മലയാള-ഇങ്ക്ലിഷ് ഭാഷാന്തര പുസ്തകം

മലയാള-ഇങ്ക്ലിഷ് ഭാഷാന്തരപുസ്തകം (1870)

[ 3 ] FIRST

MALAYALAM-ENGLISH TRANSLATOR

മലയാള-ഇങ്ക്ലിഷ്

ഭാഷാന്തരപുസ്തകം

MANGALORE
PRINTED BY STOLZ & REUTHER, BASEL MISSION PRESS
1870 [ 5 ] അടക്കം.

ഒന്നാം ഖണ്ഡം.

ഭാഗം.
1. The School പാഠശാല 3
2. Nouns നാമങ്ങൾ, Plural ബഹുവചനം 4
3. The Family കുഡുംബം 6
4. The House വീടു 8
5. The Garden തോട്ടം 9
6. The Flower-garden പൂതോട്ടം 11
7. Repetition ആവൎത്തന 13
8. Beverages പാനീയങ്ങൾ 16
9. Animals ജന്തുക്കൾ 18
10. The human Body മാനുഷശരീരം 20
11. Food ഭോജ്യം 23
12. Things used at Table മേശ സാമാനങ്ങൾ 25
13. Apparel ഉടുപ്പു 27
14. Furniture വീട്ടുസാമാങ്ങൾ 29
15. Time കാലം 31
16. Repetition ആവൎത്തന 32
17. The Town നഗരം 36
18. Teh World ഭൂലോകം 38
19. Recreations നേരം പോക്കുകൾ 40
20. Trades വ്യാപാരങ്ങൾ 42
21. Soldiers പടയാളികൾ 44
22. Ships, etc. കപ്പൽ മുതലായവ 46
23. Tools, Instruments പണിക്കോപ്പുകൾ 48
24. Materials സാധനങ്ങൾ 50
25. The Country നാടു 52
26. Animals (Birds) ജന്തുക്കൾ (പറജാതികൾ) 54
[ 6 ]
ഭാഗം.
27. Animals ജന്തുക്കൾ (തുടൎച്ച) 56
28. The human Body മാനുഷദേഹം 59
29. Repitition ആവൎത്തന 61
30. Repitition ആവൎത്തന 63

രണ്ടാം ഖണ്ഡം.

1. The Article ഉപപദം 65
2. The Substantive നാമം 69
3. Irregular Plurals അക്രമ ബഹുവചനങ്ങൾ 72
4. Declension രൂപവകകൾ 75
5. Gender ലിംഗഭേദങ്ങൾ 78
6. Of എന്ന മുമ്പദം അനുസരിക്കുന്ന നാമങ്ങൾ 81
7. The Adjective നാമവിശേഷണം 83
8. Irregular Adjectives അക്രമ നാമവിശേഷങ്ങൾ 87
9. Cardinal Numbers മൂലസംഖ്യകൾ 90
10. Ordinal Numbers ക്രമസംഖ്യകൾ 92
11. Auxiliary Verbs സഹായക്രിയകൾ 94
12. To do ചെയ്ക 98
13. To have ഉൾ 101
14. To be ആക 104
15. To be ആക (തുടൎച്ച) 106
16. Conjugation of Regular Verbs in the Active Voice ക്രമ
ക്രിയകളുടെ കൎത്താവിൽ ക്രിയ
109
17. Conjugation of Irregular Verbs അക്രമക്രിയകളുടെരൂപം 112
18. Progressive Form ഗമനരൂപം(ക്രിയാന്യൂനം) 114
19. Reflective Verbs ആത്മാൎത്ഥകക്രിയകൾ 117
20. Redoubling Verbsദ്വിത്തമുള്ള ക്രിയകൾ 120
21. Passive Voiceകൎമ്മത്തിൽ ക്രിയ 122
22. Present Participle വൎത്തമാനശബ്ദന്യൂനം 124
23. Objective with the Infinitive ദ്വിതീയയെ അനുസരിക്കുന്ന
ഭാവരൂപം
128
[ 7 ]
ഭാഗം.
24. Personal Pronouns പുരുഷപ്രതിസംജ്ഞകൾ 131
25. It അതു, one ഒരുത്തൻ എന്നവയുടെ പ്രയോഗം 133
26. Possessive Pronouns ഉടയപ്രതിസംജ്ഞകൾ 134
27. Interrogative Pronouns ചോദ്യപ്രതിസംജ്ഞകൾ 137
28. Relative Pronouns സംബന്ധ പ്രതിസംജ്ഞകൾ 139
29. Demonstrative Pronouns ചൂണ്ടുപേരുകൾ 142
30. Indefinite Adjective Pronouns പ്രതിസംഖ്യകൾ 144
31. Adverbs ക്രിയാവിശേഷണങ്ങൾ 148
32. Prpositions മുമ്പദങ്ങൾ 151
33. Conjunctions യോജിപ്പുകൾ 155
34. Conjunctions യോജിപ്പുകൾ (തുടൎച്ച) 158
35. Interjections അനുകരണ ശബ്ദങ്ങൾ 160

ഉപാഖ്യാനം

Ⅰ. Juvenile Letters ബാല്യകത്തുകൾ 161
1. From George to Charles 161
2. From Charles to George 162
3. ചാത്തപ്പൻ ചാത്തുവിന്നു എഴുതുന്നതു 162
4. ചാത്തു ചാത്തപ്പനു എഴുതുന്നതു 164
Ⅱ. Poetry പാട്ടു 165
1. The little Ant 165
2. മൂവരും കൂടി 165
3. The young Mouse 168
4. അലംഭാവസൂചകം 170
[ 9 ] ഒന്നാം ഖണ്ഡം

ലഘു തരങ്ങൾ.

1. പാഠം.

THE SCHOOL=പാഠശാല.

A, an=ഒരു

To have=ഉൾ.

I have എനിക്കു ഉണ്ടു. Have I? എനിക്കു ഉണ്ടൊ?
Thou hast നിണക്കു " Hast thou? നിണക്കു "
He has അവനു " Has he? അവനു "
She has അവൾക്കു " Has she? അവൾക്കു "
It has അതിന്നു " Has it? അതിന്നു "
We have ഞങ്ങൾക്കു " Have we? ഞങ്ങൾക്കു "
You have നിങ്ങൾക്കു " Have you? നിങ്ങൾക്കു "
They have അവൎക്കു " Have they? അവൎക്കു "

And = ഉം.

ഉദാഹരണങ്ങൾ.

I have a book. We have a pen. Have you a ruler? I have a ruler and a knife. In a school-room there is a [ 10 ] table, a chair, a form, a desk and a bell. He has a copy-
book. She has a slate and a slate-pencil. Have you a
lead-pencil? I have a lead-pencil, a slate-pencil, and a
pen. We have ink in an inkstand. Has he a map? She
has a ruler. They have a slate.

അഭ്യാസങ്ങൾ.

എനിക്കു ഒരു പുസ്തകവും ഒരു തൂവലും ഉണ്ടു.
ഞങ്ങൾക്കു ഒരു എഴുതുന്ന പുസ്തകം ഉണ്ടു. നിണക്കു
ഒരു ഈയക്കോൽ ഉണ്ടൊ? അവനു ഒരു കല്പലക
യും ഒരു കൽക്കോലും ഉണ്ടു. അവനു ഒരു കത്തി ഉ
ണ്ടൊ? എനിക്കു ഒരു പീഠവും ഒരു ആസനവും
ഉണ്ടു. പഠിപ്പിക്കുന്ന ഒരു മുറിയിൽഒരു ണി ഉണ്ടു.
നിണക്കുഒരു ഈയക്കോൽ ആകട്ടെഒരുകൽക്കോൽ
ആകട്ടെ ഉണ്ടൊ? എനിക്കു ഒരു ഈയക്കോലും ഒരു
കത്തിയും ഉണ്ടു.

2. പാഠം.

NOUNS=നാമങ്ങൾ.

Plural=ബഹുവചനം.

The=ആ.

The book പുസ്തകം. The books പുസ്തകങ്ങൾ.
The pen തൂവൽ. The pens തൂവലുകൾ.
The table പീഠം. The tables പീഠങ്ങൾ.
The chair ആസനം. The chairs ആസനങ്ങൾ.
The knife കത്തി. The knives കത്തികൾ.
The bell മണി. The bells മണികൾ.
[ 11 ] സൂത്രം.

s, es എന്നതിനെ ചേൎക്കുന്നതിനാൽ നാമങ്ങ
ളുടെ ബഹുവചനം വരുത്തുക.

To be = ആക, ഉണ്ടാകുക.

I am ഞാൻ ആകുന്നു. Am I? ഞാൻ ആകുന്നുവൊ?
Thou art നീ " Art thou? നീ "
He is അവൻ " Is he? അവൻ "
She is അവൾ " Is she അവൾ "
It is അതു " Is it? അതു "
We are ഞങ്ങൾ " Are we? ഞങ്ങൾ "
You are നിങ്ങൾ " Are you? നിങ്ങൾ "
They are അവർ, അവ " Are they? അവർ; അവ"

Be=ആക, ആകുവിൻ.

ഉദാഹരണങ്ങൾ.

What have youthere? I have nothing. I have some
books and some pens. How many books have you? I
have six books and four pens. Where are the books?
Some books are on the desk, and some are on the table.
Where are the pens? They are all in the desk. In the
school-room there are ten desks and ten forms. There is
no ink in the inkstand. How many pens have you? I
have twelve pens. I have eleven copy-books. In the room
there are eight chairs and three tables. He has no slate-
pencil and no lead-pencil. Have you no ruler? I have
two rulers. [ 12 ] അഭ്യാസങ്ങൾ.

നിനെക്കു ഒരു ഈയക്കോൽ ഉണ്ടൊ? അതെ,
ഒർ ഈയക്കോൽ ഉണ്ടു. അവൾക്കു എത്ര കൽകോൽ
ഉണ്ടു്? അവൾക്കു അഞ്ചു കൽകോലുകൾ ഉണ്ടു. കൽ
കോലുകൾ എവിടെ? അവ എഴുതുന്ന പീഠത്തിൽ
ഉണ്ടൊ? അതെ, അവ എഴുതുന്നപീഠത്തിൽതന്നെ.
പഠിപ്പിക്കുന്ന മുറിയിൽ എത്ര പീഠങ്ങൾ ഉണ്ടു? പഠി
പ്പിക്കുന്നമുറിയിൽരണ്ടു പീഠങ്ങൾ ഉണ്ടു. നിണക്കു
വളരെ എഴുതുന്ന പുസ്തകങ്ങൾ ഉണ്ടൊ? ഇല്ല, എ
നിക്കു ഒരു എഴുതുന്നപുസ്തകംമാത്രമേയുള്ളു; എങ്കി
ലും എനിക്കുവളരെതൂവലുകൾഉണ്ടു. ഈ മഷികു
പ്പിയിൽ മഷി ഇല്ലല്ലൊ! എന്നാൽ മഷി എവിടെ?
നമുക്കു മഷി ഒട്ടുമല്ല. നിങ്ങൾക്കു ചില ഈയക്കോ
ലുകളും കൽകോലുകളും ഉണ്ടൊ? അതെ, ഞങ്ങൾക്കു
ഈയക്കോലുകളും കൽകോലുകളും ഉണ്ടു. എത്ര തുവ
ലുകൾ ഇവിടെ ഉണ്ടു? ഇവിടെ പത്തു തൂവലുകളും
മുന്നു ഈയക്കോലുകളും ഉണ്ടു. ഇവിടെ ഒരു വരെ
ക്കകോൽഉണ്ടൊ? ഇല്ല, എനിക്കു വരെക്കുകോൽഇല്ല.
നിങ്ങൾക്കു ഒരു പടം ഉണ്ടൊ? അതെ, തെങ്ങൾക്കു
ഒരു പടം ഉണ്ടു, എങ്കിലും അതു എഴുതുന്ന പീഠത്തിൽ
ഇരിക്കുന്നു. എഴുത്തുപലക എവിടെ? അതു ഇവിടെ
അല്ല, പഠിപ്പിക്കുന്ന മുറിയിൽ ഉണ്ടു.

3. പാഠം

THE FAMILY=കുഡുംബം.

A box=ഒരു പെട്ടി. Boxes=പെട്ടികൾ.
A glass=ഒരു കണ്ണാടി. Glasses=കണ്ണാടികൾ.
[ 13 ]
A fish = ഒരു മീൻ. Fishes = മീനുകൾ.
A church = ഒരു പള്ളി. Churches = പള്ളികൾ.

ശകാരങ്ങളുടെ അന്തം എപ്പോഴും es എന്നു തന്നെ.

1 My എന്റെ.
Our നമ്മുടെ, ഞങ്ങളുടെ,
3 His അവന്റെ.
Her അവളുടെ.
Its അതിന്റെ.
Their അവരുടെ, അവറ്റി
ന്റെ.
2 Thy നിന്റെ.
Your നിങ്ങളുടെ.

ഉദാഹരണങ്ങൾ.

Have you still your parents? Yes, we have father
and mother. Our family is very large; I have four bro-
thers and five sisters. Your parents have six children,
three boys and three girls. Has your uncle any children?
Yes, he has one son and three daughters. How is your
aunt? She is quite well. Is your uncle also quite well?
No, he is unwell. My grand-father and grand-mother
are very old, but my father and mother are still young.
Have your brothers many books? Yes, they have many
books and pens. In our school-room there is a map. How
many desks and tables are there in it? There are eight
desks and one table. Where is my copy-book? It is
in your desk. How many glasses are there on the table?
There are six glasses on the table.

അഭ്യാസങ്ങൾ.

എന്റെ അമ്മയപ്പന്മാർ ബഹു ദയയുള്ളവരാ
കുന്നു. നിന്റെ സഹോദരിസഹോദരന്മാരും കൂട
ദയയുള്ളവരൊ? അതെ,അവർബഹു ദയയുള്ളവർ
തന്നെ. നിന്റെ അച്ഛനു എത്ര സഹോദരന്മാർ [ 14 ] ഉണ്ടു? അവനു രണ്ടു സഹോദരന്മാരും ഒരു സഹോ
ദരിയും ഉണ്ടു. അവന്റെ സഹോദരന്മാർ എന്റെ
മൂത്തപ്പന്മാരും, അവന്റെ സഹോദരി എന്റെ മൂ
ത്തമ്മയും ആകുന്നു. എന്റെ മൂത്തപ്പന്നും മൂത്തമ്മെ
ക്കും കൂട്ടികൾ ഇല്ല. നിന്റെ മൂത്തപ്പൻ വയസ്സൻ
ആയൊ? ഇല്ല. അവൻ ഇനി വയസ്സു കുറഞ്ഞ
വൻ അത്രെ. നമ്മുടെ മേശമേൽ ആറു കണ്ണാടി
പാത്രങ്ങൾ ഉണ്ടു. എന്റെ കല്പലക പഴയതാകുന്നു.
നിന്റെ കല്പലക എവിടെ? അതു എന്റെ എഴുതുന്ന
പീഠത്തിൽ ഉണ്ടു. നിണക്കു ഇവിടെ എന്തു? എനി
ക്കു ഒരു മഷിക്കുപ്പി ഉണ്ടു. എന്റെ മൂത്തച്ഛനും മൂത്ത
ച്ചിയും എപ്പോഴും സൌഖ്യമുള്ളവർ തന്നെ.

4. പാഠം.

THE HOUSE =വീടു.

ഉദാഹരണങ്ങൾ.
Your house is very large. A large house is very
pleasant. How many rooms are there in your house?
There are seven large rooms and three small chambers.
Our house is not so large. What is there in every room?
Every room has a floor, four walls, and a ceiling. In our
sitting-room there is a sofa, a table, and many chairs. In
a bed-room there are beds and bed-steads, washing-stands
and looking-glasses. In every room there is a door and
one, two, three or four windows. Our bed-rooms are
very large, but our kitchen is small. A small kitchen is
not pleasant. Our cellar is under my sitting-room. Is
it a large cellar? No it is not very large. [ 15 ] അഭ്യാസങ്ങൾ.

ഒരു വിട്ടിൽ എന്തെല്ലാം ഉണ്ടു? ഒരു വീട്ടിൽ ഒ
രു വൈപ്പുമുറിയും ഒരു കിടങ്ങമുറിയും മറ്റും പല മു
റികളും ഉണ്ടു. വലിയ മുറികൾ ഞങ്ങളുടെ വീട്ടിൽ
ഇല്ല, എങ്കിലും അവ പെരുത്തതും മനോഹരമായും
ഇരിക്കുന്നു. നിങ്ങളുടെ വീട്ടിൽ എത്ര ഉറങ്ങുന്ന മു
റികൾ ഉണ്ടു? ഞങ്ങൾക്കു മുന്നു ഉറങ്ങുന്ന മുറികളും
ഓരോഉറങ്ങുന്നമുറിയിൽ ഈരണ്ടുകിടക്കകളുംഉണ്ടു.
എന്റെ ഉറങ്ങുന്ന മുറിയിൽഒരൊറ്റ കിളിവാതിലെ
ഉള്ളൂ. ഞങ്ങളുടെ ഇരിക്കുന്ന മുറിയിൽ ഒരു മെത്ത
ഉണ്ടു, എങ്കിലും ഞങ്ങളുടെ ഉറങ്ങുന്ന മുറിയിൽ ആ
സനങ്ങളേയുള്ളൂ. ഞങ്ങളുടെ ഇരിക്കുന്ന മുറിയുടെ
മേൽതട്ടു വെളുത്തതും മുറ്റം കറുത്തതും ആകുന്നു.

5. പാഠം.

THE GARDEN=തോട്ടം.

This ഈ, ഇവൻ, ഇവൾ ഇതു. These ഈ, ഇവർ, ഇവ.
That ആ, അവൻ, അവൾ, അതു. Those ആ അവർ, അ.
Such ഇപ്രകാരമുള്ള. Such അപ്രകാരമുള്ള.

സൂത്രം.

y എന്നതിനു മുന്റെ ഒരു വ്യഞ്ജനം നിന്നാൽ
അതു ബഹുവചനത്തിൽ ies ആകും lady, ബ: വ;
ladies; f, fe എന്നിവ ves ആയിമാറും=leaf ബ:
വ: leaves; knife, ബ: വ: knives. [ 16 ] ഉദാഹരണങ്ങൾ.

This garden is very beautiful. Have you also a garden?
Yes, we have a garden, but it is not so large and beauti-
ful. The lawn before the house is very pretty, and how
beautiful those large trees are! How large and green their
leaves are! They are quite charming. How clean and
nice these paths are, and how yellow the gravel is! Such
a garden is indeed a treasure. Are there many fruit-trees
in the orchard? O yes, there are a great many. There
are mango-trees, jackfruit-trees, cocoanut-trees and also
some orange-trees. The mangoes are just ripe. How
beautiful and sweet they are!

അഭ്യാസങ്ങൾ.

നിങ്ങളുടെ പറമ്പു എവിടെ? അതു പൂതോട്ടത്തി
ന്റെ അപ്പുറം തന്നെ. നിങ്ങളുടെ പറമ്പു വലിയ
തോ? അതു അസാരം വലിയതാകുന്നു. വൃക്ഷങ്ങളു
ടെ മേൽ വളരെ ഫലം ഉണ്ടോ? മാവിന്മേൽ വളരെ
മാങ്ങ ഉണ്ടു, എങ്കിലും ഞങ്ങൾക്കു അധികം ചക്ക ഉ
ണ്ടാകുന്നില്ല. മാങ്ങ മൂപ്പെത്തിയോ? അതെ, മാങ്ങ
മൂപ്പെത്തിയിരിക്കുന്നു, എങ്കിലും നാരങ്ങ ആയിട്ടില്ല,
അവ ഇനി പച്ച തന്നെ. വീട്ടിന്മുമ്പിലുള്ള മരങ്ങൾ
ഏറ്റം നല്ലവയാകുന്നു. വഴി വെടിപ്പില്ല, അതു
മഹാ മ്ലേഛതയുള്ളതാകുന്നു. എന്റെ മൂത്തപ്പന്നു ഒ
രു നല്ല തോട്ടം ഉണ്ടു, എങ്കിലും അതു ചെറിയതത്രെ.
അവനു പറമ്പില്ല. വൃക്ഷങ്ങളുടെയും ചെടികളുടെ
യും ഇലകൾ ഉണുങ്ങി തുടങ്ങി. ചക്ക എല്ലാം മൂപ്പെ
ത്തിയിരിക്കുന്നു. മാങ്ങ ഒക്കയും കിടങ്ങമുറിയിലായി [ 17 ] പോയി. ഈ മാങ്ങകളും നാരങ്ങകളും ഏറ്റം തടിച്ചി
രിക്കുന്നു. ഈ നാരങ്ങകൾ മധുരമുള്ളവയും ആ മാ
ങ്ങകൾ മഹാ പുളിരസമുള്ളവയും ആകുന്നു.

6. പാഠം.

THE FLOWER-GARDEN = പൂതോട്ടം.

Singular ഏകവചനം.

Nominative: പ്രഥമ The garden തോട്ടം.
Objective: ദ്വിതീയ The garden തോട്ടത്തെ.
Instrumental: തൃതീയ By the garden തോട്ടത്താൽ.
Social: സാഹിത്യം With the garden തോട്ടത്തോടു.
Dative: ചതുൎത്ഥി To the garden തോട്ടത്തിന്നു.
Ablative: പഞ്ചമി From the garden തോട്ടത്തിൽനിന്നു.
Gen. or Poss. ഷഷ്ഠി. Of the garden, the garden's തോട്ട
[ത്തിന്റെ.
Locative: സപ്തമി In the garden തോട്ടത്തിൽ.

Plural ബഹുവചനം.

Nom. പ്രഥമ The gardens തോട്ടങ്ങൾ.
Obj. ദ്വിതീയ The gardens തോട്ടങ്ങളെ.
Instr. തൃതീയ By the gardens തോട്ടങ്ങളാൽ.
Soc. സാഹിത്യം With the gardens തോട്ടങ്ങളോടു.
Dat. ചതുൎത്ഥി To the gardens തോട്ടങ്ങൾക്കു.
Abl. പഞ്ചമി From the gardens തോട്ടങ്ങളിൽനിന്നു.
Gen. or Poss, ഷഷ്ഠി Of the gardens, the gardens' തോട്ട
[ങ്ങളുടെ.
Loc. സപ്തമി In the gardens തോട്ടങ്ങളിൽ.
[ 18 ] സൂത്രങ്ങൾ.

1. ഇങ്ക്ലിഷ്ഭാഷയിൽ പ്രഥമ, ദ്വിതീയ എന്നീ
രണ്ടു വിഭക്തികളെയുള്ളു. ശേഷമുള്ളവറ്റെ, by,
with, to, from, of, in എന്നും മറ്റുമുള്ള മുമ്പദങ്ങൾ
കൊണ്ടു കുറിക്കേണ്ടു. എഴുത്തിൽ ഭേദം ഇല്ല താനും.
2. ഒരു പഴയ ഷഷ്ഠിയും നടപ്പായിരിക്കുന്നു=the
garden's തോട്ടത്തിന്റെ the gardens' തോട്ടങ്ങളുടെ.

ഉദാഹരണങ്ങൾ.

Where is your flower-garden? Our flower-garden is
beside the orchard. Have you many flowers in your flower-
garden? O yes, we have a great many flowers in our
garden. We have roses, tulips, lilies, violets, pinks and
many others. Roses, lilies and violets have a beautiful
smell, but tulips have no smell; they have only a beautiful
colour. What is the colour of the rose? Some roses are
red and some are white. Our gardener's flowers are
exceedingly beautiful. The colour of violets is blue, and
the colour of lilies is white. Tulips are very beautiful.
Have you red roses in your garden? Yes, we have red
roses and also white ones. I have a red rose and a white
one. My uncle's orchard is not very large, but he has
very beautiful fruit-trees in it. Is this your brother's
garden? No, it is my sister's, My father is in my uncle's
garden. There is a knife on the floor; is it your mother's?
No, it is my aunt's.

അഭ്യാസങ്ങൾ.

നീല പുവിന്റെ മണം ഏറ്റവും നല്ലതാകുന്നു.
എനിക്കു ഒരു വെളുത്തതും രണ്ടു ചുവന്നുതുമുള്ള [ 19 ] പനിനീൎപ്പുഷ്പങ്ങൾ ഉണ്ടു. ഞങ്ങളുടെ തോട്ടത്തിൽ
മഞ്ഞൾനിറമായ പനിനീൎപ്പുഷ്പങ്ങൾ ഇല്ല. എ
ന്റെ മൂത്തച്ഛന്നു നല്ലൊരു പൂത്തോട്ടം ഉണ്ടു. അ
വന്റെ എല്ലാ പുഷ്പങ്ങളും ഏറ്റവും നല്ലവ തന്നെ.
നിങ്ങളുടെ പൂങ്കാവിൽ ഫല വൃക്ഷങ്ങളും ഉണ്ടൊ?
അതെ, ചില നാരകങ്ങളും ഒന്നു രണ്ടു മാവുകളും
ഉണ്ടു. ഈമാവുകളുടെമാങ്ങ വലിയതുംമധുരമുള്ളതു
മാകുന്നു. വീട്ടിന്റെ മുമ്പിൽ ചുവന്നതും വെളുത്തതു
മായ പനിനീൎപൂമരങ്ങളുടെ മൂന്നു കള്ളികൾ ഉണ്ടു.
ഈ പനിനീൎപ്പുഷ്പങ്ങളുടെ മണം ഏറ്റവും സുഗ്രാ
ഹ്യമുള്ളതാകുന്നു. നിന്റെ സഹോദരന്റെ പുഷ്പ
ക്കള്ളി എവിടെ?ഭവനത്തിന്റെമുൻഭാഗത്തുതന്നെ.
എന്റെ മൂത്തപ്പന്റെ പറമ്പിൽ വളരെ മാവുണ്ടു,
എങ്കിലുംപിലാവും വള്ളിയും അധികമില്ല. എന്റെ
അച്ഛന്റെ ഉറങ്ങുന്ന മുറി ഞങ്ങളുടെ ഇരിക്കുന്ന
മുറിയോടു ചേൎന്നിരിക്കുന്നു. എന്റെ സഹോദരിയു
ടെ കൈ നന്ന ചെറിയതാകുന്നു; അതു എന്റെഅ
മ്മയുടെ കൈയോളം വലിയതല്ല.

7. പാഠം.

ആവൎത്തന.

To give കൊടുക്ക, തരിക; to fetch എടുക്ക,വാങ്ങുക.

I give ഞാൻ കൊടുക്കുന്നു. I fetch ഞാൻ വാങ്ങുന്നു.
Thou givest നീ " Thou fetchest നീ "
He gives അവൻ " He fetches അവൻ "
She gives അവൾ " She fetches അവൾ "
It gives അതു " It fetches അതു "
[ 20 ]
We give ഞങ്ങൾ കൊടുക്കുന്നു. We fetch ഞങ്ങൾ വാങ്ങുന്നു.
You give നിങ്ങൾ " You fetch നിങ്ങൾ "
They give അവർ, അവ " They fetch അവർ, അവ "

Give കൊടുക്കു, കൊടുപ്പിൻ.
Fetch വാങ്ങുക, വാങ്ങുവിൻ.

ഉദാഹരണങ്ങൾ.

Please✱ fetch me a book out of the school-room.
Where is your slate? It lies there on my desk. Be kind
enough to lend me a lead-pencil and a slate-pencil. Have
you a good sharp knife? I have two knives; but they are
both very blunt. Please fetch a chair out of my bed-room.
My brothers have a new map. My pen writes well, but
it is a little too soft; I like hard pens. My brother's
pen writes exceedingly well. How many needles and pins
are there in those two boxes? Count them. Count these
copy-books also. How many are there? There are just
ten. Give five to your brother and five to your sister.
I love my whole family, but especially my good parents.
My brother often lends me his books. I like (I am very
fond of) mangoes, plantains and oranges. A good father
punishes his children, when they are idle or disobedient;
but he rewards them, when they are diligent and obedient.
Are you also sometimes disobedient or lazy? I never
wish to be so. The mother teaches her daughters; they
are very diligent.

അഭ്യാസങ്ങൾ.

കുട്ടികൾകൂടക്കൂടെതോട്ടത്തിൽ കളിക്കുന്നു. അവർ
ഇപ്പോൾ തന്നെ പൂങ്കാവിൽ ഉണ്ടു; അവർ പൂ [ 21 ] പറിക്കുന്നു; അവർ പുക്കളിൽ പെരുത്തുരസിക്കുന്നുഎ
ന്ന തോന്നുന്നു. കുട്ടികളെ, വരുവിൻ! നിങ്ങളുടെ മ
നോഹരപുഷ്പങ്ങളിൽ ചിലതു ഞങ്ങൾക്കു തരുവിൻ.
ഞങ്ങളും പൂക്കളിൽ, പ്രത്യേകം നല്ലമണമുള്ളവറ്റിൽ
രസിക്കുന്നു. ഈ പൂക്കൾക്കു എന്തു നിറം ഉണ്ടു? അ
വയുടെ നിറം നീലം തന്നെ. നീലനിറമുള്ള പനി
നീൎപ്പുഷ്പങ്ങളും ഉണ്ടോ? ഇല്ല, പനിനീൎപ്പുഷ്പത്തി
ന്റെനിറം ചുവന്നതൊ,വെളുത്തതൊ, ചിലപ്പോൾ
മഞ്ഞുള്ളതോ ആകുന്നു, എങ്കിലും നീലനിറമു
പനിനീൎപ്പുഷ്പങ്ങൾ ഉണ്ടാകുന്നില്ല. മരങ്ങളുടെ
യും ചെടികളുടേയും ഇലകൾ ചെമ്പിച്ചിരിക്കുന്നു.
അവ മരങ്ങളിൽനിന്നു ഇളകി വീഴുന്നു. ഉറങ്ങുന്ന
മുറിയിലെ വാതിലുകളേയും കിളിവാതിലുകളേയും, ദ
യ വിചാരിച്ചു തുറക്കുക. ഈ ആസനത്തെ കഴകു
ന്ന പീഠത്തിന്റെ അരികത്തു വെക്കുക. നിന്റെ
അമ്മയപ്പന്മാരെ എപ്പോഴും അനുസരിച്ചിരിക്ക. അ
വർ മടിവും അനുസരണക്കേടുമുള്ള കൂട്ടികളെ ശിക്ഷി
ക്കുന്നു. നിണക്കു ഒരു പുക്കള്ളി ഉണ്ടോ? അതെ,എ
നിക്കു ഒന്നു ഉണ്ടു. അതു എവിടെ? അതു ഞങ്ങളു
ടെ ഭവനത്തിന്റെ അരികത്തു തന്നെ. ഈ പൂവി
ന്റെ നിറം ഏറ്റവും നല്ലതു. ഈ ആൺ്കുട്ടി നന്നാ
യി എഴുതുന്നു. [ 22 ] 8. പാഠം.

BEWERAGES പാനീയങ്ങൾ.

Tall taller tallest
നെടിയ. അധികം നെടിയ. ഏറ്റവും നെടിയ.
Strong stronger strongest
ബലമുള്ള. അധികം ബലമുള്ള ഏറ്റവും ബലമുള്ള.
Weak weaker weakest
അബലമുള്ള, അധികം അബലമുള്ള. ഏറ്റവും അബലമുള്ള.
Diligent more diligent most diligent
ഉത്സാഹമുള്ള. അധികം ഉത്സാഹമുള്ള. ഏറ്റവും ഉത്സാഹമുള്ള.
Wholesome more wholesome most wholesome
സുഖകരം. അധികം സുഖകരം. ഏറ്റവും സുഖകരം.
Unwholesome more unwholesome most unwholesome
ദീനകരം. അധികം ദീനകരം. ഏറ്റവും ദീനകരം.
Good better best
നല്ല. അധികം നല്ല. ഏറ്റവും നല്ല.
Bad worse worst
വിടക്ക. അധികം വിടക്ക. ഏറ്റവും വിടക്ക.
Little less least
ചെറിയ. അധികം ചെറിയ. ഏറ്റവും ചെറിയ.

ഉദാഹരണങ്ങൾ.

Good beer is wholesome, milk is more wholesome,
but water is the most wholesome drink. Milk is the best
drink for children. We always drink milk for breakfast,
but my father drinks tea or coffee. Sometimes we also
get a cup of tea, or coffee. Is the water clear? Yes, it is
very clear; it is as clear as crystal; it is much clearer
than the water from our pump (well). Please give me an-
other glass of water; it is so cool and refreshing. Will [ 23 ] you have a glass of milk or beer? No, I thank you, I
prefer a glass of this beautiful water. I like water better
than any other drink. Milk is not so refreshing as water.
Fetch a bottle of wine out of the cellar, and bring us also
four glasses. Now take a table and four chairs into the
garden, and put the wine and the glasses on the table.
How is the wine? It is very good indeed. To me it seems
to be a little too sour. Sour wine is bad, but sour beer
is much worse; it is one of the worst beverages.

അഭ്യാസങ്ങൾ.

ഞാൻ വെള്ളത്തേക്കാൾ അധികം പാലിനെ
കൊതിക്കുന്നു. വെള്ളത്തേക്കാൾ പാൽ അധികം ബ
ലകരമുള്ളതാകുന്നു. ഇവിടെ ഒരു ✱കണ്ണാടി പാത്രം
നിറഞ്ഞ ബീർ ഉണ്ടു, ഇഷ്ടമുണ്ടെങ്കിൽ അതിന്റെ കു
ടിക്കാം. വീഞ്ഞു നല്ലതാകുന്നു എങ്കിൽ, ഞാൻ അതി
ഒരുകണ്ണാടിപാത്രംതെരിഞ്ഞെടുക്കുന്നു(prefer)
പുളിച്ചപാൽ പുളിച്ച ബീരിനെ പോലെ ദീനകരമു
ള്ളതാകുന്നു. മുത്താഴത്തിനു എന്റെ അമ്മ കപ്പികു
ടിക്കുന്നു. അത്താഴത്തിന്നു ഞങ്ങൾക്കു എല്ലായ്പോഴും
ചായ ഉണ്ടു. കണ്ണാടിപാത്രത്തേക്കാൾ ഒരു കുപ്പി
വലിയതാകുന്നു. ഒരു കുപ്പിയിൽ എത്ര കണ്ണാടി പാ
ത്രംവീഞ്ഞു കൊള്ളുന്നു? ഏകദേശം എട്ടു എന്നു ഞാൻ
വിചാരിക്കുന്നു. നിന്റെ ചായക്കു മധുരം മതി
യോ? ഇല്ല, ദയ വിചാരിച്ചു എനിക്ക ഇനി അല്പം
പഞ്ചസാര തരിക. ഞങ്ങൾ ചെയ്യുന്നതിനേക്കാൾ
നിങ്ങൾ അധികം ബലമുള്ള ചായ ഉണ്ടാക്കുന്നു. [ 24 ] ഒരു കോപ്പശക്തിയുള്ള ചായ എനിക്കു ഇഷ്ടമുള്ളതാ
കുന്നു. ശക്തിയില്ലാത്ത ചായയേക്കാൾശക്തിയുള്ള
തു അധികം സുഖകരമുള്ളതാകുന്നു. ഒന്നാം കുപ്പി
യേക്കാൾ ഈ വീഞ്ഞു അധികം വിടക്കാകുന്നു. വി
ടക്കതരം വീഞ്ഞിനെ അല്ല, നല്ലതരമുള്ളതിനെ എ
നിക്കു തരിക എന്നു ഞാൻ അപേക്ഷിക്കുന്നു. വിട
ക്ക വീഞ്ഞിനേക്കാൾ നല്ല ബീർ നന്നു.

9. പാഠം.

ANIMALS=ജന്തുക്കൾ

To carry = ചുമക്ക, വഹിക്ക; to do ചെയ്ക.

I carry ഞാൻ വഹിക്കുന്നു. I do ഞാൻ ചെയ്യുന്നു.
Thou carries നീ " Thou dost നീ "
He carries അവൻ " He does അവൻ "
She carries അവൾ " She does അവൾ "
It carries അതു " It does അതു "
We carry ഞങ്ങൾ " We do ഞങ്ങൾ "
You carry നിങ്ങൾ " You do നിങ്ങൾ "
They carry അവർ,അവർ " They do അവർ,അവ "
Carry വഹിക്ക, വഹിപ്പിൻ. D0 ചെയ്തു, ചെയ്വിൻ.
Do I carry?✱ ഞാൻ വഹിക്കു
[ന്നുവൊ?
I do not carry ഞാൻ വഹിക്കു
[ന്നില്ല.
Dost thou carry? നീ " Thou dost not carry നീ "
Does he carry? അവൻ " He does mot carry, അവൻ "
Does she carry? അവൾ " She does mot carry അവൾ "
Does it carry? അതു " It does not carry അതു "
Do we carry? ഞങ്ങൾ " We do not carry ഞങ്ങൾ "
[ 25 ]
Do you carry? നിങ്ങൾ വഹി
[ക്കുന്നുവൊ?
You do not carry നിങ്ങൾ വ
[ഹിക്കുന്നില്ല.
Do they carry? അവർ, അവ
[വഹിക്കുന്നുവൊ?
They do not carry അവർ, അവ
[വഹിക്കുന്നില്ല.

ഉദാഹരണങ്ങൾ.

A horse is a noble and useful animal. Horses, cows,
oxen, sheep, goats, dogs and cats are called domestic ani-
mals. All domestic animals are very useful. Horses draw
carriages, oxen draw the plough, cows and goats give us
milk, sheep give us wool, the dog guards the house, the
cat catches mice, an ass carries loads. What do horses
and cows eat? They eat grass, hay and gram. Does your
cat catch mice? No, she does not catch mice; she is too
lazy. Dogs are faithful, but cats are false. Our goat
has two little kids, and our ewe has one lamb. Have your
parents horses? No, they have no horses, but they have
a cow and some sheep. If you have a cow, you always
have beautiful, fresh milk. Do you like milk? I like it
very much; I always drink a glass of fresh milk for
breakfast.

അഭ്യാസങ്ങൾ.

കുതിരകളും പശുക്കളും ആടുകളേക്കാൾ ഉപകാര
മുള്ളതാകുന്നു. പൂച്ചകൾ തിന്നുന്നതു നിണക്കു അ
റിയാമോ? അറിയാം, അവഎലികളുംമറ്റും ചെറിയ
പ്രാണികളും തിന്നുന്നു. നായ്ക്കളുംഎലികളെ തിന്നു
ന്നുവോ? ഇല്ല, നായ്ക്കൾ എലികൾ അല്ല, ഇറച്ചി
യെ മാത്രം തിന്നുന്നു. ഏതു ജന്തുക്കൾനാട്ടുമൃഗങ്ങൾ
ആകുന്നു? കുതിര, കാള, പശു, ആടു, മുട്ടാടു എന്നും [ 26 ] മറ്റുമുള്ളവ✱നാട്ടുമൃഗങ്ങൾ അത്രെ. ഈ മൃഗങ്ങളിൽ
ഏവ അധികം ഉപകാരമുള്ളവ? കുതിര എന്നു എനി
ക്കു തോന്നുന്നു. അതു ഞാൻ വിശ്വസിക്കുന്നില്ല.
പശു കുതിര പോലെയും പക്ഷെ കുതിരയേക്കാളും ഉ
പകാരമുള്ളതാകുന്നു എന്നു എനിക്കു തോന്നുന്നു. നി
ങ്ങളുടെ ആടുകൾക്കു നല്ല †രോമം ഉണ്ടോ? അതെ,
ഞങ്ങളുടെഎല്ലാആടുകളുടെരോമം ഏറ്റവും നല്ല
താകുന്നു. ഞങ്ങൾക്കു നല്ല ജാതിയുള്ളആടുകൾ മാ
ത്രമേയുള്ളു. നിങ്ങളുടെആടുകൾക്കുകുട്ടികൾഉണ്ടോ?
അതെ, (അവറ്റിന്നു) നാലു കുട്ടികൾ ഉണ്ടു. നി
ങ്ങൾ ചിലപ്പോൾ ആട്ടിങ്കുട്ടികളോടു കളിക്കുന്നുവോ?
അതെ, ഞങ്ങൾ കൂടക്കൂട അവയോടു കളിക്കുന്നു.
ഇല്ല. ഞങ്ങൾ അവയോടു കളിക്കുന്നില്ല. അതു അ
വറ്റിന്നു ഇഷ്ടമുള്ളതല്ല. ഞങ്ങളുടെ പശുക്കൾ പ
റമ്പിൽ മേയ്യുന്നു, എങ്കിലും ഞങ്ങളുടെ കുതിരകൾഎ
പ്പോഴും പന്തലിൽ തിന്നുന്നു.

10. പാഠം.

THE HUMAN BODY=മാനുഷശരീരം.

Can=കഴിക.

I can ഞാൻ കഴിയുന്നു. We can ഞങ്ങൾ കഴിയുന്നു.
Thou canst നീ " You can നിങ്ങൾ "
He (she, it) can അവൻ (അവ
ൾ, അതു) കഴിയുന്നു.
They can അവർ, അവർ "

I cannot=ഞാൻ കഴിക ഇല്ല. [ 27 ] സൂത്രം.

മലയാളത്തിൽ കഴിക എന്ന ക്രിയ മിക്കതും ചതു
ൎത്ഥിയെ അനുസരിക്കുന്നു, as: What can you do
with your fingers?=നിന്റെവിരലുകൾ കൊണ്ടു
നിണക്കു എന്തു ചെയ്വാൻ കഴിയും? Can എന്നതി
നെ ആം എന്നതിനാൽ വരുത്താം, as: You can go
നിണക്കു പോകാം.

ഉദാഹരണങ്ങൾ.

Can you show me the different parts of your body?
Yes, I can. Where is your head? Which is the forehead?
Where are the eyes? Where is the nose? Show me your
right hand. Which is the left arm? Which is the right
foot? Which is the left foot? Which is the left eye?
Which is the right ear? Show me your mouth, neck, etc.

What kind of hair has your father? What kind of hair
has your mother? What kind of hair have your brothers
and sisters? My brothers are dark, and my sisters are
fair. What do we do with our eyes? We see with them.
What can you do with your nose? What can you do with
your fingers? What can you do with your legs? Where do
you put the rose, if you wish to smell it? Why do you put
it there? The nose is the organ of smelling. Which is
the organ of feeling? Tell me what you can do with your
eyes. I can see with them. I can see a book, a pen, a
house, a flower, a tree, a garden, a horse, a dog, a sheep,
etc. What can you do with your fingers? I can feel my
hair, my ear, my forehead, my nose, my arm, etc. [ 28 ] അഭ്യാസങ്ങൾ.

കണ്ണും മൂക്കും വായും മുഖത്തിന്റെ അംശങ്ങൾ
ആകുന്നു. നിന്റെ സഹോദരിക്കു ഏതുപ്രകാരമുള്ള
കണ്ണുകൾ ഉണ്ടു, കറുത്തവയൊ നീല നിറമുള്ളവ
യൊ? അവൾക്കു നീല നിറമുള്ള കണ്ണുകൾ ഉണ്ടു.
എന്റെ അച്ഛനും സഹോദരനും കറുത്ത കണ്ണുകൾ
ഉണ്ടു. മാനുഷശരീരത്തിന്റെ എല്ലാ അംശങ്ങളും
ബഹു ഉപകാരമുള്ളവയാകുന്നു. നമ്മുടെ കൈകളും
വിരലുകളുംകൊണ്ടു നാം എന്തു ചെയ്യുന്നു. എന്നു നി
ണക്കു അറിയാമൊ? നമ്മുടെ കൈകളും വിരലുകളും
കൊണ്ടു നാം വേല ചെയ്യുന്നു. പല്ലുകൾ എവിടെ?
പല്ലുകൾ വായിൽ ഉണ്ടു. ചെറുകുട്ടികൾക്കു ചെറിയ
കൈകളും വിരലുകളും ഉണ്ടു. മണക്കുന്നതിന്റെ ക
രണം ✱ഏതു? അതു മൂക്കു തന്നെ. എല്ലാമനുഷ്യവൎഗ്ഗ
ത്തിന്നും (mankind) ഈരണ്ടു കണ്ണും, ഈരണ്ടു
ചെവിയും, ഈരണ്ടു കൈയും ഈരണ്ടു കാലും
ഉണ്ടു. ഈ പുരുഷനു വിസ്തീൎണ്ണമായൊരു നെറ്റി
ഉണ്ടു. എന്റെ മൂത്തമ്മയുടെ സകല മക്കൾക്കും ക
റുത്ത തലമുടി ഉണ്ടു. ചെറിയ വായി നിന്നു എങ്കിലും,
വലിയ വായി ആകാത്തതു തന്നെ. വെടിപ്പം വെളു
ത്തതുമുള്ള പല്ലുകൾ വായിന്റെ ഉത്തമ അലങ്കാര
മത്രെ. ഈ കുതിരക്കു ഭംഗിയുള്ളൊരു കഴുത്ത് ഉണ്ടു.
എന്റെ വലങ്കാൽ ഇടങ്കാലിനേക്കാൾ വലിയതാ
കുന്നു. നിൻ വലങ്കയ്യിന്റെ പെരുവിരലിനെ എ
നിക്കു കാണിക്ക. [ 29 ] 11. പാഠം.

