന്നവനും ആയ നിന്നെ
ഞങ്ങൾ നോക്കിക്കൊണ്ടു, ഞങ്ങൾക്കു മുൻകിടക്കുന്ന പോൎപ്പാച്ച
ലെ ക്ഷാന്തിയോടെ കഴിച്ചോടുവാനും, ദേഹികളുടെ രക്ഷയാകുന്ന
വിശ്വാസത്തിൻ അന്ത്യത്തെ പ്രാപിപ്പാനും, നിന്റെ ചൊല്ലി മുടി
യാത്ത സ്നേഹത്തിന്നായി എന്നും സ്തുതിച്ചു വാഴ്ത്തുവാനും, കരുണ
ചെയ്തു രക്ഷിക്കേണമേ. ആമെൻ. W.

൨.

കൎത്താവായ യേശുവേ, നീ ഞങ്ങളുടെ ജഡരക്തങ്ങൾ എടുത്തു,
മരണത്തിന്റെ അധികാരിയാകുന്ന പിശാചിനെ തിരുമരണത്താൽ
നീക്കി, മരണഭീതിയാൽ ജീവപൎയ്യന്തം ദാസ്യത്തിൽ ഉൾ്പെട്ട ഞങ്ങ
ളെ ഉദ്ധരിച്ചതു കൊണ്ടു, ഞങ്ങൾ പൂൎണ്ണമനസ്സോടെ വന്ദനവും
സ്തോത്രവും ചൊല്ലുന്നു. ഞങ്ങൾ ഇനി നിന്റെ മരണത്തിന്റെ
കൂട്ടായ്മയാൽ ഞങ്ങൾക്കും പാപത്തിന്നും മരിച്ചു, മേലാൽ നിന്നോ
ടു ഒന്നിച്ചു ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു കരുണ ചെ
യ്തു. താങ്ങേണമേ. മരണനേരത്തിലും ഞങ്ങൾ നിന്റെ വിലയേറി
യ പുണ്യത്തിൽ ആശ്രയിച്ചു സന്തോഷിപ്പാനും താഴ്മയോടെ അ
പേക്ഷിക്കുന്നു. അന്നു ഞങ്ങളുടെ ദേഹികളെ തിരുകൈയിൽ ചേ
ൎത്തു കൊള്ളേണമേ. വിശ്വസ്ത രക്ഷിതാവായ യേശുവേ, നീ ഞങ്ങ
ളെ വീണ്ടു കൊണ്ടിരിക്കുന്നുവല്ലോ. ആമെൻ. W.

മ്പ.

ഞങ്ങളുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ പിതാവായുള്ളോ
വേ, ഞങ്ങൾക്കു വേണ്ടി നീ ഏകജാതനെ മരണത്തിൽ ഏല്പിച്ചു [ 45 ] കൊടുത്തു. അവനിൽ വിശ്വസിക്കുന്നവൻ എല്ലാം നശിക്കാതെ,
നിത്യജീവനുള്ളവനാവാൻ സംഗതി വരുത്തുകയാൽ, ഞങ്ങൾ സ്തുതി
ചൊല്ലുന്നു. ഞങ്ങൾ്ക്കു സമാധാനം വരുത്തുന്ന ശിക്ഷയെ നീ അവ
ന്മേൽ ആക്കി, അവന്റെ അടിപ്പിണരാൽ ഞങ്ങൾ സൌഖ്യപ്പെട്ടി
രിക്കുന്നു. മനസ്സലിവിൻ പിതാവേ, പാപത്തിൻ കറ പറ്റീട്ടുള്ള ഞ
ങ്ങളുടെ സ്വഭാവരൂപത്തിലല്ല, നിന്റെ പ്രിയമുള്ള പരിശുദ്ധ പുത്ര
നിൽ അത്രേ ഞങ്ങളെ നോക്കി, അവൻ ഗഥശമനിലും ഗൊല്ഗഥാ
വിലും വെച്ചു, ഞങ്ങൾ്ക്കു വേണ്ടി കഴിച്ചിട്ടുള്ള ഈടാൎന്ന ബലിയെ വി
ചാരിച്ചു എണ്ണി, തീരാത്ത വങ്കടത്തെ ക്ഷമിച്ചു ഞങ്ങളെ കൈക്കൊ
ള്ളേണമേ.

നീയൊ പ്രിയ യേശുവേ, നിന്റെ അഗാധസ്നേഹത്തെ ഇന്നു
കണ്ണിന്മുമ്പിലാക്കി തോന്നിച്ചു, ഈ ശീതമുള്ള ഹൃദയങ്ങളിൽ നിന്റെ
വാത്സല്യമാകുന്ന ജ്വാലയെ കത്തിച്ചു, മരണപൎയ്യന്തം സ്നേഹിച്ചു
ള്ള നിന്നെ എല്ലാറ്റിൻ മീതെ ഉറ്റു സ്നേഹിപ്പാറാക്കേണമേ. നി
ന്റെ കഷ്ടങ്ങളെ അനുതാപമുള്ള ഹൃദയത്തോടും, ജീവനുള്ള വി
ശ്വാസത്തോടും നോക്കി കരുതികൊൾ്വാൻ കരുണ നല്കേണമേ. ഞ
ങ്ങളുടെ നേരെ പാപങ്ങൾ എഴുനീറ്റു, നിന്റെ കല്പനയും സ്വന്ത
മനസ്സാക്ഷിയും കുറ്റം ചുമത്തി ശപിക്കുന്തോറും തിരുകുരിശിന്റെ
ചുവട്ടിൽ ഞങ്ങൾക്കു ശരണം നല്കേണമേ. സ്വൎഗ്ഗങ്ങളിൽ കടന്ന
മഹാപുരോഹിതനെ പണ്ടു പ്രാൎത്ഥിച്ചതു പോലെ: പിതാവേ, ഇ
വൎക്കു ക്ഷമിച്ചു വിടേണമേ, എന്നു ഞങ്ങൾക്കു വേണ്ടി വിടാതെ പ്രാ
ൎത്ഥിച്ചു കൊണ്ടു മദ്ധ്യസ്ഥം ചെയ്തു പോരേണമേ.

വിശ്വസ്ത രക്ഷിതാവേ, നിന്റെ മരണത്തിന്റെ ശക്തിയെ ഞ
ങ്ങളിൽ നടത്തി, ഞങ്ങൾ പാപത്തെ പകെച്ചു വെറുത്തു, ജഡ
ത്തെ അതിന്റെ രാഗമോഹങ്ങളോടും കുരിശിച്ചു ഇഹലോകത്തിൽ
നിനക്കായി മാത്രം ജീവിച്ചിരിക്കുമാറാക്കേണമേ. നിന്റെ കഷ്ടങ്ങളു
ടെ കൂട്ടായ്മയിൽ ഞങ്ങളെ നടത്തുവാൻ തോന്നിയാൽ, ഞങ്ങൾ നി
ന്നോടു ഒന്നിച്ചു നിലെച്ചു സഹിപ്പാനും, ഒടുക്കം നിന്റെ തേജസ്സിൽ
കൂടി വാഴ്വാനും വരം നല്കി രക്ഷിക്കേണമേ. ആമെൻ. Bs. W.

5 [ 46 ] പുനരുത്ഥാനനാൾ.

മഹാരക്ഷിതാവായ യേശു ക്രിസ്തുവേ, തിരുനാമത്തിന്റെ തേജ
സ്സിന്നായും, എല്ലാ വിശ്വാസികളുടെ ആശ്വാസത്തിന്നായും നീ ജ
യം കൊണ്ടു, ശവക്കുഴിയെ വിട്ടു വരികയാൽ, നിനക്കു സ്തോത്രം. നി
ന്റെ ബഹുമാനത്തിന്നായുള്ള ഈ പെരുനാളിൽ നിന്നെ യോഗ്യമാം
വണ്ണം പുകഴുന്നതു എങ്ങിനെ? ഞങ്ങൾ വിശ്വസിച്ചവൻ ഇന്നവൻ,
എന്നു നിന്റെ ജയം ഹേതുവായിട്ടു അറിഞ്ഞു വന്നു. ഞങ്ങളെയും
അന്നാൾവരേയും കാത്തുകൊൾവാൻ നീ ശക്തൻ എന്നതും സ്പ
ഷ്ടം തന്നെ. നീ ന്യായവിധിയിൽനിന്നു എടുക്കപ്പെട്ടതിനാൽ ഞ
ങ്ങളുടെ മേൽ ഇരുന്ന ശിക്ഷാശാപം എല്ലാം നീങ്ങിപ്പോയല്ലോ. നി
ന്നോടു കൂടെ ജീവന്റെ പുതുക്കത്തിന്നായി ഞങ്ങൾ എഴുനീറ്റാൽ
തന്നെ. ഹാ യേശു കൎത്താവേ, നീ പുനരുത്ഥാനവും ജീവനും ആകു
ന്നു, എന്നിട്ടു നിന്നെ വിശ്വസിച്ചാശ്രയിക്കുന്ന ഞങ്ങളിലും ജീവി
ച്ചിരിക്കേണമേ. നിന്റെ പരിശുദ്ധാത്മാവിന്റെ ശക്തികൊണ്ടു
ഞങ്ങളെ പാപനിദ്രയിൽനിന്നു ഉണൎത്തി, ഈ മരണശരീരത്തിൽ
നിറയുന്ന ദുൎമ്മോഹത്തെ ഇല്ലാതാക്കി, സത്യമാനസാന്തരത്താലും
നിൎവ്യാജമായ വിശ്വാസത്താലും ജീവന്റെ പുതുക്കത്തിൽ നിന്തിരുമു
മ്പിൽ നടത്തിച്ചുകൊള്ളേണമേ. ഊററമുള്ള വീരാ, ഞങ്ങളിലുള്ള
ലോകത്തെ ജയിച്ചടക്കി, വാഗ്ദത്തപ്രകാരം ചെറിയ ആട്ടിങ്കൂട്ടത്തി
ന്റെ നടുവിൽ പാൎത്തു കൊണ്ടു, സമാധാനം ബലം ജയം ആശ്വാ
സം ആനന്ദം തുടങ്ങിയുള്ള സ്വൎഗ്ഗീയനിധികൾ എല്ലാം മറഞ്ഞു
കിടക്കുന്ന നിന്റെ അത്ഭുതമായ ജീവനെ ഞങ്ങളിൽ നിറെച്ചു ത
രേണമേ.

ഞങ്ങളുടെ തലയായ യേശുവേ, നീ വിളങ്ങി വരുമ്പോഴേക്കു
ഞങ്ങളും നിന്നോടു കൂടെ തേജസ്സിൽ വിളങ്ങും, ഈ ക്ഷയമുള്ളതു
അക്ഷയത്തെയും, ഈ ചാകുന്നതു ചാകായ്മയേയും ധരിക്കുമല്ലൊ.
ഇപ്പോൾ പൊരുതു ഞെരുങ്ങി വലഞ്ഞവർ എങ്കിലും, നിന്റെ പു
നരുത്ഥാനത്തിൽ ആശ്രയിച്ചു തേറുന്നവർ എല്ലാം അന്നു ഒരുമിച്ചു
സ്തുതിപ്പിതു: ഹേ മരണമേ, നിൻ വിഷമുൾ എവിടെ, പാതാളമേ,
നിൻ ജയം എവിടെ, നമ്മുടെ കൎത്താവായ യേശു ക്രിസ്തുവിനെക്കൊ
ണ്ടു നമുക്കു ജയത്തെ നല്കുന്ന ദൈവത്തിന്നു സ്തോത്രം. ആമെൻ. W. [ 47 ] ൨.

യേശു ക്രിസ്തുവിന്നും ഞങ്ങൾക്കും പിതാവും ദൈവവുമായുള്ളോ
വേ, പ്രിയപുത്രനെ നീ മരിച്ചവരിൽനിന്നു ഉണൎത്തി, തേജസ്സും മാ
നവും അണിയിച്ചു. സ്വൎല്ലോകങ്ങളിൽ നിന്റെ വലഭാഗത്തു ഇരു
ത്തി, സഭെക്കു എന്നും തലയും ഭൎത്താവുമാക്കിവെച്ചതുകൊണ്ടു, ഞ
ങ്ങൾ വാഴ്ത്തി സ്തുതിക്കുന്നു. ക്രിസ്തു യേശുവിൽ നീ ഞങ്ങളെ സ്നേഹി
ച്ചു, പാപങ്ങളിൽ മരിച്ചവരായപ്പോൾ അവനോടു കൂടെ ഉയിൎപ്പി
ച്ചുണൎത്തി, സ്വൎല്ലോകങ്ങളിൽ കൂടെ ഇരുത്തുകയും ചെയ്ത നിന്റെ
മഹാവാത്സല്യത്തിന്നു സ്തോത്രം. കൎത്താവായ യേശുവേ, നീ മരി
ച്ചവനായി ഇനി എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനാകയാൽ, നി
നക്കും സ്തോത്രവും വന്ദനവും ഉണ്ടാക. ഞാൻ ജീവിച്ചിരിക്കുന്നു,
നിങ്ങളും ജീവിച്ചിരിക്കും എന്നു ഞങ്ങളോടു അരുളിച്ചെയ്കയാൽ,
നിന്നോടു കൂടെ ഞങ്ങളെ സത്യജീവന്നും മഹാജയത്തിന്നും, നി
ന്റെ മരണത്തിന്റെ വിലയേറിയ ഫലങ്ങൾക്കും പങ്കാളികളാ
ക്കി തീൎക്കുന്നു. ഇനി ഞങ്ങൾക്കായി തന്നെ അല്ല, ഞങ്ങൾക്കു വേ
ണ്ടി മരിച്ചു ഉയിൎത്തെഴുനീറ്റ നിനക്കായി തന്നെ ജീവിക്കേണ്ടതി
ന്നു, ഞങ്ങളിൽ വ്യാപരിക്കേണമേ. ഉറങ്ങുന്നവനേ, ഉണൎന്നു മരിച്ച
വരിൽനിന്നു എഴുനീല്ക്ക, എന്നാൽ ക്രിസ്തു നിനക്കു ഉജ്ജ്വലിക്കും
എന്നുള്ള കരുണാശബ്ദത്തെ എല്ലാ മനുഷ്യരോടും എത്തിച്ചരുളേ
ണമേ. പ്രിയ പിതാവേ, ആടുകളുടെ വലിയ ഇടയനാകുന്ന ഞങ്ങളു
ടെ കൎത്താവായ യേശുവേ, നിത്യ നിയമത്തിന്റെ രക്തത്താൽ മരി
ച്ചവരിൽനിന്നു മടക്കി വരുത്തിയ സമാധാനത്തിന്റെ ദൈവമായു
ള്ളോവേ, നിന്റെ ഇഷ്ടം ചെയ്വാന്തക്കവണ്ണം, ഞങ്ങളെ സകല സ
ൽക്രിയയിലും യഥാസ്ഥാനപ്പെടുത്തി, നിനക്കു പ്രസാദമുള്ളതിനെ
പ്രിയ പുത്രനായ യേശു ക്രിസ്തുമൂലം ഞങ്ങളിൽ നടത്തേണമേ.
ആയവനു എന്നെന്നേക്കും സ്തോത്രവും ബഹുമാനവും ഭവിപ്പൂതാക.
ആമെൻ. Bs. W.

സ്വൎഗ്ഗാരോഹണനാൾ.

സകല മനുഷ്യൎക്കും ഏക രക്ഷിതാവും കൎത്താവുമായ യേശു ക്രി
സ്തുവേ, ഞങ്ങളുടെ വീണ്ടെടുപ്പിന്റെ പ്രവൃത്തിയെ നീ തീൎത്തു സ്വ

5* [ 48 ] ൎഗ്ഗത്തേക്കു കയറ്റി, പിതാവിൻ വലഭാഗത്തിരുന്നിരിക്കുന്നുവല്ലോ.
നിന്റെ വഴിയെ ഞങ്ങൾ വിശ്വാസത്തോടെ നോക്കി, നിന്റെ തേ
ജസ്സിങ്കൽ സന്തോഷിക്കുന്നു. ഇനി ഞങ്ങളുടെ ഹൃദയങ്ങളെ ഈ അ
ഴിവുള്ള ലോകത്തോടു അകറ്റി, കീഴേതിനെ ഒക്കയും നിരസിച്ചു,
നിന്നിലുള്ള നിത്യധനത്തെ ആശിച്ചു വാഞ്ഛിപ്പാന്തക്കവണ്ണം ഞ
ങ്ങളെ കടാക്ഷിക്കേണമേ. ഞങ്ങളുടെ മനസ്സു സ്വൎഗ്ഗത്തിൽ വസി
ച്ചു, ഭൂമിയിലുള്ളവ അല്ല. മേലേവ തന്നെ അന്വേഷിപ്പാൻ ഞ
ങ്ങൾക്കു കൃപ ചെയ്യേണമേ. ഈ അരിഷ്ടമുള്ള ആയുഷ്കാലം തീ
ൎന്ന ശേഷം, ഞങ്ങളുടെ ദേഹികൾ നിന്നോടു എത്തി പാൎത്തു വാഴു
വാനും, ഞങ്ങളുടെ തലയും രാജാവുമാകുന്ന നിന്റെ തേജസ്സു കണ്ടു
എന്നും വണങ്ങുവാനും ദയ ചെയ്തു രക്ഷിക്കേണമേ ആമെൻ. W.

൨.

സൎവ്വശക്തിയുള്ള ദൈവമേ, നിന്റെ ഏകജാതനായ പുത്രനും,
ഞങ്ങളുടെ രക്ഷിതാവും ആയവൻ ഇന്നു സ്വൎഗ്ഗത്തേക്കു എടുക്കപ്പെ
ട്ടുവല്ലോ. അവനോടു കൂടെ ഞങ്ങൾ്ക്കും സ്വൎഗ്ഗാരോഹണം നല്കേണ
മേ, ഇപ്പോൾ നേരുള്ള പ്രാൎത്ഥനയാലും, ജീവനുള്ള വിശ്വാസത്താ
ലും, ഭക്തിയേറുന്ന നടപ്പിനാലും, നിത്യ ഭവനത്തെ വാഞ്ഛിക്കുന്ന
ആശയാലും, ഒടുവിൽ നല്ല മരണത്താലും ധന്യമായ ഉയിൎപ്പിനാലും
ഞങ്ങളെയും യേശു ക്രിസ്തുനിമിത്തം സ്വൎഗ്ഗത്തേക്കു കരേറ്റിക്കൊ
ള്ളേണമേ. ആമെൻ. W.

൩.

കൎത്താവായ യേശുവേ, നീ ഉയരത്തിൽ കരേറി, സ്വൎഗ്ഗസ്ഥപിതാ
വിന്റെ വലത്തു ഭാഗത്തു ഇരുന്നുവല്ലോ. പാപമരണങ്ങളുടെ കൈ
കളിൽനിന്നു ഞങ്ങളെ വിടുവിച്ചു, ഞങ്ങളുടെ ഭാഗ്യത്തിന്നു എതിർ നി
ല്ക്കുന്ന ശത്രുക്കളെ ഒക്കയും ജയിച്ചു കാല്കീഴാക്കിയതിനാൽ ഞങ്ങൾ സ
ന്തോഷിച്ചു വാഴ്ത്തുന്നു. സ്വൎഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും
നിനക്കു നല്കപ്പെട്ടതു കൊണ്ടു തിരുസഭയെ പരിപാലിച്ചു, ലോക
ത്തിൻ അറ്റങ്ങൾ വരേയും പരത്തിക്കൊൾ്കേ ആവൂ. നിന്റെ വി
ശ്വസ്തരെ ആശ്വസിപ്പിച്ചു, വിശുദ്ധീകരണം തികെച്ചു തരിക
യും, വാഗ്ദത്ത പ്രകാരം നിന്റെ വചനത്താലും ആത്മാവിനാലും [ 49 ] ഞങ്ങളോടു കൂടെ പാൎക്കയും, തേജസ്സോടെ പ്രത്യക്ഷനാകുന്ന നാ
ളിൽ ഞങ്ങളെയും ചേൎത്തു കൊണ്ടു, പിതാവിൻ ഭവനത്തിൽ ആക്കി
പാൎപ്പിക്കയും ചെയ്യേണമേ. ആമെൻ. W.

പെന്തകൊസ്തനാൾ.

വിശ്വസ്തരുടെ ഹൃദയങ്ങളെ പരിശുദ്ധാത്മാവെകൊണ്ടു പ്രകാ
ശിപ്പിച്ചു ഉപദേശിച്ചു, തിരുസഭയെ ചേൎത്തു കൊണ്ട സത്യദൈവ
മേ, ഞങ്ങളും ആ ആത്മാവിൽ തന്നെ ചേൎന്നു നടക്കേണ്ടതിന്നും,
അവന്റെ കൃപാശക്തിയാലും നിത്യ തുണയാലും ഹൃദയങ്ങൾക്കു
ശുദ്ധി വന്നു, വികടങ്ങളിൽനിന്നു തെറ്റേണ്ടതിന്നും കരുണ ചെയ്യേ
ണമേ. ശത്രുക്കൾ എത്ര തന്നെ വിരോധിച്ചാലും, തിരുസഭ ഒന്നി
ലും വഴി വിട്ടു പോകാതവണ്ണം, സകല സത്യത്തിലും വഴി നടത്തി
ച്ചു കൊണ്ടു പ്രിയ പുത്രനായ യേശു ക്രിസ്തുവിന്റെ ശുഭമായ വാ
ഗ്ദത്തം നിവൃത്തിച്ചു തരേണമേ. ആയവൻ നിന്നോടു കൂടെ പരി
ശുദ്ധാത്മാവിന്റെ ഒരുമയിൽ തന്നെ സത്യദൈവമായി എന്നും
ജീവിച്ചും വാണും കൊണ്ടിരിക്കുന്നു. ആമെൻ. W.

൨.

ഞങ്ങളുടെ കൎത്താവായ യേശുവിന്റെ പിതാവായ ദൈവമേ,
നീ വാഗ്ദത്തം ചെയ്ത കാൎയ്യസ്ഥനെ ഈ ലോകത്തിൽ അയച്ചു, സ്വ
ൎഗ്ഗീയ അവകാശത്തിന്റെ പണയവും അച്ചാരവും ആയി, ഞങ്ങൾ്ക്കു
തരികയാൽ നിനക്കു സ്തോത്രം ഭവിപ്പൂതാക. ക്രിസ്തു യേശുവിലുള്ള
സഭയുടെ മേൽ നിന്റെ ആത്മാവിനെ ധാരാളമായി പകൎന്നു, ഹൃ
ദയങ്ങളുടെ അകത്തു നിന്റെ രാജ്യം സ്ഥാപിച്ചു, ഞങ്ങളെ ഇരിട്ടിൽ
നിന്നു വെളിച്ചത്തേക്കും, പാപദാസ്യത്തിൽനിന്നു നിന്റെ മക്കളു
ടെ തേജസ്സാകുന്ന സ്വാതന്ത്ര്യത്തിലേക്കും നടത്തി പോരേണമേ.

പരിശുദ്ധാത്മാവായുള്ളോവേ, നീയേ വന്നു, ഞങ്ങളിൽ ആരോടും
നിന്നെ തന്നെ സാക്ഷി കൂടാതെ വിടൊല്ലാ. എല്ലാ വിശ്വാസികളി
ലും നിന്റെ വരങ്ങളെ നിറെക്കയും, ഇരുമനസ്സുള്ളവരെ നിന്നെ മാ
ത്രം അനുസരിപ്പിക്കയും, പാപങ്ങളിൽ ഉറങ്ങി ചത്തവരെ പുതിയ [ 50 ] ജീവങ്കലേക്കു ഉണൎത്തുകയും ചെയ്ക. ഞങ്ങളുടെ ബലഹീനതെക്കു
തുണനിന്നു, ഞങ്ങൾ പരീക്ഷയിൽ അകപ്പെടായ്വാൻ ഉണൎന്നും പ്രാ
ൎത്ഥിച്ചും കൊൾ്വാൻ പഠിപ്പിച്ചു, വിശ്വാസം സ്റ്റേഹം അനുസരണം
ക്ഷാന്തി എന്നിവറ്റിൽ ഞങ്ങളെ സ്ഥിരീകരിക്കേണമേ. യേശുവിനെ
ഞങ്ങളിൽ മഹത്വപ്പെടുത്തുകയും അവന്റെ ശീരത്തിൽ ഞങ്ങൾ
അവയവങ്ങളും ദൈവമക്കളും ആകുന്നു എന്നു ഞങ്ങളുടെ ആത്മാ
വിനോടു കൂടെ സാക്ഷ്യം പറകയും ചെയ്കേവേണ്ടു.

അന്ധകാരത്തിലും മരണനിഴലിലും ഇരിക്കുന്നവരുടെ മേലും
നിന്റെ മഹാപ്രകാശം ഉദിപ്പൂതാക. തിരുസുവിശേഷത്തെ നീളെ
അറിയിച്ചു, നിന്റെ വങ്ക്രിയകളെ സകല ഭാഷകളിലും പ്രസ്താ
വിപ്പാൻ തക്കവണ്ണം വട്ടം കൂട്ടേണമേ. യേശു ക്രിസ്തുവിന്റെ നാമ
ത്തിൽ വിശ്വസിക്കുന്നവരുടെ കൂട്ടത്തോടു ദിനമ്പ്രതി ആത്മാക്കളെ
ചേൎക്കേ ആവൂ. എല്ലാ സഭകളിലും യേശു താൻ ഒരുമയുടെ കെട്ടായി
രിക്ക; ഏക ശരീരത്തിൽ ആവാൻ ഞങ്ങളെ വിളിച്ച പ്രകാരം, എല്ലാ
വരും വിശ്വാസത്തിലും ദൈവപുത്രന്റെ പരിജ്ഞാനത്തിലും, ഐ
ക്യത്തോടും തികഞ്ഞ പുരുഷത്വത്തോടും ക്രിസ്തുവിന്റെ നിറവുള്ള
പ്രായത്തിൻ അളവോടും എത്തുമാറാക്കി, ഓർ ഇടയനും ഓർ ആ
ട്ടിങ്കൂട്ടവും എന്ന വാഗ്ദത്തം നിവൃത്തിച്ചു തരേണമേ. ദൈവം സ
കലത്തിലും സകലവും ആകേണ്ടതിന്നു തന്നെ. ആമെൻ. Bs. W.

ത്രിത്വത്തിന്നാൾ.

എന്നും സ്തുതിക്കപ്പെടേണ്ടുന്ന പരിശുദ്ധ ദൈവമേ, നിന്റെ സ്വ
ഭാവത്തിന്റെ വലിയ രഹസ്യം നീ കരുണ ചെയ്തു വെളിപ്പെടുത്തി,
നീ പിതാവും പുത്രനും ആത്മാവുമായി, ഏകസത്യദൈവമാകുന്നു
എന്നുള്ള വിശ്വാസപ്രമാണത്തെ അറിയിച്ചു, ഇപ്രകാരം സ്വീകരി
പ്പാനും ആരാധിപ്പാനും പഠിപ്പിച്ചതുകൊണ്ടു നിനക്കു സ്തോത്രം.
ഈ ദിവ്യമായ അറിവിനെ ഞങ്ങളിൽ പാലിച്ചുറപ്പിച്ചു, സകല ദു
ൎമ്മതങ്ങളിൽനിന്നും ഞങ്ങളെ കാത്തുരക്ഷിക്കേണമേ. നിത്യദൈവമേ,
നിന്റെ വാത്സല്യത്താൽ ഞങ്ങളെ സൃഷ്ടിച്ചും വീണ്ടെടുത്തും വിശു
ദ്ധീകരിച്ചും കൊണ്ട പ്രകാരം തന്നെ, നിന്റെ സ്നേഹവും കൃപയും [ 51 ] കൂട്ടായ്മയും ഇടവിടാതെ അനുഭവിപ്പിച്ചു പോരേണമേ. ഒടുവിൽ
നിന്റെ മഹത്വമുള്ള രാജ്യത്തിൽ ഞങ്ങളെ ചേൎത്തു കൊൾ്കേയാവൂ.
ഇവിടെ വിശ്വസിച്ചതിനെ ഞങ്ങൾ അവിടെ കണ്ണാലേ കണ്ടു, സ
കല ദൂതരോടും, തെരിഞ്ഞെടുത്തവരോടും ഒന്നിച്ചു നിത്യ ത്രിയൈക
ദൈവമായ നിന്നെ എന്നും വാഴ്ത്തി സ്തുതിപ്പാനായ്തന്നെ ആമെൻ. W.

ഒരു സഭയെ സ്ഥാപിച്ച ദിവസത്തിന്റെ ഓൎമ്മെക്കായി

(അടുത്ത ഞായറാഴ്ചയിൽ പ്രാൎത്ഥിക്കേണ്ടേതു.)

സ്വൎഗ്ഗസ്ഥ പിതാവായ യഹോവേ! തിരുവചനത്താലും നി
ന്റെ പരിശുദ്ധാത്മാവിനാലും നീ വൎഷം മുമ്പെ ഇവിടെ ഒരു സ
ഭയെ സ്ഥാപിച്ചു, ഇന്നേവരേയും പാലിച്ചു, ധന്യമായ സുവിശേഷ
ത്തിൻ ഘോഷണത്തെയും ഒരുമിച്ചു പ്രാൎത്ഥിക്കുന്ന സ്ഥലത്തെയും
കാത്തരുളിയതു കൊണ്ടു നിനക്കു സ്തോത്രം. ഇത്ര കാലം എല്ലാം
നീ നട്ടും നനെച്ചും വളമിട്ടും വന്നിരിക്കുന്നു, എങ്കിലും ഫലങ്ങൾ
ചുരുക്കം തന്നെ കഷ്ടം. അതു കൊണ്ടു ഞങ്ങൾ തിരുമുമ്പിൽ
നാണിച്ചു വീണു: എല്ലാ മടിവിന്നും അവിശ്വസ്തതെക്കും നീ ക്ഷമ
കല്പിച്ചു, ഞങ്ങളുടെ വിശ്വാസവും സ്നേഹവും പ്രിയ പുത്രനായ
യേശു ക്രിസ്തുവിന്റെ രക്തത്താലെ പുതുക്കി തരേണം എന്നു യാ
ചിക്കുന്നു. സത്യവിശ്വാസത്തിന്റെ സ്ഥിരമായ അടിസ്ഥാനത്തി
ന്മേലും, സകല വിശുദ്ധരുടെ കൂട്ടായ്മയിലും ഞങ്ങളെയും സന്തതി
കളെയും സ്ഥാപിച്ചു രക്ഷിക്കേണമേ. നല്ല ഉപദേഷ്ടാക്കന്മാർ നി
ന്റെ ദാനമത്രെ. ആട്ടിങ്കൂട്ടത്തെ സൂക്ഷിച്ചു മേച്ചും, സത്യവചന
ത്തെ നേരെ വിഭാഗിച്ചും, ദൈവാലോചനയെ ഒട്ടും മറെച്ചു വെക്കാ
തെ സമയത്തിലും അസമയത്തിലും പ്രസംഗിച്ചും തെരിഞ്ഞെടു
ത്തവൎക്കു വേണ്ടി സകലവും സഹിച്ചും കൊള്ളുന്ന വിശ്വസ്ത വീട്ടു
വിചാരകരെ നിത്യം ആക്കി വെക്കേണമേ. കേൾക്കുന്നവരുടെ ഹൃ
ദയങ്ങളെ നിന്റെ കൃപയാലെ നടത്തി, വചനത്തെ സന്തോഷ
ത്തോടും കൂട കേട്ടുകൊൾ്കയല്ലാതെ ചെയ്വാനും ഉത്സാഹിപ്പിക്കേ
ണമേ. എല്ലാടത്തും നിന്റെ രാജ്യത്തെ പരത്തുക. ഈ സ്ഥല
ത്തിലും വേദഘോഷണത്തെ അനുഗ്രഹിക്ക. ഞങ്ങളുടെ ഭവനങ്ങ [ 52 ] ളിലും നിന്റെ വചനം ഐശ്യൎയ്യമായി വസിപ്പാറാക്കുക. ശേഷം
ഞങ്ങൾ എപ്പേരും നിന്റെ സ്വൎഗ്ഗീയ ആലയം പ്രവേശിച്ചു, വി
ശുദ്ധ അലങ്കാരത്തിൽ നിന്നെ സേവിച്ചും, നിന്റെ തേജസ്സു കണ്ടും
കൊണ്ടിരിപ്പാൻ ഞങ്ങളുടെ കൎത്താവായ യേശു ക്രിസ്തുവിനെ കൊ
ണ്ടു കരുണ ചെയ്തു രക്ഷിക്കേണമേ. ആമെൻ. W.

B.

വിശേഷപ്രാത്ഥനകൾ.

൧.

ദൈവവരാജ്യം വ്യാപിപ്പാൻ വേണ്ടി.

കനിവുള്ള ദൈവമേ, നീ സകല മനുഷ്യരെയും സൃഷ്ടിച്ചവനും,
സൃഷ്ടികളിൽ ഒന്നിനെ എങ്കിലും ദ്വേഷിക്കാത്തവനും ആകുന്നതല്ലാ
തെ, പാപിയുടെ മരണത്തിൽ അല്ല, അവൻ മനന്തിരിഞ്ഞു ജീവി
ക്കയിൽ അത്രേ പ്രസാദിക്കുന്നവനല്ലൊ ആകുന്നു. എല്ലാ യഹൂദ
ന്മാരോടും മുസല്മാനരോടും അവിശ്വാസികളോടും ദുൎമ്മതക്കാരോടും
കൃപ ചെയ്തു, സകല അറിയായ്മ, ഹൃദയകാഠിന്യം, തിരുവചനത്തിൻ
ഉപേക്ഷ മുതലായ പിശാചിൻ കെട്ടുകളെ അഴിച്ചു വിടുവിക്കേണ
മേ, കരുണയുള്ള ദൈവമേ, അവരെ നിന്റെ തൊഴുത്തിലേക്കു
കൂട്ടി നടത്തി, സത്യമായുള്ള ഇസ്രയേലിൽ ശേഷിച്ചവരോടും ചേൎത്തു
ഒരിടയനു കീഴിൽ ഒരു കൂട്ടമാക്കി രക്ഷിക്കേണമേ. ആ ഇടയനൊ
നിന്നോടും പരിശുദ്ധാത്മാവിനോടും ഒന്നിച്ചു ഏകദൈവമായി എ
ന്നെന്നേക്കും ജീവിച്ചു വാഴുന്ന ഞങ്ങളുടെ കൎത്താവായ യേശു ക്രി
സ്തുവത്രെ; ആയവനു എന്നും സ്തോത്രവും ബഹുമാനവും ഭവിപ്പൂ
താക. ആമെൻ. C. P.

അല്ലെങ്കിൽ.

ഞങ്ങളുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ പിതാവായുള്ളോ
വേ, നിന്റെ പുത്രനിൽ തന്നെ നിന്റെ മക്കൾ ആകുവാനും, അ
വനിൽ ജീവനും വഴിച്ചലും ഉണ്ടാവാനും ഞങ്ങൾക്കു അധികാരം [ 53 ] തന്നതു കൊണ്ടു നിനക്കു സ്തോത്രം, എല്ലാ ബുദ്ധിയെയും കടക്കുന്ന
നിന്റെ സമാധാനം നിന്റെ പ്രിയ പുത്രന്റെ സഭയിൽനിന്നു സ
ൎവ്വ ലോകത്തിലും പുറപ്പെട്ടു പരപ്പൂതാക. അനേക ജാതികൾ്ക്കു ഇ
ന്നേവരെയും നിന്റെ കൃപാപ്രകാശം ഉദിച്ചിട്ടില്ല. അതുകൊണ്ടു
നീ കരുണ ചെയ്തു, തിരുവചനത്തെ എങ്ങും അറിയിപ്പാൻ ആള
യച്ചു, ഞങ്ങളെയും ആ വേലെക്കായി ഉത്സാഹിപ്പിച്ചു. നിത്യ പക്ഷ
വാദത്താലും ഔദാൎയ്യത്തോടെ വിരഞ്ഞു കൊടുക്കുന്നതിനാലും, അ
തിൽ കൂട്ടാളികൾ ആക്കി തീൎത്തു. നന്നിയുടെ ബലികളെ കഴിപ്പിക്കേ
ണമേ. നിന്റെ രക്ഷയുടെ ദൂതന്മാൎക്കു തുണ നിന്നു, അവരുടെ ശു
ശ്രൂഷയാൽ തിരുരാജ്യത്തിന്റെ അതിരുകളെ വിസ്താരമാക്കി, തിരു
നാമത്തിന്റെ അറിവിനെയും ആരാധനയെയും വേരൂന്നുമാറാക്കു
ക. നിന്റെ വേലക്കാരെ എല്ലാം കൊണ്ടും വിശുദ്ധീകരിച്ചു, നി
ന്റെ ബഹുമാനത്തിന്നു തക്ക പാത്രങ്ങളാക്കി തീൎക്കയാവു. അജ്ഞാ
നത്തിൽ മുങ്ങിയ വംശങ്ങൾ അവരെ സന്തോഷത്തോടും കൈ
ക്കൊണ്ടു, ചെവി കൊടുക്കേണ്ടതിന്നു മുമ്പിൽ കൂട്ടി വഴി ഒരുക്കേണമേ.
തിരുവചനത്തിന്നു പലേടത്തും വാതിൽ തുറന്നു, നീ അതിനെ അ
യച്ചിരിക്കുന്ന കാൎയ്യത്തെ സഫലമാക്കുകേ വേണ്ടു. എല്ലാ സഭകളി
ലും വിശ്വാസം, സ്നേഹം, ജ്ഞാനം, ശക്തി മുതലായ വരങ്ങളെ വ
ൎദ്ധിപ്പിച്ചു, തിരുനാമത്തിന്നു ഉദയം മുതൽ അസ്തമയം വരെ മഹ
ത്വം ഉണ്ടാവാനും, എല്ലാ നാവും: യേശു ക്രിസ്തു കൎത്താവു എ
ന്നു നിന്റെ തേജസ്സിന്നായി ഏറ്റു പറവാനും, കോപ്പു കൂട്ടി എ
ന്നേക്കും രക്ഷിക്കേണമേ. ആമെൻ, W.

൨.

രാജ്യാധികാരികൾക്കു വേണ്ടി.

സൎവ്വശക്തിയുള്ള നിത്യ ദൈവമേ, രാജാക്കൾ അധികാരികൾ
മുതലായ മഹാന്മാരുടെ ഹൃദയങ്ങൾ തിരുകൈയിൽ തന്നെ ഉണ്ടെ
ന്നും, നീ അവറ്റെ നീൎത്തോടുകളെ പോലെ തിരിച്ചു നടത്തുന്നു
എന്നും, നിന്റെ വചനത്താൽ അറിഞ്ഞിരിക്കകൊണ്ടു, ഞങ്ങൾ
താഴ്മയോടെ യാചിക്കുന്നിതു: നിന്റെ ദാസിയായ ഞങ്ങളുടെ രാ

6 [ 54 ] ജ്ഞിയുടെ ഹൃദയത്തെയും എല്ലാ നാടുവാഴികളുടെയും അധികാര
സ്ഥരുടെയും ഹൃദയങ്ങളെയും നീ കൈക്കലാക്കി, അവരുടെ സകല
വിചാരങ്ങളെയും വാക്കു ക്രിയകളെയും നടത്തി, എല്ലാറ്റിലും നി
ന്റെ ബഹുമാനവും കീൎത്തിയും അന്വേഷിപ്പാറാക്കി, അവരുടെ വി
ചാരണയിൽ ഭരമേല്പിച്ച നിന്റെ ജനം എല്ലാ ഭക്തിയോടും സാ
വധാനവും സ്വസ്ഥതയും ഉള്ള ജീവനം കഴിപ്പാൻ സംഗതി വരു
ത്തേണമേ, അവൎക്കും സ്വൎഗ്ഗത്തിൽ യജമാനൻ ഉണ്ടെന്നും, കണക്കു
ബോധിപ്പിക്കേണ്ടുന്ന മഹാദിവസം ഉണ്ടെന്നും ബോധം വരുത്തി,
തങ്ങളുടെ ആത്മാക്കളെ നീ നിയമിച്ച വഴിയിൽ രക്ഷിക്കേണ്ടതിന്നു
കൃപ നല്കേണമേ. കനിവുള്ള പിതാവേ, ഞങ്ങളുടെ കൎത്താവായ യേ
ശു ക്രിസ്തുവിനെ നോക്കി, ഞങ്ങളെ കേൾ്ക്കേണമേ. ആമെൻ. C. P.

൩.

ഫലധാന്യാദികൾക്കു വേണ്ടി.

സൎവ്വശക്തിയുള്ള ദൈവമേ, കനിവുള്ള പിതാവേ, നിന്റെ ദി
വ്യ ശക്തിയാലേ സകലവും സൃഷ്ടിച്ചു, ജീവനുള്ള എല്ലാറ്റിനെയും
പ്രസാദത്താൽ തൃപ്തിയാക്കുന്നവനാകയാൽ, ഇങ്ങെ നിലം പറമ്പു
കളിലും നിന്റെ അനുഗ്രഹത്തെ കല്പിച്ചു (വിതെക്കു, കൊയ്ത്തിന്നു)
നല്ല സമയവും (വേണ്ടുന്നമഴയും) ഫലപുഷ്ടിയും തന്നു, മനുഷ്യ
ന്റെ സംരക്ഷണത്തിന്നായുള്ള നിന്റെ സകല ദാനങ്ങളെയും ക
രുണയാലെ നല്കി കാത്തു സഫലമാക്കി തീൎക്കേണമേ. എങ്ങിനെ
എങ്കിലും നിന്റെ വചനത്തെ ഞങ്ങളുടെ ഹൃദയങ്ങളിൽ നട്ടു, ഞ
ങ്ങളെ നിത്യജീവനായി നീതിയുടെ ഫലങ്ങളെ വേണ്ടുവോളം വി
ളയിപ്പിക്കേണമേ. നിന്റെ സമ്മാനങ്ങൾ ഒക്കയും ഞങ്ങൾ നന്നി
യുള്ള മനസ്സോടെ കൈക്കൊണ്ടു അനുഭവിക്കേണ്ടതിന്നു, ഞങ്ങളുടെ
കൎത്താവായ യേശു ക്രിസ്തുമൂലം ഞങ്ങളുടെ ഹൃദയങ്ങളെ നിനക്കു
തന്നെ ഒരുക്കി രക്ഷിക്കേണമേ. ആമെൻ. W. [ 55 ] ൪.

സങ്കടത്തിങ്കൽ ഉദ്ധാരണത്തിനു വേണ്ടി

ഞങ്ങളുടെ ദൈവവും പിതാവുമാകുന്ന കൎത്താവേ, അഗാധങ്ങ
ളിൽനിന്നു ഞങ്ങൾ നിന്നോടു നിലവിളിക്കുന്നു. ഞങ്ങളുടെ ശബ്ദം
കേട്ടു, ഞങ്ങളുടെ യാചനാവിളികൾക്കായി ചെവി ചാച്ചു, ഈ അ
കപ്പെടുന്ന ക്ലേശങ്ങളിൽ കനിഞ്ഞു നോക്കേണമേ. കൎത്താവേ, നീ
അകൃത്യങ്ങളെ സൂക്ഷിച്ചു നോക്കി കണക്കിട്ടാൽ, തിരുമുമ്പിൽ നില
നില്ക്കുന്നവൻ ആർ? എങ്കിലും നിങ്കൽ ഞങ്ങൾ ആശ്രയിക്കുന്നു, കൃ
പയും മോചനവും നിന്നോടു സമൃദ്ധിയായിട്ടുണ്ടു, എന്നിട്ടു കരു
ണ ചെയ്തു കൊണ്ടു ഇപ്പോൾ നീ ഞങ്ങളെ സന്ദൎശ്ശിച്ചു. അകപ്പെ
ടുത്തിയ സങ്കടത്തെ ശമിപ്പിച്ചു, അധികമുള്ള ക്ലേശങ്ങൾ പറ്റാത
വണ്ണം പരിപാലിക്കേണമേ. ഞെരുക്കത്തിലുള്ളവരെ താങ്ങി ആദ
രിച്ചു വിടുവിക്കേണമേ. ഈ സകല കഷ്ട ദുഃഖങ്ങളാലും ഞങ്ങളു
ടെ ഹൃദയങ്ങളെ വലിച്ചു നിന്നോട്ടു തന്നെ അടുപ്പിക്കേണമേ. ഇ
പ്പോൾ കണ്ണീരോടെ വിതെക്കുന്നവർ പിന്നെതിൽ നിത്യ സന്തോ
ഷത്തോടെ കൊയ്യുമാറാകേ വേണ്ടു. യേശു ക്രിസ്തുനിമിത്തം ഞ
ങ്ങളെ ചെവിക്കൊണ്ടു ഉത്തരം അരുളിച്ചെയ്യേണമേ. ആമെൻ. W.

൫.

പടക്കാലത്തിൽ.

സൎവ്വശക്തിയുള്ള ദൈവമേ, സകല രാജാക്കളെയും ഭരിക്കുന്ന
രാജാവും, എല്ലാ കാൎയ്യങ്ങളെയും നടത്തുന്ന ആദികാരണനുമായു
ള്ളോവേ, നിന്റെ ശക്തിയോടു എതിൎക്കുന്ന സൃഷ്ടി ഒന്നും ഇല്ല; പാ
പികളെ ശിക്ഷിപ്പാനും, അനുതാപമുള്ളവരെ കനിഞ്ഞുകൊൾ്വാ
നും ഏകസമൎത്ഥൻ നീ തന്നെ. ഞങ്ങളെ ശത്രുക്കളുടെ കൈയിൽ
നിന്നു രക്ഷിപ്പാൻ കടാക്ഷിക്കേണമേ. അവരുടെ വമ്പിനെ താ
ഴ്ത്തി, ദ്വേഷത്തെ ശമിപ്പിച്ചു, ഉപായങ്ങളെ പഴുതിലാക്കേണമേ. നി
ന്റെ തുണയാൽ സകല ആപത്തും അകറ്റി, ഞങ്ങളെ പരിപാലി
ച്ചു ജയം നല്കുന്ന നിന്നെ എന്നും സ്തുതിപ്പാറാക്കേണമേ. നിന്റെ
ഏകജാതനും, ഞങ്ങളുടെ കൎത്താവുമാകുന്ന യേശു ക്രിസ്തുവിന്റെ
പുണ്യം നിമിത്തമേ ഞങ്ങളെ കേട്ടരുളേണമേ. ആമെൻ. C. P.

6* [ 56 ] ൬.

മഹാവ്യാധിയിൽ.

സൎവ്വശക്തിയുള്ള ദൈവമേ, പണ്ടു നിന്റെ ജനം മോശ അഹ
രോന്മാരുടെ നേരെ മത്സരിച്ച സമയം നീ രോഗം അയച്ചു ശിക്ഷി
ച്ചതല്ലാതെ, ദാവിദ്രാജാവിന്റെ കാലത്തിൽ വല്ലാത്ത വ്യാധി കൊ
ണ്ടു ദണ്ഡിപ്പിച്ചു എഴുപതുനായിരം ആളുകളെ സംഹരിച്ചു നീക്കി,
ശേഷമുള്ളവരെ ദയ കാണിച്ചു രക്ഷിച്ച പ്രകാരം എല്ലാം ഞങ്ങൾ
കേട്ടിരിക്കുന്നു. അരിഷ്ട പാപികളായ ഞങ്ങളിൽ ഇപ്പോൾ വന്ന
മഹാ വ്യാധിയും കൊടിയ ചാക്കും നോക്കി വിചാരിച്ചു, ഞങ്ങളുടെ
പാപങ്ങളെയും അതിക്രമങ്ങളെയുമല്ല, നിന്റെ സ്വന്ത കരുണ
യും ദയയും ഓൎത്തു ഞങ്ങളിൽ കനിഞ്ഞിരിക്കേണമേ. പണ്ടു നീ
പരിഹാരബലിയെ അംഗീകരിച്ചു, സംഹാരം നടത്തുന്ന ദൂതനെ
വിലക്കി, ദണ്ഡത്തെ നിറുത്തിയ പ്രകാരം തന്നെ ഞങ്ങളുടെ കൎത്താ
വായ യേശു ക്രിസ്തുവിനെ നോക്കി, ഈ ബാധയെയും മഹാരോഗ
ത്തെയും നീക്കി പ്രസാദിച്ചരുളേണമേ. ആമെൻ. C. P.

൭.

രോഗിക്കുവേണ്ടി.

കനിവേറിയ ദൈവമേ: അന്യോന്യം പകൎന്നു പ്രാൎത്ഥിപ്പിൻ എ
ന്നു തിരുവചനത്തിൽ കല്പിച്ചിരിക്കയാൽ, ഞങ്ങളുടെ സഭയിലുള്ള
ഈ വ്യാധിക്കാരനു-(ക്കാരത്തിക്കു) വേണ്ടി നിന്നോടു യാചിപ്പാൻ തു
നിയുന്നു. നീ ദയയോടെ വിചാരിക്കുന്ന അപ്പൻ എന്നും, യേശു ക്രി
സ്തുവിങ്കൽ ആരെ എങ്കിലും കൈക്കൊണ്ടു രക്ഷിക്കുന്നവൻ എന്നും
കാണിച്ചു, അവനെ (ളെ) ആശ്വസിപ്പിച്ചു താങ്ങി ക്ഷമയോടും
സൌമ്യതയോടും തന്റെ കഷ്ടങ്ങളെ സഹിപ്പാൻ ബലപ്പെടുത്തേ
ണമേ. തിരുവാഗ്ദത്തങ്ങളുടെ ശബ്ദം കൊണ്ടു ആ വലഞ്ഞു പോയ
ദേഹിയെ തണുപ്പിച്ചു പോററി, സങ്കടത്തിൽ ഉള്ള മക്കളോടു നീ വാ
ത്സല്യമുള്ള അപ്പൻ എന്നും, തല്കാലത്തു സഹായിച്ചുദ്ധരിക്കുന്നവൻ
എന്നും, സ്വന്ത പുത്രരിൽ ഒട്ടൊഴിയാതെ സകലവും നന്നാക്കുന്ന
വൻ എന്നും കാണിച്ചു, നിന്റെ സമാധാനം നിറെച്ചുകൊടുക്കേ
ണമേ. ആമെൻ. W. [ 57 ] ൮.

ഉദ്ധരിച്ചതിന്നു സ്തോത്രം.

ഞങ്ങളുടെ ദൈവമായ യഹോവേ, മനുഷ്യപുത്രർ നിന്റെ
ചിറകുകളുടെ നിഴലിൽ ആശ്രയിച്ചു കൊള്ളുന്നതിനാൽ, നിൻ ദയ
എത്ര വിലയേറിയതു! നീ വലുതായ ഭയത്തെ ഞങ്ങളിൽ വരുത്തി
പീഡിപ്പിച്ചു. ഞങ്ങൾക്കു പിണഞ്ഞ മഹാകഷ്ടങ്ങളിൽ നീ ത
ന്നെ ഞങ്ങൾ്ക്കു തുണ നില്ക്കുന്നില്ല എങ്കിൽ, ഞങ്ങൾ തീൎന്നു പോകു
മല്ലൊ. യഹോവേ, ബഹുമാനവും സ്തോത്രവും നിനക്കു പറ്റുന്നു.
നിന്റെ പലിശ ഞങ്ങളെ മൂടി, നിന്റെ കൈയൂക്കു താങ്ങി രക്ഷിച്ചി
രിക്കുന്നു. സ്വൎഗ്ഗഭൂമികളെയും ഉണ്ടാക്കിയ യഹോവാനാമത്തിൽ
അത്രെ. ഞങ്ങളുടെ ശരണം. ഏകനായി അതിശയങ്ങളെ ചെയ്യു
ന്ന ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവനാക. നിന്റെ പരിശുദ്ധ
നാമത്തിന്നു എന്നും സ്തോത്രം ഭവിപ്പൂതാക ആമെൻ. W. U.

C.

പ്രാൎത്ഥനെക്കു കൂടി വരുമ്പോൾ.

൧.

സാധാരണ പ്രാൎത്ഥന.

ഉപദേഷ്ടാവു.

കൎത്താവേ, കനിഞ്ഞു കൊള്ളേണമേ;
ക്രിസ്തുവേ കനിഞ്ഞു കൊള്ളേണമേ;
കൎത്താവേ, കനിഞ്ഞു കൊള്ളേണമേ;
സ്വൎഗ്ഗസ്ഥപിതാവായ യഹോവാദൈവമേ;
ലോകരക്ഷിതാവെന്ന പുത്രനായ യഹോവാദൈവമേ;
പരിശുദ്ധാത്മാവായ യഹോവാദൈവമേ
ഞങ്ങളെ കനിഞ്ഞു കൊള്ളേണമേ;
കരുണ ഉണ്ടായി രക്ഷിക്കേണമേ; [ 58 ] സഭ.

പ്രിയ ദൈവമായ കൎത്താവേ, കരുണ ഉണ്ടായി ഞങ്ങൾക്കു
തുണെക്കേണമേ.

ഉപദേഷ്ടാവു.

സകല പാപത്തിൽനിന്നും
എല്ലാ ബുദ്ധിമയക്കത്തിൽനിന്നും
എല്ലാ തിന്മയിൽനിന്നും

സഭ.

പ്രിയ ദൈവമായ യഹോവേ, ഞങ്ങളെ കാക്കേണമേ

ഉപദേഷ്ടാവു.

പിശാചിന്റെ ചതികൌശലത്തിൽനിന്നും,
ക്ഷണത്തിൽ തട്ടുന്ന ദുൎമ്മരണത്തിൽനിന്നും,
മഹാരോഗക്ഷാമങ്ങളിൽനിന്നും,
യുദ്ധഹിംസകളിൽനിന്നും,
കലഹമത്സരങ്ങളിൽനിന്നും,
ചാഴി പുഴ ഇടികളിൽനിന്നും,
തീപ്പേടി പെരുവെള്ളത്തിൽനിന്നും,

സഭ.

പ്രിയ ദൈവമായ യഹോവേ, ഞങ്ങളെ കാക്കേണമേ.

ഉപദേഷ്ടാവു.

നിന്റെ പുണ്യത്തിൻ ഉപേക്ഷയിൽനിന്നും,
സകല സ്വന്ത പ്രീതിയിൽനിന്നും,
പാപത്തിൻ വഞ്ചനയിൽനിന്നും,
നിത്യമരണത്തിൽനിന്നും,

സഭ.

പ്രിയ ദൈവമായ യഹോവേ, ഞങ്ങളെ കാക്കേണമേ.

ഉപദേഷ്ടാവു.

നിന്റെ ദാസരൂപദാരിദ്ര്യങ്ങളാലും,
നിൻ ബലഹീനതാവേദനകളാലും, [ 59 ] നിന്റെ സകല പരീക്ഷകളാലും,
നിൻ അത്യാസന്നത്തിലെ രക്തസ്വേദത്താലും,
നിന്റെ ചങ്ങല പരിഹാസ തല്ലുകളാലും,
നിന്റെ കുരിശു കഷ്ടങ്ങളാലും,
നിൻ വിലയേറിയ മരണത്താലും,
തേജസ്സുള്ള ഉയിൎപ്പാരോഹണങ്ങളാലും,
പരിശുദ്ധാത്മാവിന്റെ വരവിനാലും,
ഞങ്ങളുടെ മരണനേരത്തിലും,
അവസാന ന്യായവിധിയിലും,

സഭ.

പ്രിയ ദൈവമായ യഹോവേ, ഞങ്ങൾ്ക്കു തുണെക്കേണമേ.
ഞങ്ങളെ ചെവിക്കൊൾകേ വേണ്ടു എന്നു അരിഷ്ട പാപികളാ
യ ഞങ്ങൾ യാചിക്കുന്നു.

ഉപദേഷ്ടാവു.

പ്രിയ കൎത്താവും ദൈവമായുള്ളോവേ,
നിന്തിരുസഭയെ നടത്തി ഭരിക്കയും,
നിൻ നാമം എടുത്തവൎക്കു ഏവൎക്കും
തിരുകുരിശിന്റെ രഹസ്യം വെളിപ്പെടുത്തുകയും,
എല്ലാ ദൈവമക്കളെയും ഓർ ആത്മാവിൽ യോജിപ്പിക്കയും,
തിരുസഭയുടെ ശുശ്രൂഷക്കാരായ ഇടയന്മാരെ ഒക്കയും
സൌഖ്യവചനത്തിലും വിശുദ്ധനടപ്പിലും കാത്തു രക്ഷിക്കയും,
എല്ലാ മതഭേദങ്ങളെയും ഇടൎച്ചകളെയും വിലക്കയും,
തെറ്റി ഉഴന്നവരെ തിരിച്ചു വരുത്തുകയും,
സാത്താനെ ഞങ്ങളുടെ കാല്ക്കീഴെ ചതെക്കയും,
വിശ്വസ്ത വേലക്കാരെ നിൻ കൊയ്ത്തിൽ അയക്കയും,
വചനത്തോടു നിന്റെ ആത്മാവും ശക്തിയും കൂട്ടുകയും,
ഇടിഞ്ഞു ചതഞ്ഞവരെ എല്ലാം താങ്ങി തണുപ്പിക്കയും,

സഭ.

പ്രിയ കൎത്താവും ദൈവവും ആയുള്ളോവേ, ഞങ്ങളെ ചെവി
ക്കൊൾ്കയും ചെയ്ക. [ 60 ] ഉപദേഷ്ടാവു.

സകല ജാതികൾ്ക്കും പ്രകാശവും ആശ്വാസവും ആയുള്ളോവേ,
കരമേലും കടലിലും ഉള്ള നിന്റെ വേലക്കാരെ സൂക്ഷിക്ക,
അവരുടെ സാക്ഷ്യവാക്കിന്മേൽ ആത്മാവും അഗ്നിയും ഇറക്കുക
ജാതികളിൽനിന്നു നിനക്കായി ചേൎത്തവരെ പാലിക്ക,
ജാതികളിൽ ശേഷിച്ചവരെയും സന്ദൎശ്ശിക്ക,
നിൻ ജനമായ ഇസ്രയേലെ അന്ധതയിൽനിന്നു വിടുവിക്ക,
ഇഷ്മയേലും നിന്റെ മുമ്പാകെ ജീവിച്ചിരിപ്പൂതാക.

സഭ.

പ്രിയ കൎത്താവും ദൈവവും ആയുള്ളോവേ, ഞങ്ങളെ ചെവി
ക്കൊള്ളേണമേ.

ഉപദേഷ്ടാവു.

സകല രാജാക്കന്മാൎക്കും സന്ധിയും ഐക്യതയും നല്കുക,
ഞങ്ങളുടെ രാജ്ഞിയെയും രാജകുഡുംബത്തെയും മന്ത്രിഭൃത്യരെ
യും നടത്തി പരിപാലിക്ക.
ഞങ്ങളുടെ ദേശവും ഊരും നാടും
സഭകളും പാഠശാലകളും എല്ലാം
വിവാഹവും പുത്രസമ്പത്തും
ഒക്കെ അനുഗ്രഹിച്ചു കൊള്ളേണമേ.

സഭ.

പ്രിയകൎത്താവും ദൈവവും ആയുള്ളോവേ, ഞങ്ങളെ ചെവി
കൊള്ളേണമേ.

ഉപദേഷ്ടാവു.

സങ്കടഞെരുക്കങ്ങളിലുള്ളവൎക്കെല്ലാം
നിന്റെ സഹായത്തോടെ വിളങ്ങി വന്നു.
ഗൎഭിണികൾക്കും മുലകുടിപ്പിക്കുന്നവൎക്കും,
ശുഭഫലവും തഴെപ്പും ഏകുക, [ 61 ] ശിശുക്കളെയും രോഗികളെയും പോററുക,
ബലഹീനരെയും വയസ്സന്മാരെയും താങ്ങുക,
കുറ്റമില്ലാതെ തടവിലായവരെ വിടുവിക്ക,
സകല വിധവമാരെയും അനാഥരെയും
എളിയവരെയും അഗതികളെയും
പാലിച്ചു സംരക്ഷണം ചെയ്ക.
യാത്രക്കാൎക്കും അപകടം ഒഴിപ്പിച്ചു
എല്ലാ മനുഷ്യരിലും കനിഞ്ഞു കൊണ്ടു,

സഭ.

പ്രിയ കൎത്താവും ദൈവവും ആയുള്ളോവേ, ഞങ്ങളെ ചെവി
ക്കൊള്ളേണമേ.

ഉപദേഷ്ടാവു.

ഞങ്ങളെ ദ്വേഷിച്ചു നാണം കെടുത്തു ഹിംസിക്കുന്നവൎക്കു
പാപം ക്ഷമിച്ചും മനം തിരിച്ചും കൊടുത്തു,
നിലത്തിൻ അനുഭവം കല്പിച്ചു രക്ഷിച്ചു,
ഞങ്ങളുടെ കൈത്തൊഴിൽ എല്ലാം സഫലമാക്കി
കരുണയാലെ ഞങ്ങളെ ചെവിക്കൊള്ളേണമേ.

സഭ.

പ്രിയ കൎത്താവും ദൈവവും ആയുള്ളോവേ, ദൈവപുത്രനായ
യേശു ക്രിസ്തുവേ, ഞങ്ങളോടു കരുണ ചെയ്യേണമേ.

ഉപദേഷ്ടാവു.

ലോകത്തിൻ പാപത്തെ ചുമന്നെടുക്കുന്ന ദൈവത്തിൻ കു
ഞ്ഞാടേ, ഞങ്ങളോടു കരുണ ചെയ്യേണമേ.
ലോകത്തിൻ പാപത്തെ ചുമന്നെടുക്കുന്ന ദൈവത്തിൻ കു
ഞ്ഞാടേ, നിത്യ സമാധാനം ഞങ്ങൾക്കു ഏകേണമേ.

7 [ 62 ] ക്രിസ്തുവേ, ഞങ്ങളെ കേട്ടരുളേണമേ,
കൎത്താവേ കരുണ ഉണ്ടാകേണമേ,
ക്രിസ്തുവേ, ഞങ്ങളെ കേട്ടരുളേണമേ,
കൎത്താവേ, ഞങ്ങളോടു കരുണ ചെയ്യേണമേ.

സഭ.

സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശു
ദ്ധീകരിക്കപ്പെടേണമേ, നിന്റെ രാജ്യം വരേണമേ, നിന്റെ ഇഷ്ടം
സ്വൎഗ്ഗത്തിലേ പോലെ ഭൂമിയിലും നടക്കേണമേ, ഞങ്ങൾക്കു വേ
ണ്ടുന്ന അപ്പം ഇന്നു തരേണമേ, ഞങ്ങളുടെ കടക്കാൎക്കു ഞങ്ങളും വി
ടുന്നതു പോലെ ഞങ്ങളുടെ കടങ്ങളെ വിട്ടു തരേണമേ, ഞങ്ങളെ
പരീക്ഷയിൽ കടത്താതെ, ദോഷത്തിൽനിന്നു ഞങ്ങളെ ഉദ്ധരിക്കേ
ണമേ. രാജ്യവും ശക്തിയും തേജസ്സും എന്നേക്കും നിണക്കല്ലോ
ആകുന്നു. ആമെൻ.

ഉപദേഷ്ടാവു.

സൎവ്വശക്തിയുള്ള ദൈവമേ, ഈ സമയത്തു ഞങ്ങൾ ഏകമന
സ്സോടേ നിന്നോടു അപേക്ഷിപ്പാൻ നീ കൃപ തന്നിരിക്കുന്നു. രണ്ടു
മൂന്നു പേർ നിന്റെ നാമത്തിലേക്കു ഒരുമിച്ചു കൂടുന്ന ഏതു സ്ഥല
ത്തും യാചിച്ച പ്രകാരം തരുവാൻ വാഗ്ദത്തം ചെയ്തിരിക്കുന്നുവ
ല്ലൊ. ഇന്നും കൎത്താവേ, അടിയങ്ങളുടെ ആഗ്രഹങ്ങളെയും അപേ
ക്ഷകളെയും ഞങ്ങൾക്കു നന്നാകുംവണ്ണം നിവൃത്തി വരുത്തി, ഇ
ഹലോകത്തിൽ നിന്റെ സത്യജ്ഞാനവും പരലോകത്തിൽ നിത്യ
ജീവനും തരേണമേ. ആമെൻ.

നമ്മുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ കരുണയും, ദൈവ
ത്തിൻ സ്നേഹവും, പരിശുദ്ധാത്മാവിൻ കൂട്ടായ്മയും നാം എല്ലാവ
രോടും കൂടെ ഇരിപ്പൂതാക ആമെൻ. W. Ub. [ 63 ] ൨.

അല്ലെങ്കിൽ.

