ഭൂമിശാസ്ത്രം

രചന:ജോസഫ് പീറ്റ് (1853)

[ 5 ] ഭൂമിശാസ്ത്രം

GEOGRAPHY

BY THE

REV. JOSEPH PEET

COTTAYAM

PRINTED AT THE CHURCH MISSION PRESS

1853 [ 7 ] ൟ ഭൂമിശാസ്ത്രത്തിൽ ഉൾപ്പെട്ടിരിക്കുന്ന
വൃത്താന്തങ്ങളെ കുറിച്ചുള്ള വിവരങ്ങൾ.

സംഗതികൾ. ഉത്തരത്തെ കാണിക്കുന്ന പുറം.
ആദിത്യനെ കുറിച്ച പറഞ്ഞിരിക്കുന്നത എന്ത.
ഭൂമി ആദിത്യനെ ചുറ്റി സഞ്ചരിക്കുന്നുണ്ടൊ.
ഗ്രഹങ്ങളെ കുറിച്ച.
നക്ഷത്രങ്ങളെ കുറിച്ച.
ഗ്രഹണങ്ങളുടെ കാരണം എന്ത.
വേലിയേറ്റം ഇറക്കങ്ങളെ കുറിച്ച.
ആണ്ടുകളായിട്ടും മാസങ്ങളായിട്ടും ആഴ്ചകളായിട്ടുമുള്ള കാല
വിഭാഗത്തെ കുറിച്ച.
ഭൂമിയുടെ രൂപം എന്ത.
ഭൂമിയുടെ വലിപ്പത്തെയും ഗമനത്തെയും കുറിച്ച.
കരയുടെ വിഭാഗങ്ങളെ കുറിച്ച.
വെള്ളങ്ങളുടെ വിഭാഗങ്ങളെ കുറിച്ച. ൧൦
ആസിയാ എന്ന വൻകര എവിടെ. ൪൫
ആസിയായിൽ എത്ര പ്രധാന അംശങ്ങൾ ഉണ്ട. ൪൫
ധവളഗിരി ഏത മലനിരയിൽ ആകുന്നു അത എന്തിനായിട്ട
കേൾവിപ്പെട്ടിരിക്കുന്നു.
൪൫
ആസിയായിലുള്ള തുൎക്കി എവിടെ. ൪൬
ചെറിയ ആസിയാ എവിടെ. ൪൭
ക്ലൈമെട്ട എന്നുള്ളത എന്ത. ൪൮
ധാതുവെള്ളം എന്നുള്ളത എന്ത. ൪൯
ദമസ്തോസ എന്ന വിശേഷ നഗരം എവിടെ. ൫൦
അന്തിയോഖിയാ എന്ന പട്ടണം ഏത ദേശത്തിൽ ആകുന്നു. ൫൦
ഫൊനിക്കയക്കാരെ കുറിച്ച എന്ത വിശേഷമായിട്ട പറയപ്പെ
ട്ടിരിക്കുന്നു
൫൧
പലെസ്തീൻ എന്ന ദേശം എവിടെ. ൫൨
അർമെനിയ എന്ന ദേശം എവിടെ. ൫൨
ബഗ്ദാദ എന്ന പട്ടണം എവിടെ ൫൩
അറാബിയ എന്ന ദേശം എവിടെ. ൫൪
മെക്കാ എന്നും മെദിനാ എന്നുമുള്ള പട്ടണങ്ങൾ എവിടെ എ
ന്തിന്ന കേൾവിപ്പെട്ടിരിക്കുന്നു.
൫൫
കറവാൻ എന്ത. ൫൬
പാർസിയ എന്ന രാജ്യം എവിടെ. ൫൬
ഷിറാസ്സ എന്ന പട്ടണത്തെ കുറിച്ച എന്ത പറയുന്നു. ൫൬
സൈമൂൻ എന്നത എന്ത. ൫൭
[ 8 ]
പാർസിയ്ക്കാരുടെ പണ്ടത്തെ മതം എന്ത. ൫൭
നാഫ്താ എന്നുള്ളത എന്ത. ൫൭
അപ്ഘാനിസ്താൻ എവിടെ. ൫൮
ബെലൂചിസ്താൻ എവിടെ ൫൯
ഇന്ദ്യാ എവിടെ. ൬൦
ഇന്ദ്യായിൽ എത്ര പ്രധാന അംശങ്ങൾ ഉണ്ട. ൬൦
ഇന്ദ്യായിലുള്ള ഏറ്റവും വലിയ ആറ ഏത. ൬൨
കാശ്മീർ എവിടെ. ൬൫
സെർമൂർ എവിടെ ൬൫
ഗുൎവാൽ എവിടെ. ൬൬
നെപ്പാളം എവിടെ. ൬൭
സാളഗ്രാമക്കല്ല എന്തിന്ന കേൾവിപ്പെട്ടിരിക്കുന്നു. ൬൮
ലഹോർ അല്ലെങ്കിൽ പഞ്ചാബ എവിടെ. ൬൮
ദെല്ഹി എന്ന ദേശം എവിടെ. ൭൦
ദെല്ഹി എന്ന പട്ടണത്തെ കുറിച്ച എന്ത വിശേഷമായിട്ട പറ
യപ്പെട്ടിരിക്കുന്നു
൭൦
അയോധ്യ ദേശം എവിടെ. ൭൧
ബാഹാർ എന്ന ദേശം എവിടെ. ൭൨
ഗായാ എന്ന പട്ടണത്തെ കുറിച്ചുള്ള വിശേഷം എന്ത. ൭൨
ബെങ്കാൾ എന്ന ദേശം എവിടെ. ൭൩
കല്ക്കത്താ എവിടെ ഏത ദേശത്തിന്റെ തലസ്ഥാനം ൭൪
സിഖിം എന്ന ദേശം എവിടെ. ൭൬
കൂച്ചാബാഹാർ എവിടെ. ൭൬
ബിജ്നി എന്ന ദെശം എവിടെ. ൭൭
ജെന്ത്യാ എന്ന ദേശം എവിടെ. ൭൭
കാച്ചാർ എന്ന ദേശം എവിടെ. ൭൮
മൂൽത്താൻ എന്ന ദേശം എവിടെ. ൭൮
അജ്മീർ എന്ന ദേശം എവിടെ. ൭൯
ചിത്തോർ എന്ന പട്ടണം എവിടെ എന്തിന കേൾവിപ്പെട്ടി
രിക്കുന്നു
൭൯
അഗ്ര എന്ന ദേശം എവിടെ. ൮൦
അള്ളഹബാദ എന്ന ദേശം എവിടെ. ൮൨
ബെനാരെസഎന്നപട്ടണം എവിടെ എന്തിനായിട്ട കേൾവി
പ്പെട്ടിരിക്കുന്നു
൮൨
സിന്ധ എന്ന ദേശം എവിടെ. ൮൪
കുച്ച എന്ന ദേശം എവിടെ. ൮൫
ഗുജെറാത്ത എന്ന ദേശം എവിടെ. ൮൬
പത്തൻ സോമ്നാത എന്ന പട്ടണം എന്തിന്ന കേൾവിപ്പെട്ടിരി
ക്കുന്നു
൮൬
മാൽവാ എന്ന ദേശം എവിടെ. ൮൯
കാൻഡെഷ എന്ന ദേശം എവിടെ. ൯൦
ഗുന്ദ്വാന എന്ന ദേശം എവിടെ. ൯൧
മഹാദ്യൊ എന്ന പട്ടണം എന്തിന്ന കേൾവിപ്പെട്ടിരിക്കുന്നു ൯൨
ഓറീസാ എന്ന ദേശം എവിടെ. ൯൨
[ 9 ]
ജഗന്നാഥം എന്ന പട്ടണം എവിടെ എന്തിന്ന കേൾവിപ്പെ
ട്ടിരിക്കുന്നു.
൯൩
ബെറാർ എന്ന ദേശം എവിടെ. ൯൪
അസ്സായി എന്ന പട്ടണം എന്തിന്ന ശ്രുതിപ്പെട്ടിരിക്കുന്നു. ൯൫
ഓറങ്ങബാദ എന്ന ദേശം എവിടെ. ൯൫
ബൊംബെ എവിടെ ആകുന്നു എന്തിന്ന കേൾവിപ്പെട്ടിരിക്കുന്നു. ൯൬
നാസ്സൎക്ക എന്ന പട്ടണം എന്തിന്ന ശ്രുതിപ്പെട്ടിരിക്കുന്നു. ൯൬
ബെദെർ എന്ന ദേശം എവിടെ. ൯൮
ഹൈദ്രബാദ എന്ന ദേശം എവിടെ. ൯൯
ഗോൽകൊണ്ടാ എന്ന പട്ടണം എന്തിന്ന കേൾവിപ്പെട്ടിരിക്കുന്നു ൯൯
വടക്കെ സൎക്കാൎസ എന്ന ദേശം എവിടെ. ൧൦൦
ഗഞ്ചാം എന്ന പട്ടണം എവിടെ. ൧൦൧
രാജമന്ദ്രി എന്ന പട്ടണം എന്തിന്ന കേൾവിപ്പെട്ടിരിക്കുന്നു. ൧൦൧
കോറിങ്ങ എന്താകുന്നു. ൧൦൧
കൊങ്കാൻ എന്നും ബെജപൂര എന്നുമുള്ള ദേശങ്ങൾ എവിടെ. ൧൦൨
പൂനാ എന്ന പട്ടണം എന്തിന്ന കേൾവിപ്പെട്ടിരിക്കുന്നു. ൧൦൨
ഗോവാ എവിടെ. ൧൦൩
ദ്വാബ എന്ന ദെശം എവിടെ ൧൦൪
ബെല്ഗാം എന്ന പട്ടണം എവിടെ. ൧൦൪
സിദെദ ദിക്കുകൾ എവിടെ. ൧൦൫
കഡപ്പ എന്ന പട്ടണം എന്തിന്ന കേൾവിപ്പെട്ടിരിക്കുന്നു. ൧൦൬
വടക്കെ കാർനാറ്റിക്ക എവിടെ. ൧൦൬
കനറാ എന്ന ദേശം എവിടെ ൧൦൬
മംഗലൂർ എന്ന പട്ടണം എന്തിന്ന കേൾവിപ്പെട്ടിരിക്കുന്നു. ൧൦൭
മൈസൂർ എന്ന ദേശം എവിടെ. ൧൦൭
സിമൂഗ എന്ന പട്ടണം എന്തിന്ന കേൾവിപ്പെട്ടിരിക്കുന്നു. ൧൦൮
ശ്രീരംഗപട്ടണം എന്നും ബംഗളൂര എന്നുമുള്ള നഗരങ്ങൾ എ
ന്തിന്ന വിശേഷപ്പെട്ടിരിക്കുന്നു.
൧൦൮
ബരമഹാൽ എന്ന ദേശം എവിടെ. ൧൧൦
നടുവിലത്തെ കാർനാറ്റിക്ക എവിടെ. ൧൧൦
മദ്രാസ എന്ന പട്ടണം എവിടെ എന്തിന്ന വിശേഷപ്പെട്ടിരി
ക്കുന്നു.
൧൧൧
പുതുച്ചേരി എന്ന പട്ടണം എവിടെ എന്തിന്ന കേൾവിപ്പെട്ടിരി
ക്കുന്നു
൧൧൨
കുടഗ എന്ന ദേശം എവിടെ. ൧൧൨
സേലം എന്ന ദേശം എവിടെ. ൧൧൩
മലബാർ എന്ന ദേശം എവിടെ. ൧൧൪
കണ്ണൂര എന്ന പട്ടണം എന്തിന്ന കേൾവിപ്പെട്ടിരിക്കുന്നു. ൧൧൪
കോയംബത്തൂര എന്ന ദേശം എവിടെ. ൧൧൫
തിരുവിതാംകോട എന്ന ദേശം എവിടെ. ൧൧൬
കൊച്ചി എന്ന പട്ടണം എന്തിന്ന കേൾവിപ്പെട്ടിരിക്കുന്നു. ൧൧൬
തെക്കെ കാർനാറ്റിക്ക എവിടെ. ൧൧൮
ത്രിശ്ശിനാപ്പള്ളി എവിടെ എന്തിന്ന കേൾവിപ്പെട്ടിരിക്കുന്നു. ൧൧൯
മഥുര എന്ന പട്ടണം എന്തിന്ന കേൾവിപ്പെട്ടിരിക്കുന്നു. ൧൧൯
രാമേശ്വരം എവിടെ. ൧൨൦
ലക്ഷദ്വീപുകളും മലദ്വീപുകളും എവിടെ. ൧൨൧
[ 10 ]
സെലോൻ എന്ന ദ്വീപ എവിടെ. ൧൨൧
താൎത്തറി എന്ന ദേശം എവിടെ. ൧൨൨
ഖിവാ എന്ന ദേശം എവിടെ. ൧൨൩
കോകാനും ബൊക്കാറായും എന്ന ദേശങ്ങൾ എവിടെ. ൧൨൪
തുൎക്കൊമനിയാ എന്ന ദേശം എവിടെ. ൧൨൫
കൂണ്ടൂസും ചീനതാൎത്തറിയും എന്ന ദേശങ്ങൾ എവിടെ. ൧൨൬
തിബെത്ത എന്ന ദേശം എവിടെ. ൧൨൮
ലാസ്സാ എന്ന പട്ടണം എവിടെ എന്തിന്ന കേൾവിപ്പെട്ടിരിക്കുന്നു ൧൨൯
ചീന എന്ന ദേശം എവിടെ. ൧൩൦
കോറെയാ എന്ന ദേശം എവിടെ. ൧൩൨
യാപ്പാൻ എന്ന ദേശം എവിടെ. ൧൩൨
ബൂത്താൻ എന്ന ദേശം എവിടെ. ൧൩൩
ആസ്സാം എന്ന ദേശം എവിടെ. ൧൩൪
അറാക്കാൻ എന്ന ദേശം എവിടെ. ൧൩൫
ബൂൎമ്മ എന്ന ദേശം എവിടെ. ൧൩൬
റാൻഗൂൻ എന്ന പട്ടണം എന്തിന്ന കേൾവിപ്പെട്ടിരിക്കുന്നു. ൧൩൭
ശാൻ ദേശം എവിടെ. ൧൩൯
കാശ്യൈ എന്ന ദേശം എവിടെ. ൧൩൯
അണ്ടാമൻ എന്നും നിക്കോബാർ എന്നുമുള്ള ദ്വീപുകൾ എവിടെ. ൧൩൯
കൊച്ചിൻചീന എന്ന ദേശം എവിടെ. ൧൪൦
സിയാം എന്ന ദേശം എവിടെ. ൧൪൧
യങ്കസെലൊൻ എന്ന ദേശം എവിടെ: ൧൪൨
മലയി എന്ന ദേശം എവിടെ. ൧൪൩
കിഴക്കൻ ദ്വീപുകൾ എവിടെ. ൧൪൪
ബോൎനിയ എന്ന ദ്വീപ എവിടെ. ൧൪൫
മോളുക്കസ എന്നും ബണ്ടാ എന്നും സണ്ട എന്നുമുള്ള ദ്വീപുകൾ
എവിടെ.
൧൪൬
ഒാസ്ത്രാലിയ എന്ന ദേശം എവിടെ. ൧൪൮
ന്യൂസീലാണ്ട എന്ന ദ്വീപുകൾ എവിടെ. ൧൪൮
പൊലിനെസിയ എന്ന ദ്വീപുകൾ എവിടെ. ൧൪൯
മക്വെസാസ എന്നും സാണ്ട്വിച്ച എന്നും കറോലിനാ എന്നും
ലദ്രോന്സ എന്നുമുള്ള ദ്വീപുകൾ എവിടെ
൧൫൦
യൂറോപ്പ എന്ന വൻകര എവിടെ. ൧൫൧
ഇംഗ്ലാണ്ട എവിടെ. ൧൫൪
കൌന്തി എന്നത എന്ത. ൧൫൪
ഇംഗ്ലാണ്ടിലെ വിശേഷത എന്ത. ൧൫൬
വേത്സ എന്ന ദേശം എവിടെ. ൧൫൮
സ്നോദോൻ എന്ന മല എന്തിന്ന കേൾവിപ്പെട്ടിരിക്കുന്നു. ൧൫൮
സ്കോത്ത്ലാണ്ട എന്ന ദേശം എവിടെ. ൧൫൯
ഇർലാണ്ട എന്ന ദേശം എവിടെ. ൧൬൨
റുസ്സിയ എന്ന ദേശം എവിടെ. ൧൬൫
പെറ്റെസ്ബുൎഗ്ഗ എന്ന പട്ടണം എവിടെ-എന്തിന്ന ശ്രുതിപ്പെട്ടി
രിക്കുന്നു.
൧൬൫
ഓഡെസ എന്ന നഗരം എവിടെ-എന്തിന്ന കേൾവിപ്പെട്ടി
രിക്കുന്നു
൧൬൬
[ 11 ]
കടിഞ്ഞാൺകല എന്തൊരു മാതിരി മൃഗം ആകുന്നു. ൧൬൭
സ്വെദൻ എന്ന ദേശം എവിടെ. ൧൬൮
നോൎവെ എന്ന ദേശം എവിടെ. ൧൬൮
സ്തൊക്ക്ഹൊലം എന്ന പട്ടണം ഏത രാജ്യത്തിലെ തലസ്ഥാനം
ആകുന്നു.
൧൬൯
നോൎവെയിലെ തലസ്ഥാനം ഏത. ൧൬൯
ഏറ്റവും നല്ല ഇരിമ്പ എവിടെനിന്ന വരുന്നു. ൧൭൦
ഡെന്മാൎക്ക എന്ന ദേശം എവിടെ. ൧൭൦
കോപെൻഹഗെൻ എന്ന പട്ടണം ഏത രാജ്യത്തിന്റെ തല
സ്ഥാനം ആകുന്നു.
൧൭൧
ഫ്രാൻസ എന്ന രാജ്യം എവിടെ. ൧൭൨
പാറീസ എന്ന കേൾവിപ്പെട്ടിരിക്കുന്ന പട്ടണം ഏത രാജ്യ
ത്തിന്റെ തലസ്ഥാനം ആകുന്നു.
൧൭൨
നാന്തെസ എന്ന പട്ടണം എന്തിന്ന കേൾവിപ്പെട്ടിരിക്കുന്നു. ൧൭൨
സ്ത്രാസ്ബുൎഗ എന്ന പട്ടണത്തിൽ എന്ത വിശേഷപ്പെട്ട പണി ഇ
രിക്കുന്നു.
൧൭൩
ബൎത്തൊലൊമാ എന്ന പേരുള്ള ദിവസത്തിൽ എന്ത ക്രൂരത
ചെയ്യപ്പെട്ടിരുന്നു.
൧൭൪
ഹോലാണ്ട എന്ന ദേശം എവിടെ. ൧൭൪
അംസ്തേൎഡാം എന്ന പട്ടണം ഏത ദേശത്തിലെ തലസ്ഥാനം
ആകുന്നു.
൧൭൫
ഹോലാണ്ടിൽ എന്ത ക്രൂരത ചെയ്യപ്പെട്ടിരുന്നു. ൧൭൬
ബെല്ജിയം എന്ന ദേശം എവിടെ. ൧൭൭
വാട്ടേൎല്ലൂ എന്ന സ്ഥലം എവിടെ എന്തിന്ന കീൎത്തിപ്പെട്ടിരിക്കു
ന്നു.
൧൭൭
സ്വിത്ത്സൎല്ലാണ്ട എന്ന ദേശം എവിടെ എന്തിന്ന കേൾവിപ്പെ
ട്ടിരിക്കുന്നു.
൧൭൮
ആൽപ്സ എന്ന മലകൾ എവിടെ. ൧൭൮
വില്ലിയംതെൽ ആരായിരുന്നു എന്തിന്ന കീൎത്തിപ്പെട്ടിരിക്കുന്നു. ൧൭൯
അവലാണ്ശസ എന്നത എന്ത. ൧൮൦
ജെൎമ്മനി എന്ന ദേശം എവിടെ. ൧൮൦
ഒാസ്ത്രിയ എന്ന രാജ്യം എവിടെ. ൧൮൨
ബൊഹേമിയാ എന്ന ദേശം എവിടെ. ൧൮൨
കൊൻസ്താൻസ എന്ന പട്ടണം എന്തിന്ന കേൾവിപ്പെട്ടിരിക്കുന്നു. ൧൮൨
മോറവിയാ എന്ന ദേശം എവിടെ. ൧൮൩
ഹൻഗറി എന്ന ദേശം എവിടെ. ൧൮൩
ലൊംബാൎഡി എന്തിന്ന ശ്രുതിപ്പെട്ടിരിക്കുന്നു. ൧൮൩
വെനീസ എവിടെ എന്തിന്ന കേൾവിപ്പെട്ടിരിക്കുന്നു. ൧൮൪
വീയെന്ന എന്ന പട്ടണം എവിടെ. ൧൮൪
ഓസ്ത്രിയ രാജ്യത്തിലെ പ്രധാന തുറമുഖ പട്ടണത്തിന്റെ പേ
ർ എന്ത.
൧൮൪
പ്രുസ്സിയാ എന്ന ദേശം എവിടെ. ൧൮൪
ബെൎല്ലിൻ എന്ന പട്ടണം എവിടെ. ൧൮൫
സക്സൊനി എന്ന ദേശം എവിടെ. ൧൮൫
സക്സൊനിയിലെ തലസ്ഥാനപട്ടണത്തിന്റെ പേർ എന്ത. ൧൮൬
[ 12 ]
ദ്രെസ്ദൻ എന്ന പട്ടണം എന്തിന്ന കേൾവിപ്പെട്ടിരിക്കുന്നു. ൧൮൬
ബാവറിയാ എന്ന ദേശം എന്തിന്ന ശ്രുതിപ്പെട്ടിരിക്കുന്നു. ൧൮൬
വിൎട്ടെംബുഗ്ഗ എന്ന ദേശം എവിടെ. ൧൮൬
ഹാനൊവെർ എന്ന ദേശം എവിടെ. ൧൮൭
ബാഡെൻ എന്ന സംസ്ഥാനം എവിടെ. ൧൮൭
ബ്രുൻസ്വിക്ക എന്ന ദേശം എവിടെ. ൧൮൭
ഹാംബൂൎഗ്ഗ എന്ന പട്ടണം എവിടെ. ൧൮൮
സ്പെയിൻ എന്ന ദേശം എവിടെ. ൧൮൮
മദ്രിഡ എന്ന പട്ടണം ഏത ദേശത്തിലെ തലസ്ഥാനം ആകുന്നു ൧൮൮
പോൎത്തുഗാൽ എന്ന ദേശം എവിടെ. ൧൮൨
ലിസ്ബൊൻ എന്ന പട്ടണത്തിന്ന നാശം വന്നത എങ്ങിനെ. ൧൮൨
ഇത്താലി എന്ന ദേശം എവിടെ. ൧൮൨
റോം എന്ന പട്ടണം എവിടെ. ൧൮൩
യൂറോപ്പിലെ തുൎക്കി എവിടെ. ൧൮൭
തുൎക്കിയിലെ തലസ്ഥാന പട്ടണത്തിന്റെ പേർ എന്ത. ൧൮൭
ഗ്രേക്ക എന്ന രാജ്യം എവിടെ. ൧൯൯
അഫ്രിക്ക എന്ന വൻകര എവിടെ. ൧൯൯
നീൽ എന്ന ആറ എവിടെ. ൨൦൦
എജിപ്ത എന്ന ദേശം എവിടെ. ൨൦൧
നൂബിയ എന്ന ദേശം എവിടെ. ൨൦൨
അബിസീനയാ എന്ന ദേശം എവിടെ. ൨൦൨
ബാൎബറി നാടുകൾ എവിടെ. ൨൦൩
സാഹാറാ എന്ന വനം എവിടെ. ൨൦൪
സിയറലിയൊൻ എവിടെ എന്തിന്ന കേൾവിപ്പെട്ടിരിക്കുന്നു. ൨൦൫
കേയ്പകൊലോനി എവിടെ. ൨൦൬
സാൻഗ്വിബാർ എവിടെ. ൨൦൭
മഡഗാസ്കർ എവിടെ. ൨൦൮
അമെറിക്കാ എവിടെ. ൨൦൮
കനഡ എവിടെ. ൨൦൯
ന്യൂ ഫൌണ്ടലാണ്ട എവിടെ. ൨൧൦
ബെൎമ്മൂഡസ എന്ന ദ്വീപുകൾ എവിടെ. ൨൧൦
ഐക്യ നാടുകൾ എവിടെ. ൨൧൧
മെക്സികൊ എവിടെ. ൨൧൩
തെക്സിയസ എവിടെ. ൨൧൪
അമസൊൻ എന്ന ആറ എന്തിന്ന കേൾവിപ്പെട്ടിരിക്കുന്നു. ൨൧൫
കൊലംബിയ എവിടെ. ൨൧൫
പെറു എവിടെ. ൨൧൬
ചിലി എന്ന ദേശം എവിടെ. ൨൧൭
പത്താഗോനിയാ എവിടെ. ൨൧൭
ലാപ്ലാത്താ എവിടെ. ൨൧൮
ബ്രസ്സീൾ എവിടെ. ൨൧൮
ഗ്വീയാനാ എവിടെ. ൨൧൮
പറാഗ്വൈ എവിടെ. ൨൧൯
പടിഞ്ഞാറെ ഇന്ദിയസ്സ എന്ന പേരുള്ള ദ്വീപുകൾ എവിടെ. ൨൧൯
[ 13 ] ഭൂമിശാസ്ത്രം

ചോ. ഭൂമിശാസ്ത്രം എന്നുള്ളത എന്താകുന്നു?

ഉ. ഭൂമിശാസ്ത്രം എന്നത, ഭൂമിയെയും അതിലുള്ള ചരാചരങ്ങളെയും
കുറിച്ചുള്ള വൎണ്ണനം ആകുന്നു. എന്നാൽ സൂൎയ്യൻ മുതലായവ ഭൂമിയോട
സംബന്ധിച്ചിരിക്കകൊണ്ട അവയെയും കുറിച്ച കൂടെ അല്പം വിസ്തരിച്ച
പറയുന്നുണ്ട.

ആദിത്യനെ കുറിച്ച.

ചോ. ആദിത്യൻ എന്ത?

ഉ. ആദിത്യൻ തന്റെ തേജസ്സകൊണ്ട ശോഭിക്കുന്നതും ഭൂമി മുതലാ
യ ഗ്രഹങ്ങളോട യോജിക്കുന്നതുമായുള്ള ഒരു വസ്തു ആകുന്നു.

ചോ. ആദിത്യന്ന എത്ര വലിപ്പം ഉണ്ട?

ഉ. നമ്മുടെ ഭൂമിയെ പോലെയുള്ള പത്ത ലക്ഷം ഭൂമികളോളം ആ
ദിത്യന്ന വലിപ്പം ഉണ്ട. അത എന്തെന്നാൽ ആദിത്യൻ ഭൂമിയെക്കാൾ പ
ത്ത ലക്ഷം പ്രാവശ്യം വലിപ്പമുള്ളതാകുന്നു.

ചോ. ആദിത്യൻ അനങ്ങാതെ തന്നെ നില്ക്കുന്നുവൊ?

ഉ. ആദിത്യന്ന നില്ക്കുന്ന സ്ഥലത്തിൽനിന്ന മാറ്റം ഇല്ല എങ്കിലും നി
ല്ക്കുന്ന നിലയിൽ തന്നെ ചവിട്ടു ചക്രം പോലെ ഏകദേശം ൨൫ ദിവ
സം കൊണ്ട ഒരു പ്രാവശ്യം ചുറ്റിതിരിയുന്നു.

ചോ. ആദിത്യൻ നില്ക്കുന്ന നിലയിൽ തിരിയുന്നു എന്ന എങ്ങി
നെ അറിയാം?

ഉ. പുകകൊണ്ട നന്നായി കറപ്പിച്ച കണ്ണാടിയിൽ കൂടി നോക്കിയാൽ
ആദിത്യന്റെ ബിംബത്തിൽ ചില ഇടങ്ങൾ കറുത്ത നിറമായി കാണുാം.
ആ ഇടങ്ങളെ സൂക്ഷിച്ചാൽ അവ സ്ഥലം മാറുന്നു എന്നും ഏകദേശം
൨൫ ദിവസം കഴിയുമ്പോൾ മുമ്പിൽനിന്ന സ്ഥലത്തിൽ വരുന്നു എന്നും
കാണുന്നു. അതകൊണ്ട ആ സമയത്തിൽ ആദിത്യൻ ഒരു പ്രാവശ്യം ചു
റ്റിതിരിയുന്നു എന്ന നിശ്ചയിക്കാം.

ചോ. ആദിത്യൻ ഭൂമിയിൽനിന്ന എത്ര ദൂരമായിരിക്കുന്നു ?

ഉ. ആദിത്യൻ ഭൂമിയിൽനിന്ന ഒമ്പത കോടി അമ്പത്തൊന്ന ലക്ഷ
ത്തിഎഴുപത്ത മൂവായിരം ഇംഗ്ലീഷ നാഴിക ദൂരം ആകുന്നു.

ചോ. ആദിത്യൻ ഭൂമി മുതലായവയോട സംബന്ധിച്ചിരിക്കുന്നത എ
ങ്ങിനെ? [ 14 ] ഉ. ആദിത്യൻ തന്റെ രശ്മികൾകൊണ്ട ഭൂമി മുതലായ ഗ്രഹങ്ങളെ
പ്രകാശിപ്പിക്കയും ഉഷ്ണിപ്പിക്കയും ചെയ്യുന്നു. അത തന്നെയുമല്ല ആദിത്യൻ
തന്റെ ആകൎഷണ ശക്തികൊണ്ട ഭൂമി മുതലായ ഗ്രഹങ്ങളെ എല്ലായ്പൊ
ഴും രാശിചക്രവഴിയായിട്ട തന്നെ ചുറ്റി സഞ്ചരിപ്പിക്കുന്നു. അങ്ങിനെ
ഭൂമി മുതലായ ഗ്രഹങ്ങൾ നില്ക്കാതെ ആദിത്യന്ന ചുറ്റും നടക്കുന്നുണ്ട.

ചോ. രാശിചക്രം എന്നുള്ളത എന്ത?

ഉ. ഭൂമി ആണ്ട തോറും ആദിത്യന്ന ചുറ്റും സഞ്ചരിക്കുന്നത എല്ലായ്പോ
ഴും ഭേദം കൂടാതെ ഒരു വഴിയെ തന്നെ ആകുന്നതിനാൽ ആ വഴിക്കും
അതിന്ന ഓരൊവശത്ത അഞ്ഞൂറ്റി ചില്വാനം ഇംഗ്ലീഷ നാഴിക വി
സ്താരത്തിന്നും മേൽ നില്ക്കുന്ന നക്ഷത്രങ്ങളുള്ള സ്ഥലം രാശി ചക്രം എ
ന്ന പേർ പറഞ്ഞവരുന്നു. ജ്യോതിഷക്കാർ ആ വൃത്തത്തിലുള്ള നക്ഷത്ര
ങ്ങളെ പന്ത്രണ്ടായി പകുത്തിരിക്കുന്നു. ഓരൊ പങ്കിൽ നില്ക്കുന്ന നക്ഷ
ത്രങ്ങളുടെ കൂട്ടത്തിന്ന സാമാന്യമായിട്ട രാശി എന്നും അവയെ പ്രത്യേ
കം അറിവാനായിട്ട ഒാരോന്നിന്ന ഓരൊ പേരും കൂടെ താഴെ വരുന്ന
പ്രകാരം ഇട്ടിരിക്കുന്നു അത എന്തെന്നാൽ

മകരം ഇടവം കന്നി
കുംഭം മിഥുനം തുലാം
മീനം കൎക്കടകം വൃശ്ചികം
മെടം ചിങ്ങം ധനു.

ആദിത്യനെ ചുററി സഞ്ചരിക്കുന്ന ഭൂമി മുതലായ ഗ്രഹങ്ങൾ മേൽ പ
റഞ്ഞ ഓരോരൊ കൂട്ടത്തിന്റെ നേരെ ചെല്ലുമ്പോൾ അത ആ രാശി
യിൽ നില്ക്കുന്നു എന്നും പറഞ്ഞ വരുന്നു. ഭൂമി ആദിത്യനെ ചുറ്റി സ
ഞ്ചരിക്കയാൽ ആദിത്യൻ ചുറ്റുന്ന പ്രകാരം തോന്നുന്നതകൊണ്ട ആദിത്യ
നും ഓരോരൊ രാശിയിൽ നില്ക്കുന്നു എന്ന സാമാന്യമായിട്ട പറഞ്ഞ
വരുന്നു.

ചോ. ഭൂമി ആദിത്യനെ ചുറ്റി നടക്കുന്നു എന്ന പറയുന്നത അതിശ
യം തന്നെ. ആദിത്യൻ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നു എന്ന ചില ആളു
കൾ പറയുന്നില്ലയൊ?

ഉ. പറയുന്നുണ്ട സത്യം തന്നെ എന്നാൽ ഇപ്രകാരം നിശ്ചയിച്ച പ
റയുന്നത ബോധത്തിൻ പ്രകാരം അല്ല കാഴ്ചപ്രകാരം അത്രെ ആകുന്നത.

ചോ. ഭൂമി ചുറ്റിസഞ്ചരിക്കുന്നതല്ലാതെ ആദിത്യൻ ചുറ്റി സഞ്ചരി
ക്കാത്ത പ്രകാരമുള്ള സാക്ഷികൾ ഉണ്ടൊ?

ഉ. അതിന്ന ബോധം വരുത്തതക്ക സാക്ഷികൾ ഉണ്ട. എന്നാൽ ഇ
വയെ എല്ലാം നല്ലപോലെ തിരിച്ചറിയുന്നതിന്ന പഠിത്വം വേണ്ടുന്നത
കൊണ്ട ഇപ്പോൾ എളുപ്പത്തിൽ മനസ്സിൽ ആക്കതക്കവണ്ണമുള്ള രണ്ട മൂന്ന
സാക്ഷികളെ പറയുന്നുള്ളു.

ഒന്നാമത. ഗ്രഹങ്ങൾക്ക നമ്മൾ സൂക്ഷിച്ചാൽ അറിയതക്കവണ്ണം രണ്ട
ഗതികൾ ഉണ്ട. അതിൽ ഒന്ന ചവിട്ടു ചക്രം അച്ചുതണ്ടിന്മേൽ തിരിയു
ന്നത പോലെയും, മറ്റേത വണ്ടി മുമ്പോട്ട പോകുന്ന പ്രകാരം വള
ഞ്ഞ വഴിയായിട്ടും ആദിത്യനെ ചുററി സഞ്ചരിക്കുന്നു. എന്നാൽ നമ്മു
[ 15 ] ടെ ഭൂമി ഗ്രഹങ്ങളിൽ ഒന്നാകുന്നു: മറ്റ ഗ്രഹങ്ങൾ എന്ന പോലെ ആ
ദിത്യനോട സംബന്ധിച്ചിരിക്കുമ്പോൾ അവയെ പോലെ ഗമിക്കാതെ
അത മാത്രമെ നില്ക്കുന്നുള്ളു എന്ന തോന്നുവാൻ ഇടയില്ല.

രണ്ടാമത. ആദിത്യൻ ഭൂമിയെക്കാൾ പത്ത ലക്ഷം പ്രാവശ്യം വലിപ്പ
മുള്ളതാകുന്നു. വലിയ വസ്തു ചെറിയ വസ്തുവിനെ ആകൎഷിക്കുന്നതല്ലാതെ
ചെറിയതിന്ന വലിയതിനെ ആകൎഷിപ്പാൻ കഴിയുന്നതല്ല എന്ന അ
ല്പം പഠിച്ചിരിക്കുന്ന പൈതൽ പോലും അറിഞ്ഞിരിക്കുന്നു. ഏറ്റം ഇ
റക്കം മുതലായവയാൽ ആദിത്യന്റെ ആകൎഷണ ശക്തി നമ്മുടെ ഭൂമി
യെ പിടിച്ചുകൊള്ളുന്നു എന്ന അറിവാൻ ഇടയുണ്ട. ഭൂമി സഞ്ചരിക്കാതെ
ഇരുന്നാൽ ആദിത്യൻ തന്റെ അടുക്കലേക്ക അതിനെ വലിച്ച ദഹിപ്പി
ച്ച കളയും ഭൂമിയുടെ സഞ്ചാര ശക്തികൊണ്ട അതിനെ നശിപ്പിക്കതക്ക
വണ്ണമായിട്ട ആദിത്യന്ന തന്റെ അടുക്കൽ ഭൂമിയെ വലിപ്പാൻ കഴിയു
ന്നതല്ല.

മൂന്നാമത. എല്ലാവരുടെ സമ്മതപ്രകാരം ബുധൻ എന്നും ശുക്രൻ എ
ന്നും ഉള്ള രണ്ട ഗ്രഹങ്ങളുടെ ചക്രഗതി ഭൂമിക്കും ആദിത്യന്നും ഇടയിൽ
ആകുന്നു. അങ്ങിനെ ഇരിക്കുമ്പോൾ ഭൂമി സഞ്ചരിക്കുന്നില്ലെങ്കിൽ മേൽ
പറഞ്ഞ രണ്ട ഗ്രഹങ്ങളെ എല്ലായ്പൊഴും ആദിത്യന്ന ഇപ്പുറം കാണേ
ണമെല്ലൊ. എന്നാൽ ചിലപ്പോൾ അവ ആദിത്യന്ന അപ്പുറം ഇരിക്കുന്നു
എന്ന തോന്നും അപ്രകാരം കാണുന്നത ഭൂമി ആദിത്യനെ ചുറ്റി സഞ്ച
രിക്കുന്നതകൊണ്ടത്രെ ആകുന്നത.

ഗ്രഹങ്ങളെ കുറിച്ച.

ചോ. ഗ്രഹങ്ങൾ എത്ര ഉണ്ട. അവയുടെ പേർ എന്ത അവ എത്ര കാ
ലംകൊണ്ട ആദിത്യനെ ചുറ്റി സഞ്ചരിക്കുന്നു?

ഉ. ഗ്രഹങ്ങൾ ൧൧ ഉണ്ട അവയുടെ പേർ എന്തെന്നാൽ ബുധൻ എ
ന്നും ശുക്രൻ എന്നും ഭൂമി എന്നും ചൊവ്വാ എന്നും സീറീസ്സ എന്നും പല്ല
സ്സ എന്നും ജൂനൊ എന്നും വെസ്ഥ എന്നും വ്യാഴം എന്നും ശനി എന്നും
ജോൎജ്യം സൈദസ്സ എന്നും ആകുന്നു.

എല്ലാറ്റിലും ആദിത്യനോട അടുത്തിരിക്കുന്ന ബുധൻ ആദിത്യനെ
ചുറ്റി സഞ്ചരിക്കുന്നതിന്ന ൮൭ ദിവസങ്ങളും ൨൩ മണിക്കൂറുകളും വേ
ണ്ടിയിരിക്കുന്നു. അത ബുധന്റെ സംവത്സരം ആകുന്നു. അങ്ങിനെ ഓ
രൊ ഗ്രഹത്തിന്റെ സംവത്സരം ആദിത്യനെ ചുറ്റി സഞ്ചരിക്കുന്ന കാ
ലം ആകുന്നു.

ശുക്രൻ ആദിത്യനെ ചുറ്റി സഞ്ചരിക്കുന്ന കാലം ൧൧൪ ദിവസങ്ങളും
൧൬ മണികൂറുകളും ൪൯ വിനാഴികകളും ആകുന്നു.

ഭൂമിയുടെ സംവത്സരം ൩൬൫൩൳ ദിവസങ്ങൾ ആകുന്നു.

ചൊവ്വായുടെ സംവത്സരം ൬൫൬ ദിവസങ്ങളും ൩൯ മണിക്കൂറുകളും
൩൦൴ വിനാഴികകളും ആകുന്നു.

സിറീസ്സ എന്നും പല്ലസ്സ എന്നും ജൂനൊ എന്നും വെസ്ഥ എന്നും ജോ
ൎജ്യം സൈദസ്സ എന്നുമുള്ള അഞ്ച ഗ്രഹങ്ങൾ കണ്ടെത്തപ്പെട്ടിട്ട കുറെ കാ
ലമെ ആയുള്ളു.

സീറീസ്സ എന്ന ഗ്രഹം ആദിത്യനെ ചുററി സഞ്ചരിക്കുന്നതിന്ന ൪ സം
[ 16 ] വത്സരങ്ങളും, ൨൨൧ ദിവസങ്ങളും ൧൨ മണിക്കൂറുകളും ൯ മാത്രകളും വേ
ണ്ടുന്നതാകുന്നു.

പല്ലസ്സ എന്ന ഗ്രഹം ചുറ്റി സഞ്ചരിക്കുന്നതിന്ന ൪ സംവത്സരങ്ങളും
൭ മാസങ്ങളും ൧൧ ദിവസങ്ങളും വേണ്ടുന്നതാകുന്നു.

ജൂനൊ എന്ന ഗ്രഹം ചുറ്റി സഞ്ചരിക്കുന്നതിന്ന ൪ സംവത്സരങ്ങളും
൧൨൮ ദിവസങ്ങളും വേണ്ടുന്നതാകുന്നു.

വെസ്ഥ എന്ന ഗ്രഹം ചുറ്റി സഞ്ചരിക്കുനതിന്ന ൩ സംവത്സരങ്ങളും
൬൬ ദിവസങ്ങളും ൪ മണിക്കൂറുകളും വേണ്ടുന്നതാകുന്നു.

വ്യാഴം എന്ന ഗ്രഹം ചുറ്റി സഞ്ചരിക്കുന്നതിന്ന ൧൧ സംവത്സരങ്ങളും
൩൧൪ ദിവസങ്ങളും ൧൨ മണിക്കൂറുകളും ൧൩ വിനാഴികകളും ൯ മാത്ര
കളും വേണ്ടുന്നതാകുന്നു.

ശനി എന്ന ഗ്രഹം ചുറ്റി സഞ്ചരിക്കുന്നതിന്ന ഏകദേശം ൩൦ സം
വത്സരങ്ങൾ വേണ്ടുന്നതാകുന്നു.

ജോൎജ്യം സൈദസ്സ എന്നഗ്രഹം മറ്റ ഗ്രഹങ്ങളെക്കാൾ ആദിത്യനിൽ
നിന്ന തുലോം ദൂരമുള്ളതാകുന്നു ആദിത്യനെ ചുറ്റി സഞ്ചരിക്കുന്നതിന്ന
൮൪ സംവത്സരം വേണ്ടിയിരിക്കുന്നു.

നക്ഷത്രങ്ങളെ കുറിച്ച.

ചോ. രാത്രിയിൽ കാണപ്പെടുന്ന നക്ഷത്രങ്ങൾ എന്ത?

ഉ. ആദിത്യനെ പോലെയുള്ള വസ്തുക്കൾ ആകുന്നു. എങ്കിലും അവ ആ
ദിത്യനെക്കാൾ തുലോം ദൂരമാകകൊണ്ട ഏറ്റവും ചെറുതായിട്ട കാണ
പ്പെടുന്നു.

ചോ. നക്ഷത്രങ്ങൾക്ക നമ്മുടെ ഭൂമിയോടെങ്കിലും ആദിത്യനോടെങ്കി
ലും സംബന്ധം ഉണ്ടൊ?

ഉ. ഗ്രഹങ്ങൾ അല്ലാതുള്ള നക്ഷത്രങ്ങൾ ആദിത്യനിൽനിന്നും ഭൂമി
യിൽനിന്നും വളരെ ദൂരമാകയാൽ അവയോട സംബന്ധം ഉണ്ടെന്ന
തോന്നുവാൻ ഇടയില്ല.

ചോ. നക്ഷത്രങ്ങൾ മിന്നുന്ന കാരണം എന്ത?

ഉ. നക്ഷത്രങ്ങൾ ഭൂമിയിൽനിന്ന തുലോം ദൂരമാകകൊണ്ടും ആവി
യാകുന്ന ലഘുവായിട്ടുള്ള മേഘങ്ങൾ നമുക്കും അവെക്കും ഇടയിൽ ആ
കാശത്തിൽ കൂടി സഞ്ചരിക്കുന്നതകൊണ്ടും നക്ഷത്രങ്ങൾ തുള്ളുന്നതായി
കാണപ്പെടുന്നു.

ചോ. നക്ഷത്രങ്ങളാൽ നമുക്ക പ്രയോജനങ്ങൾ ഉണ്ടൊ?

ഉ. നാം ദൈവത്തിന്റെ മഹത്വത്തെ കുറിച്ച നന്നായി വിചാരി
പ്പാനും ഇരുട്ടിനാൽ വരുന്ന മനോവിഷാദം കളവാനായിട്ടും വടക്കു
ഭാഗത്തിരിക്കുന്ന ധ്രുവൻ എന്ന പേരുള്ള നക്ഷത്രത്താൽ യാത്രക്കാൎക്കും ക
പ്പല്ക്കാൎക്കും വളരെ ഉപകാരം ഉണ്ട.

ചോ. നക്ഷത്രങ്ങളാൽ എങ്കിലും ഗ്രഹങ്ങളാൽ എങ്കിലും നമുക്ക ഉപ
ദ്രവം ഉണ്ടൊ?

ഉ. ശാസ്ത്രക്കാർ അറിവില്ലാത്തവരെ വഞ്ചിപ്പാനായിട്ടു പറയുന്നത
പോലെ അല്ല ഗ്രഹങ്ങൾ മുതലായവയ്ക്ക പ്രാണൻ ഇല്ലല്ലൊ: അതകൊ
[ 17 ] ണ്ട മനുഷ്യർ പിറക്കുമ്പോൾ അവ എങ്ങിനെ അറിയും? മനുഷ്യർ ജ
നിച്ചിരിക്കുന്ന സമയം അറിയുന്നില്ലെങ്കിൽ ജീവപൎയ്യന്തം അവരെ ഉപ
ദ്രവിപ്പാൻ ജീവനില്ലാത്ത നക്ഷത്രങ്ങൾക്ക എങ്കിലും ഗ്രഹങ്ങൾക്ക എങ്കി
ലും എങ്ങിനെ കഴിയും? എന്നാൽ ആദിത്യനും ചന്ദ്രനും ഭൂമിക്ക അടു
ത്താകകൊണ്ട അവ വെള്ളങ്ങളിലെ ഏറ്റവും ഇറക്കവും ഉണ്ടാക്കുകയും
ആദിത്യനിൽനിന്ന വരുന്ന ഉഷ്ണം മൂലം കാറ്റ ഉൗതുകയും ചെയ്യുന്ന വാ
യുവിൻ ശക്തികൊണ്ടെങ്കിലും വസന്ത കാറ്റകൊണ്ടെങ്കിലും ഉപദ്രവം
വന്നാൽ ഏത ഗ്രഹങ്ങളുടെ കീഴിൽ ജനിച്ചിരിക്കുന്ന ആളുകൾ ഒരു
പോലെ അപകടത്തിൽ അകപ്പെട്ടിരിക്കുന്നു. അതകൊണ്ട ആൎക്കെങ്കിലും
അനൎത്ഥം വന്നാൽ അത അവന്റെ ഗ്രഹപ്പിഴയാകുന്നു എന്ന പറയുന്ന
ത ബുദ്ധിമാന്മാൎക്ക പറഞ്ഞ കൂടാ.

ഗ്രഹണങ്ങളെ കുറിച്ച.

ചോ. ഗ്രഹണങ്ങളുടെ കാരണം എന്ത?

ഉ. ഭൂമി മുതലായ ഗ്രഹങ്ങൾക്കും അവയുടെ ചന്ദ്രന്മാൎക്കും വെളിച്ചം
വരുന്നത ആദിത്യനിൽനിന്നാകുന്നു. ഗ്രഹത്തിന്റെ ഒരു ഭാഗംപ്രകാ
ശിക്കപ്പെടുമ്പോൾ അതിന്റെ മറുഭാഗത്തിന്ന നിഴലിൽ ഉണ്ടാകുന്നു ആ
നിഴൽ കൂടി മറ്റ ഗ്രഹങ്ങൾ എങ്കിലും ചന്ദ്രന്മാർ എങ്കിലും സഞ്ചരിക്കു
മ്പോൾ ആ നിഴൽകൊണ്ട അവ ഇരുണ്ടവയായി പോകും അത തന്നെ
ഗ്രഹണത്തിന്റെ കാരണം.

ചോ. സൂൎയ്യഗ്രഹണം എന്ത?

ഉ. ചന്ദ്രൻ സൂൎയ്യന്റെയും ഭൂമിയുടെയും ഇടയിലുള്ള ഒരു രേഖയിൽ
കൂടി സഞ്ചരിക്കുമ്പോൾ ചന്ദ്രന്റെ നിഴൽ ഭൂമിയിന്മേൽ വീഴും ചന്ദ്രൻ
ആ രേഖയിൽ കൂടി കടക്കുവോളത്തേക്ക അതിന്ന നേരെയുള്ള ആദിത്യ
ന്റെ അംശങ്ങളെ നമുക്കു കാണ്മാൻ കഴികയില്ല. അതിന്ന സൂൎയ്യഗ്രഹ
ണം എന്ന പേർ പറയുന്നു.

ചോ, സൂൎയ്യഗ്രഹണം എപ്പോൾ ഉണ്ടാകും?

ഉ. ചന്ദ്രൻ സൂൎയ്യന്റെയും ഭൂമിയുടെയും ചൊവ്വെ ഇടയിലിരിക്കുമ്പോ
ൾ അത ചന്ദ്രനെ കാണാത്ത ദിവസം ആകുന്ന കറുത്ത വാവ ആകുന്നു
അന്ന അല്ലാതെ സൂൎയ്യഗ്രഹണം ഉണ്ടാകയില്ല.

ചോ. സോമഗ്രഹണം എന്ത?

ഉ. കറുത്ത വാവുനാൾ ചന്ദ്രൻ ആദിത്യന്റെ പ്രകാശത്തെ ഭൂമിയിൽ
നിന്ന മറെക്കുന്ന പ്രകാരം തന്നെ വെളുത്ത വാവുനാൾ ഭൂമി ആദിത്യ
ന്റെയും ചന്ദ്രന്റെയും ചൊവ്വെ ഇടയിൽ ഇരിക്കുന്നു. ഭൂമി ആദിത്യ
ന്റെ പ്രകാശത്തെ ചന്ദ്രനിൽനിന്ന മറെക്കുന്നു. അത തന്നെ സോമഗ്ര
ഹണം. പൂൎണ്ണ ചന്ദ്രനുള്ള ദിവസത്തിൽ അല്ലാതെ സോമഗ്രഹണം ഉ
ണ്ടാകയില്ല.

ചോ. അപ്രകാരം ആകുന്നു എങ്കിൽ മാസം തോറും ഗ്രഹണം വരാ
ത്തത എന്ത?

ഉ. ചന്ദ്രൻ സഞ്ചരിക്കുന്ന വഴിയും ഭൂമി സഞ്ചരിക്കുന്ന വഴിയും ഒരു
നിരപ്പായിരുന്നു എങ്കിൽ മാസം തോറും ഗ്രഹണങ്ങൾ വന്നെ കഴിവു
[ 18 ] എന്നാൽ ആ വഴികൾ എങ്ങിനെയിരിക്കുന്നു എന്ന എളുപ്പത്തിൽ മന
സ്സിലാക്കുവാൻ ദൃഷ്ടാന്തം പറയുന്നത എന്തെന്നാൽ ഭൂമി പോകുന്ന വഴി
യെ കാണിപ്പാനായിട്ട അണ്ഡാകൃതിയായിട്ട ഒരു വലിയ വളയത്തെയും
ചന്ദ്രൻ പോകുന്ന വഴിയെ കാണിപ്പാനായിട്ട ഒരു ചെറിയ വളയ
ത്തെയും ഉണ്ടാക്കി ചെറിയ വളയത്തിന്റെ നേർപാതി വലിയ വളയ
ത്തിലുള്ള ഒരു ഭാഗത്തിന്റെ മുകളിലും നേർപാതി താഴയും ആകതക്കവ
ണ്ണം ചെറിയ വളയം വെച്ചാൽ അതിന്റെ നടുവിൽ രണ്ട സ്ഥലത്തിൽ
അല്ലാതെ എങ്ങും തൊടുകയില്ലല്ലൊ. അങ്ങിനെ തന്നെ ചന്ദ്രൻ സഞ്ചരി
ക്കുന്ന മാൎഗ്ഗത്തിന്റെ പാതി ഭൂമി സഞ്ചരിക്കുന്ന മാൎഗ്ഗത്തിന്റെ മീതെയും
മറ്റെ പാതി താഴെയും ഇരിക്കുന്നു. അതിനാൽ ചന്ദ്രൻ പോകുന്ന വ
ഴിയുടെ നടുവിൽ അല്ലാതെ എങ്ങും തമ്മിൽ തൊടുന്നില്ല. ഭൂമിയുടെയും
ചന്ദ്രന്റെയും തമ്മിൽ ചേരുന്ന സ്ഥലങ്ങളിൽ ഒന്നിന്ന രാഹു എന്നും ഒ
ന്നിന്ന കേതു എന്നും പേർ പറഞ്ഞ വരുന്നു. എന്നാൽ രാഹു എന്നും
കേതു എന്നുമുള്ള മേൽ പറഞ്ഞ രണ്ട സന്ധികൾ കറത്ത വാവ നാളിൽ
എങ്കിലും വെളുത്ത വാവ നാളിൽ എങ്കിലും ആദിത്യന്റെ നടുവിലത്തെ
ഭാഗത്തോട ചേരുന്ന ഒരു രേഖയിൽ തന്നെ നില്ക്കുമ്പോൾ സൂൎയ്യനും ച
ന്ദ്രനും ഭൂമിയും ചൊവ്വെ നിരയിൽ ഇരിക്കുന്നു അപ്പോൾ കറുത്ത വാവാ
കുന്നു എങ്കിൽ ചന്ദ്രന്റെ നിഴൽ ഭൂമിയിന്മേൽ വീഴും വെളുത്ത വാവ
ആകുന്നു എങ്കിൽ ഭൂമിയുടെ നിഴൽ ചന്ദ്രന്റെ മേൽ വീഴുകയും ചെയ്യും.
എന്നാൽ ചന്ദ്രൻ മേൽ പറഞ്ഞ സന്ധികളിൽനിന്ന മാറുമ്പോൾ കറത്ത
വാവ എങ്കിലും വെളുത്ത വാവ എങ്കിലും വന്നാൽ ഗ്രഹണങ്ങൾ ഉണ്ടാകു
വാൻ കഴികയില്ല എന്തകൊണ്ടെന്നാൽ ചന്ദ്രൻ ഭൂമി പോകുന്ന വഴിയു
ടെ മീതെ എങ്കിലും താഴെ എങ്കിലും നില്ക്കുന്നതകൊണ്ട അതിന്റെ നിഴ
ൽ ഭൂമിയിന്മേൽ വീഴുവാൻ വഹിയ ഭൂമിയുടെ നിഴൽ ചന്ദ്രന്റെ മേൽ
വീഴുവാൻ കഴിയുന്നതുമല്ല എന്നാൽ രാഹു എന്നും കേതു എന്നുമുള്ള ര
ണ്ട സന്ധികൾ എല്ലായ്പോഴും മാറുന്നു. ൧൯ സംവത്സരം കൊണ്ട ഒരു
പ്രാവിശ്യം ചുറ്റിസഞ്ചരിക്കുന്നു. അതകൊണ്ട ൧൯ സംവത്സരം കഴി
ഞ്ഞാൽ ചന്ദ്രനും ഗ്രഹങ്ങളും മുമ്പിലത്തെ ൧൯ സംവത്സരത്തിൽ ഉണ്ടാ
യിരുന്ന നിലയിൽ തന്നെ നില്ക്കയും ചെയ്യും.

വേലിയേറ്റം ഇറക്കങ്ങളെയും കുറിച്ച.

ചോ. വേലിയേറ്റം ഇറക്കം എന്നുള്ളത എന്താകുന്നു?

ഉ. സമുദ്രം മുതലായ സ്ഥലങ്ങളിൽ നാം കാണുന്ന വെള്ളം ദിവസം
തോറും അധികമായി പൊങ്ങുന്നതിന്ന വേലിയേറ്റം എന്നും കുറഞ്ഞ
താഴുന്നതിന്ന വേലി ഇറക്കം എന്നും പേർ പറഞ്ഞുവരുന്നു.

ചോ. ഒരു ദിവസത്തിൽ ഏറ്റം ഇറക്കം എത്ര ഉണ്ട?

ഉ. ഒരു ദിവസത്തിൽ രണ്ട ഏറ്റവും രണ്ട ഇറക്കവും ഉണ്ട.

ചോ. ഏറ്റം ഇറക്കം ഉണ്ടാകുന്ന കാരണം എന്ത?

ഉ. ആദിത്യന്റെയും ചന്ദ്രന്റെയും ആകൎഷണ ശക്തി തന്നെ അത
എങ്ങിനെ എന്നാൽ ഭൂമി ഉരുണ്ട വസ്തുവാകകൊണ്ടും ദിവസന്തോറും ച
വിട്ടു ചക്രം പോലെ കിഴക്കോട്ടു തിരയുന്നത കൊണ്ടും ചന്ദ്രൻ നാം കാ
[ 19 ] ണുന്ന പ്രകാരം അതിനെ ചുറ്റുവാൻ പടിഞ്ഞാറോട്ട സഞ്ചരിക്കയാൽ
ആ വഴിയായിട്ട വെള്ളങ്ങളെ ആകൎഷിക്കുന്നതകൊണ്ട ദിവസവുമുള്ള
ഏറ്റം ഇറക്കങ്ങളെ ഉണ്ടാക്കുന്നു. ചന്ദ്രൻ ആദിത്യന്റെയും ഭൂമിയുടെ
യും ഇടയിൽ ഒരു രേഖയിൽ കൂടെ എന്ന പോലെ കടക്കുന്നതകൊണ്ട
അപ്പോൾ ഇരുവരുടെയും ആകൎഷണ ശക്തി ഒരു വഴിയായിട്ട പറ്റു
ന്നതകൊണ്ട ആ ശക്തിയുടെ കിഴെയുള്ള വെള്ളം അധികമായി പൊ
ങ്ങി വലിയ വേലിയേറ്റം ഉണ്ടാക്കുന്നു. വെളുത്ത വാവുനാൾ ചന്ദ്രൻ
ഭൂമിയുടെ മറുപുറത്ത കടക്കുമ്പോൾ ആദിത്യന്റെ ശക്തി ഒരു വശത്തും
ചന്ദ്രന്റെ ശക്തി മറുപുറത്ത വിപരീതമായിട്ടും ആകൎഷിക്കുന്നതകൊണ്ട
കറത്ത വാവു നാളത്തെ പോലെ വെള്ളം പൊങ്ങുകയും ചെയ്യുന്നു. എ
ന്നാൽ ചന്ദ്രന്റെ ഏഴാം പക്കത്തിലും ഇരുപത്തൊന്നാം പക്കത്തിലും ച
ന്ദ്രൻ നന്നായി ആകൎഷിക്കുന്നു. എങ്കിലും ആദിത്യൻ മറ്റൊരു വഴിയാ
യി ആകൎഷിക്കുന്നതകൊണ്ട ഏറ്റം ഏറെ ഉണ്ട എങ്കിലും വാവുന്നാൾ
എന്ന പോലെ ഉണ്ടാകുന്നില്ല.

ചോ. വേലിഏറ്റം ചന്ദ്രൻ ആകൎഷിക്കുന്ന ശക്തികൊണ്ട ആകുന്നു
എങ്കിൽ ദിവസം തോറും ചന്ദ്രൻ ഭൂമിയിലുള്ള ഓരൊ സ്ഥലത്തിന്മീതെ
ഒരിക്കൽ കടന്ന പോകെ ഉള്ളു അതകൊണ്ട ദിവസം തോറും ഒരു പ്രാ
വശ്യം ഒരു ഏറ്റം കാണ്മനെ ഇടയുള്ളു. എന്നാലൊ ദിവസം തോറും
രണ്ട ഏറ്റവും രണ്ട ഇറക്കവും ഉണ്ട. അത എങ്ങിനെ?

ഉ, അപ്രകാരം വരുന്നത ഭൂമിയുടെ രൂപത്താലും സഞ്ചാരത്താലും ആ
ദിത്യ ചന്ദ്രന്മാരുടെ ശക്തിയാലും ആകുന്നു. ഒരു വസ്തുവളയം വഴിയാ
യിട്ട സഞ്ചരിക്കുന്നത അതിൽ ഇട്ടിരിക്കുന്ന രണ്ട പ്രകാരമുള്ള ശക്തി
കൊണ്ടാകുന്നു. ദൃഷ്ടാന്തം എന്തെന്നാൽ ഒരു ചവുട്ട ചക്രം തിരിയുമ്പോ
ൾ അത നില്ക്കുന്ന സ്ഥലത്തിൽനിന്ന നീങ്ങാത്തത അച്ചതടിയിന്മേൽ ഉ
റച്ചിരിക്കുന്നതകൊണ്ട ആകുന്നു. അച്ചതടി പൊട്ടിയാൽ ഇട്ട ശക്തി ഉള്ള
പ്പോൾ വണ്ടി ചൊവ്വെ വഴിയായിട്ട മുമ്പോട്ട ഓടും. അങ്ങിനെ തന്നെ
ഭൂമി ഉരുണ്ട വസ്തുവാകകൊണ്ടും എല്ലായ്പോഴും കിഴക്കോട്ട തിരിയുന്നത
കൊണ്ടും അതിന്റെ പുറവശത്തിലുള്ള വെള്ളം ചൊവ്വെ വഴിയായിട്ട
ഭൂമിയിൽ നിന്ന പാഞ്ഞോടുവാൻ ശ്രമിക്കുന്നു. ഭൂമിയിലെ ആകൎഷണ
ശക്തികൊണ്ട വെള്ളം ഭൂമിയിൽനിന്ന വീഴുന്നില്ല താനും. ചന്ദ്രന്റെ ശ
ക്തി ഭൂമിയുടെ ഒരു വശത്ത കിടക്കുന്ന വെള്ളത്തെ ആകൎഷിക്കുമ്പോൾ
ഭൂമിയുടെ മറ്റെ വശത്ത അന്യവസ്തുവിനെകൊണ്ട ആകൎഷണം ഇല്ലാ
ത്തതിനാൽ വെള്ളം അവിടെ കൂമ്പായിട്ട കൂടുവാൻ ശ്രമിക്കും. ചന്ദ്ര
ന്റെ ആകൎഷണശക്തികൊണ്ട ചന്ദ്രന്റെ കീഴെയുള്ള വെള്ളം പൊ
ങ്ങുന്ന പ്രകാരം ഭൂമിയുടെ മറ്റെ വശത്തിരിക്കുന്ന വെള്ളം പൊങ്ങുകയും
ചെയ്യും.

കാലങ്ങളുടെ സംഖ്യയെ കുറിച്ച.

ചോ. സംവത്സരത്തിന്ന ഇത്ര ദിവസങ്ങൾ ഉണ്ടെന്ന നിശ്ചയിക്കുന്ന
ത എങ്ങിനെ?

ഉ. ഭൂമി ആദിത്യനെ ഒരു പ്രാവശ്യം ചുററി സഞ്ചരിക്കുന്നത ഒരു സം
[ 20 ] വത്സരം ആകുന്നു എന്ന നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അതിന്ന ചിലപ്പോ
ൾ ൩൬൫ ദിവസങ്ങളായിട്ടും ചിലപ്പോൾ ൩൬൬ ദിവസങ്ങളായിട്ടും കൂ
ട്ടിവരുന്നു. എന്തെന്നാൽ ഭ്രമിക്ക ആദിത്യന്ന ചുറ്റുമുള്ള ഓട്ടം ഏകദേശം
൩൬൫൳ ദിവസം കൊണ്ട തീരുന്നു.

ചോ. മാസത്തിന്റെ സംഖ്യ നിശ്ചയിക്കുന്നത എങ്ങിനെ?

ഉ. ഭൂമിയെ ചുറ്റിയുള്ള ചന്ദ്രന്റെ സഞ്ചാരത്താൽ തന്നെ.

ചോ. ഇത്ര നാഴികകൊണ്ട ഒരു ദിവസം ഉണ്ടാകുന്നു എന്ന നിശ്ച
യിക്കുന്നത എങ്ങിനെ?

ഉ. ഇംഗ്ലീഷ കണക്കിൻപ്രകാരം ൨൪ മണിക്കൂറായിട്ടും മലയാള ക
ണക്കിൻപ്രകാരം ൬൦ നാഴികയായിട്ടും ഭൂമി ചവിട്ട ചക്രം പോലെ ഒ
രു വട്ടം ചുറ്റിതിരിയുന്നതകൊണ്ട അതിന്ന അഹോരാത്രം എന്ന എങ്കി
ലും ദിവസം എന്നെങ്കിലും പേർ പറഞ്ഞ വരുന്നു.

ചോ. ആഴ്ചവട്ടത്തിന്ന ഇത്ര ദിവസങ്ങൾ ഉണ്ടെന്ന നിശ്ചയിക്കുന്നത
എങ്ങിനെ?

ഉ. അത സകല മനുഷ്യജാതിയുടെയും ആദ്യമാതാപിതാക്കന്മാൎക്ക ദൈ
വം കൊടുത്ത കല്പന പ്രകാരം നിശ്ചയിക്കപ്പെട്ടതാകുന്നു. ആറ ദിവ
സം കൊണ്ട ദൈവം ആകാശത്തെയും ഭൂമിയെയും സമുദ്രത്തെയും അവ
യിലുള്ള സകലത്തെയും ഉണ്ടാക്കി ഏഴാം ദിവസം സ്വസ്ഥമായി: അത
കൊണ്ട ദൈവം ആ ഏഴാം ദിവസത്തെ അനുഗ്രഹിച്ച അതിനെ ശു
ദ്ധീകരിച്ചു അതിനെ ശുദ്ധീകരിക്കേണമെന്ന കല്പന കൊടുത്തതിനാൽ
മനുഷ്യജാതിയുടെ ആദ്യമാതാപിതാക്കന്മാർ ൟ കല്പനയെ അനുസരി
ക്കയും അപ്രകാരം ചെയ്യണമെന്ന തങ്ങളുടെ സന്തതികളോടും കല്പി
ക്കയും ചെയ്തു. ഇങ്ങിനെ എല്ലാ ദേശങ്ങളിലും ദിവസങ്ങൾ ഏഴായിട്ട
കൂട്ടുന്നതിന്ന ഇട വന്നു.

ഭൂമിയുടെ രൂപത്തെ കുറിച്ച.

ചോ. ഭൂമിയുടെ രൂപം എന്ത?

ഉ. ഒരു നാരെങ്ങാപോലെ ഏകദേശം ഉരുണ്ടതാകുന്നു.

ഉചോ. ഭൂമിയുടെ ഭാഷ ഉരുണ്ടതാകുന്നു എന്നുള്ളതിന്ന ദൃഷ്ടാന്തങ്ങൾ
ഉണ്ടൊ?

ഉ. പല പല ദൃഷ്ടാന്തങ്ങൾ ഉണ്ട. രണ്ട മൂന്ന പറയാം.

൧. ഏതൊരു വസ്തുവിന്റെയും നിഴൽ കണ്ടാൽ അതിന്റെ രൂപം
ഇന്നതെന്ന നിശ്ചയിക്കാമെല്ലൊ എന്നാൽ എപ്പോഴെങ്കിലും സോമഗ്രഹ
ണം ഉണ്ടാക്കുമ്പോൾ ഭൂമിയുടെ നിഴൽ ചന്ദ്രന്റെ മേൽ കാണാം. ആ
നിഴൽ സമചതുരമെങ്കിലും മൂന്ന മൂലയായിട്ടെങ്കിലും പലകപോലെ നീ
ളത്തിൽ എങ്കിലും അല്ല ഉരുണ്ടേത്രെ ഇരിക്കുന്നത അതകൊണ്ട ഭൂമിയുടെ
ഭാഷ ഉരുണ്ടതാകുന്നു എന്ന അറിയാമല്ലൊ.

൨. കപ്പൽ ദൂരത്തിൽ നിന്ന വരുന്നു എന്ന കാണുമ്പോൾ ഒന്നാമത അതി
ന്റെ പായ്ക്കളെ കാണുന്നുള്ളു. അപ്പോൾ കപ്പൽ വെള്ളത്തിൽ മുങ്ങിയിരി
ക്കുന്ന പോലെയും അത അടുത്തുവരുന്തോറും ക്രമേണ പൊങ്ങുന്ന പോ
ലെയും തോന്നുന്നത ഭൂമിയുടെ ഭാഷ ഉരുണ്ടിരിക്കകൊണ്ടത്രെ ആകുന്നത.

൩. നാം കിഴക്കോട്ട എങ്കിലും പടിഞ്ഞാറോട്ടെങ്കിലും കപ്പൽ വഴി
[ 25 ] യായിട്ട സഞ്ചരിച്ചാൽ എവിടെനിന്ന പുറപ്പെടുന്നുവൊ ആ സ്ഥലത്തേ
ക്ക തന്നെ തിരികയും വരും അതും ഭൂമിയുടെ ഭാഷ ഉരുണ്ടതാകുന്നു എ
ന്നുള്ളതിന്റെ സാക്ഷി ആകുന്നു.

൪. വടക്കെ അറ്റത്തിൽനിന്നും തെക്കെ അറ്റത്തിൽനിന്നുമുള്ള ഭൂമി
യുടെ മദ്ധ്യഭാഗത്തിന്റെ പേർ സമരേഖ എന്നാകുന്നു. എന്നാൽ സ
മരേഖ എന്ന സ്ഥലത്തിൽനിന്ന വടക്കോട്ട സഞ്ചരിച്ചാൽ ആകാശത്തി
ലെ വടക്ക ഭാഗത്തിരിക്കുന്ന ദ്രുപൻ സപ്തൎഷി മുതലായ നക്ഷത്രങ്ങൾ
മേല്പോട്ട മാറിപോകുന്നു എന്ന തോന്നും അപ്രകാരം കാണുന്നത ന
ക്ഷത്രങ്ങൾ സ്ഥലം മാറുന്നത കൊണ്ടല്ല ഭൂമിക്ക ചായ്വ ഉണ്ടാകുന്നതകൊ
ണ്ടത്രെ ആകുന്നത.

ചോ. ഭൂമി ഉരുണ്ടിരിക്കുന്നു എന്ന മേൽ പറഞ്ഞ ദൃഷ്ടാന്തങ്ങൾകൊ
ണ്ട അറിവാൻ ഇടയുണ്ട. എന്നാൽ ഭൂമിയുടെ കുടിയാന്മാരായ നാം അ
കത്തൊ പുറത്തൊ ഏത ഭാഗത്ത പാൎക്കുന്നു?

ഉ. നാം എല്ലാവരും പാൎക്കുന്നത ഭൂമിയുടെ പുറഭാഗത്ത തന്നെ ആ
കുന്നു എന്നാൽ ഭൂമി ഉരുണ്ടതാകുന്നു എങ്കിലും മനുഷ്യർ മൃഗാദികൾ മുത
ലായവ ഭൂമിയിലെ പുറമെയുള്ള എല്ലാ സ്ഥലങ്ങളിൽ പാൎക്കുന്നു എങ്കിലും
ഭൂമിയുടെ ആകൎഷണമാകുന്ന ശക്തികൊണ്ട ഒന്നിന്നും ഭൂമിയിൽനിന്ന
വീഴുവാൻ കഴിയുന്നതും അല്ല.

ഭൂമിയുടെ വലിപ്പത്തെയും ഗമനത്തെയും കുറിച്ച.

ചോ. ഭൂമിക്ക എത്ര വലിപ്പം ഉണ്ട?

ഉ. ഏകദേശം എണ്ണായിരം ഇംഗ്ലീഷ നാഴിക മദ്ധ്യളവും ഇരുപ
ത്തയ്യായിരം നാഴിക ചുറ്റളവും ഉണ്ട.

ചോ. ഭൂമിക്ക എത്ര ഗതികൾ ഉണ്ട?

ഉ. രണ്ട. എന്തെന്നാൽ ഒന്നാമത, ഒരു ദിവസംകൊണ്ടു അത ഒരു
അച്ചതണ്ടിന്മേൽ എന്ന പോലെ ഒരിക്കൽ ചുറ്റി തിരികയും രണ്ടാമത,
ഒരു സംവത്സരംകൊണ്ട വളഞ്ഞ വഴിയായിട്ട മുമ്പോട്ട ഒരു പ്രാവശ്യം
ആദിത്യനെ ചുറ്റി സഞ്ചരിക്കയും ചെയ്യുന്നു.

കരെക്ക പറഞ്ഞ വരുന്ന പേരുകളുടെ വിവരത്തെ കുറിച്ച.

ചോ. കരകൾക്ക എന്തെല്ലാം നാമങ്ങൾ പറഞ്ഞ വരുന്നു?

ഉ. വൻകര എന്നും ദ്വീപ എന്നും കരനാക്ക എന്നും കരയിടുക്ക എ
ന്നും മുനമ്പ എന്നും പൎവതം എന്നും കുന്ന എന്നും പേർ പറയുന്നു.

വൻകര എന്നുള്ളത കടൽ കൊണ്ട വേൎതിരിക്കാത്ത പല നാടുകളുള്ള
വിസ്തീൎണ്ണ ഭൂമി ആകുന്നു.

ദ്വീപ എന്നുള്ളത കടൽകൊണ്ട ചുറ്റിയിരിക്കുന്ന ഭൂമി ആകുന്നു.

കരനാക്ക ഏന്നുള്ളത കടൽകൊണ്ട ചുറ്റിയിരിക്കുന്ന മിക്കവാറും ചുറ്റിയിരിക്കുന്ന ഭൂമി
ആകുന്നു. [ 26 ] കരയിടുക്ക എന്നുള്ളത രണ്ട കരയെ കൂട്ടി ചേൎക്കുന്ന വിസ്താരം കുറ
ഞ്ഞ ഭൂമി ആകുന്നു. അതിന്ന സാമാന്യമായിട്ട കഴുത്ത എന്ന പേർ പ
റയുന്നു.

മുനമ്പ എന്നുള്ളത കടലിലേക്ക നീങ്ങിയിറങ്ങിയിരിക്കുന്ന കരയുടെ
അറ്റം ആകുന്നു. അത ഉയരമുള്ളതാകുന്നു എങ്കിൽ അതിന്റെ പേർ
പ്രൊമൊന്തറി എന്നാകുന്നു.

കുന്ന എന്നുള്ളത പൎവതങ്ങളെക്കാൾ ചെറുതായുള്ള ഉയൎന്ന ഭൂമി ആകുന്നു.

ചോ. വൻകരകൾ എത്ര ഉണ്ട?

ഉ. വൻകരകൾ രണ്ടെയുള്ളൂ. ആയത കിഴക്കെ വൻകര എന്നും പടി
ഞ്ഞാറെ വൻകര എന്നും ആകുന്നു. * എന്നാൽ കിഴക്കെ വൻകര തുലോം
വലിയതാകകൊണ്ട അതിനെ മൂന്നായിട്ട വിഭജിച്ചിരിക്കുന്നു. ഓരൊ ഭാ
ഗത്തിന്ന വൻകര എന്ന സാമാന്യമായിട്ട പേർ പറയുന്നതല്ലാതെ ഓ
രോന്നിന്ന പ്രത്യേകമായി പേർ പറയുന്നത എന്തെന്നാൽ യൂറോപ്പ എ
ന്നും ആസിയാ എന്നും അപ്രിക്ക എന്നും ആകുന്നു.

പടിഞ്ഞാറെ വൻകരെയ്ക്ക അമെറിക്ക എന്ന പേർപറയുന്നു. എന്നാ
ൽ അമെറിക്ക വടക്കേതും തെക്കേതും ഇങ്ങിനെ രണ്ടായിട്ട പകുത്തിരി
ക്കുന്നു. അങ്ങിനെ യൂറോപ്പ എന്നും ആസിയാ എന്നും അഫ്രിക്ക എന്നും
അമെറിക്ക എന്നുമുള്ള നാല വൻകരകൾ ഉണ്ട എന്ന സാമാന്യമായിട്ട
പറഞ്ഞ വരുന്നു.

കടൽ മുതലായ വെള്ളങ്ങൾക്ക പറഞ്ഞ വരുന്ന
നാമങ്ങളെ കുറിച്ച.

ചോ. കടൽ മുതലായ വെള്ളങ്ങൾക്ക എന്തെല്ലാം നാമങ്ങൾ പറഞ്ഞ
വരുന്നു?

ഉ. പെരുങ്കടൽ എന്നും കടൽ എന്നും കായൽ എന്നും ഉൾക്കടൽ എ
ന്നും കടൽ കൈവഴി എന്നും നദി എന്നും തോട എന്നും ആകുന്നു.

ചോ. പെരുങ്കടൽ എന്നുള്ളത എന്ത?

ഉ. പെരുങ്കടൽ എന്നുള്ളത കരയെ ചുറ്റുന്ന വെള്ളത്തിന്റെ വലിയ
കൂട്ടം ആകുന്നു.

ചോ. കടൽ എന്നുള്ളത ഏന്ത?

ഉ. കടൽ എന്നുള്ളത കരകൊണ്ട മിക്കവാറും ചുറ്റിയിരിക്കുന്ന പെരു
ങ്കടലിന്റെ ഒരു ഭാഗം ആകുന്നു.

ചോ. കായൽ എന്നുള്ളത എന്ത? [ 27 ] ഉ. കായൽ എന്നുള്ളത കരകൊണ്ട ചുറ്റിയിരിക്കുന്ന വെള്ളത്തിന്റെ
വലിയ കൂട്ടം ആകുന്നു. ആയത തന്നെ ചെറിയതാകുന്നു എങ്കിൽ തടാ
കം എന്ന പേർ പറയുന്നു. എന്നാൽ കരെയ്ക്കകത്തുകൂടെ ഒഴുകുന്ന സമു
ദ്രത്തിന്റെ ഒരു സമുദ്രത്തിന്റെ ഒരു കൈവഴി കായൽ ആകുന്നു എന്ന ൟ സംസ്ഥാന
ത്തിൽ സാമാന്യമായിട്ട പറഞ്ഞ വരുന്നു.

ചോ. ഉൾക്കടൽ എന്നുള്ളത എന്ത?

ഉ. ഉൾക്കടൽ എന്നുള്ളത സമുദ്രത്തിലെ ഒരു ഭാഗം കരെയ്ക്കകത്തേക്ക
കേറുമ്പോൾ അതിന്ന ഉൾക്കടൽ എന്ന പേർ പറഞ്ഞ വരുന്നു,

ചോ. കടൽ കൈവഴി എന്നുള്ളത എന്ത?

ഉ. കടൽ കൈവഴി എന്നുള്ളത രണ്ട സമുദ്രങ്ങളെ ചേൎക്കുന്ന കടലി
ന്റെ വിസ്താരം കുറഞ്ഞ ഭാഗം ആകുന്നു.

ചോ. നദി എന്നുള്ളത എന്ത?

ഉ. നദി എന്നുള്ളത ഉറവകളിൽനിന്ന പുറപ്പെടുകയും സമുദ്രത്തിലേ
ക്ക എങ്കിലും മറ്റ സ്ഥലങ്ങളിലേക്ക എങ്കിലും ഒഴുകുകയും ചെയ്യുന്ന വെ
ള്ളത്തിന്റെ ഒഴുക്ക ആകുന്നു.

ചോ. തോട എന്നുള്ളത എന്ത?

ഉ. തോട എന്നുള്ളത വെള്ളം ഒഴുകുവാൻ തക്കവണ്ണം തോണ്ടി ഉണ്ടാ
ക്കിയ കൈവഴി ആകുന്നു.

ചോ. ദ്വീപുകൾ വളരെ ഉണ്ടോ?

ഉ. അനേകായിരം ദ്വീപുകൾ ഉണ്ട. എന്നാൽ ലോകത്തിലേക്ക മഹാ
വലിയതായുള്ളത ഓസ്ത്രാലിയ എന്ന പേരുള്ള ദ്വീപാകുന്നു. ചിലപ്പോൾ
അതിന്ന ന്യൂഹൊലാണ്ട എന്ന പേർ പറയും.

ചോ. പെരുങ്കടലുകൾ എത്ര ഉണ്ട?

ഉ. സാക്ഷാൽ പെരുങ്കടൽ ഒന്നെയുള്ളു. എങ്കിലും അഞ്ചായിട്ട പകു
ത്തിരിക്കുന്നു. അവയുടെ പേരുകൾ ഏതേതെന്നാൽ അത്ത്ലാന്തിക്കസമുദ്രം
എന്നും പാസിഫിക്ക സമുദ്രം എന്നും ഇന്ദ്യാസമുദ്രം എന്നും ആൎക്ടിക്ക സമു
ദ്രം എന്നും അൻതാൎക്ടിക്ക സമുദ്രം എന്നും ആകുന്നു.

ചോ. അത്ത്ലാന്തിക്ക സമുദ്രം എവിടെ ആകുന്നു?

ഉ. അത യൂറോപ്പിൽനിന്നും അഫ്രിക്കയിൽനിന്നും അമെറിക്കായെ
വേർതിരിക്കുന്നു. ആയത യൂറോപ്പും അഫ്രിക്കയും അത്ത്ലാന്തിക്ക സമുദ്രത്തി
ന്റെ കിഴക്കെ ഭാഗത്തും അമെറിക്കാ അതിന്റെ പടിഞ്ഞാറെ ഭാഗത്തും
ആകുന്നു. ആ സമുദ്രത്തിന്ന ഏകദേശം ൩൦൦൦ ഇംഗ്ലീഷ നാഴിക വീതി
ഉണ്ട. മേൽ പറഞ്ഞ സമുദ്രത്തെ രണ്ടായിട്ട വിഭജിച്ചിരിക്കുന്നത എന്തെ
ന്നാൽ ഭൂമിയുടെ മദ്ധ്യരേഖയിൽ നിന്ന വടക്കെ ഭാഗത്തിരിക്കുന്ന സമു
ദ്രത്തിന്ന വടക്കെ അത്ത്ലാന്തിക്ക സമുദ്രം എന്നും തെക്കെ ഭാഗത്തിരിക്കുന്ന
തിന്ന തെക്കെ അത്ത്ലാന്തിക്ക സമുദ്രം എന്നും പേർ പറയുന്നു.

ചോ. പാസിഫിക്ക സമുദ്രം എവിടെ ആകുന്നു?

ഉ. അത ആസിയായിൽനിന്നും ഓസ്ത്രാലിയായിൽനിന്നും അമെറ
ക്കായെ വേർതിരിക്കുന്നു. ആയത അമെറിക്കാ, പാസിഫിക്ക സമുദ്രത്ത
ന്റെ കിഴക്കെ ഭാഗത്തും ആസിയായും ഓസ്ത്രാലിയായും അതിന്റെ പ
ടിഞ്ഞാറെ ഭാഗത്തും ആകുന്നു. ആ സമുദ്രത്തിന്ന ഏകദേശം ൧൦൦൦ ഇം
ഗ്ലീഷ നാഴിക വീതി ഉണ്ട. ഇതും വടക്കെ പാസിഫിക്ക എന്നും തെക്കെ
പാസിഫിക്ക എന്നും പേരുള്ള രണ്ട ഭാഗമായിട്ട പകുക്കപ്പെട്ടിരിക്കുന്നു.

ചോ. ഇന്ദ്യാ സമുദ്രം എവിടെ? [ 28 ] ഉ. അത ഇന്ദ്യായിൽനിന്നും ഓസ്ത്രാലിയായിൽനിന്നും അഫ്രിക്കായെ
വേർതിരിക്കുന്നു. ആയത ഇന്ദ്യായും ഓസ്ത്രാലിയായും ഇന്ദ്യാ സമുദ്രത്തി
ന്റെ കിഴക്കെ ഭാഗത്തും അഫ്രിക്ക അതിന്റെ പടിഞ്ഞാറെ ഭാഗത്തും
ആകുന്നു.

ചോ. ആൎക്ടിക്കു സമുദ്രം എവിടെ ആകുന്നു.

ഉ. അത ഭൂമിയുടെ വടക്കെ അറ്റത്തിൽനിന്ന തെക്കോട്ട ൧൩൴ * ഡി
ഗ്രീകൾ വരെ ചുറ്റിയിരിക്കുന്ന സമുദ്രം ആകുന്നു.

ചോ. അൻതാൎക്ടിക്ക സമുദ്രം എവിടെ?

ഉ. ഭൂമിയുടെ തെക്കെ അറ്റത്തിൽ നിന്ന വടക്കോട്ട ൧൩൴ ഡിഗ്രീ
കൾ വരെ ചുറ്റിയിരിക്കുന്ന സമുദ്രം ആകുന്നു. [ 29 ] ഭൂമിയിലുള്ള പ്രധാന ദേശ ആറ മുതലായവയുടെ
പ്രത്യേകമായുള്ള പേരുകൾ.

നാമങ്ങൾ. വിവരങ്ങൾ.
ആയൽബോൎഗ്ഗ ഡെന്മാൎക്കിലുള്ള ജൂത്ത്ലാണ്ടിലെ പ്രധാന പട്ട
ണം
ആയർഹ്യൂസ ഡെന്മാൎക്കിലെ ഒരു തുറമുഖ പട്ടണം
അബിവിൽ ഫ്രാൻസിൽ ഒരു പട്ടണം
അബെൎക്കൊൎൻ സ്കൊത്ത്ലാണ്ടിലെ ഒരു ചെറിയ പട്ടണം
അബേൎഡീൻ സ്കൊത്ത്ലാണ്ടിലെ ഒരു തുറമുഖ പട്ടണം
അബെൎഗ്ഗവെണ്ണി ഇംഗ്ലാണ്ടിലുള്ള മോന്മൌത്ശയരിലെ ഒരു പട്ട
ണം
അബൊ ഫിന്ലാണ്ടിലെ പഴയ തലസ്ഥാനം
അബൌക്കർ എജിപ്തിൽ ഒരു കോട്ടയ്ക്കും ദ്വീപിന്നും ഉൾക്ക
ടലിന്നും ൟ പേരുണ്ട.
അബ്ബൊമി അഫ്രിക്കയിൽ ദഹോമി എന്ന രാജ്യത്തിന്റെ
തലസ്ഥാനം
അബ്രാന്തെസ പൊൎത്തുഗാലിലെ ഒരു പട്ടണം
അബിഡൊസ ആസിയായിലെ തുൎക്കിയിൽ ഒരു കോട്ടയും പ
ട്ടണവും
അബിസീനിയാ ആഫ്രിക്കയിൽ ഒരു വലിയ ദേശം
അക്കപ്പുല്ക്കൊ മെക്സിക്കൊ ദേശത്തിലെ ഒരു നഗരം
അച്ചീൻ സുമാത്ര എന്ന ദ്വീപിൽ ഒരു ചെറിയ ദേശം
ആക്കർ ഫൊനിക്കിയ എന്ന ദേശത്തിലുള്ള ഒരു നഗരം
അഡേൻ അറാബിയായിൽ ഒരു തുറമുഖ പട്ടണം
അദ്രിയാനോപ്പൾ യൂറോപ്പിലെ തുൎക്കിയിൽ ഒരു നഗരം
അപ്ഘാനിസ്താൻ ആസിയായിൽ ഒരു ദേശം
അഫ്രിക്ക വൻകരകളിൽ ഒന്ന
ആഗേൎഹ്യൂസ നോൎവെയിലെ ഒരു ദേശം
അജിൻകോൎട്ട ഫ്രാൻസിലെ ഒരു ഗ്രാമം
അഗ്രാ ഇന്ദ്യായിൽ ഒരു മഹാ പട്ടണം
അഹ്മെദാബാദ ഇന്ദ്യായിൽ ഒരു നഗരം
അഹ്മെദനഗർ ഇന്ദ്യായിൽ ഒരു നഗരം
അയിലാശാപ്പൾ പ്രൂസ്സിയ എന്ന രാജ്യത്തിൽ ഒരു നഗരം
അജ്മീർ ഇന്ദ്യായിൽ ഒരു ദേശം
അലാബാമ വടക്കെ അമെറിക്കായിലെ ഐക്യനാടുകളിൽ
ഒന്ന
അല്ബാനൊ ഇത്താലിയിൽ ഒരു പട്ടണം
അല്ബാനിയാ യൂറോപ്പിലെ തുൎക്കിയിൽ ഒരു ദേശം
അല്ബാനി ന്യൂയോൎക്കിലെ ഒരു പട്ടണം
[ 30 ]
അൽബി ഫ്രാൻസിലെ ഒരു പഴയ നഗരം
ആലെപ്പൊ സുറിയായിലെ തലസ്ഥാനം
അലെക്സാന്ത്രിയാ എജിപ്തിലെ ഒരു പട്ടണം
അല്ജീൎസ ബാൎബ്ബെറിയിലെ ഒരു ദേശം
അള്ളഹബാദ ഇന്ദ്യായിലെ ഒരു ദേശം
ആൽപ്സ യൂറോപ്പിൽ ഒരു പൎവതനിര
അൽത്തായൻ മലകൾ ആസിയായിൽ ഒരു വലിയ പൎവതനിര
അമരപുരം ബൂൎമ്മാ രാജ്യത്തിലെ പഴയ തലസ്ഥാനം
അമാസിയാ ആസിയായിലുള്ള തുൎക്കിയിലെ ഒരു നഗരം
അമസൊൻ തെക്കെ അമെറിക്കായിൽ ഒരു ആർ, അത
ലോകത്തിലുള്ളതിലും വലിയതാകുന്നു
അമസോനിയ തെക്കെ അമെറിക്കായിൽ ഒരു വലിയ ദേശം
അമെറിക്കാ വൻകരകളിൽ ഒന്ന
അംസ്തേൎഡാം ഹോലാണ്ടിലെ തലസ്ഥാനവും തുറമുഖ പട്ട
ണവും
അന്നാം ആസിയായിൽ ഒരു ദേശം
അണ്ടാലൂസിയ സ്പേയിനിലെ ഒരു ദേശം
അണ്ടാമൻ ദ്വീപുകൾ ബെങ്കാള ഉൾക്കടലിന്റെ കിഴക്ക വശത്തുള്ള
ദ്വീപുകളുടെ കൂട്ടം
അണ്ടെസ തെക്കെ അമെറിക്കായിൽ ഒരു വലിയ പൎവത
നിര
സെന്തഅന്ദ്രയോസ സ്കോത്ത്ലാണ്ടിൽ ഒരു നഗരവും തുറമുഖവും
അന്ഗെൽസി വേത്സിൽ ഒരു ദ്വീപും കൌന്തിയും
അൻഗോലാ അഫ്രിക്കയിൽ ഒരു ദേശം
അൻജാർ ഇന്ദ്യായിലെ ഒരു പട്ടണം
അൻജൂ ഫ്രാൻസിൽ ഒരു ദേശം
അന്ത്യോക്ക സുറിയായിലെ ഒരു പട്ടണം.
അന്തിപാറൊസ ഗ്രേക്ക ആൎക്കിപെലേഗോയിൽ ഒരു തുരുത്ത
അന്ത്വെൎപ്പ ബെല്ജിയമിലെ ഒരു സമുദ്രതീര നഗരം
അപ്പെനീൻസ യൂറോപ്പിൽ ഒരു പൎവതനിര
അറാബിയ ആസിയായിൽ ഒരു ദേശം
അറാക്കാൻ ആസിയായിൽ ഒരു ദേശം
അറാഗൊൻ സ്പേയിനിൽ ഒരു ദേശം
അറാറാത്ത അൎമ്മേനിയായിൽ ഒരു പൎവതം
അൎബ്ബെല്ലാ ആസിയായിലെ തുൎക്കിയിൽ ഒരു പട്ടണം.
അൎക്കാഡിയാ ഗ്രേക്കിൽ ഇപ്പോൾ മോറിയ എന്ന പറയ
പ്പെടുന്ന ദേശം
അൎക്കാൻജെൽ റുസ്സിയായിൽ ഒരു വലിയ ദേശം
ആൎക്കിപെലെഗൊ ചെറിയ ആസിയായിക്കും ഗ്രേക്കിന്നും ഇട
യിൽ കിടക്കുന്ന ദ്വീപുകളുടെ കൂട്ടം
അൎക്കാട്ട ഇന്ദ്യായിലുള്ള ഒരു വിശേഷപ്പെട്ട പട്ടണം
അൎഗ്ഗോസ ഗ്രേക്കിലെ ഒരു നഗരം
അൎഗ്ഗൈല്ശയർ സ്കോത്ത്ലാണ്ടിലെ ഒരു കൌന്തി
അൎമ്മാ ഇർലാണ്ടിലെ ഒരു കൌന്തി
[ 31 ]
അൎമ്മെനിയാ ആസിയായിൽ ഒരു വലിയ ദേശം
ആഷാന്തീ അഫ്രിക്കയിലുള്ള ഗിനിയിലെ ഒരു രാജ്യം
ആസിയാ വൻകരകളിൽ ഒന്ന
ആസ്സാം ഗംഗയ്ക്ക അപ്പുറത്ത ഇന്ദ്യായിലെ ഒരു ദേശം
അസ്സായി ഇന്ദ്യായിലുള്ള ഒരു പട്ടണം
അതെനയ ഗ്രേക്കിൽ ഒരു ശ്രുതിപ്പെട്ട നഗരം
അത്ത്ലാസ അഫ്രിക്കയിൽ ഒരു ഉയൎന്ന പൎവതം
ഓഗ്സബുൎഗ്ഗ സാവറിയായിലെ ഒരു നഗരം
ഓറങ്ങബാദ ദെക്കാനിലെ ഒരു നഗരം
ഓസ്തെല്ലിത്ത്സ മോറെ വ്യായിലെ ഒരു ചെറിയ പട്ടണം
ഓസ്ത്രാലിയ ലോകത്തിലേക്കും വലിയ ഒരു ദ്വീപ
ഓസ്ത്രിയ യൂറോപ്പിൽ ഒരു വലിയ ദേശം
ആവ ആസിയായിലെ ഒരു ദേശം
അവിജ്നോൻ ഫ്രാൻസിലെ ഒരു നഗരം
അയൎശ്ശയർ സ്കോത്ത്ലാണ്ടിലെ ഒരു കൌന്തി
ആസോഫ്ഫ ഒരു ഉൾക്കടലും യൂറോപ്പിലെ റുസ്സിയായിൽ
ഒരു പട്ടണവും
അസോൎസ അത്ത്ലാന്തിക്ക സമുദ്രത്തിൽ കൂടികിടക്കുന്ന ഒമ്പ
ത തുരുത്തുകൾ
ബാബെൽമണ്ടെൽ അബിസിനിയായിക്കും അറബിയായ്ക്കും ഇട
യിൽ ഒരു ഇടുക്കം
ബാഡെൻ സ്വാബിയായിലെ ഒരു ദിക്ക സ്വിത്ത്സെൎല്ലാണ്ടി
ൽ ഒരു പട്ടണം താഴത്തെ ഓസ്ത്രിയായിൽ
ഒരു പട്ടണം
ബഫിൻസഉൾക്കടൽ ഹഢ്സൻസ ഉൾക്കടലിന്റെ വടക്ക ഒരു വലിയ
ഉൾക്കടൽ
ബഗ്ദാദ ആസിയായിലുള്ള തുൎക്കിയിൽ ഒരു നഗരം
ബഹാമസദ്വീപുകൾ അത്ത്ലാന്തിക്ക സമുദ്രത്തിൽ ബ്രിത്തീശകാൎക്കുള്ള
ബാഹാർ ഇന്ദ്യായിൽ ഒരു വലിയ ദേശം
ബഹാവല്പൂര ഇന്ദ്യായിൽ ഒരു പട്ടണം
ബജദോർ അഫ്രിക്കയുടെ തീരത്തിൽ ഒരു മുനമ്പ
ബാൻകാ സുമാത്രായിക്ക അടുക്കലുള്ള ഒരു ദ്വീപ
ബാൻകൊക്ക സിയാം എന്ന ദേശത്തിലെ ഒരു നഗരം
ബംഗളൂര ഇന്ദ്യായിലെ ഒരു പട്ടണം
ബാന്താം യാവായിലുള്ള ഒരു പട്ടണം
ബാർബഡോസ പടിഞ്ഞാറെ ഇന്ദിയസ്സിലെ ദ്വീപുകളിൽ ഒ
ന്ന
ബാൎബ്ബറി അഫ്രിക്കയിൽ ഒരു പ്രദേശം
ബാൎസ്സെലോനിയ സ്പേയിനിൽ ഒരു നഗരം
ബാസൽ സ്വിത്ത്സൎല്ലാണ്ടിൽ ഒരു ദേശം
ബട്ടാവിയ യാവായിൽ ഒരു നഗരവും തുറമുഖവും
ബാവറിയ ജെൎമ്മനിയിൽ ഒരു ദേശം
ബെജപൂര ഇന്ദ്യായിൽ ഒരു ദേശം
[ 32 ]
ബെല്ഫാസ്ത ഇർലാണ്ടിൽ ഒരു തുറമുഖപട്ടണം
ബെല്ജിയം യൂറോപ്പിൽ ഒരു ദേശം
ബെനാരെസ ഇന്ദ്യായിൽ ഒരു നഗരം
ബെങ്കാൾ ഇന്ദ്യായിൽ ഒരു ദേശം
ബെനിൻ ഗിനിയിലെ ഒരു ദേശം
ബെൻലൊമോണ്ട സ്കോത്ത്ലാണ്ടിൽ ഒരു പൎവതം
ബെൻനെവിസ്സ ബ്രിത്തെനിലേക്കും ഉയൎന്ന പൎവതം
ബെറാർ ഇന്ദ്യായിൽ ഒരു ദേശം
ബെൎല്ലിൻ ജെൎമ്മനിയിലെ ഒരു നഗരം
ബെൎമ്മൂഡസ അത്ത്ലാന്തിക്ക സമുദ്രത്തിൽ നാല ദ്വീപുകൾ
ബേൎൻ സ്വിത്ത്സൎല്ലാണ്ടിൽ ഒരു ദിക്ക
ബേൎവിക്ക ഇംഗ്ലാണ്ടിന്റെയും സ്കോത്ത്ലാണ്ടിന്റെയും ഇ
ടയിൽ ഒരു ദിക്ക
ബെയിഹാർ ഇന്ദ്യായിൽ ഒരു പട്ടണം
ഭൂൎത്തപൂര ഇന്ദ്യായിൽ അഗ്രായിലെ ഒരു പട്ടണം
ബൂൎമ്മ ആസിയായിൽ ഒരു വലിയ രാജ്യം
ബെൎമ്മിങ്ങാം ഇംഗ്ലാണ്ടിൽ ഒരു പട്ടണം
ബിസ്കെ സ്പേയിനിലെ ഒരു ദേശം അത്ത്ലലാന്തിക്ക സ
മുദ്രത്തിൽ ഒരു വലിയ കടൽ കൈവഴി
കറുത്തവനം ജെൎമ്മനിയിൽ സ്വാബിയായുടെ പടിഞ്ഞാറു
ള്ള വനം
കരിങ്കടൽ ഒരു വലിയ ഉൾക്കടൽ
ബ്ലെൻഹെം ബാവറിയായിലെ ഒരു ചെറിയ ഗ്രാമം
ബൊഹെമിയ ജെൎമ്മനിയിൽ ഒരു രാജ്യം
ബൊക്കാറാ താത്തറി എന്ന ദേശത്തിൽ ഒരു പ്രദേശം
ബോലിവ്യാ തെക്കെ അമെറിക്കായിൽ ഒരു ദേശം
ബൊംബെ ഇന്ദ്യായിലെ ഒരു തലസ്ഥാനം
ബൂത്താൻ വടക്കെ ഇന്ദ്യായിൽ ഒരു സ്വായാധിപത്യം
ബോൎനിയൊ ആസിയായിലുള്ള ഒരു വലിയ ദ്വീപ
ബോൎന്നൌ അഫ്രിക്കയുടെ നടുവിൽ ഒരു ദേശം
ബോസ്നിയ യൂറോപ്പിലെ തുൎക്കിയിൽ ഒരു പ്രദേശം
ബോത്തനി ഉൾക്കടൽ ന്യൂസൌത്തവേത്സിന്റെ കിഴക്കെ തീരത്തിങ്ക
ൽ ഒരു ഉൾക്കടൽ
ബോത്നിയ ബാല്ത്തിക്ക കടലിന്റെ ഒരു ഭാഗം
ബുലോങ്ങ ഫ്രാൻസിലെ ഒരു തുറമുഖ പട്ടണം
ബൌസാ അഫ്രിക്കയിൽ ഒരു ദേശം
ബ്രാബാന്ത ഹോലാണ്ടിലുള്ള ഒരു പ്രദേശം
ബ്രാഗാൻസ പോൎത്തുഗാലിൽ ഒരു നഗരം
ബ്രാൻഡെൻബൂൎഗ പ്രുസ്സിയായിലെ ഒരു പ്രദേശം
ബ്രാഹ്മപുത്രാ ഇന്ദ്യായിലുള്ള ഒരു വലിയ ആറ
ബ്രസ്സീൾ തെക്കെ അമെറിക്കായിൽ ഒരു ദേശം
ബ്രെമെൻ ജെൎമ്മനിയിലെ ഒരു പട്ടണം
ബ്രയത്തൊൻ സുസ്സെക്ക്സിലെ ഒരു പട്ടണം
ബ്രിസ്തോൽ ഗ്ലൌസ്തൎശയരിൽ ഒരു നഗരവും തുറമുഖവും
[ 33 ]
ബ്രിത്തെൻ ഇംഗ്ലാണ്ടും സ്കോത്ത്ലാണ്ടും എന്ന ദേശങ്ങൾക്കു
ള്ള പേര
ബ്രൂജ്ജെസ്സ ബെല്ജിയമ്മിലെ ഒരു നഗരം
ബ്രുൻസ്വിക്ക ജെൎമ്മനിയിൽ ഒരു ദിക്ക
ബ്രൂസ്സെത്സ ബെല്ജിയം എന്ന ദേശത്തിലെ തലസ്ഥാനം
ബൂധാ ഹൻഗറിയിലെ തലസ്ഥാനം
ബ്യൂയെനോസെറിയസ തെക്കെ അമെറിക്കായിൽ ഒരു വലിയ ദേശം
കാബെസ തുനീസിലെ ഒരു തുറമുഖവും നഗരവും
കാബുൽ അഫ്ഘാനിസ്താനിലെ ഒരു പ്രദേശം
കാഡീസ സ്പേയിനിലെ ഒരു നഗരവും തുറമുഖവും
കാഫ്രറിയാ അഫ്രിക്കയിൽ ഒരു പ്രദേശം
കയിറൊ എജിപ്തിലെ തലസ്ഥാന പട്ടണം
കലീസ ഫ്രാൻസിലെ ഒരു തുറമുഖ പട്ടണം
കല്ക്കത്താ ഇന്ദ്യായിലെ ഒരു തലസ്ഥാനം
ന്യൂകലെദോനിയാ തെക്കെപാസിപ്പിക്ക സമുദ്രത്തിൽ ഒരു ദ്വീപ
കലിപോൎന്യ വടക്കെ അമെറിക്കായിൽ ഒരു ദേശം
കാംബെ ഇന്ദ്യായിലെ ഒരു പട്ടണവും ഉൾക്കടലും
കാംബോഡിയ കൊച്ചിൻ ചീനയിലെ ഒരു ദേശം
കാംബ്രെ ഫ്രാൻസിലെ ഒരു നഗരം
കാംബ്രിഡ്ജ കാംബ്രിഡ്ജശയരിലെ തലസ്ഥാനം
കനഡ വടക്കെ അമെറിക്കയിലെ ഒരു വലിയ ദേശം
കനറിദ്വീപുകൾ വടക്കെ അത്ത്ലാന്തിക്ക സമുദ്രത്തിലുള്ള ൧൩
ദ്വീപുകൾ
കണ്ടഹാർ അഫ്ഘാനിസ്താനിലെ ഒരു ദേശം
കാണ്ടി സെലോനിലെ ഒരു ദേശം
കാന്തെർബുരി കെന്തിലെ തലസ്ഥാന നഗരം
കാന്തോൻ ചീനത്തെ ഒരു നഗരവും തുറമുഖവും
ഗൂഡ്ഹൊപ്പ എന്ന മുനമ്പ അഫ്രിക്കായുടെ തെക്കെ അറ്റത്ത ഒരു ദിക്ക
കാരാമനിയ ആസിയായിലെ തുൎക്കിയിൽ ഒരു ദേശം
വടക്കൻകാറോലിന അമെറിക്കായിലെ ഐക്യദേശങ്ങളിൽ ഒന്ന
കാൎപ്പതിയൻമലകൾ ജെൎമ്മനിയിലുള്ള മലകൾ
കാഷെൽ ഇർലാണ്ടിൽ ഒരു നഗരം
കാശ്മീർ ഇന്ദ്യായിലെ ഒരു ദേശം
കാസ്സെൽ ജെൎമ്മനിയിലെ ഒരു നഗരം
കാബൂൽ ആസിയായുടെ നടുവിൽ ഒരു പ്രദേശം
കൊക്കസസ്സ ആസിയായിലെ ഒരു പൎവതം
കോൻപൂര ഇന്ദ്യായിലെ ഒരു പട്ടണം
സെലൊൻ ഇന്ദ്യാ സമുദ്രത്തിൽ ഒരു വലിയ ദ്വീപ
ചെശയർ ഇംഗ്ലാണ്ടിലെ ഒരു കൌന്തി
ചില്ലി തെക്കെ അമെറിക്കായിലെ ഒരു ദേശം
ചീന ആസിയായിലെ ഒരു വലിയ ദേശം
ചീനതാൎത്തറി തീബെട്ടിന്റെ വടക്കുവശത്തുള്ള ദേശം
ക്രിസ്ത്യാനിയാ നോൎവെയിലെ തലസ്ഥാനം
സിൻസിനത്തി അമെറിക്കായിലെ ഐക്യദേശങ്ങളിൽ ഒന്ന
[ 34 ]
സിയുഡാഡരൊദ്രിഗൊ സ്പേയിനിലെ ഒരു നഗരം
കൊച്ചിൻചീന ആസിയായിലെ ഒരു ദേശം
കോയംബത്തൂർ തെക്കെ ഇന്ദ്യായിലെ ഒരു ദേശം
കോല്ച്ചെസ്തെർ എസെക്ക്സിലുള്ളതിലേക്കും വലിയ പട്ടണം
കൊലംബിയാ തെക്ക അമെറിക്കായിലെ ഒരു ദേശം
കൊളെരൂൻ ഇന്ദ്യായിലുള്ള ഒര ആറ
കൊൻഗൊ അഫ്രിക്കയുടെ പടിഞ്ഞാറെ തീരത്തിങ്കൽ ഒരു
ദേശം
കൊനെക്തികുത്ത വടക്കെ അമെറിക്കായിലെ ഐക്യദേശങ്ങളി
ൽ ഒന്ന
കൊൻസ്താന്തിന അല്ജിയെൎസിലെ ഒരു ദേശം
കൊൻസ്താന്തിനെപ്പാൾ യൂറോപ്പിൽ ഒരു മഹാ വലിയ നഗരവും തു
ൎക്കി മഹാരാജ്യത്തിന്റെ തലസ്ഥാനവും
കോപൻഹഗെൻ ഡെന്മാൎക്കിലെ തലസ്ഥാനം
കോൎഡൊവ സ്പേയിനിൽ അണ്ടാലൂസ്യായിലെ ഒരു നഗരം
കോറെയാ ആസിയായിൽ ചീനെയ്ക്കും യാപ്പാനും ഇട
യിൽ ഒരു കരനാക്ക
കോറിന്ത ഗ്രേക്കിലെ ഒരു ശ്രുതിപ്പെട്ട നഗരം
കോൎക്ക ഇർലാണ്ടിലെ ഒരു കൌന്തി
കോൎന്ന്വാൽ ഇംഗ്ലാണ്ടിലെ ഒരു കൌന്തി
കോൎസിക്കാ മെഡിത്തെറെനിയാനിൽ ഒരു വലിയ ദ്വീപ
കോൎത്തൊനാ നേപ്പല്സിലെ ഒരു നഗരവും തുറമുഖവും
കോവെന്ത്രി വാൎവിക്കശയരിലെ ഒരു നഗരം
കൌവ്സ വൈത്ത ദ്വീപിലെ ഒരു തുറമുഖ പട്ടണം
ക്രാക്കൌ യൂറോപ്പിന്റെ നടുവിൽ ഒരു സ്വയാധിപ
ത്യവും പട്ടണവും
ക്രെമാനാ ഇത്താലിയിൽ ഒരു നഗരം
ക്രിമെയാ റുസ്സിയായുടെ തെക്കെ ഭാഗത്ത ഒരു കഴുത്ത
ക്യൂബാ പടിഞ്ഞാറെ ഇന്ദിയസ്സിലുള്ളതിലേക്കും വലി
യ ദ്വീപ
കുംബെൎല്ലാണ്ട ഇംഗ്ലാണ്ടിലെ ഒരു കൌന്തി
കുത്താക്ക ഇന്ദ്യായിലെ ഒരു ദിക്ക
ദാക്കാ ബെംഗാളിലെ ഒരു നഗരം
ദാഹൊമി ഗിനിയിലെ ഒരു ദേശം
ദാല്മത്തിയാ യൂറോപ്പിലെ ഒരു ദേശം
ദമസ്കൊസ സുറിയായിലെ ഒരു നഗരം
ദാന്ത്സിക്ക പ്രുസ്സിയായിലെ ഒരു നഗരം
ദാന്യൂബ യൂറോപ്പിൽ ഒരു വലിയ ആറ
ദാൎദ്ദനെത്സ കൊൻസ്താന്തിനൊപ്പിളിന്ന അടുക്കലുള്ള ഇടു
ക്കം
ദാവിസ ഇടുക്കം ഗ്രീൻല്ലാണ്ടിന്നും വടക്കെ അമെറിക്കായിക്കും
ഇടയിൽ
ദീൽ കെന്തിലെ ഒരു തുറമുഖം
ദെലാവാർ അമെറിക്കയിലെ ഐക്യനാടുകളിൽ ഒന്ന
[ 35 ]
ദെല്ഹി ഇന്ദ്യായിലെ ഒരു ദേശം
ദെലൊസ ഗ്രേക്കിലെ ഒരു ചെറിയ ദ്വീപ
ദെല്ഫി ഗ്രേക്കിൽ ഒരു ശ്രുതിപ്പെട്ട നഗരം
ഡെന്മാൎക്ക യൂറോപ്പിലെ ഒരു ദേശം
ദേൎബിശയർ ഇംഗ്ലാണ്ടിലെ ഒരു കൌന്തി
ദെർപെന്ത ദെൎബിശയിലെ ഒര ആറ
ദെവോൻശയർ ഇംഗ്ലാണ്ടിലെ ഒരു കൌന്തി
ദയർബെക്കർ ആസിയായിലുള്ള തുൎക്കിയിലെ ഒരു ദേശം പ
ണ്ടത്തെ മെസൊപൊത്താമിയാ
ദിയെപ്പ ഫ്രാൻസിലെ ഒരു തുറമുഖം
ദിനാഗെപൂര ഇന്ദ്യായിലെ ഒരു ദിക്ക
ദൊമിൻഗൊ പടിഞ്ഞാറെ ഇന്ദിയസ്സിൽ ഒരു ദ്വീപ അതി
ന്ന ഹേത്തി എന്ന പേർ ഇപ്പോൾ പറയുന്നു
ദൊമിനീക്കാ കരീബദ്വീപുകളിൽ ഒന്ന
ദൊൻ റുസ്സിയായിലെ ഒരു വലിയ ആറ
ദൊനെഗാൽ ഇർലാണ്ടിലെ ഒരു കൌന്തി
ദൊൎസെത്ത്ശയർ ഇംഗ്ലാണ്ടിലെ ഒരു കൌന്തി
ദൊവെർ കെന്തിലെ ഒരു തുറമുഖ പട്ടണം
ദ്രെസ്ദൻ ജെൎമ്മനിയിലെ ഒരു നഗരം
ദ്രൊഘെഡാ ഇർലാണ്ടിലെ ഒരു തുറമുഖം
ദുബ്ലിൻ ഇർലാണ്ടിലെ തലസ്ഥാനം
ദുംബാൎത്തൊൻശയർ സ്കോത്ത്ലാണ്ടിലെ ഒരു കൌന്തി
ദുംബ്രിശയർ സ്കോത്ത്ലാണ്ടിലെ ഒരു കൌന്തി
ദുൎഹം ഇംഗ്ലാണ്ടിലെ ഒരു കൌന്തി
ദ്വാരകാ ഗുജെറാത്തിലെ ഒരു പട്ടണം
ദ്വിനാ റുസ്സിയായിലെ ഒര ആറ
ദിനാപൂര ബാഹാരിലെ ഒരു പട്ടണം
എദെർ ഗുജെറാത്തിലെ ഒരു പട്ടണം
എദിൻബൂൎഗ്ഗ സ്കോത്ത്ലാണ്ടിലെ തലസ്ഥാനം
എജിപ്ത അഫ്രിക്കായിലെ ഒരു ദേശം
എല്ബ ജെൎമ്മനിയിലെ ഒര ആറ
എലെഫാന്ത ഇന്ദ്യായിൽ പടിഞ്ഞാറെ തീരത്തിങ്കൽ ഒരു
ചെറിയ ദ്വീപ
എലോരാ ഇന്ദ്യായിലെ ഒരു ഗ്രാമം
എൽസ്തെർ ജെൎമ്മനിയിലെ രണ്ട ആറുകളുടെ പെര
ഇംഗ്ലാണ്ടാ ഗ്രേട്ടബ്രിത്തെൻ എന്ന ദ്വീപിന്റെ തെക്കെ
ഭാഗം
എപ്പിറുസ്സ ഗ്രേക്കിന്റെ വടക്കപടിഞ്ഞാറ ഒരു വലിയ
ദേശം
എസ്സെക്ക്സ ഇംഗ്ലാണ്ടിലെ ഒരു കൌന്തി
എത്തിയൊപ്പിയ അഫ്രിക്കയിൽ ഒരു വലിയ ദേശം
എറ്റ്നാ സിസിലിയിലെ ഒരു അഗ്നി പൎവതം
എവുപ്രാത്തേസ ആസിയായിലെ തുൎക്കിയിൽ ഒരു വലിയ ആറ
എക്ക്സെത്തെർ ദിവൻശയരിലെ തലസ്ഥാനവും തുറമുഖവും
[ 36 ]
യൂറോപ്പ വൻകരകളിൽ ഒന്ന
ഫൊല്കലാണ്ടദ്വീപുകൾ അത്ത്ലാന്തിക്ക സമുദ്രത്തിൽ രണ്ട ദ്വീപുകൾ
ഫല്മൌത്ത കൊൎന്ന്വൊലിലെ ഒരു തുറമുഖം
ഫെസ്സ മൊറൊക്കോയിലെ ഒരു നഗരം
ഫെസ്സാൻ അഫ്രിക്കയുടെ ഉള്ളിൽ ഒരു ദേശം
ഫിനിസ്തെർ എന്ന മുനമ്പ സ്പേയിനിന്റെ പടിഞ്ഞാറെ അറ്റം
ഫിൻലാണ്ട റുസ്സിയായിലെ ഒരു ദേശം
ഫിരൊസബാദ അഗ്രായിലെ ഒരു പട്ടണം
ഫ്ലാണ്ടെൎസ ബെല്ജിയമ്മിലെ ഒരു ദിക്ക
ഫ്ലിന്ത്ശയർ വേത്സിലെ ഒരു കൌന്തി
ഫ്ലോറൻസ തുസ്തനിയിലെ തലസ്ഥാനം
ഫ്ലൊറിദ വടക്കെ അമെറിക്കായിലെ ഒരു ദേശം
ഫോൎമ്മൊസ ചീനസമുദ്രത്തിൽ ഒരു ദ്വീപ
ഫോക്സദ്വീപുകൾ അമെറിക്കായുടെ പടിഞ്ഞാറെ തീരത്തിങ്കൽ
ഫ്രാൻസ യൂറോപ്പിലെ പ്രധാന ദേശങ്ങളിൽ ഒന്ന
ഫ്രാങ്കപൊൎട്ട ജെൎമ്മനിയിലെ ഒരു വിശേഷപ്പെട്ട പട്ടണം
ഫ്രിട്ടൌൻ ഗിനിയിലെ ഒരു തുറമുഖ പട്ടണം
ഫ്രെണ്ട്ലിദ്വീപുകൾ തെക്കെ പാസിഫിക്ക സമുദ്രത്തിൽ
ഫൂനെൻ ഡെന്മാൎക്കിലെ ഒരു ദ്വീപ
ഫൂറക്കബാദ അഗ്രായിലെ ഒരു നഗരം
ഫുത്തിപൂര അള്ളഹബാദിലെ ഒരു പട്ടണം
ഫിസാബാദ അയോധ്യയിലെ ഒരു ഉൾപട്ടണം
ഗൈയിത്താ നെപ്പല്സിലെ ഒരു കേൾവിപ്പെട്ട നഗരം
ഗോല്വയി ഇർലാണ്ടിലെ ഒരു കൌന്തി
ഗലിസിയ സ്പേയിനിലെ ഒരു പ്രദേശം
ഗാംബിയ അഫ്രിക്കയിലെ ഒരു വലിയ ആറ
ഗംഗ ഇന്ദ്യായിലെ ഒരു ശ്രുതിപ്പെട്ട ആറ
ഗഞ്ചാം ഇന്ദ്യായിലെ ഒരു പട്ടണവും തുറമുഖവും
ഗാവല്ഗർ ഇന്ദ്യായിലെ ഒരു കോട്ട
ജെനെവാ സ്വിത്ത്സൎല്ലാണ്ടിലെ ഒരു കാന്തോനും പട്ടണവും
കായലും
ജെനൊവ ഇത്താലിയായിലെ ഒരു ഡുച്ചി
ജ്യോൎജ്ജിയാ ആസിയായിലെ ഒരു ദേശം
ജെൎമ്മനി യൂറോപ്പിലെ ഒരു വലിയ ദേശം
ഘാസിപൂര ഇന്ദ്യായിലെ ഒരു ദിക്ക
ഘെന്ത ബെല്ജയിമ്മിലെ ഒരു നഗരം
ഘുസ്നി അഫ്ഘാനിസ്താനിലെ ഒരു നഗരം
ജിബ്രാൽത്തെർ സ്പേയിനിൽ ഗ്രേട്ടബ്രിത്തേന്നുള്ള ഒരു പട്ടണ
വും കോട്ടയും
ഗ്ലമോൎഗ്ഗൻശയർ വേത്സിലെ ഒരു കൌന്തി
ഗ്ലാസ്ഗൌ സ്ക്കോത്ത്ലാണ്ടിലെ ഒരു നഗരം
ഗ്ലൌസെസ്തൎശയർ ഇംഗ്ലാണ്ടിലെ ഒരു കൌന്തി
ഗോവാ ഇന്ദ്യായിലുള്ള കൊങ്കാനിലെ ഒരു നഗരം
ഗോധാവരി ഇന്ദ്യായിലെ ഒരു വലിയ ആറ
[ 37 ]
ഗോൽകൊണ്ട ഇന്ദ്യായിലെ ഒരു പ്രദേശം
ഗോല്ഡകോസ്ത ഗിനിയിലെ ഒരു സമുദ്രതീരപട്ടണം
ഗോണ്ടാർ അബിസീനിയായിലെ തലസ്ഥാനം
ഗുമ്ത്തി ഇന്ദ്യായിലെ ഒര ആറ
ഗോരുക്കപൂര ഇന്ദ്യായിലെ ഒരു ദിക്ക
ഗോത്ത്ലാണ്ട സ്വേദനിലെ ഒരു ദേശം
ഗോത്തെൻമ്പൂൎഗ്ഗ സ്വേദനിലുള്ള വിശേഷ കച്ചവട പട്ടണം
ഗ്രേൻകോസ്ത ഗിനിയിലെ ഒരു ദേശം
ഗ്രനഡാ സ്പേയിനിലുള്ള ഒരു പട്ടണം
ഗ്രേക്ക യൂറോപ്പിലെ ഒരു ദേശം
ഗ്രീൻലാണ്ട ആൎക്ക്ടിക്കസമുദ്രത്തിലുള്ള ഒരു ദേശം
ഗ്രെനോബൾ ഫ്രാൻസിലെ ഒരു നഗരം
ഗ്രൊഡ്നൊ റുസ്സിയായിലുള്ള ഒരു പട്ടണം
ഗ്വാലിയൂര ഇന്ദ്യായിലെ ഒരു പട്ടണം
ഗ്വാത്തെമാല അമെറിക്കായുടെ നടുവിലുള്ള ഒരു ദെശം
ഗ്വീയാനാ തെക്കെ അമെറിക്കായിൽ ഒരു വലിയ ദേശം
ഗിനി അഫ്രിക്കയിൽ ഒരു വലിയ ദേശം
ന്യൂഗിനി അല്ലെങ്കിൽ പാ
പ്പുവ
തെക്കെ പാസിഫിക്ക സുദ്രത്തിൽ ഒരു ദ്വീപ
ഗുജെറാത്ത ഇന്ദ്യായിലെ ഒരു ദേശം
ഗുന്ദ്വാന ഇന്ദ്യായിലെ ഒരു ദേശം
ഗന്തൂര ഇന്ദ്യായിലെ ഒരു പട്ടണം
ഗുരാ ഇന്ദ്യായിലെ ഒരു പട്ടണം
ഗുൎവാൽ ഇന്ദ്യായിലെ ഒരു ദേശം
ഹലിഫാക്സ യോൎക്കശയരിലെ ഒരു പട്ടണം അമെറിക്കാ
യിൽ ഒരു പട്ടണം
ഹാംബൂൎഗ്ഗ ജെൎമ്മനിയിലെ ഒരു നഗരം
ഹാന്വശയർ ഇംഗ്ലാണ്ടിലെ ഒരു കൌന്തി
ഹനൊവർ ജെൎമ്മനിയിലെ ഒരു ദിക്ക
ഹാൎവ്വിച്ച എസെക്സിലെ ഒരു തുറമുഖം
ഹസ്തിങ്ങ്സ സസ്കെസിലെ ഒരു പട്ടണം
ഹാവന്ന ക്യൂബായിലെ ഒരു പട്ടണവും തുറമുഖവും
ഹെബ്രെഡീസ സ്കോത്ത്ലാണ്ടിന്റെ പടിഞ്ഞാറെ വശത്തുള്ള
ദ്വീപുകൾ
ഹെക്ക്ലാ ഐസ്ലാണ്ടിലെ ഒരു അഗ്നി പൎവതം
സന്തഹെലെന അത്ത്ലാന്തിക്ക സമുദ്രത്തിൽ ഒരു ദ്വീപ
ഹെൎക്കൂലനെയം നെപ്പില്സിലെ ഒരു പഴയ പട്ടണം
ഹെറെഫോൎഡശയർ ഇംഗ്ലാണ്ടിലെ ഒരു കൌന്തി
ഹെൎത്തഫൊൎഡശയർ ഇംഗ്ലാണ്ടിലെ ഒരു കൌന്തി
ഹെസി ജെൎമ്മനിയിലെ ഒരു ദേശം
ഹിമാലയ ആസിയായിലെ ഒരു മഹാ വലിയ പൎവതനിര
ഇന്ദുസ്താൻ ആസിയായിലുള്ള ഒരു വലിയ ദേശം
ഹോബാൎട്ടൌൻ വാൻഡീമൻ ദേശത്തിലെ തുറമുഖപട്ടണം
ഹോലാണ്ട യൂറോപ്പിലെ ഒരു ദേശം
[ 38 ]
ഹോൽസ്തീൻ സക്സൊനിയിലെ ഒരു ഡുച്ചി
ഹൂഗ്ലി ഇന്ദ്യായിലെ ഒരു ദിക്കും ആറും
ഹൊൎൻ എന്ന മുനമ്പ തെക്കെ അമെറിക്കായുടെ തെക്കെ അറ്റം
ഹൂഢ്ഡന്സ ഉൾക്കടൽ വടക്കെ അമെറിക്കായിൽ
ഹ്യൂഫൊ അന്നാം രാജ്യത്തിലെ തലസ്ഥാനം
ഹൽ യൊൎക്കശയരിലെ ഒരു തുറമുഖം
ഹംബെർ ഇംഗ്ലാണ്ടിലെ ഒരു ആറ
ഹൻഗറി യൂറോപ്പിലെ ഒരു ദേശം
ഹന്തിങ്ങദോൻശയർ ഇംഗ്ലാണ്ടിലെ ഒരു കൌന്തി
ഹൂൎദ്ദവാർ ഇന്ദ്യായിലെ ഒരു പട്ടണം
ഹൈദ്രബാദ ഇന്ദ്യായിലെ ഒരു ദേശം
ഐസ്ലാണ്ട നോൎവെയുടെ വടക്ക ഡെന്മാൎക്കാകാൎക്കുള്ള ഒരു
വലിയ ദ്വീപ
ഇന്ദ്യാ ആസിയായിലെ ഒരു ദേശം
പടിഞ്ഞാറെഇന്ദിയസ്സ തെക്കേതും വടക്കേതുമായ അമെറിക്കായുടെ
മദ്ധ്യെയുള്ള ദ്വീപുകൾ
ഇന്ദസ്സ ആസിയായിൽ ഒരു ആറ
ഇംഗ്രിയാ റുസ്സിയായിലെ ഒരു ദിക്ക
ഇൻവേൎനെസ്സശയർ സ്കോത്ത്ലാണ്ടിലെ ഒരു വലിയ കൌന്തി
ൟയൊനിയാൻ ദ്വീപു
കൾ
മെഡിത്തെറെനിയൻ സമുദ്രത്തിൽ
ഇറാക്കഅറബിയ ആസിയായിലെ തുൎക്കിയിൽ ഒരു ദേശം
ഇർലാണ്ട യൂറോപ്പിൽ ഗ്രേട്ടബ്രിത്തെന്റ പടിഞ്ഞാറെ
ദ്വീപ
ഇസ്ലാമബാദ ഇന്ദ്യായിൽ ചിത്താഗൊംഗിലെ ഒരു പട്ടണം
ഇസ്പഹാൻ പാർസിയായിലെ ഒരു നഗരം
ഇത്താലി യൂറോപ്പിലെ ഒരു ദേശം
ഇവിക്ക മെഡിത്തെറെനിയനിൽ ഒരു ദ്വീപ
ഐവറികോസ്ത ഗിനിയിലെ ഒരു ദേശം
യാഫ്ണപട്ടണം സെലൊനിലെ ഒരു തുറമുഖം
യമയക്കാ പടിഞ്ഞാറെ ഇന്ദിയസ്സിലെ ഒരു ദ്വീപ
യാപ്പാൻ ആസിയായുടെ കിഴക്കെ അറ്റത്ത ഒരു ദേശം
യാവാ ആൎക്കിപെലെഗോയിൽ ഒരു നല്ല ഫലമുള്ള
ദ്വീപ
യെദൊ യാപ്പാനിലെ തലസ്ഥാനം
യെല്ലലാബാദ അഫ്ഘാനിസ്താനിലെ ഒരു പട്ടണം
ജേൎസി ഫ്രാൻസിന്റെ അടുക്കൽ ഇംഗ്ലീഷകാൎക്കുള്ള
ഒരു ദ്വീപ
ജെയപൂര ഇന്ദ്യായിലെ ഒരു നഗരം
ജലം ഇന്ദ്യായിലെ ഒര ആറ
യുവാൻപൂര അള്ളഹബാദിൽ ഒരു പട്ടണം
ജഗന്നാഥം ഓറിസ്സായിലെ ഒരു പട്ടണം
യൂലിയെൎസ വെസ്പാലിയായിലെ ഒരു ഡുച്ചി
യമുനാ ഇന്ദ്യായിലെ ഒരു ആറ
[ 39 ]
യുനാഗർ ഗുജെറാത്തിലെ ഒരു പട്ടണം
ജൂത്ത്ലണ്ട ഡെന്മാൎക്കിലെ ഒരു കരനാക്ക
കാല്പീ അഗ്രായിലെ ഒരു വലിയ പട്ടണം
കാംചാട്ക്ക സിബെറിയായിലെ ഒരു കരനാക്ക
കാനൊജ ഇന്ദ്യായിലെ ഒരു പട്ടണം
കെലാത്ത ബെലൂചിസ്താനിലെ തലസ്ഥാനം
കെന്ത ഇംഗ്ലാണ്ടിലെ ഒരു കൌന്തി
കെന്തക്കി അമെറിക്കായിലെ ഐക്യനാടുകളിൽ ഒന്ന
കൊറാസാൻ പാർസിയയിലെ ഒരു ദിക്ക
കയൻക്യൂ ആസിയയിലേക്കും വലിയ ആറ
കൃഷ്ണാ ഇന്ദ്യായിലെ ഒര ആറ
കുൎദിസ്ഥാൻ ആസിയായിലെ തുൎക്കിയിൽ ഒരു ദേശം
കുറീൽദ്വീപുകൾ കംചാട്ക്കയിക്ക സമീപെ ദ്വീപുകളുടെ ഒരു
കൂട്ടം
കുച്ച ഇന്ദ്യായിലെ ഒരു ദിക്ക
ലബ്രദോർ വടക്കെ അമെറിക്കായിലെ ഒരു മലപ്രദേശം
ലക്ഷദ്വീപുകൾ ഇന്ദ്യാസമുദ്രത്തിൽ കിടക്കുന്ന ദ്വീപകളുടെ ഒ
രു സമൂഹം
ലാദോഗാ റുസ്സിയായിലെ ഒരു കായൽ
ലദ്രൊന്സ പാസിഫിക്ക സമുദ്രത്തിൽ ചില ദ്വീപുകൾ
ലഹോർ ഇന്ദ്യായിലെ ഒരു വലിയ ദേശം
ലാനാൎക്കശയർ സ്കോത്ത്ലാണ്ടിലെ ഒരു കൌന്തി
ലംഗ്രെ ഫ്രാൻസിലെ ഒരു പട്ടണം
ലാപൊ ആസിയായിലെ ഒരു ദേശം
ലാപ്ലാണ്ട യൂറോപ്പിലെ ഒരു ദേശം
ലാസ്സാ തിബെത്തിലെ തലസ്ഥാനം
ലത്താക്കിയ പഴെ ലയൊദിക്കെയാ എന്ന പേർ പറയപ്പെ
ട്ട പട്ടണം
ലൊസാൻ സ്വിത്ത്സൎല്ലാണ്ടിലെ ഒരു നഗരം
സന്തലോറൻസ വടക്കെ അമെറിക്കായിലെ ഒരു വലിയ ആറ
ലബാനോൻ ആസിയായിൽ എത്രയും വലിയതും കീൎത്തി
പെട്ടതുമായ ഒരു പൎവതനിര
ലീഡ്സ യോൎക്കശയരിലെ ഒരു പട്ടണം
ലെഗ്‌ഹൊൻ തുസ്തിനിയിലെ ഒരു ബലമുള്ള പട്ടണം
ലൈൻസ്തർ ഇർലാണ്ടിലെ ഒരു ദേശം
ലൈപ്സിക്ക സക്സൊനിയിലെ ഒരു ശ്രുതിപെട്ട നഗരം
ലീത്ത സ്കൊത്ത്ലാണ്ടിലെ ഒരു തുറമുഖം
ലെമ്നോസ ആൎക്കിപെലെഗോയിലെ ഒരു ദ്വീപ
ലെയൊൻ സ്പേയിനിലെ ഒരു ദേശം
ലെപന്തൊ യൂറോപ്പിലുള്ള തുൎക്കിയിലെ ഒരു തുറമുഖം
ലെവാന്ത മെഡിത്തെറെനിയാ സമുദ്രത്തിന്റെ കിഴ
ക്കെ ഭാഗം
ലെയിദെൻ ഹോലാണ്ടിലെ ഒരു ശ്രുതിപെട്ട നഗരം
ലിബൊ റുസ്സിയായിലെ ഒരു തുറമുഖം
[ 40 ]
ലിയജ ബെല്ജിയമ്മിലെ ഒരു ദേശം
ലീയൌകീയൌ ചീന സമുദ്രത്തിലെ ദ്വീപുകൾ
ലീമ പെറുവിലെ തലസ്ഥാനം
ലിമെറിക്ക ഇർലാണ്ടിലെ ഒരു കൌന്തി
ലിപറിദ്വീപുകൾ മെഡിത്തെറെനിയായിൽ കിടക്കുന്ന ദ്വീപു
കളുടെ ഒരു സമൂഹം
ലിസ്ബൊൻ പോൎത്തുഗാലിലെ തലസ്ഥാനം
ലിതുയനിയ പോലാണ്ടിനോട ചേരുന്നതായി യൂറോപ്പി
ൽ ഒരു ദേശത്തിന്റെ പണ്ടത്തെ പേർ
ലിവെൎപൂൽ ഇംഗ്ലാണ്ടിലെ ഒരു തുറമുഖം
ലിവോനിയ റുസ്സിയായിലെ ഒരു ദേശം
ലോദി ലൊംബാൎഡിയിലെ ഒരു നഗരം
ലോയിർ ഫ്രാൻസിലെ ഒരു പ്രധാന ആറ
ലൊംബാൎഡി ഇത്താലിയുടെ ഒരു ഭാഗം
ലൊണ്ടോൻ ഗ്രേട്ടബ്രിത്തെനും ഇർലാണ്ടുമാകുന്ന ഐക്യ
ദേശത്തിന്റെ തലസ്ഥാനം
ലോൎക്കാ സ്പേയിനിലെ ഒരു നഗരം
ലൂസിയാനാ അമെറിക്കായിലെ ഐക്യനാടുകളിൽ ഒന്ന
ലുക്ക ഇത്താലിയിലെ ഒരു ഡുച്ചി
ലുക്ക്നൌ ഇന്ദ്യായിലെ ഒരു പട്ടണം
ലക്ക്സംബുൎഗ്ഗ ഹോലാണ്ടിനോടും ബല്ജിയമ്മിനോടും ചേ
രുന്ന ഒരു വലിയ ഡുച്ചി
ലീയൊൻസ ഫ്രാൻസിലെ ഒരു നഗരം
മക്കൌ ചീനത്ത പൊൎത്തുഗാൽകാൎക്കുള്ള ഒരു നഗരം
മക്കെൽഫീല്ഡ ചെഷയരിലുള്ള ഒരു പട്ടണം
മക്കെദോനിയ യൂറോപ്പിലുള്ള തുൎക്കിയിലെ ഒരു ദേശം
മഡഗാസ്കർ ഇന്ദ്യാസമുദ്രത്തിൽ ഒരു ദ്വീപ
മദേറ വടക്കെ അത്ത്ലാന്തിക്ക സമുദ്രത്തിൽ പോൎത്തുഗാ
ൽകാൎക്കുള്ള ഒരു ദ്വീപ
മദ്രാസ ഇന്ദ്യായിലെ തലസ്ഥാനങ്ങളിൽ ഒന്ന
മദ്രിഡ സ്പേയിനിലെ തലസ്ഥാനം
മഥുര ഇന്ദ്യായിലെ ഒരു നഗരം
മായൽസ്ത്രം നോൎവെയുടെ തീരത്തിങ്കൽ ഒര അപകടമായ
നീർചുഴലി
മായസ്ത്രിക്ക ഹോലാണ്ടിലെ ഒരു പട്ടണം
മെയൻ അമെറിക്കായിലെ ഐക്യനാടുകളിൽ ഒന്ന
മലബാർ തെക്കെ ഇന്ദ്യായിലെ പടിഞ്ഞാറെ തീരത്തിങ്ക
ൽ ഒരു ദേശം
മളാക്കാ ആസിയായിലെ ഒരു വലിയ കരനാക്ക
മലാഗാ സ്പേയിനിലെ ഒരു നഗരം
മലദ്വീപുകൾ ഇന്ദ്യാ സമുദ്രത്തിൽ ചെറിയ ദ്വീപുകളുടെ ഒ
രു കൂട്ടം
മോല്ത്താ മെഡിത്തെറെനിയൻ സമുദ്രത്തിൽ ഒരു ദ്വീപ
മനയാർ ഇന്ദ്യാസമുദ്രത്തിൽ ഒരു ചെറിയ ദ്വീപ
[ 41 ]
മഞ്ചെസ്തെർ ലങ്കാശയരിലെ ഒരു വലിയ പട്ടണം
മാന്തുവാ ഓസ്ത്രിയക്കാൎക്കുള്ള ഇത്താലിയിലെ ഒരു പട്ട
ണം
മാൎമ്മൊറാ ആസിയായിക്കും യൂറോപ്പിന്നും മദ്ധ്യെ ഒര
ഉൾക്കടൽ
മാക്ക്വെസാസ പാസിഫിക്ക സമുദ്രത്തിൽ അഞ്ച ദ്വീപുകൾ
മൎസെല്സ ഫ്രാൻസിലെ ഒരു നഗരം
മാൎത്താബാൻ ബൂൎമ്മാരാജ്യത്തിലുള്ള ഒരു പട്ടണം
മാൎത്തിനിക്ക വിന്ദ്യാൎദ്ദദ്വീപുകളിൽ ഒന്ന
മറിലാണ്ട അമെറിക്കായിലെ ഐക്യനാടുകളിൽ ഒന്ന
മസച്ചുസെത്ത്സ അമെറിക്കായിലെ ഐക്യനാടുകളിൽ ഒന്ന
മഥുര ഇന്ദ്യായിൽ ഒരു പുണ്യസ്ഥലമായ പട്ടണം
മൊറീഷ്യസ ഇന്ദ്യാസമുദ്രത്തിൽ ഗ്രേട്ടബ്രിത്തെന്നുള്ള ഒരു
ദ്വീപ
മൊക്കാ അറബിയയിലെ ഒരു നഗരം
മെക്ലൻബുൎഗ്ഗ ജെൎമ്മെനിയിലെ ഒരു ദിക്ക
മെദയാ ആസിയായിലെ ഒരു പ്രധാന ദേശം
മെദിനാ അറബിയയിലെ ഒരു പട്ടണം
മെഡിത്തെറെനിയൻ യൂറോപ്പിനും അപ്രിക്കയിക്കും നടുവിൽ ആ
സിയാവരയ്ക്കും എത്തുന്ന ഒര കടൽ
മെദ്വൈ സുറിയായിലെ ഒര ആറ
മീറത്ത ഇന്ദ്യായിൽ ഒരു പട്ടണം
മെമ്മെൽ പ്രുസ്സിയായിലെ ഒരു പട്ടണം
മെന്ത്സ ജെൎമ്മനിയിലെ ഒരു ദേശവും പട്ടണവും
മെൎസി ഇംഗ്ലാണ്ടിലെ ഒര ആറ
മെസ്സിന സിസ്സിലിയിലെ ഒരു നഗരവും തുറമുഖവും
മെസെപൊത്താമിയാ ആസിയായിലെ ഒരു ദേശം
മെത്ത്സ ഫ്രാൻസിലെ ഒരു നഗരം
മെക്സികൊ വടക്കെ അമെറിക്കായിലെ ഒരു ദേശം
മൈയാക്കൊ യാപ്പാൻ മഹാ രാജ്യത്തിലെ ഒരു വലിയ ന
ഗരം
സന്തമീക്കായത്സ ഉൾക്കടൽ പനാമ എന്ന ഉൾക്കടലിന്റെ കിഴക്കവശ
ത്ത
മിലാൻ ഇപ്പോൾ ഓസ്ത്രിയാക്കാൎക്ക ചേരുന്ന ഇത്താലി
യിലെ ഒരു ഡുച്ചി
മിനേൎക്കാ മെഡിത്തെറെനിയൻ സമുദ്രത്തിൽ ഒരു ദ്വീപ
മെർസാപൂര ഇന്ദ്യായിലെ ഒരു പട്ടണം
മിസിസ്സിപ്പി അമെറിക്കായിലെ ഐക്യനാടകളിൽ ഒന്നും
അവിടത്തെ ആറും
മൊക്കാ അറബിയയിലെ ഒരു നഗരം
മോൽദാവിയാ യൂറോപ്പിലുള്ള തുൎക്കിയിലെ ഒരു ദേശം
മോളുക്കസ ഇന്ദ്യാസമുദ്രത്തിൽ ദ്വീപുകളുടെ ഒരു കൂട്ടം
മോൻഗോലിയ ചീനയ്ക്ക ചേരുന്നതായി ആസിയായുടെ വ
ടക്കകിഴക്ക ഭാഗത്ത ഒരു ദേശം
[ 42 ]
മോന്തവിഡിയൊ തെക്കെ അമെറിക്കായിലെ ഒരു നഗരവും തുറ
മുഖവും
മോന്തപെല്ലിയർ ഫ്രാൻസിലെ ഒരു നഗരം
മോന്ത്രൊസ സ്കോത്ത്ലാണ്ടിലെ ഒരു തുറമുഖം
മോറവിയാ ഓസ്ത്രിയ മഹാ രാജ്യത്തിലെ ഒരു ദേശം
മോറെയാ പണ്ടപെലൊപ്പോനിസസ്സ എന്ന വിളിക്കപ്പെ
ട്ടത
മോറോക്കൊ അഫ്രിക്കയിലെ ഒരു മഹാ രാജ്യം
മോസ്കൌ റുസ്സിയായിലെ പഴയ തലസ്ഥാനം
മുലെൻസ ഫ്രാൻസിലെ ഒരു പട്ടണം
മൂൽമേൻ ബൂൎമ്മാരാജ്യത്തിലുള്ള ഒരു പട്ടണം
മോസാംബീക്ക കാപ്രിതീരത്തുങ്കൽ ഒരു ദേശം
മുന്നിക്ക ബാവറിയായിലെ തലസ്ഥാന നഗരം
മൻസ്തെർ ഇർലാണ്ടിലെ ഒരു ദേശം
മുസ്കാത്ത അറബിയയിലെ ഒരു നഗരവും തുറമുഖവും
മൈസൂർ തെക്കെ ഇന്ദ്യായിലെ ഒരു വലിയ ദേശം
മിതുലെന ആസിയായിലുള്ള തുൎക്കിയിലെ ഒരു ദ്വീപ
നാഗോർ ഇന്ദ്യായിലെ ഒരു പട്ടണം
നാഗപൂർ ഇന്ദ്യായിലെ ഒരു നഗരം
നാമുർ ബെല്ജിയമ്മിലെ ഒരു വിളവുള്ള ദേശം
നാൻസി ഫ്രാൻസിലെ ഒരു നഗരം
നന്ദിധ്രുഗ്ഗ മൈസൂരിൽ ഒരു ബലമുള്ള കോട്ട
നാങ്കിൻ ചീനത്തെ ഒരു നഗരം
നാന്തെസ ഫ്രാൻസിലെ ഒരു കച്ചവടസ്ഥലം
നെപ്പല്സ ഇത്താലിയുടെ തെക്കെഭാഗത്ത ഒരു ദേശം
നാൎബോൻ ഫ്രാൻസിലെ ഒരു നഗരം
നാൎവ റുസ്സിയായിലെ ഒരു ബലമുള്ള നഗരം
നസ്സോ ജെൎമ്മനിയിലെ ഒരു ദേശം
നാത്തോലിയ ആസിയായിലുള്ള തുൎക്കിയിലെ ഒരു ദേശം
നവറീന്നൊ ഗ്രെക്കിലെ ഒരു തുറമുഖം
നവാർ സ്പേയിനിലെ ഒരു ഭാഗം
നസറത്ത ആസിയായിലുള്ള തുൎക്കിയിൽ ഒരു ചെറിയ പ
ട്ടണം
നീലഗിരിമലകൾ തെക്കെ ഇന്ദ്യായിൽ മലകളുടെ ഒരു സമൂഹം
നെപ്പാളം വടക്കെ ഇന്ദ്യായിലെ ഒരു രാജ്യം
നൎബുദ ഇന്ദ്യായിലെ ഒര ആറ
നിയഫ്ശാത്തെൽ സ്വിത്ത്സൎല്ലാണ്ടിലെ ഒരു ദേശം
ന്യൂപാൎക്ക നൊട്ടിങ്ങ്ഹാംശയരിലെ ഒരു ദിക്ക
ന്യൂബ്രൂൻസ്വിക്ക വടക്കെ അമെറിക്കായിലെ ഒരു ദേശം
ന്യൂകാസ്തൽ നോൎത്തംബൎല്ലാണ്ടിലെ ഒരു തുറമുഖം
ന്യൂഫൌണ്ടലാണ്ട വടക്കെ അമെറിക്കായുടെ കിഴക്കെതീരത്തിൽ
ഒരു ദ്വീപ
നീസ ഇത്താലിയിൽ സാൎദിനിയക്കാൎക്കുള്ള നഗര
വും തുറമുഖവും
[ 43 ]
നിക്കൊബാർ ഇന്ദ്യാസമുദ്രത്തിലുള്ള ദ്വീപുകളുടെ ഒരു സമൂ
ഹം
നിക്കൊപോലീസ യൂറോപ്പിലുള്ള തുൎക്കിയിലെ ഒരു പട്ടണം
നിജേർ അഫ്രിക്കയിലെ ഒരു വലിയ ആറ
നിഗ്രിത്തിയാ അഫ്രിക്കയുടെ ഉള്ളിൽ ഒരു വലിയ ദേശം
നീൽ അഫ്രിക്കയിലെ ഒരു ശ്രുതിപെട്ട ആറ
നീമ്സ ഫ്രാൻസിലെ ഒരു നഗരം
നോൎഫ്ഫോക്ക ഇംഗ്ലാണ്ടിലെ ഒരു കൌന്തി
വടക്കൻകടൽ ബ്രിത്തെന്റെയും നോൎവേയുടെയും വടക്കോ
ട്ട കിടക്കുന്ന അത്ത്ലാന്തിക്ക സമുദ്രത്തിന്റെ
ആ ഭാഗം ൎജെമ്മൻ കടലിനും ചിലപ്പേൾ
ൟ പേർ പറയും
നോൎവെ യൂറോപ്പിലെ ഒരു ദേശം
നൂബിയാ അഫ്രിക്കയിലെ ഒരു ദേശം
നൂരെംബെൎഗ്ഗ ജെൎമ്മനിയിലെ ഒരു നഗരം
ഓദേർ ജെൎമ്മനിയിലെ ഒര ആറ
ഓഡെസ റുസ്സിയായിലെ ഒരു നഗരവും തുറമുഖവും
ഓഹിയൊ ഐക്യഒര ആറ
ഒലെറാൻ ഫ്രാൻസിലെ ഒരു ദ്വീപ
ഒലിമ്പുസ ആസിയായിലുള്ള തുൎക്കിയിലെ ഒരു ശ്രുതിപെ
ട്ട പൎവതം
ഒപ്പൊൎട്ടൊ പോൎത്തുഗാലിലെ ഒരു വിശേഷപ്പെട്ട നഗ
രവും തുറമുഖവും
ഓറീസ ഇന്ദ്യായിലെ ഒരു ദേശം
ഓൎക്ക്നിദ്വീപുകൾ സ്കോത്ത്ലാണ്ടിന്റെ വടക്ക ദ്വീപുകളുടെ ഒരു
കൂട്ടം
ഓൎല്ലീയൻസ ഫ്രാൻസിലെ ഒരു നഗരം
ഓൎമൂസ പാർസിയൻ ഉൾക്കടലിന്റെ തുടസ്സത്തിങ്കൽ
ഒരു ശ്രുതിപെട്ട ദ്വീപ
ഓസ്തെണ്ട ബെല്ജിയമ്മിലെ ഒരു തുറമുഖം
ഓസ്തിയ പാപ്പദേശങ്ങളിലെ ഒരു പട്ടണവും തുറമു
ഖവും
ഓത്താഹീത്തി പാസിഫിക്ക സമുദ്രത്തിൽ ഒരു ദ്വീപ
അയോധ്യ ഇന്ദ്യായിൽ ഒരു വലിയ വിളവുള്ള ദേശം
ഔസ യോൎക്കശയരിലെ ഒര ആറ
ഓവൈഹി പാസിഫിക്ക സമുദ്രത്തിലുള്ള സാണ്ട്വിച്ച ദ്വീ
പുകളിലേക്കും തുലോം വലിയത
പാസിഫിക്കസമുദ്രം ആസിയായിക്കും അമെറിക്കായ്ക്കും ഇടയിലു
ള്ള വെള്ളങ്ങളുടെ കൂട്ടം
പാഡുവാ ഒാസ്ത്രിയാക്കാൎക്കുള്ള ഇത്താലിയിലെ ഒരു നഗരം
പയിസ്ലി സ്കോത്ത്ലാണ്ടിൽ രെമ്പ്രിശയരിലെ ഒരു വലി
യ പട്ടണം
പാലാർ ഇന്ദ്യായിലെ ഒര ആറ
പലാൎമ്മൊ സിസ്സിലിയിലെ തലസ്ഥാനം
[ 44 ]
പാല്ലീസർ ദ്വീപുകൾ പാസിഫിക്ക സമുദ്രത്തിൽ
പാല്മാ കനറിദ്വീപുകളിൽ ഒന്ന
പാല്മാസ്തൊൻ ദ്വീപുകൾ പാസിഫിക്ക സമുദ്രത്തിൽ
പാല്മീറാ സുറിയായിലെ ഒരു നഗരം
പനാമ കൊലംബിയായിലെ ഒരു നഗരം
പറാഗ്വൈ തെക്കെ അമെറിക്കായിലെ ഒരആറും ദേശവും
പാറിയാ തെക്കെ അമെറിക്കായിലെ ഒരു ദേശം
പാറിസ ഫ്രാൻസിലെ തലസ്ഥാനം
പാൎമ്മ ഇത്താലിയിലെ ഒരു ഡുച്ചി
പാൎന്നാസുസ്സ ഗ്രേക്കിലെ ഒരു പൎവതം
പാറൊസ ആൎക്കിപെലെഗോയിലെ ഒരു ദ്വീപ
പത്താഗൊനിയാ തെക്കെ അമെറിക്കായുടെ തെക്കെ അറ്റത്തെ
ദേശം
പത്ത്മുസ ഗ്രേക്ക ആൎക്കിപെലെഗോയിലെ ഒരു ദ്വീപ
പാവിയാ ഇത്താലിയിൽ ഓസ്ത്രിയായിക്കുള്ള ഒരു നഗരം
പെഗു ആസിയായിലെ ഒരു ദേശം
പെക്കിൻ ചീന മഹാരാജ്യത്തിന്റെ തലസ്ഥാനം
പെല്യൂദ്വീപുകൾ പാസിഫിക്ക സമുദ്രത്തിൽ ദ്വീപുകളുടെ ഒരു
കൂട്ടം
പെൻസിൽവനിയ അമെറിക്കായിലെ ഐക്യനാടകളിലേക്കും വ
ലിയതും വിശേഷപ്പെട്ടതും
പെൻസാൻസ കൊൎന്ന്വാലിലെ ഒരു പട്ടണം
പാർസിയ ആസിയായുടെ മദ്ധ്യത്തിങ്കൽ ഒരു വലിയ
ദേശം
പെറു തെക്കെ അമെറിക്കായിൽ ഒരു ദേശം
പെസ്ത ഹൻഗറിയിലെ ഒരു നഗരം
പെറ്റേൎസ്ബുൎഗ്ഗ റുസ്സിയായിലെ തലസ്ഥാനം
ഫിലദെല്പിയാ പെൻസിൽ വനിയായിലെ തലസ്ഥാനം
പീയഡ്മൊന്ത ഇത്താലിയിലെ ഒരു ദേശം
പിസാ തുസ്തനിയിലെ ഒരു നഗരം
പിറ്റകയൻസ ദ്വീപുകൾ പാസിഫിക്ക സമുദ്രത്തിൽ ഒരു ചെറിയ ദ്വീപ
ലാപ്ലാത്താ തെക്കെ അമെറിക്കായിലെ ഒരു ദേശം
രീയൊദെലാപ്ലാത്താ തെക്കെ അമെറിക്കായിലെ ഒര ആറ
പ്ലിമൌത്ത ദിവോൻശയരിലെ ഒരു തുറമുഖം
പോലാണ്ട യൂറോപ്പിലെ ഒരു ദേശം
പൊലിനെസിയ പാസിഫിക്ക സമുദ്രത്തിൽ ബഹു ദ്വീപുകൾക്ക
കൂടെയുള്ള പേര
പൊമ്പിയൈ നെപ്പല്സിലെ ഒരു പഴയ നഗരം
പൂനാ ഇന്ദ്യായിലെ ഒരു നഗരം
പൊൎട്ട്സമൌത്ത ഹാമ്പശയരിലെ ഒരു ശ്രുതിപ്പെട്ടതുറമുഖം
പോൎത്തുഗാൽ യൂറോപ്പിന്റെ പടിഞ്ഞാറെ ഭാഗത്ത ഒരു ദേ
ശം
പോത്തസ്ദാം പ്രുസ്സിയാ ദേശങ്ങളിലെ ഒരു പട്ടണം
[ 45 ]
പ്രാഗ്ഗ ബോഹെമിയായിലെ തലസ്ഥാനം
പ്രുസ്സിയാ യൂറോപ്പിലെ ഒരു ദേശം
പ്സകൊഫ്ഫ റുസ്സിയായിലെ ഒരു ദേശം
പുല്ത്തൊവാ റുസ്സിയായിലെ ഒരു ദേശം
ക്വീബെൿ താഴത്തെ കനഡായിലെ തലസ്ഥാനം
ക്വിത്തൊ തെക്കെ അമെറിക്കായിലെ ഒരു ദേശം
രാംഗുർ ബെങ്കാളിലെ ഒരു ദേശം ബാഹാറിലും ഓറീ
സായിലും ഓരൊ പട്ടണം
രാംസെയി വേത്സിന്റെ തീരത്തിങ്കൽ ഒരു ദ്വീപ
രാത്തിസ്ബൊൻ ബാവറിയായിലെ ഒരു നഗരം
രാവെന്നാ പാപ്പാദേശത്തിലെ ഒരു നഗരം
രെഡിങ്ങ ബേൎക്കശയരിലെ തലസ്ഥാനം
ചെങ്കടൽ അഫ്രിക്കയ്ക്കും അറബിയ ദേശത്തിന്നും മദ്ധ്യെ
രെഗ്ഗിയൊ നെപ്പല്സിലെ ഒരു നഗരവും തുറമുഖവും
രെൻപ്രൂശയർ സ്കോത്ത്ലാണ്ടിലെ ഒരു കൌന്തി
രീമ്സ ഫ്രാൻസിലെ ഒരു നഗരം
രീൻ യൂറോപ്പിലെ വലിയ ആറുകളിൽ ഒന്ന
രോഡദ്വീപ അമെറിക്കായിലെ ഐക്യനാടകളിൽ ഒന്ന
രോൻ യൂറോപ്പിലെ ഒരു വലിയ ആറ
രിച്ച്മോണ്ട സുറിയായിലെ ഒരു ഭംഗിയുള്ള പട്ടണം
രിഗാ റുസ്സിയായിലെ ഒരു പട്ടണം
രീയൊജനയിരൊ ബ്രാസിലിലെ ഒരു ആറ
രൊശ്ഫോൎത്ത ബെല്ജിയമിലെ ഒരു പട്ടണം
രൊച്ചെസ്ത്തെർ കെന്തിലെ ഒരു നഗരം
റോം ഇത്താലിയിലെ ഒരു നഗരം
രോസ്സ സ്കോത്ത്ലാണ്ടിലെ ഒരു കൌന്തി
രുവെൻ ഫ്രാൻസിലെ ഒരു നഗരം
രുഗ്ബി വാൎവിക്കശയരിലെ ഒരു പട്ടണം
രങ്ങപൂർ ബെങ്കാളിലെ ഒരു പട്ടണം
റുസ്സിയ യൂറോപ്പിലും ആസിയായിലും കൂടെയുള്ള ഒരു
മഹാവലിയ ദേശം
രൈഡ വൈത്തദ്വീപിന്റെ വടക്കകിഴക്കവശത്ത ഒ
രു പട്ടണം
സൊഫ്ഫി മോറോക്കൊയിലെ ഒരു നഗരവും തുറമുഖവും
സ്പേയിനിലെ ഒരു നഗരം
സാലാമാങ്ക സ്പേയിനിലെ ഒരു നഗരം
സാമാർകാണ്ട സ്വയാധിപത്യമുള്ള താൎത്തറിയിലെ ഒരു നഗ
രം
സാമോസ ൟജ്ജിയൻ കടലിലെ ഒരു ദ്വീപ
സാണ്ട്വിച്ചദ്വീപുകൾ പാസിഫിക്ക സമുദ്രത്തിൽ ദ്വീപുകളുടെ ഒരു
സമൂഹം
സാദിനിയാ മെഡിത്തറെനിയാ സമുദ്രത്തിൽ ഒരു ദ്വീപ
സാൎക്ക ഇംഗ്ലീഷകടൽ കൈവഴിയിൽ ഒരു ചെറിയ
ദ്വീപ
സാവോയി ഫ്രാൻസിന്നും ഇത്താലിക്കും ഇടയിൽ യൂറോ
പ്പിലെ ഒരു ഡുച്ചി
[ 46 ]
സക്സൊനി യൂറോപ്പിന്റെ നടുവിൽ ഒരു ദേശം
സ്കാൎബൊറ യോൎക്കശയരിന വടക്ക ഒരു തുറമുഖ പട്ടണം
ശെല്ഡ ഫ്രാൻസിലെ ഒര ആറ
സില്ലിദ്വീപുകൾ ഇംഗ്ലീഷ കടൽ കൈവഴിയുടെ പ്രവെശന
ത്തിങ്കൽ ൩൮ ദീപുകൾ
സ്ലാവൊനിയ ഓസ്ത്രിയായിക്ക ചേരുന്ന ഒരു ദേശം
സ്കൊത്ത്ലാണ്ട ഗ്രേട്ടബ്രിത്തെൻ എന്ന ദ്വീപിന്റെ വടക്കെ
ഭാഗം
സന്തസെബാസ്ത്തിയൻ സ്പേയിനിലെ ഒരു തുറമുഖ നഗരം
സെദാൻ ഫ്രാൻസിലെ ഒരു ബലമുള്ള പട്ടണം
സെയിൻ ഫ്രാൻസിലെ ഒര ആറ
സെനെഗാൽ അഫ്രിക്കയിലെ ഒര ആറ
സിറീസ യൂറോപ്പിലുള്ള തുൎക്കിയിലെ ഒരു വലിയ പട്ട
ണം
ശ്രീരംഗപട്ടണം ഇന്ദ്യായിലെ ഒരു നഗരം
സെവീയ ദാന്യൂബീമ്മേൽ ഒരു ദേശം
സെത്ത്ലെജ്ജ വടക്കെ ഇന്ദ്യായിലെ ഒരു ദേശം
സെവെൎൻ ഇംഗ്ലാണ്ടിലെ ഒര ആറ
സെവിൽ സ്പേയിനിലെ ഒരു നഗരം
ഷാന്നൊൻ ഇർലാണ്ടിലെ ഒര ആറ
ഷീയെൎന്നസ്സ കെന്തിലെ ഒരു പട്ടണം
ഷെത്ത്ലാണ്ട സ്കോത്ത്ലാണ്ടിന വടക്കകിഴക്കുള്ള ദ്വീപുകളു
ടെ പേര
ഷീൽദ്സ നോൎത്തംബൎല്ലാണ്ടിലെ ഒരു തുറമുഖം
ഷ്രൂസ്ബുറി ഷ്രൊപ്പശയരിലെ തലസ്ഥാനം
സിയാം ആസിയായിലെ ഒരു ദേശം
സിബെറിയ ആസിയായിലെ ഒരു ദേശം
സീസ്സിലി മെഡിത്തെറേനിയായിൽ ഒരു വലിയ ദ്വീപ
സിയറലിയൊൻ ഗിനിയുടെ പടിഞ്ഞാറെ ഭാഗത്ത ഒരു പര
ദേശ കുടിയിരിപ്പ
സിലിസിയാ പ്രുസ്സിയായിലെ ഒരു ദിക്ക
സിമ്പ്ലൊൻ ഇത്താലിയിലെ ഒരു പൎവതം
സിന്ധ ഇന്ദ്യായിലെ ഒരു ദേശം
സിങ്ങാപൂർ മലയദേശത്തിന്റെ തെക്കെ അറ്റത്ത ഗ്രേട്ട
ബ്രിത്തേനുള്ള ഒരു ദ്വീപ
സിവാ അഫ്രിക്കയിലെ ഒരു ദേശം
സ്ലൈഗൊ ഇർലാണ്ടിലെ ഒരു കൌന്തി
സ്മൊലെൻസ്കൊ യൂറോപ്പിലുള്ള റുസ്സിയായിലെ ഒരു ദേശം
സ്മൎന്നാ ആസിയായിലുള്ള തുൎക്കിയിലെ ഒരു പഴയ ന
ഗരവും തുറമുഖവും
സ്നോദോൻ വേത്സിലെ ഒരു പൎവതം
സൊക്കോത്രാ ഇന്ദ്യാസമുദ്രത്തിൽ ഒരു ദ്വീപ
സൊലഥൎൻ സ്വിത്ത്സെൎല്ലാണ്ടിലെ ഒരു കാന്തൊൻ
സൊല്വെഫ്രിത്ത കുമ്പൎല്ലാണ്ടിന്നും ദമ്പ്രിശയരിന്നും ഇടയിൽ
ഒരു കടൽ കൈവഴി
[ 47 ]
സൂലൂ ഇന്ദ്യാസമുദ്രത്തിൽ ഒരു ദ്വീപ
സൌതാമ്പ്ത്തൊൻ ഹാമ്പശയരിലെ ഒരു പട്ടണം
സ്പെയിൻ യൂറോപ്പിലെ ഒര വലിയ ദേശം
സ്പിഥെഡ ഇംഗ്ലീഷ കടൽ കൈവഴിയിൽ കപ്പൽ നി
ല്ക്കുന്ന ഇടം
സ്പിത്ത്സബെൎഗൻ യൂറോപ്പിലേക്കും വടക്കെ അറ്റത്തെ ദേശം
സ്താഫ്ഫാ സ്കോത്ത്ലാണ്ടിലെ ഒരു ദ്വീപ
സ്തൊഖൊലം സ്വേദനിലെ തലസ്ഥാന നഗരം
സ്തൌർ എസെക്സിന്നും സഫ്ഫോക്കിന്നും ഇടയിലുള്ള ഒ
ര ആറ
സ്ത്രാസ്ബുൎഗ ഫ്രാൻസിലെ ഒരു നഗരം
സ്തൂത്ത്ഗട വിൎത്തംബെൎഗ്ഗിലെ തലസ്ഥാനം
സൂയെസ എജിപ്തിലെ ഒരു പട്ടണവും തുറമുഖവും
സുമാത്രാ ഇന്ദ്യാസമുദ്രത്തിൽ ഒരു ദ്വീപ
സണ്ടദ്വീപുകൾ ഇന്ദ്യാസമുദ്രത്തിൽ തെക്കകിഴക്കു ഭാഗത്തിൽ
സണ്ടെൎബണ്ട്സ ഇന്ദ്യായിൽ ഒരു ദിക്ക
സണ്ടെൎല്ലാണ്ട ഡുൎഹാം എന്ന, കൌന്തിയിൽ ഒരു തുറമുഖം
സുർ സുറിയായിലെ ഒരു പട്ടണം
സൂറത്ത ഗുജെറാത്തിലെ ഒരു പഴയ നഗരം
സ്വെദൻ യൂറോപ്പിലെ ഒരു ദേശം
സ്വിത്ത്സൎല്ലാണ്ട യൂറോപ്പിലെ ഒരു ദേശം
സുറിയാ ആസിയായിലെ ഒരു വലിയ ദേശം
സിഡ്നി ഓസ്ത്രാലിയയിലെ ഒരു പട്ടണം
താബ്രിസ്സ പാർസിയായിലെ ഒരു നഗരം
താഗുസ്സ സ്പേയിനിലെ ഒര ആറ
തലാവെറാ സ്പേയിനിലെ ഒരു പട്ടണം
താഞ്ചിയേർ മോറോക്കൊയിലെ തുറമുഖപട്ടണം
തഞ്ചൂര ഇന്ദ്യായിലെ ഒരു ഗ്രാമം
തറാഗോനാ സ്പേയിനിലെ ഒരു നഗരവും തുറമുഖവും
താൎത്തറി ആസിയായിലെ ഒരു ദേശം
തെപ്ലീസ ആസിയായിലുള്ള റുസ്സിയായിലെ പ്രധാന
പട്ടണം
തെനാസറിം ദിക്കുകൾ ഗംഗയയ്ക്ക അപ്പുറമുള്ള ഇന്ദ്യായിൽ വിസ്താരമുള്ള
പ്രദേശങ്ങൾ
തെനേറിഫ്ഫ കനറിദ്വീപുകളിൽ ഒന്ന
തെക്സിയസ വടക്കെ അമെറിക്കായിലെ സ്വതന്ത്രമുള്ള ഒരു
ദേശം
തേമ്സ ബ്രിത്തെനിലെ പ്രധാനപ്പെട്ട ആറ
തീബ്സ മേലത്തെ എജിപ്തിലെ ഒരു പഴയ നഗരം
തെസ്സാലി യൂറോപ്പിലുള്ള തുൎക്കിയിലെ ഒരു ദേശം
തിബെത്ത ആസിയായിലെ ബഹുവിസ്താരമുള്ള ഒരു ദേ
ശം
തീബെർ ഇത്താലിയിലെ ഒരു കീൎത്തിപെട്ട ആറ
തിംബുക്ത്തു മദ്ധ്യഅഫ്രിക്കയിലെ ഒരു പട്ടണം
തിമോർ കിഴക്കൻ ആൎക്കിപെലെഗോയിൽ ഒരു ദ്വീപ
[ 48 ]
തൊബൊൽസ്ക റുസ്സിയാമഹാരാജ്യത്തിലെ ഒരു ദേശം
തൊലെഡൊ സ്പേയിനിലെ ഒരു നഗരം
തൊൻക്വിൻ ആസിയായിലെ ഒരു ദേശം
തോറോന്തൊ മേലത്തെ കനഡയിലെ തലസ്ഥാനം
തുലോൻ ഫ്രാൻസിലെ ഒരു കോട്ടയുള്ള നഗരവും തുറ
മുഖവും
തുലൌസ്സ ഫ്രാൻസിലെ ഒരു വലിയ നഗരം
ത്രാൻസിൽവാനിയ ഓസ്ത്രിയമഹാരാജ്യത്തിലെ ഒരു ദേശം
തിരുവിതാങ്കോട തെക്കെ ഇന്ദ്യായിലെ ഒരു സംസ്ഥാനം
ത്രെബിസോണ്ട ആസിയായിലുള്ള തുൎക്കിയിലെ ഒരു നഗരം
ത്രെന്ത ഓസ്ത്രിയായിലെ ഒരു പ്രഭുവാധിപത്യം
ത്രെവ്സ പ്രുസ്സിയായിലെ ഒരു ദേശം
ത്രിനിദാദ തെക്കെ അമെറിക്കായുടെ വടക്ക കിഴക്കെതീര
ത്തിങ്കൽ ഒരു ദ്വീപ
ത്രിപ്പോലി ബാൎബ്ബറിദേശങ്ങളിലേക്കും കിഴക്കേത
ത്രോയെസ ഫ്രാൻസിലെ ഒരു നഗരം
തുനീസ ബാൎബ്ബറിയിലെ ഒരു ദേശം
തുൎക്കോമനിയാ സ്വതന്ത്രതാൎത്തറിയിലെ ഒരു ദേശം
തുൎക്കി യൂറോപ്പിലും ആസിയായിലും അഫ്രിക്കയിലും
കൂടിയുള്ള ഒരു മഹാ രാജ്യം
തുസ്കനി ഇത്താലിയിലെ ഒരു വലിയ ഡുച്ചി
യുക്രാൻ പോലാണ്ടിന്റെയും റുസ്സിയായുടെയും ചെറി
യ താൎത്തറിയുടെയും അതൃത്തിയിങ്കൽ ഒരു
ദേശം
ഐക്യനാടുകൾ വടക്കെ അമെറിക്കായിൽ
യൂറാൽ പൎവതങ്ങൾ റുസ്സിയായിൽ ഒരു പൎവത നിര
ഉത്രെക്ക ഹോലാണ്ടിൽ കോട്ടയുള്ള ഒരു നഗരം
വാലായിസ സ്വിത്ത്സൎല്ലാണ്ടിലെ ഒരു കാന്തൊൻ
വലെൻസിയാ സ്പേയിനിലെ പ്രധാന അംശങ്ങളിൽ ഒന്ന
വലെത്താ മോല്ത്തായിലെ തലസ്ഥാന നഗരം
വല്പറായിസൊ ചില്ലിയിലെ പ്രധാന തുറമുഖപട്ടണം
വാൻദീയന്സദേശം ന്യൂസൌത്തവേത്സിന്റെ തെക്കെ തീരത്തിങ്ക
ൽ ഒരു ദ്വീപ
വെനീസ ഓസ്ത്രിയായ്ക്ക ചേരുന്ന ഇത്താലിയിലെ ഒരു ദേശം
വെനീസഉൾക്കടൽ യൂറോപ്പിൽ ഇത്താലിയുടെയും തുൎക്കിയുടെയും
ഇടയിൽ
വെറാക്രുസ മെക്സിക്കോയിലെ ഒരു സംസ്ഥാനം
കേയ്പവേൎഡദ്വീപുകൾ അത്ത്ലാന്തിക്ക സമുദ്രത്തിൽ
വെൎമ്മൊന്ത അമെറിക്കയിലെ ഐക്യനാടുകളിൽ ഒന്ന
വേറൊനാ ഇത്താലിയിൽ ഓസ്ത്രിയായിക്കുള്ള ഒരു നഗരം
വേൎസെല്സ ഫ്രാൻസിലെ ഒരു പട്ടണം
വെസൂവിയുസ്സ ഇത്താലിയിലെ ഒരു അഗ്നിപൎവ്വതം
വീയെന്ന ജെൎമ്മനിയിലെ ഒരു നഗരം
വിൻസെന്ത എന്ന മുനമ്പ പോൎത്തുഗാലിന്റെ തെക്കു പടിഞ്ഞാറുള്ള
പ്രൊമൊന്തറി
[ 49 ]
വെൎജ്ജിൻദ്വീപുകൾ പടിഞ്ഞാറെ ഇന്ദിയസ്സിൽ
വെൎജ്ജിനിയാ അമെറിക്കായിലെ ഐക്യനാടുകളിൽ ഒന്ന
വാലാക്കിയ യൂറോപ്പിലുള്ള തുൎക്കിയിലെ ഒരു സംസ്ഥാനം
വാല്ച്ചറെൻ ഹൊലാണ്ടകാൎക്കുള്ള ഒരു ദ്വീപ
വേത്സ ഇംഗ്ലാണ്ടിന പടിഞ്ഞാറ ഒരു ദേശം
ന്യൂസൌത്തവേത്സ ഓസ്ത്രാലിയായുടെ കിഴക്കെ ഭാഗത്തുള്ള ദേശം
വാൎസാ പോലാണ്ടിലെ ഒരു നഗരം
വഷിങ്ങ്ത്തൊൻ അമെറിക്കായിലെ ഐക്യനാടുകളുടെ സം
സ്ഥാനം
വാട്ടേൎല്ലൂ ബെല്ജിയമിലെ ഒരു ഗ്രാമം
വെസ്തമിൻസ്തർ മിഡിൾസെക്സിലെ ഒരു നഗരം
വിണ്ട്സൊർ ബേൎക്കശയരിൽ രാജവാസമുള്ള ഒരു ഗ്രാമം
വോഹഹു സാണ്ട്വിച്ചദ്വീപുകളിൽ ഒന്ന
യാക്കണ്ട ചീനതുൎക്കെസ്താനിലെ പ്രധാന നഗരം
മഞ്ഞൾകടൽ വടക്കെ പാസിഫിക്ക സമുദ്രത്തിന്റെ ഒരു
കൈവഴി
യെമൻ അറബിയഫെലിക്സിലെ ഒരു ദേശം
യോൎക്ക യോൎക്കശയരിലെ തലസ്ഥാന നഗരം
ന്യൂയോൎക്ക അമെറിക്കായിലെ ഐക്യനാടുകളിൽ ഒന്ന
സാൻഫാറാ അഫ്രിക്കയിലെ ഒരു ദേശം
സാന്ത ൟയൊനിയദ്വീപുകളിൽ ഒന്ന
സാൻഗ്വെബാർ അഫ്രിക്കയുടെ കിഴക്കെ തീരത്തിങ്കൽ ഒരു ദേ
ശം
സീലാണ്ട ഡെന്മാൎക്കിലെ ഒരു ദ്വീപ
ന്യൂസീലാണ്ട പാസിഫിക്ക സമുദ്രത്തിൽ ദ്വീപുകളുടെ സമൂ
ഹം
സുഗ്ഗ സ്വിത്ത്സെൎല്ലാണ്ടിലേക്കും ചെറിയ കാന്തോൻ
സൂറിക്ക സ്വിത്ത്സെൎല്ലാണ്ടിലെ ഒരു കാന്തോൻ