FOOD=ഭോജ്യം.

May=ആം; will ഇച്ഛിക്ക.

Shall ആം; must വേൺ.

I may എനിക്കു ആം. I will ഞാൻ ഇച്ഛിക്കുന്നു.
Thou mayest നിണക്കു" Thou wilt നീ "
He etc. may അവനു " He will അവൻ "
We may ഞങ്ങൾക്കു " We will ഞങ്ങൾ "
You may നിങ്ങൾക്കു " You will നിങ്ങൾ "
They may അവൎക്കു " They will അവർ "
I shall etc. എനിക്കു " I must etc. എനിക്കു വേണം.

ഉദാഹരണങ്ങൾ.

We have no bread in the house. The servant must
fetch some. Please, Mamma, give me some bread and
butter. I am very hungry. You cannot get bread and
butter now; you must wait till breakfast. How beautiful
that butter is! Where do you buy your butter? We do
not buy it; we have two cows, you know, we make it
ourselves. Taste a piece of cheese; it seems to be good.
May I offer you a piece of this ham? Please, Madam, I
will take a small piece. There is no salt on the table.
I do not like oil with the salad. Here are different kinds
of meat; what will you take? I will take a slice of mutton,
if you please. Shall I not give you a piece of this veal
with it? No, thank you, I have quite enough. This pepper
is very sharp. I never take pepper and vinegar. I will
trouble you for a few more potatoes. I prefer rice and
curry to any other food. [ 30 ] അഭ്യാസങ്ങൾ.

ചോറു ആയൊ? ആയി, അതു വിളമ്പിയിരിക്കു
ന്നു. നമുക്കു ഊണിനു ഏതു വക കറി ഉണ്ടു? ആട്ടി
റച്ചിയും പന്നിയിറച്ചിയും ഉരുളക്കിഴങ്ങും കലൎന്ന
കറി തന്നെ.ഉരുളക്കിഴങ്ങിന്ന ഇപ്പോൾ വലിയ വില
ഉണ്ടു. നമുക്കു ഇന്നു മീൻ ഇല്ലെ? ഇല്ല. മുക്ക്വത്തി
ഇന്നു മീൻ കൊണ്ടുവന്നില്ല. അപ്പവും വെണ്ണയും
കുട്ടികൾക്കു ഇഷ്ടമുള്ളതാകുന്നു. നീ നിന്റെ അപ്പ
ത്തോടും വെണ്ണയോടും കൂട ഒരു മുട്ട തിന്നുമൊ? തി
ന്നാം, മുട്ട എനിക്കു വളരെ ഇഷ്ടമുള്ളതാകുന്നു. ഈ
വെള്ള അപ്പം പുതിയതു, എങ്കിലും കറുത്ത അപ്പം
പഴയതായി പോയി. ഏതു വക കറി നിണക്കു അ
ധികം ഇഷ്ടമുള്ളതു? മീൻ കറിയൊ കോഴിക്കറിയൊ?
മീൻകറി എനിക്കു മനസ്സില്ല, ഞാൻ എപ്പോഴും കോ
ഴിക്കറിയൊ ആട്ടിറച്ചിക്കറിയൊ തിന്നുന്നു. പുതിയ
മുട്ടകൾ ശക്തിക്കും സൌഖ്യത്തിന്നും നല്ലതാകുന്നു.
മുട്ടകൾ ഇറച്ചിയേക്കാൾ നല്ലതാകുന്നു. നീ അധി
കം (too much) വെണ്ണ തിന്നെണ്ടാ, അതു അസൌ
ഖ്യമുള്ളതും പ്രത്യേകം നിന്നെ പോലെയുള്ള ചെറിയ
കുട്ടികൾക്കു. എനിക്കു ഇപ്പോൾ (ഒരു കണ്ണാടിപാത്രം
a glass of തണ്ണീർ കുടിക്കാമൊ? നീ ഇപ്പൊൾ ത
ണ്ണീർ കുടിക്കേണ്ടാ ഇവിടെ കഞ്ഞിവെള്ളം ഉണ്ടു.
ഇതിനെ കുടിക്കേണം. [ 31 ] 12. പാഠം.

THINGS USED AT TABLE മേശസാമാനങ്ങൾ.
To order കല്പിക്ക.
To receive ലഭിക്ക.

I ordered etc. ഞാൻ കല്പിച്ചു. I received etc. ഞാൻ ലഭിച്ചു.
I did etc. ഞാൻ ചെയ്തു. Did I order? etc. ഞാൻ കല്പിക്ക
[യും ചെയ്തുവൊ?
I did not order ഞാൻ കല്പി
[ക്കയും ചെയ്തില്ല.
Did I not order? ഞാൻ കല്പി
[ക്കയും ചെയ്തില്ലയൊ?

ഉദാഹരണങ്ങൾ.

Desire the servant to lay the table-cloth. Yes, sir.
You roasted the meat too much; it is quite black.
I like it much better, if it is a little underdone. Who
ordered this leg of mutton? It is a beautiful joint, but it
seems to be too fresh. Papa called you just now; run
and see what he wants. How is it that your napkin is so
dirty? I dropped it yesterday, and touched it with my
foot. You must be more careful, my boy, and not do so
again. Who cleaned the knives and forks this morning?
John cleaned them. Just what I expected. He is a lazy
fellow, and never does his work thoroughly. The table-
spoons and tea-spoons also look quite dark and dirty. You
may take away the plates and dishes now. This tea-pot
is rather too small for our family; I think I must buy a
larger one. Is the coffee-pot large enough? Yes, the
coffee-pot will do for the present. What a beautiful sugar-
basin! It seems to be quite new. Yes, it is; I received [ 32 ] it as a birthday present on my last birthday. Did you
call me? No, I did not call you; I called your brother.
Did you order any thing for supper? Yes, sir, I ordered
some ham, and some bread and cheese. You did not taste
the veal, will you not take a slice? No, I thank you, I am
not very fond of veal, I prefer a piece of ham, if you please.
The servant did not clean my room this morning; how is
it? She is ill; she cannot work this morning.

അഭ്യാസങ്ങൾ.

ഇപ്പോൾ തന്നെ എന്റെ മുറിയിൽനിന്നു ഒരു
ചെറു കരണ്ടി എടുത്തതാർ? ഞാൻ അറിയുന്നില്ല;
ഞാൻ അതിനെ എടുക്കയും ചെയ്തില്ല. ഈ കപ്പി
യന്ത്രം വെടിപ്പില്ല. അതിനെ വെടിപ്പാക്കെണംഎ
ന്നു പണിക്കാരനോടു കല്പിക്ക, അവർ കാലത്തു ത
ന്നെ അതിനെ വെടിപ്പാക്കി. അതു വീണ്ടും വിടക്കാ
യോ? ഈ തുപ്പട്ടിനിണക്കു ഇഷ്ടമുള്ളതോ? അതെ,
അതു എനിക്കു വളരെ ഇഷ്ടമുള്ളതാകുന്നു, അതു ഏ
റ്റം നല്ലതു എന്നു ഞാൻ വിചാരിക്കുന്നു. ഈ കത്തി
കളും മുള്ളുകളും നന്ന ചെറുതായിരിക്കുന്നു. എനിക്കു
നല്ലൊരു പുതിയ ചായകോപ്പ ഉണ്ടു; അതിനെ കാ
ണ്മാൻ മനസ്സുണ്ടോ? അതിന്റെ എനിക്കു കാണിക്ക
എന്നു ഞാൻ അപേക്ഷിക്കുന്നു. ഈ വസ്സി ആ
കലത്തേക്കാൾ വെളുത്തതാകുന്നു. ഇതു എന്റെ ക
രണ്ടിയോ? അല്ല, അതു നിന്റെ സഹോദരിയുടെ
കരണ്ടി തന്നെ. പഞ്ചസാരപ്പെട്ടിയിൽ പഞ്ചസാ
രയല്ല. ഈ ചായയന്ത്രം ഒരു ജനനദിനസമ്മാ
നം ആകുന്നു. ഈ കഴിഞ്ഞു ജനനദിവസത്തിൽ [ 33 ] എന്റെ മൂത്തമ്മയിൽനിന്നു എനിക്കു അതു കിട്ടി. ചി
ല ചായക്കരണ്ടികൾ കിട്ടും എന്നു ഞാൻ വിചാരിച്ചു,
എന്നാൽ എനിക്കു ഒരു ചായയന്ത്രം കിട്ടി. നമ്മുടെ
എല്ലാ ചായകോപ്പകളും അധികം വലുതാകുന്നു. ഇ
ത്ര വലിയ ചായകോപ്പകൾ എനിക്കു (do not like)
മനസ്സില്ല.

13. പാഠം.

Received=കിട്ടി; made=ഉണ്ടാക്കി.

I have received എനിക്ക് കി
[ട്ടിയിരിക്കുന്നു.
I have made ഞാൻ ഉണ്ടാക്കി
[യിരിക്കുന്നു.

സൂത്രം.

സകൎമ്മക്രിയകളുടെ രണ്ടാം ഭൂതം അല്ലെങ്കിൽ
വൎത്തമാനഭൂതം വരുത്തേണ്ടതിനു have എന്ന സ
ഹായക്രിയ ചേൎക്കുക വേണ്ടു. അതിന്റെ രൂപം 1ാം
പാഠത്തിൽ നോക്കുക.

ഉദാഹരണങ്ങൾ.

Who has made your coat? The tailor has made it.
What do tailors make? They make coats, waistcoats,
jackets and trowsers. Who makes shoes and boots? The
shoemaker makes them. Have you seen that there is a
hole in your stocking? No, I have not seen it, where is it?
Why has the servant not cleaned my shoes and boots this [ 34 ] morning? Has he not cleaned them? Then he must have
forgotten it. He must clean them now. The tailor has made
your coat too tight; you can hardly move your arm. Have
you lost anything? Yes, I have lost my gloves and my
pocket-handkerchief. I have seen your gloves in your
bonnet in your bed-room, and your pocket-handkerchief
lies on that chair. How the children have torn their frocks!
Have you a white apron, and a blue bonnet? My brother
does not wear a hat, but a cap.

അഭ്യാസങ്ങൾ.

എന്റെ അമ്മ എനിക്കു രണ്ടു ✱കീഴ്ക്കുപ്പായങ്ങ
ളെയും ഒരു †അരകുപ്പായത്തെയും ഉണ്ടാക്കിയിരിക്കു
ന്നു. ചെരിപ്പുകാരൻ എന്റെ ചെരിപ്പുകളെ ഉണ്ടാ
ക്കിയിരിക്കുന്നുവൊ? ഞാൻ അങ്കിയെ അല്ല കപ്പായ
മത്രെ ഉടുക്കുന്നുള്ളൂ. ഞാൻ ഒരിക്കലും അങ്കിയെ ഉടു
ത്തില്ല. എന്റെ സഹോദരനു ഒരു തൊപ്പിയും ഒർ
ഉറുമാലും കിട്ടിയിരിക്കുന്നു. നിണക്കു ഈ ചെരിപ്പു
എപ്പോൾ കിട്ടി? അവ എനിക്കു ഇന്നലെ കിട്ടി.
ഞാൻ എന്റെ ഉറുമാൽ കളഞ്ഞിരിക്കുന്നു; നീ അതി
നെ കണ്ടുവൊ? ഇല്ല. ഞാൻ അതിനെ കണ്ടില്ല.
എന്റെ കാൽചട്ടകൾ അല്പം വലുതായി പോയി;
തുന്നക്കാരൻ അവറ്റെ അസാരം ചെറുതാക്കെണം,
ഇതാ നിന്റെ കത്തി, അതു പൊയ്പോകാതിരിപ്പാനാ
യിട്ടുനിന്റെ സഞ്ചിയിൽ ഇടുക. എനിക്കു ഇന്നലെ
ഒർ അരകുപ്പായം കിട്ടി, എങ്കിലും അതു അല്പം വലു [ 35 ] തായി പോയി; എനിക്കു അതിനെ ഉടുപ്പാൻ കഴിക
ഇല്ല. തുന്നക്കാരൻ എനിക്കു മറെറാന്നു ഉണ്ടാക്കെ
ണം. രാമൻ തന്റെ മുണ്ടു വിടക്കാക്കിയിരിക്കുന്നു.
നീ ഈ കപ്പായത്തെ എത്ര ദിവസം ഉടുത്തിരിക്കുന്നു?
എനിക്കു നല്ല ഓൎമ്മ ഇല്ല, അഞ്ചു ദിവസം എന്നു
തോന്നുന്നു. എന്റെ മുണ്ടു നിന്റെ കാൽചട്ടയേ
ക്കാൾ നല്ലതാകുന്നു.

4. പാഠം.

FURNITURE=വീട്ടുസാമാനങ്ങൾ.

Had=ആയി.

I had etc. എനിക്കു ആയി. I have had etc. എനിക്കു ആ
[യിരുന്നു.

ഉദാഹരണങ്ങൾ.

A room without furniture looks miserable. Which are
the most necessary pieces of furniture? I think tables and
chairs. Who makes all the furniture? The joiner makes
most things. This sofa is exceedingly beautiful; do you
know how much it costs? No, I cannot tell you, I have
forgotten it. How long have you had this wardrobe? We
have had it only a short time, it is almost new. Put these
cups and plates into the cupboard; why are they here on
the chest of drawers? We had a beautiful lamp, but the
servant dropped it and broke it to pieces. She is very care-
less; she has broken a great many things. When you have
finished your work, put your books again into the book-
case. We must have a light, it is too dark. Will you fetch [ 36 ] a candle? There is no candle in the candlestick. You have
not pulled down the blinds; but first light the candle, if
you please. The chest of drawers is in the wrong place, put
it here between the two windows under the looking-glass.

അഭ്യാസങ്ങൾ.

നിന്റെ അങ്കിയെ അലൈ്മരയിൽ തൂക്കിവെക്ക;
അതു ആസനത്തിന്മേൽ കിടക്കുന്നതു എന്തിന്നു!
നിന്റെ ഉറുമാലയും അരകുപ്പായത്തേയും വലിപ്പു
പെട്ടിയിൽ ഇടുക. വിളക്കുതണ്ടിനെ എന്റെ കഴു
കുന്ന പീഠത്തിന്മേൽ വെച്ചത ആർ? അതിനെ വെ
പ്പുമുറിയിലേക്കു എടുത്തുകൊണ്ടുപോക നിന്റെ വ
ലിപ്പുപെട്ടിയിൽ എത്ര വലിപ്പുകൾ ഉണ്ടു? മുന്നു. മു
മ്പേ എനിക്കു നാലു വലിപ്പുള്ളൊരു വലിപ്പുപെട്ടി
ഉണ്ടായിരുന്നു. നമുക്കു ഓരൊ മുറിയിൽ ഓരൊ കി
ടക്ക ഉണ്ടു. ഈ ആസനങ്ങൾ നിണക്കു എങ്ങിനെ
തോന്നുന്നു? അവ എത്രയും വിശേഷമുള്ളവ;എങ്കിലും
അവെക്കു ബലം പോരാ എന്നു എനിക്കു തോന്നുന്നു.
ഭക്ഷണഅലൈ്മരയിൽനിന്നു കോപ്പകളെ എടുത്തു
പീഠത്തിന്മേൽ ഇടുക. നീ എന്റെ വിളക്കുതണ്ടിനെ
കണ്ടുവൊ? ആർ എങ്കിലും അതിനെ എന്റെ മുറി
യിൽനിന്നു എടുത്തു കൊണ്ടുപോയി. ഇതിനെ പോ
ലെ വെടിപ്പുള്ള പുസ്തകപെട്ടിയെ ഞാൻ ഒരിക്കലും
കണ്ടില്ല. നി വിളക്കിനെ കത്തിക്കുമോ? ഏകദേശം
ഇരുട്ടായി, വിളക്കു കൂടാതെ നമുക്കു ഇനി (any longer)
കാണ്മാൻ കഴിക ഇല്ല. [ 37 ] 15. പാഠം.
TIME=കാലം.
Been=ആയിരുന്നു.

I was etc. ഞാൻ ആയി. I have been etc. ഞാൻ ആയി
[രുന്നു.

ഉദാഹരണങ്ങൾ.

My mother has been ill a whole year. A year has
twelve months, and a week has seven days. On Sunday
we go to church, and on week-days we go to school. When
do you get up in the morning? We generally rise at six
o'clock, but sometimes at five o'clock. That is very early.
I always sleep till seven o'clock. In the morning we are
always diligent: we learn our lessons, or write our exercise;
but in the afternoon and in the evening we often play in
the garden, or take a walk in the fields. Hours are short,
but minutes are still shorter. Where have you been all
the forenoon? We have been in the garden. Have you
not seen us? We must go to bed; it is late. What
o'clock is it? It is nine o'clock. I have been very diligent
today; I am very tired, and will go to bed directly. So
good night.

അഭ്യാസങ്ങൾ.

സലാം, പ്രിയ അഛ്ശനെ; സലാം പ്രിയ അമ്മ
യെ! നിങ്ങൾ എങ്ങിനെ ഉറങ്ങി? ഞാൻ നല്ല വ
ണ്ണം ഉറങ്ങി. ഞങ്ങൾ നല്ലവണ്ണം ഉറങ്ങിയില്ല. നി
ങ്ങൾവളരെനേരമായിഏഴുനീറ്റിരിക്കുന്നുവോ? അ
തെ, ഞങ്ങൾ ഏകദേശം ഒരു മണിക്കൂറായി എഴു [ 38 ] നീറ്റിരിക്കുന്നു. തൊൻ രാവിലെ രാവിലെ അതികാ
ലത്തു എഴുനീല്ക്കുന്നു. നിണക്കു മുത്താഴം ഉണ്ടായിരു
ന്നുവൊ? എനിക്കു മുത്താഴം ഉണ്ടായിരുന്നു. നിങ്ങ
ൾക്കു ഇഷ്ടം ഉണ്ടാകുമ്പോൾ നിങ്ങൾക്കു ഉണ്ടാം. എ
ന്നാൽ അതു ഉടനെ വേണം; ഞാൻ വളരെ വിശ
ന്നിരിക്കുന്നു. ഞങ്ങൾ എപ്പോഴും രണ്ടു മണി സമ
യത്തു ഉണ്ണുന്നു. എന്റെ ഇളയ അനുജൻ മൂന്നു മാ
സം ദീനമായി കിടന്നിരുന്നു, എങ്കിലും ഇപ്പോൾ
സൌഖ്യമായി പോയി. നീ എന്റെ ഇളയ പെങ്ങ
ളെ കണ്ടുവോ? അതെ, അവൾ ഈ നിമിഷത്തിൽ
ഇവിടെ ഉണ്ടായിരുന്നു. അവൾ പൂത്തോട്ടത്തിൽ
പോയി എന്നു തോന്നുന്നു. ഈ മാസം ഏറ്റവും ശീ
തമുള്ളതായിരുന്നു. നിങ്ങൾ എവിടെ ഉണ്ടായിരുന്നു.
ഞാൻ നിങ്ങളെ ഈ എല്ലാ രാവിലെയും കണ്ടില്ല.
കഴിഞ്ഞ (last) ആഴ്ചയിൽ ഞങ്ങൾ ഞങ്ങളുടെ മൂത്ത
ഛ‌്ശനോടു കൂട ഉണ്ടായിരുന്നു. നിണക്കു എത്ര വയ
സ്സ് ഉണ്ടു? എനിക്കു പത്തു വയസ്സു ഉണ്ടു. നിന്റെ
ജനനദിവസം എപ്പോൾ ഉണ്ടായി? എന്റെ ജന
നദിവസം കഴിഞ്ഞ വ്യാഴാഴ്ചയിൽ ഉണ്ടായി.

16. പാഠം.

REPETITION ആവൎത്തന.

I shall have etc. എനിക്ക ഉ
[ണ്ടാകും
I shall be ഞാൻ ഉണ്ടാകും
Shall I have? etc. എനിക്ക് ഉ
[ണ്ടാകമൊ?
Shall I be? etc. ഞാൻ ഉണ്ടാ
കുമൊ?
[ 39 ] ഉദാഹരണങ്ങൾ.

Have you already breakfasted? Yes, I breakfasted at
8 o'clock. What had you for breakfast? I had a cup of
coffee, and some bread and butter. I always drink a glass
of milk at breakfast. There is no water in the bottle, will
you be kind enough to fetch a little? Here is a cup of
chocolate for you; will you tell me if it is sweet enough?
It is quite sweet enough; it is rather too sweet; I do not
take much sugar. The wine seems to be sour. I am
very thirsty; I must have a glass of water. That glass
of water has quite refreshed me. I will go with you and
take a cup of coffee. Have you already heard, that my
father has sold his grey horse? No, why has he sold it?
It was too old; it was not spirited enough for him. We
have never had a better cow than this one. Our cat has
just caught a mouse. There are a great many mice in the
house, especially in the cellar. The dog is a faithful
friend to man. The wool of our sheep is not good; we
must buy another sort. The oxen have eaten all the hay.
The calves feed beside the cows on the meadows. That
poor man has broken his arm and his legs. Clever people
generally have a high forehead Has the child already
teeth? No, it has no teeth yet; it is still too young, it is
only three months and a few days old. I shall be happy,
if dinner is ready, for I feel awfully hungry. I shall have
a good appetite, I suppose. Your coat will be ready by
tomorrow, so you will have it just in time. Will you be
at home tomorrow? No, I shall not be at home, at least
not in the morning. That old man will soon have grey
hairs. Are the clothes of my children ready? No, sir, [ 40 ] not quite. But when will they be ready? You shall have
them tomorrow evening.

അഭ്യാസങ്ങൾ.

ചെവികൾ കേൾ്വിയുടെയും കണ്ണുകൾ കാഴ്ചയു
ടെയും കരണങ്ങൾ ആകുന്നു. കാളകളുടെയും പശു
ക്കളുടെയും ശരീരങ്ങൾ കുതിരകളുടെ ശരീരങ്ങളോളം
നന്നല്ല. ആടുകൾ മിക്കതും ബഹു ഉത്സാഹമുള്ളവ
(spirited) ആകുന്നു. ഞങ്ങൾ ഇന്നു വളരെ ഉരുള
കിഴങ്ങ വാങ്ങിയിരിക്കുന്നു. പനിയിറച്ചി ആട്ടിറ
ച്ചിയേക്കാൾ നല്ലതാകുന്നു. നീ ഈ പാൽകട്ടയെ
(cheese) രുചി നോക്കിയൊ? അതു ഏറ്റും നല്ല താ
കുന്നു; നിങ്ങൾക്കു ഒരു കഷണം വേണമൊ? ഇത്ര
നല്ല പാൽകട്ട ഞാൻ ദുൎല്ലഭമായി തിന്നതെയുള്ളു;
എന്റെ മുത്താഴത്തോടു കൂട എനിക്കു ഒരു മുട്ട ഉണ്ടാ
കമൊ? നിണക്കു ഇഷ്ടമുണ്ടെങ്കിൽ ഒന്നു ഉണ്ടാം.
എന്റെ ചെറുകരണ്ടികളിൽ ഒന്നു കാണാതെ ആയി;
ആരെങ്കിലും അതിനെ കണ്ടുവൊ? എല്ലാ അരകര
ണ്ടികളെയും ഭക്ഷണ അലൈ‌്മരയിൽ ഇടുക. നമുക്കു
വെടിപ്പുള്ളൊരു മേശതുപ്പട്ടി വേണം; പഴയതു മുഴ
വന്നും ചേറായി പോയി. ഞാൻ കപ്പിയന്ത്രം വെപ്പു
മുറിയിലേക്കു കൊണ്ടു വരേണമൊ? അതെ, അങ്ങി
നെ ചെയ്ക. പഞ്ചസാര പെട്ടിയേയും പീഠത്തിന്മേൽ
ഇടുക. ഈ അങ്കി ബഹു വിടക്കായി, ഞാൻ അതി
നെ ഇനി (any longer) ഉടുപ്പാൻ (wear) കഴിക
ഇല്ല. തുന്നക്കാരൻ നിണക്കു വേറെ ഒരു അങ്കിയെ
ഉണ്ടാക്കേണം. അതു എപ്പോൾ തീരും? പിറ്റെ ആഴ്ക [ 41 ] ✱ എന്നു എനിക്കു തോന്നുന്നു. എന്റെറ്റ സഹോദരി
ഒരു പുതിയ തൊപ്പി (bonnet) വാങ്ങിയിരിക്കുന്നു;
അതിന്റെ കാണ്മാൻ നിണക്കു മനസ്സു ഉണ്ടൊ?
ഞാൻ അതിനെ കണ്ടിരിക്കുന്നു, അതു പെരുത്തു ന
ല്ലതാകുന്നു. നിന്റെകൈ ഉറകളെയും (gloves) ഉറു
മാലുകളെയും നിന്റെ വലിപ്പു പെട്ടിയിൽ ഇടുക.
എന്റെ തൊപ്പി എവിടെ? ഇന്നു രാവിലെ അതു
അലൈ‌്മരമേൽ ഉണ്ടായിരുന്നു. നീ ചെരിപ്പുകാര
ന്റെ അടുക്കൽ പോയി അവൻ എന്റെ ചെരിപ്പു
കളെ ഉണ്ടാക്കി തീൎത്തുവൊ എന്നു ചോദിക്ക. ഈ
പെട്ടിയിൽ എന്ത ഉണ്ടു്? മെഴുത്തിരി എന്നു എനിക്കു
തോന്നുന്നു. ഞങ്ങൾ മെഴുത്തിരി (candle) കത്തിക്കു
ന്നതു ദുൎല്ലഭമത്രെ, ഞങ്ങൾ എപ്പോഴും വെളിച്ചെണ്ണ
കത്തിക്കുന്നു.

എനിക്കു വേഗത്തിൽ നല്ലൊരു തൂവൽ ഉണ്ടാ
കും. നാളെ നമുക്കു നല്ല പനിനീൎപ്പുഷ്പങ്ങൾ ഉണ്ടാ
കും. നിണക്കു വേഗത്തിൽ പഴുത്ത മാങ്ങ ഉണ്ടാകും.
നിങ്ങൾക്കു ഉത്സാഹമുള്ളൊരു തോട്ടക്കാരൻ ഉണ്ടാ
കും. നിങ്ങൾക്കു വേഗത്തിൽ മൂത്ത നാരങ്ങ ഉണ്ടാ
കുമോ? എന്റെ സഹോദരനു പിറ്റെ ആഴ്ചയിൽനാ
ലു പുതിയ പുസ്തകങ്ങൾ ഉണ്ടാകും. ഞാൻ ധന്യൻ
ആകുമോ? നീ അനുസരണമുള്ളവൻ ആകും എന്നു
ഞാൻ വിചാരിക്കുന്നു. നീ എട്ടുമണിക്കു ഇവിടെ
ഉണ്ടാകുമോ? നിങ്ങൾ നാളെ വീട്ടിൽ ഉണ്ടാകുമോ?
പിറ്റെ ആഴ്ചയിൽ കുട്ടികൾ അധികം നന്നാകും [ 42 ] എന്നു ഞാൻ വിചാരിക്കുന്നു. അവൻ ഇപ്പോൾ ത
ന്നെ ഊൺ കഴിച്ചു, എങ്കിലും അവന്ന് ഉടനെ വീ
ണ്ടും വിശക്കും.

17. പാഠം.

THE TOWN നഗരം.

I shall go etc. ഞാൻ പോകും. Shall I go? ഞാൻ പോകാമോ?

ഉദാഹരണങ്ങൾ.

Let us take a walk through the town, to see every
thing remarkable. This is the principal street, and leads
from one end of the town to the other. Here we shall see
the largest and most beautiful buildings. Now we must
stop a moment to see the town-hall. It is the largest and
oldest house in the whole town. It looks very dark and
gloomy, but it is very strong, and contains large and beau-
tiful rooms. How many churches are there in this town?
There are five; and in a few minutes you will see the
principal one. Here it is. Ah, that is a noble building
indeed; and what a magnificent steeple! It is a pity that
we have not time to step in, for it is really worth seeing.
But we must go on. Let us first go to the harbour. Do
you know the way to it? O yes, I know every nook and
corner in this town. This street will take us to it. It is
very large, but there are not many ships just now. This
street leads directly to the gate and ramparts. How beau-
tiful the ramparts are! They look more like a park than
like the ramparts of a town. This alley leads to another
gate and from there we can go to the exchange. [ 43 ] അഭ്യാസങ്ങൾ.

തെങ്ങളുടെ നഗരത്തെ കുറിച്ചു നിങ്ങൾക്കു എ
ന്തു തോന്നുന്നു? അതു ഏറ്റവും നന്നു എന്നു എനി
ക്കു തോന്നുന്നു. അതു ഇന്ത്യയിൽ ശ്രേഷ്ഠനഗര
ങ്ങളിൽ ഒന്നു തന്നെ. കോട്ടമതിലുകൾ നിങ്ങൾക്കു
ബോധിച്ചുവോ? അതെ, അവ ഏറ്റം മനോഹരമു
ള്ളവ ആകുന്നു. അവ ഒരു പൂങ്കാവിന്നു സമമത്രെ.
ഞാൻ ഇന്നു വൈകുന്നേരത്തു നഗരത്തിന്റെ ചു
ററും ഒരു നടയെ കൊള്ളും. അപ്പോൾ ആനവാതി
ലിൽ കൂടി പുറത്തു പോകുവാൻ മറന്നു പോകരുതെ,
അവിടെ നീ മനോഹരമുള്ളൊരു പാലം കാണും. അ
തു ഏകദേശം പുതിയതും നഗരത്തിന്റെ വലിയ
അലങ്കാരവും ആകുന്നു. നിങ്ങൾ ✱ആസ്ഥാനമണ്ഡ
പത്തേയും കണ്ടുവോ? കണ്ടു, അതു അത്ര മനോഹ
രമുള്ള മന്ദിരം അല്ല, എങ്കിലും അതു മഹാ ബലമു
ള്ളതാകുന്നു എന്നു തോന്നുന്നു. ഇവിടെത്ത പള്ളി
കൾ ഏറ്റം നല്ലവ തന്നെ, ആ വലിയ ഗോപുരമു
ള്ളതു (the one with) എത്രയും വിശേഷം. അതെ
ആ ഗോപുരം വിശേഷം തന്നെ, എല്ലാവരും അതി
നെ നോക്കി വിസ്മയിക്കുന്നു. †പണവാണിഭപു
ര ഞാൻ വിചാരിച്ചതിനോളം വലിയതല്ല. പ്രധാ
ന തെരുവീഥി മഹാ നീളവും മനോഹരമുള്ളതുമാക
ഭവനങ്ങൾ ഒക്ക വലിയവയും പീടികകൾ എ
ല്ലാം നല്ലവയുമാക്കുന്നു എന്നു തോന്നുന്നു. തുറമുഖം
എനിക്കു നല്ലവണ്ണം ബോധിച്ചില്ല; കപ്പലുകൾ [ 44 ] കുറച്ചം മാത്രം അവിടെ ഉണ്ടായതു നിമിത്തം ആയി
രിക്കും. നിങ്ങൾ ഇന്നു വൈകുന്നേരത്തു കളിപ്പുര
യിൽ പോകുമോ? ഇല്ല. ഞാൻ പോകുന്നില്ല; ഞാൻ
നഗരത്തിൽ ചുററി സഞ്ചരിക്കുന്നതിൽ ഏറെ രസി
ക്കുന്നു.

18. പാഠം.

THE WORLD=ഭൂലോകം.

The weather ഋതുഭേദങ്ങൾ.

It rains മഴ പെയ്യുന്നു. It thunders ഇടി മുഴങ്ങുന്നു.
It snows ഉറച്ച മഞ്ഞുപെയ്യുന്നു It lightens മിന്നുന്നു.
It hails ആലിപ്പഴം പെയ്യുന്നു. It blows കാറ്റു വീശുന്നു.
It freezes ശീതിക്കുന്നു. Itstorms കൊടുങ്കാറ്റു അടിക്കുന്നു.

ഉദാഹരണങ്ങൾ.

The sky is above the earth. In the sky there are the
sun, the moon and all the stars. The sun is the great
light of the day, and the moon and stars shine at night.
Sometimes the sky is clear and blue, sometimes it is
cloudy. How is it now? It is very cloudy today. Look,
how dark those clouds are I fear we shall have a thun-
derstorm. We shall not have a thunderstorm, it is too
cold. The wind is very high. It has been windy for
several days. Do you think it will rain? I do not think
it will rain, the wind is too strong. It has been stormy
the whole week. Did it not hail this morning? Yes, we [ 45 ] had a little shower of hail. We shall soon have fogs
again. I do not like foggy weather at all. I prefer a
good shower of rain or snow to fog. Now the sun breaks
through the clouds, I hope we shall have a bright afternoon.
When does the sun set? At seven o'clock, I believe.
Have we moon-shine just now? Yes, the moon will rise
at about eight o'clock. I hope we shall have a clear sky
to-night. I like to see the stars twinkle.

അഭ്യാസങ്ങൾ

നമുക്കു മഴയുള്ളൊരു ദിവസം ഉണ്ടായിരുന്നു.
രാവിലെ മുഴുവനും മഴ പെയ്തു. മഴ വളരെ നേരം
പെയ്തു; എങ്കിലും കേമമായി പെയ്തില്ല. നമുക്കു ഈ
കൊല്ലത്തിൽ വളരെ മഴ ഉണ്ടായിരുന്നു. ഈ ആഴ്ച
വട്ടത്തിൽ ഒരിക്കലും വെയിൽ ഉണ്ടായിരുന്നില്ല. ന
മുക്കു വളരെ ഇടിയും കാറ്റും ഉണ്ടായിരുന്നു. കഴിഞ്ഞ
രാത്രിയിൽ വളരെ കാറ്റു ഉണ്ടായിരുന്നു; കാറ്റു ഞങ്ങ
ളുടെ പറമ്പിൽ ഒരു മരത്തെ തകൎത്തു. ഇപ്പോൾ വ
ളരെ ശീതം ഉണ്ടു. നമുക്കു വേഗത്തിൽ വളരെ മഴ
ഉണ്ടാകും. നമുക്കു വളരെ മഞ്ഞു ഉണ്ടായിരുന്നു. കഴി
ഞ്ഞ വ്യാഴാഴ്ചയിൽ ബഹു മഞ്ഞു ഉണ്ടായിരുന്നു.
മഞ്ഞുള്ള ദിവസങ്ങൾ എത്രയും അസഹ്യമുള്ളതാ
കുന്നു. ശീതക്കാററിൽ ഞാൻ രസിക്കുന്നു, എങ്കിലും
മഞ്ഞിലും മഴയിലും ഞാൻ രസിക്കുന്നില്ല. ഇതാ,
നിലാവു വൃക്ഷങ്ങളിൽ കൂടി എത്ര നന്നായി പ്രകാ
ശിക്കുന്നു. ഇത എത്രയും ഒരു നല്ല രാത്രി; ആകാശ
ത്തിൽ ഒരു മേഘവും ഇല്ല. ഇതാ, ചെറു നക്ഷത്ര
ങ്ങൾ മിന്നുന്നതു എങ്ങിനെ! ചന്ദ്രന്റെ പ്രകാശം [ 46 ] ഏകദേശം സൂൎയ്യപ്രകാശത്തേക്കാൾ സുഗ്രാഹ്യമുള്ള
താകുന്നു. വേഗത്തിൽ മഴ പെയ്യും; അപ്പോൾ നമുക്കു
വെള്ളത്തിൽ തുള്ളി കളിക്കാം.

19. പാഠം.
RECREATIONS=നേരംപോക്കുകൾ.
I am obliged ഞാൻ വേണ്ടപ്പെടുന്നു etc.
I was obliged ഞാൻ വേണ്ടപ്പെട്ടു etc.
I have been obliged ഞാൻ വേണ്ടപ്പെട്ടിരിക്കുന്നു etc.
ഉദാഹരണങ്ങൾ.
Now let us go out of the town to have a game at ball.
I do not like to play at ball; I prefer to take a walk into
the fields. Well, do so, if you prefer it; but I am for a
good game at ball. On the common there is a beautiful
place for it; let us go there. Do you play at chess?
Yes, I do, but I am by no means clever at it; I am quite
a beginner. It is a very interesting game, and I like it
exceedingly, especially in the evening. What shall we
do this evening? Let us play at cards. Papa does not
like me to play at cards; he says it is not a game for
children. This afternoon we played at hide-and-seek,
and afterwards we played at blind-man's-buff. It was
capital fun, and we were quite sorry, when we were obliged
to leave off. Tomorrow, if it is windy enough, we shall
fly our kites, but if there is no wind, we will whip our tops.
Little girls like best to play with their dolls. [ 47 ] ഇന്നലെ ഞങ്ങൾ തോട്ടത്തിലെ പുല്ലുള്ള സ്ഥല
ത്തിന്മേൽ നൃത്തം ചെയ്തു. വൈക്കുന്നേരം ഏറ്റവും
നല്ലതായിരുന്നു; ഞങ്ങൾക്കു എല്ലാവൎക്കും വളരെ സ
ന്തോഷം ഉണ്ടായി. നിങ്ങൾ ഇന്നും നൃത്തം ചെയ്യു
മോ? ഇല്ല, ഇന്നു വൈകുന്നേരത്തു ഞങ്ങൾ കുരുട
പശുവൊ മറവൊ കളിക്കും. പന്ത്കളി ഞാൻ(prefer)
അധികം രസിക്കുന്നു. നാം നമ്മുടെ വലിയ തരിശ
പറമ്പിൽ പോയി കളിക്കാമൊ? വേണ്ടാ, നാം പശു
ക്കളെയും മൂരികളെയും പേടിപ്പിക്കരുത്. നാം മൈതാ
നത്തിൽ പോകുന്നതു ഏറെ നല്ലതു. ഞാൻ ഒരു കട
ലാസ്സു പരന്തിനെ ഉണ്ടാക്കുന്നുണ്ടു. അതു തീൎന്ന ഉട
നെ ഞാൻ അതിനെ പറപ്പിക്കും. കടലാസ്സു പരന്തു
ആകാശത്തിൽ ചുറ്റി പറക്കുന്നു എങ്കിൽ, അതു ഏ
റ്റവും ഒരു നല്ല വിനോദം. കാറ്റ ഉള്ളപ്പോൾ മാത്രം
നമുക്കു കടലാസ്സു പരന്തിനെ പറപ്പിക്കാം. നിങ്ങൾ
ചൂതു കളിച്ചുവൊ? അതെ, ഞങ്ങൾ രണ്ടു മണിക്കൂ
റിൽ അധികം കളിച്ചു. നിങ്ങളിൽ ഏവൻ അധികം
നന്നായി കളിക്കുന്നു? തെങ്ങൾ ഇരുവരും തുടങ്ങുന്ന
വരത്രെ, ഇരുവരും നല്ല ശീലമുള്ളവരല്ല താനും.
ഞാൻ രണ്ടു വട്ടവും അവൻ മൂന്നു വട്ടവും ജയിച്ചു
(to win). എന്റെ ചെറിയ പെങ്ങൾക്കു പാവയൊ
ടെ കളിപ്പാൻ കഴിയുന്നു എങ്കിൽ, അവൾ മഹാ ഭാഗ്യ
വതി തന്നെ. ചീരുവെ! നിണക്കു എത്ര പാവകൾ
ഉണ്ടു? എനിക്കു നാലു പാവകൾ ഉണ്ടു. അവർ എ
ല്ലാവരും നല്ലവണ്ണം അനുസരിക്കുന്നുവൊ? ഇല്ല, [ 48 ] അവർ പലപ്പൊഴും അനുസരിക്കാതിരിക്കുന്നു, അ
പ്പോൾ അവരെ ശിക്ഷിക്കേണ്ടി വരും. ഞാൻ ഇ
പ്പോൾ തന്നെ അവരെ കിടക്കയിൽ വെക്കേണ്ടി
വന്നു.

20. പാഠം.

TRADES=വ്യാപാരങ്ങൾ.

ഉദാഹരണങ്ങൾ.

In large towns there are generally many rich merchants
and shopkeepers. The servant must go to the grocer's to
get some coffee, tea and sugar. Is there a green-grocer in
this street? What does a linen-draper sell? A linen-draper
sells linen, silks, gloves, handkerchiefs, etc. What does th
e carpenter make? The carpenter makes houses, bridges, etc.
What does the joiner make? The joiner makes all sorts of
furniture, especially sofas, tables, chairs, wardrobes, cup-
boards, bed-steads, etc. One of the windows in my bed-
room is broken; you must send for the glazier directly.
How are you satisfied with your butcher? Does he send
you good meat? He generally sends good meat, but lately
it has not been so good. Has the baker sent the bread?
Yes, he has sent it just this minute. I must have a new
saddle for my horse; can you recommend me a good saddler?
Yes, there is one at the other end of this street. I believe
he has very good things. Who has painted the door of your
house? A young painter of the name N. He is a capital
workman; I can recommend him. Our miller has two mills, [ 49 ] a water-mill and a wind-mill. Has the dressmaker sent my
dress? No, she has not yet sent it; she will send it this
afternoon. This gardener has beautiful flowers in his garden.
Our milkman brings us fresh milk in the morning and in
the evening.

അഭ്യാസങ്ങൾ.

മദ്രാസിയിൽ വളരെ കച്ചവടക്കാർ ഉണ്ടോ? അ
തെ, മദ്രാസി ഒരു വലിയ നഗരം ആകുന്നു; നിവാ
സികളിൽ പലരും കച്ചവടക്കാരത്രെ. ഏതു പിടിക
ക്കാരനു ഏറ്റം നല്ല ചായ ഉണ്ടു. എന്റെ അയ
ല്ക്കാരനായ ആലിയെ പറഞ്ഞു തരുവാൻ (recom-
mend) കഴിയും. അവനു വിശേഷമുള്ള ചരക്കുകൾ
ഉണ്ടു, അവന്റെ ചായയും കപ്പിയും പഞ്ചസാരയും
ഒന്നാന്തരം തന്നെ. സസ്യവാണിഭൻ ഉരുളക്കിഴങ്ങു
കളെ അയച്ചുവോ? അതെ, അവൻ അവറ്റെ ഇ
ന്നലെ വൈകുന്നേരത്തു അയച്ചു. എനിക്കു ഒരു ഉ
റുമാലും ചില കൈയൊറകളെയും (gloves) വാങ്ങേ
ണ്ടതാകുന്നു. നിങ്ങൾ എനിക്കു നല്ലൊരു പീടിക
യെ കാണിക്കാമൊ? കഴിയും, ഇതാ അവിടെ നല്ലൊ
രുതുണിക്കച്ചവടക്കാരൻ പാൎക്കുന്നു. അവിടെ നിങ്ങ
ൾക്കു ഉറുമാലുകളേയും കൈയൊറകളേയും വാങ്ങാം.
ഈ നഗരത്തിൽ നമുക്കു നല്ല കൈത്തൊഴിലുകൾ
ഉണ്ടു, പ്രത്യേകം നല്ല ആശാരികൾ തുന്നക്കാർ ചെ
രിപ്പുകാരും പെരിതിരി കണ്ണാടിക്കാർ ഇറച്ചിക്കാരും
തന്നെ. ചിത്രക്കാർ തങ്ങളുടെ വേലയെ തീൎത്തുവോ?
ഇല്ല. അവർ ശനിയാഴ്ചക്കു മുമ്പെ അതിനെ തീൎക്കു [ 50 ] ന്നില്ല. ഞങ്ങളുടെ അപ്പക്കാരൻ തന്റെ തിരിക്കല്ലി
നെ വിറ്റിരിക്കുന്നു. നിങ്ങൾ എനിക്കു ഒരു നല്ല
തുന്നക്കാരനെ പറഞ്ഞു തരാമോ? അതെ, ഞങ്ങളുടെ
തോട്ടക്കാരന്റെ അനുജനെ തന്നെ; അവൻ നന്നാ
യും സഹായമായും പണി എടുക്കുന്നു.