കൎത്താവും ദൈവവുമായുള്ള യഹോവേ, കനിഞ്ഞും മനസ്സലി
ഞ്ഞും ഇരിക്കുന്നവനേ, ദീൎഘക്ഷമയുള്ളവനും കരുണയിൽ സമ്പ
ന്നനും, ഭക്തന്മാരിൽ ആയിരത്തോളം കരുണ സൂക്ഷിച്ചും, അകൃത്യ
ദ്രോഹപാപങ്ങളെ പൊറുത്തും കൊള്ളുന്നവനുമായോനേ, നീ ആ
രെയും കുറ്റമില്ലാതാക്കി വെക്കുന്നവനല്ല, അന്യദൈവഭക്തിയെ സ
ഹിക്കാത്ത ഉഗ്രദൈവമത്രെ; ഭയത്തോടും ആശ്രയത്തോടും ഞങ്ങൾ
തിരുമുമ്പിൽ വരുന്നു. ശരീരാത്മാക്കൾക്കും സമൃദ്ധിയായി തന്ന സക
ല അനുഗ്രഹങ്ങൾക്കും, ഓരോ സങ്കടത്തിൽ ഉണ്ടായ ആശ്വാസ
ങ്ങൾക്കും ശിക്ഷാഫലങ്ങൾക്കും ഞങ്ങൾ സ്തോത്രവും ഉപചാരവും
ചൊല്ലുന്നു. അയ്യോ കൎത്താവേ, നീ ചെയ്തുവന്ന എല്ലാ കരുണകൾ
ക്കും ദിവസമ്പ്രതി കാട്ടുന്ന വിശ്വസ്തതെക്കും ഞങ്ങൾ എത്രയും അ
പാത്രം. ഞങ്ങൾ തീൎന്നുപോകാതിരിക്കുന്നതു നിന്റെ കരുണകൾ
കൊണ്ടാകുന്നു; ഇന്നും നിന്റെ കനിവു മുടിയാതെ, രാവിലെ രാവി
ലെ പുതുതായും, വിശ്വസ്തത വലുതായും ഇരിക്കുന്നു. ഞങ്ങൾ പല
പ്രകാരത്തിൽ മനന്തിരിയാതെയും, തെററുകളെ മാറ്റാതെയും, നി
നക്കു അറിയുംപ്രകാരം പാപങ്ങളെ അധികമാക്കി, നിന്റെ കോപ
ത്തിന്നു ഹേതുവരുത്തുന്നു എങ്കിലും, നീ ഓരപ്പനേക്കാളും അധികം
പൊറുത്തും കനിഞ്ഞും കൊണ്ടിരിക്കുന്നു. ഫലം തരാത്ത വൃക്ഷത്തി
ന്റെ ചുവട്ടിൽ നിന്റെ കോടാലി ഇരിക്കുന്നു എങ്കിലും, യേശുക്രിസ്തു
വിന്റെ പക്ഷവാദം നീ കുറിക്കൊണ്ടു, ഞങ്ങളെ ഇതുവരെയും ചെ
ത്തികളയാതെ നിറുത്തി, പക്ഷെ നിന്റെ ദയയും ദീൎഘക്ഷാന്തിയും
ഞങ്ങളെ മാനസാന്തരത്തിലേക്കു നടത്തുമൊ, മാറ്റം വന്ന ഹൃദയ
ത്തിന്നു തക്ക ഫലങ്ങളെ ഞങ്ങളുടെ നടപ്പിൽ കാണുമൊ എന്നു
വെച്ചത്രേ.

അതുകൊണ്ടു സ്വൎഗ്ഗസ്ഥനായ പ്രിയ പിതാവേ, ഞങ്ങളെ ഈ
വലിയ ഉപകാരം വേണ്ടുംവണ്ണം അറിയുമാറാക്കുക; നിന്റെ കരു
ണാസമൃദ്ധിയെ ഞങ്ങൾ ചവിട്ടിക്കളയാതെയും, നിന്റെ അനുഗ്ര
ഹങ്ങൾക്കു അപാത്രമായ്പോകാതെയും, നിന്റെ കരുണയിൽ ഊന്നി

7* [ 64 ] ക്കൊണ്ടു സത്യവിശ്വാസത്താൽ ശുദ്ധമനസ്സാക്ഷിയോടും, ശുദ്ധീകര
ണത്തിങ്കൽ നിത്യ ഉത്സാഹത്തോടും അവസാനംവരെ നില്ക്കാകേണ
മേ. അതിന്നായി ഞങ്ങൾ എല്ലാവരിലും സത്യമാനസാന്തരം ഉണ്ടാ
ക്കി, ഹൃദയത്തെയും ഭാവവിചാരങ്ങളെയും മാറ്റി, ഞങ്ങൾ ആരും മ
നഃപൂൎവ്വമായി പാപം ചെയ്യാതെയും, നിന്നെ ദുഃഖിപ്പിക്കാതെയും ഇ
രുന്നു. പരിശുദ്ധ ദൈവമേ, നിനക്കു ഹിതമല്ലാത്തതു എല്ലാം തള്ളി
ക്കളഞ്ഞു, നിന്നോടു നിരപ്പും സമാധാനവും ഉണ്ടു എന്നുള്ള സാ
ക്ഷ്യത്തെ ഞങ്ങളുടെ ഉള്ളിൽ പ്രാപിച്ചു കാക്കുമാറാവാൻ വിടാതെ
പ്രവൃത്തിച്ചു പോരേണമേ. അതുകൊണ്ടു സൎവ്വശക്തിയുള്ള ദൈവ
മേ, നിന്റെ കൃപയും, അതിനാൽ ഫലിക്കുന്ന അനുഗ്രഹങ്ങളും മ
ങ്ങി മറഞ്ഞു പോവാനുള്ള ഇടൎച്ചകളെ ഒക്കയും തടുത്തു നിറുത്തേ
ണമേ.

വിശേഷിച്ചു സകല നാടുവാഴ്ചയെയും പ്രത്യേകമായി ഞങ്ങളു
ടെ രാജ്ഞിയെയും രാജവംശത്തെയും അനുഗ്രഹിക്ക; സഭകളിൽ
എങ്ങും സത്യവചനത്തെ നന്നായി ശുശ്രൂഷിക്കുന്നവരെ ഉദിപ്പിച്ചു
പാൎപ്പിക്ക, അവരെ നിന്റെ ഹൃദയപ്രകാരമുള്ള ഇടയരാക്കി തീൎക്ക,
നിന്റെ സമാധാനത്തിൻ സുവിശേഷത്തെ അവരെക്കൊണ്ടു ദിവ്യ
ശുദ്ധിയിലും ശക്തിയിലും അറിയിപ്പിക്ക. എഴുത്തുപള്ളികളിലും വീ
ടുകൾതോറും ബാലന്മാരെ വളൎത്തി പഠിപ്പിക്കുന്നതിനെ അനുഗ്ര
ഹിക്ക; ആ ഘനമുള്ള വേലയിൽ അദ്ധ്വാനിക്കുന്നവൎക്കു ജ്ഞാനവും
വിശ്വസ്തതയും ക്ഷാന്തിയും നല്കുക; ലോകത്തിൽ നിറയുന്ന ഇട
ൎച്ചകളാലും ദുൎമ്മാൎഗ്ഗങ്ങളാലും വയസ്സുകുറഞ്ഞവർ കെട്ടുപോകായ്വാൻ
നീ തന്നെ അവരെ സൂക്ഷിച്ചു പാലിക്ക. രാജ്യത്തിലും കുടികൾതോ
റും എല്ലാടത്തും എല്ലാ വിധത്തിലും ഞങ്ങൾ്ക്കു സമാധാനം നല്കുക;
സഭയിൽ സകല ഛിദ്രങ്ങളെയും വിലക്കുക; തിരു സഭെക്കു വീട്ടുവ
ൎദ്ധനയും യുഗസമാപ്തിയോളം വ്യാപിച്ചു പോരുന്ന വളൎച്ചയും ഏ
കുക, അതിൻ ശത്രുക്കൾ വിചാരിക്കുന്ന ഉപായവിരോധങ്ങളെയും
ചെറുക്കുക. വിലയേറിയ സുവിശേഷപരമാൎത്ഥമാകുന്ന ഉപനിധി
യെ ഞങ്ങളിൽനിന്നു നീക്കിക്കളവാൻ, ഞങ്ങളുടെ നന്നികേടിനാലും
ഉദാസീനതയാലും വളരെ കാരണം ഉണ്ടെങ്കിലും, ദയയാലേ അതി
നെ ഞങ്ങളോടു പാൎപ്പിച്ചു, തിരുവചനത്തെ ധാരാളമായി വസി [ 65 ] പ്പിച്ചു, സന്തതികൾക്കും കൂടെ നിന്റെ നിയമത്തിൽ കൂട്ടവകാശവും,
നിന്റെ നാമത്തിൻ അറിവും സ്തുതിയും നീട്ടി കൊടുക്ക.

ഞങ്ങളോടു സമമാനമുള്ള വിശ്വാസം കിട്ടിയവർ ആകയാൽ,
ഹിംസയിലും ഉപദ്രവഞെരുക്കങ്ങളിലും അകപ്പെട്ടു പോകുന്നവ
രെ കനിഞ്ഞു കൊണ്ടു, അവൎക്കു മന്ത്രിയും ശരണവും തുണയുമായ്നി
ല്ക്ക. ഒരു ശരീരത്തിലെ അവയവങ്ങൾ എന്നു വെച്ചു, ഞങ്ങൾ എ
പ്പോഴും പ്രാൎത്ഥനയിൽ അവരെ ഓൎത്തു കൊൾ്വാനും, ഇവിടെയും പ
രീക്ഷയുടെ സമയത്തിന്നായി ഒരുങ്ങി നില്പാനും, നിൻ കൃപയാലെ
ഞങ്ങളെ ഉണൎത്തുക. നിന്നോടു സ്നാനത്താലുള്ള സമാധാന നി
യമത്തെ ഞങ്ങൾ കാത്തു കരുതി കൊണ്ടു, കൃപാസാധനങ്ങൾ
ആകുന്ന തിരുവചനവും വിശുദ്ധ ചൊല്ക്കുറികളും ഭക്തിയുടെ വേ
ഷം ധരിക്കുന്ന വ്യാജക്കാരെ പോലെ അനുഭവിക്കാതെ, സകല ഉ
പേക്ഷാപാപത്തിൽനിന്നും ഒഴിഞ്ഞു കൊൾ്വാൻ കരുണ നല്കേ
ണമേ.

ഞങ്ങളുടെ മുട്ടുകളെ തീൎപ്പാൻ, ശാരീരകഅനുഗ്രഹത്തെ രാജ്യ
ത്തിൽ എങ്ങും പകരുക. കൃഷിയെയും നിലത്തിലെ ഉഭയങ്ങളെ
യും തഴെപ്പിക്ക. കുടിയാന്മാരുടെ കൈത്തൊഴിലിനെ അനുഗ്രഹി
ച്ചിട്ടു, അവനവൻ താന്താന്റെ വിളിയിൽ ജാഗ്രതയായി വേല
ചെയ്തു, മുട്ടുള്ളവനു വിഭാഗിച്ചു കൊടുപ്പാൻ ഉണ്ടാകേണ്ടതിന്നു സം
ഗതി വരുത്തേണമേ. ഇതു വരെയും നിന്റെ കനിവിൻ പെരിപ്പ
പ്രകാരം നീ ചെയ്തതു പോലെ ഇനിയും വറുതി, ക്ഷാമം, പട, ക
ലഹം, തീഭയം, പെരുവെള്ളം, മഹാവ്യാധി, മൃഗബാധ മുതലായ
ദണ്ഡങ്ങളെ വൎജ്ജിക്ക, നിന്റെ ശിക്ഷകൾക്കും ന്യായവിധികൾ്ക്കും
ഹേതുവാകുന്ന ഞങ്ങളുടെ പാപങ്ങളും അകൃത്യങ്ങളും എല്ലാം നി
ന്റെ പുത്രനായ യേശു ക്രിസ്തുവിൻ നിമിത്തം ക്ഷമിക്കുകേ വേണ്ടു.
ഞങ്ങളെ സന്ദൎശിക്കുന്ന ഓരോ ശിക്ഷകളും കഷ്ടങ്ങളും ഞങ്ങളെ മാ
നസാന്തരത്തിലേക്കും സല്ഗുണത്തിലേക്കും ഉണൎത്തി നടത്തുകേ
ആവൂ.

ഞങ്ങളുടെ സകല ശത്രുക്കളോടും പകയരോടും ക്ഷമിക്ക. എളി
യ ആത്മാക്കൾ പലേടത്തും കുടുങ്ങിക്കിടക്കുന്ന ഇരിട്ടിന്റെ കെട്ടുക
ളെ അഴിക്കുക. ദുഷ്ടന്മാരുടെ വേണ്ടാതനത്തിനു ഒടുക്കം കല്പിക്ക, [ 66 ] നീതിമാന്മാൎക്കു ശക്തി കൂട്ടുക. ഭക്തിയുള്ള ഹൃദയത്തിന്നു എല്ലാം നി
ന്റെ ദയ കാട്ടുക. വളഞ്ഞ വഴികളിൽ തെറ്റി പോകുന്നവൎക്കു മനം
തിരിപ്പിച്ചു, അവൎക്കും ഞങ്ങൾക്കു എല്ലാവൎക്കും നിന്റെ സമാധാ
നം നല്കുക.

വീട്ടിലുള്ളവൎക്കു നീ നിഴലും യാത്രക്കാൎക്കു ചങ്ങാതവും ആക.
അഗതികൾ അനാഥ വിധവമാരെയും, നാടു കടത്തിയവർ പീഡി
തരെയും, രോഗികൾ, ചാവടുത്തവരെയും ഒക്കയും കനിഞ്ഞു കൊ
ണ്ടു, അവരെയും ഞങ്ങളെയും അനുതാപത്തിന്നു ഒരുമ്പെടുത്തി,
വിശ്വാസത്തിൽ ഉറപ്പിച്ചു, സ്നേഹത്തിൽ വേരൂന്നിച്ചു, പ്രത്യാശ
യിൽ കുലുങ്ങാതാക്കി തീൎക്കുക. അവൎക്കു പ്രാൎത്ഥനയിൽ ഉത്സാഹ
വും, കുരിശിൻ കഷ്ടത്തിൽ ആശ്വാസവും, പരീക്ഷയിൽ സ്ഥിരതയും,
പാപത്തോടുള്ള പോരാട്ടത്തിൽ മിടുക്കും, സ്വഗ്ഗീയ വിരുതിനെ തേ
ടി ഓടുന്നതിൽ മനോനിശ്ചയവും, ദൈവഭക്തിയെ അഭ്യസക്കുന്ന
തിൽ വിശ്വസ്തതയും ഉറപ്പും കൊടുത്തു, സകല മനുഷ്യരിലും കനി
വുണ്ടാകേണമേ.

വിശേഷിച്ചു ദൈവജനത്തിന്നു ഒരു സ്വസ്ഥാനുഭവം ശേഷി
പ്പിച്ചിരിക്കകൊണ്ടു, നിന്റെ ആ സ്വസ്ഥതയിൽ പ്രവേശിപ്പാൻ
ഞങ്ങൾ ശ്രമിച്ചു കൊള്ളേണ്ടതിന്നും, ആരും കാലം വെറുതെ കള
യാതിരിക്കേണ്ടതിന്നും ഞങ്ങളെ ഉത്സാഹിപ്പിക്കുന്ന നിന്റെ പരി
ശുദ്ധാത്മാവെ തരേണമേ. അതു കൊണ്ടു ഞങ്ങൾ ശരീരത്തിൽ
നിവസിക്കിലും നിൎവ്വസിക്കിലും ഉണൎന്നിരുന്നാലും ഉറങ്ങിയാലും ജീ
വിച്ചാലും മരിച്ചാലും നിനക്കുള്ളവരായേ ഇരിക്കേയാവു. എന്ന
തു ഞങ്ങളുടെ ഒരേ മദ്ധ്യസ്ഥനും വീണ്ടെടുപ്പുകാരനും പക്ഷവാദി
യും സമാധാനപ്രഭുവുമാകുന്ന യേശു ക്രിസ്തുവിൻ നിമിത്തം തന്നെ
യാചിക്കുന്നു. ആമെൻ. W. [ 67 ] D.

വേദപാഠങ്ങൾ.

I.അതതു ദിവസത്തിനുള്ള സുവിശേഷ

ലേഖനാംശങ്ങൾ.

ഒന്നാം ആണ്ടു.
൧. ആഗമനനാൾ ഒന്നാമതു.
സു. മത്ത. ൨൧, ൧-൯. ലേ. റോ.൧൩, ൧൧-൧൪.
൨. ആഗമനനാൾ രണ്ടാമതു.
സു. ലൂ. ൨൧, ൨൫-൩൬. ലേ. റോ. ൧൫, ൧-൧൩.
൩.ആഗമനനാൾ മൂന്നാമതു.
സു. മത്ത. ൧൧, ൨-൧൦. ലേ. കൊലൊ. ൪, ൧-൫.
൪. ആഗമനനാൾ നാലാമതു.
സു, യൊ. ൧, ൧൯-൩൪. ലേ. ഫിലി. ൪, ൪-൯.
൫. തിരുജനനനാൾ.
സു. ലൂ. ൨, ൧-൧൧. ലേ. തീത. ൨, ൧൧-൧൪.
൬.തിരുജനനനാൾ രണ്ടാമതു.
സു. യൊ. ൧, ൧-൧൪. ലേ. ൧യൊ. ൧, ൧-൧൦.
൭.തിരുജനനനാൾ്ക്കു പിന്നത്തെ ഞായറാഴ്ച.
സു. ലൂ. ൨, ൩൩-൪൦. ലേ. ഗല. ൪, ൧-൭.
൮.ആണ്ടുപിറപ്പു.
സു.ലൂ. ൨, ൧൫-൨൧. യശ. ൯, ൬-൭.
അല്ലെങ്കിൽ.
പുതിയ നിയമയത്തിൽ. എബ്ര. ൧൩, ൮.
എബ്ര. ൧൩, ൧൪.
എബ്ര. ൧൦, ൩൫.
വെളി. ൨, ൧൦.
[ 68 ]
പഴയ നിയമത്തിൽ. സങ്കീ. ൩൯, ൫-൬.
"൯൦, ൧-൬.
" ൧൦൨, ൨൬-൨൮.
൯.ആണ്ടുപിറപ്പിനു പിന്നത്തെ ഞായറാഴ്ച.
സു. മത്ത. ൩, ൧൩-൧൭. ലേ. തീത. ൩, ൪-൭.
൧൦. പ്രകാശനദിനം (൬ ആം ജനുവരി).
സു. മത്ത. ൨, ൧-൧൨. യശ. ൬൦, ൧-൬.
൧൧. പ്രകാശത്തിന്നു പിമ്പു ഒന്നാമതു.
സു. ലൂ. ൨, ൪൧-൫൨. ലേ. റോ. ൧൨,൧-൫.
൧൨.പ്രകാശത്തിന്നു പിമ്പു രണ്ടാമതു.
സു.യൊ. ൨, ൧-൧൧ ലേ. റോ. ൧൨, ൬-൧൬.
൧൩.പ്രകാശത്തിന്നു പിമ്പു മൂന്നാമതു.
സു.മത്ത. ൮, ൧-൧൩. ലേ. റോ. ൧൨, ൧൭-൨൧.
൧൪.പ്രകാശത്തിന്നു പിമ്പു നാലാന്നാമതു.
സു. മത്ത. ൮, ൨൩-൨൭. ലേ. റോ. ൧൩, ൧-൧൦.
൧൫. പ്രകാശത്തിന്നു പിമ്പു അഞ്ചാമതു.
സു. മത്ത. ൧൩, ൨൪-൩൦, ൩൬-൪൩. ലേ. കൊലൊ. ൩, ൧൨-൧൭.
൧൬. പ്രകാശത്തിന്നു പിമ്പു ആറാമതു.
സു. മത്ത. ൧൭,൧-൯. ലേ. ൨ പേ. ൧, ൧൬-൨൧.
൧൭. സപ്തതിദിനം.
സു. മത്ത. ൧൯, ൨൭-൨൦, ൧൬. ലേ. ൧ കൊ.൯, ൨൪-൨൭.
൧൮. ഷഷ്ടിദിനം.
സു. ലൂ. ൮, ൪-൧൫. ലേ, ൨.കൊ. ൧൧, ൧൯-൧൨, ൧൦.
൧൯. നോമ്പിന്നു മുമ്പിലത്തെ ഞായറാഴ്ച.
സു. ലൂ. ൧൮, ൩൧-൪൩. ലേ. ൧കൊ. ൧൩, ൧-൨൩.
൨൦. നോമ്പിൽ ഒന്നാമതു.
സു. മത്ത. ൪, ൧-൧൧. ലേ. ൨ കൊ. ൬, ൧-൧൦
൨൧. നോമ്പിൽ രണ്ടാമതു.
സു. മത്ത. ൧൫, ൨൧-൨൮ ലേ. ൧ തെ. ൪, ൧-൧൨.
൨൨. നോമ്പിൽ മൂന്നാമതു.
സു. ലൂ. ൧൧, ൧൪-൨൮. ലേ. എഫ. ൫, ൧-൧൪.
[ 69 ]
൨൩. നോമ്പിൽ നാലാമതു.
സു. യൊ. ൬,൧-൫. ലേ. ഗല. ൪, ൨൧-൩൧.
൨൪.നോമ്പിൽ അഞ്ചാമതു.
സു. യൊ. ൮, ൪൬-൫൯. ലേ. എബ്ര. ൯, ൧൧-൧൫.
൨൫. നഗരപ്രവേശനനാൾ.
സു. മത്ത. ൨൧, ൧-൯. ലേ. ഫിലി. ൨, ൫-൧൧.
൨൬. ൨൭. തിരുവ്യാഴാഴ്ചയും തിരുവെള്ളിയാഴ്ചയും
കഷ്ടാനുഭവചരിത്രം.
൨൮.പുനരുത്ഥാനനാൾ.
സു. മത്ത. ൨൮, ൧-൧൦. ലേ. കൊലൊ. ൩, ൧-൭.
൨൯. പുനരുത്ഥാന തിങ്കളാഴ്ച.
സു. ലൂക്ക. ൨൪, ൧൩-൩൫. അപ്പോ. ൧൦, ൩൪-൪൧.
൩൦. പെസഹയിൽ ഒന്നാമതു.
സു. യൊ. ൨൦, ൧൯-൩൧. ലേ. ൧ യൊ. ൫, ൪-൧൩.
൩൧. പെസഹയിൽ രണ്ടാമതു.
സു. യൊ. ൧൦. ൧൧-൧൮. ലേ. ൧ പേത്ര. ൨, ൧൯-൨൫.
൩൨.പെസഹയിൽ മൂന്നാമതു.
സു. യൊ. ൧൬, ൫-൧൫. ലേ. ൧ പേത്ര. ൨, ൧൧-൧൭.
൩൩. പെസഹയിൽ നാലാമതു.
സു. യൊ. ൧൬, ൧൬-൨൩(പാതി) ലേ. യാക്കോ. ൧, ൧൨-൨൧.
൩൪. പെസഹയിൽ അഞ്ചാമതു.
സു. യൊ. ൧൬, ൨൩ (പാതി) ൩൩. ലേ. യാക്കോ. ൧, ൨൨-൨൭.
൩൫. സ്വൎഗ്ഗാരോഹണനാൾ.
സു. മാ. ൧൬, ൧൪-൨൦ അപ്പോ. ൧, ൧-൧൧.
൩൬. ആരോഹണത്തിന്നു പിന്നത്തെ ഞായാറാഴ്ച.
സു. യൊ. ൧൫, ൨൬-൧൬, ൪. ലേ. ൧ പേത്ര. ൪, ൭-൧൧.
൩൭. പെന്തക്കൊസ്തനാൾ.
സു. യൊ. ൧൪, ൨൩-൩൧. അപ്പോ. ൧, ൧-൧൮.
൩൮. പെന്തകൊസ്തതിങ്കളാഴ്ച.
സു. യൊ. ൭, ൩൭-൪൩. അപ്പോ. ൧൦, ൪൨-൪൮.
[ 70 ]
൩൯. ത്രിത്വനാൾ.
യൊ. ൩, ൧-൧൫. ലേ. റോ. ൧൧, ൩൩-൩൬.
൪൦.ത്രിത്വത്തിൽ പിന്നെ ഒന്നാമതു.
സു. ലൂ. ൧൬, ൧൯-൩൧. ലേ. ൧ യൊ. ൪, ൭-൨൧.
൪൧. ത്രിത്വത്തിൽ പിന്നെ രണ്ടാമതു.
സു. ലൂ. ൧൪, ൧൬-൨൪. ലേ. ൧യൊ. ൩, ൧൩.-൨൪.
൪൨. ത്രിത്വത്തിൽ പിന്നെ മൂന്നാമതു.
സു. മത്ത. ൫, ൧-൧൬. ലേ. ൧ പേത്ര. ൫, ൫-൧൧.
൪൩. ത്രിത്വത്തിൽ പിന്നെ നാലാമതു.
സു. മത്ത. ൫. ൧൭-൪൮. ലേ. റോ. ൮, ൧൮-൨൭.
൪൪. ത്രിത്വത്തിൽ പിന്നെ അഞ്ചാമതു.
സു. മത്ത. ൬, ൧-൧൮. ലേ. ൧ പേത്ര. ൩, ൮-൧൫.
൪൫. ത്രിത്വത്തിൽ പിന്നെ ആറാമതു.
സു. മത്ത. ൬, ൧൯-൩൪. ലേ. റോ. ൬, ൧-൧൧.
൪൬. ത്രിത്വത്തിൽ പിന്നെ ഏഴാമതു.
സു. മത്ത. ൭, ൧-൧൨. ലേ. റോ. ൬, ൧൯-൨൩.
൪൭. ത്രിത്വത്തിൽ പിന്നെ എട്ടാമതു.
സു. മത്ത. ൭, ൧൩-൨൯. ലേ. റോ. ൮, ൧൨-൧൭.
൪൮. ത്രിത്വത്തിൽ പിന്നെ ഒമ്പതാമതു.
സു. ലൂ. ൧൬, ൧-൧൩. ലേ. ൧ കൊ. ൧൦, ൧-൧൪.
൪൯. ത്രിത്വത്തിൽ പിന്നെ പത്താമതു.
സു. ലൂ. ൧൯, ൪൧-൪൮. ലേ. ൧ കൊ. ൧൨, ൧-൧൧.
൫൦. ത്രിത്വത്തിൽ പിന്നെ പതിനൊന്നാമതു.
സു. ലൂ. ൧൮, ൯-൧൪. ലേ. ൨ കൊ. ൫, ൧-൧൦.
൫൧. ത്രിത്വത്തിൽ പിന്നെ പന്ത്രണ്ടാമതു.
സു. ലൂ. ൧൫, ൧൧-൩൨. ലേ. ൨. കൊ. ൩, ൪-൧൧.
൫൨. ത്രിത്വത്തിൽ പിന്നെ പതിമൂന്നാമതു.
സു. ലൂ. ൧൦, ൨൩-൩൭. ലേ. ഗല. ൩, ൧൫-൨൨.
൫൩. ത്രിത്വത്തിൽ പിന്നെ പതിനാലാമതു.
സു. ലൂ. ൧൭, ൧൧-൧൯. ലേ. ഗല. ൫, ൧൬-൨൪.
[ 71 ]
൫൪. ത്രിത്വത്തിൽ പിന്നെ പതിനഞ്ചാമതു.
സു. മത്ത. ൧൮, ൧-൧൧. ലേ. ഗല. ൫, ൨൫-൬, ൧൦.
൫൫. ത്രിത്വത്തിൽ പിന്നെ പതിനാറാമതു.
സു. ലൂ. ൭, ൧൧-൧൭. ലേ. എഫെ. ൩, ൧൪-൨൧
൫൬. ത്രിത്വത്തിൽ പിന്നെ പതിനേഴാമതു.
സു. ലൂ. ൧൪, ൧-൧൧. ലേ. എഫെ. ൪, ൧-൬.
൫൭. ത്രിത്വത്തിൽ പിന്നെ പതിനെട്ടാമതു.
സു. മത്ത. ൨൨, ൩൪-൪൬. ലേ. ൧ കൊ. ൧, ൪-൯.
൫൮. ത്രിത്വത്തിൽ പിന്നെ പത്തൊമ്പാമതു.
സു. മത്ത. ൯, ൧-൮. ലേ. എഫെ. ൪, ൧൭-൩൨.
൫൯. ത്രിത്വത്തിൽ പിന്നെ ഇരുപതാമതു.
സു. മത്ത. ൨൨, ൧-൧൪. ലേ, എഫെ. ൫, ൧൫-൨൧.
൬൦. ത്രിത്വത്തിൽ പിന്നെ ഇരുപത്തൊന്നാമതു.
സു. യൊ. ൪, ൬-൨൬. ലേ. എഫെ. ൬, ൧൦-൨൦.
൬൧. ത്രിത്വത്തിൽ പിന്നെ ഇരുപത്തുരണ്ടാമതു.
സു. മത്ത. ൧൮, ൨൧-൩൫. ലേ. ഫിലി. ൧, ൩ - ൧൧.
൬൨. ത്രിത്വത്തിൽ പിന്നെ ഇരുപത്തുമൂന്നാമതു.
സു. മത്ത. ൨൨, ൧൫-൨൨. ലേ. ഫിലി. ൩, ൧൭-൨൧.
൬൩. ത്രിത്വത്തിൽ പിന്നെ ഇരുപത്തുനലാമതു.
സു. മത്ത. ൯, ൧൮-൨൬. ലേ. കൊലൊ. ൧, ൯-൧൪.
൬൪. ത്രിത്വത്തിൽ പിന്നെ ഇരുപത്തഞ്ചാമതു.
സു. ലൂ. ൧൩. ൧-൯. ലേ. ൧ തെസ്സ. ൪, ൧൩-൧൮.
൬൫. ത്രിത്വത്തിൽ പിന്നെ ഇരുപത്താറാമതു.
സു. മത്ത. ൨൫, ൩൧-൪൬. ലേ. ൨. പേത്ര. ൩, ൩-൧൩.
൬൬. ത്രിത്വത്തിൽ പിന്നെ ഇരുപത്തേഴാമതു.
സു. മത്ത. ൨൫, ൧- ൧൩. ലേ. ൧ തെസ്സ. ൫, ൧൪-൨൪.

8* [ 72 ]

രണ്ടാം ആണ്ടു.
൧. ആഗമനനാൾ ഒന്നാമതു.
സു. ലൂ. ൧൭, ൨൦-൨൫. ലേ. റോമ. ൧൪, ൧൭-൧൯.
൨. ആഗമനനാൾ രണ്ടാമതു.
സു. ലൂ. ൧൨, ൩൫-൪൮. ലേ. റോമ. ൧൪, ൭-൧൨.
൩. ആഗമനനാൾ മൂന്നാമതു.
സു. ലൂ. ൩, ൨-൧൮. അപ്പോ. ൩, ൧൯-൨൬.
൪. ആഗമനനാൾ നാലാമതു.
സു. യൊ, ൩, ൨൨-൩൬. ലേ. ൧ യൊ. ൧, ൧-൪.
൫. ജനനനാൾ.
സു. ലൂ. ൨, ൧-൧൪. ലേ. എഫെ. ൧, ൩-൮.
൬. ജനനനാൾക്കു പിന്നത്തെ ഞായാറാഴ്ച.
സു. ലൂ. ൧, ൪൬-൫൫. ലേ. ൧ തിമൊ. ൩, ൧൬.
൭. ആണ്ടു പിറപ്പു.
൨. കൊരി. ൧൩, ൧൩.
വെളി. ൧, ൪.
സങ്കീ. ൧൧൯, ൧൯.
൮. ആണ്ടുപിറപ്പിന്നു പിന്നത്തെ ഞായാറാഴ്ച.
സു. യൊഹ. ൧൨, ൪൪-൫൦ ലേ. ൧ തെസ്സ. ൫, ൫-൧൦.
൯. പ്രകാശനദിനം.
സു. മത്ത. ൨, ൧-൧൨. യശ. ൪൨, ൧-൮.
൧൦. പ്രകാശനദിനത്തിന്നു പിമ്പു ഒന്നാം ഞ.
സു. മാൎക്ക. ൧൦, ൧൩-൧൬. ലേ. എഫെ. ൬, ൧-൪.
൧൧. പ്രകാശനദിനത്തിന്നു പിമ്പു രണ്ടാം ഞ.
സു. ലൂ. ൪, ൧൪-൨൪. ലേ. റോമ. ൧, ൧൬-൨൫.
൧൨. പ്രകാശദിനത്തിന്നു പിമ്പു മൂന്നാം ഞ.
സു. യൊഹ, ൪, ൫-൧൪. ലേ. റോമ. ൫, ൧-൫.
[ 73 ]
൧൩. പ്രകാശനദിനത്തിന്നു പിമ്പു നാലാം ഞായറാഴ്ച.
സു. യൊ. ൪, ൧൫-൨൬. ലേ. റോമ. ൨, ൪-൧൧.
൧൪. പ്രകാശനദിനത്തിന്നു പിമ്പു അഞ്ചാം ഞ.
സു. മത്ത. ൯, ൩൫-൩൮. അപ്പോ. ൧൬, ൯-൧൫.
൧൫. പ്രകാശനദിനത്തിന്നു പിമ്പു ആറാം ഞ.
സു. ലൂ. ൬, ൧-൧൦. അപ്പോ. ൧൩, ൪൨-൫൨.
൧൬. സപ്തതിദിനം.
സു. മത്ത. ൧൧, ൧൬-൨൪. അപ്പോ. ൯, ൩൬-൪൨.
൧൭. ഷഷ്ടിദിനം.
സു. യൊഹ. ൮, ൨ ൧-൨൯. ലേ. എബ്ര. ൧൦, ൧൯-൨൯.
൧൮. നോമ്പിന്നു മുമ്പിലത്തെ ഞ.
സു. മത്ത. ൧൬, ൨ ൧-൨൩. ലേ. ൨ കൊരി. ൧൧, ൨൩-൩൦.
൧൯. നോമ്പിൽ ഒന്നാം ഞ.
സു. യൊഹ. ൨, ൧൩-൨൨. ലേ. ൧ പേത്ര. ൧, ൧൭-൨൫.
൨൦. നോമ്പിൽ രണ്ടാം ഞ.
സു. മത്ത. ൧൨, ൩൮-൪൨. ലേ. യാക്കോ. ൧, ൨-൧൨.
൨൧. നോമ്പിൽ മൂന്നാം ഞ.
സു. യൊഹ. ൬, ൪൭-൫൬. ലേ. ൨ കൊരി. ൧, ൩-൭.
൨൨. നോമ്പിൽ നാലാം ഞ.
സു. യൊഹ. ൬, ൫൭-൬൯. ലേ. എബ്ര. ൧൦, ൫-൧൮.
൨൩. നോമ്പിൽ അഞ്ചാം ഞ.
സു. യൊഹ. ൧൨, ൨൦-൩൨. ലേ. ൨ കൊരി. ൫, ൧൪-൨൧.
൨൪. നഗരപ്രവേശനനാൾ.
സു. ലൂ. ൧൭, ൨൦-൨൫. ലേ. റോമ. ൧൪, ൧൭-൧൯.
൨൫. പുനരുത്ഥാനനാൾ.
സു. മത്ത. ൨൮, ൧-൧൦. ലേ. ൧ കൊരി. ൧൫, ൫൧-൫൮.
൨൬. പുനരുത്ഥാന തിങ്കളാഴ്ച.
സു. യൊഹ. ൨൦,൧൧-൨൮. ലേ. വെളി. ൩, ൧൧.
[ 74 ]
൨൭. പെസഹയിൽ ഒന്നാം ഞായറാഴ്ച.
സു. ലൂ. ൨൪, ൩൬-൪൭. ലേ. ൨. തിമൊ. ൨, ൧-൧൩.
൨൮. പെസഹയിൽ രണ്ടാം ഞ.
സു. യൊഹ. ൧൦, ൨൨-൩൦ ലേ. വെളി. ൭. ൧൩-൧൭.
൨൯. പെസഹയിൽ മൂന്നാം ഞ.
സു. മത്ത. ൧൦, ൧൬-൨൦ അപ്പോ. ൪,൮-൨൦.
൩൦. പെസഹയിൽ നാലാം ഞ.
സു. മത്ത. ൧൦, ൨൪-൩൩. ലേ. ൧ തെസ്സ. ൨, ൯-൧൩.
൩൧. പെസഹയിൽ അഞ്ചാം ഞ.
സു. ലൂ. ൧൧, ൯-൧൩. ലേ. ൧ തിമൊ. ൬, ൧൧-൧൬.
൩൨. സ്വൎഗ്ഗാരോഹണനാൾ.
സു. ലു. ൨൪, ൪൯-൫൩. ലേ. എബ്ര. ൪, ൧൪-൧൬.
൩൩. സ്വൎഗ്ഗാരോഹണത്തിന്നു പിന്നെത്തെ ഞ.
സു. യൊഹ. ൭. ൩൩-൩൯. ലേ. കൊലൊ. ൩, ൧-൧൦.
൩൪. പെന്തകൊസ്ത നാൾ.
സു. യൊഹ. ൧൪, ൧൫-൨൧. അപ്പോ. ൨, ൩൨-൪൧.
൩൫. പെന്തകൊസ്ത തിങ്കൾ.
ഹെസ. ൩൬, ൨൬-൨൭. ലേ. ൧ കൊരി. ൨, ൭-൧൬.
൩൬. ത്രിത്വനാൾ.
സു. മത്ത. ൨൮, ൧൮-൨൦. ലേ. തീത. ൩, ൪-൮.
൩൭. ത്രിത്വത്തിൽ പിന്നെ ഒന്നാം ഞ.
സു. മാൎക്ക. ൪, ൨൬-൩൨. അപ്പോ. ൨, ൪൨-൪൭.
൩൮. ത്രിത്വത്തിൽ പിന്നെ രണ്ടാം ഞ.
സു. ലൂക്ക. ൧൫, ൧൧-൩൨. ലേ. ൧ യൊഹ. ൧, ൫-൨, ൨.
൩൯. ത്രിത്വത്തിൽ പിന്നെ മൂന്നാം ഞ.
സു. മത്ത, ൧൫, ൧-൧൪. അപ്പോ. ൫, ൩൪-൪൨.
൪൦. ത്രിത്വത്തിൽ പിന്നെ നാലാം ഞ.
സു. മത്ത. ൮, ൫-൧൩. അപ്പോ. ൯, ൧-൨൦.
[ 75 ]
൪൧. ത്രിത്വത്തിൽ പിന്നെ അഞ്ചാം ഞായറാഴ്ച.
സു. ലൂക്ക. ൧൦, ൩൮-൪൨. ലേ. ഫിലി. ൩, ൮-൧൪.
൪൨. ത്രിത്വത്തിൽ പിന്നെ ആറാം ഞ.
സു. യൊഹ. ൫, ൧൯-൨൯. ലേ. എഫെ. ൨, ൪-൧൦.
൪൩. ത്രിത്വത്തിൽ പിന്നെ ഏഴാം ഞ.
സു. ലൂക്ക. ൧൩, ൧൦-൧൭. ലേ. എബ്ര. ൧൨,൫-൧൧.
൪൪. ത്രിത്വത്തിൽ പിന്നെ എട്ടാം ഞ.
സു. മത്ത. ൧൯, ൧൬-൨൬. ലേ. ൧തിമൊ. ൬, ൬-൧൦
൪൫.ത്രിത്വത്തിൽ പിന്നെ ഒമ്പതാം ഞ.
സു. മത്ത. ൧൬, ൨൪-൨൮. അപ്പോ. ൧൭, ൨൪-൩൧.
൪൬.ത്രിത്വത്തിൽ പിന്നെ പത്താം ഞ.
സു. ലൂക്ക. ൧൯, ൧-൧൦. ലേ. ൧തിമൊ. ൧, ൧൨-൧൭.
൪൭. ത്രിത്വത്തിൽ പിന്നെ പതിനൊന്നാം ഞ.
സു. മാൎക്ക. ൧൨, ൪൧-൪൪. ലേ. യാക്കോ. ൨, ൧൩-൧൭.
൪൮.ത്രിത്വത്തിൽ പിന്നെ പന്ത്രണ്ടാം ഞ.
സു. യൊഹ. ൮, ൩൧-൪൫. ലേ. റോമ. ൭, ൧൮-൮, ൪.
൪൯. ത്രിത്വത്തിൽ പിന്നെ പതിമൂന്നാം ഞ.
സു.ലൂക്ക. ൬. ൨൦-൩൧. ലേ. ഫിലി. ൨, ൧-൧൧.
൫൦. ത്രിത്വത്തിൽ പിന്നെ പതിനാലാം ഞ.
സു. മത്ത. ൧൩, ൪൪-൫൦. ലേ. ൨ പേത്ര. ൧, ൨-൧൧.
൫൧. ത്രിത്വത്തിൽ പിന്നെ പതിനഞ്ചാം ഞ.
സു. ലൂ. ൧൨, ൧൩-൨൧. ലേ. ൧യൊഹ, ൨, ൧൨-൧൭.
൫൨. ത്രിത്വത്തിൽ പിന്നെ പതിനാറാം ഞ.
സു. യൊഹ. ൧൫, ൧-൧൧. ലേ. ൧ യൊഹ. ൨, ൨൮-൩൮.
൫൩. ത്രിത്വത്തിൽ പിന്നെ പതിനേഴാം ഞ.
സു. യൊഹ. ൯, ൧-൭. ലേ. എബ്ര. ൪, ൯-൧൩.
[ 76 ]
൫൪.ത്രിത്വത്തിൽ പിന്നെ പതിനെട്ടാം ഞായറാഴ്ച.
സു. യൊഹ. ൯, ൨൪-൩൯. ലേ. ൧ യൊഹ. ൪, ൭-൧൨.
൫൫. ത്രിത്വത്തിൽ പിന്നെ പത്തൊമ്പതാം ഞ.
സു. ലു. ൭, ൩൬-൫൦. ലേ. യാക്കോ. ൩, ൧൩-൧൮.
൫൬. ത്രിത്വത്തിൽ പിന്നെ ഇരുപതാം ഞ.
സു. ലൂ. ൧൮, ൧-൮. ലേ. ൧തിമൊ. ൨, ൧-൬.
൫൭. ത്രിത്വത്തിൽ പിന്നെ ഇരുപത്തൊന്നാം ഞ.
സു. യൊഹ. ൧൧, ൩൨-൪൫. ലേ. ൧ കൊരി. ൧൫, ൩൫-൫൦.
൫൮. ത്രിത്വത്തിൽ പിന്നെ ഇരുപത്തരണ്ടാം ഞ.
സു. മത്ത. ൨൨, ൨൩-൩൩. ലേ. ൨ കൊരി. ൪, ൧൧-൧൮.
൫൯. ത്രിത്വത്തിൽ പിന്നെ ഇരുപത്തമൂന്നാം ഞ.
സു. ലൂ. ൧൪, ൧൬-൨൪. ലേ. വെളി. ൨൧, ൧-൮.
൬൦. ത്രിത്വത്തിൽ പിന്നെ ഇരുപത്തനാലാം ഞ.
സു. മത്ത. ൧൬, ൫-൧൮. ലേ. എബ്ര. ൧൧,൧-൧൦.
൬൧. ത്രിത്വത്തിൽ പിന്നെ ഇരുപത്തഞ്ചാം ഞ.
സു. മത്ത. ൨൧, ൩൩-൪൫. ലേ. യാക്കോ. ൪, ൪-൧൦.
൬൨. ത്രിത്വത്തിൽ പിന്നെ ഇരുപത്താറാം ഞ.
സു. മത്ത. ൨൫, ൧൪-൩൦. ലേ. എബ്ര, ൧൨, ൧൮-൨൪.
൬൩. ത്രിത്വത്തിൽ പിന്നെ ഇരുപത്തേഴാം ഞ.
സു. മാൎക്ക. ൧൩, ൩൩-൩൭. ലേ. ൧തെസ്സ. ൫, ൧൪-൨൪.
[ 77 ] II. അറുപതുപള്ളിനാൾക്കുള്ള വേദപാഠങ്ങൾ

നാലുവൎഷങ്ങൾ്ക്കുള്ളിൽ വായിപ്പാൻ

വേൎത്തിരിച്ചതു.

പഴയനിയമം.

ഒന്നാം ആണ്ടു. രണ്ടാം ആണ്ടു.
ആഗമനനാൾ.
൧. ൧ മോ. ൧-൨, ൩. ൧ ശമു. ൧-൨, ൧൧.
൨. " ൨. ൪-൩൫. " ൩-൪, ൧൧
൩. " ൩. " ൭-൮.
൪ " ൪. " ൯-൧൦, ൧൧.
൫. " ൬-൭, ൫. " ൧൨.
൬ " ൭, ൧൧-൮, ൨൨. " ൧൫.
൭. " ൯. " ൧൬.
൮. " ൧൨, ൧-൮. ൧൩, ൫-൧൭ " ൧൮, ൧-൧൪, ൧൯, ൧-൧൨.
൯ " ൧൫-൧൭, ൧-൧൬. " ൨൦.
൧൦. " ൧൮. " ൨൩, ൧൬-൧൮. ൨൪,
൧൧ " ൧൯, ൧-൨൯. " ൨൫, ൧-൪൨.
൧൨. " ൨൧, ൧-൧൩. ൨൨, " ൨൬.(൧ നാളാ. ൧൨, ൧൬-൧൮.)
൧-൧൮.
൧൩. " ൨൮. " ൨൮, ൩-൨൫, ൩൧,
൧൪. " ൩൨. ൨ ശമു. ൧-൨, ൯.
൧൫. " ൪൪, ൧൪-൪൫. ൧൫. " ൫. ൧-൧൦. ൬,
൧൬ " ൪൮, ൮-൧൬. ൪൯. " ൭.
൧-൨൮.
൧൭. ൨. മോ. ൨-൩, ൨൦. " ൧൧, ൨൬-൧൨, ൧൫.
൧൮. " ൪. " ൧൫. ൧൬, ൫-൧൪.
൧൯. " ൫-൬, ൯. " ൧൭.
൨൦. " ൧൨. ൧-൩൪, ൪൦-൫൧. " ൧൮. " ൧൭.
൨൧. " ൧൪, ൧൦-൧൫, ൨൧. " ൨൨.
൨൨. " ൧൬. " ൨൪-൨൫. ൧-൭.
൨൩. " ൧൭. ൧ നാളാ. ൨൮, ൧-൧൪. ൨൦-൨൯, ൨൩.
൨൪. " ൧൯-൨൦, ൨൧. ൧ രാജ. ൩ -൪, ൨൯-൩൪.
൨൫. " ൨൩, ൨൦-൨൪, ൧൮. " ൮.
൨൬. " ൩൨-൩൩, ൧൧ " ൯, ൧-൯, ൧൦, ൧-൨൫.
൨൭. " ൩൩, ൧൨-൩൪, ൧൬. സങ്കീ. ൭൨.
൨൭-൩൫.

9 [ 78 ]

പുതിയ നിയമം.
ഒന്നാം ആണ്ടു. രണ്ടാം ആണ്ടു. രണ്ടാം ആണ്ടു.
ആഗമനനാൾ.
൧. മത്ത. ൧. ലൂക്ക. ൧൬. ലൂക്ക. ൧൬.
൨. ,, ൨. ,, ൧൭.
൩. ,, ൩. ,, ൧൮.
൪. ,, ൪. ,, ൧൯.
൫. ,, ൫. ,, ൨൦.
൬. ,, ൬. ,, ൨൧.
൭. ,, ൭. ,, ൨൨.
൮. ,, ൮ ,, ൨൩.
൯. ,, ൯. ,, ൨൪.
൧൦. ,, ൧൦. യൊഹ.൧.
൧൧. ,, ൧൧. ,, ൨.
൧൨. ,, ൧൨. ,, ൩.
൧൩. ,, ൧൩. ,, ൪.
൧൪. ,, ൧൪. ,, ൫.
൧൫. ,, ൧൫. ,, ൬.
൧൬. ,, ൧൬. ,, ൭.
൧൭. ,, ൧൭. ,, ൮.
൧൮. ,, ൧൮. ,, ൯.
൧൯. ,, ൧൯. ,, ൧൦.
൧൦. ,, ൧൦. ,, ൧൧.
൨൧. ,, ൨൧. ,, ൧൨.
൨൨. ,, ൨൨. ,, ൧൩.
൨൩. ,, ൨൩. ,, ൧൪.
൨൪. ,, ൨൪. ,, ൧൫.
൨൫. ,, ൨൫. ,, ൧൬.
൨൬. ,, ൨൬. ,, ൧൭.
൨൭. ,, ൨൭. ,, ൧൮.
൨൮. ,, ൨൮. ,, ൧൯.
൨൯. മാൎക്ക. ൧. ,, ൨൦.
൩൦. ,, ൨. ,, ൨൧.
൩൧. ,, ൩. അപ്പോ. ൧.
൩൨. ,, ൪. ,, ൨.
൩൩. ,, ൫. ,, ൩.
൩൪. ,, ൬. ,, ൪.
[ 79 ]
പഴയ നിയമം.
ഒന്നാം ആണ്ടു. രണ്ടാം ആണ്ടു.
൨൮. ൩ മോ. ൧൯, ൧-൧൮. ൩൨-൩൭. സുഭ. ൨-൩, ൧൮.
൨൦, ൧-൮.
൨൯. ൪ മോ. ൬, ൨൨-൨൭. ൯, ൧൫-൨൩ " ൮-൯,൧൨.
൧൦,൧൧-൧൩. ൩൩-൩൬.
൩൦. ,, ൧൧. ,, ൧൬.
൩൧. ,, ൧൨. ,, ൨൧.
൩൨. ,, ൧൩, ൨൫-൩൪. ,, ൨൮.
൩൩. ,, ൧൬, ൧-൪൦. ൧രാജ. ൧൧.
൩൪. ,, ൧൬, ൪൧-൫൦, ,, ൧൨.
൩൫. ,, ൨൦-൨൧, ൯. ,, ൧൩.
൩൬. ,, ൨൨. ൨൩, ൫-൧൨. ൨ നാളാ. ൧൪-൧൫.
൩൭. ,, ൨൩, ൧൬-൨൪, ൨൫. ൧ രാജ. ൧൭-൧൮, ൨൨.
൩൮. ൫ മോ. ൪, ൧-൪൦. ,, ൧൮, ൨൦-൧൯,
൩൯. ,, ൬. ,, ൨൧.
൪൦ ,, ൧-൧൫. ൮. ,, ൨൨, ൧-൪൦.
൪൧. ,, ൯, ൧-൮. ൨൪. ൧൦, ൨ നാളാ. ൨൦.
൧൨-൧൧, ൯.
൪൨. ,, ൧൧, ൧൮-൨൮. ൧൨, ൨ രാജ. ൧-൨, ൨൦.
൨൯-൩൨.
൪൩. ,, ൧൩, ൧-൧൧. ൧൮, ൯-൨൨. ,, ൪.
൪൪. ,, ൨൮. ,, ൫.
൪൫. ,, ൨൯. ,, ൬-൭, ൭. ൧൬.
൪൬. ,, ൩൦. ,, ൯. ൧൦, ൧൮-൩൧.
൪൭. ,, ൩൨. ,, ൧൧(൨ നാളാ. ൨൪, ൧ ൧൫-൨൫.
൪൮. ,, ൩൩. ൩൪. ,, ൧൭.
൪൯. യൊശു. ൧, ൧-൯. ൨, ,, ൧൮-൧൯, ൭.
൫൦. ,, ൩, ൧൪-൫, ൧. ,, ൧൯, ൮-൨൦, ൧൧
൫൧. ,, ൬. ,, ൨൦, ൧൨-൨൧(൨ നാളാ. ൩൩.)
൫൨. ,, ൨൪. ,, ൨൨-൨൩, ൬. ൨൫-൩൦,
൫൩. ന്യായ. ൨. യിറ. ൫൨.
൫൪ ,, ൬. എജ്ര. ൧. ൨, ൬൪-൩,
൫൫. ,, ൭ ,, ൫൬.
൫൬. ,, ൯. ,, ൭. ൮, ൨൧-൩൨.
൫൭. ,, ൧൩. നെഹ. ൧. ൨.
൫൮. ,, ൧൬. ,, ൪-൫, ൧൩.
൫൯. രൂഥ. ൧. ൨. ,, ൬. ൮, ൧-൧൨.
൬൦. ,, ൪. ,, ൯.
[ 80 ]
പുതിയനിയമം.
ഒന്നാം ആണ്ടു. രണ്ടാം ആണ്ടു.
൩൫. മാൎക്ക. ൭. അപ്പോ. ൫.
൩൬. ,, ൮. ,, ൬.
൩൭. ,, ൯. ,, ൭.
൩൮. ,, ൧൦. ,, ൮.
൩൯. ,, ൧൧. ,, ൯. ൧-൩൦.
൪൦. ,, ൧൨. ,, ൯. ൩൧-൧൦.൧൮.
൪൧. ,, ൧൩. ,, ൧൦. ൧൯-൪൮.
൪൨. ,, ൧൪. ,, ൧൧.
൪൩. ,, ൧൫. ,, ൧൨.
൪൪. ,, ൧൬. ,, ൧൩.
൪൫. ലൂക്ക. ൧, ൧-൩൮. ,, ൧൪.
൪൬. ,, ൧, ൩൯-൮൦. ,, ൧൫.
൪൭. ,, ൨. ,, ൧൬.
൪൮. ,, ൩. ,, ൧൭.
൪൯. ,, ൪. ,, ൧൮.
൫൦. ,, ൫. ,, ൧൯.
൫൧. ,, ൬. ,, ൨൦.
൫൨. ,, ൭. ,, ൨൧.
൫൩. ,, ൮ ,, ൨൨.
൫൪. ,, ൯. ,, ൨൩.
൫൫. ,, ൧൦. ,, ൨൪.
൫൬. ,, ൧൧. ,, ൨൫.
൫൭. ,, ൧൨. ,, ൨൬.
൫൮. ,, ൧൩. ,, ൨൭.
൫൯. ,, ൧൪. ,, ൨൮.
൬൦. ,, ൧൫. റോ. ൧.
[ 81 ] പഴയനിയമം.
മൂന്നാം ആണ്ടു. നാലാം ആണ്ടു.
൧.യോബ് . ൧. ൨. യശ. ൧.
൨. ,, ൭. ൧൪, ൧-൧൫. ,, ൨, ൪, ൨-൬.
൩ ,, ൧൯. ,, ൩, ൯-൧൫, ൧-൨൪.
൪. ,, ൩൩. ,, ൭, ൧-൧൯, ൯, ൧-൭.
൫. സങ്കീ. ൧. ൨. ,, ൧൦, ൫-൨൫. ൧൧. ൧൨.
൬. ,, ൩. ൪. ,, ൧൩, ൧൯-൧൪, ൨൭.
൭. ,, ൮.൯. ,, ൨൫. ൨൬.
൮. ,, ൧൪. ൧൬. ,, ൨൯. ൩൦, ൧൫-൨൬.
൯. ,, ൧൫. ൧൭. ,, ൩൧, ൩൨.
൧൦. ,, ൧൯. ൨൩. ,, ൩൩, ൧൩-൩൪, ൮. ൩൫,
൧൧. ,, ൨൨. ,, ൪൦.
൧൨. ,, ൨൪. ൨൫. ,, ൪൨.
൧൩. ,, ൨൭. ൨൮. ,, ൪൩. ൪൪, ൧-൮.
൧൪. ,, ൨൯. ൩൦. ,, ൪൫. ൪൬.
൧൫. ,, ൩൧. ,, ൪൯-൫൦, ൩.
൧൬. ,, ൩൨. ൩൬. ,, ൫൦, ൪-൫൧, ൧൬, ൫൨, ൧-൧൨.
൧൭. ,, ൩൪. ,, ൫൨, ൧൩-൫൪,
൧൮. ,, ൩൭. ,, ൫൫-൫൬, ൮.
൧൯. ,, ൩൯. ൪൧. ,, ൫൯. ൬൦.
൨൦. ,, ൪൦. ,, ൬൧-൬൩, ൬.
൨൧. ,, ൪൨. ൪൩. ,, ൬൩, ൭-൬൪, ൧൨.
൨൨. ,, ൪൫. ൪൭. ,, ൬൫. ൬൬.
൨൩. ,, ൪൬. ൪൮. യിറ. ൧. ൨, ൧൩-൩൭.
൨൪. ,, ൪൯. ൫൨. ,, ൩-൪, ൧൦.
൨൫. ,, ൫൦ ,, ൫, ൧൯-൩൧. ൬, ൧൬-൩൦.
൨൬. ,, ൫൧ ,, ൮,൨൦-൯, ൨൬.
൨൭. ,, ൫൭. ൫൯. ,, ൧൦.
൨൮. ,, ൬൦. ൬൨. ,, ൧൧, ൧൮-൧൨,
൨൯. ,, ൬൫. ൬൬. ,, ൧൪, ൭-൧൫,
൩൦. ,, ൬൮. ,, ൧൬, ൧൪-൧൭,൧൮.
൩൧. ,, ൬൯. ,, ൧൮, ൧-൧൦. ൧൯, ൧൪-൨൦,൧൩.
൩൨. ,, ൭൧. ,, ൨൩, ൧-൩൨.
൩൩. ,, ൭൩. ,, ൨൬.
൩൪. ,, ൭൪. ൭൫. ,, ൩൦-൩൧, ൧൪.
൩൫. ,, ൭൬-൭൭. ,, ൩൧, ൧൫-൪൦. ൩൨, ൩൬-൪൪.
൩൬. ,, ൭൮. ,, ൩൩.
[ 82 ] പുതിയനിയമം.
മൂന്നാം ആണ്ടു. നാലാം ആണ്ടു.
൧. റോമ. ൨. ൧ തെസ്സ. ൧. ൨.
൨. ,, ൩. ,, ൩. ൪.
൩. ,, ൪. ,, ൫.
൪. ,, ൫. ൨. തെസ്സ. ൧. ൨.
൫. ,, ൬. ,, ൩.
൬. ,, ൭. ൧ തിമൊ. ൧.
൭. ,, ൮. ,, ൨. ൩.
൮. ,, ൯. ,, ൪.
൯. ,, ൧൦. ,, ൫.
൧൦. ,, ൧൧. ,, ൬.
൧൧. ,, ൧൨. ൨ തിമൊ. ൧.
൧൨. ,, ൧൩. ,, ൨.
൧൩. ,, ൧൪. ,, ൩. ൪.
൧൪. ,, ൧൫. തീതൻ. ൧. ൨.
൧൫. ,, ൧൬. ,, ൩.
൧൬. ൧ കൊ. ൧. ഫിലമോനു.
൧൭. ,, ൨. ൩. എബ്ര. ൧. ൨.
൧൮. ,, ൪. ,, ൩. ൪.
൧൯. ,, ൫. ൬. ,, ൫. ൬.
൨൦. ,, ൭. ,, ൭.
൨൧. ,, ൮. ൯. ,, ൮. ൯.
൨൨. ,, ൧൦. ,, ൧൦.
൨൩. ,, ൧൧. ,, ൧൧.
൨൪. ,, ൧൨. ,, ൧൨.
൨൫. ,, ൧൩. ,, ൧൩.
൨൬. ,, ൧൪. യാക്കോ. ൧.
൨൭. ,, ൧൫. ,, ൨.
൨൮. ,, ൧൬. ,, ൩. ൪.
൨൯. ൨. കൊ. ൧. ,, ൫.
൩൦. ,, ൨. ൧ പോത്ര. ൧.
൩൧. ,, ൩. ,, ൨.
൩൨. ,, ൪. ,, ൩.
൩൩. ,, ൫. ,, ൪. ൫.
൩൪. ,, ൬. ൨. പേത്ര. ൧.
൩൫. ,, ൭. ,, ൨. ൩.
൩൬. ,, ൮. ൯. ൧ യൊഹ. ൧. ൨.
[ 83 ]
പഴയനിയമം.
മൂന്നാം ആണ്ടു. നാലാം ആണ്ടു.
൩൭. സങ്കീ. ൭൯. ൮൦. യിറ. ൩൬. ൪൫.
൩൮. ,, ൮൧. ൮൨ ഹജ. ൧-൩, ൧൪.
൩൯. ,, ൮൪. ൮൬. ,, ൮-൧൦, ൧൮-൨൦. ൧൧, ൨൩.
൪൦. ,, ൮൫. ൮൭. ,, ൧൮.
൪൧. ,, ൯൦. ,, ൩൪.
൪൨. ,, ൯൧. ,, ൩൬, ൧൬-൩൭, ൧൪, ൨൧-൨൮.
൪൩. ,, ൯൨. ൯൫. ,, ൪൩, ൧-൧൨. ൪൪, ൧-൯. ൪൭,
൧-൧൨.
൪൪. ,, ൯൩. ൯൪. ദാനി. ൨, ൨൬-൪൯. ൩,
൪൫. ,, ൯൬. ൯൭. ,, ൬.
൪൬. ,, ൯൮. ൧൦൦. ൧൦൧. ,, ൭. ൧൨. ൧-൪.
൪൭. ,, ൧൦൩. ,, ൯.
൪൮. ,, ൧൦൪. ഹൊശ. ൨, ൬-൨൩. ൪, ൧-൧൨. ൫,
൧൨-൬, ൭.
൪൯. ,, ൧൦൭. ,, ൧൦, ൯-൧൧, ൧൧.
൫൦. ,, ൧൦൯, ൧൧൦. ,, ൧൩, ൪-൧൪,
൫൧. ,, ൧൧൧-൧൧൩. യൊവെ. ൨, ൧. ൧൧-൩൨. ൩, ൧. ൧൪-
൨൧.
൫൨. ,, ൧.൧൪. ൧൧൫. ൧൧൭. അമൊ. ൩, ൧-൮. ൫, ൧൮-൨൭. ൯, ൭-
൧൫.
൫൩. ,, ൧൧൬. ൧൧൮. യൊന. ൨-൪.
൫൪. ,, ൧൧൯. മിക. ൪-൫, ൮. ൬, ൧-൮. ൭, ൮-൨൦.
൫൫. ,, ൧൨൧-൧൨൪. ഹബ. ൧, ൧൨-൨, ൧൪. ൨൦. ൩, ൨-൬.
൧൭. ൧൯.
൫൬. ,, ൧൨൫-൧൨൮. ഹഗ്ഗ. ൧. ൨.
൫൭ ,, ൧൩൧. ൧൩൩. ൧൩൮. ജക. ൩. ൪.
൫൮. ,, ൧൩൯. ,, ൯. ൯-൧൦, ൬. ൧൧, ൪-൧൭. ൧൩
൭-൯.
൫൯. ,, ൧൪൩. ൧൪൫. ,, ൧൨, ൧. ൯-൧൪. ൧൩, ൧. ൧൪,
൧-൧൧. ൧൬. ൨൦.
൬൦. ,, ൧൪൭. ൧൪൮. മല. ൧. ൬-൨, ൧൦. ൧൭. ൩, ൬. ൧൩-
൪, ൬.
[ 84 ]
പുതിയ നിയമം.
മൂന്നാം ആണ്ടു. നാലാം ആണ്ടു.
൩൭. ൨. കൊ. ൧൦. ൧ യൊഹ. ൩.
൩൮. ,, ൧൧. ,, ൪.
൩൯. ,, ൧൨. ,, ൫.
൪൦. ,, ൧൩. ൨. ൩. യൊഹ.
൪൧. ഗല. ൧. യൂദ.
൪൨. ,, ൨. വെളി. ൧.
൪൩. ,, ൩. ,, ൨.
൪൪. ,, ൪. ,, ൩.
൪൫. ,, ൫. ,, ൪. ൫.
൪൬. ,, ൬. ,, ൬.൭.
൪൭. എഫെ. ൧. ,, ൮. ൯.
൪൮. ,, ൨. ,, ൧൦.
൪൯. ,, ൩. ,, ൧൧.
൫൦. ,, ൪. ,, ൧൨.
൫൧. ,, ൫. ,, ൧൩.
൫൨. ,, ൬. ,, ൧൪.
൫൩. ഫിലി. ൧. ,, ൧൫.
൫൪. ,, ൨. ,, ൧൬.
൫൫. ,, ൩. ,, ൧൭.
൫൬. ,, ൪. ,, ൧൮.
൫൭. കൊലൊ. ൧. ,, ൧൯.
൫൮. ,, ൨. ,, ൨൦.
൫൯. ,, ൩. ,, ൨൧.
൬൦. ,, ൪. ,, ൨൨.
[ 85 ] III. കഷ്ടാനുഭവചരിത്രം.