ക്രിസ്ത്യാനിവേദത്തിലുള്ള ദേശസമുദ്രം
മുതലായവയുടെ പ്രത്യേകമായുള്ള പേരുകൾ.

നാമങ്ങൾ വിവരങ്ങൾ
അബാനാ ദമസ്കോസിലെ ഒരു നദി
ആബാഠിം മൊവാബദേശത്തിന്റെ വടക്കെ അതിരാ
കുന്ന ഒരു പൎവത നിര
ആബെൽ ഫലിസ്തിയാ എന്ന ദേശത്തിലുള്ള പലനഗര
ങ്ങൾക്കും പേർ
അബെസ ഇസ്സാഖാറിനുള്ള അതൃത്തിയിൽ ഒരു പട്ടണം
ആബിലിനി ലബാനോൻ എന്നും അത്തിലബാനോൻ എന്നുമുള്ള മലകളുടെ ഇടയിൽ ഒരു ദിക്ക
[ 50 ]
അകെൽദമ യെറുശലെമിന്റെ തെക്കെ മതിലിന പുറത്ത
ഒരു സ്ഥലം
അഖായ ഗ്രേക്കദേശത്തിൽ ഒരു പ്രദേശം
ആഖൊർ യെറിഹോയിലെ ഒരു മല ഇടുക്ക
അഖ്ശിബ ആശെറിനുള്ള അതൃത്തിയിൽ ഒരു നഗരം
യെഹൂദായുടെ അതൃത്തിയിൽ മറ്റൊന്ന
അക്കശാപ്പാ ആശെറിനുള്ള അതൃത്തിയിൽ ഒരു നഗരം
അദാദാ യെഹൂദായ്ക്കുള്ള അതൃത്തിയിൽ ഒരു നഗരം
അദ്മാ അഗ്നിയാൽ നശിക്കപ്പെട്ട അഞ്ചു നഗരങ്ങ
ളിൽ ഒന്ന
അദൊരായിം യെഹൂദായ്ക്കുള്ള അതൃത്തിയിൽ ഒരു പട്ടണം
അദ്രമുത്തിയം ചെറിയ ആസിയായിൽ മുസിയായിലെ ഒ
രു സമുദ്രതീരപട്ടണം
അൎദ്രിയ അദ്രിയത്തിക്ക കടൽ
ആദുല്ലാം യെഹൂദായ്ക്ക ഉള്ള അതൃത്തിയിൽ ഒരുനഗരം
അദുമ്മിം യെറിഹോയുടെ വനത്തിന്റെ തുടസ്സത്തിങ്ക
ൽ ഒരു ഉയൎന്ന സ്ഥലം
അയിനോൻ ഇത ഇന്നിടത്ത എന്ന തിട്ടമില്ല
അഹവാ അസൂറിയായിലെ ഒര ആറ
ആയി ബെതേലിന അടുക്കൽ പഴയ കനാനിലെ ഒരു നഗരം
അയാലൊൻ ദാന്ന ഉള്ള അതൃത്തിയിലെ ഒരു നഗരം
അലക്സന്ത്രിയ എജിപ്തിലെ ഒരു ശ്രുതിപെട്ട നഗരം
അമാദ ആശെറിന്നുള്ള അതൃത്തിയിൽ ഒരു നഗരം
അമാമം യെഹൂദായ്ക്കഉള്ള അതൃത്തിയിൽ ഒരുനഗരം
അമാനാ ഇത ഇന്നിടത്തു എന്ന നിശ്ചയമില്ല
അംഫിപോലിസ മക്കെദോനിയായിക്കും ത്രേസിന്നും ഒരു ഇടയിൽ
ഒരു നഗരം
അനാബ യെഹൂദായിക്ക ഉള്ള അതൃത്തിയിൽ ഒരു നഗ
രം
അനനിയ ഫലിസ്തിയായിലെ ഒരു നഗരം
അനാതോത്ത ബെന്യാമിന്നുള്ള അതൃത്തിയിൽ ഒരു നഗരം
അനെർ മനശ്ശെയുടെ അതൃത്തിയിൽ ഒരു നഗരം
ആനിം യെഹൂദായിക്ക ഉള്ള അതൃത്തിയിൽ ഒരു നഗ
രം
അന്തിയോഖിയ ൧ സുറിയായിലെ തലസ്ഥാനം
അന്തിയോഖിയ ൨ പിസിദിയായിൽ
അന്തിപത്രിസ യെറുശലെമിൽനിന്ന കൈസറിയായ്ക്ക പോ
കും വഴിയിൽ ഒരു ചെറിയ നഗരം
അഫേക്ക ൟ പേരായിട്ട പല നഗരങ്ങൾ ഉണ്ട വി
വരം
അഫേക്ക ൧ യെഹൂദായുടെ ഗോത്രത്തിനുള്ള അതൃത്തി
യിൽ
അഫേക്ക ൨ യെസ്രെയെലിലെ താഴ്വരയിൽ
[ 51 ]
അഫേക്ക ൩ ആശെറിന്റെ ഗോത്രത്തിനുള്ള അതൃത്തി
യിൽ
അഫേക്ക ൪ സുറിയായിലെ ഒരുനഗരം
അപ്പൊലൊനിയ മക്കെദോനിയാപ്രൈമായിലെ ഒരുനഗരം
അറാബിയ ആസിയായിൽ ഒരുദേശം
അറാദ ഫലിസ്തിയായുടെ തെക്കെഭാഗത്ത ഒരു നഗരം
അറാറാത്ത അർമെനിയായിൽ ഒരു പൎവതം
അൎഗ്ഗോബ യോർദാന്റെ അക്കരെ മനശ്ശെയ്ക്കുള്ള ഒരുന
ഗരം
അറിമതിയാ യോസേഫ പാൎത്തിരുന്ന ഒരു ചെറിയ പട്ട
ണം
അൎമ്മഗെദൊൻ ഇത ഇന്നിടത്ത എന്ന തിട്ടമില്ല
അർമെനിയ ആസിയായിൽ ഒരു ദേശം
അൎന്നൊൻ മൊവാബദേശത്തിന്റെ വടക്കെ അതിരിങ്ക
ൽ ഒരു നദിയും താഴ്വരയും
ആറോയെർ ൧ അൎന്നൊൻനദിയുടെ മട്ടെക്കഒരുനഗരം<lb> ൨ യെഹൂദായുടെ ഗോത്രത്തിനുള്ള ഒരുനഗര
ത്തിന്റെ പേർ
ആറോയെർ ൨ യെഹൂദായുടെ ഗോത്രത്തിനുള്ള ഒരുനഗര
ത്തിന്റെ പേർ
അൎപ്പാദ സുറിയായിൽ ഒരു ദേശവും നഗരവും
അറുബ്ബാത യെഹൂദായുടെ ഗോത്രത്തിനുള്ള ഒരുനഗരം
അൎവ്വാദ എല്യൂതെറൂസ്സ എന്ന ആറ്റമുഖത്തെ ഒരു ചെറി
യ ദ്വീപ
ആസിയ മഹാഭൂഖണ്ഡങ്ങളിൽ ഒന്ന
അസ്കലൊൻ അശ്ദോദിന്നും ഗാസായിക്കും നടുവെ ഒരു നഗ
രം
അസ്സുസ മുസിയായിലെ ഒരുസമുദ്രതീരപട്ടണം
ആസ്സുറിയാ ആസിയായിലെ ഒരുദേശം
അതെനയ ഗ്രേക്കിലെ ഒരു ശ്രുതിപെട്ട നഗരം
അത്താലിയാ പംഫുലിയായിലെഒരു സമുദ്രതീരപട്ടണം
ആസെക്കാ യെറുശലെമിന്ന തെക്ക യെഹൂദായിക്കുള്ള ഒ
രു നഗരം
ആസൊത്തുസഅശ്മൊദ യെഹൂദിയായിലെ ഒരു നഗരം
ബാൽഗാദ ലബാനോൻ താഴ്വരയിലുള്ള ഒരു നഗരം
ബാബെലൊൻ കൽദെയായിലെ തലസ്ഥാനം
ബാശാൻ ഗലിലെയാ കടലിന്റെ കിഴക്കവശത്ത
ബെറോത ബെന്യാമിന്റെ ഗോത്രത്തിന്നുള്ള ഒരുനഗരം
ബെർശെബാ പരിശുദ്ധനാട്ടിന്റെ തെക്കെ അതിര
ബെറോയാ മക്കെദോനിയായിലെ ഒരു നഗരം
ബെറോതായി ഇത ഇന്നിടത്ത എന്ന തിട്ടമില്ല
ബെതബാറ യൊൎദ്ദാനിലെ കടത്തൽ സ്ഥലം
ബെതാനിയാ ൧ യെഹൂദിയായിലെ ഒരു പട്ടണം ൨ യോ
ൎദാന്റെ അക്കരെ ഒരു ഗ്രാമം
ബെത-ആവെൻ ആയിയിൽനിന്ന ദൂരമല്ലാതെ ഒരു പട്ടണം
ബെതൽ തന്നെ
[ 52 ]
ബെതലഹെം യെറുശലെമിൽനിന്ന ആറ നാഴിക തെക്ക
പടിഞ്ഞാറ
ബെതപ്പാഗാ ഒലിവമലയുടെ താഴ്വരയിൽ ഒരു ഗ്രാമം
ബെതസായിദാ ൧ ഗലിലെയായിൽ
ബെതസായിദാ ൨ തീബെറിയോസ കടലിന്റെ കിഴക്ക വശ
ത്ത
ബെത-ശാൻ മനശ്ശെയുടെ പാതിഗോത്രത്തിന്ന ഉള്ള ന
ഗരം
ബെതശേമെശ ൧ യെഹുദായുടെ അതൃത്തിയിൽ ലേവിയ
ക്കാൎക്കുള്ള ഒരു നഗരം
ബെതശേമെശ ൨ ഇസ്സാക്കാറിന്റെ അതൃത്തിയിൽ ഒരു നഗ
രം
ബെതശേമെശ ൩ നപ്താലിയുടെ അതൃത്തിയിൽ ഒരുനഗരം
ബെതശേമെശ ൪ എജിപ്തിൽ ഒരു നഗരം
ബിതിനിയ ചെറിയ ആസിയായിലെ ഒരു പ്രദേശം
ബോസ്ര ഏദോമിലെ ഒരു ശ്രുതിപെട്ട നഗരം
കൈസറിയാ ൧ മെഡിത്തെറെനിയാൻ കടൽ തീരത്ത ഒ
രു നഗരം
ഫീലിപ്പോസ കൈ
സറിയാ
൨ യോൎദാൻ നദിയുടെ ഉറവിങ്കൽ
കാനാ ഗലിലെയായിലെ ഒരു ചെറിയ പട്ടണം
കപ്പൎന്നഹൊം ഗലിലെയായിലെ ഒരു പട്ടണം
കപ്പദൊക്കിയാ ആസിയായിലെ ഒരു ദേശം
ഖർഖെമീശ എവുപ്രാത്തെസ നദിയിന്മേൽ കോട്ടയുള്ള ഒ
രു നഗരം
ഖാസിഫിയാ ഇത പക്ഷെൽ കസ്പിയൻ സമുദ്രത്തിന്ന അരി
കെ ഒരു ദേശമാകുന്നു
കെദ്രോൻ യെഹോശാഫാത്ത താഴ്വരയിൽ കൂടെ ഒഴുകു
ന്ന ഒര ആറ
കെങ്ക്രിയാ കൊറിന്തകരയിടുക്കിന്ന കിഴക്കുവശത്ത ഒരു
തുറമുഖം
കൽദെയ തീഗ്രീസും എവുപ്രാത്തെസും തമ്മിൽ കൂടുന്നി
ടത്ത ഒരു ദേശം
ഖെബാർ മെശൊപൊത്താമിയായിലെ ഒര ആറ
ഖിയുസ ൟജ്ജ്യാൻ കടലിലെ ഒരു ദ്വീപ
ഖിത്തിം മെഡിത്തെറെനിയാൻ സമീപത്തുള്ള ദ്വീപ
മുതലായവയ്ക്കുള്ള സാമാന്യപേര
കൊറാസിൻ ഗലിലെയായിലെ കടലിന്റെ പടിഞ്ഞാറെ
തീരത്ത ഒരു ചെറിയ പട്ടണം
കിലിക്കിയാ ചെറിയ ആസിയായിലെ ഒരു ദേശം
ക്നിദുസ കാറിയായിലെ ഒരു നഗരം
കൊലേസ്സെ ചെറിയ ആസിയായിലെ ഒരു നഗരം
കൊസ ൟജ്ജ്യാൻ സമുദ്രത്തിൽ ഒരു ദ്വീപ
കൊറീന്ത ഗ്രേക്കിലെ ഒരു ശ്രുതിപെട്ട നഗരം
[ 53 ]
ക്രെത്ത മെഡിത്തെറെനിയാനിൽ ഒരു ദ്വീപ
ഖൂശ എജിപ്തിന്റെ തെക്കേതും കിഴക്കേതുമായ അ
തൃത്തികൾ
കുപ്രൊസ മെഡിത്തെറെനിയാൻ സമുദ്രത്തിൽ ഒരു ദ്വീപ
കൂറെൻ ലിബിയായിലെ പ്രധാന നഗരം
ദൽമാത്തിയാ അദ്രിയാത്തിക്ക കടലിന്റെ കിഴക്ക വശത്ത
ഒരു പ്രദേശം
ദമസ്കോസ ലബാനോന്നും അന്തിലബാനോന്നും ഇടയി
ൽ ഒരു നഗരം
ദാൻ യെഹൂദിയായുടെ വടക്കെ അറ്റത്ത ഒരു നഗ
രം
ദെക്കപ്പൊലീസ പേറിയാ എന്ന ദേശത്തിൽ ഒരു ഭാഗമെന്ന
തോന്നുന്നു
ദെൎബ്ബി ലുക്കയോനിയായിലെ ഒരു നഗരം
ദോർ കാനാനിലെ ഒരു പ്രദേശം
ദൂറാ ഇത ഇന്നിടത്ത എന്ന തിട്ടമില്ല
എബാൽ എഫ്രായിം പൎവതത്തിന്റെ വടക്കെ കൊടുമു
ടി
എക്കബട്ടണാ എസ്രാ ൬: ൨ൽ അഹ്മതാ എന്ന പറയുന്ന മെ
ദയായിലെ ഒരു നഗരം
ഏദെൻ ൧ ഇത ഇന്നിടത്ത എന്ന തിട്ടമില്ല
ഏദെൻ ൨ സുറിയായിലെ ഒരു നഗരം
ഏദെൻ ൩ മെശെപോത്താമിയായിലെ ഒരു ദേശം
എക്രോൻ അശ്ദൊദിന്നും യാമ്നിയായിക്കും ഇടയിൽ ഒരു
നഗരം
ഏലാ ബേതലഹേമിന സമീപെ ഒരു താഴ്വര
ഏലൊത എദുമിയായിലെ ഒരു തുറമുഖപട്ടണം
എലിശാ ഗ്രേക്കിൽ ഒരു ദേശം
എൽകോശ നാഹൂമിന്റെ ജന്മ സ്ഥലം ഇത ഇന്നിടത്ത
എന്ന തിട്ടമില്ല
എമ്മയുസ യെഹൂദിയായിലെ ഒരു ചെറിയ ഗ്രാമം
എൻ-ദോർ മനശ്ശെയുടെ പാതിഗോത്രത്തിന്നുള്ള ഒരു ന
ഗരം
എൻ-എഗ്ലായിം നാശകടലിന്റെ വടക്കെ അറ്റത്ത ഒരു ദേ
ശം
എൻ-ഗദി നാശകടലിന്റെ തെക്കെ അറ്റത്തിന്ന സമീ
പം
അയിനോൻ ശാലിമിന്ന സമീപത്ത ഒരു സ്ഥലം
എൻ-രോഗെൽ യെറുശലെമിന്ന തെക്കകിഴക്ക ഒര ഉറവ
എഫെസദമ്മിമിം ശെഖോയിക്കും അസെക്കായിക്കും ഇടയിൽ
ഒരു സ്ഥലം
എഫെസുസ ചെറിയ ആസിയായിലെ ഒരു വിശേഷ പട്ട
ണം
എഫ്രായിം ൧ യഹൂദിയായിലെ ഒരു ശ്രുതിപെട്ട നഗരം
[ 54 ]
എഫ്രായിം മല ൨ യെഹൂദായുടെ മലകൾക്ക നേരെ
എഫ്രാത്താ ബെതലഹേമിന്നുള്ള മറ്റൊരു പേര
എത്താം ൧ ബെതലഹേമിന്നും തെക്കൊയായിക്കും ഇ
ടയിൽ ഒരു നഗരം
എത്താം ൨ ഒരു പാറ
എത്താം ൩ യിസ്രാഎൽക്കാർ മിസ്രയിമിൽനിന്ന തിരി
ച്ച ശേഷം ൩മത താമസിച്ചിടം
എഥിയോഫിയാ ഖൂശ എന്നുള്ളത നോക്കികൊൾക
എവുപ്രാത്തേസ ആസിയായിലെ വലിയതും ശ്രുതിപെട്ടതുമാ
യ ഒര ആറ
എസിയോൻ-ഗെബർ എദുമിയായിലെ ഒരു തുറമുഖം
നല്ല തുറമുഖങ്ങൾ ക്രേത്ത സമുദ്രതീരത്തിങ്കൽ
ഗായശ എഫ്രായിമിന്റെ അതൃത്തിയിലുള്ള ഒരു കുന്ന
ഗദറാ ദക്കപ്പൊലിസ എന്ന പറയുന്നതിൽ ഒരു നഗ
രം
ഗലാത്തിയാ ചെറിയ ആസിയായിലെ ഒരു ദേശം
ഗലിലെയ ശമറിയായുടെ വടക്ക വശത്ത
ഗാഥ ഫലിസ്തിയകാൎക്കുള്ള അഞ്ച പ്രധാന നഗരങ്ങ
ളിൽ ഒന്ന
ഗാഥ-ഹെഫർ സെബുലുന്റെ അതൃത്തിയിൽ ഒരു പട്ടണം
ഗാസാ യെറുശലെമിന തെക്ക പടിഞ്ഞാറ ഒരു ശ്രുതി
പെട്ട നഗരം
ഗെബാൽ ഒരു പൎവതത്തിന്നും നഗരത്തിന്നും ഒരു ദേശ
ത്തിനും ൟ പേരുണ്ട
ഗെനെസാറെത്ത ൟ സ്ഥലം ൟ പേരു തന്നെയുള്ള ഇടക്കട
ലിന്റെ താഴെ ആകുന്നു
ഗറിസിം എബാൽ പൎവതത്തിന്ന നേരെ ഒരു പൎവതം
ഗെശൂറ യോൎദാന്റെ കിഴക്ക വശത്ത ഒരു പ്രദേശം
ഗതസെമാനെ ഒലിവമലയുടെ ചുവട്ടിൽ ഒരു തോട്ടം
ഗിബെയാ ബെന്യാമിന്റെ അതൃത്തിയിൽ ഒരു നഗരം
ഗിബയൊൻ ഗിബയൊൻകാരുടെ തലസ്ഥാന നഗരം
ഗീഹോൻ ൧ പറുദീസായിലെ നാല ആറുകളിൽ ഒന്ന
ഗീഹോൻ ൨. യെറുശലെമിന അരികെ ഒരു നീരുറവ
ഗിൽബൊയാ ഒരു പൎവതം
ഗിലയാദ യോൎദാന്റെ അക്കരെ ഒരു പൎവതവും നഗര
വും
ഗില്ഗാല യെറിഹൊയിക്ക കിഴക്ക ഒരു ശ്രുതിപെട്ടസ്ഥലം
ഗൊൽഗൊത്താ യെറുശലെം നഗരത്തിന പുറത്ത ഒരു സ്ഥലം
ഗൊമൊറാ നാശകടലായി തീൎന്ന നാല നഗരങ്ങളിൽ ഒ
ന്ന
ഗൊഷൻ താഴത്തെ എജിപ്തിൽ ഒരു ദേശം
ഗൊസാൻ മെശൊപോത്താമിയായിൽ ഒരു നഗരം
വലിയ സമുദ്രം മെഡിത്തെറെനിയൻ തന്നെ
[ 55 ]
ഗ്രേക്ക യൂറോപ്പിലെ ഒരു ദേശം
ഹദ്രാക്ക ഇത ഇന്നിടത്തു എന്ന നിശ്ചയമില്ല
ഹായി ആയി എന്ന നോക്കികൊൾക
ഹലഹ അസൂറിയായിലെ ഒരു ദേശം
ഹമാത്ത കാനാന്റെ വടക്കെ അതിര
ഹാറാൻ മെശൊപോത്താമിയായുടെ വടക്ക ഭാഗത്ത
ഒരു നഗരം
ഹാറൊശേത മെറൊം എന്ന പൊയ്കയുടെ അരികെ ഒരു
നഗരം
ഹവിലാ ൧ യെമെൻ എന്ന ദേശത്തിൽ രണ്ട ദിക്കുകൾ
ഹവിലാ ൨ പൊന്നുള്ള ഒരു ദേശം പക്ഷെൽ പണ്ട
ത്തെ കോൽക്കിസ ആകുന്നു
ഹെബ്രൊൻ യെഹൂദിയായിൽ ഒരു നഗരം
ഹെല്ബോൻ സുറിയായിലെ ഒരു നഗരം
ഹെന മെശൊപോത്താമിയായിലെ ഒരു നഗരം
ഹെൎമ്മൊൻ അന്തിലബാനോൻ എന്ന പൎവതത്തിന്റെ തു
ലോം ഉയൎന്നിടം
ഹെഷ്ബൊൻ സീഹോന്റെ രാജ്യത്തിലെ തലസ്ഥാന നഗ
രം
ഹിദക്കൽ പറുദീസായെ നനെച്ച നാല ആറുകളിൽ ഒ
ന്ന
യെറപ്പൊലിസ ഫ്രിഗിയായിലെ ഒരു നഗരം
ഹൊർ ൧ ഏദൊമിന്റെ അതിരുങ്കൽ ഒരു പൎവതം
ഹൊർ ൨ ലബാനോനിൽ ഒരു പൎവതം
ഹൊറെബ സീനായി പൎവതത്തിന്ന സമീപെ തന്നെ
ഇക്കോനിയും ലുക്കയോനിയായിലെ ഒരു നഗരം
ഇദുമിയ യെഹൂദിയായുടെ തെക്കെ ഭാഗം
ഇല്ലിറിക്കും അദ്രിയാത്തിക്ക സമുദ്രത്തിന്റെ കിഴക്കെ തീര
ത്തുള്ള ദേശം
പുറജാതികൾക്കുള്ള ദ്വീ
പുകൾ
പക്ഷെൽ മെഡിത്തെറെനിയാൻ കടലരി
കെയുള്ള പല ദിക്കുകളാകുന്നു
ഇത്താലിയാ യൂറോപ്പിലെ ഒരു ദേശം
ഇത്തുറിയാ ത്രക്കൊനിത്തിദേശത്തിന്ന തെക്ക
യബ്ബൊക്ക യോൎദാനിൽ വീഴുന്ന ഒരു നദി
യാബേശ യോൎദാന്ന അകക്കരെ ഒരു നഗരം
യാസെർ യദെൎന്ന അക്കരെ ഒരു നഗരം
യഹൊശാഫാത്ത യറുശലെമിന കിഴക്ക ഒരു താഴ്വര
യെറിഹോ ബെന്യാമിന്റെ അതൃത്തിയിൽ ഒരു ശ്രുതി
പെട്ട നഗരം
യറുശലെം യെഹൂദിയായിലെ ഒരു വിശേഷപ്പെട്ട പട്ട
ണം
യെസ്രെയെൽ മനശ്ശെയുടെ പാതി ഗോത്രത്തിന്നുള്ള ഒരു പ
ട്ടണം
യോക്തയെൽ യെഹൂദായുടെ ഗോത്രത്തിനുള്ള ഒരു നഗരം
[ 56 ]
യൊപ്പാ ഫലിസ്തിയായിലെ ഒരു തുറമുഖം
യൊർദാൻ ഫലിസ്തിയായിലെ പ്രധാന ആറ
കാദേശ ഹെബ്രൊന്ന തെക്ക ഒരു നഗരം ആകുന്നു
കെറിയൊത യെഹൂദായുടെ ഗോത്രത്തിനുള്ള ഒരു പട്ടണം
കിൎയ്യാത ഇതിന്ന നഗരം എന്ന അൎത്ഥം-ബെന്യാമി
ന്റെ ഗോത്രത്തിൽ ഒരു നഗരം
കിൎയ്യാതായിം രൂബന്റെ ഗോത്രത്തിനുള്ള ഒരു നഗരം
കിൎയ്യാതഹുസോത മൊവാബിലെ ഒരു നഗരം
കിൎയ്യാത-യെയാറീം യെഹൂദായുടെയും ബെന്യാമിന്റെയും അതൃ
ത്തി അതിരിങ്കൽ ഒരു നഗരം
കിൎയ്യാത-സന്നാ യെഹൂദായുടെ അതൃത്തിയിൽ ഒരു നഗരം
കിൎയ്യാത-സെഫർ യെഹൂദായുടെ അതൃത്തിയിൽ ഒരു നഗരം
ലയൊദിക്കെയാ ചെറിയ ആസിയായിലെ ഒരു പ്രധാന നഗ
രം
ലശെയ ഇത ഇന്നിടത്ത എന്ന തിട്ടമില്ല
ലബാനോൻ ഫലിസ്തിയായിലെ ഒരു പ്രധാന പൎവതം
ലിബിയാ അഫ്രിക്കയിൽ ഒരു ദേശം
ലുക്കയോനിയാ ചെറിയ ആസിയായിൽ ഒരു ദേശം
ലുദ യോപ്പായിക്ക സമീപെ ഒരു വലിയ ഗ്രാമം
ലുസ്ത്രാ ലുക്കയോനിയായിലെ ഒരു നഗരം
മക്കെദോനിയാ ഗ്രേക്കിലെ ഒരു ദേശം
മാക്കിറുസ യോൎദാന്ന കിഴക്ക ഒരു നഗരം
മക്കഫെലാ ഒരു ഗുഹയുടെ പേർ
മഗ്ദലാ ഗെനെസാറെത്ത ഇടകടലിന്റെ പടിഞ്ഞാറ
വശത്ത ഒരു നഗരം
മഹനായിം ഗാദിന്റെ അതൃത്തിയിൽ യോൎദാന്ന അക്കരെ
ഒരു നഗരം
മാമ്രെ ഒരു താഴ്വര
മാറാ അറബിയവനത്തിൽ ഒരു സ്ഥലം
മാറെശാ യെഹൂദായുടെ അതൃത്തിയിൽ ഒരു നഗരം
മെദബാ രൂബന്റെ അതൃത്തിയിൽ ഒരു നഗരം
മെദയാ ആസിയായിലെ ഒരു വലിയ പ്രദേശം
മെഗിദ്ദൊ ഇസ്സക്കാറിന്റെ അതൃത്തിയിൽ മനശ്ശെയുടെ
ഒരു പട്ടണം
മെലിത്തെ മെഡിത്തെറെനിയാനിൽ ഒരു ദ്വീപ
മെംഫീസ എജിപ്തിലെ മുമ്പിലത്തെ തലസ്ഥാനം
മറിബാ സിൻ എന്ന വനത്തിലെ ഒരു നീരുറവ
മെറൊം യൊൎദാൻ നദിയുടെ തലയ്ക്കൽ ഒരു പൊയ്ക
എന്ന തോന്നുന്നു
മെശൊപോത്താമിയാ തിഗ്രീസ എന്നും എവുപ്രാത്തെസ എന്നുമുള്ള
നദികളുടെ ഇടയിൽ ഒരു പ്രദേശം
മിഖമാശ എഫ്രായിമിന്റെ അതൃത്തിയിൽ ഒരു പട്ടണം
മിദിയാൻ അറാബിയായിൽ ഒരു സ്ഥലം
മിഗ്ദോല താഴത്തെ എജിപ്തിലെ ഒരു പട്ടണം
[ 57 ]
മെലെതുസ ചെറിയ ആസിയായിലെ ഒരു തുറമുഖ പട്ട
ണം
മിതുലേന ലെസബോസ എന്നദ്വീപിലെ ഒരു നഗരം
മിസാർ സോവാറിൽനിന്ന ദൂരമല്ലാതെ ഒരു ചെറിയ
മല
മിസ്രയിം അഫ്രിക്കയിലെ ഒരു ദേശം
മിസ്പെ ൧ യെഹൂദായുടെ അതൃത്തിയിൽ ഒരു നഗരം
മിസ്പെ ൨ ഗിലയാദിലുള്ള ഒരു സ്ഥലം
മിസ്പെ ൩ ബെന്യാമിന്റെ ഗോത്രത്തിൽ ഒരു നഗ
രം
മിസ്പെ ൪ ലബാനോൻ പൎവതത്തിന്റെ പ്രദേശങ്ങ
ളിൽ ഒരു താഴ്വര
മോറിയ യെറുശലെം ദൈവാലയം പണിയപ്പെട്ടിരു
ന്നിടത്ത ഒരു പൎവതം
മീറാ ലിക്കിയായിലെ ഒരു നഗരം
മുസിയാ ആസിയായിലെ ഒരു ദേശം
നായിൻ ഗലിലെയായിലെ ഒരു ചെറിയ ന
ഗരം
നസറെത്ത താഴത്തെ ഗലിലെയായിൽ ഒരു ചെറിയ ന
ഗരം
നെയപ്പൊലിസ ശെഖെം എന്നുള്ളത നോക്കികൊൾക
നെബൊ ൧ യോദാൎന്ന അക്കരെ ഒരു പൎവതം
നെബൊ ൨ രൂബന്റെ അതൃത്തിയിലുള്ള ഒരു നഗരം
നെബൊ ൩ യെഹൂദായുടെ അതൃത്തിയിൽ ഒരു നഗരം
നിക്കൊപ്പൊലിസ ഇപ്പിറസ്സിൽ ഒരു നഗരം
നിനവാ അസൂറിയാരാജ്യത്തിന്റെ പ്രധാന നഗരം
നൊ മേലത്തെ എജിപ്തിലെ തലസ്ഥാനം
നൊഫ മിസ്രയിമിലെ ഒരു തലസ്ഥാനം
ഒലിവ മൊറിയാ പൎവതത്തിന്റെ കിഴക്ക വശത്ത ഒ
രു പൎവതം
ഒഫീറ ഇത ഇന്നിടത്ത എന്ന നിശ്ചയമില്ല
പാദാൻ ആറാം മെശൊപോത്താമിയ എന്നുള്ളത നോക്കി
കൊൾക
പംഫുലിയ ചെറിയ ആസിയായിലെ ഒരു ദേശം
പാഫൊസ കുപ്രൊസ എന്ന ദ്വീപിലെ തലസ്ഥാനം
പറുദീസ ഇത ഇന്നിടത്ത എന്ന തിട്ടമില്ല
പാറാൻ ഒരു വനപ്രദേശം
പത്തറാ സുറിയായിലെ ഒരു തുറമുഖം
പത്രൊസ മിസ്രയിമിലെ ഒരു ദേശവും നഗരവും
പത്ത്മുസ ൟജ്ജ്യാൻ കടലിലുള്ള ഒരു ദ്വീപ
പെൎഗ്ഗാ പംഫുലിയായിലുള്ള ഒരു നഗരം
പെൎഗ്ഗമുസ മുസിയായുടെ പണ്ടത്തെ തലസ്ഥാനം
പാർസിയാ ആസിയായിലെ ഒരു ദേശം
പാർഫാറ ദമസ്കോസിലെ ഒര അറ
ഫീലദെല്പിയാ ചെറിയ ആസിയായിലെ ഒരു നഗരം
[ 58 ]
ഫീലിപ്പായി മക്കെദോനിയായിലെ ഒരു നഗരം
ഫൊനിക്കിയ സുറിയായിലെ ഒരു ദേശം
പ്രിഗിയാ ചെറിയ ആസിയായിലെ ഒരു ദേശം
പിസ്ഗാ നാശക്കടലിന്ന അരികെ ഒരു പൎവതം
പിസിദിയാ ചെറിയ ആസിയായിലെ ഒരു ദേശം
പീശൊൻ ഏദേനെന്ന തോട്ടത്തെ നനെച്ച നാലാറുക
ളിൽ ഒന്ന
പൊന്തുസ ചെറിയ ആസിയായിലെ ഒരു ദേശം
പ്തൊലെമാ മെഡിത്തെറെനിയാൻ കടൽകരയിലുള്ള ഒരു
തുറമുഖ പട്ടണം
റമസെസ ഗോഷൻ ദേശത്ത ഒരു നഗരം
റബ്ബാത ൧ യോൎദാന അക്കരെ ഒരു നഗരം
റബ്ബാതമൊവാബ ൨ ആർ എന്ന നദിക്കരികെ ഒരു നഗരം
റാമാ ബെന്യാമിന്റെ അതൃത്തിയിൽ ഒരു ചെറിയ
നഗരം
റാമൊത ഗിലയാദ പൎവതത്തിൽ ഒരു നഗരം
ചെങ്കടൽ അറാബിയായിക്കും എജിപ്തിനും ഇടയിൽ ഒ
രു കടൽ
റെഫിദിം സീനാപൎവതത്തിന്റെ അടിക്ക ഒരു പാറ
റെഗിയൊൻ ഇത്താലിയായുടെ തെക്കപടിഞ്ഞാറ ഒരു സമു
ദ്രതീര നഗരം
റൊദെസ ലെവാന്തിൽ ഒരു ദ്വീപും നഗരവും
റിബ്ലാ സുറിയായിലെ ഒരു നഗരം
റിമ്മൊൻ ൧ ശിമഒന്റെ ഗോത്രത്തിനുള്ള ഒരു നഗരം
റിമ്മൊൻ ൨ ഗിബെയായിക്ക സമീപെ ഒരു പാറ
റിമ്മൊൻ ൩ സെബുലുന്റെ ഗോത്രത്തിനുള്ള ഒരു നഗ
രം
റിമ്മൊൻ ൪ യിസ്രാഎൽക്കാർ വനത്തിൽ പതിനാറാ
മത താമസിച്ചിടം
റോമ ഇത്താലിയായുടെ തലസ്ഥാനം
സലമിസ കുപ്രൊസ എന്ന ദ്വീപിലെ പ്രധാന നഗരം
ശാലെം ൧ യെറുശലെം എന്നുള്ളതിന്ന മറ്റൊരുപേർ
ശാലിം ൨ യോൎദാന്റെ മട്ടെയ്ക്കൽ ഒരു സ്ഥലം
സല്മൊൻ ക്രെത്ത എന്ന ദ്വീപിലെ ഒരു സമുദ്രതീര നഗ
രം
ശമറിയാ യെഹൂദിയായിക്കും ഗലിലെയായ്ക്കും ഇടയി
സാമൊസ ആൎക്കിപെലെഗൊയിൽ ഒരു ദ്വീപ
സമൊത്രാക്കിയാ ൟജ്ജ്യാൻ കടലിൽ ഒരു ദ്വീപ
സൎദെസ ലുദിയായിലെ പ്രദേശങ്ങളിൽ ഒരു നഗരം
സറെപ്ത സിദൊനിൽ ഒരു നഗരം
സാറൊൻ ലുദിയായിൽ ഒരു നഗരം
ശെഖെം ശിഖെമെന്നുള്ളത നോക്കികൊൾക
സെയിർ ൧ നാശകടലിന്ന തെക്ക ഒരു പൎവതനിര
[ 59 ]
സെയിർ ൨ യെഹൂദായുടെയും ദാന്റെയും അതൃത്തിക
ളുടെ അതിരിങ്കൽ ഒരു പൎവതം
ശെയിറാത ബെതെലിന്ന അടുക്കൽ എന്ന തോന്നുന്നു
സെലാ നാശക്കടലിന്നരികെ കിടക്കുന്നു
കെലുക്കിയാ സുറിയായിലെ ഒരു നഗരം
സെഫൎവായിം ഇത പക്ഷെൽ മെശൊപൊത്താമിയായിൽ
ആകുന്നു
ശാറൊൻ കൈസറിയ മുതൽ യോപ്പാവരെക്കും ഒരു താ
ഴ്വര
ശെബാ അറാബിയായുടെ തെക്ക വശത്ത ഒരു പ്രദേ
ശം
ശെശക്ക ബാബെലിന്നുള്ള മറ്റൊരു പേർ
ശിലൊഹ എഫ്രായിമിന്റെ അതൃത്തിയിൽ ഒരു നഗരം
ശിനാർ ബാബെലിലെ ഒരു പ്രദേശം
ശൂനെം ഇസ്സാഖാറിന്റെ അതൃത്തിയിൽ ഒരു നഗരം
ശൂശൻ എലാമിലെ ഒരു ദേശം
ശിഖെം ബെന്യാമിന്റെ അതൃത്തിക്കകത്ത ഒരു നഗരം
സിദ്ദിം ഒരു താഴ്വര
സിദൊൻ ഫലിസ്തിയായിലെ ഒരു ശ്രുതിപെട്ട നഗരം
ശിഹൊർ ഫലിസ്തിയായിലെ ഒര ആറ
ശിലൊഹാം ഒരു കുളം
സിൻ ൧ എജിപ്തിലെ ഒരു നഗരം
സിൻ ൨ ഒരു വനത്തിന്റെ പേർ
സീനാ ൧ സീനാ പൎവതത്തിന്റെ അടുക്കൽ ഒരു വ
നം
സീനാ ൨ അറാബിയായിൽ ഒരു പൎവതം
സിനിം ഫലിസ്തിയായിൽനിന്ന ബഹു ദൂരത്ത ഒരു ദേ
ശം
സ്മൎന്നാ ചെഠിയ ആസിയായിലെ ഒരു നഗരം
സൊദൊം സമഭൂമികളിലെ അഞ്ചുനഗരങ്ങളിൽ ഒന്ന
സ്പെയിൻ യൂറോപ്പിലെ ദേശങ്ങളിൽ ഒന്ന
സുഖൊത ൧ ഗാദിന്റെ അതൃത്തിയിൽ ഒരു നഗരം
സുഖൊത ൨ യിസ്രാഎൽകാർ മിസ്രയിമിൽനിന്ന തിരി
ച്ച ഒന്നാമത പാൎത്തിടം
ശുക്കാർ ശിഖമെന്നുള്ളത നോക്കികൊൾക
ശെവെനെ മിസ്രയിമിലെ തെക്കെ അതിരിങ്കൽ ഒരു നഗ
രം
സുറക്കുസ സിസ്സിലിയുടെ കിഴക്കെ തീരത്തിങ്കൽ ഒരു കീ
ൎത്തിപെട്ട നഗരം
സുറിയാ ആസിയായിലെ ഒരു ദേശം
സുറിയാഫെനിക്കിയാ ഇത ഫെനിക്കിയാ തന്നെ
താബൊർ ഫലിസ്തിയായിലെ ഒരു പൎവതം
തദമൊര സുറിയായിലെ ഒരു നഗരം
തഹപനെസ താഴത്തെ എജിപ്തിലെ ഒരു ശ്രുതിപെട്ട നഗ
രം
[ 60 ]
തൎശിശ സ്പെയിനായിലെ ഒരു നഗരവും ദേശവും
തർസുസ കിലിക്കിയായിലെ തലസ്ഥാനം
തെക്കൊയാ യെറുശലെമിന തെക്ക കിഴക്ക ഒരു ഗ്രാമം
തെൽ അബിബ ഇത ഇന്നിടത്ത എന്ന നിശ്ചയമില്ല
തെബെസ എഫ്രായിമിന്റെ അതൃത്തിയിൽ ഒരു നഗരം
തെലശാര അസൂറിയായിലെ ഒരു ദേശം
തെസ്സലോനിക്ക മക്കെദോനിയായിലെ ഒരു വലിയ നഗരവും<lb> തുറമുഖവും
തിശ്ബി നപ്താലിയുടെ അതൃത്തിയിൽ ഒരു നഗരം
തീയത്തീറാ ചെറിയ ആസിയായിലെ ഒരു നഗരം
തീബെറിയൊസ ഗലിലെയായിലെ ശ്രുതിപെട്ട നഗരങ്ങളിൽ<lb> ഒന്ന
തിപ്സഹാ എവുപ്രാത്തെസനദിയുടെ പടിഞ്ഞാറെ വക്ക<lb>ത്ത ഒരു നഗരം
തിർസാ എഫ്രായിമിന്റെ ഒരു വിശേഷപ്പെട്ട നഗ<lb>രം
തൊഗർമാ വടക്ക ഒരു ദേശം
ത്രൊവാസ മുസിയായിലെ ഒരു സമുദ്രതീരപട്ടണം
ത്രൊഗില്ലിയോൻ മുക്കൽ പൎവതത്തിന്റെ അടിവാരത്തിങ്കൽ
തൂറ ഫെനിക്കിയായിലെ ഒരു ശ്രുതിപെട്ട നഗര<lb>വും തുറമുഖവും
ഊര മെശൊപൊത്താമിയായിലെ ഒരു നഗരം
ഉസ യോബ പാൎത്ത ദേശം
സറഫാത സറെപ്ത എന്ന നോക്കുക
സെബൊയിം സിദ്ദിമിന്റെ താഴ്വരയിൽ ഒരു നഗരം
സിക്ലാഗ യെഹൂദായുടെ അതൃത്തി അറ്റത്ത ഒരു നഗ<lb>രം
സീൻ ഫലിസ്തിയായുടെ തെക്ക ഒരു പൎവതം
സീയൊൻ യെറുശലെം നഗരത്തിൽ ഉയൎന്ന ഒരു പൎവതം
സിഫ യെഹൂദായിലെ ഒരു നഗരം
സൊവാൻ താഴത്തെ എജിപ്തിൽ ഒരു പഴയ നഗരം
സൊവാർ നാശകടലിന്റെ തെക്കെ അറ്റത്ത ഒരു നഗ<lb>രം
സൊബാ സുറിയായിലെ ഒരു നഗരം
[ 63 ] ആസിയാ എന്ന വൻ കരയെ കുറിച്ച.

അതിരുകൾ.—ആസിയാ വടക്ക നീരുറച്ച സമുദ്രം എന്ന പേർ
പറയുന്ന ആൎക്ക്ടിക്ക സമുദ്രത്താലും, തെക്ക ഇന്ദ്യാ സമുദ്രത്താലും, കിഴക്ക പാ
സിഫിക്ക സമുദ്രത്താലും, പടിഞ്ഞാറ യൂറൊപ്പിനാലും അതൃത്തിയാക്ക
പ്പെട്ടിരിക്കുന്നു.

പ്രധാന അംശങ്ങൾ.—ൟ വൻകരയിൽ ൧൪ പ്രധാന
ദേശങ്ങൾ ഉണ്ട. അവയുടെ കിടപ്പും പേരുകളും എന്തെന്നാൽ.

വടല്ല ൧. ആസിയായിലെ റുസ്സിയ അല്ലെങ്കിൽ റുസ്സിയതാൎത്തറി എ
ന്നും

കിഴക്ക ൩. ചീന എന്നും മൊൻഗോലിയ അല്ലെങ്കിൽ ചീനതാൎത്തറി
എന്നും കിഴക്കെ കരയുടെ അരികെയുള്ള യാപ്പാൻ എന്നും.

തെക്ക. ൪, ഇന്ദ്യാ എന്നും ബൂൎമ്മാഎന്നും സിയാം എന്നും മലയി എന്നും
നടുവിൽ ൪ തിബെത്ത എന്നും സ്വാതന്ത്ര്യതാൎത്തറി എന്നും പാർസി
യ എന്നും അപ്ഘാനിസ്താൻ എന്നും.

പടിഞ്ഞാറ ൨. തുൎക്കി എന്നും അറാബിയ എന്നും ആകുന്നു.

പ്രധാന ദ്വീപുകൾ.—ആക്ടിക്ക സമുദ്രത്തിലുള്ള നൊവ
സെംബ്ലാ എന്നും മെഡിത്തെറെനിയൻ കടലിലുള്ള കുപ്രൊസ എന്നും
റൊദെസ എന്നും ഇന്ദ്യാ സമുദ്രത്തിലുള്ള സെലൊൻ എന്നും മല ദ്വീപു
കൾ എന്നും ലക്ഷ ദ്വീപുകൾ എന്നും അണ്ടാമൻ ദ്വീപുകൾ എന്നും
നികൊബാർ ദ്വീപുകൾ എന്നും ചീനയുടെ കിഴക്ക വശത്ത യാപ്പാൻ
എന്ന പേരുള്ള രാജ്യമായിരിക്കുന്ന ദ്വീപുകൾ എന്നും സാഗാലിയൻ ദ്വീപ
എന്നും ചീനയുടെ തെക്കെ അതൃത്തിക്ക അടുക്കൽ ഹയിനാൻ എന്നും
ഫോൎമ്മൊസ എന്നും മക്കൌ എന്നും ഹൊങ്‌കൊൻഗ എന്നും ആകുന്നു.

ൟ ദ്വീപുകൾ കൂടാതെ ആസിയായിൽ മറ്റ വളരെ ദ്വീപുകൾ
ഉണ്ട. പാസിഫിക്ക സമുദ്രത്തിലുള്ള ദ്വീപുകളെ കുറിച്ച വിവരപ്പെടു
ത്തുമ്പോൾ അവയെ കുറിച്ച പറകയും ആം.

പ്രധാന പൎവതങ്ങൾ.—ആസിയായുടെ നടുവിലത്തെ ഭാ
ഗം ഏറ്റവും ഉയരമുള്ളതും മുകൾ പരപ്പുള്ളതുമായൊരു ദേശം ആകു
ന്നു അൽത്തായൻ എന്നും യബ്ലോനി എന്നും പേരുള്ള രണ്ട പൎവതങ്ങൾ
അതിന്റെ വടക്കെ ഭാഗത്തും ഹിമാലയ പൎവത നിരകൾ അതിന്റെ
തെക്കെ ഭാഗത്തും തൊറുസ എന്നും കൊകസസ്സ എന്നുമുള്ള പൎവതനിര
കൾ അതിന്റെ പടിഞ്ഞാറെ ഭാഗത്തും ആകുന്നു.

ൟ കൂട്ടങ്ങളായ പൎവതങ്ങൾ അല്ലാതെ ആസിയായിൽ കീൎത്തിപ്പെ
ട്ടിരിക്കുന്നു ഒറ്റ പൎവതങ്ങൾ വളരെ ഉണ്ട. ഇവയിൽ പ്രധാനപ്പെട്ട
വ എന്തെന്നാൽ ഹിമാലയ പൎവത നിരയിൽ ലോകത്തിൽ തുലോം ഉ
യരമുള്ള ധവളഗിരി പൎവതം എന്നും അറാറാത്ത എന്നും സീനാ എ
ന്നും ഹോറെബ എന്നും ലബാനോൻ എന്നും ആകുന്നു.

കടലുകളും ഉൾക്കടലുകളും.—ഒഖ്ഹൊസ്ത എന്ന കടൽ വട
ക്കെ പാസിഫിക്ക സമുദ്രത്തിലുള്ള കാംചാട്ക എന്ന ദേശത്തിന്നും ചീനാതാ
ൎത്തറിക്കും ഇടയിൽ ആകുന്നു. യാപ്പാൻ കടൽ എന്ന ദേശ
ത്തിന്നും ചിന്നാതാൎത്തറിക്കും ഇടയിൽ ആകുന്നു മഞ്ഞൾ കടൽ ചീനയു
[ 64 ] ടെയും കോറെയായുടെയും ഇടയിൽ ആകുന്നു. ചീനക്കടൽ ചീനയു
ടെയും ഫോൎമ്മെസ എന്നും ഫിലിപ്പിയൻ ദ്വീപുകൾ എന്നും ബൊൎനി
യൊ എന്നും പേരുള്ള ദ്വീപുകളുടെ ഇടയിലും ആകുന്നു. ബെങ്കാൾ ക
ടൽ ബൂൎമ്മായുടെയും ഇന്ദ്യായുടെയും ഇടയിലുള്ള ഇന്ദ്യാസമുദ്രത്തിലെ ഒരു
ഭാഗംആകുന്നു. അറാബിയ കടൽ അറാബിയായുടെയും ഇന്ദ്യായുടെയും
ഇടയിലുള്ള ഇന്ദ്യാ സമുദ്രത്തിലെ ഒരു ഭാഗം ആകുന്നു. ചെങ്കടൽ അറാ
ബിയായുടെയും അഫ്രിക്കയുടെയും ഇടയിൽ ആകുന്നു. കസ്പിയൻ കട
ൽ താൎത്തറിയുടെ പടിഞ്ഞാറെ വശത്ത ആകുന്നു. അറാൽ എന്ന
പേരുള്ള കടൽ താൎത്തറിയിൽ ആകുന്നു. പാർസിയൻ എന്നും കാം
ബെ എന്നും സിയാം എന്നും തൊൻക്വിൻ എന്നും സിന്ധ അല്ലെങ്കിൽ
കുച്ച എന്നുമുള്ളവ ഉൾക്കടലുകൾ ആകുന്നു.

കടൽ കൈവഴികൾ.—ബേറിങ്ങ എന്ന കൈവഴി അമെ
റിക്കായുടെയും ആസിയായുടെയും ഇടയിൽ ആകുന്നു. കോറെയാ എന്ന
കൈവഴി കോറെയായുടെയും യാപ്പാന്റെയും ഇടയിൽ ആകുന്നു. മ
ക്കാസ്സാർ എന്ന കൈവഴി ബോൎനിയൊ എന്നും സെലെബ്സ എന്നുമു
ള്ള രണ്ട ദ്വീപുകളുടെ ഇടയിൽ ആകുന്നു. മനാർ എന്ന കൈവഴി
സെലൊൻ എന്ന ദ്വീപിന്റെയും തെക്കെ ഇന്ദ്യായുടെയും ഇടയിൽ
ആകുന്നു. ബാബെൽമണ്ടെൽ എന്ന കൈവഴി ചെങ്കടലിന്റെ തെ
ക്കെ ഭാഗം ആകുന്നു. ഓൎമൂസ എന്ന കൈവഴി പാർസിയൻ ഉൾക്ക
ടലിന്റെ കിഴക്ക ഭാഗം ആകുന്നു. സണ്ട എന്ന കൈവഴി സുമാ
ത്ത്രാ എന്നും യാവാ എന്നുമുള്ള രണ്ട ദ്വീപുകളുടെ ഇടയിൽ ആകുന്നു.
മളാക്ക എന്ന കൈവഴി മലയി എന്ന പേരുള്ള കരനാക്കിന്റെയും
സുമാത്ത്രായുടെയും ഇടയിൽ ആകുന്നു.

പ്രധാന ആറുകൾ.—ലെനാ എന്നും ഒബി എന്നും യെനെ
സി എന്നുമുള്ള ആറുകൾ അൽത്തായൻ പൎവതങ്ങളിൽനിന്ന പുറപ്പെട്ട
വടക്കോട്ട ഒഴുകി ആൎക്ക്ടിക്ക സമുദ്രത്തിലെക്ക വീഴുന്നു.

അമൂർ എന്ന ആറ അൽത്തായൻ പൎവതങ്ങളിൽ നിന്ന പുറപ്പെട്ട
ചീനതാൎത്തറിയിൽ കൂടി കിഴക്കോട്ട ഒഴുകി ഒഖ്ഹൊസ്ത എന്ന കടലിലേ
ക്ക വീഴുന്നു.

ഹൊവാംഗൊ എന്നും കയങ്കൂ എന്നുമുള്ള ആറുകൾ തിബെത്ത പൎവ
തങ്ങളിൽനിന്ന പുറപ്പെട്ട ചീനയിൽ കൂടെ കിഴക്കോട്ട ഒഴുകി ചീന
കടലിലേക്ക വീഴുന്നു.

ബ്രഹ്മ പുത്ര എന്നും ഇറാവാധി എന്നും ഗംഗ എന്നുമുള്ള ആറുകൾ
തിബെത്ത പൎവതങ്ങളിൽനിന്ന പുറപ്പെട്ട തെക്കോട്ട ഒഴുകി ബെങ്കാൾ
ഉൾക്കടലിലേക്ക വീഴുന്നു.

ഇന്ദസ്സ എന്ന ആറ തിബെത്ത പൎവതങ്ങളിൽനിന്ന പുറപ്പെട്ട അ
റാബിയ കടലിലേക്ക വീഴുന്നു.

എവുപ്രാത്തേസ എന്നും തീഗ്രീസ എന്നുമുള്ള ആറുകൾ തുൎക്കിയിലുള്ള
പൎവതങ്ങളിൽനിന്ന പുറപ്പെട്ട തെക്കോട്ട ഒഴുകി പാർസിയൻ ഉൾക
ടലിലേക്ക വീഴുന്നു.

ആസിയായിലുള്ള തുൎക്കി എന്ന രാജ്യത്തെ കുറിച്ച.

ചോ. തുൎക്കി എന്ന പറഞ്ഞാൽ പോരായൊ? എന്തിന്ന ആസിയാ
[ 65 ] യിലുള്ള തുൎക്കി എന്ന പറയുന്നത?

ഉ. തുൎക്കി രാജ്യം വലിയതാകകൊണ്ടും ചില ഭാഗങ്ങൾ യൂറോപ്പി
ലും ചില ഭാഗങ്ങൾ ആസിയായിലും ആകകൊണ്ടും ആ രാജ്യത്തെ കു
റിച്ച വിവരമായിട്ട പറഞ്ഞാൽ പറയുന്ന സ്ഥലം ഏത വൻകരയിൽ
ആകുന്നുവൊ, ആ വൻകരയുടെ പേരും കൂട്ടി യൂറോപ്പിയിലുള്ള തുൎക്കി
എന്നെങ്കിലും ആസിയായിലുള്ള തുൎക്കി എന്നെങ്കിലും ഇങ്ങിനെ പേർ പ
റഞ്ഞവരുന്നു. ഇവ കൂടാതെ തുൎക്കി രാജ്യത്തിന്റെ ചിലഭാഗങ്ങൾ അ
ഫ്രിക്കയിൽ ഉണ്ട.

അതിരുകൾ.—അതിന്റെ വടക്കെ ഭാഗം കരിങ്കടലിനാലും
കിഴക്കെ ഭാഗം പാർസിയയാലും തെക്കെ ഭാഗം അറാബിയയാലും പ
ടിഞ്ഞാറെ ഭാഗം മെഡിത്തെറെനിയൻ കടലിനാലും അതൃത്തിയാക്ക
പ്പെട്ടിരിക്കുന്നു.

ചോ. ആസിയായിലുള്ള തുൎക്കി ആരുടെ കീഴിൽ ഇരിക്കുന്നു?

ഉ. അതിൽ മിക്കതും ഇപ്പോൾ തുൎക്കി മഹാ രാജാവിന്റെ കീഴിൽ
ആകുന്നു. എന്നാൽ പണ്ടത്തെ കാലങ്ങളിൽ ആ പ്രദേശങ്ങളിൽ പല
കേൾവിപ്പെട്ടിരുന്ന രാജ്യങ്ങളുണ്ടായിരുന്നതകൊണ്ട അവയുടെ നാമ
ങ്ങളെയും വൎത്തമാനങ്ങളെയും കുറിച്ച വിവരമായിട്ട അല്പം പറയുന്നു.

ചോ. അവയുടെ നാമങ്ങൾ എന്ത?

ഉ. ചെറിയ ആസിയാ എന്നും സുറിയാ എന്നും പലെസ്തീൻ എ
ന്നും അർമെനിയ എന്നും ഇറാക്ക അറാബിയ എന്നും ആകുന്നു.

ചെറിയ ആസിയായെ കുറിച്ച.

അതിരുകൾ.—അതിന്റെ വടക്കെ ഭാഗം കരിങ്കടലിനാലും
തെക്കെ ഭാഗം മെഡിത്തെറെനിയൻ കടലിനാലും പടിഞ്ഞാറെ ഭാഗം
* ആൎക്കിപെലെഗൊ എന്ന പേരുള്ള ദ്വീപുകളാലും അതൃത്തിയാക്കപ്പെ
ട്ടിരിക്കുന്നു.

ചൊ. ചെറിയ ആസിയായിക്ക വേറെ പേരുണ്ടൊ?

ഉ. ഉണ്ട. പടിഞ്ഞാറെ ഭാഗത്തിന്റെ പേർ അനഥൊലിയ എ
ന്നും വടക്ക കിഴക്കെ ഭാഗത്തിന്റെ പേർ റുമെലിയാ എന്നും തെക്ക കി
ഴക്കെ ഭാഗത്തിന്റെ പേർ കറമെനിയ എന്നും ആകുന്നു.

ചോ. ചെറിയ ആസിയായിലുണ്ടായിരുന്ന പണ്ടത്തെ പ്രധാന പ്ര
ദേശങ്ങളുടെ പേരുകൾ എന്ത?

ഉ. ബിതിനിയ എന്നും പപ്ലഗൊനിയ എന്നും ഗലാത്തിയാ എ
ന്നും പൊന്തുസ എന്നും മെദയാ എന്നും ലുദിയാ എന്നും കറിയാ എന്നും
ലുസ്സിയാ എന്നും പംഫുലിയ എന്നും പ്രിഗിയാ എന്നും കപ്പദൊക്കിയാ
എന്നും ആകുന്നു.

പ്രധാന നഗരികൾ.—പ്രധാന തലസ്ഥാനങ്ങളുടെ ഇപ്പൊഴത്തെ പേരുകൾ സ്മൎന്നാ എന്നും ത്രെബിസോന്ദ എന്നും ആകുന്നു. [ 66 ] സ്മൎന്നാ അനഥോലിയായിലും ത്രെബിസോന്ദ റുമെലിയായിലും ആകുന്നു
ഇവ കൂടാതെ ചെറിയ ആസിയായിൽ ഉൾപ്രധാന നഗരങ്ങൾ ഉ
ണ്ട. അവ ഏതേതെന്നാൽ ബൂസ്സ എന്നും കൊനിയാ എന്നും തൊക്കാ
ത്ത എന്നും സിവ എന്നും ഇപ്പോൾ പേർ പറയുന്ന പട്ടണങ്ങൾ ആ
കുന്നു.

മലകൾ.—ചെറിയ ആസിയായിലുള്ള പ്രധാന മലകളുടെ പേ
രുകൾ തൊറുസ്സ എന്നും ഐഡർ എന്നും ഓലിമ്പുസ എന്നും ആകുന്നു.

ദ്വീപുകൾ.—ഇവയിൽ കേൾവിപ്പെട്ടവ പത്ത്മുസ എന്നും മിതു
ലേന എന്നും സീയൊ എന്നും സാമോസ എന്നും തെനിദൊസ എ
ന്നും റൊദെസ എന്നും കുപ്രൊസ എന്നും ആകുന്നു.

ആറുകൾ.—ഹെലിയസ എന്ന പണ്ടത്തെ പേരായ കിസ്സിൽ
ഏൎമാക്ക എന്ന ആറ കരിങ്കടലിലേക്ക ഒഴുകുന്നു. ഹെമുസ എന്ന പണ്ട
ത്തെ പേരായ സാഠാബാത്ത എന്നും മീയാണ്ടർ എന്ന പണ്ടത്തെ പേ
രായ മീണ്ടർ എന്നുമുള്ള രണ്ട ആറുകൾ പടിഞ്ഞാറ വശത്തുള്ള കടലി
ലേക്ക ഒഴുകുന്നു. ഇവ കൂടാതെ സ്തമാണ്ടർ എന്നും ഗ്രനിക്കസ എന്നും
സീമൊയ എന്നും പേരുള്ള കേൾവിപ്പെട്ട ആറുകൾ ഉണ്ട

ദേശരൂപം.—ചെറിയ ആസിയാ മലപ്രദേശം ആകുന്നു ആ
മലകൾക്ക വിശേഷമായ മുകൾപരപ്പുകൾ ഉണ്ട. കടലരികെയുള്ള ഭൂ
മിനല്ല വിളവുള്ള മൈതാന ഭൂമി ആകുന്നു.

ക്ലൈമെട്ട.*—ഇത നല്ല സുഖമുള്ളതും സന്തുഷ്ടിയുള്ളതും ആകുന്നു
[ 67 ] ഉത്ഭവങ്ങൾ.—പലതരമായ പഴങ്ങളും റൂബാബ എന്ന പേരു
ള്ള മരുന്നും മലകളിൽ പലവക വിശേഷ വൃക്ഷങ്ങളും പ്രത്യെകമായി
ട്ട കാരകിൽ വൃക്ഷങ്ങളും പുങ്ങമരങ്ങളും ൟ ദേശത്തിലും ചുറ്റുമുള്ള ദേ
ശങ്ങളിലും വിശേഷ ഒലിവ വൃക്ഷങ്ങളും വളരെ ഉണ്ട. ഇവിടെ സിം
ഹങ്ങളും ഒനായ്കളും നരികളും കാട്ടുപന്നികളും മാനുകളും മുയലകളും
അംഗോറ ആടുകളും ഉണ്ട. അവയുടെ രൊമം മഹാ മൃദുത്വമുള്ളതും
മഹാ കേൾവിപ്പെട്ടതുമാകുന്നു. തൊക്കാത്തിന്റെ അടുക്കൽ ചെമ്പതുര
ങ്കങ്ങൾ ഉണ്ട ബൂസ്സ എന്ന പട്ടണത്തിന്നരികെ മഹാ ശ്രുതിപെട്ടിരിക്കു
ന്ന ചൂടു * ധാതുവെള്ളങ്ങൾ ഉണ്ട.

കൈവേലകളും വ്യാപാരങ്ങളും.—മോടിയുള്ള പരവി
ധാനികളും പട്ടുകളും അംഗോറ ആട്ടുരോമം കൊണ്ടുള്ള ശീലകളും
തോലുകളും ചെമ്പുപാത്രങ്ങളും ഉണ്ട. ൟ ദേശത്തിൽനിന്ന പഴങ്ങ
ളെയും റൂബാബ മുതലായ മരുന്നുകളെയും ഒലിവ എണ്ണയെയും പര
വിധാനികളെയും അംഗോറ ആട്ടുരോമത്തെയും പോക്ക ചരക്കായിട്ട
കേറ്റി അയക്കുന്നു.

പഠിത്വവും മതവും.—ൟ ദേശത്തിലും ചുറ്റുമുള്ള ദേശങ്ങ
ളിലും പഠിത്വം ഏറ ഇല്ല. അവിടത്തെ കുടിയാന്മാരുടെ മതം എ
ന്തെന്നാൽ വളരെ ക്രിസ്ത്യാനികൾ അവിടെ പാൎക്കുന്നുണ്ട. എന്നാൽ തു
ലോം അധികമായിട്ടുള്ളർ മഹമ്മദകാർ ആകുന്നു.

വിശേഷാദികൾ.—൧ ത്രോയി എന്ന മഹാ കേൾവിപ്പെട്ട
[ 68 ] നഗരം ൟ ദേശത്തിൽ ആയിരുന്നു. അത ഹെലെസ്പൊന്ത എന്ന പേ
രുള്ള കടൽ കൈവഴിയുടെ അടുക്കൽ പണിയപ്പെട്ടിരുന്നു. ഗ്രേക്കകാർ
മശിഹാ കാലത്തിന്ന ൧൧൮൪ സംവത്സരം മുമ്പെ അതിനെ നശിപ്പിക്ക
യും ചെയ്തു.

൨ ബിതിനിയയിലുള്ള ഗ്രനിക്കസ എന്ന പേരുള്ള നദി അരികെ വ
ച്ച മഹാനായ ആലക്സന്ത്രയൊസ പാർസിയക്കാരെ തോല്പിച്ചു. ഒരു റോ
മപടത്തലവൻ ഇവിടെ വച്ച മഹാനായ മിത്രിദേത്തസ്സ എന്ന രാജാ
വിന്റെ സേനകളെ തീരുമാനം നശിപ്പിക്കയും ചെയ്തു.

൩ അപ്പൊസ്തൊലനായ യോഹന്നാൻ, വേദത്തിൽ ഒരു ഭാഗമായ
അറിയിപ്പ എന്ന പേരുള്ള പുസ്തകത്തിൽ പ്രത്യേകമായിട്ട ഓരൊ കുറി
കളെ എഴുതിയിരിക്കുന്ന ഏഴ സഭകളും ചെറിയ ആസിയായിലെ പ
ണ്ടത്തെ പ്രധാനപ്പെട്ട ഏഴ പട്ടണങ്ങളിൽ ആയിരുന്നു. അവയുടെ
പേരുകൾ എന്തെന്നാൽ എഫെസുസ എന്നും സ്മൎന്ന എന്നും പെൎഗ്ഗമു
സ എന്നും തീയത്തീറാ എന്നും സൎദെസ എന്നും ഫീലദെല്പിയ എന്നും
ലയൊദിക്കിയ എന്നും ആയിരുന്നു. എന്നാൽ അവയിൽ ചില പട്ടണ
ങ്ങൾ ഇപ്പോൾ മുടിവായി കിടക്കുന്നു.

൪ മഹാനായ ആലക്സന്ത്രയൊസ ചെറിയ ആസിയായെ എല്ലാം കീ
ഴടക്കി അവൻ മരിച്ചതിന്റെ ശേഷം അവന്റെ പടത്തലവൻ രാജ്യ
ഭാരം ചെയ്കയും ചെയ്തു. പിന്നത്തെതിൽ കാവ്യരായ റോമക്കാർ ആ ദേ
ശത്തെ എല്ലാം പിടിച്ചു. അത റോമ മഹാ രാജ്യത്തിൽ ഒരു ഭാഗമായി
തീൎന്നു. ഒടുക്കം സുല്താൻ എന്ന പേർപെട്ട തുൎക്കി മഹാ രാജാവ ആ ദേ
ശത്തെ എല്ലാം പിടിച്ച കൈക്കലാക്കി ഇന്നവരെയും അതിനെ ഭരിക്കയും
ചെയ്തു.

൫ ബിതിനിയയിലുള്ള നിക്കിയാ എന്ന പേരുള്ള പട്ടണത്തിൽ കൊ
ൻസ്തെന്തൈൻ എന്ന പേരുള്ള റോമ മഹാ രാജാവ മശിഹാ കാലം
൩൨൭ ആണ്ടിൽ ക്രിസ്ത്യാനി സഭക്കാൎയ്യത്തിന്ന വേണ്ടി സുനോദ എന്ന
പേരുള്ള സംഘത്തെ വരുത്തി കൂട്ടുകയും ചെയ്തു.

സുറിയായെയും കൊലി സുറിയാ അല്ലെങ്കിൽ കുഴി
യുള്ള സുറിയായെയും കുറിച്ച.

അതിരുകൾ.—സുറിയാഎന്ന ദേശത്തിന്റെ കിഴക്കെ ഭാഗം എ
വുപ്രാത്തേസ എന്ന പേരുള്ള നദിയാലും വടക്കെ ഭാഗം തൊറുസ എന്ന
മലയാലും പടിഞ്ഞാറെ ഭാഗം മെഡിത്തെറെനിയൻ കടലിനാലും
തെക്കെ ഭാഗം അറാബിയയാലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു. കൊലി
സുറിയാ ലബാനോൻ എന്നും അന്തിലബാനൊൻ എന്നും പേരുള്ള ര
ണ്ട മലകളുടെ ഇടയിൽ ആകുന്നു.

പ്രധാന നഗരങ്ങൾ.—അന്തിയൊഖിയായും കൊലിസുറി
യായിലുള്ള ദമസ്തൊസും ആലപ്പൊയും ത്രിപ്പൊലിയും ആകുന്നു. എന്നാ
ൽ ഇപ്പോൾ ഇവയിൽ പ്രധാനമായുള്ളത ആലപ്പൊ എന്ന പട്ടണം
ആകുന്നു.

മലകൾ.—തൊറുസും ലബാനൊനും അന്തിലബാനൊനും ആ
കുന്നു. [ 69 ] ആറുകൾ.—ൟ രാജ്യത്തിൽ പല ആറുകൾ ഉണ്ട. എന്നാൽ
അവയിൽ കേൾവിപ്പെട്ടത ഒറൊന്തിസ എന്ന പേരുള്ള ആറ ആകുന്നു.

ദേശരൂപം.—സുറിയാ മലപ്രദേശം ആകുന്നു. വിശേഷഫല
മുള്ളതും ആകുന്നു.

കൈവേലകളും വ്യാപാരങ്ങളും.—ചെറിയ ആസിയാ
യിലുള്ളവ കൂടാതെ ദമസ്കൊസ എന്ന പട്ടണം ദമാസ്ക എന്ന പേരുള്ള
പട്ടുകൾക്കും പനിനീരുകൾക്കും ഉരുക്കകൊണ്ട തീൎക്കപ്പെട്ട വാളുകൾ
കത്തികൾ മുതലായ വസ്തുക്കൾക്കും മഹാ കേൾവിപ്പെട്ടതാകുന്നു.

മതം.—കുടിയാന്മാർ മിക്കവരും മഹമ്മദകാരാകുന്നു. എന്നാൽ
വളരെ ക്രിസ്ത്യാനികളും അവിടെ പാൎക്കുന്നുണ്ട. എങ്കിലും അവർ റോ
മ മതക്കാർ എന്ന പോലെ ബിംബവന്ദനക്കാർ ആകുന്നു.

വിശേഷാദികൾ.—൧ ലബാനോൻ എന്ന മലയിൽ വിശേ
ഷപ്പെട്ട കാരകിൽ വൃക്ഷങ്ങൾ ഉണ്ട അനേകം ജനങ്ങളും അവിടെ
പാൎക്കുന്നു.

൨ ക്രിസ്തുമതക്കാർ അന്തിയൊഖിയായിൽ വച്ച ഒന്നാമത ക്രിസ്ത്യാനി
കൾ എന്ന പേർ വിളിക്കപ്പെട്ടു.

൩ സുറിയായിൽ തദ്മമൊർ എന്നും ബല്ബെക്ക എന്നും രണ്ട പണ്ടെ
യുള്ള വിശേഷപ്പെട്ട പട്ടണങ്ങൾ ഉണ്ടായിരുന്നു. അവ ഏറിയകാല
മായി നശിക്കപ്പെട്ടിരിക്കുന്നു. എങ്കിലും അവയുടെ ഇടിഞ്ഞ തൂണുകൾ
മുതലായ മുടിവുകൾ മഹാ അതിശയമായുള്ളതാകുന്നു.

൪ ഫൊനിക്കിയ എന്ന രാജ്യം സുറിയായിൽ മെഡിത്തെറെനിയൻ
കടലിന്റെ കിഴക്കെ വശത്ത പണ്ട കേൾവിപ്പെട്ട രാജ്യം ആയിരുന്നു
അതിൽ തുറ എന്നും സിദൊൻ എന്നും പേരുള്ള ഏറ്റവും ശ്രുതിപ്പെട്ട
നഗരങ്ങൾ ഉണ്ടായിരുന്നു. ഫൊനിക്കയക്കാർ നല്ല അദ്ധ്വാനികളും
വിദ്വാന്മാരും ആയിരുന്നു. അവർ അക്ഷരങ്ങൾ എന്ന സമ്പ്രദായം
ആദ്യം നിരൂപിച്ച ഉണ്ടാക്കി എന്ന വൎത്തമാനപുസ്തകങ്ങളിൽ പറഞ്ഞി
രിക്കുന്നു. അവരിൽ പലപല ആളുകൾ കുഡുംബങ്ങളായിട്ട അന്യദേ
ശങ്ങളിൽ കുടിയിരിപ്പാനായിട്ട പുറപ്പെട്ട പോയി ൟ പോയവരി
ൽ ചിലർ മെഡിത്തെറെനിയൻ കടലിന്റെ തെക്ക വശത്തുള്ള അഫ്രി
ക്കയിൽ കുടിയിരുന്നു. അവർ അവിടെ കാർതെജ എന്ന പേരുള്ള പ
ട്ടണത്തെ ഉണ്ടാക്കി അതിനാൽ അവർ കാർതെജന്യക്കാർ എന്ന പേർ
വിളിക്കപ്പെട്ടു. മഹാ കേൾവിപ്പെട്ടവരായി തീരുകയും ചെയ്തു.

പലെസ്തീൻ എന്ന രാജ്യത്തെ കുറിച്ച.

അതിരുകൾ.—അതിന്റെ വടക്കെ ഭാഗം ഫൊനിക്കയയാ
ലും തെക്കെ ഭാഗം അറാബിയയാലും പടിഞ്ഞാറെ ഭാഗം മെഡിത്തെ
റെനിയൻ കടലിനാലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

ചോ. പലെസ്തീന മറ്റ പേരുകൾ ഉണ്ടൊ?

ഉ. ഉണ്ട. എന്തെന്നാൽ കനാൻ എന്നും ശുദ്ധമുള്ള ദേശം
എന്നും യിസ്രാഎലിന്റെ ദേശം എന്നും യെഹ്രാ ദേശം എന്നും വാഗ്ദത്തത്തി
ന്റെ ദേശം എന്നും വേർപെട്ടിരുന്നു. [ 70 ] പ്രധാന നഗരികൾ.—യറുശലെം എന്നും ശമറിയാ എ
ന്നും ഗലിലെയാ എന്നും ആയിരുന്നു. ഇപ്പൊഴത്തെ പ്രധാന പട്ടണം
യറുശലെം ആകുന്നു.

ആറുകൾ.—ആ ദേശത്തിൽ വിശേഷപ്പെട്ട ആറ യോൎദാൻ ആ
കുന്നു.

ദേശരൂപം—പലെസ്തീൻ മലപ്രദേശം ആകുന്നു.

മതം.—അവിടത്തെ കുടിയാന്മാർ മിക്കവരും മഹമ്മദകാർ ആകു
ന്നു. എങ്കിലും യെഹൂദന്മാരും വളരെ ഉണ്ട.

വിശേഷാദികൾ.—പലെസ്തീൻ ദൈവത്തിന്റെ പണ്ടുള്ള
സഭയാകുന്ന യെഹൂദന്മാരുടെ ദേശം ആയിരുന്നതകൊണ്ട വളരെ
വിശേഷ വൎത്തമാനം അവരെയും അവർ പാൎത്ത പ്രദേശത്തെയും കു
റിച്ച ക്രിസ്ത്യാനിവേദത്തിൽ ഉൾപ്പെട്ടിരിക്കുന്നു. അവിടെ സത്യാവതാ
രം ഉണ്ടായി ആയത യേശു ക്രിസ്തു മനുഷ്യജാതിയാകുന്ന പാപികളെ
രക്ഷിപ്പാനായിട്ട ജനിച്ച കല്പമനുഭവിച്ച മരിച്ചു പിന്നെ മരിച്ചവരി
ൽനിന്ന ഉയിൎത്ത സ്വൎഗ്ഗമോക്ഷത്തിലേക്ക ആ ദിക്കിൽനിന്ന കരേറുക
യും ചെയ്തു. യെഹൂദന്മാർ ക്രിസ്തുവിനെ ഉപേക്ഷിച്ച കുരിശിന്മേൽ തൂ
ക്കികൊന്നത കൊണ്ട ദൈവം ആ നാട്ടിൽനിന്ന അവരെ തള്ളിക
ളഞ്ഞു. എല്ലാ ദേശങ്ങളിലും അവരെ ചിതറിപ്പിച്ചു. അവരുടെ ശിക്ഷെ
ക്കായിട്ട അവരുടെ ശത്രുക്കളായ മഹമ്മദകാർ അവരുടെ നാടിനെ
പിടിപ്പാനും കുടിയിരിപ്പാനും ദൈവം സമ്മതിച്ചിരിക്കുന്നു.

തുൎകൊമനിയ എന്ന ഇപ്പോൾ പേർ പറയുന്ന അ
ർമെനിയ ദേശത്തെ കുറിച്ച.

അതിരുകൾ.—അർമെനിയ സുറിയായുടെ കിഴക്ക വടക്കെ ഭാ
ഗത്ത ആകുന്നു.

വിശേഷാദികൾ.—അത മലപ്രദേശം ആകുന്നു. അവിടെ
യുള്ള മലകളുടെ പേരുകൾ തൊറുസ എന്നും അന്തിതൊറുസ എന്നും
ആകുന്നു. ആ മലകളിൽ നിന്ന എവുപ്രാത്തേസ എന്നും തിഗ്രീസ എ
ന്നും പേരുള്ള മഹാ കേൾവിപ്പെട്ടിരിക്കുന്ന രണ്ട ആറുകൾ പുറപ്പെട്ട
അർമെനിയായിലും ഇറാക്ക അറാബിയയിലും കൂടെ തെക്കോട്ട ഒഴുകി
പാർസിയൻ ഉൾകടലിൽ വീഴുകയും ചെയ്യുന്നു. ൟ മലകളിൽ അറാ
റാത്ത എന്ന പേരുള്ളോരു സ്ഥലത്ത ജലപ്രളയത്തിന്റെ അവസാന
ത്തിങ്കൽ പെട്ടകം ആയ കപ്പൽ ഉറെക്കയും നോഹ ഇറങ്ങി കുടിയി
രിക്കയും ചെയ്തു. അർമെനിയായിക്കും അടുത്ത ദേശങ്ങൾക്കും ഓരൊ സ
മയത്ത അതൃത്തികളും പേരുകളും വേറെ വേറെ ആയിരുന്നു.

കുൎദിസ്ഥാൻ എന്ന ഇപ്പോൾ പേർ പറയുന്ന അസ്സു
റിയാ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—കുൎദിസ്ഥാന്റെ വടക്കെ ഭാഗം അർമെനിയായാ
[ 71 ] ലും കിഴക്കെ ഭാഗം മെദയായാലും തെക്കെ ഭാഗം ഇറാക്ക അറാബിയയാ
ലും പടിഞ്ഞാറെ ഭാഗം തിഗ്രീസ എന്ന ആറ്റിനാലും അതൃത്തിയാക്ക
പ്പെട്ടിരിക്കുന്നു.

പ്രധാന നഗരികൾ.—കുൎദിസ്ഥാൻ എന്നും ബെത്ലീസ്സ എ
ന്നും ആകുന്നു.

വിശേഷാദികൾ.—പണ്ടത്തെ കാലങ്ങളിൽ അസ്സുറിയാ മ
ഹാ കേൾവിപ്പെട്ടതും ശക്തിയുള്ളതുമായ രാജ്യം ആയിരുന്നു. നിനവ
എന്ന പേരുള്ള പട്ടണം അതിന്റെ പ്രധാന നഗരി ആയിരുന്നു.

ഇറാക്ക അറാബിയ എന്ന ഇപ്പോൾ പേർ പറയു
ന്ന ബാബെലാൻ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ൟ ദേശം പാർസിയൻ ഉൾക്കടൽ അടുക്കൽ
ആകുന്നു.

പ്രധാന നഗരികൾ.—ബസ്സോറ എന്നും ബഗ്ദാദ എന്നും
ആകുന്നു. അവ രണ്ടും പാർസിയൻ ഉൾക്കടൽ അടുക്കൽ തിഗ്രീസ എന്ന
ആറ്റിന്റെ വക്കത്ത പണിയിക്കപ്പെട്ടിരിക്കുന്നു.

കൈവേലകളും വ്യാപാരവും.—ബഗ്ദാദ ഇപ്പോൾ വലി
യകച്ചവടസ്ഥലം ആകുന്നു അവിടെ ചുവപ്പ നിറവും മഞ്ഞൾ നിറവുമു
ള്ള തോലും പട്ടുകളും പഞ്ഞികൊണ്ടുള്ള തുണികളും ഉണ്ടാക്കപ്പെടുന്നു.
ആണ്ടതോറും വളരെ കച്ചവടക്കപ്പലുകൾ ആലപ്പുഴ മുതലായ ദിക്കുക
ളിൽനിന്ന ബഗ്ദാദിന്ന പോകയും വരികയും ചെയ്യുന്നു. ആ കപ്പലുക
ൾ യൂറോപ്പ ചീന ഇന്ദ്യാ മുതലായ രാജ്യങ്ങളിലുള്ള ചരക്കുകളെ ബ
ഗ്ദാദിന്ന കൊണ്ടുപോകയും പാർസിയ കുതിരകളെയും അലുവാ എന്ന
പേരായി ഒട്ടകപ്പാൽകൊണ്ട ഉണ്ടാക്കിയ മധുരമുള്ള പലഹാരത്തെയും
മുന്തിരിങ്ങാപ്പഴങ്ങളെയും ൟന്തപ്പഴങ്ങളെയും പട്ടുകളെയും തോലി
നെയും മറ്റ പല ചരക്കുകളെയും ബഗ്ദാദിൽനിന്ന കൊണ്ടുവരിക
യും ചെയ്യുന്നു.

വിശേഷാദികൾ.—കൽദെയയിലെ പണ്ടത്തെ പ്രധാന ന
ഗരി ബാബെലൊൻ എന്ന പേരുള്ള മഹാ വിശേഷപ്പെട്ട നഗരി ആ
യിരുന്നു. ബഗ്ദാദ കാലിപ്പിന്മാരുടെ പണ്ടത്തെ തലസ്ഥാനം ആയിരു
ന്നു. ബാബൽ എന്ന പേരുള്ള കേൾവിപ്പെട്ട തുലോം പണ്ടുള്ള ഗോപു
രത്തിന്റെ മുടിവുകൾ ഇവിടെ ഉണ്ട. അതിന്ന സമീപെ പണ്ടുള്ള
ബാബെലൊൻ എന്ന പട്ടണത്തിന്റെ മുടിവുകളും ഉണ്ട.

ദൈയബക്കർ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ദൈയബക്കർ എന്നുള്ള ദേശം കൽദയയുടെ
വടക്കെ ഭാഗത്ത ആകുന്നു.

പ്രധാന നഗരികൾ.—മൊസുൽ * എന്നും ദൈയബക്കർ
[ 72 ] എന്നും ആകുന്നു. മൊസുൽ നിനവായുടെ ഇടിവുകളുടെ അടുക്കൽ ആ
കുന്നു.

മതം.—ൟ ദേശങ്ങളിൽ പാൎക്കുന്ന കുടിയാന്മാർ മിക്കവരും മഹ
മ്മദകാർ ആകുന്നു. എങ്കിലും ക്രിസ്ത്യാനികളും യെഹൂദന്മാരും അവിടെ
ഉണ്ട.

വിശേഷാദികൾ.— ൟ ദേശത്തിലുള്ള പണ്ടത്തെ നഗരങ്ങ
ൾ കേൾവിപ്പെട്ട എദെസ്സ എന്നും അബ്രാഹം പാൎത്ത ഊർ എന്നും ഹാ
റാൻ എന്നും പേരുള്ളവയായിരുന്നു.

അറാബിയയെ കുറിച്ച.

അതിരുകൾ.—അറാബിയയുടെ വടക്കെ ഭാഗം സുറിയായാലും
തെക്കെ ഭാഗം ഇന്ദ്യാകടലിനാലും കിഴക്കെ ഭാഗം പാർസിയൻ ഉൾക്കട
ലിനാലും പടിഞ്ഞാറെ ഭാഗം ചെങ്കടലിനാലും സൂയെസ എന്ന പേരു
ള്ള കര ഇടുക്കിനാലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു. എന്നാൽ സൂയെസ
എന്ന കര ഇടുക്ക അഫ്രിക്കയോട ആസിയായെ ചെൎക്കുന്നു.

പ്രധാന അംശങ്ങളും നഗരങ്ങളും.—ൟ ദേശം സാ
മാന്യെന മൂന്ന ഭാഗമായിട്ട പകുക്കപ്പെട്ടിരിക്കുന്നു. അവ എന്തെന്നാ
ൽ വടക്കെ ഭാഗം അറാബിയ പെത്രിയ എന്നും നടുവിലത്തെ ഭാ
ഗം അറാബിയ ദെസൎത്ത എന്നും തെക്കെ ഭാഗം അറാബിയ ഫെലിക്സ
എന്നുമുള്ള പേരുകളാൽ വിഭജിക്കപ്പെട്ടിരിക്കുന്നു.

പെത്രിയ എന്ന വാക്കിന്റെ അൎത്ഥം പാറയുള്ള ഭൂമി എന്നും ദെസ
ൎത്ത എന്നതിന്റെ അൎത്ഥം മരുഭൂമി എന്നും ഫെലിക്സ എന്നതിന്റെ അ
ൎത്ഥം സുഖമുള്ള ഭൂമി എന്നും ആകുന്നു. എന്നാൽ അറാബിയക്കാർ ഇ
പ്പോൾ തങ്ങളുടെ ദേശത്തെ നാലായിട്ട പകുക്കുന്നു ആയവ എന്തെ
ന്നാൽ ഹെജസ്സ എന്നും യമെൻ എന്നും ഒമ്മൊൻ എന്നും നെഡ്ജഡ എ
ന്നും ആകുന്നു.

ഹെജസ്സ എന്നുള്ള ദിക്ക അറാബിയയുടെ വടക്ക പടിഞ്ഞാറെ ഭാ
ഗം ആകുന്നു അത പാറയുള്ള പ്രദേശം ആകുന്നു. എങ്കിലും താഴ്വരക
ളിൽ അനേകം ജനങ്ങൾ കുടിയിരിക്കുന്നു. അതിന്റെ തലസ്ഥാനങ്ങ
ൾ മെക്കായും മെദിനായു ജെദയും ആകുന്നു.

ചെങ്കടലിന്റെ വടക്കെ അറ്റത്തിന സമീപെ സൂയെസ എന്ന ഒരു
ചെറിയ പട്ടണം ഉണ്ട.

യമെൻ എന്നപേരുള്ള പ്രദേശം അഠാബിയയുടെ തെക്ക പടിഞ്ഞാറെ
ഭാഗത്താകുന്നു. അതിന്റെ തലസ്ഥാനങ്ങളുടെ പേരുകൾ മൊക്കാ എ
ന്നും യെദൻ എന്നും ആകുന്നു.

ഒമ്മൊൻ എന്ന പേരുള്ള പ്രദേശം അറാബിയയുടെ തെക്ക കിഴക്ക
ഭാഗത്ത ആകുന്നു. അതിന്റെ തലസ്ഥാനത്തിന്റെ പേർ മസ്കാത്ത എ
ന്ന ആകുന്നു. ഇത ഓൎമൂസ എന്ന പേരുള്ള ഉൾക്കടലിന്ന സമീപെ ആ
കുന്നു. എന്നാൽ ഓൎമൂസ എന്ന ഉൾക്കടൽ പാർസിയൻ ഉൾക്കടലിന്റെ
യും ഇന്ദ്യാ കടലിന്റെയും ഇടയിൽ ആകുന്നു.

നെഡ്ജഡ എന്ന പേരുള്ള പ്രദേശം അറാബിയയുടെ നടുവില
ത്തെ ഭാഗം ആകുന്നു. [ 73 ] മലകൾ.—ചെങ്കടലിന്റെ വടക്ക പടിഞ്ഞാറെ വശത്തുള്ള ര
ണ്ട കൈവഴികളുടെ ഇടയിൽ സീനാ എന്നും ഹൊറെബ എന്നുമുള്ള
ശ്രുതിപെട്ട രണ്ട മലകൾ ഉണ്ട. യിസ്രാഎൽക്കാർ എജിപ്തിൽനിന്ന പു
റപ്പെട്ട ൪൦ സംവത്സരമായിട്ട സഞ്ചരിച്ച ശൂന്യപ്രദേശം ഇവയ്ക്ക അ
രികെ ആകുന്നു.

കടലുകളും ഉൾക്കടലുകളും.—ചെങ്കടൽ എന്നും പാർസീയ
ൻ ഉൾക്കടൽ എന്നും ആകുന്നു.

ദേശരൂപം.—ൟ ദേശത്തിന്റെ മിക്കഭാഗങ്ങൾ മൈതാന
മായുള്ളവയും മണലുള്ളവയും ആകുന്നു. ആറുകൾ ഇല്ലായ്കകൊണ്ട അ
ത മിക്കതും കാനൽ പ്രദേശം ആകുന്നു.

ക്ലൈമെട്ട.—അറാബിയ ആകാശം നല്ല തെളിവുള്ളതും ശരീര
സൌഖ്യത്തിന്നകൊള്ളാകുന്നതും ആകുന്നു. തെക്കെ ഭാഗങ്ങളിൽ പക
ൽ സമയം ഉഷ്ണമുള്ളതാകുന്നു എങ്കിലും രാത്രിയിൽ തണുപ്പുള്ളതാകുന്നു.
ഉയൎന്ന ദിക്കുകളിൽ വൎഷകാലം ഉണ്ട. താഴത്തെ ദിക്കുകളിൽ മഴ തു
ലോം കുറച്ചെയുള്ളൂ. ചിലപ്പോൾ ഏറിയ ആണ്ടുകൾക്ക മഴ ഒട്ടും ഇല്ല.

ഉത്ഭവങ്ങളും വ്യാപാരവും.—അറാബിയ കുതിരകൾ മ
ഹാ വിശേഷപ്പെട്ടവയാകുന്നു. ഒന്നാം തരം ഒട്ടകങ്ങൾ അവിടെ ഉ
ണ്ട. അറാബിയയിലെ കാപ്പി മറ്റുദിക്കിലുണ്ടാകുന്നതിനെക്കാൾ ഏ
റ്റം നല്ലതാകുന്നു. അപ്രകാരം തന്നെ ചെന്നിനായകവും കുന്ദുരുക്കവും
നറുംപശയും അവിടെ നല്ലവണ്ണം ഉണ്ടാകുന്നു. എന്നാൽ ൟന്തപ്പഴം
മുത്തിരിങ്ങാപഴം അലുവാ മുതലായി മേൽ പറഞ്ഞ ചരക്കുകൾ ഒക്കെയും
അറാബിയക്കാർ ആലപ്പുഴ മുതലായ സ്ഥലങ്ങളിൽ വില്പാനായിട്ട ആ
ണ്ടുതോറും കൊണ്ടുവരികയും ചെയ്യുന്നു.

മതം.—അറാബിയയിൽ മിക്കവരും മഹമ്മദകാർ ആകുന്നു.

വിശേഷാദികൾ.—അറാബിയയിൽ രാജാവില്ല. എന്നാൽ ഓ
രൊ ദിക്കിൽ ഒരൊ ഗോത്രത്തിന്ന പ്രത്യേകമായിട്ടുള്ള മൎയ്യാദകളും സ്വ
യാധിപതിമാരും ഉണ്ട. ആധിപത്യം വലിയതാകുന്നു എന്നവരികിൽ
ഇമാൻ എന്നും ചെറിതാകുന്നു എങ്കിൽ ശേക്ക എന്നും അധിപതിക്ക പേ
ർ പറഞ്ഞ വരുന്നു. അവയിൽ ഓരോരുത്തൻ അവനവന്റെ പ്രജക
ൾക്കരാജാവിന്റെ ആചാൎയ്യന്റെയും അധികാരത്തെ നടത്തിവരു
ന്നു. എന്നാൽ അറാബിയയുടെ വടക്കെ ദിക്കിൽ പാൎക്കുന്നവർ തുൎക്കി മ
ഹാ രാവിന്റെ കീഴിൽ ആകുന്നു. അവന്റെ പേൎക്ക അവരെ ഭരിക്കു
ന്നവരിൽ ഒാരോരുത്തന്നബഷാ എന്ന പേർ പറഞ്ഞവരുന്നു.

൧ മെക്ക എന്ന പട്ടണത്തിൽ മഹമ്മദ ജനിച്ചു. അവന്റെ ബഹു
മാനത്തിന്നായിട്ട കാബാ എന്ന പേരുള്ള ഒരു വലിയ പള്ളി അവിടെ
ഉണ്ട. അനേകായിരം മഹമ്മദകാർ പുണ്യത്തെ ലഭിക്കും എന്ന ഭോ
ഷത്വമായി വിചാരിച്ചിട്ട ആണ്ടുതോറും മെക്ക പള്ളിയിൽ വന്ദിപ്പാനാ
യി പല രാജ്യങ്ങളിൽനിന്ന ചെല്ലുന്നു. അത വലിയ പുണ്യവും മാന
വും എന്ന വച്ച മെക്കക്ക പോകുന്ന യാത്രക്കാൎക്ക തനത പേരിനോട
അജ്ജി എന്നും കൂടെ കൂട്ടി പേർ വിളിക്കയും ചെയ്തുവരുന്നു.

൨ മെദിനാ എന്ന പട്ടണത്തിൽ മഹമ്മദിന്റെ ശവം അടക്കിയിരി
[ 74 ] ക്കുന്നു. അവിടെ ൪൦൦ തൂണുകളിന്മേൽ പണിയപ്പെട്ടിരിക്കുന്ന ഒരു വി
ശേഷമായ മഹമ്മദ പള്ളി ഉണ്ട. ആയതിൽ ൩൦൦ വെള്ളി വിളക്കുക
ൾ എല്ലായ്പൊഴും കൊളുത്തി നിറുത്തിയിരിക്കുന്നു. അവന്റെ ശവപ്പെ
ട്ടി പൊന്നും നീരാളം കൊണ്ട പൊതിഞ്ഞ വെള്ളിനീരാളം കൊണ്ടുള്ള
മേല്ക്കെട്ടിയുടെ കീഴെ വെക്കപ്പെട്ടിരിക്കുന്നു.

൩ അറാബിയയിലുള്ള കുതിരകൾ എത്രയും വിശേഷമുള്ളവയാകു
ന്നു. അവിടെ ഒട്ടകങ്ങളും വളരെ ഉണ്ട. എന്നാൽ ആ പ്രദേശം വെ
ള്ളം കുറഞ്ഞും മണൽ അധികമായുള്ളതാകയാൽ ജനങ്ങൾ ഒട്ടകത്തി
ന്മേൽ കേറിയും സാമാനങ്ങൾ കേറ്റിയും സഞ്ചരിച്ച വരുന്നു. ഒട്ടക
ത്തിന്ന വനക്കപ്പൽ എന്ന പേർ വിളിക്കയും ചെയ്യുന്നു.

കച്ചവടക്കാരും വഴിയത്രക്കാരും കള്ളന്മാരിൽനിന്ന ഭയം കൂടാതെ
സഞ്ചരിപ്പാനായിട്ട വളരെ ഒട്ടകങ്ങളെ കൂട്ടമാക്കികൊണ്ട സഞ്ചരിക്കു
ന്നു. ആ കൂട്ടത്തിന്ന കറവാൻ എന്ന പേർ വിളിക്കയും ചെയ്തുവരുന്നു.

പാർസിയയെ കുറിച്ച.

അതിരുകൾ.—പാർസിയയുടെ വടക്കെ ഭാഗം കസ്പിയൻ സ
മുദ്രത്താലും താൎത്തറി എന്ന ദേശത്താലും കിഴക്കെ ഭാഗം അപ്ഘാനിസ്താൻ
എന്നും ബെലൂചിസ്താൻ എന്നും പറയുന്ന ദേശങ്ങളാലും തെക്കെ ഭാഗം
ഇന്ദ്യാ സമുദ്രത്താലും പാർസിയ എന്നും ഓൎമൂസ എന്നും പറയുന്ന ഉൾ
കടലുകളാലും പടിഞ്ഞാറെ ഭാഗം ആസിയായിലെ തുൎക്കി എന്നും അറാ
ബിയ എന്നും പറയുന്ന ദേശങ്ങളാലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന നഗരികൾ.—പാർസിയയിലെ ഇപ്പോഴത്തെ പ്ര
ധാന നഗരി ഷിറാസ്സ എന്നാകുന്നു. പണ്ടത്തെ പ്രധാന നഗരി ഇ
സ്പഹാൻ എന്ന ആയിരുന്നു കസ്പിയൻ കടലരികെ താഹരാൻ എന്ന
പേരുള്ള കേൾവിപ്പെട്ട ഒരു പട്ടണം ഉണ്ട.

മലകൾ.—പാർസിയയിലെ മലകൾ ആ ദേശത്തിൽ കൂടി കിഴ
ക്ക പടിഞ്ഞാറായിട്ട കിടക്കുന്നു. അവ തൊറുസ എന്നെങ്കിലും ഇന്ദുകൊ
ഷ എന്നെങ്കിലും കൊക്കസസ്സ എന്നെങ്കിലും പേരുള്ള വലിയ മലകളു
ടെ കൂട്ടത്തിൽ ഒരു പങ്ക ആകുന്നു.

ദ്വീപുകൾ.—പാർസിയൻ ഉൾക്കടലിലുള്ള ഓൎമൂസ എന്നും കി
ഷ്യാ എന്നും കാറക്ക എന്നും ആകുന്നു.

പ്രധാന ആറുകൾ.—പാർസിയയിലെ പ്രധാന ആറുക
ൾ കൂറ എന്നും അറാസ എന്നും പേരുള്ളവ ആകുന്നു. ഇവ അറാറാത്ത
എന്ന മലയിൽനിന്ന ഒഴുകിവന്ന കസ്പിയൻ സമുദ്രത്തിൽ വീഴുന്നു.

ദേശരൂപം.—പാർസിയ ഒരു മലപ്രദേശം ആകുന്നു എങ്കിലും
അവിടെ വിസ്താരമുള്ള മുകൾ പരപ്പുകൾ വളരെ ഉണ്ട. താണ മൈ
താന ഭൂമികളും വളരെ ഉണ്ട എങ്കിലും മിക്കവയും വൃക്ഷമില്ലാത്ത വനം
തന്നെ ആകുന്നു.

ക്ലൈമെട്ട.—കസ്പിയൻ കടലരികെയുള്ള ദിക്കുകളിൽ വേനൽ
കാലം ബഹു ഉഷ്ണമുള്ളതാകുന്നു. വൎഷകാലം ഏറെ ശീതമുള്ളതല്ല എങ്കി
[ 75 ] ലും അവിടെയുള്ള ആകാശം എല്ലായ്പൊഴും ൟറമുള്ളതാകുന്നു. ഉയര
മുള്ള ദിക്കുകളിൽ വേനൽ കാലം വളരെ ഉഷ്ണമുള്ളതാകുന്നു. ചിലപ്പൊ
ൾ വൎഷസമയം ബഹു തണുപ്പള്ളതാകുന്നു. ഈ ദേശത്തിലും അടുത്തു
ള്ള ദേശങ്ങളിലും സൈമൂൻ എന്ന പേർ പറയുന്ന കാറ്റ കൂടെ കൂടെ
ഉണ്ടാകുന്നു. ൟ കാറ്റ ബഹു ഉഷ്ണമുള്ളതും വിഷമുള്ള വസ്തുക്കൾ കൂടി
കലൎന്നതുമായിരിക്കകൊണ്ട അതിനെ സഹിപ്പാൻ പ്രയാസം തന്നെ
ചിലപ്പോൾ അത വെളിയിലുള്ള മനുഷ്യരെയും മൃഗജാതിയെയും മുടി
ച്ചകളകയും ചെയ്യുന്നു.

ഉത്ഭവങ്ങൾ.—പാർസിയയിലെ പൂക്കൾ മഹാ വിശേഷമുള്ള
വ ആകുന്നു. സോമനാദികായവും മറ്റ ചില പ്രയോജനമുള്ള ഔഷ
ധങ്ങളും അത്തിപ്പഴങ്ങളും മാതളനാരെങ്ങാകളും മധുരനാരെങ്ങാക
ളും മറ്റ വിശേഷപഴങ്ങളും ൟ ദേശത്തിൽ നല്ലവണ്ണം ഉണ്ടാകുന്നു.
ഷിറാസ്സ വീഞ്ഞ പെരുത്ത നല്ലതാകുന്നു. പാർസിയയിലെ കുതിരക
ളും കോവർകഴുതകളും നല്ല വിശേഷമുള്ളവയാകുന്നു. പാർസിയ ആ
ടുകൾക്ക വലിയ വാലുകൾ ഉണ്ട അവയിൽ ചിലവാലുകൾക്ക മുപ്പതിൽ
ചില്വാനം റാത്തൽ തൂക്കം വരെ ഉണ്ട. ആ ആടുകളുടെ മാംസം നല്ല
രുചിയുള്ളതും അവയുടെ രോമം നല്ല നേരിയതും ആകുന്നു. പാർസിയ
ക്കാർ പാർസിയ ഉൾക്കടലിൽനിന്ന മുത്തുകളെ വാരുകയും തുരങ്കങ്ങ
ളിൽനിന്ന ൟയത്തെയും ഇരിമ്പിനെയും കഴിച്ചെടുക്കുകയും ചെയ്യു
ന്നു.

കൈവേലകളും വ്യാപാരവും.—പ്രധാന കൈവേലകൾ
പരവിധാനികളും സാലുവകളും ആകുന്നു. അവിടെ മഹാ കേൾവി
പ്പെട്ടിരിക്കുന്ന വില്ലുകളെ ഉണ്ടാക്കുന്നു. തുണി ശീലമുതലായവയ്ക്ക നല്ല
ചായം ഇടുന്നതിന്നും രത്നക്കല്ലുകളെ പട്ടമിടുന്നതിനും അവർ നല്ല മി
ടുക്കന്മാരാകുന്നു. പാർസിയക്കാർ പട്ടുകളെയും പരവിധാനികളെയും
കുതിരകളെയും കോവർകഴുതകളെയും വീഞ്ഞിനെയും പലതരം പഴ
ങ്ങളെയും ഔഷധികളെയും പോക്കചരക്കായിട്ട കേറ്റി അയക്കുകയും
യൂറോപ്പിലെ ചരക്കുകളെ വരവ ചരക്കായിട്ട ഇറക്കുകയും ചെയ്തുവരു
ന്നു.

മതം.—പാർസിയക്കാർ മിക്കവരും മഹമ്മദകാർ ആകുന്നു. പാർ
സിയയിലെ പണ്ടത്തെ മതം അഗ്നി വന്ദന ആയിരുന്നു. ൟ മത
ക്കാർ സൊറൊയാസ്ഥർ എന്നവന്റെ ശിഷ്യന്മാരും ഗീബൎസ്സ എന്നും പാ
ർസിയക്കാർ എന്നും പേർ പറയുന്നവരും ആകുന്നു. അവർ പാർസിയ
യിലും ബൊംബെയിലും മറ്റ ചില സ്ഥലങ്ങളിലും ഇപ്പോൾ പാൎക്കുന്നു
ണ്ട.

വിശേഷാദികൾ.—കസ്പിയൻ കടലിന്റെ പടിഞ്ഞാറെ വ
ശത്തുള്ള ദിക്ക, ഭൂമിയിൽനിന്ന എടുക്കപ്പെടുന്ന നാഫ്താ എന്ന പേരു
ള്ള മണ്ണെണ്ണയ്ക്കായിട്ട കേൾവിപ്പെട്ടതാകുന്നു. ആ പ്രദേശത്തിലെ മ
ണ്ണ ഉണങ്ങിയതും ഭൂമി പാറയുള്ളതും ആകുന്നു. ഭൂമിയിൽ ചെറിയ കു
ഴിയെ എങ്കിലും കുഴിച്ച അതിന്റെ ദ്വാരത്തിൽ ഒരു തിരി കൊളുത്തി ഇ
ട്ടാൽ അഗ്നിജ്വാല പുറപ്പെടും ആയതിനെ കെടുത്തുന്നില്ല എങ്കിൽ എ
ല്ലായ്പൊഴും ജ്വലിക്കയും ചെയ്യും. കുടിയാന്മാർ ഇതകൊണ്ട തങ്ങളുടെ
[ 76 ] ഭക്ഷണസാധനങ്ങളെ വേവിക്കയും തങ്ങൾക്ക വെളിച്ചമാക്കി തീൎക്കയും
ചെയ്യുന്നു. ആ ദിക്കിൽ പണ്ടെയുള്ള ചില ചെറിയ ക്ഷേത്രങ്ങൾ ഉണ്ട.
അവയിൽ ജ്വാലകൾ എല്ലായ്പൊഴും ജ്വലിക്കയും പാർസിയക്കാർ ആ
ജ്വാലകളെ വന്ദിക്കയും ചെയ്യുന്നു. ആ പ്രദേശത്തിൽ അനേകം കിണ
റുകൾ ഉണ്ട. നാഫ്താ വെള്ളത്തിന്റെ മേൽ പൊങ്ങി കിടക്കുന്നു. അ
തിനെ ഒന്നാമത എടുക്കുമ്പൊൾ ഏകദേശം വെള്ളംപോലെ ആയിരി
ക്കുന്നു. പിന്നത്തെതിൽ അത നിറത്തിലും ഘനത്തിലും നെയ്യ പോലെ
ആയി തീരുന്നു.

പണ്ടത്തെ ഏതാനും രാജ്യങ്ങൾ ഇപ്പോഴത്തെ പാർസിയ രാജ്യത്തി
ൽ ഉൾപ്പെട്ടിരിക്കുന്നു എന്തെന്നാൽ.

൧ ഹുൎകേനിയ. ൟ രാജ്യംകാസ്പിയൻ കടലിന്റെ തെക്ക കിഴക്കെ വ
ശത്ത ആയിരുന്നു. അതുകൊണ്ട കസ്പിയൻ കടൽ പണ്ടത്തെ കാലങ്ങളി
ൽ ഹുൎക്കേനിയ. കടൽ എന്ന പേർ ലഭിച്ചു. ൟ ദേശത്തിൽ നായിക്ക
ൾ മനുഷ്യരുടെ ശവങ്ങളെ ഭക്ഷിച്ചകളയുന്നതിന്നുള്ള ചട്ടം ഉണ്ടായി
രുന്നു.

൨. സുസിയാന. ഇപ്പോഴത്തെ പേർ കുൎദ്ദിസ്ഥാൻ. ൟ രാജ്യം പാർ
സിയൻ ഉൾകടലിന്റെ അടുക്കൽ ആകുന്നു.

൩. പാർതിയ ഇപ്പൊഴത്തെ പേർ ഇറാക്ക. അത മെദയായുടെ
തെക്കെ വശത്ത ആകുന്നു.

൪ മെദയാ എന്ന പണ്ട കേൾവിപ്പെട്ട രാജ്യം കസ്പിയൻ കടലിന്റെ
തെടുക്ക വശത്ത ആയിരുന്നു. അതിന്റെ തലസ്ഥാനത്തിന്റെ പേർ
എക്ബത്ത്നാ എന്ന ആയിരുന്നു. ഇപ്പോൾ ആ പട്ടണത്തിന്ന ഹാമാദൻ
എന്ന പേർ പറഞ്ഞ വരുന്നു.

പാർസിയ രാജ്യത്തിന്റെ ആരംഭം കൂറുശിനാൽ ക്രിസ്തുവിന്റെ കാ
ലത്തിന്ന ൫൩൦ സംവത്സരത്തിന്ന മുമ്പെ ആയിരുന്നു. അസ്സുറിയ മഹാ
രാജ്യം നശിച്ചതിന്റെ ശേഷം പാർസിയ, മഹാ വലിയ രാജ്യമായി
തീൎന്നു. മഹാനായ ആലക്സന്ത്രയോസ അതിനെ നശിപ്പിക്കയും ചെയ്തു.

അപ്ഘാനിസ്താൻ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—അപ്ഘാനിസ്താന്റെ വടക്കെ ഭാഗം താൎത്തറിയിൽ
നിന്ന അതിനെ വേർതിരിക്കുന്ന പൎവതങ്ങളുടെ കൂട്ടങ്ങളാലും കിഴക്കെ ഭാ
ഗം കാശ്മീർ എന്ന ദേശത്താലും ഇന്ദസ്സ എന്ന ആറ്റിനാലും തെക്കെ ഭാ
ഗം സിന്ധിയാലും ബെലൂചിസ്താൻ എന്ന ദേശങ്ങളാലും പടിഞ്ഞാറെ
ഭാഗം പാർസിയയാലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു. ൟ ദേശത്തിന്ന
യൂറോപ്പകാർ കാബൂൽ എന്നും പാർസിയക്കാർ അപ്ഘാനിസ്താൻ എന്നും
പേർ പറഞ്ഞു വരുന്നു.

പ്രധാന അംശങ്ങൾ.—ഹിറാത്തും കാബൂലും പെഷവാ
റും കണ്ടഹാറും ആകുന്നു. ഹിറാത്തിന്റെ പണ്ടത്തെ പേർ അറിയാ എ
ന്നൊ അർതവന എന്നൊ ആയിരുന്നു.