21. പാഠം.

SOLDIERS=പടയാളികൾ.

Progressive form of the verb ക്രിയാന്യൂനം.

To learn പഠിക്ക Learning പഠിക്കുന്ന.
Present tense: വൎത്തമാനം, I am learning ഞാൻ പഠിക്കു
[ന്നുണ്ടു etc.
Past tense: ഭൂതം, I was learning ഞാൻ പഠിക്കു
[ന്നുണ്ടായി etc.
Perfect tense: വൎത്തമാന ഭൂതം, I have been learning ഞാൻ
[പഠിക്കുന്നുണ്ടായിരുന്നു etc.
Future tense: ഭാവികാലം, I shall be learning ഞാൻ പ
[ഠിക്കുന്നുണ്ടാകും.

ഉദാഹരണങ്ങൾ.

The soldiers exercise this morning outside of the town;
let us go to see them. A regiment of soldiers is a pretty
sight. Who is that officer on horseback? It is the general.
What a splendid uniform he wears! Is not your brother
an officer? Yes, two of my brothers are officers; one is
a captain, and the other is a lieutenant. Do you know the [ 51 ] officer, who is commanding? Yes, he is a major. How
their swords, sabers and muskets glitter in the sun-shine!
Now they are going to shoot. They have been shooting
several times. There they are shooting again. They were
also shooting, when we arrived. This afternoon they are
going to exercise again; then they will shoot with cannons
(guns). Now the trumpeter is blowing; I believe they
are going to march home. The soldiers waste much gun-
powder and many balls. Now the drummers begin, and
off they march. Let us go along with them. I like to hear
the music. We shall presently pass the guard-house.
Then we shall see a sentinel.

അഭ്യാസങ്ങൾ.

എല്ലാ ആനവാതിലിന്റെയും മുമ്പിൽ ഓരൊ
കാവൽപുര ഉണ്ടു. കാവൽ പുരയുടെ മുമ്പിൽ ഒരു
കാവൽകാരൻ നില്ക്കുന്നുണ്ടു. കാവൽ പുരയുടെ മു
മ്പിൽ അനേകം തോക്കുകൾ നില്ക്കുന്നുണ്ടു. ഈ നഗ
രത്തിൽ വളരെ പടയാളികൾ ഉണ്ടൊ? അതെ, ഇ
വിടെ വളരെ പടയാളികൾ ഉണ്ടു. ഈ നഗരം ഒരു
സേനാപുരി തന്നെ. എന്റെ സഹോദരന്മാരിൽ
രണ്ടു പേർ പടയാളികൾ ആകുന്നു. ഈ നഗരത്തി
ന്റെ മതിലുകളിന്മേൽ അനേകം പീരങ്കിതോക്കു
കളും നഗരത്തിനകത്തു വളരെ സേനാപുരകളും ഉ
ണ്ടു. പടയാളികൾ സേനാപുരകളിൽ പാൎക്കുന്നുണ്ടു.
ഞങ്ങളുടെ നഗരത്തിൽ ഒരു സേനാപതിയേയുള്ളൂ,
എങ്കിലും അനേകം ✱നായകന്മാർ (officers) ഉണ്ടു. [ 52 ] ഇപ്പോൾ തന്നെ പടയാളികൾ നഗരത്തിൽനിന്നു
പുറപ്പെടുന്നുണ്ടു; അവർ വീണ്ടും വെടിവെപ്പാൻ
പോകുന്നുണ്ടു. ഇന്നലെ അവർ ഉച്ചതിരിഞ്ഞിട്ടു
വൈകുന്നേരം വരെ (the whole afternoon) വെടി
വെച്ചിരുന്നു. ഇനി അവർ ദിവസംതോറും വെടി
വെക്കും. ഉപപടത്തലവൻ (lieutenant) തന്റെ
വാളിനെ പൊട്ടിച്ചു കളഞ്ഞു. നായകന്മാരുടെ വ
സ്ത്രം എത്രയും വിശേഷമുള്ളതാകുന്നു. നിന്റെ സ
ഹോദരൻ നായകൻ (major) അല്ലയോ? അല്ല, അ
വൻ സേനാധിപൻ (colonel) തന്നെ. ഏതു പട
യാളിയും നായകന്മാൎക്കു ഉപനായകന്മാൎക്കും അനുസ
രണമുള്ളവനായിരിക്കേണം. ഉച്ചെക്കു ഒരു കവാ
ത്തു (parade) ഉണ്ടാകും; നാം വാദ്യഘോഷത്തെ കേൾ
പ്പാൻ പോകുമൊ? അതെ, മഴ ഇല്ലെങ്കിൽ പോകാം.

22. പാഠം.

SHIPS, etc.=കപ്പൽ മുതലായവ.

സൂത്രം.

ഇങ്ക്ലിഷ് ഭാഷയിൽ കപ്പൽ തോണി ഇത്യാദി സ്ത്രീ
ലിംഗം തന്നെ.

ഉദാഹരണങ്ങൾ.

There are a great many vessels in the harbour; let
us go to see them. The number of masts look almost like
a forest. Look there is just a steam-boat coming; do [ 53 ] you know what vessel it is? No, I do not know; yet,
perhaps I shall know her, when she comes nearer. A
sailing vessel looks much better than a steamer. The sails,
the large masts, and the rigging, everything has a much
grander appearance. The sails look almost like wings.
The steam-boat will be here in a few minutes, she sails
very fast. Now I know the boat; it is the "John Bull"
coming just from London. How do you do, Captain C.?
I am glad to see you safe in port. It has been rather
stormy; you must have had a rough passage. Yes, it was
rather rough; we were obliged to cast anchor before the
Elbe. My mate was ill, and so I was obliged to stay on
deck the whole night. I am quite worn out. It is no joke
to be a sailor, I can assure you. Several vessels foundered,
others lost their masts, or anchors. I hope you will have
a better passage on your return.

അഭ്യാസങ്ങൾ.

എനിക്കു ഏണ്ണുവാൻ കഴിയുന്നതിൽ അധികം ക
പ്പലുകൾ ഇപ്പോൾ തുറമുഖത്തിൽ ഉണ്ടു. അവിടെ
ചില തീകപ്പലുകളും ഉണ്ടു, എങ്കിലും മിക്കതും പാൕ
ഓടുന്ന കപ്പലുകൾ അത്രെ. പാൕ ഓടുന്ന കപ്പലു
കൾ കാഴ്ചക്കു അധികം നല്ലവ എങ്കിലും അവ ഇത്ര
വേഗത്തിൽ പായുന്നില്ല. കപ്പക്കാർ പാൕ കയറ്റു
കയും നങ്കൂരങ്ങളെ വലിച്ചു എടുക്കയും ചെയ്യുന്നു. നി
ങ്ങൾ ഈ കപ്പലിന്റെ കപ്പിത്താനോ? ഇല്ല,
ഞാൻചുക്കാൻകാരൻ അത്രെ. കപ്പിത്താൻ കപ്പലിൽ
(on board) ഇല്ല, അവൻ നഗരത്തിലേക്കു പോയി
രിക്കുന്നു. ഈ കപ്പൽ ഒരു പുഴക്കപ്പലോ കടൽക്കപ്പ [ 54 ] ലോ? ഇതു ഒരു കടൽക്കപ്പൽ തന്നെ. ഈ കപ്പലി
നെ കാണ്മാൻ നിങ്ങൾ എനിക്കു സമ്മതിക്കുന്നുവോ?
സന്തോഷത്തോടെ സമ്മതിക്കും. നിങ്ങൾക്കു ഇഷ്ട
മുള്ളതിനെ എല്ലാം നോക്കാം. കപ്പൽമുറി എവിടെ?
ഇവിടെ തന്നെ; നിങ്ങൾക്കു ഇഷ്ടമുണ്ടായാൽ അ
കത്തു ചെല്ലാമല്ലൊ. കപ്പൽമുറി അധികം വലുതല്ല
എങ്കിലും അതു നല്ല വെടിപ്പുള്ളതാകുന്നു. ഈ കപ്പൽ
തുറമുഖത്തിൽ എപ്പോൾ എത്തി? കഴിഞ്ഞ തിങ്കളാഴ്ച.
ഞാൻ ഒരിക്കലും ഒരു വജ്രസുചി പെട്ടിയെ ക
ണ്ടില്ല; നിങ്ങളുടെ വജ്രസുചിപെട്ടിയെ കാണാമോ?
ഈ കപ്പലിന്റെ പാമരങ്ങൾ ഏറ്റവും ഉയരമുള്ള
വയാകുന്നു. ഈ കപ്പലിൽ എത്ര പാൕ ഉണ്ടു? ഈ
നങ്കൂരക്കയറു എത്ര തടിച്ചിരിക്കുന്നു! ഇത്ര വലിയ ക
പ്പൽ പിടിച്ചു നിൎത്തേണ്ടതിന്നു അതു മഹാകേമമു
ള്ളതായിരിക്കേണം.

23. പാഠം.

TOOLS, INSTRUMENTS=പണികോപ്പുകൾ.

ഉദാഹരണങ്ങൾ.

Just fetch the hammer, I must drive a nail into this
wall. Here is the hammer and also a nail. See, if it is
large enough. That will just do. But I think I must
first make a hole; do you know where the gimblet is? I
have not seen it, but I dare say it will be in the tool-box.
I will look for it. That is a good boy. When I have
made a hole you shall drive the nail in. The saw is quite [ 55 ] blunt; I never saw a tool in such a state. It is quite
impossible to saw any thing with it. This ruler is not
quite straight; will you plane it a little? My plane is out
of order; I fear I cannot do it. Never mind, then I will
send it to the joiner, he can easily plane it. The bricklayer
has forgotten his trowel. Fetch the watering-can, Charles,
I will water these flowers; they are quite faded. Take
these tongs into the kitchen. I can never believe that
there are two pounds of butter. Just give me the scales,
I will see if it is full weight. Exactly two pounds. I did
not think so. The hatchet is off the handle; who has done
that? The gardener did it this morning, when he wanted
to cut a branch off that tree.

അഭ്യാസങ്ങൾ.

നീ ആ പലകയെ ചിപ്പിളിയിട്ടു സമമാക്കിയൊ?
ഇല്ല. ഞാൻ അതിന്റെ ചിപ്പിളിയിട്ടില്ല, എന്റെ
ചിപ്പിളി അധികം തടിച്ചതായിരുന്നു (blunt). ആ
ശാരി അതിനെ എനിക്കു വേണ്ടി ചെയ്തിരിക്കുന്നു.
ഈ മുട്ടിക ഏറ്റവും ഘനമുള്ളതാകുന്നു. നീ വാളി
നെകൊണ്ടു വരുമൊ? ഞാൻ ഈ കൊമ്പിനെ മുറി
ച്ചു കളയും ആശാരി ചിപ്പിളിയും ഉളിയും തമരും
കൊണ്ടും പെരിതേരി കുമ്മായക്കത്തികൊണ്ടും പണി
ചെയ്യുന്നു. തുന്നക്കാരനും തുന്നക്കാരത്തിയും സൂചി
യും കത്തിരിയും (scissors) കൊണ്ടു പണി ചെയ്യുന്നു.
ഈരായി ഈൎച്ചവാൾകൊണ്ടു പണി ചെയ്യുന്നു.
നീ പനിനീർപു ഷ്പങ്ങളെയും മറെറ്റ പൂ മരങ്ങളെയും
നനച്ചുവൊ? ഇല്ല. ഞാൻ അപറെറ്റ നനച്ചില്ല,
എനിക്കു നനക്കുന്ന പാത്രം (watering-can) ഉണ്ടാ [ 56 ] യിരുന്നില്ല. നനക്കുന്ന പാത്രം ആരുടെ കയ്യിൽ
ഉണ്ടു? അതു തോട്ടക്കാരന്റെ കൈയിൽ ഉണ്ടായി
രുന്നു, എങ്കിലും അതു എവിടെ ആയിപോയി എന്നു
അവൻ അറിയുന്നില്ല. അവൻ അതിന്റെ അന്വേ
ഷിക്കേണം. ഞാൻ ഒരു ചെറിയ ആണിഈഎഴു
തുന്നമേശയിൽ തറച്ചിരിക്കുന്നു. ഇതു ഒരു റാത്തൽ
തന്നെയൊ എന്നു അറിയേണ്ടതിന്നു നീ ഈ കപ്പി
യെ തൂക്കുമൊ? ഉവ്വ, എനിക്കു തുലാസ്സിനെ ഇങ്ങു
തരിക. തോട്ടക്കാരൻവരണ്ടിയെ (rake)തോട്ടത്തിൽ
നിന്നു എടുപ്പാൻമറന്നു പോയി, നീ അതിന്റെ വീട്ടി
ലേക്കുകൊണ്ടു വരുമൊ?

24. പാഠം.

MATERIALS = സാധനങ്ങൾ.

To blame ശകാരിക്ക To be blamed ശകാരിക്കപ്പെടുക.
Present tense: വൎത്തമാനം I am blamed ഞാൻ ശകാരിക്ക
[പ്പെടുന്നു
Past tense: ഭൂതം I was blamed ഞാൻ ശകാരിക്ക
[പ്പെട്ടു.
Perfect tense: വ:ഭൂതം I have been blamed ഞാൻ
[ശകാരിക്കപ്പെട്ടിരിക്കുന്നു.
Future tense: ഭാവി I shall be blamed ഞാൻ ശകാ
[രിക്കപ്പെടും

ഉദാഹരണങ്ങൾ.

Gold and silver are precious metals. Gold is the
dearest, but not the most useful metal. Which is the [ 57 ] most useful metal? Iron is the most useful metal. Why
is iron more useful than gold and silver? Because so
many useful things are made of iron. Which things, for
instance, are made of iron? Of iron are made nails, ham-
mers, knives, forks, scissors, chisels, gimblets, stoves,
needles, tongs, and many other things which I cannot yet
mention in English. Is steel also useful? Yes, it is very
useful; it is used for all cutting tools, as knives, scissors,
chisels, etc. Do you know any thing that is made of
silver? O yes, money is made of silver, and so are spoons,
forks, some knives, and my sister has also a silver thimble.
What is made of gold? Some pieces of money, rings,
watches, chains, and many other beautiful things. If I
am always diligent and obedient, my father has promised
me a gold watch with a gold chain. What is made of
copper and tin? Of copper and tin they make kettles. Are
stones also useful things? Yes, of stone they make houses,
gates, bridges, etc. What artizans work particularly in
wood? The joiner and carpenter; for all the furniture is
made of wood, and so are houses, bridges, etc. Tell me
what is made of glass. Looking-glasses, windows, bottles,
tumblers, etc. are made of glass.

അഭ്യാസങ്ങൾ.

പട്ട് തുണികൾ ആട്ടിൻ രോമവും പരുത്തിയുമു
ള്ളവറേറക്കാൾ വിലയുള്ളതാകുന്നു. എന്റെ ജനന
നാളിൽ എനിക്കു നാലു പട്ട് ഉറുമാലുകൾ സമ്മാന
മായി കിട്ടി. നിന്റെ കുപ്പായം എന്തുകൊണ്ടു ഉണ്ടാ
ക്കിയതു? അതു പട്ടും പരുത്തിയുംകൊണ്ടു ഉണ്ടാക്കി
യിരിക്കുന്നു. ചെരിപ്പുകൾ തോൽകൊണ്ടു ഉണ്ടാക്ക [ 58 ] പ്പെടുന്നു. ഇന്ന് ഉച്ചതിരിഞ്ഞശേഷം,എന്റെ ഉടുപ്പു
തീൎന്നിരിക്കുന്നുവൊ എന്നു ചോദിപ്പാൻ നീ തുന്ന
ക്കാരന്റെ അടുക്കൽ പോയിരുന്നുവോ? അതെ, നി
ന്റെ ഉടുപ്പു ഏകദേശം തീൎന്നിരിക്കുന്നു, അതു ഇന്ന്
വൈകുന്നേരത്തു തന്നെ കൊണ്ടുവരപ്പെടും. തൊ
പ്പികൾ എന്തുകൊണ്ടു ഉണ്ടാക്കപ്പെടുന്നു? സായ്പമാ
രുടെ തൊപ്പികൾ പട്ടും ആട്ടിൻ രോമവും കൊണ്ടും
മാദാമ്മമാരുടെ തൊപ്പികൾ വൈകൊലിനെയും പട്ടും
കൊണ്ടും ഉണ്ടാക്കപ്പെടുന്നു. അരിവില വളരെ കയ
റിയിരിക്കുന്നു. ഇനിയും കയറും എന്നു ജനങ്ങൾ
പറയുന്നു. എന്റെ ചെറിയ അനുജനു വളരെ ഈ
യ്യം പടയാളികൾ കിട്ടിയിരിക്കുന്നു. അവർ ഒരു മര
പെട്ടിയിൽ ഉണ്ടു. ഈ സൂചികൾ ഉരുക്കുകൊണ്ടു
ഉണ്ടാക്കപ്പെട്ടിരിക്കുന്നു. ഈ പാലം എട്ടു സംവത്സരം
മുമ്പെ ഉണ്ടാക്കപ്പെട്ടിട്ടും ഇപ്പോൾ കേടു തീൎപ്പിക്ക
പ്പെടുകയും വേണം.

25. പാഠം.

THE COUNTRY=നാടു.

ഉദാഹരണങ്ങൾ.

My uncle has a large farm in the country. He invited
me to pay him a visit, and I, of course, did not refuse
this invitation. I have spent my holidays with him, and
have amused myself very much indeed. Country life
seems to me so agreeable, that I often wish to become a
farmer myself. I will tell you, how I generally spent the [ 59 ] In the morning I got up very early, sometimes at
five o'clock, and had generally a long stroll in the field
before breakfast. It gave me much pleasure to see what
the different people were doing. Some were ploughing the
field, others were mowing the grass on the meadow, and
others were sowing corn, etc. Every body was very busy
the whole day. The greatest pleasure to me was to take
a ride on horseback with my uncle, which I did almost
every day. He has very good horses indeed, and most of
them are very spirited. We sometimes had a drive in his
beautiful carriage to other villages, or to some of the other
farmers. I was very sorry, when the holidays were over
and I was obliged to return home. My uncle has invited
me to spend my next holidays again with him, and I hope
my parents will allow me to go there again.

അഭ്യാസങ്ങൾ.

നഗരത്തിൽ ഇരിക്കുന്നതിനേക്കാൾ നാട്ടിൽ ഇ
രിക്കുന്നതിൽ ഞാൻ അധികം രസിക്കുന്നു. നാട്ടിൽ
വളരുന്നതു എന്തു എന്ന എന്നോടു പറക. നാട്ടിൽ
നെല്ലു, മുത്താറി, ചാമ, കോതമ്പു, യവം, മുതിര,
തെന, പയറു, കിഴങ്ങ, കരിമ്പ എന്നും മറ്റും പല
വകകൾ വളരുന്നു. നെല്ലു ഏറ്റം ഉപകാരമുള്ള ധാ
ന്യം തന്നെ. കോതമ്പു കൊണ്ടു അപ്പം ഉണ്ടാക്കപ്പെ
ടുന്നു. മുത്താറി, ചാമ, യവം, തെന, പയറു ഇത്യാദി
മനുഷ്യന്റെ ആഹാരത്തിന്നു നല്ലതാകുന്നു. മുതിര
കുതിരകളുടെയും കാളകളുടെയും ആഹാരം. ഞങ്ങളുടെ
സസ്യത്തോട്ടത്തിൽ ഞങ്ങൾക്കു വളരെ പയറു ഉണ്ടു.
ഞങ്ങളുടെ ഭവനത്തിന്റെ മുൻഭാഗത്തു ഒരു വലിയ [ 60 ] വയലും പിൻഭാഗത്തിൽ ഒരു പറമ്പും ഒരു കുറ്റി
ക്കാടും ഉണ്ടു നീ എപ്പോഴെങ്കിലും ഒരു കരിവിയെ
കണ്ടുവൊ? ഈ കൃഷിക്കാരൻ തന്റെ നിലത്തെ ഉഴു
തിരിക്കുന്നു. അവൻ എപ്പോൾ നെല്ലുവാളും? അ
വൻ രണ്ടു മൂന്നു ദിവസം കഴിഞ്ഞാൽ വാളും. നെല്ലു
വിതച്ച ശേഷം അതിനെ നല്ലവണ്ണം മൂടെണം.
നെല്ലു വെളഞ്ഞിരിക്കുമ്പോൾ അതു കൊയ്യപ്പെടുക
യും കളുപ്പുരയിലേക്കു കൊണ്ടുപോകപ്പെടുകയും ചെ
യ്യുന്നു. അവിടെ അതു മെതിക്കപ്പെടുകയും ചെയ്യുന്നു.
വയലുകളെയും നിലങ്ങളെയും ഉഴുവാൻ വേണ്ടി
കൃഷിക്കാരനു പെരുത്ത മൂരികൾ ഉണ്ടു. പറമ്പിലെ
പുല്ലു വലിയതാകുന്നു, അതു വേഗത്തിൽ അരിയ
പ്പെടേണം. നിങ്ങൾ നിങ്ങളുടെ കിഴങ്ങുകളെ നട്ടു
വൊ? ഇല്ല, ഞങ്ങൾ അവറ്റെ പിറ്റെ ആഴ്ചയിൽ
നടും. ഈ ഗ്രാമത്തിൽ ചില വലിയ വീടുകളും അ
നേകം കുടികളും ഉണ്ടു.

26.പാഠം.

ANIMALS (BIRDS) =ജന്തുക്കൾ (പറജാതികൾ)

ഉദാഹരണങ്ങൾ.

Have you fed the fowls already? No, I am going to
feed them now. How many have you? We have one cock
and six hens. The cock is crowing. There he comes
strutting along with his whole train behind him. What a
noble animal a cock is! Look at his beautiful plumage!
The feathers are exceedingly pretty, especially on his [ 61 ] neck and his tail. The hens are not so pretty, but they
are a great deal more useful; for they give us eggs every
day. We must not value things by their outward appear-
ance. There comes a hen with a whole brood of chickens.
Pretty little things! How nimble they are! Now the
mother has found some food, and calls her chickens to-
gether to eat it. The big dog frightened them. Look, how
the old hen collects them all under her wings to protect
them. Have you also geese? No, we have none; we are
going to buy some goslings. I like ducks better than geese.
My mother has a number of pigeons, and most of them
are very pretty. There is the pigeon-house. Do you like
pigeons? I am very fond of them, I like them better than
any other birds. Have you ever seen a swan? Yes, my
uncle has some in his pond; I have seen them often.
There is also a stork's nest on his barn. Singing-birds
are very useful animals; they not only delight our ears
with their songs, but also destroy a great many insects.

അഭ്യാസങ്ങൾ.

ഞങ്ങളുടെ കോഴികൾ ഞങ്ങൾക്കു ചിലവിന്നു
വേണ്ടുന്നതിൽ അധികം മുട്ടകളെ ഇടുന്നു. നി
ങ്ങൾ വല്ലതും (any) വിറ്റുവോ? അതെ, ഞങ്ങൾ
എല്ലാ ആഴ്ചവട്ടങ്ങളിലും ഏതാനും (some) വില്ക്കുന്നു
ണ്ടു, വാനംപാടി പാടുന്ന പക്ഷികളിൽ എണ്ണികൂടും
(belongs to). ഞങ്ങളുടെ തോട്ടത്തിൽ കുഞ്ഞങ്ങൾ
കൊണ്ടു നിറഞ്ഞിരിക്കുന്നൊരു പക്ഷിക്കൂടു ഉണ്ടു.
പക്ഷികൾ കുഞ്ഞുങ്ങളെ പോഷിപ്പിക്കുന്നതിനെ ഞ
ങ്ങൾ പലപ്പോഴും കാണുന്നു. അതു എത്രയും ഒർ [ 62 ] അപൂൎവ്വകാഴ്ച ആകുന്നു. എല്ലാവരും തങ്ങളുടെ ചെറി
യ കഴുത്തിനെ നീട്ടി, കഴിയുന്നേടത്തോളം തങ്ങളുടെ
ചെറു കൊക്കുകളെ തുറന്നിരിക്കെ എല്ലാവനും തന്റെ
അംശം വാങ്ങുന്നു. അവർ ഏകദേശം നഗ്നന്മാർ ത
ന്നെ. അവൎക്കു തൂവലുകൾ ദുൎല്ലഭമാകുന്നു. എങ്കിലും
അവർ വേഗത്തിൽ വളരുന്നു, അവൎക്കു ഉടനെ പറ
ക്കുവാൻ കഴിയും. എന്റെ പ്രാവുകളിൽ ചിലതിന്നു
കുഞ്ഞുങ്ങളും ചിലതിന്നു മുട്ടകളും ഉണ്ടു. അരണ, ആ
തി, പാത്ത മുതലായ പറജാതികൾക്ക് വെള്ളത്തിന്മീ
തെ നീന്തുവാൻ കഴിയും എങ്കിലും മിക്ക പക്ഷികൾ
ആകാശത്തിൽ ചുററി പറക്കുന്നു. നിങ്ങളുടെ പെട
ക്കോഴികൾക്കു കുഞ്ഞങ്ങൾ ഉണ്ടോ? ഇല്ല, ഒരു കോഴി
മുട്ടമേൽ കുത്തിയിരിക്കുന്നു;ഒരുആഴ്ചവട്ടം കഴിഞ്ഞാൽ
ഞങ്ങൾക്കു കുഞ്ഞങ്ങൾ ഉണ്ടാകും എന്നു എനിക്കു
തോന്നുന്നു. ഒരു കോഴി ആതിയുടെ മുട്ടമേൽ ഇരിക്കു
ന്നു. എല്ലാ ഗ്രാമങ്ങളിലും പെരുത്ത കുരികിലുകളും മീ
വൽപക്ഷികളും ഉണ്ടു. അവ മേല്പുരകളുടെ കീഴിൽ
കൂടുകളെ ഉണ്ടാക്കുന്നു. കുരികിലുകൾ കൃഷിക്കാൎക്കു ഇ
ഷ്ടമുള്ളവയല്ല, അവ വളരെ ധാന്യം തിന്നുന്നത
കൊണ്ടാകുന്നു.

27. പാഠം.

ANIMALS=ജന്തുക്കൾ(തുടൎച്ച)

ഉദാഹരണങ്ങൾ.

Have you been fishing today? Yes, we have been
fishing the whole afternoon, but have caught only a few [ 63 ] pike. There are very few fish in this pond. I think there
must be some eels; it seems to be the very place for eels.
In that brook are some trout; shall we try if we can catch
a few? These carps are very large; are they out of your
pond? Yes, they are; we have them still larger. Carp
have very large scales. Do you like fish? Yes, I like them
well enough, but I am not at all pleased with their bones;
they are very disagreeable and troublesome. What other
animals live in water besides fish? Frogs, and also some
snakes that live in water, are called water-snakes, and the
others, land-snakes. Most of the snakes are poisonous.
They generally creep about in bushes and in the grass on
the meadows and are sometimes very dangerous. Are
frogs also poisonous? No, not in the least, although a great
many people are afraid of them. They are even eaten by
some people, and are said to taste very beautifully. Few
people like oysters when they eat them for the first time.

അഭ്യാസങ്ങൾ.

നീ ഈ മനോഹരമുള്ള കണിയാൻ പക്ഷികളെ
എവിടെ പിടിച്ചു? ഞാൻ അവറ്റെ ഇന്നു രാവിലെ
ഞങ്ങളുടെ പറമ്പിൽനിന്നു പിടിച്ചു. അവയുടെ ചിറ
കുകൾ ഈച്ചയുടെ ചിറകുകളെ പോലെ; മാത്രം കുറ
യ വലിയതു. ഈച്ചകൾ മഹാ അസഹ്യമുള്ള പ്രാ
ണികൾ ആകുന്നു. തേനീച്ചകൾ എത്രയും ഉപകാ
രമുള്ളതാകുന്നു,കാരണംഅവപൂക്കളിൽനിന്നു തേനും
മെഴുകും കൂട്ടുന്നു. തേനീച്ചകളും ഉറുമ്പുകളും യത്ന
ത്തിന്റെ ✱ഉപമാനം ആകുന്നു. നാം തോട്ടത്തിൽ [ 64 ] ചെന്നു തേനീച്ചകളെ നോക്കിക്കൊള്ളട്ടെ. ഇവിടെ
അനേകം ✱തേനീച്ചകൂടുകൾ ഉണ്ടു. ഇതാ, തേനീ
ച്ചകൾ എത്ര യത്നിക്കുന്നു. ചിലർ തേനിനെയും
മെഴുകിനെയും കൊണ്ടുവരുവാൻ വേണ്ടി വയലി
ലെക്കു പറക്കുന്നു, മറ്റും ചിലർ വലിയ കെട്ടുകളോടു
കൂട മടങ്ങി വരുന്നു. അവ എത്ര ഉത്സാഹത്തോടെ
പൂവിൽനിന്നു പൂവിലേക്കുമൂളിപറക്കുന്നു. നീചില
നല്ല വണ്ടുകളെ കണ്ടാൽ, ദയ വിചാരിച്ചു,അവറ്റെ
എനിക്ക തരേണം. എനിക്കു ഒരു വണ്ടു ശേഖരണം
ഉണ്ടു. പുഴുക്കൾ അറപ്പുള്ള പ്രാണികൾ ആകുന്നു
അവറ്റെ ഒരിക്കലും കൈയിൽ പിടിച്ചെടുപ്പാൻ എ
നിക്കു മനസ്സില്ല. നാളെ ഞങ്ങൾ മീൻ പിടിപ്പാൻ
പോകും, ഞങ്ങൾ വളരെ പിടിക്കും എന്നു ഞാൻ ആ
ശിക്കുന്നു. മത്തികൾക്കു വളരെ ചെറിയ അസ്ഥി
കൾ ഉണ്ടു. ഇപ്പോൾ മുരിങ്ങുകൾക്കു വളരെ വില
ഉണ്ടൊ? അതെ, ഇപ്പൊൾ അവറ്റിന്നു വളരെ വില
ഉണ്ടു, എങ്കിലും അവ വേഗത്തിൽ വളരെ സഹായ
മുള്ളതാകും. മഴപെയ്വാൻ ആകുമ്പോൾ തവളകൾ
കൂകുന്നു. [ 65 ] 28. പാഠം.

THE HUMAN BODY=മാനുഷദേഹം.

(10. പാഠം നോക്കുക.)

ഉദാഹരണങ്ങൾ

How is it that your cheeks are so pale? Are you
unwell? No, I am quite well, my cheeks are never very
red. The face is the principal part of the human body.
What is the matter with your eyes? They are a little in-
flamed; I called on a friend, and caught a cold in the wind.
I also have pain in my left shoulder, and I fear I am going
to have a sore-throat. That gentleman has light hair,
but a dark beard. I am exceedingly thirsty; my lips and
tongue are quite dry with thirst. You must have your
hair cut, it is getting a great deal too long. You look
quite afright. Do not put your elbow on my copy-book.
You must keep your hands cleaner; look, how dirty your
fingers and your nails are. When I ran over the street,
I fell and hurt my knee. It is very painful just now.
Man has five senses: the sense of seeing, of hearing, of
tasting, of smelling and of feeling. Have you ever had
tooth-ache? No, but I often have a bad head-ache. For
several days I have had some pain in my chest; if it does
not get better, I must send for the doctor. Hold your
tongue! you chatter like a parrot. Your heart does not
feel what your tongue is saying. My sight is getting very
bad. I cannot read by candle-light at all.

അഭ്യാസങ്ങൾ.

എന്റെ മൂക്കു ചോര ഒലിക്കുന്നു. അതു ഇന്നു
രാവിലെ രണ്ടുവട്ടം ചോര ഒലിച്ചിരിക്കുന്നു. നിങ്ങൾ [ 66 ] എനിക്കു വെടിപ്പുള്ളൊരു ഉറുമാല് തരുന്നുവൊ? എ
ന്റെ സഹോദരനു പലപ്പോഴും ചെവികുത്തൽ ഉണ്ടു.
ചെവികുത്തൽ പല്ലുകുത്തലിനേക്കാൾ കഷ്ടമുള്ളതാ
കുന്നു എന്നു അവൻ പറയുന്നു. ചുവന്ന ചുണ്ടും
വെടിപ്പും വെളുത്തതുമായ പല്ലുകളും വായിന്റെ ഏ
റ്റം വലിയ അലങ്കാരങ്ങൾ ആകുന്നു. ഈ സായ്വി
ന്റെ താടിരോമം അവന്റെ മുഖത്തെ ഏകദേശം
മൂടുന്നു. എനിക്കു ശീതം പിടിച്ചാൽ നെഞ്ഞിൽ
ഒരു വേദന ഉണ്ടു. എനിക്കു പുതിയ ചെരിപ്പുകൾ
വേണം, പഴയവ ചെറുതാകയാൽ അവ എന്റെ
കാലുകളെയും പ്രത്യേകം കാൽവിരലുകളെയും വേദ
നപ്പെടുത്തുന്നു. ഞാൻ ഇന്നലെ മുട്ടുമേൽ വീണു,
ഇപ്പോൾ അതു മുഴുവൻ സ്തംഭിച്ചിരിക്കുന്നു. നിന്റെ
സഹോദരിമാൎക്കു വെളുത്ത തലമുടിയൊ കറുത്ത തല
മുടിയൊ? അവൎക്ക എല്ലാവൎക്കും കറുത്ത തലമുടിയും
കറുത്ത കണ്ണുകളും ഉണ്ടു. ഈ കുട്ടി തന്റെ പൃഷ്ഠ
ത്തിന്മേൽ വീണു. ഞാൻ എന്റെ മൂക്കിന്മേൽ വീണു.
ഞാൻ എന്റെ വിരലിനെ മുറിച്ചു, ഇതാ, ചോര
എങ്ങിനെ ഒലിക്കുന്നു! രാമനു തടിച്ചും ഉറപ്പമുള്ള
തലമുടി ഉണ്ടു, എങ്കിലും അവന്റെ സഹോദരനു
നേരിയതും ചുരുണ്ടതുമായ തലമുടി ഉണ്ടു. നീ
എനിക്കു നിന്റെ താടിയും നെറ്റിയും കവിളുകളും
നെഞ്ഞും വലങ്കൈയും ഇടം പെരുവിരലും വലഞ്ചു
മലും കാണിച്ചുതാ. [ 67 ] 29. പാഠം.

REPETITION=ആവൎത്തന.

I could=ഞാൻ കഴിഞ്ഞു etc. I might ഞാൻ ആകുമായിരുന്നു.
I should ഞാൻ വേണ്ടിയിരുന്നു. I would ഞാൻ ആകുമായിരുന്നു.

ഉദാഹരണങ്ങൾ.

Can your little brother run now? Yes, he runs now
very nicely; but he could not run, when he was two years
old. He began very late. You may play in the garden,
when you have finished your exercise. You might have
finished it by this time; you are too slow over your work.
I called my cousin several times, and although he heard
me, he would not come. He is sometimes very naughty
and disobedient. The children were so tired, that they
could not walk any longer, I was therefore obliged to take
a carriage. Why did you not go to the theatre last night?
I should not. I was obliged to write my exercise again,
having made so many mistakes. Why have you not
watered your flowers? I could not, because the gardener
used the watering-can the whole evening. I will water
them tomorrow morning. First, I would not take a walk
this afternoon, because I had no one to go with me, and
afterwards I should not go out, because it was so windy
and rainy.

ആഭ്യാസങ്ങൾ.

എനിക്കു ഈ ചോറു ഇനി ഉണ്മാൻ കഴികയല്ല,
അതു പെരുത്തു ചൂടുള്ളതാകുന്നു. ഇപ്പോൾ ഉള്ളതി
നേക്കാൾ എനിക്കു മുമ്പെ ഏറെ ചൂടുള്ള ഭോജ്യങ്ങളെ [ 68 ] തിന്മാൻ കഴിഞ്ഞു. ഞങ്ങൾ എല്ലാവരും ഇന്നു രാ
വിലെ ഒരു നടയെ കൊള്ളുവാൻ വിചാരിച്ചു, എങ്കി
ലും അതു അരുതു (we should not), കാരണം വളരെ
മഴ പെയ്തു. വൈദ്യൻ ദീനക്കാരനെ ചെന്നു നോക്കു
വാൻ ഇഷ്ടപ്പെട്ടില്ല (would not) കാരണം ദീനം
കഠിനമുള്ളതല്ല. എനിക്കു അഞ്ചു വയസ്സായപ്പോൾ,
ഞാൻ വായിപ്പാനും എഴുതുവാനും (could) അറിഞ്ഞു.
ഞാൻ വളരെ തപ്പുകൾ ചെയ്തതകൊണ്ടു ഞാൻ എ
ന്റെ സകല പാഠങ്ങളെയും വീണ്ടും എഴുതേണ്ടിവ
ന്നു. ഗുരുക്കൾ എന്റെ പണി നിമിത്തം വളരെ നീര
സപ്പെട്ടു. എനിക്കു ഒരു നല്ല ശിക്ഷ കിട്ടി. നിണക്കു
വേണ്ടുന്ന സൂക്ഷ്മവും ഉത്സാഹവുംകൊണ്ടു ഈ ശി
ക്ഷയെ ഒഴിപ്പിപ്പാൻ കഴിയുമായിരുന്നു. മടിവും വിചാ
രവുമല്ലാത്തതുമായ വായനക്കാർ വലിയ ശിക്ഷക്കു
യോഗ്യന്മാർ (deserve) ആകുന്നു. എനിക്കു കഴിഞ്ഞ
രാത്രിയിൽ ഉറങ്ങികൂടാ. കാരണം എനിക്കു അതി കഠി
നമുള്ള (ഒരു) പല്ലു കുത്തൽ ഉണ്ടായിരുന്നു. പല്ലുകു
ത്തൽ മഹാ അസഹ്യമുള്ള ദീനം തന്നെ, അതു ഏവ
രെയും ബഹു അസന്തുഷ്ടിയുള്ളവരാക്കുന്നു. [ 69 ] 30. പാഠം.

REPETITION =ആവൎത്തന.

I had എനിക്കു ഉണ്ടായി. If I were ഞാൻ ഉണ്ടായി എങ്കിൽ.
I should have etc. എനിക്കു
ഉണ്ടായിരിക്കേണം.

ഉദാഹരണങ്ങൾ.

The streets of this town are very straight; but I should
like them much better, if they were wider. The whole
town would be much prettier, if the streets were not so
narrow. The pavement is good enough, only a foot-path
for foot-passengers is wanting. It is too small a town;
I should not like to live in it. I would rather live in a
village. You would not like to live here either, should
you? Perhaps not, but I should prefer this place to a village.
Is this town a fortress? No, it is not a fortress, but here
are several regiments of soldiers. It would be still less
lively, if there were no soldiers. Which are the most
remarkable buildings? The town-hall and the exchange.
One of the churches has a very high steeple; if you like,
we will go up to have a view of the town, and the sur-
rounding country. Look, how dark the sky is getting.
I fear, we shall have rain before we get home. A black
cloud is coming over; it looks as if it were going to hail.
We have not had any rain for a month. The gardens and
fields are exceedingly dry; if it does not rain soon, all the
plants will die. It would rain, if we had not always such
a cold wind. I should like to have a thunderstorm; I [ 70 ] like a thunderstorm, particularly when it is not near. I
know my mother and sisters would not like it; they are
always afraid, when there is a thunderstorm.

അഭ്യാസങ്ങൾ.

എന്റെ അമ്മ അപ്പം ചുടുവാൻ വിചാരിച്ചു,
എങ്കിലും അവൾക്കു പൊടിമാവു കിട്ടുവാൻ കഴിഞ്ഞി
ല്ല. ബഹു നനവും ശീതവും ഉണ്ടാകകൊണ്ടു കുട്ടി
കൾ തോട്ടത്തിൽ കളിക്കരുതാതെ ആയി. അവൎക്കു
നാളെ ഒരു നടയെ എടുക്കാമോ? അതെ എടുക്കാം,
ആകാശം തെളിഞ്ഞിരുന്നാൽ. അവൎക്കു ഇത്ര വേല
ഉണ്ടായിരുന്നില്ലെങ്കിൽ ഈ വൈകുന്നേരത്തു തന്നെ
പുറത്തു പോകുവാൻ കഴിയുമായിരുന്നു. ഞങ്ങൾക്കു
അധികം നല്ല നിരത്തുകൾ ഉണ്ടെങ്കിൽ ഞങ്ങൾ അ
ധികം പുറത്തു നടക്കുമായിരുന്നു. നിങ്ങൾ നിങ്ങളു
ടെ വയലിൽ നെല്ലുവാളിയോ? ഇല്ല, ഞങ്ങൾ വാ
ളീട്ടില്ല, മഴപെയ്താൽ പിറ്റെ ആഴ്ചയിൽ വാളും. മഴ
പെയ്യുവോളം ഞങ്ങൾ താമസിക്കേണം. ഇപ്പോൾ
വാളിയാൽ വിത്തു നഷ്ടം ആകും. ഞാൻ വേനൽ കാ
ലത്തിലും വൎഷകാലത്തിലും എപ്പോഴും കുപ്പായം ഉടു
ക്കുന്നു. എന്റെ അമ്മയച്ഛന്മാർ സമ്മതിച്ചു എങ്കിൽ
ഞാൻ വൎഷകാലത്തിൽ കമ്പിളികുപ്പായം ഉടുക്കുമായി
രുന്നു, കാരണം അതു അധികം സൌഖ്യമുള്ളതായി
രിക്കെണം. നിങ്ങൾ എല്ലായ്പോഴും കൂടുകളെ പൊളി
ച്ചില്ലെങ്കിൽ നിങ്ങൾക്കു നിങ്ങളുടെ പറമ്പിൽ അധി
കം പക്ഷികൾ ഉണ്ടാകുമായിരുന്നു. നിങ്ങളുടെ തോ
ട്ടത്തിൽ നല്ല പാടുന്ന പക്ഷികൾ ഉണ്ടാകുന്നതിനെ [ 71 ] നിങ്ങൾ ആഗ്രഹിക്കുന്നില്ലയോ? അതിനെ അസാ
രം പ്രസാദിപ്പിപ്പാൻ (to enliven) നമുക്കു പടയാ
ളികൾ ഉണ്ടായിരുന്നില്ല എങ്കിൽ ഈ നഗരം എത്ര
യും ദുഃഖകരമുള്ളതു (dull) ആയിരുന്നു. ഈ നഗര
വാസികൾ അധികം യത്നമുള്ളവരായിരുന്നു എങ്കിൽ
അവർ അധികം ധനികന്മാരുമായിരുന്നു. നി നി
ന്റെ പാഠം അധികം നന്നായി പഠിക്കും എങ്കിൽ നീ
ഇത്രപ്രാവശ്യം ശിക്ഷിക്കപ്പെടുക ഇല്ലയായിരുന്നു.
മനുഷ്യർ അധികം അലംഭാവമുള്ളവർ ആയിരുന്നു
എങ്കിൽ അവർ അധികം ഭാഗ്യവാന്മാർ ആകുന്നി
ല്ലയൊ?

രണ്ടാം ഖണ്ഡം.

വിഷമതരങ്ങൾ.

1. പാഠം.

THE ARTICLE=ഉപപദം.

സൂത്രങ്ങൾ.

1. ഇങ്ക്ലിഷ്ഭാഷെക്കു സീമാൎത്ഥകവും അസീമാ
ൎത്ഥകവുമായ രണ്ടു ഉപപദങ്ങൾ ഉണ്ടു. സീമാൎത്ഥക
മായ the (=ആ) എന്നതു ഏകദേശം നാമവിശേഷ
ണാൎത്ഥം പിടിച്ചു ഏകവചനവും ബഹുവചനവു [ 72 ] മുള്ള നാമങ്ങളുടെ മുമ്പിൽ ഇരിക്കുന്നു; as: the man,
the child, the house; the men, the children,
the houses.

2. അസീമാൎത്ഥകമായ a, an (=ഒരു) ഏകവചന
നാമത്തിന്റെ മുമ്പിൽ മാത്രം നില്ക്കേണ്ടു; as: a man,
a tree. A എന്നതിന്റെ പിന്നാലെ വരുന്ന നാമം
ഒരു വ്യഞ്ജനംകൊണ്ടു ആരംഭിച്ചാൽ അതു മാറാതെ
നില്ക്കുന്നു; as: a town, a book. എങ്കിലും വരുന്ന
നാമം ഒരു സ്വരംകൊണ്ടു ആരംഭിച്ചാൽ a എന്നതു
an ആകും; as: an ox, an arm, an ointment. എ
ങ്കിലും സ്വരം ദീൎഘമായാൽ പിന്നെയും a തന്നെ
വേണം; as: a useful book, a European, a ewe,
a university, such a one. H എന്നതു ശബ്ദിക്കാതി
രുന്നാൽ അതിനു മുമ്പിൽ an വെക്കേണ്ടതു; as: an
hour, an honest man.