൧. ആരംഭം. *

യേശു മരിച്ചവരിൽനിന്നു ഉണൎത്തിയ ലാസർ ഉള്ള ബെത്ഥ
ന്യയിൽ പെസഹെക്കു ആറുനാൾ മുമ്പെ വന്നാറെ, അവിടെ കുഷ്ഠ
രോഗിയായ ശീമോന്റെ വീട്ടിൽ അവനു അത്താഴം ഉണ്ടാക്കി, മ
ൎത്താ ശുശ്രൂഷ ചെയ്തു. അവനോടു കൂടെ ചാരിക്കൊണ്ടവരിൽ ലാ
സരും ചേൎന്നിരുന്നു. അപ്പോൾ മറിയ വിലയേറിയ സ്വച്ഛ ജടാമാം
സി തൈലം ഒരു റാത്തൽ ഉള്ള ഭരണി എടുത്തു വന്നു, ഭരണിയെ
പൊളിച്ചു തൈലം അവന്റെ തലമേൽ ഒഴിച്ചു കാലുകളിൽ പൂശി,
കാലുകളെ തന്റെ തലമുടി കൊണ്ടു തുവൎത്തി. തൈലത്തിന്റെ
സൌരഭ്യം വീട്ടിൽ നിറകയും ചെയ്തു. അതിന്നു അവന്റെ ശിഷ്യ
രിൽ ഒരുത്തനായി, അവനെ കാണിച്ചു കൊടുപ്പാനുള്ള യൂദാ ഇഷ്ത
ൎയ്യോത്ത എന്ന ശിമോന്റെ മകൻ പറയുന്നു: ഈ തൈലം മുന്നൂ
റു ദ്രഹ്മപ്പണത്തിനു വിറ്റു ദരിദ്രൎക്കു കൊടുക്കാഞ്ഞതു എന്തിന്നു? എ
ന്നു ദരിദ്രരെ വിചാരം ഉണ്ടായിട്ടല്ല, കള്ളനായി പണപ്പെട്ടിയെ സൂ
ക്ഷിച്ചും, അതിൽ ഇടുന്നതു ചുമന്നും കൊണ്ടിട്ടത്രെ പറഞ്ഞതു. മറ്റു
ചില ശിഷ്യരും മുഷിച്ചൽ ഭാവിച്ചു: ഈ അഴിച്ചൽ എന്തിന്നു?
ഈ തൈലം ഏറിയ വിലെക്കു വിറ്റും ദരിദ്രൎക്കു കൊടുപ്പാൻ സംഗ
തിയായല്ലൊ എന്നു അവളോടു പഴിച്ചു പറഞ്ഞു. ആയതു യേശു
അറിഞ്ഞു അവരോടു പറഞ്ഞിതു: ഇവളെ വിടുവിൻ, സ്ത്രീക്കു അല
മ്പൽ ഉണ്ടാക്കുവാൻ എന്തു? അവൾ എന്നിൽ നല്ല പ്രവൃത്തി ചെ
യ്തുവല്ലൊ. ദരിദ്രർ നിങ്ങൾക്കു എല്ലായ്പോഴും അടുക്കെ ഉണ്ടു, ഇഛ്ശി
ക്കുന്തോറും അവൎക്കു നന്മ ചെയ്യാമല്ലൊ; ഞാൻ എല്ലായ്പോഴും അല്ല
താനും, ഇവൾ ആവതോളം ചെയ്തു. ഈ തൈലം എന്റെ ദേഹ
ത്തിന്മേൽ ആക്കിയതിനാൽ ഇതു കുഴിച്ചിടുവാൻ മുമ്പിൽ കൂട്ടി തൈ
ലം തേച്ചിട്ടുണ്ടു. ആമെൻ ഞാൻ നിങ്ങളോടു പറയുന്നു: ഈ സു
വിശേഷം സൎവ്വലോകത്തും എവിടെ എല്ലാം ഘോഷിക്കപ്പെട്ടാലും,
അവിടെ ഇവൾ ചെയ്തതും അവളുടെ ഓൎമ്മെക്കായി പറയപ്പെടും
(യൊ. ൧൨. മത്ത. ൨൬. മാൎക്ക. ൧൪.)

  • ശനിയാഴ്ച ൧ ഏപ്രിൽ ക്രിസ്താബ്ദം ൩൦.

10 [ 86 ] പെരുനാൾക്കു വന്നൊരു വലിയ പുരുഷാരം യേശു യരുശലേ
മിൽ വരുന്നതു അറിഞ്ഞു, പിറ്റെ നാൾ ൟത്തപ്പനകളുടെ കുരു
ത്തോലകൾ എടുത്തുംകൊണ്ടു, അവനെ എതിരേല്പാൻ പുറപ്പെട്ടു
പോയി: ഹൊശന്ന ഇസ്രയേലിൻ രാജാവായി, കൎത്താവിൻ നാമ
ത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവനാക, എന്നു ആൎത്തുകൊണ്ടിരുന്നു.
യേശു ഒരു ചെറിയ കഴുതയെ കണ്ടിട്ടു, അതിന്മേൽ കയറി ഇരുന്നു:
സിയോൻപുത്രിയേ ഭയപ്പെടായ്ക, കണ്ടാലും നിന്റെ രാജാവു കഴുത
ക്കുട്ടിപ്പുറത്തു കയറിക്കൊണ്ടു വരുന്നു, എന്നു എഴുതിയിരിക്കുന്നപ്രകാ
രം തന്നെ. അവനോടു കൂടി വന്ന സമൂഹമൊ അവൻ ലാസരെ
കല്ലറയിൽനിന്നു വിളിച്ചു, മരിച്ചവരിൽനിന്നു ഉൎണത്തി, എന്നു സാ
ക്ഷ്യം ചൊല്ലിക്കൊണ്ടിരുന്നു. അതുകൊണ്ടു ഈ അടയാളം ചെയ്തപ്ര
കാരം പുരുഷാരം കേട്ടിട്ടു അവനെ എതിരേറ്റു കൂടി. പരീശർ: നമു
ക്കു ഏതും ഫലിക്കുന്നില്ല, എന്നു കണ്ടുവോ? ഇതാ ലോകം അവന്റെ
പിന്നാലെ ആയ്പോയി, എന്നു തങ്ങളിൽ പറകയും ചെയ്തു. (യൊ)

പിന്നെ പെസഹ എന്ന പേരുള്ള പുളിപ്പില്ലാത്തതിന്റെ പെ
രുനാൾ അടുക്കുമ്പോൾ യേശു തന്റെ ശിഷ്യന്മാരോടു: രണ്ടു ദിവ
സങ്ങളിൽ പിന്നെ പെസഹ ആകുന്നു, എന്നറിയുന്നുവല്ലൊ. അന്നു
മനുഷ്യപുത്രൻ കുരിശിക്കപ്പെടുവാൻ ഏല്പിക്കപ്പെടുന്നു, എന്നു പറ
ഞ്ഞു. അപ്പോൾ തന്നെ മഹാപുരോഹിതരും, ശാസ്ത്രികളും, ജന
ത്തിന്റെ മൂപ്പന്മാരും കയഫാ എന്നുള്ള മഹാപുരോഹിതന്റെ അ
രമനയിൽ വന്നു കൂടി നിരൂപിച്ചു, ജനത്തെ ഭയപ്പെടുന്നതുകൊണ്ടു,
യേശുവെ ഉപായംകൊണ്ടു പിടിച്ചു കൊല്ലുവാൻ വഴി അന്വേഷി
ച്ചു കൊണ്ടിട്ടും, ജനത്തിൽ കലഹം ഉണ്ടാകായ്വാൻ പെരുനാളിൽ
മാത്രം അരുതു എന്നു പറഞ്ഞു. (മ. മാ.ലൂ. ൨൨.)

അന്നു പന്തിരുവരിൽ ഒരുത്തനായ യൂദാ ഇഷ്കൎയ്യോത്താ മഹാ
പുരോഹിതരെ ചെന്നു കണ്ടു, അവനെ ഇന്നപ്രകാരം അവൎക്കു കാ
ണിച്ചു തരാം, എന്നു സംഭാഷണം ചെയ്തു: എനിക്കു എന്തു തരു
വാൻ മനസ്സായ്യിരിക്കുന്നു? എന്നാൽ അവനെ ഏല്പിച്ചുതരാം, എന്നു
പറഞ്ഞു. ആയതു അവർ കേട്ടു സന്തോഷിച്ചു, ദ്രവ്യം കൊടുപ്പാൻ
വാഗ്ദത്തം ചെയ്തു, അവനു മുപ്പതു ശേക്കൽ തൂക്കിക്കൊടുത്തു. അവ [ 87 ] നും കൈകൊടുത്ത ശേഷം കൂട്ടം കൂടാതെ കണ്ടു അവനെ ഏല്പി
ച്ചു കൊടുപ്പാൻ തക്കം അന്വേഷിച്ചു വന്നു. (മ. മാ. ലൂ.)

൨. തിരുവത്താഴം.*

പെസഹയെ അറുക്കേണ്ടുന്ന കാലമായി, പുളിപ്പില്ലാത്തതി
ന്റെ നാൾ ആയപ്പോൾ, ശിഷ്യന്മാർ യേശുവിന്റെ അടുക്കെ വന്നു:
നിനക്കു ഞങ്ങൾ പെസഹ ഭക്ഷിപ്പാൻ എവിടെ ഒരുക്കേണ്ടതു?
എന്നു പറഞ്ഞു. അവൻ പേത്രനെയും യൊഹന്നാനെയും നിയോ
ഗിച്ചു: നിങ്ങൾ പട്ടണത്തിൽ ചെല്ലുമ്പോൾ അതാ, ഒരു കുടം വെ
ള്ളം ചുമക്കുന്ന മനുഷ്യൻ നിങ്ങളെ എതിരേല്ക്കും. ആയവൻ കട
ക്കുന്ന വീട്ടിലേക്കു പിഞ്ചെന്നു, ആ വീടുടയവനോടു പറവിൻ: എ
ന്റെ സമയം അടുത്തിരിക്കുന്നു, ഞാൻ ശിഷ്യരുമായി പെസഹ ഭ
ക്ഷിപ്പാനുള്ള ശാല എവിടെ? എന്നു ഗുരു നിന്നോടു പറയുന്നു, എന്നു
ചൊല്ലൂവിൻ. എന്നാൽ അവൻ ചായ്പണ വിരിച്ചൊരുക്കിയ വന്മാ
ളിക നിങ്ങൾക്കു കാണിക്കും, അവിടെ നമുക്കായി ഒരുക്കുവിൻ, എന്നു
പറഞ്ഞു. ശിഷ്യന്മാർ പുറപ്പെട്ടു പട്ടണത്തിൽ വന്നു, പറഞ്ഞപ്ര
കാരം കണ്ടു പെസഹ ഒരുക്കുകയും ചെയ്തു. (മ. മാ. ലൂ.)

യേശു ഈ ലോകം വിട്ടു, പിതാവിന്നരികിൽ പോകുവാനുള്ള
നാഴിക വന്നു, എന്നറിഞ്ഞു ലോകത്തിൽ തനിക്കുള്ളവരെ സ്നേഹി
ച്ച ശേഷം, അവസാനത്തോളം അവരെ സ്നേഹിച്ചു. സന്ധ്യയായ
പ്പോൾ, അവൻ പന്തിരുവരോടും കൂട വന്നു ചാരിക്കൊണ്ട ശേഷം,
അവരോടു പറഞ്ഞിതു: കഷ്ടപ്പെടും മുമ്പെ ഈ പെസഹ നിങ്ങളോ
ടു കൂടെ ഭക്ഷിപ്പാൻ ഞാൻ വാഞ്ഛയോടെ ആഗ്രഹിച്ചു. എങ്ങിനെ
എന്നാൽ അതു ദൈവരാജ്യത്തിൽ പൂൎണ്ണമാകുവോളം ഞാൻ ഇനി
അതിൽനിന്നു ഭക്ഷിക്കയില്ല, എന്നു ഞാൻ നിങ്ങളോടു പറയുന്നു.
അത്താഴം തുടങ്ങുംനേരം, പിതാവു തനിക്കു സകലവും കൈക്കൽ
തന്നു എന്നും, താൻ ദൈവത്തിൽനിന്നു പുറപ്പെട്ടു വന്നു എന്നും,
ദൈവത്തിന്നടുക്കെ ചെല്ലുന്നു എന്നും യേശു അറിഞ്ഞിട്ടു, അത്താഴ
ത്തിൽനിന്നു എഴുനീറ്റു വസ്ത്രങ്ങളെ ഊരിവെച്ചു, ശീല എടുത്തു,

  • വ്യാഴാഴ്ച ൬ ഏപ്രിൽ.

10* [ 88 ] തന്റെ അരെക്കു കെട്ടി, പാത്രത്തിൽ വെള്ളം ഒഴിച്ചു ശിഷ്യരുടെ കാ
ലുകളെ കഴുകുവാനും, അരെക്കു കെട്ടിയ ശീലകൊണ്ടു തുവൎത്തുവാനും
തുടങ്ങി. പിന്നെ ശിമോൻ പേത്രനടുക്കെ വരുമ്പോൾ: കൎത്താവേ,
നീ എന്റെ കാലുകളെ കഴുകയോ? എന്നു അവൻ പറഞ്ഞതിന്നു:
ഞാൻ ചെയ്യുന്നതിനെ നീ ഇന്നു അറിയുന്നില്ല, ഇതിൽ പിന്നെ
അറിയും താനും, എന്നു ഉത്തരം ചൊല്ലി. നീ എന്നും എന്റെ കാ
ലുകളെ കഴുകയില്ല, എന്നു പേത്രൻ പറയുന്നു. യേശു ഉത്തരം ചൊ
ല്ലിയതു: ഞാൻ നിന്നെ കഴുകാഞ്ഞാൽ, നിനക്കു എന്നിൽ പങ്കു ഇല്ല.
എന്നാറെ ശിമോൻപേത്രൻ: കൎത്താവേ, എൻ കാലുകൾ മാത്രമല്ല,
കൈകളും തലയും കൂടെ, എന്നു പറയുന്നു. യേശു അവനോടു കുളി
ച്ചിരിക്കുന്നവനു കാലുകൾ അല്ലാതെ, കഴുകുവാൻ ആവശ്യം ഇല്ല,
സൎവ്വാംഗം ശുദ്ധനാകുന്നു. നിങ്ങളും ശുദ്ധരാകുന്നു, എല്ലാവരും അല്ല
താനും, എന്നു പറയുന്നു. തന്നെ കാണിച്ചു കൊടുക്കുന്നവനെ അറി
കകൊണ്ടേത്രെ, എല്ലാവരും ശുദ്ധരല്ല, എന്നു പറഞ്ഞതു. (യൊ. ലൂ.)

അവരുടെ കാലുകളെ കഴുകീട്ടു, തന്റെ വസ്ത്രങ്ങളെ ഉടുത്ത ശേ
ഷം, അവൻ പിന്നെയും ചാരിക്കൊണ്ടു അവരോടു പറഞ്ഞിതു: നി
ങ്ങളോടു ചെയ്തതു ബോധിക്കുന്നുവോ? നിങ്ങൾ എന്നെ ഗുരുവെന്നും
കൎത്താവെന്നും വിളിക്കുന്നു; ഞാൻ അപ്രകാരം ആകയാൽ നന്നായി
ചൊല്ലുന്നു. കൎത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാലുകളെ കഴു
കി എങ്കിൽ, നിങ്ങളും തമ്മിൽ തമ്മിൽ കാലുകളെ കഴുകേണ്ടതു; ഞാൻ
നിങ്ങളോടു ചെയ്തപ്രകാരം നിങ്ങളും ചെയ്യേണ്ടതിന്നല്ലൊ ഞാൻ നി
ങ്ങൾക്കു ദൃഷ്ടാന്തം തന്നതു. ആമെൻ ആമെൻ ഞാൻ നിങ്ങളോടു
ചൊല്ലുന്നിതു: തന്റെ കൎത്താവിനേക്കാൾ. ദാസൻ വലിയതല്ല, ത
ന്നെ അയച്ചവനേക്കാൾ ദൂതനും വലിയതല്ല. ഇവ നിങ്ങൾ അറിയു
ന്നു എങ്കിൽ, ചെയ്താൽ ധന്യർ ആകുന്നു. നിങ്ങളെ എല്ലാവരെയും
ചൊല്ലുന്നില്ല. ഞാൻ തെരിഞ്ഞെടുത്തവരെ അറിയുന്നു; എന്നാൽ
എന്നോടു കൂടെ അപ്പം തിന്നുന്നവൻ എന്റെ നേരെ മടമ്പു ഉയ
ൎത്തി, എന്നുള്ള തിരുവെഴുത്തിന്നു പൂൎത്തി വരേണ്ടിയിരുന്നു, അതു സം
ഭവിക്കും മുമ്പെ ഞാൻ ഇന്നു നിങ്ങളോടു പറയുന്നതു. സംഭവിച്ചാൽ,
ഞാൻ തന്നെ ആകുന്നു, എന്നു നിങ്ങൾ വിശ്വസിപ്പാനായി തന്നെ.
ആമെൻ ആമെൻ ഞാൻ നിങ്ങളോടു ചൊല്ലുന്നിതു: ഞാൻ അയ [ 89 ] ക്കുന്ന ഏവനെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു, എ
ന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളു
ന്നു. (യൊ.)

എന്നിട്ടു അവർ ഭക്ഷിക്കുമ്പോൾ യേശു പാനപാത്രം എടുത്തു
വാഴ്ത്തി പറഞ്ഞു: ഇതു വാങ്ങി, നിങ്ങളിൽ തന്നെ പങ്കിട്ടുകൊൾ്വിൻ!
എന്തെന്നാൽ ദൈവരാജ്യം വരുവോളം ഞാൻ മുന്തിരിവള്ളിയുടെ
രസത്തിൽനിന്നു കുടിക്കയില്ല, എന്നു ഞാൻ നിങ്ങളോടു പറയുന്നു.

അവരിൽ ഏറ്റം വലിയവനായി തോന്നുന്നവൻ ആർ, എന്ന
തിനെ ചൊല്ലി ഒരു തൎക്കവും അവരിൽ ഉണ്ടായി. അവരോടു അ
വൻ പറഞ്ഞിതു: ജാതികളുടെ രാജാക്കന്മാർ അവരിൽ കൎത്തൃത്വം
നടത്തുന്നു. അവരിൽ അധികരിക്കുന്നവർ ഉപകാരികൾ എന്നു വി
ളിക്കപ്പെടുന്നു. നിങ്ങളോ അപ്രകാരം അല്ല; നിങ്ങളിൽ ഏറെ വ
ലുതായവൻ ഇളയവനെ പോലെയും, നടത്തുന്നവൻ ശുശ്രൂഷിക്കു
ന്നവനെ പോലെയും ആവൂ. ഏറെ വലുതായതു ആർ? ചാരിക്കൊ
ണ്ടവനോ ശുശ്രൂഷിക്കുന്നവനോ? ചാരിക്കൊണ്ടവനല്ലയോ; ഞാ
നോ നിങ്ങളുടെ ഇടയിൽ ശുശ്രൂഷിക്കുന്നവനെ പോലെ ആകുന്നു.
എങ്കിലും എന്റെ പരീക്ഷകളിൽ എന്നോടു കൂടെ പാൎത്തു നിന്നവർ
നിങ്ങളത്രെ. ഞാനും എൻ പിതാവു എനിക്കു നിയമിച്ചതു പോലെ
രാജ്യത്തെ നിങ്ങൾക്കു നിയമിച്ചു തരുന്നുണ്ടു. നിങ്ങൾ എന്റെ രാ
ജ്യത്തിൽ എൻ മേശയിൽ ഭക്ഷിച്ചു കുടിക്കയും, ഇസ്രയേൽ ഗോത്ര
ങ്ങൾ പന്ത്രണ്ടിന്നും ന്യായം വിധിച്ചു, സിംഹാസനങ്ങളിൽ ഇരിക്ക
യും ചെയ്വാന്തക്കവണ്ണമേ.(ലൂ.)

ഇവ പറഞ്ഞിട്ടു യേശു ആത്മാവിൽ കലങ്ങി; ആമെൻ ആ
മെൻ ഞാൻ നിങ്ങളോടു ചൊല്ലുന്നിതു:നിങ്ങളിൽ ഒരുത്തൻ എന്നെ
കാണിച്ചു കൊടുക്കും, എന്നു സാക്ഷി പറഞ്ഞു. ആയവർ ദുഃഖിച്ചു,
ആരെക്കൊണ്ടു പറഞ്ഞു, എന്നു വിചാരിച്ചു തമ്മിൽ തമ്മിൽ നോ
ക്കി: പക്ഷേ ഞാനോ? ഞാനോ? എന്നു വെവ്വേറെ അവനോടു
ചൊല്ലി തുടങ്ങി. അവരോടു അവൻ പറഞ്ഞിതു: പന്തിരുവരിൽ
ഒരുവൻ എന്നോടു കൂടെ താലത്തിൽ കൈയിട്ടു മുക്കുന്നവൻ തന്നെ.
ശിഷ്യരിൽ വെച്ചു യേശു സ്നേഹിക്കുന്ന ഒരുത്തൻ യേശുവിൻ മടി
യോടു ചാരിക്കൊണ്ടിരിക്കേ, ശിമോൻ പേത്രൻ ആംഗികം കാട്ടി, [ 90 ] ഈ ചൊല്ലിയതു ആരെകൊണ്ടു പറക, എന്നു അവനോടു ചോദി
ക്കുന്നു. ആയവൻ യേശുവിൻ മാൎവ്വിടത്തിൽ (തല)ചരിച്ചു:
കൎത്താവേ, ആർ ആകുന്നു? എന്നു ചോദിച്ചു. യേശു: ഞാൻ അപ്പഖണ്ഡം
മുക്കി കൊടുക്കുന്നവൻ തന്നെ, എന്നു ഉത്തരം പറഞ്ഞു, ഖണ്ഡ
ത്തെ മുക്കീട്ടു, ശിമോന്യനായ യൂദാ ഇഷ്കൎയ്യോത്താവിന്നു കൊടുക്കുന്നു.
ഖണ്ഡം വാങ്ങിയശേഷം, സാത്താൻ ഉടനെ അവനിൽ പ്രവേശി
ച്ചു. യേശു പറഞ്ഞു; തന്നെ കുറിച്ചു വിധിച്ചു എഴുതിയിരിക്കുന്ന പ്ര
കാരം മനുഷ്യപുത്രൻ പോകുന്നു സത്യം. മനുഷ്യപുത്രനെ കാണിച്ചു
കൊടുക്കുന്ന മനുഷ്യന്നോ ഹാ കഷ്ടം! ആ മനുഷ്യൻ ജനിച്ചില്ല എ
ങ്കിൽ കൊള്ളായിരുന്നു. എന്നാറെ അവനെ കാണിച്ചു കൊടുക്കുന്ന യൂദാ:
റബ്ബീ, ഞാനല്ലല്ലോ, എന്നുത്തരം ചൊല്ലിയതിന്നു: നീ പറഞ്ഞു
വല്ലൊ, എന്നുരെച്ചു. പിന്നെ നീ ചെയ്യുന്നതു വേഗത്തിൽ ചെയ്ക,
എന്നു പറകയും ചെയ്തു. ആയതു ഇന്നതിനെ ചൊല്ലീട്ടുള്ളപ്രകാരം
ചാരി ഇരുന്നവരിൽ ആരും അറിഞ്ഞില്ല; പണപ്പെട്ടി യൂദാവോടു
ള്ളതാകയാൽ, പെരുനാൾ്ക്കു നമുക്കു വേണ്ടുന്നതു മേടിക്ക എന്നോ,
ദരിദ്രൎക്കു ഏതാനും കൊടുക്ക എന്നോ, യേശു അവനോടു കല്പിക്കു
ന്ന പ്രകാരം ചിലൎക്കു തോന്നി. അവനോ ഖണ്ഡം വാങ്ങി ക്ഷണ
ത്തിൽ പുറപ്പെട്ടു പോയി. അപ്പോൾ രാത്രി ആയിരുന്നു. (യൊ.
മ.മാ.ലൂ.)

അവൻ പുറപ്പെട്ടു പോയപ്പോൾ യേശു പറയുന്നിതു: ഇപ്പോൾ
മനുഷ്യപുത്രൻ തേജസ്കരിക്കപ്പെട്ടു അവനിൽ ദൈവവും തേജസ്കരി
ക്കപ്പെട്ടു ദൈവം അവനിൽ തേജസ്കരിക്കപ്പെട്ടു എങ്കിൽ, ദൈവം
അവനെ തന്നിൽ തന്നെ തേജസ്കരിക്കുന്നു തേജസ്കരിക്കയും ചെ
യ്യും. (യൊ.)

പിന്നെ യേശു അപ്പത്തെ എടുത്തു, സ്തോത്രം ചൊല്ലി, നുറുക്കി
(ശിഷ്യൎക്കു കൊടുത്തു) പറഞ്ഞിതു: വാങ്ങി ഭക്ഷിപ്പിൻ, ഇതു നിങ്ങൾ്ക്കു
വേണ്ടി നുറുക്കപ്പെടുന്ന എന്റെ ശരീരം ആകുന്നു, എന്റെ ഓൎമ്മെ
ക്കായിട്ടു ഇതിനെ ചെയ്വിൻ. അപ്രകാരം തന്നെ അത്താഴം കഴി
ഞ്ഞ ശേഷം, പാനപാത്രത്തെയും എടുത്തു (വാഴ്ത്തി) പറഞ്ഞിതു:
നിങ്ങൾ എല്ലാവരും ഇതിൽനിന്നു കുടിപ്പിൻ, ഈ പാത്രം എന്റെ
രക്തത്തിൽ പുതുനിയമം ആകുന്നു. ഇതു പാപമോചനത്തിന്നായി [ 91 ] നിങ്ങൾക്കും, അനേകൎക്കും വേണ്ടി ഒഴിച്ച എന്റെ രക്തം, ഇതിനെ
കുടിക്കുന്തോറും എന്റെ ഓൎമ്മെക്കായിട്ടു ചെയ്വിൻ. ഞാനോ നിങ്ങ
ളോടു പറയുന്നിതു: മുന്തിരിവള്ളിയുടെ അനുഭവത്തെ എന്റെ പി
താവിൻ രാജ്യത്തിൽ നിങ്ങളോടു കൂടെ പുതുതായി കുടിക്കുംനാൾവ
രെ, ഞാൻ ഇതിൽനിന്നു ഇനി കുടിക്കയില്ല. (മ. മാ. ലൂ)

പൈതങ്ങളേ, ഇനി അസാരമേ നിങ്ങളോടു ഇരിക്കുന്നുള്ളു, നി
ങ്ങൾ എന്നെ അന്വേഷിക്കും. പിന്നെ ഞാൻ പോകുന്ന എടത്തു
നിങ്ങൾക്കു വന്നു കൂടാ, എന്നു യഹൂദരോടു പറഞ്ഞ പ്രകാരം ഇന്നു
നിങ്ങളോടും ചൊല്ലുന്നു. നിങ്ങൾ തമ്മിൽ സ്നേഹിക്കേണം എന്നു
ഒരു പുതിയ കല്പന നിങ്ങൾക്കു തരുന്നു. ഞാൻ നിങ്ങളെ സ്നേഹി
ച്ചതു പോലെ നിങ്ങളും തമ്മിൽ സ്നേഹിക്ക എന്നത്രെ. നിങ്ങൾക്കു
അന്യോന്യം സ്നേഹം ഉണ്ടെങ്കിൽ, അതു കൊണ്ടു നിങ്ങൾ എന്റെ
ശിഷ്യർ, എന്നു എല്ലാവൎക്കും ബോധിക്കും. ശിമോൻ പേത്രൻ അവ
നോടു: കൎത്താവേ, നീ എവിടെ പോകുന്നു? എന്നു പറയുന്നതിന്നു:
ഞാൻ പോകുന്നതിലേക്കു നിനക്കു ഇപ്പോൾ അനുഗമിച്ചു കൂടാ.
പിന്നേതിൽ നീ എന്നെ അനുഗമിക്കും താനും, എന്നു യേശു ഉത്തരം
പറഞ്ഞു. പേത്രൻ അവനോടു: കൎത്താവേ, ഇന്നു നിന്നെ അനുഗമി
ച്ചു കൂടാത്തതു എന്തു കൊണ്ടു? നിനക്കു വേണ്ടി എൻ പ്രാണനെ
വെച്ചു കളയും, എന്നു പറഞ്ഞാറെ, യേശു ഉത്തരം ചൊല്ലിയതു:
നിൻപ്രാണനെ എനിക്കു വേണ്ടി വെക്കുമോ? ശിമോനേ, ശിമോനേ,
കണ്ടാലും, സാത്താൻ നിങ്ങളെ കോതമ്പു പോലെ ചേറുവാന്തക്ക
വണ്ണം ചോദിച്ചു. ഞാനോ നിന്റെ വിശ്വാസം ഒടുങ്ങി പോകാ
യ്വാൻ നിനക്കു വേണ്ടി യാചിച്ചു. പിന്നെ നീ തിരിഞ്ഞു വന്ന
ശേഷം, നിന്റെ സഹോദരന്മാരെ ഉറപ്പിച്ചു കൊൾ്ക. എന്നതിന്നു
അവൻ: കൎത്താവേ, നിന്നോടു കൂടെ തടവിലും ചാവിലും ചെല്ലുവാൻ
ഞാൻ ഒരുങ്ങി നില്ക്കുന്നു, എന്നു പറഞ്ഞാറെ യേശു ചൊല്ലിയതു:
പേത്ര, നീ എന്നെ അറിയുന്നില്ല, എന്നു മൂന്നു വട്ടം തള്ളിപ്പറയും
മുമ്പെ, പൂവങ്കോഴി ഇന്നു കൂകയില്ല, എന്നു ഞാൻ നിന്നോടു പറ
യുന്നു. (യൊ, ലൂ.)

പിന്നെ അവരോടു പറഞ്ഞു: നിങ്ങളെ മടിശ്ശീല, പൊക്കണം,
ചെരിപ്പുകൾ ഇവ കൂടാതെ അയച്ചപ്പോൾ, ഒട്ടു കുറവുണ്ടായോ? [ 92 ] എന്നതിന്നു: ഒട്ടും ഇല്ല എന്നു ചൊല്ലിയാറെ, അവരോടു പറഞ്ഞിതു:
എങ്കിലോ ഇപ്പോൾ മടിശ്ശീലയുള്ളവൻ അതു എടുക്കുക, പൊക്കണ
വും അവ്വണ്ണം തന്നെ; ഇല്ലാത്തവൻ തന്റെ വസ്ത്രം വിറ്റു, വാൾ
കൊള്ളുകയും ചെയ്ക. ദ്രോഹികളോടും എണ്ണപ്പെട്ടു, എന്നു എഴുതി
യിരിക്കുന്നതും കൂടെ എന്നിൽ തികഞ്ഞു വരേണം, എന്നു ഞാൻ നി
ങ്ങളോടു പറയുന്നു സത്യം. കാരണം എന്നെ കുറിച്ചുള്ളവററിന്നു തി
കവുണ്ടു. അവർ: കൎത്താവേ, ഇവിടെ രണ്ടു വാൾ ഇതാ, എന്നു
ചൊല്ലിയാറെ: മതി, എന്നു അവരോടു പറഞ്ഞു. (മ. മാ. ലൂ.)

൩. ഗഥശെമനിലേ പോരാട്ടവും തോട്ടത്തിൽ
പിടി പെട്ടതും.

പിന്നെ അവർ സ്തോത്രം പാടി, യേശു ഏറിയോന്നു* പറഞ്ഞ
ശേഷം, അവൻ പുറപ്പെട്ടു മൎയ്യാദപ്രകാരം കിദ്രോൻ തോടിന്നു അക്ക
രെ ഒലിവമലക്കൽ തോട്ടം ഉള്ളതിൽ താൻ ശിഷ്യരുമായി കടന്നു. അ
പ്പോൾ യേശു അവരോടു പറഞ്ഞു: ഈ രാത്രിയിൽ നിങ്ങൾ എ
ല്ലാവരും എങ്കൽ ഇടറിപ്പോകും, ഞാൻ ഇടയനെ വെട്ടും, കൂട്ടത്തി
ലെ ആടുകൾ ചിതറി പോകയുമാം, എന്നു എഴുതിയിരിക്കുന്നുവല്ലൊ.
ഞാൻ ഉണൎന്നു വന്ന ശേഷമോ നിങ്ങൾക്കു മുമ്പെ ഗലീലെക്കു
ചെല്ലും, എന്നതിനു പേത്രൻ ഉത്തരം പറഞ്ഞിതു: എല്ലാവരും
നിങ്കൽ ഇടറിപ്പോയാൽ ഞാൻ ഒരുനാളും ഇടറുകയില്ല. അവനോ
ടു യേശു: ആമെൻ ഞാൻ നിന്നോടു ചൊല്ലുന്നിതു, ഇന്നു രാത്രിയിൽ
കോഴി രണ്ടു കുറി കൂകുമ്മുമ്പെ, നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും
എന്നു പറയുന്നു. അവനോ: നിന്നോടു ഒന്നിച്ചു മരിക്കേണ്ടി വ
ന്നാലും, നിന്നെ തള്ളിപ്പറകയില്ല, എന്നു ഏറ്റം അധികം പറഞ്ഞു.
അപ്രകാരം തന്നെ എല്ലാവരും പറഞ്ഞു. (മ. മാ. ലൂ. യൊ.)

അവർ ഗഥശെമന എന്ന പേരുള്ള തോട്ടത്തിൽ വന്നു, അവി
ടെ യേശു പലപ്പോഴും തന്റെ ശിഷ്യരോടു ചേൎന്നിരിക്കയാൽ, അ
വനെ കാണിച്ചു കൊടുക്കുന്ന യൂദാവും ആ സ്ഥലത്തെ അറിഞ്ഞു,
അതിൽ എത്തിയപ്പോൾ യേശു: ഞാൻ പോയി, അവിടെ പ്രാ

  • യൊഹ, ൧൪-൧൭. [ 93 ] ൎത്ഥിച്ചു തീരുവോളം ഇവിടെ ഇരിപ്പിൻ, നിങ്ങൾ പരീഷയിൽ കട
    ക്കാതിരിപ്പാൻ പ്രാൎത്ഥിപ്പിൻ, എന്നു അവരോടു പറഞ്ഞു. പേത്ര
    നെയും യാക്കോബു യൊഹന്നാൻ എന്നവരെയും കൂട്ടിക്കൊണ്ടു, വി
    റച്ചും ദുഃഖിച്ചും വലഞ്ഞും പോവാൻ തുടങ്ങി. എന്റെ ദേഹി മ
    രണത്തോളം ദുഃഖപ്പെട്ടിരിക്കുന്നു. ഇവിടെ പാൎത്തുണൎന്നുകൊൾ്വിൻ,
    എന്നു അവരോടു പറഞ്ഞു. താൻ അവരെ വിട്ടു, ഒരു കല്ലേറു ദൂര
    ത്തോളം വാങ്ങി, മുട്ടുകുത്തി നിലത്തു വീണു: കഴിയുന്നു എങ്കിൽ,
    ആ നാഴിക നീങ്ങിപ്പോകേണം എന്നു പ്രാൎത്ഥിച്ചു. അബ്ബാ പിതാ
    വേ, നിന്നാൽ എല്ലാം കഴിയും, ഈ പാനപാത്രം എന്നിൽനിന്നു
    നീക്കിക്കൊള്ളേണമേ, എങ്കിലും ഞാൻ ഇച്ശിക്കുന്നതല്ല, നീ ഇച്ശി
    ക്കുന്നതു അത്രെ ആവു, എന്നു പറഞ്ഞു. പിന്നെ വന്നു, അവർ ഉ
    റങ്ങുന്നതു കണ്ടു, പേത്രനോടു പറഞ്ഞു: ശിമോനേ ഉറങ്ങുന്നുവോ?
    ഒരു നാഴികയും ഉണൎന്നിരിപ്പാൻ കഴിഞ്ഞില്ലയൊ? പരീക്ഷയിൽ
    അകപ്പെടായ്വാൻ ഉൎണന്നും പ്രാൎത്ഥിച്ചും കൊൾ്വിൻ; ആത്മാവു മ
    നഃപൂൎവ്വമുള്ളതു സത്യം, ജഡം ബലഹീനമത്രെ. പിന്നെയും രണ്ടാ
    മതു പോയി: എൻ പിതാവേ, ഇതു ഞാൻ കുടിക്കതെ, നീങ്ങി കൂടാ
    എങ്കിൽ, നിന്റെ ഇഷ്ടം ഭവിക്കയാവു, എന്നു പ്രാൎത്ഥിച്ചു. സ്വൎഗ്ഗ
    ത്തിൽനിന്നു ഒരു ദൂതനും അവനെ ശക്തിപ്പെടുത്തുവാൻ കാണായ്വ
    ന്നു. പിന്നെ അവൻ അത്യാസന്നത്തിലായി അതിശ്രദ്ധയോടെ
    പ്രാൎത്ഥിച്ചു, അവന്റെ വിയൎപ്പു നിലത്തു വീഴുന്ന വലിയ ചോരത്തു
    ള്ളികൾ കണക്കെ ആയ്ചമഞ്ഞു. പ്രാൎത്ഥനയിൽനിന്നു എഴുനീറ്റു മട
    ങ്ങി വന്നു, അവർ കണ്ണുകൾക്കു ഭാരം ഏറുകകൊണ്ടു, വിഷാദത്താൽ
    ഉറങ്ങുന്നു എന്നു കണ്ടു; അവർ എന്തുത്തരം ചൊല്ലേണ്ടു, എന്നറി
    ഞ്ഞതും ഇല്ല. അവരെ വിട്ടു, മൂന്നാമതും ചെന്നു, ആ വചനത്താൽ
    തന്നെ പ്രാൎത്ഥിച്ചു; മൂന്നാമതും വന്നു അവരോടു പറയുന്നു: ശേഷ
    ത്തേക്കു ഇനി ഉറങ്ങി ആശ്വസിച്ചു കൊൾ്വിൻ. മതി! നാഴിക വന്നു
    ഇതാ, മനുഷ്യപുത്രൻ പാപികളുടെ കൈകളിൽ ഏല്പിക്കപ്പെടുന്നു.
    എഴുനീല്പിൻ നാം പോക, കണ്ടാലും എന്നെ കാണിച്ചുകൊടുക്കു
    ന്നവൻ അണഞ്ഞു വന്നു. (യൊ. മ. മാ. ലൂ.)

എന്നു അവൻ പറയുമ്പോൾ തന്നെ, പെട്ടെന്നു പന്തിരുവരിൽ
ഒരുത്തനായ യൂദാ റോമാപട്ടാളത്തെയും മഹാപുരോഹിതർ മൂപ്പ

11 [ 94 ] ന്മാർ എന്ന ഇവർ നിയോഗിച്ച വലിയ ഭൃത്യക്കൂട്ടത്തെയും കൂട്ടിക്കൊ
ണ്ടു, ദീപട്ടി പന്തങ്ങളോടും വാളുവടികളോടും കൂട വന്നു മുന്നടന്നു.
തന്റെ മേൽ വരുന്നവ എല്ലാം യേശു അറിഞ്ഞിട്ടു, പുറത്തു വന്നു:
ആരെ തിരയുന്നു? എന്നു അവരോടു പറഞ്ഞു. നസറയ്യനായ യേ
ശുവെ, എന്നു അവർ ഉത്തരം ചൊല്ലിയാറെ, ഞാൻ ആകുന്നു!
എന്നു യേശു പറയുന്നു. അപ്പോൾ അവനെ കാണിച്ചു കൊടുക്കു
ന്ന യൂദാവും അവരോടു നില്ക്കുന്നുണ്ടു. ഞാൻ ആകുന്നു, എന്നു അ
വരോടു പറഞ്ഞ ഉടനെ അവർ പിൻ വാങ്ങി, നിലത്തു വീണു. ആ
രെ തിരയുന്നു? എന്നു പിന്നെയും അവരോടു ചോദിച്ചതിന്നു, നസ
റയ്യനായ യേശുവെ, എന്നു പറഞ്ഞപ്പോൾ യേശു ഉത്തരം ചൊ
ല്ലിയതു: ഞാൻ ആകുന്നു, എന്നു നിങ്ങളോടു പറഞ്ഞുവല്ലൊ; ആ
കയാൽ എന്നെ തിരയുന്നു എങ്കിൽ, ഇവരെ പോകുവാൻ വിടുവിൻ.
എന്നതിനാൽ: നീ എനിക്കു തന്നവരിൽ ആരെയും ഞാൻ നഷ്ടമാ
ക്കീട്ടില്ല, എന്നു ചൊല്ലിയ വചനത്തിന്നു നിവൃത്തിവരേണ്ടിയിരുന്നു.
അവനെ കാണിച്ചുകൊടുക്കുന്നവൻ: ഞാൻ ഏവനെ ചുംബിച്ചാൽ
അവൻ തന്നെ ആകുന്നു, ആയവനെ പിടിച്ചു കൊൾവിൻ, എന്നു
അവൎക്കു ലക്ഷണം കൊടുത്തിരുന്നു. പിന്നെ ക്ഷണത്തിൽ യേശുവി
ന്നു നേരിട്ടു വന്നു: റബ്ബീ, വാഴുക എന്നു പറഞ്ഞു, അവനെ ചുംബി
ച്ചു അവനോടു യേശു: തോഴാ, എന്തിനായി വന്നു? യൂദാവേ, മനു
ഷ്യപുത്രനെ ചുംബനംകൊണ്ടൊ കാണിച്ചു കൊടുക്കുന്നു? എന്നു
പറഞ്ഞു.

ഉടനെ അവർ അടുത്തു യേശുവിന്മേൽ കൈകളെ വെച്ചു അ
വനെ പിടിച്ചു. അവനോടു കൂടിയുള്ളവരോ വരുന്നതു കണ്ടു: കൎത്താ
വേ, ഞങ്ങൾ വാളാൽ വെട്ടുകയൊ? എന്നു ചൊല്ലി. അവരിൽ ഒരു
ത്തനായ ശിമോൻ പേത്രൻ തനിക്കുള്ള വാളെ ഊരി, മഹാപുരോ
ഹിതന്റെ ദാസനെ വെട്ടി, അവന്റെ വലത്തു കാതെ അറുത്തു
കളഞ്ഞു. ആ ദാസനു മല്കൻ എന്നു പേർ ഉണ്ടു. അതിന്നു യേശു:
ഇത്രോളം വിടുവിൻ, എന്നു ചൊല്ലി, ആയവന്റെ ചെവിയെ തൊട്ടു
സൌഖ്യം വരുത്തി. പിന്നെ പേത്രനോടു പറഞ്ഞു: വാൾ ഉറയിൽ
ഇടു, വാൾ എടുക്കുന്നവൻ ഒക്കയും വാളാൽ നശിച്ചു പോകും സത്യം.
പിതാവു എനിക്കു തന്ന പാനപാത്രം ഞാൻ കുടിക്കാതിരിക്കയൊ? [ 95 ] അല്ല ഞാൻ തൽക്ഷണം എന്റെ പിതാവിനോടു പന്ത്രണ്ടു ലെ
ഗ്യോൻ ദൂതരിലും അധികം എനിക്കു നിറുത്തേണ്ടതിന്നു അപേക്ഷി
ച്ചുകൂടാ, എന്നു തോന്നുന്നുവോ? എന്നാൽ തിരുവെഴുത്തുകൾക്കു എ
ങ്ങിനെ നിവൃത്തി വരും. ഇപ്രകാരം സംഭവിക്കേണ്ടുന്നതുണ്ടല്ലോ.
(യൊ. മ. മാ. ലൂ.)

ആ നാഴികയിൽ തന്നെ യേശു തന്റെ നേരെ വന്ന മഹാപു
രോഹിതരോടും ദൈവാലയത്തിലെ പടനായകരോടും മൂപ്പന്മാരോടും
പറഞ്ഞിതു: ഒരു കള്ളനെ കൊള്ളെ എന്ന പോലെ, നിങ്ങൾ വാ
ളുവടികളുമായി എന്നെ പിടിപ്പാൻ പുറപ്പെട്ടു വന്നു. ഞാൻ ദിവ
സേന ദൈവാലയത്തിൽ നിങ്ങളോടു കൂട ഇരുന്നിട്ടും, എന്റെ നേ
രെ കൈകളെ നീട്ടീട്ടില്ല. എങ്കിലും ഇതു നിങ്ങളുടെ നാഴികയും ഇ
രുളിന്റെ അധികാരവും ആകുന്നു. ഇതു ഒക്കയും പ്രവാചകരുടെ
എഴുത്തുകൾ നിവൃത്തിയാകേണ്ടതിന്നത്രെ സംഭവിച്ചതു. അപ്പോൾ
ശിഷ്യർ എല്ലാവരും അവനെ വിട്ടു മണ്ടിപ്പോയി. അവനെ ഒരു
യുവാവു വെറും മെയ്യിൽ പുതപ്പു പുതെച്ചും കൊണ്ടു അനുഗമിച്ചു.
ആയവനെ ബാല്യക്കാർ പിടിക്കുന്നേരം അവൻ പുതപ്പു വിട്ടു, നഗ്ന
നായി അവൎക്കു തെറ്റി മണ്ടി പോയി. (മ. മാ. ലൂ.)

൪. മഹാപുരോഹിതരുടെ ന്യായ വിസ്താരവും
ശിമോന്റെ വീഴ്ചയും.

പട്ടാളവും സഹസ്രാധിപനും യഹൂദരുടെ ഭൃത്യന്മാരും യേശുവെ
പിടിച്ചു കെട്ടി, അന്നാ ആ വൎഷത്തെ മഹാപുരോഹിതനായ കയ
ഫാവിന്റെ അമ്മായപ്പൻ ആകകൊണ്ടു, മുമ്പെ അവനടുക്കെ
കൊണ്ടു പോയി. കയഫാ എന്നവനോ ജനത്തിനു വേണ്ടി ഒരു
മനുഷ്യൻ നശിച്ചു പോകുന്നതു ഉപകാരം, എന്നു യഹൂദരോടു ആ
ലോചിച്ചു പറഞ്ഞവൻ തന്നെ. ശിമോൻ പേത്രനും മറെറ ശി
ഷ്യനും യേശുവിൻ പിന്നാലെ ചെല്ലുമ്പോൾ, ആ ശിഷ്യൻ മഹാ
പുരോഹിതനോടു പരിചയമുള്ളവനാകയാൽ, യേശുവോടു കൂട മ
ഹാപുരോഹിതന്റെ നടുമുറ്റത്തു കടന്നു. പേത്രൻ വാതില്ക്കൽ

11* [ 96 ] പുറത്തു നില്ക്കുമ്പോൾ, മഹാപുരോഹിതനോടു പരിചയമുള്ള മ
റ്റെ ശിഷ്യൻ പുറപ്പെട്ടു വാതില്ക്കാരത്തിയോടു പറഞ്ഞു, പേത്രനെ
അകത്തു വരുത്തി. എന്നാറെ വാതിൽ കാക്കുന്ന ബാല്യക്കാരത്തി
പേത്രനോടു: പക്ഷെ നീയും ആയാളുടെ ശിഷ്യരിൽ കൂടിയവനോ?
എന്നു പറയുന്നു. അല്ല എന്നു അവൻ പറയുന്നു. അന്നു കുളിർ ആ
കകൊണ്ടു, ദാസരും ഭൃത്യന്മാരും കനൽ കൂട്ടി തീ കാഞ്ഞു കൊണ്ടു
നിന്നിരിക്കേ, പേത്രനും അവരോടു കൂട നിന്നു, തീ കാഞ്ഞു കൊണ്ടി
രുന്നു. എന്നാറെ മഹാപുരോഹിതൻ യേശുവിനോടു അവന്റെ
ശിഷ്യന്മാരെയും ഉപദേശത്തെയും കുറിച്ചു ചോദിച്ചപ്പൊൾ, യേ
ശു ഉത്തരം ചൊല്ലിയതു: ഞാൻ ലോകത്തോടു പരസ്യത്തിൽ പറ
ഞ്ഞു, പള്ളിയിലും എല്ലാ യഹൂദന്മാരും കൂടുന്ന ദേവാലയത്തിലും
ഞാൻ എപ്പോഴും ഉപദേശിച്ചു, രഹസ്യത്തിൽ ഒന്നും ഉരെച്ചതും ഇ
ല്ല. നീ എന്നോടു ചോദിക്കുന്നതു എന്തു? കേട്ടവരോടു ഞാൻ അവ
രെ കേൾ്പിച്ചതു എന്തു? എന്നു ചോദിക്ക. കണ്ടാലും ഞാൻ പറഞ്ഞ
വ അവർ അറിയുന്നു. എന്നു പറഞ്ഞാറെ ഭൃത്യന്മാരിൽ അരികെ
നില്ക്കുന്ന ഒരുത്തൻ: മഹാപുരോഹിതനോടു ഇങ്ങിനെ ഉത്തരം ചൊ
ല്ലന്നുവോ? എന്നു പറഞ്ഞു യേശുവിനു കുമ കൊടുത്തു. അതിനു
യേശു: ഞാൻ ദോഷമായി സംസാരിച്ചു എങ്കിൽ, ദോഷം എന്നതി
ന്നു തുമ്പുണ്ടാക്ക, നല്ലവണ്ണം എങ്കിൽ, എന്നെ തല്ലുന്നതു എന്തു?
എന്നു പറഞ്ഞു. അന്നാ അവനെ കെട്ടപ്പെട്ടവനായി മഹാപുരോ
ഹിതനായ കയഫാവിൻ അടുക്കെ അയച്ചു.

മഹാപുരോഹിതരും (മൂപ്പന്മാരുമായി) ന്യായാധിപസംഘം ഒ
ക്കെയും യേശുവെ കൊല്ലിക്കേണ്ടതിന്നു, അവന്റെ നേരെ കള്ളസ്സാ
ക്ഷ്യം അന്വേഷിച്ചുപോന്നു, കണ്ടിട്ടില്ല താനും. അനേകർ അവന്റെ
നേരെ കള്ളസ്സാക്ഷ്യം ചൊല്ലീട്ടും, സാക്ഷ്യങ്ങൾ ഒത്തില്ല. ഒടു
ക്കം രണ്ടു കള്ളസ്സാക്ഷികൾ വന്നു പറഞ്ഞിതു: ഈ കൈപ്പണിയാ
യ മന്ദിരത്തെ ഞാൻ അഴിച്ചു, മൂന്നു ദിവസം കൊണ്ടു കൈപ്പണി
യല്ലാത്ത മറെറാന്നിനെ എടുപ്പിക്കും, എന്നു ഇവൻ പറയുന്നതു ഞ
ങ്ങൾ കേട്ടു. എന്നിപ്രകാരവും അവരുടെ സാക്ഷ്യം ഒത്തതും ഇല്ല.
എന്നിട്ടു മഹാപുരോഹിതൻ എഴുനീറ്റു അവനോടു: നീ ഒരുത്തര
വും പറയുന്നില്ലയോ? ഇവർ നിന്റെ നേരെ സാക്ഷ്യം ചൊല്ലുന്നതു [ 97 ] എങ്ങിനെ? എന്നു പറഞ്ഞാറെ, യേശു മിണ്ടാതെ നിന്നു. മഹാപു
രോഹിതർ ശാസ്ത്രികൾ മുതലായ ജനമൂപ്പന്മാർ: നീ ക്രിസ്തു എങ്കിൽ
ഞങ്ങളോടു പറ! എന്നു ചൊല്ലിയാറെ യേശു: നിങ്ങളോടു പറഞ്ഞാ
ലും, നിങ്ങൾ വിശ്വസിക്കയില്ല; ഞാൻ ചോദിച്ചാലും, എന്നോടു
ഉത്തരം ചൊല്ലുകയില്ല വിട്ടയക്കയും ഇല്ല, എന്നു പറഞ്ഞു. മഹാ
പുരോഹിതൻ അവനോടു ചൊല്ലിയതു: അനുഗ്രഹിക്കപ്പെട്ട ദൈ
വത്തിന്റെ പുത്രനായ ക്രിസ്തു നീ തന്നെയോ? എന്നു ഞങ്ങളോടു
പറയേണ്ടതിന്നു ഞാൻ ജീവനുള്ള ദൈവത്തെ ആണയിട്ടു നിന്നോ
ടു ചോദിക്കുന്നു. അവനോടു യേശു: നീ പറഞ്ഞുവല്ലൊ, ഞാൻ
ആകുന്നു! ശേഷം ഞാൻ നിങ്ങളോടു ചൊല്ലുന്നിതു: ഇതു മുതൽ
മനുഷ്യപുത്രൻ സൎവ്വശക്തിയുടെ വലഭാഗത്തിരിക്കുന്നതും, വാന
ത്തിൻ മേഘങ്ങളിന്മേൽ വരുന്നതും നിങ്ങൾ കാണും, എന്നു പറ
ഞ്ഞു. ഉടനെ മഹാപുരോഹിതൻ തന്റെ വസ്ത്രങ്ങളെ കീറി: ഇവൻ
ദൈവദൂഷണം പറഞ്ഞു, ഇനി സാക്ഷികളെ കൊണ്ടു നമുക്കു എ
ന്തു ആവശ്യം? ഇതാ അവന്റെ ദൂഷണം ഇപ്പോൾ കേട്ടുവല്ലൊ!
നിങ്ങൾക്കു എങ്ങിനെ തോന്നുന്നു? എന്നു പറഞ്ഞപ്പോൾ എല്ലാ
വരും അവനെ മരണയോഗ്യൻ എന്നു വിധിച്ചു. (മ. മാ. ലൂ.)

ശിമോൻ പേത്രനോ തീ കാഞ്ഞു നില്ക്കുമ്പോൾ, ഒരു ബാല്യക്കാ
രത്തി വന്നു. സമീപത്തു നില്ക്കുന്നവരോടു: ഇവൻ ആ കൂട്ടരിൽ ഉള്ള
വനത്രെ, എന്നു പറഞ്ഞു തുടങ്ങി. നീയും അവന്റെ ശിഷ്യരിൽ
ഒരുത്തൻ അല്ലയോ? എന്നു ചിലർ അവനോടു പറഞ്ഞാറെ: അല്ല
ഞാൻ അവനെ അറിയുന്നില്ല, എന്നു ആണയിട്ടും തള്ളിപ്പറഞ്ഞു.
കുറയ പിന്നെതിൽ അരികെ നില്ക്കുന്നവർ അടുത്തു വന്നു പേത്ര
നോടു; നീ അവരുടെ കൂട്ടത്തിൽ ആകുന്നു സത്യം; ഗലീലക്കാരൻ
തന്നെ, നിന്റെ ഉച്ചാരണം കൂടെ നിന്നെ വെളിവാക്കുന്നുവല്ലോ,
എന്നു പറഞ്ഞു. അപ്പോൾ ആ മനുഷ്യനെ അറിയുന്നില്ല, എന്നു
പ്രാകുവാനും സത്യം ചെയ്വാനും തുടങ്ങി. ഉടനെ പൂവൻകോഴി
രണ്ടാമതും കൂകി; കൎത്താവു തിരിഞ്ഞു പേത്രനെ ഒന്നു നോക്കുകയും
ചെയ്തു. പേത്രനും: കോഴി രണ്ടു കുറി കൂകും മുമ്പെ, നീ മൂന്നുവട്ടം
എന്നെ തള്ളിപ്പറയും. എന്നു യേശു തന്നോടു ചൊല്ലിയ മൊഴിയെ
ഓൎത്തു, പുറപ്പെട്ടു കൈപ്പോടെ കരകയും ചെയ്തു. (യൊ. മ. മാ. ലൂ.) [ 98 ] യേശുവെ പിടിച്ചു കൊള്ളുന്ന പുരുഷന്മാരോ അവനെ പരിഹ
സിച്ചു, മുഖത്തു തുപ്പി കുത്തി അടിച്ചു. ചിലരും അവന്റെ മുഖം
മൂടി കെട്ടി: ഹേ ക്രിസ്തുവേ, ഞങ്ങളോടു പ്രവചിക്ക നിന്നെ തല്ലി
യതു ആർ? എന്നു ചൊല്ലി കുമെക്കയും മറെറ പല ദൂഷണം അ
വന്റെ നേരെ പറകയും ചെയ്തു.

ഉഷസ്സായപ്പോൾ മഹാപുരോഹിതരും ജനത്തിൻ മൂപ്പന്മാരും
ശാസ്ത്രികളുമായി ന്യായാധിപസംഘം ഒക്കയും കൂടി, യേശുവെ കൊ
ല്ലിപ്പാൻ നിരൂപിക്കയും ചെയ്തു. (മ. മാ. ലൂ.)

൫. പിലാതന്റെ ന്യായ വിസ്താരവും വിധിയും.*

നേരം പുലരാനായപ്പോൾ അവർ എല്ലാവരും കൂട്ടമേ എഴുനീ
റ്റു യേശുവിനെ കെട്ടി, കയഫാവിൻ പോക്കൽനിന്നു ആസ്ഥാന
ത്തിലേക്കു കൊണ്ടു പോയി, നാടുവാഴിയായ പൊന്ത്യപിലാതനിൽ
ഏല്പിച്ചു. (യൊ. മ. മാ. ലൂ)

അപ്പോൾ മരണവിധി ഉണ്ടായതു അവനെ കാണിച്ചു കൊടുത്ത
യൂദാ കണ്ടു, അനുതപിച്ചു ആ മുപ്പതു ശേഖലിനെ മഹാപുരോ
ഹിതൎക്കും മൂപ്പന്മാൎക്കും മടക്കി, ഞാൻ കുറ്റമില്ലാത്ത രക്തത്തെ ഏ
ല്പിച്ചു കൊടുക്കയാൽ പിഴെച്ചു, എന്നു പറഞ്ഞു. അതു ഞങ്ങ
ൾക്കു എന്തു? നീ തന്നെ നോക്കിക്കൊൾക, എന്നു അവർ പറഞ്ഞാ
റെ, അവൻ ആ പണങ്ങളെ മന്ദിരത്തിൽ എറിഞ്ഞു കളഞ്ഞു, വാ
ങ്ങിപ്പോയി കെട്ടി ഞാന്നു മരിച്ചു. മഹാപുരോഹിതർ പണങ്ങളെ
എടുത്തു, ഇതു രക്തവില ആകയാൽ കാഴ്ചഭണ്ഡാരത്തിൽ ഇടുന്നതു
വിഹിതമല്ല, എന്നു പറഞ്ഞു. പിന്നെ കൂടി നിരൂപിച്ചു അവകൊ
ണ്ടു പരദേശികളുടെ ശ്മശാനത്തിന്നായി കുശവന്റെ നിലത്തെ
കൊണ്ടു; ആകയാൽ ആ നിലത്തിന്നു ഇന്നേ വരേ രക്തനിലം എ
ന്നു പേർ ഉണ്ടായതു. പ്രവാചകനായ യിറമിയാവെക്കൊണ്ടു മൊ
ഴിഞ്ഞതിന്നു അന്നു നിവൃത്തി വന്നു. കൎത്താവു എന്നോടു അരുളി
ച്ചെയ്തപ്രകാരം: ഇസ്രയേൽപുത്രരിൽ ചിലർ മതിച്ചൊരു മാന

  • വെള്ളിയാഴ്ച ൭ ഏപ്രിൽ. [ 99 ] യോഗ്യന്റെ വിലയായി മുപ്പതു ശേഖലിനെ അവർ എടുത്തു കു
    ശവനിലത്തിന്നായി കൊടുത്തു എന്നത്രെ. (മത്ത. ൨൭.)

യഹൂദരോ തീണ്ടിപ്പോകാതെ പെസഹ തിന്മാന്തക്കവണ്ണം ആ
സ്ഥാനത്തിൽ പ്രവേശിക്കാതെ നിന്നു. അതുകൊണ്ടു പിലാതൻ
അവരുടെ അടുക്കെ പുറത്തു വന്നു: ഈ മനുഷ്യന്റെ നേരെ എന്തു
കുറ്റം ബോധിപ്പിക്കുന്നു? എന്നു ചോദിച്ചു. ഇവൻ ദുഷ്പ്രവൃത്തിക്കാ
രൻ അല്ല എങ്കിൽ, അവനെ നിങ്കൽ ഏല്പിക്കുമാറില്ലല്ലൊ, എന്നു
ഉത്തരം പറഞ്ഞു. പിലാതൻ അവരോടു: നിങ്ങൾ അവനെ കൂട്ടി
ക്കൊണ്ടു, നിങ്ങളുടെ ധൎമ്മപ്രകാരം വിധിപ്പിൻ, എന്നു പറഞ്ഞാ
റെ, യഹൂദർ അവനോടു: ആരെയും കൊല്ലുന്നതു ഞങ്ങൾക്കു വിഹി
തമല്ലല്ലോ, എന്നു പറഞ്ഞു. ഇവ്വണ്ണം താൻ ഇന്ന മരണം മരി
ക്കും, എന്നു യേശു സൂചിപ്പിച്ച വചനത്തിന്നു നിവൃത്തി വരികയും
ചെയ്തു. (യൊ.)

പിന്നെ മഹാപുരോഹിതരും മൂപ്പന്മാരും: ഇവൻ താൻ ക്രിസ്തു
വാകുന്ന ഒരു രാജാവു, എന്നു ചൊല്ലികൊണ്ടു ജാതിയെ മറിച്ചു
കളകയും കൈസൎക്കു കരം കൊടുക്കുന്നതു വിരോധിക്കയും ചെയ്യുന്ന
പ്രകാരം ഞങ്ങൾ കണ്ടു, എന്നു കുറ്റം ചുമത്തി തുടങ്ങി. ആക
യാൽ പിലാതൻ പിന്നെയും ആസ്ഥാനത്തിൽ പുക്കു യേശുവെ
വിളിച്ചു: നീ യഹൂദരുടെ രാജാവോ? എന്നു ചോദിച്ചാറെ യേശു ഉ
ത്തരം ചൊല്ലിയതു: ഇതു നീ സ്വയമായി പറയുന്നുവോ? മറ്റുള്ള
വർ എന്നെക്കൊണ്ടു നിന്നോടു ബോധിപ്പിച്ചിട്ടോ? പിലാതൻ:
ഞാൻ യഹൂദനോ? നിന്റെ ജനവും മഹാപുരോഹിതരും നിന്നെ
എങ്കൽ ഏല്പിച്ചു; നീ എന്തു ചെയ്തു? എന്നു എതിരെ പറഞ്ഞ
പ്പോൾ, യേശു ഉത്തരം ചൊല്ലിയതു: എന്റെ രാജ്യം ഈ ലോക
ത്തിൽനിന്നുള്ളതല്ല, എന്റെ രാജ്യം ഇഹലോകത്തിൽനിന്നു, എ
ന്നു വരികിൽ, എന്റെ ഭൃത്യന്മാർ; ഞാൻ യഹൂദരിൽ ഏല്പിക്കപ്പെ
ടാതവണ്ണം പോരാടുകയായിരുന്നുവല്ലോ; എന്നിട്ടു എന്റെ രാജ്യം ഇ
വിടെനിന്നല്ല സ്പഷ്ടം. പിലാതൻ അവനോടു: പിന്നെ നീ രാജാവ
ല്ലോ? എന്നു പറഞ്ഞാറെ, യേശു ഉത്തരം ചൊല്ലിയതു: നീ പറയു
ന്നു, ഞാൻ രാജാവാകുന്നു സത്യം. സത്യത്തിനു സാക്ഷി നില്ക്കേ
ണ്ടതിന്നു ഞാൻ ജനിച്ചിരിക്കുന്നു, ഇതിന്നായി ലോകത്തിൽ വന്നും [ 100 ] ഇരിക്കുന്നു. സത്യത്തിൽനിന്നു ഉള്ളവൻ എല്ലാം എന്റെ ശബ്ദം
കേൾക്കുന്നു. പിലാതൻ അവനോടു: സത്യം എന്തു? എന്നു പറഞ്ഞു.
പിന്നെയും യഹൂദരുടെ അടുക്കെ പുറത്തു പോയി, അവരോടു പറ
ഞ്ഞിതു: ഈ മനുഷ്യനിൽ ഞാൻ കുറ്റം ഒന്നും കാണുന്നില്ല. (യൊ.
ലൂ. ൨൩. മ. മാ.)

മഹാപുരോഹിതർ അവനിൽ ഏറിയോന്നു ചുമത്തുമ്പോൾ,
പിലാതൻ പിന്നെയും അവനോടു ചോദിച്ചിതു: നീ ഒരുത്തരവും
പറയുന്നില്ലയൊ? നിന്റെ നേരെ എത്ര സാക്ഷ്യം ചൊല്ലുന്നു, എ
ന്നു കേൾ്ക്കുന്നില്ലയോ? അവനോ ഒരു മൊഴിക്കും ഉത്തരം ചൊല്ലായ്ക
യാൽ, നാടുവാഴി അത്യന്തം ആശ്ചൎയ്യപ്പെട്ടു (മാ. ൧൫. മ.)

അവൻ ഗലീലയിൽ തുടങ്ങി യഹൂദയിൽ എങ്ങും ഇവിടത്തോ
ളവും പഠിപ്പിച്ചും കൊണ്ടു ജനത്തെ ഇളക്കുന്നു, എന്നു അവർ നി
ഷ്കൎഷിച്ചു ചൊല്ലിയപ്പോൾ, പിലാതൻ ഗലീല എന്നതു കേട്ടിട്ടു.
ൟ മനുഷ്യൻ ഗലീലക്കാരനോ? എന്നു ചോദിച്ചു. ഹെരോദാവി
ന്റെ അധികാരത്തിൽ ഉൾ്പെട്ടവൻ, എന്നറിഞ്ഞ ഉടനെ, ആ നാ
ളുകളിൽ യരുശലേമിൽ വന്നു പാൎക്കുന്ന ഹെരോദാവിന്റെ അടു
ക്കൽ അവനെ അയച്ചു. ഹെരോദാ യേശുവെ കൊണ്ടു വളരെ കേ
ൾക്കയാൽ, അവനെ കാണ്മാൻ ഇഛ്ശിച്ചതല്ലാതെ, അവനാൽ വല്ല
അടയാളവും ഉണ്ടാകുന്നതു കാണും, എന്നു ആശിച്ചും കൊണ്ടു യേ
ശുവെ കണ്ടിട്ടു വളരെ സന്തോഷിച്ചു. ഏറിയ വാക്കുകളാൽ ചോദി
ച്ചാറെയും, അവൻ അവനോടു ഉത്തരം പറഞ്ഞതും ഇല്ല. അവ
നിൽ മഹാപുരോഹിതരും ശാസ്ത്രികളും കടുമയോടെ കുറ്റം ചുമ
ത്തി നില്ക്കുമ്പോൾ, ഹെരോദാ തന്റെ പടയാളികളുമായി അവ
നെ പരിഹസിച്ചു നിസ്സാരനാക്കി, വെളുത്തവസ്ത്രം ഉടുപ്പിച്ചു പി
ലാതന്നു മടങ്ങി അയച്ചു. പിലാതനും ഹെരോദാവും മുമ്പെ അ
ന്യോന്യം പക ഭാവിച്ച ശേഷം, അന്നു ഇണങ്ങി സ്നേഹിതരാ
യ്തീൎന്നു. (ലൂ.)