പ്രധാന നഗരികൾ.ഹിറാത്തും കാബൂലും ബാമിയാനും
പെശവാരും ജൂലാളബാദും ഘുസ്നിയും കണ്ടഹാറും ആകുന്നു.

മലകൾ.—ൟ പ്രദേശം മിക്കതും പൎവതങ്ങളെ കൊണ്ട നിറ
[ 77 ] ഞ്ഞിരിക്കുന്നു. അവയിൽ പ്രധാന പൎവതങ്ങൾ ഇന്ദുകൊഷ എന്നൊ ഇ
ന്ദ്യാ കൊക്കസസ്സ എന്നൊ പറയുന്നവയാകുന്നു.

ആറുകൾ.—കാബൂലും ഹെൽമന്ദയും ഉൎഗ്ഗണ്ടാബും ആകുന്നു.

ക്ലൈമെട്ട.—ൟ ദേശത്ത ഏറിയ പൎവതങ്ങൾ ഉണ്ടാകകൊണ്ടും
മറ്റും ചില കാരണങ്ങളെ കൊണ്ടും ഓരോരൊ പ്രദേശങ്ങളിലെ ശീ
തോഷ്ണാദികൾ ഓരോരൊ വിധം ആകുന്നു. ചില ദിക്കുകളിൽ ഹിമം
വളരെ ഉണ്ട മറ്റ പ്രദേശങ്ങൾ ബഹു ഉഷ്ണമുള്ളവ ആകുന്നു.

ഉത്ഭവങ്ങൾ.—ൟ ദേശത്തിലെ പ്രധാന ധാന്യങ്ങൾ കോ
തമ്പും യവവും നെല്ലും ആകുന്നു. യൂറോപ്പിലും ആസിയായിലും ഉണ്ടാ
കുന്ന സസ്യാദികൾ പോലെ ഒക്കെയും ഇവിടെയും ഉണ്ടാകുന്നു. വിശേ
ഷിച്ച പടിക്കാരവും വെടിയുപ്പും ഗന്ധകവും അഞ്ജനക്കല്ലും ഇരിമ്പും
ചെമ്പും പൊന്നും അവിടെ കണ്ടെത്തപ്പെട്ടിരിക്കുന്നു. ആന ഒഴികെ ഇ
ന്ദ്യായിലുള്ള മൃഗജാതികൾ എല്ലാം അവിടെ ഉണ്ട നഫ്തായും കല്ക്കരിയും
പെഷവാ എന്ന ദിക്കിന്ന അടുക്കൽ കണ്ടെത്തപ്പെട്ടിരിക്കുന്നു. ൟ സ്ഥ
ലത്ത പട്ടുനൂൽ ഉണ്ടാക്കുന്ന പുഴുക്കളെയും വളൎത്തി സൂക്ഷിച്ചവരുന്നു.

മതം.—അപ്ഘാൻകാർ മഹമ്മദകാർ ആകുന്നു. എന്നാൽ ഇന്ദ്യാ
യിൽനിന്നും പാർസിയായിൽനിന്നും ചില ജനങ്ങൾ ഇവിടെ വന്ന
പാൎക്കുന്നു.

വിശേഷാദികൾ.—അപ്ഘാൻകാരെ ഇന്ദ്യായിലുള്ളവർ സാ
മാന്യമായിട്ട പട്ടാണികൾ എന്നും ദെല്ഹിയുടെ സംസ്ഥാനത്തുള്ളവർ
രോഹില്ലക്കാർ എന്നും പേർ പറഞ്ഞ വരുന്നു. അപ്ഘാൻകാർ മഹാ ശൌ
ൎയ്യവാന്മാരും പലപ്പൊഴും പാർസിയയെയും ഇന്ദ്യായിൽ ചില ഭാഗങ്ങ
ളെയും ജയിച്ചിരുന്നവരും ആകുന്നു. എന്നാൽ അവരുടെ പ്രമാണിക
ൾ പലർ ആകയാൽ തമ്മിൽ തമ്മിൽ ശണ്ഠ ഹേതുവായിട്ട ആ രാജ്യം
ഏറ്റവും ക്ഷീണിച്ച പോയിരിക്കുന്നു. അവൎക്ക എല്ലാവൎക്കും കൂടി ഒരു
മഹാ രാജാവില്ല. എന്നാൽ ഓരൊ ദിക്കിന്ന പ്രത്യേകം ചട്ടവും അധി
പതിയുമുള്ളതാകയാൽ പല പല ഭാഗമായിട്ട വിഭജിച്ചിരിക്കുന്നു.

ബെലൂചിസ്താൻ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ബെലൂചിസ്താന്റെ വടക്കെ ഭാഗം അപ്ഘാനിസ്താ
നാലും കിഴക്കെ ഭാഗം സിന്ധിൽനിന്ന അതിനെ വേർതിരിക്കുന്ന ബ്ര
ഹോഹി പൎവതങ്ങളാലും തെക്കെ ഭാഗം ഇന്ദ്യാ സമുദ്രത്താലും പടിഞ്ഞാ
റെ ഭാഗം പാർസിയായാലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന നഗരികൾ.—സറവാനും ഷൊവലും കെലാത്തും
ആകുന്നു. എന്നാൽ കെലാത്തും ബെലൂചിസ്താന്റെ തലസ്ഥാനം ആകു
ന്നു.

ക്ലൈമെട്ട.—ൟ ദേശം പൎവതങ്ങളെ കൊണ്ട നിറഞ്ഞിരിക്കുന്ന
താകയാൽ ശീതകാലത്ത അധികമായ തണുപ്പും ഏറ്റവും വളരെ ഹി
മവും ഉള്ളതാകുന്നു. [ 78 ] ഉത്ഭവങ്ങൾ.—ൟ ദേശത്തിലെ വിളവുകൾ അപ്ഘാനിസ്താനി
ലുള്ളവ എന്ന പോല തന്നെ ആകന്നു.

മതം.—ൟ ദേശത്തിലെ കുടിയാന്മാർ മിക്കവരും മഹമ്മദകാർ
ആകുന്നു.

വിശേഷാദികൾ.—ഇതിന്റെ അധിപതിക്ക പേർ കാൻ
എന്ന ആകയാൽ ജനങ്ങൾ അവനെ സാമന്യമായിട്ട കെലാറ്റി
ലെ കാൻ എന്ന വിളിച്ചവരുന്നു. ൟ ദേശം മഹമ്മദകാർ ജയിക്കുന്ന
തിന്ന മുമ്പെ ഇന്ദുക്കാരുടെ ആധീനത്തിലായിരുന്നു. അതിനാൽ അവി
ടെ ഇപ്പോഴും വളരെ ഇന്ദുക്കാർ പാൎത്ത വരുന്നു.

ഇന്ദ്യാ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ഇന്ദ്യാ ആസിയായുടെ തെക്കെ ഭാഗം ആകുന്നു.
എന്നാൽ അതിന്റെ വടക്ക ഭാഗം ഹിമാലയ പൎവതങ്ങളാലും കിഴക്ക ഭാ
ഗം ബൂത്താൻ എന്നും ആസ്സാം എന്നും ബൂൎമ്മ എന്നും അറാക്കാൻ എന്നുമു
ള്ള ദേശങ്ങളാലും ബെങ്കാൾ ഉൾക്കടലിനാലും തെക്കെ ഭാഗം ഇന്ദ്യാസമു
ദ്രത്താലും പടിഞ്ഞാറെ ഭാഗം * അറാബിയ കടലിനാലും ബെലൂചിസ്താ
നിൽനിന്നും അപ്ഘാനിസ്താനിൽനിന്നും ഇന്ദ്യായെ വേർതിരിക്കുന്ന ഇന്ദ
സ്സ എന്ന ആറ്റിനാലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന അംശങ്ങൾ.—വടക്കെ ഇന്ദുസ്താൻ എന്നും സാ
ക്ഷാൽ ഇന്ദുസ്താൻ എന്നും ഡെക്കൻ എന്നും തെക്കെ ഇന്ദ്യാ എന്നും ഇ
ങ്ങിനെ നാലായിട്ട ആകുന്നു. വടക്കെ ഇന്ദുസ്താൻ എന്നത, ഹിമാലയ
പൎവതങ്ങളുടെ തെക്കെ ഭാഗത്ത കിഴക്ക പടിഞ്ഞാറ നീളത്തിലുള്ള ദേ
ശങ്ങൾ ആകുന്നു.

ഇതിന്റെ പ്രധാന ഭാഗങ്ങളുടെ പേരുകൾ കാശ്മീർ എന്നും സെ
ർമൂർ എന്നും ഗുൎവാൽ അല്ലെങ്കിൽ ശ്രീനാഗർ എന്നും കുമാവൊൻ എ
ന്നും നെപ്പാളം എന്നും ആകുന്നു.

സാക്ഷാൽ ഇന്ദുസ്താൻ എന്നത, വടക്കെ ഇന്ദുസ്താന്റെയും നൎബുദ എ
ന്ന ആറ്റിന്റെയും ഇടയിലുള്ള ദേശം ആകുന്നു. അത എന്തെന്നാൽ
നൎബുദ എന്ന ആറും നൎബുദ പുറപ്പെടുന്ന ദിക്കിൽനിന്നും ഹൂഗ്ലി എ
ന്ന ആറ കടലിൽ വീഴുന്നിടത്തോളം കിഴക്കോട്ട മേൽ പറഞ്ഞ ഇന്ദു
സ്താന്റെ തെക്കെ അതൃത്തിയാകുന്നു. ഇതിന്റെ പ്രധാന ഭാഗങ്ങളുടെ
പേരുകൾ ലഹോർ അല്ലെങ്കിൽ പഞ്ചാബ എന്നും ദെല്ഹി എന്നും അ
യൊധ്യ എന്നും ബാഹാർ എന്നും ബെങ്കാൾ എന്നും മൂൽതാൻ എന്നും
അജ്മീർ എന്നും അല്ലെങ്കിൽ രാജ്പുത്തനാ എന്നും അഗ്രാ എന്നും അള്ളഹ
[ 79 ] ബാദ എന്നും സിന്ധ എന്നും കുച്ച എന്നും ഗുജെറാത്ത എന്നും മാൽവാ
എന്നും ആകുന്നു.

ഡെക്കൻ എന്ന പറഞ്ഞത, വടക്ക വശത്ത സാക്ഷാൽ ഇന്ദുസ്താൻ
എന്നും തെക്ക വശത്തെ ഗുത്ത്പൎബ എന്നും തുംബുദ്രാ എന്നും കൃഷ്ണാ എന്നും
ഗൻണ്ടിഗാമാ എന്നും ഉള്ള ആറുകൾക്കും മദ്ധ്യത്തിങ്കലുള്ള ദേശം ആകു
ന്നു. അത കാൻഡെഷ എന്നും ഗുന്ദ്വാന എന്നും ഓറീസാ എന്നും
ബേറാർ എന്നും ഒാറങ്ങബാദ എന്നും ബെദെർ എന്നും ഹൈദ്രബാദ
എന്നും വടക്കെ സൎക്കാൎസ എന്നും ബെജപൂർ എന്നുമുള്ള സംസ്ഥാനങ്ങ
ളായിട്ട വിഭജിക്കപ്പെട്ടിരിക്കുന്നു.

തെക്കെ ഇന്ദ്യാഎന്നത, ഡെക്കന്റെ തക്കോട്ടുള്ളഇന്ദ്യായുടെ ദേശം ഒ
ക്കെയും ആകുന്നു. അതിന്റെ പ്രധാന സംസ്ഥാനങ്ങൾ ദ്വാബ എ
ന്നും സീദിദ ദിക്കുകൾ എന്നും വടക്കെ കാർനാറ്റിക്ക എന്നും കനറാ
എന്നും മൈസൂർ എന്നും ബറമ്മഹാൽ എന്നും നടുവിലത്തെ കാർനാ
റ്റിക്ക എന്നും എന്നും കുടഗ എന്നും സേലം എന്നും മലബാർ എന്നും കോയം
ബത്തൂർ എന്നും തിരുവിതാംകോട എന്നും തെക്കെ കാർനാറ്റിക്ക എ
ന്നുമുള്ളവ ആകുന്നു.

ഇന്ദുസ്താന്റെ പടിഞ്ഞറെ വശത്ത ബൊംബെയിൽ തുടങ്ങി ക
ന്യാകുമാരിവരെയുള്ള കടൽ തീരത്തെ യൂറോപ്പകാർ മലബാർ തീരം എ
ന്നും കിഴക്കെ വശത്തെ തീരത്തെ കൊറൊമണ്ടൽ തീരം എന്നും പേർ
പറഞ്ഞവരുന്നു.

പ്രധാന ആറുകൾ.—അവയിൽ പ്രമാണപ്പെട്ടവ ഒന്നാമ
ത്തേത ഇന്ദസ്സ എന്ന ആകുന്നു. ഇന്ദ്യാക്കാർ അതിനെ സിന്ധു എന്നും മ
ഹമ്മദ എഴുത്തുകാർ ഹിന്ദ എന്നും പേർ വിളിച്ചുവരുന്നു. ൟ ആറ ഹി
മാലയ പൎവതങ്ങളിൽ നിന്ന പുറപ്പെടുകയും കാശ്മീറിന്റെയും ലഹോ
റിന്റെയും മൂൽതാന്റെയും പടിഞ്ഞാറെ വശത്ത കൂടെ ഒഴുകുകയും
തെക്കോട്ടസിന്ധിയിൽ കൂടെ ഒഴുകുകയും അറാബിയക്കടലിൽ വീഴുകയും
ചെയ്യുന്നു. ൟ ആറ ഏകദേശം ൧൭൦൦ നാഴിക നീളമുള്ളതും ലഹോറി
ലോളം കപ്പലുകൾ സഞ്ചരിപ്പാൻ തക്കവണ്ണം അത്ര വലിയതും ആകുന്നു.

൨ ഗ്രേക്ക എഴുത്തുകാർ ഹയിസിദ്രസ എന്ന പറഞ്ഞിരുന്ന സത്ത്ലജ
എന്ന പേരുള്ള ആറ ഹിമാലയ പൎവതങ്ങളുടെ വടക്കുവശത്തനിന്ന
പുറപ്പെട്ട ലഹോറിന്റെ കിഴക്ക വശത്ത കൂടെ ഒഴുകി മൂൽതാനിൽ
ചെന്ന ചെനബ എന്ന ആറ്റിൽ വീഴുകയും ചെയ്യുന്നു. അത ഏകദേശം
൫൦൦ നാഴിക നീളമുള്ളതും ആകുന്നു.

൩ യമുനാ എന്ന ആറ ഗംഗയുടെ പടിഞ്ഞാറെ വശത്തിന്റെ അ
ടുക്കൽ ഹിമാലയ പൎവതങ്ങളിൽനിന്ന പുറപ്പെട്ട ഗുൎവാലിന്റെയും ദെ
ല്ഹിയുടെയും അഗ്രായുടെയും സംസ്ഥാനങ്ങളിൽ കൂടെ ഒഴുകി അള്ള ഹ
ബാദിൽ ചെന്ന ഗംഗയിൽ വീഴുന്നു. അത ഏക ദേശം നീളത്തിൽ
൭൦൦ നാഴികയോളം ഉള്ളത ആകുന്നു.

൪ ഗംഗ എന്ന ആറ ഹിമാലയ പൎവതങ്ങളുടെ തെക്കവശത്തിൽ നി
ന്ന പുറപ്പെട്ട ഹുൎദ്ദവാറിന്റെ അരികെ ദെല്ഹിയുടെ സംസ്ഥാനത്തിൽ
പ്രവേശിച്ച അഗ്രായിലും അയൊധ്യയിലും അള്ളഹബാദിലും ബാഹാറ
ലും ബെങ്കാളിലും കൂടെ ഒഴുകി ബെങ്കാൾ എന്ന ഉൾക്കടലിൽ വീഴുക
യും ചെയ്യുന്നു. ഗംഗ ബെങ്കാൾ ഉൾക്കടലിൽ എത്തുന്നതിന്ന മുമ്പെ പ
ല കൈവഴിയായി ഭിന്നിച്ചിരിക്കുന്നു. അവയിൽ പടിഞ്ഞാറുള്ള രണ്ട
[ 80 ] കൈവഴികൾ ഒന്നിച്ച കൂടി ഹൂഗ്ലി എന്ന പേരുള്ള ഒര ആറായി തീ
ൎന്ന ബെങ്കാൾ ഉൾക്കടലിലേക്ക വീഴുകയും ചെയ്യുന്നു. ൟ ആറ ഒഴുകു
ന്ന വളഞ്ഞ വഴിയെ അളന്നാൽ ഏകദേശം ൧൫൦൦ നാഴിക നീളം
ഉണ്ട.

൫ ബ്രഹ്മപുത്ര എന്ന ആറ ഇന്ദ്യായിലുള്ള ആറകളിൽ വച്ച ഏറ്റ
വും വലിയ ആറാകുന്നു. അത ഹിമാലയ പൎവതങ്ങളുടെ വടക്ക വശ
ത്തനിന്ന പുറപ്പെട്ട തിബെത്ത എന്ന ദേശത്തിൽ കൂടെ ഒഴുകി തി
ബെത്തിനെ ആസ്സാമിൽനിന്ന വേർതിരിക്കുന്ന പൎവതങ്ങളെ ചുറ്റിയി
രിക്കുന്നു. അത പിന്നെ പടിഞ്ഞാറോട്ട തിരിഞ്ഞ ആസ്സാമിൽ കേറി ഒ
ഴുകി രംഗമത്തിയുടെ അരികെയുള്ള ബെങ്കാൾ സംസ്ഥാനത്തിലേക്ക പ്ര
വേശിച്ച ബെങ്കാൾ എന്ന ഉൾക്കടലിന്റെ അരികെ വച്ച ഗംഗയോട
ചേരുന്നു. ൟ ആറ ഒഴുകുന്ന വളഞ്ഞ വഴിയെ അളന്നാൽ ഏകദേ
ശം ൧൬൦൦ നാഴിക നീളം ഉണ്ട.

ക്രിസ്തുവിന്റെ കാലത്തിന്ന പിമ്പ (൦൮൨൨) ആണ്ടിൽ ൟ ആറ
ബെക്കർ ഗംഗ എന്ന പ്രദേശത്തിൽ വക്ക കവിഞ്ഞ ഒഴുകി വെള്ളത്തി
ന്റെ കലശൽ കൊണ്ട (൩൭൦൦) ജനങ്ങളെ നശിപ്പിക്കുകയും ചെയ്തു.

൬ നൎബുദ എന്ന ആറ ഗുണ്ട്വാന സംസ്ഥാനത്തിൽനിന്ന പുറപ്പെടു
ന്നു. അത മാൽവായുടെയും കാൻഡെഷിന്റെയും മദ്ധ്യെ കൂടെ ഗുജെ
റാത്തിൽ ചെന്ന ബാറൊ ആക്കിന്ന അരികെയുള്ള കടലിൽ വീഴുകയും
ചെയ്യുന്നു. ൟ ആറ്റിന്റെ വളവുകൾ ഉൾപ്പടെ ഏകദേശം ൭൫൦
നാഴിക നീളം ഉണ്ട.

൭ തുപ്തി എന്ന ആറ ബെറാരിന്റെ വടക്ക പൎവതങ്ങളിൽനിന്ന പു
റപ്പെടുന്നു. അത കാൻഡെഷും ഗുജെറാത്തും എന്ന സംസ്ഥാനങ്ങളിൽ
കൂടി പടിഞ്ഞാറോട്ട ഒഴുകി ഏകദേശം ൫൦൦ നാഴിക നീളമായിട്ട സൂ
റാത്തിന്ന അരികെയുള്ള കടലിൽ വീഴുന്നു.

൮ മഹാ നദി എന്ന ആറ, കൈറാഗുരി സമീപെ ഗുണ്ട്വാന സം
സ്ഥാനത്തിൽനിന്ന പുറപ്പെടുന്നു. അത ഗുന്ദ്വാനായിലും ഓറീസായിലും
കൂടി കിഴക്കോട്ട ൫൫൦ നാഴിക നീളത്തിൽ വളഞ്ഞ വഴിയായിട്ട ഒഴു
കി കുത്താക്ക എന്ന ദേശത്തിൽ വച്ച ബെങ്കാൾ എന്ന ഉൾക്കടലിൽ വീ
ഴുകയും ചെയ്യുന്നു. ൟ ആറ്റിൽനിന്ന വിശേഷമായുള്ള വൈരക്കല്ലു
കൾ എടുത്ത വരുന്നു.

൯ ഗോധാവരി എന്ന ആറ ബൊംബയിൽനിന്ന ഏകദേശം ൭൦
നാഴിക വടക്ക കിഴക്കുള്ള പടിഞ്ഞാറെ മലകൾ എന്നവയിൽനിന്ന പു
റപ്പെടുന്നു. അത ഓറങ്ങബാദ എന്നും ബെദെർ എന്നുമുള്ള സംസ്ഥാ
നങ്ങളിൽ കൂടി കിഴക്കോട്ട ഒഴുകി തെക്ക മാറി അത വേർതിരിക്കുന്ന
ഗുന്ദ്വാനയും ഹൈദ്രബാദും ആകുന്ന സംസ്ഥാനങ്ങളുടെ മദ്ധ്യത്തി
ങ്കൽ കൂടി ഒഴുകി വടക്കെ സൎക്കാൎസിൽ കൂടി ചെന്ന ബെങ്കാൾ എന്ന
ഉൾക്കടലിലേക്ക വീഴുകയും ചെയ്യുന്നു. ൟ ആറ്റിന്റെ വളഞ്ഞ വഴിക
ൾ ഉൾപ്പടെ ഏകദേശം ൮൫൦ നാഴിക നീളം ഉണ്ട.

൧൦ കൃഷ്ണാ എന്ന ആറ, പടിഞ്ഞാറെ മലകളുടെ സമീപത്തനിന്ന
ഉണ്ടായിട്ട ബെദെരിന്റെ തെക്കെ വശത്ത കൂടി ഒഴുകി ഹൈദ്രബാദി
ലും വടക്കെ സൎക്കാൎസിൽ കൂടിയും ഒഴുകി ബെങ്കാൾ എന്ന ഉൾക്കടലി
ൽ വീഴുകയും ചെയ്യുന്നതാകുന്നു. ൟ ആറ്റിന്റെ വളവുകൾ ഉൾപ്പ
ടെ ഏകദേശം ൭൦൦ നാഴിക നീളം ഉണ്ട. [ 81 ] ൧൧ തുംബുംദ്രാ എന്ന ആറ തുംഗ എന്നും ബുദ്രാ എന്നും പേരുള്ള ര
ണ്ട ആറുകൾ തമ്മിൽ കൂടുന്നതിനാൽ ഉണ്ടാകുന്നു.

തുംഗ എന്ന ആറ ബദ്ദനൊറിന തെക്കെ വശത്ത പടിഞ്ഞാറെ മല
കളിൽനിന്ന പുറപ്പെടുന്നു.

ബുദാ എന്ന ആറ മംഗലൂറിന നേരെയുള്ള പടിഞ്ഞാറെ മലകളു
ടെ കിഴക്കുള്ള ബാബാഭൂടൻ മലകൾ എന്ന വിളിക്കപ്പെടുന്നവയിൽനി
ന്ന പുറപ്പെടുന്നു. ൟ ആറുകൾ രണ്ടും മൈസൂർ സംസ്ഥാനത്തിലുള്ള ഹൂ
ലി ഉൗനൂറിന സമീപെ കൂറിലിയിൽ വച്ച തമ്മിൽ ഒന്നിച്ച കൂടി തുംബു
ദ്രാ എന്ന ചൊല്ലുന്ന ആറായി തീരുന്നു. ഇവിടെനിന്ന തുംബുദ്രാ വട
ക്കോട്ടും വടക്ക കിഴക്കോട്ടും വളഞ്ഞ ഒഴുകി കുർനൂലിന കുറെ അപ്പുറ
ത്ത വച്ച കൃഷ്ണായിൽ വീഴുകയും ചെയ്യുന്നു.

൧൨. പെണ്ണാർ എന്ന ആറ മൈസൂർ സംസ്ഥാനത്തിലുള്ള മലകളി
ൽനിന്ന പുറപ്പെട്ട വടക്കേതും നടുവിലേതുമായ കാർനാറ്റിക്കിന്ന മ
ദ്ധ്യത്തിൽ കൂടി ഒഴുകി ബെങ്കാൾ എന്ന ഉൾക്കടലിൽ വീഴുകയും ചെയ്യു
ന്നു.

൧൩. പാലാർ എന്ന ആറ പെണ്ണാറിന അരികെയുള്ള മലകളിൽ
നിന്ന പുറപ്പെട്ട തെക്കോട്ട മൈസൂറിലും നടുവിലത്തെ കാർനാറ്റിക്കി
ലും കൂടി ഒഴുകി ബെങ്കാൾ ഉൾക്കടലിൽ വീഴുന്നു.

൧൪. കാബെരീസ എന്ന വിളിക്കപ്പെട്ട കാവെരീ, കുടഗിന്റെ പ
ടിഞ്ഞാറെ മലകളിൽനിന്ന പുറപ്പെട്ട സേലത്തിനും, കോയംബത്തൂറി
നും മദ്ധ്യെ കൂടി തെക്കെ കാർനാറ്റിക്കിലോട്ട ഒഴുകുന്നു.

ത്രിച്ചിനാപ്പള്ളിൽ വച്ച അത രണ്ടു കൈവഴികളായിട്ട പിരിയുന്നു.
അതിൽ കൊളെരൂൻ എന്ന പേരുള്ള വടക്കെ കൈവഴി ദേവിക്കോട്ട
യിൽ വച്ച ബെങ്കാൾ ഉൾക്കടലിൽ വീഴുന്നു. കാവെരീ എന്ന തന്നെയു
ള്ള തെക്കെ കൈവഴി തഞ്ചൂരിൽ കൂടി പല കൈവഴികളായിട്ട ബെ
ങ്കാൾ ഉൾക്കടലിൽ വീഴുന്നു. ൟ ആറ്റിന്റെ വളവുകൾ ഉൾപ്പടെ ഏ
കദേശം ൪൭൦ നാഴിക നീളം ഉണ്ട.

പൎവതങ്ങൾ.-ഇന്ദുസ്താനിൽ തുലോം കീൎത്തിപ്പെട്ട പൎവതങ്ങൾ
താഴെ പറയുന്നവ ആകുന്നു.

(൧മത.) ഹിമാലയ പൎവതനിര ആകുന്നു. അതിലുള്ള ചില പൎവത
ങ്ങൾ ലോകത്തിൽ മഹാ ഉയരമുള്ളവയും അവയിൽ ഒരു പൎവതം
൨൭൦൦൦ അടി പൊക്കമുള്ളതും ആകുന്നു. ഹിമാലയ പൎവതനിര ഇന്ദ്യാ
യുടെ വടക്കെ വശത്ത ആകുന്നു. തിബെത്തിൽനിന്ന ഇന്ദ്യായെ വേർ
തിരിക്കയും ചെയ്യുന്നു.

൨. കുമാവൊന്റെയും ഗുൎവാലിന്റെയും മദ്ധ്യത്തിങ്കലുള്ള കുമാവൊ
ൻ പൎവതങ്ങൾ.

൩. ഗുൎവാലിൽനിന്ന ദെല്ഹിയെ വേർതിരിക്കുന്ന സിവാലിക്ക പൎവത
ങ്ങൾ.

൪. നൎബുദയുടെ വടക്കെ വശത്തെ നീളത്തിൽ ബാഹാറിലും അള്ള
ഹബാദിലും മാൽവായിലും കൂടെ ഏകദേശം ഇന്ദുസ്താന്റെ പടിഞ്ഞാ
റെ തീരത്തോളം കിടക്കുന്ന വിന്ധ്യപൎവതങ്ങൾ®.

൫ തുപ്തി എന്ന ആറുമുതൽ കന്യാകുമാരിവരെയുള്ള പടിഞ്ഞാറെ പ
ൎവതങ്ങൾ അല്ലെങ്കിൽ പടിഞ്ഞാറെ ഗാഥകൾ. അവയിൽ തുലോം പൊ
[ 82 ] ക്കമുള്ള ഭാഗത്തിന്ന കടൽ നിരപ്പിൽനിന്ന മേല്പോട്ട ൩൦൦൦ അടി ഉയ
രം ഉണ്ട.

൬. കൃഷ്ണാ എന്ന ആറു തുടങ്ങി കാവെരീവരെയുള്ള കിഴക്കെ മല
കൾ അല്ലെങ്കിൽ കിഴക്കെ ഗാഥകൾ. അവയിൽ തുലോം പൊക്കമുള്ളതി
ന്ന ൩൦൦൦ അടി ഉയരം ഉണ്ട.

൭. നീലഗിരി പൎവതങ്ങൾ എന്നവ കോയംബത്തൂർ സംസ്ഥാനത്തി
ൽ കൂടി കിഴക്കെതും പടിഞ്ഞാറെതുമായ പൎവതങ്ങളെ കൂട്ടിചേൎക്കുന്നവ
യാകുന്നു. അവയിൽ തുലോം പൊക്കമുള്ള ഭാഗത്തിന്ന കടൽ സമംമുത
ൽ ൮൮൦൦ അടി ഉയരം ഉണ്ട.

ഉത്ഭവങ്ങൾ.—ഇന്ദ്യായിൽ വളരെ വനങ്ങൾ ഉണ്ട പടിഞ്ഞാ
റെ മലകളിൽ വൃക്ഷങ്ങൾ അധികം ഉയരത്തിൽ വളരുന്നു. അവയിൽ
തേക്കുകളത്രേ പ്രത്യേകമായിട്ട വളരുന്നത. ഇന്ദ്യായിൽ പലതരം വൃ
ക്ഷങ്ങളുള്ളവയിൽ ഏറയും തേക്കും പേരാലും തെങ്ങും പനയും മുളയും
ആകുന്നു. അവിടത്തെ പ്രധാന ഫലങ്ങൾ വാഴപ്പഴവും മാങ്ങായും
ജോനകനാരെങ്ങായും പേരെയ്ക്കായും ആകുന്നു. അവിടത്തെ പ്രധാ
ന ധാന്യം നെല്ലാകുന്നു.

ഇന്ദ്യായിലുള്ള കാട്ടുമൃഗങ്ങളിൽ പ്രധാനമായിട്ടുള്ളവ ആനകളും കാ
ണ്ഡാമൃഗങ്ങളും കടുവായും കരടിയും പുള്ളിപ്പുലികളും വള്ളിപ്പുലികളും
പുള്ളിമാനും ഹൈനാകളും ചെന്നായ്ക്കളും കന്നുകളും കടമാനും പന്നി
കളും പലതരമായുള്ള കലകളും കുരങ്ങുകളും കരിമന്തികളും നരികളും
കുറുനരികളും ആകുന്നു. അവിടത്തെ ഇണക്കമുള്ള മൃഗങ്ങൾ ഒട്ടകങ്ങ
ളും കുതിരകളും കഴുതകളും കാളകളും ആടുകളും കോലാടുകളും തുടങ്ങി
യുള്ളവ ആകുന്നു. അവിടെ പലതരം പറവകളുള്ളവയിൽ പ്രധാനമാ
യിട്ടുവ മയിൽകളും കഴുകനും കാക്കകളും പരുന്തുകളും ആകുന്നു.

ഇന്ദ്യായിൽ പലതരം ഇഴഞ്ഞുനടക്കുന്ന ജീവജന്തുക്കൾ ഉണ്ട. അവ
യിൽ പെരുമ്പാമ്പും മുതലയും എത്രയും കടുപ്പമുള്ളവ ആകുന്നു.

ഇന്ദ്യായിലെ ധാതുദ്രവ്യങ്ങൾ സ്വൎണ്ണവും ചെമ്പും ഇരിമ്പും ൟയവും
വൈരക്കല്ലും മറ്റ വില ഏറിയ കല്ലുകളും ആകുന്നു. അവിൽ സ്വൎണ്ണ
ത്തെ ചില ആറുകളിൽനിന്ന എടുത്തുവരുന്നുണ്ട അപ്രകാരം മറ്റു സ്ഥ
ലങ്ങളിൽനിന്ന ചെമ്പുമുതലായവയെയും എടുത്തുവരുന്നു.

ക്ലൈമെട്ട.—ഇന്ദ്യാ സമുദ്രത്തിന്റെ നിരപ്പുമുതൽ ഹിമാലയ
ന്റെ കൊടുമുടി വരെ പലവിധമായിട്ട ഉയര ഭേദമുള്ളതായിരിക്കയാ
ൽ അവിടവിടെ ഉഷ്ണവും ശീതവും പലവിധമായിരിക്കുന്നു.

ചില ദേശങ്ങളിൽ മഴ എല്ലാ മാസങ്ങളിലും പതിവായിട്ട പെയ്തവ
രുന്നു. എന്നാൽ ഇന്ദ്യായിൽ കാലവൎഷങ്ങളിൽ സാമാന്യമായിട്ടെ പെ
യ്യുന്നുള്ളു കാലവൎഷത്തിൽ ഇടിമിന്നലും പെരുങ്കാറ്റും മഴയും മഹാ കടു
പ്പള്ളതാകകൊണ്ട ആ സമയം മൊൻസൂൻ എന്ന പേർ പറഞ്ഞ വരു
ന്നു. മിഥുനമാസം മുതൽ തുലാമാസം വരെ കാറ്റതെക്ക പടിഞ്ഞാറി
ൽനിന്ന നടപ്പായി ഊതി ഇന്ദ്യാ സമുദ്രത്തിൽനിന്ന മലബാർ ദേശങ്ങ
ളിലേക്ക മഴയെ വരുത്തി പെയ്യിക്കയും ചെയ്തുവരുന്നു. തുലാമാസത്തിലും
വൃശ്ചികമാസത്തിലും കാറ്റ വടക്കുകിഴക്കിൽനിന്ന നടപ്പായി ഊതി
ബെങ്കാൾ ഉൾക്കടലിൽനിന്ന ചോളമണ്ഡല ദേശങ്ങളിലേക്ക മഴയെ
വരുത്തി പെയ്യിക്കയും ചെയ്തുവരുന്നു. [ 83 ] വടക്കെ ഇന്ദുസ്താനിലെ പ്രധാന ദേശങ്ങ
ളുടെ വിവരം.

൧. കാശ്മീർ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—കാശ്മീരിന്റെ വടക്കും കിഴക്കും ഹിമാലയ പൎവത
ങ്ങളാലും തെക്ക, ലഹോറിനാലും പടിഞ്ഞാറ, അപ്ഘാനിസ്താനിൽനിന്ന
കാശ്മീറിനെ വേർതിരിക്കുന്ന ഇന്ദസ്സ എന്ന ആറ്റിനാലും, അതൃത്തിയാ
ക്കപ്പെട്ടിരിക്കുന്നു.

പ്രധാന നഗരികൾ.—കാശ്മീർ എന്നും ഇസ്ലാമാബാദ എ
ന്നും ആകുന്നു. കാശ്മീർ എന്ന പട്ടണത്തിന്റെ പണ്ടത്തെ പേർ ശ്രീ
നാഗർ എന്നായിരുന്നു. അത ഇപ്പോൾ ആ ദേശത്തിന്റെ തലസ്ഥാ
നവും ആകുന്നു.

ആറുകൾ.—കാശ്മീറിലെ പ്രധാന ആറ ജലം എന്ന പേരുള്ള
താകുന്നു. അത ആ ദേശത്തിൽ കൂടി കിഴക്കു പടിഞ്ഞാറായിട്ട ഒഴുകു
കയും ചെയ്യുന്നു. ഇത കൂടാതെ അവിടെ വള്ളങ്ങൾ പോകത്തക്കവയാ
യിട്ടും ദേശത്തെ മുഴുവനും നല്ലവണ്ണം നനെക്കുന്നതായുമുള്ള പല നീ
രൊഴുക്കുകളും തടാകങ്ങളും ഉണ്ട.

ദേശ രൂപം.—ൟ ദേശം പൎവതങ്ങൾ കൊണ്ട ചുറ്റിയിരി
ക്കുന്ന മല പ്രദേശം ആകുന്നു. അതിന്റെ ഇരിപ്പിനെ കുറിച്ചും നില
പുഷ്ടിയെ കുറിച്ചും ഏറ്റവും നല്ലതെന്ന ആസിയായിൽ എല്ലാടവും
കേൾവിപ്പെട്ടിരിക്കുന്നു. എന്നാൽ ഭൂകമ്പങ്ങൾ അവിടെ വളരെ ആക
കൊണ്ട വീടുകൾ ഇളക്കികളയപ്പെടാതിരിക്കേണ്ടുന്നതിന്ന അവ മിക്ക
വയും മരം കൊണ്ട പണിയപ്പെട്ടിരിക്കുന്നു.

ഉത്ഭവങ്ങളും കൈവേലകളും.—നെല്ലും കോതമ്പും യവ
വും നല്ല മാരിതി മഞ്ഞളും യൂറോപ്പിലും ആസിയായിലും ഉണ്ടാകുന്ന പ
ലതരമായ പഴങ്ങളും പൂക്കളും ൟ ദേശത്തിൽ ഉണ്ടാകുന്നു. ചുറ്റുമുള്ള
മലകളിൽ നല്ല ജാതി ഇരിമ്പ എടുപ്പാനുണ്ട. കാശ്മീർകാർ തിബെത്ത
രാജ്യത്തിൽനിന്ന കൊണ്ടുവരുന്ന ആട്ടിൻ രോമം കൊണ്ട വിശേഷ
പ്പെട്ട സാലുവാകളെ ഉണ്ടാക്കുവാൻ സാമൎത്ഥ്യമുള്ളവരാകുന്നു. ൟ സം
സ്ഥാനം സീക്കക്കാരുടെ അധികാരത്തിൻ കീഴിൽ ഇരിക്കുന്നു.

മതം.—കാശ്മീറിലെ പ്രധാന മതം മഹമ്മദ മതം ആകുന്നു എ
ങ്കിലും അനേകം ഇന്ദുമതക്കാർ അവിടെ പാൎക്കുന്നു. ൟ ദേശം മുഴുവ
നും ശുദ്ധമുള്ള ദേശം ആകുന്നു. എന്ന അവർ ഇന്നവരെയും വിചാരി
ക്കയും ചെയ്യുന്നു.

൨. സെർമൂർ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—സെർമൂറിന്റെ വടക്കഭാഗം ഹിമാലയ പൎവതങ്ങ
ളാലും കിഴക്ക യമുനാ എന്ന ആറ്റിനാലും തെക്കേദെല്ഹി എന്ന ദേശത്താലും
[ 84 ] പടിഞ്ഞാറ സത്ത്ലജ എന്ന ആറ്റിനാലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന നഗരികൾ.— സിംലാ എന്നും സുബാതു എന്നും നാഹാൻ എന്നും
പേരുള്ളവ ആകുന്നു.

ആറുകൾ.—സത്ത്ലജ എന്നും പബർ എന്നും തൊൻസ എന്നും യ
മുനാ എന്നും പേരുള്ളവ ആകുന്നു.

ദേശ രൂപം.—സെർമൂർ മലപ്രദേശം ആകുന്നു.

ഉത്ഭവങ്ങൾ.—നാഹാൻ എന്ന പട്ടണത്തിന്റെ അരികെയു
ള്ള ഭൂമിയിൽനിന്ന കല്ക്കരി എടുത്തുവരുന്നുണ്ട.

സെർമൂർ സ്വാതന്ത്ര്യമുള്ള രാജ്യം ആകുന്നു. അത ഒരു രാജാവിന്റെ
അധികാരത്തിൻ കീഴിരിക്കുന്നു.

മതം.—സെർമൂർക്കാർ ഇന്ദുമതക്കാരാകുന്നു.

൩. ഗുൎവാൽ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ഗുൎവാലിന്റെ വടക്ക ഭാഗം ഹിമാലയ പൎവത
ങ്ങളാലും കിഴക്ക കുമാവൊനാലും തെക്ക ദെല്ഹിയാലും പടിഞ്ഞാറ യമു
നാ എന്ന ആറ്റിനാലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന നഗരികൾ.—ഗുൎവാലിലെ പ്രധാന നഗരിബാ
റഹാട്ട എന്ന ആകുന്നു. അതിന്റെ പണ്ടത്തെ പ്രധാന പട്ടണം ശ്രീ
നാഗർ എന്ന ആയിരുന്നു. ചിലർ ൟ ദേശത്തിന്ന ഒക്കെക്കും കൂടി ശ്രീ
നാഗർ എന്ന പേർ പറയുന്നു.

പ്രധാന ആറുകൾ.—യമുനായും ഭാഗീരഥിയും അൽകനാ
ണ്ടയും ആകുന്നു. ഭാഗീരഥി എന്നും അൽകനാണ്ട എന്നും പേരുള്ള രണ്ട
ആറുകൾ ഹിമാലയ പൎവതങ്ങളിൽനിന്ന പുറപ്പെട്ട തെക്ക പടിഞ്ഞാ
റായിട്ട ഒഴുകി ദേവപ്രയാഗ എന്ന സ്ഥലത്ത കൂടി ചേൎന്ന ഗംഗ എ
ന്ന നദിയെ ഉണ്ടാക്കുകയും ചെയ്യുന്നു.

ദേശ രൂപം.—ഗുൎവാൽ എന്ന ദേശം കുന്നുകൾ കൊണ്ട നിറ
ഞ്ഞിരിക്കുന്നു. ഇവയിൽ ചില കുന്നുകൾ വൃക്ഷാദികൾ കൊണ്ട മൂടിയി
രിക്കുന്നു. ചില കുന്നുകൾ ഒന്നും ഉണ്ടാകാതവണ്ണം കല്ലുള്ളവയും ആകു
ന്നു.

ഉത്ഭവങ്ങൾ.—ൟ ദേശത്തിൽ കരുവേലക വൃക്ഷങ്ങളും തേ
വതാര വൃക്ഷങ്ങളും കൊണ്ട നിറഞ്ഞിരിക്കുന്നു അനേകം വനങ്ങളും
ചെമ്പ എടുക്കുന്ന തുരങ്കങ്ങളും ഉണ്ട.

കുടിയാന്മാർ ഏറെ ഇല്ല. ൟ സംസ്ഥാനം സ്വാതന്ത്ര്യമുള്ള രാജ്യം
ആകുന്നു. ഇത ഒരു രാജാവിന്റെ കീഴിൽ ഇരിക്കുന്നു.

മതം.—ഗുൎവാൽക്കാർ ഇന്ദുമതക്കാർ ആകുന്നു.

൪. കുമാവൊൻ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—കുമാവൊന്റെ വടക്ക ഭാഗം ഹിമാലയ പൎവത
[ 85 ] ങ്ങളാലും കിഴക്ക നെപ്പാളത്തിനാലും തെക്ക ദെല്ഹിയാലും പടിഞ്ഞാറ ഗു
ൎവാലിനാലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന നഗരികൾ.—അതിന്റെ പ്രധാന നഗരി അൽ
മൊറ എന്ന ആകുന്നു.

പ്രധാന ആറുകൾ.—കുമാവൊനിലെ ആറുകൾ, പടിഞ്ഞാ
റെ വശത്ത ഗംഗയും കിഴക്ക വശത്ത കാളിയും ആകുന്നു.

ദേശ രൂപം.—കുമാവൊൻ മലയുള്ള പ്രദേശം ആകുന്നു.

ഉത്ഭവങ്ങൾ.—ഇവിടെ വൃക്ഷാദികൾ പലതരമായിട്ട ഉണ്ട.
പ്രധാന ധാന്യങ്ങൾ കോതമ്പും യവവും ആകുന്നു മലകളിൽ പൊ
ന്ന ഉണ്ടെന്നും തോന്നുന്നു.

ൟ സംസ്ഥാനം ഇംഗ്ലീഷ സൎക്കാരുടെ അധികാരത്തിൻ കീഴിൽ ഇ
രിക്കുന്നു. കുടിയാന്മാർ ഏറ ഇല്ലതാനും.

മതം.—കുമാവൊൻകാർ ഇന്ദുമതക്കാർ ആകുന്നു.

൫. നെപ്പാളം എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—നെപ്പാളത്തിന്റെ വടക്ക ഭാഗം ഹിമാലയ പ
ൎവതങ്ങളാലും കിഴക്ക സിഖിമിനാലും തെക്ക ബെങ്കാളിനാലും ബാഹാ
റിനാലും അയൊധ്യയാലും പടിഞ്ഞാറ ദെല്ഹിയാലും കുമാവൊനാലും
അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന നഗരികൾ.—നെപ്പാളത്തിലെ പ്രധാന പട്ട
ണം ജെമ്ലാ എന്ന ആകുന്നു. ൟ സംസ്ഥാനത്തിലെ മറ്റ നഗരികളു
ടെ പേരുകൾ മാലിബം എന്നും ഘൂൎക്കാ എന്നും കഥ്മൻദൂ എന്നും ലലിട
വട്ടൻ എന്നും മുക്വൻപൂർ എന്നും വീജപൂർ എന്നും ആകുന്നു.

പ്രധാന ആറുകൾ.—ൟ ദേശത്തിലെ ആറുകളുടെ പേരു
കൾ കാളി എന്നും സരയൂർ എന്നും ഗണ്ഡക എന്നും ആകുന്നു. ഗണ്ഡ
ക എന്ന ആറ ഹിമാലയ പൎവതങ്ങളിൽനിന്ന പുറപ്പെടുകയും പത്ത്നാ
എന്ന നഗരത്തിന്റെ അടുക്കൽ ഗംഗയിൽ വീഴുകയും ചെയ്യുന്നു.

ദേശ രൂപം.—അയൊധ്യയുടെയും ബാഹാറിന്റെയും അതി
രായും തുരിയാണി എന്ന പേരായുമിരിക്കുന്ന ഇതിന്റെ താഴാത്തെ ഭാ
ഗം നീളത്തിൽ ഒരുതാണ മൈതാന ഭൂമി ആകുന്നു. ഇതിനപ്പുറത്ത ഏ
കദേശം അത്രയും വീതിയിൽ വടക്കോട്ട ക്രമത്താലെ പൊക്കമുള്ള കുന്നു
കളും മലയിടുക്കുകളും ഉണ്ട. വടക്കെ ഭാഗം ഹിമാലയൻ വരെക്കും എത്തു
ന്നവയായ ഉയൎന്ന പൎവതങ്ങളാകുന്നു. നെപ്പാളം എന്ന താഴ്വര പണ്ട
വിസ്താരമുള്ള ഒരു തടാകം ആയിരുന്നു. എന്ന ഇന്ദു പുരാണങ്ങളിൽ പ
റയപ്പെടുന്നു.

ഉത്ഭവങ്ങൾ.—പല തരമായ ധാന്യങ്ങളും സസ്യങ്ങളും വൃക്ഷ
ങ്ങളും പഴങ്ങളും ൟ നാട്ടിൽ ഉണ്ടാകുന്നു. ആനകൾ വളരെ ഉണ്ട.
ഒരു മാതിരി വലിയ ആടുകൾ അവിടെ ഉണ്ട. അവയുടെ രോമം പെ
രുത്ത നല്ലതാന്നു. നല്ല ഇരിമ്പും ചെമ്പും ൟയവും ൟ സംസ്ഥാന
ത്തിലെ മലകളിൽ കാണ്മാനുണ്ട. എന്നാൽ എല്ലാ ലോഹങ്ങളും ഭൂമിയി
[ 86 ] ൽനിന്ന എടുക്കുമ്പോൾ കല്ല മണ്ണ മുലായ വസ്തുക്കളോട കൂടിയിരിക്കയാ
ൽ അവയെ വേർതിരിപ്പാനും ഉരുക്കുവാനും നെപ്പാളംകാൎക്ക വശം ഇ
ല്ല.

മതം.—നെപ്പാളംകാരിൽ ചിലർ ഇന്ദുമതക്കാരും ചിലർ ബൌദ്ധ
മതക്കാരും മറ്റ ചിലർ മഹമ്മതകാരും ആകുന്നു.

വിശേഷാദികൾ.—ഇന്ദുമതക്കാർ വന്ദിച്ചുവരുന്ന സാളഗ്രാമ
ക്കല്ലുകൾ ഗണ്ഡക എന്ന ആറ പുറപ്പെടുന്നിടത്തുനിന്ന എടുക്കുന്നത കൊ
ണ്ട ആ ഭാഗത്തിന്ന സാളഗ്രാമീ എന്ന പേർ പറഞ്ഞ വരുന്നു.

ചോ. ഇന്ദുമതക്കാർ സാളഗ്രാമക്കല്ലുകളെ വന്ദിക്കുന്നത എന്തിന?

ഉ. ആ മാതിരികല്ലുകൾ എവിടെ എങ്കിലും ഏറിയ കാലമായിട്ട വെ
ള്ളത്തിൽ കിടന്നാൽ പുഴുക്കൾ അവയെ കടിച്ച തുളെയ്ക്കും ബ്രാഹ്മണർ മു
തലായ ആളുകൾ ൟ മാതിരി തുളകളെ കുറിച്ച പറയുന്നത എന്തെന്നാ
ൽ വിഷ്ണു തന്നെ ആ തുളകളെ ഉണ്ടാക്കി അവയിൽ ആവസിക്കുന്നു എ
ന്നാകുന്നു. അന്ധതയുള്ള തുളയന്മാർ ആ കഥയെ വിശ്വസിക്കയും ചെയ്തു
വരുന്നു. നെപ്പാളംകാർ ധാന്യം മുതലായവയെ ചെറിയ നെയ്പട്ടുകളിൽ
കെട്ടി ചുമടാക്കി ആടുകളുടെയും കോലാടുകളുടെയും പുറത്ത വച്ച ആ
നാട്ടിലെ മലകളിൽ കൂടി വലിയ കൂട്ടമായി നടത്തി ചുമപ്പിച്ചുവരുന്നു
അവയെ ആട്ടിടയന്മാരും നായ്കളും സൂക്ഷിക്കയും മണി കഴുത്തെൽ കെ
ട്ടി ശീലിപ്പിച്ച മുട്ടാടുകൾ മുമ്പിൽ നടന്ന വഴി കാണിച്ച നടത്തിക്കയും
ചെയ്തവരുന്നു.

സാക്ഷാൽ ഇന്ദുസ്താനിലെ പ്രധാന ദേശ
ങ്ങളുടെ വിവരം.

൧. ലഹോർ അല്ലെങ്കിൽ പഞ്ചാബ എന്ന
ദേശത്തെ കുറിച്ച.

അതിരുകൾ.—ലഹോറിന്റെ വടക്ക ഭാഗം കാശ്മീറിനാലും കി
ഴക്ക സത്ത്ലജ എന്ന ആറ്റിനാലും തെക്ക മൂൽതാനാലും പടിഞ്ഞാറ ഇന്ദ
സ്സ എന്ന ആറ്റിനാലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന അംശങ്ങൾ.—ലഹോർ എന്ന ദേശം രണ്ടായിട്ട
പകുക്കപ്പെട്ടിരിക്കുന്നു. അത ഏതേത എന്നാൽ കോഹിസ്താൻ മലപ്ര
ദേശം എന്നും താണ പഞ്ചാബ എന്നും ആകുന്നു.

പ്രധാന നഗരികൾ.—ലഹോറിലെ പ്രധാന നഗരി ല
ഹോർ എന്ന തന്നെ പേരുള്ളതാകുന്നു. ഇത കൂടാതെ അത്തോക്ക എ
ന്നും രാവുൽപിന്ദി എന്നും രോതാസ എന്നും കിഷ്ടാവാർ എന്നും അമ്രി
തസർ എന്നുമുള്ള പട്ടണങ്ങൾ ൟ ദേശത്തിൽ ഉണ്ട.

അത്തോക്ക എന്ന പട്ടണം ഇന്ദസ്സിന്റെ കിഴക്ക വശത്ത പണിയിക്ക
പ്പെട്ടിരിക്കുന്നു. മഹാനായ ആലക്സന്ത്രയോസും തെമൂരും നെദർശാ
യും ഇന്ദ്യായെ ജയിപ്പാനായിട്ട വന്നപ്പോൾ ൟ സ്ഥലത്ത വച്ച ഇന്ദ
സ്സിനെ കടന്നവന്നു. [ 87 ] അമ്രിതസർ എന്ന പട്ടണം സീക്കകാരുടെ ശുദ്ധമുള്ള പട്ടണം ആ
കുന്നു. അവരുടെ പ്രധാന ഗുരുവായ ഗോവിന്ദസിങ്ങിന്റെ പേൎക്ക
ഒരു ക്ഷേത്രം അവിടെ പണിയിക്കപ്പെട്ടിരിക്കുന്നു. അവൻ എഴുതിയ
ശാസ്ത്രം ആ ക്ഷേത്രത്തിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നു.

രോതാസ ഏറ്റവും ബലമുള്ള കോട്ടയാകുന്നു. ദെല്ഹിയിലെ പട്ടാണി
രാജാവ അതിനെ ഉണ്ടാക്കി. മഹമ്മദകാർ ഇന്ദ്യായെ കീഴടക്കിയ
പ്പോൾ മേൽ പറഞ്ഞ സ്ഥലം താൎത്താറിയുടെയും ഇന്ദ്യായുടെയും മ
ദ്ധ്യെ അവൎക്ക പ്രധാനമായ ബലമുള്ള കോട്ടകളിൽ ഒന്നായിരുന്നതി
നാൽ ഇന്ദ്യായെ കുറിച്ച അവൎക്കുള്ള ആദ്യകഥയിൽ രോതാസ മഹാ
കേൾവിപ്പെട്ടതായിട്ട പറയപ്പെടുന്നു.

പ്രധാന ആറുകൾ.—ൟ ദേശത്തിലെ പ്രധാന ആറുകൾ
ഇന്ദസ്സ എന്നും ജലം എന്നും ചെനബ എന്നും രവീ എന്നും ബെയാ എ
ന്നും സത്ത്ലജ എന്നും ആകുന്നു.

ജലത്തെ ഹൈദസ്പിസ എന്നും ചെനബിനെ അകസിനസ്സ
എന്നും രവീയെ ഹൈദ്രഓഡെസ എന്നും ബെയായെ ഹൈഫസിസ എന്നുമു
ള്ള പേരുകളായിട്ട യവനായ കഥക്കാർ പറയുന്നു.

ദേശരൂപവും ഉത്ഭവങ്ങളും.—കൊഹിസ്താൻ എന്ന മല
പ്രദേശം വൎഷകാലത്ത ബഹു ശീതമുള്ളതായും വേനൽ കാലത്ത ബഹു
ഉഷ്ണമുള്ളതായുമിരിക്കകൊണ്ട വൃക്ഷസസ്യാദികൾ മുതലായവ, നന്നായി
ഉണ്ടാകയില്ല എങ്കിലും മലയിറക്കങ്ങളിൽ കോതമ്പും യവവും പയറുക
ളും ഉണ്ടാകയും ചെയ്യും.

താണ പഞ്ചാബ മൈതാന ഭൂമി ആകുന്നു. അതിൽ മേച്ചിൽ സ്ഥല
ങ്ങളും കൃഷിസ്ഥലങ്ങളും അനവധി ഉണ്ട. അവിടെ കോതമ്പും യവ
വും നെല്ലും പലതരമായ പയറുകൾ മുതലായുള്ളവയും കരിമ്പും പുകയി
ലയും ഉണ്ടാകും. ഒരു വിധത്തിൽ കൊള്ളാകുന്ന അനേകം കുതിരകളെ
ൟ ദേശത്ത വളൎത്തുന്നു. ഇവിടത്തെ പശുക്കളും കന്നുകളും വലിയവ
യും ബഹു ശക്തിയുള്ളവയും ആകുന്നു. പലസ്ഥലങ്ങളിൽനിന്നും ഇന്തു
പ്പ എടുക്കപ്പെടുന്നു.

മതം.—ൟ ദേശത്തിലെ കുടിയാന്മാരിൽ ചിലർ ഇന്ദുമതക്കാരും
ചിലർ മഹമ്മദകാരും ആകുന്നു. എന്നാൽ മിക്ക ആളുകളും സീക്ക മത
ക്കാരാകുന്നു. സീക്ക മതം എന്ന പറയുന്നത, ഗുരുനാണുൿസാ എന്നവ
നാൽ ഇപ്പോൾ മുന്നൂറ്റിചില്വാനം സംവത്സരമായിട്ട ഉണ്ടാക്കപ്പെട്ട
താകുന്നു. കാലക്രമം കൊണ്ട അതിൽ വ്യത്യാസം വന്നു. ഇപ്പോൾ നട
ക്കുന്ന സിക്ക മതം ഗുരു ഗോവിന്ദസിങ്ങ എന്ന ആചാൎയ്യനാൽ സ്ഥാപി
ക്കപ്പെട്ടിരിക്കുന്നതാകുന്നു മേൽ പറഞ്ഞ ഗുരുക്കന്മാർ, ഇന്ദുമതം വഷളാ
യി പോയിരിക്കുന്നു എന്നും അതിനെ നന്നാക്കുന്നില്ലെങ്കിൽ ആത്മനാ
ശം വരുമെന്നും വച്ച ഒരു ദൈവമെ ഉള്ളു എന്നും ആ ദൈവം മനു
ഷ്യജാതിയെ ഒരു പോലെ ഉണ്ടാക്കി എന്നും അതകൊണ്ട പലപല
ദൈവങ്ങൾ ഉണ്ടെന്ന നിശ്ചയിച്ച ജാതിക്ക വ്യത്യാസം ഉണ്ടാക്കുന്നത
തീരെ ന്യായമല്ലെന്ന അവർ പഠിപ്പിക്കയും ചെയ്തു. അങ്ങിനെ സീക്ക മ
തക്കാൎക്ക ജാതിവ്യത്യാസം ഇല്ല എങ്കിലും ഇന്ദുമതത്തോട ചേരുന്ന കൎമ്മ
ങ്ങളെയും ചട്ടങ്ങളെയും അവരും ചെയ്തുവരുന്നു. ഗുരു ഗോവിന്ദസിങ്ങ
അവന്റെ കൂട്ടത്തിലുള്ള സീക്ക മതക്കാരായ പുരുഷന്മാരെ ഏല്ലാവരെ
[ 88 ] യും കടുപ്പവും ഭയങ്കരവുമായുള്ള ഭടന്മാരാക്കി തീൎത്തു ഇവർ വളരെ ജാ
തിക്കാരെ ജയിച്ച പഞ്ചാബ രാജ്യത്തെ പിടിച്ച അതിൽ അവർ ശക്തി
യും വലിപ്പവുമുള്ള ഒരു ജാതിയായി തീൎന്നു. എന്നാൽ അവൎക്ക അഹമ്മ
തിപെരുത്ത ഇംഗ്ലീഷകാരോട യുദ്ധം തുടങ്ങിയതിനാൽ അവർ തോ
റ്റപോയി. അവരുടെ രാജ്യമാകുന്ന പഞ്ചാബ ഇപ്പോൾ കമ്പനി രാ
ജ്യമായി തീൎന്നിരിക്കുന്നു.

൨.ദെല്ഹി എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ദെല്ഹിയുടെ വടക്ക ഭാഗം സെർമൂർ എന്നും ഗുൎവാ
ൽ എന്നും കുമാവൊൻ എന്നുമുള്ള ദേശങ്ങളാലും കിഴക്ക നെപ്പാളം എ
ന്നും അയോധ്യ എന്നുമുള്ള ദേശങ്ങളാലും, തെക്ക അഗ്രാ എന്നും അജ്മീർ
എന്നുമുള്ള ദേശങ്ങളാലും,തെക്ക പടിഞ്ഞാറ മൂൽതാൻ എന്ന ദേശത്താലും
പടിഞ്ഞാറ സത്ത്ലജ എന്ന ആറ്റിനാലും അതൃത്തിയാക്കപ്പെട്ടിരിക്കു
ന്നു.

പ്രധാന നഗരികൾ.—ദെല്ഹി എന്ന സംസ്ഥാനത്തിലെ പ്ര
ധാന പട്ടണം ദെല്ഹി എന്ന തന്നെ പേരുള്ളതാകുന്നു. ൟ സംസ്ഥാ
നത്തിലെ മറ്റ കേൾവിപ്പെട്ട നഗരികളുടെ പേരുകൾ ഫെറൊസെ
പൂർ എന്നും ലൂദ്യാനാ എന്നും സെർഹിണ്ട എന്നും ഉംബല്ലാ എന്നും കൂ
ൎനാൽ എന്നും സുഹാറൻപൂർ എന്നും പനിപത്ത എന്നും മീറത്ത എന്നും
മൂറാദബാദ എന്നും രാംപൂർ എന്നും ബറൈള്ളി എന്നും ശാജൂഹൻപൂ
ർ എന്നും ആകുന്നു.

ദെല്ഹി മഹാ കേൾവിപ്പെട്ട പണ്ടെയുള്ള പട്ടണം ആയിരുന്നു. അത
മഹമ്മദകാർ ഇന്ദ്യായെ ജയിച്ചതിന്ന മുമ്പെ ഏറ്റവും ശക്തിയുള്ള ഇന്ദു
രാജാക്കന്മാരിൽ സുദ്രപ്രസ്ഥാ എന്ന കേൾവിപ്പെട്ട രാജാവിന്റെ പ്ര
ധാന പട്ടണം ആയിരുന്നു. പിന്നത്തേതിൽ അത ഇന്ദ്യായിലുള്ള മ
ഹമ്മദ മഹാ രാജ്യത്തിലെ തലസ്ഥാനം ആയി തീൎന്നു.

വളരെ വിശേഷപ്പെട്ട വീടുകൾ മുതലായവയുടെ ജീൎണ്ണങ്ങളാലും
ഇന്നുവരെ നില്ക്കുന്ന ഭംഗിയുള്ള പണ്ടത്തെ ജോനകപ്പള്ളികളാലും തു
ണുകളാലും ദെല്ഹി മഹത്വമുള്ള നഗരിയായിരുന്നു എന്ന അറിവാൻ ഇ
ട ഉണ്ട.

മീറത്ത വലിയ പട്ടണവും ഇംഗ്ലീഷ പട്ടാളക്കാരും ഉദ്യോഗസ്തന്മാ
രും ഇരിക്കുന്ന പ്രധാന സ്ഥലവും ആകുന്നു.

പ്രധാന ആറുകൾ.—യമുനാ എന്നും ഗംഗ എന്നും ആകു
ന്നു.

ദേശരൂപവും ഉത്ഭവങ്ങളും.—ൟദേശം മിക്കതും മൈതാ
നമായിട്ടുള്ളതാകുന്നു. എങ്കിലും അവിടെ മലപ്രദേശങ്ങൾ ഉണ്ട. പണ്ട
ത്തെ സമയങ്ങളിൽ ൟ ദേശം നല്ല വളമുള്ളതും നല്ലപോലെ കൃ
ഷി ചെയ്യപ്പെട്ടതുമായിരുന്നു. എന്നാൽ യുദ്ധങ്ങൾ കൂടെ കൂടെ ഉണ്ടായത
കൊണ്ട തോടുകൾക്കും കുളങ്ങൾക്കും നാശം വന്നതിനാൽ ദേശം മിക്ക
വാറും മണലുള്ള കാനനമായി തീരുകയും ചെയ്തു. എന്നാൽ അത ഇ
പ്പോൾ കമ്പനിയാരുടെ രാജ്യമായിരിക്കയാൽ അവർ തോടുകളെ വെ
ട്ടി നന്നാക്കി ഭൂമിയും നല്ല വിളവുള്ളതായിവരുന്നു. അതിലെ പ്രധാന
[ 89 ] ഉത്ഭവങ്ങൾ കോതമ്പും മറ്റ ധാന്യങ്ങളും പഞ്ചസാരയും പഞ്ഞിയും
ആകുന്നു.

മതം.—ൟ ദേശത്തിലെ കുടിയാന്മാരിൽ ചിലർ ഇന്ദുമതക്കാരും
ചിലർ മഹമ്മദകാരും ആകുന്നു. ൟ മഹമ്മദകാരിൽ വളരെ ആളുക
ളുടെ കാരണവന്മാർ അപ്ഘാനിസ്താൻ എന്ന ദേശത്തിൽനിന്ന വന്നു.
അവർ ദെല്ഹി എന്ന ദേശത്തിലുള്ള റോഹിൽക്കന്ദ എന്ന ദിക്കിൽ പാൎക്കു
ന്നതകൊണ്ട അവർ റോഹില്ലക്കാർ എന്നൊ പട്ടാണികൾ എന്നൊ
പേർ പറയപ്പെട്ടിരിക്കുന്നു.

വിശേഷാദികൾ.—ഇന്ദ്യായിലുണ്ടായിട്ടുള്ള മഹാ കടുപ്പമാ
യ യുദ്ധങ്ങളിൽ ഏറ്റവും വലിയ രണ്ട യുദ്ധങ്ങൾ പനിപത്ത എന്ന
പട്ടണത്തിൽ ചെയ്യപ്പെട്ടിരുന്നത കൊണ്ട ആ പട്ടണം കഥകളിൽ
കേൾവിപ്പെട്ടതാകുന്നു. ഒന്നാമത്തെ ശണ്ഠ മശിഹാ കാലം ൧൫൨൫ആ
ണ്ടിൽ സുല്താൻ ബെബർ എന്ന രാജാവും ദെല്ഹിയിലെ പട്ടാണി മഹാ
രാജാവായ ഇബ്രഹീം ലോദി എന്ന പേരുള്ളവനും തമ്മിൽ ഉണ്ടായി
രുന്നു. രണ്ടാമത്തേത ൦൭൬൧ ആണ്ടിൽ മഹമ്മദകാരും മഹാരാഷ്ട്രക്കാ
രും തമ്മിൽ ഉണ്ടായിരുന്നു.

൩. അയോധ്യ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ൟ ദേശത്തിന്റെ വടക്കഭാഗം നെപ്പാളത്താലും
കിഴക്ക ബാഹാറിനാലും തെക്ക അള്ളഹബാദ എന്ന ദേശത്താലും പടി
ഞ്ഞാറ അഗ്രാ എന്നും ദെല്ഹി എന്നുമുള്ള ദേശങ്ങളാലും അതൃത്തിയാക്ക
പ്പെട്ടിരിക്കുന്നു.

പ്രധാന നഗരികൾ.—ലുക്നൌ എന്നും കൈറബാദ എന്നും
ബാറൈച്ച എന്നും അയോധ്യ എന്നും ഗോറാക്ക്പൂര എന്നും ഫീസാബാദ
എന്നും രായബാറൈള്ളി എന്നും താൻദാ എന്നും സൂൽത്താൻപൂര എ
ന്നും മാനിക്കപൂര എന്നും ആകുന്നു.

ലൂക്നൌ എന്ന പട്ടണം മൂന്നായിട്ട വിഭാഗിക്കപ്പെട്ടിരിക്കുന്നു. ഒന്നാ
മത്തെ ഭാഗത്തിൽ നാട്ടുകാൎക്കുള്ള പഴയ പട്ടണം ഉൾപ്പെട്ടിരിക്കുന്നു.
അത പെരുത്ത വലിയതാകുന്നു. എങ്കിലും ക്ഷേത്രം വീടുമുതലായ പുര
പണികൾ പീറയും ഏറ്റവും അഴുക്കായുള്ളവയും ആകുന്നു. രണ്ടാമ
ത്തെ ഭാഗത്തിൽ രാജധാനി ആകുന്നു. അവിടെയും മന്ത്രിമാർ മുതലാ
യവരുടെ ഭവനങ്ങൾ യൂറോപ്പിലുള്ള വീടുപണികളുടെ ഭാഷയും ഇ
ന്ദ്യായിലുള്ള പുരപണികളുടെ ഭാഷയും കൂട്ടി പണിയപ്പെട്ടിരിക്കുന്നു.
മൂന്നാമത്തെ ഭാഗത്തിൽ പണ്ടത്തെ കാലങ്ങളിലുള്ള നവാബമാരാൽ പ
ണിയപ്പെട്ടിരുന്ന രാജധാനികളും മതം സംബന്ധിച്ച പണികളും ഉ
ണ്ട.

പ്രധാന ആറുകൾ.—ഗംഗ എന്നും ഗുമ്ത്തി എന്നും ഗൊഗ്രാ
എന്നും റാപ്തി എന്നും ആകുന്നു.

ദേശരൂപം.—ൟ ദേശം മിക്കതും സമനിരപ്പുള്ളതും വേണ്ടും
വണ്ണം നനെക്കപ്പെട്ടിരിക്കുന്നതും ഏറ്റവും ഫലമുള്ളതുമായുള്ള ഭൂമി
ആകുന്നു. [ 90 ] ഉത്ഭവങ്ങൾ.—ൟ ദേശം സാക്ഷാൽ ഇന്ദുസ്താനിലെ ചെറിയ
ദേശങ്ങളിൽ ഒന്നാകുന്നു എങ്കിലും എല്ലാ കാലങ്ങളിലും അത ഏറ്റ
വും വളമുള്ളവയും ജനപുഷ്ടിയുള്ളവയുമായുള്ള ദേശങ്ങളിൽ ഒന്നാ
യിരിക്കുന്നു. കോതമ്പും യവവും പയറുകളും നെല്ല മുതലായ ധാന്യ
ങ്ങളും കരിമ്പും നീലവും കറുപ്പും പുകയിലയും ൟ ദേശത്തിൽ ഉണ്ടാ
കുന്നു. വെടിയുപ്പ വളരെ ഉണ്ട.

മതം.—ൟ ദേശത്തിലെ കുടിയാന്മാരിൽ ചിലർ ഇന്ദുമതക്കാരാ
കുന്നു. മഹമ്മദകാർ അധികം ഉണ്ട.

വിശേഷാദികൾ.—ൟ രാജ്യം പണ്ടത്തെ ഇന്ദുകഥകളിൽ
മഹാ കേൾവിപ്പെട്ടതായിരുന്നു. മഹമ്മദകാർ ഒന്നാമത ജയിച്ച ഇ
ന്ദ്യായുടെ പടിഞ്ഞാറെ അതിരിങ്കൽനിന്ന അത ദൂരമായിരിക്കയാൽ കു
റെ കാലമായിട്ട അവർ ഇതിനെ പിടിച്ചില്ല എങ്കിലും അവർ ഒടുക്കം
ഇതിനെ ജയിച്ചു. അന്ന മുതൽ ഇന്നവരെയും മഹമ്മദകാർ അവിടെ
രാജ്യഭാരം ചെയ്തുകൊണ്ടിരിക്കുന്നു. ൧൭൬൫ ആണ്ടിൽ അയോധ്യയിലെ
രാജാവ, കുമ്പിനിയാരോട സമാധാന ഉടമ്പടി ചെയ്തതകൊണ്ട അ
വന്റെ രാജ്യം സകല അന്യ ശത്രുക്കളിൽനിന്നും അവരാൽ രക്ഷിക്ക
പ്പെട്ടിരിക്കുന്നു.

൪. ബാഹാർ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ൟ ദേശത്തിന്റെ വടക്ക ഭാഗം നെപ്പാളം എന്ന
ദേശത്താലും കിഴക്ക ബൊങ്കളിനലും തെക്ക ഓറീസായാലും ഗുന്ദ്വാന
യാലും പടിഞ്ഞാറ ഗുന്ദ്വാനയാലും അള്ളഹബാദിനാലും അയോധ്യേയാ
ലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന നഗരികൾ.—ബെട്ടിയാ അല്ലെങ്കിൽ ചുമ്പാറം എ
ന്നും ചുപ്രാ എന്നും ചീറൻ എന്നും ഹജിപൂര എന്നും ബുക്സാർ എന്നും അ
റാ എന്നും റൊടസ്ഗർ എന്നും ദിനാപൂര എന്നും പത്നാ എന്നും ബാർ
എന്നും ബാഹാർ എന്നും ദ്വാഉദ്നഗ്ഗർ എന്നും ഗായാ എന്നും മൊൻഘീർ
എന്നും ചുമ്പനഗ്ഗർ എന്നും ബൊഗ്ലിപൂര എന്നും ചീർഗൊട്ടി എന്നും
പാലാമോവ എന്നും രാമ്ഗർ എന്നും ബുൎവ എന്നും ആകുന്നു.

ബുക്സാർ എന്ന പട്ടണത്തിൽ വച്ച കുമ്പനിയാരും മഹമ്മദകാരും ത
മ്മിൽ ൦൭൬൪ ആണ്ടിൽ കടുപ്പമായുള്ള യുദ്ധം ചെയ്തു. സെർ‌-ഹ-മ
ണ്ട്രൊ ൭൦൦൦ പടയാളുകളെ കൊണ്ട ൪൦൦൦ മഹമ്മദകാരെ തോല്പിക്കയും
ചെയ്തു.

പത്നാ എന്ന പട്ടണത്തിൽ വളരെ യൂറോപ്പുകാർ കച്ചവടത്തിനായി
ട്ട മുമ്പെ പാൎത്തു. അവിടെ ൩൧൨൦൦൦ കുടിയാന്മാർ ഉണ്ട. അത എല്ലാ
യ്പൊഴും പെരുത്ത വ്യാപാരം ഉള്ള ഒരു പട്ടണവും ആകുന്നു.

ഗായാ എന്ന പട്ടണം ഇന്ദുമതക്കാൎക്കും ബൌദ്ധമതക്കാൎക്കും ഏറ്റവും
മുഖ്യമായിട്ടിരിക്കുന്നതാകുന്നു ഇന്ദ്യായിലെ എല്ലാ സ്ഥലങ്ങളെക്കാളും ൟ
സ്ഥലം തീൎത്ഥസ്നാനത്തിനായിട്ട ആചരിക്കപ്പെട്ടിരിക്കുന്നു. ബൌദ്ധമു
നി ഇവിടെ ജനിച്ചിരുന്നു, എന്ന ബൌദ്ധമതക്കാർ പ്രശംസിച്ച പറ
യുന്നു. [ 91 ] മൊൻഘീർ എന്ന പട്ടണം വ്യാപാരത്തിന്നായിട്ട മുമ്പെ കേൾവി
പ്പെട്ടതായിരുന്നു. നല്ല തോൽ ഊറെക്കിടുന്നതിനായിട്ടും തോക്ക മുതലാ
യ ഇരിമ്പും ഉരുക്കും കൊണ്ടുള്ള സൂത്രപണികളിലും ൟ പട്ടണം ഇന്ന
വരെയും കീൎത്തിപ്പെട്ടിരിക്കുന്നു.

പ്രധാന ആറുകൾ.—ഗംഗ എന്നും ഗണ്ഡക എന്നും കുറമ്ന
സ്സ എന്നും സോൻ എന്നും ആകുന്നു.

ഉത്ഭവങ്ങൾ.—ഒന്നാം തരം നല്ല കോതമ്പ മുതലായ ധാന്യ
ങ്ങളും കരിമ്പും കറുപ്പും നീലവും പുകയിലയും പഞ്ഞിയും ചണവും ആ
വണക്കെണ്ണ മുതലായ എണ്ണകളും ൟ സംസ്ഥാനത്തിൽ ഉണ്ട. പനി
നീരും അത്തൽ മുതലായി പൂക്കളിൽനിന്ന എടുക്കപ്പെട്ടിരിക്കുന്ന സാര
ങ്ങളും ഇവിടെ വാറ്റി എടുക്കുന്നവയാകുന്നു. നല്ല തരമായ കുതിരക
ളെ ഇവിടെ വളൎക്കുന്നു. ഇവിടെ വെടിയുപ്പും ഇരിമ്പും ൟയവും ക
ണ്ടെത്തപ്പെട്ടിരിക്കുന്നു. കൃഷിയും കൌശലപ്പണികളും വ്യാപാരവും എ
ല്ലായ്പോഴും ൟ സംസ്ഥാനത്തിൽ നന്നായി നടപ്പായിരിക്കുന്നു.

മതം.—ഇന്ദുമതകാരും കുറെ മഹമ്മദകാരും ആകുന്നു.

വിശേഷാദികൾ.—പണ്ടത്തെ ഇന്ദുകഥകളിൻ പ്രകാരം ൟ
ദേശത്തിൽ രണ്ട വലിയ രാജ്യങ്ങൾ ഉണ്ടായിരുന്നു. ആയത വടക്കെ
ഭാഗത്ത മൈതിലി അല്ലെങ്കിൽ വടക്കെ ബാഹാർ എന്ന രാജ്യവും തെ
ക്കെ ഭാഗത്തമൂഗധ്ഹ അല്ലെങ്കിൽ തെക്കെ ബാഹാർ എന്ന രാജ്യവും ആ
യിരുന്നു. മഹമ്മദകാർ ൟ രാജ്യങ്ങളെ പിടിച്ച ഭരിച്ചു. ൦൫൬൫മാണ്ടി
ൽ കുമ്പിനിയാർ മഹമ്മദകാരോട ൟ സംസ്ഥാനത്തെ ജയിച്ച ഇന്ന
വരെയും ഭരിക്കയും ചെയ്യുന്നു,

൫. ബൈങ്കാൾ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ൟ ദേശത്തിന്റെ വടക്ക ഭഗം നെപ്പാളത്താലും
ബൂത്താൻ എന്ന ദേശത്താലും വടക്ക കിഴക്ക ആസ്സം എന്ന ദേശത്താ
ലും കിഴക്ക ആവ അല്ലെങ്കിൽ ബൂൎമ്മ എന്ന ദേശത്താലും തെക്ക കിഴക്ക
അറാക്കാനാലും തെക്ക ബെങ്കാൾ കടലിനാലും തെക്ക പടിഞ്ഞാറ ഓറീ
സാ എന്ന ദേശത്താലും പടിഞ്ഞാറ ബാഹാറിനാലും അതൃത്തിയാക്ക
പ്പെട്ടിരിക്കുന്നു.

പ്രധാന നഗരികൾ.—ചെല്മറി എന്നും ദീനാപുര എന്നും
സിൽഹത്ത എന്നും മൂൎശിദബാദ എന്നും പ്ലെസ്സി എന്നും ബൎഹമ്‌പൂര എ
ന്നും കൊസ്സിംബൎസ്സാർ എന്നും ദക്ക എന്നും ബുൎദ്വാൻ എന്നും മിദ്നാപൂര എ
ന്നും കല്ക്കത്താ എന്നും സിറാമ്‌പൂര എന്നും ചണ്ടനഗർ എന്നും കിഷനഗ
ർ എന്നും ചിട്ടഗൊങ്ങ എന്നും ആകുന്നു.

ചെല്മറി എന്ന പട്ടണം തീൎത്ഥസ്നാനത്തിന്നായിട്ട കീത്തിപ്പെട്ടിരി
ക്കുന്നു. ബ്രഹ്മപുത്ര എന്ന ആറ്റിൽ വരുണിചെൻ എന്ന പേരുള്ള വ
ലിയ മണൽ ചിറ ഉണ്ട. ആണ്ടുതോറും ഇവിടെ അനേകായിരം ആളു
കൾ സ്നാനത്തിന്നായിട്ട മാത്രമല്ല കച്ചവടത്തിന്നായിട്ടും കൂടെ വന്നചേ
രുകയും ചെയ്യും.

മൂൎശിദബാദ എന്ന പട്ടണം ഗംഗയുടെ ഏറ്റവും ശുദ്ധമുള്ള കൈവ
[ 92 ] ഴി ആകുന്നു. ഭാഗീരഥി അല്ലെങ്കിൽ കസ്സിംബൎസ്സാർ എന്ന പേരുള്ള
ആറ്റിന്റെ ഇരുവക്കിന്മേൽ പണിയപ്പെട്ടിരിക്കുന്നു. ൟ പട്ടണം വ
ലിയതാകുന്നു. എങ്കിലും അതിന്റെ വീടുമുതലായ പണികൾ മോടി
കേടായിട്ടിരിക്കുന്നു. ഏകദേശം ൧൬൦൦൦൦ കുടിയാന്മാർ അവിടെ പാ
ൎത്ത വളരെ കച്ചവടം ചെയ്തുകൊണ്ടിരിക്കുന്നു.

പ്ലെസ്സീ എന്ന പട്ടണത്തിൽ ൧൭൫൭മാണ്ടിൽ ലൊൎഡക്ലൈവ എന്ന
വലിയ പടനായകന്റെ കീഴിലുള്ള ഇംഗ്ലീഷകാരും നവാബ സൂറാ
ജൂദദൌല്ട്ട എന്ന പേരുള്ള രാജാവിന്റെ കീഴിലുള്ള സൈന്യവും ത
മ്മിൽ കടുപ്പമായിട്ട പടപൊരുതി കുമ്പിനിയാർ രാജാവിനെയും അ
വന്റെ സൈന്യത്തെയും തോല്പിച്ചു. അത കാരണത്താൽ തന്നെ ബെ
ങ്കാൾ ദേശവും ഒടുക്കം ഇന്ദ്യാ മുഴുവനും കുമ്പിനിയാരുടെ അധികാര
ത്തിൻകീഴിലായി വന്നു.

ദക്ക എന്ന പട്ടണം മുന്നാളിൽ ഇന്ദ്യായിലുള്ള ഏറ്റവും വലിയവ
യും ഐശ്വൎയ്യവുമുള്ള പട്ടണങ്ങളിൽ ഒന്നായിരുന്നു. അത ബെങ്കാളിൽ മ
ഹമ്മദ സൎക്കാരുടെ കിഴക്കെ ഭാഗത്തിന്റെ തലസ്ഥാനമായിരുന്നു. ദക്ക
വലിയ പട്ടണം തന്നെ എങ്കിലും ക്രമക്കേടായിട്ട പണിയിക്കപ്പെട്ടിരി
ക്കുന്നു. ഏകദേശം ൧൮൦,൦൦൦ കുടിയാമ്മാർ അവിടെ പാൎക്കുന്നുണ്ട. ഇത
ഒരു വലിയ കച്ചവടസ്ഥലം ആകുന്നു. ൟ ദേശത്തിലെ വിശേഷമാ
യ നേരിയ തുണികൾക്കും മറ്റ പഞ്ഞികൊണ്ടുള്ള നല്ല വേലകൾക്കും
ആയികൊണ്ട യൂറോപ്പിലും ആസിയായിലും കേൾവിപ്പെട്ടിരിക്കുന്നു.
ൟ ദേശം നല്ല വിളവുള്ളതും ആകുന്നു.

കല്ക്കത്താ ഇന്ദ്യായിലെ ഒരു തലസ്ഥാനം ആകുന്നു. അത സമുദ്രത്തി
ൽനിന്ന ഏകദേശം നൂറനാഴിക ദൂരെ ഗംഗയുടെ പടിഞ്ഞാറെ കൈ
വഴിയുടെ കിഴക്ക വശത്ത ആകുന്നു. ആ കൈവഴിക്ക യൂറോപ്പകാർ
ഹൂഗ്ലി എന്നും നാട്ടുകാർ ഭാഗീരഥി എന്നും പേർ പറഞ്ഞ വരുന്നു. മേ
ലെഴുതിയ ആറ്റിൽ കൂടെ കപ്പൽ പോകും കല്ക്കത്തായിക്ക അരികെ
ൟ ആറ്റിന്ന ഒരു നാഴികയിൽ അധികം വീതി ഉണ്ട. കല്ക്കത്തായി
ക്ക വലിപ്പം വരുത്തിയത ഇംഗ്ലീഷകാരായിട്ട ആകുന്നു. ൧൭൧൭മാണ്ടി
ൽ അത മൺകുടിലുകളുള്ള ഒരു ചെറിയ ഗ്രാമം ആയിരുന്നു. ഇപ്പോൾ
അത രാജധാനികൾ എന്ന പോലെ ഭവനങ്ങൾ ഉള്ള ഒരു നഗരമാ
യിരിക്കുന്നു. ൦൭൫൩മാണ്ടിൽ ബെങ്കാളിലെ നവാബായ സൂറാജൂദദൌ
ല്ട്ട അതിനെ വളഞ്ഞ ഇംഗ്ലീഷകാരിൽനിന്നും പിടിച്ചു. അപ്പോൾ
൧൪൬ ഇംഗീഷകാരെ ഒരു കുടുസ്സായിട്ടുള്ള മുറിയിൽ പിടിച്ചിട്ടാറെ ൧൩
പേരൊഴികെ ശേഷം ഏല്ലാവരും അന്ന രാത്രികൊണ്ട ശ്വാസം മുട്ടി
ചാകയും ചെയ്തു. ആ നഗരത്തിൽ ൫൫൦൦൦൦ ആളുകളും ഉണ്ട. അതിൽ
ആസിയായിൽ എല്ലാവടത്തുനിന്നും വന്നിട്ടുള്ള ആളുകളും ഉണ്ട.

സിറാമ്‌പൂര എന്ന പട്ടണം ബഹു വെടിപ്പും നല്ല വൃത്തിയുമുള്ളതാകു
ന്നു. അത ഏറിയകാലമായിട്ട ദെയിൻകാൎക്കുള്ളതായിരുന്നു. ഇപ്പോൾ
ഇംഗീഷകാർ വിലെക്ക വാങ്ങിച്ചിരിക്കുന്നു.

ചണ്ടനഗർ ഫ്രാൻസകാൎക്കുള്ളതാകുന്നു. അവിടെ ൪൫൦൦൦൦ കുടിയാന
വന്മാർ ഉണ്ട.

കിഷനഗർ എന്നത ഒരു ദേശത്തിന്നും അതിന്റെ പ്രധാന പട്ടണ
ത്തിന്നും കൂടെയുള്ള പേർ ആകുന്നു. എന്നാൽ അവെക്ക നദ്യ എന്നും കൂ
ടെ കൂടെ പറഞ്ഞവരുന്നുണ്ട. [ 93 ] ചിട്ടഗൊങ്ങ എന്നത ഒരു തുറമുഖവും വലിയ കച്ചവടസ്ഥലവും ആ
കുന്നു. പ്രത്യേകമായിട്ടുള്ള കച്ചവടം തേക്കുതടികളും മറ്റ തടികളും
ആകുന്നു. അനേകം വലിയ കപ്പലുകൾ ഇവിടെ പണിയിക്കപ്പെടുന്നു.

പ്രധാന ആറുകൾ.—ഗംഗ എന്നും ഹൂഗ്ലി എന്നും തീസ്ത എ
ന്നും ബ്രഹ്മപുത്ര എന്നും ആകുന്നു.

ദേശരൂപം.—ൟ ദേശത്തിന്റെ വടക്കെ അതിര മുഴുവനും
൧൦ നാഴിക മുതൽ ൨൦ നാഴിക വരെ വീതിയിൽ മഹാ വലിയ പുല്ലു
കൾ കൊണ്ടും വൻകാടുകൾ കൊണ്ടും മൂടപ്പെട്ടിരിക്കുന്ന താണ ഭൂമി
ആകുന്നു. ഇതിന്നപ്പുറത്ത വടക്കെ ഇന്ദുസ്താന്റെ ഉയൎന്ന പൎവതങ്ങൾ
ആകുന്നു. ൟ ദേശത്തിലെ ശേഷമുള്ള ഭാഗം ഒക്കെയും ഒരു വലിയ
വെളിഭൂമിയായിട്ട പറയപ്പെടാം. അവിടെ എല്ലാടവും ആറുകളും ചെ
റിയ തടാകങ്ങളും ഉള്ളവയും ആണ്ടതോറും വെള്ളം പൊങ്ങി കേറി
ലോകത്തിൽ മഹാ വിളവുള്ള സ്ഥലങ്ങളിൽ ഒന്നായി തീൎന്നിരിക്കുന്നവ
യും ആകുന്നു. ഹൂഗ്ലിക്കും മെഗ്നായിക്കും ഇടയിലുള്ള തെക്കെ ഭാഗം മുഴു
വനും സന്ദർബന്ദ്സ എന്ന വിളിക്കപ്പെടുന്ന പുതയലുള്ള അനേകം ദ്വീ
പുകളായിട്ട തീൎന്നിരിക്കുന്നു. അവിടം കാടുകൊണ്ട മൂടപ്പെട്ടവയും മ
ഹാ വലിയ കടുവാകളും മുതലകളും ഉള്ളവയും ആകുന്നു. അവിടെ കു
ടിയിരിപ്പില്ല. വേനൽ കാലത്ത മരം മുറിക്കുന്നവരും ഉപ്പ എടുക്കുന്നവ
രും അവരുടെ ജീവനെ ഉപേക്ഷിച്ച അവിടെ ചെല്ലന്നുണ്ട.

ഉത്ഭവങ്ങൾ.—നെല്ല ധാരാളമായിട്ട ഉണ്ട. കോതമ്പും യവ
വും തെനയും മറ്റു ധാന്യങ്ങളും നീലവും പഞ്ഞിയും പട്ടും ചണവും
പുകയിലയും കറുപ്പും പഞ്ചസാരയും ഇഞ്ചിയും ചെഞ്ചല്യവും അരക്കും
ചായവും ഔഷധികളും പശയും എണ്ണയുള്ള പല വിത്തുകളും വെറ്റി
ലയും മെഴുകും ആനകൊമ്പും ഇരിമ്പും വെടിയുപ്പും കല്ക്കരിയും
ഉണ്ട. ഫലങ്ങൾ വകയിൽ മഹാ വിശേഷമായ നാരെങ്ങാകൾ പെരു
ത്തുണ്ട. കന്നകാലികളും ആടും കുറച്ചെയുള്ളു കുതിരയും അപ്രകാരം ത
ന്നെ ആകുന്നു. ആനയും കടുവാകളും കരടികളും പലതരം കുരങ്ങു
കളും മറ്റ കാട്ടുജന്തുക്കളും പലതരമായ പാമ്പുകളും ബഹുത്വമുണ്ട.
ൟ ദേശത്തിൽ കാണ്ഡാമൃഗത്തെയും കാണ്മനുണ്ട. കഴുനായ്ക്കളും പെരു
ത്തുണ്ട.

കൈവേലകൾ.—ബെങ്കാളിലെ കൈവേലകളായ പട്ടി
നെയും നേരിയ ശീലകളെയും മറ്റ പഞ്ഞികൊണ്ടുള്ള വേലകളെയും
കുറിച്ച ഇന്ദ്യായിൽ ഏറിയ കാലമായിട്ട ശ്രുതിപ്പെട്ടിരിക്കുന്നു.

മതം.—ഇന്ദു മതവും മഹമ്മദ മതവും ആകുന്നു.

വിശേഷാദികൾ.—ഇന്ദുകഥകളിൽ ബെങ്കാൾ എന്ന ദേശ
ത്തിന്റെ പേർ ഗൌർ എന്നൊ ഭംഗ ദേശം എന്നൊ പറയപ്പെടുന്നു.
ഇതിന്റെ താഴത്തെ ഭാഗം പണ്ടെതന്നെ ഭംഗ എന്ന വിളിക്കപ്പെടു
ന്നു. ഇപ്പോൾ ബെങ്കാളം എന്ന വിളിക്കപ്പെടുന്നതിന്ന ഇടവന്നത ഇ
തിൽനിന്ന തന്നെ ആയിരിക്കണം വെള്ളം കേറാത്ത ഇതിന്റെ മേല
ത്തെ ഭാഗത്തിന്ന ഭരിന്ദ്ര എന്നും വിളക്കപ്പെടുന്നു. അവിടെ പട്ട ഉ
ണ്ടാക്കുന്നത, മുല്ബറി എന്ന ഒരു വൃക്ഷത്തിന്റെ ഇല തിന്നുന്ന ഒരു ചെ
റിയ പുഴുവിൽനിന്ന വരുന്ന നൂൽകൊണ്ട ആകുന്നു. ൟ പുഴവ ന
[ 94 ] ന്നായി വളരുമ്പോൾ ചിലന്തിവലയെ പോലെ നേരിയ നൂൽ അതി
ന്റെ പുറത്തനിന്ന ഉണ്ടാകുന്നു. അതിനെ ഒര ഉണ്ട പോലെ ആ പു
ഴുവിന ചുറ്റും ചുറ്റുന്നു. അകത്തിരിക്കുന്ന പുഴുവിനെ കൊല്ലെണ്ടുന്ന
തിനായിട്ട ൟ ഉണ്ട എടുത്ത ചൂടുവെള്ളത്തിൽ ഇടുന്നു. ഇങ്ങിനെ പു
ഴുവിനെ കൊല്ലാഞ്ഞാൽ അത പട്ടുനൂലിനെ തിന്ന നശിപ്പിച്ചുകളയും.

കുടിയാന്മാർ പലതരത്തിലുള്ള ഇന്ദുക്കാരും മഹമ്മദകാരും ആകുന്നു.
നടുപ്രദേശങ്ങളിലെ ഇന്ദുക്കാരെ ബെങ്കാളികൾ എന്ന പറയുന്നു. ഇ
വർ വാക്കിൽ സാഹസക്കാരും വഴക്കുകാരും ആകുന്നു എങ്കിലും ചുണയി
ല്ലാത്തവരും ഭീരുക്കളും ആകുന്നു. കാട്ടാളന്മാരായ ഒരു വംശക്കാർ
ൟ ദേശത്തിലെ വനങ്ങളിലും മലകളിലും പാൎത്തവരുന്നുണ്ട. ഇവരി
ൽ പ്രധാനമായിട്ടുള്ളവർ ഗാരോസന്മാരും കാശ്യന്മാരും കൂക്കികളും ആ
കുന്നു.

ബെങ്കാളിൽ ഉൾപ്പെട്ടിരിക്കുന്ന ചെറിയ
ദേശങ്ങളെ കുറിച്ച.

സിഖിം എന്നും കൂച്ചബാഹാർ എന്നും ബിജ്നീ എന്നും ജെന്ത്യാ എ
ന്നും കാച്ചാർ എന്നും ഉള്ള ചെറിയ ദേശങ്ങൾ ബെങ്കാൾ ദേശത്തിൽ
ഉൾപ്പെട്ടവയും അതിന്റെ വടക്കേതും കിഴക്കേതുമായുള്ള അതൃത്തിക
ളിൽ കിടക്കുന്നവയും ആകുന്നു.

സിഖിം എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ൟ ദേശത്തിന്റെ വടക്ക ഭാഗം ഹിമാലയ പ
ൎവതങ്ങളാലും കിഴക്ക ബൂത്താനാലും പടിഞ്ഞാറ മൊറങ്ങിനാലും തെക്കര
ങ്ങപൂരിനാലും മൊറങ്ങിന്റെ ഒരു ഭാഗത്താലും അതൃത്തിയാക്കപ്പെട്ടിരി
ക്കുന്നു.

പ്രധാനനഗരികൾ.—ഇവിടെ പട്ടണങ്ങൾ കുറച്ചെഉള്ളു
ഉള്ളത അത്ര സാരമുള്ളതും അല്ല. അവയിൽ പ്രധാനമുള്ളവ സിഖിമും
താസിദിങ്ങും ദാർജലിങ്ങും ആകുന്നു. സിഖിം തലസ്ഥാനം ആകുന്നു.

താസിദിങ്ങ സിഖിമിന്ന അടുത്ത മലയുടെ മുകളിൽ ഉള്ള ഒരു കോ
ട്ട ആകുന്നു. ദാർജലിങ്ങ സിഖിമിന്ന കുറെ തെക്ക കിഴക്ക ഒരു കുന്നി
ന്മേൽ ആകുന്നു. ൟ സ്ഥലം തണുപ്പുള്ളതും സൌഖ്യമുള്ളതും ആകകൊ
ണ്ട താഴ്ചയിൽപാൎക്കുന്ന ഇംഗ്ലീഷകാർ കാറ്റകൊള്ളുവാൻ അവിടെ
പോകുന്നുണ്ട.

ഉത്ഭവങ്ങൾ.—ഇത ഒരു മലപ്രദേശം ആകുന്നു. എങ്കിലും വി
ളവുള്ളതും നല്ലതിൻവണ്ണം കൃഷിയുള്ളതും ആകുന്നു. ഇവിടെ പ്രധാന
മായിട്ട നെല്ലും മഞ്ചട്ടിയും മെഴുകും പലതരത്തിലുള്ള മരങ്ങളും ഉണ്ട.

മതം.—സിഖിമിൽ അധികം നടപ്പുള്ള മതം തിബേത്തിലെത ആ
കുന്നു. അത എന്തെന്നാൽ ലാമാബുധ മതം.

കൂച്ചബാഹാർ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ൟ ദേശത്തിന്റെ വടക്ക ഭാഗം ബൂത്താനാ
[ 95 ] ലും കിഴക്ക ബീജ്നീയാലും തെക്ക രങ്ങപൂരിനാലും പടിഞ്ഞാറ സിഖിമി
നാലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന നഗരികൾ.—ബാഹാർ എന്ന ആകുന്നു.

ഉത്ഭവങ്ങൾ.—ൟ ദേശത്തിന്റെ തെക്കെ ഭാഗം വിളവുള്ള
തും നല്ല പോലെ കൃഷിചെയ്യപ്പെട്ടതും ആകുന്നു. എന്നാൽ വടക്കോട്ട
കാടുപിടിച്ച പുതലായകുന്നു. ൟ ദേശത്തിൽ പ്രധാനമായിട്ട ഉണ്ടാ
കുന്നത കറുപ്പ ആകുന്നു.

മതം.—സാധാരണമായിട്ട ഇന്ദുമതം ആകുന്നു.

ബിജ്നീ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ൟ ദേശത്തിന്റെ വടക്ക ഭാഗം ബൂത്താനാലും
കിഴക്ക ആസ്സാമിനാലും ഗാറോസിനാലും തെക്ക രങ്ങപൂരിനാലും പടി
ഞ്ഞാറ കൂച്ചബാഹാറിനാലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന നഗരികൾ.—ബിജ്നീ എന്ന ഒരു പട്ടണം തന്നെ
ഉള്ളു.

ഉത്ഭവങ്ങൾ.—ൟ ദേശം വിളവുള്ളതാകുന്നു. ഇവിടെ നെ
ല്ലും കോതമ്പും യവവും വെറ്റിലയും പഞ്ചസാരയും ഉണ്ട.

മതം.—ഇവിടത്തെമതം ഇന്ദുമതത്തോട അവരുടെ സ്വന്തമായി
ട്ടുള്ള പല കമ്മാദികളെയും കൂടെ കൂട്ടീട്ടുള്ളത ആകുന്നു.

ജെന്ത്യാ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ജെന്ത്യാ അല്ലെങ്കിൽ ജെന്ത്യാപൂര എന്ന ദേശ
ത്തിന്റെ വടക്ക ഭാഗം ആസ്സാമിനാലും കിഴക്ക കാച്ചാറിനാലും തെക്ക സി
ല്ഹെത്തിനാലും പടിഞ്ഞാറ ഗാറോസിനാലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന നഗരികൾ.—ൟ ദേശത്തിൽ ജെന്ത്യപൂര എ
ന്ന ഒരു പട്ടണം മാത്രമെ ഉള്ളു. അവിടെ രാജാവ വസിക്കുന്നു.

ദേശ രൂപം.—ൟ ദേശത്തിന്റെ വടക്കെ അറ്റത്തനിന്നും
തെക്കെ അറ്റത്തനിന്നും കുറെ നാഴികയ്ക്ക കാടപിടിച്ച കുന്നുകളും താ
ണ പ്രദേശങ്ങളും ആകുന്നു. എന്നാൽ ഇവെയ്ക്ക നടുവിൽ ഏകദേശം
൫൦ നാഴിക വിസ്താരത്തിൽ കാടുകൂടാതെ മേച്ചിൽ സ്ഥലത്തിന്ന തക്കതാ
യിട്ടുള്ള മൈതാനം ഉണ്ട. എന്നാൽ കുടിയിരിപ്പ കുറഞ്ഞും കൃഷി ഇ
ല്ലാതെയും ഇരിക്കുന്നു.

ഉത്ഭവങ്ങൾ.—ഇവിടെ പ്രധാനമായിട്ട പഞ്ഞിയും നെല്ലും
ഉണ്ടാകുന്നു. ആനയും ആനകൊമ്പും ഇരിമ്പും ൟ ദേശത്തനിന്ന
പോക്കചരക്കായിട്ട കേറ്റി അയക്കപ്പെട്ട വരുന്നു. ഇവിടെ ഒരുമാതി
രി കട്ടിയുള്ള പട്ട ഉണ്ടാക്കപ്പെടുന്നു.

മതം.—ഇവരുടെ ഇപ്പൊഴത്തെ മതം ഇന്ദു മതം ആകുന്നു. [ 96 ] കാച്ചാർ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ൟ ദേശത്തിന്റെ വടക്ക ഭാഗം ആസ്സാമിനാ
ലും കിഴക്ക കാസൈയാലും തെക്ക തിപ്പെറയാലും സില്ഹെത്തിനാലും പ
ടിഞ്ഞാറ ജെന്ത്യായാലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന നഗരികൾ.—ധൎമ്മപൂര എന്നും ദുപുത്ത്ലീ എന്നും
കൊസ്പൂര എന്നും ആകുന്നു.

പ്രധാന ആറുകൾ.—കാവിലി എന്നും ബൂറാക്ക എന്നും ആകുന്നു.

ദേശ രൂപം.—ൟ ദേശം മിക്കവാറും മലയുള്ളതും കാടും പു
തയലുമുള്ളതും ആകുന്നു. സമനിരപ്പുള്ളിടം ഫലമുള്ളതാകുന്നു എങ്കിലും
കുടിയാന്മാർ നല്ലവണ്ണം കൃഷിചെയ്യുന്നില്ല.

ഉത്ഭവങ്ങൾ.—പഞ്ഞിയും കട്ടിയുള്ള പട്ടും മെഴുകും തടികളും
ഇരിമ്പും ഉപ്പും നെല്ലും മറ്റ ധാന്യങ്ങളും ആകുന്നു.

മതം.—ഇന്ദു മതം ആകുന്നു.

൬. മൂൽതാൻ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ൟ ദേശത്തിന്റെ വടക്ക ഭാഗം പഞ്ചാബിനാ
ലും വടക്ക കിഴക്ക ദെല്ഹിയാലും കിഴക്കും തെക്കും അജ്മീറിനാലും തെക്ക
സിന്ധിനാലും പടിഞ്ഞാറ ഇന്ദസ്സ എന്ന ആറ്റിനാലും അതൃത്തിയാക്ക
പ്പെട്ടിരിക്കുന്നു.

പ്രധാന നഗരികൾ.—മൂൽതാനും ബഹവൽപൂരും ഊൎച്ചും
ആകുന്നു. മൂൽതാൻ ഇന്ദ്യായിൽ തുലോം പഴയ നഗരങ്ങളിൽ ഒന്നും
മുമ്പിൽ ഒരു ഇന്ദു രാജ്യത്തിന്റെ തലസ്ഥാനവും പിന്നത്തേതിൽ
ദെല്ഹി മഹാ രാജാവിന്റെ ആൾപ്പേരുടെ വാസസ്ഥലവും ആയിരു
ന്നു. എന്നാൽ ഇപ്പോൾ അത ഏറെ സാരമില്ലാത്തതായി തീൎന്നിരിക്കു
ന്നു. അവിടെ ൬൦൦൦ ജനങ്ങൾ ഉണ്ട അവരിൽ മിക്കവരും മഹമ്മദകാ
രാകുന്നു.

പ്രധാന ആറുകൾ.—ചെനബ എന്നും ഗാറാ എന്നും ആ
കുന്നു.

ദേശരൂപം.—ൟ ദേശം മിക്കതും നിരപ്പുള്ളതും വെളിയായു
ള്ളതും ആകുന്നു. ചിലടം വിളവുള്ളതും നല്ല കൃഷിയുള്ളതും ആകുന്നു. എ
ന്നാൽ ഏറിയ പ്രദേശങ്ങൾ മണലുള്ളതാകകൊണ്ടും മുമ്പിൽ കൂടെ കൂ
ടെ യുദ്ധങ്ങൾ ഉണ്ടായ സ്ഥലമാകകൊണ്ടും ഇപ്പോൾ അത മോശവും
ജനകുറവുള്ളതുമായിട്ട തീൎന്നിരിക്കുന്നു.

ഉത്ഭവങ്ങൾ.—കോതമ്പും മറ്റ ധാന്യങ്ങളും പഞ്ഞിയും നീല
വും ആകുന്നു.

കൈവേലകൾ.—കമ്പിളികൾക്കായിട്ടും പട്ടുതരങ്ങൾക്കായി
[ 97 ] ട്ടും അത ശ്രുതിപ്പെട്ടിരിക്കുന്ന ദേശം ആകുന്നു.

മതം.—കുറെ ഇന്ദുക്കാരുള്ളവർ ഒഴികെ മഹമ്മദ മതക്കാരാകുന്നു.

൭. അജ്മീർ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ൟ ദേശത്തിന്റെ വടക്ക ഭാഗം പടിഞ്ഞാറ മൂൽ
താനാലും വടക്കും വടക്ക കിഴക്കും ദെല്ഹിയാലും കിഴക്ക അഗ്രായാലും മാ
ൽവായാലും തെക്ക കിഴക്ക മാൽവായാലും തെക്ക ഗുജെറാത്തിനാലും കു
ച്ചിനാലും പടിഞ്ഞാറ സിന്ധിനാലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന നഗരികൾ.—ഭാതനീർ എന്നും ബിഖാനീർ എ
ന്നും നാഗോർ എന്നും യസൽമീർ എന്നും യോദപൂര എന്നും ജയപൂര
എന്നും അജ്മീർ ചിത്തോൻ എന്നും ഉദയപൂര എന്നും ബുന്ദി എ
ന്നും കോട്ടാ എന്നും നീമക്ക എന്നും ആകുന്നു.

ജയപൂര ഇന്ദ്യായിലുള്ളതിൽ മഹാ ഭംഗിയായിട്ടും ക്രമമായിട്ടും പ
ണിയപ്പെട്ടിട്ടുള്ള ഒരു പട്ടണം ആകുന്നു. അതിലെ തെരുവുകൾ മിക്ക
തും കാഴ്ചെക്ക യൂറോപ്പിലുള്ള നഗരങ്ങൾക്ക ശരി ആകുന്നു.

അജ്മീർ എന്ന പട്ടണം ഒരു കോട്ട കെട്ടപ്പെട്ട കുന്നിന്റെ താഴെ
ആകുന്നു. അത ഒരിക്കൽ ആ ദേശത്തിന്റെ തലസ്ഥാനവും വലിയതും
വൎദ്ധനവുമുള്ള നഗരമായിരുന്നു. ഇംഗ്ലീഷകാൎക്ക ഇവിടെ ഒരു കച്ചവ
ടസ്ഥലം ഉണ്ടായിരുന്നു. മഹമ്മദകാരുടെ അധികാരം വെച്ച മഹാരാ
ഷ്ട്രന്മാരുടെ അധികാരം തുടങ്ങിയ ഇടകൊണ്ട അതിന്ന മിക്കവാറും
നാശം വന്നിരുന്നു. എന്നാൽ ൧൮൧൮മാണ്ടിൽ അത ബ്രിത്തീഷകാൎക്ക വ
ന്നതിൽ പിന്നെ അത അധികമായിട്ട നന്നായി ഇപ്പോൾ ബഹു മോ
ടിയുള്ളതായി തീൎന്നിരിക്കുന്നു.

ചിത്തോർ ഏറിയ കാലം ഉദയപൂരിലെ തലസ്ഥാനമായിരുന്നു.
അതിന്റെ ബലം കൊണ്ടും സമ്പത്തകൊണ്ടും കേൾവിപ്പെട്ടും ഇരുന്നു.
മഹമ്മദകാർ പലപ്പോഴും അതിനെ ജയിച്ചു. എങ്കിലും അവരുടെ
സ്വന്തരാജ്യമായിട്ട ആക്കിയില്ല. അത ഇപ്പോഴും നല്ല പട്ടണം ആകു
ന്നു. അവിടെ നല്ല പണിയായിട്ടുള്ള അനേകം ക്ഷേത്രങ്ങളും മറ്റ
പണികളും വിശേഷാൽ ശിവന്നായിട്ട നൂറ അടി പൊക്കത്തിൽ ന
ന്നായി കൊത്തുപണി ചെയ്തതായിട്ട വെള്ളക്കല്ലുകൊണ്ട രണ്ട ഗോപുര
ങ്ങളും ഉണ്ട. ഇന്ദ്യായിൽ മഹാ ശക്തിയുള്ള കോട്ടകൾ ഉള്ളതിൽ ഒന്ന
ഇവിടെ പട്ടണത്തിന്റെ അരികെ നാലു നാഴിക നീളത്തിൽ ഒരു കി
ളൎന്നകുന്നിന്മേൽ നില്ക്കുന്നു.

ഉദയപൂര, ഇപ്പൊഴത്തെ തലസ്ഥാനം ആകുന്നു. അത ഒരു പൊയ്ക
യുടെ മട്ടെയ്ക്ക ആകുന്നു. പൊയ്കയുടെ മൂന്ന ഭാഗവും കാടും പാറയുമു
ള്ള കുന്നുകൾ ആകുന്നു. ൟ പൊയ്കയുടെ വക്കത്തുള്ള രാജധാനി മു
തലായവ ഒക്കെയും നന്നായി കൊത്തുപണി ചെയ്ത മാൎബൾക്കല്ലുകൾ
കൊണ്ട ആകുന്നു. മാൎബൾ കൊണ്ടും പളുങ്കകൊണ്ടും ഉണ്ടാക്കുന്ന സ്വ
രൂപങ്ങളും കളിക്കോപ്പുമുതലായവയും ഇവിടെനിന്ന സമീപെ ഉള്ള
ദേശങ്ങളിലേക്ക വില്പാനായിട്ട കൊണ്ടുപോകയും ചെയ്യുന്നു.

പ്രധാന ആറുകൾ.—ചുംബൽ എന്നും ബന്നാസ്സു എന്നും
ലൊനീ എന്നും ആകുന്നു. [ 98 ] ദേശ രൂപം.—അജ്മീറിന്റെ തെക്ക കിഴക്കെ പ്രദേശം ഒട്ട ഫ
ലമുള്ളതും നീരോട്ടമുള്ളതുമായ കുന്നുപ്രദേശം ആകുന്നു. പടിഞ്ഞാറോ
ട്ടും വടക്കോട്ടും കുറെ അല്ലാതെ ഒക്കെയും കാനൽ പ്രദേശം ആകുന്നു.
ൟ ദേശം മുഴുവനിലും ഒന്നുകിൽ തുരുതുരയുള്ള മണൽ എങ്കിലും അ
ല്ലെങ്കിൽ തീരുമാനം വിളയാത്ത ഉപ്പുഭൂമി എങ്കിലുമെ ഉള്ളൂ. മണൽ ചി
ലടത്ത കാറ്റകൊണ്ട വലിയ കുന്നായിട്ടും ചിറയായിട്ടും അടിച്ച ക
രേറ്റപ്പെടുന്നു. ൟ ചൂടുള്ള മണലിൽ എല്ലാ ഫലങ്ങളെക്കാളും വെള്ള
മുള്ള വലിയ തണ്ണിമത്തെങ്ങാ പെരുപ്പമായിട്ട ഉണ്ടാകുന്നു. ഉഷ്ണകാലത്ത
ൟ വനത്തിൽ കൂടെ പോയാൽ മണലിനെ അടിച്ച കൊണ്ടുവരുന്ന
ചുഴലികാറ്റിനാൽ ശ്വാസം മുട്ടി ചത്തുപോകുന്ന അപകടം ഉണ്ട.

ഉത്ഭവങ്ങൾ.—ഇവിടെ കൃഷിയുള്ള ഭാഗത്ത കോതമ്പും യവ
വും നെല്ലും കരിമ്പും പഞ്ഞിയും നീലവും പുകയിലയും ഉണ്ടാകുന്നു.
ബഹു ഒട്ടകങ്ങളും വലിയ മാതിരി കാളകളും ഉപ്പും ഇവിടെ അനവ
ധി ഉണ്ട. ഉദയപൂരിൽ ചെമ്പും ൟയവും ഗന്ധകവും ഇരിമ്പും ഉണ്ട.

൮. അഗ്രാ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ൟ ദേശത്തിന്റെ വടക്ക ഭാഗം ദെല്ഹിയാലും
കിഴക്ക അയോധ്യയാലും അള്ളഹബാദിനാലും തെക്കെ അള്ളഹബാദി
നാലും മാൽവായാലും പടിഞ്ഞാറ അജ്മീറിനാലും അതൃത്തിയാക്കപ്പെ
ട്ടിരിക്കുന്നു.

ഗംഗയ്ക്കും യമുനായിക്കും ഇടയിലുള്ള പ്രദേശത്തിന്ന രണ്ട ആറുകൾ
എന്ന അൎത്ഥമാകുന്ന ദ്വാബ എന്ന പതിവായിട്ട വിളിക്കപ്പെടുന്നു.

പ്രധാന നഗരികൾ.—നാൎന്നൂൽ എന്നും അനുപ്പഷ്ഹർ എ
ന്നും നൂ ഏന്നും മത്രാ എന്നും അഗ്രാ എന്നും ദ്ദൊൽപൂര എന്നും അത്താ
ഏർ എന്നും അലിഗർ എന്നും കൊയിൽ എന്നും മൂസോം എന്നും സിക്ക
ന്ദ്രാ എന്നും ഹത്രാസ എന്നും ഫറക്ക്ഹബാദ എന്നും ഫഥിഗർ എന്നും ക
ന്യകുബ്ജം എന്നും മിൻപുരി എന്നും എടവെ എന്നും ബിലാം എ
ന്നും ആൽവാർ എന്നും മക്കേരിം എന്നും രാജഗർ എന്നും ദീഗ എന്നും
ഭൎത്തപൂര എന്നും ബീയാനാ എന്നും ഗൂവാലിയൊർ എന്നും അന്ത്രി എ
ന്നും പെക്കോർ എന്നും നർവർ എന്നും ഭിന്ദ എന്നും ഗൊഹദ്ദ എന്നും
ജാലോൻ എന്നും കാല്പി എന്നും കൂഞ്ച എന്നും ആകുന്നു.

നാൎന്നൂൽ എന്ന പട്ടണം തുലോം പണ്ടെയുള്ളത ആകുന്നു. എന്നാൽ
ഇപ്പോൾ അത്ര സാരമുള്ളത അല്ല.

മത്രാ തുലോം പണ്ടെയുള്ളതും ഇന്ദുമതക്കാരുടെ പുരാണങ്ങളിൽ ബ
ഹു ശ്രുതിപെട്ടതായിട്ട പറഞ്ഞിരിക്കുന്നതും ആയവർ പുണ്യസ്ഥലമെ
ന്ന വിചാരിച്ച വരുന്നതും പണ്ട യവനായ എഴുത്തുകാർ ഒരു വലിപ്പ
മുള്ള നഗരം എന്ന പറഞ്ഞിരിക്കുന്നതും ആകുന്നു. ൟ പട്ടണത്തി
ന്റെ ഇരിപ്പ നല്ലത എന്ന വിചാരിക്കയാൽ അത ഇപ്പോഴും പ്രധാന
പ്പെട്ട പട്ടണമായി വിചാരിക്കപ്പെടുന്നു. അത ഏകദേശം കാശിക സ
മം ആകുന്നു. അനേകം കുരങ്ങുകളും മയിലുകളും ചെമ്പരുന്തു മുതലാ
യ പക്ഷികളും ക്ഷേത്രങ്ങളിൽ ഉണ്ട. ഇന്ദുക്കാർ അവയെ ശുദ്ധമുള്ളവ
എന്ന വിചാരിച്ച വരുന്നു. [ 99 ] അഗ്രാഎന്ന പട്ടണം മഹമ്മദ രാജ്യത്തിന്ന തലസ്ഥാനമായിരുന്ന
പ്പോൾ ഇന്ദ്യായിൽ മഹാ മോടിയുള്ള നഗരങ്ങളിൽ ഒന്നായിരുന്നു. എ
ന്നാൽ രാജാസനം ദെല്ഹിയിൽ തന്നെ പിന്നെയും സ്ഥാപിക്കപ്പെടുക
കൊണ്ട അതിന്ന അധികമായിട്ട താഴ്ച വരികയും ചെയ്തു. അത ഇ
പ്പോൾ തുലോം ക്ഷയിച്ചും ഇരിക്കുന്നു. അതിന്റെ മുമ്പിലത്തെ മോടി
യെ കാണിക്കുന്നതായ ഏതാനും പണികൾ ഇപ്പോൾ കാണ്മാനുള്ളവ
യിൽ താജമഹാൽ എന്നത ഇന്ദ്യായിലുള്ളതിൽ ഒരു പണിയും അതി
നോട ശരി ഇല്ലാത്ത പ്രകാരം ആസിയാ മാതിരി പണികളിൽ വെച്ച മ
ഹാ ഭംഗിയുള്ളതും തികഞ്ഞതുമായ മാതൃകയായിട്ട വിചാരിക്കപ്പെടുന്നു.

കന്യാകുബ്ജം എന്ന പട്ടണത്തിൽനിന്ന രണ്ട നാഴിക നീളത്തിൽ ഒ
രു തോട ഗംഗയിലോട്ട വീഴുന്നു. ഇന്ദുപുരാണത്തിൽ ആ പട്ടണം ബ
ഹു ശ്രുതിയുള്ളതും മഹമ്മദകാർ അതിനെ പിടിപ്പാനായിട്ട ചെന്നപ്പോ
ൾ അത അന്നുണ്ടായിരുന്ന ശക്തിയുള്ള ഒരു മഹാ രാജ്യത്തിന്ന തല
സ്ഥാനവും ആയിരുന്നു. എന്നാൽ ഇപ്പോൾ ആ പണ്ടത്തെ ഇന്ദു നഗ
രത്തിന്റെ രേഖപോലും കണ്മാനില്ല. ഇപ്പോൾ ഉള്ള പണികൾ ഒ
ക്കെയും മഹമ്മദകാരായിട്ട ഉണ്ടാക്കിയതും പുത്തനും ആകുന്നു.

ഭൎത്തപൂര, ഭൎത്തപൂര രാജാവിന്റെ തലസ്ഥാനം ആകുന്നു. ൟ
സ്ഥലം ൧൮൦൫മതിൽ ഇംഗ്ലീഷകാർ അതിനെ പിടിപ്പാനായിട്ട നാല
പ്രാവശ്യം ചെന്നാറെ ബഹു നഷ്ടത്തോടും കൂടെ മടങ്ങി പോന്ന സം
ഗതി വശാൽ ബഹു കേൾവിപ്പെട്ടതാകുന്നു. എന്നാൽ രാജാവ, വി
രോധിയായി പാൎക്കുന്നതിന്ന ഭയപ്പെട്ടിട്ട കോട്ടയുടെ താക്കോലും കൊ
ടുത്ത ഇംഗ്ലീഷ പാളയത്തിലേക്ക തന്റെ മകനെ പറഞ്ഞയച്ച കീഴട
ങ്ങി കൊള്ളുകയും ചെയ്തു.

കാല്പി എന്ന പട്ടണം ബഹു കുടിയാന്മാരുള്ളതും അധിക കച്ചവടമു
ള്ളതും ആകുന്നു. അവിടെ ഉണ്ടാക്കുന്ന കടലാസുകൾക്കായിട്ടും കല്ക്കണ്ട
ത്തിന്നായിട്ടും അത ശ്രുതിപെട്ടതും ആകുന്നു.

പ്രധാന ആറുകൾ.—ഗംഗയും യമുനായും ചുംബലും ആകു
ന്നു.

ദേശരൂപം.—ൟ ദേശം യമുനായുടെ വടക്കോട്ട സാമാന്യം
ഒപ്പനിരപ്പള്ളതും വെളിയായുള്ളതും ഏറിയ ഭാഗത്ത മരക്കാലില്ലാത്തതും
ആകുന്നു. തെക്കോട്ടും പടിഞ്ഞാറോട്ടും കുന്നും കാടും ആകുന്നു. പലആറു
കളും ഉണ്ട. എങ്കിലും മഴ പെയ്തെങ്കിലെ വെള്ളം മതിയാകുംവണ്ണം ഉള്ളു.

ക്ലൈമെട്ട.—ഉഷ്ണകാറ്റ അടിക്കുമ്പോൾ ഉഷ്ണം ബഹു കടുപ്പവും
കാട്ടുപ്രദേശങ്ങൾ സൌഖ്യമില്ലാത്തതും ആകുന്നു. മറ്റുള്ള സമയങ്ങളി
ൽ സാമാന്യം ശീതോഷ്ണവും ചിലപ്പോൾ തണുപ്പും ഉള്ളതാകുന്നു.

ഉത്ഭവങ്ങൾ.—ൟ ദേശത്തിൽ നെല്ല ആറുകളുടെ സമീപത്ത
ഒക്കെയും ഉണ്ടാകുന്നു, സാധാരണമായിട്ടുള്ളവ തിനയും യവവും മുതി
രമുതലായ ധാന്യങ്ങളും ആകുന്നു. ഇവിടെ പഞ്ഞിയും നീലവും പുകയി
ലയും പഞ്ചസാരയും വെടിയുപ്പും ഉപ്പും ഉണ്ട. കന്നുകാലിയും ആടും
നല്ല മാതി കുതിരകളും ഇവിടെ വളൎത്തപ്പെടുന്നു. കാട്ടുപ്രദേശങ്ങളി
ൽ അനേകം മയിലുകൾ ഉണ്ട. ൟ നാട്ടുകാർ അവയെ ബഹു ഭക്തി
യോടും കൂടെ വിചാരിച്ച വരുന്നു. [ 100 ] കൈവേലകൾ.—ഒരു മാതിരി കട്ടിയുള്ള തുണി ഇവിടെ ഉണ്ടാക്കുന്നു.

മതം.—ഇന്ദു മതവും മഹമ്മദ മതവും ആകുന്നു.

൯. അള്ളഹബാദ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ൟ ദേശത്തിന്റെ വടക്ക ഭാഗം അഗ്രായാലും
അയൊധ്യയാലും വടക്കകിഴക്കും കിഴക്കും ബാഹാറിനാലും തെക്കഗുന്ദ്വാ
നായാലും മാൽവായാലും പടിഞ്ഞാറ മാൽവായാലും അതൃത്തിയാക്ക
പ്പെട്ടിരിക്കുന്നു.

പ്രധാന നഗരികൾ.—കാൻപൂര എന്നും ഫഥിപൂര എ
ന്നും ഖറഎന്നും ഷാസദബാദ എന്നും അള്ളഹബാദ എന്നും മനിക്കപൂര
എന്നും മഹോൽ എന്നും അസിമ്ഗർ എന്നും മോവ എന്നും ജൂവാൻപൂര
എന്നും ചുനാർ എന്നും ബെനാരെസ എന്നും ഘാസിപൂര എന്നും മെൎസ
പൂര എന്നും ദിത്തിയ എന്നും ജാൻസി എന്നും ഖീത്താ എന്നും ബാന്ദാ
എന്നും ഖല്ലിൻജെർ എന്നും ചത്തർപൂര എന്നും പന്നാ എന്നും മല്റ്റോൻ
എന്നും ഹത്താ എന്നും ദൌരി എന്നും റീവാ എന്നും ആകുന്നു.

കാൻപൂര എന്നത, ഗംഗയുടെ പടിഞ്ഞാറെ ഭാഗത്ത ആകുന്നു. അ
വിടെ ഗംഗയ്ക്ക ഒരു നാഴികയിൽ അധികം വീതി ഉണ്ട. ഇത ഒരു പു
തിയ പട്ടണവും ആ ദേശത്തിൽ സൈന്യം കിടക്കുന്ന പ്രധാന സ്ഥ
ലങ്ങളിൽ ഒന്നും ആകുന്നു. അത കാരണത്താൽ അത്രെ അതിന്ന വലി
പ്പം വന്നിരിക്കുന്നത. അതിന്ന സമീപെയുള്ള പറമ്പുകളിൽ മുന്തിരി
ങ്ങായും പയറും യൂറോപ്പിലെ പോലെ മറ്റ ഫലമൂലാദികളും അനവ
ധിയായിട്ട ഉണ്ടാകുന്നു.

അള്ളഹബാദ, ൟ ദെശത്തിന്റെ പ്രധാന നഗരം ആകുന്നു. അ
ത യമുനായും ഗംഗയും കൂടെ ഒന്നിച്ച കൂടുന്നിടത്ത പണിയിക്കപ്പെട്ടി
രിക്കുന്നു. അവിടത്തെ കോട്ട വലിയതും നല്ല ബലമുള്ളതും മേലെ സം
സ്ഥാനങ്ങൾക്കുള്ള പ്രധാന പടശാലയായിട്ട ഇംഗ്ലീഷകാരാൽ സൂക്ഷി
ക്കപ്പെട്ടിരിക്കുന്നതും ആകുന്നു. ഇന്ദുക്കാർ അള്ളഹബാദിനെ ഭാത്തപ്രാ
യഗ എന്നൊ പ്രായഗ എന്ന തനിച്ചോപേർ വിളിക്കുന്നു. ഇവിടെ
തീൎത്ഥയാത്രക്കാർ അധികമായിട്ട വരത്ത പോക്ക ഉണ്ട. ഇവരിൽ ചില
ർ മേൽപറഞ്ഞ ആറുകൾ തമ്മിൽ കൂടുന്നിടത്ത സ്വമേധയായിട്ട ചാടി
കുടിച്ച ചാകുന്നത കൂടെ കൂടെ നടപ്പാകുന്നു. പ്രായഗ എന്ന വാക്കിന്ന
രണ്ടൊ അധികമൊ ശുദ്ധമുള്ള ആറുകൾ ഒരുമിച്ച കൂടുന്നിടംഎന്ന അ
ൎത്ഥം ആകുന്നു.

ജൂവാൻപൂര, മുമ്പിൽ അധിക വലിപ്പമുള്ള സ്ഥലമായിരുന്നു. അ
വിടെ പണി വിശേഷംകൊണ്ടും ഉറെപ്പുകൊണ്ടും കേൾവിപ്പെട്ടിരിക്കു
ന്ന ഒരു പാലം ഉണ്ട. അത ഇപ്പോഴും നല്ല ബലമുള്ളതാകുന്നു.

ബെനാരെസ ഇന്ദുസ്താനിൽ മഹാവലിയതും ജനപ്പെരുപ്പമുള്ളതായ
ഒരു പട്ടണം ആകുന്നു. അവിടത്തെ ജനങ്ങൾ ഇന്ദ്യായിൽ എല്ലാവി
ടത്തുനിന്നും വന്ന പാൎക്കുന്ന നാനാജാതിക്കാരും ബഹു തുൎക്കിക്കാരും താ
ൎത്തറിക്കാരും പാർസിക്കാരും അൎമ്മെനായക്കാരും ഉൾപ്പടെ ഏഴ ലക്ഷം
ആളുകളിൽ കുറകയില്ലെന്ന മതിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ആ നഗരം
[ 101 ] തുലോം മോശമായി പണിചെയ്യപ്പെട്ടിരിക്കുന്നു. തെരുവുകൾ ഏറ്റം
ഇടുക്കായുള്ളവയും നഗരം മുഴുവനും ബഹു അഴുക്കായുള്ളതും ആകുന്നു.
ഇന്ദുക്കാർ ഇതിനെ കാശി എന്ന പേർ പറഞ്ഞ വരുന്നു. ബ്രാഹ്മണരു
ടെ കെട്ടകഥയിൽ പറയുന്നത എന്തെന്നാൽ അത മുമ്പെ സ്വൎണ്ണം കൊ
ണ്ട ഉണ്ടാക്കപ്പെട്ടിരുന്നു. എന്നാൽ മനുഷ്യരുടെ ദുഷ്ടത കൊണ്ട, കല്ലാ
യി പിന്നെ മണ്ണും ചെറ്റയുമായിട്ട തീൎന്നിരിക്കുന്നു. ൟ നഗരത്തിന്ന
പത്ത നാഴിക ചുറ്റുമുള്ള ദേശം പുണ്യസ്ഥലം എന്ന ഇന്ദുക്കാർ വിചാ
രിക്കയും അനേകം തീൎത്ഥയാത്രക്കാർ വന്ന കൂടുകയും ചെയ്യുന്നുണ്ട. താ
നെ വന്നുകാണ്മാൻ വഹിയാത്ത ദൂരദേശത്തുള്ള പ്രധാനികൾ അവൎക്ക
വേണ്ടി ആൾപ്പേരായിട്ട അവരുടെ പാപങ്ങളെ കഴുകികളവാൻ ഇ
വിടെക്ക അവരുടെ പേൎക്ക ആളുകളെ പറഞ്ഞയച്ച വരുന്നുണ്ട. അത
ഒരു വലിയ കച്ചവടസ്ഥലവും ബന്ദൽഖന്ദിൽനിന്ന പ്രധാനമായിട്ട
വരുന്ന വൈരക്കല്ല മുഖ്യമായിട്ട വില്ക്കുന്നിടവും ആകുന്നു.

ഗാസിപൂര വലിയതും ജനപ്പെരുപ്പവുമുള്ള പട്ടണം ആകുന്നു. ഇവി
ടെ ഉണ്ടാക്കുന്ന പനിനീരിനായിട്ട കേൾവിപ്പെട്ടും ഇരിക്കുന്നു. ഒന്നാം
തരത്തിൽ ബഹു കുതിരകൾ ഗവൎണമെന്ത ലായത്തിൽ വളൎത്തപ്പെട്ടവ
രുന്നു.

മെൎസപൂര വലിപ്പവും വൎദ്ധനവുമുള്ള പട്ടണവും നല്ലവണ്ണം പണി
യപ്പെട്ടതും ജനപ്പെരുപ്പമുള്ളതും ആകുന്നു. ഇവിടെ ഉൾക്കരെ കച്ചവ
ടം പെരുത്ത ഉണ്ട. അത ദേശത്തിലെ പഞ്ഞിവില്ക്കുന്ന പ്രധാനസ്ഥ
ലവും ആകുന്നു. ഇവിടെ ഉണ്ടാക്കുന്ന പരവിധാനികൾക്കായിട്ടും പ
ഞ്ഞികൊണ്ട ഉണ്ടാക്കുന്ന വസ്തുക്കൾക്കായിട്ടും അത ശ്രുതിപ്പെട്ടതാകു
ന്നു.

പന്നാ എന്ന പട്ടണത്തിൽ അനേകം ഭംഗിയുള്ള ക്ഷേത്രങ്ങൾ ഉ
ണ്ട. അത വൈരക്കല്ലവിളയുന്ന തുരങ്കങ്ങൾക്കായിട്ട ശ്രുതിപെട്ടും ഇരി
ക്കുന്നു.

പ്രധാന ആറുകൾ.—ഗുമ്ത്തി എന്നും ഗംഗ എന്നും യമുനാ എ
ന്നും തൊൻസാ എന്നും ബെതുവാ എന്നും ആകുന്നു.

ദേശ രൂപം.—ൟ ദേശം ഇന്ദ്യായിൽ മഹാ വളവും വിളവു
മുള്ളവയിൽ ഒന്ന ആകുന്നു. ഗംഗയുടെയും യമുനായുടെയും സമീപ
ത്തുള്ള പ്രദേശങ്ങൾ നിരപ്പും ഫലവുമുള്ളവ ആകുന്നു.

ഉത്ഭവങ്ങൾ.—കോതമ്പും യവവും നെല്ലും ചോളവും മറ്റ
ധാന്യങ്ങളും കറുപ്പും പഞ്ചസാരയും നീലവും പഞ്ഞിയും ചണവും ആ
കുന്നു. മലപ്രദേശങ്ങളിൽ ചായം ഉണ്ടാക്കുന്ന വസ്തുകളും പശകളും ഇ
രിമ്പും ഉണ്ട. ചിലപ്പോൾ വലിയമാതിരി വൈരക്കല്ലുകൾ ബന്ദൽഖന്ദി
ലെ പന്നാ എന്ന പട്ടണത്തിൽ എടുപ്പാൻ ഉണ്ട. ബെനാരെസിലെ പ്ര
ദേശങ്ങളിൽ വലിയ കല്ലുവെട്ടാങ്കുഴികൾ ഉണ്ട. ഗുമ്ത്തിയുടെയും ഗംഗ
യുടെയും ഇടയിൽ കറാ മുതൽ ബെനാരെസ വരെയുള്ള ദിക്കിൽനിന്ന
അനവധി കാരം എടുത്തുവരുന്നു.

കൈവേലകൾ.—ൟ ദേശം ഏറിയ കാലമായിട്ട പഞ്ഞി
കൊണ്ട ഉണ്ടാക്കുന്ന വേലകൾക്ക ശ്രുതിപ്പെട്ടിരിക്കുന്നു. വിശേഷാൽ
സാലുവാകൾക്കും കസവിട്ട പൂപ്പട്ടുകൾക്കും ആയിക്കൊണ്ടാകുന്നു. പ
[ 102 ] രവിധാനികളും കട്ടിയുള്ള കമ്പിളികളും ഇവിടെ ഉണ്ടാക്കപ്പെടുന്നുണ്ട.

മതം.—ഇന്ദു മതവും മഹമ്മദ മതവും ആകുന്നു.

൧൦. സിന്ധ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ൟ ദേശത്തിന്റെ വടക്ക ഭാഗം അപ്ഘാനിസ്താ
നാലും മൂൽതാനാലും കിഴക്ക അജ്മീറിനാലും തെക്ക കുച്ചിനാലും സമുദ്ര
ത്താലും പടിഞ്ഞാറ ബെലൂചിസ്താനാലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന അംശങ്ങൾ.—മേലത്തെ സിന്ധ എന്നും താഴ
ത്തെ സിന്ധ എന്നും ആകുന്നു.

പ്രധാന നഗരികൾ.-ശിക്കാപൂര എന്നും സഖർ എന്നും
ബഖർ എന്നും രോരി എന്നും ഖിർപൂര എന്നും ലൎക്ക്ഹാനു എന്നും സെ
ഹ്വാൻ എന്നും ഹൈദ്രബാദ എന്നും ഒമെർകോട്ട എന്നും താത്താ എ
ന്നും കുരാച്ചി എന്നും മീയർപൂര എന്നും ആകുന്നു.

ഹൈദ്രബാദ എന്ന പട്ടണം ൟ ദേശം മുഴുവന്റെയും ഇപ്പോഴ
ത്തെ തലസ്ഥാനവും മുമ്പിൽ പ്രധാന * അമീർ വസിച്ചിരുന്നിടവും ആ
കുന്നു. അത ഇന്ദസ്സിന്റെ ഒരു കൈവഴിയായ ഫുലാലി എന്ന ആറ്റ
മട്ടെക്ക നില്ക്കുന്നു. അവിടെ വച്ച ബ്രിത്തീഷരസിദെന്തിനെ ആ നാട്ടു
കാർ ഏതൃത്തതിനാലും പിന്നീട ബ്രിത്തിഷകാരും മിയർപൂരിലെ അമീ
റിന്റെ സേനയുമായിട്ട യുദ്ധം ഉണ്ടായി അതിൽ വെച്ച അമീറിന്ന
൨൦൦൦൦ ആളുകൾ ഉണ്ടായാറെയും അതിലും കുറെ സേനയോടും കൂടെ
സേർ, ചാല്സനവ്യർ അവനെ തോല്പിച്ചതിനാലും ആ പട്ടണത്തിന്ന
ൟ ഇടെക്ക കേൾവിവന്നിരിക്കുന്നു. അവിടെ ആയുധവൎഗ്ഗങ്ങളെ ഉ
ണ്ടാക്കുന്നവരുടെയും തൊകലിൽ ചിത്രവേലചെയ്യുന്നവരുടെയും കൈ
വേല വിശേഷമുള്ളതാകുന്നു.

താത്താ എന്ന സിന്ധിയുടെ പണ്ടത്തെ തലസ്ഥാനമായിരുന്ന പട്ട
ണം യവനായക്കാർ പത്തലാ എന്ന പറഞ്ഞിരിക്കുന്നത ആകുന്നു. എ
ന്ന തോന്നുന്നു. അത മഹമ്മദകാർ പിടിച്ചതിന മുമ്പിൽ ബഹു സാര
മുള്ള സ്ഥലം ആയിരുന്നു. അത മഹമ്മദ മഹാ രാജ്യം ഇരുന്നപ്പോൾ
ഒക്കെയും വലിയ കച്ചവട സ്ഥലമായിട്ട കേൾവിപ്പെട്ടും അവിടെ ഉ
ണ്ടാക്കുന്ന പട്ടുകൾക്കായിട്ട ശ്രുതിപ്പെട്ടും ഇരുന്നു. അതിൽ പിന്നെ അ
തിന്ന തുലോം ഇടിവായി പോയി. എന്നാൽ പടിഞ്ഞാറെ ദേശങ്ങളി
ലെ അനേകം ഇന്ദുക്കാർ ബെലൂചിസ്താനിൽ ഹിങ്ങലാജ്ജ എന്ന അധി
കം ആൾ കൂടുന്ന പുണ്യസ്ഥലത്തിലെക്ക പോകുന്ന പെരുവഴിയിൽ അ
ത ആകകൊണ്ട ഇപ്പോഴും ജനങ്ങൾ അവിടെ ചെല്ലന്നുണ്ട.

കുരാച്ചി എന്ന പട്ടണം ഇന്ദസ്സ എന്ന ആറ്റിന്റെ പടിഞ്ഞാറെ
അറ്റത്തെ മുഖപ്പിങ്കലുള്ള ഒരു തുറമുഖം ആകുന്നു. അത ഇപ്പോൾ ബ്രി
ത്തിഷകാൎക്ക ആകുന്നു. അതിന്റെ ഇരിപ്പ കൊണ്ട അത കച്ചവടം ഇ
ടപെട്ടും സൈന്യം ഇടപെട്ടും ബഹു സാരമുള്ളത ആകുന്നു. [ 103 ] പ്രധാന ആറുകൾ.—ഇന്ദസ്സും അതിന്റെ പല കൈവഴി
കളും ആകുന്നു.

ദേശ രൂപം.—ഇന്ദസ്സിന്റെ കിഴക്ക വശത്തുള്ള പ്രദേശം മി
ക്കവാറും നല്ല സമ ഭൂമിയും ആറ്റിനോട അടുത്ത ഇടമല്ലാതെ ഏറ
യും മരുഭൂമിയും ആകുന്നു. ഇന്ദസ്സിന്റെ പടിഞ്ഞാറെ വശത്ത അങ്ങി
നെ അല്ല. പടിഞ്ഞാറേയും വടക്കെയും അതൃത്തികൾ മല ആകുന്നു.

ക്ലൈമെട്ട.—മേലത്തെ സിന്ധിലെ ക്ലൈമെട്ട ശീതോഷ്ണമായിട്ടു
ള്ളതാകുന്നു. താഴത്തെ സിന്ധിലേത അത്യുഷ്ണവും ശരീരസൌഖ്യത്തിന്ന
തുലോം കൊള്ളരുതാത്തതും ആകുന്നു.

ഉത്ഭവങ്ങൾ.—മേലെത്തെ സിന്ധിയിൽ കോതമ്പും യവവും മ
റ്റ ധാന്യങ്ങളും താഴത്തെ സിന്ധിൽ നെല്ലും കരിമ്പും നീലവും വെടി
യുപ്പും പൎപ്പടക്കാരവും ആകുന്നു. ആടുമാടുകൾ അനവധി ഉണ്ട. ഒ
ന്നാന്തരമായിട്ടുള്ള കുതിരകളും ഒട്ടകങ്ങളും അല്പമായിട്ട വളൎത്തുന്നുണ്ട.

മതം.—മഹമ്മദ മതം ആകുന്നു.

൧൧. കുച്ച എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ൟ ദേശത്തിന്റെ വടക്ക ഭാഗം അജ്മീറിനാലും
കിഴക്ക ഗുജെറാത്തിനാലും തെക്ക സമുദ്രത്താലും പടിഞ്ഞാറ ഇന്ദസ്സി
ന്റെ കിഴക്കെ അറ്റത്തെ കൈവഴിയായ ലോനീ എന്ന പറയപ്പെ
ടുന്ന ആറ്റ കൈവഴിയാലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന നഗരികൾ.—ലഖവതബന്ദർ എന്നും കോറാ എ
ന്നും ഭൂജ്ജ എന്നും അൻജാർ എന്നും മന്ദാവൈ എന്നും ആകുന്നു.

ഭൂജ്ജ എന്ന പട്ടണം ആ ദേശത്തിന്റെ തലസ്ഥാനവും പുത്തനും
ആകുന്നു. അത ഒട്ടനല്ലവണ്ണം പണിയിക്കപ്പെട്ടിരിക്കുന്നു. അതിൽ ഏക
ദേശം ൨൦൦൦൦ ജനങ്ങൾ പാൎക്കുന്നുണ്ട. അവരിൽ പൊന്നുകൊണ്ടും വെ
ള്ളികൊണ്ടുമുള്ള വേലകൾക്ക മിടുക്കുള്ള നല്ല തൊഴിലുകാർ ഉണ്ട. ൟ
പട്ടണം ൧൮൧൯മത മിഥുനമാസത്തിൽ ഏറ്റവും കഠിനമായുള്ള ഭൂക
മ്പത്താൽ മിക്കവാറും നശിക്കപ്പെട്ടു പോയി.