8. ഇങ്ക്ലിഷ് ഭാഷയിൽ കൎത്താവു എപ്പോഴും ആ
ഖ്യാതത്തിന്റെ മുമ്പിൽ നില്ക്കുന്നു; as: first we took
a walk, and then we went to school; when he
is ill, he is very impatient.

4. കൎമ്മം എല്ലായ്പോഴും ക്രിയയുടെയും നാമവി
ശേഷണത്തിന്റെയും പിമ്പിൽ നില്ക്കേണ്ടതു; as:
I cannot read the book; this news will be
agreeable to my brother.

ഉദാഹരണങ്ങൾ.

A few years ago, a clergyman, a lawyer, and a respect-
able looking elderly person were seated in a stage-coach. [ 73 ] The lawyer wishing to quiz the clergyman, began to de-
scant pretty fully on the admission of ill-qualified persons
into the church. "As a proof" said he, "what pretty per-
sons we have; I once heard one read, instead of: 'And
Aaron made an atonement for the sins of the people' —
'And Aaron made an ointment for the skins of the people.'
"Incredible!" exclaimed the clergyman. "Oh!" replied
the lawyer, "I dare say this gentleman will also be able
to inform us of something similar." "That I can," said
the old gentleman, while the face of the lawyer brightened
in triumph, "for I once was present in a country-church,
where the clergyman, instead of: 'The devil was a liar
from the beginning' actually read: 'The devil was a lawyer
from the beginning'."

Learning is wealth to the poor, and an honour to the
rich. You are an hour behind the time. A useful book is
preferable to an amusing one. A European is generally
more civilized than an African. We live in an hotel just
opposite the exchange. Do you like such a pocket-hand-
kerchief. No, I prefer such a one as this.

അഭ്യാസങ്ങൾ.

ഞങ്ങൾ ഒരു മണിക്കൂറ നിണക്കായിട്ടു കാത്തി
രുന്നു. ഇതു ഞാൻ ∗ വിചാരിക്കാതെയുള്ളൊരു ബഹു
മാനം ആകുന്നു. ചരിത്രം എഴുതുന്നവൻ സത്യത്തി
ന്റെ സ്നേഹിതൻ ആകേണം. ഈ നഗരത്തിൽ
ഒരു സൎവ്വ വിദ്യാലയം ഉണ്ടൊ? ഇല്ല. ഇവിടെ സൎവ്വ [ 74 ] വിദ്യാലയം (university) ഇല്ല. ഈ എല്ലാ രാജ്യ
ത്തിലും ഒരു സൎവ്വ വിദ്യാലയമേയുള്ളൂ. എനിക്കു ഇ
ന്നു രാവിലെ വായ്പയായി തരേണ്ടതിനു നിങ്ങൾക്കു
ഒരു കുട ഇല്ലയൊ? ഇവിടെ ധൎമ്മം ചോദിക്കുന്ന ഒരു
കിഴവനും കുരുടനുമായ ഇരപ്പാളി ഉണ്ടു. ഏറിയോരു
ഇരപ്പാളി ഈ നഗരത്തിൽ പാൎക്കുന്നു. ധൎമ്മം കിട്ടു
വാൻ വേണ്ടി അവർ ഏറിയോരു കളവിനെയും പറ
യുന്നു. ഒരിക്കൽ മുടന്തനായൊരു ഇരപ്പാളി ഒരു കുലീ
നനോടു ധൎമ്മത്തിനു യാചിച്ചു. കുലീനൻ അവനു
ഒരു ഉറുപ്പിക കൊടുത്തു. അയ്യൊ, തമ്പുരാനെ!തങ്ങൾ
ഈ വികൃതിക്കു വല്ലതും കൊടുത്തതു നിങ്ങളുടെ അതി
ദയകൊണ്ടാകുന്നു; അവൻ മഹാ ദുസ്സാമൎത്ഥ്യൻ, മറ്റെ
വരുടെ ദയകൊണ്ടു ദുഷ്ടോപകാരം ഉണ്ടാക്കുവാൻ
വേണ്ടി അവൻ ഇങ്ങിനെയുള്ള ഭാവം നടിക്കുന്നു;
അവൻ തങ്ങളെയും എന്നെയും പോലെ സൌഖ്യ
മുള്ളവൻ. തങ്ങൾ ദയവിചാരിച്ചു തങ്ങളുടെ വടിയെ
എനിക്കു അല്പം നേരത്തേക്കു ഏല്പിക്ക, എന്നാൽ
ഞാൻ പറഞ്ഞതു സത്യമൊ കളവൊ എന്നു തങ്ങൾ
ക്കു അറിയാമല്ലൊ, എന്നു മൂന്നാമത്തൊരുവൻ ചൊ
ല്ലി കുലീനന്റെ പൊൻ പിടിയുള്ള വടി വാങ്ങി കപ
ടമുടന്തന്റെ മേൽ വീണു തുടങ്ങിയാറെ ആയവൻ
ഉടനെ മണ്ടിപോയി. ചില നിമിഷം കഴിഞ്ഞിട്ടു ഇരു
വരും കാണാതെ ആകയും കുലീനൻ ഇന്നെയോളം
തന്റെ വടിക്കായിട്ടു കാത്തിരിക്കയും ചെയ്യുന്നു. [ 75 ] 2. പാഠം.

THE SUBSTANTIVE=നാമം.

ഏകവചനം. ബഹുവചനം.
The tree വൃക്ഷം. The trees വൃക്ഷങ്ങൾ.
The house ഭവനം. The houses ഭവനങ്ങൾ.
The church പള്ളി. The churches പള്ളികൾ.
The negro കാപ്രി. The negroes കാപ്രികൾ.
The enemy ശത്രു. The enemies ശത്രുക്കൾ.

സൂത്രങ്ങൾ.

1. s, es എന്ന പ്രത്യയം ഏകവചനത്തോടു
ചേൎത്തു ബഹുവചനം വരുത്തുക; as: house, houses;
fox, foxes.

2, ch, sh, s, x, o, y, f, fe എന്നീ അക്ഷരങ്ങളെ
കൊണ്ടു അവസാനിക്കുന്ന നാമങ്ങളെ കുറിച്ചു ഇങ്ക്ലി
ഷവ്യാകരണം 13, 14ാം ഭാഗങ്ങൾ വരെ നോക്കുക.

3. കാലത്തെ സൂചിപ്പിക്കുന്ന ക്രിയാവിശേഷ
ണങ്ങൾ വാചകത്തിന്റെ തലക്കലൊ കാല്ക്കലൊ
ഇരിക്കവേണ്ടു; as: last night we had a dreadful
thunderstorm; you must come home directly.

4. ഒരു ക്രിയാവിശേഷണം വല്ല നാമവിശേഷ
ണത്തെ വിശേഷിച്ചാൽ അതു ആയതിന്റെമുമ്പിൽ
ഇരിക്ക വേണ്ടു; as: the child is very pretty.

ഉദാഹരണങ്ങൾ.

Can you lend me a pen? I am sorry I cannot; I have
no pens at all. But I have a lead-pencil, if you can use [ 76 ] that. No, I thank you, I do not want a lead-pencil, Horses
are noble animals. The duty of monarchs is to promote
the welfare of their subjects.

How many churches are there in this town? There
are five churches. What is in those boxes? In some of
these boxes there are needles, in some there are pins. What
birds are in those bushes? They are goldfinches, I believe.
Tell the servant to bring us two more glasses.

Here are some beautiful echoes in this forest. Have
you ever seen negroes? May I trouble you for a few pota-
toes? If you want to have some good potatoes, you must
buy them now, afterwards you will get only an inferior
sort. There are few folios in this library, it chiefly con-
tains octavos.

Germany consists of different countries with flourish-
ing cities. Both armies had several spies. Are you also
molested with flies? In our house they are very trouble-
some guests. Last summer we made two journeys and
passed through many cities and valleys. Boys are always
fond of toys. Will you be kind enough to fetch my keys
He has many friends, but also many enemies.

Many sailors lost their lives in the last storm, and left
their wives and children in great distress. We must buy
some knives and forks. A landscape always looks best in
autumn, when the leaves of the different trees display so
many different colours. Can you give me some clean
pocket-handkerchiefs? What proof can you give me of
your innocence Several of those new houses have flat
roofs. Have you seen the dwarfs, who are exhibited in
that hotel? [ 77 ] അഭ്യാസങ്ങൾ.

ചില ഉരുക്ക് തൂവലുകളും എഴുതുന്ന പുസ്തകങ്ങളും
വാങ്ങുവാനായി നീ എന്നോടു കൂട പോരുമോ? എനി
ക്കു നേരമില്ല, രണ്ടു കത്തുകളെ എഴുതേണം. നീ നി
ന്റെ ഉരുക്കുതൂവലുകളെ എവിടെ വാങ്ങുന്നു? ഞാൻ
അവറ്റെ പീടികക്കാരനായ അബ്ദുള്ളയോടു വാങ്ങു
ന്നു. ആ പെട്ടികളിൽ എന്ത ഉണ്ടു എന്നു നിണ
ക്കു അറിയാമോ? ആ പെട്ടിയിൽ ഗന്ധകത്തിരികൾ
ഉണ്ടു. എകചക്രാധിപന്മാരുടെ ധൎമ്മം (duty) എ
ന്തു? അവർ പ്രജകളുടെ സൌഭാഗ്യത്തെ അന്വേ
ഷിക്കേണം. ഈ പാലത്തിന്നു എത്ര ∗വളവുകൾ ഉ
ണ്ടു. ഈ പാലത്തിന്നു 5 വളവുകളേയുള്ളൂ എങ്കിലും
മറ്റെ വാതിലിന്റെ മുമ്പിലുള്ള പാലത്തിന്നു 10 വ
ളവുകൾ ഉണ്ടു. ഈ നഗരത്തിലെ സകല പള്ളിക
ൾക്കും ഉയരമുള്ള ഗോപുരങ്ങൾ ഉണ്ടു. മുമ്പെ വള
രെ അസഹ്യമുള്ള ഈച്ചകൾ ഞങ്ങളുടെ വീട്ടിൽ ഉ
ണ്ടായിരുന്നു. ഈ രാജ്യത്തിന്റെ പല ദിക്കിലും കു
റുനരികൾ ഉണ്ടു. പടയാളികൾ എല്ലാവരും വീരന്മാ
രെ പോലെ പൊരുതു. ഇന്ത്യയിൽ അനേകം ജന
പുഷ്ടിയുള്ള നഗരങ്ങളും ധനപുഷ്ടിയുള്ള താഴ്വരക
ളും ഉണ്ടു. ഇന്ത്യയിൽ അഗ്നിപൎവ്വതങ്ങൾ ഉണ്ടോ?
ഇല്ല, എങ്കിലും മറ്റും പല രാജ്യങ്ങളിലും വളരെ അ
ഗ്നിപൎവ്വതങ്ങൾ ഉണ്ടു.

ഇന്ത്യയിലെ അല്പം ദേശങ്ങൾ മാത്രം നീലഗി
രിയോളം സുഖമുള്ളതാകുന്നു. അവിടെ അനേകം
വിലാത്തിക്കാർ സൌഖ്യത്തിനായിട്ടു പാൎക്കുന്നു. ഒരു [ 78 ] സത്യമുള്ള ക്രിസ്ത്യാനി തന്റെസ്നേഹിതന്മാരെ മാത്രം
അല്ല, തന്റെ ശത്രുക്കളെയും സ്നേഹിക്കുന്നു. ദയ
വിചാരിച്ചു, എനിക്കു ചില ഗന്ധകത്തിരികളെ തരി
ക, ഞാൻ ഒരു വിളക്കിനെ കൊളുത്തുവാൻ വിചാരിക്കു
ന്നു∗. ഇന്ത്യയിൽ ചെന്നായ്ക്കൾ ഉണ്ടോ? ഇന്ത്യയിൽ
ചെന്നായ്ക്കളും നരികളും വളരെ ഉണ്ടു. ഈ നഗര
ത്തിൽ സകല മേൽപുരകളും ഓടുകൊണ്ടു പൊതിയ
പ്പെട്ടിരിക്കുന്നു. എല്ലാ വാമനന്മാരും അല്പമൊ അധി
കമൊ വിരൂപികൾ ആകുന്നു. പശുക്കിടാക്കൾ നല്ല
വണ്ണം പാൽകുടിക്കുന്നു എങ്കിൽ അവ വേഗം തടിക്കും.
വലിയ കത്തികൾ അഞ്ചും വാങ്ങി ഇവിടെ വരിക.

3. പാഠം.

IRREGULAR PLURALS=അക്രമ
ബഹുവചനങ്ങൾ.

Singular ഏകവചനം. Plural ബഹുവചനം.
Man പുരുഷൻ. Men പുരുഷന്മാർ.
Woman സ്ത്രീ. Women സ്ത്രീകൾ.
Child പൈതൽ. Children പൈതങ്ങൾ.
Foot കാൽ. Feet കാലുകൾ.
Tooth പല്ലു. Teeth പല്ലുകൾ.
Goose പാത്ത. Geese പാത്തകൾ.
Mouse എലി. Mice എലികൾ.
Louse പേൻ. Lice പേനുകൾ.
Ox കാള. Oxen കാളകൾ.
Sheep ആടു. Sheep ആടുകൾ.
[ 79 ] ഇരട്ടിച്ച ബഹുവചനമുള്ളവ.
Brothers സഹോദരന്മാർ.
Brother സഹോദരൻ Brethren "
Dies അക്ഷങ്ങൾ.
Die അക്ഷം. Dice "
Peas പയറുകൾ.
Pea പയറു. Pease "
Pennies പെനികൾ.
Penny പെനി (ഒരുനാണ്യം). Pence "

സൂത്രങ്ങൾ.

1. Man എന്ന നാമം വെറെ ഒരു നാമത്തോടു സ
മാസമായിരുന്നാൽ അതു ബഹുവചനത്തിൽ men
ആകും; as: Englishman, ബഹുവ: Englishmen;
Frenchman, ബഹുവ: Frenchmen; fisherman
ബഹുവ: fishermen. എങ്കിലും അതു ഒരു നാമത്തി
ന്റെ പ്രത്യയമാകുന്നെങ്കിൽ ബഹുവചനത്തിൽ s
ചേൎന്നു വരും; as: Roman, ബഹുവ: Romans;
German, ബഹുവ: Germans; Brahman, ബഹുവ:
Brahmans.

2. Always എപ്പോഴും, even തന്നെ, ever എല്ലാ
യ്പോഴും, generally മിക്കതും, never ഒരിക്കലുമില്ല,
often പലപ്പൊഴും, seldom ദുൎല്ലഭമായി, sometimes
ചിലപ്പോൾ എന്നീ അവ്യയപദങ്ങൾ മിക്കതും ക്രി
യയുടെ മുമ്പിൽ നില്ക്കേണ്ടു.

ഉദാഹരണങ്ങൾ.

All Christians are brethren. There are some poor
men, women and children in the street. They seem to be [ 80 ] very hungry and thirsty. Give them a few pence, that
they may buy some bread, and a bottle of beer. Geese
have valuable feathers. What did you pay for that goose?
You must clean your teeth every morning. My ruler is
two feet and three inches long. The cat caught a mouse
last night. Have you ever seen white mice? What are
those men, women and children doing there? They are
making hay, with which they feed their oxen, cows and
sheep in winter, when grass does not grow. These two
pennies were coined last year. Do you like to play at
dice? Not at all; it is the most tedious of all games. But
I like to play at chess. I pity those poor fishermen who
are at sea in this dreadful storm. When the cat is away,
the mice do play. Take this bottle of beer to the workmen
in the fields. We feed our pigeons with pease and wheat.
The Germans are noted for their talent for music. We
always clean our teeth with clean water, never with
tooth-powder.

അഭ്യാസങ്ങൾ.

വളരെ മധുരസാധനങ്ങളെതിന്നുകകൊണ്ടുപല
ആളുകൾ്ക്കു കെട്ട പല്ലുകൾ ഉണ്ടു. കിടങ്ങമുറിയിൽ
വളരെ എലികൾ ഉണ്ടു; അവറ്റെ പിടിക്കേണ്ടതിന്നു
നാം എലികത്തിരി വെക്കുക. നിങ്ങളുടെ പൂച്ച എലി
കളെ പിടിക്കുന്നില്ലെ? ഇല്ല, ഒട്ടുമില്ല. അതു ∗ബഹു
മടിവുള്ളതാകുന്നു. എനിക്കു ചില കുഴിഞ്ഞ പല്ലുകൾ ഉ
ണ്ടു; എനിക്കുശീതം പിടിച്ചാൽ ഉടനെ പല്ലുകുത്തൽ ഉ
ണ്ടാകും. നിന്റെ സഹോദരന്റെ കപ്പിത്തോട്ടത്തിൽ [ 81 ] എത്ര ആണുങ്ങളും പെണ്ണുങ്ങളും വേല ചെയ്യുന്നു?
എനിക്കു രണ്ടു പുതിയ ഇങ്ക്ലിഷ പെനികൾ ഉണ്ടു;
നിന്റെ നാണ്യശേഖരണത്തിനു വേണ്ടി അവ
നിണക്കു വേണമൊ? ഈ കത്തിയുടെ വില എന്തു?
അതിന്റെ വില രണ്ടു ശിലിങ്ങ (ഒരു ഉറുപ്പിക.)
ആ കൂട്ടികളുടെ അമ്മയപ്പന്മാർ മരിച്ചുപോയി; അ
വർ അനാഥന്മാർ ആകുന്നു. ആ കപ്പലിൽ വളരെ
പരദേശയാത്രക്കാർ (emigrants) ഉണ്ടു; അവരിൽ
ചിലർ പരിന്ത്രീസ്സുകാർ, ചിലർ ഇങ്ക്ലിഷ്ക്കാർ, ചിലർ
ലന്തർ? എങ്കിലും ബഹുകൂട്ടം ഗൎമ്മാനർ തന്നെ.
നിൎഗതികളായ ഈ മീൻപിടിക്കാർ രാപ്പകൽ മുഴുവനും
അദ്ധ്വാനിച്ചിട്ടും ഒന്നും പിടിച്ചില്ല. പാത്തകളുടെ
ഇറച്ചി ആതികളുടെ ഇറച്ചിയോളം നല്ലതാകുന്നു,
എങ്കിലും അവയുടെ തൂവലുകൾ ഏറെ നല്ലതാകുന്നു.
പൊരിച്ച പാത്തകൾ നല്ല രുചിയുള്ളവയാകുന്നു.
നിങ്ങൾ പലപ്പോഴും പയറു തിന്നുന്നുവൊ? അതെ,
വൎഷകാലത്തിൽ ഞങ്ങൾ പലപ്പോഴും പയറും മറ്റും
പല സസ്യങ്ങളും തിന്നുകയും ചെയ്യുന്നു.

4. പാഠം.

DECLENSION = രൂപവകകൾ.

(ഒന്നാം ഖണ്ഡം 6ാം പാഠം നോക്കുക.)

സൂത്രങ്ങൾ.

1. മലയാളം സംസ്കൃതം മുതലായ ഭാഷകളിൽ കാ
ണുന്നതു പോലെ ഇങ്ക്ലിഷ്ഭാഷക്കു വിഭക്തി ഭേദ [ 82 ] ങ്ങൾ ഇല്ല. പ്രഥമയും ദ്വിതീയയും കൂടാതെ ശേഷം
വിഭക്തികൾ എല്ലാം of, by, with, from, in, into
എന്നുമുള്ള മുമ്പദങ്ങളെകൊണ്ടു വരുത്തേണ്ടു.

2. നാമം ഒരു ജീവി, പ്രത്യേകം ഒരു മനുഷ്യൻ
ആകുന്നെങ്കിൽ ഷഷ്ഠി 's എന്നതിനെകൊണ്ടും വരു
ത്താം; as: the boy's book; the bird's wing.

ഉദാഹരണങ്ങൾ.

The horse is very strong. The strength of horses is
greater than the strength of oxen and cows. Give this
bread to the horse. Most people like horses. The walls
of my bed-room are green. My cousin's hair is black. Do
you like the colour of this waist-coat? Give these beauti-
ful flowers to your little niece. What do you think of my
nephew's new carriage? I think it is very pretty. Our
physician's wife is the daughter of our clergyman. Give
this pen to your aunt; she writes a letter to her son. The
feet of geese are very broad. For mercy's sake do not
tell the affair to my father. The hero's death was re-
venged. The heroes' deaths were revenged. Lewis's cap
fits me better than Charles's hat. After having finished
my day's work, I generally go to Lambert's to read the
newspaper. The largest church which I ever saw, is
St. Paul's in London. You must fetch a pound of coffee from
the grocer's. Have you been at the tailor's to inquire if
my coat is ready?

A chimney sweeper's boy went into a baker's shop
for a four-penny loaf, and conceiving it to be diminutive
in size, remarked to the baker, that he did not believe it
was weight. “Never mind that” said the man of dough, [ 83 ] "you will have the less to carry." "True" replied the lad,
and throwing three pence on the counter, left the shop.
The baker called after him, that he had not left money
enough. "Never mind that" said the young sooty, "you
will have the less to count."

അഭ്യാസങ്ങൾ.

പ്രുമഥയൻ മനുഷ്യനു സിംഹത്തിന്റെ ധൈൎയ്യ
വും കുറുക്കന്റെ കൌശലവും തേനീച്ചയുടെ ഉത്സാ
ഹവും കൊടുത്തു. ജനസുഖം ക്ഷയിക്കപ്പെടാതിരിക്കേ
ണം എങ്കിൽ, രാജ്യധൎമ്മങ്ങൾ അനുസരിക്കപ്പെ
ടേണം. എന്റെ മരുമകന്റെ പുസ്തകം കീറിയത്
ആർ? ഭാഗങ്ങൾ എല്ലാം ഇളകിയും, കെട്ടു മുഷിഞ്ഞു
മിരിക്കുന്നു. ഞങ്ങളുടെ വൈദ്യർ ഒരു വാണിഭഭക്കാ
രന്റെ മകൻ. നീ ഈ പുസ്തകത്തെ വായിച്ചു തീ
ൎന്നാൽ, അതിനെ നിന്റെ മൂത്തമ്മെക്കു കൊടുക്ക,
അവളും അതിനെ വായിപ്പാൻ ആഗ്രഹിക്കുന്നു. എ
ന്റെ നടയിൽ ഞാൻ ചെരിപ്പുകാരന്റെ അവിടെ
കടന്നു, ഒരു ജോടു പുതിയ ചെരിപ്പുകളെ കല്പിക്കും.
എനിക്കു അസാരം ചുക്കു വേണം. അതു എവിടെ
നിന്നു കിട്ടും എന്നു എന്നോടു അറിയിക്കാമോ? ആ
വക വസ്തുക്കൾ അബ്ദുള്ളയുടെ പീടികയിൽ ന
ന്നായി കിട്ടും എന്നു എനിക്കു തോന്നുന്നു. നീ രാമ
ന്റെ തലക്കെട്ടിനെ കണ്ടുവോ? കണ്ടു. ഇരിക്കുന്ന
മുറിയിൽ വലിപ്പുപെട്ടിമേൽ കിടക്കുന്നു. ഞാൻ മി
ക്കതും തിമ്മന്റെ അവിടെ മുത്താഴം കഴിക്കുന്നു. കഴി
ഞ്ഞ ഞായറാഴ്ചയിൽ ഞാൻ സന്ത ∗ പേത്രുവിന്റെ [ 84 ] (പള്ളിയിൽ) പോയിരുന്നു, വരുന്ന ഞായറാഴ്ചയിൽ
ഞാൻ ∗ സന്ത മിഖായേലിന്റെതിൽ പോകും. പൈ
തങ്ങൾ അമ്മയപ്പന്മാരെ വീണ്ടും കണ്ടപ്പോൾ, അ
വരുടെ സന്തോഷം വലുതായിരുന്നു. പടയാളികളു
ടെ ധീരത എല്ലാവൎത്തമാനപത്രികകളിലും കീൎത്തിക്ക
പ്പെട്ടു പോയി.

5. പാഠം.

GENDER=ലിംഗഭേദങ്ങൾ.

സൂത്രങ്ങൾ.

1. ആൺകുറിക്കുന്ന നാമം എല്ലാം പുല്ലിംഗവും
പെൺകുറിക്കുന്നതു സ്രീലിംഗവും വസ്തുവിനെ കുറി
ക്കുന്നതൊക്കയും നപുംസകവും ആകുന്നു.

2. മൃഗനാമങ്ങളിൽ ലിംഗത്തെ ഭേദിപ്പിച്ചാൽ
ആൺ പുല്ലിംഗവും പെൺ സ്ത്രീലിംഗവും തന്നെ,
ലിംഗത്തെ ഭേദിപ്പിക്കാഞ്ഞാൽ ആവക നാമങ്ങൾ ന
പുംസകങ്ങൾ അത്രെ. വന്മൃഗനാമം ചിലപ്പോൾ
പുല്ലിംഗവും ചെറു മൃഗനാമം സ്ത്രീലിംഗവുമായി കാ
ണുന്നു.

3. പാട്ടുകളിലും വൎണ്ണഭാഷിതങ്ങളിലും ചിലപ്പോൾ
വസ്തുനാമങ്ങൾക്കും ലിംഗഭേദം ധരിപ്പിക്കുന്നുണ്ടു.

ഉദാഹരണങ്ങൾ.

Every man is the architect of his own fortune. My
uncle has sold his country-house. He must now live in [ 85 ] town in summer and in winter. His wife is very much
displeased with this change; for she was always more
happy in the country than in town. When our physician
died, his family was in great distress. After his death
his wife was obliged to go with her children into the coun-
try, where they are supported by some relations.

The tailor has made me a new coat, but it does not
fit me; he must alter it. How do you like this waist-
coat? It is very pretty, but I think it is a little too tight;
I fear it will soon get dirty.

The lion is called the king of animals, on account of
his stately appearance. His greatest ornament is the
beautiful mane on his neck. The lioness is less beautiful
principally, because her neck is not adorned with such a
mane. The fox is proverbial on account of his cunning.

In a field of ripe corn a lark had a brood of young
ones. When she went out to find some food for them, she
ordered them to take notice of what should happen in her
absence. On her return they told her that the owner of
the field had been there, and had requested his neighbours
to reap his corn. The lark then said there was no danger
yet. The next day the lark flew out again, and when she
returned. The young larks told her, that the owner of
the field had been there again, and had asked some of his
friends to mow his corn for him. There is no danger in
that either, replied the lark, and went out for provisions
as before. But when on the following day she was informed
that the owner and his son would come and do the work
themselves, she said that it was now time to look out for
another place, and immediately retired with her young
ones into a neighbouring meadow. [ 86 ] അഭ്യാസങ്ങൾ.

ചെരിപ്പുകാരൻ എന്റെ ചെരിപ്പുകളെ കൊണ്ടു
വന്നുവൊ? ഇല്ല, അവൻ അവറ്റെ ഇന്നു വൈകു
ന്നേരത്തു കൊണ്ടുവരും. ഈ ചീപ്പിന്റെ വില എ
ന്തു? അതു ആനക്കൊമ്പു കൊണ്ടു ഉണ്ടാക്കപ്പെടുക
യാൽ അതിന്റെ വില കുറയ വലിയതു. അതിന്റെ
വില 3 ശിലിങ്ങും 6 പെന്സും തന്നെ. വേണ്ടതില്ല
അതു എനിക്കു വേണം; നിങ്ങൾ അതിനെ എന്റെ
വീട്ടിൽ അയക്കുമൊ? ഞാൻ അതിനെ ഉടനെ അ
യക്കും. നിങ്ങൾക്കു മറ്റും വല്ലതും ആവശ്യമുണ്ടൊ?
തുണിബ്രൂശ, പല്ലുബ്രൂശ മറെറന്തെങ്കിലും കൂട വാ
ങ്ങെണം. തുണിബ്രൂശ ആവശ്യമില്ല, എങ്കിലും ഒരു
പല്ലുബ്രൂശ വേണം. നിങ്ങൾക്കു നല്ല മാതിരിയു
ള്ളത ഉണ്ടോ? ഉണ്ടു, ഇതാ ഇതു ഏറ്റവും ഒരു നല്ല
മാതിരി തന്നെ. വേണ്ടതില്ല. എന്നാൽ അതിനെയും
ചീപ്പിനോടു കൂട എന്റെ വീട്ടിലേക്കു അയക്കേണം.
ഇനി ഞാൻ തുന്നക്കാരന്റെ അവിടെ കടന്നു എനി
ക്കു ഒരു പുതിയ അങ്കിയെ ഉണ്ടാക്കേണം എന്നു അ
വനോടു കല്പിക്കേണം.

നാം പറമ്പിൽ പോയി കളിക്കട്ടെ. ഇതാ മാങ്ങയും
ചക്കയും പഴുത്തിരിക്കുന്നു. നാം അവറ്റെ പറിക്കേ
ണം. അവിടെ ഒർ ആൾ മരത്തിന്മേൽ കയറിയിരി
ക്കുന്നു. അവൻ ആ ഉയൎന്ന കൊമ്പുകളിൽ ഉണ്ടാ
കുന്ന എല്ലാ മാങ്ങകളെയും പറിച്ചെടുക്കും. നീ ഏണി
മേൽ കയറേണ്ടാ. നിലത്തു കിടക്കുന്ന മാങ്ങകളെ
കൂട്ടുക, പടിവാതിൽക്കൽ ഇതാഒരു ചെറിയ പെണ്കുട്ടി [ 87 ] നിൽക്കുന്നു. അവൾ അകത്തു വരുവാൻ ഭാവിക്കുന്നു.
അവൾക്കു കുറയ മാങ്ങ വേണം എന്നു തോന്നുന്നു.
അവളുടെ പിതാവിനു നിലവും പറമ്പും തോട്ടവും
ഇല്ല. നിൎഗ്ഗതിയുള്ള ചെറിയ പെണ്കുട്ടി! ഞാൻ അ
വൾക്കു ചില മാങ്ങകളെ കൊടുക്കാമോ? കൊടുക്കാം,
ആ വട്ടിയെ എടുത്തു, നല്ല പതമുള്ള മാങ്ങകൊണ്ടു
നിറച്ചു അവൾക്കു കൊടുക്ക. ഹാ ഇപ്പോൾ അവൾ
ക്കു വളരെ സന്തോഷം ഉണ്ടു. അവൾ നമുക്കു എത്ര
പ്രീതിയോടെ നണ്ണി പറഞ്ഞു! അവൾ തന്റെ വീ
ട്ടിൽ എത്തി. പക്ഷെ അവൾ തന്റെ അമ്മയപ്പ
ന്മാൎക്കും ചെറിയ സഹോദരീസഹോദരന്മാക്കും കൂട
കുറയ മാങ്ങകളെ കൊടുക്കയും ചെയ്യും.

6. പാഠം.

OF എന്ന മുമ്പദം അനുസരിക്കുന്ന നാമങ്ങൾ.

സൂത്രങ്ങൾ.

1. അളവു, തൂക്കം, എണ്ണം, ഓഹരി ആദിയായ
നാമങ്ങൾ of എന്നതിനെ അനുസരിക്കുന്നു.

2. രാജ്യം, നഗരം, ദ്വീപു, മാസം എന്നിവ ഒരു
സ്വന്ത നാമത്തെ ചേൎത്തുകൊണ്ടാൽ of എന്നതിനെ
അനുസരിക്കുന്നു.

3. ജോടു, ദ്വാദശം (dozen=ഒരു പന്ത്രണ്ടു) എന്ന
വ ബഹുവചനങ്ങൾ ആകുന്നെങ്കിലും ഏകവചന
ത്തിന്റെ രൂപം പിടിച്ചു നിൽക്കയും of എന്നതിനെ
അനുസരിക്കയും ചെയ്യുന്നു. [ 88 ] ഉദാഹരണങ്ങൾ.

Yesterday I bought four pair of gloves, six pair of
stockings, two dozen of shirts, half a dozen of cravats and
a dozen of silk pocket-handkerchiefs. How many yards of
linen are there in that piece? I do not know, I have not
measured it. On my birthday my parents sent me a new
hat, a gold watch, a beautiful penknife, a pair of boots and
two pair of shoes. Go to the shoemaker's to buy me a
pair of slippers. The servant must go to the grocer's to
fetch a pound of tea, three pounds of sugar, six ounces of
ginger, half a pound of rice and half a pound of raisins.
The town of Hanover is the capital of the kingdom of
Hanover. Can you name the capital of the empire of
Austria? Yes, it is Vienna and it is the largest town in
Germany. Munich, the capital of the kingdom of Bavaria,
is remarkable for its valuable collections of paintings.
Have you ever been in the Isle of Wight? It is a beautiful
island, and may justly be called the garden of England.
The month of January is generally the coldest in the whole
year, and the month of July is the warmest. The happy
month of May is returned. He always went by the name
of "Money bag." The Cape of Good Hope is in Africa.

അഭ്യാസങ്ങൾ.

ഈ കിഴവൻ എത്രയും തളൎന്നിരിക്കുന്നു, അവനു
ഒരു കണ്ടം അപ്പവും ഒരു ഗ്ലാസ് വീഞ്ഞും കൊടുക്ക.
കഴിഞ്ഞ ആഴ്ചയിൽ എനിക്കു വൎഷകാലത്തിന്നുവേ
ണ്ടി എട്ടുവണ്ടി വിറകും പതിനഞ്ചു മൂട അരിയും
കിട്ടി. നീ ചെരിപ്പുകാരന്റെ അവിടെ പോയി എനി [ 89 ] ക്കായിട്ടു ഒരു ജോടു മുട്ടു ചെരിപ്പുകളെയും എന്റെ മ
കൾക്കുവേണ്ടി രണ്ടു ജോടു ചെരിപ്പുകളെയും (order)
കല്പിക്ക. ഒരു റാത്തൽ പഞ്ചസാരക്കു ഇപ്പോൾ എന്തു
വില? ഞങ്ങൾ ഈ ആഴ്ചയിൽ പഞ്ചസാര വാങ്ങീ
ട്ടില്ല; കഴിഞ്ഞ ആഴ്ചയിൽ ഞാൻ റാത്തലിന്നു മൂന്നു
അണ കൊടുത്തു വാങ്ങിയിരിക്കുന്നു. നാം ആ സത്ര
ത്തിൽ ചെന്നു ഒരു കുപ്പി വീഞ്ഞു കുടിക്കട്ടെ; ഞാൻ
വളരെ ക്ഷീണിച്ചിരിക്കുന്നു. ഞങ്ങൾക്കു ഓരൊ ആ
ഴ്ചയിൽ ഈരണ്ടു റാത്തൽ കപ്പി ചിലവാകുന്നു. നി
ങ്ങൾക്കും ഇത്ര ചിലവാകുമൊ? ഇല്ല, ഞങ്ങൾ അ
ധികം കപ്പി കുടിക്കാറില്ല, ഞങ്ങൾ ചായ തന്നെ കുടി
ക്കുന്നു. മാൎച്ച, എപ്രിൽ മെയി മാസങ്ങൾ ബഹു
ഉഷ്ണമുള്ളവയാകുന്നു. കല്കത്തനഗരം ഇന്ത്യയുടെ മൂ
ലസ്ഥാനം ആകുന്നു. മദ്രാസിനഗരം മദ്രാസ് സം
സ്ഥാനത്തിന്റെ പ്രധാനനഗരം, ബോംബായിന
ഗരം ബോംബായി ദ്വീപിന്മേൽ പണിയപ്പെട്ടിരി
ക്കുന്നു. നീ എപ്പോഴെങ്കിലും സിംഹളദ്വീപിലേക്കു
പോയൊ? പോയിരുന്നു, അതു ഒരു മനോഹര ഭൂമി
തന്നെ

7. പാഠം.

THE ADJECTIVE=നാമവിശേഷണം.

സൂത്രങ്ങൾ.

1. നാമവിശേഷണത്തിന്നു വചന ലിംഗ വിഭ
ക്തിഭേദങ്ങൾ ഒട്ടും ഇല്ല. [ 90 ] 2. നാമവിശേഷണത്തിന്നു സാധാരണം, വൎദ്ധ
ന, ആധിക്യം എന്നീ മൂന്നു ഗുണങ്ങൾ ഉണ്ടാകുന്ന
താവിതു:

Positive: Comparative: Superlative:
സാധാരണം. വൎദ്ധന. ആധിക്യം.
Great greater greatest
വലിയ. അധികം വലിയ. ഏറ്റം വലിയ.
Happy happier happiest
ധന്യമായ. അധികം ധന്യമായ. ഏറ്റം ധന്യമായ.
Gay gayer gayest
ഉല്ലസിക്കുന്ന. അധികം ഉല്ലസിക്കുന്ന. ഏറ്റം ഉല്ലസിക്കുന്ന.

3. ബഹുപദമായ നാമവിശേഷണത്തിന്റെ
വൎദ്ധന, ആധിക്യം എന്നീ ഗുണങ്ങളെ more, most
എന്നിവകൊണ്ടു വരുത്തേണം; as: useful, more
useful, most useful.

ഉദാഹരണങ്ങൾ.

My servant is faithful. My servants are faithful. My
faithful servant is ill. Two of my faithful servants are ill.
The illness of my faithful servant is dangerous. Give
this handkerchief to my faithful servant. I will reward
my faithful servant.

Charles is tall, William is taller, but Edward is the
tallest of all. Iron is dear, silver is dearer, but gold is
the dearest of all metals. The leaves of this tree are not
large at all, they are not larger than the leaves of that
shrub. The largest trees have not always the largest
leaves. Some animals are wiser than some men. Horses
are nobler animals than dogs. [ 91 ] This waist-coat is very pretty; it is much prettier
than my brother's. This child is very lively. The prettiest
clothes are not always the strongest. My sister is much
livelier than my cousin. This young gentleman is very
gay; he is much gayer than is agreeable to his parents
and relations. He is the gayest of the gay.

Are these children diligent and attentive? Not always;
today they have been more diligent and attentive than
usual. The most diligent and attentive scholars make the
most progress in their studies. Some poor men are more
honest than some rich people. The richest people are not
always the most honest. Mangoes are more wholesome
than jack-fruits. Good books are more valuable than
fine clothes.

That pin is very thin; but here is one which is still
thinner. Give me the thinnest of all your needles. Last
summer it was wet, but this summer it has been much
wetter; it has been the wettest summer which I can re-
member. Our dog is big, but my uncle's is much bigger.
I believe it is the biggest dog in the whole village. This
book is as expensive as your map. This book is not so
expensive as your map. This book is more expensive
than your map. Oranges are more wholesome than
mangoes and jack-fruits. I like this dress best. What
do you like best coffee or tea?

അഭ്യാസങ്ങൾ.

ഗുരു ഉത്സാഹവും വിചാരവുമുള്ള കുട്ടികളെ മാനി
ക്കുന്നു, എങ്കിലും മടിവുകൊണ്ടു കാലം വെറുതെ ക
ളയുന്നവരെ അവൻ ശിക്ഷിക്കുന്നു. മടിയന്മാർ [ 92 ] മിക്കതും തോന്നുന്നതിനേക്കാൾ നിൎഭാഗ്യമുള്ളവർ ആ
കുന്നു. ഇന്ത്യയിലുള്ളതിനേക്കാൾ പുസ്തകങ്ങൾ ഇ
ങ്ക്ലാന്തിൽ അധികം സഹായം. ഏറ്റം സഹായമുള്ള
∗ വാങ്ങൽ എല്ലായ്പോഴും ഏറ്റം ഉപകാരമുള്ളതല്ല.
അടക്കമുള്ള പൈതങ്ങൾ എല്ലാവൎക്കും ഇഷ്ടമുള്ളവർ
ആകുന്നു. നമ്മുടെ വൈദ്യരുടെ മകളെക്കാൾ അടക്കമു
ള്ളൊരു പെണ്കുട്ടിയെ ഞാൻ അറിയുന്നില്ല. ഏറ്റം
ചെറിയ പുരയിൽ പലപ്പോഴും ഏറ്റം ഭാഗ്യമുള്ള ജന
ങ്ങൾ വസിക്കുന്നു. നമുക്കു ഇവിടെയുള്ളതിനേക്കാൾ
മനോഹരദേശവും സുഖകര നടയും നീ എപ്പോഴെ
ങ്കിലും കണ്ടുവൊ? ഞങ്ങളുടെ തോട്ടക്കാരന്റെ മക
ളേക്കാൾ വിടക്കും തന്നിഷ്ടവുമുള്ളൊരു കുട്ടിയെ ഞാൻ
ഒരിക്കലും കണ്ടില്ല. ഇരിമ്പു ഏറ്റം ഉപകാരമുള്ള ലോ
ഹം ആകുന്നു, എങ്കിലും അതു ഏറ്റം വിലയുള്ളതല്ല.
അവൻ സകല സൈന്യത്തിലും ഏറ്റം ധീരതയും
വിവേകവുമുള്ള നായകൻ ആയിരുന്നു. ഏറിയോരു
പടയാളിക്കു നായകനേക്കാൾ ധീരത ഉണ്ടു. പനി
നീൎപ്പുഷ്പം താമരയേക്കാൾ മനോഹരമുള്ളതാകുന്നു;
എന്റെ വിചാരണയിൽ അതു എല്ലാ പൂക്കളിലും
ഒന്നാന്തരം തന്നെ. കഴിഞ്ഞ വൎഷകാലത്തിൽ ഉണ്ടാ
യിരുന്നതിനേക്കാൾ ഈ വൎഷകാലത്തിൽ വഴികളും
നിരത്തുകളും അധികം † വെള്ളവും ചളിയുള്ളതുമാകു
ന്നു. പുല്ലിന്റെ തണ്ടു നെല്ലിന്റെ തണ്ടിനേക്കാൾ
നേരിയതാകുന്നു. നീ നിന്റെ കപ്പിയെ ഇത്ര ചൂ
ടോടെ കുടിക്കേണ്ടാ, കുടിച്ചെങ്കിൽ നീ നിന്റെ പല്ലു
കളെ ചേതം വരുത്തും, ഭോജ്യങ്ങളും പാനീയങ്ങളും [ 93 ] ചൂടാകും അളവിൽ അവ പല്ലുകൾക്കു നാശകരമാകു
ന്നു. മെയി മാസത്തിൽ നമുക്കു മിക്കതും അധികം
ഉഷ്ണമുള്ള ദിവസങ്ങൾ ഉണ്ടു.

8. പാഠം.

IRREGULAR ADJECTIVES = അക്രമനാമ
വിശേഷണങ്ങൾ.

ചില അക്രമഗുണവിവരങ്ങൾ.
Positive. Comparative. Superlative.
സാധാരണം. വൎദ്ധന. ആധിക്യം.
Good better best
നല്ല. അധികം നല്ല. ഏറ്റം നല്ല.
Bad worse worst
വിടക്ക. അധികം വിടക്ക. ഏറ്റം വിടക്ക.
Ill worse worst
വിടക്ക. അധികം വിടക്ക. ഏറ്റം വിടക്ക.
Few less least
കുറച്ചം. അധികം കുറച്ചം. ഏറ്റം കുറച്ചം.
Little less least
ചെറിയ. അധികം ചെറിയ. ഏറ്റം ചെറിയ.
Late latter last
വൈകിയ. അധികം വൈകിയ. ഏറ്റം വൈകിയ.
Near nearer next
സമീപമായ. അധികം സമീപമായ. ഏറ്റം സമീപമായ.
Old elder eldest
പഴയ, വയസ്സുള്ള. അധികം പഴയ. ഏറ്റം പഴയ.
Much more most
അധികം. അധികം (വളരെ). ഏറ്റം അധികം.
Many more most
വളരെ. അധികം വളരെ. ഏറ്റം വളരെ.
[ 94 ]
Far farther farthest
ദൂരം. അധികം ദൂരം. ഏറ്റം ദൂരം.

സൂത്രങ്ങൾ.

1. Later, latest എന്നവ കാലത്തെയും, latter,
last എന്നവ നിലയേയും കുറിക്കുന്നു.

2. Nearest സ്ഥലഭേദങ്ങളെയും next കാലഭെദ
ങ്ങളെയും കുറിക്കുന്നു.

3. Elder, eldest പുരുഷനാമങ്ങളെ മാത്രം വിശേ
ഷിപ്പിക്കുന്നുള്ളു.

4. Many, few എന്നിവ എണ്ണിക്കൊൾ്വാൻ തക്ക
വകകളെയും much, little എന്നവ സമൂഹമാകുന്ന
വകകളെയും വിശേഷിപ്പിക്കുന്നു.

ഉദാഹരണങ്ങൾ.