പിലാതൻ മഹാപുരോഹിതരെയും ശാസ്ത്രികളെയും ജനത്തെ
യും കൂടെ വരുത്തി: നിങ്ങൾ ഈ മനുഷ്യനെ ജാതിയെ മത്സരിപ്പി
ക്കുന്നവൻ എന്നു വെച്ചു ഇങ്ങു കൊണ്ടു വന്നു. ഞാനോ ഇതാ, നി
ങ്ങളുടെ മുമ്പാകെ വിസ്തരിച്ചിട്ടും, നിങ്ങൾ ചുമത്തിയ കുറ്റങ്ങൾ [ 101 ] ഒന്നും ഇവനിൽ കണ്ടിട്ടില്ല, ഹെരോദാവും കണ്ടില്ല. അവന്റെ
അടുക്കെ നിങ്ങളെ അയച്ചു, എന്നിട്ടും മരണയോഗ്യമായതു ഒന്നും
ഇവൻ പ്രവൃത്തിച്ചു, എന്നു വന്നില്ലല്ലോ. അതുകൊണ്ടു അവനെ
ശിക്ഷിച്ചു വിട്ടു തരാം, എന്നു പറഞ്ഞു. (ലൂ.)

ഉത്സവന്തോറും പുരുഷാരത്തിന്നു തെളിഞ്ഞ ഒരു ചങ്ങലക്കാര
നെ വിട്ടുകൊടുക്കുന്നതു നാടുവാഴിക്കു മൎയ്യാദ ആയിരുന്നു. അന്നു ബ
റബ്ബാ എന്നു ചൊല്ക്കൊണ്ട ഒരു ചങ്ങലക്കാരൻ അവൎക്കു ഉണ്ടായി
രുന്നു. അവൻ മറ്റവരുമായി കലഹിച്ചു, നഗരത്തിൽ തന്നെ കുല
ചെയ്തതിനാൽ തടവിൽ ആക്കപ്പെട്ടവൻ. പിന്നെ പുരുഷാരം ക
രേറിവന്നു, അവൻ തങ്ങളോടു നിത്യം ചെയ്യുമ്പോലെ ചെയ്യേണം,
എന്നു യാചിച്ചു തുടങ്ങി. അതുകൊണ്ടു ജനങ്ങൾ കൂടി വന്നപ്പോൾ
പിലാതൻ അവരോടു; പെസഹയിൽ നിങ്ങൾ്ക്കു ഒരുത്തനെ വിട്ടു
കൊടുക്കുന്നതു മൎയ്യാദ ആകുന്നുവല്ലൊ, ബറബ്ബാ എന്നവനൊ ക്രി
സ്തു എന്നുള്ള യേശുവോ, ആരെ നിങ്ങൾക്കു വിട്ടു തരേണ്ടതു? എന്നു
പറഞ്ഞു. മഹാപുരോഹിതർ അസൂയകൊണ്ടു അവനെ ഏല്പിച്ച
തു തനിക്കു ബോധിക്കയാൽ അത്രെ. പിന്നെ ന്യായാസനത്തിൽ ഇ
രുന്നപ്പോൾ, അവന്റെ ഭാൎയ്യ ആളയച്ചു: നീയും ആ നീതിമാനുമാ
യി ഇടപെടരുതേ, അവൻ നിമിത്തം ഞാൻ ഇന്നു സ്വപ്നത്തിൽ
വളരെ പാടുപെട്ടു, എന്നു പറയിച്ചു. (മ. മാ. ലൂ.)

എന്നാറെ ബറബ്ബാവെ ചോദിപ്പാനും യേശുവെ സംഹരിപ്പാ
നും മഹാപുരോഹിതരും മൂപ്പന്മാരും പുരുഷാരങ്ങളെ ഇളക്കി സ
മ്മതിപ്പിച്ചു. പിന്നെ നാടുവാഴി അവരോടു: ഈ ഇരുവരിൽ ഏവനെ
നിങ്ങൾക്കു വിടുവിപ്പാൻ ഇഛ്ശിക്കുന്നു? എന്നു പറഞ്ഞുതുടങ്ങിയാറെ:
ഇവനെ നീക്കിക്കളക, ഞങ്ങൾക്കു ബറബ്ബാവെ വിട്ടുതരേണം, എന്നു
ഒക്ക ആൎത്തു വിളിച്ചു. പിലാതൻ യേശുവെ വിടുവിപ്പാൻ മനസ്സാ
കകൊണ്ടു, പിന്നെയും അവരോടു വിളിച്ചു പറഞ്ഞു: എന്നാൽ ക്രി
സ്തു എന്നുള്ള യേശുവെ എന്തു ചെയ്യേണ്ടു? എന്നാറെ അവനെ
കുരിശിക്ക കുരിശിക്ക, എന്നു അവർ എതിരെ വിളിച്ചു. മൂന്നാമതും
അവരോടു: അവൻ ചെയ്ത ദോഷം എന്തു? മരണയോഗ്യമായതു ഒ
ന്നും അവനിൽ കണ്ടിട്ടില്ല, അതുകൊണ്ടു അവനെ ശിക്ഷിച്ചു വി
ട്ടുതരട്ടെ, എന്നു പറഞ്ഞാറെ, അവൻ കുരിശിക്കപ്പെടേണ്ടതിന്നു

12 [ 102 ] അവർ ചോദിച്ചു ഉറക്കെ ശബ്ദിച്ചു പോന്നു. അവരുടെയും മഹാ
പുരോഹിതരുടെയും ശബ്ദങ്ങൾ പ്രബലപ്പെട്ടു. (മ. മാ. ലൂ)

അപ്പോൾ പിലാതൻ യേശുവിനെ കൂട്ടിക്കൊണ്ടു വാറു കൊണ്ടു
അടിപ്പിക്കയും ചെയ്തു. നാടുവാഴിയുടെ സേവകർ യേശുവെ ആ
സ്ഥാനത്തിലേക്കു കൊണ്ടുപോയി, പട്ടാളം എല്ലാം അവനെക്കൊ
ള്ളെ വരുത്തി, അവന്റെ വസ്ത്രം നീക്കി, ചുവന്ന പുതപ്പു ഇട്ടു, മുള്ളു
കൾ കൊണ്ടു കിരീടം മെടഞ്ഞു അവന്റെ തലയിലും, വലത്തെ കൈ
യിൽ ഒരു ചുരല്ക്കോലും ആക്കി, അവന്മുമ്പിൽ മുട്ടകുത്തി: യഹൂദരു
ടെ രാജാവേ വാഴുക എന്നു പരിഹസിച്ചു വന്ദിച്ചു. കുമകൊടുത്തു
തുപ്പി, ചൂരൽ എടുത്തു അവന്റെ തലയിൽ അടിക്കയും ചെയ്തു.
(യൊ. മ. മാ.)

പിലാതൻ പിന്നെയും പുറത്തു വന്നു: ഞാൻ അവനിൽ കുറ്റം
കാണുന്നില്ല, എന്നു നിങ്ങൾ അറിയേണ്ടതിന്നു അവനെ നിങ്ങൾ
ക്കു ഇതാ പുറത്തു കൊണ്ടു വരുന്നു, എന്നു അവരോടു പറഞ്ഞു. ഉട
നെ യേശു മുള്ളിൻ കിരീടവും ചുവന്ന പുതെപ്പും കൊണ്ടു പുറത്തു
വന്നപ്പൊൾ: ആ മനുഷ്യൻ ഇതാ, എന്നു അവരോടു പറയുന്നു. എ
ന്നാറെ മഹാപുരോഹിതരും ഭൃത്യന്മാരും അവനെ കണ്ടപ്പോൾ: കുരി
ശിക്ക അവനെ കുരിശിക്ക, എന്നു ആൎത്തു പോയി. പിലാതൻ അവ
രോടു: നിങ്ങൾ അവനെ കൊണ്ടു പോയി കുരിശിപ്പിൻ; ഞാനോ കു
റ്റം അവനിൽ കാണുന്നില്ല, എന്നു പറയുന്നു. യഹൂദർ അവനോ
ടു ഉത്തരം ചൊല്ലിയതു: ഞങ്ങൾ്ക്കു ഒരു ധൎമ്മം ഉണ്ടു. അവൻ തന്നെ
ത്താൻ ദൈവപുത്രൻ ആക്കിയതു കൊണ്ടു, ഞങ്ങളുടെ ധൎമ്മപ്രകാരം
അവൻ മരിക്കേണ്ടതു. എന്നുള്ള വാക്കു പില്ലാതൻ കേട്ടു, ഏറ്റം ഭയ
പ്പെട്ടു, പിന്നെയും ആസ്ഥാനത്തിൽ ചെന്നു: നീ എവിടെ നിന്നു
ആകുന്നു? എന്നു യേശുവിനോടു പറയുന്നു. യേശു അവനു ഉത്തരം
കൊടുത്തില്ല. പിലാതൻ അവനോടു പറയുന്നു: നീ എന്നോടു സം
സാരിക്കുന്നില്ലയോ? നിന്നെ കുരിശിപ്പാൻ അധികാരവും, നിന്നെ അ
ഴിച്ചു വിടുവാൻ അധികാരവും എനിക്കു ഉണ്ടു, എന്നു അറിയുന്നി
ല്ലയോ? യേശു ഉത്തരം ചൊല്ലിയതു: മേലിൽനിന്നു നിനക്കു തര
പ്പെട്ടിട്ടില്ല എങ്കിൽ, എന്റെ നേരെ നിനക്കു ഒർ അധികാരവും ഇ
ല്ല. ആയതുകൊണ്ടു നിന്നിൽ എന്നെ ഏല്പിച്ചവനു അധികം പാ [ 103 ] പം ഉണ്ടു. അന്നു മുതൽ പിലാതൻ അവനെ വിടുവിപ്പാൻ അ
ന്വേഷിച്ചു. യഹൂദരോ:നീ ഇവനെ വിടുവിച്ചാൽ കൈസരുടെ സ്നേ
ഹിതനല്ല, തന്നെത്താൻ രാജാവാക്കുന്നവൻ എല്ലാം കൈസരോടു
മറക്കുന്നുവല്ലോ, എന്നു ആൎത്തു പറഞ്ഞു. ആ വചനം പിലാതൻ
കേട്ടു, യേശുവെ പുറത്തു വരുത്തി, എബ്രയഭാഷയിൽ ഗബ്ബത എ
ന്നു ചൊല്ലുന്ന കല്ത്തളമാകുന്ന സ്ഥലത്തു ന്യായാസനത്തിൽ ഇരുന്നു
കൊണ്ടു, പെസഹയുടെ വെള്ളിയാഴ്ച ഏകദേശം ആറു മണിക്കു യ
ഹൂദരോടു: ഇതാ നിങ്ങളുടെ രാജാവെന്നു പറയുന്നു. നീക്കിക്കള അവ
നെ നീക്കിക്കള കുരിശിക്ക, എന്നു അവർ ആൎത്തു കൂക്കിയപ്പോൾ, നി
ങ്ങളുടെ രാജാവിനെ ഞാൻ കുരിശിക്കയൊ? എന്നു പില്ലാതൻ അവ
രോടു പറയുന്നു. മഹാപുരോഹിതന്മാർ: ഞങ്ങൾക്കു കൈസർ ഒഴി
കെ രാജാവില്ല, എന്നു ഉത്തരം പറഞ്ഞപ്പോൾ, അവനെ കുരിശിക്കേ
ണ്ടതിന്നു അവൎക്കു ഏല്പിച്ചു. (യൊ)

പിലാതൻ, താൻ ഏതും സാധിക്കുന്നില്ല എന്നും, ആരവാരം അ
ധികം ആകുന്നു എന്നും കണ്ടു, വെള്ളം വരുത്തി പുരുഷാരത്തിന്നു
മുമ്പാകെ കൈകളെ കഴുകി. ഈ നീതിമാന്റെ രക്തത്തിൽ എനി
ക്കു കുറ്റം ഇല്ല, നിങ്ങൾ തന്നെ നോക്കുവിൻ, എന്നു പറഞ്ഞു. ജനം
ഒക്കയും ഉത്തരം പറഞ്ഞിതു: അവന്റെ രക്തം ഞങ്ങളുടെ മേലും,
ഞങ്ങളുടെ മക്കളുടെ മേലും വരിക. എന്നാറെ പിലാതൻ പുരുഷാര
ത്തിന്നു അലമ്മതി വരുത്തുവാൻ നിശ്ചയിച്ചു, അവരുടെ ചോദ്യം
പോലെ ആക, എന്നു വിധിച്ചു; കലഹവും കുലയും ഹേതുവായി
തടവിലായവനെ അവർ അപേക്ഷിക്കയാൽ വിട്ടു കൊടുത്തു, യേ
ശുവെ കുരിശിപ്പാൻ അവരുടെ ഇഷ്ടത്തിൽ ഏല്പിച്ചു വിടുകയും ചെ
യ്തു. (മ. മാ. ലൂ.)

൬. കുരിശാരോഹണവും മരണവും.

അവനെ പരിഹസിച്ച ശേഷം, ചുവന്ന അങ്കിയെ നീക്കി, സ്വ
ന്ത വസ്ത്രങ്ങളെ ഉടുപ്പിച്ചു, അവനെ കുരിശിപ്പാൻ കൊണ്ടു പോകു
മ്പോൾ, അവൻ തന്റെ കുരിശിനെ ചുമന്നു കൊണ്ടു, എബ്രയർ
ഗൊല്ഗഥാ എന്നു ചൊല്ലുന്ന തലയോടിടത്തേക്കു പുറത്തു പോയി.
പിന്നെ നാട്ടിൽനിന്നു വന്നു കടന്നു പോരുന്ന കുറെനയിലേ ശിമോൻ,

12* [ 104 ] എന്ന അലക്സന്തർ രൂഫൻ എന്നവരുടെ അപ്പനെ അവന്റെ കു
രിശിനെ ചുമപ്പാൻ നിൎബ്ബന്ധിച്ചു, കുരിശിനെ ചുമപ്പിച്ചു വെച്ചു,
അവനെ യേശുവിന്റെ വഴിയെ നടക്കുമാറാക്കി. (മ. മാ. ലൂ. യൊ.)

അതു കൂടാതെ വലിയ ജനസമൂഹവും അവനെ ചൊല്ലി തൊ
ഴിച്ചു മുറയിടുന്ന സ്ത്രീകളും അവന്റെ പിന്നാലെ നടന്നു. ആയവരു
ടെ നേരെ യേശു തിരിഞ്ഞു: യരുശലേംപുത്രിമാരേ, എന്നെ അല്ല;
നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരവിൻ. എന്തിന്നു
എന്നാൽ മച്ചിമാരും പെറാത്ത ഉദരങ്ങളും കുടിപ്പിക്കാത്ത മുലക
ളും ധന്യമാർ തന്നെ, എന്നു ചൊല്ലുന്ന നാളുകൾ ഇതാ വരുന്നു, അ
ന്നു മലകളോടു: ഞങ്ങളുടെ മേൽ വീഴുവിൻ എന്നും, കുന്നുകളോടു: ഞ
ങ്ങളെ മറെപ്പിൻ എന്നും പറഞ്ഞുതുടങ്ങും! എന്തെന്നാൽ പച്ചമ
രത്തിൽ ഈ വക ചെയ്താൽ ഉണങ്ങിയതിൽ എന്തുണ്ടാകും? എന്നു
പറഞ്ഞു. മററു രണ്ടു ദുഷ്പ്രവൃത്തിക്കാരും അവനോടു കൂടെ കൊല്ലു
വാൻ കൊണ്ടു പോകപ്പെട്ടു. (ലൂ.)

ഗൊല്ഗഥയിൽ എത്തിയപ്പോൾ പിത്തം കലക്കിയ വീഞ്ഞു അ
വനു കുടിപ്പാൻ കൊടുത്തു. ആയതു രുചി നോക്കിയാറെ കുടിപ്പാൻ
മനസ്സില്ലാഞ്ഞു വാങ്ങീട്ടില്ല. അവനെ കുരിശിക്കുമ്പോൾ മൂന്നാം
മണിനേരമായി. അവനോടു കൂട രണ്ടു കള്ളന്മാരെ ഒരുത്തനെ വല
ത്തും ഒരുത്തനെ ഇടത്തും കുരിശിച്ചു. ദ്രോഹികളോടും എണ്ണപ്പെട്ടു,
എന്നുള്ള വേദവാക്യം നിവൃത്തിയാകയും ചെയ്തു. (മ. മാ.)

യേശു പറഞ്ഞു: പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നറി
യായ്കകൊണ്ടു, അവൎക്കു ക്ഷമിച്ചു വിടേണമേ. (ലൂ.)

അവന്റെ തലെക്കു മീതെ അവന്റെ കുറ്റത്തിന്റെ സംഗതി
യെ എഴുതിവെച്ചിരുന്നു. പിലാതൻ ആകട്ടെ ഒരു സൂചകം എഴു
തി കുരിശിന്മേൽ പതിപ്പിച്ചു; അതിൽ നസറയ്യനായ യേശു യഹൂ
ദരുടെ രാജാവു, എന്നു വരെച്ചിട്ടുണ്ടു. യേശുവെ കുരിശിച്ച സ്ഥലം
നഗരത്തിന്നു സമീപമാകയാൽ, എബ്രയ, യവന, റോമ ഈ മൂന്നു
വക അക്ഷരങ്ങൾ കൊണ്ടും എഴുതിട്ടുള്ള സൂചകത്തെ അനേക
യഹൂദന്മാർ വായിച്ചു. പിന്നെ യഹൂദന്മാരുടെ മഹാപുരോഹിത
ന്മാർ പിലാതനോടു പറഞ്ഞു: യഹൂദരാജാവു എന്നല്ല, ഞാൻ യ
ഹൂദരാജാവു, എന്നു അവൻ പറഞ്ഞതു, എന്നത്രേ എഴുതേണ്ടതു. [ 105 ] എന്നാറെ പിലാതൻ ഞാൻ എഴുതിയതു എഴുതീട്ടുണ്ടു, എന്നു ഉത്ത
രം പറഞ്ഞു. (യൊ. മ. മാ. ലൂ.)

സേവകർ യേശുവെ കുരിശിച്ച ശേഷം അവന്റെ വസ്ത്രങ്ങളെ
എടുത്തു, ഓരോ സേവകനു ഓരോ പങ്കായിട്ടു നാലംശമാക്കി; ഉള്ള
ങ്കിയെ എടുത്തു, മീത്തലോടു അടിയോളം തുന്നൽ അല്ലാതെ മുറ്റും
നെയ്ത്തുപണിയായതു കണ്ടു: ഇതു നാം കീറല്ല, ആൎക്കു വരും എന്നു
ചീട്ടു ഇടുക, എന്നു തമ്മിൽ പറഞ്ഞു. തങ്ങളിൽ എന്റെ വസ്ത്ര
ങ്ങളെ പകുത്തു, എന്റെ തുണിമേൽ ചീട്ടും ഇട്ടു, എന്നുള്ള തിരുവെ
ഴുത്തിന്നു നിവൃത്തി വരുവാൻ സേവകർ ഇവ ചെയ്തതു. പിന്നെ
അവിടെ ഇരുന്നുകൊണ്ടു അവനെ കാത്തു. (യൊ. മ. മാ. ലൂ.)

ജനം നോക്കി നില്ക്കയല്ലാതെ കടന്നു പോകുന്നവർ തലകളെ
കുലുക്കി, അവനെ ദുഷിച്ചു പറഞ്ഞിതു: ഹോ മന്ദിരത്തെ മൂന്നു
നാളുകൊണ്ടു പണിയുന്നവനേ, നിന്നെ തന്നെ രക്ഷിക്ക, നീ ദൈ
വപുത്രൻ എങ്കിൽ കുരിശിൽനിന്നു ഇറങ്ങി വാ. എന്നതിന്നു ഒത്ത
വണ്ണം മഹാപുരോഹിതരും ശാസ്ത്രികൾ മൂപ്പന്മാരുമായി പരിഹസി
ച്ചു പറഞ്ഞിതു: ഇവൻ മറ്റവരെ രക്ഷിച്ചു തന്നെത്താൻ രക്ഷി
പ്പാൻകഴികയില്ല. അവൻ ദൈവം തെരിഞ്ഞെടുത്ത ഇസ്രയേൽ
രാജാവെങ്കിൽ, ഇപ്പോൾ കുരിശിൽനിന്നു ഇറങ്ങി വരട്ടെ. എന്നാൽ
നാം അവനിൽ വിശ്വസിക്കും. ഞാൻ ദൈവപുത്രൻ, എന്നു ചൊ
ല്ലിക്കൊണ്ടു അവൻ ദൈവത്തിൽ ആശ്രയിച്ചുവല്ലൊ. ആയവൻ
അവനെ ഇഛ്ശിക്കുന്നു എങ്കിൽ ഇപ്പോൾ ഉദ്ധരിക്കട്ടെ, എന്നു പഴി
ച്ചു പറഞ്ഞു. പടജ്ജനങ്ങളും അടുത്തു വന്നു കാടികൊണ്ട കാണി
ച്ചു: നീ യഹൂദരുടെ രാജാവായാൽ നിന്നെത്തന്നെ രക്ഷിക്ക, എന്നു
അവനെ പരിഹസിച്ചു. (മ. മാ. ലൂ.)

ഒരുമിച്ചു തൂക്കിയ ദുഷ്പ്രവൃത്തിക്കാരിൽ ഒരുത്തൻ: നീ ക്രിസ്തു എ
ങ്കിൽ, നിന്നെയും ഞങ്ങളെയും രക്ഷിക്ക, എന്നു അവനെ ദുഷിച്ച
പ്പോൾ, മറ്റവൻ അവനെ ശാസിച്ചു: നീ ഈ ശിക്ഷാവിധിയിൽ
തന്നേ ആയിട്ടും, ദൈവത്തെ ഭയപ്പെടാതിരിക്കുന്നുവൊ? നാമോ
ന്യായപ്രകാരം സത്യം. നാം ചെയ്തതിന്നു യോഗ്യമായതു കിട്ടിപ്പോ
യല്ലൊ: ഇവനൊ പറ്റാത്തതു ഒന്നും ചെയ്തില്ല, എന്നു ഉത്തരം
ചൊല്ലി; കൎത്താവേ, നിന്റെ രാജ്യത്തിൽ നീ വരുമ്പോൾ എന്നെ [ 106 ] ഓൎക്കേണമേ, എന്നു യേശുവോടു പറഞ്ഞു. യേശു അവനോടു:
ആമെൻ ഞാൻ നിന്നോടു ചൊല്ലുന്നിതു, ഇന്നു നീ എന്നോടു കൂടെ
പരദീസയിൽ ഇരിക്കും, എന്നു പറകയും ചെയ്തു. (ലൂ.)

യേശുവിൻ കുരിശിന്നരികെ അവന്റെ അമ്മയും അമ്മയുടെ
സഹോദരിയും അല്പായുടെ മറിയയും മഗ്ദലക്കാരത്തി മറിയയും
നിന്നുകൊണ്ടിരിക്കേ, യേശു അമ്മയും താൻ സ്നേഹിക്കുന്ന ശിഷ്യ
നും നില്ക്കുന്നതു കണ്ടു: "സ്ത്രീയേ, കണ്ടാലും നിന്റെ മകൻ" എന്നു
തന്റെ അമ്മയോടു പറഞ്ഞു. പിന്നെ ശിഷ്യനോടു: "കണ്ടാലും
നിന്റെ അമ്മ” എന്നു പറഞ്ഞു. ആ നാഴിക മുതൽ ശിഷ്യൻ
അവളെ തന്നിടത്തിലേക്കു കൈക്കൊണ്ടു.

ഏകദേശം ആറാം മണി നേരമായപ്പോൾ ഒമ്പതാം മണിവ
രെയും ആ ദേശത്തിൽ ഒക്കയും അന്ധകാരം ഉണ്ടായി, സൂൎയ്യൻ ഇ
രുണ്ടു. ഏകദേശം ഒമ്പതാം മണിക്കു യേശു: “ഏലി, ഏലി, ലമാ ശ
ബക്താനി?” എന്നു മഹാശബ്ദത്തോടെ വിളിച്ചു, അതു “എൻ
ദൈവമേ, എൻ ദൈവമേ, നീ എന്നെ കൈ വിട്ടതു എന്തു? എ
ന്നാകുന്നു. അവിടെ നില്ക്കുന്നവരിൽ ചിലർ കേട്ടിട്ടു: ഇവൻ എലി
യാവെ വിളിക്കുന്നു, എന്നു പറഞ്ഞു. (മ. മാ. ലൂ.)

അതിൽ പിന്നെ സകലവും തികെഞ്ഞു വന്നു, എന്നു യേശു അ
റിഞ്ഞിട്ടു തിരുവെഴുത്തിനു നിവൃത്തിയാവാൻ: “എനിക്കു ദാഹിക്കു
ന്നു!” എന്നു പറയുന്നു. അവിടെ കാടിനിറഞ്ഞ പാത്രം ഉണ്ടു. ഉ
ടനെ അവരിൽ ഒരുത്തൻ ഒരു സ്പൊങ്ങു എടുത്തു, കാടികൊണ്ടു
നിറെച്ചു, ഓടമേലാക്കി അവനെ കുടിപ്പിച്ചു. ശേഷിച്ചവർ: വിടു
എലിയാ അവനെ രക്ഷിപ്പാൻ വരുന്നുവോ നോക്കട്ടേ എന്നു പറ
ഞ്ഞു. യേശു കാടി സേവിച്ചിട്ടു: “നിവൃത്തിയായി!” എന്നു ചൊ
ല്ലി. “പിതാവേ, നിന്റെ കൈകളിൽ എൻ ആത്മാവെ ഏല്പിക്കു
ന്നു!” എന്നു ഉരത്ത ശബ്ദത്തോടെ വിളിച്ചു. ഉടനെ തല ചാച്ചു
പ്രാണനെ വിട്ടു. (യൊ, ലൂ. മ. മാ.)

അപ്പോൾ മന്ദിരത്തിലെ തിരശ്ശീല മേലോടു അടിയോള
വും ചീന്തിപ്പോയി, ഭൂമി കുലുങ്ങി, പാറകൾ പിളൎന്നു, തറക
ളും തുറന്നു, നിദ്രപ്രാപിച്ച വിശുദ്ധരുടെ ഉടലുകൾ പലതും ഉ
ണൎന്നുവരികയും അവന്റ ഉയിൎപ്പിൽ പിന്നെ കല്ലറകളെ വിട്ടു, [ 107 ] വിശുദ്ധനഗരത്തിൽ പ്രവേശിച്ചു പലൎക്കും കാണാകയും ചെയ്തു.
(മ. മാ. ലൂ.)

ശതാധിപനും അവനോടു കൂടെ യേശുവെ കാത്തുനില്ക്കുന്ന
വരും ഭൂകമ്പവും, അവൻ ഇങ്ങിനെ നിലവിളിച്ചുംകൊണ്ടു ക
ഴിഞ്ഞതും കണ്ടിട്ടു: ഇവൻ ഉള്ളവണ്ണം നീതിമാനും ദൈവപുത്ര
നുമായതു സത്യം, എന്നു ചൊല്ലി ഏറ്റം ഭയപ്പെട്ടു ദൈവത്തെ
മഹത്വപ്പെടുത്തി. ആ കാഴ്ചെക്കു കൂടിയ പുരുഷാരങ്ങളും എല്ലാം
സംഭിച്ചവ നോക്കിക്കൊണ്ടു മാറത്തടിച്ചു മടങ്ങി പോയി. (മ.
മാ. ലൂ.)

അവന്റെ പരിചയക്കാരും എല്ലാം ഗലീലയിൽനിന്നു യേശു
വെ ശുശ്രൂഷിച്ചും കൊണ്ടു പിഞ്ചെന്ന പല സ്ത്രീകളും ഇവ കണ്ടു
കൊണ്ടു ദൂരത്തുനിന്നു. അവരിൽ മഗ്ദലക്കാരത്തി മറിയയും ചെറി
യ യാക്കോബു യോസെ എന്നവരുടെ അമ്മയായ മറിയയും സബ
ദി പുത്രന്മാരുടെ അമ്മയും ഉണ്ടു. (മ. മാ. ലൂ.)

എന്നാറെ അന്നു ഒരുമ്പാടാഴ്ചയും വരുന്ന ശാബ്ബതനാൾ വലിയ
തും ആകകൊണ്ടു ആ ഉടലുകൾ ശാബ്ബതിൽ കുരിശിന്മേൽ ഇരിക്ക
രുതു എന്നു വെച്ചു, അവരുടെ തുടകളെ ഒടിച്ചു, ഉടലുകൾ എടുപ്പി
ക്കേണം, എന്നു യഹൂദർ പിലാതനോടു ചോദിച്ചു. അതുകൊണ്ടു
ചേകവർ വന്നു, ഒന്നാമനും അവനോടു കൂടെ കുരിശിക്കപ്പെട്ട മറേറ
വന്നും തുടകളെ ഒടിച്ചു. പിന്നെ യേശുവിന്നടുക്കെ വന്നു, അവൻ മ
രിച്ച പ്രകാരം കണ്ടു തുടകളെ ഒടിച്ചില്ല. ചേകവരിൽ ഒരുത്തൻ
കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി, ഉടനെ രക്തവും
വെള്ളവും പുറപ്പെടുകയും ചെയ്തു. ഇതിന്നു കണ്ടിട്ടുള്ളവൻ സാ
ക്ഷ്യം പറഞ്ഞിരിക്കുന്നു. അവന്റെ സാക്ഷ്യം സത്യമുള്ളതു തന്നെ.
നിങ്ങളും വിശ്വസിക്കേണ്ടതിന്നു താൻ ഉള്ളവ തന്നേ പറയുന്നു, എ
ന്നു അവൻ അറിഞ്ഞും ഇരിക്കുന്നു. എന്തെന്നാൽ “അവന്റെ അ
സ്ഥി ഒടികയും ഇല്ല”. എന്നുള്ള തിരുവെഴുത്തു പൂരിക്കേണ്ടതിന്നു
ഇവ സംഭവിച്ചു. പിന്നെ “അവർ കത്തിയവങ്കലേക്കു നോക്കും”
എന്നു മറെറാർ എഴുത്തു പറയുന്നു. (യൊ.) [ 108 ] ൭. ശവസംസ്കാരം.

സന്ധ്യയായപ്പോൾ തന്നെ ശാബ്ബതിൻ തലനാൾ ആകുന്ന
വെള്ളിയാഴ്ച ആകകൊണ്ടു, യഹൂദരുടെ ഊരായ അറിമത്യയിൽനി
ന്നു യോസേഫ, എന്ന ധനവാനും കുലീനനുമായ മന്ത്രി വന്നു. ആ
യവൻ നീതിയുള്ള നല്ലൊരു പുരുഷനായതു കൊണ്ടു, താനും ദൈവ
രാജ്യത്തെ കാത്തു കൊള്ളുന്നവനും അവർ മന്ത്രിച്ചതും പ്രവൃത്തിച്ച
തും സമ്മതിക്കാതെ നിന്നവനും ആയതല്ലാതെ, യേശുവിൻ ശിഷ്യ
നും ആയി യഹൂദരെ ഭയം ഹേതുവായി മറഞ്ഞിരുന്നവൻ തന്നെ.
ആയവൻ പിലാതൻ ഉള്ളതിൽ ധൈൎയ്യത്തോടെ കടന്നു, യേശുവി
ന്റെ ഉടൽ ചോദിച്ചു. അവൻ അപ്പോഴെ മരിച്ചുവോ, എന്നു പി
ലാതൻ ആശ്ചൎയ്യപ്പെട്ടു, ശതാധിപനെ വരുത്തി: അവൻ മരിച്ചിട്ടു
അധികം നേരമായൊ? എന്നു ചോദിച്ചു. ശതാധിപനോടു വസ്തുത
അറിഞ്ഞു, ഉടൽ യോസേഫിന്നു സമ്മാനിച്ചു. ആയവൻ ശുദ്ധശീ
ല വാങ്ങി ഉടൽ ഇറക്കി. ആദ്യം രാത്രിയിൽ യേശുവിന്നടുക്കേ വന്ന
നിക്കോദേമനും കൂടെ കണ്ടിവെണ്ണയും അകിലും വിരകിയ കൂട്ടു നൂറു
റാത്തലോളം കൊണ്ടുവന്നു എത്തി. ആയവർ യേശുവിൻ ഉ
ടൽ കൈക്കൊണ്ടു, യഹൂദർ കുഴിച്ചിടുന്ന മൎയ്യാദ്രപ്രകാരം അതിനെ
സുഗന്ധവൎഗ്ഗങ്ങൾ ചേൎത്തു, തുണികൾ ചുററി കെട്ടി. (മ. മാ.
ലൂ. യൊ.)

അവനെ കുരിശിച്ച സ്ഥലത്തു തന്നെ ഒരു തോട്ടവും തോട്ട
ത്തിൽ മുമ്പെ ആരെയും വെച്ചിട്ടില്ലാത്ത കല്ലറയും ഉണ്ടു. അതു യോ
സേഫ താൻ മുമ്പേ തനിക്കു പാറയിൽ വെട്ടിച്ചൊരു പുതു കല്ലറ ത
ന്നെ; ആ കല്ലറ സമീപം ആകകൊണ്ടു അവർ യഹൂദരുടെ ഒരു
മ്പാടാഴ്ച വിചാരിച്ചു, യേശുവിനെ അവിടെ വെച്ചു. ഗലീലയിൽനി
ന്നു അവനോടു കൂടെ പോന്ന സ്ത്രീകളും പിഞ്ചെന്നു, കല്ലറയും അവ
ന്റെ ഉടൽ വെച്ച പ്രകാരവും നോക്കിയ ശേഷം, മടങ്ങി പോയി
സുഗന്ധവൎഗ്ഗങ്ങളും തൈലങ്ങളും ഒരുക്കി, ശാബ്ബതിൽ കല്പനപ്രകാ
രം സ്വസ്ഥമായി പാൎത്തു. അപ്പോൾ ശാബ്ബതുദിക്കും നേരമായി.
യോസേഫ അറയുടെ വാതില്ക്കു വലിയ കല്ലു ഉരുട്ടി വെച്ചിട്ടു പോ
കയും ചെയ്തു. (യൊ. മ. മാ. ലൂ.) [ 109 ] വെള്ളിയാഴ്ചെക്കു പിറേറ ദിവസം മഹാപുരോഹിതരും പരീശ
രും പിലാതന്റെ അടുക്കേ വന്നു കൂടി പറഞ്ഞിതു: കൎത്താവേ, ആ
ചതിയൻ ജീവനോടിരിക്കുമ്പോൾ തന്നെ: മൂന്നു നാളിലകം ഞാൻ
ഉണൎന്നു വരുന്നു, എന്നു പറഞ്ഞ പ്രകാരം ഞങ്ങൾ ഓൎത്തിട്ടുണ്ടു.
അതുകൊണ്ടു അവന്റെ ശിഷ്യന്മാർ വന്നു അവനെ കട്ടു: അവൻ
മരിച്ചവരിൽനിന്നു ഉണൎന്നു വന്നു, എന്നു ജനത്തോടു പറഞ്ഞാൽ,
ഒടുക്കത്തെ ചതി മുമ്പിലേത്തതിനേക്കാൾ വിഷമമായി തീരും. എ
ന്നു വരാതിരിക്കേണ്ടതിന്നു മൂന്നുനാൾവരേ കഴിയെ ഉറപ്പാക്കി വെ
പ്പാൻ കല്പിക്ക, അവരോടു പിലാതൻ: നിങ്ങൾ്ക്കു കാവൽക്കൂട്ടം ഉ
ണ്ടാക; പോവിൻ അറിയുന്നേടത്തോളം ഉറപ്പു വരുത്തുവിൻ, എന്നു
പറഞ്ഞു. അവരും ചെന്നു കല്ലിന്നു മുദ്രയിട്ടു കുഴിയെ കാവൽക്കൂട്ടം
കൊണ്ടു ഉറപ്പാക്കുകയും ചെയ്തു. (മ.)

രണ്ടാം അംശം

സഭാക്രിയകൾ.

I. സ്നാനം.

൧. സഭയിലുള്ള ശിശു സ്നാനം.

നമ്മുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ കരുണയും, ദൈവ
ത്തിന്റെ സ്നേഹവും, പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും, നിങ്ങൾ
എല്ലാവരോടും കൂടെ ഇരിപ്പൂതാക. ആമെൻ. (൨ കൊ. ൧൩.)

കൎത്താവിൽ സ്നേഹിക്കപ്പെടുന്നവരേ, നാം ഒക്കത്തക്ക പ്രാൎത്ഥി
ച്ചുകൊണ്ടു ഈ ശിശുവിനെ (ക്കളെ) ദൈവത്തിൽ ഭരമേല്പിപ്പാനും,
അതിന്നു കൎത്താവായ യേശു ക്രിസ്തുവിന്റെ കല്പനപ്രകാരം സ്നാനം
കൊടുപ്പാനും ഇവിടെ ഒരുങ്ങിയിരിക്കുന്നു.

13 [ 110 ] അതുകൊണ്ടു നമ്മുടെ കൎത്താവായ യേശു ക്രിസ്തു സ്നാനത്തെ
ച്ചൊല്ലി, തന്റെ അപ്പോസ്തലരോടു കല്പിച്ചതും വാഗ്ദത്തം ചെയ്ത
തും വായിച്ചു കൊൾക.

മത്തായി ൨൮ ആമതിൽ അവൻ പറയുന്നിതു: സ്വൎഗ്ഗത്തിലും
ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. (ആ
കയാൽ) നിങ്ങൾ പുറപ്പെട്ടു, പിതാ പുത്രൻ പരിശുദ്ധാത്മാവു, എ
ന്നീനാമത്തിലേക്കു സ്നാനപ്പെടുത്തിയും, ഞാൻ നിങ്ങളോടു കല്പി
ച്ചവ ഒക്കയും സൂക്ഷിപ്പാന്തക്കവണ്ണം ഉപദേശിച്ചും, ഇങ്ങിനെ സ
കല ജാതികളെയും ശിഷ്യരാക്കി കൊൾവിൻ. ഞാനോ ഇതാ, ലോ
കാവസാനത്തോളം എല്ലാ നാളും നിങ്ങളോടു കൂടെ ഉണ്ടു.

പിന്നെ മാൎക്ക ൧൬ ആമതിൽ നാം വായിക്കുന്നിതു: ഭൂലോക
ത്തിൽ ഒക്കയും പോയി, സകല സൃഷ്ടിക്കും സുവിശേഷത്തെ ഘോ
ഷിപ്പിൻ. വിശ്വസിച്ചും സ്നാനപ്പെട്ടും ഉള്ളവൻ രക്ഷിക്കപ്പെടും,
വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.

വിശേഷിച്ചു കുട്ടികളെയും ദൈവത്തിൻ തിരുമുമ്പിൽ കൊണ്ടു
വന്നു, അവൎക്കായി സ്നാനത്തിൻ കൃപാദാനം അപേക്ഷിക്കുന്നതി
ന്റെ കാരണം വിശുദ്ധവചനത്താൽ തെളിയേണ്ടതിന്നു, ക്രിസ്തു കു
ട്ടികളെ സ്നേഹിച്ചു, ദൈവരാജ്യത്തിൽ അവൎക്കും അവകാശം ഉണ്ടെ
ന്നു പറഞ്ഞുകൊടുത്ത സദ്വൎത്തമാനത്തെ നാം വായിക്കുക. മാൎക്ക
൧൦ ആമതിൽ: അപ്പോൾ അവൻ തൊടുവാനായി അവനു ശിശുക്ക
ളെ കൊണ്ടുവന്നു; വഹിക്കുന്നവരെ ശിഷ്യർ വിലക്കി. യേശു അതു
കണ്ടാറെ മുഷിഞ്ഞു അവരോടു പറഞ്ഞിതു: ശിശുക്കളെ എന്റെ
അടുക്കൽ വരുവാൻ വിടുവിൻ, അവരെ തടുക്കരുതു; ദൈവരാജ്യം ഇ
പ്രകാരമുള്ളവൎക്കാകുന്നു സത്യം. ആമെൻ ഞാൻ നിങ്ങളോടു പറ
യുന്നു: ദൈവരാജ്യത്തെ ശിശുവെന്ന പോലെ കൈക്കൊള്ളാത്തവൻ
ആരും അതിൽ ഒരുനാളും കടക്കയില്ല, എന്നിട്ടു അവരെ അണെച്ചു.
അവരുടെ മേൽ കൈകളെ വെച്ചു അനുഗ്രഹിക്കയും ചെയ്തു.

ഈ വചനം അനുസരിച്ചു നാം ഇവിടെ കൂടി, ഈ ശിശുവിനെ
(ക്കളെ) കൎത്താവിന്റെ സന്നിധാനത്തിൽ കൊണ്ടുവന്നു, അതിനെ
തന്റെ കൃപാനിയമത്തിൽ യേശു ക്രിസ്തുവിനാൽ ചേൎത്തുകൊൾ
വാൻ പ്രാൎത്ഥിക്കുന്നു. ആദാമിന്റെ എല്ലാ മക്കളും ആകട്ടെ സ്വഭാവ [ 111 ] ത്താൽ പാപത്തിന്നും, അതിൽനിന്നു വരുന്ന സകല അരിഷ്ടതെക്കും
കീഴ്പെട്ടിരിക്കുന്നു. പൌൽ അപ്പോസ്തലൻ ചൊല്ലിയപ്രകാരം: ഏക
മനുഷ്യനാൽ പാപവും, പാപത്താൽ മരണവും ലോകത്തിൽ പുക്കു.
ഇങ്ങിനെ എല്ലാവരും പാപം ചെയ്കയാൽ, മരണം സകല മനുഷ്യ
രോളവും പരന്നിരിക്കുന്നു. എങ്കിലും എല്ലാ മനുഷ്യൎക്കും രക്ഷാകര
മായ ദൈവകൃപ യേശു ക്രിസ്തുവിൽ ഉദിച്ചു, അവന്മൂലം ജീവനും നി
ത്യഭാഗ്യവും വീണ്ടും വന്നിരിക്കുന്നു. അവന്റെ വീണ്ടെടുപ്പിൽ പങ്കള്ള
തിന്റെ അടയാളവും പണയവുമായിട്ടു അവൻ വിശുദ്ധസ്നാനം ആ
കുന്ന ചൊല്ക്കുറിയെ സ്ഥാപിച്ചു. ആയതു കൈക്കൊള്ളുന്നവർ ഒക്ക
യും തൻ നാമത്തിലും, നമ്മുടെ ദൈവത്തിൻ ആത്മാവിനാലും ക
ഴുകിക്കൊണ്ടു, വിശുദ്ധീകരിക്കപ്പെട്ടു നീതീകരിക്കപ്പെട്ടു രക്ഷ പ്രാപി
ക്കേണം, എന്നുവെച്ചത്രേ.

അതുകൊണ്ടു നമ്മുടെ ദേഹി കൎത്താവെ മഹിമപ്പെടുത്തുക.
നമ്മുടെ ആത്മാവു ഈ രക്ഷിതാവായ ദൈവത്തിൽ സന്തോഷിക്ക.
അവൻ നമ്മിൽ വലിയവ ചെയ്തു, ചെറുപ്പത്തിൽ തന്നെ നമ്മെ
കനിഞ്ഞു ചേൎത്തു കൈക്കൊണ്ടിരിക്കുന്നു. നമ്മുടെ മക്കളെയും സ
ന്തോഷത്തോടേ അവന്റെ സന്നിധാനത്തിൽ കൊണ്ടുവരാം; അ
വരും മേലിൽനിന്നു വെള്ളത്തിലും ആത്മാവിലും തന്നേ ജനിച്ചു,
നിത്യജീവങ്കലേക്കു കരുണയുടെ പൂൎണ്ണത പ്രാപിക്കേണ്ടുന്നവർ ആ
കുന്നുവല്ലോ. അതുകൊണ്ടു നാം ഈ കുട്ടിയെയും (കളെയും) നമ്മു
ടെ വീണ്ടെടുപ്പകാരന്റെ കരുണയിൽ ഭരമേല്പിക്ക. ഇവനും (ഇവ
ൾ്ക്കും ഇവൎക്കും) കൂടെ അവൻ വീണ്ടെടുപ്പുകാരനായല്ലോ. ഇവൻ
(ൾ ൪) ഇഹത്തിലും പരത്തിലും സ്നാനത്തിന്റെ അനുഗ്രഹങ്ങളെ
ഒക്കയും അനുഭവിച്ചു, പരിശുദ്ധാത്മാവിന്റെ ശക്തിയിൽ ഊന്നി,
പാപത്തോടും ലോകത്തോടും നല്ല പോർ പൊരുതു, തൻ ഓട്ടം
വിശ്വാസത്തിൽ തികെച്ചു, മേലിൽ നീതിയുടെ കിരീടം പ്രാപിക്കേ
ണ്ടതിന്നു ഇപ്പോൾ നാം പ്രാൎത്ഥിച്ചുകൊൾക.

പ്രാൎത്ഥന.

സൎവ്വശക്തിയുള്ള ദൈവമേ, ഞങ്ങളുടെ കൎത്താവായ യേശു ക്രി
സ്തുവിന്റെ പിതാവേ, സ്വൎഗ്ഗങ്ങളിലും ഭൂമിയിലും ഉള്ള കുഡുംബ

13* [ 112 ] ത്തിനു ഒക്കയും പേർ വരുവാൻ ഹേതുവായുള്ളോവേ, വിശുദ്ധസ്നാ
നത്തിനായികൊണ്ടു വരുന്ന ഈ കുട്ടിക്കു(കൾക്കു) വേണ്ടി നിന്നോ
ടു വിളിച്ചു യാചിക്കുന്നിതു: പിതാവായി ഇതിനെ (ഇവകളെ) കൈ
ക്കൊൾ്കയാവു. പിന്നെ നിന്റെ പ്രിയപുത്രന്റെ വാക്കിൻ പ്രകാരം:
യാചിപ്പിൻ, എന്നാൽ നിങ്ങൾക്കു തരപ്പെടും, അന്വേഷിപ്പിൻ, എ
ന്നാൽ കണ്ടെത്തും, മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കപ്പെടും, എ
ന്നു കല്പിച്ചിരിക്കയാൽ നിത്യദൈവമേ, ഈ കുട്ടിക്കു (കൾക്കു) വേ
ണ്ടി ഞങ്ങൾ യാചിക്കുന്നതു കേട്ടു, ഞങ്ങൾ അന്വേഷിക്കുന്ന നി
ന്റെ ദയയും കരുണയും കണ്ടെത്തിച്ചു, ഞങ്ങൾ മുട്ടുന്ന വാതിൽ
തുറന്നുകൊണ്ടു, ഈ ദിവ്യക്കുറിയുടെ നിത്യ അനുഗ്രഹം സമ്മാനിച്ചു,
ഒടുവിൽ നിന്റെ ഭാഗ്യ രാജ്യത്തിൽ വാഗ്ദത്തപ്രകാരം പൂകിക്കേണ
മേ. ഞങ്ങളുടെ കൎത്താവും രക്ഷിതാവുമായ യേശുവിന്മൂലം തന്നെ.
ആമെൻ.

അല്ലെങ്കിൽ.

സൎവ്വശക്തിയുള്ള ദൈവമേ, വാത്സല്യം ഏറയുള്ള സ്വൎഗ്ഗീയപി
താവേ, നീ ഞങ്ങൾക്കും ഞങ്ങളുടെ മക്കൾക്കും ദൈവവും പിതാവും
ആയിരിക്കും, എന്നു വാഗ്ദത്തം ചെയ്തുവല്ലോ, ദയയോടെ ഇപ്രകാരം
പറഞ്ഞു തന്നതിനെ ഒക്കയും ഈ കുട്ടിയിലും (കളിലും) നിവൃത്തി
ക്കേണമേ. നിൻ പുത്രന്റെ മരണത്തിലുള്ള സ്നാനത്താൽ ഇതി
നെ അവന്റെ സഭയിൽ ചേൎത്തുകൊൾക. അവന്റെ വീണ്ടെടു
പ്പിന്റെ ഫലങ്ങളിൽ ഇതിന്നു പങ്കു കൊടുത്തു, ജീവപൎയ്യന്തം നിൻ
ആത്മാവിനാൽ വിശുദ്ധീകരിച്ചു, ഒടുക്കം നിന്റെ പുത്രത്വത്താൽ
നിൻ സ്വൎഗ്ഗരാജ്യത്തിന്റെ അവകാശിയാക്കി തീൎക്കേണമേ. ദൈവ
മേ, നിന്റെ കൃപ ഇതിനോടു (ഇവകളോടു) കൂട ഇരിക്കയും എന്നും
വസിക്കയും ആകേണമേ. ആമെൻ,

അല്ലെങ്കിൽ.

സ്വൎഗ്ഗസ്ഥ പിതാവേ, ഈ കുട്ടിക്കു (കൾക്കു) നീ ജീവനും കരു
ണയും നല്കി, നിന്റെ വിചാരണ അതിന്റെ (അവകളുടെ) പ്രാ
ണനെ പരിപാലിച്ചു വരുന്നു.* ഇപ്പോൾ ഇതിനെ (ഇവകളെ)

  • യോബ്. ൧൦. [ 113 ] ക്രിസ്തു യേശുവിൽ നിന്റെ കുട്ടിയാകുവാൻ (കളാകുവാൻ) വിളിച്ചി
    രിക്കുന്നു. അതുകൊണ്ടു ഞങ്ങൾ ഇതിനെ (ഇവകളെ) നിന്റെ
    വിശുദ്ധരക്ഷയിൽ ഭരമേല്പിക്കുന്നു. നീ താൻ അതിന്നു (വകൾക്കു) നി
    ഴലും മൂടിയുമാക, ദേഹത്തിന്നും ദേഹിക്കും നേരിടുന്ന എല്ലാ ഭയവും
    അകറ്റുക, എല്ലാ വഴികളിലും തിരുമുഖത്തെ അതിന്മേൽ പ്രകാശി
    പ്പിക്ക. യേശു ക്രിസ്തുവേ, പ്രിയരക്ഷിതാവേ, ഇതിനെ (ഇവകളെ)നീ
    സ്നേഹിച്ചു, നിന്റെ ഉടമ (ഉടമകൾ) ആവാൻ വില കൊടുത്തു വാ
    ങ്ങിയല്ലോ. ഇപ്പോഴും ഇതിനെ (ഇവകളെ) നിന്റെ കൂട്ടായ്മയിൽ
    ചേൎത്തുകൊണ്ടു, ഞങ്ങൾ യാചിക്കുന്നതു ഇറക്കി കൊടുക്കേണമേ.
    സ്നാനത്തിന്റെ പൂൎണ്ണ അനുഗ്രഹവും എത്തിച്ചു. ഒടുക്കം സ്വൎഗ്ഗ
    ത്തിൽ വാടാത്ത അവകാശം പ്രാപിപ്പിക്കയാവു. പിതാവിനും പു
    ത്രനും ഏകാത്മാവായുള്ളോവേ, ഈ ശിശുവിന്റെ (ക്കളുടെ) ദേഹി
    യിൽ (കളിൽ) ഇറങ്ങി വന്നു, നിത്യം വസിപ്പാൻ കോപ്പിടേണമേ.
    നിന്റെ വരങ്ങളെ ഇതിൽ നിറെക്ക, സത്യവിശ്വാസത്തിൽ വിശു
    ദ്ധീകരിച്ചു നടത്തുക. വാഴ്വിലും കഷ്ടത്തിലും ചാവിലും അതിനെ
    (വകളെ) ഉറപ്പിക്കയും സ്ഥിരീകരിക്കയും തികെച്ചും കൊൾക.
    ത്രിയൈക ദൈവമായ യഹോവേ, ഇതിന്നു (വകൾക്കു) തുണയാ
    ക. ഞങ്ങൾക്കു എല്ലാവൎക്കും തുണയായി മരണപൎയ്യന്തം വിശ്വ
    സ്തത തന്നു ദേഹികളുടെ രക്ഷയാകുന്ന വിശ്വാസത്തിൻ അന്ത്യ
    ത്തെ പ്രാപിപ്പിച്ചു, ഞങ്ങളുടെ സന്തോഷം പൂൎണ്ണമാക്കേണമേ.
    ആമെൻ.

സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശു
ദ്ധീകരിക്കപ്പെടേണമേ, നിന്റെ രാജ്യം വരേണമേ, നിന്റെ ഇഷ്ടം
സ്വൎഗ്ഗത്തിലേ പോലെ ഭൂമിയിലും നടക്കേണമേ, ഞങ്ങൾക്കു വേ
ണ്ടുന്ന അപ്പം ഇന്നു തരേണമേ, ഞങ്ങളുടെ കടക്കാൎക്കു ഞങ്ങളും വി
ടുന്നതു പോലെ ഞങ്ങളുടെ കടങ്ങളെ വിട്ടു തരേണമേ, ഞങ്ങളെ
പരീക്ഷയിൽ കടത്താതെ, ദോഷത്തിൽനിന്നു ഞങ്ങളെ ഉദ്ധരിക്കേ
ണമേ. രാജ്യവും ശക്തിയും തേജസ്സും എന്നേക്കും നിനക്കല്ലോ
ആകുന്നു. ആമെൻ.

യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും ഇതു മു
തൽ എന്നേക്കും പരിപാലിക്ക. ആമെൻ. (സങ്കീ. ൧൨ ൧.) [ 114 ] (അപ്പനമ്മമാരോടും സ്നാനസാക്ഷികളോടും.)

കൎത്താവിൽ പ്രിയരായുള്ളോരേ, യേശു ക്രിസ്തു എത്രയും സ്നേ
ഹിച്ചു. സ്വന്ത രക്തത്താൽ വീണ്ടെടുത്ത ശിശുക്കളുടെ നേരെ അവ
ന്റെ നാമത്തിൽ സ്നാനപ്പെട്ടിട്ടുള്ള നാം എല്ലാവരും എത്ര കടം
പെട്ടിരിക്കുന്നു, എന്നു വിചാരിച്ചു കൊൾക. ഈ ചെറിയവരിൽ ഒ
രുത്തനു ഇടൎച്ച വരുത്തുന്ന ഏവന്നും ഹാ കഷ്ടം! കൎത്താവു ഭരമേ
ല്പിച്ച യാതൊരു ശിശുവിന്നു വളൎത്തുന്നവരുടെ ദോഷത്താൽ രക്ഷ
ഇല്ലാതെ പോയാൽ, ആയതു അവരുടെ ദേഹികളോടു താൻ ചോ
ദിക്കും. ശിഷ്യൎക്കു യോഗ്യമായ സ്നേഹത്താലും വിശ്വസ്തതയാലും
ഈ ചെറിയവരിൽ യാതൊന്നിനെ കൈക്കൊണ്ടു രക്ഷിക്കിലോ, ആ
യതു തനിക്കു ചെയ്തപ്രകാരം എണ്ണിക്കൊള്ളും. അതുകൊണ്ടു അ
പ്പനമ്മമാരേ, ദൈവത്തിന്റെ സൎവ്വശക്തിയുള്ള ദയ ഈ ശിശുവെ
(ക്കളെ) നിങ്ങൾക്കു ജനിപ്പിച്ചു സമ്മാനിക്കയാൽ, നിങ്ങൾ അവ
ന്റെ നന്ദി അറിഞ്ഞു, കൎത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോ
പദേശത്തിലും ഇതിനെ (വകളെ) പോററി വളൎത്തി, ദേഹിക്കു ഹാ
നിവരുത്തുന്നതു ഒക്കയും ഒഴിച്ചു, പരിശുദ്ധാത്മാവിന്റെ വേലെക്കു
മുടക്കം വരാതവണ്ണം സൂക്ഷിച്ചു നോക്കേണ്ടതു.

അപ്രകാരം പ്രിയ മൂപ്പന്മാരേ: നിങ്ങൾ സഭയുടെ പേൎക്കു ഈ
സ്നാനത്തിന്നു സാക്ഷികളും ഇപ്രകാരമുള്ള ശിശുവിനെ (ക്കളെ)യേ
ശു നാമത്തിൽ കൈക്കൊൾ്വാൻ പ്രത്യേകം മുതിരേണ്ടുന്നവരും ആക
യാൽ, ഇതിനെ (വകളെ)ദൈവത്തിൻ മുമ്പാകെ പ്രാൎത്ഥനയിൽ കൂ
ടെക്കൂടെ ഓൎത്തും, ഇഹത്തിലും പരത്തിലും ഉള്ള സൌഖ്യത്തിന്നു മുട്ടു
ള്ളതു എല്ലാം തീൎത്തും കൊണ്ടു നിങ്ങളാൽ ആകുന്നേടത്തോളം ശ്രമി
ക്കയും വേണ്ടതു.

എന്നാൽ ഈ ശിശു സ്നാനം ഏല്ക്കുന്ന വിശ്വാസം ഇന്നതു,
എന്നു പരസ്യമാകേണ്ടതിന്നു ഈ ചോദ്യങ്ങൾക്കു ഉത്തരം ചൊ
ല്ലുവിൻ.

൧. സ്വൎഗ്ഗങ്ങൾക്കും ഭൂമിക്കും സ്രഷ്ടാവായി, സൎവ്വശക്തനായി
പിതാവായിരിക്കുന്ന ദൈവത്തിങ്കൽ നിങ്ങൾ വിശ്വസിക്കുന്നുവോ?

അവന്റെ ഏകപുത്രനായി, നമ്മുടെ കൎത്താവായ യേശു ക്രിസ്തു
വിങ്കലും, ആയവൻ പരിശുദ്ധാത്മാവിനാൽ മറിയ എന്ന കന്യക [ 115 ] യിൽ ഉല്പാദിതനായി ജനിച്ചു. എന്നും, പൊന്ത്യ പിലാതന്റെ താഴെ
കഷ്ടമനുഭവിച്ചു കുരിശിക്കപ്പെട്ടു മരിച്ചു അടക്കപ്പെട്ടു പാതാളത്തിൽ
ഇറങ്ങി, എന്നും, മൂന്നാം ദിവസം ഉയിൎത്തെഴുനീറ്റു സ്വൎഗ്ഗാരോഹ
ണമായി, സൎവ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലതു ഭാ
ഗത്തിരിക്കുന്നു, എന്നും, അവിടെനിന്നു ജീവികളോടും മരിച്ചവരോ
ടും ന്യായം വിസ്തരിപ്പാൻ വരും, എന്നും വിശ്വസിക്കുന്നുവോ?

പരിശുദ്ധാത്മാവിലും വിശുദ്ധന്മാരുടെ കൂട്ടായ്മ ആകുന്ന ശു
ദ്ധസാധാരണ സഭയിലും, പാപമോചനത്തിലും, ശരീരത്തോടെ ഉ
യിൎത്തെഴുനീല്ക്കുന്നതിലും, നിത്യജീവങ്കലും വിശ്വസിക്കുന്നുവോ?

എന്നാൽ: ഉവ്വ ഞങ്ങൾ വിശ്വസിക്കുന്നു, എന്നു ചൊല്ലുവിൻ.

൨. നിങ്ങൾ പിശാചിനോടും അവന്റെ സകല ക്രിയകളോടും
ലോകത്തിന്റെ ആഡംബരമായകളോടും, ജഡത്തിന്റെ സകല
മോഹങ്ങളോടും മറുത്തു പറയുന്നുവോ?

എന്നാൽ: ഉവ്വ ഞങ്ങൾ മറുത്തു പറയുന്നു, എന്നു ചൊല്ലുവിൻ.

൩. വിശേഷാൽ പിതാ പുത്രൻ സദാത്മാവായ പരിശുദ്ധദൈ
വത്തിന്നു എന്നും വിശ്വസ്തരാവാനും, അവന്റെ വചനപ്രകാരം
നടന്നു കൊൾവാനും നിൎണ്ണയിക്കുന്നുവോ?

എന്നാൽ; ഉവ്വ ഞങ്ങൾ നിൎണ്ണയിക്കുന്നു, എന്നു ചൊല്ലുവിൻ.

൪. (അപ്പനമ്മമാരോടു) നിങ്ങളുടെ ശിശുവിന്നു (ക്കൾക്കു) ഈ
വിശ്വാസത്തിൽ സ്നാനവും ക്രിസ്ത്യാനൎക്കു യോഗ്യമായ ബാലശി
ക്ഷയും വരേണം, എന്നു മനസ്സുണ്ടോ?

എന്നാൽ: മനസ്സുണ്ടു, എന്നു ചൊല്ലുവിൻ.

൫. (മൂപ്പന്മാരോടു) ഈ സ്നാനത്തിന്നു സാക്ഷികളായുള്ളോരേ,
ഈ ശിശുവിനെ(ക്കളെ) കൎത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോ
പദേശത്തിലും പോററി വളൎത്തുവാൻ നിങ്ങൾ സഭയുടെ നാമ
ത്തിൽ സഹായം ചെയ്തു കരുതിനോക്കും, എന്നു മനസ്സുണ്ടോ?

എന്നാൽ: മനസ്സുണ്ടു എന്നു ചൊല്ലുവിൻ.

പിന്നെ ശിശുവിന്റെ തലമേൽ മൂന്നു കുറി വെള്ളം ഒഴിച്ചു ചൊല്ലേണ്ടിയതു:

(ഇന്നവനേ) ഞാൻ പിതാ പുത്രൻ പരിശുദ്ധാത്മാവാകുന്ന
ദൈവത്തിൻ നാമത്തിൽ നിന്നെ സ്നാനപ്പെടുത്തുന്നു. [ 116 ] (ശിശുവിന്മേൽ വലങ്കൈ വെച്ചിട്ടു)

(ഇന്നവനേ) നമ്മുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ സൎവ്വ
ശക്തനായ പിതാവു നിനക്കു പുനൎജ്ജന്മക്കളിയാൽ യേശു ക്രിസ്തുമൂ
ലം തന്റെ സകല കരുണകളും സമ്മാനിക്കയല്ലാതെ, പരിശുദ്ധാ
ത്മമൂലം നിത്യജീവങ്കലേക്കു നിന്നെ ശക്തനാക്കുകയാവു (ശക്തയാ
ക്കുകയാവു). ആമെൻ.

അല്ലെങ്കിൽ.

(ഇന്നവനേ) തന്റെ പുത്രനായ യേശു ക്രിസ്തുവിന്റെ കൂട്ടായ്മ
യിൽ വിശുദ്ധസ്നാനത്താൽ നിന്നെ ചേൎത്തുകൊണ്ട കൃപാലുവായ
ദൈവവും പിതാവുമായവൻ നിന്നെ അവസാനം വരെ തന്റെ ക
രുണയിൽ പരിപാലിച്ചു, തൻ ആത്മാവിൻ മൂലം നിത്യജീവങ്കലേ
ക്കു നിന്നെ വിശുദ്ധീകരിപ്പൂതാക ആമെൻ.

അല്ലെങ്കിൽ.

(ഇന്നവനേ) നമ്മുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ പി
താവും ദൈവവും ആയവൻ നിനക്കു പരിശുദ്ധാത്മാവിൻ കൃപയെ
സമ്മാനിക്കയും, നീ വിശ്വാസത്തെ കാത്തു ലോകത്തെ ജയിച്ചു അ
വന്റെ ശക്തിയിൽ നിത്യജീവനോളം ഉറെച്ചു നില്ക്കയും ചെയ്ക.
ആമെൻ.

നാം പ്രാൎത്ഥിക്ക.