മന്ദവൈ എന്ന പട്ടണം ൟ ദേശത്തിലെ പ്രധാന തുറമുഖവും
തെക്കെ സമുദ്രതീരത്തിങ്കലും ആകുന്നു. ഇവിടെ ഒട്ടു നല്ല ഒരു അഴിമു
ഖം ഉണ്ട. ഇത ഇന്ദ്യായുടെ പടിഞ്ഞാറെ ഭാഗത്തോടും സിന്ധിനോടും
അറാബിയയോടും അഫ്രിക്കയോടും ബഹു കച്ചവടവുമുള്ള ഒരു സ്ഥലം
ആകുന്നു. എന്നാൽ ഇവിടെ കൊള്ളാകുന്നതിൽ ഒരു കൈവേലയും ഇ
ല്ല. അത കുച്ചിൽ ഉള്ളതിലേക്കും ജനപെരുപ്പമുള്ള പട്ടണം ആകുന്നു.
൩൫൦൦൦ കുടിയാന്മാർ ഉള്ളതിൽ മിക്കവരും ഭാതിമാരും ബന്യാന്മാരും
ബ്രാഹ്മണരും ഏതാനും മഹമ്മദകാരും മറ്റുള്ളവരും ആകുന്നു.

പ്രധാന ആറുകൾ.—ൟ ദേശത്തിന്റെ പടിഞ്ഞാറെ അ
തൃത്തിയിൽ കൂടി ഒഴുകുന്ന ലോനീ ഒഴികെ അവിടെ ആറ ഇല്ല. മഴ
ക്കാലത്തെ പല വരട്ടാറുകൾ ഉണ്ട. എന്നാൽ മഴ നിന്നാൽ ഉടൻ ത
ന്നെ അവയുടെ ചാലുകൾ സാമാന്യമായിട്ടു വറണ്ട പോകുന്നു. [ 104 ] ദേശ രൂപം.—ൟ ദേശത്തെ രണ്ട ഭാഗമായിട്ട പകുക്കപ്പെ
ടാം ഒരു ഒരു ഭാഗം ഏറിയ വിസ്കാരത്തിൽ രന്ന എന്ന പേരായിട്ടുള്ള ഉപ്പ
ഊറലുള്ള നിലം ആകുന്നു. മറ്റെ ഭാഗം മലപ്രദേശവും ചുറ്റും ഉപ്പ
ഭൂമിയും സമുദ്രവും ഉള്ളത ആകുന്നു.

ഉത്ഭവങ്ങൾ.—ൟ ദേശം വെള്ളചുരുക്കം കൊണ്ടും ഉള്ള വെ
ള്ളം ഉപ്പ ആകകൊണ്ടും ഭൂമി പാറ എങ്കിലും മണൽ എങ്കിലും ആകകൊ
ണ്ടും വിളയുന്നത അല്ല. ആകയാൽ അതിൽ ഉത്ഭവങ്ങളും കുറയും പ്ര
ധാനമായിട്ടുള്ളത പഞ്ഞി ആകുന്നു. അത കൊടുത്തും വെച്ച സിന്ധിൽ
നിന്നും മറ്റ ദേശങ്ങളിൽ നിന്നും പകരമായിട്ട ധാന്യം വാങ്ങിക്കുന്നു.
എന്നാൽ ആ ദേശത്തിലെ കുതിരകൾ ഇന്ദ്യായിൽ ഉള്ളതിലെക്കും നന്ന
എന്ന വിചാരിക്കപ്പെടുന്നു. ഒട്ടകങ്ങളും ആടുകളും നന്നായി വളൎത്തപ്പെ
ടുന്നു. എന്നാൽ കന്നുകാലി നല്ല തരമുള്ളവ അല്ല. ഇരിമ്പും പടിക്കാര
വും ഒരു മാതിരി കല്ക്കരിയും പല സ്ഥലങ്ങളിൽനിന്നും എടുപ്പാനുണ്ട.
ൟന്തവൃക്ഷങ്ങൾ ചിലപ്രദേശങ്ങളിൽ ഉണ്ട. നല്ല മാതിരി ൟന്തപ്പ
ഴം ഉണ്ടാകുന്നു. എന്നാൽ സമുദ്രതീരത്തിങ്കൽ തന്നെയും തെങ്ങ പ്രയാ
സത്തോടെ ഉണ്ടാകുന്നുള്ളു. അവിടെ ഉപ്പ എടുപ്പാൻ ഉണ്ട. അവിടെ
ഇണക്കമുള്ളകഴുതയെക്കാളും തുലോം വലിപ്പവും ബലവുമുള്ള കാട്ടുകഴുത
കൾ ഉണ്ട. ബഹു ചുറുക്കുള്ളവ ആകുന്നു. എങ്കിലും ബഹു കടുപ്പമുള്ളവ
യും ഒട്ടും തന്നെ ഇണങ്ങാത്തവയും ആകുന്നു. അവയെ ചിലപ്പോൾ
കുഴിയിൽ അകപ്പെടുത്തി പിടിക്കുന്നു. എന്നാൽ ഒരിക്കലും ഇണങ്ങീട്ടി
ല്ല. അവയുടെ ഇറച്ചി തിന്നുന്നതിന്ന നല്ലത എന്ന വിചാരിക്കപ്പെടുന്നു.

മതം.—ഇന്ദു മതവും മഹമ്മദ മതവും ആകുന്നു.

൧൨. ഗുജെറാത്ത എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ഗുജെറാത്തിന്റെ വടക്ക ഭാഗം കുച്ച എന്ന ക
ടൽ കൈവഴിയാലും വടക്കുകിഴക്ക അജ്മീർ എന്ന ദേശത്താലും കിഴക്ക
മാൽവാ എന്നും കാൻഡെഷ എന്നുമുള്ള ദേശങ്ങളാലും തെക്ക ഓറങ്ങ
ബാദ എന്ന ദേശത്താലും സമുദ്രത്താലും പടിഞ്ഞാറ, സമുദ്രത്താലും അ
തൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന നഗരികൾ.—ദീസാ എന്നും പാൽഹൻപൂര എ
ന്നും രാധൻപൂര എന്നും പത്തൻ എന്നും എദേർ എന്നും ദൂങ്ങർപൂര എ
ന്നും ബാൻസാരാ എന്നും പാത്രി എന്നും ബെജപൂര എന്നും നവനാഗ
എന്നും പൂൎബന്ദുർ എന്നും യൂനാഗർ എന്നും പത്തൻസോമ്നാത എന്നും ദി
യു എന്നും അഹ്മെദബാദ എന്നും കെയിറ എന്നും കവപഞ്ച എന്നും
കാംബെ എന്നും ഭൌനാഗർ എന്നും ഗോഗൊ എന്നും സൂന്ത എന്നും ല
ണവാരാ എന്നും ബാൎയ്യാ എന്നും ചമ്പാനീർ എന്നും ബരോദ എന്നും
ചാണ്ടോദ എന്നും ജംഭോസീർ എന്നും ബാറോക്ക എന്നും നാന്ദേദ എ
ന്നും രാജപീപ്ലാ എന്നും സൂറാത്ത എന്നും ഖീൻ എനം ബത്സാർ എ
ന്നും ദാമാൻ എന്നും ആകുന്നു.

പത്തൻസോമ്നാത, ഇന്ദുക്കാർ തീൎത്ഥയാത്രയ്ക്കായിട്ട പോകുന്ന കീ
ൎത്തിപെട്ട സ്ഥലം ആകയാൽ ശ്രുതിപെട്ടതാകുന്നു. അവിടെ പണ്ട ഒ
[ 105 ] രു ക്ഷേത്രത്തിൽ കേൾവിപ്പെട്ടതായിട്ട ഒരു വിഗ്രഹം ഉണ്ടായിരുന്നു.
ഘുസ്നിക്കാരൻ മഹമ്മദ ആ ക്ഷേത്രത്തിൽ ദ്രവ്യം ഉണ്ടെന്ന കേട്ട മോ
ഹിച്ച അതിനെ വളഞ്ഞ പിടിച്ചു. വിഗ്രഹത്തെ നശിപ്പിക്കുന്നതിന
അതിനെ തിരികെ കൊടുത്താൽ ബഹു ദ്രവ്യം കൊടു
ക്കാമെന്ന ബ്രാഹ്മണർ അപേക്ഷിച്ച പറഞ്ഞു. എന്നാൽ മഹമ്മദ അവ
രുടെ അപേക്ഷകൾക്ക ചെവികൊടുത്തില്ല. വിഗ്രഹത്തെ തല്ലിപൊട്ടി
ച്ചാറെ മഹമ്മദകാർ ആഗ്രഹിച്ചത പോലെ അനവധി വില ഏറിയ
രത്നങ്ങളും നാണയങ്ങളും അതിനകത്ത മറെച്ച വെച്ചിരുന്നവയെ ക
ണ്ടു. വിഗ്രഹം ബ്രാഹ്മണരുടെ ഭണ്ഡാരം ആയിരുന്നത കൊണ്ട അവ
ൎക്ക അതിനോട അത്ര വലിയ താല്പൎയ്യം കാണിക്കുന്നതിന്ന സംഗതി ഉ
ണ്ടായി.

ദിയു ഗുജെറാത്തിന്റെ തെക്കെ അറ്റത്ത ഒരു ചെറിയ ദ്വീപ ആകു
ന്നു. ൧൫൧൫മതിൽ പൊൎത്തസീസകാർ അതിനെ പിടിച്ചു. അവൎക്ക അ
ധികാരം ഉണ്ടായിരുന്നതകൊണ്ട അപ്പോൾ ഒക്കെയും അത വലിയ കച്ച
വടസ്ഥലം ആയിരുന്നു. എന്നാൽ അത ഇപ്പോൾ ഒട്ടും സാരമുള്ളത
അല്ല.

അഹ്മെദബാദ, ആ ദേശത്തിൽ മഹമ്മദകാൎക്കുണ്ടായീരുന്ന തലസ്ഥാ
നവും ഇന്ദ്യായുടെ ആ ഭാഗത്തുള്ളതിൽ ബഹു ദ്രവ്യം ഉള്ളതും കച്ചവടം
ഉള്ളതുമായിരുന്നു. എന്നാൽ ആ ദേശം മഹാരാഷ്ട്രകന്മാരുടെ കീഴിൽ
ആയാറെ അതിന്ന ഏകദേശം നാശം വന്നുപോയി എന്നാൽ പി
ന്നത്തേതിൽ തുലോം നന്നായിരിക്കുന്നു.

കാംബെ എന്ന പട്ടണം കാംബെ എന്ന കടൽ കൈവഴിയുടെ ത
ലയ്ക്കൽ ഉള്ള ഒരു തുറമുഖം ആകുന്നു. അത ഒരു പഴയ പട്ടണവും മു
മ്പിൽ അധിക കച്ചവടം നടപ്പ ഉണ്ടായിരുന്നതും ആകുന്നു.

ചാന്ദോദ എന്ന പട്ടണം പുണ്യസ്ഥലമായിട്ട ബഹു ഭക്തിയോടെ
ഇന്ദുക്കാരാൽ വിചാരിക്കപ്പെടുന്നത ആകുന്നു.

സൂറാത്ത, രാമായണത്തിൽ പറയപ്പെടുന്നതിൽ ഇന്ദുസ്താനിൽ ഒരു
പഴയ പട്ടണം ആകുന്നു. ഗൂഡ്‌ഹോപ്പ എന്ന മുനമ്പ വഴിയായി ഇന്ദ്യാ
യിലേക്ക വരുവാൻ അറിഞ്ഞതിന്റെ ശേഷം സൂറാത്ത യൂറോപ്പകാരു
ടെ കച്ചവടക്കപ്പൽ വരത്തപോക്കുള്ള സ്ഥലമായി തീൎന്നു. യൂറോപ്പിലു
ള്ള പല ജനങ്ങൾക്കും അവിടെ കച്ചവടശാലകൾ ഉണ്ടായിരുന്നു. എ
ന്നാൽ പിന്നീട സൂറാത്തിലെ കച്ചവടം മറ്റ തുറമുഖങ്ങൾക്ക വിശേഷ
ത വരികകൊണ്ടും സൂറാത്തിലെ കൈവേലകൊണ്ട അത്ര ആവശ്യം ഇ
ല്ലാഞ്ഞതകൊണ്ടും തുലോം ഇടിഞ്ഞ തീൎന്നു. അത ഇപ്പോൾ ഗുജെറാത്തി
ന്റെ തലസ്ഥാവും പ്രധാനബ്രിത്തിഷ അധികാരികളുടെ ഇരിപ്പിട
വും ആകുന്നു ആ പട്ടണം വലിയതാകുന്നു എങ്കിലും വിരൂപമായിട്ടും
തില്പായിട്ടും പണിയപ്പെട്ടിരിക്കുന്നു.

പ്രധാന ആറുകൾ.—ബാണാസ എന്നും സുബ്രമത്തി എ
ന്നും മഹി എന്നും നൎബുദ എന്നും തുപ്തീ എന്നും ആകുന്നു.

ദേശ രൂപം.—ൟ ദേശത്തിന്റെ വടക്കേതും തെക്കേതുമായ
ഭാഗങ്ങൾ മലപ്രദേശവും കാടുപിടിച്ചതും ആകുന്നു. നടുവ സാമാ
ന്യം നീരോട്ടമുള്ളതും തെളിഞ്ഞതും വിളവുള്ളതുമായ മൈതാനം ആ
കുന്നു. [ 106 ] ഉത്ഭവങ്ങദൾ.—കോതമ്പും നെല്ലും മറ്റ ധാന്യങ്ങളും പഞ്ഞി
യും വക്കും നീലവും കറുപ്പും പഞ്ചസാരയും തേനും വെടിയുപ്പും പല
മാതിരി എണ്ണയുള്ള വിത്തുകളും കുതിരകളും ഒന്നാന്തരം കന്നുകാലികളും
തൊകലും തടികളും ആകുന്നു. രാജപീപ്ലാ എന്ന പട്ടണത്തിൽ ചുവപ്പ
രത്നങ്ങൾ എടുക്കുന്ന തുരങ്കങ്ങൾ ഉണ്ട യാസ്പെർ എന്നും അഗെത്സ എ
ന്നും രണ്ടുവക രത്നങ്ങൾ എദേർവരായിൽനിന്നും മറ്റ മല പ്രദേശ
ങ്ങളിൽനിന്നും എടുത്തുവരുന്നു. കാദിവാദ എന്ന പട്ടണത്തിൽ ഇ
ന്ദുക്കാർ നെറ്റിമേൽ കുറിയിടുന്ന വെളുത്ത ഗോവിമണ്ണ പെരുത്ത ഉ
ണ്ട. രന്ന എന്ന ഉപ്പ പൊയ്കയിൽനിന്ന അനവധി ഉപ്പ എടുക്കുന്നുണ്ട

കൈവേലകൾ.—അവിടത്തെ പ്രധാനമായിട്ടുള്ള കൈവേ
ല പഞ്ഞികൊണ്ടുള്ള ഒരു വക കട്ടിയുള്ള തുണികളും ചവൽക്കാരവും
ആകുന്നു.

മതം.—ഇന്ദു മതവും മഹമ്മദ മതവും ആകുന്നു. മേല്പറഞ്ഞ കൂട്ട
ക്കാർ ഒക്കെയും സാമാന്യം ഇന്ദുമതക്കാർ എന്ന പറഞ്ഞുവരുന്നു. എന്നാ
ൽ അവർ ആ ശാസ്ത്രത്തെ കുറിച്ച ഏറെ ഒന്നും അറിയുന്നില്ല. അവർ
സൂൎയ്യവന്ദനക്കാർ ആകുന്നു. ജയിന്മാർ വളരെ ഉണ്ട.

വിശേഷാദികൾ.—ആ ദേശത്തിലെ കുടിയാന്മാർ പലമാതി
രി കൂട്ടക്കാർ ആകുന്നു. പ്രധാനമായിട്ടുള്ളവ ജരിജാസ എന്നും രാജ
പൂത്തകാരുടെ മറ്റ ഗോത്രക്കാർ എന്നും ജത്തന്മാർ എന്നും കാത്തികൾ
എന്നും കൂലികൾ എന്നും ഭീലന്മാർ എന്നും ബന്യന്മാർ എന്നും പാർസി
ക്കാർ എന്നും ബോരാസന്മാർ എന്നും സിദ്ധിമാർ എന്നും ഭാത്തമാർ എ
ന്നും ഗ്രാസിയാമാർ എന്നും മഹാരാഷ്ട്രന്മാർ എന്നും ആകുന്നു.

കാത്തികൾ, അവരുടെ സ്വന്ത പുരാണം പറയുന്ന പ്രകാരം ഇന്ദു ഉ
ത്ഭവക്കാർ അകുന്നു. അവർ ഉണ്ടായ നാൾ മുതൽ അവരുടെ തൊഴിൽ
മോഷണം ആകുന്നു. അവരെ ഉണ്ടാക്കിയിരിക്കുന്നത മോഷ്ടിക്കുന്നതി
നായിട്ടാകുന്നു എന്നും അങ്ങിനെ അവരുടെ ഉപജീവനം കഴിക്കുന്ന
ത യുക്തവും ന്യായവുമായിട്ടുള്ളത എന്നും അവർ വിചാരിക്കുന്നു. അവ
രിൽ മേൽ ജാതിക്കാർ എല്ലായ്പോഴും പെൺകുഞ്ഞുങ്ങളെ കൊന്നുകള
യുന്നു. ആ ദേശത്തുള്ള ജനങ്ങളിൽ ഏറയും കാത്തികൾ ആകുന്നു.

ബന്യന്മാർ, ഇന്ദു വംശക്കാരാകുന്നു. അവർ എല്ലാവരും വ്യാപാരിക
ൾ ആകുന്നു.

പാർസികൾ, അല്ലെങ്കിൽ പാർസിയക്കാർ പാർസിയ ദേശത്തിലെ ഗൂ
യെബ്രീക്കാരുടെ അല്ലെങ്കിൽ തീവന്ദനക്കാരുടെ സന്തത്തികൾ ആകുന്നു.
അവരുടെ മതം മെജൈ മതം എന്ന ഒരിക്കൽ പ്രസിദ്ധം ഉണ്ടായിരു
ന്നത ആകുന്നു. മഹമ്മദകാർ അവരുടെ ദേശത്തെ ജയിച്ചപ്പോൾ ഇ
വർ അതിനെ വിട്ടുപോയി. ആദ്യം അവർ പാർസിയക്കടലിലുള്ള ഓ
ൎമൂസ എന്നദിക്കിലേക്ക ചെന്ന അവിടെ അവർ കപ്പൽ പണിയുടെ സൂത്ര
ത്തെയും കപ്പൽ ഓടിക്കുന്നതിനെയും അഭ്യസിച്ചു. പിന്നെ കുറെക്കാലംക
ഴിഞ്ഞശേഷം അവർ അവിടെനിന്നും പുറപ്പെട്ടി ദിയു എന്ന ദ്വീപിലേക്ക
വന്നു അവിടെനിന്ന പിന്നത്തേതിൽ അവർ ഇന്ദ്യായുടെ പടിഞ്ഞാറെ
ഭാഗങ്ങളിൽ പരന്ന സ്ഥിരമായി കുടിയിരുന്നു. നിമിഷം അവരുടെ അ
ധിക അറിവുകൊണ്ടും അദ്ധ്വാനം കൊണ്ടും സമ്പത്തും കേൾവിയും
[ 107 ] ഉള്ളവരായി തീൎന്നു. കപ്പൽ പണിക്കായിട്ട അവർ പ്രത്യേകം മിടുക്കു
ള്ളവർ ആകുന്നു. അവർ എല്ലാം കൂടെ രണ്ട ലക്ഷം കുഡുംബക്കാർ ഉ
ണ്ട എന്ന മതിക്കപ്പെട്ടിരിക്കുന്നു.

ബോരാസന്മാർ ഗുജെറാത്തിലെ വലിയ പട്ടണങ്ങളിലും കാൻഡെ
ഷ മുതലായ പ്രദേശങ്ങളിലും കാണ്മാനുള്ള ഒരു പ്രത്യേകമായിട്ടുള്ള കൂ
ട്ടക്കാർ ആകുന്നു. അവർ മഹമ്മദമാൎഗ്ഗക്കാർ ആകുന്നു. എങ്കിലും അവരു
ടെ ശീലവും വിധവും മൎയ്യാദകളും നോക്കികണ്ടാൽ അവർ യെഹൂദന്മാ
രാകുന്നു. അവർ എല്ലാവിടത്തും വേർതിരിഞ്ഞ സമൂഹമായിട്ട ഇരിക്കു
ന്നു. അവർ കച്ചവടത്തിന്ന സമൎത്ഥന്മാരായിട്ടും ലാഭം എടുക്കുന്നതിൽ
തുലോം കറാൽകാരായിട്ടും കേൾവിപ്പെട്ടിരിക്കുന്നു. അവരുടെ ഉത്ഭവ
ത്തെ പറ്റി അവൎക്ക ഒട്ടും തിട്ടം ഇല്ല.

ഭാത്തന്മാർ ഇന്ദ്യായിൽ മറ്റുള്ള ദേശങ്ങളിലെക്കാളും ഗുജെറാത്തിൽ
ഏറെ ഉണ്ട അവർ ഭഗോദരന്മാരായിട്ട സഞ്ചരിക്കുന്നു. നാട്ടരാജാക്ക
ന്മൎക്ക അധികാരം ഉണ്ടായിരുന്ന കാലത്ത ഒക്കെയും അല്പകാലം മുമ്പ
വരെ അവൎക്ക ബഹു ശക്തി ഉണ്ടായിരുന്നു. രാജാക്കന്മാൎക്ക ഒക്കെ ഭാഗ
വതരന്മാർ ഉണ്ടായിരുന്നു. എല്ലാ ജനങ്ങളും അവരെ ശുദ്ധമുള്ളവ
രായിട്ട വിചാരിച്ചും വന്നു. അവർ വല്ല സംഗതിക്കായിട്ടും ജാമ്യം നി
ന്നിട്ട അതിനെ പറ്റി തൎക്കം ഉണ്ടായാൽ ഇവർ താനെ ചാകുകയൊ
അല്ലെങ്കിൽ അപ്രകാരം നടിക്കയൊ ചിലപ്പോൾ ഉടമ്പടി ലംഘിച്ച കൂ
ട്ടക്കാരുടെ മുമ്പിൽ വെച്ച തങ്ങളുടെ വീട്ടിലുള്ളതിൽ ഒരു വയസ്സ ചെ
ന്ന സ്ത്രീയെയൊ ഒരു കൊച്ചുകുഞ്ഞിനെയൊ കൊല്ലുകയൊ ചെയ്തവ
ന്നു. നാട്ടുകാർ എത്രെയും ഭക്തിയോടും കൂടെ അവരെ വിചാരിച്ച വ
രുന്നത കൊണ്ട മിക്ക കാൎയ്യങ്ങളിലും അവരുടെ നാട്യങ്ങൾ കൊണ്ട ത
ന്നെ അവർ കാൎയ്യം സാധിച്ചുവരുന്നു.

൧൩. മാൽവാ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ൟ ദേശത്തിന്റെ വടക്കെ ഭാഗം അജ്മീർ എ
ന്ന ദേശത്താലും വടക്ക കിഴക്ക അഗ്രാ എന്ന ദേശത്താലും കിഴക്ക അള്ള
ഹബാദ എന്ന ദേശത്താലും തെക്ക കിഴക്ക ഗുന്ദ്വാനാ എന്ന ദേശത്താ
ലും തെക്ക കാൻഡെഷ എന്ന ദേശത്താലും പടിഞ്ഞാറ ഗുജെറാത്ത എ
ന്ന ദേശത്താലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന നഗരികൾ.—രാജഘർ എന്നും ഖെമ്ലാസാ എന്നും
സെറൊൻജി എന്നും മഹിദപൂര എന്നും ഊജിൻ എന്നും സരങ്ങപൂര എ
ന്നും ഭോവാൽ എന്നും ഭീത്സ്യാ എന്നും സാലിമൊ എന്നും മന്ദൂഗർ എ
ന്നും ഇന്ദൂർ എന്നും ആകുന്നു.

ഊജിൻ എന്ന പട്ടണം ഇന്ദ്യായിൽ തുലോം പണ്ടെയുള്ള പട്ടങ്ങളി
ൽ ഒന്ന ആകുന്നു. അത ഇന്ദു ഭൂമി ശാസ്ത്രത്തിൽ പ്രത്യേകം പ്രസിദ്ധമു
ള്ളതും ആകുന്നു. ഇന്ദുക്കാരുടെ വിദ്യയുടെ പ്രധാന സ്ഥലങ്ങളിൽ ഒ
ന്നായിരുന്ന പണ്ടത്തെ പട്ടണം ഇപ്പോൾ നാശം വന്നുപോയിട്ട ഏറി
യകാലമായിരിക്കുന്നു. ഇപ്പൊഴത്തെ പട്ടണം അവിടെനിന്നും ഏക
ദേശം ഒരു നാഴിക തെക്കോട്ട മാറി ആകുന്നു. അത വലിയതും ജന
പ്പെരുപ്പമുള്ള സ്ഥലവും പല വിശേഷപ്പെട്ട ക്ഷേത്രങ്ങളും മറ്റ പണി
കളുമുള്ളതും ആകുന്നു. അവിടെ മുമ്പിൽ ഒരു ഗ്രഹശാസ്ത്രശാല ഉണ്ടാ
[ 108 ] യിരുന്നു. എന്നാൽ അത ജീൎണ്ണം വന്നുപോയിരിക്കുന്നു.

പ്രധാന ആറുകൾ.—മഹി എന്നും സീപ്രാ എന്നും സീപ്രാ എന്നും ചുംബ
ൽ എന്നും പർബതി എന്നും കാളിസിന്ധ എന്നും ബെത്വാ എന്നും ആകു
ന്നു. ഇവ ഒക്കെയുടെയും ഉത്ഭവങ്ങൾ വിന്ധ്യ പൎവതത്തിലും അതി
ന്ന സമീപത്തിലും നിന്ന ആകുന്നു.

ദേശ രൂപം.—ആ ദേശത്തിന്റെ അതൃത്തികൾ ഒഴികെ ശേ
ഷം പൊക്കമുള്ള മൈതാന സ്ഥലം ആകുന്നു. ഇടെക്കിടെ മുകൾ പര
പ്പുള്ള കുന്നുകളും ഉണ്ട.

ക്ലൈമെട്ട.—അവിടത്തെ ക്ലൈമെട്ട ശാന്തതയുള്ളതും സൌഖ്യമു
ള്ളതും നിലം വൎദ്ധദ്ധനവുള്ളതും വിളവുള്ളതും ആകുന്നു.

ഉത്ഭവങ്ങൾ.—കോതമ്പും പയറും ചോളവും മറ്റ കരധാന്യ
ങ്ങളും ആകുന്നു. നെല്ലും ഉണ്ട. എന്നാൽ കുറേശ്ശെ ഉള്ളു. കരിമ്പും പു
കയിലയും പഞ്ഞിയും അല്പം നീലവും ഉണ്ട. മാൽവാ പുകയില ഇന്ദ്യാ
യിലുള്ളതിലേക്കും നന്നും ബഹു കവ്വയുള്ളതും ആകുന്നു. ആ ദേശത്തി
ലെ മുന്തിരിങ്ങാകളും അവയുടെ വിശേഷം കൊണ്ട ഏറിയകാലമാ
യിട്ട കേൾവിപ്പെട്ടതാകുന്നു. എന്നാൽ ഉത്ഭവങ്ങളിൽ പ്രധാനമായിട്ടു
ള്ള വസ്തു കറുപ്പ ആകുന്നു. കറുപ്പ ഉണ്ടാക്കുന്ന ചെടികളെ കൃഷിചെയ്യു
ന്നതിന്ന അവിടത്തെ നിലവും ക്ലൈമെട്ടും തക്കത തന്നെ ൟ നാശക
രമായ വസ്തു ആണ്ടതോറും അനവധിയായിട്ട ആ ദേശത്തിൽനിന്നും
കൊണ്ടുപോകുന്നുണ്ട.

മതം.—സാധാരണമായിട്ട ഇന്ദു മതവും ഭോവാലിൽ മഹമ്മദ മ
തവും ആകുന്നു.

ഡെക്കനിലെ പ്രധാന ദേശങ്ങളുടെ വിവരം.

൧. കാൻഡെഷ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ൟ ദേശത്തിന്റെ വടക്കെ ഭാഗം നൎബ്ദ എ
ന്ന ആറ്റിനാലും കിഴക്ക ഗുന്ദ്വാനാ എന്ന ദേശത്താലും തെക്ക ബെറാ
ർ എന്നും ഓറങ്ങബാദ എന്നുമുള്ള ദേശങ്ങളാലും പടിഞ്ഞാറ ഗുജെറാ
ത്ത എന്ന ദേശത്താലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന അംശങ്ങൾ.—ബ്രിത്തിഷകാൻഡെഷഎന്നുംഹൊ
ല്ക്കാൎക്കുള്ളത എന്നും സിന്ധ്യായിക്കുള്ളത എന്നും ആകുന്നു.

പ്രധാന നഗരികൾ.—൧മത. ബ്രിത്തിഷകാൻഡെഷിലു
ള്ളവ, നണ്ടെർബാർ എന്നും സിന്ദ്വാ എന്നും ദൂല്യ എന്നും ചോപ്ര എ
ന്നും ജാമ്നീർ എന്നും മാല്ലിഗോം എന്നും ചാന്ദൂർ എന്നും. ൨മത. ഹോല്ക്കാ
ൎക്കുള്ള ദേശത്തിലുള്ളവ, കുഗൂൻ എന്നും ബജാഗർ എന്നും. ൩മത. സി
ന്ധ്യായിക്കുള്ള ദേശത്തിലുള്ളവ, ഹോഷങ്ങ്ബാദ എന്നും ഹിന്ധ്യാ എന്നും
ഹൂൎദ്ദാ എന്നും ചാൎവ്വ എന്നും അസ്സീർഗർ എന്നും ബൂൎഹാമ്പൂര എന്നുമുള്ള
വ ആകുന്നു.

ബൂൎഹാമ്പൂര ആ ദേശത്തിന്റെ പണ്ടത്തെ തലസ്ഥാനം ആയിരുന്നു.
[ 109 ] അത തുപ്തി എന്ന ആറ്റുമട്ടെയ്ക്കലുള്ള ഒരു വിശേഷമായ മൈതാന ഭൂ
മിയിൽ ആകുന്നു. അത ഡെക്കനിൽ മഹാ വലിയതും നല്ലതുമായിട്ട
പണിയപ്പെട്ടിരിക്കുന്ന നഗരങ്ങളിൽ ഒന്ന ആകുന്നു. വെള്ളം ധാരാ
ളമായിട്ട വഴിക്ക അടിയിൽ കൂടെയുള്ള പാത്തിവഴിയായിട്ട പട്ടണ
ത്തിലേക്ക കേറ്റിക്കൊണ്ടുപോയിട്ട അതാത തെരുവകളിലേക്ക തിരിച്ച
വിട്ടിട്ട അവിടവിടെയുള്ള പിളൎപ്പിൽനിന്നതോല്പാളകൊണ്ട കോരി എ
ടുക്കുന്നു. ആ പട്ടണത്തിന്റെ സമീപത്തും അസിഗർ എന്ന പട്ടണത്തി
ലും ഉണ്ടാകുന്ന മുന്തിരിങ്ങാകൾ ഇന്ദ്യായിലേക്കും മഹാ വിശേഷമുള്ളവ
എന്ന വിചാരിക്കപ്പെടുന്നു.

ആറുകൾ.—നൎബുദ എന്നും തുപ്തി ഏന്നും പൂൎണ്ണാ എന്നും മറ്റും
ആകുന്നു.

ദേശ രൂപം.—ആ ദേശം സാമാന്യേന കുന്നാകുന്നു. നടുവി
ലും കിഴക്കും തെക്കും പടിഞ്ഞാറെയും ഭാഗങ്ങൾ മലയും ആകുന്നു. എ
ന്നാലും അത മിക്കതും ബഹു വിളവുള്ളതും നല്ലനീരോട്ടമുള്ളതും ആകു
ന്നു. അത ൧൮൦൨മത വരെക്കും നല്ല കൃഷിയുള്ളതായിട്ടും കുടിയാന്മാർ
തിങ്ങി കുടിയിരുന്നതായിട്ടും ഇരുന്നു. അതിൽ പിന്നെ ഹോല്ക്കാർ മ
ഹാരാഷ്ട്രന്മാർ അതിനെ കൊള്ളചെയ്തു അതിന്റെ ശേഷം ഒരു കഠി
നമായുള്ള ക്ഷാമത്താൽ ജനങ്ങൾ കുറഞ്ഞ തീരുകയും അന്നുമുതൽക്ക
അതിന്ന ഏളുപ്പത്തിൽ ഇടിവു പിണകയും ചെയ്തു. അക്രമമായുള്ള രാ
ജ്യഭാരം കൊണ്ടും കൊള്ളക്കാരരു മുഖാന്തരത്താലും അത ഏകദേശം ശൂ
ന്യപ്രദേശം പോലെ ആയി തീൎന്നുപോയി. ബ്രിത്തിഷകാർ അവിടെ
ചെന്നപ്പോൾ അതിൽ ബഹു പ്രദേശം കാടുകേറിയും കാട്ടുമൃഗങ്ങൾ
അല്ലാതെ കുടിയില്ലാത്തതും ആയിരുന്നു. ആ ദേശത്തിന്ന അതിന്റെ മു
മ്പിലത്തെ വൎദ്ധന വരുത്തുന്നതിന്ന ഏറിയ കാലം വേണ്ടിവരും.

ഉത്ഭവങ്ങൾ.—ൟ ദേശത്തിൽ അടുത്തുള്ള ദേശങ്ങളിലെ വസ്തു
ക്കൾ ഒക്കെയും ഉണ്ടാകുന്നു. അതിലെ ഫലമൂലാദികൾ വിശേഷമുള്ളവ
യാകുന്നു. ഇന്ദ്യായിലുള്ളതിലേക്കും നന്ന എന്നും വിചാരിക്കപ്പെടുന്നു.
വിശേഷാൽ മുന്തിരിങ്ങാപ്പഴം ആകുന്നു. കാട്ടുജന്തുകളിൽ കടുവാകളും
ചെന്നായ്ക്കളും അവിടെ ബഹു ശല്യം ചെയ്യുന്നവ ആകുന്നു.

മതം.—ഇന്ദു മതവും മഹമ്മദ മതവും ആകുന്നു.

൨- ഗുന്ദ്വാന എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ൟ ദേശത്തിന്റെ വടക്കെ ഭാഗംഅള്ളഹബാദ
എന്ന ദേശത്താലും വടക്ക കിഴക്ക ബാഹാർ എന്ന ദേശത്താലും കിഴക്ക
ഓറീസാ എന്ന ദേശത്താലും തെക്ക കിഴക്ക വടക്കെ സൎക്കാസ എന്ന ദേ
ശത്താലും തെക്ക പടിഞ്ഞാറ ഹൈദ്രബാദ എന്ന ദേശത്താലും പടിഞ്ഞാ
റ ബെദെർ എന്നും ബെറാർ എന്നും കാൻഡെഷ എന്നുമുള്ള ദേശങ്ങ
ളാലും വടക്ക പടിഞ്ഞാറ മാൽവാ എന്ന ദേശത്താലും അതൃത്തിയാക്ക
പ്പെട്ടിരിക്കുന്നു.

പ്രധാന നഗരിക.—ബന്ദൂഗർ എന്നും സൈപൂര എ
ന്നും ജബല്പൂര എന്നും മഹാദ്യൊ എന്നും ചൌരാഗർ എ
[ 110 ] ന്നും ചൌപരാ എന്നും മണ്ഡള എന്നും സുഹാജപൂര എന്നും കൎഗ്ഗൊമ്മ
എന്നും ഊമെൎക്കന്തക്ക എന്നും ശ്രീനാദു എന്നും ജഷ്പൂര എന്നും ഗംഗപൂര
എന്നും സംഭല്പൂര എന്നും ദ്രോഗർ എന്നും ബാബൈ എന്നും ബൈ
ത്തൂൽ എന്നും ജില്പിഅമ്നീർ എന്നും നാഗപൂര എന്നും ചാന്ദാ എന്നും രഥ
മ്പൂര എന്നും കൊങ്കീർ എന്നും ബൈൎഗ്ഗെർ എന്നും വൈരാഗർ എന്നും
ബസ്താർ എന്നും ആകുന്നു.

മഹാദ്യൊ എന്ന പട്ടണം മഹാദ്യൊ എന്ന മലയിൽ നില്ക്കുന്നു. അ
ത ഡെക്കനിൽ മഹാ കാട്ടുപ്രദേശങ്ങളുള്ളവയിൽ ഒന്നും ഇന്ദുക്കാർ തീ
ൎത്ഥയാത്രയായി പോകുന്നിടവും ആകുന്നു. അവിടെ ചൂടുള്ള ഗന്ധക
ഉറവകൾ ഉണ്ട.

ഗംഗപൂരിലെ ആറുകളിൽ അനവധി സ്വൎണ്ണവും ചിലപ്പോൾ വലി
യമാതിരി വൈരക്കല്ലും എടുപ്പാറുണ്ട. എന്നാൽ ആ ദിക്ക യൂറോപ്പകാൎക്ക
പിടിക്കുന്നതല്ലായ്കകൊണ്ട അവയെ ശോധന ചെയ്ത എടുക്കുന്നതിന്ന
കഴിയുന്നില്ല.

സംഭല്പൂര, പൊന്നും വൈരക്കല്ലും അവിടെ എടുക്കുന്നുണ്ട. ആ ദി
ക്കും യൂറോപ്പുകാൎക്ക പിടിക്കുന്നത അല്ല.

വൈരാഗർ, എന്ന പട്ടണം മുമ്പിൽ വൈരക്കല്ല വിളയുന്നതായിട്ട
കേൾവിപ്പെട്ടിരുന്നു ഇപ്പോൾ അവിടെ ഏറെ ഇല്ല.

ആറുകൾ.—സോണി എന്നും നൎബുദ എന്നും ഗംഗ അല്ലെങ്കിൽ
വൈണ ഗംഗ എന്നും വൎദ്ധ എന്നും മഹാ നദി എന്നും ആകുന്നു.

ദേശ രൂപം.—ആ ദേശത്തിൽ ഏറിയ ഭാഗം മലയും വനവും
ആകുന്നു. അത സാമാന്യം കൃഷി കുറവും ജനക്കുറവും ഉള്ളതാകുന്നു.

ക്ലൈമെട്ട.—മല പ്രദേശത്തിലെയും വന പ്രദേശത്തിലെയും
ക്ലൈമെട്ട ബഹു സൌഖ്യമില്ലാത്തതും മറു ദേശക്കാൎക്ക പിടിക്കാത്തതും
ആകുന്നു.

ഉത്ഭവങ്ങൾ.—നെല്ലും കോതമ്പും തെനയും യൌ അരിയും മ
റ്റ കരധാന്യങ്ങളും കരിമ്പും വക്കും പഞ്ഞിയും കറുപ്പും പുകയിലയും
കൂവപ്പൊടിയും പാക്കും മെഴുകും ചായം ഉണ്ടാക്കുന്ന വസ്തുക്കളും എണ്ണ
കളും പശയും കട്ടിയുള്ള പട്ടും ആകുന്നു. വനങ്ങളിൽ അനവധി തേ
ക്കുമുതലായ വൃക്ഷങ്ങൾ ഉണ്ടാകുന്നുണ്ട. കോലരക്ക ൟച്ച ബഹുത്വം ഉ
ണ്ട. വലിയ മാതി വൈരക്കല്ലും പൊന്നും ആറ്റരികത്ത എടുപ്പാനുണ്ട
ഏറയും മഹാ നദിയിൽനിന്ന ആകുന്നു. ഇരിമ്പും കല്ക്കരിയു കാവി
മണ്ണും മാൎബൾക്കല്ലും പലടത്തുനിന്നും എടുപ്പാൻ ഉണ്ട. കാട്ടുമൃഗങ്ങൾ ബ
ഹുത്വം ഉണ്ട. പ്രത്യേകം കടുവായും കരടിയും പാമ്പുകൾ വകയിൽ
പെരുമ്പാമ്പും വളരെ ഉണ്ട.

മതം.—ഇന്ദു മതവും മഹമ്മദ മതവും ആകുന്നു.

൩മത. ഓറീസാ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ൟ ദേശത്തിന്റെ വടക്കെ ഭാഗം സുബൻ
രീക എന്ന ആറ്റിനാലും കിഴക്ക ബെങ്കാൾ ഉൾക്കടലിനാലും തെക്ക വ
[ 111 ] ടക്കെ സൎക്കാൎസിനാലും പടിഞ്ഞാറ ഗുന്ദ്വാന എന്ന ദേശത്താലും അതൃ
ത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന നഗരികൾ.—സിങ്ങഭൂം എന്നും ഹരിയൂൎപ്പൂര എ
ന്നും ബാലാസൊർ എന്നും കഞ്ചൂർ എന്നും യാജപൂര എന്നും കുത്താക്ക എ
ന്നും ജഗന്നാഥം എന്നും ആകുന്നു.

ബാലാസൊർ എന്നൊ ബാലീശ്വര എന്നൊ പറയുന്ന പട്ടണം ഭൂ
രിബാലാങ്ങ എന്ന പറയപ്പെടുന്ന ഒരു ചെറിയ ആറ്റ മുഖപ്പിന്ന അ
രികത്ത ആ ദേശത്തിലെ പ്രധാന തുറമുഖം ആകുന്നു. ഇത മുമ്പിൽ വ
ൎദ്ധിച്ച വന്ന പട്ടണം ആയിരുന്നു. ആദ്യത്തിങ്കൽ പൊൎത്തുഗീസകാൎക്കും
ലന്തകൾക്കും ഇംഗ്ലീഷകാൎക്കും അവിടെ കച്ചവടശാലകൾ ഉണ്ടായിരു
ന്നു. അത ഇപ്പോഴും ആ ദേശത്തിൽ പ്രധാന കച്ചവട സ്ഥലവും മ
ലദ്വീപിലെ കപ്പലുകൾ പതിവായിട്ട വരത്തപോക്ക ഉള്ളിടവും ആകു
ന്നു. ചെറിയ കപ്പലുകൾ വെക്കാകുന്ന സ്ഥലം അവിടെ ഉണ്ട.

യാജപൂര ഓറീസാ രാജാക്കന്മാരുടെ പണ്ടത്തെ തലസ്ഥാനവും ആ
ദേശത്തിൽ മഹമ്മദകാൎക്ക അധികാരം ഉണ്ടായിരുന്നപ്പോൾ കേൾവി
യുള്ള സ്ഥലവും നാടുവാഴികൾ പതിവായിട്ട പാൎത്തവന്നിടവും ആയി
രുന്നു. ഇപ്പോൾ അത മൺകുടിലുകളുള്ള ഒരു ഗ്രാമം പോലെ ഏകദേ
ശം ആയിരിക്കുന്നു. എന്നാലും അവിടെ ചില കേൾവിപ്പെട്ട ഇന്ദു ക്ഷേ
ത്രങ്ങൾ ഉണ്ടായിരുന്നവ ഇടിഞ്ഞപൊളിഞ്ഞ കിടക്കുന്നത കാണ്മാനു
ണ്ട. ഇന്ദുക്കാർ അതിനെ ഒരു പുണ്യസ്ഥലമായിട്ട വിചാരിക്കയും ജഗ
ന്നാഥപുരത്തിന്റെ ഒന്നാമത്തെ പടിവാതിൽ എന്ന പലപ്പോഴും വി
ളിച്ചവരികയും ചെയ്യുന്നു. വളരെ തുണി ഇവിടെ ഉണ്ടാക്കുന്നുണ്ട.

കുത്താക്ക എന്ന പട്ടണം മഹാ നദിയുടെ രണ്ട ശിഖരങ്ങളുടെ ഇട
യിൽ ആകുന്നു. അത ആ ദേശത്തിന്റെ തലസ്ഥാനവും നന്നായി പ
ണിചെയ്യപ്പെട്ടിരിക്കുന്ന ഒരു പട്ടണവും ആകുന്നു. വൎഷകാലത്ത പട്ട
ണത്തിന്ന അരികെ മഹാ നദിയുടെ ഒരു വക്ക മുതൽ മറുവക്ക വരെ
രണ്ട നാഴിക വീതി ഉണ്ട. വറവ കാലത്ത ഒരിക്കോൽ വെള്ളത്തിൽ
കുറഞ്ഞ വരുന്നതാകകൊണ്ട ഇറങ്ങികേറാകുന്നതാകുന്നു. പട്ടണത്തി
ന്ന ചുറ്റിലുള്ള പ്രദേശം താണതും പത്ത നാഴിക ചുറ്റിൽ പലപ്പോ
ഴും വെള്ളം കേറി കിടക്കുന്നതും ആകുന്നു.

ജഗന്നാഥം എന്ന പട്ടണം ഇന്ദ്യായിൽ ഇന്ദുക്കാർ തീൎത്ഥയാത്ര പോ
കുന്നതിൽ മഹാ ശ്രുതിപെട്ട പട്ടണങ്ങളിൽ ഒന്ന ആകുന്നു. ബഹു
ആളുകൾ ആണ്ടുതോറും സ്നാനത്തിനും തേരുത്സവത്തിനും അവിടെ
ചെന്ന എത്തുന്നതിനായിട്ട പോകുന്നുണ്ട. മൂന്ന ബിംബങ്ങൾ ഉണ്ട.
അവ മിനുസമില്ലാതെ മരം കൊണ്ട കുത്തിയുണ്ടാക്കി വെള്ളയും കറുപ്പും
മഞ്ഞയുമായുള്ള ചായം ഇട്ടിരിക്കുന്നവയും ഭയങ്കരവും വിരൂപവുമുള്ളമുഖ
ഭാവമായിട്ട ഇരിക്കുന്നവയും ആകുന്നു. കണ്ടാൽ പേടിയും ഫലിതവും
തോന്നത്തക്കഭാവത്തിൽഉണ്ടാക്കിയിരിക്കുന്നവയും ആകുന്നു. ആറാട്ടബ
ഹുവെറിയും പറഞ്ഞ കേട്ടാൽ തുലോം വെറുപ്പ തോന്നത്തക്കതും ആകു
ന്നു. ജഗന്നാഥത്തിലെ ഇപ്പോഴത്തെ ക്ഷേത്രം ൧൧൯൮മതിൽ ഓറീസ
യിലെ ഇന്ദു രാജാക്കന്മാരുടെ കാലത്ത പണിക്കുറ തീൎന്നു. ആ പട്ടണ
ത്തിൽ പ്രധാനമായിട്ട പാൎക്കുന്നവർ ബ്രാഹ്മണരും ആ ക്ഷേത്ര സംബ
ന്ധമുള്ള മറ്റ ആളുകളും ആകുന്നു. ആ ക്ഷേത്രത്തിന്ന പതിനെട്ട നാ
[ 112 ] ഴിക വടക്ക സമുദ്രതീരത്തിങ്കൽ സൂൎയ്യന്റെ പേൎക്കുള്ള ഒരു പഴയ ക്ഷേ
ത്രത്തിന്റെ ജീൎണ്ണങ്ങൾ നില്ക്കുന്നുണ്ട. അതിൽ കേടുപിടിക്കാതെ ഏ
റെ ഇല്ല. അത ഇടിവെട്ടിയൊ ഭൂകമ്പത്താലൊ ഇടിഞ്ഞപോയതായി
രിക്കണം. ഇപ്പോൾ ഉള്ളത കണ്ടാൽ അത ഇന്ദ്യായിൽ ഉണ്ടാക്കീട്ടുള്ള
ബഹു വിശേഷപ്പെട്ട പണികളിൽ ഒന്നഎന്ന തോന്നും ഗോപുരത്തിൽ
ഒരു പാതി നില്ക്കുന്നതിന്ന ൧൨൦ അടി പൊക്കം ഉണ്ട. ജംഗമുഹൻ എ
ന്ന പറയുന്ന മാളികയ്ക്ക ൧൦൦ അടിപൊക്കം ഉണ്ട. അവ പണുതിരി
ക്കുന്നത വലിയ കല്ലുകൾകൊണ്ടും കട്ടിയുള്ള ഇരിമ്പു തൂണുകൊണ്ടും ആ
കുന്നു. ആ അമ്പലം ഏറിയ കാലം അഴിഞ്ഞ കിടന്നാറെ ഓറീസായി
ലെ ഒരു രാജാവായിട്ട പണിയിച്ചു.

ആറുകൾ.—സുബൻരിക എന്നും ബിതുരുണി എന്നും ബാദ്നി
എന്നും മഹാ നദി എന്നും ആകുന്നു.

ദേശ രൂപം.—ൟ ദേശം മൂന്ന ഭാഗങ്ങളായിട്ട വിചാരിക്ക
പ്പെടാം എന്തെന്നാൽ സമുദ്രതീര പ്രദേശങ്ങൾ എന്നും നടുവിലത്തെത
അല്ലെങ്കിൽ മുഘൽബന്ദി എന്നും പടിഞ്ഞാറെത അല്ലെങ്കിൽ രാജവര
എന്നും ആകുന്നു. സമുദ്രതീര പ്രദേശങ്ങൾ ഏകദേശം ൨൦ നാഴിക ഉ
ള്ളിലോട്ട താണതും പരപ്പുള്ളതും പുതയലുള്ളതും കാടുപിടിച്ചതും പല
ടത്തും വെള്ളം കേറികിടക്കുന്നതും പല ആറുകളും അങ്ങോട്ടും ഇങ്ങോ
ട്ടും പോയി കിടക്കുന്നിടവും ആകുന്നു. അവിടെനിന്ന അങ്ങോട്ട മു
ഘൽബന്ദി എന്ന ഭാഗത്തിൽ ൨൦ നാഴികയോളം വെളിയായുള്ളതും ഉ
ണങ്ങിയതും വിളവുള്ളതും ആകുന്നു, പിന്നെയും ഉള്ളിലോട്ട ൨൦ നാ
ഴിക കാടുപിടിച്ച കുന്നുകളാകുന്നു. അതിന്ന അപ്പുറം രാജവര എ
ന്ന ഭാഗം ആകുന്നു. അവിടെ മുഴുവനും കുന്നുകളെ ഉള്ളു.

ഉത്ഭവങ്ങൾ.—നെല്ലും ചോളവും കോതമ്പും മുതിരയും മറ്റ
ധാന്യങ്ങളും അങ്ങാടിമരുന്നുകളും സുഗന്ധവൎഗ്ഗങ്ങളും ചായമിടുന്ന വ
സ്തുക്കളും പഞ്ചസാരയും പഞ്ഞിയും പുകയിലയും തേനും മെഴുകും ആകു
ന്നു. രാജവര എന്ന കാട്ടിൽ നല്ല മാതിരി തേക്കുതടികൾ ഉണ്ട. ഇരി
മ്പ പെരുത്തുണ്ട. വിലയേറിയതും വിശേഷവുമായ പല ധാതുദ്രവ്യങ്ങ
ളും രാജവരയിൽ ഉണ്ട. പൎവതങ്ങളിലുള്ള നദികളിൽനിന്ന കനക
പ്പൊടി എടുക്കുന്നുണ്ട. വലിയമാതിരി വൈരക്കല്ലുകളും അവിടെ ഉണ്ട.
എന്നാൽ ആ ദിക്ക ശരീരസൌഖ്യത്തിന്ന പിടിക്കാത്തതാകകൊണ്ട അവ
യെ നല്ലതിൻവണ്ണം തിരക്കി എടുക്കുന്നതിന്ന കഴിയുന്നില്ല. നൃമ്മലം
വെളുത്ത ഉപ്പ അനവധിയായിട്ട സമുദ്രതീരത്തിങ്കൽ ഉണ്ടാക്കപ്പെടുന്നു.
ആറുകളിൽ മീൻ പെരുത്ത ഉണ്ട. ൟ ദേശം മുഴുവനിലും കാട്ടുമൃഗ
ങ്ങൾ ബഹുത്വം ഉണ്ട പ്രത്യേകമായിട്ട വലിയ മാതിരി പുലികളും ഉ
ണ്ട. അവിടെ പാമ്പിന്റെയും മുതലയുടെയും മറ്റ ഇഴജന്തുകളുടെ
യും ഉപദ്രവം അധികമായിട്ട ഉണ്ട.

മതം.—ഇന്ദു മതം ആകുന്നു. ജീയന്മാരും ഉണ്ട.

൪. ബെറാർ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ൟ ദേശത്തിന്റെ വടക്കെ ഭാഗം കാൻഡെ
[ 113 ] ഷ എന്നും കിഴക്ക ഗുന്ദ്വാന എന്നും തെക്ക ബെദെർ എന്നും ഓറങ്ങ
ബാദ എന്നും പടിഞ്ഞാറ ഓറങ്ങബാദ എന്നും കാൻഡെഷ എന്നുമുള്ള
ദേശങ്ങളാലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന നഗരികൾ.—ഗവീല്ഗര എന്നും നാൎന്നുല്ല എന്നും
എല്ലിച്ചപൂര എന്നും മല്ക്കാപൂര എന്നും ബാലപൂര എന്നും അക്കോലാ എ
ന്നും ഉമ്രാവത്തി എന്നും അജന്തി എന്നും ജാപ്പരബാദ എന്നും മൈ
ഖെർ എന്നും മാഹൂര എന്നും അസ്സായി എന്നും അൎഗ്ഗൊം എന്നും ആകു
ന്നു.

അസ്സായി ഒരു ചെറിയ പട്ടണം ആകുന്നു. അവിടെ വെച്ച ജെനെ
റാൽവെല്ലെസ്ലൈ ൪൫൦൦ ആളുകളോടും കൂടെ ദൌലത്തരായ സിന്ധ്യാ
യുടെയും നാഗപൂര രാജാവിന്റെയും ൩൦൦൦൦ ആൾവരെയുമുള്ള ഒരു
മിച്ച സൈന്യത്തെ ജയിച്ചതകൊണ്ട അത ശ്രുതിപെട്ടതാകുന്നു.

അൎഗ്ഗൊം ഒരു ഗ്രാമം ആകുന്നു. എങ്കിലും ജെനറാൽ വെല്ലെസ്സ്ലൈ നാ
ഗപൂരിലെ രാജാവിനെ അവിടെ വെച്ച ജയിക്കയാൽ അത കെൾവി
പ്പെട്ടതാകുന്നു.

ആറുകൾ.—തുപ്തി എന്നും വൎദ്ധ എന്നും പായീൻ ഗംഗ എന്നും
രണ്ട പൂൎണ്ണ നദികൾ എന്നും ആകുന്നു.

ദേശ രൂപം.—ൟ ദേശം മിക്കവാറും ഉയരമുള്ള സമഭൂമി ആ
കുന്നു. നിലം ജാത്യാൽ വിളയുന്നതാകുന്നു എങ്കിലും അവിടെ ഏറിയ
കാലമായി ഉണ്ടായിരുന്ന വഴക്ക ഹേതുവാൽ കൃഷി ഏറെ ഇല്ല.

ഉത്ഭവങ്ങൾ.—കോതമ്പും ചോളവും മുതിരയും മറ്റ ധാന്യ
ങ്ങളും പഞ്ഞിയും ചണവും ആകുന്നു. അവിടത്തെ കാളകളുടെ വലി
പ്പം കൊണ്ടും ബലം കൊണ്ടും ശ്രുതിപ്പെട്ടതാകുന്നു.

മതം.—ഇന്ദു മതവും മഹമ്മദ മതവും ആകുന്നു.

൫. ഓറങ്ങദബാദ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ൟ ദേശത്തിന്റെ വടക്കെ ഭാഗം ഗുജെറാത്ത
എന്നും കാൻഡെഷ എന്നും ബെറാർ എന്നുമുള്ള ദേശങ്ങളാലും കിഴക്ക
ബെദെർ എന്ന ദേശത്താലും തെക്ക ബെദെർ എന്നും ബെജപൂര എ
ന്നുമുള്ള ദേശങ്ങളാലും പടിഞ്ഞാറ കടലിനാലും അതൃത്തിയാക്കപ്പെട്ടി
രിക്കുന്നു.

പ്രധാന നഗരികൾ.-യൊവാർ എന്നും ബാസ്സീൻ എ
ന്നും കല്ല്യാണി എന്നും ബൊംബെ എന്നും നാസ്സക്ക എന്നും സുങ്ങമ്നി
ർ എന്നും യുന്നീർ എന്നും അഹ്മെദനഗർ എന്നും പേരായിന്ദാ എന്നും
ഓറങ്ങബാദ എന്നും ദൌലതബാദ എന്നും ജാൽനാ എന്നും പെയ്തൻ
എന്നും ആകുന്നു.

ബാസ്സീൻ ഒരു തുറമുഖം ആകുന്നു. അതസാൽസെത്തി എന്ന ദ്വീപി
ൽനിന്ന ഒരു വിസ്താരം കുറഞ്ഞ കടൽ കൈവഴിയാൽ വേർവിട്ടിരി
ക്കുന്നു. ൟ സ്ഥലം കാംബയിലെ സുല്ത്താനിൽനിന്ന ഉടമ്പടി പ്ര
[ 114 ] കാരം പൊൎത്തുഗീസകാൎക്ക കിട്ടി ഇവരിൽനിന്ന അത മഹാരാഷ്ട്രന്മാൎക്ക
ആയി. അവരോട പിന്നത്തേതിൽ ഇംഗ്ലീഷകാർ അതിനെ പിടിച്ച
അനുഭവിച്ചവരുന്നു.

ബൊംബെ ഇന്ദ്യായിൽ ഇംഗ്ലീഷകൎക്കുള്ള മൂന്നാമത്തെ പ്രധാന തല
സ്ഥാനം ആകുന്നു. അത സാൽസെത്തി എന്ന ദ്വീപിന തെക്ക ഏക
ദേശം പത്ത നാഴിക നീളം മൂന്ന നാഴിക വീതിയിൽ ഒരു ദ്വീപ ആ
കുന്നു. അത മുമ്പിൽ സാൽസെത്തിയിൽനിന്ന ഒരു കടൽകൈവഴിയാ
ൽ വേർപിരിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അതിനെ ഒന്നിച്ച കൂട്ടിയി
രിക്കുന്നു.

യൂറോപ്പകാരിൽ ആദ്യം ഇവിടെ കുടിയിരുന്നവർ പൊൎത്തുഗീസ
കാർ ആകുന്നു. ഇവർ ൧൫൩൦ാം ആണ്ടിൽ സാൽസെത്തിയിലുള്ള താണാ
യിലെ പ്രധാനിയിൽനിന്ന ആ ദ്വീപിനെ കൈക്കലാക്കി. ൧൬൬൧മാ
ണ്ടിൽ പൊൎത്തുഗീസകാർ അതിനെ ഇംഗ്ലീഷകാൎക്ക ഒഴിഞ്ഞകൊടുത്തു.
അത ലോകത്തിൽ എല്ലാ ഭാഗങ്ങളോടും ബഹു കച്ചവടമുള്ള ഒരു സ്ഥലം
ആകുന്നു. അതിലെ തുറമുഖം ഇന്ദ്യായിലേക്കും നല്ലതാകുന്നു. അവിടെ
കപ്പൽ പണിയിക്കുന്നതിന്നുള്ള സ്ഥലം വിസ്താരമുള്ളതും നല്ലതും ആകു
ന്നു. ബ്രിത്തിഷ പടക്കപ്പലിനും കച്ചവടക്കാൎക്കും കൊള്ളിക്കാകുന്ന മഹാ
വലിയ കപ്പലുകളെ ഇംഗ്ലാണ്ടിൽ ഉണ്ടാക്കുന്നവയോട മുഴുവനും ശരി
യായിട്ട പാർസി കപ്പൽ പണിക്കാർ ഇവിടെ ഉണ്ടാക്കുന്നുണ്ട. ബൊം
ബെ പട്ടണത്തിലെ ജനങ്ങൾ ഇന്ദുക്കാർ, പാർസികൾ, മഹമ്മദകാർ,
പൊൎത്തുഗീസകാർ, യൂദന്മാർ, കുറഞ്ഞൊരു അൎമ്മെനായക്കാർ ഉള്ളവരും
കൂടെ ഉൾപ്പടെ രണ്ട ലക്ഷം ആളുകൾ എന്ന മതിക്കപ്പെട്ടിരിക്കുന്നു.

ബൊംബെയിൽനിന്ന ഏകദേശം അഞ്ച നാഴിക കിഴക്ക എലെഫാ
ന്ത എന്ന പേരായിട്ട ഒരു ചെറിയ ദ്വീപ ഉണ്ട. അവിടെ മുമ്പിനാ
ലെ വിഗ്രാലയമായിട്ട വന്ദന ഉണ്ടായിരുന്ന ഒരു കീൎത്തിപെട്ട ഗുഹ ഉ
ണ്ട. അതിന്ന പതിനെട്ട അടി പൊക്കവും അമ്പത്തഞ്ചടി നീളവും അ
ത്രയും വീതിയും ഉണ്ട. അതിനകത്ത വളരെ ബിംബങ്ങൾ ഉള്ളവയിൽ
പ്രധാനമായിട്ടുള്ളത ത്രിമൂൎത്തിയുടെ ഒരു വലിയ ബിംബം ആകുന്നു.
അത ബ്രഹ്മാ വിഷ്ണു ശിവന്മാരെ മൂവരെയും ഒന്നിച്ച കൊത്തി ഉണ്ടാക്ക
പ്പെട്ടിരിക്കുന്നത ആകുന്നു. ആ ഗുഹയിൽ ഇപ്പോൾ ആരാധന ഇല്ല
ഗുഹയിലോട്ട പോകുന്നതിനായിട്ട ചെന്നടുക്കുന്ന സ്ഥലത്ത പാറയിൽ
വെട്ടി ഉണ്ടാക്കിയിരിക്കുന്ന ഒരു വലിയ ആന ഉണ്ട. അതകൊണ്ട പൊ
ൎത്തുഗീസകാർ ആന എന്ന അൎത്ഥമുള്ള എലെഫാന്ത എന്ന ഇപ്പോഴത്തെ
പേർ അതിന്ന ഇടുന്നതിന ഇടവന്നു. ഇത കൂടാതെ സാൽസെസത്തിലു
ള്ള കെന്നറിയിൽ മറ്റ ശ്രുതിപെട്ട ഗുഹകൾ ഉണ്ട.

നാസ്സക്ക ഒരു വലിയ പട്ടണം ആകുന്നു. ൩൦൦൦൦ ജനങ്ങൾ അ
വിടെ കുടിയിരിക്കുന്നതിൽ മിക്കതും ബ്രാഹ്മണർ ആകുന്നു. അത ഒരു
പുണ്യസ്ഥലം എന്ന വെച്ച വളരെ ആളുകൾ അവിടെ വരത്ത പോക്ക
ഉണ്ട. അതിന സമീപെ ചില വലിയ ബൌദ്ധ ഗുഹകളും ഉണ്ട.

ജൊനീര ബലമുള്ള കോട്ടയോടു കൂടിയ ഒരു വലിയ പട്ടണം ആ
കുന്നു. മുമ്പിൽ ഇത ആ ദേശത്തിന്റെ തലസ്ഥാനം ആയിരുന്നു. ൟ
സ്ഥലത്ത ജീയന്മാരായിട്ട ഉണ്ടാക്കീട്ടുള്ളതിൽ പല ഗുഹകളും ഗുഹാലയ
ങ്ങളും ഉണ്ട.

അഹ്മെദനഗർ എന്ന പട്ടണത്തെ അഹ്മെദനിസാംശ പണിയിച്ച
[ 115 ] തന്റെ തലസ്ഥാനമാക്കി ഇപ്പോൾ അത ആ ദേശത്തിൽ ബ്രിത്തിഷകാ
ൎക്ക ദേശകാൎയ്യം വിചാരിക്കുന്നതിനുള്ള പ്രധാന സ്ഥലങ്ങളിൽ ഒന്നായി
രിക്കുന്നു.

ഓറങ്ങബാദിന പണ്ട ഗൂൎഖ എന്ന പേർ വിളിക്കപ്പെട്ടിരുന്നു.
എന്നാൽ ഓറങ്ങസെബ, ഡെക്കനിലെ നാടുവാഴിയായപ്പോൾ ഇത
ആ ദേശത്തിന്റെ തലസ്ഥാനവും അവന്ന ഇഷ്ടമുള്ള ഇരിപ്പിടവും ആ
യി തീൎന്നു. അവനിൽനിന്ന ഒാറങ്ങബാദ എന്ന പേരുണ്ടായി. ഇത ന
ന്നായി പണിയപ്പെട്ട ഒരു വലിയ നഗരം ആകുന്നു. അവിടെ സമീ
പത്തുള്ള കുന്നുകളിൽനിന്ന കല്പാത്തികൾ വഴിയായി വെള്ളം കൊണ്ടു
വന്നിട്ട ജലക്കുഴലിൽ കൂടെ എല്ലാ ഭാഗങ്ങളിലുമുള്ള കല്ത്തൊട്ടികളി
ലേക്ക വെള്ളം ധാരാളമായിട്ട കൊണ്ടുപോകപ്പെടുന്നു. ഇവിടെ വലി
യ വിശേഷപ്പെട്ടതിൽ ശാ ഗഞ്ച എന്ന പേരായിട്ട ഒരു ചന്ത ഉണ്ട.
അവിടത്തെ പട്ടുകളും സാലുവാകളും വിശേഷാൽ ശ്രുതിപെട്ടവ ആകു
ന്നു. ഓറങ്ങബാദ നിസാം ദേശങ്ങളുടെ വടക്കെ പകുതിയിലെ ഗവ
ണർ പതിവായിട്ട ഇരിക്കുന്നിടം ആകുന്നു.

ദൌലതബാദ ബലവും കീൎത്തിയുമുള്ള കോട്ടയുള്ള ഒരു പട്ടണം ആ
കുന്നു. മഹമ്മദകാർ ൟ ദേശം ജയിക്കുന്നതിന്ന മുമ്പിൽ ഇത സ്വയാ
ധിപത്യമുള്ള ഒരു ഇന്ദുരാജ്യത്തിന്ന തലസ്ഥാനമായിരുന്നു. അപ്പോൾ
അത ദ്യോഗർ എന്ന വിളിക്കപ്പെട്ടിരുന്നു. മഹാ രാജാവായ സുല്ത്താൻ
മഹമ്മദ ഇതിനെ തന്റെ രാജ്യത്തിന്ന തലസ്ഥാനം ആക്കുവാൻ ശ്രമി
ച്ച അതിന്റെ പേർ ദൌലതബാദ എന്നാക്കി എന്നാൽ തന്റെ പുതി
യ രാജാസനത്തിൽ ദെല്ഹി നഗരത്തിലെ കുടിയാന്മാരെ വരുത്തി പാ
ൎപ്പിക്കുന്നതിനായിട്ട ആ നഗരത്തെ മിക്കവാറും ശൂന്യമാക്കിയാറെയും
അവന്റെ ഭാവപ്രകാരം സാധിക്കുന്നതിന്ന ഇട വന്നില്ല.

ദൌലതബാദിന്ന ഏകദേശം ഒരു നാഴിക കിഴക്ക ഒരു മലയിൽ എ
ല്ലോരഗുഹകൾ അല്ലെങ്കിൽ നാട്ടുകാർ അതിന്റെ വിളിക്കുന്ന പ്രകാരം
വെറൂൽ ഗുഹകൾ ഉണ്ട. ൟ ഗുഹകളുടെ വലിപ്പവും വേലയും കണ്ടാ
ൽ ഇന്ദ്യായിൽ ഇത്തരത്തിൽ ഉള്ള എല്ലാത്തിനെക്കാളും ഇത വിശേഷമു
ള്ളവ ആകുന്നു. ഇവിടെ പല ക്ഷേത്രങ്ങളും അവയിൽ അനേകം
ബിംബങ്ങളും ഉണ്ട. ചിലത ശിവന്റെയും മറ്റ ചിലത ബൌദ്ധന്മാ
ൎക്കുള്ളവയും ആകുന്നു. ബ്രാഹ്മണർ പറയുന്ന പ്രകാരം ഏകദേശം
൮൦൦൦ സംവത്സരം മുമ്പെ എല്ലിച്ചപൂരിലെ രാജാവായ ൟളുവിനാൽ
അവ ഉണ്ടാക്കപ്പെട്ടു. എന്നാൽ അവ ഉണ്ടാക്കപ്പെട്ടിട്ട ഇപ്പോൾ ൨൫൦൦
സംവത്സരമെ ആയിട്ടുള്ളു എന്നും അതിലധികം ആയിട്ടില്ല എന്നും
ശോധനയാൽ തെളിയുന്നു.

യാൽന്നാപ്പൂര ഇംഗ്ലീഷ പട്ടാളം കിടക്കുന്ന ഒരു പട്ടണം ആകുന്നു.

പെയ്തൻ പൊന്നും വെള്ളിയും പട്ടും കൊണ്ട കസവിട്ട ശീലത്തര
ങ്ങളെ ഉണ്ടാക്കുന്നതിനായിട്ട മുമ്പിനാലെ ശ്രുതിപെട്ടിരിക്കുന്ന ഒരു
സ്ഥലം ആകുന്നു.

ആറുകൾ.—ഗോധാവരി എന്നും സിണാ എന്നും ഭീമാ എന്നും
മൂതാ എന്നും മൂലാ എന്നും ആകുന്നു.

ദേശ രൂപം.—ൟ ദേശത്തിൽ വടക്കനിന്ന തെക്കുവരെ
ക്കും പടിഞ്ഞാറെ പൎവതനിര കേറികിടക്കുന്നു. ദേശത്തിന്റെ മുകൾ
[ 116 ] മുഴുവനും ക്രമം ഇല്ലാതെയും ഒപ്പനിരപ്പില്ലാതെയും പാറയായിട്ട കാടു
കേറിയിരിക്കുന്ന കുന്നുകളാകുന്നു. അത സാമാന്യം വിളവുണ്ടാകുന്നതാ
കുന്നു.

ക്ലൈമെട്ട.—മലകളുടെ മുകളിലെ ക്ലൈമെട്ട ശാന്തമുള്ളതാകു
ന്നു.

ഉത്ഭവങ്ങൾ.—നെല്ലും മറ്റ ധാന്യങ്ങളും പഞ്ഞിയും ആകു
ന്നു. ചൊടിപ്പും ശക്തിയുമുള്ള ചെറിയ കുതിരകളെ ബീമായുടെ തീരത്തി
ങ്കൽ അനവധിയായിട്ട വളൎത്തുന്നുണ്ട. പലമാതിരി നല്ല പഴങ്ങൾ ഇ
വിടെ അധികം ഉണ്ട. വിശേഷാൽ മുന്തിരിങ്ങായും കുമ്പളെങ്ങായും മ
ധുരനാരെങ്ങായും അത്തിപ്പഴങ്ങളും ആകുന്നു.

മതം.—പ്രധാനമായിട്ട ഇന്ദു മതം ആകുന്നു.

൬. ബെദെർ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ൟ ദേശത്തിന്റെ വടക്കെ ഭാഗം ഓറങ്ങബാ
ദ എന്നും ബെറാർ എന്നുമുള്ള ദേശങ്ങളാലും കിഴക്ക ഗുന്ദ്വാന എന്നും
ഹൈദ്രബാദ എന്നുമുള്ള ദേശങ്ങളാലും തെക്ക കൃഷ്ണാ എന്ന ആറ്റിനാ
ലും പടിഞ്ഞാറ ബെജപൂര എന്നും ഓറങ്ങബാദ എന്നുമുള്ള ദേശങ്ങളാ
ലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന അംശങ്ങൾ.—പുത്രി എന്നും നാന്ദയർ എന്നും
കല്ല്യാണി എന്നും ബെദെർ എന്നും അക്കൽകോട്ട എന്നും കൽബുൎഗ എ
ന്നും ആകുന്നു.

പ്രധാന നഗരികൾ.—നാന്ദയർ എന്നും നീൎമ്മൽ എന്നും
കല്ല്യാണി എന്നും ബെദെർ എന്നും അക്കൽകോട്ടാ എന്നും കൽബുൎഗാ
എന്നും ആകുന്നു.

നാന്ദയർ വലിയതും ജനപ്പെരുപ്പവുമുള്ള പട്ടണം ആകുന്നു. ഇവി
ടെ ഗോവിന്ദ ഗുരുവിനെ കൊന്ന സ്ഥലത്ത ഒരു സീക്ക പാഠകശാല ഉ
ണ്ട. കുടിയാന്മാർ പലരും ആ കൂട്ടക്കാരാകുന്നു.

ബെദെർ മുമ്പിൽ ഭാമിനി മഹാ രാജ്യത്തിന്റെ തലസ്ഥാനവും ഇ
പ്പോൾ ൟ ദേശത്തിന്റെയും ആകുന്നു. മുമ്പിൽ ൟ പേരു തന്നെ
ഉണ്ടായിരുന്ന ഒരു പഴയ ഇന്ദു നഗരം നാശം വന്ന കിടന്നതിന സ
മീപത്ത അഹ്മെദശാ ഭാമിനിയായിട്ട ഇതിനെ പണിയിച്ചു. അവ
ൻ ഇതിന അഹ്മെദബാദ എന്ന പേരിടുകയും ചെയ്തു.

കൽബുൎഗാ എന്ന പട്ടണം ഇപ്പോൾ ഒട്ടും ശ്രുതിയുള്ള സ്ഥലം അല്ല.
എന്നാൽ പണ്ടത്തെ കാലങ്ങളിൽ അത ഒരു ഇന്ദു രാജ്യത്തിന്നും മഹമ്മ
ദ രാജ്യത്തിന്നും തലസ്ഥാനമായിരുന്നതിനാൽ ബഹു ശ്രുതിയുള്ളതായി
രുന്നു.

ആറുകൾ.—ഗോധാവരി എന്നും മജ്ഞിരാ ഭീമാ എന്നും
കൃഷ്ണാ എന്നും മറ്റും ആകുന്നു.

ദേശ രൂപം.—ൟ ദേശം ഒപ്പനിരപ്പില്ലാത്തതും കുന്നായുള്ള
തും ആകുന്നു. എന്നാൽ മല ഇല്ലാതെ സാമാന്യം വെളിയായുള്ളതും വി
[ 117 ] ളവ ഉണ്ടാകുന്നതും ആകുന്നു. എങ്കിലും ജനചുരുക്കം കൊണ്ട നല്ല പോ
ലെ കൃഷി ചെയ്യുന്നില്ല. മുമ്പിൽ ഇന്ദു രാജ്യഭാരമായിരുന്നപ്പോൾ ബഹു
ജനം ഉണ്ടായിരുന്നു എന്നും വിളവുള്ളതായിരുന്നു എന്നും പറയപ്പെടു
ന്നു.

ഉത്ഭവങ്ങൾ.—കോതമ്പും ചോളവും മറ്റ കരധാന്യങ്ങളും
പഞ്ഞിയും ആകുന്നു.

മതം.—പ്രധാനമായിട്ട ഇന്ദു മതം ആകുന്നു. കുറഞ്ഞോര സീക്ക
മതക്കാരും ഉണ്ട.

൭ ഹൈദ്രബാദ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ൟ ദേശത്തിന്റെ വടക്കെ ഭാഗം ഗോധാവ
രി എന്ന ആറ്റിനാലും കിഴക്ക കുന്നുകളുടെ നിരകളിലും തെക്ക കിഴക്ക
കൃഷ്ണാ എന്നും തുംബുദ്രാ എന്നുമുള്ള ആറുകളാലും തെക്ക പടിഞ്ഞാറ
ദ്വാബ എന്ന ദേശത്താലും പടിഞ്ഞാറ ബെദെർ എന്ന ദേശത്താലും അ
തൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന നഗരരികൾ.—മെയിദക്ക എന്നും വരൻഗോൽ
എന്നും ഹൈദ്രബാദ എന്നും ഗൊൽകൊണ്ടാ എന്നും നിലകുന്ദാ
എന്നും കുമ്മം മൈത എന്നും ആകന്നു.

വരൻഗോൽ, തെലിങ്ക ഇന്ദു രാജ്യത്തിന്റെ പണ്ടത്തെ തലസ്ഥാനം
ആയിരുന്നു. ൧൩൨൪മാണ്ടിൽ മഹമ്മദകാർ അതിനെപിടിച്ചു. പിന്നെ
കുറെക്കാലം കഴിഞ്ഞ ശേഷം ഇന്ദുക്കാർ അതിനെ തിരികെ പിടിച്ചു.
പിന്നെ ൧൪൨൧ൽ മഹമ്മദകാർ അതിനെ തീൎച്ചയായിട്ട പിടിക്കയും
ചെയ്തു.

ഹൈദ്രബാദ, മുമ്പിൽ ഭാഗനഗർ എന്ന വിളിക്കപ്പെട്ടിരിക്കുന്നു. അ
ത ഒരു വലിയ പട്ടണം ആകുന്നു. എങ്കിലും മോശമായിട്ട പണിയി
ക്കപ്പെട്ടിരിക്കുന്നു. അതിൽ ഏകദേശം രണ്ട ലക്ഷം കുടിയാന്മാർ ഉണ്ട
അത ഏറിയ കാലമായി മുസൽമാൻ രാജ്യത്തിന്റെ തലസ്ഥാനമായി
രുന്നത കൊണ്ട ഡെക്കനിലെ പ്രധാനമായ മഹമ്മദ കുഡുംബക്കാൎക്ക
ഇപ്പോൾ ഇവിടെ പ്രത്യേകമായിട്ട വരത്ത പോക്ക ഉണ്ട.

ൟ പട്ടണത്തിന്ന നാലുനാഴിക വടക്ക ഇംഗ്ലീഷ പട്ടാളം കിടക്കു
ന്ന സിക്കണ്ടർബാദ എന്ന കവാത്ത സ്ഥലം ആകുന്നു.

ഗൊൽകൊണ്ടാ, ഒരു ശ്രുതിപ്പെട്ട കോട്ടയും ആദ്യത്തിങ്കൽ ഒരു ഇന്ദു
രാജ്യത്തിന്നും പിന്നത്തെതിൽ ഒരു മഹമ്മദ രാജ്യത്തിന്നും അത പ
ണ്ടെ തലസ്ഥാനമായിരുന്നതും ആകുന്നു.

നീലകന്ദാ, എന്നത വിളവുണ്ടാകുന്നത എങ്കിലും തരിശായി കൃഷി
ചെയ്യാതെ കിടക്കുന്ന ഒരു പ്രദേശത്തിലെ പ്രധാന പട്ടണം ആകു
ന്നു.

കുമ്മം മൈത എന്നത മോശപ്പെട്ട കൃഷിയും ജനചുരുക്കവും കള്ളന്മാ
രുടെ ശല്ല്യം അധികവുമുള്ള ഒരു ദേശത്തിലെ പ്രധാന പട്ടണം ആ
കുന്നു. [ 118 ] ആറുകൾ.—ഗോധാവരി എന്നും മജ്ഞിരാ എന്നും മൂസി എ
ന്നും കൃഷ്ണാ എന്നും ആകുന്നു.

ദേശ രൂപം.—ൟ ദേശം പൊക്കമുള്ള മൈതാനം ആകുന്നു.
കുന്നുകൾ ഉണ്ട എങ്കിലും മല ഇല്ല സാമാന്യം വെളി തന്നെ. ഹൈദ്ര
ബാദിന തെക്കോട്ടുള്ള ദേശം തുലോം കാടുപിടിച്ചതും ജനചുരുക്കമുള്ള
തും ആകുന്നു.

ക്ലൈമെട്ട.—ഇവിടത്തെ ക്ലൈമെട്ട പതമുള്ളതും നിലം ജാത്യാ
ൽ വിളവുണ്ടാകുന്നതും ആകുന്നു. എന്നാൽ വേണ്ടും വണ്ണം കൃഷി ഇല്ല.
പണ്ടത്തെ കാലങ്ങളിൽ ൟ ദേശം തിങ്ങി ജനങ്ങൾ ഉണ്ടായിരുന്നിട
വും സുഭിക്ഷമുള്ളതും ആയിരുന്നു. എന്നാൽ മോശപ്പെട്ട രാജ്യഭാരം
കൊണ്ട അതിന ഏറിയ കാലമായിട്ട താഴ്ചവന്നിരിക്കുന്നു.

ഉത്ഭവങ്ങൾ.—കോതമ്പും ചോളവും മറ്റ കരധാന്യങ്ങളും
അല്പം കറുപ്പും ആകന്നു.

മതം.—ഇന്ദു മതവും മഹമ്മദ മതവും ആകുന്നു.

൮. വടക്കെ സൎക്കാൎസ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ൟ ദേശത്തിന്റെ വടക്കെ ഭാഗം ഓറീസാ
എന്ന ദേശത്താലും കിഴക്ക ബെങ്കാൾ ഉൾക്കടലിനാലും തെക്ക വടക്കെ
കാർനാറ്റിക്കിനാലും പടിഞ്ഞാറ ഹൈദ്രബാദ എന്നും ഗുന്ദ്വാന എന്നു
മുള്ള ദേശങ്ങളാലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന അംശങ്ങൾ.—ഗഞ്ചാം എന്നും ചിക്കാകോൽ എ
ന്നും രാജമന്ദ്രി എന്നും എല്ലൂര എന്നും കൊണ്ടാപ്പിള്ളി എന്നും ഗുന്തൂര
എന്നും ആകുന്നു. അവയെ വിവരമായി പറയും.

ആറുകൾ.—പ്രധാനമായിട്ട ഗോധാവരിയും കൃഷ്ണായും ആകു
ന്നു.

ദേശ രൂപം.—ൟ നീളത്തിൽ വിസ്താരം കുറഞ്ഞിട്ട ഒരു
പ്രദേശം ആകുന്നു. സമുദ്രതീരത്തിന്ന അടുത്തുള്ള ഭൂമി പ്രധാനമാ
യിട്ട മണലുള്ളതാകുന്നു. എന്നാൽ ഉള്ളിലോട്ട നല്ലതും വിളവുണ്ടാകു
ന്നതും ആകുന്നു.

ക്ലൈമെട്ട.—ഉഷ്ണമുള്ളതും മലകളിലെ കാറ്റ ശരീര സൌഖ്യ
ത്തിന്ന തുലോം കൊള്ളരുതാത്തതും ആകുന്നു.

ഉത്ഭവങ്ങൾ.—നെല്ലും മുതിരയും കോതമ്പും മറ്റ ധാന്യങ്ങ
ളും ധാരാളമായിട്ട ഉണ്ട. പഞ്ചസാരയും പഞ്ഞിയും വിശേഷമായ പു
കയിലയും ഉണ്ട. അനവധി ഉപ്പ എടുത്ത ഉണ്ടാക്കി പോക്കചരക്കായിട്ട
കേറ്റി അയക്കുന്നു. കാടുകളിൽ വലിയ മാതിരി തേക്ക തടികൾ ഉണ്ട.

മതം.-ഇന്ദു മതവും മഹമ്മദ മതവും ആകുന്നു.

വിശേഷാദികൾ.—ൟ ദേശത്തിൽ തെലുങ്കർ എന്നും ഊ
ൎയ്യന്മാർ എന്നും പേരായിട്ട രണ്ട വിധം ഇന്ദുക്കാർ ഉണ്ട. യൂറോപ്പകാർ
[ 119 ] തെലുങ്കരെ ജെന്തൂകൾ എന്ന കൂടെക്കൂടെ പറഞ്ഞവരുന്നു.

സൎക്കാൎസ പലതുള്ളവയും അവയുടെ പ്രധാന പട്ടണങ്ങളും ഇനി വി
വരമായിട്ട പറയപ്പെടുന്നു.

൧മത. ഗഞ്ചാം എന്നത, സൎക്കാൎസ ഉള്ളവയിലേക്കും വടക്കെ അറ്റ
ത്ത ആകുന്നു.

പട്ടണങ്ങൾ. അസ്കാ എന്നും ഗഞ്ചാം എന്നും ഭരാപൂര എന്നും മൻ
സൂർകോട്ട എന്നും ഇച്ശാപൂര എന്നും ആകുന്നു.

ഗഞ്ചാം ഒരു തുറമുഖം ആകുന്നു. അവിടം മുമ്പിൽ ബഹു കച്ചവടമു
ള്ളതും ഇംഗ്ലീഷകാരുടെ പ്രധാന സ്ഥലങ്ങളിൽ ഒന്നും ആയിരുന്നു.
എന്നാൽ ഇപ്പോൾ കുറെകാലമായിട്ട ആ ദിക്കിലെ ക്ലൈമെട്ട ദോഷം
കൊണ്ട അത ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു.

൨മത. ചിക്കാകോൽ എന്നത, പണ്ട കലിങ്ങ ദേശം എന്ന വിളിക്ക
പ്പെട്ടിരുന്നതാകുന്നു. അത സൎക്കാൎസകളിലേക്കും വലിയതും ആകുന്നു.

പട്ടണങ്ങൾ. കലിങ്ങ പട്ടണം എന്നും ചിക്കാകോൽ എന്നും വിസ
യ നഗരം എന്നും ബിംലി പട്ടണമെന്നും വിസാഗ പട്ടണം എന്നും
ആകുന്നു.

കലിങ്ങ പട്ടണം ഒരു തുറമുഖം ആകുന്നു.

ബിംലി പട്ടണവും വിസാഗ പട്ടണവും രണ്ടും തുറമുഖങ്ങളും ബഹു
കച്ചടമുള്ള സ്ഥങ്ങളും ആകുന്നു. പ്രധാനമായി പോക്കചരക്കായിട്ട കേ
റ്റി അയക്കുന്ന വസ്തുക്കൾ പഞ്ഞികൊണ്ട ഉണ്ടാക്കുന്ന തുണികൾ ആകു
ന്നു.

൩മത. രാജമന്ദ്രി എന്നത, ഗോധാവരിയുടെ രണ്ട ഭാഗത്തും കൂ
ടെ ആകുന്നു. നല്ല നീരോട്ടമുള്ളതാകകൊണ്ടു സൎക്കാൎസകളിലേക്കും വി
ളവുള്ളതും ആകുന്നു.

പട്ടണങ്ങൾ. സാമൽകോട്ട എന്നും രാജമന്ദ്രി എന്നും കൊരിങ്ങ എ
ന്നും ഇജ്ഞെരാം എന്നും ബന്ദർമലങ്ക എന്നും നൎസപൂര എന്നും ആകുന്നു

സമൽ കൊട്ടയിൽ വിശേഷ പണിയും ബഹു പഴക്കമുള്ള രണ്ട ഇ
ന്ദു ക്ഷേത്രങ്ങൾ ഉള്ള ഒരു പട്ടണം ആകുന്നു.

രാജമന്ദ്രി സമുദ്രത്തിൽനിന്ന അമ്പത നാഴിക അകലെ ഒരു വലിയ
പട്ടണവും ദേശത്തിന്റെ തലസ്ഥാനവും ആകുന്നു. മഴക്കാലത്ത ഗോ
ധാവരിക്ക ഇവിടെ ഒരു നാഴിക വിസ്താരം ഉണ്ട. അത പട്ടണത്തിന്ന
താഴെ ചെന്നിട്ട പല കൈവഴികളായി പിരിയുന്നു.

കൊരിങ്ങ ഒരു തുറമുഖം ആകുന്നു.

൪മത. എല്ലൂര എന്നത, രാജമന്ദ്രിയും കൊണ്ടാപ്പിള്ളിയും വടക്കും
തെക്കുമായിട്ട നടുവിൽ കിടക്കുന്നതാകുന്നു.

പട്ടണങ്ങൾ. എല്ലൂര എന്നൊ പതിവായിട്ട ഉപ്പു എല്ലൂര എന്നൊ പ
റയപ്പെടുന്നതാകുന്നു. ഇപ്രകാരം വിളിക്കപ്പെടുന്നത ഇതിനെ രാ എ
ല്ലൂരിൽനിന്ന വേർതിരിച്ച അറിയുന്നതിനായിട്ട ആകുന്നു.

എല്ലൂരിന ൫ നാഴിക അകലെ കൊളെർ പൊയ്ക എന്ന പേരായിട്ട
നല്ല വെള്ളമുള്ള ഒരു വലിയ പൊയ്ക ഉണ്ട. അവിടെ ചില നിലങ്ങ
ളിൽ നെല്ല അനവധിയായിട്ട ഉണ്ടാകുന്നുണ്ട. ൟ പൊയ്കയിൽനിന്ന
സമുദ്രത്തിലോട്ട വള്ളം പോകുന്നതായി ഉപതനയർ എന്ന പേരായി
ട്ട ഒരു ചെറിയ ആറ ഉണ്ട. [ 120 ] ൭®മത. കൊണ്ടാപ്പിള്ളി എന്നത, വടക്ക കൊളർ എന്ന പൊയ്കയാലും
ഉപതനയർ എന്ന ആറ്റിനാലും എല്ലൂരിൽനിന്നും തെക്ക കൃഷ്ണാ എന്ന
ആറ്റിനാൽ ഗുന്തൂരിൽനിന്നും വേർതിരിയപ്പെട്ടിരിക്കുന്നതാകുന്നു.

പ്രധാന പട്ടണങ്ങൾ. കൊണ്ടാപ്പിള്ളി എന്നും മുസലി പട്ടണും എ
ന്നും ആകുന്നു.

മുസലി പട്ടണം, ബഹു കാലമായിട്ട ബഹു കച്ചവടമുള്ള തുറമുഖം
ആയിരിക്കുന്നു. ഫ്രെഞ്ചകാൎക്ക ഇവിടെ ഒരു കച്ചവട സ്ഥലം ഉണ്ടായി
രുന്നു. പിന്നെ അത ഇംഗ്ലീഷകാൎക്ക ആയി. അത കൊറൊ മണ്ഡൽ
തീരത്തിങ്കൽ ഇവൎക്ക ഒരു പ്രധാനസ്ഥലമായി തീൎന്നിരിക്കുന്നു. അവി
ടെ കടൽ കൊറൊമണ്ഡൽ തീരത്തിങ്കൽ മറ്റുള്ളിടത്തെ പോലെ കര
യ്ക്ക അത്ര ശക്തിയോട ക്രടെ അടിക്കുന്നില്ല. ആകയാൽ കപ്പലുകൾ വ
ന്ന നില്ക്കുന്നതീനും കൊള്ളാം. മുസലി പട്ടണം പഞ്ഞികൊണ്ട ഉണ്ടാ
ക്കുന്ന വസ്തുക്കൾക്കായികൊണ്ടും മൂക്കിൽ വലിക്കുന്ന പുകയിലപൊടിക്കായി
ക്കൊണ്ടും ശ്രുതിപ്പെട്ടതാകുന്നു.

൬മത. ഗുന്തൂര അല്ലെങ്കിൽ മൂൎത്തിസബാദ എന്നത സൎക്കാസൎകളിലേ
ക്കും തെക്കെ അറ്റം ആകുന്നു. അത വടക്ക കൃഷ്ണായിക്കും തെക്ക ഗുന്ദി
ഗാമായിക്കും ഇടയിൽ ആകുന്നു.

പട്ടണങ്ങൾ. ബെല്ലംകുന്ന എന്നും ഗുന്തൂര എന്നും കൊണ്ടാവീർ എ
ന്നും നിസാം പട്ടണം എന്നും ഐന്നകുന്ന എന്നും ആകുന്നു.

ഐന്നകുന്നിന്ന ൧൨ നാഴിക കിഴക്ക ഭഗൽകുന്ന എന്ന പേരായി
ട്ട ഒരു കുന്നു ഉണ്ട അത കെട്ടുപോയ ഒരു അഗ്നിപൎവതം എന്ന തോ
ന്നുന്നു. ഇപ്പോൾ അഗ്നിപൎവതത്തിന്റെ അല്പഭാവം പോലും കാണ്മാ
നില്ല. എന്നാലും ചിലപ്പോൾ സമീപത്തുള്ള വീടുകളെ മറിച്ചിടുവാൻ
തക്കവണ്ണം ശക്തിയുള്ള ഭൂകമ്പങ്ങൾ കൂടക്കൂടെ ഉണ്ടാകുന്നുണ്ട.

൯. കൊങ്കാൻ ദേശം ഉൾപ്പടെ ബൈജപൂര എന്ന
ദേശത്തെ കുറിച്ച.

അതിരുകൾ.—ൟ ദേശത്തിന്റെ വടക്കെ ഭാഗം ഓറങ്ങ
ബാദ എന്ന ദേശത്താലും കിഴക്ക ബെദെർ എന്ന ദേശത്താലും തെക്ക
കിഴക്ക ഹൈദ്രബാദിനാലും തെക്ക ദ്വാബിനാലും പടിഞ്ഞാറ സമുദ്ര
ത്താലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന നഗരികൾ.—കൊളബാ എന്നും പൂനാ എന്നും
സെവെരൻദ്രുഗ്ഗ എന്നും സത്താറാ എന്നും ശൊളപൂര എന്നും പിംഗൊ
ല്ലാ എന്നും ഗോവാ എന്നും ആകുന്നു.

പൂനാ ഒരു വിസ്താരമുള്ള വെളിഭൂമിയിൽ നില്ക്കുന്നു. അത ഇന്ദുസ്താ
നിൽ നാട്ടുകാർ പണിയിച്ചിട്ടുള്ള മഹാ നല്ല നഗരങ്ങളിൽ ഒന്ന എ
ന്ന വിചാരിക്കപ്പെടുന്നു. അവിടത്തെ പ്രമാണികളും അവരുടെ കൂട്ടു
കാരും സമീപത്തുള്ള ദേശങ്ങളിൽ കൊള്ളെയ്ക്കായി പുറപ്പെടുന്നതിന്ന
മുമ്പെ ദുശ്ശരായെ കഴിക്കുന്നതിനായിട്ട ആണ്ടുതോറും പതിവായിട്ട കൂ
ടിവന്നത ഇവിടെ ആയിരുന്നു. അത ഇപ്പോൾ ആ ദേശത്തിലേ ഇം
[ 121 ] ഗ്ലീഷ സൈന്യം കിടക്കുന്ന പ്രധാനസ്ഥലം ആകുന്നു. അവിടെ ഒരു
ലക്ഷം ആളുകൾ ഉണ്ട.

പൂനായിൽനിന്ന ഏകദേശം ൩൦ നാഴിക വടക്ക പടിഞ്ഞാറായിട്ട
കാളീഗുഹകൾ ഉണ്ട. അവയിലേക്കും പ്രധാനമായുള്ള ഗുഹയിൽ
൧൨൬ അടി നീളവും ൪൦ അടി വീതിയുമുള്ള ഒരു ശാലയും ദേവാലയ
വും ഉണ്ട. ആ ആലയത്തിൽ ബിംബം ഇല്ല. എന്നാൽ ശാലയുടെ ഭാ
ഗങ്ങളിൽ നിറച്ച ആനയുടെയും മനുഷ്യന്റെയും രൂപങ്ങൾ കൊത്തി
ഉണ്ടാക്കപ്പെട്ടിരിക്കുന്നു. അതിനിടയിൽ ബുദ്ധന്റെതും ഉണ്ട.

ശോളപൂര വലിയതും വൎദ്ധനവുള്ളതും ബലമുള്ള കോട്ടയുള്ളതുമായ
പട്ടണം ആകുന്നു. അത ഇംഗ്ലീഷ പട്ടാളം കിടക്കുന്ന ഒരു വിശേഷ
പ്പെട്ട സ്ഥലവും വളരെ ഉൾക്കര കച്ചവടമുള്ളിടവും ആകുന്നു.

യൂറോപ്പ എഴുത്തുകാർ വിസിയപൂര എന്ന പറയുന്ന ബെജപൂര
ൟ പേരു തന്നെ ഉണ്ടായിരുന്ന ഒരു മഹമ്മദ രാജ്യത്തിന്ന തലസ്ഥാ
നവും മുമ്പിലത്തെ കാലങ്ങളിൽ ആസിയായിലുള്ള മഹാ വലിയ നഗ
രങ്ങളിൽ ഒന്നും ആയിരുന്നു കോട്ടയുടെ പുറവശം ൮ നാഴിക ചുറ്റി
ൽ കുറകയില്ല. ഇപ്പോൾ അത ഒട്ടെല്ലാം നാശം വന്ന കിടക്കുന്നു. എ
ങ്കിലും ആ സ്ഥലം പണ്ട വിശേഷമുള്ളതായിരുന്നു എന്ന കാണിക്കുന്ന
തിന വേണ്ടുവോളം ഉള്ളവ ഇപ്പോഴും നില്ക്കുന്നുണ്ട. അതിൽ പല വി
ശേഷപ്പെട്ട പണികൾ ഉണ്ടായിരുന്നവയിൽ പലതും ഇപ്പോഴും നല്ല
വണ്ണം നില്ക്കുന്നു.

ഗോവാ ൟ തീരത്ത ഒരു ചെറിയ ദീപിൽ ആകുന്നു. അതിൽ പ
ഴയ ഗോവാ എന്നും പുത്തൻ ഗോവാ എന്നും രണ്ട പട്ടണങ്ങൾ ഉണ്ട.
പഴയ ഗോവാ പണ്ട ഇന്ദ്യായിൽ മഹാ മോടിയുള്ളതായിരുന്നു എങ്കി
ലും ഇപ്പോൾ ഒരു വിധം നാശമായി കിടക്കുന്നു. രാജ്യകാൎയ്യം വിചാ
രിക്കുന്നത പഴയ ഗോവായീൽനിന്ന തുറമുഖത്തോട അഞ്ച നാഴിക
°അടുപ്പമുള്ള ഭംഗിയും നല്ലവണ്ണം പണിയപ്പെട്ടതുമായ പുത്തൻ ഗോ
വായിൽ ആക്കി.

ഗോവാ ൧൪൬൯മതിൽ ബിജ നഗരിയിലെ ഇന്ദു രാജാക്കന്മാരിൽ
നിന്ന മഹമ്മദകാരാൽ പിടിക്കപ്പെട്ടു. പിന്നെ ൧൫൧൦ൽ അത കീൎത്തി
പെട്ട പൊൎത്തിഗീസ കപ്പൽ സേനാധിപതിയായ അല്ബുക്വെൎക്കിനാൽ
പിടിക്കപ്പെട്ടു. ഇവൻ അതിനെ ൟ രാജ്യത്തിൽ പൊൎത്തുഗീസ ദേശങ്ങ
ൾക്ക തലസ്ഥാനമാക്കി തീൎത്തു പൊൎത്തുഗീസകാരുടെ ശക്തി ക്ഷയിച്ചത
തോറും ഗോവായിക്കും ക്രമത്താലെ അതിന്റെ മുമ്പിലത്തെ വലിപ്പത്തി
ന്ന കുറവ വന്നുഭവിച്ചു. ഇപ്പോൾ അത പൊൎത്തുഗീസ നാടുവാഴി ഇ
രിക്കുന്നിടം ആകുന്നു. എങ്കിലും ഒട്ടും വിശേഷമുള്ളതല്ല. ഗോവായും അ
തിനോട ചേരുന്ന ചില ചെറിയ ദ്വീപുകളും ഉൾപ്പെടെ പൊൎത്തുഗീ
സകാൎക്ക ൪൦ നാഴിക നീളം ൨൦ നാഴിക വീതിയിൽ അല്പം ദേശം ഉ
ണ്ട.

തുംബുദ്രാ എന്ന ആറ്റുമട്ടെക്ക ജയനഗരം എന്ന അൎത്ഥമാകുന്ന ബി
ജനഗർ എന്ന പഴയ ഇന്ദു നഗരത്തിന്റെ മുടിവുകൾ ഉണ്ട. അതിൽ
ഏറിയകാലമായിട്ട കുറഞ്ഞോരു ബ്രാഹ്മണർ ഉള്ളതല്ലാതെ കുടിപാ
ൎപ്പില്ലാതെ ഇരിക്കുന്നു എങ്കിലും ഇപ്പോഴും നാശം വരാതെ തുലോം വ
ലിയ കരിങ്കല്ല കൊണ്ട ഉണ്ടാക്കപ്പെട്ട ബഹു അമ്പലങ്ങളും ഛത്രങ്ങളും
[ 122 ] മറ്റ പണികളും അതിന്റെ മുമ്പിലത്തെ മോടിയ്ക്ക സാക്ഷികളായിട്ട
നില്ക്കുന്നുണ്ട. അവിടെ പലവിശേഷപ്പെട്ട പണികൾ ഉള്ളവയിൽ പട്ട
ണത്തിന്റെ ഒരു ഭാഗത്ത മഹാ ദേവന്റെ പേൎക്ക ഒരു വിശേഷപ്പെട്ട
ആലയം ഉണ്ട. അതിന്റെ ഗോപുരം ൧൬൦ അടി പൊക്കത്തിൽ പ
ത്ത നിലയായിട്ട ആകുന്നു.

ആറുകൾ.—ഭീമാ എന്നും കൃഷ്ണാ എന്നും ഗുതപൎവാ എന്നും ആ
കുന്നു.

ദേശ രൂപം.—ൟ ദേശത്തിന്റെ പടിഞ്ഞാറെ അതിരാകു
ന്ന മലയുടെ സമീപത്തുള്ള പ്രദേശങ്ങൾ ഏറ്റം കുന്നായുള്ളതും പള്ള
ക്കാടും ആകുന്നു. കിഴക്കോട്ട ഏറയും പരപ്പുള്ളതും വെളിയായുള്ളതും
ആകുന്നു.

ഉത്ഭവങ്ങൾ.—ചോളവും മുതിരയും മറ്റ കരധാന്യങ്ങളും കു
റെ നെല്ലും പഞ്ഞിയും പഞ്ചസാരയും ആകുന്നു.

മതം.—പ്രധാനമായിട്ട ഇന്ദു മതം ആകുന്നു.

തെക്കെ ഇന്ദ്യായിലെ പ്രധാന ദേശങ്ങളെ കുറിച്ച.

൧ ദ്വാബ അല്ലെങ്കിൽ തെക്കെ മഹാരാഷ്ട്രം എന്ന
ദേശത്തെ കുറിച്ച.

അതിരുകൾ.—ൟ ദേശത്തിന്റെ വടക്കെ ഭാഗം ഗുതപൎവാ
എന്നും കൃഷ്ണാ എന്നുമുള്ള ആറുകളാലും കിഴക്ക ഹൈദ്രബാദിനാലും തെ
ക്ക കിഴക്ക തുംബുദ്രാ എന്ന ആറ്റിനാലും തെക്ക പടിഞ്ഞാറ കനറാ എ
ന്ന ദേശത്താലും പടിഞ്ഞാറ ഇതിനെ തെക്കെ കൊങ്കാൻ ദേശത്തിൽ
നിന്ന വേർതിരിക്കുന്ന പൎവതത്താലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന നഗരികൾ.—ബെല്ലൊം എന്നും കല്ലാധിഗി എ
ന്നും കിത്തൂർ എന്നും ധാൎവാർ എന്നും ഗുജൻദെഗർ എന്നും ഹൂബ്ലി എ
ന്നും സവാനൂർ എന്നും ആകുന്നു.

ബെല്ലൊം, ഒരു ഉയൎന്ന മൈതാനസ്ഥലത്ത പണിയപ്പെട്ട വൎദ്ധനവു
ള്ള ഒരു വലിയ പട്ടണം ആകുന്നു. അത ബെല്ലെം എന്നും ശാപ്പൂര എ
ന്നും പോരായിട്ട രണ്ട പട്ടണങ്ങൾ ആകുന്നു. ബെലെ്ഗാമിലെ കുടിക
ളുടെ കൂട്ടത്തിൽ ജീയന്മാരുടെ കൂട്ടക്കാർ വളരെ ഉണ്ട.

മഹമ്മദകാർ നസ്സരബാദ എന്ന പറഞ്ഞിരിക്കുന്ന ധാൎവാർ വലിയ
കോട്ടയുള്ളതും വെളിയുമായ പട്ടണം ആകുന്നു. അത ദേശകാൎയ്യം വി
ചാരിക്കുന്നവരുടെ പ്രധാന ഇരിപ്പിടം ആകുന്നു.

ഹൂബ്ലി വലിയതും ജനമുള്ളതുമായ പട്ടണവും ഇന്ദ്യായുടെ ൟ ഭാ
ഗത്തിലുള്ള പ്രധാന കച്ചവടസ്ഥലങ്ങളിൽ ഒന്നായിട്ട ഏറിയ കാല
മായി കേൾവിപ്പെട്ടിരിക്കുന്നതും ആകുന്നു. ഇവിടെ ഇംഗ്ലീഷകാൎക്ക ഒ
രു കച്ചവടസ്ഥലം ഉണ്ടായിരുന്നു.
[ 123 ] ആറുകൾ.—ഗുതപൎവാ എന്നും കൃഷ്ണാ എന്നും മാൽപൎവാ എന്നും
തുംബദ്രാ എന്നും ആകുന്നു.

ദേശരൂപവും: ക്ലൈമെട്ടും.—ൟ ദേശത്തിന്റെ പടിഞ്ഞാ
റെ പ്രദേശങ്ങൾ മലയുള്ളതും കാടുപിടിച്ചതും ആകുന്നു. കിഴക്കോട്ട
വെളിയും സാമാന്യം ഒപ്പനിരപ്പുള്ളതും ആകുന്നു. ഭൂമി നല്ലതും ക്ലൈ
മെട്ട ഗുണമുള്ളതും തന്നെ.

ഉത്ഭവങ്ങൾ.-—പ്രധാനമായിട്ട പഞ്ഞിയും കരധാധ്യങ്ങളും
ആകുന്നു.

മതം.-—ഏറയും ഇന്ദു മതം ആകുന്നു. അനേകം ജീയന്മാരും ഉ
ണ്ട.

൨. സിദെദദിക്കുകൾ എന്ന പറയുന്ന ബാലഗ്ഗാട്ട
ദേശത്തെ കുറിച്ച.

അതിരുകൾ.-—ൟ ദേശത്തിന്റെ വടക്കെ ഭാഗം തുംബുദ്രാ എ
ന്നും കൃഷ്ണാ എന്നുമുള്ള ആറുകളാലും കിഴക്ക വടക്കെ സൎക്കാസ എന്നും വ
ടക്കെ കാർനാറ്റിക്ക എന്നും നടുവിലെ കാർനാറ്റിക്ക എന്നുമുള്ള ദേ
ശങ്ങളാലും തെക്ക മൈസൂർ എന്ന ദേശത്താലും പടിഞ്ഞാറ മൈസൂർ എ
ന്നും കനറാ എന്നുമുള്ള ദേശങ്ങളാലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന നഗരികൾ.-—ദുപാദ എന്നും കൎന്നൂൽ എന്നും അ
ദൊനി കൂമ്മം എന്നും ബെല്ലാരി എന്നും ഗൂതി എന്നും ഗന്ദി
കോട്ട എന്നും കഡപ്പാ എന്നും സിദൌത എന്നും രായിദൂഗ എന്നും ഗ
റംകൊണ്ടാ എന്നും പഞ്ചനൂർ എന്നും ആകുന്നു.

ദുപാദ എന്ന പട്ടണത്തിൽ നല്ല മാതിരി ചെമ്പ കണ്ടെത്തപ്പെട്ടിരി
ക്കുന്നു.

ബെല്ലാരി ആ ദേശത്തിന്റെ തലസ്ഥാനവും ഒരു ചെറിയ കോട്ട
യും കോട്ടകെട്ടിയ ഒരു പേട്ടയുള്ളതുമായ സ്ഥലം ആകുന്നു.

കഡപ്പ ഏറിയ കാലം ഒരു സ്വയാധിപത്യമുള്ള പട്ടാണി ദേശത്തി
ന്ന തലസ്ഥാനം ആയിരുന്നു. അതിലെ പ്രധാനിക്ക കഡപ്പ നബാബ
എന്ന പേരായിരുന്നു. ഇപ്പോഴും നല്ല വിശേഷമായി ഇന്ദുസ്താനി സം
സാരിക്കുന്നവർ എന്ന വിചാരിക്കപ്പെട്ടിരിക്കുന്ന പല പഴയ പട്ടാണി
കുഡുംബങ്ങൾ ഇവിടെ ഉണ്ട. ഇതിന സമീപത്ത വളരെ പഞ്ചസാര
യും ചക്കരയും ഉണ്ടാക്കപ്പെടുന്നു. ൟ പട്ടണത്തിൽനിന്ന വടക്കു കിഴ
ക്കഏകദേശം ഏഴ നാഴിക അകലെ പെണ്ണാറ്റിന്റെ മട്ടെയ്ക്ക വൈ
രക്കല്ലുള്ള തുരങ്കങ്ങൾ ഉണ്ട.

ആറുകൾ.-—വെദാവതി എന്നും പെണ്ണാർ എ
ന്നും തുംബുദ്രാ എന്നും കൃഷ്ണ എന്നും മറ്റും ആകന്നു.

ദേശരൂപവും ക്ലൈമെട്ടും.-—ൟ ദേശം മിക്കവാറും പൊ
ക്കമുള്ള വെളി ഭൂമി ആകുന്നു. ഇടെക്കിടയ്ക്കു എല്ലാവിടത്തും താണു കു
ന്നുകളും ഉണ്ട. വൃക്ഷങ്ങൾ സാമാന്യം ചുരുക്കം തന്നെ. തെക്കെ ഭാഗ
[ 124 ] ങ്ങൾ താഴ്വരകൾ ആകുന്നു. ഭൂമി തുലോം നല്ലതാകുന്നു. ഇവിടെ ജാ
ത്യാൽ വൃക്ഷങ്ങൾ ഇല്ലാതെ വന്നുപോയത അല്ല. കൂടക്കൂടെ യുദ്ധ
മുണ്ടായിരുന്ന സമയത്ത ബഹു സൈന്യം കടന്ന പോകയും പാളയമിറങ്ങുക
യും ചെയ്തിരുന്ന സ്ഥലം ആകയാൽ അത്രെ. ഇവിടത്തെ ക്ലൈമെട്ട അ
ത്യുഷ്ണമുള്ളതാകുന്നു. ഇവിടെ ഉണക്കിന്നും അത കാരണത്താൽ ക്ഷാമ
ത്തിന്നും ഇടവരുന്നു.

ഉത്ഭവങ്ങൾ.-—പഞ്ഞിയും നീലവും പഞ്ചസാരയും നെല്ലും പ
ലമാതിരി കരധാന്യങ്ങളും ഉണ്ട. വൈര തുരങ്കങ്ങൾ കഡപ്പ ദേശങ്ങ
ളിൽ ആകുന്നു. ഇന്ദ്യായുടെ ൟ ഭാഗത്തുള്ളതിൽ മിക്ക വൈരക്കൽ തുര
ങ്കങ്ങളും കൃഷ്ണാ എന്നും പെണ്ണാർ എന്നുമുള്ള ആറുകളുടെ ഇടെയ്ക്കാകു
ന്നു. അവിടെനിന്ന ഗൊൽകൊണ്ട വൈരങ്ങൾ എടുക്കപ്പെടുന്നു. ബെ
ല്ലാരിയിൽ ഉണ്ടാക്കുന്ന കംബിളിക്കായിട്ട അത ശ്രുതിപ്പെട്ടിരിക്കുന്നു.

മതം.-—പ്രധാനമായിട്ട ഇന്ദുമതം ആകുന്നു.

൩. വടക്കെ കാർനാറ്റിക്ക എന്ന ദേശത്തെ
കുറിച്ച.

അതിരുകൾ.-— ൟ ദേശത്തിന്റെ വടക്കെ ഭാഗം ഗന്ദഗാമ എ
ന്ന ആറ്റിനാലും കിഴക്ക സമുദ്രത്താലും തെക്ക പെണ്ണാറ്റിനാലും പടി
ഞ്ഞാറ കിഴക്കെ പൎവതങ്ങളാലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന നഗരികൾ.-—ഓൻഗൌൽ എന്നും നെല്ലൂർ എ
ന്നും ആകുന്നു. നെല്ലൂർ ജനമുള്ള പട്ടണവും ആ ദേശത്തിന്റെ തല
സ്ഥാനവും ആകുന്നു.

ആറുകൾ.-—ഗന്ദിഗാമ എന്നും പെണ്ണാർ എന്നും ആകുന്നു.

ദേശ രൂപം.-—ൟ ദേശത്തിന്റെ പടിഞ്ഞാറെ അതരിങ്കലോ
ട്ട ദേശം കുന്നായുള്ളതാകുന്നു. എന്നാൽ മിക്കവാറും ഒപ്പനിരപ്പുള്ളതും
വെളിയായുള്ളതും ഒട്ട വിളവുള്ളതും ആകുന്നു.

ഉത്ഭവങ്ങൾ.-—നെല്ലും മറ്റ ധാന്യങ്ങളും കൃഷി ചെയ്യപ്പെടു
ന്നു എന്നാൽ ഉത്ഭവം വകയിൽ പ്രധാനമായിട്ടുള്ള വസ്തു ഉപ്പാകുന്നു.
അത പോക്കചരക്കായിട്ട കേറ്റി അയക്കുന്നതിന സമുദ്രതീരത്തിങ്കൽ
അനവധിയായിട്ട ഉണ്ടാക്കപ്പെടുന്നു. ചെമ്പ തുരങ്കങ്ങളും ഉണ്ട.

മതം-ഇന്ദുമതവും മഹമ്മദ മതവും ആകുന്നു.

൪. കനറാ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.-—ൟ ദേശത്തിന്റെ വടക്കെ ഭാഗൻ ഗോവായി
ലെ പൊൎത്തുഗീസ ദേശങ്ങളാലും കിഴക്ക സിദെദ ദേശങ്ങളാലും മൈ
സൂരിനാലും തെക്ക മലബാറിനാലും പടിഞ്ഞാറ സമുദ്രത്താലും അതൃത്തി
യാക്കപ്പെട്ടിരിക്കുന്നു. [ 125 ] പ്രധാന അംശങ്ങൾ.—ഇത വടക്കെ കനറാ എന്നും തെ
ക്കെ കനറാ എന്നും രണ്ട ഭാഗങ്ങളാകുന്നു. വടക്കേതിൽ ബൃന്ദാ എന്നും
ബില്ജീ എന്നും അങ്കൊലാ എന്നും ഊണ്ണൂർ എന്നും കുണ്ടാപ്പൂര എന്നും ഉ
ള്ള പ്രദേശങ്ങൾ ഉണ്ട.

പ്രധാന നഗരികൾ.-—ൟ ദേശത്തിലെ കുടിയാന്മാർസാ
മാന്യം അവരുടെ നിലങ്ങളിൽ തന്നെ പാൎക്കുന്നതകൊണ്ട അതിന്റെ
ഉള്ളിൽ പട്ടണങ്ങൾ എങ്കിലും ഗ്രാമങ്ങൾ എങ്കിലും കുറച്ചെ ഉള്ളു. എന്നാ
ൽ സമുദ്രതീരത്തിങ്കൽ പലതും ഉണ്ട. അവയിൽ പ്രധാനമായിട്ടുള്ളവ
സെദശെഗർ എന്നും ഊണ്ണൂർ എന്നും കുന്ദപ്പൂര എന്നും മംഗലൂർ എന്നും
ആകുന്നു.

മാംഗലൂർ വൎദ്ധിച്ച വരുന്ന ഒരു വലിയ പട്ടണം ആകുന്നു. ൧൭൮൩
മതിൽ തിപ്പുസുൽത്താൻ ബഹു സെന്യത്തോടും പ്രെഞ്ചുകാരുടെ സ
ഹായത്തോടും ക്രടെ ൟ നഗരത്തെ ഏറിയ നാൾ വളഞ്ഞിരുന്നു. എ
ങ്കിലും കൎണ്ണെൽ കാമ്പെലിന്റെ കീഴിൽ ഉണ്ടായിരുന്ന കുറഞ്ഞോരു
സൈന്യത്തെ കൊണ്ട തിപ്പുവിന്റെ പ്രയത്നങ്ങളിൽ ഒക്കെയും മടുപ്പി
ച്ച ഒടുക്കം തീരുമാനം അവനെ തോല്പിച്ചതിനാൽ ൟ സ്ഥലം ശ്രുതി
ഉള്ളതാകുന്നു.

ദേശ രൂപം.-—സൂന്ദാ എന്ന വെളി ഭൂമി ഒഴികെ കനറാ മുഴു
വനുംപാറയുള്ള മലപ്രദേശം എന്ന പറയപ്പെടാം. ഇടെയ്കിടെക്ക
പൎവതങ്ങളിൽനിന്ന സമുദ്രത്തിലോട്ട ഒഴുകുന്ന ചെറിയ ആറുകളും ഉ
ണ്ട. അത നല്ല വിളവുള്ളതും വലിയ കാടുള്ളതും ആകുന്നു. മഴ സാമാ
ന്യമായി ഇടവമാസത്തിൽ തുടങ്ങി തുലാമാസം വരെയും നില്ക്കുന്നു.

ഉത്ഭവങ്ങൾ.-—ആ ദേശത്തിലെ പ്രധാന ഉത്ഭവം നെല്ലാകു
ന്നു. ഇത കൂടക്കൂടെ ഇന്ദ്യായിലെ മറ്റ ദേശങ്ങളിലേക്കും അറാബിയ
യിലേക്കും പോക്കചരക്കായിട്ട കേറ്റി അയക്കപ്പെടുന്നു. തേക്കും മറ്റ
വൃക്ഷങ്ങളും നല്ലമുളകും സുഗന്ധവൎഗ്ഗങ്ങളും ചന്ദനവും പഞ്ചസാരയും
ഉണ്ട. കന്നുകാലികൾ ചെറിയ മാതിരി ആകുന്നു. മനുഷ്യർ തന്നെ
വേലചെയ്യുന്നത കൊണ്ട കൃഷീക്ക അവയെ കൊണ്ട ഒട്ടും പ്രയോഗം
ഇല്ല. അവിടെ കൈവേലകൾ ഒന്നും ഇല്ല.

മതം.-—ആ ദേശത്തിൽ അധികം നടപ്പുള്ള മതങ്ങൾ ഇന്ദു മത
വും മഹമ്മദ മതവും ആകുന്നു. എങ്കിലും ക്രിസ്ത്യാനികൾ എന്ന പേരു
ള്ളവരായിട്ട റോമസഭക്കാരിൽ അനേകായിരങ്ങൾ ഉണ്ട. ഇവർ ഇന്ദു
രാജാക്കന്മാരുടെ കാലങ്ങളിൽ അവർ കൊങ്കാനിൽനിന്ന ൟ ദേശ
ത്തിലേക്ക വരുത്തി പല ഗുണങ്ങളും ചെയ്തുകൊടുത്ത അവിടെ പാൎത്തു
വന്നവരുടെ സന്തതികളാകുന്നു. ജീയന്മാരുടെ കൂട്ടക്കാരും വളരെഉ
ണ്ട. ൟ കൂട്ടക്കാർ വെവ്വെറായി ഇന്ദ്വായിൽ പാൎക്കുന്നുണ്ട. എങ്കിലും ഇ
വിടെയും മലബാറിന സമീപെയുള്ള ദേശങ്ങളിലുമെ അവരെ കൂട്ടമാ
യിട്ട കാണ്മാനുള്ളു.

൫ . മൈസൂർ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ൟ ദേശത്തിന്റെ വടക്കെ ഭാഗം സിദെദ ദെ
[ 126 ] ശങ്ങൾ എന്ന പറയപ്പെടുന്ന ദേശങ്ങളാലും കിഴക്ക മലകളാലും തെക്ക
കോയംബത്തൂർ എന്ന ദേശത്താലും പടിഞ്ഞാറ മലബാർ എന്നും കുട
ഗ എന്നും കനറാ എന്നുമുള്ള ദേശങ്ങളാലും അതൃത്തിയാക്കപ്പെട്ടിരിക്കു
ന്നു.

പ്രധാന നഗരികൾ.—ഹരിഹര എന്നും ചിത്തിൽദ്രൂഗ എ
ന്നും നഗര എന്നും സിമൂഗാ എന്നും സെറാ എന്നും കൊളാർ എന്നും
ബംഗളൂര എന്നും ശ്രീരംഗ പട്ടണം എന്നും മൈസൂർ എന്നും ആകു
ന്നു.

നഗര അല്ലെങ്കിൽ ബെദനൂര, പണ്ട വലിയതും ബഹു സമ്പത്തുള്ള
തുമായ നഗരം ആയിരുന്നു. ൧൭൬൩മതിൽ ഹൈദർ ആലി ഇതിനെ
പിടിച്ച കൊള്ളയിട്ടു. ൧൭൮൩ൽ ജെനരാൽ മത്തിയൂസിന്റെ കീഴിൽ
ഉണ്ടായിരുന്ന കുറഞ്ഞോരു ഇംഗ്ലീഷ സൈന്യം അതിനെ പിടിച്ച
കൊള്ളയിടുകയും ചെയ്തു. അതിന്റെ ശേഷം ഉടൻ തന്നെ തിപ്പുസുൽ
ത്താൻ പ്രെഞ്ചകാരുടെ സഹായത്തോടു കൂടെ അതിനെ വളകയാൽ
കീഴമരുന്നതിന്ന ഇടവന്നുപോയി. സുൽത്താന്റെ കല്പനപ്രകാരം ജെ
നരാൽ മത്തിയൂസിനെയും ഉദ്യോഗസ്ഥന്മാരിൽ പലരെയും വിഷം
കൊടുത്ത കൊല്ലുകയും പട്ടാളക്കാരിൽ മിക്കവരെയും കാരാഗ്രഹത്തിൽ
വെച്ച കൊല്ലുകയും ചെയ്തു. അത ഇപ്പോൾ മുടിവായും മിക്കവാറും ജ
നങ്ങളില്ലാതെയും ഇരിക്കുന്നു.

സിമൂഗ,പണ്ട വലിയതും ജനപ്പെരുപ്പവുമുള്ള ഒരു പട്ടണം ആയിരു
ന്നു.എന്നാൽ മഹാരാഷ്ട്രകന്മാർ അതിനെരണ്ടുതവണ തീരുമാനം കൊ
ള്ളയിട്ടത കൊണ്ട നാശമായി തീൎന്നിരിക്കുന്നു. ൧൭൯൦മതിൽ കപ്ടെൻലി
ത്തിലിന്റെ കീഴിലുണ്ടായിരുന്ന ബൊംബെ സൈന്യത്തിൽ ൮൦൦ പേ
രും തിപ്പുവിന്റെ മഹാ നല്ല സേനാപതിമാരിൽ ഒരുത്തനായ മഹ
മ്മദരുസായുടെ കീഴിലുണ്ടായിരുന്ന ൧൦൦൦൦ മൈസൂർ സൈന്യവും തമ്മി
ൽ ൟ പട്ടണത്തിന്ന അടുക്കൽ വെച്ച ഒരു യുദ്ധം ഉണ്ടായി ഒരു കൎശ
നമായ പിണക്കം കഴിഞ്ഞ ശേഷം ഇംഗ്ലീഷുകാൎക്ക തീരുമാനം ജയം
ഉണ്ടായിരുന്നു. പരശുരാംഭൌവിന്റെ കീഴിൽ ഉണ്ടായിരുന മഹാരാ
ഷ്ട്ര സൈന്യം യുദ്ധത്തിൽ ഒരു പങ്കും പിടിക്കാതെ ദൂരത്തിങ്കൽ നോക്കി
കൊണ്ട നിന്നിരുന്നു. എന്നാൽ യുദ്ധം കഴിഞ്ഞ ഉടനെ പട്ടണത്തെ
കൊള്ളയിടുന്നതിനും അതിലെ സഹായമില്ലാത്ത കുടിയാന്മാരെ കൊല്ലു
ന്നതിനും ബഹു തിഠത്തോടെ അവരും കൂടെ അദ്ധ്വാനപ്പെട്ടു.

ബംഗളൂര, വലിയ കോട്ടയുള്ള പട്ടണം അകന്നു. അത ഇംഗ്ലീഷ
കാരുടെ പട്ടാളം കിടക്കുന്ന പ്രധാന സ്ഥലങ്ങളിൽ ഒന്നും ആകുന്നു.
അവിടത്തെ ക്ലൈമെട്ട താണ ദേശത്തെക്കാൾ തുലോം പതമുള്ളതും ശ
രീര സൌഖ്യത്തിന്ന കൊള്ളാകുന്നതും ആകകൊണ്ട അവൎക്ക അവിടെ
അധികം വരത്തപോക്ക ഉണ്ട. വിസ്താരവും നല്ല ക്രമവുമുള്ള ഒരു കവാ
ത്ത സ്ഥലം പേട്ടയിൽ നിന്ന രണ്ട നാഴിക അകലെ ഉണ്ട. കോട്ട മോ
ശമാകുന്നു. നാട്ടുശത്രക്കളിൽനിന്ന രക്ഷെക്ക വേണ്ടിമാത്രമെ കൊള്ള
ത്തുള്ളു. അവിടെ കട്ടിയുള്ള തുണിയും പട്ടും കൈവേലചെയ്യപ്പെടുന്നു.
ബംഗളൂര ശ്രുതിപെട്ടിരിക്കുന്നത അതിലെ തോട്ടങ്ങളിലുണ്ടാകുന്ന പല
തരമായ ഫലമൂലാദികൾക്കായിട്ട ആകുന്നു.

ശ്രീരംഗപട്ടണം, കാവെരീ ആറ്റിലുള്ള ഒരു ചെറിയ ദീപിൽ പ
[ 127 ] ണിയപ്പെട്ടിരിക്കുന്നു, അതിലെ കോട്ട തിപ്പു സുൽത്താനായിട്ട പ്രെഞ്ച
ഇംജ്ജിനിയെരന്മാരുടെ സഹായത്തോട കൂടെ ഉണ്ടാക്കി എങ്കിലും ഒട്ടും
നന്നല്ല. ദ്വീപിന്റെ മദ്ധ്യത്തിലുള്ള ഒരു കിളൎച്ചയിൽ പട്ടണത്തിൽനി
ന്ന കുറെ അകലെ ശഹർഗഞ്ചാം എന്ന പേരായിട്ട ഒരു ഗ്രാമം ഉണ്ട.
സമീപത്ത ഒരു തോട്ടത്തിൽ ഹൈദർ ആലിയുടെയും അവന്റെ ഭാ
ൎയ്യയുടെയും തിപ്പുസുൽത്താന്റെയും പ്രേതക്കല്ലറ നില്ക്കുന്നുണ്ട.

൧൭൯൨മതിൽ ലോൎഡകൊൎന്നാലിസിന്റെ കീഴിൽ ഇംഗ്ലീഷകാർ തി
പ്പുവിനോട ശ്രീരംഗ പട്ടണം പിടിച്ചു. ൧൭൯൯മതിൽ യുദ്ധം പി
ന്നെയും ഉണ്ടാകയാൽ ഇംഗ്ലീഷകാർ ജെനരാൽ ഹാരിസ്സിന്റെ കീഴി
ൽ രണ്ടാം പ്രാവശ്യവും അതിനെ പിടിച്ച തിപ്പുവിനെ കൊന്നു. പി
ന്നെ ആ ദ്വീപിനെ ഇംഗ്ലിഷ ദേശങ്ങളോട ചേൎത്തു. എന്നാൽ അത
ശരീരസൌഖ്യത്തിന്ന തുലോം കൊള്ളരുതാത്തതാകയാൽ പിന്നീട അ
വർ അതിനെ ഉപേക്ഷിച്ചുകളഞ്ഞു.

ൟ ദേശത്തിൽ പണ്ടും ഇപ്പോഴും തലസ്ഥാനമായിരിക്കുന്ന മൈസൂ
ർ ഒരു പഴയ പട്ടണവും ജനപ്പെരുപ്പമുള്ളതും ആകുന്നു ഇതിനോട
സംബന്ധം വിട്ട നില്ക്കുന്ന കോട്ട യൂറോപ്പ മാതിരിയായിട്ട പണിയ
പ്പെട്ടിരിക്കുന്നു. രാജധാനികോട്ടെയ്ക്കുകത്തും ബ്രിത്തിഷ രെസിഡെൻ
സി പുറത്ത കുറെ അകലെ ഒരു കിളിൎന്ന നിലത്തും ആകുന്നു. കോട്ടെ
ക്ക അരികിൽനിന്ന മൈസൂർ കന്നു വരെക്കും ഒരു കുളം ഉണ്ട. തെക്ക
പടിഞ്ഞാറെ ചരുവിൽ ഒരു ബ്രാഹ്മണ ഗ്രാമത്തിന്റെ നടുവിൽ ബ
ഹു ശ്രുതിയുള്ള രണ്ട ക്ഷേത്രങ്ങളുണ്ട. അവിടേക്ക രാജാവ ആണ്ടുതോ
റും പോക പതിവുണ്ട.

ആറുകൾ.—തുംബുദ്രാ എന്നും വെദാവതി എന്നും പെണ്ണാർ എ
ന്നും പനാർ എന്നും പാലാർ എന്നും കാവെരീ എന്നും ആകുന്നു.

ദേശ രൂപം.—ൟ ദേശത്തിന്റെ വിധം ഒരോരൊ പ്രദേശ
ത്തിൽ ഓരോരൊ തരം ആകുന്നു. ഇതിന്റെ രണ്ട വശത്തും കിഴക്കേ
തും പടിഞ്ഞാറേതുമായ ഘാഥകൾ അല്ലങ്കിൽ പൎവതങ്ങൾ ചുറ്റിയിരി
ക്കുന്നു. ആകയാൽ ഇത പൊക്കമുള്ള സമ ഭൂമിയായിരിക്കുന്നു. അതിൽ
കിളൎച്ചയുള്ള പല കുന്നുകളും ഉണ്ട. സമീപത്തുള്ള താണ ദേശങ്ങളെ
നനെക്കുന്ന മിക്ക ആറുകളുടെയും ഉത്ഭവം അവിടെനിന്ന ഉണ്ടായിരി
ക്കുന്നു.

ഉത്ഭവങ്ങൾ.—മൈസൂരിലെ ഉത്ഭവങ്ങൾ നെല്ലും പഞ്ഞപ്പുല്ലും
കോതമ്പും മറ്റ ധാന്യങ്ങളും കരിമ്പും വെറ്റിലയും കറുപ്പും ആവണ
ക്കെണ്ണയും മറ്റ അനേകം വസ്തുക്കളും ആകുന്നു. പഞ്ഞപ്പൂല്ല എന്ന പറ
യുന്ന ധാന്യം പാവപ്പെട്ടവരുടെ ഒക്കെയും ഭക്ഷണമാകയാൽ അത പ്ര
ധാനമായിട്ട കൃഷിചെയ്യപ്പെടുന്നു. പടിഞ്ഞാറെ കാടുകളിൽ ചന്ദനമ
രവും മറ്റ വില ഏറിയ തടികളും അധികം ഉണ്ടാകുന്നുണ്ട. ആടുക
ൾ ചുവന്നിട്ടും വെളുത്തിട്ടും കറുത്തിട്ടും ബഹുത്വം ഉണ്ട. താണമാതിരി
കുതിരകളെയും വളൎത്തുന്നുണ്ട. ഇരിമ്പ അധികമായിട്ട എടുപ്പാനുണ്ട.
അതകൊണ്ട ആ നാട്ടുകാർ വേലചെയ്യുന്നു എന്നാൽ തുലോം മോശമാ
യുള്ള പ്രകാരത്തിൽ ആകുന്നു.

കൈവേലകൾ.— അവിടത്തെ കൈവേലകൾ കറത്തും വെ
[ 128 ] ളുത്തുമുള്ള കംബിളികളും ആട്ടുരോമം കൊണ്ടുള്ള പരവിധാനികളും
സാലുവകളും ആകുന്നു. പഞ്ഞികൊണ്ടുള്ള വേലകൾ കുറയും ഉള്ള
ത താണമാതിരിയും ആകുന്നു.

മതം.—ഇന്ദു മതവും മഹമ്മദ മതവും ആകുന്നു.

൬. ബരമഹാൽ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ൟ ദേശത്തിന്റെ വടക്കെ ഭാഗം മൈസൂർ എ
ന്നും നടുവിലെ കാർനാറ്റിക്ക എന്നുമുള്ള ദേശങ്ങളാലും കിഴക്ക നടു
വിലെ കാർനാറ്റിക്കിനാലും തെക്ക സേലം എന്ന ദേശത്താലും പടി
ഞ്ഞാറ മൈസൂർ എന്ന ദേശത്താലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന നഗരികൾ.—വെങ്കട്ടഗെരി എന്നും സതഗുറ എ
ന്നും ഊസൂർ എന്നും സൂളുഗെരി എന്നും വാനിയാംബാഡി എന്നും ര
ത്നാഗെരി എന്നും കിസ്നാഗെരി എന്നും രയകോട്ട എന്നും ത്രിപ്പാരൂർ എ
ന്നും അല്ലാംബാഡി എന്നും ആകുന്നു.

പ്രധാന ആറുകൾ.—പാലാർ എന്നും പനാർ എന്നും ആ
കുന്നു.

ദേശ രൂപം.—ഇത കിഴക്കെപൎവതങ്ങളുടെ ഇടയിൽ ഒരു ചെ
റിയ ദേശവും കാഴ്ചെക്ക സാമാന്യം ക്രമമില്ലാത്തതും ആകുന്നു. ഇത മുൻ
കാലങ്ങളിൽ പല മഹാ ബലമുള്ള കോട്ടകളെ കൊണ്ട നിറയപ്പെട്ടി
രുന്നു.

ഉത്ഭവങ്ങളും, കൈവേലകളും.—മലഞ്ചരുവിൽ നെല്ലും
മറ്റ ധാന്യങ്ങളും ഉണ്ടാകുന്നു. എന്നാൽ പ്രധാനമായിട്ട കൃഷിചെയ്യ
പ്പെടുന്ന വസ്തുക്കൾ സസ്യാദികളും തെങ്ങ പന മുതലായവയെ നടുന്ന
തും ആകുന്നു. കൈവേലകൾ ഏറെ ഇല്ല. ഉള്ളത താണ മാതിരി കം
ബിളികളും പഞ്ഞികൊണ്ടുള്ള ശീലകളും ആകുന്നു.

മതം—ഇന്ദു മതവും മഹമ്മദ മതവും ആകുന്നു.

൭. നടുവിലത്തെ കാർനാറ്റിക്ക എന്ന ദേശ
ത്തെ കുറിച്ച.

അതിരുകൾ.—ൟ ദേശത്തിന്റെ വടക്കെ ഭാഗം ഇതിനെ വ
ടക്കെ കാർനാറ്റിക്കിൽനിന്ന വേർതിരിക്കുന്ന പെണ്ണാറ്റിനാലും കിഴ
ക്ക സമുദ്രത്താലും തെക്ക ഇതിനെ തെക്കെ കാർനാറ്റിക്കിൽനിന്ന വേർ
തിരിക്കുന്ന കൊളൂരുനിനാലും പടിഞ്ഞാറ സേലം എന്നും ബരമഹാ
ൽ എന്നും മൈസൂർ എന്നും ഉള്ള ദേശങ്ങളാലും അതൃത്തിയാക്കപ്പെട്ടിരി
ക്കുന്നു.

പ്രധാന നഗരികൾ.—കൊളസ്ത്രീ എന്നും പുളിക്കാട എ
ന്നും ചിത്തൂര എന്നും മദ്രാസ എന്നും അംബൂര എന്നും വെല്ലൂര എന്നും
അൎക്കോട എന്നും കൊഞ്ചെവെരാം എന്നും ചിംഗൽപേട്ട എന്നും അ
[ 129 ] ൎണ്ണി എന്നും വാണ്ടിവാശ എന്നും സദ്രാസ എന്നും ത്രിനൊമല്ലി എന്നും
ഗിഞ്ചി എന്നും പുതുച്ചേരി എന്നും ത്രിക്കാലൂര എന്നും കഡലൂര എന്നും
ചിലംബരം എന്നും ആകുന്നു.

തെക്കെ ഇന്ദ്യായിൽ ബ്രിത്തിഷകാൎക്കുള്ള തലസ്ഥാനമായ മദ്രാസ സ
മുദ്രതീരത്തിങ്കൽ ബലമുള്ള കോട്ടയോടും കൂടിയ ഒരു വലിയ ജനപ്പെ
രുപ്പമുള്ള പട്ടണം ആകുന്നു. ൟ പട്ടണം ൧൬൩൯ൽ ഉണ്ടായി. ആ
ആണ്ടിൽ തന്നെ ചാന്ദഗെരിയിലെ രാജാവായ ശ്രീരംഗരായിലിൽനി
ന്ന ഇംഗ്ലീഷകാൎക്ക ഒരു കോട്ടയും പട്ടണവും ഉണ്ടാക്കുന്നതിന സ്ഥലം
കിട്ടി. ൟ പുത്തൻ പട്ടണത്തിന്ന ശ്രീരംഗരായ പട്ടണം എന്ന പേ
രിടണമെന്ന രാജാവിന ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ആ ദിക്കി
ലെ നാടുവാഴി തന്റെ അച്ഛനായ ചിന്നപ്പന്റെ പേര ഇതിന്ന ഇട
ണമെന്ന ഇംഗ്ലീഷകാരോട പറഞ്ഞു. അപ്രകാരം അതിന ചിന്ന പട്ട
ണം എന്ന പേരിടുകയും ചെയ്തു. കോട്ടയുടെ പേർ ഫൊൎട്ട, സന്ത,
ജോൎജ്ജ എന്ന ആകുന്നു. മദ്രാസ നിമിഷം ഒരു വൎദ്ധനവുള്ള നഗര
വും കൊറൊമണ്ഡൽ തീരത്ത ഇംഗ്ലീഷകാരുടെ പ്രധാന സ്ഥലവും ആ
യി തീൎന്നു.

കോട്ടയ്ക്കു അല്പം തെക്ക ത്രിപ്പിൾകെൻ അല്ലെങ്കിൽ തിരുമൽകെരി എ
ന്ന പറയുന്നിടത്ത അൎക്കാട്ടിലെ നബാബിന്റെ വാസസ്ഥലം ആകുന്നു
ത്രിപ്പിൾകെന്ന സമീപെ സമുദ്രതീരത്തിങ്കൽ മയിലാപ്പൂര എന്നൊ സ
ന്ത, തോമ എന്നൊ പറയപ്പെടുന്ന ചെറിയ പട്ടണം ആകുന്നു.

വെലൂര, അല്ലെങ്കിൽ നാട്ടുകാർ പറയുന്ന പ്രകാരം രാഎല്ലൂരിൽ വ
ലിയതും ബലവുമുള്ള ഒരു കോട്ടയും അതിന ചുറ്റും ആഴമുള്ള കിടങ്ങു
കുഴിയും അതിൽ ബഹു മുതലയും ഉണ്ട.

അൎക്കാട, മഹമ്മദ നബാബമാരുടെ രാജ്യഭാരത്തിങ്കൽ കാർനാ
റ്റിക്കിലെ തലസ്ഥാനമായിരുന്നു. അത ഇപ്പോഴും മഹമ്മദ കുഡുംബ
ക്കാൎക്ക പാൎപ്പാൻ പ്രിയമുള്ള സ്ഥലം ആകുന്നു. അവിടത്തെ കോട്ട മു
മ്പിൽ വലിയതും ഒട്ടബലമുള്ളതും ആയിരുന്നു. എന്നാൽ ഇപ്പോൾ നാ
ശമായി പോയി ൧൭൫൧മതിൽ കീൎത്തിമാനായ ക്ലൈവ അതിനെ പിടി
ച്ചു. ഉടൻ തന്നെരാജാസായിബ അതിനെ പ്രെഞ്ചകാരുടെ സഹായ
ത്തോടും കൂടെ വളഞ്ഞു. എന്നാൽ അമ്പത ദിവസത്തെ കഠിനമായ
പിണക്കത്തിന്റെശേഷം ക്ലൈവ അവരെ അശേഷം തോല്പിച്ചു.

കൊഞ്ചവെരാം അല്ലെങ്കിൽ കാഞ്ചിപുരം, ഒരു താഴ്വരയിലുള്ള വലി
യ പട്ടണം ആകുന്നു. അതിൽ രണ്ട ഭാഗങ്ങൾ ഉണ്ട. ഒന്ന വിഷ്ണുകാ
ഞ്ചി എന്നും മറ്റേത ശിവകാഞ്ചി എന്നും ആകുന്നു. ൟ സ്ഥലം ശ്രു
തിപെട്ടിരിക്കുന്നത അത കാർനാറ്റിക്കിൽ ബ്രാഹ്മണർ അധികമായി
ട്ട പാൎക്കുന്ന സ്ഥലമാകയാൽ ആകുന്നു. ശിവകാഞ്ചിയിലുള്ള വലിയ അ
മ്പലത്തിലേക്ക കേറുന്നിടത്ത ഒരു ഉയൎന്ന ഗോപുരം ഉണ്ട. അതിന്റെ
മുകളിൽനിന്ന നോക്കിയാൽ ചുറ്റുമുള്ള ദേശങ്ങളെ നല്ലതിൻവണ്ണം
കാണാം.