A few old tried friends are better than a great many
that have only the name of a friend. Yesterday I was
told that your mother was very ill; is it so? I am sorry
to say she is. She has been rather poorly for some days,
but yesterday morning she had such a bad head-ache,
that she was obliged to go to bed again. How is she to-
day? Is she better or worse? I think she is rather better,
I hope she will soon be recovered. Having so much to do
just now, a long illness would be the worst misfortune
that could befall her. Wheat is the best corn for bread.
This farmer has much corn in his field, but few potatoes.
There are many fruit-trees in our orchard, but there is
little fruit on them. There are few people who cannot be
corrupted more or less by flattery. My eldest brother is [ 95 ] the oldest officer in the army. Can you show me the
nearest way to the next village? We will rest here a little;
I am very tired. Let us go a little farther up that hill;
I think there we shall have a beautiful view of the next
valley. The elder of the two sisters is fair, but the young-
er is quite dark. The officer who entered latest is the
last in his regiment.

അഭ്യാസങ്ങൾ.

രാമന്റെ എഴുത്തു കേളന്റെ എഴുത്തിനേക്കാൾ
നല്ലതാകുന്നു. തങ്ങൾ അനുഭവിക്കുന്നതിനേക്കാൾ
അധികം മാനം മറ്റെവർ അനുഭവിക്കുന്നതിനേ പ
ലൎക്കും സഹിച്ചു കൂടാ. ഇത്ര വലിയ കോൾ ഉണ്ടാ
യതു നഗരത്തിൽ ഏറ്റം വയസ്സുള്ളവൎക്കും ഓൎമ്മ ഇ
ല്ല. എന്റെ ജ്യേഷ്ഠനായ രൈരു ഞങ്ങളുടെ കുഡും
ബത്തിൽ ഏറ്റം മൂത്തവൻ തന്നെ. ഞങ്ങൾക്കു ഏ
റ്റം അടുക്കയുള്ള ഗ്രാമത്തിൽനിന്നു ഞങ്ങളുടെ പാൽ
കിട്ടുന്നു. വൎഷകാലത്തിൽ മിക്കതും നമുക്കു ഏറ്റം ന
ല്ല ഇറച്ചി കിട്ടുന്നു; കാരണം അക്കാലത്തിൽ ആടു
കൾക്കു ഏറ്റം പുഷ്ടി ഉണ്ടു. ദുൎവ്വൎത്തമാനങ്ങൾ എ
പ്പോഴും അതിവേഗത്തിൽ ഓടുന്നു. ഇന്നലെ ഉണ്ടാ
യതിനേക്കാൾ എന്റെ പല്ലുകുത്തൽ ഇന്നു അധി
കം വിടക്ക ആകുന്നു. ബുദ്ധികെട്ട ശിഷ്യന്മാർ ഗുരു
വിന്നു ഒരു വലിയ അസഹ്യം, എങ്കിലും വിചാരമി
ല്ലാത്തവരും മടിവുള്ളവരും എല്ലാവരെക്കാളും ഏറ്റം
വിടക്കുള്ളവർ. ഇന്നലെ ഉണ്ടായിരുന്നതിനേക്കാൾ
എനിക്ക ഇന്നു കുറച്ചം വിശപ്പുണ്ടു. ഏറ്റം കുറച്ചം
പണമുള്ളവർ പലപ്പോഴും ഏറ്റം ദുൎവ്യയമുള്ളവർ [ 96 ] ആകുന്നു. എന്റെ ധനികനായ അയല്ക്കാരനേക്കാൾ
എനിക്കു കുറച്ചം പണം ഉണ്ടു. എങ്കിലും ഞാൻ അ
വനേക്കാൾ കുറച്ചം ഭാഗ്യമുള്ളവനല്ല. വെള്ളം ഏ
റ്റം കുറച്ചം വിലയുള്ള പാനീയം എങ്കിലും അതു ഏ
റ്റം സുഖമുള്ളതു ആകുന്നു. ഞാൻ അല്പം ഇറച്ചി
തിന്നുന്നുള്ളു എങ്കിലും ഞാൻ വളരെ ശാകങ്ങളെയും
പ്രത്യേകം പെരുത്ത കിഴങ്ങുകളെയും തിന്നുന്നു. എ
ല്ലാകട്ടികളിലും നീ എപ്പോഴും വൈകീട്ടു എത്തുന്നു.
നിങ്ങൾക്കു നഗരത്തിന്റെ ഒരു നല്ല കാഴ്ച ഉണ്ടാ
കേണം എങ്കിൽ, നിങ്ങൾ കുറയ അധികം ആ കു
ന്നിന്മേൽ കയറി ചെല്ലേണം. ഞങ്ങൾക്കു അനേ
കം മാവുകൾ ഉണ്ട എങ്കിലും, ഈ വൎഷത്തിൽ കുറ
ച്ചം മാങ്ങയെയുള്ളൂ.

9. പാഠം .

CARDINAL NUMBERS=മൂല സംഖ്യകൾ.

ഉദാഹരണങ്ങൾ.

One and two are three. Four times five are twenty.
Six times seven are forty-two. Eight times nine are
seventy-two. Ten times ten are a hundred, and ten times
a hundred are a thousand. A year has twelve months,
a month has thirty or thirty-one days, a day has twenty-
four hours, and an hour has sixty minutes. The Bible
has been translated into more than 140 languages. About
2000 stars are visible to the naked eye. The empire of
Austria contains 11,575 square miles with 38 million
inhabitants. The capital is Vienna; it is the largest town [ 97 ] in all Germany and has at present 470,000 inhabitants.
The kingdom of Prussia contains 5,100 square miles, and
the capital Berlin has 440,000 inhabitants. Hamburg the
most commercial town in Germany, has 200,000 inhabit-
ants. 6666 men composed a legion with the Romans.
In order to write Chinese, the common man must know
80,000 letters or characters, but the learned must know
160,000. Since the birth of Christ 1870 years have
elapsed. I have just received my tailor's bill which
amounts to 12 rupees 14 annas and 6 pies (Rs. 12-14-6).
What is the price of this cloth? It costs 15 rupees and
9 annas. Let me have 5 yards of it. How much do I
owe you? Rs. 3-15-9 (three rupees fifteen annas and
nine pies) if you please.

അഭ്യാസങ്ങൾ.

നിണക്ക എത്രവയസ്സുണ്ടു? എനിക്കു ഇപ്പോൾ
14 വയസ്സും 8 മാസവും 19 ദിവസവും ഉണ്ടു. അവ
ളുടെ വരുന്ന ജനനദിവസത്തിൽ എന്റെ സഹോ
ദരിക്കു 17 വയസ്സ് ഉണ്ടാകും, എന്റെ സഹോദരനു
24 വയസ്സിൽ അധികം ഉണ്ടു. ഒർ ആണ്ടിന്നു എത്ര
ദിവസങ്ങൾ ഉണ്ടു. സാധാരണ ആണ്ടിന്നു. 365 ദി
വസങ്ങളും ഒരു പെരു വൎഷത്തിന്നു 366 ദിവസങ്ങ
ളും ഉണ്ടു. നീലഗിരിയിലെ ദൊഡ്ഡബെട്ട എന്ന മല
ക്കു 8765 കാലടി ഉയരം ഉണ്ടു. ആ ജന്മിക്കു 16 കുതി
രകളും 28 പശുക്കളും 13 കാളകളും 476 ആടുകളും ഉണ്ടു.
അബ്ദുള്ളക്കു ഇപ്പോൾ തന്നെ ഒരു കപ്പൽ നിറച്ച
ചരക്കു എത്തി. ആ കപ്പലിൽ 41850 റാത്തൽ കപ്പിയും
5194 റാത്തൽ പഞ്ചസാരയും 833 റാത്തൽ ചായയും [ 98 ] 187 റാത്തൽ പരുത്തിയും 275 ഈത്തപഴവും ഉണ്ടാ
യിരുന്നു. നിങ്ങളുടെ പറമ്പിൽ എത്ര പിലാവ ഉണ്ടു
എന്നു നിണക്കു അറിയാമൊ? അറിയാം, അവിടെ
24 പിലാവും 16 മാവും 11 നാരകവും 40 തെങ്ങും ഉണ്ടു.
ഞങ്ങൾ കാലത്തു 6 മണിക്കു എഴുനീൽക്കയും വൈ
കുന്നേരത്തു 9 മണിക്കു ഉറങ്ങുവാൻ പോകയും ചെ
യ്യുന്നു. കല്കത്ത നഗരത്തിന്നു 400,000 ദില്ലിനഗര
ത്തിന്നു 150,000 കാശിക്കു 200,000 മദ്രാസിക്കു 720,000
നിവാസികൾ ഉണ്ടു.

10. പാഠം.

ORDINAL NUMBERS=ക്രമസംഖ്യകൾ.

സൂത്രങ്ങൾ.

1. First, second, third എന്നീ മൂന്നു ഒഴികെ
മറ്റ എല്ലാ ക്രമസംഖ്യകൾ, th എന്നതിന്റെ മൂല
സംഖ്യകളോടു ചേൎക്കുന്നതിനാൽ വരുത്തേണ്ടു. y
അന്തമായ സംഖ്യകളിൽ y, ie എന്നായി വരും; as:
the twentieth, etc.

2. എഴുത്തിൽ ക്രമസംഖ്യകളെ കുറിക്കുന്ന വിധ
മാവിതു; as: the 1st, the 2nd, the 3rd, the 4th,
the 5th, the 20th, the 21st, the 22nd, the 23rd.

3. തിയ്യതിയെ കുറിപ്പാൻ വേണ്ടി മാസത്തിന്റെ
മുമ്പിൽ of വെക്കെണ്ടതു; as: the 2nd of January;
he died on the 5th of July. കത്തുകളുടെ മേലെ [ 99 ] ഴുത്തിൽ "the" and "of" മിക്കതും ഒഴിക്കുന്നു; as:
Madras September 7th 1869.

ഉദാഹരണങ്ങൾ.

January is the first month of the year, February is
the second, March is the third, April is the fourth, May
is the fifth, June is the sixth, July is the seventh, August
is the eighth, September is the ninth, October is the tenth,
November is the eleventh, and December is the twelfth.
Spring begins on the 21st of March, summer on the
22nd of June, autumn on the 21st of September, and
winter on the 21st of December. A day is the 7th part
of a week and the 365th part of a year. America was
discovered in the fifteenth century. Ferdinandus Magel-
lan was the first who sailed round the earth. He left the
harbour of San Lucar on the 20th of September 1519 and
returned on the 7th of September 1522. Luther was
born on the 10th of November 1483 and died on the 18th
of February 1546, consequently in his 63rd year.

അഭ്യാസങ്ങൾ.

ഞായർ ആഴ്ചവട്ടത്തിൽ ഒന്നാം നാൾ, തിങ്കൾ
രണ്ടാം, ചൊവ്വ മൂന്നാം, ബുധൻ നാലാം, വ്യാഴം അ
ഞ്ചാം, വെള്ളി ആറാം, ശനി ഏഴാം ആകുന്നു. ഒർ ആ
ണ്ടിന്നു 12 മാസങ്ങൾ ഉണ്ടു, അതുകൊണ്ടു ഒരു മാ
സം ആണ്ടിന്റെ പന്ത്രണ്ടിൽ ഒരു ഓഹരി ആകുന്നു.
7ാം ദിസംബർ 1782 ഹൈദർ ആലി ചിത്തൂരിൽ വെ
ച്ചു മരിച്ചു. ഠിപ്പുസുല്താൻ 23ാം മെയി1783 തുടങ്ങി 28ാം
ജനുവരി 1784 വരെ മംഗലപുരത്തെ അതിക്രമിച്ചു [ 100 ] ഇങ്ക്ലിഷ്കാർ 5ാം എപ്രിൽ 1799 തുടങ്ങി 4ാം മെയ്യോ
ളം ശ്രീരംഗപട്ടണത്തെ നിരോധിച്ചു, 4ാം മെയി
തന്നെ ആ സ്ഥലത്തെ പിടിക്കയും ഠിപ്പുവിനെ കൊ
ല്ലുകയും ചെയ്തു. ഇങ്ക്ലാന്തിലെ മൂന്നാം ജോൎജ്ജ നാ
ലാം വില്യമിന്റെ അഛ്ശനും ഒന്നാം വിക്തോരിയ രാ
ജ്ഞിയുടെ മൂത്തഛ്ശനും ആയിരുന്നു. പത്താം ലെയൊ
പാപ്പാ വിദ്യകളെയും ശില്പിവേലകളെയും ബഹു താ
ല്പൎയ്യത്തോടെ ആദരിച്ചു. ഗൎമ്മാന്യരാജ്യത്തിലെ കവി
ശ്രേഷ്ഠനായ മൊസൎത്ത 27ാം ജനുവരി 1756 ജനിച്ചു.
അവൻ 4ാം ദിസംബർ 1791 മരിച്ചു, അതുകൊണ്ടു
തന്റെ 36ാം വയസ്സിൽ തന്നെ. അവൻ തന്റെ
ഒന്നാം വാദ്യഘോഷം (concert) നടത്തിയപ്പോൾ,
അവൻ ആറാം വയസ്സിനെ തികച്ചില്ല. എന്റെ
ജ്യേഷ്ഠൻ 24ാം ജൂൻ തുടങ്ങി 29ാം സപ്തെംബർ വരെ
മദ്രാസിൽ പാൎത്തിരുന്നു. ഞങ്ങൾ 15ാം അഗുസ്ത
ബൊംബായിലേക്കു പുറപ്പെട്ടു 5ാം ജനുവരിയോളം
അവിടെ പാൎക്കും. 5ാം 6ാം 7ാം 8ാം മെയിമാസത്തിൽ
ഇവിടെ ഭയങ്കരമുള്ള ഇടിയും വലിയ മഴയും ഉണ്ടാ
യിരുന്നു. നാം 19ാം നൂറ്റാണ്ടിൽ ജീവിക്കുന്നു.

11. പാഠം.

AUXILIARY VERBS=സഹായ ക്രിയകൾ.

Can കഴിയുക; may ആം; will ഇഛ്ശിക്ക;
must വെൺ; shall ഉം; ought വേണ്ടിരിക്ക.

Present tense വൎത്തമാനം I can etc. ഞാൻ കഴിയുന്നു.
Past tense ഭൂതം I could etc. ഞാൻ കഴിഞ്ഞു.
[ 101 ]
Present tense വൎത്ത: I may etc. ഞാൻ ആം.
Past tense ഭൂതം I might etc. ഞാൻ ആയിരുന്നു.
Present tense വൎത്ത: I will etc. ഞാൻ ഇഛ്ശിക്കുന്നു.
Past tense ഭൂതം I would etc. ഞാൻ ഇഛ്ശിച്ചു.
Present tense വൎത്ത: I shall etc. " "
Past tense ഭൂതം I should etc. ഞാൻ വേണ്ടിയിരുന്നു.
Present tense വൎത്ത: I must etc. ഞാൻ വേണം.
Past tense ഭൂതം I ought etc. ഞാൻ വേണ്ടിയിരുന്നു.

സൂത്രങ്ങൾ.

1. ഈ ക്രിയകൾക്കു ഭാവരൂപവും ശബ്ദന്യൂന
വും ഇല്ലായ്കയാൽ അവറ്റെ വൎത്തമാനത്തിലും ഒ
ന്നാം ഭൂതത്തിലും മാത്രമെ പ്രയോഗിക്കുന്നുള്ളൂ.

2. Can, may എന്നിവ ഒരു കഴിവിനെ കുറിച്ചു
കൊള്ളുന്നു. Can എന്നതിന്നു പകരം to be able എ
ന്നതിനെ പ്രയോഗിക്കുന്നു.

3. Shall, ought, must, will എന്നിവ ഒർ ആ
വശ്യത്തെ കുറിച്ചു കൊള്ളുന്നു. shall, must എന്ന
വറ്റിന്നു പകരം to be obliged, to be forced എ
ന്നിവറ്റെ വെക്കുന്നുണ്ടു.

ഉദാഹരണങ്ങൾ.

The bird can fly, for it has wings. The child could
not run, when it was two years old. I cannot read the
letter, for I have never learned to write. May I now go
into the garden? Yes, you may, if you know your lesson.
Can any body lend me an English dictionary? You may
take mine, it is in my desk. May heaven grant, that her
health may soon be restored! Can you come at four [ 102 ] o'clock this afternoon? I hope I can. I could not come
earlier, on account of the bad weather. How couldst thou
be so imprudent? He relates the affair in his own way,
but I could tell you a story quite different from his.

If you learn your lesson well, you shall take a walk
with me this evening. My father had a letter which the
servant should take to the post; but as he was not at
home, I was obliged to take it. Children ought to be
obedient to their parents and teachers. You ought to get
up at six o'clock in the morning and go to bed at nine
o'clock in the evening. I will go out for half an hour or
so. If you will go out, you must ask permission. I would
give much, if I could speak English and French as your
brother can. He speaks both languages almost like a
native. I must go home, for it is very late. You ought to
be at home by this time. All men must die; that is a
truth which we ought to keep constantly in mind. When
you are in England, you will always be obliged to speak
English.

∗ അഭ്യാസങ്ങൾ.

നിന്റെ ചെറിയ അനുജത്തിക്കു നടപ്പാൻ ക
ഴിയുമൊ അതെ അവൾക്കു നടപ്പാൻ കഴിയും എങ്കി
ലും, ഇനി സംസാരിപ്പാൻ കഴിക ഇല്ല. പടയാളി
ആഭ്യസിക്കുന്നതിനെ കാണ്മാനായി എനിക്കു
അസാരം നഗരത്തിന്റെ പുറത്തു പോകാമൊ? വേ
ണ്ടതില്ല പോകാം, എങ്കിലും നീ ആറു മണിക്കു [ 103 ] പിന്നെയും വീട്ടിൽ ഇരിക്കേണം. ഇന്നലെ വൈകു
ന്നേരത്തു എന്റെ മൂത്തപ്പനു സുഖക്കേടു ഉണ്ടാക
കൊണ്ടു അവനു വരുവാൻ കഴിഞ്ഞില്ല. നിങ്ങൾക്കു
ഇങ്ക്ലിഷ സംസാരിപ്പാൻ കഴിയുമൊ? ഇല്ല, തമ്പുരാ
നെ, (sir) എനിക്കു അതിനെ സംസാരിച്ചു കൂടാ, എ
ങ്കിലും എനിക്കു ലഘുതര പദങ്ങളായൊരു ഇങ്ക്ലിഷപു
സ്തകത്തെ വായിപ്പാൻ കഴിയും. മുമ്പെ എനിക്കു അ
തിനെനല്ലവണ്ണം സംസാരിപ്പാൻ കഴിവുണ്ടായി; എ
ങ്കിലും അഭ്യാസം ഇല്ലായ്കയാൽ അതു മറന്നുപോയി.
ഇപ്പോൾ, ഉള്ളപ്രകാരം നിന്റെ അമ്മയപ്പന്മാർ എ
പ്പോഴും ഭാഗ്യവാന്മാരായിരിക്കേണമെ! പ്രസംഗി ന
ല്ലവണ്ണം ഉച്ചരിക്കായ്കയാൽ ഞങ്ങൾക്കു അവനെ
തിരിച്ചറിവാൻ കഴിഞ്ഞില്ല. ഏതു പ്രസംഗിക്കും വെ
ടിപ്പുള്ള ഉച്ചാരണം വേണ്ടതു. വൈദ്യനു ദീനക്കാര
നെ രക്ഷിപ്പാൻ കഴിഞ്ഞില്ല. നിങ്ങളുടെ പൂക്കളിൽ
ഒന്നിനെ എടുക്കാമൊ? നിങ്ങൾക്കു ഇഷ്ടമുള്ളതെല്ലാം
എടുക്കാം, അവ എല്ലാം നിങ്ങളുടെ സേവക്കായിട്ടു
ഇരിക്കുന്നു. എനിക്കു ചിലപ്പോൾ എന്റെ പാഠങ്ങ
ളെ എളുപ്പത്തിൽ പഠിപ്പാൻ കഴിയും, ചിലപ്പോൾ വ
ലിയ പ്രയാസം ഉണ്ടു. ഞാൻ ഈ ആഴ്ചവട്ടത്തിൽ ഉ
ത്സാഹവും അനുസരണവുമുള്ളവൻ ആകുന്നെങ്കിൽ,
ഞാൻ വരുന്ന ഞായറാഴ്ചയിൽ എന്റെ മൂത്തമ്മയെ
ചെന്നു കാണേണം. (shall) അതുകൊണ്ടു ഞാൻ
അന്നു വീട്ടിൽ ആയി പോകാതിരിപ്പാൻ വേണ്ടി,
ഞാൻ എന്റെ ഗുരുക്കന്മാരെയും അമ്മയപ്പന്മാരെ
യും പ്രസാദിപ്പിപ്പാനായി എന്നാൽ കഴിയുന്നതിനെ
ചെയ്യും. കിഴവന്മാർ സംസാരിക്കുമ്പോൾ, യുവാക്കൾ [ 104 ] മിണ്ടാതിരിക്കേണം മഴ പെയ്തതുകൊണ്ടു എന്റെ
സഹോദരൻ പുറത്ത ചെല്ലരുതാതെ ആയി. പി
ന്നെ കൂട്ടാളി ഇല്ലായ്കയാൽ അവനു പുറത്ത ചെല്ലു
വാൻ മനസ്സില്ലാതെ ആയി. നിണക്കു ഈ വാതി
ലിനെ തുറക്കുവാൻ കഴിയുമൊ? കഴിക ഇല്ല. എനി
ക്കു താക്കോൽ ഇല്ല. എനിക്കു എന്റെ പുസ്തകങ്ങ
ളെ കാണ്മാൻ കഴിയായ്കയാൽ ഇന്നലെ വൈകുന്നേ
രത്തു എന്റെ പാഠം പഠിപ്പാൻ കഴിയാതെ ആയി.
നീ നിന്റെ പുസ്തകങ്ങളെ എല്ലായ്പോഴും തക്ക സ്ഥ
ലത്ത വെക്കേണം. ഈ കത്തിനെ തപ്പാലിൽ ഇടേ
ണ്ടതു ആർ? ഞാൻ അതിനെ ചെയ്യേണ്ടുന്നതാകു
ന്നു. ഞങ്ങൾ എപ്പോഴും 9 മണിസമയത്തു ഉറങ്ങു
വാൻ പോകെണം. മദ്രാസിയിൽ നടപ്പുദീനം ഇള
കി പോൽ കാരണവർ അതിനെ കാലത്തു പറഞ്ഞു,
അവൻ അതിനെ വൎത്തമാനകടലാസ്സിൽ വായിച്ച
പ്രകാരം പറഞ്ഞു.

12. പാഠം.

TO DO =ചെയ്ക.

Present tense വൎത്ത: Past tense ഭൂതം:
I do ഞാൻ ചെയ്യുന്നു. I did ഞാൻ ചെയ്തു.

സൂത്രങ്ങൾ.

1. ചോദ്യത്തിലും നിഷേധത്തിലും നിഷ്കൎഷണ
ത്തിലും വിധിയിലും to do എന്ന സഹായക്രിയയെ [ 105 ] പ്രയോഗിക്കുന്നുണ്ടു; as: Do you know your
lesson? I do not know my lesson. Why did you
not learn your lesson last night? I did
learn it. Do take me with you, when you
take a walk the next time.

2. To do എന്നതിനെ പ്രയോഗിച്ചാൽ പ്രധാ
നക്രിയ ഭാവരൂപത്തിൽ നില്ക്കേണം.

ഉദാഹരണങ്ങൾ.

How often do you write to your parents? I generally
write twice a month. Did you write this morning? No,
I did not write this morning. I had too much business.
Why do you not learn your lesson? I do learn it. Do
you not see how busy I am? Do you often take a walk?
O Yes, we do, we generally go out every evening. Do
take me with you the next time. I am so very fond of
walking in the green fields. Do write your exercises more
carefully the next time, that I may not be obliged to scold
you again. Who lives in this house? I do not know who
lives in it at present.

May I offer you some of this fruit? Thank you, I will
take a few of these plantains; they seem to be very deli-
cious. What do you like best plantains or mangoes?
I prefer a mango, if you please. I do not eat plantains
when I can get oranges. How do you find these oranges?
I think they are exceedingly nice. Do you grow them in
your own garden? Yes, we do, we have a great many
orange-trees in our orchard. Which fruit do you prefer?
I hardly know, I am very fond of fruit in general. [ 106 ] ∗ അഭ്യാസങ്ങൾ.

ഇപ്പോൾ എത്ര മണി എന്നു നിങ്ങൾ അറിയു
ന്നുവൊ? ഞാൻ അറിയുന്നില്ല. എന്റെ ഗഡിയാൾ
ശരിയല്ല. നിങ്ങൾ സാധാരണമായി ഏതു സമയ
ത്തിൽ മുത്താഴം കഴിക്കുന്നു. ഞങ്ങൾ മിക്കതും 7 മണി
സമയത്തു മുത്താഴം കഴിക്കുന്നുണ്ടു, എങ്കിലും ഇന്നു
രാവിലെ ഞങ്ങൾ അത്ര വേഗത്തിൽ (early) കഴി
ച്ചില്ല, കഴിക്കുമ്പോൾ ഏകദേശം 8 മണി ആയിരു
ന്നു എന്നു എനിക്കു തോന്നുന്നു. നി എന്തിന്നു നി
ന്റെ കത്തിനെ ഇത്ര വിടക്കായി എഴുതുന്നു. നീ എ
ല്ലാകത്തിനെയും കഴിയുന്നെടത്തോളം നന്നായി എ
ഴുതെണം, പ്രത്യേകം നീ നിന്റെ അമ്മയപ്പന്മാൎക്കു
എഴുതുന്ന കത്തുകൾ, കത്തിനെ നല്ലവണ്ണം എഴുതു
ക, കടലാസിനെ മുഷിപ്പിക്കരുതു, നീ നിന്റെ സ
ഹോദരനു എത്ര പ്രാവശ്യം എഴുതുന്നു? ഞാൻ അവ
നു ദുൎല്ലഭമായി എഴുതുന്നുള്ളൂ. കത്തു എഴുതുവാൻ വേ
ണ്ടി എനിക്കു അധികം നേരമില്ല. ഞാൻ നിങ്ങൾ
ക്കു ഒരു മാങ്ങ തരാമൊ? ഞാൻ നിങ്ങൾക്കു നന്ദി
ചൊല്ലുന്നു, ഞാൻ മാങ്ങ തിന്നുന്നില്ല, എങ്കിലും നി
ങ്ങൾ സമ്മതിച്ചാൽ, ഞാൻ ഒരു നാരങ്ങ എടുക്കാം.
ഇഷ്ടം ഉണ്ടെങ്കിൽ ഈ നാരങ്ങകളിലും വാഴക്കായി
ലും ചിലതു എടുക്ക. നാരങ്ങയും വാഴക്കായും എനി
ക്കു പെരുത്തു ഇഷ്ടം, എങ്കിലും ചക്ക, എനിക്ക ഇ
ഷ്ടമുള്ളതല്ല. അതിന്റെ വാസന എനിക്കു സ
ഹിച്ചു കൂടാ. ഈ വാഴക്കായി നിങ്ങളുടെ പറമ്പിൽ [ 107 ] നിന്നു തന്നെ ഉണ്ടായൊ? ഇല്ല, അവ ഞങ്ങളുടെ
പറമ്പിൽനിന്നു ഉണ്ടായതല്ല. (grow) ഞങ്ങളുടെ
തോട്ടക്കാരൻ അവറ്റെ സമ്മാനമായിട്ട അയച്ചു.
ഞങ്ങളുടെ പറമ്പിൽ ഉണ്ടാകാത്ത പല പഴങ്ങളെ
അവൻ ഞങ്ങൾക്കു പലപ്പോഴും കൊടുത്തയക്കു
ന്നു. നിങ്ങൾ വീഞ്ഞൊ ബീരൊ എന്തു കുടിക്കുന്നു?
ഞാൻ വീഞ്ഞിനെയും കുടിക്കുന്നില്ല, ബീരിനെയും
കുടിക്കുന്നില്ല, വൈദ്യൻ രണ്ടിനെയും വിരോധിച്ചി
രിക്കുന്നു. നിങ്ങൾ എന്റെ ഇങ്ക്ലിഷ് പാഠത്തിൽ വ
ളരെ തെററുകളെ കണ്ടുവൊ? ഇല്ല, ഞാൻ വളരെ
തെറ്റുകളെ കണ്ടില്ല. എങ്കിലും to do എന്ന ക്രിയ
യുടെ ശരിയുള്ള പ്രയോഗം നീ കൂടക്കൂട ഓൎക്കാതെ,
ഇരിക്കുന്നു. നീ എന്നോടു 2 ഉറുപ്പിക കടം വാങ്ങി
യതു ഓൎമ്മ വിടരുതെ. നീ വാങ്ങിയ പുതിയ പുസ്ത
കം എനിക്കു അല്പം കാണിക്കാം.

13. പാഠം.

TO HAVE=ഉൾ.

സൂത്രങ്ങൾ.

1. ഈ ക്രിയയുടെ രൂപം ഇങ്ക്ലിഷ് വ്യാകരണം
35, 36, 37 എന്നീഭാഗങ്ങളിൽ നോക്കുക.

2. To have എന്നതു ഇങ്ക്ലിഷിൽ പ്രഥമയെ അ
നുസരിക്കയും ദ്വിതീയയെ ഭരിക്കയും ചെയ്യുന്നു എ
ങ്കിലും ഉൾ എന്നതു മലയാളത്തിൽ ചതുൎത്ഥിയെ [ 108 ] അനുസരിക്കുന്നു; as: He has a carriage and two
fine horses അവനു ഒരു വണ്ടിയും രണ്ടു വിശേ
ഷമുള്ള കുതിരകളും ഉണ്ടു.

3. നിഷേധത്തിൽ ഉൾ പലപ്പോഴും ലോപിച്ചു
പോകും; as: I have no strength to walk എനി
ക്കു നടപ്പാൻ ശക്തിയില്ല.

4. ഇങ്കിഷിൽ to have എന്നതു സകൎമ്മകക്രിയ
കളുടെ രൂപം വരുത്തുവാൻ സഹായിക്കുന്നു എങ്കിലും
ഉൾ എന്നതിനു ആ പ്രയോഗമില്ല.

ഉദാഹരണങ്ങൾ.

To have a good conscience is better than to have great
riches. I am sorry not to have had the pleasure of seeing
your niece. Last year we had a great deal of fruit in our
garden, but I fear this year we shall not have any. The
trees have scarcely had any blossoms. If they have had
no blossoms, they cannot produce any fruit. Have you
any paper that you can lend me? I am sorry that I
cannot oblige you; I have none in the house. But if you
want some pens, you can have them. I have some pens,
but I have no ink; perhaps you will be kind enough to
give me a bottle. Yesterday I had the tooth-ache, and to-
day I have the head-ache. Have you ever had the tooth-
ache? I am happy to say that I have never had it; I do
not know this malady at all. I wish I could say as much
for my part, but I have had it more than two months,
and hope I shall never have it again. Those that have
had it once, never wish for it a second time. Last week
we had a visit from our friend A. He is very pleasing [ 109 ] indeed. I wish you had had the pleasure of seeing him. Why
did you not come that evening? I could not come that
evening, because I had too much business. Next week
we shall have mangoes and oranges; they are nearly ripe
now. We should have had them sooner, if we had not
had so much rain.

അഭ്യാസങ്ങൾ.

കുറച്ചം പണം ഉണ്ടാകുന്നതു കഷ്ടം, പണം ഒട്ടും
ഇല്ലാത്തതു അതികഷ്ടം, എങ്കിലും കടം ഉള്ളതു എ
ല്ലാറ്റിലും മഹാ കഷ്ടം. എന്റെ കത്തിനെ തപാ
ലിലേക്കു കൊണ്ടുപോകുവാനുള്ള ദയ നിണക്കു ഉ
ണ്ടായിരുന്നുവൊ? ചിലൎക്കു വേണ്ടുന്നതിനേക്കാൾ
അധികം പണം ഉണ്ടു; എങ്കിലും ചിലൎക്കു ആഹാരം
വാങ്ങുവാൻ വേണ്ടുന്ന പണവുമില്ല. നിങ്ങൾക്ക
ഈ കൊല്ലത്തിൽ വളരെ മാങ്ങയും ചക്കയും തേങ്ങ
യും ഉണ്ടൊ? ഇല്ല, ഞങ്ങൾക്കു ഈ കൊല്ലത്തിൽ
കുറച്ചമെയുള്ളു, കഴിഞ്ഞ കൊല്ലത്തിൽ ഞങ്ങൾക്കു
വളരെ ഉണ്ടായിരുന്നു. കഴിഞ്ഞ കൊല്ലത്തിൽ ഉണ്ടാ
യിരുന്നതിനേക്കാൾ ഞങ്ങൾക്കു ഈ കൊല്ലത്തിൽ
അധികം നാരങ്ങ ഉണ്ടാകും എന്നു ഞാൻ (hope) വി
ചാരിക്കുന്നു. ചില സംവത്സരങ്ങളായി ഞങ്ങൾക്കു
കുരുമുളക അല്പമെ ഉണ്ടായിരുന്നുള്ളു. നാളെ നിന്നെ
എന്റെ മൂത്തമ്മയുടെ അടുക്കെ കാണ്മാനുള്ള സ
ന്തോഷം എനിക്കു ഉണ്ടാകുമൊ? എനിക്കു വരുവാൻ
കഴിയായ്കകൊണ്ടു എനിക്കു സങ്കടം ഉണ്ടു. എനിക്കു
ഇന്നലെ പനി ഉണ്ടായിരുന്നതുകൊണ്ടു നടക്കു
വാൻ വഹിയാതെ ആയി. നിണക്കു ദയ ഉണ്ടാ [ 110 ] യിട്ടു നീ എനിക്കു ഒരു തൂവൽ വായ്പ തന്നു. അതു
ഇവിടെ ഉണ്ടു. ഞാൻ നിണക്കു വളരെ നന്ദി ചൊ
ല്ലുന്നു (thank) നിണക്കു ഒരു സമയം തുവൽ ഇല്ല
എങ്കിൽ, എന്റെ അടുക്കൽ വരിക, എന്നാൽ ഞാൻ
നിണക്കു ഒന്നു വായ്പ തരും. നമുക്കു വേഗത്തിൽ
പുതിയ അരി ഉണ്ടാകും, നെല്ലു ഏകദേശം വിളഞ്ഞി
രിക്കുന്നു. നമുക്കു ഇത്ര മഴ ഉണ്ടായിരുന്നില്ല എങ്കിൽ
നമുക്കു ഇപ്പോൾ തന്നെ പുതിയ അരി ഉണ്ടാകു
മായിരുന്നു.

14. പാഠം.

TO BE=ആക.

സൂത്രങ്ങൾ.

1. ഈ ക്രിയയുടെ രൂപം ഇങ്ക്ലിഷ് വ്യാകരണം
36, 37 എന്നീഭാഗങ്ങളിൽ നോക്കുക.

2. മലയാളത്തിൽ ആക (to be) പലപ്പോഴും ലോ
പിച്ചപോകും; as: Where is your brother? നിന്റെ
അനുജൻ എവിടെ.

3. ഇങ്ക്ലിഷിൽ to be പലപ്പോഴും വേണ്ടുക എ
ന്നതിന്റെ അൎത്ഥം പിടിച്ചു നില്ക്കുന്നു; as: Who is
to do that? അതിനെ ആർ ചെയ്യേണ്ടു?

ഉദാഹരണങ്ങൾ.

Where is your friend at present? He is now with his
uncle in Madras, but he intends to be at home in a fort[ 111 ] night. Is he still as industrious as he was formerly? He
is still very diligent, and perhaps more so, than he was
formerly. I am glad to hear, that he is still such a good,
well-behaved boy. If he continues thus, he will certainly
be a great man one of these days. Where have you been
my children? We have been in the garden. Did you not
know that we were there? I did not know any thing
about it. Having been very ill for several weeks, it was
impossible for me to walk so far. Being an honest and
industrious man, he had always friends to assist him.
We are all liable to mistakes. No man has ever been
without fault. Since you have been such an industrious
boy, you shall have a reward. I had no time to learn
the whole poem. If I had had more money, I should have
been exceedingly happy. Always be industrious, and you
will never be in want. Let us first be kind and obliging
to our fellow-men, then they will never be otherwise to us.

അഭ്യാസങ്ങൾ.

നിന്റെ ഉറ്റ സ്നേഹിതൻ ആർ? എനിക്കു വ
ളരെ സ്നേഹിതന്മാർ ഉണ്ടു, എന്റെ ഉറ്റ (best)
സ്നേഹിതൻ ആർ എന്നു പറവാൻ പ്രയാസം. നി
ങ്ങൾ ഇത്രനേരം എവിടെ ഉണ്ടായിരുന്നു? ഞങ്ങൾ
വയലിൽ ഉണ്ടായിരുന്നു; വയലിൽ ഏറ്റം വലിയ
സുഖം ഉണ്ടായിരുന്നു. അവിടെ വളരെ മനോഹര
പൂക്കളും സസ്യങ്ങളും ഉണ്ടാകകൊണ്ടു, ഞങ്ങൾ ഇ
നിയും കുറയ താമസിക്കേണം എന്നു ആഗ്രഹിച്ചു.
വീട്ടിലുള്ളതിനേക്കാൾ വയലിലും പറമ്പിലും അധി
കം സൌഖ്യം ഉണ്ടു. ഞാനും നിങ്ങളോടു കൂട ഉണ്ടെ [ 112 ] ങ്കിൽ കൊള്ളായിരുന്നു. ഞാനും പൂക്കളിലും പക്ഷി
കളിലും വയലിൽ ഉണ്ടാകുന്ന സകലത്തിലും അതി
താല്പൎയ്യമുള്ളവൻ തന്നെ. (very fond of) നിങ്ങൾ
ഇത്ര കാലം പുറത്തു (in the open air) ഉണ്ടായിരു
ന്നതു കൊണ്ടു നിങ്ങൾ ക്ഷീണിച്ചിരിക്കും. അതെ
ഞങ്ങൾ വളരെ ക്ഷീണിച്ചിരിക്കുന്നു, സമ്മതം ഉ
ണ്ടെങ്കിൽ, ഞങ്ങൾ ആ പീഠത്തിന്മേൽ ഇരിക്കാം. നി
ങ്ങളുടെ അഛ്ശനു ഇത്ര വലിയ ആപത്തു പിണഞ്ഞു
എങ്കിൽ, നിങ്ങൾക്കു വളരെ സങ്കടം ഉണ്ടാകുന്നില്ല
യൊ? ഞാൻ നിന്റെ നേരെ എപ്പോഴും നേരും നീ
തിയുമുള്ളവൻ ആയിരുന്നില്ലയൊ? നീ ഇപ്പോൾ,
എന്റെ നേരെ ഇത്ര കപടവും അന്യായവുമുള്ള
വൻ ആകുവാൻ കഴിയുന്നതു എങ്ങിനെ? ധൈൎയ്യ
മായിരിക്ക. ഭീരുവായിരിക്കരുതെ! ഞാൻ എന്റെ മു
ഴുവൻ ∗ മനസ്സിനെ നിങ്ങൾക്കു തുറന്നു വെക്കട്ടെ.
അവൻ എന്റെ നേരെ സത്യമുള്ളവനാകട്ടെ, എ
ന്നാൽ ഞാനും അവന്റെ നേരെ അങ്ങിനെ തന്നെ
ആകും.

15. പാഠം.

TO BE=ആക (തുടൎച്ച).

ഉദാഹരണങ്ങൾ.

If you had formerly been more diligent and attentive,
you would not be so ignorant; laziness always has bad [ 113 ] consequences. Having had so many misfortunes, the poor
man had no courage to continue his work. This boy
would have been more industrious, if he had had better
companions. Be pious, and thou wilt be happy. Most
people would be much happier, if they were better, but
being so liable to errors and mistakes, they are always
discontented, and consequently unhappy. I should have
been more cautious, if I had any idea of the danger.
Would the children not have been more grateful to their
parents, if they had had a proper knowledge of their
kindness. You would have had more knowledge, if you
had not always been so lazy. Your duty is to be obedient,
whether others be so or not. It is easy to judge others;
but should we have been more prudent than they, had
we been in the same condition? Always be grateful to
your parents and benefactors, for ingratitude is a vice
that every one despises. Always do your duty, and let
others think and talk what they please.

അഭ്യാസങ്ങൾ.

ഞങ്ങൾക്കു അധികം പണം ഉണ്ടായിരുന്നു എ
ങ്കിൽ ഞങ്ങൾ ദരിദ്രൎക്ക അധികം ധൎമ്മം കൊടുക്കുമാ
യിരുന്നു. ഇന്നു ഞങ്ങൾ എന്റെ സഹോദരനോടു
കൂട ഉണ്ടായിരുന്നു. നാളെ ഞങ്ങൾ എന്റെ സഹോ
ദരിയോടു കൂട ഉണ്ടാകും. വളരെ ജനങ്ങൾ തങ്ങൾ
യൌവ്വനകാലത്തിൽ അധികം ഉത്സാഹമുള്ളവർ ആ
യിരുന്നു എങ്കിൽ, വാൎദ്ധക്യത്തിൽ അധികം ഭാഗ്യമു
ള്ളവർ ആകമായിരുന്നു. അവന്ന് ഒരിക്കലും വിശ
ക്കായ്കയാൽ വിശക്കുന്ന ജനങ്ങളുടെ ഭാവം അറിയു [ 114 ] ന്നില്ല. മറ്റെവരുടെ നേരെ എല്ലാപ്പോഴും ദയാവാ
നാക, എന്നാൽ അവരും നിന്റെ നേരെ ദയയുള്ള
വർ ആകും. എന്റെ അമ്മയപ്പന്മാർ ഇവിടെ ഉണ്ടെ
ങ്കിൽ, ഞാൻ എത്ര സന്തോഷിക്കുമായിരുന്നു. കഴി
ഞ്ഞ കൊല്ലത്തിൽ ഇത്ര വലിയ ഉണക്കം ഉണ്ടായിരു
ന്നില്ല എങ്കിൽ, നമുക്കു അധികം തേങ്ങ ഉണ്ടാകുമാ
യിരുന്നു. ഈ കൊല്ലം പോലെ നമുക്കു അനേ
കം സംവത്സരങ്ങളിൽ (for many years) ഇത്ര കുറ
ച്ചം മാങ്ങയും ചക്കയും പേരക്കയും വാഴപ്പഴവും ഉ
ണ്ടാകയില്ല. അതുകൊണ്ടു ഈ കൊല്ലത്തിൽ എല്ലാ
പഴങ്ങളുടെ വില കയറും. നീ ചെയ്യേണ്ടുന്നതിനെ
(duty) എല്ലായ്പോഴും ചെയ്താൽ, നീ നിത്യം സന്തുഷ്ടി
യും ഭാഗ്യവുമുള്ളവൻ ആകും ആ ദരിദ്രനായ മനു
ഷ്യൻ ഇത്രകാലം ദീനമായിരുന്നില്ല എങ്കിൽ അവൻ
ഇത്ര ക്ഷീണിച്ചു പോകയില്ലായിരുന്നു. നിങ്ങൾ എ
നിക്കു ഒർ ഈയ്യത്തൂവൽ വായ്പ തരാമൊ? കഷ്ടം എനി
ക്കു പാടില്ല. എനിക്കു മറ്റു ഒന്നു ഉണ്ടെങ്കിൽ, അതി
നെ നിണക്കു തരുമായിരുന്നു. ഈ നാരങ്ങ പഴുത്തെ
ങ്കിൽ അവ ബഹു മധുരമുള്ളതുമായിരുന്നു. നാം അ
നുസരണക്കേടും മടിവുമുള്ളവർ എങ്കിൽ, നമ്മുടെ അ
മ്മയപ്പന്മാർ വളരെ ദുഃഖിക്കുമായിരുന്നു. [ 115 ] 16. പാഠം.

CONJUGATION OF
REGULAR VERBS IN THE ACTIVE VOICE

ക്രമക്രിയകളുടെ കൎത്താവിൽ ക്രിയ.