സൎവ്വശക്തിയും മഹാകനിവും ഉള്ള ദൈവമായ പിതാവേ,
തിരുസഭയെ നീ കരുണയാലെ പരിപാലിച്ചു വൎദ്ധിപ്പിക്കുന്നവനും,
ഈ ശിശുവിനെ (ക്കളെ) സ്നാനം മൂലം നിന്റെ പ്രിയ പുത്രനും,
ഞങ്ങളുടെ ഏകരക്ഷിതാവും ആയ യേശു ക്രിസ്തുവിലും, അവന്റെ
സഭയിലും ചേൎത്തുകൊണ്ടു, നിന്റെ മകനും (മകളും ക്കളും) സ്വ
ൎഗ്ഗീയ വസ്തുവകകൾക്കു അവകാശിയും ആക്കിയവൻ ആകയാൽ നി
നക്കു സ്തോത്രവും വന്ദനവും ഉണ്ടാക. നിന്റെതായ ഈ കുട്ടിയെ
(കളെ) നീ കനിഞ്ഞു, ഇന്നു കാട്ടിയ ഉപകാരത്തിൽ നില്പാറാക്കി,
നിന്റെ പ്രസാദത്തിന്നു തക്കവണ്ണം ദൈവഭക്തിയിലും വിശ്വാസ
ത്തിലും വളൎത്തപ്പെടുവാനും, ഈ ലോകത്തിൻ പരീക്ഷകളിൽ നി
നക്കു അനുസരണമുള്ളവനായി (ഉള്ളവളായി രായി) നില്പാനും, [ 117 ] നിന്റെ നാമത്തിൻ സ്തുതിക്കായി എല്ലാ വിശുദ്ധന്മാരോടും ഒന്നിച്ചു
വാഗ്ദത്തം ചെയ്ത പരമാവകാശത്തെ കൈക്കൊൾ്വാനും, യേശു ക്രി
സ്തു മൂലം താങ്ങി രക്ഷിക്കേണമേ. ആമെൻ. W.

അല്ലെങ്കിൽ.

കനിവേറിയ പിതാവേ, ഈ ശിശുവിനെ (ക്കളെ) നീ കടാക്ഷി
ച്ചു, സ്വന്ത മകനായി (മകളായി, ക്കളായി) കൈക്കൊണ്ടു, വിശുദ്ധ
സഭയുടെ അവയവമാക്കി (ങ്ങളാക്കി) ചേൎത്തതു കൊണ്ടു, ഞങ്ങൾ
സ്തോത്രം ചൊല്ലുന്നു. ഇനി അവൻ (അവൾ, ർ) പാപത്തിന്നു മരി
ച്ചു നീതിക്കായി ജീവിക്കാക. ക്രിസ്തുവിന്റെ മരണത്തിലേ സ്നാന
ത്താൽ അവനോടു കൂടെ കുഴിച്ചിടപ്പെട്ടു, പാപശീരത്തിന്നു നീക്കം
വരേണ്ടതിന്നു പഴയ മനുഷ്യനെ നിത്യം കുരിശിപ്പാറാക. നിന്റെ
മരണത്തിൻ സാദൃശ്യത്തോടു ഏകീഭവിച്ചതുകൊണ്ടു ഉയിൎപ്പിനോടും
ആക. ഇപ്രകാരം എല്ലാം നീ വരുത്തി, നിന്റെ സകല വിശുദ്ധ
സഭയോടും കൂടെ നിന്റെ നിത്യരാജ്യത്തിന്നു കൎത്താവായ യേശു ക്രി
സ്തു മൂലം അവകാശിയാക്കി തീൎക്കേണമേ. ആമെൻ, C. P.

യഹോവ നിങ്ങളെ അനുഗ്രഹിച്ചു കാക്കുക; യഹോവ തിരുമു
ഖത്തെ നിങ്ങളിലേക്കു പ്രകാശിപ്പിച്ചു കരുണ ചെയ്ക. യഹോവ
തിരുമുഖത്തെ നിങ്ങളുടെ മേൽ ആക്കി, നിങ്ങൾക്കു സമാധാനം ഇ
ടുമാറാക. ആമെൻ.

൨. പ്രായമുള്ളവന്റെ സ്നാനം.

കൎത്താവിൽ പ്രിയമുള്ള സഹോദരന്മാരേ, സകല മനുഷ്യരും
പാപത്തിൽ ഗൎഭധാരണമായി പാപത്തിൽ പിറന്നു, എന്നും, ജഡ
ത്തിൽനിന്നു ജനിച്ചതു ജഡമാകുന്നു, എന്നും, ജഡത്തിൽ ഉള്ളവരോ
ദൈവപ്രസാദം വരുത്തിക്കൂടാതവണ്ണം പിഴകളിലും പാപങ്ങളി
ലും മരിച്ചവർ ആകുന്നു, എന്നും നാം അറിയുന്നു. എന്നാൽ മേ
ലിൽനിന്നു ജനിച്ചില്ല എങ്കിൽ, വെള്ളത്തിൽനിന്നും ആത്മാവിൽ
നിന്നും ജനിച്ചില്ല എങ്കിൽ, ഒരുത്തനും ദൈവരാജ്യത്തിൽ കടപ്പാൻ
കഴികയില്ല, എന്നു നമ്മുടെ രക്ഷിതാവായ യേശു ക്രിസ്തു ചൊല്ലി

14 [ 118 ] യിരിക്കുന്നു. അതുകൊണ്ടു പിതാവായ ദൈവം തന്റെ കനിവുക
ളിൻ പെരുമപ്രകാരം സ്വഭാവത്താൽ വരാത്തതിനെ ഈ നില്ക്കു
ന്നവനു (വൾ്ക്കു, വൎക്കു) കൊടുക്കേണ്ടതിന്നും, ഇവൻ (ൾ,ർ) വെള്ള
ത്തിലും പരിശുദ്ധാത്മാവിലും സ്നാനപ്പെട്ടു ക്രിസ്തുവിന്റെ വിശുദ്ധ
സഭയിൽ ചേൎന്നു, അതിൽ ജീവനുള്ള അവയവമായി (ങ്ങളായി)
ചമയേണ്ടതിന്നും നാം ഒക്കത്തക്ക പ്രാൎത്ഥിപ്പൂതാക.

പ്രാൎത്ഥന.

കൃപയും കനിവും ഉള്ള ദൈവമായ പിതാവേ, മഹാ ദയയും ആ
രാഞ്ഞു കൂടാത്ത ജ്ഞാനവും അളവില്ലാത്ത ശക്തിയുമായവനേ,
നീ ഞങ്ങളിൽ ചെയ്തു വന്ന സകല കരുണെക്കും ഇന്നും ചെയ്തു
കൊണ്ടിരിക്കുന്ന അതിശയങ്ങൾക്കും സ്തോത്രവും വന്ദനവും ചൊല്ലു
ന്നു. നിന്റെ സാദൃശ്യത്തിൽ നീ മനുഷ്യനെ തേജസ്സോടെ സൃഷ്ടി
ച്ചു. അവൻ പാപത്തിൽ വീണു തേജസ്സില്ലാതെ ചമഞ്ഞശേഷവും,
നിന്റെ പ്രിയപുത്രനായ യേശുവിനെ ദിവ്യ കരുണയുടെ അത്യന്ത
ധനത്തിൻപ്രകാരം മനുഷ്യൎക്കു സമ്മാനിച്ചിരിക്കുന്നു. അവന്മൂലം
എല്ലാവരും രക്ഷ പ്രാപിപ്പാനും, സത്യത്തിന്റെ പരിജ്ഞാനത്തിൽ
എത്തുവാനും, നിന്റെ വായിലെ ആത്മാവു സകല ജാതികളെയും
സുവിശേഷം കൊണ്ടു ക്ഷണിച്ചു വരുന്നു. അനുതാപത്തിന്നു യോ
ഗ്യമുള്ള ഫലങ്ങളെ കായ്ക്കുന്ന ആരെയും നീ ഉപേക്ഷിക്കുന്നതും, നി
ന്റെ അടുക്കെ വരുന്ന ആരെയും തള്ളുന്നതും ഇല്ല.

തിരുവചനത്തോടും കൂടെ നീ വിശുദ്ധ ചൊല്ക്കുറികളെയും ഞ
ങ്ങളുടെ രക്ഷെക്കായി കൃപാസാധനങ്ങളാക്കി നിയമിച്ചിരിക്കുന്നു.
ഇളിയ അടിയങ്ങളിൽ നീ ചെയ്യുന്ന കൃപ ഞങ്ങളുടെ സ്തോത്രത്തെ
കടന്നുയൎന്നിരിക്കുന്നു. ഇവിടെ നില്ക്കുന്ന നിന്റെ ദാസൻ (സി
മാർ) വിഗ്രഹാരാധനക്കാരിൽ (യഹൂദരിൽ മുഹമ്മദീയരിൽ) ജനി
ച്ചു ൨ളൎന്ന ശേഷം, അന്ധകാരത്തിൽനിന്നു തെറ്റുവാൻ സംഗതി
വന്നതു നിന്റെ അളവില്ലാത്ത കാരുണ്യത്താലും ചൊല്ലി തീരാത്ത
കനിവിനാലും അത്രേ സംഭവിച്ചു. മുന്നമേ ഇവൻ (ൾ, ർ) ക്രിസ്തു
വിനെ കൂടാതെ, ഇസ്രയേൽ രാജ്യവകാശത്തോടു വേൎപ്പെട്ടവനും
(ളും, രും) വാഗ്ദത്തനിയമങ്ങളിൽനിന്നു അന്യനും (യും, രും) ആ [ 119 ] യിരുന്നു. ഇപ്പോഴോ പണ്ടു ദൂരത്തായവൻ (ൾ, ർ) ക്രിസ്തു യേശു
വിങ്കലെ വിശ്വാസത്താൽ അടുക്കെ ആയ്ചമഞ്ഞു. നിന്റെ സദാ
ത്മാവു സുവിശേഷത്താൽ അവനെ (ളെ, രെ) പ്രകാശിപ്പിച്ചു, പാ
പമോചനത്തിൽ രക്ഷയുടെ അറിവു കൊടുത്തു, സ്വശക്തിയിൽ ക
ണ്ടു കൂടാത്തതിനെ കാണിച്ചിരിക്കുന്നു. അവൻ (ൾ, ർ) സ്വരക്ഷി
താവായ ദൈവത്തിലും അവന്റെ തേജസ്സിൻ ആശയിലും നീ ന
ല്കിയ വിശ്വാസംമൂലം ആനന്ദിച്ചു, നിന്റെ ദയയെ സ്തുതിക്കുന്നു.

പിന്നെ വിശ്വസിച്ചു സ്നാനപ്പെട്ടുമുള്ളവൻ രക്ഷിക്കപ്പെടും. എ
ന്നു നീ പറകയാൽ ഈ നിന്റെ ദാസനും (സി, ർ) ഞങ്ങൾ ഒക്ക
യും ഒന്നിച്ചു പ്രാൎത്ഥിക്കുന്നിതു: പിതാവേ, ഇവനിൽ (ളിൽ, രിൽ)
നല്ല പ്രവൃത്തിയെ ആരംഭിച്ചതു സ്നാനമാകുന്ന നിന്റെ മുദ്രയിട്ടു
സദാത്മാവിനാൽ തികെച്ചരുളേണമേ. പ്രിയ ദൈവമേ, അവ
നിൽ (ളിൽ, രിൽ) വിശ്വാസത്തെ ഉറപ്പിച്ചു, പ്രത്യാശയെ വൎദ്ധിപ്പി
ച്ചു, സ്നേഹത്തെ പൂൎണ്ണമാക്കി, ആത്മാവിൻ ദാനങ്ങളെ ധാരാളമായി
അവൻ (ൾ, ർ) മേൽ പകൎന്നുംകൊണ്ടു, ക്രിസ്തുവിൽ ആയ നാൾ
മുതൽ മുളെച്ചു വരുന്ന പുതിയ സ്വഭാവത്തെ വേരൂന്നിച്ചു, ജഡ
രക്തങ്ങളോടും സാത്താനോടും ലോകത്തോടും പൊരുതേണ്ടുന്ന
പോരിൽ തുണ നിന്നു, അവനെ (ളെ, രെ) അവസാനം വരെ നിന്റെ
നല്ല പടയാളി (കൾ) ആക്കി തീൎക്കേണമേ. നിന്റെ നിയമത്തിൽ
അവൻ (ൾ, ർ) ഉറെച്ചു നില്ക്കയും, എല്ലാ ബുദ്ധിയെയും കടക്കുന്ന
ദൈവസമാധാനം അവന്റെ (ളുടെ, രുടെ) ഹൃദയത്തെയും നിന
വുകളെയും ക്രിസ്തു യേശുവിങ്കൽ കാക്കുകയും ചെയ്ക. ചിലർ ചെ
യ്യുന്നതു പോലെ, ഇവൻ (ൾ, ർ) വിശ്വാസവും നല്ല മനോബോ
ധവും തള്ളിക്കുളകയും, വിശ്വാസക്കപ്പൽ തകൎന്നു പോകയും അരു
തേ. നിന്റെ ശക്തിയാൽ അവനെ (ളെ, രെ) വിശ്വാസംമൂലം
രക്ഷെക്കായി കാക്കേണമേ.

എന്നതു ഒക്കയും ഞങ്ങൾ അപേക്ഷിക്കുന്നതു നിന്റെ പ്രിയ
പുത്രൻ നിമിത്തം തന്നെ. യാചിപ്പിൻ, എന്നാൽ നിങ്ങൾക്കു തര
പ്പെടും, അന്വേഷിപ്പിൻ എന്നാൽ കണ്ടെത്തും, മുട്ടുവിൻ എന്നാൽ
നിങ്ങൾക്കു തുറക്കപ്പെടും, എന്നു അവനല്ലൊ ചൊല്ലിയിരിക്കുന്നു.
അതുകൊണ്ടു ഈ അടിയാൻ (ൾ, ർ) കൂടെ യാചിക്കുന്നപ്രകാരം

14* [ 120 ] പ്രാപിച്ചു അന്വേഷിക്കുന്നതു കണ്ടെത്തുമാറാക. യോഗ്യതെക്കു ത
ക്കവണ്ണമല്ല, കനിഞ്ഞിട്ടത്രേ കൃപാരാജ്യത്തിൻ വാതിൽ അവനു
(ൾക്കു, ൎക്കു) തുറന്നതിന്റെ ശേഷം, അവനും (ൾ്ക്കും, ൎക്കും) ഞങ്ങൾ
ക്കു എല്ലാവൎക്കും നിത്യതേജസ്സിനുള്ള വാതിൽ തുറന്നരുളേണമേ.
ആമെൻ.

സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശു
ദ്ധീകരിക്കപ്പെടേണമേ, നിന്റെ രാജ്യം വരേണമേ, നിന്റെ ഇഷ്ടം
സ്വൎഗ്ഗത്തിലേ പോലെ ഭൂമിയിലും നടക്കേണമേ, ഞങ്ങൾക്കു വേ
ണ്ടുന്ന അപ്പം ഇന്നു തരേണമേ, ഞങ്ങളുടെ കടക്കാൎക്കു ഞങ്ങളും വി
ടുന്നതു പോലെ ഞങ്ങളുടെ കടങ്ങളെ വിട്ടു തരേണമേ, ഞങ്ങളെ
പരീക്ഷയിൽ കടത്താതെ, ദോഷത്തിൽനിന്നു ഞങ്ങളെ ഉദ്ധരിക്കേ
ണമേ. രാജ്യവും ശക്തിയും തേജസ്സും എന്നേക്കും നിനക്കല്ലോ
ആകുന്നു. ആമെൻ.

കൎത്താവിൽ പ്രിയമുള്ളവനേ, (ളേ, രേ)ഉയിൎത്തെഴുനീറ്റ നമ്മു
ടെ കൎത്താവു തന്റെ ശിഷ്യരോടു വിശുദ്ധസ്നാനത്തെ കല്പിച്ചു
വെച്ച വചനങ്ങളെ കേൾക്ക.

സ്വൎഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്ക
പ്പെട്ടിരിക്കുന്നു. (ആകയാൽ) നിങ്ങൾ പുറപ്പെട്ടു, പിതാ പുത്രൻ പ
രിശുദ്ധാത്മാവു, എന്നീ നാമത്തിലേക്കു സ്നാനപ്പെടുത്തി, ഞാൻ നി
ങ്ങളോടു കല്പിച്ചവ ഒക്കയും സൂക്ഷിപ്പാന്തക്കവണ്ണം ഉപദേശിച്ചും,
ഇങ്ങിനെ സകല ജാതികളെയും ശിഷ്യരാക്കി കൊൾ്വിൻ. ഞാ
നോ ഇതാ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടു കൂടെ
ഉണ്ടു. (മ. ൨൮.)ത്രിയൈകദൈവത്തിന്റെ വഴിയിൽ നീ
(നിങ്ങൾ) ഉപദേശിക്കപ്പെട്ടു, ശിഷ്യനാവാൻ (യാവാൻ, രാവാൻ)
മനസ്സുകാട്ടിയതു കൊണ്ടു ഈ സഭയുടെ മുമ്പിൽ നീ (നിങ്ങൾ) ഹൃ
ദയം കൊണ്ടു വിശ്വസിച്ചതിനെ വായ്കൊണ്ടു സീകരിപ്പാനും അ
വന്റെ കൃപാനിയമത്തിൽ കടപ്പാനും നിന്നെ (നിങ്ങളെ) അപേ
ക്ഷിക്കുന്നു.

൧. സ്വൎഗ്ഗങ്ങൾക്കും ഭൂമിക്കും സ്രഷ്ടാവായി, സൎവ്വശക്തനായി
പിതാവായിരിക്കുന്ന ദൈവത്തിങ്കൽ നിങ്ങൾ വിശ്വസിക്കുന്നുവോ? [ 121 ] അവന്റെ ഏകപുത്രനായി, നമ്മുടെ കൎത്താവായ യേശു ക്രി
സ്തുവിങ്കലും, ആയവൻ പരിശുദ്ധാത്മാവിനാൽ മറിയ എന്ന കന്യ
കയിൽ ഉല്പാദിതനായി ജനിച്ചു, എന്നും, പൊന്ത്യ പിലാതന്റെ താ
ഴെ കഷ്ടമനുഭവിച്ചു കുരിശിക്കപ്പെട്ടു മരിച്ചു അടക്കപ്പെട്ടു പാതാ
ളത്തിൽ ഇറങ്ങി, എന്നും, മൂന്നാം ദിവസം ഉയിൎത്തെഴുനീറ്റു സ്വ
ൎഗ്ഗാരോഹണമായി സൎവ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ
വലത്തു ഭാഗത്തിരിക്കുന്നു, എന്നും, അവിടെനിന്നു ജീവികളോടും
മരിച്ചവരോടും ന്യായം വിസ്തരിപ്പാൻ വരും, എന്നും വിശ്വസി
ക്കുന്നുവോ?

പരിശുദ്ധാത്മാവിലും വിശുദ്ധന്മാരുടെ കൂട്ടായ്മ ആകുന്ന ശുദ്ധ
സാധാരണ സഭയിലും, പാപമോചനത്തിലും, ശരീരത്തോടെ ഉ
യിൎത്തെഴുനീല്ക്കുന്നതിലും, നിത്യജീവങ്കലും വിശ്വസിക്കുന്നുവോ?

എന്നാൽ; ഉവ്വ ഞങ്ങൾ വിശ്വസിക്കുന്നു, എന്നു ചൊല്ലുവിൻ.

൨. നിങ്ങൾ പിശാചിനോടും അവന്റെ സകല ക്രിയകളോടും
ലോകത്തിന്റെ ആഡംബരമായകളോടും ജഡത്തിന്റെ സകല
മോഹങ്ങളോടും മറുത്തു പറയുന്നുവോ?

എന്നാൽ; ഉവ്വ ഞങ്ങൾ മറുത്തു പറയുന്നു, എന്നു ചൊല്ലുവിൻ, .

൩. വിശേഷാൽ പിതാ പുത്രൻ സദാത്മാവായ പരിശുദ്ധദൈ
വത്തിന്നു എന്നും വിശ്വസ്തരാവാനും, അവന്റെ വചനപ്രകാരം
നടന്നു കൊൾവാനും നിൎണ്ണയിക്കുന്നുവോ?

എന്നാൽ: ഉവ്വ ഞങ്ങൾ നിൎണ്ണയിക്കുന്നു, എന്നു ചൊല്ലുവിൻ.


സ്നാനം ഏല്ക്കുന്നവന്റെ തലമേൽ മൂന്നു കുറി വെള്ളം ഒഴിച്ചു ചൊല്ലേണ്ടിയതു:

(ഇന്നവനേ) ഞാൻ പിതാ പുത്രൻ പരിശുദ്ധാത്മാവാകുന്ന
ദൈവത്തിൻ നാമത്തിൽ നിന്നെ സ്നാനപ്പെടുത്തുന്നു.

(സ്നാനം ഏല്ക്കുന്നവന്റെ മേൽ വലങ്കൈ വെച്ചിട്ടു)


(ഇന്നവനേ) നമ്മുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ സൎവ്വ
ശക്തനായ പിതാവു നിനക്കു പുനൎജ്ജന്മക്കളിയാൽ യേശു ക്രിസ്തു
മൂലം തന്റെ സകല കരുണകളും സമ്മാനിക്കയല്ലാതെ, പരിശുദ്ധാ
ത്മമൂലം നിത്യജീവങ്കലേക്കു നിന്നെ ശക്തനാക്കുകയാവു (ശക്തയാ
ക്കുകയാവു). ആമെൻ. [ 122 ] അല്ലെങ്കിൽ.

(ഇന്നവനേ) തന്റെ പുത്രനായ യേശു ക്രിസ്തുവിന്റെ കൂട്ടായ്മ
യിൽ വിശുദ്ധസ്നാനത്താൽ നിന്നെ ചേൎത്തുകൊണ്ടു, കൃപാലുവായ
ദൈവവും പിതാവുമായവൻ നിന്നെ അവസാനം വരെ തന്റെ ക
രുണയിൽ പരിപാലിച്ചു, തൻ ആത്മാവിൻമൂലം നിത്യജീവങ്കലേ
ക്കു നിന്നെ വിശുദ്ധീകരിപ്പൂതാക. ആമെൻ.

അല്ലെങ്കിൽ.

(ഇന്നവനേ) നമ്മുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ പി
താവും ദൈവവും ആയവൻ നിനക്കു പരിശുദ്ധാത്മാവിൻ കൃപയെ
സമ്മാനിക്കയും, നീ വിശ്വാസത്തെ കാത്തു ലോകത്തെ ജയിച്ചു അ
വന്റെ ശക്തിയിൽ നിത്യജീവനോളം ഉറെച്ചു നില്ക്കയും ചെയ്ക.
ആമെൻ.

നാം പ്രാൎത്ഥിക്ക.

സൎവ്വശക്തിയുള്ള ദൈവമേ, സ്വൎഗ്ഗസ്ഥനായ പ്രിയ പിതാവേ,
തിരുസഭയെ നീ കരുണയാലേ താങ്ങി വൎദ്ധിപ്പിക്കുന്നതിനാലും, ഈ
നിന്റെ ദാസനെയും (സിയെ, രെ) അതിനോടു ചേൎത്തിരിക്കയാ
ലും നിനക്കു സ്തോത്രവും വന്ദനവും ഉണ്ടാക. ഇപ്പോൾ വിശുദ്ധ
സ്നാനത്താൽ അവൻ (ൾ, ർ) നിന്റെ പ്രിയപുത്രനും, ഞങ്ങളുടെ
രക്ഷിതാവുമായ കൎത്താവിന്റെ അവയവവും (ങ്ങളും) നിന്റെ മ
കനും (ളും, ക്കളും) സകല സ്വൎഗ്ഗീയ മുതലിന്നു അവകാശിയും (നി
യും, കളും) ആയ്ചമഞ്ഞു, ഈ ലഭിച്ച രക്ഷയിൽ അവനെ (ളെ, രെ)
അപ്പനായി പരിപാലിച്ചു പോററി, സത്യവിശ്വാസത്തിലും ദൈവഭ
ക്തിയുള്ള നടപ്പിലും വൎദ്ധിപ്പിച്ചു, തലയാകുന്ന ക്രിസ്തുവിങ്കലേക്കു എ
ല്ലാം കൊണ്ടും വളരുമാറാക്കി, സകല ജ്ഞാനത്തിലും വിശുദ്ധനീ
തികളിലും തികഞ്ഞ പുരുഷപ്രായം എത്തിച്ചരുളേണമേ. യാ
തൊരു ദുരുപദേശം, പ്രപഞ്ചവിചാരം, ജഡമോഹം മുതലായവയും
ഇന്നു സ്വീകരിച്ച നിന്റെ സത്യത്തിൽനിന്നു അവനെ (ളെ. രെ)
തെറ്റിച്ചു കളയരുതേ. വാഗ്ദത്തം ചെയ്ത അവകാശത്തെ എല്ലാ
വിശുദ്ധരോടും ഒന്നിച്ചു ഇവനും (ളും, രും) പ്രാപിക്കേണ്ടതിന്നു നി
ന്റെ പ്രിയ പുത്രനും, ഞങ്ങളുടെ കൎത്താവുമായ യേശു ക്രിസ്തുമൂലം
അപേക്ഷിക്കുന്നു. ആമെൻ. Std. [ 123 ] അല്ലെങ്കിൽ.

ഞങ്ങളുടെ പ്രിയ കൎത്താവും ദൈവത്തിൻ പുത്രനും ആയ
യേശു ക്രിസ്തുവേ, നീ പണ്ടു പറഞ്ഞിതു: ദുഷ്ടരാകുന്ന നിങ്ങൾ
മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ, സ്വ
ൎഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവൎക്കു പരിശുദ്ധാത്മാവി
നെ എത്ര അധികം കൊടുക്കും* എന്നുള്ളതല്ലാതെ, ഭൂമിമേൽ നി
ങ്ങളിൽ ഇരുവർ യാചിക്കുന്ന ഏതു കാൎയ്യം കൊണ്ടും ഐകമത്യ
പ്പെട്ടു എങ്കിൽ, അതു സ്വൎഗ്ഗസ്ഥനായ എൻ പിതാവിൽനിന്നു അ
വൎക്കു ഭവിക്കും, എന്നും ഉണ്ടല്ലോ. എന്നാൽ ഇന്നു സ്നാനപ്പെട്ട
ഈ സഹോദരനെ(രിയെ, രെ) പരിശുദ്ധാത്മാവിനെ കൊണ്ടു ബല
പ്പെടുത്തി, വിശുദ്ധ സുവിശേഷത്തിന്റെ അനുസരണത്തിൽ ഉറ
പ്പിച്ചു താങ്ങി, പിശാചിനോടും സ്വന്തബലഹീനതയോടും പൊ
രുതു ജയിക്കുമാറാക്കുക. അവൻ (ൾ, ർ) പരിശുദ്ധാത്മാവിനെ ദുഃ
ഖിപ്പിക്കയോ, തിരുസഭെക്കു യാതൊരു ഇടൎച്ചയാലും നഷ്ടം വരുത്തു
കയോ ചെയ്യാതെ, നീ കല്പിച്ചു വാഗ്ദത്തം ചെയ്തപ്രകാരം നിന്റെ
സ്തുതിക്കും തന്റെ ഭാഗ്യത്തിന്നും മറ്റവരുടെ അനുഗ്രഹത്തിന്നും
ആയിട്ടു ജീവിച്ചു നടപ്പാൻ നീയേ തുണ നില്ക്കേണമേ. ആമെൻ.

യഹോവ നിങ്ങളെ അനുഗ്രഹിച്ചു കാക്കുക; യഹോവ തിരുമു
ഖത്തെ നിങ്ങളിലേക്കു പ്രകാശിപ്പിച്ചു കരുണ ചെയ്ക; യഹോവ
തിരുമുഖത്തെ നിങ്ങളുടെ മേൽ ആക്കി, നിങ്ങൾക്കു സമാധാനം ഇ
ടുമാറാക. ആമെൻ. (൪ മോ. ൬.)

൩. അതിവേഗതയിലേ സ്നാനം.

കൎത്താവായ യേശു ക്രിസ്തുവേ, ഈ ശിശുവിനെ (ക്കളെ) നിനക്കു
ഞങ്ങൾ കൊണ്ടുവന്നു സമ്മൎപ്പിക്കുന്നുണ്ടു. ശിശുക്കളെ എന്റെ അ
ടുക്കൽ വരുവാൻ വിടുവിൻ, ദൈവരാജ്യം ഇപ്രകാരമുള്ളവൎക്കാകുന്നു
സത്യം, എന്നു നീ അരുളിച്ചെയ്തപ്രകാരം നിന്റെ മുതലായിട്ടു ഇതി
നെ (വകളെ) കൈക്കൊള്ളേണമേ. Br.

  • ലൂ. ൧൧.മത്ത. ൧൮. [ 124 ] (ശിശുവിന്മേൽ വലങ്കൈ വെച്ചിട്ടു)

(ഇന്നവനേ) ഞാൻ പിതാ പുത്രൻ പരിശുദ്ധാത്മാവാകുന്ന
ദൈവത്തിന്റെ നാമത്തിൽ നിന്നെ സ്നാനപ്പെടുത്തുന്നു.

നമ്മുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ കരുണയും, ദൈവ
ത്തിന്റെ സ്നേഹവും, പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും, നിങ്ങൾ
എല്ലാവരോടും കൂടെ ഇരിപ്പൂതാക. ആമെൻ. (൨ കൊ. ൧൩.)

പെറ്റ സ്ത്രീ ഒന്നാം പ്രാവശ്യം പള്ളിയിൽ

പോകുമ്പോൾ ചൊല്ലേണ്ടുന്ന വന്ദനം.

സൎവ്വശക്തിയും കനിവുമുള്ള ദൈവമായ പിതാവേ, ഇന്നു വീ
ണ്ടും തിരുമുമ്പിൽ എത്തിവന്ന നമ്മുടെ സഭക്കാരത്തിയായ ഈ
സ്ത്രീയോടു നീ ഈ സമയത്ത ശിശുപ്രസവത്താൽ ഉണ്ടായ വേദന
യിലും അനൎത്ഥത്തിലും കാണിച്ച വാത്സല്യസഹായങ്ങളെ വിചാ
രിച്ചു നിന്നെ വാഴ്ത്തി സ്തുതിക്കുന്നു. നിന്റെ ഈ കൃപാകടാക്ഷത്തെ
അവൾ ഓൎത്തു, നിന്നെ ആശ്രയിക്കുന്നവർ ധന്യർ തന്നെ, എന്നു
അറിയുമാറാക്കേണമേ. ഇനി മേലാലും നിന്റെ ഭയത്തിൽ ജീവി
ച്ചു നടപ്പാനും, തിരുസ്നാനത്താലെ നിന്റെ കയ്യിൽ ഏല്പിച്ചതും
നിന്റെ ദാനവും ആകുന്ന തന്റെ ശിശുവിനെയും നിൻ സ്നേഹ
ത്തിൽ പോററി വളൎത്തുവാനും കൃപ കാണിക്കേണമേ. അതെ പ്രിയ
പിതാവേ, ഈ കുട്ടി തൻ പിതാക്കൾക്കു സകല നന്മയിലുള്ള വള
ൎച്ചയാൽ സന്തോഷിപ്പാൻ തക്കവാറു തീരുമാറാക്കേണമേ. ഒടുവിൽ
പെറേറാരും മക്കളും കൂടെ കൎത്താവും രക്ഷിതാവും ആകുന്ന യേശു
ക്രിസ്തുമൂലം നിന്റെ നിത്യമഹത്വത്തിന്റെ ഓഹരിക്കാരായി കാ
ണാകേണമേ. ആമെൻ.

അല്ലെങ്കിൽ.

സൎവ്വശക്തിയുള്ള ദൈവമേ, ഇന്നു വീണ്ടും തിരുസഭയിൽ വന്ന
നിന്റെ ദാസിയായ ഈ സ്ത്രീയെ പ്രസവവേദനയെ സംബന്ധിച്ച
അനൎത്ഥങ്ങളിൽനിന്നു നീ രക്ഷിച്ചതുകൊണ്ടു താഴ്മയോടെ നിന്നെ [ 125 ] സ്തുതിക്കുന്നു. പ്രിയം ഏറിയ പിതാവേ, ഇനിയും നിൻ സഹായ
ത്താലെ അവൾ വിശ്വാസമുള്ളവളായി നിൻ ഇഷ്ടത്തെ ചെയ്തു
കൊണ്ടു, ജീവിച്ചു നടക്കേണമെന്നും സഞ്ചാരദിവസങ്ങളുടെ അവ
സാനത്തിൽ വരുന്ന ജീവന്റെ നിത്യ തേജസ്സിൽ പ്രാപിക്കേണം, എ
ന്നും കൎത്താവായ യേശുക്രിസ്തുമൂലം നിന്നോടു കരുണ യാചിക്കുന്നു.
ആമെൻ.

II.സ്ഥിരീകരണം.

a. സുവിശേഷ സഭയിൽനിന്നുള്ള ബാല്യക്കാരെയും ബാല്യക്കാരത്തി
കളെയും തിരുവത്താഴത്തിൽ ചേൎക്കേണ്ടുന്നതു.

നമ്മുടെ ആരംഭം സ്വൎഗ്ഗങ്ങളെയും ഭൂമിയെയും ഉണ്ടാക്കിയ യ
ഹോവയുടെ നാമത്തിൽ ഉണ്ടാകേണമേ.

യേശുക്രിസ്തുവിൽ പ്രിയമുള്ളവരേ, ഈ ബാലന്മാർ സ്നാനംമൂലം
ഞങ്ങളോടു ഒന്നിച്ചു ദൈവകരുണയിൽ കൂട്ടാളികളായതുകൊണ്ടു, ത
ങ്ങളുടെ കൎത്താവും വീണ്ടെടുപ്പുകാരനുമായവന്റെ മുമ്പിൽ നിന്നു
കൊണ്ടു ഈ ക്രിസ്തീയസഭ കാണ്കേ സ്നാനനിയമത്തെ പുതുക്കുവാൻ
ഒരുങ്ങിയിരിക്കുന്നു. സുവിശേഷസത്യം താല്പൎയ്യത്തോടെ പഠിപ്പിച്ചു
കൊടുക്കയാൽ, രക്ഷയുടെ അറിവിലേക്കു വേണ്ടുന്ന പഠിപ്പു സാധി
ച്ചു. കൎത്താവു തന്റെ സഭെക്കു സമ്മാനിക്കുന്ന സകല അനുഗ്രഹ
ത്തിലും കൂട്ടവകാശം ലഭിക്കയും, അവന്റെ കൃപാകരമായ അത്താഴ
ത്തിൽ ചേൎന്നുകൊണ്ടു രക്ഷിതാവിനോടുള്ള യോഗത്തെ മുറുക്കയും
വേണം, എന്നതു അവരുടെ ആഗ്രഹവും അപേക്ഷയും തന്നെ. എ
ങ്കിലൊ അവർ വെറുതെ ഭാവിച്ചതല്ല, എന്നു തെളിയേണ്ടതിന്നു ദൈ
വത്തിന്നും ഈ ക്രിസ്തീയസഭെക്കും മുമ്പാകെ നമ്മുടെ വിശ്വാസ
ത്തെ സ്വീകരിച്ചു ചൊല്വാനും, സ്നാനത്തിലെ നേൎച്ചയെ ഉറക്കെ
നേൎന്നു. കൊൾ്വാനും മനസ്സുണ്ടു. അതുകൊണ്ടു ഞാൻ ദൈവനാമ
ത്തിൽ നിങ്ങളെ പ്രബോധിപ്പിക്കുന്നതാവിതു: ഈ പ്രിയ ബാലന്മാരു
ടെ സ്വീകാരവും വാഗ്ദത്തവും ശിഷ്യൎക്കു യോഗ്യമായ അനുരാഗത്തോ
ടെ കേട്ടും, പ്രാൎത്ഥനയിൽ അവരെ താല്പൎയ്യത്തോടെ ഓൎത്തും കൊ
ൾ്വിൻ. ദൈവം സദാത്മമൂലം ഇവരിൽ ആരംഭിച്ച നല്ല പ്രവൃത്തിയെ
ഉറപ്പിച്ചു തികക്കേണ്ടതിന്നു നാം ഐകമത്യപ്പെട്ടു പ്രാൎത്ഥിപ്പൂതാക

15 [ 126 ] പ്രാൎത്ഥന. സ്വൎഗ്ഗസ്ഥനായ പ്രിയ പിതാവേ, ഈ ബാലന്മാരെ നീ വിശുദ്ധ
സ്നാനംമൂലം നിന്റെ ധന്യമായ സംസൎഗ്ഗത്തിൽ ചേൎത്തു, ഇതുവരെ
യും കനിഞ്ഞു പരിപാലിച്ചിരിക്കയാൽ ഞങ്ങൾ സ്തുതിക്കുന്നു. നി
ന്നെയും നിന്റെ പ്രിയപുത്രനെയും അറിവാൻ അവരെ പഠിപ്പി
ച്ചതു, നിന്റെ വലിയ ഉപകാരം തന്നെ. പ്രിയ പിതാവേ, ഇന്നും
ഈ ബാലന്മാരെ യേശുവിന്നിമിത്തം കടാക്ഷിച്ചു നോക്കുക, ജീവനു
ള്ള അറിവു കൊടുത്തു പ്രകാശമാക്കുക, പരിശുദ്ധാത്മാവിൻ ദാന
ങ്ങളെ അവരിൽ വൎദ്ധിപ്പിക്ക. ഗ്രഹിച്ച സത്യത്തിൽ അവരെ ഉറപ്പി
ച്ചു, ഭക്തിയെ മുഴുപ്പിച്ചു, ധന്യമായ മരണത്തോളം വിശ്വസ്തരാക്കി
തിൎക്കേണമേ. ആമെൻ,

എല്ലാ ബുദ്ധിയെയും കടക്കുന്ന ദൈവസമാധാനം നിങ്ങളുടെ
ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കുക.
ആമെൻ.

എന്നാൽ നിങ്ങളുടെ സ്വീകാരത്തെ ചൊല്ലുവിൻ.

(സ്ഥിരീകരണത്തിനുള്ള ഉപദേശം എന്ന പുസ്തകത്തിലെ ചോദ്യങ്ങളെ ചോ
ദിക്ക) പക്ഷെ ൭, ൨൦, ൨൮, ൩൫, ൩൭, ൪൧, ൪൩, ൬൪, ൬൬, ൬൯, ൭൦. ഈ
അക്കമുള്ള ചോദ്യങ്ങളെ കൂടാതെ ചൊല്ലിക്കാം അവരവർ ഓരോന്നിന്നു ഉത്തരം
പറഞ്ഞതിൽ പിന്നെ എല്ലാവരോടും ചോദിക്കേണ്ടുന്നിതു.

൧. പ്രിയ ബാലന്മാരേ, സുവിശേഷസാരമാകുന്ന ഈ വിശ്വാ
സത്തെ നിങ്ങൾ വായാലും ഹൃദയത്താലും സ്വീകരിക്കയും, പിടിച്ചു
കൊൾകയും, നടപ്പിന്നു മാതിരിയാക്കുകയും ചെയ്വാൻ മനസ്സുണ്ടോ?

ഉവ്വ മനസ്സുണ്ടു.

൨. പിശാചിനോടും അവന്റെ സകല ക്രിയകളോടും, ലോ
കത്തിന്റെ ആഡംബരമായകളോടും, ജഡത്തിന്റെ സകല മോ
ഹങ്ങളോടും മറുത്തു പറയുന്നുവോ?

ഉവ്വ ഞങ്ങൾ മറുത്തു പറയുന്നു.

൩. എങ്കിലോ പിതാ പുത്രൻ സദാത്മാവായവനു എന്നും വി
ശ്വസ്തരായി, അവന്റെ ഇഷ്ടത്തിന്നും വചനത്തിന്നും ഒത്തവണ്ണം [ 127 ] വിശ്വസിച്ചു നടപ്പാനും, കഷ്ടപ്പെട്ടു മരിപ്പാനും നിശ്ചയിച്ചു കൈ
യേല്ക്കുന്നുവോ?

ഉവ്വ ഞങ്ങൾ അപ്രകാരം പൂൎണ്ണമനസ്സോടെ കൈയേല്ക്കുന്നു.
ദൈവം തന്റെ ആത്മാവിൻ കൃപയും ശക്തിയും ഞങ്ങൾ്ക്കു നൽകി
തുണെക്കേണമേ. ആമെൻ.

(പിന്നെ ഓരോ ബാലനും ബാലയും മുട്ടുകുത്തുക, തലമേൽ വ
ലങ്കൈ വെച്ചു ചൊല്ലുന്നിതു:)

സ്വൎഗ്ഗസ്ഥനായ പിതാവു യേശു ക്രിസ്തുവിൻ നിമിത്തം പരിശു
ദ്ധാത്മാവിൻ ദാനത്തെ നിന്നിൽ പുതുക്കി വൎദ്ധിപ്പിക്ക. നീ വിശ്വാ
സത്തിൽ ഉറെപ്പാനും, ഭക്തിമുഴുപ്പാനും കഷ്ടത്തിൽ പൊറുപ്പാനും,
നിത്യജീവന്റെ പ്രത്യാശയിൽ ആനന്ദിപ്പാനും തന്നെ. ആമെൻ.

അല്ലെങ്കിൽ.

നമ്മുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ പിതാവായവൻ ത
ന്റെ തേജസ്സിൻ ധനപ്രകാരം നിനക്കു അകത്തേ മനുഷ്യനിൽ
സദാത്മാവിനാൽ ശക്തിയോടെ ബലപ്പെടുമാറും, ക്രിസ്തു വിശ്വാ
സത്താൽ നിന്റെ ഹൃദയത്തിൽ വസിച്ചു കൊള്ളുമാറും, ദൈവ
ത്തിന്റെ സകല നിറവിനോളം നിറഞ്ഞു വരുമാറും നല്കുകേ ആ
വു. ആമെൻ. (എഫ. ൩. )

അല്ലെങ്കിൽ.

യേശു ക്രിസ്തുവിൽ തന്റെ നിത്യ തേജസ്സിലേക്കു നിന്നെ വിളി
ച്ചവനായി, സൎവ്വ കൃപാവരമുടയ ദൈവം താൻ നിന്നെ യഥാസ്ഥാ
നത്തിലാക്കി ഉറപ്പിച്ചു, ശക്തീകരിച്ചു അടിസ്ഥാനപ്പെടുത്തുകയും,
നിത്യാനന്ദത്തിന്നായി സ്വശക്തിയിൽ കാക്കുകയും ചെയ്വൂതാക.
ആമെൻ. (൧ പേരൂ. ൫.)

അല്ലെങ്കിൽ.

സമാധാനത്തിൻ ദൈവമായവൻ നിന്നെ അശേഷം ശുദ്ധീക
രിക്ക, നിന്റെ ആത്മാവും ദേഹിയും ദേഹവും നമ്മുടെ കൎത്താവാ
യ യേശു ക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി കാക്കപ്പെ
ടാക. ആമെൻ. (൧ തെസ്സ. ൫.)

15* [ 128 ] അല്ലെങ്കിൽ.

സമാധാനത്തിന്റെ ദൈവം നിന്നെ തന്റെ ഇഷ്ടം ചെ
യ്വാന്തക്കവണ്ണം സകല സൽക്രിയയിലും യഥാസ്ഥാനപ്പെടുത്തി,
നിന്നിൽ തനിക്കു പ്രസാദം ഉള്ളതിനെ യേശു ക്രിസ്തുമൂലം നട
ത്തിക്കേണമേ. ആമെൻ. (എബ്ര. ൧൩.)

നാം പ്രാൎത്ഥിക്ക.

സൎവ്വശക്തിയുള്ള ദൈവവും കനിവേറിയ പിതാവുമായുള്ളോ
വേ, എല്ലാ നന്മയും ഞങ്ങളിൽ വിതെച്ചു നട്ടു വളൎത്തി തികെച്ചു
തരുന്നവനേ, ഈ ബാലന്മാരെ ക്രിസ്തുവിന്റെ ജീവനുള്ള അവയവ
ങ്ങളായി സത്യവിശ്വാസത്തിലും തിരുസുവിശേഷത്തിൻ അനുസര
ണത്തിലും നീ തന്നേ നിത്യം കാക്കേണമേ. ഇന്നു സീകരിച്ച സ
ത്യത്തിൽനിന്നു തെറ്റിപ്പാൻ യാതൊരു ദുരുപദേശത്തിന്നും ജഡ
മോഹങ്ങൾക്കും കഴിവുണ്ടാകരുതേ. അവർ തലയാകുന്ന ക്രിസ്തു
വിങ്കലേക്കു എല്ലാംകൊണ്ടും വളൎന്നു പോരിക. സകല ജ്ഞാന
ത്തിലും നീതിവിശുദ്ധികളിലും യേശുവിന്റെ തികഞ്ഞ പുരുഷ
പ്രായത്തിന്റെ അളവോടു അവർ എത്തുമാറാക. നിന്നെയും നി
ന്റെ പ്രിയ മകനെയും പരിശുദ്ധാത്മാവെയും ഏക സത്യദൈവം,
എന്നു അവർ മേല്ക്കുമേൽ അറിഞ്ഞു പരിചയിച്ചു ധൈൎയ്യം ഏറി,
തിരുസഭയിൽ വാക്കിനാലും നടപ്പിനാലും സ്വീകരിച്ചു കൊണ്ടു,
അധികം ഫലങ്ങളെ കാച്ചു നിന്റെ കൃപയെ മഹിമപ്പെടുത്തേണ്ട
തിന്നു ഞങ്ങളുടെ കൎത്താവായ യേശു ക്രിസ്തുമൂലം തുണെച്ചരുളേ
ണമേ. ആമെൻ.

സമാധാനത്തിൽ പോയികൊൾ്വിൻ. സ്വൎഗ്ഗങ്ങളെയും ഭൂമിയെ
യും ഉണ്ടാക്കിയ യഹോവയാൽ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ.
ആമെൻ.

അല്ലെങ്കിൽ.

സ്വൎഗ്ഗസ്ഥ പിതാവായ ദൈവമേ, നിന്റെ ചൊല്ലി മുടിയാത്ത
ജ്ഞാനത്താലും നീതിയാലും രാജ്യത്തിന്റെ രഹസ്യങ്ങളെ ജ്ഞാനി
കൾക്കും വിവേകികൾക്കും തോന്നാതെ മറെച്ചു, ശിശുക്കൾക്കു വെ
ളിപ്പെടുത്തിയതു കൊണ്ടു ഞങ്ങൾ വാഴ്ത്തുന്നുണ്ടു. നിന്റെ പുത്രനായ [ 129 ] യേശു ക്രിസ്തുവിനെയും അവന്റെ സുവിശേഷത്തിന്റെ പരമാ
ൎത്ഥത്തെയും മനസ്സോടെ വിശ്വസിച്ചും, വായികൊണ്ടു സ്വീകരി
ച്ചും കൊള്ളുന്ന അറിവിനെ ഈ ഞങ്ങളുടെ മക്കൾക്കും കൂടെ കൊടു
ക്കുന്ന മഹാ കരുണെക്കായിട്ടു ഞങ്ങൾ എല്ലാവരാലും നിനക്കു
സ്തോത്രം ഉണ്ടാക. ഈ നിന്റെ പരിശുദ്ധാത്മാവിനെ കൊണ്ടു അ
വരുടെ ഹൃദയങ്ങളെയും ഭാവങ്ങളെയും പ്രകാശിപ്പിച്ചു, ബലം കൂട്ടി
കൊടുത്തു, ജീവനുള്ള വിശ്വാസത്തിലും ഭക്തിയിലും സ്ഥിരതയിലും
ദിവ്യ വസ്തുതകളുടെ രുചിയിലും വൎദ്ധിപ്പിച്ചു, ദേഹികളുടെ രക്ഷയെ
സംശയം കൂടാതെ സാധിപ്പിക്കേണമേ. തിരുനാമത്തിന്റെ ബഹു
മാനത്തിന്നായി അവർ വിശ്വാസത്തിന്നും സ്നേഹത്തിന്നും നിജഫ
ലങ്ങളെ കായ്ക്കുകയും, കുലുക്കം എന്നിയേ സൽക്രിയകളിൽ ഉത്സാഹി
ച്ചു നടക്കയും, ന്യായമായി പോരാടിയവരുടെ കൂട്ടത്തിൽ നീതികിരീ
ടം പ്രാപിക്കയും ചെയ്വൂതാക. ഇതെല്ലാം ഞങ്ങൾ വിനയത്തോടെ
അപേക്ഷിക്കുന്നതു നിന്റെ പുത്രനായ യേശുമൂലം തന്നെ. ആയ
വൻ നിന്നോടു കൂടെ സദാത്മാവിന്റെ ഒരുമയിൽ തന്നെ സത്യ
ദൈവമായി എന്നും ജീവിച്ചും വാണും കൊണ്ടിരിക്കുന്നു. ആമെൻ.

യഹോവ നിങ്ങളെ അനുഗ്രഹിച്ചു കാക്കുക; യഹോവ തിരുമു
ഖത്തെ നിങ്ങളിലേക്കു പ്രകാശിപ്പിച്ചു കരുണ ചെയ്ക; യഹോവ തി
രുമുഖത്തെ നിങ്ങളുടെ മേൽ ആക്കി, നിങ്ങൾക്കു സമാധാനം ഇടു
മാറാക. ആമെൻ. (൪ മോ. ൬.) W.

b. റോമസഭക്കാരെ സഭയോടു ചേൎക്കുമ്പോൾ സ്നാനം കഴിക്കാതേ ൧. കുട്ടി
കളെ സ്നാനത്തിലുള്ള അനുഗ്രഹത്തോടു കൈക്കൊണ്ടാൽ മതി. ൨. പരുവത്തിൽ
എത്തിയവരെ സ്ഥിരീകരണത്തിന്റെ ചട്ടപ്രകാരം തലമേൽ വലങ്കൈ വെച്ചു
അനുഗ്രഹിപ്പതു.

നി ക്രിസ്തുവിനെ നേടീട്ടു ധൎമ്മത്തിൽനിന്നു നിന്റെ നീതിയെ
അല്ല ക്രിസ്തുവിശ്വാസത്തിൽനിന്നുള്ളതായി. വിശ്വാസത്തിന്നു
ദൈവത്തിൽനിന്നു വരുന്ന നീതിയെ കൈക്കൊണ്ടു, അവനിൽ കാ
ണപ്പെടുവാനും അവൻ നിമിത്തം എല്ലാം ചണ്ടിയായി എണ്ണുവാ
നും സ്വൎഗ്ഗസ്ഥനായ പിതാവു തന്റെ പരിശുദ്ധാത്മാവിന്റെ ദാ
നത്തെ നിന്മേൽ പകരേണമേ. [ 130 ] III. തിരുവത്താഴം.

൧. തിരുവത്താഴത്തെ കൊണ്ടാടുന്നതു.

മുമ്പിലെ ഞായറാഴ്ചയിൽ അറിയിക്കേണ്ടപ്രകാരമാവിതു:

പ്രിയ സഹോദരന്മാരേ, കൎത്താവിൻ ഇഷ്ടമുണ്ടെങ്കിൽ, വരുന്ന
കൎത്താവിൻ വാരത്തിൽ ഈ സഭയിൽ തിരുവത്താഴം കൊണ്ടാടും,
അതിന്നായി യേശുക്രിസ്തുവിന്റെ നാമത്തിൽ എല്ലാ സഭക്കാരെയും
ക്ഷണിക്കുന്നു. അതിൽ ചേരുവാൻ മനസ്സുള്ളവർ ദൈവസഹായ
ത്താലേ ഹൃദയങ്ങളെ നന്നെ ആരാഞ്ഞു ഒരുക്കിക്കൊള്ളാവു, ആ
വിലയേറിയ കൃപാസാധനം ആൎക്കും ശിക്ഷാവിധിയായിട്ടല്ല, എല്ലാ
വൎക്കും നിത്യാനുഗ്രഹമായി തീരേണം, എന്നു നോക്കേണ്ടതല്ലൊ ആ
കുന്നു. അതുകൊണ്ടു ദൈവവചനം മാതിരിയാക്കി, നിങ്ങളുടെ നട
പ്പിനെ ശോധന ചെയ്തു, വിചാരത്തിലും വാക്കിലും കൎമ്മത്തിലും
പിഴച്ചപ്രകാരം തോന്നുംതോറും സത്യമായി അനുതാപപ്പെടുകയും
പരിശുദ്ധദൈവത്തോടു ഏറ്റു പറകയും, ഇനി അവന്റെ കരുണ
യാലെ ഗുണപ്പെടുവാൻ നിശ്ചയിക്കയും ചെയ്യേണ്ടതു. പിന്നെ ദൈ
വത്തോടു മാത്രമല്ല, കൂട്ടുകാരനോടും പിഴെച്ചപ്രകാരം കണ്ടാൽ,
അവനോടു ഇണക്കം വരുത്തി, അന്യായം ചെയ്തതിന്നു തക്കവണ്ണം
പ്രതിശാന്തി കൊടുപ്പാനും ഒരുമ്പെടേണ്ടതു. നിങ്ങളെ പകെച്ചവരെ
യും ദുഃഖിപ്പിച്ചവരെയും ഓൎക്കുന്തോറും, ദൈവം നിങ്ങളുടെ സകല
കുറ്റങ്ങളെയും ക്ഷമിച്ചു വിടേണം, എന്നു ആഗ്രഹിക്കുന്നതുപോലെ
തന്നെ അവൎക്കും ക്ഷമിച്ചു വിടുവാൻ മനസ്സുണ്ടാകേണം. അല്ലാ
ഞ്ഞാൽ തിരുവത്താഴത്തിൻ അനുഭവം ന്യായവിസ്താരത്തെ ഭക്ഷി
ച്ചു കുടിക്കുന്നപ്രകാരമത്രേ. അതുകൊണ്ടു തടങ്ങലാകുന്നതു എല്ലാം
നീക്കി, അനുതാപവും വിശ്വാസവും ഉള്ള ഹൃദയത്തോടെ കൎത്താ
വിൻ പന്തിയിൽ ചേരത്തക്കവണ്ണം കൎത്താവു താൻ നിങ്ങളെ ഉണ
ൎത്തുക. അവനവന്റെ ഹൃദയാവസ്ഥെക്കു തക്കവണ്ണം പ്രിയരക്ഷിതാ
വു ഓരോരുത്തനെ കനിഞ്ഞു കരുണയാലെ പിടിച്ചു വലിച്ചുകൊ
ണ്ടു, ക്രമത്താലെ നാം എല്ലാവരുടെ രക്ഷയും തികെച്ചു, ഇഹത്തി
ലും പരത്തിലും തന്നോടുള്ള കൂട്ടായ്മയെ പൂൎണ്ണമാക്കി തരികെ ആവു.
ആമെൻ. W.C. P. [ 131 ] ൨. സ്വീകരണത്തിൻ ആചാരം.

തിരുവത്താഴത്തിന്റെ നടേ ദിവസത്തിൽ ഹൃദയങ്ങളെ ഒരുക്കി പാ
പത്തെ സീകരിക്കേണ്ടതിന്നു കൂടുമ്പോൾ ചൊല്ലേണ്ടതു.

യേശു ക്രിസ്തുവിൽ പ്രിയമുള്ളവരേ, കൎത്താവിന്റെ രാത്രിഭോജ
നത്തിൽ ചേരുവാൻ ഭാവിക്കുന്നവർ എല്ലാം പൌൽ അപ്പോസ്തല
ന്റെ വചനങ്ങളെ ഓൎക്കേണ്ടതു. ഏവ എന്നാൽ: മനുഷ്യൻ തന്നെ
ത്താൻ ശോധന ചെയ്തിട്ടു വേണം ഈ അപ്പത്തിൽ ഭക്ഷിച്ചും പാ
നപാത്രത്തിൽ കുടിച്ചും കൊൾ്വാൻ. അപാത്രമായി ഭക്ഷിച്ചു കുടി
ക്കുന്നവൻ കൎത്താവിൻ ശരീരത്തെ വിസ്തരിക്കായ്കയാൽ തനിക്കു
താൻ ന്യായവിസ്താരത്തെ ഭക്ഷിച്ചു കുടിക്കുന്നു1). അതുകൊണ്ടു നാം
വിധിക്കപ്പെടായ്വാൻ വേണ്ടി നമ്മെ നാം തന്നെ വിസ്തരിച്ചുകൊൾ്വൂ
താക. ഞങ്ങൾക്കു പാപം ഇല്ല എന്നു പറഞ്ഞാൽ, നമെമ്മ നാം
തെറ്റിക്കുന്നു, നമ്മിൽ സത്യവും ഇല്ലായ്വന്നു2). മനുഷ്യന്റെ ഹൃ
ദയത്തിലേ വിചാരം ബാല്യംമുതൽ എല്ലായ്പോഴും ദോഷമുള്ളതാകു
ന്നു3).ജഡത്തിൽനിന്നു ജനിച്ചതു ജഢമത്രേ4). വ്യത്യാസം ഒട്ടും ഇല്ല
ല്ലോ, എല്ലാവരും പാപം ചെയ്തു ദൈവതേജസ്സില്ലാതെ ചമഞ്ഞു5).
കൎത്താവോ ഹൃദയങ്ങളെയും കരളുകളെയും ശോധന ചെയ്യുന്നു;
സകലവും അവന്റെ കണ്ണുകൾ്ക്കു നഗ്നവും മലൎന്നതുമായി കിടക്കു
ന്നു. ദോഷം രുചിക്കുന്ന ദൈവമല്ല, നീ, ദുഷ്ടനു നിങ്കൽ പാൎപ്പില്ല7).
പാപത്തിൽ വസിച്ചു നിന്നാൽ കാഠിന്യത്താലും അനുതപിക്കാത്ത
ഹൃദയത്താലും നാം ദൈവത്തിൻ ന്യായവിധി വെളിപ്പെടുന്ന കോപ
ദിവസത്തിൽ നമുക്കു തന്നെ കോപത്തെ ചരതിക്കുന്നു.8). ആയവൻ
ഓരോരുത്തനു അവനവന്റെ ക്രിയകൾക്കു തക്ക പകരം ചെയ്യും.
മുഖപക്ഷം അവൻ പക്കൽ ഇല്ല. അതുകൊണ്ടു നിങ്ങളുടെ പാ
പങ്ങൾ മാച്ചു പോകേണ്ടതിന്നു മാനസാന്തരപ്പെട്ടു തിരിഞ്ഞു കൊ
ൾ്വിൻ9), ദുഷ്ടൻ തന്റെ വഴിയെയും, അകൃത്യക്കാരൻ തന്റെ വിചാ
രങ്ങളെയും വിട്ടു, യഹോവയുടെ നേരെ മടങ്ങി വരിക10). നിങ്ങളുടെ
കുറ്റങ്ങളെ അറിഞ്ഞു കൊണ്ടു, അക്രമങ്ങളെ വിചാരിച്ചു ഖേദിച്ചു


1)൧ കൊ. ൧൧. 2) ൧യൊഹ.൧. 3)൧ മോശ. ൮. 4)യൊഹ. ൩. 5)റോ. ൩.
6)എബ്ര. ൪. 7)സങ്കീ. ൫. 8)റോ. ൨. 9)അപ്പോ. ൩. 10)യശ. ൫, ൫. [ 132 ] ദൈവത്തിന്മുമ്പാകെ താണു ചമവിൻ. നിങ്ങളിൽ വല്ലവനും അ
വിശ്വാസത്താലേ ദുഷിച്ച ഹൃദയം ഉണ്ടായിട്ടു, ജീവനുള്ള ദൈവ
ത്തോടു ദ്രോഹിക്കാതെ പോവാൻ നോക്കുവിൻ,1). ഇന്നു അവന്റെ
ശബ്ദം കേട്ടാൽ ഹൃദയം കഠിനമാക്കരുതേ.

ഇപ്രകാരം എല്ലാം ദൈവവചനം ഞങ്ങളുടെ അയോഗ്യതയെ
വൎണ്ണിച്ചു, മാനസാന്തരത്തിന്നു വിളിക്കുന്നതു കൂടാതെ, ദിവ്യ കാരു
ണ്യത്തിന്റെ അത്യന്ത ധനത്തെയും അറിയിച്ചു കൊടുക്കുന്നു. എ
ങ്ങിനെ എന്നാൽ: എൻ ജീവനാണ, ദുഷ്ടന്റെ മരണത്തിൽ എ
നിക്കു ഇഷ്ടമില്ല, ദുഷ്ടൻ തന്റെ വഴിയെ വിട്ടു തിരിഞ്ഞു ജീവിക്കു
ന്നതിൽ അത്രെ2). അപ്പനു മക്കളിൽ കനിവുള്ള പ്രകാരം തന്നെ യ
ഹോവെക്കു തന്നെ ഭയപ്പെടുന്നവരിൽ കനിവുണ്ടു3). മനന്തിരിയുന്ന
ഏക പാപിയെ ചൊല്ലി സ്വൎഗ്ഗത്തിൽ സന്തോഷം ഉണ്ടു4). ദൈവം
ലോകത്തെ സ്നേഹിച്ച വിധമാവിതു: തന്റെ ഏകജാതനായ പുത്ര
നിൽ വിശ്വസിക്കുന്നവൻ എല്ലാം നശിക്കാതെ, നിത്യജീവനുള്ള
വൻ ആകേണ്ടതിന്നു അവനെ തരുവോളം തന്നെ5). പാപത്തെ അ
റിയാത്തവനെ നാം അവനിൽ ദൈവനീതി ആകേണ്ടതിന്നു അ
വൻ നമുക്കു വേണ്ടി പാപം ആക്കിയതുകൊണ്ടു ദൈവത്തോടു നിര
ന്നുവരുവിൻ6). നിങ്ങളുടെ സമാധാനത്തിനുള്ളവ വിചാരിച്ചു കൊ
ണ്ടു, നിങ്ങളുടെ ദേഹികളെ രക്ഷിപ്പാൻ ബദ്ധപ്പെടുവിൻ, സത്യവ
ചനത്തിൽനിന്നു ഈ പ്രബോധനവും വാഗ്ദത്തവും കേട്ടിട്ടു, നാം
ദൈവത്തിന്മുമ്പാകെ നമ്മെ താഴ്ത്തി, പാപങ്ങളെ ഏറ്റു പറഞ്ഞു
കരുണ അന്വേഷിച്ചു കൊണ്ടു ചൊല്വൂതാക.

പ്രാൎത്ഥന.

നിസ്സാര പാചിയായ ഞാൻ, സ്വൎഗ്ഗസ്ഥ പിതാവിൻ മുമ്പിൽ
ഏറ്റു പറയുന്നിതു: ഞാൻ പലവിധത്തിലും കൊടിയ പാപം ചെ
യ്തു കഷ്ടം, തിരുകല്പനകളെ പുറമേ ലംഘിച്ചു നടക്കുന്നതിനാൽ മാ
ത്രമല്ല, ഉള്ളിൽ ആത്മാവിനെ കെടുത്തു കറയാക്കുകയാലും തന്നെ.
പലമടിവും, നന്മചെയ്കയിൽ ഉപേക്ഷയും, അഹങ്കാരഗൎവ്വവും,

1)എബ്ര. ൩. 2)ഹസ. ൩൩. 3)സങ്കീ. ൧൦൩. 4)ലൂക്ക. ൧൫. 5)യൊഹ.൩. 6)൨ കൊ.൫. [ 133 ] അസൂയ പക സിദ്ധാന്തങ്ങളും, കോപകൈപ്പുകളും, മായാസ
ക്തി പ്രപഞ്ചാനുരാഗവും, ജഡകാമമോഹങ്ങളും, ലോഭലൌകിക
ഭാവങ്ങളും, മറ്റും ഹൃദയത്തിൽ അരുതാത്ത ദുൎന്നയങ്ങൾ പലതും
ഏറുകയാൽ, ഞാൻ ദൈവക്രോധത്തിന്നും ന്യായവിധിക്കും ഇഹ
ത്തിലും പരത്തിലും നാനാ ശിക്ഷകൾക്കും, നരകത്തിലേ നിത്യശാ
പത്തിന്നും പാത്രമായ്ചമഞ്ഞു സത്യം. ഈ എന്റെ പാപങ്ങളെ എ
ന്റെ കൎത്താവായ ദൈവം അറിയുമ്പോലെ, മുറ്റും അറിഞ്ഞു
കൊൾവാൻ കഴിയാത്തവൻ എങ്കിലും, ഞാൻ വിചാരിച്ചു ദുഃഖി
ച്ചു സങ്കടപ്പെടുന്നു. പ്രിയപുത്രനായ യേശു ക്രിസ്തുനിമിത്തം ഇ
തെല്ലാം ക്ഷമിച്ചു വിട്ടു, എന്നെ കരുണയോടെ കടാക്ഷിക്കേണം,
എന്നു ഞാൻ കെഞ്ചി യാചിക്കുന്നു. ആമെൻ. W.

കെട്ടഴിപ്പിൻ അറിയിപ്പു.