സദ്രാസ അല്ലെങ്കിൽ സദരാഗ പട്ടണം, സമുദ്രരീരത്തിങ്കൽ ഡച്ചകാ
ൎക്കുള്ളതാകുന്നു. അത മുമ്പിൽ ഒരു വൎദ്ധനവുള്ള പട്ടണമായിരുന്നു. ഇ
പ്പോൾ കുറഞ്ഞോരു വീടുകളും ഒരു നാട്ടുഗ്രാമവുമെ ഉള്ളു. സദ്രാസിന്ന
ഏകദേശം അഞ്ച നാഴിക വടക്ക മഹാ ബലിപുരം എന്ന പേരായി
ട്ട ഒരു ബ്രാഹ്മണ ഗ്രാമം ഉണ്ട.
[ 130 ] ത്രിനൊമല്ലി അല്ലെങ്കിൽ തിരുനമല ഇന്ദുക്കാരുടെ പുണ്യസ്ഥലമാക
യാൽ പ്രധാനമായിട്ട കേൾവിപ്പെട്ടിരിക്കുന്നു.

പുതുച്ചേരി സമുദ്രതീരത്തിങ്കൽ പ്രെഞ്ചകാൎക്കുള്ള നല്ല ഭംഗിയുള്ള ന
ഗരം ആകുന്നു. ഇപ്പോൾ അധികം ക്ഷയിച്ചുപോയിരിക്കുന്നു എങ്കിലും
ഇന്ദ്യായിൽ യൂറോപ്പ അധിവാസങ്ങളിൽ വിശേഷമുള്ള ഒന്ന ആകു
ന്നു. ൧൬൦൧മതിൽ പ്രെഞ്ചകാർ ഒന്നാമത ഇന്ദ്യായിൽ വന്ന ബെജപൂ
രിലെ രാജാവിനോട സ്ഥലം വാങ്ങിച്ച പുതുച്ചേരി പട്ടണവും കോട്ട
യും ഉണ്ടാക്കി.

കഡലൂര, സമുദ്രതീരത്തിങ്കൽ പനാർ എന്ന ആറ്റിന രണ്ട കൈവ
ഴികളുള്ളവയുടെ ഇടയിൽ ആകുന്നു. അത വിസ്താരവും ജെനപ്പെരുപ്പ
വുമുള്ള പട്ടണവും മുമ്പിൽ ഇംഗ്ലീഷകാരുടെ രാജ്യാസനവും ആയിരുന്നു

ചിലംബരം സമുദ്രതീരത്തിങ്കൽ വലിയതും ജെനപ്പെരുപ്പവുമുള്ള പ
ട്ടണമാകുന്നു. ഇവിടെ നീലം ഉണ്ടാക്കുന്ന ഒരു വലിയ കച്ചവട സ്ഥ
ലം ഉണ്ട.അവിടെ വലിയതും പഴക്കവുമായുള്ള ക്ഷേത്രങ്ങൾ ഉണ്ടാക
കൊണ്ട അത ശ്രതിപെട്ടതാകുന്നു. ചിലംബരത്തിന്ന ഏകദേശം ഒരു
നാഴിക വടക്ക ഹൈദെർ ആലിയായിട്ട നശിപ്പിച്ചുകളയുന്നതിന മു
മ്പിൽ വലിയതും സമ്പത്തുമുള്ള പട്ടണമായിരുന്ന പൊൎട്ടൊ, നൊവാ
യുടെ ജീൎണ്ണങ്ങൾ ഉണ്ട.

പ്രധാന ആറുകൾ.—പെണ്ണാർ എന്നും പാലാർ എന്നും
പനാർ എന്നും ആകുന്നു.

ദേശ രൂപം.—ൟ ദേശം സാമാന്യം ഒപ്പനിരപ്പുള്ളതും വെ
ളിയായുള്ളതും സമുദ്രതീരത്തിങ്കൽനിന്ന തുടങ്ങി കിഴക്കെ പൎവതങ്ങൾ
വരെക്കും ക്രമത്താലെ കിളൎന്നതും പലടത്തും പാറയായും കാടും പിടി
ച്ച പല കുന്നുകൾ കൊണ്ട ഭേദം വന്നിരിക്കുന്നതും ആകുന്നു. അവി
ടെ ആറുകളും വലിയ കുളങ്ങളും ഉള്ളത കൊണ്ട നല്ല നീരോട്ടമുള്ളതും
വിളവുള്ളതായി വിചാരിക്കപ്പെട്ടിരിക്കുന്നതും ആകുന്നു.

ഉത്ഭവങ്ങൾ.—നെല്ലും പഞ്ഞപ്പുല്ലം മുതിരയും മറ്റ കരധാ
ന്യങ്ങളും നീലവും ഉപ്പൂം ആകുന്നു. ഇരിമ്പ പെരുത്തുണ്ട. പൊൎട്ടൊ,
നൊവായിൽ അത നല്ലമാതിരി ഉരുക്കായിട്ട ഉണ്ടാക്കപ്പെടുന്നു. കൊള
സ്ത്രീയുടെ സമീപത്ത ചെമ്പും ഉണ്ട.

മതം.—ഇന്ദുമതവും മഹമ്മദമതവും ആകുന്നു.

൮. കുടഗ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ൟ ദേശത്തിന്റെ വടക്കെ ഭാഗം കനറാ എ
ന്നും മൈസൂർ എന്നുമുള്ള ദേശങ്ങളാലും കിഴക്ക മൈസൂരിനാലും തെക്ക
മൈസൂരിനാലും പടിഞ്ഞാറ മലബാറിനാലും അതൃത്തിയാക്കപ്പെട്ടിരി
ക്കുന്നു.

പ്രധാന നഗരികൾ.—ൟ ദേശത്തിൽ സാരമുള്ളതായി
ട്ട ഒരു പട്ടണവും ഇല്ല. കുടഗകാർ താഴ്വരകളിലും അവയുടെ കാ
ട്ടിലും അങ്ങും ഇങ്ങും പാൎപ്പൻ പ്രിയപ്പെടുന്നവരാകുന്നു.

ൟ ദേശത്തിന്റെ നടുവിൽ മെൎക്കരാ എന്നിടത്ത രാ
[ 131 ] ജാവ പ്രധാനമായിട്ട വസിച്ചിരുന്നു. ആകയാൽ അതിനെ തലസ്ഥാ
നം എന്ന പറയാം. എന്നാൽ കുമ്പിനിയാർ ഇപ്പോൾ ആ ദേശത്തെ
എല്ലാം പിടിച്ച രാജ്യഭാരം ചെയ്കയും ചെയ്യുന്നു.

ആറുകൾ.—കാവെരീ എന്നും ഭദ്രാ എന്നുമുള്ള ആറുകൾ പ്രധാ
നമായിട്ടുള്ളവ ആകുന്നു.

ദേശ രൂപം.—ൟ പൎവതങ്ങളുടെ നടുവിൽ ആയിരി
ക്കയാൽ കുന്നുകളും താഴ്വരകളും ആകുന്നു. എന്നാൽ ചില സ്ഥലങ്ങൾ
വെളിയായിട്ടും വൃക്ഷങ്ങൾ അവിടെയും ഇവിടെയും ഉള്ളതായിട്ടും ഇ
രിക്കുന്നു. കുന്നുകൾ മിക്കവാറും പള്ളക്കാട പിടിച്ചവ ആകുന്നു.

ഉത്ഭവങ്ങൾ.—താഴ്വരകളിൽ നെല്ല അനവധിയായിട്ട ഉണ്ടാ
കുന്നത കൊണ്ട അവ തുലോം വിളവുള്ളതാകുന്നു. മേച്ചിൽ സ്ഥലം വി
ശേഷമുള്ളതാകകൊണ്ട നാല്ക്കാലികളും പെരുത്ത ഉണ്ട. കാടുകളിൽ
ചന്ദനവും തേക്കും മറ്റ വില ഏറിയ വൃക്ഷങ്ങളും ആനകളും ഉണ്ട.
കൈവേല ഒന്നും തന്നെ ഇല്ല.

മതം.—ഇന്ദു മതം ആകുന്നു.

൯. സേലം എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ൟ ദേശത്തിന്റെ വടക്കെ ഭാഗം മൈസൂർ എ
ന്നും ബരമഹാൽ എന്നും നടുവിലെ കാർനാറ്റിക്ക എന്നുമുള്ള ദേശങ്ങ
ളാലും കിഴക്ക നടുവിലെ കാർനാറ്റിക്കിനാലും തെക്ക തെക്കെ കാർനാ
റ്റിക്കിനാലും കോയംബത്തൂരിനാലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന നഗരികൾ.—ധൎമ്മപുരി എന്നും സേലം എന്നും
നാംകൂൽ എന്നും ആകുന്നു.

സേലം തലസ്ഥാനം ആകുന്നു. അത ശെവെരൈ എന്ന കുന്നുകൾ
ക്ക ഏഴ നാഴിക തെക്ക ഒരു മൈതാന ഭൂമിയിൽ ആകുന്നു. ഇത പ
ഞ്ഞികൊണ്ടുള്ള വസ്തുക്കൾ വില്ക്കുന്ന ഒരു കീൎത്തിപെട്ട സ്ഥലം ആകുന്നു

ആറുകൾ.—ആറുകളിൽ ശ്രുതിയുള്ളതായിട്ട കാവെരിയെ ഉള്ളു.
അത ആ ദേശത്തിന്റെ പടിഞ്ഞാറെ വശത്ത കൂടെ ഒഴുകുന്നു.

ദേശ രൂപം.—ൟ ദേശം ഒരു കിളൎന്ന ഭൂമിയും സാമാന്യം
വെളിയായുള്ളതും അവിടവിടെ പല കുന്നുകളുള്ളതും അതിന്റെ പടി
ഞ്ഞാറെ അതിരിങ്കലോട്ട മലയായുള്ളതും ആകുന്നു. സേലം പട്ടണത്തി
ന്ന സമീപമുള്ള ശെവരൈ എന്ന കുന്നുകൾ വിശേഷാൽ കേൾവി
പ്പെട്ടതും യൂറോപ്പകാർ കാറ്റ മാറ്റത്തിനായിട്ട വരത്തപോക്കുള്ള ഇ
ടവും ആകുന്നു. ൟ കുന്നുകൾ മൂന്ന പകുതികളാകുന്നു ആയത സേലം
നാട എന്നും മൊകൊ നാട എന്നും മുത്തനാട എന്നും ആകുന്നു.

ഉത്ഭവങ്ങൾ.—ൟ ദേശത്തിലെ പ്രധാന ഉത്ഭവങ്ങൾ നെ
ല്ലും ചോളവും പഞ്ഞിയും കാപ്പിയും വെടിഉപ്പും കാരവും ആകുന്നു.
പഞ്ഞികൊണ്ടുള്ള പലവക കൈവേലകളും പെരുത്തുണ്ട.

മതം.—പ്രധാനമായിട്ട ഇന്ദു മതം ആകുന്നു.
[ 132 ] ൧൦. മലബാർ എന്ന ദേശത്തെക്കുറിച്ച.

അതിരുകൾ—ൟ ദേശത്തിന്റെ വടക്കെ ഭാഗംകനറാ എന്ന
ദേശത്താലും കിഴക്ക കുടഗ എന്നും മൈസൂർ എന്നും കോയംബത്തൂര
എന്നുമുള്ള ദേശങ്ങളാലും തെക്ക തിരുവിതാംകോട എന്ന ദേശത്താലും
പടിഞ്ഞാറ സമുദ്രത്താലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന നഗരികൾ.—കണ്ണൂര എന്നും തലച്ചേരി എന്നും
മയ്യ എന്നും മാനാൻതോഡി എന്നും കോഴിക്കോട എന്നും പാലെക്കാ
ട്ടചേരി എന്നും ആകുന്നു.

കണ്ണൂരും അതിന ചുറ്റിലുള്ള കുറെ പ്രദേശങ്ങളും കൂടെ ബീബിഅ
ല്ലെങ്കിൽ രാജ്ഞിയുടെ രാജ്യഭാരത്തിൻ കീഴിൽ പണ്ട ആയിരുന്നു.ഇവ
ളുടെ സന്തതികൾക്കഇപ്പോഴും ആ പേരുണ്ട. ഇംഗ്ലീഷകാരുടെ സംരക്ഷ
ണത്തിൻ കീഴിൽ അവളുടെ രാജധാനിയിൽ പാൎത്തും വരുന്നു. ജോന
കമാപ്പിളമാരിൽ ഒരു പ്രമാണിയായിരുന്ന ഇവരുടെ കാൎണ്ണവൻ ഡ
ച്ചുകാരിൽനിന്ന ൟ വസ്തുവിനെ വിലെക്ക വാങ്ങിച്ചു. ഹൈദെർ ആ
ലി ഇതിനെ ഒരിക്കൽ പിടിച്ചു. പിന്നെ അതിനെ ഇംഗ്ലീഷ ദേശങ്ങ
ളോട ചേൎത്ത ബീബീക്ക തക്ക അടിത്തൂണൂം വച്ചിരിക്കുന്നു.

തലച്ചെരി ഒരു ചെറിയ തുറമുഖപട്ടണം ആകുന്നു. അവിടെ ഇംഗ്ലീ
ഷകാൎക്ക ഒരു കച്ചവടസ്ഥലം ഉണ്ടായിരുന്നതിനാൽ അത ഏറിയ കാ
ലമായിട്ട അവൎക്ക പടിഞ്ഞാറെ തീരത്തിൽ ഒരു പ്രധാന ഇരിപ്പിടം ആ
യിരുന്നു. അത ചന്ദന മരവും ഏലവും ഇന്ദ്യായിൽ വില്ക്കുന്ന ഒരു പ്ര
ധാന സ്ഥലം ആകുന്നു.

മയ്യ, പണ്ട ഇന്ദ്യായുടെ ൟ വശത്തെ പ്രെഞ്ചകാൎക്കുള്ള പ്രധാന ഇ
രിപ്പിടമായിരുന്നു. അത ഇപ്പോഴും അവൎക്ക തന്നെ ആകുന്നു.

കോഴിക്കോട, പണ്ട ൟ ദേശത്തിന്റെ തലസ്ഥാനമായിരുന്നു. ഇ
ത യൂറോപ്പകാൎക്ക ആദ്യം ഇന്ദ്യായിൽ ഉണ്ടായ ഇരിപ്പിടമായിരിക്കയാൽ
ശ്രുതിപ്പെട്ടതാകുന്നു. പോൎത്തുഗീസകാര വാസ്കോ, ഡി, ഗമായുടെ കീ
ഴിൽ ഇവിടെ വന്നിറങ്ങി.

പാലെക്കാട്ടചേരി ഹൈദെർ ആലിയുടെ കീഴിൽ ഒരു സൈന്യസ്ഥ
ലമായിരുന്നതിനാൽ ബഹുസാരമുള്ളതായിരുന്നു. അവിടെ ഇപ്പോഴും
ഇംഗ്ലീഷകാവൽപട്ടാളം കിടക്കുന്നു. ചുറ്റുമുള്ള ദേശങ്ങളിൽ വിശേഷ
പ്പെട്ട തേക്ക പെരുത്തുണ്ട.

ദേശ രൂപം.—മുമ്പിൽ കനറായെ കുറിച്ച പറഞ്ഞിരിക്കുന്ന
വിധങ്ങൾ ഒക്കെയും മലബാറിനോടും ചേരുന്നവയാകുന്നു.

ഉത്ഭവങ്ങൾ.— നല്ല മുളക ഇവിടത്തെ പ്രധാന ഉത്ഭവം എന്ന
പറയപ്പെടാം. അവിടെ നെല്ലും തേങ്ങായും ചക്കരയും ഉണ്ട. ക
നകപ്പൊടി ചില പൎവതങ്ങളിൽനിന്ന വരുന്ന നദികളിൽ ഉണ്ട.
വൈനാടിലെയും പാലെക്കാട്ടിലെയും കാടുകളിൽ വിശേഷപ്പെട്ട തേ
ക്ക തടികളും മുളകളും ഉണ്ട.

മതം.—ഇന്ദു മതം ഉൾപ്രദേശങ്ങളിൽ നടപ്പായിരിക്കുന്നു. മഹമ്മ
ദ മതം പല ഇന്ദു മൎയ്യാദകളോട കൂടി കലൎന്ന സമുദ്രത്തോട അടുത്ത
[ 133 ] ഭാഗങ്ങളിൽ ഉണ്ട സുറിയാനി റോമ മുതലായ ക്രിസ്ത്യാനികളും ബഹു
ത്വം ഉണ്ട. ഉള്ളിലോട്ട അനവധി ജീയന്മാരും ഉണ്ട.

൧൧. കോയംബത്തൂര എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.‌—ൟ ദേശത്തിന്റെ വടക്കെ ഭാഗം മൈസൂർ എ
ന്നും സേലം എന്നുമുള്ള ദേശങ്ങളാലും കിഴക്ക സേലം എന്നും തെക്കെ കാ
ർനാറ്റിക്ക എന്നുമുള്ള ദേശങ്ങളാലും തെക്ക തെക്കെ കാർനാറ്റിക്ക എ
ന്നും തിരുവിതാംകോട എന്നും മലബാർഎന്നുമുള്ള ദേശങ്ങളാലും പടി
ഞ്ഞാറ മലബാർ എന്ന ദേശത്താലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന നഗരികൾ.—സത്തിമംഗലം എന്നും ഭൂവാണി എ
ന്നുംകോയംബത്തൂര എന്നും കാരൂർ എന്നും ദാരപുരം എന്നും ആകുന്നു
ഭൂവാണി, ഭൂവാണി എന്നും കാവെരീ എന്നുമുള്ള ആറുകൾ തമ്മിൽ
ക്രടുന്നിടത്ത പണിയിക്കപ്പെട്ടിരിക്കയാൽ ഒരു പുണ്യസ്ഥലമായിട്ട വി
ചാരിക്കപ്പെടുന്നു. അതകൊണ്ട ഇന്ദുക്കാൎക്ക അവിടെ അധികമായിട്ട വ
രത്തപോക്ക ഉണ്ട. അത് ജനപ്പെരുപ്പമുള്ളതും വിശേഷമായി പണി
യിക്കപ്പെട്ടിരിക്കുന്നതുമായ ഒരു പട്ടണം ആകുന്നു.

കോയംബത്തൂര, ൟ ദേശത്തിന്റെ തലസ്ഥാനവും മുമ്പിൽ തിപ്പു
സുൽത്താന്റെ സൈന്യങ്ങൾ പ്രധാനമായിട്ട കിടന്നിരുന്ന സ്ഥലങ്ങ
ളിൽ ഒന്നുമാകുന്നു. ഇവിടെനിന്നും മൂന്ന നാഴിക ദൂരെ പേരൂര എ
ന്നിടത്തു മെയിൽചിതംബരം എന്ന പേരായിട്ട ഒരു കീൎത്തിപെട്ട ക്ഷേ
ത്രം ഉണ്ട.

കാരൂര കാവെരീയിൽനിന്ന ദൂരമല്ലാതെ ത്രിശ്ശനാപ്പള്ളിയിൽനിന്ന
൫൦ നാഴിക പടിഞ്ഞാറ അമരാപതി എന്ന ആറ്റിന്റെ വടക്കെ മ
ട്ടെക്ക ആകുന്നു. അമരാപതി പണ്ട മൈസൂർ എന്നും ത്രിശ്ശനാപ്പള്ളി
എന്നുമുള്ള ദിക്കുകളുടെ അതൃത്തിയായിരുന്നതിനാൽ കാരൂര ബഹു ക
ച്ചവടമുള്ളിടം ആയിരുന്നു. ഇപ്പോഴും അത വിശേഷപ്പെട്ട ഒരു നല്ല
പട്ടണം ആകുന്നു.

ദാരപുരം ൟ ദേശത്തിന്റെ തെക്കെ അറ്റത്ത അമരാപതിയിൽ
നിന്ന ഏകദേശം അര നാഴിക അകലെ വിശേഷപ്പെട്ട ഒരു വെളി
ഭൂമിയിൽ പണിയിക്കപ്പെട്ടിരിക്കുന്നു. അത ജനപ്പെരുപ്പമുള്ളതും നന്നാ
യി പണിയപ്പെട്ടിരിക്കുന്നതും ആകുന്നു. ചുറ്റുമുള്ള ദേശത്തിൽ നെല്ലും
പുകയിലയും ധാരാളമായിട്ട ഉണ്ടാകുന്നു.

പ്രധാന ആറുകൾ.—കാവെരീ എന്നും നോയൽ എന്നും ഭൂ
വാണി എന്നും അമരാപതി എന്നും ആകുന്നു.

ദേശ രൂപം.—ൟ ദേശം ഉയൎന്നതാകുന്നു. പ്രത്യേകമായിട്ട
വടക്കോട്ടും പടിഞ്ഞാറോട്ടും ആകുന്നു. കുന്നും കുഴിയും കാടും വെളിം
പ്രദേശവും സാമാന്യം വിളവുണ്ടാകുന്നതും നന്നായി കൃഷിയുള്ളതും ആ
കുന്നു. നിലം മിക്കവാറും വറൾച്ചയുള്ളതാകുന്നു. എന്നാൽ കുന്നുകളുടെ
സമീപെയും തെക്കെ ഭാഗങ്ങളിൽ ചിലടത്തും അധികം താണ ചേറുള്ള
സ്ഥലങ്ങൾ ഉണ്ട. കോയംബത്തൂര എന്ന പ്രദേശത്തിന്റെ പടിഞ്ഞാ
റെ ഭാഗത്ത കിഴക്കേതും പടിഞ്ഞാറേതുമായ ഘാഥകളെ ഒന്നിച്ച കൂട്ടു
ന്ന ശ്രുതിപെട്ട നീലഗെരി മലകൾ ആകുന്നു. അവ കിഴക്കുനിന്ന പ
[ 134 ] ടിഞ്ഞാറോളം മുപ്പത്തുനാല നാഴികയും വടക്കനിന്ന തെക്കോളം പതി
നഞ്ച നാഴികയുമുള്ളതും തീരുമാനം കാടുകൂടാതെ വിളവുണ്ടാകുന്നതും
നല്ല കൃഷിയുള്ളതുമായ ഉയൎന്ന മൈതാനവും സമുദ്രത്തിൽനിന്ന ൯൦൦൦
അടിവരെക്കും കിളൎച്ചയുള്ളതും ആകുന്നു. അവിടത്തെ വായു തുലോം
സ്വശ്ചമുള്ളതാകുന്നു. ൟ മലയുടെ സാക്ഷാൽ പേര നീലഗിരി എന്ന
ആകുന്നു.

ക്ലൈമെട്ട.—യൂറോപ്പിയകാൎക്ക തക്ക തണുപ്പുള്ളതും സൌഖ്യമുള്ള
തും ആകകൊണ്ട അവൎക്ക സൌഖ്യമില്ലാഞ്ഞാൽ അവൎക്ക അവിടെ അ
ധികം വരത്തുപോക്ക ഉണ്ട.

ഉത്ഭവങ്ങൾ.—പ്രധാനമായിട്ട പഞ്ഞിയും നെല്ലും പുകയില
യും ആകുന്നു. ൟ ദേശത്തിൽ അനവധി ഉപ്പുകളും വെടിയുപ്പും ഇരി
മ്പും ഉണ്ട. മലകളിൽ യവവും മറ്റ കരധാന്യങ്ങളും ഏറ്റം വിശേ
ഷമായ ഫലമൂലാദികളും ഉണ്ടാകുന്നു. മൃഗങ്ങൾ വകയിൽ കറുത്ത ക
ന്നുകാലികളും കുന്നും ഒരു മാതിരി ആടും കാട്ടുകലയും കരടിയും കടുവാ
യും ആനയും ഉണ്ട. ൟ ഒടുക്കം പറഞ്ഞ വക എത്രെയും അനവധി
യാകകൊണ്ട ബഹു നാശം വരുത്തുന്നുണ്ട.

മതം.—പ്രധാനമായിട്ട ഇന്ദു മതം ആകുന്നു.

൧൨. തിരുവിതാംകോട എന്റെ ദേശത്തെ കുറിച്ച.

അതിരുകൾ.—ൟ ദേശത്തിന്റെ വടക്കെ ഭാഗം മലബാരിനാ
ലും വടക്ക കിഴക്ക കോയംബത്തൂരിനാലും കിഴക്ക ൟ ദേശത്തെ തെ
ക്കെ കാർനാറ്റിക്കിൽനിന്ന വേർതിരിക്കുന്ന പടിഞ്ഞാറെ പൎവതങ്ങളാ
ലും തെക്കും പടിഞ്ഞാറും സമുദ്രത്താലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന നഗരികൾ.—സ്വദേശികൾ കുടികളിൽ അവ
രുടെ നിലത്തോട അടുത്ത അവിടവിടെ പാൎപ്പാൻ പ്രിയപ്പെടുന്നത
കൊണ്ട ഏറെ സാരമുള്ളവയായിട്ട നഗരികൾ കുറയും. പ്രധാനമാ
യിട്ടുള്ളവ ത്രിശ്ശിവപേരൂര എന്നും കൊടുങ്ങല്ലര എന്നും കൊച്ചി എ
ന്നും ആലപ്പുഴ എന്നും കൊല്ലം എന്നു തിരുവനന്തപുരം എന്നും ഉദയ
ഗിരി എന്നും നാഗരകോവിൽ എന്നും ആകുന്നു.

ത്രിശ്ശിവപേരൂര, ചാവക്കാട്ടിന അരികെ ആകുന്നു. അതിനാൽ മാ
ത്രം ശ്രുതിയുള്ളതാകുന്നു. അത കൊച്ചിരാജാവിനുള്ളതാകുന്നു. കൊടുങ്ങല്ലൂര, മുമ്പിൽ ലന്തകൾക്കുള്ളതും കുറെ സാരമുള്ള കച്ചവടസ്ഥ
ലവും ആയിരുന്നു. അതിലെ കുടിയാന്മാർ മിക്കവരും യൂദന്മാരാകുന്നു.
അവർ പറയുന്ന പ്രകാരം, ൪൯0ാം കാലം മുതൽക്ക അവർ കൊടുങ്ങല്ലൂ
രിൽപാൎത്തുവരുന്നു.

കൊച്ചി സമുദ്രതീരത്താകുന്നു. ൧൫൦൩മതിൽ പൊൎത്തുഗീസ കപ്പൽ
സേനാപതിയും കീൎത്തിമാനുമായ അല്ബുക്വെൎക്ക ൟ സ്ഥലത്ത ഒരു കോ
ട്ട പണിയിക്കുന്നതിനായിട്ട രാജാവിനോട അനുവാദം വാങ്ങിച്ചു. ഇ
ത ഇന്ദ്യായിൽ യൂറോപ്പ ജനങ്ങൾക്ക ആദ്യം ഉണ്ടായ സ്ഥലം ആകുന്നു.
൧൬൬൩ൽ ലന്തക്കാർ അതിനെ പിടിച്ചു. ഇവരുടെ രാജ്യഭാരത്തിങ്കൽ
അറാബിയയോടും മറ്റ ദേശങ്ങളോടും അവൎക്ക വലിയ കച്ചവടം
[ 135 ] ഉണ്ടായിരുന്നതിനാൽ ആ പട്ടണം ബഹു വൎദ്ധനവുള്ളതായി തീൎന്നു.
൧൭൯൭മതിൽ അത ഇംഗ്ലീഷകാരുടെ അധികാരത്തിൻ കീഴിൽ ആയി
ഇപ്പോഴും ഇന്ദ്യായിലെ മറ്റ ഭാഗങ്ങളോടും അറാബിയയോടും ചീന
യോടും കിഴക്കൻ ദ്വീപുകളോടും ബഹു കച്ചവടം ഉണ്ട. കപ്പൽ പ
ണിയും ഇവിടെ ഉണ്ട.

കൊച്ചിയിൽനിന്ന ഒരു നാഴിക അകലെ യെഹൂദന്മാർ പാൎക്കുന്നമട്ടാ
ഞ്ചേരി എന്ന പേരായിട്ട ഒരു ചെറിയ പട്ടണം ഉണ്ട.

ആലപ്പുഴ, കൊച്ചിക്കും കൊല്ലത്തിന്നും മദ്ധ്യെ സമുദ്രതീരത്തിങ്കൽ ആ
കുന്നു. ഇത തിരുവിതാംകോട്ട സൎക്കാർ മുളകും തടിയും വില്ക്കുന്ന പ്ര
ധാന സ്ഥലം ആകുന്നു.

കൊല്ലം, മുമ്പിൽ ൟ ദേശത്തിലെ പ്രധാന പട്ടണമായിരുന്നു.
ഇപ്പോഴും സ്വദേശക്കാരുടെ കച്ചവടം അധികമായിട്ടുണ്ട.

തിരുവനന്തപുരം ൟ ദേശത്തിന്റെ ഇപ്പോഴത്തെ തലസ്ഥാനവും
രാജാവ പതിവായിട്ട പാൎത്തുവരുന്നിടവും ആകുന്നു. ഇവിടെ ഒരു വ
ലിയ രാജധാനിയുള്ളത യൂറോപ്പ പണി മാതൃകയായിട്ട പണിയിച്ച
പല മാതിരിമിനുസമില്ലാത്ത ചിത്രങ്ങളും നാഴിക മണികളും മറ്റ യൂ
റോപ്പ അലങ്കാരങ്ങളും കൊണ്ട അലങ്കരിക്കപ്പെട്ടിരിക്കുന്നു. ൟ സ്ഥല
ത്ത കാട്ടുമൃഗങ്ങളുടെ ഒരു ശേഖരം ഉണ്ട. എന്നാൽ അതിന്ന ഒരു വി
ശേഷവും ഇല്ല.

ഉദയഗിരി പണ്ട ൟ ദേശത്തിലെ സൈന്യം കിടന്ന പ്രധാന സ്ഥ
ലങ്ങളിൽ ഒന്നായി ഒരു ചെറിയ കോട്ട ആകുന്നു.

പത്മനാഭപുരം എന്ന ഗ്രാമം ഇതിന്ന അടുക്കൽ ആകുന്നു. അവി
ടെ രാജാവിന ഒരു രാജധാനി ഉണ്ട.

നാഗർകോവില, ആറാംവഴിക്ക പോകുന്ന വഴിയിൽ ആകുന്നത
കൊണ്ടുള്ള വിശേഷമുള്ളത അല്ലാതെ ഒട്ടും സാരം ഉള്ളത അല്ല.

അവിടെനിന്ന പതിന്നാല നാഴിക അകലെ ഇന്ദ്യായുടെ തെക്കെ
അറ്റമാകുന്ന കന്യാകുമാരി എന്ന സ്വദേശികൾ പറയുന്ന കൊമരിൻ
എന്ന മുനമ്പ ഉണ്ട.

ആറുകൾ.—അത്ര വലിപ്പമായിട്ട ആറില്ല. എന്നാൽ പല വരട്ടാ
റുകൾ ഉണ്ട.

ദേശ രൂപം.—ൟ ദേശത്തിന്ന നീളത്തിൽ ഏകദേശം ൧൪൦
നാഴികയും വീതിയിൽ ൧൦ നാഴികയും ഉണ്ട. അതിന്റെ കിഴക്കെ വ
ശത്ത ഒരു പൎവതനര ഉണ്ട. ൟ ദേശത്തിലേക്ക കടപ്പാനായിട്ട മല
കളിൽ കൂടി മൂന്ന വഴികൾ ഉണ്ട. ആയവ എന്തെന്നാൽ കോയംബ
ത്തൂരിലേക്ക പോകുന്ന വടക്കേതഅല്ലെങ്കിൽചാവക്കാട്ട വഴിയും തിരുന
ൽവേലിയിലേക്ക പോകുന്ന നടുവിലെത അല്ലെങ്കിൽ ആൎയ്യങ്കാവ വ
ഴിയും തിരുനൽവേലിയുടെ തെക്ക ചെല്ലുന്ന തെക്കേതഅല്ലെങ്കിൽ ആറാം
വഴിയും ആകുന്നു. സമുദ്രതീരത്തിങ്കൽ നീളത്തിൽ വീതി കുറഞ്ഞ ഒരു മ
ണൽ കരയുള്ളതിന ഇപ്പുറത്ത ഒരു കായൽ ഉണ്ട. അത അവിടവിടെ
അഴികളാൽ സമുദ്രത്തോട കൂടുകയും ചാവക്കാട മുതൽ കൊല്ലം വരെ
ക്കും ൧൪൦ നാഴിക നീളത്തിൽ എത്തുകയും ചെയ്യുന്നു. ൟ കായലിന്ന
വീതിയും ആഴവും പലടത്തും പലവിധം ആകുന്നു. എങ്കിലും എല്ലാവി
ടത്ത കൂടെയും വഞ്ചികൾ പോകും കൊല്ലത്തനിന്നും ഒരു തോട ൟകാ
[ 136 ] യലിനെ പരൂർ കായലിനോട കൂട്ടുന്നു. തിരുവിതാംകോട ഇന്ദ്യായിൽ
ബഹു വിശേഷവും വിളവുള്ളതുമായ ദേശങ്ങളിൽ ഒന്ന ആകുന്നു.
അവിടെ കുന്നും താഴ്ചയും മഹാ ഭംഗിയോടെ ഇടകലശി ഇരിക്കുന്നു.
മലകളിൽനിന്ന ഒഴുകുന്ന വളഞ്ഞ നദികൾ താണപ്രദേശങ്ങളെ എ
പ്പോഴും പച്ചയുള്ളതായി ആക്കി തീൎക്കുന്നു. മലകൾ ഉയൎന്ന കാടുകൾ
കൊണ്ട മൂടിയിരിക്കയും ചെയ്യുന്നു.

ഉത്ഭവങ്ങൾ.—ൟ ദേശത്തിലെ ഉത്ഭവങ്ങൾ വളരെയും വില
യേറിയതും ആകുന്നു. നല്ലമുളകും ഏലവും എലവംഗവും പാക്കും തേ
ങ്ങായും ചുക്കും ജാതിക്കായും പത്രിയും മെഴുകും ആനക്കൊമ്പും ചന്ദ
നവും കരിമരം മുതലായവയും ഉണ്ട. നെല്ല എല്ലായ്പോഴും ധാരാളമാ
യിട്ട ഉണ്ട. ക്ഷാമം തീരുമാനം അറിവാനില്ല. ഇവിടെ പതിവായിട്ട
ആണ്ടിൽ മൂന്നപൂപ്പ ഉണ്ട. കന്നുകാലികൾ ചെറിയ മാതിരി ആകുന്നു.
വല്ലിടത്തിൽനിന്നും വരുത്തീട്ടുള്ളവയല്ലാതെ കംബിളി ആടുകൾ ഇല്ല.
കാടുകളിൽ തേക്കും മറ്റ വിലപിടിച്ച തടികളും ആനകളും പെരുത്തു
ണ്ട. കന്നുകളും കടുവാകളും അനവധി ഉണ്ട. അങ്ങിനെ തന്നെ വെ
ള്ളകുരങ്ങുകളും കരിങ്കുരങ്ങുകളും മറ്റ കാട്ടുമൃഗങ്ങളും ഉണ്ട. കരിമ്പുലി
ൟ നാട്ടിലേത ആകുന്നു.

മതം.—ഇന്ദു മതം ആകുന്നു. മുമ്പിൽ പറഞ്ഞിരിക്കുന്ന പ്രകാരം
ൟ ദേശത്തിലും അനവധി സുറിയാനിക്കാരും റോമക്കാരും ഏതാനും
മഹമ്മദകാരും യെഹൂദന്മാരും ഉണ്ട.

൧൩, തെക്കെ കാർനാറ്റിക്കിനെ കുറിച്ച.

അതിരുകൾ.— ൟ ദേശത്തിന്റെ വടക്കെ ഭാഗം ഇതിനെ
സേലമിൽനിന്നും നടുവിലെ കാർനാറ്റിക്കിൽനിന്നും വേർതിരിക്കുന്ന
കാവെരി എന്നും കൊളെരൂൻ എന്നുമുള്ള ആറുകളാലും കിഴക്ക സമുദ്ര
ത്താലും തെക്ക മനാർ എന്ന കടൽ കൈവഴിയാലും പടിഞ്ഞാറ തിരു
വിതംകോട്ടിനാലും കോയംബത്തൂരിനാലും അതൃത്തിയാക്കപ്പെട്ടിരിക്കു
ന്നു.

പ്രധാന അംശങ്ങൾ.—ത്രിശ്ശിനാപ്പള്ളി എന്നും തഞ്ചാവൂര
എന്നും തൊണ്ടിമാന്റെ ദേശം എന്നും ദിന്ദിഗൽ എന്നും മഥുര എ
ന്നും തിരുനൽവേലി എന്നും ആകുന്നു.

പ്രധാന നഗരികൾ.—ത്രിശ്ശിനാപ്പള്ളി എന്നും തഞ്ചാവൂര
എന്നും കുംഭകോണം എന്നും തരങ്കമ്പാടി എന്നും നാഗൂര എന്നും നി
ഗ പട്ടണം എന്നും ദിന്ദിഗൽ എന്നും പുതുക്കോട്ട എന്നും ശോളവ
ന്ദ്രം എന്നും മഥുര എന്നും ശിവഗംഗ എന്നും രാമനാദ എന്നും തിരുന
ൽവേലി എന്നും പാളാങ്കോട്ട എന്നും തൂത്തികുടി എന്നും ആകുന്നു.

ത്രിശ്ശിനാപ്പള്ളി ൟ ദേശത്തിന്റെ തലസ്ഥാനവും വലിയതും ജന
പ്പെരുപ്പവുമുള്ള പട്ടണം ആകുന്നു. ൧൭൫൫മത മുതൽ ൧൭൫൫ വരെ അ
വിടെ ഇംഗ്ലീഷകാർ പ്രെഞ്ചകാരോടും അവരുടെ ബന്ധുക്കളായ നാട്ട
കാരോടും പൊരുതിനിന്നതിനാൽ അത കേൾവിപ്പെട്ടതാകുന്നു. ൟ
കോട്ട കെട്ടപ്പെട്ട നഗരിയിൽ ൩൦൦ അടിപൊക്കമുള്ള ഒരു പാറയും
[ 137 ] അതിന്മേൽ ഒരു ക്ഷേത്രവും മറ്റ പണികളും ഉണ്ട. ത്രിശ്ശിനാപ്പള്ളി
ഇംഗ്ലീഷ പട്ടാളം കിടക്കുന്ന പ്രധാനസ്ഥലങ്ങളിൽ ഒന്നാകുന്നു.

ത്രിശ്ശിനാപ്പള്ളി പട്ടണത്തിന്ന നേരെ കാവെരി രണ്ട കൈവഴിക
ളായി പിരിഞ്ഞിട്ട ശ്രീരംഗ എന്ന പേരായ ഒരു ദ്വീപിനെ ഉണ്ടാക്കു
ന്നു. ൟ ആറുകൾ തമ്മിൽ പിരിഞ്ഞിടത്തിൽനിന്ന ഏകദേശം പ
തിമ്മൂന്ന നാഴിക കിഴക്ക അവ പിന്നെയും തമ്മിൽ അടുത്ത പോകുന്നു
എന്നാൽ വടക്കെ കൈവഴി ൟ സ്ഥലത്ത തെക്കേതിനെക്കാളും ഇരു
പത അടി താഴ്ചയുള്ളതാകുന്നു. കൊളെരൂൻ എന്ന പേരാകുന്ന വട
ക്കെ കൈവഴി ഉപകാരം കൂടാതെ സമുദ്രത്തിലേക്ക പോകുന്നു. എന്നാ
ൽ കാവെരീ എന്ന പേരുനില്ക്കുന്ന തെക്കെ കൈവഴി തഞ്ചാവൂരിനെന
നെപ്പാനായിട്ട പലകൈവഴികളായിട്ട കൊണ്ടുപോകപ്പെട്ടിരിക്കുന്നു.
ശ്രീനാഗാമിന്റെ കിഴക്കെ അറ്റത്ത കാവെരീയിലെ വെള്ളം കൊ
ളെരൂനിലേക്ക താഴാതെ ഇരിപ്പാനായിട്ട ഒരു മഹാ വലിയ ചിറ കെ
ട്ടിയിരിക്കുന്നു. ആ ദ്വീപിന്റെ പാടിഞ്ഞാറെ അറ്റത്തിൽനിന്ന ഏ
കദേശം ഒരുനാഴിക അകലെയും കൊളെരൂന്റെ വക്കത്തനിന്ന അല്പം
ദൂരയും ശ്രീരംഗമിലെ ശ്രൂതിപെട്ട ക്ഷേത്രം നില്ക്കുന്നു. അത ഏഴ
ചതിര ശാലകൾ ആകുന്നു. ഒന്നിൽനിന്ന ഒന്നിന ൩൫൦ അടി അക
ലം ഉണ്ട. ഓരൊ ശാലയുടെ ഒരൊവശത്തിന്റെ നടുവിൽ നാലുദി
ക്കിലോട്ടും നാല വലിയ ഗോപുരവാതിലുകൾ ഉണ്ട. പുറമെയുള്ള മതി
ലിന ഏകദേശം നാലുനാഴിക ചുറ്റുണ്ട.

തഞ്ചാവൂര ഒരു വിളവുള്ള വെളിഭൂമിയിൽ ആകുന്നു. ൟ നഗരം
ക്രമമായിട്ട പണിയപ്പെട്ടതും വളരെ നല്ല പണികളുള്ളതും ആകുന്നു.
കോട്ടെയ്ക്കകത്ത ഇന്ദ്യായിലെ പണികളിൽ ഒരു മഹാ വിശേഷപ്പെട്ട
മാതിരിയായ ഒരു കീൎത്തിപെട്ട ക്ഷേത്രം ഉണ്ട. അതിന്റെ പ്രധാന
ഗോപുരത്തിന്ന ൧൯൯ അടിപൊക്കം ഉണ്ട. പണ്ടത്തെ കാലങ്ങളിൽ ത
ഞ്ചാവൂര തെക്കെ ഇന്ദ്യായിൽ വിദ്യയുടെ പ്രധാന ഇരിപ്പിടങ്ങളിൽ ഒ
ന്നായിരുന്നു.

കുംഭകോണം മുമ്പിൽ ചോളരാജാക്കന്മാരുടെ പഴയ തലസ്ഥനമാ
യിരുന്നു. അത ഇപ്പോഴും വലിയതും ജനപ്പെരുപ്പമുള്ളതും പ്രധാനമാ
യിട്ട ബ്രാഹ്മണർ പാൎക്കുന്നതും വളരെ വിശേഷപ്പെട്ട കുളങ്ങളും ക്ഷേ
ത്രങ്ങളും ഉള്ള ഒരു പട്ടണം ആകുന്നു.

തരങ്കമ്പാടി ക്രമമായിട്ട പണിയപ്പെട്ടതും ഏറ്റവും വെടിപ്പുള്ള പ
ട്ടണവും ലന്തകൾക്കുള്ളതും ആകുന്നു. ഇവർ ൧൬൧൬മതിൽ തഞ്ചാവൂര
രാജാവിനോട ൟ സ്ഥലത്തെ വിലെക്ക വാങ്ങിച്ച അവിടെ പാൎത്തു.
ബ്രിത്തിഷ ഗവൎണമെണ്ട ൟ പട്ടണത്തെ വിലെക്ക വാങ്ങിക്കുന്നതിന
വിചാരിച്ച വരുന്നു എന്ന പറയപ്പെടുന്നു.

മഥുര, വൈഗാറ എന്ന ആറ്റിന്റെ തെക്കെ വശത്താകുന്നു. ൟ
നഗരം ബഹു പഴമയിലെ ഉള്ളതും ഇന്ദു പണികളുടെ മഹാ വിശേ
ഷമായ ചില മാതൃകകൾ ഇപ്പോൾ ഉള്ളവയിൽ പല മോടിയുള്ള പ
ണികളുടെ ജീൎണ്ണങ്ങളും വിശേഷാൽ ഒരു രാജധാനിയുമുള്ളതാകുന്നു. ഇ
വിടെ പണ്ട സ്വദേശക്കാർ മഹാ സംഘം എന്ന പറഞ്ഞവരുന്ന ഒരു
ശ്രുതിപെട്ട പാഠകശാല ഉണ്ടായിരുന്നു. ഒരു പട്ടണും നില്ക്കത്തക്കതി
ൻവണ്ണം ഉള്ള വിസ്താരത്തിൽ മഥുരയിൽ ഒരു ക്ഷേത്രം ഉണ്ട.

രാമനാദ എന്ന പട്ടണം, രാമനാദസുമീൻധാരിയുടെ തലസ്ഥാനം
[ 138 ] ആകുന്നു. രാമേശ്വര ക്ഷേത്രത്തിൽ പോകയും വരികയും ചെയ്യുന്ന വ
ഴിയാത്രക്കാരെ വഴി മേൽ വെച്ച സൂക്ഷിച്ച രക്ഷിക്കുന്നതിനായിട്ട
സേതുപതി എന്ന പേരോടും കൂടെ മഥുരയിലെ ഇന്ദു ഗവൎണമെണ്ടി
ൽനിന്ന ഇപ്പോഴത്തെ സുമീൻധാരിന്റെ കുഡുംബത്തിന്ന ഇത കൊ
ടുക്കപ്പെട്ടു. ൟ പട്ടണം കണ്ടാൽ ക്രമമില്ലാത്തതും വിശേഷം ഒന്നുമി
ല്ലാത്തതും ആകുന്നു.

രാമേശ്വരം രാമനാദിന നേരെ മനാർ എന്ന കടൽ കൈവഴിയി
ൽ സമുദ്രതീരത്തിങ്കൽനിന്ന ഒരു നാഴിക അകലെ പതിനൊന്ന നാഴി
ക നീളം ആറ നാഴിക വീതിയിൽ കൃഷിയില്ലാതെ മണലായ ഒരു ചെ
റിയ ദ്വീപ ആകുന്നു. ഇന്ദുക്കാർ തീൎത്ഥയാത്രെക്ക പോകുന്ന ഒരു സ്ഥല
മായിട്ട ഇന്ദ്യായിൽ ഒക്കെയും ൟ ദ്വീപിന്റെ ശ്രുതി ഉണ്ട. ക്ഷേത്രം
ആ ദ്വീപിലെ തുറമുഖമാകുന്ന പാംഭൂമിൽനിന്ന ഒമ്പത നാഴിക അ
കലം ആകുന്നു. നല്ല പണി എന്നും വിചാരിക്കപ്പെടുന്നു. നീളത്തിൽ
ഒരു വരി കറുത്ത പാറ രാമേശ്വരത്തിൽനിന്ന സെലോൻ വരെയ്ക്കും
ൟ കടൽ കൈവഴിയിൽ അക്കരെ, ഇക്കരെ, എത്തുന്നുണ്ട. അതിന്ന
ആദാമിന്റെ പാലം എന്ന പറയപ്പെടുന്നു.

തിരുനൽവേലി താമ്രപൂൎണ്ണി ആറിന്ന അല്പം പടിഞ്ഞാറോട്ട മാറി
ഒരു ഉൾപ്പട്ടണം ആകുന്നു. അത വലിയതും ജനപ്പെരുപ്പമുള്ളതും ആ
കുന്നു.

പാളാംകോട്ട, തമ്രപൂൎണ്ണിയുടെ കിഴക്കെ വശത്താകുന്നു. ആ ആറ
ൟ പട്ടണത്തെ തിരുനൽവേലിയിൽനിന്ന വേർതിരിക്കുന്നു.

തുത്തിക്കുടി ഒരു വലിയ പട്ടണവും ഏറിയ കാലമായിട്ട അവിടെ
യുള്ള മുത്ത വാരുന്നതിനായിട്ട ശ്രുതിപ്പെട്ടിരിക്കുന്നതും ആകുന്നു. ഇ
പ്പൊഴും അവിടെ മുത്ത വിളയുന്നുണ്ട. എങ്കിലും അവിടത്തെ മുത്ത സെ
ലോനിൽ കൊണ്ടാച്ചി എന്ന കടൽ കൈവഴിയിൽനിന്ന എടുത്തവരു
ന്നവയെക്കാൾ തില്പ എന്ന വിചാരിക്കപ്പെടുന്നു.

ആറുകൾ.—കൊളെരൂൻ എന്നും കാവേരീ എന്നും വൈഗാറ
എന്നും ആകുന്നു.

ദേശ രൂപം.—ൟ ദേശത്തിന്റെ വിധം കാഴ്ചെക്ക പലതര
ത്തിൽ ആകുന്നു. ത്രിശ്ശിനാപ്പള്ളിയിലെയും തഞ്ചാവൂരിലെയും പ്രദേശ
ങ്ങൾ ഒപ്പനിരപ്പുള്ളവയും വെളിയായുള്ളവയും നല്ല നീരോട്ടമുള്ളവയും
വിളവുള്ളവയും ആകുന്നു. പ്രത്യേകമായിട്ട തഞ്ചാവൂരിൽ ആകുന്നു.
തൊണ്ടിമാന്റെ ദേശം എന്ന പറയുന്നത മിക്കവാറും പള്ളക്കാടാകുന്നു.
ദിന്ദിഗലും മഥുരയും മലയായിട്ടുള്ളവയും കാടുപിടിച്ചവയും നല്ല നീ
രോട്ടമുളളവയും വിളവുള്ളവയും ആകുന്നു. തിരുനൽവേലി ഒപ്പനിര
പ്പുള്ളതും വെളിയായുള്ളതും ആകുന്നു.

ഉത്ഭവങ്ങൾ.—നെല്ലും പുകയിലയും പഞ്ഞിയും ചക്കരയും ആ
കുന്നു. ഒടുക്കം പറഞ്ഞവ, രണ്ട കൂട്ടവും അധികമായിട്ട തിരുനൽവേ
ലിയിൽ ആകുന്നു. മഥുരയുടെയും ദിന്ദിഗലിന്റെ തെക്കേതും പടിഞ്ഞാ
റെതുമായ ഭാഗങ്ങളിലും ആനകൾ ഉണ്ട.

മതം.—ഇന്ദു മതവും മഹമ്മദ മതവും ആകുന്നു.
[ 139 ] ഇന്ദ്യായോട ചേൎന്ന ദ്വീപുകളെ കുറിച്ച.

ഇന്ദ്യായോട ചേൎന്ന ദ്വീപുകൾ ലക്ഷ ദ്വീപ എന്നും മല ദ്വീപ എ
ന്നും സെലോൻ എന്നും ആകുന്നു.

൧. ലക്ഷ ദ്വീപുകളെ കുറിച്ച.

ദേശത്തിന്റെ കിടപ്പും രൂപവും.—ൟ ദ്വീപുകൾ മല
ബാർ തീരത്തിന്ന നേരെ അക്കരയും അതിൽനിന്ന ൭൫ നാഴിക അ
കലയും ആകുന്നു. അവ ൩൦ ചെറിയ താണ ദ്വീപുകളും
തമ്മിൽ തമ്മിൽ വിസ്താരമുള്ള കടൽ കൈവഴികളാൽ സംബന്ധം
വിട്ടിരിക്കുന്നവയും ആകുന്നു. ഇവയിലേക്കും വലിയവയ്ക്കു ആറനാഴിക
സമചതിരം ഇല്ല.

ഉത്ഭവങ്ങൾ.--തേങ്ങായും കയറും ചക്കരയും കുറെ പാക്കും ഉ
ണ്ടാകുന്നവയല്ലാതെ ൟ ദ്വീപുകളിൽ ഒക്കെയും ഒന്നും ഉണ്ടാകുന്നതല്ല
ൟ വസ്തുക്കൾക്ക പകരം നെല്ലും തുണിയും മറ്റ വസ്തുകളും വാങ്ങിപ്പാ
നായിട്ട ഇന്ദ്യായിലേക്ക അവ പോക്കുചരക്കായിട്ട കേറ്റി അയക്കപ്പെ
ടുന്നു.

൨. മല ദ്വീപുകളെ കുറിച്ച.

ദേശത്തിന്റെ കിടപ്പും രൂപവും.— ൟ ദ്വീപുകൾ ല
ക്ഷ ദ്വീപുകൾക്ക തെക്ക ആകുന്നു. അവ, അരികെ അരികെ പല
ദ്വീപുകളും ഒന്നിൽനിന്ന ഒന്ന വിസ്താരം കുറഞ്ഞ കടൽ കൈവഴിക
ളാൽ സംബന്ധം വിട്ടിരിക്കുന്നവയും വലിപ്പം പല മാതിരിയായിട്ട
൧൨൦൦ ദ്വീപുകളോളമുള്ളവയും ആകുന്നു. അവയിലേക്കും വലിയതിന്ന
മൂന്ന നാഴിക ചുറ്റില്ല.

ഉത്ഭവങ്ങൾ.— ഉത്ഭവങ്ങൾ വകയിൽ പ്രധാനമായുള്ളവ കയ
റും വെളിച്ചെണ്ണയും കൌടിയും ആമഓട്ടിയും ഉണുക്കമീനും ആകുന്നു.
ഇവയെ ആ ദ്വീപുകാർ നെല്ലിനും പഞ്ചസാരെയ്ക്കും മറ്റ ആവശ്യവ
സ്തുക്കൾക്കുമായിട്ട തങ്ങളുടെ തോണികളിൽ കേറ്റി ഓറീസായിലേക്കും
മളാക്കായിലേക്കും കൊണ്ടുപോകുന്നു.

മതം.—ഇന്ദു മതം കൂടി കലൎന്ന മഹമ്മദ മതം ആകുന്നു.

൩. സെലോൻ എന്റെ ദ്വീപിനെ കുറിച്ച.

ദേശത്തിന്റെ കിടപ്പം രൂപവും —സെലോൻ മനാർ
എന്ന പേർ പറഞ്ഞ വരുന്ന കടൽ കൈവഴിയാൽ തെക്കെ ഇന്ദ്യായി
ൽനിന്ന വേൎവിട്ട അതിന്ന തെക്ക കിഴക്കായിട്ട കിടക്കുന്നു. ഇതിന്റെ
വടക്കെ അറ്റം മുതൽ തെക്കെ അറ്റം വരെ ഏറിയ നീളം ൨൭൦ നാ
ഴികയും ഏറിയ വീതി ൧൪൫ നാഴികയും ആകുന്നു. ഉൾപ്രദേശങ്ങൾ
മലയായുള്ളതും കാടായുള്ളതും ആകുന്നു. [ 140 ] പ്രധാന നഗരികൾ.—യാഫ്ണ പട്ടണം എന്നും കല്പെന്തി
എന്നും ചില്ലൊ എന്നും നിഗോംബാ എന്നും കൊളമ്പ എന്നും കല്ത്തു
റ എന്നും പൊയിന്ത, ഡി, ഗാൽ എന്നും ഉള്ളവ പടിഞ്ഞാറെ തീര
ത്തിങ്കൽ ആകുന്നു. ത്രിങ്കമാലി എന്നും ബട്ടിക്കൊളൊ എന്നുംഉള്ളവ, കി
ഴക്കെ തീരത്തിങ്കൽ ആകുന്നു. മഥുര തെക്കെ അറ്റത്ത ആകുന്നു. കാ
ണ്ടി നടുവിലും ആകുന്നു.

ത്രിങ്കമാലി ഇന്ദ്യായിലേക്കും വലിയതും വിശേഷവുമായ തുറമുഖം ആ
കകൊണ്ടും കിഴക്കെ സമുദ്രങ്ങളിൽ ഇംഗ്ലീഷകാൎക്കുള്ള പടക്കപ്പലുകൾ കി
ടക്കുന്ന സ്ഥലമാകൊണ്ടും ബഹു സാരമുള്ള സ്ഥലം ആകുന്നു.

ഉത്ഭവങ്ങൾ.—ഇവിടത്തെ പ്രധാന ഉത്ഭവങ്ങൾ കാപ്പിയും
എലവംഗത്തൊലിയും വെളിച്ചെണ്ണയും കയറും പാക്കും പുകയിലയും
ആകുന്നു. ഒന്നാന്തരം ചാരായംതെങ്ങിലെ കള്ളിൽനിന്ന വാറ്റി എടു
ക്കുന്നുണ്ട.കരിമ്പു കൃഷിയും അധികമായിട്ട വൎദ്ധിച്ചവരുന്നു. ൟ ദ്വീ
പിൽ ആനയും മറ്റ മൃഗങ്ങളും പലമാതിരി പാമ്പുകളും പെരുത്തുണ്ട.
കാടുകളിൽ പലമാതിരി വിശേഷപ്പെട്ട തടികൾ ഉണ്ട. മല പ്രദേശ
ങ്ങളിൽ വൈഡൂൎയ്യവും അമെതിസ്ത എന്ന ഒരു രത്നവും പുഷ്യരാഗവും
ചുവപ്പകല്ല മുതലായവയും ഉണ്ട. സെലോന്റെ വടക്ക പടിഞ്ഞാറെ
തീരത്തിങ്കൽ കൊണ്ടാച്ചി എന്ന കടൽ കൈവഴിയിൽനിന്ന അനവധി
മുത്തും ശംഖും വാരുന്നുണ്ട.

മതം.—ബുദ്ധ മതം ആകുന്നു. തമിഴ്ക്കാര ഇന്ദു മതക്കാരാകുന്നു. ക്രി
സ്ത്യാനികൾ അധികവും വൎദ്ധിച്ചും വരുന്നുണ്ട.

താൎത്തറി എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—താൎത്തറിയുടെ വടക്കെ ഭാഗം റുസ്സിയാ താൎത്തറി
യാലും കിഴക്ക ചീന താൎത്തറിയാലും തെക്ക അപ്ഘാനിസ്താൻ എന്നും
പാർസിയ എന്നുമുള്ള ദേശങ്ങളാലും പടിഞ്ഞാറ പാർസിയയാലും ക
സ്പിയൻ സമുദ്രത്താലും റുസ്സിയാ താൎത്തറിയുടെ ഒരു ഭാഗത്താലും അതൃത്തി
യാക്കപ്പെട്ടിരിക്കുന്നു.

പ്രധാന അംശങ്ങൾ.—തുൎക്കിസ്താൻ എന്നും ഖിവാ എന്നും
കോകാൻ എന്നും ബൊക്കാറാ എന്നും തുൎക്കൊമനിയാ എന്നും കൂണ്ടൂസ
എന്നും ആകുന്നു. ഇവയിൽ ഒാരോന്നിനെ കുറിച്ച വിവരമായിട്ട പ
റയും.

മലകൾ.—പ്രധാന മലകൾ കിഴക്കെ അതൃത്തിയിൽ കൂടെപോ
യി കിടക്കുന്ന ബെലൂതതാഗ്ഗ എന്നും തെക്ക കൂടെ പൊയ്കിടക്കുന്ന പ
രൊപമീസാൻ എന്നും ആകുന്നു.

കടലുകൾ.—ഖിവായിക്കും തുൎക്കിസ്താനും ഇടയിൽ ൨൦൦ നാഴിക
നീളം ൭൦ നാഴിക വീതിയിൽ അറാൽ കടൽ എന്ന പേരായിട്ട ഒരു
ഉൾക്കടൽ ഉണ്ട.

ആറുകൾ.—യക്സാൎത്തിസ എന്നും സർ അഫ്ഷാൻ എന്നും ഒക്സ
സ്സ എന്നും മൂൎഘാബ എന്നും ആകുന്നു. [ 141 ] ദേശ രൂപം.—ൟ ദേശത്തിലെ പല അംശങ്ങളും പലവിധ
ത്തിൽ ഇരിക്കുന്നതിനാൽ ഓരോന്ന വിവരമായി പറയപ്പെടും.

ഉത്ഭവങ്ങൾ.—ൟ ദേശത്തിന്റെ തെക്കേതും കിഴക്കേതുമായ
ഭാഗങ്ങളിൽ നെല്ലും കോതമ്പും യവവും മറ്റ ധാന്യങ്ങളും പലമാതി
രി ഫലങ്ങളും അനവധിയായിട്ട ഉണ്ടാകുന്നു. കുതിരകളും ഒട്ടകങ്ങ
ളും ആടുകളും നിരപ്പെ അധികമായിട്ട ഉണ്ട. ഇവിടത്തെ കുതിരകളു
ടെ ബലം കൊണ്ടും ഭാരം വഹിക്കുന്നതിനുള്ള ശക്തികൊണ്ടും വിശേ
ഷാൽ ശ്രുതിപ്പെട്ടിരിക്കുന്നു. ഒട്ടകങ്ങൾ വലിയ മാതിരിയും രണ്ട ഉപ്പൂ
ടിയുള്ളവയും ആകുന്നു. ഇന്ദ്യാ മാതിരി ഒട്ടകത്തിന ഒരു ഉപ്പൂടിയെ ഉ
ള്ളു. കാട്ടുമൃഗങ്ങൾ പ്രധാനമായിട്ട കടുവായും ചെന്നായും കുതിരയും
കഴുതയും കാട്ടാടും ആകുന്നു. ഓക്സസ്സ എന്ന ആറ്റമണലിൽ സ്വൎണ്ണ
മുണ്ട. സർ അഫ്ഷാനിലും മറ്റ ആറുകളിലും അല്പമായിട്ടും ഉണ്ട. മല
പ്രദേശങ്ങളിൽ വെള്ളിയും ചെമ്പും ഇരിമ്പും തുരിശും പലമാതിരി വില
യേറിയ രത്നങ്ങളും മാൎബൾക്കല്ലുകളും ഉണ്ട.

കൈവേലകളും വ്യാപാരവും.—ബൊക്കാറായിൽ പഞ്ഞി
കൊണ്ടുള്ള കരകൌശലങ്ങൾ അധികമായിട്ടുണ്ട. സമീപെയുള്ള ദേശ
ങ്ങളുമായിട്ട പട്ടും രോമവും ആട്ടിൻതോലും ബഹുത്വമായിട്ട കച്ചവട
വും ഉണ്ട.

മതം.—നടപ്പായിട്ട മഹമ്മദ മതം ആകുന്നു. എന്നാൽ കൽമക്ക
കാര എന്ന ഒരു കൂട്ടക്കാർ ഉണ്ട. അവരുടെത, ലാമാ മതം ആകുന്നു.

ൟ ദേശത്തിലെ പല അംശങ്ങളെ കുറിച്ച താ
ഴെ വിവരമായി പറയപ്പെടുന്നു.

൧. തുൎക്കിസ്താൻ.

ദേശ രൂപവും വിശേഷാദിയും.—തുൎക്കിസ്താൻ ൟ ദേ
ശത്തിന്റെ വടക്കെ ഭാഗം ആകുന്നു. അത സാമാന്യം വെളിയായുള്ള
ത എങ്കിലും കൃഷിയില്ലാതെ മിക്കവാറും മേച്ചിൽസ്ഥലമായിട്ട കിടക്കുന്നു
അവിടെ തുൎക്കമൻകാർ സഞ്ചരിച്ചവരുന്നു. ഇവൎക്ക ബഹു കന്നുകാലികൂട്ട
ങ്ങളും കുതിരകൂട്ടങ്ങളും ഒട്ടകങ്ങളും ആടുകളും ഉണ്ട. അവയെയും കൊ
ണ്ട അവർ അതാത കാലത്തിൽ അങ്ങോട്ടും ഇങ്ങോട്ടം മാറുന്നു. അവ
ൎക്ക പട്ടണങ്ങൾ ഇല്ല. എന്നാൽ ആട്ടുരോമം കൊണ്ട കട്ടിയുള്ള കറുത്ത
കരിമ്പടം പോലെ ഉണ്ടാക്കീട്ട അവയാൽ പാളയം ഉണ്ടാക്കി പാൎത്തുവ
രുന്നു. ഒരു കൂട്ടക്കാർ മറ്റൊരു കൂട്ടക്കാരെ വഴങ്ങുന്നില്ല.

൧. ഖിവാ.

ദേശരൂപവും വിശേഷാദിയും.—ഖിവാ ബൊക്കാറാ
യിക്കും കസ്പിയൻ സമുദ്രത്തിന്നും ഇടയിൽ പടിഞ്ഞാറെ ഭാഗം ആകു
ന്നു. ഓക്സസ്സിന്ന തുലോം അടുത്തുള്ളിടം ഒഴികെ ൟ ദേശം മണലായു
[ 142 ] ള്ളതാകുന്നു. അതിലെ കുടിയാന്മാർ ഒട്ടകങ്ങളെ അധികമായിട്ട വള
ൎത്തിവരുന്നതിനാലും അടുത്ത ദേശങ്ങളായ റുസ്സിയായിൽനിന്നും പാർ
സിയയിൽനിന്നും അടിമക്കാരെ പിടിച്ച വില്ക്കുന്നതിനാലും പ്രധാന
മായിട്ട ഉപജിവനം കഴിച്ചവരുന്നു.

പ്രധാന നഗരികൾ.—ൟ ദേശത്തിൽ ശ്രുതിയുള്ളവയാ
യിട്ട നഗരങ്ങൾ ഉണ്ടെന്ന പറവാൻ ഒൎഗ്ഗഞ്ചി എന്നും ഖിവാ എന്നും ഉ
ള്ളവയെ ഉള്ളു.

൩. കോകാൻ.

ദേശ രൂപം.—കോകാൻ ൟ ദേശത്തിന്റെ വടക്ക കിഴക്കെ
ഭാഗം ആകുന്നു. യക്സാൎത്തിസ എന്ന ആറ കിഴക്കപടിഞ്ഞാറായിട്ട ഇ
തിന്റെ നടുവിൽ കൂടി ഒഴുകുന്നു. ഇത വിളവുള്ളതും നല്ല കൃഷിയുള്ള
തുമായ പ്രദേശം ആകുന്നു. അതിലെ ഉത്ഭവങ്ങൾ ബൊക്കാറയിലെ
പ്പോലെ ആകുന്നു.
പ്രധാനനഗരി കോകാൻ എന്ന തന്നെ ആകുന്നു.
ൟ ദിക്ക കാൻ എന്ന പേരായിട്ട ഒരു പ്രധാനിയുടെ കീഴിൽ ഇരി
ക്കുന്നു. ഇവൻ തന്റെ ഉത്ഭവം അലെക്സണ്ടെരിൽനിന്ന വന്നിരിക്കുന്നു
എന്ന അവകാശം പറയുന്നു.

൪. ബൊക്കാറ.

ദേശ രൂപം.—ബൊക്കാറാ തുൎക്കിസ്താനിൽ ഒരു ഭാഗം ആകു
ന്നു. അത വെളിയായുള്ള സമഭൂമിയാകുന്നു. ആറുകളോട അടുത്തുള്ളി
ടം വിശേഷമുള്ളതും വിളവുള്ളതും ആകുന്നു. എന്നാൽ അവിടം വിട്ട
മരുഭൂമിയും കൃഷിയില്ലാത്തതും ആകുന്നു.

ക്ലൈമെട്ട.—ബൊക്കാറായിലെ ക്ലൈമെട്ട ബഹു രസമുള്ളതും
സൌഖ്യമുള്ളതും ആകുന്നു. പൊക്കമുള്ള മണൽ പ്രദേശങ്ങളിൽ പതി
വായിരിക്കുന്ന പ്രകാരം അവിടെ വേനല്ക്ക ബഹു ഉഷ്ണവും വരുഷ
ത്തിൽ ബഹു ശീതവും ആകുന്നു. അപ്പോൾ ഓക്സസ്സിലെ വെള്ളം ഉറച്ച
പോകയും ഹിമം മൂന്ന മാസത്തോളം ബൊക്കാറാ നഗരത്തിൽ കിടക്ക
യും ചെയ്യുന്നു.

പ്രധാന പട്ടണങ്ങൾ.—ബൊക്കാറാ എന്നും സാമാർകാണ്ട
എന്നും ബാല്ഖ എന്നും ആകുന്നു.

ബൊക്കാറ സർഅഫ്ഷാൻ എന്ന ആറ്റിന്റെ തെക്കെ മട്ടെക്കനിന്ന
ആറ നാഴിക അകലെ ബഹു പുരാതനമായിട്ടുള്ള നഗരവും മഹമ്മദ
കാരുടെ വേദം ഉണ്ടായ ഉടനെ അവർ അതിനെ ജയിച്ച അതിലെ
ജനങ്ങളെ വേദത്തിൽ ചേൎത്തതിനാൽ വിശേഷാൽ ശ്രുതിപ്പെട്ടതും ആ
കുന്നു. അത ഏറിയ കാലം ബഹു സമ്പത്തും ജനപ്പെരുപ്പവുള്ള നഗ
രമായിരുന്നു. എന്നാൽ മഹമ്മദകാരുടെ ആജ്ഞയിൻ കീഴുള്ള എല്ലാ
ദേശങ്ങളെപ്പോലെ ഇതിന്നും പല ഭേദങ്ങളും വന്ന ഏറെ സാരമി
ല്ലാത്തതായി തീൎന്നിട്ട ബഹു കാലമായി. ഇപ്പോഴുള്ള നഗരം എട്ടുനാ
ഴിക ചുറ്റും പന്ത്രണ്ട വാതിലുകളുള്ള ഒരു കോട്ടയുമുള്ളതാകുന്നു. അവി
[ 143 ] ടെ ബഹു വലിയ ജോനകപ്പള്ളികളുള്ളവ കൂടാതെ പലതരത്തിലായി
ട്ട ൩൬൬ പാഠകശാലകൾ വരെയുമുള്ളവയിൽ ആ ദേശത്തെ പലഭാ
ഗങ്ങളിൽനിന്നും ആളുകൾ വന്ന പഠിച്ചവരുന്നു. അതിൽ ഏകദേശം
ഒരു ലക്ഷത്ത അമ്പതിനായിരം ജനങ്ങളുള്ളവയിൽ നാലായിരം യഹൂ
ദന്മാരും ഏകദേശം മുന്നൂറ ഇന്ദുക്കാരും ആകുന്നു. ൟ നഗരത്തിലെ ക
ച്ചവടസ്ഥലങ്ങളിൽ പാർസികളെയും തുൎക്കികളെയും റുസ്സിയാക്കാരെയും
താൎത്തറിക്കാരെയും ചീനക്കാരെയും അപ്ഘാൻകാരെയും ഒന്നിച്ച കൂടി കാ
ണാം.

സാമാർകൊണ്ട അഫ്ഷാൻ എന്ന ആറ്റരികെ ബൊക്കാറായിക്ക
൧൨൦ നാഴിക കിഴക്ക മഹാനായ അലെക്സണ്ടെരിന്റെ കാലങ്ങളിൽ
അല്പ ശ്രുതിയുള്ള നഗരം ആയിരുന്നു. അപ്പോ പേര മരക്കാണ്ടാ എ
ന്ന ആയിരുന്നു. ഇത പണ്ടത്തെ സോഗ്ഡിയാനായിലെ തലസ്ഥാനവും
ആയിരുന്നു. ഇവിടെ വെച്ച അലെക്സണ്ടെർ തന്റെ മഹാനല്ല സ്നേ
ഹിതനായ ക്ലിത്തസിനെ താൻ മദ്യലഹരിയാൽ സുബോധമില്ലാതെ
ഇരുന്നപ്പോൾ കോപത്തോടും കൂടി കൊന്നുകളഞ്ഞു. മഹമ്മദകാൎക്ക അ
ധികാരശക്തിയുണ്ടായിരുന്ന മുൻ കാലങ്ങളിൽ ഇത മഹാ ശ്രുതിയുള്ള
നഗരങ്ങളിൽ ഒന്നായിരുന്നു. ഇപ്പോഴും ആ നാട്ടിലെ ജനങ്ങൾ അ
തിനെ ബഹു ഭക്തിയോടും കൂടി വിചാരിച്ച വരുന്നു. ഇത തൈമൂരി
ന്റെ തലസ്ഥാനമായിരുന്നു. ഇവന്റെ പ്രേതക്കല്ലറ ഇപ്പോഴും ഇവി
ടെ നില്ക്കുന്നുണ്ട. ഏതാനും പാഠകശാലകളുംമറ്റ പണികളുംഇന്നും ഉ
ണ്ട. അവയിൽ ചിലതിന്റെ പണി ഭംഗിതന്നെ, അവയിൽ കീൎത്തി
മാനായ ഗ്രഹശാസ്ത്രക്കാരൻ യുലഗ്ഗബെഗ്ഗിന്റെ ശാലെക്ക
പ്രത്യേകം വിശേഷം ഉണ്ട. കടലാസ ഉണ്ടാക്കുന്ന കൌശലത്തെ ഏക
ദേശം ൭൧൦മാണ്ടിൽ മഹമ്മദകാർ ൟ നഗരത്തിൽനിന്ന യൂറോപ്പിലേ
ക്ക കൊണ്ടുവന്നു.

ബാല്ഖ ലോകത്തിൽ മഹാ പഴയ നഗരങ്ങളിൽ ഒന്ന എന്ന വിചാ
രിക്കപ്പെടുന്നു. ൟ ദേശത്തെ അലെക്സണ്ടെർ ജയിച്ച കഴിഞ്ഞശേഷം
ബാൿത്രാ രാജ്യത്തിന്ന തലസ്ഥാനമായിട്ട ഇത ഏറിയ കാലം ശ്രുതി
പെട്ടിരുന്നു. പിന്നെ കീൎത്തിമാനായ ജംഗെസ്സഖാൻ ൟ നഗരത്തെ പി
ടിച്ച കൊള്ളയിട്ടു. അതിൽ പിന്നെ ഇതിന്ന പല മാറ്റങ്ങളും സംഭവി
ക്കയാൽ ഇത ഇപ്പോൾ ഒരു സാരമില്ലാത്ത പട്ടണം ആയി തീൎന്നിരിക്കു
ന്നു. ഇതിൽ പലതരമായ ഫലങ്ങൾ അനവധിയായി ഉണ്ടാകുന്നത
കൊണ്ട കേൾവിപ്പെട്ടതാകുന്നു. ദൂരത്ത ഒരു മലയിൽനിന്ന ഹിമംകൊ
ണ്ടുവന്ന വേനൽക്കാലത്ത ഇവിടത്തെ കച്ചവടസ്ഥലങ്ങളിൽ വില്ക്കപ്പെ
ടുന്നു.

൫. തുൎക്കൊമനിയാ.

ദേശരൂപവും വിശേഷാദിയും.—തുൎക്കൊമനിയാ ൟ
ദേശത്തിന്റെ തെക്കേതും പടിഞ്ഞാറേതുമായ ഭാഗത്ത ബാല്ഖ മുതൽ ക
സ്പിയൻ സമുദ്രം വരെക്കും ആകുന്നു. ഖിവായും ഓക്സസ്സും ഇതിന്റെ വ
ടക്കെ അതിരും പാർസിയയിൽനിന്നും അപ്ഘാനിസ്താനിൽനിന്നും ഇ
തിനെ വേർതിരിക്കുന്ന പൎവതനിര ഇതിന്റെ തെക്കെ അതിരും ആകു
ന്നു. തെക്ക പടിഞ്ഞാറെ ഭാഗങ്ങൾ മലയായുള്ളതാകുന്നു. എന്നാൽ ശേ
[ 144 ] ഷം ഒക്കെയും വെള്ളം തുലോം ചുരുക്കമായുള്ള മണൽ പ്രദേശം ആകു
ന്നു. ചിലടംമുഴുവനും പരപ്പായുള്ളതും മറ്റ ചിലടം ചിറയായിട്ട പൊ
ങ്ങിയതും ആകുന്നു.

തുൎക്കൊമൻകാർ തങ്ങളുടെ ആട്ടിൻ കൂട്ടങ്ങളോടും കന്നുകാലികൂട്ടങ്ങ
ളോടും കൂടി ഒരു കിണറ്റിൽനിന്ന മറ്റൊരു കിണറ്റിങ്കലേക്ക തങ്ങ
ളുടെ കൂൎച്ചയായിട്ടുള്ള ഉരുണ്ട കുടിലുകളെയും തങ്ങളോട കൂടി എടുത്തു
കൊണ്ട വെള്ളവും മേച്ചിൽസ്ഥലവും തിരക്കി നടക്കുന്ന സഞ്ചാരികളാ
യ കൂട്ടക്കാരകകൊണ്ട അവൎക്ക സാക്ഷാൽ പട്ടണങ്ങൾ ഉണ്ട എന്ന പ
റയുന്നതിന്ന ഒന്നുമില്ല.

ഒരു സ്ഥിരമായ ഇരിപ്പിടം ഉണ്ട എന്ന പറയുന്നതിന്ന ഷരക്സ എന്ന
പറയുന്നതെയുള്ളു. ഇത മിക്കവാറും ജീൎണ്ണം ഭവിച്ച ഒരു ചെറിയ കോ
ട്ടയും പാർസിയയിലെ മെശിദിൽനിന്നുള്ള യെഹൂദന്മാർ ഉണ്ടാക്കീട്ടുള്ള
കുറഞ്ഞോരു മൺകുടിലുകളും ആകുന്നു. തുൎക്കമൻകാരുടെ കുടിലുകൾ മ
രം കൊണ്ട കൂൎച്ചയായി ഉരുണ്ട മാതിരിയായിട്ട ഉണ്ടാക്കി പരമ്പ കൊ
ണ്ട ചുറ്റും മൂടി മുകൾതോൽ കൊണ്ട പൊതിയുന്നു.

൬. കൂണ്ടൂസ.

ദേശരൂപവും വിശേഷാദിയും.—ബദുക്കശാൻ കൂടെ ഇ
പ്പോൾ ഉൾപ്പെട്ടിരിക്കുന്ന കൂണ്ടൂസ, ബൊക്കാറായിക്കും ബാല്ഖായിക്കും അ
പ്ഘാനിസ്താന്നും ഇടയിൽ ദേശത്തിന്റെ തെക്ക കിഴക്കായും ബെലൂതതാ
ഗ്ഗ ഇതിന്റെ കിഴക്കവശത്തായും ഇന്ദു കൂഷ തെക്കവശത്തായും ഇരിക്കു
ന്നു.

കൂണ്ടൂസ എന്ന ഭാഗം കിളൎച്ച കുറഞ്ഞ കുന്നുകളുടെ ഇടയിൽ ഒരു
താഴ്വരയാകുന്നു. വേനല്ക്ക ഉഷ്ണും കടുപ്പമായും വൎഷത്തിൽ ഹിമം മൂന്ന
മാസം വരെക്കും നിലത്തിൽ കിടക്കയും ചെയ്യുന്നതാകകൊണ്ട അവിട
ത്തെ ക്ലൈമെട്ട ഏറ്റവും സൌഖ്യക്കേടുള്ളതാകുന്നു. ൟ മലയിടുക്കി
ൽ ഏറിയഭാഗം തുലോംപുതയലായുള്ളതാകൊണ്ട അതിൽ കൂടെയുള്ള
വഴി ഏരിക്കാൽനാട്ടി വരമ്പായിട്ട ഉണ്ടാക്കിയിരിക്കുന്നു.

പ്രധാന നഗരികൾ.—കുണ്ടൂസ എന്നും ഖൂലും എന്നും ആ
കുന്നു.

ഉത്ഭവങ്ങൾ.—ഇവിടെ നെല്ലും വറഴ്ചയുള്ള ഭാഗങ്ങളിൽ കോ
താമ്പും യവവും അധികമായിട്ടുണ്ട ഓക്സസ്സിന്റെ സമീപെ പട്ട ഉണ്ടാ
ക്കപ്പെടുന്നു.

ബദുഖ്ശാൻ അതിലുള്ള രത്ന തുരങ്കങ്ങൾക്കായിട്ട കേൾവിപ്പെട്ടിരിക്കു
ന്നു. അതിൽ ഗന്ധകവും ഇരിമ്പും ഉപ്പും ഉണ്ട.

വ്യാപാരം.ൟ ദേശത്തിലെ പ്രധാന വ്യാപാരം നാല്ക്കാലികളെ
യും അടിമക്കാരെയും വില്ക്കുന്നതാകുന്നു.

ചീന താൎത്തറി എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ൟ ദേശത്തിന്റെ വടക്കെ ഭാഗം സിബെറി
[ 147 ] യ എന്ന ദേശത്താലും കിഴക്ക താൎത്തറി എന്ന ഉൾക്കടലിനാലും യാപ്പാ
ൻ എന്ന കടലിനാലും തെക്ക മഞ്ഞക്കടലിനാലും ചീനയാലും തിബെ
ത്തിനാലും പടിഞ്ഞാറ താൎത്തറിയാലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന നഗരികൾ.—ൟ ദേശത്തിലെ പലപല വംശ
ക്കാർ സാമാന്യം സഞ്ചാരികളും കൂടാരങ്ങളിൽ പാൎക്കുന്നവരും ആക
കൊണ്ട അവയെ അവർ കാലത്തിന്ന തക്കവണ്ണമൊ അവരുടെ നാല്ക്കാ
ലികൾക്ക മേച്ചിലിനെ കണ്ടുകിട്ടുന്നപ്രകാരമൊ അവിടവിടെക്ക മാ
റ്റികൊണ്ടുപോകുന്നു. അതകൊണ്ട പടിഞ്ഞാറെ ഭാഗത്ത ഒഴികെ പ
ട്ടണങ്ങൾ ചുരുക്കമാകുന്നു. പ്രധാനമായുള്ളവ, കാഷ്ഗർ എന്നും തുൎഫാ
ൻ എന്നും യാൎക്കണ്ട എന്നും ഹാമി അല്ലെങ്കിൽ കാല്മിൽ എന്നും സഗിലി
ൻ ഔലാ എന്നും തിസ്ഛിക്കാർ എന്നും ചിനിയാങ്ങ അല്ലെങ്കിൽ മൂഗ്ദെൻ
എന്നും ആകുന്നു.

മലകൾ.—ഇതിലെ പ്രധാനമായ പൎവതനിരകൾ വടക്ക അൽ
ത്തായൻ എന്നും പടിഞ്ഞാറ ഇതിനെ താൎത്തറിയിൽനിന്ന വേറാക്കു
ന്ന ബെലൂതതാഗ്ഗ എന്നും ആകുന്നു. ബെലൂലതതാഗ്ഗ എന്ന മലെക്ക മുമ്പി
നാൽ ഇമൊസ എന്ന പേർ പറഞ്ഞവന്നു.

ആറുകൾ.—ഇതിൽ പല ആറുകൾ ഉണ്ട. എന്നാൽ സാരമാ
യിട്ടുള്ളവയല്ല പ്രധാനമായിട്ടുള്ളത താൎത്തറി ഉൾക്കടലിലേ ക്കകിഴ
ക്കോട്ട ഒഴുകുന്ന സാഗലിൻ ആറ ആകുന്നു.

ദേശ രൂപം.— ൟ ദേശത്തിന്റെ വിധം ഏറെ കാടില്ലാതെ
മലയും മൈതാനവുമായിട്ട ഏറെയും ഇടകലശിയിരിക്കുന്നു. ഏറെ
യും സമഭൂമി ആകുന്നു. ഇത ലോകത്തിൽ ഏറ്റവും കിളൎച്ചയുള്ള ഒപ്പ
നിരപ്പ ഭൂമി എന്ന വിചാരിക്കപ്പെടുന്നു.

ൟ സമഭൂമിയിൽ ഒരു ഭാഗത്തിൽ കൊബി എന്നും ഷാൎന്നൊ എ
ന്നും രണ്ട വലിയ കാനനം ഉണ്ട. ശേഷം മേച്ചിലിന്നായിട്ട ഉപയോ
ഗിക്കപ്പെടുന്നു.

ഉത്ഭവങ്ങൾ.—ൟ ദേശത്തിലെ ഉത്ഭവങ്ങളെ കുറിച്ച അറി
ഞ്ഞിട്ടുള്ളിടത്തോളം കുറച്ചെ ഉള്ളു. താൎത്തർ വംശക്കാൎക്ക സാമാന്യം കൃ
ഷിക്കും കരകൌശലങ്ങൾക്കും ഒട്ടും തന്നെ താല്പൎയ്യം ഇല്ല. എന്നാൽ അ
വരുടെ പ്രത്യേക ശ്രദ്ധ അവരുടെ നാല്ക്കാലികൂട്ടങ്ങളിൽ ആകുന്നു.
ഇവ അവൎക്ക ബഹുത്വം ഉണ്ട. കാട്ടുകുതിരകളും കഴുതകളും പെരുത്ത
ഉണ്ട. കടുവായെയും പലടത്തും കാണ്മാനുണ്ട. പലമാതിരി മാൎദ്ദവമു
ള്ള തൊകലുകൾ അവരുടെ പ്രധാന കച്ചവടം ആകുന്നു. ചില ആറു
കളിൽ മുത്ത ഉണ്ട.

മതം.—നടപ്പായുള്ള മതം ലാമ കൂട്ടക്കാരുടെ ബുദ്ധമതം ആകുന്നു
ശാമാൻ മതം എന്ന പറയപ്പെടുന്നതിനെ അനുസരിച്ച നടക്കുന്നവരും
പലർ ഉണ്ട. ആയത എന്തെന്നാൽ ഒരു ദൈവം ഉണ്ടെന്ന സമ്മതിക്ക
യും അനേകം കീൾ ദൈവങ്ങളെ വന്ദിക്കയും ചെയ്യുന്ന വിഗ്രഹാരാധ
നക്കാരാകുന്നു. മഹമ്മദകാരിൽ ഒരു കൂട്ടക്കാരും ഉണ്ട. [ 148 ] തിബത്ത എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ൟ ദേശത്തിന്റെ വടക്കെ ഭാഗം ചീന താ
ൎത്തറിയാലും കിഴക്ക ചീനയാലും തെക്ക ആസ്സാം എന്നും ബൂത്താൻ എ
ന്നും ഇന്ദുസ്താൻ എന്നുമുള്ള ദേശങ്ങളാലും പടിഞ്ഞാറ കാശ്മീർ എന്നും
താൎത്തറി എന്നുമുള്ള ദേശങ്ങളാലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന നഗരികൾ.—ലെ എന്നും ഗരു എന്നും തെശു
ലുംബു എന്നും ലാസ്സാ എന്നും ആകുന്നു.

മലകൾ.—ഇവിടെ രണ്ട വലിയ പൎവതങ്ങൾ ഉണ്ട. ഇതിന്റെ
തെക്കെ അതിരിങ്കൽ കൂടി പൊയ്കിടക്കുന്ന ഹിമാലയനും അതിനോട
ഏകദേശം ശരിയായ കൈലാസം പൎവതങ്ങളും ആകുന്നു.

ഹിമാലയന്നും കൈലാസത്തിന്നും ഇടയിൽ മനസ്വരോര എന്നും
രാവണ ഹ്രുദ എന്നും രണ്ട ശ്രുതിപ്പെട്ട കായലുകൾ ഉണ്ട. ഒന്നാമത്തേ
ത ഇന്ദുക്കാരുടെ സകല തീൎത്ഥസ്ഥലങ്ങളെക്കാളും മഹാ പുണ്യസ്ഥലമാ
യിട്ട അവരാൽ വിചാരിക്കപ്പെടുന്നു. ചീനക്കാരും തിബെത്തകാരും കൂ
ടെ ഇതിനെ ശുദ്ധസ്ഥലമായിട്ട വിചാരിച്ച വരുന്നു. രാവണഹ്രുദ സ
ത്ത്ലജ എന്ന ആറ്റിന്റെ ഉത്ഭവം ആകുന്നു.

ആറുകൾ.—ഇതിലെ പ്രധാന ആറുകൾ സാമ്പു എന്നും മൌ
ൻചു എന്നും ആകുന്നു. ൟ ദേശത്തിൽനിന്ന ആസിയായിലെ പല പ്ര
ധാന ആറുകൾക്കും ഉത്ഭവം ആകുന്നു. ഇന്ദ്യാ ആറുകളിൽ ഇന്ദസ്സിന്നും
സത്ത്ലജിന്നും ബ്രഹ്മപുത്രയ്ക്കും ചീനയിലെയും വടക്കെതാൎത്തറിയിലെയും
പല ആറുകൾക്കും ഉത്ഭവം ഇവിടെനിന്ന ആകുന്നു. സാമ്പു ആസിയാ
യിലുള്ള മഹാ വലിയ ആറുകളിൽ ഒന്നായി വിചാരിക്കപ്പെടുന്നു. എ
ന്നാൽ ഇതുവരെക്കും അതിനെ പറ്റിയുള്ള വിവരം മുഴുവനും നല്ലതി
ൻവണ്ണം അറിഞ്ഞിട്ടില്ല.

ദേശ രൂപം.—തിബെത്ത രണ്ട ഭാഗങ്ങളായിട്ട വിചാരികപ്പെ
ടാം ഹിമാലയന്നും കൈലാസൻ മലകൾക്കും ഇടയിലുള്ള താഴ്വര എ
ന്നും കൈലാസത്തിന്ന അപ്പുറമുള്ള വിസ്താരമുള്ള കിളൎന്ന മൈതാനം എ
ന്നും ആകുന്നു.

ക്ലൈമെട്ട.— ൟ ദേശത്തിന്റെ വലിയ കിളൎച്ച കൊണ്ട അ
തിലെ ക്ലൈമെട്ട ബഹു ശീതമുള്ളതാകുന്നു. പ്രത്യേകമായിട്ട ഹിമാല
യ നിരകളോട അടുത്തിടത്ത ആകുന്നു. അവിടെ വൎഷകാലത്തിലെ
കുളിര യൂറോപ്പിലെ വടക്കെ ദേശങ്ങളിലേപ്പോലെ തുലോം കഠിനമാ
കുന്നു. മത്സ്യമാംസങ്ങൾ റുസ്സിയായിലെപ്പോലെ ഏറിയ നാളുകൾ
ചെന്നാലും ചീയാതെ ഭക്ഷിക്കതക്കതായി ഇരിക്കും.

ഉത്ഭവങ്ങൾ.—ഇതിലെ പ്രധാന സമ്പത്തുകൾ നാല്ക്കാക
ളും ധാതുദ്രവ്യങ്ങളും ആകകൊണ്ട അതിൽ സസ്യാദികളായിട്ട ഉത്ഭവ
ങ്ങൾ അധികം ഇല്ല. യവവും മുഴുത്ത പയറുകളും കോതമ്പുമെ ധാന്യ
ങ്ങളായിട്ടുള്ളു. നെല്ല കൃഷി ഇല്ല. നാല്ക്കാലികളും ആടുകളും പലവി
ധമായ കാട്ടുപറവകളും മൃഗങ്ങളും പെരുത്തുണ്ട. അനവധി കുതിരക
ളും ഗോവരകഴുതകളും ഉണ്ട. ഒടുക്കം പറയപ്പെട്ടതിനെ പതിവായി
[ 149 ] ട്ട വണ്ടിക്ക പ്രയോഗിച്ച വരുന്നു. അങ്ങിനെ തന്നെ ആടുകളെയും
പ്രയോഗിച്ച വരുന്നു. കാട്ടുകുതിരകളും കഴുതകളും ഉണ്ട. തിബെത്തി
ലേക്കും വിശേഷമുള്ള മൃഗങ്ങൾ വെണ്ചരിമാനും കാളയും കസ്തൂരിമൃഗ
വും സാലുവ ആടും ആകുന്നു. വെണ്ചരിമാൻ എന്ന പറയുന്നത മുഴു
വനും കട്ടിയുള്ള നീണ്ട രോമം കൊണ്ട മൂടിയിരിക്കുന്നു. അതുകൊണ്ട
കയറുകളും പാളയങ്ങളുടെ ശീലകളും ഉണ്ടാക്കപ്പെടുന്നു. പുച്ചൂല പോ
ലെയുള്ള അവയുടെ വാൽ ൟച്ചെ അടിക്കുന്നതിനും കുതിരക
ൾക്കും ആനകൾക്കും അലങ്കാരങ്ങളായിട്ടും പ്രയോഗിക്കുന്നതിനാൽ
തുലോം വിലപിടിച്ചതാകുന്നു. ഇതകൊണ്ട ഇന്ദ്യായിലും തുൎക്കിയിലും അ
ധികം അപേക്ഷ ഉണ്ട. കസ്തൂരിമൃഗം സാമാന്യം ഒരു പന്നിയുടെ ഭാ.
വവും ഏകദേശം അതിനോളം ഉയരവുമുള്ളതാകുന്നു. കസ്തൂരി ആണി
നെയുള്ളു. അത പൊക്കിളിങ്കൽ ഒരു ചെറിയ സഞ്ചിയിൽ ഇരിക്കുന്നു.
സാലുവ ആടഎന്നഇപ്രകാരം പേരുണ്ടാകുവാൻ ഇട,ശ്രുതിപെട്ട കാ
ശ്മീർ സാലുവകളെ ഉണ്ടാക്കുന്നത പട്ടുപോലെ ഇരിക്കുന്ന ഇതിന്റെ
പതുപ്പുള്ള രോമം കൊണ്ട ആകുന്നതിനാലാകുന്നു. ൟമാതിരി ആട മ
റ്റൊരു ദേശത്തിലും ഇല്ല. തിബെത്തിലെ മൃഗങ്ങൾക്ക എല്ലാം അവിട
ത്തെ ക്ലൈമെട്ടിന്റെ ശീതത്തിന്ന തക്കവണ്ണം ഘനരോമം എങ്കിലും മാൎദ്ദ
വരോമതോൽ എങ്കിലുംഉണ്ട നായ്ക്കുൾ വലിയവയും ശക്തിയുള്ളവയുംആ
കുന്നു.പാർസി അല്ലെങ്കിൽ ലാമ പൂച്ചകൾ എന്ന പേരായിട്ട ഇന്ദ്യായിൽ
അറിഞ്ഞിരിക്കുന്ന നീണ്ട രോമമുള്ള മാതിരി പൂച്ചകളും ഉണ്ട. ധാതുദ്രവ്യ
ങ്ങൾ പ്രധാനമായിട്ട സ്വൎണ്ണവും രസവും വെടിയുപ്പും ഉപ്പും ആകുന്നു
കൈലാസത്തിന്ന അപ്പുറമുള്ള ദേശത്തിൽ വിറകിന ബഹു ചുരുക്കം മൃ
ഗങ്ങളുടെ ചാണകം ഉണക്കുന്നതെ തീ കത്തിപ്പാനുള്ളു.

ലാസ്സാ എന്ന പട്ടണം തിബെത്തിലെ തലസ്ഥാനം ആകുന്നു. ഇവി
ടെ ദലായി ലാമ എന്ന പേർ പറയുന്ന മഹാ ലാമ പാൎക്കുന്നിടം ആ
കുന്നു.

മതം.—തിബെത്തിലെ മതം ബുദ്ധ മതം ആകുന്നു. അത ഇന്ദ്യാ
യിൽനിന്നുണ്ടായി. ഏറിയകാലമായിട്ട ൟ ദേശത്തിൽ ഉറച്ചിരിക്കു
ന്നു എന്ന തോന്നുന്നു. ആചാൎയ്യന്മാർ എല്ലാവരും ലാമകൾ എന്ന വി
ളിക്കപ്പെടുന്നു. ഇവരിൽ ദലായി ലാമ അല്ലെങ്കിൽ പ്രധാന ലാമയും
തെശു ലാമയും വിശേഷാൽ ശുദ്ധമുള്ളവരെന്ന വിചാരിക്കപ്പെടുന്നു. പ്ര
ധാന ലാമ ദൈവം മനുഷ്യാകൃതിയായതെന്ന വിചാരിക്കപ്പെടുന്നു. മാ
നുഷപ്രകൃതിക്ക അഴിവുവരുമ്പോൾ ദൈവം മറ്റൊരു ശരീരത്തിൽ ആ
വസിച്ച പുതിയ ലാമ ആയി തീരുന്നു. തെശു ലാമയും ബുദ്ധന്റെ ഒരു
അവതാരം എന്ന വിചാരിക്കപ്പെടുകയും ചീനത്തെ എമ്പ്രോര അവ
നെ തന്റെ ആത്മഗുരുവും ഗുണദോഷക്കാരനുമായിട്ട ബഹുമാനിക്ക
യും ചെയ്തുവരുന്നു. ലാമ ബൌദ്ധന്മാര രണ്ട കൂട്ടക്കാരുണ്ട. ഇവരുടെ
ലാമകൾ ചുവപ്പും മഞ്ഞയുമായ തൊപ്പികളെ ധരിക്കുന്നതിനാൽ തമ്മി
ലുള്ള ഭേദം അറിയപ്പെടുന്നു. പ്രധാന ലാമയും തെശു ലാമയും ചീന
ത്തെ എമ്പ്രോരും ഒടുക്കം പറഞ്ഞ വിധത്തിൽ ഉള്ളവരാകകൊണ്ട അ
ത പ്രധാനമായുള്ള കൂട്ടം എന്ന വിചാരിക്കപ്പെടാം. ചുവന്നത ഉള്ള കൂ
ട്ടക്കാരപ്രധാനമായിട്ട ബൂത്താനിൽ ആകുന്നു. ലാമ ബൌദ്ധന്മാര ജാ
തിവ്യത്യാസത്തെ മുഴുവനും ധിക്കരിക്കയും ഏതൊരു ജാതികളെയും കൂ
[ 150 ] ട്ടത്തിൽ കൂട്ടുകയും ചെയ്യുന്നു. അവരുടെ ദേവാലയങ്ങളിൽ ഉള്ള മുഖ്യ
മായ ബിംബം ഇന്ദുസ്താനിൽ ബുധൻ എന്ന പറഞ്ഞവരുന്ന മഹാ മു
നിയുടേത ആകുന്നു.

ചീന എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ൟ ദേശത്തിന്റെ വടക്കെ ഭാഗം ചീന താൎത്ത
റിയാലും കിഴക്ക സമുദ്രത്താലും തെക്ക സമുദ്രത്താലും തങ്ക്വിൻ എന്നും സി
യാം എന്നുമുള്ള ദേശങ്ങളാലും പടിഞ്ഞാറ ആവ എന്നും ആസ്സാം എ
ന്നും തിബെത്ത എന്നും ചീന താൎത്തറി എന്നുമുള്ള ദേശങ്ങളാലും അതൃ
ത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന നരികൾ.—പെക്കിൻ എന്നും സിങ്കൻ എന്നും
നാങ്കിൻ എന്നും കാന്തോൻ എന്നും ആകുന്നു.

പെക്കിൻ എന്നത, തലസ്ഥാനവും, ൨൦ ലക്ഷം ആളുകളുള്ളതും ആകു
ന്നു.

നാങ്കിൻ. പണ്ടത്തെ തലസ്ഥാനവും കയൻ ക്യു എന്ന ആറ്റിന്റെ
കിഴക്കെ മട്ടെയ്ക്കും ആകുന്നു. ഇത പെക്കിനെപ്പോലെ അത്ര ജനപ്പെ
രുപ്പമുള്ളതല്ല എങ്കിലും ൟ മഹാ രാജ്യത്തിലേക്കും വലിയതാകുന്നു.
൮൮൪ പടിയുള്ളതായിട്ട ഒമ്പത നിലയിൽ ൨൦൦ അടി ഉയരമുള്ളതായ
കീൎത്തിപെട്ട* പൊൎസലേൻ ഗോപുരം ഇവിടെ ആകുന്നു.

കാന്തോൻ, ചീനയിലേക്കും വലിയ തുറമുഖപട്ടണം ആകുന്നു. മുമ്പി
ൽ യൂറോപ്പകാൎക്ക ഇവിടെക്ക മാത്രമെ ചെല്ലാമായിരുന്നുള്ളു. അത ക്വാ
ന്തംഗ അല്ലെങ്കിൽ പെക്കിയാംഗ എന്ന ആറ്റ മട്ടെക്കൽ ആകുന്നു. ൟ
പട്ടണത്തിന്റെ ഉപഗ്രാമം കൂടാതെ ഇവിടെ ഏകദേശം ൧൫ ലക്ഷം
ആളുകളുള്ള ഒരു പട്ടണം ആറ്റിൽ വെള്ളത്തിനുമീതെ പൊങ്ങികിടക്കു
ന്നുണ്ട.

ഇവിടെ ഇംഗ്ലാണ്ടിന്നും അമെറിക്കായിക്കും യൂറോപ്പിലെ മിക്ക ദേശ
ങ്ങൾക്കും കച്ചവടസ്ഥലങ്ങൾ ഉണ്ട. പരദേശികൾക്ക ഒരുത്തൎക്കുംപട്ടണ
ത്തിന്ന പുറത്ത ചെല്ലുന്നതല്ലാതെ അകത്ത കടന്ന കൂടാ. ചീനക്കാൎക്ക
റുസ്സിയാക്കാരുമായിട്ട ഒരു കരക്കച്ചവടമുള്ളതകൊണ്ട അവരെ തുറമുഖ
ങ്ങളിലും അടുപ്പിക്കയില്ല.

കാന്തോന്ന ൮൦ നാഴിക താഴെ പൊൎത്തുഗീസകാൎക്കുള്ള മക്കൌ എ
ന്ന പട്ടണം നില്ക്കുന്നു. കാന്തോൻ ആറ്റിന്റെ പ്രവേശനത്തിങ്ക
ൽ മക്കൌവിൽനിന്ന അല്പം ദൂരെ ഹൊങ്ങ്കൊൻ എന്ന ചെറിയ ദ്വീ
പ ആകുന്നു. ഇതിനെ ൧൮൪൨മതിൽ ഇംഗ്ലീഷകാൎക്ക തീൎച്ചയായിട്ട ഒ
ഴിഞ്ഞ കൊടുക്കയാൽ അത ഇപ്പോൾ ഒരു ഇംഗ്ലീഷ ഇരിപ്പിടം ആകു
ന്നു.

ദ്വീപുകൾ.—പ്രധാനമുള്ളവ കൂസാൻ എന്നും ലുക്കു എന്നും
ഫൊൎമ്മൊസ എന്നും ഹയിനാൻ എന്നും ആകുന്നു. [ 151 ] കടലുകളും കായലുകളും.—മഞ്ഞക്കടൽ എന്നും കിഴക്കൻ
കടൽ എന്നും ചീനക്കടൽ എന്നും ത്വങ്ക്വിൻ ഉൾക്കടൽ എന്നും ആകുന്നു.
ഇവ എല്ലാം പാസിഫിക്ക സമുദ്രത്തിന്റെ ഭാഗം ആകുന്നു. പല വലി
യ പൊയ്കകളും ഉണ്ട. അവയിൽ തൊങ്ങതിങ്ങ എന്ന പേരായിട്ട ഒ
ന്ന ഏകദേശം ൩൦൦ നാഴിക ചുറ്റുള്ളതാകുന്നു.

ആറുകൾ.—ഇതിൽ പല ആറുകൾ ഉണ്ട. അവയിൽ പ്രധാന
മായുള്ളവ, ഹൊയാങ്ങ-ഹൊ, അല്ലെങ്കിൽ മഞ്ഞ ആറ എന്നും കയൻ
ക്യു അല്ലെങ്കിൽ നീല ആറ എന്നും ആകുന്നു. ഇങ്ങിനെ പേര വന്നിരി
ക്കുന്നത ഒന്നാമത്തെത്തിലെവെള്ളം കലങ്ങിയതും മറ്റേത തെളിഞ്ഞതും
ആകകൊണ്ട അവയുടെ വെള്ളത്തിന്റെ നിറത്തിൽനിന്ന ആകുന്നു.
ൟ ആറുകളുടെ ഉത്ഭവങ്ങളെ കുറിച്ച ഏറിയകാലമായി തിരക്കി
ക്കൊണ്ട വരുന്നു. എന്നാൽ ഇതവരെയും തിട്ടമായിട്ടില്ല. എങ്കിലും
അവതിബത്തിൽനിന്നൊ അതിന്ന സമീപത്തിൽനിന്നൊ ഉണ്ടാകുന്നു
എന്ന പറയപ്പെടാം.

ദേശ രൂപം.—വടക്കെ അതിരിങ്കൽകൂടി ചീനത്തെ വലിയ മ
തിൽ എന്ന യൂറോപ്പ എഴുത്തുകാർ പറഞ്ഞിരിക്കുന്നത പോയ്കിടക്കുന്നു.
ൟ വലിയ മതിൽ താൎത്തർകാർ ആ ദേശത്തിൽ കേറി അതിക്രമം
ചെയ്യാതെ സൂക്ഷിപ്പാനായിട്ട കെട്ടപ്പെട്ടിരിക്കുന്നു. ഇതിന നീളം
൧൦൦൦ നാഴികയിൽ അധികം ഉണ്ട. ചില ഭാഗങ്ങൾ ൫൦൦൦ അടിയിൽ ഉ
യരം കുറയാതെയുള്ള മലകളിൽ കൂടി പോയിരിക്കുന്നു. എന്നാൽ ചീ
നയിൽ താൎത്തർകാരുടെ രാജത്വം സ്ഥിരമായ ശേഷം ൟ മതിൽ പൊ
ളിഞ്ഞ പോകുന്നതിന്ന സമ്മതിച്ചിരിക്കുന്നു.

ൟ ദേശത്തിലെ വിധം തുലോം പ്രകാരഭേദമുള്ളത ആകുന്നു. ചില
ഭാഗങ്ങൾ മലയായുള്ളവയും മറ്റ ചിലടം ഒപ്പനിരപ്പുള്ളിടവും ആ
കുന്നു. എന്നാൽ എല്ലാവിടത്തും മഹാ നന്നായി കൃഷിചെയ്യപ്പെട്ടിരി
ക്കുന്നു. ൟ സംഗതിയിൽ യൂറോപ്പിലെ തെളിഞ്ഞ ദേശങ്ങളെക്കാൾ ഇ
ത വിശേഷം തന്നെ. കല്ത്തളിരം ഇട്ട വിശേഷമായ വഴികൾ എല്ലാ
ഭാഗങ്ങളിലേക്കും ഉണ്ട. വഴിയാത്രക്കാരുടെ ഉപയോഗത്തിന്നായിട്ട ഛ
ത്രങ്ങൾ എല്ലാവിടത്തിലും ഉണ്ട.

ഉത്ഭവങ്ങൾ.—ഇന്ദ്യായിലുള്ളവ ഒക്കെയും ക്രടാതെ വിശേഷ
മായിട്ടും കൂടെ ഇവിടെ ഉത്ഭവങ്ങൾ ഉണ്ട. ഇതിലെ പ്രധാനമായ
പോക്കചരക്ക തേയ എന്ന ഒരു നടുതലയുടെ ഇല ഒരുക്കി എടുക്കുന്നതാ
കുന്നു. ഇത യൂറോപ്പിലും അമെറിക്കായിലും സാധാരണമായി പ്രയോ
ഗിച്ച വരുന്നു. ജനങ്ങളുടെ പ്രധാന ഭക്ഷണം നെല്ലുകൊണ്ടാകുന്നു.
കൈവേലകൾ എല്ലാ വിധവും ഉണ്ട. ൟ ദേശത്തിലെ പഞ്ഞി കൊ
ണ്ടും പട്ടുകൊണ്ടുമുള്ള വേലകൾക്കായിട്ടും മൺപാത്രങ്ങൾക്കായിട്ടും ഏ
റിയ കാലമായി ഇത ശ്രുതിപെട്ടിരിക്കുന്നു. അവിടെ ഇണക്കമുള്ള എല്ലാ
മാതിരി മൃഗങ്ങളും കുതിരയെക്കാൾ ഏറെ വലിപ്പമില്ലാത്ത കുറഞ്ഞോ
രു ഒട്ടകങ്ങളും ഉണ്ട. കാട്ടുമൃഗങ്ങൾ ചെറിയ മാതിരി കടുവാകളും ക
രടിമുതലായവയും ആകുന്നു. ലോഹാദികളായിട്ട പൊന്നും വെള്ളിയും
ചെമ്പും തുത്തനാഗവും ൟയവും തകരവും ഇരിമ്പും അനവധി ഉണ്ട.
കല്ത്തരിയും പെരുത്ത ഉണ്ട. [ 152 ] മതം.—ചീനത്തെ നടപ്പായുള്ള മതം എമ്പ്രോർ അനുസരിക്കുന്ന
ലാമ മതത്തിൽ മഞ്ഞക്കൂട്ടമാകുന്ന ബുദ്ധമതം ആകുന്നു. ബുദ്ധന്ന ൟ
നാട്ടിൽ പേർ പറയുന്നത ഫൊ എന്ന ആകുന്നു. ഇവന്റെ മതം ക്രി
സ്തുവൎഷത്തിന്ന ൬൫ സംവത്സരം മുമ്പെ ഇന്ദ്യായിൽനിന്ന ൟ ദേശ
ത്തിൽ കൊണ്ടുവരപ്പെട്ടു.

താത്തർകാരുടെ ഇടിയിൽ മഹമ്മദ മതവും ഉണ്ട.

കോറെയാ എന്ന ദേശത്തെ കുറിച്ച.

ദേശത്തിന്റെ കിടപ്പും വിശേഷാദിയും.—ൟദേ
ശത്തിന്റെ വടക്ക ചീന താത്തറിയിൽനിന്ന ഇതിനെ വേർ തിരിക്കു
ന്ന പൎവതത്താലും കിഴക്ക യാപ്പാനിൽനിന്ന ഇതിനെ വേർവിടുവിക്കു
ന്ന യാപ്പാൻ കടലിനാലും പടിഞ്ഞാറ മഞ്ഞക്കടലിനാലും അതൃത്തിയാ
ക്കപ്പെട്ടിരിക്കുന്ന ഒരു കരനാക്ക ആകുന്നു.

തെക്ക വടക്ക ൪൦൦ നാഴിക നീളവും ൧൫൦ നാഴിക വീതിയുമുള്ള ൟ
ദേശത്തിൽ ഒരു മല ഇതിന്റെ നീളത്തിൽ പോയിരിക്കുന്നു. എന്നാ
ൽ ഏറിയ സ്ഥലം നല്ല വിളവുള്ളതും കൃഷിയുള്ളതും ചിലടം വിളയാ
ത്തതും ആകുന്നു.

പ്രധാന നഗരം.—കിങ്ങ കിത്താവൊ എന്ന ആകുന്നു.
ൟ ദേശത്തിന്റെ ഉള്ളിലോട്ട കരേറുന്നതിന്ന എങ്കിലും അതിനെ പ
റ്റി വല്ല വിവരവും അറിയുന്നതിന്ന എങ്കിലും എല്ലാ പരദേശക്കാരെ
യും ൟ നാട്ടുകാർ വിരോധിക്കുന്നതകൊണ്ട അതിനെ കുറിച്ച ഏറെ
ഒന്നും അറിയുന്നില്ല.

യാപ്പാൻ എന്ന ദേശത്തെ കറിച്ച

ദേശത്തിന്റെ കിടപ്പ.—യാപ്പാൻ മഹാ രാജ്യം ചീന താ
ൎത്തറിയ്ക്കും ചീനയ്ക്കും കിഴക്ക നാല വലിയ ദ്വീപുകളും അനേകം ചെ
റിയ ദ്വീപുകളും ആകുന്നു.

പ്രധാന നഗരികൾ.—നഗരികൾ പലതുണ്ട. അവയി
ൽ മിക്കവയും വലിയതും ജനപ്പെരുപ്പമുള്ളവയും ആകുന്നു. പ്രധാന
മായിട്ടുള്ളവ യെമൊ എന്നും മൈയാക്കൊ എന്നും സംഗസാക്കി എന്നും
ആകുന്നു.

ദേശ രൂപം.—വലിയ ദ്വീപുകൾ ജെസ്സൊ എന്നും നിപ്പോൻ
എന്നും സിക്കൊക്ക എന്നും കിൻസിൻ എന്നും ആകുന്നു. ഇവയിലേക്കും
വലിയതും പ്രധാനമായിട്ടുള്ളതും നിപ്പോൻ ആകുന്നു. അതിന്ന ഏക
ദേശം ൮൫ം നാഴിക നീളം ഉണ്ട. ഇവ ഒക്കെയും മലയായുള്ളതും പല
അഗ്നിപൎവതങ്ങളുള്ളവയും ആകുന്നു. അവയിൽ ചിലത സദാ ജ്വലിച്ച
കൊണ്ടിരിക്കുന്നു. അവ നല്ല നീരോട്ടമുള്ളവയും നല്ല അദ്ധ്വാനത്തോ
ടും ബുദ്ധിമിടുക്കോടും കൂടെ കൃഷിചെയ്യപ്പെട്ടവയും ആകുന്നു.

ഉത്ഭവങ്ങൾ.—ഇവയിലെ പ്രധാന ഉത്ഭവങ്ങൾ നെല്ലും മറ്റ
[ 153 ] ധാന്യങ്ങളും സസ്യാദികളും തേയിലയും പഞ്ഞിയും പട്ടും വാൎനീശും ക
ൎപ്പൂരവും ആകുന്നു. മൃഗങ്ങൾ അധികമായിട്ടില്ല. അവിടെ കുതിരകളും
കന്നുകാലികളും ഉണ്ട എങ്കിലും ആടുകൾ ഇല്ല. അവയിലെ കാട്ടുമൃഗങ്ങ
ളിലേക്കും വലിയത ചെന്നായ ആകുന്നു. പൊന്ന പെരുത്തുണ്ട. വെ
ള്ളിയും ചെമ്പും ൟയവും ഇരിമ്പും ഗന്ധകവും കല്ക്കരിയും ഉണ്ട.

മതം.—യാപ്പാങ്കാർ വിഗ്രഹാരാധനക്കാർ ആകുന്നു. ചിലർ ബു
ദ്ധമതക്കാരും മറ്റ ചിലർ ഒരു സത്യദൈവം ഉണ്ടന്ന സമ്മതിക്കയും പ
ല കീൾദേവന്മാരെ സേവിക്കയും ചെയ്യുന്നവരാകുന്നു. ൧൫൪൯മതിൽ
പൊൎത്തുഗീസ മിസ്യൊനരികൾ യാപ്പാനിൽ ചെന്ന ൧൬൩൮മത വ
രെയും ബഹു വൎദ്ധനവോടും കൂടെ അവരുടെ മതത്തെ പഠിപ്പിച്ചും
കൊണ്ട വന്നു. അപ്പോൾ ആ ഗവണമെണ്ടിന അവരുടെ ഭാവങ്ങളെ
കുറിച്ച സംശയം തോന്നീട്ട കഠിനമായി പീഡ തുടങ്ങി അനേകായി
രങ്ങളെ കൊന്നും കളഞ്ഞ റോമ മതത്തെ തീരുമാനം നിൎമ്മൂലമാക്കി അ
ന്ന മുതല്ക്ക, ൟ ദേശത്തിലേക്ക ക്രിസ്ത്യാനി മതത്തെ കേറ്റുന്നതിനുള്ള
യത്നങ്ങളെ ഒക്കെയും താല്പൎയ്യമായി വിരോധിക്കയും ക്രിസ്ത്യാനി എന്നുള്ള
പേരുപോലും പറഞ്ഞുകൂടാതെയും ആക്കി തീൎത്തു യൂറോപ്പുകാരിൽ അ
വരുടെ ദേശവുമായിട്ട വ്യാപാരം ചെയ്വാൻ അവർ സമ്മതിച്ചിരിക്കു
ന്നത ലന്തകളെ മാത്രമെ ഉള്ളു.

ബൂത്താൻ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ൟ ദേശത്തിന്റെ വടക്കെ ഭാഗം ഇതിനെ
തിബെത്തിൽനിന്ന വേർതിരിക്കുന്ന ഹിമാലയ പൎവതങ്ങളാലും കിഴക്ക
ചീനയാലും തെക്ക ആസ്സാമിനാലും ബെങ്കാളിലെ അതിര ദിക്കുകളാലും
പടിഞ്ഞാറ തീസ്താ എന്ന ആറ്റിനാലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന നഗരികൾ.—താസ്സിസുദൻ എന്നും വാന്ദീപൂര എ
ന്നും ദെല്ലാംകോട്ട എന്നും ലക്കീദവാർ എന്നും ബക്കഷീദവാർ എന്നും
കുച്ചഹുബാരി എന്നും ആകുന്നു.

ആറുകൾ.—ഇതിൽ പല ആറുകൾ ഉണ്ട. അവയിൽ പ്രധാന
മായിട്ടുള്ളവ പടിഞ്ഞാറ തീസ്താ എന്നും നടുവിൽ ഗധധര എന്നും കി
ഴക്ക മൊനാസ അല്ലെങ്കിൽ ഗുമാരി എന്നുമുള്ളവ ആകുന്നു.

ദേശ രൂപം.—ൟ ദേശത്തിന്റെ വടക്കെ ഭാഗത്തെ ക്രമക്കേടാ
യിട്ട പല മലകളുള്ളതും അവയിൽ ചിലത ഹിമം കൊണ്ട മൂടികിടക്കു
ന്നവയും ചിലത വൻകാടുള്ളവയും ആകുന്നു. ഇവയുടെ ഇടയിൽ ജന
പ്പെരുപ്പമുള്ള ഗ്രാമങ്ങളും ചുറ്റും തോട്ടങ്ങളും കൃഷിസ്ഥലങ്ങളും ഉണ്ട. ബെങ്കാൾ അതൃത്തിയിങ്കലുള്ള കുന്നുകളുടെ ചരുവിൽ 'ഏകദേശം ൨൫
നാഴിക വീതിയിൽ വിശേഷമായി സസ്യാദികൾ ഉള്ള ഒരു മൈതാന
വും ആനകൾ മുതലായവ അധികമുള്ള പുതയലുള്ള കാടുകളും ഉണ്ട.

ക്ലൈമെട്ട.-ഇത മലപ്രദേശം ആകകൊണ്ടക്ലൈമെട്ടിന ബഹു
ഭേദം വരുന്നു. തുലോം കിളൎച്ചയുള്ള ഭാഗങ്ങളിലെ കുടിയാന്മാർ കുളി
രു കൊണ്ട കിടുകിടുക്കയും അതിൽ അല്പം താഴെയുള്ളവർ അത്യുഷ്ണുംകൊ
ണ്ട സങ്കടപ്പെടുകയും ച്ചെയ്യുന്നു. മലകളുടെ ചുരുവുകൾ അദ്ധ്വാനപ്പെട്ട [ 154 ] വെട്ടി സമനിരപ്പാകി കൊള്ളാകുന്നിടം ഒക്കെയും കൃഷിചെയ്യപ്പെടുന്നു.

ഉത്ഭവങ്ങൾ.—കോതമ്പും മറ്റ ധാന്യങ്ങളും അനവധി ഫല
സസ്യാദികളും മെഴുകും ആനക്കൊമ്പും രോമം കൊണ്ടു കട്ടിയായിട്ട ഉ
ണ്ടാക്കുന്ന ശീലകളും ആകുന്നു. വൻകാട്ടിൽ പലമാതിരി ഉപകാരമുള്ള
തടികൾ ഉണ്ട. വലിയതും ഭംഗിയുള്ളതുമായ കുരങ്ങുകൾ പെരുത്തുണ്ട.
അവയെ ശുദ്ധമുള്ളവയായി വിചാരിക്കയും ചെയ്യുന്നു. ബലത്തിന്നും
ചൊടിപ്പിന്നുമായിട്ട ശ്രുതിപ്പെട്ടിരിക്കുന്ന വിശേഷ മാതിരി കുതിരക
ളെ ഇവിടെ വളൎത്തുന്നു. അവ ചെറിയതും ഉടൽനീളം കുറഞ്ഞവയും
കിളരം കുറഞ്ഞവയും ആകുന്നു. അവയെ തനിയാൻ കുതിരകൾ എ
ന്ന പേരായിട്ട ഇന്ദ്യായിൽ പറഞ്ഞവരുന്നു. ഇവയെ അനവധിയാ
യിട്ട ബൂത്താനിൽനിന്ന രങ്ങപൂരിലേക്ക വില്പാനായിട്ട ആണ്ടതോറും
കറെവാന്സ കച്ചവടക്കാർ കൊണ്ടുവരുന്നുണ്ട.

മതം.—തിബെത്തിലെ പോലെ ബുദ്ധമതം ആകുന്ന ലാമ മതം
ആകുന്നു.

ആസ്സാം എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ൟദേശത്തിന്റെ വടക്കെ ഭാഗം ബൂത്താനാ
ലും ഇതിനെ തിബെത്തിൽനിന്ന വേർതിരിക്കുന്ന ഉയരമുള്ള പൎവതനി
രയാലും കിഴക ഇതിനെ ചിനയിൽനിന്ന വേർതിരിക്കുന്ന മറ്റ പൎവത
നിരകളാലും എന്ന തോന്നുന്നു. തെക്ക ശാൻ ദേശത്താലും ആവയി
ലെ പ്രദേശങ്ങളായ മൊഗാവോങ്ങ എന്നും കാസ്സെ എന്നുമുള്ള ദിക്കു
കളാലു കാച്ചാർ എന്ന ദേശത്താലും പടിഞ്ഞാറ ജെന്ത്യാപൂര എന്ന ദി
ക്കിനാലും ഗാരൊ മലകളാലും ബിജ്നിയാലും അതൃത്തിയാക്കപ്പെട്ടിരിക്കു
ന്നു.

പ്രധാന നഗരികൾ.—ഗെവൊഹതി എന്നും ജൊൎഹാ
ത എന്നും ജെൎഘൊങ്ങ എന്നും രംഗപ്പൂര എന്നും സിദിയാ എന്നും ആക
ന്നു.

ആറുകൾ.— ആസ്സാമിലെ ആറുകൾ എണ്ണത്തിലും വലിപ്പത്തിലും
പെരുത്ത ആകുന്നു. ആസകലം ൬൧ ഉണ്ട എന്ന പറയപ്പെടുന്നു. പ്ര
ധാനമായിട്ടുള്ളവ ബ്രഹ്മപുത്രയിലെക്ക അല്ലെങ്കിൽ ഇതിനെ ആസ്സാമിൽ പറ
ഞ്ഞവരുന്ന പ്രകാരം ലൂഹൈത എന്നും ദിഹൊങ്ങ എന്നും ദിബൊങ്ങ
എന്നും ദിഖൊ എന്നും ദിപ്രൊങ്ങ എന്നും ആകുന്നു. ഇവ ഒക്കെയും ബ്ര
ഹ്മപുത്രയിലെക്ക എങ്കിലും അതിന്റെ കൈവഴികളിൽ ചിലതിലേക്ക
എങ്കിലും വീഴുന്നു.

ദേശ രൂപം.—ൟദേശം മുഴുവനും ബ്രഹ്മപുത്ര ആറ്റിന്റെ
താഴ്വരകളായിട്ട വിചാരിക്കപ്പെടാം. ഇതിന്റെ ഏറിയ നീളം ൧൫൦
നാഴികയും നിരന്തരമുള്ള വീതി ൬൦ നാഴികയും ആകുന്നു. ഇതിന്റെ
എല്ലാ വശത്തും പൎവതനിരകൾ ചുറ്റി കിടക്കുന്നു. വടക്കും കിഴക്കുമു
ള്ളവ പ്രത്യേകം തുലോം കിളൎച്ചയുള്ളവയും അവയുടെ കൊടുമുടികൾ
സദാ ഹിമം കൊണ്ടുമൂടപ്പെട്ടവയും ആകുന്നു. താഴ്വരയുടെ പല ഭാഗ
[ 155 ] ങ്ങളിലും മരങ്ങൾ ഉള്ള കുന്നുമ്പുറങ്ങളുണ്ട. മലകളും വൻകാടുകൾ കൊ
ണ്ട മൂടപ്പെട്ടിരിക്കുന്നു.

ഉത്ഭവങ്ങൾ.—ആസ്സാമിലെ ഉത്ഭവങ്ങൾ ഏറയും ബൈങ്കാളീ ലു
ള്ളവയെപ്പോലെ ആകുന്നു. ആ ദേശം കാഴ്ചെക്ക മിക്കവാറും ഇതിനോ
ടശരിയാകുന്നു. പ്രധാന വസ്തുക്കൾ നെല്ലും കടുകും നല്ലമുളകും മുളകും
ഇഞ്ചിയും വെറ്റിലയും പുകയിലയും കറുപ്പും ആകുന്നു. കരിമ്പ നന്നായി
ഉണ്ടാകുന്നുണ്ട. എന്നാൽ ആനാട്ടുകാർ അത ഉണ്ടാകുന്ന സ്ഥലത്ത വെച്ച
തന്നെ സാമാന്യം അതിനെ തിന്നുകളയുന്നു. തേങ്ങാ പെരുത്ത ചുരുക്കം
ആകുന്നു. മധുരനാരങ്ങ പെരുത്തുണ്ട. എന്നാൽ ആസ്സാമിലെ മ
ഹാ വ ശേഷമായുള്ള ഉത്ഭവം പട്ട ആകുന്നു. നാലുതരം പട്ടുപുഴക്കൾ
ഉണ്ട. അനവധി പട്ട പോക്കചരക്കായി കേറ്റി അയപ്പാനുള്ളവ കൂ
ടാതെ നാട്ടുകാരുടെ ഉടുപ്പ ഏറയും പലമാതിരി പട്ടാകുന്നു.നാട്ട സ്ത്രീ
കൾ എല്ലാ തരക്കാരും രാജാവിന്റെ ഭാൎയ്യ മുതൽ കീഴ്പൊട്ട ൟ നാലു
തരം പട്ടുകളെ ഉടുക്കുന്നു. തേയ എന്ന കൃഷി കുറഞ്ഞോരു കാലമായി
ട്ട ൟ ദേശത്തിലേക്ക കൊണ്ടുവരപ്പെടുകയും അധികം സാരമുള്ളതാ
യി തീരുവാനുള്ള ഭാവം കാണ്മാനും ഉണ്ട. സ്വൎണ്ണം എല്ലാ ആറുകളിലും
പ്രത്യേകം ദിക്രൊങ്ങ എന്ന ആറ്റിലും ഉണ്ട. അവിടെ മറ്റ ലോഹാ
ദികളും ഉണ്ടായിരിക്കെണം കന്നും കാളയും വേണ്ടുവോളം ഉണ്ട. എ
ന്നാൽ കുതിരകളും കമ്പിളി ആടും കോലാടും ചുരുക്കമെ ഉള്ളൂ കഴുത
കൾ ഇല്ല. കാട്ടുമൃഗങ്ങൾ സാമാന്യം ബെങ്കാളിലുള്ളവയെ പോലെ ത
ന്നെ ആകുന്നു.

മതം.—ആസ്സാംകാരുടെ പണ്ടത്തെ മതത്തിന്റെ വിധം ഏതുപ്ര
കാരം ഇരുന്നു എന്ന നല്ല തെളിവായിട്ട ഏറെ ഒന്നും അറിയുന്നില്ല
അവൎക്ക ദ്യോദഹൈങ്ങ എന്ന പേരായിട്ട ആചാൎയ്യന്മാരുണ്ടായിരുന്നു. ഇവരുടെ ഉപദേശത്തിൻ പ്രകാരം അവർ ബഹു രഹസ്യമായിട്ടും ഗൂ
ഢമായിട്ടും ചംഗ എന്ന പേരായിട്ട ഒരു ബിംബത്തെ സേവിച്ചുവന്നു.
൧൭ാം നൂറ്റാണ്ട മുതല്ക്ക. ഇന്ദുമതം ക്രമേണ മുമ്പിലത്തെ മൂഢവന്ദനയ്ക്കു
പകരമായിതീൎന്നു. ൧൬൫൦ മതിൽ അത മുഖ്യമായി തീരുകയാൽ രാജാവും
അതിനെസ്വീകരിച്ചു. ഇപ്പോൾ അത ആ നാട്ടിലെ മതം എന്ന പറയ
പ്പെടാം. ബെങ്കാളിന അടുത്തുള്ള ഭാഗങ്ങളിൽ അനേകം മഹമ്മദകാ
രുണ്ട. എന്നാൽ അവർ ഏറ്റവും ദുൎമ്മാൎഗ്ഗക്കാരാകൊണ്ട ഇന്ദ്യായിലെ
മഹമ്മദകാർ അവരെ മഹമ്മദകാരായിട്ട സമ്മതിക്കുന്നില്ല.

അറാക്കാൻ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—അറാക്കാന്റെ വടക്കെ ഭാഗം ചിത്താഗൊങ്ങി
നാലും കിഴക്ക ആവയാലും തെക്ക പെഗു എന്ന ദേശത്തിലുള്ളബാസ്സെ
യൻ എന്ന പ്രദേശത്താലും പടിഞ്ഞാറ ബെങ്കാൾ ഉൾക്കടലിനാലും അ
തൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന അംശങ്ങൾ.—രാംരീ എന്നും സാണ്ടൊപി എ
ന്നും ചെഡുബ എന്നും പേരുള്ളവ ആകുന്നു.

പ്രധാന നഗരികൾ.—അറാക്കാൻ എന്നും അക്കിയബ എ
[ 156 ] ന്നും രാംരീ എന്നും സാൻഡൊപി എന്നും ആകുന്നു. അറാക്കാൻ തല
സ്ഥാനപട്ടണം ആകുന്നു.

മലകൾ.—അറാക്കാന്റെ കിഴക്കവശത്ത ഒരു പൎവതനിരഉണ്ട.
ൟ നിര നെഗ്രായിസ എന്ന മുനമ്പ മുതൽ ആസ്സാം എന്ന ദേശം വ
രെ വടക്കോട്ട കിടക്കുന്നു. ൟ പൎവതനിരയുടെ പേർ യൊമാദൗ
ങ്ങ എന്ന ആകുന്നു

ദീപുകൾ.—രാംരീ എന്നും ചെഡുബ എന്നും ഹാഡിസ ദ്വീപു
കൾ എന്നും പേരുള്ളവ ആകുന്നു.

ദേശ രൂപം.—ൟ ദേശം ഏകദേശം മൈതാന ഭൂമി ആകു
ന്നു. അതിൽ കൂടി വളരെ ചെറിയ ആറുകൾ ഒഴുകുന്നു. പല കായലു
കൾ ഉണ്ട. ൟ നാട തുറുപ്പുകാടുകൾ കൊണ്ട മൂടപ്പെട്ടിരിക്കുന്നു.

ഉത്ഭവങ്ങൾ.—പ്രധാനമായിട്ടുള്ളവ നെല്ലും ഉപ്പും പുകയില
യും നീലവും പഞ്ഞിയും ചണവും ആനകൊമ്പും തേക്കുമുതലായ തടി
കളും മെഴുകും ആകുന്നു. മലകളിൽ ൟയം ഉണ്ട. ആറുകളിൽ കുറെ
കനകപ്പൊടിയും വെള്ളിപ്പൊടിയും ഉണ്ട.

മതം.—ഇന്ദുക്കാരുടെ മൂഢഭക്തി പ്രവൃത്തികളെ കൂട്ടീട്ടുള്ള ബുദ്ധ മ
തം ആകുന്നു.

വിശേഷാദികൾ.-രാംരീയിലും ചെഡുബിലും പല ചെറി
യ അഗ്നിപൎവതങ്ങൾ ഉണ്ട. ചിലപ്പൊൾ അവ പശയുള്ള ഒരു മാതിരി
നെയിപോലെയിരിക്കുന്ന മണ്ണിനെ മേല്പോട്ട തെറിപ്പിച്ച പുറത്തുകള
യുന്നു. ആ മണ്ണിന്ന ഗന്ധകത്തിന്റെ മണം ഉണ്ട. ചിലപ്പോൾ അഗ്നി
ജ്വാലകളും ഉരുകിയ ഇരിമ്പും മേല്പോട്ട തെറിക്കയും ചെയ്യും. മൂഗ്സ എ
ന്ന പേരുള്ള അവിടത്തെ കുടിയാന്മാർ ആ മലകളെ വന്ദിക്കയും ചെ
യ്തുവരുന്നു.

ൟ ദേശം ഇംഗ്ലീഷുകാരുടെ അധികാരത്തിൻ കീഴിൽ ആകുന്നു. അ
വർ ബൂൎമ്മാകാരിൽനിന്ന ഇതിനെ പിടിച്ച അനുഭവിക്കുന്നു.

ആവ അല്ലെങ്കിൽ ബൂൎമ്മാ എന്ന ദേശത്തെ
കുറിച്ച

അതിരുകൾ.-ആവയുടെ വടക്കെ ഭാഗം ആസ്സാമിനാലും വ
ടക്കു കിഴക്ക ചിനയാലും കിഴക്ക സിയാമിനാലും തെക്ക സിയാമിനാലും
കടലിനാലും പടിഞ്ഞാറ അറാക്കാനിനാലും ബെങ്കാളിനാലും അതൃത്തി
യാക്കപ്പെട്ടിരിക്കുന്നു

പ്രധാന അംശങ്ങൾ.—ആവ എന്നും പെഗു എന്നും മാ
ൎത്താബാൻ എന്നും താവൊയി എന്നും തെനാസ്സെരിം എന്നും പേരുള്ളവ
ആകുന്നു.

പ്രധാനനഗരികൾ.—ആവയിൽ അല്ലെങ്കിൽ സാക്ഷാ
ൽ ബൂൎമ്മായിൽ അമരപുരം എന്നും ആവ എന്നും യാൻദാ ബൂഎന്നും
[ 157 ] പാഗാം എന്നും മെല്ലൂൻ എന്നും മീയദെ എന്നും പേരുകളുള്ള പട്ടണ
ങ്ങൾ ഉണ്ട. ഇവ എല്ലാം ഇറാവധി എന്ന പേർ പറയുന്ന വലിയ ആ
ററിന്റെ വക്കത്ത പണിയിക്കപ്പെട്ടിരിക്കുന്നു. പെഗു എന്ന ദേശത്തിൽ
പ്രോം എന്നും തൊൻഗൊ എന്നും സാറാവാ എന്നും, ഹെൻസാദാ എ
ന്നും ദൊനാബ്യൂ എന്നും ബാസ്സീൻ എന്നും നെഗ്രായിസ എന്നും സുറിയാം
എന്നും ദാള്ള എന്നും റാൻഗൂൻ എന്നും പേരുകളുള്ള പട്ടണങ്ങൾഉണ്ട

മാൎത്താബാൻ എന്ന ദേശത്തിൽ അംഹെൎസ്ത്ത എന്നും മൂൽമേൻ എന്നും
പേരുകളുള്ള പട്ടണങ്ങൾ ഉണ്ട. താവോയി എന്ന ദേശത്തിൽ താവോ
യി എന്ന പേരുള്ള പട്ടണവും ഉണ്ട. തെനാസ്സെരിം എന്ന ദേശത്തിൽ
മെർഗ്വി എന്നപേരുള്ള പട്ടണവും ഉണ്ട. ആവ എന്ന പട്ടണം ബൂൎമ്മാ
യിലെ തലസ്ഥാനം ആകുന്നു. റാൻഗൂൻബൂൎമ്മാക്കാൎക്കുള്ള പ്രധാന കച്ച
വടവും തുറമുഖവുള്ള പട്ടണം ആകുന്നു.

പ്രധാന ആറുകൾ.—ഇറാവധി എന്നും കിയൻദുയം എ
ന്നും സാലുയൻ അല്ലെങ്കിൽ മാൎത്താബാൻ എന്നും പെഗു എന്നും ലൊകി
യങ്ങ എന്നും പേരുകളുള്ളവയാകുന്നു. ഇറാവധി എന്ന ആറ തിബെ
ത്തിൽനിന്ന ഉത്ഭവിക്കയും ആവയിലും പെഗുവിലും കൂടി തെക്കോട്ട ഒ
ഴുകി ബെങ്കാൾ എന്ന ഉൾക്കടലിൽ വീഴുകയും ചെയ്യുന്നു. കടലിൽനി
ന്ന ൨൮ നാഴിക ദൂരത്തുള്ള ഇറാവധിയുടെ വക്കത്ത പണിയിക്കപ്പെട്ടി
രിക്കുന്ന റാൻഗൂൻ എന്ന പട്ടണത്തിലേക്ക വലിയ കപ്പലുകൾ ചെല്ലും
കടലിൽനിന്ന ൫൦൦ നാഴിക ദൂരത്തുള്ള അമരപുരിയ്ക്കു അപ്പുറം വരെ
യ്ക്കും വലിയ വഞ്ചികൾക്ക പോകയും ആം.

ദേശ രൂപം.—മിക്കതും താണു മൈതാന ഭൂമി ആകുന്നു. എ
ന്നാൽ ഇടെയ്ക്കിടെയ്ക്ക ചെറിയ കുന്നുകൾ ഉണ്ട. വേനവൎഷങ്ങളുടെ
കാലഭേദങ്ങൾ തിരുവിതാംകോട്ടുള്ളത പോലെ ആകുന്നു.

ഉത്ഭവങ്ങൾ.—ആറുകൾക്ക അടുത്തുള്ള താണ ദിക്കുകൾ നല്ല
വിളവുള്ളവയും നന്നായി കൃഷി ചെയ്യപ്പെട്ടവയും ആകുന്നു. നെല്ലും
കോതമ്പ മുതലായ ധാന്യങ്ങളും കരിമ്പും പുകയിലയും പഞ്ഞിയും നീ
ലവും അനവധിയായിട്ട ഉണ്ടാകുന്നു. തേയ ഉണ്ടാകുന്ന നടുതല ഇവി
ടെ വളരുന്നു. അത ചീനയിലെപ്പോലെ അത്ര നല്ലത അല്ല താനും എ
ന്നാൽ ൟ ദേശത്തിൽ വിശേഷമായിട്ടുള്ളത മണ്ണെണ്ണ ആകുന്നു. അ
ത ഭൂമിയിൽനിന്ന എടുക്കപ്പെട്ടിരിക്കുന്ന ചെഞ്ചല്യം എന്ന പോലെ ഒരു
വസ്തു ആകുന്നു. ഇവിടെ വെള്ളീയവും അഞ്ജനവും ഇരിമ്പും കല്ക്കരി
യും വെടിയുപ്പും വെളുത്ത മാൎബളും ഉണ്ട. കാടുകളിൽ ഏകദേശം ഇ
ന്ദ്യായിലുള്ള മറ്റ ദേശങ്ങളിലെപ്പോലെ തേക്കും മറ്റ വൃക്ഷാദികളും
അനവധി ഉണ്ട. ഇന്ദ്യായുടെ ൟ കിഴക്കെ ദേശങ്ങളീൽ ഒട്ടകങ്ങൾ
ഇല്ല. എന്നാൽ ഇന്ദ്യായിൽ എന്ന പോലെ മറെറല്ലാ മൃഗങ്ങൾ ബൂൎമ്മാ
യിലും ഉണ്ട. കുതിരകൾ ഏറ വലിയവ അല്ല എങ്കിലും നല്ല ചൊടി
പ്പുള്ളവ ആകുന്നു.

പെഗുമട്ടക്കുതിരകൾ നന്നായി കേൾവിപ്പെട്ടവ ആകുന്നു.

മതം..—ബൂൎമ്മാക്കാരുടെ മതം ബുദ്ധ മതം ആകുന്നു. അത എന്തെ
ന്നാൽ ഒരു ദൈവം ഉണ്ട എന്ന അവർ വിശ്വസിക്കുന്നു. ചിലപ്പോ
ൾ ഏറ്റു ഭക്തിമാന്മാരായിട്ടും ബുദ്ധിമാന്മാരായിട്ടുമുള്ള ആളുകൾ മനു
[ 158 ] ഷ്യരെ നല്ല മുറകളെ പഠിപ്പിപ്പാനായിട്ട ഉണ്ടായിട്ടുണ്ട എന്ന അവർ
പറയുന്നു. എന്നാൽ അവർബുദ്ധിമാന്മാരായിരുന്നു എന്ന വിചാരിപ്പാൻ
അവരുടെ പക്കൽ ഒരു ആധാരവും ഇല്ല. സത്യത്തെ അറിവാൻ അവൎക്ക
ഇടയില്ലാത്തതകൊണ്ട വളരെ തെറ്റിൽ അകപ്പെട്ടിരിക്കുന്നു. അതഒട്ടും
അതിശയമല്ല, അതിന്ന ദൃഷ്ടാന്തം ഒരു സൎവശക്തിയുള്ള ദൈവം ഉണ്ട
എന്ന അവർ ഏറ്റ പറഞ്ഞാറെയും അവനെ വന്ദിക്കുന്നില്ല സേവി
ക്കുന്നതുമില്ല. എന്നാൽ പലപല മനുഷ്യർ ബൌദ്ധന്മാരായി തീൎന്നു എ
ന്നും അവർ മരിച്ചതിൽ പിന്നെ മനുഷ്യരുടെ മേൽ അധികാരം ലഭി
ച്ചിരുന്നു എന്നും അതകൊണ്ട അവയെ മാനിച്ച സേവിക്കെണം എന്ന
അവർചട്ടം കെട്ടി നടത്തിയിരിക്കുന്നു. ഒടുക്കം ഉണ്ടായിരുന്ന ബൌദ്ധ
ന്റെ പേർ ഗൌതമൻ എന്ന ആകുന്നു എന്ന അവർ പറയുന്നു. അ
വർ അവന്റെ ബിംബത്തെ ഉണ്ടാക്കി മാനിക്കയും ചെയ്തുവരുന്നു. അ
വൎക്ക സൎവശക്തിയും ഏകസ്വരൂപിയുമായുള്ള ദൈവത്തെ കുറിച്ച അ
റിവില്ലാത്തതകൊണ്ട അവർ വിഗ്രഹാരാധനമുതലായ ദുരിതാവസ്ഥ
യിൽ ഉൾപ്പെട്ടിരിക്കുന്നു എങ്കിലും ഒരു കാൎയ്യത്തിൽ ഇന്ദുമതകാരെക്കാൾ
ഇവർ അധികം ബുദ്ധിമാന്മാരാകുന്നു. അത് എന്തെന്നാൽ അവൎക്ക ജാ
തിഭേദം ഇല്ല. നേരായിട്ട നടക്കുന്നവൻ സ്തുതിക്കപ്പെടുവാനുള്ളവൻഎ
ന്നും ശ്രേഷ്ടതയുള്ളവൻ എന്നും അവർ പറഞ്ഞ വരുന്നു.