To learn പഠിക്ക; to praise സ്തുതിക്ക;
to punish ശിക്ഷിക്ക; to try പരീക്ഷിക്ക.

സൂത്രം.

ക്രമക്രിയകളുടെ കൎത്താവിൽ ക്രിയാരൂപം ഇങ്ക്ലി
ഷ് വ്യാകരണം 40, 41, 42 എന്നീഭാഗങ്ങളിൽ നോ
ക്കുക.

ഉദാഹരണങ്ങൾ.

Where is your cousin William now? Is he still with
his brother-in-law? No, he is now with my uncle in
Bombay. He is a dear fellow, and I love him as my
brother. I still remember with great pleasure the days
that we passed together. He visited me, and I visited him.
If we had to learn some lessons, we generally worked to-
gether, and mutually assisted each other. After we had
finished our work, we generally played together, or walked
to some distant village to enjoy the fresh air. I miss his
company very much now. and I am sure, I shall never
find any one again, who will act so much towards me as
a real friend. I long to see him again, but when and
where shall we meet? Although this is concealed from
me, yet my feelings tell me that I shall see him again.
A good child blushes, if the master blames him. Which [ 116 ] minister preaches next Sunday? I think Mr. N. will
preach, for Mr. S. preached last Sunday. Your little sister
cries the whole day; she must be unwell. Yes, she is ill.
If she were well, she would not cry so much. The boy
plays with the dog. We have played in the garden the
whole afternoon. Do you learn English? Yes, sir, I do,
and so does my cousin William. How long have you
studied it? We have studied it about six months, and the
longer we study it, the more we like it. Who teaches you
French? Mr. S. teaches us French. Is he a native of
France? No, sir, he is a German; but he speaks French
so fluently and well, that you would scarcely be able to
distinguish him from a Frenchman.

അഭ്യാസങ്ങൾ.

തോട്ടക്കാരൻ ഞങ്ങളുടെ പറമ്പിൽ ഫലവൃക്ഷ
ങ്ങളെ നടുന്നു. അവൻ മുമ്പെ (already) മാവും പി
ലാവും നട്ടിരിക്കുന്നു. ഇപ്പോൾ അവൻ നാരകങ്ങ
ളെയും വിലാത്തിചക്കമരങ്ങളെയും (bread-fruit-
trees) നടുവാൻ ഭാവിക്കുന്നു. എന്റെ അഛ്ശൻ പറ
മ്പിനെ വലുതാക്കുവാൻ വിചാരിക്കുന്നു. ഞങ്ങൾ
ക്കു തൈ കിട്ടി എങ്കിൽ, ഞങ്ങൾ ഇനിയും മരങ്ങളെ
നട്ടുണ്ടാക്കുമായിരുന്നു. എനിക്കു ഇന്നലെ എന്റെ
അമ്മയുടെ ഒരു കത്തു കിട്ടി, നാളെ എന്റെ ജ്യേഷ്ഠ
നിൽനിന്നു ഒന്നു കിട്ടും എന്നു ഞാൻ വിചാരിക്കുന്നു.
നിന്റെ പിതാക്കളുടെയും ഗുരുജനങ്ങളുടെയും ആ
ലോചനയെ എപ്പോഴും പ്രമാണമാക്കുക. ആദ്യം എ
ന്റെ പിതാക്കൾ വടകരയിൽ പാൎത്ത ശേഷം, അ
വർ 4 സംവത്സരം മുമ്പെ കോഴിക്കോട്ടേക്കു പോയി. [ 117 ] കുട്ടികൾ നല്ലവണ്ണം പഠിച്ചാൽ ഗുരു അവരെ സ്തു
തിക്കുന്നു. എങ്കിലും അവർ തങ്ങളുടെ പാഠം നന്നാ
യി പഠിക്കാഞ്ഞാൽ, അവൻ അവരെ ശാസിക്കുന്നു.
നിങ്ങൾ ദോഷം ചെയ്തില്ലെങ്കിൽ, അവൻ നിങ്ങളെ
ശിക്ഷിക്കുമോ? ഞങ്ങൾക്കു നിങ്ങളുടെ ദയയുള്ള ക
ത്തു കിട്ടിയപ്പോൾ തന്നെ, ഞങ്ങൾ മുത്താഴം കഴി
ച്ചിരുന്നു. നിങ്ങൾക്കു ചൂതു കളിപ്പാൻ കഴിയുമൊ?
ഞാൻ അതിനെ അല്പം മാത്രം അറിയുന്നുള്ളൂ. എങ്കി
ലും എനിക്കു അതിനോടു വളരെ താല്പൎയ്യം ഉണ്ടു താ
നും. ഞാൻ അറിയുന്ന എല്ലാ കളികളിലും അതു മ
ഹാസാരമുള്ളത (the most interesting) തന്നെ.
ഞങ്ങൾ ഇന്നലെ വൈകുന്നേരം ഒക്കയും കളിച്ചു,
ഇപ്പോൾ, മതിയാക്കേണം എന്നു മാതാപിതാക്കന്മാർ
കല്പിച്ചില്ലെങ്കിൽ, ഞങ്ങൾ ഇനിയും പെരുത്ത നേ
രം കളിക്കുമായിരുന്നു. നിങ്ങൾ എപ്പോൾ ഊൺ ക
ഴിക്കുന്നു? ഞങ്ങൾ മിക്കതും മൂന്നു മണിക്കു ഊണു
കഴിക്കുന്നു; എങ്കിലും ഇന്നു ഞങ്ങൾ ആറു മണിക്കു
ഉണ്ണും. നീ നല്ല ഉത്സാഹത്തോടെ പഠിച്ചു എങ്കിൽ,
നിണക്കു ഒരു സമ്മാനം കിട്ടുമായിരുന്നു. അതിന്നു
പകരമായി നീ ഇപ്പോൾ ശിക്ഷിക്കപ്പെടും ദൈവ
ത്തെ ഭയപ്പെടുകയും രാജാവിനെ ബഹുമാനിക്കയും
ചെയ്വിൻ, അവൻ നമ്മെ മുമ്പെ സ്നേഹിച്ചതുകൊ
ണ്ടു നാം അവനെ സ്നേഹിക്കട്ടെ, എല്ലാ മനുഷ്യരും
സത്യം സംസാരിക്കട്ടെ. [ 118 ] 17. പാഠം.

CONJUGATION OF IRREGULAR VERBS=
അക്രമക്രിയകളുടെ രൂപം.

To see കാണ്ക.

സൂത്രങ്ങൾ.

1. അക്രമക്രിയകളുടെ രൂപം ഇങ്ക്ലിഷ് വ്യാകര
ണം 29, 30 എന്ന ഭാഗങ്ങളിൽ നോക്കുക.

2. ഈ ക്രിയകൾ ക്രമക്രിയകൾ എന്ന പോലെ
d, ed. ചേൎക്കുന്നതിനാൽ ഭൂതകാലവും വൎത്തമാന
ഭൂത ശബ്ദന്യൂനവും വരുത്താതെ ഈ രൂപഭേദങ്ങ
ളെ മറ്റും വല്ല പ്രകാരം വരുത്തുന്നു.

ഉദാഹരണങ്ങൾ.

Have you done your English exercise? No, I have
not yet done it; I have quite forgotten it. I will do it
directly. Well I will forgive you this time, but do not
forget it again. I have found a penknife in the garden,
who has lost one? I lost it this morning, when we were
playing in the garden. You are a disorderly boy, you
lose every thing. Learn, therefore, the old proverb: "A
place for every thing, and every thing in its place."
Yesterday I wrote a letter to my aunt, and just now I have
written one to my brother-in-law. I wonder, when they
will write me again. Have you read the book which
your parents gave you on your birthday. I have read
part of it, but I have not yet finished it. I cannot read [ 119 ] much every day, because I have too much to do. I read
in the newspaper a few days ago, that the Rájah was very
ill; have you heard, if it is true? Yes Mr. A. told me of
it, but I have heard that he is better again. My little
brother took my copy-book and threw it into the fire.
Have you taken a lead-pencil out of my desk? No, I have
not taken it, but this morning I found a pencil on the
floor, and not knowing to whom it belonged, I put it into
my desk till I heard of the owner. Here it is again. Have
you said your lesson? Yes, I said it at 10 o'clock; I
knew it perfectly. Early to bed and early to rise, makes
a man healthy and wealthy and wise.

അഭ്യാസങ്ങൾ.

ഇന്നലെ തൊൻ എന്റെ കടത്തിന്റെ ശിഷ്ടംവീ
ട്ടി. എനിക്കു ഇത്ര ചേതം വന്നില്ലെങ്കിൽ, ഞാൻ ഈ
അല്പകാൎയ്യം മുമ്പെ തന്നെ വീട്ടുമായിരുന്നു. ഞാൻ
തൂവലിനെ വളക്കുവാൻ നോക്കിയപ്പോൾ, അതു
മുഷിഞ്ഞു പോയി. എന്റെ പെങ്ങൾ തന്റെ സൂ
ചിയെ പൊട്ടിച്ചു കളഞ്ഞു. ആർ എങ്കിലും എന്റെ
ഉറുമാലിനെ കണ്ടുവോ? കാലത്തു ഞാൻ അതിനെ
എന്റെ വലിപ്പുപെട്ടിമേൽ വെച്ചു, ഇപ്പോൾ അതു
പോയ്പോയി. ആർ എങ്കിലും എനിക്കു ഒരു കുടയെ
വായ്പതരുവാൻ കഴിയുമോ? എന്റെതിനെ ഞാൻ
എന്റെ അളിയനു വായ്പകൊടുത്തു; എങ്കിലും എന്റെ
മൂത്തമ്മ തന്റെതിനെ നിണക്കു സന്തോഷത്തോ
ടെ വായ്പ തരും. നീ വല്ലതും (lost) കളഞ്ഞുവോ?
അതെ, ഞാൻ എന്റെ കത്തിരിയും സൂചിയും കള [ 120 ] ഞ്ഞിരിക്കുന്നു. എനിക്ക് കത്തിരിയെ കണ്ടുകിട്ടി, എ
ങ്കിലും സൂചിയെ കണ്ടുകിട്ടിയില്ല. അതു നന്ന ചെറു
താകകൊണ്ടു, അതു കണ്ടുകിട്ടുവാൻ പ്രയാസം ആ
കും. നീ ഈ കടലാസ്സു എവിടെ വാങ്ങി. ഞാൻ പ
ലസ്ഥലങ്ങളിൽനിന്നും കടലാസ്സ് വാങ്ങുന്നുണ്ടു, എ
ങ്കിലും ഇതിനെ ഞാൻ എന്റെ അയല്ക്കാരനോടു
വാങ്ങിയിരിക്കുന്നു. തുന്നക്കാരൻ എന്റെ അങ്കിയെ
യും കാൽചട്ടയേയും ഉണ്ടാക്കിയോ? അവൻ അവ
റ്റെ ഉണ്ടാക്കി, എങ്കിലും അവറ്റെ കൊണ്ടുവന്നില്ല.
അവൻ അവറ്റെ ഇന്നു വൈകുന്നേരത്തു കൊണ്ടു
വരും എന്നു ഞാൻ വിചാരിക്കുന്നു. ഞാൻ ഇന്നു നാ
ലു കത്തുകളെ എഴുതി, എന്റെ ഇങ്ക്ലിഷ് പാഠവും എ
ന്റെ മലയാള പാഠവും പഠിച്ചിരിക്കുന്നു നാളെ എ
നിക്കു അല്പം മാത്രം ചെയ്യാനുണ്ടാകും.

18. പാഠം.

PROGRESSIVE FORM=ഗമനരൂപം. (ക്രിയാന്യൂനം).

സൂത്രങ്ങൾ.

1. ഈ രൂപം ഇങ്ക്ലിഷവ്യാകരണത്തിലെ 43,
44, 45 എന്ന ഭാഗങ്ങളിൽ നോക്കുക.

2. ഈ രൂപം മലയാളഭാഷയിൽ ദുൎല്ലഭമായിരി
ക്കുന്നു എങ്കിലും അതു ഇങ്ക്ലിഷിൽ വളരെ നടപ്പാക
കൊണ്ടു അതിനെ നന്നായി പഠിക്കുവേണ്ടു. [ 121 ] ഉദാഹരണങ്ങൾ.

What are you doing there Charles? I am doing nothing;
I am only sitting here looking at those pretty little birds
which are flying from twig to twig, and are singing their
best songs to delight me and other people. They have
just been catching some flies and other insects for their
dinner. They will presently have some young ones, and
then they will be wanting an extra supply for them. You
must never disturb them, when they are flying about, or
setting on their eggs, or feeding their little ones. If you
do so, they will leave our garden altogether, and then we
shall be deprived of all the pleasures which they afford us.
The children were playing in the garden, while we
took a walk in the fields. What are you writing there?
I am writing an English letter to my former governess.
Do you think the children will have been learning their
lessons during our absence? I hope so. If they have
not learned them, they must do so this evening, when we
shall be enjoying ourselves at the concert. Look at those
little lambs! How they are jumping and capering about!
Now they are trying to eat some grass, but they hardly
know how to do it. Pretty little creatures! Now they
are looking about for their mothers, which are hidden be-
hind those bushes. They have just seen them and are now
running to them as fast as they can. I like little lambs
better than any other animals.

അഭ്യാസങ്ങൾ.

ഈ നഗരത്തെ വേഗത്തിൽ വിട്ടു പോകുന്നതു
ഏറ്റം നന്നു എന്നു ഞാൻ വിചാരിച്ചുകൊണ്ടിരുന്നു. [ 122 ] അതു തന്നെ നിങ്ങളുടെ വിചാരമല്ലയൊ? ഞാൻ
വളരെ മാസങ്ങളായി ആ സൌരഭ്യവും (balmy) ശു
ദ്ധവുമുള്ള നാട്ടു കാററിനെ (air) ആഗ്രഹിച്ചിരുന്നു,
എന്റെ ആശ ഇത്ര വേഗത്തിൽ നിവൃത്തിച്ചുവരി
കയാൽ, ഞാൻ അത്യന്തം സന്തോഷിക്കുന്നു. നഗ
രക്കാററിനേക്കാൾ നാട്ടു കാറ്റു എനിക്കു എല്ലായ്പോഴും
അധികം നല്ല വണ്ണം പറ്റുന്നുണ്ടു. നാം അതികാ
ലത്തു എഴുനീറ്റു പറമ്പിലും വയലിലും കാട്ടിലും വീ
ണ്ടും ചുറ്റി സഞ്ചരിപ്പാൻ കഴിയുമ്പോൾ, നമുക്കു
എത്ര സുഖം ഉണ്ടാകും. ആ കൂലിക്കാർ എത്ര വലിയ
ശബ്ദം ഉണ്ടാക്കുന്നു. അവർ തങ്ങളുടെ അരുവാളു
കളെ തേക്കുന്നു, കാരണം അവർ വയലിലുള്ള നെ
ല്ലിനെ മൂരുന്നുണ്ടു. ഞാൻ അവരെ വളരെ നേരം
നോക്കി കൊണ്ടിരുന്നു, അവർ അവിടെ എന്തു ചെ
യ്യുന്നു എന്നു തിരിച്ചറിവാൻ കഴിഞ്ഞില്ല. പക്ഷി
കൾ ആ മുൾചെടികളിൽ എത്ര നന്നായി പാടുകയും
എത്ര സന്തോഷത്തോടെ കൊമ്പിൽനിന്നു കൊമ്പി
ലേക്ക പറക്കയും ചെയ്യുന്നു. ഇതാ, ആ വൃക്ഷത്തിൽ
കുഞ്ഞങ്ങളുള്ളൊരു കൂടു ഉണ്ടു, തള്ള അവറ്റെ ഇ
പ്പോൾ തന്നെ ചില പുഴുക്കൾകൊണ്ടു പോഷിപ്പി
ക്കുന്നുണ്ടു. ഇപ്പോൾ അവൾ ഒരു പുതിയ കൂട്ടം ആ
ഹാരം (a fresh supply of food) കൊണ്ടു വരുവാൻ
പറന്നു പോകുന്നു. അവൾ വേഗം മടങ്ങിവരും എന്നു
നീ വിചാരിക്കുന്നുവൊ? അവൾ വേഗം മടങ്ങിവ
ന്നാൽ കൊള്ളാം, എന്നാൽ അവൾ കുഞ്ഞങ്ങളെ തീ
റ്റുന്നതു നമുക്കു ഇനി ഒരിക്കൽ കാണാമല്ലൊ. ഈ
പക്ഷികൾ വരുന്ന കൊല്ലത്തിലും തങ്ങളുടെ കൂടുക [ 123 ] ളെ ഇവിടെ തന്നെ കെട്ടുമൊ? നാം അവറ്റെ അസ
പ്പെടുത്താഞ്ഞാൽ അവ പിന്നെയും വരും. നാം
അവറ്റെ അസഹ്യപ്പെടുത്തിയാൽ അവ നമെ മു
റ്റും (for ever) വിട്ടു പോകും.

19. പാഠം.

REFLECTIVE VERBS=ആത്മാൎത്ഥകക്രിയകൾ.

To dress one's self തന്നെത്താൻ ഉടുപ്പിക്ക.

സൂത്രങ്ങൾ.

1. ആത്മാൎത്ഥകക്രിയകൾ മറ്റെ ക്രിയകളുടെ രൂ
പത്തെ അനുസരിക്കയും self=സ്വന്തം എന്ന നാ
മത്തെ പുരുഷപ്രതിസംജ്ഞയോടു ചേൎക്കുകയും ചെ
യ്യുന്നു. ഏതു ആത്മാൎത്ഥകക്രിയയും ആത്മാൎത്ഥകമായി
പ്രയോഗിക്കാം.

2. മലയാളത്തിൽ self എന്നതിനെ മിക്കതും ത
ന്നെ എന്നതുകൊണ്ടു വരുത്തേണം.

ഉദാഹരണങ്ങൾ.

I hope you will amuse yourself in your stroll through
the fields and woods tomorrow. O, I am sure I shall
amuse myself, for I am exceedingly fond of such rambles.
We shall amuse ourselves in the country, I am pretty sure
of it. But take care that you dress yourselves in time,
for we shall start very early. Do not trouble yourself
about that; we shall have dressed ourselves before the [ 124 ] proper time, Can you lend me a knife? I want to cut a
stick. Here is a knife, but mind that you do not cut your-
self, for it is very sharp; you might wound yourself
severely. The best and wisest men sometimes deceive
themselves. I have just knocked my foot against a stone.
I am sorry for that; have you hurt yourself? I have hurt
myself a little, but I hope it will soon be over. That
officer has sacrificed himself for his country. Our armies
will not be strong enough to defend themselves against
the enemy. The boy would have hurt himself, if he had
jumped down from the tree. You have betrayed yourself
by your own words. This gentleman expresses himself
very correctly in English. He is a clever man; he dis-
tinguishes himself in everything. This girl would not
have enjoyed herself so much, if her friend had not been
with her. Do not flatter yourself with such vain hopes.

Let us sit down under this tree and tell stories to each
other (one another). We must part for the moment, but
I hope we shall soon see each other again. When princes
are warring with each other, their servants must murder
and kill one another. The boys resemble each other.

അഭ്യാസങ്ങൾ.

ഞാൻ കാലത്തു പാഠശാലയിലേക്കു പോകുമ്മു
മ്പെ എന്നെ തന്നെ കഴുകുന്നു. ഞങ്ങൾ ഞങ്ങളെ
ത്തന്നെ കഴുകിയ ശേഷം ഞങ്ങൾ ഉടുക്കുന്നു. അ
വൻ തന്റെ സ്നേഹഭാവംകൊണ്ടു എന്നെ തോല്പി
പ്പാൻ കഴിയും എന്നു അവൻ വിചാരിച്ചു, എങ്കിലും
അവൻ തന്നെത്താൻ (deceive) ചതിച്ചു. ഈ രണ്ടു
പടനായകന്മാർ തങ്ങളുടെ ധീരതകൊണ്ടു തങ്ങളെ [ 125 ] ത്തന്നെ വിശേഷപ്പെടുത്തി. അവൻ ഞങ്ങളെ കാ
ണാതിരിപ്പാൻ വേണ്ടി ഞങ്ങൾ ഞങ്ങളെത്തന്നെ
ഒളിപ്പിച്ചു അവർ നാണിക്കാതെ തങ്ങളെത്തന്നെ
പ്രശംസിക്കുന്നു. അവൻ ഒരു കാരണം കൂടാതെ
തന്നെത്താൻ വലിയവനാക്കി. നീതിമാൻ തന്നെ
ത്താൻ വിനയപ്പെടുത്തുകയും, ഗൎവ്വി എപ്പോഴും ത
ന്നെത്താൻ ഉയൎത്തുകയും ചെയ്യും. അവർ എപ്പോഴും
സങ്കടമുള്ള വഴികളിൽ നടന്നു, ദോഷം ചെയ്വാനായി
തങ്ങളെത്തന്നെ വിറ്റു കളഞ്ഞു. അവന്റെ ജ്യേ
ഷ്ഠൻ ഭ്രാന്തുപിടിച്ചു കല്ലുകൊണ്ടു തന്നെത്താൻ അടി
ക്കയും കത്തികൊണ്ടു തന്നെത്താൻ കുത്തുകയും ചെ
യ്തു. ഞാൻ ഇനിയും സംസാരിച്ചു എങ്കിൽ, ഞാൻ
എന്നെത്തന്നെ വെളിപ്പെടുത്തുമായിരുന്നു. ചെറിയ
കുട്ടികൾ കത്തികൾകൊണ്ടു കളിക്കരുതു; അവർ എളു
പ്പത്തിൽ തങ്ങളെത്തന്നെ കുത്തുമായിരുന്നു. ഈ തു
ന്നക്കാരൻ തന്റെ സൂചികൊണ്ടു തന്നെത്താൻ
കുത്തി. യാതൊരു ദോഷത്തിന്നു എങ്കിലും നിങ്ങളെ
ത്തന്നെ ഏല്പിക്കരുതെ.

ഈ സ്നേഹിതന്മാർ നാലു കൊല്ലമായി∗ തമ്മിൽ
കണ്ടില്ല. കുട്ടികൾ നിലത്തു കുത്തിയിരുന്നു തമ്മിൽ
കഥകളെ പറഞ്ഞു. ഞങ്ങൾ തമ്മിൽ സ്നേഹിക്കുന്നി
ല്ല എങ്കിലും ഞങ്ങൾ തമ്മിൽ മാനിക്കുന്നു. നായി
ക്കൾ ദിവസേന തമ്മിൽ കടിക്കുന്നു. ഈ ആളുകൾ
തമ്മിൽ ദ്വേഷിക്കുന്നു എന്നിട്ടും പിരിഞ്ഞു പോകു
ന്നില്ല. [ 126 ] 20. പാഠം.

REDOUBLING VERBS= ദ്വിത്വമുള്ള ക്രിയകൾ.
To rot, rotted, rotting ദ്രവിക്ക.

സൂത്രങ്ങൾ.

1. ഒറ്റ ശബ്ദവും ഒറ്റ സ്വരവും അന്തത്തിൽ
ഒറ്റ വ്യഞ്ജനവുമുള്ള ക്രിയകൾക്കു ദ്വിത്വം ഉണ്ടാകും;
as: blot, blotted, blotting.

2. ഇരുശബ്ദമുള്ള ക്രിയകളിൽ രണ്ടാം ശബ്ദം
ബലമുള്ളതായാൽ ദ്വിത്വം ഉണ്ടാകും; as: remit, re—
mitted, remitting.

3. 1 അന്തമുള്ള എല്ലാ ക്രിയകളിൽ ദ്വിത്വം വ
രും; as: compel, compelled, compelling.

ഉദാഹരണങ്ങൾ.

The potatoes have rotted in the ground, because it
has rained so much. My father's coachman has robbed
him, therefore he has sent him away, for he does not like
to have robbers in his house. My brother deferred writing
his exercise till it was too late. Mr. L. remitted the
money for my journey. When we went from London to
Hamburg last winter, we travelled over Holland, because
the Elbe was full of ice. I copied my letter again, because
I had omitted several words. If you had been more care—
ful, you would not have blotted your copy—book. In every
copy—book you ought to have a piece of blotting paper.
The boys are so idle that they must always be compelled
to do their task. The omittance of a single word often [ 127 ] alters the meaning of the whole sentence. The remittance
of the books was put off so long, that the bookseller would
not accept them again. In all large towns there are gener—
ally a great many beggars. The weather being so change—
able, I preferred staying at home. The children were
not permitted to leave the garden. He had incurred so
many debts, that he was sent to prison. The inhabitants
of this country live in a beggarly condition. At an auction
the things are sold to the highest bidder. Will you be kind
enough to lend me your Indian rubber.

അഭ്യാസങ്ങൾ.

നീ ഇത്ര വാക്കുകളെ ഒഴിച്ചതുകൊണ്ടു ഈ ക
ത്തു വീണ്ടും എഴുതപ്പെടേണം. എനിക്കു ഇന്നലെ
പുസ്തകവ്യാപാരിയുടെ ഒരു കത്തു കിട്ടി, ആയതിൽ
തനിക്കു ചില പുസ്തകങ്ങളെ മടങ്ങി അയക്കേണം
എന്നു അവൻ എന്നോടു ചോദിക്കുന്നു. അവൻ മ
ടിവിനാൽ ബഹു കടങ്ങളിൽ അകപ്പെടുകയാൽ, അ
വൻ തടവിൽ പാൎക്കേണ്ടി വന്നു. ഈ വഴിയാത്ര
ക്കാരൻ ഞങ്ങളെ അനേകം അപൂൎവ്വകഥകളെ കൊ
ണ്ടു സന്തോഷിക്കുമാറാക്കി. അവൻ സൎക്കാർ കല്പ
നപ്രകാരം യാത്രയായിരുന്നതുകൊണ്ടു, അവനു സ
കല വഴിച്ചിലവും മടങ്ങി കൊടുക്കപ്പെട്ടു. നീ എന്റെ
കത്തിനെ എന്തിന്നു മുഷിപ്പിച്ചു? ഞാൻ അതിനെ
മുഷിപ്പിച്ചതല്ല, എന്റെ ചെറിയ പെങ്ങൾ അതി
നെ ചെയ്തു. ഈ ബ്രാഹ്മണൻ വളരെ കാലം യാത്ര
യായിരുന്നു. വിടാതെ മഴ പെയ്തതുകൊണ്ടു മാങ്ങ മ
രത്തിന്മേൽ കെട്ടു പോയി. കഴിഞ്ഞ വൎഷകാലത്തിൽ [ 128 ] ഉണ്ടായതിനെക്കാൾ ഈ വൎഷകാലത്തിൽ അധികം
നനവു ഉണ്ടായി. മെയിമാസത്തിൽ നമുക്ക മിക്കതും
ഏറ്റം ഉഷ്ണമുള്ള ദിവസങ്ങൾ ഉണ്ടു. അവൻ ത
ന്റെ വേലയെ ഇത്ര താമസിപ്പിച്ചതു കൊണ്ടു
(defer) അവൻ അത്യന്തം സങ്കടപ്പെടേണ്ടി വന്നു.
അവർ ആ പരദേശിയെ നഗരത്തെ വിട്ടുപോകു
വാൻ നിൎബ്ബന്ധിച്ചു. ആ സ്ത്രീ തന്റെ ഭൎത്താവി
ന്റെ മരണം നിമിത്തം ഏറ്റവും ദുഃഖിച്ചു. (fret)
വേഗത്തിൽ മരിച്ചു. നീ നിന്റെ എഴുത്തിൽനിന്നു
ഒരു വാചകം മുഴുവനും ഒഴിച്ചുകളഞ്ഞു. നീ രണ്ടു
വാക്കുകളെ ഒഴിച്ചു കളഞ്ഞില്ല എങ്കിൽ, ഈ ഭാഷാ
ന്തരം ശരിയായിരുന്നു. ഈ നഗരത്തിൽ ധനവാ
ന്മാരേക്കാൾ അധികം ഇരപ്പാളികൾ ഉണ്ടു.

21. പാഠം.

PASSIVE VOICE=കൎമ്മത്തിൽ ക്രിയ.
To be praised സ്തുതിക്കപ്പെടുക.

സൂത്രം.

കൎമ്മത്തിൽ ക്രിയയുടെ രൂപം ഇങ്ക്ലീഷ് വ്യാകര
ണം 40, 41, 42 എന്ന ഭാഗങ്ങളിൽ നോക്കുക.

ഉദാഹരണങ്ങൾ.

A man may be deprived of honour and riches against
his will, but not of virtue without his consent. All our
actions should be regulated by religion and reason. Good [ 129 ] men are generally loved and esteemed by their fellow—
men; but bad people are usually despised by the good
and virtuous. You would have been rewarded and praised,
if you had been diligent; but having been idle and ne—
gligent you will be punished. Your friend would not have
been deceived by his neighbour, if he had been more
cautious. Many a man was formerly loved and honoured
who is now hated and despised, and many a man was
hated and despised who now deserves our love and esteem.
She was highly esteemed by all who know her. The
French were conquered at the battle of Leipsic on the
18th of October 1813 and also at the battle of Waterloo
on the 18th of June 1815. Both battles were lost by the
valorous French and won by the allied armies of the
English and Germans.

അഭ്യാസങ്ങൾ.

വയലിലെ നെല്ലു വെളഞ്ഞിരിക്കകൊണ്ടു അതു
അരിയപ്പെടേണം. അതു അരിയപ്പെട്ടശേഷം ഉ
ണക്കപ്പെടുകയും കളത്തിൽ ആക്കി വെക്കപ്പെടുക
യും ചെയ്യുന്നു. പിന്നെ അതു മെതിക്കപ്പെടുകയും
വെടിപ്പാക്കപ്പെടുകയും പീടികയിൽ വെക്കപ്പെടുക
യും വില്ക്കപ്പെടുകയും ചെയ്യുന്നു. ഗുണവും നീതി
യുമുള്ള ജനങ്ങൾ ശിഷ്ടന്മാരാൽ മാനിക്കപ്പെടുകയും
ദുഷ്ടന്മാരാൽ നിന്ദിക്കപ്പെടുകയും പകക്കപ്പെടുകയും
ചെയ്യുന്നു. നിന്റെ അനുജൻ ഇത്ര ഉത്സാഹവും
അനുസരണവുമുള്ളവൻ ഇല്ല എങ്കിൽ, അവൻ
തന്റെ ഗുരുവിനാൽ ഇത്ര മാനിക്കപ്പെടുകയും സ്നേ
ഹിക്കപ്പെടുകയും ചെയ്യുമൊ? നായി ചെറുക്കനാൽ [ 130 ] അടിക്കപ്പെട്ടു. കള്ളന്മാർ പിടിപെട്ടിരിക്കുന്നു. നഗര
ങ്ങളും ഗ്രാമങ്ങളും ശത്രുവിനാൽ കൊള്ളയിടപ്പെട്ടിരി
ക്കുന്നു. ഞാൻ അവിടെ ഇല്ല എങ്കിൽ, കൂട്ടി നായി
യാൽ കടിപെടുമായിരുന്നു. കുറ്റക്കാരൻ തടവിലാ
ക്കപ്പെട്ടു, എങ്കിലും അവന്റെ ദണ്ഡവിധി താമസി
ക്കപ്പെടും. കത്തുകൾ മുദ്ര ഇടപ്പെട്ടിരിക്കുന്നുവൊ?
അതെ, അവ മുദ്രയിടപ്പെട്ടു എങ്കിലും അവ തപ്പാലി
ലേക്ക് അയക്കപ്പെട്ടില്ല. അവന്റെ പ്രവൃത്തികൾ
അവന്റെ കുട്ടികളാൽ ശീലിക്കപ്പെടാതിരിക്കേണം
എന്ന ഞാൻ എന്റെ പൂൎണ്ണഹൃദയത്തോടെ ആഗ്ര
ഹിക്കുന്നു. കച്ചവടക്കാരൻ തന്റെ പണിക്കാരനാൽ
വഞ്ചിക്കപ്പെട്ടിരിക്കുന്നു. കണക്ക് എപ്പോൾ തീൎക്ക
പ്പെടും?

22. പാഠം.

PRESENT PARTICIPLE = വൎത്തമാന ശബ്ദന്യൂനം.

സൂത്രങ്ങൾ.

1. ക്രിയ ഒരു നാമത്തോടു ചേരുന്നു എങ്കിൽ, ഭാ
വരൂപത്തിന്നു പകരം. വൎത്തമാന ശബ്ദന്യൂനം വെ
ക്കുന്നുണ്ടു.

2. ഭാവരൂപത്തിന്നു മുമ്പെ ഒരു മുമ്പദം ഇരിക്കു
ന്നു എങ്കിൽ അതിന്നു പകരം വൎത്തമാന ശബ്ദന്യൂ
നം വെക്കുന്നുണ്ടു.

3. ഭാവരൂപം മുമ്പിൽ നില്ക്കുന്ന ഒരു സകൎമ്മക
ക്രിയയെ അനുസരിച്ചാൽ അതിന്നു പകരമായി [ 131 ] വൎത്തമാന ശബ്ദന്യൂനം വെക്കുന്നുണ്ടു. പ്രത്യേകം
താഴെ കാണുന്ന ക്രിയകളുടെ ശേഷം.

To abhor വെറുക്ക. To forbear സഹിക്ക.
To avoid ഒഴിക്ക. To help സഹായിക്ക.
To cease വിടുക. To intend വിചാരിക്ക.
To continue ചെയ്തു കൊണ്ടിരിക്ക. To leave off വിടുക.
To decline വിലക്ക. To neglect തൃണീകരിക്ക.
To defer ഭേദിപ്പിക്ക. To prefer മുമ്പിടുക.
To delay താമസിപ്പിക്ക. To prevent തടുക്ക.
To detest വെറുക്ക. To propose ആലോചിക്ക.
To dread പേടിക്ക. To refuse വിരോധിക്ക.
To endure സഹിക്ക. To regret സങ്കടപ്പെടുക.
To fear ഭയപ്പെടുക. To repent അനുതപിക്ക.
To finish തീൎക്ക. To risk പരീക്ഷിക്ക.

എന്നിട്ടും പലപ്പോഴും ഈ ക്രിയകളുടെ പിമ്പിൽ
ഭാവരൂപം തന്നെ നില്ക്കുന്നു.

ഉദാഹരണങ്ങൾ.

As soon as we had the pleasure of being introduced
to the ambassador, we were invited to dine with him the
following day. An army in such a condition had not the
power of resisting so numerous an enemy. The officer
having so disgraced himself, was for four weeks deprived
of the honour of wearing a sword. The surprise at
meeting his parents so unexpectedly was so great, that
for a long time he could not speak a word. When shall
I have the pleasure of seeing you again?

This nobleman has ruined himself entirely through
gambling. He replied to my letter, indeed, but without [ 132 ] stating his real intentions. This poor mechanic has
ruined his health through drinking. The master was
very angry with me for having done my exercise so badly.

I cannot help observing a considerable difference
between travelling in England and in Germany. English—
men avoid speaking to any person whom they do not
know. I regret having promised, what I now find im—
possible to fulfil. His remarks were so strange, that
I could not forbear laughing at him. I detest copying
letters the whole day. When will you cease plaguing
me with requests that I cannot grant. You may continue
playing for half an hour, but then you must come in to
learn your lessons. I am very much obliged to you for
your kind offer, although I must decline accepting it. We
deferred writing our exercises till it was too late. Wicked
children dread meeting their parents again after some
absence from home, while good and kind—hearted children
long to see them again. My uncle purposes sending his
family into the country for a change of air, but they pre—
fer staying in town. They cannot endure living in a
place, where they are separated from all their friends.
She was so hot—tempered, that she was often misled to do
things, which she repented having done, when she was
calm again.

അഭ്യാസങ്ങൾ.

നിങ്ങളെ എല്ലാവരെയും ഇത്ര വേഗത്തിൽ കാ
ണ്മാനുള്ള ആശ, ഞാൻ എഴുതുന്നതു എന്തു എന്ന
പ്രയാസത്തോടെ അറിവാൻ തക്കവണ്ണം എനിക്ക
തല ചുറ്റൽ പിടിപ്പിക്കുന്നു. തെറ്റി നടക്കുന്ന ഒരു [ 133 ] മനുഷ്യനെ യഥാസ്ഥാനപ്പെടുത്തി കൊണ്ടതിനാൽ
ഉണ്ടാകുന്ന സന്തോഷത്തെക്കാൾ വലിയ സന്തോ
ഷമില്ല. എന്നോടു കപടം പറഞ്ഞതിനോളം നീ വി
ടക്കൻ ആയിരുന്നു, എങ്കിലും അതിനെ സമ്മതിച്ച
പറവാൻ തക്ക ധൈൎയ്യമുള്ളവനുമാക. നിങ്ങളെ കാ
ണ്മാനുള്ള സന്തോഷം ഞങ്ങൾക്കു വളരെ നേരം ഉ
ണ്ടായില്ല.

ദിവസം മുഴുവനും കളിക്കയും വേണ്ടാത്തതിനെ
സംസാരിക്കയും ചെയ്യുന്നതിനെ ഞാൻ വെറുക്കു
ന്നു. ഞാൻ ഈ കാൎയ്യത്തിൽ കൈ വെക്കയാൽ എ
ന്റെ ചങ്ങാതിയെ വെറുപ്പിക്കും എന്നു ഞാൻ ഭയ
പ്പെടുന്നു. എന്റെ കല്പനകളെ കൂട്ടാക്കുവാൻ നീ
വിരോധിക്കുന്നു എങ്കിൽ ഞാൻ നിന്റെറ നടപ്പുദോ
ഷത്തെ നിന്റെ മാതാപിതാക്കന്മാരോട് അറിയിക്കേ
ണ്ടി വരും. നീ കത്തുകളെ തപ്പാലിലേക്കു കൊണ്ടു
പോകുന്നതിനെ മറന്നുവൊ? ഞാൻ അവറ്റെ
വൈകുന്നേരത്തു അവിടെ കൊണ്ടുപോവാൻ വിചാ
രിച്ചിരുന്നു എങ്കിലും, അതു മുറ്റും ഓൎമ്മ വിട്ടുപോയി.
നീ ഇപ്പോൾ വീണ മീട്ടുന്നതിനെ വിടാം, നാം ന
ടപ്പാൻ പോക എന്നു ഞാൻ പറയുന്നു. (I propose)
ഞാൻ നിങ്ങളുടെ തൎക്കത്തിന്റെ ഹേതു ആയിരുന്ന
തിനെ കുറിച്ചു ഞാൻ വളരെ ദുഃഖിക്കുന്നു. ഞാൻ
എന്റെ മാതാപിതാക്കന്മാരെ ഇത്ര അധികമായി
വ്യസനപ്പെടുത്തിയതുകൊണ്ടു, അവരുടെ കണ്ണുക
ളുടെ മുമ്പാകെ ചെന്നു നില്ക്കുവാൻ ഞാൻ ശങ്കിക്കു
ന്നു. രാജാവു അവനു ഒരു സ്ഥാനപ്പേർ (order)
കൊടുപ്പാൻ വിചാരിച്ചു, എങ്കിലും അവൻ അതിനെ [ 134 ] വാങ്ങുവാൻ തുനിഞ്ഞില്ല (refuse). മുമ്പെ പോലെ
ഭാഗ്യം വീണ്ടും എന്നെ ആദരിക്കയില്ല എന്നു ഞാൻ
പേടിക്കുന്നു, എന്നിട്ടും ഞാൻ എന്റെ ഭാഗ്യത്തെ ഇ
നിയും ഒരിക്കൽ പരീക്ഷിക്കും (risk). നഗരവാസം
എനിക്കു പറ്റി എങ്കിൽ, ഞാൻ നഗരത്തിൽ പാൎക്കു
ന്നതിനെ തന്നെ തെരിഞ്ഞെടുക്കുമായിരുന്നു. പി
ന്നെ അവനെ വീണ്ടും കാണുന്നതിനെ ഒഴിക്കയും
ചെയ്തു. ആയതിനെ ചെയ്തതു നിമിത്തം അവൻ
വളരെ അനുതപിച്ചു.

23. പാഠം.

OBJECTIVE WITH THE INFINITIVE
ദ്വിതീയയെ അനുസരിക്കുന്ന ഭാവരൂപം.

സൂത്രം.

ഇങ്ക്ലിഷ ഭാഷയിൽ പല ക്രിയകളുടെ പിമ്പിൽ
ദ്വിതീയയെ അനുസരിക്കുന്ന ഭാവരൂപം വെക്കേ
ണ്ടതു. ആ ക്രിയകളിൽ പ്രധാനമുള്ളവ ഇവ:

To advise ആലോചിച്ചു പറക. To imagine ഊഹിക്ക, നിരൂ
To affirm നിശ്ചയിച്ചു പറക. [പിക്ക.
To allow സമ്മതിക്ക. To know അറിക.
To believe വിശ്വസിക്ക. To observe കണ്ടറിക.
To cause കാരണമാക്ക. To order കല്പിക്ക.
To confess ഏറ്റു പറക. To permit സമ്മതിക്ക.
To deny മറുത്തു പറക. To presume ഊഹിക്ക.
To desire ആഗ്രഹിക്ക. To perceive ഗ്രഹിക്ക.
To expect കാത്തിരിക്ക. To recognise തിരിച്ചറിക.
To find കണ്ടെത്തുക. To remember ഓൎക്ക.
[ 135 ]
To require ചോദിക്ക. To think വിചാരിക്ക.
To show കാണിക്ക. To understand ബോധിക്ക.
To suffer സഹിക്ക. To wish, want ആഗ്രഹിക്ക.
To suspect ഊഹിക്ക.

ഉദാഹരണങ്ങൾ.

I think this lady to be exceedingly prudent. You
cannot expect me to get up at such an early hour. His
parents wanted him to study medicine, but his other rela—
tions wished him to study the law. All people believe
him to be a gambler.

Do you believe this gentleman to be honest? Yes,
Sir, I believe him to be perfectly honest. I have trans—
acted much business with him, and have never found him
to be otherwise. My parents desired me to write to them
every fortnight, but they cannot expect me to write so
often. My uncle wishes me to spend the midsummer
holidays with him in the country, but my parents want
me to come home. I admit him to be perfectly honest and
upright, but at the same time I must declare him to be
rather miserly. Do you mot think him to be a man who
would rather lose his life, than forfeit his honour? I re—
member this gentleman having sold walking—sticks in the
street, and now he has the largest house of business in the
whole town. I imagined him to be exceedingly handsome;
but he has no occasion to be proud of his beauty. My
friend requested me to settle the affair for him, he having
too many other things to attend to. How long do you
expect me to wait here for you? I do not wish you to
wait at all. The boys were not permitted to leave the
house after dark. [ 136 ] അഭ്യാസങ്ങൾ.

ഞാൻ ഒരു കൊല്ലം വല്ല കടല്പുറസ്ഥലത്തു പാ
ൎക്കേണം എന്നു വൈദ്യൻ (ആലോചിച്ചു) പറഞ്ഞു,
മറ്റ് ചിലർ നീലഗിരിയിലേക്കു പോയി പാൎക്കേ
ണം എന്നു (ആലോചിച്ചു) പറഞ്ഞു. അതു സത്യം
തന്നെ എന്നു ഞാൻ സമ്മതിക്കുന്നു. അവൻ ല
ഘുമതിയും അവിശ്വസ്തനുമായ മനുഷ്യൻ തന്നെ
എന്നു അവർ ഏറെകാലം മുമ്പെ അറിഞ്ഞിരുന്നു.
പക്ഷിക്കൂടുകളെ മുട്ടകളോടും കുഞ്ഞുങ്ങളോടും കൂട കക്കേ
ണ്ടതിന്നു മരങ്ങളിൽ കയറുവാൻ ചെറുക്കന്മാർ അ
നുവദിക്കപ്പെട്ടില്ല. രാജാവു അഗുസ്തമാസത്തിൽ ഇ
വിടെക്കു എഴുന്നെള്ളും എന്നു ജനങ്ങൾ ഊഹിക്കുന്നു.
ഞാൻ മനുഷ്യനെ കണ്ടപ്പോൾ ഉടനെ എന്റെ
സ്നേഹിതനെ ചതിച്ച കള്ളൻ അവനത്രെ എന്നു
ഞാൻ (അവനെ) തിരിച്ചറിഞ്ഞു. നീ ഇത്ര വലിയ
മഴയിൽ വീട്ടിലേക്കു പോകുന്നതിനെ എനിക്കു സ
മ്മതിച്ചു കൂടാ. സത്യഭാഗ്യത സമ്പത്തുകളിന്മേൽ നി
ല്പതല്ല എന്നു ഗുരു കാട്ടി. ഈ ചെറുക്കൻ ഒരു മഹാ
വ്യാപ്തിക്കാരൻ എന്നു നിണക്കു ബോധിച്ചുവോ?
ഈ വ്യാപാരി ഏറ്റം ധനവാൻ എന്നു നിങ്ങൾ വി
ചാരിക്കുന്നുവോ? ഞാൻ നിണക്കു ഈ ഉപകാരം
സന്തോഷത്തോടെ ചെയ്യുന്നു, എങ്കിലും ഞാൻ നി
ന്റെ നിമിത്തം എന്റെ കീൎത്തിയേയും പേരിനേയും
വിടക്കാക്കേണ്ടതിന്നു എന്നോടു ചോദിക്കേണ്ടാ. സൂ
ൎയ്യൻ ഭൂമിയെ ചുററി സഞ്ചരിക്കുന്നു എന്നു പൂൎവ്വ
ന്മാർ ഊഹിച്ചിരുന്നു. നിന്റെറ ആപത്തിന്റെ കാ
രണം നിന്റെ ഉദാസീനതയത്രേ എന്നതിനെ [ 137 ] ഇല്ലാതാക്കുവാൻ നിണക്കു കഴിക ഇല്ല. ഈ ചെറു
നക്ഷത്രങ്ങൾ ചന്ദ്രനേക്കാൾ വലുതാകുന്നു എന്നു
എനിക്കു നിരൂപിച്ചു കൂടാ. നീ വൈദ്യം പഠിക്കേ
ണം എന്നു നിന്റെ അഛ്ശൻ നിശ്ചയിച്ചുവോ?
ഞാൻ അവരെ ഒരു കഥയെ കേൾപിക്കേണം എന്നു
അവർ (എന്നെ) ആഗ്രഹിച്ചു.