നിങ്ങളുടെ പാപങ്ങളെ ഉള്ളവണ്ണം അറിഞ്ഞും ഏറ്റു പറ
ഞ്ഞും വിശ്വാസത്തോടെ കൎത്താവിൻ കരുണയും ക്ഷമയും യാചി
ച്ചും കൊണ്ടുള്ളോരേ, ഒക്കയും കേൾ്പിൻ. നമ്മുടെ കൎത്താവായ യേ
ശു ക്രിസ്തുവിന്റെ പിതാവും ദൈവവുമായവൻ നിങ്ങളെ കനി
ഞ്ഞു, കരുണയോടെ ചേൎത്തുകൊൾവാൻ മനസ്സുള്ളവൻ തന്നെ.
അവന്റെ പ്രിയപുത്രനായ യേശു ക്രിസ്തു കഷ്ടപ്പെട്ടു മരിച്ചുണ്ടാ
ക്കിയ പ്രായശ്ചിത്തം നിമിത്തം, അവൻ നിങ്ങളുടെ സകല പാപ
ങ്ങളെയും ക്ഷമിച്ചിരിക്കുന്നു. അതുകൊണ്ടു നമ്മുടെ കൎത്താവായ
യേശു: ആൎക്കെങ്കിലും നിങ്ങൾ പാപങ്ങളെ മോചിച്ചാൽ, അവൎക്കു
മോചിക്കപ്പെടുന്നു; ആൎക്കെങ്കിലും പിടിപ്പിച്ചാൽ അവൎക്കു പിടിപ്പി
ക്കപ്പെട്ടിരിക്കുന്നു, എന്നു അരുളിച്ചെയ്ത വചനത്തിൻ ശക്തിയെ ആ
ശ്രയിച്ചു, ക്രിസ്തുസഭയുടെ വേലക്കാരനായി വിളിക്കപ്പെട്ട ഞാൻ
ചൊല്ലന്നിതു: മനന്തിരിഞ്ഞു വിശ്വസിച്ചുള്ള നിങ്ങൾ സകല പാ
പത്തിൽനിന്നും ഒഴിവുള്ളവരും വിടപ്പെട്ടവരുമാകുന്നു. യേശു ക്രി
സ്തു തന്റെ കഷ്ടമരണങ്ങളാൽ അദ്ധ്വാനിച്ചുണ്ടാക്കി, സൎവ്വലോ
കത്തിലും അറിയിപ്പാൻ കല്പിച്ചിട്ടുള്ള മോചനം പോലെ തന്നെ
നിങ്ങളുടെ സകല പാപങ്ങൾക്കും നിറഞ്ഞു വഴിഞ്ഞിരിക്കുന്ന മോ
ചനം ഉണ്ടാക. യേശുവിൻ നാമത്തിൽ ഉരെച്ച ഈ ആശ്വാസ

16 [ 134 ] വചനത്തെ നിങ്ങൾ കൈക്കൊണ്ടു ആശ്വസിച്ചു, മനസ്സാക്ഷി
യെ ശമിപ്പിക്കുന്ന ആധാരം ആക്കി, എന്റെ എന്റെ പാപത്തി
ന്നു മോചനം ഉണ്ടു, എന്നു ഉള്ളുകൊണ്ടു ഉറെച്ചു വിശ്വസിക്കേ
ണ്ടുന്നതു. പിതാ പുത്രൻ പരിശുദ്ധാത്മാവു, എന്ന ദൈവനാമ
ത്തിൽ തന്നെ.

എന്നാൽ മനന്തിരിയാതെയും, വിശ്വസിയാതെയും ഇരിക്കുന്ന
വൎക്കു ഒക്കയും പാപങ്ങൾ പിടിപ്പിക്കപ്പെട്ടു, എന്നും അവൎക്കു മാന
സാന്തരം ഇല്ലാഞ്ഞാൽ ദൈവം നിശ്ചയമായി ശിക്ഷിക്കെ ഉള്ളു, എ
ന്നും, കൎത്താവും രക്ഷിതാവുമായ യേശു ക്രിസ്തുവിന്റെ നാമത്തിൽ
കൂടെ ഞാൻ അറിയിച്ചു, അവർ മനന്തിരിഞ്ഞു സുവിശേഷം വി
ശ്വസിച്ചു ദൈവത്തോടു നിരന്നുവരേണ്ടതിന്നു പ്രബോധിപ്പിക്കുന്നു.

അല്ലെങ്കിൽ.

വിശേഷാൽ സ്വകാൎയ്യം സ്വീകരിക്കുമ്പോൾ ഹസ്താൎപ്പണത്തോടെ.

ലോകത്തിന്നു ന്യായം വിധിപ്പാനല്ല, ലോകത്തിനു രക്ഷ ഉണ്ടാ
കേണ്ടതിന്നത്രേ, ഈ ലോകത്തിൽ വന്നവനായി, അദ്ധ്വാനിച്ചും
ഭാരം ചുമന്നും നടക്കുന്നവരെ ഒക്കയും തണുപ്പിപ്പാൻ തന്റെ അടു
ക്കലേക്കു വിളിച്ച സത്യവാനും വിശ്വസ്തനുമായവൻ എന്നിൽ ഭര
മേല്പിച്ച ശുശ്രൂഷയാൽ നിന്നോടു (നിങ്ങളോടു) ചൊല്ലുന്നിതു: ധൈ
ൎയ്യവാൻ (ന്മാർ) ആക, നിന്റെ (ങ്ങളുടെ) പാപങ്ങൾ നിനക്കു (ങ്ങ
ൾക്കു) മോചിക്കപ്പെട്ടിരിക്കുന്നു. Sl.

നാം പ്രാൎത്ഥിക്ക.

സൎവ്വശക്തിയുള്ള സ്വൎഗ്ഗസ്ഥപിതാവേ, നിന്റെ കനിവിന്റെ
പെരിമയാൽ ഏകജാതനായ യേശു ക്രിസ്തുവിനെ അയച്ചു തന്നു,
കുരിശിന്റെ ദണ്ഡത്താൽ ഞങ്ങളുടെ വീണ്ടെടുപ്പിന്നായി മരിപ്പാൻ
ഏല്പിച്ചതിനാൽ നിനക്കു സ്തോത്രം ഉണ്ടാക. തന്നെത്താൻ ബലി
അൎപ്പിക്കയാൽ അവൻ സൎവ്വലോകത്തിൻ പാപങ്ങൾ്ക്കും എന്നേക്കും
മതിയായുള്ള പൂൎണ്ണ പ്രായശ്ചിത്തം അനുഷ്ഠിച്ചു നിരപ്പിനെ ഘോ
ഷിക്കുന്ന ശുശ്രൂഷക്കാരെക്കൊണ്ടു ഞങ്ങൾക്കും പാപങ്ങളുടെ മോച
നത്തെ അറിയിച്ചതാകയാൽ ഞങ്ങൾ വാഴന്നു. കനിവേറിയ പി [ 135 ] താവേ, ഞങ്ങൾ അവന്റെ നിയമപ്രകാരം അവൻ വരുവോളം
ആ മരണം പ്രസ്താവിപ്പാൻ തക്കവണ്ണം കൃപ നല്കേണമേ. ഞങ്ങളു
ടെ സ്വന്ത നീതിയെ ആശ്രയിച്ചിട്ടല്ല, ഞങ്ങൾ നിന്റെ പന്തിയിൽ
ചേരുവാൻ തുനിയുന്നതു, നിന്റെ മഹാകരുണയെ ആശ്രയിച്ചിട്ട
ത്രേ. നിന്റെ മേശയിൽനിന്നു വീഴുന്ന നുറുക്കുകളെ പോലും ചേ
ൎത്തുകൊൾവാൻ ഞങ്ങൾ പാത്രമല്ല. എങ്കിലും നീ യഹോവേ, എ
ല്ലായ്പോഴും അവന്തന്നെ ആകുന്നു, ഇന്നും നിന്റെ കനിവു മുടിയാ
തെ, രാവിലേ രാവിലേ പുതുതായും വിശ്വാസ്യത വലുതായും ഇരി
ക്കുന്നു. അതുകൊണ്ടു ഞങ്ങൾ നിന്റെ പുത്രനായ യേശു ക്രിസ്തു
വിന്റെ മാംസം ഭക്ഷിച്ചു, രക്തം കുടിക്കുന്നതിനാൽ ദേഹവും ദേ
ഹിയും സ്വസ്ഥത പ്രാപിച്ചു, നിത്യജീവനായി പുഷ്ടി ഏറി, ഞ
ങ്ങൾ എന്നും അവനിലും, അവൻ ഞങ്ങളിലും വസിപ്പാൻ കരുണ
ചെയ്യേണമേ. ആമെൻ. C. P.

അല്ലെങ്കിൽ.

കനിവുള്ള ദൈവവും പിതാവും ആയവനേ, നീ ഞങ്ങളെ ഇത്ര
കൃപയോടെ അംഗീകരിച്ചു, പുത്രനായ യേശുക്രിസ്തുവിനെ നോക്കി,
സകല പാപവും ക്ഷമിക്കയാൽ ഞങ്ങൾ സ്തുതിച്ചു വാഴ്ത്തുന്നു. വിശ്വ
സ്തനായ ദൈവമേ, നിന്റെ കൃപയിൽ ഞങ്ങളെ കാത്തു വേരൂന്നി
ക്കയും, ഇനി പാപത്തെ പകെച്ചു ഒഴിപ്പാനും, സാത്താന്റെ സ
കല പരീക്ഷകളോടും വിശ്വാസത്തിൽ എതിൎത്തു നില്പാനും, സത്യ
ത്തിന്റെ നീതിയിലും പവിത്രതയിലും നിന്നെ സേവിപ്പാനും ബലം
നല്കയും ചെയ്ക. നിനക്കു പ്രസാദമുള്ളതു ചെയ്വാൻ ഉപദേശിക്ക,
നിന്റെ നല്ല ആത്മാവു നികന്ന നിലത്തിൽ ഞങ്ങളെ നടത്താ
കേണമേ. ആമെൻ. W.

എല്ലാ ബുദ്ധിയെയും കടക്കുന്ന ദൈവസമാധാനം നിങ്ങളുടെ
ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ നിത്യജീവ
നോളം കാപ്പൂതാക. ആമെൻ.

16* [ 136 ] ൩. തിരുവത്താഴത്തിൻ ആചാരം.

വീഞ്ഞും അപ്പവും മതിയാവോളം ശുദ്ധപാത്രങ്ങളിൽ കൊണ്ടുവന്നു,
അപ്പം നീളമുള്ള ഖണ്ഡങ്ങളാക്കി, എല്ലാം കൎത്താവിൻ മേശ മേൽ ക്രമത്തിൽ
വെച്ചശേഷം കുത്തിരിക്കുന്ന സഭക്കാരോടു ചൊല്ലുന്നിതു.

ക്രിസ്തു യേശുവിൽ പ്രിയ സഹോദരരായുള്ളോരേ, നമ്മുടെ രക്ഷി
താവു തന്റെ ശരീരം മെയ്യായി ഭക്ഷ്യവും തിരുരക്തം മെയ്യായി പാ
നീയവും ആക്കി നമുക്കു തന്നു, വിശ്വാസത്തെ തിരുവത്താഴത്തിൽ
ബലപ്പെടുത്തുവാൻ ഭാവിക്കുന്നതിനാൽ, നാം കൎത്താവിൻ ശരീരത്തി
ന്നും രക്തത്തിനും കുറ്റമുള്ളവർ ആകാതവണ്ണം, കൎത്താവിൻ അ
ത്താഴത്തിലെ മൎമ്മം നാം ഗ്രഹിച്ചുവോ, എന്നു നമ്മെ തന്നെ ശോ
ധന ചെയ്കേ വേണ്ടു. ഈ മൎമ്മമായതോ ദൈവപുത്രനായ യേശു
ക്രിസ്തു നമുക്കു വേണ്ടി ജഡത്തിൽ വന്നു, തിരുമരണത്താൽ നമ്മു
ടെ പാപങ്ങളെ എല്ലാം പരിഹരിച്ചു, സ്വൎഗ്ഗസ്ഥനായ പിതാവെ
നമ്മോടു ഇണക്കി; ഇപ്രകാരം താന്തന്നെ നമ്മുടെ ആഹാരവും നി
ത്യജീവങ്കലേക്കുള്ള പാനീയവും ആയ്ചമഞ്ഞു, എന്നുള്ളതുതന്നെ നാം
ഈ അത്താഴത്തിൽ ഓൎക്കയും, കൎത്താവിൻ വീഞ്ഞും അപ്പവും വാ
ഴ്ത്തി കൈക്കൊണ്ടു പ്രസ്താവിക്കയും ചെയ്യുന്നു.

ഈ ഭോജനത്തിൽ ചേരുന്നവൻ ഏവനും, വിശേഷാൽ തന്റെ
പാപങ്ങൾക്കു മോചനം വന്നതു കൎത്താവായ ക്രിസ്തുയേശു തന്റെ
ശരീരം ഏല്പിച്ചു, രക്തം ചിന്നിയതിനാൽ അത്രേ സാധിച്ചതു, എ
ന്നും, ഏതു വിശ്വാസിക്കും അവൻ നിത്യജീവനെ സമ്പാദിച്ചു, എ
ന്നും കേവലം അറിവൂതാക. ആയതിനെ നാം വിശ്വസിച്ചു, എത്ര
യും ദിവ്യം എന്നു ധ്യാനിച്ചു കൈക്കൊള്ളേണ്ടതല്ലാതെ, ദൈവം ത
ന്റെ ഏകജാതനെ നമുക്കു സ്വന്തമാക്കി തന്നു, നിത്യവീണ്ടെടുപ്പി
നെ സാധിപ്പിച്ചു, പാപം പിശാചു മരണം നരകം എന്നിവറ്റിൽ
നിന്നു നമ്മെ വിടുവിച്ച ദൈവസ്നേഹത്തിൻ ആധിക്യവും അഗാധ
വും കണ്ടു, എന്നും നന്നിയുള്ളവരായി ചമയേണ്ടു. അതുകൊണ്ടു
മരിച്ചിട്ടുള്ളതു ആടുകൾക്കു വേണ്ടി നല്ല ഇടയൻ, പാപികൾക്കു
വേണ്ടി നിൎദ്ദോഷൻ, അവയവങ്ങൾക്കു വേണ്ടി തല, സഭയാകുന്ന
കന്യെക്കു വേണ്ടി മണവാളൻ, എന്നുള്ളതു നണ്ണി മഹാപുരോഹിത
നായ ക്രിസ്തു പിതാവിനെ അനുസരിച്ചും അരിഷ്ടരായ നമ്മെ അ [ 137 ] ത്യന്തം സ്നേഹിച്ചുംകൊണ്ടു, തന്നെത്താൻ ദഹനബലിയാക്കി ഹോ
മിച്ചു ദൈവകരുണയുടെ നിയമത്തെ സ്ഥിരമാക്കി മുദ്രയിട്ടിരിക്കുന്നു,
എന്നു ചിന്തിച്ചും കൊൾവിൻ.

പിന്നെ കൎത്താവായ യേശു ക്രിസ്തു: എന്റെ നാമത്തിൽ പിതാ
വിനോടു എന്തെല്ലാം യാചിച്ചാലും അവൻ തരും, എന്നു വാഗ്ദത്തം
ചെയ്കയാൽ, അവന്റെ സ്നേഹത്തെ നല്ലവണ്ണം വിചാരിച്ചു സ
ന്തോഷിപ്പാനും, ദൈവത്തെ തേറുന്ന വിശ്വാസത്തിന്നു ശക്തികൂട്ടു
വാനും, ഏകബലിയാൽ നമ്മുടെ പാപങ്ങൾക്കു നിത്യ വീണ്ടെടുപ്പു
സാധിപ്പിച്ചു, വിശുദ്ധീകരിച്ചവരെ ഒക്കയും ഒരു ബലി കൊണ്ടു എ
ന്നേക്കും തികെച്ചിരിക്കുന്നു, എന്നു സംശയം കൂടാതെ ഉറപ്പിപ്പാനും
നാം പ്രാൎത്ഥിക്കേണ്ടതാകുന്നു. നാം നമ്മിലും, എല്ലാ മനുഷ്യരോടും,
വിശേഷാൽ നമ്മുടെ ശത്രുക്കളോടും വ്യാജമില്ലാത്ത മമതയിൽ നി
ല്പാനും, ചതിമോഹങ്ങളാൽ കെട്ടു പോകുന്ന പഴയ മനുഷ്യനെ നാം
താല്പൎയ്യമായി വെച്ചു കളഞ്ഞു കൊല്ലുവാനും, ദൈവത്തിന്നു ഒത്ത
വണ്ണം സൃഷ്ടനായ പുതു മനുഷ്യനെ ധരിച്ചു കൊൾ്വാനും, സകല ക
ഷ്ടസങ്കടപരീക്ഷകളെയും ക്ഷമയോടെ സഹിപ്പാനും, നാം തേജ
സ്സിൽ കൂടേണ്ടതിന്നു കഷ്ടതയിലും നമ്മുടെ തലയോടൊന്നിച്ചുനി
ന്നു കൊണ്ടു പൊറുപ്പാനും, ഏറിയൊന്ന യാചിക്കേണ്ടതാകുന്നു. നാം
പട്ടാങ്ങായി ദൈവത്തിൻ മക്കളും, ആത്മാവിലും സത്യത്തിലും ദൈ
വത്തെ കുമ്പിട്ടു ബഹുമാനിക്കുന്നവരായി കാണേണ്ടതിന്നു ദൈവം
ഇങ്ങിനേ ഉള്ള വിശ്വാസം, പ്രത്യാശ സ്നേഹം, ക്ഷാന്തി, സുബോധം,
ചാരിത്രശുദ്ധി ഒക്കയും നമ്മിൽ ഉണ്ടാക്കി വളൎപ്പൂതാക.

ഒടുവിൽ ആരാനും അപാത്രമായി ഈ അപ്പം ഭക്ഷിക്കതാൻ, ക
ൎത്താവിൻ പാനപാത്രം കുടിക്കതാൻ ചെയ്താൽ, കൎത്താവിൻ ശരീര
ത്തിന്നും രക്തത്തിന്നും കുറ്റമുള്ളവനാകും, എന്നു പൌൽ അപ്പോ
സ്തലൻ വളരെ ബുദ്ധി പറകകൊണ്ടു, നാം എല്ലാവരും ഉള്ളിൽ ത
ന്നെ കടന്നു നോക്കേണ്ടുന്നിതു: ക്രിസ്തുവിന്റെ രക്ഷാകരമായ മരണ
ത്താൽ എനിക്കു അനുഭവമായതു എന്തു? അതിനാൽ എന്റെ പാ
പങ്ങൾക്കും ഒക്കയും മോചനം വന്ന പ്രകാരം ഞാൻ പ്രമാണിച്ചി
രിക്കുന്നുവോ? എല്ലാവരും എന്നെ സ്നേഹിക്കേണം എന്നു ആഗ്രഹി
ക്കും പോലെ കൎത്താവിനെ വിചാരിച്ചു ഞാൻ എല്ലാ മനുഷ്യരെയും [ 138 ] സ്നേഹിക്കുന്നുവോ? ദൈവാത്മാവും ദൈവകൃപയും തുണയായിട്ടു പാ
പത്തിന്നു ഒക്കെക്കും മരിപ്പാൻ ഒരുമ്പെട്ടിരിക്കുന്നുവോ? നമ്മുടെ ക
ൎത്താവായ യേശു ഉപദേശത്തിലും നടപ്പിലും മരണത്തിലും കാട്ടി
യ മാതിരിയെ നോക്കി, ജീവന്റെ പുതുക്കത്തിൽ നടപ്പാൻ മനോ
നിൎണ്ണയം ഉണ്ടോ? എന്നിങ്ങിനെ ഉള്ളതു തങ്ങളുടെ ഉള്ളിൽ കാണാ
തെയും, പ്രബോധനം കേട്ടിട്ടും, ഇനി അന്വേഷിപ്പാൻ തങ്ങളെ
ഏല്പിക്കാതെയും, ഭയവും ശിക്ഷയും എന്നിയേ പാപത്തിൽ ജീവി
പ്പാൻ മനസ്സുള്ളവർ എപ്പേരും കൎത്താവിൻ മേശയിൽ ചേരരുതു.
ആയതു കൎത്താവിൻ ശരീരമാകുന്ന ദൈവത്തിന്റെ സഭെക്കു മാത്രം
ഒരുക്കിയിരിക്കുന്നു സ്പഷ്ടം.

നാം പ്രാൎത്ഥിക്ക.

സ്വൎഗ്ഗസ്ഥനായ പിതാവേ, ഞങ്ങൾ പലവിധത്തിലും പിഴച്ചു,
ദുൎവ്വിചാരങ്ങളാലും ദുൎവ്വാക്കു ദുഷ്ക്രിയകളാലും സ്നേഹമില്ലാത്ത നട
പ്പിനാലും തിരുകല്പനകളെ ഇടവിടാതെ ലംഘിച്ചു, എന്നു തിരു മു
മ്പിൽ ഏറ്റു പറയുന്നു. ഞങ്ങൾക്കു കാണ്മാൻ കഴിയുന്നതിൽ അ
ധികം ഹൃദയങ്ങളെ ആരായുന്ന നീ തന്നെ ഞങ്ങളുടെ കേടു ഒക്കയും
കാണുന്നു. നിന്റെ പ്രിയ പുത്രനായ യേശു നിമിത്തം ഞങ്ങളെ
ക്ഷമിച്ചു കടാക്ഷിക്കേണമേ. സൎവ്വലോകത്തിൻ പാപങ്ങൾക്കായിട്ടും
അവൻ പ്രായശ്ചിത്തമായി, ഞങ്ങളുടെ ദ്രോഹങ്ങളെ തിരുരക്ത
ത്താൽ മാച്ചു കളകയാൽ നിനക്കു സ്തോത്രം. ഇന്നു കൃപാകരമായ
ഭോജനത്തിന്നായി ഞങ്ങളെ ക്ഷണിക്കുന്നതിന്നു ഞങ്ങൾ സ്തുതി
ചൊല്ലുന്നു. ഞങ്ങൾക്കു വേണ്ടി മരണത്തിൽ ഏല്പിച്ച ക്രിസ്തുശരീ
രവും, ഞങ്ങളുടെ പാപങ്ങൾക്കായി ഒഴിച്ച തിരുരക്തവും ഞങ്ങൾ
നല്ലവണ്ണം അനുഭവിച്ചു, ജീവാഹാരവും ജീവനീരുമാകുന്ന യേശു
ക്രിസ്തുവിനെ സത്യവിശ്വാസത്തിൽ നിത്യ ജീവനായി കൈക്കൊൾ്വാ
നും, ഞങ്ങളുടെ തലയായ ക്രിസ്തുവോടു ഏകീഭവിച്ചു, നിന്നോടു ന
ന്നിയും അനുസരണവും ഏറിവന്നും, കൂട്ടുകാരനെ ഉറ്റു സ്നേഹിച്ചും
കൊണ്ടു സകല ദൈവഭക്തിയിലും നിത്യ ജീവനായി വളരുവാനും,
നിന്റെ പരിശുദ്ധാത്മാവിനെ തന്നു ബലപ്പെടുത്തി പോറേറ
ണമേ. ആമെൻ. Sfh. [ 139 ] അല്ലെങ്കിൽ.

കൎത്താവിൽ പ്രിയമുള്ളവരേ, നമ്മുടെ കൎത്താവായ യേശുക്രിസ്തു
വിന്റെ നാമത്തിൽ അവന്റെ ബലിമരണത്തിൻ ഓൎമ്മ കൊണ്ടാ
ടുവാനും, തിരുവത്താഴത്തിൽ അവന്റെ മാംസരക്തങ്ങൾക്കും ഓഹ
രിയുള്ളവരാവാനും മനസ്സുള്ളവരേ, അപ്രകാരം ഭാവിക്കുന്നവരോടു
ഒക്കയും: മനുഷ്യൻ തന്നെത്താൻ ശോധന ചെയ്തിട്ടു വേണം ഈ അ
പ്പത്തിൽ ഭക്ഷിച്ചും, പാനപാത്രത്തിൽ കുടിച്ചും കൊൾവാൻ, എ
ന്നു അപ്പോസ്തലൻ പ്രബോധിപ്പിച്ചതു നന്നായി വിചാരിപ്പിൻ!
എന്തെന്നാൽ ഈ ചൊല്ക്കുറി പ്രത്യേകമുള്ള ആശ്വാസത്തിന്നായി
നല്കിയിരിക്കുന്നതു, തങ്ങളുടെ പാപങ്ങളെ ഉണൎന്നു ബോധിച്ചും ഏ
റ്റു പറഞ്ഞും, ദൈവകോപവും മരണവും ഭയപ്പെട്ടും, നീതിയെ ദാ
ഹിച്ചു വിശന്നും വലഞ്ഞും ഉള്ള അരിഷ്ടമനസ്സാക്ഷികൾക്കത്രെ.
നാം നമ്മെ തന്നെ ശോധന ചെയ്തു, മനോബോധത്തെ ആരാ
ഞ്ഞു പുക്കു എങ്കിലൊ, പാപത്തിന്റെ അറെപ്പും ഘോരതയും, അ
തിനാൽ പിണയുന്ന നിത്യമരണവും നമ്മിലും കാണുമല്ലൊ. പാ
പത്തിൻ കൂലി മരണമത്രെ, അതിൽനിന്നു വല്ലപ്രകാരത്തിലും ന
മുക്കു ത്രാണനം വരുത്തിക്കൂടാ.

അതുകൊണ്ടു നമ്മുടെ കൎത്താവായ യേശു ക്രിസ്തു നമ്മെ കനി
ഞ്ഞു, നമ്മുടെ പാപങ്ങൾക്കു പരിശാന്തിയാവാൻ മനുഷ്യനായി
ദൈവത്തിന്റെ ഹിതവും ധൎമ്മവും എല്ലാം നമുക്കു വേണ്ടി നി
വൃത്തിച്ചു, നമ്മുടെ പാപങ്ങളാൽ പിണയുന്ന മരണം മുതലായ
അനുഭവങ്ങളെ ഒക്കയും താൻ എടുത്തു ചുമന്നു, നമ്മെ വീണ്ടെടുത്തി
രിക്കുന്നു. ആയതിനെ നാം ഉറെച്ചു പ്രമാണിപ്പാനും, അവന്റെ
ഹിതത്തിൽ സന്തോഷിച്ചു ജീവിപ്പാനും വേണ്ടി, അവൻ തിരുവ
ത്താഴത്തിൽ അപ്പത്തെ എടുത്തു സ്തോത്രം ചൊല്ലി നുറുക്കി പറ
ഞ്ഞിതു: വാങ്ങി ഭക്ഷിപ്പിൻ ഇതു നിങ്ങൾക്കു വേണ്ടി നുറുക്കപ്പെടു
ന്ന എന്റെ ശരീരം ആകുന്നു.

അതിന്റെ അൎത്ഥമോ ഞാൻ മനുഷ്യനായി അവതരിച്ചതും,
ഞാൻ ചെയ്വതും കഷ്ടപ്പെടുന്നതും എല്ലാം നിങ്ങൾക്കു വേണ്ടി നട
ക്കയാൽ അശേഷം നിങ്ങൾക്കുള്ളതാകുന്നു. എന്നതിനു കുറിയായും
മുദ്രയായും ഞാൻ എന്റെ ശരീരത്തെ നിങ്ങൾക്കു ഭക്ഷ്യമായി [ 140 ] തരുന്നു, നിങ്ങൾ എന്നും എന്നിലും ഞാൻ നിങ്ങളിലും വസിപ്പാനാ
യി തന്നെ. അപ്രകാരം തന്നെ അവൻ പാനപാത്രത്തെയും എടു
ത്തു പറഞ്ഞിതു: നിങ്ങൾ എല്ലാവരും ഇതിൽനിന്നു കുടിപ്പിൻ, ഈ
പാത്രം എന്റെ രക്തത്തിൽ പുതിയ നിയമമാകുന്നു; ഇതു പാപമോ
ചനത്തിന്നായി നിങ്ങൾക്കും അനേകൎക്കും വേണ്ടി ഒഴിച്ച എന്റെ
രക്തം. അതിന്റെ അൎത്ഥമോ: നിങ്ങളെ ഞാൻ കൈക്കൊണ്ടു, നി
ങ്ങളുടെ സകല പാപങ്ങളെയും എന്റെ മേൽ ആക്കി ചുമക്കുന്ന
തുകൊണ്ടു, ഞാൻ പാപത്തിന്നു വേണ്ടി എന്നെ തന്നെ അൎപ്പിച്ചു
പ്രായശ്ചിത്തമാക്കുകയും, എന്റെ രക്തം ഒഴിച്ചുകൊണ്ടു പാപമോ
ചനവും കരുണയും നിങ്ങൾക്കായി സമ്പാദിക്കയും, പാപം ക്ഷമി
ച്ചിട്ടു, അതിൻ പേർ പോലും എന്നേക്കും ഓൎക്കാതെ ഉള്ള പുതിയ
നിയമത്തെ സ്ഥാപിക്കയും ചെയ്യും. എന്നതിന്നു നിശ്ചയമേറും കു
റിയും സാക്ഷ്യവും ആയിട്ടു. എന്റെ രക്തം നിങ്ങൾക്കു കുടിപ്പാൻ
തരുന്നതു, നിങ്ങളിൽ എന്റെ ജീവൻ വളരേണ്ടതിന്നു തന്നെ. അ
തുകൊണ്ടു മേൽ പറഞ്ഞപ്രകാരം ഈ അപ്പത്തിൽ ഭക്ഷിച്ചും ഈ
പാത്രത്തിൽ കുടിച്ചും, ഈ ക്രിസ്തുവചനങ്ങളെ ഉറപ്പായി പ്രമാണി
ച്ചും കൊള്ളുന്നവൻ യേശുവിലും യേശു അവനിലും നിത്യജീവനോ
ളം വസിക്കുന്നു.

എന്നതുകൊണ്ടു നാം ഇന്നും അവന്റെ മരണം പ്രസ്താവിച്ചു,
നമ്മുടെ പിഴകൾ നിമിത്തം അവൻ ഏല്പിക്കപ്പെട്ടും, നമ്മുടെ നീ
തീകരണത്തിന്നായി ഉണൎത്തപ്പെട്ടും ഇരിക്കുന്നതു ഓൎത്തു, എപ്പോഴും
സ്തോത്രവും വന്ദനവും കഴിപ്പൂതാക. പിന്നെ അവനവൻ തന്റെ
കുരിശിനെ എടുത്തും കൊണ്ടു, അവന്റെ പിന്നിൽ ചെല്വൂതാക.
അവന്റെ കല്പന പ്രകാരം, അവൻ നമ്മെ സ്നേഹിച്ചതു പോലെ,
നാം അന്യോന്യം സ്നേഹിക്കയും, അവൻ നമുക്കു സമ്മാനിച്ചു ക്ഷ
മിച്ച പ്രകാരം നമ്മിലും സമ്മാനിച്ചു വിടുകയും ചെയ്ക. നാം എ
ല്ലാവരും ആ ഓർ അപ്പത്തിൽ ഓഹരിക്കാർ ആക കൊണ്ടു, ഓർ അ
പ്പം ഉള്ളതു പോലെ, പലരായ നാം ഒരു ശരീരമാകുന്നു. പല കുരുക്ക
ളാൽ ഒരു വീഞ്ഞും, പല മണികളാൽ ഓർ അപ്പവും ഉണ്ടാകുന്നതു
പോലെ, നാം എല്ലാവരും വിശ്വാസത്താൽ ക്രിസ്തുവിനോടു ഒന്നാ
യി ചമഞ്ഞ അവന്റെ സ്നേഹം ആവേശിച്ചിട്ടു സഹോദരസ്നേഹ [ 141 ] ത്താൽ ഒരു ശരീരവും ഒരു പാനീയവും ഓർ അപ്പവും ആയ്തീരേ
ണ്ടതു. അതു വെറുതെ ഉള്ള വാക്കായിട്ടല്ല, ക്രിയയിലും സത്യത്തിലും
തന്നെ അന്യോന്യം നിൎവ്വ്യാജസ്നേഹം കാട്ടി നടക്കേയാവു. നമ്മുടെ
കൎത്താവും രക്ഷിതാവും ആയ യേശു ക്രിസ്തുവിന്റെ ദൈവവും പി
താവും ആയവൻ തന്റെ കനിവിന്നും സൎവ്വശക്തിക്കും തക്കവണ്ണം
അപ്രകാരം തന്റെ ആത്മാവെകൊണ്ടു നമ്മെ ചെയ്യിക്കാകേണമേ.
ആമെൻ.

നാം പ്രാൎത്ഥിക്ക.

ഞങ്ങളുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ പിതാവും സൎവ്വ
ശക്തിയുള്ള ദൈവവുമായി സകലത്തിന്നു സ്രഷ്ടാവും എല്ലാ മനു
ഷ്യൎക്കും ന്യായാധിപതിയുമായുള്ളോവേ, ഞങ്ങൾ നിനവിലും വാ
ക്കിലും ക്രിയയിലും നിന്റെ മഹത്വത്തിന്നു വിരോധമായി പല പ്ര
കാരം പിഴെച്ചു ദ്രോഹം ചെയ്തു, നിന്റെ ന്യായമായ കോപത്തി
ന്നും മുഷിച്ചലിന്നും സംഗതി വരുത്തി പോന്നതു, ഞങ്ങൾ ദുഃഖി
ച്ചുംകൊണ്ടു ഏറ്റുപറയുന്നു. ഈ അക്രമങ്ങൾ നിമിത്തം ഞങ്ങൾ
വിഷാദിക്കുന്നു. ആയതിനാൽ അനുതാപവും ഓൎമ്മയാൽ വേദന
യും ഉണ്ടു, അതിൻ ഭാരം ചുമന്നു കൂടാത്തതു. കനിവുള്ള പിതാവേ,
യേശുവിനെ വിചാരിച്ചു കനിഞ്ഞു കൊണ്ടാലും, കനിഞ്ഞു കൊ
ണ്ടു സകല പാപങ്ങളെയും ക്ഷമിച്ചു, ഞങ്ങളെ നിന്റെ പ്രസാദ
ത്തിന്നായും, തിരുനാമത്തിൻ സ്തുതിമാനത്തിന്നായും പുതിയ ജീവ
നിൽ നടത്തി, ഇടവിടാതെ നിന്നെ സേവിപ്പാറാക്കേണമേ. ദേഹി
ദേഹങ്ങളെ ശുദ്ധീകരിക്ക. നിന്റെ പുത്രനോടുള്ള കൂട്ടായ്മ ഈ അ
ത്താഴത്താൽ ഞങ്ങളിൽ പുതുക്കി, വിശ്വാസവും പൈദാഹവും വ
ൎദ്ധിപ്പിച്ചു, നിൎവ്വ്യാജഭക്തിയും സൽക്രിയകൾക്കുള്ള ഉത്സാഹവും മു
ഴുപ്പിച്ചു, യേശു ക്രിസ്തുവാകുന്ന കൎത്താവിൻ മൂലം നിന്റെ സേവെ
ക്കു ഒരുമിപ്പിക്കേണമേ. ആമെൻ. W.

പ്രിയമുള്ളവരേ, തിരുവത്താഴത്തെ സ്ഥാപിച്ച വചനങ്ങളെ
വിശ്വാസത്തോടെ കേൾപിൻ.*

ഞാനാകട്ടേ കൎത്താവിൽനിന്നു പരിഗ്രഹിച്ചു നിങ്ങൾക്കും ഏ
ല്പിച്ചതു എന്തെന്നാൽ: കൎത്താവായ യേശു തന്നെ കാണിച്ചു കൊ

  • ൧ കൊരി. ൧൧, ൨൩ - ൨൬.

17 [ 142 ] ടുക്കുന്നാൾ രാത്രിയിൽ അപ്പത്തെ എടുത്തു, സ്തോത്രം ചൊല്ലി നുറുക്കി
പറഞ്ഞു: വാങ്ങി ഭക്ഷിപ്പിൻ, ഇതു നിങ്ങൾക്കു വേണ്ടി നുറുക്കപ്പെ
ടുന്ന എന്റെ ശരീരമാകുന്നു, എന്റെ ഓൎമെക്കായിട്ടു ഇതിനെ ചെ
യ്വിൻ, അപ്രകാരം തന്നെ അത്താഴത്തിൽ പിന്നെ പാനപാത്ര
ത്തെയും എടുത്തു പറഞ്ഞു: ഈ പാനപാത്രം എന്റെ രക്തത്തിൽ
പുതിയനിയമം ആകുന്നു, ഇതിനെ കുടിക്കുന്തോറും എന്റെ ഓൎമ്മെ
ക്കായിട്ടു ചെയ്വിൻ. എങ്ങിനെ എന്നാൽ നിങ്ങൾ ഈ അപ്പം ഭക്ഷി
ക്കയും, ഈ പാനപാത്രം കുടിക്കയും ചെയ്യുന്തോറും, കൎത്താവു വരു
വോളത്തിന്നു അവന്റെ മരണത്തെ പ്രസ്താവിക്കുന്നു.

അപ്പത്തെ എടുത്തു പാനപാത്രത്തെ എടുത്തു എന്നു ചൊല്ലുമ്പൊൾ
ആ പാത്രങ്ങളെ അല്പം പൊന്തിക്കാം.

പിന്നെ തിരുവത്താഴം കൊടുക്ക. മുമ്പെ ബോധകനോ ബോധക
ന്മാരോ കൈക്കൊൾക. പിന്നെ ചില സഭക്കാർ അടുത്തു മുട്ടുകത്തി വാങ്ങു
ക. അല്പം ചിലർ മാത്രം ഉണ്ടെങ്കിൽ ഓരോരുത്തരോട്ടും അധികം ഉണ്ടെങ്കി
ൽ രണ്ടു മൂന്നു പേരോടു ചൊല്ലേണ്ടിയതു.

വാങ്ങി ഭക്ഷിപ്പിൻ, ഇതു നിങ്ങൾക്കു വേണ്ടി നുറുക്കപ്പെടുന്ന എ
ന്റെ ശരീരം ആകുന്നു; എന്റെ ഓൎമ്മെക്കായി ഇതിനെ ചെയ്വിൻ.
വാങ്ങി കുടിപ്പിൻ, ഈ പാത്രം എന്റെ രക്തത്തിൽ പുതിയ നിയമ
മാകുന്നു, എന്റെ ഓൎമ്മെക്കായി ഇതിനെ ചെയ്വിൻ.

അല്ലെങ്കിൽ.

വാങ്ങി ഭക്ഷിപ്പിൻ, ഇതു നിങ്ങൾക്കു (നിങ്ങളുടെ പാപങ്ങൾക്കു)
വേണ്ടി മരണത്തിൽ ഏല്പിച്ച യേശു ക്രിസ്തുവിന്റെ ശരീരം, അവ
ന്റെ ഓൎമ്മെക്കായി ഇതിനെ ചെയ്വിൻ.

വാങ്ങി കുടിപ്പിൻ, ഇതു നിങ്ങൾ്ക്കു(നിങ്ങളുടെ പാപങ്ങൾ്ക്കു) വേ
ണ്ടി ഒഴിച്ചു തന്ന യേശു ക്രിസ്തുവിന്റെ രക്തം, അവന്റെ ഓൎമ്മെക്കാ
യി ഇതിനെ ചെയ്വിൻ.

അല്ലെങ്കിൽ.

നാം നുറുക്കുന്ന അപ്പം ക്രിസ്തുശരീരത്തിന്റെ കൂട്ടായ്മയല്ലയോ?
നാം ആൾീൎവ്വദിക്കുന്ന അനുഗ്രഹപാത്രം ക്രിസ്തു രക്തത്തിന്റെ കൂ
ട്ടായ്മയല്ലയോ?

കൊടുത്തു തീൎന്ന ശേഷം.

കരുണയാലെ നമ്മെ പോഷിപ്പിച്ച പ്രിയ രക്ഷിതാവിന്നു നാം
നന്നിയുള്ളവരായി സ്തോത്രം ചൊല്ലി പ്രാൎത്ഥിക്ക. [ 143 ] എൻ ദേഹിയേ, യഹോവയെ അനുഗ്രഹിക്ക, എന്റെ ഉള്ളി
ലേവ എല്ലാം അവന്റെ വിശുദ്ധനാമത്തെ തന്നെ. എൻ ദേഹിയേ
യഹോവയെ അനുഗ്രഹിക്ക, അവന്റെ സകല ഉപകാരങ്ങളെ മറ
ക്കയുമരുതേ. നിന്റെ അകൃത്യങ്ങളെ ഒക്കയും ക്ഷമിച്ചു, നിന്റെ എ
ല്ലാ ഊനങ്ങൾക്കും ചികിത്സിച്ചും, നിന്റെ ജീവനെ കുഴിയിൽനിന്നു
വീണ്ടെടുത്തും, ദയയും കനിവും ചൂടിച്ചും തരുന്നവനേ, കൎത്താവാ
യ യേശുവേ, നീ ഞങ്ങളെ കടാക്ഷിച്ചു, പാപമരണങ്ങളിൽനിന്നു
വീണ്ടെടുത്തു, നിനക്കും ഞങ്ങൾക്കും പിതാവായവന്റെ പുത്രത്വ
ത്തിലേക്കു വിളിച്ചിരിക്കകൊണ്ടു ഞങ്ങൾ വാഴ്ത്തുന്നു. വിശുദ്ധരാത്രി
ഭോജനത്തിൽ നിന്റെ സ്നേഹത്തിന്റെ ഓൎമ്മയെ നീ സ്ഥാപിച്ചു,
ഈ ദിവ്യ കൃപാസാധനം കൊണ്ടു ഞങ്ങൾ്ക്കു വിശ്വാസവും പ്രത്യാശ
യും പുതുതായി ഉറപ്പിച്ചു തരികയാൽ, ഞങ്ങൾ സ്തോത്രം ചൊല്ലുന്നു.
ഇനി ഞങ്ങൾ നിന്നിലും നിൻ കൃപയിലും നിലനില്പൂതാക. തിരുനാ
മത്തെ ഞങ്ങൾ തളരാതെ സ്വീകരിച്ചു, വിശുദ്ധിക്കായി ഉത്സാഹിച്ചു
നടന്നുകൊണ്ടു, ഒടുവിൽ തികഞ്ഞ നീതിമാന്മാരുടെ സംഘത്തിൽ
ചേൎന്നു, സ്വൎഗ്ഗീയ തേജസ്സിൽ നിന്നെ കാണാകേണമേ. ആമെൻ. W.

അല്ലെങ്കിൽ.

കൎത്താവായ യേശു ക്രിസ്തുവിന്റെ ശരീരവും രക്തവും ഞങ്ങളുടെ
സൌഖ്യത്തിന്നായി തന്നു, ഞങ്ങളെ തണുപ്പിച്ചതു കൊണ്ടു ഞങ്ങൾ
സ്തുതിക്കുന്നു. ഇനി നിന്റെ ദാനങ്ങൾ ഞങ്ങളിൽ ഏശീട്ടു. നിങ്കലേ
വിശ്വാസം ഉറെക്കയും, നിന്നോടും എല്ലാ മനുഷ്യരോടും സ്നേഹം വ
ളരുകയും, ഭയം നീങ്ങി പ്രത്യാശ തികഞ്ഞു വരികയും ആവു. ഇപ്ര
കാരം പിതാവായ ദൈവത്തോടു പരിശുദ്ധാത്മാവിന്റെ ഒരുമയിൽ
എന്നെന്നേക്കും വാണിരിക്കുന്ന കൎത്താവേ, ഞങ്ങളെ നടത്തി രക്ഷി
ക്കേണമേ. ആമെൻ. Bs.

ഒടുക്കം കൎത്താവിന്റെ ആശീൎവ്വാദം കൈക്കൊൾവിൻ.

യഹോവ നിങ്ങളെ അനുഗ്രഹിച്ചു കാക്കുക; യഹോവ തിരുമു
ഖത്തെ നിങ്ങളിലേക്കു പ്രകാശിപ്പിച്ചു കരുണ ചെയ്ക. യഹോവ
തിരുമുഖത്തെ നിങ്ങളുടെ മേൽ ആക്കി, നിങ്ങൾക്കു സമാധാനം ഇ
ടുമാറാക. ആമെൻ.

17* [ 144 ] IV. വിവാഹം.

൧. പരസ്യം.

മൂന്നു ഞായറാഴ്ചകളിൽ.

വിവാഹത്തിന്റെ അവസ്ഥയിൽ പ്രവേശിപ്പാൻ മനസ്സുള്ളവർ
ഉണ്ടാകകൊണ്ടു, അവർ ഭാവിക്കുന്നതു നന്നായി ആരംഭിപ്പാനും, ശി
ഷ്യൎക്കു യോഗ്യമാകുംവണ്ണം നടപ്പാനും, ഭാഗ്യമുള്ള സമാപ്തി എത്തുവാ
നും സഭക്കാർ എല്ലാവരും അവൎക്കു വേണ്ടി പ്രാൎത്ഥിക്കേണ്ടതാകുന്നു.

ആം പ്രാവശ്യം പ്രസിദ്ധമാക്കുന്നവരുടെ പേരുകളാവിതു:

ഇപ്രകാരം നിശ്ചയിച്ചവർ വിവാഹം കഴിപ്പതിന്നു യാതൊരു
മുടക്കം ഉള്ളപ്രകാരം ആൎക്കാനും തോന്നിയാൽ, ആയതു താമസി
യാതെ ബോധിപ്പിക്ക എങ്കിലും, പിന്നേതിൽ മിണ്ടാതിരിക്ക എങ്കി
ലും വേണ്ടതു. വിവാഹകാരണനായ ദൈവം താൻ, മേൽ പ്രകാ
രം നിശ്ചയിച്ചവൎക്കു ക്രിസ്തുവിൽ കരുണയും അനുഗ്രഹവും നല്കി,
അവരുടെ ആഗ്രഹത്തെ സാധിപ്പിക്കേ ആവു. W.

൨. വിവാഹാചാരം.

പ്രിയമുള്ളവരേ, തമ്മിൽ വിവാഹം നിശ്ചയിച്ചിട്ടുള്ള ഇവർ ഇ
വിടെ സഭ മുമ്പാകേ വന്നു നില്ക്കുന്നതു ദൈവനാമത്തിൽ വിശുദ്ധ
വിവാഹത്താൽ അന്യോന്യം ചേരുവാനും ദൈവവചനത്തിൻ അ
നുഗ്രഹം ലഭിപ്പാനും തന്നെ. എന്നാൽ തിരുവെഴുത്തുകളിൽനിന്നു
പറ്റുന്ന സൌഖ്യോപദേശം കേൾ്പിക്കേണ്ടതാകയാൽ,

ഒന്നാമതു. ദൈവം ആദിയിൽ വിവാഹത്തെ നിയമിച്ചപ്ര
കാരം വായിക്കുക.

  • യഹോവയായ ദൈവം മനുഷ്യൻ ഏകനായിരിക്കുന്നതു നന്ന
    ല്ല, ഞാൻ അവനു തക്ക തുണ ഉണ്ടാക്കും എന്നു പറഞ്ഞു. പിന്നെ
    യഹോവയായ ദൈവം ആദാമിന്നു സുഷുപ്തി വരുത്തീട്ടു, അവൻ
    ഉറങ്ങി. അപ്പോൾ അവന്റെ വാരിയെല്ലകളിൽനിന്നു ഒന്നിനെ
  • ൧ മോശ. ൨, ൧൮. ൨൧-൨൪. [ 145 ] അവൻ എടുത്തു, അതിൻസ്ഥലത്തു മാംസം അടെച്ചു വെച്ചു. യ
    ഹോവയായ ദൈവം മനുഷ്യനിൽനിന്നു എടുത്ത വാരിയെല്ലുകൊണ്ടു
    സ്ത്രീയെ തീൎത്തു, അവളെ മനുഷ്യനു വരുത്തി. അപ്പോൾ മനുഷ്യൻ
    പറഞ്ഞു: ഈ സമയമാകട്ടെ, ഇതു എന്റെ അസ്ഥിയിൽനിന്നു
    അസ്ഥിയും, എന്റെ മാംസത്തിൽനിന്നു മാംസവും തന്നെ. ഇവൾ
    നരനിൽനിന്നു എടുക്കപ്പെടുകകൊണ്ടു, നാരി എന്നു വിളിക്കപ്പെടും.
    അതു നിമിത്തം പുരുഷൻ തന്റെ പിതാവെയും മാതാവെയും വിട്ടു
    തന്റെ ഭാൎയ്യയോടു പററിയിരിക്കും, അവരും ഒരു ജഡമായ്തീരും.

രണ്ടാമതു. സ്ത്രീപുരുഷന്മാൎക്കുള്ള കെട്ടും ചേൎച്ചയും സുവിശേഷ
ത്തിൽ വൎണ്ണിച്ചപ്രകാരം നാം കേൾക്കുക.

  • പരീശന്മാർ അവനെ അടുത്തു ചെന്നു: ഒരു മനുഷ്യൻ ഏതു
    കാരണം ചൊല്ലിയും, തന്റെ ഭാൎയ്യയെ ഉപേക്ഷിക്കുന്നതു വിഹിത
    മോ? എന്നു പറഞ്ഞു അവനെ പരീക്ഷിച്ചു. അവൻ ഉത്തരം പറ
    ഞ്ഞിതു: ആദിയിൽ പടെച്ചവൻ അവരെ ആണും പെണ്ണുമാക്കി
    തീൎത്തു, എന്നുള്ളതും; അതു നിമിത്തം മനുഷ്യൻ പിതാവെയും മാ
    താവെയും വിട്ടു തന്റെ ഭാൎയ്യയോടു പററിയിരിക്കും, ഇരുവരും ഒരു
    ജഡമായ്തീരും. എന്നു അവൻ പറഞ്ഞ പ്രകാരവും നിങ്ങൾ വായി
    ച്ചിട്ടില്ലയോ? എന്നതുകൊണ്ടു അവർ ഇനി രണ്ടല്ല, ഒരു ജഡമത്രേ
    ആകുന്നു. ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർ
    തിരിക്കരുതു.

മൂന്നാമതു. വിവാഹക്കെട്ടിനാൽ ചേൎന്നവർ ദൈവകല്പനപ്ര
കാരം തങ്ങളിൽ ആചരിക്കേണ്ടുന്ന പ്രകാരം കേൾപിൻ.

പുരുഷരായുള്ളോരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചപ്രകാരം
ഭാൎയ്യമാരെ സ്നേഹിപ്പിൻ. അവനല്ലോ അവളെ ചൊൽ കൂടിയ നീർ
ക്കുളിയാൽ വെടിപ്പാക്കി വിശുദ്ധീകരിക്കയും, കറ ഒട്ടൽ മുതലായതു
ഒന്നും ഇല്ലാതെ, പവിത്രയും നിഷ്കളങ്കയും ആയൊരു സഭയെ തേ
ജസ്സോടെ തനിക്കു താൻ മുന്നിറുത്തുകയും ചെയ്യേണ്ടതിന്നു തന്നെ
ത്താൻ അവൾക്കു വേണ്ടി ഏല്പിച്ചു കൊടുത്തു. അവ്വണ്ണം പുരുഷ
ന്മാർ തങ്ങളുടെ ഭാൎയ്യമാരെ തങ്ങളുടെ ശരീരങ്ങളെ പോലെ സ്നേഹി

  • മത്ത. ൧൯, ൩-൬. എഫെ, ൫, ൨൫-൨൯. [ 146 ] ക്കേ വേണ്ടു. തന്റെ ഭാൎയ്യയെ സ്നേഹിക്കുന്നവൻ തന്നെ അത്രെ

സ്നേഹിക്കുന്നു. തന്റെ ജഡത്തോടല്ലൊ ഒരുവനും ഒരു നാളും പ
കെച്ചില്ല, ക്രിസ്തു സഭയെ ചെയ്യും പോലെ, അതിനെ പോററി ലാ
ളിക്ക അത്രേ ചെയ്യുന്നു.

സ്ത്രീകളേ, കൎത്താവിന്നു എന്ന പോലെ നിങ്ങളുടെ ഭൎത്താക്കന്മാ
ൎക്കു കീഴടങ്ങുവിൻ. എന്തെന്നാൽ ശരീരത്തിന്റെ രക്ഷിതാവാകുന്ന
ക്രിസ്തു സഭെക്കു തല ആയുള്ളപ്രകാരം, ഭൎത്താവു സ്ത്രീയുടെ തല
ആകുന്നു. എന്നാൽ സഭ ക്രിസ്തുവിന്നു കീഴടങ്ങും പോലെ ഭാൎയ്യമാ
രും തങ്ങളുടെ ഭൎത്താക്കന്മാൎക്കു സകലത്തിലും കീഴടങ്ങുക.

അവൎക്കു അലങ്കാരമോ പുരികൂന്തൽ, സ്വൎണ്ണാഭരണം, വസ്ത്ര
ധാരണം ഇത്യാദി പുറമേ ഉള്ളതല്ല. ദൈവത്തിന്നു വിലയേറിയ
തായി, സൌമ്യതയും സാവധാനവും ഉള്ള ഓർ ആത്മാവിന്റെ കേ
ടായ്മയിൽ ഹൃദയത്തിന്റെ ഗൂഢമനുഷ്യനത്രേ. ഇപ്രകാരം അല്ലോ
പണ്ടു ദൈവത്തിൽ ആശ വെച്ചു, തങ്ങളുടെ ഭൎത്താക്കന്മാൎക്കു അട
ങ്ങിയ വിശുദ്ധ സ്ത്രീകൾ തങ്ങളെ തന്നെ അലങ്കരിച്ചു.

നാലാമതു. നമ്മുടെ കൎത്താവായ ദൈവം വിവാഹാവസ്ഥയെ
അനുഗ്രഹിച്ച ആൾീൎവ്വാദത്തെ കേൾ്ക്കുക.

ദൈവം തന്റെ സാദൃശ്യത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവ
സാദൃശ്യത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണമായിട്ടു അവരെ
സൃഷ്ടിച്ചു. പിന്നെ ദൈവം അവരെ അനുഗ്രഹിച്ചു, നിങ്ങൾ വൎദ്ധി
ച്ചു പെരുകി ഭൂമിയെ നിറഞ്ഞു അടക്കി കൊൾ്വിൻ.

അനന്തരം ശലൊമോ ചൊല്ലിയതു: ഭാൎയ്യ കിട്ടി നന്മ കിട്ടി, യ
ഹോവയോടു അവൻ പ്രസാദം വേണ്ടിച്ചു.

അഞ്ചാമതു. ദൈവം വിവാഹാവസ്ഥയിൽ ചുമത്തിയ കഷ്ടത
യെയും കേൾക്കുക.

സ്ത്രീയോടു അവൻ പറഞ്ഞു: ഞാൻ നിനക്കു കഷ്ടവും ഗൎഭധാ
രണവും ഏറ്റവും വൎദ്ധിപ്പിക്കും, കഷ്ടത്തോടെ നീ മക്കളെ പ്രസ
വിക്കയും, നിന്റെ ഇഷ്ടം ഭൎത്താവിന്നു കീഴടങ്ങുകയും, അവൻ
നിന്റെ മേൽ വാഴുകയും ചെയ്യും. ആദാമിനോടു പറഞ്ഞതോ: നീ

  • എഫെ. ൫, ൨൨-൨൪, ൧ പേത്ര. ൩, ൩-൫. ൧ മോശ. ൧, ൨൭. സുഭ.
    ൧൮, ൨൨. ൧ മോശ. ൩, ൧൬. [ 147 ] ഭാൎയ്യയുടെ ശബ്ദം കേട്ടുകൊണ്ടു ഭക്ഷിക്കരുതു, എന്നു ഞാൻ നി
    ന്നോടു കല്പിച്ച മരത്തിൽനിന്നു ഭക്ഷിച്ചതുകൊണ്ടു, നിന്റെ നിമി
    ത്തം ഭൂമി ശപിക്കപ്പെട്ടതു, നിന്റെ ആയുസ്സുള്ളനാൾ എല്ലാം നീ
    കഷ്ടത്തോടെ അതിന്റെ (അനുഭവം) ഭക്ഷിക്കും. അതു നിനക്കു മു
    ള്ളും ഈങ്ങയും മുളെപ്പിക്കും, വയലിലേ സസ്യത്തെ നീ ഭക്ഷിക്കും.
    നീ നിലത്തുനിന്നു എടുക്കപ്പെടുകയാൽ, അതിൽ തിരികെ ചേരു
    വോളം നിന്റെ മുഖത്തെ വിൎയപ്പോടു കൂടെ നീ ആഹാരം ഭക്ഷിക്കും.
    എന്തെന്നാൽ നീ പൊടിയാകുന്നു, പൊടിയിൽ പിന്നെയും ചേരു
    കയും ചെയ്യും.

ആറാമതു. കഷ്ടതയോടും കൂടെ കല്പിച്ചിട്ടുള്ള ആശ്വാസത്തെ
യും കുറിക്കൊള്ളേണ്ടതു. നമ്മുടെ കൎത്താവായ യേശു ക്രിസ്തുവാ
കട്ടെ കഷ്ടകാരണമായ പാപത്തെ താൻ എടുത്തു വഹിച്ചു നീക്കി
യതുമല്ലാതെ, തന്നിൽ വിശ്വസിക്കുന്നവൎക്കു ഏവൎക്കും കഷ്ടത്തെ ഒ
ക്കയും അനുഗ്രഹിച്ചു വിശുദ്ധീകരിച്ചിരിക്കുന്നു. അതുകൊണ്ടു പു
രുഷനെ ചൊല്ലി സങ്കീൎത്തനത്തിൽ കേൾക്കുന്നിതു: യഹോവയെ
ഭയപ്പെട്ടു, അവന്റെ വഴികളിൽ നടക്കുന്നവൻ എല്ലാം ധന്യൻ.
നിന്റെ കൈകളുടെ അദ്ധ്വാനത്തെ നീ ഭക്ഷിക്കും, ആകയാൽ നീ
ധന്യൻ, നിനക്കു നന്മ ഉണ്ടു. ഭാൎയ്യയെ ചൊല്ലി പൌൽ എഴുതു
ന്നിതു: വിശ്വാസസ്നേഹങ്ങളിലും സുബോധം കൂടിയ വിശുദ്ധീകര
ണത്തിലും പാൎക്കുന്നാകിൽ, അവൾ ശിശുപ്രസവത്താൽ രക്ഷിക്ക
പ്പെടും.


ഇങ്ങിനെ വായിച്ച ദൈവവചനങ്ങളെ മുന്നിട്ടു വിവാഹനിയ
മത്തിൽ പ്രവേശിപ്പാൻ മനസ്സുണ്ടെങ്കിൽ അടുത്തു വരുവിൻ.

പിന്നെ പുരുഷനോടു ചോദിപ്പതു.

(ഇന്നവനേ) ഈ നില്ക്കുന്ന (ഇന്നവളേ) വിവാഹഭാൎയ്യയായി
കൈക്കൊൾ്വാനും വാഴുന്നാൾ ഒക്കയും സുഖത്തിലും ദുഃഖത്തിലും ഉ
പേക്ഷിയാതെ സ്നേഹിപ്പാനും മനസ്സുണ്ടോ?

ഉത്തരം- മനസ്സുണ്ടു.

  • സങ്കീ. ൧൨൮. ൧ തിമോ. ൨, ൧൫. [ 148 ] അപ്രകാരം സ്ത്രീയോടു ചോദിപ്പതു.

(ഇന്നവളേ) ഈ നില്ക്കുന്ന (ഇന്നവനേ) വിവാഹഭൎത്താവായി
കൈക്കൊൾ്വാനും വാഴുന്നാൾ ഒക്കയും സുഖത്തിലും ദുഃഖത്തിലും ഉ
പേക്ഷിയാതെ സ്നേഹിപ്പാനും മനസ്സുണ്ടോ?

ഉത്തരം- മനസ്സുണ്ടു.

അല്ലെങ്കിൽ.

(ഇന്നവനേ) ഈ നില്ക്കുന്ന (ഇന്നവളേ) ഭാൎയ്യയായി എടുത്തു സ
ത്യത്തിൽ സ്നേഹിച്ചു, സുഖത്തിലും ദുഃഖത്തിലും കൈവിടാതെ മര
ണം നിങ്ങളെ വേർ പിരിപ്പോളം വിവാഹനിൎണ്ണയം കറവെന്നി
പാലിച്ചു, ഒന്നിച്ചു വാഴുവാൻ മനസ്സുണ്ടോ? എന്നാൽ ദൈവത്തിന്നും
ഈ ക്രിസ്തീയസഭെക്കും മുമ്പാകെ മനസ്സുണ്ടെന്നു ചൊല്ലുക.

ഉത്തരം-മനസ്സുണ്ടു.

(ഇന്നവളേ) ഈ നില്ക്കുന്ന (ഇന്നവനേ) ഭൎത്താവായി എടുത്തു
സത്യത്തിൽ സ്നേഹിച്ചു, സുഖത്തിലും ദുഃഖത്തിലും കൈവിടാതെ
മരണം നിങ്ങളെ വേർ പിരിപ്പോളം വിവാഹനിൎണ്ണയം കുറവെന്നി
പാലിച്ചു, ഒന്നിച്ചു വാഴുവാൻ മനസ്സുണ്ടോ? എന്നാൽ ദൈവത്തിന്നും
ഈ ക്രിസ്തീയസഭെക്കും മുമ്പാകെ മനസ്സുണ്ടെന്നു ചൊല്ലുക. Wae.

ഉത്തരം- മനസ്സുണ്ടു.

അങ്ങിനെ സമ്മതം എങ്കിൽ അന്യോന്യം വലങ്കൈ പിടിച്ചു
കൊൾവിൻ.

ഇരുവരുടെ കൈകളിന്മേലും കൈ വെച്ചു പറയേണ്ടതു.

നിങ്ങളിൽ വിവാഹസ്നേഹവും വിശ്വാസവും നേൎന്നുകൊണ്ട
താൽ, ക്രിസ്തീയസഭയുടെ ശുശ്രൂഷക്കാരനാകുന്ന ഞാൻ നിങ്ങളുടെ
ബാന്ധവം ദൈവക്രമപ്രകാരം ഒരുനാളും ഇളകാത്തതു, എന്നു
പിതാ പുത്രൻ പരിശുദ്ധാത്മാവു, എന്ന ദൈവനാമത്തിൽ ഉറപ്പി
ച്ചു ചൊല്ലുന്നു. ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർതി
രിക്കരുതു. A. W. [ 149 ] ഇരുവരും മുട്ടുകുത്തിയിരിക്കേ പ്രാൎത്ഥിക്കുന്നിതു.

യഹോവയായ ദൈവമേ, സ്വൎഗ്ഗസ്ഥ പിതാവേ, നീ ആണും
പെണ്ണും സൃഷ്ടിച്ചും, പുലയാട്ടുകളെ ഒഴിപ്പാൻ വിവാഹത്തെ സ്ഥാ
പിച്ചും ഗൎഭഫലം കൂടെ കല്പിച്ചനുഗ്രഹിച്ചും, നിന്റെ പ്രിയപുത്ര
നായ യേശു ക്രിസ്തുവും അവന്റെ കാന്തയായ വിശുദ്ധ സഭെക്കു
മുള്ള രഹസ്യത്തെ ഇതിനാൽ മുങ്കുറിച്ചം തന്നവനേ, ഈ നിന്റെ
ക്രിയയും ക്രമവും അനുഗ്രഹവും ഇവർ ഇരുവരിലും കെടാതെയും
ഇളകാതെയും കനിഞ്ഞുകൊണ്ടു പാലിക്കേ വേണ്ടു. നിന്റെ ക
രുണയുടെ ധനം എല്ലാം അവരുടെ മേൽ പൊഴിഞ്ഞിട്ടു, ഈ അ
വസ്ഥയിൽ അവർ ദൈവഭക്തിയെ തിരഞ്ഞു കണ്ടെത്തി, മരണ
ത്തോളം ചേൎന്നു നടപ്പാനും, നിന്റെ സ്തുതി ബഹുമാനത്തെയും
കൂട്ടുകാരുടെ നന്മയെയും വളൎത്തുവാനും ഉത്സാഹിപ്പിച്ചു, നിന്റെ
പ്രിയപുത്രനും ഞങ്ങളുടെ കൎത്താവും ആയ യേശു ക്രിസ്തുമൂലം
രക്ഷിച്ചരുളേണമേ. ആമെൻ. Lu.

അല്ലെങ്കിൽ.