വിശേഷാദികൾ.—പെഗു എന്ന ദേശത്തിൽ അനേകം ആ
നകൾ ഉണ്ട. ചിലപ്പോൾ കുഷ്ഠരോഗമാകുന്ന പതകരിപിടിച്ച ചിലത
വെളുത്തിരിക്കും ബൂൎമ്മാക്കാർ ആ മാതിരി ആനകളെ നന്നായി മാനി
ക്കും. ഒരു നല്ല വെളുത്ത ആനയെ രാജധാനിയുടെ അടുക്കൽ പാൎപ്പിക്ക
ണം അല്ലെങ്കിൽ വലിയ ആപത്ത രാജ്യത്തിന്ന ഭവിക്കും എന്നും കൂടെ
അവർ വിചാരിക്കുന്നു. അതിന്റെ വാസസ്ഥലം ഒരു പൊക്കമുള്ള വ
ലിയ ശാല ആകുന്നു. അതിന്റെ മേൽക്കൂട്ട പൊന്ന പൂശപ്പെട്ട തുണു
കളിന്മേൽ നില്ക്കുന്നു. മേൽത്തട്ടും പൊന്ന പൂശപ്പെട്ടിരിക്കുന്നു. ആ ശാ
ല രാജധാനികളോട മേൽക്കൂട്ടില്ലാത്ത നാടകശാലയാൽ കൂട്ടി ചേൎക്ക
പ്പെട്ടിരിക്കുന്നു. സാമാന്യമായുള്ള ജനം ൟ ശുദ്ധമുള്ള ആനയെ കാണാ
തിരിപ്പാനായിട്ട പൊൻകസവകൊണ്ട ചിത്രത്തൈയ്യലുള്ള വില്ലൂസ തി
രശീല നാടകശാലയുടെ ഒരു അറ്റത്ത തൂക്കിയിരിക്കുന്നു. ആനയുടെ
മുൻകാലുകളെ വെള്ളി ചങ്ങലകൾ കൊണ്ടും പിൻകാലുകളെ ഇരിമ്പ
ചങ്ങലകൾകൊണ്ടും തളെക്കപ്പെട്ടിരിക്കുന്നു. അതിന്റെ കിടക്ക ഒരു ക
നത്ത മെത്ത ആകുന്നു. ആ മെത്തയുടെ മേൽ രണ്ടു വിരികൾ ഉണ്ട.
മേലത്തെവിരി പട്ടുകൊണ്ടുള്ളതാകുന്നു. അതിന്റെ ചമയങ്ങൾ വൈ
രക്കല്ലുകളും മറ്റ വിലയേറിയ രത്നങ്ങളും പതിച്ച പൊന്നുകൊണ്ട ഉ
ണ്ടാക്കപ്പെട്ടിരിക്കുന്നു. അതിന്ന ഒരു വെറ്റിലപ്പെട്ടിയും കോളാമ്പിയും
കടകങ്ങളും ഭക്ഷണസാധനങ്ങൾ വൈപ്പാൻ ഒരു വലിയ പാത്രവും
ഉണ്ട. ഇവ എല്ലാം രത്നങ്ങൾ പതിച്ച പൊന്നുകൊണ്ടുള്ളതാകുന്നു. അ
തിന്ന ഒരു കാവല്ക്കാരനും ആയിരത്തിചില്വാനം അകമ്പടികാരും ഉ
ണ്ട. അവിടത്തെ രാജാവ കഴിഞ്ഞാൽ പിന്നെ ആ ദേശത്തിൽ ബഹു
മാനമുള്ളത ആ ശുദ്ധമുള്ള ആനെക്ക ആകുന്നു. അന്യസ്ഥാനാപതിമാ
ർ ബൂൎമ്മാരാജ്യത്തിൽ ചെല്ലുമ്പോൾ ആ ആനയുടെ മുമ്പാകെ പട്ടുമുത
ലായ ശീലത്തരങ്ങളെ കാഴ്ചവെക്കണം എന്ന അവിടെ ഒരു ചട്ടം ഉണ്ട.
[ 159 ] ഇംഗ്ലീഷകാരും ബൂൎമ്മാകാരും തമ്മിൽ ഒരുയുദ്ധം ഉണ്ടായാറെ ബൂൎമ്മാ
രാജാവ ഇംഗ്ലീഷകാൎക്ക യുദ്ധ ചിലവായിട്ട ൧൦,൦൦൦,൦൦൦ രൂപാ കൊടുക്കാം
എന്നും ഇംഗ്ലീഷകാൎക്കായിട്ട ആസ്സാം എന്നും കാസ്സായി എന്നും അറാക്കാ
ൻ എന്നും മാൎത്താബാൻ എന്നും താവോയി എന്നും തെനാസ്സെരിം എ
ന്നുമുള്ള ദേശങ്ങളെ വിട്ടുകൊടുക്കാം എന്നും സമ്മതിച്ച ൧൮൨൬മാണ്ടിൽ
തമ്മിൽ സമാധാനം ചെയ്തു. ഇംഗ്ലീഷകാൎക്ക മേൽ പറഞ്ഞ ദേശങ്ങളി
ലുള്ള പ്രധാന പട്ടണം മൂൽമേൻ എന്ന ആകുന്നു.

ശാൻ ദേശത്തെ കുറിച്ച-
ദേശത്തിന്റെ കിടപ്പംവിധവും.—ൟ ദേശം ചീനയു
ടെയും ബൂൎമ്മായുടെയും സിയാമിന്റെയും ഇടയിൽ ഒരുവിസ്താരമുള്ളപ്ര
ദേശം ആകുന്നു. ഇത് മലയായുള്ളതും മരക്കാലുള്ളതും ആകുന്നു. ലോഹാ
ദികളിൽ പ്രധാനമായി വെള്ളിയും ൟയവും ചെമ്പും അഞ്ജനവും ഇ
രിമ്പും അധികമായിട്ടുള്ള പ്രകാരം പറയപ്പെടുന്നു.

മതം.—ബുദ്ധമതത്തോട് സംബന്ധമുള്ളതാകുന്നു എന്ന വിചാരി
ക്കപ്പെടുന്നു.

കാശ്യൈ എന്ന ദേശത്തെ കുറിച്ച.
ദേശത്തിന്റെകിടപ്പും വിധവും.—ൟ ദേശം ബെങ്കാ
ളിന്നും ബൂൎമ്മായ്ക്കും ഇടയിൽ ആകുന്നു. അത മലയായുള്ളതും കാടുപി
ടിച്ചതും ആകുന്നു. ഇതിന്റെ തലസ്ഥാനം മണിപ്പുരം എന്ന ആകകൊ
ണ്ട ആ പേര ഇതിന്നും പറഞ്ഞ വരുന്നു.

മതം.—ഇന്ദു മതം ആകുന്നു.

ബൂൎമ്മായോട ചേൎന്ന ദ്വീപുകളെ കുറിച്ച.

ബൂൎമ്മായോട ചേരുന്ന ദീപുകൾ അണ്ടാമാൻ എന്നും ബാരൻ ദ്വീ
പ എന്നും നിക്കൊബാർ എന്നും ആകുന്നു.

അവിടെ വലിപ്പമുള്ള ആറുകൾ ഇല്ല.

ദേശത്തിന്റെ കിടപ്പ.—അണ്ടാമൻ തെനാസ്സെരിം തീര
ത്തിന നേരെ അല്പം ദൂരെ ബെങ്കാൾ ഉൾക്കടലിൽ രണ്ട ദ്വീപുകൾ ആ
കുന്നു.

വടക്കെ അറ്റത്തേത അല്ലെങ്കിൽ വലിയ അണ്ടാമൻ ഏകദേശം
൧൪൦ നാഴിക നീളവും ൨൦ നാഴിക വീതിയുമുള്ളതാകുന്നു. ഇതിനെ ഒ
റ്റ ദ്വീപായിട്ട വിചാരിച്ചവരുന്നു എങ്കിലും ഇതിൽ രണ്ട സ്ഥലത്ത തു
ലോം ചെറിയ കടൽ കൈവഴികൾ ഇതിനെ വേർതിരിക്കുന്നതിനാൽ
ഇത സാക്ഷാൽ മൂന്ന ദ്വീപുകളാകുന്നു. വലിയ അണ്ടാമന നടുവിൽ
ഏകദേശം ൨൪൦൦ അടി ഉയരമുള്ളതിൽ സാഡൾപീക്ക എന്ന പേരാ
യിട്ട ഒരു മല ഉണ്ട.

തെക്കെ അറ്റത്തേത അല്ലെങ്കിൽ ചെറിയ അണ്ടാമൻ ഏകദേശം
൨൮ നാഴിക നീളവും ൧൫ നാഴിക വീതിയുമുള്ളതാകുന്നു. [ 160 ] ഉത്ഭവങ്ങൾ.—ൟദ്വീപുകളിൽ പലമാതിരി തടികൾ ഉണ്ട
കരിമരവും ചപ്പങ്ങവും ചെഞ്ചല്ല്യവും മുളയും ചൂരലും ഉണ്ട. പലമാതി
രി മത്സ്യങ്ങളും അനവധി ഉണ്ട. കാടുകളിൽ കുറഞ്ഞോരു മാതിരി പ
ക്ഷികളും കോഴികളും ഉണ്ട. അവിടെ പന്നി അല്ലാതെ മറ്റ മൃഗങ്ങ
ൾ ഇല്ല.

മതം.—അവരുടെ മതത്തെ കുറിച്ച നിശ്ചയമുള്ളത ഇത്രെ ഉള്ളു അ
വൎക്ക മതത്തെ കുറിച്ച പ്രത്യേകം ഒരു വിചാരം ഒന്നുമില്ല. ആദിത്യനെ
യും കാടുകളെയും വെള്ളങ്ങളെയും മലകളെയും ഭരിക്കുന്നു എന്ന അവ
ർ വിചാരിക്കുന്ന ആത്മാക്കളെ അവർ വന്ദിക്കുന്നു.

ബാരൻ ദ്വീപിനെ കുറിച്ചുള്ള വിവരം.—ൟ ദ്വീപ
വടക്കെ അണ്ടാമന്ന ഏകദേശ ൫൦ നാഴിക കിഴക്ക ആകുന്നു. ഇതവ
ട്ടത്തിൽ ഒരു ചെറിയ ദ്വീപ ആകുന്നു. നടുവിൽഒരു അഗ്നിമലയും ഉണ്ട

നീക്കൊബാർ ദ്വീപുകളെ കുറിച്ചുള്ള വിവരം.—ൟ
ദ്വീപുകൾ ബെങ്കാൾ ഉൾക്കടലിന്റെ തെക്ക കിഴക്കെ ഭാഗത്തചെറിയ അ
ണ്ടാമൻ മുതൽ സുമാത്ത്രയുടെ വടക്ക പടിഞ്ഞാറെ അറ്റം വരെക്കുമുള്ള
സ്ഥലം ആകുന്നു. ൟദ്വീപുകൾ പലദ്വീപുകളുടെ ഒരുകൂട്ടം ആകുന്നു. അ
വ സാമാന്യം കുന്നായുള്ളതും ചിലടം വലിയ മലയുള്ളതും ആകുന്നു.
അവിടത്തെ പ്രധാന ഉത്ഭവം തേങ്ങായും പാക്കും ആകുന്നു. അവെ
യ്ക്കായിട്ട ഇന്ദ്യായിൽനിന്ന കപ്പലുകൾ അവിടെ കൂടക്കൂടെ ചെല്ലുന്നുണ്ട.

കൊച്ചിൻ ചീന എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ൟ ദേശത്തിന്റെ വടക്കെ ഭാഗം ഇതിനെ
ചീനയിൽനിന്ന വേർതിരിക്കുന്ന ഒരു പൎവതനിരയാലും കിഴക്ക ചീന
ക്കടലിനാലും തെക്ക മലയക്കടലിനാലും പടിഞ്ഞാറ സിയാം ഉൾക്കടലി
നാലും ഇതിനെ സിയാമിൽനിന്ന വേർതിരിക്കുന്ന ഒരു പൎവതനിരയാ
ലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു. കൊച്ചിൻ, ചീന ആസിയായുടെ തെ
ക്ക കിഴക്കെ കോണാകുന്നു.

പ്രധാന അംശങ്ങൾ.—തങ്ക്വിൻ എന്നും കൊച്ചിൻ ചീന
എന്നും കാംബോഡിയ എന്നും സിയാമ്പാ എന്നും ആകുന്നു.

പ്രധാന നഗരികൾ.—ഇവിടെ പല നഗരങ്ങൾ പ്രത്യെ
കമായിട്ട തങ്ക്വിനിൽ ഉണ്ട. അവയിൽ പ്രധാനമായിട്ടുള്ളവ തങ്ക്വിനി
ൽ തലസ്ഥാനമാകുന്ന കാക്കവൊ എന്നും കൊച്ചിൻ ചീനയിൽ ക്വിന്നൊ
ങ്ങ എന്നും ഹ്യൂ എന്നും സായിഗൊൻ എന്നും കാംബോഡിയയിൽ പാ
രൊമ്പിൻ എന്നുമുള്ളവ ആകുന്നു. ഇവ ഒക്കെയും തുറമുഖപട്ടണങ്ങൾ
ആകുന്നു.

ആറുകൾ.—തങ്ക്വിനെ പോലെയും കോച്ചിൻ ചീനയിലെ താ
ഴ്ചയുള്ള ഭാഗങ്ങളെപ്പോലെയും ഇത്ര നന്നായി നീരോട്ടമുള്ള ദേശങ്ങ
ൾ കുറയും തങ്ക്വിനിൽ ൫൦ ചില്വാനം ആറുകൾ ഉണ്ട. പ്രധാനമായിട്ടു
ള്ളവ ദൊന്നായി അല്ലെങ്കിൽ തങ്ക്വിൻ ആറും കാംബോഡിയ ആറും
ആകുന്നു . [ 161 ] ദേശരൂപം.—ൟദേശത്തിൽ പല പൎവതനിരകൾ കഴക്ക
പടിഞ്ഞാറായിട്ട കിടക്കുന്നത കൂടാതെ ഇതിന പടിഞ്ഞാറെ വശത്ത
തെക്ക വടക്കായിട്ട ഒന്നും ഇതിന്റെ കിഴക്കെ വശത്ത മറെറാന്നും പ്ര
ധാനമായിട്ടുണ്ട. ഇവയുടെ ഇടയിൽ ൟ ദേശം നീളത്തിൽ നല്ല നീ
രോട്ടമുള്ള ഒരു താഴ്വരയായിട്ട ഇരിക്കുന്നു.

ഉത്ഭവങ്ങൾ.—ൟ ദേശങ്ങളെ ഒക്കെ കൂട്ടി വിചാരിച്ചാൽ ഇ
ത ഇന്ദ്യായുടെ ൟ ഭാഗത്ത വിളവുള്ളദേശങ്ങളിൽ ഒന്ന ആകുന്നു. അ
നവധി നെല്ലം കരിമ്പും പഞ്ചസാരയും പഞ്ഞിയും പട്ടും പുകയില
യും പാക്കും നീലവും എലവംഗവും നല്ലമുളകും മെഴുകുമുതലായ വില
യെറിയ ഉത്ഭവങ്ങളും പെരുത്തുണ്ട. ഒരു തരം തേയുടെ കൃഷിയും അ
ധികമായിട്ടുണ്ട. വൻകാടുകളിൽ തേക്കും കരിമരവും തേവതാരവും മ
റ്റ പലതരം തടികളും കോലരക്കും തോട്ടുപുളിയും ഉണ്ട. പട്ടുപുഴുവി
ന്റെ ഭക്ഷണം ആകുന്ന മുല്ബുറിമരങ്ങൾ ഉണ്ട. വിശേഷമായ ഇരിമ്പു
തുരങ്കങ്ങൾ ഉണ്ട. പൊന്നും ഉപ്പും വെടിയുപ്പും അവിടെ വിളയുന്നു.
മൃഗങ്ങൾ വകയിൽ കമ്പിളി ആടും കഴുതയും ഒട്ടകങ്ങളും നീക്കിശേ
ഷം ഒക്കെയും സാമാന്യം ഇന്ദ്യായിലുള്ളവയെപ്പോലെ ആകുന്നു. അ
വിടെയുള്ളവർ ആനയുടെ മാംസം തിന്നും.

മതം —ൟ ദേശത്തിലെ മതം ബുദ്ധമതത്തിന്റെ ഒരു ശിഖരം
ആകുന്നു. എന്നാൽ മലകളിൽ പാൎക്കുന്ന കൂട്ടക്കാർ കടുവായെയും പട്ടി
യെയും വന്ദിക്കയും ചെയ്യുന്നു. റോമമതം പലകഠിനമായ പീഡകൾ
ഉണ്ടായാറെയും ഇവിടെ തുലോം വൎദ്ധിച്ചിരിക്കുന്നു. ആ ദേശത്ത എല്ലാം
കൂടെ അവരുടെ മതം അനുസരിച്ച മൂന്ന ലക്ഷത്ത അമ്പതിനായിരം
ആളുകൾ ഉണ്ട എന്ന പറയപ്പെടുന്നു.

സിയാം എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ൟദേശത്തിന്റെ വടക്കെ ഭാഗം ചീനയാലും
കിഴക്ക കൊച്ചിൻ ചീനയാലും തെക്ക സമുദ്രത്താലും മലയി കരനാക്കി
നാലും പടിഞ്ഞാറ സമുദ്രത്താലും ഇതിനെ തെനാസ്സെരിം എന്ന ബ്രി
ത്തിഷ ദേശത്തിൽനിന്ന വേർതിരിക്കുന്ന ഒരു പൎവതനിരയാലും ഇതി
നെ ബൂൎമ്മാ ദേശത്തിൽനിന്ന വേറാക്കുന്ന സാലുയൻ എന്ന ആറ്റിനാ
ലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന നഗരികൾ.—യുദിയ എന്നും ബാൻകൊക്കഎന്നും
ആകുന്നു. സിയാം എന്ന ഉൾക്കടലിൽ പല തുറമുഖങ്ങളും ഉണ്ട. പ്രധാ
നമായിട്ടുള്ളത അതിന്റെ പടിഞ്ഞാറെ തീരത്തിങ്കൽ ആകുന്നു.

ബാൻ കൊക്ക യുദിയ എന്ന പട്ടണം പിടിച്ച പോയ ശേഷം തല
സ്ഥാനമായി തീൎന്നു. ഇത മെനാം എന്ന ആറ്റമട്ടെക്ക പണിയിക്കപ്പെ
ട്ടിരിക്കുന്നു. ഇത സിയാമിലെ പ്രധാന തുറമുഖവും നന്നായി വൎദ്ധിച്ച
വരുന്ന പട്ടണവും ആകുന്നു. ഇത ഏകദേശം മുഴുവനും മരം കൊ
ണ്ട പണിയിക്കപ്പെട്ടതാകുന്നു. വീടുകൾ വേലിയേറ്റവും കാലന്തോറു
മുള്ള വെള്ളപൊക്കവും ഉണ്ടാകുമ്പോൾ അവയിൽ വെള്ളം കേറാതെ
[ 162 ] ഇരിക്കത്തക്കതിൻവണ്ണം തൂണിന്മേൽ ആകുന്നു. ൟപട്ടണത്തിൽ ഏ
റിയ വീടുകൾ ആറ്റിൽ മുളചെങ്ങാടത്തിന്മേൽ തീൎത്ത രണ്ട വകത്ത
നിന്നും പത്തൊ അധികമൊ പന്തിയായിട്ട വെള്ളത്തിൽ പൊങ്ങി കി
ടക്കുന്നു.

ആറുകൾ—അവിടെ മെനാം എന്ന പേരായിട്ട ഒരു ആറ ഉ
ണ്ട

ദേശ രൂപം.—ൟ ദേശത്തിൽ ഏതാനും മൈതാനമായിട്ടും
മറ്റുള്ളവ മലയും കാടും പിടിച്ചതായിട്ടും ഇരിക്കുന്നു.

ഉത്ഭവങ്ങൾ.—സിയാമിലെ ഉത്ഭവങ്ങൾ വളരെയും വിലപി
ടിച്ചവയും ആകുന്നു. ആറ്റിന്ന അരികെയുള്ള ഭൂമി വിശേഷാൽ വിള
യുന്നതും നെല്ല എത്രയും ധാരാളമായിട്ട ഉണ്ടാകുന്നതും ആകകൊണ്ട
ഇവിടെ അതിന്ന ലോകത്തിൽ എല്ലാവിടത്തിലെക്കാളും വില സഹായം
ഉണ്ട. അതിൽ കരിമ്പും നല്ലമുളകും പുകയിലയും പശയും കുടമ്പുളി
യും ഏലത്തരിയും ഉണ്ടാകുന്നു. ശാൻ എന്ന ഒരു പ്രദേശത്തിൽ സാ
മ്പ്രാണിയും കോലരക്കും ഉണ്ടാകുന്നു. ഫലങ്ങളും ഇണക്കമുള്ള മൃഗങ്ങ
ളും സാമാന്യം ഇന്ദ്യായിലുള്ളവയെപ്പോലെ ഉണ്ട. അവരുടെ കുതിര
കൾ ചെറിയ മാതിരിയാകുന്നു. കാട്ടിൽ കടുവാകളും ആനകൾ വക
യിൽ വെളുത്തവയും ഉണ്ട. ൟ ആനകളെ ബൂൎമ്മായിലെപ്പോലെ ഇ
വിടെയും വലിയ ബഹുമാനമായും രാജധാനിയിൽ കൂടിയെ മതി
യാവു എന്നുള്ള പ്രകാരത്തിലും വിചാരിക്കപ്പെടുകയും ചെയ്തുവരുന്നു. മ
ഹാ വിലയേറിയ തടികൾ തേക്കും ശപ്പങ്ങവും ആകുന്നു. ൟ ഒടുക്കം
പറഞ്ഞിരിക്കുന്നത ബഹുത്വമായിട്ട ചീനത്തേക്ക പോക്കചരക്കായിട്ട
കേറ്റി അയക്കപ്പെടുന്നു. ൟ ദേശത്തിന്റെ ഉള്ളിൽ വടക്കോട്ട ഇരി
മ്പും വെള്ളീയവും ചെമ്പും പൊന്നുമുള്ള തുരങ്കങ്ങൾ ഉണ്ട.

മതം.—സിയാങ്കാർ സിംഗാലികളെപ്പോലെ ബുദ്ധമതത്തിൽ ഒരു
കൂട്ടക്കാരാകുന്നു. എന്നാൽ എല്ലാ മതവും നടന്നുകൊള്ളുന്നതിന്ന അവ
ർ സമ്മതിക്കുന്നു.

യങ്കസെലൊൻ എന്ന ദേശത്തെ കുറിച്ച.

ദേശത്തിന്റെ കിടപ്പും വിവരവും—-യങ്കസെലൊൻ
എന്നത ഒരു ദ്വീപ എന്ന പറയപ്പെടാം. അത സിയാമിന്റെ പടി
ഞ്ഞാറെ തീരത്തിങ്കൽ ആകുന്നു. അതിന്ന ൪൦ നാഴിക നീളവും ൧൫
നാഴിക വീതിയും ഉണ്ട. ൟ ദേശം ഉള്ളിലോട്ട മലയായുള്ളതും തീര
ത്തിങ്കലോട്ട താണതും നല്ല നീരോട്ടമുള്ളതും ഫലമുള്ളതും ആകുന്നു. കു
ന്നുകൾ വലിയവയും ഉപകാരമുള്ള തടികൾ കൊണ്ട മൂടപ്പെട്ടിരിക്കുന്ന
വയും ആകുന്നു. അവിടെ സകല വിധ നെല്ലും ഉണ്ടാകുന്നു.നല്ല മ
ാതിരി വെള്ളീയം പെരുത്തുണ്ട.

മതം.—ആ നാട്ടുകാർ സിയങ്കാരെപ്പോലെ ബുദ്ധമതക്കാരാകുന്നു
കുറെ മഹമ്മദകാരും ഉണ്ട. [ 163 ] മലയി എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ൟ ദേശത്തിന്റെ വടക്കെ ഭാഗം സിയാം എ
ന്ന ദേശത്തിലെ ദിക്കുകളാലും കിഴക്കും തെക്കും സമുദ്രത്താലും ബെങ്കാ
ൾ ഉൾക്കടലിനാലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു. ൟ ദേശം ആസി
യാ വൻകരയുടെ തെക്കെ അറ്റം ആകുന്നു.

പ്രധാന നഗരികൾ.—മളാക്കാ എന്നും യൊഹോര എ
ന്നും ആക്കുന്നു.

ദേശ രൂപം.—ൟ ദേശത്തിന്റെ നടുവിൽ കൂടി ഇതിന്റെ
നീളം മുഴുവനും തെക്ക വടക്കായിട്ട ഒരു പൎവതനിര കിടക്കുന്നു. സമു
ദ്രത്തിങ്കലേക്കുള്ള രണ്ടു വശവും കുന്നും തടവുമായിട്ടുള്ള താണ ഭൂമി ആ
കുന്നു. അവിടം എല്ലാവിടവും ചെറിയ ആറുകളാൽ നനെക്കപ്പെടുന്നു
ഇവ എല്ലാം കൂടെ തൊണ്ണൂറോളം ഉണ്ട. അവിടം വൻകാടും സ
സ്യാദിയും കൊണ്ട മൂടപ്പെട്ടും ഇരിക്കുന്നു.

ഉത്ഭവങ്ങൾ.—അവിടത്തെ പ്രധാന ഉത്ഭവങ്ങൾ നെല്ലും ചൂ
രൽ വടികളും വെറ്റിലയും ആനക്കൊമ്പും ഉപകാരമുള്ള പലമാതിരി
തടികളും ആകുന്നു. എന്നാൽ ൟ കാട്ടിൽ തേക്ക ഇല്ല. മൃഗങ്ങൾ വകയി
ൽ കമ്പിളി ആടും കുതിരയും ഒഴികെ ശേഷം ഒക്കെയും ഇന്ദ്യായിലെ
പോലെ ഉണ്ട. വെള്ളീയം പെരുത്തുണ്ട. കുറെ പൊന്നും ഉണ്ട.

മതം.—മഹമ്മദ മതം ആകുന്നു.ഇത ഇവിടെനിന്ന അയൽദീപു
കളിലും പരന്നിരിക്കുന്നു.

മലയിയോട ചേരുന്ന ദ്വീപുകളെ കുറിച്ച.

മലയിയോട ചേരുന്ന ദ്വീപുകൾ പെനാങ്ങ എന്നും സിങ്ങപൂര എ
ന്നും ബിന്താങ്ങ എന്നും ആകുന്നു.

പെനാങ്ങിനെ കുറിച്ചുള്ള വിവരം.—ൟ ദ്വീപ ക്വി
യെദായിക്ക നേരെ അക്കരെ ആകുന്നു. ഇത മലയായിട്ടുള്ളതും വൃക്ഷാ
ദികൾ ഉള്ളതും നല്ല നീരോട്ടവും കൃഷിയും ഉള്ളതും ആകുന്നു.

ഇതിലെ പ്രധാന ഉത്ഭവം നല്ലമുളക ആകുന്നു. ഇതിൽ വെറ്റില
യും കാപ്പിയും പലവ്യഞ്ജനവും കരിമ്പും കയ്യാപ്പുതി എന്ന എണ്ണയും ഇ
ന്ദ്യാൻ റുബർ എന്ന സാമന്യമായി പറഞ്ഞ വരുന്ന ഒരു മാതിരി പശ
യായ കായൌചൌക്കും ഉണ്ട. കാടുകളിൽ വിശേഷപ്പെട്ട തടികൾ
ഉണ്ട.

സിങ്ങപൂരിനെ കുറിച്ചുള്ള വിവരം—ഇത മലയിയു
ടെ തെക്കെ അറ്റത്ത ഒരു ചെറിയ ദ്വീപ ആകുന്നു. ഇത ബ്രിത്തിഷ
കാൎക്ക ആകുന്നു. ഇവർ ഇതിനെ അവിടത്തെ നാട്ടുപ്രധാനിയോട വി
ലെയ്ക്കു വാങ്ങിച്ചു. ഇതിന്റെ കിടപ്പ കടൽ കൈവഴിയോട അടുത്താ
കക്കൊണ്ടും അതിലെ തുറമുഖം നല്ലതാകകൊണ്ടും ഇത കച്ചവടത്തിന്ന
ബഹു സാരമുള്ള സ്ഥലമായിട്ട വിചാരിക്കപ്പെടുന്നു.

ബിന്താങ്ങ എന്ന ദ്വീപിനെ കുറിച്ചുള്ള വിവരം-
ഇത മലയിയുടെ തെക്കു കിഴക്കുവശത്തുള്ള ഒരു ചെറിയ ദ്വീപാകുന്നു.
[ 164 ] ഇത ലന്തകൾക്കുള്ളതാകുന്നു. ഇവൎക്ക ഇവിടെ റ്ഹീയൊ എന്ന പേരായി
ട്ട ഒരു പട്ടണം ഉണ്ട.

കിഴക്കൻ ദ്വീപുകളെ കുറിച്ച.

കിഴക്കൻ ആൎക്കിപെലെഗൊ എന്നും ചിലപ്പോൾ പറഞ്ഞുവരുന്നത
ലോകത്തിൽ ദ്വീപുകളുടെ മഹാ വലിയ സമൂഹത്തിന്ന ആകുന്നു. അ
തിൽ താഴെ പറവാൻ പോകുന്ന പ്രധാന ദ്വീപുകൾ അടങ്ങിയി
രിക്കുന്നു. വടക്ക ഫീലിഫൈൻ ദ്വീപുകളും നടുവിൽ സൂലൂ ദ്വീപുകളും
ബൊൎനിയൊ എന്നും സെലെബെസ എന്നും മൊളക എന്നും ബണ്ടാ
എന്നുമുള്ള ദ്വീപുകളും കിഴക്ക പാപ്പ്വാ എന്നും തെക്കും പടിഞ്ഞാറും സ
ണ്ടാ ദ്വീപുകളും ആകുന്നു. ഇവയെ കുറിച്ച വെവ്വേറായി വിവരം പ
റയപ്പെടും.

൧. ഫീലിഫൈൻ ദ്വീപുകളെ കുറിച്ച.

ദേശത്തിന്റെ കിടപ്പ.—ഫീലിഫൈൻ്സ അല്ലെങ്കിൽ മാനി
ലാസ കൊച്ചിൻ ചീനയിൽനിന്ന നേരെ കിഴക്കുള്ള പല ദ്വീപുകൾ
ആകുന്നു. പ്രധാനമായുള്ളവ ലുസോൻ എന്നും മിന്ദൊരൊ എന്നും സ
മാർ എന്നും സലാവാൻ എന്നും മിന്ദാനവൊ എന്നും ആകുന്നു.

പ്രധാന നഗരി.— മാനിലാ എന്ന ആകുന്നു.

ദേശ രൂപം.—ൟ ദ്വീപുകൾ, മലയായുള്ളവയാകുന്നു. അവ
യിൽ പല അഗ്നിമലകളും ഉണ്ട. പ്രത്യേകമായിട്ടുള്ളത ലുസൊനിൽ ആ
കുന്നു.

ഉത്ഭവങ്ങൾ.—ൟ ദ്വീപ തുലോം വിളവുള്ളതും ഇന്ദ്യായിൽ
നടപ്പായുള്ള ഉത്ഭവങ്ങൾ ഒക്കയും ഉള്ളതും ആകുന്നു. എന്നാൽ അവി
ടെ കടുവായും മറ്റ വലിയ മൃഗങ്ങളും ഇല്ല എന്ന വിചാരിക്കപ്പെടുന്നു.
പൊന്നും ഇരിമ്പുമുള്ള തുരങ്കങ്ങൾ ഉണ്ട. കപ്പൽ പണിക്ക ഏറ്റവും
കൊള്ളാകുന്ന വിശേഷപ്പെട്ട തടികളും പെരുത്തുണ്ട.

മതം.- പ്രധാനമായിട്ട വിഗ്രഹാരാധന ആകുന്നു. എന്നാൽ ചി
ല കൂട്ടക്കാർ മഹമ്മദകാരാകുന്നു. റോമ മതവും ഉണ്ട.

൨. സൂലൂ ദ്വീപുകളെ കുറിച്ച.

ദേശത്തിന്റെ കിടപ്പും വിവരവും.—ൟ ദ്വീപുകൾ
ഫീലിഫൈൻ്സിന്റെ തെക്കെ അറ്റം ആകുന്നു. മിന്ദാനൊയായുടെ പ
ടിഞ്ഞാറെ അറ്റത്തിന്നും ബൊൎനിയൊയുടെ വടക്ക കിഴക്കെ അറ്റത്തി
ന്നും ഇടയിലുള്ള അനേകം ചെറിയ ദ്വീപുകളുടെ കൂട്ടം ആകുന്നു.

സൂലൂ പ്രധാനമായിട്ടുള്ളതും ഇതിൽനിന്ന ആ കൂട്ട ദ്വീപിന്ന പേരു
വീണിരിക്കുന്നതും ആകുന്നു. ൟ ദ്വീപ വിളവുള്ളതും നല്ല കൃഷിയുള്ള
തുംആകുന്നു. അതിൽ നെല്ലും മറ്റ ഇന്ദ്യായിലെ ഫലങ്ങളും ഉണ്ടാകു
[ 165 ] ന്നു. അതിന്ന ചുറ്റും ഇടയിലുമുള്ള കടലുകളിൽ മുത്തും മുത്തിന്റെ ത
ള്ള എന്ന പറയപ്പെടുന്നതും പെരുത്ത ഉണ്ടാകുന്നു.

മതം.—മഹമ്മദ മതം ആകുന്നു.

൩ ബോൎനിയൊ എന്ന ദ്വീപിനെ കുറിച്ച.

ദേശത്തിന്റെ കിടപ്പ.—ആൎക്കിപെലെഗൊയിലെക്കും വ
ലുതാകുന്ന ൟ ദ്വീപ സെലെബെസ ദ്വീപുകളുടെ പടിഞ്ഞാറെ വശ
ത്ത ആകുന്നു.

ഇതിലെ തലസ്ഥാനത്തിനും ബോൎനിയൊ എന്ന തന്നെ പേരാകു
ന്നു.

ദേശ രൂപം.—ഇതിന്റെ ഉള്ളിനെ കുറിച്ച ഏറെ അറിഞ്ഞി
ട്ടില്ല. എന്നാൽ അറിഞ്ഞിട്ടുള്ളത ഒക്കയും ൟ ദ്വീപ കടലരികിലോട്ട ഒ
പ്പനിരപ്പും കൃഷിയും ഉള്ളതെന്നുംഉള്ളിലോട്ട മലയായുള്ളതും കാട്ടുപിടി
ച്ചതും എന്നും ആകുന്നു.

ഉത്ഭവങ്ങൾ.—ഇതിലെ ഉത്ഭവങ്ങൾ പെരുത്ത ആകുന്നു. നെ
ല്ലും സെഗൊ അരിയും നല്ലമുളകും കൎപ്പൂരവും ഏലവംഗവും മെഴുകും ചൂ
രലും പല ഉപകാരമുള്ള മരങ്ങളും ആകുന്നു. അവിടെ നടപ്പായുള്ള
നാട്ടുമൃഗങ്ങൾ ഒക്കയും ഉണ്ട. കാട്ടിൽ കടുവാ ഒഴികെ ആനയും പുലി
മുതലായ കാട്ടുമൃഗങ്ങളും പെരുത്തുണ്ട. അവിടെ പലതരം കുരങ്ങുകൾ
ഉണ്ട. അവയിൽ ഒരു വകയ്ക്ക ഔറാങ്ങ ഔറ്റാങ്ങ എന്നൊ അതിന്റെ
വലിപ്പവും രൂപവും മനുഷ്യനെപ്പോലെ ഇരിക്കുന്നതകൊണ്ട മലയിക
ൾ കാട്ടുമനുഷ്യൻ എന്നൊ പറയുന്ന ഒരുവകയുണ്ട. പൊന്ന പെരുത്തും
വൈരക്കല്ല വലിയവയും ഉണ്ട.

മേൽ പറഞ്ഞ സേഗൊ, ഇന്ദ്യായിൽ നെല്ലകൊണ്ട ഭക്ഷണമായി
രിക്കുന്ന പ്രകാരം ആൎക്കിപെലെഗൊയിൽ ഏകദേശം നടപ്പായുള്ള ഒ
രു ഭക്ഷണസാധനമാകകൊണ്ട അതിനെ കുറിച്ച കുറെ കൂടെ വിവര
മായിട്ട പറയുന്നത കൊള്ളാമല്ലൊ. ഇത ഒരു മാതിരി പനയിൽനിന്ന ഉ
ണ്ടാക്കുന്നു. അതിന്റെ തടിക്കകം നിറച്ച പൊങ്ങുപോലെ ഒരു മാതി
രി ചോറുണ്ട. അത എടുത്ത ഉരലിലിട്ട പൊടിച്ച പിന്നെ അരിപ്പ പാ
ത്രത്തിൽ ഇട്ട അരിക്കുമ്പോൾ മണിപ്പിടിച്ച അത ഇന്ദ്യായിൽ വന്ന
നാം കാണുന്ന പ്രകാരം ഇരിക്കുന്നു. ഒരു മരത്തിൽനിന്ന ഏകദേശം
൩൦൦ റാത്തൽ സേഗൊ ഉണ്ടാകുന്നു. ആ മരം സാമാന്യം ൧൫ സംവ
ത്സരം കഴിഞ്ഞാൽ വെട്ടുവാൻ പരുവം ആകുന്നു.

മതം.—മഹമ്മദ മതവും ഇന്ദു മതവും ആകുന്നു.

൪. സെലെബെസ എന്ന ദ്വീപിനെ കുറിച്ച.

ദേശത്തിന്റെ കിടപ്പ.—ഇത ക്രമമില്ലാത്ത ഒരു വലിയ
ദ്വീപും മക്കാസ്സാർ എന്ന കടൽ കൈവഴിയാൽ ബോൎനിയൊയിൽനി
ന്ന വേർവിട്ടിട്ട അതിന്റെ കിഴക്ക വശത്ത കിടക്കുന്നതും ആകുന്നു.

പ്രധാന നഗരികൾ.-മക്കാസ്സാർ എന്നും ബൊനി എന്നും
ആകുന്നു.
[ 166 ] ഉത്ഭവങ്ങൾ.—അവിടത്തെ പ്രധാന ഉത്ഭവങ്ങൾ പൊന്നും
പഞ്ഞിശീലയും സേഗൊയും എലവംഗവും മുത്തും ആകുന്നു.

മതം.—നടപ്പായുള്ള മതം മഹമ്മദ മതം ആകുന്നു. ഉള്ളിലുള്ള കൂ
ട്ടക്കാർ വിഗ്രഹാരാധനക്കാർ ആകുന്നു.

൫. മൊളക എന്ന ദ്വീപുകളെ കറിച്ച.

ദേശത്തിന്റെ കിടപ്പ.—ൟ ദ്വീപുകളുടെ സമൂഹം സെ
ലെബെസിന കുറെകിഴക്ക ആകുന്നു. പ്രധാനമായുള്ളവ ഗിലൊലൊ
എന്നും തെൎന്നേത്ത എന്നും തിഡൊർ എന്നും സെരാം എന്നും അംബൊ
യിനാ എന്നും ആകുന്നു.

പ്രധാന നഗരികൾ.—ഒസ്സാ എന്നും അംബൊയിനാ എ
ന്നും ആകുന്നു.

ഉത്ഭവങ്ങൾ.—അവിടത്തെ ഉത്ഭവങ്ങൾ വകയിൽ മഹാ സാ
രമായിട്ടുള്ളവ ഗ്രാമ്പൂവും ജാതിക്കായും ആകുന്നു. അവിടെ സേഗൊ
പെരുത്തുണ്ട. അംബൊയിനായിൽ നീലവും കയ്യാപ്പൂത്തി എണ്ണയും ഉ
ണ്ട.

മതം.—മഹമ്മദ മതവും വിഗ്രഹാരാധനയും ആകുന്നു.

൬. ബണ്ടാ ദ്വീപുകളെ കുറിച്ച.

ദേശത്തിന്റെ കിടപ്പം വിവരവും.—ഇവ അംബൊ
യിനായിൽനിന്ന ഏകദേശം ൧൨൦ നാഴിക തെക്കകിഴക്ക ദ്വീപുകളുടെ
ഒരുചെറിയ കൂട്ടമാകുന്നു. പ്രധാനമായിട്ടുള്ളത ബണ്ടാ ദ്വീപ ആകുന്നു.

ഇവ മിക്കവാറും ജാതിക്കാ കൃഷിക്കായിട്ട തന്നെ പ്രയോഗിച്ചു വരു
ന്നു. അത അവിടെ നന്നായി ഉണ്ടാകുകയും ചെയ്യുന്നു.

൭. സണ്ട ദ്വീപുകളെ കുറിച്ച.

ദേശത്തിന്റെ കിടപ്പ.—സണ്ട ദ്വീപുകൾ ആൎക്കിപെലെ
ഗൊയുടെ തെക്കും പടിഞ്ഞാറേതുമായ ഭാഗങ്ങളിൽ ആകുന്നു. അവയി
ൽ തിമൊർ എന്നും ഫ്ലൊറീസ എന്നും യാവാ എന്നു സുമാത്ത്രാ എന്നും
മറ്റ ചെറിയ ദ്വീപുകളും ഉൾപെട്ടിരിക്കുന്നു.

തിമൊറിനെ കുറിച്ചുള്ള വിവരം.—ഇത ഫ്ലൊറീസിന കി
ഴക്ക ആകുന്നു. ഇതിലെ പ്രധാന ഉത്ഭവങ്ങൾ ചന്ദന മരവും മണ്ണെണ്ണ
യും ആകുന്നു. നെല്ല കൃഷിയും ഒരു മാതിരി സേഗൊയും ഉണ്ട.

ഫ്ലൊറീസിനെ കുറിച്ചുള്ള വിവരം.—ഇത തിമൊറി
ന്റെ നേരെ പടിഞ്ഞാറ ആകുന്നു.

അതിലെ ഉത്ഭവങ്ങൾ തിമൊറിലെപ്പോലെ തന്നെ ആകുന്നു.
ഇതിന്റെ തെക്കെ തീരത്തിങ്കലുള്ള എണ്ടി എന്ന പട്ടണത്തിൽ ഒരു
വിശേഷപ്പെട്ട തുറമുഖം ഉണ്ട.
[ 167 ] യാവായെ കുറിച്ചുള്ള വിവരം.—ഇത ഫ്ലൊറീസിന്ന പ
ടിഞ്ഞാറെ വശത്ത ഒരു വലിയ ദ്വീപ ആകുന്നു. ഇതിൽ മഥുര എ
ന്നും ബാല്ലി എന്നുമുള്ള ചെറിയ ദ്വീപുകൾ അടങ്ങുന്നു. ൟ ദ്വീപി
ന്റെ ഉള്ളിൽ ഇതിന്റെ ആസകലമായുള്ള നീളത്തിൽ പൎവതങ്ങളുടെ
ഒരു നിരമുറിയാതെ കിടക്കുന്നു. അവയിൽ പലതും കൂടക്കൂടെ പൊ
ട്ടിപുറപ്പെടുന്ന അഗ്നിമലകൾ ആകുന്നു. ആറുകൾ അനവധിയുള്ളതും
നിലം ബഹു നന്നും ആകുന്നു.

പ്രധാന നഗരികൾ.—ബട്ടാവിയാ എന്നും സമരാങ്ങ എ
ന്നും സൂൎയ്യകൎത്താ എന്നും സൂൎയ്യഭയാ എന്നും ആകുന്നു.

ഉത്ഭവങ്ങൾ.—യാവായിൽ ഇന്ദ്യായിലുള്ള സകല ഉത്ഭവങ്ങളും
പെരുത്തുള്ളിടവും എല്ലാ മാതിരി കാട്ടുമൃഗവും ഉള്ളിടവും ആകുന്നു അ
തിൽ സേഗൊ ഉണ്ട.

മതം.—നടപ്പായുള്ള മതം മഹമ്മദ മതം ആകുന്നു. ബാല്ലി എ
ന്ന ദ്വീപിൽ ഇന്ദു മതവും ഉണ്ട.

സുമാത്ത്രായെ കുറിച്ചുള്ള വിവരം.—ഇത യാവായിൽ
നിന്ന വടക്ക കിഴക്കായിട്ട ചാഞ്ഞ കിടക്കുന്ന ഒരു വലിയ ദ്വീപ ആ
കുന്നു. ഇതിൽ പല ആറുകൾ ഉണ്ട. അവയിൽ ചിലതിൽ കൂടെ കപ്പ
ലുകൾ പോകും. ഉയരമുള്ള പൎവതനിരകൾ ൟ ദ്വീപ മുഴുവനിലും കൂ
ടെ പോയിരിക്കുന്നു. അവയിൽ പലതും അഗ്നിമലകൾ ആകുന്നു
ദ്രാവകം കൂടക്കൂടെ അവയിൽനിന്ന ഒഴുകികൊണ്ടിരിക്കുന്നത കാണ്മാറു
ണ്ട. ഭൂകമ്പങ്ങളും ചിലപ്പോൾ ഉണ്ട. എന്നാൽ അവ സാമാന്യം കഠി
നമുള്ളവയല്ല

പ്രധാന നഗരികൾ.—അച്ചിൻ എന്നും മെനാൻ കബു
എന്നും പാലെംബാങ്ങ എന്നും പാദാങ്ങ എന്നും ബെങ്കൂലെൻ എന്നും
ആകുന്നു.

ഉത്ഭവങ്ങൾ.—ഇന്ദ്യായിലുള്ള ഉത്ഭവങ്ങൾ ഒക്കയും ഇതിലും ധാ
രാളമായിട്ട ഉണ്ടാകുന്നത കൂടാതെ ൟ ദ്വീപിൽ കൎപ്പൂരവും എലവംഗ
വും ജാതിക്കായും ഗ്രാമ്പൂവും സാമ്പ്രാണിയും ചൂരലും സേഗൊയും ഉണ്ട.
കാട്ടുമൃഗങ്ങളും നാട്ടുമൃഗങ്ങളും ഇന്ദ്യായിലെ പോലെ തന്നെ ഉണ്ട. ക
ടുവാ തുലോം വലിപ്പമായിട്ട വളരുന്നു. ഔറാങ്ങ ഔറ്റാങ്ങ എന്ന മാ
തിരി കുരങ്ങും ഉണ്ട. കുതിരകൾ ചെറിയ മാതിരിയും ചൊടി
പ്പുള്ളവയും ആകുന്നു. അവയെ ഇന്ദ്യായിൽ അച്ചിമട്ടം എന്ന പറയു
ന്നു. അവയെ ചിലടത്ത ഭക്ഷിക്കയും ചെയ്യുന്നുണ്ട. പൊന്ന പെരുത്തു
ണ്ട. ചെമ്പും വെള്ളീയവും ഇരിമ്പുമുള്ള തുരങ്കങ്ങളും ഉണ്ട മണ്ണെണ്ണയും
ഗന്ധകവും ധാരാളമായിട്ട ഉണ്ട.

മതം.—അവിടെ മലയികളായിട്ടുള്ളവരുടെ മതം മഹമ്മദ മതം
ആകുന്നു. എന്നാൽ ബാട്ടകളും മറ്റുള്ള ആളുകളും മതത്തെകുറിച്ച വി
വരം ഇല്ലാതെ മേലധികാരമുള്ളവരായിട്ടും അപ്രത്യക്ഷമായിട്ടും ചില
ദേവന്മാർ ഉണ്ടെന്ന അല്പമായിട്ടെ വിചാരിക്കുന്നുള്ളൂ. [ 168 ] ഓസ്ത്രാലാസിയാ എന്ന ദ്വീപുകളെ കുറിച്ച.

ഓസ്ത്രാലാസിയാ എന്ന പേരപറയുന്നത പാസിഫിക്ക സമുദ്രത്തിലു
ള്ള ദ്വീപുകളുടെ ഒരു കൂട്ടത്തിന്ന ആകുന്നു. അവയെ കണ്ടറിഞ്ഞിട്ട കു
റ സംവത്സരമെ ആയുള്ളൂ.

ഓസ്ത്രാലാസിയായിൽ ഓസ്ത്രാലിയാ അല്ലെങ്കിൽ ന്യൂഹോലാണ്ട എ
ന്നും വാൻദീയമന്സ എന്നും ന്യൂസീലാണ്ട എന്നും പാപ്പുവാ അല്ലെങ്കിൽ
ന്യൂഗിനി എന്നും പേരുകളുള്ള ദ്വീപുകളും മറ്റ പല അയൽ ദ്വീപു
കളും അടങ്ങി ഇരിക്കുന്നു.

൧. ഓസ്ത്രാലിയയെ കുറിച്ച.

ഓസ്ത്രാലിയാഅല്ലെങ്കിൽ ന്യൂ ഹോലാണ്ട എന്ന ദ്വീപിന്ന ൨൬൦൦ നാ
ഴിക നീളവും ഏകദേശം ൨൦൦൦ നാഴിക വീതിയും ഉണ്ട. ൟ ദ്വീപ
ഇംഗ്ലീഷകാരുടെ അധികാരത്തിൻ കീഴിൽ ആകുന്നു. എങ്കിലും അതി
ന്റെ അകത്തുള്ള ദേശങ്ങളെ ഇന്നവരെയും അവർ കണ്ടറിഞ്ഞിട്ടില്ല.
അവർ കടലരികെ പട്ടണങ്ങളെ പണിത കുടിയിരിക്കുന്നു. ബോത്ത
നി എന്ന ഉൾക്കടൽ അരികെ ഒരു പട്ടണം ഉണ്ട. ഇംഗ്ലീഷകാർ ഇംഗ്ലാ
ണ്ടിൽ കുറ്റങ്ങളെ ചെയ്തവരെ ശിക്ഷെക്കായിട്ട അവിടെ പാൎപ്പിച്ച വ
ന്നു. ആ ദേശത്തിന്റെ തലസ്ഥാനം സിഡ്നി എന്ന പേരുള്ളതാകുന്നു.
അവിടെയും ഓസ്ത്രാലിയാ എന്ന ദ്വീപീന്റെ മറ്റ സ്ഥലങ്ങളിലും ഇം
ഗ്ലീഷകാർ അനവധി ഉണ്ട. അത സമ്പത്തിലും മാനത്തിലും നന്നായി
വൎദ്ധിച്ച വരുന്നു. ആ ദ്വീപിൽ നല്ല മേച്ചിൽ സ്ഥലങ്ങൾ ഉണ്ട. അവി
ടത്തെ ആട്ടിന്റെ രോമം കുപ്പായങ്ങളെ ഉണ്ടാക്കുന്നതിന്ന ഒന്നാന്തര
മാകുന്നു. നല്ല പൊന്നും ചെമ്പുമുള്ള തുരങ്കങ്ങൾ അവിടെ ഉണ്ട. നാട്ടു
കാർ കുറെ ഉള്ളു അവർ ഏകദേശം മൃഗങ്ങളെ പോലെയുള്ള കാട്ടാള
ന്മാരാകുന്നു.

൨. വാൻദീയമന്സ എന്ന ദേശത്തെ കുറിച്ച.

വാൻദീയമന്സ എന്ന ദേശം ഓാസ്ത്രാലിയയുടെ തെക്കെ വശത്തുള്ള ഒ
രു നല്ല ദ്വീപ ആകുന്നു. ഇവിടെ ഇംഗ്ലീഷകാർ പാൎത്ത ഐശ്വൎയ്യത്തി
ൽ വൎദ്ധിച്ചവരുന്നു. അവർ അവിടെ പോയിട്ട കുറെ സംവത്സരമെ
ആയിട്ടുള്ളു. എന്നാൽ ഇപ്പോൾ ൨൦,൦൦൦ത്തിൽ ചില്വാനം ആളുകൾ ഉ
ണ്ട. അതിലെ പ്രധാന നഗരി ഹൊബാൎട്ടൌൻ എന്ന പേരുള്ളതാകു
ന്നു. ഇത കച്ചവടത്തിന്ന ഏറ്റവും നല്ല സ്ഥലം ആകുന്നു.

൨. ന്യൂസീലാണ്ട എന്ന ദ്വീപുകളെ കുറിച്ച.

ന്യൂസീലാണ്ട എന്ന ദ്വീപുകൾ ഓസ്ത്രാലിയയുടെ കീഴക്കെ വശത്ത
പാസിഫിക്ക സമുദ്രത്തിലുള്ള രണ്ട മഹാ നല്ല ദീപുകൾ ആകുന്നു. അ
വയിൽ പാൎത്ത കുടിയാന്മാർ മൃഗസ്വഭാവമുള്ളവരും മഹാ ക്രൂരന്മാരും
മാനുഷഭോജികളും ആയിരുന്നു. എന്നാൽ മിശിയോനരിമാർ അവി
ടെ പോയി സത്യമാൎഗ്ഗത്തെ കുറിച്ച അവരോട അറിയിച്ചു. ദൈവസ
[ 169 ] ഹായത്താൽ അവരിൽ മിക്കവരും നല്ല ക്രിസ്ത്യാനികളായി തീൎന്നിരിക്കു
ന്നു. ഇംഗ്ലീഷകാർ കുടിയിരിപ്പായിട്ട അവിടെ വന്ന പാൎക്കുന്നു. കുറ
ഞ്ഞോരു സംവത്സരത്തിന്നകം അത നല്ല സ്ഥലമായി തീരുകയും ചെ
യ്യും. അതിലെ ക്ലൈമെട്ട സൌഖ്യമുള്ളതും ഭൂമിപുഷ്ടിയുള്ളതും ആകുന്നു.
വളരെ നല്ല തരമായ വൃക്ഷാദികളും സസ്യാദികളും അവിടെ പരദേ
ശങ്ങളിൽനിന്ന കൊണ്ടുപോയി വളൎത്തുന്നു. പശുക്കളും നാല്ക്കാലികളും
പക്ഷികളും നല്ലപോലെ വൎദ്ധിച്ചവരുന്നു.

൪. പാപ്പൂവായെയും മറ്റ ദ്വീപുകളെയുംകുറിച്ച.

പാപ്പുവാ അല്ലെങ്കിൽ ന്യൂഗിനി എന്നും ന്യൂമ്പ്രിത്തെൻ എന്നും ന്യൂ
കലിഡൊനിയ എന്നും ന്യൂഇർലാണ്ട എന്നും സൊലൊമൊന്സ ദ്വീപു
കൾ എന്നും ന്യൂഹെബ്രെഡിസ എന്നും പേരുകളുള്ളവ വലിയ ദ്വീപു
കൾ ആകുന്നു. അവയെ കുറിച്ച ഏറെ അറിഞ്ഞിട്ടില്ല. അവയിൽ കു
റെ കാട്ടാളന്മാരായ കുടിയാന്മാർ ഉണ്ട. ഇവയിൽ ന്യൂഗിനി വലി
യ ദ്വീപ ആകുന്നു.

പാപ്പുവാ എന്ന ദ്വീപ ഗിലിലോയ്ക്ക കുറെ കിഴക്ക തുടങ്ങി തെക്ക കി
ഴക്കായിട്ട ചാഞ്ഞുകിടക്കുന്നു. ഇതിന്റെ വടക്കേതും കിഴക്കേതുമായ തീ
രങ്ങളിൽ പാസിഫിക്ക സമുദ്രവും തെക്ക ഇതിനെ ഓസ്ത്രാലിയയിൽനി
ന്ന വേറാക്കുന്ന തൊറീസ കടൽകൈവഴികളും ആകുന്നു.

ദേശരൂപവും ഉത്ഭവവും.—ഇതിന്റെ തീരം തുടങ്ങി പ
നവൃക്ഷങ്ങളും വലിയ തടികളുള്ള കാടുകളും കൊണ്ട നിറഞ്ഞിരിക്കുന്ന
മഹാ കിളരമുള്ള കുന്നുകളായിട്ടും ക്രമേണ പൊക്കമുള്ളതായിട്ട ആകുന്നു,
അതിൽ തെങ്ങും ഉണ്ട. എന്നാൽ നായ്ക്കളും കാട്ടുപൂച്ചകളും പന്നികളും
അല്ലാതെ മൃഗങ്ങൾ ഇല്ല.

പൊലിനെസിയ എന്ന ദ്വീപുകളെ കുറിച്ച.

തെക്കെ സമുദ്രത്തിലുള്ള പല ദ്വീപുകളുടെ കൂട്ടങ്ങൾ ഉള്ളവയ്ക്ക പൊ
ലിനെ സിയ എന്ന പേർ വിളിക്കപ്പെട്ടിരിക്കുന്നു. അവയിൽ പ്രധാന
മായിട്ടുള്ളവ എന്തെന്നാൽ;

൧. സൊസെയിട്ടി ദ്വീപുകൾ.

ൟ ദ്വീപുകളിൽ പ്രധാനമായിട്ടുള്ളത ഒത്താഹീത്തി അല്ലെങ്കിൽ തെ
ഹിത്തി എന്ന പേരുള്ളതാകുന്നു. ൟ ദ്വീപുകളിലെ നാട്ടുകാർ വിഗ്രഹാ
രാധനക്കാരായിരുന്നു. അവർ മൂഢഭക്തന്മാരും തമ്മിൽ തമ്മിൽ കൂടക്കൂ
ടെ യുദ്ധം ചെയ്തവന്നവരും ആയിരുന്നു. എന്നാൽ ഇപ്പോൾ അവർ
ക്രിസ്ത്യാനിമാൎഗ്ഗം പഠിച്ചിരിക്കയാൽ ദുർസ്വഭാവത്തെ വിട്ട നല്ലവരും ആ
ചാരമുള്ളവരും ആയി തീരുന്നു.

൨. ഫ്രെണ്ട്ലി ദ്വീപുകൾ.

ഇവയിൽ പ്രധാനമായിട്ടുള്ളത തൊൻഗാത്തെബൂ എന്ന പേരുള്ള
[ 170 ] ദ്വീപആകുന്നു. അവയിലുള്ള കുടിയാന്മാർ ഭംഗിയും ബുദ്ധിയും ഉള്ളവർ
ആകുന്നു. അവരിൽ മിക്കവരും ക്രിസ്ത്യാനികളായി തീൎന്നിരിക്കുന്നു. അ
വൎക്കുള്ള ദേശം നന്നായി കൃഷി ചെയ്യപ്പെട്ടതാകുന്നു. ൟ ദ്വീപുകൾ
ക്ക അടുത്തുള്ള ഫിഡ്ജീ ദ്വീപുകൾ എന്നും നവിഗെട്ടൊൎസ ദ്വീപുകൾ
എന്നും പേരുള്ള ദ്വീപുകളെ കുറിച്ച നല്ലപോലെ അറിയപ്പെട്ടിട്ടില്ല.
അവയിലുള്ള കൂടിയാന്മാർ ഭടാചാരക്കാരാകുന്നു.

൩. മാൎക്ക്വെസാസ എന്ന ദ്വീപുകൾ.

മാൎക്ക്വെസാസ എന്ന ദീപുകൾ തെഹിത്തിയുടെ വടക്ക ആകുന്നു.
അവിടത്തെ കൂടിയാന്മാർ തെഹിത്തിക്കാരെക്കാൾ ഹീനന്മാരും ബോ
ധമില്ലാത്തവരും ആകുന്നു.

൪. സാണ്ട്വിച്ച എന്ന ദ്വീപുകൾ.

സാണ്ട്വിച്ച എന്ന പേരുള്ള ദ്വീപുകളുടെ കൂട്ടം മേൽ പറഞ്ഞ ദ്വീപു
കൾക്ക തുലോം വടക്ക ആകുന്നു. ഒവൈഹി എന്ന ദ്വീപ ആ കൂട്ടത്തി
ൽ പ്രധാനമായിട്ടുള്ളതാകുന്നു. ആ ദ്വീപുകളിലെ കൂടിയാന്മാർ ബോ
ധമുള്ളവരും മാനമുള്ളവരും ആകുന്നു, അവർ എല്ലാവരും കൃസ്ത്യാനി
കളായി തീൎന്നിരിക്കുന്നു.

ഇപ്പോൾ വളരെ കച്ചവടം ചെയ്തവരുന്നു.

ആ ദ്വീപുകൾ മലയായുള്ള ദേശങ്ങൾ ആകുന്നു. അഗ്നി മലകളും അ
വിടെ ഉണ്ട.

൫. കറോലിനാ ദ്വീപുകൾ.

കറോലിനാ ദ്വീപുകൾ പാസിഫിക്ക സമുദ്രത്തിന്റെ പടിഞ്ഞാറെ
ഭാഗത്ത ആകുന്നു. അവയിൽ പ്രധാനമായിട്ടുള്ളവ ഹൊഗൊൽ എ
ന്നും ഓലാൻ എന്നും യാപ്പ എന്നും പേരുകളുള്ള ദ്വീപുകൾ ആകുന്നു.
കുടിയാന്മാർ കപ്പൽ വേലശീലമുള്ളവരും അല്പം ആചാരമുള്ളവരും ആ
കുന്നു. എന്നാൽ അവരെ കുറിച്ച ഏറെ അറിയുന്നില്ല.

൬. ലദ്രോന്സ അല്ലെങ്കിൽ മാറിയാൻ ദ്വീപുകൾ.

ഇവ കറോലിനാ ദ്വീപുകളുടെ വടക്കെ വശത്ത ആകുന്നു. സ്പെയി
ൻകാർ അവയിൽ കുടിയിരുന്നതിന്റെ ശേഷം നാട്ടുകാരിൽ മിക്കവ
രും ക്ഷയിച്ചുപോയിരിക്കുന്നു. ഗുയം എന്നും തിനിയാം എന്നുമുള്ള ദ്വീ
പുകൾ അവയിൽ പ്രധാനമായിട്ടുള്ളവ ആകുന്നു. [ 173 ] യൂറോപ്പ എന്ന വൻകരയെ കുറിച്ച.

അതിരുകൾ.—യൂറോപ്പിന്റെ വടക്കെ ഭാഗം നീരുറെച്ച സമു
ദ്രം എന്ന പേർ പറയുന്ന ആൎക്ടിക്ക സമുദ്രത്താലും; തെക്ക മെഡിത്തെ
റെനിയൻകടലിനാലും; കിഴക്ക ആസിയാ എന്ന വൻകരയാലും; പടി
ഞ്ഞാറ അത്ത്ലാന്തിക്ക സമുദ്രത്താലും, അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന അംശങ്ങൾ.-യൂറോപ്പ ൧൪ പ്രധാന അംശങ്ങ
ളായിട്ട പകുക്കപ്പെട്ടിരിക്കുന്നു. അവ ഏതേതെന്നാൽ വടക്ക ൪; ഗ്രേട്ട
ബ്രിത്തെൻ എന്നും, ഇർലാണ്ട എന്നുമുള്ള ഐക്യരാജ്യവും; റുസ്സിയാ എ
ന്ന മഹാ രാജ്യവും; സ്വെദൻ എന്നും നോൎവെ എന്നുമുള്ള ഐക്യരാജ്യ
വും; ഡെന്മാൎക്ക എന്ന രാജ്യവും ആകുന്നു.

നടുവിൽ ൫: ഫ്രാൻസ എന്ന രാജ്യവും, ഹോലാണ്ട എന്ന രാജ്യവും,
ബെല്ജിയം എന്ന രാജ്യവും, സ്വിത്ത്സർല്ലാണ്ട എന്ന ജനാധിപത്യവും,
ജെൎമൻ നാടുകളും, ആകുന്നു. ജെൎമൻ നാടുകളിൽ ഓസ്ത്രിയ എന്ന
മഹാ രാജ്യവും,പ്രുസ്സിയാ എന്ന മഹാ രാജ്യവും, സക്സൊനി എന്നും
ബാവറിയി എന്നും ഹനോവെർ എന്നും വട്ടെംബുൎഗ്ഗ എന്നും മറ്റ ചെ
റിയ പ്രഭുവാധിപത്യങ്ങളും ഉണ്ട. ആസകലം ജെൎമ്മനിദേശം മുപ്പത്ത
ഞ്ച സ്വയാധിപത്യ നാടുകളായിട്ട പകുക്കപ്പെട്ടിരിക്കുന്നു.

തെക്ക ൫. സ്പേയിൻ എന്ന രാജ്യവും, പോൎത്തുഗാൽ എന്ന രാജ്യവും
ഇത്താലി എന്ന രാജ്യവും, തുൎക്കി എന്ന മഹാ രാജ്യവും, ഗ്രേക്ക എന്ന രാ
ജ്യവും, ആകുന്നു.

പ്രധാന ദ്വീപുകൾ.—യൂറോപ്പിലുള്ള പ്രധാന ദീപുകൾ
ഏതേതെന്നാൽ. ആൎക്ടിക്ക സമുദ്രത്തിൽ സ്പിത്ത്സബെൎഗൻ എന്നും, ബാ
ൽത്തിക്ക കടലിൽ സീലാണ്ട എന്നും, വടക്കെ അത്ത്ലാന്തിക്ക സമുദ്രത്തിൽ
ഗ്രേട്ടബ്രിത്തെൻ എന്നും, ഇർലാണ്ട എന്നും, ഐസ്ലാണ്ട എന്നും, മെഡി
ത്തെറെനിയൻ കടലിൽ കോൎസിക്കാ എന്നും, പണ്ട എൽബാ എന്നും
ബലിയാറിസ്സ എന്നും പേരുണ്ടായിരുന്ന മജൊൎക്കാ എന്നും, മിനോൎക്കാ
എന്നും ഇവിക്ക എന്നുമുള്ള ദ്വീപുകളും, സിസ്സിലിഎന്നുംസാൎദിനിയാ എ
ന്നും,മൊല്ത്താഎന്നും,കാണ്ടിയാ എന്നും റോദെസ എന്നും കുപ്രൊസ എ
ന്നും മെഡിത്തെറെനിയൻ ആൎക്കിപലെഗൊ എന്ന പേർ വിളിക്കപ്പെ
ട്ടവയായി ഗ്രേക്കിന്നും ചെറിയ ആസിയായിക്കും ഇടയിലുള്ള വളരെ ചെ
റിയ ദ്വീപുകളും ആകുന്നു. യൂറോപ്പിയതുൎക്കിയുടെ അരികെ മെഡിത്തെ
റെനിയൻ കടലിന്റെ ഒരു ഭാഗത്ത ൟയൊനിയാൻ എന്ന പേരുള്ള
ഏഴദ്വീപുകൾ ഉണ്ട. അവയിൽ ഓരൊ ദ്വീപിന്റെ പേര എന്തെ
ന്നാൽ കോഫൂ എന്നും സെഫെലൊനിയാ എന്നും സാന്ത എന്നും, സ
ന്തമോറാ എന്നും, ഇതെക്കാ എന്നും, സിറൈഗൊ എന്നും, പക്സൊ എ
ന്നും ആകുന്നു.

പ്രധാന പൎവതങ്ങൾ.—ആൽപ്സ എന്ന പേരുള്ള പൎവത
നിരഇത്താലിയെ ഫ്രാൻസിൽനിന്നും സ്വിത്ത്സൎല്ലാണ്ടിൽനിന്നും ജെൎമ്മനി
യിൽനിന്നും വേറാക്കുന്നു. യൂറോപ്പിലുള്ള എല്ലാ മലകളെക്കാളും ആൽ
പ്സ ഉയരമുള്ളതാകുന്നു. ൟ പൎവതനിരയിൽ മൌന്തബ്ലാൻക എന്ന
പേരുള്ള മല ഏറ്റവും ഉയൎച്ചയുള്ളതാകുന്നു. [ 174 ] പിറെനീസ്സ എന്ന പേരുള്ള പൎവതം, സ്പേയിനിൽനിന്ന ഫ്രാൻസി
നെ വേറാക്കുന്നു.

അപ്പെനീൻ്സ എന്ന പൎവതം, ഇത്താലിയിൽ കൂടി തെക്കുവടക്കായിട്ട
കിടക്കുന്നു.

ഹിമസ്സ എന്നെങ്കിലും ബാൽകാൻ എന്നെങ്കിലും പേരായ പൎവതനി
ര യൂറോപ്പിയൻ തുൎക്കിയിൽ ആകുന്നു.

കാൎപ്പതിയൻ എന്നുള്ള പൎവതനിര, ഹൻഗറി എന്നുള്ള ദേശത്തെ
പോലൊണ്ട എന്ന ദേശത്തിൽനിന്ന വേറാക്കുന്നു.

ഹാൎഥ്സ എന്നുള്ള പൎവതനിര, ജെൎമ്മനിയിൽ ആകുന്നു. ൟ മലനി
രെയ്ക്ക വേറെ പേരുകൾ ഉണ്ട. എന്തെന്നാൽ മലൻ എന്നും ഹൎക്കെന്നി
യൻ മലകൾ എന്നും കറുത്ത കാട എന്നും ആകുന്നു.

യൂറാൽ പൎവതങ്ങൾ, യൂറോപ്പിലുള്ള റുസ്സിയായുടെയും ആസിയായി
ലുള്ള റുസ്സിയായുടെയും ഇടയിൽ ആകുന്നു.

ഡൊഫ്രെഫില്ഡ എന്നുള്ള പൎവതനിര, നോൎവെയുടെയും സ്വെദ
ന്റെയും ഇടയിൽ ആകുന്നു.

അഗ്നി പൎവതങ്ങൾ.—എറ്റ്നാ എന്നുള്ള പൎവതംസിസ്സിലി എ
ന്ന പേരുള്ള ദ്വീപിൽ ആകുന്നു. വെസൂവിയുസ്സ എന്നുള്ള പൎവതം, നെ
പ്പല്സ, എന്നുള്ള ദേശത്തിന്റെ അരികെ ആകുന്നു. ഹെക്ലാ എന്നുള്ള പ
ൎവതം, ഐസ്ലാണ്ട എന്ന പേരുള്ള ദ്വീപിൽ ആകുന്നു.

കടലുകളും ഉൾക്കടലുകളും.—വെള്ള കടൽ, റുസ്സിയായുടെ
വടക്ക ഭാഗത്ത ആകുന്നു. ഐരീഷ കടൽ ഇംഗ്ലാണ്ടിന്നും ഇർലാണ്ടി
ന്നും ഇടയിൽ ആകുന്നു. ജെൎമൻ കടൽ അല്ലെങ്കിൽ വടക്കെ കടൽ
ഗ്രേട്ടബ്രിത്തെന്റെയും ഡെന്മാൎക്കിന്റെയും റുസ്സിയായുടെയും ഇടയിൽ
ആകുന്നു. മെഡിത്തെറെനിയൻ കടൽ യൂറോപ്പിന്റെയും അഫ്രിക്കയു
ടെയും ഇടയിൽ ആകുന്നു. ആസോഫ്ഫ എന്ന കടൽ കരിങ്കടലിന്റെ
വടക്കെ ഭാഗത്ത ആകുന്നു. മാൎമ്മൊറാ എന്ന കടൽ കൊൻസ്താന്തിനൊ
പ്പളിന്ന അടുക്കൽ ആകുന്നു ബിസ്കെ എന്ന പേരുള്ള ഉൾക്കടൽ ഫ്രാൻ
സിന്റെ പടിഞ്ഞാറെ വശത്തിന്നും സ്പേയിനിന്റെ വടക്കെ വശത്തി
ന്നും ഇടയിലാകുന്നു. ബോത്നിയാ എന്നും ഫിൻലാണ്ട എന്നും. രിഗാ എ
ന്നും മൂന്ന ഉൾക്കടലുകൾ ബാൽത്തിക്ക കടലിനോട ചേരുന്നു. ലിയോ
ൻസ എന്നുള്ള ഉൾക്കടൽ ഫ്രാൻസിന്ന തെക്ക വശത്ത ആകുന്നു. ജെ
നോവ എന്ന ഉൾക്കടൽ ഇത്താലിയുടെ അടുക്കൽ ആകുന്നു. വെനീസ
എന്ന ഉൾക്കടൽ അല്ലെങ്കിൽ അദ്രിയത്തിക്ക കടൽ ഇത്താലിയുടെയും തു
ൎക്കിയുടെയും ഇടയിൽ ആകുന്നു. താറാന്ത എന്ന ഉൾക്കടൽ ഇത്താലിയു
ടെ തെക്ക വശത്ത ആകുന്നു. കോറിന്ത എന്ന ഉൾക്കടൽ ഗ്രേക്ക ദേശ
ത്തിൽ ആകുന്നു.

കടൽ കൈവഴികൾ.—സെന്തജോജിസ കൈവഴി ഇർലാ
ണ്ടിന്റെ തെക്കെ ഭാഗത്ത ആകുന്നു.ബ്രിത്തിഷ എന്നൊ ഇംഗ്ലീഷ എ
ന്നൊ പേരുള്ള കൈവഴി ഇംഗ്ലാണ്ടിന്നും ഫ്രാൻസിന്നും ഇടയിൽ ആ
കുന്നു. ൟ കൈവഴി അത്ത്ലാന്തിക്ക സമുദ്രത്തെ ജെൎമൻ കടലിനോട
ചേൎക്കുന്നു. അതിന്റെ വടക്കെ ഭാഗത്തിന്ന ദോവേർ എന്ന കൈവഴി
എന്നും പേർ പറഞ്ഞുവരുന്നു. കറ്റിഗാറ്റ എന്ന പേരുള്ള കായൽ ജെ
ൎമൻ കടലിനെ ബാൽത്തിക്ക കടലിനോട ചേൎക്കുന്നു. ബാൽത്തിക്ക ക
[ 175 ] ടലിലേക്ക പ്രവേശിക്കുന്നത മൂന്ന കൈവഴികളായിട്ട ആകുന്നു. അവ
യുടെ പേരുകൾ എന്തെന്നാൽ സൌണ്ട എന്നും വലിയ ബെല്ത്ത എന്നും
ചെറിയ ബെല്ത്ത എന്നും ആകുന്നു. ജിബ്രാൽത്തെർ എന്ന കൈവഴി
സ്പേയിനിന്നും അഫ്രിക്കയിക്കും ഇടയിൽ ആകുന്നു. ൟ കൈവഴി
അത്ത്ലാന്തിക്ക സമുദ്രത്തെ മെഡിത്തെറെനിയൻ കടലിനോട ചേൎക്കു
ന്നു. മെസ്സിന എന്ന കൈവഴി, ഇത്താലിയ്ക്കും സിസ്സിലിയ്ക്കും ഇടയിൽ
ആകുന്നു.

പ്രധാന ആറുകൾ.—വൊൽഗാ എന്ന പേരുള്ള ആറ, യൂ
റോപ്പിലുള്ള ആറുകളിൽ ഏറ്റവും വലിയതാകുന്നു. അത റുസ്സിയായു
ടെ നടുവിൽനിന്ന പുറപ്പെട്ട, യൂറോപ്പിന്റെയും ആസിയായുടെയും
ഇടയിൽ കൂടെ ഒഴുകി അസ്ത്രാക്കാൻ എന്ന ദേശത്തിന്ന സമീപെയുള്ള
കസ്പിയൻ കടലിൽ വീഴുന്നു.

ദാന്യൂബ എന്ന ആറ,വൊൽഗാ കഴിഞ്ഞാൽ യൂറോപ്പിലുള്ള മഹാ വ
ലിയ ആറ ആകുന്നു. അത ബാഡെൻ എന്ന പേരുള്ള ഇട പ്രഭുവി
ന്റെ ദേശത്തിലുള്ള കറുത്ത കാട എന്ന മലയിൽനിന്ന പുറപ്പെട്ട ജെ
ർമനിയിലും ഓസ്ത്രിയയിലും കൂടി ഒഴുകി കരിങ്കടലിലേക്ക പല കൈവ
ഴികളായിട്ട വീഴുന്നു.

ദൊൻ എന്ന ആറ, റുസ്സിയായുടെ നടുവിൽ നിന്നപുറപ്പെട്ട, ആ
സോഫ്ഫ എന്ന പേരുള്ള ദിക്കിന്റെ സമീപെയുള്ള ആസോഫ്ഫ എന്ന
കടലിലേക്ക വീഴുന്നു.

ദ്നൈപർ എന്ന ആറ, റുസ്സിയായുടെ നടുവിൽ നിന്നപുറപ്പെട്ട, ഖെ
ൎസ്സോൻ എന്ന ദിക്കിന്റെ താഴെ കരിങ്കടലിൽ വീഴുന്നു.

വിസ്ത്ത്യൂലാ എന്ന ആറ, കാൎപ്പതിയൻ മലകളിൽനിന്ന പുറപ്പെട്ട, വ
ടക്കോട്ട ഒഴുകി, ബാൽത്തിക്ക എന്ന പേരുള്ള കടലിലേക്ക വീഴുന്നു.

ദ്വീനാ എന്നുള്ള ആറ, റുസ്സിയായിൽനിന്ന പുറപ്പെട്ട, രിഗാ എന്ന
പേരുള്ള കേൾവിപ്പെട്ടിരിക്കുന്ന പട്ടണത്തിന്റെ അരികെ വെച്ച ബാ
ൽത്തിക്ക കടലിലേക്ക വീഴുന്നു. ൟ ആറ കൂടാതെ റുസ്സിയായിൽനിന്ന
പുറപ്പെടുന്ന ദ്വീനാ എന്ന പേരായിട്ട വേറൊരു ആറ ഉണ്ട. അത വട
ക്കോട്ട ഒഴുകി അൎക്കാൻജെൽ എന്ന പട്ടണത്തിന്ന അരികെ വെള്ള എ
ന്ന പേരുള്ള കടലിലേക്ക വീഴുന്നു.

രീൻ എന്ന ആറ, പെരുത്ത വലിയതും വിശേഷപ്പെട്ടതുമായോരു
ആറ ആകുന്നു. അത സ്വീത്ത്സൎല്ലാണ്ടിൽനിന്ന പുറപ്പെട്ട, ജെൎമ്മനിയിലൂ
ടെയും ഹോലാണ്ടിലൂടെയും ഒഴുകി, ജെൎമ്മൻ കടലിലേക്ക വീഴുന്നു.

രോൻ എന്ന ആറ, രീൻ പുറപ്പെടുന്ന സ്ഥലത്തിന്റെ അരികെ പു
റപ്പെട്ട ഫ്രാൻസിലേക്ക കടന്നതിന്റെ ശേഷം ലിയോൻസിന്ന അരി
കെയുള്ള കായലിലേക്ക വീഴുന്നു.

എല്ബു, എന്ന ആറ, ബൊഹെമിയാ എന്ന ദേശത്തിന്ന അരികെയു
ള്ള ഹാൎഥ്സ എന്ന മലയിൽനിന്ന പുറപ്പെട്ട, ജെൎമ്മനിയിലൂടെ ഒഴുകി
ജെൎമ്മൻ കടലിലേക്ക വീഴുന്നു.

താഗുസ്സ എന്ന ആറ, സ്പേയിനിൽനിന്ന പുറപ്പെട്ട പൊൎത്തുഗാലിലൂ
ടെ ഒഴുകി വടക്കെ അത്ത്ലാന്തിക്കിലേക്ക വീഴുന്നു.

തീബെർ എന്ന ആറ, അപ്പെനിൻ്സ മലകളിൽനിന്ന പുറപ്പെട്ട ഇ
ത്താലി എന്ന ദേശത്തെ കടന്ന മെഡിത്തെറെനിയൻ കടലിലേക്ക വീ
ഴുന്നു. [ 176 ] തേമ്സ എന്ന ആറ, ഇംഗ്ലാണ്ടിലുള്ള ഗ്ലൌസെസ്തർ എന്ന ദിക്കിൽനിന്ന
പുറപ്പെട്ട ജെൎമൻ കടലിലേക്ക വീഴുന്നു.

ഗ്രേട്ടബ്രിത്തെൻ എന്നും ഇർലാണ്ട
എന്നുമുള്ള ഐക്യ രാജ്യത്തെ കുറിച്ച.

ഗ്രേട്ടബ്രിത്തെൻ എന്നും ഇർലാണ്ട എന്നുമുള്ള എെക്യ രാജ്യം യൂറോ
പ്പിന്റെ പടിഞ്ഞാറെ ഭാഗത്ത വടക്കെ അത്ത്ലാന്തിക്ക സമുദ്രത്തിൽ ആകു
ന്നു. ഗ്രേട്ടബ്രിത്തെനിൽ ഇംഗ്ലാണ്ട എന്നും വേത്സ എന്നും സ്കോത്ത്ലാണ്ട
എന്നും പേരുള്ള ദേശങ്ങളും വളരെ ചെറിയ ദ്വീപുകളും ഉൾപ്പെട്ടിരി
ക്കുന്നു.

ഇംഗ്ലാണ്ട എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ഇംഗ്ലാണ്ടിന്റെ വടക്കെ ഭാഗം സ്കോത്ത്ലാണ്ടിനാ
ലും തെക്ക ഇംഗ്ലീഷ കടൽ കൈവഴിയാലും കിഴക്ക ജെൎമൻ കടലിനാ
ലും പടിഞ്ഞാറ ഐരീഷ കടലിനാലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന അംശങ്ങളും നഗരികളും.—ഇംഗ്ലാണ്ടിലെപ്ര
ധാന നഗരി ലൊണ്ടോൻ എന്ന ആകുന്നു. എന്നാൽ ഇംഗ്ഗാണ്ട ൪൦ അം
ശങ്ങളായിട്ടും വേത്സ ൧൨ ആയിട്ടും ആസകലം ൫൨ അംശങ്ങളായിട്ട
പകുക്കപ്പെട്ടിരിക്കുന്നു. ഓരൊ അംശത്തിന്ന കൌന്തി എന്ന എങ്കിലും
ശയർ എന്നെങ്കിലും സാമാന്യേന പേർ പറഞ്ഞവരുന്നു. ഇത കൂടാ
തെ ഓരോരൊ അംശത്തിന്ന ഓരോരൊ പ്രത്യേകമായ പേരും പ്ര
ധാന നഗരവും ഉണ്ട. എന്തെന്നാൽ,

ഇംഗ്ലാണ്ടിലെ വടക്കെ ഭാഗത്ത ൬.

കൌന്തി. പ്രധാന നഗരി.
നോൎത്തംബൎല്ലാണ്ട. ന്യൂകാസ്തൽ.
കുംബെൎല്ലാണ്ട. കാൎല്ലയൽ.
ദുൎഹം ദുൎഹം.
യോൎക്കശയർ. യോൎക്ക.
വെസ്തമോലാണ്ട. അപ്പൽബി.
ലങ്കാശയർ. ലങ്കാസ്തർ.

വേത്സിനോട ചേരുന്ന ൪.

ചെശയർ. ചെസ്തർ.
ഷ്രൊപ്പശയർ. ഷ്രൂസ്ബുറി.
ഹെറെഫോൎഡശയർ. ഹെറെഫൊൎഡ.
മോന്മൌത്ശയർ. മൊന്മൌത്ത.
[ 177 ] നടുവിൽ ൧൨.
നൊട്ടിങ്ങ്ഹാംശയർ നൊട്ടിങ്ങ്ഹാം.
ദേൎബിശയർ. ദേൎബി.
സ്താഫ്ഫോൎഡ്ശയർ. സ്താഫ്ഫോൎഡ.
ലെസ്തൎശയർ. ലെസ്തർ.
റുത്ത്ലാണ്ടശയർ. ഓക്ക്ഹാം.
നൊൎത്താമ്പ്തൻശയർ നൊൎത്താമ്പ്തൻ
വാൎവിക്ക്ശയർ. വാൎവിക്ക.
വോൎസ്സെസ്തർശയർ. വൊൎസ്സെസ്തർ
ഗ്ലൌസെസ്തൎശയർ. ഗ്ലൌസെസ്തർ.
ഒക്സഫൊൎഡ്ശയർ. ഒക്സഫൊൎഡ.
ബുക്കിങ്ങ്ഹാംശയർ. എെത്സബുറി.
ബെഡ്ഫോൎഡ്ശയർ. ബെഡ്ഫോൎഡ.

കിഴക്ക ൮.

ലിങ്കൊൻശയർ. ലിങ്കൊൻ.
ഹന്തിങ്ങദോൻശയർ. ഹന്തിങ്ങദോൻ.
കാംബ്രിഡ്ജശയർ. കാംബ്രിഡ്ജ.
നോൎഫ്ഫോക്ക. നോൎവ്വിച്ച.
സഫൊക്ക. ഇപ്സ്വിച്ച.
എസ്സെക്സ. ചെൽമ്സഫൊൎഡ.
ഹെൎത്തഫൊൎഡശയർ. ഹെൎത്തഫോൎഡ.
മിഡൾസെക്സ. ലൊണ്ടോൻ

തെക്കുകിഴക്ക. ൩.

സുറി. ഗില്പൊൎഡ.
കെന്ത. കന്തെർബുരി.
സുസ്സെക്സ. ചിച്ചസ്തെർ.

തെക്കു ൪.

ബേൎക്കശയർ. രെഡിങ്ങ.
വിൽത്ത്ശയർ. സാത്സബുറി.
ഹാമ്പശയർ. വിഞ്ചെസ്തർ.
ദോസെത്ത്ശയർ. ദോൎച്ചെസ്തർ.

തെക്കുപടിഞ്ഞാറ ൩.

സൊമെൎസ്സത്ത്ശയർ. വെല്സ.
ദെവോൻശയർ. എക്സെത്തെർ.
കോൎന്ന്വാൽ. ലോൻസെസ്തൊൻ.
[ 178 ] പ്രധാന മലകളും കുന്നുകളും.—ഒരു പൎവതനിര സ്കോ
ത്ത്ലാണ്ടിൽനിന്ന തുടങ്ങീട്ട ഇംഗ്ലാണ്ടിൽ കൂടി ചിലടത്ത ഇടവിട്ട തെക്ക
വടക്കായിട്ട കിടക്കുന്നു. ൟ നിരയിലുള്ള ശ്രുതിപെട്ട സ്ഥലങ്ങളുടെ
പേരുകൾ എന്തെന്നാൽ,

ഇംഗ്ലാണ്ടിന്റെയും സ്കോത്ത്ലാണ്ടിന്റെയും ഇടയിലുള്ള ചെവിയോട്ട
എന്നും യോൎക്കശയരിലുള്ള ഇംഗ്ലൽബറ എന്നും വാൻസൈഡ എന്നും
ലങ്കാശയരിലുള്ള പെൻഡെൽ എന്നും കുംബെൎല്ലാണ്ടിലുള്ള സ്കിദ്ദാ എ
ന്നും ഹെൽവെല്ലിൻ എന്നും ഗ്ലൌസെസ്തരിലുള്ള കൊഥ്സവോ ല്ദ എന്നും
വോസ്സെസ്തർശയരിലുള്ള മാൽവെൻ എന്നും സൊമെൎസ്സത്ത്ശയരിലുള്ള മെ
ൻദിപ്പ എന്നും ദേൎബിശയരിലുള്ള പീക്ക എന്നും ഷ്ട്രോപ്പശയരിലുള്ള പ്രെ
ക്കിൻ എന്നും ആകുന്നു.

ദ്വീപുകൾ.—ജേൎസി എന്നും ഗേറൻസി എന്നും ആൽഡർനീ എ
ന്നും സാൎക്ക എന്നും പേരായിട്ടിരിക്കുന്ന ജനപുഷ്ടിയുള്ള ചെറിയ തുരു
ത്തുകൾ ഫ്രാൻസിന്റെ അരികെ ആകുന്നു. ഇംഗ്ലാണ്ടിന്റെ തെക്കുവ
ശത്ത വൈറ്റ എന്നും ഇർലാണ്ടിലെ കടലിലുള്ള മാൻ എന്നും വേത്സി
ലുള്ള ആന്ഗെൽസി എന്നും കോൎന്ന്വാലിന്ന അരികെയുള്ള സില്ലി എന്ന
ദ്വീപുകൾ എന്നും നോൎത്തംബൎല്ലാണ്ടിന്ന അരികെയുള്ള ഹൊല്ലി ഐ
ലാണ്ട എന്നും കൊക്കട്ട എന്നും കെന്തിലുള്ള തെന്നട്ട എന്നും ശെപ്പി എ
ന്നും ആകുന്നു.

കായലുകൾ.—കുംബെൎല്ലാണ്ടിലുള്ള ഉത്സ്വാത്തർ എന്നും വെ
സ്തമൊലാണ്ടിലുള്ള വിൻദെമീർ എന്നും ലങ്കാശയരിലുള്ള കൊനിസ്തോൻ
എന്നും ആകുന്നു.

ആറുകൾ.—തേമ്സ എന്നും ത്രേന്ത എന്നും ഔസ എന്നും ഹുംബ
ർ എന്നും തയൻ എന്നും മേൎസി എന്നും മെദ്വൈ എന്നും ആകുന്നു.

ദേശ രൂപം.—ഇംഗ്ലാണ്ടിൽ മൈതാന ഭൂമികളും കുന്നുകളും മേ
ച്ചിൽ സ്ഥലങ്ങളും വനപ്രദേശങ്ങളും നല്ല കൃഷിസ്ഥലങ്ങളും മരുഭൂമി
കളും വലിയ തോട്ടങ്ങളും പാറയുള്ള സ്ഥലങ്ങളും വിശേഷ രാജവഴി
കളും ഇമ്പമുള്ള ആറുകൾ മുതലായ വെള്ളങ്ങളും ഉണ്ടാകകൊണ്ട അത
കാഴ്ചെക്ക നല്ല ചന്തമുള്ള ദേശം ആകുന്നു.

ക്ലൈമെട്ട.—കിഴക്കൻ കരക്കാറ്റുംഅത്ത്ലാന്തിക്ക സമുദ്രത്തിൽനിന്ന
വരുന്ന ആവിയോട കൂടിയ കാറ്റും തമ്മിൽ അടിച്ച ഏതൃക്കുന്നത കൊ
ണ്ട മിക്ക ദേശങ്ങളിലുള്ളതിനെക്കാളും ഗ്രേട്ടബ്രിത്തെനിലെയും സ്കോത്ത്ലാ
ണ്ടിലെയും ക്ലൈമെട്ട മാറിമാറി വരുന്നു. ഇത കാരണത്താൽ ചില
പ്പോൾ ഋതുക്കൾക്ക വ്യത്യാസം വരുത്തുകയും നെഞ്ചടെപ്പ മുതലായ ദീ
നങ്ങൾക്ക ഇടവരുത്തുകയും ചെയ്യുന്നു. എന്നാൽ മേൽ പറഞ്ഞ ദീന
ങ്ങൾകൊണ്ടുള്ളതല്ലാതെ ഇംഗ്ലാണ്ട ശരീരസൌഖ്യത്തിന്ന കൊള്ളാകുന്ന
ദേശം ആകുന്നു

ഉത്ഭവങ്ങൾ.—കൃഷിയ്ക്കും മേച്ചിലിന്നും ഇംഗ്ലാണ്ട ഒന്നാന്തരം
ദേശം ആകുന്നു. ഇപ്രകാരം വന്നത വള വിശേഷം കൊണ്ടല്ല ദൈ
വത്തിന്റെ അനുഗ്രഹം കൊണ്ടും കൂടിയാന്മാരുടെ വലിയ അദ്ധ്വാനം
കൊണ്ടും പഠിത്വത്താൽ സാമൎത്ഥ്യം കൊണ്ടും അത്രെ ആകുന്ന
[ 179 ] ത. കോതമ്പ, യവം മുതലായ കരധാന്യങ്ങളും പലതരമായ സസ്യാദി
ദികളും പല വക പയറുകളും വൃക്ഷാദികളും ഇംഗ്ലാണ്ടിൽ ഉണ്ടാകുന്നു.
അവിടെ വിശേഷപ്പെട്ട കരുവേലകവൃക്ഷങ്ങളും ✲ഹോപ്സ എന്ന പൂ
ക്കളും നന്നായി ഉണ്ടാകുന്നു. കുറുക്കൻ മുയല മുതലായ ചെറിയ ജീവ
ജന്തുക്കൾ, അല്ലാതെ കാട്ടുമൃഗങ്ങൾ ഇംഗ്ലാണ്ടിൽ ഇപ്പോൾ ഇല്ല. എന്നാ
ൽ മറ്റു ദേശങ്ങളിൽനിന്ന മുമ്പെ വരുത്തിയ പലതരമായ മൃഗങ്ങൾ
പെറ്റുണ്ടായതായി ഇണങ്ങിയതും ഏറ്റം നല്ലതുമായുള്ള ആടുമാട മു
തലായവയും പലതരമായ ഇണങ്ങിയ കോഴിമുതലായ പക്ഷികളും
ആകാശമണ്ഡലത്തിലുള്ള പലതരമായ പാടുന്ന പറവജാതികളും ശീ
തോഷ്ണകാലത്തിൻ പ്രകാരം ഒരു ദേശത്തിൽനിന്ന മറുദേശത്തേക്ക സ്ഥ
ലം മാറുന്ന പലവക പക്ഷികളും ഒന്നാന്തരമായ തേനീച്ചകളും പല
വക ൟച്ചകളും ഏതാനും ചെറിയ പാമ്പുകളും ചില തവള, പുഴുമുത
ലായ ഇഴയുന്ന ജന്തുക്കളും ഉണ്ട. ഇഗ്ലീഷകടലിലും ആറുകളിലും ഭക്ഷി
പ്പാൻ കൊള്ളാകുന്ന വളരെ കൂട്ടങ്ങളായ മത്സ്യങ്ങളും ഉണ്ട.

ആ ദേശത്തിൽ രാണ്ടായിരത്തിൽ ചില്വാനം സംവത്സരമായിട്ട ഏ
റ്റവും ശ്രുതിപെട്ടിരിക്കുന്ന തുരങ്കങ്ങളിൽനിന്ന വെള്ളീയത്തെ എടുത്തു
വരുന്നു. ഇത കൂടാതെ ഇരിമ്പും ചെമ്പും ൟയവും ഉപ്പും വിശേഷ
പ്പെട്ട കല്ക്കരിയും ഉള്ള തുരങ്കങ്ങളും ഉണ്ട. ഇംഗ്ലാണ്ടിലുള്ള ചില ദിക്കുക
ളിൽ പലപല രോഗങ്ങളെ പൊറുപ്പിപ്പാൻ കൊള്ളാകുന്ന ചൂടും തണു
പ്പുമായ ധാതുവെള്ളങ്ങൾ ഉണ്ട.

കൈവേലകളും വ്യാപാരവും.—ഇംഗ്ലാണ്ടിലെ സൂത്രപ
ണികളും കൈവേലകളും പലതരവും ഒന്നാന്തരവും ആകുന്നു. ആയത
എന്തെന്നാൽ തോക്ക വാള മുതലായ ആയുധങ്ങളും കത്തി മുതലായസ
കല വിധ പണികളും യന്ത്രപ്പണികളും എല്ലാമാതിരി കണ്ണാടികളും പി
ഞ്ഞാണങ്ങളും കടലാസും കച്ചതരങ്ങളും ആട്ടുരോമം കൊണ്ടുള്ള തുണി
കളും നൂലുകളും കുശപ്പണികളും ആയ കച്ചവടം ഇംഗ്ലാണ്ടിലെ പോ
ലെ മറ്റ യാതൊരു ദേശത്തിലും അത്ര വളരെ ഇല്ല. ചരക്കുകൾ കൊ
ണ്ടു നിറഞ്ഞ അനേകം ഇംഗ്ലിഷ കപ്പലുകൾ ഇങ്ങോട്ടും അങ്ങോട്ടും എ
ല്ലായ്പോഴും സഞ്ചരിക്കുന്നു. ഇംഗ്ലാണ്ടിൽ പോക്കുചരക്കുകളും വരവുചര
ക്കുകളും വളരെ ഉണ്ട. ഇംഗ്ലാണ്ടിൽനിന്ന ഇരിമ്പും ചെമ്പും കടലാസും
എല്ലാത്തരമായ ശീലകളും ഇംഗ്ലാണ്ടിലെ മറ്റ എല്ലാ വസ്തുക്കളും പോ
ക്കചരക്കായിട്ട കേറ്റി അയക്കപ്പെടുന്നു. [ 180 ] പഠിത്വവും മതവും.—ഇംഗ്ലീഷകാരുടെ മതം ക്രിസ്ത്യാനീമതം
ആകുന്ന പ്രൊത്തെസ്താന്ത എന്ന പേരുള്ള മതം ആകുന്നു. ഇംഗ്ലാണ്ടിൽ
പഠിത്വമുള്ളവരും ബഹു വിദ്വാന്മാരും വളരെ ഉണ്ട. കാംബ്രിഡ്ജ എ
ന്നും ഒക്സഫൊൎഡ എന്നുമുള്ള രണ്ട പട്ടണങ്ങളിൽ ഏറ്റവും ശ്രുതിപെ
ട്ട പാഠശാലകൾ ഉണ്ട.

വിശേഷാദികൾ.—ഇംഗ്ലീഷകാൎക്ക വാങ്ങിപ്പാൻ എങ്കിലും കാ
ണ്മാൻ എങ്കിലും ആയിട്ട അന്യദേശങ്ങളിലുള്ള ചില വസ്തുക്കളെ വരുത്തു
ന്നു. അങ്ങിനെ എല്ലാ മാതിരിയിലുള്ള മൃഗങ്ങളെയും പക്ഷികളെയും
പാമ്പുകളെയും വൃക്ഷങ്ങളെയും വിലയേറിയ രത്നങ്ങളെയും പൊന്ന
വെള്ളി മുതലായ ആഭരണങ്ങളെയും ഇംഗ്ലാണ്ടിൽ കാണ്മാനുണ്ട. അവ
യെ സൂക്ഷിപ്പാനായിട്ട അവിടെ തക്ക നല്ല സ്ഥലങ്ങൾ ഉണ്ട.

വേത്സ എന്ന ദേശത്തെ കുറിച്ച.
വേത്സ ഇംഗ്ലാണ്ടിന്റെ പടിഞ്ഞാറെ ഭാഗം ആകുന്നു. അത മുമ്പെ
സ്വാതന്ത്ര്യമുള്ള ഒരു പ്രഭുത്വം ആയിരുന്നു. ഇപ്പോൾ ഇംഗാണ്ടിലെ അ
ധികാരത്തിൻ കീഴിൽ ഉൾപ്പെട്ടിരിക്കുന്നു. വേത്സ മലയുള്ള പ്രദേശം
ആകുന്നു. പ്രധാന മലകൾ സ്നോദോൻ എന്നും ബെൎവീൻ എന്നും ക
ഡർ എന്നും ഇദ്രിസ എന്നും പ്ലിൻലിമ്മോൻ എന്നും വാൻ അല്ലെങ്കിൽ
ബ്രെക്നോക്ക എന്നും ബീക്കോൻ എന്നും ആകുന്നു.

ഇംഗ്ലാണ്ടിലും വേത്സിലുമുള്ള മലകളിൽ ഏറ്റവും ഉയൎന്ന മല സ്നോ
ദോൻ ആകുന്നു. വേത്സ പന്ത്രണ്ട അംശങ്ങളായിട്ട പകുക്കപ്പെട്ടിരിക്കു
ന്നു. എന്തെന്നാൽ,

വടക്കെ വേത്സിൽ ൬.

ഫ്ലിന്ത്ശയർ. ഫ്ലിന്ത.
ദെൻബ്ബിശയർ ദെൻബ്ബി.
കേയൎന്നാൎവോൻശയർ കേയൎന്നാൎവോൻ
അന്ഗെൽസീ ബ്യൊമരിസ.
മേറിയോനത്ത്ശയർ. ഹാല്ലെൎച്ച.
മോന്തഗോമരിശയർ. മോന്തഗോമരി.

തെക്കെ വേത്സിൽ ൬.

രാഡ്നൊൎശയർ. രാഡ്നൊർ.
കാൎഡിഗ്ഗാൻശയർ. കാൎഡിഗാൻ.
പെംബ്രൊക്കശയർ. പെംബ്രൊക്ക.
കായെൎമ്മാൎത്തൻശയർ. കായെൎമ്മാൎത്തൻ.
ബ്രെൎക്ക്നോക്ക്ശയർ ബ്രെൎക്ക്നോക്ക.
ഗ്ലാമോൎഗൻശയർ. കാൎഡീഫ.

വേത്സിലുള്ള പ്രധാന ആറുകൾ ദീ എന്നും ക്ലൈയ്ദ എന്നും വൈ എ
ന്നും ആകുന്നു.

വേത്സിൽ നല്ല കല്ക്കരിയും ചെമ്പുമുള്ള തുരങ്കങ്ങൾ ഉണ്ട. അവിടെ
[ 181 ] നല്ല മാതിരി കമ്പിളി ഉണ്ടാക്കുന്നു. മലകളിൽ ആടുകളെയും ചെറിയ
വക മാടുകളെയും വളൎത്തുകയും ചെയ്തുവരുന്നു.

സ്കൊത്ത്ലാണ്ട എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—സ്കൊത്ത്ലാണ്ട ഗ്രേട്ടബ്രിത്തെന്റെ വടക്കെ ഭാഗം
ആകുന്നു.

അംശങ്ങളും പ്രധാന നഗരങ്ങളും.—സ്കോത്ത്ലാണ്ട ൩൩
അംശങ്ങളായിട്ട പകുക്കപ്പെട്ടിരിക്കുന്നു. എന്തെന്നാൽ,

വടക്ക ൧൦

കൌന്തി. പ്രധാനനഗരി.
ഓൎക്ക്നി. കെൎക്ക്വോൽ.
കൈത്നെസ്സ. വിക്ക.
സതെലാണ്ട. ഡൊന്നോൎക്ക.
രോസ്സ. തെയിൻ-ദിങ്ങവോൽ.
ക്രൊമാൎത്തി. ക്രൊമാൎത്തി.
ന്യയറൻ. ന്യയറൻ.
മോറൈഅല്ലെങ്കിൽഎല്ജിൻ. എല്ജിൻ-ഫോരെസ.
ബാൻഫ. ബാൻഫ-കല്ലെൻ.
അബേൎഡീൻ. അബേൎഡീൻ
പെത്തർഹെഡ.
ഇൻവേൎനെസ്സ. ഇൻവേൎനെസ്സ
ഫോൎട്ടജ്യോൎജ്ജ.

നടുവിൽ ൯.

പേൎത്ത. പേൎത്ത
ക്രിയെഫ
ദങ്കെൽദ.
അൻഗസ്സ. ഫോൎഫാർ
ദന്ദീ
മൊന്ത്രോസ-
മിയന്ന്സ അല്ലെങ്കിൽ കിൻകാൎദീൻ. ബെൎവീ
ദുംബാൎത്തൊൻ. ദുംബാൎത്തൊൻ.
സ്തെൎല്ലിങ്ങ. സ്തെൎല്ലിങ്ങ
ഫാല്ക്കെൎക്ക
ബാനോക്ക്ബുൻ..
ക്ലാക്ക്മാന്നൻ. ക്ലാക്ക്മാന്നൻഅല്ലെങ്കിൽറോസ്സ.
ആൎഗ്ഗൈൽ. ഇൻപെരേറി
കാംബേൽട്ടൌൻ.
[ 182 ]
കിൻറൊസ്സ. കിൻറൊസ്സ.
ഫൈഫ്ഫ. കുപ്പാർ
സെന്തഅന്ദ്രയോസ.
കെൎക്കാൽഡി.
ദബെൎല്ലയിൻ.

തെക്ക ൧൪.

ബ്യൂത്ത. രൊതസൈ
ലാമ്ലാശ.
രെൻപ്രൂ രെൻപ്രൂ
ഗ്രീനോക്ക
പയിസ്സി
പൊൎട്ട-ഗ്ലാസ്ഗൌ
ലാനാൎക്ക ഗ്ലാസ്ഗൌ
ലാനാൎക്ക
ഹാമിൽട്ടൌൻ.
ലീൻലിത്തഗൊ. ലീൻലിത്തഗൊ
ബൊനെസ്സ.
എദിൻബൂൎഗ്ഗ. എദിൻബൂൎഗ്ഗ.
ഹദ്ധിങ്ങത്തോൻ. ഹദ്ധിങ്ങത്തോൻ
ദമ്പാർ.
പീബൾ്സ. പീബൾ്സ.
ബേൎവിക്ക. ഗ്രീന്ലാ
ദുൻ്സ
ലോദർ.
അയർ. അയർ
കിൽമാനോക്ക
ഇൎവിൻ.
വിഗ്ത്തൊൻ. വിഗ്ത്തൊൻ
സ്ത്രൻറെർ.
ഫോൎട്ടപാത്രിക്ക.
കെൎക്കുദ്ബ്രയട്ട. കെൎക്കുദ്ബ്രയട്ട
കാസ്ഥൽദൌഗ്ലാസ.
ദുംമ്പ്രിസ്സ. ദുംമ്പ്രിസ്സ
അന്നൻ
സാൻക്വാർ.
സെൽകെൎക്ക. സെൽകെൎക്ക.
റൊക്സബൂൎഗ്ഗ ജെദ്ബുൎഗ്ഗ
കെൽസൊ
മെൽറൊസ്സ.
[ 183 ] പ്രധാന മലകളും കുന്നുകളും.—ചെവിയൊട്ട കുന്നുകൾ
എന്നും ഗ്രാമ്പിയാൻ കുന്നുകൾ എന്നും ബെൻലൊമോണ്ട എന്നും ബെ
ൻനെവിസ്സ എന്നും ഒകിൽ കുന്നുകൾ എന്നും പെന്തലാണ്ട കുന്നുകൾ
എന്നും ആകുന്നു. എന്നാൽ ഗ്രേട്ടബ്രിത്തെനിലുള്ള ഏറ്റവും ഉയരമുള്ള
മലബെൻനെവിസ്സ ആകുന്നു. അതിന്ന ൪൩൮൦ ഇംഗ്ലീഷഅടി പൊ
ക്കം ഉണ്ട.

ദ്വീപുകൾ.—ക്ലൈഡ എന്ന ഉൾക്കടലിലുള്ള ബൂത്ത എന്നും
അറാൻ എന്നും സ്കോത്ത്ലാണ്ടിലെ പടിഞ്ഞാറെ വശത്ത ഹെബ്രെഡീസ
എന്ന പേരുള്ള ദ്വീപുകൾ അല്ലെങ്കിൽ പടിഞ്ഞാറെ ദ്വീപുകൾ എന്നും
ആകുന്നു. ൟ ദ്വീപുകളിൽ പ്രധാനപ്പെട്ടവയുടെ പേരുകൾ ജൂറാ
എന്നും മൂൽ എന്നും കൊൾ എന്നും സ്കൈ എന്നും ലൂവിസ്സ എന്നും സ്താ
ഫാ എന്നും ഐകൊലംകിൽ അല്ലെങ്കിൽ ഐയോനിയ എന്നും ആകു
ന്നു. സ്താഫാ എന്ന ദ്വീപിൽ കൊത്തി ഉണ്ടാക്കാത്ത വളരെ ബാസാൽ
തീസ എന്ന പേരുള്ള ഒരു വക മാൎബൾ തുണുകൾ ഉണ്ടായിരിക്കുന്നത
കൊണ്ടും യൂറോപ്പ ദേശക്കാർ എല്ലാവരും അറിവില്ലാത്തതും പഠിത്വമി
ല്ലാത്തതുമായുള്ള അവസ്ഥയിൽ മുങ്ങികിടന്നപ്പോൾ ഏതാനും വിദ്വാ
ന്മാരും പഠിത്വമുള്ളവരും ഐകൊലംകിൽ എന്ന ദ്വീപിൽ വസിച്ചിരു
ന്നതകൊണ്ടും ൟ രണ്ട ദ്വീപുകളും ശ്രുതിപെട്ടതാകുന്നു.

സ്തോത്ത്ലാണ്ടിലെ വടക്ക വശത്ത ഓൎക്ക്നി എന്ന പേരുള്ള ൨൬ ദ്വീപുക
ൾ ഉള്ളവയിൽ പ്രധാന ദ്വീപിന്റേ പേർ മെയൻലാണ്ട എന്നെങ്കി
ലും പൊമൊന എന്നെങ്കിലും ആകുന്നു. പ്രധാന നഗരികളുടെ പേരു
കൾ കെക്വോൽ എന്നും സ്രോംനെസ്സ എന്നും ആകുന്നു.

ഓൎക്ക്നി ദ്വീപുകളുടെ വടക്ക വശത്ത ഷെത്ത്ലാണ്ട എന്ന പേരുള്ള
൪൬ ചെറിയ ദ്വീപുകൾ ഉണ്ട. ഇവയിൽ പ്രധാന ദ്വീപിന്റെ പേർ
മേയൻലാണ്ട എന്ന ആകുന്നു. പ്രധാന നഗരിയുടെ പേർ ലേൎവീക്ക
എന്നും ആകുന്നു.

ൟ ദ്വീപുകളിൽ ഇരുപത്താറിൽ മാത്രമെ ആളുകൾ പാൎക്കുന്നുള്ളു.

ഉൾക്കടലുകളും കായലുകളും.—ഇവയിൽ പ്രധാനമായിട്ടു
ള്ളവ ദോനൊഖ എന്നും മറി എന്നും തെയ എന്നും ഫോൎത്ത എന്നും
സൊൽവെ എന്നും ക്ലൈഡ എന്നും ഫൈൻ എന്നും ലന്ന്ഹ എന്നും ആ
കുന്നു. സ്കോത്ത്ലാണ്ടിലുള്ള കായലുകൾ വളരെ ഉണ്ട. അവയിൽ പ്രധാ
ന കായലുകൾ ഇൻവേൎനെസ്സ എന്ന കൌന്തിയിലുള്ള ലോഖനസ്സ എ
ന്നും ദുംബിത്തൊൻശയരിലുള്ള ലൊഖലൊമോണ്ട എന്നും അൎഗ്ഗൈൽ എ
ന്ന കൌന്തിയിലുള്ള ലൊഖഓ എന്നും പേത്ത്ശയരിലുള്ള ലൊഖ കാത്ത്രീൻ
എന്നും ആകുന്നു. ലൊഖലൊമോണ്ട ഗ്രേട്ടബ്രിത്തെനിലുള്ള സകലകായ
ലുകളെക്കാളും വലിയതാകുന്നു.

ആറുകൾ.—സ്പെ എന്നും ദെവെറൊൻ എന്നും ഡീ എന്നും ഡോ
ൻ എന്നും എസ്ത എന്നും തെയ എന്നും അന്നാൻ എന്നും നിത്ത എന്നും
ക്ലൈഡ എന്നും ആകുന്നു. സ്കോത്ത്ലാണ്ടിലുള്ള എല്ലാ ആറുകളെക്കാളും
തെയ ആറ വലിയതാകുന്നു.

ഗ്രേട്ടബ്രിത്തെനിൽ അനേകം തോടുകൾ ഉണ്ട. ആറുകളും തോടുക
ളും വഴിയായിട്ട ഗ്രേട്ടബ്രിത്തെനിലുള്ള എല്ലാ പ്രധാന സ്ഥലങ്ങളിൽ
[ 184 ] കൂടെ വളരെ കച്ചവട തോണികൾ എല്ലായ്പോഴും സഞ്ചരിച്ച വരുന്നു.

ദേശ രൂപം.—സ്കോത്ത്ലാണ്ട താണ ദേശം എന്നും മല ദേശം
എന്നും പേരുള്ള രണ്ട വലിയ ഭാഗങ്ങളായിട്ട വിഭാഗിക്കപ്പെട്ടിരിക്കു
ന്നു.

ക്ലൈമെട്ട.—സ്കോത്ത്ലാണ്ടിലെ ക്ലൈമെട്ട ഇംഗ്ലാണ്ടിലുള്ളതിനെ
ക്കാളും തണുപ്പുള്ളതാകുന്നു.

ഉത്ഭവങ്ങൾ.—മലപ്രദേശം കൃഷിക്ക നല്ല സ്ഥലം അല്ല എങ്കി
ലും ചില സ്ഥലങ്ങളിൽ നല്ല കൃഷി ഉണ്ട. പ്രത്യേകമായിട്ട ഓത്ത്സ എന്ന
വക ധാന്യം നന്നായി ഉണ്ടാകും എന്നാൽ വളരെ ആടുകളെയും ചെ
റിയ വക മാടുകളെയും മലകളിൽ വളൎത്തുന്നുണ്ട. സ്കോത്ത്ലാണ്ടിലെ ക
ടലുകളിൽനിന്ന ബഹു വിധമായ മത്സ്യങ്ങളെയും പ്രത്യേകമായിട്ട തി
മിംഗിലം എന്നും ഹെറിങ്ങ്സ എന്നും സല്മൊൻ എന്നും കോഡ എന്നും
പേരായ മീനകളെയും പിടിക്കുന്നു.

കൈവേലകളും വ്യാപാരവും.—ഗ്ലാസ്ഗൌ എന്നും പയി
സ്ലി എന്നുമുള്ള പട്ടണങ്ങൾ പഞ്ഞിശീല കൈവേലകൾക്കായിട്ട ഏ
റ്റവും കേൾവിപ്പെട്ടതാകുന്നു. പഞ്ഞികൊണ്ടും പട്ടുകൊണ്ടും എ
ത്രയും നേരിയതും വിശേഷപ്പെട്ടതുമായുള്ള സാൽവകൾ ഉണ്ടാക്കപ്പെടു
ന്നു. അവ ഏകദേശം കാശ്മീർ സാൽവകളോട തുല്ല്യമാകുന്നു. ദന്ദീ
എന്നും ദംഫേൎമ്ലിൻ എന്നുമുള്ള പട്ടണങ്ങൾ ചണശീല കൈവേലയ്ക്കാ
യിട്ട ശ്രുതിപ്പെട്ടതാകുന്നു. ഇത കൂടാതെ സ്കോത്ത്ലാണ്ടിൽ ഇരിമ്പ സൂത്രപ
ണികളും രത്നകമ്പിളികളും രോമശീലകളും സ്പടികവേലകളും കുശവേ
ലകളും ഉണ്ട. ൟ മാതിരി ചരക്കുകളെ പോക്കുചരക്കായിട്ട കേറ്റി അ
യച്ചവരുന്നു. പലതരം വീഞ്ഞും ബ്രാന്ദിയും പഞ്ചസാരയും അരിയും പു
കയിലയും നീലം മുതലായവയും വരവു ചരക്കായിട്ട ഇറക്കപ്പെടുന്നു.

പഠിത്വവും മതവും.—സ്കോത്ത്ലാണ്ടകാരുടെ മതം ക്രിസ്തു മതം
ആകുന്ന പ്രൊത്തെസ്താന്ത മതം ആകുന്നു. സ്കോത്ത്ലാണ്ടിൽ പഠിത്വമു
ള്ളവരും ഏറ്റവും വിദ്വാന്മാരും അനേകം പേർ ഉണ്ട. എദിൻബൂൎഗ്ഗ
എന്നും ഗ്ലാസ്ഗൌ എന്നും സെന്ത അന്ദ്ര്യൂസ എന്നും അബെൎഡീൻ എന്നു
മുള്ള പട്ടണങ്ങളിൽ മഹാ കേൾവിപ്പെട്ട പാഠകശാലകൾ ഉണ്ട.

ഇർലാണ്ട എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ഇർലാണ്ട എന്ന ദ്വീപ ഗ്രേട്ടബ്രിത്തെനിൽനി
ന്ന ഐരീഷ കടലിനാൽ വേർതിരിക്കപ്പെട്ടിരിക്കുന്നു.

അംശങ്ങളും പ്രധാന നഗരികളും.—ഇർലാണ്ട നാലു
ഭാഗമായിട്ട പകുക്കപ്പെട്ടിരിക്കുന്നു. അവയുടെ പേരുകൾ കിഴക്കെ വശ
ത്ത ലൈൻസ്തർ എന്നും വടക്കെ വശത്ത ഉൽസ്തർ എന്നും പടിഞ്ഞാറെ
വശത്ത കൊന്നോട്ട എന്നും തെക്കെ വശത്ത മൻസ്തൊർ എന്നും ആകു
ന്നു. [ 185 ] ലൈൻസൂരിൽ ൧൨.

കൌന്തി. പ്രധാന നഗരി.
ദുബ്ലിൻ. ദുബ്ലിൻ.
ലൌത്ത. ദ്രൊഘെഡാ
വിക്ക്ലൊ. വിക്ക്ലൊ.
വെക്സഫോൎദ. വെക്സഫോൎദ.
ലൊങ്ങ്ഹൊൎദ. ലൊങ്ങ്ഹൊൎദ.
ഇസ്ഥമീത്ത. ത്രിം.
വെസ്ഥമീത്ത. മുലിൻഗാർ.
കിങ്സകൌന്തി. ഫില്ലിപ്സത്തൌൻ.
ക്വിങ്സകൌന്തി. മേറിബറ.
കിൽകെന്നി. കിൽകെന്നി.
കിൽദേർ. നായാസ.
കാലൊ. കാലൊ.

ഉൽസൂരിൻ ൯.

കൌന്തി. പ്രധാന നഗരി.
ഡൌൻ. ഡൌൻപാത്രിക്ക.
ആർമാ. ആർമാ
മൊനാഘൻ. മൊനാഘൻ.
കാവൻ. കാവൻ.
അൻത്രിം. കാറിക്ഫൎഗുസ.
ലൊണ്ടൊൻദെറി. ദെറി.
തൈറൊൻ. ഓമാർ.
ഫെർമനാ ഇന്നിസ്കില്ലിൻ.
ദൊനെഗാൽ. ലിഫോൎദ.

കൊന്നോട്ടിൽ ൫.

കൌന്തി. പ്രധാന നഗരി.
ലൈത്രിം. കാറിക്ക.
റൊസ്കൊമൻ. റൊസ്കൊമൻ.
മെയൊ. കാസ്ഥൽബാർ
ബല്ലിൻറൊബ.
സ്ലൈഗൊ, സ്ലൈഗൊ.
ഗാൽവെ. ഗാൽവെ.
[ 186 ] മൻസൂരിൽ ൬
കൌന്തി. പ്രധാന നഗരി.
ക്ലേർ, ഇന്നിസ.
കോൎക്ക, കോൎക്ക.
കെറി, ത്രെലീ.
ലിമെറിക്ക. ലിമെറിക്ക.
തിപ്പെറെരി, തിപ്പെറെരി
ക്ലൊൻമെൽ.
വാട്ടെഫോൎദ. വാട്ടെഫോൎദ

പ്രധാന മലകൾ.—കെറി എന്ന കൌന്തിയിലുള്ള മെഗെൽക
ദിസറീക്സാ എന്നും മാൻഗൎത്തൊൻ എന്നും മെയൊ എന്ന കൌന്തിയിലു
ള്ള ക്രൊപാത്രിക്ക എന്നും ഡൌൻ എന്ന കൌന്തിയിലുള്ള മൌൎന്ന എ
ന്നും വിക്ലൊ എന്ന മലകൾ എന്നും ആകുന്നു.

ഉൾക്കടലുകളും കായലുകളും.—പടിഞ്ഞാറെ വശത്ത ദൊ
നെഗാൽ എന്നും സ്ലൈഗൊ എന്നും ക്ലൂ എന്നും ഗാൽവെ എന്നും ഡിങ്ങ
ൽ എന്നും തെക്ക വശത്ത ബൻത്രി എന്നും കോൎക്ക എന്നും വാട്ടെഫൊൎദ
എന്നും കിഴക്കവശത്ത ബെല്ഫാസ്തഎന്നും ലൌഹ എന്നും ദുൻദാല്ക്ക എ
ന്നും ദുൎബ്ലിൻ എന്നും പേരുള്ള വിശേഷപ്പെട്ട ഉൾക്കടലുകൾഉണ്ട. നീ
ഹാ എന്നും ഏറൻ എന്നും കില്ലാൎന്നി എന്നും പേരുള്ള കായലുകൾ ഉണ്ട.
കില്ലാൎന്നി എന്ന പേരുള്ള കായൽ കാഴ്ചയ്ക്ക ഭംഗിയുള്ളതായിട്ട കെൾവി
പ്പെട്ടതാകുന്നു.

ഇർലാണ്ടിന്റെ വടക്കെ അറ്റത്തിന്റെ പേർ മാലിൻഹേഡ എന്ന
ആകുന്നു. തെക്കെ അറ്റത്തിന്റെ പേർക്ലിയർ മുനമ്പ എന്ന ആകുന്നു. ക
പ്പലുകൾ മറുദേശങ്ങളിൽ നിന്ന ഇംഗ്ലാണ്ടിലേക്ക അടുക്കാറാകുമ്പോൾ ക
പ്പലുകളിലുള്ളവർ സാമാന്യമായിട്ട കാണുന്ന ഒന്നാമത്തെ കര ക്ലീയർ മു
നമ്പ ആകുന്നു.

ആറുകൾ.—പ്രധാന ആറുകൾ ശന്നൻ എന്നും ബ്ലാക്കവാട്ടെർ
എന്നും ബൊയിൻ എന്നും ലിപ്പി എന്നും ആകുന്നു.

ദേശരൂപം.—ഏകദേശം ഇംഗ്ലാണ്ടിലെപ്പോലെ ആകുന്നു.

ക്ലൈമെട്ട.—ഇംഗ്ലാണ്ടിലെ ക്ലൈമെട്ട എന്ന പോലെ ഇർലാണ്ടി
ലെ ക്ലൈമെട്ട അത്ര ഉഷ്ണമുള്ളത എങ്കിലും തണുപ്പുള്ളത എങ്കിലും അല്ല.
എന്നാൽ ഇർലാണ്ട സമുദ്രത്തിന്റെ അടുക്കൽ ആകകൊണ്ട അവിടെ
നിന്ന വരുന്ന കാറ്റ ൟറമായുള്ളതാകയാൽ ആനാട്ടിലെ മേച്ചിൽ സ്ഥ
ലങ്ങൾ എല്ലായ്പോഴും പച്ചയായുള്ളതാകുന്നു.

ഉത്ഭവങ്ങൾ.—ഇർലാണ്ട സുഭിക്ഷമായുള്ള ദേശം ആകുന്നു.
അതിന്റെ മേച്ചിൽ സ്ഥലങ്ങളിൽ അനേകം ആടുമാട മുതലായ നാ
ല്ക്കാലികളെ വളൎത്തിവരുന്നു. എന്നാൽ കാട്ടുമൃഗങ്ങൾ അവിടെ ഇല്ല
കോതമ്പ മുതലായ ധാന്യങ്ങൾ അനവധിയായിട്ട ഉണ്ടാകുന്നു. ൟ
[ 187 ] ദേശത്തിലെ മറ്റ ഉത്ഭവങ്ങൾ ഇംഗ്ലാണ്ടിലുള്ളവ എന്ന പോലെ ആകു
ന്നു.

കൈവേലകളും വ്യാപാരവും —പ്രധാനമായിട്ടുള്ള കൈ
വേല നല്ല തരമായ ചണ ശീലകൾ ആകുന്നു. ഇർലാണ്ടിൽനിന്ന വ
ളരെ ഉപ്പിട്ട മാട്ടിറച്ചിയെയും പന്നി ഇറച്ചിയെയും ചണ ശീലകളെ
യും പോക്കുചരക്കായിട്ട കേറ്റി അയച്ചവരുന്നു.

പഠിത്വവും മതവും.—ഇർലാണ്ടകാർ മിക്കവരും റോമ മത
ക്കാരാകുന്നു എങ്കിലും ചില പ്രൊത്തെസ്താന്തകാർ ഉണ്ട. ൟ രാജ്യത്തിൽ
പഠിത്വം ഏറ ഇല്ല അത ഹേതുവായിട്ടും റോമ മതമായ ദുൎമ്മാൎഗ്ഗം ഹേ
തുവായിട്ടും അനേകം ജനങ്ങൾ ദാരദ്ര്യവും അരിഷ്ടതയുമായുള്ള അവ
സ്ഥയിൽ കിടക്കുന്നു.

റുസ്സിയ എന്ന മഹാ രാജ്യത്തെ കുറിച്ച.

അതിരുകൾ.—റുസ്സിയായുടെ വടക്കെ ഭാഗം ആക്ടിക്ക സമുദ്ര
ത്താലും കിഴക്ക വടക്ക പാസിപ്പിക്ക സമുദ്രത്താലും തെക്ക കരിങ്കടലിനാ
ലും തുൎക്കിയാലും താൎത്തറിയാലും പടിഞ്ഞാറ ഓസ്ത്രിയയാലും പ്രുസ്സിയാ
യാലും ബാൽത്തിക്ക എന്ന കടലിനാലും സ്വെദനാലും അതൃത്തിയാക്ക
പ്പെട്ടിരിക്കുന്നു.

ൟ മഹാ രാജ്യം യൂറോപ്പിന്റെയും ആസിയായുടെയും വടക്കെ ഭാ
ഗങ്ങളിൽ ആകുന്നു.

വിശേഷദിക്കുകൾ.—റുസ്സിയായിൽ ൫൦ അംശങ്ങൾ ഉണ്ട. ക
റില്യാ എന്നും എസ്തൊന്യാ എന്നും ഇംഗ്രിയാ എന്നും ലിവൊനിയാ എ
ന്നും കൂൎലാണ്ട എന്നും പേരുള്ള പണ്ടത്തെ രാജ്യങ്ങളും ഡൊൻകൊസാ
ക്ക എന്ന പറയപ്പെടുന്നവരുടെ ദേശവും ഇവയിൽ ഉൾപ്പെട്ടിരിക്കുന്നു.

മേൽ പറഞ്ഞ ൫൦ ദിക്കുകളിൽ മിക്കതും അവ അവയുടെ പ്രധാന
പട്ടണങ്ങളുടെ പേരുകളിൻ പ്രകാരം പേർ പറയപ്പെട്ടിരിക്കുന്നു.

ലാപ്ലാണ്ട എന്ന ദേശത്തിന്റെ കിഴക്കെ ഭാഗം ഇപ്പോൾ റുസ്സിയാ
രാജ്യത്തിൽ ഉൾപ്പെട്ടിരിക്കുന്നു.

മുമ്പെ സ്വേദൻ എന്ന രാജ്യത്തോട ചേൎന്നിരുന്ന ഫിൻലാണ്ട എന്ന
ദേശം ഇപ്പോൾ റുസ്സിയായുടെ കീഴിൽ ആകുന്നു.

പോലാണ്ട എന്ന രാജ്യം റുസ്സിയായുടെ തെക്ക വശത്ത ആകുന്നു. കു
റെ സംവത്സരങ്ങൾക്ക മുമ്പെ റുസ്സിയായിലെ രാജാവും ഓസ്ത്രിയയിലെ
രാജാവും പ്രുസ്സിയായിലെ രാജാവും ഒരു അന്യായമായുള്ള കൂട്ടം കൂടി
അതിന്റെ രാജാവിനെ തള്ളികളഞ്ഞിട്ട ആ ദേശത്തെ മൂന്നായിട്ട പ
കുത്ത ഓരോരൊ പങ്ക അവനവന്റെ രാജ്യത്തോട ചേൎക്കുകയും ചെ
യ്തു. ൟ ഭാഗങ്ങളിൽ ഏറ്റവും വലിയ ഭാഗം റുസ്സിയായോട ചേൎക്ക
പ്പെട്ടതാകുന്നു.

പ്രധാന നഗരികൾ.—റുസ്സിയായിലെ തലസ്ഥാനം പെ
റ്റെസ്ബുൎഗ്ഗ എന്ന ആകുന്നു. മോസ്കൌ പണ്ടത്തെ തലസ്ഥാനം ആ
യിരുന്നു. വാൎസ പോലാണ്ടിലെ മുമ്പിലത്തെ തലസ്ഥാനം ആയിരുന്നു.

അൎക്കാൻജെൽ എന്ന പട്ടണം റുസ്സിയായുടെ വടക്കെ ഭാഗത്ത ആകു
[ 188 ] ന്നു. അവിടെ കേൾവിപ്പെട്ട ഒരു തുറമുഖം ഉണ്ട. വളരെ കച്ചവടം
മുമ്പെ ആ സ്ഥലത്ത ചെയ്തുവന്നു എങ്കിലും പെറ്റേസ്ബുൎഗ്ഗ എന്ന തല
സ്ഥാനത്തെ ഉണ്ടാക്കിയതിന്റെ ശേഷം മറ്റെ സ്ഥലത്തിലെ വ്യാപാ
രം നന്നാക്കുറഞ്ഞുപോയിരിക്കുന്നു.

ഓഡെസാഎന്ന പട്ടണം കരിങ്കടലിന്ന അരികെ ആകുന്നു. കൊൻ
സ്താന്തിനൊപ്പൾ എന്ന വലിയ പട്ടണത്തിലേക്കും ലൊവാത്തിലേക്കും വി
ല്പാനായിട്ട ഒാഡെസിൽനിന്ന കോതമ്പ കൊണ്ടുപോകപ്പെടുന്നു.

രിഗാ എന്ന പട്ടണം ബാൽത്തിക്ക കടലിൽ വീഴുന്ന ദ്വിനാ എന്ന
ആറ്റ അരികത്ത കടലിൽനിന്ന ൯ നാഴിക ദൂരത്തിൽ പണിയിക്ക
പ്പെട്ടിരിക്കുന്നു. ഇത പെരുത്ത വലിയ വ്യാപാരമുള്ള പട്ടണം ആകു
ന്നു. അവിടെനിന്ന കൊണ്ടുവരുന്ന ചണം യൂറോപ്പിലുള്ളതിനെക്കാളും
തുലോം വിശേഷമായിട്ടിരിക്കുന്നു.

നൊൎവൊഗൊറോദ എന്ന പട്ടണം മുമ്പെ കേൾവിപ്പെട്ടതായിരുന്നു.
ഛെർകാസ്ക എന്ന പട്ടണം ഡൊൻ എന്ന ആറ്റിന്റെ വായരികെ
പണിയപ്പെട്ടിരിക്കുന്നു. അത ഡൊൻകോസാക്കന്മാരുടെ തലസ്ഥാനം
ആകുന്നു.

മലകൾ.—യൂറാൽ പൎവതങ്ങൾ യൂറോപ്പിലുള്ള റുസ്സിയായുടെ
യും ആസിയായിലെ റുസ്സിയായുടെയും ഇടയിൽ തെക്കുവടക്കായിട്ട കി
ടക്കുന്നു.

ദ്വീപുകൾ.റുസ്സിയായോട ചേരുന്ന ദ്വീപുകൾ ബാൽത്തിക്ക കട
ലിലുള്ള ആലാന്തും ഒസെലും ഡാഗോയും ആൎക്ടിക്ക സമുദ്രത്തിലുള്ള സ്പി
ത്ത്സബെൎഗെൻ എന്നും ആകുന്നു.

കായലുകൾ.—ഒനെഗാ എന്നും ലാഡൊഗാ എന്നും ഛിക്കാസ്ക
അല്ലെങ്കിൽ ഫീല്പ്സ്സ എന്നും ആകുന്നു.

ആറുകൾ.—വൊൽഗാ എന്നും ദൊൻ എന്നും ബൊറീസ്തിനീസ്സ
എന്ന മുമ്പെ പേർ പറയപ്പെട്ട ദ്നൈപ്പർ എന്നും വിസ്ത്ത്യൂലാ എന്നും
നീവാ എന്നും ദ്നൈസ്തർ എന്നും ആകുന്നു. ഇവ എല്ലാം വലിയ ആറു
കളും ആകുന്നു.

ദേശരൂപം.—യൂറോപ്പിലുള്ള റുസ്സിയാ മിക്കവാറും സമഭൂമി ആ
കുന്നു. റുസ്സിയായിക്ക പ്രത്യേകമായിട്ടുള്ള ഒരു വിശേഷം സ്ഥിപ്പിസ്സ എ
ന്ന പേർ പറയപ്പെടുന്ന അതിലെ വലിയ മൈതാന സ്ഥലങ്ങൾ ആ
കുന്നു.

ക്ലൈമെട്ട.—വടക്ക ഭാഗങ്ങൾ എത്രയും തണുപ്പുള്ളവയാക കൊ
ണ്ട ശീതം സഹിപ്പാൻ ബഹു പ്രയാസം. ആസിയായിലെ റുസ്സിയായി
ലുള്ള സിബെറിയ ഏറ്റവും തണുപ്പുള്ളതും സൌഖ്യമില്ലാത്തതുമായുള്ള
ദിക്ക ആകുന്നു. റുസ്സിയാക്കാരെ കഠിനശിക്ഷെക്ക വിധിക്കുമ്പോൾ അ
വരെ അവിടേയ്ക്ക കുടിയിരിപ്പാനായിട്ട അയക്കുകയും ചെയ്തുവരുന്നു.
ആ വടക്കെ ഭാഗങ്ങളിൽ എല്ലാം ഹിമം വളരെ ഉണ്ട. ചിലപ്പോൾ എ
ട്ട മാസത്തേക്ക ആറുകൾ മുതലായവയിലുള്ള വെള്ളങ്ങൾ കല്ലോളം ഉറ
ച്ച തീരുകയും ചെയ്യുന്നു. ചിലപ്പോൾ വൎഷകാലത്തിൽ എത്രയും വള
രെ ഹിമം പെയ്യുന്നതകൊണ്ട അത വഴിയാത്രക്കാരെ പെട്ടെന്ന മൂടുക
[ 189 ] യും അവർ തങ്ങളെ തന്നെ രക്ഷിപ്പാൻ വഹിയാതെ മൂന്ന നാല ദിവസ
ത്തേക്ക ആ അരിഷ്ടതയായുള്ള അവസ്ഥയിൽ കിടന്ന ദുഃഖത്തോട കൂടെ
മരിക്കയും ചെയ്തവരുന്നു. അവർ ചാകാതെ ഒഴിഞ്ഞപോകത്തക്കവണ്ണം
ഹിമം ഉരുകിപോയാലും അവരുടെ മുഖം വിരലുകൾ മുതലായ അവയ
വങ്ങൾ അഴുകി ചൊക്കി പോകയും ചെയ്യും റുസ്സിയായുടെ തെക്കെ ഭാ
ഗങ്ങളിലെ ക്ലൈമെട്ട നല്ല സുഖമുള്ളതാകുന്നു. ശീതോഷ്ണാദികൾ ശരീ
രസൌഖ്യത്തിന്നും വൃക്ഷസസ്യാദികളുടെ വളൎച്ചയ്ക്കും തക്കതായുള്ളത ത
ന്നെ ആകുന്നു.

ഉത്ഭവങ്ങൾ.—വടക്കെ ഭാഗങ്ങളിൽ കടിഞ്ഞാൺ * കലകളും
വെള്ള കരടികളും മറ്റ ദേശങ്ങളിലെപ്പോലെയുള്ള കരടികളും ചെ
ന്നായ്ക്കളും കാട്ടുപന്നികളും ഉണ്ട. യൂറോപ്പിലുള്ള മറ്റ ദേശങ്ങളിലെ
പോലെ തന്നെ റുസ്സിയായുടെ തെക്കെ ഭാഗങ്ങളിൽ പലതരമായ കുതി
ര മുതലായ മൃഗങ്ങൾ ഉണ്ട. ആറുകളിൽ മീൻ വളരെ ഉണ്ട. ഇവയിൽ
വിശേഷമായിട്ട സ്ഥെജ്യൻ എന്ന പേരുള്ള ഒരു മാതിരി മത്സ്യം ഉണ്ട
അതിൽനിന്ന ദീനക്കാൎക്ക ബലം വരുത്തുവാൻ കൊള്ളാകുന്നതായി ഐ
സ്സിൻഗ്ലാസ്സ എന്ന പേർ പറയുന്ന നല്ല മാതിരി ആഹാരത്തെ ഉണ്ടാക്കി
എല്ലാ ദേശങ്ങളിലേക്കും കൊണ്ടുപോയി വില്ക്കുകയും ചെയ്തുവരുന്നു.
ൟ ദേശത്തിൽ പൊന്നും വെള്ളിയും ചെമ്പും ഇരിമ്പുമുള്ള തുരങ്കങ്ങൾ
ഉണ്ട. കോതമ്പും യവവും ചണവും നെല്ലും പുകയിലയും പലതരമാ
യ വൃക്ഷാദികളും പഴങ്ങളും റുസ്സിയായിൽ ഉണ്ടാകുന്നു.

കൈവേലകളും വ്യാപാരവും.—ചണവും രോമവും പ
ട്ടും കൊണ്ടുള്ള ശീലകളെയും വലിയ തോക്കുകളെയും കൈതോക്കുകളെ
യും കമ്പിയെയും കപ്പലുകൾക്ക വേണ്ടുന്ന കയറുകളെയും പായ്കളെയും
കടലാസിനെയും കൊഴപ്പതിരികളെയും സ്ഫടികത്തെയും വെടിമരുന്നി
നെയും റുസ്സിയായിൽ ഉണ്ടാക്കുന്നു. ൟ രാജ്യത്തിൽനിന്ന ചണത്തെ
യും ഇരിമ്പിനെയും ചെമ്പിനെയും കോതമ്പ മുതലായ ധാന്യങ്ങളെ
[ 190 ] യും കൊഴുപ്പിനെയും തടികളെയും തോലുകളെയും * മാൎദ്ദവരോമമുള്ള
തോലുകളെയും പോക്കുചരക്കായിട്ട കേറ്റി അയക്കുന്നു. പഞ്ചസാരയെ
യും കാപ്പിക്കുരുവുകളെയും ചായം ഉണ്ടാക്കുന്ന തടികളെയും പഞ്ഞിശീ
ലകളെയും വീഞ്ഞിനെയും കല്ക്കരിയെയും മറ്റ വളരെ ചരക്കുകളെയും
വരവുചരക്കായിട്ട ഇറക്കുന്നു.

പഠിത്വവും മതവും.—റുസ്സിയാക്കാർ മിക്കവരും മൂഢന്മാരും അ
ടിമക്കാരും പഠിത്വമില്ലാത്തവരും ആകുന്നു. എങ്കിലും അവരുടെ ബുദ്ധി
തെളിയിപ്പാൻ ചില ആളുകൾ ശ്രമിച്ചവരുന്നു. റുസ്സിയാക്കാർ ഗ്രേക്കസഭ
യോട ചേരുന്നു. അത ഏകദേശം റോമ സഭപോലെ ആകുന്നു എ
ങ്കിലും റുസ്സിയാക്കാർ വിഗ്രഹങ്ങളെ വന്ദിക്കുന്നില്ല. എന്നാൽ അവരുടെ
പള്ളികളിൽ ചിത്ര പടങ്ങളെ തൂക്കി അവയെ അവയെ മാനിക്കുകയും ചെയ്തവ
രുന്നുണ്ട.

സ്വെദൻ എന്നും നോൎവെ എന്നുമുള്ള ദേശങ്ങ
ളെ കുറിച്ച.

അതിരുകൾ.—മേൽ പറഞ്ഞ ദേശങ്ങളുടെ വടക്കെ ഭാഗം ആ
ൎക്ടിക്ക സമുദ്രത്താലും കിഴക്ക റുസ്സിയാ രാജ്യാധികാരത്തിലുള്ള ലാപ്ലാണ്ടി
നാലും ബോത്‌നിയാ എന്ന കായലിനാലും ബാൽത്തിക്ക കടലിനാലും തെ
ക്ക ബാൽത്തിക്ക കടലിനാലും ഡെൎന്മാക്കിന്നും സ്വെദന്നും ഇടയിലുള്ള
കറ്റിഗറ്റ എന്ന പേരുള്ള ഉൾക്കടലിനാലും അതൃത്തിയാക്കപ്പെട്ടിരിക്കു
ന്നു.

പ്രധാന അംശങ്ങൾ.—ഗോത്ത്ലാണ്ട എന്നും സാക്ഷാലുള്ള
സ്വെദൻ എന്നും ബോത്‌നിയ എന്നും സ്വെദനോട ചേരുന്ന ലാപ്ലാണ്ട
എന്നും ആകുന്നു. നോൎവെ എന്ന ദേശം സ്വെദന്റെ പടിഞ്ഞാറെ വ
ശത്ത ആകുന്നു.