24. പാഠം.

PERSONAL PRONOUNS = പുരുഷപ്രതി
സംജ്ഞകൾ.

സൂത്രങ്ങൾ.

1. പ്രതിസംജ്ഞകളുടെ രൂപം ഇങ്ക്ലിഷവ്യാകര
ണം 20, 21 എന്നീ ഭാഗങ്ങളിൽ നോക്കുക.

2. ഇങ്ക്ലീഷ് ഭാഷയിൽ മദ്ധ്യമപുരുഷൻ ഏ: വ:
(thou, thee) പ്രാൎത്ഥനയിലും പാട്ടുകളിലും മാത്രം പ്ര
യോഗിക്കുന്നുള്ളു. സാധാരണവാക്കിൽ you നിര
ന്തരമായി പ്രയോഗിച്ചു വരുന്നു.

3. പ്രഥമ ദ്വിതീയ എന്നവ കൂടാതെയുള്ള മല
യാളവിഭക്തികളെ by, with, to, from, of, in, into
എന്നീ മുമ്പദങ്ങളെ കൊണ്ടു വരുത്തേണ്ടതു.

ഉദാഹരണങ്ങൾ.

Give this book to your sister. Yes, I will give it to
her. Can you lend me a penknife? I have just lent it my
cousin, consequently I cannot lend it you. Did he tell
you of his good fortune? Yes, he told me of it. Did he [ 138 ] tell you of his horses, which he bought a few weeks ago?
Yes, he told me of them. Are you contented with your
presents? Yes, Sir, I am fully contented with them.

അഭ്യാസങ്ങൾ.

ഈ കത്തിയെ രാമനു കൊടുക്ക, നല്ലതു ഞാൻ
അതിനെ അവനു കൊടുക്കും. നീ എനിക്കു രണ്ടു
പൈസ കടം തരുമൊ? ഞാൻ നിണക്കു സന്തോ
ഷത്തോടെ പത്തു പൈസ കൊടുക്കായിരുന്നു, എങ്കി
ലും എനിക്കു ഒരു കാശപോലും ശേഷിച്ചില്ല. അ
വൻ തന്റെ സങ്കടങ്ങളെ കുറിച്ചു നിങ്ങളോടു സം
സാരിച്ചുവൊ? അതെ അവൻ ഏല്ലാം എന്നോടു
അറിയിച്ചു. അവൻ അങ്ങാടിയിൽനിന്നു കൊണ്ടു
വന്ന ഉടുപ്പിനെ തന്റെ അമ്മെക്കു കൊടുത്തുവൊ?
അവൻ അതിനെ അമ്മെക്കല്ല, തന്റെ പെങ്ങൾ
ക്കു കൊടുത്തു. നീ എന്നോടു കൂട എന്റെ കാരണവ
രുടെ വീട്ടിലേക്കു പോരുമൊ? ഇല്ല, എനിക്കു നി
ന്നോടു കൂട പോന്നുകൂട, ഞാൻ എന്റെ അഛ്ശനോടു
കൂട നാട്ടിലേക്കു പോകുന്നു. ഗുരു നിങ്ങളെ അടിച്ചു
വൊ? അതെ, അവൻ ഞങ്ങളെ ശകാരിക്കയും അടി
ക്കയും ചെയ്തു. നിങ്ങളുടെ പുസ്തകങ്ങൾ എവിടെ?
അവ വീട്ടിൽ ഉണ്ടു. നിങ്ങൾ കഴിഞ്ഞ മാസത്തിൽ
പാഠശാലയിൽ വരാത്തതു എന്തു? ഞങ്ങൾ ഞങ്ങളു
ടെ അമ്മയപ്പന്മാരോടു കൂട മദ്രാസിയിലേക്കു പോയി
രുന്നു. ഞാൻ നിങ്ങളെ കാണായ്കകൊണ്ടും നിങ്ങ
ളിൽനിന്നു ഒന്നും കേൾക്കായ്കകൊണ്ടും എനിക്കു വള
രെ വ്യസനം ഉണ്ടായിരുന്നു. [ 139 ] 25. പാഠം.

IT= അതു; ONE= ഒരുത്തൻ എന്നവയുടെ
പ്രയോഗം.

It is I അതു ഞാൻ ആകുന്നു It is we അതു ഞങ്ങൾ ആകുന്നു.
It is thou അതു നീ ആകുന്നു. It is you അതു നിങ്ങൾ ആകുന്നു.
It is he,she അതുഅവൻ,അവൾ
[ആകുന്നു.
It is they അതു അവർ ആകുന്നു.

It was I അതു ഞാൻ ആയി.
It was thou അതു നീ ആയി.
It was he, she അതു അവൻ, അവൾ ആയി.

It has been I അതു ഞാൻ ആയിരിക്കുന്നു.
It had been I അതു ഞാൻ ആയിരുന്നു.
It shall be I അതു ഞാൻ ആകും.

ഉദാഹരണങ്ങൾ.

It is I, who have given you the letter. It is he, who
has said it. It is she who has done it. It is we who are
to be blamed. It is you who have to ask for pardon.
It is they and their children who have spoiled the flowers.
It was your brothers who first informed them of their
danger. Was it you that sent me that beautiful necklace?
It was they who told me of it. Who is there? It is a
gentleman, who wishes to see you. Do you know him?
No, Sir, he seems to be a foreigner. Who is in my room
up stairs? It is a lady, who has given me this letter. If
one is poor, one is always neglected. One sees the faults
of others sooner than one's own. To love one's native
country is a sacred duty. If people will not hear they
must feel. One must constantly repeat one's lessons, if
one wishes to make progress. [ 140 ] അഭ്യാസങ്ങൾ.

ഈ മാങ്ങ കൊണ്ടുവന്നതു ഞാൻ ആകുന്നു. ഗു
രുവിനെ കളിയാക്കിയതു നീ തന്നെ. ഇത്ര വലിയ
നിലവിളി ഉണ്ടാക്കുന്നതു നിങ്ങൾ തന്നെയൊ? ഇല്ല,
അതു ഞങ്ങൾ അല്ല; അതു ആ ചെറുക്കന്മാർ ആയി
രുന്നു. ആ കാൎയ്യത്തെ കണ്ടതു നാലു പേർ അയിരു
ന്നു. ആ കണ്ണാടിയുള്ള ആൾ ആർ ആകുന്നു? അതു
ഞാൻ അറിയാത്ത ഒരു പരദേശി ആകുന്നു. നിങ്ങ
ളെ കാണ്മാൻ ആഗ്രഹിക്കുന്ന ചില ആളുകൾ വന്നി
രിക്കുന്നു. വാതിൽക്കൽ നിങ്ങളോടു സംസാരിച്ചതാർ
ആയിരുന്നു. അതു എനിക്കുവേണ്ടി ചില പുസ്തക
ങ്ങളെ കെട്ടിയ പുസ്തകക്കാരൻ ആയിരുന്നു. ആ
ബാല്യക്കാർ ആർ ആകുന്നു? അതു കാണ പുറത്ത
രൈരുവിന്റെ മക്കൾ ആകുന്നു. എനിക്കു പലപ്പോ
ഴും ബുദ്ധി പറഞ്ഞതു അവൻ തന്നെ. ഇത്ര പ്രാവ
ശ്യം കളവു പറഞ്ഞ മനുഷ്യന്റെ വാക്കിനെ (ഒരു
ത്തൻ) എങ്ങിനെ വിശ്വസിക്കും? താൻ കുറ്റമില്ലാ
ത്തവൻ എന്നു തടവുകാരൻ പറഞ്ഞു എങ്കിലും അ
തിനെ ഒരുത്തനും വിശ്വസിച്ചില്ല.

26. പാഠം.

POSSESSIVE PRONOUNS = ഉടയപ്രതിസംജ്ഞകൾ.

My എന്റെ. Mine എന്റെതു.
Thy നിന്റെ. Thine നിന്റെതു.
His തന്റെ, അവന്റെ. His അവന്റെതു.
Her തന്റെ അവളുടെ. Hers അവളുടെതു.
[ 141 ]
Its തന്റെ അതിന്റെ. Its അതിന്റെതു.
Our നമ്മുടെ ഞങ്ങളുടെ. Ours ഞങ്ങളുടെതു.
Your നിങ്ങളുടെ. Yours നിങ്ങളുടെതു.
Their തങ്ങളുടെ, അവരുടെ. Theirs അവരുടെതു.

സൂത്രം.

Self എന്ന നാമംകൊണ്ടു ഉത്ഭവിച്ചു വരുന്ന
സമാസ പുരുഷപ്രതിസംജ്ഞയുടെ രൂപം ഇങ്ക്ലീഷ
വ്യാകരണം 21 ഭാഗത്തിൽ നോക്കുക.

ഉദാഹരണങ്ങൾ.

Your brother is a prudent lad. Your sister deserves
the love of her parents and friends. Your house is the
largest in the village. Your brothers have forgotten their
umbrellas in our house. This is my ruler and that is yours.
Is this your sister's pencil? No it is mine. I cannot use
any other comb but my own. Whose penknife is this?
It is my own. I have hurt my finger. Is this a book of
yours? My friend is going home tomorrow; a sister of
his is going to be married.

I planted the tree myself. You did it yourself. He
himself came to fetch me. She has told it herself, and
now she denies it. The horse itself broke the door of the
stable. They cannot deny having done it; we have seen
it ourselves. Did you see it yourselves? If they have
damaged it themselves, they must also restore it.

Will you lend me your Malayalam grammar for a
moment? I have lost mine. I have none but here is my
brother's, I dare say he will lend you his. But your
brother is not here, consequently I cannot ask him.
Never mind, take it, I will tell him so afterwards. Every [ 142 ] nation has its peculiar character, its foibles and imper—
fections, but also its virtues. We have ours, and other
nations have theirs. A friend of mine had made himself
a whole electrical machine, and it was such a favourite of
his, that he would not have parted with it for any thing.
That cousin of yours seems to be a very clever lad.

അഭ്യാസങ്ങൾ.

കുറയ ദിവസംമുമ്പെ നാട്ടുപുറത്ത പാൎക്കുന്ന
എന്റെ ചില സംബന്ധക്കാർ എന്നെ കാണ്മാൻ
വന്നിരുന്നു, ആയവർ മദ്രാസി പോലെയുളൊരു
വലിയ നഗരം മുമ്പെ ഒരിക്കലും കണ്ടില്ല. ഞാൻ
അവൎക്കു ഈ നഗരത്തെയും അതിന്റെ അതിശയ
മായ പണികളെയും കാണിപ്പാൻ വേണ്ടി വളരെ
പ്രയാസം എടുത്തു. അവർ നഗരത്തെയും അതി
ന്റെ തെരുക്കളെയും ക്ഷേത്രങ്ങളെയും പള്ളികളെയും
കണ്ടു എത്രയൊ ആശ്ചൎയ്യപ്പെട്ടു. അവർ തുറമുഖ
ത്തെയും അതിന്റെ പണികളെയും അതിലുള്ള കപ്പ
ലുകളെയും കണ്ടാറെ അവരുടെ വിസ്മയം നോക്കൽ
അത്യന്തം വൎദ്ധിച്ചുവന്നു. തന്റെ ഒരു കുട്ടി ദീനം
പിടിച്ചിരിക്കുന്നു എന്നു എന്റെ സഹോദരി ചൊല്ലി
അയച്ചു. ഈ പുസ്തകത്തെ ഈ മാദാമ്മക്കു കൊടുക്ക,
അവൾ അതിനെ വായിപ്പാൻ ആഗ്രഹിക്കുന്നു. ചി
ല കാഫ്രികൾ ഈ നഗരത്തിൽ ഉണ്ടു; നീ അവരെ
കണ്ടുവൊ? നിന്റെ മൂത്തമ്മ ഇപ്പോൾ എങ്ങിനെ;
അവൾക്കു സൌഖ്യം ഉണ്ടൊ? ഞാൻ അറിയുന്നില്ല,
ഞാൻ വളരെ നേരമായി ഒന്നും അവളിൽനിന്നു കേ
ട്ടില്ല. നിന്റെ അമ്മ എവിടെ? അവൾ തന്റെ [ 143 ] മുറിയിൽ ഉണ്ടു എന്നു തോന്നുന്നു. ഇല്ല, അവൾ
അവിടെ ഇല്ല; ഞാൻ അവളെ അന്വേഷിച്ചു എ
ങ്കിലും കണ്ടില്ല. ഞാൻ പുതിയ തൂവലുകളെ വാങ്ങി,
എങ്കിലും (അവയുടെ) ഒർ അംശം വിടക്കായിരിക്കുന്നു.
നീ നിന്റെ പാഠങ്ങളെ ഓൎത്തുവൊ? അതെ, ഞാൻ
അവറ്റെ ഓൎത്തു; തൊൻ അവറ്റെ എല്ലാം പഠിച്ചു
മിരിക്കുന്നു. എന്റെ ഉറുമാല് അവന്റെതിനേക്കാൾ
നല്ലതാകുന്നു. എന്റെ സഹോദരിയുടെ എഴുത്തു
നന്നല്ല, എങ്കിലും അവളുടെ വരക്കൽ (drawing)
ഞങ്ങളുടെതിനേക്കാൾ നല്ലതാകുന്നു. നിന്റെ മൂത്ത
മ്മയുടെ മോതിരം പോയ്പോയി; ഇവിടെ ഒന്നു ഉണ്ടു.
അതു അവളുടേതൊ? ഇല്ല, ഇത അവളുടെതല്ല; ഇ
തു എന്റെ സ്വന്തമുള്ളത തന്നെ.

27. പാഠം.

INTERROGATIVE PRONOUNS=ചോദ്യപ്രതി
സംജ്ഞകൾ.

Declension വിഭക്തികൾ.

പ്രഥമ: Who ആർ. What എന്തു.
ദ്വിതീയ: Whom ആരെ. What എന്തിനെ.
ത്രിതീയ: By whom ആരാൽ. By What എന്തിനാൽ.
" With whom ആരൊടു. With what എന്തിനോടു.
ചതുൎത്ഥി: To whom ആൎക്കു. To what എന്തിന്നു.
പഞ്ചമി: From whom ആരിൽ
[നിന്നു.
From what എന്തിൽനിന്നു.
ഷഷ്ഠി: Of whom, whose ആ
[രുടെ.
Of what എന്തിന്റെ.
സപ്തമി: In whom ആരിൽ. In what എന്തിൽ.
[ 144 ]
പ്രഥമ: Which ഏതു.
ദ്വിതീയ: Which ഏതിനെ.
തൃതീയ: By which ഏതിനാൽ.
" With which ഏതിനോടു.
ചതുൎത്ഥി: To which ഏതിന്നു.
പഞ്ചമി: From which ഏതിൽനിന്നു.
ഷഷ്ഠി: Of which ഏതിന്റെ.
സപ്തമി: In which ഏതിൽ.

ഉദാഹരണങ്ങൾ.

Who is that gentleman? He is our clergyman. What
did he ask you? He asked me what inquisitive boy you
were. What tree has the wind blown down? A mango
tree. Which mango tree? That one at the corner of the
house. What a beautiful tree it was! What a large
building is that church!

അഭ്യാസങ്ങൾ.

ആ പരദേശി ആർ? ആരുടെ കുതിര അധികം
വേഗത്തിൽ ചാടുന്നു? നീ പനിനീർപുഷ്പം ആൎക്കു
കൊടുത്തു? ഈ നഗരത്തിൽ നിങ്ങൾ ആരെ അധി
കം വൈഭവമുള്ള ചിത്രക്കാരൻ എന്ന വിചാരിക്കുന്നു
നീ ഇതിനെ ആരെ കുറിച്ചു പറഞ്ഞു? അവിടെ വയ
ലിൽ മേയ്യുന്ന പശുക്കൾ ആരുടെവ? ഈ പെട്ടികൾ
എന്തു മരംകൊണ്ടു തീൎപ്പിച്ചതാകുന്നു? നീ എന്തൊ
രു ദുഷ്ട കുട്ടി ആകുന്നു? എന്തിന്നു, ഞാൻ എന്തു ദോ
ഷം ചെയ്തു? നീ കളവു പറഞ്ഞു. എന്തു കളവു ഞാൻ
പറഞ്ഞു? എന്തു തൈ ആടു തിന്നതു? ഒരു പി
ലാത്തെ. ഏതു പിലാത്തൈ? കിളയുടെ സമീപത്തു [ 145 ] ള്ളതു തന്നെ. ഇതു ആരുടെ കുതിര? ഇതു വൈദ്യ
രുടെ കുതിര തന്നെ. നീ നിന്റെ കത്തി ആൎക്കു കൊ
ടുത്തു? അതു നിങ്ങൾക്കു എന്തു? അതിനെ ആൎക്കെ
ങ്കിലും കൊടുത്താൽ എന്തു. ഇനി എനിക്കു ആരിൽ
നിന്നു സഹായം ഉണ്ടാകും, ഇനി ഞാൻ ആരിൽ
ആശ്രയം വെക്കേണ്ടു.

28. പാഠം.

RELATIVE PRONOUNS= സംബന്ധ പ്രതി
സംജ്ഞകൾ.

സൂത്രങ്ങൾ. 1. മലയാളത്തിൽ സംബന്ധ പ്രതിസംജ്ഞകൾ
ഇല്ലായ്കകൊണ്ടു who, which, that, what എന്നവ
യുടെ അൎത്ഥം ബോധിപ്പാൻ പ്രയാസം. അൎത്ഥം മി
ക്കതും ക്രിയകളുടെ ശബ്ദന്യൂനം കൊണ്ടത്രെ വരു
ത്തേണ്ടതു.

2. അവ എഴുത്തിലും ഉച്ചാരണത്തിലും ചോദ്യ
പ്രതിസംജ്ഞകൾക്കു ഒക്കുന്നതു പോലെ വിഭക്തി
കളിലും ഒക്കും.

3. Who പുരുഷനാമങ്ങൾക്കും, which നപുംസ
കങ്ങൾക്കും, what, that എന്നിവ രണ്ടു വകകൾക്കും
അനുസരണമായിരിക്കുന്നു.

4. ഈ പ്രതിസംജ്ഞകളുടെ ഏകവചനവും ബ
ഹുവചനവും ഒന്നത്രെ. [ 146 ] ഉദാഹരണം.

A man who does not fear God, cannot be happy. Is
this the gentleman whose horse was frightened this morning?
Here are those men and women again whom we met this
morning. The boys and girls to whom rewards shall be
given, must make themselves worthy of them by their con—
duct. The chair on which you are sitting, is a little too
high for you. I know already what you are going to say.
I know all that he said. I relate nothing that you may
not hear. I took shelter under a large tree, the branches
of which, hanging to the ground, concealed me from the
view of the passers—by. This is the money (which) I re—
ceived for my horse. The lady those people were speaking
of is my cousin. I never speak of things I do not know
for certain.

There was once a foolish hen, which sat brooding on
a nest of snake's eggs. A swallow that observed it, went
to her, and told her of the danger she was in. Little do
you know, says she, what, at this instant, you are doing,
and that you are hatching your own destruction; for this
good office will be your ruin. There is a proper time for
everything, and nothing succeeds well, but what is done
in season. This is one of the towns the inhabitants of
which distinguished themselves in the last war. All you
say is entirely false. The horses my brother bought the
other day, have turned out exceedingly satisfactory.

അഭ്യാസങ്ങൾ.

നിങ്ങളുടെ കൈയിൽ എന്തുണ്ടു? ഞാൻ ഇ
പ്പോൾ തന്നെ വാങ്ങിയ ഒരു പുതിയ പുസ്തകം. [ 147 ] തന്റെ വാക്കിനെ ഒപ്പിക്കാത്ത മനുഷ്യനെ ഒരുനാളും
വിശ്വസിച്ചു കൂടാ. ഞാൻ വല്ലപ്പോഴും കണ്ട പെണ്ണു
ങ്ങളിൽ എന്റെ അയല്ക്കാരത്തി ഏറ്റം വിവേകമു
ള്ളവൾ ഞാൻ വീണ്ടും എന്റെ വീട്ടിൽ എത്തുന്ന
ദിവസം എപ്പോൾ വരും. നമുക്കു ആഗ്രഹിക്കുന്ന
തിനെ കിട്ടുവാൻ കഴിക ഇല്ലെങ്കിൽ നാം ഉള്ളതിനെ
കൊണ്ടു സന്തുഷ്ടിയുള്ളവർ ആകേണം. ജനങ്ങൾ
പറയുന്നതിനെ എല്ലാം വിശ്വസിച്ചു കൂടാ. നീ വി
ചാരിക്കുന്നതു എനിക്കു തിരിയുന്നില്ല. തനിക്കുള്ളത
എല്ലാം ആ സാധുവായ മനുഷ്യനു ചേതം വന്നു
പോയി. എപ്പോഴും പ്രസാദിപ്പിക്കയും ഒരിക്കലും വെ
റുപ്പിക്കാത്തതുമുള്ളതു സൽഗുണം (virtue) അത്രെ.
നിങ്ങളുടെ ചിത്രം വരെച്ചിരിക്കുന്നു ചിത്രക്കാരൻ ഇ
പ്പോൾ എവിടെ? നിന്നോടു വീണുപോയ താക്കോ
ലുകളെ നിണക്കു വീണ്ടും കിട്ടിയൊ? പറഞ്ഞ സക
ലത്തിന്നും അവൻ എതിർ പറഞ്ഞതു അവനെ എ
ല്ലാവൎക്കും വെറുപ്പുള്ളവനാക്കി തീൎത്തു. നാം ഇന്നലെ
വൈകുന്നേരത്തു എന്തുകൊണ്ടു സംസാരിച്ചു എന്നു
നിണക്കു ഓൎമ്മ ഉണ്ടൊ? ആ മനുഷ്യൻ താൻ കണ്ട
തും കേട്ടതും മാത്രം വിശ്വസിക്കുന്നു. [ 148 ] 29. പാഠം.

DEMONSTRATIVE PRONOUNS = ചൂണ്ടുപേരുകൾ.

Singular ഏകവചനം. Plural ബഹുവചനം.
This= ഈ, ഇവൻ etc. These ഈ, ഇവർ etc.
That ആ, അവൻ etc. Those ആ, അവർ etc.
Such ഇ—അ—പ്രകാരമുള്ള. Such ഇ—അ—പ്രകാരമുള്ളവർ
[etc.
The same അവൻ തന്നെ etc. The same അവർ തന്നെ etc.

ഉദാഹരണങ്ങൾ.

Some place their bliss in action, some in ease.
Those call it pleasure, and contentment these.

Tell that boy there, that Mr. Smith wants him. What
did you pay for those engravings? For this I paid one
rupee, and for that one rupee and a half. There are
several books of yours lying about, put them on the book—
shelves. These you may put on the top—shelf and those
on the bottom—shelf. Where did you buy that parasol
Madam? It seems to be excellent; I should like to have
one of the same kind. In that shop you will not be able
to get the very same kind, but you can get similar ones,
that are just as pretty. Look at that mango tree; have
you ever seen such an abundance of fruit on one tree?
That is a cocoanut tree, and those are jack—fruit trees.
Those who despise knowledge, do not know its value.
He who praises every thing, is nothing but a flatterer.
Those who love mankind, must detest war. We shall
always be mindful of those who assisted us in our distress.
We only read such books as are interesting. That is the
very same gentleman whom we met in Ootty. Such as
love gambling, are lost for the world. [ 149 ] അഭ്യാസങ്ങൾ.

നിരത്തിന്റെ സമീപത്തു നില്ക്കുന്ന ഒരു നാര
കത്തിന്റെ ചുവട്ടിൽ രാമനും കേളനും എന്റെ രണ്ടു
പിള്ളർ ഒരു നാരങ്ങ കണ്ടെത്തി. ഈ നാരങ്ങ എ
ന്റെതു. ഞാൻ അതിനെ ആദ്യം കണ്ടിരിക്കുന്നു എ
ന്നു കേളൻ ചൊല്ലി. ഇല്ലില്ല, അതു എന്റെതു,
ഞാൻ അതിനെ ആദ്യം പിടിച്ചെടുത്തു എന്നു രാമനും
കൂക്കി. ഇങ്ങിനെ ഇരുവരും കുറയക്കാലം തമ്മിൽ ക
ലമ്പിയ ശേഷം അവരേക്കാൾ ഊക്കേറിയ ഒരു ചെ
റുക്കൻ അവരുടെ അരികെ എത്തി നിന്നു നോക്കി
യപ്പോൾ, അവർ ഈ തൎക്കം തീൎക്കേണം എന്നു അ
വനോടു യാചിച്ചു. അപ്പോൾ അവൻ ആ ഇരുവ
രുടെ നടുവിൽനിന്നു നാരങ്ങ കൈക്കൽവാങ്ങി അ
തിന്റെ തോൽ നീക്കി പറഞ്ഞിതു: നാരങ്ങ ആദ്യം
കണ്ടവനു തോലിന്റെ ഈ പാതി, നാരങ്ങ ആ
ദ്യം പിടിച്ചെടുത്തവനു തോലിന്റെ ആ പാതി.
വിധിക്കു വേണ്ടിയ ചിലവിനായി പഴം എനിക്കു
ഇരിക്കട്ടെ എന്നു ചൊല്ലി കാൎയ്യത്തീൎപ്പു വരുത്തി.
ഇപ്പോൾ തന്നെ നിരത്തെ കടന്നു പോയ ആയാൾ
ആർ? അതു രാമവൈദ്യർ, എന്റെ ജ്യേഷ്ഠന്റെ ദീ
നം മാറ്റിയവൻ തന്നെ. അവിടെ മേശമേൽ കിട
ക്കുന്ന ആ പുസ്തകം ഏതു (പുസ്തകം)? അതു ഞാൻ
ഇന്നലെ വൈകുന്നേരത്തു പറഞ്ഞ പുസ്തകം തന്നെ.
നിങ്ങൾക്കു ഈ കത്തിനെ ഏല്പിക്കുന്ന ആൾ എ
ന്റെ സ്നേഹിതൻ ആകുന്നു, നിങ്ങൾ അവനെ
സന്തോഷത്തോടെ കൈക്കൊള്ളും എന്നു ഞാൻ വി
ചാരിക്കുന്നു. നിങ്ങൾ നിങ്ങളുടെ മുമ്പേത്ത കത്തിൽ [ 150 ] വിവരിച്ച ആൾ ഇവൻ തന്നെയൊ? അല്ല, അതു
അവൻ തന്നെ അല്ല, അവന്റെ സ്നേഹിതൻ അ
ത്രെ. കേൾപാൻ മനസ്സില്ലാത്തവൻ സഹിക്കേണം
(feel). തന്റെ പാഠം മുമ്പിൽ അറിയുന്നവനു പ
ത്തു നാരങ്ങ സമ്മാനമായി കിട്ടും. നാം ആ ചാപ്പിൽ
പോകട്ടെ, നമ്മുടെ ചങ്ങാതിമാരെ രസിപ്പിപ്പാന്തക്ക
വസ്തുക്കളെ അവിടെ വാങ്ങാം. ഉപകാരമുള്ള വസ്തു
ക്കളെ മാത്രം വാങ്ങുക. വളരെ പറകയും കുറച്ചം
ചെയ്കയും ചെയ്യുന്നവരിൽ നീ ഒരു മൂപ്പൻ എന്നു
എനിക്കു തോന്നുന്നു. നീ മുറ്റും വിശ്വസിപ്പാൻ
കഴിയുന്ന ചങ്ങാതിമാരെ മാത്രം തെരിഞ്ഞെടുക്കേണം.

30. പാഠം.

INDEFINITE ADJECTIVE PRONOUNS
പ്രതിസംഖ്യകൾ.

All എല്ലാം, മുഴുവൻ. Each ഓരൊന്നു. etc.
Whole മുഴുവൻ, മുറ്റും. Every എല്ലാം, തോറും.
Little കുറച്ചം, അല്പം. Every body എല്ലാവനും.
Few ചില, കുറയ. Every one എല്ലാവനും.
Much പല, അധികം. Any one യാതൊരുവൻ.
Many വളരെ, പെരുത്തു. Either രണ്ടിൽ ഒന്നു.
Any യാതൊന്നു, വല്ല. Neither രണ്ടിലും ഒന്നില്ല.
Some ചില, കുറയ. One ഒന്നു, ഒരുവൻ.
Other മറ്റു. No ഇല്ല, അല്ല.
Another മറ്റൊന്നു. No one=none ഒന്നുമില്ല.
Both ഇരു, രണ്ടും. Somebody യാതൊരുത്തൻ.
[ 151 ] ഉദാഹരണങ്ങൾ.

He went into the country with all his family. The
whole family was fast asleep, when the house began to
burn. All of us are mortal. All the money was lost. He
loved all mankind. We strolled about all day. I know
all, my brother has told me everything. If you will have
a little patience, I will show you all. Now I have shown
you every thing, are you now satisfied? He need not des—
pair, he has still a few friends, who will assist him. He
has few friends that can do anything for him, consequently
I do not see any hope for him. There is but little prospect
to save him. There is little chance for his recovery. We
have many fruit—trees in our orchard, but there is not much
fruit on them. Are there many birds in this part of the
country? There are a great many, but very few singing
birds. Here is a great deal of water, but very little that
is fit for drinking. Both oars are now broken. That
man is blind of both eyes. Both the thieves have been
detected. Both my sisters are married. How unequal
are those two brothers! They have only two children,
and each of them seems to be subject to consumption. The
master was exceedingly pleased today, for every pupil
had learned his lesson well. There is a broken pane in
each window of the room. There is a proper time for
everything.

Every poet with a different talent writes:
One praises, one instructs, another bites.

Waiter, give me some water. I will take some coffee
for breakfast, will you have some tea? Some of my friends
were of a different opinion. Some mangoes are ripe, but
some are still green. She could read any English book [ 152 ] without much spelling. Any attempt to injure the sense
of honour might be attended with serious consequences.
Have you any oranges in your garden? We have not any
if we had any. I should have offered you some. Have
you any money about you? Yes, Sir, I have some. No, Sir,
I have not any. They had scarcely any bread in the house.
Other nations have other notions of right and wrong, and
have therefore other laws. I have tried that pen, now let
me also try the others. I have not got another. My atten—
tion was fixed on another object. One must be the other's
friend. Teach me to feel another's woe.

അഭ്യാസങ്ങൾ.

എല്ലാ മനുഷ്യരും മരിക്കണം. ആ വൎത്തമാനം
സകല നഗരത്തിലും വ്യാപിച്ചുപോയി. ഇന്നലെ
ത്തെ ദിവസം ഒക്കയും മഴ പെയ്തു. നിണക്കു വല്ല
സാരമുള്ള പുസ്തകങ്ങൾ ഉണ്ടൊ? അതെ, എനിക്കു
ചിലത ഉണ്ടു, എങ്കിലും അവ നിണക്കു ബോധി
ക്കുന്നുവൊ എന്നു ഞാൻ അറിയുന്നില്ല. അവനു
തന്നെ തുണപ്പാൻ കഴിയുന്ന വല്ല സ്നേഹിതന്മാർ
ഉണ്ടൊ? അവനു ആരുമില്ല. അവനെ തുണപ്പാൻ
കഴിയുന്നവർ അവനു ചിലർ ഉണ്ടായിരുന്നു. അ
വർ തുണെക്കുന്നുവൊ? അവന്റെ രണ്ടു പുത്രന്മാ
രിൽ ഓരോരുവൻ കോങ്കണ്ണിട്ടു നോക്കുന്നു. നിങ്ങൾ
കുറയ പാൽ കൂടിക്കുമൊ? പാൽ എനിക്കു പറ്റുന്നി
ല്ല, ഞാൻ ഒട്ടും കുടിക്കയുമില്ല. നീ വല്ലവരെയും
വീട്ടിൽ കണ്ടുവൊ? ഇല്ല അമ്മെ, ഞാൻ വീട്ടിൽ
ആരെയും കണ്ടില്ല, കുഡുംബം മുഴുവനും നടപ്പാൻ [ 153 ] പോയിരുന്നു. ഈ പാൽക്കാരത്തി രാവിലെ തോറും
വൈകുന്നേരം തോറും ഇവിടെ വരുന്നുണ്ടു. തീക
പ്പൽ ഓരൊ ആഴ്ചവട്ടത്തിൽ നാലു കുറി കടന്നു പോ
കുന്നു. ഈരണ്ടു മണിക്കൂറിൽ ദീനക്കാരൻ ഓരൊ
കരണ്ടി മരുന്ന കുടിക്കേണം. ഈ അഛ്ശനു മൂന്നു
പുത്രന്മാർ ഉണ്ടു, അവരിൽ ഒരുത്തൻ അവനു എ
ത്രയൊ സമ്മതം. പ്രകാശിക്കുന്നതെല്ലാം പൊന്നല്ല
താനും. മഴയില്ലാത്ത എല്ലാ വെകുനേരത്തും ഞ
ങ്ങൾ നടപ്പാൻ പോകുന്നു. ഞങ്ങൾ കളിപ്പുരയിൽ
പോയി രണ്ടു പുതിയ രാഗക്കാരെ കണ്ടു, എങ്കിലും
ഇരുവരുടെയും (of neither) ശബ്ദം നന്നല്ല. മാദാ
മ്മമാർ ഇരുവരും തമ്മിൽ (one another) മാനിക്കു
ന്നു, തമ്മിൽ സ്നേഹിക്കുന്നില്ല താനും. ഈ രണ്ടു
ആണ്കുട്ടികളിൽ നിന്റെ സഹശിഷ്യൻ ഏവൻ?
ഒരുത്തനുമില്ല; അവർ ഇരുവരും എന്റെ തോഴന്മാർ
എങ്കിലും, അവർ വേറെ ഒരു പാഠശാലയിൽനിന്നു
പഠിക്കുന്നു. ഞങ്ങൾ വളരെ പാൽ എങ്കിലും അല്പം
കപ്പിയും ചായയും ചിലവാക്കുന്നു. ആ തീകപ്പലിൽ
ചില ഇങ്ക്ലിഷ്കാർ ഉണ്ടായിരുന്നുവൊ? അതെ, ചിലർ
ഉണ്ടായിരുന്നു, എങ്കിലും നന്ന കുറച്ചം. ഞാൻ ഒരു
കുട വാങ്ങുവാൻ വിചാരിച്ചു. എങ്കിലും പണം കൊ
ണ്ടുവന്നില്ല. നിണക്കു ഏതാൻ ഉണ്ടൊ? നീ എ
നിക്കു കുറയ കടം തരുമൊ? ചില പിള്ളർ വയലി
ലും മറെറവർ പറമ്പിലും കളിച്ചു. എന്റെ ഭാഗ്യ
ത്തേക്കാൾ മറ്റവന്റേതു നല്ലതു എന്നു മിക്കവാ
റുമുള്ള മനുഷ്യർ വിചാരിക്കുന്നു. ശ്മശാനക്കുഴി എ
ല്ലാക്കുറവിനെ മൂടുകയും, എല്ലാവററിനെ കഴിച്ചിടു [ 154 ] കയും എല്ലാകൈപ്പിനെ ഇല്ലാതാക്കുകയും ചെയ്യുന്നു,
ഇവിടെ രണ്ടു നിരത്തുകൾ ഉണ്ടു, ഏതു നഗരത്തി
ലേക്കു പോകുന്നു? ഏതായാലും (either) നിങ്ങളെ
അവിടെ എത്തുമാറാക്കും. ഒന്നു അസാരം ദൂരവും മ
റ്റെതു കുറയ അടുക്കെയും ഇരിക്കുന്നു. നിങ്ങൾ
ഏതു കരമേലും ഇറങ്ങാം.

31. പാഠം.

ADVERBS = ക്രിയാവിശേഷണങ്ങൾ.

സൂത്രം.

ക്രിയാവിശേഷണങ്ങളുടെ അവസ്ഥയെ ഇങ്ക്ലീ
ഷവ്യാകരണം 55, 56 എന്ന ഭാഗങ്ങളിൽ നോക്കുക.

ഉദാഹരണങ്ങൾ.

We shall soon have finished our grammar. I never
saw the righteous man forsaken. He is always full of
jokes. We have often met him in our walk. My son
officiously reached him a chair. He is an official. He
had the foolish habit of letting his thoughts run upon all
sorts of objects. He behaves very foolishly. Weeds
grow with an amazing quickness. Those pease have
grown amazingly since I last saw them. I have told you
repeatedly, that you must bestow more attention upon the
spelling of the words. His health is daily increasing.
Whether we shall travel or not, depends chiefly on my
brother. The pupil sometimes shows good sense, but
sometimes he is very stupid. Where are the children?
I can find them nowhere. They must be somewhere; [ 155 ] have you looked for them in the garden? He has always
a noble appearance. Every one must own, that we have
treated our enemies nobly. Although her dress is simple,
she looks respectable. They have brought up their
children very respectably. This exercise is very easy;
you can easily write it after supper. We had a hearty
laugh. We laughed heartily at his nonsense. The bottle
is full. I am fully convinced, that he is not able to pay
his debts. How is it that you come so much earlier to—
day than usual? You generally come latest of all, and
today you came earliest of all. The sooner you begin,
the sooner it will be over. They asked very prudently,
more prudently than I had expected. Although you are
so much older than your cousin, yet you have managed
your affairs less prudently than he. He managed every
thing most prudently. Your brother has always behaved
very badly, but now he behaves worse than ever; he be—
haves the worst in the whole school.

അഭ്യാസങ്ങൾ.

വെളിച്ചം എവിടെ അവിടെ നിഴലും; സൌഭാ
ഗ്യം എവിടെ അവിടെ അസൂയയും ഉണ്ടു. പുറമെ
നല്ല കാഴ്ചയുള്ള ഏറിയോരു ഫലത്തിന്നു കെടുക്കു
ന്നൊരു പുഴു അകത്തുണ്ടു. ദാഹം നമ്മെ ദണ്ഡിപ്പി
ക്കുന്ന സമയം കിണറു കുഴിപ്പാൻ തുടങ്ങുന്നതു മൌ
ഢ്യമല്ലയൊ. നിന്റെ വലിയ ദയ നിമിത്തം ഞാൻ
നിണക്കു ഹൃദയത്തോടെ നണ്ണി ചൊല്ലന്നു. നീ
എനിക്കു എപ്പോഴും നന്മ കാട്ടി, എന്നാൽ ഞാൻ നി
ണക്കു ഒരിക്കലും തിന്മ കാട്ടരുതെ. ഇന്നലെ ഞങ്ങൾ [ 156 ] ഒരു കുന്നിന്മേൽ കയറി നടന്നു, നാളെ ഞങ്ങൾ കട
ല്പുറത്തേക്കു ചെല്ലും. മഴ മുഴുവൻ തീൎന്നു, സൂൎയ്യനും
വലിയ പ്രകാശത്തോടെ ഉദിച്ചിരിക്കുന്നു. അങ്ങുള്ള
മലശിഖരങ്ങളെ ഞാൻ ഒരിക്കലും ഇത്ര തെളിവായി
കണ്ടില്ല. ആ മാദാമ്മ ഏറെ സുന്ദരമുള്ളവൾ അല്ല,
എങ്കിലും അവൾ ഏറ്റം സ്നേഹഭാവമുള്ളവൾ ത
ന്നെ. ഞാൻ യദൃഛ്ശയാ ഭവനത്തിൽ എത്തിയപ്പോൾ,
എന്റെ മാതാപിതാക്കന്മാർ ഏറ്റം സ്തംഭിച്ചു പോയി.
നീ ക്ഷണത്തിൽ പോയി ചെയ്തതിനെ നിന്റെ
അഛ്ശനോടു അറിയിക്ക. പടയാളികൾക്കു മാസാന്തരം
തങ്ങളുടെ ശമ്പളം കിട്ടും. മാവുകൾ ഈ സമയം നല്ല
വണ്ണം പൂത്തു എന്നിട്ടു അവററിന്നു കുറച്ചം ഫല
മേയുള്ളു. കഴിഞ്ഞ കൊല്ലം അവ ഇത്ര നന്നായി
പുത്തില്ല, എങ്കിലും മാങ്ങ വളരെ ഉണ്ടായിരുന്നു. ഈ
കിഴവനായ ദാസൻ തന്റെ യജമാനനെ ബഹു
സംവത്സരമായി വിശ്വസ്തതയോടെ ശുശ്രൂഷിച്ചു;
എങ്കിലും യജമാനൻ അവന്റെ വിശ്വസ്തതയെ
തുഛ്ശീകരിച്ചു (rewarded badly).ഇത്ര വിശ്വസ്ത
തയോടെ തങ്ങളുടെ യജമാനന്മാരെ സേവിക്കുന്ന
പണിക്കാർ ദുൎല്ലഭമത്രെ. നീ എന്നെ കാണ്മാൻ വരു
ന്നതിനേക്കാൾ അധികം പ്രാവശ്യം ഞാൻ നിന്നെ
കാണ്മാൻ വരുന്നു. ഞാൻ എന്റെ ജ്യേഷ്ഠന്നു ക
ത്ത എഴുതുന്നതു ദുൎല്ലഭമല്ലത്രെ, എങ്കിലും അവൻ എനി
ക്കു എഴുതുന്നതു അധികം ദുൎല്ലഭം. ഈ വൎത്തമാനം
അവൻ കേട്ട ശേഷം ക്ഷണത്തിൽ ഭവനത്തെ വിട്ടു
പോയികളഞ്ഞു. [ 157 ] 32. പാഠം.

PREPOSITIONS = മുമ്പദങ്ങൾ.

സൂത്രങ്ങൾ.

1. മുമ്പദങ്ങളുടെ വിവരവും അവസ്ഥയും ഇങ്ക്ലീ
ഷവ്യാകരണം 56, 57, 58 എന്ന ഭാഗങ്ങളിൽ നോ
ക്കുക

2. ഇങ്ക്ലീഷിൽ എല്ലാ മുമ്പദങ്ങളും ദ്വിതീയയെ
ഭരിക്കുന്നു.

3. മലയാളത്തിൽ മുമ്പദങ്ങളുടെ അൎത്ഥം നാമങ്ങ
ളുടെ വിഭക്തികൾകൊണ്ടും ക്രിയാന്യൂനംകൊണ്ടും
മറ്റും പല വിധത്താലും വരുത്തേണ്ടു.

ഉദാഹരണങ്ങൾ.