ഞങ്ങളുടെ ദൈവമായ യഹോവേ, എന്നേക്കും ഞങ്ങളുടെ സ
ഹായവും ആദരവും ആയുള്ളോവേ, നിന്റെ പരിശുദ്ധനിയോഗ
പ്രകാരം വിവാഹനിയമത്തിൽ പ്രവേശിച്ചു, അന്യോന്യം സ്നേഹ
വും വിശ്വാസവും നേൎന്നു കൊണ്ടു, ഇന്നു ഇണെച്ചു കെട്ടിയവരെ ക
ടാക്ഷിക്കേണമേ. അവരുടെ വരവും പോക്കും അനുഗ്രഹിച്ചു പരി
ശുദ്ധാത്മാവെ കൊണ്ടു നടത്തി, നല്ലതും സുഗ്രാഹ്യവും തികവുള്ള
തും ആയ നിന്റെ ഇഷ്ടത്തെ അവരിൽ എല്ലാം കൊണ്ടും പൂരിക്കേ
ണമേ. അവരുടെ ദേഹികൾ യേശു ക്രിസ്തുവിൽ ഒന്നിച്ചു ചേൎന്നു,
സ്നേഹം ആകുന്ന തികവിൻ മാലയെ അണിഞ്ഞു കൊണ്ടു ഒരുമന
പ്പെടുമാറാക്കേണമേ. ക്രിസ്തുവിന്റെ വചനം ഐശ്വൎയ്യമായി അ
വരിൽ വസിക്കയും, അവർ പ്രാൎത്ഥനയിൽ ഉറ്റിരുന്നു സ്തോത്രത്തോ
ടെ അതിങ്കൽ ജാഗരിച്ചു കൊൾകയും, സകലത്തിലും നിന്റെ നല്ല
ആത്മാവിന്നു വശമായി ചമകയും ആവു. ഛിദ്രവും ഐക്യക്കുറവും
വരുത്തുന്ന ദുരാത്മാവിനെ തടുക്കുക, അന്യോന്യം പൊറുത്തു ക്ഷമി

18 [ 150 ] ക്കുന്ന ജ്ഞാനവും ശാന്തതയും ഉയരത്തിൽനിന്നു നല്കുക. അവരുടെ
കൈകളുടെ പ്രവൃത്തിയെ സാധിപ്പിക്ക, വിളിക്കു തക്ക വിശ്വസ്തത
യും ഉത്സാഹവും വൎദ്ധിപ്പിക്ക. അഹോവൃത്തിയെ അനുഗ്രഹിക്ക.
അവൎക്കു കഷ്ടതയും ദുഃഖവും പിണെക്കുന്തോറും അനുതാപവും വി
ശ്വാസവും ക്ഷാന്തിയും നല്കി, സങ്കടങ്ങളെയും നിത്യാനുഗ്രഹമാ
ക്കി തീൎക്കേണമേ. അവരുടെ നെഞ്ഞും വീടും നിന്റെ ആലയമാ
ക്കി, അവർ സ്വൎഗ്ഗരാജ്യത്തിന്നായി ജീവിക്കേണ്ടതിന്നു ജാഗ്രത ഉണ്ടാ
ക്കേണമേ. ആയുസ്സിന്റെ അവസാനത്തോളം അവർ വിശ്വാസ
ത്തെ കാത്തു നില്ക്കയും ആവു. പിന്നെ ഈ പരദേശയാത്രയെ തി
കെച്ചു, നിത്യസന്തോഷത്തിന്നായി പിതാവിന്റെ ഭവനത്തിൽ പ്ര
വേശിപ്പിച്ചു. യേശു ക്രിസ്തുനിമിത്തം എന്നും കൈക്കൊണ്ടരുളേ
ണമേ. ആമെൻ.

സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശു
ദ്ധീകരിക്കപ്പെടേണമേ, നിന്റെ രാജ്യം വരേണമേ, നിന്റെ ഇഷ്ടം
സ്വൎഗ്ഗത്തിലേ പോലെ ഭൂമിയിലും നടക്കേണമേ, ഞങ്ങൾക്കു വേ
ണ്ടുന്ന അപ്പം ഇന്നു തരേണമേ, ഞങ്ങളുടെ കടക്കാൎക്കു ഞങ്ങളും വി
ടുന്നതു പോലെ ഞങ്ങളുടെ കടങ്ങളെ വിട്ടു തരേണമേ, ഞങ്ങളെ
പരീക്ഷയിൽ കടത്താതെ, ദോഷത്തിൽനിന്നു ഞങ്ങളെ ഉദ്ധരിക്കേ
ണമേ. രാജ്യവും ശക്തിയും തേജസ്സും എന്നേക്കും നിനക്കല്ലോ
ആകുന്നു. ആമെൻ.

യഹോവ നിങ്ങളെ അനുഗ്രഹിച്ചു കാക്കുക; യഹോവ തിരുമു
ഖത്തെ നിങ്ങളിലേക്കു പ്രകാശിപ്പിച്ചു കരുണ ചെയ്തു; യഹോവ
തിരുമുഖത്തെ നിങ്ങളുടെ മേൽ ആക്കി, നിങ്ങൾക്കു സമാധാനം ഇ
ടുമാറാക. ആമെൻ. (൪ മോ. ൬) W. [ 151 ] V.ശവസംസ്കാരം.

ശവക്കുഴിയരികെ നില്ക്കുമ്പോൾ.

രാജാധിരാജാവും കൎത്താധികൎത്താവും ചാകായ്മതാനെ ഉള്ള
വനും ആയ നമ്മുടെ ദൈവത്തിന്നു ബഹുമാനവും തേജസ്സും എ
ന്നെന്നേക്കും ഉണ്ടാവൂതാക. ആമെൻ.

അല്ലെങ്കിൽ.

മരിച്ചവനായി ഇനി എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനായ
യേശു ക്രിസ്തു എന്നും വാഴ്ത്തപ്പെട്ടവനാക. ആമെൻ.

പിന്നെ സങ്കീൎത്തനം ൯൦ ആമതും, ൧ കൊരി. ൧൫, ൨൦-൫൮. ഉള്ള
ലേഖനവും വായിക്കുക.-അല്ലെങ്കിൽ.

കൎത്താവിൽ പ്രിയമുള്ളവരേ, സൎവ്വശക്തിയും ഏകജ്ഞാനവും
ഉള്ളവനായ ദൈവത്തിന്നു ഈ നമ്മുടെ സഹോദരനെ (സഹോദ
രിയെ) ഈ ലോകത്തിൽനിന്നു വിളിപ്പാൻ തോന്നുകകൊണ്ടു നാം
അവന്റെ(അവളുടെ) ശരീരം ഭൂമിയിൽ ഇട്ടുകൊണ്ടു മണ്ണായതിനെ
മണ്ണിൽ ഏല്പിച്ചുവിടുന്നു. യഹോവയാകട്ടെ സകല മനുഷ്യപുത്ര
നോടും അരുളിച്ചെയ്യുന്നിതു: നീ പൊടിയാകുന്നു, പൊടിയിൽ പി
ന്നെയും ചേരുകയും ചെയ്യും. എന്തെന്നാൽ ഏക മനുഷ്യനാൽ
പാപവും, പാപത്താൽ മരണവും ലോകത്തിൽ പുക്കു; ഇങ്ങിനെ
എല്ലാവരും പാപം ചെയ്കയാൽ മരണം സകല മനുഷ്യരോളവും
പരന്നിരിക്കുന്നു. അതുകൊണ്ടു സകല ജഡവും ക്ഷയിച്ചു പോ
കുന്നു, മുഖപക്ഷം ഇതിൽ ഒട്ടും ഇല്ലല്ലോ. ആയതു ധ്യാനിച്ചു വിന
യത്തോടെ നിന്നുകൊണ്ടു, നമ്മുടെ പാപക്കടങ്ങളെ ഏറ്റു പറ
ഞ്ഞു, ഞങ്ങൾ പൊടി, എന്നും, ഞങ്ങളുടെ വാഴുന്നാൾ പുക പോ
ലെ മണ്ടി പോകുന്നു, എന്നും ചിന്തിച്ചുകൊണ്ടു, ദൈവത്തിന്റെ
ശക്തിയുള്ള കൈക്കീഴു നമ്മെ നാം തന്നെ താഴ്ത്തി വെപ്പൂതാക. സ്ത്രീ

  • ൧ മോശ. ൩. റോമ. ൫.

18* [ 152 ] പെറ്റുള്ള മനുഷ്യൻ അല്പായുസ്സുള്ളവനും ആലശീലയാൽ തൃപ്തനു
മാകുന്നു. പൂപ്പോലെ മുളെച്ചു വാടുന്നു. നിഴൽ കണക്കെ നില്ക്കാതെ
മണ്ടി പോകുന്നു. യഹോവേ ഇതാ, ചാൺ നീളമായി ഞങ്ങൾ്ക്കു
നാളുകൾ തന്നതേ ഉള്ളൂ. ഞങ്ങളുടെ ആയുസ്സു നിന്റെ മുമ്പാകെ
ഏതും ഇല്ല. വെറുമ്മായയായി എല്ലാ മനുഷ്യനും സ്ഥാപിക്കപ്പെട്ട
തേ ഉള്ളൂ. അവനവൻ ബിംബമായത്രേ നടക്കുന്നു, മായയായി അല
മ്പലാക്കുന്നതേ ഉള്ളു.

എങ്കിലും നമ്മെ സ്നേഹിച്ചു നിത്യാശ്വാസവും കരുണയാലേ
നല്ല പ്രത്യാശയും തന്ന കൎത്താവായ യേശു ക്രിസ്തുവിന്നും പിതാ
വായ ദൈവത്തിന്നും സ്തോത്രം ഉണ്ടാകേയാവു. അവൻ തന്റെ
കനിവിന്റെ ആധിക്യപ്രകാരം യേശു ക്രിസ്തു മരിച്ചവരിൽനിന്നു
എഴുനീറ്റതിനാൽ നമ്മെ വീണ്ടും ജനിപ്പിച്ചതു, ജീവനുള്ള പ്രത്യാ
ശക്കു തന്നെ. ആദാമിൽ ആകട്ടെ എല്ലാവരും ചാകുന്ന പ്രകാരം
തന്നെ ക്രിസ്തുവിൽ എല്ലാവരും ഉയിൎപ്പിക്കപ്പെടും. തന്റെ മരണത്താ
ലും പുനരുത്ഥാനത്താലും അവൻ നമ്മുടെ പാപങ്ങളെ പരിഹരി
ച്ചു, മരണത്തെ നീക്കി സുവിശേഷംകൊണ്ടു ജീവനെയും കേടായ്മയെ
യും വിളങ്ങിച്ചു. അവൻ മരിച്ചവരിൽനിന്നു ആദ്യജാതനായി ചൊ
ല്ലുന്നിതു: ഞാനേ പുനരുത്ഥാനവും ജീവനും ആകുന്നു, എന്നിൽ വി
ശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്നു, എങ്കിൽ വി
ശ്വസിക്കുന്നവൻ എല്ലാം എന്നേക്കും മരിക്കയും ഇല്ല. അതുകൊണ്ടു
ജീവിച്ചാലും മരിച്ചാലും നാം അവങ്കൽ തേറി ആശ്വസിക്കുന്നു. അ
വനാൽ മരണം ജയത്തിൽ വിഴുങ്ങപ്പെട്ടു. അവനെ വിശ്വസിക്ക
യാൽ ദൈവജനത്തിന്നു ഈ വാഗ്ദത്തം ഉണ്ടു. ഈ ക്ഷയമുള്ളതു
അക്ഷയത്തെയും, ഈ ചാകുന്നതു ചാകായ്മയെയും ധരിക്കും. ബല
ഹീനതയിൽ വിതെക്കപ്പെടുന്നു, ശക്തിയിൽ ഉണരുന്നു, അപമാന
ത്തിൽ വിതെക്കപ്പെടുന്നു, തേജസ്സിൽ ഉണരുന്നു. നാം മണ്മെയന്റെ
പ്രതിമ പൂണ്ടു നടന്ന പോലെ, സ്വൎഗ്ഗീയന്റെ പ്രതിമയും പൂണ്ടു
നടക്കും. എന്നതോ നമ്മുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ
പ്രതിമ തന്നെ. ആയവൻ സകലവും കൂടെ തനിക്കു കിഴ്പെടുത്തു
വാൻ കഴിയുന്ന സാദ്ധ്യശക്തിയെ കൊണ്ടു നമ്മുടെ താഴ്ചയുടെ

  • യോബ്. ൧൪, സങ്കീ, ൩ൻ, ൧ പേത്ര. ൧. ൧. കൊ.൧൫. [ 153 ] ശരീരത്തെ തന്റെ തേജസ്സിൻ ശരീരത്തോടു അനുരൂപമാക്കുവാൻ
    മറ്റുവേഷമാക്കി തീൎക്കും. (ഫിലി, ൩.)

മേല്പറഞ്ഞ പാഠങ്ങൾക്കു പിന്നിലോ ഈ പ്രബോധനത്തിന്റെ
ശേഷമോ ചൊല്ലേണ്ടതു.

എന്നതുകൊണ്ടു നാം ഈ കല്ലറെക്കൽ നില്ക്കുമ്പോൾ, പ്രത്യാ
ശ ഇല്ലാത്തവരെ പോലെ ദുഃഖിക്കാതെ, തലകളെ ഉയൎത്തി കൊ
ള്ളുന്നു. നമ്മുടെ വീണ്ടെടുപ്പുകാരൻ ജീവിച്ചിരിക്കുന്നുവല്ലോ. കൎത്താ
വിൽ നിദ്രകൊണ്ടവർ ക്ലേശം ഒന്നും നേരിടാതെ ദൈവകയ്യിൽ
സ്വസ്ഥത പ്രാപിച്ചു, എന്നും അറിയാമല്ലോ. കൎത്താവിൽ ചാകു
ന്ന മൃതന്മാർ ഇന്നു മുതൽ ധന്യർ. അതെ അവർ തങ്ങളുടെ പ്രയ
ത്നങ്ങളിൽനിന്നു ഒഴിഞ്ഞു തണുക്കേണ്ടതു, അവരുടെ ക്രിയകൾ അ
വൎക്കു പിഞ്ചെല്ലുകയും ചെയ്യുന്നു, എന്നു ആത്മാവു പറയുന്നു.
(വെളി. ൧൪.)

എന്നാൽ ഈ പ്രത്യാശ ഉള്ളവൻ എല്ലാം, ആയവൻ നിൎമ്മല
നാകുമ്പോലെ, തന്നെയും നിൎമ്മലീകരിച്ചു, നീതിമാന്മാരുടെ എഴുനീ
ല്പിനോടു എത്തുവാൻ ശ്രമിക്കുന്നു. എന്തെന്നാൽ അവനവൻ ശ
രീരം കൊണ്ടു നല്ലതാകിലും തീയതാകിലും ചെയ്തതിന്നു അടുത്ത
തെ പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാ
സനത്തിൻ മുമ്പാകെ പ്രത്യക്ഷമാകേണ്ടതു. അതുകൊണ്ടു പ്രിയ
മുള്ളവരേ, ലോകത്തിൻ മോഹത്താലുള്ള കേടിന്നു നാം തെറ്റി, ആ
വശ്യമായുള്ളതു ഒന്നു ഇനി അപഹരിക്കപ്പെടാതെ, കൂടെ പോരുന്ന
തിനെ തന്നെ അന്വേഷിപ്പാറാക. വിശ്വാസത്തിന്റെ നല്ലപോർ
പൊരുക, നിത്യജീവനെ പിടിച്ചു കൊൾക, അതിന്നായി നാം വി
ളിക്കപ്പെട്ടുവല്ലോ. തങ്ങളുടെ യജമാനൻ എപ്പോൾ വരും, എന്നു
കാത്തു നില്ക്കുന്ന വിശ്വസ്ത പണിക്കാരെ പോലെ നാം എപ്പോഴും
ഒരുമ്പെട്ടു നിന്നു, സത്യത്തെ അനുസരിക്കയിൽ ദേഹികളെ നിൎമ്മ
ലീകരിച്ചു, വെളിച്ചത്തിൽ നടന്നു കൊൾ്വൂതാക. ഇപ്രകാരം ബു
ദ്ധിമാനായവനോടു ഒക്കയും കൎത്താവു വിളിച്ചു പറയുന്നിതു: മരണ
പൎയ്യന്തം വിശ്വസ്തനാക എന്നാൽ ഞാൻ ജീവകിരീടത്തെ നി
നക്കു തരും. (വെളി. ൨) W.

  • ൨. കൊ. ൫. [ 154 ] അല്ലായ്കിൽ മേല്പറഞ്ഞ വേദവചനങ്ങളാൽ ഒന്നിനെ സംബന്ധിച്ചു പ്രസംഗിക്ക.

പ്രാൎത്ഥന.

൧.

പ്രിയ കൎത്താവായ യേശു ക്രിസ്തുവേ, നീ മരണത്തെ നീക്കി സു
വിശേഷം കൊണ്ടു ജീവനെയും കേടായ്മയെയും വിളങ്ങിച്ചതു കൊ
ണ്ടു ഞങ്ങൾ വാഴ്ത്തുന്നു. മരണത്തെ ജയിച്ച വീരനേ, നിന്നെ ഞ
ങ്ങൾ ആശ്രയിക്കുന്നു. നിന്നെ പുനരുത്ഥാനമെന്നും ജീവൻ എന്നും
നിശ്ചയിച്ചു. ഞങ്ങൾ ആരാധിക്കുന്നു. നിന്റെ കൂട്ടായ്മയിൽ അത്രെ
ജീവനെയും ഭാഗ്യത്തെയും ഞങ്ങൾ അന്വേഷിക്കുന്നു. നമ്മെ ചേ
ൎത്തു കൊള്ളുന്ന സ്നേഹക്കെട്ടിനെ ദയ ചെയ്തു മുറുക്കി, യാതൊരു മര
ണവും നമ്മെ വേൎപ്പിരിയാതാക്കി വെക്കേണമേ. നിന്നിൽ മാത്രം ഞ
ങ്ങൾ ജീവിക്കേ വേണ്ടൂ, എന്നിട്ടു സമയം ആയാൽ നിന്നിൽ മാത്രം
മരിപ്പാനും സംഗതി ഉണ്ടല്ലോ. ഞങ്ങളുടെ മരണനേരത്തിൽ നി
ന്റെ മരണത്തിന്റെ ശുഭഫലങ്ങൾ എല്ലാം ഞങ്ങൾ അനുഭവി
ച്ചു, അനവധി ആശ്വസിക്കുമാറാക. മഹാജയം കൊണ്ട വീരനേ,
ഒടുക്കത്തെ പോരാട്ടത്തിൽ ഞങ്ങൾക്കു തുണനില്ക്ക; നിന്റെ ശൌൎയ്യം
നല്കി സകല ശത്രുക്കളെയും ജയിപ്പാനും, നിത്യ സന്തോഷത്തിന്നു
ആളാവാനും തുണക്കേ വേണ്ടു. ഇനി പ്രാൎത്ഥിപ്പാനും കഴിയാത നേ
രത്തിൽ നിന്റെ പരിശുദ്ധാത്മാവു തന്നെ ഉച്ചരിയാത്ത ഞരക്ക
ങ്ങളെക്കൊണ്ടു ഞങ്ങളുടെ പക്ഷം എടുക്കുമാറാക. മരണനിഴലി
ന്റെ താഴ്വരയിൽ സ്വൎഗ്ഗീയപ്രകാശവും ദിവ്യശക്തിയും അയച്ചു,
ഞങ്ങളെ നടത്തി, ആനന്ദതൃപ്തിയോടു എത്തിക്കേണമേ. ഞങ്ങൾ്ക്കു
വെളിച്ചം മങ്ങി, ചുറ്റിലും അന്ധകാരവും ഉള്ളിൽ പീഡയും
അതിക്രമിച്ചു വൎദ്ധിക്കുന്തോറും നിന്റെ മരണത്താലെ സമാധാന
വും, നിന്റെ ജീവന്റെ വെളിച്ചവും ആത്മശക്തിയും തിരുരാജ്യ
ത്തിന്റെ വാടാത്ത അവകാശവും ഞങ്ങളിൽ നിറഞ്ഞു വഴിയുമാ
റാക്കി രക്ഷിക്കേണമേ. ആമെൻ. W. Bn.

൨.

ചാകായ്മയും സൎവ്വശക്തിയുമുള്ള ദൈവമേ, സ്വൎഗ്ഗീയ പിതാവേ,
എല്ലായ്പോഴും നീ അവൻ തന്നെ; നിന്റെ ആണ്ടുകൾ തീൎന്നു പോ [ 155 ] കാതെ തലമുറ തലമുറയോളവും ഉണ്ടു. ഞങ്ങളോ ക്ഷണികരത്രെ.
സകല ജന്ധവും പുല്ലുപോലെയും, അതിൻ തേജസ്സു എല്ലാം പു
ല്ലിൻ പൂപ്പോലെയും ആകുന്നു. പുല്ലു വാടി, പൂവു തിരുകയും ചെയ്യു
ന്നു. ജ്ഞാനഹൃദയം കൊണ്ടു വരത്തക്കവണ്ണം ഞങ്ങളുടെ ദിവസങ്ങ
ളെ എണ്ണുവാൻ ഗ്രഹിപ്പിക്കേണമേ. സത്യമാനസാന്തരത്താലെ
ഞങ്ങൾ മരണനേരത്തിന്നു ഒരുമ്പെട്ടിട്ടു. ചാവു അണയുന്ന കാല
ത്തിൽ ഞെട്ടിപ്പോകാതെ, ഭാഗ്യമുള്ള പുറപ്പാടിനെ വിശ്വാസത്തോ
ടെ കാത്തു നില്ക്കുമാറാക. കൎത്താവായ യേശുവേ, ഞങ്ങളുടെ അ
ന്ത്യനാഴിക അടുക്കുമ്പോൾ ദയ ചെയ്തു, ഞങ്ങളെ ഇഹലോകത്തിൽ
നിന്നു എടുത്തു, നിന്റെ സ്വസ്ഥതയിൽ പ്രവേശിപ്പിക്കേണമേ. ഈ
അരിഷ്ടതയിൽനിന്നു യാത്രയാകുംവരേ സത്യവിശ്വാസത്തിലും ഭ
ക്തിക്കു തക്ക നടപ്പിലും ഞങ്ങളെ പരിപാലിച്ചു കൊൾ്ക. നീ പുന
രുത്ഥാനവും ജീവനും ആകുന്നു. നിന്നിൽ വിശ്വസിക്കുന്നവൻ മരി
ച്ചാലും ജീവിക്കും. ജീവിച്ചിരുന്നു നിങ്കൽ വിശ്വസിക്കുന്നവൻ എ
ല്ലാം എന്നേക്കും മരിക്കയും ഇല്ല. നിന്റെ നാളിൽ ഞങ്ങൾ ഉറക്കു
ണൎന്നു ഉന്മേഷത്തോടെ ജീവങ്കലേക്കു എഴുനീറ്റു. സ്വഗ്ഗീയ ആനന്ദ
ത്തിൽ കടക്കുമാറാകേണമേ, എന്നു നിന്റെ സ്നേഹം നിമിത്തം യാ
ചിക്കുന്നു. ആമെൻ. W.

൩.

സൎവ്വശക്തിയും നിത്യജീവനുമുള്ള ദൈവമേ, നിന്റെ പ്രിയ മക
ന്റെ മരണത്താലെ പാപത്തെയും മരണത്തെയും നീ ഇല്ലാതാക്കി
യല്ലാതെ, അവന്റെ പുനരുത്ഥാനത്താലെ, നിൎദ്ദോഷത്തെയും നി
ത്യജീവനെയും ഞങ്ങൾക്കു പിന്നെയും വരുത്തി, പിശാചിന്റെ അ
ധികാരത്തിൽ നിന്നു ഞങ്ങൾ വീണ്ടെടുക്കപ്പെട്ടു, നിന്റെ ഉയിൎപ്പിൻ
ശക്തിയാൽ ഈ മൎത്യശരീരങ്ങളും കൂടെ മരിച്ചവരിൽനിന്നു എഴുനീ
ല്പാൻ ഞങ്ങളെ കടാക്ഷിച്ചിരിക്കുന്നു സത്യം. എന്നതിനെ ഞങ്ങൾ
വിശ്വസിച്ചുറെച്ചു, സൎവ്വാത്മനാൽ തേറിക്കൊണ്ടു, ശരീരത്തിന്റെ
സന്തോഷമുള്ള പുനരുത്ഥാനത്തിൽ നിന്റെ എല്ലാ ഭക്തന്മാരോ
ടും കൂടെ എത്തേണ്ടതിന്നു കരുണ ചെയ്തു, നിന്റെ ഏകജാതനും
ഞങ്ങളുടെ രക്ഷിതാവും ആയ യേശു ക്രിസ്തുവിനെ കൊണ്ടു പ്രസാ
ദിച്ചരുളേണമേ. ആമെൻ. Stb. [ 156 ] ൪.

ഞങ്ങളുടെ ദൈവമായ യഹോവേ, നീ എന്നെന്നേക്കും ജീവിച്ചി
രിക്കുന്നു. മനുഷ്യപുത്രന്മാരെ ഈ ഭൂമിയിൽ അല്പം പാൎപ്പിച്ച ഉട
നെ പൊടിയും ഭസ്മവും ആവാൻ തിരിപ്പിക്കുന്നു. ജഡം എല്ലാം
പുല്ലും ജഡതേജസ്സു എല്ലാം പുല്ലിൻ പൂവും അത്രെ. മായയായി
അദ്ധ്വാനിച്ചു പോന്ന ശേഷം, അവൻ ബിംബവും നിഴലും ആയി
മറഞ്ഞു പോകുന്നു. എന്നിട്ടു ജീവന്റെ ഉറവായ നീ പ്രിയപുത്ര
നായ യേശുവിൽ തന്നെ അവതരിച്ചതിലും, പരിശുദ്ധാത്മാവിന്റെ
പ്രകാശനത്താലും പുനൎജ്ജനനത്താലും ഞങ്ങളെ സന്ദൎശിച്ചു വരു
ന്നതിലും നിത്യജീവൻ ഉണ്ടു സത്യം. വിശ്വാസികളുടെ ഹൃദയങ്ങ
ളിൽ നീ വസിച്ചു പ്രവൃത്തിക്കുന്നതിനാൽ നിനക്കു സ്തോത്രം. ജീവ
വൃക്ഷമായ യേശുവിൽ ശാഖയായി ചേൎന്നുകൊണ്ടു അവനോടു
ഏകീഭവിച്ചു, നിന്റെ സ്വരൂപമായി ചമഞ്ഞു വളൎന്നു, ആത്മാ
വിന്റെ ഫലങ്ങളെ ഉണ്ടാക്കുവാനും, നിത്യ സന്തോഷത്തിൽ തി
കവോടു എത്തുവാനും നിന്നാൽ കഴിവുണ്ടായതിനാൽ നിനക്കു
സ്തോത്രം.

വിശ്വസ്ത ദൈവവും പിതാവുമായുള്ളോവേ, ഞങ്ങളുടെ നാളു
കളെ എണ്ണുവാൻ ഞങ്ങളെ പഠിപ്പിക്കേണമേ. വിശേഷിച്ചു ഒരി
ക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യൎക്കു വെച്ചിരിക്കു
ന്നു, എന്നു വിചാരിപ്പാൻ ഞങ്ങളെ ഉത്സാഹിപ്പിക്കേണമേ. ആക
യാൽ ഞങ്ങളുടെ വാഴുന്നാൾ കൊണ്ടു ഞങ്ങൾ മരണത്തിന്നു ഒരു
മ്പെട്ടു വന്നു, തല്കാലമായെക്കു ചെവി കൊടുക്കാതെ, നിദ്രാമയക്ക
ത്തെ തീരേ ഇളെച്ചു, സ്വൎഗ്ഗത്തിൽനിന്നു മണവാളനെ കാത്തു നി
ല്ക്കുന്ന ബുദ്ധിയുള്ള കന്യമാരോടു ഒന്നിച്ചു പുതുക്കിയ ഹൃദയപാത്ര
ങ്ങളിൽ പരിശുദ്ധാത്മാവിൻ എണ്ണ നിറെക്കുമാറാകേണമേ. ഞ
ങ്ങളുടെ അകത്തു പരമവെളിച്ചവും ആത്മജീവനും സ്വൎഗ്ഗരാജ്യ
ത്തിലെ നന്മകളും എല്ലാം പൂരിച്ചിട്ടു, സഫലമായ വിശ്വാസവും
നിൎവ്വ്യാജസ്നേഹവും ആകുന്ന ശുഭപ്രകാശം നിത്യം വിളങ്ങി, പാപ
മരണനരകങ്ങളാലുള്ള ഇരുളും ഭയവും എല്ലാം അകറ്റി കളയുമാ
റാക. ആ പ്രകാശം ഇടവിടാതെ ഞങ്ങളിൽ തെളങ്ങി, ജീവനിലും
ചാവിലും ഉത്തമ നിധിയാകുന്ന യേശു ക്രിസ്തു എന്ന പ്രിയ മണ [ 157 ] വാളനെ ഞങ്ങളുടെ വീണ്ടെടുപ്പും പുനരുത്ഥാനവും ജീവനും, എന്നു
കാണിച്ചു മധുരമുള്ള ആശ്വാസത്തെ ഞങ്ങളിൽ നിറെക്കാകേ
ണമേ. ആമെൻ, Sfh,

പിന്നെ ശവം കുഴിയിൽ ഇറക്കിയ ശേഷം.

പൊടിയിൽനിന്നു നീ എടുക്കപ്പെട്ടു, പൊടിയിൽ തിരികെ ചേ
രും. ശരീരത്തെ കൎത്താവായ യേശു ക്രിസ്തു തന്റെ നാളിൽ എഴു
നീല്പിക്കും, ആത്മാവിനെ ഞങ്ങൾ ദൈവത്തിൻ കരുണയിൽ ഭര
മേല്പിക്കുന്നതു, അവന്റെ പുത്രനും ഞങ്ങളുടെ ഏകരക്ഷിതാവും പ
ക്ഷവാദിയും ആയവനെ ആശ്രയിച്ചിട്ടു തന്നെ. ആമെൻ. Ae.

അല്ലെങ്കിൽ.

ജീവന്റെ മദ്ധ്യേ നാം മരണത്തിൽ ഇരിക്കുന്നു. തുണ എവിടെ
നിന്നു തിരയേണ്ടു? യഹോവേ, ഇങ്ങേ പാപങ്ങൾ ഹേതുവായി ന്യാ
യപ്രകാരം വ്യസനിച്ചിരിക്കുന്നതു നിന്നോടല്ലയോ; എന്നാലും പരി
ശുദ്ധ ദൈവമേ, സൎവ്വശക്തനായ കൎത്താവേ, വിശുദ്ധിയും കരുണയും
നിറഞ്ഞ രക്ഷിതാവേ, നിത്യമരണത്തിന്റെ യാതനകളിൽ ഞങ്ങ
ളെ ഏല്പിക്കൊല്ലാ. യഹോവേ, ഇങ്ങേ ഹൃദയങ്ങളുടെ രഹസ്യങ്ങ
ളെ നീ അറിയുന്നു, ഞങ്ങളുടെ പ്രാൎത്ഥനെക്കു നിന്റെ കനിവുള്ള
ചെവി അടെക്കരുതേ. പരിശുദ്ധ കൎത്താവേ, സൎവ്വശക്തനായ ദൈ
വമേ, കരുണാപൂൎണ്ണ രക്ഷിതാവേ, എന്നേക്കും പരമന്യായാധിപ
തിയായുള്ളോവേ, ഇന്നും ഒടുക്കത്തെ നേരത്തിലും നിന്നെ വിട്ടു പി
ഴുകി പോകാത്തവണ്ണം ഞങ്ങളെ ആദരിച്ചു രക്ഷിച്ചരുളേണമേ.
ആമെൻ. C.P.

സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! നിന്റെ നാമം വിശു
ദ്ധീകരിക്കപ്പെടേണമേ. നിന്റെ രാജ്യം വരേണമേ. നിന്റെ ഇഷ്ടം
സ്വൎഗ്ഗത്തിലേ പോലെ ഭൂമിയിലും നടക്കേണമേ. ഞങ്ങൾക്കു വേ
ണ്ടുന്ന അപ്പം ഇന്നു തരേണമേ. ഞങ്ങളുടെ കടക്കാൎക്കു ഞങ്ങളും വി
ടുന്നതു പോലെ ഞങ്ങളുടെ കടങ്ങളെ വിട്ടു തരേണമേ. ഞങ്ങളെ
പരീക്ഷയിൽ കടത്താതെ, ദോഷത്തിൽനിന്നു ഞങ്ങളെ ഉദ്ധരിക്കേ
ണമേ. രാജ്യവും ശക്തിയും തേജസ്സും എന്നേക്കും നിനക്കല്ലോ
ആകുന്നു. ആമെൻ.

19 [ 158 ] സമാധാനത്തിന്റെ ദൈവമായവൻ നിങ്ങളെ അശേഷം വി
ശുദ്ധീകരിക്ക, നിങ്ങളുടെ ആത്മാവും ദേഹിയും ദേഹവും നമ്മുടെ
കൎത്താവായ യേശു ക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി
കാക്കപ്പെടാക. ആമെൻ. W.

വ. ശിശു മരണത്തിങ്കൽ.

മേല്പറഞ്ഞതു ചുരുക്കി ചൊല്കേയാവു--അന്നു പ്രത്യേകം പ്രയോഗി
പ്പാനുള്ള പ്രാൎത്ഥനയാവിതു:

സ്വൎഗ്ഗസ്ഥനായ പ്രിയപിതാവേ, ഈ ശിശുവിനെ നീ സ്നേഹി
ച്ചു, ഈ ലോകത്തിന്റെ നാനാസങ്കടങ്ങളിൽ അകപ്പെടുത്താതെ,
വേഗത്തിൽ എല്ലാ ഇടൎച്ചകളിൽനിന്നും എടുത്തു, പ്രിയ പുത്രനായ
യേശുമൂലം അപ്പന്റെ ഭവനത്തിൽ ചേൎത്തുകൊൾകയാൽ ഞങ്ങൾ
സ്തുതിക്കുന്നു. ഇപ്രകാരം അമ്മയപ്പന്മാൎക്കു നീ കൊടുത്തതിനെ വേ
ഗം എടുത്തതിനാൽ അവരുടെ ഹൃദയത്തോടു സമീപിച്ചു വന്നു,
നിന്റെ രക്ഷയാൽ ഉള്ള ആശ്വാസത്തെ ഏകി വൎദ്ധിപ്പിച്ചു, അവ
രെ മേലേവ തന്നെ വിചാരിച്ചു തിരയുമാറാക്കുക. നീ സമ്മാനിച്ചി
രിക്കുന്ന മക്കൾ എത്ര വലുതായ കൃപാവരം, എന്നു സകല പിതാക്ക
ളെയും ധ്യാനം ചെയ്യിച്ചു, ഇങ്ങിനത്തെ സമ്മാനങ്ങളെച്ചൊല്ലി ഇ
നി കണക്കു ചോദിക്കും, എന്നു തോന്നിച്ചു അവരെ പ്രബോധിപ്പി
ക്കേണമേ. നിന്റെ പ്രിയപുത്രനായ യേശു ക്രിസ്തുവിൽ ഞങ്ങളു
ടെ ശിശുക്കളെയും നീ സ്വൎഗ്ഗരാജ്യത്തിലേക്കു വിളിച്ചതല്ലാതെ, വി
ശുദ്ധസ്സാനം കൊണ്ടു നിന്റെ കൃപാനിയമത്തിൽ ചേൎത്തു, നിന്റെ
മക്കൾ എന്നും, സകല സ്വഗ്ഗീയവസ്തുക്കൾക്കു അവകാശികൾ എ
ന്നും കൈക്കൊൾ്കയും ചെയ്യുന്നു. അതുകൊണ്ടു ഞങ്ങൾ അവരെ
ഉപേക്ഷയോടെ വിചാരിച്ചു പോകാതവണ്ണം ഞങ്ങൾക്കു കൃപ, ന
ല്കേണമേ. ഞങ്ങൾ തളരാതെ അവരെ കരുതി ദേഹിദേഹങ്ങളെ
യും പരിപാലിച്ചു, നാൾതോറും പ്രാൎത്ഥനയാൽ നിന്നെ ഭരമേല്പി
ച്ചു, ചെറുപ്പം മുതൽ നിന്റെ ഭയത്തിലും സ്നേഹത്തിലും വളൎത്തി
കൊൾവാൻ ഞങ്ങളെ ഉത്സാഹിപ്പിച്ചു പോരുക. എന്നിയെ എ
പ്പോൾ എങ്കിലും ഞങ്ങളുടെ കൈകളിൽനിന്നു അവരെ ചോദിച്ചെ [ 159 ] ടുത്താൽ ഞങ്ങളുടെ ഹൃദയം ഞങ്ങൾക്കു തന്നെ ശിക്ഷ വിധിക്കാത
വണ്ണം വരുത്തേണമേ. ഞങ്ങൾക്കും മക്കൾക്കും സമാധാനത്തിന്നു
ള്ളവ ഈ ഞങ്ങളുടെ സമയത്തിൽ തന്നെ അറിഞ്ഞും ചിന്തിച്ചും
കൊൾവാൻ, പ്രിയകൎത്താവേ, എല്ലാ അപ്പനെയും അമ്മയെയും
പഠിപ്പിച്ചു നടത്തുകേ ആവു. ഞങ്ങൾ എല്ലാവരും ശിശുപ്രായരാ
യി ചമഞ്ഞു, സ്വൎഗ്ഗീയമായ ജന്മഭൂമിയെ അന്വേഷിച്ചു നടന്നു,
ദൈവമേ, നീ താൻ നിൎമ്മാതാവും ശില്പിയുമായിട്ടു അടിസ്ഥാന
ങ്ങൾ ഉള്ളൊരു പട്ടണത്തിൽ സന്തതികളോടും കൂടെ എത്തി, എ
ന്നും നിന്നെ സ്തുതിപ്പാറാകേണമേ. ഇതു എല്ലാം ഞങ്ങൾ യാചിക്കു
ന്നതു നിന്റെ പ്രിയപുത്രനും ഞങ്ങളുടെ രക്ഷിതാവും ആയ യേശു
ക്രിസ്തുവിന്റെ നാമത്തിൽ തന്നെ. ആമെൻ. W.

VI. സഭാശുശ്രൂഷെക്കു ആക്കുക.

൧. ഉപബോധകന്മാരെ അനുഗ്രഹിക്ക.

ഉപദേശി വേലെക്കു യോഗ്യത ഉണ്ടെന്നു കാണിച്ചിട്ടു വിളിക്കപ്പെട്ടവർ
സഭ കൂടുന്നതിൽ മുന്നില്ക്കെ ചൊല്ലേണ്ടതു;

കൎത്താവു നിങ്ങളോടു കൂടെ ഇരിപ്പൂതാക.

നാം പ്രാൎത്ഥിക്ക.

സൎവ്വശക്തിയും അനന്തകൃപയും ഉള്ള ദൈവവും യേശു ക്രിസ്തു
എന്ന രക്ഷിതാവിന്നു പിതാവുമായുള്ളോവേ, നിന്റെ കൊയ്ത്തിന്നാ
യി വേലക്കാരെ അയപ്പാൻ ഞങ്ങൾ പ്രാൎത്ഥിക്കേണ്ടുന്നതല്ലോ. തി
രുകല്പനപ്രകാരം ഞങ്ങൾ നിന്നോടു യാചിക്കുന്നു: നീ നല്ല ഉപദേ
ഷ്ടാക്കളും വചനത്തിൻ ശുശ്രൂഷക്കാരും ആയവരെ അയച്ചു, നി
ന്റെ സ്വസ്ഥവചനത്തെ അവരുടെ ഹൃദയത്തിലും വായിലും ആ
ക്കി, നിന്റെ നിയോഗപ്രകാരം അവർ വിശ്വസ്തരായി പ്രവൃത്തി
പ്പാറാക്കേണമേ. അവർ തിരുമൊഴിക്കു വിരോധമായതു ഒന്നും
ചെയ്യാതെയും പറയാതെയും, സഭയിൽ സ്വഗ്ഗീയവചനത്താൽ

19* [ 160 ] പ്രബോധനം, ഉപദേശം, ആശ്വാസം മുതലായ ഇഷ്ട ഫലങ്ങളെ
തന്നു, നിനക്കു പ്രസാദമായതു നടത്തുവാന്തക്കവണ്ണം കടാക്ഷിക്കേ
ണ്ടതു, നിന്റെ പ്രിയപുത്രനും ഞങ്ങളുടെ കൎത്താവും ആയ യേശു
ക്രിസ്തുമൂലം തന്നെ. ആയവൻ നിന്നോടും പരിശുദ്ധാത്മാവോടും
ഒന്നിച്ചു സത്യദൈവമായി എന്നും അനുഗ്രഹിക്കപ്പെട്ടവനായി ജീ
വിച്ചും വാണുംകൊണ്ടിരിക്കുന്നു. ആമെൻ.

സഭയിലുള്ള വരങ്ങളെയും വേലകളെയും ചൊല്ലി പരിശുദ്ധാ
ത്മാവു ബോധിപ്പിക്കുന്നതു കേൾപിൻ: കൃപാവരങ്ങൾക്കു പകുപ്പു
കൾ ഉണ്ടു, ഏകാത്മാവു താനും. ശുശ്രൂഷകൾക്കും പകുപ്പുകൾ
ഉണ്ടു, കൎത്താവു ഒരുവൻ. വ്യാപാരങ്ങൾക്കും പകുപ്പുകൾ ഉണ്ടു,
എല്ലാവരിലും എല്ലാം വ്യാപരിക്കുന്ന ദൈവം ഒരുവൻ തന്നെ. എ
ന്നാൽ ആത്മാവു ഓരോരുത്തനിൽ വിളങ്ങുന്ന വിധം സഭയുടെ
ഉപകാരത്തിന്നത്രെ നല്കപ്പെടുന്നു. (൧ കൊ. ൧൨.)

പിന്നെ എഫെസ്യൎക്ക എഴുതിയതു: അവൻ ചിലരെ അപ്പോ
സ്തലരായും, ചിലരെ പ്രവാചകരായും, ചിലരെ സുവിശേഷകരാ
യും, ചിലരെ ഇടയർ ഉപദേഷ്ടാക്കളായും തന്നതു; വിശുദ്ധരുടെ യ
ഥാസ്ഥാനത്വത്തിന്നും, ഇവ്വണ്ണം ശുശ്രൂഷയുടെ വേലയും ക്രിസ്തു ശ
രീരത്തിന്റെ വീട്ടുവൎദ്ധനയും വരുവാനും ആയിട്ടത്രെ. (എഫെ. ൪.)

അതു കൂടാതെ കൎത്താവായ യേശു മുമ്പെ പന്തിരുവരെയും, പി
ന്നെ എഴുപതു ശിഷ്യന്മാരെയും തെരിഞ്ഞെടുത്തു, സ്വൎഗ്ഗരാജ്യം സ
മീപിച്ചിരിക്കുന്നു, എന്നു ഘോഷിപ്പാൻ അയച്ചപ്രകാരം തിരുവെഴു
ത്തിൽ ഉണ്ടല്ലോ.

അന്നു കൎത്താവു ബലഹീനരും എളിയവരും ലോകത്തിങ്കൽ നീ
ചരുമായവരെ തന്റെ വലിയ കൊയ്ത്തിൽ അയച്ചു. അപ്രകാരം ഇ
ന്നും അവൻ ചെയ്തുകൊണ്ടു സുവിശേഷത്തിന്റെ ശുശ്രൂഷെക്കായി
വേലക്കാരെ വേൎത്തിരിപ്പാൻ ഞങ്ങൾക്കു കരുണ തന്നു കടാക്ഷിച്ചി
രിക്കുന്നു.

എന്നാൽ ക്രിസ്തുസഭയുടെ ശുശ്രഷക്കാൎക്കു കല്പിച്ചിരിക്കുന്നതി
നെ കേൾപിൻ: ശുശ്രൂഷക്കാർ ഗൌരവമുള്ളവർ ആകേണം, ഇരു
വാക്കുകാരും മദ്യസക്തരും ദുൎല്ലോഭികളും അരുതു, വിശ്വാസത്തിന്റെ [ 161 ] മൎമ്മം ശുദ്ധമനസ്സാക്ഷിയിൽ പാൎപ്പിക്കുന്നവരെ വേണ്ടു. ഇവർ മു
മ്പെ പരീക്ഷിക്കപ്പെടാവു, പിന്നെ അനിന്ദ്യരായി കണ്ടാൽ ശുശ്രൂ
ഷിക്കട്ടെ.

സ്ത്രീകളും ഗൌരവമുള്ളവരായി ഏഷണി പറയാതെ, നിൎമ്മാദമാരും
എല്ലാറ്റിലും വിശ്വസ്തമാരും ആക. ശുശ്രൂഷക്കാർ ഏകകളത്രവാ
ന്മാരും കുട്ടികളെയും സ്വന്തഭവനങ്ങളെയും നന്നായി ഭരിക്കുന്നവരും
ആകേണം. നന്നായി ശുശ്രൂഷിച്ചിട്ടുള്ളവർ തങ്ങൾക്കു നല്ല നില
യും ക്രിസ്തു യേശുവിങ്കലെ വിശ്വാസത്തിൽ വളരെ പ്രാഗത്ഭ്യവും സ
മ്പാദിക്കുന്നു. (൧ തിമോ. ൩.)

പിന്നെ ഉപബോധകന്മാരോടു ചൊല്ലുന്നതു.

കൎത്താവിൽ പ്രിയമുള്ളവരേ, സഭയെ മേച്ചു നടത്തുന്നവൎക്കു നി
ങ്ങൾ സഹായികളും, പുറജാതികളിൽ സുവിശേഷകരും ആയിരി
പ്പാൻ വിളിക്കപ്പെട്ടിരിക്കുന്നു. കൎത്താവു തന്റെ സ്വന്ത രക്തത്താൽ
സമ്പാദിച്ച സഭയെ നിങ്ങൾ സേവിക്കയും, സകല സൃഷ്ടിയോടും
സുവിശേഷത്തെ ഘോഷിക്കയും ചെയ്യേണ്ടതു. നിങ്ങൾ്ക്കുള്ള നിയോ
ഗം എത്ര വലിയതും വിശുദ്ധവും, എന്നു നന്നായി വിചാരിച്ചു കൊ
ൾ്വിൻ. അപ്പോസ്തലൻ ചൊല്ലുന്ന പ്രകാരം: കറ പറ്റായ്വാൻ ഞ
ങ്ങൾ ഒന്നിലും ഒരു തടങ്ങലും കൊടുക്കാതെ, സകലത്തിലും ഞങ്ങളെ
തന്നെ ദൈവശുശ്രൂഷക്കാർ, എന്നു രഞ്ജിപ്പിക്കുന്നു. ബഹുക്ഷാന്തിയി
ലും ഉപദ്രവങ്ങളിലും കെട്ടുപാടു ഇടുക്കുകളിലും തല്ലുകൾ കാവലുകൾ
കലഹങ്ങളിലും, അദ്ധ്വാനങ്ങൾ ഉറക്കിളപ്പുകൾ പട്ടിണികളിലും, നി
ൎമ്മലത ബുദ്ധി ദീൎഘക്ഷമാവാത്സല്യത്തിലും, പരിശുദ്ധാത്മാവിലും,
നിൎവ്വ്യാജസ്നേഹം സത്യവചനം ദൈവശക്തിയിലും, ഇടവലത്തും
ഉള്ള നീതിയുടെ ആയുധങ്ങളാലും, മാനാപമാനങ്ങളാലും, സല്കീ
ൎത്തി ദുഷ്കീൎത്തികളാലും, ചതിയർ എന്നിട്ടും സത്യവാന്മാർ, അറിയപ്പെ
ടാത്തവർ എന്നിട്ടും അറിയായ്വരുന്നവർ, ചാകുന്നവർ എന്നിട്ടും ഇതാ
ഞങ്ങൾ ജീവിക്കുന്നു. ശിക്ഷിക്കപ്പെട്ടവർ എന്നിട്ടും മരിപ്പിക്കപ്പെ
ടാത്തവർ, ദുഃഖിതർ എന്നിട്ടും എപ്പൊഴും സന്തോഷിപ്പറ്വർ, ദരി
ദ്രർ എന്നിട്ടും പലരെയും സമ്പന്നർ ആക്കുന്നവർ, ഒന്നും ഇല്ലാത്ത
വർ എന്നിട്ടും എല്ലാം അടക്കുന്നവർ ആയി തന്നെ, എന്നതു നിങ്ങ

൨ കൊരി. ൬. [ 162 ] ൾക്കും പറ്റുന്നു. ഈ വേലയുടെ വലുതായ കൂലിയെയും കൂട വി
ചാരിപ്പിൻ: നിങ്ങൾ ആട്ടിങ്കൂട്ടത്തിന്നു മാതൃകകളായ്തീൎന്നാൽ ഇടയ
ശ്രേഷ്ഠൻ പ്രതൃക്ഷനാകുമ്പൊൾ തേജസ്സിന്റെ വാടാത്തൊരു കി
രീടം പ്രാപിക്കും സത്യം. അതുകൊണ്ടു ഞാൻ ചോദിക്കുന്നതിന്നു
ഉത്തരം ചൊല്ലുവിൻ:

൧. നിങ്ങളോടു കല്പിക്കുന്ന ശുശ്രൂഷയിൽ യേശു ക്രിസ്തുവിന്റെ
നല്ലഭടരായി കൂടെ കഷ്ടപ്പെടുവാൻ ഒരുമ്പെട്ടിരിക്കുന്നുവോ?

എന്നാൽ: ഉവ്വ, എന്നു പറവിൻ.

൨. നിങ്ങൾ കേട്ട സൌഖ്യവചനങ്ങളുടെ മാതിരിയെ ക്രിസ്തു
യേശുവിങ്കലുള്ള വിശ്വാസസ്നേഹങ്ങളിലും ധരിച്ചു, സത്യത്തെ തി
രുവെഴുത്തുകളിൽനിന്നും, നമ്മുടെ സുവിശേഷസഭയുടെ ഉപദേശ
ത്താലും അറിഞ്ഞ പ്രകാരം തന്നെ പഠിപ്പിപ്പാൻ മനസ്സുണ്ടോ?

എന്നാൽ: ഉവ്വ, എന്നു പറവിൻ.

൩. നിങ്ങളെ നടത്തുന്നവരെ കൎത്താവിൽ അനുസരിക്കയും, അ
വർ ശാസിച്ചു ശിക്ഷിക്കേണ്ടിവന്നാൽ കിഴ്പെടുകയും, സത്യവേദത്തിൽ
ആരാഞ്ഞു കൊണ്ടു പഠിച്ചു പോരുകയും ചെയ്തു, ദൈവസഭെക്കു
മേല്ക്കുമേൽ ഉപയോഗമുള്ളവരായി വളരുവാൻ ഉത്സാഹിക്കുമോ?

എന്നാൽ: ദൈവകൃപയാൽ ഉവ്വ, എന്നു പറവിൻ.

ഇപ്രകാരം നിങ്ങൾ നിൎണ്ണയിച്ചതിന്നു ഉറപ്പു കൂട്ടുവാൻ സഭ കാ
ണ്കെ എനിക്കു വലങ്കൈ തരുവിൻ.

അവനവൻ അടുത്തു വന്നു വലങ്കൈ കൊടുത്തിട്ടു മുട്ടുകുത്തി
യാൽ ഹസ്താൎപ്പണത്തോടെ അനുഗ്രഹിക്കുന്ന പ്രകാരമാവിതു:

സുവിശേഷസഭയുടെ ശുശ്രൂഷക്കാരനാവാൻ നമ്മുടെ തലയാ
യ യേശു തന്റെ തേജസ്സിൻ ധനപ്രകാരം നിനക്കു കരുണ നല്കി,
ആൎക്കും നീ ഇടൎച്ച ഒന്നും കൊടുക്കാതെ, ഉത്സാഹത്തോടും വിശ്വസ്ത
മനസ്സോടും ഈ വേല ചെയ്തു കൊണ്ടു നമ്മുടെ കൎത്താവിൻ ന്യാ
യാസനത്തിന്നു മുമ്പിൽ ഭയമില്ലാതെ കണക്കു ബോധിപ്പിപ്പാൻ
ശക്തനായ്തീരുക. പിതാ പുത്രൻ പരിശുദ്ധാത്മാവു, എന്ന ദൈവ
നാമത്തിൽ തന്നെ. വളരെ ഫലം തരുവാൻ കൎത്താവു നിന്നെ അ
നുഗ്രഹിപ്പൂതാക. ആമെൻ. [ 163 ] നാം പ്രാൎത്ഥിക്ക.

കരൾ്ക്കനിവുള്ള ദൈവവും സ്വൎഗ്ഗസ്ഥ പിതാവുമായുള്ളോവേ,
നിന്റെ പ്രിയപുത്രനും, ഞങ്ങളുടെ കൎത്താവുമായ യേശു ക്രിസ്തുവി
ന്റെ വായിമൂലം നി പറഞ്ഞിതു: കൊയ്ത്തു വളരെ ഉണ്ടു സത്യം,
പ്രവൃത്തിക്കാരൊ ചുരുക്കം; കൊയ്ത്തിന്റെ യജമാനനോടു തന്റെ
കൊയ്ത്തിന്നായി പ്രവൃത്തിക്കാരെ അയക്കേണ്ടതിന്നു യാചിപ്പിൻ. എ
ന്നതു കൊണ്ടു ഈ നിന്റെ ശുശ്രൂഷക്കാരെയും നിന്റെ വിശുദ്ധ
വേലെക്കു നീ വിളിച്ചു, എല്ലാവരെയും കനിഞ്ഞു കൊണ്ടു പരിശു
ദ്ധാത്മാവിന്റെ വരങ്ങളെ ധാരാളമായി നല്കി, നിന്റെ സുവിശേ
ഷകർ കൂട്ടമെ നിന്നെ സേവിച്ചു പോന്നു, പിശാചു ലോകം ജഡം,
എന്നീ ശത്രുക്കളോടു പൊരുതു, വിശ്വസ്തരായി നിന്നു കൊണ്ടിരി
പ്പാൻ അനുഗ്രഹിക്കയും, ഇപ്രകാരം നിന്റെ നാമം വിശുദ്ധീകരി
ക്കപ്പെട്ടും, നിന്റെ രാജ്യം വൎദ്ധിച്ചും, നിന്റെ ഇഷ്ടം നടന്നും വരു
വാൻ സംഗതി വരുത്തുകയും ചെയ്ക. ഇന്നും പലേടത്തും നടക്കു
ന്ന വിഗ്രഹാരാധനയും മറ്റും സകല ദുൎമാൎഗ്ഗവും, തിരുനാമത്തെ
ദുഷിച്ചും നിന്റെ രാജ്യത്തെ തടുത്തും നിന്റെ ഇഷ്ടത്തോടു മറുത്തും
കൊള്ളുന്ന എല്ലാ ദുൎമ്മതവും നീ ബലത്തോടെ താഴ്ത്തി അറുതി വരു
ത്തി, തിരുസഭയെ പൂരിപ്പിക്കേണമേ. എന്നിങ്ങിനെ ഞങ്ങൾ നി
ന്റെ പ്രിയപുത്രനും ഞങ്ങളുടെ കൎത്താവുമായ യേശു ക്രിസ്തുവിന്റെ
നാമത്തിൽ തന്നെ പ്രാൎത്ഥിക്കുന്നു. ആമെൻ, Stb,

പിന്നെ കൎത്തൃപ്രാൎത്ഥനയും ആശീൎവ്വചനവും ചൊല്ക.

൨. ബോധകന്മാൎക്കു ഹസ്താൎപ്പണം.

തിരുവത്താഴ പീഠത്തിന്നു മുന്നില്ലെ, ചൊല്ലുന്നിതു.

നമ്മുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ കരുണയും, ദൈവ
ത്തിന്റെ സ്നേഹവും, പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും, നിങ്ങൾ
എല്ലാവരോടും കൂടെ ഇരിപ്പൂതാക. ആമെൻ. (൨ കൊ. ൧൩.)

കൎത്താവു തന്റെ കരുണപ്രകാരം ഇവിടെ നില്ക്കുന്ന നമ്മുടെ
സഹോദരനാരാ(രാ) യ തിരുസഭയുടെ വേലക്കാരൻ(ർ), എന്നു വി
ളിച്ചിരിക്ക കൊണ്ടും നാം, ക്രിസ്തീയ മൎയ്യാദെക്കു തക്കവണ്ണം ഹസ്താൎപ്പ [ 164 ] ണത്താലും പ്രാൎത്ഥനയാലും അവനെ (രെ) വേൎത്തിരിച്ചു, ആ വേ
ലെക്കു ആക്കുവാൻ ഇവിടെ കൂടിവന്നിരിക്കുന്നു. ഇപ്രകാരം നാം ഭാ
വിക്കുന്നതിനെ ദൈവം അനുഗ്രഹിക്കേണ്ടതിന്നു, നാം അവനോടു
വിളിച്ചു ഒരുമനപ്പെട്ടു പ്രാൎത്ഥിച്ചു കൊൾക.

കനിവുള്ള ദൈവവും സ്വൎഗ്ഗസ്ഥനായ പ്രിയപിതാവുമായുള്ളോ
വേ, നിന്റെ ഏകജാതനും ഞങ്ങളുടെ രക്ഷിതാവുമായ യേശു
ക്രിസ്തു അടിസ്ഥാനം ഇട്ടു പണിചെയ്ത തിരുസഭയെ നീ ഇന്നെവ
രെയും ശക്തിയോടെ പരിപാലിച്ചു, കരുണയാലെ താങ്ങിയതാക
യാൽ ഞങ്ങൾ പൂൎണ്ണമനസ്സാലെ സ്തുതിക്കുന്നു. നിന്റെ ആത്മാവു
അതിനെ വിട്ടു പോയിട്ടില്ല, സത്യത്തിന്റെ നിശ്ചയവചനത്തെ
പിടിച്ചുകൊണ്ടു സമാധാനസുവിശേഷത്തിന്റെ മുതിൎച്ചയെ കാ
ലുകൾക്കു ചെരിപ്പാക്കി നടക്കുന്ന ഇടയന്മാരെയും ഉപദേഷ്ടാക്കളെ
യും നീ സഭെക്കു ഇന്നും ഉണൎത്തി ഉദിപ്പിക്കുന്നു. തിരുരക്തത്താൽ സ
മ്പാദിച്ച സഭയെ ഇനി മേലാൽ കരുണയാലെ പോററി, നിന്റെ
സത്യത്തിൽ പരിപാലിച്ചു, ശത്രുക്കൾ എത്ര ആക്രമിച്ചാലും തടുത്തു
താങ്ങി, ദേഹികളെ രക്ഷിപ്പാൻ ശക്തമായ വചനത്തെ വിശ്വസ്ത
രായ ഉപദേഷ്ടാക്കളുടെ ശുശ്രൂഷയാൽ സമൃദ്ധിയായി നല്കേണമേ.
വിശേഷിച്ചു ഇവിടെ തിരുമുമ്പിൽ നില്ക്കുന്ന ഈ നിന്റെ ശുശ്രൂഷ
ക്കാരനു (ൎക്കു) വേണ്ടി ഞങ്ങൾ പ്രാൎത്ഥിക്കുന്നു. അവൻ (ർ) നിന്നെ
സേവിപ്പാൻ മനസ്സായി വിശുദ്ധ ശുശ്രൂഷയിൽ പ്രവേശിപ്പാൻ ഒരു
ങ്ങിയിരിക്കുന്നു. നിന്റെ പരിശുദ്ധാത്മാവിന്റെ വരങ്ങളെ അവനു
(ൎക്കു) മേല്ക്കുമേൽ സമ്മാനിക്ക. ഉയരത്തിൽനിന്നു ശക്തി ധരിപ്പിക്ക.
കൎത്താവായ യേശു ക്രിസ്തുവിന്റെ സൌഖ്യവചനങ്ങളിലും ഭക്തി
ക്കൊത്ത ഉപദേശത്തിലും നിലനില്പാറാക്കി, അവൻ (ർ) ഘോഷി
ക്കുന്ന സുവിശേഷത്തിന്നു യോഗ്യമായി ജീവപൎയ്യന്തം പെരുമാറു
വാൻ കൃപ നല്കേണമേ. പ്രിയകൎത്താവേ, നിന്റെ നിത്യസ്നേഹ
ത്താലെ ഞങ്ങളിൽ വ്യാപരിച്ചുകൊണ്ടു, ഇവന്റെ (രുടെ) സാക്ഷ്യ
ത്താലെ അനേകർ ജീവന്റെ വഴിയെ കണ്ടെത്തി, യേശു ക്രിസ്തുവി
ന്റെ കൃപയിലും അറിവിലും വളൎന്നു, വിശുദ്ധൎക്കു വെളിച്ചത്തിലുള്ള
അവകാശപങ്കിന്നായി പ്രാപ്തരായ്തീരേണ്ടതിന്നു സംഗതി വരുത്തി രക്ഷിക്കേണമേ.
ആമെൻ. [ 165 ] കൎത്താവിൽ സ്നേഹിക്കപ്പെട്ട സഹോദരനേ,(ന്മാരേ) ഒരുവൻ അ
ദ്ധ്യക്ഷൻ, എന്നുള്ള മൂപ്പന്റെ ശുശ്രൂഷയെ വാഞ്ഛിക്കുന്നു എങ്കിൽ,
നല്ല വേലയെ ആഗ്രഹിക്കുന്നു, എന്നു നീ(നിങ്ങൾ) ദൈവവചന
ത്തിൽനിന്നു അറിയുന്നു. ഇപ്രകാരമുള്ളവൻ ദൈവമൎമ്മങ്ങളെ പകു
ക്കുന്ന വീട്ടുവിചാരകനും, ദൈവത്തോടു നിരന്നു വരുവിൻ, എന്നു ക
ൎത്താവു താൻ പ്രബോധിപ്പിക്കും പോലെ ലോകരോടു യാചിക്കുന്ന
ക്രിസ്തുമന്ത്രിയുമായിരിക്കേണ്ടതല്ലോ. ദൈവപുത്രൻ തന്റെ രക്ത
ത്താലെ സമ്പാദിച്ച സഭയെ മേച്ചു നടത്തുവാനും, നിത്യജീവനു
ണ്ടാകുന്ന പിതാവിൻ അറിവിനെ പരിശുദ്ധാത്മാവിന്റെ പ്രകാശ
നത്താൽ ഉണ്ടാക്കുവാനും അവൻ ഭരമേല്ക്കുന്നവൻ. അതുകൊണ്ടു
നിനക്കു തെളിഞ്ഞ വിളിയുടെ ഘനത്തെയും അതിനോടു ചേൎന്നുള്ള
വിശേഷമുറകളെയും നന്നെ നിദാനിച്ചു കരുതേണ്ടിയിരിക്കുന്നു.

വിശേഷാൽ ദൈവത്തിന്റെ ശുദ്ധവചനത്തിൽ പ്രസിദ്ധമാ
ക്കിയതും, നമ്മുടെ സുവിശേഷസഭയുടെ സ്വീകാരത്തോടു ചേരു
ന്നതും ആയുള്ളതു ഒഴികെ, വേറൊരു ഉപദേശവും നീ (നിങ്ങൾ) കേ
ൾ്പിക്കരുതു. നീ(നിങ്ങൾ) സേവിക്കുന്ന സഭയാകട്ടെ ക്രിസ്തുതാൻ മൂല
ക്കല്ലായിരിക്കെ, അപ്പോസ്തലരും പ്രവാചകരും ആകുന്ന അടിസ്ഥാ
നത്തിന്മേൽ പണിചെയ്യപ്പെട്ടതാകുന്നു. ആ അടിസ്ഥാനം ഇട്ടിരി
ക്കുന്നതു എന്നിയെ, മറെറാന്നു വെപ്പാൻ ആൎക്കും കഴികയില്ല സത്യം.
ഈ പരമാൎത്ഥത്തെ നീ (നിങ്ങൾ) ചെറിയവൎക്കും വലിയവൎക്കും സ
കല ഉത്സാഹത്തോടും പഠിപ്പിച്ചുകൊടുത്തു, താന്തോന്നിത്വവും പ്ര
തികൂലതയും ഉള്ള ഉപദേശങ്ങളെ ഒക്കയും ഒഴിക്കേണ്ടു. പ്രത്യേകം
സുവിശേഷ സത്യത്തിന്റെ തൂണിനെ പിടിച്ചു നില്ക്കേണ്ടതു. അതാ
വിതു: പാപമോചനവും ദൈവനീതിയും നമ്മുടെ ക്രിയയാലും പു
ണ്യത്താലും അല്ല, ക്രിസ്തുമൂലം വെറും കൃപയാലെ വിശ്വാസം കൊ
ണ്ടത്രെ ലഭിക്കുന്നതു, എന്നതിനാലെ വ്യാകുലപ്പെടുന്ന മനസ്സാക്ഷിക്കു
സമാധാനവും ആശ്വാസവും നിറഞ്ഞു വരൂ. മാനസാന്തരത്തിന്നു
യോഗ്യവും ദൈവത്തിന്നു ഹിതവുമായ ഫലങ്ങളെ ഉണ്ടാക്കുവാൻ
പ്രാപ്തി ജനിക്കുന്നതും ഈ ഉപദേശത്താലത്രെ. ഇങ്ങിനെ ഉപദേശി
ക്ക ഒഴികെ, നമ്മുടെ കൎത്താവായ യേശു ക്രിസ്തു നിൎണ്ണയിച്ചതിനോടു
ഒത്തവണ്ണം വിലയേറിയ ചൊല്ക്കുറികളെയും നീ (നിങ്ങൾ) ഉപയോ

20 [ 166 ] ഗിച്ചു നടത്തേണ്ടതു, അവന്റെ സഭെക്കു വീട്ടുവൎദ്ധന ഉണ്ടാവാനും
വിശ്വാസികൾ അവന്റെ നിറവിൽനിന്നു കൃപെക്കു വേണ്ടി കൃപയും
ലഭിപ്പാനും തന്നെ.

പിന്നെ നീ (നിങ്ങൾ) ക്രിസ്തീയപാഠശാലകളെ ഉത്സാഹത്തോ
ടെ വിചാരിക്കയും ദരിദ്രന്മാരെ നോക്കിക്കാണ്കയും, സുവിശേഷവാ
ൎത്തയെ രോഗികളെയും ദുഃഖിതരെയും കേൾ്പിക്കയും, മരണമടുത്ത
വരെ വിശ്വസ്തതയോടെ പ്രബോധിപ്പിക്കയും ആശ്വാസം ചൊല്ലു
കയും വേണം.

നീ സേവിക്കുന്ന സഭയിൽ യോഗ്യമായ ശിക്ഷാരക്ഷയെ വേദ
ത്തിൽ കല്പിച്ചപ്രകാരം ക്രമത്തിന്നു ഉചിതമാകുംവണ്ണം നടത്തു
കയും ആവു. സഭയോടും വീടുതോറും സത്യദൈവഭക്തിയെയും സ്നേ
ഹസമാധാനങ്ങളിലും സുബോധസ്വഛ്ശതകളിലും കുറ്റമില്ലാത്ത
വിശുദ്ധനടപ്പിനെയും വൎണ്ണിച്ചു പ്രബോധിപ്പിക്കയും, രാജ്ഞിയെയും
സകല അധികാരസ്ഥരെയും അനുസരിപ്പാനും, അവൎക്കു വേണ്ടി
പ്രാൎത്ഥിപ്പാനും സഭയുടെ അവയവങ്ങൾ ഒക്കയും ഉണൎത്തുകയും
വേണ്ടതു. പ്രത്യേകം വാക്കിലും നടപ്പിലും സ്നേഹവിശ്വാസങ്ങളി
ലും നിൎമ്മലതയിലും വിശ്വാസികൾക്കു മാതൃകയായ്ചമക. അദ്ധ്യയന
ത്തിലും ദൈവവചനത്തെ ആരായുന്നതിലും ഉത്സാഹിച്ചു, നിന്റെ
മുഴുപ്പു എല്ലാവൎക്കും പ്രസിദ്ധമായ്തീരേണ്ടതിന്നു ആ വക എല്ലാം ക
രുതുക. വചനത്താൽ തന്നെയല്ല, അപ്രകാരമേ നടപ്പിനാലും സു
വിശേഷത്തെ അറിയിക്ക, ഞാൻ ക്രിസ്തുവിന്നു എന്ന പോലെ നി
ങ്ങൾ എനിക്കു അനുകാരികൾ ആകുവിൻ, എന്നു പറവാന്തക്ക പ്രാ
പ്തിയെ സമ്പാദിച്ചു കൊൾക. വചനത്തിൽ ശുശ്രൂഷിക്കുന്നവൻ
കേവലം നിരപവാദ്യനും, ഒന്നിലും ഒരു തടങ്ങലും കൊടുക്കാത്തവ
നും, നിന്ദയിലും പിശാചിന്റെ കണിയിലും വീഴായ്വാൻ പുറത്തു
ള്ളവരിലും നല്ല ശ്രുതിയുള്ളവനും ആകേണ്ടു.

കൎത്താവിൽ പ്രിയ സഹോദരനാ(രാ) യുള്ളോവേ, ഈ വകെക്കു
നിന്നിൽ തന്നെ പ്രാപ്തിയില്ല, എന്നതു നിനക്കു അറിയാം. കൊമ്പു
വള്ളിയിൽ വസിച്ചിട്ടല്ലാതെ തന്നാൽ തന്നെ കായ്പാൻ കഴിയാത്ത
പ്രകാരം, എന്നിൽ വസിച്ചിട്ടല്ലാതെ നിങ്ങളും തന്നെ. ഞാൻ കൂടാ
തെ നിങ്ങൾക്കു ഒന്നും ചെയ്വാൻ കഴികയില്ല, എന്നു ക്രിസ്തു പറഞ്ഞി [ 167 ] രിക്കുന്നുവല്ലോ. അതുകൊണ്ടു അവന്റെ സൎവ്വശക്തിയുള്ള കൃപ
യിൽ ആശ്രയിച്ചു, സൎവ്വത്തിനും മതിയായുള്ള അവന്റെ സഹാ
യത്തിൽ സന്തോഷിപ്പാൻ, ഞങ്ങൾ നിന്നെ പ്രബോധിപ്പിച്ചു അ
പേക്ഷിക്കുന്നു. തനിക്കുള്ളവരോടു കൂടെ ലോകാവസാനത്തോളം എ
ല്ലാ നാളും ഇരിപ്പാൻ വാഗ്ദത്തം ചെയ്തവൻ നിന്റെ ഭാഗത്തു നി
ല്ക്കയും, നിന്നെ അയച്ച കാൎയ്യത്തെ സാധിപ്പിക്കയും ചെയ്യും. ആക
യാൽ ഉറപ്പുള്ളവനും കുലുങ്ങാത്തവനും, നിന്റെ പ്രയത്നം കൎത്താ
വിൽ വ്യൎത്ഥമല്ല, എന്നറികയാൽ കൎത്താവിൻ വേലയിൽ എപ്പൊഴും
വഴിയുന്നവനും ആകുക. എന്നാൽ നിന്റെ വിളിയുടെ എല്ലാ പോ
രാട്ടങ്ങളിലും വേദനാചിന്തകളിലും അവന്റെ വിലയേറിയ സമാ
ധാനം നിന്റെ ശക്തിയും ആശ്വാസവും, എന്നു കാണ്കയും, അവ
ന്റെ വായിൽനിന്നു ഒരുനാൾ ഈ വചനത്തെ കേൾ്ക്കയും ചെയ്യും:
നന്നു, നല്ലവനും (രും) വിശ്വസ്തനു (രു) മായ ദാസനേ,(രേ) നീ(നി
ങ്ങൾ) അല്പത്തിങ്കൽ വിശ്വസ്തനാ(രാ)യിരുന്നു, നിന്നെ (ങ്ങളെ) പ
ലതിന്മേലും ആക്കി വെക്കും, നിന്റെ (ങ്ങളുടെ) കൎത്താവിൻ സന്തോ
ഷത്തിൽ പ്രവേശിക്ക.

എന്നതിന്നു തക്കവണ്ണം ഞാൻ ദൈവത്തിന്നും നമ്മുടെ കൎത്താ
വായ യേശു ക്രിസ്തുവിന്നും മുമ്പാകെ, ഈ ക്രിസ്തുസഭ കേൾ്ക്കെ നി
ന്നോടു (ങ്ങളോടു) ചോദിക്കുന്നിതു:

ഈ വചനങ്ങളെ പ്രമാണിച്ചു, വിശുദ്ധദൈവശുശ്രൂഷയെ
ഭരമേല്പാൻ മനസ്സുണ്ടോ?

ഈ വേലയിൽ നിന്റെ കാലവും ബലവും ഉദാരതയോടെ ചെ
ലവഴിപ്പാനും, ദൈവവചനപ്രകാരം യേശു ക്രിസ്തുവിനെ കുരിശി
ക്കപ്പെട്ടു, മരിച്ചെഴുനീറ്റവനെ തന്നെ ഘോഷിപ്പാനും, ആയവൻ
നമുക്കു ദൈവത്തിൽനിന്നു ജ്ഞാനവും നീതിയും വിശുദ്ധീകരണവും
വീണ്ടെടുപ്പും ആയ്ഭവിച്ചപ്രകാരം പ്രസംഗിപ്പാനും മനസ്സുണ്ടോ?

ശേഷമുള്ളവൎക്കു ഭാവത്തിലും നടപ്പിലും ദൈവകരുണയാലെ
മാതിരിയാവാൻ കൎത്താവിൽ തന്നെ നിൎണ്ണച്ചിരിക്കുന്നുവോ?

എന്നാൽ സൎവ്വസാക്ഷിയായ ദൈവവും ജീവികൾക്കും മരിച്ചവ
ൎക്കും നൃായാധിപതിയായ യേശു ക്രിസ്തുവും അറികെ, സത്യം ചെയ്തു
ഉത്തരം ചൊല്ക.

20 * [ 168 ] ഉത്തരം: കൎത്താവു തന്റെ ആത്മാവിൻ ശക്തിയാലും കരുണ
യാലും എനിക്കു തുണ നിന്നിരിക്കെ, ഞാൻ അപ്രകാരം ചെയ്യും.

പിന്നെ മുട്ടുകുത്തിയ ശേഷം, ബോധകൻ തന്നെയൊ കൂടെ
ഉള്ള രണ്ടു മൂന്നു ബോധകന്മാരോടു ഒന്നിച്ചൊ തലമേൽ കൈവ
ച്ചു ചൊല്ലുന്നിതു:

ഞാൻ നിന്നെ സുവിശേഷസഭയുടെ ന്യായപ്രകാരം ബോധ
കൻ, എന്നു വരിച്ചു കല്പിച്ചു. നമ്മുടെ കൎത്താവായ യേശു ക്രിസ്തു
സ്ഥാപിച്ച ശുശ്രൂഷയെ നിന്നിൽ ഭരമേല്പിക്കുന്നതു, പിതാ പുത്രൻ
പരിശുദ്ധാത്മാവു, എന്ന ദൈവനാമത്തിൽ തന്നെ.

കൎത്താവു നിന്നെ ഉയരത്തിൽനിന്നു. ശക്തി ധരിപ്പിച്ചു, അനേ
കൎക്കു അനുഗ്രഹമാക്കി തീൎക്കുക. നീ പോയി ഫലം തരേണ്ടതിന്നും,
നിന്റെ ഫലം നിത്യജീവനോളം വസിക്കേണ്ടതിന്നും അവൻ താൻ
നിന്നെ ആക്കിവെക്കുക. ആമെൻ.

പിന്നെ സാക്ഷികളുടെ അനുഗ്രഹങ്ങൾ ഒന്നൊ രണ്ടൊ.

യഹോവ നിന്റെ വെളിച്ചവും നിന്റെ രക്ഷയും ആക. യ
ഹോവ നിന്റെ ജീവന്റെ ബലമാക. ധൈൎയ്യം കൊണ്ടു യഹോ
വയിൽ ആശ്രയിച്ചു, ക്ഷമയോടെ അവനെ ആശിച്ചു പാൎക്ക.
ആമെൻ.

കൎത്താവായ യേശു ക്രിസ്തു നിന്റെ ആത്മാവോടു കൂട ഇരിക്കേ
ണമേ, ആമെൻ.

മരണപൎയ്യന്തം വിശ്വസ്തനാക, എന്നാൽ ഞാൻ ജീവകിരീട
ത്തെ നിനക്കു തരും. ആമെൻ.

നാം പ്രാൎത്ഥിക്ക.

കരുണയുള്ള ദൈവവും സ്വൎഗ്ഗസ്ഥ പിതാവുമായുള്ളോവേ, കൊ
യ്ത്തിന്റെ യജമാനനായ നിന്നോടു കൊയ്ത്തിന്നായി പ്രവൃത്തിക്കാരെ
അയക്കേണ്ടതിന്നു യാചിപ്പാനായി നീ പ്രിയ പുത്രന്മുഖേന ഞങ്ങ
ളോടു കല്പിച്ചുവല്ലോ. അതുകൊണ്ടു ഞങ്ങൾ മക്കൾക്കുള്ള ആശ്രയ
ത്തോടെ അപേക്ഷിക്കുന്നിതു: ഈ നിന്റെ ദാസനു (ൎക്കു) നിന്റെ പ
രിശുദ്ധാത്മാവിന്റെ നിറവുള്ള അളവു നല്കേണമേ. അവനെ ഭര
മേല്പിച്ച വേലയിൽ വിശ്വസ്തനാക്കുക. കാണാതെ പോയതിനെ [ 169 ] അന്വേഷിപ്പാനും, ബലക്ഷയമുള്ളതിനെ ഉറപ്പിപ്പാനും, ചഞ്ചലഭാ
വമുള്ളവൎക്കു നിശ്ചയം കൊടുപ്പാനും, ദുഃഖിതന്മാരെ തണുപ്പിപ്പാ
നും, യേശു ക്രിസ്തുവിന്റെ അറിവിലും കൃപയിലും വിശ്വാസികളെ
സ്ഥിരീകരിപ്പാനും അവനു ജ്ഞാനവും പ്രാപ്തിയും നല്കേണമേ. അ
വന്റെ സാക്ഷ്യത്തിന്മേൽ നിത്യാനുഗ്രഹത്തെ അയച്ചിട്ടു. അവ
ന്റെ ശുശ്രൂഷയാൽ തിരുനാമം വിശുദ്ധീകരിക്കപ്പെടുവാനും, നി
ന്റെ രാജ്യം വരുവാനും നല്ലതും സുഗ്രാഹ്യവും തികവുള്ളതും ആയ
നിന്റെ ഇഷ്ടം എല്ലാറ്റിലും നടപ്പാനും വരം തന്നരുളേണമേ. സ
ത്യാത്മാവിൻ ശക്തിയാൽ നിന്റെ മാനത്തിന്നും പല ആത്മാക്കളു
ടെ രക്ഷെക്കും ആയിട്ടു അവന്റെ വേലയെ സാധിപ്പിച്ചു സ്ഥിരമാ
ക്കേണമേ. ആമെൻ.

സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീ
കരിക്കപ്പെടേണമേ. നിന്റെ രാജ്യം വരേണമേ. നിന്റെ ഇഷ്ടം സ്വ
ൎഗ്ഗത്തിലേ പോലെ ഭൂമിയിലും നടക്കേണമേ. ഞങ്ങൾക്കു വേണ്ടുന്ന
അപ്പം ഇന്നു തരേണമേ. ഞങ്ങളുടെ കടക്കാൎക്കു ഞങ്ങളും വിടുന്നതു
പോലെ ഞങ്ങളുടെ കടങ്ങളെ വിട്ടുതരേണമേ. ഞങ്ങളെ പരീക്ഷ
യിൽ കടത്താതെ, ദോഷത്തിൽനിന്നു ഞങ്ങളെ ഉദ്ധരിക്കേണമേ.
രാജ്യവും ശക്തിയും തേജസ്സും എന്നേക്കും നിനക്കല്ലൊ ആകുന്നു.
ആമെൻ.

നീ(നിങ്ങൾ) പോയി ദൈവത്തിൻ കൂട്ടത്തെ മേച്ചുകൊണ്ടു അ
ദ്ധ്യക്ഷ ചെയ്ക. നിൎബ്ബന്ധത്താലല്ല സ്വയങ്കൃതമായത്രെ. ദുൎല്ലോഭ
ത്താലല്ല മനഃപൂൎവ്വമായി തന്നെ. സമ്പാദിതരിൽ കൎത്തൃത്വം ന
ടത്തുന്നവനായുമല്ല. കൂട്ടത്തിന്നു മാതൃകയായി തീൎന്നത്രെ. എന്നാൽ
ഇടയശ്രേഷ്ഠൻ പ്രത്യക്ഷനാകുമ്പോൾ, തേജസ്സിന്റെ വാടാത്തൊരു
കിരീടം പ്രാപിക്കും. ആമെൻ.

യഹോവ നിങ്ങളെ അനുഗ്രഹിച്ചു കാക്കുക; യഹോവ തിരുമു
ഖത്തെ നിങ്ങളിലേക്കു പ്രകാശിപ്പിച്ചു കരുണ ചെയ്ക. യഹോവ
തിരുമുഖത്തെ നിങ്ങളുടെ മേൽ ആക്കി, നിങ്ങൾക്കു സമാധാനം ഇ
ടുമാറാക. ആമെൻ. (൪ മോ. ൬.) [ 170 ] സ്ഥിരീകരണത്തിന്നുള്ള ഉപദേശം.

൧. ചോദ്ദ്യം: മനുഷ്യനു ഇഹത്തിൽ മുഖ്യവിചാരം ആകേണ്ടതു എന്തു?

ഉത്തരം. നിത്യജീവന്റെ പ്രത്യാശ തനിക്കു ഉറെച്ചു വരേണം
എന്നത്രേ. (മത്ത. ൬, ൩൩.) മുമ്പെ ദൈവത്തിന്റെ രാജ്യത്തെയും
അവന്റെ നീതിയെയും അനേഷിപ്പിൻ, എന്നാൽ ഇവ എല്ലാം
നിങ്ങൾ്ക്കു കൂടെ കിട്ടും, എന്നു ക്രിസ്തു പറഞ്ഞുവല്ലോ.

൨. ചോ. ഈ പ്രത്യാശ എല്ലാ മനുഷ്യനും വരികയില്ലയോ?

ഉ. സത്യക്രിസ്തുഭക്തനല്ലാതെ ആൎക്കും വരാതു. (മത്ത. ൭, ൨൧.)
എന്നോടു: കൎത്താവേ, കൎത്താവേ, എന്നു പറയുന്നവൻ എല്ലാം
സ്വൎഗ്ഗരാജ്യത്തിൽ കടക്കയില്ല, സ്വൎഗ്ഗസ്ഥനായ എൻ പിതാവിൻ
ഇഷ്ടത്തെ ചെയ്യുന്നവനത്രെ, എന്നുണ്ടല്ലോ.

൩. ചോ. നീ ആർ ആകുന്നു?

ഉ. ഞാൻ ക്രിസ്ത്യാനൻ തന്നെ.

൪. ചോ. ക്രിസ്ത്യാനൻ ആകുന്നതു എങ്ങിനെ?

ഉ. ക്രിസ്ത്യാനരിൽ ജനിക്കുന്നതിനാലല്ല, ക്രിസ്ത്യാനരോടു സം
സൎഗ്ഗം ഉള്ളതിനാലും അല്ല, ക്രിസ്തുവിങ്കലെ വിശ്വാസം, ക്രിസ്തുവി
ലെ സ്നാനം, ഇവററിനാലത്രെ.

൫. ചോ. നിനക്കു ചെറുപ്പത്തിൽ സ്നാനം ഉണ്ടായ്വന്നുവോ?

ഉ. അതെ, പിതാപുത്രൻ പരിശുദ്ധാത്മാവു, എന്നീ ദൈവനാ
മത്തിൽ എനിക്കു സ്നാനം ഉണ്ടായ്വന്നിരിക്കുന്നു. ഈ പറഞ്ഞു കൂ
ടാത്ത ഉപകാരത്തിന്നായി ത്രിയൈകദൈവത്തിന്നു എന്നും സ്തോ
ത്രവും വന്ദനവും ഉണ്ടാകെ ആവു.

൬. ചോ. സ്നാനം എന്നതു എന്തു?

ഉ. സ്നാനം എന്നതു വിശുദ്ധമൎമ്മവും ദിവ്യമായ ചൊല്ക്കുറി
യും ആകുന്നു. അതിനാൽ ദൈവമായ പിതാവു പുത്രനോടും പരി [ 171 ] ശുദ്ധാത്മാവോടും ഒന്നിച്ചു: ഈ സ്നാനം ഏല്ക്കുന്നവനു ഞാൻ കരു
ണയുള്ള ദൈവമാകും, എന്നും, അവനു സകല പാപങ്ങളെയും യേ
ശു ക്രിസ്തുനിമിത്തം സൌജന്യമായി ക്ഷമിച്ചു കൊടുക്കുന്നു, എന്നും,
അവനെ മകന്റെ സ്ഥാനത്തിൽ ആക്കി സകല സ്വൎഗ്ഗവസ്തുവിന്നും
അവകാശിയായി അംഗീകരിച്ചു കൊള്ളുന്നതും ഉണ്ടു, എന്നും സാ
ക്ഷി പറയുന്നു.

൭. ചോ. സ്നാനം ഏതിനാൽ ഉണ്ടാകുന്നു?

ഉ. വെള്ളത്താലും ആത്മാവിനാലും അത്രെ (യൊഹ. ൩, ൫.)
വെള്ളത്തിലും ആത്മാവിലുംനിന്നു ജനിച്ചല്ലാതെ, ഒരുത്തനും ദൈ
വരാജ്യത്തിൽ കടപ്പാൻ കഴികയില്ല, എന്നു ചൊല്ലിയ പ്രകാരം
തന്നെ.

൮. ചോ. സ്നാനത്താലുള്ള പ്രയോജനം എന്തു?

ഉ. അതു ദൈവകരുണയെയും പാപമോചനത്തെയും ദൈ
വപുത്രത്വത്തെയും നിത്യ ജീവന്റെ അവകാശത്തെയും നമുക്കു ഉ
റപ്പിച്ചു കൊടുക്കുന്നു. (തീത. ൩, ൫-൭) നാം അവന്റെ കരുണ
യാൽ നിതീകരിക്കപ്പെട്ടിട്ടു, പ്രത്യാശപ്രകാരം നിത്യജീവന്റെ അ
വകാശികളായി തീരേണ്ടതിന്നു ദൈവം തന്റെ കനിവാലത്രെ ന
മ്മെ രക്ഷിച്ചിരിക്കുന്നതു. നമ്മുടെ രക്ഷിതാവായ യേശു ക്രിസ്തുമൂലം
നമ്മുടെ മേൽ ധാരാളമായി പകൎന്ന പരിശുദ്ധാത്മാവിലെ പുന
ൎജ്ജന്മവും നവീകരണവും ആകുന്ന കുളി കൊണ്ടു തന്നെ. ഈ വച
നം പ്രമാണം.

൯. ചോ. ദൈവവചനം സ്നാനത്തെ എങ്ങിനെ വൎണ്ണിക്കുന്നു?

ഉ. അതു നല്ല മനോബോധത്തിന്നായി ദൈവത്തോടു ചോദി
ച്ചിണങ്ങുന്നതു, എന്നത്രെ. (൧ പേത്ര, ൩,൨ ൧.)

൧. ചോ. ആകയാൽ വിശുദ്ധ സ്നാനത്താൽ ദൈവം നിന്നോടിണങ്ങീട്ടു ഒരു നി
യമം ഉണ്ടാക്കിയോ?

ഉ. അതെ, മഹാദൈവമായവൻ എനിക്കു കരുണയുള്ള ദൈ
വവും പിതാവും ആവാൻ വാഗ്ദത്തം ചെയ്തിരിക്കുന്നു. ഞാനോ പി
ശാചിനോടും അവന്റെ സകല ക്രിയാഭാവങ്ങളോടും ദുഷ്ടലോക [ 172 ] ത്തിൻ ആഡംബരമായയോടും ജഡത്തിന്റെ സകല പാപമോഹ
ങ്ങളോടും വെറുത്തും, ദൈവത്തെയും എന്റെ കൎത്താവായ യേശു
വെയും ജീപൎയ്യന്തം സേവിച്ചും കൊൾ്വാൻ കൈയേറ്റിരിക്കുന്നു.

൧.൧. ചോ. ആകയാൽ സ്നാനനിയമത്താൽ നിനക്കു കടമായ്വന്നതു എന്തു?

ഉ. ദൈവം കൈയേറ്റു കൊണ്ടപ്രകാരം എനിക്കു എന്നും
വിശ്വസ്തനായിരിപ്പാനും, സകല വാഗ്ദത്തങ്ങളെയും ഭേദം വരാതെ
നിവൃത്തിപ്പാനും മനസ്സായിരിക്കുന്നതു പോലെ പുത്രഭാവത്തോടും
നിത്യവിശ്വസ്തത തന്നെ എന്റെ കടം ആകുന്നു. അതുകൊണ്ടു
ആ നിയമത്തെ നാൾതോറും, വിശേഷാൽ തിരുവത്താഴത്തിന്നു ചെ
ല്ലുമ്പൊഴും സകല ഭക്തിയോടെ പുതുക്കി, എന്റെ നടപ്പിനെ
അതിനൊത്തവണ്ണം ശോധന ചെയ്തും, യഥാക്രമത്തിൽ ആക്കി
ക്കൊണ്ടും, എനിക്കു ഏറ്റം അടുത്തുള്ള പാപങ്ങളോടു കേവലം
പൊരുതും പോരേണ്ടതു.

൧൨. ചോ. എന്നതുകൊണ്ടു സ്നാനത്തോടും കൂട വിശ്വാസത്തെ മുറുക പിടിക്കുന്ന
വർ മാത്രം സത്യക്രിസ്ത്യാനർ ആകയാൽ, ദൈവത്തിൽ വിശ്വസിക്ക എന്നതു എന്തു?

ഉ. ദൈവത്തെ അറികയും അവന്റെ വചനത്തെ കൈക്കൊ
ൾ്കയും അവനിൽ മുറ്റും ആശ്രയിക്കയും ചെയ്യുന്നതത്രെ.

൧൩. ചോ. നാം വിശ്വസിക്കേണ്ടുന്ന ദൈവം ആരുപോൽ?

ഉ. ദൈവം സൃഷ്ടിക്കപ്പെടാതെ ഉള്ള ആത്മാവു, നിത്യൻ, സ
ൎവ്വശക്തൻ, ഏകജ്ഞാനി, സൎവ്വസമീപൻ, സൎവ്വജ്ഞൻ, നീതിമാൻ,
പരിശുദ്ധൻ, സത്യവാൻ, ദയയും കനിവും നിറഞ്ഞവനത്രെ.

൧൪. ചോ. ഏകദൈവം ഒഴികെ വേറെ ഉണ്ടോ?

ഉ. ഒരുത്തനെ ഉള്ളൂ. (൫മോ. ൬, ൪. ) അല്ലയോ ഇസ്രയേലേ
കേൾ്ക്ക, നമ്മുടെ ദൈവമാകുന്നതു യഹോവ തന്നെ ഏകയഹോ
വയത്രെ.

൧൫. ചോ. ഈ ഏകദൈവത്വത്തിൽ വിശേഷങ്ങൾ ഉണ്ടോ?

ഉ. അതെ പിതാ പുത്രൻ പരിശുദ്ധാത്മാവു, ഈ മൂവർ
ഉണ്ടു. സ്വൎഗ്ഗത്തിൽ സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ടല്ലോ, [ 173 ] പിതാവു വചനം പരിശുദ്ധാത്മാവു, എന്നിവർ മൂവരും ഒന്നു തന്നെ.
(൧യൊ.൫, ൭. )

൧൬. ചോ, ദൈവത്വത്തിൽ ഒന്നാം പുരുഷനാകന്ന പിതാവായ ദൈവത്തെ കൊ
ണ്ടു വിശ്വാസപ്രമാണത്തിൽ എന്തു ചൊല്ലിയിരിക്കുന്നു?

ഉ. സ്വൎഗ്ഗങ്ങൾക്കും ഭൂമിക്കും സ്രഷ്ടാവായി, സൎവ്വശക്തനായി
പിതാവായിരിക്കുന്ന ദൈവത്തിങ്കൽ ഞാൻ വിശ്വസിക്കുന്നു.

൧൭. ചോ. മനുഷ്യരെയും ദൈവം പടെച്ചിരിക്കുന്നുവോ?

ഉ: അതെ ദൈവം തന്റെ സാദൃശ്യത്തിൽ മനുഷ്യനെ സൃ
ഷ്ടിച്ചു. (൧ മോ. ൧, ൨൭. )

൧൮. ചോ. ആ ദൈവസാദൃശ്യം ഇന്നും ഉണ്ടോ?

ഉ. ഇല്ല കഷ്ടം! ഒന്നാമത്തെ പാപം ഹേതുവായി അതു വിട്ടു
പോയിരിക്കുന്നു. (൧ മോ. ൩.)

൧൯. ചോ. ആദ്യ പിതാക്കന്മാരുടെ പാപത്താൽ നാം ഏതിൽ അകപ്പെട്ടു പോയി?

ഉ. പാപത്തിലും അതിനാൽ ദൈവകോപത്തിലും പിശാചു
മരണം നരകം മുതലായ ശത്രുക്കളുടെ വശത്തിലും അകപ്പെട്ടു(റോമ.
൫, ൧൨) ഏക മനുഷ്യനാൽ പാപവും, പാപത്താൽ മരണവും ലോ
കത്തിൽ പുക്കു, ഇങ്ങിനെ എല്ലാവരും പാപം ചെയ്കയാൽ മരണം
സകല മനുഷ്യരോളവും പരന്നു.

൨൦. ചോ. പാപം എന്നതു എന്തു?

ഉ. പാപം അധൎമമം തന്നെ. (൧യൊ. ൩, ൪.) ധൎമ്മത്തിന്റെ
ലംഘനം, എന്നത്രെ.

൨൧. ചോ. പാപം എത്ര വിധമായിരിക്കുന്നു?

ഉ. ജന്മപാപം, ക്രിയാപാപം, ഇങ്ങിനെ രണ്ടു വിധമായി
രിക്കുന്നു.

൨൨. ചോ. ജന്മപാപം എന്നതു എന്തു?

ഉ, മാനുഷസ്വഭാവത്തിന്നു ജനനം മുതലുള്ള കേടും, ദോഷ
ത്തിലേക്കു ചായുന്ന ഇഛ്ശയും തന്നെ. (യൊഹ. ൩, ൬.) ജഡത്തിൽ
നിന്നു ജനിച്ചതു ജഡം ആകുന്നു.

21 [ 174 ] ൨൩, ചോ. ക്രിയാപാപം എന്നതു എന്തു?

ഉ. ജന്മപാപത്തിൽനിന്നു ജനിക്കുന്ന ഓരോരൊ വിചാരമോ
ഹങ്ങളും, പുറമെ ഉള്ള ഭാവങ്ങൾ വാക്കുകൾ കൎമ്മങ്ങൾ മുതലായ
വയും എല്ലാം തന്നെ. (മത്ത. ൧൫, ൧൯. ) ദുശ്ചിന്തകൾ, കുലകൾ, വ്യ
ഭിചാരങ്ങൾ, വേശ്യാദോഷങ്ങൾ, മോഷണങ്ങൾ, കള്ളസ്സാക്ഷികൾ,
ദൂഷണങ്ങൾ ഇവ ഹൃദയത്തിൽനിന്നു പുറപ്പെടുന്നു.

൨൪, ചോ. ഗുണം ചെയ്യാതിരിക്കുന്നതും ദോഷം തന്നെയോ?

ഉ. അതെ, ദോഷത്തെ വെറുക്കേണം, എന്നു തന്നെ അല്ല, ഗു
ണത്തെ ചെയ്യെണം, എന്നും കൂടെ ദൈവകല്പന ആകുന്നുവല്ലോ.
(യാക്കോ. ൪, ൧൭.) നല്ലതു ചെയ്വാൻ അറിഞ്ഞിട്ടും, ചെയ്യാത്തവനു
അതു പാപം ആകുന്നു.

൨൫. ചോ. ക്രിയാപാപങ്ങൾ എത്ര വിധമാകുന്നു?

ഉ. ബലഹീനതയാലെ പാപം, മനഃപൂൎവ്വത്താലെ പാപം,
ഇങ്ങിനെ രണ്ടു വിധമാകുന്നു.

൨൬. ചോ. ബലഹീനതയാലെ പാപം ഏതു പ്രകാരമുള്ളതു?

ഉ. വിശ്വാസി മനസ്സോടെ പാപം ചെയ്യാതെ, അറിയായ്മ
യാലും കരുതായ്കയാലും ഒരു തെറ്റിൽ അകപ്പെടുകയും, അതിനായി
ഉടനെ അനുതപിക്കയും, അതിനെ വെറുത്തു വിടുകയും ചെയ്യു
ന്നതത്രെ.

൨൭, ചോ. മനഃപൂൎവ്വത്താലെ പാപം ഏതു പ്രകാരമുള്ളതു?

ഉ. മനുഷ്യൻ ഇന്നതു അധൎമ്മം, എന്നറിഞ്ഞിട്ടും മനസ്സോടെ
ചെയ്തുകൊള്ളുന്നതു തന്നെ.

൨൮. ചോ. ഈ വക പാപങ്ങളാൽ നമുക്കു എന്തു വരുവാറായി?

ഉ. ദൈവത്തിൻ കോപവും രസക്കേടും അല്ലാതെ, തല്കാല
ശിക്ഷകൾ പലവും, നരകത്തിൽ നിത്യദണ്ഡവും തന്നെ. (റോമ.
൬, ൨൩. ) പാപത്തിന്റെ ശമ്പളം മരണമത്രെ. [ 175 ] ൨൯. ചോ. ഈ അരിഷ്ടതയിൽനിന്നു നമ്മെ ഉദ്ധരിച്ചതാർ?

ഉ. എല്ലാവൎക്കും വേണ്ടി വീണ്ടെടുപ്പിൻ വിലയായി തന്നെ
ത്താൻ കൊടുത്ത ക്രിസ്തു യേശുവത്രെ. (൧ തിമൊ. ൨. ൫)

൩൦.ചോ. യേശു ക്രിസ്തു ആർ ആകുന്നു?

ഉ. ദൈവപുത്രനും മനുഷ്യപുത്രനും ആകയാൽ, ദിവ്യമാനുഷ
സ്വഭാവങ്ങൾ പിരിയാതെ ചേൎന്നുള്ളൊരു പുരുഷൻ തന്നെ.

൩൧. ചോ. യേശു ക്രിസ്തുവിനെ ചൊല്ലി നിന്റെ വിശ്വാസപ്രമാണം എങ്ങിനെ?

ഉ. ദൈവത്തിന്റെ ഏകജാതനായി, നമ്മുടെ കൎത്താവായ
യേശു ക്രിസ്തവിങ്കൽ ഞാൻ വിശ്വസിക്കുന്നു. ആയവൻ പരിശുദ്ധാ
ത്മാവിനാൽ മറിയ, എന്ന കന്യകയിൽ ഉല്പാദിതനായി ജനിച്ചു,
പൊന്ത്യപിലാതന്റെ താഴെ കഷ്ടം അനുഭവിച്ചു, കുരിശിക്കപ്പെട്ടു മ
രിച്ചു അടക്കപ്പെട്ടു, പാതാളത്തിൽ ഇറങ്ങി, മൂന്നാം ദിവസം ഉയിൎത്തെ
ഴുനീറ്റു, സ്വൎഗ്ഗരോഹണമായി, സൎവ്വശക്തിയുള്ള പിതാവായ ദൈ
വത്തിന്റെ വലഭാഗത്തിരിക്കുന്നു. അവിടെനിന്നു ജീവികൾക്കും മ
രിച്ചവൎക്കും ന്യായം വിസ്തരിപ്പാൻ വരികയും ചെയ്യും.

൩൨. ചോ. യേശു ക്രിസ്തു പിതാവിൽനിന്നു യുഗാദികൾക്കു മുമ്പെ ജനിച്ച സത്യ
ദൈവമാകുന്നു, എന്നുള്ളതിനെ പ്രമാണിപ്പിക്കുന്നതു എങ്ങിനെ?

ഉ. പരിശുദ്ധവേദത്തിന്റെ സ്പഷ്ട സാക്ഷ്യങ്ങളെ കൊണ്ടത്രെ.
അതിനാൽ അവൻ ദൈവത്തിന്റെ ഏകജാതനും (യൊ. ൩, ൧൬.)
സ്വപുത്രനും എന്നും(റോമ. ൮, ൩൨) സൎവ്വത്തിന്മേലും ദൈവമായി
എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ എന്നും (റോമ. ൯, ൫.) സത്യദൈവ
വും നിത്യജീവനും എന്നും (൧ യൊ.൫, ൨൦ ) ഉള്ള പേരുകൾകൊണ്ടു
വിളങ്ങുന്നു.

൩൩. ചോ. ഈ യേശു ക്രിസ്തുവിനെ വീണ്ടെടുപ്പുകാരൻ, എന്നു പറവാന്തക്കവ
ണ്ണം അവൻ നിനക്കായി എന്തു ചെയ്തു, എന്തു അനുഭവിച്ചു?

ഉ. ഒന്നാമതു അവൻ എനിക്കു വേണ്ടി സകല വേദധൎമ്മ
ത്തെയും നിവൃത്തിച്ചു, പിന്നെ എനിക്കു വേണ്ടി കുരിശിന്റെ കഷ്ട
മരണങ്ങളെയും അനുഭവിച്ചു. (റോമ, ൪, ൨൫.) നമ്മുടെ പിഴകൾ

21* [ 176 ] നിമിത്തം ഏല്പിക്കപ്പെട്ടും, നമ്മുടെ നീതീകരണത്തിന്നായി ഉണ
ൎത്തപ്പെട്ടും ഇരിക്കുന്നു.

൩൪. ചോ. ഈ അനുസരണത്താലും കഷ്ടത്താലും ക്രിസ്തു നിനക്കു എന്തെല്ലാം സ
മ്പാദിച്ചതു?

ഉ. ദൈവം കരുണയാലെ സ്വപുത്രനെ വിചാരിച്ചു, എന്റെ
സകല പാപങ്ങളെയും ക്ഷമിച്ചു വിടുന്നതും, എന്നെ നല്ലവൻ എ
ന്നും, നീതിമാൻ എന്നും, പ്രിയമകൻ എന്നും കൈക്കൊള്ളുന്നതും,
എന്നേക്കുമുള്ള സുഖം വരുത്തുവാൻ നിശ്ചയിക്കുന്നതും തന്നെ, അ
വൻ എനിക്കു സമ്പാദിച്ചിട്ടുള്ളതാകുന്നു.

൩൫. ചോ. ഈ സമ്പാദിച്ചതിനെ എല്ലാം അനുഭവിപ്പാൻ നിനക്കു യോഗ്യത എ
ങ്ങിനെ വരുന്നു?

ഉ. സത്യവും ജീവനും ഉള്ള വിശ്വാസത്താൽ അത്രെ.

൩൬. ചോ, സത്യവിശ്വാസം എന്തു പോൽ?

ഉ. ദൈവം യേശുവിന്റെ പുണ്യമാഹാത്മ്യം വിചാരിച്ചു, എ
ന്നെ കനിഞ്ഞു മകന്റെ സ്ഥാനത്തിൽ ആക്കുകയും, എന്നേക്കും
രക്ഷിക്കയും ചെയ്യും, എന്നു തന്നെ അവനെ ഇളകാതെ ആശ്രയി
ക്കുന്നതത്രെ. (യൊ. ൩. ൧൬.) ദൈവം ലോകത്തെ സ്നേഹിച്ച വിധ
മാവിതു: തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്നവൻ
ആരും നശിച്ചു പോകാതെ, നിത്യജീവനുള്ളവൻ ആകേണ്ടതിന്നു
അവനെ തരുവോളം തന്നെ സ്നേഹിച്ചതു.

൩൭. ചോ. യേശു ക്രിസ്തുവിനെ വിശ്വസിപ്പാൻ നിന്നിൽ തന്നെ കഴിവുണ്ടോ?

ഉ. അതിന്നു ഒരു മനുഷ്യനും ശക്തി പോരാ, (൧ കൊ. ൧൨, ൩.)
പരിശുദ്ധാത്മാവിലല്ലാതെ യേശു കൎത്താവെന്നു പറവാൻ ആൎക്കും
കഴികയില്ല.

൩൮. ചോ. പരിശുദ്ധാത്മാവെകൊണ്ടുള്ള നിന്റെ വിശാസപ്രമാണം എങ്ങിനെ?

ഉ. പരിശുദ്ധാത്മാവിലും, വിശുദ്ധരുടെ കൂട്ടായ്മയുള്ള ശുദ്ധ
സാധാരണ സഭയിലും, പാപമോചനത്തിലും, ശരീരത്തിന്റെ പു
നരുത്ഥാനത്തിലും, നിത്യജീവങ്കലും ഞാൻ വിശ്വസിക്കുന്നു. [ 177 ] ൩൯. ചോ. പരിശുദ്ധാത്മാവും കൂടെ നീ വിശ്വസിക്കേണ്ടുന്ന സത്യദൈവം ത
ന്നെയോ?

ഉ: അതെ, വേദത്തിൽ അവനു ദൈവനാമങ്ങൾ, ദൈവഗു
ണങ്ങൾ, ദൈവക്രിയകൾ, ദൈവമാനം ഇവ എല്ലാം കൊള്ളുന്ന
പ്രകാരം കാണാൻ ഉണ്ടു. (അപ്പോ. ൫, ൩8. ൧ കൊ. ൨, ൧൦.
റോമ, ൧൫, ൧൩. മത്ത. ൧൨, ൩൧ 8.)

൪൦, ചോ. ഇങ്ങിനെ നീ വായികൊണ്ടു ഏറ്റു പറയുന്നതെല്ലാം ഹൃദയം കൊണ്ടും
വിശ്വസിച്ചാൽ ഈ വിശ്വാസത്തിന്റെ ഫലം എന്താകുന്നു?

ഉ. ഈ വിശ്വാസത്തെ ദൈവം കണ്ടു, യേശു ക്രിസ്തു നിമി
ത്തം എന്നെ നല്ലവനും വിശുദ്ധനും, എന്നെണ്ണിക്കൊള്ളുന്നതല്ലാ
തെ, പ്രാൎത്ഥിപ്പാനും ദൈവത്തെ അബ്ബാ എന്നു വിളിപ്പാനും, അ
വന്റെ കല്പനകളിൻപ്രകാരം നടപ്പാനും പരിശുദ്ധാത്മാവു എ
നിക്കു നല്കപ്പെടുന്നതു തന്നെ, ഫലം ആകുന്നതു.

൪൧. ചോ. വിശ്വാസത്തിലെ ഒന്നാം ഫലം എന്തു?

ഉ. എന്റെ നീതീകരണമത്രെ. ദൈവം എന്റെ പാപങ്ങ
ളെ ക്ഷമിച്ചു വിട്ടു, ക്രിസ്തുവിന്റെ നീതിയെ എനിക്കു കണക്കിട്ടു,
അതു ഹേതുവായി സകല കരുണകളെയും പറഞ്ഞു തരുന്നതു
തന്നെ.

൪൨. ചോ. വിശുദ്ധീകരണം എന്നും പുതുക്കം എന്നും ഉള്ള രണ്ടാമതു ഒരു ഫലം വി
ശ്വാസത്തിൽ ജനിക്കുന്നില്ലയോ?

ഉ. ജനിക്കുന്നു, ഞാൻ കുട്ടിയായി പ്രാൎത്ഥിപ്പാനും ദൈവ
ത്തിന്നു യോഗ്യമായി നടപ്പാനും, തക്കവണ്ണം വിശ്വാസത്താൽ മേ
ല്ക്കുമേൽ പരിശുദ്ധാത്മാവു തന്നെ എനിക്കു കിട്ടുന്നുണ്ടു.

൪൩. ചോ. പ്രാൎത്ഥന എന്നതു എന്തു?

ഉ. പ്രാൎത്ഥന എന്നതു ലൌകികത്തിലും ആത്മികത്തിലും ന
ന്മയെ എത്തിപ്പാനോ, തിന്മയെ വൎജ്ജിപ്പാനോ ദൈവത്തെ നോ
ക്കി വിളിക്കുന്നതത്രെ ആകുന്നു. [ 178 ] ൪൪. ചോ. പ്രാൎത്ഥനകളിൽ വെച്ചു സാരവും തികവും ഭംഗിയും ഏറിയതു എന്തൊ
ന്നു ആകുന്നു?

ഉ. ക്രിസ്തു താൻ നമുക്കു പഠിപ്പിച്ചു തന്നതത്രെ. അതാവിതു:
സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീക
രിക്കപ്പെടേണമേ. നിന്റെ രാജ്യം വരേണമേ. നിന്റെ ഇഷ്ടം സ്വ
ൎഗ്ഗത്തിലേ പോലെ ഭൂമിയിലും നടക്കേണമേ. ഞങ്ങൾക്കു വേണ്ടുന്ന
അപ്പം ഇന്നു തരേണമേ. ഞങ്ങളുടെ കടക്കാൎക്കു ഞങ്ങളും വിടുന്നതു
പോലെ ഞങ്ങളുടെ കടങ്ങളെ വിട്ടു തരേണമേ. ഞങ്ങളെ പരീക്ഷ
യിൽ കടത്താതെ, ദോഷത്തിൽനിന്നു ഞങ്ങളെ ഉദ്ധരിക്കേണമേ.
രാജ്യവും ശക്തിയും തേജസ്സും എന്നേക്കും നിനക്കല്ലോ ആകുന്നു.
ആമെൻ.

൪൫. ചോ. എങ്ങിനെ പ്രാൎത്ഥിക്കണം?

ഉ. ദൈവത്തിൻ തിരുമുമ്പിൽ എന്നു വെച്ചു, ഏകാഗ്രതയും
അനുതാപവും പൂണ്ടു, ഹൃദയത്തിലും പുറമെ ഭാവത്തിലും താഴ്മയു
ള്ളവനായി, സത്യവിശ്വാസത്തോടും യേശു ക്രിസ്തുവിന്റെ നാമ
ത്തിലും പ്രാൎത്ഥിക്കേണം.

൪൬. ചോ. ഇപ്രകാരമുള്ള പ്രാൎത്ഥനെക്കു എന്തു വാഗ്ദത്തം ഉണ്ടു?

ഉ. ആമെൻ, ആമെൻ, ഞാൻ നിങ്ങളോടു പറയുന്നിതു: നി
ങ്ങൾ എന്റെ നാമത്തിൽ പിതാവിനോടു എന്തെല്ലാം യാചിച്ചാ
ലും അവൻ നിങ്ങൾക്കു തരും, എന്നു നമ്മുടെ പ്രിയ രക്ഷിതാവു
അരുളിച്ചെയ്തു. (യൊഹ. ൧൬, ൨൩. )

൪൭. ചോ. എന്നാൽ വിശ്വാസിക്കു ദൈവഭക്തിയോടുള്ള നടപ്പൂ വേണം എങ്കിൽ,
എന്തൊന്നിനെ പ്രമാണമാക്കേണം?

ഉ. തന്റെ ഇഷ്ടവും തോന്നലും അല്ല, ലോകത്തിന്റെ പാ
പമൎയ്യാദകളും അല്ല, ദൈവത്തിന്റെ ഇഷ്ടവും കല്പനകളുമത്രെ
പ്രമാണമാക്കേണ്ടിയതു.

൪൮. ചോ. ദൈവത്തിന്റെ ഇഷ്ടവും കല്പനകളും എങ്ങിനെ അറിവാറാകും?

ഉ. പഴയനിയമം, പുതിയനിയമം, എന്നുള്ള വേദപുസ്തകങ്ങ
ളിൽ അടങ്ങിയ ദൈവവചനത്താൽ അത്രെ. [ 179 ] ൪൯. ചോ. പഴയനിയമത്തിലെ ദൈവകല്പനകൾ ഏവ?

ഉ. ൧. യഹോവയായ ഞാൻ നിന്റെ ദൈവമാകുന്നു, ഞാന
ല്ലാതെ അന്യ ദേവകൾ നിനക്കുണ്ടാകരുതു.

൨. നിനക്കു ഒരു വിഗ്രഹത്തെയും ഉണ്ടാക്കരുതു; അവറ്റെ
കുമ്പിടുകയും സേവിക്കയും അരുതു.

൩. നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എ
ടുക്കുരുതു.

൪. സ്വസ്ഥനാളിനെ വിശുദ്ധീകരിപ്പാൻ ഓൎക്ക.
൫. നിന്റെ മാതാപിതാക്കന്മാരെ ബഹുമാനിക്ക.
൬. നീ കുല ചെയ്യരുതു.
൭. നീ വ്യഭിചരിക്കരുതു.
൮. നീ മോഷ്ടിക്കരുതു.
൯. കൂട്ടുകാരന്റെ നേരെ കള്ളസ്സാക്ഷി പറയരുതു.
൧൦.കൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുതു. കൂട്ടുകാരന്റെ
ഭാൎയ്യയെയും ദാസീദാസന്മാരെയും കാളകഴുതയെയും കൂട്ടുകാരന്നുള്ള
യാതൊന്നിനെയും മോഹിക്കരുതു. (൨മോ. ൨൦)

൫൦, ചോ. ഈ കല്പനകളുടെ സാരാംശം എന്താകന്നു?

ഉ. ദൈവത്തെയും കൂട്ടുകാരനെയും സ്നേഹിക്ക, എന്നത്രെ.
(മത്ത. ൨൨, ൩൭-൪൦.)

൫൧. ചോ, ദൈവത്തെ സ്നേഹിക്ക, എന്നതു എന്തു?

ഉ. ദൈവത്തെ സ്നേഹിക്ക, എന്നതൊ ദൈവത്തെ പരമ ധനം
എന്നു വെച്ചു ഹൃദയത്താൽ പറ്റിക്കൊണ്ടും, നിത്യം ഓൎത്തും സൎവ്വ
ത്തിനു മീതെ കാംക്ഷിച്ചും ഇരുന്നു, അവങ്കൽ ആനന്ദിച്ചും മുറ്റും
തന്നെത്താൻ സമൎപ്പിച്ചുംകൊണ്ടു അവന്റെ ബഹുമാനത്തിന്നായി
എരിവുള്ളവനും ആക.

൫൨. ചോ. ക്രട്ടുകാരനെ സ്നേഹിക്ക, എന്നതു എന്തു?

ഉ. കൂട്ടുകാരനെ സ്നേഹിക്ക, എന്നതൊ അവനായി ഗുണമു
ള്ളതു എല്ലാം ആഗ്രഹിക്കയും, പക്ഷമനസ്സാലെ വിചാരിക്കയും, വാ
ക്കിനാലും ഭാവത്താലും പ്രിയം കാട്ടുകയും, ക്രിയയാലെ തുണക്കയും [ 180 ] അല്ലാതെ, അവന്റെ ബലഹീനതയെയും വിരോധത്തെയും ക്ഷാ
ന്തിയോടെ പൊറുത്തും സൌമ്യതയാലെ അവനെ യഥാസ്ഥാന
പ്പെടുത്തും കൊള്ളുന്നതത്രെ.

൫൩. ചോ. ഇപ്രകാരം എല്ലാം നിന്നെ തന്നെ ശോധന ചെയ്താൽ, നിനക്കു എന്തു
തോന്നുന്നു?

ഉ. ഞാൻ സംശയം കൂടാതെ വലിയ പാപി ആകുന്നു, എന്നും,
ദൈവം ഇഹത്തിലും പരത്തിലും ശിക്ഷിക്കുന്നതിന്നു ഞാൻ പാത്ര
മെന്നും തെളിയുന്നു.

൫൪. ചോ. പാപങ്ങളെക്കൊണ്ടു നിനക്കു സങ്കടം തോന്നുന്നുവോ?

ഉ. അതെ, ഞാൻ ദൈവത്തോടു പാപം ചെയ്തു, വിശ്വസ്തനാ
യ സ്രഷ്ടാവും രക്ഷിതാവും കാൎയ്യസ്ഥനും ആയവനെ പലവിധത്തി
ലും കൂടക്കൂടെ മനഃപൂൎവ്വമായും ദുഃഖിപ്പിച്ചും കോപിപ്പിച്ചും കൊ
ണ്ടതിനാൽ, എനിക്കു ഉള്ളവണ്ണം സങ്കടം തോന്നുന്നു.

൫൫. ചോ. ദൈവത്തിന്റെ കോപം മാറി, കനിവു തോന്നുവാൻ ഒരു വഴിയുണ്ടോ?

ഉ. സത്യമായുള്ള മാനസാന്തരവും ദൈവത്തിങ്കലേക്കു തിരിയു
ന്നതും വഴിയാകുന്നതു.

൫൬. ചോ. മാനസാന്തരം എന്നതു എന്തു?

ഉം മാനസാന്തരം എന്നതൊ പാപങ്ങളെ ഹൃദയംകൊണ്ടു
അറിഞ്ഞു കൊൾകയും, ദൈവമുമ്പിലും ചിലപ്പോൾ മനുഷ്യരുടെ
മുമ്പിലും ഏറ്റു പറകയും, അനുതപിച്ചു വെറുക്കയും, യേശു ക്രിസ്തു
വിങ്കൽ വിശ്വസിക്കയും, നടപ്പിനെ ക്രമത്തിൽ ആക്കുവാൻ ഉത്സാ
ഹിക്കയും ചെയ്യുന്നതത്രെ.

൫൭. ചോ. ഇതിങ്കൽ വിശ്വാസത്തിന്നു ദൈവത്തിൽനിന്നു ഒരു തുണ വരുന്നതു
കൂടെ ആവശ്യം അല്ലയോ?

ഉ: ആവശ്യം തന്നെ. വിശ്വാസമാകട്ടെ ഇന്നു ആശ്രയവും
പ്രാഗത്ഭ്യവും ഏറീട്ടു വലുതും, പിന്നെ ഓരൊ സംശയഭയങ്ങളും
ധൈൎയ്യക്കേടും കലൎന്നിട്ടു ചെറുതും എളിയതും ആകുന്നു. [ 181 ] ൫൮. ചോ. വിശ്വാസത്തിന്നു ഉറപ്പും സങ്കടത്തിൽ ആശ്വാസവും വൎദ്ധിപ്പിക്കുന്ന
സാധനം എന്തു?

ഉ. നമ്മുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ അത്താഴം
തന്നെ.

൫൯. ചോ. നമ്മുടെ കൎത്താവിന്റെ തിരുവത്താഴം, എന്നതു എന്തു?

ഉ. തിരുവത്താഴം എന്നതു വിശുദ്ധമൎമ്മവും ദിവ്യമായ ചൊല്ക്കു
റിയും ആകുന്നു, അതിൽ ക്രിസ്തു നമുക്കു അപ്പത്തോടും വീഞ്ഞിനോ
ടും കൂട തന്റെ ശരീരത്തെയും രക്തത്തെയും ഉള്ളവണ്ണം സമ്മാനി
ച്ചു തരുന്നതുകൊണ്ടു, പാപമോചനവും നിത്യജീവനും ഉണ്ടെന്നു
നിശ്ചയം വരുത്തുന്നു.

൬൦. ചോ. തിരുവത്താഴത്തിന്റെ ഉപദേശം എല്ലാം അടങ്ങിയ സ്ഥാപനവചന
ങ്ങളെ പറക.

ഉ. കൎത്താവായ യേശു തന്നെ കാണിച്ചു കൊടുക്കുന്നാൾ രാത്രി
യിൽ പന്തിരുവരോടു കൂട അത്താഴത്തിന്നിരുന്നു, അപ്പത്തെ എടു
ത്തു സ്തോത്രം ചെയ്തു നുറുക്കി പറഞ്ഞു: വാങ്ങി ഭക്ഷിപ്പിൻ, ഇതു നി
ങ്ങൾക്കു വേണ്ടി നുറുക്കപ്പെടുന്ന എന്റെ ശരീരം ആകുന്നു, എന്റെ
ഓൎമ്മെക്കായിട്ടു ഇതിനെ ചെയ്വിൻ, അപ്രകാരം തന്നെ അത്താഴ
ത്തിൽ പിന്നെ പാനപാത്രത്തെയും എടുത്തു സ്തോത്രം ചെയ്തു,
അവൎക്കു കൊടുത്തു പറഞ്ഞിതു: നിങ്ങൾ എല്ലാവരും ഇതിൽനിന്നു
കുടിപ്പിൻ. ഈ പാനപാത്രം എന്റെ രക്തത്തിൽ പുതിയനിയമം
ആകുന്നു. ഇതു പാപമോചനത്തിന്നായി നിങ്ങൾക്കും അനേകൎക്കും
വേണ്ടി ഒഴിച്ച എന്റെ രക്തം, ഇതിനെ കുടിക്കുന്തോറും എന്റെ
ഓൎമെക്കായിട്ടു ചെയ്വിൻ.

൬൧. ചോ, തിരുവത്താഴത്തിൽ നിനക്കു എന്തു അനുഭവിപ്പാൻ കിട്ടുന്നു?

ഉ. അപ്പരസങ്ങളോടും കൂട യേശു ക്രിസ്തുവിന്റെ സത്യമാ
യുള്ള ശരീരത്തെയും സത്യമായുള്ള രക്തത്തെയും ഞാൻ ഭക്ഷിച്ചു
കുടിക്കുന്നു. (൧കൊ. ൧൦, ൧൬.) നാം ആശീൎവ്വദിക്കുന്ന അനുഗ്രഹ
പാത്രം ക്രിസ്തു രക്തത്തിന്റെ കൂട്ടായ്മ അല്ലയോ? നാം നുറുക്കുന്ന
അപ്പം ക്രിസ്തു ശരീരത്തിന്റെ കൂട്ടായ്മ അല്ലയോ?

22 [ 182 ] ൬൨. ചോ. തിരുവത്താഴം ആൎക്കായിട്ടു നിയമിച്ചു കിടക്കുന്നു?

ഉ. തങ്ങളെ ശോധന ചെയ്വാൻ കഴിയുന്ന ക്രിസ്ത്യാനൎക്കെല്ലാം
നിയമിച്ചതു (൧കൊ. ൧൧, ൨൮.) മനുഷ്യൻ തന്നെത്താൻ ശോധന
ചെയ്തിട്ടു വേണം, ഈ അപ്പത്തിൽ ഭക്ഷിച്ചും പാനപാത്രത്തിൽ
കുടിച്ചും കൊൾ്വാൻ.

൬൩. ചോ. തന്നെത്താൻ ശോധന ചെയ്ക. എന്നതു എന്തു?

ഉ താൻ തന്റെ ഹൃദയത്തിലും മനോബോധത്തിലും പ്രവേ
ശിച്ചു കൊണ്ടു, തന്റെ മാനസാന്തരത്തെയും വിശ്വാസത്തെയും
പുതിയ അനുസരണത്തെയും ആരാഞ്ഞു കൊള്ളുന്നതത്രെ.

൬൪. ചോ. നമ്മുടെ മാനസാന്തരത്തെ ശോധന ചെയ്യുന്നതു എങ്ങിനെ?

ഉ. നമ്മുടെ പാപങ്ങളെ നാം ഉണ്മയായി അറികയും ദൈവ
ത്തിന്മുമ്പാകെ ഏറ്റു പറകയും മനസ്സോടെ വെറുക്കയും അനുത
പിക്കയും ചെയ്യുന്നുവോ, എന്നു ആരാഞ്ഞു നോക്കുമ്പോഴേത്രെ.

൬൫. ചോ. നമ്മുടെ വിശ്വാസത്തെ ശോധന ചെയ്യുന്നതു എങ്ങിനെ?

ഉ. നാം യേശു ക്രിസ്തുവിനെ ഉണ്മയായി അറികയും അവ
ന്റെ പുണ്യത്തിലും കരുണയിലും മാത്രം ആശ്രയിക്കയും തിരുവ
ത്താഴത്തിന്റെ സത്യബോധം ഉണ്ടാകയും ചെയ്യുന്നുവോ, എന്നു
നല്ലവണ്ണം ആരാഞ്ഞു നോക്കുമ്പോഴത്രെ.

൬൬. ചോ. നമ്മുടെ പുതിയ അനുസരണത്തെ ശോധന ചെയ്യുന്നതു എങ്ങിനെ?

ഉ. ഇനിമേൽ പാപത്തെ വെറുത്തും വിട്ടും കൊണ്ടു ദൈവ
പ്രസാദം വരുത്തി നടപ്പാനും, അവന്റെ കരുണയാലെ ദൈവ
സ്നേഹത്തിലും കൂട്ടുകാരന്റെ സ്നേഹത്തിലും ഊന്നി നില്പാനും നാം
താല്പൎയ്യത്തോടെ നിൎണ്ണയിച്ചുവോ, എന്നു സൂക്ഷ്മമായി ആരാഞ്ഞു
നോക്കുമ്പോഴത്രെ.

൬൭. ചോ, ശോധന കഴിക്കാതെ അപാത്രമായി തിരുവത്താഴത്തിൽ ചേരുന്നവൎക്കു
എന്തു ശിക്ഷകൾ അകപ്പെടും?

ഉ. ദൈവത്തിന്റെ ദണ്ഡവിധിയേത്രെ. (൧കൊ. ൧൧, ൨൯)
അപാത്രമായി ഭക്ഷിച്ചു കുടിക്കുന്നവൻ കൎത്താവിൻ ശരീരത്തെ [ 183 ] വിസ്തരിക്കായ്കയാൽ തനിക്കു താൻ ന്യായവിസ്താരത്തെ ഭക്ഷിച്ചു കു
ടിക്കുന്നു.

൬൮. ചോ. അനുതപിച്ചു ഞെരുങ്ങിയ ഹൃദയത്തോടെ അനുഭവിച്ചാൽ തിരുവത്താ
ഴത്തിലെ ഫലം ഏന്തു?

ഉ. എന്റെ വിശ്വാസം ഉറെക്കയും മനസ്സാക്ഷിക്കു ആശ്വാ
സം ലഭിക്കയും പാപങ്ങളുടെ മോചനത്തിന്നു നിശ്ചയം കൂടുകയും
നടപ്പിന്നു പുതുക്കം വരികയും തന്നെ ഫലം ആകുന്നതു.

൬൯. ചോ. തിരുവത്താഴത്തിൽ ചേരുവാൻ നമുക്കു എങ്ങിനെ വഴി തുറന്നു വരും?

ഉ. അദ്ധ്യക്ഷവേലയാലത്രെ, അനുതപിക്കാത്തവൎക്കു പാപങ്ങ
ളെ പിടിപ്പിപ്പാനും അനുതപിക്കുന്നവൎക്കു മോചിപ്പാനും അതിന്നു
അധികാരം ഉണ്ടു.

൭൦. ചോ. ഈ ആത്മികമായ അധികാരം അദ്ധ്യക്ഷൎക്കു ആരാൽ വന്നു?

ഉ. കൎത്താവായ യേശു ക്രിസ്തുവിനാലത്രെ. അവൻ തന്റെ
ശിഷ്യന്മാരോടു പറഞ്ഞിതു: (മത്ത. ൧൮, ൧൮) നിങ്ങൾ ഭൂമിയിൽ
എന്തെല്ലാം കെട്ടിയാലും അതു സ്വൎഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും, നി
ങ്ങൾ ഭൂമിയിൽ എന്തെല്ലാം കെട്ടഴിച്ചാലും അതു സ്വൎഗ്ഗത്തിലും
അഴിഞ്ഞിരിക്കും. എന്നല്ലാതെ (യൊ, ൨o, ൨൩.) നിങ്ങൾ ആൎക്കെ
ങ്കിലും പാപങ്ങളെ മോചിച്ചാൽ അവൎക്കു മോചിക്കപ്പെട്ടിരിക്കും,
ആൎക്കെങ്കിലും പിടിപ്പിച്ചാൽ പിടിപ്പിക്കപ്പെട്ടിരിക്കും, എന്നു തന്നെ.

൭൧. ചോ. തിരുവത്താഴത്തിൽ ചേരുന്ന വിശ്വാസികൾക്കു എന്തു കടം ആകുന്നു?

ഉ. നാം കൎത്താവായ ക്രിസ്തുവിനെയും അവന്റെ മരണത്തെ
യും ഓൎക്കയും അവന്റെ നാമത്തെ സ്തുതിക്കയും ഹൃദയത്താലും ക്രി
യകളാലും അവന്റെ ഉപകാരങ്ങൾ്ക്കായി നന്നിയെ കാട്ടുകയും വേ
ണ്ടതു. ( ൧ കൊ. ൧൧, ൨൬.)

൭൨. ചോ. ക്രിസ്തുവിന്റെ മരണത്തെ പ്രസ്താവിക്കേണ്ടുന്ന പ്രകാരം സ്പഷ്ടമായി
പറയാമോ?

ഉ. ഞാൻ തിരുവത്താഴത്തിൽ ചേരുമ്പോഴും ചേൎന്ന ശേഷ
വും ക്രിസ്തുവിന്റെ കുരിശിലെ മരണത്തെ താല്പൎയ്യത്തോടും വിശ്വാ

22* [ 184 ] സത്തോടും കൂടെ ധ്യാനിക്കയിൽ പ്രിയ രക്ഷിതാവു ശരീരത്തെ ബ
ലികഴിച്ചും രക്തത്തെ ഒഴിച്ചുംകൊണ്ടു എനിക്കും സൎവ്വലോകത്തി
ന്നും പാപത്തെ ഇല്ലാതാക്കി, നിത്യരക്ഷയെ സമ്പാദിച്ചു കൊള്ളു
മ്പോൾ, എത്ര എല്ലാം കഷ്ടിച്ചും അദ്ധ്വാനിച്ചും ഇരിക്കുന്നു, എന്നു
നന്ന വിചാരിച്ചു കൊള്ളേണ്ടതു.

൭൩. ചോ. ഈ ബലിമരണത്തെ ധ്യാനിച്ചു പ്രസ്താവിക്കുന്നതിന്റെ ഫലം എന്തു?

ഉ. കൎത്താവായ യേശുവിന്നു എന്റെ പാപങ്ങളാൽ അതി
ക്രൂരവേദനകളും കൈപ്പുള്ള മരണവും സംഭവിച്ചതുകൊണ്ടു ഞാൻ
പാപത്തിൽ രസിക്കാതെ, അതിനെ അശേഷം ഒഴിച്ചു മണ്ടിപ്പോ
കയും, എന്നെ ഉദ്ധരിച്ച രക്ഷിതാവിന്റെ ആളായിട്ടു കേവലം അ
വന്റെ ബഹുമാനത്തിന്നായി ജീവിക്കയും കഷ്ടപ്പെടുകയും മരിക്ക
യും ചെയ്യേണ്ടതു. എന്നാൽ എന്റെ അന്ത്യനേരത്തിൽ ഭയം
കൂടാതെ തേറികൊണ്ടു: കൎത്താവായ യേശുവേ, നിനക്കായി ഞാൻ
ജീവിക്കുന്നു, നിനക്കു കഷ്ടപ്പെടുന്നു, നിനക്കു മരിക്കുന്നു; ചത്തും
ഉയിൎത്തും നിനക്കുള്ളവനാകുന്നു. യേശുവേ, എന്നേക്കും എന്നെ
രക്ഷിക്കേണമേ, എന്നെ പറയുമാറാവു. ആമെൻ.

"https://ml.wikisource.org/w/index.php?title=പ്രാൎത്ഥനാസംഗ്രഹം&oldid=210361" എന്ന താളിൽനിന്ന് ശേഖരിച്ചത്