പ്രധാന നഗരികൾ.—മെയിലർ എന്ന പേരുള്ള കായ
ൽ ബാൽത്തിക്കിനോട ചേരുന്നിടത്ത ചില ഭംഗിയുള്ള ദ്വീപുകൾ ഉ
ണ്ട. അവയുടെ മേൽ സ്വെദനിലെ തലസ്ഥാനമാകുന്ന സ്തൊക്ക്ഹൊ
ലം എന്ന ഒരു പട്ടണം പണിയിക്കപ്പെട്ടിരിക്കുന്നു. മറ്റ വിശേഷ
പട്ടണങ്ങൾ ഗോത്തൻബൂൎഗ്ഗ എന്നും കൃസ്ത്യാൻസ്ഥാത്ത എന്നും കാറ
ൽസ്ക്രൂൻ എന്നും ഹെൽസെൻബൂൎഗ്ഗ എന്നും ഉപ്സാൽ എന്നും ആകുന്നു. കൃ
സ്ത്യാനിയാ നോൎവയിലെ തലസ്ഥാനം ആകുന്നു. മറ്റ വിശേഷ പ
ട്ടണങ്ങൾ ബെൎഗ്ഗൻ എന്നും ഫിൻമാൎക്ക അല്ലെങ്കിൽ നോൎവെയിലുള്ള ലാ
പ്ലാണ്ട എന്നും ആകുന്നു. ഉപ്സാൽ എന്ന പട്ടണം സ്വെദനിലെ പ
[ 191 ] ണ്ടത്തെ തലസ്ഥാനം ആകുന്നു. അവിടെ മഹാ കേൾവിപ്പെട്ടിരിക്കു
ന്ന ഒരു പാഠകശാല ഉണ്ട.

മലകൾ.—കൊലൻ എന്ന പൎവതനിര നോൎവെയുടെയും സ്വെ
ദന്റെയും ഇടയിൽ ആകുന്നു. ആ നിരയിലുള്ള ഏറ്റവും ഉയരമുള്ള
മലകളുടെ പേരുകൾ ഡൊഫ്രേഫില്ഡ എന്നും ലണ്ടഫിൽ എന്നും ആ
കുന്നു.

ദ്വീപുകൾ.—സ്വെദനോട ചേരുന്ന തുരുത്തുകൾ വളരെ ഉണ്ട.
ഇവയിൽ പ്രധാനമുള്ളവ ബാൽത്തിക്കിലുള്ള ഗോത്ത്ലാണ്ടാ എന്നും ഒലാ
ണ്ട എന്നും ലൊപ്പൊദൻ ദ്വീപുകൾ എന്നും ആകുന്നു.

കായലുകൾ.—മെയിലർ എന്നും വെനെർ എന്നും വെട്ടർ എ
ന്നും ഒറെസങ്ങ എന്നു ആകുന്നു.

ആറുകൾ.—ഗോത്താ എന്നും മൊടല എന്നും തൊൎന്ന്യാ എന്നും
ഗ്ലോമ്മ എന്നും അൽതെൻ എന്നും ആകുന്നു.

ദേശരൂപം.—സ്വെദൻ മലപ്രദേശം ആകുന്നു എങ്കിലും അവി
ടെ വലിയ കായലുകളും ആറുകളും കൃഷിസ്ഥലങ്ങളും ഉണ്ട. എന്നാൽ യൂ
റോപ്പിലുള്ള മലയുള്ള എല്ലാ ദേശങ്ങളെക്കാളും നോൎവെ ഏറ്റവും മ
ലപ്രദേശം ആകുന്നു.

ക്ലൈമെട്ട.—സ്വെദനിൽ വൎഷകാലം ൯ മാസവും വേനൽ കാ
ലം ൩ മാസവുമായിട്ട ഇരിക്കുന്നു. വൎഷസമയത്ത ബഹു തണുപ്പുള്ള വ
ടക്കെ പ്രദേശങ്ങളിൽനിന്ന ഊതി വരുന്ന ശീതമുള്ള കാറ്റും വേനൽ
സമയത്ത ഉഷ്ണവും ഏകദേശം സഹിപ്പാൻ വഹിയാത്തവ ആകുന്നു.
എങ്കിലും കാറ്റ നല്ല സ്വഛം ഉള്ളതാകകൊണ്ട ആ ദേശം സൌഖ്യമുള്ള
തും അതിലെ കുടിയാന്മാർ സാമാന്യം ദീൎഘായിസ്സായിട്ട ഇരിക്കുന്നവ
രും ആകുന്നു. നോൎവെ തണുപ്പുള്ള ദേശം ആകുന്നു എങ്കിലും അത അ
ത്ത്ലാന്തിക്ക സമുദ്രത്തിന്റെ അടുക്കൽ ആകകൊണ്ട മറ്റദേശക്കാൎക്ക തോ
ന്നുവാൻ ഇടയുള്ള പ്രകാരം ആ ദേശം അത്ര തണുപ്പുള്ളത അല്ല.
സ്വെദന്റെ തെക്കെ ഭാഗങ്ങളിൽ ഓരോരൊ ആണ്ടിലുള്ള ഏറ്റവും
ദീൎഘമായ ദിവസത്തിൽ പകൽ സമയത്തിന്ന ൧൮൪ മണിക്കൂറ ഉണ്ട.
ലാപ്ലാണ്ട മുതലായ വടക്കെ ഭാഗങ്ങളിൽ വേനൽ സമയത്ത ൫൦ ദിവ
സത്തോളം രാവ ഇല്ല. വൎഷസമയത്ത അത്രയും ദിവസത്തോളം പക
ലും ഇല്ല.

ഉത്ഭവങ്ങൾ.—പയിൻ എന്ന പേരുള്ള വൃക്ഷങ്ങൾ കൊണ്ട
നിറഞ്ഞിരിക്കുന്ന വനങ്ങൾ പെരുത്തുണ്ട. ൟ മാതിരി മരങ്ങൾ കൊണ്ട
വലിയ ഉപകാരം ഉണ്ട. അതിന്റെ തടി ഭാരമില്ലാത്തതും നല്ല ചൊ
വുള്ളതും ആകകൊണ്ട കപ്പൽ പണിക്കും വീട്ടുപണികൾക്കും കൊള്ളാ
കുന്നത ആകുന്നു. അതിന്റെ കറകൊണ്ട പയിനെണ്ണ എന്നും താര
എന്നും കീൽ എന്നും പേരായിട്ട മൂന്ന വസ്തുകൾ ഉണ്ടാക്കപ്പെടുന്നു. ൟ
ദേശത്തിലുള്ള നാട്ടുമൃഗങ്ങൾ കുതിരകളും പശുക്കളും പന്നികളും ആടു
കളും ആകുന്നു. കാട്ടുമൃഗങ്ങൾ കരടികളും ചെന്നായ്ക്കളും നരികളും മ്ലാ
വുകളും കടിഞ്ഞാൺകലകളും സേബൽസ എന്നും ബിവെൎസ എന്നും
പേരുള്ള മൃഗങ്ങളും അണ്ണാൻ എന്ന ജന്തുക്കളും ആകുന്നു. നോൎവെ സ
[ 192 ] മീപെ പലതരമായ നല്ല മത്സ്യങ്ങൾ പിടിക്കപ്പെടുന്നു. ൟ ദേശത്തി
ൽ പല വക വിലയേറിയ തുരങ്കങ്ങൾ ഉണ്ട. ഇവയിൽനിന്ന പൊന്ന
വെള്ളി ചെമ്പ ൟയം ഇരിമ്പ മുതലായവ എടുക്കപ്പെട്ടവരുന്നു. സ്വെ
ദനിലെ ഇരിമ്പ പെരുത്ത നല്ലതാകുന്നു.

കൈവേലകളും വ്യാപാരവും.—ഇരിമ്പ മുതലായ ലോ
ഹങ്ങൾ കൊണ്ട പല മാതിരി വേലകളും ചെയ്തുവരുന്നു. അവിടെ നാ
ഴികമണികളും കപ്പൽപായും ഉണ്ടാക്കുന്നു. തടികളെയും ഇരിമ്പ ചെ
മ്പ മുതലായ ലോഹങ്ങളെയും മാട്ടിൻ കൊഴുപ്പിനെയും കീലിനേയും
ജീവനോട കൂടിയ കൊഞ്ച മുതലായ മത്സ്യങ്ങളെയും ഉപ്പിലിട്ട ഉണങ്ങി
യ മീനുകളെയും ൟ ദേശത്തിൽനിന്ന കേറ്റി അയക്കുന്നു. കോത
മ്പും ചണവും പുകയിലയും പഞ്ചസാരയും കാപ്പിയും പലതരമായ മ
രങ്ങളും പട്ടും പഞ്ഞിയും കൊണ്ടുള്ള ശീലകളും വീഞ്ഞും വരവുചരക്കാ
യിട്ട ഇറക്കുന്നു.

പഠിത്വവുംമതവും.—ൟ ദേശത്തിലെ കുടിയാന്മാരിൽ വള
രെ ആളുകൾ നല്ല പഠിത്വമുള്ളവരും ആ ദേശക്കാർ എല്ലാവരും സന്മാ
ൎഗ്ഗമുള്ളവരും ആകുന്നു. അവരുടെ മതം പ്രൊത്തെസ്താന്ത മതത്തിൽ ഒ
രു പങ്കാകുന്ന ലുത്തർ മതം എന്നെ പേരുള്ളതാകുന്നു.

വിശേഷാദികൾ.—മറ്റ ദേശങ്ങളിൽ ഇല്ലാത്ത ഗാൎന്നോട്ട എ
ന്ന പേരുള്ള ഒരു മാതിരി രത്നക്കല്ലും അതിശയമായ നീർവീഴ്ചകളും
ൟ നാട്ടിൽ ഉണ്ട. നോൎവെയുടെ വടക്ക വശത്തുള്ള അത്ത്ലാന്തിക്ക സമു
ദ്രത്തിൽ ചില ദ്വീപുകളും മായൽസ്ത്രം എന്ന പേരുള്ള ഒരു ഭയങ്കരമായു
ള്ള നീർചുഴലിയും ഉണ്ട. ആ ചുഴലി ഉണ്ടാകുന്നതിനുള്ള കാരണം എ
ന്തെന്നാൽ ദ്വീപുകളുടെ ഇടയിൽ ഘോരമായുള്ള ഒഴുക്ക വേലി ഏറ്റ
ത്തിനും വേലിയിറക്കത്തിനും വിരോധമായിട്ട പാഞ്ഞ ഒഴുകുന്നതിനാ
ൽ ആകുന്നു ആ ചുഴലിയിൽ ഭീഷണവും ഇടിപോലെ മുഴക്കവുമുള്ള വ
ലിയ തിമിംഗിലങ്ങളാകട്ടെ വള്ളം കപ്പൽ മുതലായവ ആകട്ടെ എന്തെ
ങ്കിലും അകപ്പെട്ടപോയാൽ അത അവയെ വലിച്ച താഴ്ത്തി നുറുക്കികളക
യും ചെയ്യും. നോൎവെയിൽ അനേകം ഐദർതാറാവുകൾ ഉണ്ട. അവയു
ടെ നെഞ്ചിലുള്ള നല്ല മാൎദ്ദവമുള്ളപൂട എടുക്കപ്പെടുന്നു. ശീതദേശങ്ങളിൽ
ൟ പൂടകൊണ്ട പലതരത്തിലുള്ള കുപ്പായങ്ങൾ ഉണ്ടാക്കുന്നതല്ലാതെ ഇ
തകൊണ്ട രണ്ട മെത്ത ഉണ്ടാക്കി രാത്രിയിൽ അവയുടെ ഇടയിൽ കിട
ക്കുകയും ചെയ്തുവരുന്നു.

ഡെന്മാൎക്ക എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ൟ ദേശത്തിന്റെ പടിഞ്ഞാറെ ഭാഗം ജെൎമൻ
സമുദ്രം എന്ന ചിലപ്പോൾ പേർ പറഞ്ഞിരിക്കുന്ന വടക്കൻ കടലിനാ
ലും തെക്കജെൎമ്മനിയാലും കിഴക്ക കറ്റിഗറ്റ എന്ന പേരുള്ള ഉൾക്കട
ലിനാലും ബാൽത്തിക്ക കടലിനാലും വടക്ക സ്കാഗേർറായെൎക്കിനാലും
അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന അംശങ്ങൾ.—ജൂത്ത്ലാണ്ട എന്ന പേരുള്ള കര
നാക്ക എന്നും ഫൂനെൻ എന്നും രണ്ട വലിയ ദ്വീപുകളും ലാപ്ലാണ്ട എ
[ 193 ] ന്നും ജെൎമ്മനിയിലുള്ള സ്ലെസ്പിക്ക എന്നും ഹോൽസ്തീൻ എന്നും ആകുന്നു
അമെറിക്കായുടെ വടക്കകിഴക്കുള്ള ഗ്രീൻലാണ്ട എന്ന ദേശം ഡെന്മാൎക്ക
അധികാരത്തിൻ കീഴിൽ ആകുന്നു.

പ്രധാന നഗരികൾ.—സീലാണ്ട എന്ന ദ്വീപിലുള്ള ഡെ
ന്മാൎക്കിലെ തലസ്ഥാന പട്ടണമാകുന്ന കോപെൻഹഗെൻ എന്നും അ
ല്തോനാ എന്നും സ്ലെസ്പിക്ക എന്നും ആകുന്നു.

ദ്വീപുകൾ.—അത്ത്ലാന്തിക്ക സമുദ്രത്തിലുള്ള ഐസ്ലാണ്ട എന്നും
ഫറൊ എന്നും പടിഞ്ഞാറെ ഇന്ദിയസ്സിലുള്ള ചില ദ്വീപുകൾ എന്നുമു
ള്ളവ ഡെന്മാൎക്കിനുള്ളവ ആകുന്നു.

ഉൾക്കടലുകൾ.—ലൈയംഫിഒൎദ ഉൾക്കടൽ എന്നും സ്താവ എ
ന്നും സൌണ്ട എന്നും ഗ്രേട്ടബെല്ത്ത എന്നും ലിത്തൽബെല്ത്ത എന്നും ആ
കുന്നു. സീലാണ്ട ദ്വീപിന്നും സ്വെദന്നും ഇടയിലുള്ള സൌണ്ട എന്ന
സ്ഥലത്ത ഡെന്മാൎക്കിലെ രാജാവ ബാൽത്തിക്കിലേക്ക കടന്ന പോകുന്ന
കപ്പലുകളിൽനിന്ന തീരുവ വാങ്ങിക്കുന്നു.

ആറുകൾ.—എല്ബ എന്നും ഐദർ എന്നും ആകുന്നു.

ദേശ രൂപം.—ഡെന്മാൎക്ക മലയില്ലാത്തതും നല്ല ഫലം തരുന്ന
തുമായുള്ള ദേശം ആകുന്നു. ഐസ്ലാണ്ട എന്ന ദ്വീപ മലയുള്ളതും ഫല
മില്ലാത്തതുമായുള്ള ദേശം ആകുന്നു എങ്കിലും ചില ദിക്കുകളിൽ മേച്ചിൽ
സ്ഥലങ്ങൾ ഉണ്ട. ഇവിടെ കേൾവിപ്പെട്ട അഗ്നിപൎവതങ്ങൾ ഉണ്ട. അ
വയിൽ പ്രധാനമായിട്ടുള്ളത ഹെക്ക്ലാ എന്ന പേരുള്ള അഗ്നി മല ആ
കുന്നു. ചില ദിക്കുകളിൽ വെള്ളം താനെ തിളെക്കുന്നു. ജെസർ എന്ന
തിളെക്കുന്ന നീരുറവ മഹാ കേൾവിപ്പെട്ടതാകുന്നു. വെപ്പൂപാത്രത്തിൽ
വെള്ളം തിളെക്കുന്നത പോലെ ചൂടുവെള്ളം ഭൂമിയിൽനിന്ന ൧൦൦ അ
ടി മേല്പോട്ട ചാടി തിളെക്കുകയും ചെയ്യുന്നു.

ക്ലൈമെട്ട.—ഡെന്മാൎക്കിലെ ക്ലൈമെട്ട ൟൎപ്പമുള്ളതും സൌഖ്യ
ത്തിന്ന ശിതോഷ്ണം കൊള്ളാകുന്നതും ആകുന്നു. എങ്കിലും ചിലപ്പോൾ
വൎഷകാലം ബഹു തണുപ്പുള്ളതാകുന്നു.

ഉത്ഭവങ്ങൾ.—കരധാന്യങ്ങളും പയിൻ വൃക്ഷങ്ങളും എണ്ണയും
ഇരിമ്പും മത്സ്യങ്ങളും കുതിരകളും ആകുന്നു.

കൈവേലകളും വ്യാപാരവും.—ഡെന്മാൎക്കിൽ കൈവേല
കൾ ഏറെ ഇല്ല. വളരെ കുതിര മാട മുതലായവയെ ഇവിടെ വള
ൎത്തുന്നു. കുതിരകളെയും കാള, പശുക്കളെയും ആടുകളെയും, ധാന്യങ്ങ
ളെയും എണ്ണയെയും, വെണ്ണയെയും, ചീസ്സുകളെയും, മീൻകളെയും,
കൊഴുപ്പുകളെയും തോലുകളെയും, ഇവിടെനിന്ന പോക്കുചരക്കായിട്ട
കേറ്റി അയക്കുന്നു. സ്വെദനിൽനിന്ന കീലും താരും റുസ്സിയായിൽനി
ന്ന ചണവും വക്കും ഫ്രാൻസ്സിൽനിന്ന വീഞ്ഞും ബ്രാന്ദി എന്ന പേ
രുള്ള മദ്യവും പടിഞ്ഞാറെ ഇന്ദിയസ്സിലുള്ള ചരക്കുകളും അമെറിക്കയി
ൽനിന്ന പുകയിലയെയും ഇംഗ്ലാണ്ടിൽനിന്ന കൽക്കരിയെയും മണ്ണ
കൊണ്ടുള്ള പാത്രം മുതലായവയെയും ഉപ്പിനെയും അവിടെ വരവുച
രക്കായിട്ട ഇറക്കുന്നു. [ 194 ] പഠിത്വവും മതവും.—ഡെന്മാൎക്കകാരുടെ പഠിത്വവും മത
വും സ്വെദനിലെപ്പോലെ ആകുന്നു.

ഫ്രാൻസ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ൟ ദേശത്തിന്റെ വടക്കെ ഭാഗം ഇംഗ്ലീഷ ക
ടൽ കൈവഴിയാലും, ബെല്ജിയം എന്ന ദേശത്താലും, കിഴക്ക ജെൎമ്മനി
യാലും, ഇത്താലിയാലും, തെക്ക മെഡിത്തെറെനിയൻ കടലിനാലും,
സ്പെയിൻ എന്ന ദേശത്താലും, പടിഞ്ഞാറ ബിസ്കെ എന്ന പേരുള്ള ഉ
ൾക്കടലിനാലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന അംശങ്ങൾ.—മുമ്പെ ൟ ദേശം എല്ലാം ൩൨
അംശങ്ങളായിട്ട പകുക്കപ്പെട്ടിരുന്നു. ഇപ്പോൾ ഫ്രാൻസ ൮൬ പങ്കായി
ട്ട വിഭാഗിക്കപ്പെട്ടിരിക്കുന്നു. ഓരോരൊ പങ്കിന്ന പ്രത്യേകമായുള്ള പേ
ർ അതാതിന്ന അടുത്ത ആറ്റിൽനിന്ന എങ്കിലും മലയിൽനിന്ന എങ്കി
ലും ദിക്കിന്റെ വിശേഷതയിൽനിന്ന എങ്കിലും എടുക്കപ്പെട്ടിരിക്കുന്നു.
പ്രധാന ഭാഗങ്ങളുടെ പണ്ടത്തെ പേരുകൾ എന്തെന്നാൽ പിക്കാൎഡി
എന്നും നൊൎമ്മാണ്ടി എന്നും ബ്രിതാങ്ങ എന്നും പൊയിൎത്തീസ എന്നും
ഗാസ്കോനി എന്നും ലാൻഗ്വീദൊക്ക എന്നും ഡൊഫിനി എന്നും ബുൎഗ
ണ്ടി എന്നും ലൊറെൻ എന്നും ശംപേയിൻ എന്നും അൻജു എന്നും തു
റെൻ എന്നും ബെറി എന്നും ബൂർബോൻ എന്നും ആകുന്നു.

പ്രധാന നഗരികൾ.—പാറീസ എന്ന പട്ടണം ഫ്രാൻ
സിലെ തലസ്ഥാനം ആകുന്നു. ഇത സെയിൻ എന്ന ആറ്റിന്റെ വ
ക്കത്ത പണിയിക്കപ്പെട്ടിരിക്കുന്നു. പാറീസ മഹാ കേൾവിപ്പെട്ട പട്ട
ണം ആകുന്നു. വലിയ രാജധാനിയും മറ്റ വിശേഷപ്പെട്ട വീടുക
ളും രംഗസ്ഥലങ്ങളും നഗരാലങ്കാരത്തിന്നായിട്ട കല്ലുകൊണ്ട ഉണ്ടാക്കിയ
മനുഷ്യരും മൃഗങ്ങളും തുണുകൾ മുതലായവയും ഭംഗിയുള്ള രൂപങ്ങളും
നല്ല ചന്തമുള്ള നടെയ്ക്കാവുകളും പാറീസിൽ ഉണ്ട. അവിടെ ൯ ല
ക്ഷം ജനങ്ങൾ പാക്കുന്നുണ്ട. ലീയോൻസ എന്ന പട്ടണം രോൻ എ
ന്ന ആറ്റരികെ പണിയിക്കപ്പെട്ടിരിക്കുന്നു. ഇത വലിയതും പലതര
മായ പട്ടുശീല കൈവേലയ്ക്ക ശ്രുതിപെട്ടതുമായുള്ള നഗരി ആകുന്നു.

മൎസെല്സ എന്ന പട്ടണം ലീയോൻസ എന്ന ഉൾക്കടലിന്റെ വക്കത്ത
പണിയപ്പെട്ടിരിക്കുന്നു. ഇത തുലോം പണ്ടെയുള്ള വലിയ കച്ചവട പ
ട്ടണം ആയിരുന്നു. ഇപ്പോഴും വ്യാപാരത്തിന്ന മഹാ കേൾവിപ്പെട്ട സ്ഥ
ലം ആകുന്നു. അതിൽ നല്ല ഒരു തുറമുഖം ഉണ്ട. അനേകം ആവികപ്പലു
കൾ അവിടെ വരത്തപോക്ക ഉണ്ട. ൧൭൨൧ ആണ്ടിൽ ൫൦൦൦൦ ആളുകൾ
ആ പട്ടണത്തിൽ പകരുന്ന വ്യാധികൊണ്ട മരിച്ചുപോകയും ചെയ്തു.
അവിടെ ൧൨൫൦൦൦ കുടിയാന്മാർ ഉണ്ട.

ബോൎഡൊ എന്ന പട്ടണം ഗെറൊൻ എന്ന ആറ്റരികെ പണിയി
ക്കപ്പെട്ടിരിക്കുന്നു വ്യാപാരത്തിന്നും സമ്പത്തിന്നും മോടിയ്ക്കും ജനപ്പെ
രുപ്പത്തിന്നും ഇത മഹാ കേൾവിപ്പെട്ട നഗരി ആകുന്നു.

നാന്തെസ എന്ന പട്ടണം ലോയിർ എന്ന ആറ്റരികെ പണിയി
ക്കപ്പെട്ടിരിക്കുന്നു. ഇത വലിയ കച്ചവടസ്ഥലം ആകുന്നു. എന്നാൽ നാ
[ 195 ] ന്തെസ പ്രത്യേകമായിട്ട കേൾവിപ്പെട്ടിരിക്കുന്നത ഫ്രാൻസിലെ രാജാ
വായ നാലാമത്തെ ഹെനറി തന്റെ പ്രജകളായ റോമമതക്കാരുടെ ക്രൂ
രതയിൽനിന്ന തന്റെ പ്രജകളായ പ്രൊത്തെസ്താന്തകാരെ രക്ഷിപ്പാ
നായിട്ട നാന്തെസിൽ വെച്ച ഒരു നല്ല വിളംബരത്തെ പ്രസിദ്ധപ്പെ
ടുത്തിയതകൊണ്ട ആകുന്നു.

സ്ത്രാസ്ബുൎഗ എന്ന പട്ടണത്തിൽ ഒരു വിശേഷപ്പെട്ട വലിയ പള്ളി ഉ
ണ്ട. അതിന്റെ മണിമാളിക യൂറോപ്പിലുള്ള എല്ലാ പണികളെക്കാളും
ഏറ്റവും ഉയരമുള്ളതാകുന്നു. ആ മണിമാളികയ്ക്ക ൪൩൬ ഇംഗ്ലീഷ അ
ടി അല്ലെങ്കിൽ ഏകദേശം ൧൮൦ മലയാളം കോൽ പൊക്കം ഉണ്ട.

മറ്റ ശ്രുതിപ്പെട്ട പട്ടണങ്ങളുടെ പേരുകൾ എന്തെന്നാൽ, ലൈയ
ൻ എന്നും എമിയൻസ്സ എന്നും രൂവെൻ എന്നും രീമ്സ എന്നും പെൎഡൻ
എന്നും നാൻസി എന്നും ഗ്രെനോബൾ എന്നും മൊൻതൊബൻ എന്നും
അയി എന്നും അവിജ്നൊൻ എന്നും മോന്തപെല്ലിയർ എന്നും തുലൌസ്സ
എന്നും പൊയിതീൎസ എന്നും ക്ലെമൊന്ത എന്നും ആകുന്നു. തുറമുഖങ്ങളു
ള്ള പട്ടണങ്ങൾ കലീസ എന്നും ബുലോങ്ങ എന്നും ദീയെപ്പ എന്നും ഹാ
വർ എന്നും ശറുബുഗ എന്നും സെന്തമാലൊ എന്നും മോൎലെ എന്നും
റൊശെൽ എന്നും രൊശ്ഫോത്ത എന്നും ആകുന്നു. തുറമുഖങ്ങളും കപ്പൽ
ഇടപെട്ട ആയുധശാലകളുമുള്ള പട്ടണങ്ങൾ ഡൻകൎക്ക എന്നും ബ്രെസ്ത്ത
എന്നും തുലൊൻ എന്നും ആകുന്നു.

മലകൾ.—ഇത്താലിയിൽനിന്ന ഫ്രാൻസിനെ വേർതിരിക്കുന്ന ആ
ൽപ്സ എന്ന മലകളിൽ ഒരു ഭാഗം എന്നും സ്പെയിനിൽനിന്ന ഫ്രാൻ
സിനെ വേർതിരിക്കുന്ന പിറെനീസ്സ എന്ന മലകൾ എന്നും സിവെ
ന്നിസ എന്നും ഓവെൎങ്ങ എന്നും ആകുന്നു.

ദ്വീപുകൾ.—ഉഷന്ത എന്നും ബെലൈയൽ എന്നും റീ എന്നും
ഒലിറോൻ എന്നും ഫ്രാൻസിലെ മഹാ രാജാവായ നാപ്പോലിയോ
ന്റെ ജനനസ്ഥലമായ കോസിക്കാ എന്നും പടിഞ്ഞാറെ ഇന്ദിയസ്സി
ലും അഫ്രിക്കയിലുമുള്ള ചില ദ്വീപുകളും ദേശങ്ങളും ഫ്രാൻസിന്റെ അ
ധികാരത്തിൻ കീഴിൽ ആകുന്നു.

ആറുകൾ.—പ്രധാന ആറുകൾ രോൻ എന്നും ഗെറൊൻ എന്നും
ലോയിർ എന്നും സെയിൻ എന്നും സൊമ്മ എന്നും ആകുന്നു.

ദേശ രൂപം.—ചില ദിക്കുകളിൽ കുന്നുകൾ ഉണ്ട. എങ്കിലും ഫ്രാ
ൻസ മിക്കതും മൈതാനമുള്ളതും കാഴ്ചയ്ക്ക ഭംഗിയുള്ളതും ആകുന്നു.

ക്ലൈമെട്ട.—ഫ്രാൻസിന്റെ വടക്കെ ദിക്കുകളിലുള്ള ക്ലൈമെട്ട
ഇംഗ്ലാണ്ടിലെപ്പോലെ ആകുന്നു. തെക്കെ ദിക്കുകളിൽ അത അസാരം
അധികം ഉഷ്ണമുള്ളതാകകൊണ്ട ചില രോഗങ്ങളെ പൊറുപ്പിക്കുന്നതി
നും കായ്കളെയും സസ്യാദികളെയും മുളപ്പിക്കുന്നതിനും അത നല്ല ക്ലൈ
മെട്ട ആകുന്നു.

ഉത്ഭവങ്ങൾ.—ചില വലിയ വനങ്ങളും പല മാതിരി പഴങ്ങ
ളും നല്ല വിഞ്ഞും കാട്ടുപന്നികളും ചെന്നായ്ക്കകളും ആകുന്നു. ഫ്രാൻസ
കാർ കുതിരകളെയും ആടുമാടുകളെയും വളൎത്തുന്നു. എങ്കിലും അവ
വിശേഷപ്പെട്ടവ അല്ല. പണ്ടുള്ള കാലങ്ങളിൽ പൊന്നും തുരങ്കങ്ങൾ
[ 196 ] ഫ്രാൻസിൽ ഉണ്ടായിരുന്നു. ഇപ്പോൾ വെള്ളി, ൟയം, ചെമ്പ, അഞ്ജ
നം, കല്ക്കരിയും ഉള്ള തുരങ്കങ്ങൾ ഉണ്ട.

കൈവേലകളും വ്യാപാരവും.—പ്രധാന കൈവേലക
ൾ രോമവും പട്ടും പഞ്ഞിയും കൊണ്ടുള്ള ശീലത്തരങ്ങൾ ആകുന്നു. ക
യ്യൊറകളും ഫീത്തയും പൈതങ്ങൾക്കുള്ള കളിക്കോപ്പും ബ്രാന്ദിയും വീ
ഞ്ഞും ഉണ്ടാക്കപ്പെടുന്നു. വളരെ വീഞ്ഞിനെയും ബ്രാന്ദിയെയും കളി
ക്കോപ്പുകളെയും പഴങ്ങളെയും പോക്കുചരക്കായിട്ട കേറ്റി അയച്ചവ
രുന്നു. ഇരിമ്പും ചെമ്പും പിച്ചളയും കൊണ്ടുള്ള സൂത്രങ്ങൾ മുതലായവ
യെയും പഞ്ഞിയും ആട്ടുരോമവും കൊണ്ടുള്ള ശീലകളെയും വെള്ളീയ
ത്തെയും കുതിരകളെയും വരവ ചരക്കായിട്ട ഇറക്കിവരുന്നു.

പഠിത്വവും മതവും.—വിദ്വാന്മാരും പഠിത്വമുള്ളവരും ഫ്രാൻ
സിൽ വളരെ ഉണ്ട. പാറിസ എന്ന പട്ടണത്തിൽ മഹാ കേൾവിപ്പെ
ട്ടിരിക്കുന്ന ഒരു വലിയ പാഠകശാല ഉണ്ട. സകലവിധമായിട്ടുള്ള വി
ദ്യയെയും അവിടെ അഭ്യസിപ്പിക്കുന്നു. എങ്കിലും ഫ്രാൻസകാർ മിക്കവ
രും പഠിത്വമില്ലാത്തവരാകുന്നു. ഫ്രാൻസിലുള്ള മതം റോമ മതം ആകു
ന്നു എങ്കിലും വളരെ പ്രൊത്തെസ്താന്തകാരും അവിടെ ഉണ്ട.

വിശേഷാദികൾ.—ഫ്രാൻസകാർ ഉപചാരമുള്ളവരും ചുറുക്കു
ള്ളവരും ജാഗ്രതയുള്ളവരും ആകുന്നു. യുദ്ധമഹത്വത്തിനുള്ള അവരു
ടെ സ്നേഹത്തിന്നായിട്ടും സൂത്രങ്ങളിലുള്ള അവരുടെ മിടുക്കിന്നായിട്ടും
അവർ കീൎത്തിപ്പെട്ടവരാകുന്നു. എങ്കിലും അവർ അസ്ഥിരതയുള്ളവരും
പർമാൎത്ഥക്കേടുള്ളവരും സന്മാൎഗ്ഗമില്ലാത്തവരും ആകുന്നു എന്ന പറയ
പ്പെട്ടിരിക്കുന്നു.

ഫ്രാൻസിൽ പാൎക്കുന്ന റോമക്കാർ ൧൫൭൨ ആണ്ടിൽ ബൎത്തെലൊമാ
യുടെ പെരുനാളിൽ തങ്ങളുടെ സ്വന്ത നാട്ടുകാരായ പ്രൊത്തെസ്താന്ത
സഹോദരന്മാരിൽ ൯൦൦0൦ ആളുകളെ കൊന്നുകളഞ്ഞു. ൧൬൮൫ ആ
ണ്ടിൽ ൫൦൦൦൦൦ പ്രൊത്തെസ്താന്തകാരെ ഫ്രാൻസിൽനിന്ന മതം ഹേതു
വായിട്ട ആട്ടികളകയും ചെയ്തു. ഇപ്രകാരമുള്ള ദോഷങ്ങൾ ചെയ്തവർ
റോമമതത്തിന്റെ പഠിത്വം മൂലം എത്രയും ക്രൂരന്മാരായി തീൎന്നവർ ആ
കകൊണ്ട ആ മതം എത്ര വല്ലാത്തതാകുന്നു എന്ന അറിവാൻ ഇട ഉണ്ട
ല്ലൊ.

ഹോലാണ്ട എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ഹോലാണ്ടിന്റെ വടക്കും പടിഞ്ഞാറും ജെൎമ
ൻ കടലിനാലും കിഴക്ക ജൎമ്മനിയാലും തെക്ക ബെല്ജിയം എന്ന രാജ്യ
ത്താലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന അംശങ്ങൾ.—ഹൊലാണ്ട എന്നും സീലാണ്ട എ
ന്നും ഉത്രെക്ക എന്നും ഗിൽഡെൎല്ലാണ്ട എന്നും ഒവറിസ്സെൽ എന്നും ഫ്രൈ
സ്ലാണ്ട എന്നും ഗ്രൊനിങ്ങൻ എന്നും വടക്കെ ബ്രാബാന്ത എന്നും ലിംബു
ൎഗ്ഗ എന്നുള്ള പ്രദേശത്തിലും ലുക്സംബുൎഗ്ഗ എന്നുള്ള പ്രദേശത്തിലും ചില
ഭാഗങ്ങൾ എന്നും ആകുന്നു.

പ്രധാന നഗരികൾ.—ലൊണ്ടോൻ കഴിഞ്ഞാൽ പിന്നെ
[ 197 ] യൂറോപ്പിൽ മഹാ കച്ചവടതുറമുഖമായും ഹോലാണ്ടിലെ തലസ്ഥാനമാ
യുമുള്ള അംസ്തേൎഡാം എന്നും റൊട്ടെൎഡാം എന്നും ഹെഘ എന്നും ലെയഡ
ൻ എന്നും ബ്രീഡാ എന്നും മായസ്ത്രിക്ക എന്നും ലുക്സംബുൎഗ്ഗ എന്നും ആകുന്നു.

റൊട്ടെൎഡാം ഹോലാണ്ടിലെ രണ്ടാം പട്ടണം ആകുന്നു. ഇറാസ്മുസ
എന്ന മഹാ വിദ്വാൻ അവിടെ ജനിച്ചിരുന്നു.

ഹെഘ ഒരു ഭംഗിയുള്ള പട്ടണം ആകുന്നു. അവിടെ ഹോലാണ്ടി
ലെ രാജാവും മന്ത്രിമാർ മുതലായ പ്രധാനികളും പാൎക്കുന്നു. സ്തെത്ത്സ
ജെനറാൽ എന്ന പേരുള്ള രാജചട്ടങ്ങളെയും കാൎയ്യങ്ങളെയും നിശ്ചയി
ച്ചുണ്ടാക്കുന്ന സഭ ൟ പട്ടണത്തിൽ കൂടി വരുന്നുണ്ട.

ഉത്രെക്കിലും ലെയഡനിലും ഒരോ കേൾവിപ്പെട്ടിരിക്കുന്ന ജ്ഞാനാ
ഭ്യാസശാല ഉണ്ട.

ദ്വീപുകൾ.—തെക്സൽ എന്നും വൂൎൻ എന്നും വാൽചെറിൻ എ
ന്നും ശ്ചൊവെൻ എന്നും ബിവിലാണ്ട എന്നും കാദ്സാണ്ട എന്നും ആകു
ന്നു.

കടലുകളും കായലുകളും.—സുദസ്സി എന്നും ദെല്ലൊൎട്ട
ബെ എന്നും ഹാലംസി എന്നും വൈ എന്നും ആകുന്നു.

പ്രധാന ആറുകൾ.—രീൻ എന്നും ഉസ്സെൽ എന്നും വെക്ക
എന്നും എമ്പസ എന്നും ശെൽട്ട എന്നും ദൈൽ എന്നും മെയിയെസ
എന്നും ആകുന്നു.

ദേശരൂപം.—ഹോലാണ്ട മലയില്ലാത്ത നന്നാ താണ പ്രദേ
ശം ആകുന്നു. ആ ദേശം മിക്കതും കടൽ പൊങ്ങുന്ന സമയത്ത അതി
നെക്കാൾ താഴ്ചയുള്ളതാകകൊണ്ട കടലരികെയുള്ള സ്ഥലങ്ങൾക്ക വലി
യ ചിറയിട്ടിരിക്കുന്നു.

ക്ലൈമെട്ട.—യൂറോപ്പിലുള്ള എല്ലാ ദേശങ്ങളെക്കാളും ഹോലാണ്ട
ശരീരസൌഖ്യത്തിന്ന കൊള്ളരുതാത്തതാകുന്നു. അവിടെ വളരെ മഞ്ഞും
ൟറനിലങ്ങളിൽനിന്ന പൊങ്ങുന്ന ആവിയും ഉണ്ടാകകൊണ്ട അത വ
ലിയ തണുപ്പും ൟൎപ്പവുമുള്ള ദേശം ആകുന്നു.

ഉത്ഭവങ്ങൾ.—ഹോലാണ്ടിലെ കുടിയാന്മാരുടെ അദ്ധ്വാന
ത്താലും മിടുക്കിനാലും ദേശത്തിലുള്ള ൟൎപ്പത്താലും കൃഷിതോട്ടങ്ങളും
മേച്ചിലും നന്നായിരിക്കുന്നു പുകയിലയും മഞ്ചട്ടിയും വിശേഷ പൂക്കളും
വളരെ ഉണ്ട അവിടെയുള്ള പശുക്കൾക്കു വളരെ പാൽ ഉള്ളവയാകകൊ
ണ്ട വെണ്ണയും ഉണങ്ങിയ വെണ്ണയാകുന്ന ചീസ്സും അനവധി ഉണ്ട.

ഹോലാണ്ടിന്ന അടുക്കലുള്ള കടലിൽനിന്ന പലവിധമായ നല്ല മ
ത്സ്യങ്ങളെ പിടിച്ച എടുത്ത വരുന്നു.

കൊക്കുകൾ എന്ന പക്ഷികൾ അവിടെ ഉണ്ട. എന്നാൽ കുതിരക
ളെയും പശുക്കൾ മുതലായവയെയും മറുദേശങ്ങളിൽനിന്ന കൊണ്ടുവ
രികയും ചെയ്തുവരുന്നു.

കൈവേലകളും വ്യാപാരവും.—ചണുനൂൽ ശീലയും മണ്ണു
കൊണ്ടുള്ള പാത്രങ്ങളും ചിത്രമെഴുതിയ ഒരു മാതിരി വിശേഷപ്പെട്ട
ഓടും നാഴികമണികളും കളിക്കോപ്പുകളും കോതമ്പ പൊടികൊ
ണ്ടെങ്കിലും ഉരുളകിഴങ്ങ കൊണ്ടെങ്കിലും ഉണ്ടാക്കുന്ന പശയും ചീസ്സും
[ 198 ] വെണ്ണയും ആകുന്നു. ഹോലാണ്ടിൽ കച്ചവടം പെരുത്തുണ്ട. പ്രത്യേ
കമായിട്ടുള്ളത ജെൎമ്മനിയോടുള്ള ഉൾക്കര കച്ചവടം ആകുന്നു. അനേ
കം തടികൾ ജെൎമ്മനിയിൽനിന്ന രീൻ എന്ന ആറ്റിൽ കൂടി ഹോലാ
ണ്ടിലുള്ള ഡൊൎട്ട എന്ന പട്ടണത്തിലേക്ക ചെങ്ങാടമായിട്ട കൊണ്ടുവരു
ന്നു. ഓരൊ കൂട്ടം എത്രയും വലിയതാക കൊണ്ട വേണ്ടുന്ന പുരകളും
കോപ്പുകളോടും കൂടെ ൫൦൦ ചില്വാനം ആളുകൾ ഓരൊ കൂട്ടത്തിന്മേൽ
കുടിയിരിക്കുന്നു. അങ്ങിനെ ഒരു തടികൂട്ടം കണ്ടാൽ അത പൊങ്ങി നട
ക്കുന്ന ദ്വീപാകുന്നു എന്ന തോന്നും. ഇത കൂടാതെ ഹോലാണ്ടിലെ വ്യാ
പാരം നാല്ക്കാലികളും മഞ്ചട്ടിയും ഹെറിങ്ങ്സ എന്നും കൊഡ എന്നുമുള്ള
ഉണങ്ങിയ മത്സ്യങ്ങളും തിമിംഗലവും പുറദിക്കിലെ ഫലങ്ങളും വിശേ
ഷാൽ പഞ്ചസാരയും പലവ്യഞ്ജനങ്ങളും മറ്റ പലമാതിരി ചരക്കുകളും
ആകുന്നു.

പഠിത്വവും മതവും.—പഠിത്വം വളരെ ഉണ്ട. സാമാന്യമാ
യുള്ള ജനങ്ങളിൽ മിക്കവരും അറിവുള്ളവരാകുന്നു. എന്നാൽ അവരു
ടെ ജാഗ്രതയ്ക്കായികൊണ്ടും ലുബ്ധിന്നായികൊണ്ടും അവർ കേൾവിപ്പെ
ട്ടിരിക്കുന്നു. ഹോലാണ്ടകാരും ജെനെവാക്കാരും സ്കൊത്ത്ലാണ്ടകാരും ഇം
ഗ്ലീഷകാരിൽ ചിലരും കൽവീന്റെ ഉപദേശങ്ങളെ പിന്തുടരുന്നവ
രാകുന്നു.

ജ്ഞാപകം–ലുത്തർ മതക്കാരും കാൽവീൻ മതക്കാരും തമ്മിലുള്ള വ്യ
ത്യാസങ്ങൾ ചെറിയ കാൎയ്യങ്ങളെ സംബന്ധിച്ച മാത്രമെയുള്ളു. എന്നാൽ ക്രി
സ്തുമതത്തിന്റെ വലിയതും സാരവുമായുള്ള ഉപദേശങ്ങൾ എല്ലാത്തെ
യും സംബന്ധിച്ച അവർ യോജ്യതയുള്ളവരാകുന്നു. റോമ സഭയുടെ
വഷളത്വങ്ങൾക്ക വിരോധമായി മറുത്ത നില്ക്കുന്ന ക്രിസ്തുമതക്കാർ എല്ലാ
വരും പ്രൊത്തെസ്തന്തകാർ എന്ന വിളിക്കപ്പെടുന്നു.

വിശേഷാദികൾ.—ഹോലാണ്ട മുമ്പെ സ്പെയിൻ എന്ന രാ
ജ്യത്തിൻ കീഴിൽ ഒരംശമായിരുന്നു. എന്നാൽ സ്പെയിനിലെ രാജാവാ
യ പീലിപ്പൊസ റോമ മതക്കാരനായിരുന്നത കൊണ്ട ഹോലാണ്ടകാ
രെ മതസംഗതിക്കായിട്ട ഉപദ്രവിച്ച അനേകായിരം ആളുകളെ കൊ
ന്നു. അതകാരണത്താൽ അവർ മത്സരിച്ച അവന്റെ അധികാരത്തെ
ഉപേക്ഷിച്ചകളഞ്ഞ തങ്ങൾ തന്നെ ഹോലാണ്ടിൽ രാജ്യഭാരം ചെയ്തു.
ആ ദേശത്തിൽ ഏഴ പ്രധാന സ്ഥലങ്ങൾ ഉണ്ടായിരുന്നത കൊണ്ട
യോജിതപ്പെട്ട ഏഴ പ്രദേശങ്ങൾ എന്ന അതിന്ന പേരിടുകയും ചെ
യ്തു. അതിന്റെ ശേഷം ഫ്രാൻസിലെ മഹാ രാജാവായ ബൊന്നപ്പാ
ൎട്ട എന്നവൻ ആ ദേശത്തെ പിടിച്ച അതിനെ ഭരിപ്പാനായിട്ട ഒരു രാ
ജാവിനെ നിശ്ചയിച്ച ആക്കുകയും ചെയ്തു. പിന്നത്തെതിൽ ഹോലാ
ണ്ടും ബെല്ജിയം എന്ന പേരുള്ള അടുത്ത ദേശവും ഒരു രാജ്യമായി തീ
രുകയും അവയ്ക്ക നെതർലാണ്ട്സ എന്ന പേരിടുകയും ചെയ്തു. എന്നാൽ
ആ ദേശങ്ങളിലെ കുടിയാന്മാർ തമ്മിൽ രസമില്ലാതെ ആകകൊണ്ട അ
വർ വേർപിരിഞ്ഞ ഇപ്പോൾ ആ ദേശങ്ങൾ ഹോലാണ്ട എന്നും ബെ
ല്ജിയം എന്നും ഉള്ള പേരുകളായിട്ട രണ്ട രാജ്യങ്ങളായിരിക്കുന്നു. ഹോ
ലാണ്ട എന്ന ദേശം കഴിഞ്ഞ കാലങ്ങളിൽ ബട്ടെവിയ എന്ന പേർ പ
റയപ്പെട്ടിരുന്നു. [ 199 ] ബെല്ജിയം എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ബെല്ജിയമിന്റെ വടക്കെ ഭാഗം ഹോലാണ്ടി
നാലും കിഴക്ക ജെൎമ്മനിയാലും തെക്ക ഫ്രാൻസിനാലും പടിഞ്ഞാറ വ
ടക്കെ കടലിനാലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന അംശങ്ങൾ.—ലിംബുൎഗ്ഗ എന്നും അന്ത്വെൎപ്പ എ
ന്നും പടിഞ്ഞാറെ ഫ്ലാണ്ടെൎസ എന്നും ഹെന്നാല്ത എന്നും തെക്കെ ബ്രാ
ബാന്ത എന്നും നാമുർ എന്നും ലിയജ എന്നും ലക്സംബുൎഗ്ഗിൽ ഒരു ഭാഗം
എന്നും ആകുന്നു.

പ്രധാന നഗരികൾ.—ബ്രൂസ്സെത്സ എന്നത പ്രധാന ന
ഗരി ആകുന്നു. ഇത മഹാ ഭംഗിയുള്ള പട്ടണം ആകുന്നു. അന്ത്വെൎപ്പ
എന്ന പേരുള്ള ഒരു പട്ടണം കച്ചവടത്തിന്നായിട്ട കേൾവിപ്പെട്ടിരിക്കു
ന്നു. അതിൽ വിശേഷപ്പെട്ട ഒരു പള്ളി ഉണ്ട. ഇവ കൂടാതെ ഘെന്ത
എന്നും ബ്രൂജെസ്സ എന്നും മോൻസ എന്നും നാമുർ എന്നും ലിയജ എന്നുമു
ള്ള കേൾവിപ്പെട്ട പട്ടണങ്ങൾ ഉണ്ട.

പ്രധാന ആറുകൾ.—മെയിയെസ എന്നും ശെൽട്ട എന്നും
ആകുന്നു.

ദേശ രൂപം.--- ബെല്ജിയം ഹോലാണ്ടിനെ പോലെ ആകുന്നു.

ക്ലൈമെട്ട—ൟറമായുള്ളതും വൎഷസമയത്ത ബഹു തണുപ്പുള്ള
തും ആകുന്നു.

ഉത്ഭവങ്ങൾ.—വയൽ മുതലായ സ്ഥലങ്ങളെ നന്നായി കൃഷി
ചെയ്യുന്നത കാരണത്താൽ കോതമ്പുമുതലായ ധാന്യങ്ങൾ അനവധി
യായിട്ട ഉണ്ടാകുന്നു. ഇരിമ്പും ൟയവും ചെമ്പും കല്ക്കരിയുമുള്ള തുരങ്ക
ങ്ങളും മാൎബൾ എന്ന കല്ലും അവിടെ ഉണ്ട.

കൈവേലകളും വ്യാപാരവും—മാലിൻസ എന്നൊ മെക്സീ
ൻസ എന്നൊ പേർ പറയുന്ന പട്ടണത്തിൽ ഒന്നാന്തരം ഫീട്ടയും ന
ല്ല നേരിയ ചണശീലതരങ്ങളും സാല്വയും ധമാസ്ത എന്ന പറയു
ന്ന ഒരു മാതിരി പൂപ്പട്ടും പരവിധാനികളും തുകലും ഉണ്ടാക്കുന്നു. ബ്രൂ
സ്സെത്സിലെ ഫീട്ട നന്നായി ശ്രുതിപ്പെട്ടിരിക്കുന്നു. ചിലപട്ടണങ്ങളിൽ
നല്ല മാതിരിയായ രോമവും ചണവും പഞ്ഞിയും കൊണ്ടുള്ള ചകലാ
സ ഉണ്ടാക്കിവരുന്നു. ഇവയെ പോക്കചരക്കായിട്ട കേറ്റി അയക്കുന്നു.
വേണ്ടും പ്രകാരം മറ്റ ദേശങ്ങളിലെ ചരക്കുകളെ വരവുചരക്കായിട്ട
ഇറക്കിയും വരുന്നു.

പഠിത്വവും മതവും.—പഠിത്വംഹോലാണ്ടിലുള്ളതിനെപോ
ലെ ആകുന്നു. മതം റോമ മതം ആകുന്നു.

വിശേഷാദികൾ.—ബ്രൂസ്സെത്സിന്ന അടുക്കെ ഉള്ള വാട്ടേൎല്ലൂ
എന്ന പേരുള്ള സ്ഥലത്ത വെച്ച ഇംഗ്ലീഷ സൈന്യത്തിൽ പടത്തലവ
നായ വെല്ലിങ്ങ്തൊൻ എന്നവർ ഫ്രാൻസിലെ മഹാ രാജാവായ ബൊ
ന്നപ്പാൎട്ട എന്നവനെ തോല്പിച്ചത കൊണ്ട ആ സ്ഥലം മഹാ കീൎത്തിപ്പെ
ട്ടിരിക്കുന്നു. ബെല്ജിയം എന്ന ദേശം കഴിഞ്ഞ കാലങ്ങളിൽ ഗലിയാ
[ 200 ] ബെല്ജിക്ക എന്ന പറയപ്പെട്ട ദേശത്തിൽ ഒരു ഭാഗം ആയിരുന്നു.

സ്വിത്ത്സൎല്ലാണ്ട എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—സ്വീത്ത്സൎല്ലാണ്ട എന്ന ദേശത്തിന്റെ വടക്കെ ഭാ
ഗം ജെൎമ്മനിയാലും കിഴക്ക ഒാസ്ത്രിയയാലും തെക്ക ഇത്താലിയാലും പടി
ഞ്ഞാറ ഫ്രാൻസിനാലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന അംശങ്ങൾ.—ബേൎൻ എന്നും ഫ്രിബുൎഗ്ഗ എന്നും
സൊലഥൻ എന്നും ബാസൽ എന്നും ലൂൎസെൻ എന്നും ഉണ്ടേൎവാൽദെൻ
എന്നും ഉറി എന്നും ഷ്വാട്സ എന്നും സൂറിക്ക എന്നും സുഗ്ഗ എന്നും ഗ്ലറുസ്സ
എന്നും അപ്പെൻസൽ എന്നും ഷാഫ്ഹാസെൻ എന്നും ഗ്രിസൊൻസ എന്നും
വലായിസ എന്നും ജെനെവാ എന്നും നിയഫ്ഗ്ദാത്തെൽ എന്നും സന്ത
ഗാൽ എന്നും കൊൻസ്താൻസ എന്നും അൎഗൊവിയാ എന്നും വാഡ അ
ല്ലെങ്കിൽ ലിമാൻ എന്നും തെസ്സിൻ എന്നും ആകുന്നു.

പ്രധാന നഗരികൾ.—ഓരൊ പ്രധാന അംശത്തിൽ ഓ
രൊ നഗരി ഉണ്ട. അവയുടെ പേരുകൾ മിക്കവയും അംശങ്ങളുടെ
പേരുകളെ പോലെ ആകുന്നു.

മലകൾ.—യൂറോപ്പിലുള്ള എല്ലാ ദേശങ്ങളെക്കാളും സ്വിത്ത്സൎല്ലാ
ണ്ട തുലോം മലമ്പ്രദേശം ആകുന്നു. ആ മലകളിൽ ഏറ്റവും ഉയരമു
ള്ളവയുടെ പേരുകൾ റീത്യാൻ ആല്പ്സ എന്നും ഹെൽവിത്യൻ ആൽ
പ്സ എന്നും സന്തഗൊതൎഡ എന്നും മോന്തബ്ലാങ്ക എന്നും സന്തബെൎന്നാ
ഡ എന്നും മൌന്തജൂറാ എന്നും ആകുന്നു.

കായലുകൾ.—കൊൻസ്താൻസ എന്നും ജെനെവാ എന്നും നിയ
ഫ്ശാത്തെൻ എന്നും ലൂസെൻ എന്നും സുഗ്ഗ എന്നും വാല്ലെൻസ്താഡ എ
ന്നും ബ്രൈയെന്ത്സ എന്നും തുൻ എന്നും ആകുന്നു.

ആറുകൾ.—രീൻ എന്നും രോൻ എന്നും ആർ എന്നും റുസ്സ എ
ന്നും ലിമ്മാത്ത എന്നും തെസ്സിനൊ എന്നും ഇൻ എന്നും ആകുന്നു.

ദേശ രൂപം.—എല്ലാ ദേശങ്ങളിൽ ഉള്ളതിനെക്കാളും സ്വിത്ത്സ
ൎലണ്ടിലുള്ള ദിക്കുകളുടെ കാഴ്ച തുലൊം വ്യത്യാസമുള്ളതാകുന്നു. ചില ദി
ക്കുകൾ എല്ലായ്പൊഴും ഹിമം കൊണ്ട മൂടപ്പെട്ടിരിക്കുന്നു. പല സ്ഥലങ്ങ
ളിൽ ഗ്ലസീയസ എന്ന പേർ പറയുന്ന ഉറച്ച നീർ കിടക്കുന്നു ഇതി
നെ കണ്ടാൽ സമുദ്രം പെരുങ്കാറ്റകൊണ്ട അടിച്ചിരിക്കുന്ന സമയത്ത
ഉറച്ച പോയി എന്ന തോന്നും. ചില ദിക്കുകൾ മുന്തിരിങ്ങാത്തോട്ടങ്ങ
ളും കൃഷിസ്ഥലങ്ങളും നല്ല തരമായ വൃക്ഷങ്ങളും കൊണ്ട നിറഞ്ഞിരിക്കു
ന്നു. ൟ വ്യത്യാസമുള്ള പ്രദേശങ്ങൾ അടുത്തടുത്തിരിക്കകൊണ്ട അവ
യെ കണ്ടാൽ ബഹു അതിശയം തോന്നുന്നതിന്ന ഇടയുണ്ട.

ക്ലൈമെട്ട.—ദേശരൂപം എന്ന പോലെ സ്വിത്ത്സൎല്ലാണ്ടിലെ ക്ലൈ
മെട്ട പെരുത്ത വ്യത്യാസം ഉള്ളതാകുന്നു. ചില ദിക്കുകളിലെ ശീതോ
ഷ്ണം തക്കതായുള്ളതും ചില സ്ഥലങ്ങളിലേത ബഹു തണുപ്പുള്ളതും ആകു
ന്നു.

ഉത്ഭവങ്ങൾ.—മലകളുടെ ചരിവുകളിൽ നല്ല മുന്തിരിങ്ങാ തോ
[ 201 ] ട്ടങ്ങളും വൃക്ഷാദികളും ധാന്യങ്ങളും ഉണ്ട. എന്നാൽ കൃഷിക്ക ആ ദേശം
അത്ര നല്ലതല്ല മേച്ചിലിന്നായിട്ട നന്നതന്നെ. കാട്ടുമൃഗങ്ങളിൽ പ്രത്യേ
കമായിട്ടുള്ളവ ഐബക്സ എന്ന പേർ പഠയുന്ന ഒരു മാതിരി ആടും
ഷെമൊയിസ എന്ന പേർ പറയുന്ന ഒരു മാതിരി ആടും മാൎമ്മോട്ട എ
ന്ന പേർ പറയുന്ന ഒരു മാതിരി എലിയും ആകുന്നു. ഇവ കൂടാതെ യൂ
റോപ്പിലുള്ള മറ്റ ദേശങ്ങളിലെ പോലെ നാല്ക്കാലിമൃഗങ്ങളും പക്ഷി
കളും ഉണ്ട. വെള്ളിയും ചെമ്പും ൟയവും ഇരിമ്പും ഉള്ള തുരങ്കങ്ങളും
ഉണ്ട. കണ്ണാടിയുടെ തെളിവുപോലെയുള്ള സ്പടികക്കല്ലുകളൂം മറ്റ ര
ത്നകല്ലുകളും മലകളിൽനിന്ന കിളച്ച എടുക്കുന്നുണ്ട.

കൈവേലകളും വ്യാപാരവും.—സന്തഗാൽ എന്ന പ്രദേ
ശത്തിൽ ചണശീലത്തരങ്ങൾ ഉണ്ടാക്കപ്പെടുന്നു. ജെനെവായിൽ ഉണ്ടാ
ക്കുന്ന ചെറിയ നാഴികമണികൾ ശ്രുതിപ്പെട്ടതാകുന്നു ചില ദിക്കുകളിൽ
പട്ടും അച്ചടിച്ച പഞ്ഞിശീലത്തരങ്ങളും ഉണ്ടാക്കപ്പെടുന്നു. വ്യാപാരം
വിശേഷമായിട്ടില്ല.

പഠിത്വവുംമതവും.—പഠിത്വവും ജ്ഞാനവും ഉള്ളവർ ൟ
ദേശത്തിൽ വളരെ ഉണ്ട. ചില ആളുകൾ പ്രൊത്തെസ്തന്തകാരും മറ്റ
ചിലർ റോമ മതക്കാരും ആകുന്നു.

വിശേഷാദികൾ.—പണ്ടത്തെ കാലങ്ങളിൽ ൟ ദേശത്തി
ന്റെ പേർ ഹെൽവിത്യാ എന്ന ആയിരുന്നു. കാലക്രമം കൊണ്ട അത
ഓസ്ത്രീയ രാജാവിന്റെ അധികാരത്തിന്ന കീഴിൽ അകപ്പെട്ടുപോയി.
എന്നാൽ ൫൦൦ ചില്വാനം സംവത്സരം മുമ്പെ ഓസ്ത്രിയക്കാരനായ ഗൈ
സ്ലർ എന്ന പേരുള്ള നാടുവാഴി സ്വിത്ത്സൎലാണ്ടിനെ ഭരിച്ചു. അവൻ മ
ഹാ ഡംഭുള്ളവനും ജനങ്ങളെ നശിപ്പിച്ചവനും ആയിരുന്നു. അവൻ
തന്റെ തൊപ്പി ഒരു കുറ്റിയിന്മേൽ വെച്ച കുടിയാന്മാർ അവനെ വ
ണങ്ങി മാനിച്ച വന്ന പ്രകാരം തന്നെ ആ തൊപ്പിയെ മാനിക്കെണം
എന്ന വിളംബരം പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. എന്നാൽ വില്ലിയം
തെൽ എന്ന പേരുള്ളവൻ അതിനെ അനുസരിച്ചില്ല. അതകൊണ്ട അ
വന്റെ പേരിൽ ആവലാധിബോധിപ്പിച്ചാറെ വില്ലിയംതെൽ തന്റെ
മകന്റെ തലയിന്മേൽ അപ്പൾ എന്ന ഒരു ചെറിയ പഴം വെച്ച അപ്പ
ൻ തന്നെ അതിനെ അമ്പ എയൂ ഖണ്ഡിക്കെണം എന്ന നാടുവാഴി തീ
ൎപ്പാക്കുകയും ചെയ്തു. അപ്രകാരം വില്ലിയംതെൽ തന്റെ മകന്ന ഒരു
ദോഷം പോലും വരാതെ ആ പഴത്തെ എയ്ത രണ്ടായിട്ട പിളൎക്കയും
ചെയ്തു. എന്നാൽ അവന്റെ ആവനാഴികയിൽ ഒരു അമ്പു കൂടെ ഉ
ണ്ടെന്ന കണ്ടിട്ട അത എന്തിന്ന എന്ന നാടുവാഴി ചോദിച്ചപ്പോൾ മ
റ്റെ അമ്പകൊണ്ട എന്റെ മകനെ ഞാൻ കൊന്നുപോയി എന്നവ
രികിൽ ഇതകൊണ്ടു നിന്നെയും കൊന്നകളയെണം എന്ന ഞാൻ ഉ
റെപ്പായിട്ട നിശ്ചയിച്ചിരുന്നു എന്ന വില്ലിയംതെൽ ഉത്തരമായിട്ട പറ
ഞ്ഞു. അത കേട്ടാറെ നാടുവാഴി കോപം പൂണ്ട അവനെ കൂട്ടികൊണ്ടു
പോയിപാറാവ ഗുഹയിൽ ആക്കെണം എന്ന കല്പിച്ചാറെ വില്ലിയം തെ
ൽ വഴിയിൽ വെച്ച ഓടിപൊയ്ക്കുളഞ്ഞു. പിന്നെ കുടിയാന്മാർ എല്ലാ
വരും മത്സരിച്ച ഓസ്ത്രിയ രാജാവിന്റെ അധികാരത്തെ ഉപേക്ഷിച്ച
കളഞ്ഞു. അന്ന മുതൽ സ്വിത്ത്സൎല്ലാണ്ടിൽ രാജാധികാരം ഇല്ലാതെ ജനാ
ധിപത്യം തന്നെ ആയിരിക്കുന്നു. അത എന്തെന്നാൽ മേൽ പറഞ്ഞ പ
[ 202 ] ല പ്രദേശങ്ങളിൽ ഒാരോന്നിൽ ജനങ്ങൾ തങ്ങളിൽനിന്ന തന്നെ അ
ധികാരികളെ നിശ്ചയിച്ച ആക്കി അവരെകൊണ്ട തന്നെ അതാത പ്ര
ദേശങ്ങളിലെ കാൎയ്യങ്ങളെ നടത്തിച്ച വരുന്നു. എന്നാൽ സ്വിത്ത്സൎല്ലാണ്ട
എന്ന ദേശം എല്ലാം രക്ഷിപ്പാനായിട്ടും എല്ലാ പ്രദേശങ്ങളിലുമുള്ളവൎക്ക
ഒരു പോലെ വേണ്ടുന്ന ചില കാൎയ്യങ്ങളെ നടത്തിപ്പാനായിട്ടും ഓരോ
രൊ പ്രദേശത്തിൽ ഓരോരൊ ആളിനെ നിശ്ചയിക്കയും ആ നിശ്ച
യിക്കപ്പെട്ട ആളുകളെ കൊണ്ട പൊതുവിലുള്ള കാൎയ്യങ്ങളെ നടത്തിക്ക
യും ചെയ്തുവരുന്നു. ആ ആലോചന സഭയ്ക്ക ഡൈയെട്ട എന്ന പേർ
പറഞ്ഞവരുന്നു.

സ്വിത്ത്സൎല്ലാണ്ടിൽ അവലാൺശസ ഉണ്ട. അത എന്തെന്നാൽ മലകളുടെ
മേൽ കിടക്കുന്ന ഹിമം ചിലപ്പോൾ വലിയ കൂട്ടങ്ങളായിട്ട താഴത്തേക്ക
ഉരുണ്ടവീഴും ഉരുണ്ട വരുന്തോറും പിണ്ഡഭാഷയായിട്ട തീൎന്ന ചുറ്റും കി
ടക്കുന്ന ഹിമവും ഉറച്ച നീരും കൂടെ കൂടീട്ട വലുതായി വലുതായി ഭവിക്ക
യും ചെയ്തിട്ട മനുഷ്യരെയും മൃഗാദികളെയും ചിലപ്പോൾ വലിയ ഗ്രാമ
ങ്ങളെയും മൂടി നശിപ്പിക്കയും ചെയ്യും. സ്വിത്ത്സൎല്ലാണ്ടകാർ ധൈൎയ്യത്തി
ന്നും പരമാൎത്ഥത്തിന്നും തങ്ങളുടെ ദേശത്തെ കുറിച്ചുള്ള സ്നേഹത്തിന്നു
മായിട്ട കീൎത്തിപ്പെട്ടവരാകുന്നു.

ജെൎമ്മനി എന്ന ദേശത്തെ കുറിച്ച

അതിരുകൾ.—ജെൎമ്മനി യൂറോപ്പിന്റെ നടുവിലത്തെ ഭാഗ
ത്ത ആകുന്നു. ജെൎമ്മനിയുടെ വടക്കെ ഭാഗം ഡെന്മാൎക്കിനാലും ബാൽ
ത്തിക്ക കടലിനാലും കിഴക്ക തുൎക്കിയാലും തെക്ക ഇത്താലിയാലും സ്വിത്ത്
സൎല്ലാണ്ടിനാലും പടിഞ്ഞാറ ഫ്രാൻസിനാലും ഹോലാണ്ടിനാലും അതൃത്തി
യാക്കപ്പെട്ടിരിക്കുന്നു എന്ന സാമാന്യമായിട്ട പറഞ്ഞവരുന്നു. എന്നാൽ
ൟ ദേശത്തിൽ പല രാജ്യങ്ങളും പ്രഭുത്വങ്ങളും ജനാധിപത്യങ്ങളും ഉ
ണ്ടാകകൊണ്ടും അവയിൽ പാൎക്കുന്നവരും അന്യരാജ്യങ്ങളിലുള്ളവരും
യുദ്ധം ചെയ്ത ദിക്കുകളെ പിടിച്ചവരുന്നതാകകൊണ്ടും അതിന്റെ അ
തിരുകൾ ചിലപ്പോൾ മാറുകയും ചെയ്യും.

പ്രധാന അംശങ്ങൾ.—ജെൎമ്മനി നാടുകൾ തങ്ങളുടെ വ
ലിപ്പത്തിന്നും സാരത്തിന്നും തക്കവണ്ണം നാല പ്രധാന കൂട്ടങ്ങളായിട്ട
വിഭാഗിക്കപ്പെട്ടിരിക്കുന്നു. എന്തെന്നാൽ

൧. ഓസ്ത്രിയ എന്നും പ്രുസ്സിയാ എന്നും സക്സൊനി എന്നും ബാവറി
യാ എന്നും വിൎട്ടംബുൎഗ്ഗ എന്നും ആകുന്നു.

൨. ബാഡെൻ എന്നും ഹെസ്സിഡാൎമസ്ഥാട എന്നും ലക്സംബുൎഗ്ഗ എ
ന്നും ഹെസ്സികാസ്സൽ എന്നും ഹോൽസ്തിൻ എന്നും ലൌയൻബുൎഗ്ഗ എ
ന്നും ആകുന്നു.

൩. ബ്രൂൻസ്വിക്ക എന്നും മെക്ലൻബുൎഗ്ഗ എന്നും ശ്വെറിൻ എന്നും നെ
സ്സാ എന്നും ആകുന്നു.

൪. സക്സവൈമാർ എന്നും സക്സഗോതാ എന്നും സക്സകൊബുൎഗ്ഗ എ
ന്നും സക്സമൈനിങ്ങെൻ എന്നും മെക്ലൻബുൎഗ്ഗസ്ത്രെലിത്ത്സ എന്നും ഹാം
ബൂൎഗ്ഗ എന്നും ബ്രെമെൻ എന്നും ഫ്രാങ്കപൊൎട്ട എന്നും ലുബെക്ക എന്നും
ആകുന്നു.
[ 203 ] മലകൾ.—ഹൎക്കെന്നിയൻ മലകൾ എന്നും കാൎപ്പതിയൻ മലക
ൾ എന്നും ആകുന്നു. ഇവ ജെൎമ്മനിയുടെ നടുവിലെ ഭാഗത്തിൽ ആകു
ന്നു.

പ്രധാന ആറുകൾ.—ദാന്യൂബ എന്നും രീൻ എന്നും എല്ബ
എന്നും വെസെർ എന്നും എംസ എന്നും ഓദേർ എന്നും ആകുന്നു.

ദേശ രൂപം.—നടുവിലത്തെ ഭാഗത്ത പൎവിതനിര ഉണ്ട. അതി
ന്റെ വടക്കെവശത്തുള്ള ഭൂമി ബാൽത്തിക്ക കടൽ വരെക്കും ക്രമമായിട്ടും
ചൊവ്വായിട്ടുമിരിക്കുന്നു. അത മിക്കതും മണലുള്ള മൈതാന ദിക്കുകളും
ൟറനിലങ്ങളും ആകുന്നു. മലകളുടെ തെക്കവശത്തുള്ള ഭൂമി കുന്നായു
ള്ളതും ഫലമുള്ളതും ആകുന്നു.

ക്ലൈമെട്ട.—ജെൎമ്മനി വലിയ ദേശം ആകകൊണ്ട അതിന്റെ
ക്ലൈമെട്ട പലതരത്തിൽ ഇരിക്കുന്നു വടക്കെ ഭാഗങ്ങളിലേത ൟറമു
ള്ളതും മാറ്റമുള്ളതും ആകുന്നു. നടുവിലത്തെ ഭാഗം പൊക്കമുള്ളതാക
കൊണ്ട ശീതമുള്ളതാകുന്നു എങ്കിലും വേനൽ സമയത്ത മലഞ്ചരിവുകളി
ലേത ബഹു ഉഷ്ണുമുള്ളതാകുന്നു തെക്കെ ദിക്കുകളിൽ നല്ല ശീതോഷ്ണുമുള്ള
താകുന്നു.

ഉത്ഭവങ്ങൾ.—ജെൎമ്മനിയിൽ വിശേഷപ്പെട്ട തുരങ്കങ്ങൾ ഉ
ണ്ട. ബൊഹെമിയാ എന്നും സക്സൊനി എന്നുമുള്ള രാജ്യങ്ങളുടെ ഇടയി
ലുള്ള മലകളിൽ നല്ല വെള്ളിയും വെള്ളീയവും ചെമ്പുംകാരീയവും ഇരി
മ്പും ഉള്ള തുരങ്കങ്ങൾ ഉണ്ട. ചില ദിക്കുകളിൽ പാഷാണവും ഒന്നാന്ത
രം രസവും ഉണ്ട പല ദിക്കുകളിൽ നല്ല രത്നക്കല്ലുകളും കല്ലുപ്പും വളരെ ഉ
ണ്ട. പൎവതനിരയിൽ പലപല മാതിരി ഉപകാരമുള്ള വൃക്ഷങ്ങളും കാ
ട്ടുമൃഗങ്ങളും ഇണക്കമുള്ള നാല്ക്കാലി മുതലായ മൃഗങ്ങളും ഉണ്ട ചില ദി
ക്കുകളിൽ കോതമ്പ മുതലായ ധാന്യങ്ങൾ നന്നായുണ്ടാകും.

കെവേലകളും വ്യാപാരവും--പ്രത്യേകമായുള്ള കൈ
വേല ചണശീലത്തരങ്ങളും പിഞ്ഞാണം മുതലായവയും ആകുന്നു. ഇ
വ കൂടാതെ കടലാസും തോലും സ്ഫടികവും മണ്ണുകൊണ്ടുള്ള പാത്രങ്ങളും
ജെൎമ്മനിയിൽ ഉണ്ടാക്കപ്പെടുന്നു. ജെൎമ്മനി നാട്ടുകാർ തമ്മിൽ തമ്മിൽ
വളരെ കച്ചവടം ചെയ്തവരുന്നു. ആ ദേശത്തിൽനിന്ന ചണവും ഉപ്പി
ട്ടുണങ്ങിയ പന്നിതുടകളും മരവും ആട്ടുരോമവും പല മാതിരി നല്ല ത
രമായ വീഞ്ഞുകളും ലോഹാദികളും പോക്കചരക്കായട്ട കേറ്റി അയ
ച്ചവരുന്നു.

പഠിത്വവും മതവും.—പഠിത്വം വളരെ ഉണ്ട ജെൎമ്മനിയിൽ
൨൦ ചില്വാനം വിശേഷപ്പെട്ട പാഠകശാലകൾ ഉണ്ട. ജെൎമ്മനിക്കാർ മി
ക്കവരും പഠിത്വമുള്ളവരാകുന്നു ജെൎമ്മനിയുടെ വടക്കെ ഭാഗങ്ങളിൽ
പ്രൊത്തെസ്താന്ത മതക്കാർ അധികം ഉണ്ട തെക്കെ ഭാഗങ്ങളിൽ റോമ
മതക്കാർ അധികം തന്നെ എങ്കിലും പ്രൊത്തെസ്താന്ത മതക്കാരും ഉണ്ട.

വിശേഷാദികൾ.—സ്വിത്ത്സൎല്ലാണ്ടിലെ പോലെ തന്നെ ജെ
ൎമ്മനിയിലുള്ള ഓരൊ സംസ്ഥാനം അതാതിന്റെ നാട്ടുകാൎയ്യങ്ങളെ നട
ത്തിച്ച വരുന്നു. എന്നാൽ പൊതുവിലുള്ള കാൎയ്യങ്ങളെ നടത്തിപ്പാനായി
[ 204 ] ട്ടും ജെൎമ്മനിയിലുള്ള സംസ്ഥാനങ്ങളെ രക്ഷിപ്പാനായിട്ടും അവൎക്കും
ഡൈയെട്ട എന്ന പേരുള്ള ആലോചന സഭ ഉണ്ട. മെയൻ എന്ന ആ
റ്റരികെ ഉള്ള ഫ്രാങ്കപൊൎട്ട എന്ന പട്ടണത്തിൽ ജെൎമ്മനിയിലെ കാ
ൎയ്യങ്ങളെ നടത്തിപ്പാനായിട്ട ഡൈയെട്ട എന്ന സഭ കൂടിവരികയും ചെ
യ്യുന്നു.

വെസ്തഫെലിയ എന്ന ദിക്കിലുള്ള സ്ഫാ എന്നും പൎമൊന്തു എന്നുമുള്ള
ധാതുവെള്ളങ്ങൾ ഏറ്റവും ശ്രുതിപ്പെട്ടിരിക്കുന്നു അവിടത്തെ ഫെംസ
എന്ന പേരായിട്ട ഉപ്പിട്ടുണങ്ങുന്ന പന്നി തുടകൾ ഏറ്റവും വിശേഷ
മുള്ളവയാകുന്നു.

ഓസ്ത്രിയ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ഓസ്ത്രിയയുടെ വടക്കെ ഭാഗം പ്രുസ്സിയായാലും റു
സ്സിയാ പോലാണ്ടിനാലും തെക്ക തുൎക്കിയാലും വെനീസ എന്ന ഉൾക്കട
ലിനാലും കിഴക്ക റുസ്സിയാ തുൎക്കിയാലും പടിഞ്ഞാറ ബാവറിയായാലും
സ്വിത്ത്സൎല്ലാണ്ടിനാലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന അംശങ്ങൾ.—മേലത്തേതും താഴത്തേതുമായുള്ള
ഓസ്ത്രിയ എന്നും സാൽബുൎഗ്ഗ എന്നും സ്ഥിരിയാ എന്നും തൈറൊൽ എ
ന്നുംബാഹെമിയാഎന്നും മോറവിയാ എന്നും ഓസ്ത്രിയൻ സിലിസിയാ
എന്നും ഇല്ലിറിയാ എന്നും ഗല്ലിസിയാ എന്നും ബുകൊവിനാ എന്നും
ഹൻഗറി എന്നുംസ്ലാവോനിയ എന്നും ക്രൊയെതിയാ എന്നും ത്രാൻസി
ൽവാനിയാഎന്നും ദാല്മത്തിയാ എന്നും ലൊംബാൎഡി എന്നും വെനീസ
എന്നുംആകുന്നു ഓസ്ത്രിയ മഹാരാജാവ ൟ ദേശങ്ങളെ പിടിച്ചതിന്ന
മുമ്പെ ഇവയിൽ ചില മഹാ കേൾവിപ്പെട്ട സ്വന്ത അധിപതിയുള്ള സം
സ്ഥാനങ്ങൾ ഉണ്ടായിരുന്നു പ്രമാണപ്പെട്ടവ എന്തെന്നാൽ

തൈറൊൽ എന്ന ദേശം ഓസ്ത്രിയൻ രാജ്യത്തിന്ന പടിഞ്ഞാറെ ഭാ
ഗത്ത ആൽപ്സ എന്ന മലകളിൽ ആകുന്നു. ൟ ദേശം മൂന്നായിട്ട പകു
ത്തിരിക്കുന്നു. ഏതേതെന്നാൽ തൈറൊൽ എന്നും ത്രെന്ത എന്നും ബ്രി
സ്സെൻ എന്നും ആകുന്നു. തെറൊൽകാർ ധൈൎയ്യവും ചുണയുമുള്ളവ
രാകുന്നു. ൧൫൪൫ ആണ്ടിൽ ത്രെന്ത എന്ന പ്രദേശത്തിൽ വെച്ച മതകാ
ൎയ്യങ്ങളെ കുറിച്ച ചിന്തിപ്പാനായിട്ട പൊതുവിലുള്ള ഒരു ആലോചന
സഭ കൂടപ്പെട്ടു. തൈറൊലിൽ വെള്ളിമുതലായ ലോഹങ്ങൾ ഉള്ള തുര
ങ്കങ്ങൾ ഉണ്ട. അവിടെ നല്ല തരമായ നാല്ക്കാലി മൃഗങ്ങളും ധാന്യങ്ങ
ളും രത്നക്കല്ലുകളും ഉണ്ട. അവിടെ നല്ല മാതിരി വീഞ്ഞ ഉണ്ടാക്കപ്പെടു
ന്നു.

ബൊഹെമിയാ എന്ന ദേശം ഓസ്ത്രിയൻ രാജ്യത്തിന്ന വടക്കു പടി
ഞ്ഞാറെ ഭാഗത്ത ആകുന്നു ഇത മുമ്പെ കേൾവിപ്പെട്ട സ്വാതന്ത്ര്യമുള്ള
രാജ്യം ആയിരുന്നു. നല്ല പൊന്ന മുതലായ ലോഹങ്ങളുള്ള തുരങ്കങ്ങളും
ഒന്നാന്തരമായ മേച്ചിൽസ്ഥലങ്ങളും കോതമ്പ മുതലായ ധാന്യങ്ങളും
അവിടെ അനവധി ഉണ്ട.

റോമ മതക്കാർ കൊൻസ്താൻസ എന്ന പട്ടണത്തിൽ വെച്ച ബോഹെ
മിയാക്കാൎക്കുള്ള പട്ടക്കാരായ യോഹന്നാൻ ഹുസ്സ എന്നവനെയും പ്രാഗ്ഗി
ലെ ജെറൊം എന്നവനെയും അന്യായമായിട്ട ജീവനോട ചുട്ടകൊ
[ 205 ] ന്നതകൊണ്ടും ഒസ്ത്രിയൻ മഹാരാജാവ മതം ഹേതുവായിട്ട ബെഹൊ
മിയാക്കാരെ നശിപ്പിപ്പാനായിട്ട ശ്രമിച്ചിരുന്നത കൊണ്ടും അവർ സി
സ്താ എന്ന പേർ പറയുന്നവനെ അവരുടെ സേനാപതിയായിട്ട തെ
രിഞ്ഞെടുത്തും കൊണ്ട ഓസ്ത്രിയ മഹാരാജാവിനോട യുദ്ധം തുടങ്ങി
ബൊഹൊമിയായിലെ പ്രധാന നഗരിയായ പ്രാഗ്ഗ എന്ന പട്ടണത്തി
ൽനിന്ന ഏകദേശം പത്ത നാഴിക ദൂരത്ത ഒരു പാറമലയിന്മേൽ പാ
ളയം ഇറക്കി നല്ല ബലമുള്ള കോട്ടകൾ മുതലായ രക്ഷസ്ഥലങ്ങളെ ഉ
ണ്ടാക്കി ആ സ്ഥലത്തിന്ന തേബോർ എന്ന പേരിടുകയും ചെയ്തു. തക്ക
സമയം നോക്കിട്ട അവിടെനിന്ന പുറപ്പെട്ട ശത്രുക്കളെ ജയിച്ച തേ
ബോർ എന്ന സ്ഥലത്തെ പിടിപ്പാനായിട്ട വന്ന സൈന്യങ്ങളെ എ
ല്ലാം തോല്പിക്കയും ചെയ്തു. അങ്ങിനെ ൫ സംവത്സരത്തേക്ക യുദ്ധം ഉ
ണ്ടായതിന്റെ ശേഷം സിസ്തായെ ജയിപ്പാൻ കഴികയില്ല എന്ന വി
ചാരിച്ച ഓസ്ത്രിയ മഹാരാജാവ സമാധാനത്തെ ചോദിച്ചു സിസ്താ രാ
ജാവിനെ എതിരേല്പാൻ പോകും വഴിയിൽ വെച്ച മരണവേദന പി
ടിപെട്ടു ചാകാറായപ്പോൾ നിനക്ക വിശേഷ ആഗ്രഹം ഉണ്ടൊ എ
ന്ന തന്റെ സ്നേഹിതന്മാർ അവനോട ചോദിച്ചാറെ ഞാൻ ചാകു
മ്പോൾ എന്റെ തോൽകൊണ്ട ഒരു ചെണ്ട പൊതിഞ്ഞ ഉണ്ടാക്കി അ
തിനെ കൊട്ടുമ്പോൾ നമ്മുടെ ശത്രുക്കൾ ഭയം കൊണ്ട ഓടിപോകും
എന്ന ഉത്തരമായിട്ട പറഞ്ഞു.

ൟ ദേശത്തിലുള്ള തൊപ്ലിഥ്സ എന്ന പട്ടണത്തിൽ കേൾവിപ്പെട്ടിരി
ക്കുന്ന ചൂടുള്ള ഉറവകൾ ഉണ്ട.

മോറവിയാ എന്ന പ്രദേശം ബൊഹെമിയായുടെ കിഴക്ക വശത്ത
ആകുന്നു ഇത ഒരു സുഭിക്ഷമുള്ള ദേശം ആകുന്നു. മൊറവിയായിലുള്ള
പ്രധാന പട്ടണങ്ങൾ ഒൽമൂഥ്സ എന്നും ബ്രൂൻ എന്നും ആകുന്നു.

ബ്രൂൻ, രോമം കൊണ്ടുള്ള ശീലത്തര കൈവേലയ്ക്കായിട്ട കീൎത്തിപ്പെ
ട്ടിരിക്കുന്നു.

ൟ പ്രദേശത്തിലുള്ള ഓസ്തല്ലിത്ത്സ എന്ന പട്ടണത്തിൽ വെച്ച ഫ്രാ
ൻസ മഹാ രാജാവായ ബൊന്നാപ്പാൎട്ടിന്ന താൻ ചെയ്തിരുന്ന എല്ലാജയ
ങ്ങളെക്കാളും ഏറ്റവും വലുതായിട്ടുള്ള ഒരു ജ്യം ഉണ്ടായി.

ഹൻഗറി എന്ന ദേശം ഓസ്ത്രിയ രാജ്യത്തിന്ന തെക്ക കിഴക്ക വശത്ത
ആകുന്നു ഇത മുമ്പെ സ്വാതന്ത്ര്യവും ബലവുമുള്ള രാജ്യം ആയിരുന്നു
അവിടെ വിലയേറിയ തുരങ്കങ്ങളും പെരുത്ത പക്ഷിമൃഗാദികളും മുന്തി
രിങ്ങാ തോട്ടങ്ങളും വൃക്ഷാദികളും മേച്ചിൽ സ്ഥലങ്ങളും ഉണ്ട. കൈ
വേലകളും വ്യാപാരവും ഉണ്ട. തൊക്കെ എന്ന പട്ടണത്തിൽ ഉണ്ടാക്കു
ന്ന വീഞ്ഞും ശ്രുതിപെട്ടിരിക്കുന്നു.

ഹൻഗറിയിൽ പ്രെസ്ബുൎഗ എന്നും പ്രധാനമായൊരു പട്ടണം ഉണ്ട.
അവിടെ ഹൻഗറിയിലെ രാജാക്കന്മാർ കിരീടം ധരിക്കപ്പെട്ടുവരുന്നു.

ബൂധാ എന്നത തലസ്ഥാന പട്ടണം ആകുന്നു. ഇവിടെ മഹാ കേ
ൾവിപ്പെട്ടിരിക്കുന്ന ചൂട ധാതുവെള്ളങ്ങൾ ഉണ്ട. പെസ്ത എന്ന പട്ട
ണം കേൾവിപ്പെട്ടത ആകുന്നു.

ലൊംബാൎഡി എന്ന ദേശം ഇത്താലിയുടെ വടക്ക ഭാഗത്ത ആകുന്നു.
അതിലെ തലസ്ഥാനം മിലാൻ എന്ന ആകുന്നു. ലൊംബാൎഡി മുമ്പെ
കീൎത്തിപ്പെട്ട പ്രഭുത്വം ആയിരുന്നു. ഇപ്പോൾ പ്രധാന സ്ഥലം ആകു
[ 206 ] ന്നു. നിലപുഷ്ടിക്കും പല പല കച്ചവടത്തിന്നുമായിട്ട അത ശ്രുതിപ്പെട്ടി
രിക്കുന്നു.

വെനീസ എന്ന ദേശം ലൊംബാൎഡിയുടെ കിഴക്കെ ഭാഗത്ത ആകു
ന്നു. വെനീസ എന്ന പേർ ദേശത്തിന്നും പട്ടണത്തിന്നും ഇട്ടിരിക്കുന്നു.
ഇത രണ്ടും അതിശയമായുള്ളവ ആകുന്നു. പട്ടണത്തിലുള്ള വീടുമുതലാ
യവ ൭൨ ദ്വീപുകളിന്മേൽ പണിയിക്കപ്പെട്ടിരിക്കുന്നു. അവിടെ ൫൦൦
പാലങ്ങൾ ഉണ്ട. മിക്ക വീടുകൾക്ക ഒരു വശത്ത വിസ്താരം കുറഞ്ഞ തെരു
വീഥിയും മറ്റെ വശത്ത തോടും ആകുന്നു. അതുകൊണ്ട എവിടെ
എങ്കിലും പോകുവാൻ ആവശ്യം വന്നാൽ കരവഴിയായിട്ടൊ വള്ളംവ
ഴിയായിട്ടൊ ബോധിച്ചപ്രകാരം പോകാം ഇന്ദ്യായിലേക്ക ഗൂഡ്ഹൊപ്പ
എന്ന മുനമ്പ വഴിയായിട്ട വരുവാൻ അറിഞ്ഞതിന്ന മുമ്പെ യൂറോപ്പി
ലെ മറ്റെല്ലാ രാജ്യങ്ങളെക്കാളും വെനീസ മഹാ ശക്തിയും വ്യാപാര
വും കപ്പൽ കാൎയ്യാദികളിൽ സാമൎത്ഥ്യവുമുള്ള സംസ്ഥാനം ആയിരുന്നു.
ഇപ്പോൾ ഓസ്ത്രിയ രാജ്യത്തിൻ കീഴിൽ ഹീനമുള്ള അവസ്ഥയിൽ ഇരി
ക്കുന്നു എങ്കിലും അവിടെ ഇന്ന വരെ വിശേഷമായ പട്ടുശീലത്തരങ്ങ
ളെയും ദൎപ്പണങ്ങളെയും എല്ലാ മാതിരി കണ്ണാടികളെയും ഉണ്ടാക്കിവ
രുന്നു.

പ്രധാന നഗരികൾ.—വീയെന്ന എന്നതഒാസ്ത്രിയയിലെത
ലസ്ഥാന പട്ടണം ആകുന്നു.

മറ്റ പ്രധാന നഗരികൾ പ്രാഗ്ഗ എന്നും ബൂധാ എന്നും പെസ്ത എ
ന്നും പ്രൊസ്ബെൎഗ എന്നും ലിംബെൎഗ എന്നും ത്രിയസ്ഥ എന്നും വെനീസ
എന്നും ബ്രൂൻ എന്നും ദെബ്രെഥ്സിൻ എന്നും തൊപ്സിസ എന്നും മെന്തൗ
എന്നും വേറൊനാ എന്നും പെദൌ എന്നും ആകുന്നു.

ത്രിയസ്ഥ എന്ന പട്ടണം വെനിസ എന്ന ഉൾക്കടലിന അരികെ
ആകുന്നു. അത ഓസ്ത്രിയ രാജ്യത്തിലെ പ്രധാന തുറമുഖം ആകുന്നു.

പ്രധാന ആറുകൾ.—ദാന്യൂബ എന്നും തൈസിനൊ എ
ന്നും അദ്ദാ എന്നും ആകുന്നു.

വിശേഷാദികൾ—ഇപ്പോഴത്തെ ഓസ്ത്രിയ എന്ന മഹാ രാ
ജ്യത്തിൽ ഉൾപ്പെട്ടിരിക്കുന്ന പണ്ടത്തെ ദേശങ്ങൾ എന്തെന്നാൽ വിൻ
ദിലിസിയാ എന്നും നൊറിക്കം എന്നും ഇല്ലിറിക്കും എന്നും പാന്നോ
നിയ എന്നും സാർമാതിയ എന്നും ജെൎമ്മനിയ എന്നും റിതിയ എ
ന്നും ഇത്താലിയാ എന്നുള്ള ദേശങ്ങളിലെ ചില ഭാഗങ്ങൾ എന്നും ആ
കുന്നു.

പ്രുസ്സിയാ എന്ന ദേശത്തെ കുറിച്ച

അതിരുകൾ.—പ്രുസ്സിയായുടെ വടക്കെ ഭാഗം ബാൽത്തിക്ക ക
ടലിനാലും കിഴക്ക റുസ്സിയായാലും തെക്ക ഓസ്ത്രിയയാലും പടിഞ്ഞാറ
ജെൎമൻ നാടുകളാലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന അംശങ്ങൾ.—കിഴക്കെ പ്രുസ്സിയാ എന്നും പടി
ഞ്ഞാറെ പ്രുസ്സിയ എന്നും പൊസൻ എന്നും പൊമിറേനിയാ എന്നും
ബ്രാൻഡെൻബൂൎഗ്ഗ എന്നും സിലിസിയാ എന്നും പ്രുസ്സിയൻസക്സൊനി
[ 207 ] എന്നും വെസ്തഫെലിയാ എന്നും ക്ലീവ്സ എന്നും ബെൎഗ എന്നും താഴത്തെ
രീൻ എന്നും ആകുന്നു.

പ്രധാന നഗരികൾ.—ബെൎല്ലിൻ എന്ന പട്ടണം പ്രുസ്സി
യായിലെ തലസ്ഥാനം ആകുന്നു. ബ്രെസ്ലൊ എന്നും കൊനിഗസ്ബെൎഗ
എന്നും കൊലോങ എന്നും ദാന്തിസ്ക്ക എന്നും മാഗ്ഡിബെഗ എന്നും അയി
ലാശാപ്പൾ എന്നും പൊഥസ്ദാം എന്നും സ്തെട്ടിൻ എന്നും കൊബ്ലെന്ത്സഎ
ന്നും തോറൻ എന്നും വിട്ടെൻബുൎഗ്ഗ എന്നും ത്രെവ്സ എന്നുംആകുന്നു. കൊ
ൽബെഗ എന്നും മെമ്മെൽ എന്നും സ്ത്രാൽസാണ്ട എന്നുമുള്ള പട്ടണ
ങ്ങൾ പ്രധാന തുറമുഖങ്ങൾ ആകുന്നു.

പ്രധാന ആറുകൾ.—മെമ്മെൽ എന്നും വിസ്ത്ത്യൂലാ എന്നും ഓ
ദേർ എന്നും എല്ബ എന്നും രീൻ എന്നും ആകുന്നു.

ഉത്ഭവങ്ങൾ.—പ്രുസ്സിയാ ഏറെ ഫലമുള്ള ദേശം അല്ല എങ്കി
ലും വളരെ ചണവും വക്കും ഉണ്ടാകുന്നു. ൟ രാജ്യത്തിൽ പ്രത്യേകമാ
യിട്ടുള്ള ഉത്ഭവം അംബർ എന്ന പേരുള്ള വസ്തു ആകുന്നു. ഇത ഒരു മാ
തിരി വൃക്ഷത്തിന്റെ രസം ഉറച്ചതാകുന്നു എന്ന തോന്നുവാൻ ഇട ഉ
ണ്ട. അതിന്ന പല നിറങ്ങളുള്ളതിൽ പ്രത്യേകമായിട്ട മഞ്ഞൾ നിറം
ആകുന്നു. രത്നക്കല്ലായിട്ട ഇതിനെ ധരിക്കുന്നത കൂടാതെ അതകൊണ്ട
പലപ്രയോജനങ്ങളും ഉണ്ട. അയിലാശാപ്പളിൽ ബഹു ശ്രുതിപ്പെട്ട ചൂ
ടുധാതുവെള്ളങ്ങൾ ഉണ്ട.

കൈവേലകളുംവ്യാപാരവും.—പ്രധാനമായിട്ടുള്ള കൈ
വേലകൾ പട്ടും ചണവും രോമവും കൊണ്ടുള്ള ശീലത്തരങ്ങൾ ആകു
ന്നു. എന്നാൽ പോക്കുചരക്കുകളും വരവ ചരക്കുകളും വളരെ ഉണ്ട.
ലോകത്തിലുള്ള യാതൊരു സ്ഥലത്തിൽനിന്ന പോക്കചരക്കായിട്ട കേ
റ്റി അയക്കുന്നതിനെക്കാൾ ദാന്തിസ്ക്കിൻനിന്ന അധികം കോതമ്പ കേ
റ്റി അയക്കപ്പെട്ട വരുന്നു. മെമ്മെൽ എന്ന തുറമുഖപട്ടണം വലി
യ തടിക്കച്ചവട സ്ഥലം ആകുന്നു. ഇവിടെനിന്നും പലതരമായ ചര
ക്കുകളെ കേറ്റി അയച്ചവരുന്നു.

വിശേഷാദികൾ.—പ്രുസ്സിയാ ഒരു പുതിയ രാജ്യം ആകു
ന്നു. മുമ്പെ ആ ദേശം പോലാണ്ട എന്ന രാജ്യത്തിന്റെ കീഴിൽ ആ
യിരുന്നു. എന്നാൽ ൧൬൧൮ ആണ്ടിൽ യോഹന്നാൻ സിഗിസമോണ്ട
എന്നവൻ ഇപ്പോഴത്തെ പ്രുസ്സിയാ എന്ന ദേശത്തിലുള്ള ബ്രാൻഡെൻ
ബുൎഗ എന്ന പ്രദേശത്തിലെ പ്രഭുവായി തീൎന്നു. അവന്റെ സ്ഥാനത്തി
ന്റെ ഇലെക്ടൊർ എന്ന ആയിരുന്നു. ആയാളിന്റെ മകനായ
ഫ്രദ്രീക്കവില്ലിയം എന്നവൻ ൧൬൨൧ ആണ്ടിൽ ഒരു സ്വാതന്ത്ര്യരാജ്യമാ
യിട്ട പ്രുസ്സിയായെ ആക്കുവാൻ തക്കവണ്ണം പോലാണ്ടിലെ രാജാവി
നെ നിൎബന്ധിക്കയും ചെയ്തു ആ സമയം മുതൽ പ്രുസ്സിയാ എന്ന രാ
ജ്യം വലിയതായി തീൎന്നു. ഇപ്പോൾ മഹാ ശക്തിയും സാരവുമുള്ള രാ
ജ്യം ആകുന്നു.

സക്സൊനി എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—സക്സൊനി ബൊഹെമിയായുടെയും പ്രുസ്സിയാ
യുടെയും ഇടയിൽ ആകുന്നു. [ 208 ] പ്രധാന നഗരികൾ.—ദ്രെസ്ദൻ എന്ന പട്ടണം സക്സൊ
നിയിലെ തലസ്ഥാനം ആകുന്നു. ലൈപ്സിക്ക എന്ന പട്ടണം പ്രധാന
പട്ടണം ആകുന്നു.

ൟ സംസ്ഥാനത്തിലെ ക്ലൈമെട്ട നല്ലതും ഭൂമി നല്ല ഫലമുള്ളതും ആ
കുന്നു. ആ ദേശത്തിലുള്ള ആട്ടുരോമം മഹാ കേൾവിപ്പെട്ടതും തുരങ്ക
ങ്ങൾ വിലയേറിയതും ആകുന്നു.

ദ്രെസ്ദൻ എന്ന പട്ടണം ജെൎമ്മനിയിൽ ഏറ്റവും ഭംഗിയുള്ള പട്ട
ണങ്ങളിൽ ഒന്ന ആകുന്നു. നല്ല ചിത്രം ഏഴുത്തുകൾക്കായിട്ടും കൊത്തി
ഉണ്ടാക്കിയ രൂപങ്ങൾക്കായിട്ടും മറ്റെല്ലാ പട്ടണങ്ങളെക്കാൾ ദ്രെസ്ദൻ
അധികം ശ്രുതിപ്പെട്ടതാകുന്നു. അവയെവെച്ച വന്ദിപ്പാൻ എങ്കിലും തൊ
ഴുവാൻ എങ്കിലും അല്ല. അവയെ ഉണ്ടാക്കിയവരുടെ സാമൎത്ഥ്യം കാണി
പ്പാനും കീൎത്തിയുള്ള ആളുകളെ ഒാൎമ്മപ്പെടുത്തുവാനും അത്രെ ആകുന്ന
ത. ആ പട്ടണത്തിൽ പൊന്നും വെള്ളിയും കൊണ്ടുള്ള കസവും തങ്കര
ത്നാദികളും സ്ഫടികവും ചീന പിഞ്ഞാണപോലെയുള്ള നല്ല പാത്രങ്ങ
ളും ചണവും രോമവും കൊണ്ടുള്ള ശീലത്തരങ്ങളും പലതരമായ വായു
വാദ്യങ്ങളും ഉണ്ടാക്കപ്പെട്ടവരുന്നു.

ലെപ്സിക്ക എന്ന പട്ടണത്തിൽ കേൾവിപ്പെട്ടിരിക്കുന്ന ഒരു പാഠക
ശാല ഉണ്ട. ഇവിടെ ആണ്ടുതോറും രണ്ട പ്രാവശ്യം വലിയതും ശ്രുതി
പ്പെട്ടതുമായുള്ള ചന്തദിവസങ്ങൾ ഉണ്ട. അവിടെ പലപല ചരക്കുക
ളെയും പ്രത്യേകമായിട്ട വളരെ പുസ്തകങ്ങളെയും വില്ക്കയും വാങ്ങിക്ക
യും ചെയ്തുവരുന്നു.

ബാവറിയാ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ബാവറിയാ ബൊഹെമിയായുടെയും വിട്ടെം
ബുൎഗ്ഗിന്റെയും ഇടയിൽ ആകുന്നു.

ബാവറിയായിലെ തലസ്ഥാനം മുന്നിക്ക എന്ന പേരുള്ള പട്ടണം
ആകുന്നു.

പ്രധാന നഗരികൾ.—ഓക്സബുൎഗ്ഗ എന്നും നൂരെംബെൎഗ്ഗ
എന്നും രാത്തിസ്ബെൻ എന്നും ബ്ലെൻഹെം എന്നും ആകുന്നു.

൧൫൬൦മാണ്ടിൽ ലൂത്തെരും മെലാങ്ക്തൊനും എഴുതിയ പ്രൊത്തെസ്താന്തമ
തത്തിന്റെ വിശ്വാസരീതികൾഓഗ്സബുൎഗ്ഗിൽ വെച്ചഡൈയെട്ട മുമ്പാകെ
ബോധിപ്പിക്കപ്പെട്ടിരിക്കുന്നു. അതിനാൽ ഓക്സബുൎഗ്ഗകേൾവിപ്പെട്ടതാകുന്നു.

നൂരെംബെൎഗ്ഗ കേൾവിപ്പെട്ടിരിക്കുന്നത വെടിമരുന്നും ചെറിയ നാ
ഴികമണികളും അവിടെ ഒന്നാമത ഉണ്ടാക്കപ്പെട്ടിരുന്നതകൊണ്ട ആ
കുന്നു.

വിൎട്ടെംബുൎഗ്ഗ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—വിൎട്ടെംബുൎഗ്ഗ ജെൎമ്മനിയുടെ തെക്ക പടിഞ്ഞാറെ
ഭാഗത്ത ആകുന്നു.

അത ജെൎമ്മനിയിലുള്ള രാജ്യങ്ങളെക്കാളും ചെറിയ രാജ്യം ആകുന്നു.
അതിലെ നിലം സുഭിക്ഷമുള്ളതും അതിലേ മലകളിൽനിന്ന നല്ല തര
മായുള്ള ലോഹാദികളെ എടുക്കുന്നതും ആകുന്നു. [ 209 ] സ്തൂത്ത്ഗൎട എന്ന പട്ടണും വിൎട്ടെംബുൎഗ്ഗിലെ തലസ്ഥാനം ആകുന്നു.
ഉലം എന്ന പട്ടണം പണ്ടെയുള്ളതും ബലമുള്ളതും ആകുന്നു.

ഹനൊവെർ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ഹനൊവെർ പ്രുസ്സിയായുടെയും ഹോലാണ്ടി
ന്റെയും ഇടയിൽ ആകുന്നു.

ഹനൊവെർഎന്ന പേരുള്ള പട്ടണം ഹനൊവെർ എന്ന ദേശത്തി
ലെ തലസ്ഥാനം ആകുന്നു.

എമ്ഡൻ എന്നും ബ്രെമൎലി എന്നും ഉള്ള പട്ടണങ്ങൾ തുറമുഖപട്ടണ
ങ്ങൾ ആകുന്നു. ഗൊട്ടിൻഗെൻ എന്ന പ്രദെശത്തിൽ കെൾവിപ്പെട്ട ഒരു
പാഠകശല ഉണ്ട.

ജെൎമ്മനിയിലുള്ള ചെറിയ ദേശങ്ങളെ കുറിച്ച.

ജെൎമ്മനിയിൽ പല ചെറിയ സംസ്ഥാനങ്ങൾ ഉണ്ട. ഇവയിൽ ചി
ലത സാരമുള്ളവ ആകുന്നു. എന്തെന്നാൽ

ബാഡെൻ എന്ന സംസ്ഥാനത്തെ കുറിച്ച.

അതിരുകൾ.—ബാഡെൻവിൎട്ടെംബുൎഗ്ഗിന്റെ പടിഞ്ഞാറെ വ
ശത്തും സ്വിത്ത്സൎല്ലാണ്ടിന്ന അരികത്തും ആകുന്നു.

കറുത്ത കാട എന്ന പേരുള്ള മലപ്രദേശം ൟ സംസ്ഥാനത്തിൽ
ആകുന്നു.

കല്ശ്രു എന്ന പട്ടണം ബാഡെൻ എന്ന ദേശത്തിലേ തലസ്ഥാനം
ആകുന്നു.

മാനെയിം എന്ന പട്ടണം ഭംഗിയുള്ള പ്രധാന പട്ടണം ആകു
ന്നു.

ബാഡെനെ ഭരിക്കുന്നവന്ന ഗ്രാണ്ടദൂക്ക എന്ന ഉദ്യോഗ പെരിട്ടത
കൊണ്ട ആ സംസ്ഥാനത്തിന്ന ഗ്രാണ്ടദൂച്ചി എന്ന പേർ പറഞ്ഞ വരു
ന്നു.

ഹെസ്സിഡാൎമസ്ഥാട എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ഹെസ്സിഡാമസ്ഥടാ ബാഡന്റെ വടക്ക വശത്ത
ആകുന്നു. ഇതിലെ പ്രധാന നഗരി മെന്ത്സ എന്ന പേരുള്ളതാകുന്നു.

ഹെസ്സികാസ്സൽ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ഹെസ്സികാസ്സൽ ഹെസ്സിഡാൎമസ്ഥാടിന്റെ വടക്ക
വശത്ത ആകുന്നു. അതിലെ പ്രധാന നഗരി കാസ്സൽ എന്ന പേരുള്ള
ത ആകുന്നു.

ബ്രുൻസ്വിക്ക എന്ന ദേശത്തെ കുറിച്ച.

ബ്രുൻസ്വിക്ക ഹാൎഥ്സ എന്നുള്ള മലയുടെ അടുക്കൽ ആകുന്നു. ദൂക്സ എ
[ 210 ] ന്ന ഉദ്യോഗപേർ പറഞ്ഞിരിക്കുന്ന അതിലെ അധിപതികളുടെ ധൈ
ൎയ്യം കൊണ്ടും ഇംഗ്ലീഷ രാജാക്കന്മാർ അവരുടെ വംശത്തിൽനിന്ന ഉ
ല്പാദിച്ചിരിക്കുന്നത കൊണ്ടും ൟ ചെറിയ ദേശം കേൾവിപ്പെട്ടതാകു
ന്നു.

ജെൎമ്മനിയിലെ സ്വാതന്ത്ര്യമുള്ള പട്ടണങ്ങളെ
കുറിച്ച.

മുമ്പെ ജെൎമ്മനിയിൽ സ്വാതന്ത്ര്യമുള്ള പട്ടണങ്ങൾ വളരെ ഉണ്ടായി
രുന്നു. ഇപ്പോൾ നാലെ ഉള്ളു. പേരുകൾ എന്തെന്നാൽ

൧. ഹാംബൂൎഗ്ഗ എന്ന പട്ടണം തുറമുഖപട്ടണം ആകുന്നു. അത വട
ക്കെ കടലിൽ വീഴുന്ന എല്ബ എന്ന ആറ്റിന്റെ വക്കത്ത പണിയ
പ്പെട്ടിരിക്കുന്നു. ഹംബൂൎഗ്ഗ ജെൎമ്മനിയിലുള്ള എല്ലാ പട്ടണങ്ങളെക്കാളും
വലിയ കച്ചവടസ്ഥലം ആകുന്നു. ൟ കച്ചവടം മിക്കതും ഇംഗ്ലീഷകാ
രാൽ ചെയ്യപ്പെട്ട വരുന്നു.

൨. മെയിൻ എന്ന ആറ്റിൻ അരികെയുള്ള ഫ്രാങ്കപൊൎട്ടം ൟപട്ടണം
കേൾവിപ്പെട്ടിരിക്കുന്ന ഉൾക്കര കച്ചവടമുള്ള സ്ഥലം ആകുന്നു. അതി
ൽ ജെൎമൻ ഡൈയെട്ട കൂടുകയും ചെയ്തുവരുന്നു.

൩. ലൂബെക്ക എന്ന പട്ടണം മുമ്പെ ശ്രുതിപ്പെട്ട പട്ടണം ആയിരു
ന്നു. പല സ്വാതന്ത്ര്യമുള്ള പട്ടണങ്ങൾ കൂടി തങ്ങളുടെ കച്ചവടചരക്കു
കളെ കള്ളന്മാരിൽനിന്ന രക്ഷിക്കതക്കവണ്ണം ഉടമ്പടി ചെയ്തിട്ടുണ്ട. ഇ
വരുടെ കാൎയ്യങ്ങളെ നിശ്ചയിച്ച നടത്തിപ്പാനുള്ള ആലോചന സഭ ലൂ
ബെക്ക എന്ന പട്ടണത്തിൽ കൂടുകയും ചെയ്തുവരുന്നു.

൪. ബ്രെമൻ എന്ന പട്ടണം വടക്കെ കടലിൽ വീഴുന്ന വെസെർ എ
ന്ന ആറ്റിന്റെ വക്കത്ത പണിയപ്പെട്ടിരിക്കുന്നു. ഇത കച്ചവടമുള്ളതും
തുറമുഖമുള്ളതുമായ പട്ടണം ആകുന്നു.

സ്പെയിൻ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—സ്പെയിനിന്റെ വടക്കെ ഭാഗം ബിസ്തെ എന്നു
ള്ള ഉൾക്കടലിനാലും പീറെനീസ്സ എന്നുള്ള പൎവതങ്ങളാലും പടിഞ്ഞാറ
പോൎത്തുഗാലിനാലും അത്ത്ലാന്തിക്ക സമുദ്രത്താലും തെക്കും കിഴക്കും മെ
ഡിത്തെറെനിയൻ കടലിനാലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന അംശങ്ങൾ.—സ്പെയിൻ ൧൪ അംശങ്ങളായിട്ട
പകുക്കപ്പെട്ടിരിക്കുന്നു. പേരുകൾ എന്തെന്നാൽ ഗലിസിയാ എന്നും അ
സ്ടുറിയസ എന്നും ബിസ്തെ എന്നും നവാർ എന്നും അറാഗൊൻ എന്നും
കത്താലൊനിയാ എന്നും വലെൻസിയാ എന്നും മെർസിയാ എന്നും ഗ്ര
നഡാ എന്നും അണ്ടാലൂസിയാ എന്നും എസ്ത്രാമഡൂറാ എന്നും ലെയോൻ
എന്നും പഴയ കസ്ഥീൽ എന്നും പുത്തൻ കസ്ഥീൽ എന്നും ആകുന്നു.

പ്രധാന നഗരികൾ.—മദ്രിഡ എന്ന പട്ടണം സ്പെയി
നിലെ തലസ്ഥാനം ആകുന്നു. ശേഷം പ്രധാന നഗരികൾ ബാൎസ്സെ
ലോനിയാ എന്നും സെവിൽ എന്നും ഗ്രനഡാ എന്നും വലെൻസിയാ
[ 211 ] എന്നും കാഡീസ എന്നും സാറാഗോസ എന്നും മലാഗാ എന്നും കാർ
തെജീനാ എന്നും കോൎഡൊവ എന്നും തൊലെഡൊ എന്നും സാലാമാ
ങ്ക എന്നും ഫെറൊൽ എന്നും അലികാന്ത എന്നും ആകുന്നു.

പ്രധാന മലകൾ.—സ്വിത്ത്സൎല്ലാണ്ട കഴിഞ്ഞാൽ സ്പെയിൻ യൂ
റോപ്പ ദേശങ്ങളിലെക്കാൾ അധികം മലയുള്ള ദേശം ആകുന്നു. പൎവ
തനിരകളിൽ പ്രധാനമായിട്ടുള്ളവയുടെ പേരുകൾ കാന്താബ്രിയൻ മ
ലകൾ എന്നും സിറാമൊറിനാ മലകൾ എന്നും സിറാനിവെദ മലക
ൾ എന്നും ആകുന്നു.

ദ്വീപുകൾ.—സ്പെയിനിന്ന കിഴക്കെവശത്തമജോൎക്കാഎന്നും മി
നോൎക്കാ എന്നും ഇവിക്ക എന്നും ഫ്രൊമെന്തെറാ എന്നും ഉള്ള ദ്വീപുകൾ
ഉണ്ട. ൟ ദീപുകൾക്ക ബലിയാറിക്ക എന്ന പേർ പറഞ്ഞ വരുന്നു.

ഉൾക്കടലുകൾ.—കൊറന്ന എന്നും കെസിസ എന്നും കാൎതാ
ജിനാ എന്നും അലിക്കാന്ത എന്നും വലെൻസിയാ എന്നും താറാഗൊ
നിയ എന്നും പേരുള്ളവ എല്ലാം ഉൾക്കടലുകൾ ആകുന്നു.

മുനമ്പകൾ.—ഓർതിഗാൽ മുനമ്പ എന്നും ഫിനിസ്ഥെർ മുന
മ്പ എന്നും ത്രാഫൽഗാർ മുനമ്പ എന്നും ഗാടാ മുനമ്പ എന്നും സെന്ത
മാർതീൻ മുനമ്പ എന്നും സെന്തസിബാസത്തിയൻ മുനമ്പ എന്നും ആ
കുന്നു.

ആറുകൾ.—പ്രധാനമായുള്ളവ താഗുസ്സ എന്നും ഡൌറൊ എ
ന്നും എബ്രൊ എന്നും ഗൌദിയാനാ എന്നും ഗൊദാൽക്വിവെർ എ
ന്നും ആകുന്നു.

ദേശരൂപം.—സ്പെയിൻ മലദേശം ആകകൊണ്ട ദിക്കുകൾക്ക
വളരെ ഭേദം ഉണ്ട. എങ്കിലും മിക്ക സമയങ്ങളിലും മേച്ചിൽ സ്ഥലങ്ങ
പച്ചയായുള്ളത തന്നെയുമല്ല അവിടെ വളരെ പൂന്തോട്ടങ്ങളും പ
ലതര ഫലങ്ങളെ കായിക്കുന്ന വൃക്ഷങ്ങളും ആറുകളും ഉണ്ടാകകൊണ്ട
ദേശരൂപം പെരുത്ത ഇമ്പമുള്ളത ആകുന്നു.

ക്ലൈമെട്ട.—തെക്കെ പ്രദേശങ്ങളിൽ ഉഷ്ണമുള്ളതും ശരീരത്തിന്ന
സൌഖ്യമില്ലാത്തതും ആകുന്നു. എന്നാൽ മലകളുടെ മുകളിൽനിന്നും ക
ടലിൽനിന്നും ഉൗതുന്ന തണുപ്പള്ള കാറ്റിന്റെ ഗുണത്താൽ സ്പെയി
നിലുള്ള പ്രദേശങ്ങൾ മിക്കവയും നല്ല സുഖമുള്ളതും പ്രമോദമുള്ളതും
ആകുന്നു.

ഉത്ഭവങ്ങൾ.—ഒന്നാന്തരം കോതമ്പും യവവും മഞ്ഞളും തേ
നും വെടിയുപ്പും, ഉപ്പും കാരവും കരിമ്പും നല്ല മാതിരി അണ്ടികളും പ
ലപല വിശേഷമായ മധുരനാരെങ്ങാകൾ മുന്തിരിങ്ങാപഴങ്ങൾ മുത
ലായവയും ൟ ദേശത്തിൽ ഉണ്ടാകുന്നു. മെറിനൊ എന്ന പേരുള്ള ഒ
രു വക ആടുകളും കുതിരകളും ഭംഗിയുള്ളവയും വലിയ ഉപകാരവുമു
ള്ളവയും ആകുന്നു. കഴുതകളും കോവർകഴുതകളും യൂറോപ്പിലെ മറ്റെ
ല്ലാ ദേശങ്ങളിലുമുള്ളവയെക്കാൾ ഇവിടെയുള്ളവ ഏറ്റവും നല്ലവ ആ
കുന്നു. കാട്ടുമൃഗങ്ങൾ കരടികളും ലിങ്ക്സകൾ എന്ന പേരുള്ള ഏകദേ
ശം പുള്ളിപുലികളെ പോലെയുള്ള മൃഗങ്ങളും ചെന്നായ്ക്കളും ആകുന്നു.
[ 212 ] രത്നക്കല്ല മുതലായ ധാതുക്കളും പൊന്ന മുതലായ ലോഹാദികളും
ധാതുവെള്ളങ്ങളും സ്പെയിനിൽ ഉണ്ട. എന്നാൽ തെക്കെ അമെറിക്കായി
ൽ പൊന്നും വെള്ളിയുമുള്ള തുരങ്കങ്ങളെ കണ്ടെത്തിയതിൽ പിന്നെ അ
വിടത്തെ പൊന്നും വെള്ളിയും കിളെച്ചെടുക്കുന്നത സഹായമായിരിക്ക
യാൽ സ്പെയിനിലുള്ള പൊന്നും വെള്ളിയും എടുക്കുന്നില്ല എന്നാൽ ഏക
ദേശം ൨൦൦൦ സംവത്സരത്തിന്ന മുമ്പെ കാർതെജിനാ എന്ന പട്ടണ
ത്തിന്ന അരികെയുള്ള ദിക്കിൽ ഒരു വിശേഷ വെള്ളി തുരങ്കം ഉണ്ടായി
രുന്നു. അതിൽനിന്ന വെള്ളി എടുക്കുന്നതിന്ന ൪000 പേർ ദിവസം തോ
റും വേലചെയ്തവന്നു.

കൈവേലകളുംവ്യാപാരവും.—റോമമതം ആകുന്ന ദുൎമ്മാ
ൎഗ്ഗം മൂലം സ്പെയിനിൽ ഉണ്ടായിരുന്ന കൈവേലകൾക്ക നാശം വന്നു.
ആ ദേശത്തിൽനിന്ന നല്ല വീഞ്ഞിനെയും ബ്രാന്ദിയെയും മധുരവും പു
ളിയുമുള്ള നാരെങ്ങാകളെയും പലതരത്തിലുള്ള ഉണങ്ങിയ മുന്തിരിങ്ങാ
മുതലായ പഴങ്ങളെയും ഒലിവ എണ്ണയെയും ആട്ടുരോമത്തെയും * കോ
ൎക്ക എന്ന പേരുള്ള ഒരു മരത്തിന്റെ തൊലിയെയും കാരത്തെയും രസ
ത്തെയും പോക്കചരക്കായിട്ട കേറ്റി അയച്ചവരുന്നു. ചണവും വക്കും
പഞ്ഞിയും ഉണങ്ങിയ മീനും ശീലത്തരങ്ങൾ മുതലായ ചരക്കുകളെയും
വരവ ചരക്കായിട്ട ഇറക്കുകയും ചെയ്തവരുന്നു.

പഠിത്വവും മതവും.-—മുമ്പെ പഠിത്വമുള്ളവർ വളരെ ഉ
ണ്ടായിരുന്നു. ൨൦ കേൾവിപ്പെട്ട പാഠകശാലകളും ഉണ്ടായിരുന്നു. അ
വയിൽ പ്രധാനമായിട്ടുള്ളത സാലാമാങ്ക എന്ന പേരുള്ള പട്ടണത്തിൽ
ആകുന്നു. എന്നാൽ റോമമതം വരുത്തുന്ന ദുരാധികാര ശീലം ഹേതുവാ
യിട്ട പഠിത്വം നന്നാ കുറഞ്ഞുപോയിരിക്കുന്നു. സ്പെയിനിലുള്ളവരുടെ മ
തം റോമമതം ആകുന്നു. ആ മതം സ്പെയിനിലും പോൎത്തുഗാലിലും പ്ര
ബലപ്പെട്ടിരിക്കുന്നതകൊണ്ട ആ രാജ്യങ്ങൾ ദരിദ്രതയും നിസ്സാരവുമാ
യുള്ള അവസ്ഥയിൽ വീണുപോയിരിക്കുന്നു. സ്പെയിൻകാർ സ്വഭാവ
ത്താൽ ഭയമുള്ളവരും സുകൃതമുള്ളവരും ആകുന്നു. എങ്കിലും റോമമത
ത്തിന്റെ ദുഷ്ഫലങ്ങളാൽ അവർ ഭോഷത്വമുള്ള ഡംഭകാരും മടിയുള്ള
വരും മൂഢഭക്തിയുള്ളവരുമായി തീൎന്നു. അവർ എത്രയും മതപക്ഷവാ
ദികൾ ആകകൊണ്ട മതസംഗതികളിൽ ആരെങ്കിലും അവരെ പോ
ലെ ശരിയായിട്ട വിശ്വസിച്ച പ്രവൃത്തിക്കുന്നില്ലെങ്കിൽ അവർ അവരെ
പകച്ച അവരെ ദണ്ഡിപ്പിക്കയും കൊന്നുകളകയും ചെയ്യും. മൂന്നൂറ്റിചി
ല്വാനം സംവത്സരം മുമ്പെ പറുങ്കിക്കാർ എന്ന സാമാന്യമായിട്ട പറ
ഞ്ഞവരുന്നപോൎത്തുഗാൽകാൎക്ക കോഴിക്കോട മുതലായ ദിക്കുകളിൽ കുറെ
ശക്തി ഉണ്ടായിരുന്നപ്പോൾ ഗോവായിൽ ഒരു വലിയ പാറാവ ഉണ്ടാ
ക്കി പല മതക്കാരെ അതിൽ ഇട്ട നന്നാ ദുഃഖിപ്പിച്ച അനേകം ആളുക
ളെ പാറാവിൽ വെച്ച തന്നെ രഹസ്യമായിട്ട കൊന്നുകളഞ്ഞതുമല്ലാ
തെ ആണ്ടുതോറും ചില വിലങ്ങുകാരെ പുറത്ത കൊണ്ടുവന്ന ജീവനോ
ട പരസ്യമായിട്ട ദഹിപ്പിച്ചകളകയും ചെയ്തുവന്നു. [ 213 ] വിശേഷാദികൾ.—തൊലെഡൊ എന്ന പട്ടണം നല്ല വാ
ളുകളെ ഉണ്ടാക്കുന്നതിനായിട്ട പണ്ട ഏറ്റവും ശ്രുതിപ്പെട്ടിരുന്നു.

സ്പെയിൻ പണ്ട മഹാ കേൾവിപ്പെട്ട ദേശം ആയിരുന്നു. പലപ
ല ശത്രുക്കൾ പ്രത്യേകമായിട്ട, മൂൎസ അല്ലെങ്കിൽ സറാസെൻസ എന്ന പേ
രുള്ളവരായി അഫ്രിക്കയിലുള്ള മൊറിത്തെനിയ എന്ന ദേശത്തിലുള്ള
വർ സ്പെയിനിനെ കീഴടക്കി അവിടെ വളരെ സംവത്സരമായിട്ട രാ
ജ്യഭാരം ചെയ്കയും ചെയ്തു.

ജിബ്രാൽത്തെർ എന്ന സ്ഥലം മഹാ കേൾവിപ്പെട്ടതാകുന്നു. ഇത
സ്പെയിനിന്റെ തെക്കെ അറ്റത്ത പാറയുള്ള ഒരു കരനാക്കിന്മേൽ
സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഇത മെഡിത്തെറെനിയൻ കടലിനോട
ചേരുന്ന ജിബ്രാൽത്തെർ എന്ന കടൽ കൈവഴിയുടെ വക്കിന്മേൽ പ
ണിയിച്ചിരിക്കകൊണ്ടും ആ കടൽ കൈവഴിവിസ്ഥാരം കുറഞ്ഞതാക
കൊണ്ടും ജിബ്രാൽത്തെർ തുലോം വിലയേറിയതാകുന്നു. എന്തകൊ
ണ്ടെന്നാൽ അവിടെ പാൎക്കുന്നവരുടെ സമ്മതം ഇല്ലെങ്കിൽ കപ്പലുകൾ
ക്ക ഇങ്ങോട്ടും അങ്ങോട്ടും കടപ്പാൻ പ്രയാസം ആകുന്നു.

ജിബ്രാൽത്തെർ സ്പെയിൻ എന്ന ദേശത്തോട ചേൎന്നിരുന്നു. സ്പെയി
നിന്റെ അധികാരത്തിലും ആയിരുന്നു. എന്നാൽ ഇംഗ്ലീഷകാർ അതി
നെ പിടിച്ച നന്നായി ബലപ്പെടുത്തുകയും ചെയ്തു.

സ്പെയിൻ എന്ന ദേശത്തിന്റെ പണ്ടത്തെ നാമങ്ങൾ ഹിസ്പാനിയാ
എന്നും ഐബിറിയ എന്നും ഹെസ്പീറിയാ എന്നും ആയിരുന്നു.

പോൎത്തുഗാൽ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—പോൎത്തുഗാലിന്റെ വടക്കും കിഴക്കും സ്പെയി
നിനാലും തെക്കും പടിഞ്ഞാറും അത്ത്ലാന്തിക്ക സമുദ്രത്താലും അതൃത്തിയാ
ക്കപ്പെട്ടിരിക്കുന്നു.

പ്രധാന അംശങ്ങൾ.—എന്ത്രമിൻഹൊ ഇഡൌറൊ എ
ന്നും ത്രെസഒസമൊന്തിസാ എന്നും ബൈറാ എന്നും എസ്ത്രമെഡൂറാ എ
ന്നും അലെൻതിജൊ എന്നും അല്ഗാവ എന്നും ആകുന്നു.

പ്രധാന നഗരികൾ.—ലിസ്ബെൻ എന്ന നഗരി പോ
ൎത്തുഗാലിലെ തലസ്ഥാനം ആകുന്നു. കപ്പൽ രക്ഷയ്ക്കായിട്ട അതിന്ന ന
ല്ല തുറമുഖം ഉണ്ട. മറ്റെ പ്രധാന നഗരികൾ ഓപ്പൊൎട്ടൊ എന്നും കൊ
യിമ്ബ്ര എന്നുള്ള പണ്ടത്തെ തലസ്ഥാനം എന്നും ബ്രാഗാ എന്നും സിതു
വാൽ അല്ലെങ്കിൽ സെന്തഉബിസ എന്നും ബ്രാഗാൻസാ എന്നും ആകു
ന്നു.

മുനമ്പുകൾ.—റൊക്കാ എന്നും സെന്തവിൻസെന്ത മുനമ്പ എ
ന്നുംമൊൻദിഗൊ മുനമ്പ എന്നും ആകുന്നു.

ആറുകൾ.—മിൻഹൊ എന്നും ഡൌറൊ എന്നും താഗുസ്സ എന്നും
ഗാദിയന എന്നും മൊൻഡിഗൊ എന്നും കാഡായൊൻ എന്നും ആകു
ന്നു.

ദേശ രൂപം.—പോൎത്തുഗാൽ മലയുള്ള ദേശവും കാഴ്ചയ്ക്ക ഏക
ദേശം സ്പെയിൻ എന്ന പോലയും ആകുന്നു. [ 214 ] ക്ലൈമെട്ടും ഉത്ഭവവും.—സ്പെയിനിൽ ഉള്ളവയെ പോ
ലെ ആകുന്നു.

കൈവേലകളും വ്യാപാരവും.—കൈവേലകൾ വിശേഷ
മായിട്ടൊന്നുമില്ല. വ്യാപാരം കുറെ ഉള്ളു. ഒപ്പൊൎട്ടൊ എന്ന പട്ടണ
ത്തിൽനിന്ന വളരെ ഓപ്പൊൎട്ടൊ വീഞ്ഞിനെ പോക്കചരക്കായിട്ട കേ
റ്റി അയക്കുന്നു. എന്നാൽ അത മിക്കതും ഇംഗ്ലീഷ കച്ചവടക്കാരാൽ ത
ന്നെ ആകുന്നു.

പഠിത്വവും മതവും.—സ്പെയിനിലുള്ളത പോലെ ആകുന്നു.
റോമമതം ഇവിടെ പ്രബലമായിരിക്കുന്നത കൊണ്ട ജനങ്ങൾക്കും ദേ
ശത്തിന്നും നാശം തന്നെ.

വിശേഷാദികൾ.—മുന്നൂറ്റി ചില്വാനം സംവത്സരങ്ങൾക്ക
മുമ്പെ ചില ആളുകളുടെ സാമൎത്ഥ്യം കൊണ്ടും പ്രത്യേകമായിട്ട കപ്പലു
കളിലുള്ള മിടുക്കും പ്രയത്നങ്ങളും കൊണ്ടും പോൎത്തുഗാൽ ശക്തിയുള്ള
രാജ്യമായി തീൎന്നു ഇന്ദ്യായിലും തെക്കെ അമെറിക്കായിലും വളരെ ദേ
ശങ്ങളെ പിടിച്ച അനുഭവിക്കയും ചെയ്തു. എന്നാൽ നിഗളം കൊണ്ടും
മൂഢഭക്തികൊണ്ടും റോമമതം മനസ്സിൽ ഉണ്ടാക്കുന്ന കുരുട കൊണ്ടും
അവരുടെ ശക്തിയും മിടുക്കും ക്ഷയിച്ച പോയി. അവർ ഇപ്പോൾ ഗ
തിയില്ലാത്തവരും സാരമില്ലാത്തവരുമായി തീൎന്നിരിക്കുന്നു. അവർ പി
ടിച്ച മിക്ക ദേശങ്ങളെയും മറ്റാളുകൾ അവരോട ജയിച്ച അനുഭവിച്ച
വരുന്നു. ഇപ്പോൾ പോൎത്തുഗീസകാൎക്കുള്ള അന്യദേശങ്ങൾ ൟ താഴെ
പറയുന്നവയാകുന്നു.

൧. അസോൎസ, അല്ലെങ്കിൽ പടിഞ്ഞാറെ ദ്വീപുകൾ എന്ന പേരുള്ള
ദ്വീപുകൾ. ഇവ ഇംഗ്ലാണ്ടിന്നും അമെറിക്കായിക്കും ഇടയിൽ വടക്കെ
അത്ത്ലാന്തിക്ക സമുദ്രത്തിൽ ആകുന്നു. ഇവയിൽ നല്ല തരമായ പഴങ്ങ
ൾ ഉണ്ട. നല്ല വീഞ്ഞിനെ ഉണ്ടാക്കുന്നു. എന്നാൽ ഇവിടെ ഭൂകമ്പങ്ങ
ൾ കൂടക്കൂടെ ഉണ്ടാകുന്നു.

൨. മദേറ എന്ന പേരുള്ള ദ്വീപ. ഇത അഫ്രിക്കയ്ക്ക അടുക്കൽ വട
ക്കെ അത്ത്ലാന്തിക്ക സമുദ്രത്തിൽ ആകുന്നു. അവിടെ വിശേഷ വീഞ്ഞി
നെ ഉണ്ടാക്കുന്നത കൊണ്ട അത കേൾവിപ്പെട്ടതാകുന്നു.

൩. കേയ്പവേൎഡ ദ്വീപുകൾ; ഇവമദേറയിൽനിന്ന തെക്ക ആകുന്നു.

൪. ഇന്ദ്യായിൽ ഗോവാ എന്ന ദിക്കും ചീനയിൽ മക്കൌ എന്ന പേ
രുള്ള ദിക്കും പൊൎത്തുഗാൽ രാജ്യത്തിന്റെ കീഴിൽ ആകുന്നു.

൧൭൫൫മാണ്ടിൽ ലിസ്ബൊൻ എന്ന പട്ടണം മിക്കവാറും ഒരു ഭൂകമ്പ
ത്താൽ നഷ്ടപ്പെടുകയും, ൩൦,൦൦൦ ആളുകൾ നശിച്ചുപോകയും ചെയ്തു.
പോൎത്തുഗാൽ എന്ന ദേശത്തിന്റെ പണ്ടത്തെ പേർ ലുസിത്തെനിയാ
എന്ന ആയിരുന്നു.

ഇത്താലി എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ഇത്താലി, ഒരു കരനാക്ക ആകുന്നു. അതിന്റെ
വടക്കെ ഭാഗം ഒസ്ത്രിയയാലും സ്വിസ്ത്തൎല്ലാണ്ടിനാലും; പടിഞ്ഞാറ ഫ്രാൻ
സിനാലും മെഡിത്തെറെനിയനാലും; തെക്ക മെഡിത്തെറെനിയനാ
[ 215 ] ലും; കിഴക്ക വെനീസ ഉൾക്കടലിനാലും; അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന അംശങ്ങൾ.—വടക്കെ ഭാഗവും, നടുവിലെ ഭാ
ഗവും; തെക്കെ ഭാഗവും ഇങ്ങിനെ മൂന്നായിട്ട ആകുന്നു. പണ്ടത്തെ കാ
ലങ്ങളിൽ ഇത്താലി എല്ലാം ഒരു മഹാ രാജാവിന്റെ കീഴിൽ ആയിരു
ന്നു. എന്നാൽ ഇപ്പോൾ അത പല ആധിപത്യങ്ങളായിട്ട വിഭാഗിക്ക
പ്പെട്ടിരിക്കുന്നു. അവയുടെ പേരുകൾ എന്തെന്നാൽ.

വെനീസ എന്നും മിലാൻ എന്നും മാന്തുവാ എന്നും പേരുള്ള ദേശ
ങ്ങൾ മുമ്പെ സ്വയാധിപത്യങ്ങൾ ആയിരുന്നു. ഇപ്പോൾ അവ എല്ലാം
ഓസ്ത്രിയ രാജ്യത്തിന്റെ കീഴിൽ ആകുന്നു. മേൽ പറഞ്ഞ ദേശങ്ങൾ
ഇത്താലിയുടെ വടക്കെ വശത്ത ആകുന്നു.

സാൎദിനിയ എന്ന രാജ്യം; ഇതിൽ പിയഡ്മൊന്ത എന്നും സാവോ
യി എന്നും ജെനോവ എന്നുമുള്ള ദേശങ്ങളും സാൎദിനിയ എന്ന ദ്വീ
പും ഉൾപ്പെട്ടിരിക്കുന്നു. പീയഡ്മൊന്തും സാവോയിയും ജനൊവയും
ഫ്രാൻസിന്നും ഇത്താലിയ്ക്കും ഇടയിൽ ആകുന്നു സാൎദിനിയ ദ്വീപ മെ
ഡിത്തെറെനിയൻ കടലിൽ ആകുന്നു.

പാൎമ്മ എന്ന ദേശം ഒരു ഡുച്ചി ആകുന്നു. ൟ ആധിപത്യത്തിൽ
ഫ്ലോറെൻസ എന്നും ഗ്വാസ്താല്ലാ എന്നുമുള്ള ദിക്കുകൾ ഉൾപ്പെട്ടിരിക്കു
ന്നു. ഇവ മിലാൻ എന്ന ദേശത്തിന്റെ തെക്ക കിഴക്ക വശത്ത ആകുന്നു

മൊഡെന എന്ന ഡുച്ചിയിൽ, മാസാകാറാറാ എന്ന ദിക്ക ഉൾപ്പെട്ടിരിക്കു
ന്നു. അവ പൊ എന്ന ആറ്റിന്റെ തെക്ക വശത്തുള്ള പാൎമ്മ എ
ന്ന ദേശത്തിന്റെ അടുക്കൽ ആകുന്നു.

ലുക്ക എന്ന ഡുച്ചി ജെനോവ എന്ന ഉൾകടലിന്റെ കിഴക്കെ വശ
ത്ത തുസ്തനി എന്ന ദേശത്തിന്റെ അടുക്കൽ ആകുന്നു.

തുസ്തനി എന്ന ദേശം ഒരു ഡുച്ചി ആകുന്നു. അത ഇത്താലിയുടെ ന
ടുവിലെ ഭാഗത്ത മെഡിത്തെറെനിയൻ കടലിരികെ ആകുന്നു.

റോം എന്ന ദേശം; ഇത പാപ്പായുടെ സ്വന്ത അധികാരത്തിൻ കീ
ഴിൽ ആകുന്നു. ൟ ആധിപത്യത്തോട ചേരുന്ന ദേശങ്ങൾ ബോ
ലോഗ്നാ എന്നും ഫെറാറാ എന്നും റോമാഗ്നാ എന്നും അൻകോനാ എ
ന്നും ആകുന്നു. ഇവ ഇത്താലിയുടെ നടുഭാഗത്ത ആകുന്നു. അവയുടെ
കിഴക്ക വശം അദ്രിയാത്തിക്ക കടൽ എന്ന പേർ പറഞ്ഞിരിക്കുന്ന വെ
നീസ ഉൾക്കടൽ എന്നും പടിഞ്ഞാറെ വശം മെഡിത്തെറെനിയൻ കട
ൽ എന്നും വടക്കെ വശം തുസ്തനി എന്നും തെക്കെവശം നെപ്പല്സരാജ്യം
എന്നും ആകുന്നു.

മറിനൊ അല്ലെങ്കിൽ സാൻമറിനൊ എന്ന പേരുള്ള ദേശം ഒരു ജ
നാധിപത്യം ആകുന്നു. യൂറോപ്പിലുള്ള എല്ലാ ആധിപത്യങ്ങളെക്കാൾ
ഇത തുലോം ചെറിയതായിട്ടുള്ളതാകുന്നു. ഇത പാപ്പായുടെ നാടുകളു
ടെ വടക്ക വശത്ത ആകുന്നു.

നെപ്പല്സ എന്ന രാജ്യം; അബ്രൂസ്സൊസ എന്നും, കലാബ്രിയ എന്നുമു
ള്ള ദേശങ്ങളും സിസ്സിലി എന്ന കേൾവിപ്പെട്ടിരിക്കുന്ന ദ്വീപും നെപ്പ
ല്സ രാജ്യത്തിൽ ഉൾപ്പെട്ടിരിക്കുന്നു. സിസ്സിലി എന്ന ദ്വീപ ഇത്താലിയു
ടെ തെക്കെ ഭാഗത്തുള്ള മെഡിത്തെറെനിയൻ കടലിന്റെ കിഴക്ക വ
ശത്തു ആകുന്നു നെപ്പല്സിലെ ശേഷം ദേശങ്ങൾ ഇത്താലിയുടെ തെ
ക്കെ ഭാഗത്ത ആകുന്നു. [ 216 ] പ്രധാന നഗരികൾ.—൧. വെനീസ എന്ന പട്ടണം വെ
നീസഎന്ന സംസ്ഥാനത്തിലെ തലസ്ഥാനം ആകുന്നു. ഇത മുമ്പെമഹാ
കേൾവിപ്പെട്ട പട്ടണവും ഒന്നാന്തരം കച്ചവട സ്ഥലവും ആയിരുന്നു.

൨. മിലാൻ എന്ന പട്ടണം മിലാൻ എന്ന സംസ്ഥാനത്തിന്റെ ത
ലസ്ഥാനം ആകുന്നു. വെനീസ എന്ന പോലെ മഹാ കേൾവിപ്പെട്ട
നഗരിയും ആയിരുന്നു. ഇപ്പോഴും കച്ചവടം അനവധി ഉണ്ട.

൩. മാന്തുവാ ഇത ബലവും കേൾവിപ്പെട്ടതുമായുള്ള പട്ടണം ആ
കുന്നു. മുമ്പെ അത സ്വായാധിപത്യ ഡുച്ചി ആയിരുന്നു.

൪., തുറിൻ എന്ന പട്ടണം സാദിനിയ എന്ന രാജ്യത്തിലെ തലസ്ഥാ
നം ആകുന്നു. ജെനൊവ എന്ന പട്ടണം നല്ല ബലവും ഭംഗിയുമുള്ള
പട്ടണം ആകുന്നു. കാഗ്ലിയറി എന്ന പട്ടണം സാൎദിനിയ എന്ന ദ്വീപിലെ തലസ്ഥാനം ആകുന്നു.

൫. പാൎമ്മ എന്ന പട്ടണം പാൎമ്മയിലെ തലസ്ഥാനം ആകുന്നു. മൊ
ഡെന എന്ന പട്ടണം മൊഡെനയിലെ തലസ്ഥാനം ആകുന്നു. ൟ
ഡുച്ചിയിൽ രെഗ്ഗിയൊ എന്ന പേരുള്ള ഒരു പട്ടണം ഉണ്ട.

൬. ലുക്ക എന്ന പട്ടണം ലുക്കയിലെ തലസ്ഥാനം ആകുന്നു.

൭. മറ്റൊരു പട്ടണത്തിന്റെ പേർ വിയരെഗ്ഗിയൊഎന്ന ആകുന്നു

൮. ഫ്ലോറെൻസ എന്ന പട്ടണം തുസ്തനിയിലെ തലസ്ഥാനം ആ
കുന്നു. ൟ സംസ്ഥാനത്തിൽ ലെഗ്ഹെൎൻ എന്നും പിസാ എന്നും പേരു
ള്ള രണ്ട വിശേഷപ്പെട്ടിരിക്കുന്ന പട്ടണങ്ങൾ ഉണ്ട.

൯. റോം എന്ന പട്ടണം പാപ്പായുടെ നാടുകളിലെ തലസ്ഥാനം
ആകുന്നു.

൧൦. രാവെന്നാ എന്ന പട്ടണം മുമ്പെ കേൾവിപ്പെട്ട പട്ടണവും ഇ
ത്താലിയിലെ തലസ്ഥാനവും ആയിരുന്നു. ൟ നാടുകളിൽ ബൊലെ
ഗ്നാ എന്നും അൻകോനാ എന്നും പേരുള്ള രണ്ട വിശേഷപ്പെട്ട നഗ
രികൾ ഉണ്ട.

൧൧. നെപ്പല്സ എന്ന പട്ടണം നെപ്പല്സ എന്ന രാജ്യത്തിലെ തല
സ്ഥാനം ആകുന്നു.

൧൨. പലെർമൊ എന്ന പട്ടണം സിസ്സിലി എന്ന ദ്വീപിലെ തല
സ്ഥാനം ആകുന്നു.

൧൩. സൈറാക്കുസ എന്ന പട്ടണം സിസ്സിലിയിലെ പണ്ടത്തെ തല
സ്ഥാനം ആയിരുന്നു. മെസ്സിന എന്നും മാർസെല എന്നും പേരുള്ള പ
ട്ടണങ്ങൾ തുറമുഖങ്ങൾ ആകുന്നു.

൧൪. കെട്ടെനിയ എന്ന പട്ടണം എറ്റ്നാ എന്ന അഗ്നി പൎവതത്തി
ന്റെ ചുവട്ടിൽ ആകുന്നു. എന്നാൽ ഭൂകങ്ങൾ കൊണ്ടും ലാവ കൊ
ണ്ടും അത കൂടക്കൂടെ നശിപ്പിക്കപ്പെട്ടിരുന്നു. പിന്നെയും പിന്നെയും
അത പണിയിക്കപ്പെട്ടും ഇരിക്കുന്നു.

മലകൾ.—അപ്പെനീൻസ എന്ന പേരുള്ള പൎവതനിര വടക്ക
പടിഞ്ഞാറും തെക്കുകിഴക്കുമായിട്ട ഇത്താലിയിൽ കൂടി കിടക്കുന്നു.

ദ്വീപുകൾ.—സിസ്റ്റിലി എന്നും സാൎദിനിയ എന്നും എല്ബാ എ
ന്നും ലിപറി ദ്വീപുകൾ എന്നും ആകുന്നു.

കായലുകളും ഉൾക്കടലുകളും.—വടക്കെ ഇത്താലിയിൽ ലാ
[ 217 ] ഗൊമാഗ്ഗിയൊ എന്നും കൊമ്മൊ എന്നും ഗാൎഡാ എന്നും പേരുള്ള പ്ര
ധാന കായലുകൾ ഉണ്ട. നടുവിലത്തെ ഇത്താലിയിലുള്ള ബൊൽസി
നൊ എന്നും ഫുസിന്നൊ എന്നുമുള്ള കായലുകൾ കേൾവിപ്പെട്ടവ ആ
കുന്നു. പ്രധാന ഉൾക്കടലുകൾ അദ്രിയത്തിക്ക കടലിന്റെ വടക്കെ അ
റ്റത്ത ത്രിയസ്ത ഉൾക്കടൽ എന്നും ഇത്താലിയുടെ കിഴക്ക വശത്ത മൻ
ഫ്രിദോനിയാ ഉൾക്കടൽ എന്നും തെക്കെ വശത്ത താറാന്തൊ ഉൾക്കടൽ
എന്നും പടിഞ്ഞാറെ വശത്ത സാലെൎന്നാ എന്നും നെപ്പല്സ എന്നും
ജെനൊവ എന്നും പേരുകളുള്ളവയാകുന്നു.

മുനമ്പകൾ.—ഗാർഗെനൊ എന്നും ല്യൂക്കാ എന്നും സ്പാൎത്തി വെ
ന്തൊ എന്നും പേരുള്ളവ പ്രധാന മുനമ്പുകൾ ആകുന്നു.

ആറുകൾ.—പ്രധാന ആറുകൾ പൊ എന്നും ആദിജ എന്നും
തിബെർ എന്നും ആർനൊ എന്നും പേരുള്ളവയാകുന്നു.

ദേശ രൂപം.—നടുവിലത്തെ ഇത്താലിയിൽ വളരെ ൟറമുള്ള
ദിക്കുകൾ ഉണ്ടാകകൊണ്ട അവ രൂപകേടായുള്ളവ ആകുന്നു. മറ്റെ
ദിക്കുകൾ മിക്കവയും കാഴ്ചയ്ക്ക നല്ല ഇമ്പമുള്ളവയാകുന്നു താനും. ഇത്താ
ലിയിൽ ഒരു വലിയ മലയും വളരെ കുന്നുകളും കായലുകളും ആറുകളും
തോടുകളും ഉണ്ട. അതിനാൽ മിക്ക ദിക്കുകൾ നല്ല വളമുള്ളവയും പച്ച
യായുള്ളവയും കാഴ്ചയ്ക്കനല്ലതായുള്ളവയും ഏറ്റവും ഭംഗിയായുള്ളവയും
ആകുന്നു.

ക്ലൈമെട്ട.—ഇത്താലിയിലെ ക്ലൈമെട്ട പലതരത്തിൽ ആകു
ന്നു. ഹിമം എല്ലായ്പോഴും ആൽപ്സ മലകളിന്മേൽ കിടക്കുന്നു. അതി
ന്റെ മേൽ അടിക്കുന്ന കാറ്റിന്ന ഹിമത്തിൽനിന്ന തണുപ്പ പിടിക്കു
ന്നതകൊണ്ട അവിടെ അടുക്കലുള്ള വടക്കെ ഇത്താലിയിലെ ക്ലൈമെട്ട ന
ല്ല ശാന്തതയുള്ളതും പതമുള്ളതും ശരീരത്തിന്ന നല്ല സുഖമുള്ളതും ആകു
ന്നു. എങ്കിലും ചിലപ്പോൾ വൎഷകാലത്തിൽ ബഹു ശീതമുള്ളതാകുന്നു. ന
ടുവിലത്തെ ഇത്താലിയിലുള്ള ചില ദിക്കുകൾ ൟറമുള്ളവയാകയാൽ വേ
നൽ സമയവും ഫലം എടുക്കുന്ന സമയവും ഏറ്റവും സൌഖ്യമില്ലാ
ത്തവ ആകുന്നു. മറ്റെ ദേശങ്ങൾ നല്ല തക്ക ശീതോഷ്ണമുള്ളതും ശരീര
സുഖത്തിന്ന കൊള്ളാകുന്നതും ആകുന്നു. എന്നാൽ തെക്കെ ദേശങ്ങളി
ൽ സൈറൊകൊ എന്ന പേരുള്ള കാറ്റ ചിലപ്പോൾ ഊതുന്നു. ഇത വൃ
ക്ഷസസ്യാദികൾക്കും മനുഷ്യൎക്കും മൃഗങ്ങൾക്കും നാശകരമായുള്ളതാകു
ന്നു. അതിനെ സഹിപ്പാൻ ബഹു പ്രയാസമുള്ളതും ആകുന്നു.

ഉത്ഭവങ്ങൾ.—പല പല നല്ല തരമായുള്ള മുന്തിരിങ്ങാകളും
യൂറോപ്പിലുള്ള ഏറ്റവും നല്ല ഒലിവ എണ്ണയും പല മാതിരി ധാന്യ
ങ്ങളു കരിമ്പും അനവധി മധുരനാരെങ്ങാ മുതലായ പഴങ്ങളും മുല്ബ
റി വൃക്ഷങ്ങളും അത്തിവൃക്ഷങ്ങൾ മുതലായ പഴം തരുന്ന വൃക്ഷങ്ങളും
പെരുത്ത നല്ല തരമായ പട്ടുനൂൽ ഉണ്ടാക്കുന്ന പുഴുക്കളും നല്ല മേച്ചിൽ
സ്ഥലങ്ങളും പലതരമായ കാട്ടുപക്ഷികളും പലമാതിരികളായ ഒന്നാ
ന്തരം ഇണങ്ങിയ കന്ന, മാട, മുതലായ നാല്ക്കാലികളും വെള്ളിയും ഇ
രിമ്പും എടുക്കുന്ന തുരങ്കങ്ങളും പടിക്കീക്കാരവും ഗന്ധകവും മാൎബൾ മുത
ലായ നല്ല കല്ലുകളും പലതരം സുഗന്ധത്തെയും വാസനകളെയും തരു
ന്ന വൃക്ഷ സസ്യാദികളും ഇത്താലിയിൽ ഉണ്ട. [ 218 ] കൈവേലകളും വ്യാപാരവും.—ഇത്താലിയിലുള്ള ചിലസം
സ്ഥാനങ്ങളിൽ കുറെ കൈവേലകളെ ഉള്ളു എങ്കിലും വിശേഷമായി
ട്ടൊന്നുമില്ല. പാൎമീസ്യൻചീസ്സ കേൾവിപ്പെട്ടതാകുന്നു. തുസ്തനിയിൽ
സ്ത്രീകൾ ധരിക്കുന്ന വയ്ക്കോൽ കൊണ്ട പിന്നിയ നല്ല മാതിരി തൊപ്പി
കളെ ഉണ്ടാക്കുന്നതിനാൽ അത ശ്രുതിപ്പെട്ടതാകുന്നു. എന്നാൽ ചിത്ര
മെഴുത്തിന്നായിട്ടും കല്ലുകളിലും മരത്തിലും കൊത്തുവേലകൾക്കായിട്ടും
ഇത്താലിക്കാർ മഹാ കേൾവിപ്പെട്ടവരാകുന്നു. വ്യാപാരങ്ങൾ സസ്യാ
ദികളിൽനിന്ന എടുത്ത സുഗന്ധ തൈലങ്ങളും ഒലിവ എണ്ണയും പലത
രമായ ഫലങ്ങളും പട്ടുകളും പട്ടുനൂലുകളും മാൎബൾ മുതലായ കല്ലുകളും
വീഞ്ഞുകളും തുസ്തനിയിലെ പിന്നിയ വയ്ക്കോലും കടലാസും ഇരിമ്പും
ചെമ്പും കൊണ്ടുള്ള പാത്രവും കട്ടിമുതലായവയും നെപ്പല്സിലെ ഗന്ധക
വും ആകുന്നു. മിലാൻ എന്ന പട്ടണത്തിൽ കച്ചവടം വളരെ ഉണ്ട.
വിശേഷമായിട്ട അരിയും പാൎമീസ്യൻ ചീസ്സും പലമാതിരി പുസ്തകങ്ങ
ളുമായ വ്യാപാരം അനവധി ഉണ്ട.

പഠിത്വവും മതവും.—ഇത്താലിക്കാർ പ്രകൃതിയാൽ നല്ല ശീ
ലമുള്ളവരും മെമ്പെ അവരിൽ അനേകം പേർ പഠിത്വമുള്ളവരും ആ
യിരുന്നു. എന്നാൽ റോമമതം അവിടെ വാഴുന്നതകൊണ്ട പഠിത്വം
നന്നായി കുറഞ്ഞുപോയി. ജനങ്ങൾ വാദ്യത്തിലും കവിതയിലും മിടു
ക്ക കാണിക്കുന്നു. എങ്കിലും അവർ മൂഢഭക്തിയുള്ളവരും പ്രതിക്രിയ ചെ
യ്യുന്നവരും മടിയുള്ളവരും സന്മാൎഗ്ഗമില്ലാത്തവരും ആയി തീൎന്നിരിക്കുന്നു.

വിശേഷാദികൾ.—ഏകദേശം ൨൦൦൦ സംവത്സരം മുമ്പെ
റോമ രാജ്യം മഹാ വലിയതും കേൾവിപ്പെട്ടതുമായിരുന്നു. അനേകം
വലിയവയും ശക്തിയുള്ളവയുമായ ദേശങ്ങൾ അതിന്റെ കീഴിൽ ഉ
ണ്ടായിരുന്നു. എന്നാൽ ഇപ്പോഴത്തെ ഇത്താലിക്കാർ ദൂൎമ്മാൎഗ്ഗമാകുന്ന റോ
മ മാൎഗ്ഗം മൂലം നാനാ പ്രകാരത്തിലും കുറവുള്ളവരായി തീൎന്നിരിക്കുന്നു.
അവരുടെ ബുദ്ധിക്ക എത്ര താഴ്ചവന്നിരിക്കുന്നു എന്ന താഴെ പറയുന്ന
കഥകൊണ്ട അറിയാം പാപ്പാ നാടുകളിൽ വെനീസ ഉൾക്കടൽ അരി
കെ ലൊറെത്തൊ എന്ന പേരുള്ള ഒരു പട്ടണം ഉണ്ട. അവിടെനിന്ന
വളരെ ദൂരെ മറ്റൊരു ദേശത്തിൽ നസറേത്ത എന്ന പേരുള്ള ഒരു
നഗരവും ഉണ്ട. ക്രിസ്തുവിന്റെ അമ്മയായ കന്യക മറിയ പാൎത്ത ന
സറേത്തിലേക്ക ദൈവദൂതന്മാർ സ്വൎഗ്ഗത്തിൽനിന്ന ഇറങ്ങി ചെന്ന മറി
യയുടെ വീടിനെ പൊളിക്കാതെ മുഴുവനോടെ എടുത്ത കൊണ്ട ആകാ
ശത്തിലൂടെ പറന്ന ലൊറെത്തൊ എന്ന പട്ടണത്തിൽ ആ വീടിനെ
കൊണ്ടുവന്ന വെക്കയും ചെയ്തു എന്ന പാപ്പാ കള്ളമായിട്ട പഠിപ്പിക്കു
ന്നു. അന്ധതകടലിൽ മുങ്ങികിടക്കുന്ന ജനങ്ങളും ആ കഥയെ വിശ്വ
സിച്ചിട്ട ആ വീട്ടിങ്കൽ പലമാതിരി സാമാനങ്ങളെ കാഴ്ചവെക്കയും ചെ
യ്തുവരുന്നു.

നെപ്പല്സിൽ വെസൂവിയുസ്സ എന്ന പേരുള്ള ഒരു വലിയ അഗ്നിമല
യും സീസ്സിലി എന്ന ദ്വീപിൽ ഏറ്റ്നാ എന്ന പേരുള്ള ഒരു അഗ്നിമല
യും ഉണ്ട ഇവെയ്ക്കകത്ത എല്ലായ്പ്പോഴും തീ കത്തുന്നുണ്ട. എങ്കിലും അ
കത്ത നോക്കുന്നില്ലെങ്കിൽ മിക്ക സമയത്തും ദ്വാരത്തിൽ നിന്ന കുറെ പു
ക വരുന്നതല്ലാതെ ഒന്നും കാണ്മാനില്ല. എന്നാൽ ചിലപ്പോൾ വളരെ
ഭയം തോന്നിക്കത്തക്കവണ്ണം അഗ്നിജ്വാലകളും ചുട്ടപഴുത്ത കല്ലുകളും മേ
[ 219 ] ല്പോട്ട ചാടി തെറിക്കയും ഉരുകിയിലാവ എന്ന പേരുള്ള ഒരു വക ദ്രാവ
കം പൊങ്ങി ദ്വാരത്തിന്റെ വക്ക കവിഞ്ഞ കീഴോട്ട പാഞ്ഞാലിച്ച
ആൎക്കും തടുപ്പാൻ വഹിയാത്തവണ്ണം ഒരു വലിയ ആറ എന്ന പോ
ലെ ഒഴുകി വൃക്ഷങ്ങൾ ആകട്ടെ പട്ടണങ്ങൾ ആകട്ടെ എന്തെങ്കിലും വ
ഴിയിൽ നിന്നാൽ അതിനെ നശിപ്പിച്ചകളകയും ചെയ്യുന്നു.

എന്നാൽ ലിവറി ദ്വീപുകളിൽ ഒന്നിൽ സ്ത്രൊംബാലി എന്ന പേ
രുള്ള ഒരു അഗ്നിമല ഉണ്ട. ൟ അഗ്നിമല മറ്റെല്ലാ അഗ്നി മലകളി
ൽനിന്ന വ്യത്യാസമുള്ളതാകുന്നു. എന്തെന്നാൽ മറ്റ അഗ്നിമലകളിൽ
നിന്ന അഗ്നിജ്വാലകൾ ചിലപ്പോഴെ പുറപ്പെടുന്നുള്ളു. എന്നാൽ സ്ത്രൊം
ബൊലി എന്നുള്ള അഗ്നിമല എല്ലായ്പോഴും ജ്വലിച്ചിരിക്കുന്നു. മെഡി
ത്തെറെനിയൻ കടലിൽ സഞ്ചരിക്കുന്ന കപ്പൽക്കാൎക്ക ആ മല, വഴികാ
ട്ടുന്ന ചന്ദ്രൻ എന്ന പോലെ ആകുന്നു.

യൂറോപ്പിലെ തുൎക്കി എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—യൂറോപ്പിലെ തുൎക്കിയുടെ വടക്കെ ഭാഗം ഓസ്ത്രി
യയാലും റുസ്സിയായാലും കിഴക്ക കരിങ്കടലിനാലും മാൎമ്മൊറാ കടലിനാ
ലും തെക്ക ആൎക്കിപെലെഗൊയാലും ഗ്രേക്കിനാലും പടിഞ്ഞാറ വെനീ
സ ഉൾക്കടലിനാലും ദാല്മത്തിയാ ഉൾക്കടലിനാലും അതൃത്തിയാക്കപ്പെട്ടി
രിക്കുന്നു.

പ്രധാന അംശങ്ങൾ.—ബുൽഗറിയ എന്നും റുമെലിയ എ
ന്നും അല്ബാനിയ എന്നും ദാന്യൂബ എന്ന ആറ്റിൻ സമീപെ മൽദ
വിയ എന്നും വാല്ലച്ചിയ എന്നും ബോസ്നിയ എന്നും സെൎവീയ എന്നും
ആകുന്നു.

പ്രധാന നഗരികൾ.—കൊൻസ്തന്തിനോപ്പൾ എന്ന പട്ട
ണം തുൎക്കി രാജ്യത്തിലെ തലസ്ഥാനവും യൂറോപ്പിൽ ഏറ്റവും വലിയ
പട്ടണവും ആകുന്നു.

അദ്രിയാനോപ്പൾ എന്ന പട്ടണം യൂറോപ്പിയൻ തുൎക്കിയിൽ കൊൻ
സ്തനോപ്പൾ കഴിഞ്ഞാൽ ഏറ്റവും വിശേഷ പട്ടണം ആകുന്നു.
ഇത മുമ്പെ യൂറോപ്പിലുള്ള ഒട്ടൊമാൻ മഹാ രാജ്യത്തിലെ തലസ്ഥാന
പട്ടണം ആയിരുന്നു.

ബുക്കാറെസ്ത എന്ന പട്ടണം വാല്ലച്ചിയായിലെ തലസ്ഥാനം ആകു
ന്നു.

സാലൊനിക്കാ എന്ന പട്ടണം മക്കെദോനിയായിൽ ആകുന്നു. അ
തിന്റെ പണ്ടത്തെ പേർ തെസ്സലോനിക്ക എന്ന ആയിരുന്നു.

ബെൽഗ്രെഡ എന്ന പട്ടണം, സെൎവിയ എന്ന ദേശത്തിൽ ആകു
ന്നു.

കാവാല്ലാ എന്ന പട്ടണം, മക്കെദോനിയായിൽ ആകുന്നു. അതി
ന്റെ പണ്ടത്തെ പേർ നിയാപ്പൊലീസ എന്ന ആയിരുന്നു.

മലകൾ.—ഹിമസ്സ എന്നൊ ബാൽകാൻ എന്നൊ പേരുള്ളത ആ
കുന്നു. ഇത ആൽപ്സിനോട ചേരുന്നതും ഓസ്ത്രിയയിക്കും തുൎക്കിക്കും ഇ
ടയിൽ കിടക്കുന്നതും ആകുന്നു. പിൻഡസ്സ എന്ന പേരുള്ള പൎവതനി
ര തെസ്സാലിയിൽ ആകുന്നു. അത ബാൽക്കാൻ മലനിരയോട ചേരുന്നു
[ 220 ] ഇവ കൂടാതെ ഒലിമ്പുസ എന്നും ഒസ്സാ എന്നും അതോസ എന്നും പേ
രുകളുള്ള മൂന്ന ശ്രുതിപ്പെട്ടിരിക്കുന്ന മലകൾ ഉണ്ട.

ദ്വീപുകൾ.—പ്രധാനമായിട്ടുള്ള ദ്വീപ കണ്ടിയാ എന്ന പേരുള്ള
താകുന്നു. ഇതിന്റെ പണ്ടത്തെ പേർ ക്രെത്ത എന്ന ആയിരുന്നു.

കടലുകളും ഉൾക്കടലുകളും കടൽ കൈവഴികളും.—
ദാൎദ്ദനെത്സ എന്നൊ ഹെലെസ്പോന്ത എന്നൊ പേരുള്ളത കടലും ആ
ൎത്താഎന്നും വൊലൊ എന്നും സെലൊനിക്കാ എന്നും കാസ്സാണ്ട എ
ന്നും മൊന്തിസാന്തൊ എന്നും ഹെല്ലിസ എന്നും കൊൻസ്സൊ എന്നും
പേരുകളുള്ളവ ഉൾക്കടലുകളും ആകുന്നു. കൊൻസ്തന്തിനോപ്പൾ എന്ന
ത കടൽ കൈവഴി ആകുന്നു.

മുനമ്പുകൾ.—വൈല്ലുറി എന്നും ദ്രിവാനൊ എന്നും മൊന്തി
സാന്തൊ എന്നും ഹെല്ലിസ എന്നും പേരുകളുള്ളവ ആകുന്നു.

ആറുകൾ.—ദാന്യൂബ എന്നും പ്രൂത എന്നും സാവ എന്നും മാ
റിസ്സാ എന്നും വാൎഡാർ എന്നും ആകുന്നു.

ദേശ രൂപം.—തുൎക്കി മല ദേശം ആകുന്നു എങ്കിലും വളരെ ന
ല്ല ഫലം തരുന്ന മൈതാന സ്ഥലങ്ങൾ ഉണ്ട. കാഴ്ചയ്ക്ക തുൎക്കി പെരു
ത്ത ഭംഗിയുള്ള ദേശം ആകുന്നു.

ക്ലൈമെട്ട.—നല്ല ഇമ്പമുള്ളതും ശരീരസൌഖ്യത്തിന്ന കൊള്ളാ
കുന്നതും ആകുന്നു.

ഉത്ഭവങ്ങൾ.പലമാതിരി ധാന്യങ്ങളും പഴങ്ങളും ഉണ്ട. എ
ങ്കിലും തുൎക്കിക്കാർ ഏറെ കൃഷി ചെയ്യുന്നില്ല. മുമ്പെ വിശേഷപ്പെട്ട പൊ
ന്നും വെള്ളിയും എടുക്കുന്ന തുരങ്കങ്ങൾ ഉണ്ടായിരുന്നു. എന്നാൽ തുൎക്കി
ക്കാരുടെ ഉദാരത കൊണ്ടും അറിവില്ലായ്മ കൊണ്ടും ആ തുരങ്കങ്ങളി
ൽ നിന്ന ഇപ്പോൾ ഒന്നും എടുക്കുന്നില്ല.

കൈവേലകളും വ്യാപാരവും.—പരവിധാനികളെ ഉണ്ടാ
ക്കുന്നതിനായിട്ട അല്ലാതെ മറ്റ കൈവേലയ്ക്കായിട്ട തുൎക്കിക്കാർ കേൾവി
പ്പെട്ടവരല്ല. പട്ടുകളെയും പരവിധാനികളെയും തൊലുകളെയും ആ
ട്ടുരോമത്തെയും അല്ലാതെ അവർ ഒന്നും വിശേഷമായിട്ട പോക്കചര
ക്കായി കേറ്റി അയക്കുന്നില്ല.

പഠിത്വവും മതവും.—പഠിത്വം വിശേഷമായിട്ട ഒന്നുമില്ല.
തുൎക്കക്കാർ മഹമ്മദമതക്കാരാകുന്നു.

വിശേഷാദികൾ.—തുൎക്ക എന്ന വാക്കിന്റെ അൎത്ഥം അവരു
ടെ ഭാഷയിൽ സഞ്ചാരി എന്ന ആകുന്നു. അതുകൊണ്ട അവർ പി
ടിച്ചിരിക്കുന്ന ദേശങ്ങൾക്ക തുൎക്കി എന്ന പേരിട്ടിരിക്കുന്നു. അവർ താൎത്ത
റിക്കാരിൽ ഒരു ജാതിയായിരുന്നു. കസ്പിയൻ കടലരികെ പാൎക്കയും
ചെയ്തു. എന്നാൽ ൧൩൫൨മാണ്ടിൽ അവർ ഒട്ടൊമാൻ എന്ന പേരുള്ള
അവരുടെ പ്രമാണി മൂലം നടത്തപ്പെട്ട, അന്യരാജ്യങ്ങളെ പിടിച്ച
ശ്രേഷ്ഠതയുള്ളവരായി തീരുകയാൽ അവൎക്ക ഒട്ടൊമാൻകാർ എന്ന പേ
ർ ലഭിക്കയും അവർ ഒരു ശക്തിയും വലിപ്പവുമുള്ള ജാതിയായി തീരുക
യും ചെയ്തിരിക്കുന്നു. ആകയാൽ അവൎക്ക ഇപ്പോൾ ഒട്ടൊമാൻകാർ എ
ന്നെങ്കിലും തുൎക്കികൾ എന്നെങ്കിലും പേരും വന്നിരിക്കുന്നു. [ 223 ] ഗ്രേക്ക എന്ന രാജ്യത്തെ കുറിച്ച.

അതിരുകൾ.—ഗ്രേക്കിന്റെ വടക്കെ ഭാഗം തുൎക്കിയാലും കിഴക്ക
ആൎക്കിപെലെ ഗൊയാലും തെക്കും പടിഞ്ഞാറും മെഡിത്തെറെനിയനാ
ലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന അംശങ്ങൾ.—ലിവഡിയ എന്ന ദേശത്തിലുള്ള
ഒരു ഭാഗം എന്നും ആൎക്കിപെലെഗൊയിലുള്ള നെഗ്രൊപോന്ത ദ്വീപ
എന്നും സിക്ലൈദ ദ്വീപുകൾ എന്നും ആകുന്നു.

പ്രധാന നഗരികൾ.—അതെൻസ എന്ന പട്ടണം ഗ്രേ
ക്കിലെ തലസ്ഥാനം ആകുന്നു. മറ്റ നഗരികൾ ലിവഡിയ എന്നും മി
സ്സൊലേങ്ങി എന്നും ത്രിപ്പോലിസാ എന്നും പാത്രാസ എന്നും കൊറിന്ത
എന്നും ആകുന്നു.

മലകൾ.—പിൻഡസ്സ എന്ന പേരുള്ള മലനിര ലിവഡിയാ
യിൽ കൂടി കിടക്കുന്നു. ലിയാകൌറ എന്നും സാഗാറാ എന്നും പേരുള്ള
വയായി രണ്ട മലകൾ ഉണ്ട്. ലിയാകൌറ എന്ന മലയുടെ പണ്ടത്തെ
പേര പാൎന്നാസുസ്സ എന്ന ആയിരുന്നു. സാഗാറാ എന്ന മലയുടെ പണ്ട
ത്തെ പേർ ഹെലികോൻ എന്നും ആയിരുന്നു. മോറെയായിൽ മലനി
രകൾ ഉണ്ട.

ദേശ രൂപം.—ഗ്രേക്കിൽ ഇടെയ്കിടെയ്ക്ക മലകളും കുന്നുകളും
താഴ്ചകളും ആറുകളും എല്ലായ്പോഴും പച്ചയുള്ള മേച്ചിൽ സ്ഥലങ്ങളും വൃ
ക്ഷാദികളും ഉണ്ടാകകൊണ്ട ഗ്രേക്ക, കാഴ്ചയ്ക്ക നല്ലതും ശരീര സൌഖ്യ
ത്തിന്ന കൊള്ളാകുന്നതും ആകുന്നു.

വിശേഷാദികൾ,—ഗ്രേക്ക, ഏറിയ സംവത്സരങ്ങൾ തുൎക്ക
കാരുടെ അധികാരത്തിൻ കീഴിൽ അകപ്പെട്ടിരുന്നു. എന്നാൽ ഗ്രേക്ക
കാരുടെ സ്വന്ത ധൈൎയ്യം കൊണ്ടും ക്രിസ്ത്യാനി രാജാക്കന്മാരുടെ സഹാ
യം കൊണ്ടും സ്വാതന്ത്ര്യമുള്ള രാജ്യമായി തീൎന്നു. രാജ്യകാൎയ്യങ്ങളെ ന
ടത്തിപ്പാനായിട്ട ഒരു ക്രിസ്ത്യാനി രാജാവിനെ നിശ്ചയിച്ച ആക്കുകയും
ചെയ്തിരിക്കുന്നു. പണ്ടത്തെ കാലങ്ങളിൽ ഗ്രേക്ക ലോകത്തിലുള്ള എല്ലാ
ദേശങ്ങളെക്കാളും ഏറ്റവും ശ്രുതിപ്പെട്ട ദേശം ആയിരുന്നു. പഠിത്വ
ത്തിലും മറ്റെല്ലാവിദ്യയിലും, പടസാൎത്ഥ്യത്തിലും അന്നുണ്ടായിരുന്ന എ
ല്ലാ ജാതിക്കാരെക്കാളും ഗ്രേക്കന്മാർ കേൾവിപ്പെട്ടവരായിരുന്നു.

അഫ്രിക്ക എന്ന വൻ കരയെ കുറിച്ച.

ആതിരുകൾ.—ഇതിന്റെ വടക്ക ഭാഗം മെഡിത്തെറെനിയ
നാലും; കിഴക്ക ചെങ്കടലിനാലും, ഇന്ദ്യാൻ സമുദ്രത്താലും; തെക്ക, തെ
ക്കെ സമുദ്രത്താലും; പടിഞ്ഞാറ അത്ത്ലാന്തിക്ക സമുദ്രത്താലും; അതൃത്തിയാ
ക്കപ്പെട്ടിരിക്കുന്നു.

ൟ വൻകര യൂറോപ്പിനെക്കാൾ വലിയതാകുന്നു. എങ്കിലും ആസി
യായെയും അമെറിക്കായെയുംകാൾ ചെറിയതാകുന്നു. [ 224 ] പ്രധാന അംശങ്ങൾ.—ഏജിപ്തഎന്നുംനൂബിയാഎന്നും അ
ബിസിനിയാ എന്നും ബാൎബ്ബറി എന്ന ദേശത്തിലുള്ള നാടുകൾ എന്നും
നടുവിലത്തെ അഫ്രിക്ക എന്നും പടിഞ്ഞാറെ വശത്തെ നാടുകൾ എ
ന്നും തെക്കുള്ള നാടുകൾ എന്നും കിഴക്കുള്ള നാടുകൾ എന്നും ആകുന്നു.

പ്രധാന മലകൾ.—അത്ത്ലാസ മലകൾ എന്നും, ലുപാത്താ മ
ലകൾ എന്നും, ദൊൻഗാ മലകൾ എന്നും, ജിബൽകുംറാ അല്ലെങ്കിൽ
ചന്ദ്രഗിരികൾ എന്നും, അബിസിനിയൻ മലകൾ എന്നും; ആകുന്നു.

പ്രധാന ദ്വീപുകൾ.—അസോൎസ അല്ലെങ്കിൽ പടിഞ്ഞാ
റെ ദ്വീപുകൾ എന്നും മദേറ എന്നും കനറി ദ്വീപുകൾ എന്നും കേയ്പ
വേൎഡ എന്നും സന്തതോമാസ എന്നും സന്തമത്തായി എന്നും അസ്സൈൻ
ഷ്യൻ എന്നും സന്തഹെലെന എന്നും മഡഗാസ്താർ എന്നും മൊറിഷ്യ
സ എന്നും ബൂൎബ്ബോൻ എന്നും പേരുകളുള്ളവ ആകുന്നു.

കടലുകളും കായലുകളും ഉൾക്കടലുകളും കടൽ
കൈവഴികളും.—ചെങ്കടൽ; ദെംബിയ എന്നും, ചാഡ എന്നും, മാ
റാവി എന്നും പേരുകളുള്ളവ കായലുകൾ ആകുന്നു. ഗിനി എന്നും സാ
ൽഡെന എന്നും തെബൽ എന്നും അൽഗൊവ എന്നും ദെലഗൊ എ
ന്നും സൈദ്ര എന്നും കെബിസ എന്നും പേരുകളുള്ളവ ഉൾക്കടലുകൾ
ആകുന്നു. മോസാംബിക്ക എന്നും ബാബെൽമണ്ടെൽ എന്നും ജിബ്രാൽ
ത്തെർ എന്നും പേരുകളുള്ളവ കടൽകൈവഴികളും ആകുന്നു.

മുനമ്പുകൾ.—ബജദോർ എന്നും ബ്ലാങ്കൊ എന്നും വേൎഡ എ
ന്നും റൊക്സൊ എന്നും പാൽമാസ എന്നും ത്രപൊയിന്ത്സ എന്നും ഫോ
ൎമ്മൊസാ എന്നും നിഗ്രൊ എന്നും ഗൂഡ്ഹൊപ്പ എന്നും കൊറിയന്‌ത്തെസ
എന്നും ഗൂയർദെഫുയി എന്നും പേരുകളുള്ളവയാകുന്നു.

പ്രധാനആറുകൾ.—നീൽ എന്നും നിജേർ എന്നും സെ
നെഗാൽ എന്നും ഗാംബിയ എന്നും കൊൻഗൊ എന്നും ആകുന്നു.

നീൽ എന്ന ശ്രുതിപ്പെട്ടിരിക്കുന്ന ആറ അബിസിനിയായിൽനിന്ന
ഒഴുകീട്ട നൂബിയ എന്ന ദേശത്തിൽ വെച്ച രണ്ട ആറുകളായി തീരുന്നു.
പിന്നെ ഒരു വലിയ ആറായിട്ട നൂബിയായിലും എജിപ്തിലും കൂടെ ഒഴു
കി മെഡിത്തെറെനിയൻ കടലിൽ വീഴുന്നു.

നിജേർ എന്ന ആറ, നിഗ്രോലാണ്ടിലെ മലകളിൽനിന്ന പുറപ്പെട്ട
പലപല ദേശങ്ങളിൽ കൂടെ ഒഴുകീട്ട പല കൈവഴികളായി വേർതി
രിഞ്ഞ എവിടെ വീഴുന്നു എന്ന ഇന്നെ വരയ്ക്കും നിശ്ചയമില്ല.

സെനെഗാൽ ആറും ഗാംബിയ ആറും പടിഞ്ഞാറോട്ട ഒഴുകി അ
ത്ത്ലാന്തിക്ക സമുദ്രത്തിൽ വീഴുന്നു.

കൊൻഗൊ എന്ന ആഠ താഴത്തെ ഗിനിയിൽ കൂടി ഒഴുകി അത്ത്ലാ
ന്തിക്ക സമുദ്രത്തിൽ വീഴുന്നു.

ക്ലൈമെട്ട.—അഫ്രിക മിക്കതും പ്രത്യേകമായിട്ട അതിന്റെ ഉൾ
ഭാഗങ്ങളും ബഹു ഉഷ്ണമുള്ളവ ആകുന്നു. വൎക്ഷകാലത്തിൽ അത യൂറോ
പ്പകാൎക്ക സൌഖ്യമില്ലാത്തതാകുന്നു.

വിശേഷാദികൾ.—അഫ്രിക്കയിൽ പ്രത്യേകമായിട്ടുള്ളവ അ
[ 225 ] തിലെ മരു ഭൂമിയായ പെരുത്ത വലിയ മണൽ ദേശങ്ങളും അതിലെ
എണ്ണമില്ലാത്ത മഹാ ക്രൂരതയുള്ള കാട്ടുമൃഗങ്ങളും അതിലെ കുടിയാന്മാരി
ൽ മിക്കവരുടെ ഹീനാവസ്ഥയും ആകുന്നു.

എജിപ്ത എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—എജിപ്തിന്റെ വടക്കെ ഭാഗം മെഡിത്തെറെ
നിയൻ കടലിനാലും കിഴക്ക സൂയെസ എന്ന പേരുള്ള കരയിടുക്കിനാ
ലും ചെങ്കടനിലാലും തെക്ക നൂബിയായാലും പടിഞ്ഞാറ ബാൎക്ക എന്ന
പേരായ മണലുള്ള പ്രദേശത്താലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു. എജി
പ്ത നീളവും വിസ്താരക്കുറവുമുള്ള ദേശം ആകുന്നു.

പ്രധാന അംശങ്ങൾ.—പണ്ടത്തെ കാലങ്ങളിൽ എജിപ്ത
പകുക്കപ്പെട്ടിരുന്ന പ്രകാരം തന്നെ ചില ആളുകൾ ഇപ്പോഴും അതി
നെ വിഭാഗിക്കുന്നു. അത എന്തെന്നാൽ മേലത്തെ എജിപ്ത എന്നും ന
ടുവിലത്തെ എജിപ്ത എന്നും താഴത്തെ എജിപ്ത എന്നും ആകുന്നു.

പ്രധാന നഗരികൾ.—കയിറൊ എന്ന മഹാ പട്ടണം
എജിപ്തിലെ തലസ്ഥാനം ആകുന്നു. മറ്റ പ്രധാന നഗരികൾ മഹാ
നായ ആലെക്സന്തെരിനാൽ പണിയിക്കപ്പെട്ട ആലെക്സാന്ത്രിയാ എന്നും
സൂയെസ എന്നും അറബിക്കാരോട കൂടെ കച്ചവടം ചെയ്യുന്ന പ്രധാന
സ്ഥലവും ചെങ്കടലിലെ തുറമുഖപട്ടണവുമായ കൊസ്സെർ എന്നും റൊ
സെത്ത എന്നും ദമിയത്ത എന്നും ദെൻദെര എന്നും ഗെർജെ എന്നും
പണ്ടത്തെ പട്ടണമായ തീബ്സിന്റെ ഇടിവുകളുടെ ഇടയിൽ പണിയി
ക്കപ്പെട്ടിരിക്കുന്ന ചില ഗ്രാമങ്ങളുടെ ഇടയിൽ വെച്ച പ്രധാനമാക
കൊണ്ട മാത്രം പുകഴപ്പെട്ടിരിക്കുന്ന ലുക്സൊർ എന്നും ആകുന്നു.

ദേശ രൂപം.—എജിപ്ത, താണ സമഭൂമി ആകുന്നു. മഴ അല്പ
മെ പെയ്യുന്നുള്ളു. എന്നാൽ നീൽ എന്ന ആറ അതിൽ കൂടി ഒഴുകുന്നു.
ഇവിടത്തെ ആറുകൾ എന്ന പോലെ ആണ്ടുതോറും അതിന്റെ വക്ക
കവിഞ്ഞാഴുകുമ്പോൾ വെള്ളത്തോട കൂടെ വരുന്ന എക്കലിന്റെ ഗു
ണത്താൽ എജിപ്ത നല്ല ഫലമുള്ള ഭൂമിയായി തീരുന്നു.

ക്ലൈമെട്ട.—എജിപ്ത ഉഷ്ണമുള്ള ദേശം ആകുന്നു. മുമ്പിലത്തെ
പ്പോലെ കൃഷി നന്നായി ചെയ്യാത്തതിനാൽ ശരീരത്തിന്ന അത്ര സൌ
ഖ്യമുള്ള ദേശം അല്ല.

ഉത്ഭവങ്ങൾ.—പണ്ടെ കാലങ്ങളിൽ എജിപ്തിൽ എത്രയും വ
ളരെ ധാന്യങ്ങൾ ആണ്ടുതോറും കൃഷി ചെയ്തവരുന്നതകൊണ്ട അത
ലോകത്തിന്റെ നെല്പുര ആകുന്നു എന്ന പഴഞ്ചൊല്ലായി പറയപ്പെട്ടി
രുന്നു. ഇപ്പോഴും നെല്ലും കോതമ്പും അത്തിപ്പഴങ്ങ
ളും ൟന്തപ്പഴങ്ങളും നന്നായി ഉണ്ടാകുന്നു.

വ്യാപാരം.—ഗൂഡ്ഹൊപ്പ എന്ന മുനമ്പിൽ കൂടെയുള്ള വഴിയെ
അറിഞ്ഞതിന്ന മുമ്പെ എജിപ്ത വലിയ കച്ചവടസ്ഥലം ആയിരുന്നു. എ
ന്നാൽ ഇപ്പോൾ ഏറെ ഇല്ല. ചെറിയ കണ്ണാടികളും മാല മണികളും
പിച്ചള കൊണ്ടുള്ള മോതിരം മുതലായ അല്പ വസ്തുകളും തോക്കുകളും
[ 226 ] അഫ്രിക്കയുടെ ഉൾഭാഗങ്ങളിൽ കൊണ്ടുചെന്ന വിറ്റ പകരമായിട്ട ക
നകപ്പൊടിയെയും ആനകൊമ്പുകളെയും അടിമക്കാരെയും വാങ്ങിച്ച
എജിപ്തിലേക്ക കൊണ്ടുവന്ന വില്ക്കയും ചെയ്തവരുന്നു. ൟ ദേശത്തിൽ
നിന്ന നല്ല മാതിരി പഞ്ഞിയും ചണവും ചെറുചണത്തിന്റെ വിത്തും
സെന്നാ ഇലയും പശയും പോക്കചരക്കായിട്ട കേറ്റി അയച്ച വരുന്നു.

പഠിത്വവും മതവും.—പഠിത്വം വിശേഷമായിട്ടില്ല. എജി
പ്തിൽ പാൎക്കുന്നവർ മിക്കവരും മഹമ്മദകാരാകുന്നു. എന്നാൽ കൊപ്ത
കാരെന്ന വിളിക്കപ്പെട്ടവരായ പണ്ടത്തെ എജിപ്തുകാരിൽ ഏതാനും
പേർ ഇപ്പോൾ ഉണ്ട. അവരുടെ മതം ക്രിസ്ത്യാനി ആകുന്നു. എ
ങ്കിലും തുൎക്കാകാരുടെ ഞെരുക്കത്താൽ അവർ മോശക്കാരായി തീൎന്നത ത
ന്നെയുമല്ല; സത്യമാൎഗ്ഗത്തിൽനിന്ന വിട്ട മാറി റോമക്കാരെന്ന പോലെ
ആയിതീൎന്നിരിക്കുന്നു.

വിശേഷാദികൾ.—എജിപ്ത മഹാ പണ്ടെയുള്ള രാജ്യവും മ
റ്റെല്ലാ രാജ്യങ്ങളെക്കാൾ ഏറ്റവും ശ്രെഷ്ഠതയുള്ളതുമായിരുന്നു. അതി
ന്റെ ഒന്നാമത്തെ പേർ മിസ്രയിം എന്ന ആയിരുന്നു. അന്നുണ്ടായിരു
ന്ന എജിപ്തുകാർ മഹാ വിദ്വാന്മാരായിരുന്നു. അനേകം സംവത്സരങ്ങ
ൾക്ക മുമ്പെ ഉണ്ടാക്കിയ പണികളുടെ മുടിവുകൾ വളരെ ഉണ്ട. അത
തന്നെയുമല്ല. പിരാമീഡ എന്ന പേരുള്ള ഒരു മാതിരി ആലയങ്ങളെ
ഏകദേശം നാലായിരം സംവത്സരമായി പണിയിച്ചിരിക്കുന്നത ഇ
ന്നെവരെയും ഒട്ടും കേടുകൂടാതെ ഇരിക്കുന്നവ ഇപ്പോഴും കാണ്മാനു
ണ്ട.

നൂബിയാ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—നൂബിയാ എന്ന ദേശം എജിപ്തിന്റെ തെക്കെ
ഭാഗത്ത ആകുന്നു.

പ്രധാന അംശങ്ങൾ. സെന്നാർ എന്നും ദൊൻഗൊലാ
എന്നും പേരുള്ള ദേശങ്ങൾ ആകുന്നു. ഓരോന്നിന്റെ പ്രധാന പട്ട
ണം അതാത ദേശത്തിനുള്ള പേര പോലെ ആകുന്നു.

ൟ ദേശം മിക്കതും മണലുള്ളതാകുന്നു. അതിലെ കുടിയാന്മാർ ഭടാ
ചാരക്കാരാകുന്നു. ൟ ദേശം എജിപ്തിലെ അധികാരത്തിൻ കീഴിൽ
ആകുന്നു.

അബിസീനിയാ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—അബിസീനിയാ എന്ന ദേശം നൂബിയായുടെ
തെക്ക വശത്ത ആകുന്നു.

പ്രധാന നഗരികൾ.—ഗോണ്ടാർ എന്നുള്ള പട്ടണം അ
ബിസീനിയായിലെ തലസ്ഥാനം ആകുന്നു. മറ്റ പ്രധാന നഗരികൾ
അക്സും എന്നും ദീക്സാൻ എന്നും മാസുഹ എന്നും ആകുന്നു.

ദേശ രൂപം.—അബിസീനിയാ മല ദേശവും വെള്ളമുള്ള ദേ
ശവും ആകുന്നു. [ 227 ] ൟ ദേശക്കാരുടെ മതം ക്രിസ്ത്യാനി മതം ആകുന്നു. എന്നാൽ അവർ
അതിനെ അറിയാത്തതകൊണ്ടും പ്രമാണിക്കാത്തതകൊണ്ടും ഹീനന്മാ
രായും ക്രൂരന്മാരായും തീൎന്നിരിക്കുന്നു. പച്ചമാംസത്തെ തിന്നുന്നവരും മൂ
ഢന്മാരും ആകുന്നു. അഫ്രിക്കയിലുള്ള മിക്ക രാജ്യങ്ങളെക്കാൾ ൟ രാ
ജ്യം പുരാണമായിട്ടുള്ളതായിരുന്നു. പണ്ടത്തെ കാലങ്ങളിൽ അബിസീ
നിയാക്കാരിൽ വളരെ ആളുകൾ ഭടന്മാരായും കച്ചവടക്കാരായും ഇന്ദ്യാ
ദേശങ്ങളിൽ കൂടക്കൂടെ വന്ന പോകയും ചെയ്തു. ൟ ദേശത്തിലെ മ
ലകളിൽ സിംഹം പുലി മുതലായ കാട്ടുമൃഗങ്ങളും പക്ഷികളും പലത
രം ലോഹാദികളും ഉണ്ട. എങ്കിലും കുടിയാന്മാർ ഭടാചാരക്കാരാകകൊ
ണ്ട ലോഹാദികളെ കിളച്ചെടുപ്പാൻ അവൎക്ക സാമൎത്ഥ്യം ഇല്ല.

നൂബിയാ എന്നും അബിസീനിയാ എന്നുമുള്ള ദേശങ്ങളുടെ പണ്ട
ത്തെ പേർ എഥിയോഫിയാ എന്ന ആയിരുന്നു.

ആദ്യ കാലങ്ങളിൽ എഥിയോഫിയായും എജിപ്തും മഹാ കേൾവി
പ്പെട്ട രാജ്യങ്ങളായിരുന്നു. പല പല വിദ്യകളും ഇവിടെനിന്ന ഉണ്ടാ
യി.

ബാൎബ്ബറി എന്ന ദേശത്തിലുള്ള നാടുകളെ കുറിച്ച.

ബാൎബ്ബറി എന്ന ദേശം, അഫ്രിക്കയുടെ വടക്കെ വശത്ത അത്ത്ലാന്തി
ക്ക സമുദ്രം മുതൽ എജിപ്ത വരെ എത്തിയിരിക്കുന്നു. അത മെഡിത്തെ
റെനിയൻ കടലിന്റെ തെക്കെ ഭാഗത്ത ആകുന്നു.

പ്രധാന അംശങ്ങൾ.—മോറോക്കൊ എന്നും അല്ജീൎസ എ
ന്നും തുനീസ എന്നും ത്രിപ്പോലി എന്നും ബാൎക്കാ എന്നും ആകുന്നു.

മോറോക്കൊ എന്ന ദേശത്തിന്റെ പണ്ടത്തെ പേർ മൊറിത്തെനി
യ എന്ന ആയിരുന്നു. മോറോക്കൊ എന്നും ഫെസ്സ എന്നും താഫിലെ
ല്ത, എന്നും പേരുകളായ മൂന്ന രാജ്യങ്ങൾ ഒന്നിച്ച കൂടീട്ട മോറോക്കൊ
എന്ന ഐക്യ രാജ്യമായി തീൎന്നിരിക്കുന്നു.

ഫെസ്സ മോറോക്കൊയുടെ വടക്കെ ഭാഗത്തആകുന്നു. ഇത മുമ്പെ മഹാ
കേൾവിപ്പെട്ട സ്ഥലമായിരുന്നു. മഹമ്മദകാർ പഠിക്കുന്ന വേദത്തെ
യും വിദ്യയെയും പഠിപ്പിക്കുന്ന ശ്രുതിപ്പെട്ട പാഠകശാലകൾ ഫെസ്സിൽ
ഉണ്ട. രാജാവ അവിടെ പാൎക്കുന്നു. അവിടെ വളരെ കച്ചവടവും ചെ
യ്തവരുന്നു. അവിടെനിന്ന തിംബുക്തുയിലേക്ക ആണ്ടുതോറും രണ്ട പ്രാ
വശ്യം കാറാവാൻസ പോകയും ചെയ്യുന്നു.

മോറോക്കൊയിലുള്ള കുടിയാന്മാർ മൂഢഭക്തിയുള്ള മഹമ്മദകാരാകു
ന്നു. അവൎക്ക മൂൎസ എന്ന പേർ പറയപ്പെടുകയും ചെയ്യും. അവർ ക്രൂ
രന്മാരും ഭടാചാരക്കാരും ആകുന്നു.

അല്ജീൎസ എന്ന ദേശത്തിന്റെ പണ്ടത്തെ പേർ നുമിഡിയ എന്ന ആ
യിരുന്നു. ഇത ഇപ്പോൾ ഫ്രാൻസകാരുടെ കീഴിൽ ആകുന്നു.

തുനീസ എന്ന ദേശവും ത്രിപ്പോലി എന്ന ദേശവും സ്വാതന്ത്ര്യമുള്ള
ദേശങ്ങളാകുന്നു. എങ്കിലും തുൎക്കി മഹാ രാജാവ അവയെ സൂക്ഷിച്ച ര
ക്ഷിക്കയും ചെയ്ത വരുന്നു. അവയുടെ അധികാരിയുടെ സ്ഥാനപേർ
ദേയി എന്ന ആകുന്നു.

ബാൎക്കാ എന്ന ദേശത്തിന്റെ പണ്ടത്തെ പേർ ലിബിയാ എന്ന
[ 228 ] ആയിരുന്നു. ൟ ദേശം മിക്കതും ഫലമില്ലാത്ത മണൽ ദേശം ആകു
ന്നു. തുൎക്കി മഹാ രാജാവിന്റെ അധികാരത്തിൻ കീഴിൽ ആകുന്നു.

നടുവിലത്തെ അഫ്രിക്കയെ കുറിച്ച.

ൟ ഭാഗത്തിൽ വളരെ ആധിപത്യങ്ങൾ ഉണ്ട. എങ്കിലും ജനങ്ങൾ
ഭടാചാരക്കാരും ദേശം പെരുത്ത ഉഷ്ണമുള്ളതും സൌഖ്യമില്ലാത്തതും ആ
കകൊണ്ട അതിനെ കുറിച്ച ഇന്നവരെയും ഏറെ അറിവാൻ ഇട വ
ന്നിട്ടില്ല.

പ്രധാന സ്ഥലങ്ങളുടെ പേരുകൾ എന്തെന്നാൽ നിഗ്രിത്തിയാ അ
ല്ലെങ്കിൽ സൌഡാൻ എന്നും ബോൎന്നേൗ എന്നും തിംബുക്തു എന്നും ഹൌ
സ്സാ എന്നും യാറിബാ എന്നും സാഹാറാ അല്ലെങ്കിൽ വലിയ മണലുള്ള
വനം എന്നും ദാഫർ എന്നും ബൊർഗു എന്നും ആകുന്നു.

സാഹാറാ എന്ന പേരുള്ള വനത്തിന്ന ൨൦൦൦ നാഴിക നീളവും ൬൦൦
നാഴിക വീതിയും ഉണ്ട. അതിൽ ഇടെക്കിടെയ്ക്ക ഫലമുള്ള ചെറിയ
സ്ഥലങ്ങൾ ഉണ്ട. എങ്കിലും മിക്കതും മണലുള്ളതാകുന്നു. അത കാറ്റ
കൊണ്ട ഇളകപ്പെടുമ്പോൾ കടലിലെ ഓളം പോലെ ഇളകും ചില
പ്പോൾ വഴിയാത്രക്കാരെ മൂടി നശിപ്പിക്കയും ചെയ്യും.

പ്രധാന നഗരികൾ.—തിംബുക്തു എന്നും സാക്കാത്ത എ
ന്നും കൌക്കാ എന്നും കോബെ എന്നും കെനെം എന്നും കൊന്നാ എ
ന്നും ആകുന്നു.

തിംബുക്തു എന്ന പട്ടണം, നിഗ്രിത്തിയാ എന്ന പേരായ ദേശത്തിലു
ള്ള തിംബുക്തു എന്ന പേരുള്ള രാജ്യത്തിൽ ആകുന്നു. അത ജനപുഷ്ടി
യും സമ്പത്തുമുള്ള പട്ടണം ആകുന്നു. ഇവിടെ വളരെ കച്ചവടം, പ്ര
ത്യേകമായിട്ട ഉപ്പുകച്ചവടം ചെയ്തവരുന്നു.

സാക്കാത്തു എന്ന പട്ടണം ഹൌസ്സാ എന്ന രാജ്യത്തിലെ തലസ്ഥാ
നം ആകുന്നു.

കൌക്കാ എന്ന പട്ടണം ബോൎന്നൌ എന്ന രാജ്യത്തിലെ തലസ്ഥാ
നം ആകുന്നു. ൟ രണ്ടു രാജ്യങ്ങളും നടുവിലത്തെ അഫ്രിക്കയിലുള്ള
രാജ്യങ്ങളിൽ പ്രധാനമായിട്ടുള്ളവയാകുന്നു.

ൟ രാജ്യങ്ങൾ ആറുകൾ കൊണ്ടും ചാഡ എന്ന കായലിന്റെ വെ
ള്ളം കൊണ്ടും നന്നായി നനെക്കപ്പെട്ടിരിക്കയാൽ പഞ്ഞിയും നീലവും
കോതമ്പുമുതലായ ധാന്യങ്ങളും സസ്യാദികളും പഴങ്ങളും അനവധി
യായിട്ട ഉണ്ടാകുന്നു. എന്നാൽ മിക്ക സ്ഥലങ്ങളും താഴ്ചയും ൟൎപ്പവുമുള്ള
വയാകകൊണ്ടു ആ ദേശങ്ങൾ സൌഖുമുള്ളവ ആല്ല.

ൟ രാജ്യങ്ങളിലും ചുറ്റുമുള്ള രാജ്യങ്ങളിലും കച്ചവടം പെരുത്തുണ്ട.
ൟ ദേശങ്ങളിൽ കച്ചവടം ചെയ്യുന്നത കറാവാൻസായിട്ട ആകുന്നു. അ
ത എന്തെന്നാൽ വളരെ കച്ചവടക്കാർ വഴിയിൽ വെച്ച തമ്മിൽ തമ്മി
ൽ സഹായിപ്പാനായിട്ട ഉടമ്പടി ചെയ്തിട്ട അവൎക്കുള്ള ചരക്കുകളെ ഒ
ട്ടകപ്പുറത്ത കേറ്റി സഞ്ചരിച്ച രക്ഷയുള്ള സ്ഥലങ്ങളിൽ ചന്തകളെ ഉ
ണ്ടാക്കി കച്ചവടം ചെയ്തവരുന്നു. ൟ രാജ്യങ്ങളിലെ പ്രധാനമായിട്ടു
ള്ള കച്ചവടം കനകപ്പൊടിയും ആനക്കൊമ്പുകളും അടിമ ആളുകളും
ആകുന്നു. ചന്ദ്രഗിരി മുതലായ മലകളിൽ പൊന്ന വളരെ ഉണ്ട. അ
വിടെനിന്ന ഒഴുകുന്ന വെള്ളത്തോട കൂടെ വരുന്ന മണലിൽ പൊൻ
തരികൾ ഉണ്ട. മണലിൽ നിന്ന കുടിയാന്മാർ പൊൻ തരിയെ എടു
ത്ത വില്ക്കയും ചെയ്തവരുന്നു. [ 229 ] കൊനൊ എന്ന പട്ടണം ഹൌസ്സി എന്ന രാജ്യത്തിൽ ആകുന്നു. ഇ
ത പ്രധാന കച്ചവട സ്ഥലം ആകുന്നു.

ൟ ദേശങ്ങളിലെ കുടിയാന്മാർ മിക്കവരും മഹമ്മദകാരാകുന്നു. എ
ന്നാൽ അജ്ഞാനികൾ വളരെ ഉണ്ട. അവിടെ പാൎക്കുന്നവരുടെ പേർ
നീഗ്രോയസ എന്ന ആകുന്നു.

ആഫ്രിക്കയുടെ പടിഞ്ഞാറെ വശത്തെ നാടുകളെ
കുറിച്ച.

പ്രധാന അംശങ്ങൾ.—സെനഗാംബിയ എന്നും മേല
ത്തെ ഗിനി എന്നും താഴത്തെ ഗിനി എന്നും ആകുന്നു.

സെനഗാംബിയാ സെനെഗാൽ എന്നും ഗാംബിയ എന്നും റിയൊ
ഗ്രാണ്ട എന്നും പേരുകളായ ആറുകൾക്ക അടുക്കൽ ആകുന്നു. ആ ദേ
ശത്തിൽ പല ആധിപത്യങ്ങൾ ഉണ്ട. അവയിൽ പ്രധാനമായി മൂന്നു
ണ്ട. ആയത മാൻഡിൻഗൊയസ എന്നും ഫൌലാസ എന്നും യാലോൎഫ്സ
എന്നും പേരുള്ളവ ആകുന്നു.

മേലത്തെ ഗിനിയിലുള്ള ദേശങ്ങൾ സിയറലിയോൻ എന്നും ഗ്രേൻ
കോസ്ത്ത എന്നും * ഐവെറികോസ്ത്ത എന്നും ഗോല്ഡകോസ്ത്ത എന്നും
സ്ലേവ കോസ്ത്ത എന്നും ആഷാന്തീ എന്നും ദാഹൊമി എന്നും ബെനിൻ
എന്നും ആകുന്നു.

താഴത്തെ ഗിനിയിലുള്ള ദേശങ്ങൾ ലൊയാൻഗൊ എന്നും കൊൻ
ഗൊ എന്നും അൻഗോലാ എന്നും ബേൻഗുയല എന്നും മാത്താമാൻ എ
ന്നും ആകുന്നു.

സെനഗാംബിയായിൽ പല യൂറോപ്പിയകാൎക്ക തോട്ടങ്ങളും കുടിയി
രിപ്പിടങ്ങളും ഉണ്ട. ഫ്രാൻസകാർ പശ കച്ചവടത്തിന്നായിട്ട സെ
റെ ഗാൽ എന്ന ആറ്റിൻ അരികെ പാൎക്കുന്നു.

സിയറലിയൊൻ ഇംഗ്ലീഷകാൎക്കുള്ള ദേശം ആകുന്നു. അവർ ആ
ദേശത്തിൽ പാൎക്കുന്ന കാരണം എന്തെന്നാൽ നിഗ്രോയസ എന്ന പേ
രുള്ള അഫ്രിക്കക്കാരിൽ ഒരു ജാതിക്കാർ ശരീരബലമുള്ളവരായിട്ടുണ്ട. എ
ന്നാൽ ഇവർ ഭടാചാരക്കാരും മിക്കവരും ക്രൂരന്മാരും ആകുന്നു. തമ്മിൽ
തമ്മിൽ കൂടക്കൂടെ യുദ്ധവും ചെയ്യുന്നു. യുദ്ധത്തിൽ തോറ്റവരെയും ര
ഹസ്യമായിട്ട മോഷ്ടിക്കപ്പെട്ടവരെയും കെട്ടിച്ച മൃഗങ്ങൾ എന്ന പോ
ലെ സമുദ്രതീരത്ത തള്ളിക്കൊണ്ടുപോയിട്ട അവിടെ ദുഷ്ട യൂറോപ്പകാർ
അവരെ വിലെക്ക വാങ്ങിച്ച കപ്പലുകളിൽ കേറ്റി അന്യദേശങ്ങളിൽ
പുലയരെ പോലെ വേലചെയ്വാനായിട്ട അടിമയായി വില്ക്കയും ചെ
യ്തവരുന്നു. എന്നാൽ ഇത മഹാ ദുഷ്ട്രപ്രവൃത്തിയും പാപവും ആകകൊ
ണ്ട ഇംഗ്ലീഷകാർ അടിമ കപ്പലുകളെ പിടിപ്പാനായിട്ട ആ ദേശങ്ങൾ
ക്ക അടുത്തുള്ള സമുദ്രങ്ങളിലേക്ക പടകപ്പലുകളെ അയക്കുന്നു. അടിമ ക
[ 230 ] പ്പലുകളെ പിടിക്കുമ്പോൾ നിഗ്രോമാരെ ഇറക്കി സിയറലിയോനിൽ
പാൎപ്പിക്കയും മിശിയോനരിമാരെ കൊണ്ട അവരെ സൂക്ഷിപ്പിച്ച പഠി
പ്പിക്കയും ഭടാചാരശീലം മാറുമ്പോൾ നിഗ്രോമാൎക്ക മനസ്സുണ്ടെങ്കിൽ സി
യറലിയൊനിൽ കുടിയിരുത്തുകയും അല്ലെങ്കിൽ അവരവരുടെ സ്വ
ദേശത്തിലേക്ക പറഞ്ഞയക്കയും ചെയ്തവരുന്നുണ്ട.

ആഷാന്തീ എന്നും ദാഹൊമി എന്നും പേരുകളുള്ള രാജ്യങ്ങൾ ശ
ക്തിയുള്ള രാജ്യങ്ങൾ ആകുന്നു. ജനങ്ങൾ സൂത്രപ്പണികളെ കുറേശ്ശ
പഠിച്ചിരിക്കുന്നു. എങ്കിലും അവർ ഭടാചാരക്കാരും ക്രൂരതയുള്ളവരും ഒ
ട്ടും പഠിത്വമില്ലാത്തവരും ആകുന്നു. അവരുടെ മതം അജ്ഞാനി മതം
ആകുന്നു. എങ്കിലും ഇന്ദു മതം എന്ന പോലെ അല്ല.

ദാഹൊമിയിലെ രാജാവിന്റെ പടയാളികളിൽ ചിലർ സ്ത്രീകൾ
ആകുന്നു. ആ സ്ത്രീകളുടെ പ്രത്യേകമായുള്ള മുറ രാജാവിനെയും രാ
ജധാനികളെയും സൂക്ഷിപ്പാൻ ആകുന്നു. എങ്കിലും യുദ്ധം ചെയ്യുന്ന സ
മയത്ത ധൈൎയ്യമായിട്ട പോരാടുകയും തോറ്റവരോട കടുപ്പമായി ക്രൂ
രത ചെയ്കയും ചെയ്തുവരുന്നു.

പോൎത്തുഗാൽക്കാർ ഒന്നാമത, താഴത്തെ ഗിനിയെ കണ്ടെത്തി ഇന്ന
വരെയും അവിടെ പാൎക്കയും കുടിയാന്മാരോട കൂടെ കച്ചവടം ചെയ്ക
യും ചെയ്യുന്നു. ൟ ദേശങ്ങളിൽ മിക്കതും ബഹു ഉഷ്ണമുള്ളതും സൌഖ്യ
മില്ലാത്തതും ആകുന്നു. അതിലെ കാടുകളിൽ ആനകളും കടുവാകളും
പലതരമായ കുരങ്ങുകളും വളരെ വലിയ പാമ്പുകളും കിലുകിലുപ്പൻ
എന്ന മഹാ വിഷമുള്ള ഒരു വക പാമ്പുകളും പാന്തെർ എന്ന പേരു
ള്ള ഘോരമായുള്ള ഒരു മാതിരി പുലികളും കന്ന മുതലായ മൃഗങ്ങളും
അനവധിയായിട്ടുണ്ട. വലിയ ആറുകളിൽ ഹിപ്പൊപ്പോത്തമുസ എന്ന
പേരുള്ള മൃഗവും മുതല ചീങ്കണ്ണി മുതലായവയും ബഹുത്വം ഉണ്ട.

അഫ്രിക്കയുടെ തെക്കുള്ള നാടുകളെ കുറിച്ച.

പ്രധാന അംശങ്ങൾ.—കേയ്പകൊലേനി എന്നും ഹൊ
ത്തെൻതൊത്തുകാരുടെ ദേശ എന്നും കാഫ്രറിയാ എന്നും ആകുന്നു.

കേയ്പകൊലേനി എന്ന ദേശം അഫ്രിക്കയുടെ തെക്കെ അറ്റത്ത ആ
കുന്നു മുമ്പെ ഹോലാണ്ടകാർ അതിനെ പിടിച്ച അനുഭവിച്ചു. ഇ
പ്പോൾ അത ഇംഗ്ലീഷ രാജ്യത്തിൻ കീഴിൽ ആകുന്നു. അതിലെ പ്ര
ധാന പട്ടണം കേയ്പതൌൻ എന്ന ആകുന്നു. അതിന്റെ ക്ലൈമെട്ട ന
ല്ല ശാന്തതയുള്ളതും അതിന്റെ നിലം ഫലമുള്ളതും ആകുന്നു.

ഹൊത്തൻ തൊത്തുകാരുടെ ദേശം കേയ്പകൊലേനിയുടെ വടക്കെ
വശത്ത ആകുന്നു. കാഫ്രറിയാ ഹൊത്തൻതൊത്തുകാരുടെ കിഴക്കെ
ഭാഗത്ത ആകുന്നു.

ഹൊത്തൻ തൊത്തുകാരുടെ പ്രധാന നഗരികൾ ലാത്താക്കു എന്നും
കറീച്ചാനി എന്നും ആകുന്നു.

പ്രധാന ആറുകൾ.—ഗാറിയവഅല്ലെങ്കിൽ ഒറെണ്ടഎന്നും ഗ്രെട്ടഫിഷ എന്നും പേരുകളുള്ളവയാകുന്നു.

ഹൊത്തൻതൊത്തുകാരിൽ പല ജാതികൾ ഉണ്ട. എന്നാൽ അവർ
എല്ലാവരും ഭടാചാരക്കാരും ഏറ്റവും അഴുക്കുള്ളവരും ആകുന്നു. അ
[ 231 ] വർ അഴുക്കുള്ള ആട്ടുതോലുകളെ ധരിക്കയും കരികൂട്ടിയ നാറ്റമുള്ള
നെയ്യകൊണ്ട തങ്ങളുടെ ശരീരങ്ങളിൽ തേക്കയും ചെയ്തവരുന്നു. അ
വരിൽ ചിലർ ചേരകളെയും ചിലന്ദികളെയും ൟച്ചകളെയും വെട്ടക്കി
ളികളെയും ബുഭുക്ഷയോട കൂടെ ഭക്ഷിക്കയും ചെയ്തവരുന്നു. കാഫ്രി
മാർ ഹൊത്തൻതൊത്തുകാരെക്കാൾ കറുത്ത നിറമുള്ളവരും മഹാ ധൈ
ൎയ്യമുള്ളവരും ആകുന്നു. അവരും ഹൊത്തൻതൊത്തുകാരും വിഗ്രഹാരാ
ധനക്കാർ ആകുന്നു.

കാഫ്രറിയായുടെ വടക്കെ വശത്ത സൂലാസ്സ എന്ന പേരുള്ള ഒരു ദേ
ശക്കാർ ഉണ്ട. ഇവർ ഭടാചാരക്കാരും മഹാ ക്രൂരന്മാരും ഏകദേശം
കാട്ടാളരും ആകുന്നു.

അഫ്രിക്കയിലുള്ള കിഴക്കെ നാടുകളെ കുറിച്ച.

പ്രധാന അംശങ്ങൾ.—ആഡെൽ എന്ന രാജ്യം, അതി
ലെ പ്രധാന നഗരി സൈലാ എന്ന ആകുന്നു. പ്രധാന ആറ ഹാ
വേഷ എന്ന പേരുള്ളതാകുന്നു.

അജാൻ എന്നുള്ള ദേശത്തിൽ ബ്രാവാ എന്നും മഗൊദാഷെ എന്നും
പേരുകളുള്ള മഹമ്മദകാരുടെ ഗ്രാമങ്ങൾ ഉണ്ട.

സാൻഗ്വിബാർ എന്ന ദേശത്തിൽ മെലിണ്ടാ എന്നും മൊംബാസ്സ
എന്നും ക്വിലോയ എന്നും പേരുകളുള്ള പട്ടണങ്ങൾ ഉണ്ട.

മൊസാംബീക്ക എന്നുള്ള ദേശത്തിൽ മോസാംബീക്ക എന്ന പേരുള്ള
പട്ടണം ഉണ്ട.

മൊകറാങ്ങ എന്ന പേരുള്ള രാജ്യത്തിൽ സൊഫാലാ എന്നും സാ
ബിയ എന്നും പേരുകളുള്ള പ്രധാന സ്ഥലങ്ങൾ ഉണ്ട.

മാഫുമൊ എന്ന പേരുള്ള ആറ ദെലഗൊ ഉൾക്കടലിൽ വീഴുന്നു.

നാത്താൽ എന്നുള്ള ദേശം ഇതിൽ ൟ പേരായിട്ട തന്നെ ഒരു
ആറും ഉൾക്കടലും ഉണ്ട.

ആഡെൽ എന്നുള്ള രാജ്യം അബിസീനിയാ രാജ്യത്തിന്റെ അധി
കാരത്തിൻ കീഴിരിക്കുന്നു. ഇത നല്ല വളമുള്ള ദേശവും നറുംപശയ്ക്കും
കുന്തുരുക്കത്തിനും പ്രത്യേകം കേൾവിപ്പെട്ടിരിക്കുന്ന ദേശവും ആകു
ന്നു.

അജാൻ ആനകൊമ്പും അംബെർഗ്രിസും പൊന്നും കച്ചവടമുള്ള
സ്ഥലം ആകുന്നു.

സാൻഗ്വിബാർ ൟൎപ്പമുള്ളതും സൌഖ്യമില്ലാത്തതുമായുള്ള ദേശം
ആകുന്നു. അവിടെ ആനകൾ അനവധി ഉണ്ട.

മൊസാംബീക്ക സുഭിക്ഷമായുള്ള ദേശം ആകുന്നു. അവിടെ പൊ
ന്ന വളരെ ഉണ്ട. പലപല മാതിരി മൃഗങ്ങളും അനവധി ഉണ്ട.

മൊകാറാങ്ങ, എന്ന ദേശത്തിലുള്ളവർ അടുത്ത ദേശങ്ങളിലുള്ളവരെ
ക്കാളും ആചാരമുള്ളവരാകുന്നു. എന്നാൽ ൟ രാജ്യങ്ങൾ മിക്കവയും
പൊൎത്തുഗാലകാരുടെ അധികാരത്തിൻ കീഴിൽ ആകകൊണ്ടും ഇവർ
ബുദ്ധിഹീനന്മാരായി തീൎന്നിരിക്കകൊണ്ടും ൟ ദേശങ്ങളെ കുറിച്ച വി
വരമായിട്ട എഴുതീട്ടില്ലാത്തതിനാൽ അവയെ കുറിച്ച ഏറെ അറിയു
ന്നില്ല.
[ 232 ] മാഫുമൊ എന്ന ആറ്റ അരികെ പലപല ഭടാചാര ജാതികൾ
പാൎക്കുന്നുണ്ട.

അഫ്രിക്കയോട ചേരുന്ന പ്രധാന ദ്വീപുകൾ.

മഡഗാസ്തർ എന്നത അഫ്രിക്കയുടെ കിഴക്കെ ഭാഗത്ത ഒരു മഹാ വ
ലിയ ദ്വീപും സുഭിക്ഷമായുള്ള ദേശവും അതിലെ കുടിയാന്മാർ ഭടാ
ചാരക്കാരും ആകുന്നു. അത സ്വാതന്ത്ര്യമുള്ള രാജ്യം ആകുന്നു. അതി
ന്റെ അരികെ കൊമൊറൊ എന്ന പേരുള്ള ചെറിയ ദ്വീപുകൾ ഉ
ണ്ട. ഇവ സ്വന്ത നാട്ടുകാരാൽ ഭരിക്കപ്പെടുന്നു.

മഡഗാസ്തരിന്റെ കിഴക്കെ വശത്തെ മൊറിഷ്യസ എന്നും ബൂ
ൎബ്ബോൻ എന്നും പേരുകളായ രണ്ട ദ്വീപുകൾ ഉണ്ട.

മൊറിഷ്യസ ഇംഗ്ലീഷുകാൎക്കുള്ളതാകുന്നു. ബൂൎബ്ബോൻ ഫ്രാൻസിന്റെ
കീഴിൽ ആകുന്നു. ൟരണ്ട ദ്വീപുകളിലും നല്ല തരമായ കാപ്പിക്കുരു ഉ
ണ്ടാകയും ചെയ്യുന്നു.

അസോൎസ അല്ലെങ്കിൽ പടിഞ്ഞാറെ ദ്വീപുകളും കേയ്പവേൎഡ ദ്വീ
പുകളും മദേര എന്ന ദ്വീപും സന്തതോമാസ എന്നും സന്തമത്തായി
എന്നുമുള്ള ദ്വീപുകളും പൊൎത്തുഗാൽ രാജാവിന്റെ അധികാരത്തിൻ
കീഴിൽ ആകുന്നു.

കനറിസ എന്ന ദ്വീപുകൾ സ്പെയിൻ എന്ന രാജ്യത്തിൻ കീഴിൽ ആകുന്നു.

സന്തഹെലെന എന്ന ദ്വീപ ഇംഗ്ലീഷുകാരുടെ കീഴിൽ ആ
കുന്നു.

അമെറിക്കാ എന്ന വൻകരയെ കുറിച്ച.

അതിരുകൾ.—അമെറിക്കായുടെ വടക്ക ഭാഗം വടക്കെ സമു
ദ്രത്താലും കിഴക്ക അത്ത്ലാന്തിക്ക സമുദ്രത്താല്പം തെക്ക അൻതാൎക്ടിക്ക സമു
ദ്രത്താലും പടിഞ്ഞാറ പാസിപ്പിക്ക സമുദ്രത്താലും അതൃത്തിയാക്കപ്പെട്ടി
രിക്കുന്നു.

പകുതികൾ.—ഇത വടക്കെ അമെറിക്കാ എന്നും തെക്കെ അ
മെറിക്കാ എന്നുമുള്ള രണ്ട വലിയ ഭാഗങ്ങളായിട്ട പകുക്കപ്പെട്ടിരിക്കുന്നു
ൟ ദേശങ്ങൾ ഡറിയെൻ എന്ന എങ്കിലും പനാമാ എന്ന എങ്കിലും
പേരുള്ള കരയിടുക്കിനാൽ തമ്മിൽ കൂട്ടി ചേൎക്കപ്പെട്ടിരിക്കുന്നു.

വടക്കെ അമെറിക്കായെ കുറിച്ച.

പ്രധാന അംശങ്ങൾ.—ബ്രിത്തിശ അമെറിക്കാ എന്നും
ഐക്യനാടുകൾ എന്നും മെക്സികൊ എന്നും തെക്സാസ എന്നും ഗ്വാത്തെ
മാല എന്നും ഗ്രീൻലാണ്ട എന്നും ലാബ്രദോർ എന്നും ആദ്യ നാട്ടുകാർ
പാൎത്ത പല ദേശങ്ങൾ എന്നും ആകുന്നു.

മലകൾ.—വടക്കെ അമെറിക്കായിലും തെക്കെ അമെറിക്കായി
ലും കൂടി തെക്ക വടക്കായിട്ട ഒരു വലിയ പൎവതനിര കിടക്കുന്നു. ൟ
[ 235 ] പൎവതനിര അമെറിക്കായുടെ പടിഞ്ഞാറെ വശത്തോട്ട അടുത്തിരിക്കു
ന്നു. വടക്കെ അമെറിക്കായിലുള്ള പൎവതനിര പാറയുള്ള മലകൾ എന്ന
പേർ വിളിക്കപ്പെട്ടിരിക്കുന്നു. വടക്കെ അമെറിക്കായിലെ കിഴക്കെ വശ
ത്ത അപ്പലക്കിയൻ അല്ലെങ്കിൽ അല്ലിഘാനി എന്ന പേരുള്ള ഒരു പൎവ
തനിര ഉണ്ട.

ദ്വീപുകൾ.—പ്രധാന ദ്വീപുകൾ ന്യൂഫൌണ്ടലാണ്ട എന്നും
ബെൎമൂഡസ എന്നും വാൻകുവേൎസ എന്നും പേരുള്ളവയാകുന്നു,

കായലുകളും ഉൾക്കടലുകളും കടൽ കൈവഴികളും.

സുപ്പിറിയോർ എന്നും മികിഗാൻ എന്നും ഹുറൊൻ എന്നും ഇറി എന്നും
ഒൻതെറീയൊ എന്നും ചമ്പ്ലെയൻ എന്നും നീകറാഗുയ എന്നും സേവ
ലെക്ക എന്നും വിന്നിപെഗ എന്നും പേരുള്ളവ വലിയ കായലുകൾ ആ
കുന്നു. ബഫിൻസ ഉൾക്കടൽ എന്നും ദാവിസ ഇടുക്ക എന്നും ഹൂഢ്സന്സ ഉ
ൾക്കടൽ എന്നും സന്തലോറൻസ ഉൾക്കടൽ എന്നും മെക്സിക്കൊ ഉൾക്കട
ൽ എന്നും ഫ്ലൊറിദ ഉൾക്കടൽ എന്നും കമ്പീച്ചി ഉൾക്കടൽ എന്നും ക
ലിപോൎന്യാ ഉൾക്കടൽ എന്നും ആകുന്നു. നൂത്ത്ക്കാസൌണ്ടാ എന്നും ബെ
റിങ്ങസ കടൽ കൈവഴി എന്നും ഉള്ളവ കടൽ കൈവഴികളാകുന്നു.

പ്രധാന ആറുകൾ.—വടക്കെ അമെറിക്കായിലുള്ള ഏറ്റം
വലിയ ആറ മിസിസ്സിപ്പി എന്ന പേരുള്ളതാകുന്നു. സന്തലോറൻസ
എന്നും ഓഹിയൊ എന്നും കൊലുംബിയാ എന്നും മെകൻസിസ എന്നും
ചെമ്പ തുരങ്കം എന്നും ഉള്ള ആറുകളും ഉണ്ട.

അമെറിക്കായിലുള്ള ആദ്യ കുടിയാന്മാർ ഇന്ദ്യാൻകാർ എന്ന വിളി
ക്കപ്പെട്ടിരിക്കുന്നു.

അമെറിക്കായിൽ വിശേഷമായിട്ടുള്ളവ അതിന്റെ വലിയ കായലു
കളും ആറുകളും നീൎവീഴ്ചകളും ആകുന്നു. നീൎവീഴ്ചകളിൽ വിശേഷമാ
യിട്ടുള്ളത വടക്കെ അമെറിക്കായിലുള്ള നിയാഗറ എന്ന പേരുള്ള നീ
ൎവീഴ്ച ആകുന്നു. വെള്ളം ൧൬൯ അടി പൊക്കത്തിൽനിന്ന കീഴ്പോട്ട
പാഞ്ഞൊഴുകി വീഴുന്നു. അതിനാൽ ഉള്ള അലൎച്ച എത്രയും വലിയതാ
കകൊണ്ട ൨൦ നാഴിക ദൂരത്തോളം കേൾക്കയും ആം.

ബ്രത്തിശ അമെറിക്കായെ കുറിച്ച.

ദേശങ്ങൾ.—വടക്കെ അമെറിക്കായിൽ ഗ്രേട്ടബ്രിത്തെന്റെ അ
ധികാരത്തിൻ കീഴിലുള്ള ദേശങ്ങൾ കനഡ എന്നും ലബ്രദോർ എ
ന്നും നൊവസ്തൊത്തിയ എന്നും ന്യൂബ്രൂൻസ്വിക്ക എന്നും ന്യൂഫൌണ്ടലാ
ണ്ട എന്നും ബെൎമ്മൂഡസ എന്നും മറ്റ ദ്വീപുകളും ആകുന്നു.

കനഡ എന്ന ദേശത്തെ കുറിച്ച.

കനഡ രണ്ട ഭാഗമായിട്ട പകുക്കപ്പെട്ടിരിക്കുന്നു. ആയത മേലത്തെ
കനഡ എന്നും താഴത്തെ കനഡ എന്നും ആകുന്നു. കനഡയിലെ പ്ര
ധാന തലസ്ഥാന പട്ടണം ക്വീബെക്ക എന്ന ആകുന്നു. മറ്റ വിശേ
ഷപട്ടണങ്ങൾ മൊൻത്രിയാൽ എന്നും യോൎക്ക എന്നും കിങ്ങസ്തോൻ എ
ന്നും ആകുന്നു. കനഡയിലെ ക്ലൈമെട്ട സുഖമുള്ളതാകുന്നു. എങ്കിലും
[ 236 ] വേനൽക്കാലം ബഹു ചൂടുള്ളതും വൎഷകാലം ഏറ്റവും തണുപ്പുള്ളതും
ആകുന്നു. കനഡ മലയുള്ള ദേശം ആകുന്നു. എങ്കിലും താണ ദിക്കുക
ൾ വളരെ ഉണ്ട. മലകളിൽ പലതരം ഉപകാരമുള്ള വൃക്ഷങ്ങൾ ഉണ്ടാ
കുന്നു. മെപ്പെൾ എന്ന പേരുള്ള വൃക്ഷത്തിൽനിന്ന ഒരു നല്ല മാതിരി
പഞ്ചസാരയെ ഉണ്ടാക്കുന്നു. താണ ദിക്കുകളിൽ കോതമ്പും പുകയില
യും പലവക പഴങ്ങളും ഉണ്ടാകുന്നു. പ്രധാന പോക്കചരക്കുകൾ മാൎദ്ദവ
രോമമുള്ള തോലുകളും കോതമ്പും തടികളും ആകുന്നു. കനഡ മുമ്പെ
ഫ്രാൻസിന്റെ അധികാരത്തിൻ കീഴിൽ ആയിരുന്നതകൊണ്ട വളരെ
ഫ്രാൻസകാർ ഇന്നവരെയും അവിടെ പാൎക്കുന്നു, ൟ ആളുകളിൽ ഏ
താനും പേരുടെ മതം പാപ്പാ മതവും ശേഷം പേരുടെ മതം പ്രൊ
ത്തെസ്താന്ത മതവും ആകുന്നു.

ലബ്രദോർ എന്ന ദേശത്തെ കുറിച്ച.

ലബ്രദോർ സന്തലോറൻസ എന്ന ഉൾക്കടലിന്റെ വടക്കെ വശത്തു
ള്ള ഒരു വലിയ ദേശം ആകുന്നു. അത തണുപ്പും ഫലമില്ലാത്തതുമായു
ള്ള ദേശം ആകുന്നു. കുടിയാന്മാർ ഏറ ഇല്ല. അവർ നായാട്ടിനാലും
മീൻപിടിത്തത്താലും ഉപജീവനം കഴിക്കുന്നു.

നൊവസ്കോത്തിയ എന്ന ദേശത്തെ കുറിച്ച.

നൊവസ്കോത്തിയ സന്തലോറൻസ എന്ന കടലിന്റെ തെക്കെ ഭാഗ
ത്ത ആകുന്നു. ഹലിഫാക്സ അതിന്റെ തലസ്ഥാന പട്ടണവും തുറമുഖ
വും ആകുന്നു ഇവിടെനിന്ന തഴകളും വളരെ ഉണങ്ങിയ മീനും പോ
ക്കചരക്കായിട്ട കേറ്റി അയച്ചവരുന്നു.

ന്യൂബ്രൂൻസ്വിക്കിനെ കുറിച്ച.

ന്യൂബ്രൂൻസ്വിക്ക നൊവസ്കോത്തിയയുടെ പടിഞ്ഞാറെ വശത്ത ആ
കുന്നു. വൃക്ഷങ്ങൾ അവിടെ വളരെ ഉണ്ട എങ്കിലും ദേശം തണുപ്പുള്ള
തും ഭൂമി ഫലമില്ലാത്തതും ആകുന്നു.

ന്യൂഫൌണ്ടലാണ്ട എന്ന ദേശത്തെ കുറിച്ച.

ന്യൂഫൌണ്ടലാണ്ട സന്തലോറൻസ എന്ന ഉൾക്കടലിന്റെ വടക്ക കി
ഴക്കെ ഭാഗത്തുള്ള ഒരു വലിയ ദ്വീപ ആകുന്നു. ൟ ദ്വീപ കൊഡ എ
ന്ന മീൻ അനവധിയായി പിടിക്കുന്നതിനാൽ വിശേഷമുള്ളതാകുന്നു.
ആ മീൻ ഉപ്പിട്ടുണുങ്ങീട്ട വില്ക്കയും ചെയ്തുവരുന്നു. ൟ ദ്വീപിലെ ത
ലസ്ഥാനം സെന്തജോൻസ എന്ന പേരുള്ളതാകുന്നു.

ബെൎമ്മൂഡസ മുതലായ ദ്വീപുകളെ കുറിച്ച.

ബെൎമ്മൂഡസ എന്ന പേരുള്ളത നാല ചെറിയ ദ്വീപുകൾ ആകുന്നു.
[ 237 ] അവ ഐക്യനാടുകളുടെ കിഴക്കെ ഭാഗത്ത അത്ത്ലാന്തിക്ക സമുദ്രത്തിൽ
ആകുന്നു. സെന്തജോൻസ എന്ന പേരുള്ള ദ്വീപ നൊവസ്കോത്തിയയു
ടെ അടുക്കൽ ആകുന്നു. അന്തികൊസ്ത്തി എന്നുള്ള ദ്വീപ സന്തലോറൻ
സ എന്ന ആറ്റിന്റെ വടക്കെ അറ്റത്ത ആകുന്നു. പിക്തു എന്നും സെ
ന്തപിയറ എന്നും മിക്വിലോൻ എന്നും പേരുകളുള്ള മൂന്ന ചെറിയ ദ്വീ
പുകൾ ന്യൂഫൌണ്ടലാണ്ടിന്ന അടുക്കൽ ആകുന്നു.

ഐക്യനാടുകളെ കുറിച്ച.

അതിരുകൾ.—ഐക്യനാടുകൾ ബ്രിത്തിശ അമെറിക്കായുടെ തെ
ക്കെ വശത്ത ആകുന്നു.

ഐക്യനാടുകൾ താഴെ വരുന്ന പ്രകാരം
പകുക്കപ്പെട്ടിരിക്കുന്നു.

വടക്കെ നാടുകൾ.

ദേശം. പ്രധാനപട്ടണം.
മെയൻ. പൊത്ത്ലാണ്ട.
ന്യൂഹാമ്പശയർ. കൊൻകോൎഡ
വെൎമ്മൊന്ത. ബെന്നിങ്ങൊത്താൻ.
മസച്ചുസെത്തസ. ബോസ്ത്തൊൻ
രോഡദ്വീപ. പ്രൊവിദേൻസ.
കൊനെക്തികുത്ത. ഹാൎട്ടഫൊൎഡ.

നടുവിലത്തെ നാടുകൾ.

ന്യൂയോൎക്ക. ന്യൂയോൎക്ക.
ന്യൂജേൎസ്സി. ത്രെൻതൊൻ.
പെൻസിൽവനിയ. ഫിലദല്ഫിയാ.
ദെലാവാർ. ദൊവെർ.

തെക്കെ നാടുകൾ.

മെറിലാണ്ട. അന്നാപോലിസ.
വെൎജ്ജിനിയാ. രിച്ചൊമണ്ട.
കൊലംബിയ എന്ന ദിക്ക. വഷിങ്ങ്ത്തൊൻ.
വടക്കൻ കറോലിനാ. റെലി.
തെക്കൻ കറോലിനാ. ചാൎത്സതൊൻ.
ജൊൎജിയ. സാവാന.
അലാബാമാ. കാഹാബാ.
മിസിസ്സിപ്പി. നെത്തെചസ്സ.
[ 238 ] പടിഞ്ഞാറെ നാടുകൾ.
ലൂസിയാന. ന്യൂഒൎലിയൻസ
അൎക്കാൻസാസ്സ. അൎക്കപൊലിസ.
തെന്നെസ്സി. നെഷ്വിൽ.
കെന്തക്കി. ലെക്സിങ്ങ്ത്തൊൻ.
ഓഹിയൊ. ശില്ലികൊത്ത.
മികിഗാൻ. ദെത്രൊയിത്ത.
ഇണ്ടിയാന. വിൻസെന്നെസ.
ഇല്ലിനൊയസ. കാസ്താസ്തിയ.
മിസ്സൌറി. ജെഫെസൊൻ

ദിക്കുകൾ.

ഫ്ലൊറിദ. താല്ലാഹാസ്സീ.
വിസ്തൊൻസിൻ. മിൽവാൻഹീ.
ഐയൊവാ. ഐയൊവാ.

വഷിങ്ങ്ത്തൊൻ എന്ന പട്ടണത്തിൽ പൊതുവിലുള്ള ആലോചന സ
ഭ കൂടി വരുന്നു.

ന്യൂയോൎക്ക എന്ന പട്ടണം കച്ചവടത്തിന്നായിട്ട ഐക്യനാടുകളിലെ
തലസ്ഥാനം ആകുന്നു.

ക്ലൈമെട്ട.—ചില ദിക്കുകളിലേവ ഒഴികെ ശീതോഷ്ണം ശരീര
സൌഖ്യത്തിന്ന നല്ലതാകുന്നു. എന്നാൽ ൟ ദേശത്തിലെ ക്ലൈമെട്ടി
ന്ന വിശേഷമുള്ളത ശീതവും ഉഷ്ണവും ക്ഷണം മാറുന്നത കൊണ്ട ആകു
ന്നു. അതകൊണ്ട ചിലപ്പോൾ വേനൽ കടുപ്പമുള്ള സമയത്ത ഉഷ്ണം
ക്ഷണം പോകും ബഹു തണുപ്പ വരികയും ചെയ്യും.

ഉത്ഭവങ്ങൾ.—വടക്കെ അമെറിക്കാകാർ നല്ല കൃഷിക്കാർ ആ
കുന്നു. അവിടെ പഞ്ഞിയും ചണവും പല തരമായ ധാന്യങ്ങളും സ
സ്യാദികളും പുകയിലയും നല്ല പോലെ ഉണ്ടാകും മലകളിൽ വൃക്ഷാദി
കൾ വളരെ ഉണ്ട. നാല്ക്കാലികളും പക്ഷികളും മിക്കവയും യൂറോപ്പിലു
ള്ളവയെപ്പോലെ ആകുന്നു. ൟ ദേശങ്ങളിൽ വെള്ളിയും ഇരിമ്പും ചെ
മ്പും ൟയവും കല്ക്കരിയും ഉള്ള തുരങ്കങ്ങളും രത്നക്കല്ലുകളും ഉണ്ട.

കൈവേലകളും വ്യാപാരവും.—പഞ്ഞിയും ചണവും കൊ
ണ്ടുള്ള ശീലത്തരങ്ങളും പഞ്ചസാരയും ചില ദിക്കുകളിൽ കുറെ വീഞ്ഞും
ഉണ്ടാക്കപ്പെടുന്നു. വ്യാപാരം വളരെ ഉണ്ട.

വിശേഷാദികൾ.—ഐക്യ നാടുകൾ ബ്രിത്തിശകാരുടെ കീ
ഴിൽ ആയിരുന്നു. എന്നാൽ ൟ രണ്ട ദേശക്കാരും തമ്മിൽ യുദ്ധം ഉ
ണ്ടായതിന്റെ ശേഷം അമെറിക്കാകാർ ൧൭൮൩ ആണ്ടിൽ സ്വാതന്ത്ര്യ
മുള്ളവരായി തീരുകയും ചെയ്തു.

ൟ നാടുകളിൽ ൧൭൦ ലക്ഷം ജനങ്ങൾ ഉണ്ട. അവരിൽ മിക്കവരും
ഇംഗ്ലീഷകാരുടെ സന്തതികൾ ആകകൊണ്ട അവരുടെ ഭാഷയും നട
പ്പുകളും ഇംഗ്ലാണ്ടിലെ പോലെ ആകുന്നു.
[ 239 ] ൟ ഐക്യ സംസ്ഥാനങ്ങളിൽ പലനാടുകളും ചില ദിക്കുകളും ഉണ്ട.
ഓരോരൊ നാട്ടിൽ അതാതിലെ കുടിയാന്മാർ അവരവരുടെ നാട്ടുകാ
ൎയ്യങ്ങളെ നിശ്ചയിച്ച നടത്തിക്കുന്നു. എന്നാൽ ൟ ഐക്യ സംസ്ഥാന
ങ്ങളിലുള്ളവർ എല്ലാവരും തമ്മിൽ തമ്മിൽ രക്ഷിക്കുന്നതിന തമ്മിൽ ഐ
കമത്യം ചെയ്കയും അവൎക്ക പൊതുവിൽ വേണ്ടുന്ന കാൎയ്യങ്ങളെ നടത്തി
ക്കുന്നതിനായിട്ട ഓരൊ നാട്ടിൽനിന്ന ആളുകളെ നിശ്ചയിച്ച അയക്കു
കയും ൟ ആളുകൾ സമാന്യകാൎയ്യാദികളെ നിശ്ചയിച്ച നിവൃത്തിക്കുന്ന
തിന്ന ഒരു സ്ഥലത്ത ആലോചന സഭയായിട്ട കൂടുകയും ചട്ടങ്ങളെയും
കല്പനകളെയും നിയമിക്കയും ചെയ്തുവരുന്നു. ഇപ്രകാരം അവൎക്ക രാ
ജാക്കന്മാർ എങ്കിലും കൎത്താക്കന്മാർ എങ്കിലും ഇല്ല. ഓരൊ നാട്ടിന്ന ഓ
രൊ പ്രത്യേകമായിട്ടുള്ള ജനാധിപത്യവും എല്ലാവൎക്കും കൂടെ പൊതു
വിൽ ഒരു ജനാധിപത്യവും ഉണ്ട.

മെക്സികൊ എന്നും തെക്സിയസ എന്നും
ഗ്വാത്തെമാല എന്നും ഉള്ള ദേശങ്ങളെ കുറിച്ച.

ൟ ദേശങ്ങൾ വടക്കെ അമെറിക്കായുടെ തെക്കെ വശത്ത ആകു
ന്നു. അവ മുമ്പെ സ്പെയിൻ എന്ന രാജ്യത്തിന്റെ അധികാരത്തിൻ കീ
ഴിൽ ആയിരുന്നു. ഇപ്പോൾ അവ മൂന്ന സ്വാതന്ത്ര്യമുള്ള ജനാധിപത്യ
ങ്ങളുായി തീരുകയും ചെയ്തിരിക്കുന്നു.

മെക്സികൊ എന്ന ദേശത്തെ കുറിച്ച.

മെക്സികൊ എന്ന ജനാധിപത്യത്തിൽ പണ്ടത്തെ പഴയതും പുതിയ
തുമായുള്ള മെക്സികൊ എന്നും കലിപൊൎന്യാ എന്നുമുള്ള ദേശങ്ങൾ ഉൾ
പ്പെട്ടിരിക്കുന്നു, അവിടെ ഏകദേശം ൭൦ ലക്ഷം ജനങ്ങൾ ഉണ്ട. അ
തിലെ പ്രധാന നഗരികൾ മെക്സികൊ എന്നും അക്കപ്പുല്ക്കൊ എന്നും
വെറാക്രുസ എന്നും ആകുന്നു.

മെക്സികൊയിലെ വിശേഷാദികൾ.—മെക്സികൊ സമു
ദ്രത്തെക്കാൾ ഏകദേശം ൬൦൦൦ അടി പൊക്കത്തിൽ മുകൾപരപ്പുള്ള ദേ
ശം ആകുന്നു. അവിടെ ചില ഉയരമുള്ള മലകളും അഗ്നിപൎവതങ്ങളും
സുഭിക്ഷമായുള്ള താണ മൈതാന ഭൂമികളും കാഴ്ചയ്ക്ക നല്ല കായലുകളും
ആറുകളും നീൎവീഴ്ചകളും അമെറിക്കായിലും യൂറോപ്പിലും ഉണ്ടാകുന്ന
വൃക്ഷസസ്യാദികളും ഉണ്ട. മെക്സിക്കോയിൽ പഞ്ഞിയും നീലവും കരി
മ്പും പുകയിലയും മുളകളും മുന്തിരിങ്ങാ വള്ളികളും നന്നായി ഉണ്ടാകു
ന്നു. ൟ ദേശത്തിലുള്ള കാമ്പീച്ചിയിൽ വിലയേറിയ ചപ്പങ്ങത്തടി ഉ
ണ്ട. അവിടെ പലതരമായ പക്ഷിമൃഗാദികളും ഉണ്ട. നിലങ്ങളിലുള്ള
പുഴുക്കൾ എലി മുതലായവയെ നശിപ്പിപ്പാനായിട്ട പാമ്പുകൾ ഇണക്ക
മുള്ളവയായിട്ട വളൎത്തപ്പെടുന്നു. മെക്സിക്കോയിൽ ഉറുമ്പോളം വലിപ്പ
മുള്ള ഒരു ചെറിയ പ്രാണി ഉണ്ട. അത തേനീച്ച ഉണ്ടാക്കുന്ന തേനിനെ
പ്പോലെ തേൻ ഉണ്ടാക്കുന്നു. വേനൽ തുടങ്ങുമ്പോൾ അതിന്റെ വയറ
തേൻകൊണ്ട ചെറുവിരലിന്റെ അറ്റത്തോളം വണ്ണത്തിൽ വീൎക്കും ആ
തേൻ അവർ വില്ക്കയും ഭക്ഷിക്കയും ചെയ്തുവരുന്നു. ആ ദേശത്തിൽ കോ
[ 240 ] ച്ചനിൽ എന്ന പേരായിട്ട ഉറുമ്പോളം വലിപ്പത്തിൽ പറക്കുന്ന ഒരു മാ
തിരി ജന്തുക്കൾ ഉണ്ട. അവ തന്നെ നല്ല ശോഭയുള്ള ചുവന്ന ചായം ആ
കുന്നു.

മെക്സിക്കോയിലും കലിപോൎന്യായിലും മഹാ വിശേഷപ്പെട്ട വിലയെ
റിയ പൊന്നും വെള്ളിയുമുള്ള തുരങ്കങ്ങൾ ഉണ്ട. ചെമ്പും രസവും ഇരി
മ്പും ൟയവും വെള്ളീയവുമുള്ള തുരങ്കങ്ങളും ധാതുവെള്ളങ്ങളും ആ ദേ
ശത്തിൽ ഉണ്ട. യൂറോപ്പകാർ അമെറിക്കായിൽ കുടിയിരിക്കുന്നതിന്ന മു
മ്പെ അവിടെ പാൎത്ത കുടിയാന്മാർ പലപല ജാതികളായിട്ട പകുക്ക
പ്പെട്ടിരുന്നു. മിക്കവരും കാട്ടാളാവസ്ഥയിൽ ഇരുന്നു താനും. എന്നാൽ
മെക്സിക്കൊ മഹാ ശക്തിയുള്ളതും ജനപെരുപ്പമുള്ളതുമായ രാജ്യം ആ
യിരുന്നു. അവർ വിഗ്രഹാരാധനക്കാർ ആയിരുന്നു. യുദ്ധത്തിൽ പിടി
ച്ചിരുന്ന ശത്രുക്കളെ മഹാ ക്രൂരമായി ദണ്ഡിപ്പിച്ച കൊന്നതിന്റെ ശേ
ഷം അവരുടെ തലകളെയും ഹൃദയങ്ങളെയും ദൈവങ്ങൾക്ക ബലിയാ
യിട്ട കഴിക്കയും ഉടലുകളെ ജയിച്ചവർ ഭക്ഷിക്കയും ചെയ്തുവരുന്നു.
൧൫൨൧ ആണ്ടിൽ സ്പെയിൻകാർ അവിടെ ചെന്ന മെക്സിക്കൊകാരെ ജ
യിച്ചു. അങ്ങിനെ മെക്സിക്കൊ സ്പെയിനിന്റെ അധികാരത്തിൻ കീഴാ
യി പോകയും ചെയ്യു. ഇപ്പോൾ ഐക്യനാടുകൾ എന്ന പോലെ അ
ത സ്വാതന്ത്ര്യമുള്ള ജനാധിപത്യമായി തീൎന്നിരിക്കുന്നു.

തെക്സിയസ എന്ന ദേശത്തെ കുറിച്ച.

തെക്സിയസ എന്ന ദേശം മെക്സിക്കൊയുടെ വടക്ക കിഴക്ക ആകുന്നു.
അതിലെ തലസ്ഥാനം ഔസ്തിൻ എന്ന ആകുന്നു.

സ്വാത്തെമാല എന്ന ദേശത്തെ കുറിച്ച.

ൟ ദേശം മെക്സിക്കോയുടെ തെക്ക കിഴക്ക ആകുന്നു. അതിലെ പ്ര
ധാന നഗരികൾ പുതിയ ഗ്വാത്തമാല എന്നും പുതിയ വെല്ലിദൊലി
ഡ എന്നും സെന്തസാൽവഡോർ എന്നും ആകുന്നു. ഹൊണ്ടൂറാസാ എ
ന്ന പേരുള്ള പ്രദേശം ൟ ദേശത്തിൽ ആകുന്നു. ഇവിടെനിന്ന മ
ഹൊഗെനി എന്നും ലൊഗപൂൎഡ എന്നും പേരുകളുള്ള വിശേഷപ്പെട്ട ത
ടികൾ വരുന്നു.

തെക്കെ അമെറിക്കായെ കുറിച്ച.

ൟ ഭാഗത്തിൽ വലിപ്പവും ശ്രേഷ്ഠവുമുള്ള വിശേഷമായ ആറുകളും
ഉയരവും വിസ്താരവുമായുള്ള മലകളും പൊന്നും വെള്ളിയുമുള്ള തുരങ്ക
ങ്ങളും ഉണ്ട.

പ്രധാന അംശങ്ങൾ.—കൊലംബിയ എന്ന പെറു എ
ന്നും ബൊലിവ്യാ അല്ലെങ്കിൽ മേലത്തെ പെറു എന്നും ചിലി എന്നും
പത്താഗോനിയ എന്നും ബ്യൂയെനോസെറിയസ അല്ലെങ്കിൽ ലാപ്ലാ
ത്താ എന്നും ബ്രസ്സീൾ എന്നും ഗ്വീയാനാ എന്നും പറാഗ്വൈ എന്നും
ആകുന്നു.

മലകൾ.—ഒരു വിസ്താരമുള്ള പൎവതനിര തെക്കെ അമെറിക്കാ
[ 243 ] യിൽ കൂടെ തെക്കവടക്കായിട്ട അതിന്റെ പടിഞ്ഞാറെ വശത്ത കിടക്കു
ന്നു. അതിന്റെ പേർ അണ്ടസ അല്ലെങ്കിൽ കൊൎദില്ലിറിസ എന്ന ആകു
ന്നു. ആ നിരയിലുള്ള ഏറ്റവും ഉയരമുള്ള മലയുടെ പേർ കിംബൊ
റെസൊ എന്ന ആകുന്നു. ആ മലെക്ക ൨൧,൪൪൦ അടി പൊക്കം ഉണ്ട.
യാതൊരുത്തരും അതിന്റെ മുകളിൽ എത്തീട്ടില്ല. ക്വിട്ടൊ എന്ന ദേ
ശത്തിൽ കൊഡൊവക്സി എന്ന പേരുള്ള അഗ്നിഗിരി ഉണ്ട. അത
൧൯,൦൦൦ അടി പൊക്കമുള്ളതാകുന്നു. ഇത എല്ലാ അഗ്നി മലകളെക്കാൾ
തുലോം ഭയങ്കരമായിട്ടുള്ളതും ആകുന്നു. ചിലപ്പോൾ അത ചൂടുവെള്ള
ത്തെയും മത്സ്യത്തെയും പുറത്തെക്ക ചാടിക്കുന്നുണ്ട. അഗ്നിയും ദ്രാവകം
മുതലായവയും മേല്പോട്ട ചാടി തിളെച്ച താഴെയോട്ട പാഞ്ഞൊഴുകു
മ്പോൾ അലൎച്ച എത്രയും ഘോരമുള്ളതാകകൊണ്ട ൧൦൦ നാഴിക ദൂരത്ത
ആ ശബ്ദം കേൾക്കാം.

പ്രധാന ദ്വീപുകൾ..—ഗെല്ലിപെഗൊ ദ്വീപുകൾ എന്നും ജു
വൻഫെൎനാണ്ടിസ എന്നും ചൈലൊ എന്നും മെദ്രദിദിയോസ എന്നും
തൊറാദെൽഫുഗൊ എന്നും ഫാൽക്ലാണ്ട ദ്വീപുകൾ എന്നും ത്രിനിദാദഎ
ന്നും ഫെൎനാണ്ടൊ എന്നും മാറാൻഹാ എന്നും സ്ഥെതെൻലാണ്ട എന്നും
മാസിഫുറൊ എന്നും സെന്ത ഫീലിക്സഎന്നും ന്യൂസൌഥഷെത്ത്ലാണ്ട എ
ന്നും പേരുകളുള്ളവ ആകുന്നു.

മുനമ്പുകൾ.—റോക്ക എന്നും മെറി എന്നും അന്തോനിയൊ
എന്നും ഹൊൎൻ എന്നും പേരുകളുള്ളവ ആകുന്നു.

ഉൾക്കടലുകളും കടൽകൈവഴികളും.—പനാമാ എ
ന്നും ബൂയനാവെന്തുറ എന്നും ഗ്വെയകിൽ എന്നും ആൽസെന്തസ എ
ന്നും ഡറിയൻ എന്നും പേരുകളുള്ളവ ഉൾക്കടലുകൾ ആകുന്നു. മെഗെ
ൽഹയനസ എന്നും ലാമെയർ എന്നും പേരുകളുള്ളവ കടൽകൈവഴി
കൾ ആകുന്നു.

പ്രധാന ആറുകൾ.—അമസൊൻ എന്നും ഒറിനൊക്കൊ
എന്നും രിയൊദെലാപ്ലാത്താ എന്നും ഫ്രാൻസിസ്തൊ എന്നും തൊക്കാ
ന്തിൻ എന്നും മാഗ്ദാലിന എന്നും എസ്സിക്വീബൊ എന്നും ദിമിറാറാ എ
ന്നും ബെൎബീസ എന്നും സുറിനാം എന്നും പേരുകളുള്ളവ ആകുന്നു.

അമസൊൻ എന്ന ആറ്റിന്ന മാറാഗ്നൊൻ അല്ലെങ്കിൽ ഒറെല്ലന
എന്ന പേർ വിളിക്കുന്നു. ആ ആറ മറ്റെല്ലാ ആറുകളെക്കാൾ തുലോം
വലിപ്പമുള്ളതാകുന്നു.

സ്പെയിൻകാർ ൟ വൻകരയിലുള്ള വളരെ നല്ല ദേശങ്ങളെ ജയി
ച്ച അവയെ ഭരിക്കയും ചെയ്തു. എന്നാൽ അവ എല്ലാം ഇപ്പോൾ സ്വാ
തന്ത്ര്യമുള്ള ജനാധിപത്യങ്ങൾ ആകുന്നു. കുടിയാന്മാരുടെ കാരണവ
ന്മാരിൽ മിക്കവരും സ്പെയിനിൽനിന്ന വന്നതകൊണ്ട തെക്കെ അമെ
ഠിക്കാകാരുടെ മതം റോമ മതം ആകുന്നു.

കൊലംബിയ എന്ന ദേശത്തെ കുറിച്ച.

കൊലംബിയ എന്ന ദേശം തെക്കെ അമെറിക്കായുടെ വടക്കെ ഭാഗ
ത്ത ആകുന്നു. അതിലെ പ്രധാന നഗരികൾ സാന്തഫെദിബൊഗഗൊ
[ 244 ] ത്ത എന്നും ക്വിട്ടൊ എന്നും ഗ്വെയകീൽ എന്നും കാറാക്കസ എന്നും ആ
കുന്നു.

ഗ്വെയകീൽ എന്ന പട്ടണം മഹാ കേൾവിപ്പെട്ട തുറമുഖ പട്ടണം
ആകുന്നു.

ക്ലൈമെട്ട.—ൟ ദേശത്തിലെ ക്ലൈമെട്ട പെരുത്ത വ്യത്യാസ
മുള്ളതാകുന്നു. മലകളുള്ള പ്രദേശങ്ങൾ തണുപ്പുള്ളതും കിഴക്കോട്ടുള്ള താ
ണ ദേശങ്ങളിൽ ഉഷ്ണം ബഹു കടുപ്പമുള്ളതും സൌഖ്യമില്ലാത്തതും ആ
കുന്നു.

ഉത്ഭവങ്ങൾ.—ൟ ദേശത്തിൽ പഞ്ഞിയും പുകയിലയും കരി
മ്പും കാപ്പിയും കൊകോയും നീലവും ചായം ഉണ്ടാകുന്ന നല്ല വൃക്ഷാ
ദികളും ഉണ്ടാകുന്നു. മൃഗങ്ങളും പാമ്പുകളും കുരങ്ങുകളും വളരെ ഉണ്ട.
പൊന്നും വെള്ളിയും ഇരിമ്പും ചെമ്പുമുള്ള തുരങ്കങ്ങൾ അവിടെ ഉണ്ട.
ൟ ദേശത്തിലും അടുത്തുള്ള ദേശങ്ങളിലും കാട്ടുനാല്ക്കാലികളെ ലാ
സ്സൊകൊണ്ട പിടിച്ചുവരുന്നു. അത എന്തെന്നാൽ രണ്ട ആളുകൾ ശീ
ലിപ്പിച്ച കുതിരപ്പുറത്ത കേറി ഓരൊ നീളമുള്ള കയറ എടുത്തഅതിന്റെ
അറ്റത്ത കുരുക്കിട്ടും കൊണ്ട നായാട്ടിന്ന പോകും കാട്ടുപോത്ത മുത
ലായ നാല്ക്കാലിയെ കണ്ടാൽ കുതിരപ്പുറത്ത ഇരുന്നും കൊണ്ട ഒരു നാ
യാട്ടുകാരൻ ഒരു വശത്തും മറ്റെ ആൾ അങ്ങെ വശത്തും എത്തുമ്പോ
ൾ ഉടനെ ഓരൊ കയറ കാട്ടുനാല്ക്കാലിയുടെ തലയിന്മേൽ എറിഞ്ഞ
പിടിക്കും.

പെറു എന്ന ബോലിവ്യാ അല്ലെങ്കിൽ മേല
ത്തെ പെറു എന്നുമുള്ള ദേശങ്ങളെ കുറിച്ച.

പെറു തെക്കെ അമെറിക്കായുടെ പടിഞ്ഞാറെ വശത്തും കൊലംബി
യായുടെ തെക്കെ വശത്തും ആകുന്നു. പെറുവും ബോലിവ്യായും മുമ്പെ
ഒരു സംസ്ഥാനം ആയിരുന്നു. ഇപ്പോൾ രണ്ട ജനാധിപത്യങ്ങളായിട്ട
തീൎന്നിരിക്കുന്നു.

ലീമ എന്നും ത്രുസ്സില്ലൊ എന്നും പേരുകളുള്ള പട്ടണങ്ങൾ പെറുവി
ലെ പ്രധാന പട്ടണങ്ങൾ ആകുന്നു. ബോലിവ്യായിലെ പ്രധാന ന
ഗരികൾ ലാപാസ എന്നും പൊത്തോസി എന്നും ആകുന്നു. പെറു മല
യുള്ള ദേശം ആകുന്നു. പൊത്തോസി എന്ന പട്ടണം മറ്റെല്ലാ പട്ട
ണങ്ങളെക്കാൾ ഉയരമുള്ള ഭൂമിയിന്മേൽ പണിയപ്പെട്ടിരിക്കുന്നു. ഇവി
ടെയുള്ള തുരങ്കത്തിൽനിന്ന കുഴിച്ചെടുക്കുന്ന വെള്ളി
മറ്റെല്ലാ വെള്ളിയെക്കാളും ഏറ്റവും വിശേഷമുള്ളതാകുന്നു. പെറുവിലെ പൊന്നും
വെള്ളിയും രസവും ഉള്ള തുരങ്കങ്ങൾ മഹാ കേൾവിപ്പെട്ടതാകുന്നു.

ൟ ദേശത്തിൽ അഗ്നിപൎവതങ്ങൾ ഉണ്ട. ഭൂകമ്പങ്ങൾ കൂടക്കൂടെ
വരുന്നു. ൧൭൮൬ ആണ്ടിൽ ലീമാ മിക്കതും ഒരു ഭൂകമ്പം കൊണ്ട നശി
ക്കയും ബഹു ആയിരം ആളുകൾ ചാകുകയും ചെയ്തു.

ജലാപ്പ എന്നും ബാൎക്ക എന്നും പേരുകളുള്ള വിശേഷ മരുന്നുകൾ ഇ
വിടെ ഉണ്ടാകുന്നു. നല്ല വൃക്ഷാദികളും സസ്യാദികളും വളരെ ഉണ്ട.

ജീവജന്തുക്കളിൽ വിശേഷമായിട്ടുള്ളവ ലാമാ എന്നും കൊണ്ടൊർ
[ 245 ] എന്നും ഉള്ളവ ആകുന്നു. ലാമാ എന്നുള്ളത ഒരു ആടിനെക്കാൾ വലി
പ്പമുള്ള മൃഗം ആകുന്നു. അത പെറുകാൎക്ക ഏറ്റവും വിലയേറിയിട്ടുള്ള
താകുന്നു. അവ മലകളിൽ സഞ്ചരിക്കുന്നു. ഏറെ വെള്ളം കുടിപ്പാൻ
അവയ്ക്കു ആവശ്യം ഇല്ല ഒട്ടും പ്രയാസം കൂടാതെയും അബദ്ധം കൂടാ
തെയും അവ അപകടമുള്ള സ്ഥലങ്ങളിൽ കൂടി ചാടി നടക്കയും ചെ
യ്യുന്നു. കുതിരകൾക്ക പകരം അവയുടെ പുറത്ത ചരക്കുകളെ കേറ്റി
എടുപ്പിക്കയും ചെയ്തുവരുന്നു. അവയുടെ മാംസം തിമ്മാൻ നല്ലതും അ
വയുടെ രോമം കമ്പിളി മുതലായ ശീലത്തരങ്ങളെ ഉണ്ടാക്കുവാൻ കൊ
ള്ളാകുന്നതും ആകുന്നു.

കൊണ്ടൊർ എന്നുള്ളത ഏകദേശം കഴുക എന്ന പോലെയുള്ള ഒരു
മാതിരി പക്ഷി ആകുന്നു.

സ്പെയിൻകാർ പെറുവിനെ പിടിപ്പാനായിട്ട ൧൫൩൦ ആണ്ടിൽ അ
മെറിക്കായിലേക്ക ചെന്നപ്പൾ പെറു ശക്തിയുള്ളതും വലിപ്പമുള്ളതു
മായ രാജ്യം ആയിരുന്നു. അവർ ചില കാൎയ്യങ്ങളിൽ ആചാരമുള്ളവ
രും പണികൌശലങ്ങളിലും പഠിത്വത്തിലും അഭ്യസിച്ചവരും ആയിരു
ന്നു. എന്നാൽ അവർ വിഗ്രഹാരാധനക്കാരായിരുന്നു. ആദിത്യനെ വന്ദി
പ്പാനായിട്ട ഉണ്ടാക്കിയ ക്ഷേത്രത്തിന്റെ മുടിവുകൾ ഇന്നെവരെക്കും
നില്ക്കുന്നുണ്ട.

ചിലി എന്ന ദേശത്തെ കുറിച്ച.

ചിലി എന്ന ദേശം പെറുവിന്റെ തെക്കുവശത്ത ആകുന്നു. അത അ
ണ്ടെസ എന്ന മലെക്കും പടിഞ്ഞാറെ സമുദ്രത്തിന്നും ഇടയിലുള്ള നീള
മുള്ളതും വിസ്താരം കുറഞ്ഞതും വളരെ ഫലമുള്ളതുമായ ദേശം ആകുന്നു
അതിലെ പ്രധാന നഗരി സന്തിയാഗൊ എന്ന പേരുള്ളതാകുന്നു. വ
ല്പറായിസൊ എന്നും കൊൻസെഷ്യൻ എന്നും വൽദിവിയ എന്നും
പേരുകളുള്ള മൂന്ന തുറമുഖപട്ടണങ്ങൾ അവിടെ ഉണ്ട. ചിലിയിലെ
ക്ലൈമെട്ട ശരീരസൌഖ്യത്തിന നല്ലതാകുന്നു. അത ചൂടുള്ള ക്ലൈമെട്ടി
ൽ ആകുന്നു. എങ്കിലും ഒരു വശത്ത കടലിൽനിന്നും മറ്റെ വശത്ത മ
ലകളിൽനിന്നും തണുപ്പുള്ള കാറ്റ ചിലിയിൽ കൂടി ഊതുന്നതിനാൽ ക
ടുപ്പ ഉഷ്ണും അവിടെ എങ്ങും ഇല്ല. വൃക്ഷാദികളും സസ്യാദികളും കോ
തമ്പ മുതലായ ധാന്യങ്ങളും പഴങ്ങളും അവിടെ നന്നായി ഉണ്ടാകു
ന്നു. അവിടെ പൊന്നും വെള്ളിയും ചെമ്പും ൟയവുമുള്ള നല്ല തുരങ്ക
ങ്ങൾ ഉണ്ട. പെറു എന്ന പോലെ ചിലി ഒരു ജനാധിപത്യം ആകു
ന്നു.

പത്താഗോനിയാ എന്ന ദേശത്തെ കുറിച്ച.

പത്താഗോനിയാ എന്ന ദേശം തെക്കെ അമെറിക്കായുടെ തെക്കെ
അറ്റത്ത ഒരു ദേശം ആകുന്നു.

ൟ ദേശം അതിലെ നാട്ടുകാരുടെ അധികാരത്തിൻ കീഴിൽ ആകു
ന്നു. അവർ ക്രൂര ഭടാചാരക്കാരും മറ്റ മനുഷ്യരെക്കാൾ നെടിയവരും
ആകുന്നു. അവരുടെ കുപ്പായങ്ങൾ മൃഗങ്ങളുടെ തോൽ ആകുന്നു. ഉ
ഷ്ണത്തിനായിട്ട രോമമുള്ള വശത്തെ അവരുടെ ദേഹത്തോട തിരിച്ചു ഇ
[ 246 ] ടുകയും ചെയ്തുവരുന്നു. പത്താഗോനിയാ മലയുള്ളതും ഫലമില്ലാത്തതു
മായുള്ള ദേശം ആകുന്നു. കൊടുങ്കാറ്റുകളും ഭൂകമ്പങ്ങളും വളരെ ഉ
ണ്ട.

ലാപ്ലാത്താ എന്ന ദേശത്തെ കുറിച്ച.

ലാപ്ലാത്താ എന്ന ദേശം ചിലിയുടെ കിഴക്കെ വശത്ത ആകുന്നു.
ബ്യൂയെനോസെറിയസ എന്ന പേരുള്ള പട്ടണം അതിലെ തലസ്ഥാ
നം ആകുന്നു.

ൟം ദേശം വലിയ താണ മൈതാന ഭൂമി ആകുന്നു. ഇതിലുള്ള വയ
ലുകൾക്ക പാമ്പാസ എന്ന പേർ വിളിക്കപ്പെടുന്നു. ഇവ എല്ലാം വിശേ
ഷപ്പെട്ട മേച്ചിൽ സ്ഥലങ്ങൾ ആകുന്നു. അവയിൽ കാട്ടുമൃഗങ്ങൾ അ
നവധി ഉണ്ട. ൟ ദേശത്തിലെ പ്രധാനമായിട്ടുള്ള കച്ചവടം അവ
യുടെ തോൽ വില്ക്കുന്നത ആകുന്നു.

ഇന്ദ്യാൻറബ്ബർ എന്ന പേരുള്ള തോൽ പോലെ ഒരു വക ഉണങ്ങി
യ പശ ൟ ദേശത്തിൽ വളരുന്ന മരത്തിൽനിന്ന ഉണ്ടാകുന്നതാകു
ന്നു.

ബ്രസ്സീൾ എന്ന ദേശത്തെ കുറിച്ച.

ബ്രസ്സീൾ എന്ന ദേശം തെക്കെ അമെറിക്കായുടെ കിഴക്കെ വശത്ത
കൊലംബിയായുടെയും ഗ്വിയനായുടെയും തെക്കെ വശത്തുള്ള ഒരു പെ
രുത്ത വലിയ ദേശം ആകുന്നു. ൟ ദേശം യൂറോപ്പിനെക്കാളും വലിയ
താകുന്നു. ൟ ദേശത്തിലെ മണ്ണ സുഭിക്ഷമുള്ളതാകുന്നു. എങ്കിലും അ
വിടെ കാട്ടുപ്രദേശങ്ങളും വൃക്ഷാദികളും അനവധി ഉണ്ട. നല്ല വൈ
രക്കല്ലുകളും പൊന്നും വെള്ളിയും ഇവിടെ ബഹുത്വം ഉണ്ട.

ഔഷധങ്ങളാകുന്ന പല വക നടുതലകളും ചായമരങ്ങളും നല്ല മി
നുസമുള്ള വൃക്ഷങ്ങളും കാപ്പിയും കരിമ്പും പഞ്ഞിയും ൟ ദേശത്തിൽ
ഉണ്ടാകുന്നു. രീയൊജനയിരൊ എന്ന പേരുള്ള പട്ടണം ബ്രസ്സീളിലെ
തലസ്ഥാനം ആകുന്നു. ബാഹീ അല്ലെങ്കിൽ സന്തസാൽവഡോർ എന്നും
പേർനാംബുക്കൊ എന്നും പേരുകളുള്ള പട്ടണങ്ങൾ തുറമുഖപട്ടണ
ങ്ങൾ ആകുന്നു. ബ്രസ്സീൾ സ്വാതന്ത്ര്യമുള്ള രാജ്യം ആകുന്നു.

ഗ്വീയാനാ എന്ന ദേശത്തെ കുറിച്ച.

ഗ്വീയാനാ എന്ന ദേശം ബ്രസ്സീളിന്റെ വടക്കെ വശത്ത ഒരു ചെറി
യ ദേശം ആകുന്നു. സമുദ്രത്തോട അടുത്ത ദിക്കുകൾ ഇംഗ്ലീഷകാരാ
യിട്ടും ലന്തക്കാരായിട്ടും ഫ്രാൻസകാരായിട്ടും പകുത്ത എടുത്തിരിക്കുന്നു.
ഉള്ളിലുള്ള ദേശം പോൎത്തുഗാൽകാൎക്കുള്ളതാകുന്നു. എങ്കിലും ഭടാചാരക്കാ
രായ നാട്ടുകാർ അവിടെ പാൎത്ത മിക്കതും അനുഭവിക്കുന്നു.

ഗ്വീയാനായുടെ പടിഞ്ഞാറെ ഭാഗം ഇംഗ്ലീഷകാൎക്കുള്ളതാകുന്നു.

ദിമെറാറാ എന്നും ബെൎബിസ എന്നും പേരുകളുള്ള രണ്ടു ദേശങ്ങ
ൾ ഇംഗ്ലീഷ ഗ്വീയാനായിൽ ഉൾപ്പെട്ടിരിക്കുന്നു.

ലന്തക്കാൎക്കുള്ള ഗ്വീയാനാ ഇംഗ്ലീഷ ഗ്വീയാനായുടെ കിഴക്കെ ഭാഗ
[ 247 ] ത്ത ആകുന്നു. അതിന്റെ പേർ സുറിനാം എന്ന ആകുന്നു.

ഫ്രാൻസകാൎക്കുള്ള ഗ്വീയാനാ സുറിനാം എന്ന ദേശത്തിന്റെ കിഴ
ക്കെഭാഗം ആകുന്നു. അതിന്റെ പേർ കായെൻ എന്ന ആകുന്നു.

യൂറോപ്പിയക്കാർ പാൎക്കുന്ന ഗ്വീയാനായുടെ ഭാഗം ഏറ്റവും ഉഷ്ണമു
ള്ളതും സൌഖ്യമില്ലാത്തതും ആകുന്നു. എന്നാൽ ഭൂമി നല്ല ഫലമുള്ളത
ആകുന്നു. കരിമ്പും പഞ്ഞിയും മുളകും കാപ്പിയും നന്നായി ഉണ്ടാകുന്നു.

ഗ്വീയാനായിലുള്ള നാട്ടുകാൎക്ക കാറിബ്സ എന്ന പേർ പറയുന്നു. അ
വരിൽ മിക്കവരും മാനുഷഭോജികൾ ആകുന്നു. ഏകദേശം ഇന്ദ്യായി
ൽ എന്ന പോലെയുള്ള നാല്ക്കാലികൾ മുതലായ ജിവജന്തുക്കൾ അവി
ടെ ഉണ്ട. എന്നാൽ അവിടെ പ്രത്യേകമായിട്ടുള്ളത തോൎപ്പിദൊ എന്ന
പേരുള്ള മീൻ ആകുന്നു. മിന്നൽ ജീവജന്തുക്കളെ അടിച്ചാൽ അവ
യെ കൊല്ലുകയൊ അല്ലെങ്കിൽ അവയെ ഞെടുക്കി നോവിക്കയൊ ചെ
യ്യുന്ന പ്രകാരം മേൽ പറഞ്ഞ മീനിനെ തൊട്ടാൽ ഉടനെ അതിൽനി
ന്ന പുറപ്പെടുന്ന മിന്നൽ പോലെയുള്ള ശക്തിയാൽ തൊട്ടവർ ഞടു
ങ്ങി അവൎക്ക നോവ തട്ടുകയും ചിലപ്പോൾ മറ്റ മീൻ മുതലായ ജന്തു
ക്കൾ ചാകയും ചെയ്യും. ൟ മാതിരി മിന്നൽ മീനുകൾ മൂന്നൊ നാലൊ
ജാതികൾ ഉണ്ട.

പറാഗ്വൈ എന്ന ദേശത്തെ കുറിച്ച.

പറാഗ്വൈ എന്ന ദേശം ബ്രസ്സീളിന്റെ തെക്ക പടിഞ്ഞാറെ വശ
ത്തുള്ള ഒരു ചെറിയ ദേശം ആകുന്നു.

൧൫൨൦ ആണ്ടിൽ ജെസുയിട്ടുകാർ ൟ ദേശത്തിൽ ചെന്ന അതിലെ
കുടിയാന്മാരെ റോമമതത്തോട ചേൎത്ത രാജാക്കന്മാർ എന്ന പോ
ലെ വാഴുകയും ചെയ്തു. ൧൭൬൭ ആണ്ടിൽ സ്പെയിനിലെ രാജാവ ജെ
സുയിട്ടകാരെ പുറത്ത ആട്ടികളഞ്ഞ രാജ്യഭാരംചെയ്കയും ചെയ്തു. കാല
ക്രമം കൊണ്ട വളരെ കലഹം ഉണ്ടായി. ഇപ്പോൾ ദോൻഫ്രാൻസ്യ എ
ന്ന പേരുള്ള സ്പെയിൻകാരൻ സ്വെശ്ചപ്രകാരം ആ ദേശത്തെ ഭരിക്ക
യും ചെയ്യുന്നു.

ൟ ദേശത്തിലെ നിലങ്ങൾനല്ല സുഭിക്ഷമായുള്ളവയാകുന്നു. അവി
ടെ പൊന്നും വെള്ളിയും ചെമ്പും വെള്ളീയവും ൟയവും ഉള്ള തുരങ്ക
ങ്ങൾ ഉണ്ട. ൟ ദേശത്തിൽ പ്രത്യേകമായിട്ടുള്ളത മാത്തെ എന്ന പേ
രുള്ള ഒരു സസ്യം ആകുന്നു. തെക്കെ അമെറിക്കായകാർ തേയിലെയ്ക്ക
പകരമായിട്ട മാത്തെകൊണ്ട ഉണ്ടാക്കിയ പാനീയത്തെ കുടിച്ചവരുന്നു.

പടിഞ്ഞാറെ ഇന്ദിയസ്സ എന്ന പേരുള്ള
ദ്വീപുകളെ കുറിച്ച.

പടിഞ്ഞാറെ ഇന്ദിയസ്സ എന്ന ദ്വീപുകൾ അമെറിക്കായുടെ കിഴ
ക്കെ വശത്ത മെക്സികൊ ഉൾക്കടലിന്റെ അരികെ വടക്കെ അത്ത്ലാന്തി
ക്ക സമുദ്രത്തിൽ ആകുന്നു.

ൟ ദീപുകൾ താഴെ പറയുന്ന പ്രകാരം പകുക്കപ്പെട്ടിരിക്കുന്നു.

൧മത. വലിയ അന്തില്ലസ എന്ന പറയപ്പെട്ടിരിക്കുന്നവയിൽ ക്യൂ
ബാ എന്നും യമയക്കാ എന്നും സന്തദൊമിൻഗൊ അല്ലെങ്കിൽ ഹെ
[ 248 ] ത്തി എന്നും പൊൎത്തൊറിക്കൊ എന്നുമുള്ള ദ്വീപുകൾ ഉണ്ട.

൨മത. ചെറിയ അന്തില്ലസ എന്നവയിൽ മാഗറിത്താ എന്നും ബൊ
നെർ എന്നും കുറെകൊയ എന്നും അറുബാ എന്നും ഉള്ള ദ്വീപുകൾ ഉ
ണ്ട.

൩മത. ലിവാൎഡ ദ്വീപുകൾ എന്ന പറയപ്പെട്ടവയിൽ അൻഗ്വില്ലാ
എന്നും സെന്തമാൎത്തിൻസ എന്നും സെന്തയുസ്ഥഷ്യ എന്നും സെന്തബൎതൊ
ലൊമ്യൂ എന്നും സെന്തക്രിസ്ത്തൊഫൎസ എന്നും ബാൎബുദാ എന്നും അൻതി
ഗ്വാ എന്നും മൊന്തസെറാത്ത എന്നും നെവിസ എന്നും ഗ്വാദാലൂപ്പ
എന്നും ദെസിയദം എന്നും മാറിഗാലാണ്ട എന്നും ദൊമിനിക്കാ എന്നും
ഉള്ള ദീപുകൾ ഉണ്ട.

൪മത. വിണ്ട്വാൎഡ ദ്വീപുകളിൽ മാൎത്തിനിക്കൊ എന്നും സെന്ത
ലുസിയ എന്നും ബാൎബെഡോസ എന്നും തൊബേഗൊ എന്നും സെ
ന്തവിൻസന്ത എന്നും ഗ്രനഡാ എന്നും ത്രിനിദാദ എന്നും ഉള്ള ദ്വീ
പുകൾ ഉണ്ട.

ലിവാൎഡ എന്നും വിണ്ട്വാൎഡ എന്നുമുള്ള ദ്വീപുകൾ ചിലപ്പോൾ കാ
റിബ്യൻ ദ്വീപുകൾ എന്ന പറയപ്പെട്ടിരിക്കുന്നു.

൫മത. വെൎജീൻ എന്നുള്ള ദ്വീപുകളിൽ പ്രധാനമായിട്ടുള്ളവ സെ
ന്തതോമാസ എന്നും തൊൎത്താലാ എന്നും വെൎജീൻഗൊൎഡാ എ
ന്നും അനഗാദാ എന്നും സെന്തയോൻസ എന്നും സെന്താക്രൂസ എന്നും ആ
കുന്നു.

൬മത. ബഹാമ അല്ലെങ്കിൽ ലുകായ എന്ന പേരുള്ള ദ്വീപുകളിൽ
പ്രധാനമായിട്ടുള്ളവ ബഹാമ എന്നും ലുകായ എന്നും പ്രൊവിഡെൻസ
എന്നും സെന്തസാൽ വെഡൊർ എന്നും ആകുന്നു.

ൟ ദ്വീപുകളിൽ പ്രധാനമായിട്ടുള്ളവ

൧. ക്യൂബ

ക്യൂബാ എന്ന ദ്വീപിന ൭൦൦ ഇംഗ്ലീഷനാഴിക നീളവും ഏകദേശം
൭൦ നാഴിക വീതിയും ഉണ്ട. ൧൫൧൮ ആണ്ടിൽ സ്പെയിൻകാർ അതി
നെ ജയിച്ചു. അന്ന മുതൽ അത സ്പെയിൻ രാജ്യത്തിന്റെ അധികാ
രത്തിൻ കീഴിൽ ഉൾപ്പെട്ടിരിക്കുന്നു. സ്പെയിൻകാർ അവിടെ ഒന്നാമ
ത കുടിയിരുന്നപ്പോൾ നാട്ടുകാർ വളരെ ഉണ്ടായിരുന്നു. എന്നാൽ സ്പെ
യിൻകാരുടെ ഉപദ്രവം കൊണ്ടും ലഹരിദ്രവ്യം കൊണ്ടും മസൂരിദീനം
കൊണ്ടും അവർ എല്ലാവരും നശിച്ച പോകയും ചെയ്തു.

ൟ ദ്വീപുകളിലുള്ള പുകയില മറ്റെല്ലാ പുകയിലയെക്കാളും നല്ല
താകുന്നു. ഇവിടെ നല്ല ഔഷധം ഉണ്ടാകുന്നു. സസ്യാദികളും ഒന്നാ
ന്തരം കരിമ്പും വാൽമുളകും ഇഞ്ചിയും കൊക്കോയും നന്നായി ഉണ്ടാ
കുന്നു. കാടുകളും നല്ലതരമായ വൃക്ഷാദികളും കാട്ടുമൃഗങ്ങളും ൟ ദ്വീ
പിൽ ഉണ്ട. നല്ല ചെമ്പ തുരങ്കങ്ങളും ഇവിടെ ഉണ്ട.

ൟ ദ്വീപിലെ പ്രധാന പട്ടണങ്ങൾ ഹാവാണ എന്നും ക്യൂബാ എ
ന്നും പേരുകളുള്ളവ ആകുന്നു. [ 249 ] ൨. സെന്തദൊമിൻഗൊ

ൟ ദ്വീപിന്ന ൪൦൦ നാഴിക നീളവും ൧൦൦ നാഴിക വിതിയും ഉ
ണ്ട. സ്പേയിൻകാർ ഇതിനെ ഒന്നാമത പിടിച്ച കുടിയിരിക്കുമ്പോൾ
അതിന്ന ഹിസ്പാനിയാല എന്ന പേരിട്ടു. പിന്നത്തേതിൽ ഫ്രാൻസകാ
ർ ഒരു ഭാഗം പിടിച്ച കുടിയിരിക്കയും ചെയ്തു.

ൟ ദ്വീപിലെ ഭൂമി പെരുത്ത ഗുണമുള്ളതാകുന്നു. കൃഷിചെയ്വാനായി
ട്ട അവിടെ വളരെ അഫ്രിക്കകാർ അടിമകളായിട്ട ഉണ്ടായിരുന്നു. ഇ
വർ ൧൭൯൩. ആണ്ടിൽ മത്സരിച്ച വെള്ളക്കാരെ തോല്പിച്ചു. അന്ന മുത
ൽ അത സ്വാതന്ത്ര്യമുള്ള രാജ്യമായി തീൎന്നു. അഫ്രിക്കകാർ തന്നെ രാജ്യ
ഭാരം ചെയ്തുവരുന്നു. ൟ ദ്വീപിന്റെ ഇപ്പൊഴത്തെ പേർ ഹെത്തി
എന്ന സാമാന്യമായിട്ട പറയുന്നു.

൩. യമയക്കാ

ൟ ദ്വീപിന്ന ൧൭൦ നാഴിക നീളവും ൬൦ നാഴിക വീതിയും ഉണ്ട.
൧൬൫൫ ആണ്ടിൽ ഇംഗ്ലീഷകാർ അവിടെ പോയി കുടിയിരുന്നു. ഇന്ന
വരെയും ആ ദ്വീപ ഇംഗ്ലാണ്ടകാരുടെ അധികാരത്തിൻ കീഴിൽ ആ
യിരിക്കുന്നു. അത മൂന്ന കൌന്തികളായിട്ട പകുക്കപ്പെട്ടിരിക്കുന്നു. എന്തെ
ന്നാൽ പടിഞ്ഞാറെ വശം കൊൻവാൽ എന്നും കിഴക്ക വശം സുറി എ
ന്നും നടുവിലത്തെ വശം മിഡെൾസെക്സ എന്നും ആകുന്നു. സെന്തജാ
ഗൊ അല്ലെങ്കിൽ സ്പെനിഷതൌൻ എന്ന പട്ടണം യമയക്കായിലുള്ള
പ്രധാന പട്ടണം ആകുന്നു. കിങ്ങ്സതൌൻ എന്ന പേരുള്ളത തുറമുഖ
പട്ടണം ആകുന്നു.

യമയക്കായിലെ ക്ലൈമെട്ട ബഹു ഉഷ്ണമുള്ളതാകുന്നു. ഇവിടെ കരി
മ്പും കാപ്പിയും നീലവും ഇഞ്ചിയും പൈമിന്തൊ എന്ന വാൽമുളകും ന
ന്നായി ഉണ്ടാകുന്നു. ഇവിടെ പഞ്ചസാരയും റും എന്ന പേരുള്ള ചാ
രായവും ഉണ്ടാക്കപ്പെടുന്നു. ഒരു പൎവതനിര കിഴക്ക പടിഞ്ഞാറായിട്ട
കിടക്കുന്നു. ഇതിൽ ഒരു ഉയരമുള്ള മലയുടെ പേർ നീല മല എന്ന
ആകുന്നു.

൪. പൊൎത്തൊറിക്കൊ

ൟ ദ്വീപിന്ന ൧൨൦ നാഴിക നീളവും ൪൦ നാഴിക വീതിയും ഉണ്ട.
അത സ്പെയിൻകാരുടെ അധികാരത്തിൻ കീഴിൽ ആകുന്നു. അത സു
ഭിക്ഷമായുള്ളതും ഭംഗിയുള്ളതും നന്നായി നനെക്കപ്പെടുന്നതുമായുള്ളദ്വീ
പ ആകുന്നു.

അതിലുള്ള പ്രധാന കച്ചവടം പഞ്ചസാരയും ചുക്കും പഞ്ഞിയും തോ
ലുകളും ഔഷധങ്ങളും പഴങ്ങളും പലഹാരവും ആകുന്നു. അവിടെ
പൊന്നും തുരങ്കങ്ങളും ഉണ്ട എന്ന തോന്നുവാൻ ഇട ഉണ്ട.

൫. കറിബ്ബ ദീപുകൾ

ഇവ എല്ലാം നല്ല സുഭിക്ഷമായുള്ളതും വളരെ ഉപകാരമുള്ളതും ആ
[ 250 ] കുന്നു. അവയിൽ പ്രധാനമായിട്ടുള്ളത ബാൎബുഡൊസ എന്ന പേരുള്ള
താകുന്നു. സെന്തവിൻസെന്ത എന്ന ദ്വീപിൽ കൂടി ഒരു പൎവതനിര
കിടക്കുന്നു. ഇതിൽ ഒരു അഗ്നിഗിരി ഉണ്ട. അതിൽനിന്ന പുക എല്ലാ
യ്പൊഴും പുറപ്പെട്ടവരുന്നു.

ൟം ദ്വീപുകളുടെ ഉത്ഭവങ്ങൾ മേൽ പറഞ്ഞ പോലെ തന്നെ ആ
കുന്നു.

൬. ബഹാമ അല്ലെങ്കിൽ ലുകായ എന്റെ ദ്വീപുകൾ.

ൟം ദ്വീപുകൾ ൫൦൦ ഉണ്ട. അവയിൽ പല ചെറിയ പാറകളെ ഉ
ള്ളു. ൧൨ ദ്വീപുകൾ വലിയവയും നല്ല ഫലം തരുന്നവയും ആകുന്നു.
അവയിൽ മിക്കവയും കുടിയില്ലാത്തവയാകുന്നു. അവ എല്ലാം ഇംഗ്ലീ
ഷകാരുടെ അധികാരത്തിൻ കീഴിൽ ആകുന്നു. അവിടെ പഞ്ഞിയും
ചായമരങ്ങളും ഉണ്ടാകുന്നു. അവിടെനിന്ന കടലാമകളെയും ഉപ്പിനെ
യും പോക്കചരക്കായി കേറ്റി അയച്ചുവരുന്നു.

"https://ml.wikisource.org/w/index.php?title=ഭൂമിശാസ്ത്രം_(1853)&oldid=210319" എന്ന താളിൽനിന്ന് ശേഖരിച്ചത്