I wished to buy an umbrella, but I have not money
enough about me. I did not think of it when I went out.
They went into the country about Midsummer. My room
is above yours. If you take that footpath across the field,
you will reach the village half an hour earlier. He honoured
me with a visit immediately after his arrival. We can be
deprived of our wealth against our wishes, but not of virtue
against our consent. The ship sailed along the Elbe against
the country. I found him amidst his children. Are there
any interesting novels among your books? There are five
gates, and at every gate is a guard-house. You must be
home at six o'clock. The trees before the house are
higher than the house itself. The book had fallen behind
the chest of drawers. The rocks are only a few feet be— [ 158 ] low the surface of the water. I was sitting beside my
cousin at table. Besides a riding horse he had two carriage
horses. A looking—glass hangs best between two windows.
Many Germans look for a new abode beyond the ocean.
You must be home by two o'clock. I do not like to travel
by night. It is dangerous to ride down a hill at too great
a speed. He slept during the sermon. He has no other
coat, except that one which he wears every day. I die
for liberty, for which I have lived and fought. The poor
orphans cry for bread. If I pardon him it is out of respect
to his parents. The mangoes are so ripe, that they all
fall from the trees. All our relations live near us. Not—
withstanding the great heat, we travelled all day. I did
not speak of you, but of your cousin. The violent wind
has blown all the mangoes off the tree. Put the candle—
stick upon the washing-stand. The boy threw a stone
over the house. We live opposite a large hotel. There
is a large moat round the town. I have no friend save
thee. I have been well ever since my departure from home.
Our physician is celebrated through the whole town. Paddy
is cultivated throughout the whole country. Truth is born
with us, and we do violence to our nature, when we shake
off our veracity. According to his promise, he must return
today. He went to America, contrary to the wishes of
his parents and relations. Instead of the money I received
a letter, in which I was informed of his being a bankrupt.

അഭ്യാസങ്ങൾ.

എന്റെ അമ്മയപ്പന്മാർ ഉച്ചക്കു എത്തി. നീ
എന്റെ കൂട നഗരത്തിന്റെ ചുറ്റും നടന്നു വരുമൊ?
കാർമേഘം ഇപ്പോൾ മലമേൽ തൂങ്ങി നിൽക്കുന്നു. [ 159 ] നായാട്ടുകാർ വയലിൽ കൂടി കടന്നു ഒരു മാനിനെ
വെടിവെപ്പാൻ വേണ്ടി കാട്ടിലേക്കു പ്രവേശിച്ചു.
ഒന്നാമതു രാജാവും അവന്റെ ശേഷം അവന്റെ
സേനാപതിമാരും പ്രവേശിച്ചു. ഞങ്ങൾ പുഴവക്ക
ത്തിൽ നീളെ നടന്നു. നീ ഒഴുക്കിന്റെ നേരെ നീന്തു
വാൻ ഭാവിക്കുന്നുവൊ? കപ്പൽ ആളുകളുമായി നശി
ച്ചു പോയി. അവൻ തന്റെ കുഡംബാദികളുടെ
ഇടയിൽ ഇരുന്നു കഥകളെ പറഞ്ഞു. പഞ്ചതന്ത്രം
നിങ്ങളുടെ പുസ്തകങ്ങളുടെ ഇടയിൽ ഉണ്ടൊ? നി
ന്റെ ജ്യേഷ്ഠൻ പടയാളികളുടെ കൂട്ടത്തിൽ അല്ലയൊ?
അതെ, അവൻ കുതിരപ്പട്ടാളത്തിൽ ഉണ്ടു. നിന്റെ
അമ്മ വീട്ടിൽ ഉണ്ടോ? ഈ പുസ്തകം വൎഷകാലത്തി
ന്നു മുമ്പെ തീരേണം. ഒളിച്ചിരിപ്പാൻ വേണ്ടി ചെറു
ക്കൻ ഒരു മരത്തിന്റെ പിമ്പിൽ നിന്നിരുന്നു. ഭവ
നത്തിന്റെ കീഴിൽ ഒരു വലിയ കിടങ്ങുമുറി ഉണ്ടു.
പാറകൾ വെള്ളത്തിന്റെ കീഴിൽ മറച്ചിരുന്നു. കല്ല്യാ
ണത്തിൽ ഞാൻ എന്റെ ചങ്ങാതിയുടെ അരികെ
കുത്തിയിരുന്നു. നിലങ്ങൾ കൂടാതെ അവനു പെരു
ത്ത പണവും ഉണ്ടു. സഹജന്മാർ ഇരുവരും മുത
ലിനെ തങ്ങളിൽ വിഭാഗിച്ചു. അവൻ മൂത്തഛ്ശന്റെ
യും മൂത്തച്ചിയുടെയും നടുവിൽ കുത്തിരുന്നു. അവൻ
ഇപ്പോൾ സമുദ്രത്തിന്റെ അപ്പുറം പാൎക്കുന്നു.അ
വൻ തന്റെ മകന്റെ കൈ പിടിച്ചു അവനോടു
കൂട പുറത്തു പോയി. ആ ദരിദ്രനായ നൈത്തകാ
രൻ കള്ളു കുടികൊണ്ടു തന്നെത്താൻ നശിപ്പിച്ചു ക
ളഞ്ഞു. ഞാൻ രാത്രിയിൽ അല്ല, പകലിൽ മാത്രം
യാത്രയാകുന്നു. ഞങ്ങൾ മലയിൽനിന്നു ഇറങ്ങിയ [ 160 ] പ്പോൾ, ഞങ്ങൾ നഗരത്തെയും അതിന്റെ ക്ഷേത്ര
ങ്ങളെയും മന്ദിരങ്ങളെയും കണ്ടു. ഞാൻ മദ്രാസിയിൽ
പാൎത്തപ്പോൾ, ഞാൻ കൂടക്കൂട ദേശാധിപതിയെ ക
ണ്ടു. കാറ്റു കൊള്ളുവാൻ പോകുമ്പോൾ, ഞാൻ കു
ഞ്ഞിരാമനെ അല്ലാതെ മറ്റു ആരെയും കണ്ടില്ല.
നീ പുസ്തകശാലയിൽ പോയി എനിക്കു ഒരു പടം
കൊണ്ടു വരുമൊ? ഈ കത്തു എന്റെ മൂത്തമ്മയിൽ
നിന്നു വന്നു. നിങ്ങൾ ഇപ്പോൾ നഗരത്തിലൊ
നാട്ടു പുറത്തിലൊ പാൎക്കുന്നു? ഇപ്പോൾ ഞങ്ങൾ
നഗരത്തിൽ പാൎക്കുന്നു, എങ്കിലും പിറ്റെ ആഴ്ചയിൽ
ഞങ്ങൾ നാട്ടു പുറത്തേക്കു പോകുന്നു. അവൻ ഒരു
പൂ പറിപ്പാനായി തോട്ടത്തിലേക്കു പോയി. നഗര
ത്തിന്റെ സമീപം ഒരു വലിയ നടക്കാവു ഉണ്ടു.
എന്റെ എല്ലാ സ്നേഹിതന്മാരിലും അവൻ ഏറ്റം
വിശ്വസ്തൻ. കൊടിമരം കടലിൽനിന്നു അര നാഴിക
ദൂരമായിരിക്കുന്നു. ഇപ്പോൾ ചപ്പുകൾ മരങ്ങളിൽനി
ന്നു ഇളകി വീഴുന്നു. അവിടെ വലിപ്പിന്മേൽ കിട
ക്കുന്നതു എന്തു? അവൻ ചെയ്തതിനെ സ്നേഹത്തിൽ
നിന്നത്രെ ചെയ്തിരിക്കുന്നു. കുതിര തോടിന്റെ അ
പ്പുറത്തേക്കു തുള്ളി ചാടി. ഞങ്ങളുടെ വീടു പള്ളിയുടെ
നേരെ ഇരിക്കുന്നു. അവൻ തന്റെ നാട്ടിൽ മടങ്ങി
വന്ന ശേഷം, അവൻ മുമ്പേത്തതിനേക്കാൾ ഏറ്റം
നല്ലവൻ. കുതിര തോടിൽ കൂടെ നടന്നു. നീ നാ
ളെയോളം താമസിച്ചാൽ ഞാൻ നിന്റെ കൂട വെ
ല്ലൂരോളം ചെല്ലും. നാം കന്നിന്മേൽ കയറി
പോകട്ടെ. അവൻ പണവും സ്നേഹിതന്മാരും കൂടാ
തെയാകുന്നു. അവന്റെ ഒടുക്കത്തെ കത്തുപ്രകാരം [ 161 ] അവൻ ഇപ്പോൾ ബൊംബായിൽ ഇരിക്കേണം.
എന്റെ കല്പനക്കു വിരോധമായി അവൻ വയനാ
ട്ടിലേക്കു പോയി.

33. പാഠം.

CONJUNCTIONS = യോജിപ്പകൾ.

സൂത്രം.

യോജിപ്പുകളുടെ വിവരത്തെയും അവസ്ഥയേ
യും ഇങ്ക്ലീഷവ്യാകരണം 73, 74 ഭാഗങ്ങളിൽ നോ
ക്കുക.

ഉദാഹരണങ്ങൾ.

Carelessness and idleness are the causes of great mis—
fortune. The merchant has sold his merchandise and
also his ware—house. I do not court him, nor is he over—
polite to me. The fellow will not pay his debts, neither
will he acknowledge them. Our servant is very faithful,
besides he is a man who thoroughly understands his work.
If you associate with him, you will always have a delight—
ful companion; moreover, you will have a friend who
will always assist you with his advice. In good society
we are not only protected from evil, but we also have an
opportunity of learning a great deal of good. When he
went home to his parents and relations, he neither felt
the heat of the sun, nor the weariness of the road. He
gave his money partly to the poor and partly to the
church. Attachment cannot be bought, and those who
wish to have friends, as well as faithful servants, should [ 162 ] keep this truth constantly in mind. Every man must take
care of the future, but not so as to spoil the enjoyment
of the present. Our neighbour is not rich, however he
is content, and contentment is better than riches and
honour. The maid-servant is not tall, still she is strong
and healthy. Many people pretend to be religious, yet
their actions often prove the contrary. I did not know
that he would not come, else I should not have waited so
long. Leave off drinking strong liquors, otherwise you
will impair your health. He is either really pious, or he
is the greatest hypocrite that ever lived on earth. He is
prudent in all his undertakings, nevertheless he has had
many misfortunes.

അഭ്യാസങ്ങൾ.

ഞാൻ ബൊംബായിൽനിന്നു വരുന്നു. മദ്രാസി
യിലേക്കു പോകുന്നു. ഞാൻ എന്റെ മാതാപിതാ
ക്കന്മാൎക്കും എന്റെ ജ്യേഷ്ഠനും എഴുതുന്നു. നീ ഈ
ആഴ്ചമുഴുവനും മടിയൻ ആയിരുന്നതുകൊണ്ടു നി
ണക്ക പൈശ കിട്ടുക ഇല്ല; നീ അധികം ഉത്സാഹം
കാണിക്കാഞ്ഞാൽ പിറ്റെ ആഴ്ചയിലും കിട്ടുക ഇല്ല.
ഈ പെണ്കുട്ടി തന്റെ അമ്മയെ അനുസരിപ്പാനും
വീട്ടിൽ യാതൊരു വേല ചെയ്വാനും മടിക്കുന്നു. ഞാൻ
എങ്കിലും എന്റെ സഹോദരി സഹോദരന്മാരിൽ
ആരെങ്കിലും കളിപ്പുരയിൽ പോയില്ല. ഈ തൂവൽ
ബഹു പതമുള്ളതും അതു കൂടാതെ, ഏറ്റവും തടി
ച്ചതും ആകകൊണ്ടു എഴുത്തു നന്നായി വരിക ഇ
ല്ല. ഈ പുസ്തകം മഹാസാരമുള്ളതാകുന്നതല്ലാതെ
ഏറ്റം ഉപകാരമുള്ളതാകുന്നു. ഈ ബാല്യക്കാരൻ [ 163 ] ഏറ്റവും ഉത്സാഹമുള്ളവൻ മാത്രമല്ല, മഹാപ്രാപ്തിയു
ള്ളവനും ആകകൊണ്ടു, അവൻ ഇത്ര വലിയ വിദ്വാ
നായി തീൎന്നു. ഞങ്ങളുടെ തോട്ടക്കാരൻ ഉത്സാഹി
യാകുന്നപ്രകാരം നേരസ്ഥനും ആകുന്നു. ഞാൻ എ
ന്റെ കത്തിനെ പോലെ എന്റെ ആഭ്യാസത്തെയും
(as well as) എഴുതിയിരിക്കുന്നു. പൊന്നാകട്ടെ, ആഭ
രണങ്ങൾ ആകട്ടെ സത്യ ഭാഗ്യതയെ ഉണ്ടാക്കു
വാൻ കഴിക ഇല്ല. രണ്ടു വകക്കാരെ എനിക്കു സ
ഹിച്ചു കൂടാ. അതാവിതു: തങ്ങളുടെ സുഖത്തെ മാ
ത്രം വിചാരിക്കുന്നവരെയും മറെറവരെ നിരസിക്കു
ന്നവരെയും തന്നെ.

എനിക്കു വായിപ്പാൻ കുറച്ചം അറിയുന്നു എങ്കി
ലും എഴുതുവാൻ അറിയാം. ഞങ്ങളുടെ അമ്മയപ്പന്മാർ
ദരിദ്രർ, എങ്കിലും ഞങ്ങളുടെ ആവശ്യത്തിന്നു വേ
ണ്ടുന്നതു അവൎക്കു എല്ലായ്പോഴും ഉണ്ടായിരുന്നു. അ
വനു വേണ്ടുന്നതൊക്കയും, വേണ്ടുന്നതിൽ അധി
കവും ഉണ്ടു, എന്നിട്ടും അവൻ സന്തുഷ്ടിയുള്ളവൻ
അല്ല, തന്റെ അസന്തുഷ്ടിയാൽ തന്നെയും മറെറ
വരെയും അസഹ്യപ്പെടുത്തുന്നവൻ തന്നെ. നീ മി
ണ്ടാതിരു, അല്ലാഞ്ഞാൽ നിന്റെ അഛ്ശനെ വിളി
ക്കുന്നു. നീ വേഗം നടക്ക, ആല്ലാഞ്ഞാൽ ഞാൻ
നിന്നെ മടങ്ങി അയക്കേണം. നി എന്റെ കല്പന
അനുസരിക്കേണം. അല്ലെങ്കിൽ നിന്റെ അനുസര
ണക്കേടിന്റെ ഫലം അനുഭവിക്കേണം. വീടു വി
ല്ക്കപ്പെടുകയൊ കൂലിക്ക് കൊടുക്കപ്പെടുകയൊ വേ
ണം. അവന്റെ സമ്പത്തുകൾ സത്യത്തോടെ അ
ല്ല, വഞ്ചനയാലും കളവിനാലും നേടിക്കപ്പെട്ടവയ [ 164 ] ത്രെ. ഈ പറമ്പു പൂഴി സ്ഥലം, എങ്കിലും അതു താ
ണതും വെള്ളസംബന്ധവും ആകകൊണ്ടു ഏറ്റം
ഫലമുള്ളതാകുന്നു. ഈ ആൾ നഗരത്തിൽ ഏറ്റം
ധനികൻ എന്നിട്ടും ദ്രവ്യാഗ്രഹം നിമിത്തം അവൻ
മതിയാവോളം തിന്നുന്നില്ല. അവർ എന്റെ വാക്കി
നെ പ്രമാണിക്കയൊ തൃണീകരിക്കയൊ ചെയ്യുന്ന
തിനെ ഞാൻ നോക്കട്ടെ.

34. പാഠം.

CONJUNCTIONS = യോജിപ്പുകൾ.
തുടൎച്ച.

ഉദാഹരണങ്ങൾ.

When you have finished your exercise, you may play.
Do you know, when your parents will come home? Dinner
was on the table, when the clock struck two. While two
dogs were fighting for the bone, a third one ran off with
it. As soon as I have read the book, I will send it to you.
No sooner had he heard of the misfortune, than he wrote
a letter to inform me of it. We seldom attain virtue
until we have been purified by affliction. Wicked people
must be imprisoned, because they use their liberty to
disturb the happiness of their neighbours. Suffering for
folly does nobody any good, unless it makes them wiser
in future. Unless he be very much changed, I cannot
allow you to keep company with him. Though you have
wronged me so very often, yet I will pardon you. How—
ever dark the habitation of the mole be to our eyes, yet [ 165 ] the animal finds it sufficiently lightsome. Honour your
parents, that God may bless you. I cannot see that I am
more to be blamed than you. I will prove that I have
stated the truth. Only buy such clothes as will wear well.

അഭ്യാസങ്ങൾ.

അവൻ ഒരു നാളും സത്യം പറക ഇല്ല എന്നു
(that) ഞാൻ അറിയുന്നു, അതുകൊണ്ടു ഞാൻ അ
വന്റെ വാക്കു വിശ്വസിക്കേണം എന്നു നിങ്ങൾ
എങ്ങിനെ പറയും. നിന്റെ സ്നേഹിതൻ നാളെ
വരും എന്നതു നിശ്ചയമൊ? അവൻ വരും എന്നതു
നിശ്ചയം, എങ്കിലും അവൻ നാളെ തന്നെ വരുമൊ
എന്നു ഞാൻ അറിയുന്നില്ല. ഞങ്ങളുടെ അഛ്ശൻ
എത്തുമ്പോൾ ഞങ്ങൾ എല്ലാവരും സന്തോഷിക്കും.
തപ്പാൽ എപ്പോൾ എത്തും എന്നു നീ അറിയുന്നുവൊ?
അതു എത്തി പോയി, ഞാൻ അഞ്ചൽപുര കടന്നു
വരുമ്പോൾ തന്നെ, അതു എത്തി. കുട്ടികൾ മരത്തി
ന്റെ ചുവട്ടിൽ കുത്തിയിരുന്ന സമയം തമ്മിൽ കഥ
കളെ പറഞ്ഞു. ഞങ്ങൾ നിരത്തിന്മേൽ നടക്കുമ്പോൾ,
ഞങ്ങൾ അയല്വക്കത്തുള്ള ഒരു ചന്തയിൽനിന്നു ഉല്ല
സിച്ചു വരുന്ന ഒരു ജനസമൂഹം കണ്ടു. അവർ
ഞങ്ങളെ കണ്ടുടനെ സലാം പറഞ്ഞു. എങ്കിലും ഞ
ങ്ങളുടെ ഇടയിൽ ഒരു കാഫ്രി ചെറുക്കൻ ഉണ്ടു എന്നു
ഗ്രഹിച്ചുടനെ (no sooner) എല്ലാവരും നിന്നു. ഇതു
എന്തൊരു ജന്തു എന്നു വിസ്മയം നോക്കി പാൎത്തു.
ഇതു ഒരു കാഫ്രി ചെറുക്കൻ എന്നു ഞാൻ അവ
രോടു പറഞ്ഞ ശേഷം, അവർ അവനെ ചുറ്റി വ
ളഞ്ഞു അവനു പൈശ കൊടുത്തു. ഞങ്ങൾ അവരെ [ 166 ] വിട്ടു പോയാറെ, അവർ ഞങ്ങളെ കാണുവോളം നി
ന്നു നോക്കി സലാം വിളിച്ചു കൊണ്ടിരുന്നു. ചില
ദിവസമായി ഇത്ര ഉഷ്ണം ഉണ്ടാകകൊണ്ടു നമുക്കു
വേഗം മഴ ഉണ്ടാകും. വളരെ കാലം മഴ പെയ്യായ്ക
യാൽ അനേകം തൈകൾ ഉണങ്ങി പോയി. നീ
തെറ്റു പറയാതിരിപ്പാനായി പറവാനുള്ളതിനെ മു
മ്പെ വിചാരിച്ചു കൊൾക.

35.പാഠം.

INTERJECTIONS = അനുകരണ ശബ്ദങ്ങൾ.

സൂത്രം.

അനുകരണ ശബ്ദങ്ങളുടെ വിവരം ഇങ്ക്ലിഷ്‌വ്യാ
കരണം 60 എന്ന ഭാഗത്തിൽ നോക്കുക.

ഉദാഹരണങ്ങൾ.

Lo! he comes with a shout. Heark! it is thundering.
Ah, well we must do to others as we wished that they
should do to us, Oh that thou hadst hearkened to my
commandment. Where are my friends now? Ah! they
are all gone. I am poor and lonely indeed. But what
is this? Alas! I am undone for ever! Oh! what a fool I
have been. Woe unto them that call evil good and good
evil. Ah me the blooming pride of May and that of
beauty are but one. O thou traitor! O ye Gods!

അഭ്യാസങ്ങൾ.

ഹാ ഹാ കുതുകം ഒരല്പവുമില്ല, കൂടി വളൎന്നു വരു
ന്നുരു ഖേദം. ഹാ ഞാൻ തടവിൽ പോകുവാൻ പ്രാ [ 167 ] പ്തനല്ലെങ്കിൽ വിസ്താരത്തിന്നും ശിക്ഷാവിധിക്കും
പ്രാപ്തനുമല്ല സ്പഷ്ടം! അയ്യോ ഞാൻ ഒരു വഴിയും
അറിയുന്നില്ല! ഹൊ ചപല വാ! നാം ഈ വിഢ്ഢി
യെ വിട്ടു മടങ്ങി പോക. അല്ലയോ സഖെ! നീ കൂ
ടെ വരുന്നതു എനിക്ക മഹാസന്തോഷം. അയ്യോ
കഷ്ടം കഷ്ടം! ഞാൻ ചാവാറായി. അയ്യോ എന്റെ
നിത്യ അവസ്ഥ വിചാരിച്ചാൽ എത്ര ഭയം. എടോ
നല്ല ചരക്കുണ്ടു പുതുമാതിരി വല്ലതും വാങ്ങേണം.
ഇതാ! അവൻ വേഗത്തിൽ വരും താമസിക്കയു
മില്ല.

ഉപാഖ്യാനം.

I. JUVENILE LETTERS=ബാല്യകത്തുകൾ.

1. From George to Charles.

January 24th 1870.

My dear Cousin!

Mamma desires me to invite you to spend the evening
with us tomorrow, if my aunt will permit you to come. A
at good many of our young friends will also be here, as it is
I any sister Jane's birthday; therefore do not disappoint us.
We went to the Zoological Gardens this morning; and
among other strange sights, saw the hippopotamus. The
poor animals could hardly be more comfortably lodged and
taken care of than it is here the case. Some of them seem
very fierce, and would, no doubt, cause great terror, if their
escape were possible; but that is not likely. The mischie—
vous, chatting monkeys greatly amused us. However I [ 168 ] must not enter into particulars now; I will tell you all,
when I shall have the pleasure of seeing you.

So now dear Charles, do not forget that we shall fully
expect you tomorrow, nor omit to bring your bow and
arrows. Farewell then, says

Your affectionate

George.

2. From Charles to George.

January 26th 1870.

Dear George!

You may rely upon my being with you tomorrow, as
Mamma has given her permission; and with your leave, I
shall bring a schoolmate with me, who is a capital hand
at shooting, and one that will amuse you with a recitation
or two. He spouts a comic piece in such a style as will
greatly delight the party. His name is B., but you never
saw him. He is spending a few days with us, before he
leaves for Madras. I stay at home for another week.
So no more at present from

Your worthy cousin,

Charles.

3. ചാത്തപ്പൻ ചാത്തുവിന്നു എഴുതുന്നതു.

മാൎച്ച 26നു 1870.

പ്രിയ ചാത്തുവെ!

ഞങ്ങൾ സൌഖ്യത്തോടെ ഇവിടെ എത്തിയ
പ്രകാരം അച്ഛൻ പറഞ്ഞുവല്ലൊ. അവർ പോയ [ 169 ] ശേഷം എനിക്കു കുറയ ദിവസം അസാരം വ്യസ
നം തട്ടി എങ്കിലും കാരണവരും ഇവിടെയുള്ളവർ എ
ല്ലാവരും എന്നെ ബഹു പ്രീതിയോടെ വിചാരിക്ക
കൊണ്ടു എനിക്കു ഒരു കുറവും വന്നില്ല. നിങ്ങളെ
കാണ്മാൻ കഴിയാത്ത സങ്കടമേയുള്ളൂ.

എപ്രീൽ മാസം ഒന്നാം തിയ്യതി ഞാൻ കേള
നോടു കൂട ഇങ്ക്ലിഷ്‌പാഠശാലയിൽ പോയി പഠിപ്പു
തുടങ്ങി. ഞാൻ മൂന്നാം ക്ലാസിൽ തന്നെ ഇരിക്കേ
ണ്ടി വന്നു, എനിക്കു ഇങ്ക്ലിഷ്‌വായന വ്യാകരണം
ഭൂമിശാസ്ത്രം കണക്കു ക്ഷേത്രഗണിതം എന്നിവ എ
ല്ലാം പഠിക്കേണം. ആദ്യം എനിക്കു പെരുത്തു ഭയം
ഉണ്ടായിരുന്നു എങ്കിലും ഞാൻ അല്പം ദിവസംകൊ
ണ്ടു എന്റെ ക്ലാസിൽ ഒന്നാം സ്ഥാനം പ്രാപിച്ചു.

പഠിപ്പു തീൎന്നാൽ ഞാൻ കേളനോട കൂട വീട്ടിൽ
പോയി ഭക്ഷണം കഴിച്ചശേഷം, ഞങ്ങൾ ഇരുവരും
നടപ്പാൻ പോകുന്നു. ഇന്നലെ ഞങ്ങൾ അങ്ങാടി
യിൽ ചെന്നു കടലാസും മഷിയും തൂവലും വാങ്ങി
ഒരു പുതിയ പട്ടാളത്തേയും കണ്ടു. നിങ്ങളുടെ വ
ൎത്തമാനം കേൾപാൻ എനിക്കു വളരെ താല്പൎയ്യം
ഉണ്ടു.

ഇനി അധികം എഴുതിക്കൂടാ രാത്രിയായി കണ്ണു
കാണുന്നില്ല. നിങ്ങൾക്കു എല്ലാവൎക്കും പ്രത്യേകം
അച്ഛനും അമ്മെക്കും പെങ്ങൾക്കും വളരെ സലാം.

നിന്റെ പ്രിയമുള്ള
ചാത്തപ്പൻ. [ 170 ] 4. ചാത്തു ചാത്തപ്പനു ഏഴുതുന്നതു.

ഏപ്രിൽ 4നു 1870.

പ്രിയമുള്ള ചാത്തപ്പനെ!

നിന്റെ കത്തു ഞങ്ങൾക്കു കിട്ടി വളരെ സന്തോ
ഷം വരുത്തിയിരിക്കുന്നു. നീ ഇത്ര നന്നായി പഠി
ക്കയും ക്ലാസിൽ ഒന്നാം സ്ഥാനം പ്രാപിക്കയും ചെ
യ്തതു ആശ്ചൎയ്യം തന്നെ. അമ്മ നിന്റെ കത്തു വാ
യിച്ച കേട്ടപ്പോൾ അത്യന്തം സന്തോഷിച്ചു എന്റെ
ചാത്തപ്പൻ ഒരു നല്ല കുട്ടി, ഞാൻ അവനു ഒരു പു
തിയ ഉടുപ്പം ഒരു പൊൻമോതിരവും കൊടുത്ത അയ
ക്കും എന്നു പറഞ്ഞു. ഇവിടെയുള്ളവൎക്കു എല്ലാവ
ൎക്കും സൌഖ്യം തന്നെ. പാഠശാലയിൽ വിടുതലുള്ള
സമയം നീ ഇങ്ങോട്ടു വരുമല്ലൊ. അപ്പോൾ നാം
കുറയ നാൾ ഒരുമിച്ചു പാൎത്തു സന്തോഷിക്കും. ഇ
വിടെ ബഹു ഉഷ്ണം രാത്രി ഉറക്കം കിട്ടുവാൻ പ്രയാ
സം. അച്ഛൻ നിണക്കു വേഗത്തിൽ ഒരു വലിയ
കത്തിനെ എഴുതും എന്നു അവൻ പറഞ്ഞു. എല്ലാ
വരും നിണക്കു വളരെ സലാം പറഞ്ഞയക്കുന്നു.

സുഖമായിരിക്ക. നിന്റെ പ്രിയമുള്ള

ചാത്തു. [ 171 ] II. POETRY= പാട്ടു.

1. THE LITTLE ANT.

A little black ant found a large grain of wheat,
Too heavy to lift or to roll;
So he begged of a neighbour he happened to meet
To help it down into his hole.

"I've got my own work to see after," said he,
"You must shift for yourself, if you please."
So he crawl'd off, as selfish and cross as could be,
And lay down to sleep at his ease.

Just then a black brother was passing the road,
And seeing his neighbour in want,
Came up and assisted him in with his load,
For he was a good—natured ant.

Let all who this story may happen to hear
Endeavour to profit by it.
For often it happens that children appear,
As cross as the ant every bit.

And the good—natured ant, who assisted his brother,
May teach those, who choose to be taught,
That if little insects are kind to each other,
All children most certainly ought.

2.മൂവരും കൂടി
(തുള്ളപ്പാട്ടിൻ രീതി.)

കണ്ടജനങ്ങടെ ചൊല്ലുകൾ കേട്ടും ।
കൊണ്ടതു പോലെ നടന്നതു മൂലം ॥
[ 172 ] പണ്ടൊരു വൃദ്ധക്കിഴവച്ചാൎക്കൊരു ।
ചെണ്ടപിണഞ്ഞതു ഞാനുരച്ചെയ്യാം ॥
ധാത്രിയിലങ്ങൊരു നഗരെ മുന്നം ।
പാൎത്തൊരു വൃദ്ധൻ താനൊരു ദിവസം॥
തന്നുടെ കഴുതയെ വില്പതിനായി ।
തന്മകനോടും കൂടെ നടന്നാൻ ॥
അന്നവർ തമ്മെപ്പെരുവഴി തന്നിൽ ।
നിന്നൊരു പാന്ഥൻ കണ്ടുരചെയ്താൻ ॥
എന്തൊരു വിഢ്ഢിക്കിഴവനിവൻ പോൽ ।
ഹന്ത വിവേകതയില്ലിവനൊട്ടും ॥
താനും മകനും കാൽനടയായ ।
തിദീനത പൂണ്ടു നടന്നും കൊണ്ടു ॥
കഴുതയെ വെറുതെ നടത്തിപ്പാനി ।
ക്കിഴവനു തോന്നിയതെന്തൊരു മൌഢ്യം ॥
എന്നുര ചെയ്വതു കേട്ടിക്കിഴവൻ ।
തന്മകനെ കഴുതപ്പുറമേറ്റി ॥
ചെറ്റു നടന്നൊരു സമയത്തിങ്കിൽ ।
മറെറാരുവൻ കണ്ടിങ്ങിനെ ചൊന്നാൻ ॥
എന്തെട കുമതെ ബാലക നീയൊരു ।
ചിന്തയശേഷം കൂടാതിങ്ങിനെ ॥
ഖരപൃഷ്ഠം കരയേറി ഞെളിഞ്ഞിഹ ।
പരമസുഖേന നടന്നീടുന്നു ॥
വൃദ്ധൻ ജനകൻ കാൽനടയായി ।
പദ്ധതി തന്നിൽ വടിയും കുത്തി ॥
കഷ്ടിച്ചിങ്ങിനെ കൂന്നു നടപ്പതു ।
ദുഷ്ടചെക്കാ കാണുന്നീലെ ॥
ഇത്ഥം പഥികൻ ചൊന്നതു കേട്ടഥ ।
വൃദ്ധന്മകനെത്താഴയിറക്കി ॥
താനതിനുടെ മേൽ കയറിയിരുന്നു ।
ക്ഷീണതയെന്നിയെ പോകും സമയെ ॥
വേറൊരുവൻ വന്നവനൊടു ചൊന്നാൻ ।
[ 173 ] കൂറില്ലാത്തൊരു വൃദ്ധക്കിഴവ ॥
വേദനയോടും നിന്മകനിങ്ങിനെ ।
പാദമിഴച്ചു നടന്നിടുകയിൽ ॥
മൂഢമതെ നീ കഴുത കരേറി ।
പ്രൗഢി നടിച്ചു നടപ്പതുചിതമൊ ॥
ഇങ്ങിനെ കേട്ടഥ വൃദ്ധന്മകനെയു ।
മങ്ങു കരേറ്റി ഇരുത്തി നടന്നാൻ ॥
മദ്ധ്യെ മാൎഗ്ഗം മറ്റൊരു പാന്ഥൻ ।
വൃദ്ധമനുഷ്യനെ നോക്കിയുരെച്ചാൻ ॥
കിഴവച്ചാരെ കിഴവച്ചാരെ ।
കഴുതയിതാരുടെ നിങ്ങടെ മുതലൊ ॥
അതു കേട്ടുള്ളൊരു ദശമിയുമപ്പോള ।
തെയതെ ഞങ്ങടെ മുതലിദമെന്നാൻ ॥
അതിനഥ കിഴവനൊടുത്തരമായ ।
പ്പഥികൻ പിന്നെയുമിങ്ങിനെ ചൊന്നാൻ ॥
കനിവൊരു തെല്ലും കൂടാതിങ്ങിനെ ।
ഘനതരഭാരം കൊണ്ടിക്കഴുതെ ॥
ക്കുരുതര പീഡ വരുത്തിയ മൂലം ।
പരനുടെ കഴുതയിതെന്നു നിനച്ചേൻ ॥
നിങ്ങളെയല്ലിക്ഖ രമിക്കഴുതയെ ।
നിങ്ങൾ വഹിപ്പതു മംഗലമത്രെ ॥
എന്നുരചെയ്വതു കേട്ടൊരു കിഴവൻ ।
തന്നുടെ മകനൊടു കൂടയിറങ്ങി ॥
ഖരശിശു തന്നുടെ കാലും കൈയും ।
പരിചൊടു കെട്ടി വരിഞ്ഞുമുറുക്കി ॥
തണ്ടിട്ടതിനെ ചുമലിലെടുത്തും ।
കൊണ്ടുനടന്നാരിരുവരു മുടനെ ॥
ഉണ്ടൊരു പാലം തത്ര കടപ്പാൻ ।
വേണ്ടിയതിന്മേലെത്തിയ സമയെ ॥
കണ്ടവരൊക്കയുമാൎത്തു ചിരിച്ചതു ।
കൊണ്ടു വെറുപ്പു പിടിച്ചക്കഴുത ॥
[ 174 ] പരവശ ഹൃദയത്തോടും തന്നുടെ ।
കരചരണങ്ങൾ കുടഞ്ഞുപിടച്ചു ॥
കെട്ടുമറുത്തഥ തണ്ടും വിട്ടപ്പൊ ।
ട്ടക്കഴുത പതിച്ചിതു പുഴയിൽ ॥
ഒട്ടു കുടിച്ചൊരു സലിലത്താൽ വയർ ।
പുഷ്ടിച്ചിങ്ങിനെ വീൎത്തും കണ്ണുകൾ ॥
നട്ടുതുറിച്ചും കൊണ്ടഥ വീൎപ്പും ।
മുട്ടി മരിച്ചിതു കഷ്ടം കരഭം ॥
വൃദ്ധനുമപ്പോൾ ലജ്ജിതനായ്തൻ ।
പുത്രനൊടൊത്തു മടങ്ങി നടന്നു ॥
കഷ്ടം ഞാനെല്ലാരുടെയും ഹൃദ ।
യേഷ്ടം ചെയ്വതിനായി മുതിൎന്നേൻ ॥
ഒട്ടും കഴിവുണ്ടായീലതിനിഹ ।
നഷ്ടം വന്നിതു കഴുതയുമയ്യോ ॥
അത്തലൊടിത്തരമോൎത്തഥ ।
വൃദ്ധൻ പത്തനമതിലുൾപ്പുക്കു വസിച്ചാൻ ॥
പലരുടെ വാക്കുകൾ കേൾപ്പാൻ പോയാൽ ।
ഫലമീവണ്ണം വന്നിടചേരും ॥
മനുജേഷ്ടം ചെയ്വൎക്കൊരു നാളും ।
മനസി വിശിഷ്ടസുഖം വരികില്ല ॥
ദൈവേഷ്ടത്തെയറിഞ്ഞതു നിത്യം ।
ചെയ്വതിനായി മുതിൎന്നു നടന്നാൻ ॥
കൈവരുമഖില സുമംഗലജാലം ।
നൈവച സംശയമെന്നു ധരിപ്പിൻ ॥

3. THE YOUNG MOUSE.

In a crack near the cupboard with dainties provided,
A certain young mouse with her mother resided;
So securely they lived in that snug quiet spot,
Any mouse in the land might have envied their lot. [ 175 ] But one day the young mouse, which was given to roam
Having made an excursion some way from her home
On a sudden return'd with such joy in her eyes,
That her grey, sedate parent express'd some surprise.
"O mother" said she, "the good folks of this house,
I'm convinced, have not any ill—will to a mouse;
And those tales can't be true you always are telling,
For they've been at such pains to construct us a dwelling.
The floor is of wood, and the walls are of wires,
Exactly the size that one's comfort requires;
And I'm sure that we there should have nothing to fear,
If ten cats, with their kittens, at once should appear.
And then they have made such nice holes in the wall.
One could slip in and out, with no trouble at all.
But forcing one through such rough crannies as these.
Always gives one's poor ribs a most terrible squeeze.
But the best of all is they've provided us well
With a large piece of cheese of most exquisite smell;
"T was so nice, I had put in my head to go through
When I thought it my duty to come and fetch you."
"Ah, child," said her mother, "believe I entreat,
Both the cage and the cheese are a terrible cheat;
Do not think all that trouble they took for our good;
They would catch us, and kill us all there if they could,
As they've caught and killed scores, and I never could learn,
That a mouse who once entered, did ever return."

Let young people mind what the old people say;
And when danger is near them, keep out of the way. [ 176 ] 4. അലംഭാവസൂചകം.

എല്ലാരും തങ്ങൾക്കു ലഭിപ്പതിലുല്ലാസത്തൊടിരിക്കുക. നല്ലു ।
അല്ലായ്കിൽ പുനരപകടമുണ്ടാം ചൊല്ലാമതിനൊരുകഥ ഞാനധുന ॥
പണ്ടൊരുനാൾ ബഹു കണ്ഠതയുള്ളാരു രണ്ടു വിലാളന്മാരൊരുമിച്ചു ।
ഇണ്ടൽ മുഴുത്തു വിശക്കുകയാലകതണ്ടു കലങ്ങിക്കൊണ്ടു നടന്നു ॥
കണ്ടൊരു വിട്ടിൽ പുക്കു തിരഞ്ഞരിയുണ്ടയതൊന്നു കവൎന്നു ഗമിച്ചു ।
കണ്ടിച്ചതിനെ കൊണ്ടഥ പിന്നെ രണ്ടോഹരിചെയ്തിട്ടു പകുത്താർ ॥
ഉണ്ട പകുത്തതു ശരിയാകാഞ്ഞഥ ശണ്ഠ തുടൎന്നിതു പൂച്ചകൾ തമ്മിൽ ।
എന്റെതു ചെറിയതു നിന്റെതു വലിയതു നിന്റെതു നല്കീടെന്റെതു
[തരുവൻ ॥
നിന്റെതു വേണ്ട നമുക്കിതു മതി പുനരെന്റെതു ഞാൻ തവ തരികയു
[മില്ല ।
തൎക്കിച്ചിങ്ങിനെ നില്ക്കുമ്പോഴൊരു മൎക്കടനവിടെ വന്നുരച്ചെയ്താൻ ॥
തൎക്കിക്കുന്നതു ദുൎഗുണമത്രെ സൽഗുണവാന്മാരല്ലയൊ നിങ്ങൾ ।
ശണ്ഠ വെടിഞ്ഞതുകൊണ്ടു ഭവാന്മാരുണ്ടയതെൻകരതണ്ടിൽ തരുവിൻ ॥
തെല്ലുമൊരേറക്കുറവു വരാതെ തുല്ല്യാംശേന പകുത്തു തരാം ഞാൻ ।
പൂച്ചകളതു കേട്ടവനുടെ കയ്യിൽ വാച്ചൊരു കുതുകമൊടുണ്ട കൊടുത്തു ॥
വഞ്ചകനാകിയ മടൎക്കനിചനു നെഞ്ചുകുളിൎത്തിതു കിട്ടിയസമയെ ।
കിഞ്ചനപോലുമവൎക്കു കൊടാതച്ചഞ്ചലമതികളെ വഞ്ചിപ്പതിനായി ॥
കൊണ്ടുനിനച്ചവനുണ്ടകൾ തൻകൈരണ്ടിലുമാക്കി കൊണ്ടുരചെ
[യ്താൻ ।
ഇക്കഷണം പുനരക്കഷണത്തിൽ പൊക്കവുമേറും ഘനവുമതേറും ॥
മുറ്റുമതോടിദമൊക്കണമെങ്കിൽ ചെറ്റു കടിച്ചെ മതിയാകുള്ളു. ।
എന്നു പറഞ്ഞവനൊന്നു കടിച്ചാനന്യം വലുതായ്തീൎന്നു തദാനീം ॥
തെറ്റന്നതിനെയുമൊട്ടുകടിച്ചു ചെററതുനേരം മറ്റതു വലുതായി ।
വങ്കിത മതിയാം വാനരനീചൻ വൻചതികൊണ്ടുടനുണ്ടയതേവം ॥
മിക്കതുമില്ലാതാക്കിയവൻ വയർ പൊക്കമിയന്നഥ വീൎത്തു തുടങ്ങി ।
ആഖുദ്വേഷികളതു കണ്ടുടനെ ശോകത്തോടവനോടുരചെയ്തു ॥
അയ്യോ മൎക്കട കൎക്കശ നീയിഹ പൊയ്യാൽ വഞ്ചന ചെയ്യുവതെന്തു ।
താൎക്കികരാകിയ ഞങ്ങടെ തൎക്കം തീൎക്കുവതിന്നായ്വന്നൊരു നീ ബഹു ॥
മൂൎഖതയോടും വഞ്ചിച്ചീടുവതാൎക്കു സഹിക്കും മൎക്കടകുമതെ । [ 177 ] ചെയ്യരുതിങ്ങിനെ കൈതവമിനി നിൻ കയ്യിലതെങ്കിലുമിങ്ങു ത
[രേണം ॥
പയ്‌പെരുതെങ്ങൾക്കയ്യൊ ശിവ ശിവ പൊയ്‌പറകെന്നു നിനച്ചീട
[രുതെ ।
ഉന്ദുരുഖാദികളഴലൊടുമിങ്ങിനെ ചൊന്നൊരു മൊഴി കേട്ടവനുര
[ചെയ്തു ॥
നന്നല്ലിങ്ങിനെ ദോഷാരോപണമെന്നിൽ ചെയ്വതു നിങ്ങൾക്കധുനാ ।
ദോഷികളാകിയ മൂഷികർതമ്മെ ദ്വേഷിച്ചറുതി വരുത്തി പ്രജകടെ ॥
ക്ലേശം തീൎപ്പൊരു നിങ്ങൾക്കൊരുവൻ ദോഷം ചെയ്കിൽ ബഹു
[ഭോഷൻ ।
നിങ്ങടെ വാദം തീൎപ്പത്തിനല്ലാതിങ്ങൊന്നിനുമഭിലാഷവുമില്ല ॥
എന്നതു നിനയാതിന്നിഹ നമ്മെ ദുൎന്നയനെന്നു നിനപ്പതു കഷ്ടം ।
നമ്മുടെ കാൎയ്യമശേഷം വിട്ടിഹ നിങ്ങടെ കാൎയ്യം ശുഭമായ്തീൎപ്പാൻ ॥
ഇതുവരെയും ഞാൻ യത്നം ചെയ്തേനതിനുടെ കൂലി തരേണം നിങ്ങൾ ।
കൂലികൊടാതൊരു പണി ചെയ്യിച്ചതു ചേലല്ലെന്നതു വിശ്രുതമല്ലൊ ॥
ഉത്തമരാകിയ നിങ്ങൾക്കൊട്ടും യുക്തമതല്ല വിചാരിച്ചാലും ।
കാശും പണവും നിങ്ങൾക്കില്ലെന്നാശയമതിൽ ഞാനറിയുന്നതിനാൽ ॥
എന്നുടെ കയ്യിൽ ശേഷിച്ചതു ഞാൻ തിന്നുവനിപ്പൊൾ കൂലിതരേണ്ട ।
എന്നുരചെയ്തുടനുണ്ടയശേഷം തിന്നു മുടിച്ചു കുരങ്ങു ഗമിച്ചു ॥
അതിമോഹികളാം പൂച്ചകൾ തങ്ങടെ മതിമോശത്തെയറിഞ്ഞഴൽ പൂ
[ണ്ടാർ ।
അതുകാരണമായി തങ്ങൾക്കുള്ളതു മതിയെന്നോൎക്കുവിനെല്ലാജനവും ॥
അതുകൂടാതിഹ മദ്ധ്യസ്ഥതയിൽ ചതിയന്മാരെയുമാക്കുകയരുതെ